ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌


ഇശൽ...♥️

Full Part


SAHALA SACHU


_________________________


 "താൻ എന്തേലും പറഞ്ഞു ഈ കല്യാണം മുടക്കണം,,,,,,എന്നെ ഇഷ്ടായില്ലെന്നോ മറ്റോ,,,,,എനിക്കിപ്പോ ഒരു  വിവാഹത്തിന് താല്പര്യം ഇല്ല,,,,,സോ പ്ലീസ്,,,,,"


 ഞാൻ അങ്ങോട്ട് പറയാൻ പോയ വാക്കുകൾ ഇങ്ങോട്ട് കേട്ടപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടൻ തോന്നി,,,, പക്ഷേ ഒരു കാര്യം,,,,,ഞാൻ മുടക്കം പറഞ്ഞാൽ എന്റെ വീട്ടുകാർ കേൾക്കുമോ എന്നറിയില്ല,,,,,, എങ്കിലും ശ്രമിച്ച് നോക്കാം....


 "ഓകെ,,,,,,യൂ ഡോണ്ട് വറി,,,,, ഈ കല്യാണം ഞാൻ മുടക്കി തരാം....."


 "താങ്ക്യൂ,,,,,, താങ്ക്യൂ സോമച്ച്....." 


എന്നും പറഞ്ഞു നല്ല സന്തോഷത്തോടെ അവൻ എന്നെ നോക്കി ചിരിച്ചു..... അങ്ങനെ ഈ കല്യാണം മുടക്കാൻ പോകുന്ന സന്തോഷത്തിൽ ഞാൻ അവൻ വാങ്ങി തന്ന ഐസ്‌ക്രീം ഒറ്റയടിക്ക് കാലി ആക്കി..... അവൻ ബില്ല് പേ ചെയ്തു.....ഞങ്ങൾ പോകാൻ ഇറങ്ങി...


അവൻ അവന്റെ കാറിൽ കേറി,,,,,ഞാൻ ബസ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങിയതും,,,,, 


"ഇശൽ,,,,,,," 


"എന്തേ,,,,," 


"എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണെന്ന് വീട്ടുകാർ അറിയരുത്....." 


"അറിയില്ല....." 


"ഞാൻ ഡ്രോപ്പ് ചെയ്യണോ....." 


"നോ താങ്ക്യൂ....." 


"ഓകെ,,,,ബൈ...." 


എന്നും പറഞ്ഞു അവൻ പോയി... 


ഞാൻ ഇശൽ,,,,,എല്ലാവരുടെയും ഇഷൂ... ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്ന നിൽപ്പാണ്,,,ഉമ്മാന്റെയും ഉപ്പാന്റെയും ഏക സൽപ്പുത്രി,,,,എന്റെ പെണ്ണ് കാണൽ ആണ് ഇപ്പൊ ഇവിടെ കഴിഞ്ഞത്....


ഡിഗ്രി പഠിക്കുമ്പോൾ തൊട്ട് തുടങ്ങിയതാ ഇങ്ങനെ ഓരോ പ്രാപ്പോസൽ വരാൻ,,,,അന്നൊക്കെ ഉപ്പാനോട് പറഞ്ഞു കോഴ്‌സ് കമ്പ്ലീറ്റ് ആക്കിയിട്ട് മതി മാരേജ് എന്ന്..... ഇപ്പൊ കോഴ്‌സ് കംബ്ലീറ്റ് ആയി.... അപ്പൊ തുടങ്ങി ഉമ്മ ഇനി നീ ആരെ കാത്ത് നിൽക്കുവാണെന്ന്.... 


ഹയർ സ്റ്റഡീസിന് പോകാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട്....ബട്ട് എല്ലാരും കൂടി എന്നെ പിടിച്ച് കെട്ടിക്കാൻ നിൽക്കുവല്ലേ.....ഉമ്മാന്റെ നിർബന്ധത്തിനാ ഇന്നിങ്ങോട്ട് വന്നത്.... ഇവിടെ എത്തിയപ്പോഴോ,,,,,രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ,,,ഹിഹി.....


 അങ്ങനെ സന്തോഷത്തോടെ വീട്ടിലേക്ക് പോയി,,,,,എന്നെയും കാത്ത് ഉമ്മയും ഉപ്പയും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു....


"എന്തായി ഇഷൂ,,,,," 


"ഉപ്പാ,,, എനിക്കയാളെ ഒട്ടും ഇഷ്ടായില്ല.... ഇത് നമുക്ക് വേണ്ട....."


 "നിന്റെ അടവ് ആണെന്ന് ഞങ്ങൾക്ക് അറിയാം,,,,,അതുകൊണ്ട് ഞങ്ങൾ നീ വരുന്നതിന് മുന്നേ തന്നെ അവരെ വിളിച്ചു പറഞ്ഞു ഞങ്ങൾക്ക് കുഴപ്പം ഒന്നുമില്ലന്ന്.."


 "ഉമ്മി,,,,,,," 


"ആഹ്,,,,,ഉമ്മി തന്നെ,,,,,അവർക്കും ഓകെ ആണ്,,,,പയ്യന് നിന്നെ ഇഷ്ടായി....."


 എഹ്,,,,,എങ്ങനെ,,,,ചിലപ്പോ ഞാൻ മുടക്കും എന്ന് കരുതി ആയിരിക്കും ധൈര്യത്തിൽ ഇഷ്ടായി എന്ന് പറഞ്ഞെ.... പടച്ചോനെ,,,, പെട്ടല്ലോ,,,, ഇനിയിപ്പോ എന്താ ചെയ്യാ...... 


"അടുത്ത മാസം തന്നെ കല്യാണം നടത്തും,,,ഇനി നീ ഒന്നും കേട്ടില്ല അറിഞ്ഞില്ല എന്ന് വേണ്ട...." 


ദേ വീണ്ടും എന്റെ നെഞ്ചത്തോട്ട്,,,,, ഞാൻ നിലത്തൊന്ന് ആഞ്ഞു ചവിട്ടി കൊണ്ട് റൂമിലേക്ക് കേറി പോയി,,,, ഛെ,,,,,പ്ലാൻ എല്ലാം ഫ്ലോപ്പ് ആയല്ലോ,,,ഓഹ് മൈ ഗോഡ്,,,,, ഇനിയിപ്പോ എന്ത് ചെയ്യും..... 


ഞാൻ അങ്ങനെ ഓരോന്ന് ചിന്തിച്ച് ഇരിക്കുമ്പോ ആണ് എന്റെ ഫോണിലേക്ക് ഏതോ ഒരു നമ്പറിൽ നിന്ന് കോൾ വന്നത്,,,,,ഞാൻ അത് അറ്റൻഡ് ചെയ്തതും,,,,,, ഹൗ എന്റെ റബ്ബി,,,,,,മലയാളത്തിൽ ഇത്രേം വെറൈറ്റി തെറികൾ ഉണ്ടെന്ന് ഞാൻ ഇന്നാണ് അറിഞ്ഞത്.....


തെറി ഒക്കെ കഴിഞ്ഞു വിളിച്ച മഹാൻ അടുത്ത ഡയലോഗ് കാച്ചിയപ്പോ ആണ് ഇന്ന് എന്നെ പെണ്ണ് കാണാൻ വന്ന ഊളയാണ് വിളിച്ചത് എന്ന് മനസ്സിലായത്....


 "കല്യാണം മുടക്കും എന്ന് പറഞ്ഞു പോയത് എനിക്കിട്ട് ഇങ്ങനെ പണിയാൻ ആണല്ലേഡി കോപ്പേ,,,, നീ ചെവിയിൽ നുള്ളിക്കോ,,,,,,ഈ ഷാഹിലിന്റെ  ഭാര്യയായി ഇവിടെ സുഖിച്ചു വാഴാമെന്ന് നീ കരുതണ്ട,,,, സമ്മതിക്കില്ല ഞാൻ....."


 അതും പറഞ്ഞു അങ്ങേര് ഫോൺ വെച്ചപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി.... കലിപ്പനാണ് ഇഷൂ,,,,,സോ ബീ കെയർ ഫുൾ.....ഞാൻ അങ്ങനെ തെറിയൊക്കെ കിട്ടിയ നിർവൃതിയിൽ അങ്ങനെ അവിടെ കിടന്നു.....


 "ഡി,,,,,വന്നേ,,,,,ഫുഡ് വേണ്ടേ ....."


 "എനിക്ക് വേണ്ട..... ഉമ്മി തന്ന തിന്നോ....." 


ഇത്തിരി വെയിറ്റ് ഇട്ട് വേണ്ടാന്ന് പറഞ്ഞത് വിശപ്പ് ഇല്ലാഞ്ഞിട്ടല്ല....പട്ടിണി കിടക്കും എന്ന് കരുതി എങ്കിലും ഈ കല്യാണം ഒന്ന് മുടങ്ങിക്കോട്ടെ എന്ന് കരുതിയാ,,,,, ബട്ട് എന്റെ ഉമ്മി ഒക്കെ പുരോഗമിച്ചു പോയെന്ന് ഞാൻ അറിയാൻ വൈകിപ്പോയി...


 "ഹാ,,,,,വേണ്ടെങ്കിൽ വേണ്ട,,,,, വിശക്കുമ്പോ നീ താനേ വന്നു കഴിച്ചോളും...." 


കണ്ടില്ലേ,,,,, എന്താ ചെയ്യാ..... വിശന്നിട്ടാണേൽ വയർ കത്തുന്നുണ്ട്..... വെറുതെ ജാഡ കാട്ടി.... വേണ്ടായിരുന്നു.... ഉമ്മി പോയപ്പോ ഞാൻ പമ്മി പമ്മി പിന്നാലെ പോയി....


ടേബിളിൽ ചില്ലിയും ചപ്പാത്തിയും കണ്ടതും പിന്നൊന്നും നോക്കിയില്ല... അറ്റാക്ക് തുടങ്ങി....ഉമ്മിയും ഉപ്പയും എന്റെ തീറ്റ കണ്ട് പൊരിഞ്ഞ ചിരിയിൽ ആണ്.....ഞാൻ രണ്ടിനെയും നോക്കി ഒരു ഇളി പാസാക്കി കൊണ്ട് തീറ്റയിൽ കോണ്സൻഡ്രെഷൻ കൊടുത്തു......


 * * *


 പിന്നീടുള്ള ദിവസങ്ങൾ മുഴുവൻ വീട്ടിൽ ജോലിക്കാരുടെ ബഹളം ആയിരുന്നു.... കല്യാണ ഒരുക്കങ്ങൾ......ശരിക്കും അതൊക്കെ ഞാൻ എൻജോയ് ചെയ്തു.... എങ്കിലും ആ കാലമാടന്റെ മുഖം ഓർമ വരുമ്പോ പിന്നെ ഉള്ള സമാധാനം കൂടി പോവും.... അമ്മാതിരി ഡയലോഗ് അടിച്ചിട്ട് അല്ലെ അങ്ങേര് ഫോൺ വെച്ചത്..... 


ഫ്രണ്ട്സിനെ ഒക്കെ ഞാൻ ഇൻവൈറ്റ് ചെയ്തു....എന്റെ കല്യാണത്തിന്  അവരൊന്നും ഇല്ലേൽ പിന്നെ എന്താ ഒരു രസം......


 * * *


അങ്ങനെ ആ ദിനം വന്നെത്തി,,,,,എന്റെ കല്യാണ ദിവസം,,,,, ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം.... ഇന്ന് മൈലാഞ്ചി രാവ് ആണ്.....എന്റെ ഫ്രണ്ട്സും റിലേറ്റീവ്സും ഒക്കെ കൂടി എന്റെ കയ്യിൽ അവരുടേതായ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്.... 


പക്ഷേ നാളെമുതൽ ആ ചൂടൻ തെണ്ടിയുടെ കൂടെ അവന്റെ വീട്ടിൽ ആണല്ലോ ജീവിക്കേണ്ടത് എന്നോർക്കുമ്പോ എന്റെ ഹാർട്ട് ചെണ്ട കൊട്ടും പോലെ ഇടിക്കുന്നുണ്ട്.....


 മൈലാഞ്ചി പരിപാടി കഴിഞ്ഞു ഞാൻ എന്റെ കയ്യിലേക്ക് നോക്കി,,,,, ഹൈവാ,,,, എന്താ മൊഞ്ച്.... അങ്ങനെ സെൽഫി ഒക്കെ എടുത്തു മുടിച്ചു..... ഫ്രണ്ട്സിനോട് സംസാരിച്ചു ഇരിക്കുമ്പോ ആണ് എന്റെ ഫോൺ റിങ് ചെയ്‌തത്.....


 ആളുടെ പേര് കണ്ടതും എന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി....


*Choodan calling.....* 


റബ്ബി,,,,,ഇനി ഇന്ന് എന്തൊക്കെ തെറി ആണാവോ കിട്ടുക.....ഞാൻ സ്വലാത്ത് ഒക്കെ ചൊല്ലി അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു..... 


"ഹെലോ,,,,," 


"എന്താടി കോപ്പേ നിനക്ക് എടുക്കാൻ ഇത്ര താമസം.....എവിടെ പോയി കിടക്കുവാരുന്നു...."


 നിന്റെ കുഞ്ഞമ്മേടെ വീട്ടിൽ എന്ന് പറയാൻ നാക്ക് തരിച്ചു വന്നെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല..


 "എന്തിനാ വിളിച്ചത്......"


"നിന്നോട് കൊഞ്ചാൻ പൂതി ആയിട്ട് ഒന്നുമല്ല വിളിച്ചത്.....എന്റെ ഫ്രണ്ടസ് എന്നെ നിൽക്കാൻ വിടുന്നില്ല..... അതുകൊണ്ട് വിളിച്ചതാ......" 


എന്ന് പറഞ്ഞു കഴിഞ്ഞതും,,,,


 "ഷാഹി,,,,,,ഓവറാക്കി ചളമാക്കല്ലേ മുത്തേ...." 


എന്ന് ഏതോ ഒരുത്തൻ വിളിച്ചു കൂവി...


 "പോടാ പുല്ലേ....." 


എന്ന് ഇങ്ങേര്‌ തിരിച്ചു പറയുകയും ചെയ്തു....എനിക്ക് ആണെങ്കിൽ ഇതൊന്നും കേട്ടിട്ട് ചിരി സഹിക്കുന്നില്ല..... പെട്ടെന്ന് ഞാൻ പൊട്ടി ചിരിച്ചു പോയി... അതിന് കണ്ണ് പൊട്ടുന്ന തെറിയും കിട്ടി.... എല്ലാം കഴിഞ്ഞെന്ന് തോന്നിയപ്പോ ഞാൻ ഒരു താങ്ക്സ് പറഞ്ഞു.... അതിനും കിട്ടി തെറി....


"നീ നാളെ വാടി,,,, മുതലും പലിശേം പലിശേടെ പലിശേം ചേർത്ത് ഞാൻ തരാം....." 


എന്നും പറഞ്ഞു അങ്ങേര് ഫോണ് വെച്ചു പോയി...... നാളെ എന്തൊക്കെയാണാവോ എന്നെ കാത്ത് ഇരിക്കുന്നത് എന്നാലോചിച്ചു ടൈം കളഞ്ഞു,,,,,, ഫുടൊക്കെ കഴിച്ചെന്നു വരുത്തി,,,,,ഡ്രെസ് എല്ലാം ചെയ്ഞ്ച് ചെയ്ത് പോയി ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ കിടന്നു....


ഇന്നല്ലേ എനിക്ക് ഇങ്ങനെ ഫ്രീ ആയി പോയി കിടക്കാൻ കഴിയൂ,,,,,നാളെ മുതൽ മറ്റൊരു വീട്ടിൽ,,,, ഉമ്മിയും ഉപ്പയും ലോഡ് കണക്കിന് ഉപദേശം തന്നു,,,, അതൊക്കെ നല്ല കുട്ടിയായി കേട്ട് ഞാൻ സുഖമായി കിടന്ന് ഉറങ്ങി....


 പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ്‌ നിസ്‌ക്കരിച്ചു,,,,,, ടൈം ആയപ്പോ ഓഡിറ്റോറിയത്തിലേക്ക് വിട്ടു,,,,,, പോകുന്ന വഴിയിൽ സ്വലാത്ത് ചൊല്ലി ഇരിക്കലായിരുന്നു എനിക്ക് പണി,,,, അങ്ങനെ ഓഡിറ്റോറിയത്തിൽ എത്തി...


 കയറുമ്പോ തന്നെ കണ്ടത് നല്ല വെണ്ടക്ക അക്ഷരത്തിൽ,,,,,, 


*Shaahil❤Ishal*


 എന്ന് എഴുതി വെച്ചതാണ്....


ഞാൻ അകത്ത് എത്തുന്നതിനിടയിൽ ഏതൊക്കെയോ ഭാഗത്ത് നിന്ന് ഒരുപാട് റോസ് ഫ്ളവേഴ്‌സ് കിട്ടിയിരുന്നു.... ഞാൻ നെഞ്ചിടിപ്പോടെ സ്റ്റേജിലേക്ക് കാലെടുത്ത് വെച്ചതും എവിടെ നിന്നോ എനിക്ക് നേരെ ഒരു കൈ നീണ്ടു വന്നു...


ഞാൻ നോക്കിയപ്പോ നല്ല നാവിബ്ലൂ കളർ സ്യുട്ടും വൈറ്റ് ഷർട്ടും ഒക്കെ ഇട്ട് നല്ല മൊഞ്ചിൽ ദേ നിൽക്കണു എന്റെ കലിപ്പൻ....ഞാൻ ഒന്ന് ചിരിച്ചെന്നു വരുത്തി അങ്ങേരുടെ കൈ പിടിച്ചു കയറിയപ്പോ അവിടെ ഉള്ളവരൊക്കെ കയ്യടിച്ചു പാസാക്കി....


ഞാൻ ചൂടന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയപ്പോ എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്ന് മനസ്സിലായി,,,,,പിന്നെ ഞാൻ അങ്ങോട്ട് നോക്കാൻ പോയില്ല.... ഹും.... 


അങ്ങനെ കുറച്ചു നേരത്തിന് ശേഷം നിക്കാഹിന് ടൈം ആയെന്ന് പറഞ്ഞു,,, അപ്പോഴേക്ക് എന്നെയും കൊണ്ട് എല്ലാരും മുകളിലേക്ക് പോയി..... നിക്കാഹ് എന്ന് കേൾക്കുമ്പോ എന്റെ നെഞ്ച് പടപടാ ഇടിക്കുന്നുണ്ട്....ഈ ദിവസം കഴിഞ്ഞാൽ ആ മഹാന്റെ കൂടെ ആണല്ലോ ഞാൻ ജീവിക്കേണ്ടത് എന്നാലോചിച്ചു എനിക്ക് അറ്റാക്ക് വരുന്ന പോലെ തോന്നി....


എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു വിവാഹത്തെ കുറിച്ചു,,,,,ഒക്കെ പോയില്ലേ,,,, എന്റെ വിധി,,,,,അല്ലാതെ എന്ത്.....


 *അങ്ങേര് എന്തിന് എന്നോട് വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞു*


 എന്ന ചോദ്യം എന്റെ ഉള്ളിൽ ഒരു ക്വസ്റ്റൻ മാർക്ക് ആയി കിടപ്പുണ്ട്,,,,,, അങ്ങനെ ഓരോന്ന് ആലോചിച്ചു നേരം കൂട്ടുമ്പോ ആണ് ആരോ വന്ന് പറഞ്ഞത് നിക്കാഹ് കഴിഞ്ഞെന്ന്..... 


എന്റെ നെഞ്ചിലേക്ക് വീണ്ടും ആരോ കനൽ കോരി ഇട്ടത് പോലെ തോന്നി  അത് കേട്ടപ്പോൾ....ഇനി ഞാൻ എന്ത് ചെയ്യും... 


എന്നെയും കൊണ്ട് വീണ്ടും സ്റ്റേജിലേക്ക് പോയി,,,,എന്റെ കെട്ടിയോൻ എന്ന ആൾ എന്റെ കഴുത്തിലേക്ക് മഹർ അണിയിച്ചു തന്നപ്പോ ഇത്രയും നേരം ഉണ്ടായിരുന്ന പേടി ഒക്കെ പോയി പകരം എന്തോ ഒരു കുളിർമ തോന്നി മനസിന്....


 ****************************


 ഹെലോ,,,,അവൾ മാത്രം നിങ്ങളോട് സംസാരിച്ചാൽ മതിയോ,,,,,ഞാനും പറയണ്ടെ....വേണ്ടേ??? 


ആഹ്,,,,നിങ്ങള് വേണ്ടെന്ന് പറഞ്ഞാലും ഞാൻ പറയും,,,,, ഇന്നല്ല,,,,,നാളെ തൊട്ട്....


ഞാൻ മഹർ അവൾടെ കഴുത്തിൽ കെട്ടുമ്പോ അവൾ ടെൻഷൻ അടിച്ചു ഒരു വകയാവുന്നുണ്ടെന്നു എനിക്ക് മനസ്സിലായി.....പക്ഷെ,,, മഹർ കഴുത്തിൽ അണിഞ്ഞു കൊടുത്തതും അവൾ ചെറു ചിരിയാലെ അതിലേക്ക് ഒന്ന് നോക്കി


നീ നോക്കി ചിരിക്കെടി,,,,നിനക്കുള്ള പണി ഈ ഷാഹി ഒരുക്കി വെച്ചിട്ടുണ്ട്,,,നീ ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു....


ഞാൻ ഉള്ളിൽ ഓരോന്ന് പറഞ്ഞു കൊണ്ട് അവളെ നോക്കിയപ്പോ അവൾ എന്നെ നോക്കി നിൽപ്പാണ്.... ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയപ്പോ അവൾ പിന്നെ എന്റെ ഭാഗത്തേക്ക് പോലും നോക്കിയില്ല....


അങ്ങനെ ഫോട്ടോക്ക് ഒക്കെ പോസ് ചെയ്ത് മടുത്തു,,,,, ഹോ,,,,,എന്തൊക്കെ കാണണം പടച്ചോനെ ഇനി....


ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോ എന്റെ ചങ്കുകൾ അടുത്ത് വന്നു,,,അവളെ പരിചയപ്പെടുവാണ് അലവലാതികൾ,,,,ഹും.... ഞാനെന്ന ഒരുത്തൻ ഇവിടെ ഉണ്ടെന്ന ഓർമ പോലും ഇല്ലെന്ന് തോന്നുന്നു ഇവന്മാർക്ക്,,,, ബ്ലഡി ഫൂൾസ്.....


"ഷാഹിക്കാ,,,,,എന്താ ആലോചിച്ചു നിൽക്കുന്നെ....  വീട്ടിലേക്ക് പോകാൻ ടൈം ആയി,,,ഇനി അതല്ല ഇവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ....."


എന്റെ അനിയൻ ഷാദി വന്ന് ചോദിച്ചപ്പോ ഞാൻ പോകാം എന്ന് പറഞ്ഞു ഇറങ്ങി...


എനിക്ക് ഉപ്പയും ഉമ്മയും ഒരു  അനിയനും ഒരു അനിയത്തിയും ആണ്,,,,,ഷാദിലും  ഷെഫ്നയും..... അനിയത്തിയുടെ കല്യാണം കഴിഞ്ഞു,,,, അനിയൻ ഇപ്പൊ പിജിക്ക് പഠിക്കുന്നു.....


ബാക്കി ഒക്കെ വഴിയേ അറിയാ ട്ടോ....


ഞങ്ങൾ പോകാൻ വേണ്ടി ഇറങ്ങിയതും എന്റെ കെട്ട്യോൾ എന്ന് പറയുന്ന മൊതൽ അവൾടെ ഉപ്പാനെയും ഉമ്മാനെയും കെട്ടിപ്പിടിച്ചു കരഞ്ഞു സീൻ ഡാർക്ക് ആക്കി....


ഞാൻ ഇതൊക്കെ കണ്ട് ചടച്ചു നിൽക്കുവാണ്......


അങ്ങനെ അവൾടെ കരച്ചിൽ ഒക്കെ കഴിഞ്ഞു ഞാൻ കാറിൽ കയറി.....വണ്ടി  വിട്ടപ്പോ ഞാനവളുടെ മുഖത്ത് നോക്കി......അവളെന്നെയും നോക്കി.....


"ഡി,,,,,നീയെന്തിനാ എന്നെ വെറുതെ പറഞ്ഞു പറ്റിച്ചത്....."


എന്റെ അനിയനും ചങ്കും കേൾക്കാതെ ഇരിക്കാൻ ഞാൻ മെല്ലെ ചോദിച്ചു.....


"ഞാൻ ആരെയും  പറ്റിച്ചിട്ടില്ല.."


"പിന്നെ ആരാടി കോപ്പേ പറ്റിച്ചത്.... ഞാനാണോ....?"


"ആണെന്ന് ഞാൻ പറഞ്ഞോ....???"


"നി അധികം വായടിക്കാൻ നിൽക്കണ്ട... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്....."


പെട്ടെന്ന് വണ്ടി സ്റ്റോപ്പ് ആയി....ഞാനും അവളും ഒരുപോലെ ഇതെന്തിനാ ഇപ്പോ നിർത്തിയത് എന്നാലോചിച്ചു മുന്നിൽ ഇരിക്കുന്ന മഹാന്മാരുടെ മുഖത്തേക്ക് നോക്കിയപ്പോ അവന്മാര് രണ്ടും കൂടി ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ട്.....


"എന്തിനാടാ നിർത്തിയത്.....എന്താ നിങ്ങള് രണ്ടും ഇങ്ങനെ നോക്കുന്നത്....."


"നിങ്ങൾക്ക് വല്ലോം പറയാൻ ഉണ്ടേൽ ഇപ്പൊ തന്നെ പറഞ്ഞു തീർക്ക്,,,,,,വണ്ടി വിട്ടതിന് ശേഷം വീണ്ടും കുശുകുശുക്കാൻ നിൽക്കണ്ട....."


അവനത് പറഞ്ഞപ്പോ തന്നെ ഞാൻ ഇശലിനെ നോക്കി.... അവൾ ഞാനീ നാട്ടുകാരിയെ അല്ല എന്നുള്ള ഭാവത്തിൽ ഇരിക്കുവാണ്.....


ഞാൻ അവരെ നോക്കി ഒന്നിളിച്ചു കാണിച്ചു കൊണ്ട് വണ്ടി വിടാൻ പറഞ്ഞു....ഒന്നമർത്തി മൂളിക്കൊണ്ട് വണ്ടി വിട്ടു.....


പിന്നെ ഒന്നും ആരും മിണ്ടിയില്ല....വീട്ടിൽ എത്തിയപ്പോ എല്ലാരും കൂടി അവളെ സ്വീകരിച്ച് ഇരുത്തി....എനിക്ക് ആണെങ്കിൽ അതൊക്കെ കണ്ട് ഭ്രാന്ത് വരുന്നത് പോലെ തോന്നി...


അവൾടെ സ്ഥാനത്ത് വേണ്ടിയിരുന്നത് അവൾ ആയിരുന്നില്ലേ ഫൈഹ,,,, എത്ര സന്തോഷവാൻ ആയിരിക്കും ഞാൻ അങ്ങനെ ആണെങ്കിൽ......


ഉപ്പാന്റേം ഉമ്മാന്റെയും വാശിക്ക് എനിക്ക് നഷ്ടപ്പെട്ടത് ഞാൻ സ്നേഹിച്ച പെണ്ണിനെ ആണ്....പക്ഷെ,,,,,എന്റെ സ്നേഹം അവൾ അറിഞ്ഞിരുന്നില്ല.....


ഇപ്പോ അവൾ മറ്റൊരുവന്റെ ഭാര്യ ആയി ജീവിക്കുന്നു,,,,, ഞാൻ ആണെങ്കിൽ ഉമ്മാന്റെ നിർബന്ധത്തിന് ഏതോ ഒരുത്തിയെ കെട്ടി കൊണ്ട് വന്നിരിക്കുന്നു.....


"ഇക്കൂസെ,,,,,എന്തോ കിനാവ് കണ്ടോണ്ട് ഇരിക്കുവാ....പോയി ഡ്രെസ് മാറി വാ...വേഗം...."


എന്റെ പെങ്ങളൂട്ടി ആണ്....ചെപ്പൂ.....


"ഹ്മ്മ,,,,,, നിന്റെ കെട്ടിയോൻ എവിടെ ഡി...."


"നമ്മള് ഇവിടെ ഉണ്ട് അളിയാ... ടാ,,,, പറയാതിരിക്കാൻ വയ്യ,,,,,ഇശൽ നല്ല മൊഞ്ചത്തി ആണ് കേട്ടോ,,,,,നിങ്ങൾ നല്ല ചേർച്ചയാ....."


"ഓഹോ,,,,,അത്രക്ക് അങ്ങു ചേർച്ച വേണ്ട... കേട്ടോ...."


"ഡി ചെപ്പൂ,,,,, നിന്റെ ആങ്ങള ഇപ്പോഴും അവളെയും മനസിൽ വെച്ചോണ്ട് നടക്കുവാ,,,,ഫൈഹയെ,,,,,"


"ശരിയാ നിച്ചൂക്ക(നിഷാദ്) പറഞ്ഞത്,,,, അവൾ കെട്ടി നല്ല സന്തോഷായി ജീവിക്കുന്നു....നിങ്ങള് ഇനി അവളേം മനസിൽ കൊണ്ട് നടന്നിട്ട് കാര്യം ഇല്ല.. അവളെക്കാൾ നല്ല പെണ്ണിനെ ആണ് നിങ്ങൾക്ക് കിട്ടിയേ,,,,,അവളെ സ്നേഹിക്കാൻ നോക്ക്...."


'പിന്നെ,,,,,,എന്റെ പട്ടി സ്നേഹിക്കും....നോക്കി നിന്നോ....'


എന്ന് ഞാൻ മനസ്സിൽ പറഞ്ഞു....


"ഇങ്ങള് എന്തേലും പറഞ്ഞോ കാക്കൂ...."


"ഇല്ല മോളെ,,,, ഞാൻ ഫ്രഷ് ആയി വരാം...."


അതും പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി.....ഞാൻ ഡ്രെസ് ഒക്കെ മാറി താഴേക്ക് പോയപ്പോ എല്ലാ കുടുംബക്കാരും അവളെ പൊതിഞ്ഞു നിൽക്കുവാണ്....


അവൾ ആണെങ്കിൽ എങ്ങനെ എങ്കിലുമൊന്ന് രക്ഷപ്പെട്ടാൽ മതി എന്ന ഭാവത്തോടെ ആണ് നിൽക്കുന്നത്.... അത് കണ്ടപ്പോ എനിക്ക് ചിരി വന്നു....


പിന്നീട് അങ്ങോട്ട് കസിൻസിന്റെ വക പൊരിഞ്ഞ കമന്റടി ആയിരുന്നു.... അവളെയും എന്നെയും ചേര്ത്ത്.... എനിക്ക്  ആണെങ്കിൽ അതൊക്കെ കേട്ട് ദേഷ്യം വരുന്നുണ്ട്....


ഇതിനുള്ള മറുപടി ഞാൻ അവൾക്കാണ് കൊടുക്കാൻ പോവുന്നത്..... വെച്ചിട്ടുണ്ട് ഞാൻ.....


ഏകദേശം കുറെ ടൈം ആയപ്പോ ഞങ്ങടെ ഫസ്റ്റ് നൈറ്റിന് വേണ്ടി ഓൾ ദി ബെസ്റ്റ് ഒക്കെ തന്നു റിലേറ്റിവ്സും ഫ്രണ്ട്സും ഒക്കെ പോയി....


ഫസ്റ്റ് നൈറ്റ് അല്ല,,,,, ഒലക്കയാണ്.... ഹോ...


ഞാൻ റൂമിലേക്ക് പോവാൻ വേണ്ടി സ്റ്റെയര്കസ് കേറാൻ തുടങ്ങുമ്പോ ആണ് കിച്ചനിൽ നിന്ന് ഉമ്മയും ചെപ്പുവും അവളും കൂടി ഓരോന്ന് പറഞ്ഞു ചിരിക്കുന്നത് കേട്ടത്.....


ചിരിക്കെടി നീ ചിരിക്ക്,,,,നിന്റെ ചിരി ഞാൻ മാറ്റി തരാം....


ഞാൻ ഓരോന്ന് ആലോചിച്ചു സ്റ്റെയർ കയറാൻ തുടങ്ങിയതും എന്റെ അനിയനും അളിയനും കൂടി എന്നെ ആക്കി കൊണ്ട് ചുമക്കുന്നത് കേട്ടു...


ഞാൻ അവന്മാരെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് മെല്ലെ മുങ്ങി...


റൂമിൽ എത്തി ഒന്ന് ഫ്രഷ് ആയി കിടക്കുമ്പോഴേക്ക് അവൾ വന്ന് കയറി.... അവളെ കണ്ടതും ഞാൻ ബെഡിൽ നിന്ന് ചാടി എണീറ്റ്‌ ഇരുന്നു.....


അവൾ ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞതും എന്റെ നോട്ടം കണ്ട് ഒന്ന് പരുങ്ങി....


"നിന്നോട് ആരാടി ഇങ്ങോട്ട് കയറി വരാൻ പറഞ്ഞത്....."


"ഉമ്മ,,,"


"ഉമ്മ പറഞ്ഞെന്ന് വെച്ച്,,,,,നീ എന്ത് ധൈര്യത്തിലാ ഇങ്ങോട്ട് കയറി വന്നത്...."


"......"


"എന്താടി.....നിന്റെ നാക്ക് ഇറങ്ങി പോയോ...."


ഞാൻ അവൾക്ക് നേരെ നടന്ന് അത് ചോദിച്ചപ്പോ അവൾ ഡോറിനോട് ചേർന്നു നിന്നു.....


"ഞാൻ,,,,, ഞാൻ,,,,,അത്,,,,പിന്നെ...."


"നിന്നോട് ഞാൻ പറഞ്ഞതല്ലെ എനിക്കീ വിവാഹത്തിന് താല്പര്യം ഇല്ലെന്ന്....ഇത് മുടക്കാൻ ഞാൻ നിന്നോട് പറഞ്ഞതല്ലേ....പിന്നെന്തിനാ നീ ഈ കല്യാണത്തിന് സമ്മതിച്ചത്......."


"നിങ്ങൾക്ക് മുടക്കിയാൽ പോരായിരുന്നോ.....നിങ്ങളെന്തിനാ എന്നെ ഇഷ്ടായി എന്ന് പറഞ്ഞത്...."


"നീ അധികം എന്നോട് ഡയലോഗ് അടിക്കാൻ നിൽക്കണ്ട..... നീ എന്തേലും പറഞ്ഞു ഒഴിവാക്കും എന്ന് കരുതിയാ ഞാൻ അങ്ങനെ പറഞ്ഞത്....."


"ഞാൻ എന്റെ ഉമ്മാനോടും ഉപ്പാനോടും പറഞ്ഞതാ എനിക്ക് ഇഷ്ടായില്ല എന്ന്....പക്ഷെ ഞാൻ അന്ന് വീട്ടിൽ എത്തുന്നതിന് മുന്നേ തന്നെ അവര് ഇവിടെ വിളിച്ചു സമ്മതം അറിയിച്ചിരുന്നു....."


"അല്ല,,,,,,നീ എന്നെ പറഞ്ഞു പറ്റിച്ചതാണ്....ഞാൻ പറഞ്ഞതൊക്കെ സമ്മതിച്ചെന്ന രീതിയിൽ പോയിട്ട് എനിക്കിട്ട് പണിഞ്ഞതല്ലേടി പുല്ലേ ....."


"അങ്ങനെ എങ്കിൽ അങ്ങനെ,,,,, നിങ്ങളോട് തർക്കിക്കാൻ ഞാൻ ഇല്ല....."


★★★★★★★★★★★★★★★★★★★★


ഞാൻ അതും പറഞ്ഞു ഞാൻ മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും ചൂടൻ എന്റെ കൈ പിടിച്ചു തിരിച്ചു എന്നെ അവനിലേക്ക് ചേർത്തി നിർത്തി,,,,, കൈ നന്നായിട്ട് വേദനിക്കുന്നുണ്ട്....


"എന്റെ ഭാര്യ ആയി ഇവിടെ ജീവിക്കാം എന്ന് നീ സ്വപ്നത്തിൽ പോലും കരുതണ്ട.....ഷാഹിലിന്റെ കളി തുടങ്ങാൻ ഇരിക്കുന്നതെ ഉള്ളൂ ഇശൽ,,,,, നീ കാത്തിരുന്നോ....."


"ആഹ്,,,,,,എന്റെ കൈ വിട്.....വേദന ഉണ്ട്...."


"ഉണ്ടല്ലേ,,നല്ല വേദന ഉണ്ടോ..ഉണ്ടോടി..."


എന്ന് ചോദിച്ചു അവൻ വീണ്ടും കയ്യിലെ പിടി മുറുക്കി.....വേദന കൊണ്ട് എന്റെ കണ്ണിൽ നിന്നൊക്കെ വെളളം വരുന്നുണ്ട്.....


"പ്ലീസ്,,,,,വിട്.....ആാാാാ...."


ഞാൻ കരഞ്ഞു പറഞ്ഞതും അവൻ പിടി ഒന്ന് അയച്ച് എന്നെ മുന്നോട്ടേക്ക് തള്ളി.. ഞാൻ നേരെ നിന്ന്  അവനെ ഒന്ന് നോക്കിയപ്പോ എന്നെ നോക്കി ദഹിപ്പിച്ചോണ്ട് പോയി ബെഡിൽ കയറി കിടന്നു.... 


ഞാനൊന്ന് കൈ നോക്കി...അങ്ങേരുടെ നഖങ്ങൾ എന്റെ കയ്യിൽ നല്ല പാട് ഉണ്ടാക്കിയിട്ടുണ്ട്...ഹ്മ്മ,,,,, ആദ്യ രാത്രിയിലെ സമ്മാനം കൊള്ളാം...


ഞാൻ ബെഡിന്റെ ഒരു മൂലയിൽ ഒതുങ്ങാൻ നോക്കിയതും കള്ള ഹിമാർ എന്നെ പിടിച്ചു തള്ളി താഴേ ഇട്ടു.....ഞാൻ വീണിടത്ത് നിന്ന് എണീറ്റ്‌ ഇരുന്ന് ഇവിടെന്താപ്പോ സംഭവിച്ചെ എന്ന് കരുതി മൂപ്പരെ നോക്കിയതും എന്നെ നോക്കി പല്ല് കടിച്ചു പിടിച്ച് ഇരിക്കുവാണ്.....


"നിന്നോട് ഞാൻ പറഞ്ഞോ എന്റെ ബെഡിൽ കയറി കിടക്കാൻ..."


"ഇല്ല......"


അപ്പൊ തന്നെ ഒരു തലയണയും പുതപ്പും എടുത്ത് എന്റെ മേലെ എറിഞ്ഞു.....ഞാൻ അത് എടുത്ത് ഇതെന്തിനാ എന്ന് കരുതി നോക്കിയപ്പോ,,,,,,


"കണ്ണും മിഴിച്ചു നോക്കണ്ടടി ഉണ്ടക്കണ്ണി.. നീ നിലത്ത് കിടന്നാൽ മതി.... കേട്ടോടി കോപ്പേ....."


ഞാൻ കേട്ടെന്ന് തലയാട്ടി കൊണ്ട് പില്ലോ വെച്ച് പുതച്ച് മൂടി നിലത്ത് കിടന്നതും അവൻ പോയി ഏ സിയുടെ കൂൾ കൂട്ടി ഇട്ടു....ഏറ്റവും ലോ ടെമ്പറേച്ചറിൽ ഇട്ട് എന്നെ നോക്കി....


ഇത്തിരി പോലും മനുഷ്യപ്പെറ്റില്ലാതെ അങ്ങേര് കാട്ടി കൂട്ടുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു.....


ഞാൻ എണീററ്‌ ലൈറ്റ് ഓണ് ചെയ്ത് കെട്ടിയോനെ നോക്കിയപ്പോ അലവലാതി നല്ല സുഖായി കിടന്ന് ഉറങ്ങുവാണ്.....


"ദേ മനുഷ്യ,,,,, ക്ഷമയ്ക്കും ഒരു പരിധി ഉണ്ട്....."


ഞാൻ അതും പറഞ്ഞു കയ്യിൽ ഉള്ള പില്ലോ എടുത്ത് അവനെ എറിഞ്ഞപ്പോ അവനത് ക്യാച്ച് പിടിച്ചു കൊണ്ട് എണീറ്റ്‌ ഇരുന്നു......ഞാൻ കൈ രണ്ടും നടുവിന് വെച്ച് മൂപ്പരെ നോക്കി.....


"എക്സ്ക്യൂസ്മി,,,,, ഇതെന്റെ റൂമാ.... ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും,,,, അതൊക്കെ ചോദ്യം ചെയ്യാൻ നീ ആരാടി....."


"നിന്റെ കുഞ്ഞമ്മേടെ മോൾ,,,,,, ദേ,,,, വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്,,, ഇശലിനെ നിനക്ക് അറിയില്ല..... പറഞ്ഞില്ലെന്ന് വേണ്ട....."



★★★★★★★★★★★★★★★★★★★★


അവൾടെ വായീന്ന് അത്രേം കേട്ടതും എന്റെ കണ്ണ് രണ്ടും തള്ളി ഇപ്പൊ പുറത്തേക്ക് വരുമെന്ന അവസ്‌ഥയിലാ ഉള്ളത്.....


പടച്ചോനെ,,,,,ഇത്രയും നേരം ഞാൻ ചെയ്തതൊക്കെ മിണ്ടാതെ കൊണ്ട് നിന്ന പെണ്ണ് തന്നെ ആണോ ഇത്....


അപ്പൊ ഇവൾ ചില്ലറക്കാരിയല്ല ഷാഹി,,,, ബീ കെയർ ഫുൾ.....


"നീ എന്താടി വിളിച്ചെ,,,,,നീ എന്നോ.... ഇത്രയും നേരം നിങ്ങൾ എന്ന പറഞ്ഞ നാവ് കൊണ്ട് നീ എന്ന് വിളിച്ചല്ലേ..."


"താൻ തന്നെ അല്ലെ പറഞ്ഞെ തന്റെ ഭാര്യ ആയി ഇവിടെ ജീവിക്കാമെന്ന് കരുതണ്ട എന്ന്.....ഇയാൾടെ ഭാര്യ ആയി ജീവിത കാലം മുഴുവൻ ഹാപ്പി ആയി ജീവിക്കാം എന്ന വ്യാമോഹത്തോടെ ഒന്നുമല്ല ഞാൻ ഇങ്ങോട്ട് കയറി വന്നത്..... കേട്ടോ...."


"ഇറങ്ങി പോടി പുല്ലേ എന്റെ റൂമിൽ നിന്ന്....ബ്ലഡി....."


"ഞാൻ പൊക്കോളാം....പക്ഷെ ആരേലും എന്തേലും ചോദിച്ചാൽ ഇയാൾ തന്നെ മറുപടി പറഞ്ഞാൽ മതി....."


അത്രെയും പറഞ്ഞു എന്റെ കയ്യിൽ നിന്ന് പില്ലോ തട്ടിപ്പറിച്ചു അവൾ ഡോർ തുറക്കാൻ പോയതും ഞാൻ ഓടിപ്പോയി അവളെ പിടിച്ചു വലിച്ച് ബെഡിലേക്ക് തള്ളി ഇട്ടു......


ഈ കോപ്പ് എങ്ങാനും പുറത്ത് കിടക്കുന്ന കണ്ടാൽ പിന്നെ അത് മതി ഇവിടെ....ഹോ....എന്നെ കൊണ്ട് വയ്യേ....


"എന്താ.....ഇനി വല്ലതും പറയാൻ ഉണ്ടോ...."


"ഇല്ലെടി താടകെ.....തൽക്കാലം മോൾ എങ്ങോട്ടും പോണില്ല....ഇവിടെ തന്നെ കിടന്നാൽ മതി....."


"എവിടെ....."


"ദാ അവിടെ,,,,,"


ഞാൻ സോഫ ചൂണ്ടി കാട്ടി അത് പറഞ്ഞപ്പോ അവൾ നിലത്ത് ആഞ്ഞു ചവിട്ടി കൊണ്ട് പോയി അവിടെ കിടന്നു....ഞാൻ ഏ സിയുടെ തണുപ്പ് കുറച്ച് പോയി കിടന്നു.....


★★★★★★★★★★★★★★★★★★★★


കിടന്നതും എനിക്ക് എന്തോ സങ്കടം വന്നു....


പടച്ചോനെ,,,,,ഇത്രയും കാലം അനുഭവിച്ചത് ഒന്നും പോരാഞ്ഞിട്ട് ആണോ വീണ്ടും ഓരോ പരീക്ഷണങ്ങൾ...എല്ലാം മറന്നൊന്നു സന്തോഷിക്കാൻ തുടങ്ങിയപ്പോ എന്നെ നീ വീണ്ടും പരീക്ഷിക്കുകയാണോ...


അങ്ങനെ ഓരോന്ന് ആലോചിച്ചു കരഞ്ഞു കൊണ്ട് എപ്പോഴോ കിടന്ന് ഉറങ്ങിപ്പോയി...


രാവിലെ ഞാൻ എണീറ്റ്‌ നിസ്കാരം ഒക്കെ കഴിഞ്ഞു എന്റെ കെട്ടിയോനെ ഒന്ന് നോക്കിയപ്പോ അങ്ങേര് കിടക്കുന്ന കോലം കണ്ട് ഞാൻ പൊട്ടി ചിരിക്കാൻ തുടങ്ങി...


ഇങ്ങേരുടെ കൂടെ ഞാൻ അവിടെ കിടക്കാഞ്ഞതും ഭാഗ്യം,,, ഗുണന ചിന്ഹം പോലെ എങ്ങാനും ഉണ്ട്.... ഹഹഹ....


എന്റെ ചിരി കേട്ട് മൂപ്പര് കണ്ണ് തിരുമ്മി കൊണ്ട് എണീറ്റ്‌ ഇരുന്നു.....ഞാൻ ചിരിക്കുന്നത് കണ്ടിട്ട് സഹിക്കാതെ പില്ലോ എടുത്ത് എന്നെ എറിഞ്ഞു.....


"എന്താടി ഊളെ,,,,, രാവിലെ തന്നെ ഇളിക്കുന്നെ...."


"നിങ്ങടെ കിടപ്പ് കണ്ട് ചിരിച്ചു പോയതാ...."


"എന്റെ കിടപ്പ് കണ്ട് ചിരിക്കാൻ നീയാരാടി.."


എന്നും ചോദിച്ചു അങ്ങേര് ഇരുന്നിടത്ത് നിന്ന് എണീറ്റു...ഞാൻ ഓടി  ഡോറും തുറന്ന് പുറത്തേക്ക് പോയതും പെട്ടെന്ന് ഞാൻ സ്റ്റക്ക് ആയി.....മുന്നിലുള്ള ആളെ കണ്ട് ഞാൻ സൈക്കിളീന്ന് വീണ ഇളി പാസാക്കി പിന്നിലേക്ക് നോക്കിയപ്പോ ഷാഹി റൂമിൽ ഉണ്ടായിരുന്ന വേസ് എടുത്ത് എന്റെ പിന്നാലെ വരുന്നു....


പെട്ടെന്ന് ഞാൻ സ്റ്റക്ക് ആയത് പോലെ മൂപ്പരും സ്റ്റക്ക് ആയി വേസ് എടുത്ത് പിന്നിൽ ആക്കി പിടിച്ചു ഒന്നിളിച്ചു.....


"എന്താ ഇവിടെ,,,,"


______________________________



ആ ചോദ്യം കേട്ടതും ഞാൻ തലയും താഴ്ത്തി മിണ്ടാതെ നിന്നു....


"രണ്ടാളും ചോദിച്ചത് കേട്ടില്ലേ,,,,എന്താ ഇവിടെ....."


"അത്,,,,,അത് പിന്നെ ഉപ്പാ.....ഈ ഷാഹിക്കാ നിസ്കരിക്കാൻ എഴുന്നേൽക്കുന്നില്ല,,,അതുകൊണ്ട് ഞാൻ മുഖത്ത് കുറച്ച് വെള്ളം കുടഞ്ഞു,,,, അതിനാ എന്നെ ഓടിച്ചത്,,,,,"


അത്രയും പറഞ്ഞൊപ്പിച്ചു ഞാൻ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ എന്റെ കെട്ടിയോൻ എന്നെ നോക്കി പല്ലിറുമ്പുന്നുണ്ട്..... ഹിഹി......


"ആഹാ,,,,അതിനാണോ,,,, നീ ചെയ്തത് നല്ല കാര്യം തന്നെയാ മോളെ,,,, അങ്ങനെ തന്നെയാ വേണ്ടത്....."


അതും പറഞ്ഞു എന്റെ തലയിൽ ഒന്ന് തലോടി കൊണ്ട് ഷാഹിയെ നോക്കി കൊണ്ട് ഉപ്പ പോയി...


ഞാൻ അങ്ങേരെ ഒന്ന് പുച്ഛിച്ചു തള്ളിക്കൊണ്ട് താഴേക്ക് ഇറങ്ങാൻ പോയതും ചെക്കൻ എന്റെ കൈ രണ്ടും പിടിച്ചു  തിരിച്ചു അവനിലേക്ക് ചേർത്തി നിർത്തി....


അത്രയും നേരം കാണിച്ച ധൈര്യം ഒക്കെ ഒരു നിമിഷം കൊണ്ട് എങ്ങോട്ടോ ആവിയായി പോയി.....


"വന്ന് കയറയില്ല,,,അതിന് മുന്നേ തന്നെ നീ എന്റെ വീട്ടുകാരെ മയക്കി എടുത്തു അല്ലേ.."


"അതെന്താ,,,,, നിങ്ങടെ വീട്ടുകാര് ആരേലും മയക്കുന്നതും നോക്കി നിൽക്കുവായിരുന്നോ മയങ്ങാൻ......"


ഞാൻ അത് പറഞ്ഞതും അങ്ങേര് എന്നിലുള്ള പിടി ഒന്നൂടെ മുറുക്കി....


പടച്ചോനെ,,,,, ഇന്നലെ രാത്രി പിടിച്ചതിന്റെ പാട് തന്നെ കയ്യിൽ ഉണ്ട്.....അപ്പോഴാ വീണ്ടും.....


ഞാൻ തിരിച്ചെന്തെലും പറയുന്നതിന് മുന്നേ,,,,,


"അയ്യേ,,,ഇതെന്താ ഇവിടെ..നിങ്ങൾക്ക് രണ്ടിനും റൊമാൻസ് കളിക്കാൻ വേറെ എവിടെയും സ്ഥലം ഇല്ലാഞ്ഞിട്ടാണോ ഈ നടുറോഡിൽ....ഛെ,,,,,,ഈ ഹാളിൽ വെച്ച്...."


ആ അശരീരി കേട്ടതും ഞങ്ങൾ രണ്ടും ഞെട്ടിക്കൊണ്ട് വിട്ട് നിന്നു.... നോക്കിയപ്പോ ഷാദി ആണ്.....


പടച്ചോനെ,,,എല്ലാവരുടെയും മുന്നിൽ നാണം കെടുവാണല്ലോ....


"ഷാദി,,,,,"


"ഹേ,,,,വേണ്ട കാക്കൂ,,,,നിങ്ങള് പറഞ്ഞു ബുദ്ധിമുട്ടണ്ട,,,,,ഒന്നൂല്ലേലും എട്ടും പൊട്ടും തിരിയാത്ത ഞാൻ ഇവിടെ ഉണ്ടെന്ന ബോധമെങ്കിലും വേണ്ടേ..... അല്ലെങ്കിലും ഇക്കൂന് പണ്ടേ ബോധമില്ല,,,പക്ഷെ ഇത്തൂ,,,നിങ്ങൾക്ക് എങ്കിലും....."


"അയ്യേ,,,,,ഇവനെന്തുവാ ഈ പറയുന്നേ....ടാ നീ കരുതും പോലെ ഒന്നുമല്ല...." -ഞാൻ


"ഞാൻ കണ്ടല്ലോ,,,, രണ്ടും കൂടി ഇവിടുന്ന് പ്രേമിക്കുന്നത്...ഹ്മ്മ...."


എന്നും പറഞ്ഞു അവൻ പോയി,,,, അപ്പൊ തന്നെ,,,


"ഡി,,,,നിന്നെ ഞാൻ..."


എന്ന് പറഞ്ഞു മൂപ്പര് എനിക്ക് നേരെ പാഞ്ഞടുത്തപ്പോ ഞാൻ ജീവനും കൊണ്ടൊരു ഓട്ടമായിരുന്നു കിച്ചനിലേക്ക്......


@@@@@@@@@@@@@@@@@@@@


ഛെ,,,,,ഷാദി തെറ്റിദ്ധരിച്ചു,,,,,


ഉപ്പാന്റെ മുന്നിൽ ആണെങ്കിൽ അവൾ എന്റെ വിലയും കളഞ്ഞു.....ഞാൻ വേഗം ഫ്രഷ് ആയി പള്ളിയിലേക്ക് വിട്ടു....


തിരിച്ചു വന്നപ്പോ ഞാൻ വേഗം റൂമിലേക്ക് പോയി.....ഓഫീസിലേക്ക് വേണ്ട കുറച്ചു ഫയൽസ് റെഡി ആക്കി വെക്കാൻ ഉണ്ട്....ഞാൻ ലാപ്പും എടുത്ത് അത് ചെയ്യാൻ തുടങ്ങി.....


"ദാ ചായ,,,,,,"


"കൊണ്ട് പോടി,,,,, അവൾടെ ഒരു ചായ...."


"വേണ്ടെങ്കിൽ വേണ്ട....."


അതും പറഞ്ഞു ആ കൊണ്ട് വന്ന ചായ അവൾ ഒറ്റയടിക്ക് കുടിച്ചു തീർത്തു.... ഞാൻ അന്തംവിട്ട് അവളെ നോക്കിയപ്പോ അവൾ ഒന്നിളിച്ചു കാണിച്ചു...


"ഡി,,,,,നിന്നോടാരാ എന്റെ ചായ കുടിക്കാൻ പറഞ്ഞത്,,,,,"


"നിങ്ങൾ തന്നെ അല്ലെ കൊണ്ട് പോവാൻ പറഞ്ഞത്..... കളയുന്നതിലും നല്ലത് ഞാൻ കുടിക്കുന്നതല്ലേ....."


"അപ്പൊ എനിക്ക് ചായ നിന്റെ കുഞ്ഞമ്മ കൊണ്ട് തരോടി..."


"പിന്നെ ഞാൻ എന്താണാവോ കൊണ്ട് വന്നത്....ചായ തന്നെ അല്ലെ....."


"കോപ്പ്.... ഇനി എന്തൊക്കെ കാണണം ഞാൻ.....ഇറങ്ങി പോടി *&&###@@...."


കിട്ടേണ്ടത് കിട്ടിയപ്പോ ഒരു താങ്ക്സ് പറഞ്ഞു അവൾ പോയി.... ഇത്രയും കിട്ടിയിട്ടും ഒരു കൂസലും ഇല്ലാതെ അവൾ പോകുന്നത് കണ്ടിട്ട് എനിക്ക് ദേഷ്യം വന്നു...


ഞാൻ അവിടെ ഉണ്ടായിരുന്ന പില്ലോ എടുത്ത് ഒരേറ് വെച്ചു കൊടുത്തു.....


അപ്പൊ തന്നെ അവൾ തിരിഞ്ഞു നിന്നു....


"അല്ല മനുഷ്യാ,,,,,എനിക്കറിയാൻ പാടില്ലാത്തത് കൊണ്ടു ചോദിക്കുവാ..... എന്നെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്തോളാം എന്ന് ആർക്കേലും വാക്ക് കൊടുത്തിട്ടുണ്ടോ..."


"ഉണ്ടെടി,,,,,ഞാൻ എനിക്ക് തന്നെയാ ആ വാക്ക് കൊടുത്തിട്ടുള്ളത്....."


"ഇതിന് മാത്രം ഞാൻ നിങ്ങളോട് എന്ത് ദ്രോഹമാ ചെയ്‌തെ....."


"കല്യാണം മുടക്കുന്നതിന് പകരം ഈ കല്യാണം നടത്തി നീ,,,, അതാണ് നീ ചെയ്ത ദ്രോഹം......."


"ഹോ,,,,,അന്നേ ഞാൻ ഉപ്പാനോടും ഉമ്മാനോടും പറഞ്ഞതാ എനിക്ക് ഇഷ്ടായില്ല എന്ന്.....പക്ഷെ കേട്ടില്ല,,,, മോളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം എന്നാഗ്രഹിച്ചു കൊണ്ട് അവര് മോളെ അയച്ചത് ഇങ്ങനൊരുത്തന്റെ കൂടെ...."


"എങ്കിൽ നീ എങ്ങോട്ടേലും ഇറങ്ങി പോടി...."


"ഇവിടുന്ന് ഇറങ്ങി പോവേണ്ടത്‌ അവരുടെ അടുത്തേക്ക് തന്നെ അല്ലെ... ഇനിയും അവർക്ക് രണ്ടുപേർക്കും ഭാരമാവാൻ കഴിയില്ല എനിക്ക്...."


"ഭാരമോ,,,,, അപ്പൊ നിന്റെ ഉപ്പാക്കും ഉമ്മാക്കും വരെ നീ ഭാരമായോ,,,,,"


ആ ചോദിച്ചതിന് അവൾ ചെറു ചിരിയാലെ മറുപടി തന്നു.....


"ജനിച്ച നാൾ തൊട്ട് ഇന്നേവരെ ഞാൻ എല്ലാർക്കും ഒരു ഭാരമാ.....ഇപ്പൊ ദേ നിങ്ങൾക്കും....."


അതും പറഞ്ഞു അവൾ ഇറങ്ങി പോയി....അവളെന്താ അങ്ങനെ പറഞ്ഞത്..എന്തൊക്കെയോ മനസിൽ വെച്ച് സംസാരിച്ചത്  പോലെ......


ഹാ,,,,എന്തേലും ആവട്ടെ..... ഞാനെന്തിനാ വേണ്ടാത്ത കാര്യങ്ങൾ ഒക്കെ ചിന്തിക്കുന്നത്.... 


@@@@@@@@@@@@@@@@@@@


ഷാഹിയോട് അത്രമാത്രം പറഞ്ഞു കൊണ്ട് ഞാൻ അവിടുന്ന് പെട്ടെന്ന് പുറത്തേക്ക് വന്നു....അല്ലെങ്കിൽ എന്റെ കണ്ണ് നിറയുന്നത് അവൻ കാണും.....


ഞാൻ ഓരോന്ന് ആലോചിച്ചു താഴേക്ക് ഇറങ്ങുമ്പോ ആണ് ഉമ്മി എന്റെ ഫോണിലേക്ക് വിളിച്ചത്.....ഞാൻ നേരെ ബാൽക്കണിയിൽ പോയി....ഞാൻ പെട്ടെന്ന് തന്നെ അറ്റൻഡ് ചെയ്തു....


"ഹെലോ ഉമ്മി,,,,"


"മോളെ..."


"അയ്യേ,,,,,എന്റെ ഉമ്മി കരയുവാണോ...."


"നിന്നെ പിരിഞ്ഞു നിൽക്കാൻ വയ്യ മോളെ...."


"ആഹാ,,,,,എന്നിട്ടാണോ എന്നെ ഇത്ര പെട്ടെന്ന് കെട്ടിച്ചു വിട്ടത്....എന്നെ ഒഴിവാക്കിയിട്ട് ഇപ്പോ ഇതാണോ പറയുന്നത്...."


"എന്റെ മോളെ ഞങ്ങൾ ഒഴിവാക്കോ...നീ എന്താ പറയുന്നേ.....അവന്മാര് എന്റെ കുട്ടിയെ കണ്ടെത്തി കഴിഞ്ഞാൽ പിന്നെ നിന്നെ ജീവനോടെ വെച്ചേക്കില്ല.... അതിന് മുന്നേ നിന്നെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണ്ടെ,,,,എന്റെ മോൾടെ ഭാവി സുരക്ഷിതമാക്കണ്ടേ...."


"അയ്യോ,,,,ഞാനൊരു തമാശ പറഞ്ഞതാ എന്റെ ഉമ്മി.....അങ്ങനെ അവന്മാർക്ക് എന്നെ കണ്ടുപിടിക്കാൻ കഴിയും എങ്കിൽ കഴിയട്ടെ......ഒരുത്തനും എന്നെ തൊടില്ല....ഉമ്മി ഒന്നും പേടിക്കണ്ട...."


"സൂക്ഷിക്കണം,,,,,ഷാഹിയോട് സാവധാനത്തിൽ കാര്യങ്ങൾ അവതരിപ്പിക്കണം....."


"ആഹ്....ശരി ഉമ്മി...."


പിന്നെയും ഓരോന്ന് പറഞ്ഞു സമയം പോയി.....പിന്നെ വിളിക്കാം എന്നും പറഞ്ഞു വെച്ച് തിരിഞ്ഞതും എന്റെ പിന്നിൽ തന്നെ ഉണ്ട് ഷാഹി....


അവനെ കണ്ടതും എന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി,,,, പടച്ചോനെ,,,,ഞാൻ ഉമ്മയോട് പറഞ്ഞതൊക്കെ ഈ കാലമാടൻ കേട്ട് കാണോ.....


ഞാൻ ഒന്നൂടെ അവനെ നോക്കിയപ്പോ അവൻ ചുമരിന് ചാരി നിന്ന് കൈ കെട്ടി എന്നെ നോക്കുവാണ്.... ഞാൻ ഒന്നിളിച്ചു കാണിച്ചു കൊണ്ട് മെല്ലെ അവിടന്ന് മുങ്ങി.....


★★★★★★★★★★★★★★★★★★★★


അവളുടെ ഉമ്മയാണ് വിളിച്ചത് എന്ന് മനസ്സിലായി...പക്ഷെ അതിനിടയിൽ അവൾ ഏതോ അവന്മാരുടെ കാര്യം പറഞ്ഞല്ലോ,,,,, ആരെയായിരിക്കും..


എന്തായാലും അവൾക്ക് പിന്നിൽ എന്തോ ഒരു കാര്യം ഒളിഞ്ഞു കിടപ്പുണ്ട്....കണ്ടു പിടിക്കാം...

___________________________


ഷാഹിയുടെ അടുത്ത് നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു ഞാൻ കിച്ചനിൽ എത്തി....ചെപ്പുവും ഉമ്മയും കൂടി അവിടിരുന്നു സംസാരിക്കുന്നുണ്ട്....


"ഹാ,,,,,മോൾ വന്നോ....."


"ആഹ്,,,,,ഉമ്മി വിളിച്ചിരുന്നു... സംസാരിച്ചു ടൈം പോയത് അറിഞ്ഞില്ല.. ഇങ്ങു തന്നെ,,,,ഞാൻ ചെയ്യാം...."


ചെപ്പൂന്റെ കയ്യിൽ നിന്ന് ദോശ ചട്ടുകം വാങ്ങാൻ നോക്കി കൊണ്ട് ഞാൻ പറഞ്ഞു....


"ആഹാ,,,ഇന്ന് ഇത്തൂ തൽക്കാലം ഒന്നും ചെയ്യേണ്ട.....എന്തായാലും ഇന്ന് ഞാനും നിച്ചൂക്കയും ഇക്കാന്റെ വീട്ടിലേക്ക് പോവും.... അപ്പൊ നാളെ മുതൽ ഉമ്മിനെ ഹെൽപ്പ് ചെയ്താൽ മതി,,,,,"


"ആഹാ,,,,,നാളെ മുതൽ ഹെൽപ്പ് ചെയ്യേണ്ടത് ഞാനല്ലേ,,,,അത് ഇന്ന് തൊട്ടേ തുടങ്ങാലോ...."


എന്നും പറഞ്ഞോണ്ട് ഞാൻ ചട്ടുകം വാങ്ങി.......


"ഈ ഇത്തൂന്റെ കാര്യം...."


എന്നും പറഞ്ഞു അവൾ എന്റെ തലക്ക് ഒരു മേട്ടു വെച്ച് തന്നു.....


"ചെപ്പൂ,,,,,,, ഇങ്ങു വാ.....മോൾ എണീറ്റു...."


നിഷാദ്ക്ക വിളിച്ചു കൂവിയതും ഈ ഇക്കാനെ കൊണ്ട് തോറ്റല്ലോ പടച്ചോനെ എന്നും പറഞ്ഞു ചെപ്പൂ പോയി.....ഉമ്മ എന്റെ കൂടെ നിന്ന് ഓരോന്ന് ചെയ്ത് തരുന്നുണ്ട്.....


"ഉമ്മി,,,,,നിങ്ങള് പോയി റെസ്റ്റ് എടുത്തോ... കല്യാണ തിരക്ക് ആയിട്ട് നല്ല ക്ഷീണം ഉണ്ടാവില്ലേ...ഇതൊക്കെ എനിക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ...."


"വേണ്ട മോളെ.....നീ ഇന്ന് അടുക്കളയിൽ കയറുന്നത് പോലും ശരിയല്ല....."


"അങ്ങനെ ഒന്നുമില്ല.....ഇതോക്കെ ആരാ പറഞ്ഞത്....ഉമ്മി പൊക്കോ.... ഞാൻ ഇല്ലേ....."


ഞാൻ നിർബന്ധിച്ചപ്പോ ഉമ്മ പോയി.... ഞാൻ എന്റെ കാര്യം തന്നെ ഓരോന്ന് ആലോചിച്ചു കൊണ്ട് നിൽക്കുമ്പോ ആണ് എന്റെ കെട്ടിയോൻ അങ്ങോട്ട് വന്നത്....


"ഉമ്മാ,,,,,കുറച്ചു വെള്ളം,,,,,"


എന്നും പറഞ്ഞു കയറി വന്നതും കണ്ടത് എന്നെ....


"നീയോ,,,,,നീയെന്താ ഇവിടെ ചെയ്യുന്നേ...."


"കുറച്ച് തുണി കഴുകാൻ ഉണ്ടായിരുന്നു....അത് ചെയ്യുവാ....."


"എന്താ,,,,ഓഹോ,,,ആക്കിയതാണല്ലേ...."


"അല്ല പിന്നെ,,,ഞാനെന്താ ഇവിടെ ചെയ്യുന്നത് എന്ന് നിങ്ങൾ കാണുന്നില്ലേ...."


"ഡി,,,,,നിന്നോട് വഴക്കിനല്ല ഞാൻ വന്നത്....ഉമ്മി എവിടെ...."


"ഉമ്മി ഇവിടെ ഇല്ല....എന്താ വേണ്ടതെന്ന് വെച്ചാൽ എന്നോട് പറഞ്ഞോ....."


"നിന്നോട് എന്റെ പട്ടി പറയും....."


"എങ്കിൽ വേഗം പോയി മോൻ പട്ടിയെ വിളിച്ചോണ്ട് വാ.....നിങ്ങളോട് കിന്നരിച്ചു നിന്നാൽ ദോശ കരിയും....."


"ഡി......"


എന്നൊരു അലർച്ചയോടെ മൂപ്പര് എന്റെ അടുത്തേക്ക് വരാൻ നിന്നതും ഞാൻ ചട്ടുകം കാണിച്ചു,,,,, അപ്പൊ തന്നെ അങ്ങേര് ഇത്തിരി പിന്നോട്ട് മാറി....


ഞാൻ അത് കണ്ട് ചിരിച്ചോണ്ട്.....


"ഗുഡ് ബോയ് "


എന്ന് പറഞ്ഞതും ഉമ്മി അങ്ങോട്ട് കയറി വന്നു.....


"എന്താടാ ഷാഹി,,,,, ഇവളെ ഒരു നിമിഷം പോലും കാണാതിരിക്കാൻ വയ്യേ നിനക്ക്...."


"ഉമ്മി,,, ഞാൻ,,, വെള്ളം....."


"ഹ്മ്മ,,,വെള്ളം...."


"സത്യം....ഞാൻ വെള്ളത്തിന് വന്നതാ...."


"ആഹ്.....ഞാൻ കൊണ്ട് വരാം...."


"ഹ്മ്മ....."


എന്ന് മൂളി കൊണ്ട് എന്നെ ഒന്ന് നോക്കി മൂപ്പര് പോയി.....എനിക്ക് ആണെങ്കിൽ ചിരി വരുന്നുണ്ട്......


"ദാ മോളെ,,,,വെള്ളം...."


"എനിക്ക് വെള്ളം വേണ്ട ഉമ്മി...."


"നിനക്കല്ലെടി പൊട്ടി.... അവനാണ്...."


ഓഹ്.... ഇനിയത് ആ ചൂടന് ഞാൻ കൊണ്ട് കൊടുക്കണോ.....അയ്യട ... ഞാൻ അങ്ങോട് പോവുകയെ വേണ്ടൂ.... എന്നെ ചവിട്ടി കൂട്ടി ഏതേലും മൂലയിൽ ഇടും ബ്ലഡി ഹബ്ബി.....


"നീയെന്താ ആലോചിക്കുന്നത് ഇഷൂ.... ഇത് പോയി കൊണ്ട് കൊടുക്ക്..... അല്ലെങ്കിൽ അവൻ ഒന്നൂടെ ഇങ്ങോട്ട് വരും....പിന്നെ ഇവിടെ യുദ്ധം ആയിരിക്കും...."


അത് കേട്ട് ചിരിച്ചോണ്ട് ഞാൻ വെള്ളം വാങ്ങി മൂപ്പരെ അടുത്തേക്ക് പോയി....


ഞാൻ ഇത്തിരി പേടിയോടെ ഡോർ തുറന്ന് റൂം മൊത്തത്തിൽ ഒന്ന് വീക്ഷിച്ചപ്പോ ആളുടെ പൊടി പോലും ഇല്ലായിരുന്നു....


സമാധാനത്തോടെ കയറി വെള്ളം അവിടെ വെച്ചു ഇങ്ങേര്‌ ഇതെവിടെ പോയി എന്നാലോചിച്ചു ഞാൻ നഖം കടിച്ചോണ്ട് ഡോറിന്റെ അടുത്തേക്ക് പോയതും അങ്ങേര് അകത്തേക്ക് കയറി വന്നു.....


ദേ കിടക്കണു രണ്ടും നിലത്ത്.....ഞാൻ പരിസരം മറന്ന് ചെക്കന്റെ മൊഞ്ചിൽ അങ്ങനെ ലയിച്ചു കിടന്നു.....


"എന്താടി ഉണ്ടക്കണ്ണി നോക്കുന്നത്.... എണീറ്റ്‌ പോടി കോപ്പേ...."


എന്ന് എന്റെ കാത് പൊട്ടുന്ന രീതിയിൽ അലറിയതും ഞാൻ മൂപ്പരെ വായിനോക്കുന്നത് നിർത്തി രൂക്ഷമായ ഒരു നോട്ടം കൊടുത്തു.....


"എന്താടി..... എഴുന്നേറ്റ് പോടി പുല്ലേ...."


"അതേയ്,,,,തനിക്ക് വല്ല കുഴപ്പവും ഉണ്ടെങ്കിൽ ഉടനെ തന്നെ ഒരു ഡോക്റ്ററെ കാണാം.... വേണമെങ്കിൽ ഞാനും വരാം കൂടെ....."


"എനിക്കെന്തു കുഴപ്പം??"


എന്ന് പല്ല് കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചതും,,,,,,


"പിന്നെ എന്റെ മേലേന്നു നിങ്ങള് എണീറ്റ്‌ പോവാതെ ഞാനെങ്ങനയാ മനുഷ്യാ എഴുന്നേൽക്കുക......"


★★★★★★★★★★★★★★★★★★★★


എന്നും ചോദിച്ചു അവൾ നാഗവല്ലി ആയതും ഞാൻ നാണംകെട്ട് നാറി....ഛെ ഷാഹി ഷെയിം.....


ഞാൻ പെട്ടെന്ന് തന്നെ എണീറ്റ് ഷർട്ട്  ഒക്കെ തട്ടി ശരിയാക്കി..... അവളെ ഒന്ന് നോക്കിയപ്പോ കഷ്ടപ്പെട്ട് എണീറ്റ്‌ ഇരിക്കുന്നുണ്ട്.....ഞാൻ അവളെ ഒന്ന് പുച്ഛിച്ചു തള്ളിക്കൊണ്ട് ബെഡിൽ പോയി വീണു.......


"അതേയ്,,,,,വെള്ളം അവിടെ ഉണ്ട്...."


"നിന്നോടാരാ കൊണ്ടു വരാൻ പറഞ്ഞത്....ഞാൻ ഉമ്മിയോട് അല്ലെ ചോദിച്ചത്....."


"ആരായാലും വെള്ളം കിട്ടിയാൽ പോരെ...."


"പോരാ..... എനിക്ക് ഉമ്മി തന്നെ കൊണ്ട് തരണം...."


"ഓഹോ....ശരി...."


എന്നും പറഞ്ഞു അവൾ വെള്ളമെടുക്കാൻ പോയതും ഞാൻ,,,


"അല്ലെങ്കിൽ അവിടെ വെച്ചേക്ക്.....നീ പൊക്കോ....."


എന്ന് പറഞ്ഞു.... നേരത്തെ ഇങ്ങനെ എന്തോ പറഞ്ഞതിനാ കോപ്പ് കൊണ്ടു വന്ന ചായ ഒറ്റയടിക്ക് കുടിച്ചത്....ഇനി മിക്കവാറും വെള്ളം കൊണ്ട് പോയി കളയും.....


"നിങ്ങളല്ലേ പറഞ്ഞത് വേണ്ടെന്ന്...."


"നിന്നോട് ഇറങ്ങി പോവാനാ പറഞ്ഞത്.... പോടി ഹംക്കെ....."


എന്നും പറഞ്ഞു ഞാൻ അവൾക്ക് നേരെ കുരച്ചതും പെണ്ണ് ഓടി..... പടച്ചോനെ,,,,ഇങ്ങനൊരു മുതൽ....


എന്നാലും എന്തായിരിക്കും അവൾടെ പിന്നിൽ ഉള്ള രഹസ്യം.....എന്തോ ഉണ്ട്....അതവളുടെ സംസാരത്തിൽ നിന്ന് എനിക്ക് വ്യക്തമായി.......


* * *


ചെപ്പുവും നിഷാദും നിഷാദിന്റെ വീട്ടിലേക്ക് പോയി.....പോവുമ്പോ എനിക്കിട്ട് നന്നായി താങ്ങാനും മറന്നില്ല.....


ദിവസങ്ങൾ കഴിഞ്ഞു പോയി....


ഇപ്പൊ എല്ലാവർക്കും അവളെ മതി... എന്നെ മൈൻഡ് കൂടി ഇല്ല.....


ഞാൻ ലീവ് ഒക്കെ കഴിഞ്ഞു ഓഫീസിൽ പോവാൻ തുടങ്ങി.....പതിവ് പോലെ ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്ന് ചായ കുടിക്കാൻ ഇരിക്കുമ്പോ ഉമ്മി വന്ന് എനിക്ക് ഓപ്പോസിറ്റ് ആയി ഇരുന്നു.....


കാര്യമായിട്ട് എന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി.....


"ഷാഹി....."


"എന്താ ഉമ്മ....പറഞ്ഞോളൂ...."


അപ്പോഴേക്ക് എന്റെ ഭാര്യ പദവി ഏറ്റെടുത്ത മഹതി വന്ന് ഉമ്മാന്റെ പിന്നിൽ ആയി നിന്നു.....ഞാൻ അവളെ നോക്കിയപ്പോ അവൾ എന്നെ ഒളികണ്ണിട്ട് നോക്കി.....ഞാൻ അവളെ അധികം നോക്കാൻ നിൽക്കാതെ ഉമ്മയിലേക്ക് നോട്ടം എറിഞ്ഞു.... 


"ടാ,,,,,ഇഷൂന് പീജി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.....നിന്റെ അഭിപ്രായം എന്താ...."


അത് കേട്ടതും ഞാൻ അവളെ തറപ്പിച്ചു നോക്കി..... ആഹാ,,,,നിന്നോട് പകരം വീട്ടാൻ കിട്ടിയ നല്ലൊരു ചാൻസാ ഇത്....


"പീജിയോ.....എന്തിന്....ഡിഗ്രി കംപ്ലീറ്റ് ചെയ്തില്ലേ...അതു മതി..."


അതും പറഞ്ഞു ഞാൻ അവളെ നോക്കിയപ്പോ അവൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്.... ഞാൻ അതൊന്നും കാര്യം ആക്കിയില്ല....


"അവൾ പഠിച്ചോട്ടെടാ....മോൾടെ ആഗ്രഹം അല്ലെ....."


"ഉമ്മാ,,,,,ഇവളെ എനിക്ക് കെട്ടിച്ചു തരുമ്പോ ഇവൾടെ വീട്ടുകാരോ നിങ്ങളോ ഇവളോ എന്നോട് ഇങ്ങനൊരു കാര്യം പറഞ്ഞിരുന്നോ......"


"ഇല്ലെടാ.....എന്നാലും...."


"ഒരെന്നാലും ഇല്ല.....എന്റെ ഭാര്യ ആണ് ഇവളെങ്കിൽ ഞാൻ പറയുന്നത് ഇവൾ അനുസരിക്കും,,അല്ലെങ്കിൽ തോന്നിയത് പോലെ നടക്കാം....പക്ഷെ അത് ഈ വീട്ടിൽ വേണ്ടെന്ന് മാത്രം....."


അതും പറഞ്ഞു ഞാൻ അവളെ നോക്കി പുച്ഛിച്ചു തള്ളി കൊണ്ട്  സ്റ്റെയർകസ് കയറാൻ പോയതും,,,,,


"അതെന്താ ഇവളെ പഠിക്കാൻ വിടില്ലെന്ന് നിനക്ക് ഒരു വാശി പോലെ....???" -ഉപ്പ


"ഇവളെ പഠിപ്പിച്ചു ഐ.എ.എസ് ആക്കാം എന്നൊന്നും ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല ഉപ്പാ...."


അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി......മോളെ ഇശൽ,,,,,,ഷാഹി കളി തുടങ്ങാൻ പോവുന്നു..... ഹഹഹ....


നിനക്ക് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ടെന്ന് എനിക്ക് അറിയാം,,,,,,അതിന് വേണ്ടി നീ എന്ത് ത്യാഗം സഹിക്കുമെന്നും എനിക്ക് അറിയാം.....


ഇനി നീ ഈയൊരു കാര്യത്തിന് വേണ്ടി എന്റെ കാൽ പിടിക്കും..... നിന്നെ ഞാൻ ക്ഷ ണ്ണ ത്ര ജ്ഞാ വരപ്പിക്കുമെഡി.... ഹും.....


ഞാൻ നല്ല സന്തോഷത്തോടെ തുള്ളിച്ചാടി കൊണ്ട് ഫോണും നോക്കി ഇരുന്നു....


"എന്താ നിങ്ങടെ ഉദ്ദേശ്യം...."


ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കിയതും ദേ നിൽക്കണു അവൾ നടുവിന് കയ്യും കൊടുത്ത് എന്നെ രൂക്ഷമായി നോക്കിക്കോണ്ട്.....


"പ്രത്യേകിച്ച് ഒരു ഉദ്ദേശവും ഇല്ല.....കുറച്ച് ടൈം ഫോണ് നോക്കണം,,,, പിന്നെ പള്ളിയിൽ പോണം.... തിരിച്ചു വന്നിട്ട് ഓഫീസിലേക്ക് വേണ്ട കുറച്ചു വർക്ക് ചെയ്ത് തീർക്കണം,,,,,,പിന്നെ ഫുഡ് കഴിക്കണം,,,,,കിടന്നുറങ്ങണം....."


"കഴിഞ്ഞോ....."


"ഇനി ഇതിൽ എന്തേലും ആഡ് ചെയ്യണോ....."


"വേണ്ട,,,,,ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടാൽ മതി,,,,,"


"ഓകെ ഫൈൻ,,,,,ബട്ട് ബിഫോർ ദാറ്റ്....."


എന്നും  പറഞ്ഞു ഞൻ എഴുന്നേറ്റ് പോയി ഡോർ ലോക്ക് ചെയ്തു.....


"എന്തിനാ ഡോർ ലോക്ക് ചെയ്‌തത്...."


"ചിലപ്പോ ഇവിടെ വല്ല പൊട്ടലും ചീറ്റലും ഒക്കെ നടക്കാൻ സാധ്യത ഉണ്ട്.... അതുകൊണ്ട് അതൊന്നും പുറത്ത് ആരും കേൾക്കേണ്ട....."


എന്നും പറഞ്ഞു ഞാൻ താടി തടവി കൊണ്ട് അവൾക്ക് നേരെ നടക്കാൻ തുടങ്ങി......


"ഇനി പറയ്,,,,,നിനക്ക് എന്താ പറയാൻ ഉള്ളത്....."


"എനിക്ക് പഠിക്കണം...."


"ഓഹോ,,,,, പോയി പഠിച്ചോ.... നിന്നോട് ആരേലും പോവരുത് എന്ന് പറഞ്ഞോ...."


"അതിന് നിങ്ങളുടെ സമ്മതം വേണം...."


"ആഹാ,,,,,എന്റെ സമ്മതം വേണോ.... അതെന്തിനാ...."


"കഴുത്തിൽ നിങ്ങൾ കെട്ടിയ മഹർ ഉണ്ടായിപ്പോയില്ലേ....സോ വാട്ട് കാൻ ഐ ഡൂ.....???"


"ഐവാ,,,,, അപ്പൊ അതാണ് കാര്യം.... എന്റ വൈഫിക്ക് പഠിക്കണം.... അത്രയല്ലേ ഉള്ളൂ,,, അതിന് എന്റെ സമ്മതം വേണം....അല്ലെ???...."


"അതേ....."


"ഓകെ....എങ്കിൽ എന്റെ ഭാര്യ ചെവി രണ്ടും തുറന്ന് വെച്ച് കേട്ടോ.....നീ ഇനി പഠിക്കാൻ പോവേണ്ട.....ദിസ് ഈസ് മൈ ഓഡർ...."


"നോ..... നിങ്ങൾ ഓഡർ തരുമ്പോ അത് അപ്പടി അനുസരിച്ച് നിൽക്കാൻ ഞാൻ നിങ്ങടെ വേലക്കാരി ഒന്നുമല്ല..... മനസിലായോ....."


"ഇല്ലല്ലോ വൈഫി....."


"എനിക്ക് പഠിക്കാൻ പോവണം....അതിന് നിങ്ങൾ സമ്മതിക്കണം....സമ്മതിച്ചേ പറ്റൂ....."


"ഒരിക്കലുമില്ല....."


★★★★★★★★★★★★★★★★★★★★


അത് കേട്ടതും എനിക്ക് ദേഷ്യം വന്നു....ഇവിടെ എങ്ങാനും ഒരു ഒലക്ക ഉണ്ടായിരുന്നേൽ ഇങ്ങേരുടെ തല ഞാൻ പൊട്ടിച്ചെനെ......പക്ഷെ ഞാൻ ദേഷ്യമൊക്കെ കണ്ട്രോൾ ചെയ്ത് നിന്നു....ആവശ്യം നമ്മുടെതായി പോയില്ലേ.....


"ഷാഹിക്കാ.....പ്ലീസ്..... ഞാൻ പൊക്കോട്ടെ......"


"ഹഹഹ്ഹ....എന്താ വിളിച്ചെ.....ഇക്കാ എന്നോ.....നീ സോപ്പിടണ്ട മോളെ.... നിന്നെ ഞാൻ വിടുന്ന പ്രശ്നമില്ല..... കേട്ടോടി കോപ്പേ..."


എന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ട് അങ്ങേര് അത് പറഞ്ഞപ്പോ ഞാൻ അവസാനത്തെ അടവ് കൂടി അങ്ങു പയറ്റി.....


"ഇക്കാ,,,,,പ്ലീസ്,,,,,നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും.... പ്ലീസ് പ്ലീസ് പ്ലീസ്......"


അപ്പൊ തന്നെ അങ്ങേര് എന്നിലുള്ള പിടി വിട്ടു.....


"ദാ ഇതാണ്...ഇതാണ് എനിക്കാവശ്യം.... അപ്പൊ എങ്ങനെ,,,,,, ഷാഹിൽ പറയുന്നത് എന്തും അനുസരിക്കാൻ തയ്യാറല്ലേ ഇശൽ......"


പടച്ചോനെ,,,,പറഞ്ഞു പെട്ടോ.... ഒരു പഞ്ചിന് ‌പറഞ്ഞു പോയതാ....എന്നാലും കുഴപ്പമില്ല.....എനിക്ക് കോളേജിൽ പോയാൽ മതി.....


"ആഹ്....തയ്യാറാ...."


"ഗുഡ് ഗേൾ....."


എന്നും പറഞ്ഞു തൊരപ്പൻ എന്നെ നോക്കി ഇളിച്ചപ്പോ എനിക്ക് പേടി ആവാൻ തുടങ്ങി.....എന്തോ പണി തരാൻ ഉള്ള ഒരുക്കത്തിൽ ആണ്.... ഞാൻ മൂപ്പരെ നോക്കി അങ്ങനെ നിന്നു എന്താ പറയാ എന്നും ആലോചിച്ചു കൊണ്ട്.....

___________________________


എന്നും പറഞ്ഞു തൊരപ്പൻ എന്നെ നോക്കി ഇളിച്ചപ്പോ എനിക്ക് പേടി ആവാൻ തുടങ്ങി.....എന്തോ പണി തരാൻ ഉള്ള ഒരുക്കത്തിൽ ആണ്.... ഞാൻ മൂപ്പരെ നോക്കി അങ്ങനെ നിന്നു എന്താ പറയാ എന്നും ആലോചിച്ച്.....


"ഹാ,,,,നീ ഇങ്ങനെ നോക്കല്ലേ മോളെ.... ഞാൻ പള്ളിയിൽ പോയിട്ട് വരട്ടെ... കേട്ടോ...."


എന്നും പറഞ്ഞു അങ്ങേര് ബൈക്കിന്റെ കീ കയ്യിൽ ഇട്ട് കറക്കി കൊണ്ട് പോയി.... ഞാൻ താഴേക്കും പോയി.....


ഉമ്മിനോട് സംസാരിച്ചിരിക്കുമ്പോ എന്റെ  കെട്ടിയോൻ കയറി വന്നു.... വരുമ്പോ നല്ല ഹാപ്പി ആയിരുന്നു ആൾ....


"എന്താടാ നിന്റെ മുഖത്ത് ഇത്ര സന്തോഷം...."


ഉപ്പാന്റെ ചോദ്യത്തിന് ഒന്ന് സൈറ്റടിച്ചു കൊണ്ട് മൂപ്പര് മറുപടി പറഞ്ഞു....


"രണ്ടു ദിവസം ഇനി ഓഫീസിൽ പോവേണ്ട....ലീവാണ്...."


അതും പറഞ്ഞു മൂപ്പര് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കണ്ടപ്പോ എനിക്ക് അതിശയം തോന്നി.... ഇതിലെന്താ ഇത്ര മാത്രം സന്തോഷിക്കാൻ.....ഞാൻ അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോ ആണ് ഉമ്മാന്റെ വക ഡയലോഗ്....


"ഓഹ്,,,,,,ഇനി ആ രണ്ട് ദിവസം റൈഡിന് പോവാലോ അല്ലെ....."


ഉമ്മീന്റെ വർത്താനം കേട്ടപ്പോ ചെക്കൻ ഉമ്മിനെ കെട്ടിപ്പിടിച്ചു...


"കണ്ടുപിടിച്ചു കളഞ്ഞല്ലോ,,,,കൊച്ചു ഗള്ളി...."


"ചിരിക്കേണ്ടടാ കുരുത്തം കെട്ടവനെ.... നിന്റെ വണ്ടിയും റൈഡും...."


"ഹാ,,,,ഇക്കു പൊക്കോട്ടെ ഉമ്മി.... ഇങ്ങള് എന്തിനാ വേണ്ടെന്ന് പറയുന്നത്...."


"ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞ അവസ്ഥയാണ് ഇവിടെ.... ഇക്കാക്കൊത്ത അനിയൻ.... ഇക്കാനെ സപ്പോർട്ട് ചെയ്‌താൽ അല്ലെ അനിയനും ഇതുപോലെ പോവാൻ കഴിയൂ....."


ഉപ്പയാണ്....


"കിട്ടിയ രണ്ട് മക്കളും യാത്രാ ഭ്രാന്തന്മാർ ആയിപ്പോയല്ലോ പടച്ചോനെ...."


എന്നും പറഞ്ഞു ഉമ്മിയും ഉപ്പയും എണീറ്റ്‌ പോയി......അവര് പോയപ്പോ ഷാദിയും ഷാഹിയും കൂടെ ചിരിക്കാൻ തുടങ്ങി....


ഷാഹിക്ക് റൈഡിങ് ഇഷ്ടമാണെന്ന് ഞാൻ ഇന്നാണ് അറിഞ്ഞത്...എനിക്കും നല്ല ഇഷ്ടമാണ് റൈഡിന് പോവാൻ.... പ്രത്യേകിച്ച് നൈറ്റ് റൈഡ്....


* * *


ഞാൻ റൂമിലേക്ക് കയറി പോവുമ്പോ കണ്ടത് റൂമിലെ സാധങ്ങൾ ഒക്കെ വലിച്ചു വാരി ഇട്ടതാണ്...നല്ല വൃത്തിയായി അടുക്കി വെച്ച ഡ്രെസ് ഒക്കെ ഇപ്പൊ കാണണം....ഞാൻ അതൊക്കെ അന്തംവിട്ട് നോക്കുമ്പോ എന്റെ ഹബ്ബി ബെഡിൽ കിടന്ന് എന്തോ കാര്യം ആയിട്ട് ചിന്തിക്കുവാണ്....


ഞാൻ ചെക്കനെ ഒന്ന് നോക്കി കൊണ്ട് റൂം ഒന്നൂടെ വീക്ഷിച്ചു.... റൂമിന്റെ കോലം കണ്ടതും എനിക്ക് പെരുവിരൽ മുതൽ അങ്ങു എരിഞ്ഞു കയറി...


"ഇതെന്താ,,,,,, നിങ്ങൾക്ക് ഭ്രാന്ത് ആണോ മനുഷ്യാ....."


എന്റെ ചോദ്യം കേട്ടതും  അങ്ങേര് ബെഡിൽ നിന്ന് എണീറ്റ്‌ ഇരുന്ന് പില്ലോയും ചേർത്ത് പിടിച്ച് എന്നെ നോക്കി പുഞ്ചിരിച്ചു....എന്റെ സാറേ,,,,,ചെക്കൻ നോക്കി ചിരിക്കുന്നത് കണ്ടപ്പോ പെരുന്നാൾ ആയ സന്തോഷം ആയിരുന്നു എനിക്ക്,,,ഇത്രയും നേരം ഉണ്ടായ ദേഷ്യമൊക്കെ എങ്ങോട്ടോ ആവിയായി പോയി....


"എന്തു പറ്റി വൈഫി,,,,,, നീ എന്താ ഇങ്ങനെ നോക്കുന്നത്,,,,,"


ഞാൻ പെട്ടെന്ന് അവന്റെ മുഖത്ത് നിന്ന് കണ്ണെടുത്തു,,,,,പക്ഷെ ചെക്കൻ എന്നെ നോക്കി ചിരിച്ചതിന്റെ പൊരുൾ മനസ്സിലായത് അടുത്ത ഡയലോഗ് പറഞ്ഞപ്പോഴാണ്.....


"ഓഹ്,,,,,ഈ റൂമിന്റെ കോലം ഇങ്ങനെ ആയത് കണ്ടിട്ടാണോ നീ ചോദിച്ചത്,,,,"


"ആഹ്,,,,,അതേ....."


"സോറി,,,,,ഇതൊക്കെ എന്താണെന്ന് വെച്ചാൽ,,,,,നീ അല്ലെ എന്നോട് പറഞ്ഞത് ഞാൻ പറയുന്നത് എന്തും നീ അനുസരിക്കും എന്ന്,,,,,അപ്പൊ എന്റെ ഭാര്യ ഒരു കാര്യം ചെയ്യ്,,,,,ഈ റൂം ഒന്ന് ക്ലീൻ ചെയ്യ്,,,,, വിത്ത് ഇൻ തേർട്ടി മിനുട്ട്സ്.....ഓകെ....???"


എടാ ചൂടൻ തെണ്ടി,,,,,,എന്റെ ആവശ്യം ആയിപോയി,,,,, അല്ലെങ്കിൽ ഇതിനുള്ള മറുപടി ഞാൻ നിനക്ക് ഇപ്പോ തന്നെ തന്നെനെ....കോളേജിൽ പോകാൻ തുടങ്ങിക്കോട്ടെ.... അതിന് ശേഷമാ ഇശൽ കളി തുടങ്ങുക....അതുവരെ മോനെ ഷാഹി,,,, നീ കളിച്ചു ജയിക്ക്...


ഇത്രയൊക്കെ ആലോചിച്ചു കൊണ്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൻ എന്നെ നോക്കി പുരികം പൊക്കി കളിക്കുവാണ്......


ഞാൻ കണ്ണ് ചിമ്മി ഷോൾഡർ പൊക്കി കാണിച്ചു.....


"ഓകെ,,,,അപ്പൊ തുടങ്ങിക്കോളൂ.... ഞാൻ ബാൽക്കണിയിൽ ഉണ്ട്.....ബൈ വൈഫി..."


അങ്ങേര് അതും പറഞ്ഞു ലാപ്പും എടുത്ത്  ബാൽക്കണിയിൽ പോയതും ഞാൻ ദേഷ്യം കൊണ്ട് നിലത്തൊന്ന് ആഞ്ഞു ചവിട്ടി....ബ്ലഡി ഫൂൾ ഷാഹി കോഹി....


ഞാൻ ദയനീയമായി റൂം ഒന്ന് മൊത്തത്തിൽ നോക്കി,,,,മുപ്പത് മിനുട്ട് അല്ല,,,,,അറുപത് മിനുട്ട് എടുത്താലും ഇത് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല...


ഞാൻ ഷാഹിയെ തെറി വിളിച്ചോണ്ട് ജോലി തുടങ്ങി....


പെട്ടെന്നാണ് എന്റെ ഫോണിലേക്ക് ഉമ്മീടെ കോൾ വന്നത്.....ഞാൻ ചിരിച്ചോണ്ട് അറ്റന്റ് ചെയ്തതും ഞാൻ കേട്ടത് ഉമ്മീടെ വെപ്രാളത്തോടെ ഉള്ള സംസാരം ആണ്......


"മോളെ,,,,,നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ...."


"ഹേ.....നിങ്ങൾക്ക് ഇതെന്താ പറ്റിയത്,,,, ഈ രാത്രിക്ക് വിളിച്ച് ഇതാണോ ചോദിക്കുന്നെ ഉമ്മി....."


അതിന് മറുപടി ഉമ്മീന്റെ കരച്ചിൽ ആയിരുന്നു.....അത് കേട്ടതും എനിക്ക് ആകെ പേടി ആയി.....


"ഉമ്മാ,,,,,,നിങ്ങള് ടെൻഷൻ ആക്കാതെ കാര്യം പറയ്..."


അപ്പൊ തന്നെ ഉമ്മാന്റെ കയ്യിൽ നിന്ന് ഉപ്പ ഫോണ് വാങ്ങി....


"മോളെ,,,,,"


"ഉപ്പാ,,,,എന്താ പ്രശ്നം,,,,,,എന്തിനാ ഉമ്മ കരയുന്നെ....."


"മോളെ,,,,,അവര് ഇങ്ങോട്ട് വന്നു നിന്നെയും അന്വേഷിച്ച്.....ഭീഷണി മുഴക്കിയിട്ടാ പോയത്,,,, ആ വെപ്രാളത്തിലാ നിന്റെ ഉമ്മി,,,,,"


"എന്ത്.....അവര്,,,,,അവര്......അപ്പൊ ഏത് നിമിഷവും ഇങ്ങോട്ടും എത്തും..... വരട്ടെ,,,,,ഓരോന്നിനെയും കയ്യിൽ കിട്ടാൻ തന്നെയാ ഞാൻ കാത്തിരിക്കുന്നെ,,,,ഞാനിന്ന് ജീവനോടെ ഇരിക്കുന്നത് പോലും അവനോടൊക്കെ ഉള്ള പക എന്റെ ഉള്ളിൽ അടങ്ങാതെ കിടക്കുന്നത് കൊണ്ടാ...."


"വേണ്ട മോളെ,,,,ഒന്നും വേണ്ട.... നിന്റെ ജീവൻ അപകടത്തിൽ ആയാൽ ഞങ്ങൾക്ക് അത് താങ്ങാൻ കഴിയില്ല....."


"എനിക്കൊന്നും സംഭവിക്കില്ല ഉപ്പാ.... അതിന് എന്റെ കാക്കൂ സമ്മതിക്കില്ല... സംശയമുണ്ടോ ഉപ്പാക്ക്...."


"ഇല്ല മോളെ,,,,,പക്ഷെ എന്തോ ഒരു പേടി...."


"ഒരു പേടിയും വേണ്ട......ഇശലിനെ തേടി അവരല്ല,,,അവരെ തേടി ഞാനാണ് പോവുന്നത്.....എന്തായാലും അവര് അവിടെ എത്തിയില്ലേ....വൈകാതെ ഞങ്ങളുടെ മുന്നിലേക്കും എത്തും,,,,,ആ സമയത്തിന് വേണ്ടി ഉള്ള കാത്തിരിപ്പിലാണ്  ഞങ്ങൾ രണ്ടാളും...."


★★★★★★★★★★★★★★★★★★★★


ഇത്രയും നേരം പിന്നിൽ ഞാൻ ഉണ്ടെന്ന കാര്യം അറിയാതെ ആണ് അവൾ സംസാരിച്ചത്.....ഞാൻ  വീണ്ടും ബാൽക്കണിയിലേക്ക് തന്നെ പോയി....


*പക,,,,കാക്കൂ,,,,,*


ഇതൊക്കെ ആണ് എന്റെ മനസ്സിൽ പതിഞ്ഞത്,,,,,,ഇവൾ ആരെ കുറിച്ചാണ് ഈ പറയുന്നത്,,,,,, ആരോടാ ഇവൾക്ക് ഇത്ര പക,,,,,,ഞാൻ അറിയാത്ത കാക്കൂ ഏതാ......ഞാൻ എത്ര ആലോചിച്ചിട്ടും കാര്യമില്ല.... കണ്ടുപിടിക്കുക തന്നെ വേണം...


ഞാൻ ഒന്നും അറിയാത്തത് പോലെ വീണ്ടും റൂമിലേക്ക് കയറി പോകുമ്പോ കണ്ടത് അവൾ എന്തോ ആലോചിച്ച് ഇരിക്കുന്നതാണ്.....


റൂം പകുതി ക്ലീൻ ആക്കിയിട്ടെ ഉള്ളൂ.... ഹ്മ്മ,,,,,ശരിയാക്കി തരാം......


*"ഡീീീീീീ............."*


എന്റെ അലർച്ച കേട്ടതും അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു....


"ഹോ,,,,, പേടിച്ചു പോയല്ലോ..."


"നീയാരെയാ കിനാവ് കാണുന്നത്....."


"ആരെയുമില്ല....."


"പിന്നെന്താടി കുന്തം വിഴുങ്ങിയത് പോലെ ഇരിക്കുന്നത്.... ഇതെന്താ ക്ലീൻ ചെയ്യാത്തത്....."


"ചെയ്തോണ്ടിരിക്കുവല്ലേ....."


"ഹ്മ്മ,,,,,പെട്ടെന്ന് നോക്ക്..."


ഞാൻ അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പെട്ടെന്ന് അവൾടെ ഫോണ് റിങ് ചെയ്തു..... ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവൾ നിറഞ്ഞ പുഞ്ചിരിയോടെ ഫോണും എടുത്ത് പുറത്തേക്ക് പോയി....എനിക്ക് അത് കണ്ടിട്ടും ഒന്നും മനസ്സിലായില്ല.....


ആരായിരിക്കും വിളിച്ചത്..... അവൾക്ക് എന്താ ഇത്ര സന്തോഷം.....


ആവോ,,,,, എന്തേലും ആവട്ടെ.....


* * *


ഞാൻ റൈഡിന് പോകാൻ വേണ്ടി റെഡി ആവുമ്പോ ആണ് അവള് റൂമിലേക്ക് കയറി വന്നത്.....


"നിങ്ങൾ എങ്ങോട്ടാ ഈ രാത്രിക്ക്,,,,, പത്ത് മണി കഴിഞ്ഞില്ലേ....."


"അതൊന്നും നീ അന്വേഷിക്കണ്ട.... കേട്ടോ...."


"എന്നാലും പറഞ്ഞിട്ട് പൊക്കൂടെ....."


"പറയാൻ എനിക്ക് സൗകര്യമില്ലെടി പുല്ലേ....അധികം ചോദിച്ചു എന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ട....."


എന്നും പറഞ്ഞു ഞാൻ ഹെൽമറ്റും എടുത്ത് ബൈക്കിന്റെ കീയും എടുത്ത് താഴേക്ക് പോയി.....ഇന്ന് ഞാൻ പോകും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഉമ്മയും ഉപ്പയും ഷാദിയും ഹാളിൽ തന്നെ ഇരിക്കുന്നുണ്ട്...


"ഉമ്മാ,,,ഉപ്പാ...ഞാൻ പോയി വരാം... ഷാദി,,,,,ബൈ...."


"നോക്കീം കണ്ടും പോകണെ മോനെ...."


"ആഹ്....."


അപ്പോഴാണ് ഇശൽ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നത്...


"ടാ,,,,,നീയെന്താ അവളെ കൂട്ടാതെ ആണോ പോവുന്നത്...കല്യാണം കഴിഞ്ഞിട്ട് നിങ്ങൾ ഒന്നിച്ച് എവിടെയും പോയില്ലല്ലോ.....ഇതായിക്കോട്ടെ ആദ്യത്തെ യാത്ര....."


"ഉപ്പാ എന്താ ഈ പറയുന്നേ...ഇവൾക്ക് രണ്ട് മണിക്കൂർ തികച്ച് ഇരിക്കാൻ കഴിയില്ല ബൈക്കിൽ.....അതിനൊക്കെ എക്സ്പീരിയൻസ് വേണം...."


"ഉള്ളതൊക്കെ മതി.....മോൾ പോയി പെട്ടെന്ന് റെഡി ആയി വാ...."


ഉപ്പ പറഞ്ഞതും അവൾ ചിരിച്ചോണ്ട് റെഡി ആവാൻ പോയി....എനിക്ക് ആണെങ്കിൽ ദേഷ്യം വരുന്നുണ്ട്..... കുറച്ച് സമയത്തിന് ശേഷം അവൾ വന്നു....അവൾടെ ഡ്രസിങ് കണ്ടതും ഞാൻ അമ്പരന്നു.....


ഇത്രയും ദിവസം ഞാൻ ഇവളെ കണ്ടത് ചുരിദാറിൽ ആണ്....ഇപ്പൊ ദേ,,,,,നല്ല ജീനും ടോപ്പും ഒക്കെ ഇട്ട് യോ യോ ലുക്കിൽ....നല്ല മൊഞ്ചത്തി ആയിട്ട് ഉണ്ട്....ഇവൾക്ക് ഇത്രയൊക്കെ ഗ്ലാമർ ഉണ്ടായിരുന്നോ.....ഞാൻ അറിഞ്ഞില്ലല്ലോ.....


ഞാൻ പെട്ടെന്ന് തന്നെ ചിന്തകൾ ഒക്കെ നിർത്തി വെച്ച് അവളെ ഒന്ന് തറപ്പിച്ചു നോക്കി.....


അവൾ എന്നെ നോക്കി സൈറ്റടിച്ചു കൊണ്ട് ഉപ്പാനോടും ഉമ്മാനോടും പോയി വരാമെന്ന് പറഞ്ഞു ഷാദിയോട് ബൈ ഒക്കെ പറഞ്ഞു......


ഞാൻ പെട്ടെന്ന് വാ എന്നും പറഞ്ഞു ബൈക്കിൽ കയറി ഇരുന്നു....അവൾ എന്റെ പിന്നിൽ കയറി ഇരുന്നപ്പോ ഞാൻ മിററിലൂടെ അവളെ നോക്കി....


*"എന്താ ചൂടാ,,,,,ആദ്യമായിട്ടല്ലേ ചെപ്പുവും ഉമ്മയും അല്ലാതെ മറ്റൊരു പെണ്ണ് നിങ്ങളുടെ ബൈക്കിൽ നിങ്ങളുടെ കൂടെ കയറുന്നത്... അതാണോ ഇങ്ങനെ നോക്കുന്നത്..."*


ഞാൻ മനസ്സിൽ കരുതിയത് അവൾ ഇങ്ങോട്ട് ചോദിച്ചപ്പോ ഞാൻ ചെറുതായി ഒന്ന് ചിരിച്ചു.....ഒന്നൂടെ എല്ലാവരോടും റ്റാറ്റ പറഞ്ഞു ഞാൻ വണ്ടി വിട്ടു.......💓

___________________________


യാത്ര തുടങ്ങി കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല,,,,ഈ കോപ്പിന് എന്തു പറ്റി,,,,,അല്ലെങ്കിൽ റേഡിയോ ഓൺ ചെയ്തത് പോലെ കലപില ആക്കുന്ന പെണ്ണാണ്...


 "ഡി,,,,,," 


"ഹ്മ്മ...???" 


"ഉപ്പ പറഞ്ഞു എന്ന് വെച്ച് നീയെന്തിനാ എന്റെ കൂടെ വന്നത്,,,,,"


 "ഞാൻ വന്നെന്ന് വെച്ച് നിങ്ങൾക്ക് എന്താ...."


 "എനിക്കിഷ്ടമല്ല,,,,,,ഒറ്റയ്ക്ക് റൈഡിങ് നടത്തുന്നതാണ് എനിക്കിഷ്ടം...."


 "ഓഹോ,,,,,ഇന്ന് തൽക്കാലം ആ ഇഷ്ടം മാറ്റി വെച്ചേക്ക്....."


 "കോപ്പ്,,,,,അല്ലെങ്കിലും നിന്നെ കെട്ടിയ എന്നെ പറഞ്ഞാൽ മതിയല്ലോ....."


 "വാചകമടിക്കാൻ നിൽക്കാതെ ഇത്തിരി സ്പീഡ് കൂട്ട് മോനെ......" 


"whaatt.... ഈ ഉള്ള സ്പീഡ് പോരെ നിനക്ക്......" 


"പോരല്ലോ....." 


ഹേ,,,,,അവൾ പിന്നിൽ ഉള്ളത് കൊണ്ടാ ഞാൻ സ്പീഡ് കുറച്ച് നല്ല കുട്ടിയായി ഡ്രൈവ് ചെയ്യുന്നത്...ഇതിപ്പോ അവൾക്ക് പോരത്രെ....പിന്നെ എനിക്ക് എന്താ പ്രശ്നം.....അല്ല പിന്നെ.....


 ★★★★★★★★★★★★★★★★★★★★


 ഞാൻ പറഞ്ഞു കഴിഞ്ഞതും ചെക്കൻ സ്പീഡ് കൂട്ടി,,,,, ഞാൻ അവന്റെ അരയിലൂടെ കയ്യിട്ട്  അവനോട് ചേർന്ന് ഇരുന്നു.....സംഭവം സ്പീഡിൽ പോകാൻ ഒക്കെ എനിക്ക് ഇഷ്ടാണ്....എന്നാലും പേടിയാണ്..... അതുകൊണ്ട് അവനെ ഒന്ന് പിടിച്ചിരുന്നു.....


 അവനെ ചേർന്ന് ഇരുന്നപ്പോ എനിക്ക് എന്തോ നല്ലൊരു സുരക്ഷിതത്വം തോന്നി.... പെട്ടെന്ന് അവൻ വണ്ടി സഡൻ ബ്രെക്ക് ഇട്ട് നിർത്തി...


 "എന്താ,,,,,," 


എന്ന എന്റെ ചോദ്യത്തിന്,,,


 "നീ ഒന്ന് ഇറങ്ങ്....." 


എന്നായിരുന്നു മറുപടി...


 "എന്തിന്....." 


"ഇറങ്ങ്....." 


"ഹ്മ്മ....." 


ഞാൻ ഇറങ്ങി വണ്ടിയുടെ മുന്നിൽ പോയി നിന്നു.....അപ്പൊ ചെക്കൻ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി.....


 "എന്താ പ്രോബ്ലെം?" 


എന്ന് ഞാൻ ചോദിച്ചു.....


 "നീ എന്ത് ധൈര്യത്തിലാ  എന്നെയും കെട്ടിപ്പിടിച്ചിരുന്നത്...."


 "ഓഹ് അതാണോ കാര്യം...? സോറി,,,, ഇനി നിങ്ങളെ ടച്ച് ചെയ്യില്ല,,,,, ഞാനൊന്ന് തൊട്ടാൽ നിങ്ങളുടെ കണ്ട്രോൾ പോകുമെന്ന് ഞാൻ ഓർത്തില്ല....."


 "ആഹാ,,,,,ഇപ്പൊ അങ്ങനെ ആയോ.... നീ തൊട്ടെന്ന് വെച്ച് എന്റെ കണ്ട്രോൾ പോകുവൊന്നും ഇല്ല....കേട്ടോടി പുല്ലേ...."


 "പിന്നെന്താ പാക്കരാ ഞാൻ നിങ്ങളെ ഒന്ന് പിടിച്ചാൽ..... ഹും....." 


"ടച്ച് ചെയ്യാതെ ഇരിക്കാൻ പറ്റുമെങ്കിൽ കയറിക്കോ....."


 ★★★★★★★★★★★★★★★★★★★★


 എന്ന് ഞാൻ പറഞ്ഞതും പെണ്ണിന്റെ മോന്ത ഒന്ന് കാണണം.........ഹഹഹ്ഹ.... അവൾ എന്നെ അങ്ങനെ ചേർത്ത് പിടിച്ചു ഇരുന്നപ്പോ എന്റെ ദേഹത്തൂടെ കറന്റ് പാഞ്ഞു പോയത് പോലെ തോന്നി.... അതാണ് ഞാൻ പെട്ടെന്ന് നിർത്തിയത്.....


പിന്നെ അതിവളോട് പറയാൻ വയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ഓരോന്ന് പറഞ്ഞത്.....ഞാൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു തള്ളിക്കൊണ്ട് ബൈക്ക് സ്റ്റാർട്ട് ആക്കിയതും അവൾ എന്റെ ബുള്ളെറ്റിന്റെ കീയങ്ങട് എടുത്തു....


 "ഡി,,നീയെന്ത് പണിയാ ഈ കാണിച്ചേ.... കീയിങ്ങോട്ട് തന്നേ......ഡി,,,,നിന്നോടാ പറഞ്ഞത് തരാൻ....." 


"തരില്ല..."


 "നിനക്കെന്താടി വട്ടാണോ..... നിനക്കെന്താ വേണ്ടത്....."


 "വേണ്ടതൊക്കെ ഞാൻ പറയാം.... ആദ്യം മോൻ വണ്ടിയിൽ നിന്ന് ഇറങ്ങ്...."


 "ഫോർ വാട്ട്...?"


 "പറയാമെന്നെ,,,,,ഇറങ്ങൂ പ്ലീസ്....." 


എന്ന് അവൾ പറഞ്ഞതും ഞാൻ ഹെൽമറ്റ് ഊരി ദേഷ്യത്തോടെ പല്ലിറുമ്പി കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി..... ഞാൻ ഇറങ്ങിയതും അവൾ ഹെയറിന് മുകളിൽ ആയി വെച്ച കൂളിങ് ഗ്ലാസ് താഴ്ത്തി കൊണ്ട് ബൈക്കിൽ കയറി ഇരുന്ന് സ്റ്റാർട്ട് ചെയ്തു..... 


ഞാൻ ഇത് കണ്ട് തലക്കടി കിട്ടിയത് പോലെ അവളെ നോക്കി...


"നോക്കി നിൽക്കാതെ കയറാൻ നോക്ക് മനുഷ്യാ...." 


എന്നും പറഞ്ഞു അവൾ വയറ്റിനിട്ടൊരു കുത്ത് തന്നതും ഞാൻ പെട്ടെന്ന് തന്നെ അവളുടെപിന്നിൽ കയറി ഇരുന്നു..... അവൾ നല്ല അടിപൊളി ആയി ബുള്ളറ്റ് ഓടിക്കുന്നുണ്ട്.....എന്റെ റബ്ബി,,,,,ഈ പെണ്ണ് ആൾ കൊള്ളാലോ....ഞാൻ ഇവളെ കുറിച്ച് ഇനിയും ഒരുപാട് അറിയാൻ ഉണ്ട്....


ഞാൻ ചെറുചിരിയാലെ അവൾടെ കൂടെ ഉള്ള യാത്ര തുടർന്നു...സത്യം പറഞ്ഞാൽ ഈയൊരു ദിവസം ഞാൻ ഒരിക്കലും മറക്കില്ല....


 പെട്ടെന്നാണ് എനിക്ക് അവൾ നേരത്തെ അവൾടെ ഉപ്പാനോട് പറഞ്ഞ കാര്യം ഒക്കെ ഓർമ വന്നത്,,,,,, ഇവളോട് ചോദിച്ചാലോ,,,,,,വേണോ,,,, ചോദിച്ചു നോക്കാം..... 


ഞാൻ മിക്കവാറും ഫ്രണ്ട്സിന്റെ കൂടെ പോകാറുള്ള ബീച്ചിന്റെ അടുത്ത് എത്തി....


"ഇശൽ,,,,, സ്റ്റോപ്പ്....." 


അവൾ പെട്ടെന്ന് തന്നെ നിർത്തി..... ഞാൻ ഇറങ്ങിയപ്പോ അവളും ബൈക്ക് ഓഫ് ചെയ്ത് ഇറങ്ങി..... 


"എന്തേ,,,,,," 


"വാ......." 


"എങ്ങോട്ട്....."


 "എങ്ങോട്ടാണെന്നു പറഞ്ഞാലേ നീ വരൂ....നടക്കെടി പോത്തെ...." 


എന്നും പറഞ്ഞു ഞാൻ കലിപ്പ് ആയതും അവൾ പെട്ടെന്ന് തന്നെ നടന്നു,,,കടലിന് അഭിമുഖമായി ഞാൻ ഇരുന്നപ്പോ എന്റെ അടുത്തായി അവൾ വന്നിരുന്നു....


 *"ഞാനൊരു കാര്യം ചോദിക്കട്ടെ...."*


 എന്ന് ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു ചോദിച്ചതും പെട്ടെന്ന് തന്നെ സ്റ്റക്ക് ആയി മുഖത്തോട് മുഖം നോക്കി..... അതൊരു പൊട്ടിച്ചിരിയായി മാറാൻ അധിക സമയം വേണ്ടി വന്നില്ല.....


 "ഹ്മ്മ,,,,,,എന്താ നിങ്ങൾ ചോദിക്ക്...."


 ചിരി നിർത്തി കൊണ്ട് അവൾ ചോദിച്ചപ്പോ ഞാനും ചിരി നിർത്തി....


 "വേണ്ട,,,,,നീ ചോദിക്ക്...."


 "വേണ്ട....വേണ്ട.....നിങ്ങൾ ചോദിക്ക്...."


 "ലേഡീസ് ഫസ്റ്റ്.....പെട്ടെന്ന്...."


 "ഹഹഹ....ഓകെ.....ബട്ട് വൺ കണ്ടീഷൻ..."


 "എന്ത് കണ്ടീഷൻ....?"


"ഞാൻ ചോദിക്കുന്നത് ഇഷ്ടമായില്ല എങ്കിൽ ദേഷ്യത്തിന് നിങ്ങള് എന്നെ കടലിൽ ഒന്നും എറിയരുത്....."


 "ഹഹഹഹ്ഹ.....ചളി അടിക്കാതെ കാര്യം പറയെടി പോത്തെ....." 


ഞാൻ പറഞ്ഞത് കേട്ടതും അവൾ എന്നെ നോക്കി സൈറ്റടിച്ചു..... ഈയൊരു യാത്ര കൊണ്ട് ഉണ്ടായ ഒരു ഉപകാരം ഞാനും അവളും കുറെയൊക്കെ അടുത്തു..... 


"അത് പിന്നെ,,,,,നിങ്ങൾ എന്നെ കെട്ടാൻ താൽപ്പര്യം ഇല്ലെന്ന് പറയാൻ കാരണം എന്തായിരുന്നു...." 


അവൾടെ ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചത് തന്നെയാ... അതുകൊണ്ട് തന്നെ ഞാൻ ചെറു ചിരിയാലെ മറുപടി നൽകി....


 "എനിക്കൊരു പെണ്ണിനെ ഇഷ്ടമായിരുന്നു,,,,ഫൈഹ..... പല പ്രാവശ്യം എന്റെ ഇഷ്ടം അവളെ അറിയിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.....എനിക്ക് കല്യാണം നോക്കുന്ന ടൈം ആയപ്പോൾ ഞാൻ ഉമ്മയോട് ഈ കാര്യം പറഞ്ഞു..... പക്ഷെ അവര് സമ്മതിച്ചില്ല..... അവൾടെ കുടുംബ പാരമ്പര്യം നല്ലതല്ല എന്നും പറഞ്ഞു ഉമ്മയും ഉപ്പയും എതിർത്തു....


 അവസാനം അവളുടെ കല്യാണം കഴിഞ്ഞു.... ഇപ്പോ ഒരു കുട്ടിയും ആയി...." 


ഞാൻ എന്റെ ഫ്ലാഷ്ബാക് പറഞ്ഞതും ബലാൽ ചിരിക്കാൻ തുടങ്ങി....


 "എന്തിനാ പോത്തെ ചിരിക്കുന്നെ...."


 "ഒന്നുല്ലായെ.....ഹിഹി...."


