CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌



💞Crazy Love 💃

Full Part



"ഇന്ന് ലീവ് അല്ലേ ഫുൾ പൈസ വേണം... "


കണ്ടക്ക്റ്റർ പറയുന്ന കേട്ടു ഞാനും ഷമിയും ഇടംകണ്ണ് ഇട്ടു നോക്കി... പരമാവധി പിശുക്ക് കാണിക്കുന്ന നമ്മളോട്... 😌കിട്ടിയത് തന്നെ... 


"ഇന്ന് സെക്കന്റ്‌ സാറ്റർഡേ അല്ലേ അല്ലാതെ സൺ‌ഡേ ഒന്നും അല്ലല്ലോ... "


"എന്താ സെക്കന്റ്‌ സാറ്റർഡേ ഗവണ്മെന്റ് ലീവ് അല്ലേ... "


"ആയിരിക്കാം,,, പക്ഷെ ഞങ്ങൾക്ക് സ്പെഷ്യൽ ക്ലാസ് ഉണ്ട്... "


"അത് കൊണ്ടല്ലേ ഫുൾ പൈസ വേണം എന്ന് പറഞ്ഞത്... "


😬ഈ കൊരങ്ങൻ വിടുന്ന മട്ടില്ലല്ലോ... 


"അതിന് ഞങ്ങളെ കയ്യിൽ ഇതേ ഉളളൂ വേറെ കാശ് ഒന്നും ഇല്ല... "


അയാളെ  വീഴ്ത്താൻ ഇത്തിരി ദയനീയമായി നമ്മൾ അത് പറഞ്ഞു... 


"ബസിൽ കാശ് കൊടുക്കാൻ ഇല്ലെങ്കിൽ നീ ഒക്കെ എന്തിനാടീ പഠിക്കാൻ പോന്നെ... "


അവന്റെ ഒടുക്കത്തെ ചോദ്യം കേട്ട് ആ തലമണ്ട അടിച്ചു പൊട്ടിക്കാൻ ആണ് തോന്നിയെ... 


"അത് കൊണ്ടല്ലേ പഠിക്കാൻ പോണെ,,, പഠിച്ചു ജോലി ഒക്കെ വാങ്ങി ബാക്കി തരാട്ടോ... "


നമ്മളും വിട്ടു കൊടുക്കാതെ അവനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു... 


"ഓഹ് പഠിച്ചു ഒരു ഡോക്ടർ ഒക്കെ ആയിട്ട് അല്ലേ... "😁


😟ആക്കിയത് ആണോ,,, തന്നെ നമ്മൾക്ക് പിന്നെ ദേഷ്യം പല വഴിയും കടന്നു കൂടി,,, എന്തായാലും ഡോക്ടർ ആവില്ലല്ലോ അത് ഉറപ്പാ... 


"എന്ത് ജോലി വാങ്ങിയാലും തന്നെ പോലെ ഈ ഇരപ്പ് പണി ചെയ്യില്ല... "😏


"ഡീ ഞാൻ നല്ല അന്തസ് ആയ പണി ആണ് ചെയ്യുന്നേ,,, നീ പറയുന്ന കേട്ടാൽ തോന്നും നിന്റെ ഔദാര്യം ആണ് ഞാൻ ചോദിച്ചത് എന്ന്... "😠


ലവൻ കലിപ്പ് ആയതും നമ്മളെ തടി കേടാവും എന്ന് തോന്നി അടങ്ങി നിന്നു,,, ഷമി ആണെങ്കിൽ നമ്മളെ കയ് പിടിച്ചു നെരിക്കുന്നുണ്ട്,,, എല്ലാരും ഫോക്കസ് ചെയ്തു നിക്കുന്ന കണ്ട് നമ്മൾ ഡീസന്റ് ആയി ഇരുന്നു... 


ചെക്കനും കലിപ്പ് വിടാതെ പിറകിൽ പോയി നിന്നു... 


ഇറങ്ങുമ്പോ അവനെ നോക്കി നല്ല അടാർ പുച്ഛം തന്നെ കൊടുത്തു... 


💕💕💕


ക്ലാസ് കഴിഞ്ഞു ഫ്രൂട്ട് സാലഡ് ഒക്കെ കഴിച്ചു അഞ്ഞൂർ രൂപ എടുത്തു കൊടുക്കുമ്പോൾ അവൾ എന്നെ ഒരു നോട്ടം... 


"ഇത് വെച്ചിട്ടാണോ ദുഷ്ടേ നീ അയാളോട് വേറെ കാശ് ഒന്നും ഇല്ലെന്ന് പറഞ്ഞത്... "


"അവന്റെ വായിൽ ഉള്ളതും കേട്ട് ഞാൻ കൊടുക്കാൻ പോവല്ലേ... നാളെ മൊത്തം പൊളിക്കണം നമുക്ക് അപ്പോ കാശ് കയ്യിൽ വേണം... "


വീണ്ടും വീട്ടിലേക്ക് ആ ഒരൊറ്റ ബസ് മാത്രം ഉള്ളത് കൊണ്ട് അതിൽ കയറാൻ തന്നെ നിന്നു... അല്ലേലും അവൻ ഇനി വാ തുറക്കില്ല... 🙄


നമ്മൾ ബാഗിൽ കയ്യിട്ടു കോയിൻ തപ്പുമ്പോൾ ആണ് ചേഞ്ച്‌ ഇല്ലെന്ന് കണ്ടത്... 


"ഡീ ചേഞ്ച്‌ ഇല്ല,,, കാലത്ത് ഉള്ളതും കൂടി എടുത്തേ അയാൾ ബാക്കി തരൂ... "


"ഞാൻ ഫുൾ പൈസ കൊടുക്കും,,, നിന്റെ ഈ സ്വഭാവം ഇപ്പോൾ മാറും... "


"അത് നമ്മക്ക് പാരമ്പര്യം ആയി കിട്ടിയത് ആണ്... മാറില്ല... "


അവളെ നോക്കി ഡയലോഗ് അടിച്ചു സ്റ്റോപ്പിൽ തന്നെ ഉള്ള തട്ട് കടയിൽ കയറി... 


"ചേട്ടാ രണ്ട് ലൈസ്... ചേഞ്ച്‌ കൂടി വേണം... "


നമ്മളെ അഭ്യർത്ഥന മാനിച്ചു അയാൾ ലൈസും ചേഞ്ചും തന്നു... 


ബസ് വന്നതും നമ്മൾ കയറി,,, സ്റ്റെപ്പിൽ തന്നെ ഉണ്ടെങ്കിലും നമ്മൾ മൈൻഡ് ചെയ്തില്ല... സീറ്റിൽ ഇരുന്നു അവനെ നോക്കി ഒന്ന് പുച്ഛിച്ചു ലൈസ് പൊട്ടിച്ചു  കഴിക്കാൻ തുടങ്ങി... അത് കണ്ട് ആവണം അവൻ അടുത്തേക്ക് വന്നു... 


നമ്മൾ എങ്ങോട്ടോ നോക്കി കാശ് അവന് നീട്ടി... 


"നീ അല്ലേ പറഞ്ഞത് കയ്യിൽ വേറെ കാശ് ഇല്ലെന്ന്,,, എന്നിട്ട് ഇതൊക്കെ വാങ്ങാൻ കാശ് ഉണ്ടല്ലോ യാത്ര ചെയ്യേണ്ട കാശ് മാത്രം ഇല്ല അല്ലേ... "


"അത് ഞങ്ങൾ ഭിക്ഷ എടുത്തു വാങ്ങി എന്തെ... "😏😏


"എന്ത് പണി ചെയ്താലും ഇരക്കുന്ന പണി ചെയ്യില്ല എന്ന് കാലത്ത് പറഞ്ഞല്ലേ ഉളളൂ,,, എന്നിട്ട് നീ ഭിക്ഷ എടുക്കാൻ ആണോ പോയെ... ഇതാണല്ലേ നിന്റെ പഠിച്ചു കാശ് ഉണ്ടാക്കുന്ന പണി കൊള്ളാം കേട്ടോ... "


😠😬😬ലവന്റെ ഡയലോഗ് കേട്ട് ഷമി അടക്കി ചിരിച്ചു എന്നെ ഒന്ന് നോക്കി... നമ്മൾ ആണെങ്കിൽ ഇതിനെ അങ്ങ് കൊന്നാലോ എന്ന നോട്ടം നോക്കി ഇരുന്നു... 


വലിയ ഡയലോഗ് അടിച്ചു ഷൈൻ ചെയ്തു അവൻ പോയതും നമ്മൾ ഇടക്ക് ഇടക്ക് അവനെ തിരിഞ്ഞു നോക്കി... ലോഡ് കണക്കിന് പുച്ഛം തന്നു അവനും നിന്നു... 


"നാളെയും ഉണ്ടാവോ ഭിക്ഷ എടുക്കാൻ... "


ഇറങ്ങുമ്പോൾ അവന്റെ ഉലക്ക ചോദ്യം കേട്ട് ആ കാൽ നോക്കി നല്ല അടാർ ചവിട്ട് കൊടുത്തു നമ്മൾ ഇറങ്ങി... തിരിഞ്ഞു നോക്കിയപ്പോൾ അവൻ നല്ല സ്റ്റെപ് വെച്ചു തുടങ്ങിയിട്ടുണ്ട്... 😌😌


🎶മൂളിപാട്ടും പാടി മുത്തി പുണരും കാറ്റേ മുമ്പത്തെക്കാളും സുന്ദരം 🎶


പാട്ടൊക്കെ പാടി ഗേറ്റ് കടന്നതും തല്ലിപ്പൊളി സ്കൂട്ടിയും തള്ളി വരുന്ന ബാപ്പച്ചിയെ കണ്ട് നമ്മൾ ഒന്ന് നോക്കി... 


"ഇതും തള്ളി എങ്ങോട്ടാ... "


"പെട്രോൾ പമ്പ് വരെ പോകാ മോളെ... അത് വരെ തള്ളി പോയാൽ പെട്രോൾ ലാബിക്കാം... "


😕ഇതൊക്കെ ഈ തലയിൽ നിന്നു വരുന്ന ബുദ്ധി തന്നെ ആണോ... 


"എന്നാൽ പിന്നെ നടന്നു പോയി വല്ല ബോട്ടിലിൽ എങ്ങാനും വാങ്ങിയാൽ പോരെ... "


"ഏയ് അത് പറ്റില്ല,,, ഇതാവുംമ്പോ തിരിച്ചു വരുമ്പോൾ ഇതിൽ വരാം... "


🤒തർക്കിച്ചു നിക്കണ്ട ഒരിക്കലും നമ്മൾ ജയിക്കാൻ പോണില്ല എന്ന് തോന്നി ആൾ തെ ബെസ്റ്റ് പറഞ്ഞു നമ്മൾ അകത്ത്‌ കയറി... 


ആ തള്ളിപോയ മനുഷ്യൻ ആണ് എന്റെ ബാപ്പച്ചി,,, പേര് ഹസൻ പിന്നെ അകത്തു നിന്നും നല്ല പഴം പൊരിയുടെ മണം അടിക്കുന്നില്ലേ അത് നമ്മളെ ഉമ്മച്ചി ഉണ്ടാക്കുന്നത് ആണ്... നസീമ എന്നാണ് പേര്... ഇവർക്ക് ആകെ കൂടി ഒരു കണ്മണി ആണ് ഉള്ളത് അതാണ് ഈ ഞാൻ... പേര് നിയ... നമ്മളെ ബാപ്പച്ചിയുടെ കയ്യിൽ പൂത്ത കാശ് ഉണ്ടെന്നാണ് എന്റെ ഒരു ഊഹം... മുൻപ് ദുബായിൽ ആയിരുന്നു... ആവശ്യത്തിന് ഉണ്ടാക്കി ഇനി അങ്ങോട്ട് ഇല്ല എന്ന് പറഞ്ഞു കൊണ്ടാ വന്നത് അപ്പോ പണം കാണണം അല്ലോ... 


"അയ്യോ സംസാരിച്ചു നിന്നാൽ എന്റെ പഴം പൊരി തണുക്കും... "


നമ്മൾ ഓടി ചെന്നു അഞ്ചാറ് എണ്ണം കയ്യിൽ ആക്കി അതും കടിച്ചു പറിച്ചു മുറിയിൽ ചെന്നു... 


"കയ് എങ്കിലും കഴുകി വാടി... "


എന്ന ഉമ്മച്ചിയുടെ ഡയലോഗ് കേട്ട് അത് ഡിലീറ്റ് ചെയ്തു... 

(ഇപ്പോൾ അതിനൊക്കെ പ്രായശച്ചിത്വം ചെയ്യാ ഫുൾ ടൈം കഴുകൽ ആണല്ലോ... )


വാട്സ്ആപ്പ് ഓപ്പൺ ചെയ്തു ആദ്യം ഓൺ ആക്കിയത് കൂതറ എന്ന നമ്മളെ ഫ്രണ്ട് ഗ്രൂപ്പ്‌ ആണ്... അതിൽ വന്ന ഓരോ പിക്കും നോക്കി നമ്മൾ അങ്ങനെ ആലോചനയാണ്... 🤔🤔


കാര്യം എന്താന്ന് വെച്ചാൽ ഞങ്ങളെ സെന്റോഫ് ആണ് വിഷയം,,, എക്സാം അടുത്തു എങ്കിലും അതിൽ ഒരു ടെൻഷൻ ഒന്നും ഇല്ല... പ്ലസ് ടൂ ആണ് നമ്മൾ ഇപ്പോൾ എക്സാം ആണെങ്കിൽ അടുത്തു ... അതിന്റെ ബോധം ഒന്നും നമ്മക്ക് മാത്രം അല്ല ഈ ഗ്രൂപ്പിലും ഇല്ല... 


ചർച്ച ഒടുവിൽ വിജയം കണ്ടു...   അതിനുള്ള ടെക്സ്റ്റ്‌ടൈൽസ് ഷോപ്പ് തീരുമാനിച്ചു നാളെ തന്നെ എല്ലാരോടും എത്താൻ പ്ലാൻ ചെയ്തു...


എല്ലാം അടക്കി വെച്ചു നമ്മൾ പിന്നെ അതിനുള്ള പണം കണ്ടെത്താൻ ഉള്ള വഴി പ്ലാൻ ചെയ്തു ബാപ്പച്ചിയുടെ അടുത്ത് ഹാജർ ആയി... ആൾ നമ്മളെക്കാൾ വലിയ കഞ്ചു ആണ്... 😒😒


"😆ബാപ്പച്ചി എപ്പോൾ വന്നു ഞാൻ കണ്ടില്ലല്ലോ... "


"ഞാൻ ഈ ഭൂമിയിൽ വന്നിട്ട് ആണോ അല്ല ഗൾഫ് മതിയാക്കി വന്നിട്ടാണോ നീ ഉദ്ദേശിച്ചത് ... "


അല്ലേലും ബാപ്പ നമ്മളെക്കാൾ ഉടായിപ്പ് ആണെന്നെ... 


"അതല്ല ഇങ്ങള് പെട്രോൾ അടിക്കാൻ പോയിട്ട് എപ്പോ വന്നു എന്ന്... "


"അനക്ക് എന്തെങ്കിലും വേണം എങ്കിൽ അത് ചോദിക്ക്,,, അതിന് വേണ്ടി നീ നമ്മളെ കൊണ്ട് ഉള്ള പുരാണം മുഴുവനും പറയിക്കണ്ട... "


😇😙നമ്മൾ സോപ്പിട്ടു കൊണ്ട് ആ കാലും കയ്യും ഒക്കെ ഒന്ന് ഉഴിഞ്ഞു കൊടുത്തു,,, ഒറ്റ മോളാ എന്നാലും കാശ് കിട്ടാൻ ഇത്തിരി കഷ്ടപ്പെടണം... 


"അത് പിന്നെ ബാപ്പ നമ്മളെ സെന്റോഫ് ആണ്,,, അതിന് എല്ലാരും ഡ്രെസ്സ് കോഡ് ആണ്... നാളെ ആണ് പോകുന്നത് പിന്നെ എക്സാം തിരക്ക് ആയോണ്ട് ലീവ് കിട്ടില്ല... എനിക്ക് അതിന് പണം വേണം... "


"അതാണോ,,, ദ പിടിച്ചോ ആയിരം രൂപ... "


😧ഇനി ബാക്കി രണ്ടായിരം ഞാൻ എങ്ങനെ ഉണ്ടാക്കും... പല ചിലവും ഉണ്ട്,,, അന്നത്തെ ഫുഡ്‌ കളർ പൊടി ഇതൊക്കെ വേണം,,, പിന്നെ ഡ്രെസ്സിനു മാച്ച് ആയ ഫാൻസിയും... 


"ചിലപ്പോൾ ഇതിൽ ഒതുങ്ങില്ല,,, ആയിരം കൂടി വേണം ബാപ്പ... "


നമ്മൾ ആ കാൽ നന്നായി ഒന്ന് കൂടി ഉഴിഞ്ഞു വിരൽ ഒക്കെ മടക്കി പൊട്ടിച്ചു...


"നീ അതേ കളർ ഉള്ള വില കുറഞ്ഞത് വാങ്ങിയാൽ മതി മോളെ... അവരൊക്കെ വലിയ കാശ്കാർ അല്ലേ മോളെ... "


"അതേ വാങ്ങൂ ഞാൻ കളയാൻ ഒന്നും അല്ല കയ്യിൽ വെക്കാൻ ആണ്... "


😉സോപ്പിട്ടു അതും കൊണ്ട് മുറിയിൽ ചെന്നു... എന്നാലും ആവശ്യം തീർന്നില്ല... അത് കൊണ്ട് തേരാ പാര നടന്നു... സ്ഥിരം ആവശ്യം വന്നാൽ ഉള്ള ഐഡിയ തന്നെ പ്ലാൻ ഇട്ടു നമ്മൾ നല്ലോണം കിടന്നുറങ്ങി... 



*************💃


അലാറം അടിച്ചു കാതു പൊട്ടിയപ്പോ ഓഫ് ചെയ്തു ഒന്ന് കൂടി കിടന്നു... 


"😯അയ്യോ എന്റെ ബാക്കി ആയിരം... "


എണീറ്റ് താഴെ ഇറങ്ങി വന്നു,,, ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങി വന്നു കിച്ചണിൽ നോക്കി... ഉമ്മച്ചി ചായ ഇടുന്ന തിരക്കാണ്... 


നമ്മൾ ഒരു വലിയ കള്ളത്തരം ആണ് ചെയ്യാൻ പോകുന്നത്,,, മോഷണം,,, സ്വന്തം ബാപ്പച്ചി ആണ് എന്നാലും ചെയ്തല്ലേ പറ്റൂ... ജോലി ഒക്കെ വാങ്ങി വേണം ഭാവിയിൽ ഇതൊക്കെ തിരിച്ചു കൊടുക്കാൻ... എത്ര പേർക്ക് ആണെന്നോ ഞാൻ ഇങ്ങനെ കടം വീട്ടാൻ ഉള്ളത്... 


ചാവിയും പൊക്കി പണവും എടുത്തു നമ്മൾ ഈ വഴി വന്നില്ലേ എന്ന പോലെ അകത്തേക്ക് നടന്നു... 


"മോളെ വില കുറഞ്ഞത് മതി കേട്ടോ,,, ഒരു ദിവസത്തേക്ക് അതാ നല്ലത്... വെറുതെ എന്തിനാ വല്ലവനും പണം അനാവശ്യം ആയി കൊടുക്കുന്നെ... "


😒😒ഭാവിയിൽ ഒരു ടെക്സ്റ്റ്‌ടൈൽസ് ഷോപ്പ് തുടങ്ങണം എന്ന പ്ലാൻ ഇട്ടു വീട്ടിൽ നിന്നും ഇറങ്ങി... 


ഷമി ബസിൽ ഉണ്ടാവും അവളാണ് ആദ്യം കയറുന്നത്,,, നമ്മൾ പറഞ്ഞ ബസ് കണ്ടതും അതിൽ കയറി അവളെ നോക്കി... സീറ്റിൽ നിന്നും കയ് പൊക്കി കാണിച്ചപ്പോൾ നമ്മൾ അവിടെ ചെന്നു ഇരുന്നു... 


"ടിക്കറ്റ്‌... "


എന്ന് കേട്ടാണ് അവളോട്‌ തള്ളി കൊണ്ടിരിക്കുന്ന നമ്മൾ അയാളെ നോക്കിയത്,,, ഈ കൊരങ്ങൻ ഇന്നലെ കയറി കൂടിയത് ആണല്ലോ ഇത് വരെ പോയില്ലേ... 


"കോലവും കെട്ടി ഇന്നും ഭിക്ഷ എടുക്കാൻ ആണോ... "


ഫുൾ പൈസ യാതൊരു മടിയും കൂടാതെ കൊടുത്ത എന്നെ ഇട്ടു ചൊറിയാൻ വന്നാൽ ഞാൻ അടങ്ങി നിക്കോ... 


"തന്റെ അമ്മായി അമ്മക്ക് വായു ഗുളിക വാങ്ങാൻ പോവാ എന്തെ... "


"എങ്കിൽ എന്നോട് വിളിച്ചു പറഞ്ഞാൽ മതിയായിരുന്നു കേട്ടോ,,, ഞാൻ വാങ്ങി കൊണ്ട് വരും ആയിരുന്നല്ലോ... "


"പോയി തന്റെ കെട്ടിയോളോട് പറ വിളിച്ചു പറയാൻ... "😬


നമ്മൾ അവനെയും പുച്ഛിച്ചു ഫോൺ എടുത്തു പിക് നോക്കാൻ തുടങ്ങി... ആളുകൾ കുറവ് ആയത് കൊണ്ട് തന്നെ സൈഡിൽ ഉള്ള സീറ്റിൽ അവൻ ഇരുന്നു... തല പൊക്കി ലവൻ നോക്കുന്നത് കണ്ട് ഫോണും ബാഗിൽ ഇട്ടു ആളെ ഒന്ന് നോക്കി പേടിപ്പിച്ചു... 


ആൾ നമ്മളെ നോക്കും നമ്മളും അതിന് തിരിച്ചു നോക്കും പിന്നെ ഒരു പുച്ഛവും... ആളുകൾ കൂടിയപ്പോൾ ലവൻ എണീറ്റ് പോയി... നമ്മളെ സ്റ്റോപ്പ്‌ എത്തി ഇറങ്ങുമ്പോൾ ആണ് അവൻ സ്റ്റെപ്പിൽ വന്നു നിന്നത്... 


ഇന്നലെ കൊടുത്ത ചവിട്ട് തിരിച്ചു തരാൻ ആണോ പടച്ചോനെ ഈ നിൽപ്പ്...നമ്മൾ ആ കാലും നോക്കി ഇറങ്ങി... വിചാരിച്ച പോലെ ആ കാൽ നമ്മളെ വീഴ്ത്താൻ എന്ന പോലെ പൊക്കിയതും നമ്മൾ സ്റ്റോപ്പ്‌ ചെയ്തതും എല്ലാം കൂടി വീഴാൻ പോയതും അവന്റെ ഷർട്ട്‌ തന്നെ പിടിച്ചു... 


"നിനക്ക് എന്താടി കണ്ണ് കണ്ടൂടെ... "😠


അവന്റെ ഡയലോഗ് കേട്ട് വീണ്ടും ആ കാൽ നോക്കി നല്ലോരു ചവിട്ട് കൂടി കൊടുത്തു നമ്മൾ ഇറങ്ങി... 


ഫ്രണ്ട്‌സ് ഒക്കെ വന്നതും നമ്മൾ ആ ഷോപ്പിൽ വൈകുന്നേരം വരെ ചിലവാക്കി എല്ലാതും വാങ്ങി കൂട്ടി... പ്ലാൻ ചെയ്ത പോലെ കുഴിമന്തിയും വലിയ ഒരു ഹോട്ടെലിൽ കയറി തട്ടി... അവരൊക്കെ അവരവരുടെ വഴി പോയതും ഞാനും ഷമിയും ബസ് വരുന്നതും നോക്കി നിന്നു... 


"ബാപ്പച്ചി ബാക്കി ചോദിക്കുമോ എന്തോ... എന്തെങ്കിലും കള്ളം പറയണം... "


നമ്മൾ കള്ളം പ്ലാൻ ചെയ്തു കൊണ്ട് പറഞ്ഞു... 


"അല്ലേലും നീ വാ തുറന്നാൽ കള്ളം അല്ലേ വരൂ പിന്നെതിനാ കൂടുതൽ ആലോചന... "


അവൾ നമ്മളെ നൈസ് ആയി താങ്ങിയത് കേട്ട് അവളെ നോക്കി ഇളിച്ചു... വെറും സത്യം... 


ബസ് വന്നതും അതിൽ കയറി സീറ്റ് നോക്കി,,, ഒന്ന് കണ്ടതും ഷമി ഇരുന്നു നമ്മളെ നോക്കി വളിച്ച ഒരു ഇളി ഇളിച്ചു... നമ്മൾ വാക്കാണ് രണ്ടാൾക്കും സീറ്റ് ഇല്ലെങ്കിൽ ഒരാൾ ആയി ഇരിക്കരുത് എന്ന്... 


"കുറെ സമയം ബസ്സ്റ്റോപ്പിൽ നിന്നത് കൊണ്ട് കാൽ കഴഞ്ഞു അതാ... "


😕നമ്മളെ കാൽ ഒന്നും അല്ലല്ലോ... 


"അയ്യോ പാവം ചമ്മിപ്പോയി സീറ്റ് ഇല്ല അല്ലേ... "


ടിക്കറ്റ്‌ തന്നു കൊണ്ട് കോന്തൻ കൂടി പറയുന്നത് കേട്ട് സ്ഥിരം വരാറുള്ള ദേഷ്യം ഇരട്ടി ആയി അങ്ങ് വന്നു... 


അവന്റെ കാൽ നീങ്ങുന്നതും നോക്കി നമ്മളെ കാൽ നീട്ടിയതും അവൻ ദേ പോണു താഴേക്ക്... പടച്ചോനെ ഞാൻ പെട്ടു 😲😲...


ആര് വീണാലും വീഴാതെ നിക്കുന്ന ആൾ വീണത് കൊണ്ടാവും എല്ലാരും നന്നായി ചിരിച്ചു,,, നമ്മളും ആ അവസ്ഥ കണ്ട് പൊട്ടി ചിരിച്ചു... 


😆ഒടുക്കം ഫ്രണ്ട്സിലെ ശ്രീനിവാസനെ പോലെ നമ്മൾ മാത്രം ചിരി നിർത്താതെ ആയി,,, ചാടി എണീറ്റ് നമ്മളെ നോക്കുന്നത് കണ്ട് സ്വിച്ച് ഇട്ട പോലെ നമ്മളെ ചിരി നിന്നു... 


"ഇതിന് ഉള്ളത് ഞാൻ നിനക്ക് തന്നില്ലെങ്കിൽ എന്റെ പേര് അജ്മൽ എന്നല്ല... "


"അല്ല അപ്പോ പേര് എന്താ... "🤔


നമ്മൾ ഓൻ പറയുന്നത് മനസ്സിൽ ആവാതെ ചോദിച്ചതും പല്ലും കടിച്ചു വീണ്ടും ഒരു നോട്ടം... 


😕എന്തേലും ആവട്ടെ നമ്മക്ക് അതല്ലല്ലോ പണി നമ്മൾ പിന്നെ സൈലന്റ് ആയി നിന്നു,,, എന്നാലും ഒരു പേടി ഓൻ എന്ത് പണി ആവും തരിക എന്നോർത്ത്... അത് കൊണ്ട് സൂക്ഷിച്ചും കണ്ടും ആണ് നമ്മൾ നിന്നത്... 


അത് കൊണ്ട് തന്നെ ഇറങ്ങുന്നത് വരെ വലിയ അപകടം ഒന്നും ഉണ്ടായില്ല... എന്നാലും ഇറങ്ങാൻ നേരം സ്റ്റെപ്പിൽ വന്നു നിന്നത് കണ്ട് നമ്മൾ പേടിച്ചു പിറകിൽ കൂടി ഇറങ്ങി,,, തള്ളി ഇട്ടാലോ 😓...


എന്നത്തെയും പോലെ മൂളിപാട്ട് ഒന്നും ഇല്ലാതെ ആണ് വീട്ടിലേക്ക് കയറിയത്,,, വല്ലാത്ത സങ്കടം ആണെന്നെ... എക്സാം ഒന്നും അല്ല അന്നത്തെ ദിവസം എങ്ങനെ കളർ ആക്കും എന്ന ചിന്ത ആണ്... 


ബാപ്പച്ചി മുമ്പ് എങ്ങാനും കൊണ്ട് വന്ന റേഡിയോ എടുത്തു ടൂൾസ് ഒക്കെ എടുത്തു കുത്തി തുറക്കുന്നുണ്ട്...😲


"എന്താ ബാപ്പച്ചി അതിൽ ഇങ്ങനെ നോക്കാൻ... "


"ഇത് ഓൺ ആവുന്നില്ല,,, അത് നേരെ ആക്കുന്നത് ആണ്... "


"ഹെയ് ബാപ്പച്ചി ഇങ്ങോട്ട് മാറിക്കെ,,, ഇതൊക്കെ എന്നോട് പറഞ്ഞാൽ പോരെ... ഞാൻ ഇങ്ങനെ ഉള്ളത് എത്ര എണ്ണം ഓൺ ആക്കിയിട്ടുണ്ട് എന്ന് അറിയോ... "😊


ബാപ്പച്ചി മാറി തന്നതും നമ്മൾ അത് മുഴുവനും ഊരി മാറ്റി,,, എല്ലാം പെറുക്കി കൂട്ടി വെച്ചപ്പോൾ ആണ് വലിയ ഒരു കാന്തം കണ്ടത്... അത് കയ്യിൽ ആക്കി നമ്മൾ മെല്ലെ മുങ്ങാൻ നോക്കി... 


"നാണം ഇല്ലേ ബാപ്പച്ചി ഈ പഴയ റേഡിയോ ഇങ്ങനെ കുത്തി തുറന്നു നോക്കാൻ,,, ഇതൊന്നും ആവില്ല അത്രക്ക് നിർബന്ധം ആണെങ്കിൽ പുതിയ ഒന്ന് വാങ്ങിക്കോ... "


"എടീ മോളെ അതെങ്കിലും തന്നിട്ട് പോയിക്കോ... "


ഇത് കൊണ്ട് തത്കാലം ആവശ്യം ഉണ്ടെന്നേ...അതും നിർത്തി ഫുഡ്‌ കഴിക്കാൻ ചെന്നപ്പോൾ ആണ് ബാപ്പച്ചിയുടെ വക ഒരു നോട്ടം... 😃


"ബാക്കി പൈസ എവിടെ... "


😒😒തോന്നി അതാണെന്ന്... 


"അത് ബാപ്പ എക്സാം ഫീസ് കൊടുക്കണം പിന്നെ അന്നത്തെ ബാക്കി കുറെ ചിലവിനും ആ പണം തന്നെ തികയില്ല അപ്പോഴാ പിന്നെ... ഇനിയും ബാക്കി ഇങ്ങോട്ട് തരേണ്ടി വരും... "


"നല്ല കാലം ഗൾഫിൽ ആയത് ഭാഗ്യം അല്ലെങ്കിൽ ഇത് പോലെ ഒരു രണ്ട് മൂന്നെണ്ണം ഉണ്ടെങ്കിൽ ഞാൻ കുത്ത് പാള എടുത്തേനേ..." 😪


"😆😆നന്നായി ബാപ്പച്ചി അല്ലേൽ ഞാൻ കുത്ത് പാള എടുത്തേനേ... ഇതിപ്പോ ഞാൻ ഒറ്റ മോൾ ആണെന്ന് പറയുമ്പോൾ എല്ലാർക്കും കുശുമ്പ് ആണ്... അനിയനും അനിയത്തിയും ഒക്കെ ആയി തല്ല് ഉണ്ടാക്കുന്നവരാ അവരൊക്കെ... "


"😑നിന്റെ ക്ലാസ്സിൽ അല്ലേ ഇതൊക്കെയെ നടക്കൂ... "


"😣അതെന്താ...ഞാൻ അത്രക്ക് മോശം ആണോ... "


"മിണ്ടാതെ വല്ലതും കഴിച്ചു പോയി ഇരുന്നു പഠിക്കാൻ നോക്ക്... എല്ലാറ്റിനും നല്ല ശുഷ്‌കാന്തി ഉണ്ട് പഠിക്കാൻ മാത്രം അത് കാണുന്നില്ലല്ലോ... "


ഉമ്മച്ചി തലക്ക് ഒരു കൊട്ട് തന്നു പറഞ്ഞപ്പോൾ നാണം കൊണ്ട് തലയും താഴ്ത്തി നിന്നു,,, 😫പടച്ചോനെ ഈ ശുഷ്‌കാന്തി എന്താ... 


"അല്ല ഉമ്മച്ചി ഇങ്ങള് എന്താ ഉദ്ദേശിച്ചത്... "


"പോയി ഇരുന്നു പഠിക്കാൻ... "


അതോടെ നമ്മൾ ഓടി,,, അല്ലെങ്കിൽ പഠിപ്പിച്ചു തരും വേറെ പലതും...😥



*************💃💃



"പടച്ചോനെ ആ കാലമാടൻ ആവരുതെ... "


ബസിൽ കയറുന്നതിന് മുന്നേ ഞാൻ നന്നായി ഒന്ന് പ്രാർത്ഥിച്ചു... കയറി ആദ്യം നോക്കിയത് ലവളെ അല്ല ലവനെ ആണ്... ഭാഗ്യം കാണുന്നില്ലല്ലോ... പണി നിർത്തി പോയി കാണും... അല്ലെങ്കിൽ നടു ഒടിഞ്ഞു ഹോസ്പിറ്റലിൽ ആവും... 😁😁


നമ്മൾ സ്വയം പറഞ്ഞു നേരെ നിന്നതും അടുത്ത് നിക്കുന്ന ആളെ കണ്ട് 😨പണ്ടാരം അടങ്ങി... പൈസയും കൊടുത്തു നമ്മൾ നല്ല കുട്ടിയായി നിന്നു,,, അല്ലെങ്കിൽ പണി കിട്ടും അല്ലെങ്കിൽ തന്നെ പേടിച്ചിട്ട് ആണ് നിക്കുന്നെ... 😒😒


ഇറങ്ങാൻ നേരം നമ്മക്ക് വീണ്ടും പേടി കൂടി,,, എങ്ങനെ പക വീട്ടാൻ ആണ് പ്ലാൻ ആവോ... 😓


"നിന്റെ ടിക്കറ്റ്‌ എവിടെ...? "


ഇങ്ങേർ അല്ലേ തന്നത്... പിന്നെതിനാ ഇങ്ങനെ ചോദിക്കുന്നെ... 


നമ്മൾ ആലോചന തുടങ്ങി... കയ്യിൽ വാങ്ങി അത് ചുരുട്ടി കൂട്ടി മൂക്കിൽ ആണോ വായിൽ ആണോ ഇട്ടത്,,,എവിടേലും ആവട്ടെ പിന്നെ അത് എന്ത് ചെയ്തു 🤔🤔...


😨പുറത്തേക്ക് വലിച്ചെറിഞ്ഞു... അല്ലേലും അത് എന്തിനാ കയ്യിൽ സൂക്ഷിക്കുന്നത്... 


"അത് ഞാൻ കളഞ്ഞു എന്താ... "


"എങ്കിൽ വേറെ ടിക്കറ്റ്‌ എടുക്കണം,,, നീ ടിക്കറ്റ് എടുത്തിട്ടില്ല... തിരക്ക് അല്ലേ വിട്ടു പോയതാ... തെളിവിനു വേണ്ടി ആണ് ടിക്കറ്റ് ചോദിച്ചത് ഇല്ലെങ്കിൽ പിന്നെ വേറെ ടിക്കറ്റ് എടുക്കാതെ വഴിയില്ല... "


😤മനഃപൂർവം ആണ്... എന്നെ നാണം കെടുത്താൻ... 


"താൻ ടിക്കറ്റ്‌ എടുക്കെ വെക്കേ എന്താന്ന് വെച്ചാൽ ചെയ്തോ...ഞാൻ ടിക്കറ്റ് എടുത്തത് ആണ് അത് കളഞ്ഞു എന്നെ ഉള്ളൂ... "


നമ്മളോട് ആണ് അവന്റെ കളി... അവനെ നോക്കി ജയിച്ച ഒരു ചിരിയും ചിരിച്ചു നടന്നു... ആ നോട്ടം കണ്ടാൽ അറിയാം വേറെ എന്തോ വമ്പൻ പ്ലാനിങ് ആണെന്ന്... 


"നിനക്ക് എന്തിന്റെ സൂക്കേട് ആണ് അയാളെ കാണുമ്പോൾ... "


"ഞാൻ ആണോ ആ തെണ്ടി അല്ലേ എന്നെ കാണുമ്പോൾ ചൊറിഞ്ഞു കൊണ്ട് വരുന്നത്... വേറെ വല്ല ബസ് ഉണ്ടെങ്കിൽ അതിൽ പോകാം ആയിരുന്നു... ഇതിപ്പോ കൃത്യ സമയത്ത് ഇതല്ലേ ഉള്ളൂ... മിനിയാന്ന് കയറി കൂടിയത് ആണ് ഇനി അതെപ്പോ ഇറങ്ങും ആവോ... "😠😠


"ഇനി അത്ര അല്ലേ നമ്മൾക്ക് ക്ലാസ്സ്‌ ഉളളൂ അത് വരെ കാണും എന്ന ഞാൻ കേട്ടത്... "


"😥നശിപ്പിച്ചു ഇന്ന് പോകും നാളെ പോകും എന്ന് കരുതിയാ ഞാൻ നിക്കുന്നെ,,, ഇനിയും ഉണ്ട് പത്ത് ദിവസം... കൂടാതെ സ്പെഷ്യൽ ക്ലാസും... "


"ആദ്യം തന്നെ നീ ഉടക്കിയത് കൊണ്ടല്ലേ... "


😣ഇങ്ങനെ ആവും എന്നുണ്ടെങ്കിൽ ആദ്യമേ അടങ്ങി നിക്കും ആയിരുന്നു... 


പിന്നെ കാര്യം ആയിട്ട് പണി ഒന്നും കിട്ടീല എങ്കിലും നമ്മൾ ഒന്ന് സൂക്ഷിക്കും... പക അത് വീട്ടാൻ ഉള്ളത് ആണെന്ന പോലെ ആണ് അങ്ങേരെ നോട്ടം... 



**************💃💃



"എടീ സയൻസ് ഗ്രൂപ്പിൽ ഉള്ള ഫസിന്റെ എൻഗേജ് കഴിഞ്ഞു എന്ന് നീ അറിഞ്ഞോ... "


നമ്മൾ സോഡയും കുടിച്ചു കൊണ്ട് നിക്കുമ്പോ ആണ് ഷമി അതും പറഞ്ഞു നഖം കടിച്ചു നിന്നത്... 


"അവൾക്ക് രണ്ട് അനിയത്തിമാർ ഉണ്ട് അതാ ഇത്ര പെട്ടെന്ന് കല്യാണം നടത്തുന്നെ... എനിക്കും അനിയത്തി ഉണ്ടെങ്കിൽ പെട്ടെന്ന് കല്യാണം നടന്നേനെ... ഇതിപ്പോ അതിനും ചാൻസ് ഇല്ല... "😩😩


അവൾ പറയുന്ന കേട്ട് നമ്മൾ കണ്ണും തള്ളി നിന്നു 😨...


"നീ എന്തിനാടീ പെട്ടെന്ന് കെട്ടുന്നേ... "


"എന്താ നിനക്ക് കല്യാണം കഴിക്കണം എന്ന് ഒരു ആഗ്രഹവും ഇല്ലേ... "


"എനിക്ക് അങ്ങനെ ഉള്ള ആഗ്രഹം ഒന്നും ഇല്ല... നമ്മക്ക് കല്യാണം ഒന്നും കഴിക്കാതെ ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കാം അത് പോരെ...."


😁അവളെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു...അതോടെ അവൾ കയ് എടുത്തു മാറ്റി... 


"ഞാൻ എങ്ങും ഇല്ല,,, എനിക്ക് കല്യാണം കഴിക്കണം അതും പെട്ടെന്ന്... എങ്കിൽ പഠിക്കുകയും വേണ്ട കാലത്ത് കെട്ടി ഒരുങ്ങി വരികയും വേണ്ട... "💃


"അതും നീ പറഞ്ഞത് ശരിയാ... പക്ഷെ എന്റെ കല്യാണം ഉടനെ ഒന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല... "


"അതെന്താ ഒറ്റ മോൾ ആയാൽ പെട്ടെന്ന് ഉണ്ടാവും അല്ലോ... എനിക്ക് ഇക്കാക്ക ഉള്ളത് കൊണ്ട് അത് കഴിഞ്ഞാൽ മാത്രേ ഉണ്ടാവൂ... "


"എന്റെ ബാപ്പച്ചി ഇപ്പോഴും ഗൂഗിളിൽ സെർച്ച്‌ ചെയ്യുന്നേ ഉള്ളൂ... എപ്പോൾ കിട്ടും ആവോ പറ്റിയ ചെക്കനെ... "😒😒


"കേരള മാട്രിമോണി ആണോ നീ പറഞ്ഞത്... "


"അല്ല ഗൂഗിൾ തന്നെയാ,,, മുകേഷ് അംബാനി അനിൽ അംബാനി ഇവർക്ക് ഒക്കെ ആൺ മക്കൾ ഉണ്ടോ ഉണ്ടെങ്കിൽ തന്നെ കെട്ടിയത് ആണോ ഒന്ന് കെട്ടിയത് ആണെങ്കിൽ രണ്ടാമത് കെട്ടാൻ ചാൻസ് ഉണ്ടോ... അല്ലെങ്കിൽ വേറെ വല്ല പണ ചാക്കും ഉണ്ടോ എന്നൊക്കെ നോക്കാൻ അതാ ബെസ്റ്റ്... "🙄


"എനിക്ക് അങ്ങനെ ഉള്ള ആഗ്രഹം ഒന്നും ഇല്ല കാണാൻ മൊഞ്ചൻ ആയിരിക്കണം... എത്രയും പെട്ടെന്ന് ഒന്നിനെ കിട്ടിയാൽ മതിയായിരുന്നു... "😍


"ആമീൻ... "


അവളെയും കൂടി കഴിഞ്ഞാൽ ബാപ്പച്ചി പിന്നെ പെട്ടെന്ന് നമ്മളെ കൂടി നോക്കിക്കോളും,,, അതാ ആമീൻ പറഞ്ഞു സപ്പോർട് ചെയ്തത്... 😝😝


ബസിൽ സീറ്റ് കിട്ടിയത് കൊണ്ട് തന്നെ ഒട്ടി ഇരുന്നു... 


"എടീ ആ കണ്ടക്ക്റ്റർ കാണാൻ നല്ല മൊഞ്ച് ഒക്കെ ഉണ്ട്,,, ഞാൻ ഒന്ന് നോക്കിയാലോ എന്ന ആലോചിക്കുന്നത്... "


"😫വേറെ ആരെയും നിനക്ക് കിട്ടീലെ നോക്കാൻ... കണ്ടാലും മതി... "


👻നമ്മളെ പേടിച്ച പോലെ പിന്നെ അവൾ അവനെ പറ്റി ഒന്നും പറഞ്ഞില്ല... നമ്മളെ പേടിപ്പിച്ചു കൊണ്ട് ടിക്കറ്റ് തന്നു സൈഡിൽ ആയി ഇരുന്നതും അവൾ പറഞ്ഞ പോലെ ഗ്ലാമർ ആണോ എന്നായിരുന്നു നമ്മളെ നോട്ടം... 


😤നമ്മളെ കാണുമ്പോൾ തന്നെ കടിച്ചു കീറാൻ ഉള്ള നോട്ടം നോക്കും,,, നമ്മളും പിന്നെ പുച്ഛിച്ചു കാണിച്ചു...😏


ഇത് വരെ ഇല്ലാത്ത ഒരു മഴയും പെട്ടെന്ന് വന്നു,,, ആ നനഞ്ഞു പോയാൽ കുളിക്കണ്ട... അപ്പാടെ വല്ലതും കഴിച്ചു കിടക്കാം... 💃💃


"ഞാൻ പോയാൽ നീ ആ കോപ്പിനെ എങ്ങാനും വായിനോക്കിയാൽ ഉണ്ടല്ലോ കൊല്ലും ഞാൻ..."


എന്നൊരു സൂചന കൊടുത്തിട്ട് ആണ് നമ്മൾ ഇറങ്ങാൻ വേണ്ടി എണീറ്റ് നിന്നത്... ഓൻ ആണെങ്കിൽ ഡോർ തുറന്നു തന്നു എങ്ങോട്ടോ നോക്കി നിന്നു 🙄...


രണ്ട് മൂന്ന് ദിവസം ആയിട്ട് പ്രശനം ഒന്നും ഇല്ലാത്ത കൊണ്ട് നമ്മൾ ഇറങ്ങാൻ ലാസ്റ്റ് സ്റ്റെപ്പിൽ കാൽ വെച്ചതും വലിയ ഒരു കുഴിയും അതിൽ നിറയെ ചെളിയും,,, ഇതിപ്പോ എങ്ങോട്ട് ചാടും എന്ന അവസ്ഥയിൽ നിക്കാ നമ്മൾ 😒😒...


വലിയ ഒരു ചാട്ടം ചാടാൻ റെഡി ആയി നിക്കേ കോപ്പ് എല്ലാ പകയും തീർത്തു നമ്മളെ പിടിച്ചു തള്ളി... ചെളിയിൽ മൂക്കും കുത്തി വീണ നമ്മൾ കലിപ്പിൽ ഓനെ നോക്കിയതും ഓൻ പൊട്ടി ചിരിച്ചു കൊണ്ട് നമ്മളെ നോക്കി😀😀😀😀😃😃😃...


"എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... "


അവനെ കൊല്ലാൻ ഉള്ള പകയോടെ നമ്മൾ അവിടെ നിന്നു... 😠😠😬


എന്നാലും ഇന്ന് കുളിക്കണ്ട എന്നാണ് കരുതിയത് ഇതിപ്പോ നല്ലോണം തേച്ചുരച്ചു കുളിക്കേണ്ട അവസ്ഥ ആയല്ലോ...😲😲😲


"എന്ത് പറ്റി മോളെ വെള്ളത്തിൽ വീണോ... "


"കണ്ടിട്ട് അങ്ങനെ ആണോ തോന്നിയോ,,, നല്ല ഒന്നാം തരം ചെളിയിൽ ആണ് ഞാൻ വീണത്... ഇതിന് ഉള്ളത് ഞാൻ കൊടുത്തിരിക്കും... "


"ആർക്ക് ചെളിക്കോ... "


😨😨ബാപ്പച്ചി ചോദിക്കുന്നത് കേട്ട് നമ്മൾ പകച്ചു പോയി... എന്റെ അല്ലേ ബാപ്പ ഇത്ര ഒക്കെ പ്രതീക്ഷിച്ചാൽ മതി... 


തേച്ചുരച്ചുള്ള കുളിയും തീറ്റയും കഴിഞ്ഞു ബുക്കും തുറന്നു വെച്ചു ഫോണും നോക്കി ഇരിക്കുമ്പോ ആണ് ഷമി വിളിച്ചത്... 


"നിന്നെ അയാൾ ചെളിയിൽ തള്ളി ഇട്ടു അല്ലേ,,, നീ കാണാത്ത കൊണ്ടാ ബസിൽ നിന്നും എല്ലാരും എന്തൊരു ചിരി ആയിരുന്നു എന്ന് അറിയോ... "


"അപ്പോ നീയോ... "😬


"ഞാൻ ചുമ്മാ എല്ലാരേയും ചിരി നോക്കി ഇരുന്നു,,, ഏറ്റവും നല്ല ചിരി അവന്റെ തന്നെയാ മോളെ... "


"😠ഞാൻ ചെളിയിൽ വീണിട്ട് ഉണ്ടെങ്കിൽ അവൻ മിക്കവാറും കടലിൽ വീഴും നീ നോക്കിക്കോ,,, അപ്പോ കാണണം ചിരിക്കാൻ കേട്ടോ... "


"ആ ഞാൻ കാണും ചിരിച്ചാൽ ആയുസ് കൂടും എന്നാ... "😊😊


"ഞാൻ വീണപ്പോ ചിരിച്ച നിന്റെ ആയുസ് മിക്കവാറും ഞാൻ തന്നെ എടുക്കും... "


"അതിന് ഞാൻ ഒരു തുള്ളി ചിരിച്ചിട്ട് ഇല്ല... "


"എങ്കിൽ നിനക്ക് കൊള്ളാം...എടീ അവനിട്ടു കൊടുക്കാൻ പറ്റിയ ഒരു പണി പറഞ്ഞു തന്നെ... "


"പിന്നെ,,, എനിക്ക് ഇവിടെ എന്റെ കാര്യം തന്നെ ആലോചിക്കാൻ തന്നെ സമയം കിട്ടുന്നില്ല അപ്പോഴാ... "


"നിനക്ക് എന്താ ഇത്രക്ക് ആലോചിക്കാൻ... "🤔🤔


"പെട്ടെന്ന് കല്യാണം നടക്കാൻ ഉള്ള വഴി തന്നെ... "


😕😕വീട്ടിൽ പറഞ്ഞാൽ പോരെ എന്നെ പിടിച്ചു പെട്ടെന്ന് കെട്ടിക്ക് എന്ന്,,, അല്ലേലും ഇവൾക്ക് ഇത് എന്താ ഇപ്പോൾ ഇങ്ങനെ ഒരു ആലോചന... നാളെ പൊരിച്ചു നിർത്തി ചോദിക്കണം 😪😪...


😒😒ഉറക്കം വന്നിട്ട് വയ്യ,,,എന്നാലും ആ ചളിയിൽ വീണത് ഓർക്കുമ്പോൾ ഉറക്കം ഒക്കെ പോകും,,,സ്വയം ചിന്തിച്ചു അവനെ വീഴ്ത്താൻ ഉള്ള പ്ലാനും ഇട്ടു നമ്മൾ അടിപൊളി ആയി ഉറങ്ങി... 


നല്ലൊരു ഐഡിയയും പ്ലാൻ ഇട്ടാണ് താഴേക്ക് വന്നത്... അപ്പോ നിക്കുന്നു നമ്മളെ ബാപ്പച്ചി... 😎😎


"എങ്ങോട്ടാ ബാപ്പച്ചി ഇങ്ങനെ ചുള്ളൻ ആയിട്ട് പോകുന്നെ... "


🙄കണ്ടാൽ എന്റെ ബാപ്പച്ചി ആണെന്ന് ഒന്നും പറയില്ല ചേട്ടൻ ആണെന്നെ പറയൂ,,, അതിൽ നമ്മക്ക് നല്ല അസൂയ ഉണ്ട്... 


"ഞാൻ ഒരു സ്ഥലം വരെ പോകാ,,, നിന്നെ ഞാൻ പോകുന്ന വഴി കോളേജിൽ ഇറക്കാം അത് വഴി ആണ് ഞാൻ പോകുന്നത്... "


😰അപ്പോ ഞാൻ ആ കുരങ്ങന് പ്ലാൻ ചെയ്ത പണി,,, അല്ലേൽ തിരിച്ചു വരുമ്പോ കൊടുക്കാം... 


ചാടി കയറി ഇരുന്നു എങ്കിലും സൈക്കിൾ എടുത്തു സ്കൂളിൽ പോകുന്ന കുട്ടികൾ പോലും ഞങ്ങളെ മറികടന്നു പോയി... 🙄🙄ഇത് എങ്ങാനും ഓടിക്കാൻ അറിയാം ആയിരുന്നു എങ്കിൽ നമ്മൾ ഇപ്പോൾ പറ പറക്കും ആയിരുന്നു... 


"എന്റെ ബാപ്പച്ചി എന്നെ എന്തിനാ വിളിച്ചു കൊണ്ട് വന്നേ,,, ഞാൻ നടന്നു പോകും ആയിരുന്നല്ലോ... ഇതിനേക്കാൾ ബേധം അതാ... "😕


"എന്റെ മോളെ ഈ വണ്ടി അങ്ങനെ  സ്പീഡിൽ ഓടിക്കാൻ പറ്റില്ല എല്ലാം ഊരി തെറിക്കും... "


"എന്നാൽ എങ്കിലും പുതിയ ഒന്ന് വാങ്ങും അല്ലോ... "


നമ്മൾ പരമാവധി പിരി കേറ്റി വിട്ടു...പുതിയത് ഒന്ന് വാങ്ങി കാണാൻ ഉള്ള കൊതി കൊണ്ട്... 


"ബാപ്പച്ചി ഇങ്ങള് പറഞ്ഞ പോലെ എന്തോ ഒന്ന് ഊരി തെറിച്ചിട്ടുണ്ട്... "


എന്തോ വലിയ സൗണ്ട് കേട്ടു നമ്മൾ പറഞ്ഞപ്പോൾ തന്നെ ബാപ്പച്ചി വണ്ടി നിർത്തി ഇറങ്ങാൻ പോകുന്നത് കണ്ട് നമ്മൾ പിടിച്ചു അവിടെ ഇരുത്തി... 


"ഈ വഴി അല്ലേ വരുന്നത് അപ്പോ  ഒന്ന് നോക്കി എടുത്തു കൊണ്ട് പോയിക്കോ... അല്ലെങ്കിൽ എനിക്ക് വല്ല ഓട്ടോയും പിടിച്ചു പോകാൻ ഉള്ള പണം താ... "


"ഇനിയും പണമോ,,, ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പണം എടുത്തു തരാൻ ഞാൻ മരം ഒന്നും നട്ടിട്ടില്ല... "😬


"ഞാൻ നട്ടിട്ടുണ്ട്,,, മുമ്പ് എന്തോരം പൈസ ഞാൻ കുഴിച്ചിട്ടുണ്ട് എന്ന് അറിയോ ബാപ്പച്ചിക്ക്,,, അന്നൊക്കെ ബാപ്പ ഗൾഫിൽ ആയിരുന്നു നമ്മൾ പഴയ തറവാട്ടിൽ ആയിരുന്നു അവിടെയാ ഞാൻ കുഴിച്ചിട്ടിരിക്കുന്നത്... അവിടെ ചെന്നു നോക്കണം അത് വലുതായി പണം ആയോ എന്ന്... "🤔🤔


"അപ്പോ ഞാൻ അയച്ചു തരുന്ന പണം ഒക്കെ നീ അങ്ങനെ ആണല്ലേ കളഞ്ഞത്,,, നാളെ തന്നെ പറമ്പ് കിളക്കാൻ ആരെയെങ്കിലും വിടണം,,, ഒക്കെ മാന്തി എടുക്കാൻ... "


ബാപ്പച്ചി അതും ചെയ്യും,,, നമ്മൾ കോയിൻസ് മാത്രേ കുഴിച്ചിട്ട് ഉള്ളൂ,,, എന്തായോ എന്തോ... 



****************💃💃



"ബാപ്പച്ചി ഇറങ്ങുന്നില്ലേ... "


"നീ അല്ലേ ഇവിടെ പഠിക്കുന്നെ,,, വെറുതെ എന്തിനാ നിന്റെ സാറ്മാര് എന്നെ തല്ലി ഓടിക്കാനോ... "😓


"ഓഹ് എങ്കിൽ പോയിക്കോ... ബാപ്പച്ചിയെക്കാൾ നല്ല സാർമാർ ആണ് എനിക്ക് ഉള്ളത്,,, അവർ എന്നെ നോക്കാറും ഇല്ല ഇങ്ങനെ ഒന്ന് ആ ക്ലാസ്സിൽ ഉണ്ടെന്ന് പോലും അറീല... "😊😊


"നോക്കിയിട്ടും വലിയ കാര്യം ഒന്നുമില്ല എന്ന് അവർക്ക് അറിയാം... ഒഴിവാക്കിയഥാ മോളെ നിന്നെ അവർ... "


😕ആണോ എങ്കിൽ നന്നായി... തോറ്റാലും പ്രശനം ഇല്ലല്ലോ... 


 നമ്മൾ നോക്കുമ്പോ ക്ലാസ്സിൽ ഉള്ള പിടകോഴികൾ മൊത്തം നമ്മളെ ബാപ്പച്ചിനെ ഫോക്കസ് ചെയ്തു നിക്കാ... 


😳എന്റെ ഉമ്മച്ചി വഴിയാദാരം ആവും അല്ലോ... നമ്മളെ ബാപ്പച്ചി മുൻപ് ഒരു കോഴി ആയിരുന്നു അങ്ങനെ ആണ് നമ്മളെ ഉമ്മച്ചി   അങ്ങേരുടെ തലയിൽ...  കക്ഷി മിക്കവാറും വണ്ടി തള്ളി കൊണ്ട് പോവേണ്ടി വരും അത് ചെക്ക് ചെയ്യാ... 😟😟


"ഇതാരാടി  നിയ അന്റെ ഏട്ടൻ ആണോ... "


"😎😎ഏയ് അന്റെ ഉപ്പൂപ്പയാ... "


നമ്മൾ ബാപ്പച്ചിയെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു,,, അങ്ങനെ ഇപ്പോൾ ഷൈൻ ചെയ്യണ്ട... 


"ഇത്രക്ക് യങ്ങോ... "


"അത് പിന്നെ മൂപര് വിഗ് ഒക്കെ വെച്ചു പുട്ടി ഒക്കെ അടിച്ചു നടക്കുന്ന ടൈപ് ആണ്... അത് കൊണ്ട് തോന്നുന്നത് ആണ്... "


അങ്ങനെ ഇപ്പോൾ ബാപ്പച്ചി നെളിയണ്ട,,, നമ്മൾ അസൂയ കൊണ്ട് പറഞ്ഞതാട്ടോ,,, ബാപ്പച്ചി എന്നെ പിടിച്ചു മാറ്റി അവരെ അടുത്തേക്ക് നടന്നു... പടച്ചോനെ 😨കുളമാവോ... 


"അതൊക്കെ ഇവൾ വെറുതെ പറയുന്നത് ആണ് മക്കളെ,,, വേണേൽ നിങ്ങൾ ദേ എന്റെ മുടി പിടിച്ചു നോക്ക്,,, മുഖം തുടച്ചു നോക്ക്... ഞാൻ ഇവളുടെ മൂത്ത ജേഷ്ടൻ ആണ്... അല്ലേടി... "


😵നമ്മൾ ഞെട്ടി പണ്ടാരം അടങ്ങി നിന്നു... 


"ഇവളെ നല്ലോണം ഒന്ന് നോക്കണേ മക്കളെ,,, ആൾ കച്ചറ ആണ് അത് കൊണ്ടാ നിങ്ങളെ ഒക്കെ കണ്ടാൽ അറിയാം നല്ല കുട്ടികൾ ആണെന്ന്... "


😟ബാപ്പച്ചി ഇങ്ങനെ പണിയും എന്ന് സ്വപ്നത്തിൽ പോലും കരുതീല... 


വലിയ ഗമ ഒക്കെ കാണിച്ചു അവരെ നോക്കി വണ്ടിയിൽ കയറിയപ്പോ അത് സ്റ്റാർട്ട്‌ ആവല്ലേ എന്നായിരുന്നു നമ്മളെ പ്രാർത്ഥന... നല്ല രീതിയിൽ അതും സ്റ്റാർട്ട്‌ ചെയ്തു അങ്ങേര് പോയി... 😏😏



***************👤👤



അവളെ കാണാത്ത കൊണ്ട് തന്നെ നമ്മക്ക് വലിയ ആശ്വാസം ആയിരുന്നു... അല്ലെങ്കിൽ എന്തെങ്കിലും പണി കിട്ടാൻ ചാൻസ് ഉണ്ട്... 


ഇനി ഇന്നലെ വീണപ്പോൾ വല്ലതും പറ്റിയോ,,, എങ്കിൽ നന്നായി കുറച്ച് ദിവസം ശല്യം ഉണ്ടാവില്ലല്ലോ 🙄🙄...


എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് വൈകീട്ട് അവൾ കയറി വരുന്നത് കണ്ട് നമ്മൾ ഒന്ന് പേടിച്ചു... കുരിപ്പ് ഇത് എങ്ങനെ ഇങ്ങോട്ട് വന്നു... 🤔


റോഡിൽ കണ്ട പരിചയം പോലും കാണിക്കാതെ നമ്മൾ ടിക്കറ്റ് എടുത്തു അവൾക്ക് കൊടുത്തു... ആ ഉണ്ടകണ്ണും വെച്ചു അവൾ എന്നെ ഒന്ന് തുറിച്ചു നോക്കി എങ്കിലും നമ്മൾ അത് മൈൻഡ് ചെയ്തില്ല,,, എങ്കിലും ഓരോ സ്റ്റെപ്പും അവളെ അടുത്ത് നിന്നു സൂക്ഷിച്ചു വേണം വെക്കാൻ എന്ന് നമ്മളെ മനസ് നമ്മളോട് തന്നെ പറഞ്ഞു... 😅😅


അത് കൊണ്ട് തന്നെ നമ്മളെ നോട്ടം കൂടുതലും താഴെ ആയിരുന്നു... അപ്പോഴേക്കും ആ പിശാശ് നമ്മളെ കയ്യിൽ നിന്നും ബാഗ് തള്ളി താഴെ ഇട്ടു നമ്മളെ നോക്കി നല്ല അടാർ ഇളി അങ്ങ് തന്നു... 


😨😨ഉള്ള കാശ് മുഴുവനും താഴെ കിടക്കുന്നത് കണ്ട് നമ്മൾ കലിപ്പിൽ അവളെ നോക്കിയതും അവൾ പുരികം പൊക്കി എങ്ങനെ ഉണ്ട് എന്ന് കാണിച്ചു... 


"ഈ നിയയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും,,, മുഴുവനും അവിടെ കുത്തി ഇരുന്നു പെറുക്കി പെറുക്കി എടുക്കാൻ നോക്ക്... "


"ഡീ നിനക്ക് ഇതിനുള്ളത് തന്നില്ലെങ്കിൽ എന്റെ... "


"അജ്മൽ എന്നല്ല എന്നല്ലേ... "


നമ്മൾ പറഞ്ഞു തീരുന്നതിന് മുന്നേ അവൾ പറയുന്നത് കേട്ട് അത് ഒരിക്കൽ പറഞ്ഞതാണല്ലോ എന്നോർത്ത് നമ്മൾ നിന്നു... അവൾ സൈറ്റ് അടിച്ചു കാണിച്ചു ഇറങ്ങി പോയതും ചിതറി കിടക്കുന്ന പണം കണ്ട് നമ്മളെ കണ്ണു തള്ളിപ്പോയി,,, ഇത് മുഴുവനും ആയിട്ട് എടുക്കുമ്പോഴേക്കും നേരം വെളുക്കും അല്ലോ... 😪😪


സ്റ്റാൻഡിൽ നിർത്തി നമ്മൾ കുനിഞ്ഞുനിവർന്നു മുഴുവനും പെറുക്കി എടുത്തു,,, അതിനനുസരിച്ചു അവൾക്ക് കൊടുക്കാൻ ഉള്ള പണി കൂടുതൽ ആയി ആലോചിച്ചു... 😠😠


"നീ എന്താടാ ആദ്യായിട്ട് ഒന്നും അല്ലാലോ ഈ പണിക്ക് നിക്കുന്നെ,,, എല്ലാരുടെയും മുന്നിൽ നിന്നും വീഴുന്നു ഇപ്പോൾ ദേ കയ്യിൽ ഉള്ള കാശ് മുഴുവനും തറയിൽ കിടക്കുന്നു,,,നിനക്ക് എന്താടാ പറ്റിയെ... "


"എപ്പോ ഈ ബസിൽ ഞാൻ കയറിയോ അന്ന് കണ്ടതാ ഞാൻ ആ കുട്ടി പിശാചിനെ... അവളെ ഞാൻ വെറുതെ വിടാൻ ഒന്നും പോണില്ല... "😬



*****************💃💃



💃💃💃ഹോയ് ഇന്നാണ് നമ്മൾ ആറ്റു നോറ്റു കാത്തിരുന്ന ദിവസം...അതേ നമ്മളെ സെൻന്റോഫാണ് ഇന്ന്... 


തട്ടി കൂട്ടി കുളിക്കുന്ന നമ്മൾ ഇന്ന് നല്ല വൃത്തി ആയി കുളിച്ചു... വാങ്ങി വെച്ച ഡ്രെസ്സ് എടുത്തിട്ട് നമ്മൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നപ്പോൾ കോരി തരിച്ചു പോയി... 


😌😌നമ്മൾ ഇത്രക്ക് മൊഞ്ച് ഒക്കെ ഉണ്ടല്ലേ,,, ആത്മ വിശ്വാസം ഒന്ന് കൂടി കിട്ടാൻ വേണ്ടി നമ്മൾ നേരെ താഴേക്ക് ചെന്നു... 


"എന്റെ പടച്ചോനെ ഇത് എന്ത് കോലം ആണ്... ഇതാണോ നീ എന്റെ കയ്യിൽ നിന്നും പത്ത് മുവായിരം രൂപയും വാങ്ങി പോയത്... "😲😲


നമ്മളെ കണ്ടപാടെ ബാപ്പച്ചിയുടെ പ്രതികരണം കേട്ട് കയറ്റി വിട്ട ആത്മവിശ്വാസം ഒക്കെ പോയി... 


" ഇത് ആണിന്റെ കോലം ആണോ അതോ പെണ്ണിന്റെയോ ഇങ്ങനെ ആണോ നീ പോകുന്നത്... "


ഉമ്മച്ചി കൂടി അത് പറഞ്ഞപ്പോൾ തൃപ്തി ആയി... വരേണ്ടി ഇരുന്നില്ല... 😒


"നിങ്ങൾക്ക് രണ്ടാൾക്കും അതിന് സൗന്ദര്യ ബോധം ഉണ്ടോ കലാ ബോധം ഉണ്ടോ,,, നിങ്ങളെ മോൾ ആയി ഞാൻ എങ്ങനെ ജനിച്ചു എന്നാ എൻറെ സംശയം... "


"ഡീ വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ... നീ ഞങ്ങളെ മോൾ ആയോണ്ട് നിന്നെ തല്ലി കൊല്ലാതെ നിക്കുന്നു,,, വേറെ വല്ലവരും ആണെങ്കിൽ കാണാം ആയിരുന്നു... "😠


"😲എന്റെ ഉമ്മച്ചി ഇങ്ങള് ഇങ്ങനെ ചൂടാവല്ലേ,,, ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ... അല്ലേലും ഞാൻ നല്ലോരു കാര്യത്തിന് ആണ് പോകുന്നെ ബാക്കി വന്നിട്ട് സംസാരിക്കാം... "


😊രണ്ടാളെയും സോപ്പിട്ടു കവിളിൽ ഓരോ ഉമ്മയും കൊടുത്തു നമ്മൾ ഒന്ന് കൂടി കണ്ണാടിക്ക് മുന്നിൽ ചെന്നു നോക്കി... 


"വേണേൽ ഞാൻ കൊണ്ട് വിടാം മോളെ..."


"വേണ്ട ബാപ്പച്ചി ഇങ്ങളെ ആ തുക്കടാ വണ്ടിയിൽ കയറിയാൽ എന്റെ ഡ്രെസ്സ് ചുളിയും... അല്ലേലും ഇങ്ങൾക്ക് എന്നോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ലല്ലോ ചേട്ടൻ ചമഞ്ഞു നെളിയാൻ അല്ലേ... "


"നിനക്ക് അസൂയ ആണ്... "


"ദേ ഉമ്മച്ചി ഈ ബാപ്പച്ചിയെ ഒന്ന് സൂക്ഷിച്ചോട്ടോ... എന്റെ ഫ്രണ്ട്സിന്റെ അടുത്ത് വന്നു എന്താ പറഞ്ഞത് എന്ന് അറിയോ ഏട്ടൻ ആണെന്ന്... ഈ പ്രായത്തിൽ കയ്യിലിരിപ്പ് ഇങ്ങനെ ആണെങ്കിൽ നല്ല കാലം എങ്ങനെ ആണോ ആവോ... "


"ദേ മനുഷ്യ നിങ്ങൾ എന്തിനാ അങ്ങനെ പറഞ്ഞത്... "


"അത് അവർ അങ്ങനെയാടി കരുതി വെച്ചത്,,, ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു എന്നെ ഉളളൂ... "


രണ്ടും തല്ല് കൂടുന്നത് കണ്ട് നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി,,, ഇടക്ക് ബാപ്പച്ചിയുടെ പേഴ്‌സ് അടിച്ചു മാറ്റാനും മറന്നില്ല... 


"എന്നാ പിന്നെ പോട്ടെ ചേട്ടാ... "😜😜


"എടീ നീ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്... "


ബാപ്പച്ചി ഉമ്മച്ചിയുടെ അടുത്ത് നിന്നും നമ്മളെ നോക്കി പറഞ്ഞു എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ബസ് വരുന്നതും നോക്കി നിന്നു,,, ഒപ്പം കുറച്ച് സെൽഫിയും,,, ബാക്കി അവിടെ ചെന്നിട്ട് അല്ലെങ്കിൽ ഗാലറി നിറയും... 


സീറ്റ് ഉണ്ടേലും ഇരിക്കരുത്,,, ചുളിവ് വന്നാൽ കാണാൻ കൊള്ളില്ല,,, നമ്മൾ അതും കണക്ക് കൂട്ടി ബസ് വന്നപ്പോ തന്നെ കയറി... 


ഓരോ സ്റ്റെപ്പും സൂക്ഷിച്ചു കൊണ്ടാണ് അകത്തേക്ക് കയറിയത്,,, എന്റെ ഡ്രെസ്സ് ഞാൻ തന്നെ സൂക്ഷിക്കണം അല്ലോ,,, മുന്നിൽ ഇത്തിരി പോന്ന ഒരു ചെക്കൻ ഇൻക് ബോട്ടിൽ ആയി നിക്കുന്ന കണ്ട് ഞാൻ അവനെ പിടിച്ചു മാറ്റി... 


"ഡാ ചെക്കാ അതും കൊണ്ട് പിന്നിൽ എങ്ങാനും പോയി നിക്ക്... "😏


"നീ പോടീ... നീ വേണേൽ പിറകിൽ പോയിക്കോ... "


😕😕നമ്മൾ ആ കുരുട്ടിനെ അടിമുടി ഒന്ന് നോക്കി മാറി നിന്നു,,, ഷമിയും നിന്നത് കണ്ടപ്പോൾ അവളെ അടുത്ത് ചെന്നു തോണ്ടി വിളിച്ചു... 


"നീ എന്താ സീറ്റ് ഉണ്ടായിട്ടും ഇരിക്കാതെ...? "😎😎


"അത് പിന്നെ നിന്നെ ഒറ്റയ്ക്ക് നിർത്തണ്ട എന്ന് കരുതി... "


"ഓഹ് എപ്പോ മുതൽ ആടി നിനക്ക് ഈ മനം മാറ്റം വന്നത് ഈ വേഷം ഇട്ടപ്പോൾ ആണോ... "☹️☹️


അതിന് അവൾ തല കുലുക്കി ഒന്ന് ഇളിച്ചു തന്നു... ടിക്കറ്റ്‌ എന്നും കൂവി ലെവൻ വന്നപ്പോ ടിക്കറ്റ്‌ എടുത്തു അവനെ തന്നെ നോക്കി നിന്നു,,, അവനും നമ്മളെ ഒന്ന് തുറിച്ചു നോക്കിയതും നമ്മൾ നോട്ടം മാറ്റി... 


"നീ അന്ന് എനിക്ക് തന്ന പണി കിട്ടിയപ്പോൾ മുതൽ നിന്നെ ഒന്ന് കാണാൻ നിക്കൽ ആയിരുന്നു ഞാൻ... "


😨അവൻ പറയുന്നത് കേട്ട് നമ്മൾ ഞെട്ടി കൊണ്ട് നോക്കിയതും അതിനുള്ള പണി നമ്മക്ക് കിട്ടി കഴിഞ്ഞു... 😲😲😲😲



നമ്മളെ ഡ്രെസ്സ് ആകെ മഷി കണ്ടതും നമ്മൾ ഞെട്ടി കൊണ്ട് ആ കുരുട്ടിനെ നോക്കി... 😬😬


"ഞാൻ അല്ല ആ ഇക്കയാ... "


ചെക്കൻ ചൂണ്ടി കാണിച്ച ഇക്ക ആ കുരങ്ങൻ ആണെന്ന് കണ്ടതും ഒരു തോക്ക് കിട്ടിയിരുന്നു എങ്കിൽ ഒരു അഞ്ചാറ് വെടി ഉണ്ട ആ നെഞ്ചു നോക്കി വെക്കാം ആയിരുന്നു എന്നാണ് നമ്മൾ ചിന്തിച്ചത്... 😠😠😠😬😬😬ലെവൻ ആണെങ്കിൽ പുരികം പൊക്കി കാണിച്ചു എങ്ങനെ ഉണ്ടെന്ന് ചോദിച്ചു നിക്കാ,,, ഇതിന് പകരം വീട്ടാതെ നമ്മൾ ഇനി വീട്ടിലേക്ക് പോവില്ല എന്നും അപ്പോൾ തന്നെ തീരുമാനിച്ചു... 


എന്നാലും സ്വയം ഒന്ന് നോക്കി പൊട്ടി കരയാൻ ആണ് തോന്നിയെ,,, എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു സെൽഫി ഗ്രൂപ്പ്‌ ഫോട്ടോ,,, എല്ലാം നശിപ്പിച്ചു തെണ്ടി നിന്നു ചിരിക്കുന്ന കണ്ട് നമ്മൾ ആ കുരുട്ടിനെ വീണ്ടും നോക്കി...അവൻ ആണെങ്കിൽ നമ്മളെ നോട്ടം കണ്ടപ്പോൾ തന്നെ പിന്നിലേക്ക് വലിഞ്ഞു... 


ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഉള്ള നമ്മളെ നിൽപ്പ് കണ്ട് ഷമി നല്ലോണം ചിരിക്കുന്നുണ്ട്... 😒😒😒ഇവൾക്ക് ഇട്ടു ഒരു പണി കൊടുത്താലോ... എന്നിട്ട് മതി ആ തെണ്ടിക്ക്... 


നമ്മളോ നനഞ്ഞു ഇനി കൂടെ ഉള്ളതിനെ കൂടി മുക്കി കുളിപ്പിച്ചാൽ അല്ലാതെ സമാദാനം കിട്ടില്ല...😣😣😣


ബസിൽ നിന്നും അവനെ നല്ലോണം ഒന്ന് നോക്കിയാണ് ഇറങ്ങിയത്... മുന്നിൽ ഉള്ള ഫാൻസി കണ്ട് ഷമിയെയും കൊണ്ട് അങ്ങോട്ട് കയറി... 😄


കളർ പൊടി എടുത്തു അവളെ നോക്കി ഒന്ന് ഇളിച്ചു... 


"ഹാപ്പി ഹോളി... "😌😌


എന്നും പറഞ്ഞു അവളെ അതിൽ മുക്കി എടുത്തു... പല്ലും കടിച്ചു അവൾ നമ്മളെ ഒന്ന് നോക്കി... 


"നീ അങ്ങനെ സുന്ദരി ആയിട്ടും നമ്മൾ ഒരു മാതിരി വൃത്തികെട്ട കോലവും ആയി പോകുന്നത് ശരിയാണോ മോളെ... "


"എന്നാലും എന്നോട് വേണ്ടായിരുന്നു... "😒😒


"നീ എന്നെ നോക്കി ചിരിച്ചപ്പോൾ പ്ലാൻ ചെയ്തത് ആണ്... അല്ലെങ്കിൽ ഇളവ് തന്നേനെ... "


അവളെ കയ്യും പിടിച്ചു ക്ലാസിലെക്ക് നടന്നതും നമ്മളെ നോക്കി കാലത്ത് തന്നെ ഇവർ ഏതു അടുപ്പിൽ നിന്നു എണീറ്റ് വരുകയാ എന്ന പോലെ എല്ലാരും നോക്കുന്നുണ്ട്... 


"നമ്മളെ കണ്മുന്നിൽ വെച്ചു അവരൊക്കെ പൊളിക്കാൻ പാടില്ല... പണി തുടങ്ങിക്കോ... "


ക്ലാസിൽ കയറി എല്ലാറ്റിനും നമ്മളെ കോലം കൊടുത്തപ്പോൾ ആണ് സമാധാനം ആയത്... എന്നാലും തുടക്കക്കാരനെ നമ്മൾ ചത്താലും മറക്കില്ല... 😬😬😬


കോലം ദയനീയമായോണ്ട് ഫുഡ്‌ ഒക്കെ പാർസൽ വാങ്ങി കഴിച്ചു,,, പാട്ടും ഡാൻസും കെട്ടിപ്പിടിക്കലും കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞു ഭൂതം പോലുള്ള ഗ്രൂപ്പ്‌ ഫോട്ടോയും സെൽഫിയും എടുത്തു ആ ചടങ്ങ് പൂർത്തിയാക്കി... 😪😪😪


രണ്ട് ദിവസം കഴിഞ്ഞാൽ എക്സാം ആണ് എന്നാലും കരഞ്ഞു സീൻ ആക്കി നമ്മൾ ബസ്സ്റ്റോപ്പിൽ നിന്നു,,, അപ്പോഴാണ് ഷമി നമ്മളെ തോണ്ടിയത്... 


"എടീ ഈ കോലത്തിൽ ബസിൽ കയറിയാൽ എല്ലാരുടെയും നോട്ടം നമ്മളിൽ ആവും ഓട്ടോ പിടിച്ചു പോയാലോ... "


"😬😬😬😬നിനക്ക് ഇത് ഇങ്ങോട്ട് വരുമ്പോ പറയാം ആയിരുന്നു എങ്കിൽ ഞാൻ ഈ കോലത്തിൽ ആവില്ലല്ലോ... അല്ലേലും എന്റെ ബാപ്പച്ചി മാന്യമായ രീതിയിൽ ചോദിച്ചത് ആണ് ഞാൻ കൊണ്ട് വിടണോ മോളെ എന്ന്... "😪😒😒😒


"എന്നിട്ട് നീ എന്ത് പറഞ്ഞു... "


"എന്ത് പറയാൻ ഡ്രെസ്സ് ചുളിയും എന്ന്... "😩😩😩


"എന്നിട്ട് ഒട്ടും ചുളിഞ്ഞില്ല കേട്ടോ... "😁


"ശവത്തിൽ കുത്താതെടീ തെണ്ടി... "


ബസ് വന്നതും നമ്മൾ ആദ്യം കയറി... കയറുമ്പോ തന്നെ അജ്മൽ ചേട്ടനെ ആണ് നോക്കിയത്,,,രണ്ടിന്റെയും കോലം കണ്ട് ബസിൽ ഉള്ള മുഴുവൻ ആളുകളും ഞങ്ങളെ ആണ് നോക്കിയത്,,, കണ്ണും തള്ളി ആ കുരിപ്പ് നിക്കുന്നത് കണ്ട് നമ്മൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു... കയ് നീട്ടം തന്നെ ലവന്റെ അല്ലേ 😬😬...


"ഞാൻ ആദ്യം കരുതിയത് രണ്ട് ഭൂതങ്ങൾ ആണെന്നാണ്... പിന്നെ അല്ലേ മനസ്സിൽ ആയത് കാലത്ത് കയറിപോയ തെണ്ടികൾ ആണെന്ന്... "


അവൻ ടിക്കറ്റ്‌ മുറിച്ചു കൊണ്ട് നമ്മളെ നോക്കി പറഞ്ഞതും ഉള്ളം കാൽ മുതൽ പെരുത്ത് കയറിയ ദേഷ്യം തലച്ചോർ വരെ എത്തി... അപ്പോ തന്നെ കയ്യിൽ കരുതിയ പൊടി എടുത്തു അവന്റെ ദേഹത്ത് പരത്തിവിട്ടു... നന്നായി ഊതി കൊടുത്തു അവനെ സാക്ഷാൽ ഭൂതം ആക്കി മാറ്റിയപ്പോൾ ആണ് സമാദാനം ആയത്... 


"മൂന്നാമത്തെ ഭൂതത്തെ കാണണം എങ്കിൽ കണ്ണാടിയിൽ പോയി നോക്ക്... "😏😏


"എടീ നിന്നെ ഞാൻ... "


എന്നും പറഞ്ഞു നമ്മളെ നേരെ വന്നതും പടച്ചോനെ എന്നും വിളിച്ചു ഷമിയെ പിടിച്ചു മുന്നിൽ നിർത്തി നമ്മൾ പിന്നിൽ ആയി ഒളിച്ചു നിന്നു... 


"നീ എന്താടി കരുതിയെ എന്നെ ഈ കോലത്തിൽ ആക്കി നിനക്ക് വീട്ടിൽ പോവാം പറ്റും എന്നോ... ഞാൻ ആരാണെന്ന് നീ അറിയാൻ പോവുന്നെ ഉളളൂ... "😬😬


അവൻ നമ്മളെ കൊല്ലാൻ എന്ന പോലെ നീങ്ങി വന്നതും അതിന് കണക്കായി നമ്മൾ ഷമിയെ പിടിച്ചു തിരിച്ചും മറിച്ചും നമ്മളെ മുന്നിൽ തടസ്സം ആയി നിർത്തി... 


"നീ അല്ലേ പോവുമ്പോ എന്റെ ദേഹത്ത് മഷി ഒഴിച്ചത് അത് കൊണ്ടല്ലേ... നീ എന്താ കരുതിയെ എന്നെ ചെയ്താൽ ഞാൻ കയ്യും കെട്ടി നോക്കി നിൽക്കും എന്നോ... പക അത് വീട്ടാൻ ഉള്ളത് ആണ് എന്ന് നിനക്ക് അറിയില്ലേ... "


"അറിയാം ഇതിനുള്ളത് വാങ്ങാൻ നീ റെഡി ആയിക്കോ,,, അപ്പോഴും ഈ ഡയലോഗ് തന്നെ ഉണ്ടാവണം കേട്ടോ... "😬😬


അവന്റെ കോലവും പെർഫോമൻസും കണ്ട്  എല്ലാരും തന്നെ ആണ് നോക്കി നിക്കുന്നത് എന്ന് കണ്ട അവൻ അടങ്ങി നിന്നു,,, അല്ലെങ്കിൽ എന്റെ മയ്യത് എടുത്തേനേ... 😓😓


അവൻ എന്നെ തുറിച്ചു നോക്കി പിന്നിൽ പോയി നിന്നതും നമ്മൾ ഒന്ന് തിരിഞ്ഞു നോക്കി,,, കിളിയോട് കാര്യം ആയി എന്തോ പറയുന്നുണ്ട്,,, പടച്ചോനെ എല്ലാം കൂടി നമ്മളെ ഇട്ടു കൊലവിളി നടത്തുന്നതിന് മുന്നേ വീട് എത്തി എങ്കിൽ എന്നായിരുന്നു നമ്മളെ പ്രാർത്ഥന... 😕😕


"ഇത്രക്ക് പേടി ഉണ്ടെങ്കിൽ എന്തിനാ ഈ പണിക്ക് പോയത്,,, മനുഷ്യൻ ഇവിടെ പേടിച്ചു ചാവാൻ ആയി... "


നമ്മൾ പ്രാർത്ഥന ഒക്കെ ആയി നിക്കുമ്പോ ആണ് ഷമി നമ്മളെ നോക്കി പറഞ്ഞത്... 


"നിനക്ക് എന്തിനാ പേടി... "


"ചീവീടെ,,, നീ എന്നെ അല്ലേ പിടിച്ചു അവന്റെ മുന്നിൽ നിർത്തിയെ,,, എന്നെ എങ്ങാനും അവൻ തല്ലിയിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ജീവനോടെ കാണില്ല... "


"ഞാനും,,, നിന്നെ തല്ലില്ല എന്ന് എനിക്ക് ഉറപ്പാ... ഇതിൽ നിന്നും ഒന്ന് ഇറങ്ങി കിട്ടിയാലെ എനിക്ക് സമാദാനം കിട്ടൂ... "


😒😒നമ്മൾ നഖവും കടിച്ചു പൊട്ടിച്ചു പിന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... പക്ഷെ അവന്റെ കോലം കണ്ട് നമ്മൾക്ക് അതിനേക്കാൾ ചിരിയും വരുന്നുണ്ട്... 


ഇറങ്ങാൻ ആയതും അവൻ മുന്നിലെ സ്റ്റെപ്പിൽ വന്നു നിന്നതും നമ്മൾ പേടിച്ചു നിന്നു... ബോട്ടിൽ എടുത്തു മുഖം ഒക്കെ കഴുകി നമ്മളെ വീണ്ടും തുറിച്ചു നോക്കുകയും ചെയ്തു... പടച്ചോനെ പെട്ടല്ലോ എങ്ങനെ ഇറങ്ങും... 😟


ബസ് നിർത്തി എന്ന് കണ്ടതും നമ്മൾ പിന്നിലേക്ക് ഓടി അത് വഴി ഇറങ്ങി അവനെ നോക്കി പുച്ഛിച്ചു... 😏😏അവനും നമ്മളെ നോക്കി പുച്ഛിച്ചു കൊണ്ട് നിന്നതും ബസ് നീങ്ങി എന്ന് കണ്ടപ്പോൾ ആണ് ആശ്വാസം ആയത്... നാളെ മുതൽ എക്സാം ആണ്,,, ഉച്ചക്ക് പോയി വൈകീട്ട് വന്നാൽ മതി,,, ഇത്തിരി നടന്നാലും വേണ്ടില്ല വേറെ ബസിൽ പോയാൽ മതി,,, കണക്ക് പ്രകാരം നമ്മൾ ആണ് ഇനി പെടുന്നത്... 



*****************💃💃



ഗേറ്റ് കടന്നതും പുറത്ത് തന്നെ ഇരുന്നു ബാപ്പച്ചി ഏതോ ഓൾഡ് ഐറ്റംസ് നേരെ ആക്കാൻ ഉള്ള പണിയാണ് കണ്ടത്... 🙄ഇങ്ങേർക്ക് ഇത് തന്നെ ആണോ പണി... 


"ഇന്ന് ഇതാണോ കുത്തി തുറക്കാൻ കിട്ടിയത്,,, ഇങ്ങൾക്ക് വല്ല ബാങ്കിലും പോയി ഈ പണി നടത്തിയാൽ ഒരുപാട് കാശ് ഉണ്ടാക്കാം... "😕


"അവിടെ എന്റെ കാശും ഉണ്ട്,,, നീ വെറുതെ ഓരോന്ന് പറയാതെ പോയെ... "


എന്നും പറഞ്ഞു നമ്മളെ ഒന്ന് നോക്കിയതും... 


"😨😨😨എന്റ്മ്മാ ഭൂതം... "


എന്നും പറഞ്ഞു അകത്തേക്ക് ഓടി... 


"ബാപ്പച്ചി ഇത് ഞാൻ ആണ്... "😰


ബാപ്പ ഒന്ന് നിന്നു നമ്മളെ തിരിഞ്ഞു നോക്കി... നമ്മളെ മുഖം അത്ര ക്ലിയർ ആയി കാണുന്നില്ല എങ്കിലും പല്ല് കാണും,,, നമ്മൾ നന്നായി ഇളിച്ചു കൊടുത്തു... ബാപ്പച്ചി ആണെങ്കിൽ അടുത്തേക്ക് നടന്നു വന്നു നമ്മളെ വീണ്ടും നല്ലോണം ഉഴിഞ്ഞു നോക്കി... 😒😒😒


"എന്താ ബാപ്പച്ചി എന്നെ മനസ്സിൽ ആയില്ലേ... "😁😁


"നിന്റെ ആ കോന്ത്രൻ പല്ല് കണ്ടപ്പോൾ മനസ്സിൽ ആയി... "


😑😑വീണ്ടും നമ്മക്ക് ഇട്ടു തന്നെ ആണല്ലോ താങ്ങുന്നത്... 


"എടീ ഇതെന്തു കോലം ആണ്,,, ഇങ്ങനെ അല്ലല്ലോ നീ ഇവിടെ നിന്നും പോയത്,,, ഇതിനാണോ പത്തു മൂവായിരം രൂപയും കൊണ്ട് പോയി ഇത് വാങ്ങിയത്... ഇനി ഇത് ഇടാൻ പറ്റുമോ... അത് എങ്ങനെയാ അതിനെ പറ്റി ഒക്കെ ഉള്ള ബോധം ഉണ്ടോ നിനക്ക്... "


ഉമ്മച്ചി വന്നു നമ്മളോട് കലിപ്പിൽ പറഞ്ഞതും നമ്മൾ തലയും താഴ്ത്തി നിന്നു... 😩😩


"കണ്ടില്ലേ നിക്കുന്നത്,,, അത് കണ്ടാൽ അറിയാം എന്തോ കള്ളത്തരം ഓർമ്മിക്കാൻ ആണെന്ന്... "


😒😒നമ്മൾ കള്ളത്തരം കണ്ട് പിടിക്കാൻ ഉള്ള പരിപാടി അങ്ങ് നിർത്തി...


"ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എല്ലാരും കൂടി എന്നെ ഈ കോലത്തിൽ ആക്കിയതാ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല,,, ഇനി അവരെ ഒക്കെ എപ്പോൾ കാണാൻ ആണ്,,, അത് കൊണ്ട് അവരെ ചീത്ത പറയാൻ പറ്റുമോ ബാപ്പച്ചി... "😪😪


നമ്മൾ കരഞ്ഞു പിഴിഞ്ഞ് ബാപ്പച്ചിയെ കെട്ടിപ്പിടിച്ചു,,, സങ്കടം കാരണം മൂപര് നമ്മളെയും കെട്ടിപ്പിടിച്ചു... 😌😌


"അയ്യേ നീ ഒന്ന് പോയി ഇതൊക്കെ മാറി കുളിച്ചിട്ടു വന്നേ,,, എന്റെ ഷർട്ടും കളർ ആക്കി... "


ബാപ്പച്ചി ഷർട്ട്‌ ഒക്കെ കുടഞ്ഞു നമ്മളെ അകത്തേക്ക് വിട്ടു... കുളിക്കുമ്പോ നമ്മക്ക് ഒരു കാര്യം മനസ്സിൽ ആയി,,, ഡ്രെസ്സിൽ മാത്രം അല്ല ദേഹത്ത് വരെ ആയിട്ടുണ്ട്... 😒😒തേച്ചു തേച്ചു കുളിച്ചു നമ്മൾ നേരം കളഞ്ഞു... 


എക്സാം ആയോണ്ട് പെട്ടെന്ന് ഫുഡും തന്നു നമ്മളെ പഠിക്കാൻ ഇരുത്തി,,, നമ്മൾ ബുക്കും തുറന്നു വെച്ചു  ഇന്ന് എടുത്ത പിക് ഒക്കെ എടുത്തു സ്റ്റാറ്റസ് ഇടുന്ന പരിപാടി ആയിരുന്നു നടത്തി കൊണ്ടിരുന്നത്... 


"നീ പഠിക്കാൻ അല്ലേ ഇരുന്നത് പിന്നെന്താ കുറെ ചെകുത്താൻമാർ നിന്റെ സ്റ്റാറ്റസ് നോക്കി വരുന്നത്... "


😨😨ബാപ്പച്ചി ചോദിക്കുമ്പോ ആണ് മൂപര് ഫോണിൽ ആണെന്ന് കണ്ടത്... നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് ബുക്ക്‌ മറിച്ചു നോക്കി,,, അതാണെങ്കിൽ നമ്മൾ ഈ ഒരു കൊല്ലം കൂടെ കൊണ്ട് നടന്ന പരിചയം ഒന്നും കാണിച്ചില്ല,,, ജീവിതത്തിൽ കാണാത്ത ഒന്നായിരുന്നു അതിൽ ഉള്ളത് ഒക്കെ... 😲😲😲😲



****************👤👤



"അല്ല മോനെ ഇതെന്തു കോലം ആണ്,,, നീ ഇത് എവിടെ നിന്ന വരുന്നത്... "


നമ്മളെ കണ്ടപാടെ ഉമ്മച്ചി ഒന്ന് പേടിച്ച പോലെ നമ്മളെ നോക്കി ചോദിച്ചു... അപ്പോഴാണ് നമ്മളെ ഇത്ത വായും പൊത്തി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നത്... 


"ഇന്നെന്താ വല്ല ഹോളിയും ഉണ്ടോ അജു... "


"ആ ഉണ്ടായിരുന്നു,,, ബസിൽ ആണെന്ന് മാത്രം,,, അതും ആ കുട്ടി തേവാങ്കിന്റെ വക... അവൾക്ക് ഞാൻ വെച്ചിട്ടുണ്ട്... "😠😠😠


അവളെ കണ്ട് മുട്ടിയ അന്ന് തൊട്ട് ഉള്ള തല്ല് ഒക്കെ നമ്മൾ ഇത്തയോട് പറയാറുണ്ട്... ഇത്ത അത് കേട്ട പാടെ ഒന്ന് കൂടി ചിരിച്ചു... കുലുങ്ങി കുലുങ്ങി ഉള്ള ചിരി കണ്ട് നമ്മൾ ഇത്തയെ ഒന്ന് തുറിച്ചു നോക്കി... 


"ഇങ്ങനെ ചിരിക്കല്ലേ ഇത് മാസം എട്ട് ആണ്... ഇപ്പോൾ തന്നെ വാവ ഇങ്ങ് വരും... "


വയറ്റിൽ നോക്കി നമ്മൾ പറഞ്ഞതും ഇത്ത ഇളി നിർത്തി നമ്മളെ നോക്കി പേടിപ്പിച്ചു... 😕😕😕


"അല്ല അജു ആ പെണ്ണിന്റെ പേര് എന്താ... "


"ആ ആർക്കറിയാം... എന്തേലും വൃത്തികെട്ട പേര് ആവും സ്വഭാവം പോലെ... "😏😏


"എന്തായാലും നീ അതൊന്നു അറിഞ്ഞു വെക്കുന്നത് നല്ലതാ... നിനക്ക് ഏതായാലും പെണ്ണ് നോക്കുന്ന സ്ഥിതിക്ക് അത് തന്നെ ആയാലോ എന്ന എന്റെ ആലോചന... "


"😨😨😨വേണ്ടേ,,, എങ്കിൽ എന്റെ ജീവിതം തന്നെ തുലഞ്ഞു... "🙏🙏


നമ്മൾ മെല്ലെ അകത്തേക്ക് കയറി,,, അല്ലേൽ പിടിച്ചു കെട്ടിച്ചല്ലാതെ അടങ്ങില്ല... 


ഉമ്മച്ചിയും ഉപ്പച്ചിയും പിന്നെ നമ്മുടെ കാക്കുവും ഞാനും ആണ് ഈ കൊച്ചു വീട്ടിൽ ഉള്ളത്,,, ഉപ്പച്ചി കട നടത്തുന്നു,,, കാക്കു മദ്രാസിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു,,, പേര് അഫ്സൽ എന്ന അപ്പു... ആളെ വൈഫ് ആണ് നമ്മളെ ഇത്ത... മൂന്ന് വയസ് ഉള്ള ഒരു മകൾ ഉണ്ട്,,, രണ്ടാമത്തെ അതിഥി വരാറായി... 


നമ്മൾ ഫ്രഷ് ആയി പുറത്തേക്ക് വന്നു അനു മോളെ നോക്കി ഇറങ്ങുമ്പോൾ ആണ് ഉപ്പച്ചി കയറി വന്നത്... 


"ഏതാടാ നീ ഇന്ന് ബസിൽ വെച്ചു തല്ല് കൂടിയ ആ പെണ്ണ്... "


🙄🙄അപ്പോഴേക്ക് ന്യൂസ്‌ എത്തിയോ... നമ്മൾ എന്ത് പറയും എന്ന് അറിയാതെ നിന്നു... 😪😪


"അത് പിന്നെ പ്രത്യേകം പറയണോ ബാപ്പ... എന്നും പണി കൊടുക്കുന്ന ആ പെണ്ണ് തന്നെയാ... "😊😊


ഇത്ത നമ്മളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും നമ്മളും നൈസ് ആയി ഒന്ന് ചിരിച്ചു... 


"ആണോ അജു... "


നമ്മളെ കുഞ്ഞു അനുകുട്ടി അതും ചോദിച്ചു വന്നതും നമ്മൾ അവളെ എടുത്തു മടിയിൽ ഇരുത്തി... 


"എന്ത് ചെയ്യാനാ മോളെ നിന്റെ അത്രയും വിവരം അതിന് ഇല്ല... "😒😒😒


"പക്ഷെ എന്റെ അഭിപ്രായത്തിൽ അവൾക്ക് നല്ല വിവരം ഉണ്ട്,,, നിന്റെ കയ്യിലിരിപ്പ് വെച്ചു നോക്കുമ്പോ അവൾ തന്നില്ല എങ്കിൽ അല്ലേ അത്ഭുതം ഉളളൂ... "


നമ്മക്ക് ഇട്ടു തന്നെ ആണല്ലോ... 😒😒നമ്മൾ അനു മോളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു... 


"എന്റെ അജു പാവാ... ആ പെണ്ണ് ആണ് ചീത്ത... "


😎😎നമ്മളെ കൂടെ നിക്കാൻ ആരേലും വേണ്ടേ... നമ്മളെ കൂട്ടാണ് ഇവൾ... അത് കൊണ്ട് എല്ലാ കാര്യത്തിനും സ്വന്തം ബാപ്പയെ പോലും തള്ളി പറഞ്ഞു നമ്മളെ കൂടെ നിക്കും... 


"നിന്നോട് എത്ര തവണ പറഞ്ഞതാ അവൻ,,, അവന്റെ അടുത്തേക്ക് ചെല്ലാൻ... നിനക്ക് ഇവിടെ അല്ലേ പറ്റൂ... "


"എനിക്ക് വയ്യാ അവിടെ ഒക്കെ പോയി നിക്കാൻ... നിങ്ങളെ ഒക്കെ കാണാതെ അവിടെ ഒരു ദിവസം എനിക്ക് നിക്കാൻ പറ്റില്ല... "


നമ്മൾ കഴിപ്പും മതിയാക്കി എണീറ്റ് മുറിയിൽ വന്നു... 


"എന്തിനാ ബാപ്പ അവനോട് അങ്ങനെ ഒക്കെ പറഞ്ഞത്,,, ബാപ്പക്ക് അറിയാലോ അവന് ഇവിടെ നിന്നു മാറി നിക്കാൻ ആവില്ല എന്ന്... "


ഇത്ത പറയുന്നത് കേട്ട് നമ്മൾ ഒന്ന് ചിരിച്ചു... എത്ര പണം തരാം എന്ന് പറഞ്ഞാലും എനിക്ക് ഇവരെ ഒന്നും വിട്ടു പോവാൻ പറ്റില്ല... 😒😒



*******************💃💃



ഓരോ എക്സാം തീരും തോറും സമാദാനം ആയി... 😌😌എങ്ങനെ ഒക്കെയോ അങ്ങനെ ലാസ്റ്റ് എക്സാം എത്തി... 💃💃


എല്ലാരും ക്ലാസ്സിൽ ഒത്തു ചേർന്നു കണ്ണീർ പുഴ ഒഴുക്കി വിടുകയാണ്... 😪😪😪നമ്മളും ഉണ്ട്... ഇനി ഈ കൂതറയെ ഒക്കെ എങ്ങനെ എവിടെ വെച്ചു കാണും... വീട്ടിൽ എത്തിയാൽ വീഡിയോ കാൾ ചെയ്യാം,,, എന്നാലും ഇവരെ കൂടെ കച്ചറ കൂടാത്ത ദിവസം ഓർക്കാൻ വയ്യ... 


കരച്ചിൽ ഒക്കെ കഴിഞ്ഞു പാര വെപ്പും കഴിഞ്ഞു നേരം വൈകി ആണ് നമ്മൾ പുറത്തേക്ക് വന്നത്... നമ്മക്ക് കയറാൻ ഉള്ള ബസ് കണ്ടതും നമ്മൾ ഒന്ന് ഞെട്ടി...😲😲അവൻ ആവരുത് പടച്ചോനെ,,, ആയാൽ തന്നെ എല്ലാം മറന്നു പോയിട്ട് ഉണ്ടാവണെ... 


സീറ്റ് ഒന്നും ഇല്ലാത്ത കൊണ്ട് നമ്മൾ രണ്ടും നിന്നു... അവൻ തന്നെ ആണോ എന്ന് അറിയാൻ ഉള്ള തൊര കൊണ്ട് നമ്മൾ ഒന്ന് തിരിഞ്ഞു നോക്കി... ആൾ അത് തന്നെ 😏😏ഇന്ന് കൂടി അല്ലേ ഉളളൂ... സഹിച്ചേക്കാം... നമ്മൾ പുറത്തേക്ക് കണ്ണും നട്ടു നിന്നു... ☺️


അപ്പോഴാണ് നമ്മളെ സൈഡ് സീറ്റിൽ ഉള്ള മാലാഖ കുട്ടികളെ കണ്ടത്... അമ്മയും മകളും ആണെന്ന് തോന്നുന്നു... രണ്ടിന്റെയും മടിയിൽ കണ്ട് പിടിക്കാൻ യാതൊരു വിത്യാസം ഇല്ലാത്ത രണ്ടു കുട്ടികൾ... 😘😘😘


നമ്മൾ അവരെ മാറി മാറി നോക്കി,,, രണ്ടിനെയും തിരിച്ചറിയാൻ വല്ല വകുപ്പും ഉണ്ടോ എന്ന്... അങ്ങനെ ഒന്ന് കാണാത്ത കൊണ്ട് നമ്മൾ ഷമിയെ തോണ്ടി... 😎


"ഡീ അത് കണ്ടോ കണ്ടിട്ട് കൊതി ആവുന്നു ഒന്ന് എടുത്തു ഉമ്മ വെക്കാൻ... തരുവോ എന്ന് ചോദിച്ചാലോ... "😍😍


"എങ്കിൽ നേരെ ജയിലിൽ പോകാം... "


😕😕അവൾ പറയുന്നത് കേട്ട് നമ്മൾ വീണ്ടും അവരെ നോക്കി,,, കണ്ടാൽ തന്നെ കണ്ണ് എടുക്കാൻ തോന്നുന്നില്ല... 😘


"ഡീ നീ ഒന്ന് നോക്കിക്കെ അവർക്ക് എന്തെങ്കിലും വിത്യാസം ഉണ്ടോ എന്ന്,,, കുട്ടികൾ ഉണ്ടാവുക ആണെങ്കിൽ ഇങ്ങനെ ഉള്ള ട്വിൻസ് ഉണ്ടാവണം... ഹോ എന്റെ ഉമ്മച്ചിക്ക് എന്നെ പോലെ ഒന്നിനെ പ്രസവിക്കാൻ തോന്നിയില്ലല്ലോ,,, അതും കണ്ടാൽ പോലും ആരാണെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒന്ന്... "


നമ്മൾ അത് ഭാവനയിൽ നെയ്തു പറഞ്ഞതും ഷമി നമ്മളെ ഒന്ന് തുറിച്ചു നോക്കി... 😬😬


"നിന്നെ തന്നെ സഹിക്കാൻ പറ്റുന്നില്ല അപ്പോഴാ നിന്നെ പോലെ മറ്റൊന്ന്,,, അങ്ങനെ ഉണ്ടെങ്കിൽ ഇപ്പോൾ എന്റെ ഇടം വലം നിങ്ങൾ ആവില്ലേ,,, ഓർക്കുമ്പോ തന്നെ പേടി തോന്നാ... "😲😲😲


ഷമി നെഞ്ചിൽ കയ് വെച്ചു കൊണ്ട് പറഞ്ഞതും നമ്മൾ അവളെ നോക്കി പേടിപ്പിച്ചു വീണ്ടും അവരെ തന്നെ നോക്കി... 😌😌സോപ്പിട്ടു എടുക്കാൻ തരുവോ എന്ന് നോക്കാം... 


