ഇന്ദുമുഖി | ✍️ MUHAMMED RAFI | ഫുൾ പാർട്ട്‌


ഇന്ദുമുഖി 
Full Part
       
MUHAMMED RAFI  ✍️

    
         താലി  ചാർത്താൻ  ഉയർത്തി  പിടിച്ച  എന്റെ കൈകൾ    ഒരു നിമിഷം ഞാൻ പോലുമറിയാതെ    താഴെക്ക് തന്നെ    ഊർന്ന്‌പോയി   

അവളെ മുഖത്തേക്ക്   നോക്കിയ  ഞാൻ    ഒരു നിമിഷം       അവളെ കഴുത്തിലേക്ക്   ഈ   താലി    ചാർത്തണോ   വേണ്ടയോ എന്ന്     ശങ്കിച്ചു നിന്ന് പോയി   

 അന്ന് ആദ്യമായിട്ടാ  എന്റെ  പെണ്ണിനെ  ഞാൻ  കാണുന്നത് തന്നെ    കണ്ട മാത്രയിൽ   ഈ ഭൂമി അങ്ങ് പിളർന്നു താഴെക്ക് പോയങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം       

കതിർമണ്ഡപത്തിൽ ഇരുന്ന്‌   വിയർക്കാൻ തുടങ്ങിയ   എന്നെ  നോക്കി      ആരോ   പറഞ്ഞു       മുഹൂർത്തം തെറ്റും   താലികെട്ട്   പെട്ടന്ന് ആവട്ടെ    

  അപ്പോൾ  ആ   താലി അവളെ മുഖത്തേക്ക്  നോക്കി വലിച്ചെറിഞ്ഞു ഓടനാ എനിക്കി  തോന്നിയത്    പക്ഷേ....   അച്ഛൻ തൊട്ടുമുൻപിൽ   യാചനയോടെ  എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ   യാദൃശ്ചികമായി    എന്റെ താലിപിടിച്ച കൈകൾ അവളുടെ കഴുത്തിലേക്ക് നീണ്ടു    

അവളുടെ കയ്യ് പിടിച്ച്   കതിർമണ്ഡപത്തിന്  ചുറ്റും വലയം വെക്കുമ്പോൾ അതുവരെ ഞാൻ   നെയ്തുകൂട്ടിയ  സ്വപ്നങ്ങൾ എല്ലാം     അവിടെ പാടെ തകരുകയായിരുന്നു.. "

മനസ്സില്ലാ മനസ്സോടെയാണ്    വിവാഹത്തിന് സമ്മതം മൂളിയതെങ്കിലും     എനിക്കും   ഉണ്ടായിരുന്നു   എന്റേതായ  ഒരു കുഞ്ഞു    സങ്കൽപ്പം... " 

ഇന്ന് അത് പാടെ തകർന്നു   

എനി ഞാൻ എന്നെ പരിചയപ്പെടുത്താം    

എന്റെ പേര്   ഗിരീഷ്     ഞാൻ താലി കെട്ടിയ  എന്റെ  പെണ്ണിന്റെ പേര്    ഇന്ദുമുഖി        ഇന്നെന്റെ വിവാഹമാണ്    

എന്റെ വിവാഹം മാത്രമല്ലട്ടോ    എന്റെ ഏട്ടന്റെ വിവാഹവും   ഇന്ന് തന്നെയാണ്        ഏട്ടന്റെ പേര്   ഹരീഷ്     

ഇന്ന് ആദ്യമായിട്ടാണ് ഞാൻ എന്റെ പെണ്ണിനെ കാണുന്നത്  തന്നെ   

കാരണം കുറെ കാലമായി അച്ഛൻ എന്നോട് പെണ്ണ് കാണാൻ പറയുന്നു    ഏട്ടന് വിവാഹം ഉറപ്പിച്ച അന്ന് മുതൽ അച്ഛൻ എന്റെ പിന്നാലെ നടക്കുന്നുണ്ട്     രണ്ട് വിവാഹവും ഒരുമിച്ച് നടത്താമെന്ന് പറഞ്ഞുകൊണ്ട്   

പക്ഷേ    ഓരോ കാരണങ്ങൾ പറഞ്ഞ്   പെണ്ണ് കാണലിൽ നിന്നല്ലാം     ഞാൻ ഒഴിഞ്ഞു മാറി..     ഒഴിഞ്ഞു മാറിയത് വേറെ ഒന്നുമല്ല    അസ്ഥിക്കി   പിടിച്ച  ഒരു പ്രണയമുണ്ടായിരുന്നു  എനിക്കി 

  ജാതിയുടെ  മതത്തിന്റെയും പേരിൽ അവളെ എനിക്കി   എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നു   ഉപേക്ഷിച്ചു എന്നല്ല   പറയേണ്ടത്    ഉപേക്ഷിപ്പിച്ചു   എന്ന് പറയുന്നതാവു   ശരി    

ആ   വാശിക്കി തന്നെ      എനി    എനിക്കി   എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഇല്ലാന്ന് പറഞ്ഞു  പെണ്ണ് കാണലിൽ നിന്നല്ലാം    ഞാൻ   അകന്നു മാറി       പക്ഷേ അച്ഛനും   അമ്മയും    എന്നെ വിടാനുള്ള ഉദ്ദേശമില്ലായിരുന്നു 

അവസാനം   അച്ഛനും അമ്മയും    അവരുടെ    താല്പര്യത്തിനും ഇഷ്ട്ടത്തിനും   എനിക്കി വേണ്ടി ഒരു പെണ്ണിനെ    കണ്ടുപിടിച്ചും    ആ   പെണ്ണാ ഇവള്   

പെണ്ണ് കാണാൻ പോലും ഞാൻ പോയിട്ടില്ല   ജെസ്റ്റ് ഇവളെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല       കാണാൻ ഞാൻ ആഗ്രഹം പറഞ്ഞിട്ടുമില്ല     കാരണം   ഈ വിവാഹം എനിക്കി വേണ്ടിയല്ലല്ലോ   അച്ഛനെയും അമ്മയെയും    സന്തോഷിപ്പിക്കാൻ വേണ്ടിയല്ലെ..." 

അവരുടെ  ഭീഷണിക്കി മുൻപിൽ നിന്നുകൊടുത്തു എന്ന് പറയുന്നതാവും ശരി     

ഇപ്പോ   തോന്നുന്നു    അന്ന് അച്ഛൻ പറഞ്ഞതുപോലെ ഒന്നു അവളെ പോയി കാണാമായിരുന്നു   എന്ന്   എന്നാൽ   ഇന്ന് എനിക്കി മറ്റുള്ളവരുടെ മുൻപിൽ തല ഉയർത്തി  നിൽക്കാമായിരുന്നു എന്ന്    "

നിങ്ങൾ ഇപ്പോ  മനസ്സിൽ ചോദിക്കുന്ന  ചോദ്യം   എന്താണന്ന്    എനിക്കി മനസ്സിലായി     എന്റെ പെണ്ണിന് എന്താ കുഴപ്പമെന്നല്ലേ   

കറുത്തിട്ടാണ്        അതാണ്  ഞാൻ അവളിൽ കണ്ട ഏറ്റവും വലിയ    കുഴപ്പം    കറുപ്പ് ഒരു കുറ്റമാണോ   അത് എനിക്കറിയില്ല    പക്ഷേ   ഓരോരുത്തർക്കും    അവരുടേതായ സങ്കല്പങ്ങൾ ഉണ്ടാവില്ലേ ?     

ഏട്ടന്റെ പെണ്ണ് ആണങ്കിൽ   നല്ല സുന്ദരി പെണ്ണ്    മുട്ടോളം മുടിയും   വിടർന്ന കണ്ണുകളും    ചിരിക്കുബോൾ    ആ കവിളിൽ തെളിഞ്ഞു വരുന്ന നുണകുഴിയും   
കാണാൻ തന്നെ എന്തൊരു   ഐശ്വര്യമാ...

വിവാഹം   കഴിക്കുകയാണങ്കിൽ     ഇങ്ങനെയുള്ള       പെണ്ണിനെ   കെട്ടണം       എന്റെ ഏട്ടൻ ഭാഗ്യം ചെയ്തവനാ    അതുകൊണ്ടല്ലേ   ഇത്രയും ഭംഗിയുള്ള പെണ്ണിനെ കിട്ടിയത്

അമ്പലത്തിൽ നിന്ന് താലികെട്ടും കഴിഞ്ഞു വീട്ടിലേക്ക് പോവാൻ  നേരമാ..എന്റെ   കൂട്ടുകാരെ കമന്റ്         

എവിടെ നോക്കിയാടാ    നിന്റെ അമ്മയും അച്ഛനും  നിനക്ക് പെണ്ണ് കണ്ടത്     എന്തായാലും   മകന് വേണ്ടി കണ്ടുപിടിച്ച  പെണ്ണ് കൊള്ളാം      നല്ല അച്ഛനും അമ്മയും   

  അവരെ   പരിഹാസം നിറഞ്ഞ ആ   വാക്കുകളും കൂടി കേട്ടപ്പോൾ    പിന്നെ    എന്റെ സമനില തന്നെ തെറ്റിയതുപോലെ തോന്നി...

വീട്ടിൽ എത്താൻ   നേമില്ലാതെ തന്നെ   ആരോടും      ഒരക്ഷരംപോലും  മിണ്ടാതെ    വേഗം  ഞാൻ   റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു .. 

ഇത്രയും മോശമായോ ഒരു പെണ്ണിനെയാണല്ലോ   അച്ഛനും അമ്മയും എനിക്കി വേണ്ടി കണ്ടുപിടിച്ചത്     ഏട്ടനെ പോലെ തന്നെയല്ലെ ഞാനും    ഏട്ടന് മാത്രം    നല്ല ഭംഗിയുള്ള പെണ്ണിനെ      അച്ഛനും അമ്മയും  കണ്ടുപിടിച്ചു   കൊടുത്തു 

എന്നോട് എന്തോ പക പോക്കുന്നതുപോലെയാണല്ലോ    എനിക്കി വേണ്ടി പെണ്ണിനെ  കണ്ടു പിടിച്ചു തന്നത്    

ഇതിനെ  ഞാൻ   ജീവിതകാലം മുഴുവൻ ചുമക്കേണ്ടേ   ഭഗവാനെ   അത് ഓർക്കുമ്പോൾ   എങ്ങോട്ടെങ്കിലും ഇറങ്ങി പോവാനാ തോന്നുന്നത്...

ഡാ....ഗിരി.....   നീ റൂമിൽ കയറി എന്ത്‌ ചെയ്യുവാ      ഒന്ന് ഡോർ തുറന്നെ... 

അമ്മയായി പോയി അല്ലങ്കിൽ എന്തെങ്കിലും പറഞ്ഞനെ ഞാൻ  എന്ന് പറഞ്ഞോണ്ട്   കലിപ്പോടെ  തന്നെയാ  ഞാൻ     ഡോർ തുറന്നത്  

  
എന്താ അമ്മേ....  ഇവിടെ കിടന്ന് ചീറുന്നത്  ? 

നീ എന്താടാ  ഇപ്പോ തന്നെ കതകടച്ച്   റൂമിൽ കയറി ഇരിക്കുന്നത്   ? 

നിന്നെ ഫോട്ടോ എടുക്കാൻ   വിളിക്കുന്നുണ്ട്    നീ   താഴെക്ക് ചെല്ല്  

ഫോട്ടോ   മണ്ണാങ്കട്ട        ഞാനില്ല       എല്ലാവരും കൂടി അങ്ങ് എടുത്തോ     "

എന്താ മോനേ നീ ഇങ്ങനെ സംസാരിക്കുന്നത്  ? 

എനിക്കി ഫോട്ടോ എടുക്കാൻ താല്പര്യമില്ലന്ന്‌     മനസ്സിലായില്ലേ 

ആ   കുട്ടി അവിടെ കാത്തിരിക്കുവല്ലേ    നീ ഒന്ന്  താഴെക്ക്      വാ  ഗിരി    

ഞാനില്ലന്ന്‌   അമ്മയോട് മലയാളത്തിൽ അല്ലേ പറഞ്ഞത്      അമ്മ പോവാൻ നോക്ക്   

കൂടെ നിന്ന്   ഫോട്ടോ എടുക്കാൻ പറ്റിയ ഒരു സാധനത്തിനെ അല്ലേ   അച്ഛനും അമ്മയും എനിക്കി കണ്ടു പിടിച്ചു തന്നത്    

നീ   എന്താടാ ഈ   പിറുപിറുക്കുന്നത്     ?   

ഒന്നുല്ലന്റെ അമ്മേ....   അമ്മ ഒന്ന് പോയി തരാമോ      

നിന്നെ ഹരിയും    അച്ഛനും    അവിടെ തിരക്കുന്നുണ്ട്   മോനേ     നിന്നെ വിളിക്കാനാ   അമ്മ   ഇപ്പോ ഇവിടേക്ക് കയറി വന്നത്     

അവരോട്    പറഞ്ഞേക്ക് എനിക്കി വയ്യാന്ന്‌   

എന്തിനാ മോനേ ഇങ്ങനെ വാശി പിടിക്കുന്നത്   ? 

അമ്മ ഒന്ന് മിണ്ടാതെ പോവുന്നുണ്ടോ  എന്നെ ദേഷ്യം പിടിപ്പിക്കാതെ      എനിക്കി ഒന്ന് കിടക്കണം    "

എന്നാൽ ഞാൻ ആ കുട്ടിയോട് ഇവിടേക്ക് വരാൻ പറയാം  

ഏത്  കുട്ടിയോട്  ? 

നീ താലി കെട്ടിയ പെണ്ണിനോട്  തന്നെ   അല്ലാതെ ആരോടാ          

അമ്മ ഒരു തരത്തിലും സമാധാനം തരില്ലന്ന് തീരുമാനിച്ചുകൊണ്ട്    തുനിഞ്ഞു  ഇറങ്ങിയതാണോ  ? 

എന്താ മോനേ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്       നിനക്ക് ആ കുട്ടിയെ ഇഷ്ട്ടമായില്ലേ  അതാണോ എന്റെ മോന് അമ്മയോട് ഇത്ര ദേഷ്യം   ? 

എന്റെ അമ്മേ എനിക്കി ആരോടും ദേഷ്യം ഒന്നും ഇല്ല    അമ്മ വെറുതെ എഴുതാപ്പുറം  വായിക്കണ്ട    അമ്മ താഴെക്ക് പോവാൻ നോക്ക്   ഞാൻ ഇച്ചിരി കഴിഞ്ഞു   വരാം

അങ്ങ് വന്നേക്കണേ മോനേ.. 

വരാം..   അമ്മ പോയിക്കോ   

ഡാ....ഗിരി....

ഓ....അമ്മ പോവാൻ നേരമില്ല  അപ്പോയെക്കും എനി ഏട്ടന്റെ വകയാ....

  നീ എന്താടാ ഇവിടെ വന്നിരിക്കുന്നത്  ? 

ഒന്നുല്ല ഏട്ടാ   ഭയങ്കര ക്ഷീണം അപ്പോ ഒന്ന് കിടന്നതാ.. 

നീ താഴെക്ക് വാ    എത്ര സമയമായി ഞാൻ നിന്നെ അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട്     പെട്ടന്ന് വാ 

ഞാനില്ല ഏട്ടൻ പോയിക്കോ   

നീ    ഇല്ലേ   ?     അങ്ങിനെ പറഞ്ഞാൽ പറ്റില്ല       നീ   വാ   എന്ന് പറഞ്ഞു ഏട്ടൻ എന്നെ പിടിച്ചപിടിയാലെ   താഴെക്ക് കൊണ്ട് പോയി   

ഒരു വിധത്തിൽ മനസ്സില്ലാ മനസ്സോടെ ഫോട്ടോ എടുക്കാൻ ഒരു പ്രതിമ കണക്കെ ഞാൻ നിന്ന് കൊടുത്തു    എനിക്കി വേണ്ടിയല്ല  എന്റെ  ഏട്ടന് വേണ്ടി...

ഏട്ടനും ഏട്ടത്തിയും നല്ല ഹാപ്പിയാണ്     ഫോട്ടോ എടുക്കുമ്പോയും  വീഡിയോ എടുക്കുമ്പോയും   അവരുടെ മുഖത്തുള്ള സന്തോഷം അത് കാണുമ്പോൾ ശരിക്കും എനിക്കി അസൂയ തോന്നുവാ   

ഡാ....ഗിരി    എന്ന് വിളിച്ചോണ്ട് ഏട്ടൻ എന്റെ ചുമലിൽ ഒന്ന് തട്ടി   

നീ എന്താ ഈ ആലോചിച്ചു കൂട്ടുന്നത്    താലി കെട്ടുമ്പോൾ മുതൽ നിന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്     എന്താടാ നിനക്ക് പറ്റിയത്  ? 

എന്തെങ്കിലും വിഷമം ഉണ്ടോ നിനക്ക്  ? 

ഹേയ് ഒന്നുല്ല ഏട്ടാ    ചെറിയ തലവേദന     അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.. 

എന്നാ നീ   പോയി റസ്റ്റ്‌ എടുക്ക്‌    പോവുമ്പോൾ   നിന്റെ പെണ്ണിനെയും വിളിച്ചോണ്ട് പോയിക്കോ    
അവൾക്ക് മാറാനുള്ള ഡ്രസ്സ്‌ എല്ലാം   കാണിച്ചു കൊടുക്ക്‌   

ഓ..... എനി അതും ഞാൻ തന്നെ കാണിച്ചു  കൊടുക്കണോ  നാശം    "

  എന്തേയ്  ഗിരി   മടിച്ചുനിൽക്കുന്നത്        അവളെ വിളിക്കാൻ നാണം ആയിട്ടാണോ     എന്നാൽ നീ പോയിക്കോ  ഏട്ടൻ അവളെ അവിടേക്ക് പറഞ്ഞു വിടാം.. 

  എന്തായാലും എന്റെ സമാധാനം ഇന്നത്തോടെ   അവസാനിച്ചു...

ഭയങ്കര ക്ഷീണം ഒന്ന് കിടക്കാമെന്ന് വെച്ചാൽ അതിനും ആളുകൾ സമ്മതിക്കില്ല       നേരെ വേഗം ബാത്‌റൂമിലേക്ക്   വിട്ടു   ഒന്ന്   കുളിച്ചാൽ   ഒരുപക്ഷേ   ക്ഷീണം എല്ലാം മാറും   

  ഷവറിന്റെ കീഴിൽ   കുറെ   സമയം അങ്ങിനെ   എല്ലാം മറന്ന്    നിന്നപ്പോൾ മനസ്സും ശരീരവും   ഒന്ന്   ശാന്തമായതു പോലെ         

അപ്പോഴാ  ഡോറിൽ ആരോ   മുട്ടുന്ന ശബ്ദം കേട്ടത്    

ആരാ    ? 

ആരായാലും   അവർ പറയുന്നത്   ഞാൻ    ബാത്‌റൂമിലേക്ക് കേൾക്കുന്നില്ല   

എനി അമ്മ എങ്ങാനും ആവുമോ    

ആരായാലും   ഞാനിപ്പോ വരാം    എന്ന് പറഞ്ഞോണ്ട്   ബാത്‌റൂമിൽ നിന്ന്    തലയും തോർത്തികൊണ്ട്  റൂമിലേക്ക്  വന്നപ്പോൾ   അവിടെ   കണ്ടത് ഞാൻ താലി കെട്ടിയ പെണ്ണ് ആയിരുന്നു      

എന്ത്‌ ചോദിക്കണമെന്ന് അറിയാതെ     ഞാനൊന്ന് പരുങ്ങി 

എന്റെ ഡ്രസ്സ്‌...       ഈ അലമാരയിൽ ആണോ   ? 

എന്റെ മൗനം കണ്ടിട്ടാവും     ആദ്യം അവൾ തന്നെ സംസാരിച്ചത്   

ആവും     എനിക്കറിയില്ല..  ഞാൻ കുറച്ച്   നീരസത്തോടെ തന്നെ  പറഞ്ഞു.. 

അമ്മ പറഞ്ഞു ഈ   റൂമിൽ ആണന്ന്    "

എന്നാൽ പിന്നെ അമ്മയോട് തന്നെ വന്ന് എടുത്ത് തരാൻ പറയ് പോയിട്ട്    "

പറഞ്ഞു കഴിഞ്ഞില്ല അപ്പോയെക്കും അമ്മ റൂമിലേക്ക് എത്തി   അത് വലിയൊരു ഭാഗ്യമായി തോന്നി എനിക്കി     

മോൾക്ക് ഇതുവരെ മാറാനുള്ള ഡ്രസ്സ്‌ കിട്ടിയില്ലേ    അമ്മ എന്നെ നോക്കികൊണ്ടായിരുന്നു ചോദിച്ചത്      "

പക്ഷേ ഞാനത് മൈൻഡ് വെക്കാൻ പോയില്ല   

അമ്മയും അവളും   സംസാരിക്കുന്നതിനിടയിൽ    ഞാൻ  വേഗം ഡ്രസ്സ്‌ മാറി    എങ്ങനെയോ റൂമിൽ നിന്ന് മെല്ലെ പുറത്ത് ചാടി 

  ഡാ....ഗിരി.... 

എന്റെ ഓട്ടം കണ്ടിട്ടാവും   അമ്മന്റെ വിളി ഉടനെ തന്നെ വന്നു  
പക്ഷേ   അമ്മന്റെ ആ   വിളി ഞാൻ കേട്ടതായി   ഭാവിക്കാതെ    വേഗം   എന്റെ ചങ്ക് ആയ കൂട്ടുകാരെ അടുത്തേക്ക് വിട്ടു   ഞങ്ങൾ വൈകിട്ട്   സ്ഥിരം കൂടാറുള്ള   സ്ഥലമുണ്ട്     നേരെ അവിടേക്ക് തന്നെ    വിട്ടു 

എന്നെ കണ്ടതും   കൂട്ടുകാരെ ചോദ്യം     വന്നു   

ഇത് എന്താ കല്യാണ ചെക്കൻ ഈ വഴി    ? 

എന്നെ അവർ ഒട്ടും പ്രതീക്ഷിച്ചില്ലന്ന് തോന്നുന്നു   എനി  എന്നെ ആക്കി  എങ്ങാനും    ചോദിച്ചതാണോ ..? 

ഹാ   ഇന്നൊരു ദിവസം അവളെ അടുത്തിരിക്കി മുത്തേ നീ പോയിട്ട്       നിങ്ങൾക്ക് പരസ്പരം പലതും പറയാനുണ്ടാവില്ലേ   

പിന്നെ   അടുത്ത് ഇരുത്താൻ പറ്റിയ ഒരു മൊതല്   എന്ന് പറഞ്ഞോണ്ട്   ഞാനൊന്ന് പുച്ഛിച്ചു     

എന്തായാലും നിന്റെ അച്ഛന്റെയും  അമ്മന്റെയും  സെലക്ഷൻ കൊള്ളാം ഗിരി     ഈ   സാധനത്തിനെ നീ    ജീവിതകാലം  ചുമക്കേണ്ടേ എന്ന് ആലോചിക്കുമ്പോൾ   സങ്കടം തോന്നുവാ    ചങ്കേ... ഞങ്ങൾക്ക്   

നല്ലൊരു ദിവസമായിട്ട്   അവനെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ നിങ്ങൾ എല്ലാവരും       അവനൊരു സമാധാനം കിട്ടാനാ  അവൻ നമ്മളെ അരികിലേക്ക് ഓടി വന്നത്      അപ്പോ നിങ്ങൾ അവനെ ഇങ്ങനെ   ടെൻഷനാക്കിയാലോ   

അവന്റെ ടെൻഷൻ മാറാനല്ലേ   നമ്മളെ   മുത്ത്‌  കൂടെ ഉള്ളത് എന്ന് പറഞ്ഞോണ്ട്  അവർ സ്ഥിരം കഴിക്കാറുള്ള    സാധനം എടുത്ത് എന്റെ നേരെ നീട്ടി   

ഇത്  ഒന്ന് അങ്ങോട്ട്‌ പിടിപ്പിക്കി   നിന്റെ എല്ലാം ടെൻഷനും മാറും    

വേണ്ടടാ   ഇതൊന്നും ശരിയാവില്ല      ഞാൻ അമ്മക്ക് വാക്ക് കൊടുത്തു പോയതാ  എനി ഇത് കയ്യ് കൊണ്ട് തൊടില്ലന്ന്      നിങ്ങൾക്ക് ഓർമ്മയില്ലെ      നമ്മളെ     അനീഷിന്റെ       വിവാഹത്തിന് അടിച്ച്   ബോധമില്ലാതെ നിങ്ങൾ എന്നെ വീട്ടിൽ ആക്കി തന്ന ആ ദിവസം

അന്ന് അമ്മ കരച്ചിലും പിഴിച്ചിലും എല്ലാമായിരുന്നു  അന്ന്   അമ്മന്റെ സങ്കടം സഹിക്കാൻ കഴിയാതെ       
അന്ന് ഞാൻ അമ്മക്ക് വാക്ക് കൊടുത്തു പോയതാ   എനി എന്റെ ജീവിതത്തിൽ ഇത് കയ്യ്കൊണ്ട് തൊടില്ലന്ന്   

പിന്നെ   അവന്റെ ഒരു വാക്ക്    

മകനോട് സ്നേഹമുള്ള ഒരമ്മ    

എന്നിട്ടാണോടാ പാല് പോലെയുള്ള മകന്    കരിക്കട്ട പോലെയുള്ള    പെണ്ണിനെ    ചുമലിലേക്ക് വെച്ച് തന്നത്      

മൂത്ത മകന് നല്ല ആപ്പിൾ പോലെയുള്ള പെണ്ണ്   

നിനക്കോ ?? 

     അവിടെ തന്നെ നിന്നെ   നിന്റെ അച്ഛനും അമ്മയും വേർ തിരിച്ചില്ലേ .. 

നീ തന്നെ ആലോചിച്ചു നോക്ക് ഞങ്ങൾ പറയുന്നതിലും കാര്യമില്ലേ എന്ന്    

ശരിയാ    ഇവന്മാർ പറയുന്നതിലും കാര്യമുണ്ട് 

ഏട്ടനേക്കാൾ സൗന്ദര്യം എനിക്കില്ലേ    എന്നിട്ട് എനിക്കി കാണിച്ചു തന്ന പെണ്ണോ   അതുകൊണ്ട്   ഇനിയങ്ങോട്ട്    എന്റെ ദിവസമാ...   എന്റെ  ഈ നശിച്ച    ജീവിതം കണ്ട് സന്തോഷിക്കട്ടെ   എന്റെ അച്ഛനും അമ്മയും      

അവളെ അരികിലേക്ക് നിനക്ക്   പോവണമെങ്കിൽ    ഇച്ചിരി ധൈര്യം എക്കെ വേണ്ടേ       അതിന് ഇത് അങ്ങ് പിടിപ്പിക്കി  നീ       എല്ലാ മറന്ന്   അവളെ അരികിലേക്ക് ചെല്ല് നീ   

ആര് പോവുന്നു അവളെ അരികിലേക്ക്     ഫും""  പോവാൻ പറ്റിയ ഒരു സാധനം    

എന്തായാലും അവളെ മുഖത്തു നോക്ക് നാല് വർത്തമാനം പറയണം എനിക്കി       അതിന്    ഒരു ധൈര്യത്തിന്  ഇവര് പറഞ്ഞതുപോലെ  ഇവനെ അകത്താക്കണം    അല്ലാതെ പറ്റില്ല..."

പിന്നെ   ഒന്നും നോക്കിയില്ല   കൂട്ടുകാർ എനിക്കി നീട്ടിപിടിച്ച ഗ്ലാസ്സ് വാങ്ങി   വെള്ളം പോലും ചേർക്കാതെ   ഒറ്റ വലിക്കി ഞാനത്     അകത്താക്കി  

   എന്റെ ഗിരി  നീ     ഇങ്ങനെ വെള്ളം ചേർക്കാതെ  അത് എല്ലാംകൂടി  ഒറ്റ ഇരിപ്പിന്  അകത്താക്കല്ലേ      നിന്റെ കരള് കരിഞ്ഞു പോവും 

ഹും.... കരള്    ആർക്ക് വേണ്ടിയാടാ    ഈ കരള്     തുലയട്ടെ   എല്ലാം തുലഞ്ഞു നശിച്ചു പോവട്ടെ     അപ്പോ    സമാധാനം ആവും എല്ലാവർക്കും.. 


കുപ്പിയിൽ ഇരുന്ന ബാക്കി മദ്യവും കൂടി ഗ്ലാസിലേക്ക് ഒഴിക്കുമ്പോ   മനസ്സിൽ ആരോടെക്കെയോ ഉള്ള പക തീർക്കുകായായിരുന്നു ഞാൻ    

ഗിരി മതി  ഇപ്പോ തന്നെ നീ ഓവറാ..."

ഒന്ന് മിണ്ടാതിരിയട   ഗിരിക്കി എനി മുൻപും പിൻപും നോക്കാനില്ല    അതുകൊണ്ട്   ഗിരിയുടെ ജീവിതം എനി അങ്ങോട്ട് ഇങ്ങനെയൊക്കെ തന്നെയാണ്...   അതിൽ ആരും വിഷമിച്ചിട്ടോ പരാതി പറഞ്ഞിട്ടോ   കാര്യമില്ല       

മതി    നീ   ഒന്ന്  എഴുന്നേറ്റെ    ഇനിയും നീ ഇവിടെ ഇരുന്നാൽ  നീ    വീണ്ടും ഓവറാവും    

വിടടാ എന്നെ   തൊട്ടു പോവരുത്  ആരും   നീ  ഒരു ഗ്ലാസ്സുകൂടി    ഒഴിക്കട ഇങ്ങോട്ട്    ഇന്ന് ഗിരി കുടിച്ചു കുടിച്ചു    ആൻമദിക്കട്ടെ     ഇന്ന് എന്റെ ആദ്യരാത്രിയല്ലെ   അപ്പോ ഒരു   ധൈര്യം എക്കെ വേണ്ടേടാ  

ഹ ഹ ഹ    അതും പറഞ്ഞു ഞാൻ പൊട്ടിച്ചിരിച്ചു    

ഗിരി പ്ലീസ്   മതിയട   ഇപ്പോ തന്നെ നീ ഓവറാ     ഈ   അവസ്ഥയിൽ    നീ വീട്ടിൽ പോയാൽ   നിന്റെ അച്ഛനും അമ്മയും ഞങ്ങളെ പഞ്ഞിക്കിടും      

പോവാൻ പറയടാ  അവരോട്   ഒര് അച്ഛനും അമ്മയും വന്നിരിക്കുന്നു  ഗിരിക്കി ആരും ഇല്ല   ആരും  ഇല്ല      ഗിരി ഒറ്റക്കാ    ഇന്ന്   മുതൽ     ഈ   ഗിരി     ഒറ്റക്കാ           എന്ന് പറഞ്ഞോണ്ട് ഗ്ലാസിലുള്ള ശേഷിച്ച മദ്യവും കൂടി  അകത്താക്കി       ഞാനും പതിയെ  നിലംപതിച്ചു    

ഇവൻ നമ്മളെ തെറി കേൾപ്പിക്കുമല്ലോ  ദൈവമെ..   

  അപ്പോഴെ ഞാൻ പറഞ്ഞതാ   നിങ്ങളോട്      ഇതൊന്നും വേണ്ടാന്ന്   എന്നിട്ട് ഇപ്പോ എന്തായി     

നിങ്ങൾ എല്ലാവരും പറഞ്ഞു അവന്റെ ടെൻഷൻ കുറയട്ടെ എന്ന്      അതും പറഞ്ഞ്    പറഞ്ഞ് ഒഴിച്ചു കൊടുത്തതല്ലേ    അപ്പോഴെ അവൻ പറഞ്ഞതാ വേണ്ടാന്ന്     ഇപ്പോ    ടെൻഷൻ  എല്ലാംകൂടി    നമുക്ക് ആയി 

ഇങ്ങനെ തമ്മിൽ തമ്മിൽ   കുറ്റപ്പെടുത്തി   സംസാരിച്ചു നിന്നിട്ട്    കാര്യമില്ല    എനി ഇവനെ വീട്ടിൽ എത്തിക്കേണ്ട       അതിനുള്ള വഴി നോക്ക് ആദ്യം 

പാവം നല്ല വിഷമം ഉണ്ട്   അവന്  അതുകൊണ്ടാണ്    അവൻ ഇപ്പോ ഈ   അവസ്ഥയിലായത്     

അതിന് നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ  എല്ലാ അവന്റെ വീട്ടുകാർ ചെയ്തു വെച്ച പണിയല്ലെ       എനി അവന്റെ ജീവിതം എന്താവുമോ എന്തോ   കണ്ടറിയേണ്ടി വരും   

ഇങ്ങനെ പറഞ്ഞു നിൽക്കാൻ സമയമില്ല ഇവനെ എങ്ങനേലും നമുക്ക് വീട്ടിൽ എത്തിക്കേണ്ടേ     സമയം ഒരുപാടായി       

ഡാ   അവന്റെ  ഫോൺ അതാ    റിംഗ് ചെയ്യുന്നു   

  എടുക്കണ്ട അവിടുന്ന് റിംഗ് ചെയ്യട്ടെ..    സമയം ഒരുപാടായില്ലേ       അതാവും   വിളിക്കുന്നത്     

ഡാ    ദെ     വീണ്ടും ഫോൺ റിംഗ് ചെയ്യുന്നു    അവന്റെ ഏട്ടനാ    വിളിക്കുന്നത്   ഇനിയിപ്പോ ഇവനെ കാണാതിരുന്നാൽ    അയാൾ ഇവിടേക്ക് എങ്ങാനും വരുമെന്നാ ഇപ്പോ എന്റെ പേടി  നമ്മൾ സ്ഥിരം  കൂടുന്നു സഥലം ഇതാണന്ന്      അവന്റെ ഏട്ടന്  നന്നായിട്ടറിയാം   

ഡാ... ഗിരി ഒന്ന് എഴുന്നേറ്റെ   സമയം ഒരുപാടായി വീട്ടിൽ പോവണ്ടേ നിനക്ക്...   

ഈ   ബോധമില്ലാത്ത   അവനെയാണോ     നീ ഈ   വിളിക്കുന്നത്    നീ       എങ്ങനെ വിളിച്ചാലും   അവൻ   എഴുന്നേൽക്കാനൊന്നും   പോവുന്നില്ല    

  വേഗം   അവനെ പിടിച്ച്    എഴുന്നേൽപ്പിക്കാൻ   നോക്ക്        എങ്ങനേലും നമുക്ക് അവനെ വീട്ടിൽ എത്തിക്കാം... "    ഇല്ലങ്കിൽ അവന്റെ വീട്ടുകാർ നമ്മളെ പഞ്ഞിക്കിടും... "


ഭഗവാനെ   അവന്റെ അച്ഛനും അമ്മയും ഏട്ടനും എല്ലാം   ഉമ്മറത്ത് തന്നെയുണ്ടല്ലോ    എന്തായാലും നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമായി   

നീ സംസാരിച്ചു നിൽക്കാതെ അവനെ ഇങ്ങോട്ട് പിടിച്ചിറക്കാൻ നോക്ക്   

   അവന്റെ ഏട്ടൻ നമ്മുടെ അരികിലേക്ക് വരുന്നുണ്ട്   

ഭഗവാനെ ഞങ്ങളെ കാത്തോളണേ...നീ.. 

ഓഹോ....    അപ്പോ    വെറുതെയല്ല  ഇത്ര   വൈകിയത്   ഞാൻ പ്രതീക്ഷിച്ചത് തന്നെ      ഇവൻ ഇത്രയും  സമയം   നിങ്ങളുടെ കൂടെയായിരുന്നു   ലെ..  

നല്ല ഫോമിലാണല്ലോ   കൂട്ടുകാരൻ 

ഇന്നത്തെ   ഈ    ഒരു ദിവസമെങ്കിലും നിങ്ങൾക്ക് അവനെ പറഞ്ഞു തിരുത്താമായിരുന്നില്ലേ  അവന്റെ കൂട്ടുകാർ അല്ലേ നിങ്ങൾ..  ?  

അത് ഏട്ടാ...  ഞങ്ങൾ    

മതി ഒരുപാട് പറഞ്ഞു ബുദ്ധിമുട്ടണ്ട      നിങ്ങൾ പോവാൻ നോക്ക്      അധികം സമയം നിങ്ങളിവിടെ നിന്നാൽ   ഇവന്റെ   ഈ   അവസ്ഥ   കണ്ടാൽ     ചിലപ്പോൾ അച്ഛൻ എന്തെങ്കിലും  നിങ്ങളോട്  പറഞ്ഞന്ന് വരും  അതുകൊണ്ട് വേഗം പോയിക്കോളൂ   അവന്റെ കാര്യം ഞാൻ നോക്കിക്കോളാം       

അത് കേൾക്കാൻ നേരമില്ല  വണ്ടിയും എടുത്തോണ്ട്   അവർ   വേഗം സ്ഥലം കാലിയാക്കി   

ഗിരി....  ഡാ     എന്ത്‌ കോലമാ മോനേ ഇത് 

     നല്ലൊരു ദിവസമായിട്ട്    ഈ    അവസ്ഥയിൽ      നീ ആ പെണ്ണിന്റെ അരികിലേക്ക് പോവണ്ടേ  

അയ്യോ   ഏട്ടനോ...   എന്റെ   ഏട്ടൻ ഇതുവരെ   ഉറങ്ങിയില്ലെ  ?   

എന്താടാ  ഗിരി    നീ ഈ കാട്ടി കൂട്ടുന്നത് എക്കെ   ?      

ഏട്ടൻ ടെൻഷൻ ആവണ്ട   ഈ ഗിരിക്കി ഒന്നും പറ്റിയിട്ടില്ല    ഇന്ന്   ഗിരിക്കി സന്തോഷകരമായ ദിവസമല്ലേ   അപ്പോ ചെറുതായിട്ടൊന്നു  അത്ര ഉള്ളു 

നല്ല    ചെറുതായിട്ടാ    നീ ആ പഴയ സ്വാഭാവം വീണ്ടും തുടങ്ങിയോ   ? 

വീഴാൻ പോയ  എന്നെ    ഏട്ടൻ     ശക്തിയോടെ തന്നെ  ചേർത്ത് പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി   

അമ്മയും അച്ഛനും   ഒന്നും മിണ്ടാതെ ദയനീയമായി   എന്നെ ഒന്ന് നോക്കി 

അയ്യോ    ഉറങ്ങിയില്ലേ ആരും   

അഴിഞ്ഞു വീഴാറായ   മുണ്ട് നേരെയാക്കി കൊണ്ട്   ഞാൻ അമ്മയുടെ മുഖത്തേക്ക്   നോക്കി കൊണ്ട് ചോദിച്ചു     
സമയം ഒരുപാടായി   അമ്മക്ക് ഉറക്കം ഒന്നും ഇല്ലേ   ? 

എന്തിനാടാ  മോനേ     ഈ  അമ്മയെ നീ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്  എന്ത്‌ തെറ്റ് ചെയ്തിട്ടാ   നീ ഞങ്ങളെ ഇങ്ങനെ   ശിക്ഷിക്കുന്നത്      ഒരു തരത്തിലും   നീ ഞങ്ങൾക്ക് സമാധാനം തരില്ലേ   ?   

എന്റെ മുഖം അമ്മയുടെ മുഖത്തേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു     അയ്യോ   എന്റെ  പുന്നാര   അമ്മക്ക് സങ്കടം ആയോ   ഇതെക്കെ എന്ത്‌     എനി കാണാൻ പോവുന്നതല്ലെയുള്ളു ഗിരിയുടെ പൂരം      

ഹോ     എന്റെ ഭഗവാനെ എന്തൊരു നാറ്റമാ      എന്ന് പറഞ്ഞോണ്ട്    അമ്മ   മൂക്ക് അമർത്തി പിടിച്ചു   പിന്നോട്ട് മാറി നിന്നും    

മതി   നീ ഇങ്ങ് വാ    സംസാരിച്ചത് എന്ന് പറഞ്ഞുകൊണ്ട്     ഏട്ടൻ എന്നെ നേരെ ബാത്‌റൂമിലേക്ക് കൊണ്ട് പോയി   ഷവറിന്റെ ചുവട്ടിൽപിടിച്ചിരുത്തി.... 

തലയിലേക്ക് വെള്ളം വീണപ്പോയാ    ചെറിയൊരു ബോധം എനിക്കി വന്നത് ..

എന്തിനാ എന്റെ മോൻ ഇങ്ങനെ കുടിച്ചു നശിക്കുന്നത്    ആരോടാ നിന്റെ ഈ വാശി       അമ്മയോടോ  അച്ഛനോടോ    അല്ലെങ്കിൽ നീ താലി കെട്ടിയ  നിന്റെ പെണ്ണിനോടോ   പറയടാ    ആരോടാ   നിന്റെ വാശി     എല്ലാം നീ ഉപേക്ഷിച്ചതല്ലായിരുന്നോ       വീണ്ടും   ഇത് എല്ലാം   തുടങ്ങാൻ ഇപ്പോ കാരണമെന്താ  ?   

ഏട്ടൻ   പോയി ഉറങ്ങാൻ നോക്ക് ഏട്ടത്തി അവിടെ കാത്തിരിക്കും     

എന്റെ തലതോർത്തി കൊണ്ട് ഏട്ടൻ എന്നോട് ചോദിച്ചു  ഏട്ടൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ   

ഏട്ടന്റെ ആ ചോദ്യത്തിൽ ഒരു ചോദ്യമല്ല ഒരായിരം ചോദ്യം കിടപ്പുണ്ട്    

ഭഗവാനെ എന്തായിരിക്കും  ? 

നീ എന്താ ഗിരി ആലോചിക്കുന്നത്   ? 

ഒന്നുല്ല ഏട്ടാ എന്ന് പറഞ്ഞോണ്ട് ബാത്‌റൂമിൽ നിന്ന് മെല്ലെ പുറത്തേക്കിറങ്ങാൻ  നോക്കിയതാ     നേരെചൊവ്വേ നിൽക്കാൻ പറ്റാത്തതുകൊണ്ട്    ഒന്ന് മെല്ലെ   തെന്നി വീഴാൻ പോയാതാ..    
  അപ്പോയെക്കും   ഏട്ടന്റെ കൈകൾ   എന്റെ   കയ്യിൽ പിടിമുറുക്കിയിരുന്നു    

    ഏട്ടന് എന്നോട് എന്തോ ചോദിക്കാനുണ്ടന്ന് പറഞ്ഞില്ലേ  

  ഇപ്പോ വേണ്ട എന്തായാലും   നിന്റെ കെട്ട് അടങ്ങിയിട്ടില്ല    ചോദ്യം എല്ലാം എനി നാളെ 

ഇപ്പോ  നീ വേഗം പോയി കിടക്കാൻ നോക്ക്    പഴയപോലെ അല്ല നീയിപ്പോൾ     നിന്നെ കാത്തിരിക്കാൻ ഒരാളുണ്ട്     അത് എന്റെ മോന് ഓർമ്മ വേണം   

എന്താ   ചോദിക്കാനുണ്ടന്ന്    പറഞ്ഞില്ലേ    ഏട്ടൻ ചോദിക്കി   ഈ ഗിരിക്കി നല്ല  വെളിവ് ഉണ്ട് ഇപ്പോ ... 

   കിടത്തം എക്കെ പിന്നെ ആവാം    ഏട്ടാ.. ചോദിക്കാനുള്ളത് ചോദിക്കി    

വേണ്ട   നമുക്ക് നാളെ സംസാരിക്കാം      നീ ആ ഡ്രസ്സ്‌ മാറി   വേഗം  ആ കുട്ടിയുടെ അരികിലേക്ക് പോവാൻ നോക്ക്

ഏട്ടൻ പോയിക്കോ   ഞാൻ പോയിക്കോളാം    "

ദെ   മെല്ലെ പറഞ്ഞോ   എനി ശബ്ദം ഉണ്ടാക്കി നിന്റെ ഏട്ടത്തിയെ കൂടി അറിയിക്കല്ലേ

എന്റെ കൈകൊണ്ട്    വായപൊത്തി പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു   ഞാൻ ശബ്ദം ഉണ്ടാക്കില്ല ഏട്ടൻ പോയിക്കോ

നിന്നെ ഇവിടെ ഇട്ട് പോയാൽ ശരിയാവില്ല    നീ വാ ഞാൻ നിന്റെ റൂമിൽ ആക്കി തരാം   

അയ്യോ....  ഏട്ടൻ വരണ്ട    ഞാൻ തനിച്ച്    പോയിക്കോളൂ 

ഹാ     നോക്കണ്ട        ഏട്ടൻ പോയിക്കോ   ഞാൻ എന്റെ റൂമിൽ ആരെയും സഹായമില്ലാതെ    തന്നെ പോയിരിക്കും.. " ഏട്ടൻ ധൈര്യമായി പോയിക്കോ    

മുണ്ടും മടക്കി കുത്തി മെല്ലെ മെല്ലെ   ഞാൻ  സ്റ്റെപ്പുകൾ കയറി  ഇടക്ക് ഒന്ന് കാൽ തെറ്റാൻ പോവുമ്പോയെക്കും    സ്റ്റെപ്പിൽ തന്നെ എന്റെ പിടി മുറുക്കി....!

മെല്ലെ മെല്ലെ എങ്ങനെയോ ഞാൻ   റൂമിലെത്തി..

ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ എന്തോ ആലോചിച്ചു   ബെഡിൽ    ഇരിക്കുന്നുണ്ട്   ഇന്ദുമുഖി           എന്നെ കണ്ടതും   അവൾ   വേഗം   ചാടിഎഴുന്നേറ്റും 

  പേടിയോടെ എന്നെ ഒന്ന് നോക്കി    എന്നിട്ട്     ഒരു വശത്തെക്കായി   മാറി നിന്നും 

അയ്യോ....   ആര് ഇത്    അവളെ അടിമുടി ഒന്ന് നോക്കികൊണ്ട് ഞാൻ ചോദിച്ചു     എന്റെ  ഭാര്യ ഇന്ദുമുഖിയോ   ? 

സെറ്റ്സാരിയും   മുല്ലപ്പൂവും ചൂടി   സുന്ദരി ആയിട്ടുണ്ടല്ലോ...  

എന്നെ    കാത്തിരുന്നു മുഷിഞ്ഞോ   ആവോ  ? 

ഹും... "അവളെ ഒരു   ഒരുക്കം   കണ്ടില്ലേ    ആരെ കാണിക്കാനാടി ഇമ്മാതിരി വേഷവും കെട്ടിക്കൊണ്ട്   ഇങ്ങോട്ട്  എഴുന്നള്ളിയത്  ?  

കാക്ക   എത്ര കുളിച്ചാലും   അത് ഒരിക്കലും കൊക്ക് ആവില്ല   മനസ്സിലായോ ? 

ഞാൻ പറഞ്ഞത് മനസ്സിലായില്ലേ   നിനക്ക് ഈ വേഷം ചേരില്ലന്ന്.. 

നിങ്ങൾ കള്ള് കുടിച്ചിട്ടുണ്ടോ   ? 

ഉണ്ട്   എന്തേയ്   ? 

നിർത്തിക്കാൻ വല്ല പരിപാടിയും ഉണ്ടോ 
  ഇനിയും കുടിക്കും ഞാൻ    ഇതുവരെ നിറുത്തി വെച്ചതല്ലാം    ഈ ഗിരി ഇനിയങ്ങോട്ട്   തുടങ്ങാൻ പോവുകയാ    തടയാൻ പറ്റുമെങ്കിൽ നീ തടഞ്ഞോടി..     

എന്താടി   എന്നെ    നോക്കി പേടിപ്പിക്കുന്നത്    മാറി നിൽക്കടി അങ്ങോട്ട്.. 

അലമാരയുടെ മുൻപിൽ ഇങ്ങനെ കുത്തനെ നിൽക്കാതെ ഇങ്ങോട്ട്  മാറാൻ    എന്റെ ഡ്രസ്സ്‌ എടുക്കട്ടെ ഞാൻ   

ഞാനടുത്തു തരാം.. 

അയ്യോ വേണ്ടായേ... മാറി നിന്നാൽ അത് തന്നെ വലിയ ഉപകാരം  എന്ന് പറഞ്ഞോണ്ട്   അലമാരയിൽ നിന്ന് ഡ്രസ്സ്‌ തിരയുന്ന  തിരക്കിൽ കാലുകൾ നിലത്ത്‌ ഉറക്കാതെ    മെല്ലെ ഞാൻ  ഒന്ന്  പിന്നോട്ട്  തെന്നിപോയി   

അപ്പോയെക്കും   അയ്യോ   വീഴല്ലേ   എന്ന് പറഞ്ഞോണ്ട്    വീഴാൻ പോയ    എന്റെ   കൈകളിലേക്ക്   അവൾ  പിടിക്കാൻ പോയതും     
ഛീ....മാറി നിൽക്കടി     എന്ന് പറഞ്ഞോണ്ട്   ഞാനവളെ   ഒറ്റ തള്ളായിരുന്നു    "  

തൊട്ടുപോവരുതന്നെ മാറി നിൽക്കടി അങ്ങോട്ട്‌      പിടിക്കാൻ വന്നിരിക്കുന്നു   അവൾ    

  ഞാനത് പറഞ്ഞപ്പോയെക്കും    അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി    

  അത്    മൈൻഡ് ചെയ്യാതെ ഞാൻ   വേഗം ഡ്രസ്സ്‌ മാറി    ബെഡിലേക്ക് വീണു  

എന്തും കണ്ടോണ്ട്   നിൽക്കുവാ    നീ   ഷൂട്ടിങിന് പോവുന്ന ഈ ഡ്രസ്സ്‌ ഇട്ടോണ്ട് നിൽക്കാതെ വേറെ എന്തെങ്കിലും ഇട്ടോണ്ട്   പോയി കിടന്നുറങ്ങാൻ നോക്ക്   

ഇവിടെയല്ല    നിന്റെ റൂം   അപ്പുറത്ത്    ഇന്ന് മുതൽ നിന്റെ റൂം    അതാ   അതാണ്     പുറത്തുള്ള  റൂം കാണിച്ചു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു      പേടിക്കണ്ട ഇവിടേക്ക് ആരും വരില്ല..     

ഇങ്ങനെ മിഴിച്ചു നോക്കണ്ടാ  ഇന്നുമുതൽ   നിന്റെ   കിടപ്പ് ആ   റൂമിലാണന്ന്   മനസ്സിലായില്ലേ    അതുകൊണ്ട് വേഗം അവിടേക്ക് വിട്ടോ   

  ഈ റൂമിൽ നിന്ന് മാത്രമല്ല  നീ പുറത്ത്   എന്റെ മനസ്സിൽ നിന്നും നീ എന്നും പുറത്ത് തന്നെയാണ്     എന്നും   മനസ്സിലായോ ?   

എന്റെ അച്ഛന്റെയും  അമ്മയുടെയും    വിവരക്കേട്‌ കൊണ്ട്  പറ്റി പോയ ഒരബദ്ധമാണ് നീ..   
അത്   സമയം ആവുമ്പോൾ ഞാൻ തന്നെ തിരുത്തിക്കോളാം

എന്റെ വാക്കുകൾ   കേട്ട്    അലമാരയിൽ നിന്ന് ഡ്രസ്സ്‌ എടുത്തോണ്ട്    പോവാൻ തിരിഞ്ഞ   അവൾ   എന്നെയൊന്നു നോക്കി     

ഒന്ന് അവിടെ നിന്നേ...  

എന്റെ വിളി കേട്ടതും   പെട്ടന്ന് അവൾ   ഒരുപാട് പ്രതീക്ഷയോടെ     എന്നെ തന്നെ ഒന്ന്    നോക്കി  

ഇങ്ങനെ നോക്കണ്ടാ    പോവുമ്പോൾ ഈ പാലും കൂടി  എടുത്തോണ്ട്    പോയിക്കോ   അത്‌ പറയാനാ   വിളിച്ചത്      എന്നിട്ട്   ഒറ്റക്ക് അവിടെ ഇരുന്ന്  അങ്ങ്   കുടിച്ചോ..."

എനിക്കി വേണ്ട  പാല്   

അയ്യോ പിന്നെ ആർക്ക് വേണ്ടിയാടി ഇത് എല്ലാം ഇവിടെ കൊണ്ട് വെച്ചത്    എടുത്തോണ്ട് പോയിക്കോ   ഇല്ലെങ്കിൽ   എല്ലാംകൂടി    എടുത്തറിയും ഞാൻ  അവളെ ഒരു പാല് 

അമ്മ തന്ന് വിട്ടതാ    ഇച്ചിരി പേടിയോടെ അവൾ പറഞ്ഞു   

അമ്മ ആയാലും അച്ഛനായാലും എടുത്തോണ്ട് പോവുന്നുണ്ടോ നീ.

  എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ  പേടിയോടെ     വേഗം പാലും എടുത്തോണ്ട്   റൂം വിട്ട് ഇറങ്ങിപോയി..

അത് കണ്ട്    ഒരു  വിജയഭാവത്തോടെ    ഞാനും   മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു 

=======================

  പിറ്റേന്ന്   രാവിലെ   ഏട്ടന്റെ വിളികേട്ടാണ്   ഉണർന്നത്    

എന്ത്‌ ഉറക്കമാ ഗിരി ഇത്    സമയം എത്രയായന്ന് വല്ല ബോധവുമുണ്ടോ   നിനക്ക്   ഒന്ന്   എണീറ്റെ 

കുറച്ചൂടി കിടക്കട്ടെ ഏട്ടാ   

പിന്നെ അവന്റെ ഒരു കിടത്തം   

അമ്പലത്തിൽ പോവണം   നീ വേഗം കുളിച്ചു റെഡിയായി വാ  

ഏട്ടൻ പോയിക്കോ ഞാനില്ല അമ്പലത്തിലേക്ക്   

ദെ   ഒറ്റ വീക്ക്‌ വെച്ച് തരും ഞാൻ   അമ്പലത്തിലേക്ക് ഇല്ലന്നോ     കള്ള് കുടിച്ച് കൂത്താടാൻ    നിനക്ക് യാതൊരു കുഴപ്പവുമില്ലല്ലോ   അമ്പലത്തിലേക്ക് വിളിക്കുമ്പോഴാ   അവന്   വയ്യായ്ക.. 

വേഗം എഴുന്നേറ്റ്‌ കുളിച്ചു വാ    ഏട്ടത്തിയും   ഇന്ദുമുഖിയും  അമ്പലത്തിൽ പോവാൻ     അവിടെ   റെഡിയായി നിൽക്കുവാ...

എന്റെ ഗിരി ഇങ്ങനെ കിടക്കാതെ  ഒന്ന് എഴുന്നേൽക്ക്   നീ     പെട്ടന്ന് ആയിക്കോട്ടെ സമയം പോണു    

ഏട്ടൻ പോയിക്കോ ഞാൻ കുളിച്ചു വരാം    

പെട്ടന്ന് വന്നെക്കേണം കേട്ടോ  അല്ലാതെ മടിച്ചു കിടന്നേക്കരുത്   

  ഞാൻ   വരാം ഏട്ടൻ പോയിക്കോ  .. 

ഏട്ടന്റെ വാക്ക് തട്ടണ്ടേല്ലോ എന്ന് കരുതി     മനസ്സില്ലാ മനസ്സോടെ വേഗം കുളിച്ച്       ഡ്രസ്സ്‌ മാറി താഴെക്ക്    ഇറങ്ങി  

ഞാൻ താഴെക്ക് ചെല്ലുമ്പോൾ ഏട്ടത്തിയും   ഇന്ദുമുഖിയും   റെഡിയായി നിൽക്കുന്നുണ്ട്   

എന്റെ ഗിരി എത്ര സമയമായി   നിന്നെ കാത്തു നിൽക്കാൻതുടങ്ങിയിട്ട് 

ഞാൻ വന്നില്ലേ എനി പോവാം     

     നീ   വണ്ടിന്റെ ചാവി എടുത്തില്ലേ   ? 

എന്തിനാ ഏട്ടാ വണ്ടി   അമ്പലം ഇവിടെ അടുത്തല്ലെ   നമുക്ക് നടന്നു പോവാം    

എനി    വണ്ടി എടുത്താൽ തന്നെ ഈ സാധനത്തിനെ  കയറ്റി കൊണ്ട്  ഞാൻ പോവണ്ടേ   അതുകൊണ്ട് നടന്നു പോവുന്നത് തന്നെയാണ് ബുദ്ധി   അതുകൊണ്ട് ഏട്ടനെ  മെല്ലെ   സോപ്പ്   ഇടുന്നതാ    നല്ലത് 

നമുക്ക് നടന്നു പോവാം ഏട്ടാ    
വെറുതെ എന്തിനാ ഇച്ചിരി ദൂരത്തേക്ക് വണ്ടി  

അത്‌ പിന്നെ...."

എന്താ ഏട്ടാ    ഏട്ടന്  നടക്കാൻ എന്തെങ്കിലും   ബുദ്ധിമുട്ട് ഉണ്ടോ   ? 

അല്ലടാ   നിന്റെ ഏട്ടത്തിക്കി ആണ് പ്രശ്നം   അല്ലാതെ എനിക്കി കുഴപ്പം ഒന്നു ഇല്ല    

ഏട്ടൻ പറഞ്ഞു നോക്ക്   ഇവിടുന്ന്  ഇച്ചിരി ദൂരം അല്ലേ ഉള്ളു   

     ഹരി     വരുന്നുണ്ടോ    സമയം പോവുന്നു  

ഹരിയോ   ?  

ഏട്ടത്തിയുടെ  വിളി കേട്ടപ്പോൾ   ഞാൻ അത്ഭുതത്തോടെ ഏട്ടനെ തന്നെ  നോക്കിപോയി 

  സ്വന്തം ഭർത്താവിനെ പേര് ആണോ വിളിക്കുന്നത്   ?   

എന്താ ഏട്ടാ ഇത്  ഏട്ടനെ   പേര് ആണോ ഏട്ടത്തി വിളിക്കുന്നത്   

അവൾ പരിഷ്കാരി കുട്ടിയല്ലേ  ഗിരി      അതുകൊണ്ടാവും അങ്ങിനെ   വിളിച്ചത്    അത് കുഴപ്പമില്ലടാ    

എന്റെ ഏട്ടൻ ഒരുദിവസം കൊണ്ട് ഇങ്ങനെ മാറി പോയോ

എന്തായാലും ഏട്ടൻ വാ  നമുക്ക് നടന്നു പോവാ    ഏട്ടത്തി എന്തെങ്കിലും പറഞ്ഞാൽ ഞാൻ മറുപടി പറഞ്ഞോളാം     


എന്താ ഹരി   ബൈക്ക് എടുക്കുന്നില്ലേ   ? 

ഇല്ല  

മറുപടി പറഞ്ഞത് ഞാനായിരുന്നു  

ഇവിടുന്ന് ഇച്ചിരി ദൂരമേ ഉള്ളു ഏട്ടത്തി   നമുക്ക് നടന്നു പോവാ 

അത് നീയും നിന്റെ ഭാര്യയുകൂടി അങ്ങ്  നടന്നു    പോയാൽ മതി

നടന്നു പോവാൻ   ഈ    നന്ദനയെ കിട്ടില്ല..

       ഏട്ടത്തിയിൽ നിന്ന് അങ്ങിനെ ഒരു മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല .. "

  എന്റെ മുഖഭാവം   മാറിയതുകൊണ്ടാവാം    ഏട്ടൻ വേഗം   ഏട്ടത്തിയുടെ അരികിലേക്ക്   നടന്നുകൊണ്ട്   എന്തോ പതിയെ പറഞ്ഞു    

അത്  മനസ്സിലാക്കികൊണ്ട് ഞാൻ ഏട്ടനോട് പറഞ്ഞു  

ഏട്ടാ....    നിങ്ങൾ ബൈക്കിൽ പോര്   ഞങ്ങൾ നടന്നു പൊക്കോളാം  അമ്പലം     ഇവിടെ അടുത്ത് തന്നെയല്ലേ വലിയ ദൂരം ഒന്നും ഇല്ലല്ലോ    ദൈവത്തിന്റെ കൃപകൊണ്ട്   ഇപ്പോ കാലിന് നല്ല ആരോഗ്യമുണ്ട്   അതുകൊണ്ട് നടക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല    

അത് അവൾക്കിട്ട് ഒന്നു വെച്ചതാ ഞാൻ    മനസ്സിലാവുകയാണങ്കിൽ   അവൾക്ക് മനസ്സിലാവട്ടെ   

അതും പറഞ്ഞുകൊണ്ട് ഞാൻ മുൻപോട്ട് നടന്നു    

ഡീ.... നീ എന്ത് കണ്ടു നിക്കുവാ   അങ്ങോട്ട് നടക്ക്   എനി ഞാൻ നിന്നോട് ഒട്ടി നടന്നാലേ നീ നടക്കും എന്നുണ്ടോ  ? 

എനിക്കി വഴി അറിയില്ലല്ലോ അതുകൊണ്ടാ ഞാൻ... 

അയ്യോ....   വഴി അറിയാൻ   ഈ   അമ്പലം  ഉഗാണ്ടയിലൊന്നുമല്ല    നേരെ അങ്ങ് നടന്നോ    അപ്പോൾ കാണാം     

ഗിരി.....

പിന്നിൽ നിന്ന് ഏട്ടന്റെ വിളി കേട്ടപ്പോൾ   ഞാനൊന്ന് തിരിഞ്ഞു നോക്കി   

എന്റെ അരികിലെത്താൻ തിടുക്കത്തോടെ   ഓടി വരുന്നുണ്ട്   ഏട്ടൻ   കൂടെ  മുഖം വീർപ്പിച്ചുകൊണ്ട്   ഏട്ടത്തിയും 

എന്തേയ് ഏട്ടാ   വണ്ടി എടുത്തില്ലേ   ? 

നിങ്ങൾ രണ്ടാളും നടന്നു പോവുമ്പോൾ ഞങ്ങൾ മാത്രം വണ്ടിമേൽ പോയാൽ എങ്ങനെയാ   അത് മോശമല്ലേ   

അത്‌ കുഴപ്പമില്ല ഏട്ടാ     ദെ ഏട്ടത്തിയുടെ മുഖം കണ്ടില്ലേ   നല്ല ദേഷ്യത്തിലാണന്ന്  തോന്നുന്നു   വെറുതെ എന്തിനാ   ഞാൻ    കാരണം   നിങ്ങൾ തമ്മിൽ പിണങ്ങുന്നത്    

ഹേയ് അത് കുഴപ്പമില്ലടാ   അത് ഇച്ചിരി കഴിഞ്ഞാൽ ശരിയാവും

എന്നാൽ ഏട്ടൻ ഏട്ടത്തിയുടെ കൂടെ പോര്    എന്നിട്ട് ആ പിണക്കം ഒന്ന് മാറ്റി കൊടുക്ക്‌   

അത് അങ്ങിനെ ഒന്നും മെരുങ്ങില്ല മോനേ    അത് ഞാൻ വീട്ടിൽ പോയിട്ട് ശരിയാക്കി   എടുത്തോളാം       ഒരു കള്ള ചിരിയോടെ   ഏട്ടൻ എന്നെ നോക്കികൊണ്ട് പറഞ്ഞു

അമ്പലത്തിൽ നിന്ന് വീട്ടിൽ എത്തുമ്പോയെക്കും നല്ല വിശപ്പ് തുടങ്ങിയിരുന്നു     

അമ്മേ......     അമ്മോ.....

ഈ അമ്മ ഇതെവിടെ പോയി  

ആഹാ   ഇവിടെ കിടക്കുവാണോ   ? 

  എന്തുപറ്റി എന്റെ അമ്മക്ക്  ? 

  അമ്മേ...     എന്താ മിണ്ടാത്തത്    അമ്മ എന്താ കിടക്കുന്നത് ? 

ഒന്നുല്ല്യ    "


എനിക്കി വിശക്കുന്നു ചായ എടുത്ത് വെക്ക്    

നിന്റെ ഭാര്യ ഇല്ലേ അവിടെ അവളോട് പറയ് 

  സാധാരണ എനിക്കി എന്റെ അമ്മയല്ലേ എടുത്ത് തരാറുള്ളത്    എനി അങ്ങോട്ടും അങ്ങിനെ തന്നെ    മതി    പതിവ് ശീലങ്ങളോന്നും അമ്മയായിട്ട്    തെറ്റിക്കണ്ട   

ആൺകുട്ടികൾ വിവാഹം കഴിച്ചു കൊണ്ട് വന്നാൽ പിന്നെ അവരെ കാര്യം നോക്കേണ്ടത് അവരുടെ ഭാര്യമാരാണ്   അല്ലാതെ അമ്മയല്ല  

ഓഹോ  അപ്പോ     അമ്മ  ഇന്ന്    സമരത്തിലാണോ   ?    

നീ സമരം ചെയ്യുമ്പോൾ പിന്നെ ഞാനായിട്ട് എന്തിനാ    ഒഴിഞ്ഞു നിൽക്കുന്നത്   ""

ഓഹോ   അപ്പോ   ഇന്നലത്തെ കലിപ്പാണ് ഇത്    വേറെ ഒന്നുമല്ല   

അത് എല്ലാം വിട്ടേക്ക് എന്റെ അമ്മേ   എന്നിട്ട് നല്ല കുട്ടിയായി   വന്ന് എനിക്കി ചായ എടുത്ത് താ   വിശക്കുന്നു    ഒന്ന് പെട്ടന്ന് വാ 

മോളേ   ഇന്ദു.....

അമ്മ  അടുക്കളയിലേക്ക്  കേൾക്കാൻ ഭാഗത്തിൽ    ഇന്ദുനെ  നീട്ടി വിളിച്ചതും    ഞാൻ വേഗം റൂമിൽ നിന്ന് പുറത്തേക്കിറങ്ങി    


എന്താ അമ്മേ....? 

മോള്  ചായ എടുത്ത് വെക്ക്   എന്നിട്ട് അച്ഛനെയും വിളിച്ചോ   

ചായ എക്കെ ഞാൻ എപ്പോയെ എടുത്തു വെച്ചു   

ഗിരി.....

അമ്മന്റെ വിളി കേട്ടതും ഞാൻ വേഗം   പേപ്പർ നിവർത്തിവെച്ച് വായിക്കുന്നത് പോലെ അങ്ങ് അഭിനയിച്ചു     

ഓഹോ    വിശപ്പുള്ള നീയാണോ   ഇവിടെ പേപ്പറും പിടിച്ചോണ്ടിരിക്കുന്നത്      ചായ എടുത്ത് വെച്ചത് എന്റെ മോൻ കണ്ടില്ലന്നുണ്ടോ   ? 

അമ്മ   ഏട്ടനെ   പോയി    വിളിക്കി   എല്ലാവർക്കുകൂടി   ഒരുമിച്ച് കഴിക്കാലോ     

എന്നെകൊണ്ട് വയ്യ   എല്ലാവരെയും വിളിച്ചുകൊണ്ട് വന്ന്    സൽക്കരിച്ച്‌    ഊട്ടാൻ   വിശപ്പുള്ളവർ വന്നോളൂ... 


എന്റെ അമ്മ   നല്ല കലിപ്പിലാണല്ലോ    എന്താണ്   എന്റെ   ഈ  ഭാഗ്യലക്ഷ്മികുട്ടിയുടെ പ്രശ്നം   എന്ന് ചോദിച്ചുകൊണ്ട് ആ   കവിളിലൊന്നും നുള്ളി     

നിന്റെ ഈ സോപ്പ് ഒന്നും എന്റെ അടുത്ത് വേണ്ട    വേണേൽ പോയി ചായ കുടിക്കാൻ നോക്ക്    

നീ   ഇരിക്കുന്നതിനുമുൻപ്    ഹരിയെ വിളിച്ചു നോക്ക്  ..

അമ്പലത്തിൽ നിന്ന് വന്നപ്പോൾ മുതൽ  രണ്ടുപേരും    കതകടച്ച്‌ ഇരിപ്പല്ലേ   ഇവർക്ക് ചായ ഒന്നും വേണ്ടേ  ? 


ഏട്ടാ..... 

  നീ ഇങ്ങനെ വിളിച്ചാലൊന്നു അവൻ വരില്ല ആ ഡോറിൽ തട്ടി നോക്ക്   

  ഏട്ടാ   എന്ന് വിളിച്ച് ഡോറിൽ  മുട്ടാൻ പോവുമ്പോയെക്കും    ഏട്ടൻ   ഡോർ തുറന്ന് 

ദെ   ചായ എടുത്ത് വെച്ചിട്ടുണ്ട്   ഏട്ടത്തിയെ വിളിച്ചോണ്ട് വേഗം വാ    എനിക്കി നല്ല വിശപ്പാ     

നീ ഇരുന്നോ    ഞാൻ   അപ്പോയെക്കും അവളെ വിളിച്ചോണ്ട് വരാം    "

മോള് ഇരിക്കുന്നില്ലേ   അമ്മ   ഇന്ദുമുഖിയെ നോക്കികൊണ്ട്    ചോദിച്ചു   

അമ്മയുടെ  ആ ചോദ്യം കേട്ടപ്പോൾ   അവൾ എന്നെയൊന്നു നോക്കി   ഞാനത് മൈൻഡ് വെച്ചില്ല   

വേണ്ട   അമ്മേ ഞാൻ പിന്നെ കഴിച്ചോളാം   

അത് പറഞ്ഞാൽ പറ്റില്ല  മോള് അങ്ങോട്ട് ഇരുന്നേ   അമ്മ  എടുത്ത് തരാം   

വേണ്ട അമ്മേ   ഞാൻ പിന്നെ കഴിച്ചോളാം    

നിന്നോട് ഞാനല്ലേ പറഞ്ഞത്   അങ്ങോട്ട് ഇരിക്കാൻ   എന്ന് പറഞ്ഞുകൊണ്ട്   എന്റെ അടുത്തുള്ള ചെയറിൽ  തന്നെ   അമ്മ   അവളെ ബലമായി പിടിച്ചിരുത്തി    

അപ്പോയെക്കും   ഏട്ടനും ഏട്ടത്തിയും   റൂമിൽ നിന്ന് പുറത്തിറങ്ങി    "

എന്താ   ഇന്ദു നീ കഴിക്കുന്നില്ലേ   പ്ലേറ്റിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു കളിക്കുന്ന   അവളെ നോക്കികൊണ്ട് ഏട്ടൻ ചോദിച്ചു..

അയ്യോ   എന്താ ഇത്    ഇഡ്ഡലിയാണോ    പാത്രത്തിലേക്ക് നോക്കി ഇച്ചിരി പുച്ഛത്തോടെയാ   ഏട്ടത്തിയുടെ  ചോദ്യം  ? 

എന്തേയ്   ഏട്ടത്തി   ഇഡ്ഡലി കഴിക്കില്ലേ   ? 

ഇല്ല  എനിക്കിഷ്ടമല്ല ഇതുപോലുള്ള ഭക്ഷണം ഒന്നും 

ഇവിടെ വേറെ പലഹാരം    ഒന്നും ഇല്ലേ കഴിക്കാൻ ? 

ഇല്ല    ഇവിടെ അങ്ങിനെ പലതരം   പലഹാരങ്ങളൊന്നും   ഉണ്ടാക്കുന്ന  ശീലങ്ങളില്ല    എന്റെ മക്കളെ   ഞാൻ  അങ്ങിനെ പഠിപ്പിച്ചിട്ടുമില്ല 

മറുപടി പറഞ്ഞത് അമ്മയായിരുന്നു  

ഇതെക്കെ ഉണ്ടാക്കി വെക്കുന്നതിനു മുൻപ് വീട്ടിലുള്ളവരോട്  ജെസ്റ്റ്  ഒന്ന് ചോദിച്ചൂടെ ? 

ആരോടാ   ചോദിക്കേണ്ടത്    അമ്മയുടെ  ഉച്ചത്തിലുള്ള ചോദ്യം കേട്ടപ്പോൾ ഏട്ടത്തി ഒന്ന് പരുങ്ങി   

ഇവിടെ എല്ലാവരോടും   ചോദിച്ച്  സമ്മതം   വാങ്ങി    ഇഷ്ട്ടമുള്ളത് ഉണ്ടാക്കി വെക്കാൻ ജോലിക്കാരി ഒന്നുമില്ല    

ഞാൻ പറഞ്ഞിട്ടാ ഇന്ദു ഇത് എല്ലാം ഉണ്ടാക്കി വെച്ചത്    അല്ലാതെ അവളെ ഒരാളെ ഇഷ്ട്ടത്തിനല്ല   

ഇതൊന്നു ഇഷ്ട്ടമല്ലങ്കിൽ   സ്വന്തം താല്പര്യത്തിന് അനുസരിച്ച്   അടുക്കളയിൽ കയറി  പാചകം ചെയ്യണം  അല്ലാതെ എല്ലാവരോടും ചോദിച്ചു സമ്മതം വാങ്ങി പാചകം ചെയ്യുന്ന പതിവ് ഒന്നും  ഇവിടെയില്ല  

പുലർച്ചെ എഴുന്നേറ്റ്‌ കുളിയും   കഴിഞ് പൂജാമുറിയിൽ   കയറി വിളക്ക് വെച്ച് പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷം കയറിയതാ   ഇന്ദുമോള്     അടുക്കളയിൽ  

  സഹായത്തിനു പോലും ആരും അടുക്കളയിലേക്ക് പോയിട്ടില്ല   എന്നിട്ടും ഉണ്ടാക്കി വെച്ച ഭക്ഷണത്തിന് കുറ്റം പറയുന്നോ 

മതി ഇവിടെ ആരെയും മഹത്വം അറിയാനല്ല   ഞാൻ സംസാരിച്ചത്  

അല്ലങ്കിലും നല്ലത് പറഞ്ഞാൽ ആർക്കും പിടിക്കില്ല     

ഹരി     എനിക്കി  ഈ   ഇഡ്ഡലിയും സാമ്പാറുമൊന്നും പിടിക്കില്ല   ഹരി പുറത്ത് പോയി എനിക്കി എന്തെങ്കിലും ഫുഡ്‌  വാങ്ങി വരാമോ   

ഭക്ഷണം കഴിക്കാൻ വേണ്ടി ഏട്ടൻ   പാത്രത്തിലേക്ക്  കയ്യ് വെച്ചതെയുള്ളു   അപ്പോഴാ ഏട്ടത്തിയുടെ ചോദ്യം    

ഹരി... ഞാൻ ചോദിച്ചത് കേട്ടില്ലേ     ദേഷ്യത്തോടെയായിരുന്നു ഏട്ടത്തിയുടെ ചോദ്യം 

ഞാൻ വാങ്ങി വരാം.. 

അത് കഴിച്ചിട്ട് പോയിക്കോ ഏട്ടാ   കഴിക്കാൻ ഭക്ഷണത്തിന്റെ മുൻപിൽ ഇരുന്ന് പോയില്ലേ    

അത് കുഴപ്പമില്ലടാ   ഞാൻ പെട്ടന്ന് വാങ്ങി വരാം   നിങ്ങൾ കഴിച്ചോ   എന്നെ വെയിറ്റ് ചെയ്യണ്ട   

പാവം എന്റെ ഏട്ടൻ    അവൾ പറയാൻ നേരമില്ല   അതാ ഓടുന്നു

ഏട്ടന്റെ  സ്ഥാനത്ത്‌ ഞാനാങ്ങാനും ആവണം    പിന്നെ അവൾ ശബ്ദിക്കില്ല  ശബ്ദിക്കാൻ    പിന്നെ   അവളെ   നാവ് പൊങ്ങില്ല        

ഇപ്പോ തന്നെ ഇവളെ  താളത്തിനൊത്തു തുള്ളിയാൽ   ഏട്ടനെ ഇവൾ   വരച്ച വരയിൽ നിർത്തുമല്ലോ     ഇവൾക്കിട്ട് ഒരു പണി കൊടുക്കണം    

  നീ   എന്താടാ   ആലോചിച്ചു നിൽക്കുന്നത്    കഴിച്ച്‌ എഴുന്നേൽക്കാൻ നോക്ക്   

മോള് ഇതൊന്നു കണ്ട് ടെൻഷനാവണ്ട ട്ടോ    എന്ന് പറഞ്ഞോണ്ട്  അമ്മ ഇന്ദുന്റെ    തലയിലൊന്ന് തലോടി   

ഞാൻ ഭക്ഷണം കഴിച്ച്‌ ഉമ്മറത്തേക്ക് പോയി നോക്കുമ്പോൾ   ഏട്ടത്തിയുണ്ട്   വയറുഅമർത്തിപിടിച്ചു വെച്ച്   അങ്ങോട്ടും ഇങ്ങോട്ടും  ഉലാത്തി കൊണ്ടിരിക്കുന്നു


ഇടക്ക് ഇടക്ക്   ഏട്ടന്റെ ഫോണിലേക്ക്   വിളിച്ചു നോക്കുന്നുമുണ്ട്  വിളിച്ചിട്ട് വലിയ കാര്യമൊന്നുമില്ല ഏട്ടൻ ഫോൺ ഇവിടെ വെച്ച് പോയതാ അത്  ഈ മണ്ടിക്കി അറിയില്ലല്ലോ    
  
അങ്ങിനെ കുറച്ച് വിളിക്കട്ടെ അവിടുന്ന്    ഇത്ര അഹങ്കാരം പാടില്ല    പെണ്ണിന്   

എന്തായാലും   പുള്ളിക്കാരിക്കി വിശപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിട്ടുണ്ട്    അതാണ്    ഇങ്ങനെ .. 

അങ്ങിനെ കുറച്ച് സഹിക്കട്ടെ  

  വീണ്ടും ഫോണെടുത്തു  ഏട്ടനെ വിളിക്കുന്നുണ്ട്  

നാശം    ഈ   ഹരിക്കി ഒന്ന് ഫോൺ എടുത്താൽ എന്താ   മനുഷ്യന് ഇവിടെ വിശന്ന് ചാവും 

എന്താ ഏട്ടത്തി  ഒറ്റക്ക് സംസാരിക്കുന്നത്  ? 

ഒന്നുല്ല്യ    

ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞു 

അല്ല   നാശം എന്നെക്കെ പറയുന്നത് കേട്ടു    ഏട്ടനെ കുറിച്ചാണോ  അങ്ങിനെ  പറഞ്ഞത്   ? 

ആണെങ്കിൽ നിനക്ക് എന്താ എന്റെ ഭർത്താവിനെയല്ലെ പറഞ്ഞത്

ഏട്ടത്തി   ഏട്ടത്തിന്റെ     വീട്ടിലുള്ളവരെ  ഇങ്ങനെയുള്ള വാക്കുകൾ കൊണ്ടാണോ സംബോധന ചെയ്യാറുള്ളത് ? 

  ഡാ...."

അലറണ്ട   അലറി ഇവിടെയുള്ളവരെ മൊത്തത്തിൽ അറിയിക്കേണ്ട   വീട്ടിലുള്ളവരെ പറഞ്ഞപ്പോൾ പിടിച്ചില്ല   ലെ    


ഏട്ടത്തി ഇപ്പോ പറഞ്ഞ  ഈ ഭർത്താവ് എന്ന് പറയുന്നത്    എന്റെ ഏട്ടനാ അതായത് എന്റെ കൂടെപിറപ്പ്     

  ഇന്നലെ അല്ലേ    ഏട്ടത്തിക്കി   എന്റെ ഏട്ടൻ ഭർത്താവ് ആയത്   പക്ഷേ   അതിന് മുൻപ്   ഞങ്ങൾ   രണ്ട് ശരീരവും ഒരു മനസ്സുമാണ്    എനി എന്റെ ഏട്ടനെ കുറിച്ച് ഇങ്ങനെയുള്ള വാക്ക് ഞാൻ കേട്ടാൽ.....

      ഇത്     ഹരി അല്ല      ഇത് ഗിരിയാണ്    എല്ലാം കേട്ടുനിന്നന്ന്    വരില്ല  ഞാൻ    മനസ്സിലായോ  ?    

നീ പോടാ ചെക്കാ...നീ നിന്റെ പെണ്ണിനെ ഭരിച്ചാൽ മതി   ഈ നന്ദനയെ ഭരിക്കാൻ   നീ    വരണ്ട    ഈ   നന്ദന ആരാണെന്ന് നിനക്ക് അറിയില്ല

അറിയാം   അഹങ്കാരത്തിന് കയ്യും കാലും    വെച്ചവൾ 


   ഇതിനെ എന്റെ കയ്യിലായിരുന്നു  കിട്ടണ്ടത്   എന്നാ ഇവളെ കൊണ്ട് ഞാൻ   മൂക്ക് കൊണ്ട്   കളം വരപ്പിച്ചെനേ  അത് എങ്ങനെയാ   എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ   
  

അവസരം വരും മോളേ അന്ന് ഞാൻ നിന്നെ എടുത്തോളാം   ഏട്ടന്റെ പെണ്ണ് ആയി പോയി അല്ലങ്കിൽ    കൊടുത്തേനെ ഒന്ന് കരണം നോക്കി...

അൽപ്പം സമയം കഴിഞ്ഞില്ല അപ്പോയെക്കും   വിയർത്തുകുളിച്ചുകൊണ്ട്    ഏട്ടൻ     ഏട്ടത്തിക്കുള്ള ഭക്ഷണവുമായി  വീട്ടിലെത്തി 

  എന്താ ഹരി ഇത്    എത്ര സമയമായി ഇവിടുന്ന് പോയിട്ട്    ഒന്നിനും ഒരു ഉത്തരവാദിത്വമില്ലല്ലോ    മനുഷ്യൻ ഇവിടെ വയറുകരിഞ്ഞോണ്ട്    നിൽക്കുവാ എന്ന് പറഞ്ഞോണ്ട് ഏട്ടന്റെ കയ്യിലുള്ള   കവറും വാങ്ങി ഒറ്റ പോക്കായിരുന്നു 

ഏട്ടൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ  ചവിട്ടിതുള്ളികൊണ്ട്  ഡൈനിങ് ടേബിൾ ലക്ഷ്യമാക്കി നടന്നു  

പാവം എന്റെ ഏട്ടൻ   ഇത്രയും സമയം അവൾക്ക് വേണ്ടി ഓടി നടന്നിട്ട് ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ലല്ലോ    അഹങ്കാരി   

ആർത്തിയോടെ   ഡൈനിങ് ടേബിളിൽ   പോയിരുന്ന്   വെട്ടിവിഴുങ്ങുന്നുണ്ട്    

ഏട്ടൻ ഭക്ഷണം കഴിച്ചിട്ടില്ലന്ന് അവൾക്ക് നന്നായിട്ടറിയാം   എന്നിട്ട് ഒരു ചോദ്യം പോലും ഇല്ലാതെ    വെട്ടിവിഴുങ്ങുന്നത് കണ്ടില്ലേ  

 ഇപ്പോ തന്നെ എന്റെ ഏട്ടന്റെ അവസ്ഥ ഇങ്ങനെയാണങ്കിൽ       കുറച്ച് കഴിയുമ്പോൾ   എന്താവും   ദൈവമേ....      

ഏട്ടൻ കഴിക്കുന്നില്ലേ   ? 

കഴിക്കാം    എന്തോ ഒരു ക്ഷീണം   

ഏട്ടൻ എന്താ വൈകിയത്   വരാൻ   ? 

അവൾ പറഞ്ഞത് കിട്ടണമെങ്കിൽ  ടൗണിൽ പോവണം മോനെ    ഒത്തിരി ഓടനില്ലേ   അങ്ങോട്ട്    

ഏട്ടത്തി എന്ത്‌ വാങ്ങാനാ ഏട്ടനെ ഏൽപ്പിച്ചത്    

പൊറാട്ടയും ചിക്കനും   

അവളെ ഒടുക്കത്തെ തീറ്റ   

ഏട്ടൻ വാ   സമയം ഒരുപാടായി   പോയി ചായ കുടിക്കി   

ഏട്ടൻ   അവിടേക്ക്     പോയിരുന്നോ ഞാനടുത്ത്‌    തരാം   

വേണ്ടടാ   ഏട്ടൻ എടുത്ത് കഴിച്ചോളാം    

ഞാൻ അമ്മയെ വിളിക്കണോ   

വേണ്ടാ എന്റെ ഗിരി   ഏട്ടൻ എടുത്ത് കഴിച്ചോളാം    

ഞങ്ങളെ സംസാരം കേട്ടിട്ടാവും     അപ്പോയെക്കും ഇന്ദു അടുക്കളയിൽനിന്ന്   ഏട്ടന്റെ അരികിലേക്ക് വന്നു   വിളമ്പി കൊടുത്തു    

ഏട്ടൻ എടുത്ത് കഴിച്ചോളാം മോള് പോയിക്കോ   "

ഹേയ് അത് കുഴപ്പമില്ല ഏട്ടാ.  എന്ന് പറഞ്ഞുകൊണ്ട്   ഏട്ടന്റെ ഗ്ലാസിലേക്ക് ചായയും  ഒഴിച്ചുകൊടുത്തു   

എന്നിട്ടും   ഇവൾ മൈൻഡ് പോലും   ചെയ്യുന്നില്ലല്ലോ   നമ്മൾ പറയുന്നതോ    ചെയ്യുന്നതോ  പോലും   വകവെക്കാതെ   അഹങ്കാരി വെട്ടിവിഴുങ്ങുകയാണ്   ഇങ്ങനെ ഉണ്ടോ   ദൈവമേ  പെണ്ണ്      '


  ഹരി.... അമ്മക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്    

  
അത് കേട്ടപ്പോൾ ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന അവൾ ഒന്ന് മുഖമുയർത്തി അമ്മയെ ഒന്ന് നോക്കി       എന്താ ഏട്ടനോട് മാത്രം പറയാനുള്ളത് എന്ന ഭാവത്താൽ ഞാനും അമ്മയെ ഒന്ന് നോക്കി 

എന്താ അമ്മേ    അമ്മക്ക് പറയാനുള്ളത്    പറഞ്ഞോളൂ   ചായഗ്ലാസ്സ് എടുത്ത് ചുണ്ടോട് വെച്ചുകൊണ്ട്  ഏട്ടൻ പറഞ്ഞു       


അടുക്കളയിൽ ഒരാൾ മാത്രം കയറി കഷ്ട്ടപ്പെടുന്നതിനോട്‌ എനിക്കി യോജിപ്പില്ല    അങ്ങിനെ ഇവിടെ പറ്റില്ല  എനിക്കി രണ്ടുപേരും ഒരുപോലയാണ്    ഇന്ദു ഇവിടുത്തെ വേലക്കാരി ഒന്നും അല്ല   എല്ലാ ജോലിയും   അവള് ഒറ്റക്ക്    ചെയ്യാൻ     

രാവിലെ കയറിയതാ ആ പാവം അടുക്കളയിൽ   ആരെങ്കിലും ഒന്ന് സഹായത്തിന് അവളെ അരികിലേക്ക് പോവുന്നുണ്ടോ 
എനിക്കി ഇപ്പോ പഴയ പോലെ ജോലി  ഒന്നും ചെയ്യാൻ വയ്യ   രണ്ട് കല്യാണവുകൂടി കഴിഞ്ഞതൊടുകൂടി    അമ്മ ഒരു സൈഡ് ആയി      

അമ്മ എന്നെ ഉദ്ദേശിച്ചാണ് പറയുന്നതന്ന് എനിക്കി മനസ്സിലായി   പക്ഷേ     എനിക്കി അടുക്കള ജോലി ഒന്നും ചെയ്ത് ശീലമില്ല   എന്റെ അമ്മ ഞങ്ങളെ ആരെയും അടുക്കളയിൽ കയറ്റാറുമില്ല 

   ഞങ്ങൾക്ക് ഇഷ്ട്ടമുള്ളത്  എന്താന്ന്   വെച്ചാൽ   ഉണ്ടാക്കി തരാൻ   ജോലിക്കാരിയുണ്ട് 

       അതുകൊണ്ട്    അടുക്കളയിൽ കയറേണ്ട  ആവശ്യം എനിക്കി  ഇതുവരെ വന്നിട്ടില്ല  എനി അങ്ങോട്ടും അങ്ങിനെ തന്നെയായിരിക്കും..  ഈ കാര്യവും പറഞ്ഞോണ്ട്   എന്റെ തലയിൽ കയറാൻ  ആരും വരണ്ട   

ഇവിടെ ആർക്കും ജോലി ചെയ്യാൻ വയ്യങ്കിൽ ജോലിക്കി ഒരാളെ വെച്ചാൽ പോരെ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത്    

ഇവള് ആള് കൊള്ളാലോ   ഇവള് ആരാ    അംബാനിന്റെ മോളോ? 

ഇവിടെ ഇപ്പോ ജോലിക്കാരിന്റെ  ആവശ്യമില്ല അങ്ങിനെ ഇപ്പോ ആരും സ്വപ്നം കാണണ്ട 

     അമ്മയും വിട്ടുകൊടുത്തില്ല   

ദൈവമെ...ഇത് ഇപ്പോ കൂട്ടതല്ല് ആവുമോ   ?      

എന്നാൽ പിന്നെ  ജോലി എല്ലാം   സ്വയം അങ്ങ് ചെയ്യേണ്ടി വരും  പരാതിയും പറഞ്ഞ്   എന്റെ   നെഞ്ചത്തോട്ട്  വന്നിട്ട് കാര്യമില്ല       എന്ന് പറഞ്ഞുകൊണ്ട്  ഏട്ടത്തി   വേഗം റൂമിലേക്ക്  കയറി   ഡോർ ലോക്ക് ചെയ്തു    

എന്താ ഹരി ഇതൊക്കെ    ഇവള് എന്താടാ ഇങ്ങനെ എക്കെ സംസാരിക്കുന്നത്    
  നിനക്ക് ഒന്ന് പറഞ്ഞുമനസ്സിലാക്കി കൊടുത്തൂടെ ? 

അമ്മ ആരോടും ഒന്നും പറയാൻ പോവണ്ടാ    ഞാൻ ചെയ്തോളാം ജോലി എല്ലാം 

  എനിക്കി ഈ ജോലി എല്ലാം ചെയ്തു ശീലമാണ് അമ്മേ    ജോലിയുടെ പേരും പറഞ്ഞ്    വെറുതെ ഒരു വഴക്ക് വേണ്ട  ഇവിടെ 

  ഏട്ടത്തിക്കി ജോലി  അറിയാഞ്ഞിട്ടല്ലേ  സാരമില്ല    അമ്മ എനി ഒന്നും ഏട്ടത്തിയോട് പറയാൻ പോവണ്ട...!!

  ഏട്ടത്തിക്കി ജോലി  അറിയാഞ്ഞിട്ടല്ലേ  സാരമില്ല    അമ്മ എനി ഒന്നും ഏട്ടത്തിയോട് പറയാൻ പോവണ്ട

  ഇന്ദുന്റെ ആ വാക്ക് കേട്ടപ്പോൾ ഏട്ടൻ    നിറകണ്ണാൽ അവളെയൊന്ന് നോക്കി   

ഇവള് എല്ലാവരുടെയും   സിമ്പതി  പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണന്ന് തോന്നുന്നു    

ഈ ഗിരിയുടെ അടുത്ത് നടക്കില്ല മോളേ   നിന്റെ ഈ സിമ്പതിയൊന്നും    

ഡാ....എന്താ നീ ആലോചിച്ചു കൂട്ടുന്നത്   എന്ന് ചോദിച്ചുകൊണ്ട്   അമ്മ എന്നെ തലക്ക്  ഒന്നു തട്ടി      

ഹേയ് ഒന്നുല്ല്യ    "

നിന്റെ ഭാര്യ മാത്രം ജോലി ചെയ്യുന്ന ടെൻഷനാണോ   ? 

നീ ടെൻഷനാവണ്ടാ   ഞാനും കൂടി സഹായിച്ചോളാം    അവളെ 

എന്റെ അമ്മ ഒന്നും ചെയ്യണ്ട    ഇവിടെ അടങ്ങി നല്ല കുട്ടിയായി ഇരുന്നാൽ മതി    

എന്നിട്ട് വേണം അവസാനം പരാതിയുമായി വരാൻ    എന്റെ ഭാര്യനെകൊണ്ട് എല്ലാം ജോലിയും എടുപ്പിച്ചുന്ന് പറഞ്ഞോണ്ട്     നിന്നെ എനിക്കറിയില്ലേ     ഹരിയുടെ  സ്വാഭാവം അല്ലല്ലോ നിനക്ക്   

അങ്ങിനെ ഒരു പരാതിയുമായി ഈ   ഗിരി  അമ്മയുടെ   അടുത്ത് വരില്ല   ആ ഒരു ഉറപ്പ് ഞാൻ അമ്മക്ക് തരാം    

ഇപ്പോ ഇതെല്ലാം പറയും കാര്യത്തോട് അടുക്കുമ്പോൾ കാണാം   മോനേ   ഗിരി.....

എന്താ അമ്മക്ക് ഒരു ആക്കിയ സംസാരം      ആാ.... എന്തെങ്കിലും ആവട്ടെ    

======================

ആഴ്ചകൾക്ക് ശേഷം   



ഹരി   എനിക്കി ഒരു കാര്യം പറയാനുണ്ട്    

എന്തിനാ...നന്ദു   ഒരു മുഖവുര   നിനക്ക് എന്ത്‌ വേണേലും എന്നോട്  പറയാലോ     

ഞാൻ പറയാൻ പോവുന്ന   കാര്യം    കേൾക്കുമ്പോൾ   ഹരിക്കി    കുറച്ച് വിഷമം തോന്നുമെങ്കിലും   പിന്നെ ഹരിക്കി തന്നെ മനസ്സിലാവും    എടുത്ത തീരുമാനം നൂറ് ശതമാനം ശരിയായിരുന്നു എന്ന്   

നീ  ആദ്യം   കാര്യം പറയ്   ? 

നമുക്ക് ഇവിടുന്ന് മാറി താമസിക്കണം    

മാറി താമസിക്കാനോ    നീ   എന്താ നന്ദു തമാശ പറയുകയാണോ   ? 

കാര്യം പറയുന്നത് എങ്ങനെ തമാശയാവും   ആദ്യം  യുക്തിപരമായി  ചിന്തിക്കി   ഹരി      എന്നിട്ട് സംസാരിക്കി  

വീട് മാറുന്നത് എങ്ങിനെ തമാശയാവുന്നത്     എനിക്കി പറ്റില്ല ഇവിടെ തുടർന്ന് പോവാൻ 


നിനക്ക് ഇപ്പോ ഇവിടെ എന്താ ഒരു കുറവ്    ? 

കുറവേ ഉള്ളു    എനിക്കി   

രണ്ട് ദിവസം മുൻപ്  നമ്മളൊരു    ടൂർ പ്ലാൻ ചെയ്തതല്ലേ      അത് നിങ്ങളെ തള്ള കാരണം മുടങ്ങി   അപ്പോയെക്കും   നിങ്ങളെ തള്ളക്ക് പെട്ടന്ന് ഒരു  വയ്യായ്ക  എല്ലാം തള്ളന്റെ ഐഡിയ ആണ്    നമ്മൾ പോവാതിരിക്കാൻ  വേണ്ടി   ഇതൊന്നും മറ്റുള്ളവർക്ക് മനസ്സിലാവില്ലന്നാ   തള്ളയുടെ  വിചാരം    

അങ്ങിനെ ഒന്നും പറയല്ലേ നന്ദു     ആ   യാത്ര   നമ്മളായിട്ട് തന്നെ  വേണ്ടാന്ന് വെച്ചതല്ലേ   ഇന്ദു പറഞ്ഞില്ലേ നമ്മോട് പൊക്കോളാൻ   

അത് എല്ലാം അവളുടെ തന്ത്രമല്ലേ      അവൾക്ക്   നല്ല പിള്ളചമയാൻ    എന്നാൽ അല്ലേ    അച്ഛന്റെയും അമ്മയുടെയും   സിമ്പതി പിടിച്ചു പറ്റാൻ കഴിയും    ഇതൊന്നു മനസ്സിലാക്കാൻ    ഹരിക്കി കഴിയായാതെ പോയല്ലോ   

   എനിക്കാണങ്കിൽ   ഇവിടെ    ഒന്നിനും ഒരു    സ്വാതന്ത്ര്യമില്ല..

നിങ്ങളെ അനിയനാണങ്കിലോ  എന്നെ ഭരിക്കാൻ നടക്കുവാ   അവനാരാ എന്നെ ഭരിക്കാൻ   ചെവിതല നോക്കി   ഹരിക്കി കൊടുക്കാൻ അറിയാഞ്ഞിട്ടാ   അവന്റെ    ആ   ഇന്ദുമുഖിയെ പോലെ   അല്ല ഞാൻ    

നീ ഒന്ന് ക്ഷമിക്കി  എന്റെ നന്ദു   

പിന്നെ....   ക്ഷമ     ക്ഷമിക്കാനൊന്നും      ഈ   നന്ദനയെ കിട്ടില്ല   

എനിക്കി ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി    പക്ഷേ    ഹരിയുടെ   മറുപടി എനിക്കി അനുകൂലമായിരിക്കണം       

എന്താ അത്    നീ കാര്യം പറ ? 

ഹരിക്കി ഞാൻ വേണോ   അതോ     ഹരിയുടെ വീട്ടുകാർ വേണോ   എനിക്കി ഇപ്പോ ഒരു തീരുമാനം  അറിയണം.. ""

      നീ   എന്താ നന്ദു    കൊച്ചുകുട്ടികൾ    ചോദിക്കുന്നതുപോലെ  ചോദിക്കുന്നത്   ? 

ഹരി     ഞാൻ ചോദിച്ചതിന് മറുപടി പറയ്‌       ? 

എനിക്കി നീയും വേണം എന്റെ വീട്ടുകാരും വേണം   വിവാഹം കഴിഞ്ഞന്ന് കരുതി    വീട്ടുകാരെ ഉപേക്ഷിക്കാനൊന്നു എന്നെകൊണ്ട് പറ്റില്ല      

ഓഹോ   അപ്പോ    ഹരിക്കി  ഞാൻ പറഞ്ഞതിനോട് യോജിക്കാൻ പറ്റില്ല   അല്ലേ...?    

വീട് മാറുന്ന കാര്യമല്ലേ     അതൊന്നും ഇപ്പോ നടക്കില്ല നന്ദു     

എന്തുകൊണ്ട് നടക്കില്ല   ? 

ഒരു കുഞ്ഞ് എക്കെ ആയി കഴിയുമ്പോൾ    ആലോചിച്ചാൽ പോരെ    വീട് മാറുന്നതിനെ കുറിച്ച്      ഇപ്പോ തന്നെ   അത് ആലോചിച്ചു ടെൻഷൻ ആവണോ  ? 

എന്നാൽ പിന്നെ    ഈ അടുത്ത   കാലത്തൊന്നും    വീട് മാറില്ലന്ന്   അർത്ഥം   

അത് എന്താ നീ അങ്ങിനെ പറഞ്ഞത്    ? 

ഒരു കുഞ്ഞ് അടുത്ത് കാലത്തൊന്നും ഉണ്ടാവില്ലന്ന് മനസ്സിലായില്ലേ    അങ്ങിനെ ഒരു  സ്വപ്നം   ഹരി  വെറുതെ  നെയ്തുകൂട്ടണ്ട    

ഒരു അഞ്ചു വർഷത്തേക്ക്   കുഞ്ഞിന്റെ കാര്യവും പറഞ്ഞോണ്ട് എന്റെ അടുത്തേക്ക് വരാൻ   നിൽക്കരുത് 

ഹരിക്കി ഇവിടുന്ന്   മാറി താമസിക്കാൻ ബുദ്ധിമുട്ട് ആണങ്കിൽ അത് പറഞ്ഞാൽ മതി     അതിന് പരിഹാരം ഞാൻ തന്നെ കണ്ടോളാം    

എന്ത്‌ പരിഹാരം   ? 

അത് അപ്പോൾ അറിഞ്ഞാൽ പോരെ    ഇപ്പോ തന്നെ അറിയണോ    

നിന്റെ പ്ലാൻ എന്താ   അതെങ്കിലും ഒന്ന് പറയ്    ഞാനും ഒന്ന് അറിയട്ടെ    

ഞാൻ എന്റെ   വീട്ടിലേക്ക് പോവും   ഹരിക്കി എന്നെ കാണണമെന്നുണ്ടങ്കിൽ   എന്റെ വീട്ടിലേക്ക് വരാം    അല്ലാതെ എനിയും    ഇവിടെ തുടർന്നു പോവാൻ   എന്നെകൊണ്ട് പറ്റില്ല 
.
എന്റെ   നന്ദു   നീ ഇപ്പോ തന്നെ   ഇങ്ങനെയുള്ള കടുത്ത തീരുമാനങ്ങളൊന്നും എടുക്കല്ലേ   

ഞാൻ അമ്മയോട് ഒന്ന് സംസാരിക്കട്ടെ.. 

എന്ത്‌ സംസാരിക്കട്ടെ എന്ന്  ? 

ഇവിടുന്ന് മാറി താമസിക്കുന്ന കാര്യം   

ബെസ്റ്റ്    നല്ല ഒരമ്മയും      ഹരി ഇത്ര വിവരമില്ലാത്തവനാണോ   

ഈ കാര്യം പറഞ്ഞാൽ ആദ്യം തടസം നിൽക്കുന്നത്   ഹരിയുടെ അമ്മ തന്നെയായിരിക്കും   അതുകൊണ്ട് ഈ   കാര്യം പോയി   എഴുന്നള്ളിക്കാൻ നിൽക്കണ്ട  

എങ്ങനെയായാലും   അവർ അറിയില്ലേ    പിന്നെ പറയാതിരുന്നിട്ട് എന്താ കാര്യം 

എന്ന് കരുതി ഇപ്പോ തന്നെ  പോയി  എഴുന്നള്ളിക്കണോ    ? 

എല്ലാം ശരിയാവും   നീ ഒന്ന് സമാധാനിക്കി    കുറച്ചൂടി സാവകാശം എനിക്കി ത്താ   അതിനുള്ളിൽ   ഞാൻ എന്തെങ്കിലും വഴി കാണാം   

കണ്ടാൽ   ഹരിക്കി നന്ന്      ഇല്ലങ്കിൽ ഞാനങ് പോവും    എന്റെ      വീട്ടിലേക്ക്    പറഞ്ഞില്ലന്ന് വേണ്ടാ   

  ഞാൻ പറഞ്ഞല്ലോ  എന്തെങ്കിലും ഒരു വഴി കാണാമെന്ന്    നീ ഒന്ന് സമാധാനിക്കി    "

പിന്നെ    ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിന്നോട്   ദേഷ്യം ആവരുത്    "

  എന്ത് കാര്യം   ? 

നേരത്തെ നീ  ഒരു കാര്യം  പറഞ്ഞില്ലേ    അത്   തമാശ പറഞ്ഞതല്ലേ നീ   

കാര്യം എന്താന്ന് പറ ഹരി   ഇങ്ങനെ വളച്ചുകെട്ടാതെ   

കുഞ്ഞിന്റെ കാര്യം   അഞ്ചുകൊല്ലത്തേക്ക്   വേണ്ടാന്ന്    പറഞ്ഞത്   

അത്‌ തമാശയൊന്നുമല്ല    ഞാൻ പറഞ്ഞത്   സീരിയസ് ആയിട്ട് തന്നെയാ...

ജീവിതം തുടങ്ങിയിട്ടേയുള്ളു   അപ്പോഴാ   കുഞ്ഞ്     എനിക്കി അടിച്ചു പൊളിച്ചു നടക്കണം   അതിന് കുഞ്ഞ് ഒരു തടസമാവും     അതുകൊണ്ട്   അങ്ങിനെ എന്തെങ്കിലും മോഹം ഹരിയുടെ   മനസ്സിൽ   ഉണ്ടങ്കിൽ    അത് ഇപ്പോ തന്നെ അങ്ങ് നുള്ളികളഞ്ഞേക്ക്.. 

എനി ഈ കാര്യവും അമ്മയോട് പോയി എഴുന്നള്ളിക്കാൻ നിൽക്കണ്ട... 

എന്താ ഹരി ആലോചിക്കുന്നത്    വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട അഞ്ചു വർഷമെന്ന് പറഞ്ഞാൽ ഇതാന്ന് പറഞ്ഞങ്ങു പോവും    ഞാനിപ്പോ ചെറുപ്രായമാണ്    ഇപ്പോ തന്നെ   കുഞ്ഞും  പ്രാരാബ്ദവുമായിട്ടൊന്നു  നടക്കാൻ    എന്നെകൊണ്ട് പറ്റില്ല  

അഞ്ചുവർഷത്തേക്ക് ഒരു   കുഞ്ഞ് വേണ്ടാന്ന് നമ്മൾ തീരുമാനിച്ചുകഴിഞ്ഞാൽ      അഞ്ചു വർഷം കഴിഞ്  ഒരു  കുഞ്ഞ് വേണമെന്ന് നമുക്ക് തോന്നിയാൽ    അന്ന് ദൈവത്തിനും തോന്നും   ഇവർക്ക് കുഞ്ഞേ... വേണ്ടാന്ന്    

അങ്ങിനെ ആണങ്കിൽ അങ്ങിനെ ആവട്ടെ എന്ന് കരുതണം   അതിന്റെ പേരിൽ   സെന്റി അടിച്ച് നടക്കാനൊന്നു ഈ   നന്ദനയെ കിട്ടില്ല...

ജീവിക്കാൻ കുഞ്ഞുങ്ങൾ വേണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ  

വെറുതെ ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾ ആലോചിച്ചിരിക്കാതെ      ഹരി കിടക്കാൻ നോക്ക് എനിക്കി ഉറക്കം വരുന്നുണ്ട്.. 

======================

      ദിവസങ്ങൾക്ക് ശേഷം  


ഗിരി.....  ഡാ...  എന്ത്‌ ഉറക്കമാ  ഇത്   ? 

എന്താന്റെ അമ്മേ    ഈ അമ്മ ഉറങ്ങാനും സമ്മതിക്കില്ലല്ലോ   

പിന്നെ....സമയം ഉച്ചയായി എന്നിട്ടും അവന്റെ ഒരു ഉറക്കം കണ്ടില്ലേ     നീ   ഒന്ന് എഴുന്നേറ്റെ   

അമ്മ കാര്യം എന്താന്ന് പറ? 

കാര്യം പറഞ്ഞാലേ എന്റെ മോൻ എഴുന്നേൽക്കുന്നൂണ്ടോ..

ഹോ   ഇത് വല്ലാത്തൊരു ശല്യം ആയല്ലോ   

അതേടാ   നിനക്കിപ്പോ അങ്ങിനെ എക്കെ തോന്നു.. "

ഹാ... പിണങ്ങല്ലേ എന്റെ ഭാഗ്യലക്ഷ്മികുട്ടി    

പോടാ   അവന്റെ ഒരു സോപ്പ്   

നീ പെട്ടന്ന് ഒന്ന് താഴേക്ക്  വാ  

താഴെ എന്താ  ? 

താഴെ സർക്കസ്സ്   

അച്ഛന്റെ സർക്കസ്സ് ആണോ ? 

ഡാ...ഒന്ന് അങ്ങ് തരും ഞാൻ

നീ ഒന്ന് വരുന്നുണ്ടോ ഗിരി

കാര്യം എന്താന്ന് പറ അമ്മേ       

നിനക്ക് വരാൻ പറ്റുമോ  അത് പറയ്‌  ? 

   ഹോ  ഞാൻ     വരാം   രാവിലെ തന്നെ ഇങ്ങനെ ചൂടാവല്ലേ    

ഞാനൊന്ന് ഫ്രഷ് ആവട്ടെ     എന്നിട്ട് വരാം 

ബാത്‌റൂമിലേക്ക് പോവണ്ടാ   

അത് എന്താ  ? 

ബാത്‌റൂമിൽ വെള്ളമില്ല   

വെള്ളമില്ലങ്കിൽ  മോട്ടർഇട്ടാൽ പോരെ    ആരെ കാത്തു നിൽക്കുവാ  മോട്ടർ  ഇടാൻ   

അതല്ലേ ഞാൻ നിന്നെ കുറെ നേരമായിട്ട്  വിളിക്കുന്നത്   

മോട്ടർ വർക്ക്‌ ചെയ്യുന്നില്ല   ഒന്നെങ്കിൽ അത് മാറ്റിവെക്ക് അല്ലങ്കിൽ അത്  നന്നാക്കാൻ      ആളെ കൊണ്ട് വാ 
.

ഏട്ടൻ ഇല്ലേ ഇവിടെ  ? 

ഏട്ടനും ഏട്ടത്തിയും    രാവിലെ തന്നെ പോയി     

എവിടേക്ക്  ? 

എനിക്കറിയില്ല   ഞാൻ ചോദിക്കാൻ പോയിട്ടില്ല   

അപ്പോ അവര് കുളിക്കാതെയാണോ പോയത്  ?

അല്ല   ഹരി കിണറ്റിൽ നിന്ന്  കോരി എടുത്ത് അവർക്ക് രണ്ടുപേർക്കും കുളിക്കാനുള്ള  വെള്ളം        

ഓഹോ അത്   കൊള്ളാലോ    "

ആ കൊച്ച് രാവിലെ മുതൽ അടുക്കളയിൽ കിടന്ന് കഷ്ട്ടപ്പെടുകയാണ്    അലക്കാനും   പാത്രം കഴുകാനും    ഭക്ഷണം പാചകം ചെയ്യാനും എല്ലാം  വെള്ളം വേണ്ടേ ? 

   അത് എല്ലാം   ആ കൊച്ച് ഒറ്റക്ക്   അല്ലേ  കിണറ്റിൽ നിന്ന് കോരി എടുക്കുന്നത്    

ഏട്ടൻ പോവുന്നതിന് മുൻപ് അമ്മക്ക് ഏട്ടനോട് പറയാമായിരുന്നില്ലേ   

പറഞ്ഞാൽ അവൻ ആളെയും  കൊണ്ട് ഉടനെ തന്നെ  വരും   അത്   റിപ്പയർ ചെയ്യാൻ 

എന്റെ ഗിരി ഞാൻ പറഞ്ഞതാ അവനോട് അവന് സമയമില്ലന്ന് പറഞ്ഞു    ഗിരിയോട് പറഞ്ഞോ എന്ന് പറഞ്ഞോണ്ട് അവൻ പോയി    "

അപ്പോ എനിക്കി കുളിക്കാൻ വെള്ളമോ     എന്നെകൊണ്ട് വയ്യ   കിണറ്റിൽ നിന്ന് വെള്ളം കോരി എടുക്കാൻ    ഹോ ഇത് വല്ലാത്തൊരു കഷ്ട്ടം ആയല്ലോ 

ദെ   നീ സംസാരിച്ചു   നിൽക്കാതെ വേഗം   താഴെക്ക് വാ..

  ഇനിയിപ്പോ കുളിക്കാൻ വെള്ളം കിട്ടാൻ എന്താപ്പോ ഒരു വഴി   എന്നാലോചിച്ചുകൊണ്ട്   കിണറ്റിൻകരയിലേക്ക് പോവാൻ നിന്നതാ   അപ്പോഴാ   ഇന്ദു   കിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നത് കണ്ടത്   

ഒരുനിമിഷം ഞാൻ അവളെ തന്നെ നോക്കി നിന്നുപോയി   വേറെ ഒന്നുമല്ല   അന്ന് കല്യാണത്തിന്  കണ്ടതിനേക്കാൾ   സുന്ദരിയായിട്ടുണ്ട്  ഇപ്പോൾ 

  കടഞ്ഞെടുത്തതുപോലെയുള്ള     ശരീരം   ആ  ശരീരത്തിന്   അനുയോജ്യമായ ഡ്രസ്സും   ആ   ഡ്രസ്സിൽ  അവൾ പതിവിലും സുന്ദരിയായിട്ടുണ്ട്        പിന്നയുമല്ല മുട്ടോളം മുടിയും ഈ മുടി ഞാനിപ്പോയ ശ്രദ്ധിച്ചത്   

  അന്ന്   കണ്ണിൽ പെട്ടത്   ഏട്ടത്തിയുടെ നീണ്ട മുടിയായിരുന്നു  പക്ഷേ    കല്യാണപിറ്റേന്ന് അല്ലേ മനസ്സിലായത്   ഏട്ടത്തിയുടെ മുടി    ഒറിജിനൽ അല്ലെന്ന് 

ഡാ.... എന്ന് വിളിച്ചോണ്ട് അമ്മ ചുമലിൽ തട്ടിയപ്പോയാ   ഞാൻ ഞെട്ടി പോയത്    

അമ്മന്റെ വിളി കേട്ടിട്ടാവും അവളും  എന്നെ  ഒന്ന് നോക്കി    

എന്നിട്ട്     എന്നോടായി    പറഞ്ഞു   
ഏട്ടനുള്ള വെള്ളം ഞാൻ ബാത്‌റൂമിൽ നിറച്ചു വെച്ചിട്ടുണ്ട്   ഏട്ടൻ കുളിച്ചു വായോ  അപ്പോയെക്കും ഞാൻ   ചായ എടുത്തു വെക്കാം    

എന്താടാ    നീ ആദ്യമായിട്ടാണോ അവളെ കാണുന്നത്   ഇങ്ങനെ നോക്കി നിൽക്കാൻ  

ഞാൻ അവളെ നോക്കിയത് ഒന്നുമല്ല   മോട്ടർ എങ്ങനെ നന്നാക്കാമെന്ന് ആലോചിച്ചു നിന്നുപോയതാ    

എന്നിട്ട്  ആലോചിച്ചോ   നീയ് ? 

  ആലോചിക്കട്ടെ   ഇച്ചിരി  സമയം ത്താ അമ്മേ     

പിന്നെ...വലിയ ആനകാര്യമല്ലേ ഇത്ര ആലോചിക്കാൻ    ഡാ   ചെക്കാ    നിന്റെ ഈ തരികിട കളി    ഒഴിവാക്കി   ആ   മോട്ടർ ഒന്ന് വേഗം   നന്നാക്കി എടുക്കാൻ നോക്ക്     

  ഞാൻ   നമ്മളെ ദാസേട്ടന്റെ കടയിലെ   ആ പയ്യനോട് വരാൻ പറയാം   

നിനക്ക് എന്താ അതൊന്ന് ശരിയാക്കിയാൽ   ? 

എനിക്കി സമയമില്ല    കല്യാണവീട്ടിൽ പോവാനുണ്ട്   നാളെയാണ്     പ്രണവിന്റെ പെങ്ങളെ വിവാഹം.. 

ഓഹോ   അപ്പോ   ഇന്ന് നീ   നല്ല ഫോമിലായിരിക്കും ലെ   

നീയെങ്ങാനും ഇന്ന് കള്ളും കുടിച്ചോണ്ട് ഇവിടേക്ക് വന്നാൽ     അപ്പോ അറിയാം ഈ അമ്മന്റെ സ്വാഭാവം നിനക്ക് 

എന്റെ അമ്മ ഇങ്ങനെ വയലന്റ്   ആവല്ലേ    അമ്മന്റെ ഈ മോൻ നല്ല കുട്ടിയല്ലേ   

മതി മതി    വേഗം കുളിച്ചു വാ നിന്നോട് കുറച്ച് കാര്യം പറയാനുണ്ട്    

എന്താ അമ്മേ   ? 

നിന്നോട് പോയി കുളിക്കാൻ   പറഞ്ഞാൽ  അത് കേട്ടാൽ പോരെ  "

  ഓ....എന്ത്‌ കുരിശാണാവോ     എന്റെ അമ്മക്ക് പറയാനുള്ളത്    ദൈവത്തിന് അറിയാം    "

  ചായ കുടിച്ച്‌       വേഗം ഡ്രസ്സും    മാറി   അമ്മ കാണാതെ മെല്ലെ മുങ്ങാൻ നോക്കിയതാ     അപ്പോയെക്കും  പിടിക്കപ്പെട്ടും    

ഡാ...നീ എവിടേക്കാ ഈ ഓടുന്നത്   ? 

  ഞാൻ പറഞ്ഞില്ലേ എനിക്കി കല്യാണം ഉണ്ടന്ന്      

  നീ   ഒറ്റക്ക്   ഈ കല്യാണത്തിന് കളിയാട്ടത്തിനു പോവുന്നുന്ന് അല്ലാതെ      ആ  കൊച്ചിനെ കൊണ്ട് എവിടെങ്കിലും നീ  ഒന്ന് പോയിട്ടുണ്ടോ    അതിനും ആഗ്രഹമുണ്ടാവില്ലേ   നിന്റെ കൂടെ   പുറത്തേക്കെ ഒന്ന് വരണമെന്ന്       

നിന്റെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് എത്ര ദിവസമായി  
പറയടാ   ? 

ആാ...എനിക്കറിയില്ല    "

അറിയില്ലേ   ഒറ്റ വീക്ക്‌ വെച്ചു തരു ഞാൻ   അവന് അറിയില്ല പോലും   അവന്റെ വിവാഹം കഴിഞ്ഞ ഡേറ്റ്    

നാളേക്ക് ഒരു മാസമായി    അറിയോ നിനക്ക്   

  അതിന് എല്ലാം    ഹരിയെ കണ്ട് പഠിക്കി  നീ   

ഭാര്യ കഴിഞ്ഞിട്ടേ  അവനിപ്പോ     ഈ  പെറ്റമ്മയായ   ഞാൻ പോലും  ഉള്ളും    

ഏട്ടനെ പോലെ അവനൊന്നു എന്നെ കിട്ടില്ല    !

അവനെ പോലെ ആവണ്ട     അവനെ പോലെ ആവണമെന്ന് ഞാൻ പറയുന്നുമില്ല പക്ഷേ   ഇച്ചിരി സ്നേഹം   നിനക്ക് അതിന് കൊടുത്തൂടെ    അത്   ഒരു മനുഷ്യജീവി അല്ലേടാ    

  എത്ര സ്നേഹത്തോടെയാ   ആ കൊച്ച് നിന്നോട് പെരുമാറുന്നത്      എന്നിട്ട്       നീ അതിനോട്    സ്നേഹത്തോടെ   ഒരു വാക്ക് പോലും പറയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല   എല്ലാം പോട്ടെ    സ്നേഹത്തോടെ ഒരു നോട്ടം പോലും   നിന്നിൽ നിന്ന് ഞാനിതുവരെ കണ്ടിട്ടില്ല    

   എന്തിനാടാ   ആ കുട്ടിയെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത് ?    

  എല്ലാ ആഗ്രഹങ്ങളും   സങ്കടങ്ങളും     ഉള്ളിലൊതുക്കി   ഒരു ജോലിക്കാരിയെ പോലെ   രാപ്പകലില്ലാതെ     ആ കൊച്ച്   ഈ   അടുക്കളയിൽ കിടന്ന് കഷ്ട്ടപ്പെടുന്നത് നീയും കാണുന്നില്ലേ    ? 

  ഒരു കാര്യം നീ മനസ്സിലാക്കണം     ആ കുട്ടി ഇവിടുത്തെ ജോലിക്കാരിയല്ല   അഗ്നിസാക്ഷിയായി  നീ താലി കെട്ടിയാ പെണ്ണാണ് അത്    അതിന്റെ കണ്ണീര്   ഈ കുടുംബത്തിൽ വീഴാൻ പാടില്ല  ശാപം കിട്ടും   നമുക്ക് ..     

അറിയാൻ മേലാഞ്ഞിട്ട്   ചോദിക്കുവാ   നിന്റെ ഈ പോക്ക് എങ്ങോട്ടാണ്  ? 

എന്താ നിന്റെ തീരുമാനം    ? 

എനിക്കി എന്ത്‌ തീരുമാനം   എല്ലാം അമ്മ തന്നെയല്ലെ തീരുമാനിച്ചത്     ഇനിയുള്ള തീരുമാനവും   അമ്മക്ക് തന്നെ എടുക്കാം    

  അമ്മയോട്  ആയിരം   വട്ടം      ഞാൻ   കെഞ്ചി പറഞ്ഞതല്ലേ   എനിക്കിപ്പോ വിവാഹം വേണ്ടാന്ന്    

അമ്മക്കും അച്ഛനും അല്ലായിരുന്നോ   എന്നെ വിവാഹം കഴിപ്പിക്കാൻ തിരക്ക്    

അതേടാ   ഇപ്പോ കുറ്റം ഞങ്ങൾക്കായി     

ഒരു മുസ്ലിം പെൺകുട്ടിയെ സ്നഹിച്ചതിന്റ പേരിൽ   നീ ഇങ്ങനെ കുടിച്ചു നശിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാ    നിന്നെ പിടിച്ചു പെണ്ണ് കെട്ടിച്ചത്   പെണ്ണ് കെട്ടിയാൽ തന്നെ നന്നാവുമെന്ന് കരുതി    എന്നിട്ടിപ്പോ   ആ കൊച്ചിന്റെ   ശാപം കൂടി  ഇപ്പോ ഞങ്ങൾ  ഏറ്റു വാങ്ങേണ്ട അവസ്ഥയായി 

ഞാനൊരു കാര്യം പറയാം നിന്നോട്     "

നാളെ തന്നെ ആ കൊച്ചിനെ നീ അതിന്റെ വീട്ടിൽ കൊണ്ട് വിട്ടേക്ക്      ശമ്പളമില്ലാത്ത ഒരു ജോലിക്കാരിയായി   അതിന്റെ ശാപവും   ഏറ്റുവാങ്ങി   അതിനെ  ഇങ്ങനെ   ഇവിടെ നിർത്താൻ എനിക്കി താല്പര്യമില്ല... "

സങ്കടങ്ങൾ ഒന്നും പുറത്ത് കാണിക്കാതെ    എല്ലാ ആ പാവം ഉള്ളിലൊതുക്കി നിൽക്കുവാ   അത് കണ്ടില്ലാന്നു വെക്കാൻ എനിക്കി പറ്റില്ല  അതുകൊണ്ട്  നാളെ നീ തന്നെ അവളുടെ വീട്ടിൽ കൊണ്ട് വിടണം   

എന്നെകൊണ്ട് പറ്റില്ല    എല്ലാം തുടക്കം കുറിച്ചു  വെച്ചത് അമ്മയല്ലേ   അതുപോലെ    എല്ലാം   പൂർണതയിൽ എത്തിക്കാനും അമ്മക്ക് തന്നെ കഴിയട്ടെ     ഞാൻ പോണു    എന്ന് പറഞ്ഞോണ്ട്  അമ്മന്റെ മറുപടിക്കി പോലും കാത്തുനിൽക്കാതെ     ബൈക്ക് എടുത്ത് ഞാൻ നേരെ കൂട്ടുകാരന്റെ വീട്ടിലേക്ക് വിട്ടു   

പിന്നിൽ നിന്ന് ഒരു തേങ്ങൽ കേട്ടാണ് അമ്മ തിരിഞ്ഞു നോക്കിയത്  കരഞ്ഞു കലങ്ങിയ മുഖവുമായി എല്ലാം കേട്ടുകൊണ്ട് ഇന്ദുമുഖി   അമ്മന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു.. 

മോളേ....  മോൾക്ക് സങ്കടം ആയോ    അമ്മ പറഞ്ഞത് കേട്ടപ്പോൾ     

നിന്റെ   ഈ  സങ്കടം കണ്ടില്ലാന്നു വെക്കാൻ ഈ    അമ്മക്ക് പറ്റുന്നില്ല  അതുകൊണ്ട് പറഞ്ഞു പോയതാ   മോളേ       ഒരു  പാവം പെൺകുട്ടിയുടെ കണ്ണുനീര്   ഈ കുടുംബത്തിൽ വീഴാൻ പാടില്ല      ഇതിന് എല്ലാം ഞാനുകൂടി കാരണക്കാരി അല്ലേന്ന് ഓർക്കുമ്പോൾ   

  അമ്മക്ക് അറിയാം    മോൾക്ക് നല്ല വിഷമം ഉണ്ടന്ന്     ആരോടും പരാതി   പറയാതെ    ഒന്നും പുറത്ത് കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കി   നീറി നീറി കഴിയുകയാണ് മോള്   

നിങ്ങൾ രണ്ട് പേരും കിടത്തം പോലും രണ്ട് ഭാഗത്താണന്നറിഞ്ഞപ്പോൾ  ചങ്ക് പിടഞ്ഞുപോയി മോളേ ഈ   അമ്മന്റെ    

  ഒരാഴ്ച  മുൻപാ അമ്മ ഈ വിവരമറിഞ്ഞത്     നിങ്ങളെ ഒളിഞ്ഞു നോക്കിയതൊന്നുമല്ല ട്ടോ    എനി മോള് അങ്ങിനെ കരുതണ്ട     

അമ്മന്റെ സാരി അന്ന് മോള് ഉണക്കാൻ ഇട്ടായിരുന്നല്ലോ   അത്‌ എടുക്കാൻ വന്നപ്പോയ    ഗിരി   റൂം തുറന്ന് ഇട്ടോണ്ട്   തനിച്ച്   കിടക്കുന്നത് കണ്ടത്       

അപ്പോൾ എനിക്കി ഒരു സംശയം തോന്നിയപ്പോൾ  അടച്ചിട്ട    റൂം മെല്ലെ ഞാനൊന്നു പാതി തുറന്ന് നോക്കി  അപ്പോഴാ മോള് അവിടെ കിടക്കുന്നത് കണ്ടത് 

അന്ന്   എന്തോ നിങ്ങൾ പിണങ്ങി കിടക്കുകയാണന്നാ ഞാൻ കരുതീത് പക്ഷേ    പിന്നെയാണ് എനിക്കി മനസ്സിലായത്   നിങ്ങൾ ഇതുവരെ   ഒരുമിച്ച് കിടന്നിട്ടില്ലന്ന്     

എന്റെ മോൻ കാരണം    ഈ   അമ്മയെ മോള് വെറുക്കല്ലേ ..

എന്താ അമ്മേ ഇത് ഞാൻ അമ്മയെ വെറുക്കാനോ അങ്ങിനെ കഴിയുമോ എനിക്കി   എനിക്കി ആരോടും വെറുപ്പില്ല അമ്മേ    അത് ഓർത്ത്   അമ്മ സങ്കടപ്പെടണ്ടാ..    

മോളോട് ഞാനൊരു കാര്യം ചോദിക്കട്ടെ    സ്വന്തം അമ്മ ചോദിക്കുന്നതുപോലെ   കരുതിയാൽ  മാത്രം   മതി     

എന്താ   അമ്മേ      അമ്മ ചോദിച്ചോ    

നിങ്ങൾ ഇതുവരെ  ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞിട്ടില്ലേ    മടിക്കേണ്ട മോള് പറഞ്ഞോ    ? 

അമ്മന്റെ   ആ   ചോദ്യം കേട്ടതും   അവൾ നിറകണ്ണാൽ   അമ്മയെ ഒന്ന് നോക്കി    

അപ്പോ   ഈ അമ്മന്റെ ഊഹം തെറ്റിയില്ല   അല്ലേ ? 

എന്ത്‌   ദ്രോഹമാ ദൈവമെ    ഞാനീ ഈ കൊച്ചിനോട് കാണിച്ചത്     എന്റെ മകൻ കാരണം     ഒരു പാവം കൊച്ചിന്റെ     കണ്ണ് നിറയാൻ ഇട വന്നില്ലേ  

അമ്മ  സങ്കടപ്പെടണ്ടാ    എന്നെങ്കിലും  ഒരു ദിവസം    ഏട്ടൻ എന്നെ മനസ്സിലാക്കുന്ന  ദിവസം വരും      അതുവരെ   ഈ   ഇന്ദുമുഖി കാത്തിരുന്നോളാം...      അതുവരെ     അമ്മ എന്നെ ഇവിടുന്ന്   പറഞ്ഞു വിടാതിരുന്നാൽ  മാത്രം    മതി      ഞാൻ അമ്മന്റെ കാല് പിടിക്കാം   എന്നെ പറഞ്ഞു വിടല്ലേ   അമ്മേ     എന്ന് പറഞ്ഞോണ്ട്   അവൾ   അമ്മയുടെ കാലിലേക്ക് വീണു   

മോളേ   എന്താ ഇത്    അമ്മ   സങ്കടം കൊണ്ട് അങ്ങിനെ പറഞ്ഞു പോയതാ    മോളേ പറഞ്ഞു വിടാൻ അമ്മക്ക് പറ്റുമോ...   എന്ന് ചോദിച്ചോണ്ട്   അമ്മ അവളെ വാരിപുണർന്നു  

   മോള്    സങ്കടപ്പെടല്ലേ   അവനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ ഞാൻ.... 

പതിവുപോലെ   അന്നും ഞാൻ   ആരോടൊക്കെയോ ഉള്ള    ദേഷ്യം തീർക്കാൻ     മദ്യത്തിനെ കൂട്ട് പിടിച്ചു    പതിവിലും കൂടുതൽ തന്നെ അടിച്ചു ഞാൻ   

ഡാ...ഗിരി മതി  അടിച്ചത്    അന്നത്തെപോലെ ഓവറായിട്ട്    നിന്നെ കൊണ്ട് വിടാനോന്നും   ഞങ്ങൾക്ക് പറ്റില്ല ട്ടോ  

  ആര് പറഞ്ഞു എന്നെ കൊണ്ട് വിടാൻ      എന്നെ ആരും കൊണ്ട് വിണ്ടണ്ടടാ      ഞാൻ   ഒറ്റക്ക് അങ്ങ് പോവും    എനിക്കി ആരും വേണ്ടടാ     അല്ലങ്കിലും ഗിരി എപ്പോഴും തനിച്ചല്ലേ  എപ്പോഴും...  

വെള്ളം അടിക്കുമ്പോൾ  നിനക്കുള്ള  സ്ഥിരം വാചകം അല്ലേ  ഇത്   "

ഇപ്പോ തന്നെ ഓവറാ    എന്നിട്ടും  ഇനിയും   അവൻ    വലിച്ചുകേറ്റുന്നത് കണ്ടില്ലേ      മതി   വേഗം പോവാൻ നോക്ക്    സമയം ഒരുപാടായി    എന്ന് പറഞ്ഞോണ്ട് അവൻ കുപ്പി എന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി   

ഡാ  അവനെ ഒറ്റക്ക് പറഞ്ഞു വിണ്ടണ്ട    ആരെങ്കിലും ഒന്ന് കൂടെ ചെല്ല്... "

കൂടെ വരാൻ നിന്ന  അവരെ   തടഞ്ഞുനിർത്തി     അവസാനം എങ്ങനെയോ   ഞാൻ തന്നെ    വണ്ടിഎടുത്തോണ്ട്        നേരെ  വീട്ടിലേക്ക് വിട്ടു   

ബൈക്ക് മുറ്റത്ത്‌ നിർത്തിയതും    മുൻപിൽ തന്നെ അച്ഛൻ   നിൽക്കുന്നു   

ദൈവമെ   എനിക്കി    പണി കിട്ടിയെന്നാ   തോന്നുന്നത്..  

എന്താടാ  നീ      ഇവിടേക്ക് കയറുന്നില്ലേ   ? 

ഞാൻ പുറത്ത് തന്നെ നിൽക്കുന്നത് കണ്ടിട്ടാവും   അച്ഛന്റെ ചോദ്യം വന്നത് 

ഇച്ചിരി പേടിയോടെയാണ്   ഞാൻ   ഉമ്മറത്തേക്ക് കയറിയത്     കാരണം   അച്ഛന്റെ മുഖത്ത്‌      അത്രക്ക്   ദേഷ്യമുണ്ടായിരുന്നു   

അച്ഛന്റെ മുഖത്തേക്ക്   നോക്കി    നോക്കി     മെല്ലെ   മെല്ലെ        നിലത്ത് ഉറക്കാത്ത  കാലുകളുമായി  എങ്ങനെയോ    ഞാൻ   ഡൈനിങ് ഹാളിൽ  എത്തി... "  അപ്പോയെക്കും   ഭദ്രകാളിയെ പോലെ   അമ്മ മുൻപിൽ പ്രത്യക്ഷപ്പെട്ടു  

എന്തിനാടാ ഇപ്പോ ഇങ്ങോട്ട് എഴുന്നള്ളിയത്    അവിടെ തന്നെ കിടക്കാൻ പാടില്ലായിരുന്നോ  നിനക്ക്   അവൻ വന്നിരിക്കുന്നു   നാല് കാലിൽ          

മതിയായിരുന്നു    പക്ഷേ എന്നെ കാണാതിരുന്നാൽ എന്റെ അമ്മ സങ്കടപെടില്ലേ    അതുകൊണ്ട് വന്നതാ     

ഹോ....എന്തൊരു നാറ്റമാ    ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന   ഏട്ടത്തി   എന്നെ രൂക്ഷമായി നോക്കികൊണ്ട്‌ പറഞ്ഞു  

അയ്യോ   ഞാനറിഞ്ഞില്ല തമ്പുരാട്ടി   ഭക്ഷണം കഴിക്കുവാന്ന്     

ശല്യം ഒന്ന് പോയി തരാമോ   ഭക്ഷണത്തിന്റെ മുൻപിൽ നിന്ന്      മറ്റുള്ളവർ    സമാധാനത്തോടെ  ഒന്ന് ഭക്ഷണം കഴിച്ചോട്ടെ   

കള്ളും   കുടിച്ചു വന്നിരിക്കുന്നു നാണമില്ലാത്തവൻ    

നീ പോടീ   അഹങ്കാരി     നിന്റെ തറവാട്ടിൽ നിന്ന്  കൊണ്ട് വന്ന  കാശുകൊണ്ട് ഒന്നും അല്ലല്ലോ ഞാൻ കുടിച്ചത്        ഇനിയും കുടിക്കും  ഞാൻ   നീ ആരാടി എന്നെ ഭരിക്കാൻ വരാൻ       നീ ഗിരിയോട് കളിക്കാൻ വളർന്നിട്ടില്ല   കേട്ടോടി  മരഭൂതമെ.....   

ഡാ    അലവലാതി മോനേ...      എന്ന് പറഞ്ഞോണ്ട് അവൾ എന്റെ നേരെ കയ്യ് പൊക്കിയതും            ആ കയ്യ് പിടിച്ചു താഴ്ത്തികൊണ്ട്       അവളെ കരണം നോക്കി ഒറ്റ അടിയായിരുന്നു ഞാൻ.. 


(  തുടരും....)


      MUHAMMED RAFI✍️

അക്ഷരങ്ങളുടെ കൂട്ടുകാരൻ    
  

[   ഇന്ദുമുഖി   ]   [   PART  -  4 ]  
*******************************

     MUHAMMED RAFI   ✍️

എന്റെ നേരെ കയ്യ് ഉയർത്താൻ മാത്രം  വളർന്നോടി    നീ  ? 

  എന്റെ ഏട്ടൻ പോലും   ഇതുവരെ   എന്റെ നേരെ കയ്യ് ഉയർത്തിയിട്ടില്ല    എന്നിട്ടാ   എന്റെ  ഏട്ടൻ   കെട്ടികൊണ്ടുവന്ന പീറപെണ്ണായ നീ      എന്റെ നേരെ കയ്യ് പൊക്കുന്നത്        

ഡാ.... ഗിരി     നീ ആരെയാ അടിച്ചതന്ന് ബോധമുണ്ടോ ? 

ഏട്ടൻ കുറച്ച് രോഷത്തോടെയാ   എന്നോട്  ചോദിച്ചത്       

നിന്റെ ഏട്ടത്തിയാണത്    അതായത്   നിന്റെ ഏട്ടന്റെ ഭാര്യ      ആ ബഹുമാനം മറന്നോണ്ടാ   നീയിപ്പോ   അവളെ മുഖത്തടിച്ചത്     
   
ആ ബഹുമാനം  മറന്നോണ്ടല്ല     അടിച്ചത്   ആ   ബഹുമാനം     വെച്ചോണ്ട് തന്നെയാണ്   ഞാൻ അടിച്ചത്   

ഈ കാര്യത്തിൽ ഏട്ടൻ   മിണ്ടണ്ട   ഏട്ടന് ചെയ്യാൻ കഴിയാത്തതാ   ഞാനിപ്പോ ചെയ്യ്തത്  

ഡാ.. പരമദ്രോഹി   നിനക്ക് ഞാൻ വെച്ചിട്ടുണ്ട്      

നീ പോടീ...  മരഭൂതമേ...  

എന്റെ അമ്മ പോലും ഇതുവരെ എന്നെ ഒന്ന് തല്ലിയിട്ടില്ല    ആ   എന്നെ   നീ   അടിച്ചു അല്ലേടാ   ഇതിന് പകരം   ഈ നന്ദന   നിന്നോട് ചോദിച്ചിരിക്കും    

നിന്റെ അമ്മ അടിക്കാത്ത കാരണമാടി     എനിക്കിപ്പോ നിന്നെ അടിക്കേണ്ടി വന്നത്     

ഭക്ഷണം കഴിച്ച എച്ചിൽ പാത്രവും    അവിടെ ഇട്ടുകൊണ്ട് അവൾ ചവിട്ടി തുള്ളി  കയ്യ് കഴുകി    പോവാൻ തിരിഞ്ഞതും     
ഞാനവളെ   വിളിച്ചു

ഡീ.....   ഒന്ന് അവിടെ നിന്നേ 

നീ ഭക്ഷണം കഴിച്ച   നിന്റെ ഈ   എച്ചിൽ പാത്രം നിന്റെ വീട്ടിൽ നിന്നും നിന്റെ അമ്മ വന്ന് കഴുകുമോഎടുത്ത് കൊണ്ട് പോയി കഴുകടി  

മനസ്സില്ല കഴുകാൻ     നീ എന്ത്‌ ചെയ്യും   ? 

ചെയ്തത്   നീ    നേരെത്തെ കണ്ടില്ലേ    അത്‌ തന്നെ    ഇനിയും ചെയ്യും    കാണണോ നിനക്ക്    ഇനിയും അങ്ങിനെ ഒരു സീൻ വേണ്ടങ്കിൽ    കൊണ്ട് പോയി കഴുകി വെക്കുന്നതാ നിനക്ക്  നല്ലത്   

ഗിരി   വേണ്ടാ   ഞാൻ കഴുകി വെച്ചോളാം    ഈ കാര്യം പറഞ്ഞോണ്ട് നീ പ്രശ്നം ഉണ്ടാക്കല്ലേ    

ഏട്ടൻ മിണ്ടരുത്     ഇത് ഇവളെ കൊണ്ട് തന്നെ ഞാൻ കഴുകി വെപ്പിക്കും       "

എന്താടി മരഭൂതമെ നോക്കി പേടിപ്പിക്കുന്നത്    പോയി കഴുകാൻ  ഇല്ലങ്കിൽ ഒരിക്കൽകൂടി നീ ഗിരിയുടെ കയ്യിലെ ചൂട് അറിയും  

ഏട്ടാ വേണ്ടാ   ഞാൻ കഴുകി വെച്ചോളാം   ഈ പേരും പറഞ്ഞ് ഇവിടെ ഒരു പ്രശ്നം വേണ്ട 

നീ മിണ്ടരുത്      ഇവളെ എച്ചിൽ പാത്രം   കഴുകാനല്ല ഞാൻ നിന്നെ താലി കെട്ടികൊണ്ട് വന്നത്   

എന്റെ സംസാരം കേട്ടപ്പോൾ അമ്മ എന്നെ അത്ഭുതത്തോടെ ഒന്ന് നോക്കി   അതുപോലെ തന്നെ   ഇന്ദുമുഖിയും    

ഈ ഭൂതനന്റെ മുൻപിൽ അവളെ താഴ്ത്തി കെട്ടാൻ പാടില്ലല്ലോ   എത്രയായാലും ഞാൻ താലി കെട്ടിയ പെണ്ണ് അല്ലേ 

  ഞാൻ പ്രതികരിച്ചില്ലങ്കിൽ      അവൾ ആ പാത്രം കൊണ്ട് പോയി കഴുകി വെക്കും    അപ്പോൾ ആ മരഭൂതം   വിജയിക്കും     അങ്ങിനെ ഉണ്ടാവാൻ പാടില്ല   

ദേഷ്യത്തോടെ   എന്നെ നോക്കി പല്ല് കടിച്ചമർത്തികൊണ്ട്   ചവിട്ടിതുള്ളിക്കൊണ്ട് പാത്രവുമായി അവൾ അടുക്കളയിലേക്ക്   പോയി..

അങ്ങിനെ വഴിക്കി വാ മോളേ നിന്നെ നേരെയാക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ     

ഇത് കുറച്ച് കൂടി പോയി ട്ടോ ഗിരി    ഏട്ടൻ പരിഭവത്തോടെ എന്നെ നോക്കികൊണ്ട് പറഞ്ഞു

ഇതിന് എല്ലാം എന്നോടായിരിക്കും അവൾ കണക്ക്    തീർക്കുന്നത്  

ഏട്ടൻ  ഇങ്ങനെ പേടിക്കാതെ    ആണായിട്ട്   അവളെ മുൻപിൽ പോയി നിൽക്ക്    അപ്പോ പിന്നെ    കണക്ക് തീർക്കാൻ അവൾ വരില്ല"

എങ്ങനെയോ   ഭക്ഷണവും വാരിമുണുങ്ങി കയ്യും കഴുകി ഏട്ടൻ അവളെ പിന്നാലെ    റൂമിലേക്ക് ഓടി   

ഏട്ടന്റെ ആ പോക്ക് കണ്ട് എനിക്കി സഹതാപമാ  തോന്നിയത്      
കഷ്ട്ടം തന്നെ   എന്റെ ഏട്ടൻ ഇത്ര വേഗം  ഇങ്ങനെ പെൺകോന്തനായി  മാറിയോ  

  ഗിരി....

മുകളിലേക്ക് കയറി പോവാൻ   നിന്ന എന്നെ   അമ്മ ഓടി വന്നുകൊണ്ട് 
കെട്ടിപിടിച്ചു എന്റെ കവിളിൽ മുത്തം വെച്ചുകൊണ്ട്    പറഞ്ഞു  

    നീയാണ് ആൺകുട്ടി  
ഇപ്പോ തന്നെയെങ്കിലും എന്റെ മോനൊരു നല്ല കാര്യം ചെയ്തല്ലോ   വെളിവ് ഇല്ലാതെ ചെയ്തതാണങ്കിലും   അമ്മക്ക്   നീ ചെയ്യതത് ഒരുപാട് ഇഷ്ട്ടമായി     കാരണം   ആ   അടി   അവൾ അർഹിച്ചതാ  ഹരിക്കി ചെയ്യാൻ പറ്റാത്തതാ നീ ചെയ്യ്തത്        

അഹങ്കാരത്തിന് കയ്യും കാലു വെച്ചവളാ അവൾ     അവളെ ഈ   നെഗളിപ്പ് എല്ലാ അവളെ വീട്ടിൽ മതി ഇവിടെ എടുക്കാൻ നിൽക്കണ്ട    

എനി ഇതിന്റെ പേരിൽ എന്തല്ലാം പുകിലാണോ ഉണ്ടാവാൻ പോവുന്നതന്ന്    ദൈവത്തിന്  മാത്രമറിയാം    

അമ്മ ടെൻഷൻ ആവണ്ട    ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടിയോളം   എന്ന് കേട്ടിട്ടില്ലേ     അത്ര ഉള്ളും..        

ഏട്ടാ  ഞാൻ    ഭക്ഷണം എടുത്തുവെക്കട്ടെ      ?  

എനിക്കി വേണ്ടാ   ഞാൻ കഴിച്ചതാ   

വേണ്ടുവോളം കഴിച്ച് വയറു നിറഞ്ഞു കാണും അല്ലേടാ ?

അമ്മ എന്താ ഒരാക്കിയ സംസാരം    ഞാൻ ഇച്ചിരിയെ കഴിച്ചുള്ളു   അത് തന്നെ അവർ നിർബന്ധിച്ചിട്ടാ...

പിന്നെ    നിർബന്ധിച്ചു പോലും    ഇങ്ങനെ കള്ളം പറയാൻ എങ്ങനെ കഴിയുന്നു നിനക്ക്  

   എന്റെ മോനേ എനിക്കറിയില്ലേ    നീ   അവരെ നിർബന്ധിച്ചു കാണും   അതാണല്ലോ   നിന്റെ സ്വാഭാവം       

എനിക്കി അമ്മയോട്   സംസാരിച്ചു മത്സരിക്കാൻ വയ്യ    ഞാൻ പോണു എനിക്കൊന്ന് കിടക്കണം       

ഡീ....കുറച്ച് വെള്ളം എന്റെ റൂമിൽ കൊണ്ട് വെക്ക്   .. 

നിന്റെ റൂമോ....  ആ   റൂം നിനക്ക് മാത്രമുള്ളതാണോ  ? 

ഭഗവാനെ    പണി പാളിയോ   

എന്റെ ലക്ഷ്മികുട്ടി   അറിയാതെ പറഞ്ഞു പോയതാ   ഒന്ന് ക്ഷമിക്കി   

നിന്നെ ഞാൻ ക്ഷമിപ്പിച്ചു തരാം 

എന്താ ആ വാക്കിലൊരു ഭീഷണിയുടെ സ്വരം 

എനി എനിക്കി തോന്നിയതാണോ  ? .. ആാ.... എന്തെങ്കിലും ആവട്ടെ    

റൂമിൽ പോയി   ഡ്രസ്സ്‌ പോലും മാറാതെ   വേഗം ബെഡിലേക്ക് വീണു    

  ഏട്ടാ...

കണ്ണിൽ ഉറക്കം വന്നു തുടങ്ങിയപ്പോയാ    അവളുടെ വിളി     

വെള്ളം കൊണ്ട് വരാൻ പറഞ്ഞിട്ട്  മണിക്കൂർ ഒന്നായി   എന്നിട്ട്    ഇപ്പോഴാണോടി   വെള്ളവുമായി   എഴുന്നള്ളിയത്   ? 

അടുക്കളയിൽ കുറച്ച്  ജോലി ഉണ്ടായിരുന്നു    അതുകൊണ്ടാ വൈകിയത്   

ശബ്ദം താഴ്ത്തികൊണ്ടവൾ പറഞ്ഞു  

മ്മ്      മതി          വെള്ളം അവിടെ വെച്ച് പോവാൻ നോക്ക് 

ഏട്ടാ      എനിക്കി ഒരു കാര്യം പറയാനുണ്ടായിരുന്നു     

കാര്യം എല്ലാം നാളെ പറയാം    നീ ഇപ്പോ പോവാൻ നോക്ക്   എനിക്കി ഉറക്കം വരുന്നുണ്ട്   

നാളെ ഞാനെന്റെ വീട്ടിൽ പൊയ്ക്കോട്ടേ എന്ന് ചോദിക്കാനായിരുന്നു     

     നീ  എന്തോന്നാടി    ഈ  പിറുപിറുക്കുന്നത്‌ 

അച്ഛന് വയ്യാന്നു പറഞ്ഞ് അമ്മ ഇന്ന്  വിളിച്ചായിരുന്നു    നാളെ   ഞാൻ എന്റെ വീട്ടിൽ പോയിക്കോട്ടെ   അച്ഛനെ ഒന്ന് കണ്ട് വരാം   

മ്മ്     ഒറ്റക്ക് പോവണ്ടാ    അമ്മയെ വിളിച്ചു പോയിക്കോ 

ഏട്ടൻ വരാമോ എന്റെ കൂടെ  ? 

എനിക്കി നാളെ വരാൻ പറ്റില്ല   

ഏട്ടൻ കല്യാണത്തിന് പോവുമ്പോൾ    എന്നെ അവിടെ ഒന്ന് ഇറക്കി തന്നാൽ മതി   വൈകിട്ട് ഞാൻ തനിയെ വന്നോളാം   

നിന്നോട് ഞാൻ മലയാളത്തിൽ അല്ലേ പറഞ്ഞത്   എനിക്കി   വരാൻ പറ്റില്ലാന്ന്    നിനക്ക് ഞാൻ തന്നെ കൂടെ വരണമെന്ന് എന്താ ഇത്ര നിർബന്ധം?

നിനക്ക് വീട്ടിൽ പോവണമെന്നുണ്ടങ്കിൽ   അമ്മയെ വിളിച്ചോണ്ട് പോയിക്കോ   അല്ലാതെ ഞാൻ വരുമെന്ന് കരുതി വെറുതെ കാത്തിരിക്കേണ്ട.. 

എന്തേയ്  നോക്കി നിൽക്കുന്നത്    ഞാൻ പറഞ്ഞത് മനസ്സിലായില്ലേ     

മനസ്സിലായി   

എന്നാ പോവാൻ നോക്ക്    "

ഡീ.... ഒന്ന് അവിടെ നിന്നേ...

എന്താ ഏട്ടാ..      

നാളെ ഞാൻ   എഴുന്നേൽക്കാൻ   വൈകിയാൽ          നേരെത്തെ എന്നെ ഒന്ന് വന്ന് വിളിച്ചേക്കേണേ.. 


ഉം     വിളിക്കാം    

=========================


എനിക്കി അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ      ഹരി    നട്ടെല്ല് ഒര് ആൺകുട്ടി തന്നെയാണോ      സ്വന്തം ഭാര്യനെ അടിക്കുന്നത് നോക്കി   രസിച്ചിരിക്കുന്ന  ഒരു കോന്തൻ ഭർത്താവ്..  എന്റെ ദൈവമേ....ഏത് നേരത്താണാവോ    ഇയാൾക്ക് ഞാൻ താലി കെട്ടാൻ കഴുത്ത്‌ നീട്ടി കൊടുത്തത്    

അവന് വേണ്ടി ഞാൻ നിന്നോട്   സോറി പറയാം നന്ദു    നീ ഒന്ന് ക്ഷമിക്കി     എന്ന് പറഞ്ഞുകൊണ്ട്   ഹരി അവളെ കവിളിൽ ഒന്ന് തലോടി   

തൊട്ടുപോവരുതന്നെ   എന്ന് പറഞ്ഞുകൊണ്ട് അവൾ അവന്റെ നേരെ ചീറിയടുത്തു      പിന്നെ   ആർക്ക് വേണം നിങ്ങളെ ഒരു സോറി  

  പിന്നെ   ക്ഷമിക്കാനൊന്നും   ഈ നന്ദനയെ കിട്ടില്ല             അതിന്   ഈ   നന്ദന വേറെ ജനിക്കണം .. 

എന്നെ അടിക്കാൻ മാത്രം അവൻ വളർന്നോ   എന്ന് നാളെ ഞാൻ അവന് കാണിച്ചു കൊടുക്കാം    

നീ എന്ത്‌ ചെയ്യാൻ പോവുകയാ? 

അത് തൽകാലം നിങ്ങളറിയണ്ട   നാളെ നേരിൽ കാണാം     അപ്പോ അറിഞ്ഞാൽ മതി  

അനിയനെയും  ഏട്ടനെയു തമ്മിൽ തെറ്റിക്കണം    എന്നാലേ ഞാൻ   വിചാരിച്ച റൂട്ട് ക്ലിയറാവുകയുള്ളും എനി അത് മാത്രമാണ്   എന്റെ  പരിശ്രമം   ഇവരെ  തമ്മിൽ  അകറ്റിയിട്ടേ   എനി ഈ   നന്ദനക്ക്   വിശ്രമമുള്ളും   അത് ഈ നന്ദന വിചാരിച്ചാൽ   ഈസിയായി നടക്കും..  

നീ എന്താ ആലോചിക്കുന്നത്  ?

ഹേയ്  ഒന്നുല്ല്യ    

പിന്നെ    ഞാനൊരു കാര്യം പറയാം   അത്‌ അംഗീകരിക്കാൻ ഹരിക്കി പറ്റുമോ   ? 

നീ കാര്യം     എന്താണന്ന്  പറയ്       എന്നിട്ട് നോക്കാം  

ഹരിക്കി എന്നോട് സ്നേഹമുണ്ടോ ?     

അത് എന്താ ഇപ്പോ നിനക്ക് അങ്ങിനെ ഒരു സംശയം  ?

ഉണ്ടോ   അത് പറയ്‌   ? 

പിന്നെ ഇല്ലാതെ   നീ കഴിഞ്ഞേ എനിക്കി ആരും ഉള്ളു   

അങ്ങിനെയാണങ്കിൽ   ഞാൻ പറഞ്ഞപോലെ നിങ്ങൾ ചെയ്യണം    ഇല്ലെങ്കിൽ   നാളെ ഞാനങ്ങ് പോവും  എന്റെ വീട്ടിലേക്ക്     

നീ ആദ്യം കാര്യം പറ..? 
     
ഇന്നലെ എന്നെ അടിച്ചതിന്റെ പേരിൽ    നിങ്ങളെ അനിയൻ എന്നോട്   പരസ്യമായി   മാപ്പ് പറയണം  

പരസ്യമായന്ന് വെച്ചാൽ  നീ എന്താ ഉദ്ദേശിച്ചത്    ?  

    നാളെ എന്റെ അച്ഛനും അമ്മയും   അനിയത്തിയും  രാവിലെ   ഇവിടേക്ക് വരും    അവരെ മുൻപിൽ വെച്ച്   അവൻ എന്നോട് മാപ്പ് പറയണം    അതാണ് പരസ്യമായന്ന് പറഞ്ഞത്    

എന്റെ നന്ദു     അവൻ അങ്ങിനെയൊന്നും   മാപ്പ് പറയുന്ന ആളൊന്നുമല്ല  അവന് വാശി ഇച്ചിരി കൂടുതലാ..  

അവൻ പറഞ്ഞില്ലങ്കിൽ നിങ്ങൾ അവനെ കൊണ്ട് പറയിപ്പിക്കണം      അവിടെയാണ്   നിങ്ങൾ  നിങ്ങളെ       ഭാര്യയോടുള്ള സ്നേഹം തെളിക്കേണ്ടത്    

എന്റെ   നന്ദു   അവൻ ചെയ്ത തെറ്റിന്  നീ    എന്നെ ഇങ്ങനെ ശിക്ഷിക്കണമോ ? 

വേണം         ഹരി നട്ടെല്ല് ഒരു ഭർത്താവായിരുന്നങ്കിൽ       ഇന്ന് അവൻ എന്നോട് അങ്ങിനെ പെരുമാറില്ലായിരുന്നു  

നീ ഈ പറഞ്ഞ കാര്യം ഇച്ചിരി കടന്നുപോയില്ലേ    ? 

എനിക്കി അങ്ങിനെ തോന്നിയില്ല

    ഹരിക്കി   എന്താ അവനോട് കാര്യം   തുറന്ന് പറഞ്ഞാൽ    മാപ്പ് ചോദിക്കുന്നത് ഇത്ര വലിയ മോശമാണോ    അവൻ തെറ്റ് ചെയ്തതുകൊണ്ടല്ലേ     

  നിങ്ങളുടെ എല്ലാവരുടെയും മുൻപിൽ വെച്ചല്ലേ അവൻ എന്നെ അടിച്ചത്     അതുപോലെ   എന്റെ ഫാമിലിയുടെ മുൻപിൽ വെച്ച് അവൻ എന്നോട്    മാപ്പ് പറയുന്നു  എന്ന് മാത്രം    അതോടെ പ്രശ്നം അവിടെ അവസാനിച്ചു  

ഇതൊന്നും നടക്കുമോ എന്ന് എനിക്കി തോന്നുന്നില്ല   

ഇല്ലങ്കിൽ വേണ്ട   ഞാൻ പറഞ്ഞതുപോലെ അങ്ങ് ചെയ്യും        അതാണ് ഹരിക്കി താല്പര്യമെന്ന് വെച്ചാൽ പിന്നെ എനിക്കൊന്നു പറയാനില്ല  

അങ്ങിനെ കടുത്ത തീരുമാനങ്ങളൊന്നും വേണ്ട   ഞാൻ അവനെ കൊണ്ട് മാപ്പ് പറയിപ്പിക്കാം    പോരെ  ? 

മതി ഇപ്പോഴാ  ഹരി ഒരാൺകുട്ടിയായത്   നാളെ   എനി   ഈ വാക്ക് മാറാൻ പാടില്ല    

അപ്പോ എനി സമാധാനത്തോടെ കിടന്നുറങ്ങാൻ നോക്ക്   

=========================

            പിറ്റേന്ന് രാവിലെ   

ഏട്ടാ.....      ഏട്ടാ...     എഴുന്നേൽക്കുന്നില്ലേ    ഏട്ടൻ   ഇന്നലെ എന്നെ വിളിക്കാൻ ഏൽപ്പിച്ചതല്ലേ     

അവളുടെ   ശബ്ദം കേട്ടതും   ഞാൻ   കണ്ണ് തുറന്ന് നോക്കിപ്പോൾ  ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി നിന്നുപോയി     

കാരണം   ശരിക്കും   എന്റെ   മുൻപിൽ     കാവിലെ ഭഗവതി     പ്രത്യക്ഷപ്പെട്ടുനിൽക്കുന്നതുപോ  പോലെയായിരുന്നു എനിക്കി തോന്നിയത്     

മുടിയിൽ തുളസികതിരും    നെറ്റിയിൽ   ചന്ദനക്കുറിയും  സീമന്തരേഖയിൽ സിന്ദൂരവും    അവള്  അരികിലേക്ക്   വന്നപ്പോൾ  ആകെ   ചന്ദനത്തിന്റെ ഒരു  ഗന്ധം

  ആ  ഗന്ധം  എന്നിലേക്ക്    പടർന്നുകയറിയതുപോലെ   എനിക്കി തോന്നി      പെണ്ണിനെ കാണാൻ തന്നെ   എന്തൊരു  ഐശ്വര്യമാ...ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ   ?   
  
  ഏട്ടൻ   ഇന്നലെ വിളിക്കാൻ ഏൽപ്പിച്ചില്ലായിരുന്നോ  

എന്റെ നോട്ടം കണ്ടിട്ടാവും അവൾ വീണ്ടും പറഞ്ഞത്   

നീ പോയിക്കോ ഞാൻ വരാം 

ഏട്ടാ പിന്നെ   ഏട്ടത്തിയുടെ വീട്ടിൽ നിന്ന് അച്ഛനും  അമ്മയും  അനിയത്തിയും വന്നിട്ടുണ്ട്    ഇന്നലെ ഏട്ടൻ തല്ലിയതിനെ പറ്റി ചോദിക്കാനണന്ന് തോന്നുന്നു    ഭയങ്കര ശബ്ദത്തിലാ അമ്മയോട് സംസാരിക്കുന്നത്   

ഓഹോ   രാവിലെ തന്നെ   എഴുന്നള്ളിയോ   ദുരന്തങ്ങൾ      ഈ വരവ്   ഞാൻ  പ്രതീക്ഷിച്ചതാ  

ഏട്ടൻ പ്രശ്നം ഒന്നും ഉണ്ടാക്കാൻ പോവല്ലേ എനിക്കി പേടിയാ..   ഏട്ടൻ വഴക്ക് ഇട്ടാൽ എല്ലാവരും ഏട്ടനെ വെറുക്കും    അങ്ങിനെ ഉണ്ടാവരുത്   അതുകൊണ്ട് ഞാൻ ഏട്ടന്റെ കാല് പിടിക്കാം   പ്രശ്നം ഉണ്ടാക്കരുത്      

നീ പോയിക്കോ   പെണ്ണേ ഞാൻ കുളിച്ചിട്ട് വരാം      പ്രശ്നം വേണയോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം.