 "പോടി പോടി....."


 "ഓകെ,,,,,ഇനി നിങ്ങൾക്ക് എന്താ ചോദിക്കാൻ ഉള്ളത്....ചോദിക്ക്....."


 "അത് എന്താന്ന് വെച്ചാൽ...." 

 ________________________________


ഞാൻ ചോദിക്കാൻ തുടങ്ങിയതും അവൾടെ ഫോണ് റിങ് ചെയ്തു..... അവൾ ഫോണും നോക്കി,,,,എന്നെയും നോക്കി....ഒന്ന് പരുങ്ങി കൊണ്ട് അറ്റൻഡ് ചെയ്തു....പെട്ടെന്ന് തന്നെ അവിടുന്ന് എണീറ്റ്‌ പോവുകയും ചെയ്തു.....ആരായിരിക്കും വിളിച്ചെ.....


കുറച്ചു സമയത്തിന് ശേഷം അവൾ വരുന്നത് കണ്ടു....അപ്പൊൾ  തന്നെ ഞാൻ എണീറ്റ്‌  ദേഹത്തെ പൊടിയൊക്കെ തട്ടി...എന്റെ കലിപ്പ് മോഡ് അതോടെ ഓണ് ആയിരുന്നു...


"പോവാറായോ.....കുറച്ചു കഴിഞ്ഞു പോയാൽ പോരെ......"


"നിന്റെ ടൈം നോക്കി പോവാൻ ഞാൻ നിന്റെ ആരാടി...വേലക്കാരൻ ആണോ.. അല്ലല്ലോ,,നീ വരുന്നില്ലെങ്കിൽ വരണ്ട..."


അവൾക്ക് നേരെ കുരച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു....എന്റെ ക്ഷമ പരീക്ഷിക്കുവാണ് അവൾ....


★★★★★★★★★★★★★★★★★★★★


ഇതെന്താ പെട്ടെന്ന് പറ്റിയത്,,,,,ഇത്രയും നേരം കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ,,,, ചോദിക്കാൻ വന്ന കാര്യം ചോദിച്ചു ഇല്ല... പിന്നെ അധികം ചിന്തിക്കാൻ നിൽക്കാതെ ഞാൻ അവന്റെ പിന്നാലെ ഓടി.....


ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോൾ ഞാനും പിന്നിൽ കയറി ഇരുന്നു.....ഞാൻ ടച്ച് ചെയ്യാതെ ഇരുന്നു.....പക്ഷെ ഷാഹി സ്പീഡ് കൂട്ടിയപ്പോൾ ഞാൻ അവനോട് ചേർന്ന് തന്നെ ഇരുന്നു....


നല്ല തെറി പ്രതീക്ഷിച്ചാണ് അവനെയും പിടിച്ച് ഇരുന്നത്...പക്ഷെ പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല,,,,,എന്റെ ഹബ്ബി നല്ല മൊഞ്ചായി ബുള്ളറ്റ് ഓടിക്കുന്ന തിരക്കിൽ ആണ്.....


"ഷാഹി,,,,,,നിങ്ങളെന്തിനാ എന്നോട് ദേഷ്യപ്പെട്ടത്....."


പെട്ടെന്ന് അവൻ ബൈക്ക് നിർത്തി എന്നെ മിററിലൂടെ നോക്കി.....എന്നെ തല്ലിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്ന് മനസ്സിലായതും ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.....


"അത് പിന്നെ,,,,,എന്തോ ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ഒന്നും ചോദിച്ചില്ലല്ലോ...."


"ഇപ്പോ ചോദിക്കാൻ എനിക്ക് മനസ്സില്ല...."


"എന്തിനാ ഇപ്പൊ ഇങ്ങനെ ഹീറ്റ് ആവുന്നത്....അതിന് മാത്രം ഒന്നും നടന്നില്ലല്ലോ ഇവിടെ....."


"എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്...."


"ഹേ,,,,എനിക്ക് ആ കോൾ വന്ന് എണീറ്റ്‌  പോയതാ പ്രശ്നം എന്ന് തോന്നുന്നു.... അല്ലെ...."


അതിന് മറുപടി ഒന്നുമില്ല.....


"അതു തന്നെയാണ്.... എനിക്ക് അറിയാം....എന്നെ കുറിച്ച് ഒത്തിരി കാര്യങ്ങൾ എനിക്ക് പറയാൻ ഉണ്ട്.... അതൊക്കെ കേൾക്കാൻ ഉള്ള സാവകാശം കാണിക്കണം....പക്ഷെ ഇപ്പോൾ അല്ല....പിന്നീട്......"


"അതെന്താ നിനക്ക് ഇപ്പോ പറഞ്ഞാൽ...."


"നമ്മൾ റൈഡിന് വന്നതല്ലേ,,,,,ഈ വക കാര്യങ്ങൾ ഇപ്പൊ പറയുന്നത് നമ്മുടെ ഈ യാത്രയെ ബാധിക്കും......"


"ഹ്മ്മ,,,,,"


"പക്ഷെ ഇപ്പൊ ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട്..."


"എന്താ,,,,,,"


"എന്നെ കോളേജിൽ വിടണം..... പ്ലീസ്.... ഇല്ലെന്ന് പറയരുത്....."


"നിനക്കെന്താ വട്ടാണോ ഇനിയും പഠിക്കാൻ...."


"ആണെന്ന് തന്നെ കൂട്ടിക്കോ.....പ്ലീസ് പ്ലീസ്..."


"ഓകെ ഓകെ......ഹോ....ഇനി ഞാൻ വിട്ടില്ലെന്ന് വേണ്ട....."


"താങ്ക്യൂ....."


എന്നും പറഞ്ഞു ഞാൻ സന്തോഷത്തോടെ  അവനെ കെട്ടിപ്പിടിച്ചു.... 


"ഡി,,,,വിടെഡി.... ഞാനിപ്പോ ശ്വാസം മുട്ടി മരിക്കും...."


"നോ പ്രോബ്ലം..."


ചെക്കൻ അപ്പോ തന്നെ ചിരിച്ചോണ്ട് വീണ്ടും യാത്ര തുടങ്ങി.....നല്ല തണുപ്പ് ഉണ്ടായിരുന്നു.... ഞാൻ ടൈം നോക്കിയപ്പോ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു..... മറ്റൊരു ശല്യവും ഇല്ലാതെ ശരിക്കും ഈ യാത്ര ഞങ്ങൾ എൻജോയ് ചെയ്യാൻ തുടങ്ങി......


"ഇശൽ...."


"എന്തേ....."


"നമുക്കൊരു സ്ഥലം വരെ പോയാലോ...."


"പോവാലോ...എവിടേക്കാ...."


"അതവിടെ എത്തുമ്പോൾ കണ്ടാ മതി...."


"ഓകെ.....ഷാഹി,,,,വണ് മിനിറ്റ്.....ഒന്ന് നിർത്തിക്കെ...."


"എന്താടി..."


അവൻ അതും ചോദിച്ചു ബൈക്ക് നിർത്തി....ഞാനപ്പോ തന്നെ ചാടിയിറങ്ങി....


"നീയെന്താ കാണിക്കാൻ പോവുന്നെ ഇശൽ...."


ഞാൻ അവനെ നോക്കി സൈറ്റടിച്ചു കൊണ്ട് ബൈക്കിൽ കയറി പിറകോട്ട് തിരിഞ്ഞിരുന്നു....


"ഇതിനായിരുന്നോ...."


"ആഹ്.... ഇനി മോൻ വണ്ടി വിട്ടോ...."


"നിന്റെയൊരു കാര്യം....."


എന്നും പറഞ്ഞു അവൻ വണ്ടി വിട്ടു... സത്യം പറഞ്ഞാൽ ഇങ്ങനെ പിറകോട്ട് തിരിഞ്ഞിരുന്നു ബൈക്കിൽ യാത്ര ചെയ്യാൻ നല്ല രസമാ.....കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ ഷാഹി പറഞ്ഞ സ്ഥലത്തെത്തി....


"ഡി,,,,ഇറങ്ങ്...."


"ആഹ്....."


ഞാൻ ബൈക്കിൽ നിന്നിറങ്ങി ആ സ്ഥലം മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു....


"ഷാഹി,,,,എന്തൊരു ഭംഗിയ കാണാൻ....വൗ..."


★★★★★★★★★★★★★★★★★★★★


എന്നും പറഞ്ഞു അവൾ നിഷ്കളങ്കമായി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി..... ഞാൻ ഇടക്കിടെ ഇവിടെ വരാറുണ്ട്.....പകലിനെക്കാൾ രസം രാത്രി വരാൻ ആണ്.....


നീണ്ടു വിശാലമായ പച്ചപ്പരവതാനി വിരിച്ച പോലെ ഒരു സ്ഥലം....അതിന്റെ ഒത്ത നടുവിൽ വലിയൊരു പൂന്തോട്ടം... പലതരം റോസാപ്പൂക്കൾ മാത്രം ഉള്ള പൂന്തോട്ടം....


അതിന്റെ കുറച്ച് അരികിൽ ആയി ഒരു കുളം.....പിന്നെ,,,,ഒരു ഊഞ്ഞാലും...


നിലാവിന്റെ വെളിച്ചത്തിൽ ഈ സ്ഥലം കാണാൻ പ്രത്യേക ഭംഗിയാ...ഇവൾക്ക് ഇഷ്ടം ആവുമെന്ന് എനിക്ക് അറിയാമായിരുന്നു......അതുകൊണ്ട് തന്നെയാ ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടു വന്നത്....


ഞാൻ നോക്കുമ്പോ പെണ്ണ് പൂന്തോട്ടത്തിന് അടുത്ത് പോയി ഓരോരോ പൂക്കൾ ആയി പറിക്കുന്നുണ്ട്.....


കുറച്ചു സമയത്തിന് ശേഷം അവൾ എന്നെ അങ്ങോട്ട് വിളിച്ചു....ഞാൻ അങ്ങോട്ട് നടക്കുമ്പോൾ അവളും എനിക്ക് നേരെ നടന്നു വന്നു....കയ്യിലുള്ള പൂക്കൾ പിന്നിലേക്ക് ആക്കി പിടിച്ചിട്ടുണ്ട്.....എന്റെ അടുത്ത് എത്തിയതും അവൾ,,,,


"ബീ മൈ ബെസ്റ്റ് ഫ്രണ്ട് ഷാഹി...."


എന്നും പറഞ്ഞ് ആ പൂക്കൾ എനിക്ക് നേരെ നീട്ടി.....ഞാൻ തലയാട്ടി ചിരിച്ചു കൊണ്ട് ആ പൂക്കൾ വാങ്ങി.....കുറെ നേരം അവിടെ ചിലവഴിച്ചു.....


നിലാവത്ത് അവളുടെ മൂക്കുത്തി തിളങ്ങുന്നുണ്ട്... അതവൾക്ക് കൂടുതൽ ഭംഗി നൽകി....ഒത്തിരി നേരം അവൾ എന്നോട് സംസാരിച്ചു,,,,, ആ നേരത്ത് ഒക്കെ അവൾടെ കുട്ടിത്തം നിറഞ്ഞ ആ കളിചിരികൾ ഞാൻ ആസ്വദിച്ചു......


* * *


വീട്ടിലേക്ക് തിരിച്ചു പോവുമ്പോ മുന്നേ ഉള്ള ദേഷ്യമൊന്നും എനിക്ക് ഇശലിനോട് ഉണ്ടായിരുന്നില്ല......ചുരുക്കി പറയുവാണേൽ അവൾടെ കുറുമ്പും കസൃതിയും ഒക്കെ ഞാൻ ആസ്വദിച്ചു തുടങ്ങി.....


കോളേജിൽ പോകാൻ ഞാൻ സമ്മതിച്ചതിന്റെ സന്തോഷത്തിലാണ് അവൾ....ഞങ്ങൾ വീട്ടിൽ എത്തി.... ബൈക്കിൽ നിന്ന് ഇറങ്ങിയതും അവൾ എന്റെ കാലിന് നോക്കി നല്ലൊരു ചവിട്ട് തന്നു.....


"ആാാാാാാാാ,,,,,"


"അലറാതെ.....ഇപ്പൊ അയൽക്കാർ ഒക്കെ കൂടി ഓടി വരും...."


"എന്തിനാടി കോപ്പേ എന്നെ ചവിട്ടിയത്...."


"ചുമ്മാ,,,,ഒരു രസം...  "


"നിന്റെ രസം ഞാൻ മാറ്റി തരാമെടി...."


എന്നും പറഞ്ഞു ഞാൻ അവൾടെ ചെവിക്ക് പിടിച്ചു.....


"അയ്യോ,,,, വിട് വിട് വിട്.....പ്ലീസ്....."


"എന്താ വേദന ഉണ്ടോ....."


"ആഹ്......ഉണ്ട്....അയ്യോ....വിട്...."


"ഇല്ലാ...."


"വിടെടാ തെണ്ടി ചൂടാ....."


എന്നവൾ പറഞ്ഞതും ഞാൻ *"ഡീ"* എന്ന് വിളിച്ചു ചെവി ഒന്നൂടെ മുറുകെ പിടിച്ചു.....


"പാക്കരാ.....ദേ,,,,ഉപ്പയും ഷാദിയും....."


എന്നവൾ പറഞ്ഞതും ഞാൻ സിറ്റൗട്ടിലേക്ക് നോക്കി....ദേ എന്റെ ഉപ്പയും അനിയനും കൂടി ഞങ്ങൾ രണ്ടും  കലപില ആക്കുന്നത് കണ്ടിട്ട് പൊരിഞ്ഞ ചിരിയാണ്....അവരെ കണ്ടതും ഞാൻ ചമ്മി നാറിയ നിർവൃതിയിൽ അവൾടെ ചെവിയിൽ നിന്ന് പിടി വിട്ട് അവളിൽ നിന്ന് അകന്നു നിന്നു....


ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് ഞാൻ മെല്ലെ റൂമിലേക്ക് മുങ്ങി......പിന്നാലെ അവളും വന്നു......അവളെ റൂമിലേക്ക് കയറാൻ സമ്മതിക്കാതെ  ഞാൻ ഡോർ അടക്കാൻ പോയതും അവൾ സർവ ശക്തിയും എടുത്ത് തള്ളി തുറന്നു......


ഹൗ,,,,,എന്റെ വൈഫിക്ക് ഇത്രയും ശക്തി ഉണ്ടായിരുന്നോ..... അപാരം....


ഞാൻ അവളെ നോക്കി പുച്ഛിച്ചു തള്ളി കൊണ്ട് ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലെക്ക് കയറാൻ പോയതും പോത്ത് ബാത്റൂമിലെക്ക് ഓടിക്കയറി....


"ഡി പോത്തെ,,,,നിന്നെ ഞാൻ വെറുതെ വിടില്ല,,,,മര്യാദക്ക് ഇറങ്ങിക്കോ...."


"സൗകര്യമില്ല....വേണെങ്കിൽ നിങ്ങൾ കൂടി കേറിക്കോ എന്റെ കൂടെ...."


"അയ്യേ,,,,ഈ ജന്തുവിന് നാണവും ഇല്ലേ..."


"ഇല്ലാ,,,,,,ഒട്ടുമില്ല.....അല്ല പിന്നെ...."


"നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ഡി....നീ ഇങ്ങോട്ട് ഇറങ്ങുമല്ലോ,,,, അപ്പൊ പിടിച്ചോളാം....."


"ഓകെ പാക്കരാ...."


"പാക്കരൻ നിന്റെ മറ്റവൻ...."


എന്റെ മറ്റവൻ നിങ്ങൾ തന്നെ അല്ലെ...."


ഞാൻ അതിനുള്ള മറുപടി ആയി നൽകിയത് ഡോറിന് നല്ലൊരു ചവിട്ട് ആണ്.....ഹോ,,,,,ഇങ്ങനൊരു മുതല്....


★★★★★★★★★★★★★★★★★★★★


ഞാൻ ബാത്‌റൂമിൽ നിന്ന് പമ്മി പമ്മി ഇറങ്ങി റൂം മുഴുവൻ കണ്ണോടിച്ചു... ഭാഗ്യം,,,ഇവിടെ ഇല്ലേ ചൂടൻ....ഞാൻ ആശ്വസത്തോടെ മിററിന് മുന്നിൽ നിന്ന്  തല തുവർത്താൻ തുടങ്ങിയതും ദേ നിൽക്കുന്നു അവനെന്റെ തൊട്ട് പിന്നിൽ....പെട്ടോ റബ്ബി.....


"എന്താ ചെയ്യുന്നേ വൈഫി...."


എന്നും ചോദിച്ചു അവൻ ഒരു കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.....ഈ വരവിൽ എന്തോ അപകട സൂചന ഉണ്ടല്ലോ,,,,, ബീ കെയർ ഫുൾ ഇശൂ.... നിന്റെ കെട്ടിയോൻ ആണ്....എന്താ ഇങ്ങേരുടെ മനസിൽ എന്ന് ഊഹിക്കാൻ പോലും കഴിയില്ല.....


"എന്താ ഇശൂ ഒന്നും മിണ്ടാത്തത്...."


എന്നും ചോദിച്ചു ഷാഹി എന്റെ തൊട്ട് പിന്നിൽ വന്നു നിന്നു.....എന്റെ നെഞ്ചിടിപ്പ് വർധിച്ചു വരുന്നത് ഞാൻ അറിഞ്ഞു.....


ഞാൻ തിരിഞ്ഞു നിൽക്കും മുന്നേ ഷാഹിയുടെ കൈകൾ എന്നെ വലയം ചെയ്‌തിരുന്നു.....ഞാൻ ഷോക്കടിച്ചു ചത്ത കാക്കയെ പോലെ മൂപ്പരെ നോക്കി നിന്നു....ഇങ്ങേർക്ക് ഇതെന്താ പറ്റിയത്... 


"വാടി ഭാര്യേ,,,,,,"


"എങ്ങോട്ട്.... നിങ്ങളൊന്ന് വിട്ടെ...."


ഷാഹീടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു... പക്ഷെ അവൻ വിട്ടില്ല....


"വിടാനോ.... എന്തിന്....നീയെന്റെ വൈഫ് അല്ലെ...."


"സോ വാട്ട്....."


"സോ വാട്ടോ.... നാണം ഒട്ടും ഇല്ലാത്ത നീയെന്തിനാ ഇപ്പൊ എന്റെ കയ്യിൽ നിന്ന് പിടക്കുന്നത്.....അടങ്ങി നിൽക്കെടി പെണ്ണേ....."


പടച്ചോനെ,,,, ഒരു പഞ്ചിനു പറഞ്ഞു പോയതാ.....പണി ആയോ....ഛെ ഇശൂ.... വേണ്ടായിരുന്നു.....


"അത് പിന്നെ ഞാൻ....."


"എന്ത് പിന്നെ ഞാൻ....."


"ഞാൻ അത് ചുമ്മാ...."


"ഷാഹി,,,,,,ഇശൂ,,,,,,"


ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ ഉമ്മ ഡോറിന് തട്ടി വിളിക്കാൻ തുടങ്ങി.... ഹോ,,,,,രക്ഷപ്പെട്ടു...


"പോയി ഫ്രഷ് ആവ് ചൂടാ....വേഗം...."


എന്നും പറഞ്ഞു ഞാൻ മൂപ്പരെ കയ്യിൽ നിന്ന് മെല്ലെ രക്ഷപ്പെട്ടു....എന്നെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവൻ ബാത്‌റൂമിൽ കയറി.....ഞാൻ പെട്ടെന്ന് തന്നെ പോയി ഡോർ തുറന്നു.....


"എന്താ ഉമ്മാ...."


"ആഹ്,,,,നീ പെട്ടെന്ന് താഴേക്ക് വാ...."


"എന്താ കാര്യം ഉമ്മാ...."


"ഷാഹിയെയും കൂട്ടിക്കോ.... വേഗം...."


എന്നും പറഞ്ഞു ഉമ്മി പോയി......


"ഷാഹി,,,,,ഫ്രഷ് ആയിട്ട് താഴേക്ക് വരണേ..."


"ഓകെ...."


"ഹ്മ്മ,,,,,,"


അവനോട് അതും പറഞ്ഞു താഴേക്ക് പോയി..... ഹാളിലെ സോഫയിൽ ഇരിക്കുന്ന ആൾക്കാരെ കണ്ടതും എന്റെ കണ്ണ് വിടർന്നു....

_____________________________



ഹാളിലെ സോഫയിൽ ഇരിക്കുന്ന ആൾക്കാരെ കണ്ടതും,,,,,എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു....


ഉമ്മയും ഉപ്പയും....


ഞാൻ അവരുടെ അടുത്തേക്ക് പോയി ഉമ്മയെ കെട്ടിപ്പിടിച്ചു.....


"അയ്യയ്യേ,,,ഇതെന്തിനാ നീ കരയുന്നത്... നാണക്കേട്....."


എന്നും പറഞ്ഞു ഉമ്മ എന്നെ കളിയാക്കി....അപ്പൊ തന്നെ ഞാൻ രണ്ടാളെയും നോക്കി ഒന്ന് ചിരിച്ചു....



* * * * * * * * * * ** * * * * * * * * * * * *


ഫ്രഷ് ആയി ഇറങ്ങി താഴേക്ക് പോകാൻ പോവുമ്പോഴാണ് ഇശലിന്റെ ഫോൺ റിങ് ചെയ്തത്....ഞാൻ പോയി നോക്കിയപ്പോ *Ikkaakkaa* എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നായിരുന്നു കോൾ.....


രണ്ടും കല്പിച്ചു ഞാൻ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു....ഒന്നും മിണ്ടിയില്ല ഞാൻ.... 


"മോളെ,,,,,നീ ഇങ്ങോട്ട് ഒന്നും പറയണ്ട....ഞാൻ നിന്നെ കാണാൻ വരുന്നുണ്ട്.....വൈകാതെ തന്നെ,,,,, ഷാഹിയോട് നീ ഇപ്പൊ ഒന്നും പറയണ്ട,,,,, ഞാൻ അവനെ നേരിൽ കണ്ടു എല്ലാം പറഞ്ഞോളാം......ഓകെ ബൈ..."


ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു തീർത്ത് അവൻ കോൾ കട്ട് ചെയ്തു.... ഇതാരാണ്.....എന്തായാലും ഇങ്ങോട്ട് പറയും എന്നല്ലേ പറഞ്ഞത്...അതുവരെ കാത്തിരിക്കാം....


പെട്ടെന്നാണ് എന്റെ കണ്ണ് അവൾടെ ഫോണിന്റെ വാൾപേപ്പറിൽ ഉടക്കിയത്... എന്റെ ഫോട്ടോ ആണ്....അത് കണ്ടപ്പോ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ഞാൻ ചുമ്മാ എന്റെ ഫോണിൽ നിന്ന് അവൾടെ ഫോണിലേക്ക് കോൾ ചെയ്ത് നോക്കി.....സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ടതും എനിക്ക് ചിരി വന്നു.....


*Kalippan Hubbyyyy* 


ഹഹ്ഹ.....അതെന്തായാലും പൊളിച്ചു....


ഞാൻ ചിരിച്ചോണ്ട് താഴേക്ക് ഇറങ്ങി പോയി...അവിടെ ഹാളിൽ അവൾടെ ഉപ്പ എന്റെ ഉപ്പാനോട് സംസാരിക്കുന്നുണ്ടായിരുന്നു....


"അസ്സലാമു അലൈക്കും....."


ഞാൻ സലാം പറഞ്ഞു കൊണ്ട് അവർക്കരികിലേക്ക് നടന്നു....


"വ അലൈക്കുമുസ്സലാം....."


ഉപ്പ അതും പറഞ്ഞു എണീറ്റ്‌ വന്നു എന്നെ ആലിംഗനം ചെയ്തു.....


പിന്നെ ഞങ്ങൾ ഇത്തിരി നേരം സംസാരിച്ചു....


"ഉമ്മ വന്നില്ലേ ഉപ്പാ...."


"ആഹ്,,,,,കിച്ചനിൽ ഉണ്ടല്ലോ ഇശൂന്റെ  കൂടെ..."


"എങ്കിൽ ഞാനൊന്ന് ഉമ്മിനെ കണ്ടിട്ട് വരാം....."


ഞാൻ അതും പറഞ്ഞു എഴുന്നേറ്റപ്പോൾ തന്നെ മൂന്ന് ഗ്ലാസ് ജ്യൂസും ആയി ഇശൽ അങ്ങോട്ട് വന്നു.....ഞാൻ അവളെ മൈൻഡ് ചെയ്യാതെ കിച്ചനിലേക്ക് നടന്നു.... ഉപ്പാക്ക് രണ്ടാൾക്കും ജ്യൂസ് കൊടുത്ത് അവൾ കിച്ചനിലേക്ക് വന്നു.....


"എന്തൊക്കെ ഉണ്ട് ഉമ്മാ...."


എന്റെ ചോദ്യം കേട്ടതും ഉമ്മ തിരിഞ്ഞു നോക്കി.....ഞാൻ അങ്ങോട്ട് പോവുമ്പോ ഉമ്മമാർ രണ്ടാളും പൊരിഞ്ഞ സംസാരം ആയിരുന്നു.... 


"ആഹ്,,,,,ഷാഹി മോൻ ഇവിടെ ഉണ്ടായിരുന്നോ....."


"ഹ്മ്മ,,,,ഞാൻ ഫ്രഷ് ആകുവായിരുന്നു..."


"എങ്ങനെ ഉണ്ട് ഇവൾ,,,,,കുരുത്തക്കേട്  ഉണ്ടോ....."


"ഉണ്ടോന്നോ..... അത് മാത്രമെ ഉള്ളൂ... ഹോ....ഇവളെ ഇത്രയും കാലം സഹിച്ച നിങ്ങളെ സമ്മതിച്ചു തരണം...."


എന്റെ സംസാരം കേട്ട് ചടച്ചപ്പോ അവൾ എന്നെ നുള്ളിപ്പറിച്ചു.....


"ദേ കണ്ടില്ലേ ഉമ്മാ,,,,,വെറും ദേഹോപദ്രവം ആണ്....."


"ചുമ്മാ പറയുന്നതാ ഉമ്മാ.....ഇങ്ങേർക്ക് വട്ടാണ്...."


വീണ്ടും ഓരോന്ന് പറഞ്ഞു ഞങ്ങൾ കലപില ആക്കുന്നത് കണ്ടിട്ട് ഞങ്ങടെ രണ്ടിന്റെയും ഉമ്മമാർ ചിരി തുടങ്ങി.....


"മതി മതി രണ്ടും കൂടി വഴക്ക് ഉണ്ടാക്കിയത്....."


"അങ്ങോട്ട് പോ മനുഷ്യ....ഉമ്മി പറഞ്ഞത് കേട്ടില്ലേ...."


അതും പറഞ്ഞു അവളെന്നെ അവിടുന്ന് പിടിച്ച് പുറത്താക്കി.....


* * *


കുറച്ചു സമയം കഴിഞ്ഞപ്പോ അവര് പോയി.....അവര് പോവുമ്പോ പെണ്ണ് കരഞ്ഞു സീനാക്കി.....


@@@@@@@@@@@@@@@@@@@@


ഞാൻ റൂമിൽ കയറി പോവുമ്പോ ചെക്കൻ എന്തോ കാര്യമായ ചിന്തയിൽ ആണ്....ഞാൻ ഡോർ ലോക്ക് ചെയ്ത് അവന്റെ അടുത്ത് പോയി ഇരുന്നു.....


"ഷാഹി,,,,,,,"


എവിടെ,,,,, നോ റെസ്പോൻസ്.....


"ഷാഹിക്കാ......"


എന്നും വിളിച്ചു കൊണ്ട് ഞാൻ അവനെ പിടിച്ചു കുലുക്കി.....


"ആഹ്.....എന്താടി....."


"എന്താ ഇങ്ങനെ ചിന്തിക്കുന്നത്....."


"ഒന്നുമില്ല...."


"ഹ്മ്മ....."


ഞാൻ അവിടുന്ന് എണീറ്റ്‌ നേരെ സോഫയുടെ അടുത്തേക്ക് പോയി.... നടുവിന് എന്തോ വേദന ഉണ്ടായിരുന്നു... അതുകൊണ്ട് നടു പിടിച്ചാണ് നടന്നത്.....


"നിന്റെ നടുവിന് എന്തു പറ്റി...."


ഷാഹിയുടെ ചോദ്യം കേട്ടതും ഞാൻ സോഫയിൽ ഇരുന്നു.....


"ഒരുപാട് ടൈം ബൈക്കിൽ ഇരുന്നില്ലേ... അതിന്റെ ആവും...."


"ഹ്മ്മ,,,,,അതുണ്ടാവും.....അങ്ങനെ ഒത്തിരി നേരം യാത്ര ചെയ്ത് ശീലമില്ലാത്തത് അല്ലെ നിനക്ക്....."


"ആഹ്.... എങ്കിൽ നിങ്ങൾ കിടന്നോ.... ആ ലൈറ്റ് ഓഫ് ചെയ്തെക്ക്....."


"ഇശൽ......"


"ആഹ്...."


"നമുക്ക് രണ്ടാൾക്കും ഇവിടെ അഡ്ജസ്റ്റ് ചെയ്യാം.....സോഫയിൽ കിടക്കേണ്ട...."


"വേണ്ട ഷാഹി....ഞാൻ ഇവിടെ കിടന്നോളാം...."


"നിനക്ക് വയ്യാത്തത് കൊണ്ടാ പറയുന്നത്....ഇവിടെ കിടന്നോ...."


ഞാൻ ചിരിച്ചോണ്ട് ബെഡിന്റെ മറ്റേ സൈഡിൽ പോയി ഇരുന്നു.....


"ഗുഡ് നൈറ്റ്..."


"ഗുഡ് നൈറ്റ്...."


അവനെ വിഷ് ചെയ്ത് ഞാൻ കിടന്നു,,,, ഒരു രാത്രി ഉറക്കമില്ലാതെ റൈഡ് നടത്തിയത്‌ കൊണ്ട് ആവും....പെട്ടെന്ന് തന്നെ ഞാൻ ഉറങ്ങി പോയി...


@@@@@@@@@@@@@@@@@@@@


ഓഫീസിലേക്ക് അത്യാവശ്യം വേണ്ട ചില വർക്ക് ചെയ്ത് തീർത്ത് ഞാൻ കിടക്കുമ്പോഴേക്ക് നേരം ഒരുപാട് വൈകിയിരുന്നു......


ഞാൻ ഇശലിനെ ചുമ്മാ ഒന്ന് നോക്കി..... കുഞ്ഞു കുട്ടികളെ പോലെ നിഷ്കളങ്കമായി അവൾ ഉറങ്ങുന്നത് കണ്ട് ഞാൻ അവളെ തന്നെ നോക്കി ഇരുന്നു....


വല്ലാത്ത മൊഞ്ചത്തിയാണ് പെണ്ണ്....


ഇശൽ,,,,ഞാൻ ക്ഷണിക്കാതെ തന്നെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതാണ് നീ,,,,,,ഞാൻ പോലും അറിയാതെ നീയുമായി ഞാൻ ഏറെ അടുത്ത് പോയി....


ഞാൻ അവൾടെ മുടിയിലൂടെ വിരലോടിച്ചു...... അവൾടെ മൂക്കുത്തി അവൾക്ക് ഭംഗി കൂട്ടുന്നുണ്ട്.....ഒരു ചെറു ചിരിയോടെ എന്റെ ചുണ്ട് അവൾടെ കവിളിൽ പതിഞ്ഞു.... പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പെട്ടെന്ന് കണ്ണ് തുറന്നു......


ഞാൻ വെപ്രാളപ്പെട്ടു കൊണ്ട് അവളിൽ നിന്ന് അകന്ന് കിടന്നു... പക്ഷേ അപ്പോഴേക്ക്  അവൾ ചിരിക്കാൻ തുടങ്ങിയിരുന്നു.....ഞാൻ നാണം കെട്ട് കൊണ്ട് പില്ലോയിൽ മുഖമമർത്തി കിടന്നു.....


"എന്ത് പറ്റി ഷാഹി,,എന്താ ഇത്ര നാണം.."


അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അത് ചോദിച്ചപ്പോ ഞാൻ എണീറ്റ്‌ ഇരുന്ന് അവളെ നോക്കി ഒന്നിളിച്ചു കാണിച്ചു....


"ഞാൻ,,,,അത് പിന്നെ....."


ഞാൻ വാക്കുകൾക്ക് വേണ്ടി പരതി... ഛെ,,,,ഏത് നേരത്താണ് ഇവൾക്ക് കിസ്സ്‌ കൊടുക്കാൻ തോന്നിയത് പടച്ചോനെ....


"നീ ഉറങ്ങിയില്ലേ അപ്പൊ...???...."


"ഉറങ്ങിയിരുന്നു.....എന്തോ സ്വപ്‌നം കണ്ട് ഞെട്ടിയതാണ്..അതുകൊണ്ട് എന്തായി,, ചിലരുടെ ഒക്കെ കള്ളത്തരം കണ്ടുപിടിക്കാൻ കഴിഞ്ഞില്ലേ....നിങ്ങൾ എന്നെ ഇനി വേറെ വല്ലോം ചെയ്യോ എന്ന് ഡൗട്ട് ആയി എനിക്ക്....എന്റെ പടച്ചോനെ,,,,, എന്നെ കാക്കണേ...."


"ഡി,,,,,,"


എന്നും പറഞ്ഞു ഞാൻ അവളെ പിടിക്കാൻ വേണ്ടി ഓടി.....അവളും എണീറ്റ്‌ ഓടി...ഇത്തിരി നേരത്തെ ടോം ആൻഡ് ജെറി കളിക്ക് ശേഷം അവളെ  എന്റെ കയ്യിൽ കിട്ടി..... നല്ല നുള്ള് കൊടുത്തു ഞാൻ പകരം വീട്ടി...അല്ല പിന്നെ....


@@@@@@@@@@@@@@@@@@@@


ദിവസങ്ങൾ അങ്ങനെ കടന്നു പോയി...എന്റെയും ഷാഹിയുടെയും കാര്യത്തിൽ ഒരു മാറ്റവും ഇല്ല..... എനിക്കൊരു കോളേജിൽ അഡ്മിഷൻ ശരി ആയി.......ഇന്ന് മുതൽ പോകാൻ തുടങ്ങുവാണ്......


"ഡി,,,,,ഇശൽ,,,,,നീ വരുന്നുണ്ടോ..."


"ആഹ്.....വരുന്നു...."


അതും പറഞ്ഞു ഞാൻ ഓടി പോയി അവന്റെ ബുള്ളറ്റിന് പിന്നിൽ കയറി ഇരുന്നു....എല്ലാവരോടും റ്റാറ്റ പറഞ്ഞു ഞങ്ങൾ വിട്ടു....അവിടെ എത്തിയപ്പോ തൊട്ട് തുടങ്ങി എന്റെ കെട്ട്യോൻ ഓരോന്ന് പറഞ്ഞു ചൊറിയാൻ.... 


"ഡി,,,,,നിന്റെ തറക്കളി ഒന്നും ഇവിടെ എടുക്കാൻ നിൽക്കണ്ട...  പഠിക്കുക,,,, വരിക.... കേട്ടല്ലോ...."


"ഓഹ് കേട്ടു മാഷേ...."


"ഹ്മ്മ,,,,എന്നാ വിട്ടോ....."


"ഓകെ ബൈ...  "


"ബൈ...."


ഷാഹിക്ക് റ്റാറ്റ കൊടുത്ത് ഞാൻ ഗേറ്റ് കടന്നു അകത്ത് കയറി ചുറ്റിലും ശത്രുക്കൾ ആണെന്ന് അറിയാതെ....

___________________________


ഇശലിനെ ആ കോളേജിലേക്ക് വിടെണ്ട എന്നാരോ മനസ്സിലിരുന്നു പറയുന്നത് പോലെ തോന്നി എനിക്ക്,,,,എന്തോ,,,, അവൾ അങ്ങോട്ട് പോയത് നല്ലതിനല്ല എന്നൊരു തോന്നൽ......


ഷാദിയുടെ കോളേജിൽ അഡ്മിഷൻ കംപ്ലീറ്റ് ആയത് കൊണ്ടാ ഇവിടെ അയക്കേണ്ടി വന്നത്.... ഹാ,,, എന്തായാലും വരും പോലെ വരട്ടെ...


പെട്ടെന്ന് എന്റെ ഫോണ് റിങ് ചെയ്തു...ബൈക്ക് ഒതുക്കി വെച്ച് ഞാൻ ആരാണെന്ന് നോക്കിയപ്പോൾ അറിയാത്ത നമ്പർ ആയിരുന്നു.....


ഞാൻ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു....


"ഹെലോ,,,,,"


"ഹെലോ,,,,ഷാഹിൽ അല്ലെ??"


"അതേ,,,ഇതാരാ..."


"ഐ ആം ഇജാസ്....പേര് പറഞ്ഞാൽ അറിയാൻ വഴി ഇല്ല....നമുക്ക് ഇന്ന് തന്നെ നേരിൽ കാണണം,,,,വൈകീട്ട് ഒരു 5 മണി ആവുമ്പോൾ ബീച്ചിലേക്ക് വന്നാൽ മതി....ഒറ്റയ്ക്ക്....ഓകെ സീ യൂ...."


അത്രയും പറഞ്ഞു കോൾ കട്ടായി....


*ഇജാസ്* 


ആരാ ഈ പുതിയ അവതാരം..... ഹ്മ്മ,,, കണ്ടറിയാം...


@@@@@@@@@@@@@@@@@@@@


ഗേറ്റ് കടന്ന് ക്ലാസ് ലക്ഷ്യമാക്കി നടക്കുമ്പോൾ എന്തോ നെഞ്ചിടിപ്പ് വർധിച്ചു വരുന്നുണ്ടായിരുന്നു.....


ഇന്നത്തോടെ ഷാഹിക്ക് മുന്നിൽ ഞാൻ ഒരു തുറന്ന പുസ്തകം ആവും.....


ഇനിയങ്ങോട്ടു അവന്റെ സംരക്ഷണം കൂടി എനിക്ക് ആവശ്യമാണ്.....


ഓരോന്ന് ആലോചിച്ചു നടക്കുമ്പോ എതിരെ വന്ന ആളുമായി ഒന്ന് മുട്ടി,,,,അവന്റെ കയ്യിലെ ബുക്സ് താഴെ വീണു......


ഞാൻ പെട്ടെന്ന് തന്നെ ഒരു ലോഡ് സോറി പാസാക്കി കൊണ്ട് ബുക്സ് എടുത്തു കൊടുത്തു...അവന്റെ കയ്യിലേക്ക് ബുക് കൊടുത്തു കൊണ്ട് ഒന്നൂടെ സോറി പറഞ്ഞു ആ മുഖത്തേക്ക് നോക്കിയതും ഈ ഭൂമി ഒന്ന് പിളർന്ന് താഴെ പോയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി....


'അനസ്....'


എന്റെ മനസ് മന്ത്രിച്ചു.....


പരിചയമുള്ള മുഖം കണ്ടത് പോലെ അവൻ എന്നെ സൂക്ഷിച്ചു നോക്കി.... ഞാൻ അവിടുന്ന് മെല്ലെ സ്‌കൂട്ടാവാൻ നോക്കി......പക്ഷെ...


"എക്സ്ക്യൂസ്മി,,,,,,..."


എന്നും പറഞ്ഞു അവൻ എന്റെ മുന്നിലേക്ക് വന്നു നിന്നു.....


"നീ....നിന്നെ നല്ല പരിചയം ഉണ്ടല്ലോ.... എവിടെ വെച്ചാ കണ്ടതെന്ന് ഓർമ ഇല്ല.... തനിക്ക് എന്നെ അറിയോ...."


അഞ്ച് വർഷത്തിന് ശേഷം കാണുന്നത് കൊണ്ടാവും,,,,,, അവനെന്നെ മനസ്സിലാവാതെ പോയത്..... പക്ഷെ,,,,,എനിക്ക് മറക്കാൻ കഴിയാത്ത മുഖങ്ങളിൽ ഒന്നാണ് നിന്റേത്....


"അറിയില്ല,,,,,,ഞാൻ പോട്ടെ....."


എന്നും പറഞ്ഞു അവിടുന്ന് രക്ഷപ്പെട്ടു.....


സ്റ്റെയർ കയറാൻ തുടങ്ങുമ്പോഴേക്ക് താഴേക്ക് ഇറങ്ങി വരുന്ന ആളെ കണ്ടതും അറ്റാക്ക് വരുന്നത് പോലെ തോന്നി....


പിന്നൊരു ഓട്ടമായിരുന്നു ജീവനും കൊണ്ട്....അനസിന് എന്നെ മനസ്സിലായില്ല എങ്കിലും  അർഷദ് എന്നെ മനസിലാക്കും....അനസിന്റെ ഇക്കയാണ് അർഷദ്...


അവൻ ഇവിടുത്തെ സർ ആണെന്ന് അവനെ  കുട്ടികൾ വിഷ് ചെയ്‌തപ്പോ മനസ്സിലായി....


എല്ലാ മാരണങ്ങളും ഇവിടെ ആണല്ലോ റബ്ബേ....അവന്മാരെ കയ്യിൽ കിട്ടാൻ തന്നെയാണ് ഞാനും എന്റെ ഇക്കയും കാത്തിരിക്കുന്നത്.... പക്ഷെ ഇപ്പോൾ അവരുടെ മുന്നിൽ ഞാൻ പെടുന്നത് അപകടമാണ്....


അവൻ പോയെന്ന് ഉറപ്പ് വരുത്തി ഞാൻ അവിടുന്ന് സ്റ്റെയർ കയറി...



* * *


ഇന്നത്തെ ദിവസം ക്ലാസിൽ നിന്ന് പുറത്തിറങ്ങിയില്ല....അവിടെ തന്നെ ഇരുന്നു.....എല്ലാവരേയും ജസ്റ്റ് ഒന്ന് പരിചയപ്പെട്ടു,,,,,,അധികം ഫ്രണ്ട്സാവാൻ പോയില്ല......


@@@@@@@@@@@@@@@@@@@@


ഓഫീസിൽ നിന്നിറങ്ങിയപ്പോ ഉണ്ട് ഇശൽ വിളിക്കുന്നു.....


"ഹെലോ ഇശൽ...."


"ആഹ് ഷാഹി,,,,, നിങ്ങൾ എവിടെയാ...."


"ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി..."


"ആഹ്.....എന്നെ കൂട്ടാൻ വരേണ്ട കേട്ടോ.... ഞാൻ ബസിന് പൊക്കോളാം...."


"അത് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു.... എനിക്ക് വേറൊരു സ്ഥലം വരെ പോകാൻ ഉണ്ട്....."


"ആഹ്....എങ്കിൽ ഓകെ....."


അതും പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു.....


ഞാൻ നേരെ ബീച്ചിലേക്ക് വിട്ടു.... നേരത്തെ വന്ന നമ്പറിലേക്ക് കോൾ ചെയ്തപ്പോ പെട്ടെന്ന് തന്നെ അറ്റൻഡ് ചെയ്തു......


"ഹെലോ ഷാഹിൽ,,,,,ഞാൻ അങ്ങോട്ട് വരാം.... ഞാൻ തന്നെ കണ്ടു....."


എന്നെ അങ്ങോട്ട് ഒന്നും പറയാൻ സമ്മതിക്കാതെ അവൻ ഇങ്ങോട്ട് പറഞ്ഞു.....ഞാൻ അവിടെ ഇരുന്നപ്പോ എനിക്ക് ഇരു വശത്തായി ആരോ വന്നിരുന്നു....


ഞാൻ പെട്ടെന്ന് നോക്കിയപ്പോ ഒരു സൈഡിൽ ഏകദേശം എന്റെ അതേ പ്രായം ഉള്ള ഒരുവൻ ആയിരുന്നു...


ഇതാവാം ഇജാസ്......


മറ്റേ ഭാഗത്ത് ആരാണെന്ന് നോക്കിയപ്പോ ഞാൻ ഞെട്ടി.....


"ഇശൽ,,,,,,നീ..... നീയെന്താ ഇവിടെ...."


അതും പറഞ്ഞു ഞാൻ എണീറ്റപ്പോ അവരും എണീറ്റു......


"ഷാഹി,,,,,എല്ലാം പറയാം.... അതിന് മുൻപേ നമുക്ക് ഇത്തിരി മാറി നില്ക്കാം...."


അവൻ അതും പറഞ്ഞു നടന്നു..... പിന്നാലെ ഞാനും ഇശലും...


അധികം ആൾക്കാര് ഒന്നും ഇല്ലാത്ത ഒരു ഭാഗത്ത് എത്തിയതും അവിടെ ഞങ്ങൾ സ്റ്റോപ്പ് ആയി.....


"ഷാഹി,,,,ഞാൻ ഇജാസ്.... നേരത്തെ നിന്നെ വിളിച്ചത് ഞാനാണ്....."


ഞാൻ അവനെയും അവളെയും മാറി മാറി നോക്കി.....എന്റെ നോട്ടം കണ്ടിട്ട് ആവണം അവൻ ചിരിച്ചു കൊണ്ട് ഇശലിന്റെ ഷോള്ഡറിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തി നിർത്തി.....


"ചുരുക്കി പറഞ്ഞാൽ ഇവളുടെ ഇക്ക,,,, അതായത് നിന്റെ അളിയൻ...."


"എന്ത്...!!അതിന്,,,,,അതിന് ഇവൾടെ ഉപ്പാക്കും ഉമ്മാക്കും ഇവൾ ഒറ്റമോൾ അല്ലെ....."


"ഹഹഹ്ഹ,,,,,സൽപ്പുത്രി ഒന്നേ ഉള്ളൂ,, പക്ഷെ ഞാനെന്നൊരു സൽപ്പുത്രൻ കൂടി ഉണ്ട്.....അത് നിനക്ക് മുന്നിൽ ഇവൾ പറഞ്ഞില്ല എന്ന് മാത്രം...."


എനിക്ക് ഒന്നും മനസ്സിലായില്ല..... എന്റെ നിൽപ് കണ്ട് കാര്യം മനസ്സിലായപ്പോ ഇശൽ എന്റെ കയ്യിൽ പിടിച്ചു.....


"എല്ലാം പറയാം.....


പേര് കേട്ട തറവാട്ടിലെ ഹസ്സൻ ഹാജിയുടെയും ഖദീജയുടെയും മൂത്ത മകൻ ആയിരുന്നു എന്റെ ഉപ്പ,,,, സാമ്പത്തികമായി അവരോട് തുല്യതയിൽ നിൽക്കുന്ന കുടുംബത്തിലെ ഏക മകൾ ആയിരുന്നു എന്റെ ഉമ്മ....രണ്ടു വീട്ടുകാരെയുടെയും  സമ്മതത്തോടെ ആർഭാടമായി നടന്ന വിവാഹം....


ഉപ്പാക്ക് ഒരു അനിയനും മൂന്ന് പെങ്ങമ്മാരും ആയിരുന്നു....പെങ്ങളുടെ ഒക്കെ കല്യാണം കഴിഞ്ഞു,,,,,ഉപ്പാന്റെ അനിയൻ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിയെ സ്നേഹിച്ചു അവളെ വിവാഹം ചെയ്ത കാരണത്താൽ അവിടുന്ന് പുറത്തായി...പക്ഷെ ഉപ്പ എപ്പോഴും അവരെ സഹായിച്ചിരുന്നു..... "


ബാക്കി പറഞ്ഞത് ഇജാസ് ആയിരുന്നു....


"ഉപ്പാന്റെയും ഉമ്മാന്റെയും വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിന് ശേഷമാണ് എന്നെ അവർക്ക് ലഭിക്കുന്നത്.....എന്റെ അഞ്ച് വയസിന് ഇളയതായിരുന്നു ഇവൾ...ഇവളുടെ വരവോടെ ഞങ്ങളുടെ സന്തോഷം ഇരട്ടിച്ചു.... ഉപ്പാപ്പയുടെയും ഉമ്മാമയുടെയും മരണത്തോടെ ഞങ്ങൾ ആ വീട്ടിൽ നിന്ന് മാറി താമസിച്ചു.....


ഏക മകൾ ആയത് കൊണ്ട് തന്നെ സ്വാഭാവികമായും ഉമ്മാന്റെ വീട്ടുകാര് അവരുടെ സ്വത്ത് മുഴുവൻ ഉമ്മാന്റെ പേരിൽ എഴുതി വെച്ചു...."


അത്രയും പറഞ്ഞു ഇജാസ് ഇശലിനെ നോക്കി.....കണ്ണ് നിറച്ചു കൊണ്ട് അവൾ പറഞ്ഞു....


"അങ്ങനെ ഇരിക്കെ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം,,,,, ഇവൻ ബാംഗ്ലൂരിൽ നിന്ന് പിജി ചെയ്യുവായിരുന്നു....ഒരു ദിവസം ഉപ്പാന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയി വരുവായിരുന്നു ഉപ്പയും ഉമ്മയും...


വരുന്ന വഴിക്ക് അവരുടെ കാർ ഒരു ട്രക്കിന് ഇടിച്ചു,,,,,,ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിയിൽ തന്നെ ഞങ്ങടെ ഉപ്പയും ഉമ്മയും,,,,,,"


പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ ഇശൽ മുഖം പൊത്തി പൊട്ടികരഞ്ഞു....


അവൾടെ ആ വാക്കുകൾ വന്ന് തറച്ചത് എന്റെ നെഞ്ചിൽ ആണ്.....ഇവളുടെ ഉപ്പയും ഉമ്മയും,,,,അപ്പൊ പിന്നെ അവര്.....???


"രണ്ടുപേരുടെയും മരണ വാർത്ത അറിഞ്ഞപ്പോ തന്നെ ഞാൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു....ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ,,,,, പക്ഷെ ഉപ്പാന്റെ പെങ്ങമ്മാരുടെ ഒക്കെ സ്നേഹത്തിൽ ഞങ്ങൾ കുറച്ചൊക്കെ ഓകെ ആയി എന്ന് പറയാം....


എന്നാൽ അവരൊക്കെ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണെന്ന് മനസ്സിലാക്കാൻ ഞങ്ങൾ വൈകിപ്പോയി.....ഉപ്പാന്റെയും ഉമ്മാന്റെയും മരണത്തോടെ അവരുടെ കോടിക്കണക്കിന് സ്വത്തുക്കളുടെ അവകാശി ഞങ്ങൾ ആയി മാറി....


ഉപ്പയും ഉമ്മയും ഇല്ലാത്ത ഞങ്ങളെ ഒറ്റയ്ക്ക് നിൽക്കാൻ സമ്മതിച്ചില്ല അവര്,,,, സ്നേഹത്തോടെ അവരത് പറഞ്ഞപ്പോ അസ്വാഭാവികത ഒന്നും തോന്നിയില്ല....ബാംഗ്ലൂരിലേക്ക് തിരിച്ചു പോവുന്നതിന്റെ തലേന്ന് ഞാൻ ഇശൂനെ കാണാൻ അവളുടെ മുറിയിലേക്ക് പോവുകയായിരുന്നു...


അപ്പൊ ഒരു മുറിയിൽ നിന്ന് അർഷദിന്റെയും ഫാരിസിന്റെയും (ഉപ്പാന്റെ പെങ്ങമ്മാരുടെ മക്കൾ) സംസാരം കേട്ടു.....


"ടാ,,,,,ഇശലിനെ കാണുമ്പോ എനിക്ക് കണ്ട്രോൾ ചെയ്ത് നിൽക്കാൻ കഴിയുന്നില്ല അർഷൂ,,,,,അവൾക്ക് എന്തൊരു മൊഞ്ചാണ്......"


"ഫാരി,,,,,നാളെക്കൂടി കഴിഞ്ഞാൽ ഇജാസ് ബാംഗ്ലൂർക്ക് പോവും.... അതുവരേ നീയൊന്ന് ക്ഷമിക്ക്.... അവൻ പോയി കഴിഞ്ഞാൽ പിന്നെ നമുക്ക് ഉള്ളതല്ലേ അവൾ...... ഹഹഹഹ്ഹ...."


രണ്ടുപേരുടെയും സംസാരം കേട്ടതും അവന്മാർക്കിട്ടൊന്ന് പൊട്ടിക്കാൻ വേണ്ടി അങ്ങോട്ട് പോകാൻ നിന്ന ഞാൻ അവരുടെ അടുത്ത ചർച്ച കേട്ട് അവിടെ സ്റ്റക്ക് ആയി......


"അവരുടെ ഉപ്പാനെയും ഉമ്മാനെയും കൊന്നത് നമ്മുടെ പാരൻസിന്റെ ബുദ്ധി ആണെന്ന് അറിഞ്ഞാൽ പിന്നെ എന്താ നടക്കുക എന്ന് എനിക്ക് ആലോചിക്കാൻ കൂടി വയ്യ......"


തലക്ക് ആരോ എന്തോ എടുത്തടിച്ച പ്രതീതി ആയിരുന്നു എനിക്കത് കേട്ടപ്പോൾ.....


"ഹ്മ്മ,,,,ശരിയാ.....ഇനി വൈകാതെ ഇജാസിനെയും അങ്ങനെ തീർക്കും....


പതിനെട്ട് വയസ്സായാൽ ഇശലിന്റെ സ്വത്തുക്കൾ മുഴവൻ നമ്മുടെ പേരിൽ ആക്കും......എന്നിട്ടവളെ മാക്സിമം ഉപയോഗിച്ച് അവളെയും പരലോകത്ത് അയക്കും.....ഹഹഹ്ഹ....."


ഇത് കേട്ടതും ഞാനൊരു ഓട്ടം ആയിരുന്നു ഇശൂന്റെ  അടുത്തേക്ക്..... സാവധാനത്തിൽ അവളെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു.....അന്ന് രാത്രി തന്നെ ഇവളെയും കൂട്ടി ഞാൻ ആരും കാണാതെ ഇറങ്ങി....


ഇവൾക്ക് ഒന്നും പറ്റാതെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റണം....അതായിരുന്നു മനസ്സിൽ.... പെട്ടെന്ന് ഓർമ വന്നത് ഉപ്പാന്റെ അനിയനെ ആണ്.....പിന്നൊന്നും ആലോചിക്കാതെ അവരുടെ അടുത്തേക്ക് പോയി......


കല്യാണം കഴിഞ്ഞു മക്കൾ ഇല്ലാതിരുന്ന ആപ്പയും ആമയും രണ്ട് കയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചു...എന്റെ നിർദേശ പ്രകാരം അവര് ഈ നാട്ടിലേക്ക് താമസം മാറി.... 


അവരെ ഞങ്ങൾ ഉപ്പ എന്നും ഉമ്മ എന്നും വിളിച്ചു.....


ബാൻഗ്ലൂരിലേക്ക് തിരികെ പോകുന്നതിന് മുന്നേ ആ വീട്ടിലേക്ക് ഞാൻ ഒന്നൂടെ പോയി,,,,,,എന്റെ പക എന്നും ഉണ്ടാവും എന്ന് പറയാൻ..... ഞാൻ എല്ലാം മനസ്സിലാക്കി എന്ന് അവർക്ക് ബോധ്യമായപ്പോൾ അവർ നേരിട്ട് കളിക്ക് ഇറങ്ങി....അപ്പോഴേക്ക് ഞാൻ ബാംഗ്ലൂരിൽ എത്തിയിരുന്നു....


ഇവളെ മാറ്റിയത് ആയിരുന്നു ആശ്വാസം....അന്ന് പോയതിന് ശേഷം ഇന്നാലെയാ ഞാൻ വന്നത്.....അഞ്ച് വർഷങ്ങൾക്ക് ശേഷം.....


ഇതിനിടയിൽ ഇവളെ തേടി നടക്കുകയായിരുന്നു അവർ,,,,, അവസാനം അവർ ആപ്പാന്റെയും ആമാന്റെയും അടുത്ത് എത്തി,,,,,, ഭീഷണി മുഴക്കിയിട്ടാ പോയത്.....ഉപ്പാന്റെ അളിയന്മാർ.......


ഇനി ഞാൻ അവരുടെ മുന്നിലേക്ക് പോകും...നേരിട്ട് പൊരുതും....എന്നെയും ഇവളെയും ആരുമില്ലാത്തവർ ആക്കി മാറ്റിയ എല്ലാത്തിനെയും ഞാൻ ജീവനോടെ കത്തിക്കും......"


ഇജാസ് പറഞ്ഞു നിർത്തി....


അവരുടെ ഫ്ലാഷ് ബ്ലാക്ക് കേട്ടതും അവരെക്കാൾ ദേഷ്യം തോന്നി എനിക്ക്...


"അവർക്കെതിരെ പൊരുതാൻ ഇനി ഞാനും ഉണ്ടാവും...."


എന്റെ ഉറച്ച വാക്കുകൾ കേട്ടതും അവരുടെ കണ്ണിൽ ഉണ്ടായ തിളക്കം,,,, അത് മതിയായിരുന്നു എനിക്ക്.....


"കോളേജിൽ വെച്ച് അനസ് എന്നെ കണ്ടിരുന്നു ,,,,,അർഷദിന്റെ അനിയൻ,,,,, അവിടെ അവൻ പിജി ഫൈനൽ ആണെന്ന് ഞാൻ അറിഞ്ഞു,,,,,അർഷദ് അവിടുത്തെ സർ ആണ്.....അവൻ എന്നെ കണ്ടില്ല.....അനസിന് എന്നെ മനസ്സിലായതും ഇല്ല...."


"നീ സൂക്ഷിക്കണം,,,,, " -ഇജാസ്


"ഹ്മ്മ....."


എനിക്ക് ഒരു അളിയനെ കിട്ടിയ സന്തോഷത്തിൽ ആണ് ഞാൻ.... അവരോട് കുറെ നേരം സംസാരിച്ചു.... സന്തോഷത്തോടെ ഞങ്ങൾ പിരിഞ്ഞു...


പിന്നാലെ ശത്രുക്കൾ ഉണ്ടായിരുന്നു എന്ന് അറിയാതെ.......

____________________________


ഇജാസിനോട് യാത്ര പറഞ്ഞു ഞാനും ഇശലും വീട്ടിലേക്ക് തിരിച്ചു,,,,പോകുന്ന വഴിയിൽ ഞങ്ങൾ രണ്ടാളും തമ്മിൽ ഒന്നും മിണ്ടിയില്ല...


മൗനം ഭേദിച്ചത് അവൾ തന്നെ ആയിരുന്നു.....


"ഷാഹി,,,,സോറി..."


ഞാൻ മറുപടി നൽകിയില്ല..


അവളോട് എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു...ഇത്രയും നാൾ എന്നോട് ഇതൊക്കെ മറച്ചു വെച്ചില്ലേ,, അതുകൊണ്ട്..


"ഷാഹിക്കാ,,,,,എന്തേലും പറയ്...."


ഞാൻ ഒന്നും മിണ്ടിയില്ല..... പക്ഷെ പെണ്ണ് ഞാൻ മറുപടി നൽകാത്തത് കൊണ്ട് എന്റെ ചെവിക്ക് നല്ല കടി തന്നു....


പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ട് തന്നെ എന്റെ ബാലൻസ് തെറ്റി വീണു,,,, എന്തോ ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.... 


ഞാൻ വീണിടത്ത് നിന്ന് എണീറ്റ്‌ അവളെ രൂക്ഷമായി നോക്കിക്കൊണ്ട് ബൈക്ക് നേരെ ആക്കി വെച്ചു.....


"എന്താടി കോപ്പേ,,,,,എന്നെ കൊല്ലാൻ വല്ല പ്ലാനും ഉണ്ടോ....."


അവൾ വീണിട്ട് തന്നെയാ ഉള്ളത്....


"അധികം ഡയലോഗിന് നിൽക്കാതെ കൈ താ മനുഷ്യാ....."


"ഇല്ലെങ്കിൽ നീയെന്താടി ചെയ്യും... എഹ്..?"


"ഞാൻ ഇവിടുന്ന് വിളിച്ചു കൂവും...."


"ആഹ്,,,,എങ്കിൽ നീ കൂവിക്കോ.... എനിക്ക് എന്താ.....അല്ല പിന്നെ..."


"ടാ പാക്കരാ,,,,,, ഇത്തിരി മനുഷ്യപ്പെറ്റ് വേണം,,,,,അതെങ്ങനെയാ,,,,,മനുഷ്യൻ ആണെങ്കിൽ അല്ലെ അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ഉണ്ടാവൂ......"


"ആഹാ,,,,വീണിട്ടും നിന്റെ നാക്കിന്റെ നീളം കുറഞ്ഞില്ലല്ലേ,,,,,തൽക്കാലം മോൾ അവിടെ തന്നെ കിടക്ക്,,,,, ഞാൻ പോവാം..."


"ആഹ് പൊക്കോ.... നിങ്ങടെ കൂടെ വരുന്നതിലും നല്ലത് ഇവിടെ തന്നെ കിടക്കുന്നതാണ് ..... കെട്ടിയോൻ ആണത്രേ കെട്ടിയോൻ,,,,ഹും.... ബ്ലഡി ഫൂൾ....."


അവൾടെ സംസാരം കേട്ടതും ഞാൻ ചിരിക്കാൻ തുടങ്ങി....


"ഹഹഹ്ഹ,,,,നീയെന്താടി പിറുപിറുത്തു കളിക്കുന്നത്..."


"കിക്കിക്കി,,,,,അധികം കിണിക്കാൻ നിൽക്കണ്ട.....നിങ്ങടെ ആ താടിയിൽ ഞാൻ തീയിടും......"


"അയ്യട,,,,ഇങ്ങോട്ട് വന്നാലും മതി...."


"എന്തേ,,,,,കാണണോ,,,,"


"ആഹ്,,,,കാണണം.....നിനക്ക് അതിനുള്ള ധൈര്യം ഉണ്ടോ എന്ന് നോക്കാമല്ലോ...."


"എന്നിട്ടെന്തിനാ,,,,,ലോകത്തെ നമ്പർ വണ് ധൈര്യശാലിക്ക് ഉള്ള അവാർഡ് തരാൻ ആണോ...."


"ചളി അടിക്കാൻ നിൽക്കാതെ എണീക്കെടി പോത്തെ......"


എന്നും പറഞ്ഞു ഞാൻ എന്റെ കൈ നീട്ടി,,,അവൾ കൈ പിടിച്ചു എണീച്ചപ്പോ നേരേ വന്ന് വീണത് എന്റെ നെഞ്ചത്തോട്ട്...


ഞാൻ അവൾടെ മുഖത്തേക്ക് തന്നെ നോക്കി നിന്നപ്പോ അവൾക്ക് ചടച്ചു എന്ന് തോന്നുന്നു....


"ഇവിടെ നിന്ന് റൊമാൻസ് കളിക്കുവാണോ.....വീട്ടിൽ പോവുന്നില്ലേ...."


"അയ്യട,,,,,റൊമാൻസ് കളിക്കാൻ പറ്റിയ മുതൽ.....കണ്ടാലും മതി...."


അവളെ ചൂടാക്കാൻ ഞാനത് പറഞ്ഞപ്പോ പെണ്ണ് എന്റെ വയറ്റിനിട്ടൊരു കുത്ത് തന്ന് എന്നെ പിടിച്ചു പിന്നിലേക്ക് തള്ളി.....


ഞാൻ അവളെ പുച്ഛിച്ചു തള്ളിക്കൊണ്ട് ബൈക്കിൽ കേറി ഇരുന്ന് സ്റ്റാർട്ട് ആക്കി....


"ഹും,,,എന്റെ ഫ്ലാഷ് ബാക്ക് കേട്ടാൽ എങ്കിലും എന്നോട് ഇത്തിരി സ്നേഹം തോന്നുമെന്നാ കരുതിയത്....എവിടെ,,,,, എന്റെ വിധി,,,,,അല്ലാതെന്താ...."


അവൾ സ്വയം പറയുന്നത് കേട്ടിട്ട് എനിക്ക് ചിരി വന്നു.....


"മിണ്ടാതെ കേറെഡി പുല്ലേ... അല്ലെങ്കിൽ ഞാനങ്ങു പോവും... "


എന്റെ നടുപ്പുറം നോക്കി നല്ലൊരു അടിയും തന്ന് അവൾ കേറി ഇരുന്നു.....


നല്ല ഇന്റർനാഷണൽ തെറിയും വിളിച്ചു ഞാൻ വണ്ടി വിട്ടു....


@@@@@@@@@@@@@@@@@@@@


പോകുന്ന വഴിയിൽ ഒരു തട്ടുകട കണ്ടപ്പോ എനിക്ക് വല്ലാത്ത വിശപ്പ്,,,,


"സ്റ്റോപ്പ് സ്റ്റോപ്പ് സ്റ്റോപ്പ്...."


ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞപ്പോ പുള്ളിക്കാരൻ വണ്ടി നിർത്തി....


"എന്താടി....."


"ദേ തട്ടുകട,,,,,"


"അതിന്,,,,,,"


"നല്ല വിശപ്പുണ്ട്....."


"എനിക്കില്ല....."


"നിങ്ങൾക്ക് ഇല്ലെങ്കിൽ എന്താ.... എനിക്കുണ്ട്..."


"വേണമെങ്കിൽ ഒറ്റയ്ക്ക് പോയാൽ മതി മോൾ...."


"ദേ,,,,സിറ്റി പോലീസ് കമ്മീഷണർ ഇജാസ് ഇബ്രാഹിമിന്റെ ഒരേയൊരു പെങ്ങളാ ഈ ഇശൽ ബിൻത് ഇബ്രാഹിം..... അധികം കളി വേണ്ട.... കേട്ടോ....."


ഇത് കേട്ടപ്പോ എന്റെ കെട്ടിയോന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു... ആഹാ,,,,കണ്ണൊക്കെ തള്ളി പുറത്തേക്ക് വരുന്നത് പോലെ ഉണ്ട്.....എന്തൊരു മൊഞ്ചാ കാണാൻ....ഹഹഹ...


"എന്താ,,,,എന്താ നീ പറഞ്ഞെ,,,, ഇജാസ്...."


"അതേ,,,,, ഇജാസ് IPS....ഇന്നാണ് ഇക്കാക്ക ജോയിൻ ചെയ്‌തത്... ബാൻഗ്ലൂരിൽ നിന്ന് അഞ്ചു വർഷം ഇക്കാക്ക നാട്ടിലേക്ക് വരാതിരുന്നത് ഈ ഒരു പൊസിഷൻ നേടി എടുക്കാൻ ആയിരുന്നു....."


"അപ്പൊ പിന്നെ റിവഞ്ചിന്റെ ടൈം പേടിക്കണ്ടല്ലോ...."


"ആഹ്,,,,,അതാണ്..... "


"ഹ്മ്മ,,,,,,വാ....."


"എങ്ങോട്ട്...."


"വിശക്കുന്നില്ലേ നിനക്ക്.....???"


"ആഹ് ശരിയാ.....വാ....."


അവിടുന്ന് നല്ല അടിപൊളി അപ്പവും മുട്ടക്കറിയും കഴിച്ചു വീട്ടിലേക്ക് വിട്ടു.....


വീട്ടിൽ കേറിയതും ഉമ്മയും ഉപ്പയും തുടങ്ങി ചോദ്യ ശരങ്ങൾ ഞങ്ങൾക്ക് നേരെ എറിയാൻ.....


"എന്താ ഇത്ര ലേറ്റ് ആയത്...."


"എവിടെ പോയതാ രണ്ടാളും...."


"വൈകുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ...."


 etc etc etc.


ഒരു തരത്തിൽ അവരെ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് മെല്ലെ മുങ്ങി....


ഞാൻ ഓടി ബാത്‌റൂമിൽ കയറി....ഫ്രഷ് ആയി ഇറങ്ങിയപ്പോ ഷാഹിക്ക ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു.....


എന്നെ കണ്ടപ്പോൾ,,,,


"ഓകെ,,,,,പിന്നെ വിളക്കാം....."


എന്നും പറഞ്ഞു കട്ട് ചെയ്തു.....


"ആരായിരുന്നു....??"


"നിഷാദ് ആയിരുന്നു.....ചെപ്പൂനും അവനും ഭയങ്കര പരാതി കല്യാണം കഴിഞ്ഞു ഇത്രയും നാൾ ആയിട്ടും നിന്നെയും കൂട്ടി അങ്ങോട്ട് ചെന്നില്ല എന്ന്....."


"ഓഹ്,,,,,"


"എത്രയും പെട്ടെന്ന് തന്നെ നിന്നെയും കൂട്ടി അങ്ങോട്ട് ചെല്ലാം എന്ന് ഏറ്റിറ്റുണ്ട്....."


"ആഹ്,,,,,അതേതായാലും നന്നായി,,,,,"


"അല്ലെടി....അപ്പൊ ഇജാസ്  എവിടെയാ നിൽക്കുന്നത്....?"


"ഞാൻ ഇത്രയും നാൾ എവിടെ ആണോ നിന്നത്,,,,,അവിടെ....."


"ആഹ്......"


ഞങ്ങൾ അതും പറഞ്ഞു പുറത്തേക്ക് പോയി.....താഴെ എത്തിയപ്പോ ഫുഡ് അടിക്കാൻ എല്ലാരും ഞങ്ങളെ വെയിറ്റ് ചെയ്യുകയായിരുന്നു...


ഞാൻ ഉമ്മീടെ ഒന്നിച്ചു കൂടി ഉപ്പാക്കും ഷാഹിക്കും ഷാദിക്കും വിളമ്പി കൊടുത്തു.....


"ആഹ്,,,,ഷാഹി,,,,,"


ഉപ്പയാണ്.....


"എന്താ ഉപ്പാ....."


"നിങ്ങൾ വരുന്നില്ലേ വയനാട്ടിലെ കല്യാണത്തിന്....."


"ഞാൻ വരുന്നില്ല ഉപ്പാ,,,,ഇശലിനെ കൂട്ടിക്കോ...."


ഉപ്പാന്റെ ചോദ്യത്തിന് ഷാഹി മറുപടി നൽകി,,,,,ഷാഹിടെ ബന്ധത്തിലെ ആരുടെയോ മാരേജ് ആണ്.....


"ഷാഹിക്കാ ഇല്ലാതെ ഞാനും ഇല്ല,,,,,"


അതും പറഞ്ഞു ഞാൻ അവനെ ഒന്ന് നോക്കിയപ്പോ എന്നെ നോക്കി പല്ല് കടിച്ചു..... ഞാൻ ഒന്നിളിച്ചു കാണിച്ചു....


"ഹ്മ്മ,,,,,,എന്നാ നാളെ പുലർച്ചെ തന്നെ ഞങ്ങൾ ഇറങ്ങും,,,,,,ഷാദിയും ഉണ്ടാവും ഞങ്ങളുടെ കൂടെ...നാളെ നീ അധികം വൈകരുത്,,,,,മോൾ ഇവിടെ ഒറ്റയ്ക്കാണെന്ന് ഓർമ വേണം...."


ഉമ്മാന്റെ  വാക്കുകൾക്ക് സമ്മാതാർത്തത്തിൽ  തല കുലുക്കി കൊണ്ട് ചെക്കൻ  ഭക്ഷണം കഴിച്ചു.....


* * *


പണിയൊക്കെ തീർത്ത് ഞാൻ ഷാദിയുടെ മുറിയിൽ വെള്ളം കൊണ്ട് വെക്കാൻ വേണ്ടി പോയി.....


ഷാഹിടെ അനിയൻ ആണെങ്കിലും എന്നെക്കാൾ രണ്ടു വയസ്സിന് മൂത്തത് ആണ് ഷാദി,,,അനസിനും ഷാദിയുടെ അതേ പ്രായം ആണ്.....


ഞാൻ അവന്റെ മുറിയിൽ കേറിയപ്പോ അവൻ അവിടെ ഇല്ലായിരുന്നു...


വെള്ളം അവിടെ വെച്ച് ഞാൻ തിരിഞ്ഞതും എന്റെ തൊട്ട് പിന്നിൽ ആരോ,,,ഞാൻ ഞെട്ടി കൊണ്ട് ഇത്തിരി പിന്നോട്ട് മാറി...


ആൾ ഷാദി ആണെന്ന് കണ്ടപ്പോഴാ എനിക്ക് സമാധാനം ആയത്...


"പേടിച്ചു പോയോ ഇത്താ...?"


"ഒന്ന് ശബ്ദമൊക്കെ ഉണ്ടാക്കി വന്നൂടെ ടാ.....ഹോ,,,,, എനിക്ക് അറ്റാക്ക് വന്നേനെ ഇപ്പോ....."


"ഹഹഹ്ഹ,,,,,ഞാനും അത്രേ ഉദ്ദേശിച്ചുള്ളൂ,,,,,ഒന്ന് വിരട്ടാൻ...."


"ഹ്മ്മ....നല്ലറജി കിട്ടിയാൽ ഉണ്ടല്ലോ...."


"സോറിന്നെ...."


"ഓകെ,,,,,ഗുഡ് നൈറ്റ്...."


"ഹ്മ്മ,,,,,ഗുഡ് നൈറ്റ്...."


ഞാൻ അതും പറഞ്ഞു ഡോറിന്റെ അടുത്ത് എത്തിയതും...


"ഇത്താ,,,,"


ഷാദി വിളിച്ചപ്പോ ഞാൻ തിരിഞ്ഞു നോക്കി....


അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു,,,,എന്നെ സൂക്ഷിച്ചു നോക്കി,,,,, എന്നിട്ട് അവന്റെ ഫോണ് എടുത്ത് എനിക്ക് നേരെ നീട്ടി....


"നിങ്ങൾക്ക് ഇവനെ അറിയോ,,,,,,"


അവന്റെ ഫോണിലേക്ക് നോക്കിയതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി...


"ഇത്,,,,,,ഇത്....."


"എന്തേ ഇത്ത,,,നിങ്ങൾക്ക് അറിയോ..."


ഷാദി സംശയത്തോടെ ചോദിച്ചു.....


"അറിയില്ല,,,,പക്ഷെ കണ്ടു നല്ല പരിചയം...."


എന്തോ അങ്ങനെ പറയാൻ ആണ് തോന്നിയത്...


"ആഹ്...ഇത് ഫാരിസ് സർ...എന്റെ കോളേജിലെ BCA ഡിപ്പാർട്ട്‌മെന്റിന്റെ HOD ആണ്....സാറിന്റെ കസിൻസിൽ രണ്ടാൾക്കാർ ഇത്ത പോകുന്ന കോളേജിൽ ഉണ്ട്...ഒരാൾ അവിടുത്തെ സർ ആണ്...അർഷദ്...മറ്റൊരാൾ അർഷദ് സാറിന്റെ  അനിയൻ... അനസ്.. അവിടെ പിജിക്ക് പഠിക്കുന്നു....."


"നിനക്കിതൊക്കെ എങ്ങനെ അറിയാം...."


"അതൊക്കെ അറിയാം....നമ്മൾ ആൺ പിള്ളേരേ കുറിച്ച് പിന്നെ നിങ്ങളൊക്കെ എന്താ കരുതിയത്..."


"ഹ്മ്മ,,,,,അല്ല,,,,,നീയെന്നോട് ഇവനെ അറിയോന്ന് ചോദിക്കാൻ എന്താ കാരണം...."


"ആഹ്,,,,,അത് ഇന്ന് സർ എന്നെ കണ്ടപ്പോ ചുമ്മാ കുശലാന്വേഷണം നടത്തി...അപ്പൊ എന്നോട് പറഞ്ഞു... ഇശലിനോക്കെ സുഖമല്ലേ എന്ന്.....


നിങ്ങടെ പേര് സേറിന് അറിയണം എങ്കിൽ നിങ്ങൾക്ക് സേറിനെ പരിചയം ഉണ്ടാവില്ലേ.... അതോണ്ട് ചോദിച്ചതാ....."


"എന്നിട്ട് നീ അയാളോട് ചോദിച്ചില്ലേ ഈ ചോദ്യം...."


"ചോദിച്ചു,,,,അപ്പൊ ഒന്നും പറയാതെ കണ്ണിറുക്കി കാണിച്ചിട്ട് പോയി....."


ഞാൻ അവനോട് വേറൊന്നും പറയാൻ നിൽക്കാതെ മെല്ലെ അവിടുന്ന് മുങ്ങി....


അപ്പൊ,,,,,അവരെന്നെ കുറിച്ച് ഏകദേശം മനസ്സിലാക്കി.....ഇനി കൂടുതൽ സൂക്ഷിക്കണം,,,,, ശത്രുക്കൾ പിന്നാലെ തന്നെ ഉണ്ട്.... 


*******************************


ഞാൻ റൂമിൽ ഇരുന്ന്  ഫോൺ നോക്കുമ്പോ ആണ് ഇശൽ കയറി വന്നത്,,,,എന്തോ കാര്യം ആയി ചിന്തിച്ചിട്ടാണ് പുള്ളിക്കാരിയുടെ വരവ്...


"ചിന്താ വിഷ്ടയായ കുമാരീ,,,,,നീയെന്താ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്....."


എന്റെ ചോദ്യത്തിന് മറുപടി നൽകാതെ അവൾ ഡോർ ലോക്ക് ചെയ്ത് വീണ്ടും എന്തോ ആലോചിച്ചു കൊണ്ട് സോഫയുടെ അടുത്തേക്ക് നീങ്ങി....


"നീയിതേത് ലോകത്താടി.....??"


ഞാൻ ബെഡിൽ നിന്ന് എണീറ്റ്‌ അതും ചോദിച്ചു അവൾടെ കൈ പിടിച്ചു വലിച്ചു...വലിയുടെ ശക്തിയിൽ അവൾ നല്ല ശക്തി ആയി തന്നെ എന്റെ നെഞ്ചത്തോട്ട് വന്നു വീണു..... പ്രതീക്ഷിക്കാത്ത വീഴ്ച ആയത് കൊണ്ട് തന്നെ ബാലൻസ് തെറ്റി വീണ് രണ്ടും ദേ കിടക്കണു രണ്ടും ബെഡിൽ....


എനിക്ക് ഇപ്പൊ ഇവളോട് മുഹബത് തോന്നി തുടങ്ങിയോ എന്ന് സംശയമില്ലാതില്ല....ഹിഹി....


ഞാൻ അവിടെ കിടന്ന് അവൾടെ കണ്ണിലേക്ക് തന്നെ നോക്കി,,,,,അവൾടെ മുടി ചെവിക്ക് പിന്നിലേക്ക് ആക്കി വെച്ചു....


********************************


ചെക്കന്റെ പെരുമാറ്റം കണ്ട് ഞാൻ അന്തംവിട്ട് അവനെയും നോക്കി കിടന്നു.....പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ എന്നെയും കൊണ്ട് ഒന്ന് റൊട്ടേറ്റ് ചെയ്തു...


ഞാൻ കണ്ണടച്ച് പിടിച്ചു...


ഷാഹിടെ അനക്കം ഒന്നുമില്ലാത്ത കണ്ടപ്പോ മെല്ലെ കണ്ണ് തുറന്നു നോക്കി.....എന്നെ നോക്കി സൈറ്റടിച്ചു കൊണ്ട് അവൻ എന്റെ മുഖത്തൂടെ വിരലോടിച്ചു കളിക്കാൻ തുടങ്ങി...


ഇതത്ര പന്തിയല്ലെന്ന് മനസ്സിലായപ്പോ ഞാൻ അവനെ ഒന്ന് പിടിച്ചു തള്ളാൻ നോക്കി,,,,,എവിടെ,,,, അട്ട പറ്റിയത് പോലെ എന്നെ പിടിച്ചിട്ടല്ലേ ഉള്ളത്.....


"ഷാഹി,,,,, ഒന്ന് എണീറ്റെ....."


"എന്തിന്,,,,"


"എന്തിനെന്നോ....നിങ്ങൾക്ക് എന്താ ഭ്രാന്തായോ....."


"ആയെങ്കിൽ...?എന്റെ ഭ്രാന്ത് മാറ്റാൻ ഉള്ള മരുന്ന് നിന്റടുത്ത് ഉണ്ടോ....."


"ഇല്ലായെ,,,,,,"


"ഹ്മ്മ,,,,എങ്കിൽ പറയ്,,,"


"എന്തോന്ന്....."


"എന്നോട് പറ......"


"എന്ത് പറയാൻ......"


"ഒന്നും അറിയാത്തത് പോലെ കൊച്ചുഗള്ളി..."


എന്റെ ചുണ്ടിന്റെ മേലെ വിരലോടിച്ചു കളിച്ചു കൊണ്ട് അങ്ങേര് ചോദിച്ചപ്പോ ഞാൻ കൈ പിടിച്ചു മാറ്റി...


"അയ്യേ,,,,,ഈ മനുഷ്യന് നാണവുമില്ലേ...."


"ഇല്ലാ,,,,ഇല്ലാന്നേ......"


"നിങ്ങൾക്ക് ഇതെന്താ പറ്റിയെ ..."


"എന്ത്....."


"എന്താ ഇത്ര റൊമാൻസ്....."


"അതുണ്ടല്ലോ,,,,,അതുപിന്നെ ഉണ്ടല്ലോ...."


എന്നും പറഞ്ഞു ഒരു കള്ളച്ചിരി പാസാക്കി....


അവന് എന്നോട് ഇത്തിരി എങ്കിലും സ്നേഹം തോന്നണെ എന്ന് ഞാൻ എപ്പോഴും പടച്ചോനോട് പ്രാർഥിക്കാറുണ്ട്....


അത് കേട്ടെന്നാ തോന്നുന്നെ.... ഹൊയ്‌ ഹൊയ്‌.....


"നീയെന്താടി ഒറ്റക്ക് ചിരിക്കുന്നെ...."


"ഒന്നുമില്ല,,,,,നിങ്ങളൊന്ന് മാറിക്കെ....."


ഞാൻ ഇത്തിരി ജാഡ കാട്ടി അവനെ തള്ളി മാറ്റി എണീറ്റ്‌ നിന്നു....


"പോടി താടകെ..... "


"അല്ല പിന്നെ,,,,"


ഞാൻ പുച്ഛിച്ചു തള്ളിക്കൊണ്ട് അത് പറഞ്ഞതും ഷാഹിടെ ഫോണ് റിങ് ചെയ്തു......എന്നെ നോക്കികൊണ്ട്  ഷാഹി കോൾ അറ്റൻഡ് ചെയ്തു സംസാരിച്ചു......


പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് ഇറങ്ങി പോയി,,,,, എങ്ങോട്ടാ പോവുന്നത് എന്ന് ചോദിച്ചിട്ട് മറുപടി തന്നില്ല......


ഷാഹി പോയപ്പോ ഞാൻ അവിടെ ഇരുന്ന് കുറച്ചു ടൈം ഫോണ് നോക്കി,,,,,11 15 ആയിരുന്നു ടൈം....


പെട്ടെന്നാണ് എന്റെ ഫോണിലേക്ക് ഏതോ നമ്പറിൽ നിന്ന് മെസ്സേജ് വന്നത്.....


അത് കണ്ടതും എന്റെ നെഞ്ചിടിപ്പ് വർധിച്ചു....

_______________________________




ആ മെസ്സേജ് വായിച്ചതും എന്റെ നെഞ്ചിടിപ്പ് വർധിച്ചു...


"നിനക്ക് നിന്റെ ഭർത്താവിനെ ജീവനോടെ വേണമെങ്കിൽ പന്ത്രണ്ട് മണിക്കുള്ളിൽ ബീച്ചിൽ എത്തണം,,,, ഇതിന് വിപരീതമായി സംഭവിച്ചാൽ...."


മറ്റൊന്നും ആലോചിക്കാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല.....ഞാൻ പെട്ടെന്ന് തന്നെ കാറിന്റെ കീ എടുത്ത് റൂമിന്റെ പുറത്ത് ഇറങ്ങി.....ഉമ്മയും ഉപ്പയും ഷാദിയും കാണരുതെന്ന് കരുതി മെല്ലെ മെല്ലെ സ്റ്റെയർ ഇറങ്ങി താഴെ എത്തി.....


ഫ്രണ്ട് ഡോർ തുറന്ന് പുറത്ത് ഇറങ്ങിയതും ദേ നിൽക്കണു മുന്നിൽ ഷാദി...എന്റെ പടച്ചോനെ,,ഇവനിതെപ്പോ വന്നു....അവൻ എന്നെ ഒന്ന് നോക്കി കൊണ്ട് അടുത്തേക്ക് വന്നു....


"ഇത്ത എങ്ങോട്ടാ ഈ രാത്രിയിൽ....."


"അത്......അത് പിന്നെ...."


"ഇതെന്താ കാറിന്റെ കീയൊക്കെ ആയി...."


"ഷാദി,,,,ഞാൻ..."


ഹോ പെട്ടല്ലോ റബ്ബി.....ഇവനോട് എന്താ പറയുക.....


ഞാൻ ടൈം നോക്കിയപ്പോ 11.30 ആവാൻ ആയിരുന്നു...സംസാരിച്ചു നിൽക്കാൻ ടൈം ഇല്ല....എത്രയും പെട്ടെന്ന് ബീച്ചിൽ എത്തണം,,,അല്ലാത്ത പക്ഷം എന്റെ ഷാഹിക്കാ...


നോ,,,,,അങ്ങനെ ഒരിക്കലും സംഭവിക്കരുത്.....എന്നാലും ആരായിരിക്കും എനിക്ക് മെസ്സേജ് അയച്ചത്.....


"ഇത്ത,,,,നിങ്ങള് ഇതേതു ലോകത്താണ്...."


"ഷാദി,,,അത്യാവശ്യമായി എനിക്ക് ബീച്ചിൽ പോണം.....പന്ത്രണ്ട് മണി ആവുന്നതിന് മുന്നേ അവിടെ എത്തണം...."


"ബീച്ചിലോ,,,,, ഈ നട്ടപ്പാതിരാക്ക് നിങ്ങളെന്തിനാ അങ്ങോട്ട് പോകുന്നത്....അതും ഒറ്റയ്ക്ക്..... ഇക്കൂനെ കൂടെ കൂട്ടിക്കൂടായിരുന്നോ എന്നാൽ...."


"നിന്റെ ഇക്കൂനെ കൂട്ടാൻ തന്നെയാ ഞാൻ അങ്ങോട്ട് പോവുന്നത്..."


"whaattt..... ഇക്കൂ എന്തിനാ ഇപ്പൊ അങ്ങോട്ട് പോയത്..."


"എനിക്കറിയില്ലടാ....ദാ,,,നീയിത് വായിച്ചു നോക്ക്...."


അതും പറഞ്ഞു ഞാനെന്റെ ഫോൺ അവനു നേരെ നീട്ടി...അതു വായിച്ച് അവൻ എന്നെ നെറ്റിചുളിച്ചു കൊണ്ട് നോക്കി......


"എന്നിട്ടാണോ നിങ്ങള് ഒറ്റക്ക് പോകാൻ പോവുന്നത്..വന്നേ,,,,,ഞാനും വരാം..."


"ഹ്മ്മ....."


എന്റെ കയ്യിൽ നിന്ന് കാറിന്റെ കീ വാങ്ങി അവൻ നടന്നു.....


എന്നാലും ആരാ ആ മെസ്സേജ് അയച്ചത്....ഷാഹിക്ക് ആരുടെ കോൾ ആണ് വന്നത്...ഷാഹി എന്തിനാ പെട്ടെന്ന് ഇറങ്ങി പോയത്.....


എന്നെ ഇപ്പൊ എത്തിക്കുന്നത് കൊണ്ട് അവർക്ക് എന്ത് ഉദ്ദേശമാ ഉള്ളത്.....


"ഇത്തൂ...വരുന്നില്ലേ....."


ഞാൻ എന്നോട് തന്നെ ഓരോ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഷാദി വിളിച്ചു ചോദിച്ചു.....


"ആഹ്,,,,,ദേ വരുന്നു....."


ഞാൻ പെട്ടെന്ന് തന്നെ പോയി കാറിൽ കയറി.....പോകുന്ന വഴിയിൽ ഞാൻ വല്ലാതെ അസ്വസ്ഥ ആയിരുന്നു..... ഷാഹിക്ക് ഒന്നും സംഭവിക്കല്ലേ എന്നായിരുന്നു മനസ്സ് നിറയെ.....


ബീച്ചിൽ എത്തിയത് ഒന്നും ഞാൻ അറിഞ്ഞില്ല..... ഷാദി എന്റെ തല നോക്കി നല്ലൊരു മേട്ടു തന്നപ്പോൾ ആണ് എനിക്ക് ബോധം വന്നത്.....


ഇറങ്ങാൻ അവൻ കണ്ണ് കൊണ്ട് കാണിച്ചപ്പോ ഞാൻ ചിരിച്ചെന്നു വരുത്തി ഇറങ്ങി....ഞാൻ ഇറങ്ങിയപ്പോ ഇത്ത നടന്നോ,,,,ഞാൻ കാർ കുറച്ചപ്പറുത്ത് വെച്ചിട്ട് വരാം എന്ന് അവൻ പറഞ്ഞു....


പെട്ടെന്ന് എന്റെ ഫോണിലേക്ക് മെസ്സേജ് വന്നു.....ഞാൻ ഇത്തിരി ഭയത്തോടെ മെസ്സേജ് ഓപ്പണ് ആക്കി നോക്കി.....


"ഒറ്റയ്ക്ക് മുന്നോട്ട് നടക്ക്.....നിന്റെ കൂടെ വന്നവൻ ഉണ്ടാവരുത്....."


അത് വായിച്ചതും എനിക്ക് പേടിച്ചിട്ട് നിൽക്കാൻ പോലും കഴിയാത്തത് പോലെ തോന്നി....എന്നാലും അങ്ങനെ ധൈര്യം വിടാൻ പാടില്ലല്ലോ.....


ഞാൻ നേരെ നടന്നു...ടൈം  നോക്കിയപ്പോൾ  11.58.....


അപ്പോഴേക്ക് വീണ്ടും എന്റെ ഫോണിൽ മെസ്സേജ് വന്നു.....


"സ്റ്റോപ്പ് ദേർ,,,,തിരിഞ്ഞു നോക്കരുത്"


അത് കണ്ടതും ഞാൻ പെട്ടെന്ന് സ്റ്റക്ക് ആയി....അനങ്ങാതെ നിന്നു....തിരിഞ്ഞു നോക്കരുത് എന്നല്ലേ പറഞ്ഞത്... അതോണ്ട് മുന്നോട്ട് നോക്കി തന്നെ നിന്നു....


പിന്നിൽ ആരുടെയൊക്കെയോ കാൽ പെരുമാറ്റം കേൾക്കുന്നുണ്ട്.....പക്ഷെ അനങ്ങാതെ നിന്നു.....ഞാൻ ഒന്നൂടെ ടൈം നോക്കിയപ്പോ 12 am എന്ന് കണ്ടതും എന്റെ പിന്നിൽ നിന്ന് പടക്കം പൊട്ടി.....


ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയതും അറിയാതെ വാ പൊത്തി നിന്നു പോയി.....


എന്റെ പിന്നിൽ ഒരു ടേബിളിൽ വലിയൊരു കേക്ക് വെച്ചിട്ടുണ്ട്...അപ്പോ തന്നെ എന്റെ കാത് പൊട്ടുന്ന തരത്തിൽ,,,


*Haaapppyyyy Birthdaaayyy* 


എന്നും പറഞ്ഞു ഇക്കാക്കയും ഷാഹിക്കയും ഷാദിയും ഓടി വന്നു.....


സന്തോഷം കൊണ്ടെന്റെ കണ്ണൊക്കെ നിറഞ്ഞു..... അഞ്ചു വർഷത്തിന് മുന്നേ ഈയൊരു ദിവസം എന്റെ സന്തോഷ ദിനങ്ങളിൽ ഒന്നായിരുന്നു....ഉപ്പയും ഞാനും ഇക്കാക്കയും ഉമ്മയും കൂടി നല്ലോണം ആഘോഷിക്കുന്ന ദിവസം....


പക്ഷെ ഉപ്പാന്റെയും ഉമ്മാന്റെയും മരണത്തിന് ശേഷം ഇക്കാക്ക ഫോണിൽ വിളിച്ചു വിഷ് ചെയ്യാറാണ് പതിവ്.....


എന്റെ ഉപ്പയും ഉമ്മയും വീട്ടിൽ ബിരിയാണി ഒക്കെ വെക്കുമെങ്കിലും എനിക്ക് എന്തോ ഒരു സന്തോഷം ഉണ്ടാവാറില്ല...പക്ഷെ ഇന്ന്,,,അഞ്ചു വർഷത്തിന് മുന്നേ എനിക്ക് നഷ്ട്ടപ്പെട്ടത് ഒക്കെ തിരിച്ചു ലഭിച്ച ഫീൽ.....


"ഹാപ്പി ബർത്ത് ഡേ ഇശൂട്ടി,,,, മൈ ലിറ്റിൽ പ്രിൻസസ്..."


എന്നും പറഞ്ഞു ഇക്കാക്ക എന്നെ വന്ന് കെട്ടിപ്പിടിച്ചപ്പോ ആണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്.....


"താങ്ക്യൂ ഇക്കാക്ക....."


"അയ്യയ്യേ...എന്റെ ഇഷൂട്ടി കരയുവാണോ ടാ.....ഇനി എന്റെ അനിയത്തി കുട്ടി കരയരുത്,,,,,,ഞാൻ തിരിച്ചു വന്നില്ലേ.... അതിനേക്കാൾ ഉപരി,,,,നല്ലൊരു ചെക്കനെ നിനക്ക് ഭർത്താവ് ആയി ലഭിച്ചില്ലേ...."


ഇക്കാക്ക പറയുന്നത് കേട്ടതും ഞാൻ എന്റെ കെട്ടിയോനെ ഒന്ന് ഒളികണ്ണിട്ട് നോക്കിയപ്പോ ചെക്കൻ എന്നെ നോക്കി ക്ളോസപിന്റെ പരസ്യം കാണിക്കുവാണ്.....


"ഹാപ്പി ബർത്ത് ഡേ ഇത്തൂ..."


ഷാദി എനിക്ക് നേരെ കൈ നീട്ടി പറഞ്ഞപ്പോ ഞാൻ  അവന്റെ കൈ പിടിച്ചു നല്ലോണം തിരിച്ചു....


"ആഹ്,,,,വിട് വിട് വിട്..... "


"നിനക്ക് അറിഞ്ഞിട്ടു കൂടെ നീ എന്നെ പറ്റിച്ചത് ആണല്ലേ....ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു വാക്ക് പറഞ്ഞൂടെടാ....."


"സോറി,,,,നിങ്ങളെ കെട്ടിയോനും മൂപ്പരെ അളിയനും കൂടെ എന്നെ വിരട്ടി വിട്ടത് കൊണ്ടാണ്..."


"ഹഹഹ്ഹ....."


"എങ്കിൽ പിന്നെ ടൈം ലേറ്റ് ആക്കേണ്ട.... കേക്ക് കട്ട് ചെയ്യാം....."


ഇക്കാക്ക പറഞ്ഞു....


അപ്പൊ തന്നെ ഷാദി എന്റെ നേരെ കത്തി നീട്ടി....ഞാൻ അവനെ നോക്കി ചിരിച്ചോണ്ട് അത് വാങ്ങി കേക്കിന്റെ അടുത്തേക്ക് നടന്നു.....


ഞാൻ കേക്ക് കട്ട് ചെയ്യുമ്പോ മൂന്നും കൂടി ഹാപ്പി ബർത്ത് ഡേ പാടുന്നുണ്ട്....


ഞാൻ ഒരു പീസ് എടുത്ത് ഇക്കാക്കക്ക് നേരെ നീട്ടിയതും ഇക്കാക്ക എന്നെ നോക്കി പേടിപ്പിച്ചു....അപ്പൊ ഞാൻ ഒന്നിളിച്ചു കാണിച്ചു കൊണ്ട് ആ കേക്ക് ഷാഹിക്കാക്കു നേരെ നീട്ടി.....


അവൻ ചെറിയൊരു പീസ് കടിച്ചിട്ട് അതിന്റെ ബാക്കി തന്നെ എനിക്ക് തന്നു.....ഞാൻ അത് തിന്നിട്ട് അവനെ നോക്കി ഒന്ന് സൈറ്റടിച്ചു.....


ഞാൻ ഇക്കാക്കക്കും ഷാദിക്കും അതുപോലെ കൊടുത്തു.....പിന്നെ ഇത്തിരി നേരം ഞങ്ങൾ സംസാരിച്ചു.....


"എങ്കിൽ പിന്ന ഓകെ,,,, നമുക്ക് പോകാം ഷാദി.....അവരുടെ സ്വർഗത്തിലെ കാട്ടുറുമ്പാവണ്ട.....ഇശൂ..... ഞാൻ നാളെ വരുന്നുണ്ട് വീട്ടിലേക്ക്....എനിക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കി വെച്ചേക്ക്....."


"ഉത്തരവ് കമ്മീഷണറേ....."


"ആഹ്....ഗുഡ് ഗേൾ.....ഷാഹി,,,,ബൈ...."


"ഓകെ ടാ....ബൈ....."


അവര് രണ്ടുപേരും പോയപ്പോ ഞാൻ എന്റെ ഹബ്ബിയെ നോക്കി.....എന്റെ കൈ പിടിച്ചു വലിച്ചു അവൻ അടുത്തേക്ക് നിർത്തി.....


*"HAAAPPPYYY BIRTHDAAAYYY WIFEEEEE"*


ഇക്കാന്റെ വിഷ്...... ഹൈവാ.... പൊളിച്ചു.....


"thaaankyoouuu hubbbyyyy...."


എന്നും പറഞ്ഞു ഞാൻ അങ്ങേരെ നോക്കി ഒന്ന് സൈറ്റടിച്ചു.....


പെട്ടെന്ന് ഇക്കാ എന്നോട് കണ്ണടക്കാൻ പറഞ്ഞു......ഞാൻ നല്ല കുട്ടിയായി നിന്നിട്ട് കണ്ണടച്ചു പിടിച്ചു.....


എന്റെ വിരലിലേക്ക് റിങ് ഇട്ട് തന്നു എന്ന് മനസ്സിലായതും ഞാൻ കണ്ണ് തുറന്നു നോക്കി....അപ്പോ തന്നെ ചെക്കൻ എന്റെ കയ്യിൽ കിസ് തന്നു.....


സന്തോഷം കൊണ്ട് തുള്ളിച്ചാടി കളിക്കാൻ തോന്നി എനിക്ക്......ഞാൻ ആ റിങ് നോക്കിയതും *Shaahii* എന്ന് അതിൽ എഴുതിയിരുന്നു......


ഞാൻ കരഞ്ഞു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു.....


"ഇശൂ,,,,, ഐ ലവ് യൂ,,,,,നിന്നെ ഇനി ഒരിക്കലും ഞാൻ വേദനിപ്പിക്കില്ല......ലവ് യൂ സോമച്ച്....."


എന്നും പറഞ്ഞു ഷാഹിക്കാ എന്റെ കവിളിൽ പിടിച്ചു നുള്ളി.....ഞാൻ കണ്ണടിച്ചു കൊണ്ട് ഏന്തി വലിഞ്ഞു മൂപ്പരെ കള്ള താടിയിൽ ഒരു മുത്തം നൽകി....


ഇക്ക പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെയും കൂട്ടി  കടലിന്റെ അടുത്ത് പോയി ഇരുന്നു.....


"ഇക്കാ,,,,,,"


"നീയിപ്പോ ചോദിക്കാൻ വരുന്നത് എന്താണെന്ന് എനിക്ക് അറിയാം...."


"ആണോ,,,,എങ്കിൽ പറയ്...."


"ഉത്തരം പോരെ,,,,, ചോദ്യം വേണോ...."


"ഉത്തരം മതി മാഷേ...."


"ഹാ,,,,,,നേരത്തെ എന്നെ വിളിച്ചത് നിഷാദ് അല്ലായിരുന്നു,,,,,ഞാൻ നിന്നോട് ചുമ്മാ പറഞ്ഞതാ അവൻ ആണെന്ന്.... ഇജാസാണ് എന്നെ വിളിച്ചത്.... അവനാണ് പറഞ്ഞത് നിന്റെ പിറന്നാൾ ആണെന്ന്....അങ്ങനെ ഞങ്ങൾ രണ്ടും കൂടി നിനക്ക് സർപ്രൈസ് തരാൻ ഉദ്ദേശിച്ചു......


ഇവിടെ എത്തിയെന്ന് ഇജാസ് നേരത്തെ വിളിച്ചു പറഞ്ഞപ്പോ ഞാൻ പെട്ടെന്ന് തന്നെ ഇങ്ങോട്ട് വന്നു.....പിന്നെ നിനക്ക് മെസ്സേജ് അയച്ചതൊക്കെ ഇജാസ് ആണ്.....ഏതോ പുതിയ നമ്പറിൽ നിന്ന്....ഞങ്ങൾ ഷാദിയോട് എല്ലാം പറഞ്ഞിരുന്നു,,,,,നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടുവരാൻ ഒക്കെ,,,,,അതോണ്ടാണ് കറക്റ്റ് ടൈം അവൻ പുറത്ത് ഉണ്ടായത്..."


"കുരങ്ങമ്മാർ.....എന്നെ പറ്റിച്ചു.... ഹും...."


"ഹിഹിഹി.....സോറി...."


"അല്ല,,,,ഷാദിക്കു അപ്പൊ എങ്ങനെ അറിയാം  ഇജാസ് എന്റെ ഇക്കാക്ക ആണെന്ന്....."


"ഞാൻ  കാര്യങ്ങൾ ഒക്കെ അവനോട് പറഞ്ഞിരുന്നു..... ഇജാസിനെ പറ്റിയും,,,, നിങ്ങടെ ശത്രുക്കളെ പറ്റിയും....എല്ലാം അറിഞ്ഞു വെച്ചു കൊണ്ട് തന്നെയാ നിന്നോട് അവൻ ഫാരിസിനെ കുറിച്ച് ചോദിച്ചേ...."


അത് കേട്ട് ഞാൻ കിളി പോയത് പോലെ ഇരുന്നു.....


"ഉപ്പയും ഉമ്മയും ഷാദിയും കൂടെ ഇന്ന് വയനാട്ടിൽ പോവില്ലേ,,,,,ഇക്കാക്ക വരുമ്പോ അവര് ഉണ്ടാവില്ലല്ലോ...."


"അവരുടെ യാത്ര ഇന്ന് രാത്രിയെക്ക് മാറ്റി...."


"അപ്പൊ മാരേജ്....???"


"മാരേജ് മറ്റന്നാൾ അല്ലെ....പോയാൽ തന്നെ ഇനിയിപ്പോ ഒരാഴ്ച കഴിയാതെ മടങ്ങി വരവ് ഉണ്ടാവില്ല ...."


"ഓഹ്....."


"ആഹ്.....എങ്കിൽ നമുക്ക് വിട്ടാലോ...."


★★★★★★★★★★★★★★★★★★★


എന്ന് ഞാൻ പറഞ്ഞതും ഒരു മിനിറ്റ് എന്നും പറഞ്ഞു എന്റെ ഭാര്യ എഴുന്നേറ്റ്‌ പോയി....


ഇവളെന്താ ഈ ചെയ്യാൻ പോവുന്നത് എന്നും കരുതി ഞാൻ നോക്കിയതും പെണ്ണ് ചെയ്യുന്നത് കണ്ട് തലയിൽ കൈ വെച്ച് ഇരുന്നു....


__________________________


ഇവളെന്താ ചെയ്യാൻ പോകുന്നത് എന്ന് കരുതി ഞാൻ അവളെ നോക്കിയപ്പോൾ പെണ്ണ് കാട്ടിക്കൂട്ടുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു...കേക്കിന് ചുറ്റും വെച്ചിരുന്ന ചോക്ലേറ്റ്‌സ് എടുക്കാൻ പോയതാണ് ഇത്ര കാര്യമായി....


"പോവാം...."


"എന്തോന്നെടി മിഠായി കൊതിച്ചി ഇത്...?"


"ചോക്ലേറ്റ്സ് ഒന്നും വെറുതെ കളയാൻ പാടില്ല...അങ്ങനെ കളഞ്ഞാൽ അത് ആരോഗ്യത്തിന് ഹാനികരമാണ്.... "


"അധികം കഴിച്ചാലും ആരോഗ്യത്തിന് ഹാനികരം ആണ്....കേട്ടോ...?"


"ആഹ്... അത് ഞാൻ അങ്ങ് സഹിച്ചു... കേട്ടോ....വാ...പോവാം..."


ബൈക്കിന് അടുത്തേക്ക് നടക്കുന്നതിനിടയിൽ പെണ്ണ് കഷ്ടപ്പെട്ട് ചോക്ലേറ്റ് കഴിക്കുന്ന തിരക്കിലാണ്.... ആഹാ.. ഒറ്റയ്ക്ക് കഴിക്കുന്നോ... ശരിയാക്കി തരാം എന്ന് മനസിൽ കരുതി ഞാൻ അവളുടെ കയ്യിൽ നിന്ന് അത് തട്ടിപ്പറിച്ചു വാങ്ങി കൊണ്ട് ഓടി....


"ടാ പാക്കരാ.... ഇങ്ങോട്ട് താ അത്..."


അവൾ അവിടുന്ന് വിളിച്ചു കൂവി.... എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് കരുതിയാണെന്ന് തോന്നുന്നു,,,അവളും ഓടി എന്റെ പിന്നാലെ തന്നെ.... അവസാനം ഞാൻ ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ ഓട്ടം നിർത്തി അവളെ നോക്കിയതും അവൾ ഓടി കിതച്ച് കൊണ്ട് എന്റെ മുന്നിൽ വന്നു നിന്നു....എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ്സ് വാങ്ങാൻ നോക്കി....


"നിന്റെ കയ്യിൽ ഒരുപാട് ഉണ്ടല്ലോ... പിന്നെന്താടി ഇത് വേണമെന്ന് വാശി..."


"എന്റെ കയ്യിൽ ഇത്രയും ഉണ്ടായിട്ട് നിങ്ങളെന്തിനാ അത് തന്നെ വാങ്ങി കൊണ്ട് പോയത്...."


"ചുമ്മാ....ഒരു രസം..."


"അയ്യട....അത്രയ്‌ക്ക് രസം വേണ്ട.... ഇങ്ങോട്ട് തന്നെ..."


"അതൊക്കെ തരാം....പക്ഷെ ഞാൻ ഇത് നിനക്ക് തരുന്നതിന് മുൻപേ എനിക്ക് ചിലതൊക്കെ ഇങ്ങോട്ട് കിട്ടണം.... അത് കിട്ടി കഴിഞ്ഞതിന് ശേഷം ആലോചിക്കാം ഇത് തരണോ വേണ്ടയോ എന്നൊക്കെ..."


"എന്താ വേണ്ടത് നിങ്ങൾക്ക്...?"


അവളത് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചേർന്നു നിന്നു....


"ഹ്മ്മ...തന്നോ...."


"എന്തോന്ന്....?"


"കളിക്കാതെ താ പെണ്ണേ..."


"ങേ....എന്ത് തരുന്ന കാര്യമാണ്...?"


ഞാൻ അവളെ എന്റെ രണ്ട് കൈകൾക്ക് ഉള്ളിലും ഒതുക്കി പിടിച്ച് എന്റെ ചുണ്ട് തൊട്ട് കാണിച്ചു...ശേഷം അവളുടെ ചുണ്ടും തൊട്ട് കാണിച്ചു...അപ്പൊ തന്നെ പെണ്ണ് മുഖത്ത് നാണം ഒക്കെ വരുത്തി എന്നെ നോക്കി....


"ഇതായിരുന്നോ....?"


എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ അതെയെന്ന മട്ടിൽ തലയാട്ടി...അപ്പൊ പെണ്ണ് ഒന്ന് ഏന്തി വലിഞ്ഞു....ഞാൻ നല്ല സന്തോഷത്തോടെ നിന്നു കൊടുത്തതും അവൾ അവളുടെ തല കൊണ്ട് എന്റെ തല നോക്കി ഒരു മുട്ട് തന്നു....ഞാൻ തല ഉഴിഞ്ഞു കൊണ്ട് അവളെ തുറിച്ചു നോക്കിയതും അവൾ എന്നെ നോക്കി നന്നായി ചിരിച്ചു കാണിച്ചു....


"നോക്കി പേടിപ്പിക്കാതെ വാ ഇക്കാ..."


എന്നവൾ പറഞ്ഞതും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി എന്ന് മനസിൽ പറഞ്ഞു കൊണ്ട് വണ്ടിയിൽ കയറി ഇരുന്നു... അപ്പൊ അവളും ചാടിക്കയറി എന്നെ ഇറുകെ പിടിച്ച് ഇരുന്നപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഇന്നത്തെ ഈ ദിവസം ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.... എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്... നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു കിട്ടിയത് പോലെ തോന്നിയ ദിവസം....


ഞാൻ ഷാഹിക്കാനെ കെട്ടിപ്പിടിച്ചു ഇരുന്നു....ഈ ചെക്കനെ എനിക്ക് തന്നതിൽ റബ്ബിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....


"ഡീ...സ്വപ്നം കാണാതെ ഇറങ്ങ്.... വീടെത്തി...."


ചെക്കൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ അവന്റെ കവിളിൽ പിടിച്ചു നല്ലൊരു കടി കൊടുത്ത് ഇറങ്ങി സിറ്റൗട്ടിലേക്ക് കയറി.... അപ്പൊ ചെക്കന്റെ അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് ഞാൻ തിരിഞ്ഞു നോക്കിയതും അവൻ കവിളിൽ കൈ വെച്ച് കിളി പോയത് പോലെ ഇരിക്കുന്നുണ്ട്....


"അവിടെ തന്നെ ഇരിക്കാതെ വരാൻ നോക്ക് ചെക്കാ... പ്രേതങ്ങൾ ഇറങ്ങി നടക്കുന്ന സമയം ആണ്...കണ്ടാൽ നിങ്ങളെ എടുത്തോണ്ട് പോകും...."


എന്ന് പറഞ്ഞു ചിരിച്ചോണ്ട് ഞാൻ ഡോർ തുറന്നു.... ഷാദി ലോക് ചെയ്യാഞ്ഞത് ഭാഗ്യം... അല്ലെങ്കിൽ ഞങ്ങൾ രണ്ടും ഇന്ന് പുറത്ത് കിടക്കേണ്ടി വന്നേനെ... 


"നിന്നെക്കാൾ വലിയ പ്രേതം ഒന്നും ഇനി വരാനില്ലെടി പോത്തെ..."


എന്നെ തള്ളി മാറ്റി കൊണ്ട് അതും പറഞ്ഞു ഷാഹി അകത്തേക്ക് കയറി പോയി....ഞാൻ അവനെ പുച്ഛിച്ച് തള്ളി കൊണ്ട് ഡോർ ഒക്കെ ലോക് ചെയ്ത് നോക്കിയപ്പോൾ അവന്റെ പൊടി പോലും അവിടെ കാണാൻ ഇല്ലായിരുന്നു....ഹ്മ്മ...റൂമിൽ എത്തിക്കാണും....


ഞാൻ മൂളിപ്പാട്ടും പാടി റൂമിലേക്ക് പോയപ്പോൾ അവിടെയും ചെക്കനെ കാണാനില്ല....പടച്ചോനെ... ഇതെവിടെ പോയി എന്ന് കരുതി റൂം മുഴുവൻ കണ്ണോടിച്ചപ്പോൾ പിന്നിൽ നിന്ന് റൂമിന്റെ ഡോർ അടയുന്ന ശബ്ദം കേട്ടു....ഞാൻ ഞെട്ടി കൊണ്ട് പിന്നിലേക്ക് നോക്കിയപ്പോൾ ദേ നിൽക്കുന്നു അവൻ എന്നെയും നോക്കി കൊണ്ട്....


ഞാൻ നെഞ്ചത്ത് കൈ വെച്ച് ആശ്വാസത്തോടെ ശ്വാസം വിട്ട് അവനെ തുറിച്ച് നോക്കിയപ്പോൾ അതൊന്നും മൈൻഡ് ചെയ്യാതെ അവൻ മീശ പിരിച്ച് താടിയും തടവി എന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി....


ഇശൂ....അങ്ങേര് എന്തോ മനസ്സിൽ കരുതി കൊണ്ടുള്ള വരവാണ്.... ബീ കെയർഫുൾ...അതും ചിന്തിച്ച്‌ ഞാൻ പിന്നോട്ട് നടക്കാൻ തുടങ്ങി.... അവസാനം സോഫയിൽ ഞാൻ തട്ടിയതും ബാലൻസ് കിട്ടാതെ ഞാൻ സോഫയിലേക്ക് ഇരുന്നു....അപ്പൊ ഷാഹി സോഫയിൽ രണ്ട് കൈ കൊണ്ടും ഊന്ന് പിടിച്ച് എന്നെ ലോക് ചെയ്തു....


"എ.... എന്താ ഇക്കാ...."


"ഭവാനി മനസ് വെച്ചാൽ,,,നമുക്ക് ഇതൊരു മണിയറ ആക്കാം...."


ചോദിച്ചതിന് അവൻ തന്ന മറുപടി കേട്ട് ഞാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.... ചിരി കണ്ട്രോൾ ചെയ്യാൻ കഴിയാതെ ഞാൻ അവനെ നോക്കി വീണ്ടും വീണ്ടും ചിരിക്കാൻ തുടങ്ങി....ഞാൻ ചിരിച്ചു വീഴുന്നതിനിടയിൽ അവൻ എന്നെ പൊക്കി എടുത്ത് ബെഡിലേക്ക് കൊണ്ട് പോയി ഇട്ടു...


അപ്പോൾ തന്നെ എന്റെ ചിരി സ്വിച്ചിട്ടത് പോലെ നിന്നു....ഞാൻ നടുവും പിടിച്ച് എഴുന്നേറ്റ് ഇരുന്ന് അവനെ നോക്കി....


"നിനക്ക് ഒരു കിസ് പോലും തരാൻ വയ്യ... അല്ലെടി...."


എന്ന് പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഞാൻ അവന്റെ നേരെ ഒരു പില്ലോ എടുത്തെറിഞ്ഞു....


"ഭവാനി തൽക്കാലം മനസ് വെക്കുന്നില്ല മോനെ.... എനിക്ക് നല്ല ഉറക്കമുണ്ട്.... ഗുഡ് നൈറ്റ്...."


അതും പറഞ്ഞു ഞാൻ ഓടിപ്പോയി സോഫയിൽ പുതച്ചു മൂടി കിടന്നു...


"ഡീ..കോപ്പേ..നിനക്ക് ഞാൻ തരാമെടി.. അല്ലെങ്കിലും ആർക്ക് വേണം നിന്റെ കിസ്....അവളുടെ ഒരു കിസ് കൊണ്ട് വന്നേക്കുന്നു...."


അവൻ അത് പറഞ്ഞു കൊണ്ട് എന്റെ നേരെ ഒരു പില്ലോ എടുത്തെറിഞ്ഞു.... പക്ഷെ ഞാൻ ഒന്നും അറിയില്ലേ എന്ന ഭാവത്തിൽ ഞാൻ മിണ്ടാതെ അവിടെ കിടന്ന് ഉറങ്ങി....


* * *


അലാറം അടിച്ചപ്പോഴാണ് ഞാൻ ഉറക്കം ഞെട്ടിയത്.... കണ്ണ് തുറന്ന് നോക്കിയതും ഞാൻ ഒരു പകപ്പോടെ എന്റെ കൈ പിടിച്ച് സോഫയുടെ ഒരു ഭാഗത്ത് തല വെച്ചുറങ്ങുന്ന ഷാഹിക്കാനെ നോക്കി... ഇതെന്തു പറ്റി...?


"ഷാഹിക്കാ....എഴുന്നേൽക്ക്..."


ഞാൻ കവിളിൽ തട്ടി വിളിച്ചു...


ഹാ ബെസ്റ്റ്....ഞാൻ കവിളിൽ തട്ടി വിളിച്ചപ്പോൾ ഇക്ക എന്റെ കൈ തലയിണ ആക്കി വെച്ച് ഉറങ്ങാൻ തുടങ്ങി....ഞാൻ കൈ വലിക്കാൻ നോക്കി എങ്കിലും കഴിഞ്ഞില്ല.... അവസാനം ഞാൻ ചെക്കന് ഒരു നുള്ള് കൊടുത്തപ്പോൾ അവൻ ഉറക്കച്ചടവോടെ കണ്ണ് തുറന്ന് എന്നെ നോക്കി....


"ഗുഡ് മോണിംഗ് ഹബീബത്തി..."


"മോണിംഗ്....അല്ല...നിങ്ങളെങ്ങനെ ഇവിടെ എത്തി...?"


"നീയല്ലേ ഇന്നലെ രാത്രി ഏതാണ്ടൊക്കെയോ പിച്ചും പേയും പറഞ്ഞത്...അപ്പോൾ ഇവിടെ വന്ന് കിടന്നതാണ്..."


"ങേ....ഞാനോ....?"


"അല്ല....ഞാൻ...."


"ഞാൻ എന്ത് പറഞ്ഞെന്നാണ്...."


"ആരുടെയൊക്കെയോ പേര് പറയുന്നത് കേട്ടു....കൂട്ടത്തിൽ ആ ഫാരിസിന്റെയും അർഷദിന്റെയും ഒക്കെ പേര് പറയുന്നത് കേട്ടു....അവരെ കൊല്ലുമെന്നും പറഞ്ഞു...."


അതൊക്കെ കേട്ടപ്പോൾ ഞാനാ സൈക്കിളിൽ നിന്ന് വീണ ഇരു ഇളി അങ്ങ് പാസാക്കി....പാവം...ഞാൻ കാരണം മര്യാദക്ക് ഒന്നുറങ്ങാൻ കഴിഞ്ഞില്ല....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഇഷുവിന്റെ പിറന്നാൾ ആയതുകൊണ്ട് ഉമ്മി ഭയങ്കര ബിസിയാണ്.... എന്തൊക്കെയോ സ്‌പെഷ്യൽ ഐറ്റംസ് ഉണ്ടാക്കുന്നുണ്ട്....കൂട്ടത്തിൽ സഹായിക്കാൻ അവളുമുണ്ട്....