നമ്മൾ ബാഗിൽ കയ്യിട്ടു രണ്ടു ചോക്ലേറ്റ് എടുത്തു അവറ്റകൾക്ക് നേരെ നീട്ടി... 😜അപ്പോൾ തന്നെ അമ്മയും മോളും നമ്മളെ തുറിച്ചു ഒരു നോട്ടം...😨😱


"അവർ അത് കഴിക്കാൻ ആയില്ല... "


😁😁നമ്മൾ സസി ആയി തിരിഞ്ഞതും ഷമി നിന്നു പൊട്ടിചിരിച്ചു... 😪😪വേണ്ടായിരുന്നു... അല്ലേലും നമ്മക്ക് ഇങ്ങനെ ഒന്നിനെ എടുക്കാൻ ഉള്ള യോഗം ഒന്നുമില്ല എന്ന തോന്നുന്നേ... 


"നീ നോക്കിക്കോ എന്റെ കല്യാണം കഴിഞ്ഞാൽ ഇത് പോലെ ഒരു വിത്യാസവും ഇല്ലാത്ത രണ്ടിനെ ഞാനും പ്രസവിക്കും...സെയിം ഡ്രെസ്സ് സെയിം ഹെയർസ്റ്റൈൽ സെയിം ചപ്പൽ സെയിം,,, 🤔🤔ആ എന്തേലും ആവട്ടെ,,, ആ ട്വിൻസും ആയി ഞാൻ ഒരു വിലസ് വിലസും... ഹോ ഓർക്കുമ്പോ തന്നെ എന്താ ഒരു കുളിര്... "


"🙄🙄ആദ്യം നീ നിന്നെ കെട്ടാൻ പറ്റിയ ഒരു ചെക്കനെ കിട്ടുവോ എന്ന് നോക്ക്... എന്നിട്ട് പോരെ ട്വിൻസ്... "


😪😪😪ഇവൾ എന്റെ ആത്മവിശ്വാസം കളയും എന്ന തോന്നുന്നേ... 


"ഞാൻ പറഞ്ഞത് ചെയ്തില്ലേ നീ എന്റെ പേര് നിന്റെ പൂച്ചക്ക് ഇട്ടോ... "


"പോടീ ഞാൻ എന്റെ പൂച്ചക്ക് നല്ല അടാർ പേര് ഇട്ടു,,, പാത്തു എന്ന... ഇനി അത് മാറ്റി നിയ എന്നൊക്കെ ഇട്ടാൽ ശരിയാവില്ല... 😕😕അല്ലെങ്കിൽ തന്നെ അത് മ്യാവു എന്ന കരയുന്നെ കേൾക്കുമ്പോൾ നിന്നെ വിളിക്കുന്ന പോലെ ആണ് എനിക്ക് തോന്നുന്നേ... "


😵😵അത് കൂടി കേട്ട് നമ്മൾ ആകെ മൊത്തത്തിൽ ഒരു കിളി പോയ പോലെ നിന്നു,,, 😒😒😒ഇവൾക്ക് ഒന്നും ഇന്നേ തീരെ വിലയില്ല... 


"എനിക്ക് ട്വിൻസ് തന്നെ തരണേ പടച്ചോനെ... തരും തരുവായിരിക്കും...😅😅😅പക്ഷെ അതിനെ നിനക്ക് ഞാൻ കാണിച്ചു തരില്ല... ഹോ ആ കാണുന്ന പോലെ രണ്ടെണ്ണം മതിയേ... "


"👶👶മതിയേ അതുങ്ങളെ കണ്ണു വെച്ചത്... പടച്ചോനെ അതുങ്ങൾക്ക് ഒരു ആപത്തും വരുത്തല്ലെ... "


ഷമി നമ്മളെ നോക്കി പ്രാർഥിച്ചതും അവളെ ഒക്കെ പുച്ഛിച്ചു നമ്മൾ നമ്മക്ക് വേണ്ടി ഉള്ളിൽ പ്രാർത്ഥിച്ചു... 


"അല്ല നിയ,,, നീ നിന്നെ പെണ്ണ് കാണാൻ വരുന്നവനോട്‌ ആദ്യം തന്നെ നിനക്ക് ട്വിൻസ് വേണം എന്നാണോ പറയാ... "🤔🤔


"😒😒അല്ലേടി മന്ദബുദ്ധി,,, പത്താം മാസം ഹോസ്പിറ്റലിൽ പോകുമ്പോ അല്ലേ പറയേണ്ടത്... "


"എങ്കിൽ കിട്ടിയത് തന്നെ... "😁


😪😪😪ഇവൾ നമ്മളെ തളർത്തി പ്രതീക്ഷ ഒക്കെ കളഞ്ഞു കുളിക്കും എന്ന തോന്നുന്നേ... 


"ഡീ നീ ഒന്നുല്ലേലും എന്റെ കൂടെ അഞ്ച് വർഷം സ്കൂളിൽ വന്നതല്ലേ,,, എനിക്ക് ട്വിൻസ് ഉണ്ടാവാൻ നീ പ്രാർത്ഥിക്കണം കേട്ടോ... "😜😜


പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല,,, ഷമിക്ക് പകരം നമ്മളെ മുന്നിൽ നിക്കുന്ന ലവനെ കണ്ട് നമ്മൾ ഒന്ന് ഞെട്ടി 😨😨😨...


"നിന്റെ കയ്യിൽ ഇരിപ്പ് രണ്ടല്ല ഒരു നാലെണ്ണം എങ്കിലും വേണം,,, എന്നിട്ട് അവറ്റകൾ നിന്നെ ഇട്ടു കുത്ത്പാള എടുപ്പിക്കണം...അത് ഒന്ന് കണ്ണു നിറച്ചു കണ്ടാൽ മതി,,, ഞാൻ നല്ലോണം പ്രാർത്ഥിക്കാം... "


അവൻ ഇളിച്ചു കൊണ്ട് പറഞ്ഞതും പടച്ചോനെ രണ്ടിന് പകരം നാലോ 😨😨😨...ഭാവനയിൽ കണ്ട് നിന്നതും എന്റെ കണ്ണു നിറഞ്ഞു പോയി,,, ഇനി ഇവൻ ശരിക്ക് പ്രാർഥിക്കോ... 


"എനിക്ക് രണ്ടു മതി,,, ബാക്കി രണ്ടു നിനക്ക് കിട്ടാൻ ഞാനും പ്രാർത്ഥിക്കാം... അവറ്റകൾ നിന്നെ മൂക്ക് കൊണ്ട് ക്ഷ,,, മ്മ,,, ക്കാ ഒക്കെ എഴുതിപ്പിക്കുന്നത് കാണാൻ എനിക്ക് കഴിഞ്ഞാൽ മതി... എന്നിട്ട് വേണം എനിക്ക് ചിരിച്ചു മരിക്കാൻ... "😏😏😏


നമ്മൾ അവനെ പുച്ഛിച്ചു പറഞ്ഞതും അവനും അത് ഭാവനയിൽ കണ്ട് എന്നെ ഒന്ന് തുറിച്ചു നോക്കി... ടിക്കറ്റ്‌ തന്നു പോവാൻ നിന്നതും നമ്മൾ കൺഫ്യൂഷൻ ആയി നിന്നു... 


"അല്ല ഇയാൾ എന്താ എന്നോട് പ്രതികാരം ചെയ്യാതെ...? "🤔🤔


"പ്രതികാരം ചെയ്യാൻ നിന്നാൽ അത് നിനക്ക് താങ്ങാൻ പറ്റില്ല,,, പോടീ പട്ടി... "😬😬


എന്നും വിളിച്ചു ലവൻ പോയതും പട്ടി നിന്റെ തന്ത എന്ന് വിളിക്കാൻ വാ തുറന്നതും നമ്മളെ പുന്നാര ബാപ്പച്ചി ദേ ഇരിക്കുന്നു ബസിൽ... നമ്മൾ പിന്നെ എല്ലാം മറന്നു കണ്ണും മിഴിച്ചു ബാപ്പച്ചിയെ നോക്കി നിന്നു... 😍😍😍😍എന്താ ഒരു ചിരി... നമ്മക്ക് ആ ചിരി ഒന്നും കിട്ടീലല്ലോ പടച്ചോനെ... 


"എടീ ഇനി എപ്പോഴാ നമ്മൾ തമ്മിൽ കാണാ... "😓😓


നമ്മളെ നോക്കി ഷമി അങ്ങനെ പറഞ്ഞപ്പോൾ ആണ് നമ്മൾ ബാപ്പച്ചിയിൽ നിന്നും കണ്ണ് എടുത്തത്... 


"നീ പേടിക്കേണ്ട ഞാൻ നിന്റെ വീട്ടിൽ ഇടക്ക് ഒക്കെ വന്നോളാം... "😆😆😆


"അയ്യോ വേണ്ട നീ വീട്ടിൽ വന്നാൽ ശരിയാവില്ല... "


"ഓഹ് അല്ലേലും ഞാൻ വരുന്നില്ല... "😒😒


ഒരിക്കൽ നമ്മൾ വീട്ടിൽ പോയതാ അന്ന് തന്നെ നിർത്തി... വീട് മൊത്തം കാണാൻ കയറിയപ്പോൾ ആണ് ഒരു മുറിയിൽ വീട് വരച്ചു വെച്ചത് കണ്ടത്... അത് നോക്കിയിട്ട് ആണെങ്കിൽ ബെഡ്‌റൂം ഏതാ ബാത്രൂം ഏതാ എന്ന് മനസ്സിൽ ആവാത്ത കൊണ്ട് നമ്മൾ അതെല്ലാം ശരിയാക്കി വെച്ചു... 😓😓😓ഇവളെ പരട്ട കാക്കു വന്നു ജ്യൂസ്‌ കുടിക്കുന്ന നമ്മളെ അടിച്ചു അന്ന് ഓടിച്ചത് ആണ് ആ വീട്ടിൽ നിന്ന്... അങ്ങേരെ കെട്ടിയോളെ ഓർത്ത ഞാൻ അതിനെ കൊല്ലാതെ വിട്ടത്... 😌😌😌അങ്ങനെ അല്ല കെട്ടിയോൾ വന്നു പിടിച്ചു വെച്ചത് കൊണ്ട് എന്നെ കൊല്ലാതെ വിട്ടു... മൂപര് വലിയ എഞ്ചിനീയർ ആണത്രെ... 😏😏😏


"എന്നാൽ പിന്നെ ഞാൻ പോണ്,,, ന്നേ കാണാൻ തോന്നുമ്പോ വീട്ടിൽ വന്നാൽ മതി,,, നിക്ക് കാക്കു ഇല്ല... "


ഇറങ്ങുമ്പോ ആണ് എന്തോ ഒരു കടം ഓർമ വന്നത്... 🤔🤔🤔


"നീ എന്നെ പട്ടി എന്ന് വിളിക്കും അല്ലേ,,, ഞാൻ അല്ല നീയാ പട്ടി... ഡാ അജ്മലെ പട്ടി... "😠😠😠😬😬😬


എന്നും വിളിച്ചു ചാടി തുള്ളി ഇറങ്ങി... ലവൻ കലിപ്പിൽ വന്നതും ബസ് വിട്ടു,,, 😊ഭാഗ്യം നെഞ്ചിൽ കയ് വെച്ചു നമ്മൾ നടക്കുമ്പോൾ ആണ് ഇങ്ങനെ ഒരു സാദനം ഉണ്ടായിരുന്നു എന്ന് ഓർമ വന്നത്... 😒😒😒എന്റെ സ്വന്തം ബാപ്പച്ചി... വിളിച്ചത് ഒക്കെ കേട്ട് കാണും... 


☺️☺️☺️☺️നമ്മൾ ഒരു വളിച്ച ഇളിയും ഇളിച്ചു ബാപ്പച്ചിയുടെ അടുത്തേക്ക് നടന്നു... 


"എന്താ ബാപ്പച്ചി ഇങ്ങള് ഈ ബസിൽ... "😇


"അത് കൊണ്ട് എന്റെ മോളെ തനികൊണം കാണാനും കേൾക്കാനും പറ്റി... "


"അത് പിന്നെ ഞാൻ അല്ല ആയാളാ ആദ്യം എന്നെ പട്ടി എന്ന് വിളിച്ചത്... "


"എന്ന് കരുതി നീയും വിളിക്കണോ,,, നാളെ വല്ലവനും വന്നു പെണ്ണ് കെട്ടാൻ അന്വേഷിക്കുമ്പോൾ ആദ്യം നിന്റെ സ്വഭാവം ആവും ഇവർ പറഞ്ഞു കൊടുക്കുക,,, എന്റെ എല്ലാ സ്വപ്നവും വെള്ളത്തിൽ ആവോ പടച്ചോനെ... "😓


"ഏയ് അതോർത്തു ബാപ്പച്ചി പേടിക്കേണ്ട... എന്നെ കെട്ടാൻ പോകുന്ന ആൾ ആ ഉണക്ക ബസിൽ ആണോ ഉള്ളത്... കക്ഷി ഇപ്പോൾ ബെൻസിൽ ആവും... "😍😍😍


"ആരാടി അത്... "😠😠


ബാപ്പച്ചി നമ്മളെ നോക്കി കലിപ്പ് ആയി... 


"ഹെയ് ആര്,,, ബാപ്പച്ചി ഞാൻ ഒരു ഉപമ പറഞ്ഞത് അല്ലേ... "😁😁


"ആണോ ഞാൻ അങ്ങ് പേടിച്ചു,,, നീ വല്ലവനും ആയി പ്രേമം ആയോ എന്ന്... "


"😒😒😒😒ബാപ്പച്ചി ഇങ്ങക്ക് അറിയോ എന്നോട് പ്രേമം ആണെന്ന് ഇത് വരെ ഒരാളും പറഞ്ഞിട്ടില്ല,,, ക്ലാസിൽ പഠിക്കുന്ന ഒരുത്തൻ പറഞ്ഞു... പക്ഷെ അവനെ കാണാൻ ഉണക്ക മീനിന്റെ ലുക്ക് ആയോണ്ട് ഞാൻ വിട്ടു... എന്നാലും എന്നെ കാണാൻ നല്ല ചന്തം ഒക്കെ ഉണ്ടായിട്ടും എന്താ ബാപ്പച്ചി ആരും ഇഷ്ട്ടം ആണെന്ന് പറഞ്ഞു വരാതെ... 😩നിക്ക് നല്ല വിഷമം ഉണ്ട്... "


"അത് ഇപ്പോൾ കണ്ടത് അല്ലേ നിന്റെ സ്വഭാവം അതാവും... അത് കൊണ്ട് എന്റെ പകുതി ടെൻഷൻ കുറഞ്ഞു... "


"അപ്പോ ഈ ബാക്കി പകുതി എന്താ... "🤔🤔


"അത് പറ്റിയ ചെക്കനെ കിട്ടണ്ടേ... "


"കിട്ടും ബാപ്പച്ചി ഇങ്ങള് നന്നായി ഒന്ന് ശ്രമിക്കു... കെട്ടി കഴിഞ്ഞു വേണം എനിക്ക് ട്വിൻസ്നെ ഉണ്ടാക്കാൻ... "☺️☺️


"🙏എന്റെ മോൾ ആ വാ ഒന്ന് അടച്ചു വന്നേ,,, നിനക്ക് ഇല്ലാത്ത സ്വപ്‌നങ്ങൾ ഒന്നും ഇല്ലല്ലോ... എല്ലാം കൂടി എന്റെ തലയിൽ ആണല്ലോ പടച്ചോനെ... അതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തത് എന്റെ പടച്ചോനെ... "


ബാപ്പച്ചി കയ് കൂപ്പി കാണിച്ചു നമ്മക്ക് മുന്നിൽ ആയി നടന്നതും ഗേറ്റ് തുറന്നു അകത്തേക്ക് കയറി... നമ്മൾ പിന്നാലെ തന്നെ നടന്നു അത് എങ്ങനെ ബാപ്പച്ചിയുടെ തലയിൽ ആവും എന്നൊക്കെ ചിന്തിച്ചു കൂട്ടി... 😕😕


"എടീ നീ അറിഞ്ഞോ നിന്റെ മോൾക്ക് ട്വിൻസ് വേണം എന്ന്... "


എന്നെ നാറ്റിക്കും... ബാപ്പച്ചി അകത്ത്‌ കയറുമ്പോൾ തന്നെ വിളിച്ചു കൂവി,,,ചട്ടുകം ആയാണ് ഉമ്മച്ചി വന്നത്... ന്നേ തല്ലാൻ ആണാവോ... 


"എന്തിനാടി നിനക്ക് രണ്ടെണ്ണം...? "😲😲


"അത് എനിക്ക് എന്നല്ല... ഇങ്ങൾക്ക് എന്നെ പോലെ ഒന്നിനെ കൂടി അന്നേ നോക്കാം ആയിരുന്നു എന്ന പറഞ്ഞത് അത് ബാപ്പച്ചി എനിക്ക് വേണം എന്നാക്കി... 😌😌"


"🙄🙄എനിക്കും അങ്ങനെ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു മോളെ... നിന്നെ കിട്ടിയപ്പോൾ തന്നെ ഞാൻ ആ ആഗ്രഹം അങ്ങ് കളഞ്ഞു... ഒരു മൂന്ന് എണ്ണം ഒരുമിച്ച് കിട്ടിയ അവസ്ഥ ആയിരുന്നു എനിക്ക് നിന്നെ ഒന്നിനെ കിട്ടിയപ്പോൾ തന്നെ... ഏതായാലും നിനക്ക് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം ഞങ്ങളെ ചാൻസ് കഴിഞ്ഞു... "


ഉമ്മച്ചി പ്രാർത്ഥിച്ചാൽ എളുപ്പം പടച്ചോൻ ഉത്തരം തരും... എന്റെ സ്വപ്നം നടക്കോ ആവോ... ☺️☺️


"എടീ നിന്റെ മോൾ ഇപ്പൊ തന്നെ ഒരുത്തനെ പരസ്യം ആയി പട്ടി എന്നും വിളിച്ചാ ഈ വന്നു നിക്കുന്നെ... "😕😕


"അത് പിന്നെ അവൻ എന്നെ വിളിച്ചത് കൊണ്ടല്ലേ... "😏😏


"നീ എന്തിനാ അവനെ കയറി കടിച്ചത് അത് കൊണ്ടാവും പട്ടി എന്ന് വിളിച്ചത്... "


ഓഹ് അല്ലേലും ഈ ബാപ്പച്ചി എന്നെ തോൽപിച്ചു കളയും വഴക്ക് കൂടാൻ നിന്നാൽ... 😕


"മിക്കവാറും ഞാൻ ബാപ്പച്ചിയെ ആവും കടിക്കുന്നത്... "


ബാപ്പച്ചിയെ പുച്ഛിച്ചു സ്റ്റെയർ കയറുമ്പോ ആണ് നമ്മക്ക് മറ്റൊന്ന് ഓർമ വന്നത്... 


"അല്ല ബാപ്പച്ചി ഇങ്ങളെ ആ പഴയ സബ് എവിടെ...? 😁😁


"എന്തിനാടി നിനക്ക് ഇപ്പോൾ അത്... "


"എക്സാം കഴിഞ്ഞു,,, എനിക്ക് ഒന്ന് ആഘോഷിക്കാൻ..."😜😜


നമ്മൾ നാട് മുഴുവനും കേൾക്കുന്ന രീതിയിൽ പാട്ടും വെച്ചു ഡാൻസ് കളിക്കാൻ തുടങ്ങി... 💃💃ഹോ എന്താ ഒരു ആശ്വാസം... 



***************💃💃



രാവിലെ എണീറ്റ് എവിടെയും പോകാൻ ഇല്ലാത്ത കൊണ്ട് നമ്മൾ ഉച്ചക്ക് എണീറ്റ് ഫോൺ എടുത്തു നോക്കുമ്പോ എല്ലാറ്റിന്റെയും സ്റ്റാറ്റസ് കണ്ടു നമ്മൾക്ക് കരച്ചിൽ വന്നു...😰😰


എല്ലാരും കുടുംബ വീട്ടിലും ടൂറിലും ഒക്കെ ആണ്... ടൂർ ബാപ്പച്ചിയുടെ അടുത്ത് ചിലവാകില്ല... 😕😕അല്ല പോയിട്ടും വലിയ കാര്യം ഒന്നുമില്ല... ഒരു ഐസ്ക്രീം വാങ്ങി തരാൻ കാൽ പിടിക്കണം... 


നമ്മൾ പല്ല് പോലും തേക്കാൻ നിക്കാതെ ആലോചന തുടങ്ങി... 😌😌തറവാട്ടിൽ പോവാം... അവിടെ നമ്മള ബാപ്പച്ചിന്റെ ജേഷ്ടൻ ആയ നമ്മളെ സ്വന്തം മൂത്താപ്പയും ഫാമിലിയും ആണ്...രണ്ടും കീരിയും പാമ്പും ആയോണ്ട്  തമ്മിൽ കണ്ടാൽ ശരിയാവില്ല... അല്ലേലും നമ്മളെ മൂത്താപ്പ പിടിച്ച മുയലിനു മൂന്ന് കൊമ്പ് ആണെന്നെ... എന്നാലും ആൾക്ക് നമ്മളെ വലിയ കാര്യം ആണ്... 


മൂന്ന് മക്കൾ ആണ് കക്ഷിക്ക്,,, മൂത്ത ആൾ കെട്ട് ഒക്കെ കഴിഞ്ഞു വീട് ഒക്കെ വെച്ചു മാറി,,, ബാക്കി ഉള്ള രണ്ടിൽ മൂത്ത സന്തതി അമീർക്കയും പിന്നെ ഉള്ളത് അമീന എന്ന അമിയും,,, ആള് എന്നേക്കാൾ ഒരു വയസിനു മൂത്തത് ആണേലും എന്നേക്കാൾ വിവരം കുറവാണ് എന്നാണ് എന്റെ സ്വന്തം അഭിപ്രായം... 😌😌😌ബുദ്ധി ഇപ്പോൾ എല്ലാർക്കും ഒരു പോലെ കിട്ടോ... 


റിസൾട്ട്‌ വന്നാൽ കാണാം 😲😲... അത് വരെ അവരെ കൂടെ അടിച്ചു പൊളിക്കാം... സ്റ്റാറ്റസ് ഇട്ടു വെറുപ്പിക്കും ഞാൻ... എല്ലാം കണ്ടു അന്തം വിടണം... നമ്മൾ അങ്ങനെ നടന്നു കുറെ സ്വപ്നം കണ്ടു... ഇനി അത് ഒറിജിനൽ ആയി നടക്കാൻ സോപ്പിട്ടു വീഴ്ത്തണം നമ്മളെ ബാപ്പച്ചിയെ... 😌😌


"ബാപ്പച്ചി... "


നമ്മൾ പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ അലറി പൊളിച്ചു കൊണ്ട് താഴേക്ക് വന്നു... ഇന്നലെ ഞാൻ പാട്ട് വെച്ച സബ് പോയ,,, തോണ്ടി കൊണ്ടാണല്ലോ മൂപ്പരെ ഇരിപ്പ്... 😨


"പതുക്കെ വിളിച്ചാൽ മതി,,, ഇത് വരെ ആയിട്ട് എന്റെ ചെവിക്ക് ഒരു കുഴപ്പവും ഇല്ല... "


"ബാപ്പച്ചി ഞാൻ ഒരു സ്വപ്നം കണ്ടു... "


അത് കേട്ടപ്പോൾ തന്നെ മൂപ്പര് പൊട്ടി ചിരിച്ചു... 😳അല്ലേലും നമ്മൾക്ക് എന്താ സ്വപ്നം കണ്ടൂടെ... 


"എനിക്ക് അറിയാം നീ എന്താ കണ്ടത് എന്ന്... ഇന്നലെ നീ പട്ടി എന്ന് വിളിച്ചവന് നിന്നെ തല്ലി കാണും തല്ലേ... "


"അല്ല... "


😠😠മനസിൽ ഇരിപ്പ് ഇതാണ് അല്ലേ... സ്വന്തം മോൾക്ക് വല്ലവന്റെയും തല്ല് കിട്ടുന്നത് ഓർത്തു ചിരിക്കുന്നത് കണ്ടില്ലേ... 😬


"അല്ലേ,,, ആ എങ്കിൽ പിന്നെ നീ ഇരട്ട പെറ്റു എന്നാണോ... "


"😲😲അല്ല... എന്റെ ബാപ്പ നിങ്ങൾ എന്റെ കോൺസെൻട്രേഷൻ കളയല്ലേ... ഞാൻ അതൊന്നും അല്ല സ്വപ്നം കണ്ടത്... "


"എന്നാൽ നീ തന്നെ പറ,,, ഞാൻ തോറ്റു... "


"നമ്മൾ ബാപ്പച്ചിയുടെ തറവാട്ടിൽ പോണത്... ഹോ ബാപ്പയും മൂത്താപ്പയും ഞങ്ങളെ നീന്തൽ പഠിപ്പിക്കുന്നത് ഒക്കെ ഞാൻ കണ്ടു... നമുക്ക് അവിടെ പോകാം ബാപ്പച്ചി... പ്ലീസ് ബാപ്പച്ചി നല്ല ബാപ്പച്ചി അല്ലേ... "😉😉


"മ്മ് നീ ചൊറിഞ്ഞു വന്നപ്പോ തന്നെ എനിക്ക് തോന്നി എന്തോ എടങ്ങേറ് ആണെന്ന്... ഞാൻ വരുന്നില്ല നീ വേണേൽ പോയിക്കോ... "


😝😝രോഗി ഇച്ചിച്ചതും അത് തന്നെ ആണല്ലോ... 


"താക്സ് ബാപ്പച്ചി... ഉമ്മ... "


നമ്മൾ ബാപ്പച്ചിക്ക് പല്ല് തേക്കാത്ത വായും വെച്ചു ഉമ്മയും കൊടുത്തു അകത്തേക്ക് ഓടി എല്ലാം ബാഗിൽ പെറുക്കി കൂട്ടി... 💃💃നമ്മൾ എങ്ങോട്ടാ പോകുന്നെ,,, മൂത്താപ്പന്റെ തറവാട്ടിൽ... അല്ല അമീന്റെ കൂടെ പൊളിക്കാൻ... അമീർക്കാ എല്ല് പൊടിക്കാതെ നോക്കണം... അതിനെ വല്ല കൊട്ടേഷൻ എങ്ങാനും കൊടുത്തു ഒതുക്കിയാലോ... അല്ലേൽ വേണ്ട അങ്ങോട്ട് പോയി ചൊറിഞ്ഞാലെ മാന്തൂട്ടാ... 


നമ്മൾ കുളിയും പല്ല് തേപ്പും ഒക്കെ കഴിഞ്ഞു സുന്ദരി ആയി റെഡി ആയി,,, അമീർക്കാന്റെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ട് ആ നാട്ടിൽ... അപ്പോ പിന്നെ സുന്ദരി അവന്ടെ,,, ആയിട്ടും വലിയ കാര്യം ഒന്നുമില്ല... എല്ലാം ആ അമീർ തന്നെ കുളം ആക്കും... 😕😕


കുറെ സെൽഫി ഒക്കെ എടുത്തു ട്രാവലിംഗ് സ്റ്റാർട്ട്‌ ചെയ്തത് സ്റ്റാറ്റസ് ഇട്ടു എല്ലാരേയും അറിയിച്ചു...  😌😌


നമ്മൾ താഴേക്കു ഇറങ്ങുമ്പോ ആണ് ഒരു ബാഗും രണ്ടു ജീവികളും റെഡി ആയി നിക്കുന്നത് കണ്ടത്... 😱


"😲😲ഇങ്ങളും വരണുണ്ടോ ബാപ്പച്ചി... "


"ഞാൻ മാത്രം അല്ല അന്റെ ഉമ്മച്ചിയും ഉണ്ട്... കുറെ ആയില്ലേ അവരെ ഒക്കെ കണ്ടിട്ട് ഒരു രണ്ടു ദിവസം അവരുടെ കൂടെ സന്തോഷിക്കാം... "😊


എന്റമ്മേ,,, എല്ലാം തകർന്നു തരിപ്പണം ആയല്ലോ 😨😨😨😨...അല്ലേലും നമ്മൾ എന്ത് കാര്യം ചെയ്യാൻ പോയാലും ഇതാണല്ലോ അവസ്ഥ... 


"ഇങ്ങള് വേണേൽ രണ്ടു ദിവസം കൊണ്ട് തിരിച്ചു വന്നോ... ഞാൻ റിസൾട്ട്‌ ഒക്കെ അറിഞ്ഞു തീരുമാനിക്കാം വരണോ എന്ന്... "😝


"അതെന്താ അങ്ങനെ...? "


😟മ്മളെ ബാപ്പച്ചിക്ക് അല്ലേലും ആസ്ഥാന സംശയം ആണ്... 


"അതോ തോറ്റു എന്ന് എങ്ങാനും കണ്ടാൽ അമീർ ഇവളെ എടുത്തു പുറത്ത് ഇടും,,, അതിന് മുന്നേ ചാടി പോരും എന്ന ഇങ്ങളെ മോൾ ഉദ്ദേശിച്ചത്... "


ഉമ്മച്ചി നമ്മളെ മനസിൽ ഇരിപ്പ് അതേ പടി വിളിച്ചു കൂവി... നമ്മൾ പിന്നെ കൂടുതൽ പറയിപ്പിക്കാൻ നിക്കാതെ മുന്നിൽ ഇറങ്ങി... 😕


ബസിൽ നിന്നും ഇറങ്ങി കുറച്ച് ദൂരം നടക്കാൻ ഉണ്ട്,,, നമ്മൾ ബാഗും ബാപ്പച്ചിയുടെ തോളിൽ വെച്ചു കൊടുത്തു എല്ലാം ഫോട്ടോ എടുത്തു നടന്നു... 


"അല്ല ആരാ ഇത്... അകത്തേക്ക് വാ... എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ... "


മൂത്തമ്മ ഡോർ തുറന്നു ചോദിക്കുന്ന കേട്ടു നമ്മൾ ഇളിച്ചു കാണിച്ചു അകത്തേക്ക് കയറി... ഉമ്മച്ചി എല്ലാം ക്ലിയർ ആയി പറഞ്ഞു കൊടുക്കുന്നുണ്ട്... 


"അമി എവിടെ...? "


"അവൾ ബാപ്പച്ചിക്ക് വെള്ളം കൊടുക്കാൻ എന്നും പറഞ്ഞു വയലിൽ പോയിട്ട് ഉണ്ട്,,, അമീർ ആണെങ്കിൽ ഇന്ന് ലീവ് ആണെന്നും പറഞ്ഞു ഫ്രണ്ട്സിന്റെ കൂടെ പോയി,,, അത് ഇവിടെ എവിടെ നിന്നെങ്കിലും വല്ല ക്രിക്കറ്റ് എങ്ങാനും കളിക്കുന്നുണ്ടാവും... "


😨ഇത്രയും ദൂരം വന്നിട്ട് എന്നെ ഒന്ന് നോക്കാൻ ആരും ഇല്ലേ... 


"ഞാൻ പോയി അവരെ നോക്കട്ടെ,,, ഏതാ റൂട്ട്... "


"നേരെ പോയാൽ മതി..."


😎😎നമ്മൾ അത് കേട്ടതും ചാടി ഇറങ്ങി... വളഞ്ഞ വഴി മതിയാരുന്നു,,, നേരെ നീണ്ടു നിവർന്നു കിടക്കുന്ന വഴി കണ്ടു നമ്മൾ ആദ്യം ഒക്കെ സ്പീഡിൽ നടന്നു... നടന്നു നമ്മൾ ഇപ്പോൾ ആരെങ്കിലും ഒന്ന് തള്ളിയാൽ മാത്രമേ മുന്നോട്ട് പോകൂ എന്നുള്ള അവസ്ഥയിൽ ആയി... 😬😬പുല്ല് വീട്ടിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു... 


തിരിച്ചു പോണോ മുന്നോട്ട് പോണോ എന്ന കൺഫ്യൂഷൻ ആയി നമ്മൾ അവിടെ ഇരുന്നു... പോകാൻ ആണെങ്കിൽ വന്ന വഴി ഓർക്കുമ്പോ ഇവിടെ കിടന്നു ഉറങ്ങിയാലോ എന്ന ചിന്ത വരെ വന്നു... 😲😲എന്നെ പറ്റി ആ ഷമി മുന്നേ പറഞ്ഞത് ആണ് ഞാൻ എവിടെ പോയാലും പട്ടി ചന്തക്ക് പോയ പോലെ ആണെന്ന്... സത്യം ആണല്ലോ പടച്ചോനെ... 😟😟😟


ക്ഷീണം ഒക്കെ തീർത്തു നമ്മൾ എണീറ്റ് വീണ്ടും നടന്നു,,, അപ്പോ ദേ വരുന്നു അവൾ... കണ്ടപ്പോൾ തന്നെ നമ്മൾ ഓടി ചെന്നു അവളെ കെട്ടിപ്പിടിച്ചു... 😵😵😵അവൾ എന്നെ തല്ലിയത് ആണോ അതോ എന്റെ തല പൊട്ടി തെറിച്ചത് ആണോ... 


😭😭😭കുറെ നേരത്തേക്ക് ഒരു മൂളൽ മാത്രമേ കേട്ടുള്ളൂ... നമ്മൾ അവളെ കയ്യിന്ന് താഴേക്കു വീണു... അപ്പോ ദേ കിടക്കുന്നു ഒരു ബോൾ... 😨😨😨


അപ്പോ ഇത് വന്നു വീണത് ആണോ,,, നമ്മൾ എണീറ്റ് ഇരുന്നു നമ്മളെ തല നാല് പാടും തൊട്ട് നോക്കി...👧


"എടീ ഒന്ന് നോക്കിക്കെ,,, എന്റെ തല അതേ പോലെ തന്നെ ഉണ്ടോ എന്ന്,,, എവിടെ എങ്കിലും പൊട്ടി എന്റെ തലച്ചോർ പുറത്തേക്ക് വന്നിട്ടുണ്ടോ എന്ന് നോക്കിയെ... "😒😒


"നീ എന്താ ഇവിടെ... "


"എന്റെ തല പോയപ്പോൾ ആണോ നിന്റെ അമ്മൂമ്മ അല്ലേ വേണ്ട നീ എന്നെ ഒന്ന് നോക്കെടീ... "


"ഓഹ് അത് ഒരു ബോൾ ആണ്,,, അത് കൊണ്ടാൽ തലച്ചോർ ഒന്നും പുറത്തേക്ക് വരില്ല... വേണേൽ അകത്ത്‌ ഉള്ള ചെളി വരും... അതല്ലേ ഉളളൂ... "😌


"എടീ വീട് കത്തുമ്പോൾ വാഴ വെട്ടാൻ നിക്കാതെ ഏത് മോൻ ആടി എന്നെ ഈ കോലത്തിൽ ആക്കിയത് എന്ന് നോക്കെടീ... "😲😲😲😲


"ഓഹ് അത് അമീർക്കായും ഫ്രണ്ട്സും അവിടെന്നു ക്രിക്കറ്റ് കളിക്കുന്നുണ്ട് അതാ..."🙄


😨😨വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല,,, വന്നത് ഒന്നും അല്ല ഞാൻ നടന്നു വന്നു വാങ്ങിയത് ആണ്... നമ്മൾ ഒന്ന് റിവേഴ്സ് ചെയ്തു നോക്കി... വല്ല കാര്യവും ഉണ്ടായിരുന്നോ ഈ കോപ്പിനെ ചെന്നു കെട്ടിപ്പിടിക്കാൻ... 😓അല്ലേൽ അവൾക്ക് കിട്ടിയേനെ... 


പെണ്ണിന് നല്ല സമയം ആണെന്ന് തോന്നുന്നു,,, അല്ലെങ്കിൽ എങ്ങാണ്ടോ കിടക്കേണ്ട നമ്മൾ ഓളെ തല മണ്ടക്ക് കിട്ടേണ്ട ബോൾ ഏറ്റു വാങ്ങാൻ വരുമോ... 😪😪😪


നമ്മൾ ബോളും കയ്യിൽ എടുത്തു അങ്ങോട്ട് പോയതും അമീർക്കാനെ കണ്ടു മൈൻഡ് ചെയ്യാതെ ബാറ്റുള്ള ആളെ മൊത്തത്തിൽ ഒന്ന് നോക്കി,,, ഒരു ഏറു അവന്റെ തല നോക്കി കൊടുത്തില്ലെങ്കിൽ സമാദാനം കിട്ടില്ല... 😬😬


"ഡീ നീ എന്താ ഇവിടെ...? ആ ബോൾ ഇങ്ങ് താ... "


നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ബാറ്റ് ആരെ കയ്യിൽ ആണെന്ന് നോക്കിയതും ഒരുത്തൻ ബാറ്റുമായി നിന്നത് കണ്ടു നമ്മൾ പല്ലും കടിച്ചു പിടിച്ചു അടുത്തേക്ക് നടന്നു... 😬😬


അടുത്ത് എത്തിയതും ആള് അതേ സ്പോട്ടിൽ തിരിഞ്ഞു നിന്നതും ആളെ മോന്ത കണ്ടു നമ്മൾ പകച്ചു പണ്ടാരം അടങ്ങി സ്റ്റെക്ക് ആയി നിന്നു... 😨😨😨


ഇതിലും ഭേദം ഏറു കൊണ്ടപാടെ വീട്ടിലേക്ക് പോയാൽ മതിയായിരുന്നു,,, അല്ലേലും ഇരന്നു വാങ്ങി ഒരു ശീലം ആയിപ്പോയി... 😲


"നീ എന്താടി ഇവിടെ...? "


"അത്... ഞാൻ ബോൾ... "


"നീ ബോൾ... "


"അതല്ല,,, ഇയാൾ ബാറ്റ് ചെയ്തപ്പോൾ ആ ബോൾ വന്നു വീണത് എന്റെ തലയിൽ ആണ്... "😪😪


"ഓഹ് അല്ലേലും നിനക്ക് ഒന്ന് കിട്ടാത്തതിന്റെ കുറവ് ഉണ്ടായിരുന്നു,,, ആ കുറവ് എന്തായാലും നികത്തി...ബോൾ തന്നു മര്യാദക്ക് മാറി നിക്ക് അല്ലെങ്കിൽ ഇനിയും കിട്ടും... "😠


😭😭അല്ലേലും എനിക്ക് ഇപ്പോൾ നല്ല ബെസ്റ്റ് ടൈം ആണ്... 


"അജു നിനക്ക് ഇവളെ അറിയോ... "


അമീർക്കാ വന്നു ചോദിച്ചതും നമ്മൾ വീണ്ടും ഞെട്ടി 😰...


"അറിയോ എന്നോ,,, ഞാൻ നിന്നോട് പറയാറുള്ള ആ വട്ട് കേസ് ആണ് ഈ നിക്കുന്നത്,,, ഇവൾ എന്റെ കയ്യിന്ന് വാങ്ങിയെ പോവൂ എന്ന തോന്നുന്നേ... അല്ലെങ്കിൽ വീണ്ടും എന്റെ മുന്നിൽ വരോ... "😏


"ഓഹ് ഇവൾ ആണോ അത്... ഇത് എന്റെ പെങ്ങൾ ആയി വരും... "


നമ്മളെ തോളിൽ കയ്യിട്ടു പറഞ്ഞതും നമ്മൾ നെളിഞ്ഞ് നിന്നു അങ്ങേരെ നോക്കി 😎😎...


"പക്ഷെ ഇതിന് ആരെ സ്വഭാവം ആട കിട്ടിയേ... "


"നിന്റെ അമ്മായി അപ്പന്റെ... മനഃപൂർവം ബോൾ അടിച്ചത് ആണല്ലേ എന്റെ തലയിൽ... കാണിച്ചു തരാം... "


എന്നും പറഞ്ഞു നമ്മൾ ആ ബോൾ ദൂരെക്ക് വലിച്ചെറിഞ്ഞു... ഡീ എന്ന അവന്റെ അലർച്ച കേട്ടതും പിന്നിൽ കണ്ട ചെളിയിലെക്ക് അവനെ പിടിച്ചു തള്ളി നമ്മൾ ജീവനും കൊണ്ട് ഓടി... 😌😌ഇപ്പോൾ എന്താ ഒരു ആശ്വാസം... 


കുറെ ദൂരം ഓടിയപ്പോ ആണ് നമ്മൾ ആ സത്യം അറിഞ്ഞത്,,, വളഞ്ഞ വഴി ആണ് ഇതെന്ന്,,, 😨😨😨ഇനി ഈ ഓടിയ അത്രയും നമ്മൾ നേരെ വഴിയിൽ കൂടി പോകേണ്ടി വരും അല്ലോ പടച്ചോനെ... നമ്മളെ അമി എവിടെ ആണാവോ അവൾ വീട്ടിൽ എത്തി കാണും... 


നമ്മൾ വീണ്ടും തിരിച്ചു നടക്കാൻ ഒരുങ്ങുമ്പോൾ ആണ് മൂത്താപ്പ തലയിൽ കെട്ട് ഒക്കെ കെട്ടി വരുന്നത് കണ്ടത്,,, 😌😌സന്തോഷം കൊണ്ട് ഓടി ചെന്നു കെട്ടിപ്പിടിക്കാൻ തോന്നി എങ്കിലും ഇനി മൂത്താപ്പക്ക് ഉള്ളത് കൂടി വാങ്ങാൻ എന്റെ തലയ്ക്കു ത്രാണി ഇല്ലാത്ത കൊണ്ട് നമ്മൾ അവിടെ തന്നെ നിന്നു.... 😒


"നിയ,,, മോൾ എന്താ ഇവിടെ...? എപ്പോ വന്നു...? നീ എന്താ ഇങ്ങനെ നിക്കുന്നെ...? "


നമ്മളെ കണ്ടപാടെ അങ്ങേര് വന്നു കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു...😒😒


"അതൊക്കെ വലിയ കഥ ആണ് എന്റെ മൂത്താപ്പ... ഞാൻ പറഞ്ഞു തരാം,,, എനിക്ക് ഇപ്പോൾ നല്ലോണം തോന്നുന്നുണ്ട് ഇങ്ങോട്ട് വരേണ്ടി ഇരുന്നില്ല എന്ന്... "😭😭


"അതെന്താ മോൾ അങ്ങനെ പറഞ്ഞത്... "


"ന്നേ അമിക്കാ ചീത്ത പറഞ്ഞു... ബോൾ എറിഞ്ഞു... ഞാൻ ന്റെ വീട്ടിൽ പോവാ... "


"നീ വാ മോളെ,,, അങ്ങനെ ഒക്കെ ചെയ്തെങ്കിൽ അവനോട് ചോദിച്ചിട്ട് തന്നെ കാര്യം... "


മൂത്താപ്പ നമ്മളെ ചേർത്ത് പിടിച്ചു നടന്നു,,, ആ അജു നമ്മളെ കുറിച്ച് അമിക്കായോട് പറഞ്ഞ സ്ഥിതിക്ക് നമ്മളെ ആള് ഉപദേശിക്കാൻ ചാൻസ് ഉണ്ട്... കുറച്ച് ഉപദേശം അങ്ങേര് കേട്ടു നന്നാവട്ടെ അല്ല പിന്നെ... 🙄


"നിനക്ക് ഈ വഴി ഒക്കെ ഓർമ ഉണ്ടോ... നിന്റെ കുട്ടികാലത്ത് നിന്നെ വലത് തോളിലും അമിയെ ഇടത് തോളിലും ഇട്ടു കൊണ്ട് ഞാൻ ഇത് വഴി എത്ര തവണ പോയിട്ടുണ്ട് എന്ന് അറിയോ... ഇപ്പോൾ നീയൊക്കെ വളർന്നു വന്നപ്പോ നമ്മളെ ഒന്നും വേണ്ട... "😓


അങ്ങേര് അങ്ങേരുടെ വിഷമം പറഞ്ഞു... 


"അതല്ലേ ഞാൻ മൂത്താപ്പയെ കാണണം എന്ന് പറഞ്ഞു കരഞ്ഞു ഉമ്മച്ചിയെയും ഉപ്പച്ചിയെയും ഒക്കെ കൂട്ടി വന്നത്... "


അത് പറഞ്ഞു സോപ്പിട്ടു പതപ്പിക്കാൻ നോക്കുമ്പോ ആണ് കാൽ വല്ലാതെ കഴച്ചു നമ്മൾ  നിന്നത്... 😒😒


"മൂത്താപ്പ ഇങ്ങള് എന്നെ കൊച്ചു നാളിൽ എടുത്തു ഈ വഴി നടന്നില്ലേ... അത് പോലെ എന്നെ ഒന്ന് ഇപ്പോൾ എടുത്തു നടക്കോ ന്റെ കാൽ വയ്യ... വീട്ടിൽ നിന്നു ഇറങ്ങിയെ പിന്നെ ഓട്ടം ആണ്... "😭😭😭


"എടീ നീ ഇപ്പോൾ പത്തു അൻപത് കിലോ കാണും,,, നിന്നെ പൊക്കിയിട്ട് വേണം എന്റെ നടു ഉളുക്കാൻ... "


"ഇല്ല മൂത്താപ്പ ഞാൻ നാല്പത്തി എട്ടേ ഉളളൂ,,, ഇവിടന്ന് പോകുമ്പോ അത് അൻപത് ആക്കണം... 😁😁ന്നേ ഒന്ന് എടുക്കോ... "


നമ്മൾ കുനിഞ്ഞു നിന്നു മുട്ട് രണ്ടും പിടിച്ചു... അമ്മാതിരി ക്ഷീണം ഉണ്ട്... 😓


നമ്മളെ അവസ്ഥ കണ്ടു മൂപ്പര് ഒരൊറ്റ വഴിയേ കണ്ടുള്ളൂ... ഒരു പട്ട  എടുത്തു നമ്മളെ അതിൽ ഇരുത്തി വലിച്ചു നടന്നു... 😜😜


"പണ്ട് ഞാൻ നിന്നെ ഇങ്ങനെ കുറെ കൊണ്ട് നടന്നിട്ടുണ്ട്... "


അങ്ങേര് വീണ്ടും സെന്റി തുടങ്ങി... നമ്മൾ ആണെങ്കിൽ അങ്ങനെ സുഖിച്ചു ഇരുന്നു... 


"എന്റെ മൂത്താപ്പ എനിക്ക് ഓർമ ഇല്ലാത്ത കാര്യം നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കാതെ എന്നെ അങ്ങോട്ട് നന്നായി വലിക്കു... ഇനി ഞാൻ മറക്കില്ല... ഒരു പാട്ട് കൂടി പാടോ,,, എനിക്ക് എപ്പഴും ഓർക്കാൻ വേണ്ടി... "


😌😌അല്ലേലും ഏതു വാഹനത്തിൽ കയറിയാലും പാട്ട് കേട്ടു ഇരിക്കാൻ രസം ആണ്,,, ഇതിപ്പോ ഫോൺ കയ്യിൽ ഇല്ലാത്ത സ്ഥിതിക്ക് അങ്ങേര് പാടട്ടെ... 


ആള് ഒന്ന് മൂളി വിയർപ്പ് ഒക്കെ തുടച്ചു വീണ്ടും വലി തുടങ്ങി,,, നമ്മളെ ക്ഷീണം ഒക്കെ പോയി എങ്കിലും എണീക്കാൻ ഒരു മടി... 😌😌


വീട് എത്തി നമ്മളെ അവിടെ ലാൻഡ് ചെയ്ത് മൂപ്പര് തിണ്ണയിൽ കയറി ഇരുന്നു,,, കക്ഷിക്ക് നല്ല ക്ഷീണം ഉണ്ട്... അൻപത്തി രണ്ടു കിലോ അല്ലേ വലിച്ചു തൂക്കി വന്നത്... 😕😕


"മൂത്തു ദേ കുടിക്കാൻ രണ്ട് ഹോർലിക്സ് ഇങ്ങ് എടുത്തേ ഞങ്ങൾക്ക് ഭയങ്കര ക്ഷീണം... "


നമ്മൾ അകത്ത്‌ നോക്കി വിളിച്ചു പറഞ്ഞു മൂത്താപ്പടെ അടുത്തായി ഇരുന്നു... 


"നിനക്ക് എന്തിനാ ക്ഷീണം,,, ഞാൻ അല്ലേ നിന്നെ ഇത് വരെ കൊണ്ട് വന്നത്... "😭


"അങ്ങനെ പറയല്ല മൂത്താപ്പ,,, ഇങ്ങൾക്ക് അറിയോ ഇവിടെ വന്നു ഞാൻ ആദ്യം നോക്കിയത് നിങ്ങളെ ആണ്... ഇങ്ങളെ അനിയൻ ആയ എന്റെ ബാപ്പച്ചി വരെ ഏഹ് ഹേ,,, മൂത്താപ്പയെ കാണാൻ ആണ് ഞാൻ അത്രയും ദൂരം വന്നത് തന്നെ... എന്നിട്ട് ഇപ്പോൾ പറയുന്നത് കേട്ടില്ലേ... 😒😒"


ആള് ഇത്തിരി സെന്റി ആയോണ്ട് വീണു,,, നമ്മളെ സങ്കടത്തിൽ പങ്ക് ചേർന്നു,,, നമ്മൾ എങ്ങാനും ഇങ്ങേരെ കുറിച്ച് ചോദിച്ചില്ല എന്ന് അറിഞ്ഞാൽ പിന്നെ പറയണ്ട... 😪😪


നമ്മൾ അങ്ങനെ ഹോർലിക്സ് ഒക്കെ കുടിച്ചു ഉഷാർ ആയി ഇരിക്കുമ്പോ ആണ് നമ്മളെ ബാപ്പച്ചിയെയും കൊണ്ട് അമിക്കാ വരുന്നത് കണ്ടത്... ഇങ്ങേർ നമ്മളെ ബാപ്പച്ചിയെയും കൂട്ടി എവിടെ ആണാവോ പോയത്... ന്നേ പറ്റി പറയാൻ ആവോ... 😕


"ബാപ്പച്ചി ഇങ്ങൾ എവിടെ പോയതാ,,, വന്നപ്പോ തന്നെ നിങ്ങൾ നാട് ചുറ്റാൻ പോയി,,, സ്വന്തം ജേഷ്ടനെ കാണാൻ തോന്നിയോ ഇല്ലല്ലോ... അതൊക്കെ ഞാൻ... "🤓


അതിന് രണ്ടും നമ്മളെ ഒന്ന് തുറിച്ചു നോക്കി... 😒😒എന്തിനാണാവോ... 


"നിനക്ക് ഇനി എങ്കിലും റസ്റ്റ്‌ എടുത്തൂടെ,,, തന്നോളം പോകുന്ന മകൻ ഇല്ലേ... നമ്മക്ക് പിന്നെ അത് ഇല്ലാത്ത കൊണ്ട് റസ്റ്റ്‌ എടുക്കാനും പറ്റില്ല... "


നമ്മളെ ബാപ്പച്ചി മൂത്താപ്പന്റെ അടുത്ത് വന്നു സഹോദര സ്നേഹം കാണിച്ചു... 😏😏ഇരുപത്തി നാല് മണിക്കൂറും റസ്റ്റ്‌ എടുക്കുന്ന ആളാ,,, നമ്മക്ക് പിന്നെ ഇനി രണ്ട് മാസം എങ്കിലും റസ്റ്റ്‌ ഉണ്ട്... 😝


"ഇല്ലാത്ത കൊണ്ടല്ലേ ബാപ്പച്ചി ഇപ്പോൾ നന്നായി റസ്റ്റ്‌ എടുക്കുന്നത്... ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ പാവം എന്റെ മൂത്താപ്പന്റെ ഗതി വന്നേനെ ബാപ്പച്ചിക്ക്... അല്ലേലും ഈ ആൺകുട്ടികൾ ഇല്ലാത്തത് ആണ് നല്ലത്... വലിയ ജാഡ ആവും അവർക്ക് എല്ലാ കാര്യവും ഞാൻ ആണ് നടത്തുന്നത് എന്ന ഭാവം... എന്നാലോ ഫോണിൽ റീചാർജ് ചെയ്യുന്നത് പോലും ബാപ്പച്ചിയുടെ കാശ് ആണ്... പെണ്ണാണ് എങ്കിൽ കെട്ടിച്ചു കഴിഞ്ഞാൽ എങ്കിലും ശല്യം പോകും,,, ഇത് അങ്ങനെ ആണോ കൂടെ തന്നെ കാണും മാറണം... "😏😏


നമ്മൾ ഇത്രയും വായിട്ട് അലക്കിയത് അമിക്കായെ മാത്രം ലക്ഷ്യം വെച്ചാണ്... അത് ആണെങ്കിൽ ആരെക്കാളും മൂപ്പർക്ക് മനസ്സിൽ ആയിട്ടുണ്ട്... ☺️☺️☺️


"ഡീ എന്തായാലും നിന്നെ പോലത്തെ ഒന്ന് ഉണ്ടാവുന്നതിനെക്കാൾ ബേധം മക്കളെ ഇല്ലാതെ ഇരിക്കുന്നത് ആണ്,,, പാവം എന്റെ കുഞ്ഞിപ്പ എങ്ങനെ സഹിക്കുന്നു ആവോ ഇതിനെ... "


"അങ്ങനെ ചോദിക്ക് മോനെ നീ,,, ഒരു ചെക്കനെ കിട്ടുന്നത് വരെ ഇതിനെ സഹിക്കേണ്ടി വരൂ അതാ ഏക ആശ്വാസം... "


"അതിന് ഇവളെ ഒക്കെ കെട്ടാൻ എവിടെ നിന്നു ചെക്കനെ കിട്ടാൻ... ഇങ്ങള് മിക്കവാറും ജീവിത കാലം മുഴുവനും ഇതിനെ സഹിക്കേണ്ടി വരും എന്ന എനിക്ക് തോന്നുന്നത്... "


രണ്ടും നമ്മക്ക് ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും മറുപടി കൊടുത്തു കത്തികയറുന്നത് കണ്ടു നമ്മക്ക് എരിഞ്ഞു കയറി... 😠😠


"കണ്ടോ മൂത്താപ്പ തറവാട്ടിലെ ചെറിയ കുട്ടി അല്ലേ ഞാൻ,,, ബാപ്പച്ചിക്ക് പിന്നെ വിവരം ഇല്ലെന്ന് കരുതാം,,, നിക്ക് ആകെ കൂടെ ഉള്ള കാക്കു അല്ലേ ഇത്,,, സ്വന്തം പെങ്ങൾ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒക്കെ പറയോ... അല്ലേലും ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു... ഞാൻ പോവാ എനിക്ക് വയ്യ ഇവിടെ നിക്കാൻ,,, ആർക്കും എന്നെ ഇഷ്ട്ടം അല്ല... "😭😭😭


നമ്മൾ ഇല്ലാത്ത കണ്ണീർ ഉണ്ടാക്കി അകത്തേക്ക് കയറി... 


"എന്റെ മോൾ എങ്ങോട്ടും പോകണ്ട,,, നിന്നെ ഇഷ്ട്ടം അല്ലെങ്കിൽ അവൻ പോട്ടെ,,, നീ പറഞ്ഞത് പോലെ ഇവനെ കൊണ്ട് എനിക്കോ ഈ വീടിനോ വലിയ ഉപകാരം ഒന്നുമില്ല... ഗൾഫിൽ നല്ലോരു വിസ കിട്ടിയിട്ടും ഇവൻ പോയില്ല,,, ഇവിടെ വല്ല കൃഷിയും ചെയ്തോളാം എന്ന് പറഞ്ഞു നിന്നു,,, കൃഷി എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് ഇപ്പോഴും മനസ്സിൽ ആയില്ല... പാടത്തു ചെന്നു ക്രിക്കറ്റ് കളി ആണ് മോളെ ഇവന്റെ കൃഷി... "


"ആണോ 😨😨,,, ജാഡ ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി ഈ കുടുംബം മൊത്തം ഇങ്ങേരെ തലയിൽ ആണെന്ന്... 😁😁ഇതിപ്പോ എന്നേക്കാൾ കഷ്ടം ആണല്ലോ... "


"ഡീ... 😠"


"കണ്ടോ മൂത്താപ്പ എന്നെ വിളിച്ചത്,,, ഇളയപെങ്ങൾ അല്ലേ ഞാൻ മോളെ എന്ന് വിളിച്ചാൽ എന്താ... "😒😒


"ഡാ മോളെ അടുത്ത് ഒച്ച വെച്ചു സംസാരിക്കരുത്,,, കൊച്ചു കുട്ടിയ അവൾ,,, മോളെ എന്നെ വിളിക്കാൻ പാടുള്ളൂ... "


മൂത്താപ്പ വാർണിങ് കൊടുത്തു പോയി,,, ആള് ആ അജുന്റെ കൂടെ അല്ലേ നടപ്പ്,,, പല്ലും കടിച്ചു എന്നെ ഒരു നോട്ടം... 😏😏😏


"വിളിക്കാം കേട്ടോ മോളെ എന്ന്,,, അതിന് മുന്നേ ഞാൻ ചിലതും ചേർക്കും എന്ന് മാത്രം... "😬😬


മിക്കവാറും  നമ്മളെ അന്ത്യം ഇവന്റെ കയ് കൊണ്ട് തന്നെ ആവും 😒😒😒...



************👤



നമ്മക്ക് ഉള്ളത് തരാൻ വേണ്ടി മാത്രം ആണോ ആ കുരിപ്പ് ഇങ്ങോട്ട് കെട്ടി എടുത്തത്... 


😒😒വീണ്ടും നമ്മൾ ഈ കോലത്തിൽ അവൾ കാരണം വീട്ടിൽ പോകേണ്ടി വരും എന്ന് കരുതിയില്ല,,, നമ്മൾ കയറുമ്പോ തന്നെ ഉമ്മച്ചിയും ഇത്തയും അനു മോളും വായും പൊളിച്ചു നോക്കി നിക്കുന്നുണ്ട്... 


"അജു ഇന്ന് ആരാടാ നിനക്ക് പണി  തന്നത്,,, ഇന്ന് ആ പെണ്ണ് തരാൻ ചാൻസ് ഇല്ല,,, ഇന്ന് നീ ബസിൽ പോയില്ലല്ലോ... "


😕😕ബസ് ഇല്ലേ എന്താ കുരിപ്പ് പ്ലെയിൻ പിടിച്ചു വന്നിട്ട് ആയാലും നമ്മക്ക് തരാൻ ഉള്ളത് തരും... 


"അജു അന്നേ ആരാ ചെളിയിൽ ഇട്ടെ... "


അനു മോൾ വന്നു നമ്മൾ ഷർട്ട് മാറുന്നത് നോക്കി ചോദിച്ചു... 


"ആ വിവരം ഇല്ലാത്ത ജന്തു ഇവിടെ ലാൻഡ് ആയിട്ടുണ്ട്,,, മിക്കവാറും അവളെ അന്ത്യം നമ്മളെ കയ് കൊണ്ട് ആവും... 😬😬😬"


നമ്മൾ അനുനെ നോക്കി പറഞ്ഞു ബാത്‌റൂമിൽ കയറുമ്പോ ആണ് ഉമ്മച്ചിയും ഇത്തയും മുറിയിൽ വന്നത്... 


"ഡാ നാണം ഇല്ലേ നിനക്ക് ഈ കോലത്തിൽ വന്നു കയറാൻ... ഇനി ഈ വയറും വെച്ചു ഇവൾ ഈ ഷർട്ട്‌ എങ്ങനെ വെളുപ്പിക്കും... അതിന് ഇപ്പോൾ തീരെ വയ്യ... "


"അത് ഞാൻ അലക്കിക്കോളാം... "


"ഇപ്പോൾ എനിക്ക് കുഴപ്പം ഒന്നുമില്ല,,, ഇങ്ങ് തന്നേക്ക്,,, ആ പിന്നെ ഇനി ഈ കോലത്തിൽ വരുമ്പോ ആളെ കയ്യോടെ കൊണ്ട് വന്നോ,,, ഷർട്ട് തേച്ചു വെളുപ്പിച്ചു തരാൻ... "😁😁


ഇത്ത പറഞ്ഞതും നമ്മൾ അവളെ കൊണ്ട് വരേണ്ട അവസ്ഥ ഭാവനയിൽ ഒന്ന് നോക്കി,,,പടച്ചോനെ ഷർട്ട് വെളുപ്പിച്ചു തന്നില്ലെങ്കിലും ജീവൻ മതിയേ... 😕


"അജു എന്നിട്ട് ആ പെണ്ണിന് രണ്ട് കൊടുക്കാതെ അജു വെറുതെ വന്നോ... "


അനു വീണ്ടും നമ്മളോട് ഓളെ ഡൌട്ട് ചോദിക്കാൻ തുടങ്ങി... 😪😪


"ഞാൻ ആണ് ആദ്യം അവൾക്ക് കൊടുത്തത്... അവൾ പിന്നെ നമ്മളെ ഈ കോലത്തിൽ ആക്കി... ഇപ്പോൾ തൃപ്തി ആയല്ലോ... "


"ആ പെണ്ണ് കാണാൻ കൊള്ളാവോ... "


"🤔🤔ഇനി കാണുമ്പോ നോക്കിയിട്ട് പറയാം... അല്ലേലും സൗന്ദര്യം എന്തിനാ മോളെ സ്വഭാവം അല്ലേ വേണ്ടത്,,, ആ വിവരം ഇല്ലാത്ത ജന്തുന് എന്തായാലും അത് ഇല്ല... "😒😒


"അജു ഇനി കാണുമ്പോ അവളെ ചെളി വെള്ളത്തിൽ ഇട്ടു മുക്കികൊല്ലണം കേട്ടല്ലോ... "


"എനിക്കും ആഗ്രഹം ഉണ്ട്,,, പക്ഷെ പിന്നെ ജയിലിൽ കഴിയേണ്ടി വരും എന്ന് ഓർത്ത വെറുതെ വിട്ടത്... "😠


"ഡീ നീ ആള് കൊള്ളാലോ,,, നിന്റെ അനിയൻ ആണോ അവൻ,,, അവനെ ഉപദേശിച്ചു നീ അവനെ ചീത്ത ആക്ക്... നിനക്ക് ആകെ കൂടെ ഉള്ള കുഞ്ഞുപ്പ ആണ്... അവനെ നീ വഴി തെറ്റിക്കല്ലേ... "


"ഇനി അവൻ എന്തോന്ന് വഴി തെറ്റാൻ... ഒന്നും വേണ്ട നിനക്ക് എന്റെ കൂടെ കടയിൽ വന്നു എന്നെ ഒന്ന് സഹായിച്ചാൽ എന്താ... "


"എന്റെ ഉപ്പച്ചി ഇങ്ങള് പറയുന്നത് കേട്ടാൽ തോന്നും ഞാൻ തേരാ പാര നടപ്പ് ആണെന്ന്... ഇന്ന് ഫ്രണ്ട്സിന്റെ കൂടെ എൻജോയ് ചെയ്യാം എന്ന് കരുതി ലീവ് എടുത്തു എന്നെ ഉള്ളൂ... ഇന്നത്തോടെ നിർത്തി... "😪😪


നമ്മൾ അതും പറഞ്ഞു എസ്‌കേപ്പ് ആയി,,, ആ കോപ്പ് നാട് വിട്ടു എന്ന് അറിഞ്ഞാൽ മാത്രമേ അടുത്ത ലീവ് ഉള്ളൂ... 😒😒


"ഉപ്പൂപ്പ അറിഞ്ഞോ അജുനെ ഇന്നും ആ പെണ്ണ് ചെളിയിൽ ഇട്ടു... "


ഫുഡ്‌ കഴിക്കുമ്പോ അവൾ വീണ്ടും തുടങ്ങി,,, നമ്മളെ സൈഡ് നിക്കുന്ന കക്ഷി ആണ്... എന്നാലും ആള് കാൽ മാറിയോ... 


"ആ പെണ്ണിനെ കണ്ടിട്ട് വേണം ഒന്ന് തൊഴുതു നിക്കാൻ,,, ഇവനെ തോൽപ്പിക്കാൻ അവൾക്ക് എങ്കിലും ആവുന്നുണ്ടല്ലോ... "😟😟


ബാപ്പച്ചി അതും പറഞ്ഞു ഇളിച്ചു കൊണ്ട് കഴിച്ചു,,, എല്ലാം കൂടി കേട്ടിട്ട് നമ്മൾക്കു പിന്നെ കഴിക്കാൻ ആയില്ല... 



****************💃💃



അമി നമ്മളെ നോക്കി ഇളിച്ചു ഷീറ്റ് ഒക്കെ വിരിച്ചു റെഡി ആക്കുമ്പോൾ ആണ് നമ്മളെ മൂക്കിൽ നല്ലോരു സ്മെൽ വന്നത്... നമ്മൾ നല്ലോണം അത് വലിച്ചു കയറ്റി,,, അത്രക്ക് ഇഷ്ടം ആണ് നമ്മക്ക് ആ സ്മെൽ.... 😍😍


എന്താണെന്ന് അല്ലേ സിഗരറ്റ് തന്നെ... 😝😝😝നമ്മൾ അങ്ങനെ ആസ്വദിച്ചു വലിച്ചു കയറ്റുംമ്പോ ആണ് ഈ സ്മെൽ ഇവിടെ എങ്ങനെ എന്ന ചിന്ത വന്നത്... 


ബാപ്പച്ചി ഗൾഫിൽ ആയിരുന്നപ്പോൾ നാട്ടിൽ വന്നാൽ വലിച്ചു കയറ്റുന്നത് കാണാം... ബാക്കി എവിടെ ഇടുന്നോ അവിടെ നമ്മൾ പൊങ്ങും,,, അത് വായിൽ വെച്ചു ഒരൊറ്റ വലിയാ... 😌😌


അത് അങ്ങ് ശീലം ആയി വരുമ്പോഴേക്കും അങ്ങേര് അത് നിർത്തി... 😲😲കൊടും ചതി ആയിരുന്നു... വലിക്കാൻ ഉപദേശിച്ചു ഉപദേശിച്ചു നമ്മൾ നിർത്തി,,, വല്ലപ്പോഴും ഒന്ന് വലിച്ചുടെ... നമ്മൾ എങ്ങാനും ആണ് ആണെങ്കിൽ വലിച്ചു വലിച്ചു ചത്തേനെ... 😰


"ഞാൻ ഫോൺ എടുത്തിട്ട് വരാം... "


മുങ്ങാൻ വേണ്ടി നമ്മൾ പറഞ്ഞു... 


"ഫോൺ അല്ലേ ഇത്... "


😒😒😒ഇനി ഇപ്പോൾ എന്ത് പറയും... 


"ഞാൻ ചെന്നു വെള്ളം കുടിച്ചിട്ട് വരാം... "


"വെള്ളം അല്ലെ ഇത്... "


😕ഇവൾ എന്നെയും കൊണ്ടേ പോവൂ... 


"ഞാൻ ഇന്ന് നിന്റെ കൂടെ അല്ല,,, എനിക്കും ഉണ്ട് എന്റെ ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും കൂടെ കിടക്കാൻ ആഗ്രഹം... "😪😪


നമ്മൾ ഫോണും എടുത്തു പുറത്തേക്ക് വന്നു... സ്മെൽ പിടിച്ചു പിടിച്ചു നടന്നു നമ്മൾ മുറ്റത്ത്‌ എത്തി... ഒരു മൂലയിൽ നിന്നു പുക വരുന്നത് കാണാം... 


😨😨ഇനി വല്ല കള്ളനും ആവോ... കള്ളൻ മോഷ്ടിച്ചു കൊണ്ട് പോകാൻ അല്ലേ വരുന്നത്,,, പുകക്കാൻ വരുന്ന കള്ളനോ.... നമ്മൾ നീണ്ട ആലോചനയിൽ നിൽക്കെ കക്ഷി അതും ചാടി പുറത്തേക്ക് വന്നു... 


അമിക്കായെ കണ്ടതും നമ്മൾ ഇളിച്ചു കൊണ്ട് നിന്നു... 


"നീ എന്താടി ഇവിടെ...? "😬


"അത്... അത് എനിക്ക് ഒരു സിഗരറ്റ് തരോ അമിക്കാ,,, എനിക്ക് ഇതിന്റെ സ്മെൽ ഇഷ്ടം ആയോണ്ടാ... "


"ദേ ഒരൊറ്റ ഒന്ന് തന്നാൽ ഉണ്ടല്ലോ കയറി പോടീ അകത്ത്‌... "


"ഇല്ലെങ്കിൽ വലിച്ചത് ഞാൻ മൂത്താപ്പയോട് പറയും നോക്കിക്കോ... "😏😏


"നിന്നെ കൊണ്ട് വലിയ ശല്യം ആയല്ലോ... നിനക്ക് അവധിക്ക് പോകാൻ വേറെ ഒരു സ്ഥലവും കിട്ടിയില്ലെ... നാളെ തന്നെ എന്തെങ്കിലും പറഞ്ഞു പോയിക്കോണം... അല്ലെങ്കിൽ മിക്കവാറും നിന്നെ കൊല്ലുന്നത് ഞാൻ ആവും... "😠


"എന്നാൽ കേട്ടോ ഞാൻ ഇനി ഉള്ള രണ്ട് മാസവും ഇവിടെ തന്നെ താമസിക്കും...അങ്ങനെ ഇപ്പൊ മോൻ സുഖിക്കണ്ട... "


"ഉറപ്പാണോ...? "


"സിഗരറ്റ് തന്നില്ലെങ്കിൽ.... "


"വേണ്ട എനിക്ക് ഒരു വിസ ശരിയായിട്ടുണ്ട്,,, രണ്ട് മാസം ഞാൻ അങ്ങോട്ട് പോയിക്കോളാം..."🙏🙏


"എന്നെ കൂടെ കൊണ്ട് പോവോ,,, എന്റെ ഒരു ആഗ്രഹം ആണ് ഗൾഫ് ഒക്കെ ഒന്ന് കാണണം എന്ന്..."


"😳😳അവിടെ കൂടി പറയിപ്പിക്കാൻ ആണോ... ഇതിനെ ഒക്കെ ഉണ്ടാക്കിയ നേരത്ത് ആ കുഞ്ഞുപ്പക്ക് വല്ല വാഴയും വെച്ചൂടെ... "


"മൂത്താപ്പ കാലത്ത് അത് തന്നെയാ പറഞ്ഞത്..."😁


"എടീ പിശാശ്ശെ ഒന്ന് പോയി തരോ... വേണ്ട ഞാൻ തന്നെ പോകാം... നിന്നെ ഒക്കെ കെട്ടുന്ന ആ ഹതഭാഗ്യനാരാണാവോ പടച്ചോനെ,,, അവന്റെ കാര്യം ഓർക്കുമ്പോൾ തന്നെ എനിക്ക് വിഷമം തോന്നാ... "


"ഞാൻ ചോദിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു,,,, അമിക്കാന്റെ ഫ്രണ്ട്സിൽ കാണാൻ മൊഞ്ച് ആരെയാ.... "😁😁


"അയ്യാ,,,മൊഞ്ചൻ കെട്ടാൻ പറ്റിയ ഒരു ചരക്ക്... "😬😬


നമ്മളെ പുച്ഛിച്ചു ആള് അകത്ത്‌ പോയതും നമ്മൾ അവനെ കുറെ പ്രാകി അകത്തേക്ക് നടന്നു... ഏതായാലും ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും ഇടയിൽ ഒരു കട്ടുറുമ്പ് ആവാം... 😜


അവരെ മുറിയിൽ കയറിയതും ബാപ്പച്ചി വിഷമിച്ചു ഇരിക്കുന്നത് ആണ് കണ്ടത്... 


"എന്ത് പറ്റി ബാപ്പച്ചി,,, മൂത്താപ്പ വഴക്ക് പറഞ്ഞോ,,, സ്വന്തം കാക്കു അല്ലേ സാരല്ല്യ പോട്ടെ... "😒😒


"ഇത് അതൊന്നും അല്ലേടി... നിന്നെ കെട്ടിക്കാൻ ബാപ്പ ഏതോ ഒരു കോടീശ്വരൻന്റെ മോനെ നോട്ടം വെച്ചിരുന്നു,,, ആളെ കല്യാണം കണ്ടിട്ട് ഉള്ള ഇരിപ്പ് ആണ്..."


"😨😨ആണോ ബാപ്പച്ചി എന്നെ വേണ്ടാത്ത ചെക്കനോ,,, ആരാ അവൻ... നോക്കട്ടെ അവൻ കെട്ടിയ പെണ്ണ് എന്നേക്കാൾ ചന്തം ഉണ്ടോ എന്ന്... "


നമ്മൾ ഫോൺ വാങ്ങി അതിലേക്ക് നോക്കിയതും പകച്ചു പോയി... 😇😇😇😇എന്റെ കിളികൾ നാട് വിട്ടു,,, ചെക്കൻ ആള് കൊള്ളാം എങ്കിലും യു ട്യൂബിൽ കാണിക്കുന്ന കല്യാണ വീഡിയോ ആണ്... 😅😅ആ കല്യാണം കണ്ടിട്ട് തന്നെ കൊതി ആവുന്നു... മിസ്സ്‌ ആയിപ്പോയില്ലെ... എനിക്ക് അതിനുള്ള യോഗം ഒന്നുമില്ല 😒😒😒...


"അല്ല ബാപ്പച്ചി ഇങ്ങൾക്ക് ഇയാളെ അറിയോ... റിസപ്ഷൻ കഴിഞ്ഞോ ആവോ,,, നാളെ എങ്ങാനും ആണെങ്കിൽ നമുക്ക് പോകാം,,, ആ ഫുഡ്‌ എങ്ങാനും കഴിക്കാൻ ഉള്ള യോഗം എനിക്ക് ഉണ്ടാവോ എന്തോ... പിന്നെ ഒരു മാസത്തേക്ക് ഒന്നും കഴിച്ചില്ല എങ്കിലും കുഴപ്പം ഇല്ല...😋😋"


"അപ്പോഴും അവൾക്ക് തീറ്റ കാര്യം മാത്രം... "


"കല്യാണം കഴിച്ചില്ല എങ്കിലും ജീവിക്കാം,,, പക്ഷെ ഫുഡ്‌ അത് പോലെ ആണോ ബാപ്പ... കഴിച്ചില്ല എങ്കിൽ പിന്നെ ജീവിച്ചിരിക്കോ... "😕😕


"ഡീ പോയി കിടന്നു ഉറങ്ങിയെ... ഒരാൾക്ക് തീറ്റയും മറ്റേയാക്ക് പണവും... ഇവിടെ എങ്കിലും സ്വസ്ഥത കിട്ടും എന്ന് കരുതി... എന്റെ ഒരു തലയിൽ എഴുത്ത്... "


ഉമ്മച്ചിക്ക് രണ്ടിലും വലിയ താല്പര്യം ഇല്ലാത്ത കൊണ്ട് സഭ പിരിച്ചു വിട്ടു... നമ്മളെ പിടിച്ചു പുറത്താക്കി അല്ല പിന്നെ... 😒😒


നമ്മൾ പിന്നെ ഒന്നും നോക്കീല അമിന്റെ മുറിയിൽ പോയി ഓളെയും കെട്ടിപ്പിടിച്ചു കിടന്നു... 😓


"എന്തെ ഇങ്ങ് പോന്നെ... "


"എന്നെ പിടിച്ചു വെളിയിൽ ഇട്ടു... "


അതിന് അവൾ നന്നായി ഇളിച്ചു നമ്മളെയും കെട്ടിപ്പിടിച്ചു കിടന്നു... 😴😴



****************💃💃



"ഡീ എണീറ്റ് വാടി,,, നമുക്ക് ബാപ്പച്ചിയുടെ കൂടെ പുറത്ത് ഒക്കെ ഒന്ന് കറങ്ങാൻ പോകാം... "


"നീ പോയിക്കോ എനിക്ക് ഉറക്കം കഴിഞ്ഞേ മറ്റെന്തും ഉളളൂ... "😴😴


"അതിനാണോ ഇങ്ങോട്ടേക്കു വന്നത്... "


അപ്പോഴാണ് നമ്മളും അത് ഓർത്തത് തന്നെ,,, എണീറ്റ് പല്ല് തേച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബുള്ളെറ്റ് വരുന്ന സൗണ്ട് കേട്ടത് 😌😌...അതും ഈ വീട്ടു മുറ്റത്ത്‌... വിൻഡോ വഴി തല ഇട്ടു നോക്കിയതും 😝😝അടാർ മൊഞ്ചനെ കണ്ടു നമ്മളെ വായിൽ ഉള്ള ബ്രെഷ് വരെ താഴെ വീണു... 😍😍


വായി ഒക്കെ ഷാൾ എടുത്തു തുടച്ചു നമ്മൾ കണ്ണാടി ഒക്കെ നോക്കി പൗഡർ ഒക്കെ എടുത്തു തേച്ചു,,, സ്പ്രേ എടുത്തു വായിൽ വരെ അടിച്ചു... പല്ല് മുഴുവനും തേച്ചില്ല ഇനി സ്മെൽ വന്നിട്ട് ചെക്കൻ ബോധം കേട്ടാലോ... 


നമ്മൾ താഴേക്ക് വന്നതും സോഫയിൽ ഇരിക്കുന്ന ആള് നമ്മളെ ഒന്ന് നോക്കി എങ്കിലും വലിയ മൈൻഡ് ഒന്നും ഇല്ല 😏😏...ഇത്തിരി ഗ്ലാമർ കൂടിപ്പോയി അതിന്റെ അഹങ്കാരം അല്ലാണ്ട് എന്താ... നമ്മൾ പിന്നെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു എന്നല്ലാതെ പ്രയോജനം ഒന്നും ഉണ്ടായില്ല... 😪😪😪


പുല്ല് ഞാൻ പോണു... അല്ലേലും അമിക്കാടെ അല്ലെ ഫ്രണ്ട് ഇത്രയും പ്രതീക്ഷിച്ചാൽ മതി...😒😒


"ഡീ ആരാടി ആ മൊഞ്ചൻ... "


നമ്മൾ അമിയെ തോണ്ടി കൊണ്ട് ചോദിച്ചു... 


"അത് എന്റെ മാമന്റെ മോൻ ആണ് നൗഫൽ... ഇന്നലെ ഗൾഫിൽ നിന്നും വന്നത് ആണ്... എല്ലാരേയും കാണാൻ വന്നതാ കക്ഷി... "


😕😕പെണ്ണിന്റെ നാണം ഒക്കെ കണ്ടാൽ തോന്നും ഓളെ പെണ്ണ് കാണാൻ വന്നത് ആണെന്ന്... 


"🙄🙄ഡീ അങ്ങേര് ചോക്ലേറ്റ് ഒന്നും കൊണ്ട് വന്നില്ലേ... ഒന്നുല്ലേലും ഗൾഫിൽ നിന്നല്ലേ വരുന്നത്... "


"അങ്ങേര്ക്ക് അവിടെ ചോക്ലേറ്റ് കമ്പനിയിൽ അല്ല പണി... അത്തർ കടയിൽ ആണ്... "


😅😅😅വൗ,,, ഇത്തിരി സ്മെൽ എങ്കിലും കിട്ടും അല്ലോ... 


നമ്മൾ പിന്നെ നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി മൂപ്പര് പോകുന്നത് വരെ നിന്നു,,, 😲😲ജാഡ കോപ്പ്,,, രണ്ട് പെൺകുട്ടികൾ പന പോലെ നിന്നിട്ടും തിരിഞ്ഞു നോക്കിയില്ല... 


പോയതും കൊണ്ട് വന്ന കവർ എടുത്തു അതിൽ കയ്യിട്ടു നോക്കി,,, സ്പ്രേ കട മുഴുവനും ലവൻ നാട്ടിൽ കൊണ്ട് വന്നു എന്ന് തോന്നുന്നു,,, അഞ്ചാറ് എണ്ണം ഉണ്ട്,,, എല്ലാം മണത്തു നോക്കി കൂട്ടത്തിൽ നല്ല ഒന്ന് നമ്മൾ എടുത്തു... 😌😌


വാഴപ്പഴം കൂമ്പിച്ചതിന്റെ തേൻ ഒക്കെ വായിൽ ആക്കി അതുമായി ഞാനും അമിയും മൂത്താപ്പന്റെ പിന്നിൽ നടന്നു... നമ്മക്ക് പിന്നാലെ ബാപ്പച്ചിയും ഉണ്ട്... പറമ്പ് ഒക്കെ ചുറ്റി കാണിക്കൽ ആണ് അങ്ങേരെ പണി... 😅😅


"ബാപ്പച്ചി ഇത് പോലെ കുറെ വാഴകൾ നമ്മളെ വീട്ടു പറമ്പിലും നടണം... എന്നിട്ട് വേണം അതിൽ കൂടി ഇങ്ങനെ നടക്കാൻ... "☺️☺️


"വളർന്നാൽ അല്ലേ നിനക്ക് നടക്കാൻ പറ്റൂ... അത് വരെ ഞാൻ ഒറ്റയ്ക്ക് കഷ്ടപ്പെടണം എന്നാണോ... "😟


"വേണ്ട ഇങ്ങള് പഴയ റേഡിയോ കുത്തി പൊളിച്ചു അവിടെ ഇരുന്നോ... എല്ലാർക്കും ഉണ്ട് ബാപ്പ... എനിക്കും ഉണ്ട്... ഇത് എന്താണാവോ ഇങ്ങനെ,,, എന്റെ എന്തെങ്കിലും ഒരു ആഗ്രഹം നടത്തി തന്നിട്ടുണ്ട് ഉണ്ടോ നിങ്ങൾ... "


"നീയല്ലേ കഴിഞ്ഞ ആഴ്ച സെൻന്റോഫാണെന്ന് പറഞ്ഞു മൂവായിരം രൂപ വാങ്ങിയത്,,, അതൊക്കെ ഞാൻ സാധിച്ചു തന്നില്ലേ... "😟😟😟


"ഇനി കോളേജിൽ ആണ്,,, അങ്ങനെ ഒക്കെ ഉണ്ടായാൽ പതിനായിരം രൂപ വേണം... ഇപ്പോഴേ കരുതി വെച്ചോ... "


അന്ന് കേൾക്കുമ്പോ ഷോക്ക് ആവേണ്ട എന്ന് കരുതി മുൻകൂട്ടി പറഞ്ഞു എന്നെ ഉളളൂ... 😅😅😅


"എന്റെ പടച്ചോനെ അതിന് മുൻപ് വല്ലവന്റെയും തലയിൽ ആയാൽ മതിയായിരുന്നു... "😩😩


എല്ലാരും ധൈര്യം ആയി ആമീൻ പറ... വല്ല കോടീശ്വരൻ ആണെങ്കിൽ കാശ് കൊണ്ടുള്ള നീരാട്ട് ആവും... ആരെയും കാൽ പിടിക്കേണ്ട... 😜😜😜


നമ്മൾ കുറെ ആമീൻ ഒക്കെ പറഞ്ഞു നടന്നു... 


മൂത്താപ്പ നമ്മളെ ബാപ്പച്ചിക്ക് ഓരോ പണി കൊടുത്തു കൊണ്ടിരിക്കുമ്പോൾ നമ്മൾ അവിടെ ഒരു കല്ലിൽ ഇരുന്നു ചുറ്റിലും നോക്കി,,, റോഡ് ക്രോസ്സ് ചെയ്തു ഒരു കട കണ്ടതും നമ്മൾ ചാടി എണീറ്റു... 😊😊


"ബാപ്പച്ചി ദേ ഒരു കട... പൈസ ഇങ്ങ് എടുത്തേ ഞാൻ വല്ലതും വാങ്ങി കഴിക്കട്ടെ നല്ല വിശപ്പ്... "😓


"വിശപ്പോ... രണ്ട് കുറ്റി പുട്ട് കഴിച്ചിട്ട് മണിക്കൂർ ഒന്നായില്ല... "😨😨


അമി നമ്മളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... 


"കണ്ടോ മൂത്താപ്പ ഇങ്ങളെ മോൾ ഞാൻ കഴിച്ചതിന്റെ കണക്ക് പറയുന്നത്... ഇനി ഞാൻ ഒന്നും കഴിക്കില്ല... "😒😒😒


"അവൾ അങ്ങനെ പലതും പറയും,,, മോൾ എത്ര വേണേലും കഴിച്ചോ,,, വേണേൽ നിനക്ക് എന്റേത് കൂടി തരാം... "


മൂത്താപ്പയെ നോക്കി ഇളിച്ചു കൊണ്ട് ബാപ്പച്ചിയെ തുറിച്ചു നോക്കി...😏😏


"പൈസ തരുന്നുണ്ടോ എനിക്ക് വിശക്കുന്നു... "


"ഇതിന്റെ വയറ്റിൽ കൊക്കപ്പുഴു കുടുംബം അടക്കം താമസിക്കുന്നുണ്ടോ എന്നൊരു സംശയം... തീറ്റി ദിവസം കഴിയും തോറും കൂടുന്നു എന്നല്ലാതെ തടിക്ക് വലിയ മാറ്റം ഒന്നും ഇല്ല,,, കണ്ടാൽ തോന്നും പട്ടിണി ആണെന്ന്... തീറ്റ ഞങ്ങൾക്ക് അല്ലേ അറിയൂ... "😲😲


ബാപ്പച്ചി കൂടി നമ്മളെ നോക്കി അങ്ങനെ പറഞ്ഞതും നമ്മൾ മൂത്താപ്പയെ നോക്കി... 😩


"പെൺകുട്ടികൾ ആവുമ്പോ നല്ല പോലെ ആഹാരം കഴിക്കണം,,, നീ ആരെയും പേടിക്കണ്ട എന്ത് വേണേലും കഴിച്ചോ... അന്റെ ബാപ്പക്ക് തീരെ വിവരം ഇല്ല... "


മൂത്താപ്പ നമ്മളെ വല്ലാണ്ട് സപ്പോർട് ചെയ്തതും നമ്മൾ വീണ്ടും ബാപ്പച്ചിയെ നോക്കി... 


"അമി നമുക്ക് ബാപ്പച്ചിനെ എക്സ്ചേഞ്ച് ചെയ്താലോ... "😁😁


"അതിന്റെ ആവശ്യം ഒന്നുമില്ല... നീയും എന്റെ മോൾ തന്നെയാ... "


എനിക്ക് വല്ലാണ്ട് സങ്കടം ആയി,,, മൂത്താപ്പന്റെ സ്നേഹം കണ്ടിട്ട്... 😌😌😌


"പണം ചിലവാക്കാൻ ഉള്ളത് ആണ് ബാപ്പച്ചി,,, ഇങ്ങള് ഇങ്ങനെ പോക്കെറ്റിൽ ഇട്ടു നടന്നിട്ട് പൂപ്പൽ പിടിക്കേണ്ട... "😟


നമ്മൾ പോക്കെറ്റിൽ കയ്യിട്ടു നൂറ് രൂപ എടുത്തു അമിയുടെ കയ്യും പിടിച്ചു  കടയിലെക്ക് നടന്നു... 


"ഇത് റേഷൻ കട ആണോ,,, ക്യു ആണല്ലോ... എന്തോ ഇവിടെ ഫ്രീ ആയി കൊടുക്കുന്നുണ്ട്... വാ നോക്കാം... കഴിക്കാൻ എന്തെങ്കിലും ആയാൽ മതിയായിരുന്നു... "


😲😲ക്യു കണ്ടു നമ്മൾ അമിയെ നോക്കി പറഞ്ഞതും അവൾ നമ്മളെ നോക്കി കഷ്ടം എന്ന് കാണിച്ചു... 😏😏ഐസ്ക്രീം വല്ലതും ആണെങ്കിൽ ഇങ്ങ് വരട്ടെ... 


നമ്മൾ പിന്നെ ക്യു ഒന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നതും ഒരുത്തൻ... 


"ഞങ്ങളും വാങ്ങാൻ നിക്കുന്നത് തന്നെയാ,,, പോയി പിന്നിൽ നിൽക്ക്... "😬


"ഞാൻ ഒന്നും വാങ്ങാൻ വന്നത് അല്ല ക്യു കണ്ടിട്ട് നോക്കിയഥാ,,, എന്താ ഇവിടെ ഫ്രീ ആയിട്ട് കൊടുക്കുന്നെ... "🙄🙄


എല്ലാരും കൂടി നമ്മളെ ഒന്ന് നോക്കി... അപ്പോ ഫ്രീ ഒന്നും ഇല്ല അല്ലേ... 😕😕


"ഐസ്ക്രീം ഉണ്ടോ ഇക്കാ...? "


"ഉണ്ട്,,, പക്ഷെ പിന്നിൽ ചെന്നു നിക്ക്,,, ഇത് എല്ലാം കൂടി എടുത്തു കൊടുക്കാൻ ഇവിടെ ഞാൻ ഒരാളെ ഉളളൂ മോളെ അതാ... "😓


ആ മോളെ വിളിയും അങ്ങേരെ ദയനീയ ബാവവും കണ്ടു നമ്മൾ അകത്ത്‌ കയറി,,, പാവം ഇക്ക... 😪😪


"ഞാൻ ഹെല്പ് ചെയ്യാം... എനിക്ക് ഇങ്ങനെ കഷ്ടപ്പെടുന്ന ആളെ വലിയ ഇഷ്ടം ആണ്... "😊😊


ആള് നമ്മളെ ഒന്ന് നോക്കിയപ്പോ നമ്മൾ നല്ല ഒരു പുഞ്ചിരി നൽകി,,, നമ്മക്ക് തിരിച്ചും നല്ലോരു ചിരി തന്നപ്പോ തന്നെ ആ കട നമ്മളെ സ്വന്തം ആയി തോന്നി... 😍😍നോട്ടം മുഴുവനും കൂൾ പ്ലേസ് ആണേ... 


"എന്താ വേണ്ടേ ഞാൻ എടുത്തു തരാം...ബിൽ മാത്രം അവിടെ കൊടുത്താൽ മതി... "


നീണ്ട ലിസ്റ്റ് കണ്ടു നമ്മളെ കണ്ണു തള്ളി എങ്കിലും നമ്മൾ ഓരോന്ന് ആയി എടുത്തു കൊടുത്തു... വല്ല ആവശ്യവും ഉണ്ടായിരുന്നോ... ബാപ്പച്ചിയെ ഹെല്പ് ചെയ്തു അവിടെ ഇരുന്നാൽ മതിയായിരുന്നു... 😪😪നമ്മൾ ക്ഷീണിച്ചു ഒരു പരുവം ആയി... 


"എന്താ മോളെ പേര്... ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ... "


"ഹൈ ഞാൻ നിയ... മുമ്പ് കണ്ടില്ലെങ്കിൽ എന്താ രണ്ട് മാസം ഞാൻ ഇവിടെ കാണും... വെക്കേഷന് ഇങ്ങോട്ട് വന്നതാ... "🙄🙄


തിരക്ക് ഒക്കെ ഒന്ന് കുറഞ്ഞപ്പോൾ നമ്മൾ ആളും ആയി ഭയങ്കര കൂട്ടായി... അമി പുറത്ത് നിന്നു വെയിൽ കൊണ്ട് മടുത്തപ്പോ നമ്മളെ അടുത്തേക്ക് വന്നു... 


"ഇതാര് അമി മോളോ... ഇതാരാ മോളെ... "


🤔🤔ഇങ്ങേർക്ക് ഇവളെ അറിയോ... അമി മോളെ... 


"കുഞ്ഞുപ്പാടെ മോളാ... ഇന്നലെ വന്നേ ഉളളൂ... "😒😒


അവൾ വലിയ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു... ജാഡ അല്ലാണ്ട് എന്ത്... അവൾ നമ്മളെ ഒന്ന് തോണ്ടി വിളിച്ചു എങ്കിലും നമ്മൾ അത് കാര്യം ആക്കിയില്ല... 


"അല്ല ഇക്കാ ഇങ്ങള് എന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത്... മക്കൾ ഒന്നും ഇല്ലെങ്കിൽ ആരെയെങ്കിലും ഒരു സഹായത്തിനു നിർത്തിക്കൂടെ... "😕😕


"രണ്ട് ആൺമക്കൾ ഉണ്ട്,,, ഒരാൾ നാട്ടിൽ ഇല്ല... പിന്നെ ഉള്ളതിനെ ഞാൻ എന്നും വിളിക്കാറുണ്ട് ഒന്ന് വന്നു സഹായിച്ചാൽ എന്താ അവന്... എന്റെ കാല ശേഷം അവൻ അല്ലേ ഇതൊക്കെ നോക്കി നടത്തേണ്ടത്... പണ്ടത്തെ പോലെ ഇപ്പോൾ ആരെയും കിട്ടാനും ഇല്ല... മുൻപ് ഒരു ബംഗാളിയെ നിർത്തി അവൻ കുറെ കാശും ആയി പോയി... മോന് ഇല്ലാത്ത താല്പര്യം വേറെ ആർക്ക് ഉണ്ടാവും... "😪😪


"അല്ലേലും ഈ ആണ്മക്കൾ വൈസ്റ്റ്‌ ആണ് ഇക്കാ... അല്ല ഇങ്ങളെ പേര് എന്താ... "


"എന്റെ പേര് അബ്ദുള്ള എന്ന... പിന്നെ മോൾ ഇക്കാ എന്നൊന്നും വിളിക്കണ്ട... നിന്നെക്കാൾ വലിയ രണ്ട് മക്കൾ ഉണ്ട് എനിക്ക്... ഒരു ഉപ്പൂപ്പാ കൂടി ആയി ഞാൻ... രണ്ടാമത് ഉടനെ ആവും... "😁😁


"എന്നാൽ ഞാൻ അബ്ദുപ്പാ എന്ന് വിളിക്കാം... രണ്ട് മാസം ഞാൻ ഇവിടെ ഒക്കെ കാണും,,, വേണേൽ ഹെല്പ് ചെയ്യാം,,, നിക്ക് തിരിച്ചു പോവുമ്പോ ഓരോ ഐസ്ക്രീം തന്നാൽ മതി... "😍😍


"ആദ്യായിട്ട് ആണ് ഒരു പെൺകുട്ടി കടയിൽ വന്നു നിക്കുന്നത്,,, മോളെ വീട്ടിൽ വഴക്ക് പറയില്ലേ... "


"ഇല്ലന്നെ... എന്റെ ബാപ്പച്ചി ആള് പാവാ... ഞാൻ ഒരൊറ്റ മോളാ അത് കൊണ്ട് എന്നെ വഴക്ക് ഒന്നും പറയാറില്ല... അല്ലേലും മോളാ നല്ലത് അബ്ദുപ്പാ... ആൺകുട്ടികളെ ഒരു സഹായത്തിനു പോലും കിട്ടില്ല... 😏😏അല്ലെങ്കിൽ മോനെ  ഒരു രണ്ട് ദിവസം ഫുഡ്‌ ഒന്നും കൊടുക്കാതെ പട്ടിണി ഇട്ടാൽ  മതി,,, തന്നെ വന്നു നിന്നോളും... "


അമി നമ്മളെ വീണ്ടും തോണ്ടി വിളിക്കാൻ തുടങ്ങി എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ നമ്മൾ ഒരാളെ ഉപദേശിക്കാൻ കിട്ടിയ സന്തോഷത്തിൽ കത്തി കയറി... ആദ്യായിട്ട് ആണേ 🙄🙄...


"അവന് ജോലി ഒക്കെ ഉണ്ട്,,, കുടുംബം ഒക്കെ അവന് നോക്കാൻ അറിയാം... ചിലവിനും തരും... പിന്നെ എങ്ങനെയാ മോളെ ഞാൻ അവനെ പട്ടിണിക്ക് ഇടുന്നത്... "


😒😒പണി പാളിയോ... അല്ലേലും നമ്മൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ... 


"എന്നാൽ ഞാൻ നാളെ ആലോചിച്ചു തീരുമാനം പറയാം,,, ശരിക്കും ഞാൻ വന്നത് തന്നെ ഐസ്ക്രീം വാങ്ങാൻ വേണ്ടിയാ... "😁


മൂപ്പര് എടുക്കാൻ പോയതും അമി നമ്മളെ അടുത്തേക്ക് വന്നു... 


"നീ ഇപ്പോൾ പട്ടിണിക്ക് ഇടാൻ പറഞ്ഞ മോൻ ആരാണെന്ന് നിനക്ക് അറിയോ അത് ഇന്നലെ നിന്നെ ബോൾ അടിച്ച അജ്മൽക്കാ ആണ്... ഇത് എങ്ങാനും അറിഞ്ഞാൽ നിന്റെ തല തന്നെ തല്ലി പൊളിക്കും... ആള് നേരെ ഇങ്ങോട്ട് ആണ് വരാറ്... അതിന് മുന്നേ സ്ഥലം കാലിയാക്കാം... "😟


😨😨നമ്മൾ അവളെ നിനക്ക് ഇത് നേരത്തെ പറഞ്ഞുഡായിരുന്നോ എന്ന പോലെ നോക്കി... അല്ലേലും സമയം തീരെ ശരിയല്ല... അല്ലേൽ തന്നെ എപ്പോഴാ അത് ശരി ആയിട്ട് ഉള്ളത്... 


"പൈസ ഒന്നും വേണ്ട... ഐസ്ക്രീം ഇതാ...സഹായിക്കാൻ ഒന്നും അല്ലേലും മോൾ ഇടക്ക് ഒക്കെ ഇങ്ങോട്ട് വരണം... ചുമ്മാ സംസാരിച്ചു ഇരിക്കാലോ... കുട്ടിയോട് സംസാരിച്ചു നിന്നാൽ നേരം പോവുന്നത് അറീല... "


മൂപ്പര് സ്നേഹത്തോടെ പറയുന്നത് കേട്ടു നമ്മൾ വീണ്ടും സങ്കടം ആയി... എന്ത് നല്ല മനുഷ്യനാ... 😒😒


നമ്മൾ നാളെ വരാം എന്ന് വാക്ക് കൊടുത്തു ഐസ്ക്രീം കഴിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി ആളെ നോക്കി റ്റാറ്റാ ഒക്കെ കൊടുത്തു... 


"എന്ത് നല്ല മനുഷ്യൻ അല്ലേ... എനിക്ക് ബാപ്പ ആയി തന്നില്ലല്ലോ അങ്ങേരെ... ആ തെണ്ടിയെ ആണല്ലോ പാവം അങ്ങേര്ക്ക് മകൻ ആയി കൊടുത്തത്... "😕😕


"ഡീ നിനക്ക് നാട്ടിൽ കാണുന്ന ബാപ്പമാരെ ഒക്കെ വേണോ... നേരത്തെ നിനക്ക് അന്റെ ബാപ്പനെ അല്ലായിരുന്നോ നോട്ടം... ഇപ്പോൾ ഇങ്ങേരെ... നിന്റെ ബാപ്പക്ക് എന്താടി കുഴപ്പം... "😠😠


അവൾ നമ്മളോട് കലിപ്പ് ആയതും നമ്മൾ നമ്മളെ ബാപ്പടെ കുഴപ്പം കണ്ടു പിടിക്കൽ ആയിരുന്നു... 😕😕


"എടീ എന്റെ ബാപ്പ ആള് നല്ലത് തന്നെയാ... എന്നാലും ഞാൻ ഒരു ആഗ്രഹം പറഞ്ഞു എന്നല്ലേ ഉള്ളൂ... അടുത്ത ജന്മം മതി അല്ലോ... "😌


"ഈ ജന്മം തന്നെ പാഴായി... ഇനി നീ ഒന്ന് കൂടി ജനിക്കുന്ന കാര്യം എനിക്ക് ആലോചിക്കാൻ വയ്യ... "😬


അല്ലേലും നമ്മളെ ഈ നാട്ടിൽ ഒരു വിലയും ഇല്ല...അതൊക്കെ എന്റെ നാട്...ആരും ഒന്ന് മൈൻഡ് പോലും ചെയ്യില്ല... 😭😭



******************👤



"കേട്ടോ മോളെ എന്നെ കടയിൽ സഹായിക്കാൻ നിന്ന ആ കൊച്ച് പറയാ ഇവനെ രണ്ട് ദിവസം പട്ടിണിക്ക് ഇട്ടാൽ എന്നെ വന്നു താനെ സഹായിക്കും എന്ന്... ഇപ്പോൾ എനിക്കും തോന്നാ അത് ശരിയാണെന്ന്... "


ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മളെ ബാപ്പച്ചി ഇത്തയെ നോക്കി പറയുന്നത് കേട്ടു എല്ലാം കൂടി തലമണ്ടയിൽ വരെ കയറി നമ്മൾ ചുമക്കാൻ തുടങ്ങി...😯😯ഇതാരാ ഇപ്പോൾ ഇങ്ങേർക്ക് ഇത്രയും വൃത്തികെട്ട ഉപദേശം കൊടുത്തത്... 


"കേട്ടോ അജു ഇന്ന് നമ്മളെ ബാപ്പച്ചിനെ കടയിൽ വന്നു ഒരു പെണ്ണ് സഹായിച്ചു എന്ന്... ഇന്നാണ് എങ്കിൽ നല്ല തിരക്കും ഉണ്ടായിരുന്നു പോലും... അവൾ ആണെങ്കിൽ ബാപ്പച്ചിനെ നന്നായി ഉപദേശിച്ചു വിട്ടിട്ടുണ്ട്... അവളെ ആണെങ്കിൽ ബാപ്പക്ക് നന്നായി പിടിക്കുകയും ചെയ്തു... വന്നപ്പോ തൊട്ട് അവളെ കുറിച്ച് പറയാൻ മാത്രമേ നേരം ഉള്ളൂ... "


"വല്ല കള്ളിയും ആവും,,, സോപ്പിട്ടു കട മുഴുവനും അടിച്ചു മാറ്റി കൊണ്ട് പോയാലും ഇങ്ങൾ ഇത് തന്നെ പറയണം കേട്ടല്ലോ... "


"പോടാ അവിടന്നു... എട്ടും പൊട്ടും തിരിയാത്ത പെണ്ണാ അത്... വെറും ഒരു ഐസ്ക്രീം മതി എന്ന ആ കുട്ടി പറഞ്ഞത്... അവൾ കള്ളി ആണോ എന്ന് നിനക്ക് വേണേൽ അന്റെ അമിയോട് ചോദിച്ചാൽ പോരെ... ഓന്റെ കുഞ്ഞുപ്പാടെ മോളാ അത്... "


ഉപ്പച്ചി പറഞ്ഞു തീർന്നില്ല പിന്നെയും നമ്മൾ ഇരുന്നു ചുമക്കാൻ തുടങ്ങി... അങ്ങനെ ആവുമ്പോ ഇത്രയും നേരം വർണിച്ചത് ആ അലവലാതി പെണ്ണിനെ ആണോ... 😲😲നിനക്ക് എന്നെ പട്ടിണിക്ക് ഇടണം അല്ലേ... നിനക്ക് ഞാൻ ഇതിനുള്ളത് തന്നിരിക്കും... 


നമ്മൾ പിന്നെ കൂടുതൽ ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാത്ത കൊണ്ട് ഫോണും എടുത്തു അവിടെ നിന്നും മുങ്ങി,,, അമിയെ വിളിച്ചു രണ്ട് തെറി പറയാൻ... അവൻ അവൾക്ക് കൊടുത്തോളും... 😬😬


"എന്താടാ അജു നീ ഈ നേരത്ത്... ഞാൻ ഒന്ന് സ്‌മോക്ക് ചെയ്യാൻ പുറത്ത് വന്നതാ..."


