മഹർ | ✍️ SHAMSEENA | ഫുൾ പാർട്ട്

മഹർ Full Part ഇന്നെന്റെ നിക്കാഹാണ്... പക്ഷെ എന്തുകൊണ്ടോ മനസ്സറിഞ്ഞു സന്തോഷിക്കാൻ കഴിയുന്നില്ല !!കാരണം ഇതെന്റെ രണ്ടാം വിവാഹം ആണ്.... ഒട്ടും താല്പര്യം ഇല്ലാതിരുന്നിട്ടും ഒരു സത്യത്തിന്റെ പുറത്ത് നടത്തുന്ന വിവാഹം.... പഴയ ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരുന്നു... മോളെ നീ ഇത് എന്ത് ആലോചിച്ചിരിക്ക.... എന്നും പറഞ്ഞ് അപ്പുറത്തെ വീട്ടിലെ നബീസു അവളുടെ അടുത്ത് വന്നിരുന്നു.... ഒന്നൂല്ല നബീസുത്ത ഞാൻ വെറുതെ??? വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ അവൾ വിതുമ്പി 😢😢 സാരല്ല പോട്ടെ ഇനി പഴയതൊന്നും ആലോചിക്കണ്ട.... കണ്ണ് തുടച്ചു നല്ല കുട്ടിയായി ഇരുന്നേ... ചെക്കനും വീട്ടുകാരും ഇപ്പൊ എത്തും.... മറുത്തോന്നും പറയാതെ അവൾ മുഖം കഴുകാൻ പോയി... ............ ഇത് മിസിരിയ ഇത് ഇവളുടെ കഥയാണ്... ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും ദുഖവും നിറഞ്ഞ ഇവളുടെ ജീവിത കഥ . ................... പള്ളിയിൽ നിന്നും നിക്കാഹ് കഴിഞ്ഞ് ചെറുക്കനും കൂട്ടരും എത്തി എന്ന് ആരോ പറയുന്നത് അവൾ കേട്ടു....ശരീരം ആകെ തളരുന്നത് പോലെ ഹൃദയം വേഗത്തിൽ മിടിക്കുന്നു... കണ്ണുകൾ അന...