കേക്ക് വാങ്ങാൻ പോകാൻ ഞാൻ ഇറങ്ങിയപ്പോഴേക്ക് തുടങ്ങി എന്റെ അനിയൻ....


"ഇക്കൂ....ബ്ളാക് ഫോറസ്റ്റ് വാങ്ങിക്കോ...."


"ആഹ്...."


"അല്ലെങ്കിൽ വേണ്ട.... വൈറ്റ് മതി..."


"ഓകെ..."


"എന്നാൽ ഹണീ കേക്ക് ആയാലോ..?"


"ആയിക്കോട്ടെ...."


"അല്ലെങ്കിൽ ഇതൊന്നും വേണ്ടാ... വാൻചോ മതി...."


എന്നവൻ പറഞ്ഞതും കയ്യിൽ കിട്ടിയ എന്തോ ഒന്നെടുത്ത് അവന്റെ തലമണ്ട നോക്കി ഒരേറ് കൊടുത്തു....


"എങ്കിൽ പിന്നെ നീ തന്നെ പോയി വാങ്ങേടാ കോപ്പേ...."


" ഹേയ്.... നോ താങ്ക്സ്.... നിങ്ങൾ പൊക്കോ.... റ്റാറ്റാ...."


 അവൻ എനിക്ക് കൈവീശി കാണിച്ചു കൊണ്ട് പറഞ്ഞു.... ഞങ്ങളുടെ രണ്ടിന്റെയും വഴക്ക് കണ്ടു ബാക്കി എല്ലാവരും പൊരിഞ്ഞ ചിരിയാണ്.... അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ ബൈക്കുമെടുത്ത് ഇറങ്ങി....


 പകുതിക്ക് എത്തിയതും പെട്ടെന്നൊരു കാർ എന്റെ ബുള്ളറ്റിന് മുന്നിൽ തടസ്സമായി കൊണ്ട് നിർത്തി....


______________________________


പകുതിക്ക് എത്തിയതും പെട്ടെന്നൊരു കാർ എന്റെ വണ്ടിക്ക് തടസം ആയി വന്നു നിന്നു.....


ഞാൻ പെട്ടെന്ന് ബ്രെക്ക് ഇട്ട് കൊണ്ട് തെറി വിളിക്കാൻ വേണ്ടി ദേഷ്യത്തോടെ നോക്കിയതും ആ കാറിൽ നിന്ന് രണ്ടാൾക്കാർ ഇറങ്ങി വന്നു....


രണ്ടാളും എന്റെ നേരെ നടന്നു വരുന്ന കണ്ടപ്പോ ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി....


"ക്ഷമിക്കണം,,,,,വേറെ വഴിയില്ലാത്തത് കൊണ്ടാണ് വണ്ടി തടഞ്ഞു നിർത്തേണ്ടി വന്നത്...."


"നിങ്ങളാരാ....."


"അതൊക്കെ പറയാൻ തന്നെയാ വന്നത്,,,,പിന്നെ മറ്റൊരു കാര്യം ആവശ്യപ്പെടാനും....ഞങ്ങൾ നിന്റെ ഭാര്യയുടെ അടുത്ത ബന്ധുക്കളാണ്... ബന്ധം കൃത്യമായി പറഞ്ഞാൽ അവളുടെ ഉപ്പാന്റെ പെങ്ങടെ ഭർത്താവ്...ഇപ്പോൾ മനസ്സിലായോ....."


ഓഹോ,,,, കഥയിലെ വില്ലന്മാർ ആണല്ലേ അപ്പൊ ഇവർ...


"എന്ത് വേണം നിങ്ങൾക്ക്....."


"പ്രത്യേകിച്ചൊന്നും വേണ്ട...ഇശലിനെ ഞങ്ങൾക്ക് വിട്ട് തരണം....അവൾ ആരുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ്...."


"ഓഹോ,,,എങ്കിൽ ഇനി അവൾ എന്ത് ചെയ്യണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത് ഞാനാണ്.... അമ്മാവന്മാരു തൽക്കാലം ഇതൊന്നും നോക്കണ്ട....."


"ഞങ്ങൾ നല്ല രീതിയിലാ ഇത്രയും നേരം സംസാരിച്ചത്...."


"പ്രായത്തിന് മൂത്തത് ആണെന്ന പരിഗണന തന്ന് കൊണ്ട് മാത്രമാണ് ബന്ധം പറഞ്ഞിട്ട് കൂടി തന്നെ ഒക്കെ ഞാൻ വെറുതെ വിടുന്നത്.....വെറുതെ എന്റെ സ്വഭാവം മാറ്റാൻ നിൽക്കേണ്ട...


ഷാഹി ഇശലിന്റെ കഴുത്തിൽ മഹർ കെട്ടിയിട്ട് ഉണ്ടെങ്കിൽ തനിക്കൊന്നും അവളെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല....അതുകൊണ്ട് ടൈം വേസ്റ്റ് ചെയ്യാതെ പോവാൻ നോക്ക്......അപ്പോ ശരി,,,,"


എന്നും പറഞ്ഞു ഞാൻ ബൈക്കിൽ കയറി ഇരുന്നു....


"നിന്നെ ഞങ്ങൾ എടുത്തോളാം....."


"മാറി നിൽക്കെടോ....."


ഞാൻ അവർക്ക് നേരെ കുരച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി....നേരെ നല്ലൊരു കേക്ക് ഷോപ്പിലേക്ക് തന്നെ വിട്ടു....


ഷാദി പറഞ്ഞത് പോലെ വാൻചോ കേക്ക് തന്നെ വാങ്ങി...അതിൽ *Hpy bday Ishuu* എന്നും എഴുതിച്ചു....


ഞാൻ തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്ക് നിച്ചുവും ചെപ്പുവും വാവയും ഒക്കെ വന്നിരുന്നു....അവരെ ഞാൻ തന്നെയാ വിളിച്ചത്....


"ഹാ ദേ വന്നല്ലോ...നീ കേക്ക് വാങ്ങാൻ പോയത് ആണോ അതോ കേക്ക് ഉണ്ടാക്കാൻ പോയത് ആണോ...."


" അധികം ഊതല്ലേ അളിയാ.....നിങ്ങൾ നേരത്തെ  വന്നോ....?"


"വന്നിട്ട് കുറച്ച് ടൈം ആയി...."


"ചെപ്പൂ എവിടെ...."


"കിച്ചനിൽ ഉണ്ട്...."


പിന്നെയും ഓരോന്ന് അങ്ങനെ പറഞ്ഞു...


അപ്പോഴേക്ക് മിന്നൂ നിച്ചൂന്റെ കയ്യിൽ നിന്ന് എന്റെ കയ്യിലേക്ക് ചാടി വീണു... മിന്നൂട്ടി നിച്ചുവിന്റെയും ചെപ്പുവിന്റെയും മോളാണ്....


ഈ ഇജാസ് എന്താ വരാത്തെത് എന്നും ചിന്തിച്ച് ഞാൻ അവനെ വിളിക്കാൻ വേണ്ടി ഫോണ് എടുത്തതും അവന്റെ പോലീസ് വണ്ടി ഞങ്ങടെ വീടിന്റെ മുറ്റത്തേക്ക് വന്നു നിന്നു....


പോലീസ്‌ യൂണിഫോമിൽ ഇജാസിനെ കണ്ടതും എനിക്ക് തന്നെ അസൂയ തോന്നി പോയി...എന്റെ വൈഫിയെ പോലെ തന്നെ എന്റെ അളിയനും ഒടുക്കത്തെ ലുക്കാണ്....


നിച്ചൂ ആണെങ്കിൽ പോലീസ് എന്തിനാ ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചു എന്നെ ഭ്രാന്ത് ആക്കുന്നുണ്ട്.....ഞാൻ അവന് ഒന്ന് സൈറ്റടിച്ചു കാണിച്ചു.....


"അസ്സലാമു അലൈക്കും,,,,,"


"വ അലൈക്കുമുസ്സലാം....."


എന്നും പറഞ്ഞു എന്നെ അവൻ കെട്ടിപ്പിടിച്ചു.....


"അടിപൊളി ലുക്കിൽ ആണല്ലോ പഹയാ...."


"എന്റെ ഷാഹി...എന്തായാലും നിന്റെ ലുക്കൊന്നും ഇല്ലെടാ...."


"ആക്കല്ലേ...."


"സത്യം പറഞ്ഞാൽ ആക്കൽ ആവോ...."


"ഹഹഹ്ഹ...ഹാ പിന്നെ ഇത് നിഷാദ്... എന്റെ അളിയൻ ആണ്...."


ഞാൻ ഇജാസിന് അവനെ പരിചയപ്പെടുത്തി കൊടുത്തു.....


അപ്പോ തന്നെ അവൻ നിച്ചൂന് ഷെയ്ക്ക് ഹാൻഡ് കൊടുത്തു.....അപ്പഴും നിച്ചുവിന്റെ ഡൗട്ട് മാറിയില്ല......


"നിച്ചൂ,,,, ഇത് ഇജാസ്,,,,,പുതിയ കമ്മീഷണറാണ്.... അതിലുപരി,,,,, എന്റെ അളിയൻ,,,,,ഇശൂന്റെ ഇക്കാക്ക...."


"എഹ്,,,ഇശൂന് ഇക്കാക്ക ഉണ്ടോ....."


"ആഹ് ഉണ്ട്....."


അവര് രണ്ടും തമ്മിൽ നല്ലോണം പരിചയപ്പെട്ടു.....


■■■■■■■■■■■■■■■■■■■


ഞാൻ പണി ഒക്കെ കഴിഞ്ഞു ഹാളിൽ വരുമ്പോ ആണ് ഇക്കാക്ക വന്നത് ....


ഇക്കാക്കാനെ കണ്ടപ്പോ തന്നെ ഉപ്പ എണീറ്റ്‌ പോയി കെട്ടിപ്പിടിച്ചു സലാൻ പറഞ്ഞു...ഉമ്മി ആണെങ്കിൽ മോനെ എന്നും വിളിച്ച് ഭയങ്കര സംസാരം....


ഞാനത് കണ്ട് അന്തംവിട്ട് നിൽക്കുമ്പോ ആണ് ഷാഹിക്കയും അതുപോലെ നിൽക്കുന്നത് കണ്ടത്...


പെട്ടെന്ന് ചെക്കൻ എന്നെ നോക്കിയപ്പോ ഞാൻ ഇതെന്താ സംഭവം എന്ന് ആംഗ്യം കാണിച്ചു.... അപ്പൊ ഇക്ക അറിയില്ല എന്ന് കാണിച്ചു.....ഞങ്ങൾടെ മുഖം ശ്രദ്ധിച്ചിട്ടാണെന്ന് തോന്നുന്നു ഉപ്പയും ഉമ്മയും ഇക്കാക്കയും കൂടി ചിരിക്കാൻ തുടങ്ങി...


"ഇശൂ,,,,,, നീയെന്താ ഇങ്ങനെ നോക്കുന്നെ...."


"അത് ഇക്കാക്ക,,,,,നിങ്ങൾ തമ്മിൽ എങ്ങനെ ഇത്ര പരിചയം...."


ഇക്കാക്ക ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.....എന്റെ തോളിലൂടെ കയ്യിട്ടു......


"നിനക്ക് ഓർമ ഉണ്ടോ എന്ന് എനിക്കറിയില്ല,,,,, നമ്മുടെ ഉപ്പാക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു..... ഷാജഹാൻ.... നമ്മൾ ചെറുതിലെ അവരുടെ വീട്ടിൽ ഒക്കെ പോയിരുന്നു...."


"ആഹ്,,,,ഓർമ ഉണ്ട്...."


"ആഹ്,,,,,ആ ഷാജഹാൻ ആണ് ഈ ഷാജഹാൻ...."


ഉപ്പ പറയുന്ന കേട്ടതും ഞാൻ അമ്പരന്നു...


"പക്ഷേ നല്ല മാറ്റം വന്നത് പോലെ ഉണ്ടല്ലോ...."


"നീ ചെറുതിലെ കണ്ടതല്ലേ.....ഉപ്പയും ഉമ്മയും മരിക്കുന്നതിന് രണ്ടുവർഷം മുന്നേ അല്ലെ നമ്മൾ അവസാനമായി ഇവരെ കാണുന്നത്.....അന്ന് നീ എട്ടിലാണ് പഠിക്കുന്നത്.... ഇപ്പോ ഒരുപാട് വർഷം കഴിഞ്ഞില്ലേ...."


"എന്നാലും വല്ലാത്ത സർപ്രൈസ് ആയിപോയി....അപ്പൊ ഉപ്പാക്ക് മുന്നേ അറിയോ ഞാൻ ആരാണെന്ന്....."


"അതെന്ത് ചോദ്യമാണ്...ഞാൻ നിങ്ങളുടെ കാര്യങ്ങൾ ഒക്കെ ഒന്നൊഴിയാതെ അറിയാറുണ്ട്..... ഇജാസിനെ എപ്പോഴും കോണ്ടാക്റ്റ് ചെയ്യാറും ഉണ്ട്.....ഞാനാണ് അവനോട് പറഞ്ഞത് ഇശൂ മോളെ എന്റെ ഷാഹിക്ക് തരണം എന്ന്....."


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


ഇതോക്കെ കേട്ട് കിളി പോയത് പോലെ നിൽക്കുവാണ് ഞാൻ.....അപ്പോ ഈ മാരേജ് വെൽ പ്ലാൻഡ് ആയിരുന്നു അല്ലെ....ഞാൻ മാത്രം ഒന്നുമറിഞ്ഞില്ല....


ഇശുവും ഒന്നും അറിഞ്ഞില്ല....


"എന്താ ഷാഹി നീ തലക്കടി കിട്ടിയത് പോലെ നിൽക്കുന്നത്...."


"പുതിയ പുതിയ കാര്യങ്ങൾ കേൾക്കുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യാനാണ്...."


"ഹഹഹ്ഹ,,,,ടാ അളിയാ....എനിക്കും നിന്റെ ഉപ്പാക്കും ഉമ്മാക്കും ഒഴികെ ബാക്കി എല്ലാവർക്കും ഇത് പുതിയ കാര്യങ്ങൾ തന്നെയാ.....നിനക്ക് മാത്രമല്ല...."


"പടച്ചോനെ,,,, ഇനിയും ഞാൻ എന്തേലും അറിയാൻ ബാക്കി ഉണ്ടോ...."


ഞാൻ ചോദിച്ചപ്പോൾ എല്ലാവരും ചിരിച്ചു.....


പിന്നെയും ഞങ്ങൾ സംസാരിച്ചിരുന്നു.....


"എന്നാ വാ,,,,,കേക്ക് കട്ട് ചെയ്യാം....."


"ഒരു കേക്ക് ഇന്നലെ കട്ട് ചെയ്തില്ലേ.... ഇനിയും ഉണ്ടോ...."


ഉപ്പ പറഞ്ഞപ്പോ ഇജാസിന്റെ മറുചോദ്യം കേട്ടതും ഞാൻ തലയിൽ കൈ വെച്ച് അവനെ നോക്കി പല്ലിറുമ്പി.....അത് കണ്ടതും പെട്ടെന്നവൻ നാവ് കടിച്ചു കൊണ്ട് മുഖം പൊത്തി ഇരുന്നു....


ഇശു ചിരി അടക്കി പിടിക്കാൻ പാട് പെടുന്നുണ്ട്.....ഷാദി ആണെങ്കിൽ വാ പൊത്തി ചിരിക്കുന്നും ഉണ്ട്.....


"അതെപ്പോ ഇന്നലെ കേക്ക് കട്ട് ചെയ്‌തത്.... ഞങ്ങൾ അറിയാതെ...."


ഉമ്മയാണ്.....


"അതു തന്നെയാണ് ഞാനും ആലോചിക്കുന്നെ..... എപ്പോഴാ അത് സംഭവിച്ചെ....."


ഉപ്പ ചോദിച്ചു...


ഉപ്പാന്റെയും ഉമ്മാന്റെയും സംശയം കേട്ടതും ഏതാണ്ട് കാര്യങ്ങൾ പിടി കിട്ടിയ നിച്ചുവും ചെപ്പുവും കൂടി ആക്കി മൂളാൻ തുടങ്ങി..... പിന്നെ സംഭവം മനസ്സിലായപ്പോ ഉപ്പയും ഉമ്മയും കൂടി ഞങ്ങളെ പൊങ്കാല ഇടാൻ തുടങ്ങി.....


"ആഹാ,,,,അപ്പൊ രണ്ടും ഇന്നലെ അതൊക്കെ ഒപ്പിച്ചോ...."


"നട്ടപ്പാതിരാക്ക് പോയി കേക്ക് കട്ട് ചെയ്യുമ്പോ ഒന്ന് പറഞ്ഞിട്ട് പോയിക്കൂടെ...." 


etc etc etc. 


ഞാൻ എല്ലാം നല്ല കുട്ടിയായി കേട്ടു നിന്നു.....


അങ്ങനെ കേക്ക് ഒക്കെ കട്ട് ചെയ്ത് നല്ല സന്തോഷത്തോടെ ഫുഡ് ഒക്കെ കഴിച്ചു സംസാരിച്ച് ഇരുന്നു....


ഇശൂന് എല്ലാരേയും കയ്യിൽ നിന്ന് ഒരുപാട് ഗിഫ്റ്റ് കിട്ടിയിരുന്നു....ഞാൻ ഇന്നലെ റിങ് കൊടുത്തത് കൊണ്ട് ഇന്ന് നല്ലൊരു ചുരിദാർ കൊടുത്തു ഒതുക്കി....


അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുമ്പോ ആണ് പെട്ടെന്ന് ഇജൂന്റെ ഫോണിലേക്ക് ആരുടെയോ കോൾ വന്നത്.....


അവൻ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചതും മറുപുറത്ത് നിന്ന് ഇഷ്ടമല്ലാത്ത കാര്യം കേട്ടത് പോലെ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി....


അവന്റെ മുഖഭാവം കണ്ടതും ഞങ്ങൾ ഒക്കെ അവനെ സംശയത്തോടെ നോക്കി.....

________________________________


ആ കോൾ അറ്റൻഡ് ചെയ്‌തപ്പോ തന്നെ ഇക്കാന്റെ  മുഖഭാവം മാറിയിരുന്നു... വെച്ചപ്പോ ആ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി...


"ആരാ മോനെ വിളിച്ചത്..."


ഉപ്പാന്റെ ചോദ്യത്തിന് മറുപടിയായി കൊടുത്തത് എന്നിലേക്കൊരു നോട്ടം ആണ്....


"ഇക്കാക്ക,,,,,എന്താ..."


പക്ഷെ അതിന് മറുപടി നൽകാതെ ഷാഹിക്കാനെ നോക്കി ഒന്ന് നെടുവീർപ്പിട്ടു....


"ഞാനിറങ്ങുവാ,,,,,,ഓഫീസിൽ ഇത്തിരി വർക്ക് ഉണ്ട്....ചില കൊലയാളികളെ കയ്യോടെ പിടി കൂടാൻ തെളിവ് വേണ്ടേ...."


എന്നെ നോക്കിക്കൊണ്ട് ഇക്ക അത് പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിച്ചു....


"കൊല്ലപ്പെട്ട ആൾക്കാരുടെ മകൻ തന്നെ പോലീസ് യൂണിഫോമിൽ കയറിയത് അതിനല്ലേ...എന്റെ കൈ കൊണ്ട് അവരുടെ ഒക്കെ കയ്യിൽ വിലങ് വെപ്പിക്കാൻ.....ഓകെ എന്നാൽ,,,,,പിന്നീട് വരാം...."


എന്നും പറഞ്ഞു ആ കട്ടിമീശ ഒന്നൂടെ പിരിച്ച് ഇക്ക സിറ്റൗട്ടിലേക്ക് നടന്നു.... പിന്നാലെ ഞാനും ഷാഹിക്കയും.....


"ഷാഹി,,,,,,ഇവളെ മേലെ എപ്പോഴും ഒരു കണ്ണ് വേണം......കേട്ടോ...."


"ആഹ്,,,,,അത് നീ പ്രത്യേകിച്ചു പറയേണ്ട കാര്യം ഉണ്ടോ...എന്റെ ഒരു കണ്ണ് അല്ല... രണ്ട് കണ്ണും ഫുൾ ടൈം ഇവളുടെ മേലെ അല്ലെ...."


"ഫുൾ ടൈം അവളെ വായിനോക്കി ഇരിക്കാൻ അല്ല പറഞ്ഞത്.... ശ്രദ്ധിക്കാൻ ആണ്....."


ഇക്കാക്ക ഷാഹിക്കാനെ ആക്കിയത് കേട്ടപ്പോ ഞാൻ ചിരിക്കാൻ തുടങ്ങി... എന്റെ ചിരി കണ്ട് ചടച്ചിട്ട് ഷാഹി ഇക്കാക്കന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു....


"പതുക്കെ കുത്ത് ചെക്കാ.....അല്ലെങ്കിൽ ഇപ്പോ കഴിച്ചതൊക്കെ കൂടി റിട്ടേണടിച്ചു വരും....."


"ഹഹഹ്ഹ,,,,,"


"എങ്കിൽ ഓകെ....ബൈ....."


"ആഹ്,,,,ഓകെ...."


"ഇശൂ,,,,വരാം......"


ഞാൻ തലയാട്ടി ചിരിച്ചു.....ഇക്കാക്ക ഒന്ന് സൈറ്റടിച്ചു കൊണ്ട് പോയി.....


ഇക്കാന്റെ വണ്ടി ഗേറ്റ് കടന്ന് പോയതും ഞാൻ എന്റെ ഹബ്ബിയെ നോക്കി... അപ്പൊ ചെക്കൻ എന്തോ ഗാഢമായ ചിന്തയിൽ ആണ്.....ഞാൻ അവന്റെ  മുന്നിൽ പോയി നിന്ന് അവനെ തന്നെ നോക്കാൻ തുടങ്ങി...


"എന്താടി ഉണ്ടക്കണ്ണി നോക്കുന്നത്.... ഇങ്ങനെ നോക്കിയാൽ പേടിച്ച് പോവുമല്ലോ...."


"അയ്യട,,,,,,പേടി പോലും...ഹും...."


"എന്താടി...."


"ഒന്നുമില്ല...."


എന്നും പറഞ്ഞു ഞാൻ മുഖം കോട്ടി കൊണ്ട് തിരിഞ്ഞു നടന്നതും ഷാഹിക്ക എന്റെ കൈ പിടിച്ച് വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി.....ഞാൻ ചൂടന്റെ മുഖത്തേക്ക് നോക്കാതെ താഴോട്ട് നോക്കി നിന്നപ്പോ അവൻ എന്റെ മുഖം പിടിച്ചുയർത്തി.....


ഞാൻ അവന്റെ കണ്ണിലേക്ക് നോക്കിയതും അവൻ സൈറ്റ് അടിച്ചു കാണിച്ചു.....


കണ്ട്രോൾ പോകാൻ എനിക്ക് വേറെ എന്തേലും വേണോ....ഈ ചെക്കൻ ആണെങ്കിൽ ഒടുക്കത്തെ ലുക്കും ആയി പോയി.....ഒരു കടി കൊടുക്കാൻ ഒക്കെ തോന്നുന്നുണ്ട്.....പിന്നെ സിറ്റൗട്ടിൽ ആയത് കൊണ്ട് ഞാൻ കണ്ട്രോൾ ദൈവങ്ങളോട്‌ ചോദിച്ചു കുറച്ച് കണ്ട്രോൾ ഒക്കെ വാങ്ങി വെച്ചു....


"ദേ ഷാഹിക്കാ,,,,,,ആരേലും കാണും... വിട്..."


"കണ്ടോട്ടെ,,,, അതിനെന്താ...."


"ഛെ,,,,നിങ്ങൾക്ക് നാണമില്ലെങ്കിൽ എനിക്കുണ്ട്.....വിട് മനുഷ്യാ...."


"ഇല്ല മോളെ,,,,,"


"കളിക്കല്ലേ ഇക്കാ....."


"ഹഹഹ,,,നിനക്കെന്താ ഇത്ര വെപ്രാളം..."


"ഒന്നുല്ല.....നിങ്ങള് വിട്ടേ...."


"ഞാനിന്നലെ നിന്നോടൊരു കാര്യം ചോദിച്ചിട്ട് നീയെനിക്ക് ഇതുവരെ തന്നില്ല..."


"അയ്യോ,,,,,അതൊക്കെ ഇവിടെ വെച്ച് തരാൻ കഴിയുന്ന കാര്യം ആണോ....."


"തരാൻ പറ്റുന്ന സ്ഥലത്ത് വെച്ച് ചോദിച്ചിട്ട് നീ തന്നില്ലല്ലോ.... അപ്പൊ പിന്നെ എവിടെ നിന്നായാലും കുഴപ്പമില്ല....."


"അയ്യട,,,,,എന്നിട്ട് വേണം അത് ആരെങ്കിലും കാണാൻ...."


"കണ്ടാൽ എന്താടി കോപ്പേ....ഞാൻ നിന്റെ ഭർത്താവ് അല്ലെ.....നീയെന്റെ ഭാര്യ അല്ലെ...."


"എന്നു കരുതി,,,, കണ്ട സ്ഥലത്ത് നിന്നൊക്കെ കിസ് ചെയ്യാൻ പറ്റുമോ...."


"ഇപ്പൊ ഇങ്ങോട്ട് ആരും വരില്ല.... നീ പെട്ടെന്ന് താ....."


"ഛെ,,,,,ഇങ്ങനൊരു മനുഷ്യൻ...."


"താ പെണ്ണേ...."


★★★★★★★★★★★★★★★★★★★★


അവൾ എന്റെ തലക്കിട്ടൊരു കൊട്ട് തന്നതും....


"അയ്യേ,,,,,ഞങ്ങൾ ഒന്നും കണ്ടില്ലേ,,,"


എന്ന അപശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു...


ഞങ്ങൾ രണ്ടും ഞെട്ടലോടെ വിട്ട് നിന്ന് കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും ദേ നിൽക്കുന്നു എന്റെ അളിയനും പെങ്ങളും അനിയനും...കണ്ണ് പൊത്തി നിൽപ്പാണ് മൂന്നും കൂടി.....


ഞാനും ഇശുവും ചമ്മി ഒരു വകയായി മുഖത്തോട് മുഖം നോക്കി.....അവര് മുഖത്ത് നിന്ന് കയ്യെടുത്തു ഞങ്ങളെ നോക്കി ആക്കി ചിരിക്കാൻ തുടങ്ങിയപ്പോ ഞങ്ങൾ രണ്ടും അവരെ നോക്കി സൈക്കിളീന്ന് വീണ ഇളി പാസാക്കി....ഞാൻ മെല്ലെ മുങ്ങാൻ നോക്കിയതും നിച്ചു എന്നെ അവിടെ തന്നെ പിടിച്ചു നിർത്തി....


"ഹാ,,,,, അളിയൻ എങ്ങോട്ടാ മുങ്ങുന്നെത്...ഇവിടെ നിൽക്ക്,,,ഞങ്ങൾ ഒന്ന് കാണട്ടെ കള്ള കാമുകനെ...."


"നിനക്കൊക്കെ ഒന്ന് ശബ്ദമുണ്ടാക്കി വന്നൂടെ ടാ,,,,,ഛെ,,,,നാണം കെട്ട്...."


ഞാൻ അവന്റെ ചെവിയിൽ പറഞ്ഞതും ചെക്കൻ എന്നെ ഇക്കിളി ആക്കാൻ തുടങ്ങി....


"എന്തോ,,,,എങ്ങനെ,,,,കേട്ടില്ല...."


"ടാ,,,,മതി മതി..."


"സ്ഥലകാല ബോധമില്ലാതെ രണ്ടും കൂടി ഇവിടുന്ന് റൊമാൻസ് കളിച്ചിട്ടു ഇപ്പൊ ഇങ്ങോട്ട് വന്ന ഞങ്ങൾക്ക് ആയോ കുറ്റം...."


"മതി,,,,, ഞാനൊന്നും പറഞ്ഞില്ല.... ഹോ..."


അവന്റെ കൈ പിടിച്ചു വെച്ച് കൊണ്ട് ഞാൻ പറഞ്ഞു...എല്ലാരും നല്ല ചിരിയാണ്....പെട്ടെന്ന് ഷാദി എനിക്ക് ഇട്ട് പാര വെച്ചു....


"അല്ലെങ്കിലും ഇവർക്ക് റൊമാൻസ് കളിക്കാൻ ഏത് സ്ഥലം എന്നൊന്നും ഇല്ല....കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ഞാൻ കണ്ടതല്ലേ.... ഉം ഉം...."


"ടാ തെണ്ടി,,,,നിന്നെ ഞാനിന്ന് ശരിയാക്കും..."


നിങ്ങൾക്ക് മനസ്സിലായോ അവനെന്താ പറഞ്ഞത് എന്ന്.....അന്നൊരിക്കൽ ഞാൻ ഇശൂവും ആയി വഴക്കിടുമ്പോ അവൾടെ കൈ പിടിച്ചു തിരിക്കുന്നത് ഇവൻ കണ്ടില്ലേ,,അത് തെറ്റിദ്ധരിച്ചിട്ടാണ് അവൻ ഇവിടുന്ന് ഡയലോഗ് അടിക്കുന്നത്....


അവൻ പറഞ്ഞത്  കേട്ടപ്പോൾ ഞാനും ഇശുവും ചമ്മി നാറി,,,അവര് മൂന്നും കൂടി പൊരിഞ്ഞ ചിരിയും,,,ഇതൊരു മാതിരി ഹലാക്കിലെ അവിലും കഞ്ഞി ആയിപ്പോയല്ലോ പടച്ചോനെ.....


ഷാദിക്കു നല്ലൊരു ചവിട്ട് കൊടുത്തപ്പോ എനിക്ക് കുറച്ച് സന്തോഷം ആയി....


■■■■■■■■■■■■■■■■■■■


വൈകുന്നേരം ആയപ്പോ നിച്ചുക്കയും ചെപ്പുവും പോയി.....മിന്നുമോൾ പോയപ്പോ എന്തോ സങ്കടം.....ഇപ്പൊ ഉമ്മയും ഉപ്പയും ഷാദിയും വയനാട്ടിലേക്ക് പോകാൻ റെഡി ആകുവാണ്....


ഞാൻ ഉപ്പാക്കും ഉമ്മാക്കും വേണ്ട ഡ്രെസ് ഒക്കെ ബാഗിലാക്കി വെച്ച് ഷാദിയുടെത് എടുത്തു വെക്കാൻ അവന്റെ റൂമിലേക്ക് പോയി.....


ചെക്കൻ അപ്പൊ ബാത്‌റൂമിൽ ആയിരുന്നു.....


"ഷാദി,,,,നിന്റെ ഡ്രെസ് ഒക്കെ എടുത്തു വെച്ചോ....."


"ഇല്ല ഇത്തൂ,,,,,നിങ്ങള് നോക്കി എടുത്ത് വെക്ക്....."


"ആഹ്....."


അവന്റെ ഷെൽഫ് തുറന്ന് ഓരോന്ന് ആയി എടുത്തു വെക്കുമ്പോ ഒരു ഡയറി കണ്ടു....


ഞാൻ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി.....ചുമ്മാ അതൊന്ന് തുറന്ന് നോക്കിയപ്പോ ഫസ്റ്റ് പേജിൽ കണ്ടത്...


*എന്റെ ജീവൻ* എന്ന് വലിപ്പത്തിൽ എഴുതിയത് ആണ്....


ഞാൻ കൗതുകത്തോടെ അതിലെ ഓരോ പേജും മറിച്ചു നോക്കാൻ തുടങ്ങി.....അതിലെ വരികൾ ഓരോന്നും ഞാൻ വായിച്ചു നോക്കാൻ തുടങ്ങി.....


*കൂട്ടുകാരുടെ കൂടെ ചുമ്മാ ഒരു കോളേജിന്റെ ഭാഗത്തൂടെ ചുറ്റിയടിക്കുമ്പോ ആണ് ഞാൻ അവളെ കാണുന്നത്,,,,,എന്തൊരു മൊഞ്ചത്തിയാ അവൾ......ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് അവളെ ഇഷ്ടായി..... *


 ആദ്യത്തെ പേജിൽ ഇതായിരുന്നു.....


രണ്ടാമത്തെ പേജ് തുറന്ന് നോക്കിയപ്പോൾ,,,


*അവളെ കാണാൻ അതിന് ശേഷം എന്നും ഞാൻ കോളേജിലേക്ക് പോകും എങ്കിലും കാണാൻ കഴിഞ്ഞില്ല,,,, വല്ലാത്ത നിരാശ തോന്നി എനിക്ക്.....*


മൂന്നാം പേജിൽ,,,,


*ഇന്ന് ഞാൻ അവളെ വീണ്ടും കണ്ടു,,,,, ബസ്റ്റോപ്പിലേക്ക് നടക്കുന്നത്.....അവൾ അറിയാതെ അവളെ ഞാൻ നോക്കി നിന്നു.....ഇത്രയും ദിവസം അവളെ കണ്ടില്ലെങ്കിൽ കൂടി അവളോട് എനിക്കെന്തോ ഇഷ്ടം ആയിരുന്നു.....*


നാലാം പേജിൽ,,,,,,,


*ഇന്ന് ഞാൻ ഒരു ഫ്രണ്ട് മുഖേനെ അവൾടെ പേര് മനസ്സിലാക്കി,,,,,ആ കോളേജിൽ ഡിഗ്രി തേർഡ് ഇയർ ആണെന്നും അറിഞ്ഞു.....*


അഞ്ചാം പേജിൽ,,,,


*പലതവണ അവളോട് ഇഷ്ടം പറയാൻ ശ്രമിച്ചു,,,,പക്ഷെ കഴിഞ്ഞില്ല....മറഞ്ഞു നിന്ന് പ്രണയിക്കുകയായിരുന്നു ഞാൻ....ദിവസങ്ങൾ ഓരോന്നും ഞാൻ തള്ളിനീക്കി......*


ആറാമത്തെ പേജിൽ എഴുതിയ കാര്യം കണ്ടതും എന്റെ കണ്ണിൽ ഇരുട്ട് കയറിയത് പോലെ തോന്നി... അതോടൊപ്പം തന്നെ ഷാദി കുളി കഴിഞ്ഞു ഇറങ്ങി.....


ഞാൻ ഞെട്ടി തിരിഞ്ഞു കൊണ്ട് അവനെ നോക്കി,,,,,എന്റെ കയ്യിൽ ആ ഡയറി കണ്ടതും അവന്റെ മുഖം വിളറി വെളുത്തു....


_______________________________



"ഇത്ത...ഞാൻ...അത്...ആ ഡയറി..."


അവന്റെ മുഖത്ത് നിന്ന് കണ്ണെടുത്ത് ഞാൻ ഒന്നൂടെ ഡയറി നോക്കി..അതിലെ വരികൾ ഒന്നൂടെ വായിച്ചു.....


*ഫിൻഷാ,,,,എന്റെ ഖൽബ് കട്ടെടുത്ത രാജകുമാരി,,,,ഇഷ്ടമാണ് ഒരുപാട്,,, സ്വന്തമാക്കിയിരിക്കും ഞാൻ...*


അതിന്റെ കൂടെ തന്നെ വെച്ച ആ ഫോട്ടോ എടുത്ത് ഞാൻ ഷാദിയെ നോക്കി....


"ഷാദി,,,ഇത് ഫിനു അല്ലെ...ഫാരിസിന്റെ പെങ്ങൾ...?"


"ഹ്മ്മ,,,അതേ,,,ഞാൻ അവളെ കാണാൻ തുടങ്ങീട്ട് രണ്ടുമാസം ആയതെ ഉള്ളൂ... ആ സമയത്ത് എഴുതിയതാ ഡയറി ഒക്കെ...അതിന് ശേഷം ഞാൻ അവളോട് തുറന്ന് പറഞ്ഞു എന്റെ ഇഷ്ടം...ആദ്യം അവൾ സമ്മതിച്ചില്ല എങ്കിലും പിന്നീട് അവൾക്കും ഇഷ്ടാണെന്ന് പറഞ്ഞു...ഡയറി എഴുത്ത് പിന്നീട് ഇല്ലായിരുന്നു....ഇതിനിടെ അവൾടെ ഫോട്ടോ ചോദിച്ചപ്പോ തന്നു അവൾ....അതാ ഇത്....


കുറച്ച് ദിവസം മുൻപേ ആണ് ഞാൻ അറിയുന്നത് ഫാരിസിന്റെ അനിയത്തി ആണ് എന്റെ പെണ്ണെന്ന്.... പക്ഷെ,,,, അതിനേക്കാൾ ഞാൻ ഞെട്ടിയത് ഇത്താന്റെ ശത്രുവിന്റെ പെങ്ങൾ ആണ് അവളെന്ന് അറിഞ്ഞപ്പോ ആണ്.......


ഇത് നിങ്ങളോട് പറയണം എന്ന് കരുതിയതാണ്...പക്ഷെ കഴിഞ്ഞില്ല...


ട്രസ്റ്റ് മി ഇത്ത ഫിനു പാവമാണ്....ഞാൻ അവളെ നന്നായി മനസ്സിലാക്കി... അവൾ ഒരിക്കലും അവൾടെ വീട്ടുകാരെ പോലെ അല്ല.....ഫിനു പറഞ്ഞിട്ട് തന്നെ എനിക്ക് മുന്നേ നിങ്ങളുടെ കഥയൊക്കെ അറിയാമായിരുന്നു....ബട്ട് അതിലെ വ്യക്തികൾ നിങ്ങൾ രണ്ടുപേരും ആണെന്ന് ഇന്നലെ ഇക്ക പറഞ്ഞപ്പോ ആണ് മനസ്സിലായത്...."


"ഫിനു നല്ല കുട്ടിയാണ് ഷാദി.... അത് നീ പറയാതെ തന്നെ എനിക്കറിയാം... പക്ഷെ,,,,"


"അവളെ നമുക്ക് ഇങ്ങോട്ട് കൊണ്ടുവരാം ഇത്ത...അവൾടെ വീട്ടുകാർ എന്തായാലും ഇതിന് സമ്മതിക്കില്ല...പക്ഷെ ഇത്തയും ഇക്കയും എന്റെ കൂടെ നിൽക്കണം.... ഇക്ക ഇതിന് സമ്മതിക്കില്ല ചിലപ്പോൾ... ഇത്ത സമ്മതിപ്പിക്കണം....പ്ലീസ്...."


"നീ പേടിക്കണ്ട,,,, നിന്റെ ഇക്കാനോട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം...."


അതും പറഞ്ഞു ഞാൻ അവന്റെ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങി.....


★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★


ഉപ്പയും ഉമ്മയും ഷാദിയും പോയി കുറച്ചു കഴിഞ്ഞപ്പോ ഇഷു എന്റെ അടുത്ത് വന്നിരുന്നു.....ഞാൻ അവളെ നോക്കാതെ ഫോണിലേക്ക് നോക്കി ഇരുന്നു....അവൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് അവൾടെ മുഖം കണ്ടാൽ അറിയാം....


"ഇക്കാ...."


"എന്തേ...?"


"എനിക്കൊരു കാര്യം പറയാൻ ഉണ്ട്....."


"പറയെടി..."


"ആദ്യം നിങ്ങള് ആ ഫോണൊന്ന് മാറ്റി വെക്ക്...."


എന്നും പറഞ്ഞു കലിപ്പ് ആയപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ഫോണ് മാറ്റി വെച്ചിട്ട് അവൾടെ നേരെ തിരിഞ്ഞിരുന്നു....


"ആഹ്,,,,ഇനി പറയ് ഭാര്യേ,,,, എന്താ നിനക്ക് പറയാൻ ഉള്ളത്......"


"അത് പിന്നെ...."


"ഹ്മ്മ....പറയെടി പെണ്ണേ..."


"അത് ഇക്കാ ഷാദി...."


"ഷാദിയുടെ കാര്യം ആണെങ്കിൽ നീ പറയണ്ട.... അവന്റെ ഇഷ്ടത്തിന് ഞാൻ ഒരിക്കലും എതിര് നിൽക്കില്ല....."


"ഇക്കാ!!! നിങ്ങള്,,,,നിങ്ങളിതെങ്ങനെ അറിഞ്ഞു....."


"ഞാൻ അവന്റെ ഇക്ക  അല്ലെടി.... നീയെന്താ എന്നെ കുറിച്ച് കരുതിയത്...."


"എന്നാലും,,,,???"


"ഒരെന്നാലും ഇല്ല,,,,,അവന്മാരെ കൊന്നിട്ട് ആണെങ്കിലും ഞാൻ ഫിനുവിനെ ഷാദിയുടെ കയ്യിൽ കൊടുക്കും....ഷാഹിയാണ് പറയുന്നത്..."


"എന്റെ ഇക്ക മുത്താണ്...."


"മുത്താണ് എന്ന് പറഞ്ഞാൽ മാത്രം പോരല്ലോ..."


"പിന്നെയെന്തു വേണം...."


"എന്ത് വേണമെന്ന് പറഞ്ഞാലും നീ തരുമോ....."


"ഇപ്പൊ തരില്ല....പിന്നെ തരാം......"


എന്നും പറഞ്ഞു അവൾ എന്നെ തള്ളിമാറ്റി റൂമിന്റെ പുറത്തേക്ക് പോയി....


"ഡി,,,,നിന്നെ ഞാൻ വിടില്ല....."


എന്നു ഞാൻ അവിടുന്ന് വിളിച്ചു കൂവി....


ഹും,,,, വൈഫി ആണ് പോലും വൈഫി,,, നിന്നെ ഞാൻ ശരിയാക്കി തരാടി.....


■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■ 


രാവിലെ എഴുന്നേറ്റ്‌ ജോലി ഒക്കെ തീർത്ത് കോളേജിൽ പോകാൻ വേണ്ടി റെഡി ആകുവാണ് ഞാൻ....


"ഇഷു...എന്റെ ഷർട്ട് എവിടെ....."


ചെക്കൻ അവിടുന്ന് വിളിച്ചു കൂവി...


"നിങ്ങൾക്ക് കണ്ണ് കാണുന്നില്ലേ...മുന്നിൽ ഉണ്ടെങ്കിൽ പോലും വിളിച്ചു കൂവും...."


"ഇതൊക്കെ ഒരു രസല്ലേ ഇഷൂ....."


"ഭയങ്കര രസം തന്നെ...."


ഞാൻ അങ്ങനെ സ്‌കാഫ് ഒക്കെ ചെയ്ത് ഒന്നൂടെ മിറർ നോക്കി...


"ഇഷൂ...ഇവിടെ വാ..."


പടച്ചോനെ,,,ഈ ഷാഹിക്കാനെ കൊണ്ട് തോറ്റല്ലോ....


ഞാൻ പോവുമ്പോ ഷർട്ടിന്റെ ബട്ടൻസ് ഇടാതെ എന്നെ വെയിറ്റ് ചെയ്ത് നിൽക്കുവാണ് കുരുത്തംകെട്ട ഹബ്ബി....


"എന്താണ്...."


"ഇക്കാക്ക് ഈ ബട്ടൻസ് ഇട്ടു താ...."


"അതെന്താ,,,,നിങ്ങൾക്ക് ഇടാൻ അറിയില്ലേ..."


"ഇഷൂ... മുത്തല്ലേ...."


"ആഹാ,,,, സോപ്പിങ്ങോ...."


"ഇല്ലെങ്കിൽ പോട്ടെ,,,,സാരമില്ല...."


എന്റെ കെട്ടിയോൻ ഇത്തിരി സങ്കടം ഒക്കെ മുഖത്ത് ഫിറ്റ് ചെയ്ത് പറഞ്ഞതും ഞാനൊന്ന് ചിരിച്ചു കൊണ്ട് മൂപ്പരെ അടുത്ത് പോയി......


"നേരെ നിൽക്ക് മനുഷ്യാ....."


ഞാൻ പറഞ്ഞപ്പോ ഒന്നിളിച്ചു കാണിച്ചു കൊണ്ട് നേരെ നിന്നു...ഞാൻ ഇക്കാന്റെ ബട്ടൻസ് ഓരോന്ന് ആയി ഇട്ടു കൊടുക്കുമ്പോ ചെക്കൻ എന്റെ മുഖത്ത് ചിത്രം വരച്ച് കളിക്കുവാണ്....


"ഇഷൂ,,,,"


"ഹ്മ്മ..."


"ഒന്നുല്ല...."


"പറയ്.... "


"ഒന്നുല്ലെടി...."


"പറയ് ചെക്കാ...."


എന്നും പറഞ്ഞു ഞാൻ അവന്റെ കോളറയിൽ  പിടിച്ചു വലിച്ചു എന്റെ അടുത്തോട്ട് ആക്കി.....അപ്പൊ തന്നെ അവൻ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തം തന്നു....ഞാൻ അവനെ പിന്നിലേക്ക് തള്ളി മുടി കുളമാക്കി കൊടുത്തു...എന്നിട്ട് വേഗം പുറത്തേക്ക് ഓടി....


* * *


എന്നെ കോളേജിൽ കൊണ്ടുവിട്ടു ഇക്ക നേരെ ഓഫീസിലേക്ക് പോയി...ഞാൻ ഗേറ്റ് കടന്ന് കയറിയതും പെട്ടെന്ന് എന്റെ മുന്നിലേക്ക് ഒരാൾ കേറി നിന്നു.....


"അനസ്,,,"


"ഹോ,,,,,അപ്പൊ തമ്പുരാട്ടി ഞങ്ങളെ ഒന്നും മറന്നില്ല അല്ലേ.....സന്തോഷം....."


അപ്പൊ തന്നെ അവന്റെ ഫ്രണ്ട്സും എന്നെ ചുറ്റി നിന്നു....


"മറക്കാനോ...എങ്ങനെ മറക്കും.....എന്താടി നീ അങ്ങനെ പറഞ്ഞത്...."


"പണ്ടേ നീ ഇത്തിരി ബോൾഡ് ആണ്....ഇപ്പൊ അത് നന്നായി കൂടിയല്ലോ....."


"ചുറ്റും ജീവനോടെ കത്തിക്കാൻ പോലും മടിയില്ലാത്ത ചെകുത്താൻമാർ ആവുമ്പോൾ എങ്ങനെ ഞാൻ ബോൾഡ് ആവാതിരിക്കും....."


"നിന്റെ പ്രസംഗം ഒന്നും എന്നോട് വേണ്ട...."


"ഛീ നിർത്തെടാ...സത്യം പറയുമ്പോ നിനക്ക് ഒക്കെ പ്രസംഗം അല്ലെ...ഓർത്ത് വെച്ചോ നീ....ഇശലിന്റെയും  ഇജാസിന്റെയും പകയ്ക്ക് മുന്നിൽ നിനക്കൊന്നും നിൽക്കാൻ പോലും കഴിയില്ല....കുടുംബത്തോടെ ചുട്ടെരിക്കും...കാത്തിരുന്നോ നീ..."


■◆◆◆◆◆■◆◆◆◆◆■◆◆◆◆◆■


അവൾടെ കണ്ണിലെ പക കണ്ടതും അനസിന് ഭയം തോന്നി...


"നിന്റെയൊക്കെ തന്തയും തള്ളയും ഇക്കാക്കമാരും ഉണ്ടല്ലോ...പോയി പറഞ്ഞേക്ക്...ഞങ്ങൾ തിരിച്ചു വന്ന കാര്യം......"


എന്നും പറഞ്ഞു ഇശൽ നടന്നകന്നപ്പോൾ അനസ് പകച്ചു നിന്നു...


ഇവൾ ഇങ്ങനെ പക വെച്ചാൽ അത് കുടുംബത്തിന് ഭീഷണി ആണ്.... ഒന്നിനെയും പേടി ഇല്ലാത്ത പ്രകൃതം ആണ് ഇഷലിന്റെത്.....ഇജാസ്ക്കയും അങ്ങനെ തന്നെ....ഇപ്പൊ ഇക്ക ആണെങ്കിൽ IPS ഓഫീസറും.....


ഇഷലിന്റെ ഹസ്ബന്റ് ആണെങ്കിൽ ആളൊരു പുപ്പുലി ആണ്....കേട്ടറിവ് അല്ലല്ലോ,,,കൊണ്ടറിവ് അല്ലെ....ഹോ....


അനസിന്റെ മനസിലേക്ക് ആ സംഭവം തെളിഞ്ഞു വന്നു....


ക്ലാസ് കട്ടാക്കി ഫ്രണ്ട്സിന്റെ കൂടെ ചുറ്റി അടിക്കാൻ പോയതായിരുന്നു.... ഷോപ്പിലും മറ്റുമായി കയറി ഇറങ്ങി നടക്കുമ്പോ ആണ് ഒരു പെണ്ണിനെ കണ്ടത്...ഒരു കൊച്ചു സുന്ദരി...


അവളെ വായിനോക്കി ഇരിക്കാൻ തുടങ്ങി....എന്റെ നോട്ടം സഹിക്കാൻ കഴിയാതെ ആ പെണ്ണ് അവിടുന്ന് മാറി.... ഞാനും ഫ്രണ്ട്സും വിട്ടു പിന്നാലെ.... അവൾ എവിടെ പോയോ,,,അവിടെ ഒക്കെ ഞങ്ങൾ എത്തി....


എന്നെ കാണുന്ന സ്ഥലത്ത് നിന്നൊക്കെ അവൾ മുങ്ങി...അവസാനം ദേഷ്യം വന്നപ്പോ ഞാൻ അവൾടെ കയ്യിൽ കയറി പിടിച്ചു....അധികം ആരും ഇല്ലാത്ത സെക്ഷൻ ആയിരുന്നു..... അതുകൊണ്ട് തന്നെ ആരും കാണില്ല എന്ന് ഉറപ്പിച്ചു.....


പെട്ടെന്ന് ആണ് എവിടുന്നോ ഒരു ചവിട്ട് കിട്ടിയത്...നോക്കിയപ്പോ ദേ നിക്കണു ഒരു ലുക്കൻ കട്ടക്കലിപ്പോടെ....എന്നെ ഒരു വാക്ക് പോലും മിണ്ടാൻ സമ്മതിക്കാതെ എടുത്തിട്ടടിച്ചു....


മുക്കിൽ നിന്നും വായിൽ നിന്നും ഒക്കെ ചോര വന്ന് ഞാൻ അവിടെ വീണപ്പോ ആ പെണ്ണ് അവനോട് പോയി താങ്ക്യൂ പറഞ്ഞു.... അപ്പൊ അവൻ എന്റെ അടുത്ത് വന്നിരുന്നു....


"ഇനി മേലാൽ ഏതെങ്കിലും പെണ്ണിനെ നീ തൊട്ടാൽ...നിന്റെ കൈ ഞാൻ വെട്ടും....."


അതും പറഞ്ഞു അവൻ ഒരു ചവിട്ട് കൂടി തന്നിട്ട് പോയി...രണ്ടുദിവസം മുന്നേ ഉപ്പ വന്ന് ഇതാണ് ഇഷലിന്റെ ഹസ്ബന്റ് എന്നും പറഞ്ഞു അവന്റെ ഫോട്ടോ കാണിച്ചു തന്നപ്പോൾ എന്റെ കിളി പോയതാണ്...ഇവരോടൊക്കെ കളിക്കാൻ പോവുമ്പോ സൂക്ഷിക്കണം... ഹ്മ്മ...


അനസ് ഓരോന്ന് ആലോചിച്ചു നേരെ അർഷദിന്റെ അടുത്തേക്ക് വിട്ടു....


"ഇക്കാ..."


"എന്താടാ...."


"ഞാനും ഇഷലും തമ്മിൽ ഉടക്കി...."


"വന്നോ അവൾ...."


"ആഹ്......"


"ഹ്മ്മ,,,,,,പെട്ടുപോയല്ലോ അവൾ... സിംഹമടയിലേക്ക് ആണല്ലോ ആ മാൻ പേട വന്നത്....പാവം....."


"അവൾ രണ്ടും കല്പിച്ചാണ്...."


"വളരെ നല്ലത്...എനിക്കവളെ വേണം.... ബാക്കി ഉള്ളവർക്ക് സ്വത്ത് വേണം... അതിന് ആദ്യം ഇജാസിനെ ഇല്ലാതാക്കണം...അതിന് ശേഷം ആ ഷാഹിലിനെയും...ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ പിന്നെ എനിക്കെന്തോ ഒരു വീർപ്പുമുട്ടലാണ്....അഞ്ചു വർഷം ആയി ഞാൻ ആ വീർപ്പുമുട്ടൽ അനുഭവിക്കാൻ തുടങ്ങിയിട്ട്.....


ഫാരിക്ക് ഏത് പെണ്ണ് ആയാലും കുഴപ്പം ഇല്ല..പക്ഷെ അർഷദ് അങ്ങനെ അല്ല.. ഇശലിനെ മതി എനിക്ക്...അവളെ തന്നെ വേണം....."


ഗൂഢമായ ചിരിയോടെ അവൻ അത് പറഞ്ഞു നിർത്തി.....


● ● ● ● ● ● ● ● ● ● ● ● ● ● ● ● 


ക്ലാസ് കഴിഞ്ഞു പോകാൻ ഇറങ്ങുമ്പോൾ ആണ് പ്യൂണ് വന്ന് പറഞ്ഞത് എന്നെ എന്റെ ക്ലാസ് ടീച്ചർ വിളിക്കുന്നുണ്ടെന്ന്....കമ്പ്യൂട്ടർ ലാബിലേക്ക് പോകാൻ പറഞ്ഞു....ഞാൻ നേരെ അങ്ങോട്ട് പോയി.....പക്ഷെ ലാബിൽ ആരെയും കാണാൻ കഴിഞ്ഞില്ല.....


ഞാൻ അകത്തേക്ക് കയറേണ്ട താമസം ലാബിന്റെ ഡോർ പുറത്ത് നിന്ന് ആരോ ലോക്ക് ചെയ്തു......ഞാൻ ഇത്തിരി പേടിയോടെ ചുറ്റും നോക്കി...പെട്ടെന്ന് ആരോ കയ്യടിക്കുന്ന ശബ്ദം കേട്ടു....


ആ ഭാഗത്തേക്ക് നോക്കിയതും ഞാൻ പോലും അറിയാതെ ആ പേര് ഞാൻ ഉച്ചരിച്ചു.....


*"അർഷദ്"*


" അതെ.... അർഷദ്.... ഓ മൈ സ്വീറ്റി... എത്ര നാളായി നമ്മൾ കണ്ടിട്ട്....? "


 അതും പറഞ്ഞ് അവൻ എനിക്ക് ചുറ്റും നടക്കാൻ തുടങ്ങി.... പിന്നെ എന്റെ മുന്നിലായി വന്നു നിന്നു....


" അഞ്ചു വർഷമായി ഞാൻ നിന്നെയും തേടി നടക്കാൻ തുടങ്ങിയിട്ട്.... എന്നിട്ട് ഇപ്പോഴാണ് നിന്നെ എന്റെ മുന്നിൽ കിട്ടിയത്..... മുമ്പത്തേതിനേക്കാൾ മൊഞ്ചത്തി കുട്ടി ആയിട്ടുണ്ടല്ലോ എന്റെ ഇശൽ...."


" നിന്റെ ഇശലോ....? ഷാഹിയുടെ ഇശൽ... അങ്ങനെ പറയൂ... "


" ഓ സോറി.... ഷാഹിയുടെ ഇഷു.... "


" താൻ എന്തിനാടോ എന്നെ ഇവിടേക്ക് വിളിച്ചു വരുത്തിയത്...? എന്റെ ക്ലാസ് ടീച്ചർ വിളിക്കുന്നുണ്ടെന്ന് കള്ളം പറഞ്ഞ് എന്നെ ഇങ്ങോട്ട് കൊണ്ടു വന്ന അയാളെ ഞാനൊന്ന് കാണുന്നുണ്ട്.... "


" കള്ളമോ.... അതിനെ നിനക്ക് നിന്റെ ക്ലാസ് ടീച്ചർ ആരാണെന്ന് അറിയോ...? നീ ഇവിടേക്ക് വന്നിട്ട് രണ്ടു ദിവസം ആകുന്നതേയുള്ളൂ.... നിന്റെ ക്ലാസ് ടീച്ചർ നിന്റെ ക്ലാസിലേക്ക് ഇതുവരെ വന്നില്ലല്ലോ മോളെ.... "


 അവൻ അത് പറഞ്ഞപ്പോഴാണ് ഞാനും അത് ചിന്തിച്ചത്....


" അയാൾ നിന്നോട് ഒരു കള്ളവും പറഞ്ഞിട്ടില്ല... നിന്നെ വിളിപ്പിച്ചത് നിന്റെ ക്ലാസ് ടീച്ചർ തന്നെയാണ്.... അതായത് ഞാനാണ് നിന്റെ ക്ലാസ് ടീച്ചർ.... അയാൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല.... "


 പടച്ചോനേ.... ഇവനാണോ എന്റെ ക്ലാസ് ടീച്ചർ....


"അതിനിപ്പോ ഞാനെന്ത് വേണം.... മര്യാദയ്ക്ക് ആ ഡോർ  തുറക്ക്.... എനിക്ക് പോകണം..."


" ഇല്ലല്ലോ.... അത്ര പെട്ടെന്ന് നിന്നെ വിട്ടയക്കാൻ വേണ്ടിയാണോ നിന്നെ ഇത്ര കഷ്ടപ്പെട്ട് ഇങ്ങോട്ട് വിളിച്ചു വരുത്തിയത്....? "


 അത്രയും പറഞ്ഞ് എന്റെ കൈ രണ്ടും പിന്നിലാക്കി എന്നെ അവനിലേക്ക് ചേർത്തു നിർത്തി....


" എന്നെ വിട്..... വിടാനാണ് പറഞ്ഞത്... "


" വിടാമെന്നെ... എന്താ ഇത്ര തിരക്ക്.... നിനക്കറിയാമോ.... നിന്നെ ഇങ്ങനെ ഒന്ന് അടുത്ത് കിട്ടാൻ വേണ്ടി എത്ര നാളായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് എന്ന്.... ഓരോ ദിവസവും എന്റെ ഉറക്കം കളയുന്നത് നിന്റെ ഈ സുന്ദരമായ മുഖമാണ് ഇശൽ... സത്യം പറഞ്ഞാൽ നിന്റെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല... യു ആർ സോ ബ്യൂട്ടിഫുൾ....


 നിന്നെ ഞങ്ങളുടെ വീട്ടിൽ നിന്ന് ഇജാസ് മാറ്റിയത് മുതൽ നിന്നെയും തേടി ഞാൻ എത്താത്ത ഒരു സ്ഥലവും ഇല്ല....ഒരുപാട് സ്ഥലങ്ങളിൽ ഞാൻ നിന്നെ അന്വേഷിച്ചു.... അവസാനമായി നിന്റെ വളർത്തുപ്പാ,,, അതായത് എന്റെ മാമന്റെ അടുത്ത് എത്തിയപ്പോഴാണ് നിന്റെ വിവാഹം കഴിഞ്ഞ് കാര്യം അറിയുന്നത്....


 പക്ഷേ അതൊന്നും എന്റെ ലക്ഷ്യത്തിൽ നിന്ന് എന്നെ പിന്നോട്ട് വലിച്ചില്ല.... അടുത്ത ജോലി നിന്റെ ഭർത്താവിന്റെ ഡീറ്റെയിൽസ് കിട്ടുക എന്നതാണ്.... അങ്ങനെ അതും കിട്ടി....ഷാഹിൽ.... എന്റെ സ്വപ്ന സുന്ദരിയെ എന്നിൽ നിന്ന് തട്ടിയെടുത്തവൻ.... പിന്നെ അവനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമ്പോഴാണ് ഇജാസിന്റെ വരവ്...


അതും സിറ്റി പോലീസ് കമ്മീഷണർ ആയിട്ട്.... പക്ഷേ തോറ്റു കൊടുക്കില്ല ഞാൻ.... നിന്നെപ്പോലെ ഒരു കുട്ടിയെ കണ്ടെന്ന് അനസ് പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം,,,, അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല....


 നീ തന്നെയാണോ എന്നുറപ്പിക്കാൻ എനിക്ക് അറ്റൻഡൻസ് രജിസ്റ്റർ മാത്രം മതിയായിരുന്നു.... അതിൽ എന്റെ ക്ലാസ്സിൽ ഉള്ള ഒരു കുട്ടി നീയാണെന്ന് ബോധ്യം ആവാൻ *ഇശൽ ബിൻത് ഇബ്രാഹിം* എന്ന നിന്റെ പേര് മാത്രം മതിയായിരുന്നു.... ബോധ്യമായതിനു ശേഷം ഞാൻ മനപ്പൂർവ്വം ക്ലാസിലേക്ക് വരാതിരുന്നത് ആണ് കേട്ടോ.... "


അതും പറഞ്ഞ് അവൻ എന്നെ പിന്നിലേക്ക് തള്ളി.... ഞാൻ ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു പോയി....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഇഷു വരേണ്ട സമയം കഴിഞ്ഞല്ലോ.... പെണ്ണ് ഇത് എവിടെ പോയതാണ്.... രണ്ട് ചാവി ഉണ്ടായത് ഭാഗ്യം.... അല്ലെങ്കിൽ അവൾ വരുന്നത് വരെ ഞാൻ പുറത്തിരിക്കേണ്ടി വന്നേനെ....


 ഞാൻ ഒന്നു കൂടെ സമയം നോക്കി.... 4.30 ആയല്ലോ.... ഈ കോപ്പല്ലേ പറഞ്ഞത് നാലു മണി ഒക്കെ ആകുമ്പോഴേക്കും എത്തുമെന്ന്.... ഞാനവളെ കോൾ ചെയ്തു നോക്കി...


" The number you are calling is currently switched off... Please call after sometime... "


 ഇതാണ് കിട്ടിയ മറുപടി.... ക്ലാസിൽ ഇരിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കുമെന്ന് അവൾ പറഞ്ഞിരുന്നു.... പക്ഷേ ഇത്രയും സമയമായിട്ടും അവൾ ഓൺ ചെയ്തു വെക്കാത്തത് എന്താ....ഞാൻ പിന്നെ അധികം ആലോചിക്കാൻ നിൽക്കാതെ ബൈക്കുമെടുത്ത് അവളുടെ കോളേജ് ലക്ഷ്യമാക്കി വിട്ടു.....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 വയനാട്ടിൽ മാരേജിനു വേണ്ടി എത്തി അവിടെയുള്ള കസിൻസിനോട് കത്തിയടിച്ചിരിക്കുമ്പോൾ ആണ് ഷാദിയുടെ ഫോണിലേക്ക് ഫിനുവിന്റെ കോൾ വന്നത്.... അവൻ ചെറു ചിരിയോടെ കോൾ അറ്റൻഡ് ചെയ്തു....


" ഫിനു.... "


" ഷാദി.... എനിക്ക് അത്യാവശ്യമായി നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.... "


" എന്താടി.... ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ്.... "


അവൾ പറയുന്ന കാര്യങ്ങൾ കേട്ടതും അവന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.... പടച്ചോനെ ഇത്ത....


" ഫിനു.... നീ വെച്ചോ.... ഞാൻ ഇക്കാക്ക് വിളിച്ചു നോക്കട്ടെ ...."


" ആഹ്.... ഓകെ.... "


 ഷാഹിയെ വിളിച്ചെങ്കിലും അവൻ കോൾ എടുത്തില്ല...


" പടച്ചോനേ.... ഇക്ക ഇത് എങ്ങോട്ടാണ് പോയത്.... വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ... ഇജാസ്ക്കാക്ക് വിളിച്ചു നോക്കിയാലോ...  വിളിക്കാം.... അതാണ് നല്ലത്.... "


 അങ്ങനെ പറഞ്ഞു അവനെ ഇജാസിനെ വിളിച്ചു....


" ഹലോ ഇജാസ്‌ക്കാ.... "


" എന്താ ഷാദി...."


" അത് എന്നെ ഇപ്പോൾ ഫിനു വിളിച്ചിരുന്നു.... "


"Whaatt...? ഫിനുവോ....? അവളും നീയുമായി എന്താണ് ബന്ധം....."


" അതൊക്കെ പിന്നെ പറയാം... ഇപ്പൊ വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്..."


" എന്ത് കാര്യം...? "


" ഇത്ത അവിടെ അർഷദിന്റെ കയ്യിൽ പെട്ടിരിക്കുകയാണ് എന്ന് അനസ് ഫാരിസിനോട് പറയുന്നത് ഫിനു കേട്ടു... കമ്പ്യൂട്ടർ ലാബിൽ ആണെന്നും അവിടുത്തെ ഡോർ പുറമേ നിന്ന് ലോക്ക് ചെയ്തിട്ടാണ്  അനസ് വന്നതെന്നും ഒക്കെ അവനോട് പറയുന്നത് അവൾ കേട്ടു.... "


" വാട്ട്....? എന്റെ ഇഷു.... "


" ഞാൻ ഷാഹിക്കാനെ വിളിച്ചു നോക്കി... പക്ഷേ കോൾ അറ്റൻഡ് ചെയ്യുന്നില്ല.... "


" നീ വെച്ചോ.... എന്റെ പെങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരെയൊക്കെ ഞാൻ ജീവനോടെ കുഴിച്ചു മൂടും.... "


 അത്രയും പറഞ്ഞ് ഇജാസ് പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ്തു ഇഷുവിന്റെ കോളേജ് ലക്ഷ്യമാക്കി വിട്ടു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഞാൻ കോളേജിൽ എത്തുമ്പോഴേക്ക് അഞ്ചു മണി ആയിരുന്നു.... ഗേറ്റ് പൂട്ടി വാച്ച്മാൻ അവിടെ ഉണ്ടായിരുന്നു....


" excuse me... ഈ ഗേറ്റ് തുറക്കാമോ.... "


 എന്റെ ചോദ്യം കേട്ടതും അയാൾ എന്നെ രൂക്ഷമായി നോക്കി കൊണ്ട് എഴുന്നേറ്റു വന്നു....


" എന്തിനാണ്....? "


" എന്റെ ഭാര്യയെ കാണാനില്ല.... ഈ കോളേജിൽ ആണ് അവൾ പഠിക്കുന്നത്... ഇത്രയും സമയമായിട്ടും അവൾ വീട്ടിൽ എത്തിയിട്ടില്ല.... ഗേറ്റ് തുറക്ക്.... എനിക്കൊന്നു നോക്കണം.... "


" ഇതിനകത്ത് ആരുമില്ല.... മൂന്നരയ്ക്ക് ക്ലാസ് ഒക്കെ കഴിഞ്ഞു.... "


" തന്നോട് ഞാൻ മര്യാദക്ക് അല്ലേ കാര്യങ്ങൾ പറഞ്ഞത്.... തനിക്കെന്താ ഗേറ്റ് തുറന്നാൽ... "


" തുറന്നു തരാൻ സൗകര്യമില്ല.... സർ പോകാൻ നോക്ക്.... "


 അയാളത് പറഞ്ഞതും ഞാൻ ഗേറ്റിനു അകത്തു കൂടെ അയാളുടെ കഴുത്തിൽ പിടുത്തമിട്ടു....


" തുറക്കെടോ.... തന്നോടാ പറഞ്ഞത് തുറക്കാൻ.... "


 ശ്വാസം കിട്ടാതെ ഗതികെട്ട് പോക്കറ്റിൽ നിന്ന് കീയെടുത്ത് അയാൾ ഗേറ്റ് തുറന്നു... ഞാൻ അപ്പോൾ തന്നെ അയാളിലുള്ള പിടിയും വിട്ടു..... അയാളെ രൂക്ഷമായി നോക്കി കൊണ്ട് ഞാൻ അകത്തേക്ക് നടന്നു....


 ഇഷുവിന് എന്തോ ഒരു അപകടം വരാൻ പോകുന്നത് പോലെ ഒരു തോന്നൽ....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഞാൻ നിലത്തേക്കു വീണതും അവൻ ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്നിരുന്ന് എന്റെ തോളിൽ കൈ വച്ചു... ഞാൻ വെറുപ്പോടെ അവന്റെ കൈ തട്ടിമാറ്റി....


" എന്താ ഇഷു ഇത്.... എനിക്ക് നിന്നോട് അത്രയും സ്നേഹം ഉള്ളതു കൊണ്ടല്ലേ..."


" എന്നെ തൊട്ടാൽ നിന്റെ കൈ പിന്നെ അവിടെ കാണില്ല.... "


" ആരുടെ ധൈര്യത്തിലാടി നിന്റെ പ്രസംഗം.... നിന്റെ ഭർത്താവിന്റെ ധൈര്യത്തിലാണോ.... അതോ നിന്റെ ആങ്ങളയുടെ ധൈര്യത്തിലോ....? "


" അവർ രണ്ടുപേരും എന്റെ ധൈര്യം തന്നെയാടാ.... അതിലുപരി എന്റെ അഹങ്കാരവും എന്റെ ഭർത്താവും എന്റെ ആങ്ങളയും തന്നെയാണ്.... "


" ആണോ.... എങ്കിൽ അവന്മാര് രണ്ടും നിന്നെ രക്ഷിക്കാൻ ഇങ്ങോട്ടേക്ക് വരാൻ പോകുന്നില്ല.... ആരെങ്കിലും വന്ന് ഗേറ്റ് തുറന്നു കൊടുക്കരുത് എന്ന് ഞാൻ ആ വാച്ച്മാനോട് പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്..."


" നിനക്കെന്താടാ.... തീരെ ബുദ്ധിയില്ലേ... നിന്റെ കാര്യം വളരെ കഷ്ടമാണ്....വെരി പാതെറ്റിക്.... അവ രണ്ടും ഇങ്ങോട്ട് വരാൻ ഉദ്ദേശിച്ചിട്ട് ഉണ്ടെങ്കിൽ നീയല്ല,,, നിന്റെ തന്ത വിചാരിച്ചാൽ പോലും തടയാൻ കഴിയില്ല....


പിന്നെ ഒരു കാര്യം... "


 അതും പറഞ്ഞ് അവനെ നോക്കി ചിരിച്ചു കൊണ്ട് എന്റെ ബാഗിലുണ്ടായിരുന്ന പേനാക്കത്തി ഞാൻ പതിയെ എന്റെ കൈക്കലാക്കി....


" എന്താടി നിർത്തി കളഞ്ഞത്.... ബാക്കി കൂടി പറയടീ.... "


 അവനത് പറഞ്ഞതും ഞാൻ എന്റെ കയ്യിലുള്ള കത്തി അവന്റെ കഴുത്തിലേക്ക് ചേർത്തു വച്ചു....


" നിന്നെപ്പോലുള്ള അവന്മാരുടെ കയ്യിൽ നിന്ന് എന്നെ എങ്ങനെ രക്ഷിക്കണം എന്ന് എനിക്ക് നന്നായി അറിയാം...."


" ഇശൽ.... തീക്കൊള്ളിയോടാണ് നീ കളിക്കുന്നത്.... "


" പോടാ.... ഈ കത്തി ഒന്ന് അമർത്തിയാൽ അവിടെ തീരും നീ... മര്യാദയ്ക്ക് എന്നെ പറഞ്ഞു വിട്ടോ.... അല്ലെങ്കിൽ നാളെ നിന്റെ ഡെഡ് ബോഡി ആവും എല്ലാവരും കാണുന്നത്..."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


*"ഷാഹീ.... "*


ഞാൻ ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോൾ ആണ് ആരോ വിളിക്കുന്നത് കേട്ടത്...നോക്കിയപ്പോൾ ഇജാസ് ആണ്....അവൻ പെട്ടെന്ന് തന്നെ എന്റെ അടുത്തേക്ക് വന്നു...


"ഇജൂ.... ഇശുവിനെ തിരക്കി വന്നതാണ് ഞാൻ...നീയെങ്ങനെ ഇവിടെ എത്തി..."


ഇജാസ് പറയുന്ന കാര്യം കേട്ടതും എനിക്ക് ദേഷ്യം വന്നു....പിന്നൊരു ഓട്ടം ആയിരുന്നു കമ്പ്യൂട്ടർ ലാബ് ലക്ഷ്യമാക്കി....ഞങ്ങൾ അവിടെ എത്തിയപ്പോൾ അവിടുത്തെ കാഴ്ച കണ്ട് ഞാനും ഇജാസും സ്റ്റക്കായി മുഖത്തോട് മുഖം നോക്കി നിന്നു....



അവിടെ എത്തിയപ്പോൾ അവിടുത്തെ കാഴ്‌ച കണ്ട് സ്റ്റക്കായി ഞാനും ഇജാസും മുഖത്തോട് മുഖം നോക്കി...കമ്പ്യൂട്ടർ ലാബിന്റെ ഡോർ തുറന്ന് അർഷദും ഇശുവും ഇറങ്ങി വരുന്ന വരവ് കണ്ട് ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാതെ ഞാൻ അവളെ നോക്കി നിന്നു....


അർഷദിന്റെ കഴുത്തിൽ അവളൊരു കത്തി വെച്ചിട്ടുണ്ട്... അവൻ ആണെങ്കിൽ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയത്തിൽ പേടിച്ചാണ് നടക്കുന്നത്....ഇശൂ നല്ല ഗൗരവത്തിൽ ആണ്....ഈ ലാബിന്റെ ഡോർ പുറത്ത് നിന്ന് ലോക് ചെയ്തിരുന്നു എന്നല്ലേ ഷാദി ഇജാസിനോട് പറഞ്ഞത്...? പിന്നെങ്ങനെ ഇപ്പൊ ഇവൻ ഇത് തുറന്നത്...?


ഞങ്ങളെ രണ്ടുപേരെയും കണ്ടതും ഇശൂ കണ്ണ് വിടർത്തി ഞങ്ങളെ നോക്കി ചിരിച്ചു....അർഷദ് ദേഷ്യം കൊണ്ട് പല്ലിറുമ്മി....ഇശുവിന്റെ ശ്രദ്ധ ഞങ്ങളിൽ ആണെന്ന് മനസിലാക്കി അവൻ തന്ത്രത്തിൽ ആ കത്തി കൈക്കലാക്കി അവളെ പിടിച്ച് വലിച്ച് അവന് പുറം തിരിച്ച് നിർത്തി ആ കത്തി അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു....


ഒട്ടും പ്രതീക്ഷിക്കാത്ത അറ്റാക് ആയത് കൊണ്ട് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...


"ഓഹ്...എത്തിയല്ലോ രണ്ടാളും... ഞാൻ കാത്തിരിക്കുകയായിരുന്നു നിങ്ങളെ... ഇജാസേ,,,,ആളാകെ മാറിപ്പോയല്ലോ നീ..."


ഇഷുവിന്റെ കഴുത്തിൽ നിന്ന് കത്തി മാറ്റാതെ അവൻ പറഞ്ഞു...


"അർഷദ്.... അവളെ വിട്.... വിടാൻ..."


"ഛെ ഛെ....എന്താ ഇജൂ ഇത്....? ഞാൻ എന്റെ ഇശുവിനെ എന്തെങ്കിലും ചെയ്യുമോ....? ഇശൂ,,,,നീ തന്നെ പറയ്,,,, ഞാൻ നിന്നെ ഉപദ്രവിക്കുമോ...? ഇല്ലല്ലോ....പിന്നെന്തിനാണ് ഇവൻ ഇങ്ങനെ പേടിക്കുന്നത്...?"


ഇതൊന്നും കേട്ടു നിൽക്കാൻ ഉള്ള ക്ഷമ എനിക്ക് ഇല്ലാത്തത് കൊണ്ട് തന്നെ എന്റെ തനി സ്വഭാവം പുറത്തേക്ക് വന്നു...അവൻ ഇജാസിനെ മാത്രം ശ്രദ്ധിച്ച് ഓരോന്ന് പറയുന്ന താക്കത്തിൽ ഞാൻ അവന്റെ കയ്യിൽ നിന്ന് കത്തി പിടിച്ചു വാങ്ങി....


പക്ഷെ ആ പിടി വലിക്കിടയിൽ എന്റെ കൈ നന്നായി മുറിഞ്ഞു ബ്ലഡ് വരാൻ തുടങ്ങി... അത് ശ്രദ്ധിച്ചതും ഇശൂ കൈമുട്ട് മടക്കി അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു....ബാക്കി എല്ലാം നോക്കിയത് ഇജാസ് ആയിരുന്നു... അവനെ ഇടിച്ചൊരു സൈഡിൽ ഇട്ടു....


എന്റെ കൈ നല്ല ആഴത്തിൽ തന്നെ മുറിഞ്ഞത് കൊണ്ട് നന്നായി ബ്ലഡ് പോകുന്നുണ്ട്...ഇശൂ എന്റെ അടുത്തേക്ക് ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു....


"എന്ത് പണിയാണ് ഷാഹിക്കാ കാണിച്ചത്....നന്നായി മുറിഞ്ഞല്ലോ കൈ..."


"അതൊക്കെ പെട്ടെന്ന് അങ്ങ് മാറും പെണ്ണേ..."


"അതൊന്നും പറഞ്ഞാൽ പറ്റില്ല... ഇജാസ്ക്കാ,,,അവനെ അവിടെ വിട്ടേക്ക്....ഷാഹിക്കാടെ കൈയ്യിൽ നല്ല മുറിവുണ്ട്.... വാ...നമുക്ക് ഹോസ്പിറ്റലിൽ പോകാം..."


അവൾ വിളിച്ചു കൂവിയപ്പോ അവനെ തള്ളിയിട്ടു ഇജാസ് ഞങ്ങളുടെ അടുത്തേക്ക് വന്നു...


"മോളെ....നീ എന്റെ കാർ എടുത്ത് അതിൽ ഷാഹിയെ ഹോസ്പിറ്റലിൽ കൊണ്ട് പൊക്കോ....ഞാൻ ഷാഹിയുടെ ബൈക്ക് എടുത്ത് പിന്നാലെ വരാം..."


"ഓകെ..."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


നല്ല ആഴത്തിൽ മുറിവുണ്ട് ഇക്കാന്റെ കയ്യിൽ...വലത് കയ്യിൽ ആണ് മുറിവ് പറ്റിയതും....


"മിസിസ് ഷാഹിൽ..."


"Yes ഡോക്റ്റർ..."


"നല്ല മുറിവുണ്ട്... കുറച്ച് ദിവസത്തേക്ക് ജോലിക്ക് ഒന്നും അയക്കേണ്ട... പിന്നെ കൈ കൊണ്ട് അധികം ഒന്നും ചെയ്യാൻ അനുവദിക്കരുത്....മിസിസ് എപ്പോഴും കൂടെ വേണം...പിന്നെ ഈ മെഡിസിൻ ഒന്നും മുടങ്ങാൻ പാടില്ല...കൃത്യമായി കൊടുക്കണം....ഓകെ..."


"ഓകെ ഡോക്റ്റർ..."


ഞങ്ങൾ സംസാരിക്കുന്നതിനിടയിലേക്ക് ഇജാസ്ക്ക വന്നു...


"May I come in Doctor...?"


"ഹാ...നീയോ...വാടാ..."


എന്നും പറഞ്ഞു ഡോക്റ്റർ കാക്കൂനെ പോയി ഹഗ് ചെയ്തു...


"എന്തൊക്കെ ഉണ്ടെടാ...? സുഖമാണോ നിനക്ക്...?"


"സുഖം...അല്ല,,,നിന്റെ ജോലി ഒക്കെ എങ്ങനെ പോകുന്നു കമ്മീഷണറെ..."


"ജോലിയൊക്കെ അതിന്റെ വഴിക്ക് അങ്ങ് പോകുന്നുടാ..."


"ആണോ...ചോദിക്കാൻ വിട്ടു...നീയെന്താ ഇവിടെ...?"


"Meet my sister ISHAL and her husband SHAHIL..."


കാക്കൂ ഞങ്ങടെ അടുത്തേക്ക് നീങ്ങി നിന്ന് അത് പറഞ്ഞപ്പോൾ ഡോക്റ്റർ കണ്ണു വിടർത്തി ഞങ്ങളെ നോക്കി കൊണ്ട് അടുത്തേക്ക് വന്നു...


"What...? ഇഷുവാണോ ഇത്...? എനിക്ക് കണ്ടിട്ട് ഒട്ടും മനസിലായില്ല...ഒത്തിരി മാറി പോയല്ലോ..."


"അത് തന്നെയാടാ ഇത്രയും നാളിന് ശേഷം എന്റെ പെങ്ങളെ കണ്ടപ്പോൾ ഞാനും പറഞ്ഞത്...ഒരുപാട് മാറ്റം വന്നു എന്ന്..."


"ഹഹ...എന്നാലും നീ ഇവളെ എനിക്ക് കെട്ടിച്ചു തന്നില്ലല്ലോടാ...നിന്നോട് ഞാൻ പണ്ട് മുതൽക്കേ പറയുന്നതല്ലേ ഇശൂനെ എനിക്ക് തരണമെന്ന്...."


"എന്ത് ചെയ്യാനാടാ ചങ്കെ...കാലങ്ങൾക്ക് ശേഷം ഞാനും നീയും കണ്ടു മുട്ടുന്നതിന് മുൻപേ തന്നെ എന്റെ അളിയന്റെ മാസ് എൻഡ്രി കഴിഞ്ഞു പോയില്ലേ...."


ഇതൊക്കെ കേട്ടിട്ട് ഞാൻ കിളി പോയി നിൽക്കുന്നതിനിടയിൽ ഷാഹിക്കാനെ ഒന്ന് നോക്കിയപ്പോ ചെക്കൻ എന്നെ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ട്...


"ഇശൂ.... നിനക്ക് ആളെ മനസിലായോ.."


കാക്കൂ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന മട്ടിൽ തലയാട്ടി....


"ഇർഫാൻ ആണ് ഇത്...."


എന്ന് കാക്കൂ പറഞ്ഞതും ഞാൻ അങ്ങേരെ അന്തംവിട്ടു നോക്കി...


"ഇർഫുക്കയോ....??? എന്നിട്ട് എനിക്ക് ഒട്ടും മനസിലായില്ലല്ലോ...നിങ്ങൾ ഡോക്റ്റർ ഒക്കെ ആയോ മനുഷ്യാ.... I can't believe it..."


"പോടി പോടി....നിന്റെ ഇക്കാക്ക് IPS ആവാമെങ്കിലെ,,,,എനിക്ക് ഡോക്റ്ററും ആവാം..."


"ഓഹോ...അങ്ങനെ..."


"എന്നാലും എന്റെ ഷാഹിയെ...നീ എങ്ങനെ സഹിക്കുന്നു ഇവളെ... സമ്മതിച്ചു തരണം നിന്നെ..."


"ഓഹ്...വല്യ കാര്യമായി പോയി..."


ഞാൻ അതും പറഞ്ഞു മൂപ്പരെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചപ്പോൾ മൂന്നും കൂടി ചിരിക്കാൻ തുടങ്ങി.... കാക്കൂന്റെ ചൈൽഡ് ഹുഡ് ഫ്രണ്ടാണ് ഇർഫുക്ക....ഉപ്പയും ഉമ്മയും മരിച്ച സമയത്താണ് ഞാൻ ഇക്കാനെ അവസാനമായി കണ്ടത്...


പിന്നെ ഫാമിലി ആയി ദുബായിൽ സെറ്റിൽഡ്‌ ആയിരുന്നു...ഇപ്പൊ വീണ്ടും എപ്പോഴാ വന്നതെന്ന് അറിയില്ല...


"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെടാ..."


"ശരി....ഒരു ദിവസം മൂന്നുപേരും വീട്ടിലേക്ക് വാ..."


"വരാം...."


കാക്കൂ അതും പറഞ്ഞു ഇറങ്ങിയപ്പോ ഞാനും ഷാഹിക്കയും ഇക്കാനോട് യാത്ര പറഞ്ഞു കാക്കൂന്റെ പിന്നാലെ ഇറങ്ങി...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഞങ്ങൾ തിരികെ വീട്ടിൽ എത്തിയപ്പോ തന്നെ ഷാദിയുടെ കോൾ വന്നു...


"ഷാഹിക്കാ....എന്തായി...?"


"എന്താവാൻ...നിന്റെ ഇത്ത തേഞ്ഞ വിത്താണെന്ന് മനസിലാക്കാൻ വൈകി പോയി....ഞങ്ങൾ അവിടെ എത്താൻ വൈകിയിരുന്നു എങ്കിൽ ഇവൾ ഇന്ന് ആ അർഷദിനെ കൊന്നേനെ...."


ഞാൻ അതും പറഞ്ഞു പെണ്ണിനെ നോക്കിയപ്പോ അവൾ എന്റെ തലക്ക് നോക്കി ഒരു കൊട്ട് തന്നു ...


"ഹോ...അപ്പൊ പ്രോബ്ലം ഒന്നുമില്ലല്ലോ അല്ലെ..."


"ഉണ്ട്..."


"എന്താ...?"


"എന്റെ കൈക്ക് കാര്യമായി നല്ല പണി കിട്ടി....എന്റെ കൂടെ എന്റെ ഭാര്യ ഇനി അങ്ങോട്ട് വലം കൈ ആയി വേണമെന്ന് ആണ് പറഞ്ഞത്...."


"അയ്യോ...കൈക്ക് എന്തുപറ്റി...?"


"അതൊക്കെ ഇവിടെ എത്തിയാൽ വിശദമായി പറഞ്ഞു തരാം....പിന്നെ ഇതൊന്നും നീ ഉപ്പാനോടും ഉമ്മാനോടും പറയേണ്ട....രണ്ടുപേരും പിന്നെ കല്യാണം കൂടാൻ നിൽക്കാതെ ഇവിടേക്ക് ഓടി വരും..."


"ഹ്മ്മ...ഓകെ...ഞാൻ വിളിക്കാം..."


കോൾ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ പെണ്ണ് എന്നെ നോക്കി കണ്ണു നിറക്കുന്നതാണ് കണ്ടത്...ഞാൻ അവളെ എന്തിനാടി കരയുന്നത് എന്ന മട്ടിൽ നോക്കിയപ്പോ പെണ്ണ് എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി....


"സോറി ഇക്കാ..."


"സോറിയോ...? എന്തിനാടി...?"


"ഞാൻ കാരണം അല്ലെ ഇത് ഉണ്ടായത്.... ഞാൻ മാത്രമാണ് കാരണം..."


"നീ കാരണം ഒന്നുമല്ല...ഞാൻ ഒന്നും ശ്രദ്ധിക്കാതെ കത്തി പിടിച്ചു വലിച്ചതാണ് കാരണം..."


"എന്നാലും,,,"


"ഒരു എന്നാലുമില്ല...ഇനി അതും ആലോചിച്ച് ടെൻഷൻ അടിക്കേണ്ട... കേട്ടല്ലോ..."


എന്നും പറഞ്ഞു ഞാൻ അവൾടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു....


"ഈ ഡോർ ക്ളോസ് ചെയ്‌തിട്ടു പോരെടാ റൊമാൻസ് ഒക്കെ...."


നോക്കിയപ്പോ ഇജാസ് ആയിരുന്നു... ഞാൻ അവനെ നോക്കി പുളിങ്ങ തിന്ന ഒരു ചിരി പാസാക്കി...നല്ല റൊമാൻസിൽ വരുമ്പോ ആരേലും ആയിട്ടു വരും... വല്ലാത്ത അവസ്ഥയാണ് എന്റേത്.... ഇവിടെ ഞാൻ ഒരുത്തൻ ചമ്മി നിൽക്കുമ്പോഴും എന്റെ പൊണ്ടാട്ടിക്ക് ഒരു കൂസലും ഇല്ല....


"കാക്കൂ....അവനെ വെറുതെ വിടരുത്..."


"വെറുതെ വിടാനോ.... കുടുംബത്തിനെ മുഴുവൻ ഞാൻ ജയിലിൽ ആക്കും..."


"ഈ പകയും പ്രതികാരവും മാത്രം മതിയോടാ....നിനക്കും വേണ്ടേ ഒരു ലൈഫ്...?"


ഞാൻ അത് ചോദിച്ചപ്പോൾ രണ്ടും മുഖത്തോട് മുഖം നോക്കി ചിരിച്ചു....


"എന്താ ഒരു ചിരി...?"


"ഷാഹിക്കാ....നിങ്ങൾ അറിയാത്ത ഒരു കാര്യം ഉണ്ട്..."


"എന്തോന്ന്...?"


"നിങ്ങടെ അളിയൻ കഴിഞ്ഞ എട്ടു വർഷമായി ഒരു കുട്ടിയുമായി പ്രേമത്തിൽ ആണ് .."


"എന്തുവാ...? പ്രേമമോ...? എട്ട് വർഷമോ...ആരാടാ ആൾ...?"


ഇശൂ ആളെ പറഞ്ഞതും ഞാൻ അവനെ അത്ഭുതത്തോടെ നോക്കി...അപ്പൊ അവൻ എനിക്ക് സൈറ്റടിച്ച് കാണിച്ച് തന്നു....


_____________________________


 ആള് ആരാണെന്ന് ഇഷു പറഞ്ഞതും ഞാൻ അത്ഭുതത്തോടെ അവരെ നോക്കി....


" വേറെ ആരുമല്ല ഷാഹിക്കാ... ഇന്ന് നമ്മൾ  ഒരു ഡോക്ടറെ കണ്ടില്ലേ... ഇർഫുക്കാനെ... ഇക്കാന്റെ അനിയത്തിയാണ്.... പേര് ഹിബ... "


" എന്നിട്ട് നേരത്തെ നിങ്ങൾ തമ്മിൽ അതിനെക്കുറിച്ച് ഒന്നും പറയുന്നത് കേട്ടില്ലല്ലോ.... ഐ മീൻ,,, ഇർഫാൻ ഇഷുവിനെ തമാശിച്ചതു പോലെ ഒന്നും നിങ്ങളെക്കുറിച്ച് പറഞ്ഞത് കേട്ടില്ലല്ലോ.... "


" ഹാ.... അതൊക്കെ അല്ലേ നിങ്ങടെ അളിയന്റെ ട്രിക്ക്.... ഇവനും അവളും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അവർക്ക് അറിയില്ല.... പക്ഷേ ഈ മഹാനെ ഇർഫുക്കാന്റെ വീട്ടുകാർക്ക് ഒക്കെ ഭയങ്കര ഇഷ്ടം ആയതു കൊണ്ട് അവര് തന്നെ ഇങ്ങോട്ടു ചോദിച്ചിരുന്നു ഹിബയെ കെട്ടാൻ സമ്മതമാണോ എന്ന്.... രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ ആയതു കൊണ്ട്  കള്ള കാമുകൻ അപ്പൊ തന്നെ സമ്മതം മൂളുകയും ചെയ്തു.... സത്യം പറഞ്ഞാൽ,,, ഇവറ്റകളുടെ രണ്ടിന്റെയും കള്ളക്കളി അറിയാതെ വീട്ടുകാർ ഇവർ തമ്മിലുള്ള കല്യാണം പറഞ്ഞു വച്ചു...  "


" ആഹാ,,,, അപ്പോ എന്റെ ഭാര്യ ഇതുപോലെ ആർക്കെങ്കിലും ഉള്ളതാണെന്ന് പറഞ്ഞു വച്ചിരുന്നോ..."


" എന്റെ ഷാഹി,,, ഇവളുടെ സ്വഭാവം വിശ്വസിച്ച് ഒരാൾക്കും വാക്ക് കൊടുക്കാൻ കഴിയില്ല.... "


" അതെന്താടാ...? "


" അങ്ങനെ വാക്ക് കൊടുത്തിരുന്നു എന്നെങ്ങാനും ഇവൾ അറിഞ്ഞാൽ ഒരു കുറവും ഇല്ലെങ്കിൽ പോലും എന്തേലും ഒക്കെ പറഞ്ഞു ഇവൾ അത് മുടക്കിയിരിക്കും.... നിന്റെ കാര്യം പോലും അങ്ങനെയാണെന്ന് ഇവളെങ്ങാനും അറിഞ്ഞിരുന്നെങ്കിൽ പെണ്ണ് പണ്ടേക്കു പണ്ടേ നിന്നെ ഓടിച്ചു വിട്ടേനെ...."


" ആഹാ.... നീ ആള് ഭയങ്കരി ആണല്ലോടി പെണ്ണേ..... അല്ല,,,, എന്നിട്ട് എന്താണ് നിന്റെ പ്ലാൻ...? ഇങ്ങനെ പ്രേമിച്ചു നടക്കാൻ തന്നെയാണോ...? "


" ഞാനും ഇർഫുവും തമ്മിൽ ഇവിടെ വന്നതിനു ശേഷമാണ് വീണ്ടും കാണുന്നത്.... കണ്ടപ്പോൾ തന്നെ അവൻ എന്റെ കഴുത്തിൽ പിടിച്ചു ചോദിച്ചത് എവിടെയായിരുന്നു ഇത്രയും കാലം എന്നാണ്.... ഞാനും ഹിബയും തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നെങ്കിലും അവനിൽ നിന്ന് മറച്ചു വച്ചത് മനപൂർവ്വം തന്നെയാണ്....


 കാരണം ഞാൻ ഈ ലോകത്ത് എവിടെയാണെങ്കിലും അവൻ എന്നെ തേടി വരും എന്ന് ഉറപ്പായിരുന്നു.... അത് വേണ്ടെന്ന് വെച്ചു.... അവന്റെ ഉപ്പാനെ കാണാൻ പോയപ്പോൾ ഉപ്പാന്റെ വായിൽ നിന്നും കേട്ടു ഒരുപാട്.... അപ്പോൾ തന്നെ അവർ പറഞ്ഞത് എത്രയും പെട്ടെന്ന് ഞങ്ങളുടെ വിവാഹം നടത്തണം എന്നാണ്.... അതിനുള്ള ഒരുക്കങ്ങൾ ഒക്കെ അവർ തുടങ്ങുകയും ചെയ്തു...."


" ഹാവൂ സമാധാനമായി.... അപ്പോൾ ഒട്ടും വൈകാതെ നിന്റെ മൂക്കിലും കയർ വീഴും അല്ലേ.... "


 ഞാൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ... അപ്പോഴേക്കും തുടങ്ങി ഇവിടുന്നു ഒരുത്തി അറ്റാക്ക് ചെയ്യാൻ...


" എടീ.... ദുഷ്ടേ...  മതിയെടി.... "


" ആഹാ.... അപ്പോൾ നിങ്ങളെ രണ്ടും ഇവിടുന്നു തല്ലുകയോ പ്രേമിക്കുകയോ എന്താണെന്നു വെച്ചാൽ ആയിക്കോ... ഞാൻ പോകുവാ.... സ്റ്റേഷനിൽ നിന്ന് സിഐയുടെ കോൾ വന്നിരുന്നു.... അർജന്റ് മാറ്റർ ആണ്.... സർ എത്രയും പെട്ടെന്ന് എത്തണം എന്ന് പറഞ്ഞു.... എന്താണ് കാര്യം എന്ന് അറിയില്ല... അപ്പോൾ ഓകെ ബൈ.... "


" കാക്കു.... ചായ കുടിച്ചിട്ട് പോകാം... "


" വേണ്ടടി... പിന്നെ വരാം..."


 അതും പറഞ്ഞു അവൻ പോയി.... അപ്പോൾ എന്റെ പൊണ്ടാട്ടി എന്റെ അടുത്തേക്ക് വന്നു.....


" ഇനി കുറച്ചു ദിവസത്തേക്ക് ഓഫീസിൽ വിളിച്ച് ലീവ് ആണെന്ന് പറഞ്ഞേക്ക്.... ഈ കൈയും വെച്ച് ഇനി ഇവിടുന്ന് എവിടേക്കും പോകാൻ പാടില്ല.... ഞാനും ഇനി കുറച്ചു ദിവസത്തേക്ക് കോളേജിൽ പോകുന്നില്ല.... "


" എടീ.... നിനക്ക് ക്ലാസ് തുടങ്ങിയിട്ട് ആകപ്പാടെ രണ്ടുദിവസം ആകുന്നതേയുള്ളൂ.... അതിനിടയിൽ ഇനി ലീവ് എടുക്കാനോ...? "


" ഓഹോ.... ഞാൻ ക്ലാസിന് പോവുകയാണെന്ന് പറഞ്ഞു രാവിലെ ഇവിടുന്നു പോയാൽ നിങ്ങളെ ഇനി ആര് നോക്കും മനുഷ്യാ...? "


"ഉമ്മ വരില്ലേ...."


" ഉമ്മ വരില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ഇപ്പൊ തൽക്കാലം അതൊന്നും സംസാരിക്കേണ്ട.... നിങ്ങളെക്കാൾ വലുതൊന്നുമല്ല എനിക്ക് ക്ലാസും കോളേജും ഒന്നും.... "


"ഓഹോ.... അപ്പോൾ നിനക്ക് എന്നോട് സ്നേഹം ഒക്കെ ഉണ്ട്...."


" പിന്നെ ഇല്ലാതെ.... കൊഞ്ചാൻ നിൽക്കാതെ റൂമിലേക്ക് നടക്കാൻ നോക്ക് മോനെ.... ഓഫീസിൽ നിന്ന് വന്ന പടി ഉണ്ടല്ലോ.... നടക്ക് നടക്ക്.... "


 എന്നും പറഞ്ഞ പെണ്ണ് എന്നെ ഉന്തി തള്ളി റൂമിലേക്ക് കൊണ്ടു പോയി.... എന്റെ കൈ മുറിഞ്ഞത് കൊണ്ട് അവൾക്ക് നല്ല പണിയാണ് കിട്ടിയത്.... ഇനിയിപ്പോ എന്റെ കാര്യം മുഴുവൻ അവൾ നോക്കണ്ടേ.... പാവം....


" നിങ്ങൾ എന്താ ആലോചിക്കുന്നത്... "


" അല്ലെടീ,,,, ഞാൻ ആലോചിക്കുവായായിരുന്നു... "


" അതല്ലേ ഞാൻ ചോദിച്ചത്... എന്താ ഇത്ര ആലോചിക്കാൻ....? "


" ഇനി മുതൽ നീ എനിക്ക് ഫുഡ് വായിൽ വെച്ച് തരണം.... കുളിപ്പിക്കണം.... പല്ല് തേപ്പിക്കണം... Etc etc etc..... അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്.... ഇതൊക്കെ നീ അല്ലേ ചെയ്യേണ്ടത്.... ഇതൊക്കെ നിനക്ക് ഇഷ്ടാവുമോ.... അതോ ഒരാഴ്ച കൊണ്ട് എന്നെ മടുത്തിട്ട് നീ എന്നെ ഇട്ടേച്ച് പോകുമോ..."


 ഞാൻ ഒരു തമാശയ്ക്ക് ചോദിച്ചു കൊണ്ട് അവളെ നോക്കിയപ്പോൾ അവൾ കണ്ണുനിറച്ച് എന്നെ കെട്ടിപ്പിടിച്ചു.....


"ഇശൂ.... ഡി..."


" എന്തോന്നാ ഷാഹിക്കാ ഇത്.... ഇങ്ങനെ ഒന്നും പറയല്ലേ.... "


" അയ്യേ.... ഞാൻ ചുമ്മാ തമാശയ്ക്ക് ചോദിച്ചതല്ലേ...."


" തമാശക്ക് ആണെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും ചോദിക്കാൻ പാടില്ല... ഈ ജന്മം എനിക്ക് നിങ്ങടെ മടുക്കില്ല... അതിപ്പോ എന്തൊക്കെ സംഭവിച്ചാലും ശരി.... "


" ആണോ.... പക്ഷേ ഇങ്ങനെ വെറുതെ പറഞ്ഞാലൊന്നും ഞാൻ സമ്മതിക്കില്ല... "


 അത് പറഞ്ഞപ്പോൾ അവൾ എന്നെ പിന്നെ എന്ത് വേണം എന്ന രീതിയിൽ നോക്കി....


"ദേ പെണ്ണെ.... കല്യാണം കഴിഞ്ഞിട്ട് ഇത്രയും നാളായി.... ഇത്രയും ആയിട്ട് നീ എനിക്കൊരു കിസ്സ് വരെ തന്നില്ല  എന്ന് ആരെങ്കിലും അറിഞ്ഞാൽ.... അയ്യേ.... നാണക്കേട്...."


" ആഹാ.... മോൻ ഇപ്പൊ കിസ്സ് വേണോ....? "


" വേണം.... "


" തരാമേ.... ഇപ്പൊ തരാം... "


" വേണ്ട വേണ്ട വേണ്ട.... കിസ്സ് തരാം എന്ന് പറഞ്ഞിട്ട് നീ എനിക്ക് വല്ല പണിയും തരാൻ ആണെന്ന് നന്നായിട്ട് അറിയാം.... നിന്നെ ഞാൻ കുറച്ച് ആയില്ലേ കാണാൻ തുടങ്ങിയിട്ട്.... "


" ആഹാ.... കൊച്ചു കള്ളൻ.... കണ്ടുപിടിച്ചു കളഞ്ഞു.... "


" പോടീ കോപ്പേ... എന്റെ ടി ഷർട്ടിന്റെ ബട്ടൻസ് ഒന്ന് അഴിച്ചു താ.... "


" ഞാൻ ഈ സ്കാഫ് ഒന്ന് അഴിച്ചിട്ട് പോരെ... "


" എങ്കിൽ പെട്ടെന്ന് നോക്ക്.... "


"ഓകെ...."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഞാൻ സ്കാഫ് അഴിച്ചു കഴിഞ്ഞ് ഷാഹിക്കാനെ നോക്കിയപ്പോൾ എന്തോ പാവം തോന്നി.... എന്നെ വെയിറ്റ് ചെയ്തു നിൽക്കുകയാണ് പാവം.... എന്നെ രക്ഷിക്കാൻ വന്നിട്ട് ഇക്കാക്ക് ആണ് പണി കിട്ടിയത്....


" കിനാവ് കണ്ട് ഇരിക്കാതെ വാ ഇശൂ... "


"ദാ.... എത്തി...."


 ഞാൻ ഇക്കാനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു കൊടുത്തു....


" ഇഷൂ.... "


" എന്തേ.... "


" ഇങ്ങോട്ട് നോക്കിക്കേ.... "


നിഷ്കളങ്കമായ ആ പറച്ചിൽ കേട്ട ഞാൻ  ചെക്കന്റെ മുഖത്തേക്ക് അങ്ങ് നൈസായി നോക്കി കൊടുത്തു... പക്ഷെ അപ്പൊ ഞാൻ അറിഞ്ഞില്ല എനിക്കിട്ട് പണിയാൻ വേണ്ടിയാണ് ഇത്ര കാര്യമായി നോക്കാൻ പറഞ്ഞതെന്ന്....


ഞാൻ ചെക്കന്റെ മുഖത്തേക്ക് നോക്കിയതും അവൻ എന്റെ ചുണ്ടിലേക്ക് അവന്റെ ചുണ്ട് ചേർത്ത് വെച്ചു...ഒട്ടും പ്രതീക്ഷിക്കാത്ത അറ്റാക് ആയത് കൊണ്ട് തന്നെ എനിക്ക് ഒന്ന് എതിർക്കാൻ പോലും കഴിഞ്ഞില്ല....


എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളിയത് പോലെ തോന്നിപ്പോയി.... അവനെ തള്ളി മാറ്റി അവിടുന്ന് മുങ്ങാൻ നോക്കിയപ്പോഴാണ് രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലെന്ന് മനസിലായത്.... വേറൊന്നും അല്ല....ചെക്കന്റെ ഇടത് കൈ കൊണ്ട് എന്നെ വട്ടം ചുറ്റി പിടിച്ചിട്ടുണ്ട്....അതും അട്ട പറ്റിയത് പോലെ....


പെട്ടെന്ന് ഇക്ക എന്നിൽ നിന്ന് അകന്ന് നിന്നു....അപ്പോഴും എനിക്ക് കിട്ടിയ കിസിന്റെ  ഷോക്ക് മാറാത്തത് കൊണ്ട് ഞാൻ ചെക്കനെ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ നോക്കി..അപ്പോൾ തന്നെ ചെക്കൻ എനിക്ക് സൈറ്റടിച്ച് കാണിച്ചു തന്നു....


അതിന് പകരമായി ഞാൻ കണ്ണുരുട്ടി കാണിച്ചപ്പോൾ എനിക്കൊരു ഫ്‌ളയിങ് കിസ് കൂടെ തന്നു....


"ഇഷൂ.... വാ...."


"തനിയെ പോയി കുളിച്ചാൽ മതി.... എന്നെ കൊണ്ടൊന്നും വയ്യ ഹെല്പ് ചെയ്യാൻ...."


"ഓകെ....എങ്കിൽ ഞാൻ തനിച്ച് കുളിക്കാം....നിന്റെ ഹെല്പ് വേണ്ട... പോരെ...."


"ആഹ്...പൊക്കോ...."


ഞാൻ ചുണ്ട് കോട്ടി കൊണ്ട് അത് പറഞ്ഞപ്പോൾ എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചെക്കൻ ബാത്റൂമിലേക്ക് നടന്നു.... പടച്ചോനെ... കയ്യിൽ വെള്ളം നനയാൻ പാടില്ലല്ലോ... എന്ത് ചെയ്യും...


"അതേയ്...."


"എന്തേയ്...."


"കയ്യിൽ വെള്ളം തട്ടിക്കരുത്..."


"എന്റെ കൈക്ക് വയ്യാത്തത് അല്ലെ... ചിലപ്പോ വെള്ളമൊക്കെ തട്ടിയെന്ന് വരും....സാരമില്ല..."


"സാരമുണ്ട്...."


"ആർക്ക്...."


"എനിക്ക്..."


എന്നും പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റ് ചെക്കന്റെ അടുത്തേക്ക് പോയപ്പോൾ തുടങ്ങി പഹയൻ ചിരിക്കാൻ....അപ്പോൾ തന്നെ ഞാൻ പുറം നോക്കി ഒരടി കൊടുത്തു... അല്ല പിന്നെ....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


രാത്രി ആയപ്പോൾ ഞാൻ ടിവി കാണാൻ ഇരുന്നു....പെണ്ണ് കിച്ചനിൽ പിടിപ്പത് പണിയിൽ ആണ്....എന്തൊക്കെ പറഞ്ഞാലും,,,,അവൾ ഉണ്ടാക്കുന്ന ഫുഡ് ഒന്നൊന്നര രുചിയാണ്...


ഞാൻ ചുമ്മാ വിന്റോയുടെ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ആരുടെയോ നിഴൽ കണ്ടത് പോലെ തോന്നി... സൂക്ഷിച്ച് നോക്കിയപ്പോൾ തോന്നൽ അല്ലെന്ന് ബോധ്യമായി.... അവിടെ ആരോ നിൽക്കുന്നുണ്ട്....


ആരാണത്....?


______________________________



ഞാൻ ചുമ്മാ വിന്റോയുടെ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ആരുടെയോ നിഴൽ കണ്ടത് പോലെ തോന്നി... സൂക്ഷിച്ച് നോക്കിയപ്പോൾ തോന്നൽ അല്ലെന്ന് ബോധ്യമായി.... അവിടെ ആരോ നിൽക്കുന്നുണ്ട്....


 ഞാൻ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് പോയി മുൻഭാഗത്തെ ഡോർ തുറന്നു.... പക്ഷേ അപ്പോഴേക്കും കറന്റ് പോയി....


" ഇക്കാ.... "


 ഇശുവിന്റെ പതർച്ചയോടെ ഉള്ള വിളി കേട്ടതും ഞാൻ വേഗം കിച്ചണിലേക്ക് തന്നെ പോയി.... മൊബൈലിന്റെ ഫ്ലാഷ് ഓൺ ചെയ്തു... പെട്ടെന്ന് അവൾ ഓടി വന്നു എന്റെ നെഞ്ചിലേക്ക് വീണു....


"ഇശൂ.... എന്താടീ....?"


" ഇക്കാ.... അവിടെ....അവിടെ ആരോ..."


 കിച്ചണിലെ വിൻഡോയുടെ ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.... ഞാൻ അവളെയും കൂട്ടി ഹാളിലേക്ക് നടന്നു... ഇൻവെർട്ടർ ഓൺ ചെയ്തു...


" നിനക്ക് തോന്നിയതാണ് ഇശൂ.... അവിടെയെങ്ങും ആരുമില്ല.... ദേ നോക്കിക്കേ.... കറന്റ് വന്നില്ലേ.... "


" അല്ല ഇക്കാ.... അവിടെ ആരോ ഉണ്ട്.... എനിക്ക് ഉറപ്പാണ്.... ഞാൻ കണ്ടതാ... "


" ഓഹോ.... അത്രയ്ക്ക് സംശയമുണ്ടെങ്കിൽ നിന്റെ സംശയം തീർത്തിട്ട് തന്നെ ബാക്കി കാര്യം.... നീ ഇവിടെ നിൽക്ക്.... ഞാൻ പോയി നോക്കിയിട്ട് വരാം..... "


" ഞാനും വരാം.... "


" വേണ്ട... ഞാൻ ഇപ്പോ വരും.... "


"ഹ്മ്മ്..."


 അവളോട് അതും പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു.... അവളെ പേടിപ്പിക്കേണ്ട എന്ന് കരുതിയാണ് അവിടെ എങ്ങും ആരുമില്ല എന്ന് ഞാൻ പറഞ്ഞത്.... പക്ഷേ ആരോ ഇവിടെ വന്നിരുന്നു.... ഞാനും കണ്ടതാണല്ലോ...


 ഞാൻ മുറ്റത്തേക്കിറങ്ങി വീടിന്റെ പിൻഭാഗത്തേക്ക് നടക്കുമ്പോൾ മതിൽ ചാടി ആരോ പോകുന്ന ശബ്ദം കേട്ടു.... ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ ഓടിയതും  കയ്യിൽ റിവോൾവർ പിടിച്ചു നിൽക്കുന്ന ഇജാസിനെയാണ് കണ്ടത്....


 അവൻ മതിലിന്റെ ഭാഗത്ത് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അന്തം വിട്ടു നോക്കി..... ഇവൻ ഇതെപ്പോ ഇവിടെ എത്തി....


"ഡാ....."


 ഞാൻ വിളിച്ചത് കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി.... ഞാൻ ആണെന്ന് കണ്ടതും അവൻ എന്റെ അടുത്തേക്ക് വന്നു....


" ഷാഹി... അവളെവിടെ....? "


" അവള് അകത്തുണ്ട്..... എന്താടാ.... "


" നീ വാ.... അകത്തേക്ക് നടക്ക്.... അവളെ തനിച്ചു നിർത്തുന്നത് അപകടമാണ്.... "


 അവൻ അത് പറഞ്ഞപ്പോൾ ഞാൻ അവനെയും കൊണ്ട് വീട്ടിലേക്ക് നടന്നു.... വീടിന്റെ സിറ്റൗട്ടിൽ തന്നെ എന്നെ നോക്കി ഇഷു ഇരിപ്പുണ്ടായിരുന്നു..... എന്റെ കൂടെ ഇജാസിനെ കണ്ടതും അവൾ ഒന്ന് ഞെട്ടി.....


" കാക്കു.... നിങ്ങളെപ്പോ വന്നു....?"


" ഞാൻ ഇപ്പോ വന്നതേയുള്ളൂ.... നീ എന്തെങ്കിലും കുടിക്കാൻ എടുക്ക്.... ഭയങ്കര ദാഹം.... "


 അവളെ ഒഴിവാക്കാൻ വേണ്ടിയാണ് ഇജു അത് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി..... അവൻ പറഞ്ഞപ്പോൾ തന്നെ അവൾ അകത്തേക്ക് പോയി....


" ഡാ.... അവളെ നീ ശ്രദ്ധിക്കണം.... കൂടാതെ നീ നിന്നെയും സൂക്ഷിക്കണം..."


" എന്താടാ...? നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്....? "


" ഡ്യൂട്ടി കഴിഞ്ഞപ്പോൾ നിങ്ങളെ കണ്ടിട്ട് പോകാമെന്ന് കരുതി ഞാൻ ഇവിടേക്ക് ഇറങ്ങിയതാണ്.... അപ്പോഴാണ് ഏതോ ഒരുത്തൻ ബൈക്കിൽ വന്നു ഗേറ്റിന് മുന്നിൽ ബൈക്ക് വെച്ച് മതിൽ ചാടി ഇങ്ങോട്ട് കയറുന്നത് കണ്ടത്.... ഞാൻ അപ്പോൾ തന്നെ വണ്ടി ഒരു ഭാഗത്ത് ഒതുക്കി വെച്ച് അവന്റെ പിന്നാലെ മതിൽ ചാടി കയറി....


 അവൻ കിച്ചണിന്റെ ഭാഗത്തു നിന്ന് തന്നെ ചുറ്റി കളിക്കുന്നുണ്ടായിരുന്നു.... പെട്ടെന്ന് കറന്റ് പോയപ്പോൾ അവൻ അകത്തേക്ക് കയറാൻ നോക്കി.... പക്ഷേ എന്നെ കണ്ടിട്ടാണോ എന്തോ,,,, വേഗം മതിലു ചാടി പോയി.... മുഖം ടവ്വൽ കൊണ്ട് മറച്ചത് കൊണ്ട് ആരാണെന്ന് കാണാൻ പറ്റിയില്ല....


 ഷാഹി.... നമ്മുടെ ശത്രുക്കൾ ഒന്നിനും മടിക്കാത്ത ദുഷ്ടന്മാർ ആണ്.... എന്നെ തീർത്താൽ ഇഷുവിനെ കിട്ടുമെന്നാണ്  അവർ ആദ്യം വിചാരിച്ചത്....പക്ഷേ,,,, ഇപ്പോൾ നീ അവളുടെ ഭർത്താവാണ്.... എന്നെ മാത്രമല്ല,,, നിന്നെയും അവർ ലക്ഷ്യമിട്ടു കാണും.... നീയും അവളുടെ ലിസ്റ്റിൽ ഉറപ്പായും ഉണ്ടാവും.... അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ബി കെയർഫുൾ.... "


" നമ്മളെ മൂന്ന് പേരെയും അവർ ഒന്നും ചെയ്യില്ല.... അതിന് ഞാൻ സമ്മതിക്കില്ല.... "


" എന്നെയും നിന്നെയും കൊല്ലാൻ നോക്കിയാലും ഇശുവിനെ അവർ ഒന്നും ചെയ്യില്ല.... അതിന് കാരണം അർഷദാണ്....അവന് അവളെ വേണം... അതുകൊണ്ട് അവൾക്ക് ഒരു പോറല് പോലും ഏൽക്കാതിരിക്കാൻ അവൻ ശ്രദ്ധിക്കും...."


"നീ പേടിക്കാതിരിക്ക്.... ആ കുടുംബത്തെ വേരോടെ പിഴുതെറിയാൻ നമുക്ക് കഴിയും...."


"കഴിഞ്ഞോ ചർച്ച..."


ജ്യൂസുമായി വന്ന ഇശുവിന്റെ ചോദ്യം കേട്ടപ്പോൾ ഞങ്ങൾ സംസാരം നിർത്തി അവളെ നോക്കി....


"എന്തോന്ന് ചർച്ച....ഒരു ചർച്ചയും ഇല്ല..."


"ആഹ്...അതുകൊണ്ട് ആണല്ലോ ഒന്നും വേണ്ടെങ്കിലും എന്തേലും കുടിക്കാൻ എടുക്ക് എന്നും പറഞ്ഞു എന്നെ ഒഴിവാക്കിയത്..."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഞാൻ അത് പറഞ്ഞപ്പോൾ രണ്ടെണ്ണവും എന്നെ നോക്കി ഇളിച്ചു കാണിച്ചു... ഞാൻ ഒന്നമർത്തി മൂളി കൊണ്ട് കിച്ചനിലേക്ക് നടന്നു....അവർ സംസാരിക്കുന്നത് കുറച്ചൊക്കെ ഞാൻ കേട്ടിരുന്നു....വന്നത് ആരാണെന്ന് അവർക്ക് മനസിലായില്ല എങ്കിലും എനിക്ക് മനസ്സിലായിരുന്നു....


ഫാരിസ്....


അവനാണ് വന്നത്...അവനെ കണ്ടപ്പോൾ വർക്കരിയിൽ നിന്ന് കിച്ചനിലേക്ക് കയറുമ്പോഴാണ് കറന്റ് പോയത്....പിന്നെ നിലവിളിക്കൽ അല്ലാതെ വേറെ മാർഗം ഉണ്ടായിരുന്നില്ല....ഞാൻ ഫുഡ് ഉണ്ടാക്കി കഴിഞ്ഞതിന് ശേഷം അവരുടെ അടുത്തേക്ക് പോയി....


"വന്നേ രണ്ടാളും....ഭക്ഷണം കഴിക്കാം..."


"ഞാൻ കഴിച്ചിട്ടാണ് വന്നത്.... ഐ ജിയുടെ വീട്ടിൽ ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു....എന്തായാലും ഞാൻ ഇറങ്ങുവാ.... ആഹ് പിന്നെ ഇശൂ.... ഷാഹിയുടെ കൈ ഏകദേശം ഓകെ ആയാൽ ഒട്ടും വൈകാതെ രണ്ടാളും നിന്റെ നാത്തൂനെ കാണാൻ പോകണം കേട്ടോ...."


"ഓഹ്....ആയിക്കോട്ടെ ആയിക്കോട്ടെ..."


"അപ്പൊ ബൈ..."


"ബൈ..."


കാക്കൂ പോയപ്പോൾ ഞങ്ങൾ അകത്തേക്ക് കയറി....ഷാഹിക്ക എന്തോ ഗാഢമായ ചിന്തയിൽ ആണ്... 


"ഷാഹിക്കാ....എന്താ ഇങ്ങനെ ആലോചിക്കുന്നത്...."


എവിടെ.... ഞാൻ ആരോടാ ഈ ചോദിക്കുന്നത്.... ചെക്കൻ വേറെ ഏതോ ലോകത്താണ്....പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി.... ഞാൻ ഇക്കാന്റെ പിന്നിലേക്ക് പോയി പിൻകഴുത്തിൽ നല്ലൊരു കടി വെച്ചു കൊടുത്തു....