"ഡാ നിന്റെ വീട്ടിൽ ഇറക്കുമതി ചെയ്ത നിന്റെ പെങ്ങൾ ഇല്ലേ അവളെ ജീവനോടെ കാണണം എന്ന് ഉണ്ടെങ്കിൽ അതിനെ എത്രയും പെട്ടെന്ന് അങ്ങോട്ട് തന്നെ കയറ്റുമതി ചെയ്യുന്നത് ആണ് നിനക്ക് നല്ലത്...  അവൾ കാരണം ബസിൽ എനിക്ക് ഒരൊറ്റ ദിവസം സ്വസ്ഥത കിട്ടിയിട്ടില്ല... ഇപ്പോൾ ദേ നാട്ടിലും എത്തി... ഇപ്പോൾ ദേ ഉപ്പച്ചിയുടെ അടുത്ത് വരെ എത്തി... അവൾക്ക് ഇത് എന്നാത്തിന്റെ സൂക്കേട് ആണ്... 😬😬"


"ആ ആർക്കറിയാം... ആ കുരിപ്പ് ഒറ്റ ഒരുത്തി കാരണം എനിക്ക് ഇപ്പോൾ ഒന്ന് സ്വസ്ഥം ആയി സ്‌മോക്ക് ചെയ്യാൻ പോലും പറ്റാതെ ആയെടാ... അവൾക്കും വേണം എന്ന ഡിമാൻഡ്... അത് ഒളിപ്പിച്ചു വെക്കാൻ പെടുന്ന പാട് എനിക്ക് അറിയാം... പിന്നെയ ഞാൻ നിന്റെ കാര്യം നോക്കുന്നെ... 😪😪പിന്നെ നീ വേറെ ഒന്ന് കൂടി അറിഞ്ഞോ രണ്ട് മാസം ഇവിടെ കാണും എന്ന കേട്ടത്... അതിനെ ഇവിടെ നിന്ന് പുറത്താക്കാൻ എന്താ വഴി എന്ന് ഞാൻ നന്നായി ആലോചിച്ചു നോക്കി,,, ഒന്നും അങ്ങോട്ട് ചിലവാകുന്നുമില്ല...ഉപ്പച്ചിക്ക് അവൾ എന്ന് വെച്ചാൽ വലിയ കാര്യാ... 😏😏"


"എവിടുന്ന് കിട്ടിയെഡാ ഇങ്ങനെ ഒന്നിനെ നിനക്ക് പെങ്ങൾ ആയി... "


"നീ അങ്ങനെ പറയല്ലേ... എനിക്ക് ഉള്ള പെങ്ങൾ എന്നെങ്കിലും നിന്റെ മുഖത്ത് നേരാം വണ്ണം നോക്കിയിട്ടുണ്ടോ ഇല്ലല്ലോ... ഇത് കുഞ്ഞിപ്പാക്ക് പറ്റിയ ഒരു അബദ്ധം ആയിട്ടാ എനിക്ക് തോന്നുന്നത്... 😕😕കുട്ടി കാലത്ത് തന്നെ ആള് പോക്കിരി ആയിരുന്നു... വളർന്നപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല... "


"ഇനി എങ്ങാനും ഉപ്പച്ചിയുടെ കടയിൽ വന്നാൽ അവൾ വിവരം അറിയും എന്ന് നീ തന്നെ പറഞ്ഞു മനസ്സിൽ ആക്കാൻ നോക്ക്... അല്ലെങ്കിൽ നാട്ടിലേക്ക് പാർസൽ ആയി ഡെഡ്ബോഡി ആവും കിട്ടുന്നെ... "😬😬


ആ കുരിപ്പിനോട്‌ ഉള്ള ദേഷ്യം മുഴുവനും അമിയോട് തീർത്തു നമ്മൾ ഫോൺ വെച്ചു മുറിയിൽ ചെന്നു കിടന്നു... 



****************💃💃



രാവിലെ തന്നെ നല്ല ചൂട് ഹോർലിക്സ് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നമ്മളെ ബാപ്പച്ചി ഉമ്മച്ചിനെയും കൊണ്ട് ബാഗും തൂക്കി വന്നത്... 


"എവിടെ പോവാ ബാപ്പച്ചി... "


"ഞങ്ങൾ വീട്ടിൽ പോവാ നീ വരുന്നില്ലേ,,, രണ്ട് ദിവസത്തേക്ക് എന്ന് പറഞ്ഞല്ലെ ഇങ്ങോട്ടേക്കു വന്നത്... ഇപ്പോൾ തന്നെ മൂന്ന് ദിവസം ആയി... വീട് ഇങ്ങനെ അടച്ചിട്ട പൊടി പിടിക്കും... "


"😯😯പൊടിയോ,,, എന്നാൽ നിങ്ങൾ പോയിക്കോ ഞാൻ ഇല്ല... പൊടി ഒക്കെ കളഞ്ഞു എന്നെ വിളിച്ചാൽ മതി..."


അത് കേട്ടതും ചായയും കുടിച്ചു ഇരിക്കുന്ന അമി കാക്കു ഒന്ന് ചുമച്ചു... പറഞ്ഞത് പിടിച്ചു കാണില്ല... 😏😏


"ബാപ്പച്ചി എന്തായാലും പോകുവല്ലേ ഇത്തിരി പൈസ തന്നിട്ട് പോയിക്കോ... "


നമ്മൾ പോക്കെറ്റിൽ കയ്യിട്ടു കുറച്ച് കാശ് കയ്യിൽ ആക്കി... 😌😌


"എടീ അവർ അവിടെ തനിച് നിക്കണ്ടേ നിനക്ക് കൂടി പോയാൽ എന്താ,,, വേണേൽ കുറച്ച് ദിവസത്തേക്ക് അമിയെ കൂടെ കൂട്ടിക്കോ... "


അമിക്കാ നമ്മളെ നോക്കി വല്ലാണ്ട് അങ്ങ് സപ്പോർട് ആണല്ലോ... 😒😒അല്ലേലും നമ്മളെ ഒന്നും ആർക്കും വിലയില്ല... 😪😪


"മൂത്താപ്പ കണ്ടോ ഈ അമിക്കാ എന്നെ പറഞ്ഞു വിടാൻ നോക്കുന്നത്... അല്ലേലും ഞാൻ വന്നത് തന്നെ അമിക്കാക്ക് ഇഷ്ടം ആയിട്ടില്ല... "


"ഇത് എന്റെ വീടാ മോൾ എത്ര വേണേലും ഇവിടെ നിന്നോ,,, അവനെ ഒന്നും നോക്കണ്ട... "


😌അത് കൂടി കേട്ടപ്പോൾ നമ്മൾ ഇളിച്ചു കൊണ്ട് അങ്ങേരെ നോക്കി... 😰😰അങ്ങേര് ആണെങ്കിൽ നമ്മളെ നോക്കി പേടിപ്പിച്ചു... ആര് പേടിക്കാൻ... 


"കുഞ്ഞിപ്പാ ഞാനും വരുന്നു നിങ്ങളെ കൂടെ അവിടെ ഒക്കെ എനിക്കും കാണണം... "


😭😭അമി അതും പറഞ്ഞു അകത്തേക്ക് ഓടി പോയി,,, അങ്ങനെ ആണെങ്കിൽ നമ്മൾ ഇവിടെ പോസ്റ്റ്‌ അല്ലേ... അല്ലേലും ഇങ്ങോട്ടേക്കു വന്നപ്പോ തൊട്ട് എട്ടിന്റെ പണി ആണ്... 😒😒


അവൾ വലിയ ബാഗും തൂക്കി പിടിച്ചു വന്നു... എന്നാലും എന്നെ ഇട്ടു പോകാൻ അവൾക്ക് എങ്ങനെ തോന്നുന്നു... 😪😪ഞാൻ ആണെങ്കിൽ പോണോ നിക്കണോ എന്ന ഗാഡമായ ചിന്തയിൽ ആണ്... 🤔🤔


രണ്ട് ദിവസം കൂടി ഇവിടെ നിക്കാം... കാലത്ത് തന്നെ ഹോർലിക്സ് മോളെ എന്നുള്ള വിളി... വാരി കോരി സ്നേഹം തരുന്ന മൂത്താപ്പയെ വിട്ടു പോവാനും തോന്നുന്നില്ല... 😜😜വീട്ടിൽ പുല്ല് വില പോലും ഇല്ലന്നെ... അവർക്ക് റ്റാറ്റായും കാണിച്ചു നമ്മൾ പിന്നെ അകത്തേക്ക് കയറി... അപ്പോഴും ഒരുത്തൻ കണ്ണ് ഉരുട്ടി കാണിക്കുന്നുണ്ട്... 


"ഡീ ഇവിടെ നിക്കുന്നുണ്ട് എങ്കിൽ അടങ്ങി ഒതുങ്ങി നിന്നോണം... കണ്ടവന്റെ മെക്കിട്ട് കയറാൻ നിന്നാൽ ഉണ്ടല്ലോ തൂക്കി എടുത്തു വെളിയിൽ ഇടും ഞാൻ... 😠😠എന്റെ മുറിയിൽ എങ്ങാനും കയറിയാൽ ആ കാൽ ഞാൻ തല്ലി ഓടിക്കും... പറഞ്ഞില്ല എന്ന് വേണ്ട... പിന്നെ നിനക്ക് അജുനോട്‌ എന്തെങ്കിലും കണക്ക് തീർക്കാൻ ഉണ്ടെങ്കിൽ അതും ഇവിടെ മറന്നേക്ക്,,, അവന്റെ ഉപ്പച്ചിക്ക് ഇട്ടു ഉണ്ടാക്കാൻ പോവാൻ ആണ് പ്ലാൻ എങ്കിൽ അവൻ ആവും നിന്നെ തല്ലി കൊല്ലുന്നത്... 😬😬ഇതിൽ വല്ല അനുസരണകേടും സംഭവിച്ചാൽ ഉപ്പച്ചി പോലും അറിയാതെ നിന്നെ ഞാൻ വീട്ടിൽ പാർസൽ ആക്കി വിടും കേട്ടോടി കുരിപ്പേ... "


😲😲ഇതൊക്കെ ബാപ്പച്ചി ഉള്ളപ്പോൾ തന്നെ പറഞ്ഞാൽ എന്താ ഓന്,,, ഇതിപ്പോ അവർ പോവുകയും ചെയ്തു... ഇങ്ങേർ ആണെങ്കിൽ പല്ലും കടിച്ചു പൊട്ടിച്ചു കൊണ്ടാ ഈ പറഞ്ഞത് മുഴുവനും... നമ്മൾ ഒക്കെത്തിനും തല ആട്ടി വിട്ടു... 😏😏


അങ്ങേര് പോയതും എനിക്ക് ആകെ കൂടെ ചൊറിഞ്ഞു കയറി,,, 😤😤എന്നെ ഭീഷണിപ്പെടുത്തി ഒരാളും അങ്ങനെ ഇപ്പോൾ സുഖിക്കണ്ട... നിയ ആരാണെന്ന് രണ്ടും അറിയാൻ പോന്നെ ഉളളൂ... 


കയ്യും കുടഞ്ഞു നമ്മൾ നേരെ പോയത് ലവന്റെ മുറിയിൽ ആണ്... സിഗരറ്റ് തപ്പി നോക്കി എങ്കിലും അതൊക്കെ അവൻ നമ്മൾ വന്നേ പിന്നെ മാറ്റി വെച്ചു എന്ന് നമ്മക്ക് മനസ്സിൽ ആയി... 


പണി കൊടുക്കാൻ ഒന്നും കാണാത്ത കൊണ്ട് നമ്മൾ തലയും ചൊറിഞ്ഞു നിൽക്കുമ്പോ ആണ് ഒരു ബൾബ് കത്തിയത് 💡...അങ്ങേര്ക്ക് ഉള്ള മുട്ടൻ പണി തന്നെ അല്ലാണ്ട് എന്ത്... എല്ലാം സെറ്റ് ചെയ്തു നമ്മൾ മുറിയും പൂട്ടി 🔐ഇറങ്ങി... നമ്മൾ ഇതിന്റെ അകത്ത്‌ വന്നിട്ടേ ഇല്ല... 


ആരും ഇല്ലാത്ത കൊണ്ട് മൂത്താപ്പന്റെ കൂടെ ഇരുന്നു വയർ നിറച്ചു കഴിച്ചു ക്ഷീണം ഒക്കെ തീർത്തു നമ്മൾ പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി... 


ഐസ്ക്രീം കഴിക്കാൻ ഉള്ള മോഹം കൊണ്ട് മാത്രം അല്ല അമിക്കാ ഉപദേശിച്ചു വിട്ടത് കൊണ്ട് മാത്രം നമ്മൾ അബ്ദുപ്പാടെ കടയിൽ കയറി ചെന്നു... 😍😍രണ്ട് മൊഞ്ചൻമാരെ കണ്ടു ഇളിച്ചു കാണിച്ചു എങ്കിലും മൈൻഡ് ഒന്നും ഇല്ല... മിക്കവാറും അവൻമാരെ ഫ്രണ്ട് ആവും... അവർക്ക് ആണെങ്കിൽ കാണുന്ന പെണ്ണൊക്കെ പെങ്ങൾമാര... ആരെയാവോ ഇവരൊക്കെ കെട്ടുന്നത്... 🙄🙄


"ഇതാര് നിയ മോളോ... ഇന്നലെ കണ്ടില്ലല്ലോ...? "


"അത് പിന്നെ ഇന്നലെ ഞാൻ ഭയങ്കര ബിസി ആയിരുന്നു... ഇപ്പോഴാ ഒന്ന് സമയം കിട്ടിയത്... "


അങ്ങേരോട് കത്തി അടിച്ചു ഇരുന്നു നേരം ഇരുട്ടി തുടങ്ങി... അതിനിടയിൽ രണ്ട് ഐസ്ക്രീം കൂടി കഴിച്ചു... 😍


"ഇനി നാളെ വരാം... ലേറ്റ് ആയി ചെന്നാൽ അമിക്കാ വീഴുന്നത് കാണാൻ പറ്റില്ല... "


"വീഴുന്നതോ...? "


😳😳എല്ലാം കൂടി ഞാൻ തന്നെ പറഞ്ഞു തുലച്ചു കളയും എന്ന തോന്നുന്നേ... 


"അതല്ല ലേറ്റ് ആയാൽ അമിക്കാ വീഴ്ത്തും എന്ന്... "


അങ്ങേര് ചന്തിയും കുത്തി വീഴാൻ ഉള്ള കെണി ഒരുക്കി വെച്ചിട്ടാ വന്നത്... വീഴുന്നത് കണ്ടില്ലെങ്കിൽ തീരാ നഷ്ടം ആണ്... 😁


അപ്പോഴാണ് അങ്ങേര് അഞ്ച് മിനിറ്റ് എന്നും പറഞ്ഞു പോയത്... പോയപ്പോൾ കണ്ട ചോക്ലേറ്റും  ഐസ്ക്രീമും ഒക്കെ കണ്ടു പല ചിന്തകളും വന്നു എങ്കിലും വേണ്ടെന്ന് വെച്ചു...  നമ്മൾക്ക്  പിന്നെ ബാപ്പയുടെ പേഴ്‌സ് മാത്രം അടിച്ചു മാറ്റിയെ   ശീലം ഉളളൂ 😌😌...


എന്നാലും ഒരു ഐസ്ക്രീം കൂടി കഴിച്ചാലോ... വീണ്ടും കൺഫ്യൂഷൻ ആയി... അല്ലേലും നമ്മളെ ബാപ്പച്ചിയെ പോലെ തന്നെ അല്ലേ ഇതും... ☺️☺️☺️☺️അപ്പോ മോഷണം ഒന്നും അല്ല... കയ്യിട്ടു ഫ്ലെവർ തപ്പി എടുക്കുമ്പോ ആണ് നമ്മളെ ഇടത് കയ് പിന്നിലെക്ക് പോയത്... 😵😵


പിന്നിലേക്ക് നോക്കിയതും മുന്നിൽ നിക്കുന്ന ആളെ കണ്ടു എല്ലാ ബാവവും മുഖത്ത് വന്നു... 😨😨


"ആരും ഇല്ലാത്ത നേരത്ത് വന്നു മോഷണം ആണല്ലേ പണി കള്ളി... നിന്നെ ഞാൻ വെറുതെ വിടില്ല,,, ഇതിനാണ് അല്ലേ നീ ഉപ്പച്ചിയെ സോപ്പിട്ടു ഇങ്ങോട്ട് വരുന്നത്... "


നമ്മളെ കയ് പിന്നിലേക്ക് തിരിച്ചു പറയുന്നത് കേട്ടു കണ്ണൊക്കെ നിറഞ്ഞു വന്നു,,, അമ്മാതിരി തിരി ആണ് തിരിച്ചു വെച്ചിരിക്കുന്നത്... 😓😓


"കയ് വിട്... ഞാൻ ചുമ്മാ വന്നതാ... അബ്ദുപ്പാ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഇവിടെ നിർത്തിയതാ... "😩


"അതിന് നിന്റെ അത്രയും വിവരം ഇല്ലല്ലോ പിന്നെ എങ്ങനെയാ... നിന്നോട് പറഞ്ഞത് അല്ലേടി മേലാൽ ഇങ്ങോട്ട് വന്നു പോകരുത് എന്ന്... "


"ആര്...?എന്നോട് ആരും അങ്ങനെ പറഞ്ഞിട്ടില്ല... എന്നെ വിട് ഇനി ഞാൻ വരില്ല... "😒😒


നമ്മൾ ഇത്തിരി ദയനീയമായി പറഞ്ഞതും തെണ്ടി കയ് വിട്ടു,,, ചുവന്നു തുടുത്ത നമ്മളെ കയ് കണ്ടു നമ്മൾ അവനെ ഒന്ന് തുറിച്ചു നോക്കി... 😠


"എന്താടി ഉണ്ട കണ്ണും വെച്ചു നോക്കി പേടിപ്പിക്കുന്നെ,,, വന്നത് പോലെ പോവാൻ നോക്ക്... ഇനി നിന്നെ ഈ വഴിക്ക് എങ്ങാനും കണ്ടാൽ മുട്ട് കാൽ തല്ലി ഓടിക്കും ഞാൻ... "😬😬


നമ്മൾ അനുസരണ നല്ലോണം കാണിച്ചു കുറച്ച് നടന്നു... പിന്നെ ഒന്ന് ഇളിച്ചു കൊണ്ട് അവിടെ തന്നെ നിന്നു... 😤😤


"നീ പോടാ മത്തങ്ങാ കണ്ണാ,,, തെണ്ടി പട്ടി... ഞാൻ ഇനിയും വരും... "😠😠


എന്നും പറഞ്ഞു ഓടാൻ നിന്നതും നമ്മളെ മുന്നിൽ ഒരു ഉപ്പച്ചി... ഇങ്ങേർ ഈ തെണ്ടിയുടെ ഉപ്പച്ചി അല്ലേ... എന്റെ തെറി ഒക്കെ കേട്ടോ ആവോ.... 😕


"ഡീ നിന്നെ ഞാൻ... "


ഉപ്പച്ചിയെ കണ്ടു സ്റ്റെക്ക് ആയി നിക്കുന്ന നമ്മളെ അടുത്തേക്ക് വരുന്നത് കണ്ടു ഉപ്പച്ചിയെ തള്ളി മാറ്റി നമ്മൾ ഓടി എങ്കിലും നമ്മളെ കയ് പിടിച്ചു... 😱😱


"വേണ്ട മോനെ അവളെ വിട്ടേക്ക് അറിവില്ലാത്ത കുട്ടിയാ... "


"അറിവ് മാത്രം അല്ല വിവരവും ബുദ്ധിയും ബോധവും ഒന്നും ഇല്ല ഇതിന്,,, കേട്ടില്ലേ ഒരു ആണായ എന്റെ മുഖത്ത് നോക്കി വിളിച്ചത്... "😠😠


"അയ്യോ ഇയാൾ ആണാണോ... ഞാൻ അറിഞ്ഞില്ലല്ലോ..."


"ഡീ നിനക്കെന്നെ കണ്ടിട്ട് പെണ്ണായി തോന്നുന്നുണ്ടോ... "


"അങ്ങനെ ആണെങ്കിൽ ഒരു പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചതോ..."😪😪


"നീ പെണ്ണാണോഡി... അതിന്റെ ഒരു ലക്ഷണവും നിനക്ക് ഇല്ലല്ലോ,,, പെണ്ണായാൽ ആദ്യം വേണ്ടത് നാണം ആണ്... "


🙄🙄അത് എന്തുട്ട് സാധന... അത് മനസ്സിൽ ആവാതെ അവനെ നോക്കിയതും ഉപ്പച്ചി അടുത്തേക് വന്നു... 


"അജു വിട്ടേക്ക്... ആ പാവം കൊച്ച് ഇപ്പോൾ തന്നെ പേടിച്ചു കണ്ടില്ലേ... അവൾ എങ്ങാനും കരഞ്ഞു ഒച്ച വെച്ചാൽ നീയാവും കുടുങ്ങുന്നത്... "


🤔അത് എങ്ങനെ...? ഒച്ച വെച്ചാലോ തെണ്ടി കുടുങ്ങും അല്ലോ... ഇന്ന് ഒരു വീഴ്ച കാണാൻ ഉള്ളതാ നാളെ വിളിച്ചു കൂവാം... 😊😊


അവൻ കയ് വിട്ടതും നമ്മൾ വീണ്ടും ഓടാൻ നിന്നതും കോപ്പ് വീണ്ടും കയ് പിടിച്ചു വെച്ചു... 😭😭


"ഓടുമ്പോൾ വല്ലതും ആ നാവിൽ നിന്നും വീണാൽ ഉണ്ടല്ലോ നിന്റെ അന്ത്യം ആയിരിക്കും..."😠😠


ഭീഷണി കേട്ടു നമ്മൾ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു... 😪😪


കയ് വിട്ടതും നമ്മൾ രണ്ട് സ്റ്റെപ്പ് നടന്നു... 🤔🤔തെറി വിളിച്ചാലോ... 😟😟ഇത്രയും വാങ്ങിയിട്ട് എങ്ങനെ വെറും കയ്യോടെ പോവും... ഒരു സമാദാനവും കിട്ടില്ലന്നേ... 


അല്ലേ വേണ്ട നാവിൽ നിന്നു വല്ലതും വീണാൽ എന്നല്ലേ പറഞ്ഞുള്ളൂ,,, കയ് കൊണ്ട് ആവാലോ... നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് ഒരു കല്ല് എടുത്തു അവന്റെ നടുപുറം നോക്കി എറിഞ്ഞു... 😨😨സബാഷ് നല്ല ഉന്നം,,,, അതും ലൈഫിൽ ആദ്യായിട്ട്... 


ആദ്യായിട്ട് ഉന്നം കൃത്യം ആയ ഷോക്ക് കൊണ്ട് നമ്മൾ കണ്ണും മിഴിച്ചു വായും പൊളിച്ചു നിന്നു... 😲😲


അവൻ ആണെങ്കിൽ പുറവും ഉഴിഞ്ഞു നമ്മളെ അടുത്തേക്ക് കലിപ്പിൽ വരുന്നത് കണ്ടതും നമ്മൾ ഒരൊറ്റ ഓട്ടം ആയിരുന്നു... 


"ഡീ നിന്നെ ഞാൻ എടുത്തോളാം... "


എന്ന ഒരു അഷിരീരി കേട്ടു നമ്മൾ അവിടെ നിന്നു... 


"എനിക്ക് ഓടാൻ വയ്യ എന്നെ എടുക്കോ... "😁


"നിന്റെ മയ്യത്ത് എടുക്കും എന്ന ഞാൻ പറഞ്ഞത് നീ കാത്തിരുന്നോ... കേട്ടോടി പട്ടി... "


"പട്ടി നിന്റെ... "


ഉപ്പച്ചി പന പോലെ നിക്കുന്ന കണ്ടതും നമ്മൾ ബാക്കി വിഴുങ്ങി... വല്ലപ്പോഴും ഓസിക്ക് ഒരു ഐസ്ക്രീം കിട്ടുന്നത് ആണ് അത് കളഞ്ഞു കുളിക്കണ്ട... 🙄🙄


"ഇവളെ ഞാൻ ഇന്ന്... "


എന്നും പറഞ്ഞു ലെവൻ എന്തൊക്കെയോ എടുക്കാൻ ഉള്ള തിരച്ചിൽ കണ്ടതും പിന്നെ ഒന്നിനും നിക്കാതെ വീണ്ടും ഓടി... അല്ലെങ്കിൽ ശരിക്കും മയ്യത്ത് എടുത്തേനേ... 😰😰



***************👤



പല്ലും കടിച്ചു ആ പിശാചിന്റെ പോക്ക് നോക്കി നിന്നതും പിന്നിൽ നിന്നും ഒരു കൊലച്ചിരി കേട്ട് നമ്മൾ കലിപ്പിൽ തിരിഞ്ഞു നോക്കി... 


"ഇനി എങ്ങാനും ആ കുരിപ്പിനെ ഇവിടെ കണ്ടാൽ ഉണ്ടല്ലോ,,, വേറെ ആരെയും കിട്ടീലെ ഉപ്പച്ചി നിങ്ങൾക്... നിങ്ങളെ പ്രായത്തിനു ഒത്ത വിവരവും നിങ്ങൾക്ക് ഇല്ലാതെ ആയോ... ഈ പൊട്ടി പെണ്ണിനോട്‌ കൂട്ട് കൂടി ഇരിക്കേണ്ട പ്രായം അല്ല നിങ്ങളുടെത്... അത് എങ്ങനെയാ അതിനെക്കാൾ ബുദ്ധി ഉണ്ടോ നിങ്ങൾക്ക്... "😬😬


"അവളെ കയ്യിൽ നിന്നും നിനക്ക് കിട്ടിയിട്ട് ഉണ്ടെങ്കിൽ അത് നീ ചോദിച്ചു വാങ്ങിയത് ആണ്... അതിന് എന്റെ മെക്കിട്ട് കയറിയിട്ട് എന്താ കാര്യം... "😏


ഉപ്പച്ചി പറയുന്നത് കേട്ടപ്പോൾ ആണ് അതും നേരാണ് എന്ന ബോധം വന്നത്... അല്ലേലും ഇപ്പോൾ ഇങ്ങോട്ട് വരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ... 😲ഒന്നും വൈസ്റ്റ്‌ ആയില്ല... ഉമ്മച്ചി എന്റെ പുറം... ഷർട്ട് ഊരി വേണം എന്തായി എന്ന് നോക്കാൻ... 


"അല്ലടാ അജു,,, ഈ പെണ്ണ് ആണോ നിനക്ക് എന്നും ഓരോ സമ്മാനങ്ങൾ തന്നു വിടുന്ന ആ പെണ്ണ്...? "🤔


ഉപ്പച്ചി വലിയ കാര്യം ആയ ചിന്തയിൽ താടിക്ക് കയ്യും കൊടുത്തു ചോദിക്കുന്ന കേട്ടപ്പോൾ അതേ എന്ന് തലയാട്ടി ഇളിച്ചു... 😟


"എങ്കിൽ ഈ പെണ്ണിനെ എനിക്ക് നന്നായി അങ്ങ് പിടിച്ചു... നമുക്ക് ആ പെണ്ണിനെ ഒന്ന് ആലോചിച്ചാലോ... "😁


അത് കേട്ടതും നമ്മൾ ഞെട്ടി പണ്ടാരം അടങ്ങിപ്പോയി 😨😨😨😨...


"മൂത്തു നരച്ച ഈ പ്രായത്തിൽ നിങ്ങൾക്ക് ആ പെണ്ണിനെ ആലോചിക്കാൻ നാണം ഇല്ലേ... അയ്യേ ഇങ്ങള് ഇത്തരക്കാരൻ ആണോ... ഹെയ് എന്റെ ഉമ്മച്ചി വഴിയാദാരം ആയിപ്പോകും... വയസാം കാലത്ത് ഓരോരോ ആഗ്രഹം... വീട്ടിൽ വാ ശരിയാക്കി തരാം... "😬😬


"😠😠എടാ എനിക്ക് കെട്ടാൻ അല്ല പട്ടി... നിനക്ക് ആണ്... വെറുത്ത അല്ല ആ പെണ്ണ് ഉള്ള തെറി മുഴുവനും നിന്നെ വിളിച്ചത്... ഇതല്ലേ നിന്റെ സ്വഭാവം... നിനക്ക് പ്രായം ആയെന്ന ബോധം ഇല്ലെങ്കിൽ എനിക്ക് ഉണ്ട്... "


😜😜അതിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു... അല്ലേലും നമ്മളും കരുതി ഉപ്പച്ചിക്ക് എന്ത് പറ്റി എന്ന്... ഇനി ആ പെണ്ണ് വല്ല കയ് വിഷവും കൊടുത്തോ ആവോ... 


"എന്റെ ഉപ്പച്ചി നിങ്ങൾ ചങ്കിൽ കൊള്ളുന്നത് ഒന്നും ആ കരി 

നാക്ക് വെച്ചു പറയല്ലേ... ആ കാണുന്ന പോലെ ഒന്നും അല്ല കോപ്പ്... അതിനെ ഒക്കെ കെട്ടിയാൽ ജീവിത കാലം മുഴുവനും പണി വാങ്ങാൻ മാത്രമേ നേരം കാണൂ... എനിക്ക് കെട്ടാൻ ഉള്ള പെണ്ണിനെ ഒക്കെ ഞാൻ തന്നെ കണ്ടു പിടിച്ചോളാം... ഒന്നും ഇല്ലേലും അത്യാവശ്യം ബുദ്ധി ഉണ്ടായാൽ മതി... "😒😒


അല്ലെങ്കിൽ ആ മന്ദബുദ്ധിയെ എന്റെ തലയിൽ കെട്ടി വെക്കും... 😪😪



*****************💃



ആ കോപ്പിനെ പേടിച്ചു ഓടിയ ഓട്ടം ആണ്... അത് നിന്നത് വീടിന്റെ മുറ്റത്ത്‌ എത്തിയപ്പോൾ ആണ്... അതും മൂത്താപ്പ താടിക്ക് കയ്യും കൊടുത്തു അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടക്കുന്നത് കണ്ടിട്ട്... 🤔🤔


ഇനി ജോഗിങ് ആണോ... അല്ല അത് കാലത്ത് അല്ലേ... ഇതിപ്പോ ഈ നേരത്ത്... 😕😕ഇനി നമ്മളെ സ്വഭാവം എങ്ങാനും അറിഞ്ഞു കാണോ... പടച്ചോനെ നമ്മൾ ഇന്ന് കാണിച്ചു കൂട്ടിയത് ഒന്നും മൂപ്പര് അറിയില്ലേ... വല്ലതും അറിഞ്ഞാൽ ഇന്ന് തന്നെ കയറ്റി വിടും... 😭😭


നമ്മൾ അരിച്ചു നടന്നു മൂത്താപ്പന്റെ അടുത്ത് എത്തി... 


"എന്താ മൂത്താപ്പ ഒരു ടെൻഷൻ...? "🤔


"അത്... മോളെ അമി... "


😲😲അത് കേട്ടതും നമ്മൾ അകത്തേക്ക് കയറി ഓടി... 😜😜ചെക്കൻ വീണു നടു ഉളുക്കി കാണും അതാ ഈ നടപ്പ് അല്ലേ... നമ്മൾ അല്ലേ വഴി റെഡി ആക്കിയത്... 


ഇപ്പോൾ അനങ്ങാൻ വയ്യാതെ ബെഡിൽ സീലിംഗ് നോക്കി കിടപ്പ് ആവും... 😍😍നമ്മൾ ആ മനോഹരമായ കാഴ്ച കാണാൻ അകത്തേക്ക് കയറിയതും 😵😵😵😵😵ദേ പോണു ഈ ഞാൻ... 


😭😭😭😭😭എന്റെ എല്ലാം പോയെ... എന്റെ ബാക്ക് മൊത്തം പോയെ... എന്നാലും ഇത് എങ്ങനെ...? 😲😲


നമ്മൾ ബെഡിൽ നോക്കിയപ്പോ അവിടെ ശൂന്യം... അപ്പോ അങ്ങേര് അമി എന്ന് പറഞ്ഞത് വീണത് അല്ലേ... എന്നാലും എന്റെ മൂത്താപ്പ ഈ കൊടും ചതി എന്നോട് വേണ്ടായിരുന്നു... 😭😭😭


"അയ്യോ... എന്റെ ഉമ്മച്ചി ഓടി വായോ... "


എണീക്കാൻ ആവാതെ നമ്മൾ അലറിയതും മൂത്താപ്പ ഓടി വന്നു... 


"നീ എന്താ ഇവിടെ കിടക്കുന്നത്...? "


"ഞാൻ വീണു കിടക്കുന്നത് ആണ് മൂത്താപ്പ... അല്ല ഇങ്ങള് അല്ലേ അമി എന്ന് പറഞ്ഞത് അത് എന്തായിരുന്നു... "😭😭


"അത് അമി വന്നില്ല,,, അവൻ വന്നിട്ട് വേണം എനിക്ക് വാഴകൊല കടയിൽ എത്തിക്കാൻ എന്ന് പറയാൻ വന്നതാ... "


ഇത് വല്ലാത്ത കൊല ആയിപ്പോയി... 😲നമ്മൾ എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടതാ... എല്ലാം വെറുതെ ആയി... 


മൂത്താപ്പ പിടിച്ചു നമ്മളെ ബെഡിൽ കൊണ്ട് പോയി ഇരുത്തി... 


"എങ്ങനെയാ മോളെ നീ വീണത്... അല്ല നീ എന്താ ഈ മുറിയിൽ... "


"വീണത് ഒന്ന് കൂടി കാണിക്കാൻ എനിക്ക് ശേഷി ഇല്ല സത്യം... 😭😭പിന്നെ ഇങ്ങളെ ആ അമി കേട്ട് അങ്ങേർക്ക് എന്തോ പറ്റി എന്ന് കരുതി ഓടി വന്നതാ... ആകെ കൂടെ ഉള്ള കാക്കു അല്ലേ... "


"അല്ലേലും നിനക്ക് എന്തെങ്കിലും കേൾക്കാൻ സമയം ഉണ്ടോ... കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കാൻ ഓടി എന്ന് പറഞ്ഞ പോലെ ആണല്ലോ നിന്റെ കാര്യം... "


"അതിനിടയിൽ അതും സംഭവിച്ചോ... "🤔🤔


നമ്മൾ ആഞ്ഞു എണീക്കാൻ ഒരു ശ്രമം നടത്തി എങ്കിലും ബാക്കിൽ ഒക്കെ ആകെ ഒരു തരിപ്പ് മാത്രം... എണീക്കാൻ ഒന്നും പറ്റുന്നില്ല... 😭😭വീണ്ടും അവിടെ ഇരുന്നതും ദേ വരുന്നു മഹാൻ... എടൊ കോപ്പേ തനിക്ക് ഒരു പത്ത് മിനിറ്റ് മുന്നേ വന്നാൽ എന്താ... ബാക്കി ഉള്ളവരെ കൊല്ലാൻ ആയിട്ട്... 😬😬


"നീ എന്താടി ഇതിനകത്ത്... നിന്നോട് ഞാൻ എന്റെ മുറിയിൽ കയറരുത് എന്ന് പറഞ്ഞത് അല്ലേ... "😠😠


ഓഹ് തുടങ്ങി പണ്ടാരം... അടങ്ങി നിക്കുന്നത് ആണ് നല്ലത്... അല്ലെങ്കിൽ നിനക്ക് പണി തന്നു ഞാൻ മയ്യത്ത് ആവും... 😭😭എല്ലാറ്റിനും മറുപടി കൊടുത്തോട്ടേ എന്ന് കരുതി നമ്മൾ മൂത്താപ്പനെ ദയനീയ ഭാവം ഫിറ്റ്‌ ചെയ്തു നോക്കി... 


"അവൾ വീണു... നീ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി വല്ല ഒടിവോ ചതവോ ഉണ്ടോ എന്ന് എന്ന് നോക്കാൻ പറ... പാവം എന്റെ കുട്ടി... നിനക്ക് എന്തോ പറ്റി എന്ന് കരുതി സ്നേഹം കൊണ്ട് ഓടി വന്നതാ... വെപ്രാളം കൊണ്ട് വീണതാവും... "


😌😌😌എന്റെ മൂത്താപ്പ എനിക്ക് ആകെ കോരി തരിച്ചു... അത് കേട്ടതും അവൻ നമ്മളെ നിനക്കോ എന്നോടോ എന്ന പോലെ ഒന്ന് തുറിച്ചു നോക്കി... നമ്മൾ ഉള്ള പല്ല് മുഴുവനും കാണിച്ചു ഇളിച്ചു... 😁😁


"ഒടിവും ചതവും ഉണ്ടെങ്കിൽ നന്നായെ ഉളളൂ,,, അങ്ങനെ എങ്കിലും അടങ്ങി നിക്കും അല്ലോ... "😠😠


ഇങ്ങേർ എന്നെ കൊന്നേ അടങ്ങൂ,,, വീഴ്ത്തിയാൽ ഒന്നും പോരാ...😏😏


"ആള് അല്പം വികൃതി ആണെങ്കിലും നിന്നോട് ഉള്ള സ്നേഹം കൊണ്ടല്ലേഡാ ഓടി വന്നപ്പോ വീണത്... ഞാൻ വണ്ടി ഒക്കെ പിടിച്ചു പോവുമ്പോഴേക്കും രാത്രി ആവും... അല്ലെങ്കിൽ തന്നെ മോൾക്ക് എണീച്ചു നിക്കാൻ പോലും പറ്റുന്നില്ല... പാവം... "


😭😭😭നമ്മൾ അങ്ങേരെ കൂടെ കൂടി കരഞ്ഞു... കോപ്പ് എന്നെ നല്ലോണം ഉഴിഞ്ഞു നോക്കുന്നുണ്ട്... ക്ലൂ വല്ലതും കിട്ടിയോ എന്തോ... 😪😪


"നീ എങ്ങനെയാടി വീണത്...? "


🙄🙄വീണ്ടും അതേ ചോദ്യം... പാര ആവോ... 


"ഇപ്പോൾ ഹോസ്പിറ്റലിൽ പോവാം,,, വന്നിട്ട് കാണിച്ചാൽ പോരെ എങ്ങനെയാ വീണത് എന്ന്... "😓


"നീ വല്ലാണ്ട് അങ്ങ് അഭിനയിക്കാൻ നിക്കണ്ട,,, നിൻറെ തൊള്ള തുറന്നു പറഞ്ഞാൽ മതി... "😬


"അത്... അത്... ഞാൻ ഓടി വന്നപ്പോ... "


"എന്തിനാ നീ ഓടി എന്റെ മുറിയിൽ വന്നത്... "


😒😒നിയ നീ പെട്ടു,,, കോപ്പ് സിബിഐ ആണ് എന്നാ തോന്നുന്നേ... 😧


"അത് അമിക്കാ വീണു എന്ന് കേട്ടപ്പോൾ... "😦😦


"ഓഹോ അങ്ങനെ... ആരാ ഞാൻ വീണു എന്ന് നിന്നോട് പറഞ്ഞത്... "


😧😧😧സിബിഐ പോലും ഇങ്ങേരെ മുന്നിൽ തോറ്റു പോകും എന്ന തോന്നുന്നേ... പണ്ടാരകാലൻ എന്നെയും കൊണ്ടേ പോവൂ... 


"കണ്ടോ മൂത്താപ്പ എനിക്ക് ഇവിടെ പ്രാണ വേദന,,, ഈ നേരത്ത് ആന്നോ എന്നെ ഇങ്ങനെ ചോദ്യം ചെയ്യേണ്ടത്,,, വീണ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ച പൊട്ടിയ എല്ല് എല്ലാം നേരെ ആക്കാൻ പറ്റും എന്നല്ലേ... എനിക്ക് എന്റെ വീട്ടിൽ പോണം... അവിടെ ആവുമ്പോ എന്റെ ബാപ്പച്ചി എന്നെ അഞ്ചു തവണ ഹോസ്പിറ്റലിൽ എത്തിക്കേണ്ട ടൈം കഴിഞ്ഞു... "😒😒😒


"എടാ നീ കൊണ്ട് പോന്നോ അതോ ഞങ്ങൾ പോണോ,,, പാവം മോൾ,,, അവളെ ബാപ്പ അഞ്ചാറ് തവണ വിളിക്കുന്നത് ആണ് ഇവളെ കാര്യം തിരക്കാൻ... വീണു എന്ന് എങ്ങാനും കേട്ടാൽ അവന് സഹിക്കാൻ ആവില്ല... "


മൂത്തു കൂടി അത് പറയുന്ന കേട്ട് നമ്മക്ക് ബാപ്പച്ചിനെ കാണാൻ വല്ലാണ്ട് കൊതി ആയി... 😕😕കൂടെ ഉള്ളപ്പോൾ ഇത്രക്ക് സ്നേഹം ഒന്നും കണ്ടില്ലന്നേ... അല്ലേലും ഏതു നേരത്ത് ആണാവോ എനിക്ക് ഇങ്ങോട്ട് വരാൻ തോന്നിയത്... 


"ഞാൻ തന്നെ കൊണ്ട് പോകാം,,, ഞാൻ ഈ ഡ്രസ്സ്‌ മാറട്ടെ... ഇതിനെ അപ്പുറത്ത് എങ്ങാനും കൊണ്ട് പോയി ഇരുത്തിയെ... "


😒😒😒നിനക്ക് ഞാൻ വേറെ പണി തരാം,,, ആദ്യം ഞാൻ എണീറ്റ് നടക്കട്ടെ... 😬😬അങ്ങേരെ ഒരുക്കം,,, ഒരു മണിക്കൂർ ആയി കയറി കൂടിയിട്ട്... നടന്നു പോയി വരേണ്ട ടൈം കഴിഞ്ഞു... അല്ലേലും അവനെ വീഴ്ത്താൻ തോന്നിയ എന്നെ പറഞ്ഞാൽ മതിയല്ലോ... 😕😕


😨😨😨അങ്ങേര് ഇറങ്ങി വന്നതും നമ്മളെ കണ്ണ് തള്ളിപ്പോയി,,, ഞാൻ ഇവിടെ ഉടുത്ത ഡ്രെസ്സ് ഇട്ടു നിക്കുന്നു,,, അങ്ങേര് ആണെങ്കിൽ കല്യാണ ഒരുക്കം നടത്തി വന്നിരിക്കുന്നു... സമ്മതിക്കില്ല ഞാൻ... ഇനി നേരെ നിക്കാൻ ആവാതെ എന്റെ ഡ്രെസ്സ് എങ്ങനെ മാറാൻ... 😒😒


😬😬സുന്ദരകുട്ടപ്പൻ ആയി അങ്ങേര് നെളിഞ്ഞു ബൈക്കിൽ കയറി ഇരുന്നതും പിടിച്ചു തള്ളി ഇടാൻ ആണ് തോന്നിയത്... മൂത്താപ്പ പിടിച്ചു എങ്ങനെ ഒക്കെയോ പിറകിൽ ഇരുത്തി... 😓😓വല്ല ആവശ്യവും ഉണ്ടായിരുന്നോ... 


"ഡീ നീ എന്നെ വീഴ്ത്താൻ നോക്കിയത് ആണെന്ന് എനിക്ക് മനസ്സിൽ ആയി... അത് കൊണ്ട് നിനക്ക് ഇന്ന് രണ്ട് ഇൻജെക്ഷൻ എങ്കിലും ചന്തിക്ക് ഞാൻ വാങ്ങി തരും... മേലാൽ നിനക്ക് ഇങ്ങനെ ഉള്ള കുരുത്തക്കേട് ഒന്നും തോന്നരുത് അല്ലോ... "


😵😵പടച്ചോനെ പെട്ടു... എന്നെ കൊല്ലാൻ ആണോ ഈ കൊണ്ട് പോകുന്നത്... തെണ്ടി ഇതിനാണോ ഒരുങ്ങി പുറപ്പെട്ടു വന്നത്... 😲


"അയ്യോ ഇൻജെക്ഷൻ വേണ്ട എനിക്ക് പേടിയാ... ഞാൻ അമിക്കായെ വീഴ്ത്താൻ ഒന്നും അല്ല... എന്റെ സ്വഭാവം വെച്ചു നിങ്ങൾക്ക് വെറുതെ തോന്നിയത് ആവും... ഞാൻ അമിക്കാനെ അങ്ങനെ ഒക്കെ ചെയ്യോ... എനിക്ക് ആകെ കൂടെ ഉള്ള ഒരു കാക്കു അല്ലേ... "😏😏


ഹോസ്പിറ്റലിൽ നിന്നു വന്നിട്ട് കാണാം എന്റെ തനി കൊണം,,, കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നല്ലേ... 😪😪


"അപ്പോ നീ തന്നെ വീണത് ആണോ... "


"ആന്നേ... ഒരു കാര്യവും ഇല്ലാതെ വെറുതെ വീണതാ... എന്റെ അമിക്കാക്ക് വല്ലതും പറ്റിയോ എന്ന് അറിയാൻ വേണ്ടി ഓടി വന്നതാ ഞാൻ... "😒😒


"സത്യം പറഞ്ഞാൽ ഒരു ഇൻജെക്ഷൻ കുറക്കാം... വീണ്ടും കള്ളം പറയാൻ ആണ് പ്ലാൻ എങ്കിൽ ഒന്ന് കൂട്ടും എന്ന് മാത്രം... "


😲😲എന്റെ കാര്യം പോക്കാ... ഏതു നേരത്ത് ആണാവോ എനിക്ക് ഇങ്ങനെ ഒക്കെ തോന്നിയത്... 


"അത് കാലത്ത് എന്നെ വഴക്ക് പറഞ്ഞത് കൊണ്ടാ... ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല സത്യം... എന്നെ ഇൻജെക്ഷൻ വെക്കേണ്ട എന്ന് പറയോ... "😭😭


"ഡീ,,, നിന്നെ ഞാൻ എപ്പോഴാ കൊല്ലുന്നേ എന്ന് പറയാൻ പറ്റില്ല കേട്ടോ... ഇനി എങ്കിലും അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം... "😠😠


"ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല...ഇൻജെക്ഷൻ വേണ്ട പ്ലീസ്... "


അങ്ങേര് സമ്മതിച്ചു എങ്കിലും ഹോസ്പിറ്റലിൽ എത്തിയപ്പോൾ തൊട്ട് നമ്മളെ കയ്യും കാലും നല്ലോണം വിറക്കുന്നുണ്ട്... 😲😲


കണ്ട പെൺപിള്ളേർ മുഴുവനും കാലമാടനെ നോക്കുന്നുണ്ട്,,, 😏😏നമ്മളെ ഭാഗത്ത്‌ ഒരുത്തനും ഏഹ്ഹേ... അല്ലേലും മൊഞ്ച് ഉള്ള പെൺപിള്ളേരെ ഒന്നും ആർക്കും കണ്ണിൽ പിടിക്കില്ല... 


ഡോക്ടറെ അടുത്ത് കയറുമ്പോ നമ്മൾ അമിക്കായെ മുറുക്കി പിടിച്ചു... 


"നമുക്ക് വീട്ടിൽ പോകാം എൻറെ പൈൻ ഒക്കെ പോയി... "😭😭


"ഏയ് അത് പറ്റില്ല,,, അകത്ത്‌ വല്ല ഒടിവോ ചതവോ ഉണ്ടോ എന്ന് നോക്കാൻ ഉപ്പച്ചി പ്രത്യേകം പറഞ്ഞത് ആണ്... "


എന്നും പറഞ്ഞു എന്നെയും വലിച്ചു കൊണ്ട് പോയി ചെയറിൽ ഇരുത്തി അങ്ങേര് നെളിഞ്ഞു ഇരുന്നു... 😬


😜😜ഡോക്ടറെ നെയിം കണ്ടതും നമ്മളെ മനസ്സിൽ അഞ്ചാറ് ലഡ്ഡു ഒരുമിച്ച് പൊട്ടി... സകീർ... എന്തായാലും ഡോക്ടർ അല്ലേ കുറെ പണം കാണും... അങ്ങേര്ക്ക് വല്ല സ്പാർക്കും എന്നെ കണ്ടു തോന്നിയാൽ മതിയായിരുന്നു... എപ്പോ വീണാലും പേടിക്കേണ്ട അവശ്യവും ഇല്ല... കെട്ടിയോൻ ഡോക്ടർ ആണെങ്കിൽ പിന്നെ എന്ത് പേടിക്കാൻ... 😍


ശൂന്യം ആയിരിക്കുന്ന ചെയർ നോക്കി നമ്മൾ പല സ്വപ്‌നങ്ങൾ നെയ്തു കൂട്ടി... ബാപ്പച്ചിക്ക് കൂടി ഇഷ്ടം ആയാൽ മതിയായിരുന്നു... 😌


"എന്ത് പറ്റി... "


ചോദ്യം കേട്ടാണ് നമ്മൾ സ്വപ്ന ലോകത്ത് നിന്നും ഉണർന്നത്... 😵😵😵അയ്യേ ഈ കിളവനെ ആണോ ഞാൻ ഇത്രയും നേരം കിനാവ് കണ്ടു ഇരുന്നത്... എന്റെ പടച്ചോനെ സ്പാർക്ക് തോന്നല്ലേ... 


അങ്ങേര് എന്റെ ഒടിവും ചതവും കണ്ടു പിടിക്കാൻ ഉള്ള ശ്രമം നടത്തുമ്പോൾ ആണ് നമ്മൾ മറ്റൊരു കാഴ്ച കണ്ടത്... ഇൻജെക്ഷൻ അല്ലേ ആ കിടക്കുന്നത്... 😲😲


"ചതവ് ഒന്നും ഇല്ല... പൈൻ പോകാൻ ഒരു ഇൻജെക്ഷൻ എടുത്താൽ മതി... "


😒😒അത് കണ്ടപ്പോൾ തന്നെ തോന്നി ഇത് ഇങ്ങനെ ഒക്കെയേ ഉണ്ടാവൂ എന്ന്... ഇനി ഇപ്പോൾ ഈ കിളവൻ ചന്തിക്ക് കുത്തി വെക്കാത്ത കുറവേ ഉളളൂ... 


അമിക്കാ ആണെങ്കിൽ നമ്മക്ക് നന്നായി ഇളിച്ചു തന്നു കോപ്പ്... 😕😕മൂത്താപ്പനെയും കൊണ്ട് വന്നാൽ മതിയെനു... മൂപ്പരെ ഒന്ന് വിളിച്ചാൽ ആ മനസ് എങ്കിലും അലിയും... 😓


😨😨😨ഒരു മൊഞ്ചത്തി പെണ്ണ് വന്നു കുത്തി വെക്കാൻ ഉള്ള തയാർ എടുപ്പ് നടത്തുമ്പോൾ ആണ് അമിക്കാ കണ്ണും മിഴിച്ചു അവളെ നോക്കുന്നത് കണ്ടത്... 😬😬😬ഒരുങ്ങി കെട്ടി വന്നത് കണ്ണിൽ കണ്ട പെണ്ണിനെ കാണിക്കാൻ ആണല്ലേ... 


അവൾ നമ്മളെ നോക്കി ഒന്ന് ചിരിച്ചു തന്നപ്പോൾ തന്നെ നമ്മക്ക് വല്ലാണ്ട് ഇഷ്ടം ആയി... 😍😍😍നല്ല മൊഞ്ചത്തി നഴ്സ്... 


🎶കണ്ണും കണ്ണും തമ്മിൽ തമ്മിൽ 🎶


ആന്ന് നമ്മളെ ഇൻജെക്ഷൻ വെക്കാൻ പിടിച്ചു വെക്കാൻ വന്ന ആളാ ഈ ആ മൊഞ്ചത്തിനെയും നോക്കി നിക്കുന്നത്... ഇപ്പോൾ ചന്തിമ്മേ വീഴും വീഴും എന്ന് കരുതി നിന്ന നമ്മൾ തല ഉയർത്തി നോക്കുമ്പോൾ കണ്ടത് ആ പെണ്ണും ഈ കോപ്പിനെ നോക്കി നില്കുന്നത് ആണ്... 😦😦കഷ്ടം എന്ത് കണ്ടിട്ടാ ആവോ... പാവം കൊച്ച്... 


"നിങ്ങൾ കുത്തി കഴിയുമ്പോഴേക്കും ഞാൻ അറ്റാക്ക് വന്നു ചാകും...ഒന്ന് പെട്ടെന്ന് നോക്കിയെ... "


അമിക്കാ ഞെട്ടി കൊണ്ട് നമ്മളെ കയ് പിടിച്ചു നെരിച്ചു... അവർ ഇൻജെക്ഷൻ കുത്തിയതും നമ്മൾഅലറി കരയാൻ വാ തുറന്നതും ആ പെണ്ണിന്റെ മുന്നിൽ വില പോകേണ്ട എന്ന് കരുതി അമിക്കാന്റെ കയ് കടിച്ചു പിടിച്ചു... 


"😵😵😵😵ആാാ... "


അങ്ങേര് ചീറി പൊളിക്കുന്ന കേട്ട് ആ പെണ്ണ് നന്നായി ഇളിച്ചു... 


"പേപട്ടി കടിച്ചത് പോലെ ആയല്ലോ... ഇൻജെക്ഷൻ എടുക്കേണ്ടി വരും എന്ന തോന്നുന്നേ... "


😒😒ആ പെണ്ണ് ഓന്റെ ചന്തിമ്മേ കുത്താൻ ആവും ഈ പറയുന്നത്... നാണം ഇല്ലാത്ത ജന്തു... നമ്മൾ അവിടെ ഉഴിഞ്ഞു ഇരിക്കുമ്പോ ആണ് ആ പെണ്ണ് വീണ്ടും വന്നു നിന്നത്... 


അമിക്കാടെ നോട്ടം കണ്ടു നമ്മക്ക് നല്ലോണം കുശുമ്പ് തോന്നുന്നുണ്ട്...😜😜നമ്മൾ അവരെ വയറ്റിൽ ഒന്ന് തോണ്ടിയതും ആ പെണ്ണ് അമിക്കായെ തുറിച്ചു നോക്കി... 


അമിക്കാ ആണെങ്കിൽ പല്ലും കടിച്ചു നമ്മളെ ഭീകരമായ ഒരു നോട്ടം... നമ്മൾ ഒന്നും അറിഞ്ഞില്ലെ... സീലിംഗ് ഒക്കെ നോക്കി നമ്മൾ ഇരുന്നു... അടിച്ചു പിരിഞ്ഞു എന്ന തോന്നുന്നേ... ലവൾ പിന്നെ ഈ ഭാഗത്ത്‌ നോക്കിയിട്ടില്ല... ☺️☺️☺️☺️☺️സമാധാനം ആയി... 


ആ കലിപ്പ് മൊത്തം നമ്മളോട് തീർത്തു അങ്ങേര് നമ്മളെയും കൊണ്ട് വണ്ടിയിൽ കയറി... 😭വഴിയിൽ തള്ളി ഇട്ടു കൊല്ലാഞ്ഞാൽ ഭാഗ്യം...


വല്ലതും മിണ്ടി കോപ്പിനെ കലിപ്പ് കയറ്റി പണി വാങ്ങേണ്ട എന്ന് കരുതി നമ്മൾ സൈലന്റ് ആയി ഇരുന്നു...😒നല്ല പേടി ഉണ്ടേ... 


വീട്ടു മുറ്റത്ത്‌ വണ്ടി നിർത്തിയപ്പോ ആണ് ആശ്വാസം ആയത്... പക്ഷെ ആള് സൈലന്റ് ആണല്ലോ 🙄🙄...


മൂത്താപ്പ വന്നു നമ്മളെ പിടിച്ചു ഇറക്കി... 


"ഡോക്ടർ എന്ത് പറഞ്ഞു... "


"ഒന്നും പൊട്ടിയിട്ടില്ല എന്ന് ... കുത്തി വെച്ച വേദനയെ എനിക്ക് ഇപ്പോൾ ഉള്ളൂ... 😪"


പിച്ച വെച്ചു നടക്കുന്ന കൊച്ചു കുട്ടിയെ പോലെ നമ്മളെ അകത്തേക്ക് കയറ്റി മുറിയിൽ കൊണ്ട് പോയി കിടത്തി... 😍😍അഞ്ച് മിനിറ്റ് ആയില്ല ദേ വരുന്നു ഹോർലിക്സ് കഴിക്കാൻ കുറെ പലഹാരം... 😌😌ഇങ്ങനെ ആണെങ്കിൽ ഡെയ്ലി വീണാലും കുഴപ്പം ഇല്ല... 


"ഡീ നീ എന്താഅവളെ  ചെയ്തേ...? അവർ എന്തിനാ എന്നെ നോക്കി പേടിപ്പിച്ചത്... "


അപ്പോ നമ്മൾ ചെയ്ത് വെച്ചത് കണ്ടില്ല അല്ലേ ഭാഗ്യം... ☺️☺️


"ആ എനിക്ക് എങ്ങനെ അറിയാം... "


😏😏എല്ലാരും പോയപ്പോൾ കലിപ്പിൽ വന്നതാ... ആ പണി എങ്കിലും ഏറ്റു അത് മതി... 


"അല്ല അമിക്കാ ഇങ്ങൾക്ക് ആ മൊഞ്ചത്തി നഴ്സിനെ നല്ലോണം ഇഷ്ടം ആയി അല്ലേ...മ്മ് നടക്കട്ടെ... "😊


"പോടീ പിശാശേ...അവൾ എന്റെ ജൂനിയർ ആണ്... കുറെ കാലം കൂടി ഇന്ന കണ്ടത്...ആദ്യം ഒക്കെ ഒരു കുഴപ്പവും ഇല്ല പിന്നെ പെട്ടെന്ന് ഇത് എന്ത് പറ്റി...  ആ നോട്ടം കണ്ടാൽ അറിയാം നീ എന്തോ ഒപ്പിച്ചു വെച്ചിട്ടുണ്ട് എന്ന്... "


"അന്നേരം ലവ് ആയിരുന്നോ... "😝


നമ്മൾ അങ്ങേരെ കയ്യിൽ തോണ്ടി ചോദിച്ചതും വീണ്ടും കലിപ്പ്... 😬😬


"നിന്നെ പോലെ ആണോ എല്ലാരും... മൊട്ടയിൽ നിന്നും വിരിയട്ടെ എന്നിട്ട് മതി അതൊക്കെ അറിയൽ... അവളെ ഒരു ലവ്... "


😪😪😪നമ്മൾ സ്വയം ഒന്ന് നോക്കിപ്പോയി,,, ഇനി മുട്ട വിരിയാൻ എവിടെ കിടക്കുന്നു... പോത്ത് പോലെ വളർന്നു എന്നാ അല്ലെങ്കിൽ കേൾക്കുന്നത്... പോത്ത് മുട്ട ഇടോ നമ്മക്ക് തന്നെ ഡൌട്ട് ആയി... 


ഫുഡ്‌ ഒക്കെ മുറിയിൽ ആയോണ്ട് പിന്നെ കൂടുതൽ പണി ഒന്നും ഇല്ല... ☺️☺️☺️വയർ നിറച്ചു കഴിച്ചു സുഖം ആയി കിടന്നു... 


സ്റ്റാറ്റസ് നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഷമിയുടെ സ്റ്റാറ്റസ് കണ്ടത്... അവൾ ആണെങ്കിൽ കസിൻസ് ഒക്കെ ആയി അടിച്ചു പൊളിക്കാ... 😬😬😬നമ്മക്കും ഉണ്ട് ഒന്ന്... നമ്മളെ നിഴൽ വെട്ടം കണ്ടപ്പോൾ നാട് വിട്ടതാ... ബ്ലഡി കസിൻ... 


നമ്മളും പിന്നെ ഉള്ള വാഴയും തെങ്ങും പിടിച്ചു നിക്കുന്ന സ്റ്റാറ്റസ് ഇട്ടു... നമ്മളെ ഒക്കെ ഒപ്പം ആര് നിക്കാൻ 😔😔...


ആദ്യം സീൻ ചെയ്തത് ആ കുരിപ്പ് ആണ്... ഇതിൽ തന്നെ അട ഇരിക്കൽ ആണല്ലേ... എന്നിട്ടാണ് നമ്മളെ രണ്ട് ദിവസം ആയി ഒന്ന് വിളിച്ചു പോലും നോക്കാത്തത്... ☹️☹️


"ഡീ പട്ടി എനിക്ക് അറിയാം നീ സ്റ്റാറ്റസ് നോക്കാൻ വരും എന്ന്... ഇപ്പോൾ നിനക്ക് എന്റെ ആവശ്യം ഇല്ലാത്ത കൊണ്ടല്ലേ... കോളേജിൽ ഒക്കെ നീ ഒറ്റയ്ക്ക് പോയാൽ മതി കേട്ടല്ലോ... എന്നെ നോക്കണ്ട... "


"ആ അതാ എനിക്കും നല്ലത്... 😏😏നിന്റെ കൂടെ വന്നിട്ട് തല്ല് കൂടാൻ ആണോ... ഞാൻ കരുതി നിന്നെ ആരെങ്കിലും തല്ലി കൊന്നു എന്ന് കയ്യിൽ ഇരിപ്പ് അതല്ലേ... "


"ആടി കൊന്നു,,, ഞാൻ ഇപ്പോൾ പ്രേതം ആയി നടക്ക... മിക്കവാറും നിന്റെ ചോര കുടിക്കാൻ ഞാൻ അങ്ങ് വരും... "😬😬


"എന്റേത് Aനെഗറ്റീവ് ആടി... Aപോസിറ്റീവ് ഉള്ള നിനക്ക് മാച്ച് ആവില്ല... ഞാൻ നിന്നെ പിന്നെ വിളിക്കാം,,, ഇവിടെ മാമന്റെ വീട്ടിൽ ആടി ഭയങ്കര ബഹളം... "


😦😦എന്നെ ഒന്നും ആർക്കും വേണ്ടേ... ബഹളം ഒന്നും കേട്ടില്ലല്ലോ... നിന്നെ എന്റെ കയ്യിൽ കിട്ടും... എന്നാലും എന്നോട് സംസാരിക്കാൻ ആരും ഇല്ലേ... 


😆😆ന്റെ ബാപ്പച്ചി തന്നെ ഉണ്ടല്ലോ... അപ്പോ തന്നെ ഫോൺ എടുത്തു അങ്ങേര്ക്ക് വിളിച്ചു... എന്നെ കാണാത്ത കൊണ്ട് ഉറക്കം ഒന്നും ഉണ്ടാവില്ല പാവം... 


"ഉറങ്ങുമ്പോൾ ആണോടി വിളിച്ചു ശല്യം ചെയ്യുന്നേ കുരിപ്പേ... പോയി കിടന്നു ഉറങ്ങെഡീ... ഇത്രയും ദിവസം ആയിട്ടും ഈ പാതിരാത്രി ആണോടി വിളിക്കുന്നത്... "


😨😨അല്ല ബാപ്പച്ചിനെ പറഞ്ഞിട്ട് കാര്യം ഇല്ല... ഈ നേരത്ത് ആണല്ലോ തോന്നിയെ വിളിക്കാൻ... പാതിരാത്രി ഒക്കെ ആയോ... ടൈം നോക്കി നമ്മൾ ഒന്ന് ഞെട്ടി... വെറുതെ അല്ല എല്ലാരും ഒഴിഞ്ഞു മാറിയത് രണ്ടായി... 😲


"ഓഹോ അപ്പോ ബാപ്പച്ചിക്കും ഞാൻ ശല്യം ആയല്ലേ... ഞാൻ ഒരിക്കലും ആ വീട്ടിലേക്ക് ഇനി വരില്ല അപ്പോ എന്റെ വില മനസ്സിൽ ആവും നോക്കിക്കോ... "😪😪


ഇനി നമ്മൾ ആയിട്ട് ആർക്ക് ഉണ്ടാക്കാൻ...ഉച്ച വരെ കിടന്നുറങ്ങാം,,, ഇനി ഇപ്പോൾ വീണത് കൊണ്ട് വൈകുന്നേരം വരെ ആയാലും കുഴപ്പം ഇല്ല... 😜😜



****************💃



 ഉച്ചക്ക് നാസ്തയും ചോറും എല്ലാം കൂടി ഇരുന്നു കയറ്റുംമ്പോൾ ആണ് അമിക്കാ എന്നെ നോക്കി പേടിപ്പിച്ചു അടുത്ത് വന്നു ഇരുന്നത്... 😰


ഇങ്ങേർക്ക് ഉള്ളത് എങ്ങാനും ആണോ ഞാൻ ഈ കെറ്റുന്നത്,,, അമ്മാതിരി നോട്ടം ആണ്... 😱😱


"😁😁വേണോ... "


നമ്മൾ കുടിച്ച ബാക്കി ഹോർലിക്സ് എടുത്തു അങ്ങേര്ക്ക് നേരെ നീട്ടി... 


"നിന്റെ കെട്ടിയോന് പോയി കൊടുക്ക് ബാക്കി... "😠


😲😲ഉച്ചക്ക് തന്നെ കലിപ്പ് ആണല്ലോ... എന്നാലും എന്തിനാണെന്ന് മനസ്സിൽ ആവുന്നില്ലല്ലോ 🤔...


"നിനക്ക് വീട്ടിൽ പോവാൻ ആയില്ലേടി... ഇങ്ങനെ പോയാൽ ഈ കുടുംബം കുത്തുപാള എടുക്കും അല്ലോ... "


തീറ്റ കണ്ടിട്ടാവും... എന്നാലും അങ്ങനെ ചോദിക്കണോ,,, മൂത്താപ്പ ആണെങ്കിൽ ഇല്ല അല്ലെങ്കിൽ ഒന്ന് പിടിച്ചു നിക്കാം ആയിരുന്നു... 😓നമ്മൾക്ക് നല്ലോണം സങ്കടം ആയി ബാക്കി അവിടെ വെച്ചു പുറത്തേക്ക് നടന്നു... തെണ്ടി പോയിട്ട് ബാക്കി കഴിക്കാം... 😕


"ഡീ കഴിച്ചിട്ട് പോടീ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ... "


😒😒ഓഹ് ഒരു വലിയ തമാശ... വേറെ ഒന്നും കിട്ടീലെ... നമ്മൾ അത് കേട്ടപ്പോൾ തന്നെ വന്നു ഇരുന്നു ബാക്കി കഴിക്കാൻ തുടങ്ങി... മൂത്തു അങ്ങേര്ക്ക് ഉള്ള ഫുഡ്‌ കൊടുത്തു കിച്ചണിൽ തന്നെ പോയി,,, അങ്ങേര്ക്ക് ഉള്ള ചിക്കൻ കൂടി എനിക്ക് ഇട്ടു തന്നപ്പോൾ ഞാൻ കണ്ണും മിഴിച്ചു നോക്കി... 


"കഴിച്ചോ,,, നിനക്ക് ഇഷ്ടം അല്ലെ ഇതൊക്കെ... "


"എന്റെ അമിക്കാ ഇങ്ങൾക്ക് എന്നോട് ഇത്രക്ക് സ്നേഹം ഉണ്ടായിരുന്നോ... ഞാൻ കരുതി വൃത്തികെട്ട ജന്തു ആണെന്ന്... അത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ ഒക്കെ... "😭😭


"അത് സാരല്യ,,, എനിക്ക് എന്റെ പെങ്ങളെക്കാൾ ഇഷ്ടം നിന്നെയാ... അതൊക്കെ നിന്നോട് കാണിച്ചാൽ നീ എന്റെ തലയിൽ കയറി നിരങ്ങും അത് കൊണ്ടല്ലേ... ഇപ്പോൾ തന്നെ ഞാൻ ഒന്ന് നന്നായി പെരുമാറിയപ്പോ നീ എന്നെ പിടിച്ചു ജന്തു ആക്കിലെ... "


😒😒പാവം എന്ത് നല്ല മനുഷ്യൻ ആണെന്നോ... ആ ഞാൻ വെറുതെ തെറ്റി ധരിച്ചു... 


"ഇങ്ങള് ഞാൻ വന്നപ്പോ തൊട്ട് എന്നോട് കലിപ്പ് അല്ലായിരുന്നോ... ഇത്രക്ക് സ്നേഹം ആണെങ്കിൽ എന്നോട് ഒരു വാക്ക് പറയാം ആയിരുന്നു... വന്നപ്പോ തൊട്ട് കലിപ്പ് ആയോണ്ട് ഞാൻ നിങ്ങളെ ഡ്രെസ്സ് ഒക്കെ എടുത്തു മൂക്ക് തുടച്ചു,,, സ്പ്രേ ബോട്ടിൽ വെറുതെ നെക്കി കളഞ്ഞു... പിന്നെ അന്ന് വീഴ്ത്താൻ നോക്കി... പിന്നെ ഇങ്ങള് ആണെന്ന് കരുതാൻ വേണ്ടി ഞാൻ ആ നഴ്സിനെ തോണ്ടി... ഇപ്പൊ അല്ലേ നല്ല ആളാ അമിക്കാ എന്ന് മനസ്സിൽ ആയത്... "😁


"😠😠😠ഡീ നിന്നെ ഇന്ന് ഞാൻ... "


എന്നും പറഞ്ഞു മൂപ്പര് ചവിട്ടി തുള്ളി എണീറ്റ് നമ്മളെ പിടിച്ചു തല്ലാൻ പോയതും നമ്മൾ ഇറങ്ങി ഓടി... 😰😰കാലമാടൻ നന്നായിട്ട് ഒന്നും ഇല്ല... 


ഓടി പുറത്തേക്ക് ചെന്നതും അങ്ങേരും പിന്നാലെ വന്നു,,, എന്റെ പോക കണ്ടേ അടങ്ങൂ... 😓


"അവളെ മുന്നിൽ നീ എന്നെ മോശമായി കാണിച്ചു അല്ലേ... നിന്നെ ഞാൻ ഇന്ന് കൊല്ലും... "😬😬


നമ്മൾ വീട് മൊത്തം മൂന്ന് നാലു തവണ ചുറ്റി എന്നല്ലാതെ അങ്ങേര് പോയില്ല,,, ഈ ഓട്ടം ഒളിമ്പിക്സിൽ ഓടിയിരുന്നു എങ്കിൽ ഞാൻ മാത്രേ ജയിക്കൂ... 😒😒


അഞ്ചാറ് തവണ വീണ്ടും ചുറ്റി നമ്മൾ ഒരു വഴി ആയതും ദേ നിക്കുന്നു നമ്മളെ ബാപ്പച്ചി,,, കണ്ടപാടെ ഒന്നും നോക്കീല അങ്ങേരെ പിന്നിൽ പോയി നിന്നു വേണെങ്കിൽ ഇങ്ങേരെ അടിച്ചോ എന്ന പോലെ ബാപ്പച്ചിനെ പിടിച്ചു മുന്നിൽ നിർത്തി കൊടുത്തു... 😓😓


"കുഞ്ഞിപ്പാ ഇങ്ങോട്ട് മാറി നിന്നെ,,, ഇന്ന് ഇവളെ അന്ത്യം ആണ്... "😠😠


അത് കൂടി കെട്ടതോടെ നമ്മൾ ഏതാണ്ട് അന്ത്യം ഉറപ്പിച്ചു... 


"ബാപ്പച്ചി എന്നെ കൊടുക്കല്ലേ എന്നെ കൊല്ലും... "


"നിക്ക് മോനെ ഇവൾ എന്താ ചെയ്തേ എന്ന് പറ,,, എന്നിട്ട് തീരുമാനിക്കാം... "


😕എല്ലാം കൂടെ കേട്ടു കഴിയുമ്പോൾ എന്റെ അവസ്ഥ എന്താവോ എന്തോ... അത് കേട്ടതും അങ്ങേര് കലിപ്പിൽ എന്നെ ഒന്ന് നോക്കി... 


"മോളെ ഇനി എങ്കിലും അടക്കവും ഒതുക്കവും പഠിപ്പിക്കാൻ നോക്ക്,,, അല്ലെങ്കിൽ മിക്കവാറും എന്റെ കയ് കൊണ്ട് തന്നെ ആവും അന്ത്യം... "


അതും പറഞ്ഞു മൂപ്പര് അകത്തേക്ക് ഒരു പോക്ക്... നമ്മൾ ജീവൻ കിട്ടിയ ആശ്വാസം കൊണ്ട് നെഞ്ചിൽ കയ് വെച്ചു സമാദാനിച്ചു... 😕😕


പക്ഷെ മൂന്നെണ്ണം നമ്മളെ നോക്കുന്ന കണ്ടു എല്ലാം അങ്ങ് പോയി... ബാപ്പച്ചി ഉമ്മച്ചി പിന്നെ ആ പോയ മുതൽ ഇല്ലേ അവന്റെ ഒരേ ഒരു പെങ്ങൾ അമ്മികുട്ടി...എന്നെ പെങ്ങളെ സ്ഥാനത്ത് നിന്നും ഒഴിവാക്കി,,, അതാ ആരോഗ്യത്തിന് നല്ലതേ... 😒😒


"നീ എന്താടി അവനെ ചെയ്തത്...? "


ബാപ്പച്ചി നമ്മളെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു... 


"അത് ഞാൻ... അമിക്കാടെ ചിക്കൻ പീസ് എടുത്തു കഴിച്ചു... "☺️☺️


"അതിനാണോ ഇവൻ നിന്നെ ഇങ്ങനെ ഇട്ടു ഓടിച്ചത്...? "🤔🤔


"അതേ ബാപ്പച്ചി,,, എന്നാലും അമിക്കാക്ക് പോട്ടെ എന്ന് വെച്ചൂടെ എനിക്ക് വിശന്നത് കൊണ്ടല്ലേ... നിങ്ങളെ കൂടെ ഞാനും വരുന്നു,,,ഇവിടെ ഞാൻ പട്ടിണി കിടന്നു ചാകും... "😭😭


മോന്ത കണ്ടാൽ അറിയാം ആരും വിശ്വസിച്ചില്ല എന്ന്... ചിക്കൻ തിന്ന കയ് കഴുകാതെ ഉള്ള ഓട്ടം ആയോണ്ട് കയ് ആണെങ്കിൽ കണ്ണിൽ തട്ടി വെള്ളവും വന്നു,,, അതോടെ എല്ലാരും ഫ്ലാറ്റ്... 😆😆


"ശരിക്കും അതിന് തന്നെ ആണോ നിന്നെ അമിക്കാ ഓടിച്ചത്...? "


അമ്മിക്ക് പിന്നെ നമ്മളെ നല്ല വിശ്വാസം ആയോണ്ട് വീണ്ടും അവൾ നമ്മളെ നല്ലോണം ഉഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു... 


"ശരിക്കും ആന്ന്... എന്നാലും ഇങ്ങനെ ഉണ്ടോ ഒരു തീറ്റ കൊതിയൻ... ഇതിന്റെ കൂടെ ഒക്കെ എങ്ങനെ ജീവിക്കുന്നു... "


നമ്മൾ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു... മൂത്താപ്പ കൂടി വന്നപ്പോ ആണ് പിന്നെ നമ്മൾ മുറിയിൽ നിന്നും ഇറങ്ങിയത്... അല്ലെങ്കിൽ കാലമാടൻ കൊല്ലും... 


ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ വീണ്ടും നമ്മളെ ലവൻ തുറിച്ചു നോക്കി മുന്നിൽ ഇരുന്നു,,, 😲😲മൂന്ന് പേര് ഒഴികെ ബാക്കി മൂന്നെണ്ണം ലവനെ നോക്കിയത് എന്നാലും ഒരു ചിക്കന് വേണ്ടി ഇങ്ങനെ ഓടിക്കണോ  എന്ന പോലെ ആണ്... നമ്മൾ ആണെങ്കിൽ എല്ലാരും ഉള്ള ധൈര്യം കൊണ്ട് അങ്ങ് പുച്ഛിച്ചു വിട്ടു 😏😏...


"അവർ നല്ല കൂട്ടർ ആണ്... ഞാനും ഒന്ന് നന്നായി അന്വേഷിച്ചു നോക്കി... നാട്ടിൽ തന്നെ ആയോണ്ട് പലർക്കും അറിയാം... എല്ലാർക്കും നല്ല അഭിപ്രായം ആണ്... നല്ല കുടുംബം... പിന്നെ ചെക്കൻ ഗൾഫിൽ നിന്നും ഇപ്പോൾ ലീവിന് വന്നിട്ടും ഉണ്ട്... "


😨😨പടച്ചോനെ ഇതൊരു കല്യാണ ആലോചന അല്ലേ... എനിക്കാണോ... എന്നാലും ആരാവും... 😌😌😌അങ്ങനെ എനിക്കും ചെക്കൻ ആയിലെ... 


നമ്മൾ എല്ലാരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും നമ്മളെ ആരും മൈൻഡ് ഇല്ലന്നെ... 😒😒


"ഇവളെ കണ്ടിട്ട് വന്ന സ്ഥിതിക്ക് ഇഷ്ടം ആവും,,, എന്നാലും കുടുംബം മാത്രം നോക്കിയാൽ പോരല്ലോ ചെക്കന്റെ സ്വഭാവം കൂടി നോക്കണ്ടേ... "


മൂത്താപ്പ അല്ലേലും സ്നേഹം ഉള്ള ആളാ... സ്വഭാവം ശരിയല്ലെങ്കിൽ എന്നെ തല്ലി കൊല്ലും എന്ന് കരുതി ആവും... എന്നാലും നാട്ടിൽ ആണെന്ന് പറയുമ്പോൾ ആരാവും... 🤔🤔


"അതൊക്കെ ഞാൻ അന്വേഷിച്ചു,,, ചെക്കന്റെ സ്വഭാവം പോലത്തെ ഒന്ന് നാട്ടിൽ കാണില്ല... സ്‌മോക്ക് പോലും ചെയ്യില്ല എന്ന കേട്ടത്... "


😟😟ചെ നശിപ്പിച്... എനിക്ക് സ്‌മോക്ക് ചെയ്യുന്ന ചെക്കനെ മതി...


"അല്ല ബാപ്പച്ചി സ്‌മോക്കിങ് ചെയ്യുന്ന ആളൊക്കെ മോശം ആണോ... അങ്ങനെ ആണെങ്കിൽ ആദ്യം പിടിച്ചു പുറത്ത് ആക്കേണ്ടത്.............. "😵😵


അതിന് മുന്നേ നമ്മൾ കാൽ ആരുടെയോ ടിപ്പറിന്റെ കീഴിൽ ആയിരുന്നു... ബാക്കി നമ്മൾ അണ്ണാക്കിൽ തന്നെ കുഴിച്ചു മൂടി,,, അല്ലെങ്കിൽ എന്നെ മൂടെണ്ടി വന്നേനെ...😰


"നിന്നോട് ആരും അഭിപ്രായം ചോദിച്ചില്ല സമയം ആവുമ്പോ ചോദിക്കും... ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും ഒക്കെ കയറി അഭിപ്രായം പറഞ്ഞോളും... ഞങ്ങളെ ഒക്കെ കാലം മുതിർന്നവർ സംസാരിക്കുന്നതിന്റെ അടുത്ത് പോലും പോവാറില്ല... "


"തുപ്പൽ തെറിക്കുന്നത് കൊണ്ടാണോ... ഞങ്ങൾക്ക് ഒരു ടീച്ചർ ഉണ്ടായിരുന്നു,,, ആ പിരീഡ് മുൻ ബെഞ്ച് കാലിയാ ഇത് പോലെ തുപ്പൽ തെറിക്കുന്നത് കൊണ്ടേ... "😆😆


"ഓഹ് എന്റെ പടച്ചോനെ ഇതിനോട് സംസാരിക്കാൻ നിന്നാൽ എനിക്ക് വട്ടാവും... ഒന്ന് വാ അടച്ചു പിടിച്ചു വല്ലതും കഴിച്ചു എഴുന്നേറ്റ് പോടീ... "😠


"വാ അടച്ചു പിടിച്ചാൽ കഴിക്കാൻ പറ്റില്ല ബാപ്പച്ചി... "😪


"😠😠ഡീ നീ ആരാ ടിന്റുമോൻന്റെ കെട്ടിയോൾ ആണോ,,, ചളി പറയാൻ കണ്ട നേരം... "


അമിക്കാ കലിപ്പ് ആയി... 

(ഞാൻ അല്ല ഈ ajwa യാ ആവശ്യം ഇല്ലാത്ത നേരത്ത് എന്നെ കൊണ്ട് ഇങ്ങനെ ഒക്കെ... 😩😩


നമ്മൾ പിന്നെ സൈലന്റ് ആയി അവരെ വായും നോക്കി ഇരുന്നു,,, ചെക്കൻ ആരാണെന്ന് അറിയണ്ടേ... 


"എങ്കിൽ അവരോട് വരാൻ പറയാം അല്ലേ... നാളെ തന്നെ വിളിച്ചു പറഞ്ഞെക്ക്... വന്നു കണ്ടിട്ട് ബാക്കി തീരുമാനിക്കാം... "


😝മൂത്താപ്പ അന്തിമ വിധി എഴുതി... സന്തോഷം ആയി... അഭിപ്രായം പറയാൻ ഒക്കെ ആഗ്രഹം ഉണ്ടെങ്കിലും നമ്മൾ പിന്നെ കാലമാടൻ തുറിച്ചു നോക്കുന്നത് കണ്ട് അടങ്ങി ഇരുന്നു... 


"പടച്ചോൻ ഇതാവും തലയിൽ എഴുതിയത്... അത് കൊണ്ട് ആവും അവൾക്ക് ഞങ്ങളെ കൂടെ വരാനും അവർക്ക് ഇവളെ കാണാനും ആയത്... "


നമ്മളെ ബാപ്പച്ചി പറയുന്നത് കേട്ട് കഴിച്ചത് മുഴുവനും തൊണ്ടയിൽ കയറി നമ്മൾ ചുമക്കാൻ തുടങ്ങി... ഈ അമ്മിക്ക് ആണോ ഈ ആലോചന മുഴുവനും നടത്തിയത്... 😨😨എനിക്ക് അല്ലേ... 


"ഓഹ് ഒന്ന് പതിയെ കഴിക്ക്,,, ആരും എടുത്തു കൊണ്ട് പോവോന്നും ഇല്ല... "


അമിക്കാ എല്ലാ കലിപ്പും എന്റെ മെക്കിട്ട് തീർത്തു... 


എന്നാലും എന്റെ നാട്ടിൽ ഞാൻ ഇത്രയും കൊല്ലം നെളിഞ്ഞു നടന്നിട്ടും എന്നെ അവർ കണ്ടില്ലേ... വെറും രണ്ട് ദിവസം നടന്ന ഇവളെയെ അവർക്ക് കണ്ണിൽ പിടിച്ചുള്ളൂ... 😒😒😒ഇത് ബല്ലാത്ത ചെയ്ത് ആയിപ്പോയി... 


നമ്മൾ അമ്മികുട്ടിയെ നല്ലോണം ഒന്ന് നോക്കി,,, എന്നാലും എന്നേക്കാൾ എന്താ ഇവൾക്ക് കൂടുതൽ... 🤔


"അല്ല ബാപ്പച്ചി ഇവളെ തന്നെ ആണോ അല്ല അവർ ഇവളെ എന്ത് കണ്ടിട്ടാ... ഞാനും ഇത്രയും കാലം ആ നാട്ടിൽ അല്ലേ ജീവിച്ചത്... "


"സ്വഭാവം കണ്ടിട്ട് ആവും... നിനക്ക് പിന്നെ അത് തീരെ ഇല്ലല്ലോ... "


🙄🙄ഓഹ് അപ്പോ അതാണ് മെയിൻ അല്ലേ... നന്നാക്കണം ഈ സ്വഭാവം ഒക്കെ... എന്നാലേ എന്തെങ്കിലും ഒന്ന് വന്നു എന്നെ കെട്ടൂ... എന്നാലും എന്റെ നാട്ടിൽ ഉള്ള ആ ചെക്കൻ ആരാവും... നമ്മക്ക് ആകെ കുശുമ്പ് കയറി വരാൻ തുടങ്ങി... സ്വന്തം നാട്ടിൽ കല്യാണ പ്രായം ആയ ചെക്കൻ ഉണ്ടായിട്ട് ഞാൻ അറിഞ്ഞില്ലല്ലോ... 😰😰


"പടച്ചോനെ ചെക്കൻ മൊഞ്ച് ഇല്ലാത്ത ചെക്കൻ ആവണേ... "


അല്ല പിന്നെ എന്നെ കാണാത്തവനല്ലെ... 😏😏ഷമിയെ വിളിച്ചു പറഞ്ഞാലോ,,, വേണ്ട അവൾ ഇങ്ങോട്ട് വിളിക്കും എങ്കിൽ പറയാം... 


"രാവിലെ തന്നെ എണീറ്റ് റെഡി ആയിക്കോണ്ടി... ഇവിടെ കിടന്നു ചിക്കൻ എന്നും പറഞ്ഞു തല്ല് ഉണ്ടാക്കാൻ നിക്കണ്ട... "


ബാപ്പച്ചി നമ്മളെ നോക്കി അത് പറഞ്ഞപ്പോൾ ലവൻ കാര്യം മനസ്സിൽ ആവാതെ എല്ലാരേയും ഒന്ന് നോക്കി...😆😆പാവം ചെക്കൻ... 


"അല്ല ബാപ്പച്ചി അപ്പോ കല്യാണം ഇല്ലേ,,, അത് കഴിഞ്ഞു ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞു പോകാം... "😋😋


"നാളെ അല്ല... ആലോചന വന്നിട്ടേ ഉളളൂ... "


🙄🙄അങ്ങനെ എങ്കിൽ അങ്ങനെ... എന്തായാലും കല്യാണം വരും അല്ലോ... അത് മതി... 


അപ്പോഴേക്കും അമ്മികുട്ടി നമ്മളെ കൂടുതൽ ചോദ്യത്തിന് ഒന്നും വിടാതെ പിടിച്ചു മുറിയിലെക്ക് കൊണ്ട് പോയി... 


"😧😧എന്നാലും നീ രണ്ട് ദിവസം എന്റെ നാട്ടിൽ ഒന്ന് പോയപ്പോൾ നിന്നെ ആർക്കാ ഇത്രക്ക് പിടിച്ചത്... പെണ്ണിന് ഇത്രക്ക് ദാരിദ്ര്യം ആണോ അവിടെ...ഞാൻ അതൊന്നും അറിഞ്ഞില്ലല്ലോ,,, എങ്കിൽ ഇങ്ങട്ട് വരില്ലായിരുന്നു... അല്ലെങ്കിൽ ചെക്കൻ എന്നെ കാണാത്ത കൊണ്ടാവും... "😥


നമ്മൾ നഖവും കടിച്ചു അത് പറഞ്ഞപ്പോൾ ലവൾ നിന്നു പൊട്ടിചിരിക്കുന്നു,,, ഒരു ചെക്കനെ കിട്ടിയപ്പോ വട്ടായോ ഇതിന് 😏😏...ആ നമ്മക്കും വരും ഒരു കാലം... അത് എപ്പോളാണോ എന്തോ... 😟


"നിന്റെ നാട്ടിൽ പെണ്ണിന് ദാരിദ്ര്യം ആണെന്ന് മനസ്സിൽ ആയല്ലോ... പിന്നെ നിന്നെ കാണാത്ത കൊണ്ടും ആണല്ലോ... അത് കൊണ്ട് ആ രണ്ട് ക്ഷാമവും തീർക്കാൻ നിനക്ക് ഞാൻ ഒരു അവസരം തരാ... നീ എടുത്തോടി ആ ചെക്കനെ... "😒😒


"ഏയ് എനിക്ക് എങ്ങും വേണ്ട,,, ഞാൻ ആദ്യേ പ്രാർത്ഥിച്ചു പോയെഡീ ചെക്കൻ മൊഞ്ച് ഒന്നും ഉണ്ടാവരുത് എന്ന്... നീ തരും എന്ന് അറിഞ്ഞില്ല,,, അറിഞ്ഞിരുന്നു  ഞാൻ മൊഞ്ച് കൂടാൻ പ്രാർത്ഥിക്കും ആയിരുന്നു... "😒😒


നമ്മൾ പിന്നെ എല്ലാം പെറുക്കി എടുത്ത് ബാഗിൽ കുത്തി തിരുകാൻ തുടങ്ങി... കാലത്ത് പോവേണ്ടത് അല്ലേ... 😓😓മടുത്തു ഇവിടെ... ആർക്കും വേണ്ട... 


"ഡീ നിയ നീ പോവാണോ...? "


"അല്ല വരുവാ,,, ചോദ്യം കേട്ടാൽ തോന്നും പോവുമ്പോൾ കരയാൻ ആണെന്ന്... ഞാൻ ഇവിടെ ആണെന്ന് കണ്ടത് കൊണ്ട് എന്റെ വീട്ടിൽ മുങ്ങിയ ആളാ... 😬😬"


"എടീ അത് ഞാൻ അറിഞ്ഞോ ഇങ്ങനെ ഒക്കെ ആവും എന്ന്... നീ പോയാൽ ശരിയാവില്ല... കുറച്ച് ദിവസം കൂടി കഴിഞ്ഞു പോകാം... പ്ലീസ് നല്ല മോളല്ലേ... "


😨😨നമ്മൾ ആണെങ്കിൽ ഞാൻ തന്നെ ആണോ എന്ന പോലെ പിന്നിൽ നോക്കി... ഞാൻ മാത്രേ ഉളളൂന്നേ... 


"😌😌നിനക്ക് എന്റെ വീട്ടിൽ പോയപ്പോൾ വിവരം വെച്ചു തുടങ്ങി അല്ലേ... അതാ എന്റെ വീടിന്റെ പ്രത്യേകത... "


"ഒലക്കയാണ്... അത് കൊണ്ടൊന്നും അല്ല എനിക്ക് നിന്നെ കൊണ്ട് ആവശ്യം ഉണ്ട് അതാ... നീ പോയാൽ ശരിയാവില്ല... നീ കൂടെ വേണം... "😒😒


"എന്നെ കൊണ്ടും ആവശ്യം ഉണ്ട് എന്നോ... 😁😁ഞാൻ ഒക്കെ വലിയ ആളായി അല്ലേ... നിനക്ക് എങ്കിലും എന്നെ മനസ്സിൽ ആയല്ലോ... ഞാൻ ധന്യയായി... "


"നീ നിയ അല്ലേ... "


😳😳വിവരം എന്റെ അത്രയും ഇല്ലന്നെ... മൊത്തത്തിൽ നോക്കുമ്പോൾ വിവരം എനിക്കാണ്... പക്ഷെ അത് ആരും സമ്മതിച്ചു തരില്ലല്ലോ... 😓😓നമ്മൾ അങ്ങനെ ബെഡിൽ നീണ്ടു നിവർന്നു കിടന്നു ആലോചന തുടങ്ങി... എന്നാലും ആരാവും ആ ചെക്കൻ... 🤔🤔


"നീ എന്താ ആലോചിക്കുന്നത്... "


"നിന്റെ കല്യാണത്തിന് എങ്ങനെ ഉള്ള ഡ്രെസ്സ് എടുക്കണം... എത്ര പ്ലേറ്റ് ബിരിയാണി കഴിക്കണം... ഫോട്ടോക്ക് എങ്ങനെ പോസ് ചെയ്യണം... ഇവിടെ എത്ര ദിവസം നിക്കണം... നീ പോയാൽ നിന്റെ എന്തൊക്കെ അടിച്ചു മാറ്റാം അങ്ങനെ എന്തൊക്കെ ആലോചിക്കാൻ ഉണ്ട് എനിക്ക്... ഒരു കല്യാണം ഒക്കെ പെട്ടെന്ന് ആവുന്നേ... പക്ഷെ ഇതൊക്കെ ഞാൻ ഒറ്റയ്ക്ക് അല്ലേ നടത്തേണ്ടത്... "🙄🙄


"😠ഡീ പട്ടി നിന്നോട് അല്ലേ ഈ കല്യാണം നടക്കില്ല എന്ന് പറഞ്ഞത്... അത് മുടക്കാൻ ആണ് നിന്നെ ഇവിടെ നിർത്തുന്നത്... നീ അതിന് എന്നെ സഹായിക്കണം... "


😨😨ഏഹ് അതാണോ... ഇന്നലെ ഒരു ലവ് മുടക്കിയെ ഉളളൂ... അതും ഒരു തോണ്ടൽ കൊണ്ട്... ഇനി ആ വരുന്ന ചെക്കനെ ഞാൻ തോണ്ടെണ്ടി വരോ... 


"നിനക്ക് എന്താ ആ ചെക്കനെ വേണ്ടാതെ... എന്റെ നാട്ടിൽ അല്ലേ നല്ല ചെക്കൻ ആവുന്നേ... ഒന്ന് കണ്ടാൽ ആ ചെക്കനെ പറ്റി ഫുൾ ഡീറ്റെയിൽസ് എനിക്ക് പറയാൻ പറ്റുന്നെ... ഞാൻ കാണാതെ ഇരുന്നിട്ട് ഉണ്ടാവില്ല... എവിടെ എങ്കിലും വെച്ചു കണ്ടിട്ട് ഉണ്ടാവും... നാട്ടിലെ എല്ലാ ചെക്കൻമാരെയും എനിക്ക് അറിയാം... "🙈🙈


"എടീ എനിക്ക് അതിന് ആ ചെക്കനെ ഇഷ്ടം അവണ്ടെ...? "😬


"ആ ചെക്കന് എന്താ കുറവ്... നല്ല ചെക്കൻ ആവും എന്നല്ലേ പറഞ്ഞത്... പിന്നെ ഞാൻ പ്രാർത്ഥിച്ചു എന്നുള്ളത് നേരാ,,, പക്ഷെ പടച്ചോൻ ഞാൻ ചോദിക്കാൻ കാത്തു നിക്കല്ലേ തരാൻ... മൊഞ്ച് ഉണ്ടാവും എന്നെ... "😏😏


"എടീ എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്... "😒😒


😨😨പടച്ചോനെ ഇഷ്ട്ടം ആണെന്നോ... ഒരാൾ പെന്റിങ്ങിൽ ഉള്ള ഇവൾക്ക് തന്നെ ചെക്കൻ റെഡി ആക്കി കൊടുത്തു അല്ലേ... കട്ട പോസ്റ്റ്‌ ആയി നിക്കുന്ന എന്നെ ലവ് ചെയ്യാനും ആളില്ല കെട്ടാനും ആളില്ല... എന്നാലും ഈ ചതി എന്നോട് വേണ്ടെന്നു... 


"അവൻ ആണോ ഇവൻ ആണോ മൊഞ്ചൻ... "


"ഇവൻ തന്നെയാ,,, പിന്നെ ഞാൻ അവനെ കണ്ടിട്ടില്ലന്നേ... എന്നെ കണ്ടു എന്നെ എനിക്ക് അറിയൂ എവിടെ വെച്ചു എങ്ങനെ എന്നൊന്നും അറീല... "


"ആ ചെക്കന് കിട്ടണം... എന്നെ ഒക്കെ വേണ്ടന്ന് വെച്ചത് അല്ലേ... ചുരുക്കി പറഞ്ഞാൽ നിന്റെ കല്യാണം ബാപ്പച്ചി പറഞ്ഞത് പോലെ ഉടനെ ഒന്നും ഉണ്ടാവില്ല അല്ലേ... "😭


"എടീ അതാണോ നിനക്ക് ടെൻഷൻ... പക്ഷെ എനിക്ക് എന്താണെന്ന് അറിയോ ഇത് എങ്ങനെ ഉപ്പച്ചിയോടും അമിക്കാനോടും പറയും എന്ന...അത് കൊണ്ട്  നീ എന്റെ കൂടെ ഇവിടെ നിക്കണം എന്ന് പറയുന്നത്... നീ വേണം അവരോട് അത് പറയാൻ... നിനക്ക് ആവുമ്പോ ആരാ എന്ന എന്നൊന്നും ഉള്ള പേടി ഒന്നുമില്ലല്ലോ... "


😏😏എന്നെ കുഴിയിൽ കൊണ്ട് ഇടണം... സഹായിക്കണം എന്നൊക്കെ കേട്ടപ്പോൾ എനിക്കും തോന്നി ഉടായിപ്പ് വല്ലതും ആവും എന്നു... 


"എനിക്ക് വിവരവും വിദ്യാഭ്യാസവും കുറവാ... അത് കൊണ്ട് ഞാൻ കാലത്ത് തന്നെ പോകും... നീ ആരെ വേണേലും കെട്ടിക്കോ... പിന്നെ കല്യാണം ആയാൽ ഒരാഴ്ച മുന്നേ വരാൻ നോക്കാം... എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ... "😪😪


നമ്മൾ വീണ്ടും നല്ല വെടിപ്പ് ആയി കിടന്നു... തല വഴി പുതപ്പ് എടുത്തു മൂടി എങ്കിലും ഉറക്കം ഒന്നും വരുന്നില്ലന്നേ...😑😑



****************💃



വീട്ടിൽ പോവാൻ ഉള്ളത് കൊണ്ട് കുറെ ദിവസം കൂടി കാലത്ത് തന്നെ എണീറ്റു... നാട്ടിൽ പോയിട്ട് ചില പരിപാടി ഉണ്ടേ... ഒരുത്തൻ പോയി ബാക്കി ചെക്കനെ ഒക്കെ ഒന്ന് കാണണ്ടേ... 😓


ഫുഡ്‌ ഒക്കെ വയർ നിറച്ചു കഴിച്ചു,,, ഇന്ന് പോവല്ലേ,,, ഇനി എപ്പോ ആണോ എന്തോ...  അമിക്കാ ആണെങ്കിൽ നമ്മൾ എപ്പോ  കഴിക്കാൻ ഇരുന്നാലും തുറിച്ചു നോക്കാൻ വരും... ഓനെ ഒന്നും മൈൻഡ് ചെയ്യാതെ നമ്മൾ കഴിച്ചു ബാപ്പച്ചിയെ തപ്പി ഇറങ്ങി... 


"ഹെയ് നിങ്ങൾ ഇവിടെ നിക്കാ ഞാൻ എവിടെ ഒക്കെ നോക്കി... നമുക്ക് വീട്ടിൽ പോണ്ടേ... "


"എന്തായാലും രണ്ട് ദിവസം കഴിഞ്ഞു പോകാം മോളെ... ആ ചെക്കന്റെ വീട്ടുകാർ വിളിച്ചിരുന്നു... അവർ നാളെ പെണ്ണ് കാണാനും ഉറപ്പിക്കാനും കൂടി വരുന്നു എന്ന്..."


😌😌എൻഗേജ്മെന്റ് ഒക്കെ ആയില്ലേ... അപ്പോ വെറൈറ്റി ഫുഡ് ഒക്കെ ഉണ്ടാവും... വന്നവർ അങ്ങ് അതും തൊട്ട് പോകും... ബാക്കി പിന്നെ ആർക്കാ ഈ എനിക്ക് തന്നെ... അമ്മി ആണെങ്കിൽ പിന്നെ ടെൻഷൻ കാരണം കഴിക്കാൻ ചാൻസ് ഇല്ല... 😋😋ആലോചിച്ചപ്പോൾ തന്നെ വയർ ഒക്കെ നിറഞ്ഞു... 


"എന്നാൽ പിന്നെ എല്ലാം കഴിഞ്ഞു പോകാം അല്ലേ... ഞാൻ ബാക്കി കൂടി ഉറങ്ങട്ടെ... പോവാൻ വേണ്ടി കാലത്ത് തന്നെ എണീറ്റത് ആണ്... അത് വെറുതെ ആയി... "


"ഉറക്കവും തീറ്റയും ഉള്ളവർ പിത്തം കയറി എങ്കിലും തടി വെക്കും... ഇത് അങ്ങനെയും വെക്കുന്നില്ലല്ലോ... "🤔🤔


നമ്മളെ ബാപ്പച്ചി ഇനി അസൂയ കൊണ്ട് പറഞ്ഞത് ആണോ... എല്ലാരും തടി കുറക്കാൻ ഓടുന്നു ചാടുന്നു... ഒന്നും ചെയ്യാതെ തന്നെ ഞാൻ എന്താ ഇങ്ങനെ... 😝😝ഒന്നും പേടിക്കാതെ തിന്നുകയും ചെയ്യാം ഉറങ്ങുകയും ചെയ്യാം... എന്റെ ഒക്കെ ഒരു ഭാഗ്യം... 


നമ്മൾ വീണ്ടും ബെഡിൽ വന്നു കിടന്നപ്പോൾ ആണ് അമ്മി വന്നു കലിപ്പിൽ നമ്മളെ നോക്കിയത്... ഓളെ ബെഡ് ആയോണ്ട് ആവും... 🙄🙄എന്റെ നാട്ടിൽ ഉള്ള ചെക്കനെ ഓൾക്ക് എടുക്കാം ഓളെ ബെഡിൽ പിന്നെ നമ്മക്ക് കിടന്നൂടെ... 


"നീ വീണ്ടും ഉറങ്ങാൻ പോവാണോ...? "😬😬


"എനിക്ക് പിന്നെ എന്താ പണി... ചോർ ആയില്ലടീ ആയെങ്കിൽ അതെങ്കിലും തിന്നാം ആയിരുന്നു ... പിന്നെ പുറത്ത് പോവാം എന്ന് വെച്ചാൽ അമിക്കാ തല്ലി കൊല്ലും... അബ്ദുപ്പാടെ കടയിൽ പോവാന്ന് വെച്ചാൽ ആ പരട്ട കിളവൻ എപ്പോ വരും എന്ന് പറയാൻ പറ്റില്ല... നിന്റെ കല്യാണം ഒക്കെ കഴിയുന്നത് വരെ  ജയിലിൽ കഴിയും പോലെ  ഞാൻ ഇവിടെ  കഴിയണം... "😰😰


"നീ ഇവിടെ ഒന്നും ജനിക്കേണ്ടതെ അല്ല കേട്ടോ... "


"എനിക്കും തോന്നാറുണ്ട്... ഞാൻ വല്ല രാജാവിന്റെയും മകൾ ആയി ഏതെങ്കിലും കൊട്ടാരത്തിൽ ജനിക്കെണ്ടത് ആണെന്ന്..എന്നിട്ട് ഒരു രാജകുമാരൻ വന്നു വില്ല് ഒക്കെ ഓടിച്ചു എന്നെ കെട്ടണം എന്നൊക്കെ... അടുത്ത ജന്മത്തിൽ എങ്കിലും ആയാൽ മതിയായിരുന്നു... "😅😅


"ഓഹ് എടീ പരട്ടെ... ഞാൻ ഈ പറയുന്നത് മുഴുവനും പോത്തിനോട്‌ ആണല്ലോ... എടീ തെണ്ടി നാളെ ആണ് അവർ എന്നെ കാണാൻ വരുന്നത്... പക്ഷെ എനിക്ക് അത് ഇഷ്ടം അല്ല... അത് മുടക്കാൻ വേണ്ടി നിന്റെ സഹായം എനിക്ക് വേണം... അതിനാ ഞാൻ നിന്നോട് ഇതൊക്കെ പറയുന്നത്... അപ്പോഴേക്കും അവൾ കാട് കയറി എവിടെഒക്കെയോ അങ്ങ് പോവാ... ബുദ്ധി ഇല്ലാത്ത നിന്നോട് ഒക്കെ സംസാരിക്കാൻ വന്ന എന്നോട് വേണം പറയാൻ... വില്ല് ഓടിച്ചു കെട്ടാൻ പറ്റിയ ഒരു മുതല്... "😠😠


"ടീ അമ്മിക്കല്ലേ... നിനക്ക് ഇഷ്ടം അല്ലെങ്കിൽ എന്നോട് എന്തിനാ പറയുന്നേ... അമിക്കാടെ ചിന്ത അല്ലെങ്കിൽ തന്നെ ഞാൻ ഒരു ചെണ്ട ആണെന്നാ... എപ്പോ നോക്കിയാലും എന്നെയാ കൊട്ടി  കൊണ്ടിരിക്കുന്നത്... നീ തന്നെ ചെന്നു പറ എനിക്ക് എങ്ങും വയ്യ റിസ്ക് ഉള്ള പണി ചെയ്യാൻ... "😟😟


"റിസ്ക് ഇല്ലാത്ത പണി തീറ്റയും ഉറക്കവും ആണല്ലോ... "


"അതിന് റിസ്ക് ഇല്ലെന്ന് ആരാ പറഞ്ഞത്,,,ഈ ഫുഡ്‌ ഒക്കെ വായിൽ ഇട്ടു തരുന്ന മെഷീൻ വാങ്ങണം... പിന്നെ ഇവിടെ നിന്നു കൊടുത്താൽ പിടിച്ചു കിടത്തി ഉറക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതും വാങ്ങണം... എന്ന പിന്നെ എന്റെ റിസ്ക് ഒക്കെ തീർന്നു... "😜


"ഇയ്യോ കഷ്ടം തന്നെ മോളെ നിന്റെ കാര്യം... നിന്നെ കെട്ടുന്ന ആളെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് കരച്ചിൽ വരാടി... പാവം... "


😌😌കെട്ട് കഴിഞ്ഞു വേണം അങ്ങേരെ കൊണ്ട് എല്ലാം ചെയ്യിക്കാൻ... എങ്കിൽ മെഷീൻ വാങ്ങാൻ ഉള്ള കാശ് ലാഭം... 