കുളി കഴിഞ്ഞു കല്യാണത്തിന് പോവാനുള്ള ഡ്രസ്സും മാറിയിട്ടാണ്   ഞാൻ താഴെക്ക് ഇറങ്ങിയത്    

താഴെക്ക് ഇറങ്ങി ചെല്ലുമ്പോൾ തന്നെ കേൾക്കാം   അവളെ അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം...

ഡൈനിംഗ് ഹാളിൽ   തന്നെ ഇരിപ്പുണ്ട് എല്ലാവരും       അവളെ തള്ള എന്താ ഫാഷൻഷോക്ക് പോവുന്നുതുപോലെയാ  വന്നത്       അത്രക്ക് മേക്കപ്പ്  ആണ്   ആ   മുഖത്ത്‌          ആരെ കാണിക്കാനാണാവോ  ഇങ്ങനെ കെട്ടിഒരുങ്ങി ഇറങ്ങിയത്    

ഈ   തള്ളയെ   ഒന്ന്   പതപ്പിച്ചു കൊടുത്താലോ  നോക്കട്ടെ   പതയുമോ   എന്ന്  കണ്ടിട്ട്  പതയുമെന്നാ തോന്നുന്നത്      

ആഹാ   ഇത് ആര്   എപ്പോ വന്നു എല്ലാവരും   ?  

എന്റെ ചോദ്യം കേട്ടപ്പോൾ അവളെ അച്ഛൻ എന്നെയൊന്നു നോക്കി   

  ഏട്ടത്തിയുടെ അമ്മ വന്നില്ലേ   അല്ല കാണുന്നില്ല അതുകൊണ്ട് ചോദിച്ചതാ   ? 

നിനക്ക് എന്താ കണ്ണ് കാണില്ലേ ഞാനാ അവളെ അമ്മ   

അയ്യോ     സത്യം ആയിട്ടും ഞാൻ കരുതീത് ഇത്   ഏട്ടത്തിയുടെ ചേച്ചിയാണാന്നാ    
കാരണം ഏട്ടത്തിയുടെ അമ്മയാണന്ന് പറയുകയെ ഇല്ല  ഹോ....ഇത്രയും പ്രായം കുറഞ്ഞോ അമ്മയോ ഏട്ടത്തിക്കി     എനിക്കി    വിശ്വസിക്കാൻ പറ്റുന്നില്ല    

അപ്പോയെക്കും  കിളവി 
    വീണു    ഞാനാരാ    മോൻ       എന്നോടാ കളി ...     

എന്റെ സംസാരം കേട്ടിട്ടാവും    എന്റെ അമ്മ വാ തുറന്ന്  എന്നെ തന്നെ നോക്കി  നിൽക്കുന്നുണ്ട്   

ചേച്ചി ചായകുടിച്ചോ   സോറി   അമ്മ ചായകുടിച്ചോ  ? 

ഇല്ല  മോനേ ഇപ്പോ വന്നല്ലേയുള്ളും    കുടിക്കാലോ സമയം ഉണ്ടല്ലോ   എന്തായാലും ഞങ്ങൾ വൈകിയിട്ടേ പോവും   

ആ...അങ്ങിനെ പോയാൽ മതി   അത് ഞാൻ പറയാൻ പോവുകയായിരുന്നു    

അമ്മ   ചോദിക്കി   ചോദിക്കി   എന്ന് പറഞ്ഞോണ്ട്   ഏട്ടത്തി ആ തള്ളയെ   കാലിൽ  തട്ടുന്നുണ്ട്  

തള്ള ആണങ്കിൽ ഞാൻ നല്ലതുപോലെ  പൊക്കി പറഞ്ഞതുകൊണ്ട് ആള്  എന്റെ തള്ളലിൽ വീണുപോയിട്ടുണ്ട് അതുകൊണ്ട് എനി  ഒരക്ഷരം  അവര് മിണ്ടില്ല   

ചേച്ചി  വർക്ക്‌ ചെയ്യുന്നുണ്ടോ ? 

വീണ്ടും ഞാൻ അവരെ പതപ്പിച്ചു കൊടുത്തു 

സോറി   അമ്മ  വർക്ക്‌ ചെയ്യുന്നുണ്ടോ    അമ്മ എന്ന് വിളിക്കാൻ തോന്നുന്നില്ല ട്ടോ    

ഇല്ല   മോനേ അമ്മക്ക്       വർക്ക്‌ ഒന്നും ഇല്ല 

എന്ത്‌ സ്നേഹത്തോടെയാ    എന്നെ വിളിക്കുന്നത്     

മോന് എവിടെങ്കിലും പോവാണോ  ? 

അതെ   എനിക്കി ഒരു വിവാഹം ഉണ്ട്    

ഇന്ദു....   

എന്താ ഏട്ടാ...? 

   നീ വേഗം റെഡിയായി വാ  

അവള് അത്ഭുതത്തോടെ എന്നെ ഒന്ന് നോക്കി   

  നോക്കി നിൽക്കാതെ പോയി റെഡിയായി വാ.   പെണ്ണേ 

അത്‌ കേട്ടതും    ഏട്ടത്തി   എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി

 അവളെ മുഖത്ത്‌   നോക്കി    ഒന്ന് ഇളിച്ചു കാണിച്ചുകൊടുത്തിട്ട്   ഞാൻ മനസ്സിൽ  പറഞ്ഞു  .     നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി അഹങ്കാരി     

ഇവളെ  ഇപ്പോ    ഇവിടെ നിർത്തിയാൽ ശരിയാവില്ല കാരണം   ഈ ദുരന്തങ്ങൾ   വൈകിയിട്ടേ പോവും    അവളെ ഇവിടെ നിർത്തിയാൽ ഇന്ന്  അവൾക്ക്  ഇവരെ ഊട്ടാനേ സമയം കാണും   കാരണം ആ ഭൂതന    ജോലി ഒന്നും ചെയ്യില്ലല്ലോ         

ആ   മരഭൂതം  ഇന്ന് ഒന്ന് അടുക്കളയിൽ കയറി നോക്കട്ടെ      

ഇന്ദു അമ്മ   എവിടെ  ? 

അടുക്കളയിൽ ഉണ്ട് 

അമ്മക്ക് വേറെ പണി ഒന്നുല്ല്യെ...  വയ്യാതെ  ഈ  അടുക്കളയിൽ കയറി   
     കഷ്ട്ടപെടാൻ        വേഗം പോവാൻ നോക്ക്         

അവർക്ക് ചായ   അവള് ഇട്ട് കൊടുത്തോളു    പിന്നെ ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കാൻ അമ്മ അടുക്കളയിൽ കയറി പോവരുത്   മനസ്സിലായോ  ? 

  ആ   ദുരന്തങ്ങൾ ഇന്ന് വൈകിയിട്ടേ പോവും     അതുകൊണ്ട്    എല്ലാം കണ്ടറിഞ്ഞു അമ്മ ചെയ്താൽ മതി   വയ്യ എന്ന് പറഞ്ഞോണ്ട് പോയി കിടക്കാൻ നോക്ക് 

അല്ലങ്കിലും അമ്മക്ക് വയ്യടാ   ഞാനിപ്പോ പോയി കിടക്കും   

നീ   അവളെ കൊണ്ട് എവിടേക്കാ...? 

അതെക്കെ വന്നിട്ട് പറയാം   

ഡാ   ആ   തള്ള പുലിയെ പോലെയാ വന്നത്  നിന്നെ കടിച്ചു കീറാൻ പാകത്തിൽ      നീ ഇന്നലെ അവളെ അടിച്ചത് കാരണം 

എന്നിട്ട് ഇപ്പോ എലിയായത് അമ്മ   കണ്ടില്ലേ     അതാണ്    ഈ    ഗിരി   അപ്പോ ഞങ്ങൾ പോയി വരാം ട്ടോ   ഞാൻ പറഞ്ഞത് മറക്കണ്ട 

എന്നാ   ചേച്ചി   ഞങ്ങൾ പോയി വരാം.
   
      എന്റെ   ഏട്ടത്തി   എന്ത്‌ ഒരു ഇരുപ്പാ ഇത്    ഇവർക്ക് ചായ ഇട്ട് കൊടുക്ക്‌ 

അപ്പോ    ഭക്ഷണം കഴിച്ചിട്ടേ പോകാവൂ ട്ടോ   ഞങ്ങൾ പെട്ടന്ന് വരും     

അത് കേട്ടപ്പോൾ അവളെ മുഖം ഒന്ന് തെളിഞ്ഞു      

ഇപ്പോ വന്നത് തന്നെ കേട്ടോടി മരഭൂതമേ...     ഞങ്ങൾ വരുമെന്ന് കരുതി നീ സന്തോഷിക്കി..   

ഈ പെണ്ണ് ഇതെവിടെ പോയി    ഇന്ദു.....

ദാ വരുന്നു ഏട്ടാ... എന്ന് പറഞ്ഞുകൊണ്ട് ഓടി വരുന്നുണ്ട്

    പെണ്ണ് നല്ല സുന്ദരിയായിട്ടുണ്ടല്ലോ  ആ മുടി അയിച്ചിടുമ്പോൾ  പെണ്ണിനെ കാണാൻ   എന്താ ഭംഗി      

ഏട്ടാ...ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യം ആവുമോ എന്നോട്   ?

  ബൈക്ക് എടുക്കാൻ നിൽക്കുമ്പോയാ   അവളെ ചോദ്യം     

പറയാനുള്ളത്    പോവുമ്പോൾ പറയാം   
വേഗം ഇങ്ങോട്ട് കയറടി നോക്കി നിൽക്കാതെ    എനിക്കി സമയമില്ല     

ഞാൻ ആദ്യമായിട്ടാ വണ്ടിമേൽ കയറുന്നത്  എനിക്കി പേടിയാ     അതുകൊണ്ട് ഞാൻ ഏട്ടനെ  ഒന്ന് പിടിച്ചോട്ടെ   എന്നെ   വഴക്ക് പറയുമോ  ? 

    പിടിച്ചോ       പിടിക്കാതിരുന്നാൽ നീ എങ്ങാനും വീണാൽ അതും  ഞാൻ തന്നെ സഹിക്കണ്ടേ   

വൈകിട്ട് നീ വരില്ലേ   ഞാൻ എപ്പോഴാ   കല്യാണവീട്ടിൽ നിന്ന്   വരുന്നതന്ന് അറിയില്ല     

ഞാൻ തനിയെ വന്നോളാം   

കല്യാണവും   കഴിഞ്ഞ് ചെക്കനെയും പെണ്ണിനെയും   പഞ്ഞിക്കിട്ട്   ചെറുതായിട്ടൊന്ന് കൂടി     എല്ലാകൂടി        കഴിയുമ്പോൾ   സമയം   പതിനൊന്ന്മണി..."

വേഗം ബൈക്കും    എടുത്ത് വീട്ടിലേക്ക് വിട്ടും ഉറങ്ങാതെ   എന്നെയും നോക്കി     ഉമ്മറത്തു തന്നെ    ഇരിപ്പുണ്ട്    അമ്മ    

എന്താ അമ്മേ   അമ്മ ഇതുവരെ ഉറങ്ങിയില്ലെ   ? 

നീ കള്ളും കുടിച്ച്     ഏത് പാതിരാത്രിയിലാ കയറി വരുന്നതന്ന് പറയാൻ പറ്റില്ലല്ലോ   നിനക്ക് ഡോർ തുറന്ന് തരണ്ടേ ഞാൻ ഉറങ്ങി പോയാൽ പിന്നെ ആര്   തുറന്ന് തരും  ? 

ഇന്ദു ഇല്ലേ ഇവിടെ  അമ്മ എന്തിനാ ഉറക്കം കളയുന്നത്  ?

ഇന്ദു വന്നിട്ടില്ല     

വന്നില്ലേ    അത്‌ എന്തുപറ്റി   ? 

അവൾക്ക് വരണ്ടാന്ന് തോന്നി കാണും   അതാണല്ലോ നിന്റെ പെരുമാറ്റം ആ കുട്ടിയോട്  

എത്രയെന്ന് വെച്ചിട്ടാ   ഒരു പെണ്ണ്  സഹിക്കുക     എല്ലാകൊണ്ടും    നീ അവളെ   അവഗണിച്ചു നിർത്തുകയല്ലെ   പാവം ആ കൊച്ച്    അതിനു മടുത്തു കാണും    വെറും ഒരു ജോലിക്കാരിന്റ പരിഗണന മാത്രമല്ലേ അതിന് ഇവിടുന്ന് കിട്ടുന്നത്     പിന്നെ ആരാ സഹിച്ചു നിൽക്കുക         

അമ്മ കള്ളം പറയുവാ   അവൾ വന്ന് കാണും     

എനിക്കി നിന്നോട് കള്ളം പറഞ്ഞിട്ട് എന്ത്‌ കിട്ടാനാ    

അമ്മ കാണാതെ മെല്ലെ അടുക്കളയിൽ പോയി നോക്കി   അവിടെയാണല്ലോ   അവൾ അധിക സമയവും ചിലവഴിക്കുന്നത്     

പക്ഷേ അവിടെയില്ല

അവളെ തിരഞ്ഞു അടുക്കളയിൽ പോയപ്പോയ   അടുക്കള  എന്റെ ശ്രദ്ധിയിൽ പെട്ടത്      

അടുക്കളയുടെ അവസ്ഥ കണ്ട്   ഞാൻ  തന്നെ  ഞെട്ടി പോയി      അടുക്കള മുഴുവൻ എച്ചിൽപാത്രങ്ങളെകൊണ്ട് നിറഞ്ഞു കിടക്കുന്നു    ആദ്യമായിട്ടാണ്   അടുക്കള ഈ അവസ്ഥയിൽ ഞാൻ കാണുന്നത്  എന്റെ അമ്മക്ക് വയ്യാത്ത അവസ്ഥയിൽ പോലും   ഞാനിങ്ങനെ കണ്ടിട്ടില്ല   ഈ   അടുക്കള       

എന്തേയ് ഇപ്പോ വിശ്വാസം ആയോ എന്റെ മോന്    എന്റെ വാക്ക് വിശ്വാസമില്ലാഞ്ഞിട്ടാ   അവളെ തിരക്കി ഇവിടെ എത്തിയത്   അല്ലേടാ..?

ഇത് എന്താ അമ്മേ    ഇങ്ങനെ പാത്രങ്ങൾ നിറഞ്ഞു കിടക്കുന്നത്    ? 

എല്ലാം നിന്റെ ഏട്ടത്തി ചെയ്തു വെച്ചതല്ലേ     

എന്നിട്ട് അവള് എവിടെ  ? 

അവര് രണ്ടുപേരും എപ്പോയോ റൂമിൽ കയറി കതകടച്ചു   

ഇന്ദു വരുമെന്ന് കരുതി    കാത്തിരുന്നതാ     എല്ലാം   കഴുകി വെക്കാൻ    

അത് ഞാനിപ്പോ ശരിയാക്കി തരാം    "

നീ എന്ത്‌ ചെയ്യാൻ പോവുകയാ   ? 

ഈ പാത്രങ്ങൾ എല്ലാം അവളെ കൊണ്ട്   കഴുകിക്കാൻ 

വേണ്ടാ മോനേ രാവിലെ അമ്മ ചെയ്തോളാം    വെറുതെ ഈ രാത്രിയിൽ പ്രശ്നം ഉണ്ടാക്കാൻ നിൽക്കണ്ട നീ     

അമ്മ മിണ്ടാതെ പോയി കിടക്കാൻ നോക്ക്    ഈ കാര്യത്തിൽ അമ്മ ഇടപെടണ്ടാ   


ഏട്ടാ....   ഒന്ന് ഡോർ തുറന്നെ    

ഇപ്പോ തുറന്നത് തന്നെ    നീ അങ്ങിനെ വിളിച്ചാൽ ഒന്നും അവര് എഴുന്നേൽക്കില്ല     

പിന്നെ അമ്മ പറഞ്ഞതുപോലെ ഒന്നും നോക്കിയില്ല   ഡോറിൽ നാല്   ചവിട്ട് അങ്ങ് കൊടുത്തു  

അപ്പോയെക്കും ഡോർ തുറന്ന്     നമ്മളെ ഭൂതന പുറത്തേക്ക് വന്നു  

ആഹാ   ഡോർ തുറന്നല്ലോ

എന്റെ ഏട്ടത്തി    നല്ല ഉറക്കമായിരുന്നോ  ?  

അയ്യോടാ പാവം ഞാൻ ബുദ്ധിമുട്ടിച്ചു ലെ    സാരല്ല്യ ട്ടോ  

എന്താടാ   അലവലാതി   ഈ പാതിരാത്രി നിനക്ക് വേണ്ടത് കള്ളും കുടിച്ചു വന്നിരിക്കുന്നു  അലവലാതി...  

അവളുടെ   ആ   വിളി കേട്ടതും   കയ്യ് ഉയർത്തി ഞാനൊന്ന്    കൊടുക്കാൻ നിന്നതാ അപ്പോയെക്കും    ഏട്ടനെന്റെ കയ്യിൽ കയറി പിടിച്ചു..

 ഡാ.... തൊട്ടുപോവരുത്   അവളെ       എന്താ ഇത്    നീ എന്തിനാ അവളെ നേരെ കയ്യ് പൊക്കുന്നത്  ? 

   ആവശ്യമില്ലാതെ   എപ്പോഴും നീ   അവളെ മേലേക്ക് കുതിര കേറാൻ പോവണ്ടാ  മനസ്സിലായോ  ? 

     ഈ  പാതിരാത്രി   അവളെ   വന്ന്    വിളിക്കേണ്ട ആവശ്യമെന്താ നിനക്ക്    ? 
   
അവളെ അടിച്ചു പഠിപ്പിക്കാൻ ഞാനിവിടെ ഉണ്ട്   നിന്റെ സഹായം വേണ്ട  നീ നിന്റെ ഭാര്യനെ പഠിപ്പിച്ചാൽ മതി   എന്റെ ഭാര്യനെ   നീ ഭരിക്കാൻ വരണ്ട     

എന്റെ ഭാര്യനെ പഠിപ്പിക്കണോ വേണ്ടയോ എന്ന് ഏട്ടൻ എന്നെ പഠിപ്പിക്കണ്ട അത് ഗിരിക്കി അറിയാം     ഏട്ടനല്ല ഞാൻ  

    പെണ്ണ് കെട്ടി കഴിയുമ്പോയെക്കും     അവളെ വാക്ക് കേട്ട്   അച്ഛനെയും അമ്മയെയും   കൂടെ പിറപ്പിനെയും    തള്ളി പറയുന്നവനല്ല ഞാൻ   

ഡാ.... ഗിരി    എന്താടാ ഇത്    നിങ്ങൾ തമ്മിലും തുടങ്ങിയോ മക്കളെ     എന്തെല്ലാം കാണണം ഭഗവാനെ എനി    എത്ര സന്തോഷത്തോടെ കഴിഞ്ഞു പോയ കുടുംബമായിരുന്നു ഇത് 


അമ്മ ഒന്നും മിണ്ടാതിരിക്കി 

ഏട്ടൻ ഒന്നും അറിയാതെയാ   എന്നോട് ഇപ്പോ സംസാരിച്ചത്   

സ്വന്തം ഭാര്യന്റെ വാക്ക് കേട്ടാൽ മാത്രം പോരാ     മറ്റുള്ളവർ പറയുന്നതിലും എന്തെങ്കിലും കാര്യമുണ്ടോ എന്നുകൂടി    ആദ്യം  ചിന്തിക്കണം  

വെട്ടി വിഴുങ്ങി  കെട്ടിയോനും കെട്ടിയോളുകൂടി പോയി       കിടക്കുന്നുണ്ടല്ലോ   

  അടുക്കളയിലെ എച്ചിൽ പാത്രം   ഇവളെ വീട്ടിൽ നിന്ന് ഇവളെ അമ്മ വന്ന് കഴുകുമോ   ? 

  ആരെ കണ്ടു വെച്ചിട്ടാ    എന്റെ ഭാര്യനെ കണ്ടു വെച്ചിട്ടോ   അല്ലങ്കിൽ ഈ വയ്യാത്ത അമ്മയെ കണ്ടു വെച്ചിട്ടോ     പറയ്    ഏട്ടന് എന്താ നാവ് ഇറങ്ങി പോയോ  ? 

അമ്മക്ക് വയ്യാതെ ആയിട്ട് പോലും അടുക്കള ഈ അവസ്ഥയിൽ ഞാൻ കണ്ടിട്ടില്ല   എത്ര വയ്യങ്കിലും അമ്മ എച്ചിൽ പാത്രം കഴുകി വെക്കാതെ കിടക്കാറില്ല     

മൂക്ക് മുട്ടെ   തിന്ന്          കെട്ടിയോളെ  കെട്ടിപിടിച്ചു കിടക്കുമ്പോൾ     ഈ വക കാര്യങ്ങളുകൂടി ഒന്ന് അന്വേഷിക്കണം   അല്ലാതെ    ഭാര്യന്റെ   തലയണമന്ത്രം മാത്രം കേട്ട്   എന്നോട് കുരയ്ക്കാൻ  വന്നേക്കരുത്    കേട്ട് നിൽക്കില്ല ഞാൻ    അത് ആരായാലും..!!

  (  തുടരും....)

     MUHAMMED RAFI   ✍️
അക്ഷരങ്ങളുടെ കൂട്ടുകാരൻ. 


[   ഇന്ദുമുഖി   ]   [   PART  -  5]  
*******************************



     MUHAMMED RAFI   ✍️

നിനക്കിപ്പോ എന്താ  ഗിരി    വേണ്ടത്  ? 

എനിക്കി ഒന്നും വേണ്ട   അടുക്കള  ഒന്ന്   ക്ളീൻ ചെയ്ത് ഇട്ടാൽ മതി    അമ്മക്ക് വയ്യാത്തതാ     അതുകൊണ്ട്   ഈ വക ജോലി ഒന്നും അമ്മയെ കൊണ്ട് ഞാൻ എടുപ്പിക്കില്ല   

കഴിച്ച  പാത്രം   കഴുകാൻ മടിയാണങ്കിൽ   ഭക്ഷണം   ഹോട്ടലിൽ പോയി കഴിക്കണം    അല്ലാതെ   ഇവിടെ ഇതൊന്നു നടക്കില്ല നടത്തിക്കില്ല ഞാൻ   അറിയാലോ ഗിരിന്റെ സ്വാഭാവം   പറഞ്ഞാൽ പറഞ്ഞത് ചെയ്യും  ഞാൻ   
  
മോനേ ഗിരി മതി...

നോക്കി നിൽക്കാതെ പോയി കഴുകി വെക്കടി    എന്നിട്ട് ഉറങ്ങിയാൽ മതി  നീ  ശരീരം ഇളകി എന്തെങ്കിലും ജോലി ചെയ്യ് അല്ലാതെ വെറും തീറ്റ എന്ന ചിന്തയുമായി നടന്നിട്ട് കാര്യമില്ല      

എന്റെ ഭാര്യ വെച്ച് ഉണ്ടാക്കി അത്   അണ്ണാക്കിലോട്ട്  തള്ളി ശീലമാ നിനക്കൊക്കെ      ഒന്നും അറിയണ്ടല്ലോ    വലിച്ചു കേറ്റാൻ  സമയം ആവുമ്പോൾ   ശരീരം ഇളകാതെ   ടേബിളിന്റെ അരികിൽ  വന്ന് അങ്ങ് ഇരുന്നാൽ മതിയല്ലോ.. വേണ്ടുവോളം   ഉരുട്ടിഇടാൻ   മുൻപിൽ കൊണ്ടു വെച്ചു തരുമല്ലോ അവൾ    

എനി ഞാൻ കാണിച്ചു തരാം നിനക്കൊക്കെ       

ഒരു വേലക്കാരിയെ പോലെ എന്റെ ഭാര്യ ഈ അടുക്കളയിൽ കിടന്ന് കഷ്ട്ടപെടുമ്പോൾ   എപ്പോയെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ    ഒന്ന് സഹായിച്ചു കൊടുക്കണമെന്ന്     

പറഞ്ഞു കൊടുക്കാൻ ഏട്ടനും അറിയില്ല ഇവളെയും പേടിച്ചു   നിൽക്കുവല്ലേ   നാണം ഇല്ലല്ലോ ഏട്ടാ കെട്ടിയ പെണ്ണിനെ പേടിച്ച്‌  അവളെ താളത്തിനൊത്തു തുള്ളാൻ  

മതി  ഗിരി പറഞ്ഞത്   ഒരുപാട് പറഞ്ഞ് പറഞ്ഞ്   നീ കാട് കയറണ്ട 

അല്ലങ്കിലും ഉള്ളത് പറയുമ്പോൾ ആർക്കും പിടിക്കില്ല   

  നന്ദു   നീ പോയി  ആ പാത്രം    കഴുകി വെക്ക്   ഞാനും വരാം സഹായത്തിന് എനി അതിന്റെ പേരിൽ  ഇവിടെ ഒരു പ്രശ്നം വേണ്ട...   

നാളെ രാവിലെ കഴുകി വെക്കാം ഹരി   ഇപ്പോ എനിക്കി വയ്യ   

പോരാ   ഇപ്പോ തന്നെ കഴുകി വെക്കണം    നാളെ കഴുകാനാണങ്കിൽ   നിനക്ക് നാളെ ഭക്ഷണം കഴിച്ചാൽ പോരായിരുന്നോ    പോയി കഴുകി വെക്കടി     അവളെ ഒരു   തരികിട കളി      

എന്റെ സംസാരം കേട്ടപ്പോൾ മനസ്സിലായി കാണും   ഇത് കഴുകാതെ കിടക്കാൻ പറ്റില്ലാന്ന്     

അതുകൊണ്ട് കെട്ടിയോനും കെട്ടിയോളും കൂടി  ഒരു  യുദ്ധത്തിന്  പോവുമ്പോലെ  അടുക്കളയിലേക്ക് നടന്നു   ഈ   എന്നോടാ   ഇവരുടെ കളി   


എന്നോടുള്ള ദേഷ്യം   ആ പാത്രങ്ങളോട് തീർക്കുന്നുണ്ട്    ഈ   ജില്ല മുഴുവൻ കേൾക്കാം   അവൾ പാത്രം കഴുകുന്നത്     കാരണം   ഓരോ പാത്രവും   എറിയുകയാണ്      


ഹെലോ  എന്താ ഇത്  ? 

   ഈ   വലിച്ചെറിയുന്ന പാത്രങ്ങളൊന്നും    നിന്റെ തറവാട്ടിൽ  നിന്ന് കൊണ്ട് വന്നതല്ല ഇങ്ങനെ എറിയാൻ    അതെക്കെ  നിന്റെ വീട്ടിൽ നിന്ന് കൊണ്ട് വരുമ്പോൾ എറിഞ്ഞാൽ മതി   മനസ്സിലായില്ലേ    

അത്  അറിയാതെ     അവളെ കയ്യിൽ നിന്ന്   വീണു പോയതാ ഗിരി   നീ വെറുതെ   സംസാരിക്കാൻ നിൽക്കാതെ പോയി കിടക്കാൻ നോക്ക്  

എന്തിനും ഏറ്റുപിടിക്കാൻ   ഒരു   കെട്ടിയോനും    

അമ്മേ.....ഉറക്കം ആയോ  ? 

അമ്മേ     എന്താ അമ്മ മിണ്ടാത്തത്   ? 

ഒന്നുല്ല്യ   ഗിരി 

ഓഹോ    അപ്പോ  ഭാഗ്യലക്ഷ്മി  ഉറങ്ങിയിട്ടില്ല   ലെ   

  എന്താടാ    നീ കിടക്കുന്നില്ലേ  ?  

ഞാനിന്ന് അമ്മന്റെ കൂടെയാ    കിടക്കുന്നത്    

ഓ...എന്തുപറ്റി ഭയങ്കര സ്നേഹം   

  സ്നേഹം ഇന്ന് മാത്രം അല്ലല്ലോ   എന്റെ അമ്മയോട് എനിക്കി എപ്പോഴും സ്നേഹം തന്നെയല്ലെ     അമ്മ എന്റെ മുത്തല്ലേ   

അങ്ങിനെ ആയാൽ മതി   

എന്താ ഏട്ടനെയും ഏട്ടത്തിയെയും പഠിപ്പിച്ചു കഴിഞ്ഞോ നീ  ? 

ആ   ബഹളമാ അടുക്കളയിൽ  അമ്മ കേൾക്കുന്നില്ലേ   

എന്റെ ഹരിന്റെ കാര്യം ആലോചിക്കുമ്പോൾ  ചിരിയും വരുന്നു  സങ്കടവും  വരുന്നു    

അമ്മക്ക്    ഒന്ന് വയ്യാതെ  വന്നാൽ       ഒരു കാപ്പി ഇടാൻ  പോലും    അടുക്കളയിലേക്ക്  കയറാത്ത   മോനാ  ഇപ്പോ കണ്ടില്ലേ  അവൻ   അവന്റെ     പെണ്ണിനെ    സഹായിച്ചു കൊടുക്കുന്നത്  ഇങ്ങനെയൊക്കെ മറി പോവുമോ മനുഷ്യർ    "

എന്തായാലും നീയേ പറ്റു  നിന്റെ ഏട്ടത്തിക്കി        അവളെ അഹങ്കാരം കുറക്കാൻ നീ തന്നെ വേണം.

അമ്മക്ക് കുറച്ച് അമ്മായിഅമ്മ പോര് എക്കെ എടുത്തൂടെ    എന്തിനാ..ഇങ്ങനെ ഒന്നും മിണ്ടാതെ എല്ലാം കണ്ടില്ലാന്നു വെക്കുന്നത്       

അമ്മക്ക് വയ്യ   നിങ്ങളോട് ആരോടും മത്സരിക്കാൻ   

അമ്മ ഇങ്ങനെ പാവമായിട്ടാ  എനിക്കിപ്പോ  പ്രതികരിക്കേണ്ടി വന്നത്    

അത്‌ സാരമില്ല ഒരാള് ഉണ്ടല്ലോ അത് മതി   

അയ്യടാ    ഭാഗ്യലക്ഷ്മികുട്ടി     അങ്ങിനെ എപ്പോഴും ഒന്നും എന്നെ പ്രതീക്ഷിക്കണ്ട  ട്ടോ  എന്നിട്ട് വേണം എന്നോടുള്ള ദേഷ്യം കൂടി എന്റെ പെണ്ണിനോട് തീർക്കാൻ   

എന്താ എന്റെ മോൻ പറഞ്ഞത്   ഒന്നൂടി പറഞ്ഞേ അമ്മ ഒന്ന് കേൾക്കട്ടെ    

എവിടുന്നു പൊന്തി വന്ന് ഈ സ്നേഹം നിനക്ക്   അവൾ പോയപ്പോഴാണോ ബോധം വന്നത്     ? 

അമ്മ  എന്നോട് സത്യം പറ   
ഇന്ദു അമ്മയെ വിളിച്ചായിരുന്നോ   ? 

എന്നെ ആരും വിളിച്ചിട്ടില്ല 

കള്ളം പറയല്ലേ    

നിന്നോട് ആര് പറഞ്ഞു അവൾ എന്നെ വിളിച്ചിട്ടുണ്ടന്ന്  ? 

അതെല്ലാം എനിക്കറിയാം  

അമ്മ അവളോട്  വിളിച്ചു പറ നാളെ ഇവിടേക്ക് വരാൻ   

എന്തിന് ? 

നിനക്ക് അവളെ വേണ്ടല്ലോ   പിന്നെ എന്തിനാ   ? 

നീ അവളെ മൈൻഡ് പോലും ചെയ്യുന്നില്ല        പിന്നെ എന്തിനാ    ആ കൊച്ച് ഇവിടേക്ക് വന്നിട്ട്       

ആര് പറഞ്ഞു അങ്ങിനെ അവള് പറഞ്ഞോ    ? 

ആാ പറഞ്ഞു  

നീ  ഒന്ന്   സ്നേഹത്തോടെ പെരുമാറിയാൽ    അവളെ നീ    ഒരു ഭാര്യയായിട്ട് അംഗീകരിച്ചാൽ   അവൾ നാളെ തന്നെ ഇവിടേക്ക്    വരും   

അല്ലങ്കിൽ അവൾ നാളെ എന്ന് മാത്രമല്ല   ഈ ജന്മം ഇവിടേക്ക്    വരാൻ പോവുന്നില്ല     

എന്താ അമ്മ എന്നെ ഭീഷണി പെടുത്തുകയാണോ  ? 

ഞാനെന്തിന് നിന്നെ ഭീഷണി പെടുത്തണം   നിനക്ക് താല്പര്യം ഉണ്ടങ്കിൽ നീ പറഞ്ഞോ      നാളെ തന്നെ ഞാനവളോട്   വരാൻ പറയാം 

അത് നാളെ ആലോചിക്കാം   ഇപ്പോ അമ്മ ഉറങ്ങാൻ നോക്ക്  

അപ്പോ നിനക്ക്    ആ കുട്ടിയോട് സ്നേഹമില്ലേ   ? 

എന്റെ അമ്മേ   അതെക്കെ നാളെ സംസാരിക്കാം   

പാവം എന്റെ മോള് പോയപ്പോൾ ഞാൻ ശരിക്കും ഒറ്റപെട്ടു  

അയ്യോടാ    അമ്മക്ക്   ഈ   ഞാനില്ലേ   ? 

പിന്നെ നീയ്   എന്തെങ്കിലും പറഞ്ഞാൽ അപ്പോ   കലിയിളകും  ആ   നിന്നെ കൂട്ട് പിടിക്കാൻ എനിക്കി പേടിയാ 

ഞാനൊരു പാവമല്ലേ അമ്മേ   

അത്‌ ഉറങ്ങുമ്പോൾ അല്ലേ   

അയ്യടാ ഭയങ്കര തമാശ   

എന്നാൽ പിന്നെ അമ്മ  അവളെ വിളിച്ചു   പറ  നാളെ   ഇവിടേക്ക് വരാൻ  

എന്തിനാ      വെറുതെ നിനക്ക് അവളോട്‌    ചാടികേറാനല്ലേ   

ഹേയ്  അതൊന്നുമല്ല   അമ്മക്ക് കൂട്ടിന് ആള് ആകുമല്ലോ     അത് ഓർത്ത് പറഞ്ഞതാ    

ഓഹോ   അല്ലാതെ നിനക്ക്      അവളെ കാണാത്ത സങ്കടം ഒന്നുമല്ല   

ഓ...ഈ   അമ്മന്റെ ഒരു കാര്യം       


അമ്മ ഒന്ന് അവളെ വിളിക്കി ഇപ്പോ    ഞാൻ സംസാരിച്ചോളാം       

നിനക്ക് ഫോണില്ലേ    അതിൽ വിളിച്ചോ    എന്തിനാ എന്റെ ഫോൺ തന്നെ വേണമെന്ന് നിർബന്ധം     

നല്ല അമ്മയല്ലെ    ഒന്ന് വിളിക്കി 

ഞാൻ വിളിക്കില്ല    അങ്ങിനെ ഞാൻ വിളിച്ചിട്ട് എന്റെ മോൻ സംസാരിക്കേണ്ട    

ഹോ   ഇത്ര കുശുമ്പ് പാടില്ല ട്ടോ    ഭാഗ്യലക്ഷ്മി..

ആ   എനിക്കി ഇച്ചിരി കുശുമ്പ് തന്നെയാ.. പ്രത്യേകിച്ച് അവളെ കാര്യത്തിൽ  

നീ എന്തിനാ ഇത്ര കഷ്ട്ടപ്പെടുന്നത്   നിനക്ക് അവളെ  വീട്ടിൽ പോയി   വിളിക്കാൻ പാടില്ലേ ? 

നാളെ പോയി ഞാൻ വിളിച്ചോളാം   പോരെ  ? 

സത്യം ആണോ ഈ പറഞ്ഞത്  ? 

അതെല്ലോ   സത്യം   

പിന്നെ... ഈ അമ്മക്ക് ഒരുപാട് ആഗ്രഹങ്ങളൊക്കെ ഉണ്ട്   അത് ഈ അടുത്ത കാലത്തെങ്ങാനും   നടക്കുമോ    

എന്നോട് പറ   അമ്മന്റെ ആഗ്രഹം എന്താന്ന്  വെച്ചാൽ      ഈ മോൻ    സാധിപ്പിച്ചു   തരില്ലേ   പിന്നെ എന്തിനാ   എന്റെ ഈ   ഭാഗ്യലക്ഷ്മികുട്ടിക്കി സങ്കടം   

ഉവ്വ്‌  നീയിപ്പോ സാധിപ്പിച്ചു തന്നത് തന്നെ    

   അമ്മ എന്താന്ന് വെച്ചാൽ പറ   എന്നെകൊണ്ട് പറ്റുന്നതാണങ്കിൽ    ഞാൻ   നിറവേറ്റി തരാം  

നിനക്കെ പറ്റും വേറെ ആർക്കും പറ്റില്ല   അത് 

ആഹാ   അങ്ങിനെയാണോ   എന്നാ എന്റെ അമ്മ   ധൈര്യമായിട്ട് പറഞ്ഞോ  ആ കാര്യം ഞാനേറ്റു    

വാക്ക് അല്ലേ എനി മാറില്ലല്ലോ..

അമ്മക്ക്  ഈ  ഗിരിയെ വിശ്വാസമില്ലേ   ? 

ഈ കാര്യത്തിൽ ഇല്ല മോനേ  

എനിക്കി ദേഷ്യം വരുന്നുണ്ട് ട്ടോ   അമ്മ വളച്ചു കെട്ടാതെ കാര്യം പറ    ? 

എനിക്കി ഒരു മുത്തശ്ശിയാവാണം   അതാണന്റെ   ഏറ്റവും വലിയൊരു ആഗ്രഹം    

മുത്തശ്ശിയോ   ? 

എനിക്കി ഒരു പേരക്കുട്ടി വേണമെന്ന്    ഇതിൽ കൂടുതൽ പറഞ്ഞു തരാൻ അമ്മക്ക് പറ്റില്ല   
     

എന്തേയ്   മിണ്ടാത്തത്   നീ ? 

ഞാനുറങ്ങി   എന്നെ വിളിക്കണ്ട  

അതേടാ   ഇത് കേൾക്കുമ്പോൾ നിനക്ക് ഉറക്കവും വരും..  ബാക്കി    എന്നെകൊണ്ട് പറയിപ്പിക്കണ്ട നീ   

ഭഗവാനെ ഏത് നേരത്താണാവോ  എനിക്കി    ഇവിടെ വന്ന് കിടക്കാൻ തോന്നിയത്    

എന്താടാ   പിറുപിറുക്കുന്നത്  ? 

ഒന്നുല്ല്യ എന്റെ അമ്മേ....നമ്മള് അറിയാതെ ഒന്ന് ദൈവത്തിനെ വിളിച്ചു പോയതാ..   

  മതി   നിന്റെ തമാശ   ഞാനൊരു  കാര്യം  പറഞ്ഞേക്കാം    അമ്മ ചത്ത്‌  കഴിഞ്ഞിട്ട്       അമ്മന്റെ ആഗ്രഹങ്ങൾ   നിറവേറ്റി തന്നിട്ട് കാര്യമില്ല... 

കൂടുതൽ ഒന്നും പറയുന്നില്ല ഞാൻ  പറഞ്ഞാൽ കൂടി പോവും   

എന്റെ അമ്മ ഇങ്ങനെ ടെൻഷനാവല്ലേ    എന്റെ അമ്മ ഇപ്പോയൊന്നു   ചാവില്ല    ഇനിയും ഒരു    അൻപത് കൊല്ലം എന്റെ അമ്മ  ഇങ്ങനെ തന്നെ   നല്ല ആരോഗ്യത്തോടെ   ജീവിക്കും    

മതി  എനിക്കി കേൾക്കണ്ട   നിന്റെ   തമാശ   ഉറങ്ങാൻ നോക്ക്  

അമ്മ പിണങ്ങിയോ എന്നോട് 

അമ്മേ....അമ്മോ...

അമ്മ ഉറങ്ങിയോ   എന്നാ പിന്നെ ഞാനും ഉറങ്ങി     

=========================

    മോനേ   ഗിരി    ഒന്ന് എഴുന്നേറ്റെ    വേഗം എഴുന്നേൽക്ക്    അമ്മയുടെ   വെപ്രാളപ്പെട്ടുള്ള  വിളി കേട്ടപ്പോൾ   ഞാനൊന്നു ഞെട്ടി 

എന്താ അമ്മേ    അമ്മന്റെ മുഖത്ത്‌ എന്താ ഒരു പരിഭ്രമം

നീ   ഒന്ന് എണീറ്റ് അടുക്കളയിൽ പോയി നോക്ക്    

എന്താ കാര്യം  ? 

നീ ഒന്ന് പോയി നോക്കടാ  എന്നിട്ട്  പറയാം ബാക്കി   

ഈ   അമ്മക്ക് എന്തുപറ്റി    എന്ന് ചോദിച്ചോണ്ട്    മുണ്ടും നേരെയാക്കി   മെല്ലെ അടുക്കളയിലേക്ക് പോയി നോക്കി    

അയ്യോ...ഇതാരാ   ഇവിടെ   രാവിലെ തന്നെ  പുതിയൊരാള്   വന്നത്   ?  

ആരാ   അമ്മേ ഇത്   ? 

എന്റെ ആ   ചോദ്യം കേട്ടപ്പോൾ ആ   സ്ത്രീ  എന്നെ    ഒന്ന് തിരിഞ്ഞു നോക്കി    

എനിക്കറിയില്ല മോനേ രാവിലെ ഞാൻ ചായ ഇടാൻ വന്നപ്പോഴാ   ഇവരെ കണ്ടത്     

എന്നിട്ട് അമ്മ ഒന്നും ചോദിച്ചില്ലേ   ?    

ഇല്ല     നീ ചോദിച്ചു നോക്ക്   

ബെസ്റ്റ്   നല്ല അമ്മ  തന്നെ  

ഞങ്ങളെ സംസാരം കേട്ടിട്ടാവും   ആ സ്ത്രീ ഞങ്ങളെ അരികിലേക്ക് വന്നു   

നിങ്ങൾ ആരാ   ? 

ഞാൻ   നന്ദനമേഡം   പറഞ്ഞിട്ട് വന്നതാ    ഇവിടെ ജോലിക്കി   

ആഹാ   അത്‌ ശരി   

എന്നാ    ഇവിടെ   ജോലിക്കി   ആളെ    ആവശ്യമില്ല   മേഡം   വന്നതുപോലെ അങ്ങ് പോയാട്ടെ    

  അത്   നന്ദന മേഡം      പറഞ്ഞിട്ടുണ്ട്    ഇവിടുന്ന് അങ്ങിനെ പറയുമെന്നും   അത് കേട്ട് ഇവിടുന്ന്  പോവരുതന്നും 

ആഹാ   അപ്പോ എല്ലാം പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടല്ലേ  ? 

ആയിക്കോട്ടെ   ഞാൻ ശെരിയാക്കി തരാം    മേഡത്തിനെ ഞാൻ ഇടവം ആക്കി കൊടുക്കാം     

അമ്മേ......  

  എന്താടാ  ഇങ്ങനെ ഒച്ചവെക്കണ്ട ഞാൻ ഇവിടെ തന്നെ ഉണ്ട്     

ഒന്ന് ഏട്ടനെ വിളിക്കി     എന്തേയ്  അമ്മ   നോക്കുന്നത്    വിളിക്കി അമ്മേ     

നീ വിളിച്ചു നോക്ക്   

എന്നെകൊണ്ട് പറ്റില്ല  അതുകൊണ്ടല്ലേ ഞാൻ  അമ്മയോട്  തന്നെ വിളിക്കാൻ പറഞ്ഞത്    


ഓ...  അമ്മ വിളിക്കണമെന്നില്ല   അതാ ഇറങ്ങി വരുന്നു   രണ്ടുംകൂടി     

ഏട്ടാ....ഒരു കാര്യം ചോദിക്കാനുണ്ട്   

എന്താ   ? 

ഏട്ടൻ  ഇന്ന് ആരോടെങ്കിലും ഇവിടേക്ക് വരാൻ പറഞ്ഞിട്ടുണ്ടോ  ? 

ആരോട്   ? 

അത് എന്നോടാണോ ചോദിക്കുന്നത്     അടുക്കളയിൽ പുതിയ ഒരാളെ കണ്ടു   അത് ഏട്ടൻ പറഞ്ഞിട്ട് വന്നതാണോ എന്നാ ഞാൻ ചോദിച്ചത്    

ഞാനല്ല   നന്ദു പറഞ്ഞിട്ട് വന്നതാ  

ആരോട് ചോദിച്ചിട്ട്   ? 

ഇവിടേക്ക്  ജോലിക്കി   ഒരാളെ വേണെമെന്ന് തോന്നി  അതുകൊണ്ട്   അവരോട് വരാൻ പറഞ്ഞു    

അത് തന്നെയാണ് ഞാൻ ചോദിച്ചത്   ആരോട് ചോദിച്ചിട്ടാ   അവരെ ഇവിടെ നിയമിച്ചത്   എന്ന്    ? 

ആരോടാ ചോദിക്കേണ്ടത്   ? 

എന്റെ വീട്ടിൽ ഒരാളെ ജോലിക്ക്     നിർത്താൻ ഞാൻ നിന്റെ സമ്മതം വാങ്ങണോ   ? 

ആഹാ   അത് ഞാനറിഞ്ഞില്ല    എന്ന് മുതലാ  ഇത് ഏട്ടന്റെ മാത്രം    വീട് ആയത്    എനി   ഞാനറിയാതെ   അച്ഛനും അമ്മയും  വീട്    ഏട്ടന് മാത്രം അങ്ങ് എഴുതി തന്നോ   ? 

ഞാൻ എന്റെ  വീട് എന്ന് ഉദ്ദേശിച്ചത്    എനിക്കികൂടി അവകാശമുണ്ടല്ലോ ആ അർത്ഥത്തിൽ പറഞ്ഞതാ   അല്ലാതെ എനിക്കി എഴുതി തന്നു എന്നർത്ഥത്തിലല്ല   

അല്ലെങ്കിൽ തന്നെ   ഞാൻ ഇവിടെ ജോലികാരിയെ വെച്ചതിന്   നിനക്ക് എന്താടാ ഇത്ര ചൊറിച്ചിൽ        ഞാനല്ലേ സാലറി കൊടുക്കുന്നത്   അല്ലാതെ   നിന്റെ    ഈ തറവാട്ടിൽ നിന്ന് എടുത്തിട്ടല്ലല്ലോ      

നീ മിണ്ടരുത്   അഹങ്കാരി    നീ   എന്നോട് ചിലക്കാൻ വന്നാൽ   നിന്റെ   വായിൽ പല്ല് ഉണ്ടാവില്ല  പറഞ്ഞില്ലന്ന്   വേണ്ടാ     ഞാൻ   സംസാരിക്കുന്നത്   എന്റെ ഏട്ടനോടാ   അതിൽ നീ കയറി ഇടപെടണ്ടേ    ഇടപെട്ടാൽ... അപ്പോ    നീ അറിയും     ഈ   ഗിരിയുടെ മറ്റൊരു മുഖം    

ഇവിടെ ഒരു ജോലിക്കാരിയെ വെക്കാൻ പറ്റില്ല    ഏട്ടൻ ഇപ്പോ തന്നെ  അവരെ പറഞ്ഞു വിടണം    

പറഞ്ഞു വിടാനൊന്നും പറ്റില്ല  അങ്ങിനെ പറഞ്ഞുവിടാനല്ല    കഷ്ട്ടപ്പെട്ട്    അവരെ ഇവിടേക്ക് കൊണ്ട് വന്നത്      

എന്തുകൊണ്ട് പറ്റില്ല  ? 

    അവൾക്ക് ഇവിടുത്തെ ജോലി ഒന്നും എടുക്കാൻ വയ്യ  പിന്നെയുമല്ല     അവൾക്ക് അടുക്കളജോലി ഒന്നും  ചെയ്തു   പരിചയവുമില്ല     അതുകൊണ്ടാ   ഇവിടെ ജോലിക്കി    ഒരു ആളെ വെച്ചത്   

എന്താണാവോ പറ്റാത്തത്   ശരീരം അനങ്ങാൻ പറ്റാത്ത എന്തെങ്കിലും അസുഖം ഉണ്ടോ ഏട്ടന്റെ ഭാര്യക്ക് ? 

അതൊന്നും നിന്നെ  എനിക്കി  ബോധ്യപ്പെടുത്തെണ്ട   കാര്യമില്ല    

കാര്യമുണ്ട്     അന്ന്   നമ്മുടെ  കല്യാണത്തിന്റെ   രണ്ട് മാസം മുൻപ് അമ്മക്ക് ഒരു പനി വന്നായിരുന്നു    അത്   ഏട്ടന് ഓർമ്മയുണ്ടോ ആവോ    ?  

പനി എന്ന് പറഞ്ഞാൽ ഒന്ന് എഴുന്നേൽക്കാൻ പോലും     വയ്യാത്ത പനി

   അമ്മക്ക് എഴുന്നേൽക്കാൻ പോലും    പറ്റാത്തത് കാരണം     ഞാൻ പറഞ്ഞു നമുക്ക് സഹായത്തിന് ഒരാളെ വെക്കാമെന്ന്  ഞാൻ മാത്രമല്ല അച്ഛനും പറഞ്ഞു   

അന്ന്  ഇവിടെ ഒരു ജോലിക്കാരിയുടെ ആവശ്യമില്ലന്ന്      പറഞ്ഞുകൊണ്ട്  ആദ്യം തടസം നിന്നത്  ഏട്ടനാ         അന്ന് അടുക്കളയിൽ കയറി ഭക്ഷണം പാചകം ചെയ്യതത് ഞാനും അച്ഛനും ആയിരുന്നു   ഏട്ടൻ അടുക്കളയുടെ പരിസരത്തേക്ക് പോലും വന്നിട്ടില്ല    

അതെക്കെ ഓർക്കുന്നുണ്ടോ ആവോ  ? 

അന്ന് അമ്മയോട് കാണിക്കാത്ത  ഈ   സ്നേഹം ഒന്നും   ഇന്ന്    ഇവിടെ ആരും  ആരോടും  കാണിക്കണ്ട    സമ്മതിക്കില്ല ഞാൻ   

  നിന്റെ സമ്മതം ഇവിടെ ആർക്ക് വേണം       അച്ഛനും അമ്മയും പറയട്ടെ    അല്ലാതെ നീ അല്ല പറയേണ്ടത്       

   കല്യാണി....    നീ  അവിടെ എന്ത്‌ ചെയ്യുവാ      ചായ റെഡിയായില്ലേ  പെട്ടന്ന് കൊണ്ടു വാ        

അവളൊരു കല്യാണി കാണിച്ചു തരാടി അഹങ്കാരി ഞാൻ നിനക്ക്    ഇന്നത്തോടെ നിന്റെ ജോലികാരിയെ ഞാൻ ഇവിടുന്ന് കേട്ട് കെട്ടിക്കും   നീ നോക്കിക്കോ   

പറയാൻ നേരമില്ല   രണ്ട് കപ്പ് ചായയുമായി   ആ സ്ത്രീ    ഏട്ടന്റെ മുൻപിലെത്തി    ഒന്ന് ഏട്ടനും   ഒന്ന് അവൾക്കും    

ഇത് എന്താ   നിങ്ങൾക്ക് മാത്രമാണോ ചായ ഇട്ടത്       അച്ഛനും അമ്മക്കും ചായ ഇല്ലേ  ? 

അവർക്ക് വേണേൽ അവര് ഇടട്ടെ   നിനക്ക് വേണേൽ നിന്റെ ഭാര്യ ഇട്ട് തരും 

അല്ലാതെ ഞങ്ങൾ കൊണ്ടുവന്ന   ജോലിക്കാരി   നിങ്ങൾക്ക്  എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി വിളമ്പി  തരുമെന്ന്   കരുതി സന്തോഷിക്കണ്ട   

      ഞങ്ങൾക്ക്  ഞങ്ങൾ പറയുന്ന      ഭക്ഷണം ഉണ്ടാക്കി തരാൻ   വേണ്ടി മാത്രം കൊണ്ടുവന്നതാ    അവരെ      അതായത്   എനിക്കും എന്റെ ഭർത്താവിനു മാത്രം ഭക്ഷണം ഉണ്ടാക്കി തരാൻ വേണ്ടി ഞാൻ കൊണ്ടു വന്നതാ   എന്ന്  മനസ്സിലായില്ലെ    

ആഹാ   അങ്ങിനെയാണോ   
എന്നാൽ പിന്നെ അതൊന്നും കണ്ടിട്ട് തന്നെ ബാക്കി കാര്യം     

ഏട്ടൻ  ചായ  കുടിക്കാൻ വേണ്ടി ചായകപ്പ്   ചുണ്ടോട്      വെച്ചതും    ഏട്ടന്റെ കയ്യിൽ നിന്ന്  ആ    കപ്പും ചായയും        ഒറ്റ തട്ടായിരുന്നു ഞാൻ..   

എനി കുടിക്കി രണ്ട് പേരും   ഞാനൊന്നു കാണട്ടെ   അവരെ ഒടുക്കത്തെ ഒരു ചായ    

ഏട്ടനായി പോയി ഇല്ലങ്കിൽ ചെവിക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചേനെ ഞാൻ    

ഡാ....എന്ന് പറഞ്ഞോണ്ട്   അടിക്കാൻ വേണ്ടി   ഏട്ടന്റെ  കയ്യ്  എന്റെ നേരെ  ഉയർത്തിയതും         അതെ നിമിഷം   തന്നെ    അച്ഛന്റെ കയ്യ്   ഏട്ടന്റെ  കവിളത്ത്‌ വീണതും    ഒരുമിച്ചായിരുന്നു.....!!!        

   തുടരും....

     ✍️MUHAMMED RAFI   
അക്ഷരങ്ങളുടെ കൂട്ടുകാരൻ


[  ഇന്ദുമുഖി  ]     [    PART - 6 ] 
       <><><><><><><><><><><><>



                MUHAMMED RAFI ✍️


ദേഷ്യം കൊണ്ട്  അച്ഛൻ  അടിമുടി വിറക്കുകയായിരുന്നു   അച്ഛന്റെ ദേഷ്യം കണ്ട് ഞാൻ പോലും   പേടിച്ചു പോയി    

       വീണ്ടും  ഏട്ടന്റെ  നേരെ  അടിക്കാൻ   വേണ്ടി അച്ഛൻ കൈ ഉയർത്തിയതും   ഞാൻ അച്ഛന്റെ കയ്യിൽ കയറി പിടിച്ചു   

മതി അച്ഛാ    വേണ്ട   ഇനിയും ഏട്ടനെ തല്ലരുത്  

നീ മിണ്ടരുത്    കുറെ ദിവസമായി    ഞാനിതെല്ലാം സഹിക്കുന്നു    കല്യാണം കഴിഞ്ഞ പിറ്റേന്ന് തുടങ്ങിയതാ  ഇവിടെ പ്രശ്നങ്ങൾ തലപൊക്കാൻ    

നിങ്ങള് എന്താ കരുതീത്   ഇവിടെ നടക്കുന്ന  കളികളൊന്നും  ഈ   ഞാൻ കാണുന്നില്ലന്നോ   ?  

ഇത്രയും ദിവസം   ഈ   അച്ഛൻ നിങ്ങളുടെ   ലീലാവിലാസങ്ങൾ    കണ്ടില്ലാന്നു വെച്ചതാ   എല്ലാം കണ്ടില്ലാന്നു വെക്കുമ്പോൾ വീണ്ടും വീണ്ടും നിങ്ങൾ   തലയിൽ കയറുന്നോ   ? 

ഗിരി പറഞ്ഞതുപോലെ   ഇവിടെ ഒരു ജോലിക്കാരിന്റെ ആവശ്യമില്ല    അങ്ങിനെ  ആവശ്യമുള്ളവർക്ക് ഇവിടുന്ന് പോവാ       പക്ഷേ    പിന്നെ    അവകാശവും   പറഞ്ഞോണ്ട്   ഈ    വീട്ടിൽ കാല് കുത്തരുതന്ന് മാത്രം   പോവുന്നവർക്ക് പോവാ     പിന്നെ   അതോടെ  തീരും    എല്ലാം....

പിന്നെ നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ   

ഏട്ടന്റെ മുൻപിലേക്ക് നിന്നുകൊണ്ട് അച്ഛൻ  ചോദിച്ചു   

എന്നുമുതലാ   എന്റെ മോൻ സ്വന്തം കാര്യം നോക്കാൻ പഠിച്ചത്     ? 

പറയടാ     അച്ഛന്റെ ശബ്ദം വീണ്ടും ഉയർന്നു    

നിന്റെ ഭാര്യ പറഞ്ഞല്ലോ  ഞങ്ങൾക്ക്    ചായ വേണേൽ   ഞങ്ങളോട് ഇട്ടു കുടിക്കാൻ

നിങ്ങളുടെ    രണ്ടുപേരുടെയും   കല്യാണത്തിന്റെ മുൻപ്   നിങ്ങളെ അമ്മക്ക് ഇങ്ങനെ ഒരു തീരുമാനമെടുത്താൽ  അതോടെ തിരുമായിരുന്നല്ലോ    എല്ലാം..      

  അവൾക്ക് എന്റെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നല്ലോ 

  കല്യാണം കഴിഞ്ഞപ്പോൾ എന്റെ മക്കൾക്ക്  സ്വന്തകാര്യം മാത്രമായി   അല്ലേ...?       

നിങ്ങളെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ട്   മാസം ഒന്നായി   അന്നുമുതൽ    ഇവന്റെ ഭാര്യ വെച്ചുണ്ടാക്കിയ ഭക്ഷണം അല്ലേടാ നീയും നിന്റെ കെട്ടിയോളും   മൂക്ക് മുട്ടെ കേറ്റിയത്      അന്ന് ഗിരി പറഞ്ഞോ  അവളോട്   അവരെ രണ്ട് പേരെയും കാര്യം മാത്രം നോക്കിയാൽ മതിയെന്ന്   അവനത് പറയില്ല    എത്ര കള്ള് കുടിയനായാലും     കുടുംബത്തിനോട് സ്നേഹമുണ്ടവന് നിന്നെപ്പോലെ അല്ല    

എന്റെയും  ഗിരിയുടെയും  കാര്യം പോട്ടെ 
നിന്റെ പെറ്റതള്ളയല്ലേടാ   അത്    അതിന് ഒരു ഗ്ലാസ് ചായ കൊടുക്കാനുള്ള   മര്യാദ  നിങ്ങൾ കാണിച്ചോ    അവൾ ചായ   കൊണ്ട് തന്നപ്പോൾ   നീ വേഗം നിന്റെ അണ്ണാക്കിലേക്ക് ഒഴിക്കാൻ നോക്കിയില്ലെ  അവൾക്ക് വിവരമില്ലങ്കിൽ നീ    അവൾക്ക് പറഞ്ഞുകൊടുക്കണ്ടേ   അമ്മക്ക് ഒരു കപ്പ് ചായ കൊടുക്കണമെന്ന്   

നീ ചോറ് തന്നെയാണോടാ തിന്നുന്നത്       പെണ്ണ് കെട്ടാൻ നേരമില്ലാതെ പെൺകോന്തനായി പോയല്ലോ നീ     

പിന്നെ എന്റെ മോനോട് ഒരു കാര്യംകൂടി പറയട്ടെ   ഈ അച്ഛൻ 
ആണിനെ പെണ്ണ് ഭരിക്കുന്നത്   അത്ര നല്ല ഏർപ്പാടല്ല    അതൊന്ന് എന്റെ മോൻ മനസ്സിലാക്കിയാൽ കൊള്ളാം     അവർ പറയുന്നത് നമ്മൾ കേൾക്കണം എന്ന് കരുതി   പെണ്ണിന്റെ അടിമ ആവരുത്    
       

ആ ചായ തട്ടിതെറിപ്പിച്ചപ്പോൾ       തന്നെ  അവന്റെ കരണം നോക്കി ഒന്ന്  കൊടുക്കാമായിരുന്നില്ലേ ഗിരി  നിനക്ക്   ? 

അച്ഛൻ എന്നെ നോക്കികൊണ്ട് പറഞ്ഞു  

ഏട്ടനാണന്ന് പിന്നെ  ചിന്തിച്ചാൽ മതി       ഇങ്ങനെയുള്ള നെറികേടിന്    അതാണ് വേണ്ടത്      നെറികേട് കാണിച്ചാൽ അവിടെ ഏട്ടനും ഇല്ല അനിയനും ഇല്ല    അതാണ് ഞാൻ പഠിച്ചത്.. 

  പിന്നെ..  ഗിരി  പറഞ്ഞതുപോലെ   ഭക്ഷണം പാകം ചെയ്തു കഴിക്കാൻ പറ്റാത്തവർ  ഹോട്ടലിൽ പോയി കഴിക്കുക    അല്ലാതെ    ഇവിടെ ഒരു ജോലിക്കാരിയുടെ ആവശ്യമില്ല     

ഇന്നലത്തെ   രാത്രിയിലുണ്ടായ പുകില് എല്ലാം ഞാൻ കേട്ടതാ 
പിന്നെ ഞാൻ പറയേണ്ടതാ ഗിരി പറഞ്ഞത്    അതുകൊണ്ട് എല്ലാം കണ്ടില്ലാന്നു വെച്ചു     ഞാനെല്ലാം   കണ്ടില്ലാന്നു വെക്കുമ്പോഴു നിങ്ങൾ വീണ്ടും വീണ്ടും തലയിൽ കയറുന്നു     

ഞാൻ ആരെയും പിടിച്ചു വെക്കില്ല   ഇവിടുന്ന് മാറി താമസിക്കാൻ ആഗ്രഹമുള്ളവർക്ക് പോവാ ആരും എതിർക്കില്ല 

അച്ഛൻ ഏട്ടനെ നോക്കികൊണ്ടായിരുന്നു  പറഞ്ഞത്        

പക്ഷേ   പിന്നെ  ഈ പടി ചവിട്ടരുതന്ന് മാത്രം       കാരണം അതോടെ തീർന്നു എല്ലാ ബന്ധങ്ങളും...പിന്നെ അവകാശോ പറഞ്ഞോണ്ട് ആരും  ഇവിടേക്ക്   വന്നേക്കരുത്.. 

എല്ലാം കേട്ട് അന്ധം വിട്ടു നിൽക്കുകയാണ്     ജോലിക്ക് വന്ന  ആ     സ്ത്രീ    

അച്ഛൻ അവരോടായി പറഞ്ഞു   നിങ്ങൾ എനി ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നുമില്ല    കാരണം ഇവിടെ നിങ്ങളെപ്പോലെ ഒരാളെ വേണ്ടാ   അതുകൊണ്ട്   നിങ്ങൾക്ക് വേറെ എവിടെങ്കിലും ജോലി ഉണ്ടങ്കിൽ അവിടേക്ക് പോയിക്കോളൂ      

കേട്ട പാതി അവർ പെട്ടികിടക്കയും എടുത്തോണ്ട് പോയി   കാര്യങ്ങൾ അവർക്കും ഏകദേശം മനസ്സിലായി കാണും   

ആ സ്ത്രീ അങ്ങോട്ട് ഇറങ്ങാൻ നേരമില്ല   അതാ പോണു കെട്ടിയോളും കെട്ടിയോനും    കൂട്ടിനുള്ളിലേക്ക്     

അൽപ്പം സമയം കഴിഞ്ഞില്ല ഒരുങ്ങി    ഇറങ്ങി     രണ്ടുപേരും  

ആ പോക്ക്    ഹോട്ടലിലേക്കാണന്ന് അധികം ചിന്തിക്കാതെ തന്നെ  അറിയാം   
പോയി വരട്ടെ   എത്ര ദിവസം   ഇങ്ങനെ   തുടരുമെന്ന് അറിയാലോ    


കണ്ടോ ഗിരി   ഇത്രയൊക്കെ അച്ഛൻ പറഞ്ഞിട്ടും   അവൻ    അവളെ പിന്നാലെ പട്ടിയെ പോലെ   പോവുന്നത് 

ഹോ ഇങ്ങനെയുണ്ടോ   ആൺകുട്ടികൾ     ഇവനെപോലെയുള്ളവർ   ആണിന് പോലും അപമാനമാ   

അങ്ങിനെ ഒന്നും പറയണ്ട   അച്ഛാ  ഇതൊന്നും ഏട്ടൻ മനഃപൂർവം ചെയ്യുന്നതല്ല എല്ലാം അവളെ പേടിച്ചിട്ട് ചെയ്തു പോവുന്നതാ 

അതാണ് ഞാൻ പറഞ്ഞത്    പട്ടിയെ പോലെ എന്ന്   അവളെ താളത്തിന് ഒത്ത്‌ തുള്ളാൻ നിന്നിട്ടല്ലേ അവന് ഈ അവസ്ഥ    നമുക്ക് നോക്കാം    എത്ര കാലം ഇങ്ങനെ പോവുമെന്ന് 


എവിടെ പോയി  ? 

ആര് അച്ഛാ...? 

നിന്റെ അമ്മ തന്നെ   

ദെ അടുക്കളയിൽ ഉണ്ടന്ന് തോന്നുന്നു    ഞാൻ നോക്കി വരാം    

അവൾക്ക് വയ്യടാ മോനേ   നീ പോയി   ഇന്ദുനെ വിളിച്ചുകൊണ്ട് വാ   ഇന്ദുമോള് വന്നാൽ    അവൾക്ക് കൂട്ടിന് ഒരാളുമാവും   

ഞാൻ       ഇപ്പോ തന്നെ പോവാം    അച്ഛാ ...  

അച്ഛന്റെ  വാക്ക് തട്ടണ്ടല്ലോ   എന്ന് കരുതി   വേഗം ഡ്രസ്സ്‌ മാറി   പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാ        മുറ്റത്ത്‌   ഒരു ഓട്ടോ വന്നു നിന്നത്   

ആരാ ഇപ്പോ ഓട്ടോയിൽ വരാൻ എന്ന് കരുതി  ഞാൻ അച്ഛനും ആകാംക്ഷയോടെ   നോക്കുമ്പോൾ    ഓട്ടോയിൽ നിന്ന്   ഇന്ദു   ഇറങ്ങുന്നു    


ആഹാ   മോള്  വന്നോ     അച്ഛൻ ഒരുപാട് സന്തോഷത്തോടെ ചോദിച്ചു   

ഗിരി നിന്നെ വിളിക്കാൻ വേണ്ടി   ഇറങ്ങുവായിരുന്നു   

അത്‌ കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ എന്നെയൊന്നു നോക്കി    

അച്ഛന് എങ്ങനെയുണ്ട് മോളേ  ? 

ഇപ്പോ കുഴപ്പം ഒന്നുല്ല്യ അച്ഛാ    
      
 വീട്ടിൽ പോയി വന്നപ്പോൾ    പെണ്ണ് ഒന്നൂടി സുന്ദരിയായിട്ടുണ്ടല്ലോ  

എന്താ ഗിരി നീ ആലോചിക്കുന്നത്   ? 

ഹേയ് ഒന്നുല്ല്യ അച്ഛാ...

=======================-

  എനി ഹരിയുടെ പ്ലാൻ എന്താ   ഹോട്ടലിൽ നിന്ന് ചായ കുടിച്ചോണ്ടിരിക്കുമ്പോയാ    അവളുടെ   ചോദ്യം   

എനിക്കെന്ത് പ്ലാൻ   ? 
  
  നല്ല ചോദ്യം   

 നിങ്ങളെ അനിയന്റെയും അച്ഛന്റെയും ആട്ടുംതുപ്പും കേട്ട് ജീവിതകാലം മുഴുവൻ  അവിടെ തന്നെ കഴിയാനാണോ   നിങ്ങളെ തീരുമാനം   ? 

പിന്നെ എന്ത്‌ ചെയ്യണം നീ തന്നെ പറ    അവിടുന്ന് ഇറങ്ങിയാൽ പിന്നെ   അവിടേക്ക്    കാല് കുത്തരുത് എന്നല്ലേ അച്ഛന്റെ    കല്പന  

ഞാനാങ്ങാനും   അവിടുന്ന് ഇറങ്ങിയാൽ         ആ വീടും   ഒരേക്കർ ഭൂമിയും അവന് സ്വന്തമാവു

അങ്ങിനെ  അത് എല്ലാം  അവന് മാത്രം ഇട്ട് കൊടുത്തിട്ട് ഞാൻ   മേല്പോട്ടും നോക്കി ഇരിക്കണോ  ?  

അച്ഛനും അവനെ പോലെ വാശി ഇച്ചിരി കൂടുതലാ      അച്ഛന്റെ വാശിക്കി അത് മൊത്തത്തിൽ അവന്റെ പേരിൽ അങ്ങ് എഴുതി കൊടുക്കും   പിന്നെ    ഞാൻ   മേലോട്ട് നോക്കി നിൽക്കേണ്ടി വരും..

എന്നാൽ ഞാനൊരു കാര്യം പറയട്ടെ    ഹരി കേൾക്കാമോ   

നീ ആദ്യം കാര്യം പറയ്   ? 

നാളെത്തെന്നെ    ഹരി        അച്ഛനോട്    അവകാശം ചോദിക്കണം    

നീ എന്ത്‌ ഭ്രാന്ത് ആണ് ഈ പറയുന്നത്    അവകാശം ചോദിക്കാനോ    അങ്ങ് ചെന്നാൽ മതി   ഇന്ന് അച്ഛന്റെ   കയ്യ്കൊണ്ട് കിട്ടിയ  അടിയുടെ വേദന  ഇപ്പോഴും മാറിയിട്ടില്ല    


ഹരി എന്തിനാ അച്ഛനെ ഇങ്ങനെ പേടിക്കുന്നത്    ഹരിയുടെ അവകാശമല്ലേ ചോദിക്കുന്നത്    പിന്നെ എന്തിനാ പേടി      

അതുകൊണ്ടാ പേടി   വേറെ എന്തെങ്കിലും  കാര്യമാണങ്കിൽ പേടി ഇല്ലായിരുന്നു     അവകാശവും ചോദിച്ചോണ്ട് അങ്ങ് ചെന്നാൽ  ഇന്ന് കിട്ടിയതുപോലെ കരണത്തായിരിക്കില്ല കിട്ടുന്നത്   

എനിക്കി വയ്യ   നന്ദു    ഈ കാര്യം   അച്ഛനോട് ചോദിക്കാൻ    അവകാശം അച്ഛൻ തരുമ്പോൾ തരട്ടെ    "

പിന്നെ അവിടെ തന്നെ താമസിക്കാനാണോ  ഹരിയുടെ  പ്ലാൻ    ? 

പിന്നെ എന്ത്‌ ചെയ്യാനാ  ? 

എന്നെകൊണ്ട് പറ്റില്ല  അവിടെ താമസിക്കാൻ      ഞാൻ എന്റെ വീട്ടിലേക്ക് പോകുവാ   

നീ പോയാൽ പിന്നെ ഞാനെന്ത് ചെയ്യും ?   

ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ   നീ  അംഗീകരിക്കുമോ

ഹരി കാര്യം പറ  ? 

ഒരു കുഞ്ഞ് ആയി കഴിഞ്ഞാൽ    ഒരുപക്ഷേ വേറെ പോവാൻ   അച്ഛൻ സമ്മതം തന്നുവെന്ന്     വരും      അപ്പോ   നൈസ് ആയിട്ട്   നമ്മുക്ക് നമ്മളെ അവകാശം ചോദിച്ചു  വാങ്ങാലോ .. 


അയ്യടാ മോനേ ആ ആഗ്രഹം മനസ്സിലങ്ങ് വെച്ചാൽ മതി    കുഞ്ഞിന്റെ പേരും പറഞ്ഞോണ്ട്  എന്റെ അരികിലേക്ക്   വന്നേക്കരുതന്ന്   ആയിരം   തവണ  ഞാൻ  പറഞ്ഞതാ     

പുതിയ ഓരോ കണ്ടുപിടുത്തവുമായി വന്നിരിക്കുന്നു     

അവകാശം കിട്ടാൻ ഒരു കുഞ്ഞ്  
ആവണമെന്ന്    നിർബന്ധം ഒന്നും ഇല്ലല്ലോ 

    ഹരി എന്താന്ന് വെച്ചാൽ അങ്ങ് ചെയ്യ്    ഞാനെന്റെ വീട്ടിലേക്ക് പോവും   

  ഈ പ്രശ്നങ്ങളുടെ ആവശ്യമൊന്നുമില്ല    നീ ഒന്ന് അമ്മയോട് ഇന്ദുനോട്‌ സ്നേഹമായിട്ട് പെരുമാറിയാൽ മതി   

ഇന്ദുന്റെ കൂടെ എന്തെങ്കിലും ജോലി എക്കെ ചെറുതായി സഹായിച്ചു കൊടുത്താൽ മതി     കൂടുതൽ ജോലി ഒന്നും നീ ചെയ്യണ്ട    അവൾ അടുക്കളയിൽ ജോലി ചെയ്യമ്പോൾ       ചുമ്മാ ഒന്ന് അവളുടെ കൂടെ പോയി നിന്നാൽ മാത്രം മതി 

ഹും....""      എന്റെ പട്ടി പോവും   അവളുടെ കൂടെ അടുക്കളയിൽ അതിന് നന്ദന വേറെ ജനിക്കണം   

എന്നെകൊണ്ട് വയ്യ നിങ്ങളെ വീട്ടിലെ അടുക്കള ജോലി ഒന്നും ചെയ്യാൻ...  

ഞാൻ പറഞ്ഞ  ആവശ്യങ്ങളോന്നും   നിനക്ക് അംഗീകരിക്കാൻ പറ്റില്ലല്ലോ    അതുകൊണ്ട്      നിന്റെ ഇഷ്ട്ടം എന്താന്ന് വെച്ചാൽ അത് അങ്ങ്   ചെയ്തോ  എനി എന്നെകൊണ്ട് വയ്യ   നിന്നോട് സംസാരിക്കാൻ   

കുറച്ച് ദിവസങ്ങളായിട്ട്   ഞാൻ   എന്റെ വീട്ടുകാരുടെ   മുൻപിൽ ഒന്നിനും കൊള്ളാത്തവനായി   മാറി കഴിഞ്ഞു  ഇപ്പോ ഞാൻ      അവരെ   മുൻപിൽ തലകുനിച്ചു  നിൽക്കേണ്ടി വരുന്ന അവസ്ഥയിലാ..

ഓഹോ    അത് എന്റെ കുറ്റമാണോ   ? 

പിന്നെ എന്റെ കുറ്റമാണോ  ? 

ഹരി പ്ലീസ് ഇത് ഹോട്ടലാ   അല്ലാതെ ഹരിയുടെ വീടല്ല   നമ്മുടെ കാര്യം മറ്റുള്ളവരെ അറിയിക്കേണ്ട.. 

  മതി എഴുന്നേൽക്ക് പോവാം   

എവിടേക്ക്  ? 

വീട്ടിലേക്ക് അല്ലാതെ എവിടേക്കാ..? 

ഇനിയും ആ നശിച്ച വീട്ടിലേക്ക് തന്നെയാണോ   പോവുന്നത്  ? 

പിന്നെ എവിടേക്ക് പോവാനാ നിന്റെ തീരുമാനം   ? 

എന്റെ വീട്ടിലേക്ക്    

നീ പോയിക്കോ ഞാനില്ല  

അത്‌ എന്താ ഹരിക്കി പെട്ടെന്നൊരും മാറ്റം    കുറച്ച് ദിവസം മുൻപ്  എന്നോട് പറഞ്ഞതല്ലേ    എന്റെ വീട്ടിലേക്ക് പോവാമെന്ന് 

എന്നിട്ട് വേണം അച്ചിവീട്ടിൽ പോയി കിടന്നൂന്ന് പറയാൻ ഇപ്പോ തന്നെ   പെൺകോന്തൻ എന്ന പേര് വീണു   

ഹരി എന്തിനാ മറ്റുള്ളവരെ പേടിക്കുന്നത്     നമുക്ക് നമ്മുടേതായ ഒരു തീരുമാനമില്ലേ      അതിൽ അങ്ങ്  ഉറച്ചു നിന്നാൽ മതി ... "

  എന്തായാലും നീ ഇപ്പോ പറഞ്ഞ അഭിപ്രായത്തോട്‌ എനിക്കി യോജിക്കാൻ പറ്റില്ല 

എന്തുകൊണ്ട് പറ്റില്ല? 

എന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിനക്ക് പറ്റുന്നുണ്ടോ   ഇല്ലല്ലോ        എന്നാൽ     അതുപോലെ തന്നെയാണ് ഇതും 

ഹരിന്റെ ആവശ്യം  അംഗീകരിക്കാൻ   തൽകാലം എനിക്കി ബുദ്ധിമുട്ട് ഉണ്ട്   

എന്നാൽ പിന്നെ കൂടുതൽ സംസാരിക്കാൻ എനിക്കും താല്പര്യമില്ല   ഞാൻ പോണു   നീ വീട്ടിലേക്ക് വരുന്നുണ്ടങ്കിൽ വാ   

വീട്ടിലേക്ക് പോവുന്നതൊക്കെ   കൊള്ളാം   ഉച്ചക്ക് കഴിക്കാനുള്ള   ഭക്ഷണവുകൂടി വാങ്ങിച്ചിട്ട് പോയാൽ മതി 

എത്ര കാലം ഇങ്ങനെ   കഴിയും 

അതൊന്നും എനിക്കറിയില്ല  ഹരി ഒരു തീരുമാനത്തിൽ എത്തുന്നത് വരെ    ഇങ്ങനെ അങ്ങ് പോവാം    "

=======================

ഡാ....ഗിരി  നീ എവിടെയാ.? 

വൈകിട്ട്  സ്ഥിരം കൂടാറുള്ള സഥലത്തേക്ക്   പോവുമ്പോഴാ    അനീഷിന്റെ കാൾ    

ദെ   ഞാൻ അവിടേക്ക് വന്നുകൊണ്ടിരിക്കുവാ    നീ ഫോൺ വെച്ചോ  ഞാനിപ്പോ അവിടെ എത്തും    

ഡാ...വേറെ ഒരു കാര്യം പറയാനാ ഞാനിപ്പോ വിളിച്ചത്   നമ്മുടെ   ചങ്ക്  വിവേക്  മിൽട്രി യിൽനിന്നും വന്നിട്ടുണ്ട്      നല്ല മിൽട്രി  സാധനം കൊണ്ട് വന്നിട്ടുണ്ട്     നീ ഒന്ന് പെട്ടന്ന് വാ   

ഓക്കേ ഞാനിപ്പോ അവിടെ എത്തും    നീ ഫോൺ വെച്ചോ 

എന്റെ വിവാഹത്തിന് കൂടണമെന്ന് അവന്റെ വലിയൊരു ആഗ്രഹമായിരുന്നു   പക്ഷേ     അവന് വരാൻ കഴിഞ്ഞില്ല  

ഇനിയിപ്പോ അതിന്റെ ആഘോഷവുകൂടി ഉണ്ടാവും   

ആ...വന്നല്ലോ   എന്നെ കണ്ടതും      വിവേക് ഓടി വന്ന് കെട്ടിപിടിച്ചു   എന്റെ അളിയാ കല്യാണം കഴിഞ്ഞപ്പോൾ നീ ഒന്ന് മിനുങ്ങി ട്ടോ   

  അല്ല     കല്യാണം ഏതായാലും കൂടാൻ കഴിഞ്ഞില്ല        നിന്റെ പെണ്ണിനെ ഒന്ന് കാണണമെന്ന്   ആഗ്രഹമുണ്ടായിരുന്നു    വീട്ടിലേക്ക് വരണമെന്ന് കരുതീതാ  പിന്നെ കരുതി    നമ്മളെ ഇന്നത്തെ കൂടൽ കഴിഞ്ഞിട്ട് വരാമെന്ന് 

നിന്റെ ആള് അങ്ങനെ    സുന്ദരിയാണോ  ? 

അവന്റെ ആ ചോദ്യം കേട്ടപ്പോൾ എല്ലാവരും എന്നെ ഒന്ന് നോക്കി    

എന്താടാ   നിന്റെ മുഖം വല്ലാതെ   നിന്റെ പെണ്ണിനെ പറ്റി ചോദിച്ചത് ഇഷ്ട്ടമയില്ലേ  ? 

ഹേയ്    അതൊന്നുമല്ലടാ 

വെറുതെ നീ   അവനോട് ചോദിക്കണ്ട  എന്റെ ഫോണിലുണ്ട് അവന്റെ കല്യാണ വീഡിയോ എന്ന് പറഞ്ഞോണ്ട്   ആ അനീഷ്   അവന്   എന്റെ കല്യാണ വീഡിയോ കാണിച്ചു കൊടുക്കാൻ തുടങ്ങി 


ആഹാ...അടിപൊളി    നല്ല സുന്ദരിയാണല്ലോ   

വിവേക് അത് പറഞ്ഞപ്പോൾ സത്യത്തിൽ  എനിക്കി അവനോട് ദേഷ്യമാ തോന്നിയത് അതുകൊണ്ട് തന്നെ   അവരെ കയ്യിൽ നിന്ന് ഫോണ് ഞാൻ പിടിച്ചു വാങ്ങി   

എന്താടാ ഇത്   അവൻ കാണട്ടെ   

എന്നിട്ട് എന്തിനാ...എന്നെ പരിഹസിക്കാനോ  ? 

എന്താ ഗിരി   ഇത്   ഞാന്തിനാ   നിന്നെ പരിഹസിക്കുന്നത്    ഞാൻ ഒരു  സത്യം പറഞ്ഞതല്ലേ   നിന്നോട്   നിന്റെ ഭാര്യ സുന്ദരിയാണന്ന്   അത് എങ്ങനെ പരിഹാസമാവും  

നീ   സ്‌നേഹിച്ച ആ ഇത്താത്തകുട്ടിയേക്കാൾ എത്രയോ   ഭേദമാ   നിന്റെ  ഈ പെണ്ണ്   

ഇച്ചിരി കറുത്ത് പോയതിനാണോ നീ   ഇങ്ങനെ ദേഷ്യം കാണിക്കുന്നത്  

എന്നാൽ   നീ എന്റെ പെണ്ണിനെ  കണ്ട് നോക്ക്   നിങ്ങളാരും കണ്ടിട്ടില്ലല്ലോ   കല്യാണത്തിന് കണ്ടാൽ മതിയെന്ന്   വിചാരിച്ച്   കാണിച്ചു തരാതെ നിന്നതാ   പക്ഷേ ഗിരി  അവന്റെ ഭാര്യ കറുത്ത് പോയി എന്ന് പറഞ്ഞതുകൊണ്ട് മാത്രം ഞാൻ നിങ്ങൾക്ക് കാണിച്ചു തരുന്നത് 

കണ്ടോ    നിന്റെ ഭാര്യക്കേൾ ഇരട്ടി കറുപ്പാണ്   പിന്നെയുമല്ല   പല്ല് ഇച്ചിരി പൊന്തിയിട്ടാണ്   പിന്നെ നന്നായി മെലിഞ്ഞിട്ടുമാണ്    

നിനക്ക് എങ്ങനെ ഇഷ്ട്ടമായാടാ ഇവളെ   ? 

കൂട്ടുകാർ  എല്ലാവരും  അവനോട്  ഒരുമിച്ച് ചോദിച്ചു 

ഡാ...  മക്കളെ മുഖത്തിന്റെ     ഭംഗിയിൽ അല്ല കാര്യം മനസ്സിന്റെ ഭംഗിയാണ് വേണ്ടത്   അത്   ഇവൾക്ക് ആവോളമുണ്ട്  

നമ്മൾ എന്നും ഇതുപോലെ   ഉണ്ടാവുമോ   പ്രായമാവില്ലേ   അപ്പോൾ നമ്മുടെ  ഭംഗിയുണ്ടന്ന്  അഹങ്കരിച്ചു പറയുന്ന  ഈ    ശരീരം എല്ലാം ചുക്കിചുളിയില്ലെ

      പക്ഷേ   ശരീരം   എത്ര ചുളിവ്   വീണാലും  മനസ്സിന്റെ ഭംഗി   ഒരിക്കലും നഷ്ട്ടമാവില്ല 

     മനസ്സ് എന്നും ചെറുപ്പമായിരിക്കും      അതുകൊണ്ട് ആ   സ്‌നേഹവും    അതുപോലെ തന്നെ നിലനിൽക്കും  

അവന്റെ ഓരോ വാക്കുകളും കേട്ട് ഞങ്ങൾ അന്ധം വിട്ട് വാ തുറന്ന് പോയി    

എന്റെ ഗിരി നിന്റെ ഭാര്യ സൂപ്പറാ മോനേ   പാവം ഇനിയും ആ പെണ്ണിനെ അകറ്റി നിർത്തല്ലേ

അവളെ കുറിച്ചുള്ള   നിന്റെ സംസാരത്തിലറിയാം    ആ പെണ്ണ് ഒരു പാവമാണന്ന്         ശാപം കിട്ടും നിനക്ക്    നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ    അവൾ നിന്റെ ഭാഗ്യമാ...  ആ   ഭാഗ്യത്തെ ഇനിയെങ്കിലും    തള്ളികളയാതെ ചേർത്ത് പിടിക്കി..  

അവന്റെ വാക്കുകൾ   കേട്ടപ്പോൾ എനിക്കി വല്ലാത്തൊരു കുറ്റബോധം തോന്നി..   അവൻ പറഞ്ഞതല്ലേ ശരി   സൗന്ദര്യത്തിൽ എന്തിരിക്കുന്നു     ഉദാഹരണത്തിന് ഏട്ടന്റെ ഭാര്യ തന്നെ   അവൾ     നല്ല സുന്ദരിയല്ലെ   എന്നിട്ട് അവളെ സ്വാഭാവമോ....

എന്താ ഗിരി നീ ആലോചിക്കുന്നത്  ? 

ഡാ...നമ്മക്ക് ഈ കൂടൽ നാളെ ആക്കിയാലോ  ? 

എന്റെ ചോദ്യം കേട്ടപ്പോൾ എല്ലാവരും എന്നെ മിഴിച്ചു നോക്കി കാരണം കുപ്പി കണ്ടാൽ ബോധമില്ലാത്തവനാണ് ഞാൻ   

എന്തുപറ്റി ഗിരി പെട്ടെന്നൊരു മനമാറ്റം       അടിച്ചാൽ മതിവരാത്ത ആള് ആണല്ലോ നീ 

ഒന്നുല്ല്യടാ   നാളെ ആക്കാം   പ്ലീസ്   ഇന്ന് ഒരു ദിവസം നമുക്ക്   അടിക്കേണ്ട

എന്നാൽ അങ്ങിനെ ആവട്ടെ നമ്മളെ ഗിരി പറയുന്നതുപോലെ

നാളെയും നീ ഇതുപോലെ പുണ്യാളനാവുമോ  ? 

ഇല്ലടാ നാളെ നമുക്ക് പൊളിക്കാം 

എന്നാൽ നാളെ കാണാം   ഇപ്പോ തന്നെ സമയം ഒരുപാടായി   ഞാൻ പോട്ടെ വൈകിയാൽ അച്ഛന്റെ വായിൽ നിന്ന് നല്ലത് കേൾക്കും   

എന്നാൽ പിന്നെ എല്ലാവർക്കും അങ്ങ് പോവാം   നീ പോയിട്ട് ഞങ്ങൾ മാത്രം ഇവിടെ ഇരുന്നിട്ട് എന്താ  കാര്യം 

എല്ലാവരും ഉറങ്ങിയോ ആവോ? 

ദൂരെ നിന്നേ കാണാം ഇന്ദു എന്നെയും കാത്തിരിക്കുന്നത്‌ 
എന്നെക്കണ്ടതും  വേഗം അവൾ ചെയറിൽ നിന്ന് എണീറ്റു  

എല്ലാവരും ഉറക്കം ആയോ ഉമ്മറത്തേക്ക് കയറികൊണ്ട് ഞാനവളോട് ചോദിച്ചു    

എല്ലാവരും കിടന്നു 

ഭക്ഷണം എടുത്തു വെക്കട്ടെ   "

നീ കഴിച്ചോ  ? 

എന്റെ ചോദ്യം കേട്ടപ്പോൾ   അവൾ അത്ഭുതത്തോടെ  എന്നെയൊന്നു നോക്കി   

എന്തേയ് നോക്കുന്നത്   നീ കഴിച്ചില്ലേ  ? 

ഇല്ല   ഏട്ടൻ വന്നിട്ട് കഴിക്കാമെന്ന് കരുതി   

എന്നാ എടുത്ത് വെക്ക്  നമുക്ക്   ഒരുമിച്ച് കഴിക്കാം 

ഞാനത് പറഞ്ഞപ്പോൾ വീണ്ടും അവൾ അത്ഭുതത്തോടെ നോക്കി..   ഞാനത്   മൈൻഡ് ചെയ്യാതെ വേഗം ഫ്രഷ് ആവാൻ വേണ്ടി പോയി 


ഈ പെണ്ണ് ഇതെവിടെ പോയി ഇന്ദു.....   നീ   എവിടെ     ഭക്ഷണം എല്ലാം   ടേബിളിൽ കൊണ്ട് വെച്ചിട്ട് ആളെ കാണുന്നില്ലല്ലോ 

ഈ പെണ്ണ് അടുക്കളയിൽ എന്ത്‌ ചെയ്യുവാ എന്ന് ചോദിച്ചോണ്ട് ഞാൻ    എണീറ്റ് അടുക്കളയിലേക്ക് പോവാൻ നിന്നതും  

ഏട്ടാ.....എന്നൊരു അലർച്ചയോടെ   അടുക്കളയിൽ നിന്ന് ഇന്ദുവിന്റെ  കരച്ചിലായിരുന്നു  ഞാൻ ഓടി പോയി നോക്കുമ്പോൾ   അവളെ സാരിയിൽ തീ ആളിപടരുന്നുതായിരുന്നു ഞാൻ കണ്ടത്..

   ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ   ഞാൻ പകച്ചു നിന്നുപോയി    

പിന്നെ എങ്ങനെയോ  ആ   സാരി ഞാൻ   അവളെ ശരീരത്തിൽ നിന്ന്  വലിച്ചൂരിയെടുത്തു  അവളെ ശരീരത്തിലേക്ക് വെള്ളം കോരി  ഒഴിച്ചു    

അപ്പോയെക്കും   അച്ഛനും അമ്മയും   ഓടിയെത്തിയിരുന്നു  

അച്ഛനെ കണ്ടപ്പോൾ   അവൾ ആകെ വല്ലാതായി  നനഞ്ഞൊട്ടിയ   ശരീരം  രണ്ട് കയ്യ്കൊണ്ട് അവൾ  മറച്ചു പിടിച്ചുകൊണ്ട്    എന്നെ ഒന്ന് നോക്കി    അത് മനസ്സിലാക്കി കൊണ്ട് എന്റെ കയ്യിലുണ്ടായിരുന്ന തോർത്ത്‌മുണ്ട് എടുത്ത് വേഗം അവളെ പുതപ്പിച്ചു കൊടുത്തു   

നീ ഇപ്പോ എന്തിനാ  അടുപ്പിന്റെ  അരികിലേക്ക് പോയത്   ഭക്ഷണം എല്ലാം   അവിടെ കൊണ്ട് വെച്ചിട്ട്   

അത്‌ ഗ്യാസ് കഴിഞ്ഞുപോയി   അമ്മേ     അപ്പോ ചൂട് വെള്ളം ഉണ്ടാക്കാൻ  വേണ്ടി പോയതാ    അടുപ്പിൽ വിറക് വെച്ച്  തിരിഞ്ഞു നിന്നതാ  ആ കൊള്ളി സാരിയിൽ തട്ടിപോയി  കത്തിയത് ഞാനറിഞ്ഞില്ല   പെട്ടന്ന് ചൂട് തട്ടിയപ്പോഴാ അറിഞ്ഞത്  

എവിടെങ്കിലും പൊള്ളല് ഉണ്ടോ നോക്ക്   മോളേ    

ഇല്ല   അമ്മേ   വിരലിൽ  ചെറുതായിട്ട് പൊള്ളി    വേറെ എവിടെയുമില്ല    

അവളെ ഒരു സാരി    അത്‌ ഇട്ടോണ്ട്  അടുപ്പിന്റെ അരികിലേക്ക്  പോയിട്ടല്ലേ   ഇപ്പോ   തീ പിടിച്ചത്    നീ ആ ഡ്രസ്സ്‌ മാറി വാ   മതി നിന്റെ വെള്ളം

   ഹോ.... മനുഷ്യന് ആകെ പേടിച്ചു പോയി.    

  എന്താടി നോക്കി നിൽക്കുന്നത്   പോയി ഡ്രസ്സ്‌ മാറി  വരാൻ      

എന്റെ വാക്ക് കേട്ടതും   വേഗം ഡ്രസ്സ്‌ മാറാൻ വേണ്ടി മുകളിലേക്ക് പോയി  

എന്താടാ ഇത്   ഒന്ന് സ്നേഹത്തോടെ പറഞ്ഞൂടെ ഗിരി നിനക്ക് അതിനോട്      എന്തിനാ ഇങ്ങനെ ചാടി കേറുന്നത്   ? 

ഓ... തുടങ്ങി   അവളെ എന്തെങ്കിലും പറയുമ്പോൾ അപ്പോ ഇളകും അമ്മക്ക്  

ഞാനൊന്നും പറയുന്നില്ല പോരെ  ? 

ആ  അത്‌ തന്നെയാണ് അമ്മക്ക് നല്ലത് വേഗം ഉറങ്ങാൻ നോക്ക്  

ഏട്ടാ   എനിക്കി ഭക്ഷണം വേണ്ടാ ട്ടോ     ഏട്ടൻ കഴിച്ചോ   ഞാനിവിടെ ഇരുന്നോളാം   

അത് എന്തുപറ്റി  നീ ഭക്ഷണം കഴിച്ചിട്ടില്ലല്ലോ    പിന്നെ എന്താ നിനക്ക് ഭക്ഷണം വേണ്ടാത്തത് ? 

ഒന്നുല്ല്യ  ഏട്ടാ    വേണ്ടാഞ്ഞിട്ടാ     

നീ കഴിക്കാൻ ഭക്ഷണം എടുത്ത്‌  വെച്ച ആള് അല്ലേ പിന്നെ പെട്ടന്ന് എന്താ വേണ്ടാന്ന് പറഞ്ഞത്   ?  

അത്‌   കയ്യ്കൊണ്ട്  കഴിക്കാൻ പറ്റില്ല   കയ്യിലെവിരൽ പൊളിയിട്ടുണ്ട്‌    

  അതാണോ ഈ ഭക്ഷണവും മുൻപിൽ  വെച്ചോണ്ടിരിക്കുന്നത്   ?    

എന്റെ അടുത്തോട്ടിരിക്കി    ഞാൻ വായിലിട്ട് തരാം   

അയ്യോ....വേണ്ടാ    എന്ന് പറഞ്ഞോണ്ട് പെണ്ണ്    കുറച്ചൂടി പിന്നോട്ട്    മാറിയിരുന്നു     

ഞാനത് പറഞ്ഞപ്പോൾ   പെണ്ണ് എന്തോ   അരുതാത്തത്‌ കേട്ടത് പോലെയായിരുന്നു 

ഇവിടേക്ക് ഇരിക്കടി    എന്ന് ഇച്ചിരി ഉച്ചത്തിൽ പറഞ്ഞപ്പോൾ   പിന്നെ പതിയെ അരികിലേക്ക് നീങ്ങിയിരുന്നു   

ഞാൻ ഓരോ ഉരുള ചോറ് അവളെ   വായിലേക്ക് വെച്ച് കൊടുക്കുമ്പോഴും പെണ്ണിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു 

എന്തിനാ കരയുന്നത് നീ  ? 

ഹേയ് ഒന്നുല്ല്യ   

വെറുതെ ഒരാള് കരയുമോ    പറയടി എന്തിനാ കരഞ്ഞത്  ? 

സന്തോഷം കൊണ്ടാ ഏട്ടാ...

ആഹാ   അത് കൊള്ളാലോ    സത്യം ആയിട്ടും സന്തോഷം വന്നിട്ട് തന്നെയാണോ   അതോ  കയ്യ് വേദനിച്ചിട്ടാണോ  ? 

അല്ല   സന്തോഷം കൊണ്ടാണ്.. 

മതി  ഏട്ടാ എനിക്കി    വയറു നിറഞ്ഞു     എന്ന് പറഞ്ഞോണ്ട്   അവൾ എന്റെ കയ്യിൽ പിടിച്ചു വെച്ചു 

പോരാ കുറച്ചൂടി കഴിക്കണം   

മതി ഏട്ടാ  സത്യം ആയിട്ടും വയറു നിറഞ്ഞു...

ഇത്രയും കുഞ്ഞി വയറാണോ നിന്റെത്‌       പെട്ടന്ന് അങ്ങ്  നിറയാൻ   ?   

  ഞാനത് ചോദിച്ചപ്പോയെക്കും     പെണ്ണിന് നാണം വന്നു    

എന്നാൽ നീ പോയിക്കോ  ഞാൻ കഴിച്ചിട്ട്     ഇത് എല്ലാം ഞാനെടുത്തു വെച്ചോളാം   

അയ്യോ വേണ്ടാ  ഞാനെടുത്ത്‌ വെക്കാം   ഏട്ടാ 

ഞാൻ പറയുന്നത് കേൾക്കടി പെണ്ണേ..

രണ്ടാളും എടുക്കണ്ട   കഴിച്ചു കഴിഞ്ഞിട്ടുണ്ടങ്കിൽ     രണ്ടാളും വേഗം പോവാൻ നോക്ക്     എന്ന് പറഞ്ഞോണ്ട് അമ്മ റൂമിൽ നിന്ന്   പുറത്തേക്ക് വന്നു     

ഭഗവാനെ... അമ്മ ഉറങ്ങിയില്ലായിരുന്നോ  ? 

എന്താടാ ഇങ്ങനെ മിഴിച്ചു നോക്കുന്നത്   ? 

ഹേയ് ഒന്നുല്ല്യ   

ഭാഗ്യലക്ഷ്മികുട്ടി   ഇതുവരെ ഉറങ്ങിയില്ലായിരുന്നോ  എന്ന് ചോദിച്ചതാ .  

അവളോടുള്ള നിന്റെ സ്നേഹം  കൺകുളിർക്കെ കാണുകയായിരുന്നു ഞാൻ     അമ്മക്ക് സന്തോഷമായി     മനസ്സ് നിറഞ്ഞു  ഇങ്ങനെയെങ്കിലും നീ   ആ  പാവത്തിനോട്   സ്നേഹം കാണിച്ചല്ലോ   അത്‌ മതി അമ്മക്ക്    

അപ്പോ    ഒളിഞ്ഞു നോട്ടമായിരുന്നു   ലെ     കൊച്ചുകളളി......

ഒന്നുപോട   ചെറുക്കാ. ഞാൻ നിങ്ങളെ   ഒളിഞ്ഞു നോക്കിയതൊന്നുമല്ല      ഈ   കലിപ്പന്റെ സ്നേഹം കണ്ടപ്പോൾ അറിയാതെ ഒന്ന് നോക്കി പോയതാ...    

ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ   ഭാഗ്യലക്ഷ്മികുട്ടി      

പിന്നെ   അമ്മ പറഞ്ഞ ആ   ആഗ്രഹം കൂടി  അമ്മക്ക്  വേഗം നിറവേറ്റി തരണേ  "

ആഗ്രഹം വേഗം അങ്ങ്  നിറവേറ്റാൻ   ഇത് ഇവിടെ എടുത്ത് വെച്ചതല്ലേ

എന്നെകൊണ്ട് പറയിപ്പിക്കണ്ട   അമ്മയായി പോയി....!!!

   ( തുടരും....)


   MUHAMMED RAFI ✍️

അക്ഷരങ്ങളുടെ കൂട്ടുകാരൻ 📝    

    

[  ഇന്ദുമുഖി  ]     [    PART - 7] 
       <><><><><><><><><><><><>



       ✍️ MUHAMMED RAFI

അമ്മയോട് സംസാരിച്ചു നിൽക്കെയാണ് ഇന്ദു വെള്ളവുമായി മുകളിലേക്ക് പോവുന്നത് കണ്ടത്  

അവളുടെ പിന്നാലെ   ഞാനും   
പോവാൻ നിൽക്കുമ്പോഴാ    പിന്നിൽ നിന്ന്  അമ്മയുടെ വിളി   

ഗിരി....

എന്താ    അമ്മേ...? 

അമ്മ ഒരുകാര്യം പറഞ്ഞോട്ടെ നിന്നോട്   ദേഷ്യം ആവില്ലല്ലോ   

എന്താ ഒരു മുൻകൂർജാമ്യം എക്കെ  ? 

  കാര്യം പറയ്  ? 

ഇനിയെങ്കിലും   എന്റെ മോൻ ആ കുട്ടിയെ   സങ്കടപ്പെടുത്തരുത്   ഒരു   പാവം കുട്ടിയാടാ   അത്    ഇനിയും അതിനെ  സങ്കടപ്പെടുത്തിയാൽ  ദൈവം പോലും നിന്നോട് പൊറുക്കില്ല 

അവളെ കാര്യം ഓർത്ത് അമ്മ ടെൻഷനാവണ്ട   എനി ഞാൻ അമ്മന്റെ   മരുമകളെ സങ്കടപെടുത്തില്ല പോരെ  ? 

മതി   ഇത്രയും കേട്ടാൽ മതി  അമ്മക്ക് സന്തോഷമായി

   
ഞാൻ മുകളിലേക്ക് കയറിചെല്ലുമ്പോൾ   
വെള്ളം  റൂമിൽകൊണ്ട് വെച്ചവൾ  പോവാൻ നിൽക്കുകയായിരുന്നു     

പോവാൻ തിരിഞ്ഞ അവളുടെ    കയ്യിൽ പിടിച്ചു  ഞാൻ ചോദിച്ചു 

എവിടേക്കാ    നീ  ? 

എന്തേയ് ഇങ്ങനെ നോക്കുന്നത്   ഞാൻ ചോദിച്ചത് കേട്ടില്ലേ  ? 

ഉവ്വ്‌      

എന്നാൽ പറ   ? 

ഞാൻ അപ്പുറത്തെ റൂമിലേക്ക്  

അത്‌ കേട്ടപ്പോൾ  ഞാൻ അവളെ   ഒന്ന്  ചേർത്ത് നിർത്തി   എന്നിട്ട്   ചോദിച്ചു    

ദേഷ്യം ഉണ്ടോ എന്നോട്  ? 

എന്റെ ചോദ്യം കേട്ടതും അൽപ്പം സമയം   അത്ഭുതത്തോടെ   എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നും  

എന്തിനാ     എനിക്കി ഏട്ടനോട് ദേഷ്യം  ? 

നമ്മുടെ വിവാഹം കഴിഞ്ഞിട്ട്   മാസം ഒന്ന് കഴിഞ്ഞു ഇതുവരെ ഞാൻ നിന്നോട്   സ്നേഹത്തോടെ  ഒന്ന് സംസാരിച്ചിട്ടില്ല    എന്തിന് പറയാൻ  സ്നേഹത്തോടെ ഒരു നോട്ടം പോലും    എന്നിൽ നിന്ന് നിനക്ക് കിട്ടിയിട്ടില്ല    

   ഇത്രയും ദിവസം   നിന്നെ ഞാൻ അകറ്റി നിർത്തിയില്ലേ  എന്നിട്ടും എന്നോട് ദേഷ്യം ഇല്ലേ നിനക്ക്   ?       

ഏട്ടൻ എന്നെ എത്ര അകറ്റി നിർത്തിയാലും    എനിക്കറിയാലോ    ഏട്ടന്റെ മനസ്സിൽ എന്നോട്  സ്നേഹമുണ്ടന്ന് അതല്ലേ   ഈ   പെണ്ണ്   എന്റെ ഏട്ടനെ  ഇട്ടേച്ചു പോവാതിരുന്നത്    അത്‌ കേട്ടപ്പോൾ  ശരിക്കും ഞാൻ അവളുടെ   മുൻപിൽ  തോറ്റുപോയി 

  ഇരുകൈകളാൽ   അവളെ   വാരിപ്പുണർന്നുകൊണ്ട്   ആ നെറ്റിയിൽ എന്റെ ചുണ്ടുകൾ അമർത്തിവെച്ചു   

സോറി ട്ടോ    എന്നോട് ക്ഷമിക്കണം   എന്ന് ഞാൻ പറയുമ്പോയെക്കും   പെണ്ണ് എന്റെ വായ അമർത്തി  പിടിച്ചുകൊണ്ട്    പറഞ്ഞു   ഏട്ടന് എന്നോട് ഒരിക്കലും ക്ഷമ ചോദിക്കരുത്    അത് ഈ പെണ്ണിന് സഹിക്കില്ല   ക്ഷമ ചോദിക്കാനുള്ള തെറ്റ് ഒന്നും എന്റെട്ടൻ എന്നോട് ചെയ്തിട്ടില്ലല്ലോ       

അത്‌ കേട്ടതും ഞാൻ അവളെ ഒന്നൂടി എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു  അവളെ ഞാൻ ചേർത്ത് പിടിക്കുതോറും    അവളുടെ കണ്ണുനീരിന്റെ നനവ്   എന്റെ നെഞ്ചിലേക്ക് പടരുന്നത് ഞാനറിഞ്ഞു    

എന്താ ഇത് കരയാണോ നീ  കരയല്ലേ      എനി എന്റെ പെണ്ണിന്റെ കണ്ണ് നിറയാൻ പാടില്ല     ഒത്തിരി കരഞ്ഞില്ലേ ഈ ഞാൻ കാരണം   എനി അത്‌   ഉണ്ടാവാൻ    പാടില്ല  ഏട്ടന്റെ സ്നേഹം കണ്ടപ്പോൾ  സന്തോഷം കൊണ്ട് കരഞ്ഞുപോയതാ  ഞാൻ.  

എന്നാ പിന്നെ ആ കരച്ചിൽ മാറ്റിവെക്ക്    സമയം ഒരുപാടായി കിടക്കണ്ടേ  

കണ്ണ് തുടച്ച്    
   പെണ്ണ്   എന്റെ നെഞ്ചിലേക്ക്   ഒന്നൂടി ചേർന്ന് നിന്നുകൊണ്ട്    ചോദിച്ചു ഞാൻ    ഇവിടെയാണോ     അതോ അവിടെയാണോ  ? 

പെണ്ണിന്റെ ആ ചോദ്യം എനിക്കിട്ട്  ഒന്ന് താങ്ങിയതാന്ന് മനസ്സിലായി  

  അവളെ കവിളിൽ  ഒന്ന്   പിച്ചികൊണ്ട്      ഞാൻ പറഞ്ഞു    ഇവിടെ അല്ലാതെ എനി എന്റെ പെണ്ണ് എവിടെ പോയി കിടക്കാനാ    ഇനിമുതൽ എന്റെ പെണ്ണ് ഇവിടെ കിടക്കും  എന്റെ ഈ   നെഞ്ചിൽ      ഞാനത് പറഞ്ഞപ്പോയെക്കും പെണ്ണിന്റെ മുഖം    നാണത്താൽ  താഴ്ന്നു പോയിരുന്നു     

കിടക്കാൻ വേണ്ടി   പോവുമ്പോഴാ      ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്‌         

ആരാണാവോ    ഈ സമയത്ത് ഒരു   കട്ടുറുമ്പ്  ?  

ആരാ   ഏട്ടാ   ? 

അറിയില്ല നോക്കട്ടെ   

ഹലോ    ഗിരീഷ് എന്നപറഞ്ഞ ആള് ആണോ   ? 

അതെ   നിങ്ങളാരാ  ? 

ഇന്ദു നിങ്ങളെ അരികിലുണ്ടോ  ? 

ഉണ്ട്      എന്തേയ്   ? 

എന്നാൽ   അവളെ അരികിൽ നിന്ന് കുറച്ച് മാറി നിന്ന് സംസാരിക്കാമോ  ? 

ഇന്ദു ഇപ്പോ വരാം ട്ടോ         സംസാരം ക്ലിയറല്ല   എന്ന് പറഞ്ഞോണ്ട് മെല്ലെ ഞാൻ  പുറത്തേക്കിറങ്ങി   

ഹലോ പറഞ്ഞോളൂ  നിങ്ങളാരാ ? 

ഞാൻ ഇന്ദുവിന്റെ  വല്യച്ഛന്റെ മകനാണ്    

എന്താ കാര്യം  ? 

ഇന്ദുന്റെ അച്ഛൻ മരിച്ചു      

ഭഗവാനെ   എപ്പോ  ? 

കുറച്ച് മുൻപ്   പെട്ടന്ന് വയ്യാതെ ആയിട്ട്   ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയതാ പക്ഷേ    ഹോസ്പിറ്റലിലേക്ക്   എത്തുമ്പോഴേക്കും  മരിച്ചിരുന്നു   

എങ്ങനേലും അവളെ ഇപ്പോ തന്നെ ഇവിടെ എത്തിക്കണം    

ഈശ്വരാ ഞാനെന്ത് പറഞ്ഞു അവളെ   കൊണ്ട് വരും 

  എന്തെങ്കിലും ഐഡിയ പറഞ്ഞു കൊണ്ട് വാ  

  എന്ന ശരി ട്ടോ  എനിക്കി  ഒരുപാട് പേരെ വിളിക്കാനുണ്ട്    

മ്മ്   

ഭഗവാനെ ഞാൻ ഈ പാതിരാക്ക് അവളെ എന്ത്‌ പറഞ്ഞാ കൊണ്ടുപോവുക    പക്ഷേ   ഇങ്ങനെ ആലോചിച്ചിരിക്കാൻ   സമയം ഇല്ലല്ലോ    എന്തെങ്കിലും ഐഡിയ പറയാം 

ആരാ ഏട്ടാ വിളിച്ചത്  ? 

എന്താ ഏട്ടന്റെ മുഖം വല്ലാതെ  ?  

ഹേയ് ഒന്നുല്ല്യ   നീ വേഗം റെഡിയാവ്     

എവിടേക്കാ  ഏട്ടാ ഇപ്പോ  ?  

എന്റെ ഒരു കൂട്ടുകാരന് പെട്ടന്ന് ഒരു ആക്സിഡന്റ്     അവന് സീരിയസ് ആണന്നാ പറഞ്ഞത്   നമുക്ക് വേഗം പോയി അവനെ ഒന്ന് കണ്ട് വരാം      

നാളെ പോയാൽ പോരെ ഏട്ടാ 

അത്‌ പറ്റില്ല   ഇപ്പോ തന്നെ പോവണം നീ വേഗം റെഡിയായി വാ   ഞാൻ താഴെ ഉണ്ടാവും  

അമ്മയോട് അച്ഛനോട്  വിവരങ്ങൾ എല്ലാം  പറഞ്ഞ്   ഞാൻ വേഗം   അവളെയും കൊണ്ട്   നേരെ അവളെ വീട്ടിലേക്ക് വിട്ടു    

അവളെ വീട് എത്താറായപ്പോയെക്കും അവൾക്ക് എന്തോ സംശയം തോന്നിയിരുന്നു    പിന്നെ വീടിന്റെ മുൻപിലെ   ആൾകൂട്ടം   കണ്ടതോടുകൂടി    ഒരു   പൊട്ടിക്കരച്ചിലോടെ    അവൾ തളർന്ന്    എന്റെ കൈകളിലേക്ക്   വീണു  

    അപ്പോയെക്കും ആരെക്കെയോ ചേർന്ന്     അവളെ റൂമിലേക്ക് കൊണ്ട് പോയിരുന്നു   പിന്നെ അവളുടെ  അച്ഛാ  എന്ന്  വിളിച്ചുള്ള   പൊട്ടിക്കരച്ചിലായിരുന്നു  കേട്ടത്

ചടങ്ങുകൾ എല്ലാം കഴിഞ്ഞു  അവിടെ കൂടിയവരല്ലാം       പോയി  ഞാനും അന്ന് തന്നെ   തന്നെ പോവുന്നത് മോശമല്ലേ എന്ന് കരുതി  അന്ന് ഞാൻ അവിടെ തന്നെ തങ്ങി   

  പിറ്റേന്ന്   വൈകിട്ട് വീട്ടിലേക്ക് പോവുകയാണന്ന്     ഇന്ദുനോട് പറയാൻ വേണ്ടി        റൂമിലേക്ക്  ചെല്ലുമ്പോൾ   ആ   റൂം നിറയെ സ്ത്രീകളായിരുന്നു.    അവരെ കണ്ടതും ഞാൻ പിന്നോട്ട് തന്നെ   വലിഞ്ഞു     

എന്നെ കണ്ടതുകൊണ്ടാവാം   ആ സ്ത്രീകൾ എല്ലാം വേഗം ആ റൂമിൽ നിന്ന് മാറി തന്നു 

പെണ്ണിന്റെ അരികിലേക്ക് തന്നെ പോവാൻ തോന്നുന്നില്ല കാരണം  അവളെ കരഞ്ഞു കലങ്ങിയ മുഖം   കാണുമ്പോൾ തന്നെ    സങ്കടം ആവും  

പെണ്ണിനോട് ഒന്നും പറയാനും തോന്നുന്നില്ല... 

ഇന്ദു....ഞാൻ  വീട്ടിലേക്ക്  പോയിക്കോട്ടെ ട്ടോ   

  ഞാൻ  ചോദിക്കാൻ   നേരമില്ല  അപ്പോയെക്കും പെണ്ണ് കരയാൻ തുടങ്ങി    

നീ   ഇങ്ങനെ കരയല്ലേ             മതി കരഞ്ഞത്   നീ കരഞ്ഞാൽ പോയവർ തിരിച്ചു വരുമോ     ഇങ്ങനെ കരഞ്ഞാൽ  നിനക്ക് എന്തെങ്കിലും അസുഖം വരും     അതുകൊണ്ട് കരയാതിരിക്കി   

   ഞാൻ പോയിട്ട് നാളെ വരാം   

ഇങ്ങനെ കരഞ്ഞിരിക്കാതെ ഭക്ഷണം എന്തെങ്കിലും കഴിക്കണം    ഇല്ലങ്കിൽ പിന്നെ  ക്ഷീണം കൊണ്ട് എഴുന്നേറ്റ്‌ നടക്കാൻ പറ്റില്ല നിനക്ക്  

ഞാൻ പറഞ്ഞത് വല്ലതും കേട്ടോ  നീയ്  ? 

ഉം   "

ഈ    ഉം   മാത്രം പോരാ  ഞാൻ പറഞ്ഞതുപോലെ ചെയ്യണം 

ഞാൻ കഴിച്ചോളാം ഏട്ടൻ പോയിക്കോ.."

ഏട്ടാ...    റൂമിൽ നിന്ന്  ഇറങ്ങാൻ പോവുമ്പോയാണ്     പിന്നിൽ നിന്ന് അവളെ വിളി    

എന്തേയ്  ഇന്ദു  ? 

ഞാനൊരു കാര്യം പറഞ്ഞോട്ടെ? 

എന്തേയ് പറഞ്ഞോ  ? 

കള്ള് കുടിക്കരുത്    ട്ടോ   

ഇല്ല    കുടിക്കില്ല  പോരെ   ? 

സത്യം ആണോ  ? 

മ്മ്    സത്യം    എന്റെ  ഇന്ദുവാണ് സത്യം എന്ന് പറഞ്ഞ്   അവളെ  കവിളിൽ  ഒരു ചുംബനവും കൊടുത്ത്   വേഗം റൂമിൽ നിന്ന് പുറത്തേക്കിറങ്ങി      
  
=========================
   മോനേ..   ഗിരി.. 

ആഹാ... അമ്മ ഇതുവരെ ഉറങ്ങിയില്ലേ  ? 

ഇല്ല   ഉറക്കം വന്നില്ല   മോനേ  

  സമയം ഒരുപാടായി നീ കിടക്കുന്നില്ലേ..? 

എനിക്കും ഉറക്കം വരുന്നില്ല അമ്മേ   അതുകൊണ്ടാ   ഇവിടെ വന്നിരുന്നത്     

ഏട്ടനും ഏട്ടത്തിയും ഉറക്കം ആയോ   ? 

ഉറങ്ങിന്ന് തോന്നുന്നു   

ഇന്ദുന്റെ    വീട്ടിലെ കാര്യം ഭയങ്കര സങ്കടമാണ് അല്ലേ അമ്മേ  ? 

അവളെ ചേച്ചിയെ ബന്ധം    ഒഴിവാക്കാൻ    പോവാന്ന് അവിടുന്ന് ആരോ പറയുന്നത് കേട്ടു 

മ്മ്   അമ്മക്ക് എല്ലാം മുൻപ്  തന്നെ അറിയാം   ഒന്നും അറിയാത്തത് നിനക്ക് മാത്രം അല്ലേ   

  പത്തു വർഷമായി  അവളുടെ ചേച്ചിന്റെ   വിവാഹം കഴിഞ്ഞിട്ട്     ഇന്നുവരെ ഒരു കുഞ്ഞികാല് കാണാൻ ആ പാവത്തിന് ഭാഗ്യമുണ്ടായിട്ടില്ല    ആ പേരും പറഞ്ഞ് അയാൾ    അവളുടെ  ചേച്ചിയെ കള്ള് കുടിച്ചോണ്ട് വന്നിട്ട്     എന്നും   ഉപദ്രവിക്കും 

പാവം   എന്നിട്ടും എല്ലാം സഹിച്ച്‌   അവിടെ തന്നെ പിടിച്ചു നിന്നും കാരണം വീട്ടിലേക്ക് വന്നിട്ട് വലിയ കാര്യമൊന്നുമില്ല എന്നറിഞ്ഞിട്ട്  തന്നെ 

  പിന്നയുമല്ല     ഇന്ദു   വീട്ടിലുള്ളത് കൊണ്ട് അവളെ ചേച്ചിക്കി   വീട്ടിൽ വന്ന്‌ നിൽക്കാൻ പേടിയായിരുന്നു   

അത്  എന്താ അങ്ങിനെ  ? 

അവളെ ചേച്ചിന്റെ ഭർത്താവ്  മഹാ വൃത്തികെട്ടവനായിരുന്നു    അയാൾ ഇന്ദുന്റെ പിന്നെലായായിരുന്നു 

ചേച്ചിക്കി കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന പേരും പറഞ്ഞ്   ഇവളെ അയാൾക്ക്   വിവാഹം ചെയ്തു കൊടുക്കാൻ വേണ്ടി   അവളെ അച്ഛന്റെ പിന്നാലെ   കുറെ നടന്നു   പോലും      അത് കേട്ടപ്പോൾ   ഇന്ദുന്റെ അച്ഛൻ  അയാളോട്  ഇറങ്ങി പോവാൻ വരെ പറഞ്ഞു 

പാവം ഞങ്ങൾ ഇന്ദുനെ പെണ്ണ് കാണാൻ പോയപ്പോൾ   അവളെ ചേച്ചി ഞങ്ങളോട് കരഞ്ഞു കാല് പിടിക്കുന്നതുപോലെയായിരുന്നു  പറഞ്ഞത്         എന്റെ ഇന്ദുനെ   രക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ട്    അന്ന് തന്നെ അവളുടെ ചേച്ചി   ഞങ്ങളോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു   

അങ്ങിനെ അച്ഛനും അമ്മക്കും   സങ്കടം തോന്നിയിട്ടടാ   അവളെ ഞങ്ങൾ നിന്റെ പെണ്ണായി കൊണ്ട് വന്നത്   

ഇന്ദുന്റെ വിവാഹം കഴിഞ്ഞതിനു ശേഷവും അയാൾ ഒരുപാട് പ്രശ്നം ഉണ്ടാക്കി  എന്ന് ഞങ്ങളറിഞ്ഞു
ഒന്നും നിന്നോട്  ഞങ്ങൾ  പറഞ്ഞില്ലന്നെയുള്ളു 

അത്‌ എന്തിന്  ? 

ഇന്ദുനെ വിവാഹം കഴിപ്പിച്ച് അയച്ചതിന് 

      ആ   പേരും പറഞ്ഞു   അവളെ ചേച്ചിയെ ഒരുപാട്   ഉപദ്രവിച്ചു  ആ  വൃത്തികെട്ടവൻ

ഇതൊന്നും അമ്മ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ   

  കള്ള് കുടിച്ചു ബോധമില്ലാത്ത നിന്നോട്      എങ്ങനെ പറയാനാ   ഞാൻ ഈ  വക കാര്യങ്ങൾ എല്ലാം  

നിന്റെ ഈ  സ്വാഭാവം കണ്ടപ്പോൾ    ഒരിക്കൽ ഞാൻ ഇന്ദുനോട് പറഞ്ഞതാ   അവൻ നിന്നെ അംഗീകരിക്കാത്ത കാലത്തോളം   മോള് ഇവിടെ നിന്നിട്ട് വലിയ കാര്യം ഒന്നുല്ല്യ   അതുകൊണ്ട് മോള് വീട്ടിൽ പോയിക്കോ എന്ന് 

   വെറുതെ എന്തിനാ   ശബളമില്ലാത്ത ജോലിക്കാരിയായി  ഇവിടെ കിടന്ന്     നിന്റെ ജീവിതം നശിപ്പിക്കുന്നത്  എന്ന്   

അപ്പോ ആ പാവം എന്നോട് കാല് പിടിച്ചു പറഞ്ഞു   എന്നെ പറഞ്ഞു വിടല്ലേ അമ്മേ   ഞാൻ ആർക്കും ഒരു ശല്യമില്ലാതെ    ഒരു   ജോലിക്കാരിയായിട്ട്   ഞാനിവിടെ കഴിഞ്ഞോളമെന്ന് 

ഇവിടെ ആവുമ്പോൾ  ആരെയും പേടിക്കാതെ എനിക്കി ഉറങ്ങാമല്ലോ  എന്നായിരുന്നു   ആ പാവം കരഞ്ഞുകൊണ്ട് എന്നോട്   പറഞ്ഞ മറുപടി       

പാവമാ ആ കൊച്ച്   ഒരുപാട് സഹിച്ചു   ഇനിയെങ്കിലും എന്റെ മോൻ   അവളെ വേദനിപ്പിക്കരുത്  അത് മാത്രമേ അമ്മക്ക് നിന്നോട് പറയാനുള്ളു 

എനി എന്നാ അമ്മേ   അവളെ ഇവിടേക്ക് കൊണ്ട് വരാൻ പറ്റുക    ? 

അമ്മ   നാളെ   അവളെ ചേച്ചിയെ     ഒന്നു  വിളിച്ചു   ചോദിച്ചു നോക്കട്ടെ       അത്‌ കഴിഞ്ഞു ഞാനും അച്ഛനും പോയി വിളിച്ചോണ്ട് വരാം  

സമയം ഒരുപാടായില്ലേ മോൻ പോയി കിടക്കാൻ നോക്ക്  

അമ്മ പോയിക്കോ   ഞാൻ ഇച്ചിരികൂടി ഇവിടെ ഇരുന്നോട്ടെ  

ഓരോന്ന് ആലോചിച്ചു ചെയറിൽ ചാരി ഇരുന്ന് അങ്ങ് ഉറങ്ങി പോയി   പെട്ടന്ന്   പിന്നിൽ നിന്ന്   ഗിരി... എന്നൊരു വിളി കേട്ടപ്പോഴാണ് ഞാൻ   ഞെട്ടി തിരിഞ്ഞു നോക്കിയത്....'  

   

   ( തുടരും....)


   MUHAMMED RAFI ✍️

അക്ഷരങ്ങളുടെ കൂട്ടുകാരൻ 📝    

    
[   ഇന്ദുമുഖി   ]  [    PART - 8  ]  
   
  $=$=$=$=$=$=$=$=$=$=$=$


✍️Muhammed Rafi 

ഒരു    ഞെട്ടലോടെ ഞാൻ  തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഏട്ടൻ 

ഏട്ടൻ ഇതുവരെ ഉറങ്ങിയില്ലേ  ? 

ഇല്ലടാ  ഉറക്കം വന്നില്ല ഉറക്കം കിട്ടാതെ    റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോയാണ്  നീ ഇവിടെ ഇരിക്കുന്നത് കണ്ടത് 

അപ്പോൾ ഞാൻ കരുതി കുറച്ച് നേരം നിന്റെ അരികിൽ വന്നു  ഇരിക്കാലൊന്ന്   

എന്തേയ്   നിനക്ക് ഉറക്കം ഒന്നുല്ലേ ഗിരി അല്ലങ്കിൽ വൈഫ്‌ കൂടെയില്ലാത്ത   സങ്കടം ആണോ   ? 

ഉറക്കം വന്നില്ല അതുകൊണ്ട് ഇവിടെ വന്നിരുന്നു   
.
എന്നോട് ദേഷ്യം ഉണ്ടോ  നിനക്ക്   ? 

എനിക്കി എന്തിനാ ഏട്ടനോട്‌ ദേഷ്യം

   ഏട്ടനോട് ദേഷ്യമല്ല  എനിക്കി  ഏട്ടന്റെ കാര്യം ആലോചിക്കുമ്പോൾ സങ്കടം ആണ് തോന്നുന്നത്   

ദേഷ്യം ഇല്ലാതിരിക്കില്ല   അത് നീ ചുമ്മാ പറയുവാ         അതല്ലേ ഞാനും അവളും ഇവിടെ കാണിച്ചു കൂട്ടുന്നത്   

ഏട്ടൻ നിന്നോട് കുറച്ച് കാര്യം പറയട്ടെ   കേൾക്കാൻ   താല്പര്യകുറവൊന്നുമില്ലല്ലോ നിനക്ക്  

എന്താ ഏട്ടാ ഇങ്ങനെയൊക്കെ  സംസാരിക്കുന്നത്    ? 

ഏട്ടന് എന്ത്‌ വേണേലും   എന്നോട് പറയാലോ    പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നത് ? 

അമ്മയ്ക്കും അച്ഛനും   വലിയൊരു ആഗ്രഹമുണ്ട്   അത്‌ ഇന്നലെയാണ് എനിക്കി മനസ്സിലായാത്    ആ...ആഗ്രഹം നീ സാധിപ്പിച്ചു കൊടുക്കണം    

ഞാൻ ഒന്നും മനസ്സിലാവാതെ ഏട്ടനെ തന്നെ നോക്കി 

ഏട്ടൻ എന്താ പറഞ്ഞു വരുന്നത് ? 

അവർക്ക് ഒരു പേരകുട്ടിയെ വേണം      പക്ഷേ   എനിക്കി അവരെ    ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ പറ്റില്ല      അതുകൊണ്ട്    അവരുടെ ആഗ്രഹം    നീ   സാധിപ്പിച്ചു കൊടുക്കണം  

ഈ  ഏട്ടൻ   എന്തെക്കെയാ ഈ പറയുന്നത്   എനിക്കൊന്നു മനസ്സിലാവുന്നില്ല   ?

  നിനക്ക് മനസ്സിലായില്ലേ  ലെ   ഏട്ടൻ പറഞ്ഞത് ?    

അഞ്ചുവർഷത്തേക്ക്   ഒരു കുഞ്ഞിനെ പറ്റി ആലോചിക്കുക    പോലും   വേണ്ടാന്നാണ്   നന്ദുന്റെ  തീരുമാനം    

അഞ്ചു വർഷമോ  ? 

എന്നിട്ട് ഏട്ടൻ സമ്മതിച്ചോ  ? 

സമ്മതിക്കുകയല്ലാതെ   എനിക്കി നിവൃത്തിയില്ലല്ലോ.. ഡെലിവറി എക്കെ കഴിഞ്ഞാൽ അവളെ സൗന്ദര്യം എല്ലാം നഷ്ട്ടപ്പെട്ടു പോവും പോലും   അതാണ് അവൾ കണ്ടു പിടിച്ച കാരണം    

കഷ്ട്ടം തന്നെ       ഇങ്ങനെയും ഉണ്ടോ പെണ്ണ്      ഏട്ടനായിട്ടാ  ഈ വക കാര്യങ്ങൾ എല്ലാം കേട്ടു നിൽക്കുന്നത്   ഞാനാണങ്കിൽ കരണം നോക്കി ഒന്ന് കൊടുത്തേനെ   

കൊടുക്കാൻ അറിയാഞ്ഞിട്ടല്ല  ഗിരി     പെണ്ണിനെ തല്ലുന്നത് അത്ര   വലിയ മഹത്വം ഒന്നും അല്ലന്ന്    അറിയാവുന്നതുകൊണ്ട് ക്ഷമിച്ചു അങ്ങ് പോവുകയാ     

എന്ന് കരുതി   ഏട്ടൻ    ഏട്ടത്തിയുടെ താളത്തിനൊത്ത് തുള്ളണോ? 

അവർ പറയുന്നത് നമ്മൾ കേൾക്കണം എന്ന് കരുതി   അവരുടെ മുൻപിൽ ഒരു കോമാളിയാവരുത്      അങ്ങിനെ അവരുടെ മുൻപിൽ നമ്മൾ കോമാളിയായാൽ   പിന്നെ   ഭർത്താവ് എന്ന പദത്തിന്  അർത്ഥമില്ലാതെയായി പോവും 

ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ ഏട്ടന് എന്നോട് ദേഷ്യം തോന്നുന്നുണ്ടാവും  അല്ലേ? 

ഇല്ലടാ   നീ പറയുന്നതല്ലാം   ഉൾകൊള്ളാൻ പറ്റുന്ന വാക്കുകൾ തന്നെയാണ്   പക്ഷേ    അവളെ മുൻപിൽ   ഞാനിപ്പോ ഒന്നിനും കൊള്ളാത്തവനാ 

അവളെ മുൻപിൽ ഒന്നിനും കൊള്ളാത്തവനാക്കിയത് ഏട്ടൻ തന്നെയല്ലെ   ആദ്യം തന്നെ ഏട്ടൻ    അവളെ  നിർത്തേണ്ടത്ത്‌  നിർത്തണമായിരുന്നു  അതുകൊണ്ടാണ്   ഏട്ടന് ഇപ്പോ ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നത്  ഏട്ടന്റെ സ്ഥാനം   ഏട്ടൻ തന്നെ ഇല്ലാതാക്കി    എന്ന് പറയുന്നതാവും    സത്യം   


അത്‌ എല്ലാം ഏട്ടന് അറിയാം    നീ പറഞ്ഞതുപോലെ    ഏട്ടൻ     അവളെ മുൻപിൽ ഞാൻ ഒരുപാട് താഴ്ന്നു കൊടുത്തു പോയി     അതുകൊണ്ട് തന്നെ ഇന്നവൾക്ക്   എന്നെ ഒരു വിലയുമില്ലാതെയായി  

ഇനിയെങ്കിലും എന്റെ ഏട്ടൻ അവളെ പേടിക്കാതെ  ഏട്ടൻ പറയുന്ന വാക്ക് അവളെകൊണ്ട് അനുസരിപ്പിക്കാൻ നോക്ക്   അല്ലാതെ അവൾ പറയുന്നത്   ഏട്ടനല്ല   അനുസരിക്കേണ്ടത് .. 

ഏട്ടൻ ശ്രമിക്കാം   "

ശ്രമിച്ചാൽ പോരാ...   അവളെ അനുസരിപ്പിക്കുന്ന   അവളെ നിലക്ക് നിർത്തുന്ന  ഒരു ഭർത്താവ് ആവാൻ നോക്ക്    നോക്കിയാൽ പോരാ   ആവണം  ഇല്ലങ്കിൽ അവസാനം  ഏട്ടന്  ഖേദിക്കേണ്ടി  വരും 

ഒന്നും എനിക്കി അറിയാഞ്ഞിട്ടല്ല     അവളെ പോലെ ഞാനും  തുടങ്ങിയാൽ  പിന്നെ   ഡിവോഴ്സിൽ ആയിരിക്കും ഇത് അവസാനിക്കുന്നത്    അങ്ങിനെ ഒരു   അവസരം ഞാനായിട്ട് ഉണ്ടാക്കി വെക്കേണ്ടല്ലോ എന്ന് കരുതീട്ടാ   

എന്ന് കരുതി     അവൾ പറയുന്നതല്ലാം  അങ്ങ് സമ്മതിച്ചു കൊടുക്കാനാണോ ഏട്ടന്റെ തീരുമാനം  ? 

   എന്നല്ല    ഒരു പരിധിവരെ ഞാൻ ക്ഷമിക്കും   പിന്നെ   എന്താ ചെയ്യണ്ടതന്ന്  എനിക്കറിയാം ക്ഷമക്കും ഇല്ലേ ഒരു പരിധി നീ   ആ   കാര്യം വിട്  

പിന്നെ ഏട്ടൻ  നിന്നോട് പറഞ്ഞു വന്നത് എന്താന്ന് അറിയോ  ? 

അച്ഛനും അമ്മയും  ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നതു പോലെയാണ്       അച്ഛൻ ഇന്നലെ അമ്മയോട് ചോദിക്കുന്നത് കേട്ടു    

ഏട്ടൻ എന്താ പറഞ്ഞു വരുന്നത് ? 

പറയാം....


നീ മക്കളോട് ചോദിച്ചോ  ? 

എന്ത്‌   ? 

അവർക്ക് വിശേഷം വല്ലതും ആയോ എന്ന് ?  

എന്റെ മനുഷ്യ  കല്യാണം കഴിഞ്ഞിട്ട് ഒരു മാസം അല്ലേ ആയിട്ടുള്ളു   അതിനിടക്ക്   അവരോട് വിശേഷം ആയോ എന്ന് ചോദിച്ചോണ്ട്  എനിക്കി അവരെ അരികിലേക്ക് പോവാൻ പറ്റുമോ   മോശം അല്ലേ  

ഒരു മാസം കഴിഞ്ഞില്ലേ ഭാഗ്യം ?

  അതിന്  ? 

 നമ്മുടെ വിവാഹം കഴിഞ്ഞ്  ഒരു മാസം  കഴിഞ്ഞപ്പോൾ തന്നെ    നീ പ്രെഗ്നന്റ് ആയില്ലേ   

എന്നെപോലെ ആവുമോ എല്ലാവരും  ഈ മനുഷ്യന്റെ ഒരു കാര്യം  നിങ്ങൾ ഇങ്ങനെ  ധൃതി കൂട്ടല്ലേ  ഒന്ന് ക്ഷമിക്കി..

അവരെ സംഭാഷണം  കേട്ടപ്പോൾ ശരിക്കും  സങ്കടം ആയിപോയി   ഗിരി  എനിക്കി പക്ഷേ   എന്റെ കാര്യം അച്ഛനും അമ്മയും   അറിയുമ്പോൾ    അവർക്ക് ഇത് താങ്ങാൻ പറ്റിയെന്ന് വരില്ല   

അപ്പോൾ   നമ്മളെ  അച്ഛൻ   ആള് പുലിയാണ്    ലെ 

ഒന്ന് പോടാ കാര്യം പറയുമ്പോൾ ആണ് അവന്റെ ഒരു തമാശ  

പാവം  കുന്നോളം സ്വപ്നങ്ങളുണ്ട് അവർക്ക് നമ്മെളെ കുറിച്ച്    പക്ഷേ      അവരെ ആഗ്രഹം   നിറവേറ്റി കൊടുക്കാൻ കഴിയാത്ത ഒരു കഴിവ് കെട്ടവനായി പോയല്ലോ     ഈ   ഞാൻ  

അത് എല്ലാം   ഓർക്കുമ്പോൾ  എന്തിനാ ഇങ്ങനെ ഒരു ജന്മം എന്ന് ഓർത്ത് പോവുകയാ  ഗിരി    ഞാൻ    

ഹേയ് എന്താ ഏട്ടാ ഇത്   ടെൻഷൻ ആവല്ലേ എല്ലാം ശരിയാകും   ഏട്ടൻ  ഏട്ടത്തിയോട്   ഒന്നൂടി സ്നേഹത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു നോക്ക്   

  അങ്ങ് ചെന്നാൽ മതി   ഇപ്പോ നടന്നത് തന്നെ    അവളെ സ്വാഭാവം ഏകദേശം നിനക്ക് അറിയാവുന്നതല്ലേ   

പക്ഷേ നിന്റെ ഇന്ദു ഒരു പാവം പെണ്ണാ     നിന്റെ ഭാഗ്യമാ അവളെപോലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയത്.. 

അത്‌ ഇപ്പോഴാ ഏട്ടാ എനിക്കും മനസ്സിലാവുന്നത്   പാവം   എന്റെ പെണ്ണ്   ഒരുപാട് ഞാൻ എന്റെ പെണ്ണിനെ എന്നിൽ  നിന്ന്   അകറ്റി നിർത്തി   ദൈവം പോലും എന്നോട് ക്ഷമിക്കില്ല ഞാൻ ചെയ്ത ക്രൂരത   ഓർത്താൽ    

നീ   എന്താ ഈ പറയുന്നത് ? 

ഉണ്ടായതെല്ലാം ഞാൻ ഏട്ടനോട് പറഞ്ഞപ്പോൾ   ഏട്ടൻ പോലും വാ..തുറന്ന് നിന്നുപോയി   

പിന്നെ എങ്ങനെയാണ് അച്ഛന്റെ അമ്മന്റെ ആഗ്രഹം നടക്കുക   നിന്നെയൊക്കെ   എന്താ വേണ്ടതന്ന് അറിയോ   പാവം ആ പെണ്ണ്     അവളായിട്ടാ    സ്വന്തം ഭർത്താവ് അവഗണിച്ച്  നിർത്തിയിട്ടും         ഒരു ജോലിക്കാരിയെപോലെ  ഇവിടെ   കിടന്ന്   കഷ്ട്ടപെടുന്നത്.. "

തെറ്റ് പറ്റിപോയി ഏട്ടാ എനിക്കി      എന്റെ പെണ്ണിനെ മനസ്സിലാക്കാൻ    എനിക്കി കഴിയാതെ പോയി   മുഖസൗന്ദര്യമല്ല   മനസ്സിന്റെ ഭംഗിയാണ്    എന്ന് മനസ്സിലാക്കാൻ വൈകി പോയി     എനിക്കി     

സാരമില്ല  നിന്റെ തെറ്റ് നീ മനസ്സിലാക്കിയില്ലേ      ഇനിയെങ്കിലും ആ പെണ്ണിനെ കണ്ണ് നിറക്കാതെ  സ്നേഹത്തോടെ ചേർത്ത് പിടിക്കി      എന്നിട്ട്   അച്ഛന്റെ അമ്മന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്ക്‌  ഇന്ദു എനി എപ്പോഴാ ഇവിടേക്ക്    വരുന്നത്   എന്ന് പറഞ്ഞോ  ?

അമ്മയും അച്ഛനും നാളെ അവിടേക്ക് പോവുന്നുണ്ടന്ന് പറഞ്ഞു      അവർ പോയാൽ അറിയാം    എപ്പോഴാ വരുന്നതന്ന്    

എന്നാ പോയി കിടന്നോ സമയം ഒരുപാടായി      ഞാനും പോയി കിടക്കട്ടെ   
=========================

   പിറ്റേന്ന്    രാവിലെ   അച്ഛന്റെ കരച്ചിലോടെയുള്ള   വിളി കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്     

ഭഗവാനെ   അച്ഛന്റെ കരച്ചിലാണല്ലോ   കേൾക്കുന്നത്   എങ്ങനെയോ   മുണ്ടും നേരെയാക്കി   താഴെക്ക്  ഓടി 

അച്ഛന്റെ കരച്ചിൽ കേട്ട ഭാഗത്തേക്ക് ഓടി പോയി നോക്കുമ്പോൾ      ബാത്‌റൂമിൽ വീണ് കിടക്കുന്ന   അമ്മയെ  പൊക്കി എടുക്കാൻ കഷ്ട്ടപ്പെടുന്ന അച്ഛനെയാണ് ഞാൻ കണ്ടത്   

എന്തുപറ്റി അച്ഛാ  അമ്മക്ക് ? 

അറിയില്ല മോനേ   അവളെ കരച്ചിൽ കേട്ടാണ് ഞാൻ ഓടി വന്നത്   അപ്പോ ഇതാ ഇവിടെ വീണ് കിടക്കുന്നു 

വേദന കൊണ്ട് അമ്മ ഉച്ചത്തിൽ കരയുന്നുണ്ട്    

നമുക്ക് ഹോസ്പിറ്റലിൽ പോവാം   അച്ഛാ   ഞാൻ വണ്ടി എടുക്കട്ടെ     അമ്മക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്    അല്ലാതെ അമ്മ ഇങ്ങനെ കരയില്ല    

  അപ്പോഴേക്കും   അച്ഛൻ പോയി  ഒന്ന് ഏട്ടനെ വിളിച്ചു നോക്ക്    

  അമ്മയെ എടുത്ത്‌  വേഗം ഞാൻ   കാറിൽ കൊണ്ട് കിടത്തി  

മോനേ നമുക്ക് പോവാം  

അച്ഛൻ ഏട്ടനെ വിളിച്ചില്ലേ? 

അവനെ   വിളിച്ചിട്ട് എഴുന്നേൽക്കേണ്ട    അവള് വേദനകൊണ്ട് പുളയുമ്പോൾ അവനെ കാത്തു നിന്നാൽ ശരിയാകില്ല   മോൻ വണ്ടി എടുക്ക്    "

  നിമിഷം നേരം കൊണ്ട് തന്നെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി      

  പരിശോധന കഴിഞ്ഞപ്പോൾ   ഡോക്ടർ അച്ഛന്റെ അരികിലേക്ക് വന്നു പറഞ്ഞു  

കാലിലും കയ്യിലും  നല്ല  പൊട്ട് ഉണ്ട്    ശരീരം ഒട്ടും ഇളകാതെ   കിടക്കണം    അതിന് പറ്റുമെങ്കിൽ വീട്ടിൽ പോവാം ഇല്ലെങ്കിൽ ഇവിടെ കിടത്തേണ്ടി വരും    

അപ്പോ എനി എന്ത്‌ ചെയ്യും ഡോക്ടർ    ? 

അച്ഛൻ സങ്കടത്തോടെ ഡോക്ടറോട് ചോദിച്ചു   

പേടിക്കണ്ട    വീട്ടിൽ പോയിട്ട്   നന്നായി റസ്റ്റ്‌ എടുക്കാൻ പറ്റുമെങ്കിൽ കുറച്ച് കഴിഞ്ഞു പോവാം   ഇല്ലങ്കിൽ ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും        

എന്ത്‌ ചെയ്യും മോനേ നമ്മൾ ? 

മോനേ   നമുക്ക് വീട്ടിൽ പോവാം   അമ്മക്ക് വയ്യടാ ഇവിടെ കിടക്കാൻ    മോൻ ഡോക്ടറോട്   പറയ് വീട്ടിൽ പോയിട്ട്   അമ്മ ശരീരം ഇളകാതെ കിടന്നോളാം    എന്ന്   

അങ്ങിനെ അമ്മന്റെ നിർബന്ധം പ്രകാരം    ഞങ്ങൾ  ഹോസ്പിറ്റലിൽ നിന്ന് നേരെ   വീട്ടിലേക്ക് വിട്ടു   

ഹരി ഒന്ന് വിളിച്ചതുപോലുമില്ലല്ലോ .. 
ഇത്രയും സമയം നമ്മളെ ആ വീട്ടിൽ കാണാതിരുന്നാൽ   നമ്മൾ   എവിടെയാണന്ന് ഒന്ന് അന്വേഷിക്കില്ലേ   ?  

അച്ഛന്റെ   പരിഭവം നിറഞ്ഞ  സംസാരം കേട്ടപ്പോൾ    ഞാൻ പറഞ്ഞു      അച്ഛനോട്    ഇപ്പോഴും ഉറക്കം ആവും   അച്ഛാ    അല്ലാതെ എന്ത് പറയാൻ 

കാർ വീടിന്റെ മുറ്റത്ത്‌ നിർത്താൻ നേരമില്ലാതെ തന്നെ     ഉമ്മറത്ത് പേപ്പറും  വായിച്ചിരിക്കുന്ന  ഏട്ടൻ കാറിന്റെ   അരികിലേക്ക് ഓടിയെത്തി    

അയ്യോ   അമ്മക്ക് എന്താ പറ്റിയത്   ഗിരി ? 

ഞാനത് മൈൻഡ് ചെയ്യാതെ അമ്മയെ എടുത്തോണ്ട് വേഗം    വീടിനുള്ളിലേക്ക്  കയറി   അമ്മയെ വേഗം   റൂമിൽ കൊണ്ട് കിടത്തി 

അപ്പോഴും   ഏട്ടൻ പിന്നാലെ വരുന്നുണ്ട്        അമ്മക്ക് എന്താ പറ്റിയതന്നും ചോദിച്ചോണ്ട് 

ഈ വീട്ടിൽ ഒരാൾ മരിച്ചാൽ പോലും   നീയൊന്നും അറിയില്ലല്ലോ   ഹരി   

അച്ഛൻ കുറച്ച് ദേഷ്യത്തോടെ ഏട്ടനോട് ചോദിച്ചു  

എത്ര തവണ ഞാൻ നിന്നെ വിളിച്ചു അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ വേണ്ടി    

ഞാനറിഞ്ഞില്ല   അച്ഛാ    അച്ഛൻ എന്നെ വിളിച്ചത്    സത്യം ആയിട്ടും    അറിഞ്ഞില്ല  

എത്ര തവണ ഞാൻ ഡോറിൽ മുട്ടി   അതുപോലെ ഗിരി  എത്ര തവണ നിന്റെ ഫോണിൽ വിളിച്ചു    എന്നിട്ടും നീ അറിഞ്ഞില്ലന്ന് പറഞ്ഞാൽ വിശ്വാസിക്കാൻ ബുദ്ധിമുട്ട് ഉണ്ട് 

അച്ഛൻ എന്നെ വിശ്വാസിക്കി ഞാൻ അറിയാഞ്ഞിട്ടാ    

ഓക്കേ   ഞാൻ വിശ്വസിച്ചു  പക്ഷേ   രാവിലെ  എണീറ്റാൽ   വീട്ടിലുള്ളവരെ കാണാതിരുന്നാൽ   ഒന്ന് അന്വേഷിക്കില്ലേ    അതും നീ   അറിയാഞ്ഞിട്ടാണോ  ? 

അവിടെ ഏട്ടന് ഉത്തരം മുട്ടിപോയി    

പിന്നെ എന്തോ ആലോചിച്ചു ഒരു ഉത്തരം കണ്ടെത്തി അച്ഛനോട്‌ പറഞ്ഞു 

ഞാൻ കരുതി നിങ്ങൾ ഇന്ദുന്റെ വീട്ടിൽ പോയതാകുമെന്ന്    

  മതി   നിർത്തിക്കോ  കാരണം കണ്ടുപിടിച്ചു നീ ബുദ്ധിമുട്ടണ്ടാ.  നീയൊക്കെ വീട്ടിലുള്ളതും   ഇല്ലാത്തതും എല്ലാം ഒരുപോലെയാണന്ന് ഇപ്പോൾ മനസ്സിലായി      

മോനേ ഗിരി.....

എന്താ അമ്മേ  ? 

അമ്മക്ക് വേദന സഹിക്കാൻ വയ്യടാ   അമ്മ അടുക്കളയിൽ കാപ്പി ഇട്ട് വെച്ചിട്ടുണ്ട് മോന് ഒന്ന് എടുത്ത് താ   എന്നാൽ അമ്മക്ക്   മെഡിസിൻ കഴിക്കാം    

ഒന്നും കഴിക്കാതെ മെഡിസിൻ കഴിക്കേണ്ട   അമ്മേ    ഞാനും അച്ഛനും അടുക്കളയിൽ കയറി എന്തെങ്കിലും പലഹാരം ഉണ്ടാക്കാം   ഒരു അഞ്ചുമിനിറ്റ് മതി   അതുവരെ അമ്മ ഒന്ന് ക്ഷമിക്കി   

അതൊന്നും വേണ്ടാ മോനേ അമ്മക്ക് വേദന സഹിക്കാൻ വയ്യടാ അതുകൊണ്ടാണ് 
  

ഗിരി... നീ അമ്മക്ക് ആ മെഡിസിൻ എടുത്ത് കൊടുക്ക്‌  .അപ്പോഴേക്കും  ഞാൻ   നന്ദുനെ വിളിക്കാം    നീ അടുക്കളയിൽ കയറണ്ട അവളോട് പറയാം ഭക്ഷണം ഉണ്ടാക്കാൻ       

മ്മ്     ഇപ്പോ വന്നത് തന്നെ   അടുക്കളയിലേക്ക്

   ഏട്ടൻ വിളിക്കണ്ടേ താമസം ഇപ്പോ ഓടി വരും   എന്തിനാ ഏട്ടാ വെറുതെ വിളിച്ച് നാണം കെടുന്നത്   

ഇല്ലടാ അമ്മക്ക് വയ്യാന്ന് പറഞ്ഞാൽ അവള് വരും  

എന്നാൽ ഏട്ടൻ വിളിച്ചു നോക്ക് 

നന്ദു...      നീ ഇത് എവിടേക്കാ   ? 

അവളെ ഒരുക്കം കണ്ടപ്പോൾ  റൂമിലേക്ക് കയറിയ ഏട്ടൻ    അത്ഭുതത്തോടെ ചോദിച്ചു പോയി    

ഞാനെന്റെ വീട്ടിലേക്ക് അല്ലാതെ എവിടെക്കാ    

എന്താ ഇപ്പോ പെട്ടെന്ന്   വീട്ടിലേക്ക് ഒരു പോക്ക്  ? 

പിന്നെ എന്റെ വീട്ടിൽ പോവാൻ എനിക്കി മുഹൂർത്തം നോക്കണോ എനിക്കി പോവണം തോന്നി   അതുകൊണ്ട് ഞാൻ പോവുന്നു   

അമ്മക്ക് വയ്യാത്ത ഈ  അവസ്ഥയിൽ   നീ ഇപ്പോ വീട്ടിൽ    പോയാൽ  ശരിയാവില്ല  നന്ദു 

ഇന്ദു ഇവിടെ ഇല്ലാത്തതല്ലേ     ഇന്ദു ഉണ്ടങ്കിൽ നിനക്ക് പോവാമായിരുന്നു 

നിങ്ങളെ അമ്മക്ക് വയ്യാന്ന് കരുതി എനിക്കി എന്റെ വീട്ടിൽ പോവണ്ടേ? 

പ്ലീസ്  നന്ദു ഞാൻ നിന്റെ കാല് പിടിക്കാം     ഇന്ദു ഒന്ന് വന്നോട്ടെ എന്നിട്ട് നീ പോയിക്കോ 

ഇന്ദു വരുന്നതുവരെ കാത്തിരിക്കാനൊന്നും   എന്നെകൊണ്ട് പറ്റില്ല   എനിക്കി ഇപ്പോൾ തന്നെ പോവണം    

നീ എന്തിനാ   ഇങ്ങനെ വാശി പിടിക്കുന്നത്   അമ്മക്ക് വയ്യാത്തതുകൊണ്ടല്ലേ ഞാൻ നിന്റെ കാല് പിടിക്കുന്നത്  

അത് മനസ്സിലാക്കിയിട്ട് തന്നെയാണ് ഞാൻ  എന്റെ   വീട്ടിലേക്ക്    പോവുന്നതും  

   നിങ്ങളെ തള്ളയെ നോക്കാൻ എന്നെ കിട്ടില്ല    തള്ളയുടെ പുന്നാരമരുമകൾ ഇന്ദുമുഖി ഇല്ലേ   അവളെ പോയി വിളിച്ചോണ്ട് പോര്    അവള് നോക്കിക്കോളൂ    തള്ളയെ    

ഇങ്ങനെ   കണ്ണ് ചോരയില്ലാതെ പെരുമാറല്ലേ  നന്ദു നീ   

നീ  ഇപ്പോ   ഈ   അവസ്ഥയിൽ    പോയാൽ അച്ഛനും ഗിരിയും എന്ത്‌ കരുതും   

അവർ എന്ത്‌ കരുതിയാലും  ഈ നന്ദനക്ക്  എന്താ..?    

  എന്റെ നന്ദു   ഞാൻ പറയുന്നത് ഒന്ന് കേൾക്ക് പ്ലീസ്     അവൾ രണ്ട് ദിവസം കഴിഞ്ഞാൽ വരും എന്നിട്ട് നീ പോയിക്കോ    

ഹരി എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല  നന്ദന    പോവാൻ തീരുമാനിച്ചിട്ടുണ്ടങ്കിൽ   ഈ   നന്ദന പോയിരിക്കും  അതും പറഞ്ഞുകൊണ്ട് അവൾ റൂമിൽ നിന്ന് ബാഗുമെടുത്ത്‌ പുറത്തേക്കിറങ്ങി   
ഇറങ്ങിയതും   എന്റെ മുൻപിലേക്കായിരുന്നു     

എന്നെ കണ്ടതും അവളെ മുഖം ഇഞ്ചികടിച്ചതുപോലെയായി  

അത് മൈൻഡ് വെക്കാതെ ഞാൻ ചോദിച്ചു   

ഏട്ടത്തി  എവിടേക്കാ  ബാഗും എടുത്തോണ്ട്   ? 

  എന്റെ വീട്ടിലേക്ക്   അല്ലാതെ എവിടേക്കാ   

അമ്മക്ക്  ഈ   വയ്യാത്ത അവസ്ഥയിലാണോ  ഏട്ടത്തി വീട്ടിൽ പോവുന്നത്   ? 

ഇന്ദു ഇവിടെ ഇല്ലാത്തതല്ലേ  ഏട്ടത്തി    ഇന്ദു വന്നിട്ട് പോയാൽ പോരെ ഏട്ടത്തിക്കി 

എനിക്കി എന്റെ വീട്ടിൽ പോവാൻ നിന്റെ ഭാര്യ വരാൻ കാത്തിരിക്കുന്നത് എന്തിനാ...ഞാൻ    

ഏട്ടത്തിക്കി വീട്ടിൽ പോവാൻ എന്റെ ഭാര്യ വരണമെന്നില്ല  അതെനിക്കാറിയാം     പക്ഷേ    അവൾ ഇവിടെ ഇല്ലാത്ത സ്ഥിതിക്കി    അമ്മന്റെ ഈ   അവസ്ഥ മനസ്സിലാക്കി    അവൾ വന്നിട്ട് പോയാൽ പോരെ എന്നാണ് ഞാൻ ചോദിച്ചത് 


നിന്റെ അമ്മയെ   നോക്കാൻ നിനക്ക് പറ്റുന്നില്ലങ്കിൽ ഒരു ജോലിക്കാരിയെ വെക്ക് അതിന് പറ്റുന്നില്ലങ്കിൽ   വല്ല   വൃദ്ധസദനത്തിലും കൊണ്ട് ഇട്  

അല്ലാതെ നിന്റെ അമ്മയെ നോക്കാൻ ഈ   നന്ദനയെ കിട്ടില്ല    എന്ന് പറഞ്ഞുകൊണ്ടവൾ   ബാഗുമെടുത്ത്‌  തിരിഞ്ഞതും   ഏട്ടന്റെ കയ്യ് അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു   

എന്റെ അമ്മയെ   കുറിച്ച് പറയാൻ നിനക്ക് എന്താടി അർഹത   ഞാൻ വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ നീ എന്റെ   തലയിൽ കയറുന്നോ? 

നിനക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ലങ്കിൽ  നിനക്ക്  പോവാം പക്ഷേ    എന്റെ അമ്മയുടെ കാര്യത്തിൽ   എന്ത്‌ തീരുമാനമെടുക്കണമെന്ന്     ഞങ്ങൾ തീരുമാനിക്കും   മനസ്സിലായോടി      

ഈ   അടി   ഏട്ടൻ തന്നിട്ടില്ലങ്കിൽ എന്റെ കൈകൊണ്ട്   നിനക്ക് കിട്ടിയേനെ പക്ഷേ   ഏട്ടൻ ഇപ്പോ തന്നതുപോലെ ആയിരിക്കില്ല എന്ന് മാത്രം 

  ഞാൻ തരുമ്പോൾ   ചിലപ്പോൾ നിന്റെ വായിലെ പല്ലിന്റെ എണ്ണം കുറഞ്ഞെന്ന് വരും      അത്ര ദേഷ്യമുണ്ടടി   നീ ഇപ്പോ പറഞ്ഞ വാക്ക് കേട്ടപ്പോൾ   

എന്റെ നെഞ്ചിൽ ജീവനുണ്ടങ്കിൽ       ആരുടേയും സഹായമില്ലാതെ   പൊന്നുപോലെ നോക്കും ഞാനെന്റെ അമ്മയെ    അതിന് ഒരുത്തിയുടെയും സഹായം വേണ്ടാ എനിക്കി   മനസ്സിലായോ  ?  

എനി ഇതുപോലെയുള്ള സംസാരവും സംസാരിച്ചോണ്ട്    വന്നാൽ   ഏട്ടന്റെ പെണ്ണ് ആണന്ന് ഞാനങ്ങ് മറക്കും   കേട്ടോടി....പന്ന.......     എന്റെ വായിൽ   നല്ല തെറിയാ വരുന്നത്.. "

അപ്പോയെക്കും അച്ഛൻ കയറി വന്നു     അതുകൊണ്ട് തന്നെ പിന്നെ ഞാനൊന്നും സംസാരിക്കാൻ നിന്നില്ല   

അച്ഛനെ കണ്ടതും       അവൾ കവിൾത്തടം  തടവികൊണ്ട്  ഭദ്രകാളിയെ പോലെ  റൂമിലേക്ക് കയറി പോയി   

അവൾ   ഭദ്രകാളിയെ പോലെ    പോവുന്നത് കണ്ടിട്ടാവും   അച്ഛൻ അവളെ അടിമുടി ഒന്ന്   നോക്കി പക്ഷേ ഒന്നും ചോദിച്ചില്ലന്ന് മാത്രം    ചോദിക്കില്ല കാരണം    അവളോട് അച്ഛന് അത്രക്ക് വെറുപ്പാണ് 

  എന്തായാലും ആ   ടൈമിൽ അച്ഛൻ ഇവിടെ ഇല്ലാതിരുന്നത്   ഭാഗ്യം     ഇല്ലങ്കിൽ അവൾക്ക് അച്ഛനോടും   കിട്ടിയേനെ   
  .
അച്ഛൻ ഇത്  എവിടെ പോയതാ  ? 