"ആഹ്...."


ചെക്കൻ ചാടി എഴുന്നേറ്റു കഴുത്ത് തടവി കൊണ്ട് എന്നെ നോക്കിയപ്പോൾ ഞാൻ ഒന്ന് സൈറ്റടിച്ച് കാണിച്ചു....


"എന്തോന്നെടി നിനക്ക്....കടിച്ച് കൊല്ലുമോ...."


"ഞാൻ ചോദിച്ചതിന് നിങ്ങൾ മറുപടി തന്നില്ലല്ലോ....അതുകൊണ്ട് തന്നെയാ കടിച്ചത്..."


"അതിന് നീയെന്താ ചോദിച്ചത്.... ഞാൻ കേട്ടില്ല..."


"എങ്ങനെ കേൾക്കാനാണ്... ഏതോ ലോകത്തല്ലേ ഉള്ളത്...അല്ല,,,,ആരെയാ ഇത്ര കാര്യമായി കിനാവ് കാണുന്നത്..."


ഞാനത് ചോദിച്ചപ്പോൾ ചെക്കൻ ഒരു കള്ള ചിരിയോടെ എന്റെ അടുത്തേക്ക് വന്നു....നിന്നെ തന്നെ ആണെടി എന്നൊരു മറുപടി പ്രതീക്ഷിച്ച എന്റെ കാതിനടുത്തേക്ക് ചുണ്ട് കൊണ്ട് വന്നിട്ട്,,,,


"ഫൈഹയെ...."


എന്ന് പറഞ്ഞു...അത് കേട്ടതും എനിക്ക് കാല് മുതൽ ദേഷ്യം ഇരച്ചു കയറി.... കള്ള ബടുവ....പറഞ്ഞത് കേട്ടില്ലേ... ഫൈഹയെ കിനാവ് കാണുന്നു പോലും... ഹും....ഞാൻ രണ്ട് കൈ കൊണ്ടും ചെക്കന്റെ മുടി പിടിച്ചു വലിച്ചു....


"എടി കോപ്പേ...വിടെഡി....എനിക്ക് നന്നായി വേദനിക്കുന്നുണ്ട്..."


"അയ്യട....ഇപ്പൊ വിടും...നോക്കി നിന്നോ....എന്റെ ദേഷ്യം മാറുന്നത് വരെ നിങ്ങളെ ഞാൻ വേദനിപ്പിക്കും...."


"ഡീ കോപ്പേ...വിടെഡി...."


എന്നോട് പറഞ്ഞിട്ടൊന്നും കാര്യമില്ലെന്ന് മനസിലായിട്ടാണെന്ന് തോന്നുന്നു,,, ചെക്കൻ എന്നെ ഇക്കിളി ആക്കാൻ തുടങ്ങി....ഓണ് ദ സ്പോട്ടിൽ ഞാൻ ചെക്കന്റെ മുടിയിൽ നിന്ന് പിടി വിട്ടു.... എന്നിട്ടും ചെക്കൻ ഇക്കിളി ആക്കൽ നിർത്തിയില്ല....


"ഹ്ഹ്ഹ്ഹ്ഹ....ഇക്കാ...മതി...മതി..."


"അങ്ങനെ പറയരുത്...."


"അയ്യോ...പ്ലീസ്....ഹ്ഹ്ഹ്ഹ്ഹ...ഇക്കാ... മതിയാക്ക്.... എനിക്ക് ചിരിച്ച് വയറ് വേദനിക്കുന്നുണ്ട്....ഹ്ഹ്ഹ്ഹ്ഹ..."


ആരോട് പറയാൻ.... ആര് കേൾക്കാൻ...


"ഷാഹിക്കാ....ഞാൻ തോറ്റു.... ഒന്ന് മതിയാക്കിക്കെ....പ്ലീസ് പ്ലീസ്..."


എന്നൊക്കെ പറഞ്ഞു ഒരു വിധം ഞാൻ ചെക്കന്റെ കൈ പിടിച്ച് വെച്ചപ്പോൾ അവൻ എന്നെ ഒന്നൂടെ ദേഹത്തേക്ക് അടുപ്പിച്ചു....


"എന്റെ കൈക്ക് വയ്യെന്ന് കരുതി എന്നോട് വിളച്ചിൽ എടുത്താൽ ഉണ്ടല്ലോ...ഞാൻ നിന്നെ ശരിയാക്കും... കേട്ടോടി..."


എന്നൊക്കെ പറഞ്ഞു കൊണ്ട് എന്റെ കവിളിൽ ഒരു കടി തന്നപ്പോൾ ഞാൻ ഷാഹിയെ തള്ളിമാറ്റി കൊണ്ട് കിച്ചനിലേക്ക് ഓടി....ഭക്ഷണം കഴിക്കുമ്പോൾ സ്പൂണ് കൊണ്ട് കഴിക്കാൻ കഷ്ടപ്പെടുന്നത് കണ്ടതും എനിക്ക് പാവം തോന്നി....


ഞാൻ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ എന്താ എന്ന മട്ടിൽ എന്നെ നോക്കി... അപ്പോൾ ഞാൻ ഒന്നുമില്ലെന്ന രീതിയിൽ തലയാട്ടി കാണിച്ചു...വീണ്ടും സ്പൂണ് കയ്യിൽ പിടിച്ച് പെടാപ്പാട് പെടുന്നത് കണ്ടപ്പോൾ ഞാൻ സ്പൂണ് വാങ്ങി വെച്ചു....വലത് കയ്യിൽ മുറിവ് ആയത് കാരണം ആണ് ഇത് പ്രോബ്ലം ആയത്...


"ഡീ ദുഷ്ടെ.... എന്നെ പട്ടിണിക്കിടാൻ ആണോ നിന്റെ ഉദ്ദേശം...."


"അല്ല....വിശപ്പ് മാറ്റി തരാൻ ആണ് ഉദ്ദേശം...."


ഞാൻ ഫുഡ് എടുത്ത് ചെക്കന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു...അത് കേട്ടപ്പോൾ എന്നെ നോക്കി ഇളിച്ചോണ്ട് ഫുഡ് വാങ്ങി കഴിച്ചു....കിട്ടുന്ന അവസരത്തിൽ എന്റെ വിരലിൽ കടിക്കാനും മറന്നില്ല.... കുറെ നേരം എന്നെ ഇട്ട് വട്ടം കറക്കി അവസാനം കഴിച്ചു കഴിഞ്ഞു....


ഫുഡിന്റെ പരിപാടി ഒക്കെ കഴിഞ്ഞു ഞാൻ കിച്ചനൊക്കെ ക്ളീൻ ചെയ്ത് റൂമിലേക്ക് പോയപ്പോൾ ഷാഹി എന്തോ കാര്യമായി വായിക്കുവാണ്....ഞാൻ ഡോർ ലോക് ചെയ്ത് ബെഡിൽ പോയി ഇരുന്നപ്പോൾ ഷാഹിക്കാന്റെ ഫോണിലേക്ക് ആരുടെയോ മെസേജ് വന്നു....


അതെടുത്ത് വായിച്ചപ്പോൾ ചെക്കന്റെ കണ്ണൊക്കെ ദേഷ്യം കൊണ്ട് ചുവന്ന് പല്ല് ഞെരിച്ചു....


______________________________


അതെടുത്ത് വായിച്ചതും ചെക്കന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.... പല്ലുകൾ കടിച്ചു പിടിച്ചു.... ആ മുഖഭാവം കണ്ടതും എനിക്ക് തന്നെ പേടി ആയി.... ഇത്രക്ക് കലിപ്പ് ആവാൻ ആരാ മെസ്സേജ് അയച്ചത്....അല്ല,,,എന്താ അയച്ചിട്ടുണ്ടാവുക....ശോ,,,, കണ്ഫ്യുഷൻ....കണ്ഫ്യുഷൻ.... 


ഈ ചൂടന്റെ ചൂട് കാണുമ്പോ ആണെങ്കിൽ എന്തേലും ചോദിക്കാൻ തന്നെ പേടി ആവും....സംഭവം ഞാൻ ചെക്കന്റെ വൈഫി ആണെങ്കിലും അവനെക്കാൾ വലിയ തരികിട ആണെങ്കിലും അവന്റെ ഈ കലിപ്പ് കാണുമ്പോൾ ഞാൻ അറിയാതെ പൂച്ചക്കുട്ടി ആവും..... 


ഹാ,,,,,ജഗജില്ലി ഇശൂന്റെ ഒരു വിധി അല്ലെ...അല്ല,,,ഞാൻ രണ്ടും കൽപ്പിച്ചു അവന്റെ കൈ പിടിച്ചു..... പെട്ടെന്ന് ഇക്ക എന്റെ മുഖത്ത് നോക്കി..... എന്നെ കണ്ടതും ഇത്രയും നേരം ഉണ്ടായ ആ രൗദ്ര ഭാവമൊക്കെ എങ്ങോട്ടോ പോയി.... പകരം നല്ല പാൽ പുഞ്ചിരി തെളിഞ്ഞു വന്നു... ഹൗ,,,,,,വെറുതെ പേടിച്ചു......


 പെട്ടെന്ന് ഇക്ക എന്റെ കൈ എടുത്ത് അവന്റെ കൈക്ക് ഉള്ളിൽ ആയി വെച്ചു....ഞാൻ അവനെ തന്നെ നോക്കി ഇരുന്നു.....പെട്ടെന്ന് ഞങ്ങളുടെ രണ്ടിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കി..... ഞാൻ പെട്ടെന്ന് കണ്ണ് മാറ്റി.... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത്.......


 "ഇശൂ......."


 സ്നേഹത്തോടെ ഉള്ള വിളി കേട്ടപ്പോ എനിക്ക് അപകടം മണത്തു....നേരത്തെ ഇതുപോലെ വിളിച്ചിട്ട് മുഖത്തേക്ക് നോക്കിയിട്ടാ എനിക്ക് പണി കിട്ടിയത്..... ഞാൻ താഴോട്ട് തന്നെ നോക്കി ഇരുന്നു..... പെട്ടെന്ന് ഷാഹിക്ക എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി അവന്റെ മുഖം എന്റെ മുഖത്തേക്ക് കൊണ്ട് വന്നതും ഞാൻ പെട്ടെന്ന് തന്നെ കണ്ണടച്ചു..... 


കുറച്ച് സമയം കഴിഞ്ഞിട്ടും ചെക്കന്റെ അനക്കം ഒന്നും കാണാഞ്ഞപ്പോ ഞാൻ ഒരു കണ്ണ് ചെറുതായി തുറന്ന് നോക്കി..... അപ്പൊ ദേ ചൂടൻ എന്നെ നോക്കി കിണിച്ചോണ്ട് ഇരിക്കുവാണ്..... അത് കണ്ടപ്പോ എനിക്ക് ചടച്ചു.....


 "ഇശൂ,,,,നീ വല്ലതും പ്രതീക്ഷിച്ചോ...."


 അവന്റെ ആക്കിയുള്ള ചോദ്യം കേട്ടതും ഞാൻ ചമ്മി ഒരുവകയായി....പക്ഷെ അത് പുറമെ കാണിക്കാൻ പാടില്ലല്ലോ,,,, ബികോസ് ദിസ് ഈസ് മൈ അഭിമാന പ്രശ്നം.....


 "പ്രതീക്ഷിക്കാനോ.....എന്ത്....."


 "അല്ല,,,,,എന്തേലും ഒക്കെ കിട്ടുമെന്ന് ചുമ്മ പ്രതീക്ഷിച്ചോ എന്ന് ചോദിച്ചതാ... നിരാശപ്പെടുത്താൻ പാടില്ലല്ലോ...."


 "അതേയ്....ഞാൻ ഒന്നും പ്രതീക്ഷിച്ചു ഇരുന്നില്ല....അതുകൊണ്ട് തന്നെ ഒരു നിരാശയും ഇല്ല....കേട്ടോ...."


 "പിന്നെ എന്തിനാണാവോ തമ്പുരാട്ടി കണ്ണടച്ചു ഇരുന്നത്....അതിനൊരു വിശദീകരണം തന്നാൽ നന്നായിരുന്നു....."


 പടച്ചോനെ പെട്ടു.....ഈ കാലമാടന്റെ അടുത്തു നിന്ന് നല്ലൊരു കിസ്സൊക്കെ പ്രതീക്ഷിച്ചിട്ടാണ് ഞാൻ കണ്ണുമടച്ചു ഇരുന്നത്,,,,പക്ഷെ അവൻ എന്നെ പ്ലിങ് ആക്കി കളഞ്ഞില്ലേ....ബ്ലഡിഫൂൾ ഹബ്ബി..... 


"എന്താണ് ഇശൂ.... ഒന്നും പറയാൻ ഇല്ലേ......" 


"അതേയ് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഇങ്ങനെ ക്വസ്റ്റൻ ചെയ്യരുത്......" 


"ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ......" 


എന്റെ ഡയലോഗ് കേട്ടതും ചെക്കൻ തുടങ്ങിയില്ലേ ചിരി.... പടച്ചോനെ.... പറഞ്ഞത് അബദ്ധം ആയോ.... 


"എന്താ ഇങ്ങനെ ചിരിക്കാൻ മാത്രം ഞാൻ പറഞ്ഞത്....." 


"അല്ല മാഡം.... ഈ വ്യക്തി സ്വാതന്ത്ര്യം എന്നുദ്ദേശിച്ചത് എന്താണാവോ...."


 "അത് പിന്നെ,,,,,ഞാൻ കണ്ണടക്കുന്നതും തുറക്കുന്നതും ഒക്കെ എന്റെ ഇഷ്ടം അല്ലെ....അപ്പൊ അതെന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലെ....."


 "ഉവ്വുവ്വേ......എന്റെ പൊന്നോ....നിന്നെ നമിച്ചു....." 


"കിക്കിക്കി....." 


"അല്ലെടി,,,,,നിന്നോട് ഒരു കാര്യം ചോദിക്കാൻ വിട്ടു....."


 "എന്താ......"


 "അർഷദിന്റെ കഴുത്തിൽ വെച്ച ആ കത്തി നിനക്ക് എവിടുന്ന് കിട്ടി ആ സമയത്ത്..." 


"ഒറ്റക്ക് പുറത്ത് ഇറങ്ങുന്നത് എനിക്ക് ഭീഷണി ആണെന്ന് മുൻപേ എനിക്ക് അറിയാം..... അതുകൊണ്ട് സ്വയ രക്ഷക്ക് എന്നും എന്റെ ബാഗിൽ ഒരു പെപ്പർ സ്‌പ്രേയും,,,,ഒരു പേനാക്കത്തിയും ഉണ്ടാവും....." 


"എടീ ഭയങ്കരീ....."


 "ഹിഹിഹി....." 


"എങ്കിൽ വാ... കിടന്നോ...." 


"നിങ്ങൾക്ക് ആരാ ഇപ്പൊ മെസ്സേജ് അയച്ചേ...."


 "ഇജാസ്....." 


"അതിനെന്തിനാ നിങ്ങള് ദേഷ്യം പിടിച്ചത്..."


 "ഇവിടെ വന്നത് ആ ഫാരിസാണ് എന്ന് അവൻ അയച്ചത് കണ്ടപ്പോൾ...."


 "ഹ്മ്മ...."


 "കിടന്നോ...."


 പിന്നൊന്നും പറയാൻ നിൽക്കാതെ ഞാൻ കിടന്നു...... പെട്ടെന്ന് ഞാൻ എന്തോ ഒരു ദുസ്വപ്നം കണ്ടു ഞെട്ടി എണീറ്റു..... 


"ഉമ്മാ..........." 


എന്റെ അലർച്ച കേട്ടപ്പോ ഇക്ക പരിഭ്രാന്തിയോടെ ഞെട്ടി ലൈറ്റ് ഓണ് ചെയ്‌തു.....


 "ഇശൂ എന്താ.....എന്തുപറ്റി....." 


ഞാൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു.... പെട്ടെന്ന് ഞാൻ ഇക്കാനെ നോക്കി....എന്നിട്ട് എണീറ്റ് പോയി വെള്ളം കുടിച്ചു.... എന്റെ കളി കണ്ടിട്ട് ഇക്കാക്ക് ആകെ വെപ്രാളം ആയി....


 "ഇശൂ.... എന്താടാ...." 


"ഒന്നുമില്ല ഇക്കാ....ഒരു സ്വപ്നം കണ്ടതാ..."


 "ഹ്മ്മ....വേണ്ടാത്തത് ഒന്നും ആലോചിക്കാതെ സമാധാനമായി കിടക്ക്..." 


"ഹ്മ്മ....." 


ഞാൻ ഇക്കാന്റെ നെഞ്ചിൽ തല വെച്ച്  കിടന്നു.....അപ്പൊ എന്തോ ഒരു സമാധാനം തോന്നി...... ആ സ്വപ്നം വീണ്ടും മനസ്സിലേക്ക് വരുന്നു.... ഇനിയൊരിക്കലും കാണരുത് എന്ന് കരുതിയതാ ആ ചെകുത്താനെ..... ഇന്നിപ്പോ സ്വപ്നത്തിലൂടെ വീണ്ടും അവനെന്റെ മുന്നിൽ വന്നിരിക്കുകയാണ്...... 


*നദീർ....* 


ഇനി നീയും ഞാനും തമ്മിൽ കാണുന്നെങ്കിൽ അത് നിന്റെ അന്ത്യം അടുക്കാൻ ആയതിന്റെ മുന്നറിയിപ്പ് ആണ്...... ഓരോന്ന് ആലോചിച്ചു ഞാൻ ഉറങ്ങി പോയി....


 ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


 ദിവസങ്ങൾ കഴിഞ്ഞു പോയി..... ഉമ്മയും ഉപ്പയും ഷാദിയും ഒക്കെ തിരിച്ചെത്തി...... എന്റെ കൈ കുറെ ഒക്കെ സുഖമായി..... 


"ഇക്കാ...." 


"ആഹ്...."


 "വേഗം വാ....ടൈം ആയി.... പ്രിൻസിപ്പലിനെ കണ്ടു പെർമിഷൻ വാങ്ങീട്ട് വേണം എനിക്ക് ക്ളാസിൽ കയറാൻ.... ഇത്രയും ദിവസം ലീവ് എടുത്തതല്ലേ....."


 "ആഹ്....നടക്ക്...." 


"ആഹ്...."


 അവളെ കോളേജിൽ ആക്കി ഞാൻ നേരെ ഓഫീസിലേക്ക് വിട്ടു.....പോകുന്ന വഴിയിൽ ഒരു ഇന്നോവ എന്റെ കാറിന് മുന്നിൽ നിർത്തി എന്റെ വഴി തടഞ്ഞു.....


 "ആരാടാ...?"


 ദേഷ്യം വന്ന ഞാൻ പുറത്തേക്ക് തലയിട്ടു ചോദിച്ചപ്പോ അതിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങി...... കാണാൻ ലുക്ക് ഉള്ള ഒരുവൻ.... ഇവനേതാ... കണ്ടു പരിചയം ഒന്നും ഇല്ലല്ലോ..... 


അവൻ എന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..... എന്റെ അടുത്ത് എത്തിയതും അവൻ കൂളിംഗ് ഗ്ലാസ് മാറ്റി എന്നെ നോക്കി..... 


"Shaahil....Am i right...?"


 "Yes...Who are you...?എന്തിനാ എന്നെ തടഞ്ഞു വെച്ചത്....."


 "ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല എങ്കിലും നിന്റെ ഭാര്യ ഉണ്ടല്ലോ ഇശൽ,,,, അവൾക്ക് നന്നായി അറിയാം..... ചോദിച്ചു നോക്ക് അവളോട് *നദീർ* ആരാണെന്ന്.....പറഞ്ഞു തരും അവൾ എന്റെ ഹിസ്റ്ററി മുഴുവൻ....." 


അവൻ പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണുകൾ ഇടുങ്ങി.... ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി.....


 "നോക്കണ്ട ഷാഹിൽ.... ഞാനും അവളും തമ്മിൽ പഴയ ഒരു കണക്ക് ബാക്കി ഉണ്ട്....അത് ഞാൻ അവളോട് നേരിട്ട് തീർക്കുന്നുണ്ട്...അവൾടെ  മാരേജ് കഴിഞ്ഞു എന്ന് അറിഞ്ഞപ്പോ ആ ഭാഗ്യവാനെ ഒന്ന് കാണണം എന്ന് തോന്നി.... അതുകൊണ്ട് വന്നതാ.... എന്താടോ....ഒരു പെണ്ണ് കെട്ടുമ്പോൾ നോക്കിയും കണ്ടും ഒക്കെ കേട്ടണ്ടേ.... ഇതിപ്പോ താൻ നോക്കിക്കെ.... അവൾക്ക് ചുറ്റും ശത്രുക്കൾ ആണ്....."


 "She is my girl...കേട്ടല്ലോ....അവൾ എന്റെ പെണ്ണാണ്....അപ്പൊ അവളുടെ ശത്രുക്കൾ എന്റെയും കൂടെ ശത്രുവാ..... ഏതേലും ഒരുത്തന് അവളെ തൊടാൻ ഉള്ള ഉദ്ദേശം ഉണ്ടെങ്കിൽ,,,,,പൊന്ന് മോനെ നദീറെ....അടിച്ചു നിന്റെ മർമം ഞാൻ കലക്കും......അതുകൊണ്ട് വേണ്ടാത്ത പണിക്ക് നിന്നിട്ട് തടി കേടാക്കാൻ നിൽക്കാതെ പൊന്ന് മോൻ വന്ന വഴിക്ക് പോവാൻ നോക്ക്..... കേട്ടോ...." 


എന്നും പറഞ്ഞു ഞാൻ കാറിൽ കേറി ഇരുന്നു കാർ സ്റ്റാർട്ട് ചെയ്തു....അപ്പൊ അവൻ കുനിഞ്ഞു നിന്ന് എന്നോട് പറഞ്ഞു.....


 "ഓകെ,,,,, നീ കൊണ്ടാലേ പഠിക്കൂ...."


 "വണ്ടി എടുത്ത് മാറ്റഡാ പന്ന&&##&&..."


 അപ്പൊ അവൻ പോയി കാറിൽ കേറി ഇരുന്നു.... അവൻ കഴുത്തിന് വിരൽ വെച്ച് കൊന്ന് കളയും എന്ന് ആംഗ്യം കാണിച്ചപ്പോൾ ഞാൻ അവനെ ഷൂട്ട് ചെയ്യുന്നതായി കാണിച്ചു കൊണ്ട് വണ്ടി വിട്ടു.....


 ★★★★★★★★★★★★★★★★★★★★


 ഞാൻ ഗേറ്റ് കടന്നു അകത്ത് കയറിയതും,,,,


 "ഹേയ് മൊഞ്ചത്തി കുട്ടീ.....ഇങ്ങോട്ട്...."


 ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി..... ______________________________



ഞാൻ ഗേറ്റ് കടന്നു അകത്ത് കയറിയതും,,,


 "ഹേയ് മൊഞ്ചത്തി കുട്ടീ.....ഇങ്ങോട്ട്...."


 ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി....ഒരു കൂട്ടം പിള്ളേർ അവിടെ ഇരിക്കുന്നത് ഞാൻ കണ്ടു.....ഞാൻ അവരോട് എന്നെയാണോ എന്ന് ആംഗ്യം കാണിച്ചു.... അപ്പൊ അവര് അതേ ഇങ്ങു വാ എന്ന് പറഞ്ഞു.... ഇനി ഇവന്മാര് എന്തൊക്കെ പുകിൽ ആണാവോ ഉണ്ടാക്കാൻ പോവുന്നത്....


 അതും ആലോചിച്ചു ഞാൻ അവന്മാരെ നേരെ നടന്നു....എന്തായാലും വലിയ പുള്ളികൾ ആണെന്ന് തോന്നുന്നുണ്ട് ആ ഇരിപ്പ് കണ്ടിട്ട്....


"എന്തെയ് വിളിച്ചത്...." 


ആവശ്യത്തിൽ അധികം വിനയം മുഖത്ത് ഫിറ്റ് ചെയ്ത് ഞാൻ അവന്മാരെ നോക്കി ചോദിച്ചു....അപ്പൊ തിരിഞ്ഞിരുന്ന ഒരുത്തൻ എണീറ്റ് എന്റെ മുന്നിൽ വന്നു നിന്നു...... മുഖത്ത് കർച്ചീഫ് കെട്ടി വെച്ചിട്ടുണ്ട്.... നീല കണ്ണുള്ള ഒരുത്തൻ...സുറുമ വരച്ചിരുന്നു അവൻ...


മുടി നല്ല സ്റ്റൈൽ ആയി കളർ ചെയ്ത് മുകളിലേക്ക് ആക്കി വെച്ചിരിക്കുന്നു..... ബ്ളാക്ക് കളർ ഷർട്ടും വൈറ്റ് പാന്റും.....ഷർട്ടിന്റെ കൈ മടക്കി വെച്ചിട്ടുണ്ട്.....അവനെ ഒന്ന് മൊത്തത്തിൽ നോക്കി കൊണ്ട് ഞാൻ അവന്റെ വാലുകളെ നോക്കി..... അവനെകൂടാതെ നാലെണ്ണം കൂടി ഉണ്ട്....


 അവരിൽ ഉള്ള നോട്ടം പിൻവലിച്ച് ഞാൻ എന്റെ മുന്നിൽ ഉള്ളവനെ ഒന്നൂടെ നോക്കി.....അപ്പോഴേക്ക് അവൻ മുഖത്തെ ടവ്വൽ മാറ്റിയിരുന്നു..... ഹാ നല്ല മൊഞ്ചൻ ആണ്......പക്ഷെ എന്റെ ചെക്കന്റെയും കാക്കുവിന്റെയും അത്രയ്ക്ക് ഇല്ല....


 എന്റെ ചെക്കന്റെ ആ കാപ്പി കണ്ണ് വെച്ചു നോക്കുമ്പോൾ ഇവന്റെ നീല കണ്ണൊന്നും ഒന്നുമല്ല മക്കളെ...ഹൗ....


"ഹെലോ മാഡം..." 


"ആഹ്....." 


"എന്താ ഇത്ര ആലോചന...."


 "ഒന്നുമില്ല...അല്ല,,,,നിങ്ങൾ എന്തിനാ വിളിച്ചത്...."


 "ആഹ് പറയാലോ...അല്ല,,,,പുതിയ ആൾ ആണോ....ഇതുവരെ കണ്ടില്ലല്ലോ..."


 "കുറച്ച് ദിവസം ലീവ് ആയിരുന്നു...."


 "ഓഹ്....അങ്ങനെ....തന്റെ പേരെന്താ.."


 " ഇശൽ..."


"ഞാൻ ജാസിം...താൻ ഏത് ഇയറാണ്....?"


"പിജി ഫസ്റ്റ് ഇയർ....."


 "ഞങ്ങൾ പിജി ഫൈനൽ ഇയർ...."


 "ഓഹ്...എങ്കിൽ ഞാൻ പൊക്കോട്ടെ..."


 "ഓകെ....പിന്നെ കാണാം...."


 പുള്ളിക്കാരന്റെ സംസാരത്തിൽ ചെറിയ മിസ്റ്റെക്ക് ഉണ്ടല്ലോ...ഐ മീൻ ഈ തേനും പാലും ഒക്കെ നിറച്ചു സംസാരിക്കുന്നത് പോലെ... ഇനി വല്ല പ്രണയാഭ്യർഥനയുമായി വരുമോ.. ഹേയ്....ഇല്ലായിരിക്കും....


വന്നാൽ തന്നെ എന്താ....എന്റെ ഷാഹിക്ക കെട്ടിയ മഹർ അങ്ങു കാട്ടി കൊടുക്കും....അല്ല പിന്നെ.... ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് പ്രിൻസിപ്പലിന്റെ റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി.....


 "മേ ഐ കമിൻ സർ...." 


"യെസ്,,,, കമിൻ...." 


അനുവാദം കിട്ടിയതും ഞാൻ അകത്തേക്ക് കയറി..... ചെയർ കാണിച്ചു കൊണ്ട് സർ ഇരിക്കാൻ പറഞ്ഞപ്പോ ചിരിച്ചു കൊണ്ട്‌ ഞാൻ  ഇരുന്നു..... 


"സർ ഞാൻ ഇശൽ,,,, കുറച്ചു ദിവസം മുന്നേ വിളിച്ചിരുന്നു.... ലീവിന് വേണ്ടി...."


 "ഹാ,,,,,ഇശൽ....ഹസ്ബന്റിന്റെ കൈക്ക് എങ്ങനെ ഉണ്ട്...."


 "ഹി ഈസ് ഫൈൻ സർ...."


 "ഓകെ,,,,,തന്റെ ക്‌ളാസ് സർനെ കൂടി ഒന്ന് കണ്ടോളൂ.....പിന്നെ,,,,നോട്ട്‌സ് ഒക്കെ കംപ്ലീറ്റ് ചെയ്ത് ഇത്രയും ദിവസം എടുത്ത പോഷൻസിൽ വല്ല ഡൗട്ടും ഉണ്ടെങ്കിൽ മടിക്കാതെ ടീച്ചേഴ്സിനോട് ചോദിക്കണം..."


 "ഷുവർ സർ..."


 "ഓകെ,,,,,യൂ കാൻ ഗോ നൗ....." 


ഞാൻ അവിടെ നിന്ന് പുറത്ത് ഇറങ്ങി....


 ഇനി ആ തെണ്ടിയെ കാണണ്ടേ....ഏത് നശിച്ച സമയത്ത് ആണ് അവൻ എന്റെ ക്ലാസ് സർ ആയത്.... ബ്ലഡി ഇഡിയറ്റ്.... ഞാൻ നേരെ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു.....അവിടെ അവൻ ഇരിക്കുന്നത് കണ്ടതും എന്റെ കണ്ണുകൾ ഇടുങ്ങി.... ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി...


"ഹെലോ,,,,"


എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു....അവിടെ ഉള്ള ഒരു മിസ് എന്നെ തട്ടി വിളിച്ചു.....


 "എന്താടോ നോക്കുന്നത്..." 


"ഒന്നുമില്ല മിസ്....ഞാൻ അർഷദ് സേറിനെ കാണാൻ വന്നതാണ്...." 


"സർ അവിടെ ഉണ്ട്...പോയി കണ്ടോളൂ..."


 "താൻക്യൂ മിസ്...."


 അതും പറഞ്ഞു ഞാൻ നേരെ അവന്റെ അടുത്തേക്ക് നടന്നു.....അവൻ ഫോണിൽ എന്തോ നോക്കുവാണ്.... ഞാൻ അവന്റെ ടേബിളിൽ കൈ കൊണ്ട് മുട്ടി....അപ്പൊ തന്നെ അവൻ എന്നെ നോക്കി....എന്നെ കണ്ടതും അവന്റെ മുഖത്ത് ചിരി വന്നു..... 


അവിടെ വെച്ച എന്റെ കയ്യുടെ മേൽ അവന്റെ കൈ അവൻ വെച്ചു..... അത് കണ്ടതും ഞാൻ അവനെ രൂക്ഷമായി നോക്കിക്കൊണ്ട് കൈ പിൻവലിക്കാൻ നോക്കി....പക്ഷെ അവൻ ശക്തിയായി കൈ പിടിച്ചു വെച്ചു..... അവന്റെ കാട്ടി കൂട്ടലുകൾ കണ്ട് ഞാൻ അവിടെ ബാക്കി ഇരിക്കുന്നവരെ ഒന്ന് നോക്കി....


അവരൊക്കെ ഇതെന്താ സംഭവം എന്ന് മനസ്സിലാവാതെ നോക്കുന്നുണ്ട്...


 "എന്താ ഇക്കാന്റെ ഇഷൂട്ടി ഇങ്ങനെ തുറിച്ചു നോക്കുന്നത്.... എന്റെ പെണ്ണിനെ കാണാതെ എത്ര ദിവസമായി ഞാൻ വിഷമിച്ചിരിക്കാൻ തുടങ്ങിയിട്ട്...."


 അവന്റെ സംസാരം കേട്ടതും ഞാൻ നോട്ടം ഒന്നൂടെരൂക്ഷമാക്കി കൊണ്ട് എന്റെ കൈ വലിച്ചു..... 


"നിന്റെ പെണ്ണോ.....അപ്പൊ പിന്നെ ഇത് ആര് കെട്ടിയതാ.... നീയാണോ.... ആണോടാ...." 


മഹർ എടുത്ത് കാണിച്ചു കൊണ്ട് ഞാൻ അവനോട് ചോദിച്ചു....


 ●●●●●●●●●●●●●●●●●●●


തീപ്പൊരി പാറുന്ന കണ്ണുകളോടെ ഉള്ള ഇശുവിന്റെ സംസാരം കേട്ടതും ആ സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്ന  എല്ലാവരും എണീറ്റ് നിന്നു..... അർഷദ് അവളെ നോക്കി ചിരിച്ചു കൊണ്ട് എണീറ്റ് അവളുടെ അടുത്ത് വന്നു നിന്നു....


 "ഹ്ഹ്ഹ്ഹഹ്,,,ഇതൊന്ന് പൊട്ടിച്ചു കളഞ്ഞാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ,,,,,എന്നിട്ട് എന്റെ കൈ കൊണ്ട് ഞാനൊരു മഹർ കെട്ടിത്തരാം...."


 "നിന്റെ ഈ വൃത്തികെട്ട സംസാരം കേൾക്കാൻ വേണ്ടി അല്ല ഞാൻ ഇങ്ങോട്ട് വന്നത്...."


 "അറിയാം.....പെർമിഷൻ ലഭിക്കാൻ വേണ്ടി,,,,Am I right Mrs Shahil...."


 "You are absolutely right..."


 "എങ്ങനെ ഉണ്ട് നിന്റെ ഭർത്താവിന്...."


 "എന്റെ ഭർത്താവിന്റെ ക്ഷേമം അന്വേഷിക്കാൻ പോലും നിനക്ക് യോഗ്യത ഇല്ല......ബട്ട് നീ ചോദിച്ചത് കൊണ്ട് ഞാൻ പറയാം,,,,,he is alright...."


 "Nice...Anyway,,,Go to your class...ഫസ്റ്റ് പിരീഡ് ഞാൻ തന്നെയാണ്....അപ്പോൾ കാണാം..."


അവനെ പുച്ഛിച്ചു തള്ളി കൊണ്ട് അവൾ തിരിഞ്ഞു നടന്നു....


 "ഇശൽ,,,,ജസ്റ്റ് എ മിനുട്ട്....."


 ■■■■■■■■■■■■■■■■■■■■


 അവൻ വിളിച്ചതും ഞാൻ അവനെ തിരിഞ്ഞു നോക്കി.....


 "നീ കാത്തിരുന്നോ,,,,,നിനക്കൊക്കെ ഉള്ള കുരുക്ക് ഞങ്ങൾ റെഡി ആക്കി കഴിഞ്ഞു....നിന്റെ ഭർത്താവിനേയും ആങ്ങളയേയും പരലോകത്ത് എത്തിക്കാനും,,,,,നിന്നെ എന്നിലേക്ക് എത്തിക്കാനും......"


 "നീയോ,,,,,ഞങ്ങൾക്ക് വേണ്ടിയോ.... നടക്കുന്ന കാര്യം വല്ലതും പറയൂ....."


 "അത് തന്നെയാടി പറഞ്ഞത്...."


 "ഞങ്ങളുടെ രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിയില്ല..... ആൾക്കാർ വേറെയാ മോനെ.....പിന്നെ വേറൊരു കാര്യം,,,,,,,നിനക്കൊക്കെ ഉള്ള കുഴി ഞങ്ങൾ കുഴിച്ചു കഴിഞ്ഞു....ആ കുഴിയിലേക്ക് നീയൊക്കെ താനേ വന്നു വീഴും.......അവസാനത്തെ വീഴ്ച......"


 എന്റെ സംസാരം കേട്ടതും അവൻ രൂക്ഷമായി എന്നെ നോക്കി..... 


"ജസ്റ്റ് വെയിറ്റ് ആൻഡ് സീ...." 


എന്ന് പറഞ്ഞു ഞാൻ അവനു നേരെ ഷൂട്ട് ചെയ്യുന്നതായി കാണിച്ചു തിരിഞ്ഞു നടന്നു..... 


ക്ലാസ്സിലേക്ക് നടക്കുന്ന വഴിയിൽ ഞാൻ ആരുടെയോ കാല് തടഞ്ഞു വീഴാൻ പോയി.....പക്ഷെ ഞാൻ നിലത്തെത്തുന്നതിന് മുന്നേ ആരോ എന്റെ കൈ പിടിച്ചു അയാളുടെ അടുത്തേക്ക് വലിച്ചു..... എന്റെ കണ്ണുകൾ എന്നെ കാല് വെച്ച് വീഴ്ത്തിക്കാൻ നോക്കിയവന്റെ നേരെ പോയി,,,,ശേഷം എന്നെ പിടിച്ചവന്റെയും... _____________________________


എന്റെ കണ്ണുകൾ എന്നെ കാല് വെച്ച് വീഴ്ത്തിക്കാൻ നോക്കിയവന്റെ നേരെ പോയി,,,ശേഷം എന്നെ പിടിച്ചവന്റെയും.. എന്നെ പിടിച്ചു നിന്ന ആ നീല കണ്ണുള്ളവനെ നോക്കി ഞാനൊന്ന് ചിരിച്ചു....അവനും തിരിച്ചൊരു ചിരി തന്നു.... ശേഷം അവനിൽ നിന്ന് വിട്ട് നിന്നിട്ട് എന്നെ കാല് വെച്ചു വീഴ്ത്തിയ മഹാന്റെ മുന്നിൽ പോയി നിന്നു.....


 "എന്താ അനസ്,,,,എന്നെ മൂക്കും കുത്തി വീഴ്ത്തിക്കാം എന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ..." 


"ഉണ്ടെന്ന് കൂട്ടിക്കോ....എന്തെയ്......"


 "ഓവർ സ്മാർട്ട് ആവാൻ നോക്കല്ലേ മോനെ,,,,,നിന്റെ ഇക്ക എന്നു പറഞ്ഞ ഒരുത്തൻ ഇവിടെ സർ ആയി ഞെളിഞ്ഞിരിക്കുന്നുണ്ടല്ലോ,,,,അവന് വേണ്ടത് ഞാൻ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്.....ഇനി നിനക്കും വേണമെന്ന് ഉണ്ടെങ്കിൽ തരാട്ടോ...."


 "ഡി,,,നീ അധികം നെകളിക്കണ്ട..."


 "നെകളിച്ചാൽ നീയൊക്കെ എന്തോ ചെയ്യും,,,,,അല്ല സഹോ,,,,ഒരു കാര്യം ചോദിക്കാൻ വിട്ടു.....അന്ന് നീയും നിന്റെ ഇക്കയും കൂടി എന്നെ കുടുക്കാൻ നോക്കിയ ദിവസം രാത്രി എന്റെ വീട്ടിൽ അവൻ വന്നല്ലോ,,,, ഫാരിസ്.... എന്തിനായിരുന്നു...." 


ഞാനത് ചോദിച്ചതും അവൻ ഞെട്ടിക്കൊണ്ടു എന്നെ നോക്കി....


 "എന്താ അനൂ,,,,ഞെട്ടിപ്പോയോ,,,, അവനെ ഞങ്ങൾ തിരിച്ചറിഞ്ഞില്ലെന്നു കരുതിയോ...." 


"നീ എന്തൊക്കെയാ പറയുന്നത്..."


 "ഓഹോ,,,,ഒന്നും അറയില്ലേ.... അറിയില്ലെങ്കിൽ തൽക്കാലം ഒന്നും അറിയണ്ട....പക്ഷെ ഒരു കാര്യം ഓർത്ത് വെച്ചാൽ മതി...നീയൊക്കെ കൂടി ഞങ്ങൾക്ക് എതിരെ കളിക്കുന്നത് ഒന്നും ഞങ്ങൾ അറിയുന്നില്ലെന്ന് കരുതണ്ട.... ഒരു ദിവസ്സം വരും ഞങ്ങൾ... എണ്ണിയെണ്ണി പകരം ചോദിക്കാൻ,,,,,


 അതുവരെ നീയൊക്കെ ഒന്ന് ആഘോഷിക്ക്....നിന്റെ ഒക്കെ അവസാനത്തെ ആഘോഷം....." 


എന്നും പറഞ്ഞു ഞാൻ അവനെ രൂക്ഷമായി നോക്കി  തിരിഞ്ഞു നടന്നപ്പോ ആ നീല കണ്ണുള്ളവനെ ഒന്ന് നോക്കി...അവൻ ഇവിടെ എന്താ നടന്നത് എന്നറിയാതെ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.... അവനെ നോക്കി ഒന്ന് സൈറ്റടിച്ചു കാണിച്ചു കൊണ്ട് ഞാൻ ക്ലാസിലേക്ക് പോയി......


 ■■■■■■■■■■■■■■■■■■■ 


ഓഫീസിൽ എത്തിയിട്ടും എനിക്ക് ഒരു സമാധാനം ഇല്ലായിരുന്നു....പുതിയ ആളുടെ എൻഡ്രി ഇന്ന് കഴിഞ്ഞു.... നദീർ...


എന്തായിരിക്കും അവനും ഇഷുവും തമ്മിൽ ഉള്ള പ്രശ്‌നം...... ഹ്മ്മ,,,,ഇന്ന് അവളോട് എല്ലാം ചോദിക്കണം..... ഇശുവിന് ചുറ്റും ശത്രുക്കൾ ആണ്...അവളെ സംരക്ഷിക്കേണ്ടത് ഞാനാണ്..... മുന്നേ ഉള്ളവരും ഇപ്പൊ വന്നവനും ഏത് കൊമ്പത്തെ മക്കൾ ആയാലും എൻ്റെ പെണ്ണിനെ തൊട്ടാൽ തീർത്ത് കളയും ഞാൻ...... 


ഷാഹിയുടെ പെണ്ണിനെ തൊടാൻ മാത്രം ധൈര്യം ആർക്കാ ഉള്ളതെന്ന് അറിഞ്ഞിട്ടു തന്നെ കാര്യം......


 ■■■■■■■■■■■■■■■■■■


 ഞാൻ ക്ലാസിൽ എത്തിയപ്പോ അവിടെ എല്ലാവരും പ്രെസെന്റ ആയിരുന്നു..... എന്റെ കുറവ് കൂടിയേ ഉള്ളൂ എന്ന് തോന്നി...ഫസ്റ്റ് രണ്ട് ഡേ ഞാൻ വന്നപ്പോ ഇത്ര പിള്ളേര് ഒന്നും ഉണ്ടായില്ലല്ലോ... ഇതിപ്പോ കുറഞ്ഞത് ഒരു 40 പേരെങ്കിലും ഉണ്ടാവും....


ഞാൻ ഓരോന്ന് ആലോചിച്ചു വാതിൽക്കല് തന്നെ നിന്നു... 


"ഹെലോ മാഡം,,,,കയറാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ....."


 ചോദിച്ചത് ഡോറിന്റെ തൊട്ടടുത്തുള്ള ബെഞ്ചിൽ ഇരുന്ന ഒരുത്തൻ ആണ്.... അവന്റെ ചോദ്യം കേട്ടപ്പോ അവന്റെ കൂടെ ഉള്ളവന്മാര് എന്നെ നോക്കി ചിരിച്ചു..... 


"ഉദ്ദേശം ഇല്ലെങ്കിൽ,,,"


 "ഹാ അങ്ങനെ പറയല്ലേ,,,ഇത്രയും നല്ല മൊഞ്ചത്തി കുട്ടി ഈ വാതിൽക്കൽ വരെ എത്തിയിട്ട് ഇങ്ങോട്ട് കയറാതെ പോകല്ലേ..." 


"ഓഹോ,,,,, അങ്ങനെ.....എന്തായാലും താൻ പറഞ്ഞ സ്ഥിതിക്ക് കയറാം....."


 അതും പറഞ്ഞു അവന്മാരെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ ഫ്രണ്ട് ബെഞ്ചിൽ തന്നെ പോയി ഇരുന്നു..... കുറച്ചു സമയത്തിന് ശേഷം അർഷദ് ക്ലാസ്സിലേക്ക് കയറി വന്നു.....


 "ഗുഡ് മോണിംഗ് സർ... "


 അവനെ വിഷ് ചെയ്തു കൊണ്ട് കുട്ടികൾ എണീറ്റ് നിന്നപ്പോ എനിക്ക് ചടച്ചു....മനസ്സില്ലാ മനസോടെ ഞാനും നിന്നു..... അവൻ ക്ലാസ്സിൽ വന്ന് കയറിയത് മുതൽ ഇവിടുത്തെ പെണ്പടകൾ അവനെ നോക്കി വെള്ളം ഇറക്കുവാണ്..... ഇവറ്റകൾക്കൊന്നും വേറെ പണിയില്ലേ പടച്ചോനെ ലോക തെമ്മാടി ആയ ഇവനെ പോലെ ഒന്നിനെ വായി നോക്കാൻ.... 


"ഗുഡ് മോണിംഗ്...സിറ്റ് ഡൗണ്....." 


പാൽ പുഞ്ചിരിയോടെ ഉള്ള അവന്റെ സംസാരം കേട്ടതും മോന്തക്കിട്ടൊന്ന് പൊട്ടിക്കാൻ ആണ് തോന്നിയത്.... എന്തൊരു പകൽ മാന്യൻ..... എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു.... അവൻ എന്നെ ചൂഴ്ന്ന് നോക്കി കൊണ്ട് ചിരിച്ചു... ഞാൻ പുച്ഛിച്ചു തള്ളിക്കൊണ്ട് വേറെ എവിടെയോ നോക്കുന്നത് പോലെ ഇരുന്നു....


 "സ്റ്റുഡന്റ്‌സ്...നമ്മുടെ ക്ലാസ്സിൽ നിങ്ങളിൽ കുറെ ആൾക്കാർ പരിചയപ്പെടാത്ത കുട്ടി ഇന്ന് വന്നിട്ടുണ്ട്..... അപ്പൊ അയാളെ നമുക്കൊന്നു പരിചയപ്പെട്ടാലോ...."


 എന്നും പറഞ്ഞു അവൻ എന്നെ നോക്കിയപ്പോ ഞാൻ അരിശത്തോടെ അവനെ നോക്കി...


 "പ്ലീസ് കം,,,,,"


 അവൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ ഞാൻ എണീറ്റ് ഫ്രണ്ടിൽ പോയി നിന്നു.....


 "ഇഷൂട്ടി ഇവിടുന്ന് എന്നോട് ദേഷ്യമൊന്നും കാണിക്കാൻ നിൽക്കേണ്ട...കേട്ടോ... അത് നിനക്ക് നല്ലതിനല്ല...ഞാൻ പറയുന്നത് കേട്ട് നല്ല രീതിയിൽ നിൽക്കും....ഇല്ലേ....." 


എന്റെ ചെവിക്ക് പിന്നിൽ വന്നു നിന്ന് അവനത് പറഞ്ഞപ്പോ ഞാൻ ദേഷ്യം കൊണ്ട് പല്ല് കടിച്ചു പിടിച്ചു..... അവന് എന്നോടുള്ള ബിഹേവിങ് കണ്ട് ക്ലാസിലെ കുട്ടികൾ കണ്ണ് മിഴിച്ച് നോക്കുന്നുണ്ട്.....


 "ഹായ്,,,,, ഞാൻ ഇശൽ.....ക്ലാസ് തുടങ്ങി ആദ്യത്തെ രണ്ടു ദിവസം ഞാൻ ഉണ്ടായിരുന്നു.....അന്ന് ഇത്രയും കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല.... എല്ലാവരെയും വഴിയേ പരിചയപ്പെടാം....."


 "എന്താ ഇത്രയും ദിവസ്സം  ആബ്സൻറ് ആയത്..." 


പിന്നിൽ നിന്ന് ഒരുത്തൻ വിളിച്ചു ചോദിച്ചപ്പോ ഞാനൊന്ന് ചിരിച്ചു...


 "ഹസ്ബന്റിന് സുഖമില്ലായിരുന്നു...സോ ലീവ് എടുക്കേണ്ടി വന്നു....." 


"ആർ യൂ മാരീഡ്....??" 


എന്റെ മറുപടി കേട്ടതും എല്ലാവരും അമ്പരപ്പോടെ ചോദിക്കുന്നത് കേട്ടപ്പോ ഞാൻ അർഷദിന്റെ മുഖത്തേക്ക് നോക്കി.... 


"യെസ്,,,,,മാരീഡ് ആണ്...." 


അവനെ നോക്കി അതു പറഞ്ഞതും അവൻ പല്ല് കടിച്ചു പിടിച്ചു കൊണ്ട് എന്നെ നോക്കി...... ഞാൻ അവനിൽ നിന്ന് നോട്ടം പിൻവലിച്ചു ക്ലാസ്സിലെ പിള്ളേരെ നോക്കി....എന്നിട്ട് ഒന്ന് സൈറ്റടിച്ചു കാണിച്ചു കൊണ്ട് എന്റെ സീറ്റിൽ പോയിരുന്നു..... 


അവൻ പിന്നെ അധികം ഒന്നും പറയാൻ നിൽക്കാതെ  പഠിപ്പിക്കാൻ തുടങ്ങി...


 ★ ★ ★ 


ക്ലാസ് കഴിഞ്ഞു ഇറങ്ങിയതും ചെന്ന് പെട്ടത് അഖ് ബ്ലൂ ഐസ് ഉള്ള മൊഞ്ചന്റെ മുന്നിൽ..... അവൻ എന്റെ മുന്നിൽ കയറി നിന്ന് എന്റെ വഴി തടഞ്ഞു....ഞാൻ സംശയത്തോടെ അവനെ നോക്കി....


 "ഇങ്ങനെ നോക്കല്ലേ,,,,ഒരു കാര്യം ചോദിക്കാൻ ഉണ്ട്....അതോണ്ടാ...."


 "എന്തേയ്....." 


"അനസിനെയും അർഷദ് സേറിനെയും നിനക്ക് എങ്ങനെ അറിയാം,,,,,നീയും അവരും തമ്മിൽ എന്താ പ്രശ്നം...."


 "മാഷേ,,,, അതൊക്കെ വല്യ കഥയാണ്,,, പറഞ്ഞാൽ ഇന്നൊന്നും കഴിയില്ല... ഞാൻ സമാധാനത്തിൽ ഒരു ദിവസം പറഞ്ഞു തരാട്ടൊ....." 


"ശെടാ,,,,,എന്നാൽ പിന്നെ മറ്റൊരു കാര്യം ഞാൻ അങ്ങോട്ട് പറയട്ടെ...."


 "ആഹ്,,,,പറഞ്ഞോ...."


 "അതുപിന്നെ,,,,അത്...." 


"പെട്ടെന്ന് പറയ് മാഷെ...."


 "വേറൊന്നും അല്ല...ജാസിക്ക് ആദ്യമായിട്ടാ ഒരു പെണ്ണിനെ കണ്ടിട്ട് ഒരിഷ്ടം തോന്നുന്നത്....തന്നെ നേരത്തെ കണ്ടപ്പോൾ തന്നെ എന്റെ കിളി പോയതാണ്...പിന്നേ ഏതൊരു കാര്യവും നീട്ടി കൊണ്ട് പോകുന്നത് ഇഷ്ടമല്ല... അതുകൊണ്ടാണ് കണ്ട ദിവസം തന്നെ എന്റെ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞത്....." 


പടച്ചോനെ,,,,,ഇത് വല്ലാത്ത കുരിശ് ആയല്ലോ.... 


"അതേയ്....അതുപിന്നെ താൻ വിചാരിക്കുന്ന പോലെ അല്ല..." 


അതും പറഞ്ഞു ഞാൻ അവനെ നോക്കി...


"ഹെലോ ഭാര്യേ,,,,,മതി,,,,വന്നേ...."


 ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കിയതും ദേ അവിടെ എന്റെ കെട്ടിയോൻ ഗേറ്റിന് പുറത്ത് കാറിൽ ഇരുന്ന് എന്നെ നോക്കി വിളിച്ചു കൂവുന്നു.... അത് കണ്ടതും എനിക്ക് ചിരി പൊട്ടി..... പ്രൊപ്പോസ് ചെയ്തിട്ട് ഒരുവൻ ഇവിടെ നിൽക്കുന്നു...എന്റെ ചെക്കൻ ദേ അവിടെ കിടന്ന് കാറുന്നു.... അവസ്ഥ.....


 ഇക്കാന്റെ പറച്ചിൽ കേട്ടതും  ജാസിം  എന്നെ എന്തോ പോയ അണ്ണാനെ പോലെ നോക്കി..... ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ഇക്കാനെ നോക്കി ഇങ്ങോട്ട് വാ എന്ന് ആംഗ്യം കാണിച്ചു.....


 അപ്പൊ ചെക്കൻ എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് കാറിൽ നിന്ന് ഇറങ്ങി വന്നു....എന്റെ അടുത്ത് എത്തിയതും തുടങ്ങി ആൾ കലിപ്പ് ആവാൻ...


 "എന്താടി പെണ്ണേ,,,,, നിന്റെ ഫോൺ ഫുൾ ടൈം സ്വിച്ച് ഓഫ് ആണോ..."


 "അതുപിന്നെ ഞാൻ ഓണ് ചെയ്ത് വെക്കാൻ മറന്നു പോയി,,,സോറി.."


 "ആവശ്യത്തിന് വിളിച്ചാൽ കിട്ടാത്ത ഫോണ്...കൊണ്ട് പോയി അടുപ്പിൽ ഇട്ടേക്ക്..."


 "എന്തുപറ്റി,,,,,ഓഫീസിൽ നിന്ന് സസ്‌പെൻഷനോ മറ്റോ കിട്ടിയോ... ഇങ്ങനെ ചൂടാവാൻ...." 


"ആഹ്‌ടി കിട്ടി,,,,സസ്‌പെൻഷൻ അല്ല,,,,ഡിസ്മിസ് ചെയ്തു,,,,,,എന്നെ അല്ല,,,,നിന്റെ DCP ബ്രോനെ... അതായത് എന്റെ അളിയനെ..." 


ചെക്കൻ പറയുന്ന കേട്ടതും ഞാൻ ജാസിമിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി,,,,,അവൻ ആരോ തലക്ക് അടിച്ചത് പോലെ നിൽക്കുന്നുണ്ട്.....


 "അയ്യട,,,,ഒരു തമാശ...." 


"പോടി അവിടുന്ന്....." 


"നിങ്ങളോട് വഴക്കിടാൻ ഞാൻ ഇല്ല മിസ്റ്റർ....."


 "നിനക്കുള്ളത് ഞാൻ പിന്നെ തരാം... ഇപ്പൊ ഇവരൊക്കെ ആരാണെന്ന് പറയ്..."


 ഇക്ക ജാസിമിനെ കാണിച്ചു ചോദിച്ചു....


 "ഇത് എന്റെ സീനിയറാ......ഇന്ന് ഞാൻ അനസിനോടും അർഷദിനോടും ചെറുതായി ഒന്ന് ഉടക്കി,,,,അതുകണ്ട് ചോദിക്കാൻ വന്നതാ,,,,,കൂടെ വേറൊരു കാര്യത്തിനും.....ആഹ് അതൊക്കെ വിട്.... 


മാഷേ,,,,,ഇത് ഷാഹിൽ....വകയിൽ എന്റെ ഹബ്ബി ആയിട്ട് വരും....." 


ഞാൻ പറയുന്നത് കേട്ട് ജാസിം എന്നെ ദയനീയമായി നോക്കി....അത് കണ്ടിട്ട് എനിക്ക് ചിരി വന്നു.....പക്ഷെ അത് പുറത്ത് കാണിച്ചില്ല.....


 "ഈ DCP എന്ന് ഉദ്ദേശിച്ചത്....?" 


അവൻ ഒന്ന് പരുങ്ങി കൊണ്ട് ചോദിച്ചു...


"ഇവിടുത്തെ കമ്മീഷണർ ആണ്...ഇജാസ് ഇബ്രാഹിം..."


 "സെർ നിന്റെ ആരാണെന്നാണ് പറഞ്ഞത്...???"


 ജാസിം സംശയത്തോടെ എന്നെ നോക്കി ചോദിച്ചതും ഞാൻ ചിരിച്ചു കാണിച്ചു.... അപ്പൊ ഷാഹിക്ക മീശ പിരിച്ചു കൊണ്ട് അതിനുള്ള മറുപടി നൽകി....


 "എന്റെ അളിയൻ....." 


അത് കേട്ടതും ജാസിം പെട്ടെന്ന് തന്നെ സ്‌കൂട്ട് ആയി....അത് കണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.... 


"കിണിച്ചോണ്ട് നിൽക്കാതെ വാടി പെണ്ണേ...." 


എന്നും പറഞ്ഞു ചെക്കൻ എന്റെ കയ്യും പിടിച്ചു കൊണ്ട് പോയി.....ഒരു ചിരിയോടെ ഞാൻ ഇക്കാന്റെ കൂടെ നടന്നു....


 ■■■■■■■■■■■■■■■■■■■


 ഫ്രഷ് ആയി വന്നു ഞാൻ ബെഡിൽ കിടക്കുമ്പോഴാണ്  ഇശൂ ടീ കുടിക്കാൻ വിളിച്ചത്.... ചായ കുടിച്ചു വീണ്ടും റൂമിൽ വന്നിരുന്നപ്പോ അവളും അടുത്ത് വന്നിരുന്നു...... 



"ആരാ ഈ നദീർ...."


ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഇക്കാന്റെ വായിൽ നിന്ന് കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു കൊണ്ട് അറിയാതെ എണീറ്റ് നിന്നു..... ഞാൻ ഇക്കാനെ നോക്കിയപ്പോ ആ മുഖത്ത് പ്രത്യേകിച്ചു ഭാവ വ്യത്യാസം ഒന്നുമില്ല... മറുപടിക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്...


 "എന്താ ഇശൂ....പറയാൻ പറ്റാത്ത വല്ല ബന്ധവും ആണോ...എങ്കിൽ പറയേണ്ട...." 


"ഹേയ് അല്ല..." 


"അല്ലെങ്കിൽ പിന്നെ നീയെന്തിനാ നിന്ന് വിറക്കുന്നത്....ഇവിടെ ഇരിക്ക്,,,,എന്നിട്ട് പറയ്......" 


"ആഹ്,,,,,പറയാം...."


 പടച്ചോനെ,,,,,,ഇന്നലെ സ്വപ്നത്തിൽ ഞാൻ വല്ലതും വിളിച്ചു കൂവിയിട്ട് ഉണ്ടാവോ,,,,എന്റെ കഥയാണ്.... പറയാനും കഴിയില്ല.....മിക്കവാറും എന്തെങ്കിലും പിച്ചും പേയും പറഞ്ഞിട്ടുണ്ടാവും.....


 "ഇശൂ....." 


"ആഹ്,,,,നിങ്ങളെന്താ അങ്ങനെ ചോദിക്കാൻ കാരണം....."


 "അത് പറയാം....അല്ലെടി,,,,ഞാൻ നിന്നെ കെട്ടി കുടുങ്ങിയോ,,,,,"


 "അതെന്താ നിങ്ങൾ അങ്ങനെ ചോദിച്ചത്..."


 "അല്ല....ഡേ ബൈ ഡേ ഓരോ ആൾക്കാരുടെ എൻഡ്രി ആണല്ലോ... നിനക്ക് എവിടുന്നാടി ഇത്ര മാത്രം ശത്രുക്കൾ....." 


"എന്നെ കെട്ടി കുടുങ്ങിയെന്നു തോന്നുന്നുണ്ടോ ഇക്കാ നിങ്ങൾക്ക്.... വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ....."


 ഞാനത് ചോദിച്ചതും ഇക്ക എന്റെ മുഖം ഇക്കാന്റെ കൈക്ക് ഉള്ളിൽ ആക്കി.....


 "ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാടി പോത്തെ..അങ്ങനെ ഒരിക്കലും എനിക്ക് തോന്നില്ല കേട്ടോ....എന്ന് ഞാൻ നിന്റെ കഴുത്തിൽ മഹർ കെട്ടിയോ,,,അന്ന് തൊട്ട് നമ്മൾ ഒന്നാണ്....ഇനി നിനക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് എന്റെയും കൂടെ പ്രശ്നം ആണ്....കേട്ടോ..." 


അത് പറഞ്ഞതും ഞാൻ ഇക്കയെ കെട്ടിപ്പിടിച്ചു....


 "നിങ്ങൾ പറയ്.... എന്താ നദീർ ആരാണെന്ന് ചോദിക്കാൻ കാരണം...."


ഇക്ക അവനെ കണ്ട കാര്യം പറഞ്ഞപ്പോ ഞാൻ ഞെട്ടി..അവൻ വന്നല്ലേ അപ്പോൾ... 


"ഇനി നീ പറയ്....എന്താ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം....." 


ഇക്ക അത് ചോദിച്ചതും എന്റെ ചിന്ത ഞാൻ ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്ന കാലത്തേക്ക് പോയി.......


 @@@@@@@@@@@@@@@@@@@@


 (മൂന്ന് വർഷങ്ങൾക്ക് മുൻപ്) 


"ഡി സന...ഈ കോളേജ് കാണുമ്പോൾ തന്നെ ചെറിയ ഒരു പന്തികേട് ഉണ്ടല്ലോ...." 


"ഹോ,,,,എന്റെ പൊന്ന് ഇശൂ....നീ ഇങ്ങനെ എല്ലാം സംശയത്തോടെ നോക്കല്ലേ...ഓരോന്ന് പറഞ്ഞു എന്നെ കൂടെപേടിപ്പിക്കല്ലേ...."


 "എടി പേടിത്തൊണ്ടി...ഇത്തിരി ധൈര്യം ഒക്കെ വേണം.....ഞാൻ പറയുമ്പോഴേക്ക് നീയെന്തിനാ പേടിക്കാൻ നിൽക്കുന്നത്...." 


"നീ വന്നേ ഇശൂ,,,,,നിന്നോട് സംസാരിച്ച് നിന്നാൽ നമ്മൾ ഫസ്റ്റ് ഡേ തന്നെ ക്ലാസ്സിൽ കയറില്ല....." 


എന്നും പറഞ്ഞു സന എന്റെ കയ്യും പിടിച്ചു ഗേറ്റിന് അകത്തേക്ക് കടന്നു..... ഞാനും അവളും വേറെ വേറെ കോഴ്‌സ് ആണ് എടുത്തത്...... ഞങ്ങൾ ഗേറ്റ് കടന്ന് അകത്ത് എത്തിയപ്പോ ആണ് കുറെ സീനിയേഴ്സ് ചേർന്ന് പുതിയ പിള്ളേരെ റാഗ് ചെയ്യുന്ന കണ്ടത്.....


 പാവം പിള്ളേർ പേടിച്ചു വിറച്ചു നിൽക്കുന്ന കണ്ടിട്ട് എനിക്ക് ചിരി പൊട്ടി....ഞാൻ അതും നോക്കി നിൽക്കുന്നത് കണ്ടിട്ട് എന്റെ ചങ്ക് എന്നും പറഞ്ഞു നടക്കുന്ന ഈ സാധനം എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോയി.....


 ഞാനും സനയും പ്ലസ് വണ് തൊട്ടേ ഉള്ള കൂട്ടാണ്,,,,, എന്റെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് അവളും.....കാക്കൂ എന്നെ ഉപ്പാന്റെയും ഉമ്മാന്റെയും അടുത്ത് എത്തിച്ചതിന് ശേഷം എനിക്ക് കിട്ടിയ കൂട്ടുകാരി..... 


അങ്ങനെ സ്റ്റെയർ കയറാൻ പോവുമ്പോ ആണ് ഒരുത്തൻ ഒരു പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു വലിക്കുന്നത് ഞാൻ കണ്ടത്....എനിക്ക് പണ്ടേ ഇതൊന്നും കണ്ണിൽ പിടിക്കില്ല...അവളുടെ സമ്മതത്തോടെ ആണെങ്കിൽ ഓകെ.... അല്ലെങ്കിൽ പിന്നെ അത് നല്ലതല്ലല്ലോ...... ഇവിടെ ആ പെണ്ണ് അവന്റെ കയ്യിന്ന് രക്ഷപ്പെടാൻ പരമാവധി ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല.....


 എന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് സന എന്നെ അങ്ങോട്ട് പോകാൻ സമ്മതിക്കാതെ പിടിച്ചു കൊണ്ട് പോവാൻ നോക്കി....


 "ഇശൂ,,,,,വന്നേ,,,,നീയെന്താ നോക്കി നിൽക്കുന്നത്...." 


"ഡി,,,,നീ കണ്ടില്ലേ അവൻ ആ പെണ്ണിനെ ചെയ്യുന്നത്....എല്ലാ ഊളകളും നോക്കി നിൽക്കുവാണ്...."


 "അതിനിപ്പോ നമുക്ക് എന്താ ചെയ്യാൻ കഴിയുക....നീ വാ ഇശൂ...."


 "നീ വിട്ടെ,,,,,അവന്റെ സൂക്കേട് മാറ്റി കൊടുത്തിട്ട് തന്നെ കാര്യം....."


 "ഇശൂ വേണ്ട..."


 "വേണം...നീ വിട് പെണ്ണേ....." 


അവളുടെ കൈ വിടുവിച്ച് കൊണ്ട് ഞാൻ അവന്മാരുടെ അടുത്തേക്ക് നടന്നു.... സന എന്നെ പിന്നിൽ നിന്ന് വിളിക്കുന്നുണ്ട്....ഞാൻ അത് മൈൻഡ് ചെയ്യാതെ പോയി..... ഞാൻ അവരെ അടുത്തെത്തിയതും എല്ലാവരുടെയും നോട്ടം എന്നിലേക്ക് ആയി....


 "നിങ്ങളെന്താ ഈ ചെയ്യുന്നത്...." 


"അത് ചോദിക്കാൻ നീയാരാടി....." 


പല്ല് കടിച്ചു പിടിച്ചു അവനത് ചോദിച്ചതും ഞാൻ ആ പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി..... 


"എന്താ കുട്ടീ ഇത്.....നിന്റെ സമ്മതമില്ലാതെ ആരെങ്കിലും നിന്നെ തൊട്ടാൽ തൊട്ടവന്റെ മോന്തക്കിട്ടൊന്ന് പൊട്ടിക്കാൻ ഉള്ള ധൈര്യമൊക്കെ വേണ്ടേ....."


 ഞാനത് അവളോട് ചോദിച്ചതും അവൾ എന്നെ നോക്കി കണ്ണു നിറച്ചു.....ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരി തൂകി കൊണ്ട് വീണ്ടും അവന്റെ നേരെ തിരിഞ്ഞു..... 


"അവളുടെ കയ്യിൽ നിന്ന് വിട്ടേക്ക് മാഷേ....ഇന്നത്തെ കാലത്ത് ഒരു പെണ്ണിനെ ചുമ്മാ ഒന്ന് നോക്കിയാൽ പോലും കേസാണ്....അതൊക്കെ അറിഞ്ഞു വെച്ചോണ്ട് എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്...."


 "അല്ല,,,,,മോൾ ആരാണെന്ന് പറഞ്ഞാൽ നന്നായിരുന്നു....."


 "പറയാൻ മനസ്സില്ല....അവളെ വിടെടാ...."


 എന്നും പറഞ്ഞു ഞാൻ അവന് നേരെ ചീറിയപ്പോ അവൻ അവൾടെ കയ്യിന്ന് വിട്ടു....അപ്പൊ തന്നെ ആ പെണ്കുട്ടി എന്നെ നന്ദി സൂചകമായി നോക്കി.... ഞാൻ അവളോട് നടക്കാൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു...


 "ഹെലോ.....ഒന്നവിടെ നിന്നെ...." 


അത് കേട്ടതും ഞാൻ സ്റ്റക്കായി തിരിഞ്ഞു നോക്കി....അവിടെ ഞാൻ സംസാരിച്ചവന്റെ കൂടെ വേറെ മൂന്നെണ്ണം കൂടെ ഉണ്ടായിരുന്നു... അതിൽ ഒരുത്തൻ ആണ് നിൽക്കാൻ പറഞ്ഞതെന്ന് മനസ്സിലായി..... ഞാൻ എന്തേ എന്ന രീതിയിൽ അവനെ നോക്കിയപ്പോ അവൻ എനിക്ക് നേരെ ക്ലാപ്പ് ചെയ്ത് കൊണ്ട് നടന്നു വന്നു......


 "അരേ വാഹ്ഹ്...പൊളിച്ചു,,,,എനിക്ക് ഇഷ്ടമായി നിന്റെ പെർഫോമൻസ്... ഒത്തിരി ഒത്തിരി ഇഷ്ടമായി....."


 എന്നും പറഞ്ഞു നടുവിന് രണ്ടു കയ്യും കൊടുത്ത് അവൻ എന്റെ മുന്നിൽ വന്നു നിന്നു..... ഞാൻ അവനെ നോക്കിയപ്പോ അവൻ അവിടെ കൂടി നിന്ന ആൾക്കാരെ ഒന്ന് നോക്കി.....


 "ദേ ഇത്രയും ആൾക്കാർ ഇവിടെ നിന്ന് കാഴ്ച കാണുമ്പോ നീ അവളെ രക്ഷിക്കാൻ വന്നല്ലോ...ആ തന്റേടം ആണ് എനിക്ക് ഇഷ്ടമായത്..."


 "തൽക്കാലം നിന്റെ ഇഷ്ടം എനിക്ക് ആവശ്യമില്ല..." 


അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞപ്പോ അവൻ എന്റെ കൈ പിടിച്ചു വലിച്ചു എന്നെ അവനിലേക്ക് നിർത്തി..... 


"അങ്ങനെ അങ്ങു പോയാലോ.... നിൽക്ക്....ഞാനൊന്ന് കണ്ടോട്ടെ മൊഞ്ചത്തി കുട്ടിയെ...."


 "എന്നെ വിട്.... വിടാൻ...." 


"എന്താ ഇത്ര തിരക്ക്.....ദേ അവളെക്കാൾ ഭംഗി നിനക്ക് തന്നെയാ... കാണുമ്പോ തന്നെ കടിച്ചു തിന്നാൻ തോന്നുവാ...." 


"പബ്ലിക് ആയി ഒരു പെണ്ണിനെ തൊട്ട് അവളോട് വൃത്തികേട് പറയാൻ നിനക്ക് നാണമില്ലേ......" 


"ഇല്ലെന്ന് കൂട്ടിക്കോ......ഇപ്പൊ അവന്റെ കയ്യിൽ നിന്ന് അവളെ നീ രക്ഷിച്ചു....ഇനി നിന്നെ ആര് രക്ഷിക്കും.... " 


"എന്നെ രക്ഷിക്കാൻ ഞാൻ തന്നെ ധാരാളം..." 


എന്നും പറഞ്ഞു ഞാൻ അവന്റെ കരണം പുകച്ചൊന്ന് കൊടുത്തു..... അവൻ കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി......


 "കളിക്കാം,,,,,നിന്നോട് തോൽക്കും എന്ന് ഉറപ്പുള്ളവരോട്...അല്ലാതെ എന്നെ പോലുള്ള പെണ്കുട്ടികളോട് കളിച്ചാൽ നാണംകെടും....."


 "ഡി....നദീറിനെയാ നീ വേദനിപ്പിച്ച് വിട്ടത്.....ചെവിയിൽ നുള്ളിക്കോ നീ.... ഇതിന് നിന്നോട് ഞാൻ പകരം വീട്ടിയില്ലെങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടോ....."


 "ഹേയ്,,,വെല്ലുവിളി വേണ്ട കേട്ടോ.... ഇശൽ വെല്ലുവിളിക്കാറില്ല.....അത് ശീലമില്ല....."


 അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.... പക്ഷെ ഞാൻ അറിഞ്ഞില്ല അവൻ വിഷം തുപ്പുന്ന പാമ്പ് ആണെന്ന്.....ഒന്നും ചെയ്യാൻ മടി ഇല്ലാത്ത ദുഷ്ടൻ ആണെന്ന്..... ഓരോ ദിവസവും അവൻ എന്നെ കുടുക്കാൻ നോക്കി എങ്കിലും കഴിഞ്ഞില്ല.....


ഞാൻ എങ്ങനെ എങ്കിലും ഒക്കെ രക്ഷപ്പെടുമായിരുന്നു..... അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ഒരു എട്ടു മണിയോടെ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു..... 


"ഹെലോ..." 


"ഇശൽ അല്ലെ...."


 "അതേ ആരാ....." 


"നിന്റെ കാലൻ.....ഹ്ഹ്ഹ്ഹ്ഹ്ഹ....."


 അത് കേട്ടതും ആ ശബ്ദത്തിന്റെ ഉടമ നദീർ ആണെന്ന് എനിക്ക് മനസ്സിലായി...


 "നീയോ....."


 "ഹോ,,,,എന്റെ സുന്ദരിക്കുട്ടിക്ക് മനസ്സിലായി അല്ലെ....."


 "അതേ മനസ്സിലായി....എന്തുവേണം നിനക്ക്....."


 "നിന്നെ വേണം....നിന്നെ മാത്രം മതി.... വേറെ ഒന്നും വേണ്ട....." 


"വെച്ചിട്ട് പോടാ ബ്ലഡി ###@@&&##....."


 "പറയുന്നത് മുഴുവൻ കേൾക്ക് പെണ്ണേ.. ഇപ്പൊ സമയം 8 മണി,,,,, ഒമ്പത് മണിക്ക് ഉള്ളിൽ നീ നമ്മുടെ കോളേജിന്റെ പിൻ ഭാഗത്ത് ഉള്ള പഴയ ബിൽഡിങ്ങിൽ എത്തണം.....എന്താ വരാൻ കഴിയോ...."


 "നീ വിളിക്കുന്ന സ്ഥലത്തേക്ക് വരാൻ മാത്രം പൊട്ടി അല്ല ഞാൻ...."


 "ഓകെ നീ വരണ്ട...നീ വന്നില്ലെങ്കിൽ...."


 "വന്നില്ലെങ്കിൽ നീയെന്ത് ചെയ്യും.... പറയെടാ...ഇവിടെ വന്ന് പൊക്കി കൊണ്ടു പോകുവോ....."


 "ഹേയ്,,,,,അതൊന്നും ഇല്ല പെണ്ണേ.... നീ വന്നില്ലെങ്കിൽ നീ ഇന്ന് സുഖമായി കിടന്ന് ഉറങ്ങും.... എന്നിട്ട് നാളെ പതിവ് പോലെ എണീറ്റ് കോളേജിലേക്ക് വരും.....അപ്പൊ ഇവിടെ നിന്നെ കാത്ത് ഒരു സർപ്രൈസ് ഉണ്ടാവും.....ഒരു ബിഗ് സർപ്രൈസ്.... ഹ്ഹ്ഹ്ഹ...."


 എന്നും പറഞ്ഞു അവൻ ഫോണ് വെച്ചു.... ഇവനെന്താ വട്ടാണോ,,,, റാസ്‌ക്കൽ....വെറുതെ ഓരോന്ന് പറഞ്ഞു മനുഷ്യനെ മെനക്കെടുത്താൻ വേണ്ടി.... ഞാൻ ഫോണ് കയ്യിൽ മുറുകെ പിടിച്ച് ബെഡിൽ ചാടി കിടക്കുമ്പോ ആണ് ഉമ്മി വന്ന് വിളിച്ചത്....


 "ഇശൂ.....ഇങ്ങോട്ട് വാ....."


 "എന്താ ഉമ്മി...." 


"നീ വന്നേ...."


 ഉമ്മാന്റെ മുഖത്ത് എന്തോ വെപ്രാളം കണ്ടതും ഞാൻ എണീറ്റ് പോയി.... ഹാളിൽ എത്തിയപ്പോ അവിടെ സനയുടെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നു.... 


"മോളെ,,,,,,"


 "ഹാ നിങ്ങള് ആയിരുന്നോ....അല്ല സന എവിടെ..... വന്നില്ലേ അവൾ...." 


"മോളെ സനക്ക് ഇന്ന് എന്തോ വർക്ക് ഉള്ളത് കൊണ്ട് എത്താൻ ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു നേരത്തെ വിളിച്ചപ്പോ...." 


"ആഹ്,,,,അത് എന്നോടും പറഞ്ഞു... അതു കൊണ്ട് ഞാനിന്ന് തനിച്ചാ വന്നത്...."


 "7 മണിക്ക് മുന്നേ എത്തുമെന്ന പറഞ്ഞത്....പക്ഷേ...."


 "പക്ഷെ.....???" 


"ഇതുവരെ അവൾ എത്തിയില്ല മോളെ... വിളിച്ചിട്ട് ആണേൽ സ്വിച്ച് ഓഫ്.... അവൾടെ ക്ലാസ്സിൽ ഉള്ള ഒരു കുട്ടിയെ വിളിച്ചപ്പോ അവരൊക്കെ 7 മണിക്ക് മുന്നേ എത്തി എന്നു പറഞ്ഞു...." 


അത് കേട്ടതും എന്റെ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് തോന്നി.... പടച്ചോനെ എന്റെ സന....ഇനി അവളെ ആ നദീർ....നോ......


 മറ്റൊന്നും പറയാൻ നിൽക്കാതെ ഞാൻ റൂമിലേക്ക് ഓടി ഡ്രെസ് ചെയ്ഞ്ച് ചെയ്ത്  ഫോണും ഉപ്പാന്റെ കാറിന്റെ കീയും എടുത്ത് പോയി.... എല്ലാവരും ഓരോന്ന് ചോദിച്ചു എങ്കിലും ഞാൻ മറുപടി നൽകിയില്ല..... 


കാർ കോളേജ് ലക്ഷ്യമാക്കി ഞാൻ വിട്ടു.. പോകുന്ന വഴിയിൽ ആ നദീർ വിളിച്ച നമ്പറിലേക്ക് ഞാൻ വിളിച്ചു.....


 "ഹെലോ ഇശൂ....എന്തായി...."


 "നദീർ,,,,പ്ലീസ്,,,,എന്റെ സനയെ ഒന്നും ചെയ്യരുത്,,,,ഞാൻ അങ്ങോട്ട് വരുന്നുണ്ട്..." 


കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൻ പറഞ്ഞു...


"ഓകെ,,,,നീ വന്നാൽ അവൾ സേഫ് ആവും....അല്ലെങ്കിൽ...." 


"നോ,,,,ഞാൻ വരും....വന്നിരിക്കും...."


 "ഓകെ,,,,,സീ യൂ....." 


അതും പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു..... അവസാനം കോളേജിൽ എത്തി ഞാൻ പഴയ ബില്ഡിങ്ങിന്റെ ഭാഗത്തേക്ക് പോയി...പെട്ടെന്ന് എന്റെ ഫോണ് റിങ് ചെയ്തു...... നോക്കിയപ്പോ ഉമ്മയാണ്..... കോൾ അറ്റൻഡ് ചെയ്ത് കൊണ്ട് ഞാൻ ആ ബിൽഡിങ്ങിലേക്ക് കയറി..... ഉമ്മ പറയുന്ന കാര്യം കേട്ടതും ഞാൻ നിന്ന നിൽപ്പിൽ തളർന്ന് വീഴുമെന്ന് തോന്നിപ്പോയി.....


 പടച്ചോനെ,,,,,,,ഇനിയിപ്പോ എന്തു ചെയ്യും.... ___________________________


 ഉമ്മ പറയുന്ന കാര്യം കേട്ടതും ഞാൻ നിന്ന നിൽപ്പിൽ തളർന്ന് വീഴുമെന്ന് തോന്നിപ്പോയി.... 


"ഹെലോ ഉമ്മാ...."


 "നീയതെവിടേക്കാ മോളെ ഒന്നും മിണ്ടാതെ പോയത്...." 


"ഞാൻ കോളേജിലേക്ക് വന്നതാ സനയെ നോക്കാൻ....." 


"എനിക്ക് തോന്നി,,,നീ വേഗം തിരിച്ചു വാ....സന ഇവിടെ എത്തി....."


 "what,,,,അവൾ വന്നോ...."


 "ആഹ് വന്നു...ബ്ലോക്കിൽ പെട്ട് ലേറ്റ് ആയതാ അവൾ...നീ പെട്ടെന്ന് വാ...."


 "ആഹ്... വരാം..." 


അതും പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു...ഇനിയിപ്പോ എന്ത് ചെയ്യും... അവന്മാരുടെ കണ്ണിൽ പെടുന്നതിന് മുന്നേ തന്നെ എങ്ങനെ എങ്കിലും രക്ഷപ്പെടണം.... 


ഞാൻ മെല്ലെ അവിടുന്ന് നടക്കാൻ തുടങ്ങിയതും പെട്ടെന്ന് ആരോ പിന്നിൽ നിന്ന്  എന്റെ വായ പൊത്തി ഒരു മുറിയിലേക്ക് കൊണ്ട് പോയി..... അവിടെ എത്തിയതും എനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി..... 


"നദീർ..." 


"അതേ..നദീർ തന്നെ... നീയെവിടേക്കാ പോകാൻ പോയത്.... ഞാൻ കാണില്ലെന്ന് കരുതിയോ...."


 "ടാ,,,,നീയെന്തിനാ എന്നോട് കള്ളം പറഞ്ഞത് സന ഇവിടെ ഉണ്ടെന്ന്....."


 അതും പറഞ്ഞു ഞാൻ അവന്റെ കോളറയിൽ പിടുത്തമിട്ടപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്റെ കൈ എടുത്തു മാറ്റി.... 


"ഞാൻ പറഞ്ഞോ നിന്നോട് അവൾ ഇവിടെ ഉണ്ടെന്ന്.....പറഞ്ഞോ...."


 അപ്പോഴാണ് ഞാനും അത് ആലോചിച്ചത്.... അവനെ ഫോണ് ചെയ്തപ്പോ ഞാനാണ് അങ്ങോട്ട് പറഞ്ഞത് സനയെ ഒന്നും ചെയ്യരുത് എന്ന്...


 "നിന്നെ ഇവിടെ എത്തിക്കാൻ വേണ്ടി ഞാൻ ചുമ്മാ പറഞ്ഞതാ ഒരു ബിഗ് സർപ്രൈസ് എന്ന്...പക്ഷെ അത് ഏറ്റില്ല....ആ നിരാശയിൽ ഇരിക്കുമ്പോ ആണ് നീ വീണ്ടും വിളിച്ചിട്ട് സനയെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞത്.... ഞാനും ഒന്ന് ഞെട്ടി നീയെന്താ പറയുന്നത് എന്ന് കരുതി... പിന്നെ നീയിവിടെ എത്തേണ്ടത് എന്റെ ആവശ്യം ആയത് കൊണ്ട് ഞാൻ അങ്ങോട്ട് അഭിനയിച്ചു...ദാറ്റ്‌സ് ഓൾ...." 


അതും പറഞ്ഞു അവൻ എന്നെ നോക്കി ചിരിച്ചപ്പോ ഞാൻ ആകെ വല്ലാതായി.... ഇനിയിപ്പോ ഇവിടുന്ന് രക്ഷപ്പെടാൻ എന്താ ഒരു വഴി....


 "രക്ഷപ്പെടാൻ ഉള്ള വഴിയാണോ ആലോചിക്കുന്നത് നീ.....അതുമാത്രം ആലോചിക്കേണ്ട കേട്ടോ...നിന്നെ ഞാൻ ഇവിടുന്ന് വിടില്ല....." 


അവൻ അതും പറഞ്ഞു എനിക്ക് നേരെ വന്നപ്പോ ഞാൻ പിന്നോട്ട് നടക്കാൻ തുടങ്ങി..... പെട്ടെന്ന് അവൻ അവന്റെ ഫ്രണ്ട്സിന്റെ നേരെ തിരിഞ്ഞു.... 


"ഡാ,,,നിങ്ങൾ പുറത്ത് ഉണ്ടാവില്ലേ...."


 "ആഹ്,,,,നീ എല്ലാം കഴിഞ്ഞു വാ...."


 "ഓകെ ഡാ...." 


അതും പറഞ്ഞു എന്നെ നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ച് അവന്മാര് പോയി....അപ്പൊ നദീർ എന്നെ നോക്കി.... 


"ഇശൂ...നിന്നെ കാണാൻ എന്തൊരു ഭംഗി ആണെടി....കണ്ടാൽ കണ്ണ് മാറ്റാൻ പോലും തോന്നില്ല..."


 അവന്റെ വർണ്ണന കേട്ട് ഞാൻ പുച്ഛത്തോടെ മുഖം തിരിച്ചു..... അവൻ മീശ പിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വീണ്ടും നടക്കാൻ തുടങ്ങി....ഇവിടേക്ക് വരാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു പോയി....


 സന ഇവന്റെ അടുത്ത് ആണെന്ന് കരുതിയാണ് ഞാൻ മുന്നും പിന്നും ചിന്തിക്കാതെ വന്നത്.... പെട്ടെന്ന് അവൻ എന്റെ ഷോള്ഡറിൽ കൈ വെച്ചു..... അത് കണ്ടതും ഞാൻ അവനെ പിറകിലേക്ക് തള്ളി മാറ്റി....


 "എന്താ ഇശൂ ഇത്....കഷ്ടമുണ്ട്..."


 അതും പറഞ്ഞു അവൻ എനിക്ക് നേരെ വീണ്ടും വന്നപ്പോ ഞാൻ അവനെ വീണ്ടും പിടിച്ചു തള്ളി... 


"ഇശൂ,,,,,,ദിസ് ഈസ് ടൂ മച്ച്..... എന്നെ ദേഷ്യം പിടിപ്പിക്കാതെ അടങ്ങി നിൽക്ക്....ഇവിടെ ഇപ്പോൾ ഞാനും നീയും മാത്രമേ ഉള്ളൂ....എന്നോട് സഹകരിച്ച് നിന്നാൽ നിനക്ക് പലതും നേടാം...അതല്ല നീ എതിർക്കാൻ ആണ് ഭാവം എങ്കിൽ,,,എനിക്ക് കൂടുതൽ ആവേശം ആവും...പിന്നെ നിന്റെ കാര്യം പോക്കാണ്.... ഞാൻ നിന്നെ എന്ത് ചെയ്യുമെന്ന് നിനക്കോ എനിക്കോ ഊഹിക്കാൻ പോലും കഴിയില്ല..."


 അവൻ പറഞ്ഞത് കേട്ടതും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു..... 


"ഇശൽ...സ്മാർട്ട് ആവാം....ബട്ട് ഓവർ സ്മാർട്ട് ആവരുത്.... അന്ന് നീയെന്നെ തല്ലിയ നിമിഷം മുതൽ ഞാൻ കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയാടി...എനിക്ക് ഉറപ്പായിരുന്നു നിന്നെ എന്റെ കയ്യിൽ ഒരു ദിവസം കിട്ടുമെന്ന്....അന്ന് നിന്റെ ഈ പൂപോലെ മൃദുലമായ ശരീരം ആവോളം ആസ്വദിച്ച് നിന്നോടുള്ള പക വീട്ടാൻ തന്നെയാണ് തീരുമാനിച്ചത്...." 


എന്നും പറഞ്ഞു അവൻ എന്റെ കൈ രണ്ടും പിന്നിലേക്ക് ആക്കി പിടിച്ചു എന്നെ അവനിലേക്ക് ചേർത്ത് നിർത്തി.... പരമാവധി ഞാൻ രക്ഷപ്പെടാൻ നോക്കി എങ്കിലും കഴിഞ്ഞില്ല....


അവസാനം രണ്ടും കൽപ്പിച്ചു ഞാൻ സർവ്വ ശക്തിയും എടുത്ത് അവന്റെ തലക്കിട്ട് എന്റെ തല കൊണ്ട് ഇടിച്ചു... എനിക്കും നല്ല വേദന ആയി....അവനും ആയി....വേദന കൊണ്ട് എന്റെ കണ്ണിൽ നിന്ന് വരെ വെള്ളം വന്നു പോയി...... പക്ഷെ അവൻ എനിക്ക് നേരെ വന്നു....


 അവന്റെ ഉരുക്ക് പോലുള്ള കൈ എന്റെ മുഖത്ത് പതിഞ്ഞു.... കിട്ടിയ അടിയുടെ ശക്തിയിൽ ഞാൻ തെറിച്ചു വീണു പോയി.....വീണിടത്ത് നിന്ന് ഞാൻ അവനെ രൂക്ഷമായി നോക്കി....അവൻ ദേഷ്യത്തോടെ എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ഇരുമ്പു വടി എന്റെ കയ്യിൽ ആക്കി...


 "വേണ്ട നദീർ,,,അടുത്തേക്ക് വരണ്ട....."


 അത് കയ്യിൽ പിടിച്ച് എഴുന്നേറ്റ് ഞാൻ അവനോട് പറഞ്ഞു... 


"അത് താഴെ ഇട് ഇശൽ...."


 "ഇല്ല....എന്റെ അടുത്തേക്ക് വന്നാൽ ഞാൻ കൊന്നു കളയും....."


 പക്ഷെ എന്റെ വാക്ക് ഒന്നും മൈൻഡ് ചെയ്യാതെ അവൻ എന്റെ അടുത്തേക്ക് വന്നു അത് പിടിച്ചു വാങ്ങാൻ നോക്കി.... പക്ഷെ ഞാൻ അത് നൽകിയില്ല എന്ന് മാത്രമല്ല...അത് വെച്ച് അവന്റെ തലക്കിട്ട് ഒന്ന് കൊടുത്തു....


 "ആഹ്ഹ്ഹ്ഹ്ഹ്ഹ്........." 


തലയിൽ കൈ വെച്ച് അവന്റെ അലർച്ച കേട്ട് ഞാൻ ഒരു നിമിഷം പകച്ചു പോയി... അവന്റെ ശബ്ദം കേട്ട് പുറത്ത് ഉള്ള അവന്റെ ഫ്രണ്ട്സ് ഡോർ തുറന്ന് അകത്ത് വന്നപ്പോ കണ്ടത് ചോരയിൽ മുങ്ങി കുളിച്ചു കിടക്കുന്ന അവനെയും കയ്യിൽ ഇരുമ്പു വടിയും ആയി നിൽക്കുന്ന എന്നെയും...


അവന്മാര് പകപ്പോടെ എന്നെയും അവനെയും മാറി മാറി നോക്കി.... ആ സമയം കൊണ്ട് അവിടെ വീണ് കിടന്ന എന്റെ ഫോണും എടുത്ത് ഒരൊറ്റ ഓട്ടം ആയിരുന്നു പുറത്തേക്ക്.....കാറിലേക്ക് കയറി എങ്ങനെ ഒക്കെയോ വീട്ടിൽ എത്തി.... ഞാൻ വരുന്നതും കാത്ത് ഉപ്പയും ഉമ്മയും സനയും അവൾടെ ഉപ്പയും ഉമ്മയും ഒക്കെ പുറത്ത് തന്നെ ഉണ്ടായിരുന്നു.... 


പക്ഷെ ഞാൻ ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് പോയി..... അവന് എന്തെങ്കിലും സംഭവിച്ചിട്ട് ഉണ്ടാവോ എന്നാലോചിച്ചു ഞാൻ ആകെ വല്ലാതായി.... പെട്ടെന്ന് ആരോ എന്റെ ഷോൾഡറിൽ കൈ വെച്ചു... 


"സന....." 


"ഡി,,,,നീയെന്താ ആകെ വല്ലാതിരിക്കുന്നത്...." 


അവൾ ചോദിച്ചതും ഞാൻ എല്ലാം അവളോട് പറഞ്ഞു.....


 "അതിന് നീയെന്തിനാ ഇങ്ങനെ കരയുന്നത് ഇശൂ,,,,,അവൻ നിന്നെ ഉപദ്രവിക്കാൻ നോക്കിയത് കൊണ്ടല്ലേ..."


 "എന്നാലും,,,,,,,ആരെങ്കിലും അറിഞ്ഞാൽ..."


 "ആരും അറിയില്ല.....പുറത്ത് അറിഞ്ഞാൽ അവന് തന്നെയാ പ്രശ്നം....അതോണ്ട് അവര് ഇത് ആരോടും പറയില്ല......"


 ★★★★★★★


 പിറ്റേന്ന് കോളേജില് എത്തിയപ്പോ അറിയാൻ കഴിഞ്ഞത് നദിറിനെ ആരോ പഞ്ഞിക്കിട്ടു എന്നാണ്...അവന്റെ തലക്ക് നല്ല മുറിവ് ഉണ്ട്.....രക്ഷപ്പെടുമോ എന്ന് പറയാൻ കഴിയില്ല എന്നൊക്കെ ആണ്..... 


പിന്നീട് ആരോ പറഞ്ഞു,,,,,അവനെ നല്ല ചികിത്സക്ക് വേണ്ടി എവിടെയോ ദൂരെ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്,,,,, കുറഞ്ഞത് രണ്ട് വർഷം എങ്കിലും എടുക്കും അവൻ പൂർവ സ്ഥിതിയിലേക്ക് വരാൻ എന്ന്..... എന്റെ അടിക്ക് അത്രയും പവർ ഉണ്ടെന്ന് ഞാൻ അപ്പോഴാ മനാസിലാക്കിയെ.....


 ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


 "പിന്നീട് ഞാൻ അവനെ കണ്ടില്ല...ഈ നിമിഷം വരെ...."


 ഇശൂ ഫ്ലാഷ് ബാക്ക് പറഞ്ഞു കഴിഞ്ഞതും ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.....എന്റെ നോട്ടം കണ്ടപ്പോ അവൾ പുരികം പൊന്തിച്ചു എന്തേ എന്ന് കാണിച്ചു.....


 "ഹഹഹ....നിന്റെ അടി കാരണം അവൻ മൂന്ന് വർഷമെങ്ങാനും ഒരേ കിടപ്പ് കിടന്നു.....ഇപ്പൊ പിന്നെ അവൻ പകയും വെച്ച് വീണ്ടും വന്നില്ലെങ്കിലെ അത്ഭുതം ഉള്ളൂ......." 


ഞാൻ പറഞ്ഞത് കേട്ടതും അവൾ വേണ്ട നോക്കി ഇളിച്ചു കാണിച്ചു.....


"നീ ആളൊരു കില്ലാടി ആണെന്ന് ഇപ്പോഴാണ് ഞാൻ ശരിക്കും മനസിലാക്കിയത്..."


"അല്ല പിന്നെ...ഞാൻ ആരാ മോള്.."


 അവൾ അതും പറഞ്ഞ് കോളറ പൊക്കുന്നത് പോലെ കാണിച്ചപ്പോൾ ഞാൻ അവളെയും കൊണ്ട് ബെഡിലേക്ക് വീണു..... അവൾടെ മുഖത്ത് പതിയെ ചിത്രം വരച്ചു കളിക്കാൻ തുടങ്ങി.....


അവൾ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നുണ്ട്..... അവൾടെ നോട്ടം കണ്ടതും ഞാൻ ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്ത് വെക്കാൻ തുടങ്ങി..... 


"ഇശൂ,,,,,മോളെ.....കതക് തുറന്നേ....."


 അപ്പൊ തന്നെ അവൾ പെട്ടെന്ന് എന്നെ തള്ളി മാറ്റി എണീറ്റ് തട്ടം നേരെയാക്കി..... എന്നിട്ട് എന്നെ നോക്കി വാ പൊത്തി ചിരിച്ചു കൊണ്ട് ഡോറിന്റെ അടുത്തേക്ക് പോയി..... ഞാൻ കലിപ്പോടെ അവിടെ ഇരുന്നു...


നല്ല റൊമാൻസിൽ വരുമ്പോ ആരെങ്കിലും ആയിട്ട് ഉണ്ടാവും... എന്റെ ഒരു വിധി..... അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഉമ്മാന്റെ കൂടെ താഴേക്ക് പോയി..... അപ്പോഴാണ് എനിക്ക് ഇജാസിന്റെ കോൾ വന്നത്.....


 "അളിയാ,,,,,എന്തൊക്കേ...."


 "ഹോ.....ഇങ്ങനെ അങ്ങു പോകുന്നു....അല്ല,,,,ഡിസിപി സർ എവിടെയാ....ഓഫീസിൽ ആണോ...."


 "ആഹ് അതേടാ.....എന്റെ പെങ്ങൾ എവിടെ....."


 "അവൾ ഇപ്പൊ ഉമ്മ വിളിച്ചപ്പോൾ താഴെ പോയിട്ട് ഉണ്ട്.....ആഹ് പിന്നെ,,, ഇശൂന് പുതിയ ഒരു ശത്രു കൂടി വന്നിട്ടുണ്ട്...."


 "പുതിയതോ,,,,,അതാരാ....."


 "വണ് മിസ്റ്റർ നദീർ,,,,,"


 "അത് അവൾ തലയടിച്ചു പൊട്ടിച്ച കേസ് അല്ലെ...."


 "ആഹ്,,,അത് തന്നെ...." 


"പോരട്ടെ ഓരോരോ ആൾക്കാർ ആയി... ഇതൊക്കെ അല്ലെ ഒരു രസം...."


 "പിന്നല്ലാതെ....വേറൊരു കാര്യം എന്താണെന്ന് വെച്ചാൽ ശത്രുവിന്റെ ശത്രു മിത്രമെന്ന് ആണല്ലോ ചൊല്ല്.... അപ്പൊ ഈ നദീറും ഇപ്പൊ നിലവിൽ ഉള്ളവന്മാരും ഒന്നു ചേരാൻ ഉള്ള ചാൻസ് ഉണ്ട്...." 


"നീ പറഞ്ഞത് ശരിയാ ഷാഹി.... അവളോട് കരുതലോടെ ഇരിക്കാൻ പറയണം...." 


"ഹ്മ്മ....." 


"അപ്പൊ ഓകെ ഡാ... ബൈ...."


 "ആഹ്....ബൈ....." 


അവൻ ഫോണ് വെച്ചതും ഞാൻ ബൈക്കിന്റെ കീയും എടുത്ത് പള്ളിയിലേക്ക് പോകാൻ ഇറങ്ങി..... ഞാൻ പോവുമ്പോ ഷാദിയും  ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.....


 "ആഹ് വിട്ടോ വിട്ടോ...."


 "മിണ്ടാതെ ഇരിയെടാ...."


അവനെയും കൊണ്ട് പള്ളിയിലേക്ക് വിട്ടു.... നിസ്കാരം കഴിഞ്ഞു ഇറങ്ങി തിരിച്ചു വീട്ടിലേക്ക് വിട്ടു.....


എന്തോ ആലോചിച്ചു വണ്ടി ഓടിച്ചതും പെട്ടെന്ന്,,,,, 


"ഇക്കാക്ക,,,,,ദേ ലോറി....." 


ഷാദിടെ അലർച്ച എന്റെ ചെവിയിൽ മുഴങ്ങി......പെട്ടെന്ന് തന്നെ ഞാൻ ബൈക്ക് മറ്റൊരു ഭാഗത്തേക്ക് വെട്ടിച്ചു....


 ______________________________ 


 ഷാദിയുടെ അലർച്ച എന്റെ ചെവിയിൽ മുഴങ്ങി.... പെട്ടെന്ന് തന്നെ ഞാൻ ബൈക്ക് മറ്റൊരു ഭാഗത്തേക്ക് വെട്ടിച്ചു...  ലോറിയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ബൈക്ക് ബാലൻസ് കിട്ടാതെ ചെരിഞ്ഞപ്പോൾ ഞാനും ഷാദിയും കൂടെ വീണു...


 അവിടെ അടുത്തുണ്ടായിരുന്ന ആൾക്കാരൊക്കെ ഞങ്ങളെ കണ്ടതും വേഗം വന്ന് പിടിച്ചെഴുന്നേൽപ്പിച്ചു.... അപ്പോഴേക്കും ലോറി എത്തേണ്ട സ്ഥലത്ത് എത്തിയിരുന്നു....


 അവരോടൊക്കെ ഒരു നന്ദി പറഞ്ഞു ഞാൻ ഷാദിയെ നോക്കി.... അവന്റെ മുഖത്ത് നിന്ന് ഇപ്പോഴും ആ ഞെട്ടൽ മാറിയിട്ടില്ല.... ഞാനും അവനും മുഖത്തോട് മുഖം നോക്കി....


" പോകാം.... "


 ഞാൻ ചോദിച്ചതിന് അവൻ മൂളി തന്നു... ഞാൻ ബൈക്കിൽ കയറിയപ്പോൾ അവൻ എന്റെ പിന്നിൽ കയറിയിരുന്നു...


" ഇക്കാ.... "


" എന്താടാ..? "


" എനിക്ക് തോന്നുന്നത് ആ ലോറി മനപ്പൂർവം നമ്മളെ ഇടിക്കാൻ വന്നതാണ്.... "


"What....? നമ്മളെ ഇടിക്കാനോ...."


" അല്ലെങ്കിൽ പിന്നെ ഇക്ക തന്നെ ഒന്ന് ചിന്തിച്ചു നോക്ക്.... ആ ലോറി റോങ്ങ് സൈഡിൽ കൂടിയാണ് വന്നത്... "


" ഡാ.... അത് ചിലപ്പോൾ.... "


" ഒരു ചിലപ്പോഴും അല്ല.... എനിക്ക് ആലോചിക്കാൻ കൂടി വയ്യ.... ഒരു നിമിഷം തെറ്റിയിരുന്നു എങ്കിൽ നമ്മൾ രണ്ടുപേരും അവിടെ സ്റ്റിക്കർ ആയേനെ..."


 അവൻ പറഞ്ഞ കാര്യം ഞാൻ ഒന്ന് ചിന്തിച്ചു നോക്കി.... അവൻ പറഞ്ഞതിൽ വല്ല കഴമ്പും ഉണ്ടെങ്കിൽ ഇഷുവിന്റെ വീട്ടുകാർ തന്നെയായിരിക്കും ഇതൊക്കെ ഏർപ്പാടാക്കിയിട്ടുണ്ടാവുക....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഇതേ സമയം ഇശലിന്റെ തറവാട്ടിൽ....


" ഉപ്പാ.... നിങ്ങളൊക്കെ കൂടെ എന്തു വേണമെങ്കിലും ചെയ്തോളൂ.... ഞാൻ ഉദ്ദേശിച്ചത്,,, ഷാഹിലിനെയും ഇജാസിനെയും കൊല്ലുന്നതിൽ പോലും  കുഴപ്പമില്ല എന്ന്.... പക്ഷേ ഇശൽ,,,, അവളെ എനിക്ക് വേണം.... കിട്ടിയേ പറ്റൂ.... "


" നീ ആ കാര്യം ആലോചിക്കേണ്ട മോനേ.... അവളെ നിന്റെ മുന്നിൽ കൊണ്ടിട്ട തരും.... നിനക്ക് ഇശലിനെ വേണം.... ഞങ്ങൾക്ക് സ്വത്ത് വേണം.... ആ ഇജാസ് ഇപ്പോൾ കമ്മീഷണറായി വന്നതാണ് ചതി ആയത്.... പിന്നെ അവൻ ഉണ്ടല്ലോ,,,, ആ ഷാഹിൽ.... അവനും നമ്മൾ വിചാരിച്ചത് പോലെ നിസാരക്കാരനല്ല...."


 അർഷാദിന്റെ ഉപ്പ എല്ലാവരെയും നോക്കി പറഞ്ഞു....


" ഫാരീ.... നിന്റെ കോളേജിൽ അല്ലേ അവന്റെ അനിയൻ പഠിക്കുന്നത്... "


 ഫാരിസിന്റെ ഉപ്പ അവനെ നോക്കി ചോദിച്ചു....


" അതെ.... ഷാദിൽ.... ഏട്ടനെ പോലെ തന്നെയാണ് അനിയനും.... അതേ തന്റെടമാണ് അവനും കിട്ടിയിരിക്കുന്നത്... "


" എല്ലാത്തിനെയും ഒറ്റയടിക്ക് തീർക്കണം.... അവന്റെയൊക്കെ തന്തയെയും തള്ളയെയും തീർത്തത് പോലെ.... "


 അർഷദിന്റെ ഉപ്പ പറഞ്ഞതും എല്ലാവരുടെയും മുഖത്ത് ക്രൂരമായ ഒരു ചിരി വിടർന്നു.... ഇതൊക്കെ കേട്ടു കൊണ്ട് നിന്ന ഫിനുവിന് ഇതൊന്നും സഹിക്കാനായില്ല....


" അവരെ അനാഥർ ആക്കിയത് പോരാഞ്ഞിട്ടാണോ നിങ്ങളൊക്കെ വീണ്ടും ഇങ്ങനെ ചിന്തിക്കുന്നത്.... ഈ സ്വത്തൊക്കെ കൂടെ എന്തിനാണ്.... നാളെ മരിച്ചിട്ട് പോകുമ്പോൾ ഇതൊക്കെ കൂടെ കെട്ടിപ്പൊതിഞ്ഞ് കൂടെ കൊണ്ടു പോകാൻ കഴിയുമോ നിങ്ങൾക്ക്.... ഇട്ടു മൂടാൻ മാത്രം സ്വത്തൊക്കെ ഇവിടെ ഉണ്ടല്ലോ.... എന്നിട്ടും എന്തിനാ ഇത്രയ്ക്ക് ആർത്തി.... "


 അവളുടെ ശബ്ദം അവിടെ ഉയർന്നതും ഒരു ഞെട്ടലോടെ എല്ലാവരും അവളെ നോക്കി.... അവളുടെ ഉപ്പ വിശ്വാസം വരാതെ മകളെ ഉറ്റുനോക്കി.... ഇന്നേവരെ ആരുടേയും മുഖത്ത് നോക്കി ഇല്ല എന്ന് പോലും പറയാൻ ധൈര്യപ്പെടാത്ത തന്റെ മകൾ തന്നെയാണോ ഇതെന്ന് അയാൾക്ക് പോലും സംശയം തോന്നി....


" ഫിൻഷാ.... മുതിർന്നവർ സംസാരിക്കുന്നിടത്തേക്ക് നിന്നോട് ആരാടി വരാൻ പറഞ്ഞത്..... അകത്തേക്ക് കയറി പോടീ.... "


" ഇല്ല... പോവില്ല.... എനിക്ക് രണ്ടിലൊന്ന് അറിയണം... അവരുടെ ഉപ്പയെയും ഉമ്മയെയും കൊന്ന് അവരെ അനാഥരാക്കിയാത് കൊണ്ടല്ലേ നിങ്ങളോടൊക്കെ പക വീട്ടാൻ അവർ നടക്കുന്നത്.... പിന്നെ എന്തിനാ,,,,, "


 പറഞ്ഞു മുഴുവൻ ആക്കുന്നതിനു മുൻപേ  അവളുടെ ഉപ്പ അവളുടെ കരണത്ത് ഒരു അടി കൊടുത്തു.... കിട്ടിയ അടിയുടെ ആഘാതത്തിൽ അവൾ തെറിച്ചു വീണു...


" തർക്കുത്തരം പറയാൻ വേണ്ടി മാത്രം വളർന്നോടീ നീ.... കൊന്നു കളയും ഞാൻ.... പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം..... അല്ലാതെ ഞങ്ങളൊക്കെ ധിക്കരിക്കാൻ ആണ് നിന്റെ പുറപ്പാട് എങ്കിൽ മോൾ ആണെന്നൊന്നും ഞാൻ നോക്കില്ല....  കൊന്നു കെട്ടിത്തൂക്കും എന്നു പറഞ്ഞാൽ ചെയ്തിരിക്കും...."


 ഉപ്പ പറഞ്ഞതിന് പുച്ഛത്തോടെ ഉള്ള ഒരു ചിരി മറുപടിയായി നൽകി അവൾ വീണിടത്ത് നിന്ന് എഴുന്നേറ്റു.... കിട്ടിയ അടിയുടെ ശക്തിയിൽ അവളുടെ ചുണ്ട് പൊട്ടി ചോര വന്നിരുന്നു.... ആ ചോര അവൾ കൈകൾ കൊണ്ട് തുടച്ചു മാറ്റി...


" നിങ്ങൾക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അതൊക്കെ തർക്കുത്തരം... അല്ലേ.... തർക്കുത്തരം ആണെങ്കിൽ തർക്കുത്തരം തന്നെ.... കൊന്നു കെട്ടിത്തൂക്കും പോലും.... സ്വന്തം ചോര ആണെങ്കിലും അതൊന്നും ചെയ്യാൻ മടിയില്ലാത്ത ആൾക്കാരാണ് നിങ്ങൾ എന്ന് എനിക്ക് നന്നായി അറിയാം.... നിങ്ങളൊക്കെ കൂടി എന്നെ കൊന്നാലും വേണ്ടില്ല.... ഈ പറയുന്നതൊക്കെ കേട്ട് ഇവിടെ അടങ്ങിയിരിക്കാൻ എന്നെക്കൊണ്ട് കഴിയില്ല...."


" ഫിനു.... നീ ആരോടാണ് സംസാരിക്കുന്നത് എന്ന് വല്ല ബോധവും നിനക്കുണ്ടോ...."


 ഫാരി അവളോട് ശബ്ദം എടുത്തു....


" ഉണ്ട്.... ആരോടാണ് സംസാരിക്കുന്നത് എന്നും എന്താണ് പറയുന്നത് എന്നും എനിക്ക് നല്ല ബോധമുണ്ട്.... അല്ല,,, എന്റെ ആങ്ങളമാരുടെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... ഞാനും ഇശലിനെ പോലെ ഒരു പെണ്ണ് തന്നെയാണ്.... അവളും നിങ്ങൾക്ക് പെങ്ങളുടെ സ്ഥാനത്തു തന്നെയാണ്....


 ഇന്ന് അവളെ ഈ രീതിയിൽ കാണുന്ന നിങ്ങൾ നാളെ എന്നോട് ഇതുപോലെ ബിഹേവ് ചെയ്യില്ലെന്ന് ആർക്കറിയാം... അവളോട് തോന്നുന്ന മോഹം എന്നോടും തോന്നിയാൽ അതുപോലെ എന്നെയും നിങ്ങൾ ഇല്ലാതാക്കാൻ നോക്കില്ലേ.... "


" മതിയെടി നിന്റെ പ്രസംഗം.... "


 ദേഷ്യത്തോടെ അതും പറഞ്ഞു ഫാരിസ് അവളുടെ മുടിക്കുത്തിൽ പിടിച്ച് മുന്നിലേക്ക് തള്ളി.... അവൾ അർഷദിന്റെ അടുത്തേക്ക് പോയി വീണു.... അരിശം കയറിയ അർഷദ് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു മുഖം അടക്കി ഒരടി കൊടുത്തു....


" ഞങ്ങളെ എതിർത്ത് സംസാരിക്കാൻ തുടങ്ങി അല്ലേ നീ.... ഇനി നീ ഒരക്ഷരം മിണ്ടിയാൽ ഈ അർഷദ് ആരാണെന്ന് നീ അറിയും.... "


" ഉമ്മാ.... ഇവളെ കൊണ്ടു പോയി ആ മുറിക്കകത്ത് പൂട്ടിയിട്.... പച്ചവെള്ളം കൊടുത്ത് പോകരുത് അസത്തിന്... അവളുടെ നാക്കിന്റെ നീളം ഒന്ന് കുറയട്ടെ.... "


 ഫാരിസ് അവന്റെ ഉമ്മയെ നോക്കി പറഞ്ഞതും ഉമ്മ അവളെയും കൂട്ടി പെട്ടെന്ന് തന്നെ പോയി... അവളുടെ മാറ്റം കണ്ട് എല്ലാവരും നന്നായി പതറി പോയിരുന്നു...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 കിച്ചണിലെ പണിയൊക്കെ കഴിഞ്ഞ് ഞാനും ഉമ്മയും സിറ്റൗട്ടിലേക്ക് പോയപ്പോൾ ഉപ്പ അവിടെ ഇരുന്ന് കാര്യമായി എന്തോ ആലോചിക്കുന്നുണ്ടായിരുന്നു....  ഞങ്ങളെ കണ്ടപ്പോൾ ഉപ്പ ഒന്ന് ചിരിച്ചു...


" എന്താ.... ഉമ്മയും മോളും തമ്മിലുള്ള കുശലം പറച്ചിൽ ഒക്കെ കഴിഞ്ഞോ... "


"കഴിഞ്ഞു... എന്താ നിങ്ങളും കൂടി വരുന്നുണ്ടായിരുന്നോ...?"


 ഉമ്മയാണ്....


" അയ്യോ.... ഞാനില്ലേ.... നിന്റെ മക്കൾ രണ്ടും എവിടെപ്പോയി.... പള്ളിയിൽ പോയിട്ട് ഇത്രയും നേരം ആയിട്ടും വന്നില്ലേ.... "


" എന്റെ മക്കളോ.... അതെന്താ മനുഷ്യ,,, അവര് നിങ്ങളുടെ മക്കൾ കൂടി അല്ലേ... "


" പറഞ്ഞിട്ടെന്താ കാര്യം.... എന്റെ ഒരു നല്ല സ്വഭാവവും അവർക്ക് കിട്ടിയിട്ടില്ലെന്ന് മാത്രമല്ല നിന്റെ എല്ലാ വേണ്ടാത്ത സ്വഭാവവും കിട്ടിയിട്ടുണ്ട്.... "


 ഉമ്മയെ പരി കേറ്റാൻ ഉപ്പ അത് പറഞ്ഞതും എനിക്ക് ചിരി വന്നു....


" മോൾ ഉണ്ടായി പോയി.... അല്ലെങ്കിൽ എന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ നിങ്ങൾ കേൾക്കേണ്ടി വന്നേനെ.... "


" ആ പിന്നെ.... കേൾക്കും കേൾക്കും.... "


 ഇതൊക്കെ കേട്ടിട്ട് ഞാൻ ഇവിടുന്ന് പൊരിഞ്ഞ ചിരിയാണ്....


" ദേ വരുന്നു നിന്റെ മക്കൾ.... "


 ഉപ്പ പറഞ്ഞപ്പോൾ ഞങ്ങൾ മുറ്റത്തേക്ക് നോക്കി.... ഞങ്ങളെ സിറ്റൗട്ടിൽ കണ്ടതും രണ്ടും കൂടി ഇളിച്ചു കൊണ്ട്  കയറി വന്നു.... എന്നിട്ട് ഒന്നും മിണ്ടാതെ നേരെ മുകളിലേക്ക് കയറി പോയി....


" ഇതെന്താ രണ്ടു ഒന്നും മിണ്ടാതെ പോയത്....? "-ഉപ്പ


" ആവോ.... മോളെ നീ ഒന്ന് പോയി നോക്ക്.... "


" ശരി ഉമ്മ.... "


 ഞാൻ മുകളിലേക്ക് പോയപ്പോൾ രണ്ടുംകൂടി അവിടെ നിന്ന് എന്തോ സ്വകാര്യം പറയുന്നുണ്ടായിരുന്നു... ഞാൻ ഒരു സംശയത്തോടെ അവരുടെ അടുത്തേക്ക് പോയി.... എന്നെ കണ്ടതും അവർ സംസാരം നിർത്തി എന്നെ നോക്കി പുളിങ്ങ തിന്ന ഒരു ഇളി പാസാക്കി.... ഞാനും ഒട്ടും കുറച്ചില്ല.... ക്ലോസപ്പിന്റെ പരസ്യം പോലെ 32 പല്ലും കാണിച്ചു നല്ലൊരു ചിരി അങ്ങോട്ടും കൊടുത്തു....


"എന്താടി.... നിന്റെ ചിരി കണ്ടിട്ട് പേടിയാവുന്നു കേട്ടോ...." -ഷാഹിക്ക


" നിങ്ങളുടെ രണ്ടിന്റെയും ചിരി കണ്ടിട്ട് എന്റെ ബോധം പോകാത്തത് ഭാഗ്യം..."


" പോടീ പോടീ.... "


" മതി മതി.... നിങ്ങളോട് വഴക്കിടാൻ ഒന്നുമല്ല ഞാൻ ഇവിടേക്ക് വന്നത്.... "


" പിന്നെ എന്തിനാണാവോ...? "


" എനിക്ക് ചോദിക്കാനുള്ളത് ഷാദിയോടാണ്..... എന്താ ഷാദി.... വന്നു കയറുമ്പോൾ രണ്ടിനെയും  കണ്ടപ്പോൾ തലക്ക് അടി കിട്ടിയത് പോലെ ഉണ്ടായിരുന്നല്ലോ...."


" എന്ത്.... ഒന്നുമില്ല ഇത്തു.... "


" എങ്കിൽ അത് വിട്ടേക്ക്.... ഞാൻ ഇപ്പൊ ഇങ്ങോട്ട് വരുമ്പോൾ നിങ്ങൾ രണ്ടും എന്തോ    സംസാരിക്കുന്നുണ്ടായിരുന്നല്ലോ.... എന്നെ കണ്ടതും പെട്ടെന്നു തന്നെ നിർത്തുകയും ചെയ്തു.... എന്താ കാര്യം....? "


 രണ്ടു മുഖത്തോടുമുഖം നോക്കി പരുങ്ങി കളിക്കുമ്പോഴെക്ക് എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.... ഞാൻ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു....


" ഹലോ.... "


" ഇശൽ...? "


" അതെ... ആരാണ്....? "


*"നദീർ.... "*


 അത് കേട്ടതും ഞാൻ ഒരു ഞെട്ടലോടെ ഇക്കാനെ നോക്കി....

______________________________ 



" ഹലോ.... "


" ഇശൽ...? "


" അതെ... ആരാണ്....? "


*"നദീർ.... "*


 അത് കേട്ടതും ഞാൻ ഒരു ഞെട്ടലോടെ ഇക്കാനെ നോക്കി.... ഇക്ക എന്റെ നോട്ടം കണ്ട് എന്നെ സംശയത്തോടെ നോക്കിയതും ഞാൻ കോൾ ലൗഡ് സ്പീക്കറിൽ ഇട്ടു....