"അല്ല അമ്മികുട്ടി... നിനക്ക് ആരെയോ ഇഷ്ടം ആണെന്ന് പറഞ്ഞല്ലോ... ആരാ ആള് നിന്റെ പരട്ട കാക്കുന്റെ ഫ്രണ്ട് വല്ലതും ആണോ... അവർ ഒക്കെ നിന്നെ ലവ് ചെയ്യോ... വകയിൽ സിസ്റ്റർ ആയ എന്നെ പോലും പെങ്ങൾ ആയിട്ട കാണുന്നത്... അപ്പോഴാ നേരെ ഉള്ള നിന്നെ... "


"ഇത് അതൊന്നും അല്ല എന്റെ മാമന്റെ മോനാ...അന്ന് വന്നില്ലേ അത് ആണ് കക്ഷി... "


😨😨മാമന്റെ മോനോ... എനിക്ക് ഇല്ലല്ലോ മാമൻ... ഉണ്ടായിരുന്നു എങ്കിൽ ആ ചെക്കനെ പ്രേമിക്കാം ആയിരുന്നു... 


"😵😵അയ്യോ ആ അത്തർ കച്ചവടക്കാരൻ ആണോ... "


"മ്മ്,,, നൗഫിക്കാ... "


😲😲ആ ജാഡ പുഴുനെ അല്ലാതെ വേറെ ആരെയും കിട്ടീലെ... പെൺപിള്ളേരെ മുഖത്ത് നോക്കാത്ത വൃത്തികെട്ട ജന്തു... ഇങ്ങനെയും ഉണ്ടോ ആണുങ്ങൾ... 😬😬


"ആ പരട്ട കിളവനെ അല്ലാതെ വേറെ ആരെയും നിനക്ക് കിട്ടീലെ... ഇതിനേക്കാൾ ബേധം നാട്ടിലെ ചെക്കൻ ആടി... അവൻ ആവുമ്പോ നിന്നെ ഒന്ന് നോക്കുക എങ്കിലും ചെയ്യും... "😊😊


"ടീ നിനക്ക് കാണുന്ന ചെക്കൻ ഒക്കെ പരട്ട ആണല്ലോ... അത് എന്ത് കൊണ്ടാണെന്ന് അറിയോ നീ അതിനെക്കാൾ വലിയ പരട്ട ആയോണ്ടാ... എന്തും ഞാൻ സഹിക്കും എന്റെ നൗഫിക്കാനെ ചീത്ത പറഞ്ഞാൽ ഉണ്ടല്ലോ... "😠


😪😪ഇവൾ ഇത്രക്ക് സീരിയസ് ആണോ... അല്ലേലും നമ്മക്ക് ഒന്നിനും ഉള്ള യോഗം ഇല്ലന്നെ... 


"എന്റെ വായിൽ കയ്യിട്ടു എന്നെ കൊണ്ട് കടിപ്പിക്കരുത്  കേട്ടല്ലോ... ഇനി എന്നെ തോണ്ടി വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ... ആ കൗഫിന്റെ ഫാമിലി മൊത്തം ഞാൻ തെറി വിളിക്കും കേട്ടല്ലോ... "😬😬


"എന്റെ പൊന്നല്ലേ നിയ നീ... എന്റെ ചങ്ക് അല്ലേ എന്റെ കരൾ അല്ലേ എന്റെ തങ്കകുടം അല്ലേ... നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കുന്നേ... നിനക്ക് ഞാൻ ഫുഡ്‌ കഴിക്കുമ്പോ എന്റെ ചിക്കൻ പീസ് തരാം... ഫുഡ്‌ വരെ വേണേൽ തരാം... അല്ലെങ്കിൽ ഒരു ബോക്സ്‌ ഐസ്ക്രീം വേണേൽ തരാം... എനിക്ക് നൗഫിക്കാനെ അല്ലാതെ വേറെ ആരെയും വേണ്ട...അതിന് ഞാൻ ഏതു കഴുതയുടെ കാല് വേണേലും പിടിക്കും... "


"നീ ആദ്യം മുതലേ പറഞ്ഞത് എനിക്ക് നന്നായി പിടിച്ചു... പക്ഷെ ആ കഴുത എന്ന് പറഞ്ഞത് എന്നെയാണോ എന്നൊരു ഡൌട്ട്... "😰😰


"അയ്യോ നിന്നെ ഞാൻ അങ്ങനെ ഒക്കെ പറയോ,,, ഞാൻ ആണ് കഴുത ഞാൻ മാത്രം ആണ് കഴുത പോരെ... "😬😬


"😌😌മ്മ് മതി,,, നിക്ക് ഇഷ്ടം ആയി... ബാ പൂവാം...പിന്നെ കാശ് വല്ലതും ഉണ്ടെങ്കിൽ എടുത്തോട്ടോ,,, ഐസ്ക്രീം വാങ്ങി കഴിക്കാൻ ഉള്ളതാ... ഫുഡ്‌ ഒക്കെ വന്നിട്ട് അല്ലേ... അപ്പോ പിന്നെ കാല് മാറാൻ പാടില്ല കേട്ടല്ലോ... "


"😬😬ഏത് നേരത്ത് ആണാവോ ഇതിനെ ഒക്കെ... "


പെണ്ണ് ബാക്കി പറയുന്നതിന് മുന്നേ നമ്മൾ ഒന്ന് നോക്കി... അപ്പോ വായും അടച്ചു പിടിച്ചു എന്റെ പിന്നാലെ വന്നു... 😆😆എന്നെ കൊണ്ട് വയ്യ എന്നെ ഇവൾക്ക് എങ്കിലും പേടി ഉണ്ടല്ലോ അത് മതി... 


"എവിടെ പോവാടി നീ ഇവളെയും കൊണ്ട്... നിനക്ക് പോണെങ്കിൽ ഒറ്റയ്ക്ക് പോയാൽ പോരെ,,, നാളെ കല്യാണം ഉറപ്പിക്കേണ്ട പെണ്ണാ അത്... "


😥അല്ലേലും നമ്മളെ ബാപ്പച്ചിക്ക് നമ്മളെ നല്ല വിശ്വാസം ആണ്... നിക്ക് ആണോ ഇപ്പോൾ പുറത്ത് പോവേണ്ടത്... 


"അത് കുഞ്ഞിപ്പാ ഞാൻ വെറുതെ ഇവളെയും കൊണ്ട് നടക്കാൻ വേണ്ടി... "


അവൾ പറഞ്ഞപ്പോ തന്നെ ബാപ്പച്ചി ഫ്രീസ് ആയി... ഞാൻ ആണെങ്കിൽ കാണാം ആയിരുന്നു 😏😏...


പറമ്പ് മുഴുവനും നഖവും കടിച്ചു തിന്നു കൊണ്ട് അവൾ നടന്നു,,, ഇന്ന് വല്ലതും നടക്കോ ആവോ... 


"അല്ല എവിടെ ആള് കാണുന്നില്ലല്ലോ...? "🤔🤔


"ആര്...? "


"നീ പറഞ്ഞ നൗഫിക്കാ... "


"അതിന് നിന്നോട് ആര് പറഞ്ഞു ആള് ഇവിടെ ഉണ്ടെന്ന്... "


"പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്... ഈ വാഴയും തെങ്ങും കാണിക്കാൻ ആണോ,,, നീ എന്നെ ഇവിടെ ഇട്ടു പോയെ പിന്നെ ഞാൻ എന്നും ഇവിടെ ആടി... "😓😓


"ടീ ഞാൻ നിന്നെ കൊണ്ട് വന്നത് ആളെ കാണിക്കാൻ ഒന്നും അല്ല... ആളെ ഫോൺ ചെയ്യാൻ ആണ്... പക്ഷെ എനിക്ക് ആണെങ്കിൽ കയ്യും കാലും വിറക്കുന്നു... നീ വിളിക്കോ... "😪


"എന്റെ കാമുകൻ അല്ലല്ലോ,,, ആണെങ്കിൽ ഞാൻ വിളിച്ചു മരിക്കും ആയിരുന്നു... ആ യോഗം ഇല്ല ആ ചെക്കന്... "😒😒


"എടീ ഇത് ഞാൻ ഉപ്പച്ചിന്റെ ഫോണിൽ നിന്നും അടിച്ചു മാറ്റിയ നമ്പർ ആണ്... നൗഫൽ എന്ന് കണ്ടിട്ടാ എടുത്തത്... നീ വിളിച്ചു ആദ്യം സംസാരിക്കൂ... "


"കാമുകന്റെ നമ്പർ അടിച്ചു മാറ്റാൻ ആ തെണ്ടി നിനക്ക് നമ്പർ ഒന്നും തന്നില്ലേ... "🙄🙄


"ടീ അതിന് അവനെ എനിക്കെ ഇഷ്ടം ഉളളൂ,,, ആൾക്ക് ഇപ്പോഴും എനിക്ക് ഇങ്ങനെ ഇഷ്ടം ഉള്ളത് ഒന്നും അറീല... എങ്ങനെ എങ്കിലും എനിക്ക് പറയണം അല്ലെങ്കിൽ എല്ലാം കയ് വിട്ടു പോകും... "


😨😨ഇങ്ങനെയും ലവ് ഉണ്ടാവോ... പടച്ചോനെ ഇതിന് മുഴു വട്ടാണോ... 


"😁😁എടീ എനിക്കും അങ്ങനെ കാണുന്ന ചെക്കനോട് ഒക്കെ ലവ് തോന്നാറുണ്ട്...അന്ന് ആ നൗഫിക്കാ വന്നപ്പോ ലവ് ഒക്കെ അങ്ങേരോട് എനിക്കും തോന്നിയതാ... പിന്നെ അങ്ങേര് മൈൻഡ് ചെയ്യാത്ത കൊണ്ട് വേണ്ടെന്ന് വെച്ചു എന്നെ ഉളളൂ...  എന്ന് കരുതി എല്ലാരേയും കെട്ടാൻ പറ്റോ... നമ്പർ അടിച്ചു മാറ്റി വന്നിരിക്കുന്നു... "😳


"എടീ പിടകോഴി നിന്നെ പോലെ കാണുന്ന ചെക്കനെ ഒക്കെ വായും നോക്കി നിക്കൽ അല്ല എന്റെ പണി... ഞാൻ സീരിയസ് ആയിട്ട് ആകെ ഒരാളെ മാത്രേ കണ്ടിട്ട് ഉളളൂ...അതാ നൗഫിക്കാ... ആള് ഗൾഫിൽ പോയത് കൊണ്ട് ആയ സമയത്ത് എനിക്ക് ഇഷ്ടം പറയാൻ ഒന്നും ആയില്ല... ഇപ്പോൾ നാട്ടിൽ വന്നപ്പോഴേക്കും എനിക്ക് വേറെ കല്യാണം ആയി... ഒക്കെ നീ കാരണം ആണ്... നിന്നെ കൊണ്ട് ഗതി കേട്ടിട്ട് ആണ് ഞാൻ നിന്റെ വീട്ടിൽ പോയത്...നീ തന്നെ വേണം എന്നെ സഹായിക്കാൻ... "


😌😌ഇങ്ങനെ ഒക്കെ ലവ് ഉണ്ടാവും അല്ലേ... നമ്മൾ അവളെ കണ്ണും മിഴിച്ചു നോക്കി നിന്നു... ഇപ്പോൾ എന്ത് ചെയ്യണം എന്ന ബുദ്ധി എനിക്ക് ഇല്ലന്നെ... 


നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടന്നു സമയം കളഞ്ഞു,,, അവൾ ഞാൻ വല്ല എന്തോ ഐഡിയ കണ്ടു പിടിക്കാൻ ആണെന്ന് കരുതി എന്നെയും നോക്കി ഇരിക്കുന്നുണ്ട്... 🙄🙄


"ഹെയ് ഇത് ആ അജ്മൽ തെണ്ടി അല്ലേ അവൻ എന്താ ഇവിടെ...? "🤔🤔


ഓന്റെ ബൈക്കും നിർത്തി ഓൻ തൊട്ട് അപ്പുറത്തെ വീട്ടിലേക്ക് കയറി പോയി... ഇനി ഇതാവോ ഓന്റെ വീട്... 


"എടീ ഇത് ആരെ വീടാ...? "


"😠😠അന്റെ കുഞ്ഞിപ്പാന്റെ... നിന്നെ ഞാൻ അതിനാണോ കൊണ്ട് വന്നത് ഐഡിയ പറയാൻ അല്ലേ..."


😪😪ഐഡിയ എവിടെ കിട്ടും ആവോ... എന്നാലും അകത്ത്‌ എന്താവും പരിപാടി... നമ്മൾ അവന്റെ ബൈക്ക് ഒന്ന് നോക്കി... ഒരു പൂച്ച വന്നു അതിനെ രണ്ട് തവണ വലം വെച്ചു അതിന് സ്പ്രേ ചെയ്ത് കൊടുത്തു പോയി... 😁😁പൂച്ച ആണേലും ടോയ്ലറ്റ് കൃത്യം ആയി അറിയാം... സ്ഥിരം കസ്റ്റമർ ആവുല്ലെ... 


🙄🙄ആ ബൈക്ക് കണ്ടിട്ട് നമ്മക്ക് ആണെങ്കിൽ വെറുതെ വിടാനും തോന്നുന്നില്ല... പൂച്ച വരെ പണി കൊടുക്കുന്ന സ്ഥിതിക്ക് നമ്മക്ക് ആയികൂടെ... 😌കൂടുതൽ ഒന്നും ചിന്തിക്കാതെ നമ്മൾ അത് നോക്കി നടന്നു... 


"നീ എവിടെ പോവാ...? "


"ഇപ്പൊ വരാന്നെ... ഐഡിയ ഇപ്പൊ കിട്ടും... "


നമ്മൾ പിന്നെ പൂച്ച ചെയ്ത പോലെ ഒന്ന് വലയം വെച്ചു,,,രണ്ട് വെക്കാൻ ടൈം ഇല്ലന്നെ...  മുട്ടും കുത്തി ഇരുന്നു ആ ടയർ നോക്കി കാറ്റ് അഴിച്ചു വിട്ടു... 😊😊എന്റെ പൂച്ചേ നീ ആണ് എന്റെ വഴി കാട്ടി... അതിനെ നോക്കി ഒന്ന് ചിരിച്ചു... അതാണെങ്കിൽ കണ്ണും മിഴിച്ചു നമ്മളെ നോക്കി ഒന്ന് കാളി... 😁


ലെ പൂച്ച _പടച്ചോനെ ഈ പെൺകൊച്ച് ഇതെന്താ ഈ ചെയ്യുന്നേ,,, ഒന്ന് തിരിഞ്ഞു നോക്കെടീ... എന്റെ അത്രയും വിവരം ഇല്ലേടി നിനക്ക്... രണ്ട് തവണ ചുറ്റി ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കൽ അല്ലേ... 😬


കയ്യും കുടഞ്ഞു പൊടി ഒക്കെ തട്ടി കളഞ്ഞു നമ്മൾ എണീറ്റതും മുന്നിൽ നിക്കുന്ന ആളെ കണ്ടു നമ്മൾ ഒന്നൂടെ പൂച്ചയെ നോക്കി... 😨😨നിനക്ക് ഒരു സൂചന തരാം ആയിരുന്നു പന്നി... നിന്നെ കണ്ടിട്ട് അല്ലേ ഞാൻ... 😒😒


പൂച്ച _ഞാൻ അങ്ങനെ പലതും ചെയ്യും... ഞാൻ ചെയ്തത് ഒന്നും ആരും കണ്ടില്ല... എന്നെ വെറുതെ ഇതിൽ പിടിച്ചു ഇടേണ്ട...ഇന്ന് ഇവിടെ വല്ലതും നടക്കും ഞാൻ ഇല്ലേ... 


ആ പൂച്ച എസ്‌കേപ്പ് ആയതും നമ്മൾ മുന്നിൽ നിക്കുന്ന ആ കോപ്പിനെ നോക്കി... 😰😰ആ പൂച്ച കാരണം ആണ് ഇങ്ങനെ ഒക്കെ... 😓😓


നമ്മൾ ബൈക്കും ചാരി നിന്നതും കോപ്പ് ദേ അടുത്തേക്ക് വരുന്നു... 😵😵😵പൂച്ച എന്നെ പ്രലോബിപ്പിച്ചു കൊണ്ട് വന്നതാ മനുഷ്യാ... ആദ്യം അതിനെ പിടിക്കാൻ നോക്ക്... വല്ല പൂച്ചയും ആയി ജനിച്ചാൽ മതിയായിരുന്നു... ഓടി തോൽപ്പിക്കാൻ ആവില്ലല്ലോ... 


"നിനക്ക് എന്തിന്റെ സൂക്കേട് ആണ്... എപ്പോ നോക്കിയാലും എന്റെ പിന്നാലെ ആണല്ലോ... "😠


"😏😏പിന്നെ പിന്നാലെ നടക്കാൻ പറ്റിയ ഒരു കോപ്പ്... ദുൽകർ സൽമാൻ അല്ലേ... "


"ഡീ എന്റെ ബൈക്ക് ഈ അവസ്ഥയിൽ ആക്കി വെച്ചതും പോരാ എന്നിട്ട് തർക്കുത്തരം പറയുന്നോ... നീ എന്തിനാടി പട്ടി എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ... "😬😬


🤔🤔പറയും പോലെ അതെന്തിനാ...


"അത് പിന്നെ ഇയാളെ ബൈക്ക് കണ്ടപ്പോൾ തോന്നി ചെയ്തു,,, എനിക്ക് മാത്രം അല്ല കണ്ട പൂച്ചക്കും പട്ടിക്കും വരെ തോന്നിയല്ലോ... "


എങ്ങാണ്ടോ കിടന്ന പൂച്ച _പൂച്ച ഞാൻ ആണ്,,, പട്ടി പിന്നെ ആരാ,,,ആ ലവൾ തന്നെ ആവും... 


"മര്യാദക്ക് കളഞ്ഞ കാറ്റ് മുഴുവനും ഊതി കയറ്റിയാൽ അല്ലാതെ നിന്നെ ഞാൻ വിടില്ല കേട്ടോടി... ഇനി നിനക്ക് എനിക്കിട്ട് പണിയാൻ തോന്നുമ്പോ ഇത് ഓർമ വരണം... "😠😠


എന്നും പറഞ്ഞു നമ്മളെ പിടിച്ചു അവിടെ തള്ളിയിട്ട് ഊതിക്കാൻ തുടങ്ങി... 😭😭😭വേണ്ടായിരുന്നു... ആ വാഴ തോപ്പിൽ ഉള്ള കാമുകി എന്ത് ചെയ്യാവോ... നമ്മൾ അങ്ങനെ ഊതി ഊതി ഒരു പരുവം ആയി... 


"പോരെ,,,ഇനി എനിക്ക് വയ്യ... പോരെങ്കിൽ വല്ലതും കഴിച്ചിട്ട് വരാം... "😒😒


"മ്മ് ഇപ്പോൾ തത്കാലം മതി,,, ഇനി മോൾ എന്റെ നിഴൽ കണ്ടാൽ ആ ഭാഗത്ത്‌ വന്നു പോകരുത് കേട്ടല്ലോ...വന്നാൽ ഇത് പോലെ ആവില്ല തരുന്നത്... "


"😒😒😒മ്മ് കേട്ടു,,, ഇനി പൂച്ച അല്ല ഏതു പട്ടി വിളിച്ചാലും ഞാൻ വരില്ല... "


😪😪വഴക്കിനു ഒന്നും പറ്റില്ലന്നേ ആകെ തളർന്നു... നടുവിന് കയ്യും കൊടുത്തു നമ്മൾ നിന്നതും കോപ്പ് ഇളിച്ചു കാണിച്ചു... 


😠😠പട്ടി,,, അല്ലെങ്കിൽ തന്നെ ബാപ്പച്ചി നമ്മളെ തടിപ്പിക്കാൻ കളിക്കാ,,, അപ്പോഴാ ഓന്റെ ഒരു ഊതൽ... ആകെ മെലിഞ്ഞു കോലം കെട്ടു,,, ബാപ്പച്ചി എന്നെ കണ്ടാൽ കരയും അല്ലോ... 😒😒


നമ്മൾ പിന്നെ അവന്റെ ബൈക്ക് നോക്കി ഉള്ള കലിപ്പ് മുഴുവനും ഒരു ചവിട്ടിൽ തീർത്തതും ദേ പോണു അത് താഴെ,,, 😨😨നിക്ക് ഇത്രക്ക് എനർജി ഒക്കെ ഉണ്ടായിരുന്നോ പടച്ചോനെ... 


😪😪അവന്റെ നോട്ടം കണ്ടു വീണ്ടും നമ്മൾ ആ ബൈക്ക് ഒന്ന് നോക്കി... ഇനി ഇത് ഞാൻ തന്നെ എടുത്ത് വെക്കണോ പടച്ചോനെ...ബാഹുബലി എവിടെ ആണാവോ ഉള്ളത്...


"അത്,,, അത് ഇല്ലേ സോറി,,, കാൽ കൊണ്ടപ്പോൾ വീണതാ... മനഃപൂർവം അല്ല... "😭😭


കൊല്ലാൻ പാകത്തിന് ഉള്ള അവന്റെ വരവ് കണ്ടു നമ്മൾ സോറി പറഞ്ഞു അവനെ ഒന്ന് നോക്കി... 


"ആണോ എന്നാൽ മോൾ ആ ബൈക്ക് ഉണ്ടായത് പോലെ തന്നെ എടുത്തു വെച്ചു ഇവിടെ നിന്നും പോയാൽ മതി... "😬


"ഞാനോ...? "😨


"തള്ളി ഇട്ടത് നീയല്ലേ അപ്പോ എടുത്ത് വെക്കേണ്ടതും നീയല്ലേ... നോക്കി നിക്കാതെ എടുത്തു വെക്കടി... "


😪😪പരട്ട കിളവൻ,,, ഇന്ന് ആരെയാണാവോ കണി കണ്ടത്... അല്ലേൽ ഏത് ദിവസം ആണ് നല്ലത്... എന്നും പണി തന്നെ... 


😠😠ഓനെയും പ്രാകി നമ്മൾ ആവും വിധം ആ വണ്ടി പൊക്കി എടുക്കാൻ നോക്കി എങ്കിലും ആയില്ല,,, ഈ ആരോഗ്യം വെച്ചു ഒരു സൈക്കിൾ പോലും പൊക്കാൻ ആവില്ല എന്ന് ഈ തെണ്ടിക്ക് ചിന്തിചൂടെ... 


വിവരം ഇല്ലാത്ത ജന്തു... ഇതിനൊക്കെ കാരണം ആ അമ്മിയാ...ഒന്നൂടെ കോപ്പിനെ നോക്കി എങ്കിലും ഇപ്പൊ നേരെ ആവും എന്ന പോലെ നോക്കി നിക്കാ തെണ്ടി... ആയത് തന്നെ... 😬😬



******************👤



ഈർക്കിളി പോലത്തെ അവൾ കുറേനേരം ആയി ബൈക്ക് പൊക്കാൻ നോക്കുന്നു... ഇതിന് ഇത്തിരി പോലും വിവരം ഇല്ലേ... എന്നാലും കോപ്പിന്റെ പരിശ്രമം കണ്ടു നമ്മൾ നന്നായി ചിരിച്ചു നിന്നു... 😌😌


ഉള്ളിൽ പല തെറിയും വിളിക്കുന്നുണ്ട് അവളെ ആ പരട്ട മോന്ത കണ്ടാൽ അറിയാം... നിന്നെ ഞാൻ ഇന്ന് മര്യാദ പഠിപ്പിച്ചേ വിടൂ മോളെ... 😬😬


"അതേ... എന്നെ കൊണ്ട് ആവും എന്ന് തോന്നുന്നില്ല,,, വല്ല ജെസിബിയും വേണ്ടി വരും ഇത് പൊക്കാൻ... "😓


"😠😠തള്ളി ഇടാൻ ഒന്നിന്റെയും സഹായം വേണ്ടി വന്നില്ലല്ലോ... "


"അത് ഞാൻ മനഃപൂർവം അല്ലല്ലോ... "


"നീ എന്തിനാടി എന്റെ വണ്ടി കണ്ടപ്പോൾ അടുത്തേക്ക് വന്നത്... നിനക്ക് വല്ല അസുഖവും ഉണ്ടോ എന്നെ കാണുമ്പോ... "


അതിന് അവൾ ഏതാണ്ട് പറയാൻ വാ തുറന്നു എങ്കിലും എന്റെ നോട്ടം കണ്ടതോടെ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു ഡീസന്റ് ആയി നിന്നു... 🙄🙄


"ഇനി ഞാൻ നിങ്ങളെയോ നിങ്ങളെ വണ്ടിയോ കണ്ടാൽ ആ വഴി പോലും വരില്ല... ഞാൻ പോട്ടെ... "😭😭


ആ ദയനീയ ഭാവം കണ്ടു ഒന്ന് മൂളിയതും അവൾ ഇളിച്ചു കൊണ്ട് മാറി നിന്നു... നമ്മൾ ബൈക്ക് എടുത്തു വെക്കുന്നതും നോക്കി കണ്ണും തള്ളി നിക്കുന്നുണ്ട്... 


"എന്താടി നോക്കി നിക്കുന്നെ വന്നത് പോലെ പോവാൻ നോക്ക്... "😬


"😬😬പരട്ട തെണ്ടി,,, പട്ടി... നിന്നെ എന്റെ കയ്യിൽ ഇന്നല്ലെങ്കിൽ നാളെ കിട്ടും... "


എന്നും പറഞ്ഞു ഓടാൻ നിന്നതും അവളെ കയ്യിൽ പിടുത്തം കിട്ടി... 


"നിന്നോട് ഞാൻ പല വട്ടം പറഞ്ഞത് അല്ലേടി പിന്നിൽ നിന്നും തെറി വിളിക്കരുത് എന്ന്... ഇതൊക്കെ പഠിക്കാൻ ആണോടി കോപ്പേ നീ രാവിലെ തന്നെ ഒരുങ്ങി കെട്ടി പോകുന്നത്... "😬😬


"ഇനി വിളിക്കില്ല കയ് വിട് വേദനിക്കുന്നു... "😪😪


"ഇത് തന്നെ അല്ലേ നീ എപ്പോഴും എന്റെ അടുത്ത് നിന്നും രക്ഷപെടാൻ പറയുന്നത്... എന്നിട്ട് അല്പം മാറി എന്ന് കാണുമ്പോൾ എന്നെ ഉള്ള തെറി മുഴുവനും വിളിച്ചു ഓടും അതല്ലേ നിന്റെ പണി... "


തുറിച്ചു നോക്കി കൊണ്ട് അല്ലെന്നും ആണെന്നും കാണിച്ചു നമ്മളെ കയ്യിലെക്ക് നോക്കി നെരിപിരി കൊണ്ട്... ആ കയ് ബലമായി ഒന്ന് പിടിച്ചാൽ ഇപ്പൊ പൊട്ടും എന്ന നിലക്ക് ആണ് ഉള്ളത്... മോന്ത കണ്ടാൽ വിടാനും തോന്നുന്നുണ്ട്... 😏😏


നമ്മളെ കയ് നോക്കി ആ കോന്ത്രൻ പല്ല് കൊണ്ട് കടിച്ചതും നമ്മൾ അലറിപ്പോയി... കോപ്പ് ഇതിനാണോ നമ്മളെ തന്നെ നോക്കി നിന്നത്... 😬😬പട്ടിയുടെ ജന്മം ആണോ ഇതിന്... കയ് കുടഞ്ഞു കൊണ്ട് അവളെ നോക്കിയതും ഇളിച്ചു കൊണ്ട് നമ്മളെ അടുത്ത് നിന്നും അല്പം മാറി നിന്നു... 


"പോടാ പട്ടി തെണ്ടി ചെറ്റേ... $%&**"


വെറും ഒരു പീറ പെണ്ണായ അവൾ നമ്മളെ നോക്കി അത്രയും വിളിച്ചതും കലിപ്പ് മൊത്തം കയറി അവളെ ഒന്ന് നോക്കിയതും കോപ്പ് ഓടാൻ ഉള്ള പരിപാടി തുടങ്ങിയിരുന്നു... അപ്പോഴേക്കും അവളെ കയ്യിൽ പിടിച്ചതും ദേ വരുന്നു അവളെ കയ്... 😨😨😨😨ഇത് കോപ്പിന്റെ ഡ്രസ്സിന്റെ കയ് അല്ലേ... മീൻ പിടിക്കുന്ന വലയും ഇട്ടാണോടി നടപ്പ്... 😬😬


"ഡാ പട്ടി എന്റെ രണ്ടായിരം രൂപയുടെ ചൂരിദാർ ആണ്... അതിന്റെ കയ് നീ കളഞ്ഞു അല്ലേ... ആ കാശ് തരാതെ നിന്നെ ഞാൻ വിടില്ല... "


😵😵സബാഷ്... ഇവിടെ മാനം പോകുമ്പോ ആണോടി നിന്റെ രണ്ടായിരം... ഇതിന് ഒന്നും ഓടി കാണില്ല വിവരം കുറവ് അല്ലേ... 


ഒന്ന് പോയി തരോ എന്നായിരുന്നു ഇപ്പോൾ നമ്മളെ ആഗ്രഹം... പക്ഷെ തെണ്ടി എന്നെയും കൊണ്ടേ പോകൂ എന്ന തോന്നുന്നത്... 🙄🙄


"എന്റെ കാശ് തന്നില്ലെങ്കിൽ ഞാൻ എല്ലാരേയും വിളിച്ചു കൂട്ടും... എന്റെ ഡ്രസ്സ്‌ കീറി എന്നും പറഞ്ഞു കൊണ്ട്... "


😰ഈ കോലം കൂടി കണ്ടാൽ ഞാൻ പീഡന വിരുദ്ധനും ആവും... ഇതിനെ എന്ന് കണ്ടുവോ അന്നൊക്കെ എന്റെ കാര്യം പോക്കാണല്ലോ പടച്ചോനെ... 


"ഡീ മര്യാദക്ക് പോവുന്നത് ആണ് നിനക്കും എനിക്കും നല്ലത്... ബാക്കി ഞാൻ പിന്നെ തരാം ഇപ്പോൾ തത്കാലം പോവാൻ നോക്ക്... "


"അയ്യട ഞാൻ അങ്ങനെ ഒന്നും പോവില്ല... ഇപ്പോൾ നല്ല പേടി ഉണ്ടല്ലേ... ഞാൻ ഇവിടെ തന്നെ നിക്കും... "😏😏


"എന്നാൽ നീ ഇവിടെ നിന്നോ ഞാൻ പോയി തരാം... "


"അങ്ങനെ ഇപ്പോൾ മോൻ പോണ്ട... "


എന്നും പറഞ്ഞു കുരിപ്പ് എന്നെ പിടിച്ചു വെച്ചതും നമ്മൾ ചുറ്റും ഒന്ന് നോക്കി... 😬😬ആൾകാർ ഒക്കെ ശ്രദ്ധിച്ചു തുടങ്ങി... ഇതിന് പിന്നെ വിവരം ഇല്ല... ഞാൻ ആവും നാണം കെടുന്നത്... 


അട്ട പിടിച്ചത് പോലെ പിടിച്ചത് കണ്ടതും കയ് മാറ്റാൻ ആവാതെ നമ്മളെ സകല നിയന്ത്രണവും തെറ്റി ഒന്ന് അങ്ങ് കൊടുത്തു... 😠


കവിളും പിടിച്ചുള്ള നിൽപ്പ് കണ്ടതും നമ്മൾക്ക് വേണ്ടായിരുന്നു എന്ന് തോന്നി... നല്ല വെടിപ്പ് ആയിട്ട് അഞ്ച് വിരലും സീൽ ചെയ്തിട്ട് ഉണ്ട്...ഇരന്നു വാങ്ങിയത് അല്ലേ...


"നീ എന്നെ തല്ലി അല്ലേ എന്റെ ബാപ്പച്ചി വരെ എന്നെ ഇത് വരെ തല്ലിയിട്ടില്ല... "😭


"അതിന്റെ കുറവ് നല്ലോണം കാണാൻ ഉണ്ട്... അത് കൊണ്ട് തന്നെയാ ഇപ്പോൾ എനിക്ക് ഇത് നിനക്ക് തരേണ്ടി വന്നത്... മതിയായി എങ്കിൽ പോയിക്കോ അല്ലെങ്കിൽ ഞാൻ വീണ്ടും തല്ലും... "


അപ്പോ തന്നെ ഒരു ഓട്ടം ആയിരുന്നു... 😕😕ഒരൊറ്റ അടി മതി ജീവിതം മാറി മറിയാൻ... നേരത്തെ ഇത് കൊടുത്തു വിട്ടാൽ മതിയായിരുന്നു... 🙄



****************💃



😪😪എന്നെ തല്ലി അല്ലേ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... 😭പല്ല് മൊത്തം ഇളകി പോയെന്ന തോന്നുന്നത്... പോയി ഇരന്നു വാങ്ങിയത് അല്ലേ... ആ പൂച്ച വല്ലതും അറിഞ്ഞോ ആവോ... 


"ഡീ ഐഡിയ  കിട്ടിയോ...? "


"മ്മ് നല്ലോണം കിട്ടി,,, പല്ല് മുഴുവനും ഇളകി പോയെന്ന തോന്നുന്നേ... "😓


അപ്പോഴാ അവളെ കോപ്പിലെ ഒരു ഐഡിയ... നമ്മളെ പറച്ചില് കേട്ട് നമ്മളെ ഒന്ന് തിരിഞ്ഞു നോക്കിയതും വായും പൊളിച്ചു നിന്നു... 


"ഏഹ്,,, അയ്യോ നിന്നെ ആരാ പീഡിപ്പിച്ചത്... "😰😰


അവൾ നമ്മളെ അടിമുടി നോക്കി ചോദിച്ചതും സ്വയം ഒന്ന് നോക്കി... 😨😨പീഡിപ്പിച്ചു എന്നോ ആര്... അതിന് ഇങ്ങനെയും പറയോ... 😒😒തെണ്ടി അത് തന്നെ അല്ലേ എന്നെ ചെയ്തേ... 


"എടീ നിയ സത്യം പറ ആരാ നിന്നെ റേപ്പ് ചെയ്തേ,,, നിന്റെ ഡ്രസ്സ്‌ കീറിയിട്ടുണ്ട്... ചുണ്ട് പൊട്ടിയിട്ടുണ്ട്... ഇതൊക്കെ എങ്ങനെയാ ഉണ്ടായേ... ആരാ നിന്നെ തല്ലിയെ... "😪


"ഇതെല്ലാം ഒരാൾ തന്നെയാ ചെയ്തേ... ആ അജ്മൽ ഇല്ലേ അവൻ... ഇത് കൂടാതെ വേറെ എന്തൊക്കെ ചെയ്തു എന്ന് അറിയോ... "😭😭


എല്ലാം ഓർത്തു പറഞ്ഞതും അവൾ എണീറ്റ് എന്റെ കൂടെ മോങ്ങാൻ തുടങ്ങി...എനിക്ക് ഇത് അത്രയും ഫ്രീ ആയി കിട്ടിയതിന് ഇവൾ എന്തിനാ കരയുന്നത്... 🤔


"നീ എന്തിനാ എന്റെ അടുത്ത് നിന്നു പോയത് അത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ,,, ഇനി ഞാൻ കുഞ്ഞിപ്പാനോട്‌ എന്ത് പറയും... ഞാൻ അല്ലേ നിന്നെയും കൊണ്ട് വന്നത്... ആ അജ്മൽ ഇത്തരക്കാരൻ ആണെന്ന് ഞാൻ അറിയില്ല... "


😲😲ഇവിടെ ഇപ്പോൾ അതിന് മാത്രം എന്താ ഉണ്ടായേ,,, ഈ തല്ല് ഡെയ്ലി ആരോടെങ്കിലും ഞാൻ ചോദിച്ചു വാങ്ങുന്നത് അല്ലേ... അതിനാണോ ഇവൾ കിടന്നു മോങ്ങുന്നത്... 😕😕


"വീട്ടിൽ പോയി കാക്കുനോട്‌ പറയാം,,, ബാക്കി അവർ തീരുമാനിക്കട്ടെ... "


"അപ്പോ നൗഫിക്കാ... "


"നിനക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചത് ഞാൻ കാരണം അല്ലേ... ഞാനും നീയും ഇപ്പോൾ വഴിയാദാരം ആയി... "


😰😰പറയുന്നത് ഒന്നും എനിക്ക് അങ്ങോട്ട് മനസ്സിൽ ആവുന്നില്ലല്ലോ... എന്തേലും ആവട്ടെ,,, അവൾ നമ്മളെ കയ്യും പിടിച്ചു കരഞ്ഞു കൊണ്ടാ നടപ്പ്... 


"അയ്യോ എന്താ മോളെ നിനക്ക് പറ്റിയെ... ആരാ നിന്നെ ഇങ്ങനെ ഒക്കെ ചെയ്തേ... "


എന്നും പറഞ്ഞു ഓടി വന്നു നമ്മളെ ബാപ്പച്ചി,,, ഉമ്മച്ചിയും മൂത്തുവും പിന്നെ നമ്മളെ നോക്കും കരയും 😒😒...ഇവർക്ക് ഒക്കെ വട്ടായോ അതോ എനിക്ക് വട്ടായോ ഒന്നും മനസ്സിൽ ആവുന്നില്ലല്ലോ... 😕


"എന്താ മോളെ ഉണ്ടായത്... അവൻ നിന്നെ എന്താ ചെയ്തത്...? "


മൂത്താപ്പ എന്നെ പോലെ ഇത്തിരി വിവരം ഉള്ളോണ്ട് ഒന്നും പെട്ടെന്ന് വിശ്വസിക്കില്ല... നേരിട്ട് കണ്ടാൽ അല്ലാതെ... 😓


"അത് മൂത്താപ്പ അമിക്കാടെ ആ ഫ്രണ്ട് ഇല്ലേ അജ്മൽ അവൻ എന്നെ എന്തൊക്കെ ചെയ്ത് എന്ന് അറിയോ... കണ്ടോ എന്റെ ചൂരിദാർ കീറി... ചുണ്ട് പൊട്ടി,,, എന്നെ തല്ലി... "😭😭


പോയി ആ തെണ്ടിക്ക് രണ്ട് കൊടുക്കട്ടെ... എന്നാലേ കുറച്ച് സമാദാനം കിട്ടൂ... 😁


"കണ്ടോടാ ഫ്രണ്ട് ആണെന്നും പറഞ്ഞു തോളിൽ കയ്യിട്ടു നടക്കുമ്പോ അവൻ നല്ലവൻ ആണോ എന്ന് നോക്കണം,,, ഇപ്പോൾ കണ്ടില്ലേ നിന്റെ പെങ്ങളെ തന്നെ അവൻ ഉപദ്രവിച്ചത്... ഇതാണോ നിന്റെ ഫ്രണ്ട്... "


മൂത്താപ്പ അമിക്കായെ കണ്ട പാടെ കലിപ്പിൽ അടുത്തേക്ക് ചെന്നു പറഞ്ഞതും ആള് നമ്മളെ ഒന്നും തുറിച്ചു നോക്കി... 😖😖പെട്ടെന്ന് എല്ലാം കണ്ട് പിടിക്കും... 


"അവനാണോ നിന്നെ ഇങ്ങനെ ഒക്കെ ചെയ്തത്... "


"ആന്ന്... കണ്ടോ... "


നമ്മൾ കയ്യും കവിളും ചുണ്ടും ഒക്കെ കോപ്പിന് കാണിച്ചു കൊടുത്തു... 


"എന്തിന അവൻ നിന്നെ ഇങ്ങനെ ഒക്കെ ചെയ്തേ... എന്തെങ്കിലും കാരണം ഇല്ലാതെ അവൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് അറിയാം... "


😪😪നിയ നീ പെട്ട്... അല്ലെങ്കിൽ വേറൊരു പീഡനം ഇവിടെ നിന്നും കിട്ടും... എല്ലാം കൂടി എനിക്ക് താങ്ങുമോ എന്തോ... 


"കള്ളത്തരം ആലോചിക്കാതെ സത്യം പറയെടീ... "😠😠


"അത്... അതില്ലേ ഞാൻ ടയർ പഞ്ചർ ആക്കി,,, അതിന് അവൻ എന്നെ ഊതിച്ചതാ... "😏😏


"കേട്ടല്ലോ മോളെ സ്വഭാവം,,, അവനെ കയറി ചൊറിഞ്ഞു കാണും,,, അമ്മാതിരി ഐറ്റം അല്ലേ ഇവൾ... ഇവളെ കയ്യിലിരിപ്പ് വെച്ചു നോക്കുമ്പോ കിട്ടിയത് കുറഞ്ഞു പോയെ ഉളളൂ... "


🙄🙄കുറഞ്ഞു എന്നോ,,, ഇത് തന്നെ എനിക്ക് പോരാ എന്നാണോ തെണ്ടി പറഞ്ഞു വരുന്നത്,,, അവന്റെ അല്ലേ ഫ്രണ്ട്... തെണ്ടി നിനക്ക് ഞാൻ വേറെ തരാം... 😬


"ഇവൾ ചെയ്തത് തെറ്റ് തന്നെ ആവും... എന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യണോ... ഒന്ന് തല്ലിയാൽ മതിയല്ലോ ഇവൾ നേരെ ആവും... "


😒😒ഞാൻ അങ്ങനെ ഒന്നും നേരെ ആവില്ല... 


"എന്നെ തല്ലി ബാപ്പച്ചി... അപ്പോ ഞാൻ എന്റെ ബാപ്പച്ചി വരെ എന്നെ തല്ലിയിട്ടില്ല എന്ന് പറഞ്ഞു... അപ്പോ പറയാ അതിന്റെ കുറവ് തന്നെ ആണ് നിനക്ക് എന്ന്... "😒😒


"അത് ശരിയാ,,, എനിക്കും പറയാൻ ഉള്ളത് അത് തന്നെയാ... പിന്നെ എനിക്ക് ഇവളെക്കാൾ വിശ്വാസം എന്റെ അജുനെ തന്നെയാ... അവനെ ഞാൻ കണ്ടിട്ട് ചോദിക്കട്ടെ എന്താ ഉണ്ടായത് എന്ന്... "😠


നമ്മളെ നോക്കി അത്രയും പറഞ്ഞു കക്ഷി ബൈക്കും എടുത്ത് പോയി... എല്ലാം വിശദമായി പറഞ്ഞു കൊടുത്താൽ ഈ തെണ്ടി വന്നു എന്റെ മയ്യത് എടുക്കും അല്ലോ പടച്ചോനെ... 😪😪


"ഇതൊക്കെ നാല് ആള് അറിഞ്ഞാൽ എന്റെ മോളെ ആരാ കെട്ടാൻ വരുന്നത്... എല്ലാം നശിക്കും അല്ലോ എന്റെ പടച്ചോനെ... "


"അവൻ ചോദിക്കാൻ പോയത് അല്ലേ... അങ്ങനെ വല്ലതും സംഭവിച്ചിട്ട് ഉണ്ടെങ്കിൽ ഇവളെ കൂടെ നിയ മോളെയും കൂടി നമുക്ക് അങ്ങ് നടത്താം... "


😌😌ഷോ വേണ്ടായിരുന്നു,,, ഇത് കൊണ്ട് ഇങ്ങനെയും പ്രയോജനം ഉണ്ടല്ലേ... പക്ഷെ അമിക്കാ വന്നാൽ എന്താവോ എന്തോ... 😕


"നീ എന്തിനാടി കിടന്നു മോങ്ങുന്നത്...? "🤔


"നിനക്ക് അറീലെ,,, നാളെയാ അവർ വരുന്നത്,,, എന്നിട്ട് അത് മുടക്കാൻ പ്ലാൻ ഉണ്ടാക്കാൻ പോയിട്ട് ഇപ്പോൾ നിന്റേതു നടത്താൻ ഉള്ള വഴി കൂടി നീ ഉണ്ടാക്കി... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് കേട്ടോ നീ ഒരു ദുരന്തം ആണ്... "


"അത് എനിക്ക് നേരത്തെ അറിയാം എന്നെ... പിന്നെ അന്റെ പ്രേമം ഞാൻ ശരിയാക്കി തരാം... നല്ലോരു ഐഡിയ കിട്ടിയിട്ടുണ്ട്... "😌


"എന്ത് ഐഡിയ... "



"ആ നൗഫൽ നിന്റെ കല്യാണത്തിന് വരില്ലേ... അപ്പോ നീ തന്നെ നേരിട്ട് പറഞ്ഞാൽ മതി നിനക്ക് മുടിഞ്ഞ പ്രേമം ആണെന്ന്... പിന്നെ ഒന്നും പേടിക്കാൻ ഇല്ലല്ലോ... "😁


"എടീ മന്ദബുദ്ധി...😬😬ഹെയ് വേണ്ട അങ്ങനെ വിളിക്കാനും കുറച്ച് എങ്കിലും ബുദ്ധി വേണം നിനക്ക് അതും ഇല്ലല്ലോ... "


"നിനക്ക് പിന്നെ നല്ലോണം ഉണ്ടല്ലോ,,, എങ്കിൽ നീ തന്നെ എന്താന്ന് വെച്ചാൽ ചെയ്തോ,,, എനിക്ക് നല്ല ക്ഷീണം ഞാൻ ഒന്ന് ഉറങ്ങട്ടെ... "😒😒


നമ്മൾ പിന്നെ കാലത്ത് തൊട്ട് ഉള്ള ക്ഷീണം ഒക്കെ ഉറങ്ങി തീർക്കാൻ തന്നെ തീരുമാനിച്ചു... 


"അല്ല നിയ സത്യായിട്ടും നിനക്ക് ക്ഷീണം ഉണ്ടോ... "


"😬😬ഞാൻ എന്ത് മാത്രം അധ്വാനിച്ചു എന്ന് നിനക്ക് അറിയോ... ബൈക്ക് വരെ എന്നെ കൊണ്ട് പൊക്കി എടുപ്പിച്ചു അവൻ... "


"അപ്പോ സത്യത്തിൽ എന്താ ഉണ്ടായത് അവിടെ...? "🤔


"നീയല്ലേ പറഞ്ഞത് പീഡനം ആണെന്ന്... "


"എടീ അതല്ല അവൻ നിന്നെ എന്താ ചെയ്തത് എന്ന്... "


"ഇനി അത് മുഴുവനും പറയാൻ ഉള്ള ശേഷി എനിക്ക് ഇല്ല... 😭😭നാളെ പറയാം ഇപ്പോൾ ഞാൻ ഉറങ്ങട്ടെ... "


ഇവൾ തന്നെ അല്ലേ പീഡനം എന്നൊക്കെ പറഞ്ഞത്... ഇപ്പോൾ എന്നോട് ചോദിക്കാ എന്താ ഉണ്ടായത് എന്ന്... 😏😏



****************👤



എന്നാലും ആ പെണ്ണിനെ തല്ലേണ്ടിയിരുന്നില്ല,,, അതിന്റെ കയ്യിലിരിപ്പ് വെച്ചു നോക്കുമ്പോൾ രണ്ട് കിട്ടാത്ത കുറവും ഉണ്ട്... 


നമ്മൾ അത് തന്നെ ചിന്തിച്ചു ഇരുന്നതും ഉപ്പച്ചി നമ്മളെ ഒരു നോട്ടം... 😟


"മ്മ് എന്താ ഒരു ആലോചന... ആരെയെങ്കിലും തല്ലി വല്ല കേസും ഉണ്ടാക്കി വെച്ചോ... "


"☺️☺️ഏയ് ഞാൻ അങ്ങനെ ഒക്കെ ചെയ്യോ... "


"അല്ല ഈ ഇരിപ്പ് അങ്ങനെ ഒക്കെ ഉണ്ടാക്കി വെച്ചാൽ ആണ് ഞാൻ കാണുന്നത് അത് കൊണ്ട് ചോദിച്ചു എന്നെ ഉളളൂ... "🙄🙄


"ഏയ് ഞാൻ ഇപ്പോൾ അങ്ങനെ ഒന്നും... "


പറഞ്ഞു തീരുന്നതിനെ മുന്നേ അമി വന്നു,,, ആ പരട്ട പെങ്ങൾ വിട്ടതാണോ... എങ്കിൽ ഉപ്പച്ചി കേൾക്കേണ്ട... 😒😒


നമ്മൾ അവനെ കണ്ടപാടെ ഇറങ്ങി അവന്റെ അടുത്തേക്ക് വന്നു... 


"🙄🙄നീ അവളെയാണോ അവൾ നിന്നെയാണോ പീഡിപ്പിച്ചത്...? "


"പീ... പീഡനോ... "😕


"പിന്നല്ലാതെ,,,അവളെ കോലം കണ്ടാൽ അറിയാം ഒരു പീഡനം നടന്നിട്ടുണ്ട് എന്ന്... നീ എന്താടാ അവളെ ചെയ്തേ... "


"😁😁ഒന്ന് തല്ലി... ബാക്കി ഒക്കെ ഞാൻ പ്രതീക്ഷിക്കാതെ സംഭവിച്ചതാ,,, അല്ലാതെ അവളെ ഞാൻ പീഡിപ്പിക്കും എന്ന് നിനക്ക് തോന്നുണ്ടോ... "


"എനിക്ക് തോന്നിയിട്ട് എന്താ കാര്യം,,, എല്ലാരും കരുതി ഇരിക്കുന്നത് അങ്ങനെ ആണ്... "


"😲😲എടാ ഞാൻ അവളെ അങ്ങനെ ഒന്നും... "


"ഡ്രസ്സ്‌ കീറി ചുണ്ട് പൊട്ടി അവളെ കവിളിൽ ആണെങ്കിൽ നീ തല്ലിയ പാടും... പിന്നെ അല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്... "


"ആ പോത്തിനോട് നേരിട്ട് ചോദിക്കാം ആയിരുന്നില്ലേ... "😬


"അതിന് ഇത് വല്ലതും അറിയോ... നീ  കാരണം ഞാൻ ആണ് പെട്ടത്... എനിക്ക് വീട്ടിൽ കേറാൻ പറ്റുമോ ആവോ..."😒😒


"നീ പേടിക്കുന്നത് കണ്ടാൽ തോന്നും ഞാൻ അവളെ പീഡിപ്പിച്ചു എന്ന്... നീ എല്ലാരേയും മുന്നിൽ വെച്ചു അവളെ ഒന്ന് ചോദ്യം ചെയ്താൽ മതി... എല്ലാം ക്ലിയർ ആവും... "🙄🙄


"അത് വാ തുറന്നാൽ കള്ളം മാത്രേ പറയൂ,,, അതാ എന്റെ പേടി... "


"അതിന് രണ്ട് കിട്ടാത്തതിന്റെ കുറവാ... 😬😬"


"അതിന്റെ ഒക്കെ സമയം കഴിഞ്ഞു... ഇപ്പോൾ തിരിച്ചു കിട്ടാന്നാൽ ഭാഗ്യം... "😏😏


അമി അതും പറഞ്ഞു ബൈക്ക് എടുത്തു പോയതും നമ്മൾ ഒന്ന് തിരിഞ്ഞു നടന്നു... 😨😨ഇങ്ങേർ ഇത് എല്ലാം കേട്ടോ...


"നീ ആരെയാഡാ പീഡിപ്പിച്ചത്...? "


"അയ്യേ ദേ ഉപ്പച്ചി സ്വന്തം മകനോട് ഇങ്ങനെ ഒന്നും ചോദിക്കരുത്... നിങ്ങക്ക് എന്നെ അറിയില്ലേ... "😕😕


"അറിയാം,,, അത് കൊണ്ട് ആണല്ലോ ചോദിക്കുന്നത്... "


"😲😲ഇങ്ങള് പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഇതിന് മുന്നേ പീഡിപ്പിച്ചിട്ടുണ്ട് എന്ന്... ഉപ്പച്ചി സ്വന്തം മകനെ തള്ളി ഇടാൻ ഒരു ചാൻസ് കിട്ടാൻ കത്തിരിക്ക അല്ലേ... "😬😬


സ്വന്തം ഉപ്പച്ചിക്ക് തന്നെ ഡൌട്ട് ആണ് പിന്നാലെ ബാക്കി ഉള്ളതിന്... 😕😕


"നീ ആ പാവം പെൺകൊച്ചിനെ ആണോ പീഡിപ്പിച്ചത്... വെറുതെ അല്ല ആ മോൾ ഇങ്ങോട്ട് വരാതെ നിന്നെ പേടിച്ചിട്ട് തന്നെ ആവും... "😒😒


"😬😬ആ മോളെ ഞാൻ ഇന്ന് പീഡിപ്പിച്ചു പോരെ... ഞാൻ അല്ലേ ഇങ്ങളെ മോൻ,,, എന്നിട്ട് സ്നേഹം മുഴുവനും ആ തല തെറിച്ച പെണ്ണിനെ ആണല്ലോ... ഹിയ്യോ ഒരു മോൾ വന്നിരിക്കുന്നു... "


"നീ എപ്പോഴാ ഇത്രക്ക് വൃത്തികെട്ടവൻ ആയത്...? "🤔


"😬😬അത് തന്നെ അല്ലേ ഞാനും നിങ്ങളോട് ചോദിച്ചത്,,, ഇല്ലെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല,,, സമ്മതിച്ചപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല... നിങ്ങളോട് സംസാരിച്ചാൽ മിക്കവാറും എനിക്ക് ഭ്രാന്ത് പിടിക്കും ഞാൻ പോവാ,,, പിന്നെ വീട്ടിൽ ഇത് എഴുന്നള്ളിച്ചെക്കരുത്... ആ ഇത്ത പിന്നെ മോളെ എന്റെ അടുത്ത് വിടില്ല... "😓😓


ഇന്ന് ആരെയാവോ കണി കണ്ടത്... 😪😪


നമ്മൾ എല്ലാ കലിപ്പും ഡ്രൈവിങ്ങിൽ തീർത്തു വീട്ടിലേക്ക് വിട്ടു... എല്ലാം കൂടി സമാധാനം പോയി എന്ന് പറഞ്ഞ മതി... 😰


"അജു ഈ പീഡനം എന്ന് പറഞ്ഞ എന്താ...? "


😨😨ഫുഡ്‌ കഴിക്കുമ്പോൾ അനു മോൾ ചോദിക്കുന്ന കേട്ട് നമ്മൾ ഞെട്ടി കൊണ്ട് ഉപ്പച്ചിയെ നോക്കി... ഉപ്പച്ചി എന്നേക്കാൾ വലിയ ഷോക്ക് അടിച്ചു ഇരിക്കാ... 


🤔എന്നാലും ഇവൾ എങ്ങനെ അറിഞ്ഞു,,, പടച്ചോനെ ബാക്കി ഉള്ള സമാധാനം കൂടി നാട് വിട്ടല്ലോ... 😪😪


"നീ എവിടുന്നാ ഇതൊക്കെ അറിഞ്ഞത്...? "🙄🙄


"അത് ഇന്ന് ടിവിയിൽ കാണിച്ചു... പീഡന കേസ് പ്രതിയെ അറെസ്റ്റ്‌ ചെയ്തു എന്ന്... അതാ ഞാൻ... "


😏😏പുല്ല് എവിടെ പോയാലും ഈ പീഡനം ആണല്ലോ... ഉപ്പച്ചി നന്നായി ചുമച്ചു പരുവം ആവുന്നുണ്ട്... ആ കോപ്പ് ഒറ്റ ഒരുത്തി കാരണം ഇന്ന് എന്റെ മാനം വരെ കപ്പൽ കയറി... 😬😬


"അത് ഇല്ലേ നിന്റെ ഉപ്പൂനോട്‌ ചോദിച്ചാൽ മതി,,, മൂപ്പർക്ക് നന്നായി അറിയാം ഇതിനെ പറ്റി... "


"ആണോ ഉപ്പൂ... "


"എന്നേക്കാൾ നന്നായി ഇവന് അറിയാം മോളെ,,, ഇവൻ ഇന്ന് അതിന്റെ ഡിഗ്രി എടുത്തേ ഉളളൂ... "😁😁


ഉപ്പച്ചി നമ്മക്ക് ഇട്ടു നന്നായി താങ്ങിയതും നമ്മൾ ആകെ സസി ആയി ഉപ്പച്ചിയെ നോക്കി പല്ല് കടിച്ചു... പിന്നെയും അനു മോൾ കൂടുതൽ ചോദ്യത്തിലേക്ക് കടക്കാൻ ഉള്ള പ്ലാൻ ആയോണ്ട് നമ്മൾ പിന്നെ ഒന്നിനും നിന്നില്ല... 😪😪


കൂടുതൽ കേൾക്കാൻ ഉള്ള ശക്തി ഇല്ലാത്ത കൊണ്ട് അപ്പോ തന്നെ തീറ്റയും നിർത്തി മുറിയിൽ ചെന്നു കിടന്നു... എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും അപ്പോ കാണിച്ചു തരാം ഇതിനൊക്കെ ഉള്ളത്... 😠😠



******************💃



"👹👹അയ്യോ എന്നെ കൊല്ലല്ലേ... "


നമ്മൾ കണ്ട സ്വപ്നം കൊണ്ട് പേടിച്ചു ചാടി എണീറ്റ് ചുറ്റും നോക്കി,,, 😣😣നല്ലോരു സ്വപ്നം ആയിരുന്നു,,, അതിന്റെ ഇടക്ക് ആ കോപ്പ് വന്നു നമ്മളെ മലയിൽ നിന്നും തള്ളി ഇട്ടു കൊല്ലാൻ നോക്കി... 


 🤔🤔ഈ വൈകിട്ടു കാണുന്ന സ്വപ്നം ഫലിക്കുമോ എന്തോ... 


🙄🙄ഇനി ഉറങ്ങണോ വേണ്ടയോ എന്നുള്ള ചിന്തയിൽ ആണ് നമ്മൾ ഇപ്പോൾ... വല്ലതും കഴിച്ചിട്ട് വന്നു കിടക്കാം... നമ്മൾ താഴേക്കു ചെന്നതും ദേ വരുന്നു അമിക്കാ... 😪😪ആള് കലിപ്പ് ആണല്ലോ പടച്ചോനെ... ☺️☺️☺️നമ്മൾ അങ്ങേരെ നോക്കി ഒരു വളിച്ച ഇളി കൊടുത്തു... 


"ഡീ നീ വാ തുറന്നാൽ കള്ളം മാത്രേ പറയൂ അല്ലേ... ചുമ്മാതെ പോയ അവനെ ചൊറിഞ്ഞു തല്ല് വാങ്ങി വന്നിട്ട് അവൻ പീഡിപ്പിച്ചു എന്ന്... അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ നിന്റെ തലമണ്ട തല്ലി പൊളിച്ചെനെ... "😠😠


"ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല... ഈ അമ്മിയാ പറഞ്ഞത് അവൻ എന്നെ പീഡിപ്പിച്ചു എന്ന്... "😓😓


"നിന്നെ പീഡിപ്പിച്ചത് അവൾ ആണോ നീയല്ലേ അറിയുന്നത്... "😬😬


"ഞാൻ അറീല... 😒😒അല്ല അമിക്കാ ഈ പീഡനം എന്ന് വെച്ചാൽ എന്താ... എല്ലാരും പറയുന്നത് കേൾകാം എന്താ അത് സംഭവം... "


"അത്... അത്... "


😌😌സംഭവം പുള്ളിക്കും അറിയില്ല എന്ന തോന്നുന്നേ... ഒരുമാതിരി പരുങ്ങി കളിക്കാ... 


"ഞാൻ ഗൂഗിളിൽ സെർച്ച്‌ ചെയ്തിട്ട് പറഞ്ഞു തരാം... "


നമ്മൾ ഫോൺ ഓൺ ആക്കുമ്പോൾ തന്നെ അമിക്കാ തട്ടിപറിച്ചു വാങ്ങി... 😬😬സംശയം അപ്പപ്പോൾ തീർക്കണം എന്നാണ് നമ്മളെ ആഗ്രഹം... കോപ്പ് അതിനും വിടില്ല... 


"നിന്റെ വളർച്ച കണ്ടു ഞാൻ തെറ്റിധരിച്ചു എന്നെ ഉളളൂ,,, ബുദ്ധി വളരാത്ത വിവരം ഞാൻ അറിഞ്ഞില്ല... ഇതിൽ അവനെയോ നിന്നെയോ എന്റെ പെങ്ങളെയോ കുറ്റം പറയാൻ ആവില്ല... എന്തായാലും നിന്റെ സംശയം നീ കെട്ടു കഴിഞ്ഞു മനസ്സിൽ ആക്കിയാൽ മതി,,, വേണേൽ നീ അന്ന് തന്നെ നിന്നെ കെട്ടുന്ന ഹതഭാഗ്യനോട്‌ ചോദിച്ചാൽ മതി... അവൻ വിശദമായി പറഞ്ഞു തരും... "😓😓


(അവരെ കെട്ടിന് ഉള്ള ഡേറ്റ് തീരുമാനിക്കുന്ന ajwa 😨😨ആ പാവം അജുന് ഉള്ള ആണി അല്ലേ അടിച്ചത്..  )


😌😌ഉടനെ ഉണ്ടായാൽ പെട്ടെന്ന് സംശയം തീർക്കാം... നമ്മൾ അതും ചിന്തിച്ചു നടന്നു... 


ഫുഡ്‌ കഴിക്കാൻ ഇരുന്നതും എല്ലാരും നമ്മളെ ആണ് നോട്ടം,,, 🤔🤔എന്തിനാന്നു മനസ്സിൽ ആവുന്നില്ലല്ലോ... 


"എല്ലാരും എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നെ എന്നെ പീഡിപ്പിച്ചു എന്ന് കരുതി ആണോ,,, എന്നെ ആരും പീഡിപ്പിച്ചിട്ട് ഒന്നും ഇല്ലന്നെ... "😒😒


"ഡീ മര്യാദക്ക് വല്ലതും കഴിച്ചു എണീറ്റ് പോകാൻ നോക്ക്,,, ഇനി പീഡനം എന്ന വാക്ക് ഇവിടെ കേട്ടാൽ ഉണ്ടല്ലോ നിന്നെ ഞാൻ ആവും കൊല്ലുന്നത്... "😬


നമ്മൾ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു എല്ലാം കൂടി കഴിക്കാൻ തുടങ്ങി... 


"ഇനി നീ അജുന്റെ മുന്നിൽ എങ്ങാനും പോയാൽ നിന്നെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം കേട്ടോടി... "😬😬


"മ്മ്..."


😏😏പിന്നെ അവനെ ഞാൻ അങ്ങനെ വെറുതെ ഒന്നും വിടില്ല,,, രണ്ടായിരം രൂപയും ഒരു തല്ലും ഉണ്ടേ... ഒന്ന് കൊടുക്കാനും ഒന്ന് വാങ്ങാനും,,, നേരെ മറിച്ച് ആവാതെ ഇരുന്നാൽ മതിയായിരുന്നു... 😒😒



*****************💃



ഹെയ് ഇന്നാണ് അമ്മിയെ പെണ്ണ് കാണാൻ വരുന്നത്... 😕😕😕ഓൾക്ക് വരെ കല്യാണം ആയി... എനിക്ക് എപ്പോ ആണോ എന്തോ... 


നമ്മൾ കണ്ണാടിക്ക് മുന്നിൽ നന്നായി ഒരുങ്ങി,,, 🙈🙈എന്തിനാണ് അറിയോ അവൾ ഒരുക്കം ഒന്നും ഇല്ലാതെ ആ ജാഡയെ ഓർത്ത് ഇരിക്കാ,,, വരാൻ ഉള്ള മൊതല് സ്വന്തം നാട്ടിൽ അല്ലേ... ഒന്ന് മുഖം കാണിച്ചേക്കാം... അവൾക്ക് വേണ്ടാത്ത സ്ഥിതിക്ക് നമ്മക്ക് ആ ലോട്ടറി അടിച്ചാലോ... ☺️☺️☺️


"എടീ നിന്റെ പൌഡർ എവിടെ...? "


"ആ അത് അവിടെ എവിടെ എങ്കിലും കാണും... "


😏😏അസൂയ അല്ലാണ്ട് എന്താ,,, ഉള്ള സ്ഥലം പറഞ്ഞു തന്നാൽ പുളിക്കോ... നമ്മൾ തപ്പി എടുത്തു നല്ലോണം മിനുങ്ങി നിന്നു... 


"😬😬നിന്റെ ഒരുക്കം കണ്ടാൽ തോന്നും നിന്നെ ആണ് പെണ്ണ് കാണാൻ വരുന്നത് എന്ന്...? "


"നിനക്ക് വരുന്ന ചെക്കനെ വേണ്ടല്ലോ പിന്നെന്താ,,, പാവം അവന് സങ്കടം ആയാലോ,,, അത് കൊണ്ട് നിനക്ക് വേണ്ടി ഞാൻ ഒരു ത്യാഗം ചെയ്യാൻ തീരുമാനിച്ചു എന്നെ ഉളളൂ... "😏😏


"അല്ലാതെ ആ ചെക്കനെ അടിച്ചു മാറ്റാൻ അല്ല... "😕


"പിന്നെ എനിക്ക് എങ്ങും വേണ്ട ആ ചെക്കനെ... നാട്ടിൽ ആയിട്ട് എന്നെ നോക്കാത്ത ആ കോപ്പിനെ എന്തിനാ എനിക്ക്...😏😏"


"ശരിക്കും നിന്റെ ഉദ്ദേശം എന്താ... "


"അങ്ങനെ ഒന്നും ഇല്ല,,, ആ ചെക്കനെ ഒരു പാടം പഠിക്കണം അത്രയേ ഉളളൂ... "😒😒


"മ്മ് പഠിച്ചത് തന്നെ... ഇന്നലെ പഠിച്ച പാടം ഒന്നും പോരെ നിനക്ക്... ഇന്ന് വേറെ വല്ലതും വാങ്ങി കൂട്ടുമോ...? "


🙄🙄ഇവൻ എന്നെ എന്ത് പഠിപ്പിക്കാൻ... 


എല്ലാരും ഒരുങ്ങി നിന്നതും നമ്മൾ കിച്ചണിൽ ചെന്നു എല്ലാം ഒന്ന് ടേസ്റ്റ് ചെയ്തു നോക്കി... 😒😒അവറ്റകൾ ബാക്കി വെച്ചില്ല എങ്കിൽ നഷ്ടം അല്ലേ... കയ്യും കഴുകി നമ്മൾ അവളെ കൂടെ ചെന്നു ഇരുന്നു... 


അവൾ ആണെങ്കിൽ നഖവും കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... 🙄🙄പെണ്ണ് കാണാൻ വരുമ്പോ ഇങ്ങനെ ഒക്കെ നടക്കണം അല്ലേ... 


കാറിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ നമ്മൾ താഴേക്ക് ഓടി... 😌😌ആദ്യം കാണണ്ടേ... 


😨😨😨പടച്ചോനെ ഇത് അവൻ  അല്ലേ... എന്റെ ബാപ്പച്ചി ഇങ്ങൾക്ക് വേറെ ആരെയും കിട്ടീലെ... ഇതിനാണോ കാലത്ത് തന്നെ ഒരുങ്ങി നിന്നത്... 


😒😒എല്ലാ പ്രതീക്ഷയും പോയി,,, നമ്മൾ വേഗം അകത്തേക്ക് തന്നെ കയറി ഓടി... 


"ഡീ ചെക്കൻ വന്നു നീ താഴേക്ക് പോയിക്കോ അല്ലെങ്കിൽ അവർ ഒക്കെ ഇങ്ങോട്ട് വരും... "


"അപ്പോ നീയോ... നീ കണ്ടോ ചെക്കനെ... "


"ആ കണ്ടു,,, ഒരു മണകൊണാഞ്ചൻ,,, 😟😟വെറുതെ ഒന്ന് കാണാൻ അല്ലേ നീ ചെന്നു നിന്നെക്ക്,,, സമയം ആവുമ്പോ നീ ആ നൗഫിന്റെ കൂടെ പോയിക്കോ,,, ആര് എന്ത് പറഞ്ഞാലും ഇവനെ വേണ്ടെന്നേ പറയാവൂ കേട്ടല്ലോ... "😓


"ഇങ്ങനെ ഒന്നും അല്ലല്ലോ നീ നേരത്തെ പറഞ്ഞത്... "🤔


"ഹെയ് ഞാൻ അങ്ങനെ പലതും പറയും,,, നിനക്ക് ആ നൗഫിയെ വേണം എങ്കിൽ മാത്രം... "


😕😕ഇവൻ എങ്ങാനും ആണെങ്കിൽ ജീവിത കാലം മുഴുവനും ഒളിച്ചു നടക്കേണ്ടി വരും... നൗഫി കോന്തൻ പിന്നെ നമ്മളെ പറ്റി വലിയ അറിവ് ഒന്നും കിട്ടീലല്ലോ... 


പടച്ചോനെ ഈ കെട്ട് മുടക്കേണ്ടത് ഇപ്പൊ അവളെക്കാൾ ആവശ്യം എന്റെ ആണല്ലോ... അവൾ പോയതും നമ്മൾ നഖവും കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... എവിടെ പോയാലും കുരിശ് ആണല്ലോ... 😩


😏😏അല്ലേൽ ഇപ്പോൾ ഞാൻ എന്തിനാ പേടിക്കുന്നെ... അവനും അത്രക്ക് മോശം ഒന്നും അല്ലല്ലോ... 😒😒


ഒളിഞ്ഞു നോക്കി നോക്കി കഴുത്ത് കടഞ്ഞു... അവർ പോവുന്നത് കണ്ടപ്പോൾ ആണ് ശ്വാസം നേരെ വീണത്... എന്നാലും ഈ തെണ്ടി ആണോ കുറച്ച് ദിവസം ആയി എന്റെ ഉറക്കം കളഞ്ഞ ചെക്കൻ... ആ ഉറക്കം ഒക്കെ ഇനി ഉറങ്ങി തീർക്കണം... 😑😑ഇവനൊക്കെ വേണ്ടി ആരേലും ഉറക്കം കളയോ... 


വലിയ നാണം ഒക്കെ ആയിട്ടാ അമ്മികുട്ടി വന്നത്,,, ഇനി ആ നൗഫിനെ തേച്ചോ പടച്ചോനെ... 🙄🙄


"നിനക്ക് എന്താടി അവനെ കണ്ടപ്പോൾ ഒരു ഇളക്കം... "


"ഒന്ന് പോടീ,,, നീ ഇന്ന് രാത്രി എനിക്ക് നൗഫിക്കാനെ വിളിച്ചു തന്നില്ലെങ്കിൽ നിന്നെ ഞാൻ മിക്കവാറും കൊല്ലും... "


"😆😆അത്രയേ ഉളളൂ... ഞാൻ വിളിച്ചിരിക്കും... "


😏😏ഇപ്പൊ വന്ന കുരിശിനോട്‌ ഒരു കണക്ക് തീർക്കാൻ ഉണ്ട്... അത് ഇങ്ങനെ ആവട്ടെ... 


അവൾ പോയപ്പോൾ തന്നെ നമ്മൾ ഫോൺ എടുത്തു ഷമിയെ വിളിച്ചു... ഇങ്ങോട്ട് വിളിക്കട്ടെ എന്ന് കരുതി നിന്നതാ... ഇതിപ്പോ എന്റെ ആവശ്യം അല്ലേ... ☹️☹️


"ഷമി നീ അറിഞ്ഞോ ഞാൻ പെട്ട്... നീ വേണം ഒരു ഐഡിയ പറഞ്ഞു തരാൻ... "


"നിനക്ക് അല്ലേ കുരുട്ട് ബുദ്ധി കൂടുതൽ അപ്പോ എന്റെ ഐഡിയ ഒന്നും വേണ്ടി വരില്ല... "


🙄🙄ഇവളെ ഒക്കെ വിളിക്കാൻ തോന്നിയ എന്നെ വേണം പറയാൻ... 


"എടീ ഇത് എന്റെ കുരുട്ട് ബുദ്ധിയിൽ ഒന്നും ഒതുങ്ങില്ല... നിന്റെ ബുദ്ധിയും ആവശ്യം ഉണ്ട്... "


"😁😁ഇപ്പോഴെങ്കിലും നീ സമ്മതിച്ചല്ലോ എനിക്ക് ബുദ്ധി ഉണ്ടെന്ന് അത് മതി... "


😰😰ഞാൻ അങ്ങനെ പറഞ്ഞോ... എനിക്ക് ഉള്ള ബുദ്ധി പോലും അടിച്ചു പോയത് ഇവളെ കൂടെ നടന്നത് കൊണ്ടാ...


"അന്ന് ഒരുത്തനെ നമ്മൾ ചെളിയിൽ തള്ളി ഇട്ടത് നീ മറന്നോ... അവൻ ആണ് ഇന്ന് അമിയെ പെണ്ണ് കാണാൻ വന്നത്... ഞാൻ ഒളിച്ചു നിന്നെടീ... അല്ലെങ്കിൽ അവൻ ഇവിടെയും എന്നെ നാറ്റിക്കും ആയിരുന്നു...വേറെ ആർക്ക് ഇല്ലേലും മൂത്താപ്പക്ക് എന്നെ ഒരു നിലയും വിലയും ഉണ്ടെടീ... "😪


"🤔🤔അല്ല അതിന് നമ്മൾ ചെളിയിൽ ഇട്ടത് ഒന്നിനെയും രണ്ടിനെയും ഒന്നും അല്ലല്ലോ,,, അതിൽ ഏതാ ഇവൻ... "


"ഒരിക്കൽ നമ്മളെ ചെളി തെറിപ്പിച്ചു പോയതിന് നമ്മൾ പിന്നെ അവൻ വെള്ള ഷർട്ട്‌ ഇട്ടു വരുമ്പോ ചെളിയിൽ വീഴ്ത്തിയില്ലെ അവൻ... "😊😊


"ഓഹ് അവനോ,,, അവൻ ഇനി എങ്ങാനും കണ്ടാൽ കൊല്ലും എന്നല്ലേ പറഞ്ഞത്... "


"മ്മ് കാണുന്ന എല്ലാരും എന്നെ കൊല്ലും എന്ന പറയുന്നത്,,, ആരെ കയ് കൊണ്ടാണ് ആവോ അന്ത്യം... "😪😪


"ആരായാലും നിന്നെ തല്ലി കൊല്ലും അത് ഉറപ്പാ അല്ലേ... "😁


"അതിന് മുന്നേ ഞാൻ നിന്നെ കൊല്ലും,,, ഈ കല്യാണം മുടക്കാൻ നീ ഒരു ഐഡിയ പറഞ്ഞു താടി... "


"ഒരു കല്യാണം മുടക്കുന്നത് നിസാരം അല്ലേ മോളെ,,, ചെക്കന്റെ നമ്പർ അടിച്ചു മാറ്റി അതിലേക്ക് വിളിച്ചു പെണ്ണിന് ലൈൻ ഉണ്ടെന്ന് പറഞ്ഞാൽ പോരെ,,, പിന്നെ ചെക്കനെ മഷി ഇട്ടു നോക്കിയാൽ കാണില്ല... "


"😱😱നിനക്ക് ഇത്രക്ക് ബുദ്ധി ഒക്കെ ഉണ്ടോടി... "


"പിന്നല്ലാതെ... നിന്റെ കൂടെ നടന്നപ്പോൾ മുതൽ ആണ് അടിച്ചു പോയത്... "


😲ഇത് എന്റെ ഡയലോഗ് അല്ലേ... കുരിപ്പ് ഞാൻ മനസിൽ കാണുമ്പോ മാനത്തു  കാണുന്നുണ്ടല്ലോ... 😬😬


🤔🤔ബാപ്പച്ചിയുടെ ഫോണിൽ ലവന്റെ നമ്പർ കാണും,,, അടിച്ചു മാറ്റാം... അവനെ അന്ന് വിളിക്കാൻ പറ്റാത്ത രണ്ട് തെറി കൂടി വേണേൽ വിളിക്കാം... 


നമ്മൾ താഴെ ഒക്കെ ഒന്ന് കറങ്ങി,,, ബാപ്പച്ചിയുടെ ഫോൺ കണ്ടതും നമ്മൾ കയ്യിൽ ആക്കി... ലവന്റെ പേര് എന്താ പടച്ചോനെ... 🤔അത് അമ്മിക്ക് അറിയാം ആയിരിക്കും... 


"ടീ ചെക്കന്റെ പേരെന്താ...? "


"ആ എനിക്ക് അറീല,,, ആവശ്യം ഇല്ലാത്ത കൊണ്ട് ഞാൻ ആരോടും ചോദിച്ചില്ല... "😏😏


"😬😬നമ്പർ എടുക്കാൻ ആവശ്യം അല്ലേ,,, പിന്നെ അങ്ങേരെ ആരാ എന്ന് ചോദിച്ച ഫോൺ ചെയ്യുന്നേ... ഇതിനൊക്കെ ആദ്യം പേരാണ് വേണ്ടത്... "


അവൾ കയ് മലർത്തി കാണിച്ചു,,, ഇപ്പോൾ എനിക്ക് ആണല്ലോ ആവശ്യം... എന്റെ ആത്മാർത്ഥത കണ്ടു അവൾ കയ് ഒഴിഞ്ഞു... 🙄🙄


"അല്ല ബാപ്പച്ചി ഇന്ന് വന്ന ചെക്കന്റെ പേരെന്താ...? "


നമ്മൾ ബാപ്പച്ചിയുടെ അടുത്ത് ചെന്നുഇരുന്നു  സോപ്പിട്ടു കൊണ്ട് ചോദിച്ചു... 


"നിനക്ക് എന്തിനാ അവന്റെ പേര്... "


"ചുമ്മാ അറിയാൻ,,, ഷമി പേര് ചോദിച്ചു അതാ... "😊😊


അമിക്കാ ടീവിയിൽ നിന്നും കണ്ണ് മാറ്റി എന്നെ ഒന്ന് നോക്കി... 😬ആ പിശാശ് കണ്ടു പിടിക്കോ ആവോ,,, ഒടുക്കത്തെ ബുദ്ധി ആണ്... 


"അനസ് എന്നോ മറ്റോ ആണ്... "


അത് കേൾക്കണ്ട താമസം ആ ഫോണിൽ ഉള്ള അനസിനെ നോക്കി,,, ആറെണ്ണം ഉണ്ടല്ലോ പടച്ചോനെ ഇതിൽ ഏതാവും അനസ്... 🤔🤔


"അല്ല ബാപ്പച്ചി ആളെ ഇനീശ്യൽ എന്താ...? "😊😊


അത് കേട്ടതും ബാപ്പച്ചിയും അമിക്കായും പിന്നെ അടുക്കളയിൽ ഉള്ള രണ്ടും എന്നെ ഒന്ന് നോക്കി... 🙄🙄ഇനീഷ്യൽ അല്ലേ ചോദിച്ചുള്ളൂ അതിനെന്താ ഇങ്ങനെ നോക്കാൻ,,, നോട്ടം കണ്ടാൽ തോന്നും വേറെ വല്ലോം ആണെന്ന്... 😏😏


"നിനക്ക് എന്തിനാടീ ഇനീഷ്യൽ...? "😬😬


അമിക്കാ ആണ്,,, അവന്റെ വിചാരം എന്താണാവോ,,, എല്ലാറ്റിനും കലിപ്പ് തന്നെ... 


"ഞാൻ പറഞ്ഞല്ലോ ഷമിയോട് പറയാൻ ആണെന്ന്... അപ്പോ അവൾ ചോദിച്ചാലോ എന്ന് കരുതിയാ നാട്ടിൽ അല്ലേ... "😓😓


"എന്നാ പിന്നെ മോൾ ഒരു പേനയും കടലാസും കൊണ്ട് വാ,,, മേൽവിലാസവും ഉപ്പച്ചിയുടെയും ഉമ്മച്ചിയുടെയും ഉപ്പൂപ്പാടെ വരെ പേര് ഞാൻ എഴുതി തരാം... ഓരോന്ന് ഓരോന്ന് ആയി ചോദിക്കേണ്ടല്ലോ... "


😬😬ബാപ്പച്ചി അമിക്കാ ഉള്ളോണ്ട് ഇങ്ങളെ ഞാൻ വെറുതെ വിട്ടു,,, അല്ലെങ്കിൽ നമ്പർ അല്ല ഈ പറഞ്ഞത് മുഴുവനും ഇങ്ങളെ കൊണ്ട് പറയിപ്പിച്ചെനെ... 


"അല്ല ബാപ്പച്ചി ചെക്കന് പെണ്ണിനെ ഇഷ്ടം ആയോ...? "🤔


"ആയോണ്ട് ആണല്ലോ ഇങ്ങോട്ട് ആലോചന വന്നത്... "


🙄🙄നമ്മൾ അമ്മിയെ ഒന്ന് കൂടി നോക്കി,,, നീ വല്ലതും ചെയ്യടി... എല്ലാം എന്റെ കയ്യിന്നു പോയി... 


"ടീ വല്ലതും കഴിച്ചു പോയി ഉറങ്ങാൻ നോക്ക്,,, നിനക്ക് എന്താ ഇപ്പോൾ എല്ലാറ്റിനും ഒരു ഡൌട്ട്... "😠😠


"😒😒ഞാൻ ഒരേ ഒരു സഹോദരി അല്ലേ... എനിക്കും ഉണ്ടാവില്ലേ അതൊക്കെ അറിയാൻ ആഗ്രഹം... "


😏😏അങ്ങേരെ പുച്ഛിച്ചു കാണിച്ചു ഫുഡ്‌ കഴിച്ചു നമ്മൾ മേലേക്ക് ചെന്നു... 


"നിന്റെ കാക്കുനെ ആദ്യം തല്ലി കൊല്ലണം എന്നാലേ എല്ലാം നടക്കൂ... 😬ഒന്നിനും സമ്മതിക്കില്ല... പട്ടി... "


"ദേ എന്റെ കാക്കുനെ പട്ടി എന്ന് വിളിച്ചാൽ ഉണ്ടല്ലോ... "😠


"എന്നാലേ കക്കുനോട്‌ തന്നെ മോളെ ഇഷ്ടവും ചെന്നു പറ... എന്നെ വിട്ടേക്ക്... "


"എടീ അതിനൊക്കെ ഉള്ള വഴി ഞാൻ കണ്ടിട്ടുണ്ട്... നേരെ വാ നേരെ പോ എന്ന് കേട്ടിട്ടുണ്ടോ നീ... പക്ഷെ നീ വിചാരിക്കണം... "


"🤔🤔നേരെ വന്നാൽ നേരെ തന്നെ അല്ലേ പോകേണ്ടത്... "


"😬ഓഹ് ഞാൻ ഒരു ഉപമ പറഞ്ഞത് ആണ്... നീ ഇപ്പോൾ ഉറങ്ങാൻ നോക്ക്,,, ബാക്കി എല്ലാം നാളെ... "


😒😒അവൾ എന്നെയും കെട്ടിപ്പിടിച്ചു എന്തോ വലിയ ചിന്തയിൽ കിടന്നു... ആ പിടിത്തം കണ്ടാൽ അറിയാം എന്നെ കൊണ്ട് എന്തോ ആവശ്യം ഉണ്ടെന്ന്... 



*****************💃



"ടീ എണീക്ക്... ഇല്ലെങ്കിൽ ഞാൻ തല വഴി വെള്ളം ഒഴിക്കും... "


കണ്ണ് തുറന്നു നോക്കിയതും വെള്ളവും ആയി കലിപ്പിൽ നിക്കുന്നു ലവൾ,,, 😕😕ഉറങ്ങുമ്പോൾ കെട്ടിപ്പിടിച്ചു സ്നേഹം കാണിച്ച പെണ്ണാ പെട്ടെന്ന് ഇത് എന്ത് പറ്റി ആവോ... 


"എന്താ ഞാൻ നിന്നെ ചവിട്ടി താഴെ ഇട്ടോ... അത് ഉറക്കിൽ ആവും ഞാൻ അറിഞ്ഞില്ല... "😒😒


"അതല്ലടി നിന്നോട് ഞാൻ പറഞ്ഞത് അല്ലേ കാലത്ത് നിനക്ക് പണി ഉണ്ടെന്ന്,,, വേഗം എണീറ്റ് റെഡി ആയി വാ... ഇന്ന് ചായക്ക് ഉണ്ടപൊരി ആണ്...എന്റേത് കൂടി നിനക്ക് ഞാൻ മാറ്റി വെച്ചിട്ടുണ്ട്... "


☺️☺️☺️ഇവൾ എന്നെ സ്നേഹിച്ചു കൊല്ലും... ആരോ തലക്ക് അടിച്ചോ ആവോ... 


നമ്മൾ അവളെ ഓഹരി കൂടി കഴിച്ചു പുറത്തേക്ക് ഇറങ്ങി... 


"ഉപ്പച്ചി പറമ്പിൽ ഒറ്റയ്ക്ക് ആണ് നമുക്ക് അവിടെ വരെ പോയാലോ... "😆


😟😟ഒരു ഉടായിപ്പ് മണക്കുന്നുണ്ടല്ലോ... ഇനി എന്നെ കൊല്ലാൻ മറ്റോ കൊണ്ട് പോവാണോ... ഇന്നേ വരെ ദ്രോഹം അല്ലാതെ എന്നെ കൊണ്ട് വലിയ ഉപകാരം ഒന്നും കിട്ടിയിട്ടില്ലല്ലോ... 😑😑


"നിയ നിനക്ക് അറിയോ എന്റെ ഉപ്പച്ചിക്ക് എന്നെക്കാൾ ഇഷ്ടം നിന്നെ ആണ്... നീ പറഞ്ഞാൽ എന്തും കേൾക്കും... നിന്നെ വഴക്കും പറയാറില്ലല്ലോ... "😆😆


"നിക്ക് തരാൻ ആണോ നിന്റെ ഉപ്പച്ചിയെ... നീ വേണേൽ എന്റെ ബാപ്പച്ചിയെ എടുത്തോ,,, അന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ നീ ചീത്ത അല്ലേ എന്നോട് പറഞ്ഞത്... "


'😬😬ബാപ്പയെ എക്സ്ചേഞ്ച് ചെയ്യാൻ അല്ല നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്,,, ഉപ്പച്ചി അവിടെ തനിച്ച് ആണ്... നീ ചെന്നു പറയണം ഞാൻ പറഞ്ഞത് ഒക്കെയും... നീ പറഞ്ഞാൽ ഉപ്പച്ചി അനുസരിക്കും... "


"😲എന്ത് പറയാൻ... "


"എന്റെ ഇഷ്ടം... എല്ലാം നീ ചെന്നു പറയണം,,, ഞാൻ അവിടെ എവിടെ എങ്കിലും മാറി നിക്കാം... "


😲😲ഇതിനാണോ രാവിലെ തന്നെ ഉണ്ടപൊരി ഒക്കെ തന്നു സ്നേഹിച്ചത്... 


നമ്മൾ മൂത്താപ്പയെ നോക്കി വേണോ വേണ്ടയോ എന്ന പോലെ അമിയെ നോക്കി... അവൾ പറയാൻ ആക്ഷൻ കാണിക്കാ... 😒😒


"😁😁മൂത്താപ്പ... ഇങ്ങൾക്ക് സുഖാണോ...? "


"😕നിനക്ക് എന്ത് പറ്റി മോളെ... ഇപ്പോഴല്ലേ ഞാൻ അവിടെ നിന്നും വന്നത്... "


🙄നമ്മൾ എല്ലാം പോയെടി എന്ന പോലെ വീണ്ടും അവളെ നോക്കി,,, അവൾ വീണ്ടും പറയാൻ കാണിച്ചു... 


"അതല്ല... അമി ഇല്ലേ...അവളെ കല്യാണം അല്ലേ... അതാ ഞാൻ... "😒😒


😟ഒന്നും പറയാനും പറ്റുന്നില്ലല്ലോ... 


"നേരെ ചൊവ്വേ പറയടി കഴുതേ... "😬


അവൾ ചെവിയിൽ വന്നു പറഞ്ഞു മാറി നിന്നു...😪എങ്ങനെ പറയും എന്തോ... 


"മോൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ...? "


നമ്മൾ വീണ്ടും അവളെ നോക്കി,,, അവൾ പറയു പറയു എന്ന് കാണിക്കാ,,, 🙄എന്നാൽ പിന്നെ ഇവൾക്ക് വന്നു പറഞ്ഞുടെ... 


"അതില്ലേ.... അമി ഇല്ലേ... അവൾക്ക് ഇല്ലേ... "


"അവൾക്ക് എന്താ...? "


😒😒അവൾക്ക് അല്ല എനിക്കാ കുഴപ്പം,,, ഇപ്പോൾ ഇല്ലേലും ഉടനെ ഉണ്ടാവും... 


"ടീ നിനക്ക് ഞാൻ കുഴിമന്തി വാങ്ങി തരാം... പിന്നെ ഒരു ബോക്സ്‌ ഐസ്ക്രീം... "


😊😊പെണ്ണ് എന്റെ വീക്നെസ്തന്നെ കയറി പിടിച്ചല്ലോ പടച്ചോനെ,,, നമ്മൾ പിന്നെ അതൊക്കെ കേട്ടപ്പോൾ പറയാൻ തന്നെ തീരുമാനിച്ചു... 


"അതില്ലേ അമിക്ക് ഇല്ലേ... ഒരാളെ... "


😲😲പടച്ചോനെ എങ്ങനെ പറയും,,, എന്നെ തല്ലിയാലോ... നമ്മളെ കാലിന്റെ താഴെ നിന്നും ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടതും അതിൽ കണ്ട പേര് കണ്ടു നമ്മൾ അത് കയ്യിൽ ആക്കി... 


"ആരാ മോളെ... "


"ഓഹ് അത് കമ്പനിയാ അല്ലാതെ മൂത്താപ്പയെ ഒക്കെ ആര് വിളിക്കാൻ... "🙄


നമ്മൾ അതും ആയി അവളെ അടുത്തേക്ക് മുങ്ങി... 😪😪പട്ടി ഇതെങ്കിലും നേരെ ചൊവ്വേ ചെയ്താൽ മതിയായിരുന്നു... 


"ടീ നിന്റെ നൗഫിക്കാ ആണ് വിളിക്കുന്നത്... നീ സംസാരിക്ക്... ആള് വീഴണം... "


"ഫോണിൽ കൂടി എങ്ങനെയാടി വീഴ്ത്തുന്നത്... "🤔


"😬😬ആൾക്ക് നിന്നെ ഇഷ്ടം ആണെന്ന് പറയിപ്പിക്കാൻ ആണ് ഉദ്ദേശിച്ചത്... വേഗം സംസാരിക്കാൻ നോക്ക്,,, ഇപ്പോൾ ഓഫ് ആവും... "


സ്പീക്കർ ഓൺ ചെയ്തു നമ്മൾ അവളെ കയ്യിൽ ഫോൺ വെച്ചു കൊടുത്തു... 


"ഹലോ... "


😏😏ആ ഹലോ കേട്ടാൽ അറിയാം,,, എല്ലാം നടക്കും എന്ന്... 


"ഉപ്പച്ചി ഇല്ല... ഇത് ഞാൻ ആണ് അമീന... "


😟😟യ്യോ ദാരിദ്ര്യം... ആള് അവിടെ എവിടേലും വീണു കാണും... 


"വന്നാൽ ഞാൻ വിളിച്ചു എന്ന് പറഞ്ഞെക്ക്... "


🙄🙄ആള് ഇപ്പോൾ കട്ട് ചെയ്യും അല്ലോ...


"പിന്നെ സുഖാണോ...? "


"ആ,,, ഇങ്ങൾക്ക് സുഖാണോ...? "😍😍


🙄🙄എല്ലാം കണ്ടും കേട്ടും നിക്കുന്ന ഞാൻ,,, വല്ലതും നടക്കോ എന്തോ... 


"എന്നാൽ പിന്നെ ഉപ്പച്ചി വന്നാൽ വിളിക്കാം... വെക്കട്ടെ... "


"😰😰ടീ കട്ട് ആയി... "


"😏😏ആണോ ഞാൻ അറിഞ്ഞില്ലല്ലോ... നിനക്കും എനിക്കും ഇപ്പോൾ ഒന്നില്ല എന്ന് എനിക്ക് മനസ്സിൽ ആയി,,, അത് കൊണ്ട് ഒരിക്കലും ഇത് നടക്കില്ല... "😬


"എന്താ ആ ഒന്ന്... "🤔🤔


"നീ കൂടുതൽ ഒന്നും ചിന്തിക്കണ്ട ധൈര്യം ആണ് ഞാൻ ഉദ്ദേശിച്ചത്... "😕😕


നമ്മൾ ഫോണും വാങ്ങി മൂത്താപ്പന്റെ അടുത്തേക്ക് പോവാൻ തിരിയലും ദേ വരുന്നു വേറൊരു ദുരന്തം... 😪😪ഇന്ന് ഇവളെ മുഖം കണി കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു വഴിയേ പോവുന്നത് ഒക്കെ എന്റെ തലയിൽ ആണെന്ന്... 


ചെക്കൻ കാക്കി ഒക്കെ ഇട്ടാണ് അല്ലോ വരവ്,,, 😍😍ഇവന് ഇത് തന്നെയാ മൊഞ്ച്,,, ആരെ നോക്കിയാലും ഇവനെ നോക്കാൻ പാടില്ല,,, ഇന്നലത്തെ തല്ല് ഓർമ വേണം... 😬😬


മുന്നിൽ ചെന്നു പെട്ടാൽ ഇന്നും കിട്ടും അല്ലോ... 😒😒ഒളിച്ചു നിക്കാം... നമ്മൾ പിന്നെ അടുത്തുള്ള ഒരു മരത്തിന്റെ പിന്നാലെ ഒളിച്ചു... 


🙄🙄ഒരു കല്ല് എടുത്ത് ഒന്ന് കൊടുത്താലോ... ശൂ ശൂ കേട്ടാണ് നമ്മൾ തിരിഞ്ഞു നോക്കിയത്... 


😨😨😨😨പടച്ചോനെ പാമ്പ്... 


😵😵😵അയ്യോ പടച്ചോനെ നമ്മളെ ഒച്ച ഒന്നും പുറത്തേക്ക് വരുന്നില്ലല്ലോ,,, വാ മാത്രം കിടന്നു അലറുന്നുണ്ട്... ഈ പാമ്പ് എന്താണാവോ എന്നെ തന്നെ നോക്കി നിക്കുന്നെ 😪😪...


പാമ്പ് _എന്റെ വീടിന്റെ വാതിൽമെ ആണോടി കയറി ഇരിക്കുന്നെ... 😬😬


ആ തെണ്ടി അജുന്റെഅടുത്ത് ചെന്നു പെട്ടാലും ഇത് തന്നെ ആവും അവസ്ഥ...😪😪


പിന്നെ ഒന്നും നോക്കീല എണീറ്റ് ഓടി,,, ഭാഗ്യം കാൽ എങ്കിലും അനക്കാൻ പറ്റി... 🙄


പാമ്പ് _ഇത് ഒക്കെ എവിടുന്ന് വരുന്നു ആവോ,,, കഷ്ടം... 🙄🙄


നമ്മൾ പിന്നാലെ നോക്കി കൊണ്ട് ഓടിയതും 😨😨ദേ നിക്കുന്നു മുന്നിൽ ആ കുരിശ്...ഇവൻ ഇത് വരെ പോയില്ലേ...  ഇവന്റെ നിഴൽ കണ്ടാൽ അന്ന് മൊത്തം ഓട്ടം ആണല്ലോ പടച്ചോനെ... ബ്രേക്ക് ഇടാനും പറ്റുന്നില്ലല്ലോ... 


നമ്മളെ ബെല്ലും ബ്രേക്കും എല്ലാം അടിച്ചു പോയോ ആവോ,,, ബ്രേക്ക്‌ ഇട്ടതും നമ്മൾ അവന്റെ നെഞ്ചിൽ ആയിരുന്നു വീണത്... 


😲😲കുരിപ്പ് എന്റെ വെയിറ്റ് വരെ താങ്ങാൻ പറ്റിയില്ലല്ലോ,,, ദേ പോണു എന്നെയും പിടിച്ചു കൊണ്ട് ചെളിയിലെക്ക്... 😱😱



*****************👤



ഇതിനെ എന്ന് കാണുന്നോ അന്ന് നമ്മളെ കാര്യം പോക്കാ... പിശാശ് പട്ടി ഓടിച്ച പോലെ ഒരു വരവ് ആയിരുന്നു... 


😒😒ഏത് സൈഡ് നിക്കും എന്ന കൺഫ്യൂഷനിൽ നിൽക്കേ അവൾ വന്നു നമ്മളെ ദേഹത്തെക്ക് വീണിരുന്നു... 😪😭😭കാണുന്ന പോലെ ഒന്നും അല്ല മുടിഞ്ഞ വെയിറ്റ് ആണെന്നെ,,, പ്രതീക്ഷിക്കാതെ ആയോണ്ട് നമ്മൾ താഴേക്ക് പോയി..കൂടെ അവളും... 


അവളുടെ ചുണ്ടുകൾ നമ്മളെ കവിളിൽ പതിഞ്ഞതും കുരിപ്പ് ചാടി എണീറ്റു ചുണ്ട് ഉരച്ചു കൊണ്ട് ഇരിക്കാ,,, 😬😬അവൾ ഓടി വന്നു തന്നത് അല്ലേ... 


"😬😬😬ഈഈഈ,,,ഡെറ്റോൾ ഇട്ടു കഴുകണം അല്ലോ പടച്ചോനെ... "


😠😠അത് കേട്ടതും നമ്മൾ കലിപ്പിൽ എണീറ്റ് അവളെ ഒന്ന് തുറിച്ചു നോക്കി... 


"നീ പട്ടി ഓടി വരുന്ന പോലെ വന്നു എന്നെ തള്ളി ഇട്ടതും പോരാ,,, എന്റെ കവിളിൽ ഉമ്മ വെച്ചിട്ട് പറയുന്നത് കേട്ടോ... എന്റെ മുഖം ഹാർപിക്ക് ഇട്ടു കഴുകേണ്ടി വരും എന്ന തോന്നുന്നേ... "😏😏


"😁😁അത് തന്നെ അല്ലേ ഞാനും പറഞ്ഞത്...പോവുമ്പോൾ ഒരു ഹാർപിക്ക് വാങ്ങി നല്ലോണം ഉരച്ചു ഉരച്ചു കഴുകണം കേട്ടോ... കഴുകി തരാൻ അബ്ബാസ് ഒന്നും വരില്ല... "


🙄🙄ഇവളെ നാറ്റിക്കാൻ നോക്കിയിട്ട് ഇപ്പൊ നമ്മൾ നാറിയോ... 


"😠😬😬ഡീ കോപ്പേ നീ പറഞ്ഞു വരുന്നത് എന്റെ ഫേസ് ക്ലോസെറ്റ് ആണെന്നാണോ...? "


"ഞാൻ ആണോ നീയല്ലേ പറഞ്ഞത്,,, ഹാർപിക്ക് കൊണ്ട് ക്ലോസെറ്റ് അല്ലാതെ വേറെ എന്തേലും കഴുകൻ പറ്റുമോ... പരസ്യത്തിൽ അതേ കഴുകുന്നത് കണ്ടിട്ട് ഉള്ളൂ... "😕😕


"ഓഹ് നിന്നെക്കാൾ നല്ല ഫേസ് എന്റേത് തന്നെയാ... നിന്റെ വൃത്തികെട്ട കിസ്സ്‌ കിട്ടിയോണ്ട് മാത്ര എനിക്ക് ഇപ്പൊ അതിന്റെ ആവശ്യം... "😏😏


നമ്മളും കവിളിൽ തേച്ചു കളഞ്ഞു കൊണ്ട് പറയുന്ന കേട്ട് അവൾ കണ്ണും മിഴിച്ചു എന്നെ ഒരു നോട്ടം... പിശാശ് ഇപ്പോഴും ചുണ്ട് തുടച്ചു പൊട്ടിക്കാ... 😓😓അത്രക്ക് വൃത്തികെട്ടതാണോ എന്റെ മോന്ത... 


"ആ പരട്ട താടി ഒക്കെ ഒന്ന് ഷേവ് ചെയ്തൂടെ,,, വായിൽ വരെ ആയി... "😬😬


അവൾ നാവ് ഒക്കെ തുടച്ചു പറയുന്ന കേട്ട് നമ്മൾ വീണ്ടും ഞെട്ടി കൊണ്ട് അവളെ നോക്കി... 😨😨


"ഡീ നിനക്ക് എന്താ ഞാൻ താടി വെച്ചാലും ഇല്ലേലും...നീ വന്നു എന്നെ ചെളിയിൽ തള്ളി ഇട്ടതും പോരാ പറയുന്നത് കേട്ടില്ലേ... 😠😠എന്ന് നിന്നെ കണ്ടോ അന്നൊക്കെ എന്റെ കാര്യം ഇങ്ങനെ ആണല്ലോ... "


"😒😒ഓഹ് പിന്നെ ഞാൻ എന്ന് ഇയാളെ കാണുന്നോ അന്ന് പിന്നെ നല്ല ദിവസം ആണല്ലോ... ഒന്ന് പോടാ..."


"ഡീ... "😠😠


അവൾ അതൊന്നും കാര്യം ആക്കാതെ വീണ്ടും തുടച്ചു മിനുക്കുന്നുണ്ട്... 😏😏


"ഓഹ് ഏതു നേരത്ത് ആണാവോ ആ കുരിപ്പിന്റെ കൂടെ ഇങ്ങോട്ട് വരാൻ തോന്നിയത്... "😪


അവൾ സ്വയം പറഞ്ഞു തലക്ക് അടിച്ചു പോവാൻ നിന്നതും നമ്മൾ പിടിച്ചു വെച്ചു... 


"ദേ എന്റെ ചാവി മര്യാദക്ക് എടുത്തു തന്നിട്ട് പോയാൽ മതി... 😬😬നീയല്ലേ വന്നു എന്നെ തള്ളി ഇട്ടത്... "


"വേണേൽ എടുക്ക്,,, എനിക്ക് എങ്ങും വയ്യ... "


"ഡീ കോപ്പേ നിന്റെ അമിക്കാടെ ബൈക്കിന്റെ ചാവിയാ നീ കാരണം പോയത്,,, വേഗം തപ്പി എടുക്ക്,, അല്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് മാത്രം അല്ല അവന്റെ കയ്യിൽ നിന്നും കിട്ടും... "😠


"😬😬ഓഹ്... "


എന്നും പറഞ്ഞു പല്ലും കടിച്ചു പൊട്ടിച്ചു അവിടെ ഒക്കെ കയ്യിട്ടു തിരയാൻ തുടങ്ങി... നമ്മൾ ഇളിച്ചു കാണിച്ചു ഊരക്ക് കയ്യും കൊടുത്തു അവളെ നോക്കി നിന്നു...😰😰


"എന്താ മോളെ ഇവിടെ ഒരു ബഹളം കേട്ടത്... "


അമിന്റെ ഉപ്പച്ചിനെ കണ്ടപ്പോൾ നമ്മൾ ഇത്തിരി ഡീസന്റ് ആയി നിന്നു... 😊


"മൂത്താപ്പ... ഞാൻ നിങ്ങളെ അടുത്ത് നിക്കുമ്പോ ഈ കൊരങ്ങൻ വരുന്നത് കണ്ടു ഒളിച്ചു നിന്നതാ... അമിക്കാ പറഞ്ഞിട്ടുണ്ട് ഈ പട്ടിയുടെ മുന്നിൽ ചെല്ലാൻ പാടില്ല എന്ന്... "😪😪


😬😬പട്ടിയും കുരങ്ങനും അന്റെ ബാപ്പയാടി... പട്ടി നിനക്ക് ഞാൻ തരാം... 


"എന്താ മോളെ ഇങ്ങനെ ആണോ സംസാരിക്കുന്നത്,,, ഒരാളെ മുന്നിൽ നിന്നു സംസാരിക്കുമ്പോൾ മാന്യമായ വാക്ക് പ്രായോഗിക്കണം..നിനക്ക് അതൊന്നും ഉപ്പച്ചി പറഞ്ഞു തന്നില്ലേ... "


😕😕പിന്നെ അതിന്റെ കുറവ് തന്നെയാ ഇത്... അങ്ങേര് പോലും ഇതിന്റെ ഇടക്ക് ചീത്ത ആവും...