ഭക്ഷണം വാങ്ങാൻ   വേണ്ടി   

അച്ഛൻ എന്തിനാ പോയത് എന്നോട് പറഞ്ഞാൽ പോരായിരുന്നോ   "

അത്‌ കുഴപ്പമില്ല മോനേ   ആര് പോയാലും ഭക്ഷണം ഇവിടെ എത്തിയാൽ പോരെ 

  നമ്മൾ രണ്ടാളും അടുക്കളയിൽ കയറി ഭക്ഷണം    ഉണ്ടാക്കുമ്പോയെക്കും    അവൾക്ക് വിശക്കും    

അമ്മ   ഗുളിക കഴിച്ചില്ലല്ലോ   ഗിരി   ?  

ഇല്ല അച്ഛാ   ഭക്ഷണം കൊടുത്തിട്ട് കൊടുക്കാമെന്ന് കരുതി       

എന്നാൽ ഞാൻ കൊടുത്തോളാം    അമ്മക്ക് ഭക്ഷണം  

നീ ഹരിയെ വിളിച്ചു വേഗം ചായ കുടിക്കാൻ നോക്ക് 

വേണ്ടാ   അച്ഛൻ ഇങ്ങ് താ   അമ്മക്ക് ഞാൻ കൊടുത്തോളാം    അച്ഛൻ പോയി ചായ കുടിക്കാൻ നോക്ക്

അമ്മക്കുള്ള ഭക്ഷണവും എടുത്ത്    വേഗം  ഞാൻ അമ്മയുടെ റൂമിലേക്ക്    പോയി    

ഭാഗ്യം....   ഒന്ന് എഴുന്നേറ്റെ നീ 

പാതി മയക്കത്തിലുള്ള അമ്മ എന്റെ ശബ്ദം കേട്ടതും   പെട്ടന്ന് കണ്ണ് തുറന്ന് എന്നെ ഒന്ന് നോക്കി 

അയ്യോടാ   അച്ഛനാണന്ന് കരുതി ലെ കൊച്ചു കള്ളി 

ഒന്ന് പോടാ ചെക്കാ നിന്റെ ശബ്ദവും അച്ഛന്റെ  ശബ്ദവും കേട്ടാൽ തിരിച്ചറിയത്തവളല്ല  ഈ   ഞാൻ         

അയ്യോടാ    എന്നാ  എന്റെ  ഭാഗ്യലക്ഷ്മികുട്ടി   മെല്ലെ ഒന്ന് എഴുന്നേറ്റെ     ചായ കുടിക്കണ്ടേ    എന്നിട്ട് വേണം മെഡിസിൻ കഴിക്കാൻ   

അമ്മയെ മെല്ലെ എഴുന്നേൽപ്പിച്ച്   ഭിത്തിയിലേക്ക് ചാരിഇരുത്തി  അമ്മക്ക് ഭക്ഷണം വായിലേക്ക് വെച്ച്  കൊടുക്കുമ്പോഴാ   അമ്മയുടെ  ചോദ്യം     

ഞാൻ കാരണം   ഹരി അവന്റെ ഭാര്യനെ അടിച്ചു അല്ലെ മോനേ   

അവളെ   അടിക്കുകയല്ല വേണ്ടത് ഞാനാണങ്കിൽ കൊന്ന് പോയേനെ...

അവളെ സ്വാഭാവം അറിഞ്ഞുകൊണ്ട് എന്തിനാ   മോനേ അവളോട് ഇവിടെ നിൽക്കണമെന്ന്  വാശി പിടിച്ചത്   നിനക്ക് അറിയില്ലേ അവളെ   സ്വാഭാവം    

അറിയാം   അമ്മേ   എന്തെങ്കിലും ഒരു സഹായം ആവുമെന്ന് കരുതി പറഞ്ഞു പോയതാ   പിന്നെയാണ് ഞാനും   ആലോചിക്കുന്നത്   പറഞ്ഞത് അബദ്ധം ആയി പോയെന്ന്  

എന്നിട്ട് അവളെവിടെ പോയി ? 

റൂമിൽ കാണും    അല്ലാതെ എവിടെ പോവാൻ   

മരുമക്കളെ കുറിച്ച് അമ്മക്ക് വലിയ പ്രതീക്ഷ ഒന്നും വേണ്ട അല്ലേ   മോനേ   ? 

അത്‌ ചോദിക്കുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു 

മരുമക്കൾ ഇല്ലങ്കിൽ എന്താ മകനായിട്ട്   അമ്മക്ക് ഈ ഞാനില്ലേ 

   ഏട്ടന്റെ കാര്യം എനിക്കറിയില്ല പക്ഷേ    ഈ   ഗിരിയുടെ   നെഞ്ചിലെ ശ്വാസം നിലക്കുന്നത് വരെ    അമ്മയെ ഞാൻ   നോക്കും   പൊന്നുപോലെ 

മറ്റൊരാൾക്കും എന്റെ അമ്മയെ ചവിട്ടി തേക്കാൻ ഞാൻ കൊടുക്കില്ല    ഇത് ഗിരിയുടെ ഹൃദയത്തിൽ തട്ടിയുള്ള വാക്കാണ്       അമ്മയെ ഞങ്ങൾ എങ്ങനെ നോക്കിയാലും   ഞങ്ങളെ അമ്മ നോക്കിയതിന്റെ ഒരു കാൽ ഭാഗം  ആവുമോ ?   ഒരിക്കലും   ആവില്ലന്ന് എനിക്കറിയാം      

പിന്നെ   എന്റെ ഭാര്യ  അവൾ അമ്മയെ നോക്കും അത് എനിക്കി ഉറപ്പുണ്ട്   

അവളിങ്ങ്    ഒന്നിങ്ങു വന്നോട്ടെ അമ്മയെ അവൾ പൊന്നുപോലെ നോക്കില്ലേ   പിന്നെ എന്തിനാ എന്റെ അമ്മക്ക് സങ്കടം   ഞങ്ങളുണ്ടാവും അമ്മന്റെ കൂടെ    മരണം വരെ അത്‌ പോരെ എന്റെ അമ്മക്ക്  ? 

മതി അമ്മക്ക് ഇത്രയും കേട്ടാൽ മതി എന്ന് പറഞ്ഞോണ്ട് ഒരു കയ്യ് കൊണ്ട് അമ്മയുടെ നെഞ്ചിലേക്ക് എന്നെ ചേർത്ത് നിർത്തികൊണ്ട്   എന്റെ  നെറുകയിൽ   ചുംബിച്ചു 

അമ്മ എന്നെ ചുംബിച്ചുക്കുമ്പോൾ   അമ്മയുടെ കണ്ണുനീരിന്റെ നനവ് എന്റെ കവിളിലേക്ക് പതിഞ്ഞിരുന്നു  

ഹേയ്   എന്തിനാ എന്റെ   ഭാഗ്യലക്ഷ്മികുട്ടിയുടെ കണ്ണ് നിറഞ്ഞത്  കരയാതെ      നല്ല കുട്ടിയായി വേഗം  ഇത് മുഴുവൻ കഴിച്ചേ..    എന്നിട്ട് മെഡിസിൻ കഴിക്കണം     കരച്ചിൽ എല്ലാം പിന്നെ     ട്ടോ 

അപ്പോയെക്കും അച്ഛൻ   റൂമിലെത്തി   

എന്താ അമ്മയും മോനും വല്ലാത്തൊരു സ്നേഹം പ്രകടനം  

അമ്മ പറയുവാ  ഭക്ഷണം അച്ഛൻ തന്നാൽ മതിയായിരുന്നു എന്ന്   നീ എന്തിനാ ഇപ്പോ ഭക്ഷണവും കൊണ്ട് വന്നതന്ന്..  എനി മെഡിസിൻ അച്ഛൻ തരും    വെറുതെ ഞാൻ കട്ടുറുമ്പ് ആവുന്നില്ല ട്ടോ  ഭാഗ്യലക്ഷ്മികുട്ടി   എനി നിങ്ങൾ കുറച്ച് റൊമാന്റിക് ആയിക്കോ 

  എന്നാ നമ്മള്  അങ്ങോട്ട്....

ഒന്നുപോടാ ചെക്കാ നിനക്ക് കുറച്ച് കൂടുന്നുണ്ട് ട്ടോ   

നീ പോയി ചായ കുടിക്കി ഗിരി    സമയം ഒത്തിരി ആയി    ഗുളിക അച്ഛൻ കൊടുത്തോളം    

മോനേ...     ഏട്ടനെ വിളിച്ചു നോക്ക്     എന്നിട്ട് മൂന്ന് പേരുകൂടി   വേഗം ചായ കുടിക്കാൻ നോക്ക്   

എനിക്കി വയ്യ അച്ഛാ   അവരെ വിളിക്കാൻ      അവർക്ക് ഭക്ഷണം  വേണമെന്നുണ്ടങ്കിൽ അവർ വന്ന് കഴിച്ചോട്ടെ     അല്ലാതെ വിളിച്ച് സൽക്കരിക്കാനൊന്നും എന്നെ കിട്ടില്ല     

എന്നാൽ പിന്നെ നീ    കഴിക്കാൻ നോക്ക്   സമയം ഒരുപാടായി  നീ പറഞ്ഞതുപോലെ അവർക്ക് ഭക്ഷണം   വേണേൽ അവർ വന്നോട്ടെ       

ഏട്ടനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ    ഓഹോ   ഏട്ടൻ ഇത്ര പെട്ടന്ന്  റൂമിൽ കയറിയോ  ? 

  എനി നേരെത്തെ കൊടുത്ത അടിയുടെ വേദന മാറ്റാൻ എങ്ങാനും കേറിയതാണോ      ആവാതിരിക്കാൻ വഴിയില്ല   എന്തെങ്കിലും ആവട്ടെ   അവരായി അവരുടെ പാടായി 

നന്ദു.....    എണീറ്റെ ചായ  വേണ്ടേ നിനക്ക്    എന്ന് ചോദിച്ചുകൊണ്ട്   അവളെ മുടിയിലൊന്ന്    ഒന്ന് തലോടി   

തൊട്ടു പോവരുതന്നെ        വന്നിരിക്കുന്നു കള്ള സ്നേഹവുമായി     നാണം ഇല്ലാത്ത മനുഷ്യൻ    എന്ന് പറഞ്ഞോണ്ട് അവൾ ഒറ്റ അലർച്ചയായിരുന്നു...    ആർക്ക് വേണം   നിങ്ങളെ  ചായ    കൊണ്ട് കൊടുക്ക്  നിങ്ങളെ തള്ളക്കും തന്തക്കും...!!!
    

  ( തുടരും....)

   ✍️MUHAMMED RAFI 

അക്ഷരങ്ങളുടെ കൂട്ടുകാരൻ 📝

     
[   ഇന്ദുമുഖി   ]  [    PART -9 ]
  
   
✍️Muhammed Rafi   

ആർക്ക് വേണം   നിങ്ങളെ  ചായ    കൊണ്ട് കൊടുക്ക്  നിങ്ങളെ തള്ളക്കും തന്തക്കും    

ഞാൻ നിന്നെ അടിച്ചതിനല്ലേ നിനക്ക്   എന്നോട്  ഈ ദേഷ്യം 

       ഞാൻ നിന്നെ  തല്ലിയില്ലങ്കിൽ ആ   നിമിഷം     ഗിരി   നിന്നെ അടിക്കും 

  കാരണം   നീ പറഞ്ഞ വാക്ക്    കേട്ടപ്പോൾ      അത്രക്ക് ദേഷ്യം ഉണ്ട്   അവന്   നിന്നോട്    

      വെറുതെ അവന്റെ കയ്യിൽ നിന്ന് നിനക്ക് അടി കിട്ടേണ്ടല്ലോ എന്ന് കരുതി    അവന്റെ   കയ്യിൽ നിന്ന് നിന്നെ രക്ഷിക്കാൻ വേണ്ടിയല്ലെ    ചെറുതായിട്ട് നിന്നെ ഞാൻ ഒന്ന് അടിച്ചത് 


അവന് അടിച്ചാൽ   കൂടി പോവും  ഒരിക്കൽ  അവനോട്    നിനക്ക്   കിട്ടിയത്  ഓർമ്മയില്ലേ  ? 

  അവന്റെ സ്വാഭാവം നിനക്കറിയാവുന്നതല്ലേ       ദേഷ്യം വന്നാൽ   ആരാണന്നോ എന്താണന്നോ അവൻ നോക്കില്ല അതാണ് അവന്റെ സ്വാഭാവം   

അവന്റെ മുൻപിൽ നിന്ന് നിന്നെ രക്ഷിക്കാൻ     നിന്നെ അടിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു   എനിക്കി    

    നിന്നെ അടിച്ചു പോയതിന് ഞാൻ നിന്നോട്  മാപ്പ് ചോദിക്കാം    എന്നാലെങ്കിലും നീ വന്ന്   ആ   ചായ കുടിക്കി   

ഹരി ഇപ്പോ അനിയന്റെ മുൻപിൽ ആള് ആയല്ലോ അതിന് വേണ്ടിയല്ലെ അവന്റെ മുൻപിലിട്ട് എന്നെ തല്ലിയത്   

നീ പിന്നെയും ഇത് തന്നെ പറയല്ലേ   നന്ദു   ഞാൻ നിന്നോട് മാപ്പ് പറഞ്ഞില്ലേ    നീ   എഴുന്നേറ്റ്‌ വാ   

എനിക്കി നിങ്ങളെ അച്ഛൻ വാങ്ങി കൊണ്ട് വന്നതൊന്നും   വേണ്ടാ  നിങ്ങൾക്ക്  വേണേൽ നിങ്ങൾ  പോയി കഴിച്ചോ   

പിന്നെ     നീ എന്ത്‌ ചെയ്യാൻ പോവുകയാ   നിനക്ക് വിശക്കില്ലേ  ? 

ഞാൻ പറയുന്നത് പോലെ ഹരി കേൾക്കാമോ  ? 

കേൾക്കാം   നീ പറഞ്ഞോ   

നമുക്ക് പുറത്ത് പോയി ഭക്ഷണം കഴിക്കാം   എന്നിട്ട്   രാത്രിയിൽ വന്നാൽ മതി ഇവിടേക്ക്  എന്താ സമ്മതമാണോ   ? 

അമ്മക്ക് വയ്യാത്ത ഈ അവസ്ഥയിൽ നമ്മൾ പുറത്ത് പോവുന്നത് മോശമല്ലേ നന്ദു 

ഓ... തുടങ്ങി    നാശം പിടിക്കാൻ  ഒരമ്മ     നിങ്ങളെ അമ്മക്ക് വയ്യാന്ന് കരുതി   നമുക്ക് പുറത്ത് പോവുന്നതിന് എന്താ കുഴപ്പം    എപ്പോ നോക്കിയാലും   ഒരമ്മ     അമ്മ   '   വല്ലാത്തൊരു തലവേദന ആണല്ലോ ഇത്    

എന്നാലും....   ഗിരിയും അച്ഛനും എന്ത്‌ കരുതും     നന്ദു  ? 

എന്നാൽ പിന്നെ   നിങ്ങളെ അമ്മയെ കെട്ടിപിടിച്ചോണ്ട് ഇവിടെ അങ്ങ് ഇരുന്നോ   അപ്പോ പിന്നെ   എല്ലാവർക്കും സമാധാനമാവും   

നീ ഇങ്ങനെ ദേഷ്യം ആവല്ലേ നന്ദു.. 

നിങ്ങൾക്ക് വരാൻ പറ്റുമോ ഇല്ലയോ   അത്    പറയ്    പറ്റില്ലങ്കിൽ   എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട്    മനുഷ്യന് കുറച്ച് സ്വസ്ഥതയെങ്കിലും കിട്ടട്ടെ   

ഞാൻ വരാം   എനി അതിന്റെ പേരിൽ പിണങ്ങണ്ടാ...


ഞാൻ ഉമ്മറത്ത്‌ പേപ്പറും വായിച്ചിരിക്കുമ്പോയാ.. ഏട്ടനും ഏട്ടത്തിയുകൂടി ഒരുങ്ങി ഇറങ്ങി പോവുന്നത് കണ്ടത്   


ഇത്രയും വേഗം പിണക്കം എല്ലാം മാറിയോ   നേരെത്തെ അവളെ കരണം നോക്കി പൊട്ടിച്ച എന്റെ ഏട്ടൻ തന്നെയാണോ ഭഗവാനെ  അവളെ പിന്നാലെ പോവുന്നത്   എന്ന് ചിന്തിച്ച്    അത്ഭുതത്തോടെ ഞാൻ എന്റെ ഏട്ടനെ തന്നെ നോക്കി നിന്നുപോയി   

എനി  എന്നെ   തൃപ്തിപെടുത്താൻ വേണ്ടി     ഏട്ടൻ    എന്റെ മുൻപിൽ   അഭിനയിച്ചതായിരുന്നോ ?  

പറയാൻ പറ്റില്ല   എന്റെ ഏട്ടനല്ലേ ആള്    

എന്നെ കണ്ടിട്ടും  കാണാത്ത രീതിയിൽ  രണ്ടാളും  
പുറത്തേക്കിറങ്ങി   

ഈ ഏട്ടനെ എത്ര   ഉപദേശിച്ചിട്ടും വലിയ കാര്യമൊന്നുമില്ല    ഉപദേശിക്കുന്ന ഞാൻ മണ്ടനാവും  

  എന്നാലും ഇങ്ങനെയും ഉണ്ടോ    ആണുങ്ങൾ     അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ       ഇത് എന്റെ ഏട്ടൻ തന്നെയാണോ  ? 

എന്താ ഗിരി ഒറ്റക്ക് ഇരുന്ന് സംസാരിക്കുന്നത്  ? 

ഹേയ് ഒന്നുല്ല്യ അച്ഛാ...  

ഒന്നും ഇല്ലാതെ നീ  ഇങ്ങനെ  ഒറ്റക്ക് ഇരുന്ന് സംസാരിക്കില്ലല്ലോ.. 

അച്ഛന്റെ മൂത്ത മകനും മരുമകളും കൂടി പോവുന്നത് കണ്ടപ്പോൾ   ഞാൻ   ചുമ്മാ ഓരോന്ന് പറഞ്ഞു പോയതാ   

അവര് എവിടെ പോയതാ  ? 

ആാാ....എനിക്കറിയില്ല   

നീ ഒന്നും ചോദിച്ചില്ലേ  ? 

ഞാനെന്തിന് ചോദിക്കണം    പോവുന്നവർ പോവട്ടെ    അച്ഛാ. 

പിന്നെ അച്ഛൻ നിന്നോട് ഒര്‌ കാര്യം പറയാൻ വേണ്ടി വന്നതാ  

എന്താ അച്ഛാ ? 

ഇന്ദുന്റെ ചേച്ചി ഇപ്പോ വിളിച്ചായിരുന്നു      നാളെ    നിന്നോട് അവളെ വിളിക്കാൻ   ചെല്ലുമോ എന്ന് ചോദിച്ചോണ്ട്

എന്നിട്ട് അച്ഛൻ എന്ത്‌ പറഞ്ഞു   

എന്ത്‌ പറയാൻ   ഇതിൽ ആലോചിച്ച്   ഒരു   മറുപടി പറയാൻ     ഒന്നും ഇല്ലല്ലോ   ഞാനും ഗിരിയും കൂടി നാളെ അവിടേക്ക് വരാമെന്ന് പറഞ്ഞു 

അച്ഛൻ മുത്താണ്   

എന്താ നീ പറഞ്ഞത്  ? 

ഭഗവാനെ പണി പാളിയോ   

അല്ല... നാളെ രാവിലെ  നമുക്ക്  . അവിടേക്ക് പോവാമെന്ന് പറഞ്ഞതാ... 

അമ്മന്റെ അരികിൽ ആര് ഉണ്ടാവും നമ്മൾ പോയാൽ   ? 

ഏട്ടനോട് പറയാം  അമ്മന്റെ അരികിൽ നിൽക്കാൻ     അല്ലാതെ അമ്മയെ ഒറ്റക്ക് ഇവിടെ ഇട്ട് പോയാൽ ശരിയാവില്ലല്ലോ    ഒന്ന് എഴുന്നേൽക്കാൻ    പോലും പറ്റില്ല അമ്മക്ക്.. "

നമുക്ക് പറഞ്ഞു നോക്കാം   ഇല്ലങ്കിൽ പിന്നെ  നീ തനിയെ പോവേണ്ടി വരും     

=========================


പിറ്റേന്ന് നേരെത്തെ തന്നെ ഞാൻ എഴുന്നേറ്റ്‌  വേഗം ഫ്രഷ് ആയി   താഴെക്ക് ഇറങ്ങി

അടുക്കളയിൽ കയറി കാപ്പി ഇടാമെന്ന് വെച്ച്   അടുക്കളയിലേക്ക് പോയതാ     അപ്പോൾ അച്ഛനുണ്ട് അടുക്കളയിൽ കാപ്പിയും പലഹാരവും   ഉണ്ടാക്കി ഡൈനിങ് ടേബിളിലേക്ക് കൊണ്ട് വെക്കുന്നു   

അച്ഛൻ ഇത്ര നേരെത്തെ എഴുന്നേറ്റോ ? 

   അച്ഛൻ എന്തിനാ എല്ലാം ഒറ്റക്ക് തന്നെ ചെയ്യ്തത്    എന്നെ ഒന്ന് വിളിക്കാൻ പാടില്ലായിരുന്നോ    

അതൊന്നും കുഴപ്പമില്ല   ഗിരി   അച്ഛന് ഇത് വലിയ ബുദ്ധിമുട്ടുള്ള  കാര്യം ഒന്നുമല്ല  

നീ ബ്രഷ് ചെയ്തോ    ചെയ്തെങ്കിൽ  വേഗം ചെയ്തു വാ    
അച്ഛൻ കാപ്പി എടുത്ത് തരാം      

വേണ്ട ഞാൻ എടുത്തോളാം  

എന്നാൽ അച്ഛൻ അമ്മക്ക് ചായ കൊടുത്തു വരാം   അവൾക്ക് ഗുളിക കഴിക്കാനുള്ളതാ   
എന്ന് പറഞ്ഞോണ്ട് പാവം അതാ പോവുന്നു   അമ്മക്കുള്ള ചായയും പലഹാരവുമായി      

അമ്മയെ ഓർത്ത് ആവും അച്ഛൻ ഇത്ര നേരത്തെ അടുക്കളയിൽ കയറി കാപ്പിയും പലഹാരവും ഉണ്ടാക്കിയത് 

പാവം എന്തോരും സ്നേഹമാ അച്ഛന് അമ്മയോട്    വർഷം എത്ര കഴിഞ്ഞു എന്നിട്ടും    അവരുടെ ദാമ്പത്യ ജീവിതത്തിൽ   ഇതുവരെ ഒരു മങ്ങലേറ്റിട്ടില്ല 

   ഇങ്ങനെയാവണം   ദാമ്പത്യ ജീവിതം  എന്ന് പറഞ്ഞാൽ    എത്ര സന്തോഷത്തോടെയാണ്   എന്റെ അച്ഛനും അമ്മയും   
ഇതുപോലെ  എന്നും   സന്തോഷത്തോടെ ജീവിക്കാൻ എന്റെ അമ്മയെയും അച്ഛനെയും    ദൈവം അനുഗ്രഹിക്കട്ടെ    

ഗിരി..... 

അച്ഛന്റെ വിളി കേട്ടപ്പോൾ ഞെട്ടി പോയി    "

നീ  കാപ്പി കയ്യിൽ വെച്ച് എന്താ  ഈ ആലോചിച്ചു കൂട്ടുന്നത്    ചൂട് ആറുന്നതിന് മുൻപ് ആ  കാപ്പി   കുടിക്കാൻ നോക്ക് 

അച്ഛാ   എപ്പോഴാ പോവുന്നത്  ? 

ആഹാ   ചെക്കന് തിരക്കായോ   പോവാഞ്ഞിട്ട്..? 

ഓഹോ അപ്പോയെക്കും അത്  ഭാഗ്യലക്ഷ്മിയുടെ ചെവിയിൽ കേട്ടോ     

എന്താടാ തിരക്കായോ ? 

ഹേയ്.... എനിക്കി തിരക്ക് ഒന്നുല്ല്യ   അവള് വന്നാൽ അമ്മക്ക് ഒരാളുവുമല്ലോ എന്ന് കരുതീട്ടാ 

അയ്യടാ    എന്റെ മോന്റെ മുഖം ഒന്ന് കാണട്ടെ ഞാൻ     

ഒന്ന് പോ അവിടുന്ന് എനിക്കി നാണം വരും ട്ടോ  

അയ്യടാ ചെക്കന്റെ ഒരു നാണം   

മോനേ ഗിരി    അച്ഛൻ പുറത്ത് പോയിട്ട് വേഗം വരാം എന്നിട്ട് പോയാൽ പോരെ   ഇന്ദുന്റെ വീട്ടിൽ    ? 

മതി അച്ഛാ...

എന്നാൽ അച്ഛൻ പോയിട്ട് വേഗം വരാം   ട്ടോ 
=======================

മോളേ ഇന്ദു     എന്ത്‌ ഇരുപ്പാ ഇത്     മോള് ഇതുവരെ റെഡിയായില്ല  ? 

  അച്ഛനും ഗിരിയും ഇപ്പോ ഇങ്ങ് എത്തും    

എനിക്കി ചേച്ചിന്റെ കാര്യം ആലോചിക്കുമ്പോൾ   സങ്കടം ആവുന്നു         ഇവിടുന്ന് പോയാലും   സമാധാനം ഉണ്ടാവില്ല ചേച്ചി എനിക്കി      

മോള് ഇപ്പോ ചേച്ചിയെ കുറിച്ചൊന്നും ആലോചിക്കേണ്ട    ചേച്ചിന്റെ ജീവിതം എനി അങ്ങോട്ട് നന്നാവാനും പോവുന്നില്ല   അതുകൊണ്ട് മോൾക്ക് കിട്ടിയ  ജീവിതം   സന്തോഷത്തോടെ ജീവിക്കാൻ നോക്ക്   

ഇങ്ങനെ കരഞ്ഞിരിക്കാതെ     നീ   വേഗം   റെഡിയാവാൻ നോക്ക്   അപ്പോയെക്കും  ചേച്ചി കുളിച്ചു വരാം       

   ആഹാ പോവാൻ റെഡിയായോ   ? 

ശബ്ദം കേട്ട ഭാഗത്തേക്ക്    ഞെട്ടലോടെ    അവൾ  തിരിഞ്ഞു നോക്കുമ്പോൾ    വഷളൻ ചിരിയുമായി    ചേച്ചിന്റെ ഭർത്താവ്   

അവൾ പേടിയോടെ ചുറ്റും നോക്കി      

നീ നോക്കണ്ടാ    നിന്റെ ചേച്ചി കുളിക്കാൻ കയറിയത് കണ്ടിട്ട്   തന്നെയാ...   ഞാൻ ഇവിടേക്ക് വന്നത്    പിന്നെ   നിന്റെ തള്ള      അത് വരാനൊന്നു പോവുന്നില്ല കാരണം  റൂം ഞാൻ പുറത്ത് നിന്ന് ലോക്ക് ചെയ്തു   

റൂമിലേക്ക്   കയറി    ഡോർ   ലോക്ക് ചെയ്തുകൊണ്ട്   അയാൾ   പറഞ്ഞു    എനി നീ എങ്ങനെ ഒച്ച വെച്ചാലും ആരും വരാൻ പോവുന്നില്ല   ഇവിടേക്ക്  


കുറെ കാലമായില്ലേ നീ എന്നെ ഇങ്ങനെ   കൊതിപ്പിച്ചു നടക്കുന്നു    ഇന്നെങ്കിലും എന്റെ ആഗ്രഹം എനിക്കി നിറവേറ്റണം   എനി ഇതുപോലെ    നിന്നെ   ഇങ്ങനെ    എന്റെ   
മുൻപിൽ കിട്ടിയെന്ന് വരില്ല        അതുകൊണ്ട്   കിട്ടിയ അവസരം     എനിക്കി മുതലാക്കണം     

കല്യാണം കഴിഞ്ഞപ്പോൾ നീ ഒന്നൂടി സുന്ദരിയായിട്ടുണ്ടല്ലോ പെണ്ണേ     അയാൾ അവളെ അടുത്തേക്ക് നിന്നുകൊണ്ട് പറഞ്ഞു     

അയാൾ അവളെ അരികിലേക്ക് അടുക്കുംതോറും   അവൾ  പേടിയോടെ    പുറകിലേക്ക് പുറകിലേക്ക്   നീങ്ങികൊണ്ടിരുന്നു   

ഭാഗ്യത്തിന്  അവളെ കയ്യിൽ ഒരു കത്രിക തടഞ്ഞു    

കിട്ടിയ ആയുധം    വെച്ച് അവൾ അയാളോട് പോരാടി   

എന്റെ റൂമിൽ നിന്ന് പോയിക്കോ ഇല്ലങ്കിൽ ഈ കത്രികകൊണ്ട്   ഞാൻ  നിങ്ങളെ  . കുത്തും    

പിന്നെ...നിന്റെ ഒരു കത്രിക    തോക്ക് കണ്ടിട്ട്   ഈ   സുരേന്ദ്രൻ   പേടിച്ചിട്ടില്ല   പിന്നെയാ നിന്റെ ഈ ഉണക്കകത്രിക     

ഞാൻ നിങ്ങളെ കാല് പിടിക്കാം   എന്നെ ഒന്നും ചെയ്യല്ലേ    ഞാൻ നിങ്ങളെ അനിയത്തിയല്ലേ   

നിന്നെ ഞാൻ ഒന്നും ചെയ്യില്ല  മോളേ     നിന്നെ കണ്ടാൽ എന്തെങ്കിലും ചെയ്യാൻ തോന്നുമോ  എന്ന് ചോദിച്ചോണ്ട് അയാളുടെ ബലിഷ്ഠമായകരങ്ങൾ അവളുടെ തോളിലേക്ക് പതിഞ്ഞു.. 

എന്റെ പെണ്ണേ എന്തോരും ഭംഗിയാടി   നിനക്ക്    എന്നെ കൊതിപ്പിക്കുന്ന   വല്ലാത്തൊരു ആകർഷണീയതയും    നിനക്ക്   നിന്റെ ഈ കറുപ്പാണ് പെണ്ണേ നിന്റെ ഭംഗി  പിന്നെ  നിന്റെ ഈ കടഞ്ഞെടുത്ത ശരീരവും    

നിന്റെ ചേച്ചിയെ നീ കണ്ടില്ലേ ഉണക്കകൊള്ളി പോലെയുള്ള ഒരു സാധനം മടുത്തു അവളെ എനിക്കി    അതുകൊണ്ട്    ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്കി നിന്നെ വേണം 

  നിങ്ങൾ റൂമിൽ നിന്ന് പോവുന്നുണ്ടോ   ഇല്ലങ്കിൽ ഈ കത്രികകൊണ്ട് ഞാൻ എന്നെ തന്നെ എന്തെങ്കിലും ചെയ്യും 

നീ എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്    ഞാൻ നിന്നെ കൊല്ലാനൊന്നുമല്ലല്ലോ പോവുന്നത്     

ഇതിലും ഭേദം നിങ്ങളെന്നെ കൊല്ലുന്നതാ..  

നിന്നെ കൊല്ലാനോ നല്ല കഥയായി      ദെ സമയം ഒട്ടും ഇല്ല  നിന്റെ ചേച്ചി എന്ന് പറയുന്ന ആ നശൂലം പിടിച്ചവൾ ഇപ്പോ ഇങ്ങ്     വരും   അപ്പോയെക്കും   മോള് എന്റെ ആഗ്രഹം അങ്ങ് സാധിപ്പിച്ചു തന്നേക്ക്   എന്ന് പറഞ്ഞോണ്ട് അയാൾ അവളുടെ   കയ്യിൽ കയറിപിടിച്ചു       

പേടിയോടെയാണങ്കിലും   കിട്ടിയ  ധൈര്യം വീണ്ടെടുത്ത്‌  കൊണ്ട്  അവൾ അയാളെ തള്ളി മാറ്റി ഡോർ തുറക്കാൻ ഓടിയതും    അയാളുടെ ബലിഷ്ഠമായ കരങ്ങൾ  അവളെ ഇറുകെ പുണർന്നിരുന്നു...'


  ( തുടരും....)

   MUHAMMED RAFI ✍️

അക്ഷരങ്ങളുടെ കൂട്ടുകാരൻ 📝

      
[   ഇന്ദുമുഖി   ]   [    PART - 10  ]
<><><><><><><><><><><><><><

      MUHAMMED RAFI  ✍️

അയാളിൽ നിന്ന്   അവൾ    രക്ഷപെടാൻ  ശ്രമിക്കുമ്പോഴേക്കും  അയാളുടെ ബലിഷ്ഠമായ കരങ്ങൾ   അവളെ ഒന്നൂടി    വരിഞ്ഞുമുറുക്കി   

അയാളുടെ കരങ്ങളിൽ   അവളെ   വരിഞ്ഞുമുറുക്കി കൊണ്ട്      അയാളുടെ മുഖം   അവളിലേക്ക് അടുപ്പിക്കുമ്പോയെക്കും  അവൾ അയാളിൽ നിന്ന്  ബലം പ്രയോഗിച്ച്    കുതറി മാറി   

കുതറി മാറിയ അവളെ അയാൾ വീണ്ടും    കൈപ്പിടിയിൽ   ഒതുക്കാൻ ശ്രമിക്കവേ   പിന്നെ   കിട്ടിയ   ധൈര്യം വീണ്ടെടുത്ത്‌    സകലദൈവങ്ങളേയും വിളിച്ച്     അവൾ അയാളെ കയ്യിൽ നല്ലൊരു കടി വെച്ച് കൊടുത്ത്   എങ്ങനെയോ ഡോർ തുറന്ന് പുറത്തേക്ക് ഓടി    

ഓടി വന്നത് എന്റെ മുൻപിലേക്കായായിരുന്നു    

ഏട്ടാ എന്ന് വിളിച്ചോണ്ട് പെണ്ണ് എന്റെ   നെഞ്ചിലേക്ക് വീണ്  എന്നെ കെട്ടിപിടിച്ചു ഒറ്റ കരച്ചിലായിരുന്നു    

     പെണ്ണ് ആകെ പേടിച്ചുവിറക്കുന്നുണ്ട്      കാര്യങ്ങൾ ഒന്നും   മനസ്സിലാവാതെ    ഞാനും 

എന്തുപറ്റി  ഇന്ദു ? 

എന്തിനാ നീ  ഇങ്ങനെ പേടിച്ചു കരയുന്നത്   ? 

എന്റെ ആ ചോദ്യം കേട്ടതും പെണ്ണ് ഒന്നൂടി ശക്തിയിൽ എന്നെ കെട്ടിപിടിച്ചു   

അപ്പോഴാ അവളെ ചേച്ചിന്റെ ഭർത്താവ് അയാളെ    കയ്യ്  അമർത്തി പിടിച്ചുകൊണ്ട്    റൂമിൽ നിന്ന് ഇറങ്ങി വരുന്നത്    കണ്ടത്   അപ്പോഴാണ്   കാര്യങ്ങൾ    ഏകദേശം    എനിക്കി മനസ്സിലായത്    

എന്നെ കണ്ടതും അയാളെ മുഖം ആകെ വിളറി വെളുത്തു     എന്ത്‌ ചെയ്യണം എവിടേക്ക് പോവണമെന്നറിയാതെ അയാൾ ഒരു നിമിഷം പതറി നിന്നുപോയി   

പിന്നെ ഒന്നും നോക്കിയില്ല   ഒരു കയ്യ് കൊണ്ട്   അവളെ  ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ഞാൻ    അവന്റെ    നെഞ്ച് നോക്കി ഒറ്റ ചവിട്ടായിരുന്നു       എന്റെ    ആ    ഒറ്റ ചവിട്ടിൽ തന്നെ   അയാൾ നിലംപതിച്ചിരുന്നു     

   ഗിരി വേണ്ട  എന്ന് പറഞ്ഞോണ്ട്   അച്ഛൻ   എന്നെ പിടിച്ചു മാറ്റി     

  ആ പഹയൻ ചത്ത്‌ പോയാൽ  നീ സമാധാനം പറയേണ്ടി വരും 

അച്ഛൻ ഒന്ന് മിണ്ടാതിരിക്കി   എന്റെ പെണ്ണിനെ തൊട്ട ഇവനെ ഞാൻ   വെറുതെ വിടാനോ വെട്ടികൊല്ലണ്ടേ   ഈ പന്നിയെ     അമ്മയെ പെങ്ങളെ തിരിച്ചറിയാത്ത   കഴുവേറീടെ മോൻ     

വീണിടത്തുനിന്നും  പ്രയാസപ്പെട്ട്    എഴുന്നേൽക്കാൻ  പോവുന്ന   അവന്റെ നേരെ ഒരിക്കൽ കൂടി ഞാൻ കാല് ഉയർത്തി  മുഖം നോക്കി ഒന്ന് കൊടുത്തു

എന്നിട്ടും   എന്റെ ദേഷ്യം അടക്കാൻ കഴിയാതെ   അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു  ഭിത്തിയിൽ ചാരി നിർത്തി   അവന്റെ വയറിന് മുകളിലേക്ക് എന്റെ  മുട്ടുകാൽ അങ്ങോട്ട് കേറ്റി. 

വയറിൽ അമർത്തിപിടിച്ചു കൊണ്ട്    അയ്യോ ഗിരി എന്നെ ഒന്നും ചെയ്യല്ലേ   തെറ്റ് പറ്റി പോയി   എനിക്കി     എന്നെ ഒന്നും ചെയ്യല്ലേ   ഗിരി   ഞാൻ നിന്റെ കാല്   പിടിക്കാം എന്ന് പറഞ്ഞു എന്റെ നേരെ കൈകൂപ്പി അയാൾ കൊച്ചുകുട്ടികളെ പോലെ കരയുകയാണ് 

പക്ഷേ അയാളോടുള്ള കലി  അടങ്ങാതെ വീണ്ടും ഞാൻ അയാളെ നേരെ കാല് ഉയർത്തലും     

പിന്നിൽ നിന്ന്        കരച്ചിലോടെ ഗിരി..... എന്നൊരു വിളി കേട്ടു   

വേണ്ട ഗിരി     ആ നാറിയെ നീ എന്തെങ്കിലും ചെയ്താൽ    പിന്നെ എന്റെ അനിയത്തിക്കി ആരും ഇല്ലാതായി പോവും     

  നിന്റെ കൈകൊണ്ട്  ആ പഹയൻ ചത്താൽ എനിക്കി    സന്തോഷമേയുള്ളൂ   പക്ഷേ എന്റെ അനിയത്തിക്കി ആരും ഇല്ലാതായി പോവും   അതുകൊണ്ട് വേണ്ടാ   

അയാൾ പുറത്തേക്ക് പോയന്നുള്ള ധൈര്യത്തിലാണ്  ഞാൻ    കുളിക്കാൻ വേണ്ടി പോയത്   പക്ഷേ    ഞാനറിഞ്ഞില്ല    അയാൾ ഇവിടെ തന്നെ പതുങ്ങി ഇരിപ്പുണ്ടായിരുന്നു എന്ന്         

സോറി മോളേ    ചേച്ചിയോട് ക്ഷമിക്കി   നീ  എന്ന് പറഞ്ഞോണ്ട് അവളെ ചേച്ചി   ഇന്ദുന്റെ തോളിൽ മെല്ലെ ഒന്ന് തട്ടി    അപ്പോയെക്കും പെണ്ണ് ചേച്ചിയെ കെട്ടിപിടിച്ചോണ്ട് കരച്ചിലായി   

കരയല്ലേ   മോളേ ഭാഗ്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലല്ലോ നിനക്ക്      

കരയാതെ    ആ  മുഖം കഴുകി  വാ   എന്നിട്ട് അമ്മയോട് യാത്ര പറഞ്ഞ് മോള് വേഗം പോവാൻ നോക്ക്    

അമ്മയുടെ മുൻപിൽ കരയല്ലേ   അമ്മക്ക് അത് സഹിക്കാൻ പറ്റില്ല    പോയി അമ്മയോട് യാത്ര പറഞ്ഞു വാ 

അപ്പോഴാ   ചേച്ചി  ശ്രദ്ധിച്ചത്   അമ്മ കിടക്കുന്ന റൂം പൂട്ടി കിടക്കുന്നത്    

ആ   പരമനാറി ചെയ്ത പണിയാവും    എന്ന് പറഞ്ഞുകൊണ്ട് ചേച്ചി വേഗം ഡോർ തുറന്ന്    അപ്പോയെക്കും അമ്മ   കരഞ്ഞു കരഞ്ഞു ഒരു പരുവമായിട്ടുണ്ട്    

അവളെയും കയ്യ് പിടിച്ചുകൊണ്ട് ഞാൻ അമ്മ കിടക്കുന്ന   റൂമിലേക്ക്  കയറി എന്നെ കണ്ടതും        എന്തെക്കെയോ സങ്കടം    പറഞ്ഞുകൊണ്ട് ആ പാവം കരയുന്നുണ്ട്       

അമ്മ എന്തിനാ കരയുന്നത് അമ്മയുടെ   ഈ മകളെ  കുറിച്ച്   അമ്മക്ക് സങ്കടമേ..വേണ്ടാ    ട്ടോ   അമ്മയുടെ മകൾക്ക് ഒരു കുറവും വരുത്താതെ    ഞാൻ നോക്കും   എന്റെ  നെഞ്ചിൽ ജീവനുള്ള കാലം വരെ    അതുകൊണ്ട്   അവളെ കാര്യം ഓർത്ത് അമ്മ ടെൻഷനാവണ്ട 

അമ്മക്ക് അത് കേട്ടാൽ മതി മോനേ     ഒരു മോളേ കുറിച്ച് ഈ അമ്മക്ക്  എന്നും കണ്ണിരാണ്     ആ കണ്ണുനീർ   എനി തോരുമോ  എന്ന് അമ്മക്കറിയില്ല  എല്ലാ കണ്ടു  കേട്ടും   സഹിക്കാൻ വയ്യാതെ   അച്ഛൻ അങ്ങ്  പോയി    എനി എന്റെ കാലം കഴിഞ്ഞാൽ എന്റെ മോളേ അവസ്ഥ എന്താവുമെന്നുള്ള   പേടിയാ    എനിക്കി         

എല്ലാ ശരിയാവും അമ്മേ   അമ്മ വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷൻ ആവണ്ട  ആദ്യം   അവനുമായിട്ടുള ബന്ധം നമുക്ക് ഒഴിവാക്കാം   എന്നിട്ട് നമുക്ക് ചേച്ചിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താം 

അത്‌ തന്നെയാണ് മോനേ അമ്മന്റെയും ആഗ്രഹം " 

എന്നാൽ മക്കള് പോവാൻ നോക്ക് സമയം   ഒത്തിരി ആയില്ലേ     

കരച്ചിലോടെ ഇന്ദു അമ്മയെ കെട്ടിപിടിച്ചു   

എന്താ  മോള്   ഇത്    കരയല്ലേ   ഇങ്ങനെ കരഞ്ഞുകൊണ്ട് പോവരുത് അത് അച്ഛന് സഹിക്കില്ല    കരയാതെ   വേഗം പോവാൻ നോക്ക്          

     അമ്മയെയോ ചേച്ചിയെയോ ഓർത്ത് മോള് സങ്കടപ്പെടണ്ടരുത്  ട്ടോ     നീ അവിടെ  സന്തോഷത്തോടെ കഴിയുന്നു എന്ന് കേട്ടാൽ മാത്രം മതി ഈ അമ്മക്ക്   അതിൽ പരം സന്തോഷം വേറെ ഒന്നും ഈ അമ്മക്ക് ഇല്ല     മോളേ     
   
ഇയാളും   ചേച്ചിയുമായിട്ടുള്ള   ബന്ധം വേർപെടുത്താൻ വെച്ചതല്ലേ അമ്മേ    പിന്നെ എന്തിനാ അവൻ ഇവിടെ കയറി ഇറങ്ങുന്നത്    ? 

അവന് ഉളുപ്പ് ഇല്ല മോനേ      പിന്നെ പറഞ്ഞിട്ട് കാര്യമില്ല    

എത്രയും പെട്ടന്ന് അവനുമായിട്ടുള്ള ബന്ധം വേർപെടുത്തിയാലെ    അമ്മക്ക് സമാധാനം ആവും   അതുപോലെ തന്നെ   ഇവളെ ചേച്ചിക്കും    
വിവാഹം കഴിഞ്ഞതിനു ശേഷം എന്റെ കുട്ടി സമാധാനം എന്താണന്ന് അറിഞ്ഞിട്ടില്ല   പാവം 

  അവനെ അവളെ ജീവിതത്തിൽ നിന്ന് എടുത്ത് കളഞ്ഞാലെങ്കിലും    എന്റെ കുട്ടിക്കി സമാധാനം കിട്ടുമായിരിക്കും    

അങ്ങിനെ   എല്ലാവരോടും യാത്ര പറഞ്ഞ്    ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു      

=========================

ഏട്ടാ   അമ്മ എന്തേയ് വരാതിരുന്നത്   ? 

വീട്ടിലേക്ക് പോവുമ്പോഴാ അവളുടെ ചോദ്യം 

അമ്മക്ക്  വയ്യാത്ത വിവരം ഒന്നും ഞാൻ അവളോട് പറഞ്ഞിട്ടില്ല  

നീ തന്നെ ചോദിച്ചു നോക്ക്   അമ്മയോട് വീട്ടിൽ പോയിട്ട്   എന്താ വരാതിരുന്നതന്ന്    

മുറ്റത്ത്‌    കാർ നിർത്താൻ നേരമില്ല അവൾ ഓടി കയറി വീടിനുള്ളിലേക്ക്   

  അമ്മയെ  അന്വേഷിച്ചുകൊണ്ട്     ആദ്യം അവൾ പോയത് അടുക്കളയിലേക്കായിരുന്നു   

അമ്മ എവിടെ ഏട്ടാ    ആകാംക്ഷയോടെ  അവൾ എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു    

അപ്പോഴാ റൂമിൽ നിന്ന് മോളേ എന്നുള്ള     അമ്മയുടെ വിളി അവൾ    കേട്ടത്   

അമ്മയുടെ വിളി കേട്ടതും അവൾ റൂമിലേക്ക് ഓടി    

അയ്യോ    ഇത് എന്തുപറ്റി    അമ്മേ   എന്ന് ചോദിച്ചോണ്ട്  പെണ്ണ് ആകെ സങ്കടം ആയി   

അമ്മ ഒന്ന് തെന്നി വീണതാ    മോളേ   ബാത്‌റൂമിൽ     

എന്നിട്ട് ഏട്ടൻ ഒന്നും പറഞ്ഞില്ലല്ലോ എന്നോട്    എന്ന് ചോദിച്ചുകൊണ്ട് പെണ്ണ് പരിഭവത്തോടെ എന്നെയൊന്നു നോക്കി     

പേടിക്കാൻ മാത്രം ഒന്നുല്ല്യ  മോളേ     അത് രണ്ട് ദിവസം കൊണ്ട് ഭേദമാവും.. 

യാത്ര കഴിഞ്ഞു വന്നതല്ലേ  മോള്  ആ  ഡ്രസ്സ്‌ എക്കെ ഒന്ന് മാറി ഫ്രഷ് ആയി വാ    

അമ്മക്ക് കഴിക്കാൻ എന്തെങ്കിലും എടുക്കണോ  ? 

അമ്മക്ക് ഒന്നും വേണ്ടാ     മോള് അമ്മന്റെ അരികിൽ എത്തിയില്ലേ അത് തന്നെ മതി അമ്മക്ക്    നീ അരികിലെത്തിയപ്പോൾ  എന്റെ പകുതി വേദന കുറഞ്ഞു    

ഓഹോ അത് കൊള്ളാലോ അപ്പോ ഇത്രയും ദിവസം നോക്കിയ ഞാനും അച്ഛനും പുറത്ത്  അല്ലേ  ? 

മ്മ്   കൊള്ളാം .. 

ഒന്ന് പോടാ അവിടുന്ന് അവന്റെ ഒരു കുശുമ്പ് കണ്ടില്ലേ  

വർഷങ്ങൾ കഴിഞ്ഞു കാണുന്നതുപോലെയാണ് രണ്ടാളുടെയും സംസാരം 

ഈ പെണ്ണ് ഇന്ന് മുഴുവൻ അമ്മേടെ അരികിൽ  ഇരുന്ന് കഥ പറയാനാണോ   പ്ലാൻ    എഴുന്നേറ്റ്‌ വരുന്ന ലക്ഷണം ഒന്നും കാണുന്നില്ലല്ലോ    

പെണ്ണിനെ ഒന്ന് അടുത്ത് കിട്ടാൻ എന്താപ്പോ ഒരു വഴി 

വഴി ആലോചിച്ചു നിൽക്കുമ്പോഴാ        
അമ്മേ ഞാൻ ഡ്രസ്സ്‌ മാറി വരാമേ   എന്ന് പറഞ്ഞോണ്ട് പെണ്ണ്  മെല്ലെ മുകളിലേക്ക് കയറി   പോവുന്നത് കണ്ടത് 

    പിന്നാലെ   തന്നെ  ഞാനും വിട്ടു  

ഡോറ് പാതി തുറന്നിട്ട്‌ ഡ്രസ്സ്‌ മാറാനുള്ള പുറപ്പാടിലാണ് പുള്ളിക്കാരി  

ശബ്ദമുണ്ടക്കാതെ  ഡോറ്  തുറന്ന്    മെല്ലെ    ഞാൻ റൂമിൽ കയറി    

കുറച്ച് നേരം ഞാൻ അവളെ തന്നെ നോക്കി  നിന്നുപോയി   പെണ്ണിനെ ഇങ്ങനെ നോക്കി നിൽക്കാൻ എന്ത്‌ രസമാ    അതുവരെയില്ലാത്ത   എന്തെക്കെയോ    ഒരു ആകർഷണീയത   അവളിൽ എനിക്കി    തോന്നി  

ശബ്ദം  ഇല്ലാതെ   മെല്ലെ പിന്നിൽകൂടി  പോയി  കെട്ടിപിടിച്ച് എന്റെ ചുണ്ടുകൾ അവളെ കവിളിലേക്ക് ചേർത്ത് വെച്ചു     

അപ്പോയെക്കും പെണ്ണ് അയ്യോ....എന്ന് പറഞ്ഞോണ്ട്   ഒറ്റ ഞെട്ടൽ ആയിരുന്നു 

എന്തേയ് എന്റെ പെണ്ണ് പേടിച്ചു പോയോ   ? 

പിന്നെ പേടിക്കാതെ.      ഒരു പേടി ഇങ്ങ് കഴിഞ്ഞു ഇങ്ങ് വന്നല്ലേയുള്ളു..    

ആഹാ   ആ  പേടി  ഇതുവരെ മാറിയില്ലേ എന്റെ പെണ്ണിന്  ?

എന്തുപറ്റി അത് ചോദിച്ചപ്പോൾ ഈ   മുഖം വല്ലാതെ  

പറയ്‌ പേടി മാറിയില്ലേ ഇനിയും  ?

മാറിയല്ലോ   ഞാൻ എന്റെ ഏട്ടന്റെ അടുത്ത് എത്തിയില്ലേ പിന്നെ എന്തിനാ എനിക്കി പേടി  

എന്നെ ചേർത്ത് പിടിക്കാൻ   ബലമായ ഈ രണ്ട്  കരങ്ങളില്ലേ  അതുമതി ഈ പെണ്ണിന്   പേടി ഇല്ലാതെ ജീവിക്കാൻ  എന്ന് പറഞ്ഞുകൊണ്ട് പെണ്ണ് എന്നെ ഇറുകെ പുണർന്നുകൊണ്ട്  നെഞ്ചിലേക്ക് പറ്റിചേർന്ന് കിടന്നു 

ആഹാ   മിടുക്കി ആയല്ലോ  ഇപ്പോ   എന്റെ ഭാര്യ   

എനി എന്താ എന്റെ പെണ്ണിന്റെ   
പ്ലാൻ  ? 

ഇവിടെ ഇരിക്കി നീ ഇത് എവിടേക്കാ ഓടുന്നത്   കുറച്ച് ദിവസം  കാണാതിരുന്നതല്ലേ   എന്റെ പെണ്ണിനെ  
അതുകൊണ്ട് കുറച്ച് സമയം ഞാനൊന്ന് ശരിക്കും ഒന്ന്  കണ്ടോട്ടെ   
   
    വിലപ്പെട്ട ഒരു മാസം വെറുതെ കളഞ്ഞതിന്   എനിക്കി എന്നോട് തന്നെ പുച്ഛം തോന്നുവാ   ഇപ്പോ   എത്ര നല്ല നിമിഷങ്ങളാ   ഞാൻ  പാഴാക്കി കളഞ്ഞത്   അല്ലേടി...? 

എനി അത് പറയണ്ട  ഏട്ടാ     വരാനുള്ള നല്ല നിമിഷങ്ങളെ പറ്റി പറഞ്ഞാൽ മതി നമുക്ക് 

ഓക്കേ സമ്മതിച്ചു.. 

എന്നാൽ ഞാൻ താഴെക്ക് പോയിക്കോട്ടെ  ?

എന്താ ഇത്ര തിരക്ക്    നിനക്ക്  താഴെക്ക് പോവാൻ    "

ഭക്ഷണം റെഡിയാക്കണ്ടേ     ? 

ഇന്നെന്റെ ഭാര്യ ഭക്ഷണം ഉണ്ടാക്കേണ്ട    നമുക്ക് പുറത്ത് നിന്ന് വാങ്ങാം    

അയ്യോ...അതൊന്നു വേണ്ടാ ഏട്ടാ    ഞാൻ പെട്ടന്ന് ഉണ്ടാക്കിക്കോളാം   വെറുതെ എന്തിനാ ക്യാഷ് കളയുന്നത്    

വേണ്ടാന്ന്   അല്ലേ പറഞ്ഞത്    ഇന്ന് ഒരു ദിവസം എന്റെ പെണ്ണ് റസ്റ്റ്‌ എടുക്ക്      നാളെ മുതൽ അടുക്കളയിൽ കയറിയാൽ മതി   

അപ്പോയെക്കും  എന്തിനാ  ഈ കണ്ണ് നിറഞ്ഞത് ? 

സന്തോഷം കൊണ്ടാ ഏട്ടാ... 

അയ്യോടാ..എന്റെ പെണ്ണിന് സന്തോഷം വന്നാലും സങ്കടം വന്നാലും കരച്ചിലാണോ  ? 

ഇത്രയും സ്നേഹം എക്കെ എവിടെ കൊണ്ടു വെച്ചതായിരുന്നു എന്റെ ഏട്ടൻ 

എവിടെയാണന്ന് ഞാൻ കുറച്ച് കഴിഞ്ഞു കാണിച്ചു തരാം ട്ടോ 

ഇപ്പോ കാണിക്കാൻ സമയമില്ല അല്ലങ്കിൽ ഇപ്പോ തന്നെ കാണിച്ചു തന്നനെ ഞാൻ    

സമയം ഒത്തിരിയായി     ഞാൻ ഭക്ഷണം വാങ്ങി വരാം   നീ അമ്മേടെ അരികിലേക്ക് പോയിക്കോ 
======================

   പിറ്റേന്ന്  രാവിലെ  തന്നെ  എന്റെ പെണ്ണിന്റെ വിളി കേട്ടാണ് ഞാൻ ഉണർന്നത്   

ഏട്ടാ   എന്ത്‌ ഉറക്കമാ ഇത്    എല്ലാവരും    താഴെ ഏട്ടനെ കാത്തിരിക്കുവാ   ചായ കുടിക്കാൻ വേണ്ടി    

ആര്   ഇത്   എന്റെ മുൻപിൽ  വന്ന്   നിൽക്കുന്നത്    കാവിലെ ഭഗവതി നേരിട്ട് വന്നിറങ്ങിയതോ ? 

എന്തൊരു ഐശ്വര്യമാ എന്റെ പെണ്ണിനെ  ഇങ്ങനെ  കാണാൻ   ആരും ഒന്ന്    നോക്കി നിന്നുപോവും   

രാവിലെ നിന്നെ ഇങ്ങനെ കാണുമ്പോൾ   ആ   ദിവസത്തിന് പോലും   എന്ത്‌   ഒരു   എനർജിയാണന്ന് അറിയോ   പെണ്ണേ.     

മതി   തള്ളിയത്    രാവിലെ തന്നെ ഈ  തള്ള് കേൾക്കാനല്ല ഞാൻ ഇവിടേക്ക് കയറി വന്നത്     

ഏറ്റില്ല   ലെ   ?

ഇല്ല ഏറ്റില്ല    

നീ ഒന്ന് എന്റെ അടുത്തിരിക്കി ഒരു കാര്യം പറയട്ടെ 

അങ്ങിനെ ഇപ്പോ വേണ്ടാ   വേഗം കുളിച്ചു താഴെക്ക് വാ  പറയാനുള്ളത് നമുക്ക് പിന്നെ പറയാം   ട്ടോ 

അപ്പോ അതും ഏറ്റില്ല.. 

  എനിക്കി   കുളിക്കാൻ       മടിയാവുന്നു      എന്നെ ഒന്ന് കുളിപ്പിച്ചു തരാമോ       പ്ലീസ് നല്ല മോള് അല്ലേ     

ഗിരി....... 

അയ്യോ അച്ഛൻ    നീ പോയിക്കോ ഞാൻ വന്നോളാം  

അപ്പോ    വിളിക്കുന്നത് പോലെ വിളിച്ചാൽ   ഇങ്ങനെ ഓടി പോയി കുളിക്കാൻ അറിയാം ലെ    

   എന്നെ വിളിക്കാൻ വന്ന നിന്നെ    താഴേക്ക്    കാണാത്തതുകൊണ്ട്    അച്ഛന് തോന്നി കാണും   ഞാൻ ഇവിടെ എന്തോ ഒപ്പിക്കുന്നുണ്ടന്ന് അതുകൊണ്ടാ വിളിച്ചത്   

നീ പോയിക്കോ ഞാൻ വരാം   

      തോന്നാതിരിക്കാൻ വഴിയില്ലല്ലോ   ആ   അച്ഛന്റെ അല്ലേ മോൻ... "

പിന്നെ ഒന്നും   നോക്കിയില്ല    വേഗം കുളിച്ചു    താഴേക്ക്  ഇറങ്ങി     

ഞാൻ   താഴേക്ക്   ഇറങ്ങി ചെല്ലുമ്പോൾ   എല്ലാവരും ചായ കുടിക്കാൻ  വേണ്ടി ഡൈനിംഗ് ടേബിളിൽ     ഹാജരായിട്ടുണ്ട്   

ഇത് എന്താ   ഇത്ര വേഗം എല്ലാവരും    ഡൈനിംഗ് ടേബിളിൽ    ഒത്തുകൂടിയത്  

ഇന്ദു അമ്മക്ക് ചായ കൊടുത്തോ   ? 

എന്റെ  ആ ചോദ്യം കേട്ടപ്പോൾ അച്ഛൻ എന്നെയൊന്നു നോക്കി 

ഉവ്വ്‌     അമ്മ ചായ കുടിച്ചു മെഡിസിനും കഴിച്ചു    

പിന്നെ നിന്നെപ്പോലെയാണോ   സമയം ഇപ്പോ എത്രയായി  

  അപ്പോഴാ    ഞാൻ ക്ലോക്കിലേക്ക്  നോക്കിയത്   സമയം   പത്തുമണി    വെറുതെയല്ല.... 

ഓ....പൂതനയും     ഉണ്ടല്ലോ    ഇവള് എന്താ ഹോട്ടൽ ഭക്ഷണം എക്കെ മതിയാക്കിയോ  

  അല്ലെങ്കിൽ   എനി  കെട്ടിയോന്റെ കയ്യിലെ ക്യാഷ് കഴിഞ്ഞോ?

   അങ്ങിനെ   ക്യാഷ്   കഴിയാൻ വഴിയില്ലല്ലോ..      പക്ഷേ    പറയാൻ പറ്റില്ല   ഇവളല്ലേ കൂടെ ഉള്ളത്    അപ്പോ ഏത് ഉള്ളവനും  ദരിദ്രനായി പോവും     

ചിലപ്പോൾ  നല്ല ഭക്ഷണം കണ്ടപ്പോൾ    അഹങ്കാരി കരുതി കാണും    വെട്ടി  വിഴുങ്ങാമെന്ന്.. 

ഒരു ഉളുപ്പും ഇല്ലാതെ    എന്റെ ഭാര്യ ഉണ്ടാക്കിയത്   വെട്ടിവിഴുങ്ങുന്നത് കണ്ടില്ലേ  ഇവൾക്ക് എക്കെ    വല്ല വിഷോ കലക്കി കൊടുക്കണം    അഹങ്കാരി...

ഭക്ഷണം കഴിച്ചു പകുതി ആയിട്ടില്ല   അപ്പോയെക്കും   ഏട്ടത്തി   വായ അമർത്തി പിടിച്ചു കൊണ്ട്    അതാ   പുറത്തേക്ക് ഓടുന്നു..

പിന്നാലെ ഏട്ടനും    

ആഹാ   അപ്പോ ഏട്ടൻ പണി പറ്റിച്ചോ   ഇത്ര വേഗം  അപ്പോ  അന്ന് ഏട്ടൻ എന്നോട് പറഞ്ഞതെക്കെ കള്ളമായിരുന്നോ  ? 

പുറത്ത്  ഏട്ടത്തി      ഛർദ്ദിക്കുമ്പോൾ   ഇവിടെ ഒരാളെ മുഖം പൂർണ്ണ ചന്ദ്രനെ പോലെ  തിളങ്ങിയിട്ടുണ്ട്   വേറെ ആരുമല്ല    നമ്മളെ അമ്മന്റെ മുഖം തന്നെ   

പേരക്കുട്ടി വരാൻ പോവുന്നു എന്നുള്ള  സന്തോഷം ആണ്  ആ മുഖത്ത്‌   

ഭഗവാന് അറിയാം എന്താന്ന്   

ഭഗവാൻ നമ്മളെ പ്രാർത്ഥന കേട്ടന്ന്  തോന്നുന്നു    അച്ഛൻ അമ്മന്റെ റൂമിൽ പോയി   സ്വകാര്യമായിട്ട് അമ്മയോട് പറയുന്നത് കേട്ടു 

എന്റെ അടുത്തിരിക്കുന്ന എന്റെ പെണ്ണിന്റെ    ചെവിയിലേക്കായി ആരും കേൾക്കാതെ ഞാനും  പറഞ്ഞു   അടുത്തത് നമുക്കും നോക്കാം   ട്ടോ..       

അൽപ്പം സമയം കഴിഞ്ഞില്ല പുറത്തേക്ക് പോയ ആള് ഭദ്രകാളിയെ പോലെ തുള്ളികൊണ്ട്    ഇന്ദുവിന്റെ മുൻപിൽ  വന്ന്    ഉറഞ്ഞുതുള്ളികൊണ്ട് ചോദിച്ചു 

എന്തോന്നാടി ഈ ഉണ്ടാക്കി വെച്ചത് മനുഷ്യന് വായിൽ വെക്കാൻ പറ്റുന്നത് എന്തെങ്കിലും ഉണ്ടാക്കി വെച്ചാൽ പോരെ  ? 

അതിന് എങ്ങനെയാ   ദാരിദ്ര്യം  പിടിച്ച  വീട്ടിൽ നിന്ന്   ഇങ്ങോട്ട് കെട്ടിഎടുത്തതല്ലേ      അപ്പോ പിന്നെ   നല്ല ഭക്ഷണം ഉണ്ടാക്കി ശീലം കാണില്ലല്ലോ  

അവൾ പറയുന്നത്  എല്ലാം കേട്ട്     രസിച്ചുകൊണ്ട്   അവളെ വായിലേക്ക് നോക്കി നിൽക്കുന്ന    പെൺകോന്തനായ എന്റെ ഏട്ടനും        

കഴിക്കുന്ന ഭക്ഷണം അവിടെ ഇട്ട് ദേഷ്യത്തോടെ എഴുന്നേൽക്കാൻ പോയതും

റൂമിൽ   നിന്ന്   ഓടി വന്നുകൊണ്ട്    അച്ഛൻ എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു    വേണ്ടാ മോനേ    ഭക്ഷണത്തിന്റെ   മുൻപിൽ നിന്ന് പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ  

പക്ഷേ അവിടെ ഞാൻ അച്ഛന്റെ   വാക്ക് കേട്ടില്ല    എണീറ്റുപോയി    കരണം നോക്കി ഒന്ന് പൊട്ടിച്ചു   കൊടുത്തു    അവളുടെയല്ല   എന്റെ ഏട്ടൻ എന്ന പറയുന്ന പെൺകോന്തന്റെ    കരണം നോക്കിയായിരുന്നു    കൊടുത്തത്..

   മോനേ...ഗിരി..  

ഏട്ടന്റെ കവിളത്ത്‌ എന്റെ കയ്യ് വീണതും    അച്ഛൻ  ദയനീയമായിട്ടെന്നെ   വിളിച്ചു 

ഭഗവാനെ ഇങ്ങനെ തുടർന്നാൽ   ഈ കുടുംബം നശിച്ചു പോവുമല്ലോ    

അച്ഛൻ മിണ്ടരുത്  

ഏട്ടനെ തല്ലുന്നത്   അത്ര വലിയ    മഹത്വമുള്ള കാര്യമല്ലന്ന്  ആരെക്കാളും നന്നായിട്ട് തന്നെ    എനിക്കറിയാം   

ഈ അടി ഏട്ടൻ തന്നെ ചോദിച്ചു വാങ്ങിയതാ എന്നോട്    

കാരണം    ഈ അടി ഞാൻ ഇവൾക്കായിരുന്നു കൊടുക്കേണ്ടത്     അവൾക്ക് കൊടുക്കാതെ   പെൺകോന്തനായ    ഏട്ടന് ഞാൻ കൊടുത്തതിന്റെ കാരണം എന്താന്നോ അറിയോ 

  ഇവൾ ഇത്രക്ക് അഹങ്കാരത്തോടെ   വായിൽ തോന്നിയത്  എന്തും  വിളിച്ചു പറയാൻ   ധൈര്യം കൊടുക്കുന്നത്        നട്ടെല്ല് ഇല്ലാത്ത എന്റെ ഏട്ടൻ എന്ന് പറയുന്ന  ഈ    പെൺകോന്തനാ      അതുകൊണ്ടാണ്   ഒന്ന് പൊട്ടിച്ചു കൊടുത്തത്      

     ഇനിയും വയ്യ   ഇങ്ങനെ   എല്ലാം  കണ്ടില്ലാന്നു വെക്കാൻ   എല്ലാം കണ്ടില്ലാന്നു വെക്കുമ്പോഴും
ഇവര് ഞങ്ങളെ തലയിൽ കയറുകയാ  

എന്റെ അടിയേറ്റ് കവിൾത്തടം  തടവികൊണ്ട്  നിൽക്കുന്ന ഏട്ടന്റെ മുൻപിലേക്ക് നിന്നുകൊണ്ട്   ഒരിക്കൽ കൂടി   ഞാൻ പറഞ്ഞു     ഏട്ടൻ    നട്ടെല്ല്   ഉള്ള  ഒരാണായിരുന്നെങ്കിൽ   ഇവൾ  ഇന്ന് ഈ സംസാരം ഇവിടുന്ന് സംസാരിക്കില്ലായിരുന്നു 

ഞാനാണങ്കിൽ അപ്പോ കൊടുത്തേനെ   പിന്നെ ഇവളുമാരുടെ    നാവ് പൊങ്ങില്ല    

എല്ലാത്തിനും ലൈസൻസ്  കൊടുത്ത്‌ ഇവളെ തലയിൽ കയറ്റി വെച്ച്   അവളെ താളത്തിനൊത്തു  തുള്ളിയിട്ടാ    സ്വന്തം കെട്ടിയോൾക്ക് പോലും   ഏട്ടന്   പട്ടിയുടെ വില പോലും ഇല്ലാത്തത്   പെണ്ണിനെ നിർത്തേണ്ടത് നിർത്തണം   ഇല്ലങ്കിൽ കുടുംബം പോലും    വെറുക്കും     

ഇവൾ കാരണം ഏട്ടൻ അനുഭവിക്കും   അതാണ് ഇവളുടെ കയ്യിലിരിപ്പ്     അന്ന്   ഈ ഗിരിയോട് ഏട്ടൻ തന്നെ പറയും    തെറ്റ് പറ്റിപോയി എന്ന്    ഇല്ലങ്കിൽ  ഏട്ടൻ  നോക്കിക്കോ        
  

പിന്നെ   നിന്നോട് ഒരു കാര്യം   ആ മൂധേവിയുടെ   മുൻപിലേക്ക് നിന്നുകൊണ്ട് ഞാൻ പറഞ്ഞു 

എന്റെ ഭാര്യ   ദാരിദ്രം പിടിച്ച വീട്ടിൽ നിന്ന് വന്നതാ  അത് ഞാൻ സമ്മതിച്ചു 

  നീ വലിയ കൊമ്പത്ത്‌ നിന്ന് വന്ന    പെണ്ണ് അല്ലേ    ആ   നിനക്ക്    എന്താ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കിയാൽ   കയ്യ് ഒടിഞ്ഞു പോവുമോ   ? 

    നീ ഉണ്ടാക്കുമ്പോൾ   ഭയങ്കര രുചിയായിരിക്കുമല്ലോ       കൊമ്പത്തെ പെണ്ണ് അല്ലേ  അടുക്കളയിൽ കയറി    ഭക്ഷണം നിനക്ക് ഉണ്ടാക്കാൻ പാടില്ലായിരുന്നോ  ?   

ഡീ...കഴുവേറീടെ മോളേ    എന്റെ ഭാര്യ ഭക്ഷണം ഉണ്ടാക്കി   ടേബളിൽ വെക്കാൻ നേരമില്ലാതെ തന്നെ    നട്ടെല്ല് ഇല്ലാത്ത നിന്റെ ഈ കെട്ടിയോനും  ആർത്തി മൂത്ത നീയും   ഓടി വന്നിരുന്നല്ലോ 

അപ്പോ   നീ ഓർത്തില്ലേ    ദാരിദ്രം   പിടിച്ച വീട്ടിൽ നിന്ന് വന്നവൾ ഉണ്ടാക്കിയ ഭക്ഷണമാണ്   ഈ ടേബിളിൽ ഉള്ളതന്ന്    

  കഴിക്കി കഴിക്കി എന്ന് പറഞ്ഞോണ്ട് നിന്നെ ആരെങ്കിലും നിർബന്ധിച്ചോ     ആർത്തി മൂത്ത്‌ വന്നിരുന്നത് പോരാ     ഭക്ഷണത്തിന് കുറ്റം പറയുന്നു മൂദേവി...

എന്റെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണത്തിന് കുറ്റം പറഞ്ഞ്   പെൺകോന്തനായ    കെട്ടിയേനെയും വിളിച്ച്  നിനക്ക്  പുറത്ത് പോയി ഭക്ഷണം കഴിക്കണം   അതിന് നീ  കളിച്ച നാടകമല്ലേടി    ഇത്   

നിന്റെ അഭിനയം എന്തിന് വേണ്ടിയാണന്ന്   എനിക്കി മനസ്സിലാവിതിരിക്കാൻ   നിന്റെ പെൺകോന്തൻ ഭർത്താവ് അല്ല ഈ      ഗിരി    മനസ്സിലായോടി..?

എനി എന്റെ ഭാര്യ ഉണ്ടാക്കിയ എന്തെങ്കിലും ഭക്ഷണം നീയോ നിന്റെ ഈ കെട്ടിയോനെ ഇവിടുന്ന് കഴിച്ചാൽ   അപ്പോ അറിയാം    ഈ ഗിരിയുടെ യഥാർത്ഥ സ്വാഭാവം   എന്താണന്ന്     

നോക്കി പേടിപ്പിക്കാതെ   കടന്നു  പോടീ   എന്റെ കൺമുൻപിൽ നിന്ന്   


കേട്ട ഉടനെ    തന്നെ   ഒന്നും മിണ്ടാതെ   അതാ പോവുന്നു കെട്ടിയോനും കെട്ടിയോളും   റൂമിലേക്ക്    

അൽപ്പം സമയം കഴിഞ്ഞില്ല കെട്ടിയോനും കെട്ടിയോളും       പെട്ടിയും കിടക്കയും എടുത്തോണ്ട്  ഇറങ്ങി   

പോവട്ടെ    എത്ര ദിവസം ഉണ്ടാവുമെന്ന് അറിയാം 

  വൈകാതെ തന്നെ    വരും   ഈ വീട്ടിലേക്ക്    അവളെയും  അവന്റെയും  കയ്യിലിരിപ്പ് വെച്ച്     

മോനേ   ഗിരി    അവരതാ പോവുന്നു      അച്ഛൻ സങ്കടത്തോടെ   എന്നെ നോക്കികൊണ്ട്‌ പറഞ്ഞു 

പോവല്ലേ എന്ന് പറയടാ    മോനേ     അവരോട്. 

അച്ഛൻ വിഷമിക്കണ്ട    വൈകാതെ തന്നെ അവർ തിരിച്ചു വരും     ഇല്ലങ്കിൽ ഈ ഗിരി വരുത്തിക്കും അച്ഛൻ നോക്കിക്കോ     

എന്നാലും മോനേ...

അച്ഛൻ സമാധാനമായിട്ടിരിക്കി    ഞാനല്ലേ പറയുന്നത്     കുറച്ച് ദിവസം അവർ ഒരു ടൂർ പോയന്ന് മാത്രം കരുതിയാൽ മതി  അവരെ കാര്യം എനിക്കി വിട്ടേക്ക്     അച്ഛൻ അത് ഓർത്ത് സങ്കടപ്പെടേണ്ട  "

ഒന്നോ രണ്ടോ ആഴ്ച അത്‌ കഴിഞ്ഞാൽ അവരിങ്ങ് എത്തും    അല്ലങ്കിൽ അച്ഛൻ നോക്കിക്കോ   

========================


    ആഴ്ചകൾക്ക്     ശേഷം    


പതിവുപോലെ   ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞു വരുമ്പോഴാ..  യാദൃശ്ചികമായി  ഏട്ടത്തിയുടെ അമ്മയെ കാണുന്നത്      

ഇത് തന്നെ അവസരം   എന്ന് ഞാനും കരുതി    

ചേച്ചി....   

എന്റെ വിളി കേട്ടതും    അവർ രൂക്ഷമായി   എന്നെയൊന്നു നോക്കി    ആ നോട്ടത്തിന്റെ അർത്ഥം അതികം ചിന്തിക്കാതെ തന്നെ എനിക്കറിയാം   

ഈ തള്ളയെ നന്നായി ഒന്ന് പതപ്പിക്കണം   അതിന് എന്താ ഒരു വഴി   ? 

എന്താപ്പോ ഒരു  വഴി എന്ന്   ആലോചിച്ചു നിൽക്കുമ്പോഴാ പെട്ടന്ന് അനീഷിനെ ഓർമ്മ വന്നത്   

പിന്നെ ഒന്നും  നോക്കിയില്ല   ഉടനെ തന്നെ   അനീഷിന്റെ ഫോണിലേക്ക് വിളിച്ചു കാര്യങ്ങൾ എല്ലാം വിശദമായി തന്നെ പറഞ്ഞു കൊടുത്തു   

ഫോൺ ചെയ്തു തിരിഞ്ഞപ്പോൾ ആളെ കാണുന്നില്ല   അയ്യോ ഈ തള്ള പോയോ   ? 

അമ്മേ.....   പോവല്ലേ   

അമ്മക്ക് എന്നോട് ദേഷ്യമാണോ   അതാണോ അമ്മ മൈൻഡ് ചെയ്യാതെ    പോവുന്നത്   ? 

എനിക്കി എന്തിനാ നിന്നോട് ദേഷ്യം? 

അല്ല ഏട്ടനും ഏട്ടത്തിയും അവിടേക്ക് വന്നതിന് കാരണക്കാരൻ ഞാനാണന്ന് അമ്മ തെറ്റിദ്ധരിച്ചു കാണും    

  തെറ്റിദ്ധാരണ അല്ലല്ലോ    സംഭവം ഉള്ളത് തന്നെയല്ലേ 


നമുക്ക്   ഈ  റോഡിൽ നിന്ന് സംസാരിക്കാതെ എങ്ങോട്ടെങ്കിലും ഒന്ന് മാറി നിന്ന് സംസാരിക്കാം   ആളുകൾ ശ്രദ്ധിക്കുന്നുണ്ട് 

ഞാനാരോടാ ഈ പഞ്ചാര അടിക്കുന്നത് എന്നായിരിക്കും അവരുടെ നോട്ടത്തിന്റെ അർത്ഥം   കാരണം    അമ്മയെ കണ്ടാൽ പ്രായം  ഒന്നും   തോന്നില്ലല്ലോ   അന്ന് വീട്ടിൽ വന്നതിനേക്കാൾ പത്തു ഒരു  വയസ്സ് കുറഞ്ഞിട്ടുണ്ട്  ഇപ്പോ 

ഒന്ന് പോടാ ഗിരി   തമാശ പറയാതെ    

തമാശ അല്ല അമ്മേ ഞാൻ സത്യം പറഞ്ഞതാ   എനിക്കി അമ്മയോട് തമാശ പറഞ്ഞിട്ട് എന്ത്‌ കിട്ടാനാ   

നമുക്ക് എന്തെങ്കിലും കഴിക്കാം കഴിച്ചുകൊണ്ട് ആവാം  സംസാരം   

ആയിക്കോട്ടെ നിന്റെ ഇഷ്ട്ടം 

എന്നാ അമ്മ എന്റെ ബൈക്കിലേക്ക് കയറിയാട്ടെ 

എന്തായാലും കിളവി വീണും ഇനിയാണ് കളി 

എന്റെ പെൺകോന്തനായ ഏട്ടനും    അഹങ്കാരിയായ   കെട്ടിയോൾക്കും പണി വരാൻ പോവുന്നതേയുള്ളും       പോയ അതെ സ്പീഡിൽ    നിങ്ങളെ ഞാൻ വീട്ടിൽ എത്തിച്ചിരിക്കും    എന്നിട്ട് വേണം  ഈ ഗിരിക്കി ഒരു കളി കളിക്കാൻ....!!!    

( തുടരും.....)

   MUHAMMED RAFI ✍️
അക്ഷരങ്ങളുടെ കൂട്ടുകാരൻ 📝



[   ഇന്ദുമുഖി   ]   [    PART - 11  ]
<><><><><><><><><><><><><><

✍️Muhammed Rafi


എന്റെ പെൺകോന്തനായ ഏട്ടനും    അഹങ്കാരിയായ   കെട്ടിയോൾക്കും പണി വരാൻ പോവുന്നതേയുള്ളും       പോയ അതെ സ്പീഡിൽ    നിങ്ങളെ ഞാൻ വീട്ടിൽ എത്തിച്ചിരിക്കും    എന്നിട്ട് വേണം  ഈ ഗിരിക്കി ഒരു കളി കളിക്കാൻ     

അനീഷിന്റെ കടയുടെ മുൻപിൽ ബൈക്ക് നിർത്തി    ആ കിളവിയെയും വിളിച്ച്  ഞാനവന്റെ    കടയിലേക്ക് അങ്ങ് കയറി   

   ഞങ്ങളെ കണ്ടതും അവന് ചിരി അടക്കാൻ കഴിയുന്നില്ല   

പഹയൻ എല്ലാം ഇപ്പോ പൊളിക്കുമെന്നാ തോന്നുന്നത്     

അമ്മക്ക് എന്താ കഴിക്കാൻ വേണ്ടത്   ? 

ഐസ്ക്രീമോ  അല്ലങ്കിൽ ജ്യൂസോ...അതുമല്ലങ്കിൽ   കാപ്പി  എന്താണങ്കിലും പറഞ്ഞോളും മടിക്കേണ്ട     

മോന്റെ ഇഷ്ട്ടം ആയിക്കോട്ടെ   

എന്നാൽ  ജ്യൂസ് ആവാം ലേ   ക്ഷീണം എക്കെ ഒന്ന് മാറട്ടെ    

ആയിക്കോട്ടെ നിന്റെ ഇഷ്ട്ടം   

ഡാ....ഇത് ആരാ   നിന്റെ  കൂടെ   ? 

ഭാര്യ അറിയാതെ    ഓഫീസിൽ പോവാന്ന് പറഞ്ഞിട്ട്    കണ്ട പെൺകുട്ടികളുമായ് കറങ്ങി നടക്കുവാ ലേ നീ      ഇത് ഞാൻ ഇന്ന് തന്നെ കലക്കി  തരാം മോനെ.....

ഒന്ന് പോടാ ഇത് എന്റെ ഏട്ടത്തിയുടെ അമ്മയാണ്   

അഭിനയം ആണങ്കിലും   ഈശ്വരാന്ന് വിളിച്ച് പഹയൻ  നല്ലതുപോലെ വാ തുറന്ന്  നിന്നും   

അത്‌ കണ്ടപ്പോൾ അവന്റെ കാലിന് ഇട്ട് നല്ലൊരു ചവിട്ട് അങ്ങ് വെച്ച് കൊടുത്തു  അപ്പോ അവൻ എന്നെ ഒന്ന് നോക്കി 

ബാക്കികൂടി പോരട്ടെ പഹയാ  എന്ന് കണ്ണുകൊണ്ട് കാണിച്ചു കൊടുത്തു  അല്ലങ്കിലും തള്ളാൻ അവൻ  സമർത്ഥനാ.. അതുകൊണ്ടാണ്   ഇവിടേക്ക് തന്നെ ഈ കിളവിയെ കൊണ്ട്    വന്നത്    

എന്റെ മോനേ....  ഇത് നിന്റെ ഏട്ടത്തിയുടെ അമ്മയോ  ? 

ഞാൻ വിശ്വസിക്കില്ല ഇത് നീ എന്നെ പറ്റിക്കാൻ വേണ്ടി പറയുന്നതാ   

അല്ലടാ സത്യം    നീ വേണേൽ അമ്മയോട് തന്നെ ചോദിച്ചു നോക്ക്...  അല്ലേ അമ്മേ...?   

ഇത് എല്ലാം കേട്ട് കിളവി     നന്നായി പതഞ്ഞിട്ടുണ്ട്  അതുകൊണ്ട്   തന്നെ  സുഖിച്ചു   ഇരിക്കുവാണ്    

ഇനിയാണ് കളി   

മോനേ സമയം ഒരുപാടായി പോവണ്ടേ  ? 

അമ്മ എന്തിനാ പേടിക്കുന്നത്   അമ്മയെ ഞാൻ വീട്ടിൽ കൊണ്ട് വിടില്ലേ  

അപ്പോ ഞാൻ പറഞ്ഞതൊന്നും അമ്മ മറക്കണ്ട 

ഇല്ലടാ നീ പറഞ്ഞതാ ശരി പക്ഷേ    അമ്മ അത്രക്ക് ഒന്നും ആലോചിച്ചിട്ടില്ലായിരുന്നു   എന്തായാലും നിന്നെ കണ്ടത് നന്നായി     ഇല്ലങ്കിൽ അവരെ വാക്കും കേട്ട്   ഞാൻ അവരെ അവിടെ തന്നെ നിർത്തിയേനെ 

എന്നെ കണ്ട കാര്യം ഒന്നും അമ്മ അവരോട് പറയാൻ നിൽക്കണ്ട   ഇത് നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി    

ഇല്ല മോനേ അമ്മയായിട്ട് ആരോടും പറയില്ല     കാരണം   അമ്മയുടെ മകളുടെ  നന്മക്ക് വേണ്ടിയല്ലേ മോൻ പറഞ്ഞു തന്നത്   

അപ്പോ   ഇന്ന് ആണങ്കിൽ ഇന്ന് തന്നെ   അല്ലങ്കിൽ നാളെ അമ്മ അവരെ അവിടുന്ന് വീട്ടിലേക്ക് പറഞ്ഞു വിടണം   

അത് ഞാനേറ്റു...

എനിക്കറിയാം   അമ്മക്ക് കാര്യം പറഞ്ഞാൽ ചിന്തിക്കാനുള്ള കഴിവുണ്ട്   അതുകൊണ്ടാണ് ഏട്ടത്തിയുടെ അച്ഛനോട്‌ പോലും  പറയാതെ   അമ്മയോട് തന്നെ ഈ   കാര്യം പറഞ്ഞത്  

അതൂടി  പറഞ്ഞപ്പോൾ ആള് ശരിക്കു    വീണു   

എന്നാൽ നമുക്ക് പോയാലോ  ?

  അയ്യോ   അമ്മയോട് ഒരു കാര്യം ചോദിക്കാൻ മറന്നു   

എന്താ മോനേ ? 

അമ്മയുടെ നമ്പർ ഒന്ന് വേണം   ഇനിയും എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ എനിക്കി വിളിക്കാലോ   

എന്നാ മോന്റെ നമ്പറും ഒന്ന് തന്നേക്ക്    

ആയിക്കോട്ടെ    അപ്പോ എല്ലാം പറഞ്ഞ പോലെ 

അവരെ വേഗം  വീട്ടിൽ ഇറക്കി കൊടുത്ത്      നേരെ ഞാൻ വീട്ടിലേക്ക് വിട്ടു   

ഇന്നല്ലങ്കിൽ നാളെ   കുറ്റീപറച്ചോണ്ട്    അവരിവിടെ എത്തും   ഇനിയാണ് ഈ   ഗിരിയുടെ കളി 

=========================
        
  പിറ്റേന്ന് രാവിലെ ഓഫീസിൽ പോവാൻ ഡ്രസ്സ്‌ മാറുമ്പോഴാ  ഫോൺ റിംഗ് ചെയ്യുന്നത്  
    എടുത്ത് നോക്കുമ്പോൾ   ഏട്ടത്തിയുടെ അമ്മയാണ്  

മോനേ...ഗിരി   ഞാനാണ് നന്ദനന്റെ അമ്മ   

നമ്പർ കണ്ടപ്പോൾ മനസ്സിലായി അമ്മേ..

എന്തായി  അമ്മേ കാര്യങ്ങൾ എല്ലാം   

നീ പറഞ്ഞതുപോലെ എല്ലാം ഞാനങ്ങ് പറഞ്ഞു   

എന്നിട്ടോ   ? 

നിന്റെ ഏട്ടൻ  എന്ന് പറഞ്ഞ  എന്റെ മരുമകനുണ്ടല്ലോ   മോൻ പറഞ്ഞതുപോലെ തന്നെ   തനി ഒരു പെൺകോന്തൻ തന്നെയാണ്..

  അപ്പോ അമ്മക്ക് കാര്യങ്ങൾ   ഏകദേശം മനസ്സിലായി കാണുമല്ലോ ലേ  ?

തീർച്ചയായും മോനേ   

അവനാണ് അവളെ വഷളാക്കുന്നത്..   അവൻ ആണായിട്ട് അവളെ മുൻപിൽ പെരുമാറിയിരുന്നെങ്കിൽ      അവൾ ഒരിക്കലും ഇങ്ങനെ ആവില്ലായിരുന്നു    

എനി എല്ലാം ശരിയാകും അമ്മേ    ഇല്ലങ്കിൽ ഈ ഗിരി ശരിയാക്കും   അമ്മയും എന്റെ കൂടെ ഉണ്ടായാൽ മതി 

ഞാനുണ്ടാകും നിന്റെ കൂടെ കാരണം   എന്റെ മോളേ നന്മക്ക് വേണ്ടിയല്ലേ   മോന് എന്നോട് പറയുന്നത്   അതുകൊണ്ട് നിനക്ക് എന്നെ വിശ്വസിക്കാം 

പിന്നെ ഒരു കാര്യം പറയാൻ മറന്നു  ഗിരി 

എന്താ അമ്മേ  ? 

മോൻ പറഞ്ഞതുപോലെ രണ്ടാളും പെട്ടിയും  കിടക്കയും എടുത്തോണ്ട്   ഇറങ്ങിയിട്ടുണ്ട്   അവിടേക്ക്    എന്തായാലും നീ പോവുന്നതിനു മുൻപ് തന്നെ ചിലപ്പോൾ അവിടെ എത്തും

ആയിക്കോട്ടെ അപ്പോ നമ്മൾ പറഞ്ഞപോലെ കാര്യങ്ങൾ എല്ലാം  നല്ല ഭംഗിയായി തന്നെ   മുൻപോട്ട് പോവട്ടെ    

എന്നാ ശരി അമ്മേ എനിക്കി ഓഫീസിൽ പോവാൻ ടൈമായി പിന്നെ കാണാം    ബാക്കി എല്ലാം നമ്മൾ പറഞ്ഞതുപോലെ   


ആരാ ഏട്ടാ അത്‌  ? 

അതോ..   ഏട്ടത്തിയുടെ അമ്മ   

ദെ ഇങ്ങോട്ട്  എഴുന്നള്ളിയിട്ടുണ്ട്  പോലും         എന്റെ ഏട്ടനും ഏട്ടത്തിയും   അപ്പോ ഞാൻ പറഞ്ഞതൊന്നും മറന്നു പോവരുത് മനസ്സിലായല്ലോ   അമ്മയോടും പറഞ്ഞു കൊടുത്തേക്ക്  ട്ടോ 

എനിക്കി ഏട്ടനോട് ഒരു കാര്യം പറയാനുണ്ട്   

പറയാനുള്ളത് പിന്നെ പറയാം   ആദ്യം   പതിവ് സമ്മാനം താ എന്നിട്ട് പറയാം പറയാനുള്ളത് എന്താന്ന് വെച്ചാൽ    

  പറയാൻ നേരമില്ലാതെ തന്നെ  അവളുടെ ചുണ്ടുകൾ എന്റെ കവിളിലേക്ക് ചേർത്ത് വെച്ചു    

എനി പറയ്   എന്താണ് എന്റെ പെണ്ണിന് പറയാനുള്ളത്  

പറഞ്ഞാൽ   ദേഷ്യം ആവുമോ എന്നോട്  ? 

എനിക്കി എന്തിനാ എന്റെ പെണ്ണിനോട് ദേഷ്യം നീ കാര്യം  പറ   എന്ന് പറഞ്ഞോണ്ട്     അവളെ ചേർത്ത് നിർത്തി കവിളിൽ ഒന്ന് ചുംബിച്ചപ്പോൾ   ഓട്ടോമാറ്റിക്കായി പെട്ടന്ന് കാര്യം പറഞ്ഞു   തുടങ്ങി 

എന്റെ അമ്മക്കും ചേച്ചിക്കും ഒരാഗ്രഹം

  എന്താണാവോ   ആ ആഗ്രഹം? 

    നിന്നോട് അവിടേക്ക് ചെല്ലാൻ എങ്ങാനും ആണെങ്കിൽ  ആ ആഗ്രഹം നടക്കില്ലന്ന് പറഞ്ഞേക്ക്   ഇപ്പോ തന്നെ  

അതൊന്നുമല്ല ഏട്ടാ...

എന്നാൽ കാര്യം പറ ?    

രണ്ട് ദിവസം  അവർക്ക്    എന്റെ അടുത്ത് വന്ന്‌ താമസിക്കാനൊരു    ആഗ്രഹം    

ആഹാ   അത് നല്ല കാര്യമല്ലേ  അതിനാണോ എന്റെ പെണ്ണ് ഇങ്ങനെ ഉരുണ്ട് കളിച്ചത്   

എന്നാൽ പിന്നെ  ഇന്ന്    തന്നെ    വരാൻ പറ അവരോട്   രണ്ട് ദിവസമല്ല രണ്ട് ആഴ്ച തന്നെ അവരിവിടെ നിൽക്കട്ടെ    

അല്ലങ്കിൽ വേണ്ടാ   ഞാൻ പറഞ്ഞോളാം   നീ ചേച്ചിന്റെ നമ്പർ ഇങ്ങ് തായോ  ഞാൻ ഇപ്പോ തന്നെ വിളിക്കാം  

വേണ്ടാ ഏട്ടാ   ഞാൻ പറഞ്ഞോളാം   "

പറ്റില്ല നീ നമ്പർ തായോ.. 


വിളിക്കാൻ നേരമില്ല ചേച്ചി വേഗം    ഫോണെടുത്തു   

ഹലോ ചേച്ചി.... ഞാനാ...ഗിരി  

മനസ്സിലായി ഗിരി നിന്റെ ശബ്ദം കേട്ടപ്പോൾ   തന്നെ   

ചേച്ചിയും അമ്മയും   എപ്പോഴാ ഇവിടേക്ക് വരുന്നത്  ? 

ഞാൻ ഇന്ദുനെ   വിളിച്ചപ്പോൾ അവള് പറഞ്ഞു ഏട്ടനോട് ചോദിച്ചിട്ട് വിവരം പറയാമെന്ന് 

അങ്ങിനെ എന്തെങ്കിലും അവൾ പറഞ്ഞു കാണുമെന്ന് എനിക്കറിയാം അതുകൊണ്ടാണ് ഞാൻ  തന്നെ ചേച്ചിയെ വിളിച്ചത്   

എന്നാൽ ചേച്ചിയും അമ്മയും പെട്ടന്ന് ഇങ്ങ് വാ...

ഞാൻ വണ്ടി     പറഞ്ഞു വിടണോ അവിടേക്ക്  .? 

അയ്യോ അതൊന്നു വേണ്ടാ ഗിരി  ഞങ്ങൾ ഒരു  ഓട്ടോ  പിടിച്ച് വന്നോളാം      

എന്നാ പെട്ടന്ന്   ഇങ്ങ് പോന്നോളൂ ട്ടോ. 

    എന്നാ ശരി ചേച്ചി    എനിക്കി സമയം ഇല്ല   ഓഫീസിൽ പോവാൻ വൈകും   നമുക്ക് വൈകിട്ട് നേരിട്ട് കാണാം 


നീ ഇങ്ങനെ ഒരു പൊട്ടി പെണ്ണ് ആയി പോയല്ലോ    എന്റെ ഇന്ദു 

അമ്മയും ചേച്ചിയും വരട്ടെ എന്ന് ചോദിക്കുമ്പോൾ   സന്തോഷത്തോടെ   അവരോട് വരാൻ പറയുന്നതിന് പകരം   ഏട്ടനോട് ചോദിക്കട്ടെ എന്നാണോ പറയുക.. ഇങ്ങനെ ഒരു പെണ്ണ്    "

മതി സംസാരിച്ചത് വേഗം വന്ന്‌ ചായ കുടിച്ചേ ഇല്ലങ്കിൽ  ഏട്ടൻ സമയം ഇല്ലാന്ന് പറഞ്ഞ് കഴിക്കാതെ പോവും    

അങ്ങിനെ ആയിക്കോട്ടെ   എന്നാൽ വേഗം വാ 

അമ്മക്ക് ചായ കൊടുത്തോ  ? 

ഉവ്വ്‌     

അച്ഛൻ ഏട്ടനെ കാത്തിരിക്കുവാ കഴിക്കാൻ   വേണ്ടി 

  അച്ഛൻ മാത്രമല്ല നീയും എന്റെ കൂടെ ഇരിക്കണം   

ഞാൻ പിന്നെ കഴിച്ചോളാം ഏട്ടാ 

എന്നാ എനിക്കി  വേണ്ടാ..അച്ഛന് കൊടുത്തേക്ക്   

അയ്യോ അങ്ങിനെ പറയല്ലേ  ഞാൻ ഏട്ടന്റെ കൂടെ കഴിച്ചോളാം.. 

ആാ...അങ്ങിനെ വഴിക്കി വാ...


ചായ  കുടിച്ച്   പതിവുപോലെ    അമ്മയോട് യാത്ര പറഞ്ഞത്     പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാ    പുറത്ത് ഒരു ഓട്ടോ   വന്ന്‌ നിൽക്കുന്ന   ശബ്ദം കേട്ടത്     

ഈ രാവിലെ തന്നെ ആരാ ഇപ്പോ ഓട്ടോയിൽ വരാൻ എന്ന് കരുതി വേഗം പുറത്തേക്ക് പോയി നോക്കുമ്പോൾ    എന്റെ   നട്ടെല്ല്.ഇല്ലാത്ത   ഏട്ടനും കെട്ടിയോളുമാണ് 

കാറിൽ മാത്രമേ യാത്ര ചെയ്യൂന്ന് പറഞ്ഞ  ഇവള് ഇപ്പോ യാത്ര ഓട്ടോയിലായി     അത്‌   എന്തായാലും കലക്കി       അപ്പോ    ഞാൻ പറഞ്ഞ പോലെ തന്നെ   അവളെ അമ്മ പണി തുടങ്ങിയെന്ന്    മനസ്സിലായി     

ഇനിയാണ് മോളേ നീ ഈ ഗിരിയുടെ യഥാർത്ഥ മുഖം കാണാൻ പോവുന്നത്  നീ കാത്തിരുന്നോ    നിനക്കുള്ള  പണി  എനി പിന്നാലെ വരും        

ഓട്ടോയിൽ നിന്ന് ഇറങ്ങിയ  അവർ   എന്നെ കണ്ടതും   അവരുടെ മുഖം വിളറിവെളുത്തു   

അത്‌ മൈൻഡ് ചെയ്യാതെ  ബൈക്കുമെടുത്ത്‌    ഞാൻ വേഗം ഓഫീസിലേക്ക് വിട്ടു 

====================

വൈകിട്ട് വീട്ടിലെത്തുമ്പോൾ   ഇന്ദുന്റെ അമ്മയും ചേച്ചിയും    എത്തിയിട്ടുണ്ട്      അതുകൊണ്ട് ആവാം   നമ്മളെ പെണ്ണിന്റെ മുഖത്ത്‌   പതിവിലും കൂടുതൽ     തെളിച്ചം കാണുന്നതും   

അമ്മയും ചേച്ചിയും വന്നതുകൊണ്ടാണോ    എന്റെ പെണ്ണിന്റെ മുഖത്ത്‌ ഇന്ന് ഇത്ര സന്തോഷം   ? 

ആ...അങ്ങിനെയും പറയാം 

അയ്യോടാ   ഇപ്പോ തന്നെ ഇച്ചിരി സന്തോഷത്തിൽ കണ്ടല്ലോ   ഞാനെന്റെ പെണ്ണിനെ  
  
കാപ്പി തണുക്കും   ഏട്ടാ അത്‌ കുടിക്കി    

ആാ...   കുടിക്കാം... "

  നിന്റെ ചേച്ചി എവിടെ   ? 

താഴെ ഉണ്ട്      എന്തേയ്   ? 

ഒന്ന് ഇവിടേക്ക് വരാൻ പറയ്‌   

എന്തിനാ ഏട്ടാ    ? 

ഹാ....ഞാൻ പറഞ്ഞത് കേൾക്കടി നീയ്     

ഞാൻ കുളിച്ചു വരാം അപ്പോയെക്കും ചേച്ചിയോട്   ഇവിടേക്ക് വരാൻ പറ പിന്നെ   ഞാൻ  ചേച്ചിയെ ഇവിടേക്ക് വിളിച്ച കാര്യം    വേറെ ആരും അറിയണ്ട .. 

നീ എന്താ ഇങ്ങനെ കണ്ണ് തള്ളി നോക്കുന്നത്   ? 

ആരും കേൾക്കാതെ വേണം ചേച്ചിയെ ഇവിടേക്ക് വിളിക്കാൻ   മനസ്സിലായോ   ?  

അത്‌ എന്താ അങ്ങിനെ   ? 

   അതെക്കെ ഞാൻ പറയാം   എന്തായാലും നിന്നെ ഒളിച്ചു വെച്ച്   നിന്റെ ഈ ഏട്ടൻ ഒന്നും     ചെയ്യില്ല   അത്‌ പോരെ എന്റെ പെണ്ണിന്    ? 

മതി....    

ഞാൻ കുളി കഴിഞ്ഞു വരുമ്പോയേക്കും    ചേച്ചി റൂമിലെത്തിയിരുന്നു          

ആഹാ ചേച്ചി വന്നോ  ? 

എന്താ ഗിരി  എന്നോട് എന്തോ പറയാനുണ്ടന്ന് പറഞ്ഞത്    

പറയാം   അതിന് മുൻപ് ചേച്ചി ആ   ഡോർ അടക്ക്   

അയ്യോ അത് എന്തിനാ   ? 

ചേച്ചി എന്തിനാ പേടിക്കുന്നത്? 

ഇന്ദു ഇപ്പോ ഇവിടേക്ക് വരും   അല്ലാതെ   നമ്മൾ രണ്ടുപേരും മാത്രമല്ലല്ലോ    ഈ   റൂമിൽ 

   എന്നാൽ നീ   ഇന്ദുനെ    വിളിക്കി.. 

ഇപ്പോ വിളിക്കാം എന്ന്   പറഞ്ഞതേയുള്ളൂ  അപ്പോയെക്കും കറണ്ട് പോയി    

 ഭഗവാനെ.... കറണ്ട് പോയല്ലോ    എനി എന്ത്‌ ചെയ്യും   ?  

ചേച്ചി  ഇങ്ങനെ   പേടിക്കല്ലേ  ഞാൻ   ഇന്ദുനെ വിളിക്കാം
   എന്ന് പറയുമ്പോയേക്കും   കറണ്ട് വന്നു   

ഹോ...ഭാഗ്യം     ഞാൻ പേടിച്ചു പോയി    "   

ചേച്ചി എന്തിനാ ഇങ്ങനെ പേടിക്കുന്നത് ചേച്ചിന്റെ ഭർത്താവിനെ പോല അമ്മനെ പെങ്ങളെ തിരിച്ചറിയാത്തവനൊന്നുമല്ല    ഞാൻ      

അതെനിക്കറിയാം  ഗിരി  .   നിന്നെ പേടി ഉണ്ടായിട്ടല്ല   പക്ഷേ    ഇവിടെ ഉള്ളവരെങ്ങാനും കണ്ടാൽ നിനക്കല്ലേ മോശം     പ്രത്യേകിച്ചും  നിന്റെ ഏട്ടത്തിയമ്മ   എന്തെങ്കിലും കിട്ടാൻ കാത്തു നിൽക്കുവാ   അവൾ      നിനക്ക് എതിരെ   കൊടിപിടിക്കാൻ   

അപ്പോയെക്കും ഇന്ദു റൂമിലേക്ക് കയറിവന്നു   

എനി എന്താണ് കാര്യം എന്ന് ഞാൻ ചേച്ചിയോട് പറയട്ടെ 

ആദ്യം തന്നെ ചേച്ചിയോട് പറയാം   എനിക്കി ചേച്ചിന്റെ ഒരു ഹെല്പ് വേണം    

അയ്യോ എന്റെ ഹെൽപ്പോ  ഞാനെന്ത് ഹെല്പ് ചെയ്യാനാ നിനക്ക്    ? 

എല്ലാം ഞാൻ വിശദമായി പറയാം   കേൾക്കുമ്പോൾ ചേച്ചി ഞെട്ടരുത്    

ഇല്ല   നീ പറഞ്ഞോ  ? 

ഞാൻ പറയുന്നത് കേട്ട് ഇന്ദു ചേച്ചിയും   
ഞെട്ടലോടെ  എന്നെ തന്നെ  നോക്കികൊണ്ടിരുന്നു       

അയ്യോ എന്റെ ഗിരി ഇതൊന്നു എന്നെകൊണ്ട് പറ്റില്ല ഇതെക്കെ അപകടം പിടിച്ച കളിയാ   

അഥവാ ഗിരിന്റെ  ചേട്ടൻ എങ്ങാനും  കളി  കാര്യമാക്കിയാൽ     അവിടെ ഒരു ജീവിതമാ തകരുന്നത്   

ഇതൊന്നും വേണ്ടാ ഗിരി    എനിക്കി എന്തോ പേടിയാവുന്നു  

എന്റെ ചേച്ചി അവളെ ഒന്ന് വരച്ച വരയിൽ നിർത്താൻ വേണ്ടിയാ അല്ലാതെ   ചേച്ചിയോട് എന്റെ ഏട്ടനെ കേറി പ്രേമിക്കാനൊന്നുമല്ല ഞാൻ പറയുന്നത്      ചേച്ചി ഒന്ന് നന്നായി ഏട്ടനോട്   അടുത്ത് ഇടപഴകിയാൽ മാത്രം   മതി       കുഴപ്പം ഒന്നും ഉണ്ടാവില്ല       ചേച്ചി പേടിക്കാതെ      ഞാൻ കൂടെ ഉണ്ട്     

ഭഗവാനെ...എനിക്കി എന്തോ പേടിയാവുന്നു   ഗിരി 

പേടിക്കാനൊന്നുമില്ല ഞാൻ പറഞ്ഞതുപോലെ അങ്ങ് ചെയ്താൽ മതി   കൂടെ     ദെ എന്റെ പെണ്ണും ഉണ്ടാവും   അല്ലേടി...? 

എനിക്കും പേടി ഉണ്ട് ട്ടോ ഏട്ടാ   കാരണം   അവളെ സ്വാഭാവം അങ്ങിനെയാണ്         ഏട്ടന് അറിയില്ലേ അവളുടെ സ്വാഭാവം     

  ബെസ്റ്റ് നല്ല ആളോടാ ഞാൻ പറയുന്നത്    

ഞാൻ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്റെ ഏട്ടന് വേണ്ടി തന്നെയാണ്      എന്റെ ഏട്ടനെ അനുസരിച്ച്   ഏട്ടനെ ബഹുമാനിച്ച് ജീവിക്കുന്ന പെണ്ണായി അവൾ മാറണം    അതിന് വേണ്ടി ഇച്ചിരി നാറിയ കളി കളിച്ചാലും വേണ്ടില്ല   എന്ന് ഓർത്ത് മാത്രമാണ് ചേച്ചിയോട്   ഇപ്പോ ഞാൻ ഹെല്പ് ചോദിച്ചത്    

ഇനിയും   എന്റെ ഏട്ടൻ ഇങ്ങനെ പെൺകോന്തനായി പോവാൻ പാടില്ല...അതുകൊണ്ടാണ്  ചേച്ചി എന്റെ കൂടെ നിൽക്ക് പ്ലീസ്  

എല്ലാത്തിലും നീ എന്റെ കൂടെ ഉണ്ടങ്കിൽ പിന്നെ   എനിക്കി  ഒന്നും  പേടിക്കാനില്ലല്ലോ    

അതാണ് ഞാൻ ചേച്ചിയോട് പറഞ്ഞത്      ഞാൻ കൂടെ ഉണ്ടാവും ചേച്ചി പേടിക്കണ്ട    

എന്നാൽ   എന്നെകൊണ്ട് പറ്റുന്നത്  പോലെ ഞാൻ നിന്നെ ഹെല്പ് ചെയ്യാം    

അത്‌ മതി   അത്രയും കേട്ടാൽ മതി    

എന്നാൽ എനി ഞാൻ താഴേക്ക്  പോയിക്കോട്ടെ    "

ഓക്കേ എന്നാ    ചേച്ചി പോയിക്കോ   പറ്റുവാണേൽ ഇന്ന് തന്നെ തുടങ്ങിക്കോ    

  
ഏട്ടാ  എനി   കളി കാര്യം ആവുമോ  ? 

ആയാൽ ഇപ്പോ എന്താ   എന്റെ ഏട്ടനെ കൊണ്ട് നിന്റെ ചേച്ചിയെ അങ്ങ് കെട്ടിച്ചു കൊടുക്കണം   

അയ്യോ...   അപ്പോ ഏട്ടത്തിയോ  ? 

പോവാൻ പറ അവളോട് ഒരു ഏട്ടത്തി    വന്നിരിക്കുന്നു   

അവൾ കാരണമാ   എന്റെ ഏട്ടൻ   എല്ലാവരുടെയും   മുൻപിൽ    ഇങ്ങനെ നാണം കെടുന്നത്    

അപ്പോ ഏട്ടനോട് സ്നേഹം ഉണ്ടല്ലോ    എന്റെ ഏട്ടന്   

അത് പിന്നെ ഇല്ലാതിരിക്കില്ലല്ലോ മോളേ   ഏട്ടൻ എന്റെ ചങ്ക് അല്ലേ..   

    ദേഷ്യം വരുമ്പോൾ ഞാൻ പലതും പറയും   പലതും പ്രവർത്തിക്കുകയും ചെയ്യും   അത് എക്കെ അപ്പോപ്പോൾ കഴിയും    പിന്നെ അതും മനസ്സിലിട്ടോണ്ട് നടക്കുന്ന സ്വാഭാവം എനിക്കില്ല   

തെറ്റ് കണ്ടാൽ  ഞാൻ  അപ്പോൾ തന്നെ പ്രതികരിക്കും  അത് അച്ഛനായാലും....     ഏട്ടനായാലും.....   അതാണ് ഈ   ഗിരിയുടെ സ്വാഭാവം   

=======================

  ഹരി.....  എനിക്കൊരു കാര്യമറിയണം  ?

ഹരി.....  എന്താ മിണ്ടാത്തത്  ? 

ഞാൻ പറഞ്ഞത് വല്ലതും കേട്ടോ  ? 

നീ ഭക്ഷണം കഴിച്ചില്ലേ  കഴിച്ചു കഴിഞ്ഞങ്കിൽ   കിടക്കാൻ നോക്ക്    മനുഷ്യനെ ശല്യം ചെയ്യാതെ    

ഞാൻ കഴിച്ചു  ഹരി എന്താ കഴിക്കുന്നില്ലേ   ? 

എന്നെ നീ കഴിപ്പിക്കാൻ നിൽക്കണ്ട    വേണേൽ ഞാനെടുത്ത്‌ കഴിച്ചോളൂ   

അത്‌ എനിക്കറിയാം   ഇന്നലെ എല്ലാവരും ഉറങ്ങിയപ്പോൾ    ആ   ഇന്ദുന്റെ  ചേച്ചി     ഹരിക്കി ഭക്ഷണം എടുത്ത് തരുന്നത്  ഞാനറിഞ്ഞില്ലന്നാണോ   രണ്ടാളും കരുതിയത് ? 

നീ     അറിഞ്ഞങ്കിൽ എനിക്കി പുല്ലാടി    

അന്ന് ഗിരി പറഞ്ഞതല്ലേ   അവന്റെ ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം  എനി മേലിൽ     ഇവിടുന്ന് കഴിക്കരുതന്ന് 

എന്റെ അനിയൻ അങ്ങിനെ പലതും പറയും.        നീ കഴിക്കേണ്ട    ഞാൻ കഴിച്ചോളൂ   

ഉളുപ്പ് ഇല്ലല്ലോ    അവൻ അങ്ങിനെ പറഞ്ഞിട്ടും     അവൾ ഉണ്ടാക്കി വെച്ച ഭക്ഷണം   വെട്ടി വിഴുങ്ങാൻ  

നിന്നെ കെട്ടിയ അന്ന് മുതൽ ആ സാധനം എനിക്കി    നഷ്ട്ടപ്പെട്ടു കഴിഞ്ഞില്ലേ  പിന്നെ പറഞ്ഞിട്ട് കാര്യമില്ല     നിനക്ക് എന്നതാണ്   പറയാൻ ഉള്ളത് എന്താന്ന് വെച്ചാൽ ഒന്ന് പറഞ്ഞ് തുലക്ക്    

ഹരി എന്താ എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്   ? 

പിന്നെ ഞാൻ നിന്നോട് എങ്ങനെ സംസാരിക്കണം  ? 

എന്നോട്  ഇതുവരെ  ഇങ്ങനെ ദേഷ്യത്തോടെ സംസാരിക്കാത്ത ആള് അല്ലേ   ഹരി.. ഇപ്പോ എന്താ ഹരിക്കി പെട്ടെന്നൊരു മനമാറ്റം ? 

മനുഷ്യനല്ലേ ചിലപ്പോൾ മാറ്റങ്ങൾ വന്നെന്നിരിക്കും   

ഈ മാറ്റത്തിന് കാരണം എന്താന്ന് ഹരി പറയാതെ എനിക്കി മനസ്സിലാവുന്നുണ്ട് 

മനസ്സിലായിട്ടുണ്ടല്ലോ    പിന്നെ എന്തിനാ   ഇങ്ങനെ ചോദിച്ചുകൊണ്ട് ശല്യം ചെയ്യുന്നത്    മിണ്ടാതെ എന്റെ മുൻപിൽ നിന്ന് പോയി തരാമോ?

ഞാനിപ്പോ ഹരിക്കി ഒരു ശല്യമായി   ലേ  ? 

കൂടുതൽ എന്നെ വെറുപ്പിക്കാതെ ഈ റൂമിൽ നിന്ന് പോയി തരാമോ    എന്ന് ?

ഞാൻ പോയി തരാം പക്ഷേ    എനിക്കി ഒരു കാര്യം അറിയണം   
ആ   ഇന്ദുന്റെ  ചേച്ചിയുമായി  ഹരിക്കി എന്താ ഒരു ചുറ്റികളി   ? 

എനിക്കി പല ചുറ്റികളിയും ഉണ്ടാവും അത് എല്ലാം നിന്നോട് പറയണമെന്നുണ്ടോ   ? 

ഞാൻ ഹരിന്റെ ഭാര്യ അല്ലേ   അപ്പോൾ ഹരിന്റെ കാര്യത്തിൽ ഇടപെടാൻ എനിക്കി അവകാശമില്ലേ  ? 

.  ഫ്ഉം.."    ഭാര്യ..   

   ഭാര്യ എന്ന   ആ   പദത്തിന്റെ അർത്ഥം എന്താന്നറിയാമോ നിനക്ക്    ഭാര്യ ആണ് പോലും     ഭർത്താവിനെ   വരച്ച വരയിൽ   നിർത്തുന്നവളല്ല ഭാര്യ     ഭർത്താവിനെ അനുസരിക്കുന്ന   ഭർത്താവിനെ സ്നേഹിക്കുന്ന   ഭർത്താവിനെ   ബഹുമാനിക്കുന്ന     ഒരു ഉത്തമ കുടുംബിനിയാണ് ഭാര്യ.. 

നിനക്ക് എന്നെ ഒരു പട്ടിയുടെ വിലപോലുമുണ്ടോ  ? 

   നീ      കീ  കൊടുത്ത് ചലിപ്പിക്കുന്ന ഒരു കളിപാവയല്ലേ   ഞാൻ    അതാണ് നിനക്ക് ആവശ്യവും 

ഒരു ഭാര്യന്റെ കടമ എന്തെങ്കിലും നീ ചെയ്യുന്നുണ്ടോ   ? 

എന്തിന് പറയാൻ      ബെഡ്റൂമിൽ പോലും  ഞാൻ നിനക്ക്   അന്യൻ അല്ലേ ? 

നീ പറയുന്ന എന്ത്‌ കാര്യമാ നിനക്ക് ഞാൻ   സാധിപ്പിച്ചു തരാതിരുന്നിട്ടുള്ളത്  ? 

   ആഴ്ചയിൽ        ഡ്രസ്സ്‌   വേണമെന്ന് പറയുമ്പോൾ   അത്‌  ഞാൻ വാങ്ങിച്ചു തരുന്നില്ലേ   ? 

   മേക്കപ്പ്  സാധനങ്ങൾ   ഇവിടെ കുന്നോളമുണ്ട്   എന്നിട്ടും    വേണമെന്ന് പറയുമ്പോൾ ഒരു മടിയും കൂടാതെ  ഞാൻ  വാങ്ങിച്ച്‌  തരുന്നില്ലേ  ? 

    മാറുന്ന മൂവി  നിനക്ക് കാണണമെന്ന് പറയുമ്പോൾ    അതിന് ഞാൻ നിന്നെ കൊണ്ട് പോവുന്നില്ലേ ? 

   ഹോട്ടലിൽ കയറിയാൽ   ഭക്ഷണം  വരെ    നിന്റെ ഇഷ്ട്ടത്തിനാ ഓഡർ ചെയ്യുന്നത്

അവിടെ പോലും  എന്റെ തീരുമാനങ്ങൾക്ക് ഒരു   വിലയുമില്ല      
പക്ഷേ   ഞാൻ പറയുന്ന  എന്തെങ്കിലും ഒരു     ആഗ്രഹം     നീ എനിക്കി വേണ്ടി   സാധിപ്പിച്ചു തന്നിട്ടുണ്ടോ ?    ഉണ്ടോ നീ തന്നെ പറ   ? 

നിന്റെ അമ്മയുടെ    വായിൽ നിന്ന് പോലും എനിക്കി കേൾക്കേണ്ടി വന്നില്ലേ   പെൺകോന്തൻ എന്ന്
അത്‌ നീ പറയിപ്പിച്ചതല്ലേ    

അത് എല്ലാം ഞാൻ സഹിച്ചു 

    എന്റെ ഗിരിപോലും   പറഞ്ഞില്ലേ   ഞാൻ പെൺകോന്തനാണന്ന്   അതാണ് എനിക്കി സഹിക്കാൻ പറ്റാഞ്ഞത്   എല്ലാം നീ ഒറ്റ  ഒരുത്തി കാരണമാ.. 

നിന്നെ കെട്ടിയ  അന്ന് മുതൽ  ഈ    വീട്ടിൽ   ഞാൻ ഒറ്റപെട്ടു     എന്റെ വീട്ടുകാർ പോലും എന്നെ വെറുത്തും  കഴിഞ്ഞു       അവരുടെ മുൻപിൽ ഞാൻ ഒന്നിനും കൊള്ളാത്തവനായി  

ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത അച്ഛൻ    എന്നെ അടിച്ചില്ലേ   

    അതുപോലെ ഗിരിയും ഞാനും    ഏട്ടനും അനിയനും മാത്രമായിരുന്നില്ല   ഞങ്ങൾ   നല്ല   ഫ്രണ്ട്സുകൂടിയായിരുന്നു   ആ    എന്നെ     അവനും അടിച്ചില്ലേ    എല്ലാ നീ കാരണം 

  നിനക്ക് വേണ്ടിയാ   ഞാൻ എന്റെ വീട്ടുകാരെ പോലും മറന്ന്   അന്ന് നിന്റെ കൂടെ നിന്റെ വീട്ടിലേക്ക് വന്നത്   

എന്നിട്ട് നിന്റെ വീട്ടിൽ പോയിട്ടോ   അവിടെയും   എനിക്കി ഒരു വിലയുമില്ല      അമ്മന്റെയും   അച്ഛന്റെയും   വായിൽ നിന്ന് വേണ്ടുവോളം  എനിക്കി  കേട്ടില്ലേ   

അവിടെയും അവർ എന്നെയാണ് കുറ്റപ്പെടുത്തുന്നത്     സ്വന്തം മകളെ കയ്യിലിരിപ്പ് അവർ കാണുന്നില്ല       കാണുന്നില്ല   എന്നല്ല  കണ്ടില്ലാന്ന്   നടിക്കുന്നതാണ്     എന്നാൽ അല്ലേ    എന്നെ കുറ്റപ്പെടുത്താൻ    അവസരമുണ്ടാവും      അവർക്ക്   

എന്നെ അവർ രണ്ട് പേരും കുറ്റപ്പെടുത്തി   സംസാരിക്കുമ്പോഴും   എല്ലാം   കേട്ട് രസിച്ചു നിന്നതല്ലേ നീ 

ഭർത്താവിനോട്   സ്നേഹമുള്ള ഒരു ഭാര്യമാരും        സ്വന്തം ഭർത്താവിനെ    കുറ്റം പറയുന്നത് കേട്ട് നിൽക്കില്ല      അത്‌   സ്വന്തം വീട്ടുകാർ ആയാൽ പോലും..

ഇന്നിപ്പോ    എന്റെ വീട്ടിൽ നിന്ന്     ഭക്ഷണവും എനിക്കി  നഷ്ട്ടമായി  അതും   നീ കാരണം

       എത്ര ദിവസമായി ഹോട്ടൽ ഭക്ഷണം കഴിക്കുന്നു   ഹോട്ടൽ  ഭക്ഷണം കഴിച്ചു കഴിച്ചു   മടുത്തു   എനിക്കി   എനി എനിക്കി വയ്യ ഇങ്ങനെ തുടർന്ന് പോവാൻ      

ഹരിക്കി ഇപ്പോ എന്താ വേണ്ടത്  ? 

വേണ്ടത് എന്താന്ന് വെച്ചാൽ   തരാൻ വേണ്ടി കാത്തിരിക്കുന്നതുപോലെയാ ചോദ്യം     "

ഹരി ഞാൻ ചോദിച്ചതിന് ഉത്തരം പറ   ?   

എന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ഒരു ഉത്തമ ഭാര്യയാവണം പറ്റുമോ നിനക്ക് ?

ആണുങ്ങൾ വഴി തെറ്റി പോവുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല   നിന്നെപ്പോലെ ഒരു പെണ്ണിനെയാണ് ഭാര്യ ആയിട്ട് കിട്ടിയതെങ്കിൽ തീർച്ചയായും  ആ പുരുഷൻ വഴി തെറ്റിപോവും  പിന്നെ അവനെ കുറ്റം പറഞ്ഞിട്ടോ   ഉപദേശിച്ചിട്ടോ   കാര്യമില്ല    

ഹരിയുടെ ആവശ്യം   എന്താണന്ന് എനിക്കറിയാം    ഹരിക്കി   ഒരു കുഞ്ഞു വേണം    അതല്ലേ ഹരിയുടെ ആവശ്യം   ? 

എന്താ  ആവശ്യം നീ നിറവേറ്റി തരുമോ   ? 

എന്തായാലും ഇപ്പോൾ പറ്റില്ല   ഞാനന്ന്   പറഞ്ഞത്    അഞ്ചു വർഷം   കഴിഞ്ഞിട്ട്   എന്നായിരുന്നല്ലോ      ആ  അഞ്ചു വർഷം     എന്നുള്ളത്   ഒരു മൂന്ന് വർഷം  ആക്കി കുറച്ച് തരാം.. അങ്ങിനെ പോരെ ? 

ഞാനെന്താ   ബാങ്കിൽ ലോൺ എടുക്കാൻ വന്നതാണോ നിന്റെ അരികിൽ      അഞ്ചു കൊല്ലമെന്നുള്ളത്        മൂന്ന് കൊല്ലമെന്ന്  ചുരുക്കി തരാൻ    

നിന്നോട് ഒരു കുഞ്ഞിന് വേണ്ടി യാചിക്കാൻ    എനി എനിക്കി വയ്യ       ഒര് കുഞ്ഞന്നുള്ള സ്വപ്നം  ഞാൻ കളഞ്ഞു       വെറുതെ            അഞ്ചു കൊല്ലം എന്നുള്ളത്  മൂന്ന് കൊല്ലം ആക്കി നീ     ബുദ്ധിമുട്ടണ്ട    

  എനി   എന്താ  വേണ്ടത് എന്ന് എനിക്കറിയാം.. 

എന്തിനാ ഹരി ഇങ്ങനെ വാശി പിടിക്കുന്നത്  ? 

മിണ്ടരുത് നീ   ക്ഷമക്കും ഉണ്ട് ഒരു പരിധി      ക്ഷമ നശിച്ചാൽ എന്താ ചെയ്യേണ്ടതന്ന്   എനിക്കി പോലും അറിയില്ല   അതുകൊണ്ട്     മിണ്ടാതെ   കിടക്കാൻ നോക്ക്  

തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം കിട്ടാതെ ആയപ്പോൾ മെല്ലെ   പുറത്തേക്കിറങ്ങി    

അപ്പോഴാ ഇന്ദുന്റെ ചേച്ചി അടുക്കളയിൽ എന്തോ ജോലി ചെയ്തോണ്ടിരിക്കുന്നത് കണ്ടത്

   അവര് കേൾക്കാൻ ഭാഗത്തിൽ   ഒന്ന് ചുമച്ചു  നോക്കി   

എന്റെ   ചുമ കേട്ടതും  അവർ   വേഗം തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു    ആഹാ    ഹരി ഉറങ്ങിയില്ലേ   ?   

ഇല്ല  ഇന്ദുന്റെ ചേച്ചി എന്താ ഇപ്പോ അടുക്കളയിൽ   ? 

  കുറച്ച്    പാത്രം കഴുകി വെക്കാനുണ്ടായിരുന്നു    ഇന്ദുന് വയ്യാന്ന് പറഞ്ഞതുകൊണ്ട്  ഞാനവളോട് പറഞ്ഞതാ ഞാൻ കഴുകി വെച്ചോളാമെന്ന്   

ഹരി   ഒന്നും കഴിച്ചിട്ടില്ലല്ലോ ? 
  ഞാൻ ഭക്ഷണം എടുത്ത് വെക്കട്ടെ    ? 

അയ്യോ വേണ്ടാ   ആരെങ്കിലും കണ്ടാൽ പിന്നെ അത്‌ മതി  

ഇപ്പോ ആര് കാണാനാ  എല്ലാവരും നല്ല ഉറക്കമാ   നിങ്ങൾ കൈ കഴുകി ഇരുന്നോളു   ഞാൻ ഭക്ഷണം എടുത്ത് വെക്കാം   

ഗിരി കണ്ടാൽ മോശമാണ്   അവന്റെ ഭാര്യ വെച്ചുണ്ടാക്കിയ ഭക്ഷണം    ഒന്നും ഇവിടുന്ന് കഴിച്ചു പോവരുതന്നാ ഓഡർ   

അതെക്കെ അവൻ ദേഷ്യം കൊണ്ട് പറയുന്നതാ   ഏട്ടന് എന്ന് വെച്ചാൽ അവന് ജീവനാണ്   

ഹോട്ടൽ ഭക്ഷണം കഴിച്ചു മടുത്തു   അതുകൊണ്ടാണ്   ഇന്ദുന്റെ ചേച്ചി നിർബന്ധിച്ചപ്പോൾ തന്നെ   വന്നിരുന്ന് കഴിക്കുന്നത്    

എന്നെ  എന്തിനാ  ഇന്ദുന്റെ ചേച്ചി എന്ന് വിളിക്കുന്നത്    എനിക്കി ഒരു പേര് ഉണ്ട് അത്‌ വിളിച്ചോളൂ   

പേര് അറിയില്ല അതുകൊണ്ടാ   അങ്ങിനെ വിളിച്ചത്   

ഗീതാഞ്ജലി എന്നാ എന്റെ പേര് 

എല്ലാവരും ഗീതു എന്ന് വിളിക്കും  

എന്നാൽ പിന്നെ ഞാനും ഗീതു എന്ന് വിളിക്കാം ലേ   

ആയിക്കോട്ടെ എനിക്കി സന്തോഷമെയുള്ളും   

നിങ്ങളെ   വൈഫ്‌ ഉറങ്ങിയോ  ? 

ആർക്കറിയാം   ഉറങ്ങിയോ എന്ന്    എനിക്കി ഉറക്കം കിട്ടാതായപ്പോൾ ഞാനിങ്ങ് എണീറ്റ് പോന്നു..  

ഗീതു ഇവിടെ കുറച്ച് ദിവസം ഉണ്ടാവില്ലേ   ? 

എന്തേയ് ചോദിച്ചത്   ? 

ചുമ്മാ...ചോദിച്ചതാ     എന്തെങ്കിലും എക്കെ മിണ്ടി പറയാനും     നമ്മളെ വിഷങ്ങൾ കേൾക്കാനും എല്ലാം   ഗീതുനെപോലെ ഒരാള് ഉള്ളത് എന്തുകൊണ്ടും   നല്ലതല്ലേ   

എപ്പോഴാ പോവാന്ന് അറിയില്ല ഗിരി പറയുന്നത്   ഇപ്പോയൊന്നു ഇവിടുന്ന് പോവണ്ടാന്നാണ്    

അവൻ പറഞ്ഞത് ശരിയല്ലേ    അവിടെ പോയിട്ട് ഇപ്പോ എന്താ ഗീതു അമ്മയും തനിച്ച് നിൽക്കേണ്ട    അതിനേക്കാൾ നല്ലത് ഇവിടെ നിൽക്കുന്നതല്ലേ 

മ്മ്    നോക്കാം.. 

ഗീതുന് ബുദ്ധിമുട്ടില്ലങ്കിൽ നമ്മുക്ക് കുറച്ച് നേരം സംസാരിച്ചിരുന്നാലോ   

ആയിക്കോട്ടെ   ഞാൻ ഈ പാത്രം എടുത്ത് വെച്ചിട്ട് വരാമേ   

ഓക്കേ     ഞാൻ പുറത്ത് ഉണ്ടാവും ഗീതു അവിടേക്ക് വന്നോളൂ    "

ഹരി.... 

  കഴിഞ്ഞോ ഗീതു   ജോലി എല്ലാം    ? 

   കഴിഞ്ഞു   "

ഞാനൊരു കാര്യം ഹരിയോട് ചോദിച്ചാൽ   എന്നോട് പിന്നെ ദേഷ്യം ആവുമോ   ? 

അയ്യോ ഒരിക്കലും ഇല്ല ഗീതു   ഗീതുന് എന്ത്‌ വേണേലും എന്നോട് ചോദിക്കാലോ  

ഹരിക്കി    ഗിരി പെരുമാറുന്നത് പോലെ പെരുമാറാൻ അറിയില്ലേ   ? 

എന്താ ഗീതു അങ്ങിനെ ചോദിച്ചത്   ? 

ഹരിയുടെ ഈ   അവസ്ഥ കണ്ട് ചോദിച്ചു പോയതാ    ഭാര്യന്റെയും   അവളുടെ വീട്ടുക്കാരുടെ    മുൻപിൽ ഒരു വിലയും ഇല്ലാത്തവനായി ഹരി   ഇങ്ങനെ എത്ര കാലം ജീവിക്കും? 

    ഹരി വിചാരിച്ചാൽ    എല്ലാം  നിസാരമായി  മാറ്റിയെടുക്കാൻ പറ്റില്ലേ   ? 

ഹരിയെ പെൺകോന്തൻ എന്ന് വിളിച്ചവർ  എല്ലാം    മാറ്റി പറയണം    അതിന് ഹരിക്കി പറ്റണം 

ഗീതു എന്താ പറഞ്ഞു വരുന്നത്  ? 

ഞാൻ പറയാം   അതുപോലെ ഹരി കേൾക്കാമോ  ? 

കേൾക്കാം   ഗീതു കാര്യം പറയ്  

ആദ്യം ഹരി       ഹരിയുടെ     ഭാര്യയെ നിലക്ക് നിർത്തുന്ന   ഭർത്താവ് ആവണം     

പിന്നെ ചെയ്യണ്ടത്   ഹരിയെ   എല്ലാ കാര്യത്തിലും     അനുസരിപ്പിക്കുന്ന ഒരു ഭാര്യ   ആക്കി അവളെ നിർത്തണം    

ഇപ്പോൾ ഹരി ഭാര്യയും അവൾ ഭർത്താവുമാണ്    എനി   മുതൽ അങ്ങിനെ ഉണ്ടാവാൻ പാടില്ല 

ഹരി ഒരു തീരുമാനമെടുത്താൽ   അതിൽ അവളും ഉറച്ചു നിൽക്കണം    അവള് എന്ത്‌ പറഞ്ഞാലും   എനി എങ്ങനെയൊക്കെ    വാശികാണിച്ചാലും    ഹരി   ആ തീരുമാനത്തിൽ നിന്ന്    മാറാൻ  പാടില്ല. 

  അപ്പോൾ തന്നെ അവൾക്ക്    മനസ്സിലായി തുടങ്ങും      എനി എന്ത്‌ പറഞ്ഞിട്ടും കാര്യമില്ലന്ന്  പിന്നെ പതിയെ അവൾ   ഹരിയെ   അനുസരിക്കുന്ന ഒരു ഭാര്യയായി അവൾ മാറാൻ   ശ്രമിക്കും            

പിന്നെ    ഈ ഹോട്ടൽ ഭക്ഷണം വാങ്ങിച്ചു കൊടുക്കുന്നത്  ആദ്യം നിർത്തണം    അപ്പോൾ അവൾ   ഓട്ടോമാറ്റിക്കായി     അടുക്കളയിൽ കയറി ഭക്ഷണം   ഉണ്ടാക്കിക്കോളും      

ഇനിയും ഒത്തിരി പറയാനുണ്ട് കേൾക്കാൻ  താല്പര്യമുണ്ടങ്കിൽ   ഹരിയോട് ഞാൻ പറയാം    എന്നോട് വിരോധം തോന്നില്ലങ്കിൽ     

അയ്യോ   എനിക്കി എന്തിനാ    ഗീതുനോട്    വിരോധം  പറയുന്നതിൽ   സന്തോഷമെയുള്ളു    

  ഗീതുന് ഉറക്കം വരുന്നില്ലങ്കിൽ   ഇവിടെ ഇരുന്ന് നമുക്ക് പറയാം   കേൾക്കാൻ ഞാൻ തയ്യാറാണ് 

സംസാരിച്ചു സംസാരിച്ചു    സമയം പോയതറിഞ്ഞില്ല     ഗീതു പോയി ഉറങ്ങിക്കോ   സമയം ഒരുപാടായി    
   

എന്നാൽ ഞാൻ പറഞ്ഞതൊന്നും   ഹരി മറക്കണ്ട    

ഇല്ലടോ   എനി അങ്ങോട്ട് എന്റെ ദിവസമാണ്      നീ നോക്കിക്കോ   അവളെ ഞാൻ വരച്ച വരയിൽ നിർത്തിക്കും എന്ന് പറഞ്ഞു തിരിഞ്ഞതും     ഭദ്രകളിയെ പോലെ   പിന്നിൽ  തന്നെ    നന്ദന ...  

ആഹാ   എത്തിയല്ലോ ഹരിയുടെ പുന്നാര ഭാര്യ   

  ഇത്   ഞാൻ   പ്രതീക്ഷിച്ചതാ  ഗീതു... ഇവളുടെ    ഈ വരവ്    കാരണം എനിക്കറിയാം ഇവൾ ഉറങ്ങി കാണില്ലന്ന്    അതാണല്ലോ   ഈ പൂതനന്റെ കയ്യിലിരിപ്പ്   വന്നിരിക്കുന്നു അവൾ   ഭദ്രകാളിയെ പോലെ     

ഹരി ഞാൻ പറഞ്ഞ കാര്യമൊന്നും മറന്നു പോവല്ലേ    ഇങ്ങോട്ട് പ്രതികരിച്ചാൽ  നോക്കി നിൽക്കണ്ട   അവളെ പേടിക്കുകയും വേണ്ട  എനി മുതൽ ഹരി   ഒരു നട്ടെല്ല് ഒരാൺകുട്ടിയായി അവളെ മുൻപിൽ പോയി നിൽക്ക്  അവൾ എങ്ങനെയൊക്കെ പ്രതികരിച്ചാലു പതറാൻ നിൽക്കരുത്     മനസ്സിലായല്ലോ ഞാൻ പറഞ്ഞത്   ? 

അത്‌ ഞാനേറ്റു  ഗീതു  " 

കഴിഞ്ഞോ രണ്ടാളുടെയും  സംസാരം   തുള്ളികൊണ്ടായിരുന്നു    അവളുടെ ചോദ്യം  ? 

ഇല്ല   ബാക്കി നാളെ ആവാമെന്ന് കരുതി    "

ഭാര്യയെ ഉറക്കികിടത്തിയിട്ട്   കണ്ടവളുമായി  നട്ടപാതിരാത്രി ശൃംഗരിക്കാൻ       നാണമില്ലല്ലോ മനുഷ്യാ നിങ്ങൾക്ക്  

ആാ...എനിക്കി   നാണം കുറച്ച് കുറവാ..   

പിന്നെ    എന്റെ കാര്യം     നോക്കാനോ    എന്റെ കാര്യത്തിൽ ഇടപെടാനോ  നീ എന്റെ അരികിലേക്ക് വരരുതന്ന്  ഞാൻ ഇന്നലെ നിന്നോട്  പറഞ്ഞതാ    അതുകൊണ്ട്   പഴയ പോലെ എന്നോട് ചാടികേറാൻ    വരേണ്ട  അത്‌ നിനക്ക് നല്ലതിനല്ല       മനസ്സിലായോ  ?  

   എനിക്കി തോന്നിയതുപോലെ ഞാൻ ചെയ്യും    എനിക്കി തോന്നിയതുപോലെ   ഞാൻ നടക്കുകയും  ചെയ്യും      നീ ആരാടി എന്നെ ചോദ്യം ചെയ്യാൻ  ? 

  ദെ     ഒരു കാര്യം ഞാൻ പറഞ്ഞേക്കാം    ഞാൻ പറയുന്നത് കേട്ട്
 അടങ്ങി ഒതുങ്ങി  ഇവിടെ കഴിയാൻ പറ്റുമെങ്കിൽ   നിനക്ക് ഇവിടെ തുടർന്നു പോവാം   അല്ലങ്കിൽ   നിനക്ക് നിന്റെ വഴി   എനിക്കി എന്റെ വഴി മനസ്സിലായോടി...   

ഡീ....ഒന്ന് അവിടെ  നിന്നേ...

ഗീതു റൂമിലേക്ക് പോവാൻ നിൽക്കുമ്പോഴാ    നന്ദന   ഒരു അലർച്ചയോടെ    അവളെ വിളിച്ചത്     

ആ വിളി കേട്ടതും    റൂമിലേക്ക് പോവാൻ  നിന്ന ഹരിയും  ഒരു നിമിഷം നിന്ന് പോയി   

നീ നിന്റെ കെട്ടിയോനെ ഉപേക്ഷിച്ചു   ഇവിടേക്ക്  കെട്ടിയെടുത്തത്   നീ     എന്റെ കെട്ടിയോനെ   വശീകരിക്കാനാണോടി ? 

ഡീ പോടീ എന്നെക്കെ നീ നിന്റെ വീട്ടിലുള്ളവരെ  കേറി വിളിച്ചാൽ മതി     എന്നെ കേറി വിളിച്ചാൽ   നീ വിവരം അറിയും  മറ്റുള്ളവരെ ഭരിക്കാൻ വരുന്നതുപോലെ   ഈ   ഗീതാഞ്ജലിയെ   കയറി ഭരിക്കാൻ   വന്നേക്കല്ലേ     അത് നിനക്ക് നല്ലതിനല്ല   ഇത് ആള് വേറെയാ.. 

പിന്നെ നിന്റെ കെട്ടിയോനെ എനിക്കി  വശീകരിക്കേണ്ട ആവശ്യമില്ല    അല്ലാതെ തന്നെ ഞാൻ  വിചാരിച്ചാൽ   എനിക്കി   കിട്ടും   കാണണോ നിനക്ക്   വെറുതെ എന്നെകൊണ്ട് ആ പാപം ചെയ്യിപ്പിക്കരുത് നീ.. ആദ്യം നീ ഒരു പെണ്ണായി ജീവിക്കി   എന്നിട്ട്   ഈ വക ഡയലോഗുമായി എന്റെ അടുത്തേക്ക് വന്നാൽ മതി.. 

അതും പറഞ്ഞുകൊണ്ട് ഗീതു റൂമിലേക്ക് പോയി...

ആരെ തോൽപ്പിക്കാനാ ഹരി   ഈ   നാറിയ കളി  കളിക്കുന്നത്     ? 

നാറിയ കളിയോ    മനസ്സിലായില്ല   ? 

പിന്നെ ഇത്   കുടുബത്തിന് ചേർന്ന കളിയാണോ   ഹരി ഈ   കളിക്കുന്നത്   ? 

എനിക്കി അങ്ങിനെ തോന്നുന്നില്ല കുടുംബത്തിന് ചേരാത്ത കളിയാണന്ന്    

    പിന്നെ  എനിക്കി തോന്നിയത് എന്താന്ന് വെച്ചാൽ ഞാനത്   ചെയ്യും   അതിന്റെ പേരിൽ   എന്നെ      തടയാനോ ചോദ്യം ചെയ്യാനോ ഒരുത്തിയും വരണ്ട  

   ഹരി പ്ലീസ്   ഞാൻ ഹരിന്റെ കാല്    പിടിക്കാം   ഹരി നാശത്തിലേക്കാണ് പോവുന്നത്     അവൾ ആള് ശരിയല്ല   സ്വന്തം ഭർത്താവിനെ ഒഴിവാക്കിയിട്ടാണ്   അവൾ ഇവിടെ വന്ന് ഹരിയെ   വശീകരിക്കാൻ  നോക്കുന്നത്   

നിർത്തടി...."

അവളെ കുറിച്ച് ഒരക്ഷരം  എനി നീ മിണ്ടി പോവരുത്  " അവളെ കുറിച്ച് പറയാൻ എന്ത്‌ യോഗ്യതയാടി നിനക്കുള്ളത്    എനി അവളെ കുറിച്ച് ഇതുപോലെയുള്ള എന്തെങ്കിലും വാക്ക് നിന്റെ വായിൽ നിന്ന് വീണാൽ... 

   അന്ന് ഗിരി നിനക്ക്    തന്നതുപോലെയായിരിക്കില്ല    എന്നോട് നിനക്ക് കിട്ടാൻ പോവുന്നത്     അതുകൊണ്ട്     എന്റെ കാര്യത്തിൽ ഇടപെടാതെ    ഈ   വീടിന്റെ ഏതെങ്കിലും ഒരു മൂലക്ക് ഒതുങ്ങി കഴിഞ്ഞോളണം   എനി മുതൽ..  മനസ്സിലായോടി..

പിന്നെ നീയിപ്പോ പറഞ്ഞല്ലോ ഞാൻ നാശത്തിലേക്കാണ് പോവുന്നതന്ന്     നിന്റെ കഴുത്തിൽ താലി കെട്ടിയ അന്ന് മുതൽ ഞാൻ നാശത്തിലേക്കല്ലേ പോയിക്കൊണ്ടിരിക്കുന്നത്  അതുകൊണ്ട്      ഇതിലും വലിയ നാശം  ഇനിയെന്റെ  ജീവിതത്തിൽ  വരാനില്ല  

ഹരി ഞാനൊരു കാര്യം പറഞ്ഞോട്ടെ   കേൾക്കാമോ  ? 

മിണ്ടരുത് നീ     നീ പറയുന്ന കാര്യങ്ങളൊന്നും കേൾക്കാൻ തൽകാലം   എനിക്കി താല്പര്യമില്ല    അതുകൊണ്ട്    അടങ്ങി അവിടെ കിടക്കാൻ നോക്ക്        

ദെ   നിന്റെ    തലയണ  എന്ന് പറഞ്ഞോണ്ട് തലയിണ തറയിലേക്ക് ഇട്ടു കൊടുത്തു      എനി ഒരു വിരിപ്പു വിരിച്ച്‌    ആ  തറയിൽ കിടന്നോ  

അയ്യോ   തറയിലോ   ? 

എന്താ അയ്യോ എന്ന് തറയിൽ കിടന്നാൽ നിനക്ക് എന്താ ഉറക്കം വരില്ലേ  ? 

തറകൾക്ക്   തറയാണ് നല്ലത്     എനി മുതൽ നീ    തറയിൽ   ഞാൻ   എന്റെ  ഈ  ബെഡിലും   

ഇത് എന്താ ഹരി ഇങ്ങനെ   എനിക്കി തറയിലൊന്നും കിടന്ന് ശീലമില്ല  വല്ല അസുഖവും വരും 

അത്‌ കുഴപ്പമില്ല കുറച്ച് കഴിഞ്ഞാൽ  അത് അങ്ങ്  ശീലമാവും 

അല്ലെങ്കിലും നീ എന്റെ അരികിൽ കിടന്നിട്ട് വലിയ കാര്യം ഒന്നും ഇല്ലല്ലോ  അതുകൊണ്ട് എനി മുതൽ ഇതാണ് എനിക്കും   നിനക്കും നല്ലത്    

എന്നെ തറയിൽ കിടത്തി   അവളെ ബെഡിൽ പിടിച്ചു കിടത്താൻ വല്ല പ്ലാനും ഉണ്ടോ ഹരിക്കി     അങ്ങിനെ വല്ല പ്ലാനും ഉണ്ടങ്കിൽ      ഈ  നന്ദന ജീവിച്ചിരിക്കുമ്പോൾ അത്    നടക്കില്ല  

നിന്റെ സമ്മതം ആർക്ക് വേണടി
വെറുതെ എന്നെ വാശി കൂട്ടണ്ട   അത് നിനക്ക് തന്നെയാണ് നഷ്ടം    ഞാൻ പറഞ്ഞില്ലന്ന് വേണ്ട    

പിന്നെ    വേറെ ഒരു കാര്യം  പറയാം..."

എന്നെയും എന്റെ കുടുംബത്തെയും    സ്നേഹിച്ച്‌    ഒരു ഉത്തമ ഭാര്യയായി   ജീവിക്കാൻ  നിനക്ക് എന്ന് കഴിയുന്നോ   അന്നേ നിനക്ക്    എന്റെ   ഈ   ബെഡിൽ സ്ഥാനമുള്ളും   അതുവരെ നീ   തറയിൽ കിടക്കും..     

വിവാഹം കഴിഞ്ഞിട്ട്   നാളത്തേക്ക്    മാസം മൂന്ന്   ആയി    അന്നുമുതൽ  ഈ  ഞാൻ ക്ഷമിക്കുന്നതാ   ഇനിയും വയ്യ ഇങ്ങനെ   ക്ഷമിച്ചു ജീവിക്കാൻ     അതുകൊണ്ട്    നിന്റെ   തീരുമാനം   പെട്ടന്ന്  ആവണം  !!!
     

എന്ത്‌   തീരുമാനം  ?

നിനക്ക് നന്നാവാൻ വല്ല ഉദ്ദേശവും ഉണ്ടോ   എന്ന്   ഇല്ലങ്കിൽ എനിക്കി എന്റെതായാ തീരുമാനമെടുക്കണമെന്ന്  

ഇപ്പോ ഹരി കിടക്കാൻ നോക്ക്  സംസാരം നമുക്ക് പിന്നെ ആവാം    

അല്ലെങ്കിലും നിന്നോട് സംസാരിക്കാൻ എനിക്കി വലിയ താല്പര്യമൊന്നുമില്ല   പക്ഷേ തീരുമാനം അത് പെട്ടന്ന് ആവണം    പെട്ടെന്ന് എന്ന് പറഞ്ഞാൽ പെട്ടന്ന്    

  ഉം      ഞാൻ  എന്റെ തീരുമാനം പെട്ടന്ന് പറയാം അത് പോരെ ? 

മതി  അങ്ങിനെ മതി    അങ്ങിനെ മര്യാദഭാഷയിൽ പറ 
=========================

രാവിലെ പതിവുപോലെ ഉമ്മറത്ത്‌ പേപ്പറും വായിച്ചോണ്ടിരിക്കുമ്പോഴാ...  ഗീതു ചായയുമായി   വന്നത്    

ആഹാ   ഇന്ന് ആള് മാറിയോ   ഇന്ന്    ഗീതു ആണോ ചായ ഇട്ടത്  ഹരി സന്തോഷത്തോടെ ചോദിച്ചു   " 

അതെ..   എന്താ ഞാൻ ഇട്ടാൽ ഹരി കുടിക്കില്ലേ ? 

അത് എന്ത്‌ ചോദ്യമാ ഗീതു  നീ ചായ തരുന്നത്     എനിക്കി സന്തോഷമല്ലേയുള്ളു       

നീ   എനിക്കി ചായ തരുന്നത് ആരെങ്കിലും കണ്ടുവോ  ? 

കണ്ടാൽ തന്നെ ഇപ്പോ എന്താ ? 

അച്ഛൻ എന്തെ...? 

അച്ഛൻ ആ പറമ്പിലേക്ക് എങ്ങാനും പോവുന്നത് കണ്ടു 

എന്നാൽ പിന്നെ കുഴപ്പമില്ല   ഇപ്പോയൊന്നു അച്ഛൻ വരില്ല     

ചായ സൂപ്പറാട്ടോ  പിന്നെ ചായ തന്ന  ആള്   അതിലും   .    സൂപ്പർ    

അത്‌ എന്താ ഇപ്പോ അങ്ങിനെ  ഒരു സംസാരം  എന്നെ ഹരി ആദ്യമായി കാണുന്നത് പോലെ.. 

ഇന്നലെത്തേക്കാൾ  സുന്ദരിയായിട്ടുണ്ട്   ഗീതുനെ ഇന്ന് കാണാൻ   അതുകൊണ്ട് പറഞ്ഞതാ  "     

ഒന്ന് പോ...ഹരി    രാവിലെ തന്നെ ഇങ്ങനെ തള്ളാതെ  

ഞാനൊരു സത്യം പറഞ്ഞതാടോ    വേണേൽ നീ വിശ്വസിക്കി  "   

ആയിക്കോട്ടെ   സത്യം പറഞ്ഞതിന്  എന്റെ വക ഒരു താങ്ക്സ്    "

അല്ല നമ്മളെ ഇന്ദു എവിടെ  പോയി ? 

  സാധാരണ പുലർച്ചെ എണീറ്റ് പൂജാമുറിയിൽ  വിളക്ക്  വെച്ച്    പ്രാർത്ഥന എല്ലാം കഴിഞ്ഞ് അടുക്കളയിൽ കയറുന്ന ആള് ആയിരുന്നല്ലോ   ഇന്ന് എന്ത്‌ പറ്റി ആവോ  കണ്ടില്ലല്ലോ   അവളെ ? 

ആർക്കറിയാം   ഞാനും അത്‌ ചിന്തിച്ചു    എന്തായാലും   ഞാൻ പോയി ഒന്ന് വിളിച്ചു നോക്കട്ടെ ചിലപ്പോൾ രണ്ടാളും ഉറങ്ങിപ്പോയിട്ടുണ്ടാവും.. "

ഇന്ദു....   ഡീ....ഇന്ന് എന്തുപറ്റി  എന്റെ പെണ്ണിന്    എഴുന്നേൽക്കുന്നില്ലേ   സമയം ഒരുപാടായി.. 

എനിക്കി വയ്യ ഏട്ടാ...  തല കറങ്ങുന്നത് പോലെ  

അത് ഉറക്കക്ഷീണം കൊണ്ടാവും നീ എഴുന്നേറ്റെ   സമയം പോവുന്നു   എനിക്കി ഓഫീസിൽ പോവാൻ വൈകും   

ഇച്ചിരി കൂടി കഴിഞ്ഞിട്ട് ഞാൻ എഴുന്നേൽക്കാം അപ്പോയെക്കും ഏട്ടൻ കുളിച്ചു വാ..

ഞാൻ കുളിച്ചു വരുമ്പോഴേക്കും നീ   എഴുന്നേറ്റിട്ടില്ലങ്കിൽ   നിന്റെ തലവഴി ഞാൻ വെള്ളം ഒഴിക്കും  പറഞ്ഞില്ലന്ന് വേണ്ട...  

ഇന്ദു...   മോളേ   കതക് തുറന്നെ   

ഡീ     നിന്റെ ചേച്ചി വിളിക്കുന്നു     നിന്നെ കാണാത്തത് കൊണ്ടാവും   ഒന്ന് എഴുന്നേറ്റ്‌ പോയി ഡോർ തുറക്ക്   

എനിക്കി വയ്യ ഏട്ടാ   തല കറങ്ങിയിട്ട് എഴുന്നേൽക്കാൻ പറ്റുന്നില്ല    ഏട്ടൻ പോയി തുറന്ന് കൊടുക്ക്‌   

ഓ...ഇങ്ങനെ ഒരു പെണ്ണ്   

എന്താ ഗിരി രണ്ടാളും ഉറങ്ങി പോയോ ഇന്ന്  ? 

അവൾക്ക് വയ്യാന്ന് പറഞ്ഞു കിടക്കുവാ    

അയ്യോ എന്തുപറ്റി  ?

ഇന്ദു.     എന്താ നിനക്ക് പറ്റിയത് ? 

  താഴെ   ഗിരിയുടെ അമ്മ നിന്നെ കാണാതെ വിഷമിച്ചിരിക്കുകയാ എന്റെ മോൾക്ക് എന്തുപറ്റി എന്ന് ചോദിച്ചോണ്ട്  

  അമ്മക്ക് ഇവിടേക്ക് കയറി വരാൻ പറ്റുമെങ്കിൽ ഇപ്പോ നിന്റെ അടുത്ത് എത്തിയേനെ..  അതുകൊണ്ട് എന്നെ പറഞ്ഞു വിട്ടതാ    "  

എനിക്കി വയ്യ ചേച്ചി   തലകറങ്ങുന്നത് പോലെ   എഴുന്നേൽക്കാൻ പറ്റുന്നില്ല 

അയ്യോ അത് എന്തുപറ്റി ഒരു തലകറക്കം ഇപ്പോൾ ?

അറിയില്ല   പുലർച്ചെ മുതൽ ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ പറ്റുന്നില്ല    

എന്നാൽ  പിന്നെ  നീ  ഇച്ചിരി കഴിഞ്ഞു   എഴുന്നേറ്റാൽ മതി  കുറച്ച് സമയം കൂടി  അവിടെ കിടക്ക്   

   എന്നാ  ചേച്ചി താഴേക്ക്  പോവട്ടെ ട്ടോ  അവർക്ക് എല്ലാവർക്കും ചായ കൊടുക്കട്ടെ...

  ഈ പെണ്ണ് ഇനിയും എണീറ്റില്ലേ   ഞാൻ കുളി കഴിഞ്ഞു വന്നു   എന്നിട്ടും   നിനക്ക് എഴുന്നേൽക്കാനായില്ലേ  ? 

അവൾക്ക് വയ്യാഞ്ഞിട്ടാ ഗിരി   കുറച്ച് സമയം കൂടി  അവൾ കിടന്നോട്ടെ    നീ   താഴേക്ക്    വാ   ചായ  ഞാൻ എടുത്ത് തരാം   

ചേച്ചി പോയിക്കോ ഞാൻ  വന്നോളാം  .    

ചേച്ചി   പോവല്ലേ    ഒരു ചോദിക്കാൻ മറന്നു   "

എന്തേയ്   ? 

ചേച്ചി    എന്റെ ഏട്ടനെ   എവിടെ വരെ എത്തിച്ചു    ? 

നിന്റെ ഏട്ടൻ ആള്    സൂപ്പറാ   ഇപ്പോ   ഞാൻ പറയുന്നതാ  പുള്ളിക്കാരന്   വേദവാക്യം    ഇങ്ങനെ പോയാൽ അവസാനം എനിക്കി   പണി ആവുമോ എന്നാ എന്റെ പേടി   ?

ചേച്ചി പേടിക്കാതെ    പണി ഒന്നും ആവില്ല     എന്തായാലും   അവളോട് എന്റെ ഏട്ടൻ പ്രതികരിച്ചു   തുടങ്ങിയില്ലേ  അത്‌    മതി എനിക്കി  

  എന്റെ  ഏട്ടനെ   അനുസരിച്ച്    ജീവിക്കുന്ന   എന്റെ ഏട്ടനെ   ബഹുമാനിച്ച്‌    ജീവിക്കുന്ന    നല്ലൊരു ഭാര്യയായി അവൾ മാറണം    അതിന് വേണ്ടിയാ എന്റെ   ഈ    ശ്രമം   

എല്ലാം ശരിയാവൂ ഗിരി നീ സമാധാനിക്കി    "

എന്നാൽ ഞാൻ താഴേക്ക്  ചെല്ലട്ടെ എല്ലാവർക്കും ചായ കൊടുക്കട്ടെ   

എന്താ പെണ്ണെ  ഇന്ന് എന്തുപറ്റി നിനക്ക്   ഇങ്ങനെ കിടക്കാത്ത ആള് ആണല്ലോ   ഹോസ്പിറ്റലിൽ പോവണോ ? 

അതൊന്നു വേണ്ടാ ഏട്ടാ   കുറച്ച് കഴിഞ്ഞാൽ   അത്‌ അങ്ങ് മാറും     ഏട്ടൻ താഴേക്ക് പോയിക്കോ   ഓഫീസിൽ പോവാൻ വൈകും   

നീ ഇങ്ങനെ  കിടക്കുമ്പോൾ എനിക്കി  പോവാൻ പറ്റുമോ? 

നീ ഒന്ന് എഴുന്നേൽക്ക് ഞാൻ പിടിക്കാം നിന്നെ    

അയ്യോ വേണ്ടാ ഏട്ടാ ഞാൻ വീണ് പോവും 

അത്‌ എങ്ങനെ നീ വീണ് പോവുന്നത്   ഞാനല്ലേ നിന്നെ പിടിക്കുന്നത് അപ്പോ നീ വീഴുമോ   ? 

ആഹാ ഇപ്പോ നല്ല കുട്ടിയായല്ലോ..

എനി പോയി കുളിച്ചിട്ട് വാ   

വേണ്ടാ  എനിക്കി   കുളിക്കണ്ട 

ഓ   ഇങ്ങനെയൊരു മടിച്ചി നീ എഴുന്നറ്റ് എന്റെ കൂടെ വന്നേ....

എവിടേക്ക്  ? 

കുളിക്കാൻ    "

അതിന് ഏട്ടന് എന്തിനാ വരുന്നത്   ഞാൻ തനിയെ പോവില്ലേ  

നിനക്ക് വയ്യാത്തതല്ലേ അതുകൊണ്ട്   ഞാനൊരു നല്ല കാര്യം ചെയ്യാമെന്ന് വെച്ചതാ    

അയ്യടാ   അങ്ങിനെ ഇപ്പോ  നല്ല കാര്യം ചെയ്യാണ്ട  ട്ടോ....        

ഒരു നല്ല  കാര്യം പറയാനും പറ്റില്ല 

അങ്ങിനെ ഇപ്പോ നല്ല കാര്യം പറയണ്ട  ട്ടോ      എന്റെ ഏട്ടൻ അടങ്ങി ഇവിടെ ഇരുന്നാൽ മതി ഞാൻ പെട്ടന്ന് കുളിച്ചു വരാം 

എന്നാൽ ആയിക്കോട്ടെ   ഞാൻ ഇവിടെ നിൽക്കണോ അതോ പോവണോ   ? 

ഏട്ടൻ താഴേക്ക്   പോയിക്കോ ഞാൻ വന്നോളാം    

വേണ്ടാ നീ വേഗം കുളിച്ചു വാ  അപ്പോയെക്കും ഞാൻ   ഡ്രസ്സ്‌ മാറട്ടെ     നിന്നെ ഇവിടെ ഇട്ട് പോയാൽ ശരിയാവില്ല.. 