" എന്താടി നീ ഒന്നും മിണ്ടാത്തത്...? നദീർ എന്നു കേട്ടപ്പോൾ നീ ഞെട്ടി പോയോ...? ഒരിക്കലും ഇനി ഞാൻ  തിരിച്ചുവരില്ലെന്ന് നീ കരുതിയോ...? "


 അവന്റെ ഒടുക്കത്തെ ഡയലോഗ് കേട്ട് ഞാൻ ഇക്കാനെ ഒന്ന് പാളി നോക്കിയപ്പോൾ ചെക്കനെ നോക്കി ഇളിച്ചു കാണിച്ചതും ഞാനും നന്നായിട്ട് ഒന്ന് ഇളിച്ചു കാണിച്ചു....


" നിന്റെ പേര് കേട്ട് ഞാൻ ഞെട്ടാനോ.... വല്ലാത്തൊരു തമാശ ആണല്ലോ.... "


" ഹോ.... ഞാൻ കരുതി നീ നിന്റെ സ്വഭാവം ഒക്കെ മാറി നീ വളരെ പാവം കുട്ടി ആയിട്ടുണ്ടാവും എന്ന്.... എന്തായാലും നീ പണ്ടത്തെ ഇശൽ തന്നെയാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.... പിന്നെ,,, ഞാൻ നിന്റെ ചെക്കനെ കണ്ടിരുന്നു.... പറഞ്ഞിട്ട് ഉണ്ടാകുമല്ലോ അല്ലേ....? "


" ഉവ്വ്.... പറഞ്ഞിരുന്നു... നിന്റെ ഹിസ്റ്ററി മുഴുവൻ അങ്ങോട്ടും പറഞ്ഞു കൊടുത്തിട്ടുണ്ട്.... "


" നന്നായി... എന്തായാലും ഒരു കാര്യം ഉറപ്പാണ്.... നീയും അവനും മെയ്ഡ് ഫോർ ഈച്ച് അദർ ആണ്.... "


" താങ്ക്യൂ സോമച്ച്.... "


 അവൻ പറഞ്ഞത് കേട്ട് ഞാൻ ഷാഹിക്കാനെ നോക്കിയപ്പോൾ ചെക്കന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ടതും എനിക്ക് ചിരി വന്നു... ഷാദിയും ചിരി അടക്കി പിടിച്ചു നിൽക്കുകയാണ്...


" അതൊക്കെ പോട്ടെ... നമ്മൾ തമ്മിൽ ഒന്ന് നേരിൽ കാണണ്ടേ ഇശൽ.... എപ്പോഴാ ഒന്ന് മീറ്റ് ചെയ്യാൻ പറ്റുക...? "


 അവൻ പറഞ്ഞതിന് ഞാൻ ഒരു മറുപടി കൊടുക്കാൻ പോകുമ്പോഴേക്കും ഇക്കാ ഇടയിൽ കയറി....


" നീയൊരു കാര്യം ചെയ്യ്... ഒട്ടും സമയം കളയാതെ നേരെ എന്റെ വീട്ടിലേക്ക് വാ...  എന്റെ ഭാര്യയെ മാത്രമല്ല,,, ഇവിടെയുള്ള എല്ലാവരെയും നിനക്ക് കാണാം.... വിരോധമില്ലെങ്കിൽ ഒരു കപ്പ് ചായയും കുടിക്കാം.... "


 എന്ന് ഇക്ക പറഞ്ഞതും ഞാനും ഷാദിയും മുഖത്തോടു മുഖം നോക്കി... പിന്നെ തുടങ്ങിയില്ലേ ഞങ്ങൾ ചിരിക്കാൻ.... ഞങ്ങൾ ഇവിടുന്ന് ചിരിക്കുമ്പോൾ അവന് അവിടുന്ന് കലിപ്പ്....


" You bloody.... "


" നീ ഒന്ന് പോടാ ചെറുക്കാ.... നിന്നോട് ഞാൻ ഒരു തവണ പറഞ്ഞതാണ്,,,  അവൾ എന്റെ പെണ്ണാണ്... ചുമ്മാ അവളുടെ പിന്നാലെ പ്രതികാരം എന്നും പക എന്നും പറഞ്ഞു നടക്കാതെ നീ നിന്റെ കാര്യം നോക്കി പോകാൻ നോക്ക്.... അല്ലാതെ അവളുടെ പിന്നാലെ വന്നു പണി തരാനാണ് ഉദ്ദേശമെങ്കിൽ അത് നിന്റെ നല്ലതിനല്ല.... "


" നമുക്ക് കാണാമെടാ ആരുടെ നല്ലതിനാണ് എന്ന്.... "


" കാണാം.... കാണണം.... ഇപ്പോ നീ നിന്റെ വായിലെ വെള്ളം വറ്റിക്കാതെ വെച്ചിട്ട് പോകാൻ നോക്ക്.... ഞങ്ങൾ ഇപ്പോൾ അല്പം തിരക്കിലാണ്.... "


 എന്നു പറഞ്ഞ് ഇക്ക തന്നെ കോൾ കട്ട് ചെയ്തു.... ഞാനും ഷാദിയും അപ്പോൾ ചിരി നിർത്തി ചെക്കനെ നോക്കി....


" എന്താടാ രണ്ടും ചിരിക്കുന്നത്...? "


" ഒന്നുമില്ല.... ചുമ്മാ... "


" ഒരുത്തിയെ കെട്ടിയെന്ന് വെച്ച് ഇപ്പോ എനിക്ക് ചുറ്റും ശത്രുക്കളാണ്.... ഇനി എന്താവുമോ എന്തോ.... "


 എന്നെ ഒന്ന് പാളി നോക്കി ഇക്ക അത് പറഞ്ഞതും ഞാൻ അങ്ങേരുടെ കഴുത്തിനു പിടിക്കാൻ പോയി.... പക്ഷേ അപ്പോഴേക്കും ചെക്കൻ അവിടുന്ന് ഓടി...ഞാൻ വിടുമോ... വെച്ചു പിടിച്ചു പിന്നാലെ..... റൂമിലെത്തിയപ്പോൾ ആളുടെ പൊടിപോലും കാണാനില്ല....


 റൂം മുഴുവൻ കണ്ണോടിച്ചെങ്കിലും അവിടെയെങ്ങും ഇക്കാനെ കാണാത്തതു കൊണ്ട് ഞാൻ ഷെൽഫ് തുറന്ന് അതിൽ നിന്ന് എന്റെ ഒരു ഡ്രസ്സ് എടുത്തു.... കിച്ചണിലെ ജോലിക്കിടയിൽ ഡ്രസ്സ് ലേക്ക് അല്പം കറി വീണിരുന്നു.... അത് ചേഞ്ച് ചെയ്യാൻ വേണ്ടി ഞാൻ വേറെ ഡ്രസ്സ് എടുത്ത് ബാത്റൂമിൽ കയറി....


 ഡ്രസ്സ് ചേഞ്ച് ചെയ്ത് ഇറങ്ങിയിട്ടും ചെക്കനെ അവിടെയെങ്ങും കണ്ടില്ല... മിക്കവാറും ബാൽക്കണിയിൽ ഉണ്ടാകും... ഞാൻ മുടി അഴിച്ചിട്ട് ചീർപ്പ് പരതാൻ തുടങ്ങിയതും " ആ.... " എന്നൊരു അലർച്ച കേട്ട് ഒരു ഞെട്ടലോടെ ഞാൻ സോഫയുടെ മുകളിലേക്ക് ഓടിപ്പോയി കയറിയിരുന്ന് അലറിക്കൊണ്ട് മുന്നോട്ടേക്ക് നോക്കിയതും ദേ ഇരിക്കണു എന്റെ പുന്നാര കെട്ടിയോൻ ബെഡിന്റെ മേലെ....


 ചെക്കന്റെ ഇരുത്തം കണ്ടു ഞാൻ സൂക്ഷിച്ചു നോക്കിയതും ഷാഹിക്ക എന്നെ നോക്കി ഒന്നു നെടുവീർപ്പിട്ടു....


" എന്തോന്നാ പാക്കരാ... മനുഷ്യനെ പേടിപ്പിക്കാനായിട്ട്..... "


" നീ എന്തുവാടി,,,, മുടിയൊക്കെ അഴിച്ചിട്ട് യക്ഷിയായി നടക്കുന്നോ..."


" അത് ഞാൻ മുടി ഒതുക്കി വെക്കാൻ വേണ്ടി അഴിച്ചിട്ടതല്ലേ... അല്ല,,, നിങ്ങൾ എന്തിനാ അലറിയത്....? "


" അല്ലാതെ പിന്നെ.... വെള്ള ചുരിദാറുമിട്ട് മുടിയും അഴിച്ചിട്ട് അങ്ങോട്ട് തിരിഞ്ഞു നിന്നാൽ ആരാടി അലറാതിരിക്കുന്നത്...? മനുഷ്യന് പേടിച്ച് അറ്റാക്ക് വരാതിരുന്നത് ഭാഗ്യം.... ഞാൻ ബാൽക്കണിയിൽ പോകുന്നതു വരെ ഇങ്ങനൊന്നും ഇവിടെ ഉണ്ടായിരുന്നില്ലല്ലോ.... അതാണ് പെട്ടെന്ന് പേടിച്ചു പോയത്...."


" ഞാൻ നേരത്തെ ഇവിടെ ഉണ്ടായിരുന്നു... എന്റെ ഡ്രസ്സിൽ കറി ആയതു കൊണ്ട് അതൊന്ന് മാറാൻ വേണ്ടി ബാത്റൂമിലേക്ക് കയറിയതാണ്... എന്നാലും ഇങ്ങനെ ഒന്നും അലറണ്ടായിരുന്നു.... "


" മനുഷ്യനല്ലേ.... ഇതൊക്കെ സാധാരണയാണ്... "


" അതൊക്കെ പോട്ടെ.... ബാൽക്കണിയിൽ നിന്ന നിങ്ങൾ അങ്ങനെ ഇപ്പൊ ബെഡിലെത്തി...? "


" അത് പിന്നെ പെട്ടെന്ന് നിന്നെ കണ്ടപ്പോൾ പേടിച്ച് അലറിക്കൊണ്ട് ഒറ്റച്ചാട്ടത്തിന് ബെഡിലേക്ക് കയറിയതാണ്.... "


" എന്റെ പടച്ചോനേ.... ഇങ്ങനെ ഒരു പേടി തൊണ്ടൻ.... "


 ഞാൻ അത് പറഞ്ഞു വീണ്ടും ചീർപ്പ് പരതാൻ തുടങ്ങി.... ചീർപ്പ് കിട്ടിയപ്പോൾ ഞാൻ മുടി ഒതുക്കി വെച്ച് ഷാഹിക്കാനെ നോക്കി.... ചെക്കൻ കണ്ണിമചിമ്മാതെ എന്നെ നോക്കുന്നത് കണ്ടതും ഞാൻ എന്താ എന്നുള്ള രീതിയിൽ പുരികം പൊക്കി കാണിച്ചപ്പോൾ ഒന്നുമില്ലെന്ന മട്ടിൽ ഇക്കാ ഷോൾഡർ പൊക്കി കാണിച്ച് ബെഡിലേക്ക് വീണു....


 ചെക്കന് വട്ടായോ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ നോക്കി...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഫാരിസിന്റെ അലർച്ച കേട്ട് ഫിനുവിനെയും കൂട്ടി അവളുടെ ഉമ്മ റൂമിലേക്ക് പോയി...


" ഡീ പെണ്ണെ.... നിനക്ക് എന്തിന്റെ കേടാണ്...? അടങ്ങിയൊതുങ്ങി ഇവിടെയെങ്ങാനും ഇരുന്നാൽ പോരെ.... മുതിർന്നവരോട് എന്തിനാണ് തർക്കുത്തരം പറയാൻ പോകുന്നത്.... "


" നാണമില്ലേ നിങ്ങൾക്ക്... ഉമ്മയാണ് പോലും ഉമ്മ.... നിങ്ങളുടെ സ്വന്തം ആങ്ങളയെയും നാത്തൂനെയും കൊന്നവർ ആണ് അവർ.... അവരുടെ മക്കളെ ഇല്ലാതാക്കാൻ നോക്കുന്നവരാണ്.... ഇതിനൊക്കെ കൂട്ടു നിൽക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു.... ഇത്തിരിയെങ്കിലും കണ്ണിൽ ചോര വേണം... "


 എന്നു പറഞ്ഞ് അവൾ അവർക്ക് നേരെ ചീറി....


" മതിയെടി... ഇനി ഒന്നും പറയണ്ട..."


 അവളെ തുറിച്ചു നോക്കിക്കൊണ്ട് അവർ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി ഡോർ പുറത്തു നിന്ന് ലോക്ക് ചെയ്തു...


' എന്റെ വീട്ടുകാർ എന്താ പടച്ചോനെ ഇങ്ങനെ... ഒരിക്കലും ഇവർ നന്നാവില്ല... ഒട്ടും സമയം കളയാതെ ഇപ്പോൾ നടന്നതൊക്കെ ഷാദിയോട് വിളിച്ചു പറയണം....'


 എന്ന് മനസ്സിൽ കരുതി അവൾ ഫോൺ പരതിയപ്പോഴാണ് അബദ്ധം മനസ്സിലായത്....


' ഛെ.... എന്ത് മണ്ടത്തരമാണ് ഞാൻ കാണിച്ചത്.... ഉപ്പയുടെ കയ്യിൽ നിന്ന് തല്ലു കിട്ടിയപ്പോൾ ഞാൻ വീണതിന്റെ കൂടെ ഫോൺ വീണിരുന്നു... അത് എടുക്കാതെ ആണല്ലോ ഇങ്ങോട്ട് വന്നത്.... ഇനിയിപ്പോ ഫോൺ കിട്ടാൻ എന്താണ് ഒരു വഴി....'


 അവൾ പെട്ടെന്ന് തന്നെ ഡോറിൽ മുട്ടാൻ തുടങ്ങി....


" ഉമ്മാ..... ഡോർ തുറക്ക്.... ഉമ്മാ.... "


 അവളുടെ ശബ്ദം കേട്ട് അവളുടെ ഉമ്മ ഡോർ തുറന്നു....


" എന്താ....? "


" എന്റെ ഫോൺ താഴെ വീണു കിടപ്പുണ്ട്.. ഇതിനകത്ത് പ്രതിമ കണക്ക് ഇരിക്കാൻ ഒന്നും എന്നെക്കൊണ്ട് വയ്യ.... ഫോൺ കയ്യിലുണ്ടെങ്കിൽ വല്ല വീഡിയോസും കണ്ടെങ്കിലും നേരം പോകും.... "


 അവളെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവർ താഴേക്ക് പോയി... തിരിച്ചു വരുമ്പോൾ കയ്യിൽ ഫോൺ ഉണ്ടായിരുന്നു....


" ദാ.... "


 ഫോൺ അവളുടെ കയ്യിലേക്ക് കൊടുത്തു അവർ വീണ്ടും ഡോർ പുറത്തു നിന്ന് ലോക്ക് ചെയ്തു... ഫോൺ കയ്യിൽ കിട്ടിയപ്പോൾ തന്നെ അവൾ ആശ്വാസത്തോടെ ഷാദിക്ക് വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.. അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 നദീറിന്റെ എൻട്രി കൂടെ ആയതോടെ ഷാഹിക്കാക്കും കാക്കൂനും എന്നെ തനിച്ച് എവിടെയും വിടാൻ പേടിയാണ്.... കോളേജിലൊക്കെ തനിച്ചു പോകേണ്ട എന്ന് എന്നോട് പറഞ്ഞെങ്കിലും അവനെ പേടിച്ച് കഴിയാൻ എനിക്ക് വയ്യാത്തതു കൊണ്ട് അതൊന്നും കുഴപ്പമില്ല എന്ന് ഞാൻ അവരോട് പറഞ്ഞു....


 ഷാഹിക്കാക്ക് ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടത് കൊണ്ട് ഇക്കാന്റെ കൂടെ പോകാൻ കഴിഞ്ഞില്ല... ഷാദി കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു.... ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എന്ത് തൊട്ടുമുന്നിലായി ഒരു വൈറ്റ് സ്വിഫ്റ്റ് കാർ വന്നു നിന്നു....


 അതിന്റെ ഗ്ലാസ് താഴ്ന്ന് വന്നപ്പോൾ അതിനുള്ളിൽ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.. കാർ എനിക്ക് തടസ്സം സൃഷ്ടിച്ചപ്പോൾ തന്നെ കുറച്ചുപേർ ഞങ്ങളിലേക്ക് ഫോക്കസ് ചെയ്തിരുന്നു.... കാറിന്റെ ഡോർ തുറന്ന് നദീർ എന്റെ അടുത്തേക്ക് വന്നു....


" നദീർ.... ഇവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കരുത്... പബ്ലിക് പ്ലേസ് ആണെന്നുള്ള കാര്യം ഓർമ്മ വേണം... "


 അവൻ അടുത്തെത്തിയതും ഞാൻ പതിയെ പറഞ്ഞു....


" ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതല്ലേ ഇശൽ.... അല്ലാതെ സീൻ ഉണ്ടാക്കാൻ വന്നതൊന്നുമല്ല.... "


 അവൻ ഉറക്കെ പറഞ്ഞത് കേട്ടപ്പോൾ ഞാൻ എല്ലാവരെയും ഒന്ന് നോക്കിയതും ഒട്ടുമിക്ക ആൾക്കാരുടെയും നോട്ടം ഞങ്ങളിലേക്ക് മാത്രമായി ഒതുങ്ങിയിട്ടുണ്ട്.... ഇനിയിപ്പോ ഞാൻ മാത്രമടങ്ങി നിന്നതു കൊണ്ട് കാര്യമില്ല... ഇവൻ ഇവന്റെ തനിസ്വഭാവം പുറത്തെടുക്കാൻ തുടങ്ങി....


" മൂന്നു വർഷം കൊണ്ട് നീ ഒരുപാട് മാറിപ്പോയല്ലോ.... "


"വഴിയിൽ നിന്ന് മാറി നിൽക്ക്.... എനിക്ക് പോകണം..."


" പോകാം.... വാ എന്റെ കാറിൽ പോകാം... നിനക്ക് എവിടെയാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ മതി.... ഞാൻ കൊണ്ടു വിടാം.... "


" നിനക്കെന്താ ബോധമില്ലെ... അതോ അന്ന് എന്റെ കയ്യിൽ നിന്ന് കിട്ടിയ അടിയുടെ പവറിൽ ഉള്ള ബോധം ഒക്കെ ചോർന്നു പോയോ...? "


"ഛീ.... നിർത്തടി... ഇനി ഒരക്ഷരം നീ മിണ്ടിപ്പോകരുത്.... വാടി എന്റെ കൂടെ..."


" വരില്ല....നീ ആരാടാ... മാറി നിൽക്ക്..."


" നീ വന്നില്ലെങ്കിൽ നിന്നെ കൊണ്ടു പോകാൻ എനിക്കറിയാം.... "


 അതും പറഞ്ഞ് അവൻ എന്റെ കയ്യിൽ പിടുത്തമിട്ടു....


" നദീർ.... എന്റെ കയ്യിൽ നിന്ന് വിട്.... "


" ഇല്ലെടീ.... വിടില്ല.... അന്നൊരിക്കൽ നിന്റെ കയ്യിൽ പിടിച്ചതിനല്ലേ  നീ എന്റെ കരണത്തടിച്ചത്.... ഒന്നുകൂടി അടിക്കടി..."


" നദീർ.... ലീവ് മീ... "


 ഞാൻ അവന്റെ കയ്യിൽ നിന്ന് പരമാവധി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.... അവൻ അവന്റെ പിടിമുറുക്കി... പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ എവിടെ നിന്നോ അവന് ഒരു ചവിട്ട് കിട്ടിയതും അവൻ തെറിച്ചു വീണു....


 അവനെ ചവിട്ടിയ ആളിലേക്ക് ഞാനും അവിടെ ഉള്ളവരും അടക്കം ഒരു നോട്ടം നോക്കി.... അവിടെ കലിപ്പോടെ നിൽക്കുന്ന ആളെ കണ്ടതും  ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു ഒന്ന് ചിരിച്ചു.....



അവനെ ചവിട്ടിയ ആളിലേക്ക് ഞാനും അവിടെ ഉള്ളവരും അടക്കം ഒരു നോട്ടം നോക്കി.... അവിടെ കലിപ്പോടെ നിൽക്കുന്ന ആളെ കണ്ടതും  ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു ഒന്ന് ചിരിച്ചു.....


 വീണിടത്ത് നിന്ന് എഴുന്നേറ്റ് വന്നു നദീർ ഞങ്ങളെ രണ്ടുപേരെയും നോക്കി... പോലീസ് യൂണിഫോമിൽ കാക്കൂനെ കണ്ടപ്പോൾ അവൻ ചെറുതായി പേടിച്ചിട്ടുണ്ട്.... കാക്കൂ വീണ്ടും അവനെ തള്ളാൻ പോയപ്പോൾ അവൻ കാക്കുനെ തടഞ്ഞു വച്ചു....


" എന്തിനാ സർ എന്നെ തല്ലുന്നത്.... അതിനു മാത്രം ഇവിടെ ഇപ്പോ എന്താ ഉണ്ടായത്....? "


" പബ്ലിക് പ്ലേസിൽ വെച്ച് ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതും പോരാ,,, എന്നിട്ടിപ്പോ നിന്ന് ഡയലോഗ് അടിക്കുന്നോ...? "


" ഓഹോ.... അതാണോ കാര്യം... അവൾ എന്റെ ഭാര്യയാണ്.... ഞങ്ങളുടെ കുടുംബ കാര്യത്തിൽ കാക്കിയിട്ടവരുടെ സാന്നിധ്യം ആവശ്യമില്ല... സർ പോവാൻ നോക്ക്.... "


 അവന്റെ വായിൽ നിന്ന് വന്ന കല്ലു വെച്ച നുണ കേട്ടതും ഞാൻ കാറ്റ് പോയ ബലൂൺ  പോലെ അവിടെ നിന്നു.... അപ്പോൾ കാക്കൂ തല ചരിച്ച് എന്നെ നോക്കി.... ഞാൻ കാക്കൂവിനെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു.... അപ്പോൾ കാക്കു എന്റെ അടുത്തേക്ക് വന്നു എന്നെയും അവനെയും മാറി മാറി നോക്കി....


 പെട്ടെന്ന് നദീറിനെയും അവിടെ കൂടി നിന്ന എല്ലാവരെയും  ഞെട്ടിച്ചു കൊണ്ട് കാക്കൂ എന്റെ ഷോൾഡറിൽ കൂടെ കയ്യിട്ടു... എന്നിട്ട് എന്നെയും കൊണ്ട് നദീറിന്റെ അടുത്തേക്ക് നടന്നു.... ചെക്കന്റെ പ്രവൃത്തി കണ്ടു അവിടെ കൂടെ നിന്ന എല്ലാവരും നന്നായി ഞങ്ങളെ തന്നെ ഫോക്കസ് ചെയ്തു നിൽക്കുമ്പോൾ നദീർ ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കുന്നുണ്ട്.....


 അവന്റെ തൊട്ടുമുന്നിൽ എത്തിയതും കാക്കൂ നടത്തും നിർത്തി എന്നെ നോക്കിയപ്പോൾ എനിക്ക് ചിരി വരുന്നുണ്ട്.... പക്ഷേ ചിരി കണ്ട്രോൾ ചെയ്തു വെച്ച് ഞാൻ നിന്നു....


" അല്ല,,,, നീ എന്താ പറഞ്ഞത്...? ഇവൾ നിന്റെ വൈഫ് ആണെന്ന്.... അല്ലേ...? "


" അതെ.... നിങ്ങൾ എന്തിനാ അവളെ തൊട്ടു നിൽക്കുന്നത്.... കാക്കി ഇട്ടു എന്നു വെച്ച് എന്ത് തോന്നിവാസവും കാണിക്കാം എന്നാണോ...? "


" കാക്കയുടെ പവർ എന്താണെന്ന് ഞാൻ നിനക്ക് കാണിച്ചു തരാമെടാ പന്ന &&##@@**... "


 എന്റെ ഷോൾഡറിൽ വെച്ച കയ്യെടുത്തു കൊണ്ട് കാക്കു അവന്റെ മൂക്കു നോക്കി ഒരിടി കൊടുത്തു.... അവൻ മൂക്കു പൊത്തി കൊണ്ട് ഞങ്ങളെ നോക്കി....


" സിറ്റി പോലീസ് കമ്മീഷണറുടെ പെങ്ങളുടെ ദേഹത്ത് കൈ വെക്കാനുള്ള ധൈര്യം ഒക്കെ നിനക്ക് ഉണ്ടോടാ...? "


 ചെക്കൻ അത് പറഞ്ഞതും അവൻ കേട്ടത് വിശ്വസിക്കാനാവാതെ ഒരു പകപ്പോടെ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി... ഞാൻ അവനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു....


" പിന്നെ നീ പറഞ്ഞത്,,,, ഇവൾ നിന്റെ ഭാര്യ ആണെന്ന്.... അപ്പോൾ പിന്നെ ഇവനാരെടാ....? "


 അതും പറഞ്ഞു കാക്കു ഒരു ഭാഗത്തേക്ക് വിരൽ ചൂണ്ടിയപ്പോൾ ഞാനടക്കമുള്ള എല്ലാവരുടെയും കണ്ണ് ആ ഭാഗത്തേക്ക് പോയി.... അവിടെ ഞങ്ങളെ ഉറ്റുനോക്കി നിൽക്കുന്ന ഷാഹിക്കാനെ കണ്ടതും ഞാൻ കണ്ണുതള്ളി ചെക്കനെ നോക്കി....


 ഇതെന്താ ഇപ്പോൾ സംഭവം.... ഇങ്ങേർക്ക് നേരത്തെ ഓഫീസിൽ എത്തണം എന്ന് പറഞ്ഞിട്ടില്ലേ എന്നെ കൂട്ടാതെ പോയത്.... പിന്നെ ഇത് രണ്ടും ഇവിടെ എങ്ങനെ ഒരുമിച്ചെത്തി....


" ഇങ്ങോട്ട് വാടാ അളിയാ...."


 എന്ന് കാക്കു വിളിച്ചതും ചെക്കൻ വരുന്ന വരവ് കണ്ടാൽ പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നും.... മീശയും പിരിച്ച് താടിയും തടവി കൊണ്ടുള്ള വരവുണ്ടല്ലോ,,,, കണ്ടാൽ കണ്ണെടുക്കില്ല.... ഞങ്ങളുടെ അടുത്തെത്തിയതും ഷാഹിക്ക എന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് നദീറിന്റെ നേരെ തിരിഞ്ഞു.....


" എന്തിനാടാ ചെറുക്കാ നീ വേണ്ടാത്ത പണിക്കു നിൽക്കുന്നത്...? ഞാൻ നിന്നോട് മലയാളത്തിൽ അല്ലേ പറഞ്ഞത് എന്റെ പെണ്ണിന്റെ പിന്നാലെ ഉള്ള നടത്തം വേണ്ടെന്ന്.... അത് നിന്റെ നല്ലതിനല്ല എന്ന്.... ഇപ്പോ ദേ,,,, എന്റെ ഭാര്യയെ നീ നിന്റെ ഭാര്യ ആക്കി.... കഷ്ടം.... "


 അതും പറഞ്ഞു അവന്റെ നെഞ്ചിനിട്ട് ഒരു ചവിട്ടു കൊടുത്തു....


" അരവിന്ദ്..... "


 കാക്കു ഒരു പോലീസുകാരനെ നോക്കി വിളിച്ചപ്പോൾ അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു....


" ഇവനെ കൊണ്ടു പൊക്കോ.... പട്ടാപ്പകൽ ഒരു പെൺകുട്ടിയെ,,, അതും ഇജാസിന്റെ പെങ്ങളെ കൈവച്ച് മഹാൻ അല്ലേ.... കൊണ്ടു പോയേക്ക്...."


 അവന്റെ ആജ്ഞ അനുസരിച്ചു കൊണ്ട് അയാൾ അവനെ പിടിച്ചു കൊണ്ടു പോയി....


"ഷാഹീ.... ഇവളെ നീ തന്നെ കൊണ്ടു വിട്ടേക്ക്...."


" ഓക്കേ ഡാ.... സി യു.... "


 ഞാനെന്റെ ചെക്കന്റെ കൂടെ ബൈക്കിൽ കയറി.... പോകുന്ന വഴിയിൽ ഞാൻ അങ്ങോട്ടും ഇക്ക ഇങ്ങോട്ടും ഒന്നും പറഞ്ഞില്ല.... ഇങ്ങനെ മിണ്ടാതിരുന്ന് ശീലം ഇല്ലാത്തതു കൊണ്ട് ഞാൻ തന്നെ അങ്ങോട്ട് സംസാരിച്ചു....


" ഇക്കാ.... "


" എന്താടി...? "


" ഓഫീസിൽ പോയ നിങ്ങൾ എങ്ങനെ അവിടെ എത്തി....? "


" അതൊക്കെ എത്തി.... "


" പറയൂ..... "


" ഇപ്പൊ തൽക്കാലം നീ അത് അറിയേണ്ട.... ദേ,,,, കോളേജ് എത്തി...."


" ഇനി നേരെ ഓഫീസിലേക്ക് ആണോ...?"


" പിന്നല്ലാതെ.... ഇന്ന് കുറച്ച് തിരക്കുണ്ട്... വൈകുന്നേരം ഞാൻ വരാം പിക്ക് ചെയ്യാൻ.... ഒറ്റയ്ക്ക് പോകണ്ട.... "


" ഒ കെ.... "


 ഷാഹിക്ക അതും പറഞ്ഞ് പോയതും ഞാൻ ഗേറ്റ് കടന്ന് അകത്തേക്കു കയറി.... ഗ്രൗണ്ടിൽ തന്നെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ജാസിം ഉണ്ടായിരുന്നു.... ഞാൻ അവനും തിരിച്ചൊരു ചിരി നൽകിക്കൊണ്ട് നടന്നപ്പോൾ അവനെന്നെ അവർക്കരികിലേക്ക് വിളിച്ചു....


" എന്നാലും പെങ്ങളേ,,,, നീ ഞങ്ങളുടെ ജാസിയെ കൊതിപ്പിച്ചു കളഞ്ഞല്ലോ.... "


 അവന്റെ ഫ്രണ്ട് അത് പറഞ്ഞതും ഞാൻ നല്ലൊരു ചിരി പാസ്സാക്കി....


" അതിനിപ്പോ ഞാനെന്ത് ചെയ്യാനാ.... ഒരു പെണ്ണിനെ കണ്ടാൽ മാരീഡ് ആണോ അല്ലയോ എന്നൊക്കെ അറിഞ്ഞിട്ട് വേണ്ടേ പ്രൊപ്പോസ് ചെയ്യാൻ.... "


"ആഹ്.... മതി മതി എന്നെ ആക്കിയത്... പോട്ടെ,,,, ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ,, അതു തന്നെ വലിയ ഭാഗ്യം.... അല്ലെങ്കിൽ എനിക്ക് നിന്നോടുള്ള പ്രേമം മൂത്ത് ഭ്രാന്ത് ആയേനെ...."


 അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു....


" ഫ്രണ്ട്സ്...?? "


 അവനതിൽ ചോദിച്ചു കൊണ്ട് എന്റെ നേരെ കൈ നീട്ടിയതും ഞാനും തിരിച്ച് അവനു കൈ കൊടുത്തു.... അപ്പോ അവന്റെ ഫ്രണ്ട്സ് ഒക്കെ കൂടി അത് കയ്യടിച്ചു പാസ്സാക്കി.... കുറച്ചു സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല ക്ലോസ് ആയി.... അവരോട് പിന്നെ കാണാം എന്ന് പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് നടന്നു.....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഫിനുവിനെ കാണാൻ വേണ്ടി അവളുടെ കോളേജിന്റെ മുന്നിൽ വെയിറ്റ് ചെയ്യുകയായിരുന്നു ഷാദി....


" അവൾ ഇന്ന് വന്നില്ലെന്നു തോന്നുന്നു ഷാദി... അവളുടെ ഫ്രണ്ട്സ് അല്ലേ വരുന്നത്.... "


" ശരിയാ.... അവൾ വന്നിരുന്നെങ്കിൽ അവരുടെ കൂടെ കണ്ടേനെ.... "


 അവന്റെ ഫ്രണ്ട്സ് പറഞ്ഞു....


'എന്നാലും ഇവൾ ഇത് എവിടെ പോയി... വരില്ലെന്ന് ഒന്നും പറഞ്ഞില്ലല്ലോ....'


" ഞാൻ അവൾക്ക് ഒന്ന് വിളിച്ചു നോക്കട്ടെ.... "


 അവൻ വിളിക്കാൻ കാത്തിരുന്നത് പോലെ അവൾ അറ്റൻഡ് ചെയ്തു.... അവൻ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ ഇന്നലെ നടന്ന സംഭവം മുഴുവൻ അവൾ വിവരിച്ചു കൊടുത്തു.... അത് കേട്ടതും അവന് ദേഷ്യം നിയന്ത്രിക്കാനായില്ല.... അവളോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു....


" അവൾ എന്തു പറഞ്ഞു....? "


" അവര് അവളെ അവിടെ പൂട്ടിയിട്ടിരിക്കുകയാണ്.... "


"ങേ.... അതെന്തിന്.... നിങ്ങളുടെ കാര്യം വല്ലതും അറിഞ്ഞിട്ടാണോ....?"


" അല്ലടാ.... അവർക്കെതിരെ സംസാരിച്ചതിന്.... നിങ്ങൾ  വാ.... "


 അതും പറഞ്ഞു അവൻ ബൈക്കിൽ കയറി.... അവന്റെ കോളേജിലെത്തിയപ്പോൾ ആദ്യം തന്നെ കണ്ടത് ഫാരിസിനെ ആണ്.... അവൻ ഫാരിസിനെ നോക്കിയതും ഫാരിസ് അവനെ നോക്കി പുച്ഛത്തോടെ ഒന്നു ചിരിച്ചു.... അവനു നൽകി അതുപോലെ ഒരു ചിരി.....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


( സ്റ്റേഷനിൽ....)


 എതിർ എന്റെ അടുത്തേക്ക് നടന്ന് ഇജാസ് അവനെ ഒന്ന് നോക്കി ...


" നിനക്ക് എന്താടാ ഭ്രാന്താണോ.... തലയ്ക്ക് സുഖം ഉള്ള ആരെങ്കിലും എന്റെ പെങ്ങളെ ശല്യപ്പെടുത്താൻ നിൽക്കുമോ....? "


" സർ.... നിങ്ങൾ എന്നെ ഇവിടെ കൊണ്ടു വന്നിട്ട് ഒരു കാര്യവുമില്ല.... ഞാൻ ഇവിടുന്ന് പുഷ്പംപോലെ ഇറങ്ങും.... നോക്കിക്കോ .... "


" അതെനിക്കറിയാം.... നിന്നെ എനിക്ക് നന്നായി അറിയാം.... നീ ഇവിടുന്ന് പുഷ്പംപോലെ ഇറങ്ങും എന്ന് അറിയാത്തത് കൊണ്ടല്ല ഞാൻ നിന്നെ  കൂട്ടിക്കൊണ്ടു വന്നത്.... പക്ഷേ ഒരു കാര്യം ഓർമ്മയിൽ വച്ചോ.... ഇനിയും എന്റെ പെങ്ങൾക്കെതിരെ നിന്റെ ചെറുവിരൽ പോലും അനങ്ങിയാൽ അന്ന് ഞാൻ ഈ യൂണിഫോം അഴിച്ചു വെച്ചിട്ട് ഒരു വരവ് വരും.... നിന്റെ കാലൻ ആയി കൊണ്ട്.... "


 അവനോട് അതും പറഞ്ഞ് ഇജാസ് പോയി....


🔹🔹🔹


" may i come in sir.... "


" yes.... Come in.... "


" അയാം അഡ്വക്കേറ്റ് രാജീവ് മേനോൻ.... "


" ഇരിക്കണം.... നദീറിന്റെ ജാമ്യവുമായി വന്നതായിരിക്കും.... അല്ലെ.... "


" അതേ സർ.... എങ്ങനെ മനസ്സിലായി... "


" ഊഹിച്ചു.... "


 അതും പറഞ്ഞു ഇജാസ് ടേബിളിൽ ഉള്ള ബെല്ലിൽ പ്രസ്സ് ചെയ്തു.... അപ്പോൾ തന്നെ ഒരു പോലീസ് വന്നു അവനു സല്യൂട്ടടിച്ചു....


" ആ നദീറിനെ കൂട്ടിക്കൊണ്ടു വാ.... "


 നദീർ വന്നതും ഇജാസ് അവനെ ഒന്ന് ഇരുത്തി നോക്കി....


" ജാമ്യം കിട്ടാത്ത വകുപ്പ് ഒക്കെ നിന്റെ മേൽ കെട്ടി വച്ച് ഇവിടുന്ന് പുറത്തിറങ്ങാത്ത തരത്തിൽ ആകാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.... പക്ഷേ,,,, ഇപ്പോ ഞാൻ അത് ചെയ്യുന്നില്ല... ഇത് നിന്റെ ആദ്യത്തെയും അവസാനത്തെയും വാണിംഗ് ആണ്.... ഇനിയും നീ എന്റെ പെങ്ങളെ പിന്നാലെ നടന്നു എന്നെങ്ങാനും ഞാൻ അറിഞ്ഞാൽ,,,, അന്ന് നിന്റെ പൊടിപോലും ബാക്കി കാണില്ല.... "


🔹🔹🔹


 വക്കീലിന്റെ കൂടെ പുറത്തിറങ്ങിയതും വക്കീൽ അവനോട് മറ്റൊരു കാർ കാണിച്ച് അതിലേക്ക് കയറാൻ പറഞ്ഞു.... ഒന്നു സംശയിച്ചു കൊണ്ട് അവൻ അതിലേക്ക് കയറിയതും അതിലെ അപരിചിത മുഖങ്ങൾ കണ്ടു അവൻ ഒന്നു പകച്ചു....


" പേടിക്കേണ്ട നദീർ.... ശത്രുക്കളല്ല.... മിത്രങ്ങളാണ്.... നമ്മുടെ രണ്ടു കൂട്ടരുടെയും ശത്രുക്കൾ ഒന്നായ സ്ഥിതിക്ക് ഇനി നമുക്ക് അവർക്കെതിരെ ഒരുമിച്ച് നിന്നൂടെ...? "


" വൈ നോട്ട്....പക്ഷേ നിങ്ങളൊക്കെ ആരാ....? "


" ഒക്കെ വിശദമാക്കി തരാം.... "


 നദീറിനെയും വഹിച്ച് ആ കാർ ഇശലിന്റെ തറവാട് ലക്ഷമാക്കി  കുതിച്ചു....


______________________________ 


നദീറിനെയും വഹിച്ചു ആ കാർ ഇശലിന്റെ തറവാട് ലക്ഷ്യമാക്കി നീങ്ങി... ഒരു വലിയ ഇരുനില വീടിന്റെ മുന്നിൽ എത്തിയതും കാർ നിന്നു...അവനെ നോക്കി ഇറങ്ങാൻ വേണ്ടി കാറിൽ ഉള്ളവർ കണ്ണോട് കാണിച്ചു.....


 അവനെയും കൂട്ടി അർഷദും ഫാരിസും അകത്തേക്ക് കയറി...


 "ഇരിക്ക് നദീർ..." 


എന്നും പറഞ്ഞു അവർ അവിടെ ഉള്ള സോഫയിൽ ഇരുന്നു....


"ഉപ്പാ,,,ഉപ്പാ,,,," 


ഫാരിസ് അകത്തേക്ക് നോക്കി വിളിച്ചു...


 "ആഹ് വന്നോ...യാത്ര ഒക്കെ സുഖമായിരുന്നോ നദീർ...?" 


അർഷദിന്റെയും ഫാരിസിന്റെയും ഉപ്പ അത് ചോദിച്ചു കൊണ്ട് സോഫയിൽ വന്നിരുന്നു....


"സുഖമായിരുന്നു...അല്ല,,നിങ്ങളൊക്കെആരാ....?എനിക്ക് ആരെയും മനസ്സിലായില്ല....."


 "മനസ്സിലാക്കി തരാൻ വേണ്ടി ആണല്ലോ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നത്...."


 അർഷദ് അതും പറഞ്ഞു അവനെ നോക്കി ഒന്ന് ചിരിച്ചു....അപ്പോഴേക്ക് അവർക്ക് കുടിക്കാൻ ഉള്ള ജ്യൂസും ആയി ഫാരിസിന്റെ ഉമ്മ അവിടേക്ക് വന്നു....


 "ആഹ് ഫെമീ...ഫിനുവിനെ പുറത്തേക്ക് വിട്ടേക്ക്...ഇന്നലെ മുതൽ അതിന്റെ അകത്ത് അല്ലെ...വല്ലതും തിന്നാൻ കൊടുക്ക്...." 


ഭാര്യയെ നോക്കി അയാൾ പറഞ്ഞു....


 "ശരി ഇക്കാ..." 


അതും പറഞ്ഞു അവർ അകത്തേക്ക് പോയി...അപ്പോഴേക്ക് അനസും അവിടെ എത്തി....


"നദീറേ,,,,ഇശലിന്റെയും ഇജാസിന്റെയും ഉപ്പാന്റെ അളിയന്മാരാണ് ഞങ്ങൾ,,,, ഞങ്ങടെ മക്കൾ ആണ് ഇവർ....."


അവർ അവന് എല്ലാം വ്യക്തമാക്കി കൊടുത്തു....സ്വത്തിന് വേണ്ടി അവരെ കൊന്നതും ഇജാസും ഇശലും ഇപ്പോഴും പക വെച്ച് നടക്കുന്നതും ഒക്കെ...എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നദീറിന്റെ മുഖത്ത് ക്രൂരമായ ഒരു ചിരി വന്നു...


 "അപ്പൊ ഞാനും കൂടി ഇനി നിങ്ങളുടെ കൂടെ കൂടണം...."


 "അതേ..."


 "പക്ഷെ എനിക്ക് അവരോട് ശത്രുത ഉണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി...." 


"ഇന്ന് ഞാൻ കോളേജിലേക്ക് പോകുന്ന വഴിയിൽ കണ്ടിരുന്നു നിങ്ങടെ പ്രശ്നം... അപ്പൊ തന്നെ ഞാൻ ഉപ്പാനെ വിളിച്ചു പറഞ്ഞു...." 


അനസ് അവനെ നോക്കി പറഞ്ഞു....


 "അവരുമായി ശത്രുത ഉള്ള ഓരോ ആളും ഞങ്ങടെ മിത്രങ്ങൾ ആണ്.... സോ,,,,നമുക്ക് ഇനി ഒന്നിച്ച് കളിക്കാം അവർക്ക് എതിരെ..." 


ഫാരിസ് അവനോട് പറഞ്ഞു....


 "തീർച്ചയായും...." 


"അപ്പഴും ഒരു പ്രശ്നം ഉണ്ടല്ലോ ഉപ്പാ..."


 ഉപ്പയെ നോക്കി അർഷദ് പറഞ്ഞു....


 "എന്ത് പ്രശ്നം....."


 "വേറൊന്നും അല്ല...ഇശൽ...ഇശൽ ആണ് പ്രശ്നം....."


 "അവൾക്ക് എന്താ പ്രശ്നം....." 


നദീർ നെറ്റി ചുളിച്ചോണ്ട് അർഷദിനെ നോക്കി ചോദിച്ചു...


 "വേറൊന്നും അല്ല....അവൾ എനിക്കുള്ളതാണ് നദീർ...എനിക്ക് മാത്രം...അത് കൊണ്ട് നദീർ ഇനി അവളുടെ മേലെ കണ്ണ് വെക്കേണ്ട... ഷാഹിലിനെ അടക്കം തീർക്കാൻ ഞാൻ തീരുമാനിച്ചത് അവളെ എനിക്ക് വേണ്ടത് കൊണ്ടാണ്....ഈ ഒരു കാര്യത്തിൽ എനിക്കെതിരെ നീ നിൽക്കാൻ പാടില്ല..."


 അവന്റെ സംസാരം കേട്ടതും  നദീർ പുഞ്ചിരിച്ചു കൊണ്ട് അതിന് മറുപടി നൽകി.... 


"അവളെ എനിക്ക് വേണമെന്ന് ഒന്നുല്ല അർഷദ്...എത്രയോ പെണ്ണിനെ കണ്ടിരിക്കുന്നു ഞാൻ... പക്ഷെ അവളും ഞാനും ആയി ഉണ്ടായ പ്രശ്‌നത്തിന്റെ പേരിൽ ആണ് ഇന്ന് ഈ നടന്നത് ഒക്കെ.... പിന്നെ അവളെ കണ്ടാൽ സ്വാഭാവികമായും ഏതൊരു ആണും നോക്കി പോവും...അവളെ കിട്ടണമെന്ന് ആഗ്രഹിച്ചു  പോവും......ആ ഒരു ആഗ്രഹം എനിക്കും ഉണ്ട്.....


 പക്ഷെ ഇനി നീ പേടിക്കണ്ട...അവളെ ഞാൻ ഉപദ്രവിക്കാൻ നോക്കില്ല.... പക്ഷെ അവൾക്ക് വേദനിക്കുന്ന തരത്തിൽ അവൾടെ പ്രിയപ്പെട്ടവരെ ഉപദ്രവിക്കും....എന്റെ പക തീരുന്നത് വരെ....." 


"സഭാഷ്‌....ഇങ്ങനെ ഒരു കൂട്ടാളിയെ തന്നെ ആയിരുന്നു ഞങ്ങൾക്കും ആവശ്യം....." 


അർഷദ് അത് പറഞ്ഞതും അവിടൊരു കൂട്ടച്ചിരി മുഴങ്ങി....തൂണിന്റെ മറവിൽ നിന്ന് എല്ലാം കേട്ട ഫിനുവിന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല...... 


'ഇപ്പൊ ഞാൻ പോയി എന്തേലും അവർക്ക് എതിരെ പറഞ്ഞാൽ എന്നെ വീണ്ടും പൂട്ടി ഇടും...ഷാദിയെ കാണാൻ കഴിയില്ല പിന്നെ...ഇവിടെ നടക്കുന്ന ഓരോ കാര്യവും അവനെ അറിയിച്ചാലേ അവർക്ക് അതൊക്കെ തടയാൻ കഴിയൂ...അതിന് ഞാൻ ഒന്നും മിണ്ടാതെ നിൽക്കണം....അവരെ കൊല്ലാൻ നടക്കുന്ന ഓരോന്നും ഇല്ലാതാവണം... എങ്കിൽ മാത്രമേ എല്ലാവർക്കും സമാധാനം കിട്ടൂ....നാളെ തന്നെ ഷാദിയോട് എല്ലാം പറയണം....' 


ഓരോന്ന് ആലോചിച്ചു ഫിനു മെല്ലെ റൂമിലേക്ക് പോയി...


 "എന്തുണ്ടായിരുന്നു അനൂ ഇന്നത്തെ അവളുടെ അവസ്ഥ....." 


"ഫൈനൽ ഇയർ എം കോം ബാച്ചിലെ ജാസിമും കൂട്ടരും ആയി അവൾ നല്ല കമ്പനി ആയി...അവൻ ആൾ ഇത്തിരി പിശകാണ്...അവൾക്ക് കൂട്ടായി അവിടെ അവൻ ഉണ്ടെങ്കിൽ പിന്നെ കാര്യം കുറച്ചു കടുപ്പമാണ്....ഇക്കാക്ക് അറിയാലോ അവന്റെ സ്വഭാവം....."


 അർഷദിനെ നോക്കി അനസ് ചോദിച്ചു....


"ഹ്മ്മ അറിയാം,,,,,ചെക്കൻ ഇത്തിരി പണി ആവും.....അവനും അവന്റെ കൂട്ടുകാരും  കോളേജിലെ ഹീറോസ് ആണ്...."


 "ഞാൻ അതല്ല ആലോചിക്കുന്നത്... അവൾടെ കൂടെ ഉള്ള എല്ലാരും ഇങ്ങനെ തന്നെ ആണല്ലോ....


 ഇജാസ്,,,,,അവനെ കുറിച്ച് ഞാൻ പറയേണ്ടല്ലോ....ഒന്നിനെയും പേടി ഇല്ലാത്ത സ്വഭാവം...കൊല്ലാൻ പോലും മടി ഇല്ല.... 


ഷാഹിൽ,,,,,കലിപ്പിന്റെ ഉറവിടം തന്നെ അവൻ ആണെന്ന് തോന്നിപ്പോവും..... അത്രയും ദേഷ്യക്കാരൻ....


 ഷാദിൽ,,,,,ഇക്കാന്റെ സ്വഭാവം അപ്പടി കിട്ടിയിട്ടുണ്ട് അനിയനും...കോളേജിലെ തരികിട പിള്ളേരുടെ പേടി സ്വപ്നം ആണ് അവനും അവന്റെ ഗ്യാങ്ങും.....


 ഇപ്പൊ ദേ ഒരു ജാസിം,,,,അവനും ഇങ്ങനെ തന്നെ...." 


ഫാരിസ് പറഞ്ഞു....


" അത് താൻ പറഞ്ഞത് ശരിയാ...പക്ഷെ ഇശൽ,,,,അവൾക്ക് ഈ പറഞ്ഞ കൂട്ട് ഒന്നും വേണം എന്നില്ല.... അവൾക്ക് അവൾ തന്നെ ധാരാളം,,,, തന്റേടം ഉള്ള പെണ്ണാ അവൾ...." 


അത് പറഞ്ഞപ്പോ നദീറിന്റെ മുഖം വലിഞ്ഞു മുറുകി.....


 ★★★★★★★★★★★★★★★★★★★★


 എന്നെ കൂട്ടാൻ ഇക്ക കോളേജിലേക്ക് വന്നിരുന്നു..അവിടുന്ന് വീണ്ടും ജാസിയെ കണ്ടു...രണ്ടാളും നല്ല കൂട്ട് ആയി... എന്നെ ശ്രദ്ധിക്കാൻ അവനോട് പറഞ്ഞു ഏൽപ്പിച്ചിട്ടാ ഉള്ളത്... ജാസിയോട് ഞാൻ ഇന്ന് എന്റെ ലൈഫിലെ ഓരോ കാര്യവും പറഞ്ഞു കൊടുത്തു...


 അവരുടെ ഒക്കെ പ്രിയപ്പെട്ട അർഷദ് സാറിന് ഇങ്ങനൊരു മുഖം കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവരൊക്കെ ശരിക്കും ഞെട്ടി.... കോളേജിൽ വെച്ച് ഇനിയെന്ത് പ്രശ്നം എനിക്കെതിരെ ഉണ്ടായാലും അവനും അവന്റെ ഫ്രൻസും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു....


"ഇക്കാ..." 


"ആഹ്....." 


"കാക്കൂ വന്നിട്ട് ഉണ്ടാവും...ഇന്ന് ഹിബയുടെ വീട്ടിൽ പോണം...എല്ലാരും കൂടി...." 


"ഓകെ......ഇതൊക്കെ എപ്പോ തീരുമാനിച്ചു....." 


"ഇപ്പൊ...."


 "പോടി...."


 "ഹിഹി...." 


വീട്ടിൽ എത്തിയപ്പോ ഞങ്ങളെയും കാത്ത് കാക്കൂ ഉണ്ടായിരുന്നു,,,,,, കൂടെ ഷാദിയും... 


"നിങ്ങള് നേരത്തെ വന്നോ കാക്കൂ..."


 "ഇല്ലടി....അഞ്ചു മിനിറ്റ്....."


 "ആഹ്...എങ്കിൽ ഇരിക്ക്....ചായ എടുക്കട്ടേ...." 


"വേണ്ടെടി...ഇങ്ങോട്ട് വന്നു കയറിയപ്പോ തന്നെ ഉമ്മ നല്ല അടിപൊളി ചായ തന്നു...." 


"ആഹാ,,,,അപ്പൊ അതൊക്കെ കുടിച്ചിട്ട് ഉള്ള ഇരിപ്പാണല്ലേ,,,,എങ്കിൽ പിന്നെ അളിയൻ ഒരു പത്ത് മിനിറ്റ് കൂടി ഇവിടെ ഇരിക്ക്...ഞാനൊന്ന് ഫ്രഷ് ആയി വരാം...."  -ഷാഹി


"ഓകെ....."


 ■■■■■■■■■■■■■■■■■■■


 ഇജാസിനോട് അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറുമ്പോ കണ്ടത് റോക്കറ്റ് വിട്ട മാതിരി റൂമിലേക്ക് ഓടുന്ന എന്റെ വൈഫിയെ ആണ്....... അവളെന്തിനാ ഓടിയത് എന്ന് മനസ്സിലാവാതെ ഞാനും ഓടി പിന്നാലെ തന്നെ....റൂമിൽ കയറിയപ്പോ അവൾടെ പൊടി പോലും അവിടെ ഇല്ലായിരുന്നു അവിടെ..... പിന്നെയാണ് മനസ്സിലായത് പെണ്ണ് ബാത്റൂമിലാണ് ഉള്ളതെന്ന്....


"ഡി കോപ്പേ,,,,നീ എന്തിനാ ഇങ്ങോട്ടേക്ക് ഓടി വന്നത്....."


 "ഫ്രഷ് ആവാൻ....." 


"അതിന് എന്തിനാ ഓടിയത്...."


 "നിങ്ങള് കയറിയാൽ പിന്നെ അര മണിക്കൂർ വരെ ഞാൻ വെയിറ്റ് ചെയ്യണ്ടെ... അതുകൊണ്ടാണ്.." 


"ഡി,,,,,നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...."


 "നന്ദി പൂർവം സ്വീകരിച്ചിരിക്കുന്നു...."


 "ഇങ്ങനൊരു പോത്ത്...." 


എന്നും പറഞ്ഞു ഞാൻ ബാത്റൂമിലെ ഡോറിന് നോക്കി ഒരു ചവിട്ട് കൊടുത്തു.... കുറച്ച് ടൈം കഴിഞ്ഞപ്പോ അവൾ ഇറങ്ങി വന്നു...ആഹാ,,,നല്ല മഞ്ഞക്കിളി ആയിട്ട് ആണല്ലോ വരവ്.. എന്താ ഒരു മൊഞ്ച്.....ഞാൻ പമ്മി പമ്മി അവൾടെ അടുത്തേക്ക് നടന്നു...


 മിററിന്റെ മുന്നിൽ നിന്ന് തല തുവർത്തുന്ന അവളെ കുറച്ച് നേരം നോക്കി നിന്നു..... പടച്ചോനെ,,,,,എനിക്ക് കണ്ട്രോൾ തരൂ...അല്ലെങ്കിൽ പിന്നെ ഇജാസ് എന്നെ വെയിറ്റ് ചെയ്ത് അവിടെ ഇരിക്കലെ ഉണ്ടാവൂ..... 


ഞാൻ മെല്ലെ പോയി അവൾടെ പിന്നിൽ നിന്ന് അവളെ കെട്ടിപ്പിടിച്ചു....


 "ഇതെന്താ...നിങ്ങൾക്ക് ഞാൻ കയറിയപ്പോ ഭയങ്കര തിരക്ക് ആയിരുന്നല്ലോ ഫ്രഷ് ആവാൻ....ഇപ്പൊ വേണ്ടേ....."


 "വേണം.....വേണം....വേണം...."


 "എന്തൂട്ട്......" 


"നിന്നെ......"


 "ദേ മനുഷ്യാ,,,,റൊമാൻസ് കളിക്കാൻ പറ്റിയ ടൈം അല്ല ഇത്...നിങ്ങള് പോയി ഫ്രഷ് ആയി വാ.....പെട്ടെന്ന്,,,,,പോവാൻ ഉള്ളതാണ്..." 


അതും പറഞ്ഞു അവൾ എന്നെ തള്ളി മാറ്റി....


"എങ്ങോട്ട്....." 


"ഹോ,,,,കാക്കൂന്റെ പെണ്ണിനെ കാണാൻ പോവുന്ന കാര്യം  മറന്നോ നിങ്ങള്.... വരുമ്പോ അല്ലെ ഞാൻ പറഞ്ഞത്.... അങ്ങോട്ട് പോവാൻ ആണ് കാക്കൂ വന്നത്..."


 "ആഹാ,,,,മറന്നു പോയി...നിന്റെ നാത്തൂനെ കാണാൻ പോവുന്നത് കൊണ്ട് ആണോ മഞ്ഞക്കിളി ആയിട്ട് നല്ല മൊഞ്ചിൽ ഒക്കെ...."


 "ആഹ്,,,ആണ്..."


 "എങ്കിൽ ഞാൻ ഇപ്പൊ വരാം....ഫ്രഷ് ആവട്ടെ...." 


"ആയിക്കോട്ടെ....."


 "ഡി,,,,ആരൊക്കെയാ പോവുന്നത്...."


 "ഞാനും നിങ്ങളും,,,,പിന്നെ കാക്കൂവും ഷാദിയും,,,പിന്നെ നമ്മുടെ രണ്ടു പേരുടെയും ഉപ്പയും ഉമ്മയും....." 


"അപ്പൊ ഉപ്പാനെയും ഉമ്മാനെയും പിക് ചെയ്യാൻ അവിടേക്ക് പോവണ്ടേ...."


 "വേണ്ട,,,,അവര് ഇപ്പൊ ഇങ്ങോട്ട് എത്തും...." 


"ഓകെ....."


 ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


 ഞാൻ താഴേക്ക് ഇറങ്ങി പോവുമ്പോഴേക്ക് ഉമ്മയും ഉപ്പയും എത്തിയിരുന്നു..... 


"ഉമ്മ...." 


എന്നും വിളിച്ചു ഞാൻ ഓടിപ്പോയി ഉമ്മാനെ കെട്ടിപ്പിടിച്ചു....


 "ആഹാ,,,,,നിന്നോട് ഞങ്ങൾ പിണക്കമാടി...." 


"എന്തിനാ......" 


"കല്യാണം കഴിഞ്ഞിട്ട് എത്ര ദിവസം ആയി.... രണ്ടാളും ഇതുവരെ അങ്ങോട്ട് ഒന്ന് വന്നോ...."


 "സോറി ഉമ്മി....."


 "ഒരു സോറിയും എനിക്ക് കേൾക്കേണ്ട...."


 "ഉമ്മച്ചിയെ....നിങ്ങള് പിണങ്ങാതെ.... നാളെ തന്നെ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്...." 


എന്നും പറഞ്ഞു ഇക്ക സ്റ്റെയർ ഇറങ്ങി വന്നു.....


ഞാൻ ചെക്കനെ നല്ല അസ്സൽ ആയി വായി നോക്കി...


 "ഉറപ്പാണോ...."


 "ആഹ്,,,ഉറപ്പ്....."


 പിന്നെയും ഓരോന്ന് സംസാരിച്ചു....


 "അതേയ്,,,,എല്ലാവരും കൂടി സംസാരിച്ചു നിൽക്കേണ്ട പരിപാടി ആണോ.... പോവാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ...."


 "ഉണ്ട് ഷാദി... വാ...എല്ലാവരും ഇറങ്ങിക്കോ...." 


എന്നും പറഞ്ഞു ഞാൻ മുറ്റത്തേക്ക് ഇറങ്ങി...ഷാഹിക്കാടെ ഉപ്പാന്റെ കാറിൽ ഉപ്പയും ഉമ്മയും കേറി.... ഷാഹിക്കാനെ നോക്കിയപ്പോ ചെക്കൻ ചെക്കന്റെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നിട്ടുണ്ട്..... പിന്നിലെ സീറ്റിൽ നോക്കിയപ്പോ അതിൽ കാക്കൂവും ഷാദിയും ഉണ്ട്......


ഫ്രണ്ടിലെ സീറ്റ് കാലിയാക്കി വെച്ചത് എനിക്ക് ഇരിക്കാൻ വേണ്ടി ആണെന്ന് അവന്മാരെ നോട്ടം കണ്ടപ്പോ മനസ്സിലായി....ഞാൻ ചിരിച്ചോണ്ട് കാറിൽ കയറി ഇരുന്നു......


 ഇർഫുക്കാന്റെ വീട് ലക്ഷ്യമാക്കി ഞങ്ങൾ വിട്ടു.....


 "അല്ലെടാ,,,,,ഞാനൊരു കാര്യം ചോദിക്കാൻ വിട്ടു....എപ്പോഴും മറക്കും...." 


പോകുന്ന വഴിയിൽ കാക്കൂ പെട്ടെന്ന് പറഞ്ഞു.... 


*"എന്താ....."*


ഞങ്ങൾ മൂന്ന് പേരും ഒരേ സ്വരത്തിൽ ചോദിച്ചു....


കാക്കൂ ചോദിച്ച കാര്യം കേട്ടതും ഞാനും ഇക്കയും ഷാദിയെ ഒന്ന് നോക്കി.... ചെക്കൻ ആണെങ്കിൽ ഇരുന്ന് കിണിക്കുന്നുണ്ട്..... _____________________________


കാക്കൂ ചോദിച്ച കാര്യം കേട്ടതും ഞാനും ഇക്കയും ഷാദിയെ ഒന്ന് നോക്കി.... ചെക്കൻ ആണെങ്കിൽ ഇരുന്ന് കിണിക്കുന്നുണ്ട്.....


"ഇവനും ഫിനുവും ആയി എന്താ ബന്ധം....?"


"നീ അത് ചോദിക്കാൻ എന്താ കാരണം....?" -ഷാഹി


"അന്ന് കോളേജിൽ വെച്ച് അർഷദ് ഇശുവിനെ ട്രാപ്പിൽ ആക്കിയത് ഇവനാണ് എന്നോട് പറഞ്ഞത്.... ഇവനോട് പറഞ്ഞത് ഫിനു ആണെന്നും പറഞ്ഞു....അതൊക്കെ അപ്പൊ ഞാൻ ഇവനോട് ചോദിച്ചെങ്കിലും പിന്നെ പറയാമെന്ന് ഇവൻ പറഞ്ഞു...."


ഇജാസ്ക്ക പറഞ്ഞതൊക്കെ കേട്ടിട്ട് ഷാദി നല്ല ചിരിയാണ്....ഞാനും ഷാഹിക്കയും ഇജാസ്ക്കാക്ക് എല്ലാം പറഞ്ഞു കൊടുത്തു....


"എടാ കള്ളാ....അപ്പൊ അതാണ് അല്ലെ കാര്യം...."


"അതേ....ഞങ്ങൾ ഇഷ്ടത്തിൽ ആയതിന് ശേഷമാണ് ഇതൊക്കെ ഞാൻ അറിയുന്നത്....പിന്നെ ഫിനു അവിടുത്തെ കുട്ടി ആയത് കൊണ്ട് നമുക്ക് നല്ലതാണ്...അവിടെ എന്ത് നടന്നാലും ആ സ്പോട്ടിൽ അവൾ അതൊക്കെ എന്നെ വിളിച്ച് പറയും...."


"ആഹ്....അത് ശരിയാണ്...."


"ഇപ്പൊ അവന്മാർ ഒക്കെ കൂടി അവളെ പൂട്ടിയിട്ടിട്ടാണ് ഉള്ളത്...."


"എന്തിന്....?"


"അവർക്കെതിരെ നിന്ന് കൊണ്ട് നമുക്ക് അനുകൂലമായി സംസാരിച്ചതിന്...."


"ഹ്മ്മ...എന്തായാലും നിങ്ങളുടെ കാര്യം അവർ അറിഞ്ഞാൽ നിനക്കെതിരെ ഒരു ആക്രമണം പ്രതീക്ഷിക്കാം.... സൂക്ഷിക്കണം നീ..."


"അല്ല അളിയാ,,,,അവന്മാരെ ജയിലിൽ ആക്കാനുള്ള വഴിയൊന്നും ഇല്ലേ...?"


"തെളിവ് കിട്ടാൻ ഇനിയും ബാക്കി ഉണ്ട്... അതൊക്കെ ഓകെ ആയാൽ പിന്നെ അവന്മാർ പുറംലോകം കാണില്ല.... പക്ഷെ അവിടെയും ഒരു പ്രോബ്ലം ഉണ്ട്..."


"എന്ത്....?"


"അർഷദിന്റെയും ഫാരിസിന്റെയും ഉപ്പമാർ ആണ് ഇതൊക്കെ ചെയ്തത്.... സൊ,,,നമുക്ക് അവരെ മാത്രമേ അകത്താക്കാൻ കഴിയുകയുള്ളൂ.... അവന്മാരൊക്കെ പുറത്ത് തന്നെ ഉണ്ടാവും...."


" അവന്മാർ പ്രശ്നമല്ല കാക്കൂ.... അവരെ നമുക്ക് ഒതുക്കാൻ കഴിയും.... തന്തമാർ കൂടെ കൂടുമ്പോഴാണ് അവനൊക്കെ ഇളക്കം കൂടുതൽ.... അവർക്കാണല്ലോ കുരുട്ട് ബുദ്ധി കൂടുതൽ.... "


"ഹ്മ്മ്...."


 ഇജാസ്ക്ക ഒന്ന് മൂളി തന്നു.....


" അതൊക്കെ വിട്.... "


 ഷാഹിക്ക ഇടയിൽ കയറി പറഞ്ഞു....


" ഓക്കേ.... വിട്ടു.... "


 ഞാൻ ഇളിച്ചു കൊണ്ട് മറുപടി പറഞ്ഞു....


" നീ അധികം ചിരിക്കണ്ടടി.... ഇർഫാനെ കാണാൻ പോകുന്നത് കൊണ്ടല്ലേ നീ ഇത്രക്ക് ഒരുങ്ങിയത്..... "


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഏതു നിമിഷവും എനിക്കെതിരെ ഒരു അറ്റാക്ക് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ അവളെ നോക്കി അത് ചോദിച്ചതും പെണ്ണ് മുഖം കൊണ്ട് എന്തൊക്കെയോ എക്സ്പ്രഷൻസ് കാണിക്കുന്നുണ്ട്....


 എന്റെ ചോദ്യം കേട്ട് അവൾ ഇവിടുന്ന് നാഗവല്ലിയായി രൂപാന്തരം പ്രാപിക്കുമ്പോൾ എന്റെ അനിയനും അളിയനും അവിടുന്ന് ഭൂലോക ചിരിയാണ്....


" അതെ.... ഇക്കാനെ കാണാൻ പോകുന്നത് കൊണ്ട് തന്നെയാണ് ഞാൻ ഇത്രയ്ക്ക് മൊഞ്ചത്തി ആയി ഒരുങ്ങിയത്.... നിങ്ങളെ കെട്ടുന്നതിലും ഭേദം അങ്ങേരെ കെട്ടുന്നത് ആയിരുന്നു.... "


" ആണോ..... എങ്കിൽ ഇപ്പോൾ തന്നെ പൊക്കോടീ.... എന്നിട്ട് അവന്റെ കൂടെ പോയി സുഖമായി ജീവിക്ക്.... "


" ഇക്കാന്റെ പെണ്ണ് സമ്മതിക്കുമെങ്കിൽ എനിക്ക് ഡബിൾ ഓകെ..... "


 അവൾ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞതും ഞാൻ അന്തംവിട്ടു....


" അവൻ മാരീഡ് ആണോ....? "


" ആണല്ലോ അളിയാ.... മാരീഡ് ആണെന്ന് മാത്രമല്ല.... ഒരു കൊച്ചും ഉണ്ട്.... "


" ഛെ....  വേണ്ടായിരുന്നു.... "


 നിരാശയോടെ ഉള്ള എന്റെ സംസാരം കേട്ടതും മൂന്നെണ്ണവും എന്നെ ഉറ്റു നോക്കി....


" എന്തു വേണ്ടായിരുന്നു എന്ന്.... കൊച്ചു വേണ്ടായിരുന്നു എന്നാണോ.... "


" അല്ല അളിയാ.... ഞാൻ കരുതി അവൻ സിംഗിൾ ആണെങ്കിൽ നിന്റെ ഈ പെങ്ങളെ അവന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാമെന്ന്.... ഇതിപ്പോ ആ ചാൻസ് പോയില്ലേ.... "


 എന്നു പറഞ്ഞ് ഞാൻ ഇഷുവിനെ ഒന്ന് പാളി നോക്കിയതും പെണ്ണിന്റെ അപ്പോഴത്തെ മുഖം കണ്ടാൽ സത്യത്തിൽ കടിച്ചു തിന്നാൻ തോന്നും.... അല്ലെങ്കിലും ദേഷ്യം പിടിക്കുമ്പോൾ അവളെ കാണാൻ പ്രത്യേക ഭംഗിയാണ്...


" എന്താ.... നിങ്ങൾക്ക് എന്നെ ഒഴിവാക്കി വേറെ വല്ലവളെയും പോയി കെട്ടാനുള്ള പ്ലാനുണ്ടോ....? "


 എന്നെ തുറിച്ചു നോക്കിക്കൊണ്ട് അവള് ചോദിച്ചതും ഇവളോട് പറഞ്ഞു കുടുങ്ങിയോ എന്ന മട്ടിൽ ഞാൻ അവളെ നോക്കി....


" ഏയ്....എനിക്ക് അങ്ങനെ ഒരു പ്ലാനും ഇല്ല മോളേ.... "


" ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പറഞ്ഞേക്ക്.... നിങ്ങൾക്കുള്ള പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തി തരാം.... "


" ആണോ....? സത്യമായിട്ടും...? "


" ആ.... സത്യം.... വീട്ടിൽ തിരിച്ചെത്തട്ടെ... നിങ്ങളുടെ ആഗ്രഹം ഒക്കെ ഞാൻ നടപ്പിൽ വരുത്തി കാണിച്ചു തരാം...."


" അയ്യോ... വേണ്ടായേ... ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ.... "


" അങ്ങനെ പറയരുത്..... നിങ്ങളുടെ ആഗ്രഹം അല്ലേ.... ഞാൻ നടത്തി തരാം.... "


 അവളെന്നെ തറപ്പിച്ചു നോക്കി പറഞ്ഞപ്പോൾ ഞാൻ ദയനീയമായി മിററിലൂടെ ബാക്കിൽ ഇരിക്കുന്നവന്മാരെ നോക്കി.... അവന്മാർ ആണെങ്കിൽ ചിരി നിർത്തുന്നില്ല.... അവരെ നോക്കിയ വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിച്ച് ഞാൻ ഡ്രൈവിങ്ങിൽ കോൺസെൻട്രേഷൻ കൊടുത്തു....


 കുറച്ചു സമയത്തിനു ശേഷം ഞങ്ങൾ ഇർഫാന്റെ വീട്ടിലെത്തി... ഞങ്ങളെ കാത്ത് ഇർഫാനും അവന്റെ ഉപ്പയും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു....


 ഞങ്ങളൊക്കെ അകത്തു കയറിയിട്ടും ഡിസിപി സർ മാത്രം പുറത്തു നിന്ന് തിരിഞ്ഞു കളിക്കുന്നുണ്ട്.... എല്ലാവരും അകത്തെത്തി.... ഇവൻ ഇതെന്ത് കുന്തമാണ് ചെയ്യുന്നത്....ഞാൻ അവന്റെ അടുത്തേക്ക് പോയി....


"ഇജൂ.... വാ...."


"വേണോ...?"


"എന്ത് വേണോ എന്ന്....?"


"ഞാൻ അങ്ങോട്ട് വരണോ എന്ന്...."


"ഒരൊറ്റ വീക്കങ്ങ് തന്നാൽ ഉണ്ടല്ലോ..."


"എന്താടാ....എനിക്ക് നല്ല ടെൻഷൻ ഉണ്ട്..."


"എന്തുവാ.... നിനക്ക് പേടിയോ.... ഈ സിറ്റി മുഴുവൻ അടക്കി ഭരിക്കുന്ന ഇജാസ് ഇബ്രാഹിം IPS ന് പേടിയോ...? ഹ്ഹ്ഹ്ഹ്ഹ്...."


"ഡാ ഊളെ..."


"എന്താടാ അളിയാ...."


"നിനക്ക് എന്റെ അവസ്ഥ മനസിലാവില്ലേടാ കോപ്പേ...."


"നിങ്ങൾ തമ്മിൽ ഇത്രയും വർഷം ആയിട്ട് ഇഷ്ടത്തിൽ ആയിരുന്നില്ലേ.... പിന്നെന്തിനാടാ ഇത്രയ്ക്കും പേടി..."


"വേറൊന്നും അല്ലെടാ.... നാട്ടിൽ എത്തിയിട്ട് ഇത്രയും ആയിട്ടും ഞാൻ അവളെ കാണുകയോ കോൺടാക്ട് ചെയ്യുകയോ ചെയ്തില്ല...ഇനിയിപ്പോ എന്നെ കണ്ടാൽ അവൾ ഉലക്ക എടുത്ത് തലയ്ക്കു അടിക്കും...."


"ആഹാ.... നിന്റെ തല അവൾ അടിച്ചു പൊട്ടിക്കുന്നത് കാണാൻ നല്ല രസമാവും.... വാ...."


"നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ പരട്ട അളിയാ...."


"ശരി.... ഇപ്പൊ നീ വാ...."


 എന്നു പറഞ്ഞ് ഞാൻ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു....


" എന്താണ്.... അളിയന്മാർ രണ്ടു പേരും കൂടി ഒരു സ്വകാര്യം പറച്ചിൽ... ഇങ്ങോട്ട് കയറാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ.... "


 ഇർഫാൻ സിറ്റൗട്ടിൽ നിന്ന് ഞങ്ങളെ നോക്കി ചോദിച്ചതും ഞങ്ങൾ രണ്ടുപേരും ഡീസന്റ് ആയി കൊണ്ട് അകത്തേക്ക് കയറി.... ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ എല്ലാവരും നല്ല സംസാരത്തിൽ ആണ്.... എന്റെയും ഷാദിയുടെയും നടുവിലായി കയറി ഇരുന്നു....


ഈ ചെക്കന് ഇത്രയും പേടി ഉണ്ടോ പടച്ചോനെ എന്ന മട്ടിൽ ഞാൻ ചിരിച്ചു...


"നീ മോളെ വിളിക്ക്.... അവളെ എല്ലാവരും ഒന്ന് കാണട്ടെ...."


ഇർഫാന്റെ ഉപ്പ അവന്റെ ഉമ്മയോട് പറഞ്ഞപ്പോൾ ഉമ്മ അവരെ വിളിച്ചു... അപ്പോൾ ഇഷു അവളെയും കൂട്ടി ഇറങ്ങി വന്നു.... വരവ് കണ്ടാൽ അറിയാം രണ്ടും നല്ല ഫ്രണ്ട്സ് ആണെന്ന്...


"മൊഞ്ചത്തി ആണല്ലോടാ..."


ഇജാസ് മാത്രം കേൾക്കുന്ന വിധത്തിൽ ഞാൻ പറഞ്ഞപ്പോൾ അവന് പതുക്കെ ഒരു താങ്ക്യൂ പറഞ്ഞു....


"പക്ഷെ എന്റെ പെണ്ണിന്റെ അത്രയ്ക്ക് ഒന്നുമില്ല...."


"വീണ്ടും താങ്ക്യൂ...."


"ങേ... അതിനും താങ്ക്യുവോ.... ഞാൻ കരുതി തെറി വിളിക്കുമെന്ന്..."


"നിന്റെ പെണ്ണ് എന്റെ പെങ്ങൾ അല്ലേടാ...പിന്നെന്തിനാ തെറി വിളിക്കുന്നത്...."


"ഓ.... അത് ഞാൻ മറന്ന് പോയി..."


"പൊട്ടൻ..."


"നിന്റെ അമ്മായി അപ്പൻ..."


പെട്ടെന്ന് ഷാദി പിടിച്ച് നുള്ളിയപ്പോഴാണ് ഞങ്ങൾ രണ്ടും അടങ്ങിയത്.....അവൾ ഞങ്ങളെയൊക്കെ നോക്കി ചിരിച്ച് ഇജാസിനെ നോക്കി പല്ലിറുമ്മി കൊണ്ട് ഇഷുവിന്റെ അടുത്ത് പോയി നിന്നു... അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി....


"ഇർഫു...നിന്റെ ഭാര്യയും മോനും എവിടെ....?"


ഇശുവിന്റെ ഉമ്മയാണ് ചോദിച്ചത്....


"അവൾ മോനെ ഉറക്കുവാണ്.... ഞാൻ പോയി വിളിച്ചിട്ട് വരാം...."


ഇർഫാൻ അതും പറഞ്ഞു മുകളിലേക്ക് പോയി...ഇജാസിനെ ഓരോന്ന് പറഞ്ഞു ചൊറിയുന്നതിനിടയിൽ ഞാൻ ചുമ്മാ ഒന്ന് ഇശുവിനെ നോക്കി....പെണ്ണ് കിട്ടുന്ന ഗ്യാപ്പിൽ എന്നെ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ട്....എന്റെ കാര്യത്തിലും ഏകദേശം ഒരു തീരുമാനം ആയെന്ന് ഉറപ്പായപ്പോ ഞാൻ പിന്നെ ആ ഭാഗത്തേക്ക് നോക്കാൻ നിന്നില്ല....


ഇർഫാൻ അവന്റെ ഭാര്യയെയും മോനെയും കൂട്ടി ഇറങ്ങുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് രണ്ടും തള്ളി....


'ഫൈഹ....'


ഞാൻ മനസ്സിൽ പറഞ്ഞു....


 _____________________________


ഇർഫാൻ അവന്റെ ഭാര്യയെയും മോനെയും കൂട്ടി ഇറങ്ങുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് രണ്ടും തള്ളി....


'ഫൈഹ....'


ഞാൻ മനസ്സിൽ പറഞ്ഞു....


 എന്നെ കണ്ടതും അവൾ ഒന്ന് സൂക്ഷിച്ചു നോക്കി.... അവളോട് ഞാൻ എന്റെ ഇഷ്ടം അന്ന് തുറന്നു പറഞ്ഞിരുന്നില്ല എങ്കിലും എന്റെ ചുറ്റിക്കളി കണ്ടപ്പോൾ തന്നെ അവൾക്ക് ഏകദേശം കാര്യം പിടി കിട്ടിയിരുന്നു..... ഫൈഹയെ കണ്ട സ്പോട്ടിൽ ഞാൻ മെല്ലെ ഇഷുവിനെ നോക്കിയപ്പോൾ അവൾ ഫൈഹയെ നോക്കി ചിരിക്കുന്നുണ്ട്....


 ഞാൻ മുൻപ് സ്നേഹിച്ച പെണ്ണ് ഫൈഹ ആണെന്നും അവളോടുള്ള ഇഷ്ടം കാരണമാണ് ഇശുവിനോട് ആദ്യമൊക്കെ അകലം കാണിച്ചത് എന്നൊക്കെ ഇവൾ അറിഞ്ഞാൽ മിക്കവാറും ഇവൾ എന്നെ പപ്പടം ആക്കും....


 ഷാദി എന്നെയും ഫൈഹയെയും  ഇശുവിനെയും മാറി മാറി നോക്കുന്നുണ്ട്...അവൻ എന്നെ ചൊട്ടി വിളിച്ചു.... ഞാൻ അവനെ ദയനീയമായി ഒന്ന് നോക്കി....


" ഇത് അവളല്ലേ... ഫൈഹ... നിങ്ങടെ എക്സ്.... "


 ശാദി പറയുന്നത് കേട്ടപ്പോൾ ഇജാസ് എന്നെ ഒന്ന് നോക്കി.... ഞാൻ അവനെ നോക്കി നന്നായൊന്ന് ഇളിച്ചു കാണിച്ചു... അവൻ എന്നെ നോക്കി ചിരിക്കാതിരിക്കാൻ പാടു പെടുന്നുണ്ട്.... ഞാനവനെ തുറിച്ചു നോക്കിയപ്പോൾ ചെക്കൻ ചിരിക്കാൻ തുടങ്ങി...


" എന്താടാ കോപ്പേ ചിരിക്കുന്നത്...? "


" അപ്പോ ഇർഫാന്റെ വൈഫ് ആണോ നീ പറഞ്ഞ ഫൈഹ.... പൊന്നുമോനെ ഷാഹി.... ഇവൾ ആണ് അവൾ എന്ന് ഇഷു എങ്ങാനും അറിഞ്ഞാൽ നീ കുറേ പണിപ്പെടും...."


" എന്തിന്.... അവളുടെ കല്യാണം കഴിഞ്ഞു ഒരു കൊച്ചുമായി...."


" അതൊന്നും അവൾക്ക് ഒരു കാര്യവുമില്ല.... നീയൊന്നു സൂക്ഷിച്ചിരിക്കുന്നത് നല്ലതാണ്.... "


" പോടാ.... "


 ഇജാസിനോട് അതും പറഞ്ഞ് ഞാൻ ഉപ്പയെയും ഉമ്മയെയും നോക്കിയപ്പോൾ രണ്ടുപേരും ചിരിക്കുന്നുണ്ട്....


" ഇവളുടെ കുടുംബപാരമ്പര്യം ശരിയല്ലെന്നും പറഞ്ഞാണ് ഉപ്പയും ഉമ്മയും എന്നെ ഇവളുടെ കാര്യത്തിൽ എതിർത്തത്.... എന്നിട്ടിപ്പോ ഇർഫാൻ എങ്ങനെ ഇവളെ കെട്ടി.... ഇവർക്ക് കുടുംബപാരമ്പര്യം ഒന്നും വിഷയമല്ലേ...? "


 എന്റെ സംശയം ഇജാസിനോട് ചോദിച്ചു കൊണ്ട് ഞാൻ ഷാദിയെ നോക്കി...


" അത് നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ ഇക്കാ.... ഉപ്പയും ഉമ്മയും നിങ്ങളോട് കള്ളം പറഞ്ഞതാണ്.... " -ഷാദി


" എന്തിന്....?"


" വേറൊന്നുമല്ല.... ഇശുവിന്റെയും നിന്റെയും കാര്യം മുൻപ് തീരുമാനിച്ചതാണല്ലോ.... അപ്പോൾ ഫൈഹയെ ഒഴിവാക്കാൻ വേണ്ടി നിന്നോട് ചുമ്മാ പറഞ്ഞതാണ്... "


 ഇജാസ് പറഞ്ഞു...


 അതിന് തലയാട്ടിക്കൊണ്ട് ഞാൻ ഇശുവിനെ നോക്കിയപ്പോൾ പെണ്ണ് ഫൈഹയോടും ഇർഫാനോടും പൊരിഞ്ഞ കത്തിയാണ്.... അതുകണ്ട് ഒട്ടും ഇഷ്ടം ആവാത്ത രീതിയിൽ  ഞാൻ അവളെ ഉറ്റുനോക്കി എങ്കിലും പെണ്ണ് എന്നെ മൈൻഡ് ചെയ്യാതെ ഒരു ലോഡ് പുച്ഛം വാരിവിതറി വീണ്ടും സംസാരം തുടർന്നു....


 ഇപ്പോൾ ഞാൻ ആരായി.... ആ... അതുതന്നെ....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഞങ്ങളൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടേക്ക് ഷാദിയും കാക്കുവും പിന്നെ എന്റെ ചെക്കനും വന്നു....


" ഫൈഹ.... ഇതാണ് എന്റെ അളിയൻ... "


 ഇജാസ്ക്കയുടെ ഷോൾഡറിലൂടെ കൈയ്യിട്ട് ഇർഫുക്ക ഫൈഹയോട് പറഞ്ഞപ്പോൾ അവൾ ഇക്കാനെ നോക്കി ചിരിച്ചു...


" ഇതിൽ എന്റെ അളിയനും അവന്റെ അനിയനും ആണ്... "


 ഇക്ക ഷാഹിക്കാനെയും ഷാദിയെയും കാട്ടി ഫൈഹയോട് പറഞ്ഞു....


" ഇവരെ എനിക്ക് മുൻപേ അറിയാം... "


 അവൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഇക്കാനെ നോക്കിയതും ചെക്കൻ ഒന്ന് പരുങ്ങി....


" എങ്ങനെ??? "


 എന്റെ ചോദ്യം അല്പം ഉറക്കെ ആയി പോയോ എന്ന് സംശയമില്ലാതെ ഇല്ല....


" അതൊക്കെ അറിയാം..."


 എന്നെ നോക്കി സൈറ്റ് അടിച്ചു കാണിച്ച അതും പറഞ്ഞു ഫൈഹ ചിരിച്ചപ്പോൾ ഞാൻ ഇക്കാനെ പാളിനോക്കി.... ചെക്കൻ ആണെങ്കിൽ എന്തൊക്കെയോ എക്സ്പ്രഷൻസ് ഇടുകയാണ്....


" ഒരു കാര്യം ചെയ്യ്.... ഹിബയും ഇജാസും പോയി സംസാരിക്ക്.... കുറേ ആയില്ലേ തമ്മിൽ കണ്ടിട്ട്... "


ഇർഫുക്ക അത് പറഞ്ഞപ്പോൾ ഹിബ കാക്കുവിനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവിടുന്ന് പിടിച്ചുവലിച്ചു കൊണ്ടു പോയി....  കാക്കുവിന്റെ അപ്പോഴത്തെ ദയനീയ ഭാവം കണ്ടു ഞങ്ങളൊക്കെ നല്ല ചിരിയായിരുന്നു....


" ചിരിച്ചതൊക്കെ മതി... ഇനി പറ ഫൈഹ ... നിനക്ക് എങ്ങനെയാ ഷാഹിക്കാനെ പരിചയം...? "


" എവിടെയെങ്കിലും വച്ച് കണ്ട പരിചയം കാണും..... നീ വന്നേ.... "


 എന്റെ ഷോൾഡറിലൂടെ കൈയിട്ട് ഇക്ക മുങ്ങാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ല...


"നിൽക്ക്... ഞാൻ അറിഞ്ഞിട്ടേ വരുന്നുള്ളൂ...."


" ഓ.... ഇവളെ കൊണ്ട്.... "


 എന്ന് പിറു പിറുത്തു കൊണ്ട് ചെക്കൻ അവിടെ തന്നെ നിന്നു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഞാൻ അവളെ ഇവിടുന്ന് കഷ്ടപ്പെട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ അവള് പറയുന്നത് കേട്ടിട്ട് ബാക്കി എല്ലാവരും നല്ല ചിരിയാണ്.... ഈ ഫൈഹയോട് ഏതു നേരത്താണോ എന്തോ എനിക്ക് ഇഷ്ടം തോന്നിയത്....


" ഡീ.... ഞാൻ നിന്നോട് പറയാറില്ലേ ഇഷു ഫൈഹയെ കുറിച്ച്... അവൾ ആണ് ഇത്..."


 അമ്പിനും വില്ലിനും അടുക്കാത്ത എന്റെ  പൊണ്ടാട്ടിയെ നോക്കി ഞാൻ അത് പറഞ്ഞു.... ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖഭാവം കണ്ടതും വേണ്ടെന്നു തോന്നിപ്പോയി.... എനിക്കാണെങ്കിൽ അതല്ല അത്ഭുതം തോന്നിയത്,,,, ഇതൊക്കെ കേട്ടിട്ടും ഇർഫാൻ ഒരു കൂസലുമില്ലാതെ നല്ല ചിരിയാണ്....


 എന്റെ പെണ്ണിന്റെ മുഖഭാവം കണ്ടിട്ട് ഇർഫാൻ ചിരി കണ്ട്രോൾ ചെയ്ത് പിടിച്ച് അവളെ നോക്കി....


" എന്റെ പൊന്ന് ഇഷു.... നിന്റെ ചെക്കൻ ഇവളെ സ്നേഹിച്ചിരുന്നു എന്നുള്ളത് ശരിയാണ്....പക്ഷേ ആ ഇഷ്ടം ഇവളോട് ഒന്നു തുറന്നു പറഞ്ഞിട്ട് കൂടിയില്ല.... "


" പറഞ്ഞിട്ടില്ലെങ്കിൽ പിന്നെ ഫൈഹക്ക് ഇങ്ങേരെ എങ്ങനെ അറിയാം.... "


" ഒരാളുടെ ചുറ്റിക്കളി കണ്ടാൽ നമുക്ക് മനസ്സിലാക്കാമല്ലോ.... അന്ന് ഇജാസിന്റെ അളിയൻ ആണെന്ന് പറഞ്ഞു ഞാൻ ഷാഹിയുടെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ ഇവൾ എന്നോട് എല്ലാം പറഞ്ഞതാണ്..... ഇപ്പോ ദേ ഞാനിവളെ കെട്ടി.... ഞങ്ങൾക്ക് ഒരു മോനെയും കിട്ടി...


 നീയും ഷാഹിയും തമ്മിലുള്ള   മേരേജ് കഴിഞ്ഞു.... നിങ്ങൾ തമ്മിൽ ഒടുക്കത്തെ സ്നേഹത്തിലും ആണ്.... ഇപ്പോൾ ഫൈഹയെ സ്നേഹിച്ചത് പോയിട്ട് അവളുടെ മുഖം പോലും ഓർക്കാനുള്ള ടൈം ഷാഹിക്ക് ഉണ്ടാവില്ല.... പിന്നെന്താ പ്രോബ്ലം.... "


 ഇർഫാൻ അവളെ നോക്കി ചോദിച്ചപ്പോൾ അവൾ ഒന്നു നെടുവീർപ്പിട്ടു....


" മോന്റെ പേരെന്താണ്....? "-ഇഷു


"Aazim..."


 ഫൈഹ മറുപടി പറഞ്ഞു....


 ഞങ്ങളെല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇണക്കുരുവികൾ രണ്ടും ചിരിച്ചോണ്ട് വരുന്നത് കണ്ടു.... പ്രോബ്ലം ഒക്കെ സോൾവ് ആയി എന്ന് തോന്നുന്നു.....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 അടുത്ത മാസം 22ന് കല്യാണം തീരുമാനിച്ച് അവിടുന്ന് ഇറങ്ങി.... തിരിച്ചു പോരുന്ന വഴിക്ക് ഷാദിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു...


" ഫിനുവാണ്.... "


 അവൻ ഞങ്ങളോട് അതും പറഞ്ഞു കോൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.... അവൾ പറയുന്ന കാര്യങ്ങൾ ഞങ്ങൾ കേൾക്കുന്നില്ലെങ്കിലും അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ സീരിയസ് ആണെന്ന് മനസ്സിലായി.... കോൾ കട്ട് ചെയ്ത് അവൻ ഞങ്ങളെ നോക്കി....


" നദീറും അവന്മാരുടെ കൂടെ കൂടി.... എല്ലാവരെയും കൊല്ലാനുള്ള പ്ലാനിൽ ആണ്.... ഇത്താനെ ഒഴികെ... അതും ആ അർഷദിന് വേണ്ടി.... "


 അവന്റെ വായിൽ നിന്ന് വന്ന ഓരോ വാക്കും എന്റെ ക്ഷമ പരീക്ഷിക്കുന്നത് ആയിരുന്നു.... ഞാൻ ദേഷ്യത്തോടെ ബ്രേക്ക് ആഞ്ഞു ചവിട്ടി...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


[ ഇതേസമയം ഇശലിന്റെ തറവാട്ടിൽ ]


 ഷാദിയോട് എല്ലാം നാളെ പറയാം എന്നാണ് ഫിനു കരുതിയത്.... പക്ഷേ അവൾക്ക് എന്തോ സമാധാനം കിട്ടാത്തത് കൊണ്ടാണ് അപ്പോൾ തന്നെ വിളിച്ചത്.... കോൾ കട്ട് ചെയ്തു അവൾ പിന്നിലേക്ക് തിരിഞ്ഞതും അവളുടെ പിന്നിൽ നിൽക്കുന്ന ആളെ കണ്ടു അവളൊരു നിമിഷം നന്നായി ഞെട്ടി....


 ഞെട്ടൽ വിട്ടു മാറുന്നതിന് മുന്നേ തന്നെ അയാളുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.... 

 _____________________________




[ ഇതേസമയം ഇശലിന്റെ തറവാട്ടിൽ ]


 ഷാദിയോട് എല്ലാം നാളെ പറയാം എന്നാണ് ഫിനു കരുതിയത്.... പക്ഷേ അവൾക്ക് എന്തോ സമാധാനം കിട്ടാത്തത് കൊണ്ടാണ് അപ്പോൾ തന്നെ വിളിച്ചത്.... കോൾ കട്ട് ചെയ്തു അവൾ പിന്നിലേക്ക് തിരിഞ്ഞതും അവളുടെ പിന്നിൽ നിൽക്കുന്ന ആളെ കണ്ടു അവളൊരു നിമിഷം നന്നായി ഞെട്ടി....


 ഞെട്ടൽ വിട്ടു മാറുന്നതിന് മുന്നേ തന്നെ അയാളുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു....തെറിച്ചു വീണ അവളുടെ അടുത്തേക്ക് അരിശത്തോടെ ഫാരിസ് പോയി....അവളുടെ മുടിക്കുത്തിൽ പിടിച്ച് എഴുന്നേല്പിച്ച് ഹാളിലേക്ക് കൊണ്ട് പോയി...


"കാക്കൂ....വിട്...പ്ലീസ്..."


അവൾ കരഞ്ഞു പറഞ്ഞെങ്കിലും അവൻ വിട്ടില്ല....ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു... അവരുടെ മുൻപിലേക്ക് അവൻ അവളെ തള്ളിയതും എല്ലാവരും ഞെട്ടി കൊണ്ട് എഴുന്നേറ്റു....


"എന്താടാ....നീയെന്തിനാ അവളെ ഉപദ്രവിച്ചത്....?"


അവളുടെ ഉമ്മ അതും പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് പോയി അവളെ എഴുന്നേല്പിച്ച് നിർത്തി...


"ഇവളെ കൊല്ലുകയാണ് വേണ്ടത്..."


എന്ന് പറഞ്ഞു ഫാരിസ് വീണ്ടും അവളുടെ അടുത്തേക്ക് പോകാൻ നിന്നതും അർഷദ് അവനെ പിടിച്ച് വെച്ചു...


"ടാ....എന്താടാ കാര്യം...അത് പറയ്..."


"നിസാര കാര്യത്തിന് ഞാൻ ഇവളെ തല്ലില്ല എന്ന് നിങ്ങൾക്കും അറിയാവുന്ന കാര്യമല്ലേ...."


"അറിയാം മോനെ...അതുകൊണ്ട് ആണല്ലോ ചോദിക്കുന്നത് എന്താണ് കാര്യമെന്ന്...."


അവന്റെ ഉപ്പ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു....


"കൂടെ നിന്ന് ചതിക്കുന്ന ഇങ്ങനെ ഒരുത്തിയെ ഇനി വെച്ചോണ്ടിരിക്കണോ എന്ന് നിങ്ങളൊക്കെ തന്നെ പറയ്..."


വീണ്ടും അവൾക്ക് നേരെ കയ്യോങ്ങി അവനത് പറഞ്ഞപ്പോൾ എല്ലാവരും അവനെ തടഞ്ഞു....


"ഇക്കാ...നിങ്ങള് വെറുതെ അവളെ തല്ലാൻ നിൽക്കാതെ എന്താണ് കാര്യമെന്ന് പറയ്...." -അനസ്


"ഇവളെ എവിടെയും കാണാത്തത് കൊണ്ടാണ് ഞാൻ ഇവളുടെ റൂമിലേക്ക് പോയത്... അപ്പോൾ ഞാൻ കേട്ടത്,,,,


*ഷാദീ..എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണം....ഇജാസ്ക്കയോട് പറയ് എന്തെങ്കിലും ചെയ്യാൻ...നിങ്ങളെ ഒക്കെ കൊല്ലാൻ ആണ് ഇവരുടെ പ്ലാൻ.... ഇശുവിനെ ആണെങ്കിൽ അച്ചുക്ക കയ്യിൽ കിട്ടാൻ കാത്തിരിക്കുവാണ്... പിന്നെ അവളെ അച്ചുക്ക വെറുതെ വിടില്ല....ഷാദീ.....ഞാനും നീയും ഇഷ്ടത്തിൽ ആണെന്ന കാര്യം ഇവർ അറിഞ്ഞാൽ പിന്നെ കൊന്ന് കളയും.... എന്നെ ഇവിടുന്ന് എങ്ങനെ എങ്കിലും ഒന്ന് രക്ഷിക്ക്...പ്ലീസ്....*


അതൊക്കെ പറഞ്ഞു കോൾ കട്ട് ചെയ്ത് തിരിഞ്ഞപ്പോഴാണ് ഇവൾ എന്നെ കണ്ടത്....അവൻ പറയുന്ന കാര്യം കേട്ടതും അവരുടെ ഉപ്പ അവളെ നോക്കി....


"നശിച്ചവളെ.... കൂടെ നിന്ന് ചതിക്കുന്നോടി...."


അയാളുടെ കരം അവളുടെ മുഖത്ത് പതിഞ്ഞു....


"നീയും അവനുമായി ഇഷ്ടത്തിൽ ആണൊടി....നിനക്ക് പ്രേമിക്കാൻ മറ്റാരെയും കിട്ടിയില്ലേ അസത്തെ...."


അവളുടെ മുടിക്കുത്തിൽ പിടിച്ചു കൊണ്ട് അയാൾ അലറി....


"മതി....ഇനി എന്തെങ്കിലും ചെയ്താൽ അവൾ മരിച്ചു പോകും...വിട്ടേക്ക്..."


കരഞ്ഞു കൊണ്ട് അത് പറയുന്ന ഭാര്യയെ അയാൾ രൂക്ഷമായി നോക്കി.... ശേഷം അവളിൽ ഉള്ള പിടി വിട്ടു.... അർഷദ് അപ്പോൾ അവളുടെ അടുത്തേക്ക് നടന്നു...


"നീ പറഞ്ഞത് ശരിയാടി....അവളെ കയ്യിൽ കിട്ടിയാൽ ഞാൻ വെറുതെ വിടില്ല....അർഷദിന്റെ ഭാര്യയായി ഇവിടെ കൊണ്ട് വരാൻ അല്ല എനിക്ക് അവളെ വേണ്ടത്....ഇത്രയും നാൾ അവൾക്ക് വേണ്ടിയാണ് ഞാൻ അലഞ്ഞത്.... ഇപ്പോഴും നടക്കുന്നത് അവൾക്ക് വേണ്ടിയാണ്....കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന് നീ പറഞ്ഞത് വളരെ ശരിയാണ്...."


അതും പറഞ്ഞു അവൻ അവളുടെ കഴുത്തിൽ പിടിച്ചു....


"കാക്കൂ....വിട്...."


"കാക്കുവോ....? ആരുടെ കാക്കൂ....? നിന്നെ പോലൊരു പെങ്ങൾ ഇനി ഞങ്ങൾക്ക് ഇല്ല...കേട്ടോ...."


അതും പറഞ്ഞു അവൻ അവളെ ഭിത്തിയോട് ചേർത്തു നിർത്തി....


"ഇനി നീ ഈ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ല....ഇതോടെ തീർന്നു നിന്റെ പഠിപ്പും കാര്യവുമൊക്കെ.... ഫോണ് കൊടുത്തു പോകരുത് ഇനി ഇവൾക്ക്.... കൊണ്ട് പോ...."


ഫാരിസ് അത് പറഞ്ഞതും അർഷദിന്റെയും ഫാരിസിന്റെയും ഉമ്മ അവളെ കൊണ്ട് പോയി...വാടി തളർന്ന് കൊണ്ട് അവൾ അവരുടെ കൂടെ പോയി....


"നമ്മൾ വിചാരിച്ചതിനെക്കാൾ പ്രശ്നം ആണല്ലോ അവര്.... നമ്മുടെ കുട്ടി തന്നെ അവരുടെ കൂടെ കൂടിയാൽ അത് നമുക്ക് കൂടുതൽ ആപത്ത് ആണ്..."


അർഷദിന്റെ ഉപ്പ പറഞ്ഞു....


"ഇനി ഇവിടുന്ന് പുറത്തിറങ്ങാൻ സമ്മതിക്കരുത് അവളെ...എത്രയും പെട്ടെന്ന് തന്നെ അവളുടെ വിവാഹം നടത്തണം..."


അവളുടെ ഉപ്പ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു....


"പക്ഷെ അവൾ സമ്മതിക്കുമോ...?" -അർഷദ്


"സമ്മതിപ്പിക്കണം..." -ഫാരിസ്


ആ ഒരൊറ്റ സംഭവത്തോടെ അവരുടെ ഒക്കെ ഉള്ളിൽ ഭയം പൊട്ടി മുളച്ചു...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


"എനിക്ക് ഉറപ്പായിരുന്നു ആ നദീർ അവന്മാരുടെ കൂടെ കൂടുമെന്ന്...." -ഷാഹിൽ


"ഇല്ല ഷാഹി...അധിക കാലം അവർ വിളയാടാൻ ഞാൻ സമ്മതിക്കില്ല... കേട്ടിട്ടില്ലേ,,,,അണയാൻ പോകുന്ന തീ ആളിക്കത്തും..."-ഇജാസ്


* * *


ഞാൻ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ആണ് ഇശു വന്നത്.... അവൾ ഡോർ ഒക്കെ ലോക് ചെയ്ത് വരുന്നത് കണ്ടിട്ടും ഞാൻ ആ ഭാഗത്തേക്ക് നോക്കാൻ പോയില്ല..എന്റെ അടുത്ത് വന്നിരുന്നിട്ട് എന്നെ ഉറ്റുനോക്കുന്നുണ്ട്....അവളുടെ മുഖത്തേക്ക് ഞാൻ നോക്കുന്നില്ല എങ്കിലും പെണ്ണ് എന്നെയാണ് നോക്കുന്നത് എന്ന് മനസിലായപ്പോ എനിക്ക് ചിരി വരാൻ തുടങ്ങി....


ഞാൻ അവളെ ഒട്ടും മൈന്റ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ അവൾ എഴുന്നേറ്റ് പോവാൻ നോക്കിയപ്പോൾ ഞാൻ അവളുടെ ഷാളിൽ പിടിച്ച് വലിച്ചതും അവൾ എന്റെ  മേലേക്ക് വന്നു വീണു...ഞാൻ ആണെങ്കിൽ ഇതിപ്പോ സൗകര്യം ആയല്ലോ എന്ന മട്ടിൽ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു....


അവളുടെ മുടി ചെവിയുടെ പിന്നിലേക്ക് ആക്കി വെച്ചു കൊടുത്തു....ഞാൻ ഇതൊക്കെ ചെയ്യുമ്പോൾ അവളെന്നെ വല്ലാത്തൊരു നോട്ടം നോക്കി....ഞാൻ അവളെ നോക്കി ചിരിച്ചപ്പോൾ അതിന് ഗ്രാസിന്റെ വില തന്ന് എന്നെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി അവൾ എഴുന്നേറ്റ് പോവാൻ നോക്കി....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഇത് എനിക്ക് നല്ലതല്ല എന്ന് മനസ് പറഞ്ഞപ്പോൾ ഞാൻ മെല്ലെ അവിടുന്ന് എഴുന്നേറ്റ് മുങ്ങാൻ നോക്കി എങ്കിലും അതിന് സമ്മതിക്കാതെ ഷാഹിക്ക എന്നെയും കൊണ്ട് ഒന്ന് റൊട്ടേറ്റ് ചെയ്തു....ഇനിയിപ്പോ ചെക്കൻ അനങ്ങാതെ എനിക്ക് രക്ഷയില്ല.... ഞാൻ പോകാതിരിക്കാൻ വേണ്ടി മനപൂർവം ചെയ്തതാണ്....അതിന് ഇടയിൽ ഷാഹിക്ക എന്റെ കവിൾ ഒക്കെ ഒന്ന് പിച്ചി നോക്കുന്നുണ്ട്....


"കവിളൊക്കെ അത്യാവശ്യം സോഫ്റ്റ് ആണ്...പ്രത്യേകിച്ച് അത് ഇനി ടെസ്റ്റ്‌ ചെയ്യേണ്ട...."


ഞാൻ അവനെ ഉറ്റുനോക്കി പറഞ്ഞപ്പോൾ എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ച് എന്റെ കവിളിൽ ഒരു കടി തന്നു....


"ആഹ്..."


"അലറല്ലടി പോത്തെ....നീ പറഞ്ഞത് പോലെ നിന്റെ കവിൾ ഒക്കെ സോഫ്റ്റ് ആണോ എന്നൊന്ന് ടെസ്റ്റ് ചെയ്‍തത് അല്ലെ...."


"അയ്യട...മര്യാദക്ക് എഴുന്നേറ്റ് പൊക്കോ...നിങ്ങൾക്കെ,,,ഈ റൊമാൻസ് ഒന്നും ചേരില്ല...."


ചുണ്ട് കോട്ടി കാണിച്ച് ചെക്കനെ ഒന്ന് ചൂട് പിടിപ്പിക്കാൻ വേണ്ടി ഞാൻ അത് പറഞ്ഞു....


"എനിക്ക് ചേരില്ലെങ്കിൽ എന്താടീ... എന്റെ ഭാര്യക്ക് നന്നായി ചേരും..."


"ആണോ..."


"ആണ്...."


"കണക്കായി പോയി..."


"എന്താടീ...."


"ഒന്നുമില്ല....നിങ്ങൾ മാറിക്കെ....ഞാൻ എഴുന്നേൽക്കട്ടെ...."


"എന്താ ഇത്ര തിരക്ക്... അവിടെ കിടക്കെടി...."


"ഇനിയെന്താ....? ആഹ്...നിങ്ങളോട് ഒരു കാര്യം ചോദിക്കാൻ വിട്ടു...."


"എന്താ....?"


"ഫൈഹയാണോ ഭംഗി...അതോ ഞാൻ ആണോ....?"


എന്റെ ചോദ്യം കേട്ടപ്പോൾ ചെക്കൻ എന്നെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി...


"എന്താ ഇക്കാ....?"


"നല്ല മൂഡിൽ വരുമ്പോൾ നിനക്ക് എവിടുന്ന് കിട്ടുന്നെടി ഇമ്മാതിരി ചോദ്യം....?"


"പറയ്...."


"നീ തന്നെയാടി കോപ്പേ...."


"സത്യം.....?"


"സത്യം...."


ഞാൻ ചെക്കനെ നോക്കി തുടരെ തുടരേ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ചിരിച്ചപ്പോൾ അവൻ എന്റെ അധരത്തിലേക്ക് അവന്റെ അധരം ചേർത്ത് വെച്ചു...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


നല്ലൊരു അടി കിട്ടിയപ്പോൾ ആണ് ഞാൻ ഉറക്കിൽ നിന്ന് ചാടി എഴുന്നേറ്റത്.... നോക്കിയപ്പോൾ ഉറഞ്ഞു തുള്ളി നിൽക്കുന്ന ഇശുവിനെ ആണ് കണ്ടത്....ഇവൾ എന്താ,,,നാഗവല്ലി ആയി രൂപാന്തരം പ്രാപിച്ചോ....? 


"എന്താടീ....നീയെന്തിനാ എന്നെ തല്ലിയത്....?"


ഞാൻ അത് ചോദിച്ചപ്പോൾ അവൾ എന്റെ നേരെ ഒരു പില്ലോ എടുത്ത് എറിഞ്ഞതും ഞാൻ "ക്യാച്" എന്നും പറഞ്ഞോണ്ട് അത് പിടിച്ചു....അപ്പോഴും അവളെന്നെ നന്നായി നോക്കി ദഹിപ്പിക്കുന്നുണ്ട്....


"എന്താടി...നോക്കി പേടിപ്പിക്കാതെ കാര്യം പറയ്...."


ഞാനത് ചോദിച്ചപ്പോൾ മോങ്ങി കൊണ്ട് അവൾ വലിയ കാര്യത്തിൽ പറയുന്ന കാര്യം കേട്ടതും ഞാൻ തലങ്ങും വിലങ്ങും കിടന്ന് ചിരിക്കാൻ തുടങ്ങി....

 ____________________________


"എന്താടി...നോക്കി പേടിപ്പിക്കാതെ കാര്യം പറയ്...."


ഞാനത് ചോദിച്ചപ്പോൾ മോങ്ങി കൊണ്ട് അവൾ വലിയ കാര്യത്തിൽ പറയുന്ന കാര്യം കേട്ടതും ഞാൻ തലങ്ങും വിലങ്ങും കിടന്ന് ചിരിക്കാൻ തുടങ്ങി... എന്റെ ചിരി കണ്ട് സഹിക്കാതെ അവൾ പില്ലോ എടുത്ത് എന്നെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി....അവൾ എന്താണ് പറഞ്ഞത് എന്നാവുമല്ലേ നിങ്ങള് ചിന്തിക്കുന്നത്.... ദാ,,,കേട്ടോ...


"ഇത് ശരിയാവില്ല ഷാഹിക്കാ...."


"എന്താടീ...? എന്ത് ശരിയാവില്ലെന്നാ നീ പറയുന്നത്....?"


"നിങ്ങൾ ഇത് കണ്ടോ....ഇത് കണ്ടപ്പോൾ ഉമ്മയും ഷാദിയും ഒക്കെ എന്നെ ആക്കി ചിരിക്കുവാ... അതൊക്കെ പോട്ടെ എന്ന് വെക്കാം...ഇതും വെച്ച് ഞാൻ എങ്ങനെ മനുഷ്യാ ക്ലാസിലേക്ക് പോകുന്നത്...."


ചിണുങ്ങി കൊണ്ട് അവളുടെ കവിളും ചുണ്ടും തൊട്ട് കാണിച്ച് പറയുന്നത് കേട്ടിട്ടാണ് ഞാൻ ചിരിക്കാൻ തുടങ്ങിയത്....


"ഇതാണോടി കാര്യം....ചുമ്മാതെ ഒന്നുമല്ലല്ലോ പാട് വന്നത്....നീ അതിനൊക്കെ നിന്ന് തന്നത് കൊണ്ടല്ലേ...."


ഞാൻ അത് പറഞ്ഞപ്പോൾ അവൾ കലിപ്പ് കയറി നിലത്ത് ഒന്ന് ആഞ്ഞു ചവിട്ടി കൊണ്ട് വീണ്ടും പില്ലോ എടുത്ത് എന്നെ അടിക്കാൻ തുടങ്ങി...


"ഇശൂ....ഡീ...മതീ...."


"അവരൊക്കെ കൂടെ എന്നെ ആക്കി ചിരിക്കുമ്പോൾ നിങ്ങളെ ഞാൻ ഇവിടെ സ്വസ്ഥമായി ഇരിക്കാൻ സമ്മതിക്കില്ല..."


എന്നും പറഞ്ഞു അവൾ വീണ്ടും തല്ലാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കൈ രണ്ടും പിടിച്ചു വെച്ച് അവളെ എന്റെ അടുത്തേക്ക് നിർത്തി...


"ഇപ്പൊ ചുണ്ടിലും ഒരു കവിളിലും മാത്രമേ പാടുള്ളൂ....അത് മറ്റേ കവിളിലും കൂടെ വരുത്താൻ എനിക്ക് വിരോധം ഒന്നുമില്ല...നിനക്കും ഉണ്ടാവില്ലെന്ന് കരുതുന്നു...."


അത്രയും പറഞ്ഞു ഞാൻ അവളെ നോക്കി സൈറ്റടിച്ചപ്പോൾ തന്നെ അവളെന്നെ പിടിച്ച് പിന്നിലേക്ക് തള്ളി.... 


"നാണമില്ലാത്ത മനുഷ്യൻ....എഴുന്നേറ്റ് പോയി ഫ്രഷ് ആവാൻ നോക്ക്...ഞാൻ ചായ കൊണ്ട് വരാം..."


അതും പറഞ്ഞു എന്നെ തുറിച്ച് നോക്കി കൊണ്ട് അവൾ പോയി....


* * *


ഞാൻ താഴേക്ക് പോയപ്പോൾ ഹാളിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു.... എനിക്ക് ആണെങ്കിൽ അവരുടെ മുൻപിലേക്ക് പോകാനൊരു ചടപ്പ് തോന്നി... എന്നെ കണ്ടതും ഷാദി ചുമക്കാൻ തുടങ്ങി..ഞാൻ ആണെങ്കിൽ നാണംകെട്ടു ഇശുവിനെ നോക്കിയപ്പോൾ അവൾ ഇവിടെ ഇങ്ങനെ ഒന്നും സംഭവിക്കുന്നെ ഇല്ല എന്ന മട്ടിൽ താഴോട്ട് നോക്കി ഇരിപ്പാണ്...


ഉപ്പയും ഉമ്മയും ചിരി ഒതുക്കി പിടിച്ച് എഴുന്നേറ്റ് പോയി...അവര് പോയതും ഷാദി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു....


"എന്താ ഇക്കാ ഇത്.....ഒരു മയത്തിലൊക്കെ വേണ്ടേ ഇതൊക്കെ... ഇനിയിപ്പോ ഇത്ത ക്ലാസിന് എങ്ങനെ പോകുന്നത്....കഷ്ടം...."


എന്ന് പറഞ്ഞു അവൻ ഓടിയപ്പോൾ ഞാനും ഇശുവും ഒന്നിച്ച് "ഡാ കുരുട്ടെ..." എന്നും വിളിച്ച് പിന്നാലെ ഓടി...അവന്റെ ഓട്ടം കണ്ട് ഞങ്ങൾ രണ്ടും പൊരിഞ്ഞ ചിരി ആയിരുന്നു....അവസാനം അവനെ കയ്യിൽ കിട്ടിയപ്പോൾ ഞങ്ങൾ നല്ല കണക്കിന് തന്നെ കൊടുത്തു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


"ഐഷ...ഫിനു ഇന്നും വന്നില്ലേ....?"


രണ്ട് ദിവസം ആയിട്ടും ഫിനുവിനെ കാണാത്തത് കൊണ്ട് ഷാദി അവളുടെ ഫ്രണ്ടിനോട് ചോദിച്ചു....


"ഷാദി...അവളുടെ വീട്ടിൽ എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്ന് തോന്നുന്നു...ഇന്നലെ വിളിച്ചപ്പോൾ എന്നോട് പറഞ്ഞു ചെറിയ ഇഷ്യൂസ് ഉണ്ടെന്ന്....രാത്രി ഞാൻ വിളിച്ചു നോക്കിയപ്പോൾ ഫോണ് സ്വിച്ചോഫ് ആയിരുന്നു...."


"ഓഹ്....എന്തോക്കെയോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടല്ലോ....ഐഷ,,,തനിക്ക് ബുദ്ധിമുട്ട് ഇല്ലങ്കിൽ അവളുടെ വീട് വരെ ഒന്ന് പോകാമോ....തന്റെ ഫോണിൽ നിന്ന് എന്നെ ഒന്ന് വിളിക്കാൻ പറഞ്ഞാൽ മതി....അല്ലെങ്കിൽ കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് താൻ എന്നെ വിളിച്ചു പറഞ്ഞാലും മതി...."


"ഞാൻ പോകാം ഷാദീ....എന്റെ സംശയം നിങ്ങളുടെ കാര്യം വീട്ടിൽ അറിഞ്ഞോ എന്നാണ്..."


"അതിനുള്ള സാധ്യതയും കാണുന്നുണ്ട്... എന്തായാലും താൻ ഇന്ന് അവിടം വരെ ഒന്ന് പോയി നോക്ക്...എന്നിട്ട് എന്നോട് പറയ്..."


"ഓകെ...ബൈ..."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ക്ലാസിലേക്ക് നടക്കുമ്പോൾ ആണ് അനസ് എതിരെ വന്നത്....ഞാൻ അവനെ നോക്കി പുച്ഛത്തോടെ ഒന്ന് മുഖം തിരിച്ചു അവിടുന്ന് നടന്നപ്പോൾ ആരോ എന്റെ കയ്യിൽ പിടിച്ച് വലിച്ചു... ഞാൻ ഒരു പകപ്പോടെ ആളുടെ മുഖം നോക്കിയപ്പോൾ അർഷദ് ആയിരുന്നു....


ഇപ്പോഴും ഞാൻ ചിന്തിക്കുന്നത് ഇവനെന്താ ഇങ്ങനെ ആയത് എന്നാണ്... അത്രയ്ക്ക് പാവം ആയിരുന്നു.... അത്രയും നല്ലൊരു മനസിന് ഉടമ ആയിരുന്നു എന്റെ അച്ചുക്ക....എനിക്ക് ഇവനോട് എന്നും ഒരു പ്രത്യേക ഇഷ്ട കൂടുതൽ ആയിരുന്നു ഫാരിസിനോട് ഉള്ളതിനേക്കാൾ....


എന്റെ കാക്കുവും അച്ചുക്കയും കഴിഞ്ഞു മാത്രമേ എനിക്ക് ആരും ഉണ്ടായിരുന്നുള്ളൂ...ആ അച്ചുക്ക എന്റെ ശരീരം കൊതിക്കുന്നുണ്ടെന്നും എന്നെ മറ്റൊരു രീതിയിൽ ആണ് നോക്കുന്നത് എന്നും അറിഞ്ഞപ്പോൾ തകർന്ന് പോയതാണ് ഞാൻ...അവനോടുള്ള ഇഷ്ടമൊക്കെ വെറുപ്പായി മാറിയിരുന്നു..


"ഇശൂ....എന്താ ആലോചിക്കുന്നത്...?"


"എന്റെ കൈ വിട്...."


എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു....


"എന്താ ഇശൂ....നിന്റെ കാക്കൂ അല്ലെ ഞാൻ...ഞാൻ നിന്നെ ഒന്ന് തൊട്ടു എന്ന് വെച്ച് എന്താ സംഭവിക്കുക....?"


"WHaatt....??? നീ എന്റെ കാക്കുവോ...? "


"അല്ലെ....? നീ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നിന്റെ അച്ചുക്ക തന്നെ അല്ലെ ഞാൻ..."


അവൻ എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ ഞാൻ പകപ്പോടെ അവനെ നോക്കി...


"ആയിരുന്നു....ഇപ്പോഴല്ല...എന്ന് നീ എന്റെ മറ്റൊരു രീതിയിൽ കാണുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞോ,,,അന്ന് തൊട്ട് നിന്നെ ഞാൻ ആ സ്ഥാനത്ത് നിന്ന് എടുത്ത് കളഞ്ഞു....ഇപ്പൊ എനിക്ക് നിന്നെ കാണുന്നത് ഒക്കെ അറപ്പാണ്... വെറുപ്പാണ്...."