"അത് പിന്നെ മൂത്താപ്പ ഇവൻ എന്നെ എന്തൊക്കെ ചെയ്തു എന്ന് അറിയോ... അത് കൊണ്ടാ ഞാൻ... "😪😪


😲😲ഞാൻ എന്ത് ചെയ്തു എന്ന,,, ഒരു പീഡനം തീർന്നെ ഉളളൂ... 


 "നീ എന്താ ഇപ്പൊ ഇവിടെ ചെയ്യുന്നേ... "


"അങ്ങനെ ചോദിക്ക്,,, ഈ തെണ്ടി... 😬സോറി ഇവൻ എന്നെ കൊണ്ട് ചെയ്യിക്കുന്നത് കണ്ടില്ലേ...അമിക്കാടെ ചാവി ഞാൻ കാരണം വീണു എന്ന് പറഞ്ഞു എന്നോട് എടുത്തു കൊടുക്കാൻ പറഞ്ഞു... പണ്ടാരം കാണണ്ടേ... "😪😪


😬😬എന്താ ഒരു സംസ്‍കാരം... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...


"അത് പിന്നെ ഞാൻ വീട്ടിലേക്ക് ഈ ഒരൊറ്റ മുതലിനെ പേടിച്ചാ വരാതിരുന്നത് തന്നെ...ഇങ്ങളെ കയ്യിൽ ചാവി തരാം എന്ന് കരുതി ഞാൻ ഈ വഴി വന്നതാ... ഇന്ന് എനിക്ക് ഡ്യൂട്ടിക്ക് പോലും പറ്റാൻ ആവാത്ത അവസ്ഥയിൽ ആക്കി... "😓😓


"നിയ നിന്റെ കളി കുറച്ച് കൂടുന്നുണ്ട്,,, നീ എന്താ അവനെ ചെയ്തേ... "


"മൂത്താപ്പ...ഞാൻ ഒന്നും ചെയ്തിട്ട് അല്ല... ഞാൻ ഇവനെ കണ്ടപ്പോൾ ഒളിച്ചു നിന്ന സ്ഥലത്ത് ഒരു പാമ്പ്,,, അപ്പോ ഓടിയതാ... പിന്നെ വന്നു വീണത് ഇവന്റെ മേലേ ആയിപ്പോയി... അതിനാ എല്ലാരും എന്നെ കൊണ്ട്... ഞാൻ പോവാ എന്റെ വീട്ടിലേക്ക്..."😭😭😭


കരഞ്ഞു പിടിച്ചു കുരിപ്പ് പോവുന്നതും നോക്കി ഞങ്ങൾ നിന്നു... 


"ചാവി കാണുന്നില്ല എങ്കിൽ പോട്ടെ,,, വെള്ളം തെളിഞ്ഞു വന്നാൽ ഞാൻ നോക്കിക്കോളാം... "


എന്നും പറഞ്ഞു അങ്ങേരും അവൾക്ക് പിന്നാലെ പോയി... 😪😪😪അത് ഒന്ന് നാട് വിട്ടു പോയാൽ മതിയായിരുന്നു... 


നമ്മൾ പാന്റ്സിന്റെ പോക്കെറ്റിൽ കയ്യിട്ടതും ചാവി തടഞ്ഞു ഞെട്ടി പോയി... 😰😰ഇതിനാണോ ആ കോപ്പിന്റെ വായിൽ ഉള്ളത് മുഴുവനും ഞാൻ കേട്ടത്... 😯😯



******************💃



"😬😬നീ ഇവിടെ നിക്കാണോ പട്ടി... നീ കാരണം എന്റെ ജീവിതം തല്ല് കൊണ്ട് തീരും എന്ന തോന്നുന്നേ... "


ഉള്ള ദേഷ്യം മുഴുവനും സ്വപ്നം കണ്ടു ഇരിക്കുന്ന അമ്മിയുടെ നടുപുറം നോക്കി രണ്ട് കൊടുത്തു തീർത്തു... 


"ആരാടി നിന്നെ തല്ലിയെ...? "🤔


"അന്റെ ബാപ്പ... "😬


"😲😲അപ്പോ നീ എല്ലാം പറഞ്ഞു അല്ലേ... നിനക്ക് തല്ല് കിട്ടി എങ്കിൽ എന്നെ കൊല്ലും... "


അവൾ പറയുന്നത് കേട്ട് നമ്മൾ വായും പൊളിച്ചു നിന്നു... 


"അയ്യട അങ്ങനെ ഇപ്പോൾ ഓസിക്ക് പുട്ട് അടിക്കേണ്ട... ഞാൻ പറഞ്ഞിട്ട് ഒന്നും ഇല്ല... "😏😏


"അപ്പോ നിന്നെ ഉപ്പച്ചി തല്ലിയത് എന്തിനാ... "


"എന്നെ ആരും തല്ലിയിട്ട് ഒന്നും ഇല്ല... ആ അജു ആയിട്ട് ഉടക്കി അത് തന്നെ... "😒😒


"അപ്പോ ഇന്നും അവൻ നിന്നെ... "


"😬😬വെറുതെ അനാവശ്യം പറയരുത്... നീ പറഞ്ഞ പീഡനം ഇന്നലെ ആരും കാണാതെ ഞാൻ ഗൂഗിളിൽ സെർച്ച്‌ ചെയ്തു നോക്കി,,, വെറുതെ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ നിന്നെ കൊന്നു കളയും ഞാൻ... മൂത്താപ്പ പിന്നാലെ ഉണ്ട്... ഞാൻ പോവാ... "😕😕


നമ്മൾ നടന്നതും അവൾ പിന്നാലെ വന്നു... വീട് കണ്ടതും നമ്മൾ ബ്രേക്ക് ഇട്ടു... 😰😰വീണ്ടും ഒരു ബൈക്ക്... ഏതോ ഒരു ദുരന്തം അകത്ത്‌ ഉണ്ട്... എവിടെ പോയാലും പണി ആണല്ലോ പടച്ചോനെ... 


കൂടുതൽ ആലോചിച്ചു നിക്കാതെ നമ്മൾ പിന്നിൽ കൂടി അകത്തേക്ക് കയറി... 


😍😍😍ഇതേതാ പടച്ചോനെ ഒരു മൊഞ്ചൻ കയറി ഇരിക്കുന്നെ... ആരായാലും അമിക്കാടെ ഫ്രണ്ട് ആവല്ലേ പടച്ചോനെ... 


നമ്മൾ മുഖം ഒക്കെ നല്ലോണം കഴുകി,,, മൊത്തം ചെളി ആണേ... 


"ആരാ ഉമ്മച്ചി അത്...? "☺️☺️


"അത് പെയിന്റ് അടിക്കാൻ പറഞ്ഞത് അല്ലേ,,, വീട് ഒന്ന് നോക്കാൻ വന്നതാ... "


🙄🙄ഓഹ് അതാണോ,,, എന്നാലും ആള് കൊള്ളാം,,, കുറച്ച് ദിവസത്തേക്ക് അകത്ത് ഇരുന്നു തന്നെ കുറെ മൊഞ്ചൻമാരെ ഫ്രീ ആയി നോക്കാം... 😍😍


നമ്മൾ ആ മൊഞ്ചനെ വീണ്ടും നോക്കി നിന്നു... അപ്പോഴേക്കും അമ്മി വന്നു കലിപ്പിൽ നമ്മളെയും കൊണ്ട് അകത്തേക്ക് കയറി... 


"എന്റെ കല്യാണത്തിന് പെയിന്റ് വരെ ചെയ്യാൻ ആള് വന്നു തുടങ്ങി... ഇനി ഇത് എങ്ങനെ മുടക്കും... "😭😭


"ഇനി എന്തിനാ മുടക്കുന്നെ... അവർ വന്നു അടിച്ചോട്ടെ,,, കുറച്ച് ദിവസം കാണാലോ... "😜


"😬😬പെയിന്റ് അല്ല ഞാൻ പറഞ്ഞത് കല്യണം മുടക്കുന്നത് ആണ്... "


😒😒ഓഹ് അങ്ങനെ ഒന്ന് ഉണ്ടല്ലേ അത് ഞാൻ മറന്നു... അതിന് ഇപ്പൊ നമ്മൾ എന്ത് ചെയ്യാൻ... 


"എനിക്ക് അറീല ഇനി എന്ത് ചെയ്യണം എന്ന്,,, പടച്ചോൻ എന്തേലും വഴി കാണിച്ചു തരും ആയിരിക്കും... "😪😪


"തന്നില്ലെങ്കിൽ... "😭😭


"😏😏അത് എന്നോടാണോ ചോദിക്കുന്നെ... എനിക്ക് ഇവിടെ ആവശ്യത്തിന് ചിന്തിക്കാൻ ഉണ്ട്... അപ്പോഴാ നിന്റെതും കൂടി തലയിൽ ഇടുന്നെ... "


ഐഡിയ ഒന്നും വർക്ക്‌ ഔട്ട്‌ ആവാതെ അവൾ താഴേക്ക് ചെന്നു... നമ്മൾ പിന്നെ ചെളി ആയത് കൊണ്ട് മാത്രം കുളിക്കാം എന്ന് വെച്ചു ബാത്‌റൂമിൽ കയറി... 😓😓


കുളിക്കാൻ ഭയങ്കര മടി ആണേലും അകത്ത്‌ കയറിയാൽ ഒന്നൊന്നര മണിക്കൂർ കുളിക്കാതെ തിരിച്ചു വരാനും ആവില്ല... 🙄🙄

(കുറെ കാലം കൂടി വെള്ളം കാണുന്നത് കൊണ്ടാവും അല്ലേ... )


🎶ഓല തുമ്പത്തിരുന്നുയാലാടും ചെല്ല പൈങ്കിളി... 

എന്റെ ബാല ഗോപാലൻ 😨😨😨ഗോപാലൻ അല്ല അമിക്കാ... പടച്ചോനെ ഇറങ്ങി വന്ന പാടെ നമ്മൾ അകത്ത്‌ തന്നെ കയറി... 😭😭ഇന്ന് എന്തിനാ... 


"ഡീ പുറത്തേക്ക് ഇറങ്ങി വാടി അല്ലെങ്കിൽ ഞാൻ ചവിട്ടി പൊട്ടിക്കും... "😠😠😬😬


😰😰ആ തെണ്ടി അജു പറഞ്ഞു വിട്ടത് ആവും... കോപ്പ് എവിടെ പോയാലും സ്വസ്ഥത ഇല്ലല്ലോ... 


"എന്തിനാ എന്ന് പറ എന്നാലേ തുറക്കൂ... "😓


"നിന്നെ പൂവിട്ടു പൂജിക്കാൻ... "😠😠


"എന്തിന്... 🤔🤔ഞാൻ കാവിലെ ദേവി ആണോ...? "


"നീ ഇങ്ങോട്ട് ഇറങ്ങി വരുന്നോ ഞാൻ അങ്ങോട്ട് വരണോ... "😬😬


"വേണ്ട ഞാൻ വരാം... "😭


നമ്മൾ ടവൽ ഒക്കെ മാറ്റി മുടി ഒക്കെ മുഖത്ത് ഇട്ടു  ഒരു കുറ്റവാളിയെ പോലെ അങ്ങേരെ മുന്നിൽ വന്നു നിന്നു...അവനെ കൊഞ്ഞനം  കാണിക്കുന്നത് കാണരുത് അല്ലോ...  എന്തേലും ഇവിടെ നിന്നു കിട്ടിയാൽ വീട്ടിൽ വന്നിട്ട് ആയാലും ഞാൻ തിരിച്ചു തരും പട്ടി... 😬😬😏😏


"നിന്നോട് ഞാൻ പറഞ്ഞത് അല്ലേ അജുനെ ഇട്ടു തോണ്ടാൻ നിക്കരുത് എന്ന്... "


"🤔🤔തോണ്ടാനോ..."


കിസ്സ്‌ വാങ്ങിയതും പോരാ തെണ്ടി പറഞ്ഞത് തോണ്ടി എന്നാണല്ലോ... 🙄🙄ഒറ്റി കൊടുക്കുമ്പോൾ എല്ലാം പറയണ്ടേ...


"നീ കാരണം അവന് ഇന്ന് ഡ്യൂട്ടിക്ക് വരെ പോയില്ല അറിയോ അത്... "😠


"ഓഹ് അതാണോ അല്ലേലും അങ്ങേര് ജോലിക്ക് പോയിട്ട് എന്താ കാര്യം... ആ ഉപ്പച്ചി ഉള്ളോണ്ട് ജീവിച്ചു പോന്നു... "😒😒


"😠😠ഡീ നിന്നെ ഞാൻ അങ്ങ് കൊന്നാലോ... "


നമ്മളെ കഴുത്ത് നെരിക്കും പോലെ കാണിച്ചു പറഞ്ഞതും മൂത്താപ്പ വന്നു പിടിച്ചു മാറ്റി... 😭😭ഇല്ലേൽ ഇപ്പൊ കൊന്നേനെ തെണ്ടി... 


"നിന്റെ അജു മോശക്കാരൻ ഒന്നും അല്ല... ഇവളെ കൊണ്ട് ചെയ്യിക്കുന്നത് ഞാനും കണ്ടത് അല്ലേ... "


നമ്മൾ പതിയെ മൂത്താപ്പന്റെ പിന്നിൽ കയറി കൂടി... 😪😪വെറുതെ തല്ല് വാങ്ങേണ്ട... 


"ഇവളെ സ്വഭാവം വെച്ചു അവൻ അങ്ങനെ ചെയ്തില്ല എങ്കിലേ കുഴപ്പം ഉളളൂ... എന്നെങ്കിലും ഒരു ദിവസം അവനെ ചൊറിയാൻ പോകാത്ത ദിവസം ഉണ്ടോ ഇവൾക്ക്... മര്യാദക്ക് നാളെ മുതൽ ഈ വീടിന്റെ മുറ്റത്ത്‌ ഇറങ്ങാതെ നിന്നോണം... "😠


കക്ഷി വാണിംഗ് തന്നു പോയതും നമ്മൾ അമ്മിയെ തുറിച്ചു നോക്കി... 😲😲രണ്ട് ദിവസം ആയി കയ്യും പിടിച്ചു പോയിട്ട് വാങ്ങി തരുന്നത് ആണ് ഇത്,,, എന്നാലോ ആളെ പിന്നെ കാണില്ല... 😬😬


🙄🙄നാളെ മുതൽ അല്ലേ പെയിന്റ് അടി... 😍😍അപ്പോ അകത്ത്‌ ഇരുന്നാലും ബോർ അടിക്കില്ല... ആ അതെങ്കിൽ അത്... 



*******************👤



"അജുനെ ഇന്നും ആ പെണ്ണ് ചെളിയിൽ ഇട്ടു അല്ലേ... "😩


അനു മോൾ വന്നു ചോദിക്കുന്നത് കേട്ട് നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു... ചെളി എന്ന് കേൾക്കുമ്പോ തന്നെ ഓർമ വരുന്നത് ആ കോപ്പിനെ ആണ്... 😬


അതിന്റെ തലയിൽ മുഴുവനും ചെളി ആവും... അല്ലാണ്ട് എന്ത്... 😏😏


"അജു ആ പെണ്ണ് കാണാൻ കൊള്ളാമോ... അന്ന് ചോദിച്ചപ്പോൾ നോക്കിയില്ല എന്നല്ലേ നീ മോളോട് പറഞ്ഞത്... ഇന്നും നോക്കീല... "


ഇത്ത ചോദിക്കുന്നത് കേട്ടു നമ്മൾ നോക്കിയത് ഉപ്പച്ചിനെ ആണ്... ആള് നമ്മളെ നോക്കി ഒന്ന് ഇളിച്ചു... 🙄🙄അപായ സൂചന അല്ലേ അത്... അതിനെ എന്റെ തലയിൽ കെട്ടി വെക്കാൻ ഉള്ള ഇളി... 


"ഏയ് കാണാൻ ഒട്ടും കൊള്ളില്ലന്നേ... ഒരുമാതിരി വൃത്തികെട്ട ജന്തു... ആ മോന്ത കണ്ടാൽ തന്നെ രണ്ട് കൊടുക്കാൻ തോന്നും... "😏😏


"നീ ആരെ പറ്റിയാ അജു പറയുന്നത്... "


😟😟ഉപ്പച്ചി വീട് കത്തുമ്പോ വാഴ വെട്ടല്ലെ...


"ആ പെണ്ണിനെ പറ്റി തന്നെ... അല്ലാതെ വേറെ ആരെ പറ്റി പറയാൻ... "


"ഹെയ് ആ പെണ്ണ് രണ്ട് ദിവസം എന്റെ കടയിൽ വന്നത് അല്ലേ... കാണാൻ ഒരു മാലാഖ കുട്ടി... അതിനെ ആണോ നീ വൃത്തികെട്ട ജന്തു എന്നൊക്കെ പറഞ്ഞത്... "🤔🤔


"നിങ്ങളെ പ്രായം കൂടി എങ്കിലും പഴയ കോഴി തരത്തിന് ഒരു കുറവും ഇല്ല അല്ലേ...ഉമ്മച്ചി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ... "


നമ്മൾ ഉപ്പച്ചിക്ക് ഉള്ള പണി കൊടുത്തു നൈസ് ആയി തടി ഊരി,,, പെണ്ണുങ്ങളെ സ്വഭാവം വെച്ചു നോക്കുമ്പോ ഇന്ന് ഉപ്പച്ചിയുടെ കാര്യം തീരുമാനം ആയി... 😟😟


നമ്മൾ കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോ ആണ് അവളെ കിസ്സ്‌ കിട്ടിയത് ഓർമ വന്നത്... അവിടെ ഒന്ന് തൊട്ട് നോക്കി ആ സീൻ തന്നെ ഓർത്ത് നിന്നു... 😓


പിന്നെ അവൾ പറഞ്ഞ താടിയിൽ ആയി നമ്മളെ നോട്ടം... 🙄🙄ഇത് ഷേവ് കളയാൻ പറഞ്ഞ സ്ഥിതിക്ക് നമ്മളെ എന്നും തള്ളി ഇടാൻ വരും എന്നാണോ... അങ്ങനെ ആണെങ്കിൽ ഇതൊക്കെ നീട്ടി വളർത്തി വല്ല സന്യാസിയും ആവേണ്ടി വരും...😓


ഒന്ന് കൂടി കവിളിൽ അവളെ കിസ്സ്‌ കിട്ടിയ സ്ഥലം നോക്കിയതും ആ കോപ്പ് ഡെറ്റോൾ ഇട്ടു കഴുകണം എന്ന് പറഞ്ഞത് ഓർമ വന്നത്... 😬😬എന്റെ ഇത്രയും നല്ല മുഖത്ത് നോക്കി അവൾക്ക് എങ്ങനെ അങ്ങനെ പറയാൻ തോന്നി... കാണാൻ മാലാഖയെ പോലെ ഉണ്ടാവും ആയിരിക്കും പക്ഷെ ഒരു കുട്ടി പിശാശ് ആണ് അത്... 😠😠


"എന്താ മോനെ കണ്ണാടിയിൽ നോക്കി ഒരു ആലോചന...? "


"😕😕അത് ഞാൻ താടി ഒന്ന് ഷേവ് ചെയ്താലോ എന്ന് ആലോചിച്ചതാ... "


അത് കേട്ട് ഉപ്പച്ചി നമ്മളെ ഒന്ന് സൂക്ഷിച്ചു നോക്കി... 😊😊നമ്മൾ നന്നായി ഇളിച്ചു കൊടുത്തു... 


"ഹ്മ്മ് ഷേവ് ചെയ്യുന്നത് ഒക്കെ കൊള്ളാം... പക്ഷെ താടി വളരുന്നത് വരെ നീ പുറത്തേക്ക് ഇറങ്ങരുത് കേട്ടല്ലോ... പെൺപിള്ളേർ ക്യു നിക്കും അമ്മാതിരി ലുക്ക്‌ അല്ലേ... "☺️☺️


"😕ഇങ്ങള് ആക്കിയത് ഒന്നും അല്ലല്ലോ... "


"അല്ലേടാ നിനക്ക് താടി ഒക്കെ വരുന്നതിന് മുന്നേ നീ എന്തൊരു ഗ്ലാമർ ആയിരുന്നു എന്ന് നിനക്ക് അറിയോ ഇല്ലല്ലോ... "


☺️☺️നമ്മക്ക് നന്നായി അങ്ങ് സുഖിച്ചു... 


"എന്നാൽ പിന്നെ താടി കളയാം അല്ലേ... "😍😍


"പ്ഫ അടങ്ങി ഒതുങ്ങി ഉള്ള താടിയും കൊണ്ട് നിന്നോണം... നീ ഇന്ന് എന്നെ ഒറ്റി കൊടുത്തില്ലേ അതിനുള്ള ശിക്ഷയായി കണ്ടാൽ മതി... "


😒😒എന്റെ സ്വന്തം താടി അല്ലേ... എല്ലാർക്കും ഇതിൽ ആണല്ലോ നോട്ടം...ഉപ്പച്ചി നിങ്ങൾക്ക് ഞാൻ മൊഞ്ച് ആയി നടക്കുന്നത് കണ്ണിൽ പിടിക്കില്ല അല്ലേ... 😰


കിടന്നപ്പോൾ ആണ് അമിയെ ഓർമ വന്നത്... 😕അതിനെ അവൻ തല്ലി കൊന്നോ ആവോ... അങ്ങനെ എങ്കിലും നന്നാവട്ടെ... ആ സന്തോഷത്തിൽ നമ്മൾ നന്നായി ഉറങ്ങി... ☺️☺️



*****************💃



ഒരുത്തി കുറെ നേരം ആയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു... 😏😏ഉറക്കം ഒന്നും ഇല്ലെന്ന തോന്നുന്നേ... 


നമ്മൾ പിന്നെ നല്ലൊരു പാട്ടും വെച്ചു കിടന്നു ... 


"ഞാൻ ആദ്യായിട്ട് ആണ് കാണുന്നെ ഒരു പെണ്ണ് ഇങ്ങനെ നടക്കുന്നത്,,, സിനിമയിൽ ഒക്കെ മാനസ മൈനേ പാടി നടക്കുന്നത് ആണുങ്ങൾ ആണ്... 😰😰"


"😬😬നീയല്ലേ എൻറെ കൂടെ ഉള്ളത്... നിന്നെയും കൊണ്ട് എവിടെ പോയാലും പട്ടി ചന്തക്ക് പോയ പോലെയാ എന്റെ അവസ്ഥ... അത് കൊണ്ടാ എനിക്ക് ഇങ്ങനെ നടക്കേണ്ടി വന്നത്... "


"🤔🤔പട്ടി ചന്തക്ക് പോവോ... ആ ഞാൻ കണ്ടിട്ടുണ്ട്... ഏതു ചന്തയിൽ പോയാലും ഏതെങ്കിലും ഒരു പട്ടി ഉണ്ടാവും... "😊😊


"😬😬ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ നിനക്ക് തമാശ അല്ലേ... നാളെയാ നിശ്ചയം... എന്ന് വെച്ചാൽ കല്യാണത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നത്... "😪😪


"ഒരുപാട് ആള് ഒക്കെ ഉണ്ടാവോ...? "


"എന്തിനാ... "😠😠


"അപ്പോ ഫുഡ്‌ ഒക്കെ ബിരിയാണി ആവും അല്ലേ... "😋😋


"ഓഹ്... എടീ അവിടെ ആണ് ഇവിടെ അല്ല... "


അവൾ സ്വയം കഴുത്ത് നെരിച്ചു കാണിച്ചു... 😏😏രണ്ട് ദിവസം ആയി ബിരിയാണി തിന്നിട്ട്... 


"നാളെ നൗഫിക്കാ വരോ...? "🤔


"ആ ഉപ്പച്ചി വിളിക്കുന്നത് കേട്ടു... വരും ആയിരിക്കും... "😪


"😁😁എങ്കിൽ നീ ഒന്ന് കൊണ്ടും പേടിക്കേണ്ട ഞാൻ ഏറ്റു... "


"എങ്ങനെ...? "


"ആളെ ഞാൻ എങ്ങനെ എങ്കിലും പുറത്തേക്ക് കൊണ്ട് വരും... നീ ആ തെങ്ങിന്റെ മറവിൽ നിന്നാൽ മതി... ആളെ കണ്ടാൽ പിന്നെ ബ്ബ ബ്ബ ബ്ബ അടിച്ചു നിക്കാതെ പെട്ടെന്ന് പറയണം കേട്ടല്ലോ... പിന്നെ ഒരു ചാൻസ് കിട്ടി എന്ന് വരില്ല... "🙄🙄


"നീ ആളെ വിളിക്കുമ്പോൾ ആരെങ്കിലും കണ്ടാൽ നീ കുടുങ്ങില്ലെ... "


"😓😓അല്ലേലും ഞാൻ കുടുങ്ങും... നീ നിന്റെ കരിനാക്ക് വളച്ചു ഓരോന്ന് പറയാതെ പറയാൻ ഉള്ളത് ബൈഹാർട്ട്‌ പഠിക്കു... പരീക്ഷക്ക് നമ്മൾ എത്ര കാണാതെ പഠിച്ചു പോയാലും ക്യുഎസ്ടിയൻ കാണുമ്പോൾ എല്ലാം മറന്നു പോകില്ലേ അത് പോലെ ആ ചെക്കനെ കാണുമ്പോൾ എല്ലാം മറന്നു പോകരുത് കേട്ടല്ലോ... "😓😓


അവൾ ഇരുന്നു പഠിക്കാൻ തുടങ്ങി... പഠിക്കാൻ മാത്രം അല്ല പഠിക്കുന്നത് കാണുന്നതെ നമ്മക്ക് ഇഷ്ട്ടം അല്ല... നമ്മൾ തല വഴി പുതപ്പ് മൂടി കിടന്നു... 😰😰


വെളുപ്പാൻ കാലത്ത് തന്നെ അവൾ നമ്മളെ വിളിച്ചുണർത്തി ഓളെ കാമുകൻ വരുന്നത് നോക്കാൻ നിർത്തിയെക്കുവാ... 😭😭ഹോർലിക്സ് പോലും കുടിക്കാൻ വിട്ടില്ല... 


നൗഫിക്കാ വരുന്നത് കണ്ടപ്പോൾ നമ്മൾ താഴേക്ക് ഓടി... 🙄🙄🙄എങ്ങനെ ഞാൻ ആളെ വിളിക്കും ആവോ... 


നമ്മൾ മെല്ലെ കിച്ചൻ വഴി പുറത്തേക് ഇറങ്ങി,,, 😍😍ആ മൊഞ്ചൻ ചെക്കനെ വായും പൊളിച്ചു നോക്കി നിന്നു... 😲😲ഇതിനെയും വെയിറ്റ് ചെയ്തല്ലേ അമ്മി അവിടെ നിക്കുന്നത്... 


അവനെ നോക്കി നമ്മളെ ഒന്ന് നോക്കാൻ നല്ലോണം പ്രാർത്ഥിച്ചു... 😬😬ഏതു ഭാഗത്ത്‌ പെണ്ണുണ്ടോ അവിടെ മാത്രം കോപ്പ് നോക്കില്ലല്ലോ...അമിക്കായും ബാപ്പച്ചിയും ഒക്കെ റെഡി ആവാ... അവർ വരുന്നതിന്നു മുന്നേ ഇവനെ കൊണ്ട് ഒന്ന് നോക്കിക്കണം അല്ലോ... 😒😒


നമ്മൾ കയ്യും കലാശവും കാണിച്ചു മടുത്തപ്പോ ഒരു കല്ല് എടുത്തു ആളെ ഉന്നം വെച്ചു എറിഞ്ഞു... 😟😕


😨😨പടച്ചോനെ നമ്മൾ ഏതു മാങ്ങയ്ക്ക് കല്ല് എറിയുന്നോ ഇന്നേ വരെ ആ മാങ്ങക്ക് കൊണ്ടിട്ടില്ല... അന്ന് അജുന് കൊണ്ടെങ്കിൽ ഇന്ന് അമിക്കാക്ക് ആണല്ലോ പടച്ചോനെ... 😒😒ഇങ്ങനെ ആണെങ്കിൽ അമിക്കാനെ എറിഞ്ഞാൽ മതിയെനു,,, അങ്ങേര്ക്ക് കൊണ്ടേനെ... 


😵😵😵അമിക്കാ കലിപ്പിൽ നമ്മളെ അടുത്തേക്ക് വരുന്നത് കണ്ടു നമ്മൾ അകത്തേക്ക് ഓടണോ പുറത്തേക്ക് ഓടണോ എന്ന ചിന്തയിൽ ആയിരുന്നു... 😕😕അമ്മി നീ അറിഞ്ഞോ ഇന്ന് എന്റെ അന്ത്യം ആടി... 


😯😯ഓടാൻ നിക്കേ നമ്മളെ കയ്യിൽ പിടി വീണു... ആ കോപ്പ് ഇപ്പൊ തിരിഞ്ഞു നോക്കി... ഭാഗ്യം ഇപ്പോഴെങ്കിലും തോന്നിയല്ലോ... 😒😒


"😠😠നീ എന്തിനാടീ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്... എന്റെ തല നീ പൊട്ടിക്കാൻ ആണോ ഇവിടെ നിന്നത്... "


"😒😒അമിക്കാ ഞാൻ കാക്കയെ എറിഞ്ഞതാ..."


😏😏നമ്മൾ നല്ല നിഷ്കു കാണിച്ചു കൊണ്ട് പറഞ്ഞു... 


"കാക്ക എൻറെ തലയിൽ ആണോടി ഇരിക്കുന്നെ... "😬😬


ആ തലയിൽ ഇനി കാക്ക വന്നു ഇരിക്കാത്തതിന്റെ കുഴപ്പം അല്ലേ ഉള്ളൂ... 😏😏


"അത് ഞാൻ എറിയുംമ്പോ അവിടെ കാക്ക ഉണ്ടായിരുന്നു... അത് ഓടി അപ്പോ തന്നെ അമിക്കാ വന്നു... "


"കാക്ക ഓടി എന്നോ...? "🤔


"അല്ല പറന്നു പോയി എന്ന പറഞ്ഞത്... "


😬😬ഇവിടെ മനുഷ്യൻ തീയിൽ ആണ് ചവിട്ടി നിക്കുന്നെ അപ്പോഴാ അങ്ങേരെ ഒടുക്കത്തെ ഒരു സംശയം... 


"നിന്നോട് ഞാൻ പറഞ്ഞത് പോലെ അടങ്ങി ഒതുങ്ങി നിന്നോണം... അല്ലെങ്കിൽ ഞാൻ ഇവിടെ നിന്നും നിന്നെ പിടിച്ചു പുറത്താക്കും... വീട്ടിൽ പോയി ഒറ്റയ്ക്ക് എന്താന്ന് വെച്ച ആയിക്കോ... "😬😬


😭😭ഒറ്റയ്ക്കാ,,, രാവിലെക്ക് പേടിച്ചു ചത്ത എന്നെ കാണേണ്ടി വരും... നമ്മൾ തല ആട്ടി സമ്മതിച്ചപ്പോൾ തന്നെ മൂപ്പർ പോയി,,, തലയും ഉഴിഞ്ഞു കൊണ്ടാണ് പോണെ വല്ലതും പറ്റിയോ ആവോ... 😒😒


നമ്മൾ പിന്നെ എന്തേലും ആവട്ടെ എന്ന് കരുതി അകത്തേക്ക് കയറാൻ നിന്നതും 😌😌ദേ നമ്മളെ നോക്കി ചിരിക്കുന്നു ആ മൊഞ്ചൻ... 😕😕ഇവന് ഇങ്ങനെ ചിരിക്കാൻ ഒക്കെ അറിയോ വെറുതെ അല്ല അവൾ മൂക്കും കുത്തി വീണത്... 


☺️☺️☺️നമ്മൾ ആളെ നോക്കി നല്ല അടാർ ചിരി അങ്ങ് കൊടുത്തു...😟😟ഇപ്പോൾ ഇവിടെ എങ്ങും ആരും ഇല്ല ഇത് തന്നെ പറ്റിയ സമയം... 


"അതേ ഇങ്ങ് വന്നേ ഒരു കാര്യം പറയാൻ ഉണ്ട്... "


"അയ്യേ എന്നോടോ,,, ഞാൻ കുട്ടി വിചാരിക്കുന്ന പോലെ അല്ല... എന്നെ വിട്ടേക്ക്... "😖😖


അങ്ങേര് ചുറ്റും നോക്കി പറയുന്നത് കേട്ട് നമ്മളെ കിളികൾ നാട് വിട്ടു... 😨എന്നെ പറ്റി വല്ലതും അറിഞ്ഞു കാണുമോ...


ആരെയോ കാര്യായിട്ട് ഫോണിൽ വിളിക്കുന്ന തിരക്കിൽ ആണ് അമിക്കാ... 🙄🙄കക്ഷി ആണെങ്കിൽ ഇവിടെ ഉള്ള തെങ്ങ് എണ്ണം എടുക്കൽ ആണെന്ന് തോന്നുന്നു... ഓരോന്നിൽ ചാരി നിക്കുന്നത് കാണാം... 


"അതേ ഇങ്ങ് വന്നേ എനിക്ക് നിങ്ങളോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ട്... 😰"


😪😪അങ്ങേര് ആണെങ്കിൽ നമ്മളെ ഇതിന് മുഴുത്ത വട്ടാണോ എന്ന പോലെ നോക്കി നിക്കുന്നുണ്ട്... 


"കുട്ടിക്ക് എന്താ വേണ്ടത്... കുട്ടി വിചാരിക്കുന്ന പോലെ ഉള്ള ഒരാൾ അല്ല ഞാൻ... "


"😬😬ദേ ഒന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ...നിങ്ങളോട് ഒരു കാര്യം പറയാൻ ആണെന്ന് പറഞ്ഞില്ലെ... "


"അല്ല എന്നോട് എന്ത് പറയാൻ...? "🤔🤔


"😬😬അതിനല്ലേ നിങ്ങളെ വിളിക്കുന്നെ... "


രണ്ടും കണക്കാ...🙄🙄ഒരിക്കലും ഒന്നും മനസ്സിൽ ആവില്ല... നമ്മൾ പിന്നെ സിലബസിൽ ഇല്ലാത്തത് ആയോണ്ട് ആർക്കും ഒരിക്കലും മനസ്സിൽ ആവില്ലല്ലോ... 


"ഡീ,,,  നീ എന്താടി കുറെ നേരം ആയിഅല്ലോ അവനെ നോക്കി കൊനിഷ്ട്ട് കാണിക്കാൻ തുടങ്ങിയിട്ട്... നിനക്ക് എന്താടി വേണ്ടത്... "😬😬😠


😨😨പടച്ചോനെ ഇനി കള്ളം പറയാൻ എന്റെ വായിൽ ഇല്ല... എല്ലാം തീർന്നു എന്ന തോന്നുന്നേ... 


"അത്... അത്...🤔🤔ഞാൻ ഇല്ലേ ദുബായിൽ ഒക്കെ എങ്ങനെ ഉണ്ടെന്ന് ചോദിച്ചതാ... 😒😒"


അവൻ വായും പൊളിച്ചു നോക്കുന്നുണ്ട്... മറ്റവൻ പിന്നെ ഇനിയും വാ തുറന്നാൽ ആന പോലും അകത്തേക്ക് കയറി പോകും എന്ന അവസ്ഥയിൽ ആണ്... 😕😕


"അത് അറിയാൻ ആണോടി നീ ഇവനെ ഇങ്ങനെ ശല്യം ചെയ്യുന്നത്... നിന്നെ കണ്ടിട്ട് തന്നെ എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ... "


"അത് മുന്നേ അങ്ങനെ ആയിപ്പോയി... ഇനി അത് മാറില്ല... 😒😒😒"


"എന്താ നൗഫി ഇവൾ നിന്നോട് പറഞ്ഞത്... "


"എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു കുറെ നേരം ആയി ശല്യം തുടങ്ങിയിട്ട്... "


😬😬തെണ്ടി നിനക്ക് ഞാൻ അവൾ വഴി തന്നോളാം... അമിക്കാ നമ്മളെ തുറിച്ചു നോക്കിയതും നെക്സ്റ്റ് കള്ളം ചിന്തിച്ചു നമ്മൾ നിന്നു... 


"എന്താടി നിനക്ക് ഇവനോട് പറയാൻ മാത്രം... "😬


"അതില്ലേ ഞാൻ ഇല്ലേ... "


"നീ... "😬😬


"എന്താടാ ഇവിടെ പ്രശ്നം... "


ബാപ്പച്ചി അതും ചോദിച്ചു വന്നതും നമ്മൾ പിന്നിൽ ചെന്നു നിന്നു... 


"കുഞ്ഞിപ്പാ ഇങ്ങോട്ട് മാറി നിക്ക്...ഇവളെ അസുഖം ഇന്നത്തോടെ ഞാൻ തീർക്കും... "😬


ബാപ്പച്ചിയെ മാറ്റി നിർത്തി നമ്മളെ പിടിച്ചു മുന്നിൽ ഇട്ടപ്പോൾ തന്നെ ഏതാണ്ട് നമ്മളെ മയ്യത്ത് നമ്മൾ പ്രതീക്ഷിച്ചു... 😪😪


"അല്ലെങ്കിൽ പെൺകുട്ടികൾക്ക് ആണുങ്ങളെ കൊണ്ടാണ് ശല്യം... ഇതിപ്പോ പെണ്ണിനെ കൊണ്ട് ഒരു ചെക്കന് നേരെ ചൊവ്വേ ഇവിടെ വരാൻ പറ്റില്ലെന്ന് വെച്ചാൽ എന്താടി നിന്നെ പറ്റി എല്ലാരും കരുതുക... നിനക്ക് എന്താ പറയേണ്ടത് എന്ന് വെച്ചാൽ എന്നോട് പറ... ഞാൻ തീർത്തു തരാം നിന്റെ സൂക്കേട്... "😬😬


🙄🙄😒😒ഇങ്ങേർ എന്നെ വല്ലാണ്ട് തെറ്റിധരിച്ചു എന്ന് തോന്നുന്നു... ഇതൊക്കെ ഞാൻ ആരോട് പറയും... 


"ഡീ മര്യാദക്ക് സത്യം പറ... "


"വിട്ടു കള മോനെ അവൾ എന്തെങ്കിലും വികൃതി കാണിച്ചു എന്ന് വെച്ച്... "


മൂത്താപ്പ പറഞ്ഞു എങ്കിലും കോപ്പ് നമ്മളെ വിട്ടില്ല,,, എല്ലാരേയും നമ്മൾ ദയനീയമായി നോക്കി എങ്കിലും അമിക്കാ നമ്മളെ വിടുന്ന മട്ടില്ല... 😪😪


"പറയെടി... "😠


എന്ന് അലറിയതും നമ്മൾ നല്ലോണം പേടിച്ചു വിറച്ചു... 😒😒എന്റെ കള്ളത്തരം ഒക്കെ തീർന്നോ ആവോ... 


"ഞാൻ പറഞ്ഞാൽ എന്നെ അടിക്കോ...? "😒😒


"ഏയ് ഇല്ല... മിക്കവാറും നിന്നെ കൊല്ലും അത്രയേ ഉണ്ടാവൂ... "


"എങ്കിൽ എന്നെ കൊല്ലുമ്പോൾ അമിയെ കൂടി കൊന്നോ... അവൾ പറഞ്ഞിട്ടാ ഞാൻ ഇങ്ങേരെ വിളിച്ചത്... "


"നീ ഓരോന്ന് ചെയ്തിട്ട് എല്ലാം കൂടി അവളെ തലയിൽ കെട്ടി വെക്കാൻ നോക്കാ... "😠😬😬


"ഞാൻ എന്ത് ചെയ്ത് എന്ന... കുഞ്ഞു നാളിൽ തൊട്ട് ഈ നൗഫിക്കാനെ ഇഷ്ടാ... വേറെ ആരെയും കെട്ടാൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞു ... പിന്നെ ഞാൻ പറഞ്ഞാൽ എനിക്ക് കുഴി മന്തിയും ഒരു ബോക്സ്‌ ഐസ്ക്രീംഉം കൂടി വാങ്ങി തരും എന്ന് അവൾ പറഞ്ഞു അത് കൊണ്ടാണ് ഞാൻ തന്നെ പറയാമെന്നു വെച്ചത്... "😓😓


എല്ലാരും ഷോക്ക് അടിച്ച പോലെ പരസ്പരം നോക്കി നിക്കാ... ആരെ വക ആണോ തല്ല് കിട്ടുന്നെ എന്ന് അറിയാതെ നമ്മളും അവരെ നോക്കി നിന്നു... 😰😰


"സത്യാണോടി നീ പറഞ്ഞത്... "


"മ്മ്... "


അപ്പോ തന്നെ അമിക്കാ അകത്തേക്ക് കയറി പോയി... പിന്നാലെ എല്ലാരും... പിന്നെ നമ്മൾ ആയിട്ട് എന്തിനാ നിക്കുന്നെ ഞാനും പിന്നാലെ ചെന്നു... തല്ല് തന്നെ ആവും... കുറച്ച് അകലം പാലിച്ചു നമ്മൾ നിന്നു... 😕


മുറിയിൽ എങ്ങും അവളെ കാണാതെ എല്ലാരും തിരച്ചിൽ തുടങ്ങി... 😓എന്നെ കുഴിയിൽ ഇട്ടു നീ എവിടെയാടി പോയത് തെണ്ടി... 


"അയ്യോ എന്റെ മോൾ വല്ല കടും കയ്യും ചെയ്തു കാണുമോ എന്തോ... അവളോട്‌ ഒരു വാക്ക് ചോദിക്കാതെ എല്ലാം സ്വന്തം ഇഷ്ടത്തിന് തീരുമാനിച്ചത് കൊണ്ടാണ് എന്റെ മോൾക്ക് ഈ ഗതി വന്നത്... "😭😭


മൂത്തു അലറി കരഞ്ഞു പറഞ്ഞതും നമ്മളെ ഉമ്മച്ചി പിടിച്ചു വെച്ചു... അവൾ എന്നാലും പെട്ടെന്ന് ഇത് എവിടെ പോയി... 🤔


എല്ലാ ഇടത്തും നോക്കി പിന്നെ എല്ലാരും എന്റെ അടുത്തേക്ക് വന്നു... 😨😨വീണ്ടും ഞാൻ പെട്ടോ... 


"സത്യായിട്ടും അവൾ പോവുമ്പോൾ എന്നോട് പറഞ്ഞില്ല..."😭😭


എടീ പട്ടി നിനക്ക് പോവുമ്പോൾ എന്നെ കൂടി കൊണ്ട് പോകൽ അല്ലേ... എന്നെ ഇവിടെ ഒറ്റയ്ക്ക് ഇട്ടു കൊടുത്തു മുങ്ങി അല്ലേ... 🤔🤔എന്നാലും എന്നെ എല്ലാം ഏല്പിച്ചു ഇവൾ പിന്നെ ഇത് എവിടെ പോയി... 


"എടാ മോനെ വല്ല കുളത്തിലും ചാടി ചാകുന്നതിന് മുന്നേ കൊണ്ട് വരാൻ നോക്ക്... "


ബാപ്പച്ചി പറഞ്ഞതും നമ്മൾ ഞെട്ടി... 😵😵അവൾ ഇത്ര പെട്ടെന്ന് ചാകാൻ പോയോ,,, ഞാൻ ഇറങ്ങുമ്പോൾ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ... പിന്നെ ഏത് വഴി പോയി... 


എല്ലാരും ഇറങ്ങി പോയതും നമ്മൾ പിന്നാലെ ഓടാൻ നിക്കേ ദേ ഒരു കാൽ... അതും കട്ടിലിനടിയിൽ... 😲😲


ഇന്ന് മൊത്തം പോക്കാണല്ലോ... പടച്ചോനെ അല്ലേലും പേടിച്ചാൽ പിന്നെ ഒച്ച ഒക്കെ നാട് വിടും... 😒😒


"അ...അ...അയ്യോ... കള്ളൻ... "😨😨


നമ്മൾ പുറത്ത് ഇറങ്ങി എങ്ങനെ ഒക്കെയോ അലറിയതും പോയ എല്ലാം അതേ പോലെ വന്നു... 😟😟


"കള്ളനോ... എവിടെ...? "


"ദേ നോക്ക് ആ കട്ടിലിനടിയിൽ... "😱😱


എല്ലാം എന്നെ പോലെ പേടിച്ചു മാറി നിന്നു എങ്കിലും അമിക്കാ വലിയ ഹീറോ ആയി അകത്തേക്ക് നടന്നു... 😏😏ഇതിന് പേടിയും ഇല്ലേ... 


കട്ടിലിനടിയിൽ നിന്നും വലിച്ചു കൊണ്ട് വന്ന മുതലിനെ കണ്ടു നമ്മൾ വീണ്ടും ഞെട്ടി... 😵😵😵അപ്പോ കള്ളൻ അല്ല അല്ലേ... ഇവൾ എന്താ ഇതിന് അടിയിൽ അട ഇരിക്കുന്നെ... 


നമ്മൾ എല്ലാരേം നോക്കി വീണ്ടും ഒന്ന് ഇളിച്ചു കാണിച്ചു... 😕😕ശേ എനിക്ക് തന്നെ നോക്കിയാൽ മതിയെനു... 


"നീ എന്തിനാടി ഇതിനകത്ത് കേറിയെ...? "😬😬


"അത് എല്ലാരും കൂടി നിയനെ ചോദ്യം ചെയ്യുന്നത് കണ്ടപ്പോൾ പേടിച്ചു കയറിയതാ... "😩😩


😒😒ഓഹ് അപ്പോ കണ്ടു അല്ലേ... എന്നിട്ട് ഇവിടെ വന്നു ഓളെ ജീവൻ രക്ഷിച്ചു... 


"ഇവൾ പറഞ്ഞത് ഒക്കെ സത്യാണോ...? "


പടച്ചോനെ ഇവിടെ ആണല്ലോ എന്റെ തല്ലിന്റെ എണ്ണം വരുന്നത്... ഇവൾ ഒറ്റുകാരിയാണ്... നമ്മൾ കണ്ണും മിഴിച്ചു അവൾ ചതിക്കോ എന്ന പോലെ നോക്കി... 😕😕


"മ്മ്... "


🙄🙄ഹാവൂ നമ്മൾ നെഞ്ചിൽ കയ് വെച്ചു ശ്വാസം വലിച്ചു വിട്ടു... ഇനി അവരായി അവരെ പാടായി... 😏😏


"നിനക്ക് എന്നാൽ പിന്നെ ഇത് അന്നേ പറഞ്ഞുടായിരുന്നില്ലേ... വെറുതെ അവരെ വിഡ്ഢികൾ ആക്കി..."😬😬


"അത് പേടിച്ചിട്ട് ആണ്... "😩😩


"അതിനൊക്കെ ഇവളെ കണ്ടു പഠിക്കണം... പേടി എന്ന് പറയുന്ന ഒന്നില്ല... "


ബാപ്പച്ചി അവസരം കിട്ടിയപ്പോ നമ്മളെ താങ്ങി അല്ലേ... പേടി ഇല്ലെന്ന് ആരാ പറഞ്ഞത് ആവോ... ഇപ്പോൾ തന്നെ പേടിച്ചു മുള്ളിൻ മേൽ ആണ് നിൽപ്പ്... 😒😒


"അതിന് ഈ പേടി തോന്നാൻ ആദ്യം വേണ്ടത് ബുദ്ധി ആണ്... അത് പിന്നെ ഇവൾക്ക് ഇല്ലല്ലോ... അപ്പോ പിന്നെ എന്ത് പേടി... "😏😏


അമിക്കാ നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ട്... 😬😬ആരെ തോണ്ടിയിട്ട് ആയാലും ഒരു തല്ല് ഞാൻ വാങ്ങി തന്നിരിക്കും... 😏


"എന്താ മോനെ മോന്റെ അഭിപ്രായം... ഇവൾ ഇങ്ങനെ ഒന്ന് മനസിൽ ഇട്ടു നടക്കുന്നു എന്ന് ഞങ്ങളും അറിഞ്ഞില്ല... "


മൂത്താപ്പ നൗഫിക്കായെ നോക്കി ചോദിച്ചതും പ്രത്യേകിച്ച് നമ്മളെ അമ്മി ആകാംക്ഷ ബരിദയായി അങ്ങേരെ നോക്കി നിന്നു... 🤔🤔ഇവൻ വേണ്ടെന്നു പറഞ്ഞാൽ ആ അനസ് ഉണ്ടല്ലോ... 😏😏


"ഇങ്ങനെ ഒരാൾ ജീവൻ തന്നു സ്നേഹിക്കാൻ നിക്കുമ്പോ ആരാ അത് കണ്ടില്ല എന്ന് നടിക്കുന്നത്... ഞാൻ തിരിച്ചു പോകുന്നതിന് മുന്നേ ഒരു പെണ്ണ് കെട്ടാൻ തന്നെയാ ഉമ്മച്ചിയും ഉപ്പച്ചിയും പറയുന്നത്... ആളെ തേടി കൊണ്ട് ഇരിക്കുന്നെ ഉള്ളൂ... ഇനി ഇപ്പൊ അതിന്റ ആവശ്യം ഇല്ലല്ലോ... "


😍😍😍അമ്മി ദേ ഈ അവസ്ഥയിൽ ആണ് ഉള്ളത്... അങ്ങനെ അവളെ മാവും പൂത്തു... ഇവിടെ ഒന്ന് നട്ടു പിടിപ്പിച്ചിട്ട് പോലും ഇല്ല... 😩😩


എല്ലാരും ഹാപ്പി ആയി ചിരി ഒക്കെ തുടങ്ങി... നമ്മളെ ബാപ്പച്ചി മാത്രം എന്നെ തന്നെ കണ്ണും കൂർപ്പിച്ചു വെച്ചു നോക്കാ... 🤔🤔എന്തരോ എന്തോ... 


☺️☺️☺️അങ്ങേരെ നോക്കി നമ്മളും നന്നായി ഇളിച്ചു കൊടുത്തു... 


"സത്യം പറയടി നീയും ഇത് പോലെ ആരെയെങ്കിലും മനസിൽ ഇട്ടു നടക്കുന്നുണ്ടോ...? "😬😬


🙄🙄അപ്പോ ദതാണ് ആ നോട്ടം അല്ലേ... 


"ഇല്ല ബാപ്പച്ചി... കാണുന്ന മൊഞ്ചൻമാരെ ഒക്കെ ഞാൻ നോക്കാറുണ്ട് എന്നല്ലാതെ അവർ ആരും എന്റെ ഭാഗത്ത്‌ തിരിഞ്ഞു നോക്കാറില്ല... "😩😩


"അത് നന്നായി... ഇവൾ ഇങ്ങനെ ചെയ്ത് എന്ന് കരുതി നീ അതിന് നിക്കണ്ട കേട്ടല്ലോ... നിനക്ക് എങ്ങാനും വല്ല പ്രേമവോ ചുറ്റിക്കളിയോ ഉണ്ടെന്ന് അറിഞ്ഞാൽ ഇത് പോലെ ആവില്ല... നിന്നെ തല്ലി കൊല്ലും ഞാൻ... "


😕😕അപ്പൊ നമ്മടെ പ്രേമത്തിന്റെ കാര്യം ഒരു തീരുമാനം ആയി... കോളേജിൽ പോയിട്ട് എങ്കിലും ഒരാളെ കിട്ടോ എന്ന് നോക്കണം എന്നൊക്കെ കരുതിയതാ അതും നിർത്തി... 😩😩


"അല്ല ഇനി അവരോട് എന്ത് പറയും... നമ്മളെ കാണാതെ ഇരിക്കുമ്പോൾ അവർ വിളിക്കില്ലേ മോനെ... "


"അത് ഞാൻ വിളിച്ചു പറയാം ബാപ്പച്ചി... 🙄🙄നിന്നെ ഇനി ആവശ്യം ഇല്ലെന്ന്... "


അമിക്ക നമ്മളെ ഇപ്പൊ കൊല്ലും എന്ന പോലെ ഒന്ന് നോക്കി... അബദ്ധം ആയോ പറഞ്ഞത്... 


"😠😠ഡീ വേണ്ടാത്ത സ്ഥലത്ത് കയറി സംസാരിക്കരുത് കേട്ടല്ലോ... നീ ആരാന്ന നിന്റെ വിചാരം... "


🙄നിയ അല്ലേ... ഓനിക്ക് ഇപ്പോൾ അത് അറിയാത്തതാ കുഴപ്പം... 


"ഞാൻ തന്നെ അവനെ വിളിച്ചു നേരിൽ പറയാം... അവന് മനസിൽ ആവും... "


ഓഹ് അപ്പൊ പുള്ളി ആളായി... എന്തൊക്കെ ആയിരുന്നു... 😏😏


"അന്നേ ഇത് മുടക്കാൻ നമ്പർ എടുക്കാൻ വേണ്ടി ഞാൻ ബാപ്പച്ചിയോട് പേരും ഇനീശ്യലും ചോദിച്ചത് ആണ്... അപ്പോ എല്ലാരും കൂടി എന്നെ ഓടിച്ചു... ഇപ്പോൾ ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ... "😏😖


"അന്ന് നിനക്ക് നമ്പർ കിട്ടിയിരുന്നു എങ്കിൽ എന്ത് പറയാൻ ആയിരുന്നു മോളെ പ്ലാൻ... "


അല്ലേലും ഇതൊക്കെ അറിയാൻ ഈ അമിക്കക്ക് പ്രത്യേക താല്പര്യം ആണ്... 😏


"അത് നീ പോയി കെട്ടാൻ വേറെ ആളെ നോക്ക് എന്നും നിനക്ക് ഒരു കാലത്തും പെണ്ണ് കിട്ടാതെ മൂക്കിൽ പല്ല് മുളച്ചു വരും എന്നും പിന്നെ 🤔🤔ആ... "


😨😨യ്യോ അത് പറയാൻ പാടില്ല... നമ്മൾ നിർത്തി എല്ലാരേയും നോക്കി ഇളിച്ചു... 


"നല്ല ബെസ്റ്റ് ഡയലോഗ്... അന്ന് എങ്ങാനും വിളിച്ചിരുന്നു എങ്കിൽ ഇപ്പോൾ നീ അകത്ത്‌ കിടന്നേനെ... "


"അകത്തോ...? "🤔🤔


"ആ ജയിലിൽ... പുള്ളി സ്ഥലം  si ആണ്... "


😵😵😵😵പടച്ചോനെ അവനെ ആണോ ഞാൻ ചെളി ഒക്കെ തെറിപ്പിച്ചു വിട്ടത്... 


"അയ്യോ അതെപ്പോ... "😨


"രണ്ട് മാസം ആയി കാണും... എന്താ അത് കേട്ടപ്പോൾ നിനക്ക് ഒരു ഷോക്ക് കിട്ടിയ പോലെ... "


"😭😭😭ഒരിക്കൽ പുള്ളി ബൈക്കിൽ പോകുമ്പോ ഞങ്ങളെ മേലേ ചെളി തെറിച്ചു... അതിന് പ്രതികാരം ആയി ഒരിക്കൽ പുള്ളി വെള്ളയും ഇട്ടു വരുമ്പോൾ ഞങ്ങൾ ചെളി വാരി എറിഞ്ഞു... si ആയ സ്ഥിതിക്ക് എന്നെ കണ്ടാൽ പിടിച്ചു കൊണ്ട് പോയി അകത്ത്‌ ഇടുമോ ബാപ്പച്ചി ... "


"കയ്യിലിരിപ്പ് ഇതേ പോക്ക് ആണെങ്കിൽ മിക്കവാറും ഇടും... നീ എവിടെ പോയാലും അവിടെ പ്രശ്നം ആണല്ലോ... ഇനി എങ്കിലും അടങ്ങി ജീവിച്ചാൽ നിനക്ക് കൊള്ളാം... "😬


🙄🙄അങ്ങനെ പ്രശ്നം കോംപ്രമൈസ് ആക്കി എല്ലാരും പോയി... 


പക്ഷെ നമ്മൾ ഇപ്പോഴും താടിക്ക് കയ്യും കൊടുത്തു നീണ്ട ചിന്തയിൽ ആണ്... 😱😱പടച്ചോനെ അന്ന് എങ്ങാനും നമ്പർ കിട്ടിയിരുന്നു എങ്കിൽ ഇപ്പൊ ഞാൻ ജയിലിൽ അല്ലേ ഉണ്ടാവുക... 


😲😲ഓർത്തപ്പോൾ തന്നെ ബോധം പോവാറായി... ഇത്രയും നല്ല ഉപദേശം തന്ന ഷമിയെ ആണ് അപ്പോ ഓർമ വന്നത്... അപ്പോ തന്നെ ഫോൺ എടുത്ത് അവളെ വിളിച്ചു... 


"😬😬ഡീ പട്ടി തെണ്ടി നീ എന്നെ കൊല്ലാൻ ആണോടി ഓരോ ഊള ഐഡിയയും കൊണ്ട് വന്നത്... എന്തോ എന്റെ ബാപ്പച്ചിയുടെ ഭാഗ്യം കൊണ്ടാ ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്... തെണ്ടി... "


"ഹെയ് നീ തെറി നിർത്തി കാര്യം പറ... ഈ തെറി എന്നിട്ട് മാറ്റി പിടിക്ക്... കേട്ട് കേട്ട് മടുത്തു... "🙄😏😏


"നീയല്ലേടി അന്ന് അമിയുടെ കല്യാണം മുടക്കാൻ ഊള ഐഡിയ പറഞ്ഞു തന്നത്... അന്ന് നമ്പർ കിട്ടീല എന്ന ഒരൊറ്റ കാരണം കൊണ്ട ഞാൻ ജീവനോടെ ഇപ്പോഴും ഉള്ളത്... അല്ലെങ്കിൽ എന്നെ ആ ചെളി എറിഞ്ഞ ചെക്കൻ കൊന്നേനെ... "


"എന്തിന്...? "


"നിന്നെ കൊന്ന കുറ്റത്തിന്... 😬😬ഡീ പട്ടി അവൻ si ആണെന്ന് ഞാൻ ഇന്ന അറിഞ്ഞത്... ഇനി ആരോടെങ്കിലും കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കുന്നത് ആണ് എനിക്കും നിനക്കും നല്ലത്... ഇനി ചെളി വെള്ളത്തിൽ മുങ്ങി കുളിച്ചാലും ഞാൻ ഇല്ലേ ഒന്നിനും... "😕😕


"അന്ന് നീയല്ലേ ചെളി എടുത്ത് അങ്ങേരെ എറിയാൻ എന്നോട് പറഞ്ഞത് പോലും... എന്നിട്ട് ഇപ്പോൾ പറയുന്നത് കേട്ടോ... "


"ആ അത് ഒരു വിധം തീർന്നു... ഇനി മുന്നിൽ ചെല്ലാതെ നോക്കിയാൽ മതി... പിന്നെ അമ്മിയുടെ കാര്യം സെറ്റ് ആയെടി... പക്ഷെ എന്നോട് ആരെയും പ്രേമിക്കാൻ പാടില്ല എന്ന പറഞ്ഞത്... "😒😒😒


"അതിന് നിന്നെ ആര് പ്രേമിക്കാൻ... "😁


"ഓഹ് അപ്പോ നിന്നെയോ... ആള് ക്യു നിക്കല്ലേ... "😏😏


"ആ എനിക്കും നിനക്കും അതിനുള്ള യോഗം ഇല്ല മോളെ... പ്രേമിക്കാൻ ആളെ കിട്ടിയില്ല എങ്കിലും വേണ്ടില്ല... കെട്ടാൻ എങ്കിലും കിട്ടിയാൽ മതിയെനു... "


"😒😒😒കിട്ടും ആയിരിക്കും... "


നമ്മളെ പോലെ ഒരാൾ കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്താ ഒരു സമാദാനം... 😌😌😌വല്ലാത്ത ഒരു മനസുഖം... 


"എന്റെ രണ്ടാമത്തെ കാക്കുന് പെണ്ണ് ആയെടി... മിക്കവാറും എന്റത് പെട്ടെന്ന് തന്നെ ഉണ്ടാവും... "😌😌


"പെണ്ണ് ആയത് അല്ലേ ഉള്ളൂ... അതൊക്കെ കഴിഞ്ഞു നിനക്ക് ഒരു ചെക്കനെ കിട്ടണ്ടേ... "😏😏


"നിന്നെക്കാൾ മുന്നേ എനിക്ക് കിട്ടും... "😏😏


"ഓഹ് 😒😒😒...ഡീ നാളെ മുതൽ ഇവിടെ പെയിന്റ് അടിയാണ്... നോക്കാൻ വന്ന മുതലാളി  തന്നെ അടാർ മൊഞ്ചൻ ആടി... ബാക്കി തൊഴിലാളികൾ കൂടി അങ്ങനെ ആയാൽ മതിയായിരുന്നു... ആരെയെങ്കിലും ഒരാളെ ഞാൻ ലൈൻ അടിച്ചിരിക്കും... നീ കണ്ടോ മോളെ... "😘😁😁


"അതിന് നിന്റെ ബാപ്പച്ചി കോടീശ്വരൻ മരുമകനെ മതി എന്നല്ലേ പറയാറ്... "🙄🙄


"അതിന് ഞാൻ ലൈൻ ചെയ്യുന്നല്ലെ ഉള്ളൂ... കെട്ടാൻ ബാപ്പച്ചി കൊണ്ട് വന്നു തരട്ടെ... അങ്ങേര്ക്കും കാണില്ലേ ആഗ്രഹം... അത് മാത്രം അല്ല അമിക്ക കൊല്ലും എന്ന പറഞ്ഞിരിക്കുന്നത്... അത് കൊണ്ട്പ്രേമിക്കുന്ന ചെക്കനെ ഞാൻ അങ്ങ് തേക്കും അല്ല പിന്നെ... "😏😏


"ഓഹ് എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം... "


🙄🙄അസൂയ അല്ലാണ്ട് എന്ത്... നടത്തി കാണിക്കും ഞാൻ... 


"കല്യാണം ആയാൽ ഞാൻ നിന്നെ വിളിക്കും നീ വരണം കേട്ടോ... അപ്പോ ഞാൻ നിനക്ക് ആളെ കാണിച്ചു തരാം... അപ്പോ നീ ബോധം കെട്ടു വീഴരുത്... "😌😌


(വേണ്ടായിരുന്നു... കക്ഷി ajwa ഉദ്ദേശിച്ചത് അറിയണ്ട ഇപ്പോഴേ ബോധം കളയണ്ട 😁...ഈ സീൻ നന്നായി ഓർത്തു വെച്ചേക്ക്... നല്ലോരു ട്രാജഡി ഉണ്ടേയ്... )


ഫോണും വെച്ച് നമ്മൾ ആളെ വീഴ്ത്താൻ ഉള്ള പ്ലാനിങ് നടത്തി കൊണ്ടിരിക്കാ... 🤔🤔🤔നല്ല ഒന്നിനെ നോക്കി സെറ്റ് ആക്കി അവളെ മുന്നിൽ എങ്കിലും ഷൈൻ ചെയ്യണം... 😌😌


"ഞാൻ വാക്ക് പാലിച്ചു... ഇനി അതും പറഞ്ഞു നീ എനിക്ക് സ്വസ്ഥത തരാതെ ഇരിക്കേണ്ട... "😏


അമ്മി പറയുന്നത് കേട്ടാണ് നമ്മൾ സ്വപ്ന ലോകത്ത് നിന്നു ഉണർന്നത്... അതേതു വാക്ക്... ഇനി ഞാൻ ചിന്തിച്ചത് എങ്ങാനും അറിഞ്ഞു കാണുമോ... 🤔🤔ഏയ് അതിന് ചാൻസ് ഇല്ല... 🙄


"നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ... നീയല്ലേ എന്റെ കാര്യം ഓകെ ആയാൽ മന്തിയും ഒരു ബോക്സ്‌ ഐസ്ക്രീംഉം വേണം എന്ന് പറഞ്ഞത്... ദേ കിടക്കുന്നു എടുത്തു കഴിച്ചോ... "


🙄🙄ഓഹ് അതായിരുന്നു അല്ലേ ആശ്വാസം... 😵😵😵😵ഏഹ് മന്തി,,, ഐസ്ക്രീം... 😋😋😋😋😋


പിന്നെ ഒന്നും നോക്കീല... എല്ലാം എടുത്തു കഴിക്കാൻ തുടങ്ങി... 


"😒😒ഓഹ് ഒന്ന് പതിയെ കഴിക്ക്... ആരും കയ്യിട്ടു വാരാൻ ഒന്നും വരില്ല... "


👻👻👻നമ്മൾ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു വീണ്ടും കഴിക്കാൻ തുടങ്ങി... 


"എവിടുന്നാഡി ഇത്... എന്താ ഒരു ടേസ്റ്റ്... "😋😋


"അത് ഈ അടുത്ത ഹോട്ടലിൽ നിന്നാ... ഓർഡർ ചെയ്തപ്പോൾ തന്നെ കൊണ്ട് വന്നു തന്നു... "


"☺️☺️അടുത്താണല്ലെ... ഇടക്ക് ഇടക്ക് വാങ്ങി തന്നാൽ മതി... "


"ഓഹ് എന്റെ ആവശ്യം കഴിഞ്ഞു... ഇനി നീ വേറെ ആളെ നോക്ക്... അയ്യോ നൗഫിക്ക വിളിക്കുന്നെഡി... "😩


"അതിന് ഞാൻ എന്ത് വേണം എന്റെ ആവശ്യം കഴിഞ്ഞല്ലോ അല്ലേ... എടുത്ത് പോയി സംസാരിക്കാൻ നോക്ക്... ആള് അല്ലേൽ ഇനി അതും പറഞ്ഞു നിന്നെ വേണ്ടെന്ന് വെക്കും... "☺️


അത് കേട്ടതും അവൾ ഫോൺ എടുത്ത് മുങ്ങി... 😟😟ഇപ്പൊ നമ്മളെ ആർക്കും വേണ്ട സ്വകാര്യം ആയാ കാളിംഗ് വരെ... 😏😏എന്നെ കൊണ്ടല്ലേ എന്ന ബോധം ഇല്ലാത്ത ജന്തു... 


മുന്നിൽ പിന്നെ ഐസ്ക്രീം ഉള്ളോണ്ട് ഒളിഞ്ഞു കേൾക്കൽ മാറ്റി വെച്ച്... അതിനൊക്കെ ടൈം ഉണ്ടല്ലോ... ഇത് പിന്നെ കിട്ടില്ല... 😋


"എന്താ മോനെ ഈ നേരത്ത്...? "


ഉപ്പച്ചി ചോദിക്കുന്നത് കേട്ട് നമ്മൾ അമിയെ  ഒന്ന് നോക്കി... സിഗരറ്റ് ആവും... 😊


"ഒരു ബോക്സ്‌ ഐസ്ക്രീം ഇങ്ങ് എടുത്തേ ഉപ്പച്ചി... ഇന്ന് ഒരു കോംപ്രമൈസ് ഉണ്ട്... "


"ഐസ്ക്രീം കൊടുത്തു കോംപ്രമൈസ് ആക്കാൻ ഏതാ കക്ഷി മോനെ അമി... നിന്റെ പഴയ കേസ് ആണോ..."☺️


നമ്മൾ ഇളിച്ചു കൊണ്ട് ചോദിച്ചതും അവൻ നമ്മളെ തുറിച്ചു നോക്കി... ☹️☹️


"അതിനെ ഒക്കെ അവൾ ഓടിച്ചു വിട്ടു... അവളെ കൊണ്ട് തന്നെ വേണം അത് കോംപ്രമൈസ് ആക്കാൻ... സത്യം പറഞ്ഞു കിട്ടാൻ പാട ആ കുരിപ്പ്... ഇന്നാണ് എങ്കിൽ എന്റെ കയ് കൊണ്ട് ആവശ്യത്തിന് കിട്ടിയഥാ... 😳അതിനൊക്കെ പ്രതികാരം ചെയ്യാൻ നടക്കാവും ആ മുതൽ... ഏതു വഴിക്ക് ആണെന്ന് ഊഹിക്കാൻ പോലും പറ്റില്ല... അത് കൊണ്ട് തത്കാലം ഇത് കൊടുത്തു സോപ്പിട്ടു നിർത്താം എന്ന് കരുതി... വെറുതെ എന്തിനാ തടി കേടാക്കുന്നെ... "😟😟


"അയ്യേ ആ ഇത്തിരി പോന്ന നാഞ്ഞുലിനെയും നിനക്ക് പേടിയോ... രണ്ട് കൊടുത്താലേ ആ മുതൽ നേരെ ആവൂ എന്ന എന്റെ അഭിപ്രായം... "


"ഇവൻ അങ്ങനെ പലതും പറയും മോനെ... ആ കുട്ടി ഒരു പാവാ... ഇത്തിരി വികൃതി കയ്യിൽ ഉണ്ട് എന്നല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല... 😓😓നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ആ കൊച്ചിനെ ദേ ഇവനെ കൊണ്ട് കെട്ടിക്കാൻ പോലും എനിക്ക് സമ്മതം ആണ്... "


😨😨അത് കേട്ടതും നമ്മൾ ആകെ വിയർത്തു കൊണ്ട് അമിയെ നോക്കി... 


"ഉപ്പച്ചി നിങ്ങൾ ആവശ്യം ഇല്ലാത്തത് ഒന്നും ചിന്തിക്കല്ലേ... വഴിയേ പോയ പേപട്ടിയെ എടുത്ത് ആരെങ്കിലും തലയിൽ വെക്കോ... അമി നീ അതൊന്നും കാര്യം ആക്കണ്ട അങ്ങേര്ക്ക് അറിയാത്ത കൊണ്ടാ അവളെ... എനിക്ക് ഈ കുറച്ച് ദിവസം കൊണ്ട് അവളെ നല്ലോണം ബൈഹാർട്ട്‌ ആണ്... "😬😬


"😌😌എന്ത് കൊണ്ടും അവളെ അറിയുന്ന ഒരാളെ മതി എന്ന എന്റെ ആഗ്രഹം... അല്ലെങ്കിൽ പിറ്റേന്ന് അവൾ വീട്ടിൽ ആവും... അത് ഉറപ്പാ... ഉപ്പച്ചിക്ക് സമ്മതം ആയ സ്ഥിതിക്ക് നീ നല്ലോണം ഒന്ന് ആലോചിച്ചു നോക്ക് കേട്ടോ... "😁😁


അവനെ ഒന്ന് തുറിച്ചു നോക്കി പല്ല് നെരിച്ചു... അതിനെ എങ്ങാനും കെട്ടിയാൽ ജീവിതം മുഴുവനും തല്ല് കൂടാൻ മാത്രേ നേരം കാണൂ... 😕


"മോനെ അമി നീ എനിക്ക് ഇട്ടു ഉണ്ടാക്കാൻ നോക്കല്ലേ... അതിനെ പോകുന്ന വഴിയിൽ കണ്ടാൽ തന്നെ അന്നത്തെ ജീവിതം പോക്കാ... പിന്നാ കെട്ടിയിട്ട്... 😓😓അല്ല അമി നിന്റെ കുഞ്ഞിപ്പാക്ക് ആ പീസ് ഒന്നേ ഉള്ളോ... "


"പുള്ളി ആയ നാളിൽ വിദേശത്ത് ആയിരുന്നു... അതാ ഒന്നിൽ നിന്നത്... പിന്നെ വലിയ വീടും എല്ലാ സൗകര്യവും ഒപ്പം പാവം പിടിച്ച കുഞ്ഞിമ്മയും... അവൾ ആരെയും പേടിക്കാതെ ഇഷ്ടത്തിന് വളർന്നു... അതാ ഇങ്ങനെ... എവിടെയും തോറ്റു കൊടുക്കില്ല... ആരെങ്കിലും വല്ലതും ചെയ്താൽ ആള് പ്രതികാരം ചെയ്യാതെ മടക്കി അയക്കില്ല അതാ മെയിൻ പോയിന്റ്... "😕


"അത് നിന്നെക്കാൾ നല്ലോണം എനിക്ക് അറിയാം... കുറെ വാങ്ങി കൂട്ടിയത് ആണേ... ആ ഒന്നിൽ ഒതുങ്ങിയത് എന്തായാലും നന്നായി... വേറെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ അവർ ഇപ്പോൾ കുത്ത് പാള എടുത്തേനേ... "🙄🙄


"കയ്യിൽ ഇരിപ്പ് കൊണ്ട് ഇന്ന് വയർ നിറച്ചു കിട്ടി എങ്കിലും അത് ഒരു നല്ല കാര്യത്തിന് വേണ്ടി ആയോണ്ട് ഒരു ചെറിയ സങ്കടം... ആള് ഇതിൽ ഹാപ്പിയാ... അതാ ഐസ്ക്രീം തന്നെ കൊടുക്കാം എന്ന് വെച്ചത്... "😁😁


"ഓഹ് നടക്കട്ടെ... അകത്തേക്ക് പോകുമ്പോ ഒന്ന് സൂക്ഷിച്ച് ഒക്കെ കയറിയാൽ മതി... പണി ഏതു വഴിക്ക് വരും എന്ന് പറയാൻ ആവില്ല... "😊😊


അവൻ പോയ വഴിയെ നോക്കി പറഞ്ഞു തിരിഞ്ഞതും തുറിച്ചു നോക്കുന്ന ഉപ്പച്ചിയെ ആണ് കണ്ടത്... 😕


"എന്താ ഉപ്പച്ചി ഇങ്ങനെ നോക്കുന്നെ... "


"അവൻ പറഞ്ഞ എല്ലാ ഗുണങ്ങളും എന്റെ മോന് ഉണ്ട്... അത് കേട്ട് ഞാൻ ഒന്ന് നിന്നതാ... "😟😟


"എന്റെ ഉപ്പച്ചി എന്നെ അവളും ആയി താരതമ്യം ചെയ്യാതെ ഇങ്ങള് അത് ഒന്ന് അടച്ചിട്ടു വന്നേ... "🙄🙄


"അല്ല മോനെ ഒന്ന് കൂടി നീ ഒന്ന് ആലോചിച്ചു നോക്കിയെ... കാണാൻ ഒരു മാലാഖയെ പോലെ ഉള്ള കുട്ടി... സ്വഭാവം പിന്നെ നിന്നെക്കാൾ നല്ലതാണ് എന്ന് എനിക്ക് നേരിട്ട് മനസ്സിൽ ആയതാ... നിങ്ങൾ തമ്മിൽ ഇത്രയും ആയ സ്ഥിതിക്ക് അത് ഒന്ന് ആലോചിച്ചു നോക്കിയാലോ... "😪


അത് കേട്ടപ്പോൾ ആദ്യം അവളെ കിസ്സ്‌ ആണ് ഓർമ വന്നത് എങ്കിലും പിന്നെ ഉള്ള ഡയലോഗ് ഓർത്തു കലിപ്പ് വരും... 😬😬


നമ്മൾ പിന്നെ കണ്ണാടിയിൽ നോക്കുന്നത് പോലും കുറച്ച്... പിശാശ്... വെറുതെ മനുഷ്യൻന്റെ സ്വസ്ഥത കളയാൻ ആയിട്ട്... 😒😒



***************💃



ഫുഡ്‌ ഒക്കെ വയർ നിറച്ചു കഴിച്ചു അതിന്റെ പിന്നാലെ ഒരു ബോക്സ്‌ ഐസ്ക്രീം കൂടി ആയപ്പോ പിന്നെ കുടിച്ച ആളെ പോലെയാ എന്റെ അവസ്ഥ... 😟


എല്ലാം അമ്മിന്റെ ആണേലും വയർ എന്റെ ആണെന്ന കാര്യം മറന്നു... 😕


ഒരു സ്പൂൺ ഐസ്ക്രീം തരോ എന്ന് അമ്മി ചോദിച്ചപ്പോൾ അത് എങ്കിലും കൊടുത്താൽ മതിയായിരുന്നു.. 

അവളെ കണ്ണ് തട്ടിയത് ആവോ... 😯😯😯


നമ്മൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...  വോമിറ്റ് ചെയ്തു കളഞ്ഞിട്ട് വന്നാലോ... വേണ്ട കഴിച്ച ഐസ്ക്രീം പോകുന്ന കാര്യം ഓർക്കുമ്പോൾ വല്ലാണ്ട് സങ്കടം... 😒😒


അമ്മിയുടെ സുഖ നിദ്ര കണ്ടു നമ്മക്ക് വല്ലാണ്ട് അസൂയ വരുന്നുണ്ട്... ഒരു ചവിട്ട് അങ്ങ് കൊടുത്താലോ... കുരിപ്പ് എന്തിനാ രണ്ടും ഒരുമിച്ച് വാങ്ങി തന്നത് എന്നെ കൊല്ലാൻ ആണോ... 😬😬


"നിയ മോളെ നോക്ക്... നിനക്ക് വേണ്ടി അമിക്ക എന്താ കൊണ്ട് വന്നത് എന്ന്... നിനക്ക് അത് കണ്ടാൽ ഒരുപാട് സന്തോഷം ആവും... "😁


😪😪വായു ഗുളിക ആവും... അത് കിട്ടിയാൽ അല്ലേ ഇപ്പൊ സന്തോഷം ആവൂ... 


നമ്മൾ കവർ മാറ്റി നോക്കിയതും ഞെട്ടിപ്പോയി... 😨😨ഇവറ്റകൾ എല്ലാം കൂടി എന്നെ തീറ്റിച്ചു കൊല്ലോ... 


"അയ്യോ ഐസ്ക്രീം ആണോ... എനിക്ക് എങ്ങും വേണ്ട... "😕😕


"ഡീ നീ തന്നെ അല്ലേ നിയ... നിനക്ക് ഇത് എന്ത് പറ്റി...? "😓🤔🤔


"ഒരുത്തി എന്നെ സ്നേഹിച്ചു ഈ വഴി ആക്കി... ഇനിയും ഇത് കഴിച്ചാൽ സത്യായിട്ടും ഞാൻ മയ്യത് ആവും... ഇത്രയും ദിവസം ഞാൻ ഇവിടെ ഉണ്ടായിരുന്നു... അന്നൊന്നും ഇല്ലാത്ത സ്നേഹം രണ്ടിനും ഒരുമിച്ച് വന്നത് എന്നെ കൊല്ലാൻ ആണോ എന്ന എന്റെ ഡൌട്ട്... "😩


"😁😁ഇത് ഫ്രിഡ്ജിൽ കാണും എന്റെ മോളൂട്ടീ നാളെ കഴിച്ചാൽ മതി കേട്ടോ... "


😕😕മോളൂട്ടീ എന്ന് തന്നെ അല്ലേ തെണ്ടി വിളിച്ചത്... എന്നെ  തന്നെ ആണോ... 🤔🤔ഇവനും എന്നെ കൊണ്ട് എന്തോ ആവശ്യം ഉണ്ട്... 


ഒരുത്തി കാര്യം കാണാൻ സ്നേഹിച്ചു ഈ വഴിക്ക് ആക്കി...ഇനി ഇങ്ങേർ എന്റെ പുക കണ്ടേ അടങ്ങൂ എന്ന തോന്നുന്നേ... 😬😬



*****************💃



കാലത്ത് തന്നെ ഒച്ചയും ബഹളവും കേട്ടാണ് കണ്ണ് തുറന്നത്... വെളുപ്പാൻ കാലത്ത് ആണ് ഒന്ന് ഉറങ്ങിയത് തന്നെ 😬😬...നമ്മൾ കലിപ്പിൽ വന്നു നോക്കിയതും 😍😍കലിപ്പ് ഒക്കെ നാട് വിട്ടു... അകത്തേക്ക് കയറി നല്ല മൊഞ്ചത്തി ആയി ഇറങ്ങി... ഷമിയോട് ബെറ്റ് വെച്ചത് ആണേ... പെയിന്റ് അടിക്കാൻ വരുന്ന ഒന്നിനെ സെറ്റ് ആക്കും എന്ന്... 😍😍


പുറത്തേക്ക് ഇറങ്ങിയപ്പോ തന്നെ നമ്മളെ കിളി ദേ പോണു ... 😨😨


😲😲ബംഗാളിയാ... ഒരു മലയാളി പോലും ഇല്ലല്ലോ പടച്ചോനെ... 🙄🙄


എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു... 😪😪


😟😟എന്നാലും ഈ ബംഗാളിയെ വെച്ചു ഞാൻ എങ്ങനെ ഷമിയെ ബോധം കെടുത്തും... 😕ഇതും പൊളിഞ്ഞു പോയല്ലോ പടച്ചോനെ... 😒😒


നമ്മൾ പിന്നെ അവർ ഷർട്ട്‌ മാറുന്നത് ഒക്കെ നോക്കി... എന്നാ ബോഡിയാ ☺️☺️... ജിമ്മൻ ബോഡി എന്ന് കേട്ടിട്ടേ ഉള്ളൂ... 


കിച്ചണിൽ ചെന്നു ഹോർലിക്സ് കുടിക്കുമ്പോൾ ആണ് ഫ്രിഡ്ജിൽ ഉള്ള ഐസ്ക്രീം ഓർമ വന്നത്... 😋😋അതും എടുത്തു അപ്പോ തന്നെ കഴിച്ചു അല്ല പിന്നെ... ആളെ മനസ് എപ്പോ മാറും എന്ന് പറയാൻ പറ്റില്ലേ... 🙄


"ഹരേ ബേട്ടാ പാനി... "


പടച്ചോനെ നമ്മളെ ഒന്ന് സ്വസ്ഥം ആയി ഇരിക്കാനും ഇതുങ്ങൾ വിടില്ലേ... 😬ഇവന് എന്താ ഈ ചോദിക്കുന്നത് ആവോ... 


"ഡീ പാനി എന്ന് വെച്ചാൽ എന്താടി... കുറെ നേരം ആയി ഒരുത്തൻ എന്നെ കാണുമ്പോൾ കാണുമ്പോൾ പാനി പാനി എന്ന് അലറാൻ തുടങ്ങിയിട്ട്... "😒😒


"നീ എന്തിനാടി സ്കൂളിൽ പോയത്...? "


"ഞാൻ ഇഷ്ടം കൊണ്ട് പോയത് ഒന്നും അല്ല... ഉമ്മച്ചി എന്നെ പിടിച്ചു തള്ളി വിട്ടതാ... "😒


"ഓഹ് അത് എന്തോ ആവട്ടെ... പാനി എന്ന് പറഞ്ഞാൽ എന്താണെന്ന് കൊച്ചു കുട്ടികൾക്ക് പോലും മനസ്സിൽ ആവും അല്ലോ... വെള്ളം ആടി അവർ ചോദിച്ചത്... "


"😁എനിക്കും തോന്നി...പിന്നെ പെട്ടെന്ന് മറന്നു പോയതാ... രണ്ട് വർഷം ആയില്ലേ ഹിന്ദി കണ്ടിട്ട്... "


"ഓഹ് എങ്കിൽ കൊണ്ട് പോയി കൊടുക്കാൻ നോക്ക്... "😕😕


നമ്മൾ കിച്ചണിൽ ചെന്നു ഉമ്മച്ചിയോട് പറഞ്ഞു... എടുത്തു കൊണ്ട് പോയി എന്റെ പട്ടി കൊടുക്കും... 😬😬


"ഡീ കൊണ്ട് പോയി കൊടുക്ക്... എനിക്ക് ഇവിടെ പണി ഉണ്ട്... "


ഉമ്മച്ചി ബോട്ടിൽ തന്നതും നമ്മൾ കലിപ്പിൽ അത് ആ കോന്തന് കൊടുത്തു... അവൻ അതും പിടിച്ചു എന്തൊക്കെയോ പറയുന്നുണ്ട്... 🤔🤔ഇനി തെറി ആണോ... ഇങ്ങനെ ആണെങ്കിൽ ഹിന്ദി പഠിക്കും ആയിരുന്നു... 


"ഡാ പട്ടി തെണ്ടി വേണേൽ കുടിച്ചാൽ മതി... എന്നെ കാണുമ്പോൾ ബേട്ടാ എന്ന് എങ്ങാനും വിളിച്ചാൽ തലമണ്ട തല്ലി പൊട്ടിക്കും ഞാൻ... "😬😬


ഇനി ഈ ബേട്ടാ എന്ന് വെച്ചാൽ എന്താണാവോ... 


"ഡീ നീ കുറെ നേരം ആയല്ലോ അവന്റെ മെക്കിട്ട് കയറാൻ തുടങ്ങിയിട്ട്... ഇവരെ എങ്കിലും വെറുതെ വിട്ടൂടെ നിനക്ക്... "😠


😟😟ഇന്നലെ നട്ട പാതിരാക്ക് സ്നേഹം കാണിച്ച കോപ്പാ ഇന്ന് വീണ്ടും ദേ കലിപ്പ്... 


"അത് എന്നെ ഇയാൾ വന്നപ്പോ തൊട്ട് ചീത്ത പറഞ്ഞു കൊണ്ട് ഇരിക്കാ... വെള്ളം ചോദിച്ചപ്പോൾ ഞാൻ കൊടുത്തതാ എന്നിട്ടും എന്നെ... "😩😩


അവൻ അപ്പോഴേക്കും അമിക്കടെ നേരെ ആയി... പുള്ളി തിരിച്ചും പറയുന്നുണ്ട് അല്ലോ... ഇവൻ ഇതൊക്കെ എവിടുന്ന് പഠിച്ചു ആവോ... 😪


"എടീ പൊട്ടി അവൻ തണുത്ത വെള്ളം അതിൽ കുറച്ച് ഉപ്പിട്ട് വേണം എന്ന് പറഞ്ഞത് ആണ്... അതിനാണോഡി നീ ഉള്ള തെറി മുഴുവനും ഇവനെ മലയാളത്തിൽ വിളിച്ചത്... "


🙄🙄ഓഹ് അതായിരുന്നു അല്ലേ... നമ്മൾ ഉമ്മച്ചിയോട് പറഞ്ഞു സാൾട്ട് ഒക്കെ ഇട്ട വെള്ളം കൊണ്ട് വരുമ്പോഴേക്കും അമിക്ക ആ ചങ്ങായിന്റെ തോളിൽ കയ്യിട്ടുള്ള നിൽപ്പ് ആയി... 


അവൻ നമ്മളെ കണ്ടപ്പോൾ ഏതാണ്ട് ചോദിച്ചതും നമ്മൾ വായും പൊളിച്ചു അമിക്കാനെ നോക്കി... 🙄🙄


"ഡീ ഇവന് നിന്നെ ഒത്തിരി ഇഷ്ടം ആയെന്ന്... നിന്റെ പേരാണ് ചോദിക്കുന്നത്... "


"നിയ... "😆😆


"ഓഹ് സ്വീറ്റ് നെയിം... ആൻഡ് സില്ലി ഗേൾ... "


😍😍😍😍ആദ്യായിട്ട് ആണേ ഒരാൾ എന്നെ ഇങ്ങനെ ഒക്കെ... അല്ലേലും ബംഗാളികൾക്ക് വിവരം കൂടുതൽ ആണല്ലോ... 😌😌


"ഇവന്റെ പേര് മർജാൻ എന്നാടി... ഇവൻ ചോദിക്കാ നിന്നെ കെട്ടിച്ചു കൊടുക്കോ എന്ന്... എന്താ ഒക്കെ ആണെന്ന് പറയട്ടെ... "


😭😭വീണ്ടും പണി പാളിയാ പടച്ചോനെ... ഇവനെ കെട്ടി ഞാൻ എപ്പോ ഹിന്ദി പഠിച്ചു എടുക്കും... 


അവന് ഒരു വളിച്ച ഇളിയും കൊടുത്തു നമ്മൾ ജീവനും കൊണ്ട് കിച്ചണിൽ തന്നെ ഓടി... 😲😲ഇനി അവൻ എങ്ങാനും എന്നെ കേട്ടോ... 


ഫുഡ്‌ കഴിക്കാൻ ഇരുന്നതും ആ തെണ്ടി വീണ്ടും തുടങ്ങി... ഏത് നേരത്ത് ആണാവോ പേര് പറഞ്ഞു കൊടുക്കാൻ തോന്നിയെ... 🙄🙄


"നിയാ ബേട്ടി... "


"😏😏എന്താടോ പരട്ട തലയാ നിനക്ക് വേണ്ടത്... "


😌😌ആദ്യായിട്ട് ആണ് ഒരാളെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചിട്ടും നല്ലോരു ചിരി കിട്ടുന്നത്... നമ്മക്ക് വല്ലാണ്ട് സന്തോഷം ആയി... അങ്ങനെ ഓനെ നോക്കി കുറെ തെറി വിളിച്ചു... 


"ചില്ലി... "


"എടീ അമ്മി ഈ ചില്ലി എന്ന് വെച്ചാൽ ഹിന്ദിയിൽ എന്താടി...? "🙄


"നിനക്ക് ഹിന്ദി അറിയില്ല എന്ന് അങ്ങേര്ക്ക് മനസ്സിൽ ആയി... ഇംഗ്ലീഷിൽ ആടി ആ പറഞ്ഞത്... പച്ചമുളക് ആവും എടുത്തു കൊടുക്ക്... "


😟😟നമ്മക്ക് വിവരം ഇല്ലെന്ന് ഈ കോപ്പിന് ഇത്ര പെട്ടെന്ന് മനസ്സിൽ ആയോ... പച്ചമുളക് ഒക്കെ ചോക്ലേറ്റ് തിന്നുന്ന പോലെ അങ്ങനെ അങ്ങ് തിന്നാ... കണ്ടിട്ട് കരച്ചിൽ വരാ... 😪


ഇവൻ എങ്ങാനും എന്നെ കെട്ടിയാൽ ഞാൻ ബിരിയാണിക്ക് പകരം ഉണക്ക ചപ്പാത്തിയും പച്ച മുളകും തിന്നു ജീവിക്കേണ്ടി വരും അല്ലോ പടച്ചോനെ... 🙄🙄നിക്ക് ബംഗാളിനെ വേണ്ട... മലയാളി മതി... 


പെയിന്റ് ചെയ്യാൻ വന്നവരെ ലൈൻ അടിക്കാൻ ഉള്ള മോഹവും അങ്ങനെ പോയി... 😏😏😏ഇനി പന്തൽ പണി ആരാണാവോ... അതും ബംഗാളി തന്നെ ആവും... 


"നിയ ബേട്ടി റ്റാറ്റാ ബൈ ബൈ... "😍😍


😪😪ഇവന് എന്നെ കാണുമ്പോ എന്തോ ഒരു ഇളക്കം ഉണ്ടല്ലോ പടച്ചോനെ... ഇന്ന് ഒരൊറ്റ ദിവസം എന്നെ ഒരു പതിനായിരം വട്ടം വിളിച്ചു കാണും...😰


"എടീ ആ മർജാൻ ഇല്ലേ അവൻ എന്താടി എന്നോട് മാത്രം ഒരു റ്റാറ്റാ പറച്ചില് ഒക്കെ... ഇനി ശരിക്കും എന്നെ കെട്ടാൻ ആവോ... "😲😲


"അതിന് അവർ കല്യാണം ഒന്നും കഴിക്കില്ല..."


"ഇല്ലേ... 😊😊ഇപ്പോഴാ സമാദാനം ആയത്... "


"കല്യാണം കഴിക്കില്ല എന്നെ ഉള്ളൂ... ഇഷ്ട്ടം ഉള്ള പെണ്ണിനെ അവർ റേപ്പ് ചെയ്യൽ ആണ്... "


"😨😨ഉള്ളതാണോ... "


"ആണോന്ന നീ ഈ സിനിമയിൽ ഒന്നും കണ്ടിട്ട് ഇല്ലേ... "


"അയ്യോ അവർ നാളെയും വരില്ലേ... അപ്പോ ഞാൻ എന്ത് ചെയ്യും... "😱😱


"നീ മുന്നിൽ ചെന്നു നിക്കാതെ മാറിയാൽ മതി... "


😒😒😒രാവിലെ മുതൽ വൈകുന്നേരം വരെ ഞാൻ എവിടെ ഒളിക്കും... 



******************💃



നമ്മൾ കാലത്ത് തന്നെ എണീറ്റ് കിച്ചണിൽ ചെന്നു ഇരുന്നു... 😒😒അവർ വരുന്നതിന് മുന്നേ വന്നു ഇരുന്നത് ആണ്... 


😬😬വന്നപ്പോ തൊട്ട് അവൻ ആണെങ്കിൽ നിയ നിയ എന്ന് വിളിച്ചു കൂവുന്നത് കേട്ട് നമ്മക്ക് തന്നെ പേടിയായി... 


"ഡീ നീയല്ലേ ഇവിടെ വെറുതെ ഇരിക്കുന്നത് അത് കൊണ്ട അവർ നിന്നെ തന്നെ വിളിക്കുന്നത്..."😬😬


ഉമ്മച്ചി കലിപ്പിൽ പറഞ്ഞതും നമ്മൾ അവിടെ തന്നെ ഇരുന്നു... 


"ഈ ബംഗാളിയെ ഒന്നും വിശ്വസിക്കാൻ പാടില്ല ഉമ്മച്ചി... നിങ്ങൾക്ക് ഞാൻ ഒരു മോൾ അല്ലേ ഉള്ളൂ... അവർ എന്നെ തട്ടി കൊണ്ട് പോയാൽ നിങ്ങൾക്ക് വേറെ ആരാ ഉള്ളത്... "😒😒


"ഓഹ് തട്ടി കൊണ്ട് പോവാൻ പറ്റിയ ഒരു മുതൽ... ഒരു ദിവസം കൊണ്ട് തന്നെ അവർക്ക് നിന്നെ മനസ്സിൽ ആയി കാണും... നിന്നെ ഒക്കെ കൊണ്ട് പോയിട്ട് അവർക്ക് എന്ത് കിട്ടാനാ... "😊


😲😲ഈ ഉമ്മച്ചിക്ക് എന്നെ ഒരു വിലയും ഇല്ലേ... 


നമ്മൾ വെള്ളവും ഫുഡും ഒക്കെ കൊടുത്തു എല്ലാരേയും ഒന്ന് നോക്കി... 😓😓


"ചോക്ലേറ്റ്... "😊


എന്നും പറഞ്ഞു ആ മർജാൻ നമ്മക്ക് ഗാലക്സി തന്നതും 😨😨നമ്മൾ ഞെട്ടിപ്പോയി... ഇത് തന്നു എന്നെ മയക്കാൻ ആവും പ്ലാൻ... 


😋😋അത് കണ്ടിട്ട് വിടാനും തോന്നുന്നില്ല... എന്നാലും ആളെ ഉദ്ദേശം അറിയുന്നത് കൊണ്ട് അടങ്ങി നിന്നു... 


"നിയ ആ മർജാൻ തന്നതാ... നിനക്ക് വേണ്ടി വാങ്ങിയത് ആണെന്ന്... "


"വേണ്ട അമിക്കാ... എന്നെ മയക്കി എന്നെയും അടിച്ചു മാറ്റി കൊണ്ട് പോവാൻ ആവും... 😒😒എനിക്ക് ആണെങ്കിൽ ഹിന്ദിയും അറിയില്ല... "


"പിന്നെ അടിച്ചു മാറ്റി കൊണ്ട് പോവാൻ പറ്റിയ ഒരു മുതൽ... കൊണ്ട് പോയാൽ തന്നെ പിറ്റേന്ന് കൊണ്ട് വിടും... അത് ഉറപ്പാ... "😊😊


😬😬നമ്മളെ ഒരാൾക്ക് പോലും ഗ്രാസ് വില ഇല്ലെന്ന് മനസ്സിൽ ആയി... എന്നാലും അത് എന്താവും... 😪😪


ആകെ കൂടെ സ്നേഹം കാണിക്കുന്നത് ആ മർജാൻ ആണ്... 😍😍ലോകത്ത് ഒരാൾ എങ്കിലും നമ്മക്ക് ഇത്തിരി വില തരുന്നുണ്ടല്ലോ അത് മതി... 


"നിയ മോളെ പോട്ടെ... ബൈ... "


🤔🤔പടച്ചോനെ കുറച്ച് ദിവസം കൊണ്ട് ഇങ്ങേർ മലയാളം പഠിച്ചോ... 🙄നിയക്ക് പിന്നിൽ ഉള്ള ബേട്ടി മോൾ ആണല്ലേ... 😌😌ന്റെ ബാപ്പച്ചി വരെ എന്നെ ഇങ്ങനെ വിളിച്ചിട്ടില്ല... അല്ലേലും വിവരവും ബുദ്ധിയും ബംഗാളിക്ക് തന്നെയാ... 😕


അങ്ങേര് പോയതും നമ്മൾ മുറിയിലെക്ക് മുങ്ങി... അല്ലേൽ എട്ടിന്റെ പണി ആണേ... ഭിത്തിയിൽ പെയിന്റ് അടിച്ചു പോന്നുണ്ട് എങ്കിലും തറ ആകെ അലങ്കോലം ആക്കിയ ആ തെണ്ടികൾ പോന്നത്... 😬😬ഇനി അത് അടിച്ചു തുടക്കാൻ വയ്യാത്ത കൊണ്ടാ... 


അമ്മി ആണെങ്കിൽ ഗാഡമായ ചിന്തയിൽ ആണ്... 🙄🙄കക്ഷി സ്വപ്ന ലോകത്ത് ആണേ... ഞാൻ അടുത്ത് പന പോലെ നിന്നത് ഒന്നും കാണുന്നില്ല കുരിപ്പ്... 


"നീ എന്താടി ഇങ്ങനെ ആലോചിക്കുന്നത്...? "🤔


"എന്റെ കല്യാണം അല്ലേ... എനിക്ക് എന്തൊക്കെ ആലോചിക്കാൻ ഉണ്ട്... കല്യാണം കഴിഞ്ഞാൽ എവിടെ ഒക്കെ പോണം എത്ര കുട്ടികൾ വേണം എന്തൊക്കെ ചിന്തിക്കാൻ ഉണ്ട്... "😍😍


"😆😆നിക്കും ഉണ്ടെടി അങ്ങനെ ഉള്ള സ്വപ്നം... എനിക്ക് ട്വിൻസ് വേണം എന്നാ ആഗ്രഹം ഭയങ്കര രസാവും അല്ലേ... "


"നീ ഇപ്പോഴേ ആവശ്യം ഇല്ലാത്തത് ഒന്നും ചിന്തിക്കല്ലേ നിയ... ഉറക്ക ഭ്രാന്ത് ഉള്ള നിനക്ക് ട്വിൻസ് ആയാൽ ഉറങ്ങാൻ ഒന്നും പറ്റില്ല... വെറുതെ എന്തിനാ അവറ്റകളെ തല്ലി കൊല്ലാൻ ആണോ നിനക്ക്... "


"അങ്ങനെ ഒക്കെ ഉണ്ടോ... 😒😒ഞാൻ കുറെ പ്രാർത്ഥിച്ചു പോയെടി... പിന്നെ ഇക്കണ്ട എല്ലാറ്റിനോടും പ്രാർത്ഥിക്കാൻ പറഞ്ഞതും ആണ്..."😪😪


"വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ അനുഭവിച്ചോ... "😏


"എനിക്ക് അങ്ങനെ പേടി ഒന്നും ഇല്ല... എന്നാലും ഉറക്കം പോകോ എന്നോർത്ത് ഒരു ചെറിയ ടെൻഷൻ... "😪


"അതിന് നീ ഇപ്പോഴേ പേടിക്കണ്ട... നിന്നെ കെട്ടാൻ ആരെങ്കിലും റെഡി ആവോ എന്ന് നോക്കട്ടെ ആദ്യം... "


😒😒ഓളെക്കാൾ ഗ്ലാമർ ഉള്ള എനിക്ക് ഒരു ചെക്കനെ കിട്ടാൻ ഇത്രക്ക് പാടാണോ...


ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ തൊട്ട് ആ അലവലാതി ഭയങ്കര ചിരിയാണ്... എന്താണോ എന്തോ... 😬😬


"കുഞ്ഞിപ്പാ ഇങ്ങൾക്ക് അറിയോ ഇങ്ങളെ മോൾക്ക് കല്യാണം കഴിഞ്ഞാൽ ട്വിൻസ് വേണം എന്ന്... ഓർക്കുമ്പോൾ തന്നെ എനിക്ക് ചിരി വരാ... "😌😌


😏😏ഓഹ് ഇതാണോ ഇതൊക്കെ നമ്മൾ എപ്പോഴേ ബാപ്പച്ചിയോട് പറഞ്ഞതാ... 


"ഇത് ഇവൾ ഒരിക്കൽ പറഞ്ഞതാ മോളെ... പിന്നെ അവളെ ആഗ്രഹം അല്ലേ അനുഭവിച്ചോട്ടേ എന്ന് ഞാനും കരുതി... "😊


🙄🙄ബാപ്പച്ചി ഇങ്ങളെ മനസ്സിൽ ഇരിപ്പ് ഇതാണല്ലേ... 


"നിനക്ക് പ്രായത്തിനും ബുദ്ധിക്കും വിവരത്തിനും ഒക്കെ ഉള്ള ആഗ്രഹം പോരെ മോളെ... വെറുതെ എന്തിനാ ആവാത്ത പണിക്ക് നിക്കുന്നെ... ഒരു സൂചി കണ്ടാൽ ചീറിപൊളിക്കുന്ന നീ എങ്ങനെയാടി... "


അമിക്കാ അത് പറഞ്ഞപ്പോൾ എല്ലാരും അസൽ ആയി ചിരിക്കുന്നുണ്ട്... 🙄🙄അതിന് മാത്രം കോമഡി ആണോ ലവൻ പറഞ്ഞത്... എന്നിട്ട് എനിക്ക് ചിരി വരുന്നില്ലല്ലോ... 


കല്യാണം അങ്ങനെ രണ്ടാം തിയതി നിശ്ചയിച്ചു... 😕😕അന്നാണല്ലോ പടച്ചോനെ നമ്മളെ റിസൾട്ട്‌... ഭാഗ്യം എല്ലാരും മറന്നു പോകും തോറ്റാലും കുഴപ്പം ഇല്ല ആരും അറിയാൻ പോണില്ല... 


എല്ലാരേയും പോലെ നമ്മളും പിന്നെ ഭയങ്കര ബിസി ആയിരുന്നു... ഏതു ഡ്രെസ്സ് എങ്ങനെ ഷൈൻ ചെയ്യണം എന്നൊക്കെ തീരുമാനിക്കാൻ തന്നെ... ☺️☺️കൂടെ ഒരാൾ ഉണ്ടേൽ ഇത്തിരി ജാഡ കൂട്ടാം... അത് കൊണ്ട് ഷമിയെ വിളിച്ചു... 


"നീ രണ്ട് ദിവസം മുന്നേ വരണം... അമ്മി മണവാട്ടി ആയോണ്ട് എന്റെ കൂടെ നിക്കില്ല... അതാ... "😒😒


"വീട്ടിൽ നിന്ന് വിടില്ലഡി... പ്രത്യേകിച്ച് നിന്റെ കൂടെ ആണെന്ന് കേട്ടാൽ... "😏😏


😬😬പട്ടി പിന്നെ ഒരു അവസരം കിട്ടിയാൽ എന്നെ വെറുതെ വിടില്ല... 


"അത് പിന്നെ നീ എന്നെ ചീത്ത ആക്കും എന്ന് കരുതി ആവും അല്ലാണ്ട് എന്താ... "😏😏


"ഓഹ് പിന്നെ... നിന്റെ ബാപ്പച്ചി എന്റെ ബാപ്പച്ചിയെ വിളിച്ചിട്ടുണ്ട്... വരാൻ നോക്കാം... "


🙄അത് വേണ്ടായിരുന്നു... ജാഡ കൂടി കോപ്പിന്... ഫോണും വെച്ച് പിന്നെ നമ്മളെ തിരച്ചിൽ ഡ്രെസ്സിൽ തിരിഞ്ഞു... 


🤔🤔അമ്മിയെക്കാൾ മൊഞ്ച് കൂടിയ ഡ്രെസ്സ് വേണം... എന്നാലേ നാലാൾ നോക്കൂ... 