ഗിരി......     

അയ്യോ       അച്ഛൻ വിളിക്കുന്നുണ്ട്    എന്തിനാണാവോ     ഞാൻ നോക്കി ഇപ്പോ വരാമേ 

എന്താ അച്ഛാ...? 

സമയം എത്രയായി നിനക്ക് ഇന്ന് ഓഫീസിൽ പോവാനില്ലേ  ?

ഉണ്ട്.. "

നിന്നെ ദേ അമ്മ വിളിക്കുന്നു....

പുന്നാര മരുമോളെ കാണാത്തത് കൊണ്ടാവും  എന്ന് പറഞ്ഞോണ്ട് ഞാൻ വേഗം താഴേക്ക് ഇറങ്ങി ചെന്നു... 

എന്തേയ് അമ്മേ  ? 

ഇന്ദുമോള് എവിടെ   ? 

അവള് അവിടെ ഉണ്ട് 

അവൾക്ക് എന്തോ വയ്യാന്നു പറഞ്ഞല്ലോ  ഗീതു 

   നീ അവളെ വിളിച്ചോണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയിക്കോ     എന്നും രാവിലെ എണീറ്റ് വരുന്നതാ എന്റെ മോള്   ഇന്ന് കാണാത്തത് കൊണ്ട്    എനിക്കി എന്തോ ഒരു സമാധാനക്കേട്‌     

അവളിപ്പോ ഇങ്ങ് വരും അമ്മ ഒന്ന് സമാധാനിക്കി    "

നിനക്ക്  അങ്ങിനെ    പറഞ്ഞാൽ മതി   എന്റെ കാല് വയ്യാത്തത് കൊണ്ടാണ് അല്ലങ്കിൽ ഞാനിപ്പോ അവളെ അരികിൽ എത്തിയേനെ...

ശോ... ഈ  അമ്മയുടെ ഒരു കാര്യം     ഞാൻ അവളെ വിളിച്ചു വരാം   പോരെ...?

എനി അവളിവിടേക്ക് വാരാത്തത് കൊണ്ട്  എന്റെ  അമ്മക്ക് ടെൻഷൻ വേണ്ടാ    എന്ന് പറഞ്ഞോണ്ട് മുകളിലേക്ക് കയറിയതേയുള്ളൂ   അപ്പോഴാ   മുകളിൽ നിന്ന് എന്തോ   വീഴുന്ന  ഒരു ശബ്ദം  പോലെ കേട്ടത്  

  ഓടി കേറി നോക്കുമ്പോൾ     ബോധമില്ലാതെ   തറയിൽ വീണ് കിടക്കുന്ന   എന്റെ ഇന്ദുവിനെയാണ് ഞാൻ കണ്ടത്   ഇന്ദു...... അവളെ  ആ    കിടപ്പ് കണ്ടപ്പോൾ   ഒരലർച്ചയോടെ       ഞാൻ വിളിച്ചു പോയി 

എന്റെ അലർച്ചയോടുള്ള വിളി കേട്ടിട്ടാവും    എല്ലാവരുകൂടി മുകളിലേക്ക് ഓടി  കയറി വന്നത്      

എന്താ ഗിരി   എന്തുപറ്റി  ? 

അറിയില്ല ചേച്ചി   ദെ ഞാൻ വരുമ്പോൾ  അവളിടെ വീണ് കിടക്കുന്നു    

കുറച്ച് വെള്ളം എടുത്ത് അവളെ മുഖത്ത്‌ തളിക്കി 

അത് എല്ലാം ഞാൻ ചെയ്തു പക്ഷേ അവൾ കണ്ണ് തുറക്കുന്നില്ല   

ഇന്ദു....   ഒന്ന് എഴുന്നേൽക്ക് മോളേ  

ഡാ.. നീ അവളെ  ഇങ്ങനെ വിളിച്ചോണ്ടിരിക്കാതെ  വേഗം ഹോസ്പിറ്റലിൽ പോവാൻ നോക്ക്  

ഞാൻ വണ്ടി എടുക്കാം   നീ അവളെ എങ്ങനേലും താഴേക്ക് ഇറക്കാൻ നോക്ക്    പെട്ടന്ന് ആവട്ടെ    

  ഏട്ടൻ വണ്ടി എടുത്തോ അപ്പോയെക്കും ഞാൻ അവളെ കൊണ്ട് വരാം  

ഞാൻ വരണോ ഗിരി  ? 

ചേച്ചി വന്നാൽ ഇവിടെ ആരും ഉണ്ടാവില്ലല്ലോ   

അത്‌ കുഴപ്പമില്ല ഞാനും വരാം   അല്ലങ്കിൽ എനിക്കി ഇവിടെ   ഇരുന്നാൽ സമാധാനം കിട്ടില്ല 

ഇന്ദു...  ഒന്ന് കണ്ണ് തുറക്ക് മോളേ  എന്നെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ...

എന്റെ ഗിരി നീ ഇങ്ങനെ ടെൻഷൻ ആവാതെ....

എന്റെ ഏട്ടാ ഇച്ചിരി കൂടി സ്പീഡിൽ വണ്ടി വിട്   

എന്റെ പൊന്നു ഗിരി ഇപ്പോ തന്നെ നല്ല സ്പീഡിലാ പോവുന്നത്    നിനക്ക് ടെൻഷൻ കാരണം അങ്ങിനെ എക്കെ തോന്നുന്നതാ   

നീ ടെൻഷൻ ആവല്ലേ ദെ ഹോസ്പിറ്റൽ എത്തി        എന്റെ ടെൻഷൻ കണ്ടിട്ടാവും ഡോക്ടർ   ഒന്നും ചോദിക്കാതെ തന്നെ     വേഗം അവിടേക്ക് കിടത്തിക്കോളും എന്ന് പറഞ്ഞത്   

നിങ്ങൾ  ഇവിടെ നിൽക്കണ്ട    പുറത്ത് വെയിറ്റ്   ചെയ്യ്   ഞാൻ വിളിക്കാം    

ഞാൻ അവിടെ തന്നെ ചുറ്റിപറ്റി നിന്നത് കൊണ്ടാവും ഡോക്ടർ വീണ്ടും ഇച്ചിരി ഉച്ചത്തിൽ പറഞ്ഞു..

  ഡോക്ടറുടെ ആ വാക്ക് കേട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ഞാൻ പുറത്തേക്കിറങ്ങി   

എന്നെ കണ്ടതും ഏട്ടൻ ഓടി വന്നുകൊണ്ട് ചോദിച്ചു   ഡോക്ടർ എന്താടാ പറഞ്ഞത്? 

ഒന്നും പറഞ്ഞില്ല ഏട്ടാ പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞു    

അമ്മ ഇപ്പോ   ഒരു പത്തു തവണയെങ്കിലും വിളിച്ചു കാണും     എന്താ മോൾക്ക് പറ്റിയത്    ഡോക്ടർ എന്താ പറഞ്ഞതെന്ന് ചോദിച്ചോണ്ട്   

ഞാനൊന്ന് പോയി നോക്കിയാലോ ഗിരി അവളുടെ അരികിലേക്ക്   ? 

വേണ്ട ചേച്ചി ആരെയും അവിടേക്ക് കയറ്റില്ലന്ന് തോന്നുന്നു  വെറുതെ എന്തിനാ ചേച്ചി  ഡോക്ടറുടെ വായിൽ നിന്ന് കേൾക്കാൻ പോവുന്നത് 

അത് കുഴപ്പമില്ല ഞാൻ പോയി നോക്കട്ടെ    എന്ന്  പറഞ്ഞ്  ചേച്ചി    ഡോക്ടറെ റൂമിലേക്ക് പോവാൻ നിൽക്കുമ്പോഴാ    ഡോക്ടർ     ഡോറും തുറന്ന് പുറത്തേക്ക് വരുന്നത്    

ഞാനും ഏട്ടനും ഒരുമിച്ച് ഡോക്ടറെ അരികിലേക്ക് ഓടി ചെന്ന് കൊണ്ട് ചോദിച്ചു   ഡോക്ടർ  എന്താ   ഇന്ദുന് പറ്റിയത്  കുഴപ്പം ഒന്നും ഇല്ലല്ലോ    

ആരാ   ഇന്ദുന്റെ ഹസ്ബന്റ്  ??

ഞാനാണ്     എന്താ    ഡോക്ടർ   അവൾക്ക് എന്തെങ്കിലും അസുഖം...??   

ഇയാളാണോ ആ കുട്ടിയുടെ ഹസ്ബൻഡ്  എന്നെ നോക്കികൊണ്ടായിരുന്നു ഡോക്ടർ ചോദിച്ചത്   

അതെ..   ഡോക്ടർ ഞാനാ  " 

   ഡോക്ടർ എന്നെ ടെൻഷൻ ആക്കാതെ കാര്യം പറ  ?.. 

ഇങ്ങനെ ടെൻഷൻ ആവല്ലടോ   തന്റെ ഭാര്യക്ക് കുഴപ്പം ഒന്നു ഇല്ല പിന്നെ എന്തിനാ ഇയാള് ഇങ്ങനെ ടെൻഷനാവുന്നത്  ?

ഒത്തിരി ടെൻഷനായി ലെ   താൻ   ഡോക്ടർ എന്റെ ചുമലിൽ തട്ടികൊണ്ട് പറഞ്ഞു  

അതെ ഡോക്ടർ ഇപ്പോഴാ സമാധാനം ആയത്   അവൾക്ക് കുഴപ്പം ഒന്നു ഇല്ലന്ന് അറിഞ്ഞപ്പോൾ    

എന്നാൽ ഇയാൾക്ക് സന്തോഷിക്കാൻ ഒരു വകയുണ്ട്   കുറെ ടെൻഷനായില്ലേ   എനി കുറച്ച് സന്തോഷിക്കി    

എന്താടോ   താൻ  ഇങ്ങനെ മിഴിച്ചു നോക്കുന്നത്  ? 

താൻ  ഒരച്ഛനാവാൻ പോവുകയാ..."

സത്യം ആണോ ഡോക്ടർ  ?   

പിന്നെ അല്ലാതെ    എനി  ആ ടെൻഷൻ കളഞ്ഞിട്ട്    ഒന്ന് സന്തോഷിക്കി     

ഭഗവാനെ.... എനിക്കി സന്തോഷം കൊണ്ട് എന്താ പറയേണ്ടത് എന്ന് അറിയില്ല ഡോക്ടർ "   

തൽകാലം   ഒന്നും പറയണ്ട   ഇയാള് ഭാര്യന്റെ അരികിലേക്ക് ചെല്ല്   

ഗിരി...   സന്തോഷം ആയി   ഏട്ടന്   അമ്മക്കും അച്ഛനും   സന്തോഷിക്കാൻ വകയായല്ലോ   

പാവം എന്റെ ഏട്ടൻ എന്നെ കെട്ടിപിടിച്ചുകൊണ്ടാണ് പറയുന്നത് പറയുമ്പോൾ   ആ രണ്ട് കണ്ണുകളും നിറഞ്ഞിട്ടുണ്ട്    

ആ കണ്ണുനീരിന്റെ അർത്ഥം സന്തോഷമാണോ സങ്കടമാണോ അറിയില്ല പക്ഷേ എന്റെ ഏട്ടൻ ഒത്തിരി സന്തോഷത്തിലാ..

നീ അവളെ അരികിലേക്ക് ചെല്ല് ഞാൻ   ഈ സന്തോഷവാർത്ത അമ്മനെ വിളിച്ചു പറയട്ടെ  

ആ   സന്തോഷ വാർത്ത  പറയാൻ വേണ്ടി     ഉടനെ തന്നെ അമ്മയുടെ  ഫോണിലേക്ക്  വിളിച്ചു   വിളിക്കാൻ നേരമില്ല   അമ്മ ഫോണെടുത്തു  

അമ്മേ...   ഞാനാ ഹരി   

എന്ത്‌ പറഞ്ഞു മോനേ ഡോക്ടർ    ഇത്ര സമയം ആയിട്ടു നിങ്ങൾ രണ്ടുപേരും അമ്മയെ ഒന്ന് വിളിച്ചില്ലല്ലോ    ഞങ്ങൾ ഇവിടെ ടെൻഷനായി നിൽക്കുവാ "   

അമ്മ ടെൻഷനാവണ്ട    എന്റെ അമ്മ   സന്തോഷിച്ചോ     നമ്മളെ ഗിരി അച്ഛനാവാൻ  പോവുകയാ      എന്റെ അമ്മയുടെ   പ്രാർത്ഥന ദൈവം കേട്ടും    അമ്മ ഒരു മുത്തശ്ശിയാവാൻ പോവുന്നു    

എന്റെ കൃഷ്ണാ...   സത്യം ആണോ മോനേ   അമ്മ ഈ കേൾക്കുന്നത്   ?  

അതെ അമ്മേ   സത്യം  "

     അച്ഛനോടും   ഇന്ദുന്റെ അമ്മയോടുകൂടി പറഞ്ഞേക്ക് ഈ    സന്തോഷം     

ഞങ്ങൾ കുറച്ച് കഴിഞ്ഞാൽ അങ്ങ്   വരാം   ട്ടോ      അമ്മ ഫോൺ വെച്ചോ    "

ഹോ...മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ   പെണ്ണേ നീ രാവിലെ തന്നെ    

ഓ   പിന്നെ ഭയങ്കര പേടി..

നിനക്ക് അങ്ങിനെ പറഞ്ഞാൽ മതി...

ഞാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചു വരട്ടെ നിനക്ക്  ഇന്ന് ഒന്നും കഴിച്ചില്ലല്ലോ നീ   ?

എനിക്കി ഒന്നും വേണ്ട...

അങ്ങിനെ പറഞ്ഞാൽ പറ്റില്ല  എന്തെങ്കിലും കഴിച്ചേ പറ്റും

എങ്കിൽ ഞാൻ വേണ്ടത് പറയട്ടെ  ? 

മ്മ്    പറയ്‌   ? 

ഇന്ന് എന്റെ ഏട്ടന് എനിക്കി തരാൻ പറ്റിയ വലിയൊരു സമ്മാനം ഉണ്ട്   ഞാൻ ആഗ്രഹിക്കുന്ന  ഒരു    സമ്മാനം 

ഞാൻ നിനക്ക് തന്ന എന്റെ ഏറ്റവും വലിയ സമ്മാനം അല്ലേ ദെ    ഈ വയറ്റിൽ കിടക്കുന്ന   എന്റെ   കുഞ്ഞുവാവ        

അത് ഒരു സമ്മാനം    എന്നാലും  എനിക്കി ഇപ്പോ തരാൻ പറ്റുന്ന സമ്മാനം താ

എന്താ അത്  സമ്മാനം? 

അത് ഞാൻ പറയില്ല   ഏട്ടന്റെ ഇഷ്ട്ടത്തിന് എനിക്കി തന്നാൽ മതി     "

ഇവള് എന്താ ഭഗവാനെ  ഈ  ഉദ്ദേശിക്കുന്നത്    ?.. 

എന്താ ഏട്ടാ ആലോചിക്കുന്നത്   ? 

എന്തായാലും നീ പ്രതീക്ഷിച്ച  സമ്മാനം ആണോ അറിയില്ല    ഞാൻ തരാൻ പോവുന്നത്  പക്ഷേ   ഇന്ന് നിനക്ക് തരാൻ പറ്റുന്ന സമ്മാനം ഇതിൽ വലുതായിട്ട് ഒന്നുല്ല്യ  
     എന്ന് പറഞ്ഞുകൊണ്ട്   അവളുടെ സാരി ചെറുതായിട്ട് മാറ്റികൊണ്ട്     എന്റെ   മുഖം   അവളെ വയറിനുമുകളിലേക്ക്  ചേർത്ത് വെച്ചു   ചുംബിച്ചു       അച്ഛന്റെ    കുഞ്ഞു വാവക്ക്  അച്ഛന്റെ     ആദ്യ സമ്മാനം  

എന്റെ പെണ്ണിന്    ഇതിലും വലുത്   തരാൻ   എന്റെ കയ്യിൽ ഒന്നും   ഇല്ല ട്ടോ    ഇതാണ് എന്റെ ഏറ്റവും വലിയ സമ്മാനം       

ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ  വലിയ സമ്മാനം    തന്നെ എനിക്കി  എന്റെ   ഏട്ടനിൽ നിന്ന്     കിട്ടിയല്ലോ      ഇതിലും വലുത് എന്താ ഒരു പെണ്ണിന് ഈ സമയത്ത്‌ കിട്ടാനുള്ളത്..   

അവളെ കവിളിലേക്ക്   എന്റെ   ചുണ്ടുകൾ ചേർത്ത് വെച്ച് കൊണ്ട് ചോദിച്ചു   സന്തോഷം ആയോ   എന്റെ പെണ്ണിന്   ? 

പിന്നെ.   ഒത്തിരി ഒത്തിരി സന്തോഷം 

ബാക്കി വീട്ടിൽ പോയിട്ട്    മൊത്തത്തിൽ അങ്ങ് തരാം ട്ടോ...  "

ചേച്ചിയും   ഏട്ടനും പുറത്ത് നിൽപ്പുണ്ട്    അവരെ അവിടെ നിർത്തിയിട്ട് ഞാൻ ഇവിടെ ഒത്തിരി സമയം നിൽക്കുന്നത് മോശം അല്ലെ   

ഏട്ടാ എനി നമുക്ക് വീട്ടിൽ പോയാലോ   ? 

പോവാം ഡോക്ടർ ഒന്ന് വന്നോട്ടെ    ഞാൻ പുറത്ത് ഉണ്ടാവും ചേച്ചിയെ ഇവിടേക്ക് പറഞ്ഞു വിടാം 

ഏട്ടൻ പോവല്ലേ    എന്റെ കയ്യിൽ പിടിച്ച് ഒരു കൊഞ്ചലോടെയായിരുന്നു അവളുടെ സംസാരം    

നല്ല മോള് അല്ലേ ഞാൻ പുറത്ത് ഉണ്ടാവും   വീട്ടിൽ പോയിട്ട്   ഇന്ന് മുഴുവൻ നിന്റെ അരികിൽ തന്നെ ഇരിക്കാം അതുപോരെ എന്റെ പെണ്ണിന്    

ഉം     മതി    "

ആയ്യോട   ആ മതി എന്ന് പറഞ്ഞതിൽ വലിയ ഒരു സന്തോഷം ഇല്ലല്ലോ.. 

ഇപ്പോ ഒന്ന് ക്ഷമിക്കി ട്ടോ    ഞാൻ പുറത്ത് ഉണ്ടാവും   

ഞാൻ   പുറത്തേക്ക് ഇറങ്ങാൻ നേരമില്ലാതെ തന്നെ ഡോക്ടർ റൂമിലേക്ക് വന്നു   

എന്താ ഇന്ദുമുഖി വീട്ടിൽ പോവണ്ടേ   ? 

അവൾ ഇപ്പോ തന്നെ തിരക്ക് കൂട്ടുവാ   ഡോക്ടർ    വീട്ടിൽ പോവാൻ.. വേണ്ടി   

ആണോ    എന്നാൽ    ഇപ്പോ  തന്നെ    വീട്ടിൽ പോവാം    ട്ടോ 

നന്നായി റസ്റ്റ്‌ എടുക്കണം        പിന്നെ   ഭാരമുള്ള ജോലി ഒന്നും അധികം ചെയ്യാൻ   നിൽക്കരുത്   ബാക്കി   കാര്യങ്ങൾ എല്ലാം       നന്നായി    ശ്രദ്ധിച്ചാൽ മതി        

ശരി ഡോക്ടർ    "


എന്താ ഹരി    ഈ കണ്ണ് നിറഞ്ഞത്  ? 

ഹേയ് ഒന്നുല്ല്യ ഗീതു    

അത്  ഹരി    ചുമ്മാ പറയുവാ    വെറുതെ ഒരാളുടെ കണ്ണ് നിറയുമോ   ? 

സങ്കടം കൊണ്ടാണോ   ഈ കണ്ണ് നിറഞ്ഞത്  അല്ലങ്കിൽ    അനിയൻ   അച്ഛനാവാൻ പോവുന്ന   സന്തോഷം ആണോ    ഈ   കണ്ണുനീരിന്റെ കാരണം     

  അല്ലടോ സന്തോഷം കൊണ്ടാണ്     ഞങ്ങളുടെ വീട്ടിലേക്ക് പുതിയ ഒരു അതിഥി  വരാൻ പോവുകയല്ലേ    അതിന്റെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാ   

എന്നാലും    ഹരിക്കി നല്ല ടെൻഷൻ  ഉണ്ട്     അല്ലേ  ? 

   ടെൻഷൻ ഇല്ലാതില്ല    കാരണം ഞാനും ആഗ്രഹിച്ചിരുന്നു   ഇങ്ങനെ  ഇതുപോലെ ഒരവസരത്തിന്  വേണ്ടി   കുന്നോളം സ്വപ്നവും കണ്ടിരുന്നു      പക്ഷേ....എനിക്കി അങ്ങിനെ ഒരു ഭാഗ്യം ഉണ്ടാവില്ലടോ    

ഹരി ഇങ്ങനെ ടെൻഷൻ ആവല്ലേ എല്ലാം ശരിയാവും   ദൈവം ഉണ്ട് കൂടെ    

ദൈവം കൂടെ ഉണ്ടായിട്ട് മാത്രം കാര്യമുണ്ടോ താലി കെട്ടിയ പെണ്ണുകൂടി    മനസ്സ് വെക്കണ്ടേ 

ആ കാര്യത്തിൽ എല്ലാം   എന്റെ ഗിരി ഒത്തിരി   ഭാഗ്യവാൻ ആണ്    സ്നേഹ നിധിയായ ഒരു പെണ്ണിനെയല്ലെ അവന് ഭാര്യയായിട്ട്     കിട്ടിയത്    

അവന്റെ എന്ത്‌ ആഗ്രഹങ്ങളും  സാധിപ്പിച്ചു കൊടുക്കുന്ന   ഒരു പാവം പെണ്ണ്     എന്നും  ഇതുപോലെ   സന്തോഷത്തോടെ ജീവിക്കാൻ   ദൈവം  അവരെ അനുഗ്രഹിക്കട്ടെ..     അല്ലേടോ    അത്‌ പറയുമ്പോൾ ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു   

ഹരി     ദെ കണ്ണ് തുടക്ക്   അവര് വരുന്നുണ്ട്.. "

ക്ഷീണം എക്കെ മാറിയോ   മോളേ നിനക്ക്     എന്തെങ്കിലും കഴിക്കാൻ വേണോ  ?  

  ഒരുപാട് സന്തോഷത്തോടെയാണ്   ഏട്ടൻ അവളോട് വന്ന് ചോദിക്കുന്നത്..    

   എന്റെ ഏട്ടന്റെ ചോദ്യവും     അവളോടുള്ള  ഏട്ടന്റെ   സ്നേഹവും    കണ്ടപ്പോൾ     എന്റെ കണ്ണ് നിറഞ്ഞു പോയി    പാവം   എന്റെ ഏട്ടൻ   ഇപ്പോ എത്ര ആഗ്രഹിക്കുന്നുണ്ടാവും     ഒരു കുഞ്ഞിന് വേണ്ടി....      

ഒന്നും വേണ്ടാ ഏട്ടാ    നമുക്ക്  വീട്ടിൽ   പോവാ    " 

വീട്ടിൽ എത്താൻ നേരമില്ലാതെ തന്നെ   ഏട്ടൻ ബൈക്കും എടുത്ത്  പുറത്തേക്ക്  പോവുന്നത് കണ്ടപ്പോൾ    ഞാൻ   ചോദിച്ചു... 

ഏട്ടൻ ഇതെവിടെ പോവുകയാ ഇത്ര തിരക്കിട്ട്         ? 

ഞാനിപ്പോ വരാം    നീ അവളെ വിളിച്ചോണ്ട് റൂമിലേക്ക് പോയിക്കോ    "

ഞങ്ങളുടെ കാറിന്റെ ശബ്ദം കേട്ടതും അമ്മ  വാക്കർ പിടിച്ച് പിടിച്ച്      ഡൈനിംഗ് ഹാളിൽ എത്തിയിട്ടുണ്ട്     

റൂമിൽ   കാത്തിരുന്ന് മടുത്തു കാണും അതാണ് ഇവിടെ  ഇവിടെ എത്തിയത്!!!
   

റൂമിൽ   കാത്തിരുന്ന് മടുത്തു കാണും അതാണ്  അമ്മ ഇവിടെ   എത്തിയത്.. 

ഇന്ദുനെ കണ്ടതും   അമ്മ   അവളെ കെട്ടിപിടിച്ചു  ഉമ്മകൾകൊണ്ട് മൂടി     അമ്മന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടല്ലോ  മോളേ   അത് മതി ഈ അമ്മക്ക് സന്തോഷമായി ഒരുപാട് 

    മോള് വാ    അമ്മന്റെ റൂമിൽ കിടക്കാം     ക്ഷീണം എല്ലാം  ഒന്ന് മാറട്ടെ  എന്ന് പറഞ്ഞോണ്ട് പെണ്ണിനെ അതാ അമ്മ   അമ്മന്റെ റൂമിലേക്ക് കൊണ്ട് പോവുന്നു   

ഇതാപ്പോ നന്നായെ    എനി ഈ പെണ്ണിനെ എനിക്ക് കണി കാണാൻ കിട്ടുമോ ആവോ    ? 

വീട്ടിൽ പോയിട്ട് ഒന്ന് നന്നായി റൊമാന്റിക് ആവാമെന്ന് വിചാരിച്ചതാ   അത്‌ നടക്കുന്ന ലക്ഷണമൊന്നു കാണുന്നില്ല   കാരണം   എന്റെ അമ്മ അല്ലേ  ആള്        മുത്തശ്ശി ആവാൻ മുട്ടി നിൽക്കുവല്ലായിരുന്നോ    അതുകൊണ്ട് അവളെ സ്നേഹിച്ചു കൊല്ലും ഇപ്പോ

  അമ്മയുടെ സന്തോഷത്തിന്    എല്ലാം   അമ്മന്റെ    ഈ മകനാണ് കാരണക്കാരൻ എന്ന ബോധം പോലും എന്റെ അമ്മക്ക്  ഇല്ലാതെ പോയല്ലോ         പാവം ഞാൻ  എന്റെ    അമ്മ    എന്നെ ഒന്ന് നോക്കുന്നുപോലുമില്ല  

ഇങ്ങനെ പോയാൽ   അവസാനം എന്റെ കാര്യം   എന്താവുമോ എന്തോ  ?    

 ഒരു കാര്യം   മനസ്സിലായി    ഇതൊടെ എന്റെ കാര്യം ഗോവിന്ദ..

എന്താ ഗിരി  നിന്റെ മുഖം ഇഞ്ചി കടിച്ചപോലെ   ? 

ഇഞ്ചി അല്ല അതുക്കും മേലെ എന്തോ ആണ് ഞാൻ കടിച്ചത്   

എന്തുപറ്റി നിനക്ക്   അച്ഛനാവാൻ  പോവാന്ന് കേട്ടപ്പോൾ തല തിരിഞ്ഞോ  ? 

ഇങ്ങനെ പോയാൽ തല അല്ല മൊത്തത്തിൽ തിരിയും    ചേച്ചി..

   ഹരി എവിടെ പോയി  ? 

അറിയില്ല ഞാനും അതാണ് നോക്കുന്നത്    ഇവിടെ വരാൻ നേരമില്ലാതെ ഏട്ടൻ ബൈക്കും എടുത്തോണ്ട് പോവുന്നത് കണ്ടു     എവിടെ പോയതാണാവോ   ? 

ദെ പറഞ്ഞു നാക്ക് എടുത്തില്ല ഏട്ടൻ   വന്നല്ലോ   

ഏട്ടൻ ഇതെവിടെ പോയതാ  ? 

രണ്ട്  കൈകളിലും  നിറയെ  എന്തക്കയോ സാധനങ്ങൾ ഉണ്ട്    

ഇത് എന്താ ഏട്ടാ    ഏട്ടന്റെ കൈകളിലേക്ക്  നോക്കികൊണ്ട്‌ ഞാൻ ചോദിച്ചു 

അതെക്കെ പറയാം ഇന്ദു എവിടെ   ? 

അവള് അമ്മന്റെ അരികിലുണ്ട്   

കേൾക്കണ്ട താമസം ഏട്ടൻ അതാ പോവുന്നു അമ്മന്റെ അരികിലേക്ക്    

ഇന്ദു....   ഇത് നിനക്കുള്ളതാ   മോള് ഇത് വാങ്ങിച്ചോ  എന്ന് പറഞ്ഞു കൊണ്ട്    ഏട്ടൻ ആ രണ്ട് കവറും  അവൾക്ക് നേരെ നീട്ടി       

ഏട്ടൻ   ആ   കവർ അവളെ   നേരെ നീട്ടിയതും    അവൾ എന്നെയൊന്ന്   നോക്കി    

  വാങ്ങിച്ചോ എന്ന് ഞാൻ കണ്ണ് കൊണ്ട് കാണിച്ചു കൊടുത്തു   

അവൾക്ക് കഴിക്കാൻ വേണ്ടി എന്തെല്ലോ സ്പെഷ്യൽ വാങ്ങിച്ചു കൊണ്ട് വന്നതാ ഏട്ടൻ   എല്ലാവരുംകൂടി എന്റെ പെണ്ണിനെ ഇപ്പോ സ്നേഹിച്ചു കൊല്ലും   ഇങ്ങനെ പോയാൽ   എന്റെ പെണ്ണിനെ     എനിക്കി സ്‌നേഹിക്കാൻ ബാക്കി ഉണ്ടാവുമോ ആവോ...? 

=========================

ഹരി.....

റൂമിൽ   വന്ന്     ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാ    പൂതന വന്ന് വിളിക്കുന്നത്  

എന്താടി  നിനക്ക്     മനുഷ്യന് ഒരു വിധത്തിലും    നീ സമാധാനം തരത്തില്ലേ    ? 

ഹരി എന്തിനാ   എന്നോട് ഇങ്ങനെ ചൂടാവുന്നത്    ? 

കുറച്ച് ദിവസമായിട്ട്   എന്ത്‌ ചോദിച്ചാലും    ഇങ്ങനെയാണല്ലോ ഹരിയുടെ പെരുമാറ്റം     

എന്റെ    സ്വാഭാവം     എനി   ഇങ്ങനെയൊക്കെ തന്നെയാണ്     എനി അങ്ങോട്ട്‌   അത്‌  മാറാനും പോവുന്നില്ല  

     നിനക്ക്  എന്താണ് പറയാനുള്ളതന്ന്      വെച്ചാൽ ഒന്ന് പറഞ്ഞ് തുലക്ക്    "

എനിക്കി വിശക്കുന്നുണ്ട്      എനിക്കി എന്തെങ്കിലും വാങ്ങിച്ചു തരാമോ   ? 

ഞാൻ ഹോട്ടലിൽ നിന്ന് ഫുഡ്‌ വാങ്ങുന്ന പരുപാടി എല്ലാം നിർത്തി     വിശപ്പുള്ളവർ   അടുക്കളയിൽ  കയറി   ഭക്ഷണം   ഉണ്ടാക്കി കഴിക്കുക 

ഹരിക്കി അറിയാവുന്നതല്ലേ   എനിക്കി ഭക്ഷണം ഉണ്ടക്കാൻ ഒന്നും അറിയില്ലന്ന്       

അറിയില്ലങ്കിൽ പിന്നെ   വെട്ടിവീഴുങ്ങണ്ടാ...   

പ്ലീസ് ഹരി    ഇങ്ങനെ വാശി കാണിക്കല്ലേ     എനിക്കി വിശപ്പ് സഹിക്കാൻ വയ്യ അതുകൊണ്ടാണ്   

മിണ്ടരുത്   നീ       അന്ന് ഇന്ദു ഉണ്ടാക്കി തന്ന ഭക്ഷണത്തിന് കുറ്റം പറഞ്ഞവളല്ലേ നീയ്  

   അന്ന് നീ കുറ്റം പറഞ്ഞില്ലായിരുന്നെങ്കിൽ    ഇന്ന് നിനക്ക് സുഖമായിട്ട് ഇവിടുന്ന് ഭക്ഷണം കഴിക്കാമായിരുന്നല്ലോ   

  അനുഭവിച്ചോ     ഞാൻ ഹോട്ടലിൽ നിന്ന് ഫുഡ്‌ വാങ്ങിച്ചു തരുമെന്ന്   നീ സ്വപ്നം കാണണ്ട  

    അന്ന് കുറ്റം പറഞ്ഞതിന്   ഇന്ന്   നീ വിശന്ന് ചാവണം   എന്നാലേ നീയൊക്കെ പഠിക്കു   ""   

ഹരി ഇപ്പോ   ഇങ്ങനെയൊക്കെ   പറയും    കാരണം    ഹരിക്കി വേണ്ടുവോളം   അവൾ എടുത്ത് തരുന്നുണ്ടല്ലോ    അതുകൊണ്ട് എന്റെ വിശപ്പ്   ഹരിക്കി പ്രശ്നമല്ലല്ലോ      

അതെല്ലോ  "

  നിനക്ക് വേണേൽ    നീയും പോയി   പറഞ്ഞോ   അവളോട്    നിനക്ക് ഭക്ഷണം  എടുത്ത് തരാൻ.. 

പിന്നെ എന്റെ പട്ടി പോയി ചോദിക്കും   അവളോട്   

അത് തന്നെയല്ലെ ഞാൻ നിന്നോട് പറഞ്ഞത് പോയി ചോദിക്കാൻ    "

ദെ   ഹരി വേണ്ടാ ട്ടോ   കുറച്ച് കൂടുന്നുണ്ട് 

ആ   ഇന്ദു  പ്രെഗ്നന്റ് ആണന്ന് കേട്ടപ്പോൾ തന്നെ   ഹരി അവൾക്ക് വേണ്ടെതെല്ലാം    വാങ്ങിച്ചു കൊടുത്തല്ലോ   അപ്പോൾ   എനിക്ക് എന്തെങ്കിലും    ഒന്ന് വാങ്ങിച്ചു തരാൻ തോന്നിയോ ?            

 അവൾ   എന്റെ അനിയത്തിയാണ്    അതുകൊണ്ട്   എനിക്കി ഇഷ്ട്ടമുള്ളതല്ലാം  ഞാനവൾക്ക്   വാങ്ങിച്ചു  കൊടുക്കും   നിനക്ക് നഷ്ട്ടം ഒന്നും ഇല്ലല്ലോ   ആ കാര്യം പറഞ്ഞോണ്ട്    നീ എന്നെ ചൊറിയാൻ    വരണ്ട  നിനക്ക് നല്ലതിനല്ല     അത്    
.
അവൾ പ്രെഗ്നന്റ് ആണെന്ന അറിഞ്ഞ നിമിഷം മുതൽ   ഗിരിയെക്കാൾ   സന്തോഷം ഹരിക്കി     ആണല്ലോ        ലോകത്തിലെ ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ   ഈ പ്രെഗ്നന്റ് ആവുന്നത്   
   
നിങ്ങളുടെ    ഈ    സന്തോഷവും    അവളോടുള്ള   ഓവർ   പെരുമാറ്റവും കാണുമ്പോൾ തോന്നും.. അച്ഛൻ ആവാൻ പോവുന്നത് ഹരിയാണന്ന് 

 അവൾ പറഞ്ഞു മുഴുവൻ ആവാൻ നേരമില്ലാതെ തന്നെ    ഹരിയുടെ കയ്യ്    അവളുടെ കരണത്ത്‌ പതിഞ്ഞിരുന്നു 

  ഡീ.... കഴുവേറീടെ    മോളേ     ഇറങ്ങി പോടീ എന്റെ കൺമുൻപിൽ നിന്ന്     ഇല്ലങ്കിൽ    തല്ലികൊന്ന് പോവും ഞാൻ   

സ്നേഹ ബന്ധങ്ങളുടെ   വിലയറിയാത്ത നിനക്കൊക്കേ ഇതുപോലുള്ളയുള്ള നല്ല കാര്യങ്ങൾ കാണുമ്പോൾ   പലതും തോന്നും   അതെക്കെ   നിന്റെ   സംസ്‍കാരത്തിന്റെ കുഴപ്പമാ. 

  നിന്നെപ്പോലെ ഒരുത്തി എന്റെ തലയിൽ വന്ന് വീണത് തന്നെ   എന്റെ   നാശത്തിനാണ്    പറഞ്ഞിട്ട് കാര്യമില്ല   എല്ലാം എന്റെ തലവിധി    അനുഭവിക്കുക തന്നെ.. 

സോറി   ഹരി   അറിയാതെ പറഞ്ഞു പോയതാ ഞാൻ    ഹരി അവളോട്   സ്നേഹം കാണിക്കുമ്പോൾ  സങ്കടം വന്നിട്ട് പറഞ്ഞു പോയതാ   ഞാൻ 

മിണ്ടരുത് നീ     വാക്കുകൾ സൂക്ഷിച്ച്‌   ഉപയോഗിക്കണം   അല്ലാതെ നിന്റെ സംസ്‍കാരത്തിന് ചേർന്ന ഭാഷയല്ല     ഇങ്ങനെയുള്ള   നല്ല കാര്യത്തിന്   വേണ്ടി    ഉപയോഗിക്കേണ്ടത്..."

നീ ഒരു ഉപകാരം ചെയ്യാമോ  എനിക്കി   ? 

  എന്താ  ? 

എന്റെ ജീവിതത്തിൽ നിന്ന് ഒന്ന് ഒഴിഞ്ഞു തരാമോ   നീ    കാരണം എനിക്കി എന്റെ ജീവിതത്തോട്‌ തന്നെ വെറുപ്പ്‌ തോന്നി തുടങ്ങി      ക്ഷമ നശിച്ചാൽ    ഞാൻ എന്റെ ജീവിതം അങ്ങ് അവസാനിപ്പിക്കും      അത്രക്ക് വെറുത്തു തുടങ്ങി   എനിക്കി    

നീ കാരണം ഒരു ദിവസം എനിക്കി സമാധാനത്തോടെ ഉറങ്ങാൻ പറ്റുന്നുണ്ടോ    സത്യം പറഞ്ഞാൽ   ഇപ്പോ ഈ വീട്ടിലേക്ക് വരാൻ തന്നെ എനിക്കി മടുപ്പാണ്  കാരണം നിന്റെ ഈ   സ്വാഭാവം കൊണ്ട്  തന്നെ   മടുത്തു എനിക്കി   എന്റെ ജീവിതം       

നമ്മുടെ   വിവാഹം കഴിഞ്ഞിട്ട്   മാസങ്ങൾ കഴിഞ്ഞു       ഇന്നുവരെ    സ്നേഹത്തോടെ   നീ ഒരു വാക്ക്   നീ    എന്നോട് സംസാരിച്ചിട്ടുണ്ടോ  ഞാനൊരു പുരുഷുനാ   ചോരയും നീരുമുള്ള   പുരുഷൻ      അത്‌ മറന്നു പോവുന്നു നീ പലപ്പോഴും.....  

വിവാഹത്തിന് മുൻപ് കുന്നോളം സ്വപ്നം കണ്ടിരുന്നു ഞാൻ     പക്ഷേ   ഒരു കുന്നിക്കുരുവോളം  ആഗ്രഹം പോലും   നിറവേറ്റി തരാൻ പറ്റാത്ത ഒരു ഭാര്യയെ ആയി പോയി   ഭഗവാൻ എന്റെ    തലയിലേക്ക് കെട്ടിവെച്ച് തന്നത്  പിന്നെ   കണ്ട സ്വപ്നങ്ങൾക്കോ      നെയ്തു കൂട്ടിയ ആഗ്രഹങ്ങൾക്കോ    കണക്ക് പറഞ്ഞിട്ട്   കാര്യമില്ല..
എല്ലാ എന്റെ തലവിധിയാണ് ..   

എനി നീയും ഞാനും തമ്മിൽ ഒരു    സംസാരമില്ല  നിനക്ക് നിന്റെ വഴി എനിക്കി എന്റെ വഴി     ഇനി    നിനക്ക് എന്ത്‌ തീരുമാനം വേണേലും എടുക്കാം   ഞാനായിട്ട്    ഇനി   ഒന്നിനും വരില്ല...  

  പിന്നെ  വേറെ ഒരു കാര്യം    ഇതുപോലെയുള്ള സംസാരവും    സംസാരിച്ചോണ്ട്     ഇനി എന്റെ അരികിൽ വന്നാൽ   അഗ്നിസാക്ഷിയായി  ഞാൻ കെട്ടിയ ഈ താലി ഉണ്ടല്ലോ   അത്‌ ഞാൻ തന്നെ അങ്ങ് പൊട്ടിച്ച് എടുക്കും 

   അതുകൊണ്ട്    മിണ്ടാതെ അടങ്ങി ഇവിടെ കഴിയാൻ പറ്റുമെങ്കിൽ  കഴിഞ്ഞാൽ മതി   ഇല്ലങ്കിൽ നിനക്ക്  നിന്റെ  വഴി നോക്കാം            

=========================


ഏട്ടാ.....     ഉറങ്ങിയോ...?
 

ഹാ   ആര് ഇത്  എന്റെ പുന്നാര ഭാര്യയോ       ഇങ്ങനെ ഒരുത്തൻ ഇവിടെ ഉണ്ടന്നുള്ള   കാര്യം    പോലും മറന്നോ  പെണ്ണ്   നീയ്  ?

അങ്ങിനെ പറയല്ലേ ഏട്ടാ അമ്മ എന്നെ വിടാത്തത് കൊണ്ടല്ലേ  ഞാൻ ഒത്തിരി സമയമായി എന്റെ ഏട്ടന്റെ അടുത്തേക്ക് വരാൻ ശ്രമിക്കുന്നു     ഇപ്പോ തന്നെ  ഡ്രസ്സ്‌ മാറട്ടെ എന്ന് പറഞ്ഞോണ്ട് വന്നതാ    " 


ഇങ്ങനെ പോയാൽ    നിന്നെ  എനിക്കി  കണി കാണാൻ കിട്ടുമോ   ? 

അതെല്ലേ ഞാൻ എന്റെ  ഏട്ടന്റെ  അടുത്തേക്ക് ഓടി വന്നത്   

എന്നാൽ  വേഗം പോയി   ആ   ഡോർ അടച്ചിട്ട്‌  എന്റെ പൊന്നുമോള്  ഇങ്ങ്    വന്നേ  

എന്തേയ് ഇങ്ങനെ നോക്കുന്നത്?   

നീ ഇവിടേക്ക്  കിടക്കടി     എന്തോരും മഴയാണ് കണ്ടില്ലേ   നീ   ഈ കോരിച്ചൊരിയുന്ന       മഴയത്ത്‌   എന്റെ  പെണ്ണിനെയും    നെഞ്ചോട്  ചേർത്ത് ഇങ്ങനെ   കെട്ടിപിടിച്ചോണ്ട് കിടക്കാൻ    വേണ്ടി എത്ര നേരമായി നിന്നെ നോക്കികൊണ്ട്‌ ഇരിക്കുന്നതന്ന് അറിയാമോ..  ?  

അപ്പോഴാ അവൾ അമ്മന്റെ അരികിൽ പോയി കിടക്കുന്നത്     മനുഷ്യന് ഇവിടെ ക്ഷമ നശിച്ചോണ്ടിരിക്കുവാ   കുറെ സമയം ഞാൻ ആലോചിച്ചു   അമ്മേടെ അരികിൽ വന്ന് നിന്നെ അങ്ങ് പൊക്കി കൊണ്ട് വന്നാലോ എന്ന്     പിന്നെ     അമ്മന്റെ മുൻപിൽ നിന്ന് അങ്ങിനെ ചെയ്യുന്നത് മോശം അല്ലേ    എന്ന് കരുതി   അങ്ങ് ക്ഷമിച്ചു  "   

 പിന്നെ    എന്താ...    സ്നേഹിച്ചു കഴിഞ്ഞോ എല്ലാവരും  എന്റെ പെണ്ണിനെ ?   

കൊച്ചിന്റെ അച്ഛനെ ആർക്കും വേണ്ട അമ്മയെ മാത്രം മതി   ഇത്    ഒരു തരം    ചതിയല്ലേടി  ? 

അസൂയ പാടില്ല  ട്ടോ

അസൂയ അല്ലടി    ഇതിന് എല്ലാം  കാരണക്കാരനായ എന്നെ അല്ലേ ആദ്യം സ്നേഹിക്കണ്ടത്   എന്നിട്ടല്ലേ നിന്നെ "

ഞാൻ സ്നേഹിച്ചാൽ പോരെ എന്റെ ഏട്ടനെ    "

  മതിയോ   ?   

ആ അങ്ങിനെ മതി 

അപ്പോ   എനി കഴിഞ്ഞല്ലോ    പരാതി      എല്ലാം   

ഇല്ല   എനി   ഒരുപാട് പരാതി പറയാനുണ്ട്    പക്ഷേ   നിന്നോട് അല്ലെന്ന്    മാത്രം     

പിന്നെ ആരോടാ...

എന്റെ മോളോട്     "

മോളോ   ഏത് മോള്   ? 

ദെ     നിന്റെ   ഈ വയറ്റിൽ കിടക്കുന്ന    അച്ഛന്റെ പുന്നാര മോളോട്  

  ഈ   വയറിലേക്ക് മുഖം ചേർത്ത് വെച്ചിട്ട്    ഞാൻ എന്റെ       മോളോട്  പറഞ്ഞോട്ടെ    എനിക്കി പറയാനുള്ള പരാതി മുഴുവൻ 

എന്താണാവോ   അച്ഛന്   ഇത്ര പരാതി  ? 

     അച്ഛനെ  ആർക്കും  വേണ്ടാന്ന് അമ്മയെ മാത്രം മതി എല്ലാവർക്കുമെന്ന് 

അപ്പോ  എന്റെ ഏട്ടൻ    തീരുമാനിച്ചു കഴിഞ്ഞോ ? 

എന്ത്‌   ? 

ഇത് മോള് ആണന്ന്  ? 
   
       പിന്നെ അല്ലാതെ..

ഈ   അച്ഛന്റെ എല്ലാ    സ്വാഭാവഗുണങ്ങളുമുള്ള ഒരു കുറുമ്പി പെണ്ണ്       എന്റെ മോള് ഒന്നിങ്ങു വന്നോട്ടെ   ഞാനൊരു കലക്ക് കലക്കും മോളേ.....  നീ നോക്കിക്കോ   '

പിന്നെ ഏട്ടനോട് ഒരു കാര്യം പറയാൻ മറന്നു   

എന്താണാവോ ആ കാര്യം   ?

  അമ്മ പറഞ്ഞു എനി മുതൽ   താഴെയുള്ള റൂമിൽ കിടന്നാൽ മതിയെന്ന്   എനി മുതൽ ഇങ്ങനെ കയറി ഇറങ്ങാൻ പാടില്ലെന്ന്   

അയ്യോ...   ആരോട്   എന്ന് ചോദിച്ചോണ്ട്   അറിയാതെ ബെഡിൽ നിന്ന് എണീറ്റ് പോയി ഞാൻ     

ഏട്ടൻ ഇങ്ങനെ ഞെട്ടണ്ട   "

നമ്മോട് രണ്ട് പേരോടുമാ.. പറഞ്ഞത്..   അല്ലാതെ എന്നോട് മാത്രമല്ല  !  
  

ഹോ ഞാൻ പേടിച്ചു പോയി ട്ടോ ഞാൻ കരുതി   എനി മുതൽ    നിന്നെ   അമ്മന്റെ അരികിൽ     പിടിച്ചു കിടത്താന   പ്ലാൻ എന്ന്    " 

എന്റെ അമ്മയല്ലെ ആള്     ചിലപ്പോൾ അതും ചെയ്യും 

ഏട്ടന്റെ അമ്മക്ക് എന്തോരം സ്വപ്നങ്ങളാണ്    നമ്മളെ കുഞ്ഞിനെ കുറിച്ച്  

ഹാ   എന്താ ഇത്ര വലിയ സ്വപ്നം     ? 

അമ്മ വേറെ എന്തെങ്കിലും പറഞ്ഞോ     നിന്നോട്    ? 

വേറെ എന്ത്‌    ഏട്ടന് എന്താ ഉദ്ദേശിച്ചത്     ? 

നമുക്ക് ജനിക്കാൻ പോവുന്ന കുഞ്ഞിനെ കുറിച്ച്    എന്തെങ്കിലും പറഞ്ഞോ എന്ന്  

പറഞ്ഞു    "

എന്താ    പറഞ്ഞത്   ? 

എന്തായാലും   എന്റെ   പേരക്കുട്ടി    എന്റെ   ഗിരിയെ പോലെ ആവരുതന്ന് പറഞ്ഞു

അത് എന്താ    എനിക്കി എന്താടി    കുഴപ്പം   ? 

ഈ   ദേഷ്യവും വാശിയും തന്നെ അതുകൊണ്ട് പറഞ്ഞതാ     അതൊന്നും നമ്മളെ കുഞ്ഞിന് വേണ്ടാന്ന്       

എന്റെ അല്ലേ വിത്ത്   അതുകൊണ്ട്   ഇത് എന്നെപോലെ തന്നെ ആവും   അതിൽ യാതൊരു മാറ്റവുമില്ല   അല്ലങ്കിൽ നീ   നോക്കിക്കോ    

ദെ   നീ   കേട്ടില്ലേ  ? 

എന്ത്‌   ? 

അച്ഛൻ   പേടിക്കണ്ട   അച്ഛന്റെ മോള് അച്ഛനെ പോലെതന്നെയാണന്ന്  എന്റെ മോള്   ദെ   ഇവിടിരുന്നു    പറയുന്നുണ്ട്   

പിന്നെ ഭയങ്കരം അല്ലേ 

സത്യം ആണടി   നീ ഇതൊന്നു കേൾക്കില്ല അച്ഛനായാ   ഈ ഞാൻ   മാത്രമേ കേൾക്കും   ഇത്   എല്ലാം  

ഓ...അങ്ങിനെ ആയിക്കോട്ടെ അച്ഛനും മോളും മാത്രം കേട്ടോ.." 

 ഏട്ടൻ   ആദ്യം എന്തായിരുന്നു   എന്നോട്   പറഞ്ഞത്    ? 

ഞാനെന്ത് പറഞ്ഞു   ? 

ഏട്ടന് ഒരു കുഞ്ഞ്   ഉണ്ടായിട്ട് മതി   നമുക്ക് എന്നല്ലായിരുന്നോ    പിന്നെ എന്തെ   തീരുമാനം മാറ്റിയത്  ? 

അവരെ കാത്തിരുന്നാൽ  നമുക്ക് ഈ ജന്മം കുഞ്ഞുങ്ങൾ ഉണ്ടാവില്ല    മോളേ   

അത് എന്താ ഏട്ടാ  ? 

ആ പൂതന   അഞ്ചുവർഷത്തേക്ക് കുഞ്ഞുങ്ങൾ വേണ്ടാന്ന് പറഞ്ഞ് ഏട്ടനെ വിലക്കിയിരിക്കുകയാണ്    പാവം എന്റെ ഏട്ടൻ  ഞാനാങ്ങാനും ആവണമായിരുന്നു    പാലിൽ കുറച്ച്   ഉറക്കഗുളിക   കലക്കി   കൊടുത്ത്     നല്ല    പണി അങ്ങ് കൊടുത്തേനെ  പിന്നെ അവൾ   പത്തു മാസം കഴിഞ്ഞേ ഫ്രീ ആവും   അവളെ ഒരു അഞ്ചു കൊല്ലം   ചവിട്ടികൂട്ടാൻ ആള് ഇല്ലാഞ്ഞിട്ടാണ്   അവളെ..     

എന്റെ ഏട്ടൻ ഒരു പാവമായി പോയി   അതാണ് അവൾക്ക് ഇത്ര അഹങ്കാരം   ഏട്ടന്റെ അടുത്ത്   എന്തും നടക്കുമെന്ന് അവൾക്ക്   മനസ്സിലായി കഴിഞ്ഞു      അതാണല്ലോ     അവൾ ഏട്ടനോട് ഇങ്ങനെ പെരുമാറുന്നത്  "    

പാവം ഏട്ടൻ  ഞാൻ പ്രെഗ്നന്റ് ആണന്ന് അറിഞ്ഞപ്പോൾ തന്നെ   എന്താ ഒരു സന്തോഷം ആ മുഖത്ത്‌  "

ഞാൻ അമ്മയുടെ അടുത്ത് വന്ന് കിടക്കുമ്പോ എന്നോട് പറയുവാ   മോള് എനിമുതൽ  ജോലി ഒന്നും ചെയ്യാൻ പോവണ്ടാ  ട്ടോ      ഏട്ടൻ ജോലിക്കി നാളെ തന്നെ ഒരാളെ ഏർപ്പാട് ആക്കാം എന്ന്   "  

അപ്പോ  ചേച്ചി പറഞ്ഞു ഇവിടെ ജോലിക്കി ആളെ വെച്ചാൽ ഞങ്ങൾ നാളെ തന്നെ ഇവിടുന്ന്  പോവുമെന്ന്  "

എന്നിട്ട് ഏട്ടൻ എന്ത്‌ പറഞ്ഞു ? 

അയ്യോ അങ്ങിനെയാണങ്കിൽ വേണ്ടാന്ന് പറഞ്ഞു   "

ഏട്ടന് എന്റെ ചേച്ചിയോട് എന്തോ ഒരു ഇത് ഉള്ള പോലെ തോന്നുന്നുണ്ട്   ട്ടോ   അവസാനം പണി ആവുമോ   ഏട്ടാ   ?  

എന്റെ  ഏട്ടന്     അങ്ങിനെ ഒരിഷ്ടം  നിന്റെ ചേച്ചിയോട്     ഉണ്ടങ്കിൽ ഉണ്ടാവട്ടെ എന്റെ ആഗ്രഹവും  അത് തന്നെയാണ്..

  ആ   പൂതന   ഏട്ടന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു  പോവണം എന്നാലേ     എന്റെ ഏട്ടൻ   ആഗ്രഹിച്ചതുപോലെ   ഒരു    ജീവിതം കിട്ടുകയുള്ളു 

എന്റെ ഏട്ടന് ചേർന്ന പെണ്ണ്   ആണ് നിന്റെ ചേച്ചി  എന്റെ ഈ പെണ്ണിനെ പോലെ തന്നെ സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം പെണ്ണ്      

ഞാൻ പാവം ആണോ  ? 

പിന്നെ  അല്ലാതെ   എന്റെ ഈ പെണ്ണ് പാവം അല്ലേ   അതല്ലേ      ഒരു  മാസത്തോളം എന്നെ സഹിച്ച്‌ എന്റെ ആട്ടും തുപ്പും കേട്ട്   എന്നെ വിട്ട് പോവാതെ എനിക്കി വേണ്ടി മാത്രം   കാത്തിരുന്നത്  എന്റെ ഈ    പാവം പെണ്ണ്  

ഇനി അതൊന്നു പറയണ്ട ഏട്ടാ   

ഇല്ല നിർത്തി    ഇനി പറയുന്നില്ല  


ഇനി    പറ  എന്റെ പെണ്ണിന് എന്താ വേണ്ടത്   ? 

ഒന്നും വേണ്ടാ ഏട്ടാ   എന്റെ ഏട്ടൻ എന്റെ കൂടെ എപ്പോഴും ഉണ്ടായാൽ മതി   അത് മാത്രം മതി ഈ പെണ്ണിന്    

അപ്പോ  ഓഫീസിൽ പോവണ്ടേ   നിന്നെയും കെട്ടിപിടിച്ച്‌ ഇങ്ങനെ കിടന്നാൽ   മതിയോ    ? 

നാളെ പോവണ്ട    നാളെ ഒരു ദിവസംകൂടി എന്റെ അരികിൽ ഇരിക്കാമോ  ? 

അയ്യടാ...പെണ്ണിന്റെ ഒരാഗ്രഹം കണ്ടില്ലേ  "

എന്നാൽ വേണ്ടാ പോയിക്കോ   

അപ്പോയെക്കും പിണങ്ങിയല്ലോ    ഞാൻ ലീവ് എടുത്താൽ തന്നെ എന്താ കാര്യം    അമ്മ നിന്നെ പിടിച്ച് അമ്മന്റെ അരികിൽ കൊണ്ട് പോയി കിടത്തും   പിന്നെ    എന്തെങ്കിലും കള്ളം പറഞ്ഞ്   വരേണ്ടി വരും നീ    എന്റെ അരികിലേക്ക്..

അതൊന്നും ഇല്ല ഏട്ടാ..   
നമ്മുടെ റൂം    മുകളിൽ ആയിട്ടാണ് അമ്മ എന്നെ അമ്മയുടെ അടുത്ത് പിടിച്ച് കിടത്തിയത്    സ്റ്റെപ്പ്   കയറി ഇറങ്ങുന്നത്   നല്ലതല്ലന്ന് പറഞ്ഞിട്ട് .. 

ആണോ   എന്നാൽ നാളെ ഞാൻ ലീവ് എടുക്കാം    

സത്യം ആണോ  ?   

എന്തേയ് വിശ്വാസം ഇല്ലേ  ? 

വിശ്വാസം ഉണ്ട് പക്ഷേ   നാളെ നേരം പുലർന്നാൽ ഈ വാക്ക് മാറ്റരുത്  

ഇല്ലടി പെണ്ണേ ഞാൻ വാക്ക് മാറ്റില്ല   പക്ഷേ  നീ  ഒരു കള്ളം പറയണം      ട്ടോ ..  

ആരോട്   ? 

അമ്മയോട്  "

ഓഫീസിൽ എന്താ പോവാതിരിക്കുന്നതന്ന്       ചോദിച്ചാൽ       എനിക്കി  ഭയങ്കര തലവേദനയാണന്ന്  നീ അങ്ങ്  പറഞ്ഞാൽ മതി .. 

അയ്യോ അമ്മയോട് കള്ളം പറയാനോ  ? 

അത്‌ കുഴപ്പമില്ല   ഒരു  കള്ളം എല്ലാം  പറയാം   നീ പറഞ്ഞില്ലങ്കിൽ ഞാൻ നാളെ ഓഫീസിൽ പോവും 

അയ്യോ    വേണ്ടാ ഞാൻ  പറഞ്ഞോളൂ   

ആാ...അപ്പോ  എന്നോട് സ്നേഹം ഉണ്ട് എന്റെ പെണ്ണിന് 

=========================

ഹരി....."  

കുറെ സമയമായല്ലോ    ഇവിടെ വന്നിരിക്കുന്നത്   ? 

  എന്തുപറ്റി  ഒരു ടെൻഷൻ  ? 

കുറെ നേരമായിട്ട് ഞാൻ ശ്രദ്ധിക്കുവാ   എന്താ ഹരിയുടെ ടെൻഷൻ      എന്നോട് പറയാൻ പറ്റുന്നതാണങ്കിൽ പറയാം      മനസ്സിലുള്ളത്   ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ   മനസ്സിലെ   ടെൻഷൻ കുറെ  അങ്ങ്  കുറയും   "

ഒന്നുല്ലടോ  "

അത് ഹരി ചുമ്മാ പറയുവാ   എനിക്കറിയാം ഹരിയുടെ മനസ്സ് ഇപ്പോ നീറി പുകയുന്നുണ്ടന്ന് 

എന്താണങ്കിലും എന്നോട് തുറന്ന് പറ   ഒരുപക്ഷേ എനിക്കി   ഹരിയെ സഹായിക്കാൻ കഴിഞ്ഞാലോ    
എന്താണങ്കിലും പറഞ്ഞോ മടിക്കേണ്ട "

എന്നാൽ  ഗീതുനോട്   ഞാനൊരു    കാര്യം ചോദിക്കട്ടെ    ചോദിച്ചാൽ   ഗീതുന് എന്നോട് ദേഷ്യം തോന്നുമോ  ? 

   ചോദിക്കുന്നത്   തെറ്റ് ആണെങ്കിൽ എന്നോട് പിന്നെ ദേഷ്യം ഒന്നും കാണിക്കരുത്   അത് പിന്നെ എനിക്കി സഹിക്കാൻ പറ്റിയെന്ന് വരില്ല      

ഒരിക്കലും ഇല്ല  ഹരി   ഹരിക്കി എന്ത്‌ വേണേലും എന്നോട് ചോദിക്കാലോ..."

ഞാൻ സ്വപ്നം കണ്ട   ജീവിതത്തിലേക്ക്    എന്റെ പെണ്ണായി   ഗീതു വരാമോ..?

ഹരി......

ഹരി   എന്തൊക്കെയാ ഈ പറയുന്നത്  ഹരിക്കി എന്തുപറ്റി  ?     

ജീവിതം മടുത്തു തുടങ്ങി ഗീതു 

അതിനിടക്ക്    നിന്നെ പരിചയപ്പെട്ടപ്പോൾ  അറിയാതെ ആണേലും   വെറുതെ എന്തക്കയോ മോഹിച്ചു പോയി  ഞാൻ      ഞാൻ ചോദിച്ചത്   തെറ്റാണന്നറിയാം    എന്നാലും...

അങ്ങിനെ ഒന്നും ചിന്തിക്കാൻ പാടില്ല ഹരി    ഹരിക്കി ഒരു ഭാര്യ ഉണ്ട്    എത്ര   അഹങ്കാരിയായലും   ഹരി കെട്ടിയ താലി അവളെ കഴുത്തിൽ കിടപ്പുണ്ട്     ആ താലി അവളെ കഴുത്തിൽ ഉള്ള കാലത്തോളം ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല   "

അറിയാം  എല്ലാം അറിയാം എനിക്കി    "

ഗീതു അറിയാത്ത  ഒരുപാട് കാര്യങ്ങൾ ഉണ്ട് ഞങ്ങളെ ജീവിതത്തിൽ..""

    പിന്നെ ഒരിക്കൽ എല്ലാം ഞാൻ ഗീതുനോട് പറയാം   ഇപ്പോ എന്തോ പറയാൻ എനിക്കൊരു മൂഡ്‌ ഇല്ല.. "

ഗീതുനോട്    ഞാനൊരു കാര്യം കൂടി ചോദിച്ചോട്ടെ    സത്യം പറയാമോ എന്നോട്  ? 

പറയാം   ഹരി ചോദിച്ചോ   

ഗീതുനെ എന്നെ ഇഷ്ട്ടം ആണോ    ? 

പറഞ്ഞോ മടിക്കേണ്ട  ആണെങ്കിലും അല്ലെങ്കിലും   തുറന്ന് പറഞ്ഞോ.."? 

അത്‌ പിന്നെ...."

മടിക്കേണ്ട ഗീതു പറഞ്ഞോ  ? 

ഈ മൗനം സമ്മതമായി എടുത്തോട്ടെ     ഞാൻ ?

അയ്യോ വേണ്ടാ..."

അപ്പോ എന്നെ ഇഷ്ട്ടമല്ലേ..? 

അല്ല   ലെ...?

സാരമില്ല   എന്റെ പൊട്ടത്തരം കൊണ്ട് ചോദിച്ചു പോയതാ  നീ ടെൻഷൻ ആവണ്ട  ട്ടോ   ഞാൻ അങ്ങിനെ ഒരു കാര്യം നിന്നോട് ചോദിച്ചിട്ടില്ലന്ന് കരുതിയാൽ മതി.  അത്‌ വിട്ടേക്ക്   "

ഞാൻ ഈ  ചോദിച്ച കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി   ട്ടോ    ഇന്ദുനോട്‌ പോലും പറയരുത്..   

ഇല്ല   ഞാൻ ആരോടും പറയില്ല അത്‌ ഓർത്ത് ഹരി ടെൻഷൻ ആവണ്ട.."         


ഞാൻ ഒന്ന് പുറത്ത് പോയി  വരാം   ഇവിടെ ഇരുന്നാൽ   എനിക്കി    ഭ്രാന്ത് വരും       ആരെങ്കിലും ചോദിച്ചാൽ പറഞ്ഞാൻ മതി   ഞാൻ വരാൻ വൈകുമെന്ന്  

ഹരി സമയം ഇപ്പോ തന്നെ  ഒത്തിരി ആയില്ലേ   ഇനി ഇപ്പോ പോവണോ പുറത്തേക്ക്      ? 

അത്‌ കുഴപ്പമില്ലടോ.."


========================

അമ്മേ....ഏട്ടന് എവിടെ പോയി  ? 

എനിക്കറിയില്ലടാ   അവളോട് ചോദിച്ചു നോക്ക്    അവളോട് പറയാതെ  അവൻ  പോവില്ലല്ലോ   "

സമയം ഒരുപാട് ആയല്ലോ  പുറത്ത് പോയാൽ തന്നെ ഏട്ടൻ ഇത്ര വൈകാറില്ലല്ലോ..

ആ   പൂതനയോട് ചോദിച്ചാലോ

ഗിരി....   

അവളോട് ചോദിക്കാൻ വേണ്ടി റൂമിലേക്ക് പോവുമ്പോഴാ ചേച്ചിയുടെ വിളി   

എന്താ ചേച്ചി  ? 

ഹരി പുറത്ത് പോയിട്ട് ഒത്തിരി സമയം ആയില്ലേ   നിനക്ക് ഒന്ന് വിളിച്ചു നോക്കാൻ പാടില്ലായിരുന്നോ    "

ഏട്ടൻ എവിടേക്കാ..പോയതന്ന് ചേച്ചിയോട് പറഞ്ഞായിരുന്നോ  ? 

പുറത്ത് പോവുകയാണന്ന് മാത്രമേ പറഞ്ഞിട്ടുള്ളും   പിന്നെ    വരാൻ വൈകുമെന്നും  പറഞ്ഞു

എന്തായാലും     ഞാനൊന്ന് വിളിച്ചു നോക്കട്ടെ   എന്നെപോലെ അല്ല ഏട്ടൻ    എത്ര   തിരക്ക് ഉണ്ടങ്കിലും  വീട്ടിൽ നേരെത്തെ   എത്തും    

ദെ   നിന്റെ ഫോൺ റിംഗ് ചെയ്യുന്നു ചിലപ്പോൾ ഹരി ആവും   വേഗം എടുത്ത് നോക്ക്  

അല്ല  വിവേക് ആണ് എന്റെ ഫ്രണ്ട്  

എന്താടാ    വിവേകേ...? 

ഡാ നീയിപ്പോ എവിടെയാ  ? 

ഞാൻ വീട്ടിൽ    എന്താടാ നിന്റെ ശബ്ദം വല്ലാതെ   ? 

ഡാ....നിന്റെ   ഏട്ടൻ .. 

എന്റെ ഏട്ടൻ....    എന്താടാ   എന്റെ ഏട്ടന് എന്താ പറ്റിയത് ? 

നീ    ഒന്ന് പെട്ടന്ന്    വാ   ഞാൻ ഇവിടെ  ഹോസ്പിറ്റലിൽ ഉണ്ട്   നിന്റെ ഏട്ടന് ആക്സിഡന്റായി    കുറച്ച് സീരിയസ് ആണന്നാ പറഞ്ഞത്...!!!


  ഭഗവാനെ... എന്റെ ഏട്ടന് 
അരുതാത്തതൊന്നും സംഭവിക്കല്ലേ 

ഡാ... ഗിരി..   നീ എന്താ ഒന്നും മിണ്ടാത്തത് ? 

നീ ഇങ്ങനെ ടെൻഷനാവാതെ      പെട്ടന്ന് ഒന്ന് ഇവിടേക്ക് വാ   

ദാ   ഞാനിപ്പോ വരാം.. 

എന്താ ഗിരി   എന്തിനാ നീ ഇങ്ങനെ കരയുന്നത്  ? 

ചേച്ചി   എന്റെ ഏട്ടൻ    " മുഴുവൻ പറയാൻ കഴിയാതെ കരഞ്ഞു പോയി ഞാൻ    

ഏട്ടന് എന്താ പറ്റിയത്    കരയാതെ കാര്യം    പറ ഗിരി  ? 

എന്റെ ഏട്ടന്   ആക്‌സിഡന്റ് ആയി ഹോസ്പിറ്റൽ ആണ്   

ഭഗവാനെ എന്ത്‌ പരീക്ഷണമാണ്  നീ   എന്റെ  ഏട്ടന്റെ    നേരെ വെച്ച് നീട്ടുന്നത്     ? 

ചേച്ചി ഞാൻ പോയി വരാം   തൽകാലം ഇവിടെ ആരോടും പറയണ്ട    ഞാൻ അവിടെ പോയിട്ട് ചേച്ചിയെ വിളിക്കാം 

ഞാനും വന്നോട്ടെ ഗിരി നിന്റെ കൂടെ   ? 

വേണ്ട ചേച്ചിയുകൂടി വന്നാൽ പിന്നെ എല്ലാവർക്കും സംശയം ആവും   ഞാൻ പോയിട്ട് വിളിക്കാം ചേച്ചി ടെൻഷൻ ആവണ്ട  " 

  വേഗം   ബൈക്കും  എടുത്ത്  ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു     ഹോസ്പിറ്റലിലേക്ക് പോവുമ്പോൾ മനസ്സ് നിറയെ ഒറ്റ പ്രാർത്ഥന മാത്രമായിരുന്നു    എന്റെ ഏട്ടന്    അരുതാത്തത് ഒന്നും സംഭവിക്കല്ലേ   എന്ന ഒറ്റ  പ്രാർത്ഥന മാത്രം . 

ഞാൻ ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോൾ എന്റെ ഫ്രണ്ട്സ്  എല്ലാവരും ഹോസ്പിറ്റൽ വരാന്തയിൽ എന്നെയും കാത്തിരിപ്പുണ്ട്    

ഡാ....എവിടെ എന്റെ ഏട്ടൻ   എനിക്കി കാണണം എന്റെ ഏട്ടനെ  

നീ ഇങ്ങനെ ബഹളം വെക്കാതെ    ഏട്ടൻ i c u ലാണ്      കാണാൻ പറ്റില്ല     നീ വന്നാൽ   ഡോക്ടറെ    ഒന്ന് കാണാൻ പറഞ്ഞിട്ടുണ്ട് നിന്നോട്    

എന്നാ ഞാൻ ഡോക്ടറെ കണ്ടു വരാം   " 

നീ ഒറ്റക്ക് പോവണ്ടാ ഞാനും വരാം    ബാക്കിയുള്ളവരെ    അവിടെ നിർത്തി  ഞാനും വിവേകും  ഡോക്ടറെ  അരികിലേക്ക്   നടന്നു 

ഡോക്ടർ....   "

യെസ്  വരും..    

. ഇയാളാണോ   കുറച്ചു മുൻപ് ആക്‌സിഡന്റ് ആയി കൊണ്ടു വന്ന  അയാളുടെ അനിയൻ  ? 

അതെ   ഡോക്ടർ  " 

എന്റെ ഏട്ടന് എങ്ങനെയുണ്ട് ഡോക്ടർ ഇപ്പോ  ? 

ഒന്നും പറയാറായിട്ടില്ല    ഇതുവരെ ബോധം വന്നിട്ടില്ല..
    രണ്ട് കാലുകളും പൂർണമായി തകർന്നിട്ടുണ്ട്    അതുപോലെ തന്നെ വലത് കയ്യും  പൂർണമായി തകർന്നിട്ടുണ്ട്   

ആ..  ഹെൽമെറ്റ്‌ തലയിളുള്ളതുകൊണ്ട്  മാത്രമാണ് അയാളെ ശരീരത്തിൽ  ജീവൻ ബാക്കിയുള്ളത്  

  പിന്നെ     കൃത്യസമയത്ത്   ഇയാൾ ഇവിടെ   എത്തിച്ചതുകൊണ്ടും    വിവേകിനെ    നോക്കികൊണ്ടായിരുന്നു ഡോക്ടർ പറഞ്ഞത്   ഇല്ലങ്കിൽ ഇന്ന്  നിങ്ങളെ ഏട്ടൻ    ഇപ്പോ  i c u ൽ ഉണ്ടാവില്ലായിരുന്നു   "

എനിക്കി എന്റെ ഏട്ടനെ ഒന്ന് കാണാൻ പറ്റുമോ ഡോക്ടർ ? 

കാണാം  പക്ഷേ അതിന് മുൻപ് കുറച്ച്‌  കാര്യം എനിക്കി നിങ്ങളോട് പറയാനുണ്ട്    ടെൻഷൻ ആവാതെ സമാധാനത്തോടെ കേൾക്കണം 

ഭഗവാനെ എന്താ ഡോക്ടർ പറഞ്ഞു വരുന്നത്    "

ഇയാള് ഇങ്ങനെ ടെൻഷൻ ആവല്ലേ    ഞാൻ കാര്യങ്ങളൊന്ന്    പറഞ്ഞോട്ടെ    

ഇല്ല ഡോക്ടർ പറഞ്ഞോളൂ   

ഇയാളെ ഏട്ടൻ ജീവിതത്തിലേക്ക് തിരിച്ചു  വരുന്നത്        പഴയ  അവസ്ഥയിൽ   ആവില്ല    അരക്ക് താഴേക്ക്  ചലനശേഷി    നഷട്ടപ്പെട്ട ഒരാളായിട്ടാണ്   ജീവിതത്തിലേക്ക് വരുക..

എന്റെ ഏട്ടന് ഒരിക്കലും എണീറ്റ് നടക്കാൻ പറ്റില്ലേ ഡോക്ടർ  ? 

ടെൻഷൻ ആവണ്ട  നമുക്ക് ശ്രമിക്കാം   എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്   എനി എല്ലാം   ഈശ്വരന്റെ കൈകളിലാണ്     

അയാൾ വിവാഹിതനാണോ ? 

അതെ   ഡോക്ടർ    "

അയാളെ വൈഫിനെ  ഇവിടെ ഒന്ന് കൊണ്ട് വരാൻ പറ്റുമോ   ഇപ്പോ വേണ്ട   പുള്ളിക്കാരന് ബോധം വന്നിട്ട് മതി   

ആക്‌സിഡന്റ് ആയ കാര്യം ഒന്നും ഇപ്പോ  തൽകാലം  പറയണ്ട   എന്തെങ്കിലും ഒരു കള്ളം പറഞ്ഞ് കൊണ്ട് വന്നാൽ മതി ബാക്കി എല്ലാം ഇവിടെ വന്നിട്ട്   നമുക്ക് കാര്യങ്ങൾ പറഞ്ഞു  മനസ്സിലാക്കാം  

ആ പൂതന ഇപ്പോ വന്നത് തന്നെ  

എങ്ങനെയാണ് ഞാൻ ഡോക്ടറോട്  ഈ കാര്യങ്ങൾ എല്ലാം പറയുക  "  

എന്താടോ ഇയാള് ആലോചിക്കുന്നത്    അവരെ കൊണ്ട് വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ? 

ഹേയ് അങ്ങിനെ ഒന്നും ഇല്ല ഡോക്ടർ  

എന്നാൽ പെട്ടന്ന് അവരെ ഇവിടേക്ക് കൊണ്ട് വരും   

അവരോട് പറയാനുള്ളത് എന്നോട് പറയാൻ പറ്റുമോ ഡോക്ടർ    ഇച്ചിരി പേടിയോടെയാണ് ഞാൻ ഡോക്ടറോട് ചോദിച്ചത്   

അത്‌ എന്തുപറ്റി   വൈഫും നിങ്ങളെ ഏട്ടനും തമ്മിൽ എന്തെങ്കിലും   പ്രോബ്ലം ഉണ്ടോ     ? 

ചെറുതായിട്ട്   ഉണ്ട് ഡോക്ടർ   അതുകൊണ്ട്   എന്റെ ഏട്ടന്റെ കാര്യം എന്താണങ്കിലും എന്നോട് ഡോക്ടർക്ക് തുറന്ന് പറയാം  

പറയുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല പക്ഷേ   എന്തായാലും   വൈഫ് ഇവിടെ വന്നേ പറ്റു   എന്നിട്ട് നിങ്ങളോട് ഒരുമിച്ച് പറയാം കാര്യങ്ങൾ    

എന്തായാലും അയാളെ വൈഫിനെ കൊണ്ട് വരും എത്ര പെട്ടന്ന്    !

ശരി ഡോക്ടർ   "


അതിന് മുൻപ് ഞാൻ എന്റെ ഏട്ടനെ ഒന്ന് കണ്ടോട്ടെ  ? 

പോയി കണ്ടോളു  

താങ്ക്സ് ഡോക്ടർ "

ഡോക്ടറുടെ   വായിൽ നിന്ന്   ആ  വാക്ക് കേൾക്കാൻ നേരമില്ലാതെ തന്നെ   ഞാൻ i c u   ലക്ഷ്യമാക്കി  ഓടി 

എന്റെ ഏട്ടന്റെ അരികിലേക്ക് അടുക്കുംതോറും എന്റെ കൈകാലുകൾ എല്ലാം   വിറക്കുന്നത് പോലെ തോന്നി   

പാവം   എന്റെ   ഏട്ടന്റെ കിടപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല   എനിക്കി    

ഏട്ടാ....  ആ കവിളിൽ പതിയെ   തലോടികൊണ്ട്  ഞാൻ വിളിച്ചു നോക്കി..

എന്റെ വിളി കേട്ടതും  പതിയെ എന്റെ ഏട്ടൻ കണ്ണ് തുറന്ന് എന്നെ ഒന്ന് നോക്കി 


   ചുണ്ടുകൾ മെല്ലെ  ചലിപ്പിച്ചുകൊണ്ട്     എന്നെ വിളിച്ചു    മോനേ...ഗിരി....

എന്തിനാ നീ കരയുന്നത് ഏട്ടന് ഒന്നുല്ല്യടാ..   കരയല്ലേ നീ  എന്ന് പറയുമ്പോയും    ഏട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു 

എന്ത് പറഞ്ഞാ ദൈവമെ..ഞാൻ എന്റെ  ഏട്ടനെ  സമാധാനിപ്പിക്കുക  

മോനേ...  എന്ന് വിളിച്ചുകൊണ്ട് 
പതിയെ ഇടത് കൈ ഉയർത്തി കാണിച്ചുകൊണ്ട് വെള്ളം വേണമെന്ന് കാണിച്ചു തന്നു

ഇപ്പോ കൊണ്ട് വരാം   ഞാൻ ഡോക്ടറെ ഒന്ന് വിളിക്കട്ടെ   

ഡോക്ടർ എന്റെ ഏട്ടന്   ബോധം വന്നിട്ടുണ്ട്    വെള്ളം ചോദിച്ചു ഞാൻ കൊടുത്തോട്ടെ   

കൊടുത്തോളും അതുകൊണ്ട് ഒന്നും കുഴപ്പമില്ല..

അപ്പോയെക്കും  എന്റെ ഫോൺ റിംഗ് ചെയ്തു    

അയ്യോ അച്ഛനാണ്    എല്ലാം അറിഞ്ഞോ   ദൈവമെ         എല്ലാ അറിഞ്ഞുകൊണ്ടുള്ള വിളിയാണോ    ഇത്    "

ഏട്ടന് വെള്ളം കൊടുത്തതിനു ശേഷം    ഏട്ടനോട് ഇപ്പോ വരാമെന്ന് പറഞ്ഞുകൊണ്ട് ഫോണുമായി വേഗം പുറത്തേക്കിറങ്ങി     വേഗം അച്ഛനെ തിരിച്ചു വിളിച്ചു   

അച്ഛാ..."

എന്താടാ ഇത്   വിളിച്ചാൽ ഒന്ന് ഫോൺ എടുക്കാൻ പാടില്ലേ നിനക്ക്      ? 

നീയും ഹരിയും എവിടെ പോയതാ    സമയം ഇപ്പോ    എത്രയായന്ന്    ഓർമ്മയുണ്ടോ എന്റെ മക്കൾക്ക് ഇനിയും വീട്ടിൽ വരാറായില്ലേ   ? 

ഗിരി...   

ആാ...അച്ഛാ    

എന്താ നീ ഒന്നും മിണ്ടാത്തത്  ? 

ഒന്നുല്ല്യ അച്ഛാ    

ആ വാക്ക് പറയുമ്പോൾ എന്റെ തൊണ്ടഇടറിയിരുന്നു    

എന്തുപറ്റി മോനേ    മോന്റെ ശബ്ദം എന്താ വല്ലാതെ  ? 

അത്‌....അച്ഛാ...

പറയടാ മോനേ അച്ഛനെ ഇങ്ങനെ ടെൻഷൻ ആക്കാതെ  കാര്യം  എന്താണന്ന്   പറയ്  ?     

അച്ഛാ   ഏട്ടന്   ആക്‌സിഡന്റ് ആയി   ഞാനിപ്പോ ഹോസ്പിറ്റലിൽ ആണ് ഉള്ളത്   തൽകാലം   ഈ    വിവരം  ഇപ്പോ അമ്മ അറിയണ്ട    

എന്റെ ഭഗവാനെ....എന്നിട്ട് എന്റെ കുട്ടിക്കി ഇപ്പോ എങ്ങനെയുണ്ട്     കുഴപ്പം വല്ലതും ഉണ്ടോ മോനേ? 

ഏട്ടൻ   i c u  ലാണ്     ഇപ്പോഴാ അച്ഛാ   ബോധം വന്നത്     "

ഞാനിപ്പോ വരാം അവിടേക്ക് 

അച്ഛൻ ഇപ്പോ വരണമെന്നില്ല    ഇവിടെ ഞാനുണ്ടല്ലോ   

വേണ്ട മോനേ അച്ഛൻ വരാം ഇല്ലങ്കിൽ അച്ഛന് സമാധാനം കിട്ടില്ല   

എന്നാൽ അച്ഛൻ വരുമ്പോൾ ഏട്ടത്തിയെ വിളിച്ചോ     ഞാൻ ഏട്ടത്തിയെ വിളിച്ച് കാര്യം പറഞ്ഞോളാം    

ആഹ്   ശരി 

ആ പൂതന വിളിച്ചാൽ ഫോൺ എടുക്കുമോ എന്ന് തന്നെ അറിയില്ല   എന്തായാലും വിളിച്ചു നോക്കട്ടെ    "

ഭാഗ്യം   എടുത്തു   "

ഏട്ടത്തി  ഇത് ഞാനാ ഗിരി   

മ്മ്   മനസ്സിലായി    എന്താ  ? 

അവളെ സംസാരം കേൾക്കുമ്പോൾ   മുഖത്ത്‌ നിന്ന് കയ്യ് എടുക്കാൻ തോന്നില്ല 

ഏട്ടത്തി   അച്ഛന്റെ കൂടെ ഹോസ്പിറ്റൽ വരെ ഒന്ന് വരണം   

എന്തിന്   ? 

അത്‌ എല്ലാം ഇവിടെ വന്നിട്ട് ഞാൻ പറയാം   

എനിക്കിപ്പോ വരാൻ പറ്റില്ല    

ഏട്ടത്തി പ്ലീസ്     അച്ഛന്റെ കൂടെ ഒന്നിങ്ങു വാ    എന്നിട്ട് ഏട്ടത്തി വേഗം  തന്നെ  പോയിക്കോ    

നീ കാര്യം എന്താണന്ന് പറയാതെ ഞാൻ വരില്ല 

ഓ.   ഇവളെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ   കാര്യം അറിഞ്ഞാൽ മാത്രമേ അവൾക്ക് വരാൻ പറ്റു 

ഏട്ടന് ഇവിടെ ഹോസ്പിറ്റലിൽ ഉണ്ട്  ചെറിയൊരു ആക്‌സിഡന്റ്    ഏട്ടത്തി   എത്ര പെട്ടന്ന് ഇങ്ങ് വാ ബാക്കി എല്ലാം വന്നിട്ട് പറയാം    

ഹോസ്പിറ്റലിൽ ഇപ്പോ നീ ഇല്ലേ പിന്നെ ഞാനെന്തിനാ ഈ പാതിരാക്ക്  വരുന്നത്  ? 

ഏട്ടത്തിക്കി അച്ഛന്റെ കൂടെ വരാൻ പറ്റുമോ ഇല്ലയോ   അത്‌ അറിഞ്ഞാൽ മതി എനിക്കി    

നോക്കട്ടെ    ഉറപ്പ് പറയാൻ പറ്റില്ല    "

ഇവളെയൊക്കെ എന്താ ഭഗവാനെ ചെയ്യണ്ടേത്    സ്വന്തം ഭർത്താവ് ഹോസ്പിറ്റലിൽ ആണന്ന് പറഞ്ഞിട്ട്      നോക്കട്ടെ എന്ന്   

എന്റെ ഇന്ദു എങ്ങാനും ആയിരിക്കണം    കരഞ്ഞുകൊണ്ട് എപ്പോ എന്റെ അരികിലെത്തി എന്ന് ചോദിച്ചാൽ മതി    

  ഇവള് എന്റെ ഏട്ടനെ നോക്കില്ല അത്‌ എനിക്കി ഉറപ്പാ     .അവള് നോക്കിയില്ലങ്കിലും വേണ്ടിയില്ല    ജീവനോടെ എന്റെ ഏട്ടനെ എനിക്കി തിരിച്ചു കിട്ടിയല്ലോ  അത് മതി   

    ഇനി   ഈ ഗിരി നോക്കും എന്റെ ഏട്ടനെ     ആരുടെ സഹായവും ഇല്ലാതെ    എന്റെ ഏട്ടനെ ഞാൻ പഴയ പോലെ തന്നെ    എഴുന്നേറ്റ്‌ നടത്തിക്കും  ഈശ്വരൻ എന്റെ ഏട്ടനെ   കയ്യ് വിടില്ല    അത് എനിക്കി ഉറപ്പുണ്ട്     "


അല്പസമയം കഴിഞ്ഞില്ല മോനേ.ഗിരി     എന്ന് വിളിച്ചോണ്ട്       അച്ഛൻ പാവം    കരച്ചിലോടെ ഓടി വരുന്നുണ്ട്      കൂടെ പൂതനയും ഉണ്ട്  

എവിടെ മോനേ     എന്റെ ഹരി ? 

അച്ഛൻ കരയാതെ    വാ ഞാൻ കാണിച്ചു തരാം    

ഏട്ടനെ കണ്ടതും അച്ഛൻ പൊട്ടികരഞ്ഞുപോയി 

ഇങ്ങനെ കരയല്ലേ അച്ഛാ  അച്ഛൻ   കരഞ്ഞാൽ ഏട്ടന് അത് കൂടുതൽ വിഷമം ആവും  ഏട്ടനെ നമ്മൾ വേണ്ടേ സമാധാനിപ്പിക്കാൻ 

അച്ഛന്റെ കരച്ചിൽ കേട്ടിട്ടാവും   പാതിമയക്കത്തിലുള്ള ഏട്ടൻ കണ്ണ് തുറന്ന്    നിറകണ്ണുകളോടെ    അച്ഛനെ നോക്കികൊണ്ട്‌ പറഞ്ഞു   എനിക്കി കുഴപ്പം ഒന്നുല്ല്യ അച്ഛാ    അച്ഛൻ വെറുതെ ടെൻഷൻ ആവണ്ട   ട്ടോ 

എന്നാലും എന്റെ മോന്റെ   ഈ കിടപ്പ് കണ്ടിട്ട്   അച്ഛന് സഹിക്കുന്നില്ല  പൊന്നുമോനേ  "

അച്ഛൻ വാ   നമുക്ക് പുറത്തേക്ക് നിൽക്കാം    ഇവിടെ നിന്നാൽ അച്ഛന് കൂടുതൽ ടെൻഷനാവും    

ആ പൂതന എന്തെങ്കിലും ഏട്ടനോട് സംസാരിക്കാൻ വേണ്ടിയാ   ഞാൻ അച്ഛനെയും വിളിച്ചു കൊണ്ട് വേഗം പുറത്തേക്കിറങ്ങിയത് 

എന്തേയ്   നീ   നോക്കുന്നത്   ചത്തിട്ടില്ല ഞാൻ    

അത്‌ കണ്ടപ്പോൾ മനസ്സിലായി ചത്ത ആള്  ഇങ്ങനെ  കിടന്ന് സംസാരിക്കില്ലല്ലോ 

എന്തായാലും ഈ കിടപ്പ് കാണാൻ നല്ല ഭംഗിയുണ്ട് ഇതാണ് ദൈവം ഉണ്ടന്ന് പറയുന്നതിന്റെ തെളിവ്   എന്തെല്ലാം ആയിരുന്നു  എന്നോട് പറഞ്ഞത്    ഇപ്പോ എന്തായി    എല്ലാംകൂടി   ദൈവം തിരിച്ചു തന്നില്ലേ     സന്തോഷം ആയി    കണ്ടപ്പോൾ    ഇതിൽപരം സന്തോഷം ഈ നന്ദനക്ക് വേറെ ഇല്ല 

ഒന്ന് കടന്നു പോടീ എന്റെ മുൻപിൽ നിന്ന് നിന്നെ ഇപ്പോ ഇവിടേക്ക് ആരാ ക്ഷണിച്ചത്  ? 

അയ്യോ ഇങ്ങനെ ഒച്ച വെക്കല്ലേ   നേരെചൊവ്വേ കയ്യ് പോലും അനക്കാൻ പറ്റുന്നില്ല  എന്നിട്ടും വായിലെ നാക്ക് കണ്ടില്ലേ..    ഈ കിടപ്പ് കിടക്കണം നിങ്ങൾ    ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാതെ    ഇഴഞ്ഞ്   ജീവിക്കണം     എന്നാലേ നിങ്ങൾ പഠിക്കു  അത്‌ കണ്ട് ഈ   നന്ദന   ആഹ്ലാദിക്കും   നോക്കിക്കോ..."

അച്ഛൻ ഇവിടെ ഇരിക്കി  ട്ടോ   ഞാൻ ഏട്ടന്റെ അടുത്തേക്ക് ഒന്ന് പോയി നോക്കട്ടെ   ആ പിശാശ്   ഏട്ടന്റെ അരികിൽ ഉള്ളത് കൊണ്ട് ഒരു  സമാധാനമില്ല  

ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ ഏട്ടന്റെ മുഖം ദേഷ്യം കൊണ്ട് കത്തിജ്വലിച്ചിരുന്നു   

മോനേ ഇവളെ പിടിച്ച് പുറത്താക്ക്‌   ഇല്ലെങ്കിൽ ആ ഡോക്ടറോട് പോയി പറ   ഈ കിടപ്പിൽ തന്നെ    എന്റെ ജീവിതം അങ്ങ് അവസാനിപ്പിച്ചു തരാൻ   

എന്താ ഏട്ടാ ഇത്    അങ്ങിനെ ഒന്നും പറയല്ലേ   എന്റെ ഏട്ടന്റെ ജീവിതം അവസാനിപ്പിക്കാൻ വേണ്ടിയാണോ  ഞാൻ  എന്റെ ഏട്ടന് വേണ്ടി  ഇങ്ങനെ കഷ്ട്ടപ്പെടുന്നത്   

എന്നാൽ പിന്നെ അവളോട് പോവാൻ പറയ്   

അപ്പോൾ തന്നെ എനിക്ക് തോന്നി   ആ പൂതന എന്തെങ്കിലും  എന്റെ  ഏട്ടനോട് പറഞ്ഞിട്ടുണ്ടാകുമെന്ന്    

ഈ   അവസരത്തിലെങ്കിലും   എന്റെ ഏട്ടന് കുറച്ച് സമാധാനം കൊടുത്തൂടെ    നിങ്ങൾക്ക്  ?

ആദ്യം നിന്റെ ഏട്ടന്റെ നാവ് നന്നാക്കാൻ പറ എന്നിട്ട് മതി എന്നെ പഠിപ്പിക്കാൻ വരുന്നത്    കയ്യും കാലും എല്ലാം ഒടിഞ്ഞുതൂങ്ങി  എന്നിട്ടും നാവിന് ഒരു കുറവുമില്ല .അഹങ്കാരം അല്ലാതെ എന്താ   അനുഭവിക്കണം    

ഡീ.... ഹോസ്പിറ്റൽ ആണന്ന് ഞാൻ നോക്കി തല്ലി കൊല്ലും ഞാൻ     വായ അടക്കി വെച്ചോ അതാണ് നിനക്ക് നല്ലത്     ആ   ഡോക്ടർ  നിന്നോട് ഇവിടേക്ക് എഴുന്നള്ളാൻ പറഞ്ഞതുകൊണ്ട് മാത്രമാണ് നിന്നെ ഇപ്പോ ഇങ്ങോട്ട് ഞാൻ ക്ഷണിച്ചത് തന്നെ.... 

നടക്കടി അങ്ങോട്ട്    

എന്നെകൊണ്ട് പറ്റില്ല ഡോക്ടറെ പോയി കാണാനൊന്നു      "

ദെ എന്റെ കയ്യിലെ ചൂട്   അറിയണ്ടങ്കിൽ  മര്യാദക്ക്  ഒന്ന് ഡോക്ടറെ റൂമിലേക്ക് നടക്ക്.. 

ഈ ഡോക്ടർ   എവിടെ പോയി   ഇവിടെ ഒന്നും കാണുന്നില്ലല്ലോ   

അയാൾ വീട്ടിൽ പോയി കാണും    പിന്നെ അല്ല   നീ വരുന്നത് കാത്തു നിൽക്കുവല്ലേ ഇവിടെ     

ഒന്ന് മിണ്ടാതെ നിൽക്കാമോ ? 

    ഡോക്ടർ ഏതോ രോഗിയെ നോക്കാൻ പോയി കാണും  അല്ലാതെ ഇപ്പോ വീട്ടിൽ പോവില്ല 

ദെ   ഡോക്ടർ   വരുന്നുണ്ട്   അയാളോട് തന്നെയെങ്കിലും   കുറച്ച് മര്യാദ ഭാഷയിൽ സംസാരിക്കണേ   നിന്റെ വീട്ടിലെ സംസ്ക്കാരം ഇവിടെ എടുക്കരുത് തൽക്കാലത്തേക്ക്  

നീ പോടാ.. എനിക്കറിയാം എങ്ങനെ സംസാരിക്കണമെന്ന്   നീ എന്നെ പടിപ്പിക്കേണ്ട   

നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി അഹങ്കാരി    "

ഇതാണോ ഇയാളെ ഏട്ടന്റെ വൈഫ്   ? 

അതെ ഡോക്ടർ  "

രണ്ട് പേരും ഇരിക്കും    "

കാര്യങ്ങൾ എല്ലാം   ഇയാള് പറഞ്ഞു കാണുമല്ലോ   ലെ   

എന്നെ നോക്കികൊണ്ടായിരുന്നു ഡോക്ടർ   അവളോട് ചോദിച്ചത്   ? 

ഞാൻ ഒന്നും പറഞ്ഞിട്ടില്ല ഡോക്ടർ     എല്ലാം ഡോക്ടർ തന്നെ പറഞ്ഞാൽ മതി       

എന്താ ഡോക്ടർ ഇനി എന്റെ ഭർത്താവ്  എണീറ്റു നടക്കില്ലേ   എന്താണങ്കിലും ഡോക്ടർ എന്നോട് തുറന്ന് പറഞ്ഞോളൂ   മടിക്കേണ്ട   എന്തും നേരിടാൻ തെയ്യാറായിട്ട്   തന്നെയാണ്    ഞാൻ  ഇവിടേക്ക് വന്നത്      

ആ സംസാരത്തിൽ  പരിഹാസം  നിറഞ്ഞതുപോലെ എനിക്കി തോന്നി   "

ഗുഡ്   അങ്ങിനെയാണ് വേണ്ടത്     എന്തും തരണം ചെയ്തു മുൻപോട്ട് പോവാനുള്ള        ധൈര്യം    വേണം   അവിടെയാണ് വിജയം.. 

 പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്        നൂറിൽ   തൊണ്ണൂറ്റിഒമ്പത്  ശതമാനവും  നിങ്ങളെ ഭർത്താവ്   എണീറ്റ്‌ നടക്കാൻ സാധ്യത കുറവാണ്    

അയ്യോ ഡോക്ടർ അങ്ങിനെ പറയരുത്   എനിക്കി    എന്റെ ആ   പഴയ ഏട്ടനെ എങ്ങനേലും   തിരിച്ചു തരണം   ഡോക്ടർ      പ്ലീസ് ഡോക്ടർ      എന്റെ ഏട്ടനെ എനിക്കി പഴയ പോലെ  തന്നെ     തിരിച്ചു തരണം..

ഇങ്ങനെ   വിഷമിക്കാതിരിക്കും നമുക്ക് ശ്രമിക്കാം    "

അവളുടെ ആ സംസാരം കേട്ടപ്പോൾ   ഞാൻ അവളെ ഒന്ന് സൂക്ഷിച്ചുനോക്കി    അവളുടെ മുഖത്ത്‌   നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു ഡോക്ടറോട്  സംസാരിക്കുമ്പോൾ    

ഇത്രക്ക് ദുഷ്ടയാവാൻ എങ്ങനെ കഴിയുന്നു   ദൈവമെ..

   എന്റെ കഴിവിന്റെ പരമാവധി ഞാൻ   ശ്രമിച്ചിട്ടുണ്ട്  ഇനി ശ്രമിക്കുകയും ചെയ്യാം...   തനിക്കി ഒരിക്കലും എനിക്കി  എഴുന്നേറ്റ്   നടക്കാൻ കഴിയില്ല എന്നുള്ള കാര്യം അയാൾ ഒരിക്കലും അറിയാൻ ഇടവരരുത്       

  ഒരിക്കലും തനിക്കി ഈ  എഴുന്നേറ്റ്‌ നടക്കാൻ കഴിയില്ലെന്ന് അയാൾ അറിഞ്ഞു കഴിഞ്ഞാൽ   അതോടെ തീർന്നു   എല്ലാം  ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്  എന്റെ അസുഖം മാറും എന്നുള്ള ഒരു വിശ്വാസം   

അതുകൊണ്ട്   അയാളിൽ നിങ്ങളായിട്ട് ആത്മവിശ്വാസം നൽകികൊണ്ടിരിക്കണം    അങ്ങിനെയായാൽ ഒരു പക്ഷേ   പതിയെ   എഴുന്നേറ്റ്‌ നടക്കാൻ ചാൻസ് കാണുന്നുണ്ട്   

ഉറപ്പ് ഞാൻ പറയുന്നില്ല   സംശയം മാത്രമാണ് എന്റെ    വൈദ്യസഹായം കൊണ്ടു  നേടിയെടുക്കാൻ കഴിയാത്തത്   ഒരുപക്ഷെ   നമ്മുടെ   സ്നേഹവും   നമ്മുടെ പരിചരണവും      കൊണ്ടും   നമുക്ക്    നേടിയെടുക്കാൻ    പറ്റും   അയാളെ നമുക്ക്    പഴയ ജീവിതത്തിലേക്ക് തന്നെ കൊണ്ട് വരാൻ   സാധിക്കുകയും ചെയ്യും 
.അതിന് ഭാര്യയായ നിങ്ങൾക്ക് കഴിയണം     നിങ്ങൾക്കേ അതിന്  കഴിയും.. 

ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ  ? 

ഉവ്വ്‌   ഡോക്ടർ   "

എന്റെ കഴിവിന്റെ  പരമാവധി ഞാൻ ശ്രമിക്കാം   ഡോക്ടർ  

ഗുഡ്   അത്‌ മതി    "

ഇവളെങ്ങാനും    എന്റെ ഏട്ടന്റെ അരികിൽ നിർത്തിയാൽ അതോടെ തീർന്നു  എന്റെ ഏട്ടന്റെ ജീവിതം

ഡോക്ടർ ആയ എന്നോട്  തന്നെ    പല തവണ  ഹരി   ചോദിച്ചു കഴിഞ്ഞു         എനിക്കി ഇനി എഴുന്നേറ്റ്‌ നടക്കാൻ പറ്റുമോ    ഡോക്ടർ   എന്ന്   

ഞാനും അയാളിൽ ആത്മവിശ്വാസം നൽകി  ഈ പ്ലാസ്റ്റർ എടുത്തു കഴിഞ്ഞാൽ  പതിയെ നിങ്ങൾക്ക് നടക്കാമെന്ന്   ""

   അതുപോലെ തന്നെയാവണം   നിങ്ങൾ രണ്ടുപേരും പറയേണ്ടത്   വേറെ ആരും ഈ കാര്യം അറിയരുത്  കാരണം സഹതാപത്തോടുള്ള   ഒരു നോട്ടം മതി   പ്രതീക്ഷ മുഴുവൻ തകരാൻ   അതുകൊണ്ട് ഒരിക്കലും   സഹതാപം വേണ്ട    കഴിവിന്റെ പരമാവധി ആത്മവിശ്വാസം നൽകുക   എന്നാൽ മാത്രമേ   നമുക്ക് അയാളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ പറ്റുകയുള്ളു  

ഞാൻ തിരിച്ചു കൊണ്ട് വരും ഡോക്ടർ എന്റെ   ഏട്ടനെ    പഴയ എന്റെ ഏട്ടനായിട്ട് തന്നെ   

ദൈവം അനുഗ്രഹിക്കട്ടെ  

നിങ്ങളെ    ഏട്ടനോട് കാണിക്കുന്ന ഈ സ്നേഹം എന്നും   ദൈവം നിലനിർത്തി തരട്ടെ.. 

=======================

അച്ഛാ..   അച്ഛൻ വീട്ടിലേക്ക് പോയിക്കോ   ഏട്ടത്തിയെ വിളിച്ചോണ്ട്   വെറുതെ ഇവിടെ നിന്ന് ഉറക്കം കളയണ്ട    

വീട്ടിൽ പോയാൽ  അമ്മ  ഓരോന്ന് കുത്തി കുത്തി ചോദിക്കും    നിനക്ക് അറിയാവുന്നതല്ലേ   നിന്റെ അമ്മന്റെ സ്വാഭാവം   അപ്പോൾ  ഞാനെന്ത് മറുപടി പറയും മോനെ    അവളോട്  ? 

അച്ഛൻ പേടിക്കണ്ട ഞാൻ വിളിച്ചു പറയാം അമ്മയോട്.. 

നിങ്ങൾ രണ്ടുപേരും വീട്ടിലേക്ക് പോയിക്കോ ഞാൻ ഒരു ഓട്ടോ പിടിച്ചു തരാം.. 

അപ്പോയെക്കും എന്റെ ഫോൺ റിംഗ് ചെയ്തു   

ആരാ മോനേ അമ്മയാണോ  ? 

അല്ല അച്ഛാ   ഇന്ദു ആണ്   ഞാൻ അവളോട് പറയാതെ വന്നതല്ലേ കാണാത്തതുകൊണ്ട് വിളിക്കുവാ    

ഏട്ടാ....എവിടെയാ... സമയം എത്രയായന്ന് അറിയാമോ  ? 

അത്‌ എല്ലാം അറിയാം 


നീ ഭക്ഷണം കഴിച്ചോ  ? 

കഴിച്ചു   
ചേച്ചി  നിർബന്ധിച്ചു എന്നെ കഴിപ്പിച്ചു   

ഞാൻ പറഞ്ഞതാ   ഏട്ടൻ വന്നിട്ട് മതിയെന്ന് പക്ഷേ ചേച്ചി സമ്മതിച്ചില്ല  

അത്‌ കുഴപ്പമില്ല നീ കഴിച്ചല്ലോ അത്‌ മതി 

ഏട്ടൻ എപ്പോഴാ വരുന്നത്   സമയം ഒത്തിരി ആയി   ഒന്ന് പെട്ടന്ന് വാ  എനിക്കി ഉറക്കം വരുന്നു  

നീ അമ്മന്റെ അരികിൽ കിടന്നോ   ഞാൻ വന്നിട്ട് നിന്നെ വിളിക്കാം    

അത്‌ എന്തിനാ അതൊന്നു വേണ്ട  ഏട്ടൻ പെട്ടന്ന് വാ.. എന്നിട്ടേ ഞാനുറങ്ങു.

ഞാൻ പറയുന്നത്   കേൾക്ക്   നീ    വെറുതെ  ഈ സമയം ഉറക്കം കളയല്ലേ 

എന്നാൽ ഏട്ടൻ പെട്ടന്ന് വരാമോ   ? 

വരാം   ഇപ്പോ നീ അമ്മന്റെ അരികിൽ പോയി കിടക്ക്  

ഇനി ഫോൺ ചേച്ചിന്റെ കയ്യിൽ കൊടുക്ക്‌    എന്നിട്ട് നീ പോയി ഉറങ്ങാൻ നോക്ക്     
.
ഗിരി... നീ എന്തെ ഇത്രയും സമയം ആയിട്ടും എന്നെ ഒന്ന് വിളിക്കാതിരുന്നത്    

വിളിക്കാൻ കഴിയേണ്ട ചേച്ചി 

ചേച്ചിന്റെ അരികിൽ ഇന്ദു ഉണ്ടോ ? 

ഇല്ല   അവൾ അമ്മയുടെ അരികിലാണ്    

എങ്ങനെയുണ്ട് ഹരിക്കി ഇപ്പോ 

ബോധം വന്ന് i c u ൽ തന്നെയാണ്.. 

എനിക്കൊന്ന് കാണണം ഹരിയെ    ഈ   ആക്സിഡന്റിന്  ഞാനുംകൂടി കാരണക്കാരിയാണ്  ഗിരി 


ചേച്ചി എന്താ ഈ പറയുന്നത്  ? 

ഞാൻ എല്ലാം പറയാം നിന്നോട്   

പക്ഷേ എനിക്കി ഇപ്പോൾ തന്നെ ഹരിയെ കാണണം    

എന്തായാലും ഇന്ന് വേണ്ട ചേച്ചി   നാളെ വരാം   ചേച്ചി ഇപ്പോ ഇവിടേക്ക്   വന്നാൽ   പല ചോദ്യവും ഉണ്ടാവും    അതുകൊണ്ട് എന്തായാലും ഇന്ന് വേണ്ട...  

അച്ഛനും നന്ദനയും ഇന്ന് അവിടെ നിൽക്കുവാണോ  ? 

അല്ല   അവരെ ഞാൻ  വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട് അവള് ഇവിടെ നിന്നാൽ ശരിയാവില്ല     

എന്നാൽ ശരി     ഗിരി   

=======================

ഹോസ്പിറ്റലിന്റെ    വരാന്തയിലെ ചെയറിലിൽ ഇരുന്ന് ചെറുതായി ഒന്ന് മയങ്ങി പോയി    പെട്ടന്ന്       ചേച്ചിന്റെ വിളി കേട്ടാണ് ഞാൻ ഞെട്ടി  ഉണർന്നത് 

അയ്യോ ചേച്ചി ഇത്രയും നേരെത്തെ ഇവിടെ എത്തിയോ  ? 

ഞാനൊന്ന്  മയങ്ങി പോയി 

ഞാൻ അമ്പലത്തിലേക്കാണന്ന് പറഞ്ഞു വന്നതാ..  അതുകൊണ്ടാണ് ഇത്ര നേരത്തെ   

അമ്മയും ഇന്ദു അറിഞ്ഞോ   ഏട്ടന് പറ്റിയത്  ? 

അറിഞ്ഞു അച്ഛൻ പറഞ്ഞു   പക്ഷേ   ചെറിയ ഒരു മുറിവ് മാത്രമേ ഉള്ളു എന്നാ രണ്ടാളോടും പറഞ്ഞത്  

കുഴപ്പം ഒന്നു ഇല്ലല്ലോ   ? 

ഇല്ല..."  

ഞാനൊന്ന് കേറി കണ്ടോട്ടെ  ഹരിയെ  ?     

വാ   ഞാനും വരാം   

ഈശ്വരാ....ഇത്രക്ക് എക്കെ പറ്റിയിട്ടുണ്ടോ    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഗിരി  

ഹേയ്   എന്താ ചേച്ചി ഇത്    ഏട്ടന്റെ മുൻപിൽ നിന്ന്   ഇങ്ങനെ കരയല്ലേ ആ കണ്ണ് തുടക്ക്       

ഏട്ടൻ നല്ല ഉറക്കിൽ ആണന്ന് തോന്നുന്നു  ഞാൻ വിളിക്കാം   

   ഏട്ടാ.... "

ഞാൻ വിളിച്ചു നോക്കട്ടെ   "

വിളിച്ചു നോക്ക് ഞാൻ പുറത്ത് ഉണ്ടാവും   "

നീ പോവല്ലേ   ഗിരി 

നിങ്ങൾ സംസാരിക്കി ചേച്ചി   ഞാൻ ഇവിടെ ഉണ്ടാവും 

ഹരി....  

ആഹാ   ആരാ ഇത്    ഇത്ര നേരെത്തെ ഇങ്ങ് എത്തിയോ?

ഞാൻ കാരണം അല്ലേ  ഹരി ഇപ്പോ ഈ   അവസ്ഥയിൽ ആയത്    

ആര് പറഞ്ഞു  നീ കാരണമോ      അങ്ങിനെ ഒന്നും ഒരിക്കലും നീ ചിന്തിക്കേണ്ട         എല്ലാം   ദൈവത്തിന്റെ വിധിയാടോ...

എന്താ ഈ വേഷത്തിൽ   എന്തായലും കാണാൻ നല്ല   ഐശ്വര്യം ഉണ്ട്    രാവിലത്തെ കണി സൂപ്പർ     

അമ്പലത്തിലേക്കാണന്ന് പറഞ്ഞു  വീട്ടിൽ നിന്നിറങ്ങിയതാ...

എന്നാലും ഗിരി പറഞ്ഞപ്പോ ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല   ഇതിപ്പോ ശരീരം മൊത്തത്തിൽ മുറിവ് ആണല്ലോ 

ചത്തില്ലല്ലോ   അതാണ് എന്റെ സങ്കടം    

അങ്ങിനെ ഒന്നും പറയല്ലേ ഹരി   ഹരിക്കി വേണ്ടി പ്രാർത്ഥിക്കുന്ന ഒത്തിരി പേര് ഇല്ലേ   അവരെ സ്നേഹം കണ്ടില്ലാന്നു വെക്കല്ലേ   ഗിരിയുടെ കാര്യം തന്നെ നോക്ക് പാവം   ഹരിക്കു വേണ്ടി   ഉറങ്ങാതെയും    ഉണ്ണാതെയും  കഷ്ട്ടപെടുകയല്ലെ    

എല്ലാ അറിയാം അതുകൊണ്ടല്ലേ പറഞ്ഞത്   ചത്തുകിട്ടിയാൽ മതിയായിരുന്നു എന്ന്   

    ഇപ്പം   തന്നെ  എന്റെ അവസ്ഥ കണ്ടില്ലേ      ഈ രണ്ട് കാലും ഒന്ന് ചലിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്   ഞാൻ    അതുപോലെ തന്നെ    കയ്യും    

മറ്റുള്ളവർക്ക് ബുദ്ധിമുട്ടല്ലെടോ ഇങ്ങനെ ഞാൻ മുൻപോട്ടു പോയാൽ    എന്റെ ഭാര്യ എന്നെ നോക്കില്ലന്ന്   എനിക്കി നല്ല    പൂർണവിശ്വാസമാണ്...
 

   എന്റെ ഭാര്യ എന്നെ നോക്കില്ലന്ന്   എനിക്കി    പൂർണവിശ്വാസമാണ്     പിന്നെ എന്റെ അമ്മക്ക് എന്നെ നോക്കാൻ പറ്റുമോ  അമ്മ തന്നെ വയ്യാതെ കിടക്കുകയാ   പിന്നെ എങ്ങനെയാണ്  

  പിന്നെ   എന്റെ ഗിരിയാണ്   അവന്   എത്ര എന്ന് വെച്ചാ ഓഫീസിൽ പോവാതെ എന്നെ നോക്കി ഇരിക്കുന്നത്   ?  

അതിൽ ഒരാളെ മാത്രം മറന്നു ഹരി...   

ആരെ  ? 

ഈ   എന്നെ തന്നെ  "

ഞാൻ നോക്കും ഹരിയെ പൊന്നുപോലെ   അതിനുള്ള അനുവാദം എനിക്കി തന്നാൽ മാത്രം മതി    "

നീ പറഞ്ഞത് സത്യം ആണോ   എനിക്കി വിശ്വസിക്കാമോ   അല്ലങ്കിൽ ഈ  ഈ അവസ്ഥയിൽ എന്നെ സന്തോഷിപ്പിക്കാൻ പറഞ്ഞതാണോ..? 

അല്ല   ഹരിയാണ് സത്യം എന്റെ മനസ്സിൽ തട്ടി പറഞ്ഞതാ  ഞാൻ      ഞാൻ നോക്കും ഹരിയെ.. 

എന്നാൽ എന്റെ കയ്യിൽ തൊട്ട് സത്യം ചെയ്യാമോ എന്റെ കൂടെ ഉണ്ടാവുമെന്ന്    

ചെയ്യാം.."

  സത്യം    ചെയ്യാൻ വേണ്ടി ചേച്ചി ഏട്ടന്റെ നേരെ കയ്യ് നീട്ടിപിടിച്ചപ്പോൾ ചേച്ചിപോലും അറിയാതെ  ഏട്ടന്റെ ചുണ്ടുകൾ ചേച്ചിന്റെ കൈകളിലേക്ക് പതിഞ്ഞതും  ഞാൻ റൂമിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു  
 
എന്നെ കണ്ടതും ചേച്ചി വേഗം കയ്യ് പിൻവലിച്ചുകൊണ്ട്     കുറച്ച് പിന്നോട്ട് മാറി നിന്നും   

ചേച്ചി ഞാനിപ്പോ വരാം   ട്ടോ  ഏട്ടന്     ഒരു മെഡിസിൻ വാങ്ങിക്കാനുണ്ട്   ഞാൻ വന്നിട്ട് പോയാൽ പോരെ ചേച്ചിക്കി   ?  

ഞാൻ പോവണോ ഗിരി.. മെഡിസിൻ വാങ്ങാൻ   ? 

വേണ്ട ചേച്ചി   ഞാൻ   വരുന്നത് വരെ    ഏട്ടന്റെ അരികിലിരുന്നാൽ മതി    

ആ... എന്നാ പോയി വാ   

എന്തേയ് പെട്ടന്ന് കയ്യ് പിൻവലിച്ചത്   എന്നോടുള്ള  ദേഷ്യം കൊണ്ടാണോ   അതോ ഗിരി കാണുമെന്നുള്ള പേടികൊണ്ടായിരുന്നോ    ?

ഗിരി കണ്ടുവെന്ന് തോന്നുന്നു   പ്രശ്നം ആവുമോ   ? 

അത് കുഴപ്പമില്ല    എന്റെ അനിയനല്ലേ   അവന് പ്രശ്നം ഒന്നുല്ല്യ   ആ കാര്യം ഓർത്ത് നീ പേടിക്കണ്ട .. " 

വൈഫ് വന്നിട്ട് എന്ത്‌ പറഞ്ഞു  ? 

നീ അവളെ കാര്യം ചോദിക്കല്ലേ   ഞാൻ മരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുവാണ് അവൾ    എന്നെ കണ്ട ഉടനെ അവൾ ചോദിച്ചത്   എന്താന്ന് അറിയോ നിനക്ക് ?       നിങ്ങൾ ചത്തില്ലല്ലോ   എന്നാണ്    "

ഇത്രക്ക് ദുഷ്ടയാവാൻ എങ്ങിനെ കഴിയുന്നു അവൾക്ക്

അവളെ ജന്മം അങ്ങിനെയായി പോയി പിന്നെ പറഞ്ഞിട്ട് കാര്യമില്ല     എന്റെ   തലവിധി അല്ലാതെ എന്ത്‌ പറയാൻ   അവളെ കാര്യം   വിട്     

ഗീതു  കുറച്ച്   സമയം  .  എന്റെ അരികിൽ നിൽക്കാമോ    അപ്പോയെക്കും  ഗിരി വീട്ടിൽ പോയി വന്നോട്ടെ

നീ എന്റെ അരികിൽ നിൽക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനം..   എന്റെ  വേദനയെല്ലാം    പാതി കുറഞ്ഞതുപോലെ    ഒരു തോന്നൽ      അല്ലങ്കിലും   നമ്മൾ ആഗ്രഹിക്കുന്നവർ നമ്മുടെ അരികിലുണ്ടങ്കിൽ    നമ്മുടെ വേദന ഒന്നും ഒരു   വേദനേ അല്ലല്ലോ         

അയ്യോ ഹരി നിൽക്കാൻ ആഗ്രഹിമില്ലാഞ്ഞിട്ടല്ല   ഞാൻ  അമ്പലത്തിലേക്കാണന്ന് പറഞ്ഞ് വന്നതാ    പിന്നെയുമല്ല    ഇന്ദുന് വയ്യാത്തത് അല്ലേ   ഉച്ചക്കുള്ള ഭക്ഷണം എല്ലാം ഉണ്ടാക്കണ്ടേ     ഇപ്പോ തന്നെ ഇവിടേക്ക് വരാൻ വേണ്ടി കാലത്ത് തന്നെ എണീറ്റ് ചായയും പലഹാരവും ഉണ്ടാക്കി വെച്ചിട്ടാ വന്നത്.. "

ഉച്ചക്കുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള സമയം  ആവുമ്പോഴേക്കും  വീട്ടിലേക്ക് പോയാൽ പോരെ നിനക്ക്   അപ്പോയെക്കും ഗിരി വരും   

അയ്യോ വീട്ടിൽ നിന്ന്   അന്വേഷിക്കില്ലേ   ഞാൻ എവിടെ പോയതാ ഇത്ര സമയമെന്ന്   ?

അതിന് നമുക്ക് എന്തെങ്കിലും ഒരു കള്ളം കണ്ടു പിടിക്കാം   

പ്ലീസ് സമ്മതിക്കി  ഗീതു

ദെ.. ഡോക്ടർ വരുന്നുണ്ട്  

ആഹാ   ഹരി ഇപ്പോ     ഉഷാർ ആയല്ലോ..  അപ്പോ റൂമിലേക്ക് മാറിയാലോ   നമുക്ക്  ?  

അതാണ് ഡോക്ടർ നല്ലത്   എനിക്കി ഇവിടെ കിടന്നിട്ട് ശ്വാസം മുട്ടുന്നത് പോലെ .. 

എന്നാൽ നമുക്ക് ഇപ്പോ തന്നെ  റൂമിലേക്ക്    മാറാം..."   

ഞാൻ മെഡിസിൻ വാങ്ങി വാങ്ങി വരുമ്പോയേക്കും  ഏട്ടനെ   റൂമിലേക്ക് മാറ്റിയിരുന്നു ..

ഏട്ടന് ചായ   കൊടുത്തുകൊണ്ടിരിക്കുമ്പോഴാ     ചേച്ചി പറയുന്നത്    

ഗിരി നിനക്ക് വീട്ടിൽ  പോവണമെങ്കിൽ പോയിക്കോ    കുളിച്ച് ഡ്രസ്സ്‌ എക്കെ മാറി വരാലോ     അതുവരെ ഞാൻ നിന്നോളാം ഇവിടെ   അത് പറയുമ്പോൾ    ചേച്ചി ഏട്ടനെ ഒളികണ്ണാൽ നോക്കുന്നത് ഞാൻ കണ്ടു    

ഇത് ഇവരുടെ രണ്ടാളുടെയും  പ്ലാനിങ്  ആണന്ന് തോന്നുന്നു എന്നെ ഒഴിവാക്കി പഞ്ചാരഅടിക്കാനുള്ള പരുപാടിയാണ്.    മ്മ്    നടക്കട്ടെ      

എന്തായലും വേണ്ടില്ല മാറി നിന്ന് കൊടുക്കാം   ചേച്ചി വന്നതിനു ശേഷം ഏട്ടന്റെ മുഖം ഒന്ന് തെളിഞ്ഞിട്ടുണ്ട്    

എങ്കിൽ ഞാൻ പോയി വരാം   എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ ചേച്ചി എന്നെ ഒന്ന് വിളിച്ചാൽ മതി... 

========================

എന്റെ  ബൈക്കിന്റെ ശബ്ദം കേൾക്കാൻ നേരമില്ല  ഇന്ദു അപ്പോയെക്കും   ഉമ്മറത്ത്‌ എത്തിയിരുന്നു    

എന്തേയ് ഞാൻ വരുന്നത് നോക്കി ഇരിക്കുവാണോ  പെണ്ണെ.   ? 

പിന്നെ അല്ലാതെ  "  

ഏട്ടന്റെ അടുത്ത് ആരാ ഉള്ളത്  ? 

നിന്റെ ചേച്ചി    "

അയ്യോ ചേച്ചിയോ  ? 

ഒന്ന് പതുക്കെ ചോദിക്കി പെണ്ണേ   ആരും കേൾക്കണ്ട   

അപ്പോ ചേച്ചി അമ്പലത്തിലേക്കല്ലേ പോയത്     ?

ചേച്ചിന്റെ അമ്പലവും ദൈവവു മെല്ലാം    അങ്ങ് ഹോസ്പിറ്റലിൽ ആണ്   അതല്ലേ രാവിലെ തന്നെ   അവിടെ എത്തിയത്   .

ഇന്നലെ ചേച്ചി നല്ല ടെൻഷനിൽ ആയിരുന്നു ഞാൻ ഒരുപാട് തവണ ചോദിച്ചു  എന്താ ഈ   ടെൻഷന് കാരണമെന്ന്    പക്ഷേ ഒന്നുമില്ലന്ന് പറഞ്ഞു ചേച്ചി   ഒഴിഞ്ഞുമാറി    പിന്നെ അച്ഛൻ വന്നപ്പോയല്ലേ വിവരം അറിഞ്ഞത്            അപ്പോയാണ്   എനിക്കി മനസ്സിലായത്       ചേച്ചിന്റെ   സങ്കടത്തിന്     കാരണം  ഇതായിരുന്നു     എന്ന്   

ദെ മെല്ലെ പറഞ്ഞോ   ആരും അറിയണ്ട    

അവസാനം പണി ആവുമോ ഏട്ടാ    നമുക്ക്   ? 

അതൊന്നു ഇല്ലടി   നീ   സമാധാനിക്കി    

ഏട്ടന് ചായ എടുത്തു വെക്കട്ടെ   

എന്റെ പൊന്നു മോളേ   ഞാൻ ആദ്യം ബ്രഷ് ചെയ്യട്ടെ   എന്നിട്ട് കുളി അത് കഴിഞ്ഞു മതി ചായ...


മോനേ   ഗിരി....

കുളി കഴിഞ്ഞ് ബാത്‌റൂമിൽ നിന്ന് ഇറങ്ങാൻ നേരമില്ല അപ്പോയെക്കും അമ്മയുടെ വിളി   തുടങ്ങി  

എന്താ  അമ്മേ....? 

ഹരിന്റെ അരികിൽ ആരാ ഉള്ളത്? 

ഭഗവാനെ    എന്താ ഇപ്പോ     പറയുക  ? 

എന്തെങ്കിലും കള്ളം തട്ടിവിടേണ്ടി വരും     അല്ലാതെ വഴിയില്ല   

ഏട്ടന്റെ അരികിൽ ഏട്ടന്റെ ഫ്രണ്ട്സ്   ഉണ്ട്   അവര് വന്നപ്പോൾ ഞാൻ കുളിച്ചു വരാമെന്ന് പറഞ്ഞു വന്നതാ    

ഡോക്ടർ എന്ത്‌ പറഞ്ഞു  ?

എനി  അമ്മ ഓരോന്ന് ചോദിച്ചോണ്ടിരിക്കും      എത്രയും പെട്ടന്ന്  ഇവിടുന്ന് മുങ്ങുന്നതാണ് നല്ലത്

കുഴപ്പം ഒന്നുല്ല്യ അമ്മേ   രണ്ട് ദിവസം കഴിഞ്ഞാൽ ഹോസ്പിറ്റലിൽ നിന്ന് വരാം   

എന്നാൽ മോൻ ചായ കുടിച്ച് വേഗം   പോവാൻ നോക്ക്    

  ആാ...ഇപ്പോ പോവാം 

എന്താണ് എന്റെ പെണ്ണിന്റെ മുഖം ഇങ്ങനെ   ഇന്നലെ ഉറങ്ങിയില്ലേ ? 

ഇല്ല   ഏട്ടൻ എന്റെ അരികിൽ  ഇല്ലാത്തത് കൊണ്ട് എനിക്കി ഉറക്കം വന്നില്ല    "

അയ്യോടാ    ഒരു രണ്ട് ദിവസംകൂടി എന്റെ മോള് ഒന്ന് ക്ഷമിക്കി   "

എന്നാൽ ഞാൻ  ചായ എടുത്ത് വെക്കട്ടെ  ?.. 

ആയിട്ടില്ല    ആദ്യം ഞാൻ എന്റെ മോളോട് വിശേഷം ചോദിക്കട്ടെ   എന്നിട്ട് മതി ചായ എല്ലാം  

  ഇന്നലെ അച്ഛനെ കാണാത്തത് കൊണ്ട് എന്റെ മോൾക്ക് സങ്കടം ആയി കാണും   അല്ലേടാ ചക്കരെ   ?

ദെ കേട്ടില്ലേ   എന്റെ മോള് ചോദിക്കുന്നത്   അച്ഛൻ   ഇന്നലെ   എവിടെ ആയിരുന്നു എന്ന് ...   ? 

മോളോട് കിന്നാരം പറഞ്ഞു  സമയം പോവുന്നു   ഹോസ്പിറ്റലിൽ പോവണ്ടേ  ? 

അവിടെ  നിന്റെ ചേച്ചി ഇല്ലേ അവർ കുറച്ച് പഞ്ചാര അടിക്കട്ടെ    നമ്മക്ക് രണ്ടാൾക്കും ഇവിടുന്നും പഞ്ചാര അടിക്കാം..

അവസാനം എല്ലാകൂടി എന്താവും    ഏട്ടത്തി അറിഞ്ഞാൽ എന്താ ഉണ്ടാവുക  എന്ന് അറിയില്ലേ  ഏട്ടന്  ? 

പിന്നെ ഒരു ഏട്ടത്തി    അവള് നന്നായിരുന്നെങ്കിൽ   എന്റെ ഏട്ടൻ   ഇന്ന് ഈ അവസ്ഥയിൽ ആവില്ലായിരുന്നു..   ഏട്ടന്റെ ജീവിതത്തിൽ നിന്ന് അവൾ ഒഴിഞ്ഞു പോവണം  എന്നാലേ   എന്റെ  ഏട്ടൻ ആഗ്രഹിച്ച ജീവിതം കിട്ടുകയുള്ളു.. 

  ഏട്ടന് ആഗ്രഹിച്ച ജീവിതം കിട്ടണമെങ്കിൽ     നിന്റെ ചേച്ചി ഏട്ടന്റെ ജീവിതത്തിലേക്ക് വരണം      ഇനി അതിനുള്ള   ശ്രമമാണ്   എന്റെത്  

പക്ഷേ ഏട്ടത്തി പോവണ്ടേ   എന്നാൽ അല്ലേ നമ്മൾ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കും     

അതെക്കെ നടക്കും    നീ നോക്കിക്കോ..      

ഇന്ന് പോയാൽ എനി എപ്പോഴാ   ഏട്ടൻ വരുന്നത്   ? 

എന്തേയ് തിരക്ക് ആയോ   ഞാൻ ഇവിടെ എത്താഞ്ഞിട്ട്.? 

നീ പ്രാർത്ഥിക്ക്   എത്ര പെട്ടന്ന്   അസുഖം എല്ലാം ഭേദമായി ഏട്ടൻ      വീട്ടിലേക്ക് വരാൻ വേണ്ടി...

എന്നാ ഞാൻ ചായ എടുത്ത് വെക്കട്ടെ ? 

വേണ്ട...   

വേണ്ടേ  ?..  അത് എന്താ     ? 

ചായയേക്കാൾ പ്രധാനപ്പെട്ടത്   ഇല്ലേ      അത് ആദ്യം താ    എന്നിട്ട് മതി ചായ.. 
ഇനി എപ്പോഴാ   ഞാൻ വരുന്നതന്ന് പറയാൻ പറ്റില്ലല്ലോ   
   

ഗിരി...

ഓ.....അപ്പോഴേക്കും   വിളി തുടങ്ങി        
ഏട്ടാ   അച്ഛൻ വിളിക്കുന്നു    

ഓ...ഈ അച്ഛന് വിളിക്കാൻ കണ്ട സമയം       

ഗിരി....മോനേ....

ദാ   ഇപ്പോ വരാം   അച്ഛാ... "

വേഗം ചായ എടുത്ത് വെക്ക്   

ദെ   ഒന്ന് അവിടെ  നിന്നേ..

എന്താ ഏട്ടാ...ഞാൻ ചായ എടുത്ത് വെക്കട്ടെ    

അതല്ലടി         ആ  സാരി  ശരിയാക്ക്   എന്നിട്ട് പോയിക്കോ..    ഇല്ലെങ്കിൽ ഇങ്ങ് വാ ഞാൻ ശരിയാക്കി തരാം   

അയ്യടാ അങ്ങിനെ ഇപ്പോ വേണ്ടാ ട്ടോ      ശരിയാക്കിയത് ഞാൻ കണ്ടു....

വേഗം വന്നോ  ട്ടോ     ഞാൻ ചായ എടുത്ത് വെക്കാം    "

വേഗം ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി  
  അപ്പോയെക്കും   അച്ഛനും എന്റെ കൂടെ വരാൻ വേണ്ടി റെഡിയായിട്ടുണ്ടായിരുന്നു  

ഭഗവാനെ ചതിച്ചോ  ? 

അച്ഛൻ ഇത് എവിടേക്കാ  ? 

ഞാൻ    നിന്റെ കൂടെ     ഹോസ്പിറ്റലിലേക്ക്     

അച്ഛൻ ഇപ്പോ വരണ്ട   ഏട്ടന് ഇപ്പോ കുഴപ്പം ഒന്നുല്ല്യല്ലോ    വെറുതെ എന്തിനാ അച്ഛൻ അവിടെ വന്നിട്ട്     

അച്ഛന്   അവനെ കണ്ടാലേ സമാധാനം ഉണ്ടാവും  അതുകൊണ്ട്   നീ എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല       ഞാനും വരും നിന്റെ കൂടെ  

അയ്യോ   ചേച്ചി ഉണ്ടല്ലോ അവിടെ   എത്ര പെട്ടന്ന് വിളിച്ചു പറയണം അവിടുന്ന്    മാറാൻ  ഇല്ലങ്കിൽ   എല്ലാം പൊളിയും     

മോൻ വേഗം ചായ കുടിച്ചിട്ട് വാ    അച്ഛൻ   ഇവിടെ ഉണ്ട്        

ഇന്ദു....നീ കുറച്ച് കഴിഞ്ഞാൽ ചേച്ചിനെ വിളിച്ചു പറയണേ അച്ഛൻ എന്റെ കൂടെ വരുന്നുണ്ടന്ന്    മറക്കല്ലേ   പറഞ്ഞില്ലങ്കിൽ   ആകെ പ്രശ്നം ആവും    

ഞാൻ പറഞ്ഞോളൂ ഏട്ടൻ ടെൻഷൻ ആവണ്ട       

========================

ഗീതു....എന്താ  നീ   ഇങ്ങനെ അകലത്തിൽ പോയി നിൽക്കുന്നത്    എന്നെ പേടിച്ചിട്ടാണോ   ? 

എനിക്കി  എന്തിനാ പേടി   ? 

എന്നാ പിന്നെ ഇവിടെ വന്നിരിക്കി   ഞാനൊരു  കാര്യം ചോദിക്കട്ടെ   

അയ്യോ ആരെങ്കിലും വന്നാലോ  ? 

ആരും വരില്ല നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്   ? 

ഡോക്ടർ എങ്ങാനും വന്നാലോ  ? 

ഡോക്ടർ ഇപ്പോ വന്ന് പോയല്ലേ ഉള്ളു    ഇനിയിപ്പോ വരില്ല   

നീ ആ ഡോർ അടച്ച് ലോക്ക്  ചെയ്തേക്ക്       

അയ്യോ അതൊന്നു  വേണ്ടാ..   

ഹോ...ഇങ്ങനെ ഒരു പെണ്ണ്    എന്ത്‌ പേടിയാ നിനക്ക്    നീ ആ ഡോർ അടക്ക്      ആരെങ്കിലും വന്നാൽ നമുക്ക് തുറന്ന് കൊടുക്കാം .. "

    എന്തായാലും  വീട്ടിൽ നിന്ന് ആരും വരില്ല ഗിരി അവിടേക്ക് പോയത് കൊണ്ട്   അതുകൊണ്ട് നീ പേടിക്കണ്ട    

പോയി ഡോർ അടച്ച് വാ...  

ഇച്ചിരി പേടിയോടെ തന്നെ അവൾ    പോയി ഡോർ ലോക്ക് ചെയ്തു...   

ഇനി ഇവിടെ ഇരിക്കി   

അയ്യോ   ഹരി കിടക്കുന്ന ബെഡിലോ   ? 

അതിന്  എന്താ   നീ ഇവിടെ ഇരിക്കി എന്ന് പറഞ്ഞോണ്ട്     ഇടതുകയ്യ് കൊണ്ട് മെല്ലെ അവളെ പിടിച്ച് അരികിലിരുത്തി

എന്ത്‌ പേടിയാ നിനക്ക്    ഇതുവരെ നിന്റെ പേടിയൊന്നും മാറിയില്ലേ   ? 

വീട്ടിൽ നിന്ന് ആരെങ്കിലും വന്നാലോ എന്നുള്ള പേടിയാ എനിക്കി.. 

എന്റെ ഫോണും ഓഫ് ആണ്     ഇന്നലെ ചാർജിൽ ഇടാൻ മറന്നു   ഹരിക്കി ആക്‌സിഡന്റ് ആയെന്നു കേട്ടപ്പോഴേക്കും  എന്റെ പാതി ജീവൻ പോയിരുന്നു    പിന്നെ    ഫോൺ ചാർജ് ചെയ്യാൻ പോലും മറന്നു  പോയി   എന്നോട്    

അപ്പോ എന്നോട് സ്നേഹം ഉണ്ടല്ലേ    ? 

എന്നിട്ട്   ഞാനന്ന്  ഇഷ്ട്ടമാണോ എന്ന്    ചോദിച്ചപ്പോൾ   എന്തിനായിരുന്നു മിണ്ടാതെ നിന്നത്    ? 

പെട്ടന്ന് എന്ത്‌ മറുപടി പറയണമെന്നറിയാതെ ഞാൻ പതറി പോയതാ    " 

എന്നാൽ ഇപ്പോ  പറയാമോ ആ ചോദ്യത്തിനുള്ള മറുപടി  ? 

എന്ത്‌ മറുപടി  ? 

എന്നെ ഇഷ്ട്ടമാണോ അല്ലയോ എന്ന്     മറുപടി പറ     ? 

ഇപ്പോയോ   ? 

പിന്നെ എപ്പോ    ഇവിടെ നമ്മൾ രണ്ടുപേരും മാത്രമല്ലേ ഉള്ളു പിന്നെ എന്താ പറയാൻ ഇത്ര നാണം..?

എനിക്കി എന്തോ പേടി ഹരി   നമ്മൾ ചെയ്യുന്നത് തെറ്റാണോ   എന്നൊരു തോന്നൽ    

എന്ത്‌ തെറ്റ്     നിന്റെ ഭർത്താവിന് നിന്നെ വേണ്ടാ   അതുപോലെ തന്നെ എന്റെ ഭാര്യക്കും എന്നെ വേണ്ടാ   പിന്നെ എങ്ങനെ നമ്മൾ ചെയ്യുന്നത് തെറ്റാവും...    അവരെ നമ്മൾ വഞ്ചിച്ചു ചെയ്യുകയൊന്നുമല്ലല്ലോ    പിന്നെ എന്തിനാ നിനക്ക് പേടി? 

നീ ആ കാര്യം വിട് 
എന്നിട്ട്         ഞാൻ ചോദിച്ചതിന് മറുപടി പറ   ? 

ഞാൻ പിന്നെ പറഞ്ഞാൽ മതിയോ   ? 

എന്തിനാ ഇത് പിന്നേക്ക് വെക്കുന്നത്        ഇപ്പോ പറയാൻ പാടില്ലേ.. ഒന്ന് പറ ഗീതു... 

ഗീതു.....    എന്തേയ് മിണ്ടാത്തത്   ? 

ഇഷ്ട്ടമില്ലങ്കിൽ ഇനി ഞാൻ നിർബന്ധിക്കില്ലട്ടോ     

അപ്പോയെക്കും   അവൾ ഹരിയുടെ  വായ അമർത്തിപിടിച്ചു കൊണ്ട് പറഞ്ഞു     അങ്ങിനെ പറയല്ലേ   ഇഷ്ട്ടമാണ്    എനിക്കി   ഒരുപാട്   ഒരുപാട് ഇഷ്ട്ടം     പക്ഷേ പേടിച്ചിട്ടാ  ഹരി     എനിക്കി  

ഹരി കെട്ടിയ താലി ഇന്നു   നന്ദനയുടെ കഴുത്തിൽ കിടപ്പുണ്ട്      അതുകൊണ്ട്    വെറുതെ ഞാൻ സ്വപ്നങ്ങൾ നെയ്തുകൂട്ടിയിട്ട്     അവസാനം   ഇരുന്ന് കരയാൻ വയ്യ എനിക്കി അല്ലങ്കിൽ തന്നെ   കരയാൻ മാത്രമുള്ള ജന്മമാണ് എന്റെ 
 നന്ദന ഒരുപക്ഷേ   ഈ    അവസരത്തിൽ    ഹരിയെ സ്നേഹിച്ചു തുടങ്ങിയാൽ     ഹരിക്കി അവളെ തിരിച്ച് സ്നേഹിക്കാതിരിക്കാൻ പറ്റുമോ     ?  

ഒരിക്കലും പറ്റില്ല    ഹരി    അഗ്നിസാക്ഷിയായി  കെട്ടിയ താലി  അവളെ കഴുത്തിൽ കിടപ്പുണ്ട്     അത്‌   അവളെ കഴുത്തിൽ ഉള്ള കാലത്തോളം    ഹരിയുടെ ഭാര്യയാണ് അവൾ 

ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും    ഹരി  എന്താ ഒന്നും മറുപടി പറയാത്തത്    ? 

ഞാനെന്ത് പറയാൻ    എല്ലാം നീ പറഞ്ഞു കഴിഞ്ഞില്ലേ ..? 

ദേഷ്യം ആയോ ഹരിക്കി    എന്നോട്  ? 

ദേഷ്യം കാണിക്കാൻ ഞാനാരാ ?    

അങ്ങിനെ പറയല്ലേ   ഹരി   എന്നോട് ദേഷ്യം കാണിക്കല്ലേ അത് എനിക്കി താങ്ങാൻ പറ്റില്ല 

എന്റെ ഭാര്യ  ഇനി    എന്നെ  അംഗീകരിക്കില്ലെന്ന്  എനിക്കി     ആയിരം ശതമാനം ഉറപ്പാ   കാരണം അവളെ എനിക്കി അറിയുന്നത് പോലെ വേറെ ആർക്കും അറിയില്ലല്ലോ.. 

എന്റെ നല്ല സമയത്ത് അവൾ എന്നെ ഭർത്താവായിട്ട് അംഗീകരിച്ചിട്ടില്ല    എന്നിട്ടാണോ    ഒന്ന് എഴുന്നേറ്റ്‌ നടക്കാൻ പോലും കഴിയാത്ത  ഈ സമയത്ത്‌     എന്നെ അവൾ സ്നേഹിക്കുന്നത്..  

എനിക്കറിയാം   അവൾ ആഗ്രഹിക്കുന്നത്   എന്റെ   തകർച്ചയാണ്   അതുപോലെ   തന്നെ ദൈവം എന്നെ തകർത്തുകയും ചെയ്തു     ദൈവം ഇപ്പോ   അവളെ കൂടെയാണ്     അതുകൊണ്ടല്ലേ    എന്നെ   ഈ   അവസ്ഥയിൽ ആക്കിയത്     "     

നിനക്ക് ഇഷ്ട്ടമില്ലങ്കിൽ   അത്‌ തുറന്ന് പറഞ്ഞേക്ക്    വെറുതെ അവളെ കാര്യം പറഞ്ഞ് നീ ഒഴിഞ്ഞു മാറേണ്ട...

എന്തിനാ ഹരി ഇങ്ങനെയൊക്കെ പറയുന്നത്   ? 

പിന്നെ ഞാനെന്ത് പറയണം ഇഷ്ട്ടമാണോ ചോദിച്ചപ്പോൾ  അല്ലേ    നീ ഇങ്ങനെ എല്ലാം പറഞ്ഞത്  "

ഇഷ്ട്ടമാണ്   എനിക്കി ഹരിയെ ഒരുപാട് ഒരുപാട്...  ഇഷ്ട്ടം 

സത്യമാണോ    അല്ലങ്കിൽ   ഞാനിപ്പോ ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണോ   ? 

ഞാൻ എന്റെ ഹൃദയത്തിൽ തട്ടി പറഞ്ഞതാ ഇത്     വെറും വാക്ക് അല്ല...     ഗീതാഞ്ജലി  അങ്ങിനെ  വെറും വാക്ക് പറയാറില്ല    "

ഞാൻ വിശ്വസിച്ചോട്ടെ..   ഇത്  ?

വിശ്വസിച്ചോ..

  പക്ഷേ അവസാനം   എന്നെ കരയിക്കരുത്      അങ്ങിനെ വന്നാൽ    ഈ    ഗീതാഞ്ജലി  പിന്നെ ജീവനോടെ ഉണ്ടാവില്ല 

എന്താ ഗീതു ഇത്   ഞാൻ നിന്നെ ചതിക്കുമോ   അങ്ങിനെ തോന്നുണ്ടോ നിനക്ക്   കുറച്ച് ദിവസങ്ങളായിട്ട്   എന്റെ   സ്വപ്നങ്ങളിൽ വന്ന്   എന്റെ    ഉറക്കം കളയുന്ന  പെണ്ണ്  അല്ലേ  നീ   

  ഹരിയുടെ ശരീരത്തിൽ ജീവനുണ്ടങ്കിൽ   നീ എന്റെ സ്വന്തമായിരിക്കും    എന്റെ ഉറച്ച വാക്ക് ആണ് ഇത്   എന്നെ നിനക്ക് വിശ്വസിക്കാം  

മതി ഇത്ര കേട്ടാൽ മതി    "

എന്നാൽ ഞാനൊരു കാര്യം ചോദിക്കട്ടെ     ദേഷ്യം ആവുമോ  ?

എന്താ   ഹരി ചോദിച്ചോ    

ദേഷ്യം ആവില്ലല്ലോ  ? 

ഇല്ല     "

അയ്യോ...ആരോ    ഡോറിൽ മുട്ടുന്നുണ്ട്         
ഭഗവാനെ ആരായിരിക്കും  എനിക്കി എന്തോ പേടിയാവുന്നു   

ആരാണങ്കിലും നീ   പേടിക്കാതെ   പോയി തുറന്ന് കൊടുക്ക്‌... "  

ആ  മുടി   ഒന്ന്  നേരെയാക്ക്  എന്നിട്ട്  ഡോർ തുറക്കാൻ    പോയിക്കോ           ഡോറിന്റെ അടുത്തേക്ക് നടക്കുതോറും     അവൾക്ക് പേടിയും  വർദ്ധിച്ചുകൊണ്ടിരുന്നു    

ഇത് എന്താ മോനേ    ഡോർ തുറക്കുന്നില്ലല്ലോ   ഇനി   ഉള്ളിൽ നിന്ന് ആരെങ്കിലും ലോക്ക് ചെയ്തോ   ? 

എഴുന്നേൽക്കാൻ കഴിയാത്ത ഏട്ടൻ എങ്ങനെ ഡോർ  ലോക്ക് ചെയ്യാനാ അച്ഛാ ? 

പിന്നെ എന്താ ഇത് തുറക്കാത്തത്     നമ്മൾ എത്ര സമയമായി ഡോറിൽ മുട്ടുന്നു 

ഭഗവാനെ ചേച്ചി ഇതിന്റെ       ഉള്ളിൽ ഉണ്ടോ  അതാണോ   ഡോർ തുറക്കാൻ ഇത്ര താമസം      എന്നാൽ പിന്നെ   വിശേഷം ആയി.....

നീ ഒന്നൂടി മുട്ടി നോക്ക് മോനേ   ചിലപ്പോൾ ആരെങ്കിലും റൂമിൽ കാണും...

  വീണ്ടും ഡോറിൽ മുട്ടാൻ വേണ്ടി പോവുമ്പോഴാ     ഒരു ഇളിഞ്ഞ ചിരി പാസാക്കികൊണ്ട് ചേച്ചി ഡോർ തുറന്നത്     

   ചേച്ചിയെ കണ്ടതും അച്ഛൻ    സംശയ ദൃഷ്ടിയോടെ  ചേച്ചിയെ അടിമുടി ഒന്ന് നോക്കി     

       ഭഗവാനെ എല്ലാ തുലഞ്ഞല്ലോ      ഈ   ചേച്ചി എന്താ പോവാതെ ഇവിടെ തന്നെ കൂടിയിരിക്കുന്നത്      ഇന്ദു വിളിച്ചില്ലേ   ചേച്ചിയെ... ? 

മനസ്സിൽ ഒരായിരം ചോദ്യങ്ങൾ മിന്നിമറഞ്ഞു   പക്ഷേ അച്ഛൻ കൂടെ ഉള്ളത് കൊണ്ട് ഒന്നും ഒന്നും ചോദിക്കാൻ പറ്റാത്ത ഒരു  അവസ്ഥയായി പോയി     

മോള് എന്താ ഇവിടെ    ചേച്ചിയെ അടിമുടി നോക്കിയതിന് ശേഷം അച്ഛൻ ചോദിച്ചു    ? 

ഞാൻ അമ്പലത്തിൽ പോയപ്പോ  ഹരിയെ കാണാമല്ലോ എന്ന് കരുതി    വന്നതാ   എന്തായാലും വീട്ടിൽ നിന്നിറങ്ങിയില്ലേ    അപ്പോ ഒന്ന് ഇവിടെ കയറി പോവാമെന്ന് കരുതി ..? 

   ഇത്   എന്തിനാ     ഡോർ ലോക്ക് ചെയ്‍തു വെച്ചത്   ?     

അത് ഞാൻ ബാത്‌റൂമിൽ പോയപ്പോൾ ലോക്ക് ചെയ്തതാ   "   

ഓ... അത്‌ ശരി    "

അച്ഛൻ എല്ലാം വിശ്വസിച്ചന്ന് തോന്നുന്നു    വിശ്വസിച്ചാൽ മതിയായിരുന്നു    

ഏതോ സ്വപ്നലോകത്താണ്   എന്റെ ഏട്ടൻ     ഇവിടെ നല്ല പൊടിപൂരം നടന്നന്നാ തോന്നുന്നത്..."   

ഹലോ   ഏട്ടാ ഏത് ലോകത്താണ്    അപ്പോഴാ   ഞാൻ ഏട്ടന്റെ മുഖത്തേക്ക് ശ്രദ്ധിച്ചത്      ചേച്ചിന്റെ പൊട്ട്  ഏട്ടന്റെ മുഖത്ത്‌    വെറുതെയല്ല   ഡോർ തുറക്കാൻ ഇത്ര താമസം എടുത്തത്      

എന്തായാലും ഇത് അച്ഛൻ കാണാതിരുന്നത് ഭാഗ്യം    അതിന് മുൻപ് ഞാൻ കണ്ടത് എന്തായാലും   നന്നായി     

കള്ള കാമുകാ അച്ഛൻ പോട്ടെ ട്ടോ   ബാക്കി എന്നിട്ട് തരാം ഞാൻ..."

ഒന്ന് മെല്ലെ പറയടാ ഗിരി അച്ഛൻ ശ്രദ്ധിക്കുന്നു   

ഗിരി ഞാൻ പോയിക്കോട്ടെ  ?      

ചേച്ചി   അച്ഛന്റെ കൂടെ പോയിക്കോ.   ഒറ്റക്ക് പോവണ്ടാ 

നമുക്ക് ഒരുമിച്ച് പോവാം മോളേ    എന്തായാലും ഞാനും വീട്ടിലേക്ക് അല്ലേ    ഒറ്റക്ക് പോവണ്ടാ     

ചേച്ചിയെ ഇന്ദു വിളിച്ചില്ലായിരുന്നോ   അച്ഛൻ കേൾക്കാതെ പതിയെ ഞാൻ ചോദിച്ചു  ? 

ഇല്ല എന്റെ ഫോൺ ഓഫ് ആണ് ആര് വിളിച്ചാലും കിട്ടില്ല 

വെറുതെ അല്ല  

  അച്ഛൻ എന്റെ കൂടെ ഉണ്ടന്ന്   ചേച്ചിയോട് പറയാൻ   ഞാൻ ഇന്ദുനെ ഏൽപ്പിച്ചായിരുന്നു "

അച്ഛന് സംശയം എങ്ങാനും തോന്നുമോ ഗിരി   ? 

ഹേയ് അങ്ങിനെ ഒന്നും സംശയിക്കില്ല   എന്റെ അച്ഛൻ
   പ്രത്യേകിച്ചു   എന്റെ ഏട്ടനെ    ഒരിക്കലും സംശയിക്കില്ല    

ഞാൻ ആകെ പേടിച്ചു ട്ടോ 

ഉവ്വ്‌ പേടിക്കാതിരിക്കില്ലല്ലോ    കള്ള പൂച്ചകൾ കട്ട് പാല് കുടിക്കുന്നത് ആരും കാണില്ലന്നാ വിചാരം    

നീ എന്താ ഇങ്ങനെ സംസാരിക്കുന്നത്   ? 

ദെ   ചേച്ചിന്റെ പൊട്ട്   ഏട്ടന്റെ കവിളത്ത്‌ നിന്ന് കിട്ടിയതാ   

നാണിക്കേണ്ട     വേറെ ആരും അല്ലല്ലോ കണ്ടത്    ഞാൻ അല്ലേ  അതുകൊണ്ട് നിങ്ങളെ ഭാഗ്യം    "

നീ ഇന്ദുനോട്‌ ഒന്നും പറയല്ലേ   ഗിരി    പ്ലീസ്   പറയരുതേ..  

ചേച്ചി പേടിക്കണ്ട ഞാൻ പറയില്ല  പോരെ  ? 

അച്ഛൻ ഏട്ടനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ       അച്ഛന് ഒരു കാൾ വന്നു     ഫോണും പിടിച്ചോണ്ട് അച്ഛൻ പുറത്തേക്കിറങ്ങി    പിന്നാലെ ഞാനും   

ആ ചാൻസിൽ ചേച്ചി വേഗം ഏട്ടന്റെ അരികിലേക്ക് ഓടി   

ദെ ഞാനിപ്പോ പോവുട്ടോ   

ഇനി നീ എപ്പോയാ  ഗീതു  എന്നെ കാണാൻ വരുക  ? 

.നോക്കട്ടെ ഇതുപോലെ ഒരവസരം കിട്ടിയാൽ ഉടനെ ഞാൻ ഓടി വരാം   ഇപ്പോ ഞാൻ പോയിക്കോട്ടെ  ട്ടോ 

പോവല്ലേ   ഒരു  ഉമ്മയും കൂടി തന്നിട്ട് പോയിക്കോ പ്ലീസ്  

അയ്യോ വേണ്ട  അച്ഛൻ ഉണ്ട് പുറത്ത്   "

ഇല്ലടി അച്ഛൻ കാണില്ല   അച്ഛൻ ഫോണിൽ ആണ്   പ്ലീസ് തന്നിട്ട് പോയിക്കോ 

ദൈവമേ..   എനിക്കി പേടിയാണ് ട്ടോ   

നീ പേടിച്ചു നിൽക്കാതെ   വേഗം തന്നിട്ട് പോയിക്കോ   

കള്ളൻമാരെ പോലെ ചേച്ചി      പതുങ്ങി പതുങ്ങി    ഏട്ടന്റെ     ആഗ്രഹം സാധിപ്പിച്ചു കൊടുത്ത്‌   തിരിഞ്ഞതും   എന്റെ മുഖത്തേക്ക് ആയിരുന്നു    ഞാനത് വേഗം കണ്ടില്ലാന്ന് നടിച്ചുകൊണ്ട്     എന്റെ നോട്ടം വേറെ ദിക്കിലേക്ക്  മാറ്റിപിടിച്ചു   

ചേച്ചിയും    അച്ഛനും പോവാൻ  നേരമില്ലാതെ ഞാൻ മെല്ലെ ഏട്ടന്റെ അടുത്ത് പോയിരുന്നു    ആ    മുഖത്തേക്ക് തന്നെ ഒന്ന് നോക്കി     എന്താ ആ മുഖത്തെ തെളിച്ചം      ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ച്‌ ഉദിച്ചതുപോലെയുണ്ട്    

കള്ള കാമുകാ ഹരി...     ആരും കാണാതെ കട്ട് തിന്നു ലേ കള്ളൻ...

ഞാനത് ചോദിച്ചപ്പോയേക്കും    ഏട്ടന്റെ മുഖത്ത്‌ നാണം മിന്നിമറഞ്ഞു    

അയ്യടാ നാണം കണ്ടില്ലേ  ? 

ഒന്നുപോട കളിയക്കാതെ.. 

ഉവ്വ്‌   ഉവ്വ്‌  നടക്കട്ടെ    

പിന്നെ ഏട്ടത്തിയുടെ അമ്മ എന്നെ വിളിച്ചായിരുന്നു     "

എന്തിന്   ? 

അവർക്ക് എന്നോട് എന്തെക്കെയോ സംസാരിക്കാനുണ്ടന്ന് പറഞ്ഞു     

എന്നിട്ട് നീ എന്ത്‌ പറഞ്ഞു  ? 

ഞാൻ ഒന്നും പറഞ്ഞിട്ടില്ല   അവര് ഇവിടേക്ക് വരുന്നുണ്ടന്ന് 
ഇവിടുന്ന് സംസാരിക്കാമെന്നും പറഞ്ഞു.. 

ഞാൻ പറഞ്ഞു    ഏട്ടൻ വീട്ടിൽ പോയിട്ട് അവിടേക്ക് വന്നാൽ മതിയെന്ന്..പറയാനുള്ളത് അവിടുന്ന് പറയാമെന്ന്    

എന്താ അവർക്ക് നിന്നോട് ഇത്ര സംസാരിക്കാൻ    ? 

അറിയില്ല     നമുക്ക് നോക്കാം   അവർക്ക് എന്താണ് എന്നോട് സംസാരിക്കാനുള്ളതന്ന്.."

ഏട്ടന് കഴിക്കാൻ എന്തെങ്കിലും വേണോ  ? 

ഒന്നും വേണ്ടാടാ    "

എന്തേയ് വയറു നിറഞ്ഞോ ? 

ഒന്ന് പോടാ   നിന്റെ ആക്കിയ ഈ   ചോദ്യം എനിക്കി മനസ്സിലായിട്ടോ   "

എന്നാലും....രണ്ടാളുടെയും ധൈര്യം അപാരം തന്നെ ട്ടോ   

  പിന്നെ ധൈര്യം ഇല്ലാതെ ഇതിന് പുറപ്പെടുമോ  ? 

ഭഗവാനെ എല്ലാംകൂടി എവിടെ ചെന്ന് അവസാനിക്കുമോ എന്തോ  ? 

നീ   ഈ ഏട്ടന്റെ കൂടെ ഉണ്ടാവില്ലേ   ? 

അത് എന്താ എന്റെ ഏട്ടന് സംശയം ഉണ്ടോ  ? 

ഇല്ല   എന്നാലും ചോദിച്ചതാ   !

കൂടെ ഉണ്ടാവും    ഏട്ടന്റെ ഈ ഗിരി   എന്തിനും   താങ്ങായി തണലായി എന്നും ഉണ്ടാവും അതുപോരെ എന്റെ ഏട്ടന്   

മതി ഏട്ടന് ഇത്രയും കേട്ടാൽ മതി     "

=========================

ഒരാഴ്ചക്ക് ശേഷം     ഹോസ്പിറ്റലിൽ നിന്ന്  ഡിസ്ചാർജ് ആയി ഏട്ടൻ വീട്ടിലേക്ക്.. !

ഞങ്ങൾ വരുന്നത് നോക്കികൊണ്ട്      എല്ലാവരും ഉമ്മറത്തു തന്നെ നിൽപ്പുണ്ട്   പക്ഷേ    ഏട്ടത്തിയെ മാത്രം കണ്ടില്ല... 

ഒരാഴ്ചയിൽ അധികമായി ഏട്ടൻ ഹോസ്പിറ്റലിൽ ആയിട്ട്   അന്ന് ഞാൻ വിളിച്ചന്ന് ഒന്ന് വന്നതാ അവൾ   പിന്നെ ആ   വഴിക്കി അവൾ വന്നിട്ടില്ല

   എത്ര ആയാലും   താലി കെട്ടിയ പുരുഷനല്ലേ    എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു      ഇവിടെ വന്ന് നോക്കുമ്പോൾ ഇവിടെയും അവളെ കാണുന്നില്ല..

കാറിൽ നിന്ന് പതിയെ   ഏട്ടനെയും എടുത്തോണ്ട് ഏട്ടന്റെ   റൂമിലേക്ക് പോവാൻ നിൽക്കുമ്പോൾ റൂം ഉള്ളിൽ നിന്ന് ലോക്ക് ചെയ്തു വെച്ചിട്ടുണ്ട്        

ഇത് എന്താ റൂം ലോക്ക് ചെയ്തു വെച്ചിരിക്കുന്നത്   ? 

ഒന്ന് ഡോർ തുറക്കാൻ പറ അമ്മേ അവളോട്     ഞങ്ങൾ കുറെ സമയമായി മോനേ അവളെ വിളിക്കുന്നു പക്ഷേ റൂം തുറക്കുന്നില്ല  

മോന്    തൽകാലം    അവനെ അമ്മന്റെ റൂമിലേക്ക് കിടത്തിക്കോ   അല്ലാതെ   അവനെയും എടുത്തോണ്ട്     അവൾ ഡോർ തുറക്കുന്നത് വരെ നിനക്ക് ഇങ്ങനെ നിൽക്കാൻ പറ്റുമോ  ? 

അവൾക്ക് ഞാൻ കൊടുക്കാം    എന്ന് പറഞ്ഞുകൊണ്ട്    ഏട്ടനെ അമ്മന്റെ റൂമിൽ  കൊണ്ട് കിടത്തി      നേരെ   പോയത്   ഡോർ ചവിട്ടി തുറക്കനായിരുന്നു    അപ്പോയെക്കും   അവൾ ഡോറും തുറന്ന് പുറത്തേക്ക് വന്നു   

എന്താ...ഇത്   ഡോറും അടച്ചോണ്ട്   അതിനുള്ളിൽ കയറി ഇരിക്കുന്നത്    ഞങ്ങൾ നിന്നെ എത്ര തവണ വിളിച്ചു നീ   കേൾക്കാത്തത് ആണോ   അല്ലങ്കിൽ കേട്ടില്ലെന്ന് നടിച്ചതോ? 