അത്രയും പറഞ്ഞു ഞാൻ അവനെ തള്ളി മാറ്റാൻ നോക്കിയപ്പോൾ അവനെന്നെ പിടിച്ചു വെച്ചു...


"അറിയാം എനിക്ക്....നിനക്ക് എന്നോടുള്ള വെറുപ്പും അറപ്പും ഒക്കെ എനിക്ക് അറിയാം....എനിക്കും എന്നോട് തോന്നുന്നത് അതേ വികാരങ്ങൾ ആണ് മോളെ....എനിക്ക് അറിയില്ല എന്താണ് എനിക്ക് സംഭവിച്ചത് എന്ന്....എന്റെ പിന്നാലെ എന്നും കാക്കൂ എന്നും വിളിച്ചോണ്ട് വന്ന എന്റെ സ്വന്തം അനിയത്തിയായ നിന്നെ ഞാൻ എങ്ങനെ മറ്റൊരു കണ്ണോടെ കണ്ടു എന്ന് ഇപ്പോഴും എനിക്ക് മനസിലാവുന്നില്ല.... ഇപ്പോൾ ഞാൻ തന്നെ എന്നെ ശപിച്ചു പോകുവാണ്...."


അത്രയും പറഞ്ഞു അവൻ തല താഴ്ത്തി നിന്നപ്പോൾ ഞാൻ അവനെ ഉറ്റുനോക്കി..


"പുതിയ അടവുമായി വന്നിരിക്കുവാണോ....? എങ്കിൽ ഒന്ന് കേട്ടോ,,,,ഇനി ഒരിക്കലും നിന്നെ ഒന്നും ഞാൻ വിശ്വസിക്കാൻ പോകുന്നില്ല..."


"വേണ്ട....പക്ഷെ ഞാൻ പറയുന്നത് കേൾക്കാനുള്ള മനസ് നീ കാണിക്കണം..."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


【അർഷദിന്റെ മാറ്റത്തിന് കാരണം ആയ സംഭവം എന്താണെന്ന് നമുക്കൊന്ന് റിവൈൻഡ് ചെയ്ത് നോക്കിയാലോ... അവൻ തന്നെ പറയട്ടേ എന്താണ് സംഭവിച്ചത് എന്ന്....】


" അവരെ അനാഥർ ആക്കിയത് പോരാഞ്ഞിട്ടാണോ നിങ്ങളൊക്കെ വീണ്ടും ഇങ്ങനെ ചിന്തിക്കുന്നത്.... ഈ സ്വത്തൊക്കെ കൂടെ എന്തിനാണ്.... നാളെ മരിച്ചിട്ട് പോകുമ്പോൾ ഇതൊക്കെ കൂടെ കെട്ടിപ്പൊതിഞ്ഞ് കൂടെ കൊണ്ടു പോകാൻ കഴിയുമോ നിങ്ങൾക്ക്.... ഇട്ടു മൂടാൻ മാത്രം സ്വത്തൊക്കെ ഇവിടെ ഉണ്ടല്ലോ.... എന്നിട്ടും എന്തിനാ ഇത്രയ്ക്ക് ആർത്തി.... "


 അവളുടെ ശബ്ദം അവിടെ ഉയർന്നതും ഒരു ഞെട്ടലോടെ ഞങ്ങൾ ഒക്കെ അവളെ നോക്കി.... അവളുടെ ഉപ്പ വിശ്വാസം വരാതെ അവളെ ഉറ്റുനോക്കി.... ഇന്നേവരെ ആരുടേയും മുഖത്ത് നോക്കി ഇല്ല എന്ന് പോലും പറയാൻ ധൈര്യപ്പെടാത്ത നമ്മുടെ ഫിനു തന്നെയാണോ ഇതെന്ന് ഞങ്ങൾക്ക് പോലും സംശയം തോന്നി....


" ഫിൻഷാ.... മുതിർന്നവർ സംസാരിക്കുന്നിടത്തേക്ക് നിന്നോട് ആരാടി വരാൻ പറഞ്ഞത്..... അകത്തേക്ക് കയറി പോടീ.... "


" ഇല്ല... പോവില്ല.... എനിക്ക് രണ്ടിലൊന്ന് അറിയണം... അവരുടെ ഉപ്പയെയും ഉമ്മയെയും കൊന്ന് അവരെ അനാഥരാക്കിയാത് കൊണ്ടല്ലേ നിങ്ങളോടൊക്കെ പക വീട്ടാൻ അവർ നടക്കുന്നത്.... പിന്നെ എന്തിനാ,,,,, "


 പറഞ്ഞു മുഴുവൻ ആക്കുന്നതിനു മുൻപേ  അവളുടെ ഉപ്പ അവളുടെ കരണത്ത് ഒരു അടി കൊടുത്തു.... കിട്ടിയ അടിയുടെ ആഘാതത്തിൽ അവൾ തെറിച്ചു വീണു...


" തർക്കുത്തരം പറയാൻ വേണ്ടി മാത്രം വളർന്നോടീ നീ.... കൊന്നു കളയും ഞാൻ.... പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം..... അല്ലാതെ ഞങ്ങളൊക്കെ ധിക്കരിക്കാൻ ആണ് നിന്റെ പുറപ്പാട് എങ്കിൽ മോൾ ആണെന്നൊന്നും ഞാൻ നോക്കില്ല....  കൊന്നു കെട്ടിത്തൂക്കും എന്നു പറഞ്ഞാൽ ചെയ്തിരിക്കും...."


 ഉപ്പ പറഞ്ഞതിന് പുച്ഛത്തോടെ ഉള്ള ഒരു ചിരി മറുപടിയായി നൽകി അവൾ വീണിടത്ത് നിന്ന് എഴുന്നേറ്റു.... കിട്ടിയ അടിയുടെ ശക്തിയിൽ അവളുടെ ചുണ്ട് പൊട്ടി ചോര വന്നിരുന്നു.... ആ ചോര അവൾ കൈകൾ കൊണ്ട് തുടച്ചു മാറ്റി...


" നിങ്ങൾക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അതൊക്കെ തർക്കുത്തരം... അല്ലേ.... തർക്കുത്തരം ആണെങ്കിൽ തർക്കുത്തരം തന്നെ.... കൊന്നു കെട്ടിത്തൂക്കും പോലും.... സ്വന്തം ചോര ആണെങ്കിലും അതൊന്നും ചെയ്യാൻ മടിയില്ലാത്ത ആൾക്കാരാണ് നിങ്ങൾ എന്ന് എനിക്ക് നന്നായി അറിയാം.... നിങ്ങളൊക്കെ കൂടി എന്നെ കൊന്നാലും വേണ്ടില്ല.... ഈ പറയുന്നതൊക്കെ കേട്ട് ഇവിടെ അടങ്ങിയിരിക്കാൻ എന്നെക്കൊണ്ട് കഴിയില്ല...."


" ഫിനു.... നീ ആരോടാണ് സംസാരിക്കുന്നത് എന്ന് വല്ല ബോധവും നിനക്കുണ്ടോ...."


 ഫാരി അവളോട് ശബ്ദം എടുത്തു....


" ഉണ്ട്.... ആരോടാണ് സംസാരിക്കുന്നത് എന്നും എന്താണ് പറയുന്നത് എന്നും എനിക്ക് നല്ല ബോധമുണ്ട്.... അല്ല,,, എന്റെ ആങ്ങളമാരുടെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... ഞാനും ഇശലിനെ പോലെ ഒരു പെണ്ണ് തന്നെയാണ്.... അവളും നിങ്ങൾക്ക് പെങ്ങളുടെ സ്ഥാനത്തു തന്നെയാണ്....


 ഇന്ന് അവളെ ഈ രീതിയിൽ കാണുന്ന നിങ്ങൾ നാളെ എന്നോട് ഇതുപോലെ ബിഹേവ് ചെയ്യില്ലെന്ന് ആർക്കറിയാം... അവളോട് തോന്നുന്ന മോഹം എന്നോടും തോന്നിയാൽ അതുപോലെ എന്നെയും നിങ്ങൾ ഇല്ലാതാക്കാൻ നോക്കില്ലേ.... "


അവളുടെ ആ ചോദ്യം വന്നു തറച്ചത് എന്റെ നെഞ്ചിൽ ആയിരുന്നു...എന്റെ മനസ് തന്നെ മാറ്റി മറിക്കാൻ പാകത്തിൽ ഉള്ളൊരു ചോദ്യം ആയിരുന്നു അത്...അത് കേട്ടപ്പോൾ ഞാൻ വല്ലാത്തൊരു ഭാഗത്തോടെ അവളെ നോക്കി....


" മതിയെടി നിന്റെ പ്രസംഗം.... "


 ദേഷ്യത്തോടെ അതും പറഞ്ഞു ഫാരി അവളുടെ മുടിക്കുത്തിൽ പിടിച്ച് മുന്നിലേക്ക് തള്ളി.... അവൾ എന്റെ അടുത്തേക്ക് വന്നു വീണു....ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയ ദേഷ്യം അവളെ തല്ലി കൊണ്ട് ഞാൻ തീർത്തു.... ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു മുഖം അടക്കി ഒരടി കൊടുത്തു....


" ഞങ്ങളെ എതിർത്ത് സംസാരിക്കാൻ തുടങ്ങി അല്ലേ നീ.... ഇനി നീ ഒരക്ഷരം മിണ്ടിയാൽ ഈ അർഷദ് ആരാണെന്ന് നീ അറിയും.... "


അതും പറഞ്ഞു ഞങ്ങൾ അവളെ റൂമിൽ പൂട്ടിയിട്ടു....


അന്ന് രാത്രി മുഴുവൻ എന്റെ മനസിൽ അവളുടെ വാക്കുകൾ ആയിരുന്നു.... എന്റെ ഇശൂ,,,,അവളെന്റെ അനിയത്തി ആയിരുന്നില്ലേ....ഫിനുവിനെക്കാൾ ഞാൻ സ്നേഹിച്ചത് അവളെ ആയിരുന്നു....എന്റെ കൂടപ്പിറപ്പിനെ പോലെ അല്ല,,,,കൂടെപ്പിറപ്പ് ആയിരുന്നു അവൾ....


തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് ഞാൻ ഫിനുവിന്റെ റൂമിലേക്ക് പോയി....ഡോർ തുറന്ന് അകത്തേക്ക് കയറിയ ഞാൻ കണ്ടത് തളർന്ന് കിടക്കുന്ന അവളെ ആണ്... എന്നെ കണ്ടതും അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു....അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു....


"മോളെ....ഫിനു....ഞാൻ..."


"വേണ്ട...കാക്കൂ ഒന്നും പറയേണ്ട.... എനിക്ക് കാണേണ്ട നിങ്ങളെ...."


"മോളെ...നിന്റെ ഓരോ വാക്കും എന്നെ കുത്തുന്നുണ്ട്....എനിക്ക് അറിയില്ല എന്താണ് ഞാൻ ഇങ്ങനെ ആയത് എന്ന്.... എന്റെ ഇശൂ,,, അവളെ.... അവളെ ഞാൻ...."


അവൻ ഇടർച്ചയോടെ പറഞ്ഞപ്പോൾ ഫിനു കേട്ടത് വിശ്വസിക്കാൻ ആവാതെ കണ്ണ് വിടർത്തി അവനെ നോക്കി...


"കാക്കൂ...."


"തെറ്റ് പറ്റിപ്പോയി മോളെ ഇക്കാക്ക്..."


"കാക്കൂ....നിങ്ങൾക്ക് മനസ്സിലായല്ലോ തെറ്റാണെന്ന്....അതുമതി...."


"ട്രസ്റ്റ് മീ...ഇനി ഒരിക്കലും ഞാൻ അവരെ ഉപദ്രവിക്കില്ല...അവരുടെ കൂടെ ഞാൻ ഉണ്ടാവും.... പക്ഷെ അത് നീയോ ഞാനൊ അല്ലാതെ മൂന്നാമതൊരാൾ അറിയാൻ പാടില്ല...."


"ഹ്മ്മ...."


പെട്ടെന്ന് എന്റെ കണ്ണ് അവളുടെ ഫോണിലേക്ക് പോയപ്പോൾ അവൾ ഷാദിയുടെ ഫോട്ടോ ഓപ്പണ് ചെയ്ത് വെച്ചതാണ് കണ്ടത്....


"ഇത്.....???"


"കാക്കൂ...അതുപിന്നെ...."


"പറയെടി...ആരാ ഇത് ...?"


"അത് ഇശുവിന്റെ ഹസ്ബന്റിന്റെ അനിയൻ ആണ്...ഷാദിൽ...ഞാനും അവനും ഇഷ്ടത്തിൽ ആണ്..."


അത് കേട്ടപ്പോൾ  ആദ്യം ഞാനാന്ന് ഞെട്ടി....പിന്നെ ഞാനൊന്ന് പുഞ്ചിരിച്ചു...


"ഇതിപ്പോൾ ആരും ഇവിടെ അറിയേണ്ട.. പിന്നെ എന്റെ മനം മാറിയത് ഷാദി അറിയേണ്ട..."


"ഓകെ...."


അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് ഞാൻ അവിടുന്ന് ഇറങ്ങിയപ്പോൾ എനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി...

 _____________________________


"ഓകെ...."


അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് ഞാൻ അവിടുന്ന് ഇറങ്ങിയപ്പോൾ എനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി...


"ഇക്ക എന്താ ഇവിടെ....?"


എന്നെ രൂക്ഷമായി നോക്കി കൊണ്ട് അനസ് ചോദിച്ചു....


"ഡാ... അത്...ഞാൻ..."


പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ അവനെന്നെ കെട്ടിപ്പിടിച്ചു....


"അനൂ....എന്താടാ....?"


"ഞാൻ ഫിനുവിനെ നോക്കാൻ വന്നതായിരുന്നു....അപ്പോഴാണ് നിങ്ങളുടെ സംസാരം കേട്ടത്.... അവൾ നേരത്തെ പറഞ്ഞ വാക്കുകൾ ഒക്കെ കേട്ടപ്പോൾ ഞാൻ ആകെ വല്ലാതായിരുന്നു....ഇശുവിനോടും ഇജാസ്ക്കയോടും ചെറിയ ദ്രോഹമൊന്നുമല്ല ഇവിടെ ഉള്ളവർ ചെയ്‍തത്....അതുപോലെ,,,നിങ്ങൾ അവളോട് മോശമായി പെരുമാറിയതും ചെറിയ കാര്യമല്ല...."


"എനിക്കിപ്പോൾ എല്ലാം മനസിലായിടാ.... ഇശുവും ഇജാസുമാണ് ശരി...അവരുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ പെരുമാറുകയുള്ളൂ...."


"ശരിയാ....ഇനി മുതൽ അവർക്കൊരു ആപത്തും വരാതെ നമ്മൾ വേണം നോക്കാൻ..."


"ഹ്മ്മ...അത് തന്നെയാണ് ഞാനും കരുതിയത്....ഇപ്പൊ നീ വാ...ഇവിടെ നിൽക്കുന്നത് ആരും കാണേണ്ട..."


അതും പറഞ്ഞു ഞാൻ അനുവിനെയും കൂട്ടി അവിടുന്ന് പോയി....പിറ്റേന്ന് ഞാൻ കോളേജിൽ എത്തിയപ്പോഴായിരുന്നു എനിക്ക് അനുവിന്റെ കോൾ വന്നത്...


"ഇക്കാ...ഒരു പ്രശ്നമുണ്ട്...."


"എന്താടാ...?"


"ഇവിടെ ഇശുവും വേറെ ഏതോ ഒരുത്തനും ആയി വഴക്ക് ആയിരുന്നു.... ഞാൻ അവിടേക്ക് പോകാൻ പോകുമ്പോഴായിരുന്നു ഇജാസ്ക്കയും ഷാഹിക്കയും അങ്ങോട്ട് വന്നത്.... ഇശുവിനെയും കൂട്ടി ഷാഹിക്ക അവിടേക്ക് വന്നിട്ടുണ്ട്....ഇജാസ്ക്ക മറ്റവനെയും കൊണ്ട് പോയി...."


" ഇതിൽ ഇപ്പോൾ എന്താടാ പ്രശ്നം.... അവൾക്കൊന്നും പറ്റിയില്ലല്ലോ.... "


" ഇക്കാ.... അവനും അവളും ആയി എന്തോ കാര്യമായ പ്രശ്നമുണ്ട്.... അവൻ അവൾക്ക് വലിയൊരു ഭീഷണി തന്നെയാണ്.... അപ്പോൾ നൈസായി നമ്മൾ അവനെ നമ്മുടെ കൂട്ടത്തിൽ നിർത്തുന്നതാണ് നല്ലത്.... അവൻ അവൾക്കെതിരെ കാര്യമായി ഒന്നും പ്ലാൻ ചെയ്യാതെ ഇരിക്കണമെങ്കിൽ അവൻ നമ്മുടെ കൂടെ തന്നെ വേണം.... "


" നീയൊരു കാര്യം ചെയ്യ്.... ഉപ്പാനെ വിളിക്ക്.... എന്നിട്ട് നന്നായി അഭിനയിക്കണം പുതിയൊരു കൂട്ടാളിയെ കിട്ടി എന്ന മട്ടിൽ.... ഞാൻ വേറെ ചിലത് മനസ്സിൽ കരുതിയിട്ടുണ്ട്..."


 അന്ന് അവനെ ജാമ്യത്തിൽ ഇറക്കിയത് ഞങ്ങളായിരുന്നു.... അവനെയും കൂട്ടി വീട്ടിലേക്ക് പോകുമ്പോൾ കൃത്യമായ ലക്ഷ്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.... എല്ലാവർക്കും മുന്നിൽ ഇപ്പോഴും ഞാൻ പണ്ടത്തെ അർഷദ് തന്നെയാണ്  എന്ന രീതിയിൽ നന്നായി അഭിനയിച്ചു.... നദീറിന് ഇശുവിന്റെ മേൽ ഒരു കണ്ണുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ അന്ന് ഒരു അടവ് പ്രയോഗിച്ചത്...


 അവളെ എനിക്ക് വേണം എന്നും നീ അവളെ ഒന്നും ചെയ്യരുതെന്നും നദീറിനോട് പറഞ്ഞത് അവനവളെ ഒന്നും ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു..... ഇശുവിനെ അവൻ ഉപദ്രവിക്കില്ല എന്ന് വാക്ക് തന്നപ്പോൾ ഞാൻ സമാധാനത്തോടെ അനുവിനെ നോക്കി.... അപ്പോൾ ചെക്കൻ എനിക്ക് സൈറ്റ് അടിച്ചു കാണിച്ചു തന്നു....


 പിന്നെ അവൻ പറഞ്ഞ പ്രിയപ്പെട്ടവർ,,, അവരെയൊന്നും അവന് ഒന്നു തൊടാൻ പോലും കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു....


 നദീർ പോയതിനുശേഷം ഞാൻ ഫിനുവിനെ നോക്കി... അവൾ എന്തോ ഗാഢമായി ചിന്തിച്ച് ഇരിപ്പാണ്....


" ഫിനു.... "


" ആ.... എന്താ ഇക്കാ...? "


" നീ ഇവിടെ നടന്നത് വല്ലതും അറിഞ്ഞോ...? "


" അറിഞ്ഞു.... നിങ്ങൾ എന്തിനാ ഇക്കാ അവനെ ഇങ്ങോട്ട് കൊണ്ടു വന്നത്...? "


" അവനെ ഒതുക്കണം എങ്കിൽ അവൻ നമ്മുടെ കൂടെ വേണം.... അല്ലെങ്കിൽ അവൻ കൂടുതൽ അപകടകാരി ആവും...."


" അതും ശരിയാണ്.... "


" നീയൊരു കാര്യം ചെയ്യ്.... ഷാദിയെ വിളിച്ച് ഇക്കാര്യങ്ങളൊക്കെ അവനോട് പറയ്... പിന്നെ പറയുമ്പോൾ എന്നെ വില്ലൻ സ്ഥാനത്ത് തന്നെ നിർത്താൻ മറക്കരുത്...."


" മറക്കില്ല.... "


 ഞാൻ അവിടുന്ന് എഴുന്നേറ്റ് താഴേക്ക് പോയി.... പെട്ടെന്നാണ് ഫാരി എഴുന്നേറ്റ് മുകളിലേക്ക് പോകുന്നത് കണ്ടത്.... ഇവൻ ഇപ്പോൾ അങ്ങോട്ട് പോയാൽ പണി കിട്ടുമല്ലോ.... ഫിനു അവിടെ ഷാദിയോട് സംസാരിക്കുകയായിരിക്കും....  ഞാൻ അവന്റെ പിന്നാലെ എഴുന്നേറ്റു പോകാൻ നോക്കി എങ്കിലും എനിക്ക് കഴിഞ്ഞില്ല.... ഉപ്പ ഓരോ കാര്യം പറഞ്ഞ് എന്നെ അവിടെ തന്നെ പിടിച്ചിരുത്തി....


 ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ ഫാരി ഫിനുവിനെ തല്ലി കൊണ്ടു വന്നു... ഞാൻ അനുവിനെയും ഫിനുവിനെയും ദയനീയമായി നോക്കി.... അവളെ വാരി തല്ലുന്നത് കാണുമ്പോൾ എനിക്ക് ചങ്ക് പിടക്കുന്നുണ്ട്... അവളുടെ ഉപ്പയും അവളെ നന്നായി തല്ലിച്ചതച്ചു....


 ഞാൻ മാത്രം ഒന്നും മിണ്ടാതെ നിന്നാൽ അത് ഒരു സംശയത്തിന് ഇട വരുത്തും എന്ന് തോന്നിയപ്പോൾ ഞാൻ നല്ലൊരു ഡയലോഗ് കാച്ചി അവളുടെ കഴുത്തിൽ പിടുത്തമിട്ടു.... ഞാൻ അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചപ്പോൾ പെണ്ണിന് ചിരി വന്ന് ഇങ്ങനെ എത്തിയിട്ടുണ്ട്.....


 അധികനേരം അവളെ നോക്കി നിന്നാൽ ഞാൻ ചിരിച്ചു പോകും എന്ന് തോന്നിയപ്പോൾ ഞാൻ അവളെ രൂക്ഷമായി നോക്കി..... അവൾ ഒടുക്കത്തെ ആക്ടിംഗ് തുടങ്ങിയപ്പോൾ ഞാനും ഒട്ടും വിട്ടു കൊടുത്തില്ല.... അവളോട് ഓരോന്നൊക്കെ പറഞ്ഞു ഞാൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി അനുവിനെ ഒന്ന് നോക്കിയപ്പോൾ ഞങ്ങളുടെ രണ്ടിന്റെയും അഭിനയം കണ്ടിട്ട് ചെക്കൻ കണ്ണു മിഴിച്ചു നോക്കുന്നുണ്ട്....


 അവളുടെ ഫോൺ ഒക്കെ വാങ്ങി വെച്ചപ്പോൾ ഞാനും അനുവും അവളുടെ കൂടെ ഉള്ളതായിരുന്നു അവൾക്ക് ഒരു സമാധാനം.... അവളെ റൂമിൽ അടച്ചിട്ടതിനു ശേഷം രാത്രി ഞാനും അനുവും അവളെ കാണാൻ പോയപ്പോൾ ഇക്കാ എന്ന് വിളിച്ച് അവളെന്നെ കെട്ടിപ്പിടിച്ചതും ഞാനാകെ വല്ലാതായി....


" കരയേണ്ട മോളേ.... ഞങ്ങൾ ഇല്ലേ നിന്റെ കൂടെ.... നാളെ തന്നെ ഇശുവിനെ കണ്ടു ഞാൻ എല്ലാം പറയുന്നുണ്ട്.... എത്രയും പെട്ടെന്ന് നിന്നെ ഷാദിയുടെ കയ്യിൽ ഏൽപ്പിക്കണം...."


" ഫാരിസ്ക്കയും നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ... " -അനു


 "അവനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ കുറച്ചു സമയം എടുക്കും.... പക്ഷേ അതൊന്നും ആലോചിച്ച് നീ പേടിക്കേണ്ട മോളെ... ഞാനും ഇവനും നിന്റെ കൂടെ തന്നെ ഉണ്ട്..."


 അത്രയും പറഞ്ഞു അവളെ ആശ്വസിപ്പിച്ച് ഞങ്ങൾ അവിടുന്ന് ഇറങ്ങി....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 അവൻ പറയുന്ന കാര്യങ്ങളൊക്കെ കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി....


"അച്ചുക്ക.... എനിക്ക്.... എനിക്ക് നിങ്ങളെ വിശ്വസിക്കാമോ....?"


" ഇഷു.... നിന്റെ പഴയ അച്ചുക്കയായി തന്നെയാണ് ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്.... നിനക്കെന്നെ പൂർണ്ണമായും വിശ്വസിക്കാം.... ഇത് നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും.... "


 സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു...


" ഹലോ.... എനിക്ക് അവിടേക്ക് വരാമോ....? "


 അതും ചോദിച്ച് അനു അവിടേക്ക് വന്നതും നോ എൻട്രി എന്നും പറഞ്ഞ് ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി....ഞാൻ അത് പറഞ്ഞതും രണ്ടു പേരും എന്നെ നോക്കി പൊട്ടിച്ചിരിച്ചു... നഷ്ടപ്പെട്ടത് ഒക്കെ തിരിച്ചു കിട്ടിയ ഒരു തോന്നൽ ഉണ്ടായി.... ഇവരെയൊക്കെ പഴയതു പോലെ എനിക്ക് കിട്ടും എന്ന് ഞാൻ ഒരിക്കലും കരുതിയതല്ല....


 ഇനി എനിക്ക് ഫിനുവിനെ കാണണം... അവളുടെ അവസ്ഥ ആലോചിക്കുമ്പോൾ എനിക്ക് നല്ല സങ്കടം തോന്നുന്നുണ്ട്....


" ഫാരിസ്ക്ക നമ്മുടെ കൂടെ നിൽക്കുമോ കാക്കൂ....? "


" ഞാൻ പറയാതെ തന്നെ അവനെ നിനക്ക് അറിയാമല്ലോ.... പിടി വാശി കൂടുതലാണ് അവന്.... അവനെ ഒന്നു നമ്മുടെ ട്രാക്കിലേക്ക് കൊണ്ടു വരാൻ  കുറച്ച് സമയമെടുക്കും.... എങ്കിലും കുഴപ്പമില്ല.... നമുക്ക് അവനെ മാറ്റിയെടുക്കാം.... "


"ഹ്മ്മ്..."


* * *


 ഇക്കാനോടും കാക്കുവിനോടും ഈ കാര്യങ്ങൾ ഒന്നും പറയാഞ്ഞിട്ട് എനിക്ക് ഒരു സമാധാനവുമില്ല... ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ ഓടിച്ചാടി സ്റ്റെയർ ഇറങ്ങി താഴേക്ക് പോകുന്ന പോക്കിൽ എതിരെ വന്ന ആളുമായി കൂട്ടി മുട്ടി ബാലൻസ് തെറ്റി ഉരുണ്ട് ഉരുണ്ട് താഴെ എത്തി....


 വേദന കൊണ്ട് പല്ല് ഞെരിച്ച് ഞാൻ വീഴാൻ കാരണം ആയവനെ ഒന്നു നോക്കി 

 _____________________________


ഇക്കാനോടും കാക്കുവിനോടും ഈ കാര്യങ്ങൾ ഒന്നും പറയാഞ്ഞിട്ട് എനിക്ക് ഒരു സമാധാനവുമില്ല... ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ ഓടിച്ചാടി സ്റ്റെയർ ഇറങ്ങി താഴേക്ക് പോകുന്ന പോക്കിൽ എതിരെ വന്ന ആളുമായി കൂട്ടി മുട്ടി ബാലൻസ് തെറ്റി ഉരുണ്ട് ഉരുണ്ട് താഴെ എത്തി....


 വേദന കൊണ്ട് പല്ല് ഞെരിച്ച് ഞാൻ വീഴാൻ കാരണം ആയവനെ ഒന്നു നോക്കി.... അപ്പോൾ ദേ നിൽക്കുന്നു ജാസി എന്നെ നോക്കി ചിരിച്ചു കൊണ്ട്....



" നോക്കിക്കൊണ്ടു നിൽക്കാതെ എന്നെ ഒന്ന് എഴുന്നേൽക്കാൻ സഹായിക്കെടാ.."


 ഞാനവനെ ഉറ്റുനോക്കി ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ  ചെക്കൻ ഒരു ചിരിയോടെ എനിക്ക് നേരെ കൈ നീട്ടി...  എവിടെ,,,, അസ്സലായി നടു കുത്തി വീണതു കൊണ്ട് എഴുന്നേൽക്കാൻ പറ്റുന്നില്ല....


" ജാസീ.... എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല...."


" ഓഹോ... ഞാൻ നിന്നെ എടുത്തു പോക്കേണ്ടി വരുമോ...? "


" ഹേയ്... ഡോണ്ട് ടച്ച് മി.... "


 ഞാനത് പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് " അപ്പോൾ ഇത് ടച്ച് അല്ലേ...? " എന്ന് ഞാൻ പിടിച്ചിരിക്കുന്ന അവന്റെ കയ്യിലേക്ക് നോക്കി കൊണ്ട് ചോദിച്ചപ്പോൾ ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി.... അപ്പോഴേക്കും ഷാഹിക്കാന്റെ കോൾ വന്നിരുന്നു....


" ഹലോ ഇക്കാ.... "


" നീ എവിടെയാ...? "


" നിങ്ങൾ ഒന്ന് അകത്തേക്ക് വാ.... "


" അകത്തേക്കോ.... എന്തിന്...? "


" പെട്ടെന്ന് വാ.... സ്റ്റെയറിന്റെ ഭാഗത്തേക്ക്.... "


" ആ.... ഒരു മിനിറ്റ്.... "


 എന്നു പറഞ്ഞു ചെക്കൻ കോൾ കട്ട് ചെയ്തു.... ഞാൻ ഒന്നൂടെ ജാസിയുടെ കൈപിടിച്ച് എഴുന്നേൽക്കാൻ നോക്കിയെങ്കിലും നോ രക്ഷ.... നല്ല ഉഷാറായി തന്നെ ഞാൻ വീണിട്ടുണ്ട്.... കൊളുത്തി വലിക്കുന്ന വേദനയാണ് നടുവൊക്കെ....


 ഇക്ക വരുമ്പോൾ കണ്ടത് എന്നെയും എന്റെ പെടാപ്പാട് കണ്ട് ചിരിക്കുന്ന ജാസിയെയും ആണ്....


" എന്താ ഇത്.... നിനക്ക് വേറെ എവിടെയും ഇരിക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ടാണോ  ഇവിടെ ഇരിക്കുന്നത്...? "


"എന്റെ പൊന്നോ.... ഞാൻ ഇരുന്നതല്ല... വീണതാണ്.... ഇപ്പൊ എനിക്ക് എഴുന്നേൽക്കാൻ വയ്യ...ഭയങ്കര വേദന...."


 ഞാൻ ഇക്കാനെ നോക്കി ദയനീയമായി പറഞ്ഞപ്പോൾ ഇക്കയും ജാസിയുടെ കൂടെ കൂടി ചിരിക്കാൻ തുടങ്ങി... രണ്ടിന്റെയും ചിരി കാണുമ്പോൾ എനിക്ക് ദേഷ്യം ഇരിഞ്ഞു കയറുന്നുണ്ട്...


 ഞാൻ രണ്ടിനെയും തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ ഇക്ക എനിക്ക് നേരെ കൈ നീട്ടി.... എഴുന്നേറ്റതിനു ശേഷം ബാക്കി കൊടുക്കാം എന്ന് കരുതി ഞാൻ ഇക്കാന്റെ കയ്യിൽ പിടിച്ചെങ്കിലും എഴുന്നേൽക്കാൻ നോക്കിയ സ്പോട്ടിൽ തന്നെ അവിടെ ഇരുന്നു....


 ഇമ്മാതിരി വീഴൽ ഒക്കെ ഞാൻ വീണിരുന്നോ.... മുടിഞ്ഞ വേദനയാണ്... സഹിക്കാൻ വയ്യ.... എന്റെ ദയനീയാവസ്ഥ കണ്ട് എന്റെ കെട്ട്യോൻ എന്നെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.... ചെക്കന്റെ സൈറ്റടി കണ്ടു ഞാൻ ഒന്ന് ഉറ്റു നോക്കിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ എന്നെ എടുത്തു പൊക്കി.....


 അപ്പോൾ തന്നെ എല്ലാവരും ഓ എന്ന് കോറസ് പാടിയതും  ഞാൻ കണ്ണിമ വെട്ടാതെ ഇക്കാനെ നോക്കിയപ്പോൾ ചെക്കൻ എന്നെ നോക്കി ചിരിച്ചതും ഞാൻ ഇക്കാന്റെ കഴുത്തിലൂടെ കൈ ചുറ്റി നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 അവളെ കാറിൽ ഇരുത്തി ഞാനും കയറിയിരുന്നു.... പോകുന്ന വഴിയിൽ പെണ്ണ് എന്തൊക്കെയോ ആലോചിച്ചു ചിരിക്കുന്നുണ്ടായിരുന്നു....


" എന്താടി ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കുന്നത്...? "


" ഒന്നുമില്ല.... "


" എന്നാലും.... "


" ഇല്ലെന്നേ.... "


" ഓക്കേ.... അല്ല,,,, ഇന്ന് നീ നല്ല സന്തോഷത്തിലാണല്ലോ.... എന്തുപറ്റി.."


" നമുക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യം അപ്രതീക്ഷിതമായി നടന്നാൽ പിന്നെ എങ്ങനെയാ ഇത്ര അധികം സന്തോഷിക്കാതിരിക്കുന്നത്...? "


" അല്ല.... അതിനു മാത്രം ഇപ്പോൾ എന്താ അപ്രതീക്ഷിതമായി നടന്നത്...? "


" ഒരുപാട് പറയാനുണ്ട്.... നിങ്ങളോട് മാത്രമല്ല.... എല്ലാവരോടും കൂടെ.... "


" മനുഷ്യന് സർപ്രൈസ് തരാതെ കാര്യം എന്താണെന്ന് വെച്ചാൽ ഒന്നു പറയടീ... "


 ഇക്ക ചോദിച്ചപ്പോൾ ഞാൻ എല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തതും ചെക്കൻ സഡൻ ബ്രേക്ക് ഇട്ടു....


" എന്നിട്ട് നീ അത് വിശ്വസിച്ചോ....? "


" വിശ്വസിച്ചു.... "


" ഇഷു.... ആർ യു മാഡ്...? നിനക്ക് തോന്നുന്നുണ്ടോ അവർ ശരിക്കും നന്നായെന്ന്.... എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.... "


" ഇല്ല ഇക്കാ.... അവർ നന്നായി.... എനിക്ക് നല്ല ഉറപ്പുണ്ട്.... കാരണം ഇന്ന് എന്റെ മുന്നിൽ നിന്നത് എന്റെ പഴയ അച്ചുക്കയും അനുവും തന്നെയാണ്.... "


" എനിക്ക് വിശ്വാസം വരുന്നില്ല.... ചിലപ്പോൾ അവർ നമുക്ക് മുന്നിൽ അഭിനയിക്കാൻ നോക്കുന്നത് ആണെങ്കിലോ.... നീ അവരെ വിശ്വസിച്ചു എന്ന് കണ്ടാൽ അവർ നിന്നെ ചതിക്കില്ല എന്ന് എന്താണ് ഇത്ര ഉറപ്പ്...? "


" ഇക്കാന്റെ സംശയം ഒക്കെ ശരിയാണ്... ബട്ട് ആം ഷുവർ.... ഇനി അവർ നമ്മളെ ചതിക്കില്ല.... "


" ഓക്കേ.... എന്തായാലും ഇപ്പോൾ തന്നെ ഇജാസിനോട് പറയണം.... അവന്റെ അഭിപ്രായം നോക്കാമല്ലോ.... കൂടാതെ ഇതിനെക്കുറിച്ച് ഫിനുവിനോട് ചോദിക്കണം.... അവളോട് ചോദിച്ചാൽ അറിയാമല്ലോ സത്യമാണോ കള്ളമാണോ എന്ന്.... "


"ഹ്മ്മ്...."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഷാഹിക്ക പറഞ്ഞതു പോലെ തന്നെ ഞങ്ങൾ ഇജാസ്‌ക്കാനെ വീട്ടിലേക്ക് വിളിച്ച് എല്ലാം പറഞ്ഞു....


" ഷാഹി.... നീ പറഞ്ഞതിൽ കാര്യമുണ്ട്... ചിലപ്പോൾ ഇത് ഒരു ട്രാപ്പാവാം... പക്ഷേ നമുക്ക് അത് അങ്ങനെ അങ്ങോട്ട് ഉറപ്പിക്കാനും പറ്റില്ല.... ചിലപ്പോ അവർക്ക് മനം മാറിയതുമാവാം... "


" നോക്കാം എന്താണെന്ന്.... "


" എന്താ ഷാദി നിന്റെ പ്ലാൻ.... ഫിനുവിനെ കോൺടാക്ട് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ....? "


" അവളുടെ ഫ്രണ്ടിനോട് ഞാൻ ഇന്ന് അവിടം വരെ പോകാൻ പറഞ്ഞിട്ടുണ്ട്.... ആ കുട്ടി ഒന്നു വിളിക്കട്ടെ...."


 ഷാദി പറഞ്ഞു കഴിഞ്ഞതും അവന്റെ ഫോൺ റിങ് ചെയ്തു.... അവൻ അറ്റൻഡ് ചെയ്ത് കോൾ സ്പീക്കറിൽ ഇട്ടു....


" ഐഷാ.... പറയ്.... "


" ഷാദി.... എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല.... "


"അതെന്താ...?"


" ഞാൻ അവിടെ പോയപ്പോൾ അവളുടെ ഇക്ക പറഞ്ഞു   അവൾ അവിടെ ഇല്ലെന്നും കുറച്ചു നാളത്തേക്ക് ഇവിടുന്ന് മാറി നിൽക്കുകയാണെന്നും.... "


" ഏത് ഇക്കയാണ് പറഞ്ഞത്...? "


" ഫാരിസ്ക്ക... "


" ഐഷ...അവൻ കള്ളം പറഞ്ഞതാണ്.. അവൾ അവിടെ തന്നെ ഉണ്ട്.... "


" അതെ.... അവൾ അവിടെ തന്നെ ഉണ്ടെന്ന് എനിക്കറിയാം ഷാദി.... അവർ എന്നോട് കള്ളം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി.... "


" താൻ എങ്ങനെയെങ്കിലും ഒന്ന് കാണാൻ ശ്രമിക്കൂ....  "


" എങ്ങനെ.... അവർ സമ്മതിച്ചാൽ മാത്രമല്ലേ എനിക്കൊന്ന് അകത്തേക്ക് കടക്കാൻ എങ്കിലും കഴിയുകയുള്ളൂ.... "


" ഷിറ്റ്.... താൻ വെച്ചോ.... "


 കോൾ കട്ട് ചെയ്ത് അവൻ ഞങ്ങളെ നോക്കി ഇനി എന്ത് എന്നുള്ള രീതിയിൽ... ഒരു പിടിയും കിട്ടാതെ ഞങ്ങൾ എല്ലാവരും മുഖത്തോട് മുഖം നോക്കി ഇരിക്കുമ്പോൾ അവന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു....


" അറിയാത്ത നമ്പർ ആണല്ലോ.... "


 അവൻ അതും പറഞ്ഞ് കോൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു....


" ഹലോ.... "


" ഷാദി... ഇത് ഞാനാ.... ഫിനു... "


" ഫിനു.... ഇത് ആരുടെ നമ്പറാ...? "


" അച്ചുക്കാന്റെ നമ്പറാണ്.... ഐഷു വന്നു തിരിച്ചു പോയത് ഞാൻ അറിഞ്ഞു.... ഫാരിക്ക എന്നെ കാണാൻ സമ്മതിച്ചില്ല.... "


" അവൾ ഇപ്പോൾ എന്നെ വിളിച്ചിരുന്നു... നിനക്ക് എന്താടീ പറ്റിയത്.... "


" അച്ചുക്ക ഇശുവിനോട് എല്ലാം പറഞ്ഞതല്ലേ.... അതൊക്കെ തന്നെയാടാ.... ഇക്കയും അനുവും ഇവിടെ എന്റെ കൂടെ ഉള്ളതാണ് എന്റെ സമാധാനം.... "


 അവളുടെ സംസാരത്തിൽ നിന്ന് അവർ പറഞ്ഞതൊക്കെ സത്യമാണ് എന്ന് ഞങ്ങൾക്ക് ബോധ്യമായി.... അവൾ വീണ്ടും ഓരോന്ന് പറഞ്ഞു കരഞ്ഞു.... അവൾ കരയുന്നത് കേട്ടപ്പോൾ ഞങ്ങൾക്ക് ആർക്കും സഹിക്കാൻ കഴിഞ്ഞില്ല.... ഷാദി അവളെ ഓരോന്ന് പറഞ്ഞ് സമാധാനപ്പെടുത്തുന്നുണ്ട്....


 അവൾ പിന്നെ വിളിക്കാമെന്നു പറഞ്ഞു കോൾ കട്ട് ചെയ്തപ്പോൾ ഷാദി ഞങ്ങളെ ദയനീയമായി നോക്കി....


" അപ്പോൾ അവരെ വിശ്വസിക്കാം അല്ലേ.... "


 കാക്കൂ ഞങ്ങളെയൊക്കെ നോക്കി ചോദിച്ചു.... അതിന് ഞങ്ങളൊക്കെ അതെ എന്ന രീതിയിൽ തലയാട്ടി....


* * *


 ജോലിയൊക്കെ കഴിഞ്ഞ് ഞാൻ ബെഡ്റൂമിലേക്ക് പോയപ്പോൾ ഷാഹിക്കാന്റെ പൊടിപോലും അവിടെ ഇല്ലായിരുന്നു... ഞാൻ അകത്തേക്ക് കയറിയതും പെട്ടെന്ന് അവിടുത്തെ ലൈറ്റ് ഓഫ് ആയി....


 പണ്ടേ ഇരുട്ട് പേടിയായ എനിക്ക് പേടിച്ച് വിറക്കാൻ വേറെ എന്തെങ്കിലും വേണമെന്നുണ്ടോ.... ഞാൻ ഞെട്ടി കൊണ്ട് ഇരുട്ടത്ത് തപ്പിത്തടഞ്ഞു മുന്നോട്ടു നടന്നപ്പോൾ പിന്നിൽ നിന്ന് ഡോർ അടയുന്ന ശബ്ദം കേട്ടു....

 ____________________________



ജോലിയൊക്കെ കഴിഞ്ഞ് ഞാൻ ബെഡ്റൂമിലേക്ക് പോയപ്പോൾ ഷാഹിക്കാന്റെ പൊടിപോലും അവിടെ ഇല്ലായിരുന്നു... ഞാൻ അകത്തേക്ക് കയറിയതും പെട്ടെന്ന് അവിടുത്തെ ലൈറ്റ് ഓഫ് ആയി....


 പണ്ടേ ഇരുട്ട് പേടിയായ എനിക്ക് പേടിച്ച് വിറക്കാൻ വേറെ എന്തെങ്കിലും വേണമെന്നുണ്ടോ.... ഞാൻ ഞെട്ടി കൊണ്ട് ഇരുട്ടത്ത് തപ്പിത്തടഞ്ഞു മുന്നോട്ടു നടന്നപ്പോൾ പിന്നിൽ നിന്ന് ഡോർ അടയുന്ന ശബ്ദം കേട്ടു....


 പേടിച്ചിട്ട് ഒന്നും മിണ്ടാൻ പോലും കഴിയാത്ത അവസ്ഥയാണ്.... ഇക്ക തന്നെയാവും എന്നെ പേടിപ്പിക്കുന്നത്... എങ്കിലും എന്തോ ഒരു പേടി....


" ഇക്കാ..... "


 ഞാൻ വിളിച്ചപ്പോൾ എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടു.... ഞാനൊരു പേടിയോടെ മുന്നോട്ടു നടന്നതും പിന്നിൽ നിന്ന് ആരോ എന്നെ പെട്ടെന്ന് കെട്ടിപ്പിടിച്ചു.... പിടിച്ചത് ഇക്കയാണെന്ന് മനസ്സിലായെങ്കിലും ഞാൻ കയ്യിൽ ഒരു കടി വെച്ച് കൊടുത്തു....


"ആഹ്ഹ്ഹ്ഹ്....."


 ചെക്കൻ അലറിക്കൊണ്ട് എന്നിലെ പിടിവിട്ടു..ഞാൻ എങ്ങനെയൊക്കെയൊ തപ്പിത്തടഞ്ഞു ലൈറ്റ് ഓൺ ചെയ്തപ്പോൾ ദേ നിൽക്കുന്നു എന്റെ പുന്നാര കെട്ട്യോൻ കയ്യിൽ പിടിച്ച് എന്നെ തുറിച്ചു നോക്കിക്കൊണ്ട്... അല്ല പിന്നെ.. എന്നോടാണ് മൂപ്പരുടെ കളി....


" ഷാഹീ.... ഇശൂ.... കതക് തുറക്ക്... "


" ഇക്കാ.... ഇത്ത...."


 ഉപ്പയും ഉമ്മയും ഷാദിയും ഒക്കെ ചെക്കന്റെ അലർച്ച കേട്ട് വന്ന കതകിന് മുട്ടുന്നുണ്ട്.... ഞാൻ ഇക്കാനെ ഒന്ന് തുറിച്ചു നോക്കിയതിനു ശേഷം പോയി കതക് തുറന്നു.... അപ്പോൾ തന്നെ എല്ലാവരും ഇടിച്ചു കയറി റൂമിലേക്ക് വന്നു....


" എന്താ.... എന്താണ് ശബ്ദം കേട്ടത്... "


"അത്.... പിന്നെ...."


 ഞാൻ എന്ത് പറയും എന്നറിയാതെ പരുങ്ങി കളിച്ചപ്പോൾ ഇക്ക എന്നെ നോക്കി പല്ലിറുമ്മി കൊണ്ട് അവരുടെ നേരെ തിരിഞ്ഞു....


" അതൊരു പേപ്പട്ടി കടിച്ചപ്പോൾ കരഞ്ഞു പോയതാണ്...."


 എന്നെ അടിമുടി നോക്കിക്കൊണ്ട് ചെക്കൻ അത് പറഞ്ഞപ്പോൾ ഞാൻ മൂപ്പരെ നോക്കി പുച്ഛിച്ചു കാണിച്ച് ഉമ്മാനെ നോക്കിയതും മൂന്നുപേരും വാപൊത്തി ചിരിക്കുന്നുണ്ട്... അത് കണ്ടപ്പോൾ എനിക്ക് ആകെ ചടച്ചു.... ഞാൻ അവരെയൊക്കെ നോക്കി ചമ്മിയ ഒരു ചിരി കൊടുത്തു....


" രണ്ടുദിവസം മുന്നേ ഒരു പേപ്പട്ടി കടിച്ചതിന്റെ പാട്  ഇത്താന്റെ മുഖത്തും ഉണ്ടായിരുന്നു...."


 ഷാദി അതും പറഞ്ഞ് ഉപ്പാന്റെ പിന്നിൽ ഒളിച്ചപ്പോൾ ആകെ ചമ്മി നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ... അവൻ പറഞ്ഞത് കേട്ടപ്പോൾ ഉപ്പയും ഉമ്മയും പൊരിഞ്ഞ ചിരിയാണ്.... അവരുടെ ചിരി കണ്ടപ്പോൾ എനിക്കും ചിരി വന്നു.... ഞാൻ ഷാഹിക്കാനെ നോക്കി നന്നായി ഇളിച്ചു കൊടുത്തു....


" നീ പോടാ.... നിനക്ക് ശരിയാക്കിത്തരാം... "


 എന്നു പറഞ്ഞ് ചെക്കൻ ബെഡ്ഡിൽ കമിഴ്ന്നു കിടന്നു....


" ഞങ്ങൾ പോകുവാ മോളെ.... ഡോർ അടിച്ചേക്ക്... "


 എന്നു പറഞ്ഞു ഉപ്പ റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ അതിനുപിന്നാലെ ഉമ്മയും ഇറങ്ങി... അവരെ പോയപ്പോൾ ഷാദി പമ്മി പമ്മി ഇക്കാന്റെ ചെവിയുടെ അടുത്തേക്ക് പോയി "ഡാ പേപ്പട്ടി..." എന്ന് വിളിച്ചതും " നിന്റെ അമ്മായിഅപ്പൻ... " എന്നുപറഞ്ഞ് മൊബൈൽ ചാടിയെണീറ്റു....


 അന്നേരം അവൻ ഓടിയ ഓട്ടം കണ്ടാൽ രണ്ടുദിവസത്തേക്ക് ചിരി നിർത്താൻ കഴിയില്ല.... എന്റെ ചിരിയാണെങ്കിൽ എന്റെ കെട്ടിയോന് ഒട്ടും പിടിച്ചതുമില്ല... ചെക്കന്റെ തുറിച്ചു നോട്ടം കണ്ട് ഞാൻ കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ച് പോയി ഡോർ ലോക്ക് ചെയ്തു....


 പോയി ബെഡിൽ ഒന്ന് ഇരുന്നത് മാത്രമേ ഓർമ്മയുള്ളൂ,,, പിന്നെ ഞാൻ  താഴെ എത്തിയിരുന്നു.... കള്ള കെട്ടിയോൻ പിടിച്ചു തള്ളി ഇട്ടതാണ്... കോളേജിൽ നിന്ന് വീണതിന്റെ വേദന തന്നെ എനിക്ക് മാറിയിട്ടില്ല.... അപ്പോഴാണ് ഇനി ഇങ്ങേരുടെ വക അടുത്തത്.... ഞാൻ അവിടെ നടുവും പിടിച്ച് ഇരുന്നു....


 വേദന സഹിക്കാൻ പറ്റാതെ ഞാൻ ഇക്കാനെ ദയനീയമായി നോക്കിയപ്പോൾ ചെക്കൻ എന്നെ പുച്ഛിച്ചു കൊണ്ട് പുതപ്പും തലയണയും എടുത്തു നിലത്തേക്ക്  ഇട്ടുതന്നു....


" ഇതെന്തിനാ....? "


" പൊന്നു മോള് ഇന്ന് അവിടെ കിടന്നാൽ മതി.... "


 പല്ല് ഞെരിച്ചു കൊണ്ട് ചെക്കൻ അതും പറഞ്ഞു എസിയുടെ തണുപ്പ് കൂട്ടി ലൈറ്റ് ഓഫ് ചെയ്തു കിടന്നു.... എന്റെ പടച്ചോനേ.... ഒന്നാമത് നടുവേദന... ഈ വേദനയും വെച്ച് ഞാനെങ്ങനെ കിടക്കാൻ ആണ് ഇവിടെ.... പോരാത്തതിന് അല്ലെങ്കിൽ തന്നെ തണുത്ത് വിറക്കുവാണ്... ഇനിയിപ്പോ എസിയും കൂടി ഇട്ടാൽ ഞാനെങ്ങനെ ഉറങ്ങുമോ എന്തോ....


 എണീറ്റ് പോയി ബെഡിലോ സോഫയിലോ കിടക്കാമെന്ന് വെച്ചാൽ നടുവേദന കാരണം നിവരാൻ പോലും പറ്റുന്നില്ല.... എന്റെ രോദനം ഞാൻ ആരോട് പറയാൻ ആര് കേൾക്കാൻ....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 അവൾ ഇത്രയും നേരം എനിക്കിട്ട് പണിഞ്ഞതിന് ഒരു മറു പണി എന്ന രീതിയിലാണ് അവളെ പിടിച്ചു തള്ളി താഴെ ഇട്ടത്... ഞാൻ പറഞ്ഞാൽ നല്ല അനുസരണ ഉള്ള കൂട്ടത്തിൽ ആയതുകൊണ്ട് തന്നെ എനിക്ക് ഉറപ്പായിരുന്നു അവൾ എഴുന്നേറ്റ് ബെഡിൽ തന്നെ കിടക്കും എന്ന്....


" ഒന്ന് ആ എസി ഓഫ് ചെയ്യ്.... നല്ല തണുപ്പ് ഉണ്ടല്ലോ.... പിന്നെ ഇപ്പോൾ എന്തിനാണ് ഏസി... "


" എന്റെ റൂം... എനിക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യും.... സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോടീ... "


" ഷാഹിക്കാ... പ്ലീസ്.... അതിന്റെ തണുപ്പ് എങ്കിലും ഒന്നു കുറക്ക്.... എനിക്ക് നന്നായി തണുക്കുന്നുണ്ട്.... "


" നോ.... ഡോണ്ട് ഡിസ്റ്റർബ് മി.... "


എന്ന് ഞാൻ പറഞ്ഞതും പിന്നെ അവളുടെ ശബ്ദം ഒന്നും കേൾക്കാനില്ല... എന്തുപറ്റി.... വാശി കയറി ഇവിടെ തന്നെ കയറി കിടക്കേണ്ട സമയവും പോയി ഏസി ഓഫ് ചെയ്യേണ്ട  സമയവും കഴിഞ്ഞല്ലോ.... ഞാൻ ഡിം ലൈറ്റ് ഓൺ ചെയ്തു ബെഡിൽ നിന്ന് തലപൊക്കി നോക്കി....


 അവളെ കണ്ട് എനിക്ക് ആകെ വല്ലാതായി.... തണുത്തു വിറക്കുന്നുണ്ട് പാവം.... നടുവിൽ പിടിക്കുന്നുമുണ്ട്.... അപ്പോഴാണ് എനിക്ക് അവൾക്ക് നടുവേദന ഉണ്ടെന്നുള്ള കാര്യം ഓർമ്മ വന്നത്.... എന്നിട്ടാണോ ഞാൻ അവളെ തള്ളിയിട്ടത്.... പാവം എന്റെ പെണ്ണ്...


 ഞാൻ അപ്പോൾ തന്നെ ലൈറ്റ് ഓൺ ചെയ്ത് അവളുടെ അടുത്തേക്ക് പോയി...


"ഇശൂ...."


 അവൾ എന്നെ കണ്ണു തുറന്നു നോക്കി... കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്... ഞാൻ അവളുടെ കയ്യിൽ പിടിച്ചപ്പോൾ കൈ നല്ല ഐസ് പോലെ ആയി തണുത്തിട്ട് ഉണ്ട്.... ഞാൻ അപ്പോൾ തന്നെ അവളെ എടുത്ത് ബെഡ്ഡിൽ കിടത്തി....


" സോറി.... "


 ഞാൻ അവളെ നോക്കി അത് പറഞ്ഞപ്പോൾ പെണ്ണ് കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു....


"അയ്യേ.... കരയുകയാണോ.... സോറി... നിനക്ക് നടുവേദന ഉള്ളത് എനിക്ക് ഓർമ്മയില്ലായിരുന്നു...."


 എന്ന് പറഞ്ഞ് ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു.... അവൾ എന്റെ വയറ്റിന് ഇട്ട് ഒരു കുത്ത് തന്നപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് എസി ഓഫ് ചെയ്തു അവളെ ചേർത്ത് പിടിച്ചു കിടന്നു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


" പിടിക്കെടാ അവനെ.... "


 എന്ന് പറഞ്ഞു കൊണ്ട് ഷാദി കോളേജിലെ ഒരു തെമ്മാടി ചെക്കന്റെ പിന്നാലെ ഓടി.... ഷാദിക്ക് കൂട്ടായി അവന്റെ കൂട്ടുകാരും.... ആ പയ്യൻ കല്ല് തടഞ്ഞു മൂക്കുകുത്തി വീണപ്പോൾ ഷാദി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു....


" നീ പെൺകുട്ടികളെ വഴിനടക്കാൻ സമ്മതിക്കില്ല അല്ലേ.... "


 എന്ന് ചോദിച്ചു കൊണ്ട് അവന്റെ മൂക്കു നോക്കി ഒരു കുത്ത് കൊടുത്തു.... അപ്പോഴേക്കും അവിടെ സ്റ്റുഡൻസിനെ കൊണ്ട് നിറഞ്ഞിരുന്നു.... പ്രിൻസിപ്പൽ അടക്കം ഷാദിയെയും അവന്റെ കൂട്ടുകാരെയും നോക്കിനിൽക്കുന്നത് അല്ലാതെ ഒന്ന് എതിർക്കാൻ പോലും തുനിഞ്ഞില്ല....


" സർ.... നിങ്ങളൊക്കെ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്.... അവന്മാർ ഒക്കെ കൂടി ആ പയ്യനെ തല്ലിക്കൊല്ലുന്നതിനു മുൻപ്  അവരെ തന്നെ അവർക്കെതിരെ ആക്ഷൻ എടുക്കാൻ നോക്ക്.... "


 ഫാരിസ് രോഷത്തോടെ പ്രിൻസിപ്പലിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി....


" എടോ.... അവനാണ് ഈ കോളേജിലെ യഥാർത്ഥ ആൺകുട്ടി... എന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരുന്ന ഷാഹിലിന്റെ അനിയൻ... ഷാഹിയും ഷാദിയും ഒരാളെ കൈ വെക്കുന്നുണ്ടെങ്കിൽ അത് ഒരിക്കലും ചെറിയ കാരണത്തിനു ആവില്ല.... അതിന് തക്കതായ കാരണം തന്നെ ഉണ്ടാവും.... "


 അത്രയും പറഞ്ഞ് പ്രിൻസിപ്പൽ അഭിമാനത്തോടെ ഷാദിയെ നോക്കിയപ്പോൾ ഫാരിസ് പകയോടെ കൈകൾ ചുരുട്ടിപ്പിടിച്ച് അവനെ ഉറ്റുനോക്കി.... അവർ ആ പയ്യനെ ഇടിച്ച് അവശനാക്കിയിട്ടുണ്ട്....


" ഇനി മേലാൽ ഏതെങ്കിലും പെണ്ണിന്റെ നേരെ നിന്റെ കൈ പൊങ്ങി എന്ന് ഞാൻ അറിഞ്ഞാൽ പൊന്നു മോനെ നിന്റെ എല്ലൊക്കെ ഇവിടുന്ന് പെറുക്കി കൂട്ടേണ്ടിവരും.... ഇവിടെ നിൽക്കുന്ന ഓരോരുത്തരോടും കൂടിയാണ് പറയുന്നത്.... നല്ല രീതിയിൽ പെരുമാറാൻ അറിയുന്നവർ മാത്രം മതി ഈ കോളേജിൽ.... അല്ലാതെ വിളച്ചിൽ എടുത്താൽ വെട്ടി നുറുക്കും.... അത് പിള്ളേരായാലും ശരി.... സാറമ്മാരായാലും ശരി.... "


 ഫാരിസിനെ ഒരു നോട്ടം നോക്കി കൊണ്ട് അതും പറഞ്ഞു അവൻ മീശപിരിച്ച് അവിടുന്ന് പോയപ്പോൾ ഒരു നിമിഷത്തേക്കെങ്കിലും ഫാരിസ് ഒന്ന് ഭയന്നു.....


 

 _____________________________



"ഡാ ഷാദി...നിന്റെയും ഫിനുവിന്റെയും കാര്യം അറിഞ്ഞ സ്ഥിതിക്ക് ഫാരിസ് സർ അടങ്ങി ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?"


"ഇല്ലെടാ...അവൻ മാത്രമല്ല,,,അവന്റെ കുടുംബം ഒന്നും ഇത് അറിഞ്ഞ സ്ഥിതിക്ക് അടങ്ങി ഇരിക്കില്ല...."


"ആ അർഷദും അനസും ഒക്കെ നന്നായെന്ന് പറഞ്ഞത് വിശ്വസിക്കാമോ...?"


"വിശ്വസിക്കാമെന്ന് തോന്നുന്നു... അവന്റെ ഫോണിൽ നിന്നാണ് ഇന്നലെ അവൾ വിളിച്ചതൊക്കെ...."


"ഹ്മ്മ...എന്തായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്..."


🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹


ഇക്ക എന്നെ കോളേജിൽ വിട്ട് പോകാൻ നിൽക്കുമ്പോഴാണ് അച്ചുക്കയും അനുവും വന്നിറങ്ങിയത്...


"പോവല്ലേ...."


ഞാൻ ഇക്കാന്റെ കയ്യിൽ പിടിച്ചു നിർത്തി അത് പറഞ്ഞപ്പോൾ എന്താടി എന്ന മട്ടിൽ ഇക്ക എന്നെ നോക്കിയതും ഞാൻ രണ്ടുപേരെയും ഇക്കാക്ക് കാണിച്ചു കൊടുത്തു... അപ്പോൾ ഇക്ക എന്റെ കൂടെ തന്നെ അവിടെ നിന്നു....


ഞങ്ങളെ കണ്ടപ്പോൾ ഒരു പുഞ്ചിരിയോടെ അവര് ഞങ്ങളുടെ അടുത്തേക്ക് വന്നു....അച്ചുക്ക ഇക്കാക്ക് നേരെ കൈ നീട്ടി സലാം പറഞ്ഞപ്പോൾ ഇക്ക ഒരു നിമിഷം അച്ചുക്കാന്റെ മുഖത്തേക്കും കയ്യിലേക്കും മാറി മാറി നോക്കി...പിന്നെ പെട്ടെന്ന് ചിരിച്ചു കൊണ്ട് അച്ചുക്കാന്റെ കയ്യിൽ പിടിച്ച് സലാം മടക്കി ഹഗ് ചെയ്തപ്പോൾ എനിക്ക് ആശ്വാസമായി...


ഞാൻ കരുതിയത് ഷാഹിക്ക അച്ചുക്കാനോട് കലിപ്പ് ആവുമെന്ന് ആണ്....പെട്ടെന്ന് എന്റെ നോട്ടം ഗേറ്റിന്റെ ഭാഗത്തേക്ക് പോയപ്പോൾ ഇവിടുത്തെ സീൻ കണ്ട് അന്തംവിട്ടു നോക്കുന്ന ജാസിയെ ആണ് കണ്ടത്...അവനെ നോക്കി ഞാൻ സൈറ്റടിച്ച് കാണിച്ചപ്പോൾ അവൻ കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി....


അവന്റെ നോട്ടം കണ്ടപ്പോൾ എനിക്ക് ചിരി വന്നതും ഞാൻ ചിരിച്ചു കൊണ്ട് അവനെ നോക്കി ഇങ്ങ് വാ എന്ന മട്ടിൽ കൈമാടി വിളിച്ചു...അപ്പോൾ അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു....


"ഷാഹി....എന്നോട് ക്ഷമിക്കണം... ഞാൻ..."


"വേണ്ട അർഷദ്...തെറ്റ് പറ്റാത്ത മനുഷ്യർ ഉണ്ടാവില്ല... പക്ഷെ ആ തെറ്റ് മനസിലാക്കി തിരുത്താൻ കഴിഞ്ഞാൽ അതാണ് വലിയ കാര്യം...നിനക്ക് മനസ്സിലായല്ലോ നീ ചെയ്‍തത് തെറ്റാണെന്ന്...അത്രയും മതി..."


"ഹ്മ്മ...നന്ദിയുണ്ട് ഒരുപാട്...പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ നിങ്ങളോടൊക്കെ ചെയ്‍തത്... എന്നിട്ടും ക്ഷമിക്കാനുള്ള മനസ് കാണിച്ചല്ലോ... ഇജാസിനെയും കാണണം എനിക്ക്... അവനോടും ഉള്ളിൽ തട്ടി മാപ്പ് പറയണം..."


"കാണാം...ഇപ്പൊ ഞാൻ പോകട്ടെ... ഇനി ഇവിടെ നിന്നാൽ ഓഫീസിൽ എത്താൻ ലേറ്റ് ആവും...."


ജാസിയെ നോക്കി ചിരിച്ചോണ്ട് ഷേക്ക് ഹാൻഡും കൊടുത്ത് അനുവിനും അച്ചുക്കാക്കും നല്ലൊരു പുഞ്ചിരി സമ്മാനിച്ച് ഷാഹിക്ക ബൈക്കിൽ കയറി ഇരുന്നു....ഇവിടെ ഇങ്ങനൊരുത്തി വടി പോലെ നിൽക്കുന്നത് മാത്രം ചെക്കന് കാണുന്നില്ലേ....


എന്റെ എക്സപ്രഷൻസ് കണ്ട് കാര്യം മനസിലായ ജാസിയും അച്ചുക്കയും അനുവും കൂടെ വാ പൊത്തി ചിരിക്കുന്നുണ്ട്....പെട്ടെന്ന് ചെക്കൻ എന്റെ മുഖത്തേക്ക് നോക്കി....ഞാൻ അപ്പോൾ തന്നെ ലോഡ് കണക്കിന് പുച്ഛം അങ്ങ് വാരി വിതറി....


"ഡീ ഭാര്യേ... വൈകീട്ട് ഞാൻ കൂട്ടാൻ വരണോ...?"


"അതിലിപ്പോൾ എന്താണ് പ്രത്യേകിച്ച് ചോദിക്കാൻ...വരണം..."


"എനിക്ക് വരാൻ കഴിയില്ലെടി... അതാണ് ചോദിച്ചത്..."


"അതെന്താ വരാൻ കഴിയാത്തത്..."


"ഞാൻ ബിസി ആയിരിക്കും...നിർബന്ധം ആണെങ്കിൽ ഷാദി വരും..."


"ഹ്മ്മ...ഓകെ..."


"എന്ത് ഓകെ..."


"ഒന്നുമില്ല പൊന്നേ....പെട്ടെന്ന് പോകാൻ നോക്ക്...ലേറ്റ് ആവണ്ട..."


"ഓകെ മാഡം..."


എന്റെ തല നോക്കി ഒരു കൊട്ടും തന്ന് ചെക്കൻ പോയപ്പോൾ ഞാൻ തല തടവി കൊണ്ട് തിരിഞ്ഞതും ഇവിടുന്ന് മൂന്നെണ്ണവും കൂടെ ചിരിക്കുന്നതാണ് കണ്ടത്....ഞാൻ അവന്മാരെ നോക്കി കൊഞ്ഞനം കുത്തി കാണിച്ച് കലിപ്പോടെ തിരിഞ്ഞു നടന്നപ്പോൾ ജാസി എന്റെ പിന്നാലെ ഓടി വന്നു....


"ഡീ....നിൽക്കെടി അവിടെ...."


എന്ന് പറഞ്ഞു അവനെന്റെ മുന്നിൽ കയറി നിന്നു....


"എന്താടാ...?"


"എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്...."


"നിനക്കെന്താണ് ചോദിക്കാൻ ഉള്ളതെന്ന് എനിക്ക് നന്നായി അറിയാം... അതിന്റെ ഉത്തരം അങ്ങ് പറഞ്ഞു തന്നാൽ മതിയോ...?"


"മതി...."


ഞാൻ അവന് നടന്നതൊക്കെ ഒന്നൊഴിയാതെ പറഞ്ഞു കൊടുത്ത് അവനെ നോക്കി...എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ചെക്കൻ കിളി പോയത് പോലെ നിൽക്കുന്നുണ്ട്....


"എന്താടാ ഇങ്ങനെ നോക്കുന്നത്...?"


" അല്ലെടീ... ഒരു സംശയം ചോദിക്കട്ടെ..."


" എന്താടാ... ചോദിക്ക്.... "


" അവരെ വിശ്വസിക്കാമോ...?"


" ഉറപ്പായും... അവര് ഇനി നമ്മളെ ചതിക്കില്ല.... "


 ഞാനത് പറഞ്ഞപ്പോൾ അവൻ ഒന്നു മൂളി.... അപ്പോൾ തന്നെ എന്റെ ഫോണിലേക്ക് ഇജാസ്ക്കാന്റെ കോൾ വന്നു....


" ആരാടീ... നിന്റെ കെട്ടിയോൻ ആണോ...? "


എന്റെ മുഖത്തെ ചിരി കണ്ടപ്പോൾ ജാസി ചോദിച്ചു....


" അല്ലടാ.... എന്റെ ബ്രദർ ആണ്.... "


അവനോട് അതും പറഞ്ഞ് ഞാൻ കോൾ അറ്റൻഡ് ചെയ്തു....


" പറയ് കാക്കൂ.... "


" നീ എവിടെയാ ഇഷു.... "


" ഞാൻ കോളേജിൽ ആണല്ലോ... "


" ഷാഹി അവിടുന്ന് വിട്ടോ...? "


" ആ.... പോയിട്ട് ഇത്തിരി ടൈം ആയി... "


" ഓ... അച്ചുവിനെയും അനുവിനെയും കണ്ടോ അവൻ...? "


" കണ്ടു... നല്ല രീതിയിൽ സംസാരിച്ചിട്ട് ആണ് പോയത്.... "


" ഓക്കെ.... ഇന്ന് വൈകിട്ട് നീ ഒറ്റയ്ക്ക് പോകാൻ നിൽക്കണ്ട... ഷാദിയോട് അവൻ കൂട്ടാൻ വരാൻ പറഞ്ഞിട്ടില്ല.... അതുകൊണ്ട് ഞാൻ തന്നെ വരാം...."


" ഓക്കേ.... നിങ്ങളെ പോലീസ് കണ്ണോട് നോക്കുമ്പോൾ ഇപ്പോഴും അവരെ രണ്ടുപേരെയും വിശ്വാസം ആയിട്ടില്ല എന്ന് എനിക്ക് നന്നായി അറിയാം... ഇന്ന് നേരിൽ വന്ന് സംശയം ഒക്കെ തീർത്തിട്ട് പോകാം.... "


"ഓകെ..."


 കോൾ കട്ട് ചെയ്തു തിരിഞ്ഞപ്പോൾ ജാസിയുടെ പൊടിപോലും അവിടെ ഇല്ലായിരുന്നു.... പിന്നെ ഞാനും അധികനേരം അവിടെ നിൽക്കാതെ ക്ലാസ്സിലേക്ക് വിട്ടു....


* * *


 ക്ലാസ് കഴിഞ്ഞപ്പോൾ കാക്കൂനെ വെയിറ്റ് ചെയ്തു ഗേറ്റ് അടുത്ത് നിൽക്കുമ്പോഴാണ് ജാസി ബൈക്കുമെടുത്ത് വന്നത്....


" നീ പോവാറായില്ലെടി.... "


" ഇക്കാക്ക വരണ്ടേടാ... "


" വിളിച്ചു നോക്കൂ.... അല്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യണോ...? "


" വേണ്ടടാ.... നീ പൊക്കോ... ഇജാസ്ക്ക ഇപ്പോൾ വരും.... "


"ഓകെ..."


 അവൻ പോയപ്പോൾ തന്നെ അനുവും അച്ചുക്കയും വന്നു...


" ഇജാസ് വന്നില്ലേ ഇഷു...? "


" ഇല്ല.... ഇപ്പോൾ വരുമായിരിക്കും.... നിങ്ങൾ ഇജാസ്ക്കാനെ കണ്ടിട്ടല്ലെ പോകുന്നുള്ളൂ.... "


" ആ... അതിനു തന്നെയാണ് വെയിറ്റ് ചെയ്യുന്നത്.... "


 ഞങ്ങൾ അവിടുന്ന് സംസാരിക്കുന്നതിന് ഇടയ്ക്ക് ആണ് ഒരു ഇന്നോവ ഞങ്ങളുടെ മുന്നിൽ കൊണ്ടുവന്ന് നിർത്തിയത്.... അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് ഞങ്ങൾ മൂന്നു പേരും മുഖാമുഖം നോക്കി....

 _____________________________


 അവൻ ഞങ്ങളുടെ നേരെ നടന്നു വരുന്നത് കണ്ടപ്പോൾ ഞാൻ ഇത്തിരി പിന്നോട്ട് മാറി നിന്ന് അച്ചുക്കാനെയും അനുവിനെയും മാറിമാറി നോക്കി.... അവരും അവനെ ഉറ്റു നോക്കുന്നുണ്ട്.... നദീറിനെ ഞങ്ങളാരും ഇവിടെ ഒട്ടും പ്രതീക്ഷിക്കാത്ത കൊണ്ട് തന്നെയാണ് ഞങ്ങൾ മൂന്നു പേരും സ്റ്റക്കായത്....


 ഇവർ രണ്ടുപേരും നന്നായ കാര്യം എങ്ങാനും ഇവൻ അറിഞ്ഞാൽ അതോടെ തീർന്നു എല്ലാം.... ഇജാസ്ക്ക വന്നിരുന്നെങ്കിൽ നന്നായിരുന്നു....


" നിങ്ങൾ രണ്ടുപേരും ഇവിടെ ഉണ്ടായിരുന്നോ...? "


" ഉണ്ടായിരുന്നു.... നീയെന്താ നദീർ ഇവിടെ....? "


 അച്ചുക്ക മുന്നോട്ട് നടന്ന് അവനോട് മയത്തിൽ ചോദിച്ചതും നദീർ എന്നെ അടിമുടി നോക്കി....


" ചുമ്മാ.... ഇവളെ കണ്ടിട്ട് ഒത്തിരി ആയല്ലോ... അപ്പോൾ ഒന്ന് ഇവിടം വരെ വന്നു സംസാരിച്ചിട്ട് പോകാമെന്ന് കരുതി.... "


" നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ ഇനി ഒരു തരത്തിലും നിന്റെ കണ്ണ് ഇവളുടെ മേൽ പറയാൻ പാടില്ലെന്ന്... ഇവൾ എനിക്ക് മാത്രം വേണ്ടത് ആണെന്ന്... "


" എന്താ അർഷദ് ഇത്.... ഞാൻ ഇവളെ തട്ടിക്കൊണ്ടുപോകാൻ ഒന്നുമല്ല വന്നത്.... നേർക്കുനേർ കണ്ടിട്ട് ഒരുപാട് നാളായല്ലോ.... ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി.... "


 എന്നുപറഞ്ഞ് അച്ചുക്കാന്റെ മുഖത്ത് നിന്ന് കണ്ണെടുത്ത് അവൻ എന്റെ അടുത്തേക്ക് വന്നു.... ഞാൻ കൈ രണ്ടും കെട്ടി അവനെ പുച്ഛത്തോടെ നോക്കി....


" ഡെപ്യൂട്ടി കമ്മീഷണറുടെ പെങ്ങളെ തൊട്ടതിന് എന്നെ അന്ന് തൂക്കിയെടുത്ത് കൊണ്ട് പോയതല്ലേ.... നാട്ടുകാരുടെ മുന്നിൽ വെച്ച് എന്നെ നിന്റെ ആങ്ങളയും കെട്ട്യോനും കൂടെ തല്ലിച്ചതച്ചത് അല്ലേ... അതിനുശേഷം ഞാനും നീയും നേർക്കുനേർ കണ്ടില്ലല്ലോ....


 നീ എന്തു കരുതി.... ആ ഒരു കേസിന്റെ പേരിൽ ഞാൻ ജീവിതാവസാനം വരെ ജയിലിൽ കിടക്കുമെന്നോ.... അതോ അവന്മാരെ രണ്ടിനെയും പേടിച്ച് എവിടെയെങ്കിലും ഒളിച്ചു കഴിയുമെന്നോ.... "


" ഛെ ഛെ.... അങ്ങനെ കരുതാൻ മാത്രം മണ്ടന്മാർ അല്ലെടാ ഞങ്ങൾ.... ഞങ്ങൾക്ക് അറിയാമായിരുന്നു നീ പുഷ്പംപോലെ പുറത്തിറങ്ങുമെന്ന്.... എന്നിട്ട് ദേ ഈ നിൽക്കുന്ന തെമ്മാടികളുടെ കൂടെ കൂടി ഞങ്ങൾക്കെതിരെ കളിക്കുമെന്ന്.... "


 എന്ന് പറഞ്ഞ് ഞാൻ അതിനെ രണ്ടിനെയും പാളി നോക്കിയപ്പോൾ രണ്ടും കൂടി എന്നെ നോക്കി പല്ലിറുമ്മി കാണിക്കുന്നുണ്ട്.... രണ്ടിനെയും എക്സ്പ്രഷൻസ് കണ്ടിട്ട് എനിക്കാണെങ്കിൽ ചിരിപൊട്ടി വരുന്നുണ്ട്.... അതുകൊണ്ട് അധിക നേരം അവരെ ഫോക്കസ് ചെയ്യാതെ ഞാൻ നദീറിന്റെ നേരെ തിരിഞ്ഞു....


" അതൊക്കെ അറിയാമായിരുന്നു അല്ലേ.... എനിക്കറിയാം ഞാൻ വിചാരിച്ചതിനേക്കാൾ സ്ട്രോങ്ങ് ആണ് നിങ്ങൾ എന്ന്.... നിങ്ങൾക്കെതിരെ കളിക്കുമ്പോൾ സൂക്ഷിച്ച് വേണം കളിക്കാൻ എന്നും എനിക്കറിയാം.... ഇപ്പോൾ ഈ നിമിഷം നിന്നെ ഇവിടുന്ന് തൂക്കിയെടുത്ത് കൊണ്ടുപോകാനും എന്റെ ആവശ്യം കഴിഞ്ഞതിനു ശേഷം നിന്റെ ശരീരം ആ ഷാഹിലിന് ഇട്ടു കൊടുക്കാനും എനിക്ക് അറിയാഞ്ഞിട്ടല്ല... നിന്നെ ഉപദ്രവിക്കില്ല എന്ന് ഇവന് ഞാൻ വാക്ക് കൊടുത്തു പോയി.... അതുകൊണ്ട് മാത്രം നിന്നെ ഞാൻ തൊടുന്നില്ല.....


 എന്നു കരുതി നീ അധികം സമാധാനിക്കേണ്ട.... നിനക്ക് നിന്നെ ഉപദ്രവിക്കുന്നതിനേക്കാൾ കൂടുതൽ വേദനയാണ് നിന്റെ പ്രിയപ്പെട്ടവർക്ക് വല്ലതും പറ്റുന്നത് എന്ന് എനിക്ക് നന്നായി അറിയാം.... അതുകൊണ്ട് നിന്റെ കണ്മുന്നിൽ വച്ച് അവരെ ഞാൻ തീർക്കും.... കാത്തിരുന്നോ നീ.... "


 അത്രയും പറഞ്ഞ് അവനെന്നെ നോക്കിയപ്പോൾ ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു....


" എന്താടി.... ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് ചിരിയാണോ വരുന്നത്...."


 എന്ന് അവൻ എന്നോട് ചോദിച്ചപ്പോൾ അവന്റെ ഷോൾഡറിൽ ഒരു കൈ വന്നു പതിഞ്ഞു....


" ആണല്ലോ നദീറെ... "


 ആ ശബ്ദം കേട്ടപ്പോൾ അവൻ തെല്ലൊന്ന് അമ്പരന്നു.... അവന്റെ അമ്പരപ്പ് കണ്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്....


" ഇജാസിന്റെ പെങ്ങളല്ലെ അവൾ.... അങ്ങനെയുള്ള അവൾക്ക് നിന്നെപ്പോലുള്ളവന്മാരെ പേടിക്കേണ്ട കാര്യമുണ്ടോ.... "


 പിന്നിൽ കാക്കു ആണെന്ന് മനസ്സിലായതും അവന്റെ മുഖത്ത് ഭീതി നിറഞ്ഞു നിൽക്കുന്നത് എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞു....


" നിനക്ക് വെറും ഡയലോഗ് മാത്രമേ ഉള്ളൂ അല്ലേ.... കണ്ടില്ലേ മുഖത്തെ പേടി.... "


 ഞാൻ അവനെ നോക്കി പുച്ഛിച്ച് അത് പറഞ്ഞപ്പോൾ കാക്കൂ അവനെ നോക്കി ചുണ്ട് കോട്ടി ചിരിച്ചു....


" നിന്നോട് ഞാൻ പറഞ്ഞതാണ് നിന്നെ നിഴൽ പോലും ഞങ്ങളുടെ ഭാഗത്തേക്ക് വരാൻ പാടില്ല എന്ന്.... നീ ആരുടെ ധൈര്യത്തിലാണ് കളിക്കുന്നത്.... ഈ നിൽക്കുന്നവന്മാരുടെയോ.... അതോ ഇവന്മാരുടെ തന്തയുടെയോ.... അങ്ങനെയാണെങ്കിൽ എന്റെ പൊന്നു മോൻ ഒരു കാര്യം ഓർത്തോളൂ..."


 എന്നു പറഞ്ഞു നിർത്തി അവന്റെ കോളർ ഒക്കെ ഒന്ന് ശരിയാക്കി കൊടുത്തു കാക്കു വീണ്ടും തുടർന്നു....


" ഇവന്മാരുടെ കൂടെ കളിക്കാൻ നിന്നാൽ നിന്റെ എല്ല് പോലും നിന്റെ വീട്ടുകാർക്ക് ബാക്കി കിട്ടില്ല.... വീണ്ടും വീണ്ടും ഞാൻ നിന്നോട് പറയുകയാണ്.... വേണ്ട നദീറെ.... നീ ഉദ്ദേശിക്കുന്നത് പോലെ ഉള്ള ആൾക്കാർ അല്ല ഞങ്ങൾ...."


 കാക്കൂ അത് പറഞ്ഞപ്പോൾ അവൻ ഞങ്ങളെയൊക്കെ വല്ലാത്തൊരു നോട്ടം നോക്കി അവൻ പോയി കാറിൽ കയറി... അച്ചുക്കാനെയും അനുവിനെയും ഒരു നോട്ടം നോക്കി അവൻ പോയി.... ഞാൻ അവരെ രണ്ടുപേരെയും നോക്കിയപ്പോൾ അവന്മാർ രണ്ടും കാക്കൂനെ നോക്കി നിൽപ്പാണ്...


" മുഖമടച്ച് ഒന്ന് കൊടുക്കാൻ പാടില്ലേടി നിനക്ക്.... അവൻ ഇത്രയൊക്കെ പറയുന്നത് കേട്ട് നിൽക്കാൻ മാത്രം ഉള്ള ക്ഷമ ഒക്കെ എന്റെ അനിയത്തിക്ക് ഉണ്ടോ...? "


" അവൻ പറഞ്ഞ് തീർക്കുന്നതിനു മുൻപേ  നിങ്ങൾ കയറി വന്നില്ലേ.... പിന്നെ തലയിരിക്കുമ്പോൾ വാൽ ആടെണ്ട ആവശ്യമില്ലല്ലോ...."


" ഡയലോഗടിക്ക് മാത്രം പെണ്ണിന് ഒരു കുറവുമില്ല.... നീ ഇങ്ങനെ കോളേജ് പഠിപ്പ് എന്ന് പറഞ്ഞു നടന്നോ.... കല്യാണത്തിന് ആകെ ഇനി കുറച്ചു ദിവസം മാത്രമേ ഉള്ളൂ.... നീ ഷാഹിയേയും കൂട്ടി വീട്ടിലേക്ക് വരാത്തത് എന്താ...? "


" എന്റെ ബ്രോയുടെ കല്യാണം അല്ലേ.... അതെനിക്ക് നല്ല ഓർമ്മയുണ്ട്.... പിന്നെ എന്റെ ഹബ്ബി ബിസി ആവുന്നതിനു ഞാൻ എന്ത് ചെയ്യാനാ.... പിന്നെ അളിയൻ ഇതുവരെ അളിയനെയും പെങ്ങളെയും അങ്ങോട്ടു ക്ഷണിച്ചില്ലല്ലോ...."


" എടി പോത്തേ.... നിന്റെ വീടല്ലേ അത്... അവിടേക്ക് നിങ്ങൾക്ക് വരാൻ വേണ്ടി ഞാൻ ക്ഷണിക്കണമെന്ന് ഉണ്ടോ.... ഇനിയിപ്പോ ക്ഷണിക്കണമെന്ന് ഇരിക്കട്ടെ.... അവിടേക്ക് വരാൻ ഉമ്മ അന്ന് പറഞ്ഞതല്ലേ... എന്നിട്ടെന്താ തമ്പുരാട്ടി അങ്ങോട്ടേക്ക് എഴുന്നള്ളാഞ്ഞത്....? "


" അയ്യോ.... ഞാൻ നിർത്തി.... നിങ്ങളോട് സംസാരിക്കാൻ നിന്നാൽ ശരിയാവില്ല കാക്കൂ.... നിങ്ങളെയും കാത്തു രണ്ട് ആൾക്കാർ നേരത്തെ അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്.... "


 എന്നു പറഞ്ഞ് ഞാൻ അവരെ രണ്ടിനെയും കാണിച്ചു കൊടുത്തു.... ചെക്കൻ അവരെ ഒന്ന് തറപ്പിച്ചു നോക്കിയതിനു ശേഷം എന്നെയും നോക്കി....


" ഇവർ എന്തിനാ എന്നെ വെയിറ്റ് ചെയ്യുന്നത്.... ഇവന്മാരെ കാണുന്നത് പോലും എനിക്കിഷ്ടമല്ല എന്ന് നിനക്ക് അറിയാൻ പാടില്ലേ...."


"അത് പിന്നെ.... ഞാൻ...."


 ചെക്കന്റെ ദേഷ്യം കണ്ടപ്പോൾ ഞാൻ അവിടുന്ന് ബബ്ബബ്ബ അടിക്കാൻ തുടങ്ങി.... അപ്പോൾ തന്നെ അവർ രണ്ടുപേരും ഞങ്ങളുടെ അടുത്തേക്ക് വന്നു....


" ഇജു... ഞങ്ങൾ ചെയ്തത് തെറ്റ് തന്നെയാണ്.... അത് ഞങ്ങൾക്ക് നന്നായി അറിയാം.... ഞങ്ങൾക്ക് ഒരു അവസരം നീ തരൂ.... ചെയ്തുപോയ തെറ്റ് ഒക്കെ ഞങ്ങൾ മനസ്സിലാക്കി.... അതൊക്കെ തിരുത്താനുള്ള ഒരേ ഒരു അവസരം തന്നാൽ മതി.... "


" നിനക്കൊക്കെ ഇനിയും അവസരം തരാൻ മാത്രം മണ്ടനാണ് ഞാൻ എന്ന് കരുതിയോ.... നീയൊന്നും ഒരിക്കലും തെറ്റു മനസ്സിലാക്കില്ല...."


" ഇജാസ്ക്ക.... പ്ലീസ്...ഇക്ക പറഞ്ഞത് ശരിയാണ്... ഞങ്ങൾ നിങ്ങളോട് ചെയ്തത് വലിയ തെറ്റാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.... പക്ഷേ പണ്ടത്തെ സ്വഭാവത്തോടെ അല്ല ഞങ്ങൾ ഇപ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.... ഞങ്ങളെ ഒന്ന് വിശ്വസിക്ക്.... ഇനി ഒരിക്കലും ഞങ്ങൾ നിങ്ങൾക്കെതിരെ തിരിയില്ല...."


 എന്നൊക്കെ അനു കെഞ്ചി പറഞ്ഞതും ഞാൻ ഇക്കാനെ ദയനീയമായി നോക്കി... പക്ഷേ ചെക്കൻ ഇപ്പോഴും നല്ല കലിപ്പിൽ തന്നെയാണ്.... ഞാൻ അവരെ രണ്ടുപേരെയും നോക്കിയപ്പോൾ രണ്ടുപേരും ഒരുപോലെ തലകുമ്പിട്ടു നിൽക്കുന്നതാണ് കണ്ടത്....


 ഞാൻ ഒന്നൂടെ കാക്കൂനെ നോക്കി....

 _____________________________



 അപ്പോൾ തന്നെ ചെക്കൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.... കാക്കുവിന്റെ ചിരി കണ്ടപ്പോൾ ഇങ്ങേർക്ക് വട്ട് ആയോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല....


 ആ ചിരി കണ്ടിട്ട് ഞങ്ങൾ മൂന്നു പേരും അന്തംവിട്ട പോലെ നിന്നു....


"കാക്കൂ.... ആർ യു ഓക്കേ...?"


 ഞാൻ ചെക്കനെ പിടിച്ചുകുലുക്കി അത് ചോദിച്ചപ്പോൾ കാക്കു എന്നെ തറപ്പിച്ചു നോക്കി... അപ്പോൾ തന്നെ ഞാൻ നൈസായി ചിരിച്ചു കാണിച്ചു....


" എന്തിനാടാ നീ ചിരിച്ചത്....? "


" വേറൊന്നുമല്ലടാ.... നിങ്ങളുടെ രണ്ടു പേരുടെയും വിനയവും ബഹുമാനവും നിറഞ്ഞുള്ള എക്സ്പ്രഷൻസ് കണ്ടിട്ട് ചിരിച്ചു പോയതാണ്...."


" അപ്പോ നിനക്ക് ഞങ്ങളോട് ദേഷ്യം ഇല്ലേ....? "


" ഇല്ലല്ലോ..... "


" അപ്പോൾ ഇത്രയും നേരം പറഞ്ഞതോ...? "


" അത് ഒന്ന് എറിഞ്ഞു  നോക്കിയതല്ലേ... അഥവാ നിങ്ങൾ നന്നായില്ല എങ്കിൽ ഞാൻ ഈ പറഞ്ഞതൊക്കെ കേട്ടിട്ട് ഉള്ളിൽ ഉള്ളതൊക്കെ പുറത്തേക്ക് വന്നാലോ..."


" ഓഹോ.... അങ്ങനെ.... "


 പിന്നെയും അവിടെ നിന്ന് ഒരുപാട് നേരം സംസാരിച്ചു.... കാക്കു പോലീസ് യൂണിഫോമിൽ ആയതു കൊണ്ട് തന്നെ പലരുടെയും നോട്ടം ഞങ്ങളുടെ മേലേക്ക് ആണ്....


" അപ്പോൾ പിന്നെ എല്ലാം പറഞ്ഞതു പോലെ.... എന്റെ മേരേജിന് രണ്ടുപേരും വരണം.... "


" ok.... "


" എങ്കിൽ ശരി.... ഇവളെ എന്റെ അളിയന് ഏൽപ്പിച്ചു വരട്ടെ.... അല്ലേൽ അവൻ ഇവളെയും തിരക്കി ഇറങ്ങും... "


 ഞങ്ങൾ രണ്ടുപേരും കാക്കുവിന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു....


" ഹാവൂ.... എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇന്ന് സാധിക്കാൻ പോകുന്നത്.... "


" എന്തോന്ന് ആഗ്രഹം...? "


" അല്ല.... ഈ വണ്ടിയിൽ കയറണമെന്ന് എനിക്ക് കുറെ നാളായുള്ള ആഗ്രഹമാണ്.... അതല്ലേ ഇപ്പോൾ നടക്കാൻ പോകുന്നത്.... "


" പോലീസ് വണ്ടിയിൽ കയറാൻ നിനക്ക് അത്രയ്ക്ക് ആഗ്രഹം ആയിരുന്നോ...? "


" അങ്ങനെയല്ല.... ഒരു കമ്മീഷണറുടെ വണ്ടിയിൽ കയറാൻ.... "


" അങ്ങനെ.... ദയവ് ചെയ്ത് ഇതിൽ കയറി നിന്റെ സാഹസങ്ങൾ ഒന്നും കാണിക്കരുത്.... സർക്കാർ വണ്ടിയാണ്.... അത് എന്റെ പൊന്നു മോൾക്ക് ഓർമ്മവേണം.... "


" ഉത്തരവ്.... "


 കാക്കൂ ഡോർ തുറന്നപ്പോൾ ഞാൻ ചാടിക്കയറി...


" മഹേഷേ.... വണ്ടി വിട്ടോ.... "


" എവിടേക്കാണ് സർ...? "


" അത് ഞാൻ പറയാം...  "


" ഓക്കെ സർ.... "


" അതേ ചേട്ടാ... ഇത്രയ്ക്ക് ബഹുമാനം ഒന്നും വേണ്ട കേട്ടോ.... സാർ പോലും... സാർ അല്ല സാമ്പാർ ആണ്.... "


" മിണ്ടാതെ ഇരുന്നില്ലെങ്കിൽ ഞാൻ പിടിച്ചു പുറത്ത് ഇടും ഇഷു.... കേട്ടല്ലോ..."


 അതു പറഞ്ഞ് തുടങ്ങിയതും പിന്നെ ഞങ്ങൾ രണ്ടും കൂടെ പൊരിഞ്ഞ അടി ആയിരുന്നു.... അത് കണ്ട് ആ പോലീസ് ചേട്ടൻ ആണെങ്കിൽ ചിരി കടിച്ചു പിടിച്ച് ഇരിപ്പാണ്....  


" ഇതാരാണ് സർ...? വുഡ് ബി ആണോ...? "


"വുഡ് ബിയോ....? ഇതോ....? ഇതെന്റെ പെങ്ങളാണ്.... എന്ത് ചെയ്യാനാ.... സഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ..."


" ഓ.... ഇതാണല്ലേ സാറിന്റെ പെങ്ങൾ... "


" ഓ.... ഇതു തന്നെ...."


" ചേട്ടന് വിശ്വാസമില്ല അല്ലേ.... അല്ലേലും എല്ലാവരും ചോദിക്കാറുണ്ട്.... ഇത്രയും തങ്കം പോലുള്ള എനിക്ക് എങ്ങനെയാ ഇതിനെ ആങ്ങളയായി കിട്ടിയതെന്ന്... "


" നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടി... നീ എന്റെ പെങ്ങൾ തന്നെയല്ലേ.... കേട്ടോ മഹേഷേ,,,, എനിക്ക് ഇല്ലാത്ത രണ്ടെണ്ണമാണ് തള്ളലും ചളിയടിക്കലും... പക്ഷേ ഇവൾക്ക് അതു രണ്ടും ആവശ്യത്തിൽ കൂടുതൽ ഉണ്ട്.... "


" ദേ... നിങ്ങൾ പോലീസാണെന്നും ഇത് സർക്കാർ വണ്ടി ആണെന്നും ഒന്നും ഞാൻ നോക്കില്ല കേട്ടോ.... എനിക്ക് ഇതൊക്കെ ഗ്രാസ് ആണെന്ന് ഓർത്തു വെച്ചാൽ നന്ന്... "


" ശരി തമ്പുരാട്ടി... "


 എന്റെ മുന്നിൽ കൈകൂപ്പി കാക്കൂ അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് ഗുഡ് ബോയ് എന്നും പറഞ്ഞു ചെക്കന്റെ കവിളിൽ ഒരു നുള്ളു കൊടുത്തു....


🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹


 അളിയന്റെ വാക്കും കേട്ട് ഞാൻ ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറായി... ഇവൻ ഇതെവിടെ പോയി... എന്നെ പറ്റിച്ചിട്ട് മുങ്ങിയോ....  ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ അവന്റെ വണ്ടി വീടിനു മുന്നിൽ വന്നു നിന്നു.... അതിൽ നിന്ന് അവനും ഇഷുവും ഇറങ്ങി... അവൾ അവന്റെ ചെവിക്ക് റസ്റ്റ് കൊടുക്കാതെ ഓരോന്ന് ചോദിക്കുന്നുണ്ട്....


" കുറേ നേരമായോടാ വന്നിട്ട്... "


 എന്നെ നോക്കി അവിഞ്ഞ ഒരു ചിരി പാസാക്കി അവൻ ചോദിച്ചപ്പോൾ ഞാൻ അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു...


" സോറി ഡാ.... "


" എന്തോന്ന് സോറി.... ഞാൻ കരുതി നീ മുങ്ങിയെന്ന്.... "


" ഹേയ്.... അങ്ങനെ മുങ്ങുമോ.... "


 അവൻ അത് പറഞ്ഞപ്പോൾ ഞാൻ ഇഷുവിനെ ഒന്ന് നോക്കി....


" എന്താടീ അന്തംവിട്ട് നോക്കുന്നത്.... ഇത് നിന്റെ വീട് തന്നെയല്ലേ.... അതിൽ സംശയം ഒന്നും ഇല്ലല്ലോ.... "


 ഞാൻ അത് ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി....


" ഉമ്മാ.... ഞാൻ എത്തി...."


 അതും പിടിച്ചു കൂടി കൊണ്ട് അവൾ അകത്തേക്ക് ഓടി....


🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹


 ഷാദി ഫോൺ നോക്കി ഇരിക്കുമ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്.... അവൻ അത് അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചതും മറുപുറത്തു നിന്ന് കേട്ട വാക്കുകൾ അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു....


 എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ പകച്ചു നിന്നു....


" ഹലോ.... "


" ഷാദിലല്ലേ....? "


" അതെ.... ആരാണ്...? "


" എന്നെ നിനക്ക് അറിയാമോ എന്നൊന്നും അറിയില്ല... എന്റെ പേര് നദീർ.... "


 അവൻ പറഞ്ഞതും ഷാദിയുടെ മുഖത്ത്  പുച്ഛത്തോടെ ഉള്ള ഒരു ചിരി വന്നു....


" എന്തിനാ എന്നെ വിളിച്ചത്...? "


" ചുമ്മാ.... നിന്റെയും നിന്റെ കുടുംബക്കാരുടെയും സുഖവിവരങ്ങൾ ഒക്കെ അറിയാൻ.... അല്ല,,, എന്തു പറയുന്നു നിന്റെ പെണ്ണ്...? സുഖമല്ലേ അവൾക്ക്...? അവൾ നീയുമായി കോൺടാക്ട് ചെയ്യാറില്ലേ...? "


"That's none of your business...."


" അത് ശരിയാ.... അതൊന്നും എന്റെ വിഷയമല്ല.... പക്ഷേ ഇപ്പോൾ ഞാൻ വിളിച്ചത് അവളെക്കുറിച്ച് പറയാനാണ്.. "


" നിനക്കെന്താടാ അവളെക്കുറിച്ച് പറയാനുള്ളത്...? "


" മറ്റൊന്നുമല്ല.... എനിക്കൊരു ഗസ്റ്റ് ഹൗസ് ഉണ്ട്.... അരമണിക്കൂറിനുള്ളിൽ  നീ അവിടെ എത്തണം.... അഡ്രസ് ഞാൻ വാട്സപ്പ് ചെയ്തുതരാം.... "


" നീ വിളിക്കുന്നടുത്തേക്ക് വരാൻ ഞാൻ ആരാടാ...? "


" ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ കേട്ടാൽ നീ വരും.... എന്റെ ഗസ്റ്റ് ഹൗസിലേക്ക് എന്നല്ല,,,, ഏതു നരകത്തിലേക്ക് വേണമെങ്കിലും വരും.. "


 അവനത് പറഞ്ഞതും ഷാദിയുടെ കണ്ണുകൾ ഇടുങ്ങി....


" നിന്റെ പെണ്ണ് ഇപ്പോൾ എന്റെ കൂടെ ആണ് ഉള്ളത്... എന്റെ തൊട്ടടുത്ത്.... നിനക്ക് അവളുടെ ശബ്ദം കേൾക്കണോ....?"


എന്ന് ചോദിച്ച് അവനൊരു നിമിഷം മിണ്ടാതിരുന്നു....


"ഡീ....ദെ,,,നിന്റെ പ്രിയതമൻ ആണ്.... സംസാരിക്ക്...."


നദീർ അവിടുന്ന് പറയുന്നത് ഷാദി കേട്ടു..


"ഷാദി....ഇവിടേക്ക് വരരുത്.... ഇത് ട്രാപ്പാണ്....പ്ലീസ്...ഇവിടേക്ക് വരല്ലേ..."


അവളുടെ ശബ്ദം കേട്ടതും അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.... 


"ഫിനു....നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ... അവന്മാര് നിന്നെ ഉപദ്രവിച്ചോ...? ഞാൻ ഇപ്പോൾ തന്നെ അവിടേക്ക് വരാം... ഓകെ..."


"ഷാദീ.... പ്ലീസ് ഞാൻ...."


അവളത് പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ നദീർ ഫോണ് അവളുടെ അടുത്ത് നിന്ന് മാറ്റി...


"മതിയെടി നിന്റെ സ്നേഹ പ്രകടനം... അപ്പോൾ ഷാദിലെ,,അരമണിക്കൂറിനകം നീ ഇവിടെ എത്തിയില്ലെങ്കിൽ ഫിൻഷ എന്ന നിന്റെ പെണ്ണ് വെറും ഓർമയായി മാറും...ഇവളെന്റെ ആരുമല്ലെന്ന കാര്യം നീ ഓർത്തോ....അതുകൊണ്ട് തന്നെ ഇവളെ ഇല്ലാതാക്കുന്നത് എനിക്ക് വലിയ കാര്യമൊന്നും അല്ല..."


"Noo... ഞാനിപ്പോൾ തന്നെ വരാം..."


"ഓകെ...ഗുഡ് ബോയ്...അഡ്രസ് ഞാൻ വാട്‌സ്ആപ്പ് ചെയ്തിട്ടുണ്ട്..."


അത്രയും പറഞ്ഞു കോൾ ഡിസ്കണക്റ്റായി....


🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹


"ഫിനുവും ഫാരിയും എവിടെ ഉമ്മാ.... കാണുന്നില്ലല്ലോ..."


"അവർ ഇവിടെ ഇല്ലെടാ..."


"അവരെവിടെ പോയി...?"


അവന്റെയും നദീറിന്റെയും പ്ലാൻ ഉപ്പ അവന് പറഞ്ഞു കൊടുത്തതും അവന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി...


"ഇതൊക്കെ സത്യമാണോ ഉപ്പാ....?"


കേട്ടത് വിശ്വസിക്കാൻ ആവാതെ അവൻ ചോദിച്ചു....


"അതേ...നിനക്കെന്താടാ ഒരു പരിഭ്രമം പോലെ....?"


"ഹേയ്...ഒന്നുമില്ല...നിങ്ങളാരും എന്താ എന്നോട് ഇങ്ങനൊരു കാര്യം പറയാഞ്ഞത്...?"


"ഹാ...ഞാനത് അവനോട് പറഞ്ഞതാണ് നിന്നോട് കൂടെ പറഞ്ഞിട്ട് എന്തേലും ചെയ്യാമെന്ന്... അപ്പോൾ അവനാണ് പറഞ്ഞത് നിന്നോട് അങ്ങോട്ട് പോകാൻ പറഞ്ഞാൽ മതിയെന്ന്....നീ അനുവിനെയും കൂട്ടി അവിടേക്ക് പൊക്കോ...നദീറിന്റെ ഗസ്റ്റ് ഹൗസിൽ ഉണ്ട് അവർ..."


ഉപ്പ അവനോട് പറഞ്ഞത് കേട്ടപ്പോൾ തന്നെ അവൻ അനുവിനോട് ഒരു കാര്യം പോലും പറയാതെ അവനെയും കൂട്ടി നദീറിന്റെ ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കി വിട്ടു..


"ഇക്കാ...എന്തുപറ്റി...? ഇതെവിടേക്കാണ് ഇങ്ങനെ തിടുക്കപ്പെട്ട് പോവുന്നത്...?"


അവനോട് കാര്യങ്ങൾ ചുരുക്കി പറഞ്ഞു കൊടുത്തു കൊണ്ട് അർഷദ് ഇജാസിന്റെ ഫോണിലേക്ക് വിളിച്ചു....


🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹


എല്ലാവരും ചായ കുടിക്കുമ്പോഴാണ് കാക്കുവിന്റെ ഫോണ് റിങ് ചെയ്‍തത്... 


"ഹെലോ...."


മറുപുറത്ത് നിന്ന് ആൾടെ പേര് കേട്ടതും കാക്കൂ കോൾ ലൗഡ് സ്പീക്കറിൽ ഇട്ടു... 


"എന്താ അച്ചു...പറയ്..."


"ടാ...ഷാദിയെ വിളിച്ചു നദീർ എങ്ങാനും എവിടേക്കെങ്കിലും പോകാൻ പറഞ്ഞാൽ പോകരുത് എന്ന് പറയ്..."


"എങ്ങോട്ട് പോവാൻ...? എന്താടാ കാര്യം...?"


അച്ചുക്ക പറയുന്ന കാര്യങ്ങൾ കേട്ടതും ഒരു നിമിഷം പോലും ചിന്തിക്കാതെ ഷാഹിക്ക പുറത്തേക്ക് ഓടി...


"അച്ചു....ഞാൻ നോക്കിക്കോളാം...നീ വെച്ചോ..."


എന്ന് പറഞ്ഞു കോൾ കട്ട് ചെയ്ത് കാക്കൂ ഷാഹിക്കാന്റെ പിന്നാലെ ഓടി ഇക്കാനെ പിടിച്ചു വെച്ചു...


"ഷാഹീ...നീയെന്ത് ചെയ്യാൻ പോകുവാടാ...?"


"ഇജൂ...എനിക്ക് എന്ത് സംഭവിച്ചാലും ഞാനത് സഹിക്കും...പക്ഷെ എന്റെ ഷാദിക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അത് സഹിക്കാനോ ക്ഷമിക്കാനോ കഴിയില്ല...ഇപ്പോൾ അവൻ അവന്മാരുടെ മുൻപിൽ എത്തിയാൽ നമ്മളോടുള്ള പക കൂടെ അവർ അവനോട് തീർക്കും...."


"ഷാഹി...കൂൾ ഡൗണ്...നീ ഷാദിയെ വിളിക്ക്....എന്നിട്ട് അവനോട് പോവല്ലേ എന്ന് പറയ്..."


കാക്കൂ പറഞ്ഞത് കേട്ടപ്പോൾ ഷാഹിക്ക പെട്ടെന്ന് ഷാദിയെ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം...


"ഛെ...അവൻ അറ്റൻഡ് ചെയ്യുന്നില്ലല്ലോ..."


"നീ വാ ഷാഹീ...നമുക്ക് അവിടം വരെ പോകാം..."


"ആഹ്...."


"കാക്കൂ...ഞാനും വരാം..."


"വേണ്ട ഇശൂ....നീ ഇവിടെ നിന്നാൽ മതി...."


"പ്ലീസ്....എനിക്ക് പിന്നെ ഒരു സമാധാനവും ഉണ്ടാവില്ല..."


എന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അവര് എന്നെയും കൂടെ കൂട്ടി...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


"നദീറെ....അവൻ വരുമോ...?"


"വരും ഫാരി...ഇവൾ എന്റെ കയ്യിലാണെന്ന് പറഞ്ഞാൽ അവന് വരാതിരിക്കാൻ കഴിയില്ല..."


രണ്ടുപേരും ചിരിച്ചു കൊണ്ട് ഫിനുവിനെ നോക്കിയപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു...


"അവരെ തകർക്കണം എങ്കിൽ അതിന് ഒരു ഇമോഷണൽ ഡ്രാമ തന്നെ കളിക്കണം....അല്ലെങ്കിൽ അവരുടെ രോമത്തിൽ പോലും തൊടാൻ കഴിയില്ല എന്നെനിക്ക് നന്നായി അറിയാം..." -ഫാരിസ്


"ശരിയാണ് നീ പറഞ്ഞത്...അവൻ ഇവിടെ എത്തിയാൽ അവനെ കരുവാക്കി അവരെ ഓരോരുത്തരേയും ഇവിടെ എത്തിക്കണം...പ്രത്യേകിച്ച് അവളെ,,,ഇശലിനെ....അവളുടെ മുൻപിൽ വെച്ച് അവന്മാരെ എനിക്ക് ഇഞ്ചിഞ്ചായി കൊല്ലണം...."


"നിന്റെയൊന്നും ആഗ്രഹം നടക്കാൻ പോണില്ലെടാ..."


ആ ശബ്ദം കേട്ടതും രണ്ടുപേരും തിരിഞ്ഞു നോക്കി....


*"ഷാദിൽ...."*


രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു...

 _____________________________



" നിന്റെയൊന്നും ആഗ്രഹം നടക്കാൻ പോകുന്നില്ലെടാ...."


 ആ ശബ്ദം കേട്ടപ്പോൾ അവർ രണ്ടുപേരും തിരിഞ്ഞുനോക്കി....


*"ഷാദിൽ... "*


 രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു...


 അവനെ കണ്ടതും ഫിനുവിന്റെ കണ്ണുകൾ തിളങ്ങി.... അതേസമയം അവനെ ഓർത്ത് അവൾക്ക് നല്ല ഭയവും ഉണ്ടായിരുന്നു....


" ഹാ... സർ ഇവിടെ ഉണ്ടായിരുന്നോ... സർ ഇവിടെ ഉണ്ടായിരുന്നത് ഞാൻ അറിഞ്ഞില്ലല്ലോ.... "


 ഫാരിസിനെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ പറഞ്ഞു...


" ഉണ്ടായിരുന്നു.... മനപ്പൂർവം പറയാഞ്ഞത് തന്നെയാണ്.... "


 അവന്റെ പുച്ഛത്തോടെ ഉള്ള ചോദ്യത്തിന് ഫാരിസും ചുണ്ട് കോടി കൊണ്ട് മറുപടി നൽകി....


" അവളെ ഇങ്ങ് വിട്ടു തന്നേക്ക് .... "


 ഷാദി അല്പം ദേഷ്യത്തോടെ പറഞ്ഞു....


" എന്താ ഇത്ര തിരക്ക്.... എന്തായാലും നീ ഇത്ര പെട്ടെന്ന് എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.... നിന്റെ ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു.... ഒറ്റയ്ക്ക് എന്റെ മുൻപിലേക്ക് വരാനുള്ള ധൈര്യം കാണിച്ചല്ലോ.... എന്തായാലും നീ അസ്സലൊരു ആൺകുട്ടിയാണെന്ന് തെളിയിച്ചു തന്നു....ഗുഡ്.... "


 ഷാദിയേ നോക്കി ക്ലാപ്പ് ചെയ്തു കൊണ്ട് നദീർ പറഞ്ഞു...


" അതേടാ.... ഞാൻ നല്ല ആൺകുട്ടി തന്നെയാണ്.... വന്നത് എന്റെ പെണ്ണിനെ കൊണ്ടുപോകാനും... കൊണ്ടുപോകാൻ എനിക്ക് അറിയുകയും ചെയ്യാം...."


" കൊള്ളാം നിന്റെ ആവേശം.... പക്ഷേ വന്നത് പോലെ തിരിച്ചുപോകാൻ ഈ ആവേശം പോരല്ലോ ഷാദിലെ.... "


 പറഞ്ഞു കഴിഞ്ഞതും നദീറിന്റെ മുഖത്ത് ഒരു പരിഹാസച്ചിരി വിടരുന്നത് ഷാദി കണ്ടു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 അർഷദും അനസും ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കി പോകുമ്പോഴാണ് ഇജാസിന്റെ കോൾ അർഷദിന്റെ ഫോണിലേക്ക് വന്നത്.... അവർ കോൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ നിങ്ങൾ അങ്ങോട്ടേക്ക് വരണ്ട എന്നും ഞങ്ങൾ അവിടേക്ക് പോകുന്നുണ്ട് എന്ന് മാത്രം പറഞ്ഞു കോൾ കട്ട് ചെയ്തു....


 എന്തെങ്കിലും കാര്യം ഇല്ലാതെ ഇജാസ് അങ്ങനെ പറയില്ലെന്ന് അവർക്ക് നല്ല ഉറപ്പുള്ളതുകൊണ്ട് അവർ പിന്നെ അങ്ങോട്ട് പോകാതെ തിരിച്ചു വീട്ടിലേക്ക് വിട്ടു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


" എനിക്കറിയാമായിരുന്നു നീ വരും എന്ന്.... നീ മാത്രമല്ല,,, സ്വന്തം പെണ്ണിനെ എന്തെങ്കിലും ആപത്ത് വരുന്നു എന്ന് കണ്ടാൽ ജീവൻ പണയം വെച്ചും അവരെ രക്ഷിക്കാൻ ആരായാലും വരും എന്ന് നിന്നെക്കാൾ നന്നായിട്ട് എനിക്കറിയാം.... അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു കെണി നിനക്ക് വേണ്ടി ഞങ്ങൾ ഒരുക്കിയത്.... "


 അവൻ പറയുന്നത് കേട്ടപ്പോൾ ഷാദിയുടെ കണ്ണുകൾ ഇടുങ്ങി.... ആ ഹാളിലേക്ക് ഷൂസിന്റെ ശബ്ദം അടുത്തുവരുന്നത് ഒരു ഞെട്ടലോടെ അവൻ അറിഞ്ഞു... അവന്റെ ഞെട്ടൽ കൂട്ടിക്കൊണ്ട് ഗുണ്ടകൾ എന്ന് തോന്നിക്കുന്ന മൂന്നുപേർ നദീറിന്റെ പിന്നിൽ നിരന്നു നിന്നു.... അവരുടെ കയ്യിൽ പിവിസി പൈപ്പുകൾ ഉണ്ടായിരുന്നു....


" ഇങ്ങനെ പൈപ്പ് വെച്ച് തല്ലി ഒന്നും ഇവന്മാർക്ക് ശീലമില്ല... നേരെ കൊന്നാണ് ശീലം....പക്ഷേ എനിക്ക് നിന്നെ കൊല്ലണ്ട... നീ കരയണം.... അലറി കരയണം.... എന്നിട്ടും നിന്നെപ്പോലെ അവന്മാരെ ഓരോന്നിനെയും ഇവിടെ എത്തിക്കണം.... അവൾ ഉണ്ടല്ലോ,,, നിന്റെ ഏട്ടന്റെ ഭാര്യ... അവളുടെ മുന്നിൽ വെച്ച് നിന്നെയൊക്കെ ഇഞ്ചിഞ്ചായി ഇല്ലാതാക്കണം എനിക്ക്....


 അവൾ വേദനിക്കുന്നത് കണ്ടു നിങ്ങളോരോരുത്തരും ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിസ്സഹായരായി കിടക്കുന്നത് എനിക്ക് കാണണം.... എല്ലാം കഴിഞ്ഞു അവസാനം മാത്രമേ നിന്നെയൊക്കെ ഞാൻ കൊന്നു തള്ളുകയുള്ളൂ... നിന്റെയൊക്കെ വേർപാടിൽ നെഞ്ചു പൊട്ടി കരയുന്ന അവളെ കണ്ടു എനിക്കൊന്നു മനസ്സറിഞ്ഞു ചിരിക്കണം...."


" നേരെ  നിന്ന് തോൽപ്പിക്കാൻ കഴിയാത്തതു കൊണ്ട് ചതിച്ച് തോൽപ്പിക്കാൻ നോക്കുകയാണ് അല്ലേടാ.... "


 എന്ന് ചോദിച്ചു കൊണ്ട് മുന്നോട്ട് ഓടിക്കയറിയ ഷാദി നദീറിന്റെ കോളറയിൽ കുത്തിപ്പിടിച്ച് അവന്റെ മുഖമടക്കി ഒന്ന് കൊടുത്തതും പെട്ടെന്ന് വായുവിൽ ചീറി വന്ന പൈപ്പിന്റെ അടിയേറ്റ്  ഷാദി പിന്നിലേക്ക് വേച്ച് നിന്നു... വേദനകൊണ്ട് നെറ്റിയിൽ കൈ അമർത്തി അവൻ മുന്നോട്ടേക്ക് നോക്കി.... 


 അടിയേറ്റ് പൊട്ടിയ നെറ്റിയിൽ നിന്നും ഉള്ള രക്തം ചെറുതായി അവന്റെ കണ്ണിന്റെ ഭാഗത്തേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു.... *ഷാദീ....* എന്ന് അലറി വിളിച്ചു കൊണ്ട് ഫിനു അവന്റെ അടുത്തേക്ക് ഓടിവരാൻ നിന്നതും ഫാരിസ് അവളെ ബലമായി പിടിച്ചു വലിച്ച് ഒരു റൂമിൽ ഇട്ടു പൂട്ടി....


" നദീറിന്റെ ദേഹത്ത് വെച്ച് കൈ ഇനി അവന് വേണ്ട.... തല്ലി ഒടിക്കെടാ.... "


 പിന്നിൽ നിന്ന കിങ്കരന്മാരെ നോക്കി  അവൻ അലറി.... അതുകേട്ടതും മുന്നിലേക്ക് വന്നു നിന്ന ഗുണ്ടകളിൽ ഒരുത്തൻ തന്റെ കയ്യിലെ പൈപ്പ് ഷാദിയുടെ മുഖം ലക്ഷ്യമാക്കി വീശി...  വേദന കൊണ്ട് പുളയുന്നതിനിടയിലും  ഷാദി തന്റെ നേരെ വന്ന പൈപ്പ് ഇടത്തെ കൈ കൊണ്ട് തടഞ്ഞു നിർത്തി....  പക്ഷേ ചീറി വന്ന മറ്റൊരു പൈപ്പ് അവന്റെ വലതു കയ്യിൽ ആഞ്ഞു പതിച്ചു....


"ആഹ്ഹ്ഹ്..."


 വേദന കൊണ്ട് പുളഞ്ഞ ഷാദിയുടെ കൈ തടഞ്ഞു നിർത്തിയ പൈപ്പിൽ നിന്നും വേർപ്പെട്ടു.... അത് കണ്ടതും നദീർ ചിരിച്ചുകൊണ്ട് മുന്നോട്ടു കയറിവന്നു അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.... പിന്നിലേക്ക് നീങ്ങി പോയ ഷാദി ബാലൻസ് കിട്ടാതെ പിന്നിലേക്ക് മറിഞ്ഞു....


 തന്റെ മുഖം നിലത്ത് അടിച്ച് ചിതറാൻ പോവുകയാണെന്ന് മനസ്സിലായതും അവൻ കണ്ണുകൾ ഇറുക്കി അടച്ചു... പക്ഷേ നിലം പതിക്കുന്നതിനു മുൻപേ തന്നെ ആരോ പിടിച്ചു നിർത്തിയതായി അവനു തോന്നി.... നെറ്റിയിലെ മുറിവിൽ നിന്ന് ഒലിച്ച രക്തം കാരണം കണ്ണുകൾ ശരിയായി തുറക്കാൻ പറ്റാതെ ഷാദി പതിയെ അത് ആരാണെന്ന് നോക്കി... താൻ ബലിഷ്ഠമായ ആരുടെയോ നെഞ്ചിൽ വീണു കിടക്കുകയാണെന്ന് അവൻ മനസ്സിലാക്കി....


