രണ്ടാംകെട്ട് | ✍️ Aadhila_Aadi | ഫുൾ പാർട്ട്

രണ്ടാംകെട്ട്....🖤 ഫുൾ പാർട്ട് "അപ്പോ പറഞ്ഞ പോലെ...മീരമോൾ വന്നു അവളോട് കാര്യങ്ങൾ പറഞ്ഞു സമ്മതമാണെങ്കിൽ എനിക്ക് വിളിക്ക്..." ബ്രോക്കർ കുമാരൻ അത്രയും പറഞ്ഞു മുന്നിലുള്ള ചായ കുടിച്ചു പെട്ടന്ന് തന്നെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു ആ ചെറിയ വീടിന്ടെ പുറത്തേക്കിറങ്ങി.... അതേ സമയം തന്നെ വെളിയിൽ നിന്ന് മീര വീട്ടിലേക്ക് വന്നു... "ഹാ മീര മോളെ ഞാൻ അമ്മയോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്...മോൾ അതെല്ലാം കേട്ടു അനുയോജ്യമായ ഒരു മറുപടി പറയോണ്ടു ..." മീരയ്ക്ക് കുമാരൻ എന്താണ് പറയുന്നത് എന്നു മനസിലായില്ലെങ്കിലും അവൾ പുഞ്ചിരിയോടെ തലയാട്ടി അകത്തേക്ക് കയറി... അതേ സമയം കുമാരൻ ഇറങ്ങുകയും ചെയ്തു... ഇനി മീരയെ ഒന്ന് പരിചയപ്പെടാം.... മുട്ടപ്പമുള്ള മുടിയും...വിടർന്ന കണ്ണുകളും...ചെറിയ നീണ്ട നാസികയുമുള്ള ഒരു ഇരുന്നിറക്കാരി സുന്ദരി ആയിരുന്നു മീര....അവളുടെ അമ്മയുടെ നിറം അവൾക് കിട്ടിയിരുന്നില്ല...പക്ഷെ അവളെ മുഖത്തു നോക്കിയാൽ ഐശ്വര്യം തുളുമ്പുന്ന പോലെ തോന്നും...അനിയത്തിക്ക് (മിത്ര) അമ്മയുടെ നിറം ആവുവോളം കിട്ടിയിട്ടുമുണ്ട്...അച്ഛൻ സുധാകരൻ മിത്രക്ക് രണ്ടുവയസുള്ളപ്പോൾ ഒരു ലോറി അപകടത്തിൽ ...