ഹലാന മെഹവിഷ് | ✍️ Ayisha Mashu | ഫുൾ പാർട്ട്

💙_ഹലാന മെഹവിഷ്_💜 ഫുൾ പാർട്ട് "ഉമ്മ പ്ളീസ് ഈ കാര്യത്തിന് മാത്രം വിളിക്കല്ലേ എന്ന് ഞാൻ എത്ര പ്രാവശ്യം പറയണം ,," "പിന്നെ ഞാൻ എന്താടി വേണ്ടേ നിന്നെ ഇങ്ങനെ നിർത്താണോ,,,,,,നി മാത്രമല്ല എനിക്ക് മകൾ ആയിട്ടുള്ളത് ഹിനയും ഉണ്ട് അവൾക്ക് കല്യാണ പ്രായം ആയി ,,,,,,സയുന്റെ പരേന്റ്‌സ് ചോദിച്ചോണ്ടിരിക്ക ഞാൻ എന്താ പറയണ്ടേ" "അവരോട് സമ്മതം ആണെന്ന് പറ ഹിനയെ കെട്ടിക്ക് ,,,,,,എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് അതിനിടയിൽ കല്യാണം എനിക്ക് എന്റെ ലക്ഷ്യത്തിന് തടസ്സമാണ് ഉമ്മ ,,,,,,,,ഞാൻ തന്നെ പറഞ്ഞോളാം കല്യാണം വേണമെന്ന് അത് വരെ ആ കാര്യം മിണ്ടല്ലേ പ്ളീസ്" എന്ന് നമ്മൾ request പോലെ പറഞ്ഞതും ഉമ്മ ഒന്നും മിണ്ടിയില്ല "ഉമ്മ നിങ്ങൾ ഇങ്ങനെ വിഷമിക്കല്ലേ പ്ളീസ് ,,,,,ഇക്കാലത്തു ഇത്തയ്ക്ക് മുമ്ബ് അനിയത്തി കെട്ടിയാൽ ഒന്നും പുത്തരിയല്ല" "വേണ്ട അല്ലു ,,,,,നിന്നെക്കാൾ മുമ്ബ് ഞാൻ കെട്ടുന്നില്ല നിന്റേത് കഴിഞ്ഞു മതി എന്റേത് അത് വരെ ഞാനും സയുക്കയും കത്തിരുന്നോളാം" അവൾ പറഞ്ഞതും നമ്മൾ മിണ്ടാതെ കാൾ കട്ട് ചെയ്തു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു നമ്മൾ പഴയതൊക്കെ ആലോചിച്ചു...