സുൽത്താനിയ | ✍️ SUDHEENA ANSAD | ഫുൾ പാർട്ട്

സുൽത്താ😡നിയ Full Part എ ആർ എസ് കോളേജിന്റെ ഗേറ്റ് കടന്ന് ഒരു ബ്ലാക്ക് ആക്റ്റീവ വന്നു നിന്നു.വെള്ള ഫുൾ സ്ലീവ് ചുരിദാർ ധരിച്ച വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി അതിൽ നിന്നിറങ്ങി. ഷാൾ നേരെയാക്കി അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു.വിശാലമായ ഫ്രന്റ് ഏരിയയോട് കൂടിയ വലിയൊരു കോളേജ്.കുട്ടികളും അധ്യാപകരും ഒക്കെ വരുന്നതേ ഉള്ളൂ. അവിടിവവിടെയായി കൂട്ടം കൂടി ആണും പെണ്ണും ഭേദമന്യേ കുട്ടികൾ നിൽക്കുന്നുണ്ട്. ഗേറ്റിന്റെ ഒരു സൈഡിൽ കുറച്ചു മാറി തറ കെട്ടി നിർത്തിയിരിക്കുന്ന വാക മരച്ചോട്ടിൽ ഇരുന്ന കൂട്ടത്തിൽ നിന്ന് ഒരാൾ എഴുന്നേറ്റു നിന്ന് അവളെ വിളിച്ചു.എന്തോ ഒരു ചിന്തയിലാണ്ടിരുന്ന അവൾ വിളി കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ നാല് ആണുങ്ങൾ ഉണ്ട്. ഒരാൾ കൈകാട്ടി തന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. ബാക്കിയുള്ളവരിൽ ഒരുത്തൻ ഫോണിൽ നോക്കി ഇരിക്കുന്നു. രണ്ട് പേര് എന്നെയും വിളിച്ചവനെയും വീക്ഷിക്കുന്നു.അവൾ പതിയെ അങ്ങോട്ട് നടന്നു. എന്താ? ന്യൂ അഡ്മിഷൻ ആണോ? ഇതിന് മുൻപ് ഇവിടെ കണ്ടതായിട്ട് ഓർക്കുന്നില്ലല്ലോ? ഹാ.... അതേ എന...