ഞാൻ നിങ്ങൾ വരുന്നതും നോക്കി ഇരിക്കുവല്ലേ റൂം   തുറന്നിടാൻ     

നോക്കി ഇരിക്കാൻ ഞാൻ പറഞ്ഞോ   അല്ലങ്കിലും നോക്കിയിരിക്കുന്ന   ഒരു സാധനം 

കയറി വരാൻ നേരമില്ല തുടങ്ങി   അവൻ    "

ഇനി   ഈ പേരും പറഞ്ഞ്    എന്നോട് ചാടി കീറാൻ വരണ്ട   ഏട്ടനെ  ഇവിടേക്ക് കിടത്തിക്കോ... 

വേണ്ട ഇപ്പോ  തൽകാലം   ഏട്ടൻ   അമ്മന്റെ റൂമിൽ കിടക്കട്ടെ ... 

ഏട്ടത്തി  ഒന്നിങ്ങു വന്നേ

   എന്താ   ? 

മെല്ലെ ചോദിച്ചോ എനിക്കി കേൾക്കാം  

  വെള്ളം ചൂട് ആക്കാൻ അറിയില്ലേ   

അത് അറിയാം   "

എന്നാ കുറച്ചു വെള്ളം ചൂടാക്കിക്കേ..  

എന്തിനാ? 

ആവശ്യം ഉണ്ട്   ഞാൻ പറയുന്നത് കേൾക്ക്     ആദ്യം 

ഞാൻ    ചൂടാക്കാം    ഗിരി   

ചേച്ചി ചെയ്യണ്ട ഏട്ടത്തി ചെയ്യട്ടെ    ചേച്ചി  ഇങ്ങ് പോര് അടുക്കളയിൽ നിന്ന്    അത് ഏട്ടത്തി ചെയ്തോളും.. 

ഞാനത് പറഞ്ഞപ്പോൾ  പല്ല് കടിച്ചമർത്തികൊണ്ട്  എന്നെ  നോക്കി ദഹിപ്പിച്ചു 

നിനക്ക് പണി ഞാൻ തരാം ട്ടോ  

എന്തിനാ ഏട്ടാ വെള്ളം  ? 

ആവശ്യം ഉണ്ട് മോളേ   അത്‌ നേരിട്ട് കാണാം ട്ടോ     

അപ്പോയെക്കും ഞാൻ കുളിച്ചു വരാം ട്ടോ    "

ഏട്ടത്തി വെള്ളം ഇതുവരെ ചൂടായില്ലേ       എത്ര സമയമായി ഞാൻ പറഞ്ഞിട്ട്    ഞാൻ കുളിക്കാൻ പോവുന്നതിനു മുൻപ് പറഞ്ഞതല്ലേ     എന്റെ കുളി കഴിഞ്ഞു എന്നിട്ടും വെള്ളം ഇതുവരെ ചൂടായില്ലേ   ? 

നീ ഇങ്ങനെ തുള്ളണ്ട വെള്ളം ചൂടായി  

എന്നാൽ    ആ വെള്ളം  ഒരു  ബക്കറ്റിലേക്ക് ഒഴിക്കി    

എന്തിനാ...? 

ആവശ്യം ഉണ്ട് ഏട്ടത്തി   ഞാൻ പറയുന്നത് പോലെ ചെയ്യ്    

ദെ   ബക്കറ്റിൽ ഒഴിച്ചു      ഇനി എന്താ   ? 

നേരെ ഏട്ടൻ കിടക്കുന്ന റൂമിലേക്ക് നടക്ക്     

എന്തിന്   ? 

ഏട്ടന്റെ ശരീരം തുടച്ചു കൊടുക്കാൻ..

ആര്   ഞാനോ  ? 

പിന്നെ ആര്     ഇതെക്കെ ഏട്ടത്തി അല്ലേ ചെയ്യണ്ടത്      

എന്നെകൊണ്ട് പറ്റില്ല. "   

പറ്റില്ലേ  ?? 

പിന്നെ   ഏട്ടനെ ഈ  അവസ്ഥയിൽ നോക്കേണ്ടത്   ഏട്ടത്തി  അല്ലേ ? 

എന്നെകൊണ്ട്   പറ്റില്ലന്ന് ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞില്ലേ     അത്ര നിർബന്ധം ആണങ്കിൽ നീ നിന്റെ കെട്ടിയോളോട് പറ 

എന്റെ കെട്ടിയോള് അല്ല    ഏട്ടനെ    നോക്കേണ്ടത്    ഏട്ടൻ കെട്ടിയെ താലി    നിന്റെ കഴുത്തിൽ ഉള്ള കാലത്തോളം   ഏട്ടനെ   ഏട്ടത്തി തന്നെ നോക്കണം   അത്‌ ഒരു ഭാര്യന്റെ കടമയും   അവകാശവുമാണ്   

ഈ   വക കാര്യങ്ങൾ ഒന്നും എന്നെകൊണ്ട് ചെയ്യാൻ പറ്റില്ല    നമുക്ക്   ഏട്ടനെ നോക്കാൻ   ഒരു ഹോംനഴ്സിനെ വെക്കാം  

ഏട്ടത്തി ഉള്ളപ്പോൾ എന്തിനാ ഒരു   ഹോംനഴ്സ്‌     ? 

നിന്റെ ഏട്ടനെ നോക്കാൻ എന്നെകൊണ്ട് പറ്റില്ല    അതുകൊണ്ടാണ്  ഞാൻ  പറഞ്ഞത്   ഹോംനഴ്സിനെ  വെക്കാമെന്ന്... "  

ഗിരി....     

ഏട്ടന്റെ വിളി ഇച്ചിരി ഉച്ചത്തിൽ ആയിരുന്നു     

എന്താ ഏട്ടാ...? 

എന്നെ നോക്കാൻ താല്പര്യമില്ലാത്തവരോട്    നീ എന്തിനാ ഇങ്ങനെ നിർബന്ധിക്കുന്നത്   ? 

നിങ്ങൾക്ക് ആർക്കും എന്നെ നോക്കാൻ പറ്റില്ലങ്കിൽ കുറച്ച് വിഷം വാങ്ങി താ    അതോടെ    കഴിയുമല്ലോ    എല്ലാം    പിന്നെ എന്റെ കാര്യം പറഞ്ഞോണ്ട് ഇവിടെ ഒരു വഴക്കിന്റെ    ആവശ്യമുണ്ടവില്ലല്ലോ    

എന്താ ഏട്ടാ ഇത്   ഇങ്ങനെ ഒന്നും പറയല്ലേ...  

നീ ഒരു ഉപകാരം ചെയ്യാമോ  ? 

എന്താ ഏട്ടാ   ? 

നിനക്ക് എന്നെ എന്റെ റൂമിൽ കൊണ്ട് കിടത്താൻ പറ്റുമോ  ? 

അതിനെന്താ   ഞാൻ  ഇപ്പോ തന്നെ  റൂമിൽ കൊണ്ട് കിടത്തി തരാം.. 

   നീ ഒന്ന് നിന്നേ    "

ഏട്ടനെ റൂമിൽ കൊണ്ട് കിടത്തി പോരാൻ   നേരമാ ഏട്ടൻ വിളിച്ചത്   

എന്തേയ് ഏട്ടാ   ? 

അവൾ പറഞ്ഞതുപോലെ   എന്നെ നോക്കാൻ ഒരു   ഹോംനേഴ്സിനെ   വെക്കാം  നമുക്ക്   
   

ഏട്ടൻ എന്തെക്കെയാ ഈ പറയുന്നത്    ? 

ഞാൻ പറഞ്ഞത് തമാശയല്ല    സത്യം പറഞ്ഞതാ      അങ്ങിനെ ആവുമ്പോൾ ആർക്കും ഒരു പരാതിയില്ലല്ലോ     തമ്മിൽ തമ്മിൽ മത്സരവും വേണ്ടാ    

എന്റെ ഏട്ടനെ ഞാൻ നോക്കും      അതിന്  ഒരു     ഹോംനഴ്സിന്റെയും ആവശ്യമില്ല

എന്റെ മോൻ    എത്ര ദിവസമെന്ന്  വെച്ചിട്ടാ    ലീവ് എടുത്ത് എന്നെ നോക്കുക  എല്ലാത്തിനും ഒരു പരിധിയില്ലേ  എനിക്കറിയാം    ഇന്നും നാളെയും ഒന്നും    എഴുന്നേറ്റ്‌ നടക്കാൻ  എനിക്കി കഴിയില്ലന്ന്     

അതുകൊണ്ട് എന്തുകൊണ്ടും   നല്ലത്    ഒരു ഹോം നേഴ്സ് തന്നെയാണ്... അതുകൊണ്ട്    നീ   ആ കാര്യം നോക്ക് ആദ്യം 

ഞാൻ അച്ഛനോടും അമ്മയോടും ഒന്ന് ചോദിക്കട്ടെ    

ഏട്ടൻ കിടന്നോ ഞാൻ ഇച്ചിരി കഴിഞ്ഞു വരാം 

ഞാൻ റൂമിൽ നിന്നിറങ്ങാൻ നേരമില്ലാതെ തന്നെ   ഏട്ടത്തി ഏട്ടന്റെ അടുത്ത് എത്തി        "

ഹലോ....ഇപ്പോ നല്ല സുഖമായല്ലോ ലേ   ഇങ്ങനെ കിടക്കാൻ      ഹോ..... ഈ കിടത്തം കാണാൻ തന്നെ എന്ത്‌ ഭംഗിയാ     

നീ എന്താടി എന്നെ പരിഹസിക്കാൻ വേണ്ടി വന്നതാണോ റൂമിലേക്ക്  ? 

.ഹേയ് ഒരിക്കലുമല്ല    

ഞാൻ   എന്റെ ഭർത്താവിന്റെ ഒരാഗ്രഹം സാധിപ്പിച്ചു തരാൻ വേണ്ടി വന്നതാ      കുറേ ആയില്ലേ എന്നോട് ആ   ആഗ്രഹം    പറയുന്നു     ഇനി എന്തായാലും   ആ   ആഗ്രഹം  നീട്ടി കൊണ്ട് പോവുന്നില്ല..."

ഞാൻ പറയട്ടെ..

ഹരി ഒരു കുഞ്ഞന്ന ആഗ്രഹം   പറയുന്നത് കുറെ ആയില്ലേ  എന്നോട്     അതുകൊണ്ട്  .   ഞാൻ   എന്റെ തീരുമാനം അങ്ങ് മാറ്റി     ആദ്യം   അഞ്ചുകൊല്ലം എന്നല്ലായിരുന്നോ പറഞ്ഞത്    പിന്നെ   അത്‌ മൂന്നാക്കി ഞാൻ     ഇപ്പോ    ആ മൂന്നും ഞാൻ കുറച്ചും     

   എന്തായാലും  ഹരിയുടെ വലിയൊരു    ആഗ്രഹമല്ലേ     കുഞ്ഞന്നുള്ള സ്വപ്നം           അതുകൊണ്ട്   ആ   ആഗ്രഹം ഞാൻ നടത്തി തരാൻ   അങ്ങ് തീരുമാനിച്ചു        

    അനിയൻ അച്ഛനാവാൻ  പോവുന്നൂന്ന്   കേട്ടപ്പോൾ  ഹരിക്കി    ടെൻഷൻ അല്ലായിരുന്നോ    ഇനി ആ ടെൻഷൻ വേണ്ടാ    എന്തായാലും ഹരിയുടെ ആഗ്രഹം നടക്കട്ടെ   

.നീ എന്താടി ശവത്തിൽ കുത്താൻ വന്നതാണോ  ? 

ഇതെങ്ങനെ ശവത്തിൽ കുത്തലാവും   ഞാൻ ഹരിയുടെ ആഗ്രഹം സാധിപ്പിച്ചു തരാമെന്ന് പറഞ്ഞതല്ലേ    അപ്പോ ഇങ്ങനെ ചൂട് ആവണോ    എന്നോട്   

എന്റെ മുൻപിൽ നിന്ന് ഒന്ന് പോയി തരാമോ നീ     ? 

ഞാൻ പോവാം   അതിന് മുൻപ് ഹരി ഒരു തീരുമാനം പറ    

ഇറങ്ങി പോടീ  മൂദേവി എന്റെ മുൻപിൽ നിന്ന്    "

കയ്യും കാലും തളർന്നു എന്നിട്ടും എന്താ ഒരു ശൗര്യം    

ഈ  ജന്മം മുഴുവൻ ഇങ്ങനെ കയ്യും   കാലും    തളർന്നു  ഒന്ന് അനങ്ങാൻ പോലും കഴിയാതെ     കിടക്കണം നിങ്ങൾ...

നിങ്ങളെ നോക്കി നോക്കി   അവസാനം നിങ്ങളെ വീട്ടുകാർക്ക് പോലും നിങ്ങളൊരു  ഭാരമാവും      ഇപ്പോ   ഏട്ടാന്ന് വിളിച്ചോണ്ട് നടക്കുന്ന പുന്നാര അനിയൻ പോലും നിങ്ങളെ തള്ളി പറയും   നോക്കിക്കോ    

ഇതുവരെയും നിങ്ങൾ അറിയാത്ത ഒരു കാര്യം കൂടി ഉണ്ട്    അത്‌ നിങ്ങളോട് പറഞ്ഞില്ലങ്കിൽ പിന്നെ എനിക്കി സമാധാനം ഉണ്ടാവില്ല    

പറയട്ടെ     കേൾക്കുമ്പോൾ ഞെട്ടരുത്     തെളിവ് സഹിതം ഞാൻ     കേൾപ്പിച്ചു തരാം   ട്ടോ 

ഇനി ഒരിക്കലും നിങ്ങൾക്ക് പഴയ പോലെ   എഴുന്നേറ്റ്‌  നടക്കാൻ പറ്റില്ല    അരക്ക് താഴേക്ക്     ചലനശേഷി   നഷ്ട്ടപ്പെട്ടു കഴിഞ്ഞു    നിങ്ങൾക്ക്   ഇപ്പോ നിങ്ങൾ    വെറും ഒരു ശവം മാത്രമാണ് 

വേണമെങ്കിൽ   ദെ    ഈ   വോയിസ്‌ കേട്ട് നോക്ക്   അന്ന് എന്നോടും   ഗിരിയോടും   ഡോക്ടർ പറഞ്ഞത് മുഴുവൻ ഞാൻ   എന്റെ ഫോണിൽ സേവ്   ചെയ്തു വെച്ചിട്ടുണ്ടായിരുന്നു  

   എന്തിനാ ഞാൻ   ഇങ്ങനെ ചെയ്‍തതന്ന് അറിയോ ? 

     നിങ്ങൾ അറിയാൻ വേണ്ടി തന്നെ   കാരണം   ഈ കാര്യം    നിങ്ങളെ പുന്നാര അനിയൻ    നിങ്ങളോട് പറയില്ലന്നുള്ള ഉറപ്പ് ഉള്ളതുകൊണ്ട്   ഞാൻ ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തു വെച്ചതാ..   

പാവം ഈ   ജന്മം മുഴുവൻ  ഇങ്ങനെ ഈ  റൂമിൽ മറ്റുള്ളവർക്ക് ഒരു  ഭാരമായി കഴിയാനാണ്    നിങ്ങളെ വിധി  

  നിങ്ങളെ   ഈ  കിടപ്പ്   കണ്ടിട്ട്   സന്തോഷം കൊണ്ട്    എനിക്കി ഉറക്കെ ചിരിക്കണമെന്നുണ്ട്  പക്ഷേ     ഇവിടെ ഉള്ളവർ കേട്ടാൽ മോശം അല്ലേ.. 

  ഇങ്ങനെ     ശവമായി കിടക്കുന്ന നിങ്ങളെ കൂടെ ഇനി എനിക്കി ജീവിക്കാൻ താല്പര്യമില്ല    അതുകൊണ്ട്     എനിക്കി   ഡിവോഴ്സ്  വേണം    എത്ര പെട്ടന്ന് തന്നെ  

എന്റെ അമ്മനെയും അച്ഛനെയും ഞാൻ ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്     അവർ പറയും ബാക്കി കാര്യങ്ങൾ എല്ലാം.. 

========================

ഏട്ടാ.....   ഏട്ടാ    

ഊണ് കഴിച്ച്‌ ഒന്ന് ഉറങ്ങി പോയി അപ്പോഴാ ഇന്ദുന്റെ വിളി   

ഒന്ന് എണീറ്റെ    

എന്തേയ്   ? 

അച്ഛൻ വിളിക്കുന്നുണ്ട് ഏട്ടനെ   

എന്താ കാര്യമെന്ന് പറ  നീ  ? 

ദെ...ഏട്ടത്തിയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്  

ആഹാ   വന്നോ   ? 

ഞാൻ വരാം   നീ  നടന്നോ 

മുഖം കഴുകി    വേഗം ഒരു ഷർട്ടും ഇട്ടോണ്ട് അവരുടെ അടുത്തേക്ക് നടന്നു     

എന്താ ഗിരി ഉറക്കമായിരുന്നോ ? 

ഊണ് കഴിഞ്ഞപ്പോൾ ചെറുതായിട്ട് ഒന്ന് മയങ്ങിപോയി 

ഗിരിന്റെ അച്ഛൻ എവിടെ  ? 

ഇവിടെ ഉണ്ടായിരുന്നു ഞാൻ വിളിക്കാം    "

ദെ    അച്ഛൻ വന്നല്ലോ    

ഞങ്ങൾ മുഖവുരയില്ലാതെ തന്നെ കാര്യം പറയാം    വെറുതെ വളച്ചു നീട്ടിയിട്ട് കാര്യമില്ലല്ലോ    

ഹരിയുടെ ഭാര്യ ആയിട്ട്  ഇനി   ഇവിടെ    തുടർന്നു പോവാൻ ഞങ്ങളുടെ മകൾക്ക് താല്പര്യമില്ലന്നാണ് പറയുന്നത് 

ഞങ്ങളാൽ   കഴിയുന്നത് പോലെ ഞങ്ങൾ അവളെ പറഞ്ഞു  മനസ്സിലാക്കി കൊടുത്തു പക്ഷേ   അവൾ ഒരേ വാശിയിൽ ആണ്  

  അവൾ ഇങ്ങനെ വാശി പിടിക്കുമ്പോൾ   ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥയാണ്  കൂടെ ജീവിക്കേണ്ടത് അവളല്ലേ    അപ്പോ അവൾ ഇങ്ങനെ ഒരു തീരുമാനം പറയുമ്പോൾ ഞങ്ങൾ എന്ത്‌ ചെയ്യും   ?  

അമ്മയോട് ഞാനൊരു കാര്യം പറയട്ടെ     "

   ഞാനത് പറഞ്ഞപ്പോൾ എല്ലാവരും എന്നെയൊന്നും നോക്കി       

അപകടം ആർക്കും വരാം     എനിക്കും   അവൾക്കും ആർക്കും വരാം    പക്ഷേ  ആപത്ത് ഘട്ടത്തിൽ   ഓടി പോവുകയല്ല വേണ്ടത്    കൂടെ   ഞാനുണ്ടന്ന് പറഞ്ഞു ചേർത്ത് പിടിക്കുകയാണ് വേണ്ടത്     അവിടെയാണ് യഥാർത്ഥ സ്നേഹം     അല്ലാതെ    ഒന്ന് തളർന്നു വീണ്   പോവുമ്പോഴേക്കും  ഇട്ടിട്ട് ഓടി പോവുകയല്ല വേണ്ടത്     

എന്റെ ഗിരി ഇതെല്ലാം ഞങ്ങൾ അവളോട് ആയിരം തവണ പറഞ്ഞു നോക്കി   പക്ഷേ അവൾക്ക്   ഇനി ഹരി യോടൊപ്പം ജീവിച്ചുപോവാൻ താല്പര്യമില്ലന്നാണ് പറയുന്നത്   

ഞങ്ങൾ എന്താ ചെയ്യണ്ടത് നിങ്ങൾ തന്നെ പറ  ? 

പാവം അച്ഛനും അമ്മയും   എല്ലാ കേട്ട് ഒരക്ഷരം മിണ്ടാൻ കഴിയാതെ നിൽക്കുകയാണ് ആ പാവങ്ങൾ     തോളിൽ കിടക്കുന്ന തോർത്ത്‌ മുണ്ട് കൊണ്ട് അച്ഛൻ ഇടയ്ക്കിടെ കണ്ണുകൾ തുടക്കുന്നുണ്ട്   

പാവം ഈ   വയസ്സ് കാലത്ത് എന്തെല്ലാം കാണണം അവർ   

എനിക്കി ഗിരിയോട് മാത്രമായിട്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്    

ഗിരിക്കി വിരോധമില്ലങ്കിൽ നമുക്ക് ഒന്ന് പുറത്തേക്കിറങ്ങി സംസാരിക്കാം    !

എന്താ   അമ്മേ  ? 

ഗിരിക്കി എന്നോട് ദേഷ്യമുണ്ടോ  ? 

എനിക്കി എന്തിനാ അമ്മയോട് ദേഷ്യം   ? 

നമ്മൾ രണ്ടുപേരും ഒരുപാട് ശ്രമിച്ചതാണല്ലോ അവരെ രണ്ടുപേരുടെയും ജീവിതം   ഭദ്രമാക്കാൻ വേണ്ടി  

ഇനി അതല്ലാം പറഞ്ഞിട്ട് എന്താ അമ്മേ  കാര്യം    ഏട്ടത്തിക്കി  എന്റെ ഏട്ടനെ വേണ്ടങ്കിൽ പിന്നെ  നമ്മൾ നിർബന്ധിച്ചിട്ട്‌ എന്താ കാര്യം    ഒന്നിച്ചു ജീവിക്കണ്ടവർ അവരല്ലേ   

ഞാനൊരു കാര്യം ചോദിച്ചാൽ ഗിരി എന്നോട് സത്യം പറയാമോ 

എന്താ കാര്യം അമ്മ ചോദിച്ചോ ? 

ഹരി ഇനി ഒരിക്കലും എഴുന്നേറ്റ്‌ നടക്കില്ലേ  ? 

എല്ലാം   ആ പൂതന പറഞ്ഞു കാണും    അതുകൊണ്ട് എല്ലാം അറിഞ്ഞു വെച്ചുള്ള ചോദ്യമാണ്   

അങ്ങിനെ എഴുന്നേറ്റ്‌ നടക്കില്ല എന്ന് ഒന്ന് പറഞ്ഞിട്ടില്ല   ട്രീറ്റ്മെന്റും  അതുപോലെ തന്നെ      നമ്മുടെ    സ്നേഹത്തോടെയുള്ള പരിചരണവും ഉണ്ടങ്കിൽ   എഴുന്നേറ്റ്‌ നടക്കാൻ സാധ്യത  കാണുന്നുണ്ടന്ന്   ഡോക്ടർ പറഞ്ഞായിരുന്നു   

ഒരിക്കലും   ഹരിക്കി   എഴുന്നേറ്റ്‌ നടക്കാൻ പറ്റില്ല എന്നാണല്ലോ  ഡോക്ടർ അവളോട്  പറഞ്ഞത്

എല്ലാ പറഞ്ഞുകൊടുത്തിട്ടുണ്ട് ആ   പൂതന    എന്നിട്ടും തള്ളന്റെ ഓരോ കുത്തി കുത്തിയുള്ള  ചോദ്യം കണ്ടില്ലേ   തള്ളനെയും മോളേയും    ചവിട്ടികൂട്ടാനാ തോന്നുന്നത് "

ഡോക്ടർ ഏട്ടത്തിയോട് മാത്രമായിട്ട് ഒന്നും സംസാരിച്ചിട്ടില്ല     ഏട്ടത്തിയോട് പറയുന്നത് ഞാനും കേട്ടതാ     അങ്ങിനെ പൂർണമായിട്ട്    ഭേദമാവില്ലന്ന് ഡോക്ടർ പറഞ്ഞിട്ടുമില്ല..

ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ     "

എന്നാൽ ഞങ്ങൾ പോയിക്കോട്ടെ   ഗിരി  ? 

പോവുന്നതിനു മുൻപ് ഒരു കാര്യം ഞാൻ അമ്മയോട് പറഞ്ഞോട്ടെ    

എന്താ ഗിരി  ? 

ഇന്ന് അവൾ എന്റെ ഏട്ടനെ ഒഴിവാക്കി പോയി     അതിന്  അവൾ കണ്ടെത്തിയ   കാരണം   ഈ   ആക്സിഡന്റ്        

നാളെ ഇവളെ അച്ഛനും അമ്മയും വേറെ വിവാഹം കഴിപ്പിച്ചു അയക്കില്ലേ 

    നാളെ    പിറ്റേന്ന്   അവനും ഇതുപോലെ ഒരു    ആക്സിഡന്റ്     സംഭവിച്ചാൽ    അവനെയും ഒഴിവാക്കി  എല്ലാ  ഉപേക്ഷിച്ചു പോരാതെ    സ്നേഹത്തോടെ   അവനെ പരിചരിച്ച്‌   ജീവിക്കാൻ    പഠിപ്പിച്ചു കൊടുക്കണം  മകൾക്ക്         

എല്ലാവരും എന്റെ ഏട്ടനെപോലെയും    എന്റെ വീട്ടുകാരെയും പോലെയാവില്ല   
പറഞ്ഞു കൊടുത്തേക്ക് പുന്നാര മോളോട്     "

എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടേ   

എത്രയും പെട്ടന്ന്  ഞങ്ങൾക്ക്  ഡിവോഴ്സ്   വേണം    

മ്മ്    നിങ്ങൾ അവളെയും വിളിച്ചു പോയിക്കോ കാര്യങ്ങൾ എല്ലാം ഞാൻ സ്പീഡ് ആക്കിക്കോളാം    അതെകുറിച്ച് ടെൻഷൻ വേണ്ട....!!!    
.
അവൾ എന്നെ ഒഴിവാക്കി പോയി അല്ലേടാ....

അത്‌ ചോദിക്കുമ്പോൾ ഏട്ടന്റെ തൊണ്ടഇടറിയിരുന്നു... 

പുകഞ്ഞ കൊള്ളി പുറത്ത്   അങ്ങിനെ കരുതിയാൽ മതി എട്ടാ...

എന്നാലും ഞാൻ പ്രതീക്ഷിച്ചില്ലടാ  അവൾ എന്നെ വിട്ട്   പോവുമെന്ന്    പറഞ്ഞത് പോലെ തന്നെ അവൾ ചെയ്തല്ലോ.. "

ഏട്ടന്റെ വേദനയിൽ  സന്തോഷം കണ്ടത്തുന്ന അവളെ ഏട്ടന് എന്തിനാ  ? 

    പോയിക്കോട്ടെ   അവൾക്ക് നല്ലൊരു ജീവിതം  കിട്ടുമെന്നുണ്ടങ്കിൽ    അവൾ പോയി ജീവിക്കട്ടെ    

ഏട്ടൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ      സത്യം മാത്രം പറയണം   

   എന്താവും ദൈവമേ ഏട്ടൻ ചോദിക്കാൻ പോവുന്നത്   ? 

ഡാ....  നീ എന്താ ആലോചിക്കുന്നത്   ? 

ഹേയ് ഒന്നുല്ല്യ    ഏട്ടൻ ചോദിക്കി    "

എനിക്കി  ഇനി    ഒരിക്കലും  എഴുന്നേറ്റ്‌ നടക്കാൻ കഴിയില്ലന്ന് ഡോക്ടർ പറഞ്ഞു  അല്ലേ   ?

ആരാ ഏട്ടനോട് ഇങ്ങനെ ഒരു കള്ളം പറഞ്ഞത്    ? 

കള്ളമല്ല   സത്യം ആണ്   നീ എന്നോട് കള്ളം പറയണ്ട   

ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ നിങ്ങളോട് സംസാരിച്ചത് മുഴുവൻ    നന്ദന എനിക്കി കേൾപ്പിച്ചു തന്നു    

അതുകൊണ്ട് ഇനി നീ ഏട്ടനോട് കള്ളം പറയാൻ നിൽക്കണ്ട  ഞാൻ വിശ്വസിക്കില്ല  "

ആ നശിച്ചവൾക്ക് പോവുന്നങ്കിൽ അങ്ങ്    പോയാൽ പോരെ   എന്റെ ഏട്ടനെ      ഇത്രയും  വേദനിപ്പിച്ചതൊന്നു പോരെ   ആ പൂതനക്ക്.. ' 

എന്താടാ നീ ആലോചിക്കുന്നത്  ? 

എനിക്കി വിഷമം ഒന്നുല്ല്യ   അത് ഓർത്ത് നീ ടെൻഷൻ ആവണ്ട   എനിക്കി വിശ്വാസം ഉണ്ട്   ഞാൻ എഴുന്നേറ്റ്‌ നടക്കുമെന്ന്   ദൈവം കയ്യ് വിടില്ലന്നുള്ള ഒരു വിശ്വാസം അത്‌ ഞാൻ മുറുകെ പിടിച്ച് പ്രതീക്ഷയോടെ തന്നെ ജീവിക്കും    അവളെ മുൻപിൽ ഒന്ന് നിവർന്നു നിൽക്കണം എനിക്കി   അത് എന്റെ ഒരു വാശിയും ആഗ്രഹവും കൂടിയാണ്.. 

അതാണ് വേണ്ടത്   ഏട്ടന്റെ  ഈ വാശിയാണ്    ഇനിയുള്ള ഏട്ടന്റെ ജീവിതത്തിലും കാണിക്കേണ്ടത്    എന്റെ ഏട്ടന്റെ   ആഗ്രഹങ്ങൾ   എല്ലാം നടക്കും     ദൈവം ഏട്ടന്റെ കൂടെയുണ്ട്... 

   ഗിരി....

ദാ....വരുന്നു   അച്ഛാ... 

ഏട്ടാ ഇപ്പോ വരാം ട്ടോ    "

മോനേ   നമുക്ക്  ഹരിയെ   നോക്കാൻ    ഹോംനേഴ്സിനെ  വെക്കാമെന്ന്      അമ്മ  സമ്മതിച്ചു   ട്ടോ  

അല്ലാതെ    വേറെ വഴിയില്ലല്ലോ    അമ്മക്ക് ഈ  അവസ്ഥയിൽ   അവനെ നോക്കാൻ പറ്റില്ല    
പിന്നെ അച്ഛന്റെ കാര്യം നിനക്ക് അറിയാലോ     പിന്നെ ആകെ ഉള്ളത് നീയാണ്      നീ എത്രയെന്ന് വെച്ചിട്ടാ   ലീവ് എടുത്ത് അവനെ നോക്കിയിരിക്കുക     

അതുകൊണ്ട് നമുക്ക് ഒരു   ഹോംനേഴ്സിനെ തന്നെ വെക്കാം     ഇനി ആലോചിച്ചു സമയം കളയണ്ട   

ഞാനൊരു കാര്യം പറഞ്ഞോട്ടെ   ? 

  ചേച്ചിയുടെ   ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും ഒരുമിച്ച് നോക്കി..."    

എന്താ മോളേ   ? 

അച്ഛൻ ചേച്ചിയുടെ അരികിലേക്ക് നിന്നുകൊണ്ട് ചോദിച്ചു.. "

ഇപ്പോ ഒരു ഹോംനേഴ്സിന്റെ ആവശ്യമുണ്ടോ   ? 

അല്ലാതെ അവന്റെ കാര്യം ആര് നോക്കും മോളേ   ? 

നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണങ്കിൽ   ഹരിയെ ഞാൻ നോക്കിക്കോളാം       

മോള്  എന്താ ഈ പറയുന്നത്    മോള് നോക്കാനോ   ഹരിയെ  ? 

അച്ഛൻ   അത്ഭുതത്തോടെയാണ്  ചേച്ചിയോട്    ചോദിച്ചത്   ? 

ഞാൻ ചോദിച്ചത് തെറ്റാണങ്കിൽ എല്ലാവരും എന്നോട് ക്ഷമിക്കണം   വെറുതെ ഒരു ഹോം നേഴ്സിന്റെ   ആവശ്യമില്ലല്ലോ   എന്നർത്ഥത്തിൽ  ചോദിച്ചു പോയതാ  ഞാൻ    

ക്ഷമിക്കാനോ    മോള് ഇപ്പോ പറഞ്ഞത്  ഒരു നല്ല കാര്യമല്ലേ   മോൾക്ക് ബുദ്ധിമുട്ടില്ലങ്കിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളു    പ്രത്യേകിച്ച്   മോള് ആവുമ്പോൾ ഞങ്ങൾക്ക്   അതിലേറെ സന്തോഷമാ...

അമ്മയുടെയും അച്ഛന്റെയും മുഖത്ത്‌ ഇപ്പോഴാ ഒരു പുഞ്ചിരി വിടർന്നത്       അമ്മ ചേച്ചിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു     മോള് അവനെ എഴുന്നേൽപ്പിച്ചു നടത്തണം    അതിന് മോൾക്ക് പറ്റണം    ഇന്ന് അവനെ തള്ളി പറഞ്ഞവരുടെ മുൻപിൽ എന്റെ മോന് ഒന്ന് നിവർന്ന്  നിന്ന്   കാണണം ഈ   അമ്മക്ക്   അത് അമ്മയുടെ വലിയൊരു ആഗ്രഹമാണ് മോളേ...

അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കും     അമ്മ സമാധാനമായിട്ടിരിക്കി    ഹരിയെ   പഴയ ഹരി ആക്കി ഞാൻ അമ്മക്ക് തരാം    അത്‌ പോരെ അമ്മക്ക്   ? 

അമ്മക്ക് ഇത്രയും കേട്ടാൽ മതി     മോളേ    സന്തോഷമായി   എങ്ങനെ മോളോട് നന്ദി പറയണമെന്ന് ഈ അമ്മക്ക് അറിയില്ല... "

അയ്യോ എന്താ  അമ്മേ ഇത്   നന്ദിയോ    നമ്മൾ തമ്മിൽ ഒരു നന്ദിപറച്ചിലിന്റെ ആവശ്യമുണ്ടോ ? 

നിങ്ങളെ എല്ലാവരുടെയും സന്തോഷമല്ലേ എന്റെ സന്തോഷം      "
=========================

ഏട്ടാ....     ഉറക്കമാണോ   ? 

അല്ലടാ വെറുതെ കണ്ണടച്ച് കിടന്നതാ    

നീ എന്താ ഇന്ന് ഓഫീസിൽ പോയില്ലേ   ? 

ഇല്ല നാളെ മുതൽ പോവാമെന്ന് കരുതി     "

  ഏട്ടനെ നോക്കാൻ പുതിയ ഹോം നേഴ്സ് വന്നു ട്ടോ    

മ്മ്   "

എന്താ ഒരു മൂളക്കം       ഹോം നേഴ്സ് വന്നൂന്ന് പറഞ്ഞപ്പോൾ ഈ  മുഖത്ത്‌ ഒരു സന്തോഷമില്ലല്ലോ     

എന്ത്‌ സന്തോഷം     ഹോം നേഴ്സ് അല്ലേ അല്ലാതെ.....

എന്താ നിർത്തി കളഞ്ഞത് മുഴുവൻ   പറ  ? 

ഒന്നുല്ല്യ    "

എന്താ എന്റെ ഏട്ടന്റെ മുഖത്ത്‌ ഒരു ടെൻഷൻ      ഇത്രയൊക്കെ പറഞ്ഞിട്ടും   ഈ മുഖത്ത്‌ ഒരു സന്തോഷമില്ലല്ലോ    

ഗീതു എവിടെ പോയി  ? 

ഓഹോ    അപ്പോ   വെറുതെ അല്ല ഈ മുഖം ഇങ്ങനെ   "

ഒന്നുപോട    നീ ഞാൻ ചോദിച്ചതിന് മറുപടി പറ   ? 

ചേച്ചിയും ഇന്ദു   അമ്പലത്തിൽ പോയി..   

ദെ   വന്നൂന്ന് തോന്നുന്നു.. 

ഞാൻ പുതിയ ഹോം നേഴ്സിനെ വിളിക്കട്ടെ     ഏട്ടന് കാണണ്ടേ  ഏട്ടനെ നോക്കാൻ പോവുന്ന ആളെ    "

ദെ ഞാൻ വിളിക്കാം ട്ടോ    നോക്കിക്കോ   നല്ലതുപോലെ തന്നെ നോക്കിക്കോ... 

സെറ്റ് സാരിയും മുടിയിൽ  തുളസിക്കതിരും   നെറ്റിയിൽ ചന്ദനക്കുറിയും  ചാർത്തികൊണ്ട്   മന്ദം മന്ദം         ചേച്ചി ഏട്ടന്റെ അരികിലേക്ക്   നടന്നടുത്തു.. 

  ദെ നോക്ക്    ഏട്ടനെ നോക്കാൻ വന്ന ഹോം നേഴ്സ്   എങ്ങനെയുണ്ട് കണ്ണ് തുറന്ന് നോക്ക് 

ജനൽ വഴി പുറത്തേക്ക് നോക്കി  കിടക്കുന്ന   ഏട്ടൻ ഞാൻ പറഞ്ഞതൊന്നും    മൈൻഡ്   വെച്ചതേയില്ല... 

ഏട്ടാ   ഒന്നിങ്ങ് നോക്ക്   "

ചേച്ചി തന്നെ വിളിച്ചു നോക്ക് അല്ലങ്കിൽ ഈ കിടത്തം തന്നെ കിടക്കും   "   

ഹരി.....

ചേച്ചിയുടെ ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ ഏട്ടൻ തിരിഞ്ഞു നോക്കി...   

ആഹാ   അപ്പോ നോക്കാൻ അറിയാം വിളിക്കേണ്ട ആള് വിളിച്ചപ്പോൾ   വേഗം നോക്കിയത് കണ്ടില്ലേ 

ഞാൻ പറഞ്ഞ ഹോം നേഴ്സ് ഇതാണ്     കണ്ണ് നിറയെ കണ്ടോ    "

ഇനി   ഞാനങ്ങ് മാറി തരാം     ഇനി എല്ലാം ചേച്ചിന്റെ കയ്യിൽ   

ഭഗവാനെ എന്താ ഇത്   എനിക്കി വിശ്വസിക്കാൻ പറ്റുന്നില്ല    നീ ആണോ   ഗിരി പറഞ്ഞ  ആ   ഹോം  നേഴ്സ്    

എന്തെ ഞാൻ വേണ്ടേ  ? 

വേണ്ടേ എന്നോ   ഇതിൽ പരം എന്ത്‌ സന്തോഷമാ ഈ ഹരിക്കി

ഒന്ന് എഴുന്നേൽക്കാൻ പറ്റിയെങ്കിൽ ഞാൻ നിന്നെ  കെട്ടിപിടിച്ചേനെ ഇപ്പോ  അത്രക്ക് സന്തോഷമുണ്ട് എനിക്കി.."      

എന്താ ഒരു ഐശ്വര്യം  ഈ മുഖത്ത്‌   ആരും ഒന്ന് നോക്കി നിന്ന് പോവും    എന്റെ ഈ പെണ്ണിനെ    "

ആദ്യം ഈ   ചന്ദനം  ഈ  നെറ്റിയിൽ തൊട്ടോട്ടെ ട്ടോ  എന്നിട്ട്   ഐശ്വര്യമായി തുടങ്ങാം    

ഇവിടെ ഇരിക്കി ഒരു കാര്യം ചോദിക്കട്ടെ   ? 

എന്തേയ്  ?  

അമ്പലത്തിൽ പോയിട്ട് എന്താ പ്രാർത്ഥിച്ചത്  ? 

ഇപ്പോ എനിക്കി പ്രാർത്ഥിക്കാൻ   ഒരു ഒറ്റ  കാരണമല്ലേ ഉള്ളു     ഹരി      എത്രയും പെട്ടന്ന് ഒന്ന് എഴുന്നേറ്റ്‌   നടക്കണം   അത് മാത്രമാണ് ഇപ്പോ എന്റെ പ്രാർത്ഥന

ആഹാ   അത്‌ കേട്ടാൽ മതി   എനിക്കി   

സമയം ഒരുപാടായി ഞാൻ ചായ എടുത്ത് വരാം    "

ചായ  ഇപ്പോ    വേണ്ട കുറച്ച് സമയം കൂടി  നീ   എന്റെ അരികിൽ ഇരിക്കി    "

ആദ്യം ചായ കുടിക്കാം ട്ടോ   എന്നിട്ട് മെഡിസിൻ കഴിക്കണം    എന്നിട്ട് മതി ഇരുത്തം   എല്ലാം 

നല്ല കുട്ടിയായി ഞാൻ പറയുന്നതുപോലെ അങ്ങ് അനുസരിച്ചാൽ മതി    

അപ്പോ   ഹോം നേഴ്സ് പരിചരണം തുടങ്ങികഴിഞ്ഞു അല്ലെ   ? 

പിന്നെ അല്ലാതെ..."

=======================

  എന്തുപറ്റി   എന്റെ    പുന്നാര ഭാര്യക്ക്     എന്താ കിടക്കുന്നത് ? 

ഒന്നുല്ല്യ ഏട്ടാ    

ഒന്നുല്ലാതെ  കിടക്കില്ലല്ലോ     പറയ്‌ എന്തെങ്കിലും വയ്യായ്ക ഉണ്ടോ ? 

ഭയങ്കര ക്ഷീണം    അതുകൊണ്ട് കിടന്നതാ..

ഹോസ്പിറ്റലിൽ പോവണോ  ? 

വേണ്ടാ   അത്   കുറച്ച് സമയം   കിടന്നാൽ മാറും     

ചേച്ചി എവിടെ പോയി  ? 

ഏട്ടന്റെ അരികിൽ ഉണ്ട് ചായ കൊടുക്കുവാ     ഏട്ടന് 

എന്തായാലും അവര്   രണ്ടാളും ആഗ്രഹിച്ചതുപോലെ തന്നെ കാര്യങ്ങൾ മുൻപോട്ട് പോവുന്നുണ്ടല്ലോ അതുപോലെ എല്ലാം ഭംഗിയായി പോയാൽ മതിയായിരുന്നു 

എന്തായാലും എന്റെ ഏട്ടൻ ഒന്ന് എഴുന്നേറ്റ്‌ നടന്നാൽ മതി അത് മാത്രമാണ് ഇന്നെന്റെ പ്രാർത്ഥന

ചേച്ചി അരികിൽ ഉണ്ടങ്കിൽ ഏട്ടന്  അത്‌ സന്തോഷം തന്നെയാണ്    ചേച്ചിന്റെ പരിചരണം അത് വിജയിക്കും എനിക്കി ഉറപ്പുണ്ട്      എന്റെ ഏട്ടൻ എഴുന്നേറ്റ്‌ നടക്കുകയും ചെയ്യും   "     

എല്ലാം ശരിയാവൂ ഏട്ടാ..

   ഏട്ടൻ എഴുന്നേറ്റ്‌ നടക്കും    അത് ഓർത്ത്   എന്റെ   ഏട്ടൻ ടെൻഷൻ  ആവണ്ട   

എന്റെ കുറുമ്പി എന്ത്‌ പറയുന്നു   ?

ദെ ഇപ്പോ  തന്നെ അതിനെ ഓരോന്ന് പഠിപ്പിച്ചു വെച്ചിട്ട്    എന്നെ ചവിട്ടാൻ തുടങ്ങി ട്ടോ   

ആഹാ എന്റെ മോള് ആള് കൊള്ളാലോ
 
   ഈ അച്ഛന്റെ അല്ലേ മോള് പിന്നെ അങ്ങിനെ ഇല്ലാതിരിക്കില്ലല്ലോ.."

ഇപ്പോ തന്നെ ഇങ്ങനെ കുറച്ച് കഴിഞ്ഞാൽ എന്താവുമോ എന്തോ  ? 

നീ ഒന്ന് ക്ഷമിക്കടി പെണ്ണേ  

  എന്റെ മോള് ഒരു പാവമാ അല്ലേടാ    ചക്കരേ...  

നല്ല പാവം   എന്നെകൊണ്ട് ഒന്ന് പറയിപ്പിക്കണ്ട .. 

എന്നാൽ ഞാൻ എന്റെ മോളോട് പറയാം    ഇനി മുതൽ അമ്മയെ ചവിട്ടരുതന്ന്..'.

ദെ   ഏട്ടൻ ഒന്നും പറയണ്ട അടങ്ങി ഇവിടെ കിടന്നാൽ മതി 

അയ്യോ ഇങ്ങനെ ചൂടാവല്ലേ    നിന്റെ ഏട്ടൻ ഒരു പാവമല്ലേ   

ഉവ്വ്‌ നല്ല പാവമാ    എനിക്കി അറിയുന്നത് പോലെ വേറെ ആർക്കും അറിയില്ലല്ലോ 

എനിക്കി എന്താടി  കുഴപ്പം  ? 

ഒരു കുഴപ്പവുമില്ല    പോരെ  ഇനി അത്‌ ചോദിച്ചോണ്ട്   എന്നോട് മല്ലിടാൻ വരണ്ട..."

ദെ ഏട്ടന്റെ ഫോൺ റിംഗ് ചെയ്യുന്നു    ആരാന്ന് നോക്ക്   ?  

ആരാണാവോ? 

ആരാ ഏട്ടാ...? 

അനീഷ് ആണ്   "

ഗിരി നീ   ഓഫീസിൽ ആണോ ? 

അല്ലടാ ഞാൻ വീട്ടിൽ ആണ്   എന്തേയ്  ? 

നാളെ വിവേക് പോവുകയാ    അതിന് മുൻപ് നമുക്ക്  ഇന്ന് ഒന്ന് കൂടണം    ഇപ്പോ കുറെ ആയില്ലേ  നമ്മളൊന്ന്  കൂടിയിട്ട്    

ആയിക്കോട്ടെ ഞാൻ വൈകിട്ട് വരാം     നമ്മുടെ പതിവ് സഥലത്തേക്ക്  തന്നെയല്ലേ  ? 

അതെ   നീ അവിടേക്ക് എത്തിയാൽ മതി ഞങ്ങൾ അവിടെ ഉണ്ടാവും     

പിന്നെ വേറെ ഒരു കാര്യം കൂടി    നിന്റെ വക പ്രത്യേക  ചിലവ് ഉണ്ട് ട്ടോ     അത് മറന്നു പോവണ്ടാ.."    

അത് ഞാനേറ്റു മുത്തേ   നമ്മക്ക് പൊളിക്കാം വൈകിട്ട്    

എന്നാ ശരി വൈകിട്ട് കാണാം   "

എന്താ ഏട്ടാ    പരുപാടി ? 

ഹേയ് അത് ചുമ്മാ..

ചുമ്മാ ഒന്നുമല്ല   വൈകിട്ട് പൊളിക്കാം എന്ന് ഏട്ടൻ    പറഞ്ഞല്ലോ    അത് എന്താ  ? 

നാളെ വിവേക് പോകുവാ അതിന്റെ ഒരു ചെറിയ കൂടൽ പിന്നെ    ഞാൻ അച്ഛനാവാൻ പോവുന്ന  ഒരു   സന്തോഷം   അതിന്റെ ഒരു   ചിലവും      

ആയിക്കോട്ടെ   പക്ഷേ    കള്ള് കുടിച്ചോണ്ട്    ഇവിടേക്ക്   വന്നേക്കരുത്       വന്നാൽ നോക്കിക്കോ ബാക്കി ഞാൻ അപ്പോൾ പറയാം ട്ടോ 

   അവരെ ഒരു സന്തോഷത്തിന് ഇച്ചിരി കഴിക്കും ഞാൻ    നല്ല മോള് അല്ലേ  ഒന്ന് സമ്മതിക്കി... 

വേണ്ടാന്ന് പറഞ്ഞില്ലേ   എനിക്കിഷ്ടം അല്ല  ഏട്ടൻ മദ്യപിക്കുന്നത്.. 

എപ്പോഴും ഇല്ലല്ലോ ഇന്നൊരു ദിവസം അല്ലേ     പ്ലീസ് ഒന്ന് സമ്മതിക്കന്റെ  പൊന്നെ.. 

എന്നോട് ഒന്നും ചോദിക്കണ്ട  എന്നോട് ഒന്നും പറയുകയും വേണ്ടാ    എന്താന്ന്   വെച്ചാൽ    എല്ലാം    ഏട്ടന്റെ ഇഷ്ട്ടം പോലെ അങ്ങ്     ചെയ്തോ       എന്ന് പറഞ്ഞോണ്ട് പെണ്ണ്  അതാ എണീറ്റ് പോവുന്നു 

നീ ഇത് എവിടേക്കാ പോവുന്നത് ഇവിടെ കിടക്ക്    എന്നോട് പിണങ്ങി പോവുകയാണോ  ? 

എന്നോട് ഒന്നും ചോദിക്കണ്ട    എന്നെ വിട് ഞാൻ പോവാ    

ഇങ്ങനെ പിണങ്ങല്ലേ..   ഞാൻ കഴിക്കില്ല പോരെ  ? 

സത്യം ആണോ   ? 

മ്മ്   സത്യം    

എന്നാൽ എന്റെ വയറ്റിൽ കിടക്കുന്ന   ഏട്ടന്റെ മോളേ പിടിച്ച് സത്യം ചെയ്യ്   

ഹേയ് അതൊന്നു വേണ്ടാ   വെറുതെ എന്തിനാ നമ്മളെ മോളേ പിടിച്ച് സത്യം ചെയ്യുന്നത്    

വേണം  സത്യം ചെയ്യണം    ഇല്ലങ്കിൽ ഏട്ടൻ ഇന്ന് കള്ള് കുടിച്ചോണ്ട് വരും.. 

ഇല്ലടി സത്യം   നീ നോക്കിക്കോ ഞാൻ കുടിക്കില്ല    "

കുടിച്ചു വന്നാൽ അപ്പോ അറിയാം ഈ   ഇന്ദുമുഖി ആരാണെന്ന്  

ഭഗവാനെ ഇന്ന് എന്തെങ്കിലും എക്കെ നടക്കും   സാരമില്ല   അത്   അപ്പോയല്ലെ     അത്    സോപ്പിട്ട് ശരിയാക്കാം.. 

======================

ഹരി     ഉറക്കം ആണോ  ? 

ഹേയ്    അല്ലടി പെണ്ണേ     

നീ എവിടെ ആയിരുന്നു എത്ര നേരമായി ഞാൻ നോക്കി കിടക്കുന്നു    "

അടുക്കളയിൽ കുറച്ച് ജോലി ഉണ്ടായിരുന്നു    അത്‌ കഴിഞ്ഞിട്ട്  ഹരിയുടെ അരികിലേക്ക് വരാമെന്ന് കരുതി."

എല്ലാംകൂടി   നല്ലപോലെ ബുദ്ധിമുട്ടുന്നുണ്ട്   അല്ലേ ..? 

ഇതൊന്നും  എനിക്കൊരു   ബുദ്ധിമുട്ടല്ല ഹരി...  

എവിടെ പോയി  എല്ലാവരും  ? 

എല്ലാവരും ഊണ് കഴിഞ്ഞ മയക്കത്തിലാണ്    

എന്നാൽ നമുക്കും  ഒന്ന്  മയങ്ങിയാലോ   ? 

നമുക്ക് വേണ്ട  ഹരി ഒറ്റക്ക് അങ്ങ് മയങ്ങിയാൽ മതി   

നീയും   എന്റെ  കൂടെ   ഉണ്ടങ്കിൽ അത് ഒരു സുഖമല്ലേ.. 

തൽകാലം ആ സുഖം വേണ്ടാ ട്ടോ    നല്ല കുട്ടിയായി കിടക്കാൻ നോക്ക്    "

നീ ആ   ഡോർ അടക്ക് ഒരു കാര്യം പറയാനാ    

കാര്യം പറയാൻ എന്തിനാ ഡോർ അടക്കുന്നത് പറഞ്ഞോ    

നിനക്ക് ഡോർ അടക്കാൻ പറ്റുമോ   ?

ആരെങ്കിലും കണ്ടാൽ മോശമാണ് ഹരി.. 

ആരും കാണില്ല   നീ ഞാൻ പറയുന്നത് പോലെ ചെയ്യ്..

ഇനി പറ   എന്താ പറയാനുള്ളത്  ? 

ആ   ചെവി ഇങ്ങ് കാണിക്കി   ഞാൻ പറയാം..  

ഇവിടെ ആരും ഇല്ലല്ലോ പിന്നെ എന്താ ഉച്ചത്തിൽ പറഞ്ഞാൽ  

ഞാൻ പറയുന്നത് കേൾക്ക് ഗീതു നീ    "

ശോ...ഇങ്ങനെ ഒരു സാധനം 

  എന്നാ പറ  ? 

പറയാനല്ല    ദെ നിന്നെ ഇങ്ങനെ ഒന്ന് ചുംബിക്കൻ വേണ്ടിയാ  എന്ന് പറഞ്ഞുകൊണ്ട്   ഇടതുകൈകൊണ്ട്  അവളെ   കഴുത്തിൽ മെല്ലെ പിടിച്ചു മുഖം ഒന്നൂടി താഴ്ത്തി പിടിച്ചുകൊണ്ട്   അവളുടെ കവിളിലേക്കായി   അധരങ്ങൾ    ചേർത്ത് വെച്ചു... ഒന്നല്ല ഒത്തിരി തവണ.

എന്നോട് എന്തോ പറയാനുണ്ടന്ന് പറഞ്ഞിട്ട്   ഇതിനായിരുന്നു ലേ    

പിന്നെ നിന്നെ ഉമ്മ വെക്കാൻ ആണന്ന് പറഞ്ഞാൽ നീ എന്റെ അടുത്തോട്ടു പോലും വരില്ലല്ലോ   അത്രക്ക് പേടിയല്ലേ നിനക്ക്   അതുകൊണ്ടാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത്    

എത്രയും പെട്ടന്ന്   ഒരു താലി വാങ്ങി ഈ കഴുത്തിൽ കെട്ടണം   എന്നാൽ പിന്നെ ഇങ്ങനെ പേടിക്കേണ്ടല്ലോ    "

താലി   എക്കെ    പിന്നെ ആദ്യം ഹരി എഴുന്നേറ്റ്‌ നടക്കണം ഇപ്പോ എന്റെ പ്രാർത്ഥന അത്‌ മാത്രമാണ്..

എല്ലാം ശരിയാവൂ നീ അല്ലേ എന്റെ കൂടെ ഉള്ളത് നീ എന്റെ കൂടെ ഉണ്ടങ്കിൽ   പിന്നെ ഈ ഹരി ഹാപ്പിയാ   

അതുകൊണ്ടല്ലേ   ഇച്ചിരി പേടിയോടെയാണങ്കിലും    അമ്മയോടും അച്ഛനോടും   ഞാൻ   തന്നെ ഹരിയെ നോക്കിക്കോളാം  എന്ന് കേറി അങ്ങ് പറഞ്ഞത്..  പേടിയായിരുന്നു  അവർ എന്ത്‌ പറയുമെന്ന്     പക്ഷേ    അവർ ആഗ്രഹിച്ചത് തന്നെയാണ് ഞാൻ പറഞ്ഞതും അതുകൊണ്ട്   എന്റെ    ടെൻഷൻ കുറഞ്ഞു കിട്ടി   

എന്റെ നന്മയാണ് അവർ ആഗ്രഹിക്കുന്നത് അതുകൊണ്ട് ഈ   കാര്യത്തിൽ    അവർ ഒരിക്കലും തടസം പറയില്ല

ഇനി അഥവാ അവർ വേണ്ടാന്ന് പറഞ്ഞാലും   ഗിരി   അവരെകൊണ്ട് സമ്മതിപ്പിക്കും          

അവന് അറിയാം   നീ  എന്റെ    കൂടെ ഉണ്ടങ്കിൽ ഈ ഹരിയുടെ ജീവിതം ഹാപ്പിയാണന്ന്  

  ഹാപ്പിയാണോ    എന്നിട്ട് ഇപ്പോ? 

ഹാപ്പി ആണോ എന്നോ     എന്ത്‌ ചോദ്യമാ   നീ ചോദിക്കുന്നത്   ഞാനിപ്പോ ഫുൾ ഹാപ്പിയാണ്     
   
അത്‌ കേട്ടാൽ മതി    എനിക്കി

========================

വൈകിട്ട് പതിവുപോലെ സ്ഥിരം കൂടാറുള്ള   സ്ഥലത്തേക്ക്    പോവുമ്പോഴാ  വിവേകിന്റെ കാൾ    

എന്താടാ   ഞാനിതാ   വരുന്നു    നീ ഫോൺ വെച്ചോ    

എത്ര  സമയമായി   ഞങ്ങൾ നിന്നെ ഇവിടെ വെയിറ്റ് ചെയ്യുന്നു ഒന്ന് പെട്ടന്ന് വാ   .. 

ദാ..    എത്തി നീ ഫോൺ വെക്ക്  

അപ്പോയെക്കും തുടങ്ങിയോ ഇവിടെ ഞാൻ വരാൻ നേരമില്ല   അല്ലേ.... ? 

തുടങ്ങിയതെയുള്ളു      ദാ   പിടിക്കി എന്നിട്ട് അങ്ങ് വെച്ച് കാച്ച്... "

ഡാ    എന്നെത്തെയും പോലെയല്ല    ഇന്ന്   കുടിക്കാൻ എനിക്കി ഇച്ചിരി പേടിയുണ്ട്    

അത്‌ എന്തുപറ്റി  ? 

മദ്യം മുൻപിൽ കണ്ടാൽ പേടിയും   ബോധവും   ഇല്ലാത്ത ആളല്ലേ   നീ       പിന്നെ ഇപ്പോ എന്താ ഒരു പുതിയൊരു പേടി നിനക്ക്  ?  

ഇന്ദു എന്നെകൊണ്ട് സത്യം ചെയ്യിപ്പിച്ചതാ കുടിക്കരുതന്ന്    അതുകൊണ്ട് ഒരു പേടി  ഡാ..  

ഒന്ന് പോടാ    അവന്റെ ഒരു പേടി    നീ ഞങ്ങളുടെ കൂടെ ഉണ്ടങ്കിൽ അല്ലേ എല്ലാം ഒന്ന് കളറാവുകയുള്ളും   അതുകൊണ്ട് പേടിക്കാതെ   നീ വെച്ച് കാച്ച്‌ അളിയാ  ബാക്കിയെല്ലാം വരുന്നത് പോലെ   വരട്ടെ.. 

അവര് ധൈര്യം തന്നപ്പോൾ പിന്നെ ഒന്നും നോക്കിയില്ല  എടുത്ത് അങ്ങ് കുടിച്ചു   

  പഹയാ  വെള്ളം ചേർക്ക്    ഇല്ലങ്കിൽ കരള് അങ്ങ് കരിഞ്ഞു പോവും...! 

വെള്ളം ചേർക്കാതെ    കുടിക്കുന്നതാ   അതിന്റെ ഒരു ഇത്     അതിന്റെ ഒരു  സുഖം ഒന്ന് വേറെ തന്നെയാണ് മോനേ...

പഴയ പോലെയല്ല ട്ടോ   ഗിരി      അളവ് ഒന്ന് കുറച്ചേക്ക്    

എന്തായാലും അടിച്ചു   അപ്പോ അളവ് കുറഞ്ഞാലും ഇല്ലങ്കിലും    എല്ലാ ഒരുപോലെയാണ്    

പേടിയുണ്ടന്ന് പറഞ്ഞ ആളാ..എന്നിട്ട്   അവൻ കുപ്പിയോടെ അങ്ങ്   അണ്ണാക്കിലേക്ക് ഒഴിക്കുന്നത് കണ്ടില്ലേ       പഹയാ മതി   

ഇപ്പോ തന്നെ ഓവർ ആയി..

ഇല്ലടാ ഓവർ ഒന്നും ഇല്ല    നീ ആ   കുപ്പി ഇങ്ങ് താ   

മതി ഗിരി പറയുന്നത് കേൾക്ക്   

ഇപ്പോ തന്നെ  നീ ഓവർ ആണ്   

എങ്ങനെ ഓവർ അല്ലാതിരിക്കും കുപ്പി മൊത്തത്തിൽ അങ്ങ് അണ്ണാക്കിലോട്ട് ഒഴിക്കുക അല്ലേ.."

    ഡാ...സമയം ഒരുപാട് ആയി    മതി പോവാം    "

  ഗിരി നിന്റെ ഫോൺ റിംഗ് ചെയ്യുന്നു    എടുത്ത് സംസാരിക്കി   ഭാര്യ ആവും    കെട്ടിയോനെ കാണാത്തതുകൊണ്ടുള്ള വിളിയാണ് മോനേ  വേഗം നിർത്തി    വീട്ടിലോട്ട്   വിട്ടോ   ഇല്ലെങ്കിൽ ഇന്നത്തെ കാര്യം പോക്കാ... 

അല്ലങ്കിലും ഇന്നത്തെ കാര്യം പോക്കാ..  

  ഭാര്യ അല്ല   അവളെ  ചേച്ചിയാണ്    

ഹലോ   എന്താ ചേച്ചി  ? 

നീ എവിടെയാ ഗിരി  ? 

ഞാൻ പുറത്ത് ആണ്   എന്തേയ്  ? 

സമയം എത്രയായി ഇപ്പോ  ? 

സമയം എത്ര  ആയാലും ഗിരി വീട്ടിൽ എത്തിയിരിക്കും    സമയം നമുക്ക് ഒരു  വിഷയമേയല്ല.. 

നീ  കള്ള് കുടിച്ചിട്ടുണ്ടോ  ? 

ഹേയ് ഇല്ലല്ലോ.."   

പിന്നെ സംസാരത്തിൽ എന്താ   ഒരു മാറ്റം  ? 

അത്‌ ചേച്ചിക്കി തോന്നുന്നതാണ്  

നിനക്ക്  വീട്ടിൽ    വരാനായില്ലേ  നീ    സമയം ഒന്ന് നോക്ക്    

സമയം നോക്ക് സമയം നോക്ക് എന്ന് ചേച്ചി ഇടയ്ക്കിടെ ഇങ്ങനെ പറയണ്ട   ഗിരി ഇപ്പോ അവിടെ എത്തും    
ദെ ഇപ്പോ വരും  ഒരു അഞ്ചു മിനിറ്റ്       

എല്ലാവരും ഉറങ്ങി ഒന്ന് പെട്ടന്ന് വാ    നീ    

ചേച്ചി പോയി കിടന്നോ   എന്നെ കാത്തിരിക്കേണ്ട...

മതി സംസാരിച്ചത് ഫോൺ വെച്ച് വേഗം  വരാൻ നോക്ക്   

മിക്കവാറും എന്റെ വീട്ടുകാർ ഇന്നന്നെ കുരിശിൽ കേറ്റും 

എത്രയും പെട്ടന്ന് പോവുന്നതാ നല്ലത്   ഇല്ലങ്കിൽ എന്തെങ്കിലും എക്കെ നടക്കും     "

   അടിച്ച നാറ്റം    അറിയാതിരിക്കാൻ   കുറച്ച്   സെന്റർ ഫ്രഷും വാങ്ങി അത്‌ വായിലിട്ട്   വീട്ടിലേക്ക് അങ്ങ്   വെച്ച് പിടിച്ചു...

   അച്ഛൻ  ഉറങ്ങിയാൽ മതിയായിരുന്നു    ഇല്ലങ്കിൽ എനിക്കി പണി ഉറപ്പാ   

ഭാഗ്യത്തിന് അച്ഛൻ ഉമ്മറത്തില്ല  

പോക്കറ്റിൽ കിടന്ന  ബാക്കിയുള്ള  സെന്റർ ഫ്രഷും കൂടി    എടുത്ത് വായിലേക്കിട്ട്   ഉമ്മറത്തേക്ക് കയറാൻ നിൽക്കുമ്പോഴാ   മുൻപിൽ തന്നെ ചേച്ചി   

ചേച്ചി ഉറങ്ങിയില്ലായിരുന്നോ  ? 

ഞാൻ ഉറങ്ങി കഴിഞ്ഞാൽ നിനക്ക് ആര് ഡോർ തുറന്ന് തരും .?

  നീ നന്നായിട്ട് മദ്യപിച്ചിട്ടുണ്ടല്ലേ? 

ഇല്ല   ചേച്ചി   കുറച്ച്   അത് തന്നെ  കമ്പനിക്കാർ നിർബന്ധിച്ചതുകൊണ്ടാണ്   

ഇന്ദു ഉറങ്ങിയോ  ? 

പിന്നെ അല്ല  ഈ   വയ്യാത്ത അവസ്ഥയിൽ ഉറക്കം കളഞ്ഞു കള്ളും കുടിച്ച്  വരുന്ന   നിന്നെയും കാത്തിരിക്കുവല്ലേ   അവള്    " 

പാവം കുറെ നേരം നിന്നെയും കാത്തിരുന്ന്  ഭക്ഷണം കഴിക്കാതെ   പിന്നെ അമ്മ വഴക്ക് പറഞ്ഞപ്പോഴാ   വന്ന് കഴിച്ചത്.. "

  എന്തിനാ ഗിരി ഈ   സമയത്ത് അതിനെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്   ? 

സോറി ചേച്ചി    "

സോറി എന്നോടല്ല പറയേണ്ടത് അവളോട് പോയി പറ    

നിനക്ക് ഞാൻ ഭക്ഷണം എടുത്ത് വെക്കട്ടെ  ? 

എനിക്കി   വേണ്ട ചേച്ചി പോയി കിടന്നോ   "

ഞാൻ ഇന്ദുന്റെ അരികിലേക്ക് പോയി നോക്കട്ടെ    

നീ ഇത് എവിടേക്കാ...? 

എന്റെ റൂമിലേക്ക്    

ഇന്ദു നിങ്ങളെ റൂമിൽ   അല്ല  അമ്മന്റെ അരികിലാ ഉള്ളത്    

  ഈശ്വരാ...  എന്നാ എന്റെ കാര്യം  പോക്കാ..

ചേച്ചി ഒന്ന്   അവളെ   വിളിക്കാമോ  ? 

ഞാൻ വന്നൂന്ന് പറഞ്ഞാൽ മതി    

അവന് രണ്ട് കാലിൽ നിൽക്കാൻ വയ്യ    ആടികൊണ്ടാണ്   സംസാരിക്കുന്നത്   തന്നെ      എന്നിട്ടാ എന്നോട് കള്ളം പറഞ്ഞത്   കുറച്ചേ കുടിച്ചിട്ടുള്ളു എന്ന്  മൂക്കറ്റം കള്ളും കുടിച്ചോണ്ട് വന്നിരിക്കുന്നു  അവൻ   അവിടെ എവിടേലും പോയി ഇരിക്കി ഗിരി അല്ലങ്കിൽ നീ വീണ് പോവും   

ഈ ഗിരി അങ്ങിനെ ഒന്നും വീഴില്ല ചേച്ചി    ചേച്ചി വേഗം അവളെ പോയി വിളിക്കി  എന്നിട്ട് സംസാരിക്കാം   "

എനിക്കി തോന്നുന്നില്ല അവൾ വരുമെന്ന്    

ഞാൻ വിളിക്കുന്നു എന്ന് പറഞ്ഞാൽ എന്റെ പെണ്ണ് വരും    ചേച്ചി അവളെ പോയി വിളിച്ച് നോക്ക്  അവൾ വരും എനിക്കി ഉറപ്പാ...

ചേച്ചി....

ഈ ചേച്ചി ഇത് എവിടെ പോയി   അവളെ ഈ  റൂമിൽ   പോയി വിളിക്കാൻ ഇത്രയും സമയമോ  ? 

   ഗിരി....  

  എന്തേയ്   ? 

അവൾ വരുന്നില്ല..    

ചേച്ചി വിളിച്ചില്ലേ  ? 

വിളിച്ചു അവൾ ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് കിടക്കുവാ    

നീ തന്നെ പോയി വിളിച്ചു നോക്ക് അപ്പോ പിന്നെ വരാതിരിക്കില്ല    "

അമ്മ ഉറങ്ങിയോ  ? 

.ഉറങ്ങി തോന്നുന്നു  "  

എന്നാൽ പിന്നെ ധൈര്യമായി പോയി   എന്റെ പെണ്ണിനെ ഇങ്ങ് പൊക്കി കൊണ്ട് വരാം    

ശബ്ദം ഇല്ലാതെ   മെല്ലെ അമ്മ കിടക്കുന്ന റൂമിൽ കയറി   പണ്ടാറം    ഇവിടെ ലൈറ്റ് ഒന്നും ഇല്ലേ    അല്ലെങ്കിൽ എന്റെ കണ്ണിന്റെ കാഴ്ച പോയതാണോ ?  

ഈ  ലൈറ്റ് എക്കെ ഒന്ന്  ഇട്ട് വെച്ചൂടെ   ഇവർക്ക്      അമ്മനെ അവളെ മനസ്സിലാകുന്നില്ലല്ലോ ഭഗവാനെ... 

ഇതിൽ ഇപ്പോ അവള്   ഏതാണ് അമ്മ ഏതാണ്   ഒന്നും മനസ്സിലാവുന്നില്ല   
     ഇനി  ഞാൻ മദ്യപിച്ചത്  കൊണ്ട് മനസ്സിലാവത്തതാണോ? 

എന്തായാലും   വേണ്ടിയില്ല   വിളിച്ചു   നോക്കട്ടെ    ഇന്ദു.... കഴിയുന്നതും ശബ്ദം  താഴ്ത്തി കൊണ്ട് വിളിച്ചു    

ഇന്ദു....    ഒന്ന്   എണീറ്റ് വാ മുത്തേ   പ്ലീസ്  ഇങ്ങനെ വാശി കാണിക്കല്ലേ        ഞാൻ നിന്റെ കാല് പിടിക്കാം   ഒന്ന് വാ..

അധിക സമയം ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റില്ല അമ്മ  ഉണർന്നാൽ  എനിക്കി   അടി ഉറപ്പാ...  

പറഞ്ഞു നാക്ക് എടുത്തില്ല  അമ്മയുടെ കയ്യ്   എന്റെ   കവിളത്ത്‌ വീണിരുന്നു...!!!   

ഇറങ്ങി പോടാ   റൂമിൽ നിന്ന്    മൂക്കറ്റം കള്ള് കുടിച്ചോണ്ട് വന്നിരിക്കുന്നു   അവൻ   
   
   ഈശ്വരാ...  പണി പാളിയോ   ? 

  അപ്പോ ഇന്ദു   ആണന്ന് കരുതി    ഞാൻ അമ്മയോടോണോ    ഈ സംസാരിച്ചത്... ? 

എന്നാലും   എജ്ജാതി    അടിയാ   അമ്മേ   ഇത്    കണ്ണിൽ നിന്ന്  പൊന്നീച്ച പറന്നുപോയി   

എന്റെ അമ്മന്റെ കൈയ്ക്ക് ഇത്രയും  ശക്തി ഉണ്ടായിരുന്നോ  കാലിന് വയ്യെങ്കിലും   കൈയ്ക്ക് നല്ല ശക്തിയാ..ട്ടോ      

മെല്ലെ ഇവിടുന്ന്   മുങ്ങുന്നതാ    നല്ലത് ഇല്ലങ്കിൽ    മറ്റേ കരണത്തും കിട്ടും.   വെറുതെ എന്തിനാ...നല്ലോരും മുഖം ചീത്തയാക്കുന്നത്   

അപ്പോ ഇന്നത്തെ കാര്യം ഗോവിന്ദ "

മെല്ലെ മുഖവും തടവി   റൂമിലേക്ക്   വിട്ടു   ഡ്രസ്സ്‌ പോലും മാറാതെ  വേഗം ബെഡിലേക്ക് വീണുകൊണ്ട്    ഉറക്കത്തെ കൂട്ട് പിടിച്ചു.. "   

എന്തിനാ അമ്മേ ഏട്ടനെ അടിച്ചത് വേണ്ടായിരുന്നു   ? 

ദെ മിണ്ടാതെ അടങ്ങി കിടന്നോളണം  അവിടെ    നീയാ അവനെ   വഷളാക്കുന്നത്    നീ   ഒരു പാവമായിട്ടാ   അവൻ ഇങ്ങനെ തോന്നിയതുപോലെ കള്ളും കുടിച്ചോണ്ട് വരുന്നത്    

പെണ്ണുങ്ങൾ ഇങ്ങനെ പാവമാവാൻ പാടില്ല     നീ അങ്ങിനെ ആയതുകൊണ്ടാണ് അവൻ ഇപ്പോ നാല് കാലിൽ വന്നത്..  നീ കുറച്ച് സ്ട്രോങ്ങ് ആയിട്ട്  നിന്നിരുന്നങ്കിൽ    അവൻ ഇന്ന്  ഈ അവസ്ഥയിൽ വരില്ലായിരുന്നു      

ഇനി നാളെ അവൻ കിന്നോരം പറഞ്ഞോണ്ട് വന്നാൽ   നീ അതിൽ അങ്ങ് വീഴും    നിന്റെ കാര്യം അത്ര ഉള്ളു   നാളെ അവനെക്കൊണ്ട്     നീ   സത്യം ചെയ്യിപ്പിക്കണം   ഇനി കള്ള് കുടിച്ചോണ്ട് വരില്ല എന്നുള്ള സത്യം..

അത് നിന്റെ മിടുക്ക് പോലെയായിരിക്കണം    അമ്മയായ ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ  നിനക്ക്      ഈ വക കാര്യങ്ങളൊന്നും   "

നീ വരച്ച വരയിൽ നിർത്തണം അവനെ   അതിന് നിനക്ക് പറ്റണം     നിന്റെ നന്മക്ക് വേണ്ടിയാ അമ്മ ഇത്രക്കെ പറഞ്ഞു തരുന്നത്  

എനിക്കി അറിയാം അമ്മേ  "

അമ്മ നോക്കിക്കോ   ഞാൻ മാറ്റി എടുക്കും എന്റെ ഏട്ടനെ   

അങ്ങിനെ ആയാൽ നിനക്ക് കൊള്ളാം   അല്ലങ്കിൽ പിന്നെ   അവൻ   കള്ളും കുടിച്ചോണ്ട് വന്നാൽ നിനക്ക്  ഇങ്ങനെ കരയാനേ...സമയം   കാണും 
   
അവന് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് കിട്ടിയപ്പോൾ വേഗം അങ്ങ് പോയി    "    

=========================

പിറ്റേന്ന് കാലത്ത്  അച്ഛൻ വിളിച്ചപ്പോഴാണ് ഉണർന്നത്    

ഇത്ര  വേഗം നേരെ  വെളുത്തോ   അച്ഛാ...? 

ഇല്ല സമയം നിന്നെയും കാത്തിരിക്കുവല്ലേ  

ഇന്നലെ എന്റെ പൊന്നുമോൻ എപ്പോഴാ വന്നു കിടന്നത്  ? 

ഞാൻ നേരെത്തെ വന്നല്ലോ   ഞാൻ വരുമ്പോഴേക്കും  അച്ഛൻ ഉറങ്ങിയിട്ടുണ്ട്   

ഉവ്വ്‌    നല്ല നേരെത്തെയാണ്    ഡാ   മോനേ    പതിനൊന്ന് മണി വരെ അച്ഛൻ    നിന്നെയും നോക്കി   ഈ   ഉമ്മറത്ത് തന്നെ   ഉണ്ടായിരുന്നു     ഞാൻ മാത്രമല്ല   ഇന്ദുമോളും അമ്മയും  കൂടെ ഉണ്ടായിരുന്നു           

ആ എന്നോടാ   നീ പറയുന്നത് നേരത്തെ വന്നൂന്ന്   

ഏറ്റില്ല   ലേ..  ?

രാവിലെ തന്നെ തള്ളാതെ പോയി കുളിക്കാൻ നോക്ക്   

കുളിക്കാം   അതിന് മുൻപ് എന്റെ പെണ്ണ് എവിടെ എന്ന് നോക്കട്ടെ.. 

ഓഫീസിൽ പോവുന്നതിനു മുൻപ് ആ പിണക്കം  മാറ്റണം   അതിന് എന്താ ഒരു വഴി  ? 

    ഏന്തിവലിഞ്ഞുകൊണ്ട്   കള്ളൻമാരെ പോലെ       ഇച്ചിരി പേടിയോടെയാണങ്കിലും     റൂമിൽ പോയി നോക്കി   അവിടെയില്ല     എന്നാൽ പിന്നെ അടുക്കളയിൽ  കാണും         പോയി നോക്കട്ടെ     അവിടെ  തന്നെ കാണും    അല്ലാതെ എവിടെ പോവാൻ    "

ശോ ഇവിടെയും ഇല്ലല്ലോ   "

ഈ പെണ്ണ് ഇതെവിടെ പോയി   ? 

എന്താ ഗിരി   നീ ആരെയാ  ഈ നോക്കുന്നത്   ? 

ചേച്ചി   ഇന്ദു എവിടെ  ? 

ആാ... എനിക്കറിയില്ല   

എന്റെ പൊന്നു ചേച്ചിയല്ലെ പറ   അവള് എവിടെ   ? 

അവളെ  ഞാൻ കണ്ടില്ല      സത്യം   "

അമ്മയുടെ റൂമിലെങ്ങാനും കാണും   പോയി നോക്ക്  

അയ്യോ അമ്മ ഉണ്ട് റൂമിൽ   ഇന്നലെ കിട്ടിയ അടിയുടെ വേദന     ഇപ്പോഴും മാറിയിട്ടില്ല    ഇനിയും വയ്യ  വാങ്ങി വെക്കാൻ    

നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ കിട്ടിയത്   അല്ലാതെ വെറുതെ അല്ലല്ലോ    "

എന്നാലും ഈ പെണ്ണ് എവിടെ പോയി   ? 

നീ വേഗം കുളിച്ചു വാ    ഇവിടുന്ന് ഇങ്ങനെ തിരിഞ്ഞു കളിക്കാതെ   
അപ്പോയെക്കും ഞാൻ കഴിക്കാൻ എടുത്ത് വെക്കാം   

പിന്നെ... നിന്റെ ഏട്ടൻ നിന്നെ കാണാണമെന്ന് പറഞ്ഞിട്ടുണ്ട് ഓഫീസിൽ പോവുന്നതിന് മുൻപ്    

ഇന്നലത്തെ കാര്യം ചേച്ചി പറഞ്ഞോ ഏട്ടനോട്  ? 

ഞാനൊന്നും പറഞ്ഞിട്ടില്ല    ഞാൻ പറയാതെ തന്നെ നിന്റെ ഏട്ടന് എല്ലാം അറിയാം   

അപ്പോ ഇന്ന് ഏട്ടനോടും വയറു നിറയെ കേൾക്കാം 

ചേച്ചിന്റെ അമ്മ എവിടെ പോയി ഇവിടെ എങ്ങും കാണുന്നില്ലല്ലോ 

അമ്മ രാവിലെ മാമൻ വിളിച്ചിട്ട് പോയി     

എന്തെ ഇത്ര രാവിലെ പോയത്  ? 

എന്റെ കാര്യം സംസാരിക്കാൻ വേണ്ടി   മാമൻ വിളിപ്പിച്ചതാ അമ്മയെ  

ചേച്ചിന്റെ എന്ത്‌ കാര്യം   ? 

   ഞാനും എന്റെ ഭർത്താവും ബന്ധം പിരിയുന്നതിനെ പറ്റി 

അയാൾ സമ്മതിച്ചോ  ? 

ഉവ്വ്‌    അയാൾക്ക് സമ്മതമാണ്   എത്ര പെട്ടന്ന് അയാൾക്ക് ഈ ബന്ധം   ഒഴിവാക്കണം പോലും

അയാൾക്ക് നല്ല ബുദ്ധി തോന്നിയല്ലോ   ഇനി ചേച്ചിക്കി സമാധാനം ആയി     അയാളെ ശല്യം ഉണ്ടാവില്ലല്ലോ

അതെ   ഇപ്പോഴാ എനിക്കും സമാധാനമായത്  ആ ശല്യം എന്റെ ജീവിതത്തിൽ ഒഴിഞ്ഞു പോവാൻ പോവുകയാണന്ന് അറിഞ്ഞപ്പോൾ   

ചേച്ചിന്റെ അമ്മ ഇന്ന് വരില്ലേ  ? 

ഇല്ല ഇനി നാളെയെ   വരും   

ദെ സമയം പോണു നീ വേഗം കുളിച്ചു വാ..."  

   കുളിയും  കഴിഞ്ഞു  നേരെ വന്നത്      അടുക്കളയിലേക്ക് 
ആയിരുന്നു    

ഇവിടെങ്ങും    ഈ   പെണ്ണിനെ കാണുന്നില്ലല്ലോ   എവിടെ പോയോ ആവോ    ചേച്ചി ആണെങ്കിൽ ഒന്നും പറയുന്നുമില്ല    

അമ്മയോട് ആണെങ്കിൽ ചോദിക്കാനും പേടി ഇന്നലത്തെ   ബാക്കി എങ്ങാനും   കഷ്ട്ട കാലത്തിന്  ഇന്ന് കിട്ടിയാലോ  

ഡാ...ഗിരി    സമയം പോവുന്നു വന്ന് ചായ കുടിക്കി  

ചേച്ചി എടുത്ത് വെച്ചോ ഞാൻ ഏട്ടന്റെ അരികിൽ പോയിട്ട്   ഇപ്പം    വരാം.. "

ഏട്ടാ.....  

കാമുകൻ ഏതോ സ്വപ്നലോകത്താണല്ലോ    എന്താണ്  നെയ്തു കൂട്ടുന്നത്   ? 

നിന്നെ ഞാൻ കാണാൻ കാത്തിരിക്കുകയായിരുന്നു    

അതുകൊണ്ടല്ലേ   എന്റെ ഏട്ടന്റെ അടുത്തേക്ക് വന്നത് 

കണ്ണ് നിറയെ കണ്ട്   പറയാനുള്ളത് എന്താന്ന് വെച്ചാൽ വേഗം പറഞ്ഞോ   ഇനി ഏട്ടന്റെ   വായിൽ നിന്നൂടി കേട്ടാൽ  ഇന്നത്തെ എന്റെ ദിവസം   ഹാപ്പി...

ഓഹോ...അപ്പോ എല്ലാം മനസ്സിലാക്കിയിട്ടാണ്  നീ എന്റെ അരികിലേക്ക് വന്നത്

പിന്നെ അല്ലാതെ   "    

ഇന്നലെ നീ നന്നായി മദ്യപിച്ചു   അല്ലേ    കുറെ ദിവസത്തേക്ക് ഇല്ലായിരുന്നല്ലോ  ഈ പരുപാടി     വീണ്ടു  തുടങ്ങിയോ  നീ ?  

സോറി ഏട്ടാ   ഇനി ആവർത്തിക്കില്ല     വിവേക് പോവുന്നതുകൊണ്ട്   ഞങ്ങൾ ഒന്ന് കൂടിയതാ   

ഒരു പാവം പെണ്ണ് അല്ലേടാ  നിന്റെ പെണ്ണ്    ഈ   അവസരത്തിൽ      നീ എന്തിനാ  അതിനെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്  ? 

എല്ലാം ഞാൻ നിർത്തി ഏട്ടാ സത്യം   ഇനി  ഈ   ഗിരി മദ്യം തൊടില്ല.. 

നീ ഇപ്പോ പഴയ പോലെയല്ല അത്‌ നിനക്ക് ഓർമ്മ വേണം   

എനിക്കി എല്ലാം അറിയാം 

അവളോട് സോറി പറഞ്ഞോ നീ?

സോറി പറയാൻ പോയിട്ട് ഒന്ന് കാണാൻ കൂടി കിട്ടുന്നില്ല   ഏത് മാളത്തിൽ പോയി ഒളിച്ചോ ആവോ   ?

അമ്മ വിലക്കി കാണും അതുകൊണ്ടാണ്..

അത് ശരിയാ ഏട്ടൻ പറഞ്ഞത്   

  നീ ചായകുടിച്ചോ? 

ഇല്ല   "

എന്നാൽ  വേഗം ചായ കുടിച്ച് ഓഫീസിൽ പോവാൻ നോക്ക്.

എന്നാൽ ശരി ഏട്ടാ വൈകിട്ട് കാണാം    

ചായ കുടിക്കാൻ വേണ്ടി  ഡൈനിംഗ് ടേബിളിന്റെ   അരികിലേക്ക്   എത്തിയതേയുള്ളൂ        അപ്പോഴാ   അടുക്കളയിൽ നിന്ന്  പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നത്  

ചായ കുടിക്കാതെ   മെല്ലെ അവിടുന്ന്  എണീറ്റ്‌ അടുക്കളയിലേക്ക് പോയി നോക്കി     നോക്കുമ്പോൾ ചേച്ചിയാണ്   കൂടെ   ഇന്ദു ഉണ്ട് 

ചേച്ചിയെ ഒഴിവാക്കൻ എന്താ ഒരു വഴി     എന്നാലേ എന്റെ പെണ്ണിനെ എന്റെ കയ്യിൽ കിട്ടത്തുള്ളൂ..

വഴിയുണ്ട്    "

ചേച്ചി   ഏട്ടൻ വിളിക്കുന്നുണ്ട്    

എന്നെയോ ? 

  പിന്നെ എന്നെയാണോ?   

ഇന്ദു കേൾക്കാതെ    ചേച്ചിയോടായി   മെല്ലെ പറഞ്ഞു     ദെ കുറച്ച് നേരം   അവിടെ ഏട്ടന്റെ അടുത്ത് നിൽക്ക് ട്ടോ ഞാൻ എന്റെ പെണ്ണിനെ ഒന്ന് സോപ്പ് ഇടട്ടെ   

അത്‌ ശരി വെറുതെ അല്ല തിരിഞ്ഞു കളിക്കുന്നത്   

ഡയലോഗ് അടിക്കാതെ ഏട്ടന്റെ അടുത്തേക്ക് പോ....

മെല്ലെ പതുങ്ങി പതുങ്ങി    കള്ളൻമാരെ അടുക്കളയിൽ കയറി "  

പെണ്ണ് കാര്യമായിട്ട് എന്തോ ജോലിയിലാണ്    

അമ്മ   വരുന്നില്ലന്ന് ഒരു ഉറപ്പ് വരുത്താൻ എന്നോണം  ഒന്നൂടി പിന്നോട്ട് തിരിഞ്ഞു നോക്കി   

   ഇല്ലന്ന് ഉറപ്പ് വരുത്തിയ ശേഷം      കുറച്ച് സമയം അവളെ പിന്നിൽ തന്നെ അങ്ങിനെ നിന്നും   ഞാൻ വന്നു നിന്നത് ഒന്നും പുള്ളിക്കാരി അറിഞ്ഞേട്ടേയില്ല   

  പിന്നെ ഒന്നും നോക്കിയില്ല     മെല്ലെ    അരയിൽകൂടി വട്ടമിട്ട് പിടിച്ചുകൊണ്ട് എന്റെ അധരങ്ങൾ പെണ്ണിന്റെ കവിളിൽ 
അമർത്തി വെച്ചതും   

ഡാ....

പെട്ടന്ന് അവൾ തിരിഞ്ഞതും    പിന്നിൽ നിന്ന് ഡാ   എന്നുള്ള വിളിയും ഒരുമിച്ചായിരുന്നു   

തിരിഞ്ഞു   നോക്കുമ്പോൾ  പിന്നിൽ  നിന്നും    കേട്ടും അമ്മന്റെ വെടിപൊട്ടുന്ന ശബ്ദം 

ചായ ഇവിടെ എടുത്ത് വെച്ചിട്ടാ അടുക്കളയിൽ കയറി  അവന്റെ ഓരോ    ശൃംഗാരം  പോയി ചായ കുടിക്കാൻ  നോക്ക്   എന്നിട്ട് മതി അടുക്കളയിലെ  നിന്റെ  ശൃംഗാരം...

ഓ...ഈ   അമ്മക്ക് വരാൻ കണ്ട സമയം     അമ്മയായി പോയി   ഇല്ലങ്കിൽ ചവിട്ടികൂട്ടി   വല്ല പൊട്ടകിണറ്റിലും തള്ളിയേനെ  

എന്താടാ   പിറുപിറുക്കുന്നത്  ? 

ഒന്നുല്ല്യ എന്ന് പറഞ്ഞോണ്ട്   ബാഗും എടുത്ത്  ഞാൻ പുറത്തേക്കിറങ്ങി   

ഡാ....ഗിരി   ചായ കുടിച്ചിട്ട് പോ.. 

എനിക്കി വേണ്ട നിങ്ങൾ എല്ലാവരുംകൂടി   അവിടെ ഇരുന്ന് അങ്ങ് കുടിച്ചോ    എന്ന് പറഞ്ഞ്     ബൈക്കും എടുത്ത് നേരെ ഓഫീസിലേക്ക് വിട്ടു   

അയ്യോ ഏട്ടൻ ചായ കുടിക്കാതെ പോയല്ലോ  ഒന്നും പറയേണ്ടായിരുന്നു പാവം ഏട്ടൻ      ഒന്നും കഴിക്കാതെ പോയില്ലേ    ? 

ഇതാപ്പോ നന്നായെ    ഞാൻ  എന്താപ്പോ പറഞ്ഞത്...?   അവന് വാശി ഇച്ചിരി കൂടുതലാ    ഹരിയെ പോലെ അല്ല അവൻ     വൈകിട്ട് ഇങ്ങ് വരട്ടെ കൊടുക്കാം ഞാൻ

ഒന്നും പറയണ്ട അമ്മേ   പ്ലീസ്   എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഏട്ടൻ ഒന്നും കഴിക്കില്ല.. ഇവിടുന്ന് 

നീയാണ് അവനെ ചീത്തയാക്കുന്നത്   അവളെ ഒരു ഏട്ടൻ     എല്ലാത്തിനും കുട പിടിച്ചു കൊടുക്ക്‌ എന്നിട്ട് ഇവിടെ ഇരുന്ന് മോങ്ങിക്കോ    ഞാൻ എന്തെങ്കിലും പറഞ്ഞാൽ ആർക്കും പിടിക്കില്ല   എന്തെങ്കിലും ചെയ്യ്   ഞാൻ ഒന്നും പറയാൻ വരുന്നില്ല   

അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ടാവും   ചേച്ചി ഏട്ടന്റെ അരികിൽ നിന്ന് വേഗം അടുക്കളയിലേക്ക്  ഓടിയെത്തി

എന്താ ഇന്ദു   ? 

ഒന്നുല്ല്യ   കരച്ചിലോടെ അവൾ പറഞ്ഞ് ഒപ്പിച്ചു    

നീ എന്തിനാ കരയുന്നത്  ? 

ഒന്നുല്ല്യ ചേച്ചി   ഞാൻ  കുറച്ച് കിടക്കട്ടെ   എനിക്കി  എന്തോ   തലകറങ്ങുന്നതുപോലെ

അപ്പോഴാ   ചേച്ചി  ടേബിളിലേക്ക് നോക്കുന്നത്    എടുത്തു വെച്ച ഭക്ഷണം എല്ലാം അതുപോലെയുണ്ട്    

അവളെ ടെൻഷന് ഇത് തന്നെ ആവും കാരണം    

ഇന്ദു എന്തുപറ്റി കിടക്കുന്നത്  അമ്മ നിന്നെ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല   അവന് നല്ല ബുദ്ധി വരട്ടെ എന്ന് കരുതി പറയുന്നതാ   നീ ഇങ്ങനെ ഒരു പാവമായി നിന്നാൽ   അവൻ   പഴയ പോലെ തന്നെ കുടിയനായി മാറും  അവനെ മാറ്റിയെടുക്കാൻ നിനക്ക് പറ്റണം  നിനക്കേ    പറ്റു  അതിന്       
നിങ്ങളെ നന്മക്ക് വേണ്ടിയല്ലേ അമ്മ ഈ പറയുന്നത്    "

എനിക്കി എല്ലാം അറിയാം അമ്മേ  പക്ഷേ ഏട്ടൻ ഒന്നും കഴിക്കാതെ പോയിട്ട്  എനിക്കി   എന്തോ ഒരു വിഷമം  ഞാൻ കാരണം അല്ലേ ഏട്ടൻ ഒന്നും കഴിക്കാതെ    പോയത് 

നീ കാരണമോ  ആര് പറഞ്ഞു 

  ഇതെല്ലാം അവന്റെ വാശിയാണ്   
   അവൻ ഹോട്ടലിൽ നിന്ന് എങ്ങാനും കഴിച്ചോളൂ   നീ വെറുതെ   സങ്കടപ്പെട്ട്   ബിപി ഒന്നും കൂട്ടാൻ നിൽക്കണ്ടാ...   

======================

  എന്താ ഗീതു   അമ്മന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടല്ലോ   എന്താ പ്രശ്നം   ? 

ഇന്ദു അടുക്കളയിൽ  കയറി   ജോലി എന്തോ  ചെയ്തോണ്ടിരിക്കുമ്പോൾ       ഗിരി  എന്തോ   കുരുത്തക്കേട് ഒപ്പിച്ചു  അത് അമ്മ കണ്ടു   അവനോട് ദേഷ്യത്തോടെ എന്തോ സംസാരിച്ചു     ആ   വാശിക്കി അവൻ ഒന്നും കഴിക്കാതെ പോയി 

ഈ അമ്മ എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ എല്ലാം പോയി ഇടപെടുന്നത്

  അവരെ സ്വകാര്യതയിൽ  പോയി അമ്മ ഇടപെട്ടത് ഒട്ടും  ശരിയായില്ല   അവൻ അവളെ പിണക്കം മാറ്റാൻ പോയതാവും    അതിൽ കയറി അമ്മ ഇടപെടണോ   ? 

ആഹാ   അത്‌ ശരി    അനിയനെ ന്യായീകരിക്കുകയാണോ  ? 

പിന്നെ അല്ലാതെ    ഇന്നലെ അവനോട് ഒരു തെറ്റ് പറ്റി അത്‌ തിരുത്താനുള്ള   ഒരവസരം   അവന് നമ്മൾ കൊടുക്കണ്ടേ   

ഈ തെറ്റ് ആദ്യമായിട്ടൊന്നുമല്ലല്ലോ    പല തവണയായില്ലേ ഇത് ആവർത്തിക്കുന്നത്     "

അറിയാം   പക്ഷേ കുറച്ച് ദിവസത്തേക്ക് അവന് യാതൊരു കുഴപ്പവും ഇല്ലായിരുന്നു      നല്ല ഡീസന്റ് ആയിരുന്നു അവൻ   കൂട്ടുകാർ എങ്ങാനും നിർബന്ധിച്ചപ്പോൾ    ഒരു കമ്പനിക്കി    കുടിച്ചു കാണും...  

എന്തായാലും ഞാൻ ഒന്നും വിളിച്ചു നോക്കട്ടെ   അവനെ   

ആദ്യം ഈ മെഡിസിൻ കഴിക്കി എന്നിട്ട് വിളിക്കാം    

ഒന്ന് അടങ്ങി നിക്കടി   അവിടെ   എനിക്കി മെഡിസിൻ തന്നിട്ട് നിനക്ക് എവിടേക്കാ പോവാൻ? 

സമയം   ഒത്തിരി ആയി ഹരി   ഇത് കഴിച്ചിട്ട് വിളിച്ചോ   !

വേണ്ട   വിളിച്ചു കഴിഞ്ഞിട്ട് കഴിക്കാം അതുവരെ എന്റെ അടുത്തിരിക്കി 

  ഈ ചെക്കൻ ഫോൺ എടുക്കുന്നില്ലല്ലോ    "

അമ്മ പറഞ്ഞതുപോലെ വാശി ആവുമോ   ഇനി   

ഹേയ്   ആരോട് വാശി കാണിച്ചാലും   എന്നോട് അവൻ വാശി   കാണിക്കില്ല 

വാശി അല്ലങ്കിൽ പിന്നെ എന്താ അവൻ ഫോൺ എടുക്കാത്തത്   

ദെ   അവൻ ഇങ്ങോട്ട് വിളിക്കുന്നു   

ഞാൻ പറഞ്ഞില്ലേ നിന്നോട് അവൻ എന്നോട്  വാശി കാണിക്കില്ലന്ന്    

എന്താ ഏട്ടാ   വിളിച്ചത്  ? 

നീ എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്  ? 

ഇവിടെ തിരക്ക് ആയിരുന്നു  

ഏട്ടൻ എന്താ വിളിച്ചത്  ? 

നീ   എന്തെങ്കിലും കഴിച്ചോ  ?..

വിശപ്പില്ല ഏട്ടാ..."      

വിശപ്പ് ഇല്ലാതിരിക്കാനുള്ള കാരണമെന്താ  നിനക്ക്     ? 

ആരോടുള്ള വാശിക്കി ആണ് നീ ഒന്നും കഴിക്കാതെ പോയത്? 

എനിക്കി ആരോടും വാശി ഒന്നും ഇല്ല   "

ഏട്ടൻ ഫോൺ വെച്ചോ ഞാൻ കുറച്ച് ബിസിയാണ് ഇവിടെ   

ഫോൺ വെക്കല്ലേ    ഫ്രീ ആവുമ്പോൾ ഒന്ന് ഇന്ദുനെ ഒന്ന്    വിളിക്കണം   

നീ    പോയപ്പോൾ മുതൽ   തലകറങ്ങുന്നൂന്ന് പറഞ്ഞു കിടക്കുവാ   അവൾ   നീ ചെയ്തു കൂട്ടുന്ന കാര്യങ്ങൾക്ക് മുഴുവൻ ടെൻഷനടിക്കുന്നത് ആ പാവം പെണ്ണ് ആണ്     ഈ സമയത്ത് ആ പെണ്ണിനെ നീ ഇങ്ങനെ വിഷമിപ്പിക്കരുത്   മനസ്സിലായോ  നിനക്ക്  ? 

മ്മ്    ഞാൻ കുറച്ച് കഴിഞ്ഞു വിളിച്ചോളാം    ഏട്ടൻ ഫോൺ വെച്ചോ    

   ഏട്ടന്റെ ഈ ഉപദേശം അവൻ കേൾക്കുമോ ആവോ  ? 

കേൾക്കും   എനിക്കി ഉറപ്പുണ്ട്    അമ്മയും അച്ഛനും പറയുന്നതിനേക്കാൾ ഞാൻ പറയുന്നതാ അവൻ അനുസരിക്കുക    ഞാനും അവനും അങ്ങിനെയാണ്    വെറും ഏട്ടനും അനിയനും മാത്രം ബന്ധമല്ല  ഞങ്ങൾ     

അത്‌ എനിക്കറിയാം    ഇന്ദു പറഞ്ഞിട്ടുണ്ട് എന്നോട്   ഈ ഏട്ടനെ പറ്റി     

എന്നെ കുറിച്ചോ  ? 

ഉവ്വ്‌    അല്ലാതെ ആരെയാ   അവൾക്ക്  ഈ ഒരു ഏട്ടൻ തന്നെ അല്ലേയുള്ളു    പറയാൻ 

എന്താ എന്നെക്കുറിച്ച് പറഞ്ഞത്  ? 

അതൊന്നു ഞാൻ പറയില്ല   

നീ കളിക്കാതെ പറയടി   "

അയ്യടാ   കേൾക്കാൻ എന്താ ആഗ്രഹം     

എന്നാ പറയണ്ട അവിടെ ഇരുന്നോ   "

ഹോ...എന്നാ ദേഷ്യമാ   അനിയനെ മാത്രം എന്തിനാ കുറ്റം പറയുന്നത്   ഏട്ടനും മോശക്കാരൻ ഒന്നുമല്ല   

  ഈ ഏട്ടൻ ഒരു പാവമാണന്നാ പറഞ്ഞത്     ഏട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണമെന്ന്  " പിന്നെ നിങ്ങൾ രണ്ടുപേരും നല്ല കട്ട  ഫ്രണ്ട്സ്  ആണന്നും    ഗിരി അവളോട് പറഞ്ഞിട്ടുണ്ടത്രേ...  

അവൾക്ക് വിവരം ഉണ്ട്   അവൾ  നല്ല കുട്ടിയാ        

ഹരിയെ പറ്റി നല്ലത് പറഞ്ഞതുകൊണ്ടല്ലേ ഇങ്ങനെ പറയുന്നത്    "

അല്ല  അല്ലങ്കിലും  അവളെ കുറിച്ച് ഞാൻ നല്ലതേ പറയു   

അപ്പോ ഞാൻ മോശം ആണോ  ? 

നീ മോശമാണന്ന് ഞാൻ പറഞ്ഞോ    അങ്ങിനെ ഞാൻ പറയമെന്ന് നിനക്ക് തോന്നുണ്ടോ...?

അമ്മ  എവിടെ പോയി  ? 

.റൂമിൽ കിടക്കുവാ    

അച്ഛനോ   ?     

അച്ഛൻ പറമ്പിൽ കാണും അച്ഛന്റെ നേരംപോക്ക് അവിടെയല്ലേ    

ഇന്ദു റൂമിലും     അല്ലേ  ?

നമ്മള് രണ്ട് പേരും ഇവിടെയും   

നമ്മൾ രണ്ടുപേരും ഇല്ല  ഹരി മാത്രം   ഇവിടെ     ഞാനിപ്പോ അങ്ങ് പോവും ഞാൻ ഈ മെഡിസിൻ തരാൻ വേണ്ടി വന്നതാ   ഇത് കഴിക്കി എന്നിട്ട് എനിക്കി പോവണം  

ഞാൻ മെഡിസിൻ കഴിച്ചാൽ അല്ലേ നീ പോവും    

ഹരി    ദെ കൊച്ചു കുട്ടികളെ പോലെ വാശി കാണിക്കല്ലേ വേഗം മെഡിസിൻ കഴിക്കി   സമയം ഒത്തിരിയായി 

നീ ഇപ്പോ പോവില്ലന്ന് പറ എന്നാൽ ഞാൻ കഴിക്കാം   

അടുക്കളയിൽ ഒത്തിരി ജോലി ഉണ്ട് ഹരി    

നീ എന്നെ നോക്കാൻ വേണ്ടിയാണോ അതോ അടുക്കള ജോലി എടുക്കാൻ വേണ്ടിയാണോ ഇവിടെ നിൽക്കുന്നത്     ? 

രണ്ടും   നടക്കണം..

എന്നാൽ    കുറച്ച് സമയം എന്റെ അടുത്തിരിക്കി  

സമയം ഒത്തിരി ആയി   അമ്മ എങ്ങാനും ഇവിടേക്ക് വന്നാലോ ?   

അമ്മയോട് പറഞ്ഞാൽ   മതി    അതും     ചികിത്സയുടെ ഭാഗമാണന്ന്   അപ്പോ അമ്മ വിശ്വസിച്ചോളും   

എല്ലാത്തിനും കാണുമല്ലോ ഹരിക്കി    ഒരു ന്യായം 

അമ്മ വരില്ലടി നീ കിടന്ന് പിടക്കാതെ     "  

എന്റെ വേദനയെല്ലാം എങ്ങോ പോയി മറഞ്ഞ പോലെ   നീ എന്റെ കൂടെ എപ്പോഴും ഇങ്ങനെ ഉണ്ടായാൽ   ഞാൻ പെട്ടന്ന് എഴുന്നേറ്റ്‌ നടക്കും   

ഞാൻ കൂടെ ഉണ്ടല്ലോ പിന്നെ എന്താ    ? 

പക്ഷേ ഇടക്ക് നീ ഓടിപോവുന്നുണ്ടല്ലോ    എന്നെ തനിച്ചാക്കിയിട്ട് 

അടുക്കളയിൽ ജോലി ഉണ്ടായിട്ടല്ലേ   ജോലി കഴിഞ്ഞാൽ ഞാൻ ഹരിയുടെ അരികിലേക്ക് ഓടി വരുന്നില്ലേ   

അത് എല്ലാം ഉണ്ട്   എന്നാലും 

ഒര് എന്നാലും ഇല്ല   

ഇനി ഞാൻ കുറച്ചു കഴിഞ്ഞു വരാം  ട്ടോ   

അമ്മ എഴുന്നേറ്റാൽ മോശമാണ്‌   

കുറച്ച് സമയം കൂടി ഇവിടെ ഇരിക്കി ഗീതു  അവളും  ഒര് അമ്മയും    "

മോളേ   ഗീതു.....

അയ്യോ... അമ്മ     ഞാൻ പറഞ്ഞതാ അമ്മ എണീറ്റ് കാണുമെന്ന്    കിടന്ന് ഇളിക്കുന്നത് കണ്ടില്ലേ   

നീ എന്തിനാ പെണ്ണേ ഇങ്ങനെ പേടിക്കുന്നത്   നിന്റെ ഈ പേടി കണ്ട് ചിരിച്ചു പോയതാ ഞാൻ 

എനിക്കി മെഡിസിൻ തരാൻ വേണ്ടി വന്നതാണന്ന് പറഞ്ഞാൽ മതി     പേടിക്കണ്ട     പോയിക്കോ  

എന്നിട്ട് പെട്ടന്ന് വന്നേക്കേണേ...

=========================  

ഇന്ദു....   

എന്താ ചേച്ചി   ? 

ഗിരി വിളിച്ചായിരുന്നു നിന്നെ  ? 

ഇല്ല    

ഇതുവരെ വിളിച്ചില്ലേ   ? 

ഇല്ല ചേച്ചി   ഏട്ടന്   എന്തെങ്കിലും തിരക്ക് കാണും

ദെ പറഞ്ഞു നാക്ക് എടുത്തില്ല വിളിക്കുന്നു    

എടുത്ത് സംസാരിക്കി   "

ഏട്ടാ....   

എന്തേയ്  എന്നോടുള്ള നിന്റെ  പിണക്കം  എല്ലാം    മാറിയോ ? 

എനിക്കി ഏട്ടനോട് പിണക്കം ഒന്നുല്ല്യ 

  എന്നിട്ടാണോ രാവിലെ എന്നോട് മിണ്ടാതെ ഒഴിഞ്ഞു മാറി നടന്നത്  ?

അമ്മ വഴക്ക് പറയുമെന്ന് പേടിച്ചിട്ടാ ഏട്ടാ   "

ബെസ്റ്റ്   ഭാര്യ    

ഏട്ടൻ  പറഞ്ഞൂലോ     നിനക്ക് വയ്യാന്ന്    എന്തുപറ്റി   ? 

ഹേയ്  എനിക്കിപ്പോ കുഴപ്പം ഒന്നുല്ല്യ    "

എന്തെങ്കിലും വയ്യായ്ക ഉണ്ടങ്കിൽ   ഞാൻ വന്നിട്ട് നമുക്ക് ഹോസ്പിറ്റലിൽ പോവാം   

ഇല്ല ഏട്ടാ   എനിക്കി കുഴപ്പം ഒന്നുല്ല്യ   

ഏട്ടൻ ഇന്ന് വേഗം വരാമോ  ? 

നോക്കാം ട്ടോ   കഴിയുന്നതും ഞാൻ വേഗം വരാം 

എന്നോട് ദേഷ്യം ഉണ്ടോ ഏട്ടന്  ? 

ഉണ്ട്  എന്താ മാറ്റി തരാമോ  ? 

എന്തേയ് അത് ചോദിച്ചപ്പോൾ നിന്റെ മിണ്ടാട്ടം പോയോ  ? 

എനിക്കി ദേഷ്യം ഒന്നുല്ലടി പെണ്ണേ      അഥവാ ഉണ്ടങ്കിൽ തന്നെ    ഞാനവിടെ   വന്നിട്ട്   നീ ഒന്ന് മാറ്റി തന്നാൽ മതി
  ഇന്നും   ഇനി അമ്മന്റെ അരികിൽ പോയി   കിടക്കുമോ ? 

ഇല്ല     "

എന്നാൽ ഞാൻ ഫോൺ വെക്കട്ടെ ട്ടോ   
വരുമ്പോൾ എന്തെങ്കിലും വാങ്ങി വരണോ നിനക്ക്  ? 

എന്താ നീ മിണ്ടാത്തത് വേഗം പറ  ഈ എനിക്കിവിടെ ജോലി ഉണ്ട്    

ഞാൻ പറഞ്ഞാൽ ഏട്ടൻ എന്നെ കളിയാക്കുമോ ? 

ഇല്ലടി നീ പറയ്  ?

മസാലദോശ വാങ്ങി വരാമോ  ? 

ഹ ഹ ഹ    

എന്തിനാ ചിരിക്കുന്നത്   എന്നെ കളിയാക്കിയാതാണ് ലേ    ഞാൻ അപ്പൊയെ പറഞ്ഞതാ എന്നെ കളിയാക്കരുതന്ന്   

അല്ലടി    നീ ഈ കാര്യം എന്താ നീ   എന്നോട് പറയാതിരിക്കുന്നത് എന്ന് ഞാൻ കുറെ ദിവസമായി ആലോചിക്കുന്നു     ഈ സീരിയലിലും സിനിമയിലും എല്ലാം നമ്മൾ കാണാറില്ലേ    പ്രെഗ്നന്റ് ആണന്ന് അറിഞ്ഞാൽ അപ്പോ കിട്ടണം അവർക്ക് മസാലദോശ    എന്തായാലും ഞാൻ വരുമ്പോൾ വാങ്ങി വരാ ട്ടോ    ഇപ്പോ സംസാരിക്കാൻ സമയമില്ല   മോളേ നീ ഫോൺ വെച്ചോ    "

വൈകിട്ട്   ഓഫീസിൽ  നിന്നിറങ്ങി     ആദ്യം പോയത് തട്ടുകടയിലേക്ക് ആയിരുന്നു   

ആദ്യം തന്നെ  നല്ലൊരു ചായ വാങ്ങി    കുടിച്ചു    പിന്നെ   ഇന്ദു പറഞ്ഞ മസാലദോശയും   വാങ്ങി    ക്യാഷ് കൊടുത്ത് തിരിഞ്ഞപ്പോഴാണ്   പിന്നിൽ നിന്ന്   ഗിരി എന്നൊരു വിളി കേട്ടത്    !

നല്ല പരിചയമുള്ള ശബ്ദം    

പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ ആളെ കാണുന്നില്ല   ഇനി എനിക്കി തോന്നിയതാണോ  ? 

തോന്നിയതാവും   എന്ന് കരുതി    ബൈക്ക് എടുക്കാൻ നിൽക്കുമ്പോഴാണ്  വീണ്ടും ആ    ശബ്ദം കേട്ടത്    

തിരിഞ്ഞു നോക്കിയ ഞാൻ എന്റെ പിന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി പോയി     ഞാൻ പോലും അറിയാതെ   എന്റെ ചുണ്ടിൽ ആ പേര് മന്ത്രിച്ചു   ഷിഫാന...." 

ഭഗവാനെ....   ഷിഫാന....   ഇവിടെ...
  
വർഷങ്ങളോളം   ജീവന്റെ ജീവനായി   നെഞ്ചോട്  ചേർത്ത്   കൊണ്ട് നടന്നവൾ   വിവാഹത്തിന് മുൻപ് ഒരുപാട് തേടി അലഞ്ഞിരുന്നു ഈ മുഖമൊന്ന് കാണാൻ   ഒടുവിൽ എനിക്കി   മനസ്സിലായി  എല്ലാ ഉപേക്ഷിച്ച്‌       അവൾ എന്നിൽ നിന്ന് ഒരുപാട് അകന്ന് പോയന്ന് 

ഇന്നിതാ അവൾ വീണ്ടും എന്റെ കണ്മുന്നിൽ...     പഴയതെല്ലാം  വീണ്ടും പൊടി തട്ടി എടുക്കാൻ വേണ്ടി വന്നതാണോ    ഇവൾ?   

ഇവൾ  ഒറ്റ ഒരാൾ   കാരണമാ ഞാനിന്ന് മുഴു കുടിയനായി മാറിയത്.. 

ഗിരി....   

വീണ്ടും അവളുടെ ആ പഴയ വിളി    "

എന്താ മിണ്ടാത്തത്   ദേഷ്യം ആണോ എന്നോട്  ? 

എനിക്കി എന്തിനാ നിന്നോട് ദേഷ്യം  ? 

നിന്നിൽ നിന്ന് എനിക്കി ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി   

എന്താ അത്‌ ചോദിച്ചോ  ? 

എന്റെ കണ്മുന്നിൽ നിന്ന്    പെട്ടന്ന് ഒരു സുപ്രഭാതത്തിൽ എവിടേക്ക് ആയിരുന്നു നീ    പോയി മറഞ്ഞത്   ? 

  നമുക്ക് മാറി നിന്ന് സംസാരിക്കാം   ആളുകൾ ശ്രദ്ധിക്കുന്നു    

നിനക്ക് വിരോധമില്ലങ്കിൽ   നമുക്ക്   ആ പുഴക്കരയിലേക്ക്   പോയാലോ ഗിരി അവിടെ ആവുമ്പോൾ ആ പഴയ ഓർമ്മകളെ കൂട്ട് പിടിച്ച്       എനിക്കി   നിന്നോട്  ഒരുപാട് സമയം    മനസ്സ് തുറന്ന് ഒന്ന് സംസാരിക്കാം...!!!  

ഗിരി   നിനക്ക് വിരോധമില്ലങ്കിൽ   നമുക്ക്   ആ പുഴക്കരയിലേക്ക്   പോയാലോ     അവിടെ ആവുമ്പോൾ ആ പഴയ ഓർമ്മകളെ കൂട്ട് പിടിച്ച്       എനിക്കി   നിന്നോട്  ഒരുപാട് സമയം    മനസ്സ് തുറന്ന് ഒന്ന് സംസാരിക്കാം   

അവള്    ആ ആഗ്രഹം പറഞ്ഞപ്പോൾ  എന്തുകൊണ്ടോ    തടസം പറയാൻ എനിക്കും കഴിഞ്ഞില്ല 

ഇന്ദുവിനായി   വാങ്ങിയ മസാലദോശയുടെ പൊതി   ബാഗിലേക്കിട്ട്    അവളോടത്ത്‌    ആ   പുഴക്കരയിലേക്ക്  വിട്ടു   

  ഇനി പറ    നീ എവിടെ ആയിരുന്നു  ? 

അത്‌ ഞാൻ പറയാം   

ആദ്യം ഗിരിന്റെ വിശേഷങ്ങൾ പറ     വിവാഹം കഴിഞ്ഞു ലെ  ?  

  ഉവ്വ്‌   

നിന്റെ വിവാഹം....? 

ഇല്ല     "

അങ്ങിനെ പെട്ടന്ന് ഒന്നും നിന്നെ മറന്ന്   നിന്റെ   സ്ഥാനത്തേക്ക്   വേറെ ഒരാളെ സ്വീകരിക്കാൻ  ഈ   ഷിഫാനക്ക്    കഴിയില്ലല്ലോ   അത് നിനക്ക് തന്നെ അറിയാവുന്നതല്ലേ      

അവളുടെ ആ വാക്ക് എനിക്കിട്ട് താങ്ങിയതാണന്ന് തോന്നി   

നീ എന്താ  ഈ സമയത്ത്‌   ഇവിടെ  അതും തനിച്ച്  ?

ഞാനൊരു ജോലി  അന്വേഷിച്ചു വന്നതാ    ഇവിടെ     ഒരു  . മെഡിക്കൽഷോപ്പിൽ    "

എന്നിട്ട് ജോലിയിൽ കയറിയോ നീ  ? 

ഇല്ല അടുത്ത ആഴ്ച   മുതൽ   ഞാൻ ആ കടയിലുണ്ടാവും  

അപ്പോ നമുക്ക് തമ്മിൽ എന്നും കാണാലോ  അല്ലേ  ഗിരി   ഗിരി എന്നും    ഈ വഴിക്കി ആണല്ലോ പോവാറുള്ളത്    

മ്മ്   "

ഞാൻ ചോദിച്ചതിന്   ഇതുവരെയും    നീ    മറുപടി പറഞ്ഞില്ലല്ലോ   

     എവിടെ ആയിരുന്നു നീ   നിന്നെ അലഞ്ഞു തിരഞ്ഞു നടക്കാത്ത സ്ഥലങ്ങളില്ല  ഞാൻ അറിയോ നിനക്ക്  ? 

നമ്മൾ രണ്ട് പേരും നാട് വിടാൻ വേണ്ടി   പോവുകയാണന്ന്   എന്റെ കൂട്ടുകാരി വഴി എങ്ങനെയോ   ഉപ്പ അറിയാൻ ഇടയായി     , "

അങ്ങിനെ അന്ന് രാത്രി തന്നെ   ഉപ്പാന്റെ അകന്ന ബന്ധത്തിലുള്ള    ഒരു കുടുംബ വീട്ടിലേക്ക്  എന്നെ കൊണ്ട് വിട്ടു   ഞാൻ ഉപ്പാന്റെ കാല് പിടിച്ചു പറഞ്ഞു നോക്കി    ഇനി ഞങ്ങൾ തമ്മിൽ കാണില്ലന്നും     എന്നെ   ഇവിടെ നിന്നും കൊണ്ട് പോവരുതന്നും    

പക്ഷേ എന്റെ വാക്കുകൾ ഒന്നും ഉപ്പ കേൾക്കാൻ തുനിഞ്ഞില്ല   എന്ന് മാത്രമല്ല    അതിനുള്ള ഉപ്പാന്റെ മറുപടി    മർദ്ദനം മാത്രമായിരുന്നു   എനിക്കി 

    എന്റെ ഉപ്പ എന്നെ കൊന്നില്ലന്നേയുള്ളു    അന്ന്    
  

എന്നെ നാട് കടത്തിയതല്ലേ   എന്റെ ഉപ്പ ഞാൻ പോലുമറിയാതെ    ഞാൻ അവിടെ എത്തിപ്പെട്ടതിനു ശേഷമാ    ഞാൻ മനസ്സിലാവുന്നത്    ഞാൻ നിന്നിൽ നിന്ന് ഒരുപാട് അകന്ന് പോയന്ന്    

പിന്നെ എങ്ങനെ നീ എന്നെ കാണും    നിന്നെ  ഒന്ന്   വിളിക്കാൻ  എന്റെ കയ്യിൽ ഫോണും പോലും  ഇല്ല   

  ആത്മഹത്യക്ക് വരെ ഞാൻ ശ്രമിച്ചു പക്ഷേ അവിടെയും പടച്ചോൻ എന്നെ തോൽപിച്ചു കളഞ്ഞു    

ഇപ്പോ ഇവിടേക്ക്   എപ്പോ    വന്നു  ,? 

ഗിരിയുടെ വിവാഹം കഴിഞ്ഞന്ന്  ഉപ്പയോട് ആരോ  പറഞ്ഞു   അങ്ങിനെയാണ് എന്നെ വീണ്ടും ഇവിടേക്ക് തന്നെ പറിച്ചു നട്ടത് 

ഇങ്ങനെ ആയാൽ മതിയോ നിനക്ക് ഒരു ജീവിതം വേണ്ടേ  ? 

എന്ത്‌ ജീവിതം   നമ്മൾ നെയ്തു കൂട്ടിയ സ്വപ്നങ്ങളും ആഗ്രഹങ്ങളും   എല്ലാം   ജാതിയുടെയും മതത്തിന്റെ പേരിൽ    കുഴിച്ചുമൂടേണ്ടി വന്നില്ലേ   ഇനിയെന്ത് ജീവിതം    നമ്മുടെ   ആ പഴയ ഓർമ്മകളുമായി ഞാൻ അങ്ങ് ജീവിക്കും      ഉപ്പയും ഉമ്മയും  നിർബന്ധിക്കുന്നുണ്ട്   വിവാഹത്തിന് പക്ഷേ പറ്റുന്നില്ല ഗിരി    നിന്റെ സ്ഥാനത്തേക്ക് വേറെ ഒരാളെ ഓർക്കാൻ പോലും എനിക്കി പറ്റുന്നില്ല     

നിനക്ക് ഓർമ്മയില്ലേ  ഗിരി  ഈ പുഴക്കരയിൽ ഇരുന്ന് നമ്മൾ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ കുറച്ചൊന്നുമല്ല   ഒരു കുന്നോളം സ്വപ്നങ്ങൾ തന്നെ നമ്മൾ നെയ്തു കൂട്ടിയില്ലേ ? 

     ഈ   പുഴക്കരയിൽ     നിന്റെ നെഞ്ചിലെ ചൂട് ഏറ്റ്   നീ എന്നെ വാരിപുണർന്ന്   ചുടുചുംബനങ്ങളാൽ  നീ എന്നെ മൂടുമ്പോൾ   എന്നോട് നീ  പറഞ്ഞത് ഓർമ്മയുണ്ടോ ? 

ജീവിതത്തിൽ ആയാലും മരണത്തിലായാലും   നമ്മൾ ഒരുമിച്ച് ആണന്ന്..  അന്ന് ഒന്നും ഒരിക്കലും ഞാൻ കരുതിയില്ല   ഗിരി നീ മറ്റൊരാൾക്ക്‌ സ്വന്തമാവുമെന്ന്   നമ്മുടെ   സ്നേഹം കണ്ട് ഈ  പ്രകൃതി പോലും   അസൂയ പെട്ടു കാണും   അല്ലേ   ഗിരി   അതാവും നമ്മളെ തമ്മിൽ  ഇത്ര വേഗം   അകറ്റിയത്   

ഷിഫാന പ്ലീസ്   ഞാൻ  മനഃപൂർവം  ചെയ്തതല്ലല്ലോ   

എനിക്കറിയാം    ഞാൻ ഗിരിയെ കുറ്റപ്പെടുത്തിയതല്ല   എന്റെ വിഷമം പറഞ്ഞതാ   

  നിന്നെ കാണാതെ   ഒരു ഭ്രാന്തനെ പോലെ ഞാൻ അലഞ്ഞു തിരഞ്ഞു നടന്നു    അതൊന്നു ആർക്കും അറിയില്ല    അന്ന് എന്റെ വേദന എത്രത്തോളമുണ്ടായിരുന്നന്ന്   ഇപ്പോ     കുറ്റപ്പെടുത്തിയ നിനക്ക് പോലും   അറിയില്ല   .അന്ന് എല്ലാം മറക്കാൻ   ഞാൻ കണ്ടെത്തിയ ഒരേഒരു   വഴിയായിരുന്നു മദ്യം  പക്ഷേ എത്രയൊക്കെ മദ്യത്തിന് അടിമയായിട്ടും   നിന്റെ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടേയിരുന്നു   നിന്നെ ഒന്ന് കാണാൻ  വേണ്ടി   ഞാൻ  അലയാത്ത   സ്ഥലങ്ങളില്ല     എത്ര കൊതിച്ചെന്ന് അറിയോ    നിന്നെ ഒന്ന് കാണാൻ വേണ്ടി   

പിന്നെ ഒരു ഭ്രാന്തനെ പോലെ കള്ളും കുടിച്ച് അലഞ്ഞു തിരിഞ്ഞു   നടക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാ അച്ഛനും അമ്മയും   അവരെ ഇഷ്ട്ടത്തിന് തന്നെ   ഒരു പെണ്ണിനെ തേടി പിടിച്ച്  എന്നെകൊണ്ട് വിവാഹം കഴിപ്പിച്ചത്    

അത് എല്ലാം ഞാനറിഞ്ഞു   

എങ്ങനെ  ? 

ഇന്നലെ നിന്റെ കൂട്ടുകാരെ കണ്ടിരുന്നു ഞാൻ   അവർ എന്നെ ഒരുപാട് കുറ്റപ്പെടുത്തി   വായിൽ തോന്നിയത് എല്ലാം എന്നെ പറഞ്ഞു    ഞാൻ കാരണം  നീ   മദ്യത്തിന് അടിമയായന്നും ഞാൻ നിന്നെ തേച്ച് പോയന്നും  എന്നെക്കെ  പറഞ്ഞായിരുന്നു കുറ്റപ്പെടുത്തിയത്   അവസാനം എന്റെ കാര്യം എല്ലാം ഞാൻ  അവരോട് തുറന്ന് പറഞ്ഞപ്പോൾ അവർക്ക് തന്നെ സങ്കടം ആയി   പിന്നെ എന്നോട്     ക്ഷമ എക്കെ ചോദിച്ചു    

ഇപ്പോഴും ഉണ്ടോ   നിന്റെ   കള്ള് കുടി  ? 

ഇടക്ക്    മാത്രം 

അത്‌ ഒഴിവാക്കണം നീ   ഇനിയും ഇങ്ങനെ കള്ള് കുടിച്ചു നടക്കരുത്     ഒരു കുടുംബമായില്ലേ   നിനക്ക്   ആ ബോധം വേണം   ചോദിക്കാൻ മറന്നു      നിന്റെ പെണ്ണ് എങ്ങനെ കാണാൻ  സുന്ദരിയാണോ ?

പുറത്ത് നിന്ന് കാണുന്നവർക്ക്   അവൾ സുന്ദരി ഒന്നുമല്ല      പക്ഷേ എന്റെ കണ്ണിൽ    ഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി അവളാണ്   എന്റെ ഭാര്യ   
സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം പെണ്ണ്   അതാണ് എന്റെ     ഭാര്യ   

നീ ഒരുപാട് മാറിപ്പോയി  ഗിരി  

  എന്തേയ് നീ അങ്ങിനെ പറഞ്ഞത്   ?

നിന്റെ വാക്കുകളിൽ എനിക്കി അങ്ങിനെ തോന്നി.."

ഞാനൊരു കാര്യം പറഞ്ഞോട്ടെ  ഗിരി ..? 

എന്തേയ് പറഞ്ഞോ   

ഒരിക്കൽ കൂടി   ആ പഴയ ഗിരിയും   ഷിഫാനയും ആവാൻ   എന്റെ മനസ്സും ശരീരവും വല്ലാതെ കൊതിക്കുന്നു ഗിരി നിന്റെ  നെഞ്ചോട് ചേർന്ന് കിടന്ന ആ സുന്ദരമായ ദിവസങ്ങൾ   ഒരിക്കൽകൂടി    വന്നിരുന്നങ്കിലെന്ന്   ഞാൻ  വല്ലാതെ കൊതിച്ചു പോവുന്നു  എന്റെ ആഗ്രഹം ഒന്ന് സാധിപ്പിച്ചു തരോ  

ഇനി അങ്ങിനെ ഒന്നും പാടില്ല ശിഫ    ഞാൻ പഴയ ഗിരിയല്ല ഇപ്പോ   

എന്റെ ഒരേഒരു ആഗ്രഹം സാധിപ്പിച്ചു തരാമോ   നീ  ? 

എന്താ അത്   ? 

ഈ പുഴയും പ്രകൃതിയും  അസൂയപ്പെടുന്ന രീതിയിൽ എന്നെ നീ ഒന്ന് പുണരാമോ  നിന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങിയ   എന്റെ ഈ   അധരങ്ങളിലേക്ക്    ഒരിക്കൽകൂടി   നിന്റെ   അധരങ്ങൾ ചേർത്ത്  വെച്ച്  എന്നെ ഒന്ന് വാരിപുണരാമോ ?    

നീ   എന്തൊക്കയോ   ശിഫ    ഈ പറയുന്നത്     നിന്റെ ഈ ആഗ്രഹളൊന്നും നടക്കില്ല  ഇങ്ങനെയൊന്നും പറയാൻ പാടില്ല   എന്നോട് 

എനിക്കായി മനസ്സും ശരീരവും തന്ന എന്നെ മാത്രം   പ്രതീക്ഷിച്ച്‌   എനിക്കി വേണ്ടി മാത്രം ജീവിക്കുന്ന  എന്റെ ജീവന്റെ പാതി ഉണ്ട്    എന്റെ വീട്ടിൽ    അവളെ വഞ്ചിക്കാൻ എന്നെകൊണ്ട്  പറ്റില്ല   അങ്ങിനെ ഞാൻ ചെയ്താൽ   ദൈവം പോലും എന്നോട് പൊറുക്കില്ല   "

ഞാൻ നിനക്ക് എന്നും നല്ലൊരു ഫ്രണ്ട് ആയിരിക്കും    അങ്ങിനെയേ  നീയും എന്നെ ഇനി മുതൽ    കാണാവും   

സോറി ഗിരി   വെരി സോറി  "

സോറി ഒന്നും വേണ്ട "
  
ഒരിക്കലും പഴയ ഗിരിയാവാൻ എന്നെകൊണ്ട് ഇനി പറ്റില്ല അതുകൊണ്ട് ഞാൻ നിനക്ക് പറഞ്ഞ് മനസ്സിലാക്കി തന്നെയുള്ളൂ

  എന്നാൽ   ഇനി   ഗിരിയുടെ   ബാക്കി   വിശേഷങ്ങൾ പറ   ? 

എനിക്കി എന്ത്‌ വിശേഷം   പ്രത്യകിച്ച്‌ വിശേഷം ഒന്നുല്ല   പിന്നെ ഭാര്യ പ്രെഗ്നന്റ് ആണ് അത്‌ ഒരു വിശേഷമാണ് 

ഞാനത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖത്ത്‌   അതുവരെ ഉണ്ടായിരുന്ന പുഞ്ചിരി  പെട്ടന്ന്   മാഞ്ഞുപോയി        

അപ്പോ ഗിരി അച്ഛനാവാൻ പോവുകയാണല്ലേ ? 

അതെ...

എത്ര മാസമായി  അവൾക്ക് ? 

  ആറു മാസം ആവുന്നു    "

  അന്ന് എന്നോട് പറഞ്ഞത് പോലെ തന്നെ   പെൺകുട്ടിയെ തന്നെയാണോ സ്വപ്നം കാണുന്നത്    ? 

മ്മ്    "

അന്ന് ഗിരി ഈ നെഞ്ചോട് ചേർത്ത് എന്നെ പുൽകികൊണ്ട് പറഞ്ഞത് ഓർമ്മയുണ്ടോ   ? 

നമുക്ക് ഉണ്ടാവുന്ന ആദ്യ കുഞ്ഞ്  പെൺകുട്ടി ആവണമെന്ന്   "

ഗിരിയുടെ ഭാര്യയോടും അങ്ങിനെയാണോ പറഞ്ഞത്  ? 

ഷിഫാന   നമുക്ക് ആ വിഷയം വിടാം     പ്ലീസ്       ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ നീ വീണ്ടും വീണ്ടും എന്നെ ഓർമ്മിപ്പിക്കല്ലേ    "

സോറി   ഞാൻ ഓർത്തില്ല   ഗിരി ഈ കാര്യങ്ങളൊന്നും   ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്    "

ഞാൻ അങ്ങിനെ ഒരു രീതിയിൽ പറഞ്ഞതല്ല  ഷിഫാന    ഇന്ന്  ഞാൻ  പഴയ പോലെയല്ല   അത് നിനക്ക് ഓർമ്മ വേണം  അതുകൊണ്ടാണ് പറഞ്ഞത്   പഴയ കാര്യങ്ങളൊന്നും ഓർക്കാൻ ആഗ്രഹിക്കുന്നില്ലന്ന് 

ഈശ്വരാ...   സമയം ഒരുപാടായി...    നമുക്ക്   പോവാ...

ഫോണ്   ആണെങ്കിൽ  ചാർജ് ഇല്ലാതെ ഓഫ്  ആയിപോവുകയും ചെയ്തു  

സമയം ഒരുപാട്  ആയിട്ടും  നിനക്ക് എന്താ വീട്ടിൽ പോവാനുള്ള  തിരക്ക് ഒന്നും കാണുന്നില്ലല്ലോ    
വൈകിയാൽ നിന്നെ വീട്ടിൽ നിന്ന്   ഉപ്പ  അന്വേഷിക്കില്ലേ  ?

ഞാൻ എന്റെ വീട്ടിൽ അല്ല   ഉമ്മാന്റെ അനിയത്തിന്റെ വീട്ടിൽ ആണ്  ഞാൻ 

എന്നാലും അവർ ചോദിക്കില്ലേ?   

ചോദിച്ചാൽ ഞാൻപറയും   മെഡിക്കൽഷോപ്പിൽ ആയിരുന്നു എന്ന്     അതേകുറിച്ചൊന്നു എനിക്കി പേടിയില്ല   "

  എന്നാ പോവാം..   

കുറച്ച് സമയം കൂടി കഴിഞ്ഞു പോവാം ഗിരി  ഇനി എപ്പോഴാ ഇങ്ങനെ ഒരവസരം വീണുകിട്ടുയെന്ന് അറിയില്ലല്ലോ    

സമയം ഇല്ല ഷിഫാന    അതുകൊണ്ടാണ്   ഇപ്പോ തന്നെ ഒരുപാട് വൈകി   

ഇനിയും ഗിരിയെ എനിക്കി ഇങ്ങനെ  തനിച്ച് കിട്ടുമോ  ? 

നോക്കാം     നീ ഇപ്പോ പെട്ടന്ന്   വായോ   

  നിന്നോട് മനസ്സ് തുറന്ന് ഒന്ന് സംസാരിച്ചപ്പോൾ  മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു   സുഖം 

ഇടക്ക് എനിക്കി വേണ്ടി   കുറച്ച് സമയം ഇതുപോലെ മാറ്റി വെക്കാമോ   ? 

അത്‌ എല്ലാം പിന്നെ തീരുമാനിക്കാം   നീ    ഇപ്പോ     വേഗം    വായോ       സമയം പോവുന്നു.. 

നിന്നെ വീട്ടിൽ കൊണ്ട് വിടണോ അതോ  നീ തനിച്ച് പോവുമോ?   

ഗിരിക്കി ബുദ്ധിമുട്ടില്ലങ്കിൽ   എന്നെ വീട്ടിൽ വിട്ടാൽ ഉപകാരമായിരുന്നു..

എന്നാ പെട്ടന്ന്   വാ  സമയം ഒത്തിരിയായി  

ഇന്നന്റെ വീട്ടുകാർ   മിക്കവാറും   എന്നെ    പൊങ്കാലയിടും.. 

പടച്ചോനെ...ഗിരി മഴ പെയ്തു..

ഇനി എന്ത്‌ ചെയ്യും  ? 

സാരമില്ല നനഞ്ഞു പോവാം 

അയ്യേ... നനയാനോ...? 

നമുക്ക് എവിടേലും കയറി നിന്നാലോ   അല്ലങ്കിൽ ആകെ നനയും     ഗിരി  .. 

ഇപ്പോ തന്നെ സമയം ഒരുപാടായി    ഇനി കയറി നിന്നാൽ ഞാൻ ഇന്ന് വീട്ടിൽ കയറേണ്ടി വരില്ല.

നീ നല്ലതുപോലെ പിടിച്ചിരുന്നോ    ഞാൻ സ്പീഡ് കൂട്ടാൻ പോവാ ട്ടോ   അപ്പോ നിന്റെ പടച്ചോനെ വിളിച്ചിട്ട് ഒന്നും കാര്യമുണ്ടാവില്ല   

എന്റെ ഗിരി ഇത്ര സ്പീഡിൽ പോവല്ലേ    എനിക്കി എന്തോ പേടിയാവുന്നു   

ഒന്ന് മിണ്ടാതെ ഇരിക്കടി അവിടെ   

എന്നാൽ ഞാൻ നിന്നെ പിടിച്ചോട്ടെ    "

എന്തെങ്കിലും ചെയ്യ് നീ വീണുപോവാതിരുന്നാൽ മതി   

പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ   ഇത്രയും പ്രതീക്ഷിച്ചില്ല   എന്നോട് ചേർന്നിരുന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ടാണ് അവളുടെ  ഇരുത്തം  ഇനി   കിട്ടിയ  അവസരം  മുതലെടുക്കുകയാണോ   ഇവൾ   

എന്തെങ്കിലും ആവട്ടെ   ഈ കുരിശിനെ   ഒന്ന് വീട്ടിൽ എത്തിച്ചു കൊടുത്താൽ    എനിക്കി വേഗം  എന്റെ  വീട്ടിൽ പോവമായിരുന്നു... 

ഗിരി ഇവിടെ മതി  ഇവിടെ നിർത്തിക്കോ    "

വീട് എത്തിയോ  ? 

ഇല്ല കുറച്ചൂടി പോയാൽ മതി അത് ഞാൻ നടന്ന് പൊക്കോളാം.. 

എന്നാൽ ശരി   ഞാൻ പോയി ട്ടോ   

ഗിരി..    ഒരു കാര്യം ചോദിച്ചോട്ടെ  ? 

ഓ.  ഇത് വല്ലാത്തൊരു കുരിശ് ആയല്ലോ   "

എന്തേയ് വേഗം പറ    നീ എന്തിനാ വിളിച്ചത്   ? 

നിന്റെ നമ്പർ ഒന്ന് തരാമോ ? 

അത് ഞാൻ പിന്നെ തരാം   ഇപ്പോ നല്ല മഴ നീ വേഗം വീട്ടിൽ  പോവാൻ നോക്ക്   

അച്ഛൻ എന്നെ പഞ്ഞിക്കിട്ടില്ലങ്കിൽ ഭാഗ്യം    

കഴിയുന്നതും   സ്പീഡിൽ തന്നെ വീട്ടിലേക്ക് വിട്ടു    പാതി വഴിയിൽ എത്തിയില്ല അപ്പോയെക്കും    വണ്ടിയിലെ  പെട്രോളും  കഴിഞ്ഞു...

ബെസ്റ്റ്  നല്ല ടൈമിലാ പെട്രോൾ  കാലിയായത്     

  ഇനിയിപ്പോ  ഈ മഴയും നനഞ്ഞുകൊണ്ട്    ഒരു പത്തുമിനിറ്റോളം വണ്ടിയും തള്ളികൊണ്ട് പോവണം   പെട്രോൾപമ്പിൽ എത്തണമെങ്കിൽ

  ഇന്ന് ആരെയാണോ ഞാൻ കണി കണ്ടത്  എന്തായാലും ബെസ്റ്റ് ദിവസം തന്നെ... "അങ്ങിനെ എല്ലാംകൂടി കഴിയുമ്പോൾ   നല്ലൊരു സമയമായി    

മസാലദോശ എല്ലാം ഇപ്പോ ബാഗിൽ കിടന്ന്   ബിരിയാണി ആയിട്ടുണ്ടാവും  പാവം പെണ്ണ് കാത്തിരുന്ന് ഉറങ്ങിയോ ആവോ   

ഡോർ എല്ലാം അടഞ്ഞു കിടപ്പാണല്ലോ   ഇവിടെ ഉള്ളവർ എല്ലാം നാട് വിട്ട് പോയോ  ? 

ആകെ നനഞ്ഞുഒട്ടിയിട്ടുണ്ട്    ഇങ്ങനെ ഉമ്മറത്തേക്ക് കയറാനും പറ്റില്ല.. 

ബെല്ല് അടിച്ചു നോക്കട്ടെ   

അച്ഛനാണ് ഡോർ തുറക്കുന്നതങ്കിൽ   പിന്നെ  എന്റെ കാര്യത്തിൽ ഒരു തീരുമാനമാവും   

  ഇവിടെ ഉള്ളവർ എല്ലാം എവിടെ പോയി   ബെല്ല് അടിച്ചിട്ടും   ഡോർ തുറക്കുന്നില്ലല്ലോ.. 

ആകെ തണുത്തു വിറക്കുന്നു   

എല്ലാവരും ഉറങ്ങിയോ  ? 

ചേച്ചി ഉറങ്ങാൻ സാധ്യതയില്ലല്ലോ    ഇനി ഇവർ   മനഃപൂർവം ഡോർ തുറക്കാത്തതാണോ..? 

ഫോണിൽ വിളിക്കാൻ ഫോണും ഓഫ് ആണ്    എന്താ ഇപ്പോ ഒരു വഴി എന്ന്   ആലോചിക്കുമ്പോഴേക്കും  ഡോർ തുറക്കുന്ന   ശബ്ദം കേട്ടു   

ഡോറും തുറന്ന് മുൻപിലേക്ക് വന്നത് അച്ഛനായിരുന്നു    

ഇന്ന് എന്നെ മിക്കവാറും    കുരിശിൽ കേറ്റും    എപ്പോ കേറ്റിയെന്ന് ചോദിച്ചാൽ മതി..

അച്ഛന്റെ മുഖത്താണങ്കിൽ  നല്ല ദേഷ്യവും     ഉണ്ട്..  

 അച്ഛാ എനിക്കി ഒരു തോർത്ത്‌മുണ്ട് എടുത്ത് തരാമോ    എന്റെ ഡ്രസ്സ്‌ ആകെ നനഞ്ഞു    അതുകൊണ്ടാ...    

സമയം ഇപ്പോ എത്രയായി   ? 

അച്ഛൻ രണ്ടും കൽപ്പിച്ചാണന്ന് തോന്നുന്നു     "

സമയം...  പതിനൊന്നു മണി  "

നിന്റെ ഓഫീസ് ടൈം ഏതുവരെയാണ്   ? 

അഞ്ചു മണി വരെ   "

എന്നിട്ട് നീ ഇതുവരെ എവിടെയായിരുന്നു  ? 

ഞാൻ....  ഞാൻ...എന്താപ്പോ പറയുക   പണ്ടാറം ഒന്നും വായിൽ കിട്ടുന്നില്ലല്ലോ   എന്തെങ്കിലും ഒരു കള്ളം കണ്ട് വെച്ചാൽ മതിയായിരുന്നു   പക്ഷേ അച്ഛൻ എന്ന  ജഡ്ജി മുൻപിൽ ഉണ്ടാവുമെന്ന് ഓർത്തില്ല..

എന്താടാ   മറുപടിയില്ലേ പറയാൻ...? 

ഞാൻ എന്റെ ഫ്രണ്ട്സിന്റെ അടുത്തായിരുന്നു    

ഏത്   ഫ്രണ്ട്സ് ? 

ഇത് എന്താ ഒരുമാതിരി ചോദ്യം  ? 

  എന്റെ ഒരു പഴയ ഫ്രണ്ടിനെ   കാണാൻ വേണ്ടി പോയതായിരുന്നു   വരുന്ന വഴി  പെട്രോൾ  കഴിഞ്ഞു   അതാണ് വൈകിയത്.. 

നിന്റെ ആ പഴയ ഫ്രണ്ട്   ആൺകുട്ടിയാണോ അതോ പെൺകുട്ടിയാണോ   ? 

അച്ഛൻ എല്ലാം അറിഞ്ഞുവെച്ചുള്ള ചോദ്യമാണല്ലോ ഭഗവാനെ    

എന്തായാലും എന്റെ കാര്യത്തിൽ ഒരു തീരുമാനമായി  

ഡാ...ഞാൻ ചോദിച്ചത് കേട്ടില്ലേ  ? 

കേട്ടു അച്ഛാ   

എനിക്കി എന്തെങ്കിലും ഒരു മാറാൻ ഒരു ഡ്രസ്സ്‌ എടുത്ത് ത്താ   എന്നിട്ട് ഞാൻ പറയാം എല്ലാം   ആകെ തണുക്കുന്നു അച്ഛാ 

നീ   സത്യം  പറഞ്ഞിട്ട് ഇവിടേക്ക് കയറിയാൽ  മതി    

ഇത് വല്ലാത്തൊരു കുരിശ് ആയല്ലോ    

എന്റെ ഫ്രണ്ട്   ആൺകുട്ടി തന്നെ    അച്ഛൻ എന്താ ഒരുമാതിരി സംശയം വെച്ചുള്ള ചോദ്യം  ? 

ആൺകുട്ടിയാണന്ന് ഉറപ്പാണല്ലോ     അല്ലേ   ? 

അതെ    "

അതെ എന്ന് പറയാൻ നേരമില്ല അച്ഛന്റെ കയ്യ് എന്റെ കവിളത്ത്‌ വീണിരുന്നു          

കള്ളം പറയുന്നോടാ.. നീ എന്നോട്  
   
നീ എവിടെ ആയിരുന്ന് എന്നും   ആരെ കൂടെ ആയിരുന്നു എന്നും എനിക്കി അറിയാവുന്നത് കൊണ്ടാണ് ഞാൻ ഇത്രയൊക്ക നിന്നോട് ഞാൻ ചോദിച്ചത് 

അവളുമായിട്ടുള്ള ചുറ്റികറങ്ങൽ നീ വീണ്ടും തുടങ്ങിയോ   ? 

അച്ഛാ...ഞാൻ....

മതി   മിണ്ടരുത് നീ  എനിക്കി ഒന്നും കേൾക്കണ്ട 

ഫോൺ ഓഫ് ആക്കി വെച്ച് അവളുടെ കുറെ കറങ്ങി നടക്കുമ്പോൾ നീ ഓർത്ത് കാണില്ല   ഇത്  എല്ലാം നിന്റെ അച്ഛനായ ഞാൻ അറിഞ്ഞു കാണുമെന്ന്      അല്ലേടാ...

  അച്ഛൻ വിചാരിക്കുന്നത് പോലെ ഒന്നുല്ല്യ   എന്റെ ഫോൺ ചാർജ് ഇല്ലാതെ ഓഫ് ആയി പോയതാ     സത്യം ആണ് അച്ഛാ എന്നെ വിശ്വസിക്കി   

മതി നിന്റെ  അഭിനയം കുറെ കണ്ടതാ   ഇതിനുമുൻപും   നിന്റെ ഈ അഭിനയം          

നീ ഒരു കാര്യം  മനസ്സിലാക്കണം        അഗ്നിസാക്ഷിയായി     നീ    താലികെട്ടിയ ഒരു പെണ്ണ് ഉണ്ട് ഈ    വീട്ടിൽ     നിന്റെ കുഞ്ഞിനെ ഗർഭം ചുമ്മക്കുന്ന ഒരു പാവം   പെണ്ണ് അതിനെ ഇനിയും    കരയിക്കാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ    എനിക്കി ഇങ്ങനെ ഒരു മകനില്ലെന്ന് ഞാൻ അങ്ങ് കരുതും   

അച്ഛാ ഞാൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല  ഞാൻ പറയുന്നത് ഒന്ന് കേൾക്ക്    അച്ഛാ    എന്റെ അച്ഛനാണ് സത്യം     

മിണ്ടരുത്   നീ   എന്ന് പറഞ്ഞുകൊണ്ട് അച്ഛന്റെ കയ്യ് വീണ്ടും എന്റെ കവിളത്തേക്ക് പതിഞ്ഞു ...

എത്ര അടി  കിട്ടിയിട്ടും   വേദന തോന്നിയില്ല  എനിക്കി   പകരം നെഞ്ച് പൊട്ടുന്ന വേദനയായിരുന്നു..    ഞാൻ എങ്ങനെ കരഞ്ഞുകൊണ്ട് എത്ര തവണ  സത്യം പറഞ്ഞാലും      ഇവർ എന്നെ വിശ്വസിക്കില്ല..."  

നിനക്കുള്ള ഇന്നത്തെ എന്റെ    ശിക്ഷ  ഈ നനഞ്ഞ ഡ്രസ്സ്‌ ഇട്ടുകൊണ്ട്    നേരം പുലരുവോളം  ഈ ഉമ്മറത്ത്‌ കിടക്കണം   എന്നാലേ നീയൊക്കെ    പഠിക്കു..

അതും പറഞ്ഞുകൊണ്ട്  അച്ഛൻ ഡോർകൊട്ടിയടച്ചുകൊണ്ട്   ലോക്ക് ചെയ്തു...!!!

ഇനിയിപ്പോ ഈ തണുപ്പ് സഹിച്ചോണ്ട് എത്ര സമയം ഇങ്ങനെ നിൽക്കേണ്ടി വരും  ഈശ്വരാ  ഞാൻ   

   എന്നാലും അച്ഛനോട്‌ ആരാവും   ഈ കാര്യങ്ങൾ എല്ലാ പറഞ്ഞു കൊടുത്തത്    ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ലല്ലോ...

അച്ഛൻ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു കാണും   അച്ഛനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല   അസ്ഥിക്കി പിടിച്ച പ്രണയമായിരുന്നില്ലേ   ഞങ്ങളുടേത്       അതുകൊണ്ട് അച്ഛൻ കരുതി കാണും വീണ്ടും ഞാൻ ആ പഴയ വഴി തിരഞ്ഞെടുത്തന്ന്      അതാവും   എന്നോട് ഇത്ര കലിപ്പോടെ പെരുമാറിയത്   

ശോ   വല്ലാതെ തണുക്കുന്നല്ലോ  മഴയുടെ ശക്തി കൂടി കൂടി    വരുകയാണ്         ഈ നനഞ്ഞ ഷർട്ട്ഊരിയാൽ  ചിലപ്പോൾ കുറച്ച് തണുപ്പ് കുറയുമായിരിക്കും   

ഷർട്ട് അയിച്ചപ്പോൾ    അധികം തണുക്കാൻ   തുടങ്ങി   

അസഹ്യമായ  ഈ  തണുപ്പ്  കാരണം    ശരീരം ആകെ കോച്ചിപിടിക്കുന്നത് പോലെ    എന്താ ഭഗവാനെ   ഞാൻ ചെയ്യുക   ഈ തണുപ്പ് സഹിക്കാൻ പറ്റുന്നില്ലല്ലോ എനിക്കി   

എന്നാലും   എന്റെ അച്ഛന് ഇത്രക്ക്  വിശ്വാസം ഇല്ലാതായോ   എന്നെ   എന്നാലും ഇത് ഇച്ചിരി കൂടി പോയി .. പറഞ്ഞിട്ട് കാര്യമില്ല അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റു 

ബാഗും മാറോട് അടുക്കിപിടിച്ച്   ഉമ്മറത്ത്‌ ഭിത്തിയോട് ചാരി കുറെ നേരം അങ്ങിനെ ഇരുന്ന്    സമയം വൈകുന്തോറും  തണുപ്പിന്റെ കാഠിന്യവും കൂടി കൂടി വന്നു 

എപ്പോയോ ചെറിയ മയക്കത്തിലേക്ക് ഞാനും വഴുതിവീണു      

പെട്ടന്ന്  ഇടിയുടെ ശബ്ദം കേട്ടപ്പോൾ ഞെട്ടിഉണർന്ന് പോയി    

  തണുപ്പ് കൂടുന്നതിന് അനുസരിച്ച്   ശരീരം വിറക്കാൻ തുടങ്ങി   ശരീരമാകെ ഒരു വേദനപോലെ..

ഈ ഡോർ ഒന്ന് തുറന്ന് കിട്ടിയെങ്കിൽ ഈ ഡ്രസ്സ്‌ ഒന്ന് മാറാമായിരുന്നു    

ഫോൺ ഓഫ് ആയതാണ് പ്രശ്നം അല്ലങ്കിൽ ഏട്ടനെ വിളിച്ചു പറഞ്ഞാൽ മതിയായിരുന്നു ചേച്ചിയോട് ഡോർ ഒന്ന് തുറക്കാൻ    ഇതിപ്പോ    ഞാൻ ഇവിടെ തണുത്തു വീണ് മരിച്ചുപോവുമെന്നാ തോന്നുന്നത്..

വാച്ച് എടുത്ത് സമയം നോക്കുമ്പോൾ രണ്ടുമണി        ഇനിയിപ്പോ ആരും    ഡോർ തുറക്കാനൊന്നും പോവുന്നില്ല     എല്ലാവരും നല്ല ഉറക്കമാവും     

വീണ്ടും ബാഗും മാറോട് അടുക്കിപിടിച്ച്    ഭിത്തിയിലേക്ക് ചാരികുറെ സമയം അങ്ങിനെ ഇരുന്നു    അപ്പോഴാ   ഡോർ തുറക്കുന്ന   ശബ്ദം കേട്ടത്      അച്ഛനാവും എന്ന് കരുതി   വേഗം എഴുന്നേറ്റും 

നോക്കുമ്പോൾ ചേച്ചിയാണ്   "

കയറി വാ    എന്ന് മാത്രം പറഞ്ഞുകൊണ്ട്   ഡോർ തുറന്ന് വെച്ച് ചേച്ചി റൂമിലേക്ക് പോയി   

ചേച്ചിയുടെ മുഖത്ത്‌ ആ ചിരിയില്ല ഒരു തരം വെറുപ്പ്‌ പോലെയായിരുന്നു എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ   
ചേച്ചിന്റെ അനിയത്തിയെ ഞാൻ    ചതിച്ചു എന്നാങ്ങാനും തോന്നിയിട്ടുണ്ടാവും   അതാവും   ഈ    വെറുപ്പ്‌   പക്ഷേ എത്ര തവണ      സത്യം പറഞ്ഞാലും ആരും എന്നെ മനസ്സിലാക്കില്ലല്ലോ       എന്നെ  ആരും മനസ്സിലാക്കണ്ട   എന്റെ ഇന്ദു എന്നെ ഒന്ന് മനസ്സിലാക്കിയാൽ മതിയായിരുന്നു   പാവം ഇത് എല്ലാം കേട്ടപ്പോൾ ഒത്തിരി സങ്കടം ആയി കാണും    ഇപ്പോൾ 

എത്ര ദിവസമായി എന്റെ പെണ്ണിനോട് ഒന്ന് ഞാൻ നല്ലതുപോലെ മിണ്ടിയിട്ട്.. 

എന്തെങ്കിലും ഒന്ന് പറയാൻ അവളെ കിട്ടില്ലല്ലോ   അമ്മ ഓരോന്ന് പറഞ്ഞുപിടിച്ചു വെച്ചിരിക്കുവല്ലേ...

എന്തായാലും നാളെ   അവളെ എന്റെ കയ്യിൽ കിട്ടുമോ എന്ന് നോക്കട്ടെ     എന്നിട്ട് വേണം    ആാ... പിണക്കങ്ങൾ  എല്ലാം മാറ്റി കൊടുക്കാൻ        

അവള് അരികിൽ ഇല്ലാത്തത് കൊണ്ട് എന്തോ ഉറക്കം കിട്ടുന്നില്ല    എത്ര ദിവസമായി എന്റെ പെണ്ണിനെ ഒന്ന് കെട്ടിപിടിച്ചു കിടന്നിട്ട്    അമ്മയുടെ റൂമിൽ പോയാൽ അടി ഉറപ്പാ അല്ലെങ്കിൽ അവളെ പൊക്കി കൊണ്ട് വന്നേനെ   

എന്തായാലും നാളെ നോക്കാം    ഫോൺ ചാർജിൽ ഇട്ട്   വേഗം   ഉറങ്ങാൻ കിടന്നു   

അപ്പോഴാ ഓർത്തത്   ബാഗിൽ മസാലദോശ ഇരിക്കുന്ന കാര്യം 

ഇന്ന് അത് എടുത്ത് കളഞ്ഞില്ലങ്കിൽ    നാളെ ബാഗുമായി ഓഫീസിൽ പോവാൻ പറ്റില്ല..

ബാഗിൽ നിന്ന് മസാലദോശയുടെ  പൊതിഎടുത്ത്  വേസ്റ്റ്ബോക്സിലേക്ക്  ഇട്ടു തിരിഞ്ഞപ്പോഴാ... ചേച്ചി വെള്ളവുമായി ഏട്ടന്റെ റൂമിലേക്ക് പോവുന്നത് കണ്ടത്  

ചേച്ചി.....

എന്റെ വിളി കേട്ടിട്ടും ചേച്ചി മൈൻഡ് ചെയ്യാതെ   വെള്ളവുമായി ഏട്ടന്റെ റൂമിലേക്ക് നടന്നു   

ചേച്ചി പോലും എന്നെ വെറുത്തുവോ      ഇവരെയൊക്കെ തെറ്റിദ്ധാരണ ഞാൻ എങ്ങനെ മാറ്റിഎടുക്കും 

   നോക്കാം എന്തെങ്കിലും വഴി കാണാതിരിക്കില്ല...

========================

  ഗിരി ഉറങ്ങിയോ   ഗീതു  ?  

ഇല്ല     ഞാൻ വെള്ളവുമായി ഇവിടേക്ക് വരുമ്പോൾ അവൻ അവിടെ നിൽപ്പുണ്ട്      

  അവന് ഭക്ഷണം എന്തെങ്കിലും വേണോ എന്ന് ചോദിച്ചോ നീ  ? 

ഇല്ല   "

ഒന്ന് ചോദിക്കാൻ പാടില്ലായിരുന്നോ നിനക്ക്   മഴ നനഞ്ഞു വന്നതല്ലേ  അവൻ     സമയം ഒരുപാട് ആവുകയും ചെയ്തു നല്ല  വിശപ്പ് കാണും  അവന്      

  അവനോട് എന്തോ ഒരു വെറുപ്പ്‌ പോലെ ഹരി എനിക്കി 
   അതുകൊണ്ട്  അവനോട് സംസാരിക്കാൻ പോലും തോന്നുന്നില്ല      
.എന്റെ അനിയത്തിയെ അവൻ വഞ്ചിക്കുമോ എന്നെക്കെ ഒരു തോന്നൽ   അവളൊരു പാവമാ    ഹരി    ആര് എന്ത്‌ പറഞ്ഞാലും    കരയാൻ മാത്രമേ ആ പെണ്ണിന് അറിയും    എന്നെപോലെ അല്ല അവൾ    !

അങ്ങിനെ ഒന്നും ഉണ്ടാവില്ല   നീ സമാധാനിക്കി   നിന്റെ അനിയത്തിയെ മറന്ന് അവൻ വേറെ ഒരു പെണ്ണിന്റെ പിന്നാലെ പോവില്ല       എന്റെ അനിയൻ അത്രക്ക് ദുഷ്ടൻ ഒന്നുമല്ല     

അവന്  എന്താണ് പറയാനുള്ളത്    എന്ന്   മനസ്സിലാക്കാതെ വെറുതെ അവനെ ആവശ്യമില്ലാതെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല   

എന്തായാലും നാളെ അവൻ എന്റെ അരികിൽ വരുമല്ലോ അപ്പോൾ ഞാൻ ചോദിക്കാം  

എന്നാ ഞാൻ പോയിക്കോട്ടെ ? 

എവിടേക്ക്  ? 

എവിടേക്ക് എന്നോ    നല്ല ചോദ്യം   എന്റെ റൂമിലേക്ക് അല്ലാതെ എവിടേക്കാണ് 

ഇത് അല്ലേ നിന്റെ റൂം 

അയ്യടാ മോനേ   സമയം ആവട്ടെ അപ്പോ നോക്കാം ട്ടോ 

ഇവിടെ കിടക്കടി നീ  " 

ദെ ഹരി കൊഞ്ചല്ലേ   ഞാൻ ഇവിടേക്ക് വരുന്നത് ഗിരി കണ്ടതാ     !

പിന്നെ അവൻ നിന്നെയും നോക്കി ഇരിക്കുവല്ലേ    അവൻ ഇപ്പോ ഉറങ്ങി കാണും "

ഇതിനാണോ വെള്ളം വേണമെന്ന് പറഞ്ഞു എന്നെ ഇവിടേക്ക് വിളിച്ചത്   ? 