നാളെയാണ് ഡ്രെസ്സും സ്വർണവും എടുക്കാൻ പോകുന്നത് എന്ന് കേട്ടു... 😪😪എന്നെ ആരും വിളിച്ചിട്ടില്ല... എന്നാലും പോയേക്കാം... വെറുതെ എന്തിനാ ഓസിന് കിട്ടുന്നത് വേണ്ടന്ന് വെക്കുന്നത്... 🙄🙄



*****************💞



കാലത്ത് തന്നെ അമിയുടെ കാളിംഗ് കണ്ടാണ് ഉണർന്നത്... 


"എന്താടാ പന്നി ഉറങ്ങാനും സമ്മതിക്കില്ലേ... "😬


"😬😬ഡാ പന്നി ഇന്ന് നിന്നോട് നിന്റെ കാറും ആയി വരാൻ പറഞ്ഞത് അല്ലേ... ഇപ്പോൾ ടൈം എന്തായി എന്ന് വല്ല ചിന്തയും ഉണ്ടോ... "


😊😊അത് കേട്ടപ്പോൾ ആണ് അവൻ ഇന്നലെ പറഞ്ഞത് ഒക്കെ ഓർത്തത്... നമ്മൾ പിന്നെ പെട്ടെന്ന് കുളിച്ചു റെഡി ആയി... 


"എങ്ങോട്ടാ അജു കാലത്ത് തന്നെ...? "


അനു മോൾ ആണ്... അല്ലേലും ഓൾക്ക് കമ്പനി നമ്മൾ ആയോണ്ട് നമ്മളെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയാ... 😊😊


"അജുന്റെ ഫ്രണ്ട് ഇല്ലേ അമികാക്കു... അവന്റെ പെങ്ങളെ കല്യാണം ആണ് അതിന് ഡ്രെസ്സും സ്വർണവും ഒക്കെ എടുക്കാൻ പോവാ... ഞാൻ കൂടെ ചെന്നില്ലെങ്കിൽ അമി എന്നെ വെച്ചേക്കില്ല... "🙄🙄


"അജുന് പുതിയ ഡ്രെസ്സ് വാങ്ങോ...? "


"ആ നോക്കട്ടെ... "


"അത് പിന്നെ ചോദിക്കാൻ ഉണ്ടോ മോളെ... ഒരു കോലം കെട്ട് തന്നെ കാണാം... ഡ്രെസ്സ് കോഡ് അല്ലേ... "


"ഏയ് അതൊന്നും ഇവിടെ വില പോവില്ല അമിടെ ഉപ്പച്ചി ആള് സമ്മതിക്കില്ല... "😓😓


"അതാണോ ഞാൻ കരുതി നിന്നെ മറ്റേ കൊച്ച് ചെളിയിൽ ഇടും എന്ന് കരുതി ആണെന്ന്... "😁😁


😬😬കലിപ്പിൽ ആളെ നോക്കി നമ്മൾ ഇറങ്ങി... വീട്ടു മുറ്റത്ത്‌ പോയാൽ ആ കുരിപ്പ് ഉണ്ടാവും... വെളിയിൽ നിർത്തി അവനെ വിളിക്കാം... അല്ലെങ്കിൽ പിന്നെ ഇന്നത്തെ ദിവസം തന്നെ പോക്കാ... 🙄


നമ്മൾ പുറത്ത് നിർത്തി അമിയെ വിളിച്ചതും അമിയും പിന്നാലെ പെങ്ങളും അവന്റെ ഉപ്പച്ചിയും വന്നു... ഹാവൂ അപ്പോഴാണ് ആശ്വാസം ആയത്... ☺️☺️


പിന്നാലെ ആ കുരിപ്പ് ഓടി വരുന്നത് കണ്ടതും നമ്മൾ കലിപ്പിൽ അമിയെ നോക്കി... 


"നീ എങ്ങോട്ടാ...? "


"നിങ്ങൾ ഡ്രെസ്സ് എടുക്കാൻ അല്ലേ ഞാനും അങ്ങോട്ട... "


എന്ന് അമിക്ക് ഉള്ളത് കൊടുത്തു നമ്മളെ കാർ പൊട്ടിക്കും വിധത്തിൽ ഡോർ തുറന്നു അകത്തേക്ക് കയറി... 😲ഡോർ ഒക്കെ ഇളക്കി എടുക്കോ എന്തോ... 


നമ്മളെ കണ്ടതും അവൾ കണ്ണും മിഴിച്ചു നമ്മളെ തന്നെ നോക്കി ഇരുന്നു... 😵


"അമിക്കാ ഇങ്ങൾക്ക് ഈ അലവലാതിന്റെ വണ്ടി അല്ലാതെ വേറെ ഒന്നും കിട്ടീലെ...? "


"😬😬ഡീ കോപ്പേ എന്റെ കാറിൽ കയറി ഇരുന്നതും പോരാ എന്നെ അലവലാതി എന്ന് വിളിക്കുന്നോ... "


"മോളെ നീ എന്തിനാ എപ്പോഴും ഇവന്റെ നേരെ ഇങ്ങനെ ചാടി കടിക്കുന്നത്...? "


"അത് മൂത്താപ്പ ഇവനെ എനിക്ക് ഇഷ്ടം അല്ല അതാ... "😪


"😬😬നിന്നെ ഞാൻ കെട്ടി കൊണ്ട് പോകാൻ വന്നത് അല്ല... അമി ഈ പെണ്ണ് വരുന്നുണ്ട് എങ്കിൽ ഞാൻ ഇല്ല... ചാവി ഇതാ നീ വേണേൽ വണ്ടി എടുത്തോ... "


എന്നും പറഞ്ഞു നമ്മൾ കാറിൽ നിന്നും ഇറങ്ങി... 😠😠അവളെ ചവിട്ടി പുറത്താക്കാൻ തോന്നി എങ്കിലും കടിച്ചു പിടിച്ചു നിന്നു... 


"അജു പ്ലീസ് നീ പോവല്ലേ അതിന് വിവരം ഇല്ലെന്ന് നിനക്ക് അറിയില്ലേ... നീ ഇല്ലെങ്കിൽ ഞാൻ പോണില്ല... "😪


"എങ്കിൽ ആ കോപ്പിനോട്‌ ഇനി വാ തുറന്നു ഒരു അക്ഷരം മിണ്ടരുത് എന്ന് പറ... "😠


"ഏത് അക്ഷരം ആണെന്ന് ചോദിക്ക് അമിക്കാ... "


അവൾ പുറത്തേക്ക് തല ഇട്ടു ചോദിക്കുന്നത് കെട്ട് നമ്മൾ കലിപ്പിൽ അവനെ നോക്കി... 


"😬😬ഡീ നീ ഇങ്ങ് ഇറങ്ങിക്കേ...നിന്നെ ഇനിയും സഹിക്കാൻ ആവില്ല... "


എന്നും പറഞ്ഞു അമി അവളെ പിടിച്ചു പുറത്ത് കളഞ്ഞു... 😌😌അത് നമ്മക്ക് ഒത്തിരി ഇഷ്ടം ആയി... 


പെണ്ണ് ഒച്ച വെച്ച് കയറാൻ നോക്കി എങ്കിലും നമ്മൾ വണ്ടി എടുത്തു... 


"ഇന്ന് ഇനി പിണക്കം ആവും... ഇറക്കി വിടേണ്ടി ഇരുന്നില്ല... "


അമിടെ ഉപ്പച്ചി പറഞ്ഞതും നമ്മക്കും അങ്ങനെ തോന്നി... 😓


"അത് അവൾക്ക് എന്തെങ്കിലും വാങ്ങിയാൽ തീരാവുന്നതെ ഉള്ളൂ... "


അമി അത് പറഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്... 



***************💃



"മോളെ നീ ഇങ്ങോട്ട് ഇറങ്ങി വാ... നിനക്ക് ഇഷ്ടപ്പെട്ട ബിരിയാണിയാ ഇന്ന്,,, വന്നു കഴിക്ക്... "


"ഇല്ല ബാപ്പച്ചി എനിക്ക് ഇപ്പോൾ വീട്ടിൽ പോണം... എന്നെ ആ തെണ്ടി പറയുന്നത് കേട്ടു കാറിൽ നിന്ന്  ഇറക്കി വിട്ടു... ഞാൻ ഇനി കല്യാണത്തിന് വരില്ല... വേണ്ട എന്നെ ആർക്കും വേണ്ട... "😭😭


നമ്മൾ ഷെൽഫിൽ കയറി ആ പരട്ട അമ്മിന്റെ ഡ്രെസ്സ് ഒക്കെ വലിച്ചു വാരി തറയിൽ ഇട്ടു അതിനകത്ത് കയറി ഇരുന്നു... 😭😭എന്നെ കൂട്ടാതെ പോയത് അല്ലേ വന്നിട്ട് പണി എടുക്കട്ടെ... 😬😬


"അവർ വന്നിട്ട് ബാപ്പച്ചി തന്നെ ചോദിക്കാം എന്റെ മോളെ എന്തിനാ ഇറക്കി വിട്ടത് എന്ന്... പോരെ... "


🙄🙄ഹെയ് അത് ചോദിച്ചാൽ ഞാൻ അല്ലേ പെടുന്നത്... 


"അവർ വരാൻ ഒന്നും നിക്കണ്ട എനിക്ക് ഇപ്പോൾ വീട്ടിൽ പോണം... അല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകും... "😪😪


"മോളെ നീ വന്നു വല്ലതും കഴിക്ക്... അല്ലെങ്കിൽ തന്നെ നീ വല്ലാണ്ട് മെലിഞ്ഞു... "


😏😏ഓഹ് ഇനി ഇപ്പോൾ ഈ ഒരു ബിരിയാണി തിന്നിട്ട് വേണം തടി കൂടാൻ... 


"കഴിച്ചാൽ എന്നെ വീട്ടിൽ കൊണ്ട് പോകോ... "


"ആ നീ വന്നു ആദ്യം കഴിക്ക്... എന്നിട്ട് തീരുമാനിക്കാം... "


നമ്മൾ വെളിയിൽ ഇറങ്ങി ഓളെ ഡ്രെസ്സ് ഒന്ന് കൂടി ചവിട്ടി കൂട്ടി... 😬😬തള്ളേ കലിപ്പ് തീരുന്നില്ലല്ലോ... അമിക്കാടെ മുറിയിൽ ചെന്നു ഓന്റെ ഡ്രെസ്സും വലിച്ചു വാരി ഇട്ടു ചവിട്ടി കൂട്ടി... 


നല്ല ക്ഷീണം ഉണ്ടേ ഒത്തിരി പണി എടുത്തോണ്ട്... മടക്കി വെച്ച ഡ്രെസ്സ് എടുത്തു വെളിയിൽ ഇടാനും പണി ഉണ്ടേ... 😟ക്ഷീണം ഒക്കെ ബിരിയാണി തിന്നു തീർത്തു അല്ല പിന്നെ... ഇനി വന്നാൽ രണ്ടും പട്ടിണി കിടക്കട്ടെ... അതുങ്ങളെ കൂടി ഞാൻ തിന്നു... 😏😏


"വാ നമുക്ക് വീട്ടിൽ പോകാം... "


നമ്മളെ ബാഗ് കയ്യിൽ പിടിച്ചു നമ്മൾ വീണ്ടും തുടങ്ങി... 😒😒എന്നാലും ആ മൂത്താപ്പക്ക് എങ്കിലും കണ്ണിൽ ചോര ഉണ്ടാവും എന്ന് കരുതി... അങ്ങേരും എന്നെ കൂടാതെ പോയി... 😏😏


"അവർ വന്നിട്ട് പോവാം... നിന്നെ ഇറക്കി വിട്ടത് ചോദിക്കണം... "


😬😬അത് വേണം... ആ പരട്ട അജു കാരണം ആണ്... തെണ്ടി ഓന്റെ വിചാരം എന്താ... 


അവർ വരുന്നത് വരെ നമ്മൾ ബാഗും മടിയിൽ വെച്ച് ഇരുന്നു... 😠😠തെണ്ടി...ഓന്റെ കാർ മുറ്റത്ത്‌ വന്നു നിന്നതും നമ്മൾ എങ്ങോട്ടോ നോക്കി ഇരുന്നു... 


😓😓പടച്ചോനെ ഒരു തേങ്ങ ഓന്റെ കാറിന്റെ മേലേ വീഴണം പിന്നെ ഒന്ന് ഓന്റെ തലയിലും... 😩😩നമ്മൾ കുറച്ച് നേരത്തേക്ക് മുട്ടൻ പ്രാർത്ഥന ആയിരുന്നു... എവിടെ ആര് കേൾക്കാൻ... 😒😒


എല്ലാം പെറുക്കി എടുത്തു അമ്മിയും മൂത്താപ്പയും പിന്നാലെ അമിക്കായും അകത്തേക്ക് കയറി പോയി... 😭😭ഞാൻ ഇവിടെ പന പോലെ ഇരുന്നിട്ടും എന്നെ എന്താ ആരും നോക്കാതെ... 🤔🤔


നമ്മൾ തിരിഞ്ഞു നോക്കിയതും ഞെട്ടി പണ്ടാരം അടങ്ങി പോയി... 😨😨ഒരൊറ്റ ഒന്നില്ല... എന്നാലും എന്റെ ബാപ്പച്ചി എന്നോട് ഈ ചതി വേണ്ടായിരുന്നു... 😭ആ കോപ്പ് ആണെങ്കിൽ ഇളിച്ചു കാണിക്കാ 😬...


"😬😬എന്താടി ഇങ്ങനെ നോക്കുന്നെ... നീ എങ്ങാനും കൂടെ വന്നിരുന്നു എങ്കിൽ ഇന്നത്തെ ദിവസം തന്നെ പോയേനെ... "


"നീ പോടാ തെണ്ടി...നിന്റെ ഈ പരട്ട കാർ കണ്ടപ്പോൾ ഞാൻ കരുതിയതാ വരേണ്ട എന്ന്...അത് കൊണ്ട ഞാൻ വരാതിരുന്നത് അല്ലാതെ... "😬


"ഓഹ് മനസ്സിൽ ആയി... അല്ലാതെ നിന്റെ സ്വഭാവം കൊണ്ടല്ല അല്ലേ... "


😪😪ആവശ്യത്തിന് ഒരു തേങ്ങയും വീഴില്ല...


"ഡീീീ... "😠😠


അത് കേട്ടപ്പോൾ തന്നെ നമ്മൾ ഇറങ്ങി ഓടി... അമിക്കാ ആണല്ലോ എന്താണോ എന്തോ...? !!😪😪


"നീ എന്താടി മുറിയിൽ കാണിച്ചു വെച്ചിരിക്കുന്നത്...? "😠😠


😏😏ഓഹ് അതാണോ ഞാൻ വല്ലാണ്ട് പേടിച്ചു... 


"എന്നെ കൂട്ടാതെ പോയത് കൊണ്ടല്ലേ... "😏😏


"എന്ന് കരുതി ഇങ്ങനെ ചെയ്യണോ... വന്നു അതൊക്ക എടുത്തു വെക്കാതെ നിന്നെ ഞാൻ വിടില്ല... "😬


😓😓എന്റെ പട്ടി എടുത്തു വെക്കും... വെറുതെ മുഖത്ത് നോക്കി പറഞ്ഞു പണി വാങ്ങേണ്ട... 


അങ്ങേര് അടുത്തേക്ക് വന്നതും നമ്മൾ ആ കാറും ചുറ്റി ഓടി... 😪😪


"അജു പിടിക്കെഡാ അവളെ..."


എന്ന് പറഞ്ഞതും തെണ്ടി നമ്മളെ പിടിക്കാൻ എന്ന പോലെ വന്നു... 😒😒


"🙄🙄ഇതിനെ പിടിച്ചു ഇനിയും നാണം കെടാൻ ഞാൻ ഇല്ല...വേണേൽ ഞാൻ വീഴ്ത്തി തരാം... "


🤔🤔തെണ്ടി പറഞ്ഞു എന്താ എന്ന് ചിന്തിച്ചു തീർന്നില്ല കോപ്പ് നമ്മളെ കാൽ വെച്ചു വീഴ്ത്തി... 😬😬നമ്മൾ ഓന്റെ കാൽ കീഴിൽ മൂക്കും കുത്തി വീണു... ഈ പട്ടിയുടെ അന്ത്യം മിക്കവാറും എന്റെ കയ് കൊണ്ട് ആവും... 


അമിക്കാ നമ്മളെ പിടിച്ചു നിർത്തി... മിക്കവാറും എല്ലാം പെറുക്കി കൂട്ടി വെച്ചു കൊടുക്കേണ്ടി വരും... വാരി വലിച്ചു ഇടുന്ന പോലെ അല്ല അത് എടുത്തു വെക്കാൻ റിസ്ക് ആണേ... 😪😪


"തെണ്ടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... നീ എന്നെ കാൽ വെച്ചു വീഴ്ത്തി അല്ലേ... "😬


"😊അതേ ഇത് അന്നേ ബസിൽ നിനക്ക് ഞാൻ ഓങ്ങി വെച്ചതാ...എന്നോട് കളിച്ചാൽ എങ്ങനെ എങ്കിലും അത് തിരിച്ചു തന്നിരിക്കും അല്ലാതെ എനിക്ക് ഒരു സമാദാനവും കിട്ടില്ല... "


😪😪നിക്കും അങ്ങനെ തന്നെയാണല്ലോ പടച്ചോനെ...


"പട്ടി തെണ്ടി നിനക്ക് ഞാൻ ഇതിന് ഉള്ളത് തന്നിരിക്കും... "


"😬😬അതിനെ വല്ല നെല്ലിക്ക തളവും വെച്ച് അതിൽ ഇരുത്ത്... മുഴു വട്ടാ അതിന്... "


എന്നും പറഞ്ഞു ഓൻ പേടിച്ചു നാട് വിട്ടു... അമിക്കാ പല്ലും കടിച്ചു നമ്മളെ അകത്തേക്ക് കൊണ്ട് പോയി... 


"വലിച്ചു വാരി ഇട്ട പോലെ അത് എല്ലാം അടുക്കി വെച്ചേക്ക്... "😬😬


നമ്മൾ എല്ലാം കൂടി വാരി കൂട്ടി ഷെൽഫിൽ തിരുകി കയറ്റി... 😪😪


"ഡീ ഓരോന്ന് ഓരോന്ന് ആയി നല്ല വെടിപ്പ് ആയി മടക്കി വെക്ക്... "


"😭😭നിക്ക് വയ്യാ ഞാൻ വീട്ടിൽ പോവാ... "


"ഇത് ഉണ്ടായിരുന്നത് പോലെ എടുത്തു വെച്ച് നീ എവിടാന്നു വെച്ചാൽ പോയിക്കോ... "😬


എന്നാലും നമ്മളെ പുന്നാര ബാപ്പച്ചി അടക്കം എല്ലാരും എവിടെ പോയി... ഓഹ് ഡ്രെസ്സും സ്വർണവും നോക്കാ അല്ലേ... 😪😪നമ്മൾ ഓരോന്ന് ഓരോന്ന് ആയി അടുക്കി വെച്ചു അങ്ങേരെ നോക്കി... 


🤔🤔തെണ്ടി ഉറങ്ങി എന്നാ തോന്നുന്നേ... ഒരു പണി കൊടുത്താലോ... 


യാത്രാ ക്ഷീണം തീർക്കൽ ആവും... എന്നെ കൂട്ടാതെ പോയത് അല്ലേ... 😬😬


നമ്മൾ ഒച്ച വെക്കാതെ പുറത്തേക്ക് ഇറങ്ങി,,, എല്ലാരും അമ്മിടെ റൂമിൽ ആണ്... കിണറിന്റെ അടുത്തായി ഉള്ള ചൊറിയൻ ലീഫ് പറിച്ചു കൊണ്ട് വന്നു ഓന്റെ കയ്യിലും കാലിലും  മുഖത്തും എല്ലാം ഉരച്ചു കൊടുത്തു... 😏😏


കോപ്പ് ഇക്കിളി ആയിട്ട് ഇളിക്കുന്നുണ്ട്,,, ഇപ്പോൾ ഇളിക്കുന്നെ കുറച്ച് കഴിഞ്ഞു വിവരം അറിയും... 😊😊


മൂക്കിൽ തട്ടി ഓൻ എണീറ്റതും നമ്മൾ കട്ടിലിന്റെ അടിയിൽ നൂൺ കയറി... ഓന്റെ ഡാൻസ് കണ്ടപ്പോൾ തന്നെ നമ്മക്ക് മനസ്സിൽ ആയി പണി ഏറ്റു എന്ന്... 😌😌


ഓന്റെ സൗണ്ട് കേട്ടു എല്ലാരും വന്നതും നമ്മൾ കുടുങ്ങി... ഇതിൽ നിന്ന് എങ്ങനെ പുറത്ത് കടക്കും... 😓😓


"എന്താന്ന് അറിയില്ല ഭയങ്കര ചൊറിച്ചിൽ... "😭😭


"ബെഡിൽ ഒന്നും കാണുന്നില്ലല്ലോ കാക്കു... പിന്നെ എങ്ങനെയാ... "


അമ്മിക്ക് എന്താ ഒരു സ്നേഹം,,, 😏😏എന്നോട് അതിന്റ പകുതി എങ്കിലും ഉണ്ടോ... ഇനി അവൾ ഇവിടെ നോക്കോ... നമ്മൾ ഒന്ന് കൂടി സൈഡിൽ നീങ്ങിയതും... 


😵😵😵പടച്ചോനെ കയ്യും മുഖവും ഒക്കെ ചൊറിയാൻ തുടങ്ങി... അവിടെ കിടന്നു ചൊറിയാനും പറ്റുന്നില്ല...


നമ്മൾ പുറത്തേക്ക് ഇറങ്ങി ഓനെക്കാൾ വലിയ ഡാൻസ് കളിക്കാൻ തുടങ്ങി... 


"നിനക്ക് എന്താ പറ്റിയെ നീ എന്തിനാ അതിനകത്ത് കയറി കൂടിയത്... "🤔


"😭😭😭അതൊക്ക പിന്നെ പറയാം... ബാപ്പച്ചി ഇങ്ങള് ഈ കയ് ചൊറിഞ്ഞു താ... ഉമ്മച്ചി ഇങ്ങള് ഈ കയ്... "


നമ്മളെ കയ് കൊണ്ട് കഴുത്ത് മാത്രം അല്ല മുഖവും ചൊറിയാൻ പറ്റുന്നില്ല... 😪😪


"അമ്മി ഒന്ന് സഹായിക്കെഡി... "😪😪


"എന്നിട്ട് വേണം എനിക്കും ചൊറിയാൻ... ഒന്ന് പോയെടി... "


"😠😠നിനക്ക് എങ്ങനെയാ ചൊറിയുന്നത്... ഇതിന്റെ ഒക്കെ പിന്നിൽ നീയല്ലേഡി... "


നമ്മൾ തോൾ പൊക്കി അല്ലെന്ന് കാണിച്ചതും കോപ്പ് തല കുമ്പിട്ടു കട്ടിലിന്റെ അടിയിൽ നോക്കി... നമ്മൾ ഉരച്ചു തേച്ച ലീഫ് എടുത്തു എന്നെ ഒരു നോട്ടം... 


😒😒ഒളിപ്പിച്ചു വെക്കുമ്പോൾ ഡ്രെസ്സിനു ഇടയിൽ വെച്ചാൽ മതിയായിരുന്നു... 


"ഓഹ് അപ്പോ എനിക്ക് ഇട്ടു തന്നതാ അല്ലേ... പക്ഷെ എന്നേക്കാൾ കിട്ടിയത് നിനക്ക് ആണല്ലോ... എടീ ഒരു കാര്യം ചെയ്യാൻ ആദ്യം വേണ്ടത് ബുദ്ധിയാ അതില്ലാതെ നീ എന്തിനാ ഓരോ പണിക്ക് ഇറങ്ങുന്നത്... "😬😬


"എന്നെ കൂട്ടാതെ പോയത് കൊണ്ടല്ലേ... 😭😭😭നിക്ക് നല്ല സങ്കടം ഉണ്ട്... ഞാൻ വേണെങ്കിൽ അഞ്ച് ദിവസം മിണ്ടാതെ ഇരിക്കില്ലെ... എന്നോട് പറഞ്ഞാൽ പോരെ... "😪


നമ്മൾ വീണ്ടും മുഖം ഒക്കെ ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... ഉമ്മച്ചിയും ബാപ്പച്ചിയും എന്നെ മതിയാക്കി അവർ ചൊറിയാൻ തുടങ്ങി... 😪😪


"ബാപ്പച്ചി എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോവോ... എനിക്ക് ഇനി ചൊറിയാൻ വയ്യാ... "😭😭


"കുറച്ച് എണ്ണ തേച്ചു പോയി കുളിച്ചാൽ മതി... "


"ഇന്നത്തെ കുളി കഴിഞ്ഞു... ഇനിയും കുളിക്കാൻ എനിക്ക് വയ്യാ... "😪😪


"എങ്കിൽ നീ ഇവിടെ ചൊറിഞ്ഞു നിന്നോ... "😬😬


ഒരു സ്വിമ്മിംഗ് പൂൾ ഉണ്ടായിരുന്നു എങ്കിൽ അതിൽ ചാടി പൊങ്ങി വന്നാൽ മതിയായിരുന്നു... ഇതിപ്പോ ഡ്രെസ്സ് ഊരി ടാപ് തുറന്നു സോപ്പ് തേച്ചു കുളിക്കണം... പിന്നെയും ഡ്രെസ്സ് ഇടണം... 😪😪വല്ലാത്തൊരു അവസ്ഥ തന്നെ... 


എല്ലാരും അവരെ കാര്യം നോക്കി പോയപ്പോൾ നമ്മൾ എണ്ണയും തേച്ചു കുളിച്ചു... ഇത് ചീറ്റിപ്പോയി എന്ന് കരുതി വെറുതെ വിടില്ല... 😭😭എന്നെ കൂട്ടാതെ പോയത് ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരാ... ഇനി ഷമിയോട് എന്ത് പറയും... വല്ല കള്ളവും പറഞ്ഞു അഡ്ജസ്റ്റ് ചെയ്യാം... 😏😏


കുളിച്ചു വന്നപ്പോ ആണ് മേശമേൽ നിരത്തി വെച്ച മാലയും വളയും ഒക്കെ കണ്ടത്... 😒😒ആവശ്യത്തിന് ഒരു കള്ളനും വരില്ല... വന്നിട്ട് ഇത് ഒന്ന് കൊണ്ട് പോയാൽ ഇനിയും വാങ്ങാൻ പോകാലോ... ☺️☺️


നമ്മൾ അതിലേ വള ഒക്കെ എടുത്തു ഇട്ടു നോക്കി... 😎😎എന്റെ കല്യാണത്തിന് വള മുട്ട് വരെ  വേണം... പിന്നെ മാല കാൽ മുട്ട് വരെ വേണം... ഇതൊക്കെ നാലെണ്ണം അല്ലേ ഉള്ളൂ... 😏😏


നമ്മൾ പിന്നെ മാലയും ഇട്ടു നോക്കി... 😍😍ഇപ്പോ തന്നെ കെട്ടാൻ തോന്നാ... 🙄🙄ആര് കെട്ടാൻ... 


😕😕ഇത് ഊരാൻ പറ്റുന്നില്ലല്ലോ പടച്ചോനെ... ഷാൾ ഒന്നും ഇല്ലാത്തോണ്ട് മുടിയിൽ കൊളുത്തി എന്നാ തോന്നുന്നേ... 😌😌ഇതിന് നമ്മളെ ആണ് ആ അമ്മിയെക്കാൾ ഇഷ്ടം ആയെന്ന തോന്നുന്നേ... 😒😒എന്റെ കല്യണം ആയാൽ ഓൾ ഇത് ഗിഫ്റ്റ് തരും ആയിരിക്കും... 😍😍


അത് ഇളക്കി എടുക്കാൻ നമ്മൾ പിടിച്ചു വലിച്ചതും ദേ വരുന്നു അത് രണ്ട് പീസ് ആയിട്ട്... 😨😨😨😨ഇന്ന് എല്ലാരും എന്റെ മയ്യത് എടുക്കും അല്ലോ പടച്ചോനെ... 


😵😵😵നമ്മൾ അത് കയ്യിൽ എടുത്തു നോക്കിയതും ആരോ വരുന്ന പോലെ കേട്ടു നമ്മൾ അത് അവിടെ തന്നെ വെച്ചു ബാത്‌റൂമിൽ കയറി... 


😒😒😒എന്നെ പിടിക്കല്ലേ പടച്ചോനെ... നമ്മൾ ശവറും തുറന്നു വെള്ളം കളഞ്ഞു വെച്ചു... ഞാൻ കുളി കഴിഞ്ഞു ഇറങ്ങിയില്ല എന്ന് കരുതട്ടെ... 😪😪


"അയ്യോ ഉമ്മച്ചി കാക്കു ഉപ്പച്ചി... "


എല്ലാരേയും കൂടി അമ്മി ഒരുമിച്ച് വിളിക്കുന്നത് കേട്ടപ്പോൾ തന്നെ തോന്നി ഓൾ അത് കണ്ടു എന്ന്... നമ്മൾ ചെവി ഡോർമ്മേ വെച്ചു എല്ലാം കേട്ടു... 😪😪ഇനിയുള്ള ജീവിതം ഇതിനകത്ത് തന്നെ ആവോ എന്തോ... 


🙄🙄ഒന്നും കേൾക്കാൻ പറ്റുന്നില്ലല്ലോ... അറിയാത്ത കൊണ്ട് ഒരു സമാദാനവും കിട്ടുന്നുമില്ല... നമ്മൾ മെല്ലെ പുറത്ത് ഇറങ്ങി മുടി ഒക്കെ ഉണക്കുന്നത് പോലെ ആക്ഷൻ ഇട്ടു ചുറ്റും ഒന്ന് നോക്കി... 


🤔🤔ഹെയ് എല്ലാരും നാട് വിട്ടോ... തല വെളിയിൽ ഇട്ടു നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ഇറങ്ങി നോക്കി... അമ്മി സോഫയിൽ ഇരുന്നു കരച്ചിൽ ആണ്... 😪😪


അമിക്കാ കലിപ്പിൽ ഫോണിൽ ആരോടോ കുരച്ചു ചാടുന്നുണ്ട്... ഉമ്മച്ചിയും ബാപ്പച്ചിയും മൂത്താപ്പയും താടിക്ക് കയ്യും കൊടുത്തു ഇരിപ്പാ... 😓😓മൂത്തു അമ്മിനെ വല്ലാണ്ട് ആശ്വസിപ്പിക്കുന്നുണ്ട്... 😩😩


നമ്മളെ കയ്യും കാലും പേടിച്ചു വിറക്കുന്നുണ്ട്... 😪😪അമിക്കാ അറിഞ്ഞില്ലേ എന്റെ മയ്യത്ത് എടുക്കും... 


"നീ കണ്ടോ നിയ എന്റെ മാല പൊട്ടി... ഞാൻ ഒന്ന് ഇട്ടു നോക്കി കൊതി തീർന്നില്ല... "😪😪


😭😭ഞാനും,,, അപ്പോഴേക്കും പൊട്ടീലെ... 


"അത് സാരല്ല്യ അത് ഒരു കയർ എടുത്തു കെട്ടി വെക്കാം... "🙄


"😬😬ഇത് നിന്റെ ഫോൺ അല്ല കെട്ടി വെക്കാൻ... "


നമ്മളെ ഫോൺ രണ്ട് പീസ് ആയപ്പോ റബ്ബർ ബാൻഡ് ഇട്ടു ഒന്ന് ആക്കിയതാ... അത് പോലെ ഒന്നിച്ചു കെട്ടിവെച്ചാൽ പോരെ... അല്ലേലും നമ്മളെ ഉപദേശം ഒന്നും ആർക്കും പിടിക്കില്ലല്ലോ... 😪😪


നമ്മളെ അമിക്കാ ഒന്ന് നോക്കി ഫോൺ വെച്ചതും ഈ തെണ്ടി സിബിഐ കണ്ടു പിടിക്കോ എന്ന പേടി കൊണ്ട് നമ്മളെ കയ് വല്ലാണ്ട് വിറച്ചു തുടങ്ങി... 😭😭


"കുളിച്ചിട്ടും ചൊറിച്ചിൽ ഒന്നും പോയില്ല... "😪😪


കയ്യൊക്കെ ചുമ്മാ ചൊറിഞ്ഞു കാണിച്ചു നമ്മൾ മുറിയിൽ കയറി... അല്ലെങ്കിൽ വിറയൽ വെച്ചു ഓൻ കണ്ടു പിടിക്കും... 🙄🙄


ഇന്ന് ഇനി പട്ടിണി കിടന്നാലും വേണ്ടില്ല പുറത്ത് ഇറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല... 😪


"നീ എന്താ ഫുഡ്‌ കഴിക്കാൻ വരാതെ...? "


അമ്മി വന്നു വിളിച്ചതും വീണ്ടും നമ്മക്ക് പേടി ആയി... 🙄🙄ഇവളെ വിശ്വസിക്കാൻ കൊള്ളില്ല എന്നെ പിടിച്ചു കാണോ... 


"എനിക്ക് വേണ്ട... എന്നെ കൊണ്ട് പോവാത്ത കൊണ്ട് ഞാൻ ഇന്ന് ഒന്നും കഴിക്കില്ല... "😪


😒😒ഇവറ്റകൾ എന്നെയും കൊണ്ടേ പോകൂ... എല്ലാരും നമ്മളെ നിരാഹാരം കാണാൻ കൂടി നിൽപ്പ് ആയി... 


"നിന്നെ കൊണ്ട് പോയില്ലെങ്കിൽ എന്താ നിനക്ക് നല്ല ഒരു ജോഡി ഡ്രെസ്സ് വാങ്ങിയിട്ടുണ്ട്... നീ നോക്കിയെ... "


അമ്മി തന്നതും നമ്മൾ അത് എടുത്തു നോക്കി... 😪


"ഇത് ബ്ലാക് അല്ലേ എനിക്ക് പച്ച മതി... "😏😏


"നിനക്ക് ഇതാഡി ചേർച്ച... "


"എനിക്ക് ഇതിന് മാച്ച് ആവുന്ന വളയും കമ്മലും ഒക്കെ വാങ്ങണം എന്ന് കരുതിയതാ ഞാൻ... ഇനി അതൊക്ക എപ്പോ വാങ്ങും... "😒😒


"എന്തായാലും ഇവർ നാളെ ജ്വല്ലറി വരെ പോകുന്നുണ്ട്... നീയും കൂടെ ചെന്നോ... എന്നിട്ട് എന്താന്ന് വെച്ചാൽ വാങ്ങിക്കോ... "


😍😍മനസിൽ ലഡ്ഡു പൊട്ടി എങ്കിലും പുറമെ ശോകം വരുത്തി ഇരുന്നു... 😪


"വേണ്ട ഞാൻ ഈ കല്യാണത്തിന്റെ അന്ന് എന്റെ വീട്ടിൽ പോകും... ഞാൻ ഒന്ന് കൂടെ വന്നു എന്ന് വെച്ച് എന്താ... ആ തെണ്ടി പറയുന്നത് കേട്ട് എന്നെ പിടിച്ചു പുറത്താക്കിയില്ലെ... "


" ഇതല്ലേ നിന്റെ സ്വഭാവം അത് കൊണ്ടല്ലേ... എന്തായാലും നിന്നെ നാളെ കൊണ്ട് പോകാം... പക്ഷെ വാ തുറക്കാൻ പാടില്ല... "


"😌😌സത്യായിട്ടും എന്നെ കൊണ്ട് പോവോ... "


"അതല്ലേ നിന്നോട് ഇത്രയും സമയം പറഞ്ഞത്... പിന്നെ അജു ഉണ്ടാവും അവനെ കണ്ടാൽ നിന്റെ സ്വഭാവം എങ്ങാനും പുറത്ത് എടുത്താൽ പെരുവഴിയിൽ ആയാലും നിന്നെ ഞാൻ പിടിച്ചു പുറത്ത് ആക്കും... "


"ഇല്ല ഞാൻ വാ തുറക്കില്ല... 😏😏"


😬😬തെണ്ടി ഇന്ന് എന്നെ കാൽ വെച്ച് വീഴ്ത്തിയത് അല്ലേ ഓനെ ഒന്ന് വീഴ്ത്തിയില്ലെങ്കിൽ ഞാൻ നിയ അല്ല... 


"🤔🤔നീ എന്താടി ആലോചിക്കുന്നത്...? "


"😊😊അതില്ലേ എനിക്ക് വേണ്ടത് ഒക്കെ പേപ്പറിൽ എഴുതേണ്ടത് ആലോചിക്കാ മിണ്ടരുത് അല്ലോ..."


"😬😬ഓഹ് അത്രക്ക് നന്നാവണ്ട... നിന്റെ ഊള സ്വഭാവം പുറത്ത് എടുക്കാതെ ഇരുന്നാൽ മതി... "


😓😓എന്റെ സ്വഭാവം മാത്രം ഊള... അപ്പോ ഓന്റെയോ... 


😌😌😌ആ മാല പൊട്ടിക്കാൻ പറ്റിയത് നന്നായി... അത് കൊണ്ട് ഇങ്ങനെ ഒരു പ്രയോജനം ഉണ്ടല്ലോ... 


"😏😏നിന്റെ പ്രാക്ക് ആണോ എന്റെ മാല പൊട്ടിയത് എന്നാ എന്റെ ഡൌട്ട്... "


"പ്രാക്ക് അല്ല മുടിയാ... "😨😨


"മുടിയ... "🤔


"അതല്ല എന്റെ മുടിഞ്ഞ പ്രാർത്ഥന ആണെന്നാ... എന്നെ കൂടാതെ പോയത് കൊണ്ട്... "


🙄🙄ഇപ്പോൾ എല്ലാം കൂടി തകർന്നു തരിപ്പണം ആയേനെ... 



*******************💃



നമ്മൾ കുളിച്ചു റെഡി ആയി മൊഞ്ചത്തി ആയി നിന്നു... 😕ഇങ്ങനെ ഒക്കെ നിന്നാൽ അന്ന് മൊത്തം പോക്കാ... അത് വേറെ കാര്യം... 


"അവനോട് നീ ഉള്ളത് പറഞ്ഞിട്ടില്ല... അവൻ എന്തെങ്കിലും പറഞ്ഞാൽ തന്നെ നീ സൈലന്റ് ആയി ഇരുന്നോണം കേട്ടല്ലോ... "


😣😣കാലത്ത് തന്നെ തെണ്ടി ഉപദേശം തുടങ്ങി... നമ്മൾ എല്ലാറ്റിനും തല ആട്ടി കൊടുത്തു... 


😟😟മിണ്ടില്ല എങ്കിലും കോപ്പിനെ വീഴ്ത്തി നടു ഓടിക്കും ഞാൻ... 


"ഹെയ് ബാപ്പച്ചി ഇന്ന് ഇങ്ങള് ആണോ വരുന്നത്... "


"നീ ഉള്ളോണ്ട് ഞാൻ വരാം എന്ന് കരുതി... "😕


കക്ഷി കോളർ ഒക്കെ നേരെ ആക്കി കൊണ്ട് പറഞ്ഞു... 😌😌ഇന്ന് ഇങ്ങേരെ പോക്കെറ്റിന്റെ അവസ്ഥ ഓർത്ത് നമ്മക്ക് സന്തോഷം ആയി... 


ആ തെണ്ടി അജു കാറും ആയി വന്നതും അമിക്കാ മുന്നിൽ ചെന്നു ഇരുന്നു... പിന്നാലെ സ്മാരകം കയ്യിൽ പിടിച്ചു അമ്മിയും പോയി ഇരുന്നു... ഓളെ പൊട്ടിയ മാലയാ ഈ സ്മാരകം... 😭😭അത് ഞാൻ ആണെന്ന് എങ്ങാനും അറിഞ്ഞാൽ ഞാൻ ഇപ്പോൾ ജീവനോടെ ഉണ്ടാവില്ല... 


ബാപ്പച്ചിയും കയറി ഇരുന്നപ്പോൾ നമ്മൾ അവനെ കുറെ ഉള്ളിൽ പ്രാകി സൈലന്റ് ആയി കയറി ഇരുന്നു... 😏😏ഓനെ പേടിച്ചിട്ട് ഒന്നും അല്ല ലാസ്റ്റ് കേറിയെ സൈഡിൽ ഇരിക്കാൻ വേണ്ടി മാത്രാ... 


അവൻ എന്നെ ഒന്ന് തുറിച്ചു നോക്കി വണ്ടി എടുത്തതും നമ്മൾ അമിക്കാനെ ഒന്ന് നോക്കി... 😒😒നോട്ടം എന്നെ തന്നെയാ... 


"ആദ്യം ജ്വല്ലറിയിൽ പോകാം... ഇങ്ങനെ ഉള്ളത് ആണോ വിൽക്കുന്നത് എന്ന് അറിയണം അല്ലോ... ഒന്ന് ഇട്ടു നോക്കുമ്പോഴേക്കും പൊട്ടി പോകാ എന്ന് വെച്ചാൽ... എന്തായാലും അവരോട് രണ്ട് പറഞ്ഞിട്ടോ തന്നെ കാര്യം... "


നമ്മളെ ബാപ്പച്ചി നെളിഞ്ഞു ഇരുന്നു കൊണ്ട് പറഞ്ഞു... 😨😨അവർ കണ്ടു പിടിക്കോ... അങ്ങനെ ആണെങ്കിൽ എന്നെ പിടിക്കില്ലേ... ഈ ബാപ്പച്ചി അല്ലേലും ഇങ്ങനെയാ എന്റെ അവസ്ഥ ഒന്ന് മനസ്സിൽ ആക്കിക്കൂടെ... 😓😓


ജ്വല്ലറി കണ്ടപ്പോൾ തന്നെ വീണ്ടും കയ്യും കാലും വിറക്കാൻ തുടങ്ങി... 😭


"ഞാൻ ഇവിടെ നിന്നോളാം... ഇങ്ങള് പോയി മാറ്റി വാങ്ങി വാ... "


"നിന്നെ ഇവിടെ തനിച്ചാക്കി പോയാൽ ആരെങ്കിലും ആയി തല്ല് കൂടില്ല എന്ന് എന്താ ഉറപ്പ്... അത് കൊണ്ട് അകത്ത്‌ എങ്ങാനും വന്നു ഇരിക്ക്... കണ്ണിനു മുന്നിൽ ഉണ്ടായാൽ ഒരു ആശ്വാസം ആണ്... "


ബാപ്പച്ചി നമ്മക്ക് ഇട്ടു താങ്ങിയതും ആ തെണ്ടി അജു നമ്മളെ നോക്കി ഇളിച്ചു കാണിച്ചു... 😬😬


നമ്മൾ അകത്ത്‌ കയറി ഒരു മൂലയിൽ പോയി ഇരുന്നു... അവർ നാലും കൂടി അവിടെ ഉള്ളവരെ നിർത്തി പൊരിക്കുന്നുണ്ട്... 😕😕വല്ലോം അറിഞ്ഞു കൊണ്ടാണോ അവരെ ചീത്ത പറയുന്നത്... പാവങ്ങൾ... 


പ്രശ്നം ഒക്കെ തീർന്നു എന്ന് കണ്ടപ്പോൾ നമ്മൾ അവരെ അടുത്തേക്ക് ചെന്നു... 


"ഡീ അതിനെക്കാൾ നല്ലത് ഇതല്ലേ... "


എന്നും പറഞ്ഞു ഒന്ന് എടുത്തു നമ്മളെ കഴുത്തിൽ വെച്ചതും നമ്മൾ ഞെട്ടി കൊണ്ട് മാറി നിന്നു... 😩😩ഇനി അത് കൂടി പൊട്ടിയാൽ... 


"നിനക്ക് അല്ലേ നീ ഇട്ടു നോക്കി വാങ്ങിക്ക്... എനിക്ക് ഈ മാല ഒക്കെ കാണുന്നതെ അലർജിയാ... "😏😏


"ഹാവൂ സമാദാനം ആയി... അപ്പോ എന്റെ മോളെ കെട്ടിന് അതിന് നടക്കേണ്ട... "


🙄🙄അപ്പോ എന്റെ മുട്ട് വരെ ഉള്ള സ്വപ്നം... ഒരു കള്ളം പറയാനും സമ്മതിക്കില്ല... നമ്മൾ ഭാവിയിൽ ആവശ്യം ഉള്ളത് കൊണ്ട് അവിടെ ഉള്ള മാലയും വളയും എല്ലാം കൂടി കണ്ണ് മഞ്ഞളിച്ചു നോക്കി നിന്നു... 😍😍


"ബാപ്പച്ചി എനിക്ക് റിങ്ങ് വേണം... "


"എന്താ... 😰😰നിന്റെ കല്യാണത്തിന് സ്വർണം വേണ്ടെന്നും അലർജിയാണ് എന്നൊക്കെ കേട്ട് ഞാൻ ഒന്ന് ആശ്വസിച്ചു വരുന്നേ ഉള്ളൂ...ഇപ്പൊ തന്നെ നീ എന്നെ അറ്റാക്ക് വരുത്തി കൊല്ലോ... "


"ഓഹ് ഇത് ചെറിയ റിങ്ങ് ആണ് ബാപ്പച്ചി... എന്റെ ചെറിയ വിരൽ അല്ലേ... എന്റെ പേരിന്റെ ആദ്യത്തെ വേർഡ് വെച്ച റിങ്ങ് എനിക്ക് വേണം... ഷമിക്ക് അവളെ കാക്കുന്റെ കല്യാണത്തിന് s വെച്ച റിങ്ങ് വാങ്ങിയല്ലോ... എനിക്ക് അത് കിട്ടാതെ ഞാൻ ഇവിടെ നിന്ന് വരില്ല... "😓😓


"😬😬നിനക്ക് പിന്നെ വാങ്ങി തരാം... ഇപ്പൊ നീ വന്നേ... "


"ഞാൻ എന്റെ ബാപ്പച്ചിയോട് അല്ലേ പറയുന്നത് അതിന് അമിക്കാ എന്തിനാ ചൂടാവുന്നെ... "😏😏


"മോളെ പിന്നെ ഒരു ദിവസം വന്നു നിനക്ക് ഞാൻ വാങ്ങി തരാം... "


"എനിക്ക് ഇപ്പോൾ വേണം,,, ഇനി എന്റെ കല്യാണം ആയാൽ അല്ലേ ജ്വല്ലറിയിൽ വരൂ... "😢😢


"😬😬ഇതിനെ കൊണ്ട് വന്നതാ ഏറ്റവും വലിയ തെറ്റ്... "


അമിക്കാ അതും പറഞ്ഞു തലയിൽ കയ് വെച്ചതും നമ്മൾ അങ്ങേരെ നോക്കി പുച്ഛിച്ചു... മറ്റവൻ ആണെങ്കിൽ തുറിച്ചു നോക്കാ... 😕😕ഓന്റെ പണം എങ്ങാനും ആണോ... 


ബാപ്പച്ചി ഒന്ന് മൂളിയതും നമ്മൾ ഒരുത്തനെ വിളിച്ചു റിങ്ങ് എടുക്കാൻ പറഞ്ഞു... 😍😍ഓനെ നോക്കണോ റിങ്ങ് നോക്കണോ എന്നായി ഇപ്പോൾ ഡൌട്ട് എന്നാ മൊഞ്ചാ... 


കൂടെ ഉണ്ട് രണ്ടെണ്ണം മൊഞ്ചൻമാർ ആണെങ്കിലും സ്വഭാവം കണ്ടാൽ രണ്ട് കൊടുക്കാൻ തോന്നും... 😊😊ഇവൻ ആണെങ്കിൽ എന്നാ ഒരു പുഞ്ചിരി... 😍😍


"N വെച്ച ഒരു റിങ്ങ്... നിനക്ക് വേണോ മോളെ... "


"വേണ്ട കുഞ്ഞിപ്പാ അതൊക്ക ഇന്നലെ വാങ്ങി... "


നമ്മൾ ഓനെ നോക്കി നിക്കേ ഓൻ N ഇല്ലെന്ന് പറഞ്ഞതും ബാപ്പച്ചി ലോട്ടറി അടിച്ച ഇളിയാ... 😎😎അങ്ങനെ ഇപ്പൊ ഞാൻ വിടില്ല... 


"എങ്കിൽ D ഉണ്ടോ എന്ന് നോക്കിയെ... "😘😘


"😨😨അതാരാ ഈ D... "


"ഹെയ്,,, ദുൽകർ സൽമാൻ ആണ് ബാപ്പച്ചി... "😝😝


"😒😒അല്ല മോളെ നീ ഓന്റെ പേരുള്ള റിങ്ങ് ഒക്കെ ഇട്ടാൽ ഓൻ അത് അറിയോ... "


"D യും ഇല്ല... "


അവൻ പറഞ്ഞതും രണ്ടെണ്ണം ചിരിച്ചു മരിക്കുന്നുണ്ട്... 😬😬പിന്നെ എന്തു കോപ്പാ ഇവിടെ ഉള്ളത്... 


🤔🤔എന്തായാലും ഒന്ന് വേണം ഇതിപ്പോ എന്തു വാങ്ങും... 


"T ഉണ്ടോ... "


"അതാരാഡി... "😓😓


ഈ ബാപ്പച്ചിനെ കൊണ്ട് തോറ്റു,,, കാശ് കൊടുക്കുന്നു എന്ന് വെച്ച് ഇത്രക്ക് ചോദ്യം വേണോ... 


"ടോവിനോ ആണ് ബാപ്പച്ചി... "😍😍


"🙄🙄ഓഹ് അതാണോ... "


"അതും ഇല്ല... "


"പിന്നെ എന്താ ഉള്ളത് അത് പറ... "😬😬😬


"A യും D യും M ഉം ഉണ്ട്... "


"ഇതിൽ മൂന്നിൽ ഏതെങ്കിലും നടൻ ഉണ്ടോ മോളെ... "😒😒


"ഞാൻ ആലോചിക്കട്ടെ ബാപ്പച്ചി... "🤔🤔


"😠😠ഇതിനെ അങ്ങ് കൊന്നാലോ... "


അമിക്കാ വീണ്ടും തുടങ്ങി... 


"എന്റെ ഒരു ആഗ്രഹം അല്ലേ അമിക്കാ... "😒


സോപ്പിട്ടു വെച്ചതാ...😬😬തെണ്ടി... 


"എങ്കിൽ M കാണട്ടെ,,, ഞാൻ അത് പൊട്ടിച്ചു N ആക്കിക്കോളാം... "☺️☺️


"അത് വാങ്ങി കഴിഞ്ഞു എന്ത് വേണേലും ചെയ്തോ... "🙄🙄


ഓന്റെ ഒരു ജാഡ കണ്ടില്ലേ... 


"ഇനി M വേണം എന്ന് പറഞ്ഞത് ആ മർജാനെ എങ്ങാനും മനസ്സിൽ കണ്ടിട്ട് ആണോടി... "😅


അമ്മി കാതിൽ പറഞ്ഞു ഇളിച്ചതും പടച്ചോനെ അങ്ങനെ ഒരു കുരിശ് ഉണ്ടല്ലോ എന്നോർത്ത് അത് വേണ്ടെന്ന് വെച്ചു... 😪😪അല്ലെങ്കിൽ ഓൾ കളിയാക്കി കൊല്ലും... 😏😏


"എനിക്ക് A മതി... "😒😒


"അതാരാ,,, 🤔🤔ഓഹ് ആസിഫ് അലി ആണോ... "


🙄🙄ബാപ്പച്ചി ഇങ്ങള് ഇതേ വരെ അത് വിട്ടില്ലേ... 


"😌😌ഇത് അതല്ല ബാപ്പച്ചി... അമിക്കാനെ എനിക്ക് ഒത്തിരി ഇഷ്ടാ അത് കൊണ്ട് അത് മതി... പിന്നെ എന്റെ പേര് ലാസ്റ്റ് വേർഡ് അല്ലേ അത്... "


ഓന്റെ കലിപ്പ് കണ്ടു വെറും സോപ്പിട്ടു വെച്ചതാ... 😏😏ഏതെങ്കിലും വില കുറഞ്ഞ സോപ്പ് മതി... 


"😪😪അപ്പോ എന്നെ ഇഷ്ടം അല്ലേ മോളെ... പത്തു പതിനെട്ടു കൊല്ലം ആയില്ലേ നിന്നെ ഞാൻ തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉറുമ്പ് അരിക്കും എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നെ... "😭😭


"മതിയെഡി ഒലിപ്പിച്ചത്... 😬😠😠നീ മമ്മൂട്ടിയെയോ മോഹൻലാലിൻറെയോ ആരെയാന്നു വെച്ച വാങ്ങി പതിയെ അങ്ങ് വന്നാൽ മതി... വാ കുഞ്ഞിപ്പ നമുക്ക് പോകാം... "


😒😒എന്റെ അല്ലേ ബാപ്പച്ചി എന്നിട്ട് പോണ പോക്ക് കണ്ട... 😰😰ലെവൻ ആണെങ്കിൽ ഈ കടയിൽ ഉള്ളത് മുഴുവനും നിനക്ക് വേണ്ടി അല്ലേടി എടുത്തു വെച്ചത് എന്ന പോലെ നോക്കാ... 😬


☺️☺️☺️നമ്മൾ ഓനെ നോക്കി ഒരു വളിച്ച ഇളിയും കൊടുത്തു അവരെ പിന്നാലെ പോയി... 


😏😏റിങ്ങ് വാങ്ങുന്ന കാശ് ഡ്രെസ്സിൽ മുതൽ ആക്കാം... ഇങ്ങളെ ഞാൻ വെറുതെ വിടില്ല ബാപ്പച്ചി... 


"😬😬എന്താന്ന് വെച്ചാൽ ലേഡീസ് സെക്ഷനിൽ ചെന്നു വാങ്ങിക്കോ...ഒരു പത്ത് മിനിറ്റ് സമയം തരും അപ്പോഴേക്കും വന്നില്ലേ ഞങ്ങൾ അങ്ങ് പോകും... "


😲😲അകത്ത്‌ കയറാൻ തന്നെ പത്ത് മിനിറ്റ് വേണം അല്ലോ പടച്ചോനെ... തെണ്ടി വരേണ്ടി ഇരുന്നില്ല ഇവന്റെ കൂടെ... വീട്ടിൽ തന്നെ ഇരുന്നു ഓൻ കൊണ്ട് വന്നത് ഇട്ടാൽ മതിയായിരുന്നു... 


😌😌നമ്മൾ ഒരു സേഫ്റ്റിക്ക് ബാപ്പച്ചിയെയും പിടിച്ചു കയറി... 😟😟ഇവിടെ ഇട്ടു പോയാൽ ബാപ്പച്ചി ഉണ്ടല്ലോ... 


"ഡീ ഞാൻ ഇതിനകത്ത് കയറിയിട്ട് എന്താ കാര്യം... എനിക്ക് ഉള്ളത് ഇവിടെ ഇല്ല... "😕😕


"😅😅ഈ അമ്മിക്ക് സെലെക്ഷൻ ഒന്നും അറീല ബാപ്പച്ചി... ബാപ്പച്ചി വേണം എങ്ങനെ ഉണ്ടെന്ന് പറയാൻ... അതിനാ... "


"😟😟😟എന്റെ എക്കാലത്തെയും സെലെക്ഷൻ തെറ്റിയ അത്രയും വരില്ലല്ലോ ഒന്നും... നീ തന്നെ എനിക്ക് പറ്റിയ അബദ്ധം ആടി... പിന്നെയാ നിന്റെ ഡ്രെസ്സ്... "😒😒


🙄🙄ആ അമിക്കാ എന്റെ ബാപ്പച്ചിയെ ചീത്ത ആക്കി എന്നാ തോന്നുന്നേ... അമ്മി അവിടെ ഇരുന്നു ഫോണിൽ കളിക്കാ... ബാപ്പച്ചി ഏതോ അബദ്ധം ഓർത്തു താടിക്ക് കയ്യും കൊടുത്തു ഇരുന്നു... 😭😭ഇവിടെ ഉള്ള ഡ്രെസ്സ് മുഴുവനും നോക്കാൻ പത്ത് മണിക്കൂർ വേണ്ടി വരും അല്ലോ പടച്ചോനെ... 😒😒


"ഇങ്ങള് എല്ലാം കൂടി ഇവിടെ എടുത്തു വെക്ക്... ഞാൻ നോക്കി എടുത്തോളാം... "😊


"😓മോളെ ഒന്ന് അല്ലേ നിനക്ക് വേണ്ടൂ... അതിന് ഈ കാണുന്നത് മുഴുവനും നിരത്തി വെക്കണോ... "


"😅😅എന്റെ ബാപ്പച്ചി എല്ലാം കണ്ടാലേ എനിക്ക് എല്ലാറ്റിനും നല്ലത് എടുക്കാൻ പറ്റൂ... "


"😟ഇത് മുഴുവനും കാണാൻ ഇന്ന് ഒരു ദിവസം മതിയാവോ മോളെ... "


"ഹെയ് ഇങ്ങള് അവിടെ ഇരിക്ക് ബാപ്പച്ചി... ഞാൻ എടുത്തു കഴിഞ്ഞാൽ ബിൽ അടച്ചാൽ മതി... "😊😊


🙄🙄ബാപ്പച്ചിന്റെ വിചാരം സെലക്ട് ചെയ്യാൻ കൊണ്ട് വന്നത് ആണെന്നാ... എന്നെ ഇവിടെ ഇട്ടിട്ട് പോകുന്നത് ഉറപ്പാ,,, അപ്പോ പോവാൻ ആള് വേണ്ടേ... 


നമ്മൾ ഉള്ളത് മുഴുവനും അവരെ കൊണ്ട് എടുത്തു വെപ്പിച്ചു...കാണാൻ നല്ല മൊഞ്ചുള്ള ചേച്ചിമാർ ആണേലും എന്നെ അത്ര പിടിച്ച മട്ടില്ല എന്താ ഒരു നോട്ടം... 😏😏



********************💞



"അമി അവർ വെയിറ്റ് ചെയ്യാവും... വാ നമുക്ക് ഇറങ്ങാം... "


"🙄ആര് അവരോ...? കൂടെ ഉള്ളത് ആ പിശാശ് ആണ് ഇപ്പോൾ എടുത്തിട്ട് പോലും ഉണ്ടാവില്ല... "


"😕😕അപ്പോൾ പത്ത് മിനിറ്റ് എന്നൊക്കെ വാണിംഗ് കൊടുത്തത്... "


"അത് അനുസരിക്കാൻ അവൾ ഒന്ന് കൂടി ജനിക്കണം... വാങ്ങാത്ത റിങ്ങിന് മണിക്കൂർ രണ്ട് ആണ് അവൾ കളഞ്ഞത്... പിന്നെയാ വാങ്ങാൻ പോയതിന്... "


"😅നിന്റെ അല്ലേ പെങ്ങൾ... "


"😟😟കുഞ്ഞിപ്പക്ക് ഒരു അബദ്ധം പറ്റിപ്പോയി... അല്ലാതെ എന്ത്... "


ഞങ്ങൾ രണ്ടും ഞങ്ങൾക്ക് ഉള്ളത് ഒക്കെ വാങ്ങി ഇറങ്ങിയതും അവരെ കാണാതെ ലേഡീസ് സെക്ഷനിൽ കയറി...


😨😨ആ കുരിപ്പ് ഉണ്ട് മല പോലെ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ നോക്കി നിക്കുന്നു... ഇത് അമി പറഞ്ഞതിനേക്കാൾ കൂടിയ വട്ടാ... 


😱😱ഇന്ന് ഇനി പോക്ക് നടക്കോ എന്തോ... 


"😲😲കണ്ടോ അവളെ നിൽപ്പ്... ഇന്ന് ഇവിടെ തന്നെ കൂടാം... "


നമ്മൾ അമിയെ നോക്കി അതും പറഞ്ഞു നടന്നു... അവൻ കലിപ്പിൽ അവളെ അടുത്തേക്ക് നടന്നു തുറിച്ചു നോക്കി എങ്കിലും അവൾ അതൊന്നും കാണുന്നില്ല... 


"😬😬നീ ഇത് വരെ ആയിട്ട് ഒന്നും എടുത്തില്ലേ... "


"😏😏എടുത്തെങ്കിൽ ഇവിടെ കാണോ... "


"എന്റെ മോനെ ഞങ്ങൾ ക്ഷീണിച്ചു... പിന്നെ ആ പാവം കൊച്ചുങ്ങളെ കാര്യം പറയേണ്ടല്ലോ... ഇതിന് മാത്രം ഒരു ക്ഷീണവും ഇല്ല... എന്തിനു വന്നു എന്റെ പടച്ചോനെ... വെറും ഒരു ഷർട്ട് വാങ്ങാൻ ഉള്ള പൂതി കൊണ്ട് വന്നതാ... വേണ്ടിയിരുന്നില്ല... "😪😪


അവളെ ബാപ്പച്ചി തളർന്നു ഇരുന്നു കൊണ്ട് പറഞ്ഞു... 


"എന്റെ കാക്കു ഇങ്ങനെ ആയിരുന്നു എങ്കിൽ ഞാനും വരില്ലായിരുന്നു... "😪


അതൊന്നും ഇവിടെ ഒന്നിന് പുത്തരിയല്ല എന്ന പോലെ തിരച്ചിൽ തന്നെ...🙄🙄


"ഡീ,,, നിനക്ക് അല്ലേ പച്ചകളർ മതി എന്ന് പറഞ്ഞത്... ഇതിൽ ഏതെങ്കിലും ഒരു പച്ച എടുത്തു ഇറങ്ങാൻ നോക്ക്... "😬


"ഹെയ് ഇപ്പോൾ തോന്നാ വെയിറ്റ് മതി എന്ന്... "


"😬😬നിനക്ക് അങ്ങനെ തോന്നിയില്ലെങ്കിൽ അല്ലേ അത്ഭുതം ഉള്ളൂ... വെയിറ്റ് വേണോ ഗ്രീൻ വേണോ...? "


"മഞ്ഞ മതി... "


🙄🙄ഞാനും അമിയും പരസ്പരം ഒന്ന് നോക്കിപ്പോയി... വല്ല ആവശ്യവും ഉണ്ടായിരുന്നോ എഴുന്നള്ളിച്ചു കൊണ്ട് വരാൻ... 


"മഞ്ഞ എങ്കിൽ മഞ്ഞ,,, ഞാൻ എടുത്തു തരുന്നത് ഇട്ടാൽ മതി കേട്ടോ... അല്ലാതെ നീ എടുത്തു ഇന്ന് ഇവിടെ നിന്നു പോവില്ല... "😠


"എങ്കിൽ ബ്ലാക്ക് മതി... "


"അത് അല്ലേടി വീട്ടിൽ ഉള്ളത്... "😬😬😬😠😠


"എന്നാൽ വെയിറ്റ് മതി... "


"ഇനി മാറില്ലല്ലോ... "


😬😬ഇല്ലെന്ന് കുരിപ്പ് തോൾ പൊക്കി കാണിച്ചു എങ്കിലും മാറും എന്ന് ഉറപ്പല്ലേ... 


"എനിക്ക് ദാവണി മതി... "


"അയ്യ ദാവണി ചുറ്റാൻ പറ്റിയ ഒരു കോലം... പാടത്ത് കോലം വെച്ച പോലെ ഉണ്ടാവും... "😬😏😏


നമ്മൾ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞതും അവൾ അങ്ങ് തുടങ്ങി... വേണ്ടായിരുന്നു ഒരു ദുർബല നിമിഷത്തിൽ പറ്റി പോയതാ... 😪😪


"ഓഹ് ഒരു വലിയ കോലം ഉള്ള ഒരാളെ കണ്ടാലും മതി... എന്നെ പാടത്ത് എങ്കിലും വെക്കാം നിന്നെ അതിനും കൊള്ളില്ല... "😏😏


"ഡീ... "😬


"അജു നീയെങ്കിലും ഒന്ന് അടങ്ങി നിക്കോ...ഇങ്ങനെ ആണെങ്കിൽ എന്റെ പെങ്ങളെ  കെട്ടിക്കണ്ടായിരുന്നു... "😪😪


നമ്മൾ അമിക്ക് വേണ്ടി മാത്രം സൈലന്റ് ആയി മാറി നിന്നു... അപ്പോഴും കുരിപ്പ് അവിടെ നിന്നും എന്നെ നോക്കി തെറി വിളിക്കാ... 


"എല്ലാ തരം കളറും ഓരോന്ന് എടുത്തു... നീ വീട്ടിൽ ചെന്നു എന്താന്ന് വെച്ചാൽ ചെയ്തോ...ദാവണിയും ഉണ്ട്... അത് വേണ്ടേൽ കളഞ്ഞോ എന്നാലും പരാതിയും കൊണ്ട് എന്റെ അടുത്തേക്ക് വരരുത്... "😒😒

അമി അതും പറഞ്ഞു എല്ലാം അതിനെ ഏൽപ്പിച്ചു മുന്നിൽ നടന്നു... 


😬😬കുരിപ്പ് യാതൊരു മാറ്റവും ഇല്ലാതെ കണ്ട ചെക്കൻമാരെ വായും നോക്കി നടക്കാ...


"☺️☺️അമ്മി ദേ നോക്കിയെ എന്താ മൊഞ്ച് അല്ലേ ആ ചെക്കൻ... ഞങ്ങളെ കൂടെ ഉണ്ട് രണ്ടെണ്ണം ഒരാൾ പോലും ഇതിനെ ഒന്നും നോക്കില്ല... "


"😬😬അതിന് എല്ലാർക്കും നിന്റെ സ്വഭാവം ആണോടി... "


"നീ പോടാ,,, നിന്നോട് ഞാൻ ഞാൻ പറഞ്ഞോ... "


"നീ എന്നെ പറ്റി അല്ലേ പറഞ്ഞത്... "


"ഞാൻ രണ്ടാൾ എന്നല്ലേ പറഞ്ഞത് എന്നിട്ട് അമിക്കാ എന്തേലും പറഞ്ഞോ... "🙄🙄


"😒😒നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയാം അത് കൊണ്ടാ... "


അമി അതും പറഞ്ഞു വണ്ടിയിൽ കയറി ഇരുന്നു... 😪ഇതിന്റെ അടുത്ത് നിന്നും എങ്ങനെ എങ്കിലും രക്ഷപെട്ടാൽ മതി... 


"ബാപ്പച്ചി എനിക്ക് ഫാൻസിയിൽ കയറണം... "


😕😕ഇനി അതും ഉണ്ടോ... ഇനി അവിടെ കഴിയേണ്ടി വരോ ആവോ... 


"എന്റെ മോളെ ഞാൻ ഇതിൽ ഇരിക്കാം ഇനി എന്നെ കൊണ്ട് ഒന്നിനും വയ്യാ... നീ പോയി എന്താന്ന് വെച്ചാൽ വാങ്ങിയിട്ട് വാ... "


അങ്ങേര് കാറിൽ കയറി ഇരുന്നതും നമ്മൾ ഇപ്പൊ എന്തു ചെയ്യും പടച്ചോനെ എന്ന മട്ടിൽ നിന്നു... 😪😪


"നിനക്ക് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി... ഞാൻ വാങ്ങി തരാം... "


"😓😓എനിക്ക് കണ്ടാലേ പറയാൻ പറ്റൂ വാ... "


എന്നും പറഞ്ഞു അമിനെയും കൂട്ടി അവൾ നടന്നു... ഒരു മണിക്കൂർ കൊണ്ടെങ്കിലും  അവൻ കൂടെ ഉള്ളോണ്ട് മാത്രം ഇറങ്ങി കിട്ടി... 🙄


"😟😟അയ്യോ മൈലാഞ്ചി വാങ്ങിയില്ല... "


"നിയ അതൊക്ക ഞാൻ ഇന്നലെ വാങ്ങി... "


"😏😏ഇത് നിനക്ക് അല്ല എനിക്കാ... എനിക്ക് രണ്ട് കയ്യിനും കാലിനും മുട്ട് വരെ ഇടണം... അതിന് ഒരു അഞ്ച് എണ്ണം എങ്കിലും വേണം... "


😕😕ഇവളെ ആണോ കെട്ട്... ഇങ്ങനെ നടക്കാൻ... 🙄🙄ഇതിന്റെ എങ്ങാനും ആണെങ്കിൽ ഇപ്പോൾ എന്താവും ആയിരുന്നു ആ അമിയുടെയും ഓളെ ബാപ്പച്ചിന്റെയും അവസ്ഥ... 


എല്ലാം കഴിഞ്ഞല്ലോ പടച്ചോനെ എന്ന് ആശ്വസിച്ചു വണ്ടിയിൽ എടുത്തതും ഇത്തിരി പോലും ആയില്ല കുരിപ്പ് വീണ്ടും തുടങ്ങി... 😬😬


"അമിക്കാ വണ്ടി ഏതെങ്കിലും വീടിന്റെ മുന്നിൽ നിർത്തോ... "😓


"അത് എന്തിനാ... "


"അത് ഇല്ലേ എനിക്ക് ഇല്ലേ... "


എന്നും പറഞ്ഞു ചെറു വിരൽ പൊക്കി കാണിച്ചതും നമ്മക്ക് നന്നായി  ചിരി വന്നു... അനുഭവിക്കട്ടേ...☺️☺️


"വീട്ടിൽ എത്തിയിട്ട് പോയാൽ പോരെ... "


"അത്രക്ക് സീരിയസ് ആണ് വീട് എത്തുന്നത് വരെ ഒന്നും പിടിച്ചു നിക്കാൻ പറ്റില്ല... ഓരോ കുഴിയിൽ കൊണ്ട് വണ്ടി ഇടുമ്പോഴും ഞാൻ എങ്ങനെ പിടിച്ചു വെക്കുന്നു എന്ന് എനിക്കെ അറിയൂ... "😭😭


"ഇല്ലാത്ത റിങ്ങ് വാങ്ങാൻ വേണ്ടി ആ ജ്വല്ലറിയിൽ രണ്ട് മണിക്കൂർ ഇരിക്കുന്നതിനിടയിൽ അവർ നാല് തവണ വെള്ളം കൊണ്ട് വന്നു... ഒന്ന് പോലും വെറുതെ കളയാതെ എടുത്തു കമിഴ്ത്തുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇത് ഇങ്ങനെയെ വരൂ എന്ന്... "😬😬


അമി പല്ലും കടിച്ചു പിടിച്ചു അവളോട്‌ പറയുമ്പോൾ എല്ലാം അവൾ വയറും പിടിച്ചു ഇരിപ്പ് ആണ്... 


"😒😒ഫ്രീ ആയിട്ട് അല്ലേ അവർ തരുന്നത് അത് കൊണ്ടാ... "


🙄🙄ഫ്രീ ആയിട്ട് എന്തു കിട്ടിയാലും കുടിക്കോ... അങ്ങനെ ആണെങ്കിൽ ഇത്തിരി വിഷം കലക്കി കൊടുത്താലോ... 


"എനിക്ക് ഇനിയും പിടിച്ചു വെക്കാൻ വയ്യാ...ഇനി ഏതെങ്കിലും കുഴിയിൽ കൊണ്ട് ഇട്ടാൽ ഉറപ്പാ... "😭😭


😨😨😨നമ്മൾ ഞെട്ടി കൊണ്ട് വണ്ടി നിർത്തി അവളെ അടക്കം എല്ലാരേയും ഒന്ന് നോക്കി... 


"ഏതെങ്കിലും ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തിക്കോ അജു... "


😪😪പടച്ചോനെ ഒരു ഹോട്ടൽ പെട്ടെന്ന് തന്നെ കാണിക്കണേ... കുരിപ്പ് മനഃപൂർവം പണി താരനും മടിക്കില്ല... 😠😠


ഹോട്ടൽ കണ്ടതും നമ്മൾ ശ്വാസം വലിച്ചു വിട്ടു വണ്ടി സൈഡ് ചെയ്തു നിർത്തി... അവൾ ഇറങ്ങി അതും നോക്കി നിന്നു... 


"അമി നീ തന്നെ ഒന്ന് കൂടെ ചെല്ല്... അല്ലെങ്കിൽ എന്താ ഇനി അവിടെ ഉണ്ടാക്കി വെക്കാ എന്ന് പറയാൻ ആവില്ല... "😪😪


അവളെ ബാപ്പച്ചി അത് പറഞ്ഞതും അമി ഇറങ്ങി... പാവം മനുഷ്യൻ ഇങ്ങനെ ഒന്ന് കിട്ടാനും വേണം യോഗം... 


അവർക്ക് പിന്നാലെ ഞാനും ഇറങ്ങി... അവൾ അകത്തേക്ക് പോയതും അമി മാറി നിന്നു സിഗരറ്റ് എടുത്തു അവന്റെ പണി തുടങ്ങി... 😏😏ഇതൊക്കെ അല്ലേ കൂടെ ഉള്ളത് ഇങ്ങനെ ഒക്കെ അല്ലേ അതിനെങ്കിലും പറ്റൂ... 


നമ്മൾ അകത്തേക്ക് നോക്കിയതും കുരിപ്പ് ഉണ്ട് കയ്യും കഴുകി അവിടെ ഉള്ള ചെയറിൽ ഇരിക്കുന്നു... 😨😨ഇവൾ ഫുഡ്‌ അടിക്കാൻ ആണോ വന്നേ... 


"എടീ നീ ടോയ്‌ലെറ്റിൽ പോകാൻ അല്ലേ വന്നത്... "


"😅😅ഞാൻ അത് മറന്നു,,, ഹോട്ടലിൽ വന്നാൽ നമ്മൾ എപ്പോഴും ചെയ്യുന്നത് പോലെ ചെയ്തു പോയി... "


😲😲ഇതിനെ ഒക്കെ ഉലക്ക കൊണ്ട് അടിക്കേണ്ട ടൈം കഴിഞ്ഞു... അവൾ അവിടെ നിന്നും ടോയ്‌ലെറ്റിൽ പോയതും നമ്മൾ ഇനി തിരിച്ചു വരുമ്പോൾ വീണ്ടും ഇതേ അവസ്ഥ ആവും എന്ന് കരുതി വെയിറ്റ് ചെയ്ത് നിന്നു... 


"അമിക്കാ എനിക്ക് ബിരിയാണി വേണം... അവിടെ നല്ല ബിരിയാണി ഉണ്ട് എല്ലാരും കഴിക്കുന്നത് ഞാൻ കണ്ടല്ലോ... എന്താ ഒരു സ്മെൽ... "


😳😳വല്ല പട്ടിയുടെയും ജന്മം ആണോ ഇത്... 


അവളെ വാശിക്ക് മുന്നിൽ എല്ലാരും അകത്ത്‌ കയറി ഇരുന്നു ബിരിയാണി ഓർഡർ ചെയ്തു... കുരിപ്പ് ഇപ്പോഴും അടാർ വായി നോട്ടം ആണ്... 😰😰


"😭😭എനിക്ക് ലെഗ് പീസ് ഇല്ല... "


കൊണ്ട് വെച്ച പാടെ അവൾ അതിൽ തോണ്ടി ഇളക്കി പറയുന്നത് കേട്ടു കയ്യിൽ എടുത്ത ചോർ സ്ലിപ് ആയി പ്ലേറ്റിൽ തന്നെ വീണു...😕😕അമിയെ ഒന്ന് നോക്കിയതും അവൻ ഇളിച്ചു തന്നു... 


കുരിപ്പ് നോക്കുന്നത് എന്റെ പ്ലേറ്റിൽ ഉള്ളത് ആണ്... 🙄🙄ഇങ്ങനെ ഒന്നിനെ ആദ്യം ആയും അവസാനം ആയും കാണുക ആണല്ലോ... 


നമ്മളെ ലെഗ് പീസ് എടുത്തു അതിന് കൊടുത്തതും അവൾ അത് കടിച്ചു പറിച്ചു കഴിക്കാൻ തുടങ്ങി...🤐🤐


എല്ലാരും സൈലന്റ് ആയി ഇരുന്നു കഴിക്കാൻ തുടങ്ങി എങ്കിലും അതിന്റെ കഴിപ്പ് കണ്ടു ഞാൻ കണ്ണും തള്ളി ഇരുന്നു... എല്ലാരും ഇതൊക്കെ എന്ത് എന്ന പോലെ ഇരിപ്പ് ആണ്... 


🤔🤔ഈ കഴിക്കുന്നത് ഒന്നും ദേഹത്ത് കാണാൻ ഇല്ലല്ലോ... എവിടെ പോണു എന്തോ... ആ പാവം മനുഷ്യന്റെ ചിക്കൻ പീസ് വരെ അതിന്റെ വയറ്റിൽ ആയി... ഇനി നങ്ങളെ കൂടി പിടിച്ചു തിന്നോ ആവോ... 🙄🙄


എല്ലാ ക്ഷീണവും അവൾ വണ്ടിയിൽ കയറിയ പാടെ ഉറങ്ങി തീർത്തു... അത് കൊണ്ട് എല്ലാരും ഒന്ന് ആശ്വസിച്ചു...😓😓


"മോളെ വീട് എത്തി എണീക്ക്... "


"കുറച്ച് കൂടി ഉറങ്ങട്ടെ ബാപ്പച്ചി... 😴😴"


ഒരൊറ്റ ചവിട്ടു കൊടുത്തു വെളിയിൽ ഇടാൻ ആണ് തോന്നിയെ... 😬😬


"😠😠ഡീ ഇറങ്ങി പോടീ എന്റെ വണ്ടിയിൽ നിന്ന്... "


അവളെ ബാപ്പച്ചി അകത്തേക്ക് പോയതും നമ്മൾ അലറി... അത് കേട്ട് കുരിപ്പ് ഞെട്ടി എണീറ്റ് നമ്മളെ തുറിച്ചു നോക്കി... 


"😬😬ഈ പാട്ട വേണ്ടി നാളെക്ക് പൊട്ടി പൊളിഞ്ഞു പോകണേ പടച്ചോനെ... "


എന്നും പ്രാർത്ഥിച്ചു കുരിപ്പ് വണ്ടി നോക്കി ഒരു ചവിട്ട് കൊടുത്തു ഇറങ്ങി പോയി... 


കരിനാക്ക് ആണോ പടച്ചോനെ... 🙄🙄അങ്ങനെ ആണെങ്കിൽ വണ്ടി ഇനി നോക്കണ്ട... 


അമി അകത്തേക്ക് ക്ഷണിച്ചു എങ്കിലും ഇനി ഒന്നും കാണാനും കേൾക്കാനും ശക്തി ഇല്ലാത്തോണ്ട് നമ്മൾ വീട്ടിലേക്ക് വിട്ടു... 😪



******************💃



😏😏ഡ്രെസ്സ് ഒന്നും കൊള്ളില്ല... അത് എങ്ങനെയാ രണ്ട് കഴുതകളെ അല്ലേ സെലെക്ഷൻ... 


😪😪അന്ന് ഞാൻ മാത്രം ആവും കൊള്ളാത്ത ഡ്രെസ്സും ഇട്ടു നടക്കുന്നത്... 🙄🙄അങ്ങനെ ആണെങ്കിൽ അമ്മിന്റെ ഡ്രെസ്സ് എടുത്തു ഓട്ട ഉണ്ടാക്കി വെക്കാം... 


"നിനക്ക് ഉമ്മമാരെ ഒന്ന് സഹായിച്ചാൽ എന്താ... 😠😠വെറുതെ ഇരിക്കുന്നത് കൊണ്ടാ വേണ്ടാത്ത ഓരോന്ന് തോന്നുന്നത്... "


😒😒നേരാം വണ്ണം ആലോചിക്കാൻ പോലും വിടില്ല... തെണ്ടി... 😬


ഓന്റെ ഓളോട് പറയട്ടെ എന്നെ കിട്ടില്ല പണി എടുക്കാൻ... 


"എന്നിട്ട് വേണം ഞങ്ങൾ പട്ടിണി ആവാൻ... ഒന്നും ചെയ്തില്ലേലും വേണ്ടില്ല എവിടെ എങ്കിലും അടങ്ങി ഇരുന്നാൽ മതിയായിരുന്നു... "😪😪


"😬😬ദേ ബാപ്പച്ചി ഇങ്ങളെ ഒക്കെ പറച്ചിൽ കേട്ടാൽ തോന്നും അല്ലോ വല്ല ഭ്രാന്ത് പിടിച്ച കൊച്ചിനെ പറ്റി ആണ് ഈ പറയുന്നത് എന്ന്... "😓😓


"😓😓ഭ്രാന്ത് നിനക്ക് ഇല്ലെന്ന് അല്ലേ ഉള്ളൂ,,, നിന്റെ കൂടെ ഒരു ദിവസം നിന്നാൽ ഭ്രാന്ത് ആവും... "


😒😒എന്റെ വില ഒക്കെത്തിനും മനസ്സിൽ ആക്കി കൊടുക്കണം... 


🤔🤔ആദ്യം ഫുഡ്‌ ഉണ്ടാക്കാൻ പഠിക്കാം...എന്നാൽ എങ്കിലും  നമ്മളെ പിടിച്ചു കെട്ടിക്കും... നമ്മൾ കിച്ചണിൽ ചെന്നു എങ്കിലും വലിയ കാര്യം ഒന്നുമില്ല... ഇങ്ങനെ ഒരാൾ വന്നിട്ടുണ്ട് എന്ന ഒരു നോട്ടം പോലും ഇല്ല... 


"ഹെയ് ഇങ്ങ് താ ഉമ്മച്ചി ഞാൻ പപ്പടം ചുട്ടു എടുക്കാം... "


"നിനക്ക് തിന്നാൻ ആണെങ്കിൽ അവിടെ നിന്നും എടുത്തു തിന്നോ അതിന് വേണ്ടി ആവാത്ത പണിക്ക് നിക്കണ്ട... "😏


"എനിക്ക് തിന്നാൻ ഒന്നും അല്ല ഉമ്മച്ചിയെ സഹായിക്കാം എന്ന് കരുതി വന്നതാ... "


🙄🙄അമ്മി തേങ്ങ ചിരവുന്നത് നിർത്തി എന്നെ ഒന്ന് നോക്കി... ഉമ്മച്ചിയും മൂത്തുവും ഒരു പോലെ കണ്ണും മിഴിച്ചു നിക്കാ...


"ഇങ്ങള് എല്ലാരും എന്നെ ഇങ്ങനെ നോക്കാതെ ഇങ്ങ് തന്നെ... "


"എടീ കൈ പൊള്ളിക്കല്ലേ... "


നമ്മൾ ചൂടായി വന്ന എണ്ണയിൽ ഒരു പപ്പടം എടുത്തു ഇട്ടു... 


"😰😰ഉമ്മച്ചി ഇത് എങ്ങനെയാ ഒന്ന് എടുക്കുന്നെ... "


"ദാ ഈ ഈർക്കിൾ കുത്തി എടുത്താൽ മതി... "


😒😒ഇത് വേണ്ടായിരുന്നു തേങ്ങ ചിരവാൻ പോയാൽ മതിയായിരുന്നു... ഇത് വല്ലാത്ത റിസ്ക് ആണേ...


"ഹെയ് ഉമ്മച്ചി കണ്ടോ പപ്പടം പൊങ്ങി വരുന്നത്... 😊ഇങ്ങള് ആണെങ്കിൽ കാണായിരുന്നു..."


"അതിന് ഒരു ഹാൾ ഇട്ടു കൊടുത്താൽ മതി അത് പൊങ്ങില്ല... പൊങ്ങിയാൽ കഴിക്കാൻ കൊള്ളില്ല... "


😕😕എനിക്ക് കഴിക്കാൻ കൊള്ളുന്നുണ്ട് അല്ലോ... 


നമ്മൾ പിന്നെ പപ്പടം എടുത്തു കടിക്കാൻ തുടങ്ങിയതും ഉമ്മച്ചി എടുത്തു അത് എവിടെയോ ഒളിപ്പിച്ചു വെച്ചു... 😓😓ഞാൻ അല്ലേ ചുട്ടെടുത്തത്... 


(😌😌അങ്ങനെ പപ്പടം ചുട്ടെടുക്കാൻ പഠിച്ചു... )


വലിയ ജാഡ ഇട്ടാ ഫുഡ്‌ കഴിക്കാൻ ഇരുന്നത്... ഹെയ് ഞാൻ ഉണ്ടാക്കിയ ഒന്ന് എങ്കിലും ഉണ്ടല്ലോ... 😝😝


" ഹെയ് ബാപ്പച്ചി പപ്പടം നല്ല ടേസ്റ്റ് ഇല്ലേ ഞാൻ ആണ് ചുട്ടെടുത്തത്... "😁


"😏😏അത് എണ്ണയിൽ എടുത്തതിന് ആണോ ഈ നെകളിപ്പ്... കേട്ടാൽ തോന്നും ഈ പപ്പടം മൊത്തത്തിൽ ഉണ്ടാക്കിയത് നീയാണ് എന്ന്... "


😬😬ഈ തെണ്ടി അമിക്കാ എന്റെ കോൺഫിഡൻസ് കളയും... ഓനെ നോക്കി പുച്ഛിച്ചു നമ്മൾ ഫുഡ്‌ കഴിച്ചു... 🤔നാളെ എന്തേലും ഉണ്ടാക്കണം... 


പിറ്റേന്ന് നമ്മൾ കാലത്ത് തന്നെ കിച്ചണിൽ കയറി... 😊😊


"ഇന്ന് പൂരിയാണോ... "🙄🙄


"എന്താ നിനക്ക് വേണ്ടേ... "


"ഹെയ് വേണ്ടാതെ പിന്നെ... ഇത് പപ്പടം പോലെ എണ്ണയിൽ ഇട്ടാൽ പോരെ ഞാൻ ഉണ്ടാക്കാം... "


😎😎അങ്ങനെ അതും പഠിച്ചു... നമ്മൾ പൂരി എടുത്തു എണ്ണയിൽ ഇട്ടതും പൊങ്ങി വന്നു... ഉമ്മച്ചി പറഞ്ഞ പോലെ നമ്മൾ ഒരു ഹോൾ ഇട്ടു... ഇനി പൊങ്ങി വരില്ല... 


"അയ്യോ... എടീ നീ എന്തിനാ അത് എല്ലാം കൂടി ഹോൾ ഇട്ടു വെക്കുന്നത്... "😰


"ഇങ്ങള് അല്ലേ പറഞ്ഞത് പൊങ്ങി വരാതെ ഇരിക്കാൻ ഹോൾ ഇടണം എന്ന്... "😥😥


"😬😬എടീ അത് പപ്പടം അല്ലേ അത് പോലെ ആണോ പൂരി... ഇത് പൊങ്ങിയില്ലെങ്കിൽ കഴിക്കാൻ കൊള്ളില്ല... "


😒😒അല്ലേലും നമ്മൾ ചെയ്യുന്നത് എല്ലാം തെറ്റ്... അമ്മി നമ്മളെ നല്ലോണം ആക്കി ചിരിക്കുന്നുണ്ട്...😏


"എന്നാൽ പിന്നെ ഞാൻ ചായ ഉണ്ടാക്കാം... "


"🙄🙄അത് വേണോ... "


"ഞാൻ ഒന്നും ചെയ്യുന്നില്ല എന്നല്ലേ പരാതി... ഇപ്പൊ ചെയ്യാനും വിടില്ലേ... "😏


"പാല് പഞ്ചസാര ചായപൊടി വെള്ളം പാൻ ഇതെല്ലാം ഇവിടെ ഉണ്ട്... ഇനി അത് മാറിപ്പോയി എന്ന് പറയണ്ട... "


😪😪ഇത് എത്രയാ ഇടേണ്ടത് എന്ന് കൂടി പറഞ്ഞു തന്നു പോയിക്കൂടെ... 


നമ്മൾ അങ്ങനെ നീണ്ട ആലോചനയിൽ നിൽക്കുമ്പോ ആണ് ഒരു വണ്ടി വരുന്ന സൗണ്ട് കേട്ടത്... 


ഹെയ് പന്തൽ പണിക്കാർ ആണല്ലോ പടച്ചോനെ... 😍😍അതും കാണാൻ നല്ല മൊഞ്ചൻ ചെക്കൻമാർ... 


"ഇന്ന് ഞാൻ തളർന്നു ഉമ്മച്ചി... ചായ നാളെ ഇടാം... "😒😒


എന്നും പറഞ്ഞു മോളിൽ കയറി പോയി അവരെ പണിയും നോക്കി നിന്നു... 


അല്ലേലും ഫുഡിൽ അല്ല നമ്മളെ കഴിവ് ഉള്ളത് വേറെ എന്തിലോ ആണ്... അത് കണ്ടു പിടിക്കണം... 



********************💃



ഇന്നാണ് നമ്മളെ അമ്മിടെ മൈലാഞ്ചി രാവ്...🐓🐓കോഴി കൂവിയപ്പോ തന്നെ എണീറ്റു...കുളി ഒക്കെ കഴിഞ്ഞു... അമ്മി ആണെങ്കിൽ തറയിൽ ഒന്നും അല്ല... ബെഡിൽ ഇരുന്നു ഓനോട് ഒലിപ്പിച്ചു വിടുന്നുണ്ട്... 😏😏


"എടീ ഇത് ഇന്ന് ഈ ഡ്രെസ്സ് ഇടാം അല്ലേ... "😊


നമ്മൾ ഉള്ള ഡ്രെസ്സ് മുഴുവനും പൊക്കി പിടിച്ചു ഓളോട് ചോദിച്ചു... 


"😬😬നിനക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ ഇട്ടോ... എന്നോട് എന്തിനാ ചോദിക്കുന്നെ... "


😕😕ഇന്നും കൂടി അല്ലേ എന്റെ കൂടെ ഉള്ളൂ ഇത്തിരി സ്നേഹം കാണിച്ചാൽ എന്താ തെണ്ടിക്ക്... ഒരു ചവിട്ട് കൊടുത്തു താഴെ ഇട്ടാലോ... 


"നിനക്ക് ആകെ കൂടെ ഉള്ള അനിയത്തി അല്ലേ ഞാൻ... ഇന്നും കൂടി അല്ലേ ഞാൻ നിന്റെ കൂടെ ഉള്ളൂ... നീ ഇപ്പോൾ ഇങ്ങനെ ഇരുന്നു പഞ്ചാര അടിക്കുന്നത് തന്നെ എനിക്ക് കിട്ടിയ തല്ലും വഴക്കും കൊണ്ടാ അത് മറക്കണ്ട... "


"😟അയിന്..."


"ഒന്നുല്ല... 😏😏"


നമ്മൾ പിന്നെ കുരിപ്പിനെ ഒന്നും നോക്കാതെ പുറത്തേക്ക് ഇറങ്ങി... 😬ഇങ്ങനെ ആണെങ്കിൽ ഓളെ പ്രേമം പറയേണ്ടി ഇരുന്നില്ല... 


നമ്മൾ റെഡി ആയി ഇറങ്ങിയതും അമ്മി ഉണ്ട് തിളങ്ങി നിക്കുന്നു... ഓളെ ലഹങ്ക ഒക്കെ കണ്ടു നമ്മൾ കണ്ണും മിഴിച്ചു നോക്കി നിന്നു... ഇത് എവിടെയാ വെച്ചത് ആവോ കണ്ടിട്ട് ഇല്ലല്ലോ... 🙄


"എന്റെ നിയ കുട്ടി ഇങ്ങ് വന്നേ... "


😟😟പെട്ടെന്ന് എന്തു പറ്റി... വല്ല സിബ് എങ്ങാനും ഇട്ടു കൊടുക്കാൻ ആവും... 


"കണ്ണടക്ക്... "


"ഹെയ് അത് വേണ്ട... നിനക്ക് എന്നെ തള്ളി ഇടാൻ ആവും... "😪


"😬ഒന്ന് പോടീ നീയല്ല ഞാൻ... "


🙄🙄ഇനി തല്ലാൻ ആണോ... നമ്മൾ കണ്ണും അടച്ചു നിന്നു,,, ഒരു ഇതിന് വേണ്ടി ഇടക്ക് ഒന്ന് നോക്കി... ബുദ്ധി ഇല്ലാത്ത കൊച്ചാ ചിലപ്പോൾ വല്ലതും അറിഞ്ഞു തല്ലി കൊല്ലാൻ ആവും... 


അവൾ ഷെൽഫിൽ നിന്നും ഒരു കവർ എടുത്തു വന്നു നമ്മളെ കയ്യിൽ തന്നതും നമ്മൾ ആകാംക്ഷ കൊണ്ട് അപ്പോ തന്നെ കണ്ണും തുറന്നു അത് നോക്കി... 


😍😍അവളെ സെയിം കളർ ഗൗൺ കണ്ടു നമ്മൾ അതിലേക്ക് തന്നെ നോക്കി നിന്നു... ഇനി ഇത് എനിക്ക് തരാൻ ആണോ അതോ തെണ്ടിക്ക് ഇട്ടു കൊടുക്കാൻ ആണോ... 🤔


"😕😕ഇനി ആ ഇട്ടതിന്റെ മേലേ ഇത് കൂടി ഇടാൻ ആണോ...? "


"എടീ പൊട്ടി ഇത് നിനക്കാ... "


"സത്യായിട്ടും എനിക്കാണോ...? "😊


"പിന്നല്ലാതെ... "


"എങ്കിൽ നിനക്ക് അന്നേ എനിക്ക് ഇത് കാണിച്ചു തരാൻ പാടില്ലായിരുന്നോ... "


"🙄🙄എന്തിന് അതിന് ഉള്ള കുറ്റം മുഴുവനും പറഞ്ഞു മാറ്റി വാങ്ങാൻ ആണോ... "


"ഏയ് എന്നാലും എനിക്ക് വേണ്ടി നീ വാങ്ങി എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... "


"എനിക്ക് ആകെ കൂടി ഉള്ള അനിയത്തി കുട്ടി അല്ലേ നീ അപ്പോ നിനക്ക് വാങ്ങിയില്ലേ പിന്നെ ആർക്ക് വാങ്ങാൻ... ഇത് മാത്രം അല്ല നാളെ റിസൾട് അറിഞ്ഞാൽ തരാൻ ഉള്ള ഗിഫ്റ്റ് വരെ അമിക്കാ വാങ്ങി വെച്ചിട്ടുണ്ട്... "


🙄🙄തോക്കാൻ ആണ് ചാൻസ്... അപ്പോ മിക്കവാറും തല്ല് ആവും... ഇന്നേ അത് കയ്യിൽ ആക്കാം... 


"എന്നാലും ഒരു ഡ്രെസ്സ് വാങ്ങാൻ കഷ്ടപ്പെട്ടു നടക്കുമ്പോൾ എങ്കിലും നിനക്ക് പറയാം ആയിരുന്നു... "😪😪


"അത് ഇനി മുതൽ നീ കോളേജിൽ ഒക്കെ പോവുമ്പോൾ ഇടാലോ... അതും ഇരിക്കട്ടെ... "


☺️☺️അത് നന്നായി... 


"😒😒എന്നാലും നിന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയെ... സ്നേഹം ഇല്ലാത്ത ഒരു ജന്തു ആണെന്നാ നിന്നെ പറ്റി ഞാൻ ഷമിയോട് ഒക്കെ പറഞ്ഞത്... "


"🙄🙄പോടീ അവിടന്ന്... നീ പറയുന്നത് ഒക്കെ അവൾ വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല... പിന്നെ നിന്നോട് ഉള്ള സ്നേഹം കാണിക്കാൻ നിന്നാൽ നീ തലയിൽ കയറി ഡാൻസ് ആവും... എന്തായാലും എന്ത് ഇടണം എന്ന കൺഫ്യൂഷൻ തീർന്നില്ലേ ഇതും ഇട്ടു താഴേക്ക് വാ... "


😭😭അവൾ നമ്മളെ കെട്ടിപ്പിടിച്ചു പറഞ്ഞതും നമ്മക്ക് വല്ലാണ്ട് സങ്കടം ആയി... 


"നിനക്ക് എന്നെ ഇത്രക്ക് ഇഷ്ട്ടം ആണെങ്കിൽ പറയാം ആയിരുന്നു... നീ എന്നെ മൈൻഡ് ചെയ്യാത്ത കൊണ്ട് ഞാൻ എന്തൊക്കെ ചെയ്ത് എന്ന് അറിയോ നിനക്ക്... നിന്റെ ഡ്രെസ്സ് എടുത്തു ഞാൻ മൂക്ക് ഒക്കെ തുടച്ചു വെക്കാറുണ്ട്... നിനക്ക് വെച്ച ഹോർലിക്സ് എപ്പോഴും ഞാൻ എടുത്തു കുടിക്കാറുണ്ട്... പിന്നെ ആ പിന്നെ അന്ന് നിന്റെ മാല പൊട്ടിച്ചത് ഞാൻ ആടി... "😪😪


"😨😨എന്താ... "


"മ്മ് അന്ന് ഞാൻ ഇട്ടു നോക്കിയതാ അപ്പോ മുടിയിൽ കുരുങ്ങി പൊട്ടി പോയി... എല്ലാരും എന്നെ തല്ലി കൊല്ലും എന്ന് ഓർത്തപ്പോ ഞാൻ ബാത്‌റൂമിൽ കയറി ഒളിച്ചതാ... "


"😬😬ഡീ പട്ടി തെണ്ടി ഞാൻ എന്തു മാത്രം ഇഷ്ടപ്പെട്ടു വാങ്ങിയത് ആണെന്ന് അറിയോ നിനക്ക്... നിന്നെ ഞാൻ ഇന്ന് കൊല്ലും... "


എന്നും പറഞ്ഞു അവൾ യക്ഷി യെ പോലെ വന്നതും നമ്മൾ ഇറങ്ങി ഓടി... 


"കാക്കു ഈ കുരിപ്പ് ആണ് അന്നത്തെ എന്റെ മാല പൊട്ടിച്ചത് എന്ന്... "😬😬


നമ്മൾ അങ്ങേരെ പിറകെ പോയി നിന്നതും അവൾ വിളിച്ചു കൂവി കൊണ്ട് വന്നു... അങ്ങേര് ആണെങ്കിൽ ഞെട്ടി കൊണ്ട് നമ്മളെ തന്നെ നോക്കി നിന്നു... ബാക്കി എല്ലാരും കൂടി വന്നതോടെ ഒരുമാതിരി നോട്ടം... 


😲😲എല്ലാരും എന്താ ഇങ്ങനെ നോക്കണേ,,, അല്ലേലും എന്റെ മനസിൽ ഒന്നും നിക്കൂല... പുല്ല് പറയേണ്ടി ഇരുന്നില്ല... ഓളെ സ്നേഹം കണ്ടപ്പോൾ പറഞ്ഞു പോയി എന്നെ പറ്റിക്കാൻ ആയിരുന്നു അല്ലേ... 😓


"😨😨പടച്ചോനെ അവിടെ ഉള്ളവരെ പറഞ്ഞത് ഒക്കെ ഓർക്കുമ്പോ ആകെ കൂടെ ഒരു തരിപ്പ്... അവർ എങ്ങാനും അറിഞ്ഞാൽ ജയിലിൽ കഴിയാം... "


"😕😕നിങ്ങളോട് ഞാൻ പറഞ്ഞോ അവരെ പോയി ചീത്ത പറയാൻ... അല്ലേലും ബാപ്പച്ചിക്ക് എന്തേലും കേട്ടാൽ മതിയല്ലോ... "


"ഇങ്ങനെ ഒന്ന് ഉള്ളപ്പോൾ തന്നെ ചിന്തിക്കണം ആയിരുന്നു... ആ ഇനി ആരും അറിയണ്ട... "😒😒


ബാപ്പച്ചി പറഞ്ഞതും നമ്മക്ക് വീണ്ടും സങ്കടം ആയി തലയും താഴ്ത്തി നിന്നു... 


"അത് പോട്ടെ അതൊക്ക കഴിഞ്ഞത് അല്ലേ ഇനി ആരും അതും പറഞ്ഞു ഇവളെ മേലേ തട്ടി കയറേണ്ട... "


മൂത്താപ്പ അതും പറഞ്ഞു സഭ പിരിച്ചു വിട്ടു... അമ്മി നമ്മളെ നോക്കി പല്ല് കടിച്ചു അകത്തേക്ക് പോയി... എല്ലാരും നമ്മളെ വീണ്ടും ഒരുമാതിരി നോട്ടം നോക്കി പോയതും ദേ നിക്കുന്നു അമിക്കാ... 


🙄🙄ഇങ്ങേർ എന്താ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ... 😪😪നമ്മൾ കരയുന്ന പോലെ ആക്ഷൻ ഇട്ടു നിന്നു... അല്ലേൽ ഓന്റെ വായിൽ ഇരിക്കുന്നത് കൂടി കേൾക്കണം... 


"ഞാൻ മനഃപൂർവം അല്ല അമിക്കാ ഇട്ടു നോക്കിയപ്പോ മുടിയിൽ കൊളുത്തി പൊട്ടി പോയത് ആണ്... "😭😭


"അതിന് നീ കരയുക ഒന്നും വേണ്ട...ചെന്നു റെഡി ആയി വാ... നാളെ റിസൾട് അറിഞ്ഞാൽ നിനക്ക് നല്ലോരു ഗിഫ്റ്റ് ഉണ്ട് പോരെ... "


"😁അതിപ്പോ തരോ അമിക്കാ... "


"അതെന്തിനാ... "


"ഞാൻ തോറ്റാൽ നിങ്ങൾ തരില്ലല്ലോ... "


"അപ്പോ നീ തോക്കും എന്നാണോ... "


"ഹെയ് പറയാൻ പറ്റില്ല... ആൻസർ പേപ്പർ നോക്കുന്ന ആളെ മിടുക്ക് പോലെ ഇരിക്കും... "😪


"അവരാണോ എക്സാം എഴുതിയെ നീയല്ലേ... "🤔


"അവർക്ക് വല്ല ദയയും തോന്നി എല്ലാറ്റിനും മാർക്ക്‌ ഇട്ടാൽ അല്ലേ ഞാൻ ജയിക്കൂ... "😊


"അപ്പോ നീ ഒന്നും എഴുതിയിട്ട് ഇല്ലേ... "


"എഴുതിയത് ഒക്കെ ശരിയാണോ എന്ന് അറിയില്ല... അപ്പോ പിന്നെ ജയിക്കോ എന്ന് പറയാൻ പറ്റില്ല... അതാ ഗിഫ്റ്റ് ഇപ്പോൾ തന്നെ തരോ എന്ന് ചോദിച്ചെ... "😪


"🙄🙄ജയിച്ചില്ലേ ആ ഗിഫ്റ്റ് വൈസ്റ്റ്‌ അല്ലേ... എന്തായാലും നാളെ തരാം... "


"ഇതൊക്കെ എന്നോട് മുന്നേ പറയൽ അല്ലേ എങ്കിൽ ഞാൻ നല്ലോണം പ്രാർത്ഥിക്കും ആയിരുന്നു... ഇപ്പോൾ ഇനി പ്രാർത്ഥിച്ചാൽ ജയിക്കോ ആവോ... "


"😰😰നീ എന്തൊരു ജന്മം ആടി,,, നിനക്ക് നീ എഴുതിയത് തന്നെ അറിയില്ലേ... റിസൾട്ട്‌ ഒക്കെ തീരുമാനം ആയി കാണും ഇനി നീ പ്രാർഥിച്ചിട്ടും വലിയ കാര്യം ഒന്നുമില്ല... "


😪😪അപ്പോ തോൽവി ഉറപ്പായി... 


"🙄അപ്പോ ഗിഫ്റ്റ്... "


"അത് നിനക്ക് വേണ്ടി വാങ്ങി പോയില്ലേ... തന്നെക്കാം...ഇപ്പോൾ മോൾ ചെല്ല്... "


"😭😭അമിക്കാ ഇങ്ങൾക്ക് എന്നോട് ഇത്രക്ക് സ്നേഹം ഉണ്ടായിരുന്നോ... എനിക്ക് ഇന്നേ വരെ ആരും ഗിഫ്റ്റ് തന്നിട്ടില്ല... ബാപ്പച്ചി അല്ലാതെ... "


"നീ പത്താം ക്ലാസ് പാസ്സ് ആയപ്പോ തന്നതോ... "


"ഹെയ് അത് ഒരു ഡ്രെസ്സ് അല്ലെ... അത് കാണിക്കാൻ ഞാൻ അന്ന് തന്നെ ഷമിയുടെ വീട്ടിൽ പോയപ്പോൾ എന്നെ ഒരു പട്ടി ഓടിച്ചു... അന്ന് ഞാൻ ഒരു മരത്തിൽ കയറിയിട്ട് ആണ് രക്ഷപെട്ടത്... അന്ന് തന്നെ അത് കീറിപ്പോയി..."😪😪


"🙄🙄എന്തായാലും ഇത് കാണിക്കാൻ പോകേണ്ട... പിന്നെ കീറി പോവും ഇല്ല... "


🙄🙄എന്തോ കാര്യമായ ഗിഫ്റ്റ് ആണ്... എന്നാലും എന്താവും അത് അറിയാത്ത കൊണ്ട് ഒരു സമാദാനവും ഇല്ലന്നെ... 


