നിനക്കായ് | ✍️ CK SAAJINA | ഫുൾ പാർട്ട്

നിനക്കായ് ഫുൾ പാർട്ട് പുലർകാല തണുപ്പ് അസഹനീയമായ പുതപ്പിനുള്ളിൽ വീണ്ടും വീണ്ടും ചുരുണ്ടു കൂടി കിടന്നു അൻവർ ... ഡാ അൻവറെ ... ഇന്ന് എവിടെയും പോവാനില്ലെ അനക്ക് , ഒന്ന് പോ ഇത്താത്ത , ഉറക്കപ്പിച്ചോടെ അതും പറഞ്ഞു അൻവർ തലയിലൂടെ പുതപ്പ് ഇട്ട് തിരിഞ്ഞു കിടന്നു ... ഇങ്ങനൊരു പോത്ത്.. ഡാ.. സമയം എട്ട് കഴിഞ്ഞു എണീച്ചില്ലങ്കിൽ ഉമ്മച്ചി ഇപ്പൊ ചട്ടുകം കൊണ്ട് വരും എണീക് അൻവറെ .., ഡാ.... അൻവർ എണീക്ക് ഇല്ലങ്കിൽ ഇന്നും നിനക്ക് കിട്ടും . ഇത്താത്തയുടെ സ്നേഹമൊഴി പെട്ടന്ന് പുരുഷശബ്ദ്ദമായി മാറിയപ്പോൾ . അൻവർ പരിഭ്രമത്തോടെ കണ്ണ് തുറന്നു ...., തലയ്ക്ക് വല്ലാത്തൊരു ഭാരം തോന്നി കൂടാതെ അസ്ഹന്യമായ തണുപ്പും , വെള്ള വസ്ത്രം ധരിച്ചു മുന്നിൽ ഇരിക്കുന്ന ആളെ പതിയെ തിരിച്ചറിഞ്ഞു അൻവർ ... രാഹുൽ , തന്റെ ജയിൽകൂട്ട് 666 അൻവറിന്റെ കണ്ണ് മുന്നിൽ നിന്നും തന്റെ ബെഡ്‌റൂം ജയിലറ ആയി മാറുകയായിരുന്നു...., എന്താ ഡാ നിനക്കൊന്നും ഇറങ്ങാൻ ആയില്ലെ ?... പോലീസുക്കരന്റെ ചോദ്യം പുൽപായയിൽ നിന്നും എഴുന്നേറ...