വെള്ളത്തിന് വേണ്ടി  മാത്രമല്ലല്ലോ    ഞാൻ വിളിച്ചത്   എന്റെ ഗിരി ആ തണുപ്പിൽ  നനഞ്ഞ ഡ്രസ്സും  ഇട്ടോണ്ട്       മഴയത്ത്‌  അവിടെ      ഒറ്റക്ക്   ഇരിക്കുവല്ലേ   അത്‌ കാണാൻ വയ്യാത്തതുകൊണ്ടാണ്  നിന്നെ വിളിച്ചത്       ഞാൻ എത്ര സമയമായി നിന്റെ ഫോണിലേക്ക് വിളിക്കുന്നതന്ന്    അറിയോ    

ഫോൺ സൈലന്റ് ആയിരുന്നു ഞാൻ അറിഞ്ഞില്ല  

അച്ഛൻ അവനെ വഴക്ക് പറയുന്നതും അടിക്കുന്നതും എല്ലാം ഞാൻ ഇവിടെ കിടന്ന് അറിയുന്നുണ്ട്   അവസാനം   അവനെ പുറത്ത് ആക്കി    അച്ഛൻ   ഡോർ ലോക്ക്  ചെയ്തപ്പോൾ ആണ് ഞാൻ നിന്നെ വിളിച്ചത്    

ഞാൻ  അറിഞ്ഞില്ല  ഹരി  അതുകൊണ്ടാണ്    

അപ്പോ വെള്ളം വേണ്ടേ അല്ലേ  ?     

     എനിക്കി ആവശ്യം വെള്ളമല്ല   നിന്നെയാണ് .. 

അയ്യടാ മോനേ   ഭയങ്കര ആഗ്രഹം   

ദെ ഇപ്പോ സമയം എത്രയാണന്ന് അറിയാമോ   ? 

സമയം എത്രയാലും എനിക്കി എന്താ    നീ ഇവിടേക്ക് കിടക്ക്    

കിടക്കാനോ...  ഇപ്പോ നടന്നത് തന്നെ    "   

പറയുന്നത് കേൾക്ക് ഗീതു   "  

ദെ ഹരി കൊച്ചുകുട്ടികളെ പോലെ വാശി കാണിക്കല്ലേ  

വാശി അല്ലടി എന്റെ ആഗ്രഹം അല്ലേ    നീ വാ   എന്റെ അരികിൽ കിടക്ക്   പ്ലീസ്   കുറച്ച് സമയം മാത്രം   

നിനക്ക് ഇനി ആരെയും  പേടിക്കാനില്ലല്ലോ    നിന്റെ ആദ്യഭർത്താവുമായിട്ടുള്ള   എല്ലാ ബന്ധങ്ങളും    വേർപ്പെടുത്തിയില്ലേ    പിന്നെ എന്താനാ   ഈ  പേടി   ഇനി നീ എനിക്കി സ്വന്തമല്ലേ    അപ്പോ എന്റെ അരികിൽ കിടന്നാൽ എന്താ കുഴപ്പം   ? 

പക്ഷേ    ഹരി അങ്ങിനെ അല്ലല്ലോ   ഇപ്പോഴും   നന്ദന ഹരിയുടെ ഭാര്യയാണ്    

ഒലക്ക ആണ്   എന്നെകൊണ്ട് വെറുതെ  ഈ    പാതിരാക്ക് പറയിപ്പിക്കല്ലേ.. 

ചൂടാവല്ലേ   "

ചൂടായതല്ല ഞാൻ കാര്യം പറഞ്ഞതാ   "

അവളും ഞാനും  ഈ   അടുത്ത്  തന്നെ   ബന്ധം പിരിയും        അതിന് വേണ്ടത് എല്ലാം    റെഡിയായി കഴിഞ്ഞു    പിന്നെ എങ്ങനെ അവൾ എന്റെ ഭാര്യയാവും   ? 

നിനക്ക് എന്റെ അരികിൽ കിടക്കാൻ  പറ്റുമോ ഇല്ലയോ   അത് അറിഞ്ഞാൽ മതി ? 

   നീ എന്റെ അരികിൽ കിടന്നൂന്ന് കരുതി   ആകാശം ഇടിഞ്ഞു വീഴത്തൊന്നുമില്ല   പിന്നെ ഞാൻ നിന്നെ പിടിച്ചു  വീഴുങ്ങാനും പോവുന്നില്ല    പിന്നെ എന്താടി നിനക്ക്  ഇത്ര    പേടി   ? 

ഞാൻ എങ്ങാനും ഇവിടെ ഉറങ്ങി പോയാലോ..?

ഞാൻ നിന്നെ വിളിച്ചാൽ പോരെ   അതേക്കുറിച്ച്‌ നീ പേടിക്കണ്ട   

നീ   ഓരോ മുടന്തൻ ന്യായം പറയാതെ   ഇവിടേക്ക് കിടക്കുന്നുണ്ടോ 

  കുറച്ച് പേടിയോടെയാണങ്കിലും     ഹരിയുടെ    ആവശ്യം തള്ളി കളയാതെ  പതിയെ  അവൾ  ഹരിയുടെ നെഞ്ചിലേക്കായി  ചാഞ്ഞു        

എന്റെ പെണ്ണേ  നീ  നെഞ്ചിലേക്കായി   കിടന്നപ്പോൾ  നിന്നെ പനിനീർപൂവിന്റെ ഗന്ധം   

  ഹോ  എന്റെ ഭഗവാനെ...  വയ്യാത്ത അവസ്ഥയായി പോയില്ലേ മോളേ

ദേ ഞാൻ എണീറ്റ് പോവും...
അല്ലങ്കിൽ അവിടെ അടങ്ങി കിടന്നോ 

പോവല്ലേ ഞാൻ അടങ്ങി കിടന്നാളം

ഗീതു...."

മ്മ്    "

ഉറങ്ങിയോ നീ   ? 

ഇല്ല    എന്തേയ്  ? 

എന്തേയ് ഉറക്കം വരുന്നില്ലേ നിനക്ക്   ? 

ഇല്ല.   

എന്തുപറ്റി  ? 

ഹരിയുടെ നെഞ്ചിൽ ഇങ്ങനെ തലചായ്ച്ചു കിടക്കുമ്പോൾ വല്ലാത്തൊരു   സുരക്ഷിതത്വം  തോന്നുന്നു ഹരി    

ഒരു കൈകൊണ്ട് അവളെ മുടിയിൽ തലോടികൊണ്ട്  നെറ്റിയിലേക്ക് ചുണ്ടുകൾ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു ഈ    സുരക്ഷിതത്വം  എന്നും നിനക്ക് ഉണ്ടാവും   എന്റെ മരണം വരെ..

  സംസാരിച്ച്‌    വെറുതെ ഉറക്കം കളയണ്ട ഹരി ഉറങ്ങിക്കോ 

നീ എന്റെ അരികിൽ ഉള്ളപ്പോൾ എനിക്കി ഉറക്കം ഒന്നും വരില്ലടി പെണ്ണേ     

അങ്ങിനെ പറഞ്ഞാൽ ഞാൻ  എണീറ്റുപോവും    ട്ടോ  

എന്നാൽ ഞാനുറങ്ങി...  

========================

   രാവിലെ ഫോൺ റിംഗ് ചെയ്യുന്നത്   കേട്ടാണ് ഉണർന്നത്       അയ്യോ സമയം ഇത്രയായോ  ആരും എന്നെ ഒന്നും വിളിച്ചത് പോലുമില്ലല്ലോ   

അല്ലങ്കിൽ അച്ഛൻ വന്നു വിളിക്കാറുണ്ടായിരുന്നു    അച്ഛന് ഇന്നലത്തെ ദേഷ്യം ആവും    ചേച്ചിയും വിളിച്ചില്ല     ഇന്ദു ആണങ്കിൽ   എന്റെ അടുത്തേക്ക് പോലും വരില്ല   

വിളിച്ചത് ആരാന്ന് അറിയാൻ വേണ്ടി ഫോൺ എടുത്ത് നോക്കുമ്പോൾ ഏട്ടനാണ്   

എന്തായാലും ആദ്യം ഫ്രഷ് ആവട്ടെ എന്നിട്ട് ഏട്ടന്റെ അരികിൽ പോവാം   

കുളി കഴിഞ്ഞു   വന്ന് നോക്കുമ്പോൾ ആരെയും കാണുന്നില്ല    

ചേച്ചിയും ഇന്ദു എവിടെ പോയി    പതിയെ അമ്മന്റെ റൂമിലേക്ക്  ഏന്തിവലിഞ്ഞു നോക്കി   അവിടെ അമ്മ മാത്രമേ ഉള്ളു 

അച്ഛൻ ഉമ്മറത്ത്‌ പേപ്പറും വായിച്ചോണ്ട് ഇരിക്കുന്ന  എന്നെ കണ്ടതും അച്ഛൻ ആ പേപ്പർ അവിടെ ഇട്ട്   പറമ്പിലേക്ക് അങ്ങ് ഇറങ്ങി പോയി    

പേപ്പർ വായിച്ചോണ്ടിരിക്കുമ്പോഴാ   ചേച്ചിയും ഇന്ദു  അമ്പലത്തിൽ  പോയി വരുന്നത്   

അമ്പലത്തിൽ പോക്ക് ഇപ്പോ പതിവാണല്ലോ   സങ്കടം പറയാൻ പോയതാവും ..ഞാൻ അവളെ  അകറ്റിനിർത്തിയപ്പോഴും   അവൾക്ക്  അമ്പലത്തിൽ പോക്ക് പതിവായിരുന്നു      ഭഗവാനോട് സങ്കടങ്ങൾ പറയാൻ പോയതാവും   "

സെറ്റ് സാരിയും ഉടുത്ത്‌   നെറ്റിയിൽ ചന്ദനകുറിയും ചാർത്തി ഹോ   പെണ്ണിനെ കാണാൻ തന്നെ എന്തോരും ഐശ്വര്യമാ     കെട്ടിപിടിച്ചു മുത്തം കൊടുക്കാൻ തോന്നുന്നുണ്ട്..  

ഇന്ദു.....    

എന്റെ വിളി കേട്ടതും ചേച്ചി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് പോയി 

 
അത്‌ മൈൻഡ് ചെയ്യാതെ ഞാനും    വേഗം അവളെ പിന്നാലെ തന്നെ വിട്ടു     

അവൾ നേരെ പോയത് അമ്മയുടെ റൂമിലേക്ക് ആയിരുന്നു   അതുകൊണ്ട് വേഗം   അതെ സ്പീഡിൽ   ഞാൻ  പിന്നോട്ട് തന്നെ   വലിഞ്ഞു   

ഈ പെണ്ണിനെ കയ്യിൽ കിട്ടാൻ എന്താ ഒരു വഴി   ? 

ആദ്യം ഏട്ടന്റെ അരികിൽ പോയി വരട്ടെ എന്നിട്ട് ആലോചിക്കാം    

ഏട്ടാ....."

എന്റെ ശബ്ദം കേട്ടതും ഏട്ടൻ വേഗം മുഖം തിരിഞ്ഞു കിടന്നു 

എല്ലാവരെയും പോലെ ഏട്ടനും എന്നോട് പിണങ്ങിയോ  ?.. 

എട്ടോ.....ഇങ്ങോട്ട് നോക്ക് എന്ന് പറഞ്ഞ് ഏട്ടന്റെ മുഖം എനിക്കി അഭിമുഖമായി പിടിച്ചു    

എന്തേയ് എന്നോട് പിണക്കം ആണോ   ?.. 

പോടാ     എന്നോട്  മിണ്ടണ്ട   നീ    ഇന്നലെ എവിടെ ആയിരുന്നു ? 

ഹാവൂ സമാധാനം മിണ്ടിയല്ലോ   അത്‌ മതി ഞാൻ കരുതി എല്ലാവരെയും പോലെ ഏട്ടനും എന്നെ വെറുത്തന്ന്  

ഞാൻ ചോദിച്ചതിന് മറുപടി പറ ?

നീ   ഇന്നലെ ആ പെണ്ണിനെ കണ്ടോ  ? 

ഉവ്വ്‌    "

എന്നിട്ട്   കിട്ടിയ   സമയം കൊണ്ട്    അവളോടത്ത്‌ കറങ്ങി അല്ലേ   ? 

ഇല്ല ഏട്ടാ   ഞാൻ എവിടേക്കു പോയിട്ടില്ല   അവൾക്ക് എന്നോട് കുറച്ച് സമയം സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ   പണ്ട് ഞങ്ങൾ പോവാറുള്ള ആ  പുഴക്കരയിൽ പോയിരുന്നു കുറച്ചു സമയം സംസാരിച്ചു 

കുറച്ച് സമയമോ ? 

രാത്രി പതിനൊന്നു മണിവരെ സംസാരിച്ചതാണോ കുറച്ചു സമയം എന്ന് നീ പറഞ്ഞത്   

ഇടക്ക് വണ്ടിയിൽ പെട്രോൾ കഴിഞ്ഞു അതാണ് വൈകിയത് 

താലി കെട്ടിയ പെണ്ണിനെ  കണ്ണീർ കുടിപ്പിച്ചു  ഇനിയും ഇത്  തുടർന്നു പോവനാണോ നിന്റെ   ഉദ്ദേശം    ? 

ഇല്ല ഏട്ടാ   ഞാൻ ഒന്ന് സംസാരിച്ചു എന്ന് മാത്രമേയുള്ളു   ഇനി ഇത് തുടരില്ല   സത്യം   

ഇനിയും നീ ഇത് തുടരില്ലന്ന് എന്താ ഇത്ര ഉറപ്പ്   ? 

എന്റെ ഏട്ടനാണ് സത്യം   ഞാൻ അവളുമായി യാതൊരു ബന്ധവുമില്ല ഇപ്പോ    ഇനി ഉണ്ടാവുകയുമില്ല.. 

ഇന്ദു എല്ലാം അറിഞ്ഞുന്ന് തോന്നുന്നു    അച്ഛൻ അമ്മയോട് പറയുന്നത് അവൾ യാദൃശ്ചികമായി കേൾക്കാൻ ഇടയായി    പിന്നെ കുറെ സമയം ഒന്നും കഴിക്കാതെ ഇരുന്ന് കരയുകയായിരുന്നു എന്ന് ഗീതു പറഞ്ഞു        അതാണ് ഗീതുന് നിന്നോട് ദേഷ്യം    "

ഞാൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല ഏട്ടാ...എന്നെ വിശ്വസിക്കി 

ഞാൻ നിന്നെ വിശ്വസിക്കാം   അതുകൊണ്ട് കാര്യമുണ്ടോ എന്നെപോലെ  ബാക്കിയുള്ളവരും  നിന്നെ വിശ്വസിക്കുമെന്ന് ഉറപ്പുണ്ടോ ? 

  ആദ്യം ഇന്ദുനെ നീ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം.. 

അതിന് അവളെ ഒന്ന് കിട്ടണ്ടേ   എന്റെ അരികിൽ    

നീ വിചാരിച്ചാൽ കാര്യം നടക്കും 

എങ്ങനെ  ? 

   അമ്മന്റെ റൂമിൽ പോയി പൊക്കടാ    നീ അവളെ   ഇനി ബാക്കിയുള്ളതും ഞാൻ പറഞ്ഞു തരണോ നിനക്ക്    അതിന് എല്ലാം എന്നേക്കാൾ മിടുക്കൻ നീ അല്ലേ    

ആക്കല്ലേ...


എവിടെ വരെയായി ഏട്ടന്റെ കാര്യങ്ങൾ എല്ലാം   ? 

എന്ത്‌ കാര്യം   ഒന്നുപോട..." 

ഉവ്വ്‌ മോനെ ഈ ഉരുണ്ട് കളി എന്നോട് വേണ്ടാ ട്ടോ.. 

ഇന്നലെ ഞാൻ കണ്ടു  

എന്തോന്ന്  ? 

വെള്ളം കൊണ്ട് വരാൻ വേണ്ടി ചേച്ചി റൂമിലേക്ക് വന്നത്   പിന്നെ   ആ ആള് പുലർച്ചെ ആണ് പുറത്ത് ഇറങ്ങിയത്   

അയ്യടാ അത് പറഞ്ഞപ്പോൾ കണ്ടില്ലേ ഒരു നാണം    "

നിനക്ക് നല്ല തുമ്മൽ ഉണ്ടല്ലോ ഗിരി     പനിയുണ്ടോ   ?  ഏട്ടന്റെ കയ്യ് എന്റെ നെറ്റിയിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു   
നല്ല ചൂട്     ഉണ്ട്  നിനക്ക് 

    ഇന്നലെ ഫുൾ മഴ  നനഞ്ഞില്ലേ    അതുകൊണ്ട് ആവും   വയ്യങ്കിൽ ഓഫീസിൽ  പോവണ്ടാ  നീ   

ഹേയ് അത്‌ കുഴപ്പമില്ല ഏട്ടാ   

നാളെ അല്ലേ ഏട്ടന് ഹോസ്പിറ്റലിൽ പോവേണ്ടത്  ? 

അതെ    നീ ലീവ് എടുക്കില്ലേ   ?.. 

അത്‌ എന്ത് ചോദ്യമാ ഏട്ടാ ഞാൻ അല്ലാതെ ആരാ പിന്നെ എന്റെ ഏട്ടന്റെ കൂടെ വരുന്നത്

    നാളെ എന്തായാലും കാലിലെ  പ്ലാസ്റ്റർ  എടുക്കില്ലേ  നമുക്ക് ഒരു വീൽചെയർ വാങ്ങണം   ഈ റൂമിൽ തന്നെ കിടക്കുമ്പോൾ എന്റെ ഏട്ടന് ശ്വാസം മുട്ടും    വീൽചെയർ ഉണ്ടങ്കിൽ ഏട്ടന് പുറത്ത് എക്കെ ഒന്ന് പോവാലോ   

ഞാൻ നിന്നോട് ഈ കാര്യം പറയണമെന്ന് കരുതീതാ അപ്പോയെക്കും നീ പറഞ്ഞു 

  അതാണ് ഈ ഗിരി ഇപ്പോ മനസ്സിലായില്ലേ  എന്റെ ഏട്ടന്       

ഏട്ടനോട്‌    ഒരു കാര്യം ചോദിക്കാൻ മറന്നു      

എന്തേയ്  ? 

അച്ഛൻ ഇന്നലെ എങ്ങനെയാ അറിഞ്ഞത് ഞാൻ ഷിഫാനയോട് സംസാരിച്ചത്   

ഇനിയിപ്പോ അറിഞ്ഞിട്ട് എന്തിനാ.." ? 

ഒന്ന് പറ ഏട്ടാ പ്ലീസ്   എന്റ പൊന്ന് ഏട്ടനല്ലേ    

മതി സോപ്പ്    അധികം പതപ്പിക്കണ്ടേ   ഞാൻ പറയാം    

അച്ഛൻ നിന്നെയും അവളെയും നേരിട്ട് കണ്ടു    അതാണ് ഇത്രക്ക് ദേഷ്യം വരാൻ കാരണം  

എങ്ങനെ  കണ്ടു..  ?.. 

അമ്മക്ക്  മെഡിസിൻ വാങ്ങാൻ വന്നപ്പോൾ    അച്ഛൻ സ്ഥിരം   വാങ്ങുന്ന കടയിൽ  മെഡിസിൻ    കഴിഞ്ഞു പോയതുകൊണ്ട്    അച്ഛൻ    അവിടേക്ക് വന്നതാ   മെഡിസിൻ വാങ്ങിക്കാൻ വേണ്ടി... "  

   അപ്പോഴാ നീയും അവളും സംസാരിക്കുന്നത് കണ്ടത്   പിന്നെ നിങ്ങൾ ഒരുമിച്ച് ബൈക്കിൽ കയറി പോവുന്നതും അച്ഛൻ നേരിട്ട്  കണ്ടു    

അതാണ് അച്ഛന് നിന്നോട് അത്ര ദേഷ്യം     ഇനിയും അവൾ വരും ഇതുപോലെ എന്തെങ്കിലും എക്കെ പറഞ്ഞിട്ട്    അപ്പോ ഇതുപോലെ പോയി കിന്നാരം പറയാൻ  നിൽക്കണ്ട മനസ്സിലായോ  ?   

ആ   പാവം പെണ്ണിനെ കരയിക്കരുത് നീ    

ഇല്ല ഏട്ടാ    ഇനി   അങ്ങിനെ ഒന്നും ഉണ്ടാവില്ല   "

എന്നാൽ പിന്നെ പോയി വല്ലതും കഴിക്കാൻ നോക്ക് സമയം പോവും.

ചേച്ചിയോട് ഏട്ടൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം      ചേച്ചി എന്നെ ഒരു   ശത്രുവിനെപോലെയാണ് കാണുന്നത്     അത് കാണുമ്പോൾ  സങ്കടം ഉണ്ട്     എനിക്കി  

അത് അനിയത്തിയോടുള്ള സ്നേഹം കൊണ്ടാണ്   നീ ടെൻഷൻ ആവണ്ട      ഞാൻ പറഞ്ഞോളാം അവളോട്   നീ പോയി ചായ കുടിക്കാൻ നോക്ക്   

ഗിരി നിനക്ക് ചായ എടുത്ത് വെച്ചിട്ടുണ്ട്   

ചേച്ചിയോട് ആരും പറഞ്ഞു  എനിക്കി ചായ എടുത്ത് വെക്കാൻ ?

അത്‌ എന്താ ഞാൻ എടുത്ത് തന്നാൽ നീ കഴിക്കില്ലേ..? 

കഴിക്കും പക്ഷേ    ഇന്ന് എനിക്കി എന്റെ ഭാര്യ എടുത്ത് തരണം    അങ്ങിനെയാണങ്കിൽ മതി ഇല്ലങ്കിൽ  ചേച്ചി ഇത് എല്ലാം എടുത്ത് വെച്ചേക്ക്   

അവൾക്ക് വയ്യ കിടക്കുവാ   "

ഒരു ചായ എടുത്ത് തരാൻ പറ്റാത്ത വയ്യായ്ക ഉണ്ടോ അവൾക്ക്   ? 

അത്‌ എനിക്കറിയില്ല പോയി ചോദിച്ചു നോക്ക്  !

  ഭാര്യ തന്നെ എടുത്ത് തരണം നിനക്ക്  നിർബന്ധം ഉണ്ടോ  ? 

ആ ചോദ്യം അമ്മയുടേത് ആയിരുന്നു    "

ആ ഉണ്ട്    "

എന്നാൽ നീ ഇന്ന് ചായ കുടിക്കില്ല   

അത്‌ അമ്മയല്ല തീരുമാനിക്കേണ്ടത്   ഇന്ദു പറയട്ടെ   എനിക്കി ചായ എടുത്ത് തരാൻ പറ്റില്ലാന്ന്   

അവൾ പറയില്ല    നിനക്ക് വേണേൽ ഗീതു ചായ എടുത്ത് തരും അതും കുടിച്ച് പോവാൻ നോക്ക്  

ഞാൻ താലി കെട്ടിയ പെണ്ണ് ഗീതുവല്ല     ഇന്ദു ആണ്    അതുകൊണ്ട് എനിക്കി എന്റെ ഭാര്യന്റെ കൈകൊണ്ട് എടുത്ത് തരണം   
      
നീ വെറുതെ വാശി പിടിക്കണ്ട   അവൾ ചായ എടുത്ത് തന്നിട്ട്  നീ ഇന്ന് കുടിക്കില്ല   

അമ്മ എന്തിനാ   ഇങ്ങനെ വാശിപിടിക്കുന്നത്    അമ്മയല്ല അവളെ കെട്ടിയത് ഈ  ഞാനാണ്    അവൾ പറയട്ടെ എനിക്കി എടുത്ത് തരാൻ പറ്റില്ലാന്ന്    

ഭാര്യക്ക് മാത്രമല്ല കടമ അതുപോലെ ഭർത്താവിനും ഉണ്ട് അത്‌ അറിയില്ലേ നിനക്ക്.?

ഞാൻ എന്ത്‌ ചെയ്തന്നാ അമ്മ ഈ പറയുന്നത്  ? 

  നീ ഒന്നും ചെയ്തില്ലേ   ? 

ഇന്നലെ എവിടെ ആയിരുന്നു നീ   ? 

എന്താ നിന്റെ നാക്ക് ഇറങ്ങി പോയോ    ഞാനത് ചോദിച്ചപ്പോൾ    

ഇന്നലെ ഞാൻ എവിടെയായിരുന്നു എന്ന് അച്ഛൻ ഇവിടെ വന്ന് എല്ലാവരോടും പ്രസംഗിച്ചില്ലേ പിന്നെ     എല്ലാം അറിഞ്ഞുകൊണ്ട് എന്നോട് ചോദിക്കാൻ  നിൽക്കണോ    

താലി കെട്ടിയ പെണ്ണിനെ വീട്ടിൽ  ഇരുത്തി   കണ്ട പെണ്ണിന്റെ കൂടെ  കറങ്ങി നടക്കുന്നതാണോ ഒരു ഭർത്താവിന്റെ കടമ   ?

ഒരു പെൺകുട്ടിയോട് ഒന്ന് ഫ്രീ ആയി   സംസാരിച്ചാലോ   അല്ലങ്കിൽ അവളെ ഒന്ന്   ബൈക്കിൽ കേറ്റി കൊണ്ട് പോയാലോ  അതിനർത്ഥം  ഭാര്യയെ മറന്ന്  ആ പെൺകുട്ടിയെ   പ്രണയിക്കുന്നു എന്നല്ല    അങ്ങിനെ തെറ്റായി കാണുന്ന    നിങ്ങളെപ്പോലെയുള്ളവരുടെ കാഴ്ചപ്പാട്  ആണ്     ആദ്യം മറ്റേണ്ടത് 

ഞാനും അവളും തെറ്റായ രീതിയിൽ ഒന്നും സംസാരിച്ചിട്ടില്ല ..
   എന്നെ വിശ്വസിക്കാൻ പറ്റുമെങ്കിൽ  നിങ്ങൾക്ക് വിശ്വസിക്കാം 

വിവാഹം കഴിഞ്ഞതിനു ശേഷം   എന്റെ ഭാര്യനെ മറന്നുകൊണ്ട് തെറ്റായ വഴിയിൽകൂടി  ഞാൻ പോയിട്ടില്ല    ഇനി പോവുകയുമില്ല     അവൾക്ക് എന്നെ വിശ്വാസമുണ്ടങ്കിൽ ഞാൻ പറയുന്ന വാക്ക്   വിശ്വസിക്കാം    

   ഇന്ദു....

എല്ലാ കേട്ട് കരഞ്ഞുകൊണ്ട് അവൾ അമ്മയുടെ  റൂമിൽ ഇരിക്കുകയാണ്  .  

നിനക്ക് എന്നെ വിശ്വാസമില്ലേ? 
    
ഞാനവളുടെ മുൻപിലേക്ക് നിന്നുകൊണ്ട് ചോദിച്ചു  
  
കരയാതെ   പറയ്   വിശ്വാസം ഉണ്ടോ  ഇല്ലയോ ? 

നീ ആണ് നിന്റെ വയറ്റിൽ കിടക്കുന്ന നമ്മളെ  കുഞ്ഞ് ആണ് സത്യം   ഞാൻ തെറ്റായ വഴിയിൽ കൂടി പോയിട്ടില്ല   ഇനി പോവുകയുമില്ല    ഇത്രയൊക്കെ പറഞ്ഞിട്ടും    നിനക്ക് എന്നെ വിശ്വസിക്കാൻ  ബുദ്ധിമുട്ട് ഉണ്ടങ്കിൽ    ഇനി എനിക്കി ഒന്നും പറയാനില്ല    

നിന്നെ പറഞ്ഞിട്ട് കാര്യമില്ല സ്വന്തം പെറ്റതള്ളക്ക് മകനെ വിശ്വസമില്ല  പിന്നെ എങ്ങനെ ഭാര്യ വിശ്വസിക്കും   

നിന്റെ കയ്യിലിരിപ്പ് അതല്ലേ പിന്നെ എങ്ങനെ ഞാൻ നിന്നെ വിശ്വസിക്കും  

മിണ്ടരുത് നിങ്ങൾ   എന്ത്‌ കയ്യിലിരിപ്പ് ആണ് അമ്മ ഈ ഉദ്ദേശിക്കുന്നത്    അവളോട് ഇന്നലെ സംസാരിച്ചത് ആണോ അമ്മ ഈ പറയുന്ന കയ്യിലിരിപ്പ്

മെല്ലെ സംസാരിച്ചോ    ഗിരി   നിന്റെ ശബ്ദം വല്ലാതെ കൂടി   പോവുന്നുണ്ട് 

   എനിക്കി ശബ്ദം താഴ്ത്തി സംസാരിക്കാൻ താല്പര്യമില്ല   
  
പണ്ട് ഞങ്ങൾ പലതും ഉണ്ടായിട്ടുണ്ട്   എന്ന് കരുതി    എപ്പോഴും ആ കണ്ണുകൊണ്ട് തന്നെ കാണുന്നത് ശരിയാണോ  ഞാൻ സത്യം ചെയ്തു കഴിഞ്ഞു    എന്റെ ജനിക്കാൻ പോവുന്ന കുഞ്ഞിനെ കുറിച്ച് അതിലും വലിയ സത്യംചെയ്തു തരാൻ ഇനി എന്നെകൊണ്ട്  പറ്റില്ല   

അവളെ മുൻപിലേക്ക് നിന്ന് കൊണ്ട്   വീണ്ടും    ഞാൻ ചോദിച്ചു   

ഞാൻ ഒരിക്കൽ കൂടി നിന്നോട് ചോദിക്കുവാ     നിനക്ക് ചായ എടുത്ത്‌ തരാൻ പറ്റുമോ   ഇല്ലയോ   ? 

എന്റെ ചോദ്യം കേട്ടതും അവൾ അമ്മയെ ഒന്ന് നോക്കി   

നീ എന്തിനാടി അമ്മയെ നോക്കുന്നത്    നിന്റെ കഴുത്തിൽ താലി കെട്ടിയത് അമ്മയല്ല ഈ ഞാനാണ്    നീ എന്തിനാ  അമ്മയെ   .ഇങ്ങനെ പേടിക്കുന്നത്  ?  

ഞാൻ  അവളോട് സംസാരിക്കുമ്പോൾ  എല്ലാം    അവൾ പേടിയോടെ  അമ്മയെ   നോക്കുന്നുണ്ട്  

നീ ഇന്ന് മുഴുവൻ അമ്മയെ നോക്കിയിരുന്നോ നിന്നെ താലി കെട്ടി കൊണ്ട് വന്നത് അമ്മയല്ലേ        അമ്മ പറയുന്നത് കേട്ട് അമ്മയെ അനുസരിച്ച്‌   ഇവിടെ കഴിഞ്ഞോ    അതാവും ഇനി അങ്ങോട്ട്   നിനക്ക് നല്ലത്     
  ഞാൻ പോണു      എന്ന് പറഞ്ഞുകൊണ്ട് ബാഗുമെടത്ത്‌  പുറത്തേക്കിറങ്ങിയതും  പിന്നിൽ നിന്ന്   ഏട്ടാ    എന്നൊരു വിളി കേട്ടു        അത് മൈൻഡ്   ചെയ്യാതെ   ഞാൻ  ബൈക്കും എടുത്ത് വേഗം           ഓഫീസിലേക്ക് വിട്ടു...!!!
  

     ഞാൻ പോണു എന്ന് പറഞ്ഞുകൊണ്ട് ബാഗുമെടത്ത്‌ പുറത്തേക്കിറങ്ങിയതും    ഏട്ടാ    എന്നൊരു വിളി കേട്ടു  അത് മൈൻഡ്   ചെയ്യാതെ   ഞാൻ  ബൈക്കും എടുത്ത് വേഗം           ഓഫീസിലേക്ക് വിട്ടു

   
ഉച്ചയായപ്പോഴേക്കും        ശരീരം ആകെ ചുട്ടുപൊള്ളുന്നതുപോലെ   ഭയങ്കര  തലവേദനയും      ഇതുവരെയും  എങ്ങനെയോ പിടിച്ചു നിന്നു     ഇനി വയ്യ   ഞാനിവിടെ തളർന്നു വീണ്   പോവും        അതുകൊണ്ട്         ലീവ് പറഞ്ഞ്    വേഗം വീട്ടിലേക്ക് പോവുന്നതാ നല്ലത്   
വീട്ടിലേക്ക് ചെല്ലുമ്പോൾ   അമ്മയും അച്ഛനും ഉമ്മറത്ത്‌ തന്നെ ഇരിപ്പുണ്ട്      രണ്ടാളും കാര്യമായിട്ട് എന്തോ ചർച്ചയിലാണന്ന് തോന്നുന്നു.. 

എന്നെ കണ്ടതും   അച്ഛൻ വേഗം  ചോദിച്ചു   എന്തുപറ്റി   നിനക്ക്   എന്തെ  നേരെത്തെ വന്നത്  ?  

സംസാരിക്കാൻ വയ്യ അതുകൊണ്ട്   കൈകൊണ്ട്   ഒന്നുമില്ലന്ന്   പറഞ്ഞുകൊണ്ട്  വേഗം റൂമിലേക്ക് പോയി   എന്റെ   പിന്നാലെ അമ്മയും വന്നു   

എന്തുപറ്റി   മോനേ.      നിനക്ക്   എന്ന് ചോദിച്ചുകൊണ്ട് അമ്മ എന്റെ നെറ്റിയിൽ കയ്യ് വെച്ച് നോക്കി  

അയ്യോ   നല്ല പനിയുണ്ടല്ലോ       ഇനി എന്ത്‌ ചെയ്യും  ? 

ഞാൻ അച്ഛനെ വിളിക്കാം   മോൻ ഹോസ്പിറ്റലിൽ പോയിക്കോ   "

വേണ്ടാ  എനിക്കി  എവിടെയും   പോവണ്ടാ "

വാശി കാണിക്കല്ലേ ഗിരി    നല്ല പനിയുണ്ട് നിനക്ക്    "

അമ്മ ഇപ്പോ തൽകാലം  പോ..   ഞാൻ കുറച്ച് സമയം കിടക്കട്ടെ    

അമ്മ ബാം ഇട്ട് തരാം   നിനക്ക്  നല്ല തലവേദന ഉണ്ടന്ന് തോന്നുന്നു    അമ്മയുടെ മടിയിലേക്ക് കിടക്ക്   ബാം ഇട്ട്  തല  നന്നായി  തടവി   തരാം   അപ്പോ നല്ല ആശ്വാസം കിട്ടും       

അത്‌ കേട്ടപ്പോൾ അമ്മയോട് അതുവരെ ഉണ്ടായിരുന്ന ദേഷ്യം എല്ലാം എങ്ങോ പോയ്‌മറഞ്ഞു.. 

അമ്മയുടെ കയ്യ് നെറ്റിയിലേക്ക് പതിഞ്ഞപ്പോൾ തന്നെ എന്താ ഒരു സുഖം         തലവേദന നന്നായി കുറഞ്ഞോളും  ട്ടോ   മോൻ      കണ്ണടച്ച്‌ കുറച്ച് നേരം അങ്ങിനെ കിടന്നോ   

എത്ര ദേഷ്യം കാണിച്ചാലും   അമ്മക്ക് പകരം വെക്കാൻ ഈ ഭൂമിയിൽ വേറെ ഒരാളില്ലന്ന് പറയുന്നത് എത്ര സത്യമാ  അമ്മക്ക് തുല്യം അമ്മ മാത്രം   

മോനേ.... കുറവുണ്ടോ  ഇപ്പോ? 

കണ്ണ് നിറഞ്ഞിട്ടും  
   തൊണ്ടഇടറിയിട്ടും  അമ്മയോട് സംസാരിക്കാൻ    വാക്കുകൾ കിട്ടുന്നില്ല...

കുറവുണ്ട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു 

അമ്മയോട് ദേഷ്യം ഉണ്ടോ മോന്  ? 

എനിക്കി  എന്തിനാ അമ്മയോട്  ദേഷ്യം   ? 

നിന്റെ നന്മ ഓർത്ത് മാത്രമാണ്   അമ്മ  ഇങ്ങനെ  എല്ലാം നിന്നോട്    പറയുന്നത്    അല്ലാതെ   മോനോട് ദേഷ്യം ഉണ്ടായിട്ടല്ല..  മക്കൾ എന്നും സന്തോഷത്തോടെ കഴിയണം    അതാണ് ഏത് മാതാപിതാക്കളുടെയും  ആഗ്രഹം    

ഹരിയുടെ ജീവിതം തന്നെ മോൻ കണ്ടില്ലേ വിവാഹം കഴിഞ്ഞ്  ഒരുമിച്ച് ജീവിച്ചത്    കഷ്ട്ടിച്ചു മൂന്ന് മാസം   അത്‌ തന്നെ  എന്നും വഴക്കായിരുന്നു   എന്തെങ്കിലും ഒരു സന്തോഷം എന്റെ മോന് അവള് കാരണം കിട്ടിയിട്ടുണ്ടോ    ?   

     അവന്റെ ജീവിതമോ ഇങ്ങനെ..."

നിനക്കും ആ   ഗതി വരാൻ പാടില്ല അതാണ് അമ്മ ഇങ്ങനെയെല്ലാം  നിന്നോട്  പറയുന്നത്.. പേടിയാ മോനേ അമ്മക്ക്    അത് ഓർത്ത് മാത്രമാണ്   അമ്മ നിന്നോട് ദേഷ്യം കാണിക്കുന്നത്   

ഇനിയും എന്റെ മോൻ ആ പഴയ സ്വാഭാവത്തിലേക്ക് ഒന്നും  പോവരുത്   നിന്റെ കാര്യം ഓർക്കുമ്പോൾ അമ്മക്ക് വല്ലാത്തൊരു പേടിയാ..

ഇല്ല അമ്മേ    അമ്മ പേടിക്കണ്ട        ഇനി  അങ്ങിനെ ഒന്നും   ഒരിക്കലും ഞാൻ     ചെയ്യില്ല   ഇന്ന് എന്റെ മനസ്സിൽ  എന്റെ ഇന്ദുവിന് മാത്രമേ സ്ഥാനമുള്ളും      അമ്മക്ക് എന്നെ വിശ്വസിക്കാ  എന്റെ അമ്മയാണ് സത്യം   അമ്മന്റെ മോൻ വഴി തെറ്റി പോവില്ല   

മതി അമ്മക്ക് ഇത്രയും കേട്ടാൽ മതി...   ഇനി മോൻ കുറച്ച് നേരം  കിടന്നോ  ഒന്ന് ഉറങ്ങി എണീറ്റാൽ ഈ തലവേദന ഒന്ന് കുറയും

   ഞാനൊരു ഗ്ലാസ്സ്  കാപ്പി ഇട്ട് തരട്ടെ നിനക്ക്  ? 

അയ്യോ ഒന്നും വേണ്ട അമ്മേ ഞാൻ കുറച്ച് കിടന്നോട്ടെ.. 

ഇന്ദു ചേച്ചിയും എവിടെ പോയി? 

അവർ ഹോസ്പിറ്റലിൽ പോയതാ      രാവിലെ നീ ഒന്നും കഴിക്കാതെ പോയത് കൊണ്ട് ഇന്ദു ഇന്ന്  ഒന്നും കഴിച്ചിട്ടില്ല  

ഞാൻ കാരണമാണ് എന്റെ ഏട്ടൻ ഒന്നും കഴിക്കാതെ പോയതന്നും പറഞ്ഞു കൊണ്ട്   ഇവിടെ ഇരുന്ന് കരയുകയായിരുന്നു        പിന്നെ കുറെ സമയം കഴിഞ്ഞപ്പോൾ തല കറങ്ങുന്നു എന്ന് പറഞ്ഞോണ്ട് റൂമിൽ പോയി കിടന്നു   

അത് കണ്ടപ്പോൾ ഗീതു അവളെ വിളിച്ചോണ്ട് ഹോസ്പിറ്റലിൽ പോയതാ    ബിപി എങ്ങാനും കൂടി കാണുമോ അറിയില്ലല്ലോ   

ചെറിയ കാര്യം മതി അവൾക്ക് ഇരുന്ന് കരയാൻ   ഈ സമയത്ത്‌ ഇങ്ങനെ ടെൻഷൻ ആയാൽ    അത് കുഞ്ഞിന് ആണ് ബാധിക്കുക   അത്   നീയും ഒന്ന് മനസ്സിലാക്കണം 

ഇനി അങ്ങിനെ ഒന്നും ഉണ്ടാവില്ല അമ്മേ    "  

നിന്റെ ഫോൺ അതാ റിംഗ് ചെയ്യുന്നു ആരാ നോക്ക്   ? 

അത്   ഏട്ടനാ  മിസ്സ്‌ ഇട്ടതാ  അമ്മ ഒന്ന് പോയി നോക്ക് എന്തിനാണന്ന്.. 

നിന്റെ കാര്യം ചോദിക്കാൻ ആവും   അമ്മ പോയി നോക്കി വരാം    
.
മോന് എന്തിനാ   ഗിരിയെ വിളിച്ചത്   ? 

അവന് എന്തുപറ്റി അമ്മേ   പനി കൂടിയോ അതാണോ ലീവ് എടുത്ത് പോന്നത്  ? 

പനി മാത്രമല്ല നല്ല തലവേദനയും ഉണ്ട്   അമ്മ ബാം ഇട്ട്   കൊടുത്തിട്ടുണ്ട്    

അവനോട് അച്ഛനെയും വിളിച്ച് ഹോസ്പിറ്റലിൽ പോവാൻ പറ 

ഞാൻ പറഞ്ഞു അവൻ കേൾക്കണ്ടേ    !

അവനോട് പറ്റുമെങ്കിൽ എന്റെ അടുത്തേക്ക് വരാൻ പറ അല്ലങ്കിൽ ഞാൻ അവനെ വിളിക്കാം ഫോൺ എടുക്കാൻ പറ   

അവന് എഴുന്നേൽക്കാൻ വയ്യ മോനേ  അവൻ   കിടക്കുവാ   

എന്നാൽ ഞാൻ വിളിക്കാം അവനോട് ഫോൺ എടുക്കാൻ പറയ് അമ്മ     
.
ആാ...ഞാൻ പറയാം 

ഗിരി...   ഏട്ടൻ വിളിക്കുന്നു മോൻ ഫോൺ എടുക്ക്   

എന്താ ഏട്ടാ..? 

വേഗം  അച്ഛനേയും   വിളിച്ച്‌   ഹോസ്പിറ്റലിൽ പോവാൻ നോക്ക്  

അത്രക്ക് ഒന്നും ഇല്ല ഏട്ടാ   

അത് നീ അല്ല തീരുമാനിക്കുന്നത് ഞാൻ പറയുന്നത് കേൾക്ക്  

വേഗം ഹോസ്പിറ്റലിൽ പോ   രാവിലെ തന്നെ നല്ല പനിയുണ്ട്  നിനക്ക്   അതും വെച്ചോണ്ടാ    അവൻ ഓഫീസിൽ പോയത്   അപ്പോഴാ ഞാൻ നിന്നോട് പറഞ്ഞതാ    ഹോസ്പിറ്റലിൽ പോവാൻ   എന്റെ വാക്ക് കേട്ടില്ല 

  ഞാൻ ഈ   അവസ്ഥയിൽ ആയി പോയില്ലേ    എനിക്കി ഇവിടെ കിടന്ന്   ഇങ്ങനെ   പറയാനല്ലേ പറ്റും     

ഞാൻ പോവാം   ഏട്ടൻ ടെൻഷൻ ആവണ്ടാ   

എന്നാ പെട്ടന്ന് പോ .. 

എഴുന്നേൽക്കാൻ   വയ്യ        എന്നാലും    ഏട്ടന്റെ വാക്ക് തട്ടാൻ പറ്റാത്തത് കൊണ്ട്  തന്നെ      അച്ഛനെയും  വിളിച്ച്‌  വേഗം   ഹോസ്പിറ്റലിലേക്ക്  പോയി..  

========================

ഉച്ചക്കുള്ള ഭക്ഷണവുമായി ഗീതു ഹരിയുടെ റൂമിലെത്തി   

ഹരി....  ഉറക്കം ആണോ   ? 

ഭക്ഷണം കഴിക്കേണ്ട    ഇപ്പോ തന്നെ സമയം ഒരുപാടായി    

ഒന്ന് മയങ്ങി പോയി    

എന്തുപറ്റി നിന്റെ മുഖം വല്ലാതെ ? 

ഹേയ് ഒന്നുല്ല്യ   

അതല്ല എന്തോ ടെൻഷൻ ഉണ്ട് നിനക്ക്    പറയ് ഗീതു    നിന്റെ മുഖം ആകെ വല്ലാതായിട്ടുണ്ടല്ലോ 

ഒന്നുല്ല്യ ഹരി    ഭക്ഷണം കഴിക്കി സംസാരം പിന്നെ ആവാം 

പോരാ   നിന്റെ ഈ ടെൻഷന് കാരണം എന്താണന്ന് എനിക്കറിയണം  ഇന്ന്   രാവിലെ നല്ല ഹാപ്പിയായിട്ട് ഇരുന്ന ആള് അല്ലേ    ഹോസ്പിറ്റലിൽ പോയി വന്നതിനു ശേഷം ആണല്ലോ ഈ മുഖം ഇങ്ങനെ    എന്താണങ്കിലും എന്നോട് പറ   

  അത് പിന്നെ...    

ഒന്നു പറയടി   എന്നെ ടെൻഷൻ ആക്കാതെ  ?

അത് ഇന്ദുന്റെ കാര്യം 

ഇന്ദുന്റെ കാര്യം എന്താ  ? 

അവളെ ബോഡി വളരെ വീക്ക്‌ ആണ് ഹരി    ഇങ്ങനെയാണങ്കിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്നാ   ഡോക്ടർ പറയുന്നത്          

അവൾക്ക് ടെൻഷൻ ആണ്    ഓരോന്ന് ആലോചിച്ചു കൂട്ടുവാ അവള്     ഭക്ഷണം ആണെങ്കിൽ നേരെചൊവ്വേ കഴിക്കുന്നില്ല   ഗിരി കഴിച്ചാൽ മാത്രമേ അവൾ കഴിക്കുകയുള്ളും    

ഈ സമയത്ത് ഇങ്ങനെ ടെൻഷൻ പാടില്ലെന്ന് ഞാൻ അവളോട് എത്ര തവണ പറഞ്ഞു കൊടുത്തു   മനസ്സിലാവണ്ടേ   അവൾക്ക്   

ഇന്ന് ഗിരി ഒന്നും കഴിക്കാതെ പോയത്  അമ്മ കാരണം അല്ലേ അമ്മ എന്തിനാ അവരുടെ എല്ലാ കാര്യത്തിലും പോയി ഇടപെടുന്നത്     എല്ലാത്തിനും ഒരു പരിധിയുണ്ട്       രാവിലത്തെ ഭക്ഷണം   ഇന്ന് അവന് അവള് എടുത്ത് കൊടുത്തിരുന്നെങ്കിൽ   ഇന്ന് ഈ പ്രശ്നം ഉണ്ടാവുമായിരുന്നോ   ? 

എല്ലാത്തിലും പോയി അമ്മ തലയിടും    അവർ ഭാര്യയും ഭർത്താവുമാണ് ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഉണ്ടാവും അത്‌   സ്വാഭാവികം  എന്ന് കരുതി   നമ്മൾ അതിൽ ഇടപെടുന്നതിന് ഒരു പരിധിയുണ്ട്    

അവന്റെ കുറ്റം മാത്രമേ എല്ലാവരും കാണും എന്നിട്ട് ആവശ്യമില്ലാതെ അവനെ കുറ്റപ്പെടുത്തി രസിക്കുക അതും ഭാര്യന്റെ മുൻപിൽ വെച്ച്   

    പ്രശ്നം ഇത്ര വഷളവാൻ മുഖ്യപങ്ക് അമ്മക്കാണ്   അമ്മ ഒന്നും കണ്ടില്ലാന്നാങ്ങ് നടിച്ചാൽ   മതി   ഇത്  അത് ചെയ്യില്ലല്ലോ  

ഇന്ദു എവിടെ ? 

കിടക്കുവാ   "

നീ അവളെ ഒന്ന് ഇവിടേക്ക് വിളിക്കി     

എന്തിനാ   ? 

എന്തിനാണന്ന് പറഞ്ഞാൽ മാത്രമേ നീ അവളെ വിളിക്കു ?? 

ഹരി എന്തിനാ എന്നോട് ചൂടാവുന്നത്   ? 

ഞാൻ പറഞ്ഞത് കേൾക്കടി..." 

ഞാൻ വിളിക്കാം  അതിന്റെ പേരിൽ  എന്നോട്   ചാടി കീറാൻ വരണ്ടാ    "

എന്താ ഏട്ടാ...? 

ആഹാ   വന്നോ  ?

മോള് ഇവിടേക്ക് ഇരിക്കി   ഒരു കാര്യം പറയാനാ..  

നീ എന്താടി നോക്കി നിൽക്കുന്നത്   നിനക്ക് കേൾക്കാൻ മാത്രം ഒന്നുല്ല്യ   നീ പോയിക്കോ   ഇത് ഞങ്ങൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി    

ആ പിന്നെ പോവുമ്പോൾ ആ ഡോർ അടച്ചേക്ക്    

പെണ്ണിന്റെ മുഖം എല്ലാംകൂടി ബലൂൺ പോലെയുണ്ട്     ദേഷ്യമാ    അവളോട് പോവാൻ പറഞ്ഞ അത് മോള് കാര്യം ആക്കണ്ട   അത് കുറച്ച് കഴിഞ്ഞാൽ മാറും   

ഹോസ്പിറ്റലിൽ പോയിട്ട് ഡോക്ടർ എന്ത്‌ പറഞ്ഞു നിന്നോട് ? 

ഇന്ദു....തല താഴ്ത്തി ഇരിക്കാനല്ല ഞാൻ പറഞ്ഞത്    ഞാൻ ചോദിച്ചതിന് മറുപടി പറ? 

കുഴപ്പം ഒന്നുല്ല്യ ഏട്ടാ    നന്നായി ഭക്ഷണം കഴിക്കാൻ പറഞ്ഞു   

പിന്നെ വേറെ എന്ത്‌ പറഞ്ഞു ? 

വേറെ ഒന്ന് പറഞ്ഞിട്ടില്ല    

ടെൻഷൻ കുറക്കാൻ പറഞ്ഞോ  ? 

അതിന് എന്താ നിനക്ക് മറുപടി ഇല്ലേ   ? 

ഉവ്വ്‌    പറഞ്ഞു   

നീ    എന്തിനാ  ആവശ്യമുള്ളതിനു ഇല്ലാത്തതിന് ഇങ്ങനെ ടെൻഷൻ ആവുന്നത്     എന്ത്‌ പ്രശ്നം ഉണ്ടായാലും അത് നിങ്ങൾ തമ്മിൽ പറഞ്ഞു തീർക്കണം   മൂന്നാമതൊരാൾ    ഇടപെട്ടാൽ അത്‌ കൂടുതൽ പ്രശ്നത്തിലേക്ക് പോവുകയേയുള്ളു    

അമ്മയെ അനുസരിക്കണം   എന്ന് കരുതി    ഭർത്താവിനെ   അവഗണിച്ചുകൊണ്ടാവരുത്    

ഇന്ന് നീ ചായ എടുത്ത് കൊടുക്കാത്ത ഒറ്റ വാശികൊണ്ടാണ്  അവൻ ഒന്നും കഴിക്കാതെ പോയത്   അതുപോലെ    നീയും   അവൻ  കഴിക്കാത്തതുകൊണ്ട്   നീയും കഴിച്ചില്ല     അതുകൊണ്ടല്ലേ   ഇന്ന് ഇപ്പോ ഹോസ്പിറ്റലിൽ പോവേണ്ടി വന്നത്   ഇതിന് എല്ലാം കരണക്കാരി ആരാ   ?   എന്റെ അമ്മയാണ് 
അമ്മന്റെ വാശിയാണ് എല്ലാത്തിനും കാരണം    

   അവനെക്കാൾ വാശി അമ്മക്ക്    മക്കളുടെ ജീവിതം സന്തോഷകരമായി പോവണമെങ്കിൽ ചിലത് എല്ലാം കണ്ടില്ലാന്ന് വെക്കണം   അല്ലാതെ ആ പ്രശ്നം ബലൂൺ പോലെ   ഊതി വീർപ്പിക്കുകയല്ല വേണ്ടത്    

ഞാൻ ഇത് എല്ലാം പറയുന്നത് കൊണ്ട് മോൾക്ക് എന്നോട് ദേഷ്യം ഉണ്ടോ  ?.. 

ഹേയ് ഒരിക്കലും ഇല്ല ഏട്ടാ   എന്റെ സ്വന്തം ഏട്ടനെ പോലെ അല്ലേ   എനിക്കി ഏട്ടൻ   അപ്പോ ഏട്ടന് എന്നോട് എന്ത്‌ വേണേലും പറയാലോ   

നിങ്ങളെ നന്മ ഓർത്ത് മാത്രമാണ് ഏട്ടൻ ഇത് എല്ലാം പറയുന്നത്      മോൾക്ക് അറിയാലോ എന്റെ ജീവിതം തന്നെ     ദാമ്പത്യജീവിതത്തിൽ ഒരാൾ മാത്രം സഹകരിച്ചതുകൊണ്ട്   കാര്യമില്ല      പരസ്പരം മനസ്സിലാക്കി ജീവിക്കാൻ പറ്റിയാൽ   ദാമ്പത്യ ജീവിതത്തോളം   മനോഹരമായ ജീവിതം വേറെയില്ല      

എന്റെ ജീവിതം തന്നെ  നീ നോക്ക്    ഭൂമിയോളം ക്ഷമിച്ചില്ലേ    ഞാൻ   എന്നിട്ടും അവൾക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞോ      അതാണ് പറഞ്ഞത്       ദാമ്പത്യജീവിതത്തിൽ ഒരാൾ മാത്രം സഹകരിച്ചതുകൊണ്ട് കാര്യമില്ലന്ന്     പരസ്പരം മനസ്സിലാക്കി     ദുഃഖങ്ങളും   സന്തോഷവും പങ്കുവെച്ച് മുൻപോട്ട് പോയാൽ ആ   ജീവിതം    ഹാപ്പിയാണ്  

ഏട്ടൻ പറഞ്ഞു വന്നത് എന്താന്ന് അറിയോ  നിനക്ക്   നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ   അത് നിങ്ങൾ തന്നെ പരിഹരിക്കണം    അതിൽ മൂന്നാമതൊരാളെ  കൊണ്ട് വരരുത്   അങ്ങിനെ വന്നാൽ    അതോടെ പ്രശ്നം വഷളാവും    നിനക്ക് പിന്നെ കരയാനേ സമയം കാണും    ഞാൻ പറഞ്ഞത് വല്ലതും മനസ്സിലാവുന്നുണ്ടോ   നിനക്ക് 

ഉവ്വ്‌    ഏട്ടാ    എനിക്കി     മനസ്സിലായി . "  

ഗിരിക്കി വയ്യ അവന് പനിയാണ്    അച്ഛനും അവനുകൂടി   ഹോസ്പിറ്റലിൽ പോയിട്ടുണ്ട്    

അയ്യോ   എപ്പോ ? 

പേടിക്കണ്ട   നീ 

   ഇന്നലെ  അവൻ മഴ നനഞ്ഞില്ലേ അതുകൊണ്ടാണ്   പിന്നെ   കുറെ സമയം ആ തണുപ്പിൽ   നനഞ്ഞ ഡ്രസ്സും ഇട്ടോണ്ട് നിന്നില്ലേ   അതെക്കെ ആവും  ഇനി അത്   ഓർത്ത്   നീ വെറുതെ ടെൻഷൻ ആവണ്ട   

  പരസ്പരം    തുറന്ന് പറഞ്ഞ്    ഇന്നത്തോടെ നിങ്ങളെ പിണക്കം മാറണം   അതിന് നീ ശ്രമിക്കണം   കാരണം അവന് ഒരു വാശിക്കാരൻ ആണ്       നീ വിചാരിച്ചാൽ   അവന്റെ ഈ കുഞ്ഞു പിണക്കം മാറാൻ    ഒരു സെക്കന്റ് പോലും വേണ്ട    

അപ്പോ  എങ്ങനെ    ഞാൻ പറഞ്ഞത് എല്ലാം  നീ  അംഗീകരിക്കില്ലേ ? 

അംഗീകരിച്ചു  കഴിഞ്ഞു  ഏട്ടാ   ഞാൻ   

ആാ....അതാണ്    "

ഇന്നത്തോടെ ഞങ്ങളുടെ പിണക്കം എല്ലാം  മാറു ഇല്ലങ്കിൽ ഈ  ഞാൻ മറ്റും   അത്‌ പോരെ ഏട്ടന് !

മതി    നല്ല കുട്ടി    ഇങ്ങനെയാവണം   ഇനി മുൻപോട്ടു    

എന്നാ മോള് പോയിക്കോ   "    

=========================
        
ഹോസ്പിറ്റലിൽ വന്നപ്പോൾ ഞാൻ നേരെ പോയത് ഏട്ടന്റെ അടുത്തേക്ക് ആയിരുന്നു   

എട്ടോ.... 

നീ ഹോസ്പിറ്റലിൽ പോയി വന്നോ   ഞാൻ നിന്റെ കാര്യം ഇപ്പം   ഓർത്തെയുള്ളു   

ആഹാ അതുകൊണ്ടല്ലേ ഞാൻ ഇവിടെ എത്തിയത്    

ഡോക്ടർ എന്ത്‌ പറഞ്ഞു   "

മഴ നനഞ്ഞില്ലേ അതുകൊണ്ടാണ് വേറെ കുഴപ്പം ഒന്നുല്ല്യ   

നിന്നോട് ഏട്ടന് ഒരു കാര്യം പറയാനുണ്ട്    

എന്തേയ് ഏട്ടാ പറഞ്ഞോ   

ഇന്ദു ചേച്ചിയും ഹോസ്പിറ്റലിൽ പോയി  വന്നിട്ടുണ്ട്    അവൾക്ക് ഒട്ടും വയ്യ     അവളെ ബോഡി വളരെ .  വീക്ക് ആണന്നാ ഡോക്ടർ പറഞ്ഞത്    അതുകൊണ്ട്    അവളെ   ഇനിയും  നീ   സങ്കടപ്പെടുത്തരുത്    അവളെ മനസ്സ് വിഷമിച്ചാൽ    നിന്റെ കുഞ്ഞിന് ആണ് ബാധിക്കുക   അത് ആദ്യം നീ മനസ്സിലാക്കണം    

ദാമ്പത്യം ജീവിതം ആവുമ്പോൾ ഇണക്കവും പിണക്കവും എല്ലാം പതിവാ പക്ഷേ  അത് നിങ്ങളെ റൂമിൽ മാത്രം ഒതുങ്ങിയാൽ മതി പുറത്തേക്ക് വേണ്ടാ    ഞാൻ പറഞ്ഞത് മനസ്സിലായോ  നിനക്ക്  ? 

മനസ്സിലായി ഏട്ടാ    ഞാൻ കാരണം ഇനി അവൾക്ക് ഒരു പ്രശ്നം ഉണ്ടാവില്ല  ഏട്ടന് ഞാൻ വാക്ക് തരാം 

എന്നാൽ അവളെ അരികിലേക്ക് ചെല്ല് എന്നിട്ട്    പരസ്പരം സംസാരിച്ച്‌    ഇണക്കവും പിണക്കവുമെല്ലാം തീർക്ക് പോയിട്ട്...   

എന്നാൽ ശരി ഏട്ടാ ഞാൻ കുറച്ച് കഴിഞ്ഞു വരാം    

ഗിരി... മെഡിസിൻ കഴിക്കാൻ മറന്നു പോവണ്ടാ   ട്ടോ   

ഇല്ല ഏട്ടാ ഞാൻ കഴിച്ചോളാം 

ഞാൻ റൂമിലേക്ക്  ചെല്ലുമ്പോൾ   റൂം പാതി ചാരിയിട്ട്    സാരി മാറാനുള്ള പുറപ്പാടിലാണ്   പുള്ളിക്കാരി  

ഒരു നിമിഷം അവളെ വീർത്തുവരുന്ന വയറിലേക്ക് എന്റെ കണ്ണുകൾ ഉടക്കി   കുറെ ദിവസമായി   പെണ്ണിനെ  ശരിക്കും ഒന്ന് കണ്ടിട്ട്   പതിയെ ഡോർ ലോക്ക് ചെയ്ത്   മെല്ലെ ഞാൻ  റൂമിലേക്ക് കയറി   പിന്നിൽ കൂടിപോയി   ഇരുകൈകൾകൊണ്ട്  അവളെ   വാരി പുണർന്നു    

എന്റെ പിടുത്തത്തിൽ സാരി എല്ലാം കൂടി അഴിഞ്ഞു താഴേക്ക്   ഊർന്ന്  പോയിരുന്നു  

ഒരു ഞെട്ടലോടെ    തിരിഞ്ഞു നോക്കികൊണ്ട്   പറഞ്ഞു   ഞാൻ പേടിച്ചു ട്ടോ    ഏട്ടൻ ഇത് എപ്പോ വന്നു..?  

ഞാൻ കുറച്ചു സമയം ആയി വന്നിട്ട് നീ ഡ്രസ്സ്‌ മാറുന്നത് നോക്കി നിൽക്കുവായിരുന്നു ഞാൻ 

അയ്യേ.... . 

എന്ത്‌ അയ്യേ എന്ന്    നിന്നെ നോക്കിയതല്ല ഞാൻ എന്റെ മോളേ   നോക്കിയതാ എന്ന് പറഞ്ഞുകൊണ്ട്   
അവളുടെ മുഖം കൈക്കുമ്പിളാൽ     കോരിയെടുത്ത്‌   എന്റെ അധരങ്ങൾ അവളെ കവിളിലേക്ക് ചേർത്ത് വെച്ചു 

ഊർന്നു വീണ സാരി എടുക്കാൻ പോലും മറന്നവൾ ഒരു കൊച്ചുകുഞ്ഞിനെ പോലെ എന്നെ പുണർന്നുകൊണ്ട്     എന്റെ നെഞ്ചിലേക്ക് പറ്റിചേർന്ന് കിടന്നു..

എന്തോരും ചൂട് ആണ് ഏട്ടാ        നല്ല പനിയുണ്ടല്ലോ 

അത്‌  എല്ലാം കുറച്ച് കഴിഞ്ഞാൽ മാറും   

ഏട്ടന്   പിണക്കം ഉണ്ടോ  എന്നോട്   ? 

ഉണ്ട്    മാറ്റി  തരാമോ  ? 

എങ്ങനെ.. ? 

സാധാരണ എങ്ങനെയാണ് നീ എന്റെ പിണക്കം മാറ്റാറുള്ളത്  അതുപോലെ അങ്ങ് മാറ്റിയാൽ മതി   "

അയ്യടാ....

എന്തെ കയ്യട    മാറ്റില്ലേ    നീ  ? 

ഉം   നോക്കാം.. 

നോക്കിയാൽ പോരാ   മാറ്റണം "     

അതിന് മുൻപ്  ഈ അഴിഞ്ഞു വീണ സാരി ശരിയാക്ക്    

നിൽക്ക് ആയിട്ടില്ല ഒരുമിനിറ്റ് 

എന്റെ  മോൾക്ക്  ഒരു ഉമ്മ കൊടുക്കട്ടെ ..  ട്ടോ എന്നിട്ട് ഈ സാരി ശരിയാക്കാം   

    എത്ര ദിവസമായന്ന് അറിയാമോ  എന്റെ മോളോട്  വിശേഷങ്ങൾ ചോദിച്ചിട്ട്     പരിഭവത്തിൽ ആവും അച്ഛന്റെ മോള് അല്ലേടാ ചക്കരേ.. 

എന്റെ മുഖം അവളെ വയറിലേക്ക് ചേർത്ത് വെച്ചതും പെണ്ണ് പിന്നോട്ട് തെന്നി പോയി 

എന്തേയ്  ?  ഇന്ദു.. 

എന്തോരും ചൂട്   ഏട്ടാ  അതുകൊണ്ട് അറിയാതെ പിന്നോട്ട് ആയി പോയതാ  

എന്ന ഇനി എന്റെ പനി മാറട്ടെ എന്നിട്ട് കൊടുക്കാം  അല്ലേ   അല്ലങ്കിൽ എന്റെ മോൾക്കും വന്നാലോ   

വേണ്ട  ഞാൻ ചുമ്മാ പറഞ്ഞതാ  ഏട്ടാ    കുഴപ്പമില്ല 

അത്‌ കുഴപ്പമില്ല    നീ ഇവിടേക്ക് ഇരിക്കി ചോദിക്കട്ടെ    "

എന്തെ...?

ഡോക്ടർ എന്താ പറഞ്ഞത്  ? 

കുഴപ്പം ഒന്നുല്ല്യ   ഏട്ടാ    അത് ടെൻഷൻ കാരണം വന്നതാ 

നീ ഇങ്ങനെ ടെൻഷൻ ആയാൽ നമ്മളെ മോൾക്ക്‌ അല്ലേ അത്‌ ബാധിക്കുക അത് എന്താ നീ മനസ്സിലാക്കാത്തത്   ? 

ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും എല്ലാം ടെൻഷൻ ആണല്ലോ നിനക്ക്   

അത് അച്ഛൻ അങ്ങിനെയൊക്കെ വന്ന് പറഞ്ഞപ്പോൾ     ഞാൻ ആകെ  തളർന്നു പോയി  ഏട്ടൻ കള്ള് കുടിച്ചാൽ ഇത്ര വിഷമം എനിക്കി ഉണ്ടാവില്ലായിരുന്നു  പക്ഷേ   ഏട്ടൻ    ഒരു പെണ്ണുമായി എന്ന് പറഞ്ഞു വരുമ്പോഴേക്കും ഞാൻ അവളുടെ വായ അമർത്തിപിടിച്ചു   
മതി  ഇനി അത് പറയരുത്      

ഞാൻ നിനക്ക് നമ്മളെ മോളേ പിടിച്ചു സത്യം ചെയ്തു തന്നില്ലേ     അതിലും വലിയ സത്യം   ഉണ്ടോ? 

ഞാനും അവളുമായി       ബന്ധം   ഉണ്ടായിരുന്നു ഇല്ലാന്ന് ഞാൻ പറയില്ല  പക്ഷേ  അതെല്ലാം   നമ്മുടെ വിവാഹത്തിന്   മുൻപ്    

പക്ഷേ നിന്റെ കഴുത്തിൽ താലി കെട്ടിയതിന്  ശേഷം  അവളെ കുറിച്ച് ഒരു ഓർമ്മ  പോലും എന്റെ മനസ്സിലേക്ക് വന്നിട്ടില്ല.. നീയാണ് നമ്മളെ മോളാണ് സത്യം   നീ അല്ലാതെ   ഈ ഗിരിയുടെ മനസ്സിൽ വേറെ ഒരു പെണ്ണ് ഇല്ല      ഇനി ഉണ്ടാവുകയുമില്ല   അത്‌ പോരെ എന്റെ പെണ്ണിന്  ? 

മതി ഏട്ടാ എനിക്കി   ഇത്രയും കേട്ടാൽ മതി   എന്റെ ഏട്ടന്റെ വായിൽ നിന്നും    എന്ന് പറഞ്ഞോണ്ട് തേങ്ങലോടെ പെണ്ണ് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു... 

========================-

   മോളേ ഗീതു.... 

എന്താ അമ്മേ   ? 

ഹരിക്കി ഭക്ഷണം  കൊടുത്തോ  നീ   ? 

ഇല്ല അമ്മേ കൊടുക്കാൻ പോവുകയാ..

എന്നാൽ പോയി കൊടുത്തു വേഗം  വാ.. എന്നിട്ട് വേണം നമുക്ക് ഭക്ഷണം കഴിക്കാൻ   

ബലൂൺ പോലെ വീർപ്പിച്ച മുഖവുമായിട്ടാണ് റൂമിൽ എത്തിയത്  , "

അയ്യോ എന്തുപറ്റി എന്റെ പെണ്ണിന് മുഖം ഇങ്ങനെ  വീർപ്പിച്ചു വെച്ചത്       

എനിക്കി കിന്നാരം പറയാൻ സമയമില്ല   ഭക്ഷണം കഴിക്കുന്നുണ്ടങ്കിൽ കഴിക്കി 

ഓഹോ ഇന്നെന്താ ഇങ്ങനെ ? 

ഇനി അങ്ങനെയാണ്...

എനിക്കി ഭക്ഷണം വേണ്ട കൊണ്ടുവന്നത് പോലെ അങ്ങ് കൊണ്ട് പോയിക്കോ.. 

ദെ   ഹരി കൊഞ്ചല്ലേ   വേഗം ഭക്ഷണം കഴിക്കി   എനിക്കി അടുക്കളയിൽ ജോലിയുണ്ട്.. 

നിനക്ക് അതിന് ജോലി ഇല്ലാത്ത സമയം ഏതാണ്   ? 

ഹരിയുടെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ   അടുക്കളയിലെ കാര്യവും നോക്കണ്ടേ എനിക്കി    

എന്നാൽ     നീ    ഇനിമുതൽ   അടുക്കളയിലെ കാര്യം മാത്രം നോക്കിക്കോ എന്നെ നോക്കാൻ വേറെ ആളെ വെക്കാം  

ഓഹോ മടുത്തോ  ? 

എനിക്കല്ലല്ലോ മടുത്തത് നിനക്ക് അല്ലേ    എന്നെ നോക്കി മടുത്തത്    
അതല്ലേ ഇങ്ങനെ സംസാരിക്കുന്നത്   ? 

എന്റെ ഹരി   എഴുതാപ്പുറം  വായിക്കല്ലേ   ഞാൻ അങ്ങിനെ ചിന്തിച്ചിട്ട് പോലുമില്ല   

പിന്നെ എന്താ ഈ മുഖം ഇങ്ങനെ? 

എപ്പോഴും മനുഷ്യൻ ഒരുപോലെ ആവുമോ   ?    

ഓഹോ അങ്ങിനെയാണോ  ? 

ഈ മുഖം എന്താ ഇങ്ങനെ എന്ന് ഞാൻ പറയട്ടെ    ?..

വേണ്ട പറയണ്ട  

ഇന്ദുനോട്‌ ഞാൻ സംസാരിച്ചത് കേൾക്കാൻ പറ്റാത്ത കുശുമ്പ് അല്ലേ   ഈ മുഖത്ത്‌   ?

ആണേൽ നന്നായി   "

ഈ പെണ്ണുങ്ങളെ കുശുമ്പൊന്നും    ഈ ജന്മം മാറില്ല..."

ആദ്യം ഭക്ഷണം കഴിക്കി എന്നിട്ട് മതി    ഈ  സംസാരം    "  

ആദ്യം എന്നോടുള്ള ഈ പിണക്കം മാറട്ടെ എന്നിട്ട് മതി എനിക്കി ഭക്ഷണം    

എനിക്കി ആരോടും പിണക്കം ഒന്നുല്ല്യ    

എന്ന് നീ പറഞ്ഞാൽ മതിയോ ഈ മുഖം കണ്ടാൽ എനിക്കറിയില്ലേ    എന്നോട് നല്ല പിണക്കം ആണന്ന്   

വേഗം ഭക്ഷണം കഴിക്കി സമയം ഒരുപാടായി    

നീ ആ ഭക്ഷണം   അവിടേക്ക് വെക്ക് ഒരു കാര്യം പറയട്ടെ    

എന്ത്‌ കാര്യം  ? 

അതെക്കെ ഉണ്ട്   നീ അവിടേക്ക് വെക്ക്   

ഇനി പറ എന്താ  കാര്യം? 

ദേഷ്യം മാറിയോ എന്നോട്  ? 

എനിക്കി ദേഷ്യം ഇല്ലാന്ന് പറഞ്ഞില്ലേ    "

സത്യം ആണല്ലോ    ദേഷ്യം ഇല്ലാന്ന്   "

ഉം   

എന്ത്‌     കും ?

അതെ എന്ന്    മനസ്സിലായില്ലേ? 

എന്നോട് ദേഷ്യം ഇല്ലങ്കിൽ ഒരു ഉമ്മ താ   ഞാൻ  നോക്കട്ടെ ദേഷ്യം പോയോ എന്ന് 

ഹരി കിന്നാരം കളിക്കാതെ ഭക്ഷണം കഴിക്കുന്നുണ്ടോ  ? 

ഞാൻ പറഞ്ഞത് താ   എന്നാൽ ഞാൻ വേഗം കഴിക്കാം   

എന്റെ ഈശ്വരാ ഇത് വല്ലാത്തൊരു കഷ്ട്ടം ആണല്ലോ 

ആാ...കുറച്ച് കഷ്ട്ടം തന്നെയാണ് 

ഡോർ അടച്ചിട്ടില്ല    ഹരി 

അത്‌ കുഴപ്പമില്ല ആരും വരില്ല  പേടിക്കാതെ   നീ ഇങ്ങ് വാ      എന്ന് പറഞ്ഞുകൊണ്ട്    ഒരു കൈകൊണ്ട്      അവളെ കൈയിൽ പിടിച്ച്  അവളുടെ മുഖത്തേക്ക്   മുഖം അടുപ്പിച്ചു വെച്ചതും    അമ്മ റൂമിലേക്ക് വന്നതും   ഒരുമിച്ചായിരുന്നു     

ഡാ.... എന്താ ഇത് ?

ഒര് അലർച്ച പോലെയായിരുന്നു അമ്മയുടെ ശബ്ദം..

അയ്യോ..അമ്മ

 അത്...  ഞാൻ അവളുടെ കണ്ണിൽ ഒരു കരട് പോയി അത്  ഊതി കൊടുത്തതാ..

 കരട് കണ്ണിൽ തന്നെയാണോ ?

  അമ്മ എന്താ ആക്കിയ ഒരു ചോദ്യം ?

അങ്ങിനെ തോന്നിയോ എന്റെ മോന് ?

.നീ ഇതുവരെ ഭക്ഷണം കഴിച്ചില്ലേ  എത്ര സമയമായി അവൾ ഭക്ഷണവുമായി വന്നിട്ട്...   മോള് പോയിക്കോ ഞാൻ കൊടുത്തോളം അവന് ഭക്ഷണം  "

  പേടിയോടെ ഒന്ന് തിരിഞ്ഞു നോക്കികൊണ്ട്‌ ഗീതു വേഗം റൂം വിട്ടിറങ്ങി പോയി..

  ഭഗവാനെ അമ്മക്ക് എല്ലാം മനസ്സിലായോ ഇനി ?

എന്താ ഹരി നീ ആലോചിക്കുന്നത്  നിന്റെ കണ്ണിലെ കരട് പോയോ ?

ഹേയ് ഒന്നൂല്ല്യ   അത് പോയി

ഇല്ലെങ്കിൽ അമ്മ എടുത്ത് തരാം ..

വേണ്ട അത് പോയി  "

അമ്മ ഭക്ഷണം കഴിച്ചോ  ?

ഇല്ല അച്ഛൻ വരട്ടെ   എന്നിട്ട് കഴിക്കാം . നിനക്ക് രാത്രിയിൽ ഗുളിക കഴിക്കാൻ ഉള്ളതല്ലേ  അതുകൊണ്ടാണ് ഞാൻ നിനക്ക് വേഗം ഭക്ഷണം തരാൻ വേണ്ടി അവളോട് പറഞ്ഞത്. എന്നിട്ട് രണ്ടാളും ഇവിടെ ഭക്ഷണം കഴിക്കാതെ കണ്ണിലെ കരട് എടുത്തോണ്ട് ഇരിക്കുവാ.

ഇപ്പൊ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ നിനക്ക്  ?

ഇനി എന്റെ കാര്യം പോക്കാ.  അമ്മ എല്ലാം കണ്ടുവെന്ന് തോന്നുന്നു .

ഡാ... നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ. നീ എന്ത് ആലോചിച്ചു നിൽക്കുവാ .?

കൈയിൽ വേദന കുറവുണ്ട് അമ്മേ കാലിൽ ആണ് പ്രശ്നം.

നാളെ ഹോസ്പിറ്റലിൽ പോയാൽ അറിയാലോ .
പ്ലാസ്റ്റർ നാളെ എടുക്കുമല്ലോ.

എന്റെ മോനൊന്ന് വേഗം എഴുന്നേറ്റ് നടന്നു കാണണം അമ്മക്ക്.. എന്നിട്ട് വേണം അവളെ മുൻപിൽ ഒന്ന് നിവർന്നു നിൽക്കാൻ . അത് മാത്രമാണ് ഇപ്പൊ അമ്മയുടെ ഏക പ്രാർത്ഥന.... "

എല്ലാം ശെരിയാവും അമ്മേ.

ഇന്ദു  ഗിരിയും ഉറങ്ങിയോ  ?

അവർ രണ്ടാളും ഭക്ഷണം കഴിച്ച് നേരത്തെ തന്നെ കിടന്നു..

അമ്മ ഇനി ആവിശ്യമില്ലാതെ വെറുതെ അവരെ കാര്യത്തിൽ പോയി ഇടപെടാൻ നിൽക്കണ്ട ട്ടോ. അവന്റെ വാശി അമ്മക്ക് അറിയുന്നതല്ലേ. പിന്നെ എന്തിനാ അവനോട് മത്സരിക്കാൻ നിൽക്കുന്നത് ?

എന്ന് കരുതി അവന്റെ എല്ലാ തോന്നിവാസത്തിനും ഞാൻ കൂട്ട് നിൽക്കണം എന്നാണോ നീ പറയുന്നത് ?

എന്ത് തോന്നിവാസമാ അവൻ കാണിച്ചത് ?

പണ്ട് പ്രണയിച്ച പെണ്ണിനെ കണ്ടപ്പോൾ ഒന്ന് സംസാരിച്ചതാണോ അമ്മ ഈ പറഞ്ഞ തോന്നിവാസം..?

അത് തോന്നിവാസം അല്ലെ ?

ഈ   അമ്മയോട് സംസാരിച്ചിട്ട് കാര്യമില്ല പറഞ്ഞാൽ മനസ്സിലാവില്ല.... "

ഇല്ല അമ്മക്ക് ഒന്നും മനസ്സിലാവില്ല.   എന്റെ മോൻ പറഞ്ഞത് ശെരിയാ   അമ്മക്ക് മനസ്സിലാവാഞ്ഞിട്ടല്ല മനസ്സിലാവാത്തത് പോലെ അങ്ങ് നടിക്കുന്നതാ   എല്ലാം .

അമ്മ എന്താ ഒരു അർത്ഥം വെച്ച സംസാരം...?

ഭക്ഷണം കഴിച്ചു കഴിഞ്ഞതല്ലേ ഇനി ഗുളിക കഴിക്കാൻ നോക്ക്. ഞാൻ എടുത്ത് തരാം .

അത് ഗീതുന് മാത്രം അറിയും അമ്മ അവളോട് വരാൻ പറയ്‌ .

ഇതിന്റെ മുകളിൽ എഴുതിയത് മലയാളം അല്ലെ. അല്ലാതെ ഇംഗ്ലീഷ് ഒന്നും അല്ലല്ലോ. അതുകൊണ്ട് ഇന്ന് ഞാൻ എടുത്ത് തരാം  . അവൾ തന്നെ വേണമെന്നില്ല ഈ ഗുളിക എടുത്ത് തരാൻ  ഞാൻ തന്നാലും അത് ഗുളിക തന്നെയല്ലേ..

ഈശ്വരാ.. അമ്മക്ക് എന്തോ മനസ്സിലായത് പോലെ ഉണ്ടല്ലോ  എല്ലാം ഇനി കണ്ടു പിടിച്ചോ ?

എന്നാ എന്റെ കാര്യം പോക്കാ...

 =======================
ഏട്ടാ.... "

എന്തേയ് ഉറക്കം ഒന്നുല്ലേ എന്റെ പെണ്ണിന് ?

ഏട്ടൻ എന്റെ അരികിൽ ഉണ്ടെങ്കിൽ പിന്നെ എനിക്കി ഉറക്കം ഒന്നും ഉണ്ടാവില്ലല്ലോ.

എന്നാൽ ഞാൻ പോവാ...

അയ്യോ എവിടേക്ക്  ?

നീ അല്ലെ പറഞ്ഞത് ഞാൻ അരികിൽ ഉണ്ടെങ്കിൽ ഉറക്കം കിട്ടില്ലെന്ന്‌  

ഞാൻ അങ്ങനെ ഒരർത്ഥത്തിൽ പറഞ്ഞതല്ല

പിന്നെ ഏത് അർത്ഥത്തിൽ ആണ് പറഞ്ഞത് ?
 
ദേ   മെല്ലെ കെട്ടിപ്പിടിച്ചോ ട്ടോ  ഞാൻ പഴയ പോലെ അല്ല ഇപ്പൊ   "

   എനിക്കറിയാം എന്റെ മോള് വളർന്നു വരുവല്ലേ അല്ലേടാ അച്ഛന്റെ ചക്കരെ

എന്റെ മോൾക്ക് വികൃതി ഉണ്ടോ നന്നായിട്ട് ?

പിന്നെ അല്ലാതെ നല്ല ചവിട്ടാണ് ട്ടോ .

ഇടക്ക് ഒരു ചവിട്ട് നല്ലതാടി.

അതിന് ഇടക്ക് അല്ലല്ലോ എപ്പോഴും ഇല്ലേ  "

എത്ര ദിവസമായി എന്റെ മോളെയും കെട്ടിപിടിച്ചു ഇങ്ങനെ കിടന്നിട്ട് . നിനക്ക് അമ്മയെ കെട്ടിപ്പിടിച്ചോണ്ട് കിടക്കാൻ അല്ലെ പറ്റും . ഈ റൂമിൽ ഇങ്ങനെ ഒരു പാവം ഉണ്ടെന്ന ബോധം പോലും നിനക്ക് ഇല്ലല്ലോ...

അങ്ങിനെ ഒന്നും പറയല്ലേ ഏട്ടാ " അത്  എല്ലാം കഴിഞ്ഞില്ലേ  


പിന്നെയ്   പുറത്ത് നല്ല മഴയാണ്   ട്ടോ 

അതിന് എന്താ  ?

അതിന് എന്താന്നോ  മഴ എന്റെയൊരു വീക്നെസ് ആണന്ന് നിനക്ക് അറിയില്ലേ 
അതുകൊണ്ട് നിന്നെ ഇങ്ങനെ വാരിപുണർന്നു കിടക്കണം
  അതിന് എന്റെ ഈ കുറുമ്പി പാറു സമ്മതിക്കുമോ ആവോ  ?

   പിന്നെ.......

പിന്നെ  ബാക്കി പറ എന്താ ഏട്ടൻ നിർത്തിയത്  ?

ബാക്കി പറയാനല്ല....

ദേ അച്ഛന്റെ കുരുത്തക്കേട് കണ്ടിട്ട് മോള് ഇവിടെ നല്ല വികൃതിയാണ് ട്ടോ

എവിടെ നോക്കട്ടെ എന്റെ മോൾക്ക് വികൃതിയുണ്ടോ എന്ന് ?

എവിടെ നീ കള്ളം പറയുവാ എന്റെ മോള് പാവം ആണ്   ഈ എന്നെപോലെ

ഏട്ടനെപോലെ തന്നെയാണ്  അതാണ് ഇത്ര കുരുത്തക്കേടും  "

  ആഹാ അത്രക്ക് ആയോ നീ... എന്നാൽ ബാക്കിയുള്ള എന്റെ കുരുത്തക്കേട് ഇപ്പൊ ഞാൻ കാണിച്ചു തരാം ട്ടോ

എന്റെ മോള് ആ ലൈറ്റ് ഒന്ന് ഓഫ്‌ ചെയ്യ് സംസാരം എല്ലാം പിന്നെ മതി  ട്ടോ "


      ======================


   മോളെ ഇന്ദു...

എന്താ അമ്മേ  "

നിന്റെ അമ്മ എവിടെ  ?

ഞാൻ കുളിക്കാൻ പോവുമ്പോൾ അമ്മ ഇവിടെ ഉണ്ടായിരുന്നല്ലോ

എന്താ അമ്മേ കാര്യം  ?

. നിന്റെ അമ്മയോട് ഒരു കാര്യം പറയാനുണ്ട്  

ദാ    അമ്മ വന്നല്ലോ...

എന്തേയ് മോളെ ?

അത് ഏട്ടന്റെ അമ്മക്ക് അമ്മയോട് എന്തോ പറയാനുണ്ടെന്ന്  "

എന്തേയ് എന്നെ ചോദിച്ചുന്ന് പറഞ്ഞു ഇന്ദുമോള്

ഞാൻ ഗീതുന്റെ കാര്യം പറയാൻ വേണ്ടി..ചോദിച്ചതാ

അവരെ സംഭാഷണം കേട്ടുകൊണ്ടാണ് ഞാൻ റൂമിലേക്ക് ചെന്നത്.. അവരെ മുൻപിലേക്ക് പോവാതെ അമ്മ എന്താണ് പറയുന്നത് അറിയാൻ വേണ്ടി ഞാൻ പിന്നോട്ട് തന്നെ വലിഞ്ഞു..

എന്തേയ് ഗീതുന്റെ കാര്യം  ?

അല്ല അവളെ വിവാഹബന്ധം വേർപ്പെടുത്തിയ സ്ഥിതിക്ക് ഇനി ഒരു വിവാഹത്തിന് ശ്രമിക്കേണ്ടേ.. എന്നും ഇങ്ങനെ ഒറ്റക്ക് കഴിഞ്ഞാൽ പോരല്ലോ  അവൾക്ക് നല്ലൊരു ജീവിതം വേണ്ടേ ?

ഈ അമ്മക്ക് എന്തോ മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാവും ഇപ്പൊ ചേച്ചിയുടെ കല്യാണക്കാര്യം എടുത്തു വെച്ചത്  "

ഞാൻ ആ കാര്യം ഇന്നലെ ഗീതുമോളോട് പറഞ്ഞു

എന്നിട്ട് അവൾ സമ്മതിച്ചോ  ?

ഇല്ല അവൾ പറഞ്ഞു സമയം ആവുമ്പോൾ ഞാൻ അമ്മയോട് പറയാമെന്ന് ..

ഇനി എപ്പോ സമയം ആവാനാ  എത്ര പെട്ടെന്ന് നമ്മുക്ക് അവളെ വിവാഹം നടത്തണം  .

അയ്യോ പെട്ടെന്നൊ ?

നാളെത്തന്നെ നടത്താനല്ല ഞാൻ പറഞ്ഞത് പെട്ടെന്ന് ആണെങ്കിൽ പെട്ടെന്ന് തന്നെ 

ആഗ്രഹം ഉണ്ട് എനിക്കും അവൾക്ക് പറ്റിയ ഒരു ബന്ധം കിട്ടണ്ടേ  ?

അതൊക്കെ അന്വേഷിച്ചാൽ കിട്ടും  ഇന്ദുന്റെ അമ്മ ഒന്ന് സമാധാനിക്കി . അവൾക്ക് ഒരു നല്ല ബന്ധം വന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഇന്ദുന്റെ അമ്മക്ക് സമാധാനമയില്ലേ ?

സത്യം ആണ് ഗിരിന്റെ അമ്മ പറഞ്ഞത്. അവളെ കാര്യം ഓർക്കുമ്പോൾ എന്നും സങ്കടമാണ്. ഒരുപാട് എന്റെ മോള് അനുഭവിച്ചു . ഇനിയെങ്കിലും എന്റെ മോള് ഒന്ന് രക്ഷപെട്ടു കിട്ടിയാൽ മതിയായിരുന്നു .

എല്ലാം ശെരിയാവും   ഞാൻ എല്ലാം ഗിരിന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട് . എത്ര പെട്ടെന്ന് നമ്മുക്ക് ഗീതുന്റെ വിവാഹം നടത്തണമെന്ന് 

സംഭാഷണം കഴിഞ്ഞു അമ്മ റൂമിൽ നിന്ന് പുറത്തേക്ക് വരുമ്പോഴേക്കും ഞാൻ എന്റെ റൂമിലേക്ക് മുങ്ങി

അപ്പൊ ഏട്ടന്റെ കാര്യത്തിൽ ഒരു തീരുമാനമായി . എന്തോ രണ്ടാളും ഒപ്പിച്ചു കാണും അത് അമ്മ കണ്ടുപിടിച്ചു കാണും   അതാണ് പെട്ടെന്ന് ഈ കല്യാണ ആലോചന എടുത്തു വെച്ചത്..

ഇനി എല്ലാകൂടി എന്താവുമോ എന്തോ കണ്ടറിയേണ്ടി വരും..

മോനെ ഗിരി പോവാനായില്ലേ ഹോസ്പിറ്റലിൽ ?

ആാ... പോവാം ഏട്ടൻ ചായ കുടിച്ചോ ?

ഇല്ല തോന്നുന്നു ഞാൻ നോക്കട്ടെ  "

അപ്പോഴാ ചേച്ചി ഏട്ടന് ചായയുമായി റൂമിലേക്ക് പോവുന്നത് കണ്ടത്.

ഗീതു ആ ചായ ഇങ്ങ് തന്നേക്ക്    ഞാൻ കൊടുക്കാം എന്ന് പറഞ്ഞുകൊണ്ട് അമ്മ ചേച്ചിന്റെ കയ്യിൽ നിന്ന് ചായ പിടിച്ചു വാങ്ങി

മോള് പോയി ചായ കുടിക്കാൻ നോക്ക്. അവന് ഞാൻ കൊടുത്തോളം.

അത് കേട്ടതും ചേച്ചിന്റെ മുഖം വല്ലാതായി . എന്നെ ഒന്ന് നോക്കികൊണ്ട് വേഗം അടുക്കളയിലേക്ക് പോയി.

പാവം ഒരുപാട് പ്രതീക്ഷ വെച്ച് ഇരിക്കുവാ രണ്ടുപേരും. ഇനി അമ്മ വല്ല ഉടക്കും ഉണ്ടാക്കുമോ ?

ഹോസ്പിറ്റലിലേക്ക് പോവാൻ വേണ്ടി ഏട്ടനെ കാറിലേക്ക് കൊണ്ട് ഇരുത്താൻ പോവുമ്പോഴാ ചേച്ചിന്റെ ചോദ്യം

ഞാനും വന്നോട്ടെ ഗിരി ?

ഉടനെ തന്നെ അമ്മന്റെ മറുപടി അച്ഛനും ഗിരിയും ഇല്ലേ പിന്നെ എന്തിനാ മോള് പോവുന്നത് ?

പിന്നെ ചേച്ചി ഒന്നും ചോദിക്കാൻ നിന്നില്ല... "

ഡാ... ഗിരി  എന്ത് പറ്റി അമ്മക്ക് ദേഷ്യം പോലെ  അച്ഛൻ കേൾക്കാതെ ഏട്ടൻ എന്നോട് ചോദിച്ചു.

പിന്നെ സംസാരിക്കാം ഇപ്പൊ അച്ഛൻ കേൾക്കും ശബ്ദം താഴ്ത്തി കൊണ്ട് ഞാൻ പറഞ്ഞു  "

ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുമ്പോൾ ഏട്ടന് ഒരു വീൽചെയറും വാങ്ങി കാറിൽ വെച്ചു . ഇനി എന്റെ ഏട്ടന് പുറത്തൊക്കെ ഒന്ന് വരാലോ.

നീ പറഞ്ഞത് ശെരിയാ   ആാ റൂമിൽ തന്നെ ഇങ്ങനെ കിടക്കുമ്പോൾ തടവറയിൽ കിടക്കുന്നത് പോലെയാണ്.

പക്ഷെ പ്ലാസ്റ്റർ എടുത്തിട്ടും എന്റെ കാല് ഒന്ന് അനക്കാൻ പോലും പറ്റുന്നില്ലല്ലോ ഗിരി

എന്റെ ഏട്ടാ അത് എല്ലാം ശെരിയാവും   ഒന്ന് സമാധാനിക്കി. പ്ലാസ്റ്റർ എടുത്തതല്ലേ ഉള്ളൂ ഇനി എല്ലാം പതിയെ ശെരിയാവും . അത് ഓർത്ത് ഏട്ടൻ ടെൻഷൻ ആവേണ്ട   "

ഏട്ടനെ റൂമിൽ കൊണ്ട് കിടത്തി തിരിച്ചു വരാൻ നേരമാ ഏട്ടന്റെ ചോദ്യം.

ഗിരി അമ്മക്ക് എന്തുപറ്റി ആകെ ഒരു ദേഷ്യം പോലെ ഗീതുനെ ഇന്ന് എന്റെ റൂമിലേക്ക് കണ്ടതുപോലുമില്ലല്ലോ .

അരുതാത്തത് എന്തെങ്കിലും അമ്മ കാണാൻ ഇടയായോ  ?

ഇന്നലെ അമ്മ റൂമിൽ വന്നപ്പോൾ ഞാൻ അവളെ കയ്യിൽ പിടിച്ചത് അമ്മ കണ്ടായിരുന്നു..

വെറുതെയല്ല ഈ ദേഷ്യം

ചേച്ചിന്റെ അമ്മയോട് നമ്മുടെ അമ്മ പറയുന്നത് കേട്ടും 

ചേച്ചിന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തണമെന്ന്  കാരണം ഇത് തന്നെയാവും.

ഇനി എന്ത് ചെയ്യും ഗിരി  ?

ടെൻഷൻ ആവണ്ട ഞാൻ എന്തെങ്കിലും ഒരു വഴി നോക്കാം.

അവളോട് നീ ഒന്ന് ഇവിടേക്ക് വരാൻ പറയാമോ ?

പറയാം പക്ഷെ അമ്മ എങ്ങാനും കണ്ടാലോ ?

കുറച്ചു വെള്ളം എടുത്തോണ്ട് വരാൻ പറഞ്ഞാൽ മതി നീ

മ്മ്    ഞാൻ പറയാം പക്ഷെ അടങ്ങി ഇരുന്നോണം മനസ്സിലായോ...?

അതൊക്കെ ഞാനേറ്റു നീ എങ്ങനേലും അവളെ ഒന്ന് ഇവിടേക്ക് പറഞ്ഞു വിട്... "

ചേച്ചി എവിടെ പോയി ഇവിടെ ഒന്നും കാണുന്നില്ലല്ലോ  "

സാധാരണ അടുക്കളയിൽ ആണ് ഉണ്ടാവാറുള്ളത് ഇത് അവിടെയും കാണുന്നില്ലല്ലോ..

ഇന്ദുനോട് ചോദിച്ചു നോക്കട്ടെ

ഇന്ദു ചേച്ചി എവിടെ ?

മുകളിലേക്ക് പോവുന്നത് കണ്ടു

എന്തിന്  ?

അറിയില്ല   ഏട്ടാ   എന്താ ഏട്ടാ കാര്യം ?

ഹേയ് ഞാൻ മുകളിൽ നോക്കിയിട്ട് ഇപ്പൊ വരാം

ചേച്ചി...

എന്റെ ശബ്ദം കേട്ടതും ചേച്ചി വേഗം കണ്ണുകൾ തുടച്ചു തിരിഞ്ഞു നോക്കി..

ചേച്ചി എന്താ ഇവിടെ വന്നു നിൽക്കുന്നത്...?

ഹേയ് ഒന്നുല്ല്യ ഗിരി..

എന്തുപറ്റി ചേച്ചി കരഞ്ഞോ ?

ഹേയ് ഇല്ലല്ലോ

പിന്നെ എന്താ ഇവിടെ വന്ന് നിൽക്കുന്നത്  ?

ഞാൻ ചുമ്മാ...

ചേച്ചിയെ ഏട്ടൻ വിളിക്കുന്നുണ്ട് പോയി നോക്ക്

വേണ്ട ഗിരി ഞാൻ പോയാൽ ശരിയാവില്ല.

അത് എന്താ അങ്ങിനെ ?

അമ്മ പറഞ്ഞു ഹരിന്റെ കാര്യം ഇനി മുതൽ അമ്മ നോക്കാമെന്ന് അമ്മക്ക് ഇപ്പൊ കാലിന് കുഴപ്പം ഒന്നുല്ല്യല്ലോ. അതുകൊണ്ട് ഇനി അമ്മ നോക്കിക്കോളും ഹരിന്റെ കാര്യം.

ചേച്ചിക്ക് അങ്ങിനെ ഏട്ടനിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റുമോ  ?

 ഞാൻ ഒഴിഞ്ഞു മാറിയെ പറ്റും ഗിരി. അമ്മക്ക് എന്തോ ഒരു ഇഷ്ട്ടകേട് ഉണ്ട് എന്നോട്.

അത് ചേച്ചിക്കി വെറുതെ തോന്നുന്നതാ   അമ്മക് ചേച്ചിയെ വലിയ ഇഷ്ട്ടമാണല്ലോ..

ആയിരുന്നു പക്ഷെ ഇന്നലെ മുതൽ അങ്ങിനെയല്ല  !

ഗിരി ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ   ?

എന്താ ചേച്ചി പറഞ്ഞോ   "

ഞാനും അമ്മയും വീട്ടിലേക്ക് പോയിക്കോട്ടെ  ?

എന്താ ചേച്ചി പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം  ?

ഇനിയിപ്പോ എന്റെ ആവിശ്യം ഇവിടെ ഇല്ലല്ലോ . അതുകൊണ്ട് പോവുന്നതാ നല്ലത് വെറുതെ എന്തിനാ...

അമ്മ ചേച്ചിയോട് എന്തെകിലും പറഞ്ഞോ   ?

ഹേയ് ഇല്ല

കള്ളം പറയണ്ട ചേച്ചിന്റെ  മുഖം കണ്ടാൽ അറിയാം   എന്താണെങ്കിലും എന്നോട് പറഞ്ഞോ   അല്ലാതെ എല്ലാം ഇങ്ങനെ മനസ്സിലിട്ട് സ്വയം ഇങ്ങനെ നീറി കഴിഞ്ഞിട്ട് കാര്യമില്ല

അത് പിന്നെ...

നീ പോയി അമ്മയോട് ചോദിച്ച് വെറുതെ
വഴക്ക് ആവും എനിക്കി പേടിയാ നിന്നെ..

ചേച്ചി പറഞ്ഞാൽ വഴക്ക് ഉണ്ടാവില്ല പക്ഷെ ചേച്ചി പറഞ്ഞിട്ടില്ലെങ്കിൽ തീർച്ചയായും ഇവിടെ വഴക്കാവും .

അയ്യോ അങ്ങിനെ ഒന്നും വേണ്ട ഗിരി

എന്നാ എന്നോട് പറ എന്താ പ്രശ്നമെന്ന് ?


ഇന്നുമുതൽ നിന്റെ ഏട്ടന്റെ റൂമിലേക്ക് എന്നോട് പോവരുതെന്ന് പറഞ്ഞു. അടുക്കളയിലെ ജോലി മാത്രം എന്നോട് നോക്കിയാൽ മതിയെന്ന് ഏട്ടന്റെ കാര്യം അമ്മ നോക്കാമെന്നും പറഞ്ഞു.

ഓഹോ അമ്മക്ക് ആവുമോ ഏട്ടനെ എഴുന്നേൽപ്പിക്കാൻ ഇനി പഴയ പോലെയല്ല ഏട്ടനെ  പിടിച്ചു എഴുന്നേൽപ്പിച്ച് ഇരുത്തണം . എന്നിട്ടേ ഭക്ഷണം എക്കെ കഴിക്കാൻ പറ്റും. ആദ്യത്തെ പോലെയല്ല അങ്ങിനെയാണ് ഡോക്ടർ പറഞ്ഞത്..

പിന്നെ  വീൽചെയറിലേക്ക് പിടിച്ചു ഇരുത്തണം ഇതൊക്കെ അമ്മക്ക് പറ്റുമോ ?

അമ്മക്ക് പറ്റുമെന്ന് എന്നോട് പറഞ്ഞു   "

ഇപ്പോ അപകടനില ഒരുപാട് തരണം ചെയ്തു കഴിഞ്ഞില്ലേ  അതുകൊണ്ട് ഇനി എന്റെ ആവിശ്യം ഉണ്ടാവില്ല.

അത് പറയുമ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്നാ പിന്നെ ചേച്ചി ഇവിടുത്തെ അടുക്കള ജോലി ചെയ്യണ്ട . അടുക്കള ജോലി മാത്രം ചെയ്യാൻ ചേച്ചി ഇവിടുത്തെ ജോലിക്കാരി ഒന്നും അല്ലല്ലോ...


ഞാൻ നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ എല്ലാം വെറുതെയായി അല്ലെ ഗിരി.. ഒന്നും വേണ്ടായിരുന്നു തോന്നുവാ ഇപ്പോൾ . അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ലായിരുന്നു  ഞാൻ  അങ്ങിനെ ആഗ്രഹിച്ച ഞാനൊരു മണ്ടിയല്ലേ ?

ഹേയ് എന്താ ഇത് ഇങ്ങനെ തളർന്നു പോവല്ലേ. ചേച്ചിയെ മറന്ന് ഏട്ടൻ വേറെ ഒരാളെ സ്വീകരിക്കുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ ?

പക്ഷെ അമ്മന്റെ വാക്ക് തട്ടാൻ ഹരിക്കി പറ്റുമോ  ?

അമ്മന്റെ വാക്ക് തട്ടേണ്ടല്ലോ    ഏട്ടന്റെ വാക്ക് അമ്മ സ്വീകരിച്ചാൽ പോരെ . അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ...

ഒന്നും നടക്കില്ല ഗിരി എനിക്കി ഉറപ്പായി അമ്മന്റെ വാക്കിൽ

നാളെ രാവിലെ ഞങ്ങൾ ഇവിടുന്ന് പോവും ട്ടോ...

നാളെയോ  ?

അതെ നാളെ തന്നെ  "

എന്നായാലും ഞങ്ങൾ ഇവിടുന്ന് പോവണ്ടേ ?

പിന്നെ നിന്റെ ഏട്ടൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയാൽ മറക്കാതെ എന്നോട് ഒന്ന് പറയണേ നീ ..

കാരണം നിന്റെ ഏട്ടൻ ഒന്ന് നടന്ന് കിട്ടാൻ വേണ്ടി അത്രയും നേർച്ചയും വഴിപാടുകളും ഞാൻ ചെയ്തിട്ടുണ്ട് . ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്. ഇനിയും എന്റെ പ്രാർത്ഥന ഉണ്ടാവും നിന്റെ ഏട്ടന് വേണ്ടി .

ഏട്ടൻ പെട്ടെന്ന് നടന്നു കിട്ടാൻ ചേച്ചി പ്രാർത്ഥിക്കാം ട്ടോ... "

ഏട്ടനോട് യാത്ര പറയാനൊന്നും ഞാൻ നിൽക്കില്ല. രാവിലെ തന്നെ ഇറങ്ങും ഇവിടുന്ന്. ഞാൻ പോയിട്ട് നീ പറഞ്ഞാൽ മതി കാര്യങ്ങൾ എല്ലാം   "

അപ്പോ ചേച്ചി പോവാൻ തന്നെ തീരുമാനിച്ചോ  ?

പോവണം ഗിരി.. ഇനിയും ഇവിടെ തുടരുന്നതിൽ അർത്ഥമില്ല അതുകൊണ്ട് പോയെ പറ്റൂ...

പിന്നെ ഞങ്ങൾ പോവുന്ന കാര്യം ഇന്ദുനോട്‌ നീ ഇന്ന് പറയണ്ട നാളെ ഞങ്ങൾ പോവുമ്പോൾ അറിഞ്ഞാൽ മതി അവളും

മ്മ്...

=======================


പതിവുപോലെ തന്നെ ചേച്ചി പുലർച്ചെ എണീറ്റ് ചായയും ചായക്കുള്ള പലഹാരങ്ങളും ഉച്ചക്കുള്ള ഭക്ഷണം വരെ റെഡിയാക്കി വെച്ചു..

ഇന്ന് എന്താ ചേച്ചി ഇത്ര നേരത്തെ  ?

കുളിയും കഴിഞ്ഞു അടുക്കളയിലേക്ക് വന്ന ഇന്ദു ചേച്ചി എല്ലാം നേരെത്തെ റെഡിയാക്കി വെച്ചത് കണ്ട് അത്ഭുതത്തോടെ ചോദിച്ചു..

ചേച്ചി പോകുവാ മോളെ..

എവിടേക്ക് ?

നമ്മുടെ വീട്ടിലേക്ക്..

എന്താ ചേച്ചി പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം ?

ചേച്ചി പോയാൽ അപ്പോ ഏട്ടന്റെ കാര്യം ആര് നോക്കും ?

അത് ഗിരിന്റെ അമ്മ നോക്കിക്കോളും.. "

എന്താ ചേച്ചി   ചേച്ചിക്കി എന്തെങ്കിലും വിഷമം ഉണ്ടോ ?

ഹേയ് ചേച്ചിക്ക് വിഷമം ഒന്നുല്ലടാ  .  എന്നായാലും പോവണ്ടേ മോളെ ഇവിടുന്ന്.

ഇപ്പൊ പിന്നെ ഹരിക്ക് നല്ല മാറ്റം ഉണ്ടല്ലോ അതുകൊണ്ട് ഇനി ചേച്ചിന്റെ ആവിശ്യം ഇല്ല. അമ്മ നോക്കിക്കോളും എല്ലാം..

  ചങ്ക് പൊട്ടുന്ന വേദനയോടെ എങ്ങനെയോ അത്രയും അവളോട് പറഞ്ഞൊപ്പിച്ചു.. "

ചേച്ചി ഇനി എപ്പോഴാ ഇവിടേക്ക് വരിക  ?

നോക്കട്ടെ ചേച്ചി പോയിട്ട് മോളെ വിളിക്കാം ട്ടോ  "

ടെൻഷൻ ഒന്നും ഇല്ലാതെ ഗിരിയുമായി വഴക്കിന് ഒന്നും പോവാതെ നല്ല കുട്ടിയായി നിൽക്കണം ട്ടോ..

മ്മ് 
  
മോള് ഒന്ന് പോയി നോക്ക് അമ്മ റെഡിയായോ എന്ന്  ?

കുറച്ചൂടി കഴിഞ്ഞു പോയാൽ പോരെ ചേച്ചി  ?

അത് പറ്റില്ല മോളെ  കുറെ ദിവസമായില്ലേ വീട് അടച്ചിട്ട് വന്നിട്ട് . അത് എല്ലാം പൊടിപിടിച്ചു നാശമായിട്ട് ഉണ്ടാവും . പോയിട്ട് അത് എല്ലാം വൃത്തിയാക്കി എടുക്കണ്ടേ
അതുകൊണ്ട് ഇപ്പൊ പോയാലേ ശരിയാവും..

നീ പോയി ഗിരിന്റെ അമ്മയെ വിളിക്കി  ഞങ്ങൾ പോവാന്ന് പറഞ്ഞാൽ മതി .

ചേച്ചി ഏട്ടനോട് പറയുന്നില്ലേ പോവുന്നത്   ?

വേണ്ട മോളെ ഞങ്ങൾ പോയിട്ട് അറിഞ്ഞാൽ മതി..

ഒന്ന് പറഞ്ഞു പോയിക്കോ ചേച്ചി ഏട്ടനോട് പാവല്ലേ ഏട്ടൻ..

വേണ്ട നിന്റെ ഏട്ടന്റെ അരികിൽ പോയാൽ പിന്നെ ചേച്ചിക്കി പോവാൻ തോന്നില്ല. അതുകൊണ്ട് പറയാതെ പോവുന്നതാ നല്ലത്...

നിങ്ങൾ രണ്ടുപേരും കൂടി ഇത് എവിടേക്കാ  ??

ബാഗും എടുത്ത് അമ്മയും ചേച്ചിയും പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാ അവരെ നോക്കികൊണ്ട് അത്ഭുതത്തോടെ അമ്മയുടെ ചോദ്യം   "

ഞങ്ങൾ വീട്ടിലേക്ക് പോവുകയാ...

എന്തേയ് പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം   ?

ഒന്നൂല്ല്യ എപ്പോഴായാലും പോവണ്ടേ . പിന്നെയുമല്ല വീട് ആകെ നാശമായി കിടക്കുന്നുണ്ടാവും ഇപ്പോ..ഒത്തിരി ദിവസമായില്ലേ വീട് അടച്ചിട്ട് വന്നിട്ട്...

മോള് ഹരിയോട് പറഞ്ഞോ പോവുന്നത് ?

ഇല്ല ഞാൻ ഇന്ദുനെ ഏൽപ്പിച്ചിട്ടുണ്ട് പറയാൻ   "

അവനോട് ഒന്ന് പറഞ്ഞു പോയിക്കോ അതല്ലേ അതിന്റെ മര്യാദ  "

വേണ്ട അമ്മേ അമ്മ പറഞ്ഞാൽ മതി ഞാൻ പോയെന്ന്..

ഇനി എപ്പോഴാ ഇവിടേക്ക്   ?

സമയം കിട്ടുമ്പോൾ വരാം  "

നിറഞ്ഞൊഴുകിയ കണ്ണുനീർ തുള്ളികൾ അമ്മ കാണാതിരിക്കാൻ വേണ്ടി വേഗം സാരിത്തുമ്പു കൊണ്ട് തുടച്ച് ചങ്ക് പൊട്ടുന്ന വേദനയോടെ നടന്നു നീങ്ങി ..

  അപ്പോഴേക്കും കേട്ടു പിന്നിൽ നിന്ന് ഗീതു... എന്നൊരു വിളി...

ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോൾ വീൽ ചെയറിൽ നിറകണ്ണുകളുമായി     ഹരി...!!!

  ഹരി.....     

  അറിയാതെ അവളുടെ വായിൽ   നിന്ന് മൊഴിഞ്ഞു...      

വീൽചെയറും പിടിച്ചു കൊണ്ട്  ഏട്ടന്റെ  പിന്നിൽ തന്നെ ഞാനുണ്ട് .., " 

എന്നോട്   ഒരു വാക്ക് പോലും  പറയാതെ പോവാൻ മാത്രം    വല്ല തെറ്റും  നിന്നോട്  ഞാൻ  ചെയ്തോ  ? 

ഹരി...    ഞാൻ..

കണ്ണുകൾ നിറഞ്ഞിട്ട് ചേച്ചിക്കി വാക്കുകൾ കിട്ടുന്നില്ല    

പറയ്   ഞാൻ നിന്നോട് വല്ല തെറ്റും ചെയ്തോ   ? 

ഇനി ഇവിടെ എന്റെ ആവശ്യമില്ലന്ന് തോന്നി അതുകൊണ്ടാണ്    ഞാൻ പോവുന്നത് അല്ലാതെ ആരും എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല  ഹരി 

എന്നെ എഴുന്നേൽപ്പിച്ചു നടത്തിയിട്ടേ   നീ ഇവിടം വിട്ട് പോവുകയുള്ളു  എന്ന്  എനിക്കി വാക്ക് തന്നിട്ട്      എന്നെ പാതി വഴിയിൽ ഇട്ട് നീ പോവുകയാണോ   ? 

ഇനി എന്റെ ആവശ്യമില്ലല്ലോ   ഇപ്പോ  ഹരിക്കി  ഒരുപാട് മാറ്റം ഉണ്ടല്ലോ 

അതുകൊണ്ടാണോ നീ എന്നെ  പാതി വഴിയിൽ ഇട്ട് പോവുന്നത് ?    

എന്റെ പ്രാർത്ഥന ഉണ്ടാവും ഹരിക്കി   എപ്പോഴും    എത്രയും  പെട്ടന്ന് എഴുന്നേറ്റ്‌ നടക്കാൻ വേണ്ടി ഭഗവാന്റെ മുൻപിൽ   മനമുരുകി പ്രാർത്ഥിക്കുന്നുണ്ട് ഞാൻ..എന്റെ പ്രാർത്ഥന  ഭഗവാൻ കേൾക്കാതിരിക്കില്ല   

നിനക്ക് പോവാതിരുന്നൂടെ   ഗീതു     ? 

ചങ്ക് പൊട്ടിയായിരുന്നു ഏട്ടനത് ചോദിച്ചത്   ? 

കേട്ടപ്പോൾ എന്റെ നെഞ്ച്  പോലും  തകർന്നു പോയി   

എന്ത്‌ മറുപടി പറയണമെന്ന് അറിയാതെ   ചേച്ചി ആകെ വിഷമിച്ചു    

എന്തായാലും അവർ പോവാൻ വേണ്ടി ഇറങ്ങിയില്ലേ     ഇന്ന് പോയിട്ട്   കുറച്ച് ദിവസം കഴിഞ്ഞു വന്നോട്ടെ.. 

അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഏട്ടൻ അമ്മയെ രൂക്ഷമായി  ഒന്ന് നോക്കി  

ഗിരി     എന്നെ റൂമിൽ തന്നെ കൊണ്ട് കിടത്താമോ   നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഏട്ടൻ എന്നോട് ചോദിച്ചു    

ബാഗും പിടിച്ച്   എന്ത്‌ ചെയ്യണമെന്നറിയാതെ    ചേച്ചി പരുങ്ങലോടെ നിൽക്കുമ്പോൾ    അമ്മ പറഞ്ഞു നിങ്ങൾ പോയിക്കോ അവൻ അങ്ങിനെ പലതും പറയും   അതൊന്ന് കേട്ട് വെറുതെ നിങ്ങൾ ടെൻഷൻ ആവണ്ട..  എന്ന് പറഞ്ഞുകൊണ്ട് അമ്മ വേഗം. മുറിക്കുള്ളിലേക്ക് കയറി പോയി    "

എന്ത്‌ ചെയ്യണമെന്നറിയാതെ   ഒരു നിമിഷം ഞാനും പതറി പോയി..."

പിന്നെ  ഏട്ടനെ മെല്ലെ റൂമിൽ കൊണ്ട് കിടത്തി
   
ഉച്ചക്കുള്ള ഭക്ഷണവുമായി അമ്മ ഏട്ടന്റെ റൂമിലേക്ക്  പോവുന്നത് കണ്ടു ഞാൻ  ചോദിച്ചു   അമ്മയോട്      

ഞാൻ കൊടുക്കണോ  അമ്മേ ഏട്ടന് ഭക്ഷണം   ? 

വേണ്ടാ ഞാൻ കൊടുത്തോളാം  എന്ന് പറഞ്ഞുകൊണ്ട്   അമ്മ ഏട്ടന്റെ റൂമിലേക്ക്   നടന്നു  
      
ഹരി....  ഭക്ഷണം കഴിക്കണ്ടേ ? 

എഴുന്നേൽക്ക് അമ്മ പിടിക്കാം 

വേണ്ടാ....  

എന്തേയ്   നിനക്ക് ഭക്ഷണം വേണ്ടേ  ? 

വേണ്ടന്നല്ലേ പറഞ്ഞത്   

നിനക്ക് എന്തിനാ എന്നോട് ദേഷ്യം  ഞാൻ ഭക്ഷണം കൊണ്ട് വന്നതാണോ ഇപ്പോ കുറ്റം?

അമ്മ ഒന്ന് മിണ്ടാതെ റൂമിൽ നിന്നിറങ്ങി പോവാമോ  ?

നിന്റെ ഈ   ദേഷ്യത്തിന്റെ കാരണം അമ്മക്ക് അറിയാം 

അറിയാമെങ്കിൽ മിണ്ടാതെ പൊയ്ക്കൂടേ  ? 

നീ എത്ര വാശി പിടിച്ചിട്ടു   കാര്യമില്ല    നിന്റെ ഈ ആഗ്രഹം നടക്കില്ല   വെറുതെ എന്റെ മോൻ അങ്ങിനെ ഒരു മോഹം മനസ്സിൽ വെച്ച് വളർത്തണ്ടേ    

അത് അമ്മയല്ല തീരുമാനിക്കുന്നത് ...  

ഹോസ്പിറ്റലിൽ നിന്ന് എന്നെ ഇവിടെ കൊണ്ട് ഇടുമ്പോൾ പാതി ജീവൻ പോയ ശവമായിരുന്നു ഞാൻ    ആ   എന്നെ   ഈ   അവസ്ഥയിൽ എത്തിച്ചത് അവളൊരുത്തിയാണ്  അത് മറന്നു പോവരുത്    ആരും    

ഇപ്പോ എനിക്കി ഒന്ന് എഴുന്നേറ്റ്‌ ഇരിക്കാൻ ആയപ്പോൾ  ഇവിടെ   അവളെ ആവശ്യമില്ലാതെയായി   അല്ലേ  ഇതെക്കെ  അമ്മയുടെ  സ്വാർത്ഥയാണ്    

ആണെങ്കിൽ എന്റെ മോൻ അങ്ങിനെ കണ്ടോ   "

അമ്മ എനിക്കി ഒരു ഉപകാരം ചെയ്യാമോ  ? 

എന്താ പറഞ്ഞോ ? 

കുറച്ച് വിഷം വാങ്ങി തരാമോ   ഇങ്ങനെ നെഞ്ച് പിടഞ്ഞുകൊണ്ട്    ഈ തടവറയിൽ കഴിയുന്നതിലും ഭേദം അതാണ്   

എന്നാൽ പിന്നെ  നീ   മാത്രമാക്കണ്ട     അമ്മയും    അച്ഛനും   കഴിക്കാം  മൂന്ന് പേർക്കുകൂടി ഒരുമിച്ചങ്ങ് പോവാം    ""

ദേ...   ആവശ്യമില്ലാത്ത   കാര്യങ്ങൾ  പറഞ്ഞ്     സമയം കളയാതെ    നീ ഭക്ഷണം   കഴിക്കുന്നുണ്ടോ  ?  

എനിക്കി വേണ്ടാന്ന് പറഞ്ഞില്ലേ ഞാൻ   കൊണ്ട് പോയിക്കോ   

അപ്പോ ഗുളിക വേണ്ടേ  ? 

എനിക്കി ഒരു പിണ്ണാക്കും വേണ്ട  ഒന്ന് പോയി തരാമോ   റൂമിൽ നിന്ന്    ?

എന്തിനാ  നിനക്ക് ഇങ്ങനെ വാശി   ? 

വാശി എനിക്കല്ല   അമ്മക്കാണ്   അവൾ ഇവിടുന്ന് പോവാൻ അമ്മ ഒരാള് കാരണമാ.. 

അവൾ പോയതിന്   നിനക്ക് എന്തിനാ ഇത്ര സങ്കടം നിന്റെ ഭാര്യ ഒന്നും അല്ലല്ലോ പോയത്   

ഹും..."ഭാര്യ  

ഭാര്യ എന്ന പറഞ്ഞൊരുത്തിയെ     അമ്മ എനിക്കിവേണ്ടി കണ്ടു പിടിച്ചു തന്നില്ലേ   എന്നിട്ട് എന്തായി ഞാനൊന്ന് തളർന്നു വീണപ്പോൾ     എല്ലാം ഉപേക്ഷിച്ചു അവൾ പോയില്ലേ   

അവളെ സ്വാഭാവം മോശമായത് എന്റെ കുറ്റമാണോ  ? 

പിന്നെ എന്റെ കുറ്റമാണോ  ? 

ഗീതു എന്റെ അരികിൽ വന്നതിനുശേഷം മനസ്സ് തുറന്ന്  ഒന്ന്  സംസാരിക്കാൻ ഒരാള്  ഉണ്ടല്ലോ എന്ന് കരുതി സമാധാനിച്ചിരുന്ന് ഞാൻ    അതും അമ്മ കാരണം ഇല്ലാതായി കിട്ടി.. "

ഈ തുറന്ന സംസാരം പിന്നെ വഴി മാറി സഞ്ചരിക്കാൻ സാധ്യതയുണ്ട്    അതുകൊണ്ട് തന്നെയാണ് അമ്മ അവൾ പോവുമ്പോൾ മൗനം പാലിച്ചു നിന്നത്.

ഒലക്കേട് മൂഡ്‌    ദേ വെറുതെ എന്നെകൊണ്ട് ഒന്നും  പറയിപ്പിക്കരുത്  "

അമ്മക്ക് അവളെ തിരിച്ചു വിളിക്കാൻ പറ്റുമോ ഇല്ലയോ?

പറ്റില്ല... "

എന്നാ എന്റെ റൂമിൽ നിന്ന് ഇറങ്ങി പോ   മക്കളെ സന്തോഷമാണ്   വലുതന്ന്   ആഗ്രഹിക്കുന്ന   മാതാപിതാക്കൾ ഒരിക്കലും   ഇങ്ങനെ ഒരു   നെറികേട് കാണിക്കില്ല   

പത്തുവർഷത്തോളം ഒരുത്തന്റെ കൂടെ ജീവിച്ച പെണ്ണിന് വേണ്ടിയാണോ നീ ഇങ്ങനെ സംസാരിക്കുന്നത്  ?  

  ആരെയും കൂടെ ജീവിക്കാത്ത ഒരുത്തിയെ തേടി പിടിച്ച് അമ്മന്റെയും  അച്ഛന്റെയും  ഇഷ്ട്ടത്തിന് എനിക്കി കണ്ടത്തി  തന്നില്ലേ      എന്നിട്ട് എന്തായി.. ഇപ്പോ എന്റെ കൂടെ ഉണ്ടോ  ? 

    എന്തേയ് അത് ചോദിച്ചപ്പോൾ അമ്മേടെ നാവ് ഇറങ്ങി പോയോ   ? 

എനിക്ക് വയ്യ നിന്നോട് സംസാരിച്ചു മത്സരിക്കാൻ  

ഉത്തരം ഉണ്ടാവില്ല   ഞാൻ ചോദിക്കുന്ന  ചോദ്യങ്ങൾക്ക്   അതുകൊണ്ട്    ഇങ്ങനെയെ നിങ്ങൾ പറയുകയുള്ളു     

നീ ആ വിഷയം വിട് ഹരി   എന്നിട്ട് ഭക്ഷണം കഴിക്കാൻ നോക്ക്    

എനിക്കി വേണ്ടാന്ന് പറഞ്ഞില്ലേ 
  
   ഗുളിക കഴിക്കാൻ ഉള്ളതല്ലേ ഹരി   ഇങ്ങനെ വാശി കാണിക്കല്ലേ  നീ   

ഇറങ്ങി പോവാൻ   അല്ലങ്കിൽ എല്ലാംകൂടി എടുത്ത് എറിയും ഞാൻ    "

അത്‌ കേട്ടതും അമ്മ വേഗം ഏട്ടന്റെ റൂമിൽ നിന്ന്    ഭക്ഷണവുമായി പുറത്തേക്കിറങ്ങി   

നിറകണ്ണുകളോടെ  അമ്മ ഭക്ഷണവുമായിട്ട് ഏട്ടന്റെ റൂമിൽ നിന്ന് തിരിച്ചു വരുന്നത് കണ്ട് ഞാൻ   അത്ഭുതത്തോടെ അമ്മയെ തന്നെ നോക്കി   

എന്തുപറ്റി അമ്മേ ഏട്ടൻ ഭക്ഷണം കഴിച്ചില്ലേ  ? 

ഇല്ല   അവന് വാശിയാണ്   ഗീതു പോയ   വാശി.. 

അമ്മ ആ ഭക്ഷണം ഇങ്ങ് താ ഞാൻ കൊടുക്കാം    "

അവൻ കഴിക്കുമോ  ? 

അത്‌ എല്ലാം ഞാൻ കഴിപ്പിച്ചു തരാം.. "

ഏട്ടാ....  എഴുന്നേറ്റ് ഭക്ഷണം കഴിക്കി     ഇങ്ങനെ വാശി കാണിക്കല്ലേ 

  ഓഹോ   നീ ആണോ   എന്നെ കഴിപ്പിക്കാൻ വന്നത്   ? 

ഭക്ഷണത്തോട്‌ പിണക്കം കാണിക്കല്ലേ ഏട്ടാ    ഭക്ഷണം കഴിച്ചിട്ട്  വേണം മെഡിസിൻ കഴിക്കാൻ        എന്നാൽ അല്ലേ   എന്റെ ഏട്ടന്  എഴുന്നേറ്റ്‌ നടക്കാൻ പറ്റു 

ഭക്ഷണം കഴിക്കി   എന്നിട്ട് നമുക്ക് പുറത്തേക്ക്  ഒന്ന് പോവാ   എന്നിട്ട് അമ്മ കാണാതെ ചേച്ചിയെ വിളിക്കാം   രണ്ടാളും മനസ്സ് തുറന്ന് ഒന്ന്  സംസാരിക്കി അപ്പോ എല്ലാം ശരിയാവും 

ഞാൻ വിളിച്ചു   ഗിരി  അവൾ ഫോൺ എടുക്കുന്നില്ല.. 

അത്‌ ഏട്ടന്റെ   ഫോണിൽ ആയിട്ടാണ്   എന്റെ ഫോണിൽ വിളിക്കാം ആദ്യം ഏട്ടൻ ഭക്ഷണം കഴിക്കി    എന്റെ പൊന്നു ഏട്ടനല്ലേ   കഴിക്കി   

എന്റെ ആവശ്യം തള്ളികളയാതെ കൊടുത്ത ഭക്ഷണം    മുഴുവൻ ഏട്ടൻ കഴിച്ചു   മെഡിസിൻ കൊടുത്ത ശേഷം    ഏട്ടനെ ഞാൻ  വീൽചെയറിലേക്ക് ഇരുത്തി    രണ്ടാളും പുറത്തേക്ക് നടന്നു 

എന്റെ ഏട്ടൻ എന്തിനാ ടെൻഷൻ ആവുന്നത്   ഏട്ടന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടങ്കിൽ അത് ചേച്ചി ആയിരിക്കും     ഏട്ടന്റെ കൂടെ ഗിരി ഉണ്ടാവും എന്തിനും     എനിക്കി   ഏട്ടന്റെ സന്തോഷമാണ് വലുത്   

ഏട്ടന് ഇത്രയും കേട്ടാൽ മതി   ആരും ഏട്ടന്റെ കൂടെ ഇല്ലങ്കിലും നീ ഉണ്ടാവുമല്ലോ ഇപ്പോഴാ എനിക്കി സമാധാനമായത് 

ഇനി ഞാൻ ചേച്ചിയെ വിളിക്കാം   എന്നിട്ട്  ഫോൺ  ഏട്ടന്റെ കയ്യിൽ തരാം   

ചേച്ചിയോട് സംസാരിക്കുമ്പോൾ ഏട്ടന്റെ മുഖത്ത്‌ കാണുന്ന ആ സന്തോഷം ഉണ്ടല്ലോ   അത് മതി മനസ്സ് നിറയാൻ    ഇപ്പോ എന്തോരും ഹാപ്പിയാ എന്റെ ഏട്ടൻ    എന്നും എന്റെ ഏട്ടനെ എനിക്കി ഇതുപോലെ കാണണം    
അതിന് ചേച്ചി ഏട്ടന്റെ അരികിൽ എത്തിയെ പറ്റു   ഇനി എന്റെ ശ്രമം അതാണ്   

======================= 

അമ്മേ    എനിക്കി ഒരു കാര്യം പറയാനുണ്ട്    "

എന്ത്‌ കാര്യം ? 

ഹരിയുടെ വക്കാലത്തുമായി വന്നതാണോ നീ  അങ്ങിനെയാണങ്കിൽ മോൻ പോവാൻ നോക്ക്   

അമ്മ എന്തിനാ ഇങ്ങനെ വാശികാണിക്കുന്നത്   ഏട്ടന്റെ ആഗ്രഹം അത് അങ്ങ് നടത്തികൊടുത്തൂടെ അമ്മക്ക് ? 

അത് ശരിയാവില്ല   

എന്തുകൊണ്ട് ശരിയാവില്ല  ? 

അതൊന്നും നീ അറിയണ്ട   

എനിക്കറിയണം     നീ അറിയണ്ടന്ന് പറഞ്ഞാൽ ശരിയാവില്ലല്ലോ   എന്താ അമ്മക്ക് ചേച്ചിയോട് ഇത്ര ദേഷ്യം   ? 

എനിക്കി ആ കൊച്ചിനോട് ദേഷ്യം ഒന്നുല്ല്യ   

പിന്നെ എന്തിനാ അമ്മ ഇങ്ങനെ വാശിപിടിക്കുന്നത്  ? 

ഏട്ടന്റെ സന്തോഷം അതല്ലേ നമ്മൾ കാണാൻ ആഗ്രഹിക്കുന്നത്   ആ   നന്ദന കാരണം എന്റെ ഏട്ടന് എന്തെങ്കിലും ഒരു സന്തോഷം കിട്ടിയിട്ടുണ്ടോ   ചേച്ചി ഏട്ടന്റെ ജീവിതത്തിലേക്ക് വന്നാൽ എന്റെ ഏട്ടന്റെ ജീവിതം എത്ര ഹാപ്പിയാവും എന്നറിയാമോ  അമ്മക്ക്   ഏട്ടന്റെ സന്തോഷമാണോ അമ്മയുടെ വാശിയാണോ അമ്മക്ക് വലുത്  ?

എന്റെ ഗിരി നീ ആ വിഷയം വിട്  

ഇല്ല   ഞാൻ ആ വിഷയം വിടാൻ ഉദ്ദേശികുന്നില്ല എനിക്കി എന്റെ ഏട്ടന്റെ സന്തോഷമാണ്  വലുത്   അതുകൊണ്ട്   എന്റെ ഏട്ടന്റെ പെണ്ണ് ആയി തന്നെ ചേച്ചിക്കി ഇവിടേക്ക് വരും.. 

അത് നീ ഒറ്റക്ക് അങ്ങ് തീരുമാനിച്ചാൽ മതിയോ  ?.. 

ഒറ്റക്ക് മതിയെന്ന് തോന്നിയാൽ ഈ  ഗിരി അത് ചെയ്യും   ഏട്ടനല്ല ഞാൻ അത് ഓർത്ത് അമ്മ എന്നോട് സംസാരിച്ചാൽ മതി   ആരുടെ വാശിയാണ് ജയിക്കുന്നതന്ന് നോക്കട്ടെ   "

എന്നെ ധിക്കരിച്ച്‌   നിന്റെയും  ഏട്ടന്റെയും    ആഗ്രഹം  നടത്താൻ ആണ്  ഉദ്ദേശമെങ്കിൽ  പിന്നെ അമ്മയെന്ന് വിളിക്കാൻ നിങ്ങൾക്ക്     ഈ   ഞാനുണ്ടാവില്ല  ഇവിടെ  പറഞ്ഞില്ലന്ന് വേണ്ടാ..

അതും പറഞ്ഞുകൊണ്ട് അമ്മ റൂമിലേക്ക് കയറി  പോയി    ഡോർ ലോക്ക് ചെയ്തു .. 

ഈ അമ്മക്ക്   എന്താ പറ്റിയത്  ? 

എന്റെ അമ്മ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ..  എന്തുപറ്റി ആവോ   അമ്മക്ക്   എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാ... അടുക്കളയിൽ നിന്ന് ഒരു ശബ്ദം കേട്ടത്  

   ഓടി പോയി നോക്കുമ്പോൾ      ഗ്ലാസ്സ്   തറയിൽ പൊട്ടി ചിതറി കിടപ്പുണ്ട്         ഇന്ദു     അത്‌ പെറുക്കി   എടുക്കാൻ വേണ്ടി    പ്രയാസപ്പെട്ട്    വയ്യാതെ    ആ   വയറും വെച്ചോണ്ട്    എങ്ങനെയോ    എടുക്കാൻ ശ്രമിക്കുകയാണ്   

ഡീ..       നീ മാറി നിൽക്ക് ഞാൻ എടുത്തോളാം   എന്ന് പറഞ്ഞുകൊണ്ട്   അവളെ പിടിച്ചു മാറ്റി   പൊട്ടിയ   ആ ഗ്ലാസ്സ് എല്ലാം  എടുത്തു  മാറ്റി 

അപ്പോഴാ ഞാൻ   അടുക്കളയിലെ എച്ചിൽ പാത്രങ്ങൾ കാണുന്നത്   

ഇത് ഒരുപാട് ഉണ്ടല്ലോ  മോളേ  ഇന്ന് എന്താ ഇവിടെ പാത്രങ്ങൾ ഒന്നും   കഴുകിയിട്ടില്ലേ  ? 

അത് സാരമില്ല  മെല്ലേ പറഞ്ഞോ   അമ്മ കേൾക്കണ്ടാ   അത്   ഇപ്പോ കഴിയും..."

  അമ്മ ഒന്നും സഹായിച്ചു തന്നില്ലേ നിനക്ക് ? 

അത് കുഴപ്പമില്ല ഏട്ടൻ മാറി  നിൽക്ക് ഞാൻ ചെയ്തോളാം  

അമ്മക്ക് വയ്യാന്നു പറഞ്ഞു   പോയി കിടന്നു   

നീ അവിടെ ഇരിക്കി ഞാൻ കഴുകി തരാം    വയ്യാതെ നീ ചെയ്യേണ്ട ഇതൊന്നു   ഡോക്ടർ പറഞ്ഞത് നിന്നോട് നന്നായി റസ്റ്റ്‌ എടുക്കനല്ലേ   

ഞാൻ റസ്റ്റ്‌ എടുത്താൽ പിന്നെ ഇത് എല്ലാം ആര് ചെയ്യും? 

ആരും ചെയ്യണ്ട അവിടെ കിടക്കട്ടെ   ആ ചേച്ചിയെ പറഞ്ഞു വിട്ടിട്ടല്ലേ അല്ലങ്കിൽ ആ പാവം ചെയ്തോളുമായിരുന്നു ഇത് എല്ലാം      നീ പോയി  കുറച്ച് സമയം കിടന്നോ    ഇത് ഞാൻ എടുത്ത് വെച്ചോളാം    

വേണ്ടാ  ഏട്ടാ  അമ്മ എങ്ങാനും കണ്ടാൽ   വഴക്ക് പറയും    

കണ്ടാൽ   ഇപ്പോ എന്താ    പോവാൻ പറയടി    ഞാൻ എന്റെ പെണ്ണിനെ  സഹായിച്ചു കൊടുക്കുന്നതിന്   അമ്മക്ക് എന്താ  ? 

ചേച്ചി പോയപ്പോൾ എന്റെ പെണ്ണിന് നല്ല ജോലിയാണ് ലെ ഇവിടെ   ? 

സാരല്ല്യ ഏട്ടാ    

എനിക്കി സാരമുണ്ട്  ഈ   അവസ്ഥയിൽ   അമ്മ ഇത് എല്ലാം  നിന്നെക്കൊണ്ട്  മനഃപൂർവം ചെയ്യിപ്പിക്കുന്നത് പോലെയുണ്ടായല്ലോ    

ഏട്ടൻ ഒന്നും പറയാൻ പോവല്ലേ    എനിക്കി പേടിയാ    

നിന്റെ കാര്യം ഓർത്തിട്ടാണ് എനിക്കി പേടി 

എനിക്കി കുഴപ്പം ഒന്നും ഉണ്ടാവില്ല അത്‌ ഓർത്ത് ഏട്ടൻ ടെൻഷൻ ആവണ്ട    "

പിറ്റേന്ന്  പുലർച്ചെ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്     എന്റെ നെഞ്ചിലേക്കായി  കിടന്നുറങ്ങുന്ന  ഇന്ദുനെ    മെല്ലെ പിടിച്ചു മാറ്റി  കിടത്തി      മുണ്ട്  നേരെയാക്കി    വേഗം ഡോർ തുറന്ന് നോക്കി  .. 

ഡോർ തുറന്നതും ഭദ്രകാളിയെ പോലെ അമ്മ   ഡോറിന്റെ മുൻപിൽ 

എന്തേയ്  ? 

.ഇന്ദുന്   എഴുന്നേൽക്കാനായില്ലേ ഇനിയും   ?

  സമയം  ആവുമ്പോൾ അവൾ എഴുന്നേറ്റ്‌ വരും    അമ്മക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ   അവൾ എഴുന്നേൽക്കാഞ്ഞിട്ട് ?

  ചായയും പലഹാരവും ഒന്ന് ഉണ്ടാക്കണ്ടേ     നിന്നെയും കെട്ടിപിടിച്ചു ഇങ്ങനെ കിടന്നാൽ മതിയോ  അവൾക്ക്  ?  

എന്നാൽ അമ്മ വാ   ഞാൻ  അമ്മയെ കെട്ടിപിടിച്ചോണ്ട്..    കിടക്കാം..    

നിന്റെ സംസാരം നിർത്തി അവളെ വേഗം വിളിക്കാൻ നോക്ക് ഇല്ലങ്കിൽ   ഇന്ന് ഇവിടെ കഴിക്കാൻ ഒന്നും ഉണ്ടാവില്ല ഞാൻ പറഞ്ഞില്ലന്ന് വേണ്ട   

    ഒരു ദിവസം  ഭക്ഷണം കഴിച്ചില്ലന്ന്   കരുതി ആരും  ചത്തൊന്നും  പോവത്തില്ലല്ലോ   എന്ന് പറഞ്ഞുകൊണ്ട് ഞാൻ വേഗം ഡോർ അടച്ചു    

എന്താ ഏട്ടാ...?     അമ്മ എന്താ പറഞ്ഞത്   ? 

സമയം    നാലര ആയിട്ടേയുള്ളു    അപ്പോഴേക്കും തുടങ്ങി അമ്മ വിളിക്കാൻ    ഈ അമ്മക്ക് എന്താ പറ്റിയത്    അമ്മ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ 

എന്നാ ഞാൻ എഴുന്നേൽക്കട്ടെ ഏട്ടാ   അമ്മക്ക് ദേഷ്യം ആയാലോ    എന്നോട് 

മിണ്ടാതെ ഇവിടേക്ക് കിടക്കാൻ നോക്ക്    ഇന്ന് പതിവിലും വൈകി  എണീറ്റാൽ മതി   

അപ്പോ ഏട്ടന് ഓഫീസിൽ പോവണ്ടേ   ? 

എന്റെ കാര്യം പ്രശ്നമില്ല
    നീ ഇങ്ങോട്ട് കിടക്കടി    ഈ തണുപ്പിൽ നിന്നെയും കെട്ടിപിടിച്ചു കിടക്കുന്ന സുഖം അത്‌ ഒന്നും വേറെ തന്നെയാണ്  

=========================

ദിവസം കുടുതോറും   ഇന്ദു ആകെ ക്ഷീണിച്ചു   വരുന്നതുപോലെ തോന്നി    വീട്ടിലേ ജോലിഭാരം എല്ലാം ഇപ്പോ അവളുടെ ചുമലിൽ ആണ് ഇങ്ങനെ പോയാൽ എന്റെ പെണ്ണിനെ ഈ അടുത്ത് തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരും    

അമ്മ എന്തോ പകരം വീട്ടുന്നതുപോലെയാണ്    അവളോടുള്ള പെരുമാറ്റം       അത് എന്തിനുവേണ്ടിയാണന്നാ  എനിക്കി മനസ്സിലാവാത്തത്   " 

വഴിയുണ്ട്    അമ്മ   ഈ  എന്നെ   തോൽപ്പിക്കാൻ നിൽക്കണ്ട   കളി എന്നോടാ  ഞാൻ കാണിച്ചു തരാം    എന്ത് വേണമെന്ന്   

  വൈകിട്ട്    ഓഫീസിൽ നിന്ന്   ഇറങ്ങിയതിന്   ശേഷം    വേഗം ഫോണെടുത്ത്   ചേച്ചിയെ വിളിച്ചു    "

എന്താ ഗിരി   നിന്റെ കാൾ ഒന്നും കാണാനേ ഇല്ലല്ലോ    

ഞാൻ വിളിച്ചില്ലങ്കിലും  വിളിക്കണ്ടേ ആള് മുടങ്ങാതെ വിളിക്കുന്നുണ്ടല്ലോ    അത് പോരെ ചേച്ചിക്കി   "

ഒന്നു പോടാ   

എന്താണാവോ എന്നെ ഇപ്പോ വിളിക്കാൻ തോന്നിയത്  ? 

ഒരു  പ്രധാന കാര്യം പറയാൻ വേണ്ടിയാ..ഞാനിപ്പോ  ചേച്ചിയെ   വിളിച്ചത്   

എന്താണങ്കിലും പറഞ്ഞോ നീ ?

ഏഴാം മാസത്തിൽ  ഡെലിവറിക്കി   വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുന്നൊരു ചടങ്ങ് ഇല്ലേ    ? 

ആാ...ഉണ്ടല്ലോ    "

എന്നാൽ   ഇന്ദുന്  ഏഴാം  മാസം അല്ലേ ഇത് ? 

അങ്ങിനെ ഒരു ചടങ്ങ് വേണ്ടാന്ന് നിന്റെ അമ്മ പറഞ്ഞതുകൊണ്ടാണ്    ഞങ്ങൾ  അതെക്കുറിച്ച്   പിന്നെ   ഒന്നും    പറയാതിരുന്നത്    

എന്നാൽ ആ ചടങ്ങ് വേണം    ചേച്ചിന്റെ അമ്മയോട് പറ അങ്ങിനെ ഒരു ചടങ്ങ് വേണമെന്ന് 

   പിന്നെ ഒരുപക്ഷേ എന്റെ അമ്മ വാശി പിടിക്കും വേണ്ടാന്ന് പറഞ്ഞിട്ട്  പക്ഷേ   അതൊന്നും നിങ്ങൾ കേൾക്കരുത്    

ഞങ്ങൾക്ക് സന്തോഷമെയുള്ളും   അവളെ ഇവിടേക്ക് കൊണ്ട് വരുന്ന കാര്യത്തിൽ    

എന്നാ പിന്നെ പെട്ടന്ന് ആയിക്കോട്ടെ ചേച്ചി    "

ഗിരി ഫോൺ വെക്കല്ലേ ഒരു കാര്യം ചോദിച്ചോട്ടെ  

എന്തേയ് ചേച്ചി  ? 

അവളെ ഇത്ര നിർബന്ധിച്ച്‌ ഇവിടേക്ക് പറഞ്ഞുവിടുന്നത് എന്തിനാ    നിനക്ക് ആ പഴയ കള്ള് കുടി തുടങ്ങാനാണോ   ? 

എന്റെ  പൊന്നുചേച്ചി  അതൊന്നുമല്ല അതെല്ലാം ഞാൻ പിന്നെ പറയാം    ഇപ്പോ എനിക്കി സമയം ഇല്ല     ഓഫീസിൽ നിന്ന് ഇറങ്ങിയതെയുള്ളു   ഞാൻ  വീട്ടിലെത്താൻ വൈകിയാൽ ഇന്ദു പേടിക്കും    

എന്നാൽ ശരി നീ പോയിക്കോ   ഞാൻ നിന്റെ അമ്മയെ ഇപ്പോ തന്നെ  കാര്യങ്ങൾ എല്ലാം   വിളിച്ചു പറഞ്ഞോളാം 

ഓക്കേ.."  ചേച്ചി  

== ====================

വീട്ടിലേക്ക്  പോവുന്ന കാര്യം പറഞ്ഞപ്പോൾ തുടങ്ങി പെണ്ണ് കരയാൻ    

   ഏട്ടൻ എന്ത്‌ പറഞ്ഞാലും ഞാൻ പോവൂല    "

പോയില്ലങ്കിൽ എന്റെ പെണ്ണ് ഈ അടുക്കളയിൽ കിടന്ന് കഷ്ട്ടപ്പെടും   അത്‌ കാണാൻ എനിക്കി വയ്യ      നിനക്ക് എന്തെങ്കിലും വന്നാൽ നഷ്ട്ടം എനിക്കാണ്   

എനിക്കി ഒന്നും സംഭവിക്കില്ല എന്റെ പൊന്ന് ഏട്ടനല്ലേ എന്നെ പറഞ്ഞു വിടല്ലേ  പ്ലീസ്  

നിന്നെ പറഞ്ഞു വിടാൻ എനിക്കി ആഗ്രഹം ഉണ്ടായിട്ടൊന്നുമല്ല    അമ്മ നിന്നെ കഷ്ട്ടപ്പെടുത്തന്നത്  കാണാൻ  എനിക്കി   വയ്യാഞ്ഞിട്ടാണ്   

എന്റെ അമ്മ  ആ     പഴയ അമ്മ ആയിരുന്നങ്കിൽ    നിന്നെ ഞാൻ എവിടേക്കും പറഞ്ഞു വിടില്ലായിരുന്നു    പക്ഷേ ഇപ്പോ അമ്മ ആകെ മാറി പോയി   നിനക്കും നമ്മുടെ മോൾക്കും ആപത്തൊന്നും   ഉണ്ടാവരുത് അതുകൊണ്ടാണ് ഞാൻ നിന്നോട് ഇങ്ങനെ  കാല് പിടിച്ചു പറയുന്നത് വീട്ടിൽ പോവാൻ അല്ലാതെ   നിന്നെ പറഞ്ഞു വിടാൻ എനിക്കിഷ്ടം ഉണ്ടായിട്ടൊന്നുമല്ല     

കഴിഞ്ഞ തവണ ഹോസ്പിറ്റലിൽ പോയപ്പോഴും   ഡോക്ടർ പറഞ്ഞത് നീ കേട്ടതല്ലേ നന്നായി റസ്റ്റ്‌ എടുക്കാൻ     ഇല്ലങ്കിൽ ഡെലിവറി സമയത്ത്‌ ബുദ്ധിമുട്ട് ആവുമെന്ന്...   '

ഏട്ടൻ ടെൻഷൻ ആവണ്ട ഞാൻ പോയിക്കോളാം  

ആാ..അങ്ങിനെ പറ നല്ല കുട്ടി     

നിന്നെ കാണാൻ ഞാൻ ദിവസവും  വീട്ടിൽ വന്നാൽ പോരെ   പിന്നെ എന്തിനാ എന്റെ പെണ്ണിന് ടെൻഷൻ  ?  

ഏട്ടൻ വന്നാൽ തന്നെ അപ്പോൾ തന്നെ  ഇങ്ങ് വരില്ലേ  ?  

എനിക്കി  എന്റെ ഏട്ടൻ അടുത്ത്  ഇല്ലാതെ ഉറക്കം വരില്ല..   

ഞാൻ രാത്രിയിൽ നിന്റെ അരികിൽ ഉണ്ടായാൽ പോരെ?

സത്യം ആണോ അല്ലങ്കിൽ എന്നെ പറ്റിക്കാൻ പറയുന്നതാണോ  ? 

എന്റെ പെണ്ണ് അരികിൽ ഇല്ലാതെ എനിക്കി ഉറക്കം വരുമോ     അങ്ങിനെ തോന്നുണ്ടോ എന്റെ പെണ്ണിന്? 

എന്നാലും എന്റെ ഏട്ടനെ എനിക്കി ഒത്തിരി മിസ്സ്‌ ചെയ്യും 

ഓഫീസിൽ നിന്ന് നേരെ ഞാൻ എന്റെ പെണ്ണിന്റെ അരികിലേക്കാണ് വരുക അത് പോരെ  ?

മതി    പിന്നെ വാക്ക് മാറരുത്   "

ഇല്ലടി...

അവൾ പോവുന്നത് പറഞ്ഞപ്പോൾ  അമ്മക്ക് യാതൊരു   എതിർപ്പും ഇല്ലായിരുന്നു അതാണ്   എന്നെ ഏറെ അത്ഭുതപെടുത്തിയത്   

  എന്താണ് അമ്മയുടെ മനസ്സിൽ ഒന്നും അങ്ങ് പിടികിട്ടുന്നില്ലല്ലോ ഭഗവാനെ    "
=========================

അങ്ങിനെ ആ ദിവസവും വന്നെത്തി    എന്റെ ഇന്ദുനെ വീട്ടിലേക്ക് കൊണ്ട് പോവുന്ന ആാ..   ദിവസം 

അത്യാവശ്യം ബന്ധുക്കൾ എല്ലാം   ആ ചടങ്ങിന് സാക്ഷിയാവാൻ എത്തിയിട്ടുണ്ട് 
        
പെണ്ണ്   എന്നത്തേക്കാളും  സുന്ദരിയായി ഒരുങ്ങിയിട്ടുണ്ട്   

പക്ഷേ പറഞ്ഞിട്ട് എന്താ കാര്യം   കരയാനോ സമയം ഉള്ളു പെണ്ണിന്    "

  പെണ്ണിനോട് ഒന്ന് മിണ്ടാൻ പറ്റുന്നില്ല   അവളെ  വീട്ടിൽ നിന്ന് വന്നവർ എല്ലാവരും റൂമിൽ തന്നെ കുറ്റിഅടിച്ചോണ്ട് ഇരിപ്പുണ്ട്      അതുകൊണ്ട് പെണ്ണിനെ ഇതുവരെ എന്റെ കയ്യിൽ കിട്ടിയിട്ടില്ല    

എന്തെങ്കിലും ഒരു ഐഡിയ പറഞ്ഞു റൂമിൽ കയറണം അല്ലങ്കിൽ  എന്റെ പെണ്ണിനോട് ഒന്നും    മിണ്ടാൻ    പറ്റില്ല 

അലമാരയിൽ നിന്ന് എന്തെങ്കിലും എടുക്കാൻ എന്നോണം ഞാൻ അവരെ മൈൻഡ് ചെയ്യാതെ റൂമിൽ കയറി   എന്നെ കണ്ടതും എല്ലാംകൂടി വേഗം പുറത്തേക്ക് അങ്ങ് പോയി   അത്‌ ഒരു ഭാഗ്യമായി കരുതി   വേഗം ഡോർ ലോക്ക് ചെയ്തു   

ഹോ   നിന്നോട് ഒന്നും മിണ്ടാൻ എന്തോരം കഷ്ടപ്പാടാണ്  പെണ്ണെ...

തലയും താഴ്ത്തി നിൽക്കുന്ന അവളെ മുഖംകൈകുമ്പിളാൽ കോരിയെടുത്ത്‌  അവളെ മുഖത്തേക്ക് നോക്കിയതും പെണ്ണിന്റെ കണ്ണിൽ നിന്ന് കണ്ണീർതുള്ളികൾ ധാരയായി ഒഴുകികൊണ്ടിരിക്കുന്നുണ്ട്  

കരയല്ലേ    നീ ഇങ്ങനെ കരഞ്ഞുപോയാൽ   എനിക്കി സമാധാനം ഉണ്ടാവില്ല കരയാതെ നല്ല കുട്ടിയായി ഇറങ്ങണം...    

ഏട്ടൻ   നാളെ വരാമോ  വീട്ടിലേക്ക്     ? 

കരച്ചിലോടെ ആയിരുന്നു ആ ചോദ്യം  ? 

വരാം  ആദ്യം നീ കണ്ണ് തുടക്ക്..

അവിടെ പോയിട്ട്   ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ചുകൂട്ടി ടെൻഷൻ ആവരുത്   നന്നായി ഭക്ഷണം  കഴിക്കണം   നാളെ ഞാൻ അവിടേക്ക് വന്നിട്ട്  നിനക്ക് എന്താണ് എന്റെ  വേണ്ടതന്ന് വെച്ചാൽ വാങ്ങിച്ചു തരാം   

എനിക്കി ഒന്നും വേണ്ടാ  ഏട്ടൻ എന്റെ അരികിൽ വന്നാൽ മതി   

   ഗിരി....   ഡോർ തുറക്ക് ഇറങ്ങാൻ സമയം ആയി   

ദെ അച്ഛൻ വിളിക്കുന്നു ആ മുഖം തുടക്ക്    എന്നിട്ട് വാ 

നിൽക്ക്   പോവല്ലേ   എന്റെ മോൾക്ക് ഞാനൊരു ഉമ്മ കൊടുത്തോട്ടെ    ഇനി നാളെ അല്ലേ ഞാൻ എന്റെ മോളേ കാണും.
.

അവളെ സാരി ചെറുതായി മാറ്റികൊണ്ട്    എന്റെ മുഖം അവളെ വയറിലേക്ക്  ചേർത്തു  വെച്ചു   "   

ഡാ....ഗിരി    ഒന്ന് ഇങ്ങോട്ട് വാ സമയം ആയി   "

ദേ... വരുന്നു   അച്ഛാ...   

കരയാതെ നീ വന്നേ  എല്ലാരും നിന്നെയും വെയിറ്റ് ചെയ്തിരിക്കുവാ 

  മോനേ അമ്മ എവിടെ    ഇറങ്ങാൻ സമയം ആയി   

ഞാൻ നോക്കാം.. 

ഇന്ദു   അപ്പോയെക്കും നീ ഏട്ടനോട് പറഞ്ഞു വാ  

ഈ അമ്മ എവിടെ പോയി..? 

അമ്മേ..  

എന്റെ വിളി കേട്ടതും    അമ്മ അമ്മയുടെ റൂമിൽ നിന്ന് കണ്ണ് തുടച്ചുകൊണ്ട്   പുറത്തേക്കിറങ്ങി       

ഞാൻ അമ്മയെ    നന്നായി ഒന്ന് നോക്കിയപ്പോൾ     അമ്മ   തലയും താഴ്ത്തികൊണ്ട്   എന്റെ മുഖത്തേക്ക് പോലും നോക്കാതെ  വേഗം    ഇന്ദുവിന്റെ അടുത്തേക്ക്  നടന്നുനീങ്ങി 

അമ്മന്റെ മുഖം കണ്ടാൽ അറിയാം നന്നായി കരഞ്ഞിട്ടുണ്ട്     അവൾ പോവുന്നതിൽ നല്ല വിഷമം ഉണ്ട്       അമ്മക്ക്  പക്ഷേ അത്   പുറത്ത് കാണിക്കുന്നില്ലന്ന് മാത്രം... 

അമ്മ   അവളെ അരികിലേക്കായി   നടന്നുകൊണ്ട്    അവളെ കെട്ടിപിടിച്ചു ആ നെറുകയിൽ ചുംബിച്ചു..

ആ ചുംബനം ഏറ്റു വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു         അതുപോലെ അമ്മയുടെ  മിഴികളും   നിറഞ്ഞൊഴുകി 

അങ്ങിനെ എല്ലാവരോടും യാത്ര പറഞ്ഞ്    നിറകണ്ണുകളോടെ    അവളും  ആ  വീടിന്റെ പടിയിറങ്ങി  നടന്നുനീങ്ങി..

=======================     

പിറ്റേന്ന്   രാവിലെ ഉമ്മറത്ത്‌ പേപ്പറും വായിച്ചോണ്ടിരിക്കുമ്പോഴാ       പുറത്ത് നിന്ന്   ചേട്ടാ എന്നൊരു വിളി കേട്ടത് 

ആരാന്ന് അറിയാൻ വേണ്ടി വേഗം പേപ്പറിൽ നിന്ന്   നോട്ടം മാറ്റി പുറത്തേക്ക് നോക്കി   

നോക്കുമ്പോൾ  ഒരു പെൺകുട്ടി  ബാഗും കയ്യിൽ പിടിച്ചുകൊണ്ട് പുഞ്ചിരിയോടെ  നിൽക്കുന്നു    കണ്ടാൽ   ഒരു    ഇരുപത്തിരണ്ട്  വയസ്സ്‌ എക്കെ പ്രായം തോന്നിക്കും   

ആരാ....എന്ത്‌ വേണം  ..? 

ഞാൻ ഇവിടേക്ക് വന്നതാ   "

ഇവിടേക്കോ  ?.. 

എന്തിന്   ? 

ഇവിടുത്തെ അമ്മ പറഞ്ഞിട്ട്    "

അമ്മ പറഞ്ഞിട്ടോ  ? 

ഹേയ് എന്റെ അമ്മ ആരോടും ഒന്നും പറഞ്ഞിട്ടില്ല   കുട്ടിക്കി വീട് മാറി കാണും    

അല്ലന്നേ    നിങ്ങളെ അമ്മ പറഞ്ഞിട്ട് തന്നെ വന്നതാ ഞാൻ  ..  

   എന്റെ അമ്മ പറഞ്ഞിട്ടോ    എനിക്കി ഒന്നും മനസിലാവുന്നില്ലല്ലോ    

ഞാൻ അമ്മയെ വിളിക്കാം കുട്ടി അവിടെ നിന്നോളും    

അമ്മേ.....

എന്താടാ രാവിലെ തന്നെ   ചീറുന്നത്     എന്ന് ചോദിച്ചുകൊണ്ട് അമ്മ ഉമ്മറത്തേക്ക് വന്നതും     
പുറത്ത് നിൽക്കുന്ന   ആ പെൺകുട്ടിയെ കണ്ടപ്പോൾ  അമ്മയുടെ മുഖത്ത്‌  അതുവരെയില്ലാത്ത ഒരു സന്തോഷം മിന്നിമറഞ്ഞു 

അത്‌ കണ്ട്    ഞാൻ   അത്ഭുതത്തോടെ അമ്മയെ തന്നെ നോക്കിയപ്പോയി      അപ്പോൾ   അമ്മയുടെ  മുഖത്ത്‌   ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചുദിച്ചതുപോലെയായിരുന്നു...!!  

അയ്യോ മോള് ഇത്ര നേരത്തെ വന്നോ     മോള് ഇത്ര   നേരത്തെ വരുമെന്ന്   ഞാൻ പ്രതീക്ഷിച്ചില്ല ട്ടോ     ഇങ്ങ് കയറി വാ..