 പണിപ്പെട്ട് കൊണ്ടവൻ കണ്ണുകൾ വലിച്ചു തുറന്നു നോക്കിയപ്പോൾ തന്റെ മുൻപിൽ ജ്വലിച്ചു നിൽക്കുന്ന നക്ഷത്രങ്ങൾ കണ്ടു... അതിനു പിന്നിൽ IPS എന്ന് ആലേഖനം ചെയ്തതും....


*DEPUTY COMMISSIONER IJAS IBRAHIM *


 ഷാദിയുടെ ചുണ്ടുകൾ ആ ആളുടെ നെഞ്ചിലെ നെയിം പ്ലെറ്റിൽ ഉള്ള നാമം ഉരുവിട്ടു... ഇജാസിന്റെ ചുമലിലേക്ക് വീണ ഷാദിയെ അവൻ നേരെ നിർത്തി...


*"ശാദീ.... "*


 അവനെ കണ്ടതും പിന്നിൽ നിന്നും ഇഷുവും ഷാഹിയും അവന്റെ അടുത്തേക്ക് ഓടി വന്നു.... രക്തമൊഴുകുന്ന മുഖത്തോടെ നിൽക്കുന്ന അവനെ കണ്ടതും ഷാഹിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി....


 പിന്നെ അവിടെ നടന്നത് ഒരു ഒന്നൊന്നര ഫൈറ്റ് തന്നെ ആയിരുന്നു.... ഷാഹിയുടെയും ഇജാസിന്റെയും കയ്യിൽ നിന്ന് കണക്കിന് വാരിക്കൂട്ടി തളർന്ന് നിൽക്കുന്ന നദീറിന്റെ കവിളിൽ ഇജാസ് തട്ടി...


" എന്താടാ... ഇനിയും നീ കാശ് കൊടുത്ത് ഇറക്കിയ ആരെങ്കിലും ബാക്കിയുണ്ടോ...? "


 അതിനു മറുപടിയായി അവന്റെ നാവിൽ വന്നത് പച്ചത്തെറി ആയിരുന്നെങ്കിലും ഉള്ളിലുള്ള ഭയം കാരണം അവൻ മിണ്ടാതെ നിന്നു....


"ഇശൂ... ഒന്നിങ്ങോട്ടു വാ...."


 പിന്നിലേക്ക് നോക്കി ഇജാസ് വിളിച്ചപ്പോൾ അവൾ അവന്റെ അടുത്തേക്ക് ചെന്നു....


" നീ എന്നോട് മുൻപൊരിക്കൽ ഒരു കാര്യം പറഞ്ഞില്ലായിരുന്നോ...? ഇവനെ ഇതുപോലെ നിന്റെ കണ്മുന്നിൽ കിട്ടിയാൽ എന്തോ ഒരു സമ്മാനം കൊടുക്കണം എന്ന്.... "


" എപ്പോൾ.....? "


 അവൻ ചോദിച്ചത് മനസ്സിലാവാതെ അവൾ അതും ചോദിച്ചു ഷാഹിയേ നോക്കി.... ഇജാസ് എന്താണ് പറഞ്ഞു വരുന്നത് എന്ന് മനസ്സിലാക്കിയ ഷാഹി ചിരി അടക്കി പിടിച്ചു....


"എടി മുൻപ്...."


" ആ.... ഇപ്പൊ ഓർമ്മ വന്നു.... "


 അവൾ ഒരു ചിരിയോടെ പറഞ്ഞു....


" ആ... വേണേൽ ഇപ്പോ ഒന്ന് കൊടുത്തോ... "


 ഇജാസ് പറഞ്ഞു തീർന്നതും  അവളുടെ കൈ നദീറിന്റെ കവിളിൽ ആഞ്ഞു പതിച്ചു.... അടി കൊണ്ടതും കവിളിൽ കൈവെച്ച് അവൻ പകയോടെ അവളെ നോക്കി... അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവൾ ഷാഹിയുടെ അടുത്തേക്ക് നീങ്ങി നിന്നു.... അപ്പോഴേക്ക് ഷാദി ഫിനുവിനെയും കൊണ്ട് അവരുടെ അടുത്തേക്ക് വന്നു...


 ഇശുവിനെ കണ്ടതും ഫിനു ഓടിവന്നു അവളെ കെട്ടിപ്പിടിച്ചപ്പോൾ അവൾ ഫിനുവിനെ ആശ്വസിപ്പിച്ചു....


" തൽക്കാലം ഞാൻ നിന്റെ പേരിൽ ആക്ഷൻ ഒന്നും എടുക്കുന്നില്ല.... കാരണം നിന്നെ ജയിലിൽ കൊണ്ടിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്ക് നന്നായി അറിയാം.... അതുകൊണ്ട് ഇത് ഇവിടം വച്ച് നിർത്തിയില്ലെങ്കിൽ ബാക്കി അപ്പോൾ പറയാം... "


 ഇജാസ് പറഞ്ഞു നിർത്തിയപ്പോൾ അവരൊക്കെ അവിടുന്ന് തിരിഞ്ഞു നടന്നു....


" നീ ഇപ്പോൾ ഇവളെ രക്ഷിച്ചു... പക്ഷേ നീ ഒന്നോർത്തോ.... കിട്ടിയത് തിരിച്ച് രണ്ടിരട്ടിയായി കൊടുക്കുന്നവനാണ് ഞാൻ.... എന്റെ ദേഹത്ത് നീയൊക്കെ കൈ വെച്ചിട്ടുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഞാൻ അതിനൊക്കെ പകരം വീട്ടിയിരിക്കും...."


 അത് കേട്ടതും പല്ലുകൾ ഞെരിച്ചു കൊണ്ട് പിന്നിലേക്ക് തിരിഞ്ഞ് ഇജാസ് ഒരു കൊടുങ്കാറ്റ് പോലെ അവന് നേരെ കുതിച്ചു... നദീറിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് പിന്നിലേക്ക് നീക്കി കൊണ്ടുവന്നു ചുമരിലേക്ക് അടുപ്പിച്ചു നിർത്തി... അതിനുശേഷം അവന്റെ നെഞ്ചിലേക്ക് ആഞ്ഞടിച്ചു....


"ആഹ്ഹ്ഹ്ഹ്...."


 വേദനകൊണ്ട് പുളഞ്ഞ നദീർ തല ഉയർത്തി നോക്കിയതും സർവീസ് പിസ്റ്റൽ എടുത്ത് ഇജാസ് അവന്റെ തലയ്ക്കു നേരെ ചൂണ്ടി...


" വേണ്ടാ.... "


 വിറച്ചുകൊണ്ട് അവൻ പറഞ്ഞു...


 അതേസമയം തന്നെ ഗൺ ലോഡ് ചെയ്തുകൊണ്ട് ഇജാസ് ട്രിഗറിൽ വിരലമർത്തി....


"വേണ്ട.... ഞാൻ ഇനി ഒന്നിനും വരില്ല..."


 മരണ ഭയത്തോടെ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് നദീർ അലറിയതും എല്ലാവരെയും നടുക്കിക്കൊണ്ട് അവിടെ ഒരു വെടിയൊച്ച ഉയർന്നു... ബുള്ളറ്റ് അവന്റെ ചെവിയെ തൊട്ടുരുമ്മി എന്ന രീതിയിൽ ചുമരിലേക്ക് തുളഞ്ഞുകയറി.. ചുമരിൽ നിന്നും തെറിച്ച പൊടി പടലങ്ങൾ അവന്റെ പിൻഭാഗത്ത് നിറഞ്ഞു...


 ഇനി നിന്റെ നിഴൽ വെട്ടം എങ്ങാനും എന്റെ പെങ്ങളുടെ നേരെ വീണാൽ ഇപ്പോൾ ഭിത്തിയിൽ തുളഞ്ഞു കയറിയ ഈ ബുള്ളറ്റ് അന്ന് നിന്റെ തലയിലൂടെയാവും തുളഞ്ഞു  കയറുക..."


 അത്രയും പറഞ്ഞ് ഗൺ തിരികെ വെച്ച് ഇജാസ് അവനെ നോക്കി....അവൻ തിരിഞ്ഞു പുറത്തേക്ക് നടന്നു.... കൂടെ ഇഷുവും ഫിനുവും...ഷാദിയെ കൂട്ടി ഷാഹി തിരിഞ്ഞു നടന്നതും ഷാഹിയുടെ പള്ളിയിലേക്ക് ഒരു കത്തി ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു....


----------------------------------------------


അവൻ തിരിഞ്ഞു പുറത്തേക്ക് നടന്നു.... കൂടെ ഇഷുവും ഫിനുവും...ഷാദിയെ കൂട്ടി ഷാഹി തിരിഞ്ഞു നടന്നതും ഷാഹിയുടെ പള്ളിയിലേക്ക് ഒരു കത്തി ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


"ആഹ്ഹ്ഹ്..."


 ഷാഹിക്കയുടെ അലർച്ചയും ഒപ്പം തന്നെ ഷാദിയുടെ *ഇക്കാ...* എന്നുള്ള വിളിയും കേട്ട് ഞാനുംഫിനുവും കാക്കുവും തിരികെ അകത്തേക്ക് ഓടി പോയപ്പോൾ  കണ്ടത് ചോരയിൽ കുളിച്ച് നിൽക്കുന്ന ഇക്കാനെയും ഇക്കാനെ വെപ്രാളത്തോടെ പിടിച്ചു നിൽക്കുന്ന ഷാദിയെയും ആണ്....


 തലയിൽ ഭാരമുള്ള എന്തോ ഒന്ന് വന്ന് പതിച്ച പ്രതീതി ആയിരുന്നു എനിക്ക്... ഒരു നിമിഷം എന്ത് വേണമെന്ന് മനസ്സിലാവാതെ നിന്നു... കത്തിയും കയ്യിൽ പിടിച്ച് നിൽക്കുന്ന നദീറിനെ കണ്ടപ്പോൾ അവനെ ജീവനോടെ കുഴിച്ചുമൂടാൻ തോന്നി എനിക്ക്....


"ഷാഹിക്കാ...."


 പെട്ടെന്ന് എന്തോ ബോധം വന്നത് പോലെ ഞാൻ കരഞ്ഞു കൊണ്ട് ഇക്കാന്റെ അടുത്തേക്ക് ഓടി പോയി....  കാക്കു നദീറിനെ പിടിക്കാൻ ശ്രമിച്ചു എങ്കിലും അവൻ പിന്നിലെ ഡോർ വഴി ഓടി രക്ഷപ്പെട്ടു...


"ഷാഹീ...."


കാക്കു ഞങ്ങളുടെ അടുത്തേക്ക് വേഗം വന്നു....


"ഇക്കാ... ഷാഹിക്കാ..."


 ഞാൻ കരയാൻ തുടങ്ങി... വേദന കൊണ്ട് പുളയുമ്പോഴും ഞങ്ങളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട് പാവം... എന്റെ കയ്യിൽ മുറുകെ പിടിച്ചപ്പോൾ ഞാൻ ഇക്കാന്റെ മുഖത്തേക്ക് നോക്കി.... എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല....


"വാ... നമുക്ക് ഹോസ്പിറ്റലിൽ പോവാം..."


 കണ്ണു തുടച്ചു കൊണ്ട് കാക്കു പറഞ്ഞു... കാറിൽ കയറിയപ്പോൾ ഇക്കാന്റെ തല എന്റെ മടിയിൽ വച്ച് തന്നു.... രക്തം നിൽക്കാതെ ഒഴുകുന്നുണ്ട്... എത്ര പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും ഒട്ടും അനുസരണ ഇല്ലാതെ എന്റെ കണ്ണ് നിറഞ്ഞു വരുന്നുണ്ട്.... എന്റെ ഇക്കാക്ക് വല്ലതും സംഭവിച്ചാൽ പിന്നെ അവന്റെ വിധി നടപ്പിലാക്കുന്നത് ഞാനായിരിക്കും.... പച്ചയോടെ കത്തിക്കും ഞാനവനെ....


 ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ ഇക്ക എന്റെ കയ്യിൽ പിടിച്ചു.... വിറക്കുന്ന കൈകളോടെ ഇക്ക എന്റെ കണ്ണീർ തുടച്ചു തന്നു എന്നെ നോക്കി പുഞ്ചിരിച്ചു...


"ഇ... ശൂ... നീയിങ്ങനെ... കരയാതെ..."


 വിക്കി വിക്കി ഇക്ക അത്രയും പറഞ്ഞു ഒപ്പിച്ചപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി....


" മതി ഇക്കാ... ഇനി അധികം സംസാരിക്കേണ്ട.... "


 എന്ന് ഞാൻ പറഞ്ഞതും ഇക്ക എന്റെ കവിളിൽ തലോടി....


"ചിലപ്പോൾ... എനിക്ക്... ഇനി നിന്നോട്... സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലോ..."


 അത് കേട്ടതും ഞാൻ ഇക്കാന്റെ വായപൊത്തി....


* * * * * * * * * * * * * * * * * * * * * * * *


ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ തകർന്ന അവസ്ഥയിൽ ഇരിക്കുന്ന പെങ്ങളെ കണ്ടതും ഇജാസിന്റെ ചങ്ക് പിടഞ്ഞു....ഇജാസിന്റെ നിർദേശ പ്രകാരം ഷാദിയുടെ മുറിവ് ഡ്രെസ് ചെയ്യാൻ അവനും ഫിനുവും പോയിരുന്നു....


"ഇശൂ...."


അവളുടെ ഷോൾഡറിൽ കൈ വെച്ച് അവൻ വിളിച്ചു....പക്ഷെ അവളുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല...അവൾ മരവിച്ച അവസ്ഥയിൽ ആയിരുന്നു...


"ഇശൂ..."


അവൻ വീണ്ടും അവളെ കുലുക്കി വിളിച്ചപ്പോൾ അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കരയാൻ തുടങ്ങി...


"കാക്കൂ...എന്റെ ഷാഹിക്ക....ഇക്കാക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..."


"എന്താ മോളെ ഇത്....നീ ഇങ്ങനെ കരയല്ലേ....അവനൊന്നും സംഭവിക്കില്ല... നീ പ്രാർത്ഥിക്ക്....അല്ലാതെ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ചിന്തിച്ച് കൂട്ടാതെ..."


"അവനെ വെറുതെ വിടരുത് കാക്കൂ... അവൻ കാരണം എന്റെ ഇക്കാക്ക് എന്തെങ്കിലും വേദന വന്നിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി വേദന അവൻ അനുഭവിക്കണം....കൊല്ലാതെ കൊല്ലണം അവനെ...."


"നീ സമാധാനിക്ക്....വാ...ആ ചെയറിൽ ഇരിക്ക്..."


അവൻ അവളെ പിടിച്ചെഴുന്നേല്പിച്ച് കൊണ്ട് പറഞ്ഞു....


* * * * * * * * * * * * * * * * * * * * * * * *


ഞങ്ങളുടെ ഉപ്പയും ഉമ്മയും ഒക്കെ എത്തിയിരുന്നു....ഞാൻ ഒരാൾ കാരണം ആണല്ലോ ഇക്കാക്ക് ഇതൊക്കെ സംഭവിച്ചത് എന്നാലോചിക്കുമ്പോൾ തകർന്ന് പോകുവാണ് ഞാൻ....പെട്ടെന്ന് ഒരു ഡോക്റ്റർ പുറത്തേക്ക് വന്നതും ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി...


"ഡോക്റ്റർ...ഷാഹിക്ക്...." -കാക്കൂ


"സെർ ഒന്ന് കൂടെ വരൂ..."


ഡോക്റ്റർ കാക്കൂവിനോട് അതും പറഞ്ഞു നടന്നു...


"കാക്കൂ...ഞാനും കൂടെ വരാം..."


"വേണ്ട ഇശൂ...നീ ഇവിടെ നിൽക്ക്..."


"പ്ലീസ് കാക്കൂ...ഇവിടെ ഇങ്ങനെ ഒന്നും അറിയാതിരുന്നാൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ല...."


"അവരെ കൂടെ കൂട്ടിക്കോളൂ..."


ഡോക്റ്ററുടെ സമ്മതം കിട്ടിയപ്പോൾ കാക്കൂ എന്റെ കയ്യിൽ പിടിച്ചു നേരെ ഡോക്റ്ററുടെ കൂടെ ക്യാബിനിലേക്ക് പോയി....


"ഇരിക്കൂ...."


ക്യാബിനിലേക്ക് കയറിയതിന് ശേഷം ഡോക്റ്റർ ചെയർ കാണിച്ച് ഞങ്ങളോട് പറഞ്ഞപ്പോൾ ഞങ്ങൾ ചെയറിൽ ഇരുന്ന് ഡോക്റ്ററെ നോക്കി...


"സീ മിസിസ് ഷാഹിൽ,,,താൻ കുറച്ചൂടെ ധൈര്യത്തോടെ ഇരിക്കണം...ഇങ്ങനെ തകർന്ന് പോകാൻ പാടില്ല...ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എന്താണെങ്കിലും തനിക്ക് അത് ആക്സെപ്റ്റ് ചെയ്യാൻ കഴിയണം..."


ഡോക്റ്റർ ആദ്യം തന്നെ അതൊക്കെ പറഞ്ഞപ്പോൾ ഞാൻ കാക്കൂനെ നോക്കിയെങ്കിലും അവൻ എനിക്ക് മുഖം തരാതെ ഡോക്റ്ററെ തന്നെ നോക്കി ഇരിക്കുവാണ്....


"ഷാഹിലിന്റെ അവസ്ഥ മോശമാണ്.... മുറിവ് നല്ല ആഴത്തിൽ തന്നെ ഉണ്ട്.... 48 മണിക്കൂർ കഴിയാതെ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയില്ല....കുത്തിയ ആൾ നല്ല ശക്തിയായി കുത്തിയെന്ന് മാത്രമല്ല.... അവിടെ വെച്ചു തന്നെ കത്തി തിരിച്ചിട്ടും ഉണ്ട്...


ഒരു ഓപ്പറേഷൻ കഴിഞ്ഞു...എങ്കിലും കാര്യമായി ഒരു പുരോഗതി പറയാൻ ഇല്ല എന്നതാണ് സത്യം....എത്രയും പെട്ടെന്ന് ഷാഹിലിന് ബോധം വരണം.... അല്ലെങ്കിൽ അത് കൂടുതൽ അപകടം ആണ്....


പെട്ടെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ഷോക്ക് ആവേണ്ട എന്ന് കരുതിയാണ് എല്ലാം മുൻകൂട്ടി പറയുന്നത്.... താൻ പാതി ദൈവം പാതി എന്നാണല്ലോ.... ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിക്കും....ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്.... പ്രാർത്ഥിക്കുക....മനസുരുകി പ്രാർത്ഥിക്കുക....ദൈവം കൈ വിടില്ല..."


ഡോക്റ്ററുടെ ക്യാബിനിൽ നിന്നിറങ്ങി ഞാൻ ആർക്കും മുഖം കൊടുക്കാതെ വാഷ് റൂമിലേക്ക് പോയി.... എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനൊരു പരീക്ഷണം എന്നെനിക്ക് അറിയില്ല....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ദിവസങ്ങൾ കഴിഞ്ഞു എങ്കിലും ഇക്കാക്ക് ബോധം വന്നില്ല.... എന്റെ മനസ്സിന്റെ താളം തെറ്റുമോ എന്നു പോലും തോന്നിപ്പോയി എനിക്ക്... അത്രയും വല്ലാതായിരുന്നു ഞാൻ.... എന്റെ ജീവനും ജീവിതവും എല്ലാം ഇക്കയാണെന്ന് ഈ ദിവസങ്ങൾ കൊണ്ട് ഞാൻ മനസ്സിലാക്കി...


"ആർക്കെങ്കിലും പെഷ്യന്റിനെ കാണാൻ കയറാം..."


ഒരു നേഴ്‌സ് വന്നു പറഞ്ഞതും ഒരാളെയും ഒന്ന് നോക്കാൻ പോലും നിൽക്കാതെ ഞാൻ പെട്ടെന്ന് തന്നെ അകത്തേക്ക് കയറി ഇക്കാന്റെ അടുത്ത് പോയി നിന്ന് പതിയെ ഇക്കാന്റെ മുടിയിലൂടെ വിരലോടിച്ചു....


"ഇക്കാ...ഇഷുവാണ് വന്നിരിക്കുന്നത്.... എത്ര ദിവസമായി എല്ലാവരും ഇക്ക ഒന്ന് കണ്ണ് തുറക്കുന്നത് കാത്തിരിക്കുന്നു എന്നറിയുമോ.... എല്ലാവരും ഇക്കാന്റെ കാര്യം ഓർത്ത് എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് അറിയുമോ....


പെട്ടെന്ന് കണ്ണ് തുറക്ക് ഇക്കാ... എന്നിട്ട് എന്റെ പഴയ ഷാഹിക്കയായി പെട്ടെന്ന് വാ....ഇനിയും എനിക്ക് വയ്യ ഇങ്ങനെ നീറി നീറി കഴിയാൻ..."


എന്നൊക്കെ പറഞ്ഞു ഞാൻ ഇക്കാന്റെ നെറ്റിയിൽ എന്റെ ചുണ്ട് പതിപ്പിച്ചതും ഒട്ടും പ്രതീക്ഷിക്കാതെ ഇക്ക എന്റെ കയ്യിൽ മുറുകെ പിടിച്ചതും ഒരുമിച്ചായിരുന്നു....


----------------------------------------------


______________________________


എന്നൊക്കെ പറഞ്ഞു ഞാൻ ഇക്കാന്റെ നെറ്റിയിൽ എന്റെ ചുണ്ട് പതിപ്പിച്ചതും ഒട്ടും പ്രതീക്ഷിക്കാതെ ഇക്ക എന്റെ കയ്യിൽ മുറുകെ പിടിച്ചതും ഒരുമിച്ചായിരുന്നു....


 ഞാൻ ഞെട്ടലോടെയും അതിലുപരി അത്ഭുതത്തോടെയും ഇക്കാനെ നോക്കിയപ്പോൾ കണ്ണുതുറക്കാൻ ഒരു ശ്രമം നടത്തുന്നുണ്ട്.... പെട്ടെന്ന് എന്തോ ബോധോദയം വന്നത് പോലെ ഞാൻ സിസ്റ്റർ എന്ന് വിളിച്ചുകൂവി....


 എന്റെ വിളി കേട്ട് സിസ്റ്റർ ഓടി വന്നതും ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.... കേട്ട പാതി കേൾക്കാത്ത പാതി നഴ്സ് ഇക്കാനെ ഒരു നോട്ടം നോക്കിക്കൊണ്ട് പുറത്തേക്കോടി.... തിരികെ വരുമ്പോൾ ഡോക്ടറും ഉണ്ടായിരുന്നു കൂടെ....


 ഡോക്ടർ വന്നപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി.... എന്റെ മുഖത്തെ പുഞ്ചിരി കണ്ടതും എല്ലാവരും എന്റെ ചുറ്റും കൂടി.... ഒരുപാട് ചോദ്യങ്ങൾ കൊണ്ട് അവർ എന്നെ മൂടിയപ്പോൾ ഞാൻ ഇക്കാന്റെ ഉമ്മയെ കെട്ടിപ്പിടിച്ച് സംഭവം പറഞ്ഞു....


 അത് കേട്ടപ്പോൾ ആണ് എല്ലാവർക്കും സമാധാനമായത്.... ഡോക്ടർ പുറത്തേക്ക് വന്നപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി....


" ഹി ഈസ് ഓൾറൈറ്റ്... ഡോണ്ട് വറി... "


" ഞങ്ങൾ അവനെ കയറി കണ്ടോട്ടെ ഡോക്ടർ.... "


"Sure.... പക്ഷേ അധികം സ്ട്രെയിൻ കൊടുക്കരുത്...."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


കുറെ ദിവസം ആയി ഞാൻ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് എന്ന് ഡോക്റ്റർ പറഞ്ഞതും ഞാൻ ഞെട്ടി....കുഴപ്പം ഒന്നുമില്ല...റൂമിലേക്ക് ഇന്ന് തന്നെ മാറ്റാമെന്ന് പറഞ്ഞു ഡോക്റ്റർ പോയി...


കഴിഞ്ഞ സംഭവങ്ങൾ ഒക്കെ ഓർത്ത് കിടക്കുമ്പോൾ ആയിരുന്നു എന്റേം ഇശുവിന്റേം ഉപ്പയും ഉമ്മയും കയറി വന്നത്....എന്നെ കണ്ടതും ഉമ്മ എന്റെ അടുത്തേക്ക് വന്നു കരയാൻ തുടങ്ങി... 


"എന്താ ഉമ്മാ...എന്തിനാ കരയുന്നത്...."


"എത്ര ദിവസമായെടാ നീ ഈ കിടപ്പ്...."


എന്ന് പറഞ്ഞു ഉമ്മ എന്റെ മുടിയിലൂടെ വിരലോടിച്ചു....


"ഒന്നും പറ്റിയില്ലല്ലോ ഉമ്മ... കരയാതിരിക്ക്...."


ഞാൻ അത് പറഞ്ഞതും ഉമ്മ എന്നെ നോക്കി പുഞ്ചിരിച്ചു...


ഉപ്പയും ഉമ്മയും പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഇശുവിന്റെ ഉപ്പയും ഉമ്മയും എന്റെ അടുത്തേക്ക് വന്നത്....ഉമ്മാന്റെയും കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്....


"ആഹാ...നിങ്ങളും കരച്ചിലാണോ..."


"ഞങ്ങളുടെ മോള് കാരണം മോന് ഇതൊക്കെ സംഭവിച്ചത് എന്നോർക്കുമ്പോൾ...."


ഉപ്പ പറഞ്ഞു പൂർത്തിയാക്കാൻ ആവാതെ നിർത്തി....


"എന്താ ഉപ്പാ ഇത്...? നിങ്ങളുടെ മോള് ആണെങ്കിൽ എന്റെ ഭാര്യ കൂടെ അല്ലെ.. അവൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ അവൾടെ കൂടെ നിൽക്കുവല്ലേ വേണ്ടത്...അവൾ കാരണം ആണ് എനിക്ക് ഇതൊക്കെ സംഭവിച്ചത് എന്ന് ഞാൻ ചിന്തിക്കുന്നില്ല...നിങ്ങളും അങ്ങനെ പറയരുത്...."


അവരും പുറത്ത് പോവേണ്ട താമസം ഇജാസും നിച്ചുവും ഷാദിയും കയറി വന്നു...നിച്ചുവിന്റെ കണ്ണൊക്കെ നിറഞ്ഞു വന്നിട്ടുണ്ട്...


"ഷാഹിക്കാ..."


എന്ന് വിളിച്ചു ഷാദി അടുത്തേക്ക് വന്നതും ഞാനൊന്ന് അവനെ നോക്കി ചിരിച്ചു....


"എന്തോന്നെടാ....ഇന്ന് എല്ലാവരും കരച്ചിലോട് കരച്ചിൽ ആണല്ലോ... ഇതൊക്കെ കണ്ടാൽ ഞാൻ അങ്ങ് തട്ടിപ്പോയത് പോലെ ഉണ്ടല്ലോ..."


എന്ന് ഞാൻ പറഞ്ഞതും അത്രയും നേരം സെന്റി മൂഡിൽ നിന്നവന്മാർ എന്നെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി.... 


"നിന്നെ റൂമിലേക്ക് മാറ്റിക്കോട്ടെ.... നിന്റെ പല്ല് മുഴുവൻ അടിച്ചു താഴെ ഇട്ട് തരാം..." -ഇജാസ്


"ഹേയ് ഡോണ്ടു.... ഞാൻ പാവമല്ലേ അളിയാ..."


എന്നും ചോദിച്ച് ഞാൻ ചിരിച്ചു....


"അയ്യോ...പാവം...ഇത്രയും ദിവസം എല്ലാവരെയും തീ തീറ്റിച്ചതും പോരാ.... എന്നിട്ടും അവന്റെയൊരു ഡയലോഗടി.."


നിച്ചു അതും പറഞ്ഞു എന്നെ ഉറ്റു നോക്കിയപ്പോൾ ഞാൻ അവനെ നോക്കി സൈറ്റടിച്ച് കാണിച്ചു....


"ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ ഇക്കാ.." -ഷാദി


"ഇല്ലെടാ...ഇനി നിങ്ങൾ പറഞ്ഞു കുഴപ്പിക്കാതെ നിന്നാൽ മതി.... അല്ല നിച്ചു...എന്റെ അനിയത്തി വന്നില്ലേ...?"


"അവൾ പുറത്തുണ്ട്....മോളും ഉണ്ട്..."


അവര് തിരിഞ്ഞു നടന്നപ്പോൾ ഞാൻ ഇജുവിനെ വിളിച്ചതും അവൻ തിരിഞ്ഞു നോക്കി...


"നിന്റെ പെങ്ങളെയും വിട്ടേക്ക് ഇങ്ങോട്ട്.. ഞാൻ പറഞ്ഞിട്ടാണെന്ന് പറയണ്ട..."


"ഓഹോ...ആയിക്കോട്ടെ..."


എല്ലാവരും എന്നെ വന്നു കണ്ടിട്ടും അവളെ കാണാഞ്ഞതിൽ എനിക്ക് നല്ല വിഷമം ഉണ്ട്...കണ്ണ് തുറന്നപ്പോൾ മുന്നിൽ കാണാൻ കൊതിച്ചത് അവളെയാണ്...ബോധം വരുന്ന സമയത്ത് അവൾ എന്റെ അടുത്ത് ഉള്ളത് പോലെ തോന്നിയിരുന്നു... പക്ഷെ കണ്ണ് തുറന്നപ്പോൾ ഡോക്റ്ററും നേഴ്‌സും മാത്രമേ ഉണ്ടായിരുന്നുള്ളൂ....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


അവരൊക്കെ ഇക്കാനെ കണ്ടിറങ്ങാൻ വേണ്ടി വെയിറ്റ് ചെയ്ത് ഇരിപ്പാണ് ഞാൻ....


"ചെപ്പൂ.... നീ മോളേയും കൂട്ടി അകത്തേക്ക് ചെല്ല്....ഷാഹി അന്വേഷിച്ചു...."


പുറത്തിറങ്ങി വന്നപ്പോൾ നിച്ചൂക്ക പറയുന്നത് കേട്ടതും ഞാൻ കാക്കൂനെ നോക്കി....


"ഇശൂ....നീ കൂടെ അവളുടെ കൂടെ പൊക്കോ...."


എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായത് പോലെ കാക്കൂ പറഞ്ഞു... 


"ഷാഹിക്ക എന്നെ ചോദിച്ചില്ലേ...."


അതിന് അവൻ ഇല്ലെന്ന് തലയാട്ടിയപ്പോൾ എനിക്ക് സങ്കടം വന്നു....ഇപ്പോൾ കയറി കാണേണ്ട എന്ന് തോന്നി എങ്കിലും ചെപ്പൂ എന്റെ കയ്യിൽ മിന്നു മോളെ തന്നിട്ട് വാ എന്നും പറഞ്ഞു അകത്തേക്ക് കയറി....ഞങ്ങൾ അകത്ത് കയറിയപ്പോൾ ഇക്ക കണ്ണടച്ച് കിടപ്പാണ്....


"കാക്കൂ..."


ചെപ്പൂ ഇക്കാന്റെ കവിളിലൂടെ തലോടിയപ്പോൾ ഇക്ക കണ്ണ് തുറന്നു.... 


"ഹാ...നീ ഇവിടെ ഉണ്ടായിരുന്നോ...?"


"പിന്നില്ലാതെ... എന്റെ കാക്കൂ ഇങ്ങനെ കിടക്കുമ്പോൾ എനിക്കവിടെ സമാധാനം കിട്ടുമോ...?"


അത് കേട്ടപ്പോൾ ഇക്ക ഒന്ന് പുഞ്ചിരിച്ചു...


"മിന്നു മോളെവിടെ...?"


ഇക്ക ചോദിച്ചപ്പോൾ ചെപ്പൂ എന്റെ കയ്യിൽ നിന്ന് മിന്നു മോളെ എടുത്തു... എന്നെ അവിടെ കണ്ടെങ്കിലും ഇക്ക പിന്നെ എന്നെ ഒന്ന് നോക്കിയത് പോലുമില്ല...


"മിന്നൂസേ....ഇതാരാണെന്ന് നോക്കിക്കേ..."


അവൾടെ കുഞ്ഞി കയ്യിൽ പിടിച്ച് ഇക്ക പറഞ്ഞതും പെണ്ണ് ഇക്കാനെ നോക്കി ഒരേ ചിരിയാണ്...ഇത്രയും നേരം ഇല്ലാത്ത സന്തോഷം ആണ് അവൾക്ക് ഇക്കാനെ കണ്ടപ്പോൾ....ഞാൻ ബെഡിന്റെ അടുത്ത് പോയി നിന്നെങ്കിലും ചെക്കൻ എന്നെ ഒന്ന് മൈൻഡ് ചെയ്യുന്നത് കൂടിയില്ല....


ഇത്തിരി കഴിഞ്ഞപ്പോൾ ചെപ്പൂ മോളേയും എടുത്ത് പുറത്ത് ഇറങ്ങിയതും ഞാൻ ഇക്കാനെ നോക്കിയെങ്കിലും ചെക്കൻ കണ്ണുമടച്ച് കിടന്നു....അത് കണ്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും ഒന്നിച്ച് കയറി വന്നതും അവിടുന്ന് ഇറങ്ങി വരാൻ നിന്നതും ചെക്കൻ എന്റെ കയ്യിൽ പിടിച്ചു വെച്ചു....


ഞാൻ ഇക്കാനെ നോക്കിയപ്പോൾ ഇപ്പോഴും കണ്ണുമടച്ച് കിടപ്പ് തന്നെയാണ്....ഞാൻ കൈ വിടുവിച്ച് പോകാൻ നിന്നതും വീണ്ടും എന്റെ കൈ പിടിച്ചു വെച്ചു....ഞാൻ ഒന്നൂടെ ചെക്കനെ നോക്കിയപ്പോൾ കണ്ണ് തുറന്ന് എന്നെ നോക്കി കിടപ്പാണ്...


അത് കണ്ടപ്പോൾ ഞാൻ എന്തേ എന്ന മട്ടിൽ പുരികം പൊക്കി കാണിച്ചതും ചെക്കൻ ഒന്നുമില്ലെന്ന മട്ടിൽ ഷോൾഡർ പൊക്കി...ഞാനൊന്ന് തറപ്പിച്ചു നോക്കിയപ്പോൾ ഇക്ക എന്നെ നോക്കി പുഞ്ചിരിച്ചു....


"എന്താ എന്റെ ഭാര്യ ഗൗരവത്തിൽ... എന്നെ കണ്ട് എല്ലാവരും കണ്ണും നിറച്ചു നിൽക്കുമ്പോൾ നീ നിന്റെ ഉണ്ടക്കണ്ണും വെച്ചു നോക്കി പേടിപ്പിക്കുവാണോടി..."


"പിന്നെ ഞാനെന്ത് വേണം....?"


" മുഖം വീർപ്പിച്ചു നിൽക്കാതെ കാര്യം എന്താണെന്ന് പറയ് പെണ്ണേ..."


"എല്ലാവരെയും നിങ്ങൾ അന്വേഷിച്ചു... എന്നിട്ടും ഭാര്യ എന്നൊരുത്തി ഇവിടെ ഉണ്ടെന്ന് നിങ്ങൾക്ക് ഓർമ വന്നില്ലേ....  അത് പോട്ടെന്ന് വെക്കാം...ഇത്രയും നേരം ഞാനിവിടെ വടി പോലെ ഉണ്ടായിട്ടും ഒന്നെന്നെ നോക്കിയത് പോലുമില്ല...."


അത് കേട്ടപ്പോൾ ചെക്കൻ നല്ല ചിരിയാണ്....ഇങ്ങേർക്ക് ഇങ്ങനെ ചിരിക്കാനൊന്നും പാടില്ല....


"അധികം ചിരിക്കേണ്ട... പണി കിട്ടും..."


"ഓകെ ഓകെ..."


അതും പറഞ്ഞു ഇക്ക ചിരി ഒതുക്കി പിടിച്ച് എന്നെ നോക്കി....


"എന്താ ഇത്ര മാത്രം ചിരിക്കാൻ.... അതിന് വേണ്ടിയൊന്നും ഞാൻ പറഞ്ഞില്ലല്ലോ..."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


"ആഹ്...നീയൊന്നും പറഞ്ഞിട്ടുമില്ല.... ഞാൻ ചിരിച്ചിട്ടുമില്ല.... പ്രശ്നം കഴിഞ്ഞില്ലേ...."


"എന്തോന്ന്...?"


"ഹെലോ കുട്ടീ....അധിക സമയം ഇവിടെ നിൽക്കരുത്...ഇയാൾക്ക് അധികം സംസാരിക്കാനും പാടില്ല...കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും..അപ്പോൾ കൺകുളിർക്കെ കണ്ടോളൂ..."


നേഴ്‌സ് പറഞ്ഞത് കേട്ടപ്പോൾ ഞാൻ അവളെ നോക്കി...അവള് അവരെ നോക്കി ഓകെ പറഞ്ഞു ചിരിച്ചതിന് ശേഷം എന്നെ നോക്കി....ഞാനൊട്ടും പ്രതീക്ഷിക്കാതെ എന്റെ കവിളിൽ ഒരു മുത്തം തന്ന് ഓരോട്ടം ആയിരുന്നു പുറത്തേക്ക്....


ഒരു കിസ് കിട്ടിയ സന്തോഷത്തിൽ അവിടെ കിടന്ന് നിർവൃതി അണയുമ്പോഴാണ് നേഴ്‌സ് എന്നെ നോക്കി ആക്കി ചിരിക്കുന്നത് കണ്ടത്... അത് കണ്ടപ്പോൾ എനിക്കാകെ ചടച്ചു... ഛെ...നാണംകെട്ടു....


ഓഹ് പിന്നെ... ഇതിലിപ്പോൾ നാണം കെടാൻ മാത്രം എന്തിരിക്കുന്നു... കണ്ട പെണ്ണിന്റെ കയ്യിൽ നിന്നൊന്നുമല്ലല്ലോ,,, എന്റെ പെണ്ണിന്റെ അടുത്ത് നിന്നല്ലേ കിസ് കിട്ടിയത്....


ഞാനവരെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു കൊടുത്ത് കണ്ണടച്ച് കിടന്നു...കണ്ണടച്ചപ്പോൾ കണ്മുന്നിൽ നിറഞ്ഞു നിന്നത് ആ നദീറിന്റെ മുഖമാണ്....അവൻ കത്തി പിടിച്ചു നിൽക്കുന്ന രംഗമാണ് മനസ് നിറയെ...


ഞാൻ ഇവിടെ നിന്നൊന്ന് എഴുന്നേറ്റോട്ടെ നദീർ....അതിന് ശേഷം ഞാൻ വരുന്നുണ്ട് നിന്നെ ഒന്ന് കാണാൻ.....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഇക്കാക്ക് കുറച്ചു നാൾ റെസ്റ്റ് പറഞ്ഞിരുന്നു....അതൊക്കെ കഴിഞ്ഞു ഇപ്പോൾ ഇക്ക ഓകെ ആയി..... ഇനിയിപ്പോൾ കാക്കൂന്റെ മാരേജാണ് നാളെയും മറ്റന്നാളും...അതും കൂടെ കഴിഞ്ഞു ഓഫീസിൽ റീജോയിൻ ചെയ്യാമെന്ന് പറഞ്ഞിരിക്കുവാണ് ചെക്കൻ....


പിന്നെ ഞാൻ ആണെങ്കിൽ കോളേജിൽ പോകുന്നതൊക്കെ നിർത്തി....ഇപ്പൊ പോകാനൊന്നും ഒരു മൂഡില്ല...അതിന് വേണ്ടി ഇക്കാന്റെയും ബാക്കി ഉള്ളവരുടെയും അടുത്ത് നിന്ന് കണക്കിന് കിട്ടി എങ്കിലും എല്ലാവരേയും ഒന്ന് സോപ്പിട്ട് പതപ്പിച്ച് ഞാൻ അതങ്ങ് നിർത്തി....


വധശ്രമത്തിന് നദീറിനെതിരെ കേസ് ഫയൽ ചെയ്തു എങ്കിലും അവനിപ്പോൾ എവിടെയോ ഒളിവിലാണ്...കാക്കൂ അവനെ തിരഞ്ഞു നടപ്പാണ് ഇപ്പോൾ... ഇക്കയാണെങ്കിൽ അവനെ ഒരു നിയമത്തിനും വിട്ട് കൊടുക്കില്ല എന്നും പറഞ്ഞു....


ഇക്ക അവനെ കൊന്നാൽ അവനെ കൊന്നു എന്ന കാരണം കൊണ്ട് ചെക്കൻ ജയിലിൽ പോവേണ്ടി വരും... അതിലും നല്ലത് കാക്കൂ അവനെ കണ്ടെത്തി കൊണ്ട് പോകുന്നതാണ്....  എന്തായാലും അധിക കാലമൊന്നും അവന് ഒളിച്ചിരിക്കാൻ കഴിയില്ല....


അതൊന്നും കൂടാതെ ഫിനു ഇപ്പോൾ എന്റെ വീട്ടിലാണ് താമസം...മാത്രവുമല്ല,, അച്ചുക്കയും അനുവും ഞങ്ങളുടെ ഭാഗം കൂടിയതും അവിടെ എല്ലാവരും അറിഞ്ഞു....അവളുടെ വീട്ടുകാർ എല്ലാം കൂടെ അറിഞ്ഞപ്പോൾ നല്ല പ്രശ്നം ഉണ്ടാക്കി....അവൾ അവരുടെ കൂടെ പോകാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല... അച്ചുക്കയും അനുവും കൂടെ ഭാഗം മാറിയതോടെ അവർക്കൊന്നും ചെയ്യാൻ കഴിയാതായി....


അതിന് ശേഷം അവരോട് രണ്ടുപേരോടും അവർക്കൊക്കെ നല്ല ദേഷ്യം ഉണ്ടെങ്കിലും അവന്മാർക്ക് രണ്ടിനും അതൊന്നും വല്യ കാര്യമല്ല... ഞങ്ങൾക്ക് ഇതൊക്കെ ഗ്രാസാണ് എന്ന മട്ടിലാണ് നടപ്പ്...ഫാരിക്കാനെ കൂടെ നന്നാക്കാൻ ഉള്ള കഠിന പരിശ്രമത്തിൽ ആണ് അവർ രണ്ടുപേരും ഇപ്പോൾ....


"ഡീ...നീയിത് എന്ത് സ്വപ്നം കണ്ട് ഇരിക്കുവാണ്...നാളെയും മാറ്റന്നാളും എന്റെ  അളിയന്റെ കല്യാണമാണ്... ഇപ്പോൾ തന്നെ ലേറ്റ് ആയി... ഇനിയെപ്പോഴാടി അങ്ങോട്ട് എത്തുന്നത്.. നിനക്കെന്താണ് ബോധമില്ലേ...?"


 ഇനിയും ഇവിടെ നിന്നാൽ ചെക്കന്റെ വായിലിരിക്കുന്നത് ബാക്കി കൂടി കേൾക്കേണ്ടി വരും എന്ന് തോന്നിയപ്പോൾ ഞാൻ വേഗം ബാത്റൂമിലേക്ക് ഓടിക്കയറി...ഞാൻ ഫ്രെഷായി ഇറങ്ങിയപ്പോൾ ഇക്ക റെഡിയായി എന്നെയും വെയിറ്റ് ചെയ്ത് നിൽക്കുവാണ്...


ഞാൻ ഇക്കാനെ നോക്കി ഒന്ന് ചിരിച്ചപ്പോൾ എന്നെ തറപ്പിച്ചു നോക്കി... ഞാൻ കൊഞ്ഞനം കുത്തി കാണിച്ചപ്പോൾ ഇക്ക എന്റെ അടുത്തേക്ക് വന്നു...ഞാൻ ഇക്കാനെ നോക്കാതെ മിററിന്റെ മുന്നിലേക്ക് നിന്ന് തല തുവർത്തി....


🎶"അരികിൽ....

       നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ...

       ഒരു മാത്ര വെറുതെ നിനച്ചു പോയി...         

       ഒരുമാത്ര വെറുതെ നിനച്ചു പോയി"🎶


പാട്ടും പാടി ചെക്കൻ എന്റെ പിന്നിൽ വന്നു നിന്നപ്പോൾ ഞാൻ ഇക്കാന്റെ അഭിമുഖമായി നിന്നു...


"അധികം നിനക്കേണ്ട കേട്ടൊ...  നിനച്ചാൽ ഇന്നത്തെ പോക്ക് ക്യാൻസൽ ആവും...."


അതും പറഞ്ഞു ഞാൻ ഇക്കാന്റെ മൂക്കിൽ പിടിച്ചു വലിച്ചപ്പോൾ ഇക്ക എന്റെ കൈ എടുത്ത് മാറ്റി എന്നെ നോക്കി...


"എന്താണ് ഒരു കള്ള ലക്ഷണം...?"


ഞാനത് ചോദിച്ചപ്പോൾ ചെക്കൻ എന്റെ കൈ രണ്ടും പിന്നിലേക്ക് വെച്ച് എന്നെ ഇക്കാന്റെ അടുത്തേക്ക് ചേർത്തു നിർത്തി...


"വേണ്ട വേണ്ട..."


"എന്ത് വേണ്ടാന്ന്....മിണ്ടാതെ നിന്നോ നീ..."


"ഷാഹിക്കാ വിട്ടെ...ദേ ഡോർ അടച്ചില്ല.."


"ആഹ്...സാരമില്ല...ഇങ്ങോട്ടിപ്പോൾ ആരും വരാൻ പോണില്ല..."


"അത് നിങ്ങളാണോ തീരുമാനിക്കുന്നത്.. ആരേലും വരും ഇക്കാ..."


"വന്നാൽ തന്നെ എന്താടി...നീ എന്റെ ഭാര്യയല്ലേ...അല്ലാതെ കാമുകിയൊന്നും അല്ലല്ലോ..."


"ഇതിനൊരു നാണവുമില്ലേ റബ്ബേ..."


"ഇല്ലെടി...ഒട്ടുമില്ല..."


എന്ന് പറഞ്ഞു ഇക്ക എന്റെ അടുത്തേക്ക് മുഖം കൊണ്ട് വന്ന് എന്റെ അധരത്തിലേക്ക് ഇക്കാന്റെ അധരം ചേർക്കാൻ പോയതും ആരുടെയോ അലർച്ച കേട്ടതും ഒരുമിച്ചായിരുന്നു...


"ആഹ്ഹ്....."


ഞങ്ങൾ രണ്ടും ഒരുപോലെ ഞെട്ടി ഡോറിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ണും പൊത്തി നിൽക്കുന്ന കാക്കുവിനെയും ഫിനുവിനെയും ഷാദിയെയും ആണ് കണ്ടത്...അവരെ കണ്ടപ്പോൾ ഇപ്പോൾ എങ്ങനെ ഇരിക്കണ് എന്ന മട്ടിൽ ഞാൻ ഇക്കാന്റെ മുഖത്തേക്ക് നോക്കിയതും ചെക്കൻ ചമ്മി നാറി ഒരു കണ്ണും അടച്ചു പിടിച്ച് എരിവ് വലിച്ചു നിൽപ്പാണ്....


അത് കണ്ടതും എനിക്ക് ദേഷ്യവും ചിരിയും ഒരുമിച്ച് വന്നു...മലയാളത്തിൽ ആണ് ഞാൻ പറഞ്ഞത് ആരേലും വരുമെന്ന്...അപ്പോൾ കേട്ടില്ല...ഇപ്പോൾ നന്നായി നാണംകെട്ടു.... ഛെ...


"എന്താടാ രണ്ടും ഇങ്ങനെ... ഇതിനൊക്കെ ഇത്തിരി പ്രൈവസി കീപ് ചെയ്യണ്ടേ മക്കളെ..." -കാക്കൂ


"ഇജാസ്ക്കാ...ഒന്നുമില്ലേലും എട്ടും പൊട്ടും തിരിയാത്ത എന്നെ പോലെ ഒരു പയ്യൻ ഇവിടെ ഉണ്ടെന്നെങ്കിലും ഇവർ ഓർക്കണ്ടേ..."


ഷാദി അതും പറഞ്ഞു സങ്കടം അഭിനയിച്ചപ്പോൾ കാക്കൂ അവനെ നോക്കി ചിരിച്ചു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


"നിങ്ങളോടാരാടാ ഇപ്പോൾ ഇവിടേക്ക് കയറി വരാൻ തുടങ്ങിയത്..."


"ഞങ്ങളറിഞ്ഞോ നിങ്ങൾ ഇവിടെ ഡോറും തുറന്ന് വെച്ചു റൊമാൻസ് ആണെന്ന്..."


ഞാൻ അവന്മാരോട് ചോദിച്ചതിന് ഫിനുവാണ് മറുപടി തന്നത്...അവൾ അതും ചോദിച്ച് ആക്കി ചിരിച്ചപ്പോൾ അളിയനും അനിയനും പൊട്ടി ചിരിച്ചു... അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി... അയ്യേ...നാണംകെട്ടു... ഞാൻ ഇശുവിനെ നോക്കിയപ്പോൾ പെണ്ണ് എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്....


"നിങ്ങൾ രണ്ടും എപ്പോഴാടാ വന്നത്...?"


"നിങ്ങളെ മൂന്നിനെയും കയ്യോടെ കൂട്ടികൊണ്ട് പോകാൻ വന്നതാടാ... വന്നപ്പോൾ കണ്ടത് നല്ല കാഴ്ചയും...."


ഞാൻ ഇജാസിനെ നോക്കി ചോദിച്ചതിന് അവൻ അങ്ങനെ മറുപടി തന്നതും ഞാൻ അവന്റെ നടുപ്പുറം നോക്കി ഒരടി കൊടുത്തു....


"ആഹ്...എന്തൊരു വേദന ആണെടാ കോപ്പേ...."


"വേദനിക്കാൻ തന്നെയാടാ തന്നത്.... പറഞ്ഞിട്ടൊക്കെ വന്നൂടെ നിനക്ക്... ഒരു കിസ്സാണ് എനിക്ക് മിസ്സായത്..."


"കൊടുത്തിട്ട് വാടാ കോപ്പേ.... നീ മിസ്സാക്കണ്ട..."


ഞാൻ അവന് മാത്രം കേൾക്കാൻ പാകത്തിൽ അവന്റെ ചെവിയിൽ പറഞ്ഞപ്പോൾ അവൻ എന്നോട് മറുപടി പറഞ്ഞു....


"എന്താണ് രണ്ടും കൂടെ ഒരു സ്വകാര്യം പറച്ചിൽ...?"


"ഒന്നുമില്ല മോളെ...എങ്കിൽ നിങ്ങൾ പെട്ടെന്ന് താഴേക്ക് വരാൻ നോക്ക്..."


ഇശൂ ചോദിച്ചതിന് ഇജാസ് അതും പറഞ്ഞു ഷാദിയെയും ഫിനുവിനെയും കൂട്ടി പുറത്തേക്ക് പോയി...അവർ പോയപ്പോൾ തന്നെ ഇശൂ പോയി ഡോർ ലോക്ക് ചെയ്ത് നടുവിന് കൈ കൊടുത്ത് എന്നെ തുറിച്ച് നോക്കി....


"എന്താടി ഉണ്ടക്കണ്ണി നോക്കുന്നത്..?"


"എന്താ നിങ്ങൾക്ക് ഇതിന് മാത്രം ചിരിക്കാൻ ഉള്ളത്...?"


ചിരി ഒരുവിധം അടക്കി പിടിച്ച് ഞാൻ അവളോടത് ചോദിച്ചപ്പോൾ പെണ്ണ് എന്നെ തുറിച്ച് നോക്കി കൊണ്ട് മറുചോദ്യം ചോദിച്ചു ഒരു പില്ലോ എടുത്ത് എന്റെ നേരെ എറിഞ്ഞു....


"ക്യാച്..."


ഞാൻ പില്ലോ ക്യാച് ചെയ്ത് അവളെ നോക്കി പറഞ്ഞപ്പോൾ പെണ്ണ് വേറൊരു പില്ലോ എടുത്ത് എന്റെ അടുത്തേക്ക് വന്നു എന്നെ പൊതിരെ തല്ലാൻ തുടങ്ങി... 


"ഡീ...മതിയാക്കിക്കെ...പോകാൻ ടൈം ആയി..."


ഞാൻ ഇവിടുന്ന് തൊണ്ട കീറി പറയുന്നു എന്നല്ലാതെ പെണ്ണിന് ഒരു കുലുക്കവും ഇല്ല....അവസാന വഴി എന്നോണം ഞാൻ അവളെയും കൊണ്ട് ബെഡിലേക്ക് വീണു...അവളെ ഒതുക്കി നിർത്താൻ ഇത് മാത്രമേ ഉള്ളൂ മാർഗം...


"ഷാഹിക്കാ...എണീറ്റ് പോയേ..."


"ഇല്ലല്ലോ...കിട്ടാനുള്ളത് കിട്ടിയാൽ മാത്രമേ ഞാൻ പോകുള്ളൂ.... അത് കൊണ്ട് പെട്ടെന്ന് എനിക്ക് തരാൻ ഉള്ളത് തന്ന് എന്നെ ഒഴിവാക്കിക്കോ..."


ഞാനത് പറഞ്ഞപ്പോൾ അവളെന്റെ താടിയിൽ പിടിച്ചു വലിച്ചു...


"ആഹ്...ഡീ കോപ്പേ..."


"എണീറ്റ് പോടാ കാലമാടാ..."


"ഓഹോ..."


എന്ന് മൂളി കൊണ്ട് ഞാൻ അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്തു വെച്ചു....ചോദിച്ചോണ്ടിരുന്നാൽ എനിക്ക് ഈ അടുത്ത കാലത്തൊന്നും അവളുടെ അടുത്ത് നിന്ന് കിസ് കിട്ടില്ല...അപ്പോൾ ഇതാണ് ഏറ്റവും നല്ലത്...അവളാണേൽ എന്റെ പുറത്ത് തബല കൊട്ടുന്നുണ്ട്....


പെട്ടെന്ന് അവളെന്നെ പിടിച്ചു തള്ളി മാറ്റിയതും ഞാൻ ബെഡിന്റെ മറ്റേ സൈഡിലേക്ക് നീങ്ങി പോയി.... അവളെന്നെ നോക്കി കണ്ണുരുട്ടി കാണിച്ചപ്പോൾ ഞാൻ അവളെ നോക്കി സൈറ്റടിച്ച് കാണിച്ചു കൊണ്ട് ഡോറിന്റെ അടുത്തേക്ക് പോയി...


"ഞാൻ താഴെ ഉണ്ടാവും...നീ പെട്ടെന്ന് വാ..."


ഞാൻ അതും പറഞ്ഞു മെല്ലെ മുങ്ങാൻ നോക്കിയപ്പോൾ അവളെന്റെ നേരെ പില്ലോ എടുത്ത് അറിഞ്ഞിരുന്നു എങ്കിലും ഞാൻ അപ്പോഴേക്ക് ഡോറും അടച്ച് സ്‌കൂട്ടായിരുന്നു...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


വീട്ടിൽ ഏകദേശം ഞങ്ങളുടെ റിലേറ്റിവ്‌സ് ഒക്കെ ഉണ്ടായിരുന്നു... ഓഡിറ്റോറിയത്തിൽ ആണ് മാരേജ്... ഫിനു ആണേൽ അവൾക്ക് മെഹന്തി ഇട്ടുകൊടുക്കാൻ പറഞ്ഞു രണ്ട് മണിക്കൂർ ആയി എന്റെ പിന്നാലെ നടക്കുന്നു...ഏകദേശം തിരക്ക് ഒക്കെ കഴിഞ്ഞപ്പോഴേക്ക് നേരം വൈകിയിരുന്നു.... ഷാദി നാളെ വരാമെന്ന് പറഞ്ഞു പോകാൻ നോക്കി എങ്കിലും ഞങ്ങൾ വിട്ടില്ല...ഇവിടെ പിടിച്ചു നിർത്തി....


"ഡീ...നിന്റെ ബിസി ഒക്കെ കഴിഞ്ഞെങ്കിൽ ഇനി എനിക്ക് മെഹന്തി ഇട്ടു താ..."


"വാ...ഇവിടെ ഇരിക്ക്..."


ഫിനു എന്നോട് പറഞ്ഞപ്പോൾ ഞാൻ ഹാളിലെ സോഫയിൽ ഇരുന്ന് അവളെ വിളിച്ചു...അവളുടെ കയ്യിൽ എന്റേതായ കലാവിരുതുകൾ നടത്തി കൊണ്ടിരിക്കുമ്പോഴാണ് മൂന്നെണ്ണവും അവിടേക്ക് വന്നത്....


"നിനക്ക് വേറെ ആരെയും കിട്ടിയില്ലേ ഫിനു മെഹന്തി ഇടീപ്പിക്കാൻ...."


ചെക്കന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ അങ്ങേരെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കിയതും എന്റെ നോട്ടം കണ്ടപ്പോൾ എനിക്ക് നേരെ പുച്ഛം വാരി വിതറി കളഞ്ഞു...


"ഷാഹി...നീ അവളെ അത്രയ്ക്ക് അങ്ങ് കൊച്ചാക്കണ്ട....എന്റെ അനിയത്തി നല്ലൊരു മെഹന്തി ഡിസൈനർ ആണ് മോനെ..."


"അങ്ങനെ അങ്ങട് പറഞ്ഞു കൊടുക്ക് കാക്കൂ..."


കാക്കൂ അത് പറഞ്ഞപ്പോൾ ചെക്കൻ എന്നെ ആക്കിയ മട്ടിൽ വാ പൊത്തി ചിരിച്ചു....


"ഹ്ഹ്ഹ്ഹ...ഇതാണോടാ നല്ലൊരു മെഹന്തി ഡിസൈനർ ഇടുന്ന കോലം... LKG പിള്ളേർ പോലും ഇതിനേക്കാൾ ഭംഗിയിൽ വരയ്ക്കും..."


"ഷാഹിക്കാ...ഇവൾ ഇത് കംപ്ലീറ്റ് ആക്കിയതിന് ശേഷം രണ്ടും തമ്മിൽ തല്ല് കൂടിക്കോ...പ്ലീസ്..."


ഫിനു അത് പറഞ്ഞപ്പോൾ ഇക്ക എന്നെ നോക്കിയതും ഞാൻ ചുണ്ട് കോട്ടി കാണിച്ച് മുഖം വെട്ടിച്ചു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഇന്ന് തന്നെ ഫാരിയെ കണ്ട് കാര്യങ്ങൾ തീരുമാനത്തിൽ എത്തിക്കണം എന്ന് കരുതി അച്ചുവും അനുവും അവന്റെ റൂം ലക്ഷ്യമാക്കി പോയി....

----------------------------------------------


ഇന്ന് തന്നെ ഫാരിയെ കണ്ട് കാര്യങ്ങൾ തീരുമാനത്തിൽ എത്തിക്കണം എന്ന് കരുതി അച്ചുവും അനുവും അവന്റെ റൂം ലക്ഷ്യമാക്കി പോയി....പകുതി ചാരി വെച്ച അവന്റെ റൂമിന്റെ ഡോർ തുറന്ന് അവർ നോക്കിയപ്പോൾ അവൻ ലാപ്പിൽ എന്തോ നോക്കുവാണ്....


അവൻ ശ്രദ്ധിക്കാൻ വേണ്ടി അർഷദ് ഒന്ന് ചുമച്ചു...ശബ്ദം കേട്ട് ഫാരിസ് തിരിഞ്ഞു നോക്കിയപ്പോൾ അവരെ രണ്ടുപേരേയും കണ്ടതും അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു വന്നു... ലാപ്പ് അടച്ചു വെച്ച് അവൻ ദേഷ്യത്തോടെ എഴുന്നേറ്റപ്പോൾ അവന്റെ ഭാവം കണ്ട് അർഷദ് അനസിനെ ഒന്ന് നോക്കി...


"എന്താ....എന്ത് വേണം രണ്ടാൾക്കും...?"


"എന്തിനാടാ ഫാരി നീ ഇങ്ങനെ ദേഷ്യപ്പെടുന്നത്...?"


"അതൊക്കെ എന്തിനാടാ നീ അറിയുന്നത്....രണ്ടുപേർക്കും എന്ത് വേണം...? പുറത്ത് പോയാൽ എനിക്ക് ഡോർ അടക്കണം..."


"ഫാരിക്ക...നിങ്ങളെന്തിനാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്...? അതിന് മാത്രം ഞങ്ങളെന്ത് തെറ്റാണ് ചെയ്‍തത്..?"


അത് കേട്ടതും ഫാരിസ് അനസിന്റെ കോളറയിൽ പിടിച്ചു....


"ഇനിയിപ്പോൾ നീയൊക്കെ ചെയ്‌ത കാര്യം വീണ്ടും ഞാൻ നിനക്കൊക്കെ വിശദീകരിച്ചു തരണോ...?"


ദേഷ്യത്തോടെ അവനെ പിന്നിലേക്ക് തള്ളി കൊണ്ട് ഫാരിസ് ചോദിച്ചു....


"ടാ...മതി...നിന്റെ ഷോ കാണാൻ അല്ല ഞങ്ങൾ ഇങ്ങോട്ട് കയറി വന്നത്..."


"പിന്നെ എന്തിനാടാ വന്നത്...? ഇറങ്ങി പോടാ പുല്ലേ....എനിക്ക് നിന്നോടൊന്നും സംസാരിക്കാൻ സമയവും ഇല്ല... താൽപ്പര്യവുമില്ല...കസിൻ എന്നതിൽ ഉപരി നിന്നെ ഞാനെന്റെ ചങ്ക് ആയിട്ടല്ലേടാ കണ്ടത്....എന്നിട്ടും നീയെനിക്ക് എതിരെ നിന്നില്ലേ...


ഫിനു എന്റെ മാത്രം പെങ്ങൾ ആണോടാ...നിന്റെയും ഇവന്റെയും ഒക്കെ പെങ്ങളല്ലേ... അതോ സ്വന്തം ചോര അല്ലാത്തത് കൊണ്ടാണോ നീയൊക്കെ,,,," -ഫാരിസ്


"ഛീ നിർത്തെടാ...ഇനി നീ ഒരക്ഷരം എന്റെ ഫിനുവിനെ കുറിച്ച് മിണ്ടരുത്.... അതിനുള്ള യോഗ്യത നിനക്ക് ഇല്ലെടാ...  നീ ചോദിച്ചല്ലോ അവൾ എന്റെയും ഇവന്റെയും പെങ്ങൾ അല്ലെ എന്ന്...


അതേടാ...ഞങ്ങളുടേത് തന്നെയാണ്.... ഞങ്ങളുടെ സ്വന്തം...."


"എന്നിട്ടാണോടാ അവളെ നീയൊക്കെ കൂടി വേറെ സ്ഥലത്ത് താമസിപ്പിച്ചിരിക്കുന്നത്...?"


"അവൾ വളരെ സുരക്ഷിതമായ സ്ഥലത്താണ് ഉള്ളതെന്ന് ഞങ്ങളെ പോലെ നിനക്കും അറിയാവുന്ന കാര്യമാണ്...ഇജാസിന് അവൾ ഇശുവിനെ പോലെ തന്നെയാണ്... നിന്നെക്കാൾ അവൾ അവന്റെ കൂടെ തന്നെയാണ് സെയ്ഫ്....


കാരണം ഇജാസ് ഒരിക്കലും അവളെ വെച്ചു കളിക്കില്ല...നിന്റെ സ്വന്തം ചോര ആയിട്ട് കൂടെ നീ അവളോട് കാണിച്ചത് എന്താടാ...?നദീർ എന്ന പക്കാ ഫ്രോഡിന്റെ ഒന്നിച്ച് ചേർന്ന് ഷാദിയെ അവിടെ എത്തിക്കാൻ അവളെ ഉപയോഗിച്ചു....അവൻ അവളെ ഒന്നും ചെയ്യില്ല എന്ന് വിശ്വസിച്ച നീ മണ്ടൻ....


അവന്റെ സ്വഭാവം മനസിലാക്കിയ ആരും ഇതുപോലൊരു നെറികെട്ട കളിക്ക് അവന്റെ കൂടെ നിൽക്കില്ല... അവന് പെണ്ണെന്ന് വെച്ചാൽ ഒരു ഹരമാണ്...."


"അവന് പെണ്ണെന്ന് വെച്ചാൽ ഹരമാണെങ്കിൽ എന്ത് കൊണ്ട് ഇശലിനെ ഉപദ്രവിക്കില്ല എന്നവൻ നിനക്ക് വാക്ക് തന്നു...? ആ വാക്ക് അവൻ പാലിച്ചില്ലേ...?"


"ഇതാണ് ഞാൻ പറഞ്ഞത് നീ മണ്ടൻ ആണെന്ന്...ടാ...അവൻ ഒരു വാക്കും പാലിക്കാൻ പോണില്ല...ഇശുവിന്റെ നേരെ തിരിയാതിരിക്കാൻ ആണ് അവനോട് ഞാൻ അന്ന് അങ്ങനെ പറഞ്ഞതെന്ന് നിനക്ക് അറിയാം.... പക്ഷെ അത് നീ കരുതിയത് പോലെ എനിക്കവളെ കിട്ടാൻ അല്ലായിരുന്നു... പകരം അവൾക്ക് ഒരു പോറൽ പോലും എൽക്കരുത് എന്നാഗ്രഹിച്ചിട്ടാണ്....


പക്ഷെ ഞാൻ പറഞ്ഞത് അവൻ പരിഗണിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി....അന്ന് തന്നെ അവനെ കുറിച്ചുള്ള മുഴുവൻ ഡീറ്റെയിൽസും ഞാൻ എടുത്തിരുന്നു...അവന് പെണ്ണെന്ന് വെച്ചാൽ ലഹരിയാണ്... ആരായാലും അവൻ വെറുതെ വിടില്ല... അവന് ഫിനുവിന്റെ നേരെയും കണ്ണുണ്ടായിരുന്നു...അതൊന്നും അറിയാതെ നീ അവന്റെ കൂടെ അങ്ങ് കൂടി...


ഫാരീ,,, നീയൊന്ന് ചിന്തിച്ച് നോക്കിക്കേ... എന്തിനാടാ ഈ വെറുപ്പും ദേഷ്യവും ഒക്കെ....ഇശുവിനും ഇജാസിനും നമ്മളോട് ഒരു ശത്രുതയുമില്ല... ഒക്കെ നമ്മളായി ഉണ്ടാക്കി വെച്ചതാണ്... മാത്രവുമല്ല...നമ്മുടെ ഉപ്പമാർ അവരോട് ചെയ്‌ത ക്രൂരത എത്രമാത്രം വലുതാണെന്ന് ഊഹിക്കാൻ പോലും കഴിയില്ല...അത് കാരണം അവർക്ക് നഷ്ടമായത് അവരുടെ ഉപ്പയെയും ഉമ്മയെയും ആണ്...


നീയൊന്ന് ആലോചിക്ക്....അവരുടെ സ്ഥാനത്ത് നീയും ഫിനുവും അല്ലെങ്കിൽ ഞാനും അനുവുമൊക്കെ ആയിരുന്നെങ്കിൽ എന്താവുമായിരുന്നു നമ്മുടെ അവസ്ഥ...നമ്മുടെ ഉപ്പയും ഉമ്മയും കൂടെ ഇല്ലാത്ത ജീവിതം ആലോചിച്ച് നോക്കാൻ കഴിയുമോ നമുക്ക്...?


അവരാണ് ശരി...അവര് മാത്രമാണ് ശരി... നമ്മളൊക്കെ വെറും വട്ടപ്പൂജ്യം ആണ്...നമ്മുടെ ഉപ്പമാരോട് അവർക്കുള്ള പക ഒരിക്കലും വേണ്ടാത്ത കാര്യത്തിനല്ല...പണത്തിന് വേണ്ടി അവരെ അനാഥർ ആക്കിയത് കൊണ്ടാണ്...


പിന്നെ ഇശൽ...അവൾ നമ്മളുടെ പെങ്ങൾ ആയിരുന്നില്ലേടാ...ഫിനുവിനെ പോലെതന്നെ ആയിരുന്നില്ലേ അവൾ നമുക്ക്...ഫിനുവിനെക്കാൾ നമ്മൾ സ്നേഹിച്ചത് അവളെ ആയിരുന്നില്ലേ... പിന്നെ എപ്പോഴാടാ വേണ്ടാത്ത കുറെ വൃത്തികെട്ട ചിന്തകൾ നമ്മുടെ മനസിലേക്ക് കയറി കൂടിയത്...? ഏത് നശിച്ച സമയത്താണ് അവളെ മറ്റൊരു കണ്ണിലൂടെ കണ്ടത്...?


അതൊക്കെ വലിയ തെറ്റായിരുന്നു എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നുണ്ട്.... എല്ലാം വിട്ട് കളഞ്ഞേക്കെടാ.... നീ തന്നെ എല്ലാം ഒന്ന് ആലോചിച്ച് നോക്ക്.... എനിക്ക് പറയാൻ ഉള്ളതൊക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു...ഇനി ഒക്കെ നിന്റെ ഇഷ്ടം...."


അത്രയും പറഞ്ഞു അവൻ അനസിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഫാരിസ് ബെഡിലേക്ക് വീണ് കണ്ണുകൾ അടച്ചു കിടന്നു... 


'അവൻ പറഞ്ഞതൊക്കെ ശരിയല്ലേ... എന്തിനാണ് ഇതൊക്കെ...എപ്പോഴാണ് ഇത്തരം ചിന്തകൾ മനസിലേക്ക് കയറി കൂടിയത്....ഞങ്ങളുടെ ഉപ്പമാർ ചെയ്ത് കൂട്ടിയാതൊക്കെ ന്യായീകരിക്കാൻ മാത്രം അധംപതിച്ചു പോയത് എപ്പോഴാണ്... ഇങ്ങനെ മാറിയത് എപ്പോഴാണ്....'


ഓരോന്ന് ആലോചിച്ച് അവൻ മയങ്ങി...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


"ഫാരിക്ക നമ്മുടെ ഭാഗം കൂടുമോ...?"


"കൂടുമെന്ന് എന്റെ മനസ് പറയുന്നു... എന്തായാലും നമുക്ക് പറയാൻ ഉള്ളത് നമ്മൾ പറഞ്ഞു...ഇനി എന്ത് വേണമെന്ന് അവൻ തീരുമാനിക്കട്ടെ..."


"ആ നദീറിനെ കുറിച്ച് ഒരു വിവരവുമില്ലല്ലോ...അവനെ കിട്ടിയാൽ വെറുതെ വിടാൻ പാടില്ല..."


"ഹ്മ്മ..."


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


"നദീ...എത്രനാൾ നീയിങ്ങനെ ഒളിവിൽ കഴിയും....ഇതൊക്കെ നല്ല റിസ്ക് ഉള്ള കാര്യമാണ്...അവന്മാർ ആരെങ്കിലും കണ്ടുപിടിച്ചാൽ അതോടെ തീർന്നു..."


ഗ്ലാസ്സിലേക്ക് മദ്യം പകരുന്നതിനിടയിൽ അവന്റെ കൂട്ടുകാരൻ അവനെ നോക്കി ചോദിച്ചപ്പോൾ നദീർ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങി കണ്ണുമടച്ച് ഒറ്റവലിക്ക് കുടിച്ചു തീർത്ത് അവനെ നോക്കി....


"എന്താടാ... നിനക്ക് പേടിയുണ്ടോ എന്റെ കൂടെ നിൽക്കാൻ...? പേടിയുള്ള ഒരുത്തനും എന്റെ കൂടെ വേണ്ട..."


"ഡാ... ഞാൻ..."


"മിണ്ടണ്ടെടാ...ഒന്നും പറയേണ്ട നീ... അവളെയും അവളുടെ കുടുംബത്തെയും വേരോടെ പിഴുതെറിയാതെ ഇനി എനിക്ക് വിശ്രമമില്ല...ആ ഷാഹിൽ അവിടെ കിടന്ന് അങ്ങ് തീരുമെന്ന് കരുതിയതാണ്...പക്ഷെ അവൻ രക്ഷപ്പെട്ടു....


എങ്കിലും അടങ്ങില്ല ഞാൻ...അവൾ ഉണ്ടല്ലോ ഇശൽ...അവളെ എനിക്ക് മതിയാവോളം ആസ്വദിച്ച് ബാക്കി എല്ലാത്തിനെയും കൊന്ന് കളയും ഞാൻ... പാവം അർഷദ് കരുതിയത് അവന്റെ റിക്വസ്റ്റ് പ്രകാരം ഞാനവളെ അവന് കൊടുക്കാൻ വേണ്ടി വെറുതെ വിടുമെന്നാണ്...പക്ഷെ അവന് അറിയില്ലല്ലോ ഞാൻ ആരാണെന്ന്...


പിന്നെ ഫിൻഷാ...അവളെ കൂടെ കിട്ടിയാൽ ഞാൻ ഡബിൾ ഹാപ്പി... അവളും ഒരു കൊച്ചു സുന്ദരി തന്നെയാണ്..."


"ടാ...മതി...നീ കഴിച്ചത് ഓവർ ആയിട്ടുണ്ട്...കിടക്കാൻ നോക്ക്..."


"എത്ര കഴിച്ചിട്ടും ഫിറ്റ് ആവുന്നില്ല അളിയാ... ഒഴിയെടാ നീ..."


"വേണ്ട...നീ കിടന്നേ..."


"പ്ഫ...നിന്നോടല്ലേടാ പറഞ്ഞത് ഒഴിക്കാൻ..."


എന്ന് പറഞ്ഞു അവനെ പിടിച്ചു തള്ളിയിട്ട് നദീർ ബോട്ടിൽ കയ്യിലെടുത്തു...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


രാവിലെ എഴുന്നേറ്റ് എന്റെ ഒട്ടുമിക്ക ജോലി കഴിഞ്ഞിട്ടും ഇവിടെ മൂന്നെണ്ണവും നല്ല ഉറക്കിലാണ്....വേറാരുമല്ല... എന്റെ അനിയനും ആങ്ങളയും കേട്ട്യോനും....  ഇന്നലെ ഞാനും ഫിനുവും ഒരുമിച്ച് കിടന്നത് കൊണ്ട് ഇക്ക ഇവരുടെ കൂടെ വന്നു കിടന്നു...


"ഇശൂ...ഇവര് ഇനിയും എഴുന്നേറ്റില്ലേ...?"


"ഇല്ലെടി...മൂന്നുപേരും നല്ല ഉറക്കമാണ്..."


"ഉറങ്ങിക്കോട്ടെടി..."


"ആഹാ...അതൊന്നും പറ്റില്ല മോളെ..."


അവളോട് അതും പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് പോയി...


"കാക്കൂ...എഴുന്നേൽക്ക്...ടൈം ആയി... ഷാദി... ടാ...എഴുന്നേൽക്കാൻ നോക്ക്... ഷാഹിക്കാ...പെട്ടെന്ന് എഴുന്നേൽക്ക്... സമയം ഒരുപാടായി..."


മൂന്നിനെയും മാറി മാറി വിളിച്ചിട്ടും ഒന്ന് അനങ്ങുന്നത് പോലുമില്ല.... കുംഭ കർണ്ണൻ തോൽക്കും ഇവന്മാരുടെ ഉറക്കിന് പിന്നിൽ....


വിളിച്ചിട്ട് കാര്യമില്ലെന്ന് മനസിലായപ്പോൾ ഞാൻ വെല്ലാൻ എടുത്ത് കൊണ്ട് വന്ന് മൂന്നിന്റെയും മുഖത്ത് ഒഴിച്ചു കൊടുത്തു...പിന്നെ അവിടെ നടന്നത് ഒരു യുദ്ധം ആയിരുന്നു....


മൂന്നും ഞെട്ടി എഴുന്നേറ്റ് മുഖത്തെ വെള്ളം തുടച്ചു കണ്ണ് വലിച്ചു തുറന്ന് നോക്കിയപ്പോൾ കണ്ടത് കയ്യിൽ ഗ്ളാസുമായി നിൽക്കുന്ന എന്നെ... നല്ല വെറൈറ്റി തെറിയും വിളിച്ചു അവന്മാർ എന്നെ തല്ലാൻ വന്നതും ഞാൻ ഇറങ്ങി ഓടി...പക്ഷെ അവർക്ക്  ഉറക്കം പോയ കലിപ്പിൽ എന്നെ കയ്യിൽ കിട്ടുന്നത് വരെ ഓടിച്ചു...കയ്യിൽ കിട്ടിയപ്പോൾ ഷാഹിക്കയും കാക്കുവും കൂടെ എന്റെ ചെവി പിടിച്ചു പൊന്നാക്കി... അത് കണ്ട് ഷാദി ഒടുക്കത്തെ ചിരിയും....


ഒക്കെ കിട്ടി കഴിഞ്ഞു ഞാൻ അവന്മാരെ നോക്കി കൊഞ്ഞനം കുത്തി കാണിച്ച് റൂമിലേക്ക് നടന്നപ്പോൾ അവര് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു... ആ കൂട്ടത്തിൽ ഉമ്മയും ഉപ്പയും ഫിനുവും ഉണ്ടെന്നത് വേറൊരു സത്യം...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഇന്ന് ഇവിടെ ചെറിയ ഫങ്ഷൻ മാത്രമേ ഉള്ളൂ....നാളെ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഗംഭീര പരിപാടി...ഓരോ ഒരുക്കങ്ങളുടെ പിന്നാലെ നടന്ന് ടൈം പോയത് അറിഞ്ഞില്ല....ഞാൻ കുളിച്ചു ഫ്രഷായി മുടിയൊക്കെ ലെവൽ ആക്കുമ്പോഴായിരുന്നു ഇശൂ റൂമിലേക്ക് വന്നത്....


"ഇക്കാ..."


"ആഹ്..."


"ഷാഹിക്കാ..."


"എന്താടി പോത്തെ..."


"ഇങ്ങോട്ട് നോക്ക്..."


"എന്താടി...?"


ഞാൻ അവളെ നോക്കി ചോദിച്ചു... റെഡ് കളർ സൽവാറിൽ തിളങ്ങി നിൽക്കുന്നുണ്ട് പെണ്ണ്...


"എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്..."


എന്ന് പറഞ്ഞു അവൾ പിന്നോട്ട് നടന്നു...


"പറയെടി..."


"എനിക്ക് മുല്ലപ്പൂവ് വേണം..."


"മുല്ലപ്പൂവോ....?"


"അതേ...എന്തേ...മുല്ലപ്പൂവ് എന്ന് കേട്ടിട്ടില്ലേ ഇക്കാ...?"


"കേട്ടിട്ടുണ്ട്...നിനക്ക് എന്തിനാണിപ്പോ അത്...?"


മുല്ലപ്പൂ പായസം ഉണ്ടാക്കി കുടിക്കാൻ..."


"ങേ...?"


"ഹോ...എനിക്ക് തലയിൽ ചൂടാൻ മുല്ലപ്പൂ വേണമെന്ന്...."


"അതിപ്പോൾ എവിടെ നിന്നാടി കിട്ടുന്നത്...?"


"എവിടുന്നായാലും എനിക്ക് പ്രശ്നമില്ല..."


"ഇനിയിപ്പോൾ ഞാനത് തിരഞ്ഞു നടക്കണമല്ലേ..."


"വേണം..."


"ഓകെ....നിനക്ക് വേണ്ടി മുല്ലപ്പൂ നോക്കി പോവാൻ ഞാൻ റെഡിയാണ്....പക്ഷെ അതിന് മുൻപേ എനിക്ക് ഒരു കാര്യം വേണം...."


"എന്ത്...?"


"ഓഹ് പിന്നെ...ഒന്നും അറിയാത്തത് പോലെ...കൊച്ചു ഗള്ളി..."


"എനിക്ക് മനസ്സിലായില്ല ഇക്കാ.. എന്താണ്...?"


ഞാനത് പറഞ്ഞപ്പോൾ ഇക്ക കവിൾ തൊട്ടു കാണിച്ചതും ഞാനൊരു ചിരിയോടെ ഇക്കാന്റെ കവിളിൽ അമർത്തി ചുംബിച്ച് ഒരു കടിയും കൂടെ കൊടുത്ത് പുറത്തേക്ക് ഓടി...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഇവൾ നന്നായോ...? ഒരു കിസിന് വേണ്ടി എന്നെ പിന്നാലെ നടത്തിക്കുന്ന പെണ്ണാണ്...ഇന്നിപ്പോൾ എന്തു പറ്റിയോ ആവോ...ചോദിച്ചപ്പോൾ തന്നെ കിട്ടിയല്ലോ...അതൊക്കെ ചിന്തിച്ച് ചിരിച്ച് കാറിന്റെ കീയുമെടുത്ത് ഞാൻ പുറത്തേക്ക് പോയി...


"ഷാഹി...എവിടേക്കാടാ പോകുന്നത്...?"


"നിന്റെ പെങ്ങൾക്ക് മുല്ലപ്പൂ വേണമെന്ന് ഒരേ നിർബന്ധം....പൊണ്ടാട്ടി ആയി പോയില്ലേ...ഇനിയിപ്പോൾ വാങ്ങി കൊടുത്തില്ലേൽ അവൾക്ക് അത് മതി...."


"അടിപൊളി...എങ്കിൽ പോയിട്ട് വാ..."


"നീ വരുന്നോടാ ഒരു കമ്പനിക്ക്..."


"തിരക്കിലാണ്... അല്ലേൽ വന്നേനെ... തൽക്കാലം നീയിപ്പോൾ തനിച്ച് പൊക്കോ..."


"ശരി...."


*  *  *


മുല്ലപ്പൂ വാങ്ങി ഞാൻ എന്റെ കാറിലേക്ക് കയറി ഇരുന്നപ്പോഴാണ് എന്റെ കാറിനെ പാസ് ചെയ്ത് പോയ മറ്റൊരു കാർ ഞാൻ ശ്രദ്ധിച്ചത്...അതിനകത്തേക്ക് കണ്ണ് പോയപ്പോൾ ഞാൻ ഒന്ന് ഷോക്കായി....


നദീർ അല്ലെ അത്...? അതോ ഇനി എനിക്ക് തോന്നിയതാണോ...?


കുറച്ച് മുന്നോട്ട് എത്തിയപ്പോൾ അടുത്തുള്ള ഷോപ്പിന് മുൻപിൽ കാർ നിർത്തി അതിൽ നിന്ന് അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൻ തന്നെയാണ് അതെന്ന് എനിക്ക് ഉറപ്പായി....അവൻ കാറിൽ കയറി പോയപ്പോൾ ഒട്ടും വൈകിക്കാതെ ഞാനും അവനെ ഫോളോ ചെയ്തു...


ഇവൻ ഇതെന്താണ് കാടിനകത്തേക്ക് ഒക്കെ പോകുന്നത്....ഓഹ് ഒളിഞ്ഞു കഴിയുവല്ലേ....ഒളിത്താവളം ഇവിടെ എങ്ങാനുമാവും....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


തന്നെ ആരോ പിന്തിടരുന്നത് പോലെ തോന്നിയ നദീർ പെട്ടെന്ന് റൂട്ട് മാറ്റി... ഇതാരാണ് ഇങ്ങനെ ഫോളോ ചെയ്യുന്നത് എന്ന് ചിന്തിച്ച് അവൻ മാക്സിമം സ്പീഡിൽ വണ്ടി വിട്ടു... പക്ഷെ ഷാഹി അവനെ ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി അവന് തടസ്സമായി നിർത്തിയപ്പോൾ അവൻ ബ്രെക്ക് ചവിട്ടി....


"ഏത് പുന്നാര മോനാടാ...വണ്ടി എടുത്ത് മാറ്റെഡാ...."


തല പുറത്തേക്കിട്ട് അവനലറിയപ്പോൾ ഷാഹി പതിയെ ഗ്ളാസ് താഴ്ത്തി അവനെ നോക്കിയതും ഷാഹിയെ കണ്ട നദീറിന്റെ മുഖത്ത് ഭയം നിറഞ്ഞു വന്നു... അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഷാഹി പുറത്തേക്കിറങ്ങി....


"സാറിന് ഇറങ്ങാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ ആവോ...?"


"ഒരു ബുദ്ധിമുട്ടും ഇല്ലെടാ..."


ഉള്ളിലെ ഭയം മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി....


"നീ ഇപ്പോഴും ജീവനോടെ ഉണ്ടല്ലേ..."


"ഉണ്ടെടാ...ഞാജ് ജീവനോടെ ഉണ്ടെങ്കിൽ മാത്രമല്ലേ നിന്റെ ജീവനെടുക്കാൻ എനിക്ക് കഴിയുകയുള്ളൂ...."


ഒരു പ്രത്യേക രീതിയിൽ ചിരിച്ചു കൊണ്ട് ഷാഹി പറഞ്ഞപ്പോൾ നദീറിന്റെ പേടി അവൻ പോലുമാറിയാതെ പുറത്തേക്ക് വന്നു...ഷാഹിയെ തള്ളിമാറ്റി അവൻ ഓടാൻ തുനിഞ്ഞതും ഷാഹി അവന്റെ കോളറയിൽ പിടുത്തമിട്ടു....അവനെ കാറിനോട് ചേർത്തു നിർത്തി അവന്റെ മൂക്ക് നോക്കി ശക്തിയിൽ ഒരു കുത്ത് കൊടുത്തു....തന്റെ മൂക്കിൽ നിന്നും രക്തം ഒഴുകുന്നത് അറിഞ്ഞ നദീർ വിറയലോടെ ഷാഹിയെ നോക്കി....


"എന്താടാ നോക്കുന്നത്...? നീയെന്താണ് കരുതിയത്...? ഞാനങ്ങ് തീർന്ന് പോയെന്നോ...? ഇപ്പോൾ വേണമെങ്കിൽ എനിക്ക് നിന്നെ ഇജാസിനെ ഏല്പിക്കാം... പക്ഷെ അപ്പോൾ നീ ജയിലിൽ പോകും... അവിടെ സുഖിച്ചു വാണ് കുറച്ചു നാൾ കഴിഞ്ഞു പുറത്തിറങ്ങും....പിന്നെയും ഇതൊക്കെ തന്നെ നീ തുടർന്ന് കൊണ്ട് പോകും....


അതിന് ഞാൻ അനുവദിക്കില്ല... നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെയാണ്...ഇനി ഒരു തെറ്റും ചെയ്യാൻ ഞാൻ നിന്നെ അനുവദിക്കില്ല..."


അത്രയും പറഞ്ഞു ഷാഹി അവന്റെ കവിളിൽ ആഞ്ഞു കുത്തിയപ്പോൾ നദീർ ഒരു ഭാഗത്തേക്ക് തെറിച്ചു വീണു....  വീണിടത്ത് നിന്ന് അവൻ ഷാഹിയെ നോക്കിയപ്പോൾ തന്റെ അടുത്തേക്ക് നടന്നു വരുന്ന ഷാഹിയെ കണ്ടതും അവൻ എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഓടി...


"ഡാ... നിൽക്കെടാ അവിടെ..."


കയ്യിൽ കിട്ടിയ വടി എടുത്ത് അവൻ നദീറിന്റെ കാല് ലക്ഷ്യമാക്കി എറിഞ്ഞു... ബാലൻസ് തെറ്റി നദീർ മറിഞ്ഞു വീണപ്പോൾ അവന്റെ അരികിൽ എത്തിയ ഷാഹി അവിടെ മുട്ടുകുത്തി ഇരുന്നു....


"എന്നെ കൊല്ലരുത്....പ്ലീസ്...എന്നെ വെറുതെ വിടണം..."


"ഇതേ കാര്യം തന്നെ അല്ലേടാ നീയന്ന് ഇജാസിനോടും പറഞ്ഞത്...അത് കഴിഞ്ഞു വെറും സെക്കന്റുകൾക്ക് ഉള്ളിലല്ലേ നീയെന്റെ പള്ളയിലേക്ക് കത്തി കുത്തി ഇറക്കിയത്...അപ്പോൾ പിന്നെ എന്താണ് കാര്യം...?നീ നന്നാവില്ല നദീർ....എത്ര വർഷം തന്നാലും കാര്യമില്ല....ഇനി നിനക്കൊരു അവസരമില്ല...."


എന്ന് പറഞ്ഞു ഷാഹി അവനെ എഴുന്നേല്പിച്ച് നിർത്തി അവന്റെ നെഞ്ചിന് നോക്കി ആഞ്ഞു ചവിട്ടി.... തെറിച്ചു വീണ നദീർ തന്റെ നേരെ കോപത്തോടെ വരുന്ന ഷാഹിയെ നോക്കി കൊണ്ട് വെപ്രാളത്തോടെ എഴുന്നേറ്റോടി...ഷാഹി പിന്നാലെ ഓടിയെങ്കിലും അവനെ പിന്നെ കയ്യിൽ കിട്ടിയില്ല....


"ഛെ....&&##...രക്ഷപ്പെട്ടു കളഞ്ഞല്ലോ... നീ എത്ര രക്ഷപ്പെട്ടാലും ഒരു ദിവസം എന്റെ കയ്യിൽ തന്നെ വന്നു പെടും നദീർ....അന്ന് നിനക്ക് പിന്നെ രക്ഷ ഉണ്ടാവില്ല..."


സ്വയം പറഞ്ഞു കൊണ്ട് അവൻ കാറിനടുത്തേക്ക് തിരിഞ്ഞു നടന്നു...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഈ ഷാഹിക്ക എന്താണ് മുല്ലപ്പൂ ഉണ്ടാക്കാൻ പോയതാണോ...? ഞാൻ കോൾ ചെയ്തപ്പോൾ റിങ് ചെയ്യുന്നതല്ലാതെ അറ്റൻഡ് ചെയ്യുന്നില്ല...ഹോ...ഏത് കാട്ടിലാണോ എന്തോ ഉള്ളത്....ഞാൻ വീണ്ടും കോൾ ചെയ്‌തപ്പോൾ ഇക്ക അറ്റൻഡ് ചെയ്തു...


ഞാൻ അങ്ങോട്ട് നല്ലത് പോലെ ചൂടാവാൻ കരുതിയപ്പോൾ ഒരു കാര്യവുമില്ലാതെ ചെക്കൻ ഇങ്ങോട്ട് ചൂടാവാൻ തുടങ്ങി....


"എന്താടി...നീയെന്തിനാണ് വിളിച്ചോണ്ടിരിക്കുന്നത്...?നിന്റെ മുല്ലപ്പൂ ഞാൻ പുഴുങ്ങി തിന്നാനൊന്നും പോണില്ല....അവിടേക്ക് തന്നെയാണ് വരുന്നത്..."


ഇതെന്താണ്... ഇങ്ങോട്ട് ദേഷ്യപ്പെടാൻ എന്താണുണ്ടായത്...? ഞാൻ അങ്ങോട്ടല്ലേ ദേഷ്യപ്പെടേണ്ടത്...? 


"എന്താടി നിന്റെ നാവിറങ്ങി പോയോ..?"


അത് കൂടെ കേട്ടപ്പോൾ ഞാൻ പല്ലിറുമ്പി കൊണ്ട് കോൾ കട്ട് ചെയ്തു.... 


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


എന്തായാലും ഇത്രയും നേരം വിളിച്ചിട്ട് എന്നെ കിട്ടാത്തതിന് അവള് നന്നായി ദേഷ്യപ്പെടും എന്നുറപ്പ് ഉള്ളത് കൊണ്ട് ഞാൻ ആദ്യമേ കയറി അങ്ങോട്ട് ചൂടായി...പക്ഷെ അതിപ്പോൾ പാരയായോ എന്നൊരു ഡൗട്ട്...അവൾ ഒന്നും മിണ്ടാതെ കോൾ കട്ട് ചെയ്‍തത് വെച്ചു നോക്കുമ്പോൾ അവിടെ എത്തിയാൽ എന്നെ പഞ്ഞിക്കിടാനുള്ള ചാൻസ് ആണ് കാണുന്നത്...


വീട്ടിൽ എത്തിയപ്പോൾ ഏറെക്കുറെ റിലേറ്റിവ്‌സ് ഒക്കെ എത്തിയിട്ടുണ്ട്.... ഞാൻ അകത്തേക്ക് കയറി അവളെ നോക്കിയെങ്കിലും അവിടെ എവിടെയും കണ്ടില്ല....ഞാൻ റൂമിലേക്ക് പോയപ്പോൾ അവിടെ ഏതൊക്കെയോ പെണ്പടകൾ ആയിരുന്നു....ഇതൊക്കെ എപ്പോ വന്നു എന്നും കരുതി അവളെ വീണ്ടും നോക്കുമ്പോഴാണ് ഫിനു സ്റ്റെയർ കയറി വരുന്നത് കണ്ടത്....


"ഫിനു...."


"എന്താ ഷാഹിക്കാ...?ആഹാ...ഇതെന്താ കയ്യിൽ...? മുല്ലപ്പൂവ് ആണോ..?"


"ഇശൂ എവിടെ...? അവള് പറഞ്ഞിട്ട് വാങ്ങിയതാണ് ഇത്...ഇപ്പോൾ അവളെ കാണുന്നില്ല...."


"അവള് ദെ അവിടെ ബാൽക്കണിയിൽ ഉണ്ട്....അങ്ങോട്ട് പൊക്കോ ഇക്ക..."


അവളോട് താങ്ക്‌സും പറഞ്ഞു ഞാൻ ബാൽക്കണിയിലേക്ക് പോയപ്പോൾ അവിടെ ഉണ്ട് പെണ്ണ്...


"ഇശൂ...."


ഞാനവളെ വിളിച്ചപ്പോൾ അവളെന്നെ തിരിഞ്ഞു നോക്കി....ഞാൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോകാൻ നിന്നതും പെണ്ണിന്റെ മുഖം കണ്ട് അവിടെ തന്നെ നിന്നു....എന്നെ റോസ്റ്റ് ആക്കാനുള്ള ഭാവമാണോ എന്തോ....


"ഡീ...നോക്ക്...ഞാൻ ചൂടി തരാം..."


അവളെ ഒന്ന് സോപ്പിട്ടു ചാക്കിലാക്കാൻ എന്നത് പോലെ ഞാനതും പറഞ്ഞു അവളുടെ അടുത്തേക്ക് പോയതും അവൾ എന്തോ എടുത്ത് കൊണ്ട് തിരിഞ്ഞു നിന്നു...കത്തിയോ തവിയോ മറ്റോ ആണെന്ന് കരുതി ഞാൻ പേടിച്ച് പിന്നിലേക്ക് മാറിയപ്പോഴാണ് മനസിലായത് ഹെയർപിൻ ആണെന്ന്...


"ആഹാ...പിൻ ഒക്കെ എടുത്ത് വെച്ച് എന്നെ വെയിറ്റ് ചെയ്ത് നിൽക്കുവായിരുന്നോ നീ...?"


"നിന്ന് കൊഞ്ചാതെ എനിക്ക് ഇതൊന്ന് മുടിയിൽ വെക്കാൻ ഹെല്പ് ചെയ്യ്.... അവിടെ നൂറ് കൂട്ടം പണിയുണ്ട്..."


ആ പറഞ്ഞതിന് പുച്ഛിച്ചു കാണിച്ച് ഞാൻ അവൾക്ക് മുല്ലപ്പൂ ചൂടി കൊടുത്തു....


"എങ്ങനെ ഉണ്ട്....?"


"May i kiss uh...?"


അവൾ ചോദിച്ചതിന് ഞാനൊരു മറുചോദ്യം ചോദിച്ചതും വേണ്ടെന്നും പറഞ്ഞു അവൾ പിന്നിലേക്ക് നടന്നു....  


"ഓഹോ...വേണ്ടെടി...ഇനി നീ ഷാഹിക്കാ എന്നും വിളിച്ചോണ്ട് വാ...വെച്ചിട്ടുണ്ട് ഞാൻ..."


അതും പറഞ്ഞു ഞാൻ അവിടുന്ന് തിരിഞ്ഞു നടന്നപ്പോൾ ചിരിച്ചു കൊണ്ട് അവളും എന്റെ പിന്നാലെ വന്നു... ഞാൻ അവളെ നോക്കി നടന്നതും ഏതോ ഒരുത്തി വന്നെന്നെ ഇടിച്ചതും ഒരുമിച്ചായിരുന്നു....


രണ്ടും ഒരു പോലെ താഴെ എത്തിയപ്പോൾ ഇനി ഇതേതാണ് എന്ന മട്ടിൽ ഞാൻ അവളെ നോക്കിയതും അവളും എന്നെ നോക്കി കിടക്കുവാണ്... ഞാൻ അവളിലുള്ള നോട്ടം തെറ്റിച്ച് ഇശുവിനെ നോക്കിയപ്പോൾ എന്നെ തുറിച്ച് നോക്കുന്നുണ്ട്....അപ്പോൾ തന്നെ ഞാൻ വേഗം എഴുന്നേറ്റ് ആ പെണ്ണിനെ ഒന്ന് നോക്കി....അവളും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു....


ഞാൻ അവളെയും ഇശുവിനെയും മാറി മാറി നോക്കി...അപ്പോഴാണ്,,,,


*"ഷാഹീ....."*

______________________________


രണ്ടും ഒരു പോലെ താഴെ എത്തിയപ്പോൾ ഇനി ഇതേതാണ് എന്ന മട്ടിൽ ഞാൻ അവളെ നോക്കിയതും അവളും എന്നെ നോക്കി കിടക്കുവാണ്... ഞാൻ അവളിലുള്ള നോട്ടം തെറ്റിച്ച് ഇശുവിനെ നോക്കിയപ്പോൾ എന്നെ തുറിച്ച് നോക്കുന്നുണ്ട്....അപ്പോൾ തന്നെ ഞാൻ വേഗം എഴുന്നേറ്റ് ആ പെണ്ണിനെ ഒന്ന് നോക്കി....അവളും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു....


ഞാൻ അവളെയും ഇശുവിനെയും മാറി മാറി നോക്കി...


"ഷാഹീ....."


വിളിക്കുന്നത് കേട്ട് നോക്കിയപ്പോൾ ഇജാസ് ആയിരുന്നു...


"എന്താ ഷാഹി...എന്തുപറ്റി...?"


"ഹേയ്...ഒന്നുമല്ലെടാ... ഒന്ന് വീണു പോയി...."


"രണ്ടാൾക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ...?"


"ഇല്ലെടാ..."


"ആഹ്...ഓകെ...ഇത് ഐജി സെറിന്റെ മോളാണ്...നിദ..."


"ഓഹ്...ഹായ്..."


ഞാൻ അവളെ നോക്കി പറഞ്ഞു...


"ഹായ്..."


എനിക്ക് മറുപടി തന്ന് കൈ നീട്ടിയപ്പോൾ ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തു.... 


"നിദ...ഇത് എന്റെ അളിയനാണ്... ഇശുവിന്റെ ഹസ്ബന്റ്..."


*"Whaatt...??"*


ഇജാസ് അവൾക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ അവളൊരു പകപ്പോടെ ചോദിച്ചു....


"എന്താ നിദ...? എന്തേലും പ്രോബ്ലം ഉണ്ടോ...?" -ഇജാസ്


"ഹേയ് ഇല്ല...സോറി..."


"ആഹ്...പിന്നെ ഇതാണ് എന്റെ സിസ്റ്റർ... ഇശൽ..."


മുഖവും വീർപ്പിച്ച് നിൽക്കുന്ന ഇശുവിനെ പിടിച്ച് വലിച്ച് അടുത്ത് നിർത്തി ഇജാസ് നിദയോട് പറഞ്ഞപ്പോൾ അവൾ ഇശുവിനെ വല്ലാത്തൊരു നോട്ടം നോക്കി....പിന്നെ എന്റെ പൊണ്ടാട്ടി ഒട്ടും മോശമല്ലാത്തത് കൊണ്ട് അതിനേക്കാൾ ഇരട്ടി പവറിൽ അവളെ നോക്കി പേടിപ്പിക്കുന്നുണ്ട്....


ഇവളുമാര് രണ്ടും മുൻവൈരാഗ്യം വല്ലതുമുണ്ടോ... ഇങ്ങനെ നോക്കി പേടിപ്പിക്കാൻ മാത്രം ഇവിടെ എന്തുണ്ടായി...?


"ഹായ് ഇശൽ...."


നിദ ഇശുവിന് ഷേക്ക് ഹാൻഡ് കൊടുത്ത് പറഞ്ഞപ്പോൾ അവൾ ഒട്ടും താൽപ്പര്യം ഇല്ലാത്ത മട്ടിൽ കൈ കൊടുത്തു...


"നൈസ് റ്റൂ മീറ്റ് യൂ..."


അല്പം പുച്ഛം കലർന്ന സ്വരത്തിലാണ് ഇശൂ അത് പറഞ്ഞതെന്ന് എനിക്ക് പെട്ടെന്ന് മനസിലായി...നിദയും അതേ രീതിയിൽ ഒരു ചിരി ചിരിച്ചു....ഇശൂ എന്നെ നോക്കി ദഹിപ്പിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ അബദ്ധത്തിൽ പോലും അവളെ നോക്കാതെ ഇജാസിനെയും കൂട്ടി അവിടുന്ന് താഴേക്ക് മുങ്ങി...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ദേഷ്യം കൊണ്ട് എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല... അവൾടെ നിൽപ്പ് കണ്ടില്ലേ...ഒരു നിദ....


"എക്സ്ക്യൂസ്മി ഇശൽ..."


ഓഹ് വരുന്നുണ്ട്... ഇനി എന്തിനാണോ എന്തോ....


"ആഹ്...പറയൂ നിദ..."


"ഡാഡ് പറഞ്ഞു ഇന്ന് ഇവിടെയാണ് സ്റ്റേ ചെയ്യുന്നതെന്ന്....എനിക്കുള്ള റൂം കാണിച്ചു തന്നാൽ നന്നായിരിക്കും..."


"കം വിത് മി..."


അവളെ ചവിട്ടി തെറിപ്പിക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും ഞാൻ അത് മാത്രം പറഞ്ഞു മുന്നിൽ നടന്നു...ഞാൻ അവളെയും കൊണ്ട് ഫിനുവിന്റെ റൂമിലേക്കാണ് പോയത്...


"ഇതാണ് റൂം..."


"താങ്ക്സ്..."


അവൾക്കൊണ് ചിരിച്ചു കൊടുത്ത് ഞാൻ താഴേക്ക് പോയി...പോകുന്ന പോക്കിൽ ഞാൻ എതിരെ വന്ന ഒരാളുമായി കൂട്ടിമുട്ടി....ഒരു ഇത്ത ആയിരുന്നു...ഇത്തയുടെ കയ്യിൽ ഉണ്ടായിരുന്ന കറി എന്റെ ഡ്രെസ്സിലേക്ക് മറിഞ്ഞു വീണു....


"അയ്യോ മോളെ...സോറി...ഞാൻ കണ്ടില്ല..."


"അത് കുഴപ്പമില്ല ഇത്താ..."


അവരോട് ചിരിയോടെ അതും പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി.... അവിടെ ഉള്ള കുട്ടിപ്പട്ടാളങ്ങളെ ഒക്കെ പുറത്താക്കി ഡോർ ലോക് ചെയ്ത് ഞാൻ ബാത്റൂമിലേക്ക് കയറി...അത് കഴുകി കളയാൻ നോക്കി എങ്കിലും ഒരു രക്ഷയും ഇല്ലായിരുന്നു....നല്ല ബോർ ആയിപ്പോയി....


ഇനി ഡ്രെസ് മാറുകയല്ലാതെ വേറെ നിവൃത്തിയില്ല...ഞാൻ ഷെൽഫ് തുറന്ന് ഒരു ഗോൾഡൻ കളർ ഗൗണ് എടുത്ത് ഡ്രെസ് മാറി...


*  *  *


നാളേക്ക് സനയെയും ജാസിയേയും ഒക്കെ ഞാൻ ക്ഷണിച്ചിട്ടുണ്ട്....വരുമോ ആവോ....സനയെ നിങ്ങള് മറന്നില്ലല്ലോ അല്ലേ...നദീറുമായി കോളേജിൽ വെച്ച് പ്രോബ്ലം ഉണ്ടായ സമയത്തൊക്കെ എന്റെ കൂടെ ഉണ്ടായിരുന്ന ഫ്രണ്ട്....


വന്നവരോടൊക്കെ ഞാൻ സംസാരിച്ചു നിൽക്കുമ്പോഴാണ് ഫിനു വന്ന് എന്റെ കയ്യിൽ പിടിച്ചു വലിച്ചത്....


"എന്താടി..."


"നീയിങ്ങ് വന്നേ..."


"എന്തിനാടി...?"


"അവിടെ ഉഗ്രൻ പരിപാടി നടക്കുമ്പോ നീയെന്താ ഇവിടെ നിൽക്കുന്നത്...?"


"പരിപാടിയോ...?"


"വന്നു നോക്ക്....വാ..."


ഞാൻ അവളുടെ കൂടെ ഹാളിലേക്ക് പോയപ്പോൾ വന്നതിൽ ഭൂരിഭാഗം പേരും അവിടെ ഉണ്ട്....ജെന്റസ് ഒക്കെ ഒരു വശത്തും ലേഡീസൊക്കെ മറ്റൊരു വശത്തുമായി ഇരുന്നിട്ടുണ്ട്.... അപ്പോഴാണ് ആ കൂട്ടത്തിൽ മൂന്ന് മുഖങ്ങൾ കണ്ടത്....അച്ചുക്കയും അനുവും ഫാരിക്കയും ആയിരുന്നു... ഫാരിക്കാനെ അവരുടെ കൂടെ ഇവിടെ കണ്ട എക്സൈറ്റ്‌മെന്റിൽ ഞാൻ നിൽക്കുമ്പോൾ ഇക്ക എന്നെ നോക്കി ചിരിച്ചതും ഞാനും ചിരിച്ചു... 


അവരുടെ തൊട്ടപ്പുറത്തായി നിച്ചുക്കാനെ കണ്ടപ്പോൾ ഞാൻ കൈ വീശി കാണിച്ചു....ഇക്കയും എനിക്ക് കൈ വീശി കാണിച്ചപ്പോൾ ഞാൻ ചെപ്പൂ എവിടെ എന്ന് ആക്ഷൻ കാണിച്ചു... ഇക്ക ലേഡീസിന്റെ ഭാഗത്തേക്ക് ചൂണ്ടിക്കാട്ടിയപ്പോൾ ഞാൻ അവിടേക്ക് നോക്കി....


അവിടെ എന്നെ നോക്കി ഇളിച്ചോണ്ടിരിക്കുന്ന അവളെ കണ്ടതും ഞാൻ ഫിനുവിനെയും കൊണ്ട് അവളുടെ അടുത്തേക്ക് പോയി....


"മിന്നുമോൾ എവിടെടി...?"


"ആരുടെയോ കയ്യിലുണ്ട്..."


"ബെസ്റ്റ് ഉമ്മ... "


"ഹഹഹ.."


"ലേഡീസ് ആൻഡ് ജെന്റിൽമാൻ..."


ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഷാദിയാണ്...


"ഒരു മാരേജ് കൂടാൻ വന്നാൽ ആ മാരേജ് കളർ ആക്കി കൊടുക്കുക എന്നത് നമ്മുടെ കടമയല്ലേ....?"


*"ആണ്..."*


"യെസ്...അപ്പോൾ അതിന് വേണ്ടി നമ്മളൊരു ചെറിയ പരിപാടി നടത്താൻ പോകുവാണ്...വലിയ കാര്യമായിട്ടൊന്നും ഇല്ല...എങ്കിലും ഇത്തിരി രസം... അതിന് മുൻപേ ഇവിടെ ഉള്ള കപ്പിൾസ് ഒക്കെ ഒന്ന് എഴുന്നേറ്റ് വന്നേ...നിങ്ങൾ വന്നതിന് ശേഷം കാര്യം പറയാം..."


അവനത് പറഞ്ഞപ്പോൾ എല്ലാ കപ്പിൾസും എഴുന്നേറ്റ് പോയി... നിച്ചുക്കയും ചെപ്പുവുമടക്കം അവിടെ പോയി നിന്നത് കണ്ടപ്പോൾ ഞാൻ ഷാഹിക്കാനെ ഒന്ന് പാളി നോക്കി... അപ്പോൾ എന്നെ നോക്കി ചിരിച്ചോണ്ടിരിക്കുവാണ്...


"എന്താണ്...എല്ലാവരും വന്നു...ഇനി കല്യാണ ചെക്കന്റെ പെങ്ങൾക്കും അളിയനും വരാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ...?"


ഷാദി മൈക്കിലൂടെ ഉറക്കെ ചോദിച്ചപ്പോൾ ഫിനു എന്നെ പിടിച്ചു തള്ളാൻ തുടങ്ങി....അവൾ എന്നെ തള്ളുന്നത് കണ്ടിട്ട് എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങിയതും ഞാൻ കാക്കുവിനെ ദയനീയമായി നോക്കി.... അവനും അവിടുന്ന് ചിരിയാണ്....


"മിസ്റ്റർ ആൻഡ് മിസിസ് ഷാഹിൽ... പ്ലീസ് കം..."


ഷാദിയുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി നിച്ചൂക്ക പറഞ്ഞതും ഷാഹിക്ക എഴുന്നേറ്റ് വന്ന് എന്റെ കയ്യിൽ പിടിച്ച് വലിച്ച് അവിടെ പോയി നിന്നു... 


"ഓകെ...ഫൈൻ....അപ്പോൾ നിങ്ങളെ ഒക്കെ ഇവിടേക്ക് വിളിച്ചു വരുത്തിയത് എന്തിനാണെന്ന് പറയട്ടെ...?"-ഷാദി


*"പറയ്...."*


"ഇവിടെ ഇപ്പോൾ ഒരു സോങ് പ്ളേ ചെയ്യും...അതിനനുസരിച്ച് നിങ്ങളൊക്കെ കപ്പിൾ ഡാൻസ് കളിക്കണം....അപ്പോൾ സോങ് പൊന്നോട്ടെ..."


എന്ന് പറഞ്ഞു ഷാദി പോയതും അവിടെ കംപ്ലീറ്റ് ഇരുട്ടായി...ഞാൻ പെട്ടെന്ന് പേടിച്ച് ഷാഹിക്കാനെ കയറി പിടിച്ചതും അവിടെ ബ്ലൂ ലൈറ്റ് പരന്നു....ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ എല്ലാവരും ഓരോ കപ്പിളിനെയും ഫോക്കസ് ചെയ്തു ഇരിക്കുവാണ്....


🎶*ishq walaa luvv....*🎶


സോങ് പ്ളേ ചെയ്തപ്പോൾ എല്ലാവരും അതിനനുസരിച്ച് ചുവട് വെക്കാൻ തുടങ്ങിയതും ഞാൻ ഷാഹിക്കാനെ ഒന്ന് പാളി നോക്കി....ചെക്കനെന്നെ നോക്കുന്ന നോട്ടം കണ്ടിട്ട് എനിക്ക് ആകെപ്പാട് എന്തോ ഒരു ഫീലിംഗ്... 


എന്നെ നോക്കി കൊണ്ട് തന്നെ ഇക്ക ഇക്കാന്റെ ഒരു കൈ അരയിൽ വെച്ച് മറ്റേ കൈ കൊണ്ട് എന്റെ കയ്യിലും പിടിച്ചു...ഞാൻ അപ്പോൾ തന്നെ എന്റെ കൈ ചെക്കന്റെ ഷോൾഡറിൽ വെച്ചു... 


ഇക്ക എന്നെയും കൊണ്ട് മൂവ് ചെയ്യാൻ തുടങ്ങിയതും ഞാൻ ഇക്കാന്റെ കണ്ണിലേക്ക് തന്നെ നോക്കി ഓരോ ചുവടും വെച്ചു....പെട്ടെന്ന് എല്ലാവരും കൂടെ കാത് പൊട്ടിക്കുന്ന തരത്തിൽ ക്ലാപ്പ് ചെയ്യുന്നത് കേട്ടാണ് ഞങ്ങൾക്ക് ബോധം വന്നത്....നോക്കിയപ്പോൾ ലൈറ്റ്‌സ് ഒക്കെ ഓണ് ചെയ്തിട്ടുണ്ട്...  


ഞാൻ എല്ലാവരെയും ഒന്ന് നോക്കി.... എല്ലാവരും ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്....ബാക്കിയുള്ളവർ ഒക്കെ നേരത്തെ ഡാൻസ് നിർത്തി എന്ന് തോന്നുന്നു....പെട്ടെന്നാണ് ഞാൻ നിദയെ കണ്ടത്....അവളെ കണ്ടപ്പോൾ നേരത്തെ ഷാഹിക്കയും അവളും കൂടെ വീണത് എനിക്ക് ഓർമ വന്നു....


അപ്പോൾ തന്നെ എനിക്ക് അടിമുടി ദേഷ്യം ഇരച്ചു കയറി...ഞാൻ ഇക്കാനെ തുറിച്ച് നോക്കിയപ്പോൾ എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട്,,,


"യൂ ആർ ലുക്കിങ് സൊ ബ്യുട്ടിഫുൾ... നിനക്ക് ഈ ഡ്രെസ് നന്നായി ചേരുന്നുണ്ട്...."


എന്ന് എന്റെ കാതിൽ പറഞ്ഞു.... പക്ഷെ ഞാനത് കേട്ട ഭാവം പോലും നടിച്ചില്ല...


"Woww... അടിപൊളി...തകർത്ത് കളഞ്ഞല്ലോ രണ്ടുപേരും..."


അത് പറഞ്ഞു കൊണ്ട് ഷാദി മുന്നോട്ടേക്ക് വന്നു...ഞാൻ ഷാഹിയെ ഒന്ന് പാളി നോക്കിയപ്പോൾ ചെക്കൻ എന്നെ നോക്കി സൈറ്റടിച്ച് കാണിച്ചു.... അപ്പോൾ ഞാൻ ഇക്കാക്ക് നേരെ പുച്ഛം വാരി വിതറി കൊണ്ട് ഫിനുവിന്റെയും ചെപ്പുവിന്റെയും അടുത്ത് പോയി ഇരുന്നു....


*  *  *


ഫങ്ഷൻ ഒക്കെ ഒരു വിധം കഴിഞ്ഞു എല്ലാവരും പോയപ്പോൾ ഞാൻ ഫ്രഷ് ആയി റൂമിൽ നിൽക്കുമ്പോഴാണ് ഫിനു കലി തുള്ളി കൊണ്ട് അങ്ങോട്ട് വന്നത്... അവളുടെ മുഖം കണ്ടിട്ട് കാര്യമായി എന്തോ നടന്ന ലക്ഷണം ഉണ്ട്....


"എന്താ ഫിനു...?"


ഞാനത് ചോദിച്ചപ്പോൾ അവൾ നിലത്ത് ആഞ്ഞു ചവിട്ടി....


"ഡീ...നിന്നോടല്ലേ ചോദിക്കുന്നത്.... എന്താണെന്ന്...?"


"നീയെന്തിനാടി ആ തിലോത്തമയെ എന്റെ റൂമിൽ ആക്കിയത്...?എനിക്ക് അവളെ കാണുമ്പോഴുണ്ടല്ലോ മോന്തക്കിട്ട് ഒരു തട്ട് കൊടുക്കാനാണ് തോന്നുന്നത്...."


അവൾ പറയുന്നത് കേട്ട് എനിക്ക് ചിരി പൊട്ടി എങ്കിലും മിണ്ടാതെ നിന്നു....


"ഇതിന് മാത്രം എന്താടി ഇപ്പോൾ ഉണ്ടായത്....?"


"അവൾക്ക് ബെഡിൽ കിടക്കണം.... ബട്ട് കൂടെ ഞാൻ കിടക്കരുത്...എങ്കിൽ പിന്നെ ആ പുതപ്പും പില്ലോയും തന്നേക്ക് ഞാൻ നിലത്ത് കിടക്കാമെന്ന് പറഞ്ഞപ്പോൾ അവൾക്ക് അത് തരാനും വയ്യ...."


"അത്രയ്ക്ക് ആണോ...നീ വന്നേ...."


ഞങ്ങൾ രണ്ടുപേരും റൂമിലേക്ക് കയറി പോയപ്പോൾ അവൾ എഴുന്നേറ്റിരുന്നു ഞങ്ങളെ നോക്കി...


"എന്ത് വേണം...?"-നിദ


"എന്താ നിന്റെ ഉദ്ദേശം...? ഞങ്ങളുടെ ഗസ്റ്റല്ലേ എന്ന് കരുതി അടങ്ങി നിൽക്കുമ്പോൾ നീ ഞങ്ങളുടെ മുതുകത്ത് കയറാൻ നോക്കുന്നോ...?"


"അതിന് ഞാനെന്ത് ചെയ്തു...?"


"ഒന്നും ചെയ്തില്ലേ...?"


"ഇവളോട് ഞാൻ ഇറങ്ങി പോകാനൊന്നും പറഞ്ഞില്ലല്ലോ...സ്വയം പോയതല്ലേ...?"


"തറയിൽ കിടക്കാമെന്ന് പറഞ്ഞപ്പോൾ നീയല്ലെടി പറഞ്ഞത് പുതപ്പും പില്ലോയും തരില്ലെന്ന്...." -ഫിനു


"അത് ഇല്ലാതെയും കിടക്കാമല്ലോ..."


"എങ്കിൽ പിന്നെ നീ തന്നെ കിടക്കെടി..."


ഫിനു ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്....


"ഹേയ്...മൈൻഡ് യുവർ വേഡ്‌സ്.... ഞാൻ ആരാണെന്ന് ഓർത്താൽ നന്നായിരിക്കും..."