"ഒന്ന് കാണിച്ചു തരോ എന്താണെന്ന്... എന്നാൽ അല്ലേ തോറ്റാൽ കരയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റൂ... "😒😒


"😕അത് സർപ്രൈസ് ആണ്... "


🙄🙄അപ്പോ ഗിഫ്റ്റ് ഇന്ന് കാണാൻ കിട്ടില്ല... 


"നീ ഇങ്ങനെ കണ്ണും മിഴിച്ചു നിക്കാതെ പോയി റെഡി ആയെ,,, റിസൾട്ട്‌ നാളെ അല്ലേ ബാക്കി അപ്പോ തീരുമാനിക്കാം... "


☺️☺️എല്ലാരും പോയാൽ മുറിയിൽ കയറി അടിച്ചു മാറ്റാം അല്ല പിന്നെ...റെഡി ആയി മെല്ലെ അങ്ങേരെ മുറിയിൽ വന്നു തിരച്ചിൽ തുടങ്ങി... 


ഇത് എവിടെയാണാവോ കൊണ്ട് വെച്ചത്.. 😕😕എല്ലാം കൂടെ താഴേക്ക് വീണതും നമ്മൾ എല്ലാം കൂടെ തിരുകി കയറ്റി മുങ്ങാൻ നോക്കി... 


"നിന്റെ സ്വഭാവം വെച്ചു നീ ഇതിനകത്ത് വരും എന്ന് എനിക്ക് അറിയാം... അത് കൊണ്ട് അത് ഞാൻ ഈ മുറിയിൽ വെച്ചിട്ടില്ല... മനുഷ്യന് ആദ്യം വേണ്ടത് എന്താണെന്ന് അറിയോ ക്ഷമയാണ് അത് പിന്നെ നിനക്ക് തീരെ ഇല്ലല്ലോ ... "


"😏😏എന്നാൽ പിന്നെ അതിന്റെ ഫോട്ടോ എങ്കിലും കാണിച്ചു തന്നൂടെ... "


"എന്റെ നിയകുട്ടി,,, നീ ഇന്ന് ഒരു ദിവസം എങ്കിലും കുരുത്തക്കേട് ഒന്നും ഒപ്പിക്കാതെ അടങ്ങി നിക്ക്... എന്നാൽ എന്റെ മോളൂട്ടിക്ക് ആ ഗിഫ്റ്റ് കിട്ടും പോരെ... "


😒😒നമ്മക്ക് വല്ലാണ്ട് സങ്കടം ആയി അങ്ങേരെ കെട്ടിപ്പിടിച്ചു നിന്നു... 


"ഇങ്ങൾക്ക് ഈ സ്നേഹം ഒക്കെ കുറച്ച് മുന്നേ കാണിച്ചാൽ എന്താ...എന്നോട് എപ്പോഴും കലിപ്പ് ആവുന്നത് കൊണ്ട് ഞാൻ ഇല്ലേ... "


"🙏🙏മതി... നീ നിന്റെ സത്യ കുർബാന അങ്ങ് തുടങ്ങിയാൽ ഞാൻ ഇട്ടിരുന്ന ഷർട്ട് വരെ ഊരി കളയേണ്ടി വരും... അത് കൊണ്ട് നീ ഒന്നും പറയാതെ ഇരിക്കുന്നത് ആണ് നല്ലത്... "😰😰


"🙄🙄ഇത് അതല്ല അമിക്കാ ഇപ്രാവശ്യം ഞാൻ ഷർട്ട്‌ എടുത്തു മൂക്ക് തുടക്കല്ല ചെയ്തേ... "


"അതല്ലേഡി പറഞ്ഞത് ബാക്കി പറയേണ്ട എന്ന്... "😬


😟😟വേണ്ടേൽ വേണ്ട... വെള്ള ഷർട്ട് ഒക്കെ ആണ് എടുത്തു ഇട്ടിരിക്കുന്നത്... എന്താവോ എന്തോ... 


നമ്മൾ പിന്നെ ഗിഫ്റ്റ് കാണാത്ത ടെൻഷൻ കൊണ്ട് ഉണ്ടാക്കി വെച്ച ജ്യൂസ്‌ ഒക്കെ എടുത്തു ഒരു അഞ്ചാറ് ഗ്ലാസ് കുടിച്ചു,,, ടോയ്ലറ്റ് ഇവിടെ തന്നെ ഉണ്ടല്ലോ അപ്പോ പിന്നെ ഒന്നും പേടിക്കേണ്ട... 


"😠😠ഡീീീ... "


എന്നും പറഞ്ഞു അമിക്കാ നീല ലൈൻ ഉള്ള ഷർട്ട് ഇട്ടു കലിപ്പിൽ അലറി കൊണ്ട് വന്നതും ജ്യൂസ്‌ ഒക്കെ തലമണ്ടയിൽ കയറി ചുമച്ചു പരുവം ആയി... 😨


"😬😬നീ എന്താടി ഈ കാണിച്ചു വെച്ചത്... "


"ഞാൻ എന്തു കാണിച്ചു എന്നാ... "


"ഇനി അത് പറയണോ എന്താണെന്ന്... എന്റെ ഷർട്ട്‌ കണ്ടില്ലേ... "


"☺️☺️ഇത് എവിടെന്നഡാ അമി ഈ ഷർട്ട് വാങ്ങിയെ... ചെത്ത്‌ ആയിട്ടുണ്ടല്ലോ... "


🙄🙄ബാപ്പച്ചി അതും പറഞ്ഞു അമിക്കായെ നോക്കി ഇളിച്ചു... അങ്ങേര് ആണെങ്കിൽ പല്ല് കടിച്ചു പൊട്ടിക്കാ... 


"😬ഇത് ഈ കുരിപ്പ് ചെയ്ത് വെച്ചതാ... "


"നീ എന്താടി ചെയ്തത്... നിനക്ക് ഇത്രക്ക് നല്ല സെലെക്ഷൻ ഉണ്ടെന്ന് ഞാൻ അറിയില്ല... ഇനി എനിക്ക് ഷർട്ട്‌ വാങ്ങാൻ ഞാൻ നിന്നെയും കൊണ്ടേ പോകൂ... "


🙄🙄എന്തിന്... ഈ ബാപ്പച്ചി ഇന്ന് ഇങ്ങേരെ കയ്യിൽ നിന്നും വാങ്ങും... 


"😬😬നീ എന്താടി ചെയ്തത് ഇതിനാണോ നീ എന്റെ മുറിയിൽ വന്നത്... "


"അത് പറയാൻ അല്ലേ ഞാൻ വന്നത് അപ്പോ എന്നെ പറയാൻ വിട്ടോ ഇല്ലല്ലോ... ഇങ്ങളെ സ്പ്രേ ബോട്ടിൽ തുറന്നു ഞാൻ അതിൽ ഇൻക് ഒഴിച്ചു വെച്ചു എന്ന് പറയാൻ ആണ് ഞാൻ വന്നത്... "🙄


"😬😬നിന്നെ ഒക്കെ തല്ലി കൊല്ലേണ്ട ടൈം കഴിഞ്ഞു... "


"😲😲ഡാ മോനെ ആദ്യായിട്ട് ഇവളെ കൊണ്ട് നല്ലോരു ഷർട്ട്‌ കിട്ടി നിനക്ക്... ഇത് ന്യൂ ജെൻ ഷർട്ട്‌ ആണെന്നെ ആര് കണ്ടാലും പറയൂ... "😕


ഈ ബാപ്പച്ചി ഇരന്നു വാങ്ങും... 😕


അങ്ങേര് ഓണത്തിന് പൂക്കളം ഇടുന്ന പോലെ ആണ് സ്പ്രേ അടിച്ചു വെച്ചത്,,, അത് കൊണ്ട് നല്ലോരു ഡിസൈൻ ആയിട്ടുണ്ട്... ☺️☺️


"😠😠ഇന്നാ മോളെ വക ന്യൂജെൻ ഷർട്ട്‌... കുഞ്ഞിപ്പ തന്നെ ഇട്ടോളി... "


എന്നും പറഞ്ഞു അങ്ങേര് ആ ഷർട്ട്‌ ഊരി ബാപ്പച്ചിക്ക് കൊടുത്തു പോയി... അങ്ങേര് ലോട്ടറി അടിച്ച പോലെ ഇളിക്കുന്നുണ്ട്... 😕😕മിക്കവാറും അത് ഇട്ടു ചെത്തി നടക്കും... 



********************💃



"ഹെയ് ഇത്താ ഈ മെഹന്ദി എനിക്ക് ഇട്ടു താ... ഓളെ പിന്നെ ഇടാം... "


"🙄🙄ഇവളെ അല്ലേ മാരേജ്... "


"ഡീ എന്റേത് കഴിഞ്ഞ ഇവർ നിനക്ക് ഇട്ടു തരും... അത് വരെ നീ ആ വാ ഒന്ന് അടച്ചു അടങ്ങി ഇരിക്ക്... ഇവരെ ഡിസ്റ്റർബ് ചെയ്യാതെ... "


"😓😓ഇത് ഇട്ടിട്ട് വേണം എനിക്ക് ഫുഡ്‌ കഴിക്കാൻ ചെല്ലാൻ... "


"എങ്കിൽ ഫുഡ്‌ കഴിച്ചു വാ,,, അപ്പോഴേക്കും ഇത് ഫിനിഷ് ആവും... പിന്നെ മെഹന്ദി ഇടാൻ നീ അല്ലാതെ വേറെ ആരും ഇവിടെ ഇല്ലല്ലോ... "


🙄🙄ഭാഗ്യം ഞാൻ മാത്രം അനിയത്തി ആയി വന്നത്... കുറെ ഉണ്ടേൽ ഇപ്പോൾ ക്യു നിക്കേണ്ടി വന്നേനെ... 


😍😍ഓളെ കയ് കണ്ടിട്ട് പോകാനും തോന്നുന്നില്ല... ഇങ്ങനെ ഒക്കെ ഇടാൻ നമ്മൾ എപ്പോഴാണോ പഠിക്കാ... 


ഫുഡ്‌ ഒക്കെ കഴിച്ചു കയ് ഒക്കെ കഴുകി വരാം എന്ന് കരുതി ആദ്യം തന്നെ ഫുഡ്‌ അടിക്കാൻ പോയി ഇരുന്നു... 


"😕😕നിയ നിനക്ക് എങ്ങോട്ടും പോകാൻ ഒന്നും ഇല്ലല്ലോ... പിന്നെന്തിനാ ആദ്യം കയറി ഇരിക്കുന്നെ... "


"😏😏എനിക്ക് വിശക്കുന്നുണ്ട്... ഇത് കഴിഞ്ഞു വേണം മെഹന്ദി ഇടാൻ കയ് നീട്ടി ഇരിക്കാൻ... ക്ഷീണം വന്നാൽ കയ് കടയും... "


"🙄🙄ഓഹ് എന്ന്... അപ്പോ ആ മെഹന്ദി ഇടാൻ വന്ന പെണ്ണ് വല്ലതും കഴിച്ചോ... ക്ഷീണിച്ച പിന്നെ ആരാ ഇടാ... "


അതും ഉമ്മച്ചി പറഞ്ഞത് നേരാ... അവരെ കഴിപ്പിച്ചു ഇടാൻ പറയാം... 


തിരക്ക് ഉള്ളോണ്ട് നമ്മൾ വാരി വിഴുങ്ങുംമ്പോ ആണ് ഒരു അനൗൺസ് കേട്ടത്... 🙄


"അടുത്തതായി നമ്മുടെ എല്ലാം കണ്ണിൽ ഉണ്ണിയായ അജു ഒരു പാട്ടു പാടുന്നതാണെന്ന്... "


🤔🤔അമിക്കാ ആണ് വിളിച്ചു കൂവുന്നത്... ഇനി ആ അജു തെണ്ടി ആവോ... ഓനിക്ക് പാടാൻ ഒക്കെ അറിയോ... 


വല്ല തല്ലിപ്പൊളി പാട്ട് ആവും... 😏😏മൊട്ട ഏറു നടത്തും ഞാൻ... 


🎶🎶നാ നാ നാ നാ നാ നാ നാ🎶🎶


🙄🙄ഇത് നാ നാ നാ പാട്ട് ആണല്ലോ,,, ഇത് എവിടെ കൊണ്ട് പോവാ ഓൻ... 😏😏ഇവനെ പാടാൻ വിളിച്ച അമിക്കാനെ വേണം പറയാൻ... ഓന്റെ ഒരു കണ്ണിൽ ഉണ്ണി... 😣


🎶🎶ആരും കാണാതെ ആരും അറിയാതെ... 


നിന്റെ ആ പുഞ്ചിരി എന്നിലായി നൽകുമോ... 🎶🎶


ചിക്കൻ കടിച്ചു കൊണ്ടിരിക്കുന്ന നമ്മൾ ഓന്റെ പാട്ട് കേട്ടു എണീറ്റ് നിന്നു... 😩😩ഇത് ഓൻ ആവല്ലേ പടച്ചോനെ... 


മുന്നിൽ എങ്ങാനും പോയാൽ അമിക്കാ വെട്ടി നുറുക്കി ഇടും എന്ന പറഞ്ഞത്... തലയിട്ട് നോക്കിയതും മൈക്ക് പിടിച്ചു പാടുന്ന ഓനെ കണ്ടു നമ്മൾ വായും പൊളിച്ചു നിന്നു... 😍😍


ഇവന് ഇങ്ങനെ പാടാൻ ഒക്കെ അറിയോ... ഒരു വാക്ക് പറയാം ആയിരുന്നു... എങ്കിൽ എത്ര തല്ല് കൊണ്ടാലും എല്ലാം കൊണ്ട് നിന്നേനെ... ഇതിപ്പോ നമ്മളെ ഫേവറിറ്റ് പാട്ട് ആയോണ്ട് നമ്മൾ അതും കേട്ടു നിന്നു... 


😒😒ഓന് ഇങ്ങനെ പാടാൻ അറിയും എങ്കിൽ ആ തെണ്ടി അമിക്കാക്ക് ഒരു വാക്ക് പറയാം ആയിരുന്നു... 😓😓വല്ലാത്ത ചതി ആയിപ്പോയി... 


നമ്മളെ പോലെ എല്ലാ പെൺപടയും ഓനെയും വായും പൊളിച്ചു നോക്കി നിക്കാ... ഓൻ കാണണ്ട ജാഡ കൂടും... 


നമ്മൾ താടിക്ക് കയ്യും കൊടുത്തു അമ്മിടെ അടുത്ത് വന്നു ഇരുന്നു... 


"😊ഡീ അജുക്കാന്റെ പാട്ട് എങ്ങനെ ഉണ്ട്... "


"😒😒ഓഹ് ഞാൻ അറീല... നിനക്ക് അറിയോ ഓന് പാടാൻ അറിയും എന്ന്... "


"അറിയോന്ന ഓൻ അല്ലേ ഈ നാട്ടിലെ കല്യാണത്തിന് മൊത്തം പാടുന്നത്... "


😏😏ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ നന്നായി... നമ്മൾ ചുമ്മാ ആ പാട്ട് ഒന്ന് പാടി നോക്കി... 😭😭ഓന്റെ പാട്ടിന്റെ ഏഴു അയലത്തെക്ക് കൊള്ളില്ല... 


മോളിൽ നിന്നു താഴേക്ക് നോക്കിയപ്പോ ഓന്റെ ടീംസ് മുഴുവനും ഇരുന്നു കത്തി അടിക്കുന്നുണ്ട്... 🙄🙄വെള്ള ഷർട്ട്‌ ഇതുങ്ങളെ കോഡ് ആണല്ലേ... പാവം അമിക്കാ മാത്രം ബ്ലാക് കളർ ആണ്... ഭാഗ്യം എന്നെ തല്ലി കൊല്ലാത്തത്...


😍😍ആ പാട്ട് ഓർത്തു ഓനെ നോക്കിയപ്പോ നല്ല മൊഞ്ചൻ ആയിട്ടുണ്ട്... എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു... 


ഓൻ മേലേക്ക് നോക്കിയതും നമ്മൾ ഒരു ഓട്ടം ആയിരുന്നു... 😕😕കണ്ടോ ആവോ എങ്കിൽ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നു എന്നെ പിടിച്ചു വല്ല കൊക്കയിലും തള്ളി ഇട്ടേനെ... 


നമ്മൾ കയ്യും നീട്ടി മൈലാഞ്ചി ഇടാൻ ഇരുന്നതും ആ ഇത്ത നന്നായി വരയ്ക്കാൻ തുടങ്ങി... 😌😌


"ദേ ഇത്ത മുട്ട് വരെ ഇടണം...പിന്നെ ഈ കാലിനും... "


"കാൽ ഒക്കെ ആര് കാണാനാ നിയ... "


"😏😏ആർക്കും കാണാൻ അല്ല എനിക്ക് കാണാൻ വേണ്ടിയാ... "


പിന്നെ അവർ വര തുടങ്ങി... 


"ഇങ്ങള് ഫുഡ്‌ കഴിച്ചോ... "


"ഏയ് ഇല്ല... തീർന്നാൽ അജു കൊണ്ട് വിടാം എന്ന് പറഞ്ഞു അതാ ഇത്തിരി ധൈര്യം... "


"🙄🙄ഇങ്ങളെ ആരാ ഓൻ... "


"എന്റെ വീടിന്റെ അപ്പുറത്ത് ആണ്... "


🙄🙄ഓഹ് അതാണോ വെറുതെ തെറ്റി ധരിച്ചു... 


ഓൻ അമിക്കാന്റെ കൂടെ മേലേ കയറി പോകുന്നത് കണ്ടു ആ ഇത്ത അവനെ നോക്കി ചിരിച്ചു കാണിച്ചു... 


"എന്റെ ഇത്ത ഇത് ഇന്ന് എങ്ങാനും തീരോ... "


😏😏പാട്ട്കാരൻ ആയിപ്പോയി അല്ലേൽ കാണാം ആയിരുന്നു... എനിക്ക് ഇട്ടു തരുന്നത് കണ്ടു അസൂയയാ അല്ലാണ്ട് എന്ത്... 


"ഇപ്പൊ തീരും ഒരു പത്ത് മിനിറ്റ്... "


ഓൻ നമ്മളെ പുച്ഛിച്ചു കാണിച്ചു പോയതും നമ്മളും ഒരു ലോഡ് പുച്ഛം കൊടുത്തു 😏😏...



***********************💞



ഇത്ത വിളിച്ചതും നമ്മൾ ടൈമും നോക്കി താഴെക്ക് നടന്നു... 😏😏ആ കുരിപ്പ് രണ്ട് മണിക്കൂർ ആയി ഇത്തയെ പിടിച്ചു വെച്ചിട്ട്... 


"ഇറങ്ങി പോടാ പട്ടി എന്റെ മേത്തുന്ന്... 😭😭ങീ ങീ... "


ഇത് ആ കോപ്പ് ആണല്ലോ ആരാണാവോ പടച്ചോനെ ഓളെ മേത്തു കയറിയെ...ബുദ്ധി ഇല്ലാത്ത ഒന്നാ അത്,,, ഇനി ആരേലും റേപ്പ് ചെയ്യാൻ എങ്ങാനും...  🤔🤔അതും ചിന്തിച്ചു നമ്മൾ ഡോർ തുറന്നു മുറിയിൽ കയറിയതും ജെറ്റ് വരുന്ന പോലെ തെണ്ടി നമ്മളെ മേത്തു വന്നു വീണു... 


കാണുന്ന പോലെ ഒന്നും അല്ല മുടിഞ്ഞ വെയിറ്റ് ആണെന്നെ... 😪😪നമ്മൾ അവളെയും കൊണ്ട് തറയിൽ ലാൻഡ് ആയി... 


കോപ്പ് നമ്മളെയും ഇറുക്കി പിടിച്ചു സുഖിച്ചു കിടക്കാ... 🤔🤔ആരെയും ഇവിടെ എങ്ങും കാണുന്നില്ലല്ലോ... പിന്നെ ഇതിനെ ആരാ റേപ്പ് ചെയ്യാൻ നോക്കിയെ... 


"😬😬ഡീ പട്ടി എന്റെ ദേഹത്ത് നിന്നും എണീറ്റ് പോയെ... "


അവൾ മുഖം ഉയർത്തി നമ്മളെ നോക്കി ഒരു വളിച്ച ഇളിയും തന്നു തിരിഞ്ഞു നോക്കി... 🙄അവിടെ എന്താണാവോ... 


"ആാാാാ... "😭


എന്ന് തെണ്ടി അലറിയതും നമ്മൾ ഞെട്ടി പണ്ടാരം അടങ്ങിപ്പോയി... 😲😲ചെവി ഒക്കെ അടിച്ചു പോയി എന്നാ തോന്നുന്നേ... 


"എന്താടി അലറാൻ മാത്രം... "


"മ്മ്മ് മ്മ്മ്... "😭😭


അവൾ കണ്ണ് കൊണ്ട് ആക്ഷൻ ഇട്ടു മൂളി കൊണ്ട് കാണിച്ചതും ഷോൾഡറിൽ ഒരു എട്ടു കാലിയെ കണ്ടു നമ്മക്ക് ചിരിയാണ് വന്നത്... 😭😭നമ്മളെ നോക്കിയപ്പോ ആണ് അത് കരച്ചിൽ ആയി മാറിയത്... 


ഇത് വരെ കുത്തിഇരുന്നു ഇട്ട മെഹന്ദി ഒക്കെ നമ്മളെ ഷർട്ടിൽ ആണ് ഉള്ളത്... കോപ്പ് വീണ്ടും ചീറി പൊളിക്കാൻ തുടങ്ങിയതും അതിനെ ഒരു തട്ടിയപ്പോ തന്നെ അത് അതിന്റെ വഴിക്ക് പോയി... 


ലെ എട്ടുകാലി --ചെവി അടിച്ചു പോയി... എന്തൊരു അലർച്ച ആയിരുന്നു അത്... 😒😒


അത് പോയതും കുരിപ്പ് നമ്മളെയും നോക്കി കിടക്കാ... 😟😟എന്തോ പന്തികേട് ഉണ്ടല്ലോ... 


"😍😍നിക്ക് ഒരു പാട്ട് പാടി തരോ... "


😲😲ഇത് ആദ്യായിട്ട് ആണല്ലോ ഇതിനെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുന്നത്...എന്തു പറ്റി എന്തോ... 


"അയ്യട നിനക്ക് ഞാൻ പാടി തരാഡി പട്ടി... എണീറ്റ് പോടീ... "😬😬


അവളെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞതും കോപ്പ് മുകളിൽ പോയ അതേ സ്പീഡിൽ തന്നെ വീണ്ടും ദേഹത്ത് ലാൻഡ് ആയി... 


"നീ എന്നെ കൊല്ലോ...? "😠


"എന്നെ വിട്ടാൽ അല്ലേ എനിക്ക് പോകാൻ പറ്റൂ... "😒


"വിടാതെ പിടിച്ചു വെക്കാൻ പറ്റിയ കോപ്പ്... എണീറ്റ് പോടീ... "


"എന്താടാ ഇവിടെ...? "


അമിയുടെ സൗണ്ട് കേട്ടതും ഞാൻ ഞെട്ടി കൊണ്ട് തല ചെരിച്ചു നോക്കി... 😨😨അവൻ കണ്ണും തള്ളി നിക്കാ... 


"അജു നീ എന്താ ഇവളെ ചെയ്തേ...? "😵😵


"😠😠ഡാ തെണ്ടി എന്തേലും ചെയ്യുന്നതിന് മുന്നേ പിടിച്ചു കൊണ്ട് പോടാ ഇതിനെ... അവളെ ഞാൻ പാട്ട് പാടി ഉറക്കണം എന്ന്... "


അവൾ എണീക്കാൻ നോക്കി എങ്കിലും എവിടെ ഒക്കെയോ അതിന്റെ ഡ്രെസ്സ് കൊളുത്തി വീണ്ടും നെഞ്ചിൽ തന്നെ വന്നു വീണു... 


"നീ എന്തിനാടാ അജു ഇങ്ങോട്ട് വന്നത്...? "🤔


"അതാ എനിക്കും മനസ്സിൽ ആവാതെ... ഒരു എട്ടു കാലി ചതിച്ചതാ... ഞാനും ഒന്നും കേട്ടില്ലേ എന്ന് കരുതി പോയാൽ മതിയായിരുന്നു... നീ ഹിസ്റ്ററി ചോദിച്ചു നിക്കാതെ ഇതിനെ പിടിച്ചു ഒന്ന് മാറ്റാൻ നോക്ക്... "😬


"🙄🙄ഓഹ് ഞാൻ അത് മറന്നു... "


"എന്താടാ ഇവിടെ നിന്നും ഒരു അലർച്ച കേട്ടത്... "


😵😵നന്നായി ഫാമിലി മൊത്തം ഉണ്ടല്ലോ... ഒരു പീഡനം കൂടി താങ്ങാൻ എനിക്ക് പറ്റോ എന്തോ... 


അമി വന്നു അവളെ പിടിച്ചു നിർത്തിയതും നമ്മളും എണീറ്റ് നിന്നു എല്ലാരേയും നോക്കി ഒരു വളിച്ച ഇളി കൊടുത്തു... 😕😕കുരിപ്പ് മൈലാഞ്ചിക്ക് വല്ലതും പറ്റിയോ എന്ന നോട്ടം... അതാണെങ്കിൽ നമ്മളെ മുഖത്തും ദേഹത്തും ആണ് ഉള്ളത്... 😪


"😭😭എന്റെ മൈലാഞ്ചി കുളം ആയി... ഇനി ഇടാനും പറ്റില്ല... "


അത് മോങ്ങികൊണ്ട് നിന്നതും ഞാൻ കലിപ്പിൽ അമിയെ നോക്കി... 


"അത് കുഞ്ഞിപ്പാ തട്ടി വീണതാ രണ്ടും അല്ലാതെ പീഡനം ഒന്നും അല്ല അല്ലേ അജു... "😊😊


🙄🙄അങ്ങേര് അങ്ങനെ കരുതിയൊന്നും ഇല്ലല്ലോ... എല്ലാരും നമ്മളെ പീഡിപ്പിച്ച പോലെയാ നോക്കുന്നെ... 


"നീ എങ്ങനെ ഇവളെ മുറിയിൽ വന്നു... "


"ഒരു കരച്ചില് കേട്ടു വന്നതാ... വെറും എട്ടുകാലിയാണ് എന്ന് വന്നപ്പോഴാ അറിഞ്ഞത്... "😒


"ഇവൾക്ക് അലറാൻ എട്ടുകാലി തന്നെ വേണം എന്നില്ല ഒരു ഈച്ച ആയാലും മതി... "🙄


"ബാപ്പച്ചി ഇവൻ എന്നെ... 😭😭"


😨😨ബാക്കി എന്താണോ എന്തോ മുടിഞ്ഞ കരച്ചിൽ ആണല്ലോ... 


"നിന്നെ ഇവൻ എന്താ ചെയ്തേ മോളെ... "😪😪


നമ്മൾ ഞെട്ടി കൊണ്ട് അവളെ നോക്കിയതും കുരിപ്പ് നമ്മക്ക് ഇളിച്ചു തന്നു... 


"ഇവൻ എന്നെ പീഡിപ്പിച്ചു... "😌😌


😵😵ഞെട്ടി കൊണ്ട് നമ്മൾ നോക്കിയത് അമിയെ ആണ്... അവൻ ആണെങ്കിൽ അതിനേക്കാൾ വലിയ ഷോക്ക് അടിച്ചു നമ്മളെ നോക്കാ... 


"😠😠എപ്പോഴാഡി ഞാൻ നിന്നെ പീഡിപ്പിച്ചത് അനാവശ്യം പറയരുത്... "


"ഹെയ് ഇപ്പോൾ അല്ലേ നീ എന്നെ പീഡിപ്പിച്ചത്... "


😨😨ഞാൻ എപ്പോഴാ പടച്ചോനെ,,,  അങ്ങനെ ഒന്ന് സംഭവിച്ചത് ആയി എനിക്ക് ഓർമ ഇല്ലല്ലോ... എന്നാലും ഇതിനെ ഒക്കെ കണ്ടാൽ അതിന് തോന്നോ... 😪😪


"അജു അവൾക്ക് ഈ പീഡനം എന്താണെന്ന് പോലും അറീല അത് ഉറപ്പാ... നിനക്ക് തല്ല് കിട്ടാൻ ആവും അവൾ കള്ളം പറയുന്നത് എന്നാ എന്റെ ബലമായിട്ടുള്ള സംശയം... " 


"ഞാൻ നിന്നെ എങ്ങനെയാടി പീഡിപ്പിച്ചത്...? "😬😬😠


"😭😭ബാപ്പച്ചി... "


എന്നും പറഞ്ഞു കുരിപ്പ് അങ്ങേരെ മേലെ മറിഞ്ഞു... 


"ദേ ഇവൾ കള്ളം പറയാ,,, കരച്ചിൽ കേട്ടാ ഞാൻ വന്നത്... അപ്പോ അവളാ എന്റെ മേലേ വന്നു വീണത്... കണ്ടില്ലേ അവളെ കയ്യിൽ ഇട്ട മെഹന്ദി മുഴുവനും എന്റെ മേലേ ആയത്... "😪😪


🙄🙄കുരിപ്പ് കാൽ മാറോ ആവോ... നമ്മൾ ദയനീയമായി അമിയെ ഒന്ന് കൂടി നോക്കി... 


"നിന്നെ കണ്ടിട്ട് പീഡനം നടന്ന പോലെ ഒന്നും ഇല്ലല്ലോ... നീ കള്ളം പറയല്ലേഡി... "


"😏😏ഓൻ ആണ് കള്ളം പറയുന്നേ,,, മൂത്താപ്പ ഓൻ എന്നെ... "


😪😪എന്റെ കാര്യം ഏതാണ്ട് തീരുമാനം ആയി... എന്നാലും ഇവൾ ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ലല്ലോ പടച്ചോനെ... 


"എന്താ മോളെ ഉണ്ടായത്... "


"ഉപ്പച്ചി അവൾക്ക് എന്നോട് ഉള്ള ദേഷ്യം തീർക്കാൻ കള്ളം പറയുന്നതാ... ഞാൻ തന്നെ പറയിക്കാം എന്താ ഉണ്ടായത് എന്ന്... "😬


അവളെ ബാപ്പച്ചിയുടെ ദേഹത്ത് നിന്നും വലിച്ചു മുന്നിൽ നിർത്തി... രണ്ട് പൊട്ടിക്കാൻ തോന്നി എങ്കിലും കുരിപ്പ് ഇപ്പോൾ സത്യം പറയേണ്ടത് അത്യാവശ്യം ആയോണ്ട് അത് ചെയ്തില്ല... 


"ഡീ എന്നെ നാണം കെടുത്താതെ സത്യം പറ എന്താ ഉണ്ടായത് എന്ന്... "😬😬


"😏😏ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ എന്താ ഒരു ജാഡ... അതോണ്ടല്ലേ... "


😨😨അതിനാണോ എന്നെ ഇങ്ങനെ ഫ്രൈ ചെയ്ത് എടുക്കുന്നത്... ഒരു പാട്ട് കൊണ്ട് ഇങ്ങനെ പണി കിട്ടോ,,, യേശുദാസിന് വരെ ഇങ്ങനെ ഒരു ഗതി വന്നു കാണില്ല... 😪😪


"ഒന്നല്ല ഒരായിരം പാട്ട് ഞാൻ പാടി തരാം... നീ ഒന്ന് സത്യം പറയെടീ... "😬😬


"😏😏എപ്പോ പാടി തരും എന്ന് പറ... "


"ഇപ്പോൾ തന്നെ പാടി തരാം... "😩


"😌😌സത്യായിട്ടും പാടി തരോ... "


"😬😬ആടി പട്ടി... "


"ബാപ്പച്ചി മൂത്താപ്പ എന്നെ ഇവൻ പീഡിപ്പിച്ചിട്ട് ഒന്നും ഇല്ലന്നെ,,, ഞാൻ ചുമ്മാ പറഞ്ഞതാ... "


"ആഹാ ആണോ എന്നാൽ എന്റെ മോൾ ഇങ്ങ് അടുത്ത് വന്നേ... "


അവൾ അങ്ങേരെ വിളി കേട്ടു അടുത്തേക്ക് ചെന്നതും അവളെ ചെവി പിടിച്ചു തിരിച്ചു... 


"നിന്നോട് ഞാൻ പറഞ്ഞതല്ലെ അനാവശ്യം ആയി കള്ളം പറയരുത് എന്ന്... ആ പാവം ചെക്കനെ നീ ഈ അവസ്ഥയിൽ ആക്കിയതും പോരാ അവനെ നീ വെള്ളം കുടിപ്പിച്ചു... ശരിക്കും നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ പോലും ആരും വിശ്വസിക്കില്ല കേട്ടോഡി... "


😬😬രണ്ട് കൊടുക്കാൻ മേലേ അങ്ങേര്ക്ക്... 


"അത് അവൻ എനിക്ക് പാട്ട് പാടി തരൂല എന്ന് പറഞ്ഞത് കൊണ്ടാ... "😪😪


"ഇങ്ങള് എല്ലാരും പോയിക്കോ ഇവൾക്ക് ഉള്ള പാട്ട് അജു പാടി കൊടുത്തെ പോകൂ... "😬


അമി അതും പറഞ്ഞു എല്ലാരേയും ഉന്തി തള്ളി വിട്ടതും ഞാൻ കലിപ്പിൽ അവളെ അടുത്തേക്ക് നടന്നു... കയ് പിടിച്ചു പിന്നിലേക്ക് തിരിച്ചതും അവൾ കിടന്നു തുള്ളാൻ തുടങ്ങി... 


"എനിക്ക് പാട്ട് പാടി തരാം എന്ന് പറഞ്ഞിട്ട്... "😭


"😠😠പാട്ട് അല്ല നിനക്ക് രണ്ട് കിട്ടാത്തതിന്റെ കുറവാ... ഇനി നീ എന്നെ ഇങ്ങനെ ശല്യം ചെയ്യോഡി... "


"ഇല്ല... കയ് വിട് വേദനിക്കുന്നു... "


"വേദനിക്കാൻ തന്നെയാ...പൊന്നു മോൾ വേഗം ഈ ഷർട്ട്‌ കഴുകി വെളുപ്പിച്ചു കൊണ്ട് വന്നേ... "


"ഞാനോ,,, എനിക്ക് അലക്കാൻ ഒന്നും അറീല... "


"ഇങ്ങനെ ഒക്കെ അല്ലേ പഠിക്കുന്നെ... പിന്നെ നീ കാരണം ഇന്നും ഇന്നലെയും അല്ല എന്റെ വീട്ടുകാർ ഷർട്ട്‌ വെളുപ്പിക്കാൻ തുടങ്ങിയിട്ട്... "


അതും ഊരി അവളെ കയ്യിൽ കൊടുത്തതും പെണ്ണ് അമിയെ നോക്കി നിന്നു... 


"😬😬പോയി കഴുകീട്ടു വാടി... "


"ഉമ്മച്ചിയോട് പറഞ്ഞാൽ പോരെ... "


"നീ അല്ലേ ചീത്ത ആക്കിയെ അപ്പോ നീ തന്നെ കഴുകണം... നല്ല തൂവെള്ള കളർ ആക്കി കൊണ്ട് വരണം കേട്ടല്ലോ... "


അവൾ തലയും ആട്ടി പോയതും നമ്മൾ നെഞ്ചിൽ കയ് വെച്ചു ശ്വാസം വലിച്ചു വിട്ടു... 


"നല്ലോണം പേടിച്ചു അല്ലേ നീ... "😁


"എങ്ങനെ സഹിക്കുന്നു ആവോ ഇതിനെ ഒക്കെ... "😏


"😒😒ഇത് വെളുക്കുന്നില്ല... "


അതും നീട്ടിപിടിച്ചു അവൾ വന്നത് കണ്ടു ഞാനും അമിയും പരസ്പരം നോക്കി ചിരിച്ചു... 


"അല്ലേലും ഇത് വെളുക്കാൻ പോണില്ല... പിന്നെ നിന്റെ കള്ളത്തരം കൊണ്ട് നിനക്ക് പണി തന്നതാ... എന്നാൽ പിന്നെ മോൾ ചെല്ല്... "😊


"😬😬തെണ്ടി... "


എന്നും വിളിച്ചു ഒരൊറ്റ ഓട്ടം... 🙄🙄ഇത് എത്ര ആയാലും നന്നാവില്ല... 



*********************💃



കയ് ചീത്ത ആയി,,, തെണ്ടി ഓന്റെ ഒരു തൂവെള്ള... എന്തിനാ പടച്ചോനെ ഞാൻ രണ്ട് മണിക്കൂർ ഇരുന്നു മെഹന്ദി ഇട്ടത്... 😪😪


കൂർക്കം വലിച്ചു ഉറങ്ങുന്ന അമ്മിയെ നോക്കിയപ്പോ ഓളെ മെഹന്ദി ഒക്കെ കണ്ടു നമ്മക്ക് വല്ലാണ്ട് അസൂയ ആയി... എന്നാലും ആ കോപ്പിനെ കൊണ്ട് നമ്മക്ക് എപ്പോഴും പണി ആണല്ലോ... 


അവളെയും പിടിച്ചു തള്ളി സൈഡിൽ കിടന്നു... ഓളെ കയ്യിലെ മെഹന്ദി എങ്ങനെ കളയാം എന്ന ചിന്ത ആയിരുന്നു... 😪😪ചാണകത്തിൽ കുത്തി വെച്ച കയ് പോലെ ആണ് നമ്മളെ കയ് ഉള്ളത്... എല്ലാ വർക്കും തേച്ചു വെച്ച പോലെ ആയി... 😭


ഉറക്കം ഒന്നും വരുന്നുമില്ല...എന്നാലും കിടന്നു ആലോചന തുടങ്ങി... 


Zzzzzzzz zzzzzzz 🤔🤔ഇതെന്താ ഇങ്ങനെ ഒരു കൂർക്കം വലി... നമ്മൾ കണ്ണും തുറന്നു നോക്കിയതും അമ്മി ഇല്ല... ഇനി ഇവൾ ഒളിച്ചോടി പോയോ... 


വീണ്ടും zzzz കേട്ടപ്പോൾ ആണ് നമ്മളെ ഫോൺ ആണെന്ന് മനസ്സിൽ ആയത്... 


"ഹലോ... "


"ഡീ പട്ടി തെണ്ടി &&%$# എത്ര നേരം ആയി നിന്നെ വിളിക്കുന്നു... നീ എവിടെ പോയി കിടക്കാ... "


"🤔🤔നീ എന്താടി ഈ പാതിരാത്രി എന്നെ തെറി വിളിക്കാൻ ആണോ വിളിച്ചേ... "


"😨😨പാതിരാത്രിയ,,, അപ്പോ നീ അമേരിക്കയിൽ ആണോ ഉള്ളെ... നീ എപ്പോഴാ അങ്ങോട്ട് പോയത്... എന്നെ വിളിച്ചൂടെ ആരെ കാൽ പിടിച്ചിട്ട് ആയാലും ഞാൻ വരില്ലേ... "


🙄🙄ഹെയ് ഞാൻ എപ്പോഴാ അമേരിക്കയിൽ പോയെ,,, അത് എവിടെ ആണെന്ന് പോലും എനിക്ക് അറീല... 


"അമേരിക്കയിൽ നിന്റെ കെട്ടിയോൻ പോയി കാണും... ഞാൻ ഇവിടെ മൂത്താപ്പടെ വീട്ടിൽ ആടി... "😏😏


"അല്ലേലും നിന്നെ ഒക്കെ ആര് അമേരിക്കയിൽ കൊണ്ട് പോകാൻ... 🤔പിന്നെന്താ അവിടെ പാതിരാത്രി എന്ന് പറഞ്ഞത്... "


"ഹെയ് അപ്പോ അവിടെ നേരം വെളുത്തോ... "


"വെളുത്തോ എന്നോ... ഞാൻ ഇവിടെ വഴിയിൽ ആടി ഉള്ളത്... ബാപ്പച്ചിയും കൂടെ ഉണ്ട്... അങ്ങോട്ട് വരാൻ വഴി അറിയാത്ത കൊണ്ട് വിളിച്ചതാ... "


"നീ എന്താ ഇന്നലെ ഉറങ്ങീലെ... അല്ലേലും ബിരിയാണി എന്ന് കേട്ടാൽ നിനക്ക് ഉറക്കം ഇല്ലല്ലോ... "


"😕😕തമാശ പറയാതെ വഴി പറഞ്ഞു താടി,,, അല്ലേൽ ബാപ്പച്ചി ഇപ്പോൾ എന്നെയും കൊണ്ട് തിരിച്ചു പോകും... "


"നീ എവിടെയാ ഉള്ളെ... "


"ബസ് ഇറങ്ങി നിക്കുവാ... ഇവിടെ എങ്ങോട്ട് നോക്കിയാലും വാഴയും തെങ്ങും വയലും കുളവും ഒക്കെ ആടി... ഇതിപ്പോ ഏതു കുളത്തിൽ ചാടും... "


"അവിടെ നിക്ക് ഞാൻ അങ്ങോട്ട് വരാം... വഴി ഞാൻ തന്നെ പഠിച്ചു വരുന്നേ ഉള്ളൂ,,, പിന്നെയാ ബുദ്ധി ഇല്ലാത്ത നിനക്ക് പറഞ്ഞു തരാൻ... "😏😏


നമ്മൾ ടൈം നോക്കിയപ്പോ പത്തു മണി ആയിട്ടുണ്ട്... ഒരു മെഹന്ദി കാരണം ഇന്നലെ ഉറങ്ങിയും ഇല്ല... ഇന്നെന്താവോ എന്തോ... 


നമ്മൾ പുതപ്പും മാറ്റി എണീറ്റ് താഴേക്ക് ഓടി... അവൾ ഉണ്ടായാൽ ഒരു ധൈര്യം ആണേ... ആ അജുന് രണ്ട് കൊടുക്കണം... 😊


എന്നാലും ആ അമ്മിക്ക് ഒന്ന് വിളിക്കാം ആയിരുന്നു... ശല്യം ഉറങ്ങട്ടെ എന്ന് കരുതി ആവും വിളിക്കാതെ... 😏😏


ഓളെ കുറെ പ്രാകി ഓടുമ്പോൾ ദേ നിക്കുന്നു കാലമാടൻ... 😨😨ഇവനെ എന്ന് കണ്ടോ ആ ദിവസം അന്ന് പോക്കാ... ഹെയ് നല്ല മൊഞ്ചൻ ആയിട്ട് ആണല്ലോ വരവ്... ഇന്നലെ എന്നെ കൊണ്ട് വെളുക്കാത്ത ഷർട്ട്‌ അലക്കിച്ച തെണ്ടിയാ... 😏😏


"എവിടെക്കാ കാലത്ത് തന്നെ കെട്ടി എടുക്കുന്നെ... അല്ലേലും നിന്നെ ഞാൻ ഒന്ന് തനിച്ചു കാണാൻ നിക്കായിരുന്നു... "


"😊പാട്ട് പാടി തരാൻ ആണോ...? "


"ഏയ് അല്ല നിന്നെ കൊണ്ട് പാടിക്കാൻ... "


😪😪എന്റെ പാട്ട് കേട്ടാൽ എല്ലാരും ഓടും അല്ലോ പടച്ചോനെ... ആ ഞാൻ എങ്ങനെ പാടാൻ... ഓൻ അടുത്തേക്ക് വന്നതും നമ്മൾ ചിന്ത വിട്ടു ഓനെ നോക്കി... 


കയ് പിടിച്ചു പിന്നിലെക്ക് ഒരു തിരിച്ചിൽ ആയിരുന്നു... 😨😨


"😵😵ആആആആആ.... "


"ആഹാ എന്തു നല്ല പാട്ട്... പട്ടി ഓരി ഇടും പോലെ... "😌😌


"കയ് വിട് പ്ലീസ് പ്ലീസ്... "


"ഇതെങ്കിലും നിനക്ക് തന്നില്ലെങ്കിൽ ഒരു സ്വസ്ഥത എനിക്ക് കിട്ടില്ല അതാ... "


കയ് നോക്കിയപ്പോൾ മെഹന്ദിയെക്കാൾ ചുവന്നു... അങ്ങനെ ആണെങ്കിൽ ഇവൻ രണ്ട് പിടി പിടിച്ചാൽ മതിയല്ലോ...മെഹന്ദിയുടെ ആവശ്യം ഇല്ലല്ലോ... 😪😪


"അല്ല നീ എവിടെക്കാ പോണെ... "


"നിന്റെ അമ്മായി അപ്പനെ കെട്ടിക്കാൻ... "😬😬


"😠എങ്ങനെ... "


വീണ്ടും കയ് പിടിച്ചതും നമ്മൾ സ്വർഗം കണ്ടു... 


"ഷമിയെ കൊണ്ട് വരാൻ... "😭😭


"ആ അങ്ങനെ മര്യാദക്ക് പറ... "


നമ്മളെയും പിടിച്ചു തള്ളി ഓൻ നടന്നതും ഒരു ഏറു കൊടുക്കാൻ ആണ് തോന്നിയെ...കല്ല് എടുത്തതും ഓൻ ഒരു നോട്ടം... 😕😕നമ്മൾ അത് താഴെ ഇട്ടു നോട്ടം മാറ്റി... ഒറ്റയ്ക്ക് അല്ലേ കൊന്നാലും ആരും കാണില്ല... 


നമ്മൾ പിന്നെയും ഷമിയുടെ അടുത്തേക്ക് ഓടി... 


"നീ എന്താടി ഇങ്ങനെ ഓടി വരുന്നേ വല്ല പട്ടിയും ഓടിച്ചോ...? "🤔


"ഹെയ് അതല്ല ഞാൻ പല്ല് പോലും തേച്ചില്ല... പോയിട്ട് വേണം ഒക്കെ ചെയ്യാൻ... "😁


"വെറുതെ അല്ല വന്നപ്പോ തൊട്ട്... "🙊


"നിന്നോട് ആരാ ഇത്ര പെട്ടെന്ന് വരാൻ പറഞ്ഞത്... അത് കൊണ്ടല്ലേ... "


"അത് പിന്നെ കല്യാണം അല്ലേ... കുറെ ചെക്കൻമാർ കാണില്ലേ... ഓർത്തപ്പോ ഒരു സ്വസ്ഥത കിട്ടിയില്ല... "


ഓളെ ഉപ്പച്ചി കേൾക്കാതെ നമ്മൾ കാതിൽ പറഞ്ഞു... അങ്ങേര് പ്രകൃതി ഭംഗി നോക്കി നടക്കാ... 


"ഹെയ് ഉപ്പച്ചി സുഖാണോ ഇങ്ങൾക്ക്... "☺️


"ഇത് ഇപ്പോൾ വീട്ടിൽ തന്നെ അല്ലേ അത് കൊണ്ട് വലിയ സുഖം ഒന്നും ഇല്ലന്നെ... "


"ഹെയ് എന്റെ ബാപ്പച്ചിടെ അതേ ഡയലോഗ്... 🙄🙄ഡീ നീ അറിഞ്ഞോ നീ വിളിച്ചോണ്ട് ആണ് ഞാൻ ഇന്ന് എണീറ്റത് തന്നെ...എന്നെ ഉറക്കി കിടത്തി കല്യാണം നടത്താൻ ആയിരുന്നു അവരെ പ്ലാൻ എന്ന് തോന്നുന്നു... "😪


"ഇന്നലെ രാത്രി പൊളി ആവും അല്ലേ... അത് കൊണ്ട് ഉറങ്ങി കാണില്ല അല്ലേ... "


"😪😪മ്മ് ഭയങ്കര പൊളി ആയിരുന്നു... ഓർക്കാൻ തന്നെ പേടി ആവാ... "


നമ്മൾ സംസാരിച്ചു വീട് എത്തിയതും തെണ്ടി ഉണ്ട് മുന്നിൽ ജ്യൂസ്‌ കൊണ്ട് വന്നു നിക്കുന്നു... 😏😏


"🤔ഡീയെ ഇത് അജുക്കാ അല്ലേ... "


"അജുക്കാ അല്ല കൊജുക്കാ ആണ്...തെണ്ടി... "😬


"ബാപ്പച്ചി ഇതാ ഇങ്ങളെ ഫ്രണ്ട്... "


ഓളെ ഉപ്പച്ചിനെ നമ്മളെ ബാപ്പച്ചിടെ കയ്യിൽ കൊടുത്തു... അവർ രണ്ടും കണക്കാ... കഥ പറച്ചിൽ തുടങ്ങി... ഇനി ഇന്ന് മുഴുവനും അതാവും... 


"അമിക്കാ ഇതാ എന്റെ ഷമി... "


"ഓഹ്... പോയി കുളിച്ചു ഡ്രെസ്സ് മാറാൻ നോക്ക്... പല്ല് പോലും തേക്കാതെ നടക്കാ..."😬


നമ്മൾ ഷമിയെ നോക്കി ഇളിച്ചു കാണിച്ചു... 


"ഇതാണ് മണവാട്ടി അമ്മികുട്ടി... "


"ആ നീ പറയുന്ന ആ ജന്തു അല്ലേ..."


😌😌നമ്മൾ അമ്മിയെ നോക്കി നന്നായി ഒന്ന് ഇളിച്ചു... ഓൾ നമ്മളെ നോക്കി പല്ല് കടിച്ചു നിക്കാ... പറഞ്ഞത് പോലെ പല്ല് തേച്ചില്ലല്ലോ... 


"എടീ അജുക്കാ എന്താ ഇവിടെ... "


"അത് അമിക്കാടെ ഫ്രണ്ട് ആടി... ബസിൽ ഉള്ളപ്പോൾ എങ്ങനെ ആണോ അത് പോലെ എന്നും എനിക്ക് ഇട്ടു ഇവിടെ നിന്നും കിട്ടുന്നുണ്ട്... പിന്നെ നിനക്ക് അറിയോ ഓന് പാടാൻ അറിയാഡി... ഹെയ് എന്താ ഒരു പാട്ട്... നജീം അർഷാദ് പാടോ ഇത് പോലെ... "😍


"നിനക്ക് അത്രക്ക് ഇഷ്ട്ടം ആയെങ്കിൽ നീ ഓനെ കെട്ടിക്കോഡി എന്നാൽ എന്നും പാട്ട് കേൾക്കാലോ... "


"😒😒അതിന് ഓൻ എന്നെ കേട്ടില്ലഡി... ഓന് എന്നെ കാണുമ്പോൾ തന്നെ കടിച്ചു കീറാൻ വരാ... "


"ആ അല്ലേലും നിന്നെ ഒക്കെ ആര് കെട്ടാൻ... "


"😬😬ഓഹ് നിന്നെ കെട്ടാൻ വരുവല്ലേ രാജകുമാരൻ... "


"പെയിന്റ് ചെയ്യാൻ വന്നാൽ നീ ആരെയോ പ്രേമിച്ചു വെക്കും എന്നൊക്കെ കേട്ടല്ലോ ആരെയും കിട്ടീലെ നിനക്ക്... "


"🙄🙄അന്ന് പെയിന്റ് ചെയ്യാൻ വന്നത് ബംഗാളിയാടി... "


"നിയ മോളെ... "


😌😌ഹെയ് ആരാപ്പോ അത്... നമ്മൾ തിരിഞ്ഞു നോക്കിയതും ദേ നിക്കുന്നു ബംഗാളി... ഇങ്ങേർ മലയാളം മറന്നില്ലേ... 


"വൗ ബ്യൂട്ടിഫുൾ,,, നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട്... "


😌😌പല്ല് പോലും തേക്കാത്ത നമ്മളെ പറ്റിയോ... ഇങ്ങേർ എന്തിനാ ബംഗാളി ആയി ജനിച്ചത്... അത് കൊണ്ടല്ലേ... 😭


"നിനക്ക് നല്ല ചേർച്ച... നീ പ്രേമിച്ചു എന്നെ കാണിച്ചു എന്നെ ബോധം കെടുത്തും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല... "


"പോടീ പട്ടി,,, ഞാൻ ഇങ്ങേരെ പ്രേമിക്കാൻ ഒന്നും പോയിട്ടില്ല... എന്നെ കാണുമ്പോ കാണുമ്പോ നിയ മോളെ എന്നും വിളിച്ചു വരാ... "😪


"എന്തായാലും നിനക്ക് നല്ല ചേർച്ച ഉണ്ട്...കെട്ടിക്കോഡി... "


"എന്നേക്കാൾ ചേർച്ച നിനക്കാ... "


ഓളെ ചെവിയിൽ പറഞ്ഞു നമ്മളെ അങ്ങേരെ നോക്കി... 


"മർജാൻ കാക്കു ഇത് എന്റെ ഫ്രണ്ട് ഷമി... "


"ഓഹ് ഐസീ... "


"ഞാൻ ഐസ് ആണെന്നോ... "


"കണ്ടപ്പോൾ തോന്നി കാണും... "☺️☺️


ഓൾ നമ്മളെ നോക്കി ഇളിച്ചു ഓന് ഇട്ടു കൊടുത്തു മുങ്ങി... 😬അല്ലേലും കുരിപ്പ് ഇങ്ങനെയാ... 


ഓനെ നോക്കി നമ്മൾ മെല്ലെ പിന്നോട്ട് നടന്നു ഓടാൻ നിന്നതും ആരെയോ ചെന്നു ഇടിച്ചു... 😪😪വീട് മുഴുവനും ഒന്ന് കുലുങ്ങിയോ എന്നൊരു ഡൌട്ട്... അത് എങ്ങനെയാ പത്ത് പതിനഞ്ചു ഗ്ലാസ് അല്ലേ ഒരുമിച്ച് പൊട്ടി ചിതറിയത്... അതാണെങ്കിൽ ആ തെണ്ടി അജുന്റെ കയ്യിലും... 


"😬😬എവിടെ നോക്കിയാടി നടക്കുന്നെ...കണ്ണ് കണ്ടൂടെ നിനക്ക്..."


"ഞാൻ എനിക്ക് ഇഷ്ടം ഉള്ളവരെ നോക്കും അതിന് തനിക്ക് എന്താ... "😏😏


അങ്ങേരെ തൊള്ള തുറക്കുന്നതിന് മുന്നേ നമ്മൾ കയറി ഓടി... 😓😓ഇന്നും പോക്കാ...ഇനി ആ ഷർട്ട്‌ കൂടി കഴുകി കൊടുക്കേണ്ടി വരോ എന്തോ...  


നമ്മൾ മുറിയിൽ കയറി ദാവണി ഒക്കെ എടുത്തു കയ്യിൽ വെച്ചു ബാത്‌റൂമിൽ കയറാൻ നിന്നതും ഉമ്മച്ചി വന്നു കയറി പോയി... 😪


"ഉമ്മച്ചി എനിക്ക് കുളിക്കണം... "


"ഓഹ് നീ കുളിച്ചിട്ടും വലിയ കാര്യം ഒന്നുമില്ല... ഞാൻ ഇറങ്ങിയിട്ട് മതി... "


🙄🙄അതും നേരാ വല്ല ചെളി വെള്ളവും എന്നെയും കാത്തു നിൽപ്പ് ആവും... 


"അമിടെ കുളി കഴിഞ്ഞു വേണേൽ നീ അവിടെ പോയിക്കോ,,, ബാക്കി എല്ലാറ്റിലും ആളുണ്ട്... "


🤔അപ്പോ പല്ല് അമിക്കാടെ ബ്രെഷ് കൊണ്ട് തേച്ചാൽ മതിയോ... അങ്ങേര് അറിയണ്ട ഇന്ന് ഒരു ദിവസം അല്ലേ... 



*******************💞



"😌😌നേരം വെളുത്തില്ല നിനക്ക് പണി കിട്ടി തുടങ്ങി അല്ലേ... "


"😬😬ആ കുരിപ്പ് ഒറ്റ ഒരുത്തിയാ... "


"അവളെയും നോക്കി നടക്കുമ്പോൾ ആലോചിക്കണം ആയിരുന്നു... "


"😬നോക്കാൻ പറ്റിയ ഒരു ചരക്ക്... ഞാൻ പോവാ എനിക്ക് വയ്യ ഒന്നും താങ്ങാൻ... വീട്ടിൽ പോലും ഇപ്പോൾ ട്രോളി തുടങ്ങി... എനിക്ക് ഷർട്ട്‌ അലർജി ആണെന്ന്... "


"😊😊നീ എന്റെ മുറിയിൽ പോയി ഷർട്ട്‌ മാറ്റിയാൽ മതി...ഇത് നമുക്ക് അവളെ കൊണ്ട് കഴുകിക്കാം... "


"നീ മിണ്ടി പോകരുത്... എനിക്കാണ് അങ്ങനെ ഒരു പെങ്ങൾ എങ്കിൽ ഞാൻ എപ്പോഴേ അതിനെ തല്ലി കൊന്നേനെ എന്ന് അറിയോ നിനക്ക്... "😬


"🙄🙄ആ കുഞ്ഞിപ്പാക്ക് നേർച്ചയും കാഴ്ചയും വെച്ചു കിട്ടിയ ഒന്നാ അത്...അതിനെ ഒക്കെ കൊന്നു ജയിലിൽ പോയാൽ നാണക്കേട് എനിക്കാ... അതിനുള്ള ആരോഗ്യം പോലും ഇല്ല അതിന്... "


😒😒നാവ് ഉണ്ടല്ലോ... നമ്മൾ അകത്തേക്ക് പോണോ പുറത്തേക്ക് പോണോ എന്ന കൺഫ്യൂഷൻ ആയി നിന്നു... അമി പോയതും നമ്മൾ അമിടെ മുറിയിൽ തന്നെ വിട്ടു... 


ഇന്ന് അതിനെ കണി കണ്ടപ്പോൾ തന്നെ തോന്നി ഇത് ഇങ്ങനെ ഒക്കെയേ വരൂ എന്ന്... 😪😪


🎶🎶മഴ മഴാ കുട കുടാ... 

മഴ വന്നാൽ പോപ്പിക്കുട 🎶🎶


🙄🙄ഇത് അതിന്റെ സൗണ്ട് ആണല്ലോ... എന്താ ഒരു താളം... ഈ ചൂടിൽ എവിടാ മഴ... 🙄


☺️☺️ഒരു പണി കൊടുക്കാം... ഇന്നത്തെ ദിവസം അവൾ അതിനകത്ത് കഴിയട്ടെ... എങ്കിൽ എനിക്കും കൊള്ളാം... 


നമ്മൾ പുറമെ നിന്നും ലോക്ക് ചെയ്തു... 😌😌അല്ല പിന്നെ... അപ്പോഴും അവൾ തകർത്തു പാടാ... 😏😏



അവളെ കാളരാഗം കേട്ട് കൊണ്ടാണ് നമ്മൾ ഷർട്ട്‌ എടുത്തു ഇട്ടത്... 😕😕ഇത് ഇന്ന് എങ്ങാനും തീരോ എന്തോ... 


നമ്മളെ പോക്കെറ്റിൽ നിന്നും ഫോൺ റിങ്ങ് ചെയ്തതും എടുത്തു നോക്കിയപ്പോ ഉപ്പച്ചി ആണ്... 


"എന്താ ഉപ്പച്ചി... "


"എടാ അജു നീ പെട്ടെന്ന് ഹോസ്പിറ്റലിൽ വാ... "


"അവിടെ എന്താ... "


"എടാ മോൾക്ക് പൈൻ തുടങ്ങി... നിനക്ക് അറിയാലോ എനിക്ക് ഹോസ്പിറ്റൽ കാണുന്നതെ അലർജി ആണെന്ന്... ഞാൻ അപ്പുനെ വിളിച്ചിട്ടുണ്ട്... അവൻ വരുന്നത് വരെ എങ്കിലും ഒരാൾ വേണ്ടേ... "


"☺️ഇങ്ങൾക്ക് പേടി അല്ലേ ഹോസ്പിറ്റൽ കാണുന്നത് തന്നെ... എന്നിട്ട് അത് അലർജി ആക്കി മാറ്റി അല്ലേ... "


"ആ എനിക്ക് പേടി തന്നെയാ... നീ ഉണ്ടായാൽ ഒരു ധൈര്യം ആടാ... "😊


"🤔നിങ്ങൾ ആണോ ഇത്ത അല്ലേ പ്രസവിക്കാൻ ചെന്നത്... കേട്ടാൽ തോന്നും ഇങ്ങൾക്ക് ആണ് ഗർഭം എന്ന്... "


"നീ വാചകം അടിക്കാതെ ഒന്ന് വരാൻ നോക്ക്... ഞാൻ അമിയെ വിളിച്ചു പറയണോ... "


"വേണ്ട അമിയോട് ഒക്കെ ഞാൻ പറഞ്ഞോളാം... ഇങ്ങള് മുങ്ങരുത് ഞാൻ വരുന്നത് വരെ എങ്കിലും അവിടെ നിക്കണം... "🙄


"ആ നിക്കാം... ഞാൻ ഇവിടെ പുറത്ത് ഉണ്ടാവും... "


🙄🙄അകത്ത്‌ നിന്നാൽ ഇങ്ങേരെ പിടിച്ചു ലേബർ റൂമിൽ കേറ്റോ... 


"അമി ഇത്ത പൈൻ ആയി ഹോസ്പിറ്റലിൽ ആണ്... ഉപ്പച്ചിയുടെ കാര്യം അറിയാലോ... അത് കൊണ്ട് ഞാൻ ചെന്നെ പറ്റൂ... "


"അതെങ്ങനെ ശരിയാവും... "😓


"ഒന്ന് പോടാ അവിടന്ന്... ഞാൻ ഇല്ലെങ്കിൽ എന്താ... "


നമ്മൾ അവന്റെ ബൈക്കും എടുത്തു ഹോസ്പിറ്റലിൽ വിട്ടു... 



******************💞



*അമി *


അജു പോയതും നമ്മൾ അകത്തേക്ക് ചെന്നു മുറിയും അടച്ചു പുറത്തേക്ക് ഇറങ്ങി... 


നിയക്കു വേണ്ടി വാങ്ങിയ ഗിഫ്റ്റ് അകത്ത്‌ ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്... അല്ലെങ്കിൽ അവൾ തന്നെ വന്നു അടിച്ചു മാറ്റി കൊണ്ട് പോകും... അല്ലാതെ കള്ളൻമാരെ പേടിച്ചിട്ട് ഒന്നും അല്ല... 🙄🙄



*******************💃



നമ്മൾ ദാവണി ഒക്കെ ചുറ്റി സുന്ദരി കുട്ടിയായി ഡോർ തുറക്കാൻ നിന്നതും തുറക്കാൻ പറ്റുന്നില്ല... 😨😨


പടച്ചോനെ ഈ ഡോറിനും അങ്ങേരെ സ്വഭാവം തന്നെ ആണോ,,, അകത്ത്‌ നിന്നും പൂട്ടിയ പുറത്ത് നിന്നും പൂട്ടോ... 


"ഉമ്മച്ചി ബാപ്പച്ചി... "


നമ്മൾ ഡോർ മുട്ടി കുറെ വിളിച്ചു എങ്കിലും ആരും വന്നില്ല... 🤔🤔ആരോ എന്നെ മനഃപൂർവം പൂട്ടി ഇട്ടതാ... 


🙄ഇനി ബാപ്പച്ചി ആണോ...? 

😊😊ഏയ് അങ്ങേര് അങ്ങനെ ഒന്നും ചെയ്യില്ല... പാവം അല്ലേ എന്റെ ബാപ്പച്ചി... 


🙄ഇനി ഉമ്മച്ചി ആണോ...? 

😕 ഉമ്മച്ചി അങ്ങനെ ഒന്നും ചെയ്യില്ല... 


🙄ഇനി അമ്മി ആണോ...? ഓളെ കല്യാണം അല്ലേ... ഓൾക് എന്നെ ഇഷ്ടം അല്ലേ അപ്പോ ഓളും ചെയ്യില്ല... 


🙄ഇനി അമിക്കാ ആണോ...? 

😓ആവും,,, ഓന്റെ ബാത്‌റൂമിൽ കയറി കുളിച്ചത് അല്ലേ... 


🙄ഇനി ഷമി ആണോ...? 

😕ഓളെ നമ്മൾ അല്ലേ ഇങ്ങോട്ട് കൊണ്ട് വന്നേ... ഓൾ ചെയ്യില്ല... അമിക്കാ തന്നെ ആവും തെണ്ടി... 


😬😬ഓന്റെ ഒരു സോപ്പ്... അത് എടുത്തു ടോയ്‌ലെറ്റിൽ ഇട്ടു അല്ല പിന്നെ... 


നമ്മൾ പിന്നെയും ഇവിടെ ഉള്ളവരെ മുഴുവനും വിളിച്ചു അലറി എങ്കിലും ഒന്നും വന്നു തുറക്കുന്ന മട്ടില്ല... 😭😭


😒😒ബിരിയാണി ഒക്കെ എല്ലാരും തിന്നു തീർത്തോ എന്തോ... അഞ്ച് ലെഗ് പീസ് എങ്കിലും തിന്നണം എന്ന് കരുതിയതാ... ബാക്കി ഉണ്ടാവോ എന്തോ... 🙄


നമ്മളെ മൂക്കിൽ സ്മെൽ വന്നതും നമ്മൾ വീണ്ടും ഡോർ ചവിട്ടി പൊട്ടിക്കാൻ നോക്കി... 😬😬വെറുതെ അല്ല ഇന്ന് ഹോർലിക്സ് കുടിച്ചിട്ട് ഇല്ല... 😭😭എവിടെ തുറക്കാൻ... 


😏😏എന്നെ പൂട്ടി ഇട്ട തെണ്ടി ആരായാലും ബിരിയാണി തിന്നാൻ പറ്റല്ലേ പടച്ചോനെ...


വരുമ്പോൾ ഫോൺ എടുത്താൽ മതിയായിരുന്നു,,, ആരെങ്കിലും വന്നു തുറക്കുന്നത് വരെ ഗെയിം കളിക്കാം ആയിരുന്നു🙄...


(🙄അല്ലാതെ രക്ഷപെടാം എന്നല്ല... )



********************💞



*അമി *


🙄🙄എല്ലാരും കൂടി ചെക്കന്റേയും പെണ്ണിന്റെയും കൂടെ നിന്നു സെൽഫി എടുക്കുമ്പോൾ ആണ് വലിയ ഒരു കുറവ് കണ്ടത്... 


ഏറ്റവും മുന്നിൽ കാണേണ്ട ആളാണല്ലോ എവിടെ പോയോ എന്തോ... 🙄🙄എവിടെ എങ്കിലും വായും നോക്കി നില്കുന്നുണ്ടാവും... 


ചെക്കനും പെണ്ണും ഇറങ്ങാൻ നിന്നതും അവൾ എല്ലാരോടും യാത്ര പറഞ്ഞു... 


"കാക്കു നിയ എവിടെ...? ഇന്ന് കണ്ടേ ഇല്ലല്ലോ... "


"ആ എനിക്ക് എങ്ങനെ അറിയാം... "


"പറയുന്നത് പോലെ ഇന്ന് അവളെ കാലത്ത് ഒന്ന് കണ്ടേ ഉള്ളൂ... ഫുഡ്‌ കഴിക്കാനും കണ്ടില്ല...ഒന്നും ഇല്ലേലും അവിടെ കാണേണ്ടത് ആണല്ലോ... "


😕പിന്നെ ഇത് എവിടെ പോയി... 


"അയ്യോ എന്റെ മോൾ... "😭😭


കുഞ്ഞിപ്പ മോങ്ങി തുടങ്ങി... 


"ഷമി നിന്റെ കൂടെ അല്ലേ അവളെ കണ്ടത്...? പിന്നെ നിന്നെ കൂടാതെ അവൾ എവിടെ പോയി... "


"ഞാൻ കണ്ടില്ല... ഇനി ഇന്ന് റിസൾട്ട്‌ ആയോണ്ട് തോക്കും എന്ന് കരുതി എങ്ങോട്ടെങ്കിലും പോയി കാണോ... എന്നെ കൂടി വിളിക്കാം ആയിരുന്നു... "😓😓


😒😒ഇത് അതിനേക്കാൾ വിവരം ഇല്ലാത്ത ഒന്നാണല്ലോ പടച്ചോനെ... 


നമ്മൾ തന്നെ വീട് മുഴുവനും തിരക്കി എങ്കിലും അതിനെ കണ്ടില്ല... 


"ഇനി റിസൾട്ട്‌ അറിഞ്ഞു തോറ്റത് കൊണ്ട് മുങ്ങിയത് ആവും... "


പിന്നെ ഉള്ള കുളത്തിൽ ആയി തിരച്ചിൽ... 😪😪തോൽവി ഒന്നും അതിന് ഒരു സങ്കടം അല്ല... അതിന് വേണ്ടി ചാകാൻ പോകാൻ... 


"😭😭അയ്യോ എന്റെ മോളെ കാണാൻ ഇല്ലേ... "


എന്നും പറഞ്ഞു രണ്ടും കരച്ചിൽ തുടങ്ങിയതും നമ്മക്കും ടെൻഷൻ ആയി... 


"നിന്നോട് അവൾ എവിടെ എങ്കിലും പോണം എന്ന് എങ്ങാനും പറഞ്ഞോ...? "


"🙄ഇല്ല... എങ്കിൽ ഞാനും കൂടെ പോയേനെ... ഇനി ആ ബംഗാളിയുടെ കൂടെ പോയി കാണോ... ഓൻ ആണെങ്കിൽ കാലത്ത് അവളെ കാണാൻ നല്ല മൊഞ്ച് ഉണ്ടെന്ന് ഒക്കെ പറഞ്ഞു... "


"😨😨അങ്ങനെ പറഞ്ഞോ...? "


"😒😒മ്മ്... അന്നേരം ഓൾ പല്ല് വരെ തേച്ചിട്ട് ഇല്ല... ഓളെ ഒക്കെ ഓൻ എങ്കിലും കാണാൻ മൊഞ്ച് ഉണ്ടെന്ന് പറഞ്ഞു... എന്നെ പറഞ്ഞാൽ എന്താ ഓന്... "


😕😕ഇത് വേറൊരു നിയ ആണല്ലോ... ഓന്റെ ഒലിപ്പീരു കേട്ട് കൂടെ പോയി കാണും അത്... അത്രക്ക് അല്ലേ വിവരം ഉള്ളൂ... 


"അവൻ അങ്ങനെ പറഞ്ഞു എങ്കിൽ അവൾ ഓന്റെ കൂടെ തന്നെ ആവും പോയത്... അവളെ ആരെങ്കിലും സ്നേഹിക്കുന്നത് കാണുമ്പോൾ ചെയ്ത തെറ്റ് മുഴുവനും വിളിച്ചു പറയുന്നതാ അവൾ... "😪😪


"എങ്കിൽ ഇപ്പോൾ തന്നെ നമുക്ക് അവന്റെ അടുത്ത് ചെന്നു ചോദിക്കാം... "


😕അന്നേ അവളെ കാണുമ്പോൾ അവന് ഒരു ഇളക്കം കണ്ടതാ... എന്നാലും അവൾ ഇത്ര പെട്ടെന്ന് കൂടെ പോയോ... 


നമ്മൾ പിന്നെ കുഞ്ഞിപ്പയെയും കൂട്ടി ഇറങ്ങി... അവിടെ ചെന്നപ്പോൾ ആണെങ്കിൽ ഓൻ നാട്ടിൽ പോയെന്ന്... 😕😕ഓളെയും കൊണ്ട് പോയത് ആവും... 


പിന്നെ പോയത് സ്റ്റേഷനിൽ ആണ്... 😪😪ഹിന്ദി പോലും അറിയാത്ത അവൾക്കു എങ്ങനെ മനസ്സിൽ ആയി എന്തോ അവൻ പറഞ്ഞത് ഒക്കെ... 



*****************💞



"പ്രസവിച്ചു ആൺകുട്ടിയാണ്... "


ഡോക്ടർ വന്നു പറഞ്ഞതും നമ്മൾ അനു മോളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു... 😍അങ്ങനെ നമ്മക്ക് ഒരു കുറുമ്പനെ കൂടി കിട്ടി... 


അപ്പോ തന്നെ അപ്പുക്കാനെ വിളിച്ചു പറഞ്ഞു... പുള്ളി കാലത്ത് തന്നെ എത്തും എന്ന് കേട്ടപ്പോൾ സന്തോഷം ഇരട്ടി ആയി... 


"എല്ലാം കഴിഞ്ഞു ഇനിയും നിങ്ങൾ ഇവിടെ നിക്കാതെ അകത്തേക്ക് ചെന്നു മോനെ കണ്ടേ... "


നമ്മൾ ഉപ്പച്ചിയെ അകത്തേക്ക് ഉന്തി തള്ളി വിട്ടു അമിക്ക് ഫോൺ ചെയ്തു... 


"അമി ഇത്ത പ്രസവിച്ചു..."


"😒😒ഇവിടെ ആകെ പ്രശ്നം ആടാ... "


"എന്താ കല്യാണം നടന്നില്ലേ... "


"അതൊക്ക ഭംഗിയായി നടന്നു... ഇത് നിയ ഇല്ലേ അവളെ കാണാൻ ഇല്ല... ആ ബംഗാളി കൊണ്ട് പോയെന്ന തോന്നുന്നേ... "


"😏😏ഓഹ് അതാണോ... 😵😵ഏ,,,  എന്താ പറഞ്ഞത്... "


പടച്ചോനെ അതിനെ നമ്മൾ അല്ലേ ബാത്‌റൂമിൽ ഇട്ടു പൂട്ടിയത്,,, ഇത് വരെ വെളിയിൽ ഇറങ്ങിയില്ലെ അത്... 


"എടാ നിയയെ ആ മർജാൻ തട്ടി കൊണ്ട് പോയെന്ന്... അവർ പോയ ബസ് എല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്... 😭😭ജീവനോടെ കിട്ടിയാൽ മതിയായിരുന്നു... "


😨😨ഇതെങ്ങാനും അമി അറിഞ്ഞാൽ നമ്മളെ തല്ലി കൊല്ലും അല്ലോ... വെളുപ്പിനെ അടച്ചു വെച്ചത് അല്ലേ ജീവനോടെ കാണോ എന്തോ... 


അവിടെ നിക്കാതെ അപ്പോ തന്നെ വണ്ടിയും എടുത്തു വിട്ടു... 😒😒ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു... കുറച്ച് പറ്റിച്ചു പിന്നെ തുറന്നു വിടാം എന്ന് കരുതിയതാ... ആ ടെൻഷൻ കൊണ്ട് ഇറങ്ങിയപ്പോ അതിന്റെ കാര്യം വിട്ടു പോയി... 


താഴെ മുറിയിൽ നിന്നും പെണ്ണുങ്ങളെ കൂട്ടകരച്ചിൽ കേൾക്കാം... നമ്മൾ ഒച്ച ഉണ്ടാക്കാതെ ഡോറും തുറന്നു അകത്തേക്ക് കയറി... ബാത്‌റൂമിൽ നോക്കിയപ്പോ അവൾ ഉണ്ട് ഇരുന്നു ഉറങ്ങുന്നു... 🤔🤔ഇനി ബോധം പോയത് ആണോ... 


"നിയ എടീ എണീക്ക്... "


എന്നും പറഞ്ഞു അതിനെ തട്ടി വിളിച്ചതും പെണ്ണ് കണ്ണ് തുറന്നു നമ്മളെ ഒരു നോട്ടം... 


"കുറച്ച് കൂടി ഉറങ്ങട്ടെ ബാപ്പച്ചി... "😴😴


🙄🙄ഇതിനകത്ത് ആണെന്ന് ഒന്നും ഇത് അറിഞ്ഞില്ലേ... 


"🙄🙄എടീ എണീക്ക്,,, വേണേൽ മുറിയിൽ പോയി കിടന്നോ... "


അത് കേട്ടതും അവൾ നമ്മളെ ഒന്ന് നോക്കി പല്ല് കടിച്ചു... 


"😬😬ഉറങ്ങാനും സമ്മതിക്കില്ലേ,,, തന്റെ കാറിൽ ഒന്നും അല്ലല്ലോ... "


🙄🙄ഭാഗ്യം ബോധം ഉണ്ട്... വെളിവ് പിന്നെ പണ്ടേ ഇല്ലല്ലോ... വരേണ്ടി ഇരുന്നില്ല ഇവിടെ തന്നെ സമാദി ആയിക്കോട്ടേ... 


"😬😬എടീ ബാത്‌റൂമിൽ ആണ് ഉള്ളത്..."


വീണ്ടും കണ്ണ് തുറന്നു ചുറ്റും നോക്കി... 


"😒😒കല്യാണം ഒക്കെ കഴിഞ്ഞു കാണും അല്ലേ... ഹെയ് ബിരിയാണി എങ്കിലും ബാക്കി ഉണ്ടായാൽ മതിയായിരുന്നു... ഇങ്ങനെ ആണെങ്കിൽ ഞാൻ കുളിക്കാൻ വരില്ലായിരുന്നു... "


"🙄🙄ബിരിയാണി എത്ര വേണേലും ഞാൻ വാങ്ങി തരാം... ഇപ്പോൾ ഇവിടെ നിന്നും ഒന്ന് എണീറ്റെ... "


"😠എണീക്കാൻ പറ്റണ്ടേ,,, എനിക്ക് വിശന്നിട്ടു കണ്ണ് കാണുന്നില്ല... "😭😭


അവളെയും കോരി എടുത്തു മുറിയിൽ കൊണ്ട് വന്നു ബെഡിൽ കിടത്തി... 


"😵😵അയ്യോ എല്ലാരും എവിടെ...? നീ എന്തിനാ എന്നെ എടുക്കുന്നെ... "


"എല്ലാരും നിന്നെ കാണാത്ത കൊണ്ട് തപ്പി നടക്കാ... "


"😨😨അപ്പോ എന്നെ കാണുന്നില്ലേ... അപ്പോ ഇയാൾക്ക് കാണുന്നതോ... "


"😕😕എടീ നീ ഇത്രയും നേരം ബാത്‌റൂമിൽ അല്ലായിരുന്നോ അപ്പോ നിന്നെ കാണാതെ ആയില്ലേ അതാ പറഞ്ഞത്... നീ എവിടെയോ പോയി എന്ന് കരുതി നിന്നെ അന്വേഷിച്ചു നടക്കാ എല്ലാരും... "


"🤔അപ്പോ എന്നെ ആരാ ഇവിടെ പൂട്ടി ഇട്ടത്... "


"കയ്യിലിരിപ്പ് കൊണ്ട് അല്ലേ... "


"😬😬നീയല്ലേ എന്നെ പൂട്ടി ഇട്ടത്... എനിക്ക് ബിരിയാണി എങ്കിലും എടുത്തു കൊണ്ട് വന്നു തരാം ആയിരുന്നില്ലേ... "😪😪


😕😕കല്യാണം പോയത് അല്ല ബിരിയാണി പോയതാ സങ്കടം...


"ബിരിയാണി ഒക്കെ തരാം... തത്കാലം നിന്നെ കിട്ടിയ വിവരം അവരോട് പറയട്ടെ,,, അല്ലെങ്കിൽ കണ്ട ബംഗാളി അവരെ ഒക്കെ തല്ലി കൊന്നത് കാണേണ്ടി വരും... "😪


"😕😕ഏതു ബംഗാളി... "


"😬😬നിന്റെ കെട്ടിയോൻ... "


അവൾ കാര്യമായ ചിന്തയിൽ ആണ്... 


അമിയെ വിളിച്ചതും അവൻ അപ്പോ തന്നെ ഫോൺ എടുത്തു... 


"അമി നീ തിരച്ചിൽ ഒക്കെ നിർത്തി പെട്ടെന്ന് വീട്ടിൽ വാ... "


"അതെന്തിനാ... "🤔


"നിന്റെ സ്വന്തം വീട്ടിൽ സ്വന്തം മുറിയിലെ ബാത്‌റൂമിൽ ഉണ്ടായിരുന്നു നീ ഒക്കെ അന്വേഷിച്ചു നടക്കുന്ന മുതൽ... "😓


"😵😵എന്താ... "


"മ്മ്..."


"അമിക്കാ ഈ തെണ്ടി അജു എന്നെ പൂട്ടി ഇട്ടു... 😭😭"


ഫോണും തട്ടി പറിച്ചു അവൾ അലറിയതും നമ്മൾ ഞെട്ടി പണ്ടാരം അടങ്ങി നിന്നു... ഇനി നമ്മൾ എന്തു പറയാൻ... 


🙄🙄എന്താവോ എന്തോ... അവൾ പിന്നെ താടിക്ക് കയ്യും കൊടുത്തു വലിയ ആലോചനയാ,,, എനിക്ക് ഉള്ള വല്ല വകുപ്പും കണ്ടു പിടിക്കൽ ആവും...


അമി വന്നു ബാക്കി തീരുമാനിക്കട്ടെ നമ്മൾ മുറിയിൽ നിന്നും ടെൻഷൻ കാരണം അങ്ങോട്ടും ഇങ്ങോട്ടും നടന്നു... 😪


"ശരിക്കും എന്നെ എന്തിനാ പൂട്ടി ഇട്ടെ... "🤔


"😏😏എന്തായിരുന്നു ഒരു പാട്ട് അത് കേട്ടിട്ട് എന്തെ... "


"😕നല്ല പാട്ട് അല്ലേ... ☺️☺️അമിക്കാ വരുന്നത് വരെ എനിക്ക് ഒരു പാട്ട് പാടി തരോ... ഇന്നലെ പാടിയില്ലെ അത്... "


"ഒന്ന് പോടീ... പാട്ട് പാടി തരാൻ പറ്റിയ ഒരു മുതൽ... "


"പാടി തന്നില്ലെങ്കിൽ അമിക്കാ വന്നാൽ ഞാൻ എന്നെ പീഡിപ്പിച്ചു എന്ന് പറയും... നോക്കിക്കോ... "😏


"പിന്നെ നീ പറഞ്ഞാൽ അങ്ങ് വിശ്വസിക്കാൻ നിക്കല്ലേ അവൻ... നീ പറയുന്നത് മുഴുവനും കള്ളം ആണെന്ന് അവന് മാത്രം അല്ല എല്ലാർക്കും അറിയാം...അത് എങ്ങനെയാ വാ തുറന്നാൽ കള്ളം മാത്രം അല്ലേ പറയൂ... "


😬😬പല്ലും കടിച്ചു ചുറ്റും നോക്കി പില്ലോ എടുത്തു എറിഞ്ഞതും നമ്മൾ ഇളിച്ചു കാണിച്ചു... ടേബിളിൽ ഉള്ള ഫ്ലവർ വൈസ് കയ്യിൽ എടുത്തതും നമ്മൾ ഒന്ന് ഞെട്ടി... 


😪😪അന്നത്തെ ഒരു കല്ലേറ് ഓർത്തപ്പോ തന്നെ നെഞ്ചിൽ കയ് വെച്ചു... 


"ഡീ എറിയല്ലെ...ഞാൻ പാടി തരാം... "😏


"എന്നെ പറ്റിക്കാൻ അല്ലേ... ഞാൻ എറിയും... "


എന്നും പറഞ്ഞു ഓങ്ങിയതും നമ്മൾ അടുത്ത് ചെന്നു കയ്യിൽ പിടിച്ചു വെച്ച്... അത് വാങ്ങാൻ ഉള്ള തന്ത്രപാടിൽ അവളെ മേലേക്ക് വീണതും കണ്ണും മിഴിച്ചു അവൾ നമ്മളെ തന്നെ നോക്കി... 


"😬😬എന്തൊരു വെയിറ്റ് ആണ് എണീറ്റ് പോയെ,,,പട്ടി... "


എന്ന് വിളിച്ചതും  നമ്മൾ അവളെ കയ്യിൽ ബലമായി പിടിച്ചതും വൈസ് താഴെ വീണു... 


"ഇനി എന്നെ പട്ടി എന്ന് വിളിക്കോ... "😠


"😏ആ വിളിക്കും... "


എന്ന് പറഞ്ഞതും നമ്മക്ക് കലിപ്പ് കയറി കൈ പിടിച്ചു തിരിച്ചതും അവൾ വേദന കൊണ്ട് പിടഞ്ഞു... അപ്പോഴും നമ്മളെ കണ്ണുകൾ അവളുടെ അധരങ്ങളിൽ ആയിരുന്നു... 


നമ്മൾ പോലും അറിയാതെ ആ അധരങ്ങൾ കീഴ്പെടുത്തിയതും അവൾ നമ്മളെ ഷർട്ട്‌ ഇറുക്കി പിടിച്ചു കിടന്നു പിടക്കാൻ തുടങ്ങി...😍അപ്പോ തോന്നിയ ദേഷ്യം കാരണം ആണെങ്കിലും എല്ലാം മറന്നു ഞാനും അതിൽ ലയിച്ചു കിടന്നു... 


"ഡാാ... "😠😠


എന്ന അലർച്ച കേട്ടതും നമ്മൾ ഞെട്ടി കൊണ്ട് എണീക്കാൻ നോക്കിയതും അവൾ നമ്മളെ ഷിർട്ടിൽ ഇറുക്കി പിടിച്ചത് കാരണം എണീക്കാൻ ആവാതെ അമിയെ ഒന്ന് നോക്കി... 


😲😲അവൻ ആണെങ്കിൽ കലിപ്പിൽ ആണ്... ഇന്നത്തോടെ എല്ലാം തീരുമാനം ആയി... അവളെ പിടി മാറ്റി അതിനെ നോക്കിയതും ബോധം പോയി കിടക്കാ... കാലത്ത് മുതൽ ബാത്‌റൂമിൽ ആയോണ്ട് ആകെ കൂടി വാടി തളർന്നു... മുടി ഒക്കെ പാറി പറക്കാ,,, ഇപ്പോൾ ആരും പറയാതെ തന്നെ പീഡനം ആയെന്ന് തോന്നുന്നു... 😒


നമ്മൾ അമിയെ നോക്കി ഒരു വളിച്ച ഇളിയും കൊടുത്തു നിന്നതും അവൻ അടുത്തേക് വന്നു... 


"കോൺഗ്രാറ്റ്ലഷൻസ് അളിയാ... "😬😬


എന്നും പറഞ്ഞു അവൻ നമ്മളെ കെട്ടിപ്പിടിച്ചു നെരിക്കാൻ തുടങ്ങി... അപ്പോഴാണ് പിന്നിൽ നിക്കുന്ന ബാക്കി സന്തതികളെ കണ്ടത്... 


😕😕അല്ല ഇവൻ എന്തിനാ ഇപ്പോൾ കോൺഗ്രാറ്റ്ലഷൻസ് പറഞ്ഞത്... അതും അളിയാ എന്നല്ലേ വിളിച്ചത്... 😨


"എടാ അമി അറിയാതെ പറ്റിപ്പോയതാ... "😒😒


"ഒരു പെണ്ണിനെ കിസ്സ്‌ അടിച്ചിട്ട് അറിയാതെ പറ്റി പോയത് ആണെന്നോ... ഞങ്ങൾ വന്നില്ലെങ്കിൽ നീ അവളെ റേപ്പ് ചെയ്തേനെ അല്ലേ... അപ്പോഴും നീ ഇങ്ങനെ തന്നെ പറയോ... "


"😒😒ഞാൻ അങ്ങനെ ഒക്കെ ചെയ്യോ... അതും അവളെ... "


"😁ഇപ്പൊ ചെയ്തല്ലോ... വേറെ വല്ലോരും ആണെങ്കിൽ ഞാൻ ഇപ്പൊ തല്ലി കൊന്നേനെ... ഇതിപ്പോ ഞാൻ ഹാപ്പി ആടാ... "


"എന്തിന് കിസ്സ്‌ അടിച്ചതിന്നോ...? "😰


"മ്മ്... കാരണം നിന്റെ കാൾ വന്നപ്പോ ഞാൻ കുഞ്ഞിപ്പയോട് പറഞ്ഞത് എന്താന്ന് അറിയോ നിങ്ങൾ തമ്മിൽ ഇഷ്ടം ആണെന്നും നിന്റെ കൂടെയാ അവൾ വന്നത് എന്നും... ബാത്‌റൂമിൽ അടച്ചു വെച്ച് എന്ന് എങ്ങാനും പറഞ്ഞാൽ എല്ലാം കൂടി നിന്നെ ഇപ്പൊ കൊന്നേനെ... വരുമ്പോൾ തന്നെ കണ്ടത് നിന്റെ ഈ സീനും... സ്വന്തം മകളെ കിസ്സ്‌ ചെയ്യുന്നത് അവർ എങ്ങനെയാ നോക്കി നിക്കുന്നെ അത് കൊണ്ട് മാറി നിന്നതാ... ഞാൻ പിന്നെ എത്ര എന്ന് വെച്ച കണ്ടു നിക്കുന്നെ... അത് കൊണ്ട് വിളിച്ചു എന്നെ ഉള്ളൂ... "☺️☺️


അവനെയും കെട്ടിപ്പിടിച്ചുള്ള നിൽപ്പിൽ തന്നെ അവനെ തള്ളി മാറ്റി... 


"😨😨ഞാനും ഇതും തമ്മിൽ ഇഷ്ടത്തിൽ ആണെന്നോ... നീ എന്തിനാ അങ്ങനെ പറഞ്ഞത്...? "


"നീ വിളിക്കുമ്പോൾ ഞങ്ങൾ സ്റ്റേഷനിൽ ആയിരുന്നു... നിരപരാധിയായ ഒരുത്തനെ കരിവാരി തേച്ചു എന്നും പറഞ്ഞു ഞാൻ ഇപ്പോൾ അകത്ത്‌ ആയേനെ...പെങ്ങളെ കെട്ടിച്ചു കൊടുക്കാത്ത ദേഷ്യം കാണും അവന്...രണ്ടിനെയും കിട്ടി എന്ന് പറഞ്ഞപ്പോൾ ആണ് അവരെ തനി സ്വഭാവം കണ്ടത്... നാളെ തന്നെ നിങ്ങളെ കെട്ടിച്ചു അങ്ങോട്ടേക്ക് കൊണ്ട് ചെല്ലാൻ പറഞ്ഞു അവർ... "😓


"😵😵കെട്ടിക്കാനോ...? "


"പിന്നല്ലാതെ നിനക്ക് അവളെ കിസ്സ്‌ ചെയ്യാം അല്ലേ... കെട്ടാൻ പാടില്ലേ... "


"എടാ ഇതിനെ ഒക്കെ കെട്ടിയാൽ എന്താവും എന്ന് പറയണോ... അതിനേക്കാൾ ബേധം അകത്ത്‌ കിടക്കുന്നത് അല്ലേ... "😓😓


അവളെ ഒന്ന് നോക്കി നമ്മൾ നെടുവീർപ്പെട്ടു... ആ കിടത്തം കണ്ടാൽ പറയോ ഒരു പൊട്ടിതെറിച്ച ഒന്നാണ് എന്ന്... 😰😰


"😜😜നിന്നെ പോലെ ഒന്നിനെ അവൾക്ക് എവിടെ കിട്ടാൻ... അവളെ സ്വഭാവം വെച്ചു രണ്ട് ദിവസം കൊണ്ട് കെട്ടിയത് ആരായാലും വീട്ടിൽ കൊണ്ട് വിടും അത് ഉറപ്പാ... നീ ആയത് കൊണ്ട് ആ ഒരു കാര്യത്തിൽ എനിക്ക് പേടി ഇല്ല... "


"എനിക്ക് നല്ല പേടി ഉണ്ട്... അത് ഉണർന്നാൽ ഒരു യുദ്ധം ആവും അതിന് മുന്നേ ഞാൻ പൊക്കോട്ടെ... "


"എങ്ങോട്ട് പോകാൻ... നാളെ കാലത്ത് സ്റ്റേഷൻ തുറക്കുമ്പോൾ രണ്ടിനെയും കെട്ടിച്ച തെളിവും ആയി നിങ്ങളെയും കൊണ്ട് ചെല്ലാൻ പറഞ്ഞു... ഇനി ഉള്ള കാലം അകത്തു കിടക്കാൻ എനിക്ക് തീരെ താല്പര്യം ഇല്ല... "


"എന്നാലും നീ ഇങ്ങനെ കാല് മാറും എന്ന് കരുതീല... "😒😒


"😅ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലേ... ആരാ ആഗ്രഹിക്കാത്തത് പെങ്ങൾക്ക് നല്ലോരു ജീവിതം ഉണ്ടായി കാണാൻ... "


"😟😟അപ്പോ ഫ്രണ്ട്സിന് അതൊന്നും വേണം എന്നുള്ള ആഗ്രഹം നിനക്ക് ഇല്ലേ... "


"ആ ഒരു ബന്ധം വെച്ചല്ലേ എന്റെ പെങ്ങളെ തന്നെ നിനക്ക് കെട്ടിച്ചു തരുന്നത്... "


"😟😟ഇതിനേക്കാൾ ബേധം എന്നെ കൊല്ലുന്നത് അല്ലേ... "


"നിനക്ക് അത്രക്ക് ആഗ്രഹം ആണെങ്കിൽ അതൊക്ക അവൾ ചെയ്തോളും... അവളെ നന്നാക്കി കെട്ടിക്കാൻ നിന്നാൽ പിന്നെ അവൾ മൂത്തു നരച്ചു പോകത്തെ ഉള്ളൂ... കെട്ടിച്ച നന്നാവും എന്ന എനിക്ക് തോന്നുന്നത്... "


"നീ എന്നെ ഒരു പരീക്ഷണ വസ്തു ആക്കാണോ...? "☹️☹️


"ഞാൻ ഇല്ലേ നിന്റെ കൂടെ നമുക്ക് ശരിയാക്കാം... "


"ഈ ഒന്നൊന്നര മാസം അവൾ നിന്റെ കൂടെ  തന്നെ ആയിരുന്നു... എന്നിട്ട് നന്നാവാത്തെ അവളെ ആണോ ഞാൻ നന്നാക്കേണ്ടത്... "😟😟


"അമി അവൻ എന്തു പറയുന്നു...? "


അവന്റെ ഉപ്പച്ചി വന്നു ചോദിച്ചതും നമ്മൾ ദയനീയമായി അമിയെ നോക്കി... 


"😕😕അവന് പെട്ടെന്ന് വേണം എന്ന് കേട്ടപ്പോൾ ഒരു ഇത്... അത് നമുക്ക് മാറ്റി എടുക്കാം... "


"നിനക്ക് വേലയും കൂലിയും ഒക്കെ ഉണ്ടോ മോനെ... "😭😭


അവളെ ബാപ്പച്ചി വന്നു ചോദിച്ചതും നമ്മൾ അമിയെ നോക്കി പല്ല് കടിച്ചു അവരെ നോക്കി തലയാട്ടി... 


🙄🙄ബാത്‌റൂമിൽ തന്നെ നിർത്തിയാൽ മതിയായിരുന്നു അതിനെ... എന്തിന് ഇറക്കി വിട്ടു... അത് കൊണ്ടല്ലേ ഇത് വരെ എത്തിയത്... 


"പിന്നെ ഇല്ലാതെ... കുഞ്ഞിപ്പയെക്കാൾ നന്നായി അവൻ അവളെ നോക്കും... "😌😌


😏😏നോക്കും...അവൾ എവിടെ കെണി വെച്ചിട്ടുണ്ട് എന്നാവും നോക്കേണ്ടി വരിക... 


"പോലീസ്കാരെ നിനക്ക് അറിയാലോ... ഒരാളെ അനാവശ്യം ആയി കുറ്റപ്പെടുത്തിയത് കൊണ്ടാ അവർ ഇന്ന് പോയ ആളെ കൊണ്ട് തന്നെ കെട്ടിക്കണം എന്ന് പറഞ്ഞത്... "


😨😨എല്ലാരും കൂടി എന്നെ കെട്ടിച്ചെ അടങ്ങൂ...


"കൊച്ചു പെണ്ണാ അവൾ... വിവരം വെച്ചു വരുന്നേ ഉള്ളൂ... എന്തെങ്കിലും തെറ്റായിട്ട് പെരുമാറിയിട്ട് ഉണ്ടെങ്കിൽ മോനോട് ഞാൻ ക്ഷമ ചോദിക്കാ... "😭😭


എന്നും പറഞ്ഞു അതിന്റ ബാപ്പച്ചി നമ്മളെ കാലിൽ വീണതും നമ്മൾ അങ്ങേരെ പിടിച്ചു നിർത്തി... 


"അപ്പോ നമുക്ക് കാലത്ത് തന്നെ നിക്കാഹ് നടത്താം അല്ലേ... വീട്ടിൽ പറഞ്ഞു അപ്പോഴേക്കും സമ്മതം വാങ്ങുകയും ചെയ്യാം... "


"😓😓അവരൊക്കെ ഹോസ്പിറ്റലിൽ ആണ്... കുറച്ച് കഴിഞ്ഞു പോരെ കല്യാണം... വേണേൽ സ്റ്റേഷനിൽ ചെന്നു കെട്ട് കഴിഞ്ഞ പോലെ വെറുതെ ഒന്ന് കാണിച്ചാൽ പോരെ... "


"🙄🙄ഏയ് അതൊന്നും പറ്റില്ല... തെളിവ് വേണം... "


😬😬അമിയെ നോക്കി നമ്മൾ വീണ്ടും പല്ല് കടിച്ചു... 


"വീട്ടുകാർ എല്ലാരും ഹോസ്പിറ്റലിൽ ആണ്... ഈ ടൈം നോക്കി ഞാൻ പെണ്ണ് കെട്ടിയാൽ അവരൊക്കെ എന്തു കരുതും... അത് മാത്രവുമല്ല നിക്കാഹ് എന്നൊക്കെ പറയുമ്പോൾ അറ്റ്ലീസ്റ്റ് മഹർ എങ്കിലും കാണണ്ടേ... "😪😪


"അതോർത്തു നീ ടെൻഷൻ ആവേണ്ട... നിന്റെ ഉപ്പച്ചി തന്നെ എന്നോട് പലവട്ടം പറഞ്ഞത് ആണ് നിന്നെ കൊണ്ട് നിയയെ  കെട്ടിക്കാൻ മൂപ്പർക്ക് സമ്മതം ആണെന്ന്... പിന്നെ മഹർ അതും ഉണ്ട്... ഇത് കണ്ടോ ഇത് ഞാൻ അവൾക്ക് ഗിഫ്റ്റ് ആയി വാങ്ങിയ ചെയിൻ ആണ്... ഇപ്പോൾ അവൾ വിചാരിച്ചതിനെക്കാൾ കൂടുതൽ മാർക്ക് വാങ്ങി പാസ്സ് ആവുകയും ചെയ്തു... അപ്പോ നീ തന്നെ അവളെ കഴുത്തിൽ ഇത് ഇട്ടു കൊടുത്താൽ അത്രയും നല്ലത്... ഫ്രണ്ട്സിന്റെ വക ഒരു സർപ്രൈസ് ആയിക്കോട്ടേ ഈ മഹർ... "


😓😓ഇവൻ എല്ലാം മുൻകൂട്ടി കണ്ടിരുന്നു അല്ലേ... 


എല്ലാരും നമ്മളെ ഒന്ന് നോക്കി ഇറങ്ങി പോയി മരണ വീട് പോലെ ഓരോ മൂലയിൽ ചെന്നു ഇരുന്നു... അമി അവളെ തട്ടി വിളിച്ചതും പെണ്ണ് തിരിഞ്ഞു കിടന്നു... 😪😪ആള് തട്ടി പോയിട്ടില്ല... 


"കിസ്സ്‌ അല്ലാതെ നീ വേറെ എന്തെങ്കിലും ചെയ്തോ... എണീക്കുന്നില്ലല്ലോ... "


"😬😬കാലത്ത് തൊട്ടേ പട്ടിണി അല്ലേ ക്ഷീണം ആവും... അല്ലാതെ ഞാൻ എന്തു ചെയ്യാൻ... "


"അല്ല എട്ടും പൊട്ടും തിരിയാത്ത ഒന്നാ... ഒരു മടിയും ഇല്ലാതെ കിസ്സ്‌ അടിച്ച നീയാണോ ഇനി ബാക്കി ചെയ്യാൻ മടി കാണിക്കുന്നത്... "


"😬😬ഒന്ന് പോടാ പട്ടി... ഞാൻ ഇവിടെ മുള്ള് ചവിട്ടിയാ നിക്കുന്നെ... അവരോടൊക്കെ ഞാൻ ഇനി എന്തു പറയും... "


"അതൊക്ക ഞാൻ പറയാം തത്കാലം നീ ഇവിടെ ഇരിക്ക്... "


നമ്മളെ പിടിച്ചു ഇരുത്തിയുള്ള ഓന്റെ സ്നേഹം കണ്ടു അവനെ നോക്കി പേടിപ്പിച്ചു... 


"എടീ നിയ എണീക്ക്... നിനക്ക് ഒരു സർപ്രൈസ് ഉണ്ട്... "


"😏😏അതിന് ഇപ്പൊ അതൊന്നും അല്ല വേണ്ടത്... എണീറ്റാൽ ചീറി പൊളിക്കുന്നത് ബിരിയാണിക്ക് ആവും... അത് വല്ലോം ഉണ്ടേൽ കൊണ്ട് കൊടുക്ക്... "


അവൻ നമ്മളെ നോക്കി ഇളിച്ചു കൊണ്ട് ബിരിയാണി എടുക്കാൻ പോയതും നമ്മൾ നാളെ കെട്ടാൻ ഉറപ്പിച്ച ആ മുതലിനെ ഒന്ന് നോക്കി...


😍കണ്ടാൽ കെട്ടാൻ ഒക്കെ തോന്നും... അത് ഉറങ്ങി കിടക്കുമ്പോൾ മാത്രം... എണീറ്റാൽ അല്ലേ ഇതിനെ കെട്ടാൻ പറ്റൂ... എന്നും ഉറക്കി കിടത്തെണ്ടി വരും... നോട്ടം പിന്നെ അധരങ്ങളിൽ പതിഞ്ഞതും ചിരിയാണ് വന്നത്... 


അന്ന് ഒരിക്കൽ അറിയാതെ കവിളിൽ തട്ടിയതിനു ചുണ്ട് ഉരച്ചു പൊട്ടിച്ച മുതൽ ആണ് ഇന്ന് നല്ല ഒരു കിസ്സ്‌ കിട്ടിയിട്ടും അറിയാതെ ഉറങ്ങുന്നത്... 😝😝


നമ്മൾ അവളെ ഭംഗി നോക്കി ഇരുന്നപ്പോൾ ആണ് നമ്മളെ കണ്മുന്നിൽ കൂടി ഒരു ചലനം... 😨അമി ഉണ്ട് വിരൽ നെടിച്ചു നമ്മളെ നോക്കി ഇളിക്കുന്നു... 


"എന്തൊക്കെ ആയിരുന്നു കുറച്ച് മുന്നേ... ഇപ്പോൾ ഒറ്റയ്ക്ക് കിട്ടിയപ്പോൾ നോക്കി ഇരിക്കുന്നത് കണ്ടില്ലേ... "


"😲😲ഇതിനെ കെട്ടിയാൽ ബാക്കി ജീവിതം എങ്ങനെ ഉണ്ടാവും എന്ന് ആലോചിച്ചു നോക്കിയതാ... "


"എന്നിട്ട് എങ്ങനെ ഉണ്ട്...? "😌


"🙄🙄പോക്കാ... "


പെണ്ണിനെ അമി തട്ടി വിളിച്ചതും ബിരിയാണി സ്മെൽ കിട്ടിയത് കൊണ്ടാണോ എന്തോ പെണ്ണ് ചാടി എണീറ്റ് കഴിക്കാൻ തുടങ്ങി... 