എന്താ എന്റെ അമ്മയുടെ മുഖത്തൊരു സന്തോഷം    ഇന്നലെ    ഭദ്രകാളിയെ പോലെ നടന്ന ആളാ  ഇന്ന് ഒറ്റ ദിവസം കൊണ്ട് ആള് ആകെ മാറി      ഈ  അമ്മയുടെ മനസ്സിൽ എന്താണന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ    
  
അമ്മയുടെ ഓരോ പ്രവൃത്തി കണ്ട്    പരിസരബോധം  പോലും   മറന്ന്     ഒന്നും മനസ്സിലാവാതെ ഞാൻ വാ പൊളിച്ചു നിന്ന് പോയി     

ഡാ...ആ  വായ അടച്ചു പിടിക്കി  വല്ല ഈച്ചയും കയറും എന്ന് പറഞ്ഞുകൊണ്ട്    അമ്മ അവളെയും കയ്യ് പിടിച്ച് അകത്തേക്ക് കയറി പോയി   

കയറി പോവുമ്പോൾ എന്നോട് പറഞ്ഞു   ദേ    സമയം  പോവുന്നു   വേഗം    കുളിച്ച് ഓഫീസിൽ പോവാൻ നോക്ക്   നിന്നെ സമയം ഇങ്ങനെ ഓർമിപ്പിച്ചു തരാൻ ഇന്ദു ഇവിടെ ഇല്ല   അത്‌ ഓർമ്മ വേണം   

ശരിയാ   എന്റെ ഇന്ദു ഇന്ന് ഇവിടെ ഇല്ല എല്ലാം ഓർമ്മയാക്കി തരാൻ  

അല്ലങ്കിൽ  ഒരായിരം തവണ       സമയം   പോണു ട്ടോ    ഏട്ടാ എന്നും പറഞ്ഞോണ്ട് എന്റെ പിന്നാലെ   നടക്കും        അവളെ ഒറ്റ വാക്ക് കേട്ടിട്ടാണ് യന്ത്രം കണക്കെ   എല്ലാം ചെയ്യാറുള്ളത്   എന്റെ   പെണ്ണിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു  

അമ്മന്റെ ഈ   മൂശേട്ട സ്വാഭാവം കൊണ്ടാണ് എന്റെ പെണ്ണിനെ  എനിക്കി പറഞ്ഞു   വിടേണ്ടി വന്നത്    അമ്മ ആയി അല്ലങ്കിൽ ചുരുട്ടികൂട്ടി വല്ല പൊട്ടകിണറ്റിലും തള്ളിയാൽ മതിയായിരുന്നു.. "

ഡാ...   ഗിരി സമയം പോവുന്നു  വേഗം പോയി കുളിക്കാൻ നോക്ക്    "

അത് മൈൻഡ് ചെയ്യാതെ ഞാൻ നേരെ ഏട്ടന്റെ അടുത്തേക്ക് നടന്നു        അവിടെ പോയി നോക്കുമ്പോൾ പുള്ളിക്കാരൻ  ഫോണിൽ  നല്ല   സംസാരമാ   അതും    എജ്ജാതി   റൊമാന്റിക് മൂടിൽ അതുകൊണ്ട്   അവിടെ നിൽക്കുന്നതിൽ വലിയ കാര്യമൊന്നുമില്ലന്ന് മനസ്സിലാക്കി  കൊണ്ട്     അവിടുന്ന്  മെല്ലെ പിന്നോട്ട് തന്നെ വലിഞ്ഞു  ഞാൻ 

പിന്നെ  വേഗം ബാത്‌റൂമിലേക്ക് വിട്ടു   

കുളി കഴിഞ്ഞു വരുമ്പോഴേക്കും  ഡൈനിംഗ് ടേബിളിൽ ഭക്ഷണം റെഡിയാക്കി വെച്ചിട്ടുണ്ട്   

ഇത്ര വേഗം എല്ലാം    റെഡിയായോ   ഇത് എന്ത്‌   മാജിക്.. "  

  ചായ കുടിക്കാൻ വേണ്ടി ഇരിക്കുമ്പോഴാ     ഒരു കൊലുസിന്റെ ശബ്ദം കേട്ടത്      ഇത് എവിടുന്നാ   ഇതുവരെ കേൾക്കാത്ത ഒരു ശബ്ദം എന്ന് കരുതി ഞാൻ ചുറ്റും  ഒന്ന്  നോക്കി    അപ്പോഴാ   മനസ്സിലായത്     ഇന്ന് രാവിലെ വന്ന അവതാരമാണന്ന്   

   അവൾ ഇവിടേക്ക് കയറി വരുമ്പോൾ ഈ ശബ്ദം ഞാൻ കേട്ടിട്ടില്ലായിരുന്നല്ലോ   ഇത് ഇപ്പോ പെട്ടന്ന് എവിടുന്നു വന്നു

ആ...എന്തെങ്കിലും ആവട്ടെ   "

ഞാനന്തിന് ഇത് എല്ലാം നോക്കാൻ പോവണം   എന്ന് ആലോചിച്ചു  ചായ കുടിച്ചോണ്ടിരിക്കുമ്പോഴാ  

ചേട്ടാ....  എന്നൊരു വിളി 

ഇനി എന്തെങ്കിലും കഴിക്കാൻ വേണോ    കൊഞ്ചികുഴഞ്ഞുകൊണ്ടാണ് അവളെ ചോദ്യം   

ഇവള് എന്ത്‌ ഭാവിച്ചാ ഭഗവാനെ ഇവിടേക്ക് എഴുന്നള്ളിയത്  
  
ചേട്ടാ...പറയ്‌  ? 

ആ  വേണം    ഒലക്കേടെ മൂട് ഉണ്ടങ്കിൽ  വെട്ടിപുഴുങ്ങി ഇവിടെ  കൊണ്ട് വെക്ക്   പറ്റുമോ നിനക്ക്  ? 

ഭയങ്കര തമാശക്കാരൻ ആണല്ലേ    ? 

പിന്നെ....  ഭയങ്കര   തമാശ കുറച്ച് തരട്ടെ നിനക്ക്  ? 

അവളെ ഒരു തമാശ   നിന്ന് ചിണുങ്ങാതെ     പോടീ...എന്റെ മുൻപിൽ നിന്ന്      

കേട്ട ഉടനെ അതാ പോവുന്നു നാഗവല്ലിയെ പോലെ..

ഇവൾ മിക്കവാറും എന്റെ കയ്യിൽ നിന്ന് വാങ്ങും..

അമ്മക്ക് കുടുംബം കലക്കാൻ  വല്ല പ്ലാനും  ഉണ്ടോ    അതിനു വേണ്ടിയാണോ  ഈ സാധനത്തിനെ   ഇവിടേക്ക്  ഇറക്കുമതി ചെയ്തത്...? 

ഓഫീസിലേക്ക്  പോവാൻ  വേണ്ടി   ഞാൻ ഡ്രസ്സ്‌ മാറികൊണ്ടിരിക്കുമ്പോഴാ   ആ   സാധനം   ഏട്ടന് ചായയുമായി ഏട്ടന്റെ റൂമിലേക്ക്  പോവുന്നത് കണ്ടത്    

ഉടനെ തന്നെ അവളെ പിന്നാലെ ഞാനും വിട്ടു .. 

അവളെ കണ്ടിട്ടാവും ഏട്ടൻ അത്ഭുതത്തോടെ   ഒന്ന് നോക്കി 

ഏട്ടന്  മനസ്സിലായില്ലേ   ഏട്ടനെ നോക്കാനും    ഇവിടുത്തെ ജോലി ചെയ്യാനും അമ്മ ഇറക്കുമതി ചെയ്തതാ   ഈ സാധനത്തിനെ ഇവിടേക്ക്.. 

എന്റെ ആ സംസാരം കേട്ടപ്പോ അവൾ എന്നെ രൂക്ഷമായിട്ടൊന്നു നോക്കി 

അയ്യോ ഇങ്ങനെ നോക്കല്ലേ ഞാൻ പേടിച്ചു പോവും    

അതിങ്ങ്    ത്താ....    എന്നിട്ട് പോവാൻ നോക്ക്     എന്റെ  ഏട്ടന് ഞാൻ കൊടുത്തോളാം ചായ  

അമ്മ പറഞ്ഞതാ എന്നോട് കൊടുക്കാൻ ചായ    

ഏത് അമ്മ  ഒന്ന് പോടീ    എന്റെ അമ്മ അങ്ങിനെ പലതും പറയും അത്‌ കേട്ട് നീ ചാടിപുറപ്പെടണ്ടേ മനസ്സിലായോ   നീ  പോവാൻ നോക്ക്   ഞാൻ കൊടുത്തോളു  

ആരാടാ അത്  ?. 

എനിക്കറിയില്ല ഏട്ടാ   ഇന്ന് രാവിലെ ഇവിടേക്ക് വന്നതാ 

അമ്മയോട് നീ ചോദിച്ചില്ലേ  ? 

ചോദിച്ചു അപ്പോഴാ പറഞ്ഞത്   ഇവിടെ ജോലിക്കി വന്നതാണന്ന്   പിന്നെ ഏട്ടന്റെ കാര്യം   നോക്കാനും 

എന്റെ കാര്യമോ    അതും ഇവളോ ? 

ഈ അമ്മക്ക് എന്താ    ഭ്രാന്ത് ആണോ    ഈ പെൺകുട്ടിയെ ഇവിടെ ജോലിക്കി നിർത്താൻ    

അമ്മക്ക് എന്തോ പ്ലാനിംഗ് ഉണ്ട്   പക്ഷേ എന്താണന്ന്  എത്ര ആലോചിച്ചിട്ടും   അങ്ങ്  പിടി കിട്ടുന്നില്ല.. 

നിനക്ക് ഓഫീസിൽ പോവണ്ടേ  ? 

വേണം   "

ഏട്ടന് ചായ തന്നിട്ട് പോവാമെന്ന് കരുതി    "

ചായ തരാൻ നീ ഉണ്ട് പക്ഷേ ഉച്ചക്കുള്ള ഭക്ഷണം ആ പെണ്ണ് ആയിരിക്കില്ലേ തരുന്നത്...?

തൽകാലം എന്റെ ഏട്ടൻ വാങ്ങി കഴിക്കുകയല്ലാതെ മറ്റ് വഴിയില്ല

ഞാൻ നേരത്തെ ഇവിടെ വന്നായിരുന്നു   അപ്പോ എന്നാ   റൊമാന്റിക്  സംസാരമായിരുന്നു  ഫോണിൽകൂടി   

   എന്റെ ഏട്ടനെ ഞാൻ  സമ്മതിച്ചു ട്ടോ 
ഫോണിൽ ഇങ്ങനെ ആണങ്കിൽ നേരിട്ട് എന്തായിരുന്നു   വെറുതെ അല്ല അമ്മ ചേച്ചിയെ പറഞ്ഞു വിട്ടത്.. "

നീ ഒന്ന് മിണ്ടാതെ പോടാ   

ദേ കണ്ടില്ലേ  അത്‌ പറഞ്ഞപ്പോൾ     ഒരു നാണം 

അവളെ കാണാൻ എന്താ ഗിരി    ഒരു വഴി   അതാണ് ഞാൻ ആലോചിക്കുന്നത്  ?.. 

അതിന് എല്ലാം വഴിയുണ്ട്   ഈ ഗിരി ഉള്ളപ്പോൾ എന്റെ ഏട്ടന് എന്തിനാ ഈ ടെൻഷൻ ,? 

നമുക്ക് പുറത്ത് പോയാലോ ?   

എന്റെ ഈ   അവസ്ഥയിലോ ? 

അതിന് എന്താ   വീൽചെയറില്ലേ  ? 

നിങ്ങൾക്ക് സംസാരിക്കാൻ അല്ലേ   അല്ലാതെ.... ദേ ഏട്ടനാന്ന് നോക്കില്ല ട്ടോ ഞാൻ എന്തെങ്കിലും പറഞ്ഞു പോവും   

  ഈ ചെക്കനെകൊണ്ട് ഞാൻ   തോറ്റല്ലോ ഭഗവാനെ    "

എനിക്കി മെഡിസിൻ തന്ന്  വേഗം പോവാൻ നോക്ക്   അല്ലെങ്കിൽ നിന്റെ വായിൽ ഉള്ളതല്ലാം ഞാൻ കേൾക്കേണ്ടി വരും , "    

അല്ല എപ്പോഴാ പോവുന്നത് അത് പറ  ? 

ഞാൻ പോയി വന്നിട്ട് പറയാം    

അമ്മ ചോദിക്കില്ലേ നമ്മൾ പോവുന്നത് കാണുമ്പോൾ  ? 

അതിനെന്താ   നമ്മൾ രണ്ടാളും അല്ലേ   അല്ലാതെ വേറെ ആരും നമ്മുടെ കൂടെ ഇല്ലല്ലോ   നമ്മൾ പുറത്ത് പോവുകയാണന്ന് പറയണം    അതൊന്നും ഒരു വിഷയം അല്ല ഏട്ടാ   

  എന്നാ ഞാൻ പോട്ടെ സമയം ആയി   അപ്പോ പറഞ്ഞതൊന്നും മറക്കണ്ട  "

========================

    ഉച്ചക്കുള്ള   ഭക്ഷണവുമായി   അവൾ   ഹരിയുടെ റൂമിലെത്തി   

ചേട്ടാ   എഴുന്നേൽക്ക് ഭക്ഷണം കഴിക്കണ്ടേ   ? 

നിന്നോട് ആരാ പറഞ്ഞത് എനിക്കി ഭക്ഷണം കൊണ്ട് വരാൻ  ? 

പ്ലീസ് എന്നോട് ദേഷ്യം ആവല്ലേ   അമ്മ പറഞ്ഞിട്ടാ ഞാൻ വന്നത് 

എന്നാ അമ്മയോട് പോയി പറ എനിക്കി ഭക്ഷണം വേണ്ടാന്ന്    

അമ്മ ഇവിടെ ഇല്ല   

ഇവിടെ ഇല്ലേ   പിന്നെ എവിടെ പോയി   ? 

അത്‌ അറിയില്ല  നിങ്ങളെ അച്ഛനു പോയിട്ടുണ്ട് കൂടെ   

നിങ്ങൾ ഭക്ഷണം കഴിക്കാതിരുന്നാൽ അമ്മ എന്നെ വഴക്ക് പറയും   "

പറയട്ടെ    അതിന് എനിക്കി എന്താ   ? 

എന്നെ ഒരു പെങ്ങളെ പോലെ കാണാൻ പറ്റില്ലേ    പെങ്ങൾ ഭക്ഷണം തരുന്നതാണന്ന് 
കരുതിയാൽ മതി  

അത്‌ കേട്ടപ്പോൾ  എന്തോ മനസ്സിൽ  അവളോടുള്ള വെറുപ്പ്‌ പെട്ടന്ന് എങ്ങോ  പോയ പോലെ..  

പ്ലീസ്   ഞാൻ പിടിക്കാം   മെല്ലെ എഴുന്നേൽക്ക്   എന്നിട്ട്  ഇത് കഴിക്കി    

എങ്ങനെയോ പിടിച്ച് അവൾ ഭിത്തിയിലേക്ക് ചാരി ഇരുത്തി  ഭക്ഷണം കൊടുക്കാൻ തുടങ്ങി 

കുറച്ച് സമയം അവളെ തന്നെ  നോക്കി നിന്നുംപോയി    കണ്ടിട്ട് വലിയ കുഴപ്പം ഒന്നും ഇല്ലാന്ന് തോന്നുന്നു... 

  നിന്റെ പേര് എന്താ  ? 

നന്ദിനി    "

എവിടെയാ  നിന്റെ വീട്   ? 

കുറച്ച് അകലെയാണ്  

വീട്ടിൽ ആരെക്കെ ഉണ്ട്? 

ഞാനും അനിയനും മാത്രം 

അമ്മയും അച്ഛനും ഇല്ലേ  ?.. 

ഇല്ല   അച്ഛൻ നേരത്തെ മരിച്ചു    അച്ഛൻ മരിച്ചതിന് ശേഷം അമ്മ  വേറെ വിവാഹം ചെയ്തു പോയി   "

അപ്പോൾ  നീയും അനിയനും മാത്രമാണോ വീട്ടിൽ  ?.. 

അച്ഛന്റെ  അകന്ന  
ബന്ധത്തിലുള്ള     ഒരാളെ വീട്ടിൽ ആണ്  താമസം.. 

അനിയൻ പഠിക്കുവാണോ  ? 

അല്ല.. 

അത് എന്തുപറ്റി   സ്കൂളിൽ പോവാത്തത്  ? 

അവന് വയ്യാത്ത കുട്ടിയാ   അതുകൊണ്ട് സ്കൂളിൽ ഒന്നും പോവാൻ പറ്റില്ല 

എന്താ അവന്  വയ്യായ്ക  ? 

അത്‌ ഞാൻ പിന്നെ പറയാം   ചേട്ടാ    ചേട്ടൻ ഇപ്പോ മരുന്ന് കഴിക്കി   അമ്മ വന്നാൽ വഴക്ക് പറയും...

ആള് കുഴപ്പമില്ലന്ന് തോന്നുന്നു    ഇനി എല്ലാം അഭിനയമാണോ  എന്നറിയില്ല    എന്തായാലും  നോക്കാം... "

========================

വൈകിട്ട്      ഓഫീസിൽ നിന്ന്  ഞാൻ   നേരെ  ഇന്ദുന്റെ അരികിലേക്ക്  വിട്ടു.."

എന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും   പെണ്ണ് ഉമ്മറത്ത്‌ എത്തി..

എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി കൊണ്ട് പറഞ്ഞു    എത്ര സമയം ആയെന്ന് അറിയാമോ ഞാൻ ഏട്ടനെ കാത്തിരിക്കുന്നത് 

ആഹാ   അത്‌ ശരി   ഓഫീസിൽ നിന്ന് ഇറങ്ങേണ്ട   എന്നാൽ അല്ലേ   എനിക്കി  എന്റെ പെണ്ണിന്റെ അടുത്ത് എത്താൻ പറ്റുള്ളും    

ആഹാ   വന്നോ  നീ     എന്റെ ഗിരി എത്ര സമയമായി നിന്നെയും നോക്കി ഇരിക്കുന്നു ഇവൾ    

ഇതുവരെ   സങ്കടപ്പെട്ടൊണ്ട് ഇരുന്ന ആളാ   ഇപ്പോ അവളെ മുഖം കണ്ടില്ലേ    എന്താ ഒരു തെളിച്ചം .."  

എന്റെ ചേച്ചി എന്റെ പെണ്ണിനെ ഇങ്ങനെ കളിയാക്കല്ലേ.  

ഏട്ടൻ വാ   റൂമിലേക്ക് പോവാ  

എന്താണ് എന്റെ പെണ്ണ് എന്നെ ഇങ്ങനെ  നോക്കുന്നത്?   

ഒരു ദിവസം കൊണ്ട്   എന്റെ ഏട്ടൻ ക്ഷീണിച്ചു പോയി   

അത്‌ നിന്നെ കാണാത്ത  ക്ഷീണമാണ് 

കുളിച്ചു വാ   അപ്പോയെക്കും ഞാൻ കാപ്പി ഇടാം 

കുളി എല്ലാം വീട്ടിൽ പോയിട്ട് 

വീട്ടിലോ...   അപ്പോ ഇന്ന് ഇവിടെ നിൽക്കില്ലേ   ഏട്ടൻ ?

ഞാൻ നാളെ വരാം 

പിന്നെ എന്തിനാ ഇന്ന് വന്നത്  എന്നോട് മിണ്ടണ്ട  ! 

ഹാ...പിണങ്ങല്ലേ   മുത്തേ....ഞാൻ നാളെ വരാമെന്ന് പറഞ്ഞില്ലേ...

എന്നോട് മിണ്ടാൻ വരേണ്ടന്ന് പറഞ്ഞില്ലേ    ഞാൻ 

അയ്യോ..  ദേഷ്യം വരുമ്പോൾ എന്റെ പെണ്ണിനെ കാണാൻ എന്താ  ഒരു ഭംഗി..
 

എനിക്കറിയാം ഏട്ടൻ എന്താ ഇവിടെ താമസിക്കാൻ മടി കാണിക്കുന്നതന്ന്     ഏട്ടന്റെ  വീട്ടിലെ  സൗകര്യം ഒന്നും ഇവിടെ ഇല്ലാത്തത് കൊണ്ടല്ലേ   

ആാ...അതെ     കുറച്ച് സൗകര്യം നീ ഉണ്ടാക്കി തരാമോ എനിക്കി ? 

ദേ   ഇന്ദു വെറുതെ എന്നെ ദേഷ്യം  ആക്കല്ലേ    

പിണങ്ങേണ്ട ഞാൻ പോവുന്നില്ല പോരെ  ? 

സത്യം ആണോ ? 
  
അല്ല  കള്ളം  ? 

എന്നെ പറ്റിക്കുവല്ലല്ലോ   എന്ന് ചോദിച്ചു പെണ്ണ് എന്റെ കവിളിൽ പിടിച്ചു വലിച്ചു  

ഹോ.. നോവുന്നു  പെണ്ണേ   എനിക്കി   

എന്താ സന്തോഷം എന്റെ പെണ്ണിന്.. "

നീ   വേഗം റെഡിയായി വാ 

എവിടേക്കാ ഏട്ടാ  ? 

അത് എല്ലാം പറയാം നീ  വാ   

ഒന്ന് പറ ഏട്ടാ  പ്ലീസ് എന്റെ പൊന്നു ഏട്ടനല്ലേ  

പുറത്ത് പോയി വരാം  അന്ന്  മസാലദോശക്ക് ആഗ്രഹം പറഞ്ഞില്ലായിരുന്നോ നീ 

  പക്ഷേ   ഞാൻ വാങ്ങിച്ചു എന്നല്ലാതെ   നിനക്ക്  അത് കഴിക്കാൻ  പറ്റിയില്ലല്ലോ   

അതുകൊണ്ട്   ആ ആഗ്രഹം അങ്ങ് സാധിപ്പിച്ചു തരാം    പിന്നെ നിനക്ക് ഇഷ്ട്ടമുള്ളത് എന്താന്ന് വെച്ചാൽ എല്ലാം വാങ്ങിക്കാം 

എനിക്കി ഒന്നും വേണ്ടാ   ഏട്ടാ 

നീ സംസാരിച്ചു നിൽക്കാതെ വേഗം ഡ്രസ്സ്‌ മാറി വാ   

അമ്മയോടും ചേച്ചിയോടും   ഇപ്പോ വരാമെന്നും പറഞ്ഞ്  നേരെ   പോയത്   അന്നു ഞാൻ അവൾക്ക് വേണ്ടി വാങ്ങിച്ച മസാലദോശ തട്ടുകടയിലേക്കായിരുന്നു   

മസാലദോശ കഴിച്ചു ഇറങ്ങാൻ നേരമാ. പിന്നിൽ  നിന്ന് ഗിരി എന്നൊരു വിളി കേട്ടത്   "

തിരിഞ്ഞു നോക്കുമ്പോൾ ഷിഫാന    !

ഓ.... ദുരന്തം ഇവിടെയും വന്നോ   അന്ന് ഇവൾ കാരണമാ എന്റെ പെണ്ണിന് മസാലദോശ കഴിക്കാൻ പറ്റാഞ്ഞത്    

നാശം   ഇവളെ മുൻപിൽ തന്നെ  വന്നു  പെട്ടല്ലോ ഭഗവാനെ   

ആരാ ഏട്ടാ   അത്‌  ? 

കള്ളം പറയാൻ പറ്റില്ലല്ലോ അതുകൊണ്ട് ഞാൻ അവളോട് പറഞ്ഞു   അതാണ് ഷിഫാന    അപ്പോഴേക്കും പെണ്ണിന്റെ മുഖം    ആകെ മാറി 

എന്താ ഗിരി ഇവിടെ   ? 

ഇത് ആരാ കൂടെ ഉള്ളത്   ?

എല്ലാം അറിഞ്ഞിട്ടും അവളെ ആക്കിയുള്ള ഒരു ചോദ്യം  കേട്ടപ്പോൾ ചൊറിഞ്ഞു വന്നതാ   എനിക്കി     പിന്നെ   ഇന്ദു  എന്റെ   കൂടെ ഉള്ളത് കൊണ്ട്  ഒന്നും മിണ്ടിയില്ല    

ഇന്ദുനെ   അടിമുടി  നോക്കികൊണ്ടായിരുന്നു  അവളുടെ ചോദ്യം  ? 

ഇതാണോ ഗിരിയുടെ വൈഫ്   ? 

ഞങ്ങൾ പോട്ടെ സമയം ഇല്ല   എന്ന് പറഞ്ഞുകൊണ്ട്    ഞാൻ ബൈക്ക് എടുക്കാൻ വേണ്ടി മുൻപോട്ടു     നടന്നതും    വീണ്ടും അവളുടെ സംസാരം.. 

വൈഫ്  കൂടെ    ഉള്ളതുകൊണ്ടാണോ   ഗിരിക്കി സംസാരിക്കാൻ  മടി..." ? 

ഞങ്ങൾക്ക് സമയം ഇല്ല  ഷിഫാന  അതുകൊണ്ടാണ്    ഇപ്പോൾ തന്നെ സമയം ഒരുപാടായി  

എന്തായാലും   ഗിരിന്റെ അമ്മയെ ഞാൻ സമ്മതിച്ചു  ട്ടോ   അമ്മക്ക് നല്ല സെലക്ഷൻ   അറിയാം      അലുവയും മത്തിക്കറിയും പോലെയുണ്ട്   സൂപ്പർ സെലക്ഷൻ    

അത്‌ ഞാൻ സഹിച്ചു   നീ നിന്റെ കാര്യം നോക്കി പോവാൻ  നോക്ക്...  

എന്റെ ഗിരി ഇങ്ങനെ ചൂടാവല്ലേ   നമ്മൾ പ്രണയിക്കുമ്പോൾ   നിന്റെ  സങ്കൽപ്പങ്ങൾ  കേട്ട് ഞാൻ തന്നെ   വാ പൊളിച്ചു നിന്ന് പോയിട്ടുണ്ട്    അതുകൊണ്ട് പറഞ്ഞു പോയതാ ഞാൻ    വിഷമം ആയെങ്കിൽ  സോറി 

ഇന്ദു   നീ ഇങ്ങോട്ട് കയറ്      നമുക്ക് പോവാം 

ഗിരി   ഒരു കാര്യം കൂടി... പറഞ്ഞോട്ടെ   

  അത്‌ കേൾക്കാൻ നിൽക്കാതെ ഞാൻ ബൈക്ക് മുൻപോട്ട്   എടുത്ത്   

  വീട്ടിൽ എത്തുന്നതു വരെ ഇന്ദു ഒരക്ഷരം എന്നോട് മിണ്ടിയില്ല    അവള് അങ്ങിനെ പറഞ്ഞപ്പോ സങ്കടം ആയി കാണും     

പാവം പെണ്ണ് ഒന്ന് ഹാപ്പി ആയതായിരുന്നു    അത്   നശിച്ചവൾ കാരണം  എല്ലാം  പോയി 

ആ സമയത്ത്‌  തന്നെ   അവൾ മുൻപിൽ എത്തിപെടുകയും ചെയ്തു.. "

ബൈക്ക് മുറ്റത്ത്‌ നിർത്താൻ നേരമില്ലാതെ തന്നെ പെണ്ണ് വേഗം   ഇറങ്ങികൊണ്ട്   അകത്തേക്ക് അങ്ങ് കയറി പോയി 

എന്താ ഗിരി   എന്തുപറ്റി ഇന്ദുന്? 

പോവുമ്പോൾ ഉള്ള ആള് അല്ലല്ലോ   വരുമ്പോൾ   രണ്ടാളും തെറ്റിയോ  ?.. 

ഹേയ്   അതൊന്നും ഇല്ല ചേച്ചി അത് ഇപ്പോ ശരിയാകും   

റൂമിലേക്ക് കയറാൻ  നേരമില്ല പെണ്ണ് ബെഡിലേക്ക്  വീണു   

ഇനി ഇപ്പോ എന്ത്‌ പറഞ്ഞ ദൈവമേ  ഈ മൂട് ഒന്ന് ശരിയാക്കി എടുക്കുക    

ശരിയായി കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ്   എന്നാലും ഒന്ന് ശ്രമിച്ചു നോക്കട്ടെ    

ഇന്ദു.... നീ ഡ്രസ്സ്‌ മാറുന്നില്ലേ  ? 

ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച് എന്റെ മോള് എന്തിനാ ടെൻഷൻ ആവുന്നത്  ? 

അവൾക്ക് വിവരമില്ലാതെ എന്തോ പറഞ്ഞതല്ലേ   അതിന് നീ ഇങ്ങനെ ടെൻഷൻ ആവല്ലേ 

നീ ഇങ്ങനെ മിണ്ടാതെ കിടന്നാൽ ഞാനങ്ങ് പോവും   അല്ലങ്കിൽ വേഗം എഴുന്നേറ്റു വാ 

ഇന്ദു ഞാൻ പറഞ്ഞത് കേട്ടോ നീയ്  ? 

ഉം   "

എന്നാൽ ഒന്ന് എഴുന്നേൽക്ക് എന്നിട്ട് ആ ഡ്രസ്സ്‌ മാറ്  

ഏട്ടൻ കുളിച്ചു വാ അപ്പോഴേക്കും  ഞാൻ എഴുന്നേറ്റൊളും.. 

അത്‌  പറ്റില്ല    നീ എഴുന്നേറ്റ്‌ വന്നാൽ മാത്രമേ ഞാൻ കുളിക്കും    "

എന്റെ ആ വാക്ക് കേട്ടിട്ടാവും പെണ്ണ് മനസ്സില്ലാ മനസ്സോടെ   എഴുന്നേറ്റ് വേഗം     ഡ്രസ്സ്‌ മാറി 

പിന്നെ  ഭക്ഷണം കഴിക്കാൻ വേണ്ടി    ഒരുവിധം സോപ്പിട്ട് പതപ്പിച്ചു   കയ്യിലെടുത്തു  അല്ലാതെ കഴിക്കില്ല 

ഏട്ടാ....

എന്തേയ്  ? 

എന്നെ ശരിക്കും ഇഷ്ട്ടം ആണോ ഏട്ടന്  ? 

ഉറക്കം കണ്ണിൽ എത്തിയപ്പോഴാണ് മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്ന    അവളുടെ   ഓരോ ചോദ്യം    

എന്റെ ഭഗവാനെ..  തുടങ്ങി ഇന്ന് മുഴുവൻ ഇത് തന്നെ ചോദിച്ചോണ്ട് നിൽക്കും...

ആ   ഷിഫാന പൂതന  കാരണമാണ്  ഇത് എല്ലാം   അവളെ ഇപ്പോ എന്റെ കൈയിൽ കിട്ടിയാൽ.....   

ഏട്ടാ.....

ഇവളോട് സംസാരിക്കാൻ എനിക്കി ക്ഷമ തരണേ   എന്റെ സ്വാഭാവം വെച്ച് ഞാൻ ദേഷ്യം പിടിച്ച് എന്തെങ്കിലും പറഞ്ഞു പോവും  പിന്നെ ഇന്ന് ഇവിടെ കണ്ണീർമഴയാവും   

ഏട്ടാ... ഏട്ടൻ എന്താ മിണ്ടാത്തത്   ? 

എന്റെ ഇന്ദു ഞാൻ എല്ലാം നിന്നോട് പറഞ്ഞു കഴിഞ്ഞില്ലേ പിന്നെയും പിന്നെയും   ഇത് തന്നെ ചോദിക്കല്ലേ    "

ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് കരുതി   നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്      നീ എന്റെ സുന്ദരി മോള് അല്ലേ     

ഈ നിറത്തിൽ ഒന്നും വലിയ കാര്യം ഇല്ല മുത്തേ   മനസ്സിന്റെ നിറമാണ് വേണ്ടത്    അത് എന്റെ മോൾക്ക് വേണ്ടുവോളം ഇല്ലേ     പിന്നെ എന്തിനാ എന്റെ പെണ്ണിന് ഇങ്ങനെയുള്ള പേടി   

വേണ്ടാത്തത് ഓരോന്ന് ആലോചിച്ചു കൂട്ടാതെ ഉറങ്ങാൻ നോക്ക്    പിന്നെ എന്നെ നേരെത്തെ വിളിച്ചേക്കണേ    വീട്ടിൽ പോയിട്ട് വേണം ഓഫീസിൽ പോവാൻ...

മ്മ്  

========================  

       ആഴ്ചകൾക്ക് ശേഷം   

വൈകിട്ട് ഞാൻ ഓഫീസിൽ നിന്ന് വന്നപ്പോൾ   ഏട്ടൻ പതിവിലും ഏറെ     സന്തോഷവാൻ ആയിരുന്നു   

എന്താ എന്റെ ഏട്ടന്റെ മുഖത്ത്‌ പതിവില്ലാത്ത സന്തോഷം  .. 

എന്റെ കാല്  അനക്കാൻ പറ്റി  ഗിരി...       രണ്ട് കാലും..  ആ   സന്തോഷത്തിലാ മോനേ ഏട്ടൻ     

ഭഗവാനെ സത്യം ആണോ ഏട്ടാ...   ? 

സത്യം ഗിരി    ഒരുപാട് ഒരുപാട് സന്തോഷത്തിൽ ആണ് ഇന്ന് ഞാൻ   പിന്നെ വേറെ ഒരു സന്തോഷം കൂടി ഉണ്ട്   

അത് എന്താ ഏട്ടാ.. 

ആ പൂതന   എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയി    വലിയൊരു ബാധയാണ്   മോനേ  ഒഴിഞ്ഞു പോയത്  

ഇതിൽ പരം എന്ത്‌ സന്തോഷമാ നിന്റെ ഏട്ടന്    വേണ്ടത് 

ഒരിക്കലും ഞാൻ എഴുന്നേറ്റ്‌ നടക്കില്ലന്നും   എന്റെ വീട്ടുകാർക്ക് ഞാനൊരു  ഭാരമാവുമെന്നും   പറഞ് സന്തോഷിച്ചു പോയതാ അവൾ    ദൈവം   എന്റെ കൂടെയാ ഗിരി.. 

ഞാൻ എന്റെ ഏട്ടനോട് പറഞ്ഞതല്ലേ ദൈവം എന്റെ ഏട്ടനെ കൈവിടില്ലന്ന്.. 

ചേച്ചിയെ വിളിച്ചു പറഞ്ഞോ ഈ സന്തോഷം    

ഇല്ല   ആദ്യം നിന്നോട് പറഞിട്ട് ബാക്കി എല്ലാവരോടും   നീ അല്ലേടാ   എനിക്കി ജീവിക്കാൻ   ധൈര്യം   തന്നത്  എന്നെ കൈപിടിച്ച്‌    ഇവിടെ വരെ എത്തിച്ചത് നീ അല്ലേ       അപ്പോ ആദ്യം നിന്നോട് അല്ലേ ഞാൻ   പറയേണ്ടത്..  

എന്നാൽ ചേച്ചിയെ വിളിച്ചു പറ പാവം  സന്തോഷിക്കട്ടെ      ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് ഏട്ടന് വേണ്ടി...  

അന്ന് എല്ലാവരും വീട്ടിൽ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു    കാരണം ഒരു സന്തോഷം മാത്രമല്ല രണ്ട് സന്തോഷം ഒരുമിച്ചാണ് വന്നത്   

ഇനി എന്റെ ഏട്ടൻ പൊളിക്കും.." 

   ഭഗവാനെ ഒരുപാട് നന്ദിയുണ്ട് നിന്നോട്      എന്റെ ഏട്ടനെ   നീ എഴുന്നേൽപ്പിച്ചു നടത്തിയല്ലോ  ഇതിൽ പരം സന്തോഷം ഈ ഗിരിക്കി വേറെ ഒന്നുല്ല്യ   

എന്താണ് ഭയങ്കര ആലോചന എന്റെ മോന്   എന്ന് ചോദിച്ചുകൊണ്ട് അമ്മ എന്റെ  അരികിലെത്തി   

ഞാൻ സന്തോഷം കൊണ്ട് മതിമറന്നു നിന്നുപോയതാ    എന്റെ അമ്മേ.....    

ദൈവം ഉണ്ടന്നുള്ള തെളിവ് ആണ്   മോനേ   ഇത്   എല്ലാം  അവൾ എന്റെ മോനേ അപമാനിച്ചു ഇറങ്ങി   പോയതല്ലേ    ഇവിടുന്ന്    ഇപ്പോ കണ്ടില്ലേ.. "

ഞാൻ അമ്മയോട് ആദ്യം തന്നെ പറഞ്ഞതല്ലേ എന്റെ ഏട്ടനെ ഞാൻ   എഴുന്നേൽപ്പിച്ചു  നടത്തുമെന്ന്    ആ വാക്ക് ഞാൻ പാലിച്ചില്ലേ...

അത്‌ നീ പറഞ്ഞത് ശരിയാണ്         തളർന്നു പോയ   ഞങ്ങൾക്ക് ധൈര്യം തന്നത്  നീ   ഒറ്റ    ഒരാളാണ്... "  

ഗിരി   നാളെ നമുക്ക് രാവിലെ ഏട്ടനെയും കൊണ്ട് ഒന്ന് അമ്പലത്തിൽ പോയാലോ? 

അതിനെന്താ അമ്മേ നമുക്ക് പോവാലോ    നല്ല കാര്യം അല്ലേ അത്‌... "     

========================

  പിറ്റേന്ന് രാവിലെ   അമ്പലത്തിൽ പോയി വന്നതിനു ശേഷം      ചായയുമായി   നന്ദിനി    ഏട്ടന്റെ റൂമിലെത്തി    

ആഹാ   നീ ഇന്ന് നേരെത്തെ വന്നോ  ? 

ഇന്നലെ ഞാൻ ചേട്ടനോട് പറഞ്ഞ കാര്യം ഒന്നും ചേട്ടന്റെ   അമ്മയോട് പറയരുതേ... 

ഇല്ലടോ നിനക്ക് എന്നെ വിശ്വസിക്കാം   നമ്മൾ രണ്ടാളും ഒരേ തോണിയിൽ സഞ്ചരിക്കുന്നവരാ അതുകൊണ്ട് നിന്നെ ഞാൻ ഒരിക്കലും ചതിക്കില്ല     

അത്‌ കേട്ട് കൊണ്ടാണ് ഞാൻ ഏട്ടന്റെ റൂമിൽ എത്തിയത്..

എന്നെ കണ്ടതും അവൾ പേടിയോടെ എന്നെ ഒന്ന് നോക്കി    "

ഏട്ടന് ചായയും മെഡിസിനും   കൊടുത്ത്‌   അവൾ  പുറത്തേക്ക് ഇറങ്ങലും  ഞാൻ ഏട്ടനോട് ചോദിച്ചു   എന്താ രണ്ടാളും ഒരു  സ്വകാര്യം ? 

അത്‌ നിന്നോട് ഞാൻ പിന്നെ    പറയാം .. 

ഇപ്പോ പറയ്‌ ഏട്ടാ   പ്ലീസ് എന്റെ പൊന്നു ഏട്ടനല്ലേ     

അമ്മ എങ്ങാനും വന്നാൽ എല്ലാം പൊളിയും   നീ വൈകിട്ട്   വന്നിട്ട്  ഏട്ടൻ നിന്നോട് എല്ലാം പറയാം     എന്ത്‌ കാര്യം ആണങ്കിലും      നിന്നോട് ഞാൻ പറയാതിരിക്കില്ലല്ലോ ...

അത്‌ മതി.." 

വൈകിട്ട്   ഓഫീസിൽ നിന്നിറങ്ങി   ഒരു ജ്യൂസ്  കുടിക്കാമെന്ന് കരുതി    കടയിലേക്ക് കയറുമ്പോൾ   പിന്നിൽ    നിന്ന്     ഗിരി എന്നൊരു വിളി കേട്ടു    നല്ല പരിചയമുള്ള ശബ്ദം 

ആരാന്ന് അറിയാൻ വേണ്ടി തിരിഞ്ഞു നോക്കുമ്പോൾ   പിന്നിൽ നന്ദനയുടെ അമ്മ    

ഓഹോ ഈ തള്ള ഇപ്പോ എന്തിനാ    എന്നെ വിളിച്ചത് കുരിശ്     "

എന്തേയ് ?? 

ഞാൻ താല്പര്യമില്ലാത്ത   രീതിയിൽ ചോദിച്ചു   ? 

ഗിരിക്കി   വിരോധമില്ലങ്കിൽ   എനിക്കി  നിന്നോട്   ഒരു കാര്യം പറയാനുണ്ടായിരുന്നു..!     

      എന്താ കാര്യം  ? 

നമുക്ക് മാറി നിന്ന് സംസാരിക്കാം   ഗിരി "

   ഇനി പറയ്‌   എന്താ കാര്യം  ? 

  നിന്റെ ഓഫീസിൽ  വർക്ക്‌ ചെയ്യുന്ന രാഹുൽ എന്ന പയ്യനെ അറിയാമോ നിനക്ക്  ? 

അറിയാം    എന്തേയ്  ? 

അവൻ ആള് എങ്ങനെ  ? 

എന്തേയ് അവനെ കുറിച്ച് ഇപ്പോ ഒരന്വേഷണം ? 


എന്തേയ് അവനെ കുറിച്ച് ഇപ്പോ ഒരന്വേഷണം ? 

ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല   നീ...   "

കുഴപ്പമില്ലന്ന് തോന്നുന്നു പിന്നെ കൂടുതൽ ഒന്നും എനിക്കി അവനെ കുറിച്ച് അറിയില്ല  അവൻ  ഈ അടുത്ത് വന്ന സ്റ്റാഫ് ആണ്      

  നിങ്ങൾ  കാര്യം പറഞ്ഞില്ല  എന്താ അവനെ കുറിച്ച് ചോദിക്കാൻ കാരണം? 

അവന്റെ ഒരു ആലോചന വന്നിട്ടുണ്ട്   നന്ദനക്ക്  "

   ആലോചന വന്നിട്ട് കുറച്ച് ദിവസം ആയി   പക്ഷേ   ഡിവോഴ്സ് ആവാതെ ഞങ്ങൾക്ക് ഒന്നും അവരോട് പറയാൻ പറ്റില്ലല്ലോ   

അതുകൊണ്ട് ഞങ്ങൾ  അവർക്ക്.  മറുപടി ഒന്നും കൊടുത്തില്ലായിരുന്നും  

ഓഹോ.. "  അപ്പോഴേക്കും ആലോചന എക്കെ വന്നോ ? 

ബെസ്റ്റ്    എന്നാൽ പിന്നെ    അവന്റെ കാര്യം കട്ടപ്പൊക  തന്നെയാണല്ലോ       

അവനും ആള് മോശമല്ലന്ന് തോന്നുന്നു    എന്തായാലും   അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി.."

എന്നാൽ ശരി ഗിരി    കണ്ടതിൽ വളരെ സന്തോഷം    "

ചോദിക്കാൻ മറന്നു നിന്നോട്     ഏട്ടന് ഇപ്പോ എങ്ങനെയുണ്ട്  ? 

.ഇച്ചിരി കൂട്ടി പറയാം ഈ തള്ളയോട്   എന്നാൽ എല്ലാം  ആ   നന്ദനന്റെ ചെവിയിൽ എത്തിക്കോളും    

ഏട്ടൻ ഇപ്പോ  നല്ല മാറ്റം ഉണ്ട്    നടക്കാൻ തുടങ്ങി .."   

അത്‌ കേട്ടതും തള്ളയുടെ മുഖത്ത്‌   അതുവരെ ഉണ്ടായിരുന്ന  പുഞ്ചിരി പെട്ടന്ന് മാഞ്ഞു  പോയി    

ഒരിക്കലും നടക്കാൻ പറ്റില്ല എന്നല്ലേ പറഞ്ഞിരുന്നത്  ?   

ആര് ആരോട് പറഞ്ഞു    ആരും അങ്ങിനെ പറഞ്ഞിട്ടില്ല    

എല്ലാം നിങ്ങളെ മോള് കെട്ടിച്ചമച്ച  കഥയല്ലേ. 

   എന്റെ ഏട്ടനെ ഒഴിവാക്കി വേറെ കെട്ടാൻ വേണ്ടി എന്തായാലും അവളെ ആഗ്രഹം നടക്കട്ടെ  അവള് തോൽപ്പിച്ചാൽ ഒന്നും എന്റെ ഏട്ടൻ തോൽക്കില്ല    ദൈവം എന്നഒരാൾ എല്ലാം കാണുന്നുണ്ട് അത് എല്ലാവർക്കും ഓർമ്മ വേണം   

അവളെക്കാൾ നല്ലൊരു പെണ്ണിനെ ഞാൻ എന്റെ ഏട്ടന് കണ്ടുവെച്ചിട്ടുണ്ട്    അതുംകൂടി ഒന്ന് പുന്നാര മോളോട് പറഞ്ഞുകൊടുത്തേക്ക്     

ഞാൻ പോണു...   എന്ന് പറഞ്ഞു കൊണ്ട്   ഞാൻ വേഗം   കടയിലേക്ക് കയറി പോയി   

=======================  

വൈകിട്ട് ഓഫീസിൽ നിന്ന് വരുമ്പോൾ ഏട്ടനും നന്ദിനിയും ഉമ്മറത്ത്‌ കഥയും പറഞ്ഞോണ്ട് ഇരിക്കുന്നുണ്ട്     

എന്നെ കണ്ടതും അവൾ വേഗം അടുക്കളയിലേക്ക് അങ്ങ് നടന്നു പോയി    അത് അല്ലെങ്കിലും അങ്ങിനെയാണ് പെണ്ണ് എന്നെ കണ്ടാൽ   ഓടും    

എവിടെ പോയി    അച്ഛനും അമ്മയും   ? 

അമ്പലത്തിൽ പോയി !

അമ്മക്ക് ഇപ്പോ വെറും അമ്പലത്തിൽ പോക്ക് പതിവാണല്ലോ  "

നല്ല കാര്യം അല്ലേടാ    അത്   

ആണ്   അല്ലെന്ന് ഞാൻ പറയുന്നില്ല    "

ഇന്ന് നടന്നു നോക്കിയോ ഏട്ടൻ  ? 

ഉവ്വ്‌   " 

  നടക്കാൻ പറ്റുന്നുണ്ടോ   എന്നിട്ട്   ? 

അവളെ പിടിച്ചു പിടിച്ചു മെല്ലെ നടന്നു  നോക്കി  ഞാൻ   
  പിന്നെ    എനിക്കി   എന്തോ   അവളെ പിടിച്ച്   നടക്കാൻ   പേടിയായിട്ട്     പിന്നെ  ഞാൻ   നടക്കാൻ തുനിഞ്ഞില്ല...

എന്തിനാ പേടി  ? 

ഞാനൊന്ന് തെന്നി പോയാൽ അവൾക്ക് എന്നെ പിടിക്കാൻ പോലും  പറ്റില്ല    കഷ്ട്ടകാലത്തിന് എങ്ങാനും    കയ്യ് വിട്ട് പോയാൽ   അതോടെ   എല്ലാം പ്രതീക്ഷയും    അണയും മോനേ..ഇനിയും വയ്യ   ശവം പോലെ കിടക്കാൻ   

എന്നാ ഞാൻ ഇപ്പോ    വരാം   ഈ ഡ്രസ്സ്‌ ഒന്നും മാറി ഫ്രഷ് ആവട്ടെ നമുക്ക് നടക്കാം   "

പിന്നെ ഏട്ടൻ അവളെ കാര്യം    എന്തോ പറയാനുണ്ടന്ന്  പറഞ്ഞില്ലേ രാവിലെ എന്നോട്    അത്‌ പറ      ? 

നീ ഫ്രഷ് ആയി എന്നിട്ട് പറയാം   

ഏട്ടനെ വീൽചെയറിൽ ഇരുത്തി 
മെല്ലെ ഞങ്ങൾ പുറത്തേക്കിറങ്ങി   ഒരു അരമണിക്കൂറോളം  ഏട്ടനെ ഞാൻ മെല്ലെ    പിടിച്ചു നടത്തിച്ചു  നോക്കി   

എന്തായാലും ഇപ്പോഴാ മനസ്സ് നിറഞ്ഞത്..എന്റെ ഏട്ടൻ ഒന്ന് എഴുന്നേറ്റ്‌ നടന്നല്ലോ   

അധികം നടക്കുമ്പോൾ ഏട്ടന് കാല്  വേദനിക്കുന്നത് പോലെയുണ്ട്   അതുകൊണ്ട്   അധികം റിസ്ക്ക് എടുക്കാൻ ഞാനും   നിന്നില്ല    വേഗം    വീൽചെയറിൽ തന്നെ മെല്ലെ പിടിച്ചിരുത്തി    എന്തായാലും നടന്നു കിട്ടിയില്ലേ അത് തന്നെ മഹാഭാഗ്യം   "  

ഇനി പറ ഏട്ടാ എന്താ കാര്യം  ? 

പറയാം   പക്ഷേ  നമ്മൾ അവളെ കുറിച്ച് അറിഞ്ഞ കാര്യം ഒന്നും അമ്മ ഒരിക്കലും അറിയാൻ പാടില്ല    

അമ്മയുടെ മുൻപിൽ ഒന്നും അറിയാത്ത പോലെ അങ്ങ്   അഭിനയിച്ചാൽ മതി.. നീ ഇപ്പോ എങ്ങനെയാണോ അവളോട് പെരുമാറുന്നത് അതുപോലെ തന്നെ   തുടർന്നാൽ മതി   ഇനി മുൻപോട്ടു .. അപ്പോ പിന്നെ അമ്മക്ക് സംശയം തോന്നില്ല   

ഓക്കേ    അത് ഞാനേറ്റു   "

ഇനി പറയ്‌ എന്താ കാര്യം  ? 

ഏട്ടൻ പറയുന്ന ഓരോ കാര്യവും കേട്ട് ഞാൻ ഞെട്ടലോടെ ഏട്ടനെ തന്നെ    നോക്കി ഇരുന്നു പോയി.. 

നമ്മുടെ അമ്മ ആള് കൊള്ളാലോ   "  ഇത്രക്ക് കുരുട്ട് ബുദ്ധിയോ അമ്മക്ക്   ? 

അമ്മയെ കുറ്റം പറയാൻ പറ്റില്ല മക്കളുടെ നന്മ ആഗ്രഹിക്കുന്ന ഏത് അമ്മമാരും ചെയ്യുന്നതേ നമ്മുടെ അമ്മയും ചെയ്തിട്ടുള്ളു  

എന്നാലും  ഇത് ഇച്ചിരി ഓവർ അല്ലേ   ഏട്ടാ.. "   

എല്ലാം ശരിയാവും   നീ സമാധാനിക്കി    "
=========================

  ഗിരി     നിനക്ക്  ഇന്ന്   ലീവ് അല്ലേ  ? 

അതെ   എന്താ ഏട്ടാ  ? 

നമുക്ക് ഒന്ന് പുറത്ത് പോയാലോ  ? 

ഞാൻ അത് ഏട്ടനോട് പറയാൻ നിൽക്കുവായിരുന്നു    

  അമ്മ ചോദിച്ചാൽ  എന്ത്‌ പറയും   ? 

അത്‌ ഞാൻ എന്തെങ്കിലും പറഞ്ഞോളൂ അത് ഓർത്ത് ഏട്ടൻ   ടെൻഷൻ ആവണ്ട   

വൈകിട്ട് പോയാൽ പോരെ  ? 

മതി...  എന്ന് തിരിഞ്ഞതും അമ്മയുടെ മുഖത്തേക്ക് ആയിരുന്നു   "

എന്താണ് ഏട്ടനും അനിയനും ഒരു ചർച്ച   ? 

ഏട്ടന് ഇവിടെ ഇരുന്ന് ബോറടിക്കുന്നൂന്ന്  ഒന്ന് പുറത്ത് പോവാമെന്ന് പറയുകയായിരുന്നു ഏട്ടൻ    

എന്തായാലും ഇപ്പോ പോവണ്ടാ   ഞാനും അച്ഛനും ഒരിടം വരെ പോവുകയാ     ഞങ്ങൾ വന്നിട്ട് അനിയനും ഏട്ടനും എവിടെ  വേണേലും പോയിക്കോ !

അമ്മയും അച്ഛനും എവിടെ പോവുകയാ   ? 

വേണ്ടപ്പെട്ട ഒരാളെ കാണാനുണ്ട്   

ആരെ  ? 

അതൊന്നു നിങ്ങൾ അറിയണ്ട.. 

ഞങ്ങൾ പോയി വരാം.. 

ഇവർ എവിടെ പോവുകയാ  ഗിരി    ഒന്നും മനസ്സിലാവുന്നില്ലല്ലോ 

എനി ഏട്ടന് പെണ്ണ് കാണാൻ എങ്ങാനും ആണോ   ? 

ഒന്നുപോട...   

അല്ല   ഇപ്പോഴത്തെ  നമ്മുടെ അമ്മയുടെ സ്വാഭാവം വെച്ച് നോക്കുവാണേൽ    അങ്ങിനെ  ആവാൻ ചാൻസ് ഇല്ലാതില്ല   

ദേ.    ഗിരി നീ വെറുതെ ഓരോന്നു   പറഞ്ഞ്  മനുഷ്യനെ    പേടിപ്പിക്കല്ലേ.. 

ഏട്ടൻ ധൈര്യമായിരിക്കി  ഏട്ടന്റെ  തീരുമാനങ്ങളെ    നടക്കും   അങ്ങിനെ നടക്കാവും എന്റെ ഏട്ടന്റെ കൂടെ ഈ ഞാനില്ലേ പിന്നെ എന്തിനാ ഈ പേടി  ? 

ഈ അച്ഛനും അമ്മയും പോയിട്ട് സമയം ഒരുപാട് ആയല്ലോ ഏട്ടാ   അവരെ കാണുന്നില്ലല്ലോ    

ദേ നിന്റെ ഫോൺ റിംഗ് ചെയ്യുന്നു അച്ഛൻ ആവും എടുത്ത്    നോക്ക് 

അല്ല ഇന്ദു ആണ്   

ഏട്ടാ...

പെണ്ണ് നല്ല സന്തോഷത്തിൽ ആണല്ലോ എന്തുപറ്റി  

എന്താടി നല്ല സന്തോഷത്തിൽ ആണല്ലോ   നീ  ?

അച്ഛനും അമ്മയും വന്നിരുന്നു ഇവിടെ എന്നെ കാണാൻ   

സത്യം ആണോ  ? 

സത്യം ഏട്ടാ   ദേ ഇപ്പോ ഇവിടുന്ന് അങ്ങ് പോയതേയുള്ളൂ   

ആഹാ വെറുതെ അല്ല രണ്ടാളും ഒരുങ്ങി ഇറങ്ങിയത്   അവിടേക്ക് ആയിരുന്നു അല്ലേ 

എന്ത്‌ പറഞ്ഞു അമ്മ  ? 

വൈകിട്ട് ഏട്ടൻ വരില്ലേ അപ്പോൾ പറയാം ട്ടോ   എല്ലാം 

ആയിക്കോട്ടെ..

എന്താടാ  ? 

അച്ഛനും അമ്മയും ഇന്ദുനെ കാണാൻ വേണ്ടി പോയതാ   

ഓഹോ  നിന്നോടും എന്നോടും ഒന്നും പറയാതെ അവിടേക്കാണോ ഇവർ പോയത്  ? 

അച്ഛനും അമ്മയും അവളെ കാണാൻ   പോയത് കൊണ്ട്  ഇന്ദു നല്ല സന്തോഷത്തിൽ ആണ്   

  അല്ലെങ്കിലും അമ്മ അവളോട് വാശി കാണിക്കേണ്ട ആവശ്യമില്ലല്ലോ    ആവശ്യം ഇല്ലാതെ ഓരോന്ന് ചെയ്തു കൂട്ടുകയല്ലെ    

  ദേ വരുന്നുണ്ട്  രണ്ടുപേരും " 

എനി നമുക്ക് പോയാലോ അവർ വന്നല്ലോ.. 

അയ്യടാ എന്താ തിരക്ക്   കള്ളകാമുകന്   "

ഒന്ന് പോടാ..."

അങ്ങിനെ      അച്ഛനോടും അമ്മയോടും    നാട്ടിൽ ഇല്ലാത്ത കള്ളവും     പറഞ്ഞ്  ഞങ്ങൾ     നേരെ  ഇന്ദുന്റെ വീട്ടലേക്ക്     വിട്ടു   അവിടെ   പോയി   ചേച്ചിയെയും   ഇന്ദുനെ വിളിച്ച്   ഏട്ടന് ഇഷ്ട്ടപ്പെട്ട സ്ഥലത്തേക്ക് തന്നെ ഞങ്ങൾ യാത്ര തിരിച്ചു 
--------------------------------

സമയം ഒരുപാട് ആയല്ലോ  ഈ ഏട്ടന് പോവാനുള്ള ഉദ്ദേശം ഒന്നുല്ലേ     ? 

എജ്ജാതി റൊമാന്റിക് ആണ്    മോളേ   നിന്റെ ചേച്ചിയും എന്റെ ഏട്ടനും  ദേ    നീ ഒന്ന് അവിടേക്ക് നോക്ക്      എന്നെ കടത്തി വെട്ടുമല്ലോ എന്റെ ഏട്ടൻ 

ഒന്ന് മിണ്ടാതിരിക്കി എന്റെ ഏട്ടാ ...   

എന്നാലും അനിയനും ഭാര്യയും കൂടെ ഉണ്ടന്നുള്ള ചിന്ത പോലും എന്റെ ഏട്ടന് ഇല്ലല്ലോ    ഇങ്ങനെ പോയാൽ   നിന്റെ ചേച്ചിന്റെ കാര്യം കട്ടപ്പൊകയാണ്  മോളേ...  

ഈ ഏട്ടന്റെ ഒരു കാര്യം ഒന്ന് മിണ്ടാതെ നിൽക്ക്   പറയുന്ന ആള്   വലിയ പുള്ളിയാണന്നാ വിചാരം   

ഞാൻ പാവല്ലെടി   

വേറെ ആരും ഇല്ലങ്കിൽ 

ദേ...പെണ്ണേ   നീ ഈ   അവസ്ഥയിൽ ആയി പോയി ഇല്ലങ്കിൽ  നിന്നെ   ഉണ്ടല്ലോ 

അതുകൊണ്ട്  ഞാൻ രക്ഷപെട്ടു

ആഹാ....ദേ   ഡയലോഗ് അധികം  വേണ്ടാ   അറിയാലോ നിനക്ക് എന്നെ   ""

അയ്യോ ഞാൻ ഒരു തമാശ പറഞ്ഞതാ എന്റെ ഏട്ടാ..

ഭഗവാനെ സമയം ഒരുപാട് ആയി  വീട്ടിലെത്താൻ   വൈകിയാൽ    അച്ഛനും അമ്മക്കും    വല്ല സംശയവും തോന്നുമല്ലോ       

ഏട്ടന്റെ ഫോണിലേക്ക് വിളിച്ച്  നോക്ക്   അല്ലാതെ അരികിൽ പോയി വിളിക്കുന്നത് മോശം അല്ലേ 

ഇങ്ങനെ ആണെങ്കിൽ ഞാൻ ഏട്ടനെ കൊണ്ട് വരില്ലായിരുന്നു .. 

ഏട്ടന് അസൂയ ആണ് "

ഒന്നുപോടി   നിനക്ക് ഞാൻ വെച്ചിട്ടുണ്ട്  കാത്തിരുന്നോ    എന്റെ മോള് ഒന്ന് ഇങ്ങ് വന്നോട്ടെ എന്നിട്ട് എല്ലാംകൂടി ഒരുമിച്ച് തരാം ഞാൻ..."

ഇളിക്കല്ലേ നീ...'  

വീട്ടിൽ എത്തുമ്പോൾ   പ്രതീക്ഷിച്ചതിനേക്കാൾ  സമയം വൈകി പോയി     അതുകൊണ്ടാവും   അമ്മ സംശയത്തോടെ ഒരു നോട്ടം നോക്കിയത്   എന്നിട്ട് ഒരു ചോദ്യവും   

എവിടെ ആയിരുന്നു രണ്ടുപേരും കുറെ സമയം ആയല്ലോ ഇവിടുന്ന് പോയിട്ട്  ? 

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഏട്ടൻ മറുപടി പറഞ്ഞു 

എന്റെ അമ്മേ കുറെ നാളായില്ലേ ഞാൻ പുറത്തേക്ക് എല്ലാം പോയിട്ട്     പോയപ്പോൾ കുറച്ച് സമയം   പുറത്ത്  ഒന്ന് കറങ്ങി  

പിന്നെ ഒരക്ഷരം ചോദിച്ചില്ല  അത് എന്തായാലും ഭാഗ്യമായി ഞാനും കരുതി    "

=========================

മാസങ്ങൾക്ക് ശേഷം 

ഓഫീസിൽ നിന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ   വേണ്ടി പോവുമ്പോഴാ   ബാഗിൽ നിന്ന് ഫോൺ  റിംഗ് ചെയ്യുന്നത്    കേട്ടത്   അയ്യോ ഇതുവരെയും ഫോൺ   ബാഗിൽ ആയിരുന്നോ  അത് എന്നോട് മറന്നു പോയിരുന്നു    

ഫോൺ എടുത്ത് നോക്കുമ്പോൾ   ചേച്ചിയാണ്   

എന്താ ചേച്ചി  ? 

നീ ഇത് എവിടെയാ  ? 

ഞാൻ ഓഫീസിൽ 

എന്തേയ്   ? 

നിന്റെ ഫോൺ ഒന്ന് എടുത്ത് നോക്ക്    ഞാൻ എത്ര തവണ നിന്നെ വിളിച്ചു   എന്ന്    

ഫോൺ ബാഗിൽ ആയിരുന്നു ചേച്ചി     ഞാൻ ഭക്ഷണം കഴിക്കാൻ വേണ്ടി ബാഗ് എടുത്തപ്പോഴാ   ഫോൺ റിംഗ് ചെയ്യുന്നത് കണ്ടത്    

ഇന്ദുന് പെയിൻ വന്നിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നിട്ടുണ്ട്    

അയ്യോ   എന്നിട്ട്  ? 

അവളെ   ലേബർ റൂമിലേക്ക് കൊണ്ട് പോയിട്ടുണ്ട്        എത്ര തവണ അവൾ നിന്നെ ചോദിച്ചുന്നു അറിയോ  നിനക്ക് 

   നീ ഒന്ന് ഫോൺ എടുത്താൽ അല്ലേ എനിക്കി നിന്നോട് എന്തെങ്കിലും പറയാൻ പറ്റുകയുള്ളു   

സോറി   ചേച്ചി ഞാൻ കണ്ടില്ല
ഞാനിതാ ഇപ്പോ തന്നെ വരാം 

എന്നാ പെട്ടന്ന് വാ...    

ഭക്ഷണം പോലും കഴിക്കാതെ   വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു  

  ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും  സമയം ഒരുപാട്  കഴിഞ്ഞിരുന്നു കാരണം നശിച്ച ബ്ലോക്ക് തന്നെ    

നല്ല ആളാ ഇപ്പോഴാണോ നീ വരുന്നത്   അച്ഛൻ ഇച്ചിരി ദേഷ്യത്തോടെ എന്നോട്    ചോദിച്ചു  

ചേച്ചി വിളിച്ചത് ഞാൻ അറിഞ്ഞില്ലായിരുന്നു അച്ഛാ 

ചേച്ചി വിളിച്ചത് നീ അറിയണ്ട   രാവിലെ നീ ഇന്ദുനെ വിളിച്ചപ്പോൾ അവൾ പറഞ്ഞില്ലേ നിന്നോട്  അവൾക്ക്   എന്തോ ഒരു   അസ്വസ്ഥത   ഉണ്ടന്ന്       എന്നിട്ടും നീ അത് മൈൻഡ് ചെയ്യാതെ ഓഫീസിൽ പോയില്ലേ    

ഞാൻ അത് അത്ര സീരിയസ് ആക്കി എടുത്തില്ല അച്ഛാ..

നിനക്ക്  അതിന്   ഒന്നും സീരിയസ് അല്ലല്ലോ 

മതി നിങ്ങൾ അവനെ  കുറ്റം  പറഞ്ഞത്   അവൻ മനഃപൂർവം ചെയ്‍തതല്ലോ    അറിഞ്ഞപ്പോൾ അവൻ ഓടി എത്തിയില്ലേ ? 

അമ്മ എന്റെ ഭാഗം ഏറ്റുപിടിച്ചപ്പോൾ   പിന്നെ അച്ഛൻ ഒന്നും മിണ്ടിയില്ല   

ആരാ ഇന്ദുമുഖിന്റെ ആള്  ? 

സിസ്റ്റർ   വന്ന്‌    ചോദിച്ചപ്പോൾ   അമ്മയും ചേച്ചിയും ഓടി 

ഇന്ദുമുഖി പ്രസവിച്ചു...

ആ   സന്തോഷകരമായ  വാർത്ത   കേട്ടപ്പോൾ   ഞാൻ സിസ്റ്ററുടെ വായിലേക്ക് തന്നെ നോക്കി  നിന്നും എന്ത്‌ കുഞ്ഞാണന്ന്   സിസ്റ്റർ പറയുന്നതന്ന് അറിയാൻ വേണ്ടി

അപ്പോഴേക്കും സിസ്റ്ററുടെ വായിൽ നിന്ന് ഞാൻ കേട്ടു     പെൺകുഞ്ഞാണന്ന്     

സന്തോഷം കൊണ്ട് മതിമറന്ന നിമിഷങ്ങളായിരുന്നു    പിന്നെ എനിക്കി..."

    എന്റെ മോളേ ഒന്ന് കാണാൻ  വേണ്ടി     എന്റെ ഹൃദയം   വല്ലാതെ       തുടിച്ചു

ഗിരി നിനക്ക് സന്തോഷം ആയില്ലേ  ? 

നിന്റെ ആഗ്രഹം പോലെ തന്നെ പെൺകുഞ്ഞ് ആയല്ലോ 

ചേച്ചി ഒരുപാട് സന്തോഷത്തോടെ എന്നോട് പറഞ്ഞു 

ചേച്ചി....ഇന്ദുന് കുഴപ്പം ഒന്നും 
എന്ന് ഞാൻ പറയുമ്പോഴേക്കും  ചേച്ചി പറഞ്ഞു .. 

പേടിക്കണ്ട അവൾക്ക് കുഴപ്പം ഒന്നുല്ല്യ      അവളെ റൂമിലേക്ക് മാറ്റിയാൽ   നിനക്ക് അവളെ പോയി കാണാം   "

എന്റെ അതെ സന്തോഷം തന്നെയായിരുന്നു   അച്ഛന്റെയും അമ്മയുടെ മുഖത്ത്‌ ഞാൻ കണ്ടത്...   എന്റെ   അച്ഛനും അമ്മയും ഇന്നിതാ     മുത്തശ്ശനും മുത്തശ്ശിയുമായി   അവരെ ആഗ്രഹം ഇന്നിതാ.. പൂവണിഞ്ഞിരിക്കുന്നു       

നിമിഷങ്ങൾക്കകം തന്നെ    നേഴ്സ് എന്റെ മോളെയും കൊണ്ട്    ഞങ്ങളുടെ അടുത്തേക്ക് നടന്നു  നീങ്ങി 

തൂവെള്ളയിൽ  പൊതിഞ്ഞ  എന്റെ മോളേ    നേഴ്സ് അമ്മയുടെ കൈകളിലേക്ക്  വെച്ചു കൊടുത്തു           ഇരു കൈകളാൽ   അമ്മ എന്റെ മോളേ ഏറ്റുവാങ്ങി  ആ കുഞ്ഞിളം കവിളിലേക്ക്   മുത്തം വെച്ചു     

അപ്പോൾ എന്റെ അമ്മയുടെ മുഖത്തുള്ള ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്ക് സന്തോഷം ആയിരുന്നു ആ മുഖത്ത്‌ 

അമ്മേ ഞാൻ ഒന്നു എടുത്തോട്ടെ...

ചോദിക്കാൻ നേരമില്ല   അമ്മ പതിയെ എന്റെ കൈകളിലേക്ക്  വെച്ചു തന്നു   തരുമ്പോൾ ഒരു ഡയലോഗും   ശ്രദ്ധിക്കണേ  എന്ന്     

എന്റെ മോളേ പിന്നെ ഞാൻ ശ്രദ്ധിക്കില്ലേ     അല്ലേടാ അച്ഛന്റെ കുറുമ്പിപാറു എന്ന് പറഞ്ഞ്  എന്റെ മോളേ മാറോട് അടുക്കി പിടിച്ചുകൊണ്ട്    ആ  കുഞ്ഞിളം കവിളിലേക്ക്  എന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു ഒന്നല്ല ഒത്തിരി തവണ..

ഇന്ദുനെ  റൂമിലേക്ക് മാറ്റിയിട്ടുണ്ട്   എന്ന് ചേച്ചി വന്ന്‌ പറഞ്ഞപ്പോൾ   മോളേ അമ്മയുടെ   കൈകളിലേക്ക്   കൊടുത്ത്‌ ഞാൻ അവളെ അരികിലേക്ക് ഓടി..."

ഏട്ടൻ ഇത് എവിടെ ആയിരുന്നു  ? 

എന്നെ കണ്ടപ്പോൾ തന്നെ അവളുടെ പരിഭവം നിറഞ്ഞ ചോദ്യം ? 

സോറി മുത്തേ ചേച്ചി വിളിച്ചത് ഞാനറിഞ്ഞില്ല   എന്നെ കാണാതെ എന്റെ പെണ്ണ് വിഷമിച്ചോ  ? 

ഏട്ടൻ വന്നാൽ ഞാൻ മിണ്ടില്ലന്ന് കരുതീതാ   

എന്നിട്ട് എന്റെ പെണ്ണ് എന്നോട് മിണ്ടിയല്ലോ   

എനിക്കി മിണ്ടാതിരിക്കാൻ പറ്റണ്ടേ   "

അയ്യോടാ.... അത് എനിക്കറിയില്ലേ..എന്റെ പെണ്ണിന് എന്നോട് മിണ്ടാതിക്കാൻ  പറ്റില്ലാന്ന്  

സന്തോഷം ആയോ  ഏട്ടന്      ഏട്ടൻ ആഗ്രഹിച്ചതുപ്പോലെ  തന്നെ     മോളേ തന്നെ കിട്ടിയില്ലേ    "

സന്തോഷം ആയി ഒരുപാട് ഒരുപാട്    അതിന് എന്റെ ഈ പെണ്ണിനോട് ആണ് എനിക്കി  നന്ദി പറയാനുള്ളത് എനിക്കി  മോളെ തന്നതിന്       നന്ദി മാത്രമല്ല    ദേ ഇതുപോലെ ഒരായിരം മുത്തം ഈ കവിളിൽ   തന്നാലും ഇപ്പൊ മതിയാവില്ല   എനിക്കി

അയ്യേ ആരെങ്കിലും കാണും ഏട്ടാ...."

കണ്ടാൽ എന്താ  നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്     പോവാൻ പറയടി    എന്ന് പറഞ്ഞുകൊണ്ട് ഒരിക്കൽ കൂടി അവളെ കവിളിലേക്ക്    എന്റെ  മുഖം  ചേർത്ത്  വെച്ചു 

അപ്പോഴേക്കും    എല്ലാവരുകൂടി   മോളെയും കൊണ്ട്   റൂമിലേക്ക് കയറി വന്നു..

എനി ഇവിടെ നിന്നിട്ട് കാര്യമില്ല   എന്ന് കരുതി മെല്ലെ പുറത്തേക്കിറങ്ങിയതും   പുറത്ത് നിൽക്കുന്ന ആളെ കണ്ടപ്പോൾ     ഞാൻ ഞെട്ടിപോയി...   
 .

     ഭഗവാനെ   ഏട്ടൻ..  

  കൂടെ നന്ദിനിയും    

നീ എന്താടാ എന്നെ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നത് ? 

ഞാൻ ഒന്ന് അങ്ങോട്ട് കയറട്ടെ എന്റെ   ഗിരി    ഒന്ന്. മാറി താ..

എനിക്കി എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല  

  ഏട്ടൻ   ഇവിടെ അതും    പഴയ പോലെ നടന്നുകൊണ്ട്    

  ഏട്ടനെ കണ്ടതും   എല്ലാവരുടെയു നോട്ടം ഏട്ടനിലേക്കായി   

ഏട്ടനെ കണ്ടപ്പോൾ അത്ഭുതം ആയിരുന്നു   എല്ലാവരുടെയും മുഖത്ത്‌...

കാരണം ഏട്ടൻ എവിടെയും പോവാറില്ല   വീട്ടിൽ തന്നെ ചെറുതായിട്ട് നടക്കാറാ പതിവ് 

മോൻ എങ്ങനെ വന്നു  ? 

അച്ഛൻ   അത്ഭുതത്തോടെ ചോദിച്ചു ? 

നന്ദിനി ഒരു   ഓട്ടോ പിടിച്ചു    ഞാനും അവളുംകൂടി ഇങ്ങ് വന്നു    

എന്നിട്ട് അവള് എവിടെ  ? 

ദേ പുറത്ത് ഉണ്ട്   "

എന്റെ ഒറ്റ വാശികൊണ്ട് മാത്രമാണ് അവൾ ഓട്ടോ പിടിച്ചത്    അവിടെ ഇരുന്നിട്ട്   ഇരിപ്പ് കിട്ടുന്നില്ല   അച്ഛാ...  നമ്മുടെ ഈ. മാലാഖകുഞ്ഞിനെ കാണാനുള്ള കൊതി കൊണ്ട്   

ഇവിടെ ഒരു പുതിയ അഥിതി വന്നൂന്ന് അറിഞ്ഞാൽ    പിന്നെ എനിക്കി അവിടെ ഇരിക്കാൻ കഴിയുമോ? 

അമ്മേ...    ഒന്ന് എന്റെ കൈയിലേക്ക് വെച്ച് താ   നമ്മളെ രാജകുമാരിയെ  

കേൾക്കണ്ട താമസം  അമ്മ മോളെ എടുത്ത് വേഗം ഏട്ടന്റെ കൈകളിലേക്ക് വെച്ച് കൊടുത്തു.. "

സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അറിയില്ല   ഏട്ടന്റെ കണ്ണുകൾ എന്തിനോ അറിയാതെ നിറഞ്ഞൊഴുകി"

നമ്മുടെ ഗിരിയെ പോലെ തെന്നെയുണ്ട് അല്ലേ അമ്മേ..?

മോളുടെ മുഖത്തേക്ക്   തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടായിരുന്നു ഏട്ടന്റെ സംസാരം    

അത്‌ പറയുമ്പോൾ   ഏട്ടന്റെ വാക്കിൽ ഒരുപാട് സന്തോഷം നിറഞ്ഞിരുന്നു..."

അവന്റെ സ്വാഭാവം ആവാതിരുന്നാൽ മതി   

ഉടനെ അച്ഛന്റെ മറുപടി   "

എനിക്കി എന്താ അച്ഛാ കുഴപ്പം? 

നിനക്ക് കുഴപ്പം തന്നെയുള്ളും 

അച്ഛൻ ആയി പോയി ഇല്ലെങ്കിൽ നല്ലത് പറഞ്ഞേനെ ഞാൻ... 

എന്താടാ  പല്ല് കടിച്ചുപൊട്ടിക്കുന്നത്   എന്നോടുള്ള ദേഷ്യം ആ പല്ലിൽ തീർക്കണ്ട  " 

മുത്തശ്ശൻ ആയ ജാഡ ആണ്  എന്റെ അച്ഛന്..

ആാ.. ഇനി    എനിക്കി കുറച്ച് ജാഡ എക്കെ കാണും      കാരണം ഇതുവരെയും അച്ഛൻ മാത്രമായിരുന്നല്ലോ     ഇന്ന് മുതൽ   മുത്തശ്ശനുമായില്ലേ    

ആ കൊച്ച് എവിടെ പോയി    അപ്പോഴാ അമ്മ  നന്ദിനിയെ നോക്കുന്നത് ...,, "   

പുറത്ത് ഉണ്ടായിരുന്നല്ലോ   ഇപ്പോൾ     പുറത്തേക്ക്  എങ്ങാനും   പോയി കാണും.. 

ഞാനൊന്ന് പോയി നോക്കട്ടെ     

എന്ന് പറഞ്ഞുകൊണ്ട് അമ്മ നന്ദിനിയെയും   നോക്കികൊണ്ട്‌  പുറത്തേക്കിറങ്ങി     

നീ തനിച്ചു പോവണ്ടാ   ഞാനും വരാമെന്ന് പറഞ് അച്ഛനും അമ്മയുടെ പിന്നാലെ പോയി   

ഏട്ടാ അവളെവിടെ പോയി ? 

അവള്  പോയി   "

ഒറ്റക്കോ  ? 

അല്ലടാ..     അവൾക്ക് വേണ്ട ആള് വന്നിട്ടുണ്ട് കൊണ്ട് പോവാൻ..

എനി അമ്മ അവളെയും തിരഞ്ഞു  നടക്കില്ലേ ? 

അമ്മയെ നമുക്ക് ഇപ്പോ വീട്ടിലേക്ക് പറഞ്ഞു വിടാം   അവിടെ   അവളുടെ വക ഒരു ഗിഫ്റ്റ് ഉണ്ട്    അമ്മക്ക് വീട്ടിൽ   

അത് എന്താ? 

അതെക്കെ ഉണ്ട്   നീ നോക്കിക്കോ    ഇതുവരെ സ്നേഹിച്ചു കൊണ്ട് നടന്ന അവളെ അമ്മ ഇന്ന് കുറച്ച് നിമിഷം കൊണ്ട് വെറുക്കുന്നത് ഞാൻ നിനക്ക് കാണിച്ചു തരാം 

ദേ   അമ്മ വരുന്നുണ്ട്  !

മോനേ ഹരി അവളെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ   അമ്മയുടെ    സംസാരത്തിൽ നിരാശ കലർന്നിരുന്നു   

വീട്ടിൽ പോയി കാണും അമ്മേ "

എന്നാൽ ഞാൻ ഒരു ഓട്ടോ  പിടിച്ച്   
  വീട്ടിൽ പോവട്ടെ.   എനിക്കി കുളിച്ചു ഡ്രസ്സ്‌ മാറുകയും ചെയ്യാം    

അമ്മ തനിയെ പോവണ്ട   അച്ഛനെയും വിളിച്ചോ  എന്നിട്ട് പോയിക്കോ..., "    

എനി  ഇന്ന് തന്നെ ഇവിടേക്ക് വരണമെന്നില്ല   നാളെ വന്നാലും മതി   അല്ലേ ഗിരി...? 

ഏട്ടൻ കണ്ണിറുക്കി കാണിച്ചു തന്നുകൊണ്ട് പറഞ്ഞു     

അമ്മ നാളെ വന്നാൽ മതിയോ ഗിരി   ? 

മതി അമ്മേ   ഇപ്പോ ഇവിടെ ചേച്ചിയും   ഇന്ദുന്റെ അമ്മയും ഉണ്ടല്ലോ    അമ്മ നാളെ പോര് 

ഇന്ദു അമ്മ നാളെ വരാം ട്ടോ.. എന്ന് പറഞ്ഞുകൊണ്ട്  അവളെ മുടിയിൽ തലോടി    അവളെ നെറ്റിയിലേക്കായി    ചുംബനവും കൊടുത്ത്   അമ്മ പോവാൻ തിരിഞ്ഞതും    മോളുടെ കരച്ചിൽ 

   ദേ കണ്ടോ അമ്മേ എന്റെ മോളോട് മിണ്ടാതെ പോയിട്ടാ ഈ കരച്ചിൽ    എന്ന് ഞാൻ പറഞ്ഞതും അമ്മ ഏട്ടന്റെ കൈയിൽ നിന്ന് മോളേ വാങ്ങി   ആ കുഞ്ഞിളം കവിളിലേക്ക്  മുത്തം വെച്ചുകൊണ്ട് പറഞ്ഞു മുത്തശ്ശി നാളെ വരാം ട്ടോ....     എന്ന് പറഞ്ഞ് 
അമ്മ അച്ഛന്റെ പിന്നാലെ നടന്നു നീങ്ങി 

അല്ല   എന്റെ ഏട്ടനോട്‌   ഒരു കാര്യം ചോദിക്കാൻ മറന്നു.."

  എന്താടാ...?    

ഏട്ടൻ മോളേ കാണാൻ വന്നത് തന്നെയാണോ  ? 

.എന്താ  ഗിരി നിനക്ക് ഒരാക്കിയ ചോദ്യം  

അല്ല   ചേച്ചി ഇവിടെ ഉണ്ടന്ന് അറിഞ്ഞിട്ട് വന്നതാണോ എന്നാ ഞാൻ ഉദ്ദേശിച്ചത് "

നിന്റെ ഊഹം തെറ്റിയില്ല പക്ഷേ..

ഇപ്പോ ഞാൻ ഓടി വന്നത്   നമ്മുടെ എല്ലാവരുടെയും       പ്രിയപ്പെട്ട   ഈ  മാലാഖ  കുഞ്ഞിനെ കാണാൻ വേണ്ടി തന്നെയാണ്...." 

ഇവിടുന്ന് ഒന്നും സംസാരിക്കാൻ  പറ്റാത്ത അവസ്ഥയാണല്ലോ    

അത്‌ എന്താ ? 

നമ്മുടെ അമ്മായിഅമ്മ ഇല്ലേടാ അരികിൽ   അപ്പോ പിന്നെ  എന്തെങ്കിലും  സംസാരിക്കാൻ   പറ്റുമോ  ? 

ഒഴിവാക്കാൻ എന്താ ഒരു മാർഗം  ?

തൽകാലം മാർഗം ഒന്നുല്ല്യ ഏട്ടാ  

സഹിക്കുക തന്നെ   "

ദേ   ഏട്ടന്റെ ഫോൺ റിംഗ് ചെയ്യുന്നു അമ്മ ആവും 

ചേച്ചി... മോളേ ഒന്ന് ഏട്ടന്റെ  കൈയിൽ നിന്ന് വാങ്ങിക്കോ.

എന്താ അമ്മേ  ? 

ഡാ..ഹരി   ആ കൊച്ച്  പോയി  

പോയെന്നോ   എവിടേക്ക്  ? 

ഒന്നും അറിയാത്ത ഭാവത്തിൽ ഏട്ടൻ ചോദിച്ചു  ? 

ഇവിടെ ഒരു എഴുത്ത്‌ എഴുതി വെച്ചിട്ടുണ്ട് പോവുകയാണന്ന് പറഞ്ഞിട്ട്      

എനി എന്ത്‌ ചെയ്യും മോനേ  ? 

എന്ത്‌ ചെയ്യാൻ   നമുക്കിപ്പോ അവളെ കണ്ട് പിടിക്കാൻ ഒന്നും പറ്റില്ലല്ലോ    

ഇന്നലെ ആ ക്യാഷ് കൊടുക്കേണ്ടായിരുന്നു   കൊടുത്തതാ  ഇപ്പോ അബദ്ധം ആയത്.. "

അവൾക്ക് അമ്മ കൊടുക്കാമെന്ന് പറഞ്ഞ ക്യാഷ് അല്ലേ   കൊടുത്തത്     അല്ലാതെ അവൾ മോഷ്ട്ടിച്ചു കൊണ്ട് പോയതൊന്നുമല്ലോ   വെറുതെ കൊടുത്ത ക്യാഷിനെ പറ്റി പറയണ്ടേ   അവൾക്ക് എന്തെങ്കിലും ആവശ്യം കാണും അതാവും അവൾ പോയത് 

നിന്നോട് പറഞ്ഞിരുന്നോ അവൾ പോവുമ്പോൾ  ? 

എന്നോട്  ഒന്നും പറഞ്ഞിട്ടില്ല 

അമ്മ എന്താ  അങ്ങിനെ ചോദിച്ചത്   ? 

അല്ല നിന്റെ സംസാരത്തിൽ അങ്ങിനെ തോന്നി.."   

എന്നോട് ആരും  ഒന്നും പറഞ്ഞിട്ടില്ല    വെറുതെ അമ്മ ഓരോന്ന് ഊഹിക്കണ്ട 

നീ വരുന്നില്ലേ ഇവിടേക്ക്  ? 

ഞാനും ഗിരിയും കൂടി ഒരുമിച്ച് വരാം..."

ആ   എഴുത്തിൽ എന്താ എഴുതിയത് അമ്മ വായിച്ചോ? 

കുറച്ച് ഒന്നുല്ല ഒരുപാട് ഉണ്ട്   അച്ഛൻ ഇവിടെ ഇരുന്ന് വായിക്കുന്നുണ്ട്    "

എന്നാ അമ്മ ഫോൺ വെച്ചോ ഞങ്ങൾ ഇച്ചിരി കഴിഞ്ഞു വരാം

ഗിരി സമയം ഒരുപാട് ആയി നമുക്ക് പോയാലോ  .? 

മോളേ അരികിൽ നിന്ന് പോവാൻ തോന്നുന്നില്ല ഏട്ടാ  

എന്നാ നീ  നിന്റെ മോളേ അരികിൽ കിടന്നോ  ഞാൻ പോവുകയാ

അയ്യടാ മോനെ     പറയാനുള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ   എനി പോയാലും കുഴപ്പം ഒന്നുല്ല്യല്ലോ  ലെ  ?

ഒന്ന് പോടാ..." 

നീ വരുന്നങ്കിൽ വാ  ഗിരി... 

ഇങ്ങനെ തിരക്ക് കൂട്ടല്ലേ ഏട്ടാ    ഇപ്പോ വരാം ഒര് അഞ്ചുമിനിറ്റ് 

എന്തിനാ നിനക്ക് അഞ്ചുമിനിറ്റ് 

തൽകാലം ഒന്ന് കണ്ണ് അടച്ചേക്ക്     ട്ടോ   

അവളെ അമ്മ ബാത്‌റൂമിലേക്ക് പോവാൻ കാത്തു നിന്നതാ  ഞാൻ..  എന്ന് പറഞ്ഞുകൊണ്ട്   
ഇന്ദുന്റെ അരികിലേക്ക് പോയി 

ഞാൻ പോയിക്കോട്ടെ   ട്ടോ       പോയിട്ട് നാളെ രാവിലെ വരാം  

എനിക്കി മോൾക്കും കുഴപ്പം ഒന്നുല്ല്യല്ലോ ഏട്ടൻ ഓഫീസിൽ പോവാണങ്കിൽ പോയിക്കോ വെറുതെ ലീവ് എടുക്കണ്ട   

വേണ്ടാ നാളെയും കൂടി   ഞാൻ ലീവ് എടുക്കാം   എന്റെ മോളുടെ അരികിൽ ഇരുന്ന് കൊതി തീർന്നിട്ടില്ല പെണ്ണേ എനിക്കി

അച്ഛന്റെ കുറുമ്പി പാറു   അച്ഛൻ  പോയിട്ട് നാളെ വരാം ട്ടോ   എന്ന് പറഞ്ഞ് ആ കവിളിലേക്ക് മുഖം ചേർത്തതും  ആള്   കരയാൻ തുടങ്ങി.. 

ഇതാപ്പോ നന്നായെ   ഞാൻ എന്തോ ചെയ്തതു പോലെയാണല്ലോ   എന്റെ പാറുട്ടിന്റെ കരച്ചിൽ   

ഏട്ടന്റെ ഈ താടി കാരണം  ആണ്   മോള് ഇപ്പോ കരഞ്ഞത്      അത്‌ മുഖത്ത്‌ തട്ടിയപ്പോൾ വേദന ആയി കാണും 

ഭഗവാനെ.. ഞാനിപ്പോ  താടിയും മീശയും എല്ലാം   കളയേണ്ടി വരുമോ...? 

മിക്കവാറും വേണ്ടി വരും 

എന്തേയ്   നിനക്ക് വല്ല കുഴപ്പവും ഉണ്ടോ ? 

   ദേ   ഏട്ടൻ ഉണ്ട്   ട്ടോ അവിടെ .. 

അതിനെന്താ.. ഞാൻ എന്റെ പെണ്ണിനെ ഒന്ന് ഉമ്മ വെക്കുന്നത് കാണാൻ പറ്റാത്തവർ കണ്ണ് അടച്ച്  നിന്നോട്ടെ 

അയ്യേ ഒരു നാണവുമില്ല ഈ ഏട്ടന്.. " 

  എനിക്കി നാണം ഉണ്ടങ്കിൽ നീ ഇപ്പോ ഇങ്ങനെ ഇവിടെ കിടക്കുമായിരുന്നോ  ? 

എന്റെ ഏട്ടാ ഒന്ന് മെല്ലെ പറ ആരെങ്കിലും കേൾക്കും   

മെല്ലെ പറയാൻ  ഇവിടെ ആരും ഇല്ലടി   ഏട്ടനും ചേച്ചിയും  പുറത്ത് ആണ് 
കിട്ടിയ ചാൻസിൽ  അവർ പുറത്ത്   നിന്ന് പഞ്ചാരടിയാണ്  

എന്നാ ഞാൻ പോയി ട്ടോ  എന്ന് പറഞ്ഞ്    ഒരിക്കൽ കൂടി അവളെ കവിളിലേക്ക്   എന്റെ അധരങ്ങൾ ചേർത്ത് വെച്ചു    അപ്പോഴേക്കും കേട്ടു പിന്നിൽ നിന്ന് ഒരാക്കിയ ചുമ   

അയ്യേ ഏട്ടൻ    പോയിക്കോ മതി   "

അവരത്  എല്ലാം കഴിഞ്ഞു കാണും   എന്റെ ഏട്ടൻ ആരാ മോൻ...

അവരോട് യാത്ര പറഞ് വേഗം വീട്ടിലേക്ക് വിട്ടു    

ദൂരെ നിന്നേ കാണാം    അച്ഛനും അമ്മയും   കുട്ടിചത്ത കൊരങ്ങനെ പോലിരിക്കുന്നത്   

ഇത് ആ നന്ദിനി പോയ ടെൻഷൻ ആണ്    ഈ ഇരുത്തത്തിന്റെ കാരണം   

ഒരുപാട് പ്ലാനിംഗ് ചെയ്തു കൂട്ടിയതല്ലേ    എല്ലാം    വെള്ളത്തിൽ വരച്ച വരപോലെ ആയി പോയില്ലേ   അതിന്റെ ടെൻഷൻ ആണ് ഈ കാണുന്നത്.. എല്ലാം   "


ഞങ്ങൾ ഉമ്മറത്തേക്ക് കയറിയതും    അമ്മ  നന്ദന ഏൽപ്പിച്ച    ആ കവർ എന്റെ നേരെ നീട്ടി   

അമ്മ ഇതും പിടിച്ചോണ്ട് ഇരിക്കുവായിരുന്നോ   ഇവിടെ ? 

ആ കുട്ടി പോയതുകൊണ്ട്   ആകെ ഒരു ടെൻഷൻ മോനേ   

  ജോലി എടുക്കാൻ ആള് ഇല്ലാത്ത ടെൻഷൻ ആണോ അമ്മക്ക്   ? 

അതൊന്നുമല്ല.. 

പിന്നെ എന്താണ് ഭാഗ്യലക്ഷ്മി   പ്രശ്നം ?   

ഒന്നുല്ല്യ നീ അതൊന്ന് വായിച്ചു നോക്ക് എന്നിട്ട് മറുപടി പറ 

ഞാൻ   വേഗം  ആ കവർ വാങ്ങി   തുറന്ന്   നോക്കി 

     തുടക്കം ഇങ്ങനെയായിരുന്നു
    
പ്രിയപ്പെട്ട അമ്മക്ക്   അങ്ങിനെ വിളിക്കാലോ  ലെ ?

ഞാൻ പോവുകയാ    രണ്ട് ദിവസം കഴിഞ്ഞാൽ  എന്റെ അനിയന്റെ ഓപ്പറേഷൻ ആണ്   ആ കാര്യം   ഞാൻ അമ്മയോട് പറഞ്ഞായിരുന്നല്ലോ    

എനി എന്നെ അന്വേഷിച്ചു വരരുത്   എന്റെ അനിയന്റെ ഓപ്പറേഷന്  വേണ്ടി  കുറച്ച്  ക്യാഷ്  ആവശ്യമുണ്ടായിരുന്നു എനിക്കി അതിന് വേണ്ടിയാണ് ഞാൻ ഈ നാടകം കളിച്ചത്   

നിങ്ങളെ മകനെ മയക്കി എടുക്കാനൊന്നും  എന്നെക്കൊണ്ട്    പറ്റില്ല കാരണം എന്നെ ജീവനുതുല്യം  സ്നേഹിക്കുന്ന  ഒരാൾ എനിക്കുമുണ്ട്     എന്റെ അച്ഛൻ പോയതിന് ശേഷം ആ ആളുടെ സംരക്ഷണത്തിലാണ് ഞാനും എന്റെ അനിയനും.. 

പിന്നെ നിങ്ങളെ മകന്റെ കാര്യം

ആ ചേട്ടൻ ഒരു പാവമാ   നിങ്ങളെ മകനെ പോലെ ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം    ഇത്ര എക്കെ ആയിട്ടും സ്വന്തം മകനെ മനസ്സിലാക്കാൻ നിങ്ങൾക്ക് പറ്റാതെ പോയല്ലോ    എന്നാണ് എന്റെ വിഷമം    "

മൂന്ന് മാസമായി ഞാൻ ഇവിടെ ജോലിചെയ്യാൻ തുടങ്ങിയിട്ട്    ഇതുവരെ    ആ   ചേട്ടന്റെ ഭാഗത്ത്‌ നിന്ന്  അനാവശ്യമയോ     ഒരു നോട്ടമോ   ഒരു സംസാരമോ എന്റെ നേരെ ഉണ്ടായിട്ടില്ല സ്വന്തം ഒരു സഹോദരിയെ പോലെയാണ്  ചേട്ടൻ  എന്നെ കണ്ടത്  

ചേട്ടൻ സ്നേഹിക്കുന്ന പെണ്ണിനെ     ആ  ചേട്ടനിൽ നിന്ന് അകറ്റിയാൽ   ദൈവം പോലും പൊറുക്കില്ല നിങ്ങളോട് 

  എനി ഐശ്വര്യറായിയെ തന്നെ  നിങ്ങളുടെ മകന്റെ മുൻപിൽ ഇട്ട് കൊടുത്താലും ആ മനസ്സ് മാറില്ല   ആ   മനസ്സിൽ ചേച്ചി മാത്രമേയുള്ളു     അതുകൊണ്ട് അവരെ പിരിക്കാൻ അമ്മക്ക് ഈ ജന്മം കഴിയില്ല   

പണമോ സൗന്ദര്യമോ അല്ല    അമ്മ വലുത്     സ്നേഹിക്കാൻ അറിയാവുന്ന   ഒരു നല്ല മനസ്സാണ്   

ഇതെക്കെ ഞാൻ എന്തിനാ പറയുന്നത് എന്നാവും    പറയുന്നത് കൊണ്ട് ദേഷ്യം ഒന്നും  എന്നോട് തോന്നരുത്   ഇനിയെങ്കിലും അമ്മയുടെ മകന്റെ മനസ്സ് അറിയാൻ ശ്രമിക്കണം 

പിന്നെ ആ ചേച്ചിയെ    ഏട്ടനിൽ നിന്ന് അകറ്റുന്നതിന്റെ കാരണം അമ്മ എന്നോട് പറഞ്ഞായിരുന്നല്ലോ     ചേച്ചിയുടെ   ആദ്യ  വിവാഹത്തിൽ    കുഞ്ഞുങ്ങൾ ഇല്ലാത്ത  കാരണമാണന്ന്

  പത്തുവർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്ത കാരണമാണ്    അമ്മക്ക് ഈ ബന്ധം ഇഷ്ട്ടമില്ലാത്തത് എന്ന് 


എങ്കിൽ അമ്മ കേട്ടോ   ആ ചേച്ചിക്കി അല്ല കുഴപ്പം ചേച്ചിയുടെ ഭർത്താവിന് ആയിരുന്നു      അയാൾ ഏല്ലാ കള്ളങ്ങളും   ചേച്ചിയിൽ അടിച്ചേൽപ്പിക്കുകയായിരുന്നു   

ആ ചേച്ചി ഒരു പാവമാ    അമ്മന്റെ മരുമകളായി ഈ വീട്ടിൽ വന്നാൽ   അമ്മന്റെ ഭാഗ്യമാണ് അത്‌    

ഇതൊന്നും ആരും എന്നെക്കൊണ്ട് പറയിപ്പിച്ചതല്ല    ഏല്ലാം നേരിട്ട് മനസ്സിലാക്കിയിട്ട് തന്നെ    പറഞ്ഞതാ..  ഞാൻ 

പിന്നെ   എല്ലാത്തിനും നന്ദിയുണ്ട്   ട്ടോ അമ്മയോട്..  

    മൂന്ന് മാസം അമ്മയുടെ സ്വന്തം മകളെ പോലെ സ്നേഹിച്ചതിന്   ഒരുപാട് നന്ദി... 


  വായിച്ചോ   നീ  ? 

ഞാൻ ആ പേപ്പറിൽ നിന്ന്   നോട്ടം മാറ്റിയപ്പോഴാ      അമ്മയുടെ ചോദ്യം    "

ഉവ്വ്‌ വായിച്ചു   "

ഇതിൽ ആ കുട്ടിയുടെ ഭാഗത്ത്‌ എവിടെയാ തെറ്റ്   ? 

എല്ലാം അമ്മയുടെ കുരുട്ട് ബുദ്ധി അല്ലേ    ഏട്ടനെയും ചേച്ചിയെയും അകറ്റാൻ വേണ്ടി   "

ഇത്രക്ക് തരം താഴ്ന്നു പോയോ എന്റെ അമ്മ   ? 

ഏതോ ഒരു പെണ്ണിനെ ജോലിക്കാരിയായി കൊണ്ട് വരുക   എന്നിട്ട് സ്വന്തം മോനേ പ്രണയിക്കാൻ പറയുക   ഇത്രക്ക്   ചീപ്പായി  പോയോ എന്റെ അമ്മ ? 

സിനിമയിൽ എല്ലാം കാണുന്നത് പോലെയുണ്ട്           അമ്മക്ക് ആര്      പറഞ്ഞു തന്നതാ ഈ കുരുട്ട് ബുദ്ധി      ?

മതി അമ്മക്ക് ഒരബദ്ധം പറ്റിപ്പോയി     അതിന് നീ എന്നെ ഇങ്ങനെ കുറ്റപ്പെടുത്തണ്ട..

ഇതാണോ   അബദ്ധം   ?   
  അബദ്ധം പോലും... 

അമ്മ എങ്ങനെ തലകുത്തി നിന്നിട്ടും കാര്യമില്ല   ഏട്ടൻ ചേച്ചിയെ അല്ലാതെ വേറെ ഒരാളെയും     ഈ ജന്മം സ്വീകരിക്കില്ല      അതുകൊണ്ട്   ഇനിയും ഇതുപോലെ അബദ്ധം കാണിച്ചു കൂട്ടണ്ടേ    "
       
പിന്നെ നന്ദിനി പറഞ്ഞത് പോലെ    ചേച്ചിക്കല്ല കുഞ്ഞുങ്ങൾ ഉണ്ടാവാത്തത്   അയാൾക്ക് ആണ്.. "

അത് നിനക്കറിയാമോ  ? 

അറിയാം  ഇന്ദു പറഞ്ഞിട്ടുണ്ട്     പിന്നെ ചേച്ചിന്റെ അമ്മയും  പറഞ്ഞിട്ടുണ്ട് എന്നോട്   

എന്തിനാ   അമ്മേ   ഇങ്ങനെ വാശി  ? 

എനി അമ്മ എങ്ങനെ വാശിപിടിച്ചിട്ടു കാര്യമില്ല   ഏട്ടൻ ചേച്ചിയെ അല്ലാതെ വേറെ ഒരാളെ വിവാഹം കഴിക്കില്ല     അത്‌ എനിക്കി നൂറ് ശതമാനം ഉറപ്പാണ്... "" 

മതി നിർത്ത്‌   പറഞ്ഞത് തന്നെ പറയണ്ടേ  നീ     

എന്ത്‌ വേണമെന്ന് ഞാൻ തിരുമാനിച്ചോളാം..

അമ്മ അവിടെ തീരുമാനിച്ചിരുന്നോ   "

നിന്റെ ഏട്ടന്റെ കാര്യം ആണ് പൊട്ട ഞാൻ പറഞ്ഞത്   അല്ലാതെ    ഏട്ടന് വേറെ പെണ്ണ് നോക്കുന്നതിനെ കുറിച്ച് പറഞ്ഞതല്ല   ഇനിയിപ്പോ അവന്റെ ഇഷ്ട്ടത്തിന് നിന്ന് കൊടുക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ      എന്തായാലും നിങ്ങളെ രണ്ടാളുടെയും ഇഷ്ട്ടം നടക്കട്ടെ    

അതാണ് എന്റെ അമ്മക്ക് വിവരം ഉണ്ട്    

അധികം സോപ്പ് വേണ്ടാ മോനേ ഗിരി ട്ടോ...

അങ്ങിനെ ഏട്ടന്റെ കാര്യത്തിലൊരും തീരുമാനമായി    സമാധാനം..

ഏട്ടാ.... അവൾക്ക് എത്ര കൊടുത്തു    ഇങ്ങനെ എഴുതി വെക്കാൻ   

എന്റെ ഗിരി ഒന്ന് മെല്ലെ അമ്മ എങ്ങാനും കേട്ടാൽ എല്ലാ പ്ലാനിംഗും പൊളിയും 

എന്റെ ഏട്ടനെ ഞാൻ സമ്മതിച്ചു  ട്ടോ    ഭയങ്കര ഐഡിയ തന്നെ.. മോനേ 

അമ്മ മാത്രം  കുരുട്ടുബുദ്ധിയും കൊണ്ട്   നടന്നാൽ ശെരിയാകുമോ     ഇടക്ക് നമ്മളും കളത്തിലിറങ്ങി കളിക്കേണ്ടയോ...?

അപ്പോ എനി ഏട്ടൻ ധൈര്യമയി സ്വപ്നങ്ങൾ കണ്ടോ ട്ടോ    അമ്മ   യെസ്   മൂളി    "  

ഏട്ടാ പിന്നെ ഒരു കാര്യം പറയാൻ മറന്നു 

എന്താടാ   ? 

നാളെയാണ്   നന്ദനന്റെ വിവാഹം 


ആഹാ   നിന്നെ ക്ഷണിച്ചിട്ടുണ്ടോ ? 

ഉവ്വ്‌    "

നീയും ആ തള്ളയും   ഭയങ്കര കൂട്ട് ആണല്ലോ ലെ എന്തായാലും  ക്ഷണിച്ചത് അല്ലേ   
പോയിക്കോ...

ഏട്ടന് ഇഷ്ട്ടകുറവൊന്നുമില്ലല്ലോ ഞാൻ പോവുന്നത് കൊണ്ട്   

നീ പോയി   വാടാ....   
ഏട്ടന് സന്തോഷം മാത്രമേയുള്ളു..."
   
      ഞാൻ    കാലത്ത് തന്നെ കുളിച്ച് റെഡിയാവുന്നത് കണ്ട്   അമ്മ  കുറച്ച് സമയം  അത്ഭുതത്തോടെ  എന്നെ തന്നെ നോക്കി നിന്നും    

എന്താ അമ്മേ  ഇന്ന്   വല്ലാത്തൊരു നോട്ടം    ? 

നീയിത്   രാവിലെ തന്നെ എവിടേക്കാ ഗിരി  ? 

ആഹാ    അമ്മയോട്    ഞാൻ ഇന്നലെ   പറഞ്ഞില്ലായിരുന്നോ  

   ഇന്ന് എന്റെ ആ പഴയ ഏട്ടത്തി അമ്മയുടെ വിവാഹമാണന്ന്  

ഓഹോ   അതിനാണോ എന്റെ മോൻ ഇങ്ങനെ ഒരുങ്ങി പോവുന്നത്  ? 

നാണം ഇല്ലല്ലോ  നിനക്ക് അവളുടെ കല്യാണത്തിന്   പോവാൻ    

എന്റെ അമ്മേ    അവളെ വിവാഹം ചെയ്യുന്ന പയ്യൻ എന്റെ ഓഫീസിൽ ആണ്   വർക്ക്‌ ചെയ്യുന്നത്    അവൻ എന്നെ ക്ഷണിച്ചത് കൊണ്ടാണ് ഞാൻ പോവുന്നത് 

അല്ലാതെ അവളെ കാണാനല്ല എന്ന് ഒരു ഡയലോഗ് തട്ടിവിട്ടു 

ഈ   അമ്മയോട് സംസാരിച്ചു നിന്നാൽ   മുഹൂർത്തം ആവുമ്പോഴേക്കും   ഞാൻ അവിടെ എത്തില്ല  അതുകൊണ്ട് ഞാൻ പോവാ..
  
ഏട്ടനോട് യാത്ര പറഞ്ഞ് വേഗം  നന്ദനയുടെ വീട്ടിലേക്ക് വിട്ടു   

  രണ്ടാം കല്യാണം ആയിട്ടും   ആഡംബരത്തിന് ഒരു   കുറവൊന്നുമില്ലല്ലോ   എന്തായാലും നല്ല അടിപൊളി സെറ്റപ്പ് തന്നെ     

എന്നെ കണ്ടതും ആ തള്ള എവിടെ  നിന്നോ    ഓടി വന്നു...   

ഗിരി...കയറി വാ മോനേ  ഞാൻ കരുതി നീ വരില്ലന്ന്   സന്തോഷം ആയി     ട്ടോ വന്നതിൽ   

അമ്മ വിളിച്ചാൽ  പിന്നെ   എനിക്കി വരാതിരിക്കാൻ പറ്റുമോ..? 

അത്‌ കേട്ടപ്പോൾ ആ തള്ളയുടെ മുഖത്ത്‌ ക്ലോസപ്പിന്റെ പരസ്യം വന്നു... 

ഞാൻ മോളേ  വിളിക്കാം  എന്ന് പറഞ്ഞുകൊണ്ട്   അമ്മ  ആ പൂതനയെ    നീട്ടി വിളിച്ചു   നന്ദു..

എന്റെ അമ്മോ    എന്തോന്നാ  ഇത്    കഥകളിക്കി പോവുന്നത് പോലെയുണ്ടല്ലോ ഇവളെ  ഒരുക്കം കണ്ടിട്ട്   

എന്നെ കണ്ടതും അവളെ മുഖത്ത്‌ ഒരു  ഞെട്ടൽ ഞാൻ കണ്ടു   

എന്തേയ് എന്നെ കണ്ടപ്പോൾ ഞെട്ടിയോ  നീ    എന്നെ നീ ഇവിടെ ഒട്ടും   പ്രതീക്ഷിച്ചില്ല    അല്ലേ....?

എന്തിനാ നീയിപ്പോ വലിഞ്ഞു കയറി വന്നത് ഇവിടേക്ക് ? 

നിനക്ക് മംഗളാശംസകൾ  നേരാൻ വന്നതല്ല   എന്ന് കരുതി  നീ   സന്തോഷിക്കേണ്ട   

     പിന്നെ   ഞാൻ  വലിഞ്ഞു കയറി വന്നതുമല്ല  നിന്റെ അമ്മ വിളിച്ചിട്ട് വന്നതാടി...   പിന്നെ  നിന്റെ     ഈ കഴുത്തിൽ നല്ല ഒന്നന്നര ഒരു കയറ് വീഴാൻ പോവുകയല്ലേ   അതൊന്ന് നേരിൽ കണ്ട്   ആസ്വദിച്ചു പോവാമെന്ന്  കരുതി    വന്നതാ    ഞാൻ അല്ലാതെ നിന്റെ വീട്ടിലെ സദ്യ   കഴിക്കാൻ വന്നതല്ല..  

എന്റെ ജീവിതം കണ്ട്  നീയൊക്കെ അസൂയ പെടാൻ  പോവുന്നതേയുള്ളും   നോക്കിക്കോ   " 

അത്‌ ശരിയാ  നീ പറഞ്ഞത്  ? 

പാവം   ഇനിയുള്ള  നിന്റെ ജീവിതം   ഓർക്കുമ്പോൾ എനിക്കി ഇവിടുന്ന് പൊട്ടിചിരിക്കാനാണ് തോന്നുന്നത്..    

അധികം ഇളിക്കണ്ട നീ   നിനക്ക് ഞാൻ കാണിച്ചു തരാം   എന്റെ ജീവിതം എത്ര ഹാപ്പിയാണന്ന്   നിന്റെ ഏട്ടനെ പോലെ ഒരു കിഴങ്ങനല്ല എന്റെ കഴുത്തിൽ താലി ചാർത്താൻ പോവുന്ന ആള്    "

  അത് എനിക്കറിയാം..   

ആരാണ്   കിഴങ്ങൻ എന്ന്    നമുക്ക് കണ്ടറിയാം മോളേ..     

പിന്നെ നിന്നോട് ഒരു കാര്യം   ചോദിക്കട്ടെ  പിന്നെ ചോദിക്കാൻ പറ്റിയില്ലങ്കിലോ    

എന്താ  ? 

കഷ്ട്ട കാലത്തിന്   അവനെങ്ങാനും        ആക്സിഡന്റ്   ആയാൽ      അവനെയും   നീ ഇട്ടേച്ചു പോരുമോ   ?  

   പോരണം ട്ടോ    എന്നാൽ അല്ലേ അടുത്ത ആൾക്ക് ചാൻസ് ഉണ്ടാവും  അങ്ങിനെ എല്ലാവർക്കും  നീ ഇങ്ങനെ  ചാൻസ്   കൊടുത്തോണ്ടിരിക്കണം.... അപ്പോൾ നിനക്ക് ഗിന്നസ് ബുക്കിൽ കയറാം..    

ഡാ....     സൂക്ഷിച്ച്‌    സംസാരിക്കണം      എന്റെ വീട്ടിൽ വന്ന് എന്നോട്  ഡയലോഗ് അടിക്കുന്നോ? 

ഡയലോഗ്   അടിച്ചാൽ നീ എന്ത് ചെയ്യുമെടി.? 

അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് നല്ലത്   അല്ലാതെ ഈ ഗിരിയോട് നീ    ഡയലോഗ് അടിച്ചാലുണ്ടല്ലോ   കല്യാണം അലമ്പ് ആക്കി നിന്റെ കയ്യിൽ തരും ഞാൻ     കാണണോ നിനക്ക്     അങ്ങിനെ ഒരു  നല്ല കാര്യം ഞാൻ ചെയ്യണ്ടങ്കിൽ     അടങ്ങി ഒതുങ്ങി നിന്നോ അതാണ് നിനക്ക് നല്ലത്     മനസ്സിലായോടി...അഹങ്കാരത്തിന് കയ്യും കാലും വെച്ചവളെ..

നിന്നെയൊക്കെ ഇവിടേക്ക് ക്ഷണിച്ച എന്റെ അമ്മയെ പറഞ്ഞാൽ മതിയല്ലോ  ഇത്രക്ക് വിവരമില്ലാതായി പോയല്ലോ എന്റെ അമ്മക്ക് "

നിന്റെ  അല്ലേ അമ്മ    അപ്പോ അത്ര വിവരമെക്കെ കാണും   

ഡാ...."

ഡാ...    അല്ല   ഗിരി   അങ്ങിനെ വിളിച്ചാൽ മതി         ഡാ   പോടാ     എന്നെക്കെ    കെട്ടിയോന്റെ വീട്ടിൽ പോയിട്ട്   അവിടെയുള്ളവരെ വിളിച്ചാൽ മതി     നിന്റെ   സംസ്ക്കാരം   ഇങ്ങനെയൊക്കെ ആണന്ന്  അവരും അറിയട്ടെ...     

നീ ഒന്ന് ഇറങ്ങി പോവമോ ഇവിടുന്ന്      കയറി വന്നോളൂ  മനുഷ്യന്റെ   സ്വസ്ഥത കളയാൻ   

ഇന്നത്തോടെ  നിനക്ക്  ആ   സാധനം നഷട്ടപ്പെട്ടു കഴിഞ്ഞില്ലേ.. മോളേ....  എനി ഞാനായിട്ട് എന്ത് കളയാനാണ്. 

ഹോ... എനിയുള്ള നിന്റെ ജീവിതം ആലോചിക്കുമ്പോൾ   ഞാൻ തന്നെ   രോമാഞ്ചപുളകിതനായി പോവുന്നു..."    

  എന്റെ ഭഗവാനെ... ആ   കാഴ്ച   ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ...     എന്റെ ജീവിതം ധന്യമായേനെ.....

ആഹാ...      വന്നല്ലോ       ദേ  നോക്ക്    നിന്റെ        ചെക്കനും കൂട്ടരും വരുന്നുണ്ട്   കയർ കഴുത്തിൽ ഇടാൻ റെഡിയായിക്കോ    എനി പൊളിക്കും മോളേ....

=========================

    രാത്രി സമയം  ഒരുപാട് ആയിട്ടും   റൂമിലേക്ക് നന്ദനയെ    കണ്ടില്ല..

ഇവളിത്   എവിടെ പോയി എന്ന് കരുതി    രാഹുൽ   ബെഡിൽ നിന്ന്   അവളെ നോക്കാൻ  വേണ്ടി എഴുന്നേറ്റതാ       
    അപ്പോഴാ    അവൾ പാലുമായി  റൂമിലേക്ക്  വരുന്നത് കണ്ടത് ... "  

അവന്റെ അമ്മ അവളെ  നന്നായിട്ട്   തന്നെയാണ്    മണിയറയിലേക്ക്  ഒരുക്കി വിട്ടത്   സെറ്റ് സാരിയും തലയിൽ നിറയെ മുല്ലപ്പൂവും   അങ്ങിനെ ഒരു ഒന്നന്നര ഒരുക്കം തന്നെയായിരുന്നു...  

പാലുമായി മണിയറയിലേക്ക് എത്തിയ   അവളെ രാഹുൽ അടിമുടി ഒന്നു നോക്കി    

എന്താ ഇത്    നീ എന്താ സീരിയലിൽ   അഭിനയിക്കുകയാണോ    ഇങ്ങനെ ഒരുങ്ങി കെട്ടിവരാൻ ?

അമ്മ പറഞ്ഞിട്ടാ... 

രണ്ടാം വിവാഹമല്ലേ ഇത്രക്ക് ഒന്നും വേണ്ടാ   എനിക്കി ഇഷ്ട്ടമല്ല ഇതൊന്നും    

അത്‌ കേട്ടതും അവളുടെ മുഖം വിളറിവെളുത്തു   

ഇവിടേക്ക് ഇരിക്കി ആ പാലും പിടിച്ചോണ്ട്    ഇങ്ങനെ നിൽക്കണ്ട.. 

   എന്തായാലും ചടങ്ങ് തെറ്റിക്കണ്ട പാല് കുടിച്ചിട്ട് ആവാം സംസാരം  

പാല് കുടിച്ച് ഗ്ലാസ്സ് മാറ്റിവെക്കാൻ നേരമില്ലാതെ    അവൾ ചോദിച്ചു 

രാഹുൽ   കല്യാണമായിട്ട്    എത്ര ദിവസം ലീവ് എടുത്തു ഓഫീസിൽ നിന്ന്  ? 

അത്‌ കേട്ടതും   അവൻ അവളെ രൂക്ഷമായിട്ടൊന്നു നോക്കി 

നീ എന്താ വിളിച്ചത്   രാഹുൽ എന്നോ   ? 

എന്തേയ് അങ്ങിനെ വിളിച്ചാൽ പറ്റില്ലേ    രാഹുൽ എന്ന് തന്നെയല്ലെ   പേര്   ? 

  അങ്ങിനെ  വിളിക്കാൻ പറ്റില്ല  "

ഞങ്ങളുടെ തറവാട്ടിൽ      ഭർത്താക്കന്മാരെ ആരും പേര്    വിളിക്കാറില്ല    ഇവിടെ അച്ഛനും അമ്മക്കും ഒന്നും അത്‌ ഇഷ്ട്ടവുമല്ല..

ഈ  കാലഘട്ടത്തിലും    ഇങ്ങനെയുള്ള   ആളുകളോ..   കഷ്ട്ടം തന്നെ    "

എന്താ കഷ്ട്ടം    നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെയാണോ  നിന്റെ അമ്മ നിന്റെ അച്ഛനെ പേരാണോ വിളിക്കാറ്   ? 

എന്തേയ് ഉത്തരം ഇല്ലേ നിനക്ക്?
 

എന്ത് കഷ്ട്ടം    നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെയാണോ  നിന്റെ അമ്മ നിന്റെ അച്ഛനെ പേരാണോ വിളിക്കാറ്   ? 

എന്തേയ് ഉത്തരം ഇല്ലേ നിനക്ക്?

പിന്നെ   വിളിക്കുന്നവർ ഉണ്ടാവും   പക്ഷേ അത് ഇവിടെ വേണ്ടാ...   ഞാൻ ഭയങ്കര   കർശനക്കാരനാ      അത് എന്ത് കാര്യത്തിലായാലും      അങ്ങിനെയാണ്     

അതുപോലെ   തന്നെ      എനിക്കി ചില ചിട്ടകൾ എക്കെ ഉണ്ട്     "

എന്താ അത്  ? 

പുലർച്ചെ   എഴുന്നേൽക്കണം     കുളിച്ചു പൂജാമുറിയിൽ    വിളക്ക് വെക്കണം   അത്  എനിക്കി  നിർബന്ധമാണ് 

  ഇപ്പോ ഇത് എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത് എന്റെ അമ്മയാണ്    എനി നാളെ മുതൽ   ഇത് എല്ലാം നിന്റെ ജോലിയാണ്   

അയ്യോ   എനിക്കി പുലർച്ചെ എഴുന്നേറ്റൊന്നും     ശീലമില്ല    എന്റെ വീട്ടിൽ ആണെങ്കിൽ ഇങ്ങനെയുള്ള ആചാരങ്ങൾ ഒന്നും തന്നെയില്ലതാനും    

ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാം   ശീലമാവുന്നത്   അല്ലാതെ   അമ്മയുടെ വയറ്റിൽ നിന്ന് വരുമ്പോൾ എല്ലാം പഠിച്ചിട്ടല്ല  പുറത്തേക്ക്  വരുന്നത്    

  ഹരിയുടെ വീട്ടിൽ ഇങ്ങനെയുള്ള ശീലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ      ? 

ഹരിയെ അറിയോ  ? 

അവനെ ഞാൻ അറിയാമോ ഇല്ലയോ എന്നല്ല ചോദ്യം    

അവിടെ ഇങ്ങനെയുള്ള ശീലങ്ങൾ  ഒന്നും    ഇല്ലേ എന്നാ എന്റെ ചോദ്യം   ? 

ഉണ്ടായിരുന്നു  പക്ഷേ അതൊന്നും ഞാൻ ചെയ്യാറില്ല    എല്ലാം   ഗിരിയുടെ ഭാര്യ ആയിരുന്നു ചെയ്യാറ്    

കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ അങ്ങിനെ തന്നെയാ.. 

ഓഹോ... അപ്പോ ഞാൻ കുടുംബത്തിൽ പിറന്ന പെണ്ണ് അല്ലന്ന് ആണോ   രാഹുൽ പറയുന്നത്  ? 

ഒരു തവണ ഞാൻ പറഞ്ഞു കഴിഞ്ഞു എന്നെ പേര് വിളിക്കരുതന്ന്..."    

സോറി..അറിയാതെ വിളിച്ചു പോയതാ..."  

രാഹുൽന്റെ പെങ്ങള് ഇല്ലേ ഇവിടെ  ?   സോറി   ഏട്ടന്റെ..

ഉണ്ട്     അതിനെന്താ..  ? 

അവൾക്ക് കുളിച്ചു വിളക്ക് വെച്ചാൽ പോരെ   ? 

സമയം ആവുമ്പോൾ അവൾ ചെയ്യും    നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടങ്കിൽ നീ   ആ കാര്യം ചെയ്താൽ മതി  അല്ലാതെ   എന്റെ പെങ്ങൾ  ചെയ്യില്ലേ എന്നുള്ള   ചോദ്യം   വേണ്ട മനസ്സിലായോ ? 

  ഉം.. "

അവളുടെ പേര് എന്താ  ? 

അനാമിക    "  അനു എന്ന് വിളിക്കും    "

പിന്നെ....   രാവിലെ ഓഫീസിൽ പോവുമ്പോയേക്കും      ഭക്ഷണം  എല്ലാം   റെഡിയായിരിക്കണം   

അയ്യോ.. ഞാനോ..? 

പിന്നെ ഞാൻ കേറി പാചകം ചെയ്യണോ   ? 

നിനക്ക് എന്താ കുക്കിംഗ്‌ ഒന്നും അറിയില്ലേ   ? 

ഇല്ല    "

നമ്മുക്ക് ഒരു ജോലിക്കാരിയെ വെച്ചാലോ   ? 

  ജോലിക്കാരിയോ   അത് എന്തിനാ   ? 

എനിക്കി പാചകം ഒന്നും അറിയില്ല    "

  കഴിക്കാൻ അറിയാമോ  ? 

  എന്തെ മിണ്ടാത്തത്   അതും അറിയില്ലേ   ? 

അറിയാം   "

എന്നാൽ പിന്നെ   കുക്കിംഗ്‌  അറിഞ്ഞേ പറ്റും..

ഞാൻ പറഞ്ഞല്ലോ നിന്നോട്   എന്റെ അമ്മക്ക് ഒട്ടും വയ്യ    പഴയ പോലെ ജോലി ഒന്നും ചെയ്യാൻ വയ്യ    അതുകൊണ്ട് നീ വേണം  ഇനിമുതൽ അടുക്കളയിലെ കാര്യങ്ങൾ നോക്കാൻ  

പെങ്ങൾ ജോലി ഒന്നും ചെയ്യില്ലേ  ?  

അവൾക്ക്  പഠിക്കാൻ തന്നെ കാണും ഒരുപാട്    അതിനിടയിൽ   പാചകം ചെയ്യാൻ  എവിടെയാണ്   ടൈം  ?

  അവൾ ഏത് ക്ലാസ്സിൽ ആണ്  

പത്താം ക്ലാസ്സ്‌   "

പക്ഷേ അമ്മക്ക് വയ്യാത്ത സമയത്ത് അവൾ തന്നെയാണ് കുക്കിംഗ്‌ എല്ലാ    നിന്നെപ്പോലെ ഒന്നുമല്ല   നന്നായി പാചകം ചെയ്യും   എന്ന് കരുതി അവൾ അടുക്കളയിലേക്ക് ഒന്നും വരില്ല ട്ടോ     നീ തന്നെ വേണം എല്ലാം ചെയ്യാൻ    "

ഹരിയുടെ വീട്ടിൽ ആരായിരുന്നു പാചകം എല്ലാം  ? 

അത്‌.....

അതും ഗിരിയുടെ ഭാര്യ ആയിരുന്നോ   ? 

മ്മ് 

ചുരുക്കി പറഞ്ഞാൽ നീ      അവിടെ  ജോലി ഒന്നും ചെയ്യാറില്ലന്ന്    അർത്ഥം അല്ലേ    വെറും ഫുഡ്‌ അടി മാത്രമായിരുന്നോ  നിനക്ക്    അവിടെ ജോലി  ? 

എനിക്കി കുക്കിംഗ്‌ അറിയില്ല അതുകൊണ്ടാണന്ന്     ഞാൻ പറഞ്ഞില്ലേ    "

അങ്ങിനെ അറിയില്ലന്ന് പറഞ്ഞാലൊന്നും    ശരിയാവില്ല   എല്ലാം ചെയ്തേ പറ്റും.. 

ഇനിമുതൽ നീയാണ് കിച്ചണിൽ  അതിൽ ഒരു ഒഴിവുകഴിവു പറഞ്ഞ് നീ ഒഴിയാൻ        നിൽക്കണ്ടേ    ഞാൻ സമ്മതിക്കില്ല   "        

സമയം ഒരുപാട് ആയി കിടക്കണ്ടേ   ? 

ഇന്ന് മുഴുവൻ പാചകത്തിന്റെ കാര്യം പറഞ്ഞിരുന്നാൽ മതിയോ    ? 

എനിക്കി ഒരു കാര്യം കൂടി പറയാനുണ്ട്..   

കാര്യം എല്ലാം   എനി നാളെ    നീ ഇവിടേക്ക് കിടക്ക്... 

എന്താടോ നിന്റെ മുഖം ഇങ്ങനെ ? 

ഞാൻ കിടക്കാൻ പറഞ്ഞത് നീ   കേട്ടില്ലേ എനി ഞാൻ പിടിച്ചു കിടത്തണോ   നിന്നെ   ? 

വേണ്ടാ...

എന്നാൽ പിന്നെ    കിടക്ക് ഇവിടേക്ക്    " 

=========================
നന്ദന....   സമയം അഞ്ചു മണിയായി എഴുന്നേൽക്ക്   എന്ത് ഉറക്കമാ...ഇത് 

കുറച്ച് സമയം കൂടി കിടന്നോട്ടെ രാഹുൽ    ഞാൻ.. 

ഇന്നലെ പറഞ്ഞത് എല്ലാം നീ മറന്നോ   ഇത്ര വേഗം   ? 

ശബ്ദം ഉയർത്തികൊണ്ടായിരുന്നു    രാഹുൽ ചോദിച്ചത്..

അത്‌ കേട്ടതും അവൾ പേടിയോടെ   ചാടി എണീറ്റു...  

നല്ല ക്ഷീണം അതുകൊണ്ടാണ്  പ്ലീസ്   കുറച്ച് സമയം കൂടി     എന്ന് പറഞ്ഞുകൊണ്ട് വീണ്ടും അവൾ ബെഡിലേക്ക് തന്നെ വീണു... "  

   ഞാൻ തലവഴി വെള്ളം ഒഴിക്കും   അങ്ങിനെ വേണ്ടങ്കിൽ    എണീറ്റു പോ   ഇത് നിന്റെ  പഴയ  ഭർത്താവ്  ഹരിയല്ല  അത്  നീ   നല്ലതുപോലെ ഓർത്താൽ നിനക്ക് നല്ലത്...

ഹോ... ഇത്   ഭയങ്കര കഷ്ട്ടം തന്നെയാണല്ലോ   എന്ന് പറഞ്ഞുകൊണ്ട് അവൾ ചവിട്ടിതുള്ളികൊണ്ട്    ബാത്‌റൂമിലേക്ക് പോയി   "

ഇവൾ അടുക്കളയിൽ കയറിയിട്ട്    സമയം കുറെ ആയല്ലോ ഒരു ചായ ഇടാൻ ആണോ    ഇത്ര താമസം   ? 

നന്ദനാ....നീ ഇതുവരെ ചായ ഇട്ടില്ലേ      അടുക്കളയിലേക്ക്   നോക്കികൊണ്ട് രാഹുൽ ചോദിച്ചു 

ഇതാ ഇപ്പോ   തരാം...ഏട്ടൻ അവിടെ പോയിരുന്നോ   

സമയം കുറെ ആയി ഇവിടുന്ന് തിരിഞ്ഞു കളിക്കുന്നത്   എന്റെ അമ്മ ആണങ്കിൽ  ഇപ്പോ  ചായയും  പലഹാരവും റെഡിയായിട്ടുണ്ടാവും.. 

ഞാൻ  ആദ്യം തന്നെ  പറഞ്ഞതല്ലേ ഇതൊന്നും എനിക്കി അറിയില്ലന്ന്   

പോത്തുപോലെ വളർന്നിട്ടും ചായ ഇടാൻ പോലും അറിയില്ലന്ന് പറഞ്ഞാൽ   നിനക്ക് തിന്നാൻ തരുന്ന   അച്ഛനെയും അമ്മയെയും പറഞ്ഞാൽ മതി...

ഇവിടെ നിന്റെ ഇജ്ജാതി   തരികിട ഒന്നും നടക്കില്ല   പെട്ടന്ന് നോക്ക്... "

എനിക്കും അച്ഛനുമുള്ള കാപ്പിയുമായി  പെട്ടന്ന് വാ ഞാൻ   പുറത്ത് ഉണ്ടാവും   

ഏട്ടത്തി ചായ ആയില്ലേ...?    

ചായ അല്ല   ചോറ്    "

ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട.. "  

ഏട്ടത്തി  എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത്  ? 

നീ ഒരു പെണ്ണ് അല്ലേ നിനക്ക് ഇവിടെ വന്ന്‌ ചായ ഇട്ടൂടെ   ഞാൻ തന്നെ ചായ ഇട്ട് നിന്റെ അണ്ണാക്കിൽ ഒഴിച്ചു തരണോ.. ?

ഞാൻ രണ്ട് ഗ്ലാസ്സ് കാപ്പി മാത്രമേ ഇട്ടിട്ടുള്ളു    നിനക്ക് വേണേൽ നീ പോയി ഇട്ടോ

അപ്പോ അമ്മക്കോ  ? 

അമ്മക്ക് എന്താ  എന്നെപോലെ  കയ്യ് ഇല്ലേ കാപ്പി ഇടാൻ   ? 

നിങ്ങൾക്ക് എല്ലാവർക്കും  ഇവിടെ    വെച്ച് വിളമ്പി തരാൻ ഞാൻ ഇവിടുത്തെ ജോലിക്കാരി ഒന്നും അല്ല    ആവശ്യക്കാർ വേണേൽ   കാപ്പി ഇട്ട് കുടിക്കുക

അത്‌ കേട്ടുകൊണ്ടാണ് രാഹുൽ അടുക്കളയിൽ എത്തിയത് .. 

എന്താ അനു...  എന്താ പ്രശ്നം ? 

മോള് കാപ്പി കുടിച്ചില്ലേ  ? 

ഇല്ല    "

കാപ്പി ഇല്ലാന്ന് പറഞ്ഞു ഏട്ടത്തി  

ഇല്ലന്നോ   അത് എന്താ അങ്ങിനെ ? 

എന്താ നന്ദന   നീ കാപ്പി ഇട്ടില്ലേ  ?

ഞാൻ രണ്ട് ഗ്ലാസ്സ് കാപ്പി മാത്രമേ ഇട്ടുള്ളു   അവൾക്ക് എന്താ ഒരു ഗ്ലാസ്സ് കാപ്പി ഇട്ടാൽ  ഞാൻ തന്നെ   കാപ്പി ഇടണമെന്ന് നിർബന്ധം ഉണ്ടോ  ? 

ഇവിടെ അങ്ങിനെ   ഓരോരുത്തർ     അടുക്കളയിൽ കയറി    ഭക്ഷണം  പാകം ചെയ്തു കഴിക്കുന്ന ശീലമില്ല   അതെക്കെ നിന്റെ വീട്ടിൽ  ഇവിടെ അത് നടക്കില്ല നടത്തിക്കില്ല ഞാൻ    

പിന്നെ ഒരു കാര്യകൂടി  ഓർത്ത് നീ    പെരുമാറിക്കോ   ഇത്   നിന്റെ പഴയ ഭർത്താവ് ഹരിയുടെ വീട് അല്ല  എപ്പോഴും   എപ്പോഴും     ആ   കാര്യം ഓർമിപ്പിച്ചു തരാൻ   അവസരം ഉണ്ടാക്കരുത്   നീ   എന്നെ   "

മതി ഒന്ന് നിർത്താമോ ? 

എന്നോട് നിർത്താൻ പറയാൻ നീ ആരാടി       വന്ന്‌ കയറിയില്ല അപ്പോഴേക്കും  നീ എന്നെ  ഭരിക്കാൻ    തുടങ്ങിയോ  ? 
      
ഞാൻ നിങ്ങളുടെ അടിമയല്ല  അത്‌  നിങ്ങൾക്ക്  ഓർമ്മ വേണം...   

ഡീ.... എന്ന് പറഞ്ഞ് അടിക്കാൻ കയ്യ് ഉയർത്തിയതും       പിന്നിൽ നിന്ന് രാഹുലിന്റെ കയ്യിൽ പിടി മുറുകി..

  മോനേ....  അരുത്  എന്ന് പറഞ്ഞുകൊണ്ട്    അമ്മ രാഹുലിന്റെ     കയ്യിൽ   കയറി പിടിച്ചു... "   

   ആ കുട്ടി   എന്തോ വിവരമില്ലാതെ പറഞ്ഞൂന്ന്   വെച്ച്     എന്റെ മോനും അവളെ പോലെ ആവല്ലേ 

മോന്      അവിടേക്ക് പോയിക്കോ   അമ്മ ചായ ഇട്ടോളൂ   വെറുതെ ആ കാരണത്താൽ ഒരു പ്രശ്നം വേണ്ട... "

വേണ്ടാ   അമ്മ മാറി നിൽക്ക്   ഇന്ന്   ഇവൾ തന്നെ ചെയ്യും എല്ലാം ജോലിയും.. 

വേണ്ടാ മോനേ   ആ കുട്ടി വന്ന് കയറിയതല്ലേയുള്ളു     ഇന്ന് അമ്മ ചെയ്തോളു   ജോലി എല്ലാം... 

അമ്മ ഞാൻ പറയുന്നത് കേട്ടാൽ മതി    അമ്മ   പോ... അടുക്കളയിൽ  നിന്ന്   പോവാൻ...... 

അവൾ മാത്രം   എല്ലാം തികഞ്ഞവൾ ആയാൽ     ശരിയാകുമോ ? 

അനുമോളെ..   നീയും പോ..   അടുക്കളയിൽ നിന്ന്    ചായ  ഏട്ടത്തിയമ്മ നിനക്ക് അവിടെ കൊണ്ട് തരും...  

അത്‌ കേട്ടതും അവൾ രാഹുലിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി  , " 

  എന്താടി നോക്കി പേടിപ്പിക്കുന്നത്      എന്നെ  നോക്കി പേടിപ്പിക്കാതെ നീ വേഗം  നിന്റെ ജോലി ചെയ്യാൻ നോക്ക്   "

ഏത് നേരത്താണാവോ    ആ ഹരിയെ  ഉപേക്ഷിച്ചു  ഈ   കാലമാടന്റെ  മുൻപിൽ കഴുത്ത്  നീട്ടി കൊടുക്കാൻ       തോന്നിയത്   എനിക്കി.

   എന്റെ കഷ്ട്ടം കാലം അല്ലാതെ  എന്ത് പറയാൻ.. 

എന്താടി    നീ പിറുപിറുക്കുന്നത് ? 

ഓ....നാശം പോയില്ലേ  ഇതുവരെ...?  

ഒന്നുല്ല്യ..."

എന്നാൽ പെട്ടന്ന് നിന്റെ ജോലി നോക്ക്    "

ആകെകൂടി അറിയുന്നത്    പുട്ട് ഉണ്ടാക്കാൻ മാത്രമാണ്   തൽകാലം    അത്‌ ഉണ്ടാക്കി  വെക്കാം    വേണെങ്കിൽ വെട്ടിവീഴുങ്ങട്ടെ... 

എങ്ങനെയോ   പുട്ട് ഉണ്ടാക്കി പപ്പടവും കാച്ചി   ഡൈനിംഗ് ടേബിളിൽ കൊണ്ട്  വെച്ചു  

രാഹുൽ കാണാതെ പതിയെ റൂമിൽ കയറി    ഫോണെടുത്ത്‌   അമ്മയെ വിളിച്ചു     

ഫോൺ റിംഗ് ചെയ്യാൻ നേരമില്ലാതെ തന്നെ   അമ്മ ചാടിക്കേറി ഫോണെടുത്തു  

നന്ദു....     

  മോളേ  അമ്മ  ഇപ്പോ നിന്നെ   ഓർത്തതേ ഉള്ളൂ     അവിടേക്ക് വിളിക്കാൻ  വേണ്ടി പോവായിരുന്നു   "

ഇങ്ങനെ പോയാൽ  അമ്മക്ക്  അധികം കാലം  എന്നെ വിളിക്കേണ്ടി വരില്ല    

എന്തുപറ്റി മോളേ   മോളേ സംസാരത്തിൽ ആകെ   ഒരു   സങ്കടം  ? 

ഇവർ എല്ലാവരുകൂടി എന്നെ ഇവിടെ ഇട്ട് കൊല്ലുവാ അമ്മേ 

മോള് എന്താ  ഈ   പറയുന്നത്  ? 

ഇതുവരെ ഉണ്ടായത് എല്ലാം    വളളിപുള്ളി വിടാതെ അവൾ അമ്മയുടെ കാതിലെത്തിച്ചു  

എന്റെ മോളേ നീ സിംഹകൂട്ടിൽ ആണല്ലോ   എത്തിപ്പെട്ടത്   ? 

അതുക്കും മേലെയാണമ്മെ..

എനി എന്ത് ചെയ്യും മോളേ  ? 

ഞാൻ അവിടേക്ക് വരാൻ  നിൽക്കുവാ   "

അയ്യോ...  ഇവിടേക്കോ  ? 

പിന്നെ ഞാനെന്ത് ചെയ്യും   എനിക്കി വയ്യ ഇങ്ങനെ അടുക്കളയിൽ കിടന്ന് കഷ്ട്ടപ്പെടാൻ    

കല്യാണപിറ്റേന്ന് തന്നെ   നീ പെട്ടികിടക്കയും എടുത്ത് പോന്നാൽ ആളുകൾ എന്ത് പറയും   ? 

     അല്ലങ്കിൽ തന്നെ ഹരിയെ ഉപേക്ഷിച്ചു  വന്നതിന്   തന്നെ ഇപ്പോഴും ആളുകൾ കുറ്റം  പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്   

എല്ലാം നിന്നെ പറഞ്ഞാൽ മതി    ആ   ഹരി ഒരു പാവമായിരുന്നില്ലേ...  

നിനക്ക് ഒട്ടും ക്ഷമ ഇല്ലാഞ്ഞിട്ടല്ലേ     അവന് ആക്സിഡന്റ്  പറ്റിയ ഉടനെ തന്നെ  നീ ചാടിതുള്ളി ഇങ്ങ് പോന്നത്     ഇപ്പോ ദേ   അവൻ പഴയ പോലെ നടക്കാനും   തുടങ്ങി...

എന്റെ അമ്മേ   വീണ്ടും പഴയതെല്ലാം  കുത്തി പൊക്കി ഓർമ്മിപ്പിക്കാനല്ല ഞാൻ   വിളിച്ചത്      എനിക്കി എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാനാ..    "

തൽകാലം ഒരു ജോലിക്കാരിയെ വെച്ചോ അല്ലാതെ വേറെ വഴിയൊന്നും ഞാൻ കാണുന്നില്ല 

അത് എല്ലാം ഞാൻ ഇന്നലെ പറഞ്ഞു നോക്കി..

എന്നിട്ടോ  സമ്മതിച്ചോ  ? 

ആര്     സമ്മതിക്കാൻ    അതൊന്നു ഇവിടെ പറ്റില്ലന്നാ പറയുന്നത്    

ആരാ... പറഞ്ഞത് ?  

എന്റെ കെട്ടിയോൻ എന്ന് പറയുന്ന  ആ കാലമാടൻ   

എന്നാൽ പിന്നെ   നിനക്ക് വയ്യാന്നു പറഞ്ഞു അവിടെ കിടന്നോ   അല്ലാതെ   ഞാൻ ആലോചിച്ചിട്ട്   വേറെ വഴിയൊന്നും കാണുന്നില്ല  

എന്റെ   അമ്മേ    അങ്ങിനെ ഇവിടെ   കിടക്കാൻ ഇത് ഹരിയുടെ വീടല്ല   

എന്നാൽ പിന്നെ  നീ എന്താന്ന് വെച്ചാൽ അങ്ങ് ചെയ്തോ   "

ഞാൻ വൈകിട്ട് അവിടേക്ക് വരാൻ നോക്കാം   എന്നിട്ട് രാഹുൽനെ കണ്ട് സംസാരിച്ചു നോക്കാം    നീ ഇപ്പോ ഫോൺ വെക്ക് എനിക്കിവിടെ നൂറുകൂട്ടം ജോലി ഉണ്ട്..."

നന്ദന....    

രാഹുലിന്റെ ശബ്ദം കേട്ടതും    ഫോൺ എവിടെ വെക്കണമെന്നറിയാതെ    അവൾ ആകെ  വെപ്രാളപ്പെട്ടു 

അത്‌ കണ്ടിട്ടാവും   രാഹുൽ ചോദിച്ചത്    എന്താടി നിനക്ക് ഒരു തിരിഞ്ഞു കളി ഇവിടെ  ? 

ഹേയ് ഒന്നുല്ല്യ    എനിക്കി എന്തോ ക്ഷീണം തോന്നിയപ്പോൾ    കുറച്ച് സമയം കിടക്കാമെന്ന് കരുതി വന്നതാ    

നിന്റെ കൈയിൽ എന്താ  ? 

ഓ... പണ്ടാറക്കാലൻ  അപ്പോഴേക്കും   അത് കണ്ടോ   ? 

ഇത്   ഫോണ് "

ഇവിടുത്തെ എല്ലാം കാര്യവും വിളിച്ചു പറഞ്ഞോ    നീ  ? 

ഹേയ് ഞാനാരെയും വിളിച്ചു പറഞ്ഞിട്ടില്ല.. 

അത് ഉണ്ടാവില്ലന്ന്‌        നിന്റെ   ഈ തിരുമോന്ത    കണ്ടപ്പോൾ തന്നെ എനിക്കി മനസ്സിലായി   

ഇവിടുന്നു    തിരിഞ്ഞു കളിക്കാതെ   വേഗം കഴിക്കാൻ എടുത്ത് വെക്ക്  !

ഞാൻ എപ്പോയോ   എടുത്തു വെച്ചു    കണ്ണ് കാണാത്തത് എന്റെ കുഴപ്പമല്ലല്ലോ    

കാണാത്തത്   നിന്റെ കുഴപ്പമല്ല
പക്ഷേ ഭക്ഷണം ഇവിടെ എടുത്തു വെച്ചന്ന് പറയാൻ  നിനക്ക്  നാവ് ഉണ്ടല്ലോ    അല്ലേ ? 

  വന്ന്‌ വിളമ്പടി ഇങ്ങോട്ട്   എന്നിട്ട് എല്ലാവരെയും വിളിക്കി.. 

    നിന്നെ നേരെയാക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.. "

======================-

എന്താണ്  ഭാഗ്യലക്ഷ്മി       ചിന്താവിഷ്ടയായ ശ്യാമള യെപ്പോലെ  ഇങ്ങനെ ഇരിക്കുന്നത്   ? 

ദിവസം അങ്ങ് പോവുന്നില്ല  അല്ലേ ഗിരി    "

എന്താണ് ദിവസം പോവാഞ്ഞിട്ട് എന്റെ അമ്മക്ക് ഇത്ര തിരക്ക് ? 

ദിവസം വേഗം പോയാൽ എന്റെ മോള് ഇങ്ങ് വരുമല്ലോ   "

ആഹാ   അതാണോ കാര്യം   

മോൾക്ക് നല്ലൊരു പേര്  കണ്ടു വെക്കണ്ടേ  നമുക്ക്  ? 

അമ്മ കണ്ടുവെച്ചിട്ടുണ്ടോ പേര്  ? 

ഞാൻ കണ്ടുവെച്ച പേര് നിനക്ക് ഇഷ്ട്ടമാവുമോ എന്നറിയില്ല   

എന്റെ അമ്മക്ക് ഇഷ്ട്ടമുള്ള പേര് അല്ലേ   അത്‌ എനിക്കും ഇഷ്ട്ടമാവും   അമ്മ പറഞ്ഞോ   

എന്താണ് ഒരു ചർച്ച അമ്മയും മോനും ഞാനും വന്നോട്ടെ   

ഏട്ടൻ വാ  ഇവിടെ ഇരിക്കി   ഞങ്ങൾ മോൾക്ക് പേര് കാണുവായിരുന്നു  .. 

എന്നിട്ട് കണ്ടോ  ?.. 

അമ്മ ഒരു പേര് കണ്ടു വെച്ചിട്ടുണ്ടന്ന് പറഞ്ഞു   

എന്നാൽ ഞാനും കണ്ടുവെച്ചിട്ടുണ്ട്  ഒരു പേര് 

ആദ്യം അമ്മ പറയട്ടെ  എന്നിട്ട് ഏട്ടൻ പറ ? 

വേണ്ട   ഹരി പറയട്ടെ    അവന് ഇഷ്ട്ടപ്പെട്ട പേര്? 

നിങ്ങൾ രണ്ടാളും ഇങ്ങനെ പറഞ്ഞു കളിക്കാതെ പേര് പറ ?  

അമ്മ ആദ്യം പറ  എന്നാൽ ഞാൻ പറയാം? 

എന്നാ ഞാൻ തന്നെ പറയാം  

പാർവതി   പാറൂട്ടിന്ന്  വിളിക്കാം നമ്മുക്ക്..."

    എന്താ രണ്ടാൾക്കും ഇഷ്ട്ടം ആയോ  ? 

എന്റെ അമ്മേ ഇത് തന്നെയായിരുന്നു ഞാനും കണ്ടത് വെച്ചത് ഏട്ടൻ സന്തോഷത്തോടെ പറഞ്ഞു   

ഗിരി അവന്റെ മോളേ വിളിക്കുന്ന പേര് ഇത് തന്നെയാണ്    അല്ലേടാ  ?

എന്റെ മനസ്സിലുള്ള പേര് ആണ് ഏട്ടനും  അമ്മയും     പറഞ്ഞത്    കൊട്കൈ   രണ്ടാളും...

അപ്പോ നമുക്ക് പേര് ആയി..

എനി നമുക്ക് ആ ചടങ്ങ് അങ്ങ് നടത്തിയാലോ അമ്മേ  ? 

ഏത് പേരിടൽ ചടങ്ങ് ആണോ നീ ഉദ്ദേശിച്ചത്   ? 

  ആ   ചടങ്ങും   പിന്നെ...      
എന്റെ ഈ പുന്നാര ഏട്ടന്റെ കല്യാണവും    

ഞാൻ അത് പറയാൻ നേരമില്ല ഏട്ടൻ എണീറ്റു പോയി   
കൊച്ചുകള്ളൻ പോവുന്നത് കണ്ടില്ലേ    " 

ഇന്ദു വന്നോട്ടെ   എന്നിട്ട് പോരെ 

ഇന്ദു വരാൻ ഇനിയും ഇല്ലേ അമ്മേ ദിവസം    

അപ്പോൾ അവൾ വരാതെ നടത്താൻ ആണോ നീ ഉദ്ദേശിക്കുന്നത് ? 

എന്തായാലും അവിടെയും ഇവിടെയും അവൾ വേണം  

അപ്പോ  കല്യാണത്തിന്റെ അന്ന് രാവിലെ ഇങ്ങ് കൊണ്ട് വരാം അവളെ   എന്നിട്ട് വേണേൽ രണ്ട് ദിവസം കഴിഞ്ഞു അവൾക്ക് വീട്ടിലേക്ക് തന്നെ പോവാലോ    "

ചേച്ചി വന്നാൽ അമ്മക്കും ഒരാളാവും    ഇങ്ങനെ വയ്യാതെ അമ്മ   ഒറ്റക്ക് ജോലി ഒന്നും ചെയ്യണ്ടല്ലോ.. 

അച്ഛനോട്‌ ചോദിച്ചിട്ട് നമുക്ക് തീരുമാനിക്കാം   "

എന്നാൽ ഞാൻ പോയിട്ട് വരാം ട്ടോ...! 

നീ ഇത് എവിടെ പോവുകയാ ? 

എന്റെ. മോളേ കാണാൻ   

അച്ഛൻ വന്നിട്ട് പോയാൽ മതിയോ  നിനക്ക്? 

അത് എന്തിനാ അച്ഛൻ വരുന്നത് എനിക്കി പോവാൻ   

അച്ഛൻ വന്ന് സംസാരിച്ചിട്ട്   നമുക്ക് ഒരുമിച്ച്    പോവാം   എന്നാൽ പിന്നെ   അവരോട് നമുക്ക് ആ വിവരം പറയാലോ  

എന്നാൽ അങ്ങിനെ ആവട്ടെ   അച്ഛൻ വന്നിട്ട് പോവാം   "

പറഞ്ഞ് നാക്ക് എടുത്തില്ല      ദേ അച്ഛൻ വരുന്നു...

ഞാൻ എന്റെ റൂമിൽ ഉണ്ടാവും   അമ്മ  അച്ഛനോട്‌  സംസാരിച്ചിട്ട്   എന്നോട് പറഞ്ഞാൽ മതി..

  ഗിരി.....    

എന്താ അമ്മേ   അമ്മ സംസാരിച്ചോ അച്ഛനോട്‌  ? 

മോൻ പോയിക്കോ   അച്ഛൻ പറഞ്ഞു   നാളെ പോവാമെന്ന്   

അത് എന്തുപറ്റി ഇന്ന് ? 

എന്തായാലും ദിവസം കുറിച്ചിട്ട് പോവാമെന്ന് പറഞ്ഞു അച്ഛൻ   

നീ പറഞ്ഞതുപോലെ തന്നെയാണ് അച്ഛനും പറയുന്നത്   പെട്ടന്ന് വിവാഹം അങ്ങ് നടത്താമെന്ന്     അപ്പോൾ   അച്ഛൻ പോയി നാളെ ദിവസം കുറിച്ചോട്ടെ  എന്നിട്ട് ഞാനും അച്ഛനുകൂടി   പോയിക്കോളാം അവിടേക്ക്   "

കേൾക്കണ്ട താമസം വേഗം ഡ്രസ്സ്‌ മാറി   ഞാൻ   ഇന്ദുന്റെ വീട്ടിലേക്ക് വിട്ടു..."

ബൈക്ക് മുറ്റത്ത്‌  നിർത്തി ഉമ്മറത്തേക്ക് കയറിയപ്പോൾ   എനിക്കൊരു   സംശയം    ഇവിടെ  ആരും ഇല്ലേ   ഡോർ എല്ലാം അടഞ്ഞു കിടപ്പാണല്ലോ   

ചേച്ചിയും അമ്മയും എവിടെങ്കിലും പോയാലും ഇന്ദു മോളും ഇവിടെ ഉണ്ടാവുമല്ലോ   

ബെല്ല് അടിച്ച്‌ നോക്കി പക്ഷെ ആരെയും ഉമ്മറത്തേക്ക് കണ്ടില്ല    അതുകൊണ്ട് 
മെല്ലെ ഡോർ തുറന്ന്   അകത്തേക്ക് കയറി അപ്പോഴാ മോളുടെ കരച്ചിൽ കേട്ടത്    

റൂമിൽ പോയി നോക്കുമ്പോൾ   ചേച്ചിയുടെ കൈകളിലാണ്  മോള് ഇരിക്കുന്നത് 

ഇത് എന്താ ചേച്ചി   മോള് എന്തിനാ കരയുന്നത്  ? 

ആഹാ   നീ വന്നോ   രണ്ട് ദിവസമായിട്ട് നിന്നെ ഇവിടേക്ക് കണ്ടില്ലല്ലോ എന്ന് ഞാനിന്ന്   ഇന്ദുനോട്‌ പറഞ്ഞെതെയുള്ളും

മോള് എന്തിനാ ഇങ്ങനെ കരയുന്നത്    ഇന്ദു എവിടെ ? 

അവളിപ്പോ വരും  മേലെ കഴുകാൻ പോയതാ   നിന്റെ മോള് പണി പറ്റിച്ചിട്ട്     നീ അവിടേക്ക് ഇരിക്കി .. 

ഇങ്ങ് താ   ഞാൻ എടുക്കാം മോളേ    "

   അച്ഛന്റെ പാറുക്കുട്ടി...  എന്തിനാടാ കരയുന്നത്    അമ്മ ഒറ്റക്ക് ഇട്ട് പോയോ എന്റെ പാറുനെ 

ആഹാ അത്ഭുതം ആണല്ലോ ഇതുവരെയും വാശിപിടിച്ചു കരഞ്ഞ ആള്   നിന്റെ കൈയിൽ എത്തിയപ്പോൾ നോക്ക്    ഒരു കരച്ചിലും ഇല്ല  

അതാണ്... ഈ അച്ഛന്റെ പാറൂട്ടി  അല്ലേടാ 

എന്താ ചിരി നിന്നെ കണ്ടപ്പോൾ
അച്ഛന്റെ മോള് തന്നെ.."   

നീ ഇരിക്കി ഞാൻ കാപ്പി എടുക്കട്ടെ   "

ചേച്ചിന്റെ അമ്മ എന്തേ... ? 

കടയിൽ പോയതാ ഇപ്പോ വരും

മോളേ കളിപ്പിച്ചോണ്ടിരിക്കുമ്പോഴാ   ഇന്ദു കുളി കഴിഞ്ഞു വരുന്നത് കണ്ടത്   മെല്ലെ മോളേ ബെഡിലേക്ക് കിടത്തി   ഡോറിന്റെ പിന്നിലേക്കായി മാറി നിന്നും.. 

അവൾ റൂമിൽ കയറലും പതിയെ ഡോർ അടച്ച് ലോക്ക് ചെയ്തു  .. പിന്നിൽ കൂടി പോയി    വട്ടമിട്ട് ഒറ്റപിടുത്തമായിരുന്നു 

അയ്യോ....എന്ന് പറഞ്ഞ് പെണ്ണ് ഒറ്റ കുതറൽ ആയിരുന്നു   

എന്താടി പേടിച്ചോ  ?

അയ്യോ ഏട്ടനോ  ? 

ഇത് എപ്പോ വന്നു  ? 

ഞാൻ വന്നിട്ട് വർഷം കുറെയായി

അത് മനസ്സിലായി ഇവിടേക്ക് എപ്പൊ വന്നൂന്നാ ചോദിച്ചത്...?

ഇച്ചിരി മുൻപ് വന്നേയുള്ളു...
  

ഇത് എന്താ ആദ്യമായിട്ട് കണുന്നത് പോലെ നോക്കുന്നത് ?

നിന്റെ സൗന്ദര്യം കണ്ടിട്ട്   അവളെ   ഒന്നൂടി     എന്നിലേക്ക്   വലിച്ചടുപ്പിച്ചു കൊണ്ട്    ഞാൻ പറഞ്ഞു നിന്നെ കടിക്കാൻ തോന്നുണ്ട് എനിക്കിപ്പോ..

ദേ ഏട്ടാ കൊഞ്ചല്ലേ   ദേ... മോള് കരയുന്നു   എന്നെ വീട്.. 

ഞാൻ എടുത്തോളാം അവളെ..

മോളേ അച്ഛനോട്‌ മിണ്ടാൻ പോവണ്ട ട്ടോ   രണ്ട് ദിവസമായിട്ട്     ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത ആളാ 
ഇങ്ങനെ ഇവിടെ രണ്ട് ജന്മങ്ങൾ ഉണ്ടന്നുള്ള    ചിന്ത പോലും   നിന്റെ അച്ഛന്   ഇല്ല   

നീ പോടീ   നീ എന്നോട്    മിണ്ടണ്ട    ഞാൻ എന്റെ മോളേ പിണക്കം എല്ലാം മാറ്റി  എന്റെ മോൾക്ക് എന്നോട് ഒരു പിണക്കവുമില്ല    

ദേ നോക്കടി  ഇവിടേക്ക്  എന്റെ മോള് എന്നോട് ചിരിക്കുന്നത്  നിന്നെപ്പോലെ അല്ല എന്റെ മോള്... "

അത് ശരിയാ ഏട്ടൻ പറഞ്ഞത്   ഈ  എന്നെപോലെയല്ല   ഏട്ടനെ പോലെതന്നെയാണ്  മോള്     എന്തായാലും എന്നെ പോലെ ആവാതിരുന്നത് ഭാഗ്യം

നീ എന്താടി ഒരു അർത്ഥം വെച്ച സംസാരം 

എന്റെ ഏട്ടാ അർത്ഥം വെച്ച് പറഞ്ഞതല്ല    ഏട്ടനെ പോലെ തന്നെയാണ് മോളന്ന് പറഞ്ഞതാ    അച്ഛന്റെ   സൗന്ദര്യം തന്നെ കിട്ടിയിട്ടുണ്ടന്ന്   

ഓഹോ..എനിക്കിട്ട് താങ്ങിയാതണല്ലേ    നീ  ? 

കാര്യം പറഞ്ഞാൽ എങ്ങനെ അത്    താങ്ങിയതാന്ന് പറയുന്നത്   

എന്റെ ഏട്ടാ   ഇനി  ആ കാര്യം   വിട് 

പിന്നെ ഒരു സന്തോഷവാർത്ത ഉണ്ട് നിനക്ക്   

അത്‌ പറഞ്ഞപ്പോൾ   നീ എന്തിനാടി പെണ്ണേ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നത്  ? 

എന്താ ആ സന്തോഷം പെട്ടന്ന് പറ   ? 

പറയാം അതിന് മുൻപ് ഞാൻ  നേരെത്തെ പറഞ്ഞത്...

എന്തോന്ന്     ദേ കൊഞ്ചല്ലേ  ഏട്ടാ..   

എന്നാ ഞാൻ പറയുന്നില്ല   "

പ്ലീസ് എന്റെ പൊന്നു ഏട്ടനല്ലേ പറയ്       എന്ന് പറഞ്ഞുകൊണ്ട് എന്റെ കവിളിലേക്ക്   അവളെ അധരങ്ങൾ ചേർത്ത് വെച്ചതും  ആ ചാൻസ് മുതലാക്കികൊണ്ട് പെണ്ണിനെ ചുണ്ടിൽ നാലൊരു കടി  വെച്ച് കൊടുത്തു  

ഹോ... എന്റെ ഈശ്വരാ...  എന്റെ ചുണ്ട് മുറിഞ്ഞന്ന് തോന്നുന്നു  എന്ന് പറഞ്ഞ്  പെണ്ണ്  കണ്ണാടിയുടെ മുൻപിലേക്ക്  പോയി നോക്കികൊണ്ട്   പറഞ്ഞു

നിന്നെ ഇഷ്ട്ടം ആയിട്ടല്ലേടി  മുത്തേ..." 

ഇഷ്ട്ടം ആയാൽ എല്ലാവരും കടിക്കാറാണോ പതിവ് ? 

എല്ലാവരും അങ്ങിനെയാണോ എനിക്കറിയില്ല    പക്ഷേ ഞാൻ അങ്ങിനെയാണ്.. 

എത്ര ദിവസമായടി പെണ്ണേ  നിന്നെ ഇതുപോലെ എന്റെ കൈയിൽ ഒന്ന്   കിട്ടിയിട്ട്    അതുകൊണ്ടല്ലേ   ഒന്ന് ക്ഷമിക്കി    എന്റെ മോള്...

ഇനി പറ ഏട്ടൻ നേരത്തെ   പറഞ്ഞ കാര്യം എന്തായിരുന്നു ? 

നാളെ    അച്ഛനും അമ്മയും വരുന്നുണ്ട്    ചേച്ചിന്റെ ഏട്ടന്റെ കല്യാണ ഡേറ്റ് കാണാൻ വേണ്ടി 

സത്യം ആണോ?

.അതേടി... 

കല്യാണം പെട്ടന്ന് തന്നെ ഉണ്ടാവുമോ

ഉണ്ടാവും   

എന്തേയ് സന്തോഷം ആയോ നിനക്ക്   ? 

പിന്നെ അല്ലാതെ..."

നിന്റെ അമ്മയോട് ചേച്ചിയോട് പറഞ്ഞേക്ക്  ഈ കാര്യം   "

എന്നാൽ ഞാൻ പോയിക്കോട്ടെ സമയം ഒത്തിരി ആയി    "

അച്ഛന്റെ പാറുട്ടി ഉറക്കം ആയോ   അച്ഛൻ പോട്ടെ ചക്കരേ.. 

