SAFAR | ✍️ RICHU ZAIN & UMMUL FIDHA | ഫുൾ പാർട്ട്

🍁 SAFAR 🍁 Full Part ✍️ Written by : RICHUZAIN UMMUL FIDHA " പടച്ചോനെ....." എല്ലാവർക്കും തട്ടി കളിക്കാനുള്ള ഒരു പാവയാക്കി മാറ്റിയില്ലേ നീ എന്നെ...മടുത്തു ജീവിതം... ആരൂല്ല സീയ പെണ്ണിന്... പാവല്ലേ സീയ... ഇങ്ങനെ വേദനിച്ചു തീരാൻ ആവും നീ എന്നെ ഇങ്ങോട്ട് അയച്ചത് അല്ലേ... സീയക്ക് പപ്പയെയും മമ്മയെയും കാണാൻ കൊതി ആകുവാ... സീയയും വരുവാ പപ്പന്റെയും മമ്മന്റെയും കാകുന്റെയും അടുത്തേക്ക്... വാശിയോടെ നിറഞ്ഞോയുകുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് തോളിലെ ബാഗ് ഒന്നുടെ തോളിലേക്ക് കയറ്റി മുന്നിൽ വാഹനങ്ങൾ ചീറി പാഞ്ഞു പോകുന്ന റോഡിലേക്ക് രണ്ട് നിമിഷം അവൾ നോക്കി നിന്നു... " പപ്പാ മമ്മാ ഞാനും വരുവാ... " ആരോട് എന്നില്ലാതെ മുകളിലേക്ക് നോക്കി കൊണ്ട് അവൾ പതിയെ അത്രയും പറഞ്ഞ് റോഡിലേക്ക് ഇറങ്ങി.... കണ്ണുകൾ ഇറുക്കെ അടച്ച് വാഹനങ്ങൾ പോകുന്ന റോഡിലേക്ക് ഇറങ്ങുമ്പോ അവളുടെ കണ്ണും മനസ്സും ശരീരവും ഒരുപോലെ വിങ്ങുന്നുണ്ടായിരുന്നു... പെട്ടന്ന് കണ്ണുകൾ തുറന്ന് മുന്നിലേക്ക...