"ഐജിയുടെ മോളാണെന്ന് കരുതി ഞങ്ങളോട് തലയിൽ കയറാൻ നിൽക്കല്ലേ....അതിന്റെ അഹങ്കാരം ഒന്നും ഇങ്ങോട്ട് എടുക്കേണ്ട...നട്ട പാതിരായ്ക്ക് ആണെങ്കിലും ഇറക്കി വിടും.... കേട്ടോടി..."


"ഇശൂ...."


ഞാനും ഫിനുവും അങ്ങനെ ഓരോന്ന് പറയുമ്പോഴാണ് പിന്നിൽ നിന്ന് ഷാഹിക്ക വിളിച്ചത്...ഇക്കാനെ കണ്ടതും നിദ പ്ളേറ്റ് മാറ്റി....


"ഷാഹി...നോക്ക്....ഇവരെന്നെ ഒരുപാട് ഹെർട്ട് ചെയ്തു..."


എന്ന് പറഞ്ഞു അവൾ കണ്ണ് നിറച്ചപ്പോൾ ഞാനും ഫിനുവും മുഖത്തോട് മുഖം നോക്കി....


"ഇശൂ... എന്താടി ഇതൊക്കെ...? വാട്ട്സ് റോങ് വിത് യൂ...?"


"എനിക്ക് ഒന്നുമില്ല....ഇവളാണ്..."


"സ്റ്റോപ്പ് ഇറ്റ്... നീയെന്താണ് ചെറിയ കുട്ടികളെ പോലെ....വീട്ടിൽ വന്ന ഗസ്റ്റിനോട് എങ്ങനെ പെരുമാറണം എന്നൊന്നും നിനക്ക് അറിയില്ലേ...? ഇല്ലെങ്കിൽ ഞാൻ പഠിപ്പിച്ചു തരാം...."


ഷാഹിക്ക ദേഷ്യത്തോടെ പറഞ്ഞത് കേട്ടപ്പോൾ എന്നോട് എന്തിനാ ദേഷ്യപ്പെടുന്നത് എന്ന മട്ടിൽ ഞാൻ ഇക്കാനെ നോക്കി....


"ഞാൻ...."


"ഒന്നും പറയേണ്ട....റൂമിലേക്ക് പോടി..."


"എനിക്ക് പറയാനുള്ളത്...."


"എനിക്കൊന്നും കേൾക്കേണ്ട... നിന്നോട് ഞാൻ റൂമിലേക്ക് പോകാനാണ് പറഞ്ഞത്..."


ഞാൻ ഇക്കാനെ നോക്കി കൊണ്ട് അവളെയും നോക്കിയപ്പോൾ എന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്നുണ്ട്....


"നിദ....ഇവർക്ക് വേണ്ടി തന്നോട് ഞാൻ ക്ഷമ ചോദിക്കുവാണ്.... റിയലി സോറി..."


"ഇറ്റ്സ് ഓകെ ഷാഹി..."


"ഹ്മ്മ...ഫിനു ഇവിടെ കിടക്ക്..."


ഇക്കാന്റെ സോറി പറച്ചിലും അവളുടെ കൊഞ്ചി കൊണ്ടുള്ള സംസാരവും ഒന്നും എനിക്ക് ഒട്ടും ഇഷ്ടമായില്ല... അതുകൊണ്ട് പെട്ടെന്ന് തന്നെ ഞാൻ റൂമിലേക്ക് വന്നു...ഇനിയും അധികനേരം അവിടെ നിന്നാൽ ഞാൻ രണ്ടിനെയും വല്ലതും ചെയ്ത് പോവും....


ദേഷ്യത്തോടെ ഡോർ വലിച്ചടച്ചു ഞാൻ ബെഡിലേക്ക് വന്നിരുന്നു...സ്വന്തം ഭാര്യയായ എന്നെക്കാൾ വലുതാണോ അവൾ...അവൾക്ക് വേണ്ടി ഇക്കയെന്തിനാണ് എന്നോട് ദേഷ്യപ്പെട്ടത്... അതിന്റെ ആവശ്യം എന്തായിരുന്നു....


ഓരോന്ന് ആലോചിച്ച് ദേഷ്യം വന്നു ഞാൻ ഒരു പില്ലോ എടുത്ത് എറിഞ്ഞപ്പോൾ കതക് തുറന്ന് വന്ന ഇക്കാന്റെ കയ്യിലേക്ക് തന്നെ കറക്റ്റ് അത് പോയി വീണു...പില്ലോ കയ്യിൽ പിടിച്ച് ഇക്ക എന്നെ ഒരു നോട്ടം നോക്കിയപ്പോൾ ദഹിപ്പിക്കുന്ന ഒരു നോട്ടം ഞാൻ അങ്ങോട്ട് കൊടുത്തതും ഡോർ ലോക് ചെയ്ത് ബേഡിനടുത്തേക്ക് വന്നു...ഞാനപ്പോൾ പില്ലോയും പുതപ്പും എടുത്ത് എഴുന്നേറ്റ് നിന്ന്  ഇക്കാനെ രൂക്ഷമായി നോക്കി...


"എന്താടി ഉണ്ടക്കണ്ണി നോക്കുന്നത്...",


"അവളെ പോയി വിളിക്ക് ഉണ്ടക്കണ്ണി എന്ന്....മാറി നിൽക്ക് അങ്ങോട്ട്..."


എന്ന് പറഞ്ഞു ഞാൻ ഇക്കാനെ പിടിച്ചു തള്ളി ബെഡിന്റെ മറ്റേ സൈഡിൽ പോയി ഇരുന്നു....


"ഹെലോ...എന്നോട് മിണ്ടാൻ താൽപ്പര്യം ഇല്ലാത്തവർ എന്റെ കൂടെ ബെഡിൽ കിടക്കേണ്ട..."


"എന്റെ വീട്...എന്റെ റൂം...എന്റെ ബെഡ്... എവിടെ കിടക്കണമെന്ന് ഞാൻ തീരുമാനിക്കും...കേട്ടോ മിസ്റ്റർ ഷാഹിൽ..."


"ഓകെ....ഇനി എന്റെ വീട്ടിലേക്ക് വരുമ്പോൾ ഇതൊക്കെ പൊതിഞ്ഞു കെട്ടി വന്നേക്ക്..."


അതിന് അവനെ നോക്കി ചുണ്ട് കോട്ടി കാണിച്ച് ഞാൻ പുതപ്പ് തലവഴി മൂടി കിടന്നു...പക്ഷെ കിടന്ന സ്പോട്ടിൽ തന്നെ ഞാൻ നിലത്ത് എത്തിയപ്പോൾ എന്നെ ചവിട്ടി താഴെ ഇട്ടതാണെന്ന് മനസിലായതും ഞാൻ അവിടെ കിടന്ന് അലറി....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


നടുവിന് കൈ കൊടുത്ത് പെണ്ണ് അവിടുന്ന് അലറുന്നത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്...ഈ പെണ്ണിന്റെ ഒരു കാര്യം....നിദയ്ക്ക് വേണ്ടി അവളോട് ദേഷ്യപ്പെട്ടതിന്റെ കലിപ്പിൽ ആണല്ലോ അവൾ....എന്തിനാണ് ഞാൻ അങ്ങനെ ചെയ്‍തത് എന്ന് അവൾ വൈകാതെ അറിയും....


"അവിടെ കിടന്ന് അലറാതെ എഴുന്നേറ്റ് വാടി....എല്ലാവരും ഇപ്പോൾ ഓടി വരും..."


എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ആ സ്പോട്ടിൽ തന്നെ വോളിയം കൂട്ടി... ഇവൾ എനിക്കിട്ട് പണിയാൻ തന്നെ തീരുമാനിച്ചതാണ്....


"ഡി.... മിണ്ടാതിരി....അവരൊക്കെ ഇപ്പോൾ വരും..."


പറഞ്ഞു നാവെടുത്തില്ല...അപ്പോഴേക്കും അവരൊക്കെ പ്രെസന്റായി...


"ഷാഹി...ഇശൂ....എന്താ പറ്റിയത്...?"


"മോനെ ഷാഹി...ഡോർ തുറക്ക്... ഇശൂ..."


എല്ലാവരും അത് പറഞ്ഞു ഡോറിന് മുട്ടാൻ തുടങ്ങിയപ്പോൾ ഞാൻ എന്റെ ഭാര്യയെ ഒന്ന് നോക്കി...എനിക്കിട്ട് പണിഞ്ഞതിന്റെ സന്തോഷത്തിലാണ് അവൾ....


"പോയി കതക് തുറക്ക് കേട്ട്യോനെ..."


നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റ് പോയി കതക് തുറന്നതും എല്ലാവരും അകത്തേക്ക് കയറി....


"എന്താ മോളെ...നീയെന്തിനാ കരഞ്ഞത്...?"


"കരയാനോ...? കരഞ്ഞതൊന്നും അല്ല ഉമ്മാ...ഉമ്മാന്റെ ഈ മരുമോന്റെ ഓരോ തമാശ കേട്ട് ചിരിച്ച ശബ്ദമാവും നിങ്ങൾ കേട്ടത്...."


അവൾ പറയുന്നത് കേട്ട് ഞാൻ അവളെ പാളി നോക്കിയപ്പോൾ തറയിൽ നിന്ന് എഴുന്നേറ്റ് ബെഡിൽ കയറി ഇരുന്നിട്ടുണ്ട്....അപ്പോൾ ഇവൾക്ക് നടുവേദന ഒന്നും ഉണ്ടായില്ലേ....


"ഹ്മ്മ...ഇങ്ങനെയൊന്നും ചിരിക്കരുത്.... പേടിച്ചു പോയല്ലോ...." -ഉപ്പ


ഇജുവും ഷാദിയും അവൾ പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ലെന്ന് അവരുടെ നോട്ടം കണ്ടപ്പോൾ തന്നെ മനസിലായി...ഞാൻ അവരെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിച്ചു കൊടുത്തു....അവരൊക്കെ പോയപ്പോൾ ഞാൻ ഡോർ ലോക് ചെയ്ത് ഇശുവിനെ നോക്കിയതും പെണ്ണ് എന്നെ നോക്കി ചിരിക്കുവാണ്....


"ഡീ...."


"ദേ... മര്യാദക്ക് മിണ്ടാതെ കിടന്ന് ഉറങ്ങിക്കോ... എന്നോട് ഉടക്കാൻ വരണ്ട....അറിയാമല്ലോ...ഞാൻ ഇനിയും പണി തരും..."


എന്റെ നേരെ വിരൽ ചൂണ്ടി അതും പറഞ്ഞു അവൾ കിടന്നു...അവൾക്ക് പുച്ഛം വിതറി കൊടുത്ത് ലൈറ്റ് ഓഫ് ചെയ്ത് ഞാൻ അവളുടെ അടുത്ത് കിടന്നു....


"നിങ്ങൾക്ക് എന്താ അവളോട് എന്നെക്കാൾ ഇഷ്ടം....വല്ല മോഹവുമുണ്ടോ മനസിൽ...?"


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഞാനത് ചോദിച്ചതും ഷാഹിക്ക ലൈറ്റ് ഓണ് ചെയ്ത് എന്നെ തുറിച്ച് നോക്കി.... ഇന്നെന്നെ കൊല്ലാൻ ഉള്ള ചാൻസ് കാണുന്നുണ്ടല്ലോ എന്ന ഭാവത്തോടെ ഞാൻ ഇക്കാനെ നോക്കിയപ്പോൾ ചെക്കൻ പറയുന്ന കാര്യം കേട്ടത് ഞാൻ പകപ്പോടെ അങ്ങേരെ നോക്കി....



----------------------------------------------


ഞാനത് ചോദിച്ചതും ഷാഹിക്ക ലൈറ്റ് ഓണ് ചെയ്ത് എന്നെ തുറിച്ച് നോക്കി.... ഇന്നെന്നെ കൊല്ലാൻ ഉള്ള ചാൻസ് കാണുന്നുണ്ടല്ലോ എന്ന ഭാവത്തോടെ ഞാൻ ഇക്കാനെ നോക്കിയപ്പോൾ ചെക്കൻ പറയുന്ന കാര്യം കേട്ടത് ഞാൻ പകപ്പോടെ അങ്ങേരെ നോക്കി....


"ആഹ് ഇഷു... നിനക്ക് അത് ഇത്ര പെട്ടന്ന് മനസ്സിലായോ സത്യം പറഞ്ഞാൽ എനിക്ക് അവളെ ഒരുപാട് ഇഷ്ടമായി... ഞാൻ ഇപ്പോൾ നിന്നോട് എന്ത് പറയാനാടി... നിന്നെ കെട്ടിയില്ല എങ്കിൽ ഞാൻ തീർച്ചയായും അവളെ കെട്ടിയേനെ..."


ചെക്കന്റെ ഡയലോഗ് കേട്ടപ്പോൾ എനിക്ക് പെരുവിരൽ മുതൽ അങ്ങ് ഇരിഞ്ഞു കയറി...


"യു ബ്ലഡി ചീറ്റ്..."


എന്ന് പറഞ്ഞു ഞാൻ ചാടി എഴുന്നേറ്റ് ചെക്കന്റെ കഴുത്തിൽ കയറി പിടിച്ചപ്പോൾ അവൻ എന്റെ കൈ എടുത്തു മാറ്റി എന്നെയും കൊണ്ട് ബെഡിലേക്ക് വീണു... ഞാൻ അവനെ തള്ളി മാറ്റാൻ മാക്സിമം നോക്കി എങ്കിലും അവൻ വിട്ടില്ല...


"ഷാഹിക്ക എഴുന്നേറ്റ് പോ..."


"അടങ്ങി കിടക്കെടി പുല്ലേ നിനക്ക് ഞാൻ എല്ലാം വിശദീകരിച്ചു പറഞ്ഞു തരാടി..."


ഇവൻ എന്നെ കൊല്ലാൻ പോവുകയാണോ...ഞാൻ വെറുതെ ഒന്ന് അവന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്....


ഇത്തിരി കഴിഞ്ഞാൽ മിക്കവാറും ഇവൻ എന്നെ ഡെഡ് ബോഡി ആക്കും എന്ന് തോന്നിയപ്പോൾ ഞാൻ എന്റെ തല കൊണ്ട് അവന്റെ തലക്ക് ഒന്ന് ഇടിച്ചു... ചെക്കൻ വേദന കൊണ്ട് അലറി എന്നെ നോക്കി കണ്ണുരുട്ടി തല ഉഴിഞ്ഞു...


"വേദനിച്ചോ?"


"ഇല്ല നല്ല സുഖമുണ്ട്..."


"സോറി..."


"കൊണ്ട് പോടീ നിന്റെ കോപ്പിലെ സോറി..."


"സോറി വേണ്ടേ..."


" വേണ്ട...."


" പിന്നെന്തു വേണം...? "


" എന്ത് ചോദിച്ചാലും തരുമോ...? "


" ആ.... നോക്കട്ടെ... "


" പിന്നെ ഇല്ലെന്ന് പറയരുത്.... "


" ഇല്ല.... ചോദിക്ക്..."


" എങ്കിലേ..... ഇക്കാനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നെ.... "


"അയ്യട മോനെ.... എന്താ ഒരു ആഗ്രഹം..."


" തരില്ലേ...? "


 അവൻ എന്നെ നോക്കി ചോദിച്ചപ്പോൾ ഞാൻ ഇക്കാന്റെ നെഞ്ചിന് ഒരു കുത്ത് കൊടുത്തു....


" ഡീ.... നിന്നെ ഞാൻ.... "


 എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു ചെക്കൻ എന്റെ കവിളിൽ നല്ലൊരു കടി തന്നു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 കാലിന് ആരോ ഇക്കിളി ആക്കുന്നതു പോലെ തോന്നിയപ്പോൾ ഞാൻ കണ്ണു തുറന്നു....ഇഷുവാണ്...


" എന്താ ഉദ്ദേശം.... എഴുന്നേൽക്കുന്നില്ലേ... "


" ആ.... എഴുന്നേൽക്കണം..."


" എങ്കിൽ പെട്ടെന്ന് നോക്ക്.... അവിടെ എല്ലാവരും ഇക്കാനെ വെയിറ്റ് ചെയ്തു നിൽക്കുവാണ്.... "


" ആരാടീ എല്ലാവരും....? "


" ഉപ്പ... കാക്കു... ഷാദി... പിന്നെ ഐജി സാറും.... "


" ഓഹോ.... എങ്കിൽ നീ ഒന്ന് കൈ പിടിച്ചേ... "


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 അതും പറഞ്ഞു കൊണ്ട് ഇക്ക എന്റെ നേരെ കൈ നീട്ടിയപ്പോൾ ഞാൻ ഇക്കാന്റെ കൈപിടിച്ചു.... പക്ഷേ ഞാൻ പിടിക്കാൻ കാത്തു നിന്നത് പോലെ ചെക്കൻ എന്നെ പിടിച്ചു വലിച്ച് നെഞ്ചത്തെക്കിട്ടു.... പക്ഷേ ഞാൻ ചെക്കന്റെ  നെഞ്ചത്ത് തബല കൊട്ടിയപ്പോൾ ഇക്കാ എന്നെ തള്ളിമാറ്റി തുറിച്ചുനോക്കി....


*  *  *


 അവരൊക്കെ പോയി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ നിദയേ വിളിക്കാൻ വേണ്ടി അവൾ കിടന്ന റൂമിലേക്ക് പോയി.... അവളുടെ കിടപ്പ് കണ്ട് എനിക്ക് ചിരി പൊട്ടി.... ഞാൻ ചിരിക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ കണ്ണ് വലിച്ചു തുറന്നു.... ഞാനാണെന്ന് കണ്ടതും എഴുന്നേറ്റിരുന്നു എന്നെ നോക്കി എന്തേ എന്ന് ചോദിച്ചു....


" എന്ത് കിടപ്പാണ് ഇത്...."


" അത് എന്തേലും ആവട്ടെ.... എവിടെ... "


" എന്ത്....? "


" ബെഡ് കോഫി എവിടെ....? "


" മോളെ നിദാ.... ഇവിടെ ആരും ബെഡ് കോഫി കുടിക്കാറില്ല.... നീ ആദ്യം പോയി ബ്രഷ് ചെയ്തിട്ട് വാ.... എന്നിട്ട് തരാം നിനക്ക് നല്ല ചൂട് കോഫി.... "


" എനിക്ക് ബെഡ് കോഫി വേണം.... "


" വേണമെങ്കിൽ ഒറ്റയ്ക്ക് പോയി ഉണ്ടാക്കി കുടിച്ചാൽ മതി.... അല്ലാതെ ഇവിടേക്ക് വന്ന് ആരും കൊണ്ട് തരില്ല.... അതുകൊണ്ട് വഴക്കിന് നിൽക്കാതെ നല്ല കുട്ടിയായി പോയി ബ്രഷ് ചെയ്തിട്ട് വാ...."


" ഓക്കേ.... "


" അതേയ്.... നിന്നോട് ഇന്നലെ ചോദിക്കാൻ വിചാരിച്ചതാണ്.... പിന്നെ മറന്നുപോയി.... "


" എന്താ....? "


" നിന്റെ ഉമ്മ എവിടെ....? ഉമ്മയെ എന്താ ഇവിടേക്ക് കൊണ്ടുവരാത്തത്...? "


" ഉമ്മയോ....? എനിക്ക് ഉമ്മ ഇല്ല.... ഉപ്പ മാത്രമേ ഉള്ളൂ.... ഉമ്മ ഒക്കെ വടിയായി... "


അവൾ പറയുന്നത് കേട്ടപ്പോൾ ഞാൻ ദേഷ്യത്തോടെ അവളെ നോക്കി....


" എന്താ ഇശൽ നീ ഇങ്ങനെ നോക്കുന്നത്.... ഞാൻ യൂസ് ചെയ്ത വാക്കു കേട്ടത് കൊണ്ടാണോ...? "


" ആണ്.... നിനക്കെന്താ തീരെ റെസ്,,, "


" മതി ഇശൽ.... അവരെക്കുറിച്ച് ഇതല്ല ഇതിനപ്പുറവും ഞാൻ പറയും.... കാരണം അവർ മോശമാണ്....  വളരെ മോശമാണ്.... "


" എനിക്കൊന്നും മനസ്സിലാവുന്നില്ല.... "


"ഒന്നുമില്ല.... ഞാൻ പോയി ഫ്രഷ് ആയി വരാം...."


 അവൾ അതും പറഞ്ഞ് ബാത്റൂമിലേക്ക് കയറി.... ഇവളെന്താ ഇങ്ങനെയൊക്കെ ബിഹേവ് ചെയ്യുന്നത് എന്ന് ചിന്തിച്ച് ഞാൻ റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ അവിടെ നിൽക്കുന്ന ഐജി സാറിനെ കണ്ടതും ഞാൻ ഒന്നു പകച്ചു....


" സർ.... അത് നിദ.... "


" വേണ്ട മോളെ.... ഞാൻ നിങ്ങൾ സംസാരിച്ചത് ഒക്കെ കേട്ടു..."


" സോറി സർ.... ബട്ട്  അവൾ എന്താ അങ്ങനെയൊക്കെ....? "


" അവൾ അങ്ങനെ ആയിപ്പോയി.... അവള് കാരണം.... അവളെ പ്രസവിച്ച അവളുടെ ഉമ്മ കാരണം.... "


" എന്താ സർ..... അവളുടെ ഉമ്മ അവളോട് എന്ത് ചെയ്തു....? "


" മിസിസ് ഷാഹിൽ.... എന്റെ കോഫി എവിടെ....? "


 അത് ചോദിച്ചു നിദ വന്നപ്പോൾ ഞാനും സാറും സംസാരം നിർത്തി അവളെ നോക്കി.... ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അവൾ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി....


" പപ്പ എന്താ ഇശലുമായി സ്വകാര്യം പറയുന്നത്....? "


" ഒന്നുമില്ല നിദ.... നീ വാ.... നിനക്ക് കോഫി വേണ്ടേ...."


" വേണം.... നീ കാരണം എന്റെ പതിവ് തെറ്റി.... ദിസ് ഈസ് ടൂ മച്ച്  ഇശൽ... "


" അതു കുഴപ്പമില്ല.... "


എന്നു പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ച് താഴേക്ക് പോയി.... ഐജി സർ അപ്പോൾ ഞങ്ങളെ രണ്ടുപേരെയും നോക്കുന്നുണ്ടായിരുന്നു....


" ദാ... നിന്റെ കോഫി... നീ വാ.... നമുക്ക് ആ ഗാർഡനിൽ ഇരിക്കാം.... "


" ആഹാ....വാ.... "


 എന്നുപറഞ്ഞ് അവൾ തന്നെ മുന്നിൽ നടന്നു.... ഞാൻ അവളുടെ തൊട്ടു പിന്നാലെയും.... സിറ്റൗട്ടിൽ ഷാഹിക്കയും കാക്കുവും ഷാദിയും ഇരിക്കുന്നുണ്ടായിരുന്നു.... ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വരുന്നത് കണ്ടിട്ട് മൂന്നും അന്തംവിട്ട് നോക്കുന്നുണ്ട്....


 ഞാൻ അവന്മാരെ നോക്കി പുച്ഛിച്ചു കാണിച്ച് നിദയുടെ അടുത്ത് ഇരുന്നു....


" വൗ.... ഇവിടെ കാണാൻ നല്ല ഭംഗിയുണ്ട് ഇശൽ...."


" നീ എന്തിനാ ഇങ്ങനെ ഇശൽ എന്ന് നീട്ടി  വിളിക്കുന്നത്.... ഇശു വിളിച്ചാൽ പോരെ.... "


" സോറി.... എനിക്ക് ഇവിടെ വളരെ ഇഷ്ടമായി ഇഷു.... "


 എന്നുപറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ ഗാർഡൻ മൊത്തത്തിൽ നോക്കി.... 


" നിദാ.... നിനക്ക് വിരോധമില്ലെങ്കിൽ... "


" എനിക്കറിയാം നീ എന്താ ചോദിക്കാൻ വരുന്നത് എന്ന്.... എന്റെ ഉമ്മയെ പറ്റി അല്ലേ.... നീയും പപ്പയും കൂടെ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു.... പപ്പ പറഞ്ഞത് ശരിയാണ്.... ആ സ്ത്രീ കാരണമാണ് ഞാൻ ഈ രീതിയിൽ ആയിപ്പോയത്....


 പപ്പയുടെയും മമ്മയുടെയും സ്നേഹം കണ്ട വളരേണ്ട പ്രായത്തിൽ ഞാൻ കണ്ടു വളർന്നത് അവർ തമ്മിൽ നിരന്തരം ഉള്ള വഴക്കായിരുന്നു.... ഓരോ ദിവസവും പപ്പയും ആയി വഴക്കിടാൻ അവർ എന്തെങ്കിലും ഒരു കാരണം കണ്ടുപിടിക്കും ആയിരുന്നു....


 പക്ഷേ എന്റെ പാവമാണ്.... വളരെ പാവമാണ്....


 ഒരു ദിവസം നേരം പുലർന്നപ്പോൾ അവരെ കാണാനില്ല.... പിന്നെയാണ് അറിഞ്ഞത്.... അവൾക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു എന്നും അവരുടെ കൂടെയാണ് പോയതെന്നും.... ഇന്നേവരെ എന്നെ ഒന്ന് കാണാൻ പോലും വന്നിട്ടില്ല....


 ദുഷ്ടയാണ് അവർ.... ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ പോയതാണ്.... അന്നുതൊട്ട് നിദ ഇങ്ങനെയാണ്.... എല്ലാത്തിനും വാശിയാണ്... എപ്പോഴും ദേഷ്യമാണ്.... ഈയൊരു സ്വഭാവം കൊണ്ട് എല്ലാവർക്കും എന്നോട് വെറുപ്പാണ്.... "


 അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടതും എനിക്ക് ആകെ സങ്കടമായി....


" നിദാ... ഞാൻ.... "


" ഹേയ്.... സെന്റിമെൻസ് വേണ്ട.... എനിക്ക് അത് ഇഷ്ടമല്ല.... പിന്നെ ഇന്നലെ നടന്ന കാര്യം കൊണ്ട് നിനക്ക് എന്നോട് ദേഷ്യം തോന്നരുത്...."


" ഇല്ലടാ.... അങ്ങനെയൊന്നുമില്ല.... "


 ഞങ്ങൾ അവിടുന്ന് എഴുന്നേറ്റ് തിരിഞ്ഞു നടക്കുമ്പോഴാണ് ഞങ്ങളുടെ പിന്നിൽ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന ഫിനുവിനെ കണ്ടത്.... അവൾക്ക് നല്ല സങ്കടം ആയത് മുഖം കണ്ടാലറിയാം....


*  *  * 


 റൂമിൽ ഇക്കാനെ കണ്ടതും ഞാൻ ഓടിപ്പോയി ഇക്കാനെ കെട്ടിപ്പിടിച്ച് കരഞ്ഞു....

----------------------------------------------


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഞാൻ റൂമിൽ നിൽക്കുമ്പോൾ പെട്ടെന്നാണ് ഇശൂ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചത്... ഇവൾക്ക് പെട്ടെന്ന് എന്തുപറ്റി.... ഡോർ അടച്ചിട്ട് പോലുമില്ല....ആരെങ്കിലും കണ്ടാൽ അതുമതി കളിയാക്കാൻ....നിദയുടെ പേരും പറഞ്ഞു ഉടക്കി നിന്നതാണല്ലോ....അതിന്റെ ഇടയിൽ എന്താവും സംഭവം...എനിക്ക് പിന്നെ നല്ല സ്നേഹം ആയത് കൊണ്ട് ഞാനും അവളെ ചേർത്തു പിടിച്ചു....


"ഇശൂ.... ഡീ..."


ഞാൻ അവളെ അടർത്തി മാറ്റി വിളിച്ചപ്പോൾ പെണ്ണ് താഴോട്ട് നോക്കി നിൽപ്പാണ്...ഞാൻ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തിയപ്പോൾ അവൾ ശരിക്കും കാരയുവാണെന്ന് എനിക്ക് മനസിലായി.... 


"ഡീ....ഇശൂ...നീയെന്തിനാ കരയുന്നത്...?"


ഞാൻ ചോദിച്ചതിന് മറുപടി ഇല്ലെന്ന് മാത്രമല്ല....വീണ്ടും കണ്ണ് നിറക്കുന്നുണ്ട്.... 


"ഇക്കാ...സോറി..."


"സോറിയോ....എന്തിന്....?"


"നിദയെ കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞതിന്...."


എന്ന് തുടങ്ങി നിദ അവളോട് എല്ലാം പറഞ്ഞെന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു....


"നീ ചോദിച്ചില്ലേ എന്താണ് എനിക്ക് അവളോട് ഇത്ര സോഫ്റ്റ് കോണർ എന്ന്.... അതിന് കാരണം ഇത് തന്നെയാണ്....ഉമ്മയുടെ സ്നേഹം കിട്ടാത്ത കുട്ടിയാണ് അവൾ.... ദേഷ്യം കൊണ്ടല്ല അവളെ നേരിടേണ്ടത്.... സ്നേഹം കൊണ്ടാണ്....ഇജാസ് ഇന്നലെ രാത്രി എന്നോട് എല്ലാം പറഞ്ഞിരുന്നു...അത് കേട്ട് വരുന്ന വഴിയാണ് നിങ്ങൾ തമ്മിലുള്ള പ്രശ്‌നം കണ്ടത്....എനിക്കറിയാം നീ അനാവശ്യമായി വഴക്കിന് പോകില്ലെന്ന്.... എന്നിട്ടും നിന്നോട് വഴക്കിട്ടു ഞാൻ അവളുടെ കൂടെ നിന്നത് അവൾക്ക് വിഷമം തോന്നാതിരിക്കാൻ ആണ്....


അതൊക്കെ പോട്ടെ....ഇതൊക്കെ കേട്ടതിന് നീയെന്തിനാടി ഇത്രയും കരഞ്ഞത്...?"


"അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്ക് എന്റെ ഉപ്പാനെയും ഉമ്മാനെയും ഓർമ വന്നു....ജീവനോടെ ഇല്ലാത്തത് കൊണ്ടാണ് ഞങ്ങൾക്ക് ആ സ്നേഹം നഷ്ടപ്പെട്ടത്...പക്ഷെ അവൾക്ക് അങ്ങനെ ഒരാൾ ഉണ്ട്....എന്നിട്ടും...."


"അങ്ങനെ ഒന്നും കരുതേണ്ട... നിന്നെ ഇത്രയും കാലം നോക്കി വളർത്തിയത് നിന്റെ ഉപ്പയും ഉമ്മയും തന്നെ അല്ലെ...നിങ്ങളെ ജനിപ്പിച്ചത് അവരല്ലെങ്കിലും അവർക്ക് നിങ്ങൾ സ്വന്തമല്ലേ...അതൊന്നും പോരാഞ്ഞ് എന്റെ വീട്ടിലും ഉണ്ടല്ലോ ഉപ്പയും ഉമ്മയും.... അവരും നിങ്ങളുടെ സ്വന്തമല്ലേ....


തൽക്കാലം അതൊന്നും ആലോചിക്കാതെ നിദയെ ബെസ്റ്റ് ഫ്രണ്ടാക്കാൻ നോക്ക്... എന്നിട്ട് അവളെ മാക്സിമം ഹാപ്പിയാക്ക്... ഓകെ...."


"ഓകെ...."


അതും പറഞ്ഞു അവളെന്നെ കെട്ടിപ്പിടിച്ചു...


"ഡീ...ഡോറടച്ചില്ല...."


"അതിനെന്താ...ഞാൻ എന്റെ ചെക്കനെ അല്ലെ കെട്ടിപ്പിടിച്ചു നിൽക്കുന്നത്..."


"ഡീ...അങ്ങനെ ആയോ ഇപ്പോൾ..."


ഞാനത് ചോദിച്ചപ്പോൾ പെണ്ണ് പൊട്ടിച്ചിരിച്ചു...


* * *


ഓഡിറ്റോറിയത്തിലേക്ക് പോകാൻ വേണ്ടി ഞാൻ റെഡി ആവുമ്പോഴാണ് എന്റെ പൊണ്ടാട്ടി അവളുടെ നീരാട്ടും കഴിഞ്ഞു വന്നത്... കണ്ണാടിക്കു മുന്നിൽ നിന്ന എന്നെ ഒരു കൂസലും ഇല്ലാതെ തള്ളിമാറ്റി അവൾ അവളുടെ ഭംഗി നോക്കാൻ തുടങ്ങി....


"എക്സ്ക്യൂസ്മി.... ഇക്കയൊന്ന് പുറത്തിറങ്ങി നിന്നാൽ എനിക്ക് സാരി ഉടുക്കാമായിരുന്നു...."


ഞാൻ അവളെന്താ ചെയ്യുന്നത് എന്ന് നോക്കി നിൽക്കുമ്പോഴാണ് അവളത് പറഞ്ഞത്....


"അയ്യേ...നീ സാരി ആണോ ഉടുക്കാൻ പോകുന്നത്....മഹാ ബോർ ആവും ഇശൂ..."


"ആണോ...ഞാനതങ്ങ് സഹിച്ചു....എന്റെ കാക്കൂ എനിക്ക് സ്നേഹത്തോടെ വാങ്ങിച്ചു തന്ന സാരിയാണ്....അതും അവന്റെ കല്യാണത്തിന് ഉടുക്കാൻ വേണ്ടി..."


"ആണോ....എങ്കിൽ മോശമാവില്ല...."


"എങ്കിൽ ഷാഹിക്ക ഒന്ന് പുറത്തേക്ക് ഇറങ്ങിയാട്ടെ..."


"അതെന്തിനാടി ഞാൻ പോകുന്നത്...നിന്നെ ഞാനും ഹെല്പ് ചെയ്യാം..."


"അച്ചോടാ...ഇങ്ങനെയുള്ള ഹെല്പ് തൽക്കാലം എനിക്ക് ആവശ്യം ഇല്ല...മോൻ സ്ഥലം വിടാൻ നോക്ക്...."


"നീ പോടി..."


അവളെ പുച്ഛിച്ച് കാണിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇജാസ് വന്നു...


"ആഹാ...റെഡി ആയോ കല്യാണ ചെക്കൻ..."


"ആയി ആയി...അവളെവിടെ...?"


"നീ കൊടുത്ത സാരി ഉടുക്കുന്ന തിരക്കിലാണ്.... എന്നെ പിടിച്ചു പുറത്താക്കി ദുഷ്ട..."


"പോട്ടെ...സാരമില്ല...."


ഞങ്ങൾ ഓരോന്ന് സംസാരിച്ചു നിൽക്കുമ്പോഴാണ് ഷാദിയും ഫിനുവും അവിടേക്ക് വന്നത്....


" ആഹാ.... രണ്ടുപേരും നല്ല മനപ്പൊരുത്തം ആണല്ലോ.... "- ഇജാസ്


" പൊരുത്തം ഉണ്ടാക്കാൻ വേണ്ടി പത്ത് ഷോപ്പിലാണ് കയറി ഇറങ്ങിയത്.... "


 ഷാദി ഫിനുവിനെ നോക്കി പറഞ്ഞപ്പോൾ  ഞങ്ങൾ ചിരിച്ചു....


" എന്താണ് ഇവിടെ ഒരു തമാശ....? "


 അതും ചോദിച്ച് നിദ അവിടേക്ക് വന്നു....


" ഇവന്റെ ഓരോ തമാശ കേട്ട് ചിരിച്ചു പോയതാണ്.... "


 ഇജാസ് ഷാദിയെ കാണിച്ച് പറഞ്ഞു.... ഞങ്ങളെല്ലാവരും അവിടെ നിന്ന് സംസാരിക്കുമ്പോഴാണ്  ഡോർ തുറന്ന് എന്റെ ഭാര്യയുടെ വരവ്....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഞാൻ പുറത്തേക്ക് ഇറങ്ങിയതും എല്ലാവരുടെയും നോട്ടം എന്നിലേക്ക് വന്നു.... അപ്പോഴാണ് ഞാൻ എന്റെയും ഷാഹിക്കാടെയും ഡ്രസ്സിന്റെ കളർ ശ്രദ്ധിച്ചത്..... ഇക്കാക്കും ഷർട്ട് എടുത്ത് കൊടുത്തത് കാക്കു തന്നെയായിരുന്നു..... ചെക്കൻ രണ്ടുപേർക്കും മാച്ച് ആയിട്ടാണ് എടുത്തത്.....


 ഞങ്ങൾ അവിടെ നിന്ന് താഴേക്ക് ഇറങ്ങിയപ്പോൾ അച്ചുക്കയും ഫാരിക്കയും അനുവും ഒക്കെ ഉണ്ടായിരുന്നു.... ഞങ്ങൾ അവരോടൊക്കെ സംസാരിച്ചു നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് എന്നെ ആരോ വിളിച്ചത്..... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സനയാണെന്ന് കണ്ടതും എനിക്ക് വല്ലാത്ത സന്തോഷം തോന്നി....

----------------------------------------------


*"സനാ.... "*


 എന്നെ വിളിച്ച് ഞാൻ ഒരു ഓട്ടം ആയിരുന്നു അവളുടെ അടുത്തേക്ക്.... ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുമ്പോൾ ആണ് ആരൊക്കെയോ ചുമക്കുന്നത് കേട്ടത്... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവന്മാരൊക്കെ കൂടി ചിരിക്കുകയാണ്....


" സുഖമല്ലേ നിനക്ക്.... "


" എന്റെ സുഖവിവരം അന്വേഷിക്കാൻ ഉള്ള സമയം ഒക്കെ നിനക്ക് ഉണ്ടോടി...? "


" അതെന്താ നീ അങ്ങനെ പറഞ്ഞത്....? "


" കല്യാണം കഴിഞ്ഞ് പോയതിനു ശേഷം നീ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ.... "


" ബിസി ആയിപ്പോയി.... "


" ആയിക്കോട്ടെ.... അല്ല.... എവിടെ നിന്റെ ഇക്കാ...? "


 അവൾ ചോദിച്ചപ്പോൾ ഞാൻ ഷാഹിക്കാനെ തിരിഞ്ഞു നോക്കി.... അപ്പോൾ ഇക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു.... പിന്നെ അവർ രണ്ടുപേരും പരിചയപ്പെട്ടു.... അധികം സമയം കളയാതെ  ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങി.... അവിടെ എത്തിയപ്പോൾ ഞാൻ ഹിബയോട് ഇത്തിരി നേരം സംസാരിച്ചു നിന്നു....


" ഡി..... സനയെ കണ്ടോ നീ....? "


 ഹിബയോട് സംസാരിച്ചതിനു ശേഷം ഞാൻ സ്റ്റേജിൽ നിന്നിറങ്ങി നിദയുടെയും ഫിനുവിന്റെയും അടുത്തേക്ക് പോയി ചോദിച്ചു.... അവർ കണ്ടില്ലെന്നു പറഞ്ഞപ്പോൾ ഞങ്ങൾ അവളെയും നോക്കി ഇറങ്ങി.... നടക്കുന്നതിനിടയിൽ നിദ ആരെയോ കാര്യമായി സെർച്ച് ചെയ്യുന്നുണ്ടായിരുന്നു.....


" നീ ആരെയാ നോക്കുന്നത് നിദാ....? " -ഞാൻ


" ഞാനോ....? ആരെയുമില്ലല്ലോ.... "


" ആയിക്കോട്ടെ.... "


 ഞങ്ങൾ മുകളിലേക്ക് പോയപ്പോൾ അവിടുത്തെ കാഴ്ച കണ്ടു ഞാനും ഫിനുവും പകപ്പോടെ മുഖത്തോട് മുഖം നോക്കി.... ഒരു മൂലയിൽ നിന്ന് സനയും അച്ചുക്കയും  കൊഞ്ചുന്നതാണ് കണ്ടത്.... അതും കയ്യൊക്കെ പിടിച്ചാണ് നിൽപ്പ്.... പെട്ടെന്ന് എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് സന തല ചെരിച്ചതും കണ്ടത് ഞങ്ങളെ....


 അവളുടെ മുഖത്തെ എക്സ്പ്രഷൻസ് കണ്ടു അച്ചുക്ക അവൾ നോക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞതും ഇക്കയും ഞങ്ങളെ കണ്ടപ്പോൾ നിന്നിടത്തു നിന്ന് പരുങ്ങാൻ തുടങ്ങി.... രണ്ടിന്റെയും അപ്പോഴത്തെ എക്സ്പ്രഷൻസ് കണ്ടു ചിരി വന്നെങ്കിലും ഞങ്ങൾ ഗൗരവത്തോടെ അവരുടെ അടുത്തേക്ക് നടന്നു.....


" എന്തേ എവിടെ....? "


" അത് പിന്നെ ഇഷു.... ഞങ്ങൾ ചുമ്മാ പരിചയപ്പെടുകയായിരുന്നു.... " -അച്ചുക്ക


" ആണോ.... കയ്യൊക്കെ പിടിച്ചിട്ട് ആണോ ആദ്യമായി പരിചയപ്പെടുന്നത്....? "


 ഞാൻ അവരുടെ കയ്യിലേക്ക് നോക്കി ചോദിച്ചപ്പോൾ ആണ് രണ്ടിനും ബോധം വന്നത് ഇത്രയും നേരം കൈ പിടിച്ചിട്ടുണ്ടായിരുന്നു എന്ന്....


" കള്ളം പറയേണ്ട.... എത്ര നാളായി തുടങ്ങിയിട്ട്.... അത് മാത്രം പറഞ്ഞാൽ മതി.... "-ഫിനു


" എടീ.... സത്യമായിട്ടും നിന്റെ കസിൻ ആണ് അച്ചുക്ക എന്ന് എനിക്ക് അറിയില്ലായിരുന്നു... ഇന്നാണ് അറിയുന്നത്.... " -സന


" അത് നിന്റെ കാര്യം.... കാക്കു പറയ്... "


" ഞാനും ഇവൾ നിന്റെ ഫ്രണ്ട് ആണെന്ന് ഇന്നാണ് അറിയുന്നത്.... "


" എന്തായാലും നടക്കട്ടെ.... ഞങ്ങളുണ്ട് കൂടെ.... "


" എങ്കിലും ഞാനുമുണ്ട് കൂടെ.... "


 അത് ഏതാണ് അപശബ്ദം എന്നുകരുതി തിരിഞ്ഞു നോക്കിയപ്പോൾ ഫാരിക്കാനെ ആണ് കണ്ടത്.... കാക്കു ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നെങ്കിലും ചെക്കന്റെ കണ്ണ് നിദയുടെ മുഖത്തേക്കാണ്.... ഞാൻ അവളെ ഒന്ന് പാളി നോക്കിയപ്പോൾ പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നിട്ടുണ്ട്.... ഇവരും സെറ്റ് ആയോ....? ഇതെന്താണ് കഥ.....


"അല്ല..... ഇവിടെ എന്താ കണക്ഷൻ....?"


 ഞാൻ അവരെ രണ്ടുപേരെയും മാറിമാറി നോക്കി ചോദിച്ചപ്പോൾ രണ്ടുപേരും ഒരു ചിരി പാസാക്കി....


" അത് പിന്നെ.... " -ഫാരിക്ക


"വേണ്ട വേണ്ട.... ഞാൻ പറയാം.... ഇന്നലെ നിദയെ കണ്ടപ്പോൾ കാക്കുവിനു സ്പാർക്ക് അടിച്ചു.... അതേ സ്പാർക്ക് കാക്കവിനെ കണ്ടപ്പോൾ ഇവൾക്കും അടിച്ചു.... ചുരുക്കിപ്പറഞ്ഞാൽ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.... അല്ലേ....?"


 എന്നുപറഞ്ഞ് ഞാനവരെ നോക്കിയതും രണ്ടും ഒരു ചടപ്പോടെ ചിരിച്ചു....


" എന്തായാലും രണ്ട് കമിതാക്കളും ഇവിടെ നിന്ന് സംസാരിക്ക്.... ഞങ്ങൾ പോകുവാണെ.... "


 എന്നു പറഞ്ഞ് ഞാൻ ഫിനുവിനെയും കൂട്ടി താഴേക്ക് പോയി....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ഇഷുവും ഫിനുവും എന്നോട് പറയുന്ന കാര്യങ്ങൾ കേട്ടതും ഞാൻ ശരിക്കും അന്തം വിട്ടു.... അവന്മാര് രണ്ടും ഇതിനിടയിൽ ലവ് സെറ്റ് ആക്കിയോ..... എന്നോട് അതും പറഞ്ഞു അവര് പോകാൻ വേണ്ടി തിരിഞ്ഞു നടന്നതും ഇഷുവിന്റെ ഹീൽസ് സ്ലിപ്പ് ആയി അവൾ വീഴാൻ പോയി.... ഞാനൊരു പകപ്പോടെ അവളുടെ അടുത്തേക്ക് പോയി അവളെ പിടിക്കാൻ നിന്നതും അതിനു മുൻപേ ആരോ ഒരാൾ അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് അവളെ താങ്ങിയിരുന്നു.....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


 ആരോ എന്നെ താങ്ങി പിടിച്ചപ്പോൾ ഷാഹിക്ക ആവുമെന്ന് കരുതി ഞാൻ മുഖത്തേക്ക് നോക്കിയതും ഇതുവരെ കണ്ടു പരിചയം പോലുമില്ലാത്ത ഏതോ ഒരുത്തനെ കണ്ടു ഞാൻ പകപ്പോടെ അവനെ നോക്കി.... അവൻ ആ നിന്ന നിൽപ്പിൽ തന്നെ എനിക്ക് തന്നത് പോലെ ചുണ്ടുകൊണ്ട് ആക്ഷൻ കാണിച്ചതും ഞാൻ ഞെട്ടി പണ്ടാരടങ്ങി നേരെ നിന്ന് അവനെ പിന്നിലേക്ക് തള്ളി മാറ്റിയപ്പോൾ അവനെ നോക്കി സൈറ്റ് അടിച്ചു.....


 ഞാൻ അവനിൽ നിന്ന് കണ്ണ് മാറ്റി ഇക്കാനെ നോക്കിയപ്പോൾ ഞങ്ങളെ രണ്ടുപേരെയും തുറിച്ചു നോക്കുന്നുണ്ട്.... ഞാൻ അപ്പോൾ തന്നെ ഇക്കാന്റെ അടുത്തേക്ക് പോകാൻ നിന്നതും ചെക്കൻ എന്നെ നോക്കി ദഹിപ്പിച്ചു കൊണ്ട് മുകളിലേക്ക് കയറിപ്പോയി....


"ഷാഹിക്കാ... നിൽക്ക്...."


 എന്നു പറഞ്ഞ് ഞാൻ ഇക്കാന്റെ പിന്നാലെ പോകാൻ നിന്നതും അവൻ എന്റെ മുന്നിൽ കയറി നിന്നു....


" ഹേയ് നിൽക്ക്.... എന്താടോ ഇത്ര തിടുക്കം... അവൻ പൊക്കോട്ടെ.... നമുക്കൊന്ന് പരിചയപ്പെടാം.... "


" മാറി നിൽക്കേടോ...."


" അതിനു താൻ എന്തിനാടോ ഇങ്ങനെ ചൂടാവുന്നത്....? അല്ല.... ആ പോയത് ആരാ....? തന്റെ ബോയ്ഫ്രണ്ട് ആണോ...? "


" ഈ മഹർ എന്റെ കഴുത്തിൽ കെട്ടിയവനാണ്.... "


 ഞാനവനെ തുറിച്ചു നോക്കി പറഞ്ഞതും അവനൊരു പകപ്പോടെ എന്നെ നോക്കി....


" താൻ മാരീഡ് ആണോ....? "


" അതെ.... ഒന്നു മാറി നിൽക്കാമോ.... പ്ലീസ്.... "


 ഞാൻ അവനോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞതും ആരോ എന്റെ കയ്യിൽ പിടിച്ചു വലിച്ചതും ഒന്നിച്ചായിരുന്നു.... നോക്കിയപ്പോൾ കാക്കുവാണ്....


" നീയെന്താ ഇശൂ ഇവിടെ ചെയ്യുന്നത്....? എത്ര നേരമായി നിന്നെയും ഷാഹിയെയും നോക്കാൻ തുടങ്ങിയിട്ട്.... അവൻ എവിടെ.... നിക്കാഹിന് സമയം ആവാറായി.... അവിടെ എല്ലാവരും എന്റെ അളിയനെയും പെങ്ങളെയും ആണ് ചോദിച്ചു കൊണ്ടിരിക്കുന്നത്.... "


" കാക്കൂ.... സോറി സോറി.... ഞാൻ ഇക്കാനെ കൂട്ടി ഇപ്പോൾ തന്നെ വരാം.... "


" പെട്ടെന്ന് വന്നേക്കണം.... "


 എന്നു പറഞ്ഞു കാക്കു പോയപ്പോൾ ഞാൻ തിരിഞ്ഞു.... അപ്പോഴും മറ്റവൻ എന്റെ മുന്നിൽ തന്നെയുണ്ട്....


" ഇജാസിന്റെ പെങ്ങൾ ആണോ താൻ...? "


 ഞാൻ അതെ എന്ന് തലയാട്ടിയപ്പോൾ അവൻ എന്തൊക്കെയോ പറഞ്ഞ് ഒപ്പിക്കാൻ ശ്രമിച്ചതും  ഞാനവനോട് ഇറ്റ്സ് ഓകെ എന്നുപറഞ്ഞ് ഇക്കാനെ നോക്കി നടന്നു....


 എന്നെ കുറച്ച് പിന്നാലെ നടത്തിയിട്ട് ആണെങ്കിലും ഇക്ക ഓകെ ആയി... പിന്നെ ഞങ്ങൾ താഴേക്ക് പോയി....


 ഫോട്ടോസ് ഒക്കെ എടുത്തു കഴിഞ്ഞു സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോൾ പോയി പെട്ടത് ഇർഫുക്കാന്റെയും ഫൈഹയുടെയും മുൻപിലാണ്....


" നിന്നെ കണ്ടില്ലല്ലോ എന്ന് ഇപ്പോ ഇവൾ പറഞ്ഞതേയുള്ളൂ.... "


 പിന്നെ ഞങ്ങൾ എല്ലാവരും കൂടി കുറെ നേരം സംസാരിച്ചു..... ഇതിനിടയിൽ ഞാൻ പലപ്രാവശ്യം  കാക്കുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അവനും ഐജി സാറും കൂടെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.... ഇടയ്ക്കിടെ ഷാഹിക്കയും കൂടെയുണ്ട്.... മൂന്നു പേരുടെയും മുഖത്ത് അത്യാവശ്യം നല്ല ടെൻഷൻ ഉള്ളതുപോലെ എനിക്ക് തോന്നി....


*  *  *


 ഹിബയെ ഒരുക്കി ഞങ്ങൾ ഇറങ്ങിയതും അവിടെ മൂന്ന് പോലീസ് വണ്ടികൾ വന്ന് നിർത്തിയതും ഒരുമിച്ചായിരുന്നു.... അതിലെ ഒരു വണ്ടിയിൽ നിന്ന് ഇറങ്ങിയ ആൾക്കാരെ കണ്ടു ഞാൻ ഒരു പകപ്പോടെ നിന്നു.... 

----------------------------------------------


 അച്ചുക്കയുടെയും ഫാരിക്കയുടെയും ഉപ്പമാരായിരുന്നു.... എനിക്ക് ഒന്നും മനസ്സിലാവാതെ ഞാൻ അവരെ തന്നെ ഉറ്റു നോക്കി..... ഞാൻ അവരെ കാര്യമായി ഒന്ന് വീക്ഷിച്ചപ്പോൾ രണ്ടുപേരുടെയും കയ്യിൽ വിലങ്ങു കണ്ടു.... ആ സമയത്ത് എനിക്ക് തോന്നിയ ഫീലിങ് എന്താണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല....


" ആഹാ.... വന്നോ.... എന്തൊക്കെയുണ്ട്.... സുഖമല്ലേ...."


 എന്ന് ചോദിച്ചു കൊണ്ട് കാക്കൂ മുന്നോട്ട് നടന്നപ്പോൾ കല്യാണം കൂടാൻ വന്ന ഓരോരുത്തരും ഒന്നും മനസ്സിലാവാതെ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്....


" ഈ ഒരു ദിവസത്തിന് വേണ്ടി ആണെഡോ ഞാനും എന്റെ പെങ്ങളും കാത്തിരുന്നത്.... "


 എന്നെ പിടിച്ച് അടുത്തേക്ക് നിർത്തി കാക്കു അത് പറഞ്ഞപ്പോൾ ഞാൻ കാക്കുവിനെ നോക്കി പുഞ്ചിരിച്ചു.....


" ഇന്ന് ഞാൻ ഒരു ഡെപ്യൂട്ടി കമ്മീഷണർ ആയി നിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിങ്ങളാണ്.... ആദ്യം കരുതിയത് കൊന്ന് കളഞ്ഞാലോ എന്നാണ്.... എന്നാൽ അപ്പോഴും നഷ്ടം  എന്റെ പെങ്ങൾക്കും ആന്റിമാർക്കും മാത്രമാണ്.... നിങ്ങളെ കൊന്നു ജയിലിൽ പോയി കിടന്ന് തീർക്കാനുള്ളതല്ല എന്റെ ലൈഫ്.... "


കാക്കു അത് പറഞ്ഞപ്പോൾ അവരൊക്കെ ഒരു പകപ്പോടെ കാക്കുവിനെ നോക്കി....


" നോക്കണ്ട.... നിങ്ങളൊക്കെ കരുതുന്നതു പോലെ എന്റെ ആന്റിമാർ അത്രയ്ക്ക് ക്രൂരകൾ ഒന്നുമല്ല സ്വന്തം ആങ്ങളയെ കൊന്നതിന് കൂട്ടു നിൽക്കാൻ.... ഞങ്ങളുടെ ഉപ്പയും ഉമ്മയും മരിച്ചതിനു ശേഷമാണ് ആ പാവങ്ങൾ അറിയുന്നത് അതിനു പിന്നിൽ നിങ്ങൾ ആയിരുന്നു എന്ന്.... നിങ്ങളെ എതിർത്താൽ നിങ്ങളൊക്കെ കൂടി അവരെയും കൊല്ലും.... അത് മനസ്സിലാക്കിയതു കൊണ്ടു തന്നെയാണ് ഇത്രയും നാൾ അവർ ഒന്നും മിണ്ടാതിരുന്നത്... ഓരോ ദിവസവും ഞാൻ നിങ്ങളുടെ നീക്കങ്ങൾ അറിയുന്നത് അവര് വഴി തന്നെയാണ്.... പലപ്പോഴും വിളിച്ച് പൊട്ടി കരഞ്ഞിട്ടുണ്ട് അവർ....


 എന്തായാലും ഈ ഒരു ദിവസം തന്നെ രണ്ടു നല്ല കാര്യങ്ങൾ നടന്നല്ലോ.... അതുകൊണ്ട് ഞാൻ ഇന്ന് വളരെ സന്തോഷത്തിലാണ്.... ഇത് നിങ്ങൾ പുറംലോകം കാണില്ല.... അതിനു ഞാൻ ഒരിക്കലും സമ്മതിക്കില്ല.... രക്ത ബന്ധത്തിന്റെ വില എന്താണെന്ന് അറിയാത്ത നിങ്ങൾ ഒന്നും ഇനി ജീവിച്ചിട്ട് പോലും കാര്യമില്ല....


അപ്പൊ ശരി... നമുക്ക് നാളെ കാണാം.... പല കണക്കുകളും എനിക്ക് തീർക്കാനുണ്ട്.... കൊണ്ടു പോടോ.... "


കാക്കു പറഞ്ഞു നിർത്തി.... ഇപ്പോൾ കേട്ട് കാര്യമൊക്കെ എല്ലാവരിലും വലിയൊരു ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.... പോലീസുകാർ അവരെ കൊണ്ടുപോയതും അനുവും ഫിനുവും  അച്ചുക്കയും ഫാരിക്കയും ഞങ്ങളുടെ അടുത്തേക്ക് വന്നു....


" നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടോ....? "


" എന്തിനാണ് ഞങ്ങൾക്ക് നിന്നോട് ദേഷ്യം.... അവർ ചെയ്ത തെറ്റിനുള്ള ശിക്ഷ അവർക്ക് കിട്ടി.... അതുകൊണ്ടു തന്നെ നീ ചെയ്തതിൽ ഒരു തെറ്റുമില്ല.... "


" എന്നാലും ഒന്നുമറിയാതെ ഞാൻ എന്റെ ഉമ്മയെ എന്തൊക്കെയോ പറഞ്ഞു പോയല്ലോ കാക്കൂ.... "


ഫിനു കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു....


" ആന്റി എല്ലാം എന്നോട് പറഞ്ഞിരുന്നു മോളെ.... നീ അറിയാതെ പറഞ്ഞു പോയതല്ലേ.... സാരമില്ല.... "


എന്നൊക്കെ അവർ സംസാരിച്ചു.... ഇനി ഒരൊറ്റ ലക്ഷ്യം കൂടെ.... * നദീർ....*


*  *  *


" എല്ലാവരുടെ കാര്യവും ഓക്കെയായി.... പിന്നെ ഞാൻ മാത്രം എന്താ പോസ്റ്റോ....? "


 ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഷാദിയുടെ വകയാണ് ചോദ്യം.... നിദയുടെയും ഫാരിക്കയുടെയും കാര്യം ഉറപ്പിച്ചു.... അച്ചുക്കയുടെയും സനയുടെയും നിക്കാഹും നടത്താൻ തീരുമാനിച്ചു.... അതാണ് ചെക്കന്റെ ഈ ചോദ്യത്തിന് പിന്നിലുള്ള കാരണം.....


" അതിനിപ്പോൾ നിനക്കെന്താ കുഴപ്പം...? " - ഉപ്പ


 അതിന് അവൻ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു....


"അത് പിന്നെ.... എന്റെയും ഫിനുവിന്റെയും കാര്യത്തിൽ കൂടി ഒരു തീരുമാനം ആക്കി ആക്കിയിരുന്നെങ്കിൽ നന്നായിരുന്നു...."


" അയ്യടാ.... അവന്റെ ഒരു ആഗ്രഹം കണ്ടില്ലേ..... മര്യാദയ്ക്ക് പോയി പഠിപ്പ് കംപ്ലീറ്റ് ആക്കാൻ നോക്ക്.... അതിന്റെ ഇടയിൽ ആണ് അവന്റെ ഓരോ മോഹം.... "


" പഠിപ്പ് കഴിയാൻ ഇനിയും ഇല്ലേ ഒരുപാട് നാൾ.... അതുവരെ കാത്തിരിക്കാൻ ഒന്നും വയ്യ.... "


" ആർക്ക്.... ഫിനുവിനോ...? "


" അല്ല എനിക്ക്.... "


"പ്ഫാ.... മര്യാദക്ക് കഴിച്ചിട്ട് എണീറ്റ് പോടാ.... അവന്റെ ഒരു കല്യാണം...."


 എന്ന് ഇക്ക പറഞ്ഞതും ഞാനും ഉപ്പയും ഉമ്മയും കൂടെ പൊട്ടിച്ചിരിക്കാൻ തുടങ്ങി....


" എനിക്ക് വേണ്ട നിങ്ങളുടെ ഫുഡ്... "


 എന്ന് പറഞ്ഞു ചെക്കൻ എഴുന്നേറ്റ് പോകാൻ നിന്നതും,,,,


" വേണമെങ്കിൽ ഇപ്പോൾ എങ്കേജ്മെന്റ് കഴിച്ചു വെക്കാം.... "


 എന്ന ഇക്ക കൂട്ടിച്ചേർത്തതും അവൻ കണ്ണ് വിടർത്തി ഞങ്ങളെ നോക്കി....


"Really....??"


 എന്നവൻ  എക്സൈറ്റഡ് ആയി ചോദിച്ചപ്പോൾ ഞങ്ങളൊക്കെ അതേന്ന് തലയാട്ടിയതും ചെക്കൻ ലവ് യൂ എന്നും പറഞ്ഞു ചാടി കളിച്ചു...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


[After 2 month ]


ഷാദിയുടെയും ഫിനുവിന്റെയും എൻഗേജ്‌മെന്റ് കഴിഞ്ഞു... പഠിപ്പ് കഴിഞ്ഞിട്ട് നിക്കാഹ്....


"ഇശൂ.... വാ.... റെഡി ആയില്ലേ....?"


" എല്ലാം റെഡിയായി.... ഇനി എനിക്ക് റെഡിയാവാൻ ഉണ്ട്.... "


" മതി നിന്റെ ഒരുക്കം.... വന്നേ.... "


 ഞാൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചപ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ബാഗുമെടുത്ത് താഴേക്കിറങ്ങി....ഞങ്ങളൊക്കെ ഒരു ട്രിപ്പ് പോകുവാണ്...ട്രിപ്പ് എന്ന് പറഞ്ഞാൽ വലുതൊന്നും അല്ലാട്ടോ... ചുമ്മാ ഇന്നൊരു ദിവസം കറങ്ങി വരിക...ഞങ്ങളെ കാത്ത് ഇജാസും ഹിബയും ഫിനുവും ഷാദിയും ഹാളിൽ ഉണ്ടായിരുന്നു....


"ഉപ്പാ.... ഉമ്മാ.... പോയിട്ട് വരാം...."


അവരോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി...  ഞാൻ കാറിലേക്ക് കയറാൻ പോയപ്പോൾ ഇന്നോവയുടെ ഏറ്റവും പിന്നിൽ ഇജാസും ഹിബയും അതിന് തൊട്ടു മുന്നിൽ ഷാദിയും ഫിനുവും കോ ഡ്രൈവിങ് സീറ്റിൽ ഇഷുവും... അപ്പോൾ ഞാൻ ഡ്രൈവ് ചെയ്യണമെന്ന് അർത്ഥം....


*  *  *


"ഇന്നത്തെ ദിവസം കൊള്ളാം.... നമുക്ക് ഇനി ഇടയ്ക്കിടെ ഇങ്ങനെ ഓരോന്ന് പ്ലാൻ ചെയ്യണം അല്ലെ...."-ഷാദി


"ആഹ്... നിന്നെ ഞാൻ പാക് ആക്കി ട്രിപ്പിന് വിടുന്നുണ്ട്...."-ഷാഹിക്ക


ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു ചിരിച്ചപ്പോൾ ഞങ്ങളുടെ വണ്ടിക്ക് മുന്നിലായി ഒരു വാൻ കൊണ്ട് വന്നു നിർത്തി....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


ഒരു വാൻ ഞങ്ങളുടെ എതിരെ വന്നു നിർത്തിയപ്പോൾ ഞാൻ ബ്രെക്ക് ചവിട്ടി മുന്നിലേക്ക് നോക്കി....ഹിബ നല്ല ഉറക്കമാണ്....ഇഷുവിനോടും ഫിനുവിനോടും അവിടെ തന്നെ ഇരിക്കാൻ പറഞ്ഞു ഞങ്ങൾ മൂന്നുപേരും പുറത്തേക്ക് ഇറങ്ങി.... ആ വാൻ നിർത്തിയിട്ടത് കാരണം പിന്നിലുള്ള വണ്ടികൾ ഒക്കെ ബ്ലോക്കാണ്....


"നിങ്ങളൊക്കെ എന്താ ഈ റോഡിൽ കാണിക്കുന്നത്....?യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ മാറി നിൽക്ക്....ആ വാനും എടുത്ത് മാറ്റാൻ പറയ്.... അല്ലെങ്കിൽ ഞങ്ങൾക്ക് പോലീസിനെ വിളിക്കേണ്ടി വരും...."


ഒരു ബൈക്കുകാരൻ പറഞ്ഞപ്പോൾ ഇജാസ് അവനെ നോക്കി അവന്റെ കാർഡ് കാണിച്ചു കൊടുത്തു....


"DCP ഇജാസ് ഇബ്രാഹിം...."


അത് വായിച്ചതും അയാൾ വേഗം പോയി ബൈക്കിൽ ഇരുന്നു.... അതെ സമയം ആ വാനിന്റെ ഡോർ തുറന്നു....കർച്ചീഫ് കെട്ടിയ ഒരുത്തൻ അതിൽ നിന്ന് ചാടി ഇറങ്ങി ഞങ്ങളുടെ നേരെ വന്നു... നടക്കുന്നതിനിടയിൽ അവന് മുഖത്തെ കർച്ചീഫ് അഴിച്ചു മാറ്റി....


*"നദീർ.... "*


ഞങ്ങൾ എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി....ഇങ്ങനെ ഒരു കണ്ടുമുട്ടൽ ഞങ്ങൾ പ്രതീക്ഷിച്ചതല്ല....മരണം ചോദിച്ചു വാങ്ങാൻ വേണ്ടി വന്നതാണ് അവൻ... പെട്ടെന്ന് ഞങ്ങളുടെ മൂന്നപേരുടെയും മുഖത്ത് ക്രൂരമായ ഒരു ചിരി വന്നതും അവൻ പൊട്ടിച്ചിരിച്ചു....


----------------------------------------------


പെട്ടെന്ന് അവരുടെ മൂന്ന് പേരുടെയും മുഖത്ത് ക്രൂരമായ ഒരു ചിരി വിടർന്നു... അത് കണ്ടപ്പോ അവൻ അവരെ നോക്കി ഒന്ന് പൊട്ടി ചിരിച്ചു.... അത് കണ്ടിട്ട് ഇവനെന്തിനാടാ ചിരിക്കുന്നെ എന്ന മട്ടിൽ മൂന്നുപേരും മുഖത്തോട് മുഖം നോക്കി....


"ജീവനെടുക്കാൻ വന്നവനെ നോക്കി ചിരിക്കുന്നവന്മാരെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്...."


അവന്റെ സംസാരം കേട്ടപ്പോൾ ഷാഹി ക്ലാപ്പ് ചെയ്തു.....അത് കണ്ടതും നന്ദീർ അവനെ ഒന്ന് രൂക്ഷമായി നോക്കി.... 


"ഡയലോഗ് ഒക്കെ കൊള്ളാം.... എനിക്ക് ഇഷ്ടായി...പക്ഷെ ഈ ഡയലോഗ് കൊണ്ട് മാത്രം കാര്യമില്ലല്ലോ നദീറെ...."


"നീയിങ്ങനെ അവനെ തളർത്തല്ലേ ഷാഹി....പാവമല്ലേ....അവൻ കുറച്ച് ഡയലോഗ് അടിക്കട്ടെ....ആക്ഷൻ നമുക്ക് ഉള്ളതാണെന്ന് അറിയില്ലല്ലോ അവന്...."


ഷാഹിക്ക് മറുപടി ആയി ഇജാസ് പറഞ്ഞതും ഷാഹി അവനെ നോക്കി ഒന്ന് സൈറ്റടിച്ച് കാണിച്ചു....നടു റോഡിൽ വെച്ച് വാക്കേറ്റം കണ്ടതും അവർക്ക് ചുറ്റും ആൾക്കാർ കൂടി....


"ഓഹോ....ആക്ഷൻ നിങ്ങൾക്ക് ഉള്ളതാണോ.... അത് ഞാൻ അറിഞ്ഞില്ല....."


അവർക്ക് നേരെ പരിഹാസ ചിരി നൽകി കൊണ്ട് നദീർ നീട്ടി വിസിലടിച്ചു....അത് കേട്ടതും വാനിന്റെ ഡോർ തുറന്ന് അവന്റെ പിന്നിൽ ആറുപേർ നിരന്ന് നിന്നു....ഒറ്റ നോട്ടത്തിൽ അറിയാം അവന്റെ നക്കാപ്പിച്ച വാങ്ങി വന്നേക്കുവാണെന്ന്.....


"എന്തുവാടോ ഇത്....ഈ ഗുണ്ടകളെ കൂട്ടി വന്ന് തല്ലുന്നത് ഒന്നും ആണ്പിള്ളേർക്ക് പറഞ്ഞിട്ടുള്ള പണിയല്ല....ഓഹ് സോറി....അതിന് നീ ആണ്കുട്ടി അല്ലല്ലോ അല്ലെ...."


ഷാഹി പറഞ്ഞത് കേട്ടപ്പോൾ ഷാധിയും ഇജാസും ചിരി അടക്കി പിടിച്ച് നിന്നു.... അത് കണ്ടതും നദീറിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി....ഇജാസും ഷാഹിയും മുന്നോട്ട് കയറി നിന്നപ്പോൾ അവരെക്കാൾ രണ്ടടി മുന്നിൽ ഷാദി കയറി നിന്ന് അവരെ നോക്കി ഒന്ന് ചിരിച്ചു....


"ഉദ്ഘാടനം അനിയൻ....ബാക്കി ഒക്കെ ഇക്കമാര് എന്താന്ന് വെച്ചാൽ ആയിക്കോ....."


അതും പറഞ്ഞു അവൻ നദീറിനെ ഒന്ന് നോക്കി....


"അന്നേ നിനക്ക് ഞാൻ ഓങ്ങി വെച്ചതാടാ....ഇപ്പോഴാ അതിനൊരു അവസരം കിട്ടിയത്....പിന്നെ,,,,സ്വയം പുകഴ്ത്തി പറയുവാണെന്ന് കരുതരുത്....ഞാൻ തുടങ്ങി വെച്ച ഒരു കാര്യവും നന്നാവാതിരുന്നിട്ടില്ല...നിനക്ക് തല്ല് കൊണ്ട് ചാവാനുള്ള ഭാഗ്യം ലഭിക്കട്ടെ...."


അത്രയും പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിന് കൂട് ലക്ഷ്യമാക്കി ഷാദി ആഞ്ഞു ചവിട്ടി....കിട്ടിയ ചവിട്ടിന്റെ ശക്തിയിൽ നദീർ പിന്നിലേക്ക് തെറിച്ചു വീണു.....


"തല്ലി കൊല്ലെടാ അവന്മാരെ....."


വീണിടത്ത് നിന്ന് അവൻ അലറിയതും ഗുണ്ടകളിൽ ഒരുവൻ കയ്യിലെ ഇരുമ്പ് വടി ഷാദിയെ ലക്ഷ്യമാക്കി വീശി എറിഞ്ഞു.....പക്ഷെ ഷാദിയെ തള്ളി മാറ്റി ഷാഹി അത് ക്യാച്ച് ചെയ്തു....അത് കയ്യിൽ ഇട്ട് കറക്കി കൊണ്ട് അവൻ പകയോടെ നദീറിനെ നോക്കി.....


ഇരുമ്പുവടി എറിഞ്ഞവന്റെ കവിളിൽ കുത്തി പിടിച്ച് കൊണ്ട് ഷാഹി അവനെ നോക്കി ഒന്ന് കോട്ടി ചിരിച്ചു..ഷാഹിയുടെ ചിരി കണ്ടതും അവന്റെ മുഖത്ത് ഭയം നിറഞ്ഞു.....അവന്റെ താടിയിലെ പിടി വിട്ട് കൊണ്ട് ഷാഹി അവന്റെ മുട്ടുകാല് നോക്കി വീശി....വേദന കൊണ്ട് പുളഞ്ഞ അയാൾ നിലത്ത് ഇരുന്നതും ഇജാസ് അയാളുടെ മുഖം നോക്കി നല്ലൊരു ചവിട്ട് കൂടി കൊടുത്തു....


പെട്ടെന്ന് മറ്റൊരുത്തൻ കത്തി കയ്യിൽ മുറികെ പിടിച്ച് ഇജാസിനെ ലക്ഷ്യമാക്കി ഓടി വന്നതും ഇജാസ് അവിടെ നിന്ന് മാറി അവനെ കാല് വെച്ചു വീഴ്ത്തി.... മൂക്കും കുത്തി താഴേക്ക് വീണ അവന്റെ കയ്യിൽ നിന്ന് കത്തി കൈക്കലാക്കി അവന്റെ പുറം നോക്കി ഒരു ചവിട്ടും കൊടുത്തു.....


*************************************


"ഇശൂ.....അവര് പോയിട്ട് കുറെ നേരം ആയല്ലോടി.... എന്തേ വരാത്തത്...."


"അറിയില്ല ഫിനു.... നീയിവിടെ ഇരിക്ക്... ഞാൻ ഒന്ന് പുറത്ത് ഇറങ്ങി നോക്കട്ടെ..."


"അയ്യോ....ഷാഹിക്ക പുറത്ത് ഇറങ്ങരുതെന്ന് പറഞ്ഞിട്ടല്ലേ പോയത്.."


"അത് സാരമില്ല....ഞാൻ പെട്ടെന്ന് വരാം...."


"എങ്കിൽ നീ തനിച്ച് പോവേണ്ട.... ഞാനും വരാം...."


"വേണ്ട പെണ്ണേ.... നീ ഇവിടെ ഇരിക്ക്.... "


ഇശൂ അങ്ങനെ പറഞ്ഞെങ്കിലും ഫിനു അവളെ തനിച്ച് വിടില്ലെന്ന് മനസിലായപ്പോ ഇശൂ അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി....അവര് പുറത്ത് ഇറങ്ങിയപ്പോൾ കണ്ടത് ഓരോരുത്തരേ ആയി അടിച്ച് വീഴ്ത്തുന്ന ഷാഹിയെയും ഇജാസിനെയും ഷാധിയെയും ആണ്....  അത് കണ്ടതും അവര് രണ്ടും മുഖത്തോട് മുഖം നോക്കി....


"എന്താടി അവിടെ....വമ്പൻ തല്ലാണല്ലോ...."


"ഇതിന് മാത്രം എന്താ അവിടെ പ്രശ്നം..."


"ആർക്കറിയാം....?"


അത് പറഞ്ഞോണ്ട് ഇശൽ ഫിനുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഭയം ഇരച്ച് കയറുന്നത് കണ്ടു....ആ നോട്ടം ഫിനുവിന്റെ കഴുത്തിലേക്ക് പോയതും അവളുടെ കഴുത്തിൽ തട്ടിച്ച് നിൽക്കുന്ന കത്തി അവളൊരു ഞെട്ടലോടെ നോക്കി.....


"ആ.....ആരാ താൻ.....? അവളെ വിട്...."


കത്തി പിടിച്ച് നിക്കുന്നവനെ നോക്കി ഇശൂ പറഞ്ഞതും അവൾടെ മുന്നിലേക്ക് വന്നു നിന്ന ആളെ കണ്ട് ആദ്യമൊന്ന് പകച്ചു....


*"നദീർ.....!!!"*


അവനെ കണ്ടതും അവളുടെ മുഖത്ത് വെറുപ്പും ദേഷ്യവും ഒക്കെ ഒരുപോലെ നിറഞ്ഞു നിന്നതും അവൾ അവന്റെ കോളറയിൽ ശക്തിയായി പിടിച്ചു.... എന്നാൽ അവൾക്ക് ഒരു പരിഹാസ ചിരി നൽകി കൊണ്ട് അവൻ ഫിനുവിനെ നോക്കി.....


"അധികം ഓവർ സ്മാർട്ട് ആവേണ്ട ഇശൽ.....നീ സ്മാർട്ട് ആവാൻ നോക്കിയാൽ ആ നിമിഷം തീരും ഇവൾ...."


എന്നവൻ പറഞ്ഞതും ഇശൽ ഫിനുവിനെ നോക്കി....ഫിനുവിന്റെ മുഖം കണ്ടപ്പോൾ അവൾ അവനിലുള്ള പിടി വിട്ടു....അപ്പൊ തന്നെ അവൻ അവൾടെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ അടുത്തേക്ക് നിർത്തിയതും അവൾ കുതറി മാറാൻ നോക്കി....


"നോക്ക്....നിന്റെ കേട്ട്യോനും ആങ്ങളയും ഒക്കെ അവിടെ ഹീറോയിസം കാണിച്ചോണ്ട് നിലക്കാണ്..... നമുക്ക് അങ്ങോട്ട് പോവണ്ടേ...."


എന്നവൻ ചോദിച്ചപ്പോ അവളൊന്നു പുച്ഛിച്ച് ചിരിച്ചു....


"മരണം ചോദിച്ച് വാങ്ങാൻ വന്ന വിഡ്ഢി... നിന്നെ എന്റെ ഷാഹിക്കയും ഇക്കാക്കയും വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ.....? ഒരു കാര്യം നീ ഓർത്ത് വെച്ചോ....നിന്റെ ഒരു ഉദ്ദേശ്യവും നടക്കാൻ പോണില്ല.....ജീവനോടെ ഇവിടുന്ന് തിരികെ പോകാൻ കഴിഞ്ഞാൽ അത് തന്നെ നിന്റെ ഭാഗ്യമായി കൂട്ടിയാൽ മതി....."


"നമുക്ക് നോക്കാടി ആരുടെ ജീവൻ ആണ് ഇല്ലാതാവുന്നതെന്ന്...."


അവൻ അത് പറഞ്ഞു കഴിഞ്ഞതും  ഫിനു *ഇശൂ* എന്ന് വിളിച്ചതും ഒരുമിച്ചായിരുന്നു....അവൾ നോക്കിയപ്പോൾ ഫിനുവിന്റെ കഴുത്തിൽ കത്തി വെച്ചവൻ അവളുടെ കൈ പിന്നിലേക്ക് ആക്കി വെച്ച് കെട്ടിയിടുന്നതാണ് കണ്ടത്....


"ഡാ.... വിടെടാ അവളെ...."


അവൾ അവനെ തള്ളി മാറ്റാൻ നോക്കി എങ്കിലും നദീർ അവളെ പിടിച്ച് വലിച്ച് അവന്റെ അടുത്തേക്ക് നിർത്തി അവരെ രണ്ടാളെയും കൊണ്ട് മുന്നോട്ട് നടന്നു....


***********


ഓരോരുത്തരെ ആയി അടിച്ചോതുക്കിയ ശേഷമാണ് നദീർ അവിടെ എങ്ങുമില്ലെന്ന് ഷാഹി ഒരു ഞെട്ടലോടെ മനസിലാക്കിയത്.....പെട്ടെന്ന് അവർക്ക് മുന്നിലേക്ക് നദീറിന്റെ കൂടെ നടന്നു വരുന്ന ഇശുവിനെയും ഫിനുവിനെയും കണ്ടപ്പോൾ മൂന്നുപേരും ഒരുപോലെ ഞെട്ടി.....


"എന്താടാ മൂന്നാളും ഇങ്ങനെ നോക്കുന്നെ.....ദേ നിൽക്കുന്നു നിന്റെയൊക്കെ പെണ്ണ്...."


നദീർ അത് പറഞ്ഞതും മൂന്നുപേരുടെയും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി....


"ഡാ...."


ഷാഹി അലറിയതും നദീർ പൊട്ടിച്ചിരിച്ചു....


"അധികം ആവേശം കാണിക്കല്ലേ മോനെ.....ആവേശം കാണിച്ചാൽ അതിന്റെ ദോഷം ആർക്കാണെന്ന് ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരേണ്ടല്ലോ....."


"അവരെ നീ എന്തേലും ചെയ്ത് നോക്ക്.....ബാക്കി നമുക്ക് അപ്പൊ പറയാം....."


എന്ന് ഇജാസ് പറഞ്ഞപ്പോ ഓഹോ എന്ന മട്ടിൽ നദീർ അവനെ നോക്കി....അപ്പൊ തന്നെ ഇശൂന്റെ കഴുത്തിൽ ഒരു കത്തി അവൻ ചെറുതായി അമർത്തിയതും ചോര പൊടിഞ്ഞ വേദനയിൽ അവൾ കണ്ണ് ഇറുകെ അടച്ചു പിടിച്ചു....അത് കണ്ടപ്പോ അവർക്ക് മൂന്ന് പേർക്കും സഹിച്ചില്ല....


"വേണ്ട....നദീർ....അവളെ ഒന്നും ചെയ്യരുത്...."


ഷാഹി അവനോട് പറഞ്ഞപ്പോ അവൻ ചിരിച്ചു....


"ഈയൊരു ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കാൻ തുടങ്ങീട്ട് ഒരുപാട് കാലമായി ഇശൽ....എന്റെ ജീവിതം നശിക്കാൻ കാരണം ആയ നീ ഇങ്ങനെ എന്റെ കൈ പിടിയിൽ ഒരുങ്ങുന്നത് എത്രയോ വട്ടം ഞാൻ സ്വപ്നം കണ്ടിരിക്കുന്നു....ഇന്ന് ദേ,,,,അത് നടന്നു.....എന്നെ ഹോസ്പിറ്റലിൽ കിടത്തിയപ്പോ നീ കരുതി എല്ലാം അങ്ങു കഴിഞ്ഞെന്ന്....അല്ലെടി....മൂന്ന് വർഷം,,,, മൂന്ന് വർഷമാടി നീ കാരണം എനിക്ക് നഷ്ടമായത്.....അതൊക്കെ ഞാൻ പെട്ടെന്ന് അങ്ങ് മറക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്...."


അവളെ ചുറ്റി നടന്ന് അവൻ പറഞ്ഞപ്പോ അവളൊന്നു ചുണ്ട് കോട്ടി ചിരിച്ചു....


"നിനക്ക് എന്തേലും നഷ്ടം ആയിട്ടുണ്ടെങ്കിൽ അത് നിന്റെ കയ്യിലിരുപ്പ് കാരണം അല്ലെ..... ചുമ്മാതെ ഒന്നുമല്ലല്ലോ...."


ഇത്രേം ആയിട്ടും അവളുടെ മുഖത്ത് ഒരു തരി പോലും ഭയം ഇല്ലാത്തത് കണ്ടിട്ട് അവനൊന്ന് പകച്ചു....എങ്കിലും ആ പകപ്പ് പുറത്ത് കാണിക്കാതെ അവൻ അവന്റെ കിങ്കരന്മാരെ നോക്കി.... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായപ്പോ അവർ ഇജാസിന്റെയും ഷാഹിയുടെയും ഷാദിയുടെയും കൈ പിന്നിലേക്ക് ആക്കി കെട്ടി വെച്ചു.....


മൂന്ന് പേരും പരമാവധി അവരെ എതിർക്കാൻ നോക്കി എങ്കിലും ഫിനുവിനെ കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോ നിസ്സഹായതയോടെ നിന്നു.....അവരെ ബന്ധിച്ചത് കണ്ടപ്പോ ഇശൂ ഒരു പുച്ഛത്തോടെ നദീറിനെ നോക്കി....


"ഇങ്ങനെ ചെയ്തില്ലേൽ അവരെ നിനക്ക് ഒതുക്കാൻ കഴിയില്ലെന്ന് നിനക്ക് തന്നെ അറിയാം അല്ലെ....കഷ്ടം.... ഇത്രയും ഡയലോഗ് അടിക്കുന്ന നിനക്ക് മര്യാദക്ക് അവരെ ഒന്ന് തല്ലി തോൽപ്പിക്കാൻ പോലും കഴിയില്ലെന്ന് വെച്ചാൽ,,,,"


അവളുടെ സംസാരത്തിലെ പരിഹാസം മനസിലായപ്പോൾ അവന് രക്തം തിളച്ചു....ആ ദേഷ്യം അവൻ തീർത്തത് ഷാദിയോട് ആണെന്ന് മാത്രം....ഷാദിയെ അവൻ യാതൊരു കരുണയും ഇല്ലാതെ തല്ലുന്നത് കണ്ടപ്പോൾ അവർക്കാർക്കും സഹിക്കാൻ കഴിഞ്ഞില്ല....ഇശൂ ഓടിപ്പോയി അവനെ പിടിച്ചു തള്ളി ഷാദിയെ ചേർത്ത് പിടിച്ചു.....


"ഷാദി..... ഷാദി....."


കരഞ്ഞു കൊണ്ട് ചോര ഒലിക്കുന്ന അവന്റെ മുഖത്ത് തട്ടി അവൾ വിളിച്ചപ്പോ അവൻ ഇത്തിരി പാടുപെട്ട് കണ്ണ് വലിച്ചു തുറന്നു....അവന്റെ അവസ്ഥ കണ്ടപ്പോൾ നദീറിനെ ചുട്ട് കൊല്ലാൻ ഉള്ള പക ഷാഹിക്കും ഇജാസിനും തോന്നി.....


ഇശലിനെ പിടിച്ച് എഴുന്നേൽപിച്ച് അവളെ തള്ളി മാറ്റി അവൻ വീണ്ടും ഷാദിക്ക് നേരെ തിരിഞ്ഞു....ഇതൊന്നും കാണാൻ കഴിയാതെ കണ്ണ് താഴ്ത്തി ഫിനു പൊട്ടി കരഞ്ഞു.....നദീർ തള്ളിയ ശക്തിയിൽ ഇശൂ റോഡിലേക്ക് വീണതും നെറ്റി ഒരു കല്ലിൽ ഇടിച്ച് ചോര വരാൻ തുടങ്ങി....എങ്കിലും അവൾക്ക് വേദന തോന്നിയില്ല..... അതിനേക്കാൾ വലിയ വേദന ആയിരുന്നു ഷാദിക്ക് അവള് കാരണം ഇങ്ങനെ സംഭവിച്ചതിൽ....


*"നദീർ.....അവനെ വിട്ടേക്ക്....നിനക്ക് ദേഷ്യം എന്നോടല്ലേ.....എന്നെ തല്ലി നോക്കെടാ....ഇനിയും എന്റെ അനിയനെ തൊട്ടാൽ നിന്നെ ഞാൻ കൊന്ന് കളയും...... വിടെടാ അവനെ....."*


ഷാഹി അലറിയതും നദീർ ഷാദിയെ നിലത്തേക്ക് തള്ളി ഇട്ട് ഷാഹിയുടെ അടുത്തേക്ക് പോയി...


"ആണാണെങ്കിൽ ഞങ്ങടെ കെട്ടഴിച്ച് വിടെടാ...."


ഇജാസ് പറഞ്ഞത് കേട്ടപ്പോൾ നദീർ ഒന്ന് ചിരിച്ചു....


"മണ്ടത്തരം കാണിച്ച് ആരേലും ആണത്തം തെളിയിക്കുമോ.... അല്ല,,,, നീയെന്താ പറഞ്ഞേ....നിന്റെ അനിയനെ തൊട്ടാൽ എന്നെ കൊല്ലുമെന്നോ.... എങ്കിൽ കൊല്ലെടാ.... ഞാൻ ദേ,,,, ഇവിടെ നിന്റെ മുന്നിൽ നിൽക്കുവല്ലേ...."


എന്നവൻ പറഞ്ഞു കഴിയുന്നതിന് മുന്നേ ഷാഹിയുടെ കാല് അവന്റെ നെഞ്ചത്ത് പതിഞ്ഞിരുന്നു.....വീണിടത്ത് നിന്ന് എഴുന്നേറ്റ് നിന്ന് നദീർ ഷാഹിയെ നോക്കിയപ്പോ തന്റെ കയ്യിലെ കേട്ടഴിക്കാൻ നോക്കുവായിരുന്നു അവൻ......പക്ഷെ അതിന് കഴിഞ്ഞില്ല.... 


അവന്റെ അടുത്തേക്ക് പകയോടെ വന്ന നദീർ കയ്യിൽ ഉണ്ടായിരുന്ന വടി കൊണ്ട് അവന്റെ കാലിന് വീശി അടിച്ചു.... അപ്പൊ തന്നെ അവൻ നിലത്തേക്ക് ഇരുന്നതും തന്റെ അരിശം തീരുന്നത് വരെ നദീർ അവനെ തല്ലാൻ തുടങ്ങി.... എത്ര കൊണ്ടിട്ടും അവൻ ഒരു ചിരിയോടെ നദീറിനെ നോക്കുന്നത് കണ്ടപ്പോൾ നദീറിന്റെ ദേഷ്യം കൂടി....


ഈ സമയം ഇശൂ മെല്ലെ ഫിനുവിനെ പിടിച്ച് വെച്ചവന്റെ പിന്നിലേക്ക് പോയി ഒരു ഇരുമ്പ് വടി എടുത്ത് അവന്റെ തല നോക്കി ആഞ്ഞു വീശിയതും അയാൾ പിന്നിലേക്ക് വീണു....അപ്പൊ തന്നെ അവൾ ഫിനുവിന്റെ കയ്യിലെ കെട്ടഴിച്ച് വിട്ടതും ഫിനു ഷാദിയുടെ അടുത്തേക്ക് ഓടി....ഇത് കണ്ട ഇജാസ് ഇശലിനെ നോക്കി ചിരിച്ചപ്പോ അവളും ചിരിച്ചു....


ഷാദിയുടെ അടുത്തേക്ക് പോയ ഫിനു അവന്റെ കയ്യിലേ കെട്ടഴിച്ച് വിട്ട് അവനെ നേരെ ഇരുത്തി.....അവന്റെ മുഖം കണ്ടതും അവൾ കരഞ്ഞു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു....ഇതൊന്നും അറിയാതെ ഷാഹിയെ തല്ലുന്ന നദീറിന്റെ അടുത്തേക്ക് ഇശൂ ഓടിപ്പോയി......


"മാറി നിൽക്കെടാ....."


സർവ്വ ശക്തിയും എടുത്ത് ഇശൽ അവനെ പിടിച്ച് തള്ളിയപ്പോ അവൻ പിന്നിലേക്ക് മലർന്നടിച്ച് വീണു.....


"ഫിനു....ഇക്കാക്കാന്റെ കയ്യിലെ കെട്ടഴിക്ക്...."


ഷാഹിയുടെ കയ്യിലെ കെട്ട് അഴിക്കുന്നതോടൊപ്പം  ഇശൂ പറഞ്ഞതും ഫിനു ഓടിപ്പോയി ഇജാസിന്റെ കയ്യിലെ കെട്ടും അഴിച്ചു.... ഒരു നിമിഷം കൊണ്ട് നടന്നതൊക്കെ ഒന്ന് റിവൈൻഡ് ചെയ്ത് നോക്കി നദീർ എണീറ്റ് നിന്ന് മുന്നോട്ട് നോക്കിയപ്പോ  പകയോടെ തന്റെ മുന്നിൽ നിരന്ന് നിൽക്കുന്ന ഷാഹിയെയും ഇജാസിനെയും ഷാദിയെയും കണ്ട് അവന്റെ മുഖത്ത് ഭയം ഇരച്ചു കയറി....


"നിന്നോട് ഞാൻ പറഞ്ഞതല്ലേ നദീറെ... നിന്റെ ഒരുദ്ദേശവും നടക്കാൻ പോണില്ലെന്ന്......"


"നടക്കുമോ എന്ന് ഞാൻ കാണിച്ച് തരാടി...."


തോൽവി സമ്മതിച്ച് കൊടുക്കാൻ മനസില്ലാതെ അവൻ ഇശലിനെ പിടിച്ച് വലിച്ച് പുറം തിരിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്തി നിർത്തി..... ശേഷം അവളുടെ കഴുത്തിൽ കത്തി വെച്ച് കൊണ്ട് അവരെ മൂന്ന് പേരെയും നോക്കി.....


"നിനക്കൊക്കെ ഉള്ള ചങ്കൂറ്റം എത്ര ആണെന്ന് എനിക്ക് ഇപ്പൊ മനസിലായി....പക്ഷെ ദെ,,,, ഇവളുടെ ജീവൻ ഇപ്പൊ എന്റെ കയ്യിലാണ്.... അത് കൂടെ ഓർത്ത് വെച്ചാൽ നല്ലത്...."


എന്നവൻ പറഞ്ഞതും ഷാഹി കുറച്ച് മുന്നോട്ട് കയറി നിന്ന് അവന്റെ ചുണ്ടിലെ ചോര തുടച്ചു കൊണ്ട് ഒന്ന് ചിരിച്ചു....


"നിനക്ക് തെറ്റി നദീറെ....അവൾടെ ജീവൻ നിന്റെ കയ്യിലല്ല....നിന്റെ ജീവൻ അവൾടെ കയ്യിലാണ്....ഇനിയുള്ള ഓരോ സെക്കന്റിലും എന്റെ പെണ്ണിന്റെ ശരീരം എങ്ങനെയാണോ അതനുസരിച്ച് ഇരിക്കും നിന്റെ മുന്നോട്ടുള്ള ജീവിതം...."


"കേട്ടല്ലോ.....നീയൊന്ന് എന്റെ ദേഹത്ത് കൈ വെച്ച് നോക്ക്...."


"അങ്ങനെയിപ്പോ കണ്ടവന്മാർ ആളായി പോകാൻ ഞാൻ സമ്മതിക്കില്ലെടി...."


ഇശലിനെ തള്ളിമാറ്റി കൊണ്ട് നദീർ ഷാഹിക്ക് നേരെ പാഞ്ഞടുത്തു.... പിന്നെ അവിടെ നടന്നത് ഇടിവെട്ട് ഫൈറ്റ് ആയിരുന്നു.....മൂന്നുപേരും കൂടെ നദീറിനെ പഞ്ഞിക്കിടുന്നത് കണ്ടപ്പോ ഇഷുവും ഫിനുവും മുഖത്തോട് മുഖം നോക്കി ചിരിച്ചു.....അവസാനം ഒന്ന് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ നദീർ ബോധം പോയത് പോലെ ആയതും അവര് മൂന്നുപേരും തല്ല് നിർത്തി ഇശുവിനെയും ഫിനുവിനെയും നോക്കി.....


"നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങല്ലെന്ന്...."


ഷാഹി അല്പം ദേഷ്യത്തോടെ പറഞ്ഞപ്പോ രണ്ടാളും അവനെ ഒന്ന് സോപ്പിട്ടു.....


"ഹിബ എവിടെ ഇശൂ....?" -ഇജാസ്


"അവള് ക്ഷീണം കാരണം ഉറങ്ങുവല്ലേ കാക്കൂ....അതുകൊണ്ട് ഞങ്ങൾ ഉണർത്തിയില്ല...."


"അത് നന്നായി....അല്ലേൽ പെണ്ണിന് ഇനി ഉറക്കം ഉണ്ടാവില്ല...."


എന്നവൻ പറഞ്ഞത് കേട്ടപ്പോ അവരൊക്കെ ചിരിച്ചു....


ഇതേ സമയം പിന്നിൽ വേദന കൊണ്ട് പുളയുമ്പോഴും സന്തോഷത്തോടെ നിൽക്കുന്ന അവരെ കണ്ടപ്പോൾ നദീറിന് പക അടക്കാൻ കഴിഞ്ഞില്ല....എങ്ങനെ ഒക്കെയോ എഴുന്നേറ്റ് നിന്ന് അവൻ അടുത്ത് ഉണ്ടായ കത്തി എടുത്ത് കയ്യിൽ പിടി മുറുക്കി....അപ്പോഴാണ് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഹിബയെ അവൻ കണ്ടത്.....അവളെ കണ്ടതും അവന്റെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിടർന്നു.....ഉള്ള ആരോഗ്യം വെച്ചവൻ ഹിബയെ ലക്ഷ്യമാക്കി നടന്നു.....


***************************************


*"ഇശൽ......"*


പെട്ടെന്ന് കൂടി നിന്ന ആൾക്കാർ ബഹളം വെക്കാൻ തുടങ്ങിയതോടൊപ്പം നദീറിന്റെ ശബ്ദം കേട്ടതും ഞങ്ങൾ എല്ലാവരും അവന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു.....അവിടേക്ക് നോക്കിയതെ ഓർമ ഉണ്ടായിരുന്നുള്ളൂ.... പിന്നെ എന്റെ കണ്ണിലേക്ക് ആകെ ഇരുട്ട് കയറുന്നത് പോലെ തോന്നി.... റബ്ബേ.... എന്റെ ഹിബ....


"ഇനിയൊരു തിരിച്ച് വരവ് എനിക്ക് ഉണ്ടാവില്ലെന്ന് അറിയാടി....ഈ കൂടി നിൽക്കുന്ന ജനങ്ങൾ തന്നെ എനിക്ക് എതിരെ സാക്ഷി പറയും.....നിന്നെ എന്റെ കാൽ ചുവട്ടിൽ കൊണ്ട് വരാൻ ഞാൻ ഒരുപാട് ശ്രമിച്ചു....എത്രയോ തവണ ഇവൻമാരൊക്കെ കൂടി എന്റെ പ്ലാനൊക്കെ നശിപ്പിച്ചു.....എന്നിട്ടിപ്പോ വീണ്ടും എന്നെ തോൽപ്പിച്ചു കളഞ്ഞു....


ഇനിയുള്ള കാലം എനിക്ക് ജയിലിൽ കഴിയുമ്പോൾ സന്തോഷത്തോടെ ഓർക്കാൻ എന്തെളുമൊക്കെ വേണ്ടേ...? അതുകൊണ്ട് നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരാളെ എങ്കിലും ഇല്ലാതാക്കിയില്ലേൽ ഞാൻ എന്ത് വില്ലനാടോ....?"


"നദീർ....വേണ്ട.... അവളെ വിട്ടേക്ക്...."


ഞാൻ അവനോട് താഴ്മയുടെ സ്വരത്തിൽ പറഞ്ഞപ്പോൾ അവനൊന്ന് പുച്ഛിച്ച് ചിരിച്ച് ഹിബയെ കുത്താൻ വേണ്ടി കൈ ഉയർത്തിയതും അവിടെ ഒരു വെടിയൊച്ച ഉയർന്നതും ഒരുമിച്ച് ആയിരുന്നു......കാക്കൂ ആണ് ഷൂട്ട് ചെയ്‌തതെന്ന് മനസിലായപ്പോ ഞങ്ങളൊക്കെ കാക്കൂനെ തന്നെ ഫോക്കസ് ചെയ്ത് നിന്നു....


കാക്കൂ വീണ്ടും വീണ്ടും ട്രിഗറിൽ വിരൽ അമർത്തിയപ്പോ തുടരെ തുടരെ അവന്റെ നെഞ്ചിലേക്ക് ബുള്ളറ്റ് തുളച്ച് കയറി....അവസാനം നദീർ നിലത്തേക്ക് ഊർന്ന് വീണതും ഞങ്ങൾ എല്ലാവരും ഒരു ഞെട്ടലോടെ കാക്കൂനെ നോക്കി....


അവൻ ഗണ് താഴ്ത്തി പിടിച്ചപ്പോ ഹിബ ഞങ്ങളെ അടുത്തേക്ക് ഓടി വന്നു....


"വേണ്ടെന്ന് വെച്ചിട്ടാണ് നേരത്തെ ഞാൻ ഇത് പുറത്തേക്ക് എടുക്കാഞ്ഞത്.... ഇതിപ്പോ അവനായിട്ട് ചോദിച്ച് വാങ്ങിയതാണ്.....ഇതിന്റെ പേരിൽ ഇനി എന്തേലും പ്രശ്‌നം ഉണ്ടേൽ അത് ഞാൻ നോക്കിക്കോളാം...."


ഞങ്ങടെ ഒക്കെ നോട്ടത്തില് നിറഞ്ഞു നിന്നിരുന്ന ആശങ്കകൾക്കുള്ള മറുപടി കാക്കൂ പറഞ്ഞപ്പോ ഞങ്ങൾ ഒന്ന് ചിരിച്ചു.... അതോടെ നദീർ എന്ന ചാപ്റ്റർ അവിടെ ക്ളോസ് ആയി.....



***************************************


ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഇജാസ് നദീറിനെ ഷൂട്ട് ചെയ്‍തത്.... അതോടെ അവന്റെ ശല്യം എന്നെന്നേക്കും ആയി തീർന്നു....ഞാൻ ഓരോന്ന് ആലോചിച്ച് എന്റെ പെണ്ണിനെ നോക്കിയപ്പോ അവൾ തല പിടിച്ച് നിൽക്കുന്നതാണ് കണ്ടത്.... അവൾക്ക് തല കറങ്ങുന്നുണ്ടെന്ന് മനസിലായതും ഇശൂ എന്ന് വിളിച്ച് ഞാൻ അവളെ പിടിച്ചപ്പോഴേക്ക് പെണ്ണ് വാടി തളർന്ന് എന്റെ കയ്യിലേക്ക് വീണിരുന്നു....


"ഇശൂ....കണ്ണ് തുറക്കെടി....ഇശൂ...."


ഞാൻ അവളുടെ കവിളിൽ തട്ടി വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല...


"വാ ഷാഹി...അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോവാം....ചിലപ്പോ ഇതൊക്കെ കണ്ടതിന്റെ ടെൻഷൻ ആവും...."


അവനത് പറഞ്ഞപ്പോ ഞാൻ അവളെ എടുത്ത് കാറിന്റെ പിന് സീറ്റിലേക്ക് കയറി....അവരും കൂടെ കയറി....നേരെ ഹോസ്പിറ്റലിലേക്ക് പോയി...എനിക്ക് ആണെങ്കിൽ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു.... അവളെ ചെക്ക് ചെയ്ത് ഡോക്റ്റർ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഡോക്റ്ററുടെ അടുത്തേക്ക് പോയി.....


"ഡോക്റ്റർ....എന്റെ വൈഫ്....?"


"പേടിക്കേണ്ട....വൈഫിന് പ്രോബ്ലം ഒന്നുല്ല....പ്രെഗ്നൻസിയുടെ ലക്ഷണം ആണ് കാണിച്ചത്...."


എന്ന് ഡോക്റ്റർ പറഞ്ഞപ്പോ ഞാൻ ങേ എന്ന മട്ടിൽ ഡോക്റ്ററെ നോക്കി....


"എന്താ....?"


"ഇശൽ പ്രെഗ്നന്റ് ആണെന്ന്....നിങ്ങൾ ഒരു അച്ഛൻ ആകാൻ പോകുവാണെന്ന്...."


എന്ന് പറഞ്ഞു ചിരിച്ചോണ്ട് ഡോക്റ്റർ നോക്കിയപ്പോ ഞാൻ കേട്ടത് വിശ്വസിക്കാൻ ആവാതെ നിന്നതും ഇജാസ് എന്നെ പിടിച്ച് കുലുക്കി.... 


"എടാ അളിയാ....നീയെന്തുവാ ഇങ്ങനെ തരിച്ച് നിൽക്കുന്നെ....എടാ ഞാൻ മാമൻ ആകാൻ പോകുവാണെന്ന്...."


എന്നവൻ പറഞ്ഞതും എനിക്ക് ബോധം വന്നു....


"അപ്പൊ എനിക്ക് തോന്നിയത് അല്ലല്ലേ...."


എന്നും പറഞ്ഞോണ്ട് ഞാൻ സന്തോഷം കൊണ്ട് അവനെ എടുത്ത് പൊക്കിയതും,,,,


"എടാ കോപ്പേ....എന്നെ താഴേ വെക്കേടാ....എന്നിട്ട് അവളെ പോയി എടുത്ത് പൊക്കിക്കോ..."


എന്നവൻ ചിരിച്ചോണ്ട് പറഞ്ഞപ്പോ ഞാൻ അവനെ അപ്പൊ തന്നെ താഴെ ഇട്ടു....


"ഔ....കുരിപ്പെ....എന്റെ നടു പോയി....",


എന്നവൻ അലറിയപ്പോ,,,,


"സോറി മുത്തേ....എക്സൈറ്റ്മെന്റ് കൂടി പോയി...."


എന്നും പറഞ്ഞോണ്ട് ഞാൻ ഇശുവിനെ കിടത്തിയ റൂമിലേക്ക് ഓടി....ഞാൻ കേറി പോവുമ്പോ പെണ്ണ് നമ്മളെ നോക്കി ഇളിച്ച് കാണിക്കെന്നു....അവൾടെ ആ ചിരി കണ്ടപ്പോ എന്റെ സാറേ,,,പെണ്ണിനെ ചേർത്ത് പിടിച്ച് ഒരു മുത്തം കൊടുക്കാൻ തോന്നിപ്പോയി .....


"ഇശൂ...."


അവൾടെ കയ്യിൽ പിടിച്ചോണ്ട് ഞാൻ അവൾടെ അടുത്ത് ഇരുന്നപ്പോ പെണ്ണ് എന്റെ നെഞ്ചിൽ തല ചായ്ച്ചു വെച്ചു.... 


"ഷാഹിക്കാ....നിങ്ങൾക്ക് അറിയോ ഞാൻ ഇപ്പൊ എത്ര ഹാപ്പി ആണെന്ന്.... "


"അപ്പൊ ഞാനോ...."


അവളെ അടർത്തി മാറ്റി പെണ്ണിന്റെ മുഖത്ത് നോക്കി ഞാനത് പറഞ്ഞപ്പോ അവള് നാണം കൊണ്ട് തല താഴ്ത്തി.... ഞാനപ്പോ തന്നെ അവളുടെ താടിയിൽ പിടിച്ചുയർത്തി അവൾടെ ചെഞ്ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു....


"ചെ....ആരേലും കേറി വരും മനുഷ്യാ..."


"ഇല്ലെടി...ആരും വരില്ല....വന്നാലും എനിക്ക് കുഴപ്പമില്ല....."


അത്രയും പറഞ്ഞു കൊണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ച് അവളുടെ അധരം സ്വന്തമാക്കിയപ്പോ അവളെന്റെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ച് കണ്ണടച്ചു.... 


🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷



【മൂന്ന് വർഷത്തിന് ശേഷം】


"ഇക്കാ.....ഷാഹിക്കാ...."


ഞാൻ താഴെ നിന്ന് കാര്യമായി സൊറ പറയുമ്പോഴാണ് നമ്മളെ പുന്നാര ബീവി വിളിച്ച് കൂവുന്നത് കേട്ടത്....ഇവളെന്തിനാ  പടച്ചോനെ ഇങ്ങനെ ബഹളം വെക്കുന്നെ എന്ന് ചിന്തിച്ചോണ്ട് ഞാൻ റൂമിലേക്ക് പോയി....


"എന്താടി പോത്തെ.....?"


ഞാൻ അത് ചോദിച്ച് റൂമിലേക്ക് കയറിയതും ദേ നിൽക്കുന്നു പെണ്ണ് എന്നെയും നോക്കി  ഇളിച്ചോണ്ട്.....


"ഇങ്ങൾ നല്ല മൊഞ്ചൻ ആയില്ലേ.... വേറെ പണിയൊന്നും ഇനി ഇല്ലല്ലോ.... എന്നെ നോക്ക്....ഞാൻ ഇനിയും റെഡി ആയില്ല....ദാ,,,, പിടിച്ചോ നിങ്ങടെ പുന്നാര മോനെ....നിങ്ങളെ പോലെ മനുഷ്യനെ ഇടങ്ങേറാക്കാൻ ചെക്കന് നല്ല ഇഷ്ടാണല്ലോ...."



"ഇങ്ങട്‌ താടി എന്റെ മോനെ.....നിനക്ക് അവനെ നോക്കാൻ അറിയില്ല...അതാണ് കാര്യം....ദേ,,,, നോക്ക്,,,,എന്റെ കയ്യിൽ വന്നപ്പോ അവന്റെ സന്തോഷം കണ്ടോ.... എന്റെ മോനാടി അവൻ...."


പെണ്ണിനോട് അത് പറഞ്ഞപ്പോ ഓഹ് പിന്നെ എന്ന മട്ടിൽ മുഖം ചുളിച്ചു....


"എങ്കിൽ വാപ്പയും മോനും പൊക്കോ... ഞാൻ റെഡി ആവട്ടെ...."


"റെഡി ആവാൻ ഞാൻ സഹായിക്കണോ ഇശൂ....?"


"വേണ്ടല്ലോ മോനെ...."


"ഹേ.... അങ്ങനെ പറയല്ലേ....ചിലപ്പോ എന്റെ എന്തേലും ഹെല്പ് വേണ്ടി വരും...."


"ഒരു ഹെൽപ്പും വേണ്ട....വിളച്ചിൽ എടുക്കാതെ പൊന്നുമോൻ പോകാൻ നോക്ക്....."


അവളെ നോക്കി നിനക്ക് ഞാൻ വെച്ചിട്ട് ഉണ്ടെടി എന്നും പറഞ്ഞു ഞാൻ മോനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി......


"ആഹാ....ഉപ്പയും മോനും ഇവിടെ ഉണ്ടായിരുന്നോ...."


ഇജാസും ഹിബയും ആണ്....


"വാടാ ചക്കരേ ഇങ്ങോട്ട്.... നിന്റെ ഉമ്മി എവിടെ....?"


എന്നും ചോദിച്ചോണ്ട് ഹിബ എന്റെ കയ്യിൽ നിന്ന് അവനെ വാങ്ങി... ഹിബയെ അത്രക്ക് അങ്ങട് പരിചയം ഇല്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു,,,, അവൾ എടുത്തപ്പോ തന്നെ കരയുന്നുണ്ട് അവൻ....അവൾ താഴെ ഇറക്കിയതും ദേ പോണ് ചെക്കൻ....


*********


ഞാൻ സാരി ഒക്കെ ഉടുത്ത് പുറത്തേക്ക് ഇറങ്ങി....അപ്പോഴേക്ക് എല്ലാരും എത്തി.....മോനെ നോക്കിയപ്പോ അവൻ മിന്നു മോൾടെ കൂടെ കളിക്കുവാണ്....


"അല്ല....മണവാളൻ എവിടെ....?"


ഞാൻ ചോദിച്ചപ്പോ അവരൊക്കെ കൈ മലർത്തി....


"ഇറങ്ങാൻ ടൈം ആയി....ഇവൻ എന്തെടുക്കുവാ...."


എന്നും പറഞ്ഞോണ്ട് ഷാഹിക്ക അവനെ വിളിക്കാൻ പോകാൻ നിന്നതും ഫ്രെണ്ട്സിന്റെ കൂടെ അവൻ ഹാളിലേക്ക് വന്നു...പിന്നെ അധികം വൈകാതെ ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് വിട്ടു....


*********


എന്റെ കയ്യിൽ ഇങ്ങനൊരു സാധനം ഉണ്ടെന്ന ബോധം പോലുമില്ല എന്റെ വൈഫിക്ക്.....ഓഡിറ്റോറിയത്തിൽ എത്തിയപ്പോ അവളങ്ങ് കേറിപ്പോയി... ഇതിപ്പോ അവൾടെ മോൻ തന്നെ ആണൊന്ന് ചോദിക്കേണ്ടി വരും.....


ഷാധിയും ഫിനുവും ഒരുമിച്ച് നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ സന്തോഷം തോന്നി....രണ്ടും കൂടി ഈയൊരു ദിവസത്തിന് കാത്തിരിക്കാൻ തുടങ്ങീട്ട് ഒരുപാട് ആയില്ലേ.....


അവൾടെ ഉപ്പ ജയിലിൽ ആയത് കൊണ്ട് ഫാരിയാണ് നിക്കാഹിന് കൈ കൊടുക്കുന്നത്....


"ഹെലോ അളിയാ...."


ഞാൻ ഷയൂനോട് കലപില ആക്കികൊണ്ട് നിൽക്കുമ്പോ ആണ് ആരോ എന്റെ തോളിൽ തട്ടി കൊണ്ട് വിളിച്ചത്....തിരിഞ്ഞു നോക്കിയപ്പോ ആളെ കണ്ട് ഞാൻ അന്തംവിട്ടു....


"ജാസി...."


"ആഹാ.....മറന്നില്ല അല്ലെ...."


"അങ്ങനെ മറക്കോ....നീയാകെ മാറി പോയല്ലോ....ഇതാരാടാ....?"


അവന്റെ കൂടെയുള്ള പെണ്ണിനെ കാണിച്ച് ഞാൻ ചോദിച്ചപ്പോ ഫിയാൻസി ആണെന്ന് അവൻ പറഞ്ഞു....


"അല്ല,,,,ഇതാരുടെ ബേബി....?"


"എന്റെ ബേബി തന്നെ...."


"ഹേ....മാഷാ അല്ലാഹ്..."


എന്നും പറഞ്ഞു അവൻ ഷയൂനെ എടുക്കാൻ നോക്കിയതും ചെക്കൻ വീണ്ടും കരയാൻ തുടങ്ങി....


"ഹൗ....വേണ്ട....അവിടെ തന്നെ ഇരുന്നോ....നിങ്ങടെ പെണ്ണിന്റെ അതേ സ്വഭാവം...."


എന്നവൻ പറഞ്ഞപ്പോ ഞാൻ ചിരിച്ചു....


"അല്ല,,,,അവളെവിടെ...."


"ഇവനെ എന്റെ കയ്യിൽ തന്ന് പോയതാ... പിന്നെ കണ്ടില്ല...."


"ദേ വരുന്നു...."


ജാസി ഒരു ഭാഗത്തേക്ക് ചൂണ്ടി കാട്ടി പറഞ്ഞപ്പോ ഞാൻ അവിടേക്ക് നോക്കിയതും സാരിയും പൊക്കി പിടിച്ചോണ്ട് പെണ്ണ് വരുന്ന വരവ് കണ്ടിട്ട് എനിക്ക് ചിരി പൊട്ടി....ജാസിയെ കണ്ടതും അവള് ചിരിച്ചു....


"നീ ഇതിനും വന്നില്ലേൽ അവിടെ വന്ന് തല്ലാൻ ഉള്ള പ്ലാനിൽ ആയിരുന്നു ഞാൻ...."


"അതിനുള്ള അവസരം ഞാൻ ഉണ്ടാക്കോ....?"


"ഇതാരാടാ....?"


"എന്റെ ഫിയൻസി ആണ്...."


എന്നവൻ പറഞ്ഞതും രണ്ടാളും പരിചയപ്പെട്ടു....പിന്നെ അവര് സൊറ പറയാൻ തുടങ്ങിയപ്പോ മോനെ അവളെ കയ്യിൽ കൊടുത്ത് രണ്ടിനെയും അവിടുന്ന് പറഞ്ഞു വിട്ടു....


*******


കല്യാണം ഒക്കെ നല്ല ഉഷാറായി കഴിഞ്ഞു.....ഫിനു ഞങ്ങടെ കൂടെ തന്നെ ആയതാണ് എനിക്ക് ഏറ്റവും സന്തോഷം.....


റൂമിലേക്ക് ഞാനാ പോവുമ്പോ വാപ്പയും മോനും കൂടെ കളിക്കുന്നതാണ് കണ്ടത്... ഡോർ ലോക് ചെയ്ത് ഞാൻ ബെഡിൽ പോയി ഇരുന്നപ്പോ ചെക്കൻ ഷാഹിക്കാടെ അടുത്ത് നിന്ന് എന്റെ അടുത്ത് വന്നിരുന്നു.....അവനെ ഉറക്കാൻ ഞാൻ കഷ്ടപ്പെടുന്നത് കണ്ടിട്ട് ഇവിടുന്നൊരുത്തൻ ഹലാക്കിലെ ചിരിയാണ്....എങ്ങനെ ഒക്കെയോ അവനെ ഉറക്കി....അവനെ ബെഡിൽ കിടത്തി ഞാൻ ഷാഹിക്കാനെ നോക്കിയപ്പോ മൂപ്പർ കണ്ണാടിക്കു മുന്നിൽ നിന്ന് എന്തൊക്കെയോ കോപ്രായം കാണിക്കുവാണ്.....


"ഇങ്ങളിതെന്താ കാട്ടുന്നെ ഷാഹിക്കാ..."


"ഗ്ളാമർ കുറഞ്ഞു പോയോ എന്നൊരു ഡൗട്ട്...."


"കൂടാതെ നോക്കിയാൽ മതി...."


എന്ന് ഞാൻ പറഞ്ഞപ്പോ ഇക്ക പോടി എന്നും പറഞ്ഞു എന്നെ നോക്കി ചുണ്ട് കോട്ടി.....പിന്നെ ബെഡിൽ വന്നിരുന്നു...


"ഇശൂ...."


"എന്തോ....?"


"എല്ലാരും പറയുന്നത് കേട്ടോ.... ഇവൻ കാണാൻ എന്നെ പോലെ ആണെന്ന്...."


"അതിനെന്താ...നല്ലതല്ലേ...."


"അതല്ലെടി....."


"പിന്നെന്താ....?"


"ഇവൻ എന്നെ പോലെ ആയ സ്ഥിതിക്ക്.....കാണാൻ നിന്നെ പോലെ ഉള്ള ഒരു പാത്തൂസിനെ കൂടി കിട്ടിയാൽ നന്നായിരിക്കും അല്ലെ...."


ചെക്കൻ പോകുന്ന റൂട്ട് മനസിലായപ്പോ ഉറക്കം വരുന്നു എന്നും പറഞ്ഞോണ്ട് ഞാൻ കണ്ണടച്ച് കിടന്നു....ചിരി വന്നെങ്കിലും ഞാൻ അടക്കി പിടിച്ച് കിടന്നു....


"നിന്റെ ഉറക്കം ഞാൻ മാറ്റി തരാടി..."


എന്നും പറഞ്ഞു മൂപ്പർ എന്നെ പിടിച്ച് ഇക്കിളി ആക്കാൻ തുടങ്ങിയതും ഞാൻ ചിരിക്കാൻ തുടങ്ങി....


"ഹ്ഹ്ഹ്ഹ....ഇക്ക...മതി...ദേ മോൻ ഇപ്പോ എണീക്കും...."


എങ്ങനെ ഒക്കെയോ പറഞ്ഞോപ്പിച്ച് ഞാൻ ഇക്കാനെ നോക്കിയപ്പോ ഇക്കിളി ആക്കുന്നത് നിർത്തി ചെക്കൻ എന്റെ കണ്ണിലേക്ക് തന്നെ നോക്കി കിടക്കാൻ തുടങ്ങി.....ചെക്കന്റെ നോട്ടം സഹിക്കാൻ കഴിയാതെ ഞാൻ മുഖം പൊത്തിയപ്പോ അവൻ എന്റെ കൈ പിടിച്ച് മാറ്റി എന്റെ ചുണ്ടിലേക്ക് അവന്റെ ചുണ്ട് ചേർത്തു വെച്ചു.....


എന്നും ഞങ്ങടെ ജീവിതം ഇതുപോലെ സന്തോഷം നിറഞ്ഞതായിരിക്കണേ എന്ന് ചിന്തിച്ച് ഞാൻ അവളിലേക്ക് അലിഞ്ഞു ചേർന്നു.....




അവസാനിച്ചു...


✍️ SAHALA SACHU


Comments

Post a Comment

Popular posts from this blog

CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

DOSTEE AUR PYAAR | ✍️ FATHIMA SANA | ഫുൾ പാർട്ട്‌