എന്റെ ഏട്ടാ അതിനെ ഉണർത്തല്ലേ    അവിടെ ഉറങ്ങിക്കോട്ടെ  

നീ ഒന്ന് മിണ്ടാതെ പോടീ   

അച്ഛന്റെ പാറൂട്ടി..... എന്ന്  ഒന്ന്  നീട്ടി വിളിച്ചാൽ മതി            ദേ കണ്ടോ   ഞാൻ വിളിച്ചപ്പോൾ തന്നെ  എന്റെ മോള്  എഴുന്നേറ്റത് കണ്ടില്ലേ   

അത് പിന്നെ അങ്ങിനെ അല്ലേ ഉണ്ടാവും   ഈ അച്ഛന്റെ അല്ലേ മോള്   !

അച്ഛൻ പോയിട്ട് പിന്നെ വരാം ട്ടോ    അമ്മയെ നല്ലതുപോലെ വെറുപ്പിച്ചോ  അവിടെ വന്നാൽ അച്ഛനും നിന്റെ കൂടെ ഉണ്ടാവും   വെറുപ്പിക്കാനായിട്ട്    

അയ്യോടാ അത്‌ പറഞ്ഞപ്പോൾ  ചിരി കണ്ടില്ലേ..     അച്ഛൻ പോട്ടെ..

അതിനെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ചോ ട്ടോ..."

എന്റെ മോളേ പഠിപ്പിച്ചു കൊടുക്കണ്ടേ ആവശ്യമൊന്നുമില്ല   അവൾ നമ്മളെ കണ്ടത്തിവെട്ടും നീ നോക്കിക്കോ    "

ദേ   ഫോൺ   റിംഗ് ചെയ്യുന്നു   

   ആരാ   ഏട്ടാ...? 

നോക്കട്ടെ.. 

രാഹുൽ ആണന്ന്‌ തോന്നുന്നു 

ഡാ...ഗിരി   നീ എവിടെയാ  ? 

എന്താടാ   ? 

നിനക്കൊന്ന്‌   വീട്ടിലേക്ക് വരാൻ പറ്റുമോ ഇപ്പോ  ?

ഇന്നോ ?

അതേടാ...

എന്താടാ   വിശേഷം  ? 

അതെക്കെ പറയാം   നീ പെട്ടന്ന് വാ   

ഓക്കേ  ഡാ    ഞാനിപ്പോ വരാം   

എന്തിനാ ഏട്ടാ    അവൻ വിളിച്ചത്  ? 

അറിയില്ല പോയി നോക്കട്ടെ 

    കള്ള് കുടിക്കാൻ ഒന്നും അല്ലല്ലോ    അങ്ങിനെ എങ്ങാനും ഉണ്ടായാൽ....

എന്റെ ഇന്ദു   ഞാൻ നിനക്ക്   നമ്മുടെ മോളേ പിടിച്ചു സത്യം ചെയ്തു തന്നതല്ലേ    ഇനി കുടിക്കില്ലന്ന്‌    ആ വാക്ക് ഞാൻ തെറ്റിക്കുമോ ? 

നീയാണ് നമ്മളെ മോളാണ് സത്യം ഞാൻ ഇനി കുടിക്കില്ല പോരെ   ? 

മതി    ഈ വാക്ക്   മതി   എനിക്കിവിടെ   സമാധാനത്തോടെ ഇരിക്കാൻ.. 

എന്നാൽ ഞാൻ പോയി 

=====================

ഇന്ദുന്റെ വീട്ടിൽ നിന്ന് നേരെ   രാഹുലിന്റെ വീട്ടിലേക്ക് വിട്ടു.. 

അവിടെ ചെല്ലുമ്പോൾ ഫ്രണ്ട്സ്  എല്ലാവരും വന്നിട്ടുണ്ട്      "

ആഹാ   നീ വന്നോ  ? 

അല്ല പഹയാ   എല്ലാവരും വന്നതിനു ശേഷമാണോ നീ എന്നെ വിളിച്ചത് ? 

എന്റെ തോളിൽ കൈ ഇട്ട് കൊണ്ട് അവൻ പറഞ്ഞു    അതല്ലടാ    എല്ലാവരെയും വിളിച്ച്   ചെറിയ ഒരു പാർട്ടി നടത്തുന്നു പറഞ്ഞാൽ നീ ഒരുപക്ഷേ വന്നില്ലങ്കിലോ  എന്ന് കരുതീട്ടാണ്    കാരണം   നിന്റെ പഴയ ഏട്ടത്തിമ്മ ഉള്ളതല്ലേ ഇവിടെ .. 

അതൊന്നും എനിക്കി വിഷയം അല്ലടാ..

എന്നാ  നീ    വാ..   നമുക്ക് മുകളിൽ നിന്ന്  ആവാം  പരുപാടി എല്ലാം   

എന്താണ് ഉദ്ദേശിച്ചത്..  നീ   ?

നീ അങ്ങ് നടക്കടാ...  നിന്റെ ഫേവറേറ്റ്  സാധനം അവിടെ ഉണ്ട്     അത് എല്ലാം സ്റ്റോക്ക് ആണ്   നീ ഇങ്ങ് വന്നാൽ മതി 

നന്ദനാ.....   

മുകളിലേക്ക്   കയറി പോവുമ്പോൾ രാഹുൽ നന്ദനയെ   നീട്ടി വിളിച്ചു  കൊണ്ട്   പറഞ്ഞു     മുകളിലേക്ക്   കുറച്ച് ഗ്ലാസ്സും വെള്ളവും കൊണ്ട് വാ 

നോക്കി പേടിപ്പിക്കാതെ പോയി എടുത്തുകൊണ്ട് വാടി.... 

  ഡാ   രാഹുലെ... ഞാൻ അടി എല്ലാം   നിർത്തി ട്ടോ 

   ഒന്ന് മിണ്ടാതെ ഇങ്ങ്  കയറി  വാ...   ഗിരി 

പിന്നെ..... അവനൊരു പുണ്യാളൻ ചമയുന്നു...

ഞങ്ങൾ മുകളിലേക്ക്  പോയി   ഒരു പത്തുമിനിറ്റ് കഴിഞ്ഞിട്ടും   നന്ദനയെ കാണാത്തത് കൊണ്ടാവാം   രാഹുൽ പറഞ്ഞു

    ഞാനിപ്പോ വരാം     അവൾ അവിടെ എന്ത് ചെയ്യുകയാണന്ന്‌ പോയി   നോക്കട്ടെ   എന്ന് പറഞ്ഞുകൊണ്ട്  അവൻ  എണീറ്റെയുള്ളു.. 

അപ്പോഴേക്കും   അവൾ മുകളിലേക്ക് കയറി വരുന്നത് കണ്ടു       കൂടെ   അവളെ അമ്മയും   

ഭഗവാനെ ഈ തള്ള ഇപ്പോ എന്നെ ഇവിടെ കണ്ടാൽ പ്രശ്നം ആണല്ലോ    അതുകൊണ്ട് മെല്ലെ   മുങ്ങുന്നതാ നല്ലത്   വേഗം    തൊട്ടടുത്ത റൂമിലേക്ക് മാറി നിന്നും 

   ഇത് എന്താ കള്ള് ഷാപ്പോ...? 

  കയറി വന്ന ഉടനെ തന്നെ ആ തള്ളയുടെ ചോദ്യം അതായിരുന്നു    "

   എന്തേയ്    എന്റെ അമ്മായി അമ്മ    കൂടുന്നോ നല്ല പൊളിപ്പൻ സാധനം ഉണ്ട്   .. 

   ദേ   രാഹുൽ വെറുതെ   ഇത്രയും  ആളുകളുടെ മുൻപിൽ വെച്ച്  എന്റെ വായിൽ നിന്ന്  നീ കേൾക്കാൻ നിൽക്കരുത്   

  എന്നാൽ പിന്നെ അത് കേട്ടിട്ട് തന്നെ കാര്യം    എന്ന് പറഞ്ഞുകൊണ്ട്    അവൻ അമ്മയുടെ  മുൻപിലേക്കായി നിന്നുകൊണ്ട്    ചോദിച്ചു  

   എന്റെ അമ്മായിഅമ്മക്ക്    എന്താ പറയാനുള്ളതന്ന്‌ കേൾക്കട്ടെ ഞാൻ.. "

നീ ഇത്രക്ക് ചീപ്പാണോ  ? 

ആ ചോദ്യം  എനിക്കി  മനസ്സിലായില്ല    

  ഇത്രയും കള്ള് കുടിയാൻമാരുടെ മുൻപിലേക്കാണോ   നീ ഗ്ലാസ്സും വെള്ളവുമായി    എന്റെ മോളോട് വരാൻ പറഞ്ഞതന്ന്‌     

ഓഹോ   അങ്ങിനെ   "

പോയി എടുത്തുകൊണ്ട് വാടി    ഗ്ലാസ്സു വെള്ളവും    

എന്നെകൊണ്ട് പറ്റില്ല  "

പറ്റില്ലേ നിനക്ക്    പറയടി പറ്റില്ലേ എന്ന്   ? 

  നിങ്ങളെ  അമ്മയും പെങ്ങളും ഇല്ലേ താഴെ അവരോട് പറ   എടുത്തുകൊണ്ട് വരാൻ     ഇങ്ങനെയുള്ള ചീപ്പ് പരുപാടിക്കൊന്നും      ഈ നന്ദനയെ   കിട്ടില്ല    

നിനക്ക് പറ്റുമോ ഇല്ലയോ   അത്‌ അറിഞ്ഞാൽ മതി എനിക്കി..."

ഇല്ല   ഇല്ല    ഇല്ല..... 

പറഞ്ഞു കഴിഞ്ഞില്ല   രാഹുലിന്റെ കൈ  നന്ദനയുടെ  മുഖത്ത്‌ പതിഞ്ഞിരുന്നു...!!

    ഡാ.....   നീ    എന്റെ   മോളേ അടിച്ചു അല്ലേടാ   അതും എന്റെ കൺമുൻപിലിട്ട്   

ഇവളെയൊക്കെ   അടിക്കുകയല്ല വേണ്ടത്    വേണ്ടി    വന്നാൽ നിങ്ങളെ മുൻപിലിട്ട്  തന്നെ ഞാനവളെ കൊല്ലും    കാണണോ നിങ്ങൾക്ക്  ? 

തെറ്റ് ചെയ്യ്തത് നീ അല്ലേ   എന്നിട്ട് എന്റെ മോളേ കേറി അടിക്കുന്നോ  ? 

ഞാൻ എന്ത് ചെയ്തു     നിങ്ങൾ കണ്ടോ    ഞാൻ തെറ്റ്   ചെയ്തത്    ? 

ഇത്രയും കള്ള് കുടിയാൻമാരുടെ മുൻപിലേക്ക്    ഗ്ലാസ്സും വെള്ളവുമായി  വരാൻ നീ പറഞ്ഞില്ലേ   അത്‌ തെറ്റല്ലേ ? 

അത് തെറ്റ് തന്നെയാണ്   പക്ഷേ  എന്നിട്ട്   അവൾ വന്നോ    ?    

അവൾ ഇനി ഗ്ലാസ്സും വെള്ളവുമായി   വന്നാലും ഈ   സ്റ്റെപ്പ്  കയറി   അവൾ മുകളിലേക്ക് വരില്ല   അങ്ങിനെ വരുത്തില്ല ഞാൻ  കാരണം     അമ്മയും പെങ്ങളും ഉള്ളവനാ ഞാൻ... "

ഇവളെ വായിൽ നിന്ന്  വരുന്ന  വാക്കുകൾ   കേൾക്കാൻ വേണ്ടി തന്നെയാണ്   ഞാൻ അങ്ങിനെ പറഞ്ഞത് ...  അതിന് കുടപിടിക്കാൻ    ഇതുപോലെ ഒരു തള്ളയും   എന്തെങ്കിലും മകളെ വായിൽ നിന്ന് കേൾക്കാൻ കാത്തു നിൽക്കും   കുറ്റീപറച്ചോണ്ട്   ഇങ്ങ് വരാൻ 

വാക്കുകൾ സൂക്ഷിച്ച്‌ സംസാരിക്കണം    രാഹുൽ... 

എനിക്കി സൂക്ഷിച്ച്‌ സംസാരിക്കാൻ അറിയില്ല   അതും  നിങ്ങളെപ്പോലെയുള്ളവരോട്

പിന്നെ....സൂക്ഷിച്ചു സംസാരിക്കാൻ പറ്റിയൊരു ആളുകളും.."    

ഏത്  നേരത്താണാവോ  നിന്നെപ്പോലെ ഒരുത്തന്റെ കയ്യിൽ എന്റെ മോളേ ഏൽപ്പിച്ചു കൊടുക്കാൻ തോന്നിയത്   ? 

അത്‌ നല്ലൊരു ചോദ്യം ? 

നല്ല ഒരുത്തന്റെ കയ്യിൽ   ഈ    പുന്നാര മോളേ ഏൽപ്പിച്ചു കൊടുത്തിട്ടില്ലായിരുന്നോ   നിങ്ങൾ  എന്നിട്ട് എന്തായി    അവനൊന്ന് തളർന്നു വീണൂന്ന്‌ കണ്ടപ്പോൾ   അവിടുന്ന് ചാടി തുള്ളി ഇങ്ങ്  പോന്നു....

ആദ്യം തള്ള നന്നാവണം എന്നാലേ മക്കൾ നന്നാവൂ   നല്ല ശീലം പഠിപ്പിച്ചു കൊണ്ടുക്കേണ്ട സ്ഥാനത്ത്‌    മറ്റുള്ളവരെ എങ്ങിനെ ദ്രോഹിക്കാം എന്നാണ് നിങ്ങൾ  അവൾക്ക്  പഠിപ്പിച്ചു കൊടുക്കുന്നത്  പിന്നെ എങ്ങനെ നന്നാവനാ...

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം    ഞാൻ ഹരിയല്ല   അത് അമ്മയും മോളും ഒന്ന് മനസ്സിലാക്കിയാൽ   കൊള്ളാം   

പറഞ്ഞത് മനസ്സിലായില്ലേ    പ്രതികരിക്കേണ്ടത്  ഞാൻ പ്രതികരിക്കും   അത്   തല്ലിയിട്ടാണങ്കിലും കൊന്നിട്ടാണങ്കിലും   ആ പേരും പറഞ്ഞു കൊണ്ട്    എന്നെ ചോദ്യം ചെയ്യാൻ ഒരുത്തനും ഇവിടേക്ക്    വരണമെന്നില്ലന്ന് 

മനസ്സിലായോ   ?               

നിങ്ങൾ നോക്കിക്കോ ഇവൾ  അനുഭവിക്കാൻ പോണാതെയുള്ളു...     ഇനിയാണ് ഇവൾ ജീവിതം എന്താണന്ന്‌ അറിയാൻ പോവുന്നത്    അറിഞ്ഞിട്ടില്ലങ്കിൽ    അറിയിച്ചു കൊടുക്കും ഞാൻ     

താലികെട്ടിയ പെണ്ണിനെ    തല്ലിയിട്ടല്ല മര്യാദ  പഠിപ്പിക്കേണ്ടത്..   

തല്ലിയാലും   നിങ്ങളെ മകൾ നന്നാവില്ലല്ലോ..  ഇതൊക്ക തള്ളയായ നിങ്ങളെ പറഞ്ഞാൽ മതി...."

പെണ്ണിനെ അടിക്കുന്നത്    അത്ര വലിയ മഹത്വമുള്ള കാര്യമല്ലന്ന് നിങ്ങളെക്കാൾ   നന്നായിട്ട് അറിയുന്നവനാണ് ഞാൻ.. അതുകൊണ്ട്   എന്നെ പഠിപ്പിക്കാൻ നിൽക്കണ്ട നിങ്ങൾ    

പക്ഷേ ഇവളെയൊക്കെ തല്ലുകയല്ല വേണ്ടത്...എന്താണ് വേണ്ടതന്ന്‌ എനിക്കറിയാം       

ഇവിടെ   ഒരു വിരൽ അനങ്ങിയാൽ   ഉടനെ തന്നെ  ഇവൾ   നിങ്ങളെ ഫോൺ ചെയ്തു വിളിച്ചു വരുത്തും    കേൾക്കാൻ   നേരമില്ല    കുറ്റീപാറച്ചോണ്ട് ഇങ്ങ് പോരുകയും ചെയ്യും   നാണം ഇല്ലല്ലോ തള്ളേ കേട്ടപാതി കേൾക്കാത്ത പാതി ഓടി വരാൻ      ഇനിയും     ഇത് ആവർത്തിച്ചാൽ  ഇനിയുള്ള  കാലം   മകൾ വീട്ടിലുണ്ടാവും    ഞാൻ പറഞ്ഞില്ലന്ന്‌ വേണ്ടാ    എല്ലാം കണ്ടില്ലാന്ന്‌ വെക്കാൻ   ഭൂമിയോളം ക്ഷമിക്കുന്ന    ഹരിയല്ല  ഞാൻ 

ഇനിയും ഇവിടെ   നിന്ന്   നിങ്ങളുടെ മകളെ   ന്യായീകരിച്ച്    സംസാരിക്കാൻ   ആണ്  നിങ്ങളെ   ഉദ്ദേശമെങ്കിൽ  വന്ന വഴിക്കി തന്നെ  പോവുന്നതാവും  നല്ലത്.. 

അല്ലങ്കിലും  നിന്റെ സൽക്കാരം സ്വീകരിച്ചു വന്നതൊന്നുമല്ല   ഞാൻ     ഇവിടേക്ക്

വന്നിട്ടുണ്ടങ്കിൽ    അതുപോലെ തിരിച്ചു പോവാനും എനിക്കറിയാം ...    എന്ന് പറഞ്ഞുകൊണ്ട്   തള്ളയും അവളുകൂടി  ചവിട്ടി തുള്ളികൊണ്ട് ഇറങ്ങി പോയി 

അമ്മേ.... ഞാനും വന്നോട്ടെ അമ്മയുടെ കൂടെ    

എവിടേക്ക്   ? 

വീട്ടിലേക്ക്   "

മിണ്ടരുത്   നീ       ഇത് എല്ലാം നീ ചോദിച്ചു വാങ്ങിയതാ        ആ ഹരിയെ പുറം കാലുകൊണ്ട്    തട്ടിതെറിപ്പിച്ചു   ഇറങ്ങി പോന്നതല്ലേ     അതിലും വലുത് കിട്ടുമെന്ന്    കരുതി  

    അനുഭവിച്ചോ    ഇനി എന്ത് പ്രശ്നം ഉണ്ടങ്കിലും എന്നെ ഇവിടേക്ക് വിളിക്കണ്ട       അവന്റെ വായിലിരിക്കുന്നത് കേൾക്കാൻ എന്നെകൊണ്ട് വയ്യ   

അമ്മയും എന്നെ കൈയൊഴിഞ്ഞു പോവുകയാണോ  ? 

പിന്നെ ഞാനെന്ത് ചെയ്യണമെന്നാ    നീ ഈ പറയുന്നത്     തൽകാലം അവൻ പറയുന്നത്    അനുസരിച്ച്  ഇവിടെ ജീവിക്കാൻ നോക്ക്    അല്ലാതെ   എന്തെങ്കിലും ഒരു ചെറിയ ഒരു പ്രശ്നം വരുമ്പോഴേക്കും    എല്ലാം പെറുക്കിക്കൂട്ടി വീട്ടിലേക്ക് വന്നിട്ട് കാര്യമില്ല   

അനുഭവിച്ചോ  നീയായിട്ട്    ഉണ്ടാക്കി വെച്ചതല്ലേ  എല്ലാം...

അത്രയും പറഞ്ഞുകൊണ്ട് അവളുടെ അമ്മ  ചാടിതുള്ളികൊണ്ട് പടിയിറങ്ങി പോയി...!!! 

ഡാ...നമുക്ക് പുറത്തേക്ക് പോവാ   ഇനി ഇവിടെ ഇരുന്ന് അടിക്കാനുള്ള മൂടില്ല  

രാഹുൽ അത്‌ പറഞ്ഞപ്പോൾ എല്ലാവരും  അവനോട്  ഒരേ സ്വരത്തിൽ ചോദിച്ചു   ! 

നീ എന്തിനാ രാഹുൽ നിന്റെ അമ്മായിഅമ്മയോട് അങ്ങിനെ എല്ലാം പറയാൻ പോയത്  ? 

ഡാ...ആ തള്ളയോട് അങ്ങിനെഒന്നും ഞാൻ പറഞ്ഞിട്ടില്ലങ്കിൽ   അവളെ അനുസരണയുള്ള ഒരു ഭാര്യ ആക്കി മാറ്റാൻ എനിക്കി പറ്റില്ല  

അവളെ മാറ്റി എടുക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ..       

  ഇനി ആ   തള്ള അവളെ   വക്കാലത്തുമായി  എന്റെ മുൻപിലേക്ക് വരില്ല   അതിന് വേണ്ടിയാണ് ഞാൻ അങ്ങിനെ എല്ലാം സംസാരിച്ചത്    

എന്തിനും ഏതിനും അവളെ താളത്തിനൊത്തു   തുള്ളുന്ന തള്ള അവളുടെ കൂടെ ഉള്ളതുകൊണ്ടാണ്    അവൾക്ക് ഇത്രക്ക് അഹങ്കാരം..

   ജീവിതം ഒരു തമാശയായി കാണുന്ന  ഇവൾക്ക്   ഇനിയാണ്  ജീവിതം എന്താണന്ന് ഞാൻ  മനസ്സിലാക്കി കൊടുക്കാൻ     പോവുന്നത്    

അവളെ നമ്പറൊന്നും എന്റെ അടുത്ത്  ഏൽക്കില്ല.. 

  ഡാ..  രാഹുലെ.. ഞാൻ പോവട്ടെ     

എന്താ ഗിരി   പെട്ടന്ന് പോവുന്നത്   നീ    നമ്മുക്ക് ഒന്ന് കൂടിയിട്ട് പോവാം   ഇനി എന്തായാലും ഇവിടുന്ന് വേണ്ട  പുറത്ത്  തന്നെ ആയിക്കോട്ടെ 

നിങ്ങൾ കൂടിക്കോ     ഞാൻ പോണു    

അത്‌ എന്താ പോക്കാ ഗിരി ? 

ഞാൻ അടി എല്ലാം  നിർത്തി   രാഹുൽ       നിന്നോട് ഞാൻ പറഞ്ഞില്ലേ     

ഓഹോ... അത് എപ്പോ   ഞങ്ങൾ അറിഞ്ഞില്ലല്ലോ   ഞാൻ കരുതി നീ തമാശ പറയുയാണന്ന്    

അല്ലടാ സത്യം ഇനി മദ്യം കൈകൊണ്ട് തൊടില്ലന്ന് സത്യം ചെയ്തു പോയതാ   അത് ഇനി മാറ്റാൻ പറ്റില്ല       

കല്യാണം കഴിഞ്ഞപ്പോൾ ആള് നന്നായി പോയല്ലോ ഗിരി നീ 

അത്‌ നീ പറഞ്ഞത് സത്യം  

  അതിന്റെ   ക്രഡിറ്റ് എന്റെ  ഭാര്യക്കാണ്... "

വെറുതെ ഈ മദ്യം കാരണം ഇവിടെ ഇപ്പോ ഒരു സീനായില്ലേ   ഇതൊന്നും ഇവിടെ വെച്ച് വേണ്ടായിരുന്നു   രാഹുൽ  

എന്താടാ ഗിരി   നീ നിന്റെ പഴയ  ഏട്ടത്തിയുടെ ഭാഗം ന്യായീകരിക്കുകയാണോ  ? 

അല്ലടാ   ഇതൊന്നും വീട്ടിൽ നിന്ന് ശരിയാവില്ല അത് മാത്രമല്ല   ചിലർക്ക് ഇതൊന്നും ഉൾകൊള്ളാൻ പറ്റിയെന്നും വരില്ല.   "

അപ്പൊയെ ഞാൻ പറഞ്ഞതാ    രാഹുലിനോട്‌ ഇതൊന്നും ഇവിടുന്നു   വേണ്ടെന്ന്   ബാക്കിയുള്ള ഫ്രണ്ട്സും ഏറ്റു പിടിച്ചു   "

ഇതാപ്പോ നന്നായെ    ഇപ്പോ കുറ്റം എനിക്കായി...   എന്തായാലും   ഇനി  നാളെ  നോക്കാം   ഇന്നത്തെ മൂട് എല്ലാം പോയി    "

എന്നാൽ ശരി  രാഹുൽ ഞാൻ പോവാ..  എന്ന് പറഞ്ഞുകൊണ്ട് താഴേക്ക്  ഇറങ്ങിയതെയുള്ള   അപ്പോഴാ...   പിന്നിൽ നിന്ന് ഡാ    എന്നുള്ള   വിളി കേട്ടത്    "

നോക്കുമ്പോൾ നാഗവല്ലിയെ പോലെ  പിന്നിൽ  നന്ദന  

അയ്യോ   ഇവിടെ ഉണ്ടായിരുന്നോ  കെട്ടിലമ്മ..നമ്മൾ കണ്ടില്ലട്ടോ 

നീ എന്ത് ഭാവിച്ചാ...? 

ചോദ്യം   മനസ്സിലായില്ല     ഒന്ന് വിശദികരിച്ചു പറഞ്ഞാൽ കുഴപ്പമില്ലായിരുന്നു   

നിന്റെ വീട്ടിലോ നീ എനിക്കി സമാധാനം തന്നില്ല    ഇവിടെയും   അത്‌ തുടർന്നു പോവാനാണോ നിന്റെ ഉദ്ദേശം  ? 

നീ ഒരാളാണ്      രാഹുലിനെ   കള്ള് കുടിയനാക്കുന്നത്   

ആഹാ   ആണോ   ഇത് പുതിയ അറിവാണല്ലോ..    ആണെങ്കിൽ തന്നെ നീ അങ്ങ് സഹിച്ചോടി   "

ഇപ്പോ അവൻ ചെറിയ തോതിലാണ്      അടി  തുടങ്ങിയിരിക്കുന്നത്      ഇനി ഒരുപക്ഷേ    കൂടാൻ സാധ്യത ഉണ്ട് കാരണം   അവന്റെ കൂടെ പൊറുക്കുന്നത് നീ അല്ലേ   പിടിച്ചു നിൽക്കണ്ടേ     ഈ പൂതനന്റെ മുൻപിൽ   

ഡാ..... 

ഹേയ്.... ഡാ... അല്ല ഗിരി   അച്ഛനെ വിളിക്കുന്നത് പോലെ എല്ലാവരെയും കേറി അങ്ങിനെ ഡാ   പോടാന്ന് വിളിക്കല്ലേ    എന്നെപോലെയുള്ളവർ    കേട്ട് നിന്നന്ന് വരില്ല   മനസ്സിലായോടി    അഹങ്കാരി..."

  ഇറങ്ങിപോടാ   കള്ള് കുടിയാ..

ഡീ......  നീ ആരോടാ ഇറങ്ങി പോവാൻ പറയുന്നത്   എന്ന് ചോദിച്ചുകൊണ്ട് രാഹുൽ   മുകളിൽ നിന്ന് ചാടിയിറങ്ങി 

   അവനോട്  ഇറങ്ങി പോവാൻ പറയാൻ   നിന്റെ തറവാട് അല്ല ഇത്    

ഞാൻ വിളിച്ചിട്ടാ   അവൻ വന്നത്    അവൻ ഇനിയും വരും    നിനക്ക് നഷ്ട്ടം ഉണ്ടോ   ഉണ്ടങ്കിൽ നിനക്ക് ഇറങ്ങി പോവാം    അല്ലാതെ   ഈ വീട്ടിൽ വരുന്നവരെ അപമാനിക്കാൻ ആരും നിനക്ക് അധികാരം തന്നിട്ടില്ല     

ഇങ്ങനെയുള്ള അലവലാതികളാണോ   രാഹുലിന്റെ കൂട്ടുകാർ   എന്ന് അവൾ   പറഞ്ഞു കഴിഞ്ഞില്ല അടുത്ത അടിയും   അവളെ കവിളിൽ വീണു... 

ഇനി നീ ഒരക്ഷരം മിണ്ടിയാൽ കൊന്നുകളയും ഞാൻ കേട്ടോടി.    

എന്റെ മുൻപിൽ നിന്ന്    തന്നെ  രാഹുലിന്റെ കയ്യ് അവളെ മുഖത്ത്‌ പതിഞ്ഞപ്പോൾ   അതിൽ ഞാനൊന്ന് അഹങ്കരിച്ചു   കാരണം അവൾ ചോദിച്ചു വാങ്ങിയതാ ഇത്  

കയറി പോടീ    നാശം പിടിച്ചവളെ..    എന്ന് പറഞ്ഞുകൊണ്ട്   രാഹുൽ വീണ്ടും   അവളെ നേരെ കയ്യ് ഉയർത്തിയതും    ഞാൻ ആ കയ്യിൽ പിടിച്ചു   

മതിയെടാ   അവളെ തല്ലിയാൽ നിന്റെ കയ്യ് നാറും  എത്ര തല്ലിയാലും    അവൾ നന്നാവുമോ എന്ന് തോന്നുന്നില്ല  

സോറി ഗിരി   അവൾക്ക് വേണ്ടി ഞാൻ നിന്നോട് മാപ്പ് പറയാം 

ഒന്നുപോട അവന്റെ ഒരു മാപ്പ്    നമ്മൾ തമ്മിൽ ഒരു മാപ്പ് പറച്ചിലിന്റെ ആവശ്യമുണ്ടോ  ?  

അവളെ സ്വാഭാവം എനിക്കറിയില്ലേ   ഇതെക്കെ ഞാൻ എത്ര കണ്ടതാ...

എന്നാലും എന്റെ ഗിരി    നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും ഒന്നും പ്രതീക്ഷിച്ചില്ല   ഇതിനെ മെരുക്കിഎടുക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട് മോനേ...   

നിന്റെ കൈകൊണ്ട് അവൾ  അടി കിട്ടി ചാവാതിരുന്നാൽ ഭാഗ്യം..."

എന്തായാലും അവളെ തള്ളക്കിട്ട്    നീ കൊടുത്തത് നന്നായി    ഇനി ഈ വഴിക്കി വരില്ല.. 

അവളെ നന്നാക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ   

എന്നാ..ശരി ഡാ ഞാൻ പോയി 

അപ്പോ നീ നാളെ ഉണ്ടാവില്ല  ലെ 

ഇല്ലടാ    ഞാൻ നിർത്തി   ഞാൻ നിന്നോട് പറഞ്ഞില്ലേ    ഇനി ഞാൻ   മദ്യം തൊടില്ലന്ന്   

എന്നാ   അങ്ങിനെ ആവട്ടെ 

======================

തിരക്കിട്ട്    വീട്ടിലേക്ക്    പോവുമ്പോഴാ...ഫോൺ റിംഗ് ചെയ്യുന്നത്    ഫോൺ എടുത്തു നോക്കുമ്പോൾ    ഇന്ദു ആണ് 

എന്താടി...? 

ഏട്ടൻ എവിടെയാ.. ? 

എന്താ കാര്യം    പറ  ? 

ഏട്ടൻ എവിടെയാണന്ന് പറ എന്നാ ഞാൻ പറയാം ? 

ഞാൻ കള്ള്ഷാപ്പിൽ   എന്തേയ് നീ വരുന്നോ  കമ്പനിക്കി   "

ഇന്ദു.... ... 

പെണ്ണ് മിണ്ടുന്നില്ലല്ലോ..." 

ഫോൺ വെച്ച് പോയോ     ഇനി മിണ്ടില്ല ഈ പെണ്ണ്    "

ഒന്ന് പറയടി പെണ്ണേ...ഇല്ലങ്കിൽ ഞാൻ ഫോൺ വെക്കും   അല്ലങ്കിൽ   മര്യാദക്ക് പറഞ്ഞോ 

ഏട്ടൻ രാഹുലിന്റെ വീട്ടിൽ നിന്ന് പോയോ അറിയാൻ വേണ്ടി വിളിച്ചതാ ഇവിടെ ഇരുന്നിട്ട് സമാധാനം കിട്ടുന്നില്ല  എനിക്കി 

അയ്യോടാ...ഭയങ്കരം തന്നെ   

ഞാൻ വീട്ടിലേക്ക് പോവാണ് മോളേ    "

കള്ള് കുടിച്ചിട്ടുണ്ടോ  ? 

പിന്നെ രണ്ട് കുപ്പി മൊത്തത്തിൽ ഞാൻ ഒറ്റക്ക്  അങ്ങ് കുടിച്ചു... "

എന്റെ പെണ്ണേ ഞാൻ നിനക്ക് സത്യം ചെയ്തു തന്നതല്ലേ    ഇനി കുടിക്കില്ലന്ന്    പിന്നെ വീണ്ടും വീണ്ടും നീ ഇത് തന്നെ ചോദിക്കണോ    ഇത്രക്ക് വിശ്വാസം ഇല്ലാതായി പോയോ   നിനക്ക് എന്നെ  ? 

പേടിച്ചിട്ടാ

നിന്റെ  ഈ   പേടി ഇതുവരെയും മാറിയില്ലേ  നീ ഫോൺ വെക്ക് ഇത് റോഡാണ്   വീട്ടിൽ പോയിട്ട് വിളിക്കാം ട്ടോ    

മോള് എന്തെ ഉറക്കം ആണോ  ? 

ദേ ഇപ്പോ ഉറങ്ങിയതേയുള്ളു 

എന്നാ ഫോൺ വെച്ചോ  

ഫോൺ പോക്കറ്റിലേക്ക് ബൈക്ക് സ്റ്റാർട്ട്  ചെയ്യാൻ പോവുമ്പോഴാ   പിന്നിൽ നിന്ന് ഗിരി എന്നൊരു വിളി കേട്ടത്   

തിരിഞ്ഞു നോക്കുമ്പോൾ ഷിഫാന    

ഈ പണ്ടാറം  ഇപ്പോ എന്താ ഇവിടെ      എവിടെ പോയാലും   ഉണ്ടാവുമല്ലോ    ഇവൾ എന്റെ പിന്നാലെ    

എന്താ ഗിരി  എന്നെ കണ്ടപ്പോൾ   ഈ മുഖത്തൊരു ദേഷ്യം 

നീ എന്തിനാ ഇപ്പോ എന്നെ വിളിച്ചത്   അത്‌ പറ ആദ്യം.. 

ഓ....ഒന്ന് വിളിക്കാനും പാടില്ലേ?

ഷിഫാന തമാശ കളിക്കാതെ കാര്യം പറ  ? 

  നിനക്ക് ഒരു സന്തോഷം വാർത്തയുണ്ട് അത് പറയാൻ വേണ്ടി വിളിച്ചതാ    "

എന്തേയ് നീ വീണ്ടും നാട് വിടാൻ   വേണ്ടി പോവുകയാണോ  ? 

ഓഹോ അപ്പോ ഞാൻ ഈ നാട്ടിൽ നിന്ന് പോവുന്നതാ ഗിരിക്കി ഇഷ്ട്ടം അല്ലേ...? 

നീ പേടിക്കണ്ട   നിനക്ക് ശല്യമായി  ഇനി ഒരിക്കലും ഈ ഷിഫാന വരില്ല... "

നിന്റെ മനസ്സിൽ എന്നോട് ഇത്രക്ക് വെറുപ്പാണന്ന് ഞാനറിഞ്ഞില്ല.. 

മതി ഷിഫാന വെറുതെ പറഞ്ഞു പറഞ്ഞു   നീ ഒരുപാട് കാട് കയറണ്ട    നിനക്ക് എന്താണ് പറയാനുള്ളത്  അത് ഒന്ന് പറഞ്ഞു തുലക്ക്    എനിക്കി സമയം ഇല്ല    

  എന്റെ വിവാഹം ഉണ്ട്    അത്‌ പറയാൻ വേണ്ടിയാ   ഞാൻ നിന്നെ വിളിച്ചത്   

ഭഗവാനെ നീ എന്റെ പ്രാർത്ഥന കേട്ടല്ലോ   സന്തോഷം    "

ഗിരി  എന്താ ആലോചിക്കുന്നത്  ? 

ശല്യം ഒഴിവായി കിട്ടിയല്ലോ എന്നാവും   അല്ലേ    "

എപ്പോഴാ നിന്റെ വിവാഹം   ? 

അടുത്ത ആഴ്ച   "

ഉപ്പാന്റെ ഉമ്മാന്റെ ഒറ്റ നിർബന്ധം   കാരണമാണ്     ഈ വിവാഹത്തിന് സമ്മതം മൂളിയത്  പോരാത്തതിന് അവരുടെ ഭീഷണിയും   ഈ വിവാഹത്തിന് ഞാൻ    സമ്മതം മൂളിയില്ലങ്കിൽ എന്റെ മുൻപിൽ വെച്ച് തന്നെ അവരുടെ ജീവിതം അവസാനിപ്പിക്കുമെന്ന്.. 

ഏത് മാതാപിതാക്കളും ആഗ്രഹിക്കുന്നത് അവരുടെ മക്കൾ നല്ല നിലയിൽ ജീവിക്കുന്നത് കാണാൻ വേണ്ടിയാണ്    മക്കളുടെ സന്തോഷം അതാണ്    അവരുടെ സന്തോഷം    പിന്നെ ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല   നിന്റെ നന്മയാണ് അവർ ആഗ്രഹിക്കുന്നത്   അതുകൊണ്ടാണ് അവർ അങ്ങിനെ വാശി പിടിക്കുന്നത്  

അത് എല്ലാം എനിക്കറിയാം   

പക്ഷേ....

എന്തോന്ന് പക്ഷേ    ഒരിക്കൽ   ഒരു പ്രണയം ഉണ്ടന്ന്      കരുതി   പിന്നെ മരണം വരെ   ആ പ്രണയവും   കൂട്ട് പിടിച്ചു   ആരെങ്കിലും ജീവിതം ഹോമിച്ചിട്ടുണ്ടോ..? 

ഉണ്ടാവും പക്ഷേ    ആയിരത്തിൽ ഒന്നോ രണ്ടോ പേര്   മാത്രം. 

ഗിരി സംസാരിക്കാൻ പഠിച്ചു പോയി    എത്ര ലാഘവത്തോടെയാണ്   കാര്യങ്ങൾ    സംസാരിക്കുന്നത്   

എനിക്കി നിന്നോട് സംസാരിച്ചു നിൽക്കാൻ സമയമില്ല ഞാൻ പോണു   

ഗിരി പോവല്ലേ   ഒരു കാര്യം കൂടി 

നിന്റെ വൈഫിന്റെ ഡെലിവറി കഴിഞ്ഞോ  ? 

ഉവ്വ്‌    "

മോളാണോ  ? 

അതെ   "

നിന്റെ ആഗ്രഹം സഫലമായി ലെ    ?

   മ്മ്.. 

നിന്റെ ചെക്കന്റെ ഫോട്ടോ ഉണ്ടോ കയ്യിൽ    

എന്തിനാ   ? 

ഒന്ന് കാണാൻ    "

എന്തായാലും നിന്റെ അത്ര ഭംഗി ഒന്നുല്ല്യ    അതുകൊണ്ട് നീ കാണണ്ട    !

മുഖത്തിന്റെ ഭംഗിയിൽ അല്ല കാര്യം    മനസ്സിന്റെ ഭംഗിയിൽ ആണ് കാര്യം    അത്‌ ഓർത്താൽ നിനക്ക്  നന്ന്    

അന്ന് നീ എന്നോട് ഒരു ഡയലോഗ് അടിച്ചിരുന്നു    എന്റെ ഇന്ദുന്റെ മുൻപിലിട്ട്   ഓർക്കുന്നുണ്ടോ  നീ         അന്ന്   നിന്റെ കരണം നോക്കി  ഞാൻ പൊട്ടിക്കാതിരുന്നത്       ഇന്ദു എന്റെ കൂടെ ഉള്ളത് കൊണ്ട് മാത്രമാണ്       അല്ലങ്കിൽ എന്റെ കൈ നിന്റെ മുഖത്ത്‌   വീണനെ..

അന്ന്  നീ ഒരുത്തി കാരണം എന്റെ പെണ്ണ് എത്ര വേദനിച്ചുന്ന് അറിയോ   നിനക്ക്       തിരിച്ച് പറയാൻ   എനിക്കി ഒരവസരം വരും അന്ന് ഞാനും പറഞ്ഞോളാം    

ഞാൻ  അവളെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഗിരി 

മിണ്ടരുത് നീ      ഇത് റോഡാണന്ന് ഞാൻ നോക്കില്ല.. 

അധികം നിന്ന് ചിണുങ്ങാതെ പോവാൻ നോക്ക്    "

പോവല്ലേ   ഗിരി    നീ   എന്റെ വിവാഹത്തിന് വരുമോ  ? 

ഇല്ല     എനിക്കി ഒഴിവില്ല ഇപ്പോ ഭയങ്കര ബിസിയാണ് ഞാൻ 

ഞാൻ വന്നില്ലങ്കിലും വേണ്ടിയില്ല    നിന്റെ വിവാഹം ഭംഗിയായി    നടന്നാൽ മതി..!    

പ്ലീസ് ഗിരി എന്റെ ഒരാഗ്രഹമാണ്   നീ എന്റെ  വിവാഹത്തിൽ പങ്കെടുക്കുക എന്നുള്ളത്   

തൽകാലം   നീയിപ്പോ    പോവാൻ നോക്ക്    എനിക്കി വരാൻ കഴിഞ്ഞാൽ ഞാൻ വരാം.. 

  താങ്ക്സ്  ഗിരി   

അങ്ങിനെ പറയുകയല്ലാതെ    വേറെ വഴിയില്ല   അല്ലങ്കിൽ  പിന്നെ ഇവിടെ  നിന്ന്   ഇത് തന്നെ പറഞ്ഞോണ്ടിരിക്കും     കഷ്ട്ടകാലത്തിന് അച്ഛനാങ്ങാനും കണ്ടാൽ   നല്ലൊരു മുഖം ചീത്തായാവും   അതുകൊണ്ട് റിസ്ക് എടുക്കാൻ വയ്യ    "

അവൾ കാരണം മുൻപ് കിട്ടിയത് ഓർക്കുമ്പോൾ   ഹോ    ആ    അടി   ഓർക്കാൻ പോലും വയ്യ     അതുകൊണ്ട് വേഗം വീട്ടിലേക്ക് വിട്ടു   

വീട്ടിലേക്ക് ചെല്ലുമ്പോൾ ഉമ്മറത്ത്‌ തന്നെ അച്ഛനുണ്ട്    ഭഗവാനെ..   ഇനി  ഞാനങ്ങാനും   അവളോട് സംസാരിക്കുന്നത്    അച്ഛൻ   കണ്ടുവോ...

ഹേയ് കാണാൻ വഴിയില്ലല്ലോ  

നീ എവിടെ ആയിരുന്നു ഗിരി  ? 

സമാധാനം   ആ ചോദ്യത്തിൽ   മനസിലാവും   എന്നെ കണ്ടിട്ടില്ലന്ന്.. 

ഞാൻ രാഹുലിന്റെ വീട്ടിൽ   

അവിടെ എന്താ പരുപാടി  ? 

ഒന്നുല്ല അച്ഛാ   വെറുതെ അവൻ വിളിച്ചപ്പോൾ പോയതാ     

വെറുതെ അങ്ങിനെ നീ പോവില്ലല്ലോ   ! 

അവന്റെ കല്യാണം കഴിഞ്ഞ വകയിൽ   പാർട്ടി ഉണ്ടായിരുന്നോ  വീട്ടിൽ   ? 

ഉണ്ടായിരുന്നു പക്ഷേ   ഞാൻ   അതിനൊന്നും നിന്നിട്ടില്ല   

ഞാനത്  പറഞ്ഞപ്പോഴേക്കും  അച്ഛന്റെ മുഖം എന്റെ മുഖത്തോട്‌ അടുപ്പിച്ചു  നോക്കി 

അച്ഛന് സംശയം ആണ് ലെ  എന്നെ       എന്റെ അച്ഛാ മദ്യം തൊടില്ലന്ന് പറഞ്ഞാൽ    പിന്നെ ഈ ഗിരി തൊടില്ല     

ഇപ്പോ വിശ്വാസം ആയി   ഞാൻ കരുതി വീണ്ടും നീ തുടങ്ങിയെന്ന്. 

നീ ഒന്ന് അവിടെ നിന്നേ   "

റൂമിലേക്ക് പോവുമ്പോഴാ വീണ്ടും അച്ഛന്റെ വിളി   "

എന്താ അച്ഛാ..? 

നമുക്ക്   മോളേ   പേര് ഇടൽ ചടങ്ങ് നടത്തണ്ടേ    ? 

ആാ... വേണം    അച്ഛാ.."

നാളെയല്ലെ   ഇരുപത്തിയെട്ട്    അപ്പോ ആ ചടങ്ങ് നാളെ അങ്ങ്  നടത്താം  
 
ആയിക്കോട്ടെ സന്തോഷം 

അങ്ങിനെ പിറ്റേന്ന് എന്റെ മോളുടെ  പേരിടൽ ചടങ്ങ്   അത്യാവശ്യം കുടുംബക്കാർ എല്ലാവരും ഉണ്ടായിരുന്നു   

മോളേ അച്ഛന്റെ മടിയിലേക്ക് വെച്ച് കൊടുത്തപ്പോൾ  ഉടനെ തന്നെ   അച്ഛന്റെ  ചോദ്യം     നീ അല്ലേ   പേര് വിളിക്കേണ്ടത്  ? 

വേണ്ട  അച്ഛൻ വിളിച്ചാൽ   മതി   അതാണ് എനിക്കും ഇന്ദുനും ഇഷ്ട്ടം... 

അപ്പോൾ അച്ഛന്റെ മുഖത്ത്‌ 
 അതിരുകവിഞ്ഞുള്ള സന്തോഷം ഞാൻ കണ്ടു 

മോളേ മടിയിലിരുത്തി അച്ഛൻ മോളുടെ കാതിൽ  പേര് ചൊല്ലി വിളിച്ചു    പാർവതി....    

അച്ഛൻ ആ പേര് വിളിച്ചപ്പോൾ പുള്ളിക്കാരിന്റെ ഒരു ചിരികാണണം..  അപ്പോ ഒരു  കരച്ചിലും ഇല്ല    ""    

അങ്ങിനെ ആ   ചടങ്ങും ഭംഗിയായി     അവസാനിച്ചു

അങ്ങിനെ രണ്ട് ആഴ്ചകൾക്ക് ശേഷം    എന്റെ ഏട്ടന്റെ വിവാഹവും വന്നെത്തി... 

അങ്ങിനെ  ഏട്ടനും ചേച്ചിയും കാത്തിരുന്ന    ആ...സുന്ദരമായ   മുഹൂർത്തവും   വന്നെത്തി     

    അത്യാവശ്യം കുടുംബക്കാരെ  മാത്രമേ     ചടങ്ങിന് സാക്ഷിയാവാൻ ക്ഷണിച്ചിട്ടുള്ളും.. 

   ചെറിയൊരു ചടങ്ങ്  അങ്ങിനെ മതിയെന്ന് ഏട്ടന്റെയും അച്ഛന്റെയും നിർബന്ധമായിരുന്നു..   

ഏട്ടാ....  കഴിഞ്ഞില്ലേ   ഇനിയും    ? 

എന്റെ അമ്മോ..    എന്താ ഞാൻ ഈ കാണുന്നത്      എന്റെ ഏട്ടൻ ആള് ചുള്ളനായിട്ടുണ്ടല്ലോ

ഒന്ന് പോടാ  ഗിരി കളിയാക്കാതെ.. 

ഞാൻ   എന്റെ ഏട്ടനെ  കളിയാക്കിയതല്ല    ഒരു സത്യം പറഞ്ഞതല്ലേ    

ഡാ....ഗിരി..  കഴിഞ്ഞില്ലേ   ? 

ഏട്ടാ..    അച്ഛൻ വിളിക്കുന്നുണ്ട് പെട്ടന്ന് ആവട്ടെ   

  നിമിഷങ്ങൾക്കുള്ളിൽ തന്നെ     ഞങ്ങൾ എല്ലാവരും    അമ്പലത്തിലേക്ക് പുറപ്പെട്ടു   

ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും  ചേച്ചിയും കുടുംബവും   അവിടെ എത്തിയിരുന്നു    

  അങ്ങിനെ അഗ്നിസാക്ഷിയായി   ഏട്ടൻ ചേച്ചിയുടെ   കഴുത്തിൽ   താലി ചാർത്തി..."

രണ്ടാളുടെയും മുഖത്ത്‌  
ഒരായിരം   നക്ഷത്രതിളക്കം  ഞാൻ കണ്ടു       പിന്നെ അങ്ങോട്ട് സന്തോഷത്തിന്റെ   നിമിഷങ്ങൾ ആയിരുന്നു അവർക്ക് രണ്ടുപേർക്കും    

  അമ്മ   ആരതി ഒഴിഞ്ഞു   നിലവിളക്ക്  ചേച്ചിയുടെ  കയ്യിൽ കൊടുത്ത്‌     സന്തോഷത്തോടെ  തന്നെ അമ്മ അവരെ    സ്വീകരിച്ചു   വീട്ടിലേക്ക് കയറ്റി  

മോളെയും കളിപ്പിച്ചോണ്ട്   ഞാൻ റൂമിൽ ഇരിക്കുമ്പോഴാ  ചേച്ചി   മണിയറയിലേക്ക്   പാലുമായി   മന്ദം മന്ദം   നടന്നു നീങ്ങുന്നത് കണ്ടത്   

പതിവ് ആചാരങ്ങൾ ഒന്നും തെറ്റിക്കാതെ  കാര്യങ്ങൾ എല്ലാം മുറപോലെ നടക്കുന്നുണ്ടല്ലോ  "

എന്തായാലും   അവര്  പൊളിക്കട്ടെ  

     പാവം   ഇനിയെങ്കിലും എന്റെ ഏട്ടന് ഒരു നല്ല ജീവിതം ഉണ്ടായാൽ മതി   ആ പൂതന കാരണം    ഒരുപാട് അനുഭവിച്ചതാ   പാവം  ഏട്ടൻ..          

റൂമിൽ പോയി നോക്കുമ്പോൾ ആള്    റൂമിലില്ല.. 

പാൽ മേശപുറത്തേക്ക്   വെച്ച്   അവൾ   പതിയെ ജനൽ പാളി തുറന്ന്   വെറുതെ ഇരുട്ടിലേക്ക് നോക്കി    കുറെ സമയം അങ്ങിനെ നോക്കി നിന്നും 

പെട്ടന്നാണ്   ബലിഷ്ഠമായ കരങ്ങൾ   അരയിൽ പിടുത്തം മുറുകിയത്   ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കുമ്പോൾ   പിന്നിൽ    ഹരി 

എന്താടോ താൻ പേടിച്ചോ  ? 

നാണത്താൽ   അവളുടെ മിഴികൾ അടഞ്ഞുപോയി 

ഇവിടേക്ക് നോക്ക്   എന്ന് പറഞ്ഞുകൊണ്ട്   ഹരി അവളെ മുഖം മെല്ലെ പിടിച്ചുയർത്തി   

എന്ത് നാണമാ ഗീതു ഇത്    നീ   എന്നെ  ആദ്യമായി കാണുന്നത് പോലെയുണ്ടല്ലോ..


ഈ നാണം ഞാൻ മാറ്റണോ അല്ലങ്കിൽ നീയായിട്ട് മാറ്റുന്നോ..? 

എന്ന് ചോദിച്ചുകൊണ്ട്   മെല്ലെ  അവളുടെ മുഖത്തേക്ക് ഹരിയുടെ   മുഖം ചേർത്തു വെക്കാൻ  പോവുമ്പോയേക്കും   അവൾ രണ്ട് കൈകൊണ്ടും മുഖം മറച്ചു പിടിച്ചു   

വീണ്ടും ആ കയ്യ് തട്ടിമാറ്റിക്കൊണ്ട്    ഹരി അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലേക്ക് അമർത്തി വെച്ചു 

ഹരിയുടെ ചുടുനിശ്വാസം   അവളെ  കൺപോളകളിൽ   തട്ടിയതും    
അവൾ   ഒരു കൊച്ച് കുഞ്ഞിനെ പോലെ   ഹരിയുടെ നെഞ്ചിലേക്ക്  തല ചായ്ച്ചു കിടന്നു 

   ഉടനെ തന്നെ അവന്റെ കരങ്ങൾകൊണ്ട്   അവളെ ഇറുകെ  വാരിപുണർന്നുകൊണ്ട്  നെറ്റിയിലേക്ക്  ചുണ്ടുകൾ ചേർത്ത് വെച്ചു    

അവന്റെ നെഞ്ചിലെ ചൂടേറ്റ് അങ്ങിനെ നിൽക്കുമ്പോൾ   എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം അവൾക്ക് അനുഭവപെടുകയായിരുന്നു   
    
   ഒന്നൂടി ശക്തിയിൽ അവൾ അവനെ വരിഞ്ഞുമുറുക്കി   

ഗീതു.....   എന്താ ഇത്   നീ എന്നെ  ശ്വാസം മുട്ടിച്ചു കൊല്ലുമോ   എന്ത് പിടുത്തമാ പെണ്ണേ ഇത്     ഇപ്പോ നാണം എല്ലാം പോയോ    ?    

കിടക്കേണ്ട  ഇങ്ങനെ ഇന്ന് മുഴുവൻ കെട്ടിപ്പിടിച്ചു നിന്നാൽ മതിയോ   ? 

എനിക്കി കിടക്കേണ്ട..  

പക്ഷേ എനിക്കി അങ്ങിനെ പോരല്ലോ..   എന്ന് പറഞ്ഞു കൊണ്ടവൻ     അവളെ കോരിയെടുത്തുകൊണ്ട്    ബെഡിലേക്ക് കിടത്തി.."

ബെഡിലേക്ക് കിടന്നതും അവൾ  സ്ഥാനം തെറ്റിയ സാരി വേഗം  നേരായാക്കി   അത്‌ കണ്ടിട്ടാവാണം   ഹരി ഒരു    കുസൃതിയോടെ    അവളെ  ഒരു  നോട്ടം നോക്കി..


ഗീതു.....

മ്മ്...

ശരിക്കും ഇത് സ്വപ്നമാണോ ഗീതു    എനിക്കി എന്തോ വിശ്വസിക്കാൻ തോന്നുന്നില്ല 

സത്യം എനിക്കും   അങ്ങിനെ തോന്നിപോവുകയാ   ഹരി..

  എല്ലാം ദൈവനിശ്ചയം  അല്ലേ ഗീതു  ? 

മ്മ്   

ഹരിയുടെ   കാലിന്റെ  വേദനയെല്ലാം   പൂർണമായി മാറിയോ  ? 

നീ എന്റെ അരികിൽ എത്തിയാൽ എന്ത് വേദനയാണ് എനിക്കി   

  പേടിക്കണ്ട ഇപ്പോ വേദനയൊന്നും ഇല്ലടി..  ഇനി ഒട്ടും ഉണ്ടാവില്ല  എന്ന് പറഞ്ഞുകൊണ്ട്   അവളെ പിടിച്ച് അവന്റെ നെഞ്ചിലേക്ക് പിടിച്ചു കിടത്തി     

ഗീതു.....

മ്മ്..."

അവന്റെ സ്വരമൊരു കുളിർകാറ്റുപോലെ   അവളെ പൊതിഞ്ഞതും    അവൾ    അവനെ മുറുകെ വാരിപുണർന്നു 

=======================

ഇന്ദു....

ഇന്ന് ഉറങ്ങുമോ എന്റെ ഈ കാന്താരി   ? 

ഏട്ടന്റെ  ഈ   തിരക്ക് കാരണം ആണ്   ഇവൾ ഉറങ്ങാത്തത്  അല്ലങ്കിൽ ഈ സമയം ആവുമ്പോൾ ഉറങ്ങുന്നതാ..

അച്ഛന്റെ പാറുട്ടി....   ഒന്ന് ഉറങ്ങടാ   അമ്മയും അച്ഛനും ഒന്ന് റൊമാന്റിക് ആവട്ടെ 

എന്തെക്കെയാ   ഏട്ടാ ഈ പറയുന്നത്    കൊച്ച് കുഞ്ഞിനോട്‌ ? 

അത്‌ കേട്ടാൽ തന്നെയെങ്കിലും എന്റെ മോള് ഒന്ന് ഉറങ്ങുമല്ലോ എന്ന് കരുതിയിട്ടാണ്   

നല്ല മോളാ    അവളിപ്പോ ഉറങ്ങും ട്ടോ   ഏട്ടൻ കാത്തിരുന്നോ       ദേ കണ്ടില്ലേ   ഉണ്ടക്കണ്ണും വെച്ച് നോക്കി കിടക്കുന്നത് .. 

  എന്റെ പാറുട്ടി അച്ഛന്റെ ചക്കര അല്ലേ    ഒന്ന് ഉറങ്ങടി   വേഗം..

ദേ അത് പറഞ്ഞപ്പോൾ എന്റെ കാന്താരിന്റെ ചിരി കണ്ടില്ലേ   

നീ അവിടെ ചിരിച്ചിരുന്നോ    അച്ഛൻ ഉറങ്ങട്ടെ ട്ടോ 

ഞാനത് പറഞ്ഞപ്പോൾ നീ എന്തിനാടി ചിരിക്കുന്നത്  ? 

പാവം എന്റെ ഏട്ടന്റെ അവസ്ഥ ആലോചിച്ചു ചിരിച്ചു പോയതാ  ഞാൻ..."

നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി   എന്റെ മോള് ഒന്ന് ഉറങ്ങിക്കോട്ടെ... "

ഉറക്കം കണ്ണുകളെ    തലോടുമ്പോഴാ    ഇന്ദുന്റെ വിളി      

ഏട്ടാ...ഉറങ്ങിയോ  ? 

ഉറങ്ങാനോ   നല്ല കാര്യമായി   നിന്നെ കാത്തിരിക്കുവല്ലേ പെണ്ണേ ഞാൻ   അപ്പോ എനിക്കി എങ്ങനെ ഉറക്കം വരും 

എന്റെ കാന്താരി ഉറങ്ങിയോ  ? 

ദേ  ഇപ്പോ അങ്ങ് ഉറങ്ങിയതെയുള്ളു    "

എന്തേയ് ഒരു കള്ളം നോട്ടം..? 

എത്ര ദിവസമായി   ഇതുപോലെ എന്റെ പെണ്ണിനെ ഒന്ന് കെട്ടിപിടിച്ചു കിടന്നിട്ട്.. 

ഹോ...എന്റെ ഏട്ടാ ഒന്ന് മെല്ലെ പിടിക്കി എന്നെ കൊല്ലല്ലേ    

അവിടെ അപ്പുറത്തെ റൂമിൽ ഏട്ടനും ചേച്ചിയും പൊളിക്കുന്നുണ്ടാവും     

അതിന്   എന്താ  പൊളിക്കട്ടെ   

നമ്മക്കും  ഒന്ന് പൊളിച്ചാലോ.. 

അയ്യടാ മോനേ  അടങ്ങി അവിടെ കിടന്നോ ട്ടോ 

പ്ലീസ് എന്റെ മുത്തല്ലേടി   നീ 

ഒരു മുത്തും ഇല്ല ചിപ്പി ഇല്ല   അടങ്ങി അവിടെ കിടന്നോ  ഇല്ലങ്കിൽ ഞാൻ അമ്മന്റെ അരികിൽ പോയി കിടക്കും 

ഹോ...വെറുതെ  ഇത്രയും   സമയം    ഞാൻ    ഒരുപാട് കൊതിച്ചു   പോയി   

കുറച്ച്കൂടി അങ്ങ് ക്ഷമിക്കി ട്ടോ 

ഇതുവരെയും ഞാൻ  ക്ഷമിച്ചില്ലേ പെണ്ണേ..   

ആാ... ക്ഷമിച്ചതിന്   എല്ലാം   നീ എനിക്കി   അവാർഡ്‌ തരണം  .. 

അവാർഡ്‌ ഇപ്പോ  തന്നെ   വേണോ   അതോ   പിന്നെ മതിയോ  ? 

എനിക്കി ഇപ്പോ തന്നെ  വേണം   എന്ന് പറഞ്ഞു കൊണ്ട് പെണ്ണിനെ പിടിച്ച് എന്റെ നെഞ്ചിലേക്ക് കിടത്തി....

ദേ   ഏട്ടാ    കുരുത്തക്കേട്‌  ഒന്നും വേണ്ടാ ട്ടോ..  " 

നീ ഒന്നു മിണ്ടാതെ അടങ്ങി  കിടക്കടി പെണ്ണേ...!  

=======================

  പിറ്റേന്ന് പുലർച്ചെ തന്നെ ചേച്ചി എഴുന്നേറ്റ്‌.. "

   ഇന്ദുന്റെ ജോലി എല്ലാം പുള്ളിക്കാരി ഏറ്റടുത്തിട്ടുണ്ട്   

കുളികഴിഞ്ഞു പൂജാമുറിയിൽ കയറി    വിളക്ക് വെച്ച്   പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷം   നേരെ അടുക്കളയിലേക്ക്      വിട്ടു 

കാപ്പി ഇട്ട് ഓരോരുത്തർക്ക് ആയി  കൊടുത്തുകൊണ്ടിരിക്കുമ്പോഴാ  അമ്മ അടുക്കളയിലേക്ക് വരുന്നത്    

   ഒരു കപ്പ്  കാപ്പി  അമ്മയുടെ നേരെ നീട്ടികൊണ്ട്   ചേച്ചി പറഞ്ഞു    അമ്മേ കാപ്പി...

എനിക്കി ഇപ്പോ വേണ്ടാ    ഞാൻ പിന്നെ എടുത്തുകുടിച്ചോളൂ    നീ അവിടെ വെച്ചേക്ക്.. 

അത്‌ കേട്ടപ്പോൾ എന്തോ ചേച്ചിയുടെ   മുഖത്ത്‌   ആകെ ഒരു സങ്കടം പോലെ    "

ഉമ്മറത്ത്‌ പേപ്പറിൽ കണ്ണും നാട്ടോണ്ടിരിക്കുന്ന    എന്റെ അരികിലേക്കായി   അമ്മ വന്നുകൊണ്ട് ചോദിച്ചു   

ഇന്ദു   എണീറ്റില്ലേ ഗിരി...? 

അവൾ ബാത്‌റൂമിൽ കാണും ഇപ്പോ വരും   

മോള് ഉറക്കം ആണോ  ? 

ഉറങ്ങിയെന്ന് തോന്നുന്നു   എന്താ അമ്മേ  ? 

നീ പോയിട്ട് ഇന്ദുനെ വിളിക്കി..

ഞാൻ അവളെ വിളിക്കുമ്പോയേക്കും   അവൾ ഉമ്മറത്ത്‌ എത്തിയിരുന്നു    

എന്താ   അമ്മേ? 

മോള് പോയി അമ്മക്ക് ഒരു ഗ്ലാസ്സ് കാപ്പി എടുത്തു താ 

അയ്യോ അമ്മക്ക്   ചേച്ചി  ഇതുവരെ  കാപ്പി തന്നില്ലേ  ? 

അമ്മക്ക് നീ തന്നാൽ മതി   "

അമ്മയുടെ ആ സംസാരം കേട്ടപ്പോൾ ഞാൻ അമ്മയെ തന്നെ ഒന്ന് നോക്കി പോയി 

  എന്തുപറ്റി   ഈ    അമ്മക്ക്   ചേച്ചി കാപ്പി കൊടുത്തപ്പോൾ  വേണ്ടാന്ന് പറഞ്ഞ ആള് അല്ലേ 

ഇനി ചേച്ചിയോട് അമ്മായിഅമ്മ പോര് എങ്ങാനും തുടങ്ങിയോ..?  

ഏട്ടന് റൂമിലേക്ക് കാപ്പിയുമായി പോയി പോവുമ്പോഴാ   ഞാൻ ചേച്ചിയുടെ മുഖം ശ്രദ്ധിച്ചത്    

കരഞ്ഞത് പോലെ   ഉണ്ട് ചേച്ചിന്റെ മുഖം കണ്ടപ്പോൾ   

ഹരി.....  ഇത് എവിടെ പോയി  ? 

അപ്പോഴാ ബാത്‌റൂമിൽ നിന്ന് ശബ്ദം കേട്ടത്    

ആഹാ വന്നോ എന്റെ പെണ്ണ് ഞാൻ  നോക്കിയിരിക്കുകയായിരുന്നു  

എന്തേയ് എന്റെ പ്രിയതമയുടെ മുഖത്ത്‌ ഒരു സങ്കടം    ഇന്നലെ കണ്ട  സന്തോഷം ഒന്നും ഇല്ലല്ലോ   ഈ മുഖത്ത്‌  

ഹേയ് ഒന്നുല്ല്യ   "

എന്റെ മുഖത്ത്‌ നോക്കി പറ ഒന്നുല്ല്യന്ന്    ഒന്നും ഇല്ലാതെ എന്റെ പെണ്ണിന്റെ മുഖം ഇങ്ങനെ ആവില്ലല്ലോ 

എന്താടാ പറയ്  ? 

അത്‌...."

അമ്മക്ക് എന്നോട് എന്തോ ഒരു ഇഷ്ട്ടകുറവ് പോലെ    "

ഹേയ് ആര് പറഞ്ഞു   അങ്ങിനെ ഒന്നും ഉണ്ടാവില്ലന്നേ.   

ഉണ്ട്   ഹരി    ഞാൻ കാപ്പി കൊടുത്തിട്ട് അമ്മ വാങ്ങിയില്ല   പിന്നെ ഇന്ദു കൊടുത്തപ്പോഴാ   അമ്മ കാപ്പി വാങ്ങി കുടിച്ചത് 

അതിനാണോ എന്റെ പെണ്ണിന് ഇത്ര സങ്കടം   ? 

അമ്മ   എന്നെ    അവഗണിക്കുന്നത് പോലെ    ഹരി   എനിക്കി എന്തോ  അത്‌ കണ്ടിട്ട്   സഹിക്കാൻ പറ്റുന്നില്ല 

നീ ഇങ്ങനെ ഒരു തൊട്ടാവാടിയായി പോയല്ലോ പെണ്ണേ       

എന്റെ അമ്മക്ക്  അങ്ങിനെ പോര് ഒന്നും അറിയില്ലടി പെണ്ണേ   എന്തോ ചെറിയൊരു ഇഷ്ട്ടകേട് എവിടെയോ    ഉണ്ടാവും   അത് നീ വിചാരിച്ചാൽ മാറ്റി എടുക്കാൻ പറ്റുന്നതെയുള്ളൂ      

അത് എങ്ങനെ   ? 

അമ്മ നിന്നെ അവഗണിക്കുന്നൂന്ന് തോന്നുകയാണങ്കിൽ   പിൻ മാറാതെ   അമ്മയെ നീ സ്നേഹം കൊണ്ട്   മാറ്റിയെടുക്കാൻ     ശ്രമിക്കണം   അവിടെ ആവണം  നിന്റെ  വിജയം   

  എന്റെ അമ്മ ഒരു പാവമാ അങ്ങിനെ അകറ്റി നിർത്താനൊന്നും എന്റെ  അമ്മക്ക് അറിയില്ല   ഇന്നത്തോടെ എല്ലാം ശരിയാവു  നീ ഒന്ന് ക്ഷമിക്കി    "

പിന്നെ അമ്മന്റെ ഇഷ്ട്ടകുറവ് മാറ്റാൻ ഒറ്റ വഴിയുണ്ട്    

അത് എന്താ  ? 

ഒരു പേരക്കുട്ടിയെ വേഗം അങ്ങ് കൊടുത്താൽ മതി   അപ്പോ എന്റെ അമ്മ    നിന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും..

എന്തേയ്    സമ്മതം ആണോ  ? 

മൗനം സമ്മതം   അല്ലേ..കൊച്ചുകളളി   

========================

മാസങ്ങൾക്കു ശേഷം 

രാവിലെ  തന്നെ  എണീറ്റ്   
കുളിച്ചൊരുങ്ങി    അമ്പലത്തിലേക്ക് പോവാൻ നിൽക്കുമ്പോഴാ...അമ്മ അത്ഭുതത്തോടെ ഞങ്ങളെ തന്നെ നോക്കിയത്   

എന്താ അമ്മേ ഇങ്ങനെ നോക്കുന്നത്   ?   

അമ്മ ഇനിയും റെഡിയായില്ലേ? 

ഇന്നലെ ഞാൻ അമ്മയോട് പറഞ്ഞതല്ലേ  അമ്പലത്തിൽ പോവണമെന്ന് 

അയ്യോ അത് എന്നോട് മറന്നു പോയി   ഗിരി..

അമ്മ വേഗം പോയി റെഡിയായി വാ   

വേണ്ട മക്കൾ പോയി വാ.  ഇനി അമ്മ റെഡിയായി വരുമ്പോഴേക്കും   സമയം ഒരുപാട് ആവും   

അത് കുഴപ്പമില്ല അമ്മേ   അമ്മ വാ ഞങ്ങൾ വെയിറ്റ് ചെയ്യാം   

വേണ്ടടാ നിങ്ങൾ പോയിക്കോ     

അങ്ങിനെ അമ്മയുടെ നിർബന്ധപ്രകാരം ഞങ്ങൾ വേഗം അമ്പലത്തിലേക്ക് പുറപ്പെട്ടു   

കാർ സൈഡ് ആക്കി വെച്ച്    ഇന്ദുന്റെ കൈയിൽ നിന്ന് മോളേ വാങ്ങി ഞാനും  ഏട്ടനും    മുൻപിൽ     നടന്നു  

അപ്പോഴാ....   രാഹുലും നന്ദനയും   അമ്പലത്തിലേക്ക് കയറി വരുന്നത് കണ്ടത് 

ഏട്ടാ    ദേ നോക്ക്   ഏട്ടന്റെ പഴയ ഭാര്യ .... 

ഹോ ഇപ്പോഴും ഇവൾ ജീവനോടെ ഉണ്ടല്ലോ.."

അത്‌ എന്താ ഏട്ടാ..അങ്ങിനെ  ? 

രാഹുലിന്റെ കയ്യിൽ അല്ലേ അവൾ    അതുകൊണ്ട് പറഞ്ഞതാ     

  ഞങ്ങളെ കണ്ടതും രാഹുൽ വേഗം  ഞങ്ങളെ അരികിലേക്കായി    ഓടി വന്നു 
ഏട്ടന്റെ കയ്യിൽ പിടിച്ചുകൊണ്ട്   നമസ്കാരം പറഞ്ഞു  

എങ്ങനെ മെരുങ്ങിയോ ..? 

ആരും കേൾക്കാതെ   ഞാൻ രാഹുലിന്റെ അരികിലേക്ക് നിന്നുകൊണ്ട് ചോദിച്ചു   ? 

അങ്ങിനെ പൂർണമായി മെരുങ്ങിയെന്ന്   പറയാൻ പറ്റില്ല   ദിവസവും    മൂന്ന് വീതം വെച്ച് ഞാൻ കൊടുക്കുന്നുണ്ട്  അതുകൊണ്ട് കുറച്ച് മാറ്റം ഉണ്ട് 

അവളെ അമ്മ പിന്നെ വന്നായിരുന്നോ ? 

പിന്നെ   ആാ...വഴിക്കി വന്നിട്ടില്ല   

അതുകൊണ്ട് തന്നെ അവളിൽ നല്ല മാറ്റവും ഉണ്ട്   "

അങ്ങിനെ മാറുമായിരിക്കും..എന്ന് സമാധാനിക്കാം   

എന്നാ ശരിടാ   ഞാൻ  പോയി    പ്രാർത്ഥിക്കട്ടെ.. 

പ്രാർത്ഥിച്ചു   മുൻപോട്ട് തിരിഞ്ഞു നടക്കുമ്പോഴാ    ഹരി   എന്നൊരു വിളി കേട്ടത്    

ഇത് ആരാ  ഏട്ടനെ വിളിച്ചതന്ന് അറിയാൻ  വേണ്ടി   തിരിഞ്ഞു നോക്കുമ്പോൾ   നന്ദന..

വീണ്ടും   കേട്ടു   അവളുടെ   അതെ   വിളി    

ഹരി.....

  അവളെ വിളി കേട്ടിട്ടും   കേൾക്കാത്ത രീതിയിൽ ഏട്ടൻ മുൻപോട്ട് നടന്നതും   വീണ്ടും   അവൾ പിന്നാലെ   വന്നുകൊണ്ട് ഏട്ടനെ   വിളിച്ചു...   

   ഹരി.... 

വീണ്ടും അവളുടെ വിളി കേട്ടിട്ടാവണം   ഏട്ടനൊന്നു അവളെ   തിരിഞ്ഞു നോക്കി     

ദേഷ്യം ആണോ    എന്നോട്  ? 

ദേഷ്യമോ     എന്തിന്    ? 

നിന്നോട് എനിക്കി   ഒരു ദേഷ്യവുമില്ല കാരണം     നീയായിട്ട് തന്നെ എന്റെ ജീവിതത്തിൽ   നിന്ന് ഒഴിഞ്ഞു തന്നില്ലേ    അതിന് നിന്നോട് എനിക്കി നന്ദിയാണ് പറയാനുള്ളത്.. 

മാപ്പ്   ഹരി  എല്ലാത്തിനും  !

ഹ  ഹ  ഹ...

എന്താ ഹരി ഇങ്ങനെ ചിരിക്കുന്നത്  ? 

പരിഹസിച്ചത് ആണോ എന്നെ  ? 


അങ്ങിനെ ഒരു വാക്ക് ഉണ്ടന്ന് നിനക്ക് അറിയാമോ    ? 

സോറി ഹരി   ഒരായിരം വട്ടം സോറി 

എന്തിന്    എനിക്കി നിന്റെ സോറി ഒന്നും വേണ്ടാ.. 

ഞാൻ ഹരിയെ ഒരുപാട് ദ്രോഹിച്ചു   അതിന് എല്ലാം കണക്കായി ദൈവം എനിക്കി തന്നുകൊണ്ടിരിക്കുന്നുണ്ട്  ഇപ്പോ. 

എല്ലാം നിന്റെ കയ്യിലിരിപ്പുകൊണ്ടല്ലേ  ഇനിയെങ്കിലും അവനെ അനുസരിച്ച്‌    ജീവിക്കാൻ നോക്ക്.. "

എന്റെ കയ്യിലിരിപ്പ് ആണ് അത് ഞാൻ സമ്മതിച്ചു   പക്ഷേ   അതിന്റെ മുഖ്യപങ്ക് എന്റെ അമ്മക്ക് തന്നെയാണ് 

അമ്മക്കോ ? 

അതെ    ഹരി.."      

ഞാൻ വളർന്നു വന്ന സാഹചര്യം അതായിരുന്നു   

ഓർമ്മവെച്ച നാൾ മുതൽ ഞാൻ കണ്ടുവളർന്നത്    അച്ഛനെ ധിക്കരിക്കുന്ന അമ്മയെ ആയിരുന്നു      എന്റെ വീട്ടിൽ എന്റെ അച്ഛന്   ഒരു പട്ടിയുടെ വിലപോലും എന്റെ അമ്മ കൊടുത്തിരുന്നില്ല.. 

അമ്മ പറയുന്നു അച്ഛൻ അത് അതുപോലെ അങ്ങ് അനുസരിക്കുന്നു  

എന്നും അമ്മയുടെ തീരുമാനങ്ങൾക്ക്  മാത്രമായിരുന്നു  പ്രാധാന്യം  നൽകിയിരുന്നത്      അമ്മയുടെ കൈയിലെ  ഒരു   കളിപാവ അതായിരുന്നു എന്റെ അച്ഛൻ   

പാവം എന്റെ അച്ഛൻ    ഹരിയെ വിട്ട് ഞാൻ വീട്ടിലേക്ക് വന്നപ്പോ അച്ഛൻ എന്റെ കാല് പിടിച്ചു പറഞ്ഞതാ    മോള്   അവന്റെ അരികിലേക്ക് തന്നെ തിരിച്ചു പോവണമെന്ന്  അപ്പൊയെല്ലാം എനിക്കി അച്ഛനോടുള്ള വെറുപ്പ്‌ ഇരട്ടിക്കുകയായിരുന്നു   

അന്ന് എന്റെ അച്ഛന്റെ വാക്ക്  ഞാൻ അനുസരിച്ചങ്കിൽ ഇന്ന് എനിക്കി   ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു   
  
എന്റെ അച്ഛനെ   ധിക്കരിച്ചതിനുള്ള   ശിക്ഷയാണ് ഇന്ന് എനിക്കി കിട്ടിക്കൊണ്ടിരിക്കുന്നത്  "

ഒരു മകളെ വിവാഹം ചെയ്ത് അന്യ  വീട്ടിലേക്ക് പറഞ്ഞ് അയക്കുമ്പോൾ   അവൾ ആ വീട്ടിൽ    നല്ലൊരു  ഭാര്യയയും    നല്ലൊരു       മരുമകളും    ആവണമെന്നും . ആ   വീട്ടുക്കാരോട്   എങ്ങനെ നല്ല രീതിയിൽ പെരുമാറണമെന്നും     പറഞ്ഞു കൊടുക്കേണ്ടത്   അമ്മയാണ്   

പക്ഷേ  അതിന് വിപരീതമായി അമ്മ  എന്നെ പഠിപ്പിച്ചു വിട്ടത്  ഭർത്താവിന്റെ വീട്ടുകാരെ    എങ്ങനെ   ധിക്കാരിക്കാം       ഭർത്താവിനെ എങ്ങനെ വരച്ചവരയിൽ   നിർത്തിക്കാം  എന്നൊക്കെയായിരുന്നു        അമ്മ  എന്നെ   പറഞ്ഞു പഠിപ്പിച്ച പാഠങ്ങൾ  അതേപോലെ ഞാനങ്ങ്   അനുസരിക്കുകയായിരുന്നു 

     എന്റെ അച്ഛനെ ഞാൻ   ധിക്കരിച്ചതിനുള്ള ശിക്ഷ   അതാ ഇപ്പോ എനിക്കി കിട്ടികൊണ്ടിരിക്കുന്നത്   

സാരമില്ല ഇനിയെങ്കിലും നല്ലൊരു ഭാര്യ ആവാൻ നോക്ക്   നീ 

ഹരിയോട് ഞാൻ   ചെയ്ത  എല്ലാ   തെറ്റുകൾക്കും    മാപ്പ്     എന്റെ ഒരു സമാധാനത്തിന്     ഹരിയുടെ കാലിൽ വീണ് ഞാനൊന്ന് മാപ്പ് പറഞ്ഞോട്ടെ   എന്ന് ചോദിക്കുമ്പോയേക്കും   അവൾ   ഹരിയുടെ കാലിലേക്ക് വീണിരുന്നു 

ഹേയ് എന്താ നന്ദന ഇത്  ആളുകൾ ശ്രദ്ധിക്കുന്നു    എഴുന്നേൽക്ക്

അവളുടെ  കണ്ണുനീർതുള്ളികൾ വീണ്   ഹരിയുടെ   പാദങ്ങൾ  നനഞ്ഞിരുന്നു    

അന്ന് ആദ്യമായി ഹരിയുടെ മുൻപിൽ   അവൾ കരഞ്ഞു  അവളുടെ  കണ്ണിൽനിന്ന് കണ്ണീർ തുള്ളികൾ ധാരയായി ഒഴുകാൻ തുടങ്ങി  

നന്ദന പ്ലീസ്    എഴുന്നേൽക്ക്   എനിക്കി നിന്നോട് ഒരു വെറുപ്പും ഇല്ല   എവിടെ ആയാലും   നീ സന്തോഷത്തോടെ കഴിഞ്ഞാൽ മതി     എനിക്കി 

  സത്യം ആണോ ഹരി പറയുന്നത് എന്നോട് വെറുപ്പില്ലന്ന്     ? 

ഈ അമ്പലനടയിൽ വെച്ച് ഞാൻ നിന്നോട് കള്ളം പറയുമോ    സത്യം എനിക്കി നിന്നോട് ഒരു   വെറുപ്പുമില്ല   

എന്നാൽ ഞാൻ പോയിക്കോട്ടെ  

ഒന്ന് നിന്നേ...

സാരിതുമ്പുകൊണ്ട്   കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു 

എന്താ ഹരി ..? 

എനിക്കി ഒരു വാക്ക് തരാമോ നീ 

എന്താ പറഞ്ഞോളൂ..? 

രാഹുലിനെ    അനുസരിച്ച്‌  അവന്റെ   നല്ലൊരു ഭാര്യയായി   അതിലുപരി നല്ലൊരു മരുമകളായി   ഇനിയുള്ള കാലം അവനോടത്ത്‌   സന്തോഷത്തോടെ   അവന്റെ ജീവന്റെ പാതിയായി   അവന്റെ കൂടെ ഉണ്ടാവുമെന്ന് ..


രാഹുലിനെ    അനുസരിച്ച്‌  അവന്റെ   നല്ലൊരു ഭാര്യയായി   അതിലുപരി നല്ലൊരു മരുമകളായി   ഇനിയുള്ള കാലം അവനോടത്ത്‌   സന്തോഷത്തോടെ   അവന്റെ ജീവന്റെ പാതിയായി   അവന്റെ കൂടെ ഉണ്ടാവുമെന്ന് ...

  നിനക്ക് വാക്ക് തരാൻ പറ്റുമോ  എനിക്കി     ഈ   അമ്പലനടയിൽ വെച്ച്  

ഞാൻ വാക്ക്  തരാം ഹരി      ഇനി ഒരിക്കലും  ഞാൻ   ആ   പഴയ നന്ദന ആവില്ല  സത്യം..

   ഹരി പറഞ്ഞതുപോലെ    നല്ലോരും ഭാര്യയായും     നല്ലൊരു മരുമകളായി    ഞാനുണ്ടാവും   ഇനിയുള്ള കാലം രാഹുലിനൊപ്പം  

മതി.   നിന്റെ വായിൽ നിന്ന് ഇത്രയും കേട്ടാൽ മതി എനിക്കി  

എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്    പോയിക്കോ    "

   ഹരി... 

പോവാൻ തിരിഞ്ഞ  ഹരിയെ അവൾ വീണ്ടും വിളിച്ചു   

എന്തേയ്..? 

എനിക്കി ഒരാഗ്രഹം   ഉണ്ട്   അത്‌ ഒന്ന് സാധിപ്പിച്ചു തരാമോ? 

എന്താ അത് പറഞ്ഞോ  ? 

ഗിരിയുടെ മോളേ ഞാനൊന്ന് എടുത്തോട്ടെ          അവനോട്‌   ചോദിക്കാൻ പേടിച്ചിട്ടാ    എനിക്കി      ഹരി പറയാമോ    അവനോട്..  

ഞാൻ ചോദിച്ചു നോക്കട്ടെ    നിന്റെ സ്വാഭാവം വെച്ച് തരാൻ ചാൻസില്ല.. 

     ഏട്ടന്  വേറെ പണിയൊന്നുമില്ലേ    ഏട്ടന് എന്താ      അവളോട് ഇത്രെയൊക്കെ സംസാരിക്കാൻ  ? 

അതെല്ലാം ഞാൻ പിന്നെ പറയാം  

നിന്നോട് അവൾ ഒരു കാര്യം ആവശ്യപെട്ടിട്ടുണ്ട്   

എന്നോടോ...?

അതെ 

എന്താ അത്  ? 

നിന്റെ മോളേ  അവൾ  ഒന്ന് എടുത്തോട്ടെ എന്ന്   

പിന്നെ....   പള്ളിയിൽ പറഞ്ഞാൽ മതി ഇപ്പോ കൊടുത്തത് തന്നെ ഞാൻ    എന്റെ മോളേ ആ പൂതനന്റെ കൈയിൽ    

ദേ   വരുന്നുണ്ട് നിന്റെ അരികിലേക്ക് 

പാവല്ലേ ഏട്ടാ  ഒന്ന് കൊടുത്തേക്ക് 

നീ മിണ്ടാതിരിക്കടി   പാവം പോലും     എന്റെ മോളേ ഞാൻ ഇങ്ങനെയുള്ളവരെ കൈകളിലേക്ക് ഒന്നും കൊടുക്കില്ല    

  നിന്നെ പേടിച്ചിട്ടാവും   അവൾ അവിടെ തന്നെ നിന്നും 

അവളോട് പോവാൻ പറ    ഏട്ടൻ ഇങ്ങ്  വാ   സമയം ഒരുപാടായി  എനിക്കി   വിശക്കുന്നുണ്ട് 

ഗിരി...   നിന്റെ   ഈ   ഏട്ടന് വേണ്ടി നിനക്ക് നിന്റെ മോളേ അവളെ കൈകളിൽ ഒന്ന് കൊടുത്തൂടെ   

ഏട്ടന് ഇത് എന്തുപറ്റി  ? 

അവൾ ആകെ മാറി ഗിരി   ഇപ്പോ അവൾക്ക് നല്ല  കുറ്റബോധം തോന്നുന്നുണ്ട് 

എന്റെ ഏട്ടാ ഒന്ന് എടുത്തോട്ടെ   അവൾ     ഇങ്ങനെ വാശി കാണിക്കല്ലേ.. 

പറ്റില്ല   ഇന്ദു  അവളെ കൈകളിൽ ഞാനെന്റെ മോളേ കൊടുക്കില്ല 

ഏട്ടൻ വാ   എന്ന് പറഞ്ഞുകൊണ്ട് മോളേ എടുത്തോണ്ട്  ഞാൻ  കാറിനരികിലേക്ക് നടന്നു

അപ്പോഴേക്കും കേട്ടു പിന്നിൽ നിന്നു ഗിരി എന്നൊരു വിളി 

തിരിഞ്ഞു നോക്കുമ്പോൾ   അവൾ   തെല്ല് ഭയത്തോടെ എന്റെ അരികിലേക്ക് നടന്നടുത്തു 

എന്താ  ?    ഞാൻ ഇച്ചിരി ഉച്ചത്തിൽ തന്നെ ചോദിച്ചു   

എല്ലാത്തിനും മാപ്പ് ചോദിച്ചുകൊണ്ട്    ഒരു കാര്യം ഞാൻ   നിന്നോട് ആവശ്യപ്പെട്ടോട്ടെ    ? 

എന്ത് കാര്യം   ? 

നിന്റെ മോളേ ഒന്ന്    ഞാൻ എടുത്തോട്ടെ   പ്ലീസ് 

എനിക്കി നിന്നെ വിശ്വാസം ഇല്ല  
പിന്നെ എങ്ങനെ ഞാൻ എന്റെ മോളേ നിന്റെ കൈയിൽ തരും 

പ്ലീസ് ഗിരി    ഒരു തവണ മാത്രം . 

അത്‌ ഒരു യാചനയായിരുന്നു. 

ഏട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്കി എന്തോ അവളെ ആവശ്യം തള്ളി കളയാൻ തോന്നിയില്ല 

ഇത് എല്ലാ കണ്ടുകൊണ്ട് രാഹുൽ   ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു  

അവളുടെ കൈകളിലേക്ക് മോളേ കൊടുക്കാൻ    നേരമില്ലാതെ   തന്നെ     പുള്ളിക്കാരി കരച്ചിൽ തുടങ്ങി 

എന്റെ മോൾക്ക് പോലും മനസ്സിലായിട്ടുണ്ട് അവളുടെ സ്വാഭാവം     

അയ്യോ...മോള് കരയണ്ട ട്ടോ   എന്ന് പറഞ്ഞുകൊണ്ട് അവളെ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട്    മോളേ വേഗം എന്റെ കൈയിലേക്ക് തന്നെ തന്നു 


താങ്ക്സ് ഗിരി   മോളെ എന്റെ കൈയിലേക്ക് തരാൻ മനസ്സ് കാണിച്ചതിന്   അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്നാ   ഞാൻ പോയിക്കോട്ടെ    എല്ലാത്തിനും എല്ലാവരോടും ഒരിക്കൽ കൂടി മാപ്പ്  എന്ന് പറഞ്ഞുകൊണ്ടവൾ രാഹുലിന്റെ അരികിലേക്കായി നടന്നു നീങ്ങി   

ഏട്ടാ...കാക്ക   മലർന്നു പറക്കുന്നുണ്ടോ   ? 

എന്തേയ് ഇപ്പോ അങ്ങിനെ ഒരു ചോദ്യം 

അവളെ മാപ്പ് പറച്ചിൽ കേട്ട് പറഞ്ഞു പോയതാ ഏട്ടാ.  

അവൾക്ക് അവളുടെ  തെറ്റുകൾ മനസ്സിലായല്ലോ   അതാണ് അവളെ മനസ്സിന്റെ നന്മ     സ്വന്തം  തെറ്റുകൾ മനസ്സിലാക്കി അവൻ മാപ്പ് ചോദിക്കുമ്പോഴാ...   അവൻ മനുഷ്യനാവുന്നത് ..   

വാ.. പോവാം   സമയം ഒരുപാടായി     "

=========================

മാസങ്ങൾക്ക് ശേഷം...   


നന്ദന......  ഈ പെണ്ണ് ഇത് എവിടെ പോയി    ഡീ.  നന്ദന...

എന്താ രാഹുൽ നീ ഇങ്ങനെ വിളിച്ചു കൂവുന്നത്   .? 

ഇത് എവിടുന്നാ   അമ്മയുടെ ശബ്ദം     കേട്ടത്   എന്നറിയാൻ  വേണ്ടി   ഞാൻ ഒന്നൂടി തിരിഞ്ഞു നോക്കി   

  നോക്കിയപ്പോൾ  ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി      അമ്മയുടെ കാലിൽ   കുഴമ്പ് ഇട്ട്     തടവി കൊടുക്കുന്നു    അതും.   എന്റെ ഭാര്യ എന്ന നന്ദന   ഭഗവാനെ   ഇത് സ്വപ്നം ആണോ...? 

എന്താടാ   നീ വായും തുറന്ന് നിൽക്കുന്നത്    ഓഫീസിൽ പോവണ്ടേ നിനക്ക് ? 

ഏട്ടൻ റെഡിയായി വാ അപ്പോഴേക്കും  ഞാൻ കഴിക്കാൻ എടുത്ത് വെക്കാം   എന്ന് പറഞ്ഞുകൊണ്ട് കൈകഴുകി   വേഗം  അവൾ അടുക്കളയിലേക്ക് നടന്നു 

അമ്മേ  ഇത് എനിക്കി വിശ്വാസിക്കാമോ  ? 

വിശ്വാസിക്കാം മോനേ    ഇതൊന്നും അവളെ അഭിനയമല്ല      ആ കുട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല   അവൾ വളർന്നുവന്ന സാഹചര്യം അങ്ങിനെയായി പോയി  ഇപ്പോ അവൾക്കും തോന്നിതുടങ്ങിയിട്ടുണ്ട്    ചെയ്തു കൂട്ടിയത് എല്ലാ    തിരുത്താൻ പറ്റാത്ത അബദ്ധങ്ങളായിരുന്നന്ന്    

എന്തായാലും അവൾക്ക് ജീവിതം എന്താണന്ന് പഠിപ്പിച്ചു കൊടുത്തത്   എന്റെ മോൻ തന്നെയാണ്    അതിൽ നിന്നെ ഓർത്ത് അമ്മക്ക് അഭിമാനമുണ്ട്     

ഈ അമ്മന്റെ അല്ലേ മോൻ പിന്നെ അങ്ങിനെ ഇല്ലാതിരിക്കുമോ     ? 

എന്നാ വേഗം  ഭക്ഷണം കഴിച്ച് ഓഫീസിൽ പോവാൻ നോക്ക്  

ഏട്ടാ...

ഞാൻ ഓഫീസിൽ പോവാൻ ഡ്രസ്സ്‌ മാറുമ്പോഴാ   അവളെ പതിവില്ലാത്ത വിളി  

കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്  വരുന്നില്ലേ..? 

 ഇതെല്ലാം വിശ്വസിക്കാമോ എനിക്കി   ? 

ഏട്ടൻ എന്താ  ആലോചിക്കുന്നത്   സമയം പോവുന്നു വേഗം വന്ന് കഴിച്ചേ..

നന്ദു..... 

റൂമിൽ  നിന്ന്‌ പുറത്തേക്ക് പോവാൻ നിന്ന അവൾ എന്റെ വിളി കേട്ട് ഒന്ന്   സ്റ്റക്ക് ആയി പോയി  

നന്ദന എന്ന വിളി   നന്ദു എന്ന് ഞാൻ മാറ്റി വിളിച്ചപ്പോഴുള്ള    ഞെട്ടലാണ്..  അവളിൽ 

അവളെ കയ്യിൽ പിടിച്ചു കൊണ്ട്   എന്നിലേക്ക്‌ ചേർത്ത് നിർത്തികൊണ്ട് ചോദിച്ചു    ഇത് എല്ലാ എനിക്കി വിശ്വസിക്കാമോ അല്ലെങ്കിൽ ഇത് എല്ലാ  നിന്റെ അഭിനയമാണോ  ?    

എന്റെ ഏട്ടനാണ് സത്യം    എന്നെ വിശ്വസിക്കാം     ഏട്ടൻ താലികെട്ടികൊണ്ടുവന്ന അന്നത്തെ   ആ നന്ദനയല്ല ഇത്   ആ...   നന്ദന മരിച്ചു  ഇപ്പോ   എന്റെ ഈ ഏട്ടന്റെ     അനുസരണയുള്ള ഭാര്യയാണ് ഞാൻ....  

സത്യം ആണോ  നീ ഈ പറയുന്നത്  ? 

ഏട്ടന് എന്നെ വിശ്വാസം ഇല്ലേ ? 

എങ്ങനെ ഉണ്ടാവാനാ അല്ലേ അത്രക്കും ചെയ്തു കൂട്ടിയില്ലേ  

ഞാൻ പറഞ്ഞില്ലേ ഏട്ടനോട്   വളർന്നു വന്ന   സാഹചര്യം അങ്ങിനെ ആയി പോയി    പക്ഷേ ഏട്ടന്റെ അടുത്ത് എത്തിയപ്പോഴാ...ജീവിതം എന്താണന്ന് എനിക്കി മനസ്സിലായത്   

  നന്ദി ഉണ്ട് ഏട്ടനോട് എന്നെ  ജീവിതം എന്താണന്ന് പഠിപ്പിച്ചു തന്നതിന്   

ഇപ്പോഴാ എനിക്കി സമാധാനം ആയത്   നിന്റെ തെറ്റ് മനസ്സിലാക്കി  നീ   ജീവിക്കാൻ പഠിച്ചല്ലോ അതുമതി.."

ഏട്ടൻ പേടിക്കണ്ട    ഇനി എന്റെ മരണം വരെ   എന്റെ   ഏട്ടനെ  അനുസരിച്ച്‌ ജീവിക്കുന്ന   ഉത്തമ   ഭാര്യയായിരിക്കും ഈ നന്ദന എന്ന് പറഞ്ഞുകൊണ്ടവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു     അപ്പോൾ അവളെ പുണരാതിരിക്കാൻ അവന്റെ കൈകൾക്കും കഴിഞ്ഞില്ല 

അവളെ    നെറുകയിലേക്ക്  ഒരു മുത്തം കൊടുത്തുകൊണ്ട്    പറഞ്ഞു    ഇങ്ങനെ എന്റെ നെഞ്ചിൽ പറ്റിചേർന്ന്  കിടന്നാൽ ഇന്ന് ഓഫീസിൽ പോക്ക് നടക്കില്ല..   

അത്‌ കേട്ടതും അവൾ നാണത്തോടെ  നെഞ്ചിൽ നിന്ന്‌ അടർന്നുമാറി വേഗം അടുക്കളയിലേക്ക്  നടന്നു   

========================  

  ഏട്ടാ....    

എന്താടി കൂകി നടക്കുന്നത്  ? 

ഓ.. വിളിക്കാനും പാടില്ലേ...

മെല്ലെ വിളിച്ചാൽ പോരെ   മോള് എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ നീ..

ഓ...ഒരച്ഛനും മോളും   വന്നിരിക്കുന്നു 

അസൂയ ആണടി നിനക്ക്    നീ ഉറക്കിയപ്പോൾ   എന്റെ പാറുട്ടി   ഉറങ്ങിയില്ലല്ലോ   അതിന്റെ അസൂയ ആണ് 

ആണെങ്കിൽ നന്നായി   "

ഞാൻ പോകുവാ   അച്ഛനും മോളും സുഖമായി  ഉറങ്ങിക്കോ 

ഹാ...അങ്ങിനെ പോവല്ലേ   നീ മോളേ ഒന്ന് മാറ്റി കിടത്ത്‌ ഒരു കാര്യം പറയാനുണ്ട്.. 

എന്നോട് വലിയ ഡയലോഗ് അടിച്ച ആള് അല്ലേ വേണേൽ അങ്ങോട്ട് കിടത്തിക്കോ 

ഇന്ദു....ഞാൻ പറയുന്നത് കേൾക്കടി   ഇല്ലെങ്കിൽ ഞാൻ ഇവിടുന്ന് എഴുന്നേറ്റാൽ നിനക്ക് എന്നോട് കിട്ടും    

  ഹും....    എന്ന് പറഞ്ഞോണ്ട് പെണ്ണ് മോളേ എന്റെ നെഞ്ചിൽ നിന്ന്‌ എടുത്ത് മാറ്റി കിടത്തി     പോവാൻ തിരിഞ്ഞതും    പിടിച്ച്  ബെഡിലേക്കിട്ട്    നല്ല ഒരു കടി വെച്ച് കൊടുത്തു     എന്താ നീ പറഞ്ഞത്   ഭയങ്കര ഡയലോഗ് ആണല്ലോ എനിക്കി 
   ഇപ്പോ എന്താടി നാവ് ഇല്ലേ നിനക്ക് ? 


ഞാനൊരു കാര്യം ചോദിക്കാൻ വേണ്ടി വന്നതായിരുന്നു   

എന്ത് കാര്യം   ? 

നമുക്ക് ഒന്ന് പുറത്ത് പോയാലോ      ? 

ആഹാ....   നല്ല ബുദ്ധി എല്ലാ തോന്നിയോ   എന്റെ ഭാര്യക്ക് ?  

  അല്ലങ്കിൽ പുറത്ത് പോവാമെന്ന് പറഞ്ഞാൽ മടി കാണിക്കുന്ന ആള് ആണല്ലോ   ഇന്ന് എന്തുപറ്റി എന്റെ പെണ്ണിന്    

  ഒരാഗ്രഹം   മോളേ കൊണ്ട് പുറത്ത് പോവാൻ..

എന്നാ ആയിക്കോട്ടെ  മോള് ഉറക്കം ഉണർന്നാൽ നമുക്ക് പോവാം..

========================= 

  ഹരി    എനിക്കി ഒരു കാര്യം പറയാനുണ്ട്    

എന്താണാവോ എന്റെ പ്രിയതമക്ക് പറയാനുള്ളത്   കേൾക്കട്ടെ  

അമ്മ   ഇന്നലെ എന്നോട് ഒരു കാര്യം ചോദിച്ചു  "

എന്ത് കാര്യം   ? 

അമ്മ ചോദിക്കുവാ   നിങ്ങൾ കുഞ്ഞുങ്ങൾ  ഇപ്പോ  വേണ്ടാന്ന് വെച്ചതാണോ   അതോ   നിനക്ക് കുഞ്ഞ് ഉണ്ടാവാത്തത് ആണോ  എന്ന്    
കേട്ടപ്പോൾ സങ്കടം ആയി  

   അമ്മക്ക് എന്നോടുള്ള ഇഷ്ട്ടകുറവ് അത് തന്നെയാണന്ന് എനിക്കി മനസ്സിലായി     ഹരി..   

ഇന്ദുനോട്‌ അമ്മ എന്തോരും സ്നേഹമാ  കാണുമ്പോൾ കൊതിയാകുവാ        സ്നേഹം കാണിച്ചില്ലങ്കിലും     അവഗണിക്കാതിരുന്നാൽ മതിയായിരുന്നു    പക്ഷേ   അമ്മ   എന്നെ വല്ലാതെ അവഗണിക്കുന്നു 

നീ ടെൻഷൻ ആവണ്ട   നമുക്ക് ഒന്ന് ഡോക്ടറെ പോയി കണ്ടാലോ  ? 

ഞാനും ഇത് പറയണമെന്ന് കരുതീതാ   ഹരിയോട്.. 

പാറുനെ എന്റെ കൈയിൽ കണ്ടാൽ  അപ്പോൾ തന്നെ അമ്മ   വന്ന് എന്നോട് വാങ്ങും..അത് എല്ലാ കാണുമ്പോൾ വല്ലാത്തൊരു സങ്കടം ഹരി   

എന്റെ ഗീതു    നീ ഇങ്ങനെ ടെൻഷൻ ആവല്ലേ    എല്ലാ ശരിയാവൂ...  ദൈവം നമ്മെ കൈവിടില്ലടോ   അങ്ങിനെ സമാധാനിക്കി...   നാളെ തന്നെ നമുക്ക് ഡോക്ടറെ കാണാം പോരെ   ? 


========================

ഇന്ദു....നീ റെഡിയായില്ലേ ഇതുവരെ  ? 

ഇപ്പോ വരാം ഏട്ടാ   

എത്ര സമയം ആയടി പെണ്ണേ നിന്നോട് ഞാൻ റെഡിയാവാൻ പറഞ്ഞിട്ട്    എന്നിട്ടും ഇതുവരെയും കഴിഞ്ഞില്ല ?

ഞാനും മോളും എത്ര സമയം ആയി നിന്നെയും കാത്തിരിക്കുന്നത്..

ദേ കഴിഞ്ഞു ഏട്ടാ   മതി എന്നെ വഴക്ക് പറഞ്ഞത്    "

കാറിലാണോ പോവുന്നത്  ? 

മോളേയും കൊണ്ട്  ബൈക്കിൽ പോയാൽ ശരിയാവില്ല നല്ലപൊടിയാണ്    മോൾക്ക് എന്തെങ്കിലും അലർജി വരും.. 

എന്റെ പാറുട്ടി   അമ്മന്റെ മടിയിൽ ഇരിക്കി ട്ടോ   അച്ഛൻ വണ്ടി ഓടിക്കട്ടെ   

  അവളെ കൈയിലേക്ക് മോളേ കൊടുക്കാൻ നേരമില്ല    അതാ തുടങ്ങി കരച്ചിൽ   

ഇതാപ്പോ നന്നായെ  അച്ഛന്റെ നല്ല  പാറുട്ടി  അല്ലേ അമ്മന്റെ അരികിലേക്ക് പോയിക്കോ   

ഏട്ടന് അങ്ങിനെ തന്നെ  വേണം..

  അവളെ മടിയിലിരുത്തി ഡ്രൈവ്  ചെയ്തോ   അതാപ്പോ നന്നാവുക    അല്ലങ്കിൽ പിന്നെ കരച്ചിൽ നിർത്തില്ല 

അതിനെ ഓരോന്ന് പറഞ്ഞു മയക്കി വെച്ചേക്കുവല്ലേ    പിന്നെ എങ്ങനെയാണ്... എന്റെ അരികിലേക്ക് വരുക 

അസൂയ പാടില്ലടി     ഞാൻ എന്റെ  പാറുട്ടിയെ മടിയിലിരുത്തി തന്നെ   ഡ്രൈവ്  ചെയ്തോളാം..   അല്ലേടാ?

    
ആദ്യം എവിടെ പോവണം അത് പറയ്‌ നീ      ? 

ഏട്ടന്റെ ഇഷ്ട്ടം    "

എന്നാൽ ആദ്യം   ഒരു റസ്റ്റോറന്റിൽ കയറാം    എന്നിട്ട് തീരുമാനിക്കാം    എവിടേക്ക് പോവണമെന്ന്.. 

റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോഴാ 
ഞാനാ ആ കാഴ്ച കാണുന്നത്  ഷിഫാനയും   ഭർത്താവും  ഞങ്ങളുടെ   നേരെ മുൻപിൽ തന്നെ   സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് 

   എന്നെ കണ്ടിട്ടും അവൾ കാണാത്തത് പോലെ  വേഗം   മുഖം തിരിച്ചു കളഞ്ഞു  

ആഹാ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ   ഇത് തന്നെ അവസരം.. അവൾക്കിട്ട് ഒരു പണി കൊടുക്കാൻ..

   വേഗം  ഭക്ഷണം കഴിച്ചു ഞാൻ  എഴുന്നേറ്റ്‌..   അവരുടെ അടുത്തേക്ക് മെല്ലെ നടന്നു..

ഹായ് ഷിഫാന..... 

ഞാൻ ഹായ് എന്ന് പറഞ്ഞപ്പോൾ തന്നെ   അവൾ എന്റെ മുഖത്ത്‌ നോക്കി ഒരു ഇളിഞ്ഞ ചിരി പാസാക്കി . 

  എന്നെ ഒന്ന് പരിചയപ്പെടുത്തി കൊടുക്ക്  ഷിഫാന..  നിന്റെ  ഭർത്താവിന്  

അല്ലങ്കിൽ വേണ്ട ഞാൻ തന്നെ പരിചയപ്പെടുത്തി കൊടുക്കാം   

വേണ്ടാ ഞാൻ പരിചയപ്പെടുത്തി കൊടുത്തോളാം  അവൾ ഒരു പേടിയോടെ വേഗം കേറി പറഞ്ഞു..

എന്റെ ഫ്രണ്ട് ആണ്   പേര് ഗിരീഷ്    അവനെ നോക്കികൊണ്ടവൾ പറഞ്ഞു   

വെറും ഫ്രണ്ട് മാത്രമല്ല ട്ടോ...   

അങ്ങ് പറഞ്ഞു കൊടുക്ക്‌ ഷിഫാന...

എന്റെ വാക്കുകൾ കേൾക്കുമ്പോൾ    അവൾക്ക് നല്ലതുപോലെ ഭയമുണ്ട് മുഖത്ത്‌ കഴിഞ്ഞതല്ലാം പറയുമോ എന്നുള്ള പേടി   

എന്തായാലും നിന്റെ ഉപ്പാന്റെ  ഉമ്മാന്റെ    സെലക്ഷൻ   സൂപ്പർ   അവർക്ക് നല്ല സെലക്ഷൻ  അറിയാം..

ഞാൻ പറഞ്ഞു കഴിഞ്ഞതും അവൾ പേടിയോടെ എന്നെയൊന്ന് നോക്കി

നോക്കണ്ട നല്ല ചേർച്ചയാ    

 അലുവയും മത്തികറിയും പോലെ...  

എന്റെ വാക്കുകൾ കേട്ട് അവളെ പയ്യൻ വാ തുറന്ന് എന്നെ തന്നെ  നോക്കി   നിൽക്കുന്നുണ്ട്  .."    

എന്നാ പോട്ടെ     ഷിഫാന.          

എന്ന് പറഞ്ഞുകൊണ്ട് ഇന്ദുന്റെ കയ്യിൽ പിടിച്ച്    സ്ലോമോഷനിൽ തന്നെ    ഇറങ്ങി   

അവൾക്ക് ഇന്നത്തേക്കുള്ളത്   ആയിട്ടുണ്ട്      ഇനി അവരായി അവരുടെ പാടായി      

ഞാനാരാ..   മോൻ   ഈ എന്നോടാ അവളുടെ   കളി...!!  

മാസങ്ങൾക്ക് ശേഷം...


         രാവിലെ തന്നെ അമ്മയുടെ കരച്ചിൽ പോലെയുള്ള ശബ്ദം കെട്ടിട്ടാണ് ഞാനുണർന്നത്   ഞാറാഴ്ച അല്ലേ അതുകൊണ്ട് കുറച്ച് സമയം ഉറങ്ങാമെന്ന്    കരുതീതാ   അപ്പോഴാ അമ്മയുടെ   ഉച്ചത്തിലുള്ള ശബ്ദം കേട്ടത്    

   ഓടി പോയി നോക്കുമ്പോൾ   എവിടുന്നാന്ന് മനസ്സിലാവുന്നില്ല 

ഹരി മോനേ ഓടി വാ    വീണ്ടും അമ്മയുടെ വിളി    

നോക്കുമ്പോൾ പൂജമുറിയിൽ നിന്നാണ്   അമ്മ എന്താ ഇവിടെ കിടന്ന് അലറുന്നത് 

എന്താ...അമ്മേ   ? 

മോനേ ഗീതു    ഇവിടെ ബോധമില്ലാതെ വീണ് കിടക്കുന്നു      അതും പറഞ്ഞുകൊണ്ട് അമ്മ കരയുകയായിരുന്നു    

ഈ ഏട്ടനിത് എവിടെ പോയി  ? 

ഞാൻ ഏട്ടനെ പോയി വിളിക്കാം    എന്ന് പറയുമ്പോഴേക്കും  ഏട്ടൻ ഓടി വന്നു   

ഏട്ടൻ ഇത് എവിടെയായിരുന്നു ?

ഞാൻ കുളിക്കാൻ കയറിയതാ 

ചേച്ചി പൂജമുറിയിൽ ബോധമില്ലാതെ കിടക്കുന്നു ഞാനാണെങ്കിൽ  കുളിച്ചിട്ടില്ല   ഏട്ടൻ വേഗം പോയി ചേച്ചിയെ എടുത്തോണ്ട് വേഗം റൂമിൽ കൊണ്ട് കിടത്ത്‌    

അയ്യോ എന്തുപറ്റി  ഗീതുന്   ?

ഏട്ടൻ ഇങ്ങനെ  ടെൻഷൻ ആവണ്ട.."  വേഗം റൂമിൽ കൊണ്ട് പോയി കിടത്ത്‌ 

ഗീതു.....    ഒന്ന് എഴുന്നേൽക്ക്   എന്താ നിനക്ക് പറ്റിയത്  ? 

വിളക്ക് വെച്ച്    പൂജാമുറിയിൽ നിന്ന്‌ ഇറങ്ങാൻ  പോയതാ   പെട്ടന്ന് എന്തോ  കണ്ണിൽ  ഇരുട്ട് കയറുന്നത് പോലെ തോന്നി   പിന്നെ എനിക്കി ഒന്നും ഓർമ്മയില്ല   

ഏട്ടാ....  നമുക്ക് ചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയാലോ  ? 

ചിലപ്പോൾ എന്റെ മോൾക്ക് ഒരു അനിയനോ അനിയത്തിയോ വരാൻ പോവുന്നുണ്ടാവും   അതിന്റെ ലക്ഷണമാവും ഇത്   അതുകൊണ്ട് വേഗം പോയി ടെസ്റ്റ്‌ ചെയ്തു പോര്  

ഞാനത് പറഞ്ഞപ്പോൾ ഏട്ടന്റെ മുഖത്ത്‌ എന്താ  ഒരു ചിരി      

ചേച്ചിയെയും വിളിച്ച്   ഇപ്പോ തന്നെ പോയി ടെസ്റ്റ്‌ ചെയ്തു വാ

എന്റെ വാക്ക് കേട്ടിട്ടാവാണം ഉടനെ  തന്നെ   ഏട്ടൻ ചേച്ചിയെയും വിളിച്ച് ഹോസ്പിറ്റലിലേക്ക് വിട്ട് 

ടെസ്റ്റ്‌ എല്ലാം കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന്‌ ഇറങ്ങാൻ നിൽക്കുമ്പോഴാ     രാഹുലും   നന്ദനയും  നടന്നു വരുന്നത് അവർ  കണ്ടത്    

   രണ്ടാളുടെയും മുഖത്ത്  സങ്കടം തളംകെട്ടി നിൽക്കുന്നുണ്ട്   

ഹായ്   ഹരി എന്ന് പറഞ്ഞുകൊണ്ട്  രാഹുൽ ഹരിയുടെ കയ്യിൽ പിടിച്ചു   
  
എന്തുപറ്റി   ഹരി വൈഫിന്  ? 

അവൾക്ക് ചെറിയ ഒരു തലകറക്കം ടെസ്റ്റ്‌ ചെയ്യാൻ വന്നതാ..

നിങ്ങൾ രണ്ടാളും..    എന്ന് ചോദിക്കുന്നതിന് മുൻപ് തന്നെ  രാഹുൽ മറുപടി പറഞ്ഞു 

അമ്മക്ക് ഭയങ്കര പരാതി   പേരക്കുട്ടി ഇല്ലാത്തതിന്    അങ്ങിനെ അമ്മയുടെ പരാതി അങ്ങ് തീർന്നോട്ടെ എന്ന് കരുതി   രണ്ട് ദിവസം മുൻപ്   വന്ന്    ടെസ്റ്റ്‌ ചെയ്യതു 

എന്നിട്ട്..

  എന്നിട്ട് എന്താ    റിസൾട്ട്     കിട്ടി..

കുഴപ്പം എന്തെങ്കിലും....? 

ഹരി വാ   ഞാൻ പറയാം   എന്ന് പറഞ്ഞുകൊണ്ട് ഹരിയെ മാറ്റി നിർത്തികൊണ്ട് പറഞ്ഞു  

നന്ദനക്ക്‌ ഒരമ്മയാവാൻ കഴിയില്ല.. 

അത്‌ പറയുമ്പോൾ അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു   

ഭഗവാനെ....    അവളോട് പറഞ്ഞോ രാഹുല്  ഈ കാര്യം  ? 

ഞാനല്ല ഡോക്ടർ നേരിട്ട് തന്നെ പറഞ്ഞു.. 

ചികിത്സ എന്തെങ്കിലും....?? 

ഒന്നും പറഞ്ഞിട്ടില്ല ഹരി  ഇനി    എല്ലാം ദൈവത്തിന്റെ കൈയിലാണന്ന്   മാത്രം    പറഞ്ഞു    

നിന്നോട് ചോദിക്കാൻ മറന്നു   ടെസ്റ്റ്‌ ചെയ്തിട്ട്    പോസറ്റീവ് ആണോ?

അതെ   രാഹുൽ   ഞാനൊരു അച്ഛനാവാൻ പോവുകയാ...

ഭാഗ്യവാൻ    ദൈവം തുണക്കട്ടെ   

നീ ഇങ്ങനെ ടെൻഷൻ ആവണ്ട രാഹുൽ   വൈദ്യ സഹായത്തിനു  പറ്റാത്തത്    ദൈവത്തിന് പറ്റും    നീ നന്നായി പ്രാർത്ഥിക്കി     ദൈവം നിന്നെ കൈവിടില്ല.. 

ഞങ്ങൾ പോട്ടെ   ഗീതുന് ഒട്ടും വയ്യ   

പോവാൻ തിരിഞ്ഞതും പിന്നിൽ നിന്ന്‌    ഹരി എന്നൊരു വിളി കേട്ടും 

നന്ദന  "

   പെണ്ണിന്റെ മുഖം എല്ലാം കരഞ്ഞത് പോലെയുണ്ട്    പഴയ നന്ദനയെ   അല്ല   ഇപ്പോ പെണ്ണ്   ആകെ മാറി പോയി   

ഹരി...   എന്ന് വിളിച്ചുകൊണ്ട്   കൈകൂപ്പി കൊണ്ടായിരുന്നു    ഹരിയുടെ  മുൻപിൽ നിന്ന്‌   അവൾ സംസാരിച്ചത്   

കരഞ്ഞിട്ട് അവൾക്ക് വാക്കുകൾ കിട്ടുന്നില്ല    

ദൈവം എന്നെ കൈവിട്ടു ഹരി    അത്‌ പറയുമ്പോഴേക്കും    അവൾ പൊട്ടി കരഞ്ഞുപോയിരുന്നു   

എന്ത് പറയണമെന്നറിയാതെ  ഒരു നിമിഷം  അവളെ മുൻപിൽ തളർന്ന്  നിന്ന്‌  പോയി 

നന്ദന  കരയണ്ട    ദൈവം നിന്നെ കൈവിടില്ല      ഭഗവാന്റെ മുൻപിൽ മനമുരുകി പ്രാർത്ഥിക്കി കേൾക്കാതിരിക്കില്ല 

ദൈവം എനിക്കി കണ്ടറിഞ്ഞു  തന്ന ശിക്ഷയാവും   അല്ലെ ഹരി?

നമ്മുടെ വിവാഹം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനെ വേണമെന്ന് ഹരി എന്നോട് ആവശ്യപ്പെട്ടപ്പോൾ   അഞ്ചുകൊല്ലം കഴിഞ്ഞിട്ട് മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ ഹരി എന്നോട് പറഞ്ഞൊരു വാക്ക്   ഉണ്ട്      നമുക്ക് ഒരു കുഞ്ഞ് വേണമെന്ന് തോന്നുമ്പോൾ     ദൈവത്തിന് തോന്നു ഇപ്പോ അവർക്ക് കുഞ്ഞേ വേണ്ടാന്ന്..    

ഹരി പറഞ്ഞത്  എത്ര    സത്യമാ      ദൈവം എന്നോട് പകരം ചോദിക്കുവാ... 

ഹേയ് അങ്ങിനെ ഒന്നും പറയരുത്       നന്നായി പ്രാർത്ഥിക്കി    നിന്റെ പ്രാർത്ഥന കണ്ടില്ലന്ന് വെക്കാൻ   ഈശ്വരന് കഴിയില്ല    നീ ഇങ്ങനെ തളർന്നു പോവരുത്   നീ വേണം രാഹുലിന്   ധൈര്യം കൊടുക്കാൻ..."

ഹരി....

ദേ   ഗീതു വിളിക്കുന്നു ഞാൻ പോട്ടെ      അവൾക്ക് ഒട്ടും വയ്യ   അതുകൊണ്ടാണ് 

ഹരി... കൺഗ്രാജുലേഷൻസ്  

താങ്ക്സ്  നന്ദന.. "
    
മോനേ ഗിരി... നീ ഒന്ന് ഹരിയെ വിളിച്ചു നോക്ക്   എത്ര സമയമായി അവർ പോയിട്ട് എനിക്കാണെങ്കിൽ  ഇവിടെ ഇരുന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല.. 

എന്റെ   അമ്മേ...    അമ്മ ഇങ്ങനെ ടെൻഷൻ ആവല്ലേ    അവരിപ്പോ ഇങ്ങ് വരും  

എന്നാലും എന്താണന്ന് അറിയാഞ്ഞിട്ട്   ഒരു സമാധാനം ഇല്ല   "

അമ്മ ടെൻഷൻ   ആവണ്ട   ദേ....വരുന്നുണ്ട്    ഏട്ടനും ചേച്ചിയും..

  അവർ. ഉമ്മറത്തേക്ക് കയറാൻ നേരമില്ല    അമ്മയുടെ ചോദ്യം    എന്താടാ അവൾക്ക് കുഴപ്പം  ? 

  ഏട്ടന്റെ മറുപടി എന്നെ കെട്ടിപിടിച്ചിട്ടായിരുന്നു     അത് സന്തോഷത്തിന്റേതാണന്ന് ഏട്ടൻ പറയാതെ തന്നെ എനിക്കി മനസ്സിലായി...

ഏട്ടനും അനിയനും ഇങ്ങനെ കെട്ടിപ്പിടിക്കാതെ   കാര്യം എന്താണന്ന് എന്നോട് പറയ് ? 


മറുപടി പറഞ്ഞത് ഞാനായിരുന്നു  

എന്റെ ഏട്ടൻ അച്ഛനാവാൻ പോവുന്നു   അമ്മേ അതാണ് ഈ സന്തോഷം... 

ഭഗവാനെ...നീ എന്റെ പ്രാർത്ഥന കേട്ടല്ലോ    എന്ന് പറഞ്ഞുകൊണ്ട്   അമ്മ അതാ പോണു      ഈ പോക്ക് ചേച്ചിയുടെ അടുത്തേക്ക് ആണന്ന് എനിക്കി മനസ്സിലായി 

സന്തോഷം ആയില്ലേ എന്റെ ഏട്ടന്  ? 

സന്തോഷം ആയാട  നിന്റെ ഏട്ടന്   ഒരുപാട് ഒരുപാട് സന്തോഷം ആയി   

അപ്പോ നമുക്ക് ഒന്ന് പൊളിക്കണ്ടേ ഇന്ന്.. ? 

എന്ത് വേണമെന്ന് നീ പറഞ്ഞോ    ഏട്ടൻ എന്ത് വേണെങ്കിലും വാങ്ങിച്ചു തരാം നിനക്ക് 

ഒന്നും വേണ്ടാ എനിക്കി   എന്റെ ഏട്ടൻ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കുന്നത് മാത്രം കണ്ടാൽ മതി ഈ  ഗിരിക്കി   അതിൽ പരം എന്ത് സന്തോഷമാ   എനിക്കുള്ളത്   

എന്റെ മോൾക്ക് ഒരു ആങ്ങളചെക്കൻ തന്നെ ആയിക്കോട്ടെ    അല്ലേ ഏട്ടാ..

നമ്മളെ പോലെ തന്നെ   അവരും   ഇതുപോലെ  എന്നും സ്നേഹത്തോടെ  തന്നെ  കഴിയണം 

നമ്മുടെ മക്കൾക്ക് നമ്മൾ മാതൃകയാവണം...   നമ്മൾ രണ്ടുപേരും വെറും ഏട്ടനും അനിയനും മാത്രമല്ല   നല്ല കൂട്ടുകാരുകൂടിയാണ്   അതുപോലെ  ആവണം  നമ്മുടെ മക്കളും 

ഏട്ടൻ ചെല്ല്  ഇനി   കുറച്ച് സമയം ചേച്ചിയുടെ അടുത്ത് പോയിരിക്കി..


പോയ  അതെ സ്പീഡിൽ തന്നെ   ഏട്ടൻ എന്റെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു     ഗിരി   പെട്ടന്ന് വാ   നിനക്ക് നല്ലൊരു കാഴ്ച കാണിച്ചു തരാം ഞാൻ   

എന്താ   ഏട്ടാ  ? 

നീ ഇങ്ങ് വാ     എന്ന് പറഞ്ഞുകൊണ്ട്   ഏട്ടനെന്റെ  കയ്യിൽ പിടിച്ചു കൊണ്ട്   ചേച്ചി കിടക്കുന്ന റൂമിന്റെ   മുൻപിലേക്ക് കൊണ്ട് പോയി   

ആ കാഴ്ച കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയി    

ചേച്ചിന്റെ അരികിലായിട്ട്   ഇരുന്ന് കൊണ്ട്     അമ്മ എന്തെക്കെയോ പറഞ്ഞുകൊണ്ട്   രണ്ടാളും ചിരിക്കുന്നുണ്ട്    അതിനിടയിൽ അമ്മയുടെ കൈ ചേച്ചിയുടെ തലയിൽ തലോടികൊണ്ടിരിക്കുന്നുണ്ട് 

അമ്മ ചേച്ചിയെ സ്നേഹിക്കട്ടെ   ഏട്ടൻ ഇങ്ങ് പോര്   എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഏട്ടനെ പിടിച്ച് പുറത്തേക്ക് കൊണ്ട് പോയി 

സന്തോഷം ആയോ  എന്റെ ഏട്ടന്  ? 

ഒരുപാട് സന്തോഷം ഗിരി. 

അമ്മയുടെ പ്രശ്നം ഇതായിരുന്നു അല്ലാതെ ചേച്ചിയോട് ഇഷ്ട്ടകുറവൊന്നുമല്ല    

എല്ലാംകൊണ്ടും സന്തോഷമാണിന്ന്.."

========================

നന്ദു.. നീ ആ കണ്ണ് തുടക്ക്   അമ്മ എങ്ങാനും കണ്ടാൽ ആകെ പ്രശ്നം ആവും    അമ്മയുടെ മുൻപിൽ നമ്മൾ ഹാപ്പിയാവണം..

പറ്റുന്നില്ല ഏട്ടാ എനിക്കി 

പറ്റണം     നിനക്ക്...      അമ്മ ചോദിച്ചാൽ   കുഴപ്പം ഒന്നുല്ലന്ന് പറഞ്ഞാൽ  മതി    ബാക്കി എല്ലാ ഞാൻ പറഞ്ഞത് പോലെ  എല്ലാ ഓർമ്മയുണ്ടല്ലോ  തൽകാലം   ആരും ഒന്നും അറിയണ്ട..

ഭാഗ്യം   ഉമ്മറത്താരുമില്ല   വേഗം കയറി റൂമിലേക്ക് പോയിക്കോ..

ശെരിയാ അമ്മ വല്യച്ഛന്റെ വീട്ടിൽ പോവണമെന്ന് പറഞ്ഞായിരുന്നു   അവിടെ പോയി കാണും    അതാ ഇവിടെ കാണാത്തത്.. 

ഏട്ടാ... 

എന്താ നന്ദു...? 

ഏട്ടൻ എന്നെ ഉപേക്ഷിക്കുമോ ? 

നെഞ്ച് പൊട്ടിയായിരുന്നു അവളുടെ ആ ചോദ്യം   ? 

ഹേയ് എന്താടാ ഇത്   ഞാൻ നിന്നെ ഉപേക്ഷിക്കാനോ   എന്തിന്   ഒരു കുഞ്ഞില്ലന്ന് കരുതി    ഉപേക്ഷിക്കാനുള്ളത് ആണോ    ദാമ്പത്യബന്ധം.. ?

അത്‌ ഓർത്ത് നീ പേടിക്കണ്ട...  എനിക്കൊരു പെണ്ണ് ഉണ്ടങ്കിൽ എന്റെ മരണം വരെ അത് ഞാൻ താലി കെട്ടിയ എന്റെ  ഈ പെണ്ണ് തന്നെയാവും    കുഞ്ഞുങ്ങൾ ഇല്ലാന്ന് കരുതി     നിന്നെ  ഞാൻ ഉപേക്ഷിക്കാനൊന്നും പോവുന്നില്ല

  എനിക്കി സ്നേഹിക്കാൻ നീയും നിനക്ക് സ്നേഹിക്കാൻ  ഞാനും ഇല്ലേ   അത്‌ മതിയെടോ നമുക്ക്    മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ 

എന്തിനാ ഏട്ടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്   ? 

എന്താ നന്ദു ഇത്    ഇങ്ങനെ കരയല്ലേ    ഒരുപക്ഷേ   ദൈവം  നമ്മോട് കരുണ കാണിച്ചാലോ    ഹരി പറഞ്ഞതുപോലെ    നന്നായി ദൈവത്തോട് പ്രാർത്ഥിക്കാം നമുക്ക്       നമ്മുടെ സങ്കടം കണ്ടില്ലാന്ന് വെക്കാൻ   ദൈവത്തിന് കഴിയുമോ      ഒരിക്കലും ഇല്ല.. 

കരയാതെ വേഗം പോയി ഒരു നല്ല കട്ടൻ കാപ്പി ഇട്ട് താ നീ പോയിട്ട്.. "


എന്റെ ഭഗവാനെ....ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റുന്നില്ലല്ലോ   എനിക്കി അവളെ മുൻപിൽ നിന്ന്‌.....

===============-========

  ഏട്ടാ...ഒന്നിങ്ങ് വന്നേ.. 

എന്താടാ...? 

ഒന്ന്   വാ...   എന്റെ ഏട്ടാ   ഒരു സംഭവം കാണിച്ചു തരാം..

ദേ..അടുക്കളയിലേക്ക് നോക്ക്   കുറച്ച് പിന്നോട്ട് മാറി നിന്ന്‌ നോക്ക്   അല്ലങ്കിൽ  അമ്മ കാണും    

ഇത് എന്ത് ചെയ്യുവാ  ?.. 

മെല്ലെ ചോദിക്കി

അത്‌ ജ്യൂസ് ഉണ്ടാക്കുവാ   മരുമകൾക്ക് കൊടുക്കാൻ   ഇപ്പോ കണ്ടില്ലേ   നമ്മുടെ അമ്മയുടെ ഒരു സ്നേഹം    ഇനി ഏട്ടൻ നോക്കിക്കോ   അമ്മ ചേച്ചിയെ സ്നേഹിച്ചു കൊല്ലും   

ഡാ....ഇവിടെ എന്താ രണ്ടാൾക്കും പണി ? 

അയ്യോ അച്ഛൻ    വേഗം ഇങ്ങ് പോര്  അല്ലങ്കിൽ    എല്ലാ അച്ഛൻ കൊളമാക്കും   

എന്താടാ...ഏട്ടനും അനിയനും ഒരു കള്ളകളി..? 

ഹേയ് ഞങ്ങൾക്ക് ഒരു കള്ള കളിയുമില്ല...  അത് അച്ഛന്റെ സ്വാഭാവം വെച്ച് അച്ഛന് തോന്നുന്നതാ..

ഡാ...നിന്നെ ഞാൻ...  

എന്റെ അച്ഛന് ഒരു സന്തോഷവാർത്തയുണ്ട്  

എന്താടാ കേൾക്കട്ടെ  ? 

അച്ഛനെ മുത്തശ്ശനെന്ന് വിളിക്കാൻ   ആളുടെ എണ്ണം കൂടി വരുകയാ...

അച്ഛൻ എന്തിനാ അത് പറഞ്ഞപ്പോൾ  എന്നെ നോക്കുന്നത്  ആള് ഞാനല്ല അച്ഛന്റെ മൂത്ത മകൻ ഹരിയാണ് 

വെറുതെ അല്ല അടുക്കളയിൽ ജ്യൂസ് എക്കെ ഉണ്ടാക്കുന്നത് അല്ലേ  മക്കളെ...  മരുമകൾക്ക് കൊടുക്കനാവും..."

ഇതിന് എതിരെ നമുക്ക് പ്രതികരിക്കണം അച്ഛാ... ജ്യൂസ് നമുക്കും വേണം..."

ഇപ്പോ വരാം അമ്മയെ ഒന്ന് സോപ്പ് ഇടട്ടെ    ഞാൻ പോയിട്ട് 

അമ്മേ.....

എന്താ ഗിരി   ? 

  എനിക്കി ഭയങ്കര ക്ഷീണം....

അയ്യോടാ...എന്റെ മോന് ഈ ക്ഷീണം എപ്പോ തുടങ്ങി  ? 

കുറച്ച് സമയമായി അമ്മേ   ഒരു ഗ്ലാസ്സ് ജ്യൂസ് കുടിച്ചാൽ എന്റെ ക്ഷീണം ഇപ്പോ മാറും

ആണോ...അത് അമ്മക്ക് അറിയില്ലായിരുന്നു.. .

അമ്മക്ക്  ഈയിടെയായിട്ട്  എന്നോട് ഒരു സ്നേഹവുമില്ല   

ആ...അത്ര സ്നേഹം മതി   എന്റെ മോന് ഒന്ന് വഴിയിൽ നിന്ന്‌ മാറിക്കെ  ഈ ജ്യൂസ് ഒന്ന് ഗീതുന് കൊടുക്കട്ടെ ഞാൻ 

അമ്മേ   ഏട്ടന് നല്ല ക്ഷീണം ഉണ്ട് ട്ടോ   

അവന് എന്ത് ക്ഷീണം  ? 

അച്ഛനാവാൻ പോവുന്ന ക്ഷീണം..."

ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റല്ലോ ഭഗവാനെ   ഒന്നുപോട അവിടുന്ന്.... !

അത് ഏറ്റില്ല...ഏട്ടാ 

ചേച്ചിക്കി ജ്യൂസ് കൊടുത്ത്‌ അമ്മ വീണ്ടും അടുക്കളയിലെത്തി
അടുത്ത    ഒരു ഗ്ലാസ്സ് ജ്യൂസുമായി അമ്മ പോയത്  ഇന്ദുന്റെ അരികിലേക്കായിരുന്നു  

അമ്മേ   അച്ഛൻ വിളിക്കുന്നു അച്ഛന് പറമ്പിൽ പോയി വന്നപ്പോ  ഭയങ്കര ക്ഷീണം പോലും...

നിന്റെ... കുരുട്ടു ബുദ്ധി ഒന്നും എന്റെ അടുത്ത് നടക്കില്ല ട്ടോ  അച്ഛൻ ജ്യൂസ്‌ കുടിക്കില്ലന്ന് അമ്മക്ക് നന്നായിട്ട് അറിയാം 

അപ്പോ അതും ഏറ്റില്ല...   
   
ഡീ...  കെട്ടിയോൻ ഇവിടെ ഇങ്ങനെ വടിപോലെ നിൽക്കുമ്പോൾ ജ്യൂസ്‌ എല്ലാ ഒറ്റക്ക് അങ്ങ് കുടിച്ചു ലെ  ?

എനിക്കി എന്റെ അമ്മ തന്നതല്ലേ...

എന്നാലും എന്നോട് നിനക്ക് ഇച്ചിരി പോലും സ്നേഹം ഇല്ലാതായി പോയല്ലോ   

എന്റെ ഏട്ടാ ഒന്ന് മെല്ലെ പറ   പാറു ഇപ്പോ അങ്ങ് ഉറങ്ങിയതേയുള്ളു   ഏട്ടന്റെ ശബ്ദം കേട്ടാൽ അവൾ അപ്പം ഉണരും..

ഞാൻ ജ്യൂസ്‌ കുടിച്ചിട്ടില്ല   എന്റെ ഏട്ടന് വേണ്ടി ദേ   ഇവിടെ വെച്ചിട്ടുണ്ട്   "

അപ്പോ എന്നോട് സ്നേഹം ഉണ്ട് അല്ലേ  എന്റെ മോൾക്ക്   

അത് നീ തന്നെ അങ്ങ് കടിച്ചാൽ മതി എന്നിട്ട് നിന്റെ ക്ഷീണം എക്കെ ഒന്ന് മാറട്ടെ  എന്നിട്ട് വേണം.....

  എന്നിട്ട് വേണം ബാക്കി പറ......?

ബാക്കി രാത്രിയിൽ പറയാം ഇപ്പോ പറഞ്ഞാൽ ശരിയാകില്ല.

അയ്യടാ കള്ള ചിരി കണ്ടില്ലേ  ഈ ചിരിയുടെ അർത്ഥം എനിക്കി മനസ്സിലായി ട്ടോ...

====================

ഗീതു....  സന്തോഷം ആയോ എന്റെ പെണ്ണിന്    ? 

ഒത്തിരി സന്തോഷം   ആയി   ഹരി എനിക്കി 

  അമ്മ ഇപ്പോ എന്നെ  സ്നേഹിച്ചു കൊല്ലുവാ ഹരി.. 

അതാണ് എന്റെ അമ്മ   ഞാൻ നിന്നോട് പറഞ്ഞില്ലേ   എന്റെ അമ്മക്ക് അങ്ങിനെ പോര് ഒന്നും അറിയില്ലന്ന്   അമ്മ ഒരു പാവമാ.

    പിന്നെ   എന്റെ     അമ്മ നിങ്ങളോട് രണ്ടാളോടും കാണിക്കുന്ന ഈ സ്നേഹം   അത്   ഇരട്ടിയായി  രണ്ടാളും  എന്റെ അമ്മക്ക് തിരിച്ച് കൊടുക്കണം 

പെൺകുട്ടികൾ    ഇല്ലാത്തതാണ് എന്റെ അമ്മക്ക്   നിങ്ങൾ  മരുമക്കൾ ആയിട്ടല്ല   അമ്മന്റെ   മക്കളായിട്ട് വേണം   അമ്മയെ സ്നേഹിക്കാൻ    

അത് എല്ലാ ഞങ്ങൾക്ക് രണ്ടാൾക്കും അറിയാം ഹരി  മരണം വരെ അമ്മയെ പൊന്നുപോലെ തന്നെ നോക്കും ഞങ്ങൾ   അത് പോരെ ഹരിക്കി 

അത്‌ മതി..."

പിന്നെ അമ്മയെ സ്‌നേഹിക്കുമ്പോൾ പാവം എന്റെ അച്ഛനെ മറക്കരുതേ...

ഇതൊന്നും നിങ്ങൾ രണ്ടാളും ഞങ്ങൾക്ക് പറഞ്ഞു തരേണ്ട ട്ടോ  ഞങ്ങൾക്ക് അറിയാം   അവരെ സ്നേഹിക്കാൻ   

അത്‌   കേട്ടാൽ   മതി....     

നിന്റെ അമ്മയെ നീ വിളിച്ചു പറഞ്ഞോ ഈ   സന്തോഷവാർത്ത  ? 

പറഞ്ഞു   അമ്മക്ക് ഒരുപാട് സന്തോഷമായി      അമ്മ വരുന്നുണ്ട് ഇവിടേക്ക്...

=======================

ആഴ്ചകൾക്ക് ശേഷം..

  ഒരു വൈകുന്നേരം....

എല്ലാവരും ഉമ്മറത്ത്‌ പാറുട്ടിയെയും കളിപ്പിച്ചോണ്ടിരിക്കുകയാണ്..

അപ്പോഴാ ഒരു മുറ്റത്ത്‌ ഒരു ഓട്ടോ വന്ന് നിന്നത്   

ഞങ്ങൾ എല്ലാവരും പരസ്പരം നോക്കി    ഇതാ ആരാപ്പോ  ഓട്ടോയിൽ വരാൻ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാ..നന്ദിനിയും ഭർത്താവും   അവളെ സഹോദരനുംകൂടി   ഓട്ടോയിൽ നിന്ന്‌ ഇറങ്ങുന്നത് കണ്ടത്..

ഭഗവാനെ...ഗിരി പണി പാളുമോ നമ്മുടെ കളളങ്ങൾ  എല്ലാ ഇപ്പോ ഇവൾ   അമ്മയോട് പറയുമോ  ? 

ഹേയ്   ഇനി പറഞ്ഞാൽ തന്നെ എന്താ കുഴപ്പം..."

നിന്റെ വിവാഹം കഴിഞ്ഞോ നന്ദിനി   ? 

കഴിഞ്ഞു അമ്മാ...ആരോടും പറഞ്ഞിട്ടില്ല ചെറിയൊരു ചടങ്ങ് അത്ര ഉള്ളു..

ഞങ്ങൾ ഏട്ടന്റെ നാട്ടിലേക്ക് പോവുകയാ നാളെ...

അതിന് മുൻപ്    അമ്മയെ ഒന്ന് കാണണമെന്നും    നന്ദി അറിയിക്കണമെന്നും കരുതി.. 

അനിയന്റെ ഓപ്പറേഷൻ ഭംഗിയായി തന്നെ  കഴിഞ്ഞു   

അതിന് എല്ലാ നന്ദി പറയേണ്ടത് അമ്മയോടും   അമ്മയുടെ ഈ മക്കളോടുമാണ്    

ഭഗവാനെ എല്ലാ തുലഞ്ഞു...ഏട്ടാ   പണി പാളി തോന്നുന്നു  മെല്ലെ മുങ്ങിയാലോ.....  

എന്നാ വാ പോവാം.. 

ഡാ...എവിടേക്കാ...രണ്ടാളും..? 

ഞങ്ങൾ ഒന്ന് ബാത്‌റൂമിൽ പോവുകയാ   "

രണ്ടാളും ഒരുമിച്ചാണോ പോവുന്നത്   ? 

രണ്ടാൾക്കും ഒരുമിച്ച് പോവണമെന്ന് തോന്നി അതുകൊണ്ടാണ്.. 

എന്തിനാ എന്റെ മക്കൾ ഓടുന്നത് നിങ്ങൾ ചെയ്തത് നല്ല കാര്യം അല്ലേ...  അമ്മക്ക് സന്തോഷമായി   എന്റെ മക്കളെ കുറിച്ച് എനിക്കി അഭിമാനം തോന്നുന്നു... 

എനിക്കും   തോന്നുണ്ട്   

ഏട്ടന് തോന്നുണ്ടോ  ? 

എന്തോന്ന്  ? 

അഭിമാനം.. 

അല്ലെങ്കിലും എനിക്കി എന്നെ കുറിച്ച് ഭയങ്കര അഭിമാനമാണ്    ചിലപ്പോൾ ഞാൻ തന്നെ എഴുന്നേറ്റ്‌ നിൽക്കും   

അത് എന്തിന് ? 

എന്നെക്കുറിച്ച് അഭിമാനം തോന്നുമ്പോൾ..

എന്നാൽ ഞങ്ങൾ പോയിക്കോട്ടെ അമ്മേ... 

നിങ്ങളെ കണ്ടതിൽ ഭയങ്കര സന്തോഷം മക്കളെ   നാട്ടിൽ നിന്ന്‌ വരുമ്പോൾ ഇടക്ക് അമ്മയെ കാണാൻ വന്നേക്കണേ    നന്ദിനി...

തീർച്ചയായും വരും അമ്മേ    അമ്മയെ ഈ ചേട്ടൻമാരെയും എനിക്കി അങ്ങിനെ മറക്കാൻ പറ്റുമോ...    അതുകൊണ്ട് തീർച്ചയായും വരും...

എന്തായാലും ആ കൊച്ചിന് ഒരു കുടുംബം ആയല്ലോ    സന്തോഷമായി..!..

=========================

മാസങ്ങൾക്ക് ശേഷം..


   ഇന്ദു......   ഇന്ന് എന്തെ എന്റെ പെണ്ണ് വേഗം കിടന്നത്   ? 

എന്തോ ക്ഷീണം ഏട്ടാ..

എന്താണ്  അടുത്ത ആള് വരുന്നുണ്ടോ   ? 

എന്റെ  ഏട്ടന് ഈ ഒരു വിചാരം മാത്രമേ ഉള്ളോ....? 

എനിക്കി ഇത് മാത്രമേ ഉള്ളു    നമ്മളെ പാറുന് കൂട്ടിന് ആള് വേണ്ടേ...? 

അതെക്കുറിച്ച് പിന്നെ ആലോചിക്കാം ഇപ്പൊ വേഗം കിടക്കാൻ നോക്ക് 

========================

ഗീതു....

എന്ത് പറയുന്നു നമ്മുടെ ജൂനിയർ ഹരി  ? 

ആഹാ   ഇത് ഹരിയാണന്ന് തീരുമാനിച്ചോ  ? 

പിന്നെ അല്ലാതെ...

നമുക്ക്  എല്ലാവർക്കും സ്നേഹിക്കാൻ   നമ്മുടെ എല്ലാവരുടെയും    കണ്ണിലുണ്ണിയായ    കുറുമ്പി പാറുക്കുട്ടി ഇല്ലേ   മോള്‌ ആയിട്ട് 

ഇനി അവൾക്ക് ഒരു ആങ്ങളചെക്കൻ വേണം    

അപ്പോൾ ഇത് ജൂനിയർ. ഹരി തന്നെ ആയിക്കോട്ടെ 

ഞാനും എന്റെ ഗിരിയും എങ്ങനെയാണോ നിൽക്കുന്നത് അതുപോലെ ആവണം   നമ്മുടെ മക്കളും    ഞങ്ങൾ അവർക്ക്  ഒരു മാതൃകയാവണം.. 

നിങ്ങളെ രണ്ടാളെയും സ്നേഹം കാണുമ്പോൾ ചിലപ്പോൾ എനിക്കി അസൂയ വരും   ഹരി.. 

ആഹാ   അങ്ങിനെ അസൂയ വേണ്ടാ ട്ടോ മോളേ..അത്‌ നല്ലതിനല്ല...

എന്റെ അമ്മോ ഞാൻ ചുമ്മാ പറഞ്ഞതാ 

ഏട്ടന്റെ അനിയന്റെയും ഈ സ്നേഹം ദൈവം എന്നും നില നിർത്തി തരട്ടെ...അത് തന്നെയാണ്  ഞങ്ങളുടെയും പ്രാർത്ഥന.. 

ആ...അങ്ങിനെ പറ...

ഇനി വേഗം ഉറങ്ങിക്കോ നീ     ഉറക്കം കളഞ്ഞാൽ എന്റെ മോന് ആണ്  കുഴപ്പം..

ഓഹോ അപ്പോ ഞാൻ എന്തായാലും വേണ്ടില്ല അല്ലേ 

  എന്റെ പൊന്നോ ഞാനൊന്നും പറഞ്ഞിട്ടില്ല...""

==================================

   
ഇന്ദു......  ഡീ...ഇന്ദു..

എന്താ ഏട്ടാ   രാവിലെ തന്നെ ഇങ്ങനെ വിളിച്ചലറുന്നത്.. ? 

എന്റെ ഫോൺ എന്തെ...? 

ആാ....എനിക്കറിയില്ല..."

പാറുട്ടി എന്തെ...? 

ദേ ഏട്ടാ വേഗം വാ     

എന്താടി...? 

ദേ അവിടേക്ക്   നോക്ക്   വലിയ ആളെ പോലെ   ഏട്ടന്റെ ഫോൺ ചെവിയിൽ വെച്ച് സംസാരിക്കുന്നത് നോക്ക്   

ഭഗവാനെ എന്റെ ഫോൺ   അതെങ്ങാനും  കയ്യിൽ നിന്ന്‌  വീണു പോയാൽ നിനക്ക് ആണ് എന്നോട് കിട്ടുക  നോക്കിക്കോ..

ഇതാപ്പോ നന്നായെ   നിങ്ങളെ മോള് ഫോൺ എടുത്തതിന് എന്നോടാണോ ദേഷ്യം.. ? 

പെണ്ണ് നടക്കാൻ തുടങ്ങിയത് വലിയ അബദ്ധം ആയല്ലോ ഭഗവാനെ...കണ്ണിൽ കണ്ടത് എല്ലാ അവൾക്ക് വേണം 

എന്ത് വികൃതിയാണ്  ഈ പെണ്ണിന് 

ഈ   അച്ഛന്റെ അല്ലേ മോള് പിന്നെ ഇല്ലാതിരിക്കില്ലല്ലോ 

മെല്ലെ സോപ്പിട്ട് വാങ്ങട്ടെ അല്ലാതെ നടക്കില്ല 

അച്ഛന്റെ പാറുട്ടി എവിടെ...?
എന്റെ ശബ്ദം കേട്ടതും   ഫോണുമായി അതാ ഓടുന്നു   

പാറുട്ടി.... ഓടല്ലേ    അച്ഛന്റെ സുന്ദരി മോള് അല്ലേ   ആ ഫോണിങ്ങ് താ 
ഫോൺ തന്നാൽ അച്ഛൻ കടയിൽ കൊണ്ട് പോയി മിഠായി വാങ്ങിച്ചു തരാലോ...."

ഏറ്റു തോന്നുന്നു...

പിന്നെയും അതാ ഓടുന്നു ഫോണുമായി   ഉമ്മറത്തേക്ക്.. 

പാറുട്ടി...  അച്ഛന്റെ   മുത്തല്ലേ   നീ ഫോണ് ഇങ്ങ് താ 

അപ്പോഴേക്കും  ഒരു ബൈക്ക് മുറ്റത്ത്‌ വന്നു നിന്ന്‌    അത്‌ കണ്ടിട്ടാവാണം   വേഗം ഫോൺ എന്റെ കൈയിലേക്ക് തന്നു   

ബൈക്കിൽ നിന്നിറങ്ങുന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി 

രാഹുലും നന്ദനയും....

ഇവള് എന്താ ഇവിടേക്ക്  ? 


ബൈക്കിൽ നിന്നിറങ്ങുന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി 

രാഹുലും നന്ദനയും....

ഇവള് എന്താ ഇവിടേക്ക്  ? 

എന്താ ഗിരി   അച്ഛനും മോളുകൂടി ഒരു ഓട്ടമത്സരം ? 

ദേ ഈ ഫോൺ കണ്ടില്ലേ നീ അവളെ കൈയിലായിരുന്നു   നിങ്ങളെ ബൈക്ക് കണ്ടതുകൊണ്ട് വേഗം ഫോൺ എന്റെ കൈയിലേക്ക് തന്നു അല്ലങ്കിൽ എന്നെ ഇന്ന് മുഴുവൻ ഇട്ട് ഓടിച്ചോണ്ടിരിക്കും 

മോള്‌ ഗിരിയെപോലെ തന്നെയുണ്ട്.. 

അത് എല്ലാവരും പറയും..

നീ കയറി വാ   ഇരിക്കി...

അപ്പോഴേക്കും  അമ്മയും അച്ഛനും   ഏട്ടനും  ചേച്ചിയും എല്ലാവരും   ഡൈനിംഗ് ഹാളിൽ എത്തി.. 

നന്ദന കയറാതെ പുറത്ത് തന്നെ നിൽക്കുന്നത് കണ്ട്   അമ്മ പറഞ്ഞു   മോള്‌ എന്തിനാ അവിടെ തന്നെ നിന്നത് കയറി വാ..

തെല്ല് മടിയോടെ തന്നെയാണ് അവൾ കയറി വന്നത്   

പേടിയോടെ അച്ഛനെ ഒന്ന് നോക്കി...

പിന്നെ   അമ്മന്റെ കാലിലേക്ക് വീണുകൊണ്ട് പൊട്ടികരയുകയായിരുന്നു  അവൾ

അവളിൽ നിന്ന്‌ അങ്ങിനെ ഒരു  നീക്കം   ഒട്ടും പ്രതീക്ഷിച്ചില്ല     അവളുടെ  കരച്ചിൽ    കണ്ടപ്പോൾ അമ്മയും അച്ഛനും ഒന്നും മനസ്സിലാവാതെ   പരസ്പരം   നോക്കി..   

അമ്മ വേഗം അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു !

എന്താ മോളേ ഇത് എന്തിനാ നീ ഇങ്ങനെ കരയുന്നത്  ? 

മാപ്പ് അമ്മേ       ഞാൻ ചെയ്തു പോയ എല്ലാം തെറ്റുകൾക്കും മാപ്പ് ... 

ഹേയ്       മാപ്പ് ഒന്നും പറയണ്ട...അതെക്കെ നിന്റെ അറിവില്ലായ്മകൊണ്ട് ചെയ്തു പോയതല്ലേ   സാരമില്ല   അമ്മക്ക് നിന്നോട് ദേഷ്യം ഒന്നുല്ല്യ    "

അവൾക്ക് ഒരേ വാശി ഇവിടെ വരണമെന്നും അമ്മയോടും അച്ഛനോടും മാപ്പ് പറയണമെന്നും    പിന്നെ   അവളെ ആവശ്യം ഞാനും തള്ളികളയാൻ നിന്നില്ല    

എന്തിനാ നീ ഇങ്ങനെ സങ്കടപ്പെടുന്നത്   ദൈവം നിന്നെ കൈവിടില്ല...

ഹരി എല്ലാ എന്നോട് പറഞ്ഞിട്ടുണ്ട്    മോള്‌ വിഷമിക്കണ്ട      ഒരു കുഞ്ഞികാല് കാണാനുള്ള ഭാഗ്യം ഭഗവാൻ നിനക്ക് തരും    

അമ്മ എനിക്കി വേണ്ടി പ്രാർത്ഥിക്കാമോ   ? 

പൊട്ടികരച്ചിലോടെയായിരുന്നു അമ്മയോട് അവൾ ചോദിച്ചത് 

കണ്ടു നിന്ന  ഞങ്ങളുടെ   കണ്ണ് പോലും നിറഞ്ഞുപോയി

ഇവൾ ഇങ്ങനെയൊക്കെ മാറി പോയോ    അത്ഭുതം തന്നെ..

അവളെ നെഞ്ചോടടുക്കി പിടിച്ചുകൊണ്ട്   അമ്മ പറഞ്ഞു  മോള്‌ ഇങ്ങനെ കരയല്ലേ   നന്നായി പ്രാർത്ഥിക്കി   അപ്പോ നിന്റെ പ്രാർത്ഥന ഭഗവാന് കേൾക്കാതിരിക്കാൻ പറ്റില്ല... ആത്മാർത്ഥമായി കരഞ്ഞു പ്രാർത്ഥിച്ചാൽ   നടക്കാത്തതായി    ഒന്നുല്ല്യ...

നീ ഇങ്ങനെ കരഞ്ഞാൽ രാഹുല് വിഷമിക്കില്ലേ    അതുകൊണ്ട്  നീ നല്ല ധൈര്യമായിട്ട്  നിൽക്കണം...

പറ്റുന്നില്ല അമ്മേ...

പറ്റണം നിനക്ക് 

ദൈവത്തെ മറന്ന് നീ സംസാരിച്ചപ്പോൾ   ദൈവം നിന്നെ ഒന്ന് പരീക്ഷിച്ച് നോക്കുന്നതാണ്...

സാരമില്ല   ഭഗവാൻ നിന്റെ പ്രാർത്ഥന കേൾക്കും   "   

മതി കരഞ്ഞത്   ആ മുഖം ഒന്ന് കഴുകി വാ    നീ കരഞ്ഞിട്ട്  എന്റെ കുറുമ്പി പാറു നോക്കുന്നത് കണ്ടില്ലേ...  "

അത്‌ പറഞ്ഞപ്പോൾ അവളൊന്ന്  ചിരിച്ചു 

    അല്ലെങ്കിലും ഇപ്പോ എല്ലാവരുടെയും വിഷമം മാറ്റുന്ന ആള് ഇപ്പോ എന്റെ പാറുട്ടിയാണ്   അവളെ കളിയും ചിരിയും മതി ഏത് വിഷമവും ഇല്ലാതാവാൻ  "

എന്നാൽ ഞങ്ങൾ പോയിക്കോട്ടെ അമ്മേ...? 

എവിടേക്ക്  ?    

വീട്ടിലേക്ക്   "

എന്തായാലും വന്നില്ലേ ഇനി ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി 

അവളിലെ മാറ്റം കണ്ട്  ഞാൻ പോലും അമ്പരന്നുപോയി  ഇത് നന്ദന തന്നെയാണോ എന്ന് ഞാൻ അത്ഭുതപ്പെട്ടു പോയി 

കാരണം  അടുക്കളയിൽ കയറി ഒരു കാപ്പി ഇടാൻ പോലും മടി കാണിക്കുന്നവളാ...

ഇന്നിതാ   ഇവിടുത്തെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ ഇന്ദുനെ ചേച്ചിയെയും സഹായിച്ചു കൊടുക്കുന്നു .. 

എല്ലാം ദൈവത്തിന്റെ ഓരോ  വികൃതികൾ   "

സാഹചര്യമാണ് മനുഷ്യനെ മാറ്റിമറിക്കുന്നത്    അത് തന്നെയാണ് നന്ദനയുടെ കാര്യത്തിലും  സംഭവിച്ചത്  

ഭക്ഷണം കഴിച്ച്     പോവാൻ ഇറങ്ങുമ്പോഴാ  വീണ്ടും അവൾ അമ്മയോട്    പറയുന്നത് 

അമ്മ എനിക്കി വേണ്ടി പ്രാർത്ഥിക്കണേ...   

തീർച്ചയായും പ്രാർത്ഥിക്കാം     മോള്‌    ധൈര്യമായി പോയിക്കോ...

പാവം കൊച്ച്   അവർ പോവുമ്പോൾ അമ്മ അവരെ  നോക്കികൊണ്ട്‌ പറഞ്ഞു 

പാവമോ....? 

ആ   ശബ്ദം അച്ഛന്റെതായിരുന്നു 

ദൈവം ഇല്ലാന്ന് പറഞ്ഞവളാ അവൾ..

അത്‌ കേട്ടപ്പോൾ   അത്ഭുതത്തോടെ   എല്ലാവരും അച്ഛനെ തന്നെ നോക്കി 

അന്ന് ഹരി ഹോസ്പിറ്റലിൽ കിടക്കുന്ന   സമയം    രാവിലെ തന്നെ    ഇന്ദു പുറത്ത്  പോയി വരുമ്പോൾ ഞാൻ ചോദിച്ചു.. 

മോള്‌ ഇത് എവിടെ പോയതാ  ഇത്ര രാവിലെ   ?  

അമ്പലത്തിൽ പോയതാ അച്ഛാ   ഏട്ടന് വേണ്ടി പ്രാർത്ഥിക്കാൻ   

ഏട്ടൻ പഴയപോലെ  എഴുന്നേറ്റ്‌ നടക്കാൻ  വേണ്ടി    

അവൻ എഴുന്നേറ്റ്‌ നടക്കുമോ മോളേ    അച്ഛന് എന്തോ ഒരു പേടി  .. ഡോക്ടർമാർ പോലും അവന്റെ കാര്യത്തിൽ പ്രതീക്ഷ ഇല്ലാന്ന് പറഞ്ഞ സ്ഥിതിക്കി     

അച്ഛൻ ടെൻഷൻ ആവല്ലേ   ഏട്ടൻ എഴുന്നേറ്റ്‌ നടക്കും   ഞാൻ വിളിക്കുന്ന ദൈവത്തിന് എന്റെ വിളികേൾക്കാതിരിക്കാൻ  കഴിയില്ല

ദൈവമോ....? 

പരിഹാസത്തോടെ    ചോദിച്ചുകൊണ്ടായിരുന്നു   നന്ദന റൂമിൽ നിന്ന്‌ പുറത്തേക്ക് വന്നത്   

അങ്ങിനെ ഒരാളില്ലടി    പിന്നെ എങ്ങനെ നിന്റെ പ്രാർത്ഥന കേൾക്കാനാണ്   നിന്റെ   ഈ ഏട്ടൻ   ഈ  ജന്മം എഴുന്നേറ്റ്‌ നടക്കില്ല   കാരണം ദൈവമില്ലടി  അതുകൊണ്ട് തന്നെ 

അന്ന് അവളെ ആ  വാക്ക് കേട്ട് ഞാൻ തകർന്നുപോയിരുന്നു 

എനിക്കി ധൈര്യം തന്നത് എന്റെ ഈ   ഇന്ദു മോള്‌ ആണ്   കാരണം അവൾക്ക് നല്ല വിശ്വാസം ആയിരുന്നു   അവൾ വിളിക്കുന്ന ദൈവം വിളി കേൾക്കുമെന്ന്    
             
  ഒരുപാട് തവണ  ഭഗവാനെ പുറം കാല്കൊണ്ട്   തട്ടിയില്ലേ   ദൈവം ഇല്ലാന്ന് തന്നെ അവൾ പറഞ്ഞില്ലേ   അതിന്   ദൈവം കൊടുത്ത ചെറിയൊരു ശിക്ഷയാണ് ഇത് 

ആപത്ത്‌ സമയത്ത്‌ മാത്രം ദൈവത്തിനെ വിളിച്ച് കരഞ്ഞിട്ട്   കാര്യമില്ല    നമുക്ക് അനുഗ്രങ്ങൾ കനിഞ്ഞു നലകിയ  ദൈവത്തിനെ    എപ്പോഴും ഓർമ്മ വേണം    എന്നാൽ മാത്രമേ നമ്മൾ വിളിക്കുമ്പോൾ    ദൈവം വിളി കേൾക്കുകയുള്ളും       അല്ലങ്കിൽ      ഇതാവും എല്ലാവർക്കും   അനുഭവം..!!!

അവസാനിച്ചു...


ഇന്ദുമുഖി എന്ന എന്റെ സ്റ്റോറി ഇവിടെ പൂർണമാവുന്നും..

      ✍️മുഹമ്മദ്‌ റാഫി 

അക്ഷരങ്ങളുടെ കൂട്ടുകാരൻ  

 

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