എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്

❤റൂഹിന്റെ പാതി❤ ഫുൾ പാർട്ട് ❤റൂഹിന്റെ പാതി❤ Part_1 വലത് കാലെടുത്ത് വച്ച് ആ വീടിന്റെ പടിക്കയറുമ്പോൾ എന്റെ അധരങ്ങളിലൊരു പുഞ്ചിരി വിരിഞ്ഞു.....ഞാനൊരുപ്പാട് ആഗ്രഹിച്ച അസുലപ സുന്ദര സ്വർണ നിമിഷം...... ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചതാണ് അബീക്കയുടെ കൈ പിടിച്ച് ഈ വീടിന്റെ പടിക്കയറണമെന്ന്......പിന്നീട് എല്ലാം എന്റെ വിധിയെന്ന് വെച്ച് മറക്കുമ്പോഴാണ് അത് എന്റെ ജീവിതത്തിൽ നടന്നത്...... ആലോചനങ്ങൾ പല വഴിക്ക് പോവുമ്പോഴാണ് ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ച് സോഫയിൽ ഇരുത്തിയത്...... എല്ലാവരെയും നോക്കി ഞാനൊരു പുഞ്ചിരി സമ്മാനിച്ചു....ഓരോരുത്തരും എന്റടുത്ത് വന്നിരുന്ന് എന്റെ കഴുത്തിലും കാതിലും ഉണ്ടായിരുന്ന ആഭരണങ്ങൾ നോക്കി ഓരോന്ന് പിറുപിറുത്തു കൊണ്ട് പോയി.....പറയാൻ മാത്രം ആഭരണമൊന്നുമില്ല....ഉപ്പാക്ക് വാശിയായിരുന്നു ഇവിടുത്തെ വീട്ടിക്കാരോട് ഒന്നും വാങ്ങാതെ കല്യാണം നല്ല രീതിയിൽ നടത്തണമെന്ന്.....ആഭരണമൊക്കെ ഞങ്ങൾ കൊടുത്തോളാം എന്ന് അബീക്കയുടെ ഉമ്മ പറഞ്ഞപ്പോൾ ഉപ്പ സമ്മതിച്ചില്ല..... എന്റെ മുന്നിൽ കൂടെ അബീക്ക പോയതും കവിളിൽ കൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ച് കൊണ്ട് അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു..... അബ...