നമ്മൾ പിന്നെ അതിന്റെ കണ്വെട്ടത്തു നിന്നു മാറി നിന്നു,,, വെറുതെ എന്തിനാ തടി കേടാക്കുന്നെ... 


കാലത്ത് തന്നെ അല്ലേ ബാത്‌റൂമിൽ ഇട്ടത്... തീറ്റ കണ്ടാൽ തോന്നും കഴിഞ്ഞ മാസം ആണെന്ന്... 🙄🙄


ഇറങ്ങി പോയ ഓരോരുത്തരും വന്നു അവളെയും നോക്കി നിന്നു... എന്തായാലും എന്റെ കാര്യം തീരുമാനം ആയി... ഇവൾ എന്തു പറയോ എന്തോ... 


☺️☺️മിക്കവാറും ഇവൾ നമ്മളെ കെട്ടേണ്ട എന്നെ പറയൂ... എന്നാൽ എങ്കിലും തത്കാലം രക്ഷപെടാം... ഇത്തിരി വിവരം ഒക്കെ വെച്ചു കഴിഞ്ഞു കെട്ടാം... 😌



*****************💃



"😪😪നിക്ക് ഇനിയും വേണം... "


നമ്മളെ നോക്കി നിൽക്കുന്ന അമിക്കായെ നോക്കി അത് പറഞ്ഞതും അങ്ങേര് നമ്മളെ തന്നെ നോക്കി നിന്നു... 


"നാലു നേരത്തെതും കൂടി ഒറ്റഅടിക്ക് തിന്നാൽ പിന്നെ എണീറ്റ് നിക്കാൻ ആവില്ല... "


"🙄🙄ഹെയ് ഞാൻ ഇവിടെ കിടന്നോളാം... അല്ലേലും ഈ രാത്രി ഞാൻ എവിടെ പോവാൻ... "


ഉമ്മച്ചി പോയി വീണ്ടും ബിരിയാണി കൊണ്ട് വന്നതും നമ്മൾ കഴിക്കാൻ തുടങ്ങി... എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ല...😒😒


എല്ലാരും എന്താണാവോ ഇങ്ങനെ നോക്കുന്നെ... 🙄🙄ആദ്യായിട്ട് ആണോ കാണുന്നെ... 


"നിനക്ക് അജുനെ ഇഷ്ട്ടം ആണെങ്കിൽ  പറയാം ആയിരുന്നില്ലേ... ഇങ്ങനെ ഒക്കെ കാണിക്കണോ മോളെ... ഞങ്ങൾ എത്ര മാത്രം പേടിച്ചു എന്ന് അറിയോ...? "😪😪


"ആ പട്ടിയെ ഒക്കെ ആരേലും ഇഷ്ടപ്പെടുമോ...? "😒😒


😨😨പടച്ചോനെ അജു എന്ന് തന്നെ അല്ലേ പറഞ്ഞെ,,, അവനെ അല്ലേ സ്വപ്നത്തിൽ കണ്ടത്... 🙄🙄ഹെയ് അവൻ ആണോ നമ്മളെ ബാത്‌റൂമിൽ പൂട്ടി ഇട്ടത്... 


🤔🤔അവനെ നമ്മൾ സ്വപ്നത്തിൽ പില്ലോ എടുത്തു എറിഞ്ഞല്ലോ... പില്ലോ തറയിൽ ഉണ്ട്... പിന്നെ ഫ്ലവർ വേസ് അതും തറയിൽ ആണല്ലോ... അപ്പോ തെണ്ടി നമ്മളെ കിസ്സ്‌ ചെയ്തോ... 😪😪ഹെയ് ഇതിപ്പോ ആരോടാ ഒന്ന് ചോദിക്കുന്നെ... 


"😨😨ഹെയ് ബാപ്പച്ചി ഇങ്ങള് എന്താ ചോദിച്ചെ...അജു എന്ന് തന്നെ അല്ലേ... "


"നിനക്ക് ഇപ്പോൾ കേൾവി കുറവും തുടങ്ങിയോ മോളെ...? "🙄


"ഹെയ് അതല്ല ബാപ്പച്ചി... ആ അജു ഇല്ലേ തെണ്ടി കാലമാടനാ ഓൻ... ഓൻ ഇല്ലേ ബാപ്പച്ചി എന്നെ ബാത്‌റൂമിൽ പൂട്ടി ഇട്ടു... "😪😪


"അത് പിന്നെ പ്രേമം ആവുമ്പോൾ അങ്ങനെ ഒക്കെ തന്നെ അല്ലേ... അന്റെ ഉമ്മച്ചിനെ ഞാൻ എത്ര തവണ ബാത്‌റൂമിൽ പൂട്ടി ഇട്ടിട്ടുണ്ട് എന്ന് അറിയോ... "😌😌


😏😏ഹെയ് ഇങ്ങേർ ആള് ശരിയല്ലല്ലോ... വെറുതെ അല്ല ഇന്ന് മുഴുവനും ബാത്‌റൂമിൽ കഴിയേണ്ടി വന്നത്... 


"അമ്മികുട്ടി എവിടെ ബാപ്പച്ചി...? "😪


"ഓളെ കെട്ട് കഴിഞ്ഞു... ഇപ്പോൾ അവന്റെ വീട്ടിൽ ആണ്... നിന്നെ കണ്ടു കിട്ടിയ വിവരം അവരെ ഇപ്പൊ വിളിച്ചു പറഞ്ഞെ ഉള്ളൂ... "


"ഹെയ് അപ്പോ കല്യാണം മുടങ്ങിയില്ലെ... 😭😭അല്ലേലും എനിക്കറിയാം ഞാൻ ഇല്ലേലും കല്യാണം നടക്കും എന്ന്... എനിക്ക് ഓളെ കൂടെ സെൽഫി എടുക്കണം... എല്ലാരേയും മുന്നിൽ ഈ ഡ്രെസ്സ് ഇട്ടു നടക്കണം... ബിരിയാണി കഴിക്കണം... "😪😪


"ഇനിയും ബിരിയാണിയോ...? "😨😨


അമിക്കാ തലയിൽ കയ് വെച്പ്പോൾ നമ്മൾ നമ്മൾ ഇളിച്ചു കാണിച്ചു... 


"😪😪ബിരിയാണി വേണ്ട വേണേൽ ഐസ്ക്രീം തന്നോ... പിന്നെ എനിക്ക് അവറ്റകൾ രണ്ടിന്റെയും കൂടെ സെൽഫി എടുക്കണം സ്റ്റാറ്റസ് ഇടണം... നമുക്ക് അവരെ അടുത്ത് പോകാം... "


"😓😓അവരൊക്കെ ഉറങ്ങി കാണും... നമുക്ക് നാളെ പോയാൽ പോരെ... "


"പറ്റില്ല... എനിക്ക് സെൽഫി എടുക്കാൻ വേണ്ടിയാ ഞാൻ ഈ ഡ്രെസ്സ് ഇട്ടത്... നാളെ കുളിച്ചാൽ ഇത് മാറണ്ടേ... എനിക്ക് ഇപ്പോൾ സെൽഫി എടുക്കണം... "😭


"😬😬അതൊന്നും നടക്കില്ല... മര്യാദക്ക് പോയി കിടന്നോണം... കാലത്ത് എന്താന്ന് വെച്ചാൽ ചെയ്തോ... സ്റ്റാറ്റസ് ഇടാൻ ഉള്ള വകുപ്പ് ഞാൻ നിനക്ക് ഉണ്ടാക്കി തരാം... "


അമിക്കാ കലിപ്പ് ആയതും നമ്മൾ എണീറ്റ് ഫ്ലവർ വൈസ് എടുത്തു ഓനെ എറിയാൻ നോക്കി... 


"എന്നെ ബാത്‌റൂമിൽ പൂട്ടി ഇട്ടത് ഇങ്ങളെ ഫ്രണ്ട് ആയ ആ തെണ്ടി ആണ്... അത് കൊണ്ട് എന്നെ കൊണ്ട് പോയില്ലെങ്കിൽ ഞാൻ എറിയും... "😬😬


"😓😓അത് അവിടെ വെക്ക്... നമുക്ക് ആലോചിക്കാം... "


🙄🙄അങ്ങേർ പേടിച്ചോ ആവോ... ഇനി എന്ത് കൊണ്ടാണ് ആവോ എനിക്ക് കിട്ടാൻ പോണെ... 


അതും വെച്ച് നമ്മൾ എല്ലാരേം ഒന്ന് നോക്കി... 😕😕എല്ലാർക്കും ഇത് എന്താ പറ്റിയെ ആവോ... ഭയങ്കര നോട്ടം ആണെന്നെ... 


"എന്ന വാ നമുക്ക് പോകാം... "


"അമി നീ തന്നെ കൊണ്ട് പോയി കൂടെ നിന്നു രണ്ട് ഫോട്ടോ എടുത്തു ഇങ്ങോട്ടേക്കു കൊണ്ട് വന്നേക്ക്... "


എന്നും പറഞ്ഞു നമ്മളെ ബാപ്പച്ചി മുങ്ങി... 😒😒പിന്നാലെ എല്ലാം നമ്മളെ ഒന്ന് നോക്കി കൊണ്ട് പോയി... 


"😬😬ഞാൻ ഇപ്പോൾ വരാം... ഇവിടെ തന്നെ നിക്ക്... "


😕😕ഓൻ കലിപ്പ് ഇട്ടു പോയി... മുങ്ങിയത് ആണോ... 



******************💞



*അമി *


"തെണ്ടി... നീ കാരണം ഞാൻ ആണ് അനുഭവിക്കുന്നത്... 😬😬അതിനെയും കൊണ്ട് ഞാൻ ഇപ്പോൾ മാമന്റെ വീട്ടിൽ പോണം എന്ന്... "


"😊😊നിന്റെ മാമന്റെ വീടല്ലേ നീ ധൈര്യം ആയിട്ട് പോയിക്കോ... ഇപ്പൊ പെങ്ങളെ വീട് കൂടി ആയല്ലോ... "


"😰ആ ബന്ധം ഇന്നത്തോടെ തീരും എന്ന തോന്നുന്നേ... "


നമ്മൾ അജുനെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു... 😒😒


"എന്നാൽ പിന്നെ അതികം വൈകിക്കാതെ ചെല്ലാൻ നോക്ക്,,, ലേറ്റ് ആയാൽ നേരം വെളുക്കും വരെ അവിടെ നിക്കേണ്ടി വരും... "😌


അവനെയും നോക്കി പല്ല് കടിച്ചു നമ്മൾ ഇറങ്ങി... 🙄


"അമിക്കാ ഫോൺ എടുത്തിട്ട് ഇല്ലേ... എന്റെ മെമ്മറി ഫുൾ ആണ്... "


എന്നും പറഞ്ഞു കുരിപ്പ് വന്നു കയറിയതും നമ്മൾ പല്ലും കടിച്ചു ഒന്ന് മൂളി... 


😓😓ഇതിനെ ഏൽപ്പിച്ചു കൊടുത്താൽ ആ പാവം അജുന്റെ അവസ്ഥ എന്താവോ എന്തോ... 


😒😒വല്ല ആവശ്യവും ഉണ്ടായിരുന്നോ ഈ പാതിരാത്രി സെൽഫി എടുക്കാൻ... നമ്മൾ അവിടെ എത്തി അവരോട് മാത്രം ഇറങ്ങി വരാൻ പറയാൻ ഫോൺ എടുത്തു നൗഫിയെ വിളിക്കലും കുരിപ്പ് ചെന്നു കാളിംഗ് ബെൽ അമർത്തി... 


"😬😬എടീ ഇവിടെ ഉള്ളവരെ മുഴുവനും ഉണർത്താൻ ആണോ ഇങ്ങോട്ട് വന്നത്... എല്ലാരും കല്യാണം കഴിഞ്ഞ ക്ഷീണം ആവും ഉറങ്ങിക്കോട്ടെ... നിനക്ക് വേണ്ടത് രണ്ട് മൂന്ന് സെൽഫി അല്ലേ...അത് എടുക്കാൻ അവരെ പുറത്ത് നിർത്തിയാൽ പോരെ... "


"ഹെയ് ഇരുട്ടിൽ ആണോ സെൽഫി എടുക്കുന്നെ... എന്റെ അത്രയും വിവരം ഇല്ലേ... "


😲😲ഇതിന് അല്ലേലും ഈ വക കാര്യത്തിൽ നല്ല ബുദ്ധി ആണല്ലോ... 


"എന്താ മോനെ പ്രശ്നം... "


🙄🙄മാമനും മാമിയും കണ്ണും മിഴിച്ചു ഞങ്ങളെ രണ്ടിനെയും നോക്കി...


"അവരെ കാണാൻ വന്നതാ... ഇവൾ ഒരു പ്രത്യേക സാഹചര്യം കൊണ്ട് കല്യാണത്തിന് ഉണ്ടായിരുന്നില്ല അതാ... "😪


"ഹെയ് അതൊന്നും അല്ല ഇങ്ങേരെ ഫ്രണ്ട് എന്നെ ബാത്‌റൂമിൽ പൂട്ടി ഇട്ടു... അതാ... "😭😭


"ഓഹ് അതാണോ കാര്യം... അവരെ കാണാൻ ആണോ മോൾ ഇപ്പോൾ ഓടി പിടിച്ചു വന്നത്... ഇതാണ് സ്നേഹം... "


🙄🙄സ്നേഹം കൊണ്ടാണോ ഈ വന്നത്... 


അവരെ രണ്ടിനെയും വിളിച്ചു കൊണ്ട് വന്നതും നൗഫി പല്ലും കടിച്ചു പിടിച്ചു നമ്മളെ നോക്കി ഒന്ന് ഇളിച്ചു... 


"ഡീ അമ്മികുട്ടി നീ ഇന്ന് ഇട്ട ഡ്രെസ്സ് ഇല്ലേ അത് ഇട്ടു വാ... നിക്ക് കാണാനാ... ഇങ്ങളും വാ നൗഫിക്കാ... പിന്നെ മാമിയും മാമനും കൂടി വാ... വേറെ ആരെങ്കിലും ഉണ്ടെങ്കിൽ അവരോടും വരാൻ പറ... "


😕😕ഇതെന്തിനാ പടച്ചോനെ എല്ലാരും ഇങ്ങനെ വരുന്നേ... 


"എടാ പന്നി നിനക്ക് ഇവളെയൊക്കെ വിളിച്ചു ഇങ്ങോട്ടേക്കു വരുമ്പോൾ ഇന്ന് ഞങ്ങളെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് കൂടി ഓർക്കാം ആയിരുന്നു... അതിന് ഇല്ലേലും നിനക്ക് ഇത്തിരി വിവരം ഇല്ലേ... "😬😬


നൗഫി നമ്മളെ കാതിൽ വന്നു പറഞ്ഞു അകത്തേക്ക് പോയി... 


"ഹെയ് നീ നോക്കി നിക്കാതെ ഡ്രെസ്സ് ഇട്ടു വാ അമ്മി... "


അവളും നമ്മളെ ഒന്ന് തുറിച്ചു നോക്കി അകത്തേക്ക് പോയി... എല്ലാരും കല്യാണ ഡ്രെസ്സും എടുത്തു വന്നതും നമ്മൾ കണ്ണും മിഴിച്ചു നിന്നു... 🙄🙄


"😌😌ബാ എല്ലാരും നിക്ക്... നമ്മക്ക് സെൽഫി എടുക്കാം... "


😨😨ഇതിനാണോ പടച്ചോനെ ഇവരെ ഒക്കെ നട്ട പാതിരാത്രി ഒരുക്കി ഇറക്കിയത്... 


അവളെ സെൽഫി എടുക്കൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട് എങ്കിലും മൂന്നെണ്ണം നമ്മളെ ആണ് നോക്കി പേടിപ്പിച്ചു നിക്കുന്നത്... 


കുറച്ച് മുന്നേ സ്നേഹം കൊണ്ട് വന്നു എന്ന് പറഞ്ഞു പുകഴ്ത്തിയ മാമി പോലും നമ്മളെ നോക്കി പല്ല് കടിച്ചു... 


😰😰ഉറങ്ങുന്നവനെ വിളിച്ചു ഉണർത്തി ചോറില്ല എന്ന് പറഞ്ഞാൽ സഹിക്കും... ഇതിപ്പോ അതിനേക്കാൾ ഭീകരമായ അവസ്ഥ ആണല്ലോ പടച്ചോനെ... 


"😬😬ഒന്ന് വിളിച്ചു കൊണ്ട് പോടാ പന്നി ഇതിനെ... "


"😏അവൾ കാരണം ആണ് ഇങ്ങനെ നിക്കാൻ പറ്റിയത് തന്നെ,,, ആ ഒരു നന്ദി എങ്കിലും വേണം കേട്ടല്ലോ... "


"😓ഇങ്ങനെ ആണെങ്കിൽ ഒന്നും വേണ്ടായിരുന്നു... "


നൗഫി ഫസ്റ്റ് നൈറ്റ്‌ പോയ കലിപ്പിൽ നമ്മളെ നോക്കി പല്ല് കടിച്ചു... 


"😓😓പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അമി... ഈ പാതിരാത്രി വന്നത് ഇതിനാണ് നേരത്തെ പറയാം ആയിരുന്നു... എങ്കിൽ പുറത്തേക്ക് വരില്ലായിരുന്നു... "


😕മാമനും നമ്മളെ കാതിൽ വന്നു പറഞ്ഞു... മാമി ആണെങ്കിൽ യക്ഷിയെ പോലെ ആണ് നോട്ടം... 


"എടീ ഇന്ന് ഇത്രയും മതി ബാക്കി നാളെ എടുക്കാം... "


"ഒരു അഞ്ചാറ് ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു മൈ ഫാമിലി എന്ന് സ്റ്റാറ്റസ് ഇടണം... അതിനിപ്പോ എന്താ ചെയ്യാ... "🤔


😨😨ഫാമിലി മൊത്തം കയറി ഇറങ്ങേണ്ടി വരോ ആവോ...അതും ഈ രാത്രി... 


"😕നാളെ ഒരു കല്യാണം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്... അപ്പൊ നോക്കാം... ചെക്കൻ ജീവനും കൊണ്ട് ഓടിയോ എന്തോ... "


"ആരെ കല്യാണ അമിക്കാടെ ആണോ... പെണ്ണ് ഏതാ... "


കെട്ടാൻ കണ്ടു വെച്ച ഒന്നിനെ ആണ് അന്ന് തോണ്ടി വന്നത്... അന്നത്തോടെ അവൾ അവളെ വഴിക്ക് പോയി... 😓എന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ... 


"🙄ഞാൻ നിന്റെ കല്യാണം നടത്തിയാലോ എന്ന ആലോചിക്കുന്നത്... "


"😌😌സത്യായിട്ടും... "


😨😨എന്താ ഒരു നാണം... 😕ഇതിന് ഇതൊക്കെ ഉണ്ടോ... 


അത് കേട്ടപ്പോൾ തന്നെ ആള് ഫോട്ടോ പരിപാടി അങ്ങ് നിർത്തി... 🙄🙄അവിടന്ന് തന്നെ പറഞ്ഞാൽ മതിയായിരുന്നു... 


"എന്നാൽ പിന്നെ അളിയാ നാളെ കാലത്ത് കാണാം... ഗുഡ് നൈറ്റ്‌... "


"😪😪ഇനി എന്ത് ഗുഡ്‌നൈറ്റ് നേരം വെളുക്കാൻ ഇനി കഷ്ടിച്ച് ഒരു മണിക്കൂർ കാണും... "😬


😌നമ്മൾ ഇളിച്ചു കൊടുത്തു അതിനെയും വലിച്ചു അവിടെ നിന്നും ഇറങ്ങി... 


"😰പോത്ത് പോലെ വളർന്നു വിവരം പത്ത് പൈസയുടെ അത്ര പോലും ഇല്ല... "


അതും പറഞ്ഞു ബൈക്കിൽ കയറി എങ്കിലും കുരിപ്പ് മിണ്ടാട്ടം ഇല്ല... അല്ലെങ്കിൽ രണ്ട് പറയേണ്ട ടൈം ആയല്ലോ... 


"😍😍ആരാ അമിക്കാ എന്നെ കെട്ടുന്നേ... "


😨😨ഇത് ഞാൻ പ്രതീക്ഷിച്ചില്ല പോലെ ഒന്നും അല്ലല്ലോ... കാര്യങ്ങൾ വേറെ വഴിക്ക് ആണല്ലോ... ഒരു പൊട്ടി തെറി പ്രതീക്ഷിച്ച ഞാൻ ആരായി... 😒😒


"നിനക്ക് ആരെയെങ്കിലും ഇഷ്ട്ടം ഉണ്ടോ... എങ്കിൽ കാര്യങ്ങൾ എളുപ്പം ആയേനെ... "


🙄ആ അജു എങ്കിലും രക്ഷപെടുമല്ലോ... 


"😌😌എനിക്ക് എല്ലാ ചെക്കൻമാരെയും ഇഷ്ടാ... എന്നെയാ ആർക്കും ഇഷ്ട്ടം അല്ലാതെ... 🤔ഒരാൾക്ക് ഇഷ്ടാ എന്നെ മർജാൻ കാക്കു ഇല്ലേ അങ്ങേര്ക്ക്... 😌ഓൻ പറയാ ഞാൻ മൊഞ്ചത്തി ആണെന്ന്... ഇങ്ങള് വരെ എന്നോട് അങ്ങനെ പറഞ്ഞോ ഇല്ലല്ലോ... അങ്ങേര്ക്കേ എന്നെ ഇഷ്ട്ടം ഉള്ളൂ... 😪എന്റെ ബാപ്പച്ചി വരെ എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല... "


😲ബെസ്റ്റ് ആ ബംഗാളി തന്നെയാ ഇതിന് ചേർച്ച... 


"അത് എങ്ങനെയാ നിന്റെ മൊഞ്ച് കണ്ടു ആരെങ്കിലും ഇഷ്ട്ടം ആണെന്ന് പറയാൻ വരുമ്പോ നിന്റെ സ്വഭാവം കണ്ടു തിരിച്ചു പോകുന്നത് അല്ലേ... "🙄


"ഹെയ് ആരാപ്പോ അങ്ങനെ വന്നു തിരിച്ചു പോയെ... "🙄🙄


"എന്റെ ഫ്രണ്ട്‌സ് തന്നെ... "


"😲😲സത്യാണോ അമിക്കാ... ഇയ്യോ അവർ എന്നെ നോക്കി ഒന്ന് ചിരിക്കാൻ ഞാൻ എത്ര കഷ്ടപ്പെട്ട് എന്ന് അറിയോ... എന്നിട്ട് പോലും ഒരൊറ്റ എണ്ണം എന്നെ നോക്കിയിട്ടില്ല... "


"അങ്ങനെ എല്ലാം കൂടെ വേണ്ട ഒരാൾ മതി... നിന്നെ ഒത്തിരി ഇഷ്ട്ടം ഉള്ള ആള്... ആളെ കൊണ്ട് ഞാൻ നിന്നെ നാളെ കെട്ടിക്കാൻ പോവാ... "


"🤔🤔ഹെയ് ആരാപ്പോ അത്... ആ നീട്ടി മുടി വളർത്തിയ ഒരുത്തൻ ഇല്ലേ അവൻ ആണോ അമിക്കാ... അല്ലെങ്കിൽ ആ തടിച്ച ചെക്കൻ ആണോ... പിന്നെ വേറെ ഒന്നില്ലേ താടി ഒക്കെ വെച്ച ഒരു ചെക്കൻ... ഓൻ ചിരിക്കുമ്പോൾ നുണകുഴി ഒക്കെ വരുന്ന കാണണം... എന്ന മൊഞ്ചാ... "😜😜


😨😨ഞെട്ടി കൊണ്ട് നമ്മൾ ബ്രേക്ക് ചവിട്ടി അവളെ ഒന്ന് തിരിഞ്ഞു നോക്കി... 


🙏🙏ഒന്ന് നമിച്ചു പോയി... 🙄🙄ഞങ്ങൾ ആണുങ്ങൾ പോലും ഇത്രക്ക് നോക്കിയിട്ട് ഉണ്ടാവില്ല പെണ്ണുങ്ങളെ... എന്റെ ഫ്രണ്ട്സിന്റെ നുണകുഴി വരെ നോക്കി വെച്ച ഇത് ഇത്രക്ക് പിട ആയിരുന്നു അല്ലേ... 


"😒😒ഇവരെ ഒക്കെ നീ എപ്പോ കണ്ടതാ... "


"ഹെയ് ഞാൻ കാണാറുണ്ട്... നിങ്ങൾ സൺ‌ഡേ വൈകീട്ട് കളിക്കുന്ന സ്ഥലത്ത് ഞാൻ വരാറുണ്ട്... അവരെ ഒക്കെ കാണാലോ... "


😲😲ഇന്നത്തോടെ കളി നിർത്താം അതാ നല്ലത്... ഇനി ഒന്നും കേൾക്കാൻ ഉള്ള ത്രാണി ഇല്ലേ... 


"ഇവരിൽ ആരാ എന്നെ കെട്ടുന്നേ...? "🤔


🙄🙄പറയും പോലെ അജുനെ പറ്റി ഒരു വാക്ക് കേട്ടില്ലല്ലോ... അതിനെ കണ്ടില്ലേ ഇവൾ... കൂട്ടത്തിൽ മൊഞ്ചൻ ഓൻ ആണല്ലോ... 


"ഞങ്ങളെ ഗ്യാങ്ങിൽ മൊഞ്ചൻ അജു ആണല്ലോ... നിനക്ക് അവനെ ഇഷ്ട്ടം ആണോ... "


"😬😬ഹെയ് ആ തെണ്ടിയെ ഞാൻ എന്റെ കയ്യിൽ കിട്ടിയാൽ കൊല്ലും ഞാൻ... "


"എന്തിന്...? "🙄🙄


"😪😪ഓൻ അല്ലേ എന്നെ പൂട്ടി ഇട്ടത്... ആദ്യം ഞാൻ കരുതിയത് അമിക്കാ ആണെന്നാ... അത് കൊണ്ട് ഞാൻ സോപ്പ് എടുത്തു ക്ലോസെറ്റിൽ ഇട്ടു... ബ്രെഷ് എടുത്തു ക്ലോസെറ്റിൽ ഒക്കെ ഇട്ടു അവിടെ തന്നെ വെച്ചിട്ടുണ്ട്... പല്ല് തേക്കാൻ... "


😨😨പടച്ചോനെ ഈ രാത്രി ഇതിനെയും കൊണ്ട് ഇറങ്ങിയില്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പൊ പല്ല് തേക്കാൻ ടൈം ആയി... 


"😪😪വേറെ വല്ലോം അവിടെ ചെയ്തു വെച്ചിട്ടുണ്ടോ...? "😬


"ഹെയ് ഇല്ലന്നേ... ആ പിന്നെ ലോക്ക് പൊട്ടിച്ചിട്ടുണ്ട്... "


🙄ആ ബാത്‌റൂമിൽ കയറാതെ ഇരിക്കുന്നത് ആണ് ആരോഗ്യത്തിന് നല്ലത്... അജു നിനക്ക് വല്ല ഊളൻ പാറയിലും കൊണ്ട് പോയി അടക്കാം ആയിരുന്നു... 


"അല്ല അപ്പോ അജുനെ എന്തിനാ കൊല്ലുന്നേ... "


"ഞാൻ ഉറങ്ങുമ്പോൾ സ്വപ്നം കണ്ടു എന്നെ പൂട്ടി ഇട്ടവനെ... പടച്ചോൻ കാണിച്ചു തന്നതാ... ഓൻ തന്നെ വന്നു തുറന്നു എന്നെ പുറത്ത് ഇറക്കി...പിന്നെ ഓൻ എന്നെ കിസ്സ്‌ ചെയ്തു അമിക്കാ... "😒


🙄🙄അത് സ്വപ്നം ആയത് നന്നായി... അല്ലെങ്കിൽ ഇപ്പൊ അവൻ പരലോകത്തു ആയേനെ... 


"അവനെ നിനക്ക് ഇഷ്ട്ടം ആണോ...? "😏


"😏😏ഓനെ എനിക്ക് ഇഷ്ട്ടം ഒന്നും അല്ല... 😍😍ഓന്റെ പാട്ട് സൂപ്പറാ... നിക്ക് ഒരു പാട്ട് പാടി തരാൻ പറഞ്ഞിട്ട് ആ തെണ്ടി ഇത് വരെ പാടി തന്നിട്ടില്ല...ജാഡ അല്ലാണ്ട് എന്താ... 😏😏"


"ഓനെ കൊണ്ട് നിന്നെ കെട്ടിച്ചാലോ എന്ന എന്റെ ആലോചന... നിനക്ക് എപ്പോ വേണേലും പാട്ട് കേൾക്കാം അല്ലോ... "😁


🙄🙄മിക്കവാറും ഡെയ്ലി മൂന്ന് നേരം വെച്ചു തെറി ആവും കിട്ടുന്നെ... 


"😌😌ഓൻ എന്നെ കെട്ടോ അയിന്... "😒


😟ഒരു കയർ കിട്ടോ എന്ന് നോക്കട്ടെ... 


"ഞാൻ പറഞ്ഞാൽ ഓൻ കേട്ടും... പോരെ... "


"😏😏നിക്ക് ഓനെ ഒന്നും വേണ്ട... തെണ്ടിക്ക് വലിയ ജാഡയാ... എന്നെ കെട്ടിയാൽ വല്ല ചെളി വെള്ളത്തിലും കൊണ്ട് ഇടും... "


"😓നീ നല്ലതാണോ നീ കാരണം അവൻ ഒന്നും രണ്ടും തവണ ആണോ നാറിയത്... "


"😏😏നിക്ക് വേണ്ട ആ കോപ്പിനെ... വേറെ വല്ലവനും മതി..."


"😬😬എങ്കിൽ പിന്നെ ആ ബംഗാളിയെ തന്നെ നോക്കാം... എന്താ മതിയോ... "


"😒😒അതിന് ഓൻ പറയുന്ന ഹിന്ദി ഒന്നും എനിക്ക് അറീല... എന്നെ കാണാൻ മൊഞ്ച് ഉണ്ടെന്ന് ഓൻ ഹിന്ദിയിൽ പറഞ്ഞു മടുത്തപ്പോ ഡിക്ഷണറി വാങ്ങി മലയാളം പഠിച്ചിട്ട് ആണ് എന്നോട് പറഞ്ഞത്... അതും ഓൻ എന്നോട് മലയാളത്തിൽ പറഞ്ഞത് ആണ്... ഓന് പറയാൻ ഉള്ളത് ഒക്കെ ഓൻ പഠിച്ചിട്ട് പറയും...എനിക്ക് പറയാൻ ഉള്ളത് ഒക്കെ ഞാൻ എങ്ങനെയാ ഹിന്ദിയിൽ പറയുന്നേ... നിക്ക് വയ്യ ഇനിയും ഹിന്ദി പഠിക്കാൻ... "


"😨😨നീ ലോക ഉടായിപ്പ് ആണല്ലേ... എങ്ങനെ സഹിച്ചു ആവോ ഇത്രയും കാലം നിന്നെ ആ കുഞ്ഞിപ്പയും കുഞ്ഞിമ്മയും... "


"🤔🤔ഹെയ് അപ്പോ നാളെ എന്റെ കല്യാണം ഇല്ലേ...? "


🙄🙄പടച്ചോനെ ഏതു നേരത്ത് തോന്നി അത് പറയാൻ... 


"നിനക്ക് എന്താ ഇത്ര പെട്ടെന്ന് കെട്ടാൻ പൂതി... ഇത്തിരി മൂത്തു കഴിഞ്ഞു പോരെ... "


"😒😒അപ്പോഴേക്കും ഷമിന്റെ കല്യാണം നടക്കും... ഞങ്ങൾ തമ്മിൽ ബെറ്റ് വെച്ചതാ... എന്റെ ആദ്യം നടന്നില്ലെങ്കിൽ ഞാൻ തോക്കും... ഓൾക്ക് ഒരു ബോക്സ്‌ ഡയറി മിൽക്ക് വാങ്ങി കൊടുക്കേണ്ടി വരും... എന്റെ ആദ്യം ഉണ്ടായാൽ ഓൾ എനിക്ക് വാങ്ങി തരും അല്ലോ... "


🙄🙄ഇതിനും ബെറ്റ് വെക്കേ...


"😕എത്രയിൽ പഠിക്കുമ്പോൾ ആയിരുന്നു ബെറ്റ്... "


"എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ... "


"മുട്ടയിൽ നിന്നു വിരിയുന്നതിന് മുന്നേ ഇതൊക്കെ ആണോ നിന്റെ ഒക്കെ ആഗ്രഹം... "🙄


"🙄അമിക്കാ അല്ലേ ഞാൻ പോത്ത് പോലെ വളർന്നു എന്ന് പറഞ്ഞത്... ഇനിയും വളർന്നാൽ ആനയെ പോലെ എന്ന് പറയാൻ ആണോ... അതിന് മുന്നേ എന്നെ കെട്ടിക്കാൻ തോന്നിയല്ലോ അത് മതി... "☺️☺️


😨😨ഇനിയും ചോദിച്ചാൽ ഞെട്ടി പണ്ടാരം അടങ്ങാൻ മാത്രേ നേരം കാണൂ... 🤔🤔എന്നാലും ഇപ്പോൾ തന്നെ വിവരം ഇല്ലാത്ത ഇത് എട്ടാം ക്ലാസിൽ വെച്ച് തന്നെ സ്വന്തം കല്യാണത്തിന് ബെറ്റ് വെക്കേ... 


😟കൂടുതൽ ഒന്നും കേൾക്കാൻ ഉള്ള ശക്തി ഇല്ലാത്ത കൊണ്ട് പിന്നെ വീട് വരെ നമ്മൾ ഒന്നും ചോദിക്കാൻ നിന്നില്ല... അവൾ ആണെങ്കിൽ പൂര ഉറക്കം നമ്മളെ പുറത്ത് ആണ്... ബാക്കി ഉള്ളവർ ഉറങ്ങിയില്ലെ എന്താ കുരിപ്പിന്... 


"😬😬ഡീ ഉടായിപ്പെ എണീറ്റ് പോയെ... "


അതിനെയും പിടിച്ചു മാറ്റി നമ്മൾ ഇറങ്ങി വീട്ടിലേക്ക് ചെന്നു... 😪😪നല്ല ക്ഷീണം ഉണ്ടേ... നമ്മൾ ഡ്രെസ്സ് പോലും മാറാതെ ബെഡിലേക്ക് വീണു...



*******************💞



"😕😕നീ എന്താ വന്നപ്പോ തൊട്ട് ഇങ്ങനെ ഇരിക്കുന്നെ... "


ഉപ്പച്ചി നമ്മളെ ഇരിപ്പ് കണ്ടു ചോദിച്ചു എങ്കിലും നമ്മൾ എല്ലാം ഓർത്തു എന്തു പറയണം എന്ന് അറിയാതെ ഇരുന്നു... 


"എന്താ അജു,,, വല്ലതും ഉണ്ടെങ്കിൽ തുറന്നു പറ... "


ഇത്തയും നമ്മളെ നോക്കി ചോദിച്ചതും നമ്മൾ എല്ലാരേയും ഒന്ന് നോക്കി വീണ്ടും ചിന്തയിൽ വീണു... 😕😕ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ... 


"ഉപ്പച്ചി അത് എനിക്ക് ഒരു അബദ്ധം പറ്റി... "


"അത് ആദ്യായിട്ട് ഒന്നും അല്ലാലോ... ഇന്നെന്താ പുതിയ അബദ്ധം... "


"😓ഇന്ന് കാലത്ത് ഞാൻ ഇങ്ങോട്ടേക്കു വരുന്നതിന് മുന്നേ അമിടെ വീട്ടിൽ ആയിരുന്നു... ആ പെണ്ണ് ഇല്ലേ നിയ അവളെ ഞാൻ അവന്റെ ബാത്‌റൂമിൽ പൂട്ടി ഇട്ടാ വന്നത്... "


"😨😨എന്നിട്ട് എന്തുണ്ടായി... പാവം ആ കൊച്ച് ജീവനോടെ ഉണ്ടോ എന്തോ... "


"😏😏ഓഹ് അത് എന്നെയും കൊണ്ടേ പോവൂ എന്ന തോന്നുന്നേ... ജീവനോടെ ഉണ്ട്... "


"പിന്നെന്താ പ്രശ്നം... "


"അത് ഞാൻ ഇല്ലേ... "


😓😓ഇത് ഇപ്പോൾ ഞാൻ എങ്ങനെയാ ഇതൊക്കെ പറയുന്നേ... ഇത്ത കുഞ്ഞുവാവയെയും പിടിച്ചു കിടന്നു നമ്മളെ തന്നെ നോക്കാ... 


"ഇപ്പോൾ ഞാൻ പോയി അതിനെ തുറന്നു വിട്ടു... പുറത്ത് ഇറക്കിയപ്പോ അവൾ എന്നെ തെറി വിളിച്ചു... "


"😪അവൾ ആയോണ്ട് തെറിയിൽ ഒതുങ്ങി...ഞാൻ ആണെങ്കിൽ കൊന്നേനെ... അതിന് കല്യാണം കൂടാൻ പറ്റിയില്ലല്ലോ പാവം... "


"🙄🙄ഇങ്ങള് അവളെ ഉപ്പച്ചി ആണോ അതോ എന്റെ ഉപ്പച്ചി ആണോ... "


"അതാണോ ഇപ്പൊ നിന്റെ സംശയം... എന്നിട്ട് എന്താ ഉണ്ടായേ... "


"അത് അവൾ എന്നെ പട്ടി എന്ന് വിളിച്ചപ്പോൾ ദേഷ്യം കൊണ്ട് ഞാൻ പിടിച്ചു കിസ്സ്‌ ചെയ്തു... "😓


"🤔🤔സാദാരണ ദേഷ്യം വന്നാൽ തല്ലുന്നത് ആണല്ലോ പതിവ്... ഇത് എന്താ കിസ്സ്‌... "


ഉപ്പച്ചി കാര്യായി ആലോചന തുടങ്ങി... അപ്പോ എന്താ അങ്ങനെ തോന്നിയെ എന്ന് എനിക്ക് തന്നെ പിടി കിട്ടീല പിന്നെയാ അങ്ങേര്ക്ക്... 


"😁😁അപ്പോ ഇത്രയും കാലത്തെ വഴക്ക് ഒക്കെ മാറി നിനക്ക് അവളോട്‌ പ്രേമം തുടങ്ങി അല്ലേ...അതാണല്ലോ കിസ്സ്‌ ചെയ്തേ അല്ലേ... "


ഇത്ത നമ്മളെ നോക്കി പറഞ്ഞു ഇളിച്ചതും ഉപ്പച്ചി ആലോചന നിർത്തി നമ്മളെ നോക്കി... 


"🙄🙄എനിക്ക് അവളോട്‌ പ്രേമം ഒന്നുല്ല... അതൊക്കെ ഞാൻ അന്നേ വേണ്ടെന്ന് വെച്ചതാ... അവളെ ആ ഊള സ്വഭാവം കണ്ടിട്ട്... "


"അപ്പോ മുന്നേ ഇഷ്ട്ടം തോന്നിയിരുന്നു അല്ലേ... അല്ലേലും മനസ്സിൽ ഉള്ളത് മറച്ചു വെക്കാൻ ആവില്ല... അത് എങ്ങനെ ആയാലും പുറത്ത് വരും... "


"😒ആ ആദ്യം കണ്ടപ്പോൾ തോന്നി എന്നുള്ളത് നേരാ,,, അത് അന്ന് തന്നെ വേണ്ടെന്ന് വെച്ചു,,, അതിന്റെ സൗണ്ട് ഒന്ന് കേൾക്കാൻ എന്തെങ്കിലും പറയണം അല്ലോ എന്ന് വെച്ച് ഫുൾ പൈസ ചോദിച്ചു... അപ്പോ തന്നെ അതിന്റെ വാ തുറന്നതും എന്റെ ലവ് ഒക്കെ നാട് വിട്ടു... ഇന്ന് പിന്നെ ഏതോ ഹാലിൽ കിസ്സ്‌ ചെയ്തു പോയി...  അത് ആ ഫാമിലി മുഴുവനും കണ്ടു... "


"😰എന്നിട്ട് അമി നിന്നെ തല്ലിയോ... അപ്പോ നിങ്ങളെ കൂട്ട് തകർന്നോ... അല്ലേലും കൂട്ടുകാരന്റെ പെങ്ങളെ കാര്യം വരുമ്പോൾ തന്നെയാ ഫ്രണ്ട്ശിപ്പ് അവസാനിക്കുന്നത്... അതാണല്ലേ എന്റെ മോന്റെ വിഷമം... സാരല്ല്യ പോട്ടെ... "


ഉപ്പച്ചി നമ്മളെ തോളിൽ തട്ടി വല്ലാതെ അങ്ങ് ആശ്വസിപ്പിച്ചു...


"😕😕അതല്ല ഉപ്പച്ചി അവൻ അപ്പോ തന്നെ എന്നെ അളിയാ എന്നും പറഞ്ഞു കെട്ടിപ്പിടിച്ചു... "


"🙄🙄അതെന്താ... ഓഹ് സ്വന്തം പെങ്ങൾ അല്ലാത്ത കൊണ്ടാണോ... എന്നാലും നിന്നെക്കാൾ വലുത് അവൾ അല്ലെ... ഫ്രണ്ട്സിനെ ഇനിയും കിട്ടും... പെങ്ങളെ കിട്ടോ... "


"അത് എനിക്ക് അറീല ഉപ്പച്ചി... പക്ഷെ അവൻ നാളെ അതിനെ ഞാൻ കെട്ടണം എന്ന പറഞ്ഞത്... "😓😓


"😨😨എന്താ... നാളെയോ... "


"😭😭മ്മ്... ഞാൻ ഇപ്പോൾ തന്നെ എങ്ങോട്ടെങ്കിലും നാട് വിടാ... തത്കാലം അപ്പുക്കാന്റെ സ്ഥലത്ത് പോവാം...ആള് ഇപ്പോൾ ഇങ്ങോട്ടേക്കു വരുന്നുണ്ടല്ലോ... "


"😬😬അതെങ്ങനാ ശരിയാവുന്നേ... ആ പെണ്ണിന്റെ ജീവിതം നശിപ്പിച്ചു എന്റെ മോനെ മുങ്ങാൻ ഞാൻ സമ്മതിക്കില്ല... നാളെ എങ്കിൽ നാളെ അവളെ കെട്ടണം... "


"🙄🙄ഞാൻ അതിനെ നശിപ്പിച്ചിട്ട് ഒന്നും ഇല്ല...അനാവശ്യം പറയരുത്... "


"പിന്നെന്തിനാ നാളെ തന്നെ കെട്ട് നടത്തുന്നെ... "


"അത് അമിക്ക് പറ്റിയ അബദ്ധം... അവളെ കാണാൻ ഇല്ല എന്നും ഒരുത്തൻ അവളെ തട്ടി കൊണ്ട് പോയെന്നും പറഞ്ഞു കേസ് കൊടുക്കാൻ പോയാൽ പിന്നെ എന്താ ചെയ്യാ... ഒളിച്ചോടി പോയ ആളെ കൊണ്ട് കെട്ടിച്ചു നാളെ സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞു... "😓😓


"☺️☺️ഓഹ് എന്ന്... അപ്പോ നിന്റെ കല്യാണവും നാല് ആളെ വിളിച്ചു നടത്താൻ യോഗം ഇല്ല അല്ലേ...ഒരുത്തൻ ഒന്നിനെയും വിളിച്ചു കൊണ്ട് വന്നപ്പോ പ്രതീക്ഷ മുഴുവനും നിന്നിൽ ആയിരുന്നു... ഇതിപ്പോ അതിനേക്കാൾ വലിയ തെണ്ടിത്തരം അല്ലേ നീ കാണിച്ചു വെച്ചത്... ഒരു പെണ്ണിനെ ഉമ്മ വെച്ചിട്ട് വന്നു ഓടി പോകാൻ നിക്കുന്നു... "


ഉപ്പച്ചിയുടെ രോദനം കേട്ട് നമ്മൾ ബെഡിൽ നീണ്ടു നിവർന്നു കിടന്നു... 😟അതിനെ കെട്ടിയാൽ എന്താവോ എന്തോ... 


കാലത്ത് തന്നെ അപ്പുക്കാ വന്നതും പുള്ളി കെട്ടിയോളെ അടുത്ത് തന്നെ ആണ്... 


"നിനക്ക് എന്താടാ ഒരു ടെൻഷൻ... ഞാൻ വന്നപ്പോ തൊട്ട് നീ ഇങ്ങനെ ഇരിക്കുന്നുണ്ടല്ലോ... "


"അവന്റെ കല്യാണം അല്ലേ അപ്പുക്കാ... അതിന്റെ ആവും ഈ ടെൻഷൻ... "☺️


ഇത്ത നമ്മളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും പുള്ളി അന്തം വിട്ടു എണീറ്റു... 😪


"😒😒സ്വന്തം കാക്കു അല്ലേ ഞാൻ... എന്നിട്ട് ഇവന്റെ കല്യാണം തീരുമാനിച്ചത് ഇപ്പോഴാണോ എന്നോട് പറയുന്നേ... ഞാൻ പോവാ... "


പുള്ളി കൊണ്ട് വന്ന ബാഗും തൂക്കി പിടിച്ചു പോകാൻ നിന്നു... 


"😕😕നിങ്ങളോട് പറയാൻ ഞാൻ തന്നെ അറിഞ്ഞതെ ഉള്ളൂ... "


😟ആള് ഒന്ന് മയപ്പെട്ടു ഇരുന്നതും ഇത്ത കഥ മുഴുവനും വിവരിച്ചു കൊടുത്തു... വാവ പോലും നമ്മളെ നോക്കി ഇളിക്കുന്നുണ്ടോ എന്നൊരു ഡൌട്ട്... 


"ഇത്ര ഒക്കെ ആയ സ്ഥിതിക്ക് നമുക്ക് ഇപ്പൊ തന്നെ നടത്താം അല്ലേ ഉപ്പച്ചി... ഒരു പെണ്ണൊക്കെ കെട്ടിയാലെ ഇവൻ നേരെ ആവൂ... "


😟അതിനെ നേരെ ആക്കി നമ്മൾ ഒരു വഴി ആവും... നമ്മൾ അതും ചിന്തിച്ചു ഇരുന്നതും തെണ്ടി അമി കയറി വന്നു... 


"☺️ഞാൻ കരുതി നീ നാട് വിട്ടു എന്ന്... "


"😬😬ആലോചിച്ചു നോക്കിയഥാ... പിന്നെ വരാൻ ഉള്ളത് ഏതു നാട്ടിൽ ആയാലും ബസ് കയറി ആയാലും വരുമല്ലോ... "


"🙄ഇത് അങ്ങനെ ആണോ... നീ വന്നു വാങ്ങിയത് അല്ലേ... "


😒😒അതും നേരാ നമ്മൾ വീണ്ടും ആലോചന തുടങ്ങി... 



******************💃



"😟ഇങ്ങള് എന്തിനാ കരയുന്നെ ബാപ്പച്ചി... "


"എന്തൊക്കെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു എനിക്ക് നിന്നെ കുറിച്ച് എന്ന് അറിയോ നിനക്ക്... ഒക്കെ തീർന്നില്ലേ അതൊക്ക ഓർക്കുമ്പോൾ പിന്നെ ഞാൻ ചിരിക്കണോ... "


😕ഉറങ്ങുന്ന നമ്മളെ വിളിച്ചു ഉണർത്തി തുടങ്ങിയതാ മൂപ്പർ ഈ കരച്ചിൽ... നമ്മൾ ആണെങ്കിൽ അതിനേക്കാൾ വലിയ സ്വപ്നം കാണുക ആയിരുന്നു... അത് കംപ്ലീറ്റ് ആക്കാൻ സമ്മതിച്ചോ അതും ഇല്ല... 


"ഞാനും നല്ല ഒരു സ്വപ്നം കാണുകയായിരുന്നു... ബാപ്പച്ചി എന്നെ ഉണർത്തി അത് നശിപ്പിച്ചു... ഇനി ഇന്ന് ഉറങ്ങുമ്പോൾ ആണെങ്കിൽ ഇതിന്റെ ബാക്കി കാണോ അതും ഇല്ല വേറെ വല്ലതും ആവും കാണുന്നെ... "😓


(😌ഞാൻ അങ്ങനെയാ... )


"എടീ ഇത് ഉറങ്ങുമ്പോൾ കാണുന്നത് ഒന്നും അല്ല... നിന്റെ വിവാഹം നടത്തുന്നതിനെ പറ്റിയ ഞാൻ പറയുന്നത്... ഏതെങ്കിലും ഒന്ന് ഞാൻ വിചാരിച്ച പോലെ ആയോ അതും ഇല്ല... ഒരു കോടീശ്വരൻ ചെക്കനെ എങ്കിലും നിനക്ക് പ്രേമിക്കാം ആയിരുന്നില്ലേ... "😪


"ഹെയ് അതിന് അങ്ങേര് കെട്ടി കുറെ കുട്ടികൾ ഒക്കെ ഉള്ളതാ ബാപ്പച്ചി..."😏


"🤔🤔അതാരാ... അംബാനി ആണോ... "


"😏😏കോടീശ്വരൻ സുരേഷ് ഗോപി അല്ലേ ബാപ്പച്ചി... "


"🙄🙄ഓഹ് അതാണോ... ഞാൻ ഇവിടെ സീരിയസ് ആയിട്ട് നിന്റെ കല്യാണം നടത്തുന്ന കാര്യം പറയുമ്പോൾ നീ ടീവിയിൽ എത്തിയോ... "


"😏😏കല്യാണം എന്ന് ഇന്നലെ തൊട്ടേ കേൾക്കുന്നുണ്ട്... വല്ലതും നടക്കോ... "


"😲😲അപ്പോ നിനക്ക് പെട്ടെന്ന് കെട്ടണം എന്നാണോ ആഗ്രഹം..."


ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത് അല്ലേ...😝നമ്മൾ ബാപ്പച്ചിയെ നോക്കി ഇളിച്ചു കാണിച്ചു... അങ്ങേര് ഒരു പോക്ക് അങ്ങ് പോയി... കെട്ടിയിട്ട് വേണം അടിച്ചു പൊളിക്കാൻ... 😍


നമ്മൾ പിന്നെ എന്നത്തെയും പോലെ വീണ്ടും ബെഡിൽ വീണു,,, 🙄🙄ഉറങ്ങണോ കെട്ടണോ എന്ന് തീരുമാനിക്കണം... ഉറക്കം വിട്ടു കളിയില്ലന്നേ... 


"😬😬ഡീ എണീറ്റ് പോടീ,,, സ്വന്തം കല്യാണ ദിവസം എങ്കിലും കാലത്ത് എണീറ്റാൽ എന്താ... "


😕😕ഓഹ് അപ്പോ ഇന്ന് കല്യാണം തന്നെ ആണല്ലേ... 🙄അതെങ്കിലും ഫിക്സ് ആയല്ലോ നമ്മൾ അപ്പോ തന്നെ എണീറ്റ് ബാത്‌റൂമിൽ ചെന്നു... 


🤔🤔എന്നാലും ആരാവും എന്നെ കെട്ടുന്നേ... ഹെയ് ഇനി വല്ല ഗുണ്ടയും ആണോ... ആണെങ്കിൽ പെട്ടത് തന്നെ... 


കുളിച്ചു വന്നപ്പോഴേക്കും ബെഡിൽ നീണ്ടു കിടക്കുന്നു നല്ലോരു മൊഞ്ചുള്ള ഗൗൺ... 😍ഇത് നിക്ക് വേണ്ടി ആണോ...ഇതൊക്കെ എപ്പോ വാങ്ങി... 


"😒😒ഉമ്മച്ചി ആരാ ഈ ഗൗൺ വാങ്ങിയെ... "


"അമി തന്നെ എന്താ... "


"😏😏എന്റെ കല്യാണ ഡ്രെസ്സ് അല്ലേ പോകുമ്പോ എന്താ എന്നെ കൊണ്ട് പോയാൽ... "


"🙄എങ്കിൽ ഇന്ന് കല്യാണം നടക്കോ... "


😕😕ഇന്ന് മുഴുവനും ഡ്രസ്സ്‌ ഒക്കെ എടുത്തു നാളെ പോരെ കല്യാണം... കാണാൻ ഒക്കെ കൊള്ളാം... എന്നാലും എന്നെ കൊണ്ട് പോയില്ലല്ലോ... 


"🤔🤔അപ്പോ സ്വർണം ഒക്കെ എവിടെ... അതൊക്ക വാങ്ങിയ... "


"😬😬മിണ്ടാതെ പോടീ അവിടന്ന്... "


😓😓സ്വർണം ഒന്നും ഇല്ലേ ആവോ... കൊടും ചതി ആയിപ്പോയി... 


😌ഡ്രെസ്സ് ഒക്കെ ഇട്ടു നമ്മൾ മൊഞ്ചത്തി ആയി നിന്നു... എന്നാലും ആരാവും എന്നെ കെട്ടുന്നേ... നമ്മൾ വീണ്ടും ഉമ്മച്ചിയെ തപ്പി ഇറങ്ങി... 😨😨ദേ നിക്കുന്നു അമ്മിയും കെട്ടിയോനും... 


"😟അമ്മി നീ എന്തിനാ ഇപ്പൊ വന്നേ... നിന്നെ പുറത്താക്കിയ... "


"😬😬കരിനാക്ക് വളച്ചു ഓരോന്ന് പറയല്ലേ... ഞാൻ നിന്റെ കെട്ടിന് വന്നതാ... "


"😌ആണോ...ഡീ നിക്ക് അറിയോ എന്നെ ആരാ കെട്ടുന്നേ എന്ന്... "


"😕അപ്പോ നിക്ക് അറീലെ... "


"😏അറിയും എങ്കിൽ നിന്നോട് ചോദിക്കണോ... ഉമ്മച്ചി ഇങ്ങൾക്ക് അറിയോ ആരാ ചെക്കൻ എന്ന്... "


"😠😠ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ചോദിക്കുന്നത് കേട്ടില്ലേ... "


🙄കാലത്ത് തൊട്ടേ ഉമ്മച്ചി കലിപ്പ് ആണല്ലോ... നമ്മൾ എന്താ ഒപ്പിച്ചു വെച്ചത് ആവോ... 


"😓ഇങ്ങനെ ഒന്നും അല്ല നിന്റെ കല്യാണം നടത്താൻ ഞങ്ങൾ ആഗ്രഹിച്ചത്...വിധി ഇതാവും... "


"😓ഞാനും... "


"😬ഓഹ് എന്നിട്ടാണോ ഒരുത്തന്റെ കൂടെ... "


കലിപ്പ് ഇട്ടു കൊണ്ട് ഉമ്മച്ചി വളയും മാലയും ഒക്കെ എടുത്തു ഇട്ടു തന്നു പോയി... 🙄ഉമ്മച്ചിന്റെ ശത്രു ആണോ ഇനി കെട്ടുന്നേ... 


"ഹെയ് ബാപ്പച്ചിയെയും മൂത്താപ്പയെയും അമിക്കാനെയും ഒന്നും കണ്ടില്ലല്ലോ എവിടെ പോയതാ... "


"😏നിന്നെ ഒരുത്തന്റെ തലയിൽ കെട്ടി വെക്കാൻ പോയതാ... "


അമ്മി നമ്മളെ നോക്കി പുച്ഛിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു... ഓളെ കെട്ട് കഴിഞ്ഞപ്പോൾ ജാഡ ഇത്തിരി കൂടിയ... 


ഒരുക്കി നിർത്തി ആരെ കാണിക്കാൻ ആണാവോ... നമ്മൾ മുറിയിൽ ചെന്നു ബെഡിൽ കിടന്നു ഫോൺ തോണ്ടാൻ തുടങ്ങി... 😊ഷമിയെ വിളിച്ചു പറയാം എന്റെ കെട്ട് ആണെന്ന്... ബെറ്റ് ജയിച്ചത് ഞാൻ അല്ലേ... 


"😬എന്താടി പട്ടി ഉറങ്ങാനും സമ്മതിക്കില്ലേ... "


"🙄🙄ഹെയ് നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ... ഞാൻ ഒരു കാര്യം പറയാൻ വിളിച്ചത് അല്ലേ... "


"😏😏ഇനി എന്തു കാര്യം പറയാൻ... അമ്മി മണവാട്ടി ആയി നിക്കും എന്റെ കൂടെ നിക്കാൻ ആള് വേണം എന്നൊക്കെ പറഞ്ഞു എന്നെ വിളിച്ചു കൊണ്ട് പോയിട്ട് നീ ആ ബംഗാളിന്റെ കൂടെ പോയി അല്ലേ... ഞാൻ വെറുതെ പോസ്റ്റ്‌ ആയി അല്ലാണ്ട് എന്താ... നീ അവന്റെ കൂടെ പോയെന്ന് കേട്ടപ്പോൾ ഉപ്പച്ചി എന്നെ പിടിച്ചു കൊണ്ട് വന്നു... ഇനി നിന്നോട് മിണ്ടരുത് എന്ന എന്നോട് പറഞ്ഞത്... "


"😒😒ഞാൻ ആരെയും കൂടെ പോയതല്ലടി... ഞാൻ ഇവിടെ അമിക്കാടെ ബാത്‌റൂമിൽ ഉണ്ടായിരുന്നു... എന്നെ ആരോ പൂട്ടി ഇട്ടതാ... "


"🙄ബാത്‌റൂമില..."


"മ്മ്..."


"😌അത് നന്നായി... അത് കൊണ്ട് ഉള്ള ചെക്കൻമാരെ മുഴുവനും എനിക്ക് ഒറ്റയ്ക്ക് നോക്കാൻ പറ്റി... "


"😒😒നല്ല ചെക്കൻമാർ ഒക്കെ ഉണ്ടായിരുന്നോ... "


"ഉണ്ടോ എന്ന... നല്ലതേ ഉള്ളൂ... "


😪😪ഇനി എപ്പോഴാ പടച്ചോനെ അങ്ങനെ ഒരു ചാൻസ് കിട്ടുന്നെ... 


"😍😍നീ അറിഞ്ഞ ഇന്ന് എന്റെ കല്യാണം ആടി... ഞാൻ ഇപ്പോൾ മണവാട്ടി ആയി നിക്കാ... "


"😨😨എന്താ... "


"😌😌സത്യാടി... ഞാൻ വേണേൽ വീഡിയോ കാൾ ചെയ്യാം... നീ എന്റെ മൊഞ്ച് ഒക്കെ കണ്ടോ... "


"😕😕ഇന്നലെ ആരും ഒന്നും പറയുന്ന കേട്ടില്ല... ഇത്ര പെട്ടെന്ന് ചെക്കനെ ഒക്കെ എവിടെ നിന്നും കിട്ടി... "


"😓അത് അറീല... "


"😜ഓഹ് ആ ബംഗാളി ആവും... ഇന്നലെ നീ അവന്റെ കൂടെ അല്ലേ പോയെ... അല്ല അവരൊക്കെ അങ്ങനെ അല്ലേ കരുതിയെ... "


😨😨പടച്ചോനെ ഓൻ ആണോ... വെറുതെ അല്ല ഉമ്മച്ചിക്ക് ഇത്ര കലിപ്പ്... 


"😭😭എടീയെ ഞാൻ ഇപ്പോൾ എന്താ ചെയ്യാ... "


"😏കെട്ടിക്കോ... "


😬😬കുരിപ്പ് എനിക്ക് ഓനെ കിട്ടുന്ന കൊണ്ട് സന്തോഷിക്കാ...നമ്മൾ ഫോൺ ഓഫ് ചെയ്തു അമ്മിന്റെ അടുത്ത് ചെന്നു... 


"😭😭എടീ അമ്മി എന്നെ കെട്ടുന്നത് മർജാൻ ആണോ... "


"🙄നിനക്ക് ഓനെ ആണോ വേണ്ടേ... "


"😬😬എനിക്ക് ഓനെ വേണ്ട... ആ മസിൽ കാണുമ്പോൾ തന്നെ പേടി ആവാ... അത് വെച്ച് ഇടി കിട്ടിയാൽ ഞാൻ വടി ആവും... "


"😓അല്ലേലും നിനക്ക് ഇടി ഉറപ്പാ... അത് ആരായാലും... "


"😒അപ്പോ അവൻ ആണോ..."


"😠😠അതല്ലടി പോത്തേ... നല്ല അടിപൊളി ചെക്കൻ ഒക്കെ തന്നെയാ പക്ഷെ നീയായിട്ട് സ്വഭാവം മാറ്റും അത് ഉറപ്പാ... "


😬😬ആ തെണ്ടി ഷമി വെറുതെ പേടിപ്പിച്ചു... 


നമ്മൾ ഓടി ചെന്നു ഓളെ കാൾ ചെയ്തു... 


"😬😬പട്ടി തെണ്ടി എന്നെ കെട്ടുന്നത് ഓൻ ഒന്നും അല്ല... നല്ല അടിപൊളി ചെക്കൻ ആണെന്നാ അമ്മി പറഞ്ഞത്... ഞാൻ അങ്ങ് പേടിച്ചു പോയി... നിനക്ക് അസൂയ അല്ലേ എന്റെ കല്യാണം ആദ്യം നടക്കുന്നത് കൊണ്ട്... "


"😨😨സത്യാണോടി...നീ എന്ത് കൂടോത്രം ആടി ചെയ്തേ നേരം വെളുക്കുന്നതിന്നു മുന്നേ കല്യണം ആവാൻ... എനിക്കും കൂടി പറഞ്ഞു താടി... "


"😪😪ഞാൻ ഒന്നും ചെയ്തിട്ടില്ല... ബാത്‌റൂമിൽ പൂട്ടി ഇട്ടത് കൊണ്ടാ ഇതൊക്കെ ഉണ്ടായേ... നിന്റെ കാക്കുന്റെ കല്യാണം ആയാൽ നീ വല്ല ബാത്‌റൂമിലും ചെന്നു ഒളിച്ച മതി...പിറ്റേന്ന് പിടിച്ചു കെട്ടിക്കും... "


"😏😏അത് ഡേറ്റ് ഒന്നും തീരുമാനിച്ചില്ല...എല്ലാം തീരുമാനം ആവുമ്പോഴേക്കും ഞാൻ കിളവി ആവും... "


"😊എന്റെ കല്യാണം ആദ്യം നടന്നാൽ നീ എനിക്ക് ചോക്ലേറ്റ് തരാം എന്ന് പറഞ്ഞു അത് മറന്നോ... വേഗം വാങ്ങി വെച്ചോ ഞാൻ വീട്ടിൽ വന്നാൽ ആദ്യം നിന്റെ അടുത്തേക്ക് ആവും വരുന്നേ... "


"😒നീ ചോക്ലേറ്റ് കിട്ടാൻ നുണ പറയാവും... അല്ലാതെ നിന്നെ ഒക്കെ ആര് കെട്ടാൻ... അതും പെട്ടെന്ന്... "


"😬എന്നെ ഇവിടെ മണവാട്ടി ആക്കി വെച്ചിട്ടുണ്ട് നിനക്ക് വേണേൽ ഞാൻ ഫോട്ടോ സെൻറ് ചെയ്യാം... "


"😏😏നീ വെറുതെ ഡ്രസ്സ്‌ എടുത്തു ഇട്ടു എന്നെ പറ്റിക്കൽ ആവും... എനിക്ക് വീഡിയോ കാൾ ചെയ്ത് കെട്ട്  കാണിക്കണം എന്നാലേ ഞാൻ വിശ്വസിക്കൂ... "


🙄🙄നമ്മൾ അപ്പൊ തന്നെ വീഡിയോ കാൾ ഇട്ടു അവളെ നോക്കി ഇളിച്ചു... 


"😭😭നീ ഇത്രക്ക് മൊഞ്ച് ഒക്കെ ഉണ്ടായിരുന്നോ... "


"😌😌ഞാനും ഇപ്പോഴാ കണ്ടേ മൊഞ്ച് ഉള്ളത് ഒക്കെ... സ്വന്തം കല്യാണത്തിന് കാണാൻ ആവും യോഗം... "


"😏അതെങ്ങനെയാ മുടി എങ്കിലും വല്ലപ്പോഴും ചീകി വെക്കണം... ഇന്നാവും ആദ്യായിട്ട് കുളിച്ചത് അല്ലേ... "


"😪ഇന്നലെയും കുളിച്ചു,,, പക്ഷെ അതിനകത്ത് തന്നെ കിടക്കേണ്ടി വന്നു... നീ ഞാൻ കുളിക്കുന്ന എണ്ണം എടുക്കാതെ ഞാൻ എങ്ങനെ ഉണ്ടെന്ന് പറ... "


"😏ഓഹ് തരക്കേടില്ല... "


🙄🙄അസൂയ അല്ലാണ്ട് എന്താ,,, ഒരാൾ പൊക്കി പറയുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ടെന്നേ... അതും പോയി കിട്ടി... 


"😬ഡീ നീ ഇവിടെ ഇരിക്കാ... നിക്കാഹ് ഒക്കെ കഴിഞ്ഞു അവരൊക്കെ വന്നു... നീ വന്നേ... "


😨😨പടച്ചോനെ അതും കഴിഞ്ഞ... നമ്മൾ അമ്മിയെ നോക്കി കണ്ണും തള്ളി ഇരുന്നു...


"😏നീ എന്താ ഇങ്ങനെ ഇരിക്കുന്നെ വന്നേ... "


നമ്മളെ കയ്യും പിടിച്ചു ഓൾ നടന്നതും നമ്മൾ കയ് മാറ്റി ഷമിയെ നോക്കി... 😒ഇതിനേക്കാൾ ഭേദം അവളെ പോലെ ചെക്കനെ കിട്ടാതെ ഇരിക്കുന്നത് ആയിരുന്നു... 


"😰അപ്പോ സത്യം ആണല്ലേ... ഞാൻ കരുതി നീ എന്നെ പറ്റിച്ചു എന്ന്... എന്നാലും നിനക്ക് എന്നെ എങ്കിലും വിളിക്കാം ആയിരുന്നു... "😪


"😕അടുത്ത കെട്ടിന് വിളിക്കാം... ഇത് ഞാൻ അറിയാത്ത കെട്ട് ആടി... "


"🙄നീ എനിക്ക് ചെക്കനെ കാണിച്ചു തന്നാൽ മതി... അല്ലേലും ഇങ്ങനെ ഫോണിൽ കാണുന്നത് തന്നെയാ നല്ലത്... വെറുതെ കുളിച്ചു ഒരുങ്ങി നിക്കേണ്ടല്ലോ അതും വേറെ ആരെയോ കല്യാണത്തിന്... "


😕എന്നേക്കാൾ മടിച്ചി ആണല്ലോ കുളിക്കാൻ... 


നമ്മൾ ഫോണും പിടിച്ചു എല്ലാരേയും നോക്കിയപ്പോ ദേ നിക്കുന്നു അമിക്കാടെ അടുത്ത് ഒരു മൊഞ്ചൻ... 😍😍ഹിയ്യോ ഇവൻ ആണോ എന്നെ കെട്ടിയെ... 🙄ഇതിനെ ഇതിന് മുന്നേ കണ്ടിട്ടില്ലല്ലോ... 


😏😏തെണ്ടി അജു ഉണ്ട് നമ്മളെ കണ്ണും മിഴിച്ചു നോക്കി നിക്കുന്നു... എപ്പോ നോക്കിയാലും അമിക്കാനെ ഒട്ടിപ്പിടിച്ചു നിന്നോളും...അടയും ചക്കരയും പോലെ... നമ്മൾ ഓനെ നോക്കി പുച്ഛിച്ചു... 


"ഇങ്ങോട്ട് നീങ്ങി നിക്കടി... നോക്കി പേടിപ്പിക്കാതെ... "


🙄എന്നും പറഞ്ഞു അമിക്കാ നമ്മളെ പിടിച്ചു ഓന്റെ അടുത്ത് നിർത്തിയതും നമ്മൾ ആ മൊഞ്ചനെ നോക്കി ഒന്ന് ഇളിച്ചു... 😌😌പുള്ളി എന്നാ ചിരിയാ... 


😅ഇത്രയും മൊഞ്ചൻ ചെക്കനെ കാണിച്ചു കൊടുക്കാൻ നമ്മൾ ഫോൺ നോക്കിയപ്പോ ഷമി കണ്ണും തള്ളി നിക്കാ... നമ്മൾ ഹെഡ്സെറ്റ് ചെവിയിൽ തിരുകി അവളെ നോക്കി ഇളിച്ചു... 


"😏ഇപ്പോൾ നിനക്ക് വിശ്വാസം ആയല്ലോ... "


"😕😕ഇതൊക്കെ എങ്ങനെ സാധിച്ചു നിയ... "


🙄ആ എനിക്ക് തന്നെ അറീല പിന്നല്ലേ ഇവൾക്ക് പറഞ്ഞു കൊടുക്കുന്നെ... 


😕അപ്പോഴേക്കും നമ്മളെ കഴുത്തിൽ കുരുക്ക് വീണു... പിന്നെ ഇതാരാപ്പോ... നമ്മൾ ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കിയപ്പോ സൈഡിൽ നിക്കാ ആ മൊഞ്ചൻ... 


😨😨പിന്നെ ആരാപ്പോ തൂക്കി കൊല്ലാൻ ഉള്ള കയർ ഇടുന്ന പോലെ മഹർ ഇട്ടു നമ്മളെ കൊല്ലാൻ നോക്കുന്നെ എന്ന് കരുതി നോക്കിയതും... 😵😵പടച്ചോനെ ഇവൻ ആണോ നമ്മളെ കെട്ടിയെ...


"😓എടീ നിയ നീ വടി ആയ... "


ഷമി ചോദിച്ചതും നമ്മളെ ഓളെ നോക്കി... 😒പെണ്ണ് ഇളിച്ചു കാണിച്ചു... കുരിപ്പ് അവസരം മുതൽ ആക്കാ... 


"😬😬ഓഹ് എപ്പോൾ നോക്കിയാലും അതിൽ തന്നെ ആണല്ലോ...കെട്ടിന് എങ്കിലും അത് ഓഫ് ചെയ്തു വെച്ചൂടെ... "


എന്നും പറഞ്ഞു അമിക്കാ ഫോൺ വാങ്ങി...😰😰ഇവനെ കൊണ്ടാണോ എന്നെ കെട്ടിച്ചത് പടച്ചോനെ... 😪



**********************💞



കുരിപ്പ് തലയിൽ ആയത് മുതൽ തുടങ്ങിയതാ ടെൻഷൻ... 😪😪എന്താവോ എന്തോ... 


നമ്മൾ ആണ് കെട്ടിയത് എന്ന് കണ്ടപ്പോൾ ഞെട്ടി പണ്ടാരം അടങ്ങി നിക്കാ... 😏


"🙄എന്താടി ഇങ്ങനെ തുറിച്ചു നോക്കുന്നെ... "


"😭നിന്നോട് ആരാ എന്നെ കെട്ടാൻ പറഞ്ഞത്... "


"😁അന്റെ ബാപ്പച്ചി... എന്തെ ഇഷ്ടം ആയില്ലേ... "


"😬😬പോടാ പട്ടി... എനിക്ക് എങ്ങും വേണ്ട നിന്നെ... "


"😏😏നിന്നെ എനിക്കും വേണ്ട..."


"😭😭ബാപ്പച്ചി എനിക്ക് ഇവനെ വേണ്ട... വേറെ ആരെയെങ്കിലും മതി... "


കുരിപ്പ് ബാപ്പച്ചിന്റെ അടുത്ത് ചെന്നു കരഞ്ഞു കൊണ്ട് പറഞ്ഞതും അപ്പുക്കായും ഉപ്പച്ചിയും നമ്മളെ നോക്കി...😕


"😒😒ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല മോളെ...ഇനി നിന്റെ കാര്യം എല്ലാം അവൻ തീരുമാനിക്കും... "


"😨😨ഇവനാ... "


😬😬ഒരു വില തന്നൂടെ ആ ജന്തുന്... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... എങ്ങനെ ബഹുമാനിക്കണം എന്ന് നിന്നെ പഠിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം...


"🙄🙄അപ്പൊ നമുക്ക് ഇപ്പൊ തന്നെ സ്റ്റേഷനിൽ ചെന്നു മുഖം കാണിക്കാം അല്ലേ... "


അമി അതും പറഞ്ഞു ഇളിച്ചതും നമ്മൾ അവനെ നോക്കി പല്ല് കടിച്ചു... 😓ഓരോന്ന് വരുത്തി വെച്ചിട്ട് നിക്കുന്നത് കണ്ടില്ലേ... 


"😏😏ഞാൻ അവരോട് നിന്നെ തൂക്കി കൊല്ലാൻ പറയും നോക്കിക്കോ... "


"😬നിന്നെ കെട്ടിയത്തിനുള്ള ശിക്ഷ അല്ലേ അത് കുറഞ്ഞു പോയി..."


"😕😕ഞാൻ പറഞ്ഞോ എന്നെ കെട്ടാൻ... "


"😪😪തലവര അതാവും... "


അവളെയും നോക്കി പുച്ഛിച്ചു കൊണ്ട് മാറി നിന്നതും കുരിപ്പ് നിന്നു മോങ്ങി തുടങ്ങി...വല്ല ആവശ്യവും ഉണ്ടായിരുന്നോ... 😪


അതിനെയും വലിച്ചു അമി കാറിൽ കയറ്റി സ്റ്റേഷനിൽ എത്തിയതും അവൾ കുരിപ്പ് വീണ്ടും തുടങ്ങി... 🙄🙄ഇതിനെ അങ്ങ് തല്ലി കൊന്നാലോ... 


"😒😒അമിക്കാ അവിടത്തെ സാർ എന്നെ കണ്ടാൽ തൂക്കി കൊല്ലും... ഞാൻ ഇല്ല... "


"😕നീയല്ലേ എന്നെ കൊല്ലിക്കും എന്നൊക്കെ വീരവാദം മുഴക്കിയത്... "


"😒അത് ഞാൻ ചുമ്മാ പറഞ്ഞത് ആണ്...എന്നെ ആവും അയാൾ കൊല്ലുന്നേ... "


"എന്തിന്..? "🤔


"അത് ഒരു തല്ല് കേസ് അല്ലേ നിയ... "


"ഇവള... "


"😁പിന്നല്ലാതെ തല്ലു കൂടാൻ ഇവളെ കഴിഞ്ഞേ ഈ ലോകത്ത് ആള് ഉള്ളൂ അല്ലേ നിയ... ഇവിടത്തെ si യെപോലും വെറുതെ  വിട്ടിട്ടില്ല... "


😓😓ലവൾ നമ്മളെ നോക്കി ഇളിച്ചു കാണിച്ചു... ഇതിനെ ആണോ പടച്ചോനെ ഞാൻ ഇനി അങ്ങോട്ട് സഹിക്കേണ്ടത്...


അവളെ കണ്ടതും അങ്ങേര് കലിപ്പിൽ ഒന്ന് നോക്കി... അതാണെങ്കിൽ അമിടെ പിന്നാലെ ഒളിച്ചു നിന്നു... 


"😬😬അടങ്ങി ഒതുങ്ങി നടന്നോണം കേട്ടല്ലോ... വെറുതെ എന്റെ കയ്ക്ക് പണി ഉണ്ടാക്കരുത്... "


അങ്ങേര് കലിപ്പിൽ അവളെ നോക്കി പറഞ്ഞതും പെണ്ണ് അമിനെ പിടിച്ചു മാറ്റി മുന്നിൽ ചെന്നു നിന്നു... 


"😏😏ഇങ്ങള് ആണോ ഈ തെണ്ടിയെ കൊണ്ട് എന്നെ കെട്ടിക്കാൻ പറഞ്ഞത്... "


🙄🙄പടച്ചോനെ നമ്മൾ അയാളെ നോക്കി ഒന്ന് ഇളിച്ചു... അങ്ങേര് നമ്മളെ നോക്കി അതിനേക്കാൾ വലിയ ഇളിയാ... 


"😬😬നിന്റെ ഒക്കെ ശല്യം ഒഴിവാക്കാൻ ഇതല്ലാതെ വേറെ വഴി ഇല്ല...നാളെ ഞാൻ ഈ യൂണിഫോം ഇട്ടു വരുമ്പോ നിനക്ക് ഒക്കെ പലതും തോന്നും അത് കൊണ്ടാ... ഇതാവുംമ്പോ നിന്നെ നിലക്ക് നിർത്താൻ ഇവനെ കൊണ്ട് പറ്റും അല്ലേ അജ്മൽ... "


😓നിക്ക് യാതൊരു പ്രതീക്ഷയും ഇല്ല... 


കുരിപ്പ് എന്തോ പറയാൻ നിന്നതും അതിന്റെ കാൽ നോക്കി അമി ചവിട്ടി നെരിച്ചു...


അയാൾ കാണിച്ച പേപ്പർ ഒക്കെ സൈൻ ചെയ്തു ഞങ്ങൾ ഇറങ്ങി... 


"😭😭എന്നെ ചവിട്ടിയത് എന്തിനാ... എന്റെ കാൽ വേദനിക്കുന്നു... "


"🙄നീ എന്തോ എഴുന്നള്ളിക്കാൻ ഉള്ള പരിപാടി കണ്ടിട്ടാ എന്തായിരുന്നു അത്... "


"😬😬ആ പട്ടിയെ രണ്ട് പറയാൻ... "


"എങ്കിൽ ഇപ്പോ അകത്തു കിടന്നേനെ... "


വീട്ടിൽ എത്തിയതും അവൾ ഇറങ്ങി ഓടി... ഞാൻ ഇറങ്ങി അമിയെ ഒന്ന് തുറിച്ചു നോക്കി... 


"😕😕ഇതിനേക്കാൾ വലിയ എന്തോ വരാൻ ഇരുന്നതാ... ഇതിപ്പോ ഇങ്ങനെ ആയെന്ന് കരുതിയാ മതി... "


"ഇതിനെക്കാൾ വലിയ ദുരന്തം ഒന്നും കാണില്ല... "


"😌നിനക്ക് ആദ്യം ആയിട്ട് അട്ട്രാക്ഷൻ തോന്നിയ പെണ്ണല്ലേ സഹിച്ചോ... "


"😒😒തോന്നിയ അന്ന് തന്നെ വേണ്ടെന്ന് വെച്ചതാ അത് നീ മറക്കണ്ട... "


"എല്ലാരും കാണെ കിസ്സ്‌ അടിച്ചത് നീയും മറക്കണ്ട കേട്ടല്ലോ... "


"ഉമ്മച്ചി എന്റെ കല്യാണം ആയിട്ട് ബിരിയാണി ഒന്നും ഇല്ലേ... "


😟😟അത് കേട്ട് അകത്തേക്ക് കയറിയ ഞാനും അമിയും ഞെട്ടി കൊണ്ട് പരസ്പരം നോക്കി...പാതിരാത്രി കഴിച്ചത് ദഹിച്ചു കാണോ എന്തോ...


"😌ബിരിയാണി ഒക്കെ നിന്റെ കെട്ടിയോന്റെ വീട്ടിൽ ഉണ്ട്...അവിടെ ചെന്നിട്ട് കഴിക്കാം... "


"അയിന് ഞാൻ എങ്ങും വരുന്നില്ല ഓന്റെ വീട്ടിൽ... "


🙄🙄അത് ഒരു കണക്കിന് നന്നായി... 


"അതെങ്ങനെ ശരിയാവും... ഇവർ പോലും ഇപ്പൊ ഇവിടന്ന് പോവും...നീ ഇവന്റെ കൂടെ പോയെ പറ്റൂ... "


"😏😏ഞാൻ എങ്ങും പോവില്ല... ആ തെണ്ടി si പറഞ്ഞത് കൊണ്ടല്ലേ... ഇത് കൊണ്ട് പോയാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ... "


എന്നും പറഞ്ഞു കുരിപ്പ് മഹർ എടുത്തു പൊട്ടിക്കാൻ നിന്നതും അമി അവളെ പിടിച്ചു വെച്ചു... 


"ഇതിന്റെ പവിത്രത ഒന്നും നിനക്ക് പറഞ്ഞാൽ മനസിൽ ആവില്ല... എന്നാലും പറയാ ഇത് ഊരി എറിയുംമ്പോ എന്റെ ഗിഫ്റ്റ് ആണെന്ന് ഓർക്കണം... നീ നല്ല മാർക്ക്‌ വാങ്ങി ജയിച്ചത് കൊണ്ട് നിനക്ക് ഞാൻ വാങ്ങിയ ഗിഫ്റ്റ് ആണ് ഇത്... "


"😌😌സത്യായിട്ടും ഞാൻ ജയിച്ച... "


"ആടി... അതല്ലേ ഈ ഗിഫ്റ്റ്... "


"🤔🤔ഞാൻ തോക്കും അല്ലോ പിന്നെ എങ്ങനെയാ ജയിച്ചേ... "


🙄🙄ജയിച്ചു എന്ന് കേട്ടിട്ട് പോലും വിശ്വാസം വരുന്നില്ലേ... 


"😏😏നിന്റെ അൻസർ വായിച്ചു ബോധം കേട്ടപ്പോൾ ജയിപ്പിച്ചു വിട്ടത് ആവും...അല്ലെങ്കിൽ നെക്സ്റ്റ് ഇയർ ഈ പൊട്ടത്തരം തന്നെ കാണേണ്ടി വരുമല്ലോ... "


😏അവളെ നോക്കി പുച്ഛിച്ചു കൊണ്ട് നമ്മൾ പറഞ്ഞതും അവൾ കലിപ്പിൽ നമ്മളെ നോക്കി...


"😬😬നിന്നോട് ഞാൻ പറഞ്ഞ അമിക്കാനോട്‌ അല്ലേ ഞാൻ പറഞ്ഞത്... "


😓😓മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു... 


"😬ഡീ അവനോട് പഴയ പോലെ ഉടക്കാൻ ആണ് പ്ലാൻ എങ്കിൽ ചവിട്ടി കൂട്ടും ഞാൻ...ഇപ്പൊ നിന്റെ ഭർത്താവ് ആണ് അവൻ... "


"😏ഓഹ്...ബാപ്പച്ചി... എന്നെ ഇവരൊക്കെ... "😭


"😓മോൾ തത്കാലം അവന്റെ കൂടെ ചെല്ല്...ഇനി മുതൽ തല്ലും വഴക്കും ഇല്ലാതെ അവന്റെ കൂടെ ജീവിക്കണം അവന്റെ വീട്ടിൽ... "


"😭😭ഇല്ല ഞാൻ പോവില്ല... "


എന്നും പറഞ്ഞു പെണ്ണ് ചവിട്ടി തുള്ളി അകത്തേക്ക് പോയി... 



********************💃



😟😟ഇത്രയും കാലം കെട്ടാൻ ആയിരുന്നു ആഗ്രഹം... ഇവൻ ആണ് കെട്ടുന്നത് എങ്കിൽ ഒന്നും വേണ്ടായിരുന്നു... 


അതും ആ തെണ്ടി അജുനെ... 😓ഇനി ഓന്റെ കൂടെ പോവേണ്ടി വരോ... അങ്ങനെ ആണെങ്കിൽ ഓൻ അവിടെ ഇട്ടു തല്ലി കൊല്ലോ... 😭😭മിക്കവാറും അതാവും ഓന്റെ പ്ലാൻ... 


"😪😪നീ പോന്നില്ലേ മോളെ... അവൻ നിന്നെയും വെയിറ്റ് ചെയ്താ നിക്കുന്നെ... "


"😭ഞാൻ പോവൂല... ഓൻ എന്നെ തല്ലി കൊല്ലും... "


"നിന്റെ സ്വഭാവം മാറ്റിയാൽ മതി..."


😏എന്നാലും പറഞ്ഞു വിടും എന്ന്... ഇപ്പൊ കാണിച്ചു തരാം... ഒരിക്കൽ ബാത്‌റൂമിൽ ആയോണ്ട് അല്ലേ ഓൻ കെട്ടിയെ... ഇനി ഓൻ ഓന്റെ പാട്ടിന് പോട്ടെ... 😍😍അത് പറഞ്ഞപ്പോഴാ പോയാൽ ഓന്റെ പാട്ട് കേൾക്കാം... 😏😏അയിന് ഓൻ പാടി തരോ... ജാഡ തെണ്ടി... 


നമ്മൾ ഓടി ചെന്നു ബാത്‌റൂമിൽ കയറി ഡോർ ലോക്ക് ഇട്ടു... 


"😬😬ആ തെണ്ടി പോയാലെ ഞാൻ പുറത്തേക്ക് വരൂ... അല്ലെങ്കിൽ ഞാൻ ഇവിടെ നിന്നോളാം... ഇങ്ങള് ഫുഡ്‌ ഒക്കെ വിൻഡോ വഴി തന്നാൽ മതി... "


😒😒ഹെയ് അനക്കം ഒന്നും ഇല്ലല്ലോ... ഇനി ഡോർ കുത്തിപൊളിച്ചു കൊണ്ടോവോ...



🤔🤔ഇനി എന്നെ ഇവിടെ ഇട്ടു എല്ലരും പോയി കാണോ... ചെ ഇന്നും ഫോൺ എടുത്തില്ലല്ലോ... 


"🙄🙄ബാപ്പച്ചി... "


"😓നീ എന്താന്ന് വെച്ചാൽ ആയിക്കോ ഞാൻ പോവാ... "


😕അങ്ങേര് കയ് വിട്ടോ... ഒറ്റ മോൾ അല്ലേ ഞാൻ... എന്നോട് വേണായിരുന്നോ ഇത്... അന്നേ അടങ്ങി ഒതുങ്ങി നിന്നാൽ മതിയെനു... 


നമ്മൾ കുറെ നേരം വെറുതെ അവിടെ ഇരുന്നു... 🤔ഇതിലൂടെ പുറത്ത് പോവാനും കഴിയില്ലല്ലോ പടച്ചോനെ... സിനിമയിൽ ഒക്കെ ഉണ്ടല്ലോ ഇത് വഴി പുറത്തേക്കുള്ള വഴി... ഇവിടെ എന്താണാവോ ഇല്ലാതെ... 


ഒച്ചയും അനക്കവും ഒന്നും ഇല്ലാത്തോണ്ട് നമ്മൾ മെല്ലെ ലോക്ക് തുറന്നു പുറത്തേക്ക് തല ഇട്ടു നോക്കി... 🙄ആരും ഉണ്ടാവല്ലേ പടച്ചോനെ... 


😨😨ദേ കിടക്കുന്നു രണ്ടെണ്ണം ഇരട്ടപട്ടികളെ പോലെ ബെഡിൽ... എന്നാൽ പിന്നെ ഓന് ഇവനെ തന്നെ കെട്ടിക്കൂടെ... 


"😬😬ഇയാൾ ഇത് വരെ പോയില്ലേ... 😏എന്നെ കൊണ്ടോവാൻ ആണെങ്കിൽ നിക്കണ്ട ഞാൻ വരൂല... "


"😠കൊണ്ട് പോവാൻ പറ്റിയ സാധനം... നിന്നെ ഒക്കെ തല്ലി കൊല്ലേണ്ട ടൈം കഴിഞ്ഞു... "


"😏പിന്നെന്താ പോവാതെ...? "


"ഇവൻ ഇനി മുതൽ ഇവിടാ... നിനക്ക് എന്തേലും നഷ്ടം ഉണ്ടോ... "


🙄ഹെയ് ഇവിടെയാ അങ്ങനെ ആണെങ്കിൽ ഞാൻ ബാത്‌റൂമിൽ തന്നെ സ്ഥിരം കഴിയേണ്ടി വരോ... 😪ബാപ്പച്ചി എന്റെ സൈഡ് ആണെങ്കിൽ വീട്ടിൽ പോവാം ആയിരുന്നു... സോപ്പിട്ടു വീഴ്ത്തും ഞാൻ... 


"എനിക്ക് ഒന്നുല്ല... ഞാൻ എന്റെ വീട്ടിൽ പോവാ... "


നമ്മൾ ഇറങ്ങി പുറത്തേക്ക് ഓടി... 😭😭കണ്ണും നിറച്ചു ബാപ്പച്ചിന്റെ അടുത്തു ചെന്നു... 


"ബാപ്പച്ചി മ്മക്ക് വീട്ടിൽ പോയാലോ... കള്ളൻ അടിച്ചു മാറ്റി കൊണ്ട് പോയോ ആവോ വീടൊക്കെ... ഇങ്ങൾക്ക് നിക്കാൻ പിന്നെ വീട് ഉണ്ടാവില്ല... "


"😒ഓഹ് അതൊക്ക ആർകെങ്കിലും കൊടുത്തു ഇവിടെ തന്നെ കഴിയാം എന്ന എന്റെ തീരുമാനം... "


😰അപ്പൊ ആ കാര്യം തീരുമാനം ആയി അല്ലേ... 


അമ്മി കെട്ടിയോന്റെ കൂടെ പോയതും മ്മൾ ഓളെ മുറിയിൽ കയറി കിടന്നു... 😪ആ കോപ്പ് പോവുന്ന മട്ടില്ല...ഫോൺ എടുത്തു നോക്കിയപ്പോ ഷമിടെ നാല്പത് മിസ്സ്‌ കാൾ... 


🙄ഹെയ് രണ്ട് വിളിച്ചാൽ എടുത്തില്ലേ ഫോൺ ഓഫ് ആക്കുന്ന പട്ടിയാ... ഇന്ന് ഇത്രക്ക് വിളിക്കാൻ എന്താണാവോ... നമ്മൾ അങ്ങോട്ട് വിളിച്ചു കാതിൽ വെച്ചത് മാത്രേ ഓർമയുള്ളൂ... 


"😬😬നിനക്ക് എന്താടി കെട്ട് കഴിഞ്ഞേ പിന്നെ എന്നെ വേണ്ടല്ലേ... ഞാൻ എത്ര നേരായി വിളിക്കുന്നു എന്ന് അറിയോ നിനക്ക്... "


"🙄🙄അയിന് ഞാൻ ബാത്‌റൂമിൽ ആയിരുന്നു... പോകുമ്പോ ഫോൺ എടുത്തില്ല... "


"🙄അന്നേ ബാത്‌റൂമിൽ ആണോ പെറ്റിട്ടത്... എപ്പോ നോക്കിയാലും അതിനകത്ത് കയറി അട ഇരിക്കാൻ... 🤔ഇന്നാരാ അവിടെ ഇട്ടു പൂട്ടിയെ... "


"😪ഇന്ന് ഞാൻ സ്വന്തം കയറി കൂടിയതാ... അല്ലേ ഞാൻ ഓന്റെ കൂടെ പോകേണ്ടി വരും... "


"അപ്പോ നീ പോയില്ലേ... "


"ഇല്ല ഓൻ ആണെങ്കിൽ ഇവിടെതന്നെ ഉണ്ട്... 😏പോയാലെ ഒരു സമാദാനം കിട്ടൂ... "


"😕😕അപ്പോ ഞാൻ വിളിച്ചത് വെറുതെ ആയില്ലെ... "


"🙄അതെന്താ... "


"😊ഇങ്ങളെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ അറിയാൻ വേണ്ടിയാ ഞാൻ വിളിച്ചേ... ഇനി ഇപ്പൊ ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ... "


"😏😏അതിലെന്താ ഇപ്പോൾ അറിയാൻ ഇരിക്കുന്നെ..."


"😕അല്ല ഞാൻ ഈ സിനിമയിൽ ഒക്കെ കണ്ടിട്ടേ ഉള്ളൂ... ബാക്കി നീ പറഞ്ഞു അറിയാം എന്ന് കരുതി അത്രയേ ഉള്ളൂ... "


😒😒ഇവിടെ മനുഷ്യൻ എങ്ങോട് പോകും എന്ന് ആലോചിച്ചു നിക്കാ,,, അപ്പോഴാ ഓളെ ഒരു ബാക്കി... 


"😪എനിക്ക് ഇവിടെ നൂറ്കൂട്ടം കാര്യങ്ങളാണ് ചെയ്തു തീർക്കാൻ വെച്ചിട്ട് പോയെ... "


"🤔🤔അതെന്താടി നൂറ് കൂട്ടം കാര്യം... "


"😓😓ഓന്റെ വീട്ടിൽ പോകാതെ എങ്ങനെ രക്ഷപെടാം എന്ന് ആലോചിക്കാൻ ഉണ്ടേ...നീ പോയെ... "


😒നമ്മൾ ഫോണും വെച്ചു ബെഡിൽ കയറി കിടന്നു... 😴😴കൂർക്കം വലിച്ചു ഉറങ്ങേണ്ട ഞാൻ ആണ് ഇപ്പൊ ഉറക്കം കിട്ടാതെ കിടന്നു തിരിയുന്നത്... 



*******************💞



"😌നീ ഇങ്ങ് പോന്നോ...അവൾ എവിടെ...? "


"😏😏എനിക്ക് അറീല... എല്ലാരും കൂടി നിർബന്ധിച്ചു കൊണ്ട് പോയി കെട്ടിച്ചത് അല്ലേ... "


നമ്മൾ ഉപ്പച്ചിയെയും പുച്ഛിച്ചു അകത്തേക്ക് കയറി... ഷർട്ട്‌ മാറുമ്പോൾ ആണ് കണ്ണാടിയിൽ കൂടി ബെഡിൽ ഉള്ള പൂക്കളം കണ്ടത്... 


😨ഇത് എന്തോ ദുരുദ്ദേശം ആണല്ലോ പടച്ചോനെ... 😓ആ കോപ്പ് വരാത്തത് നന്നായി... അല്ലെങ്കിൽ ഇത് കണ്ടിട്ടാവും അടുത്ത കൂത്ത്... 


"😬😬ഇങ്ങൾക്ക് ഈ വയസാം കാലത്ത് ഇതാണോ പണി... ഓണം വല്ലോം ഉണ്ടെങ്കിൽ മുറ്റത്ത്‌ പൂക്കളം ഇട്ടോണം... അല്ലാതെ എന്റെ ബെഡിൽ അല്ല... "


"😪ഇത് ഓണത്തിന് വേണ്ടി അല്ലടാ നിന്റെ ഫസ്റ്റ് നൈറ്റ്‌ ആയോണ്ടാ... "


"എന്തായാലും ഞാനും നിങ്ങളും മാത്രം അല്ലേ ഇവിടെ ഉള്ളൂ...നമുക്ക് ഇവിടെ കിടക്കാം... "


"🙄നീ എന്താടാ ഒരുമാതിരി... നിന്റെ പെണ്ണ് വന്നില്ല എന്ന് കരുതി നിന്റെ കൂടെ ഞാൻ കിടക്കണോ... "


"🙄🙄വല്ലതും മിണ്ടി കൊണ്ട് കിടക്കാം എന്ന് കരുതി ക്ഷണിച്ചത് ആണ് ഉപ്പച്ചി... ഇങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട... "


നമ്മൾ പൂക്കളം തട്ടി താഴെ ഇട്ടു ബെഡിൽ കയറി കിടന്നു... 😒😒കെട്ടിയോൾ ഇപ്പൊ കൂർക്കം വലിച്ചു ഉറക്കം ആവും... വിവരം ഒക്കെ എപ്പോ വരോ എന്തോ... 


"😕😕നീ വിളിച്ചത് അല്ലേ മോനെ... എനിക്കും മിണ്ടാൻ ആളില്ലാത്ത കൊണ്ട് ഉറക്കം വരുന്നില്ല... ഞാൻ നിന്റെ കൂടെ കിടക്കാം... "


അങ്ങേര് വന്നു കൂടെ കിടന്നു... 


"🙄ഇങ്ങള് പേടിച്ചിട്ട് വന്നത് അല്ലേ ഉപ്പച്ചി... "


"😕പ്രായം ആയതല്ലേഡാ എനിക്ക്... ഒറ്റയ്ക്ക് ഉള്ളപ്പോൾ വല്ലതും പറ്റിയാൽ ആരും കാണാൻ ഇല്ലല്ലോ എന്ന് കരുതിയാ അല്ലാതെ... "


😒😒അവൾ കൂടെ ഉള്ളപ്പോൾ ആവും എനിക്ക് വല്ലതും പറ്റുന്നെ... 


"അല്ല മോനെ അവളെ എന്താ കൊണ്ട് വരാതെ ഇരുന്നത്... "


"😓എല്ലാരും ഡിസ്ചാർജ് ആയി കൊണ്ട് വരാം എന്ന് കരുതി... "


😰😰നമ്മൾ പിന്നെ തിരിഞ്ഞു കിടന്നു... അല്ലെങ്കിൽ ഉപ്പച്ചിടെ സംശയം ഇന്നൊന്നും തീരില്ല... 



*****************💃



"ഉമ്മച്ചി ഹോർലിക്സ് എവിടെ...? "😪


"😬വേണേൽ എടുത്തു കഴിക്ക്... "


😨😨പടച്ചോനെ ഉമ്മച്ചി മാറിയ... ഇത് എന്റെ ഉമ്മച്ചി അല്ലല്ലോ... അല്ലേൽ എന്റെ നിഴൽ കണ്ടാൽ മോളെ എന്നും വിളിച്ചു ഹോർലിക്സ് കൊണ്ട് തരുന്ന ആളാ... 


"ഹെയ് ഇങ്ങള് എന്താ ഉമ്മച്ചി ചൂടാവുന്നെ... ആരേലും ഇങ്ങളെ ചീത്ത പറഞ്ഞ... "


"കെട്ട് കഴിഞ്ഞ പെണ്ണാ നീ,,, അത് മറക്കണ്ട... അമി വന്നാൽ അവന്റെ കൂടെ പോയിക്കോണം അവന്റെ വീട്ടിൽ... അവിടെ എല്ലാം സ്വന്തം ആയി ചെയ്തു വേണം കഴിക്കാൻ... ഉമ്മച്ചി അത് ഇത് എന്ന് വിളിച്ചു പറയുമ്പോൾ എടുത്തു തരാൻ ആളില്ല... "


😏😏അത് കൊണ്ടല്ലേ പോവാതെ... 


"😭😭എന്നെ പറഞ്ഞയക്കല്ലേ ഉമ്മച്ചി... നമുക്ക് വീട്ടിൽ പോവാം... എനിക്ക് അറിയാത്ത വീടല്ലേ അത്... ഓന് ആണെങ്കിൽ എന്നെ കാണുമ്പോൾ തന്നെ കലിപ്പ് കാണിക്കും... "


"അങ്ങനെ ഒന്നും ഉണ്ടാവില്ല... അവന് നിന്നെക്കാൾ നല്ല മനസുണ്ട്... നീ സമ്മതിച്ചാൽ മാത്രം വീട്ടിൽ വന്നാൽ മതി എന്നും പറഞ്ഞു കൊണ്ടാ അവൻ പോയത്... വേറെ വല്ലോരും ആണെങ്കിൽ കാണാം ആയിരുന്നു... "


🤔🤔ഹെയ് അവൻ എന്താ അങ്ങനെ പറഞ്ഞത്... അതിന് അർത്ഥം എന്നെ ഇഷ്ടം അല്ലെന്ന് അല്ലേ... പിന്നെന്തിനാ ഓൻ എന്നെ കെട്ടിയെ... 


"അവനെ പോലെ ഒരു ചെക്കനെ കൊണ്ടേ എന്റെ മോളെ നേരെ ആക്കാൻ പറ്റൂ...അത് കൊണ്ട് നല്ല കുട്ടിയായി അമിടെ കൂടെ പോവാൻ നോക്ക്... "


"🙄അതിന് ഞാൻ സമ്മതിച്ചാൽ മാത്രം അല്ലേ... "


"അപ്പോ നീ പോന്നില്ലേ... "


"🤔നാളെ പോവാം... ഇന്ന് എനിക്ക് ഭയങ്കര ക്ഷീണം... "


🙄🙄നമ്മൾ അവിടെ നിന്നും മുങ്ങി പുറത്തേക്ക് ഇറങ്ങി... അബ്ദുപ്പാടെ അടുത്ത് ചെല്ലാം...ഒരാൾ എങ്കിലും ഉണ്ടല്ലോ അവിടെ മിണ്ടാൻ...അങ്ങേര് ആണെങ്കിൽ കടയും അടച്ചു വെച്ചിരിക്കുന്നു... ചുളുവിൽ ഐസ്ക്രീം തട്ടാൻ ഉള്ള വഴിയും പോയി കിട്ടി... 😏


"നീ എന്താടി ഇവിടെ...? "


😕ഇത് ലവന്റെ സൗണ്ട് ആണല്ലോ പടച്ചോനെ... തിരിഞ്ഞു നോക്കാതെ ഓടിയാലോ... ഓൻ ഇനി ബൈക്കിൽ ആണെലോ... 😒പിടിച്ചു ഒടിക്കും... 


"😏അത് ഞാൻ കടയിൽ തക്കാളി വാങ്ങാൻ വന്നതാ... "


"😠കെട്ട് കഴിഞ നീയോ... "


🙄അയിന് കടയിൽ വന്നൂടെ,,, ആരും കാണാതെ വന്നതാണല്ലോ പടച്ചോനെ... ഇവൻ ചെന്നു അമിക്കായോട് പറയോ... 


"😕അവിടെ ആരൂല്ല അതാ ഞാൻ വന്നേ... "


"😬നീ വന്നേ ഞാൻ കൊണ്ട് വിടാം,,, പിന്നെ അവരോട് പറയേം ചെയ്യാം ഇനി നിന്നെ ഇതിനൊന്നും വിടരുത് എന്ന്... "


🙄🙄അയിന് അവർ പറഞ്ഞു വിട്ടാണോ ഞാൻ വന്നേ ചെന്നു പറയാൻ... 


"😬എനിക്ക് വന്നത് പോലെ പോവാനും അറിയാം... എന്നെ കെട്ടാൻ ഞാൻ പറഞ്ഞോ ഇല്ലല്ലോ... "


"😠😠നിന്നെ കെട്ടാൻ പൂതി ആയിട്ട് ഒന്നുമല്ല കേട്ടോ... തലയിൽ എഴുത്ത് മാറ്റാൻ പറ്റില്ലല്ലോ... ഇനി നിന്നെ എങ്ങാനും ഈ പരിസരത്ത് കണ്ടാൽ കൊന്നു കളയും ഞാൻ... എന്നോട് ആരും ചോദിക്കാൻ വരില്ല കേട്ടോടി... "


"😏ഞാൻ ചോയ്ക്കും... എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം... ആരും വേണ്ട... "


"അയ്യോ പാറ്റ... "


"😨😨എന്റുമ്മച്ചി... എവിടെ... "


അങ്ങേരെ പിടിച്ചു നമ്മളെ മേലാകെ ഒന്ന് കുടഞ്ഞു എങ്കിലും ഒന്നും കണ്ടില്ല... തെണ്ടിആണെങ്കിൽ  മുടിഞ്ഞ ചിരി... 🙄ഹെയ് എന്നെ സസി അക്കാല്ലെ... 


"😏ഇത്രക്ക് ധൈര്യം ഉള്ള നീയാണോ നിന്റെ കാര്യം നോക്കാൻ പോണെ... "


"😬😬പേടിച്ചു ചത്തേനെ തെണ്ടി... ഓന്റെ ഒരു കോമഡി... "


"😬😬തെണ്ടി എന്നോ... "


"അല്ല പട്ടി എന്ന്... "


നമ്മൾ അതും വിളിച്ചു ഒരൊറ്റ ഓട്ടം ആയിരുന്നു... 😪ഇനി ഓൻ വീട്ടിൽ വന്നു പറയോ... പടച്ചോനെ ഓൻ എല്ലാം മറന്നു പോണെ... 


😨😨പടച്ചോനെ  അമിക്കാടെ ബൈക്ക് ഉണ്ടല്ലോ... എന്റെ കാര്യം തീരുമാനം ആയല്ലോ... ഇത് വഴി എങ്ങോട്ടെങ്കിലും ഓടിയാലോ... 


നമ്മൾ കിച്ചണിൽ കൂടി അകത്തേക്ക് തലയിട്ടു നോക്കി... 🙄ആരും ഇല്ലല്ലോ ഇനി എന്നെ കാണാത്ത കൊണ്ട് വീണ്ടും സ്റ്റേഷനിൽ പോയ... എങ്കിൽ ഒന്ന് കൂടി കെട്ടേണ്ടി വരും അത്ര തന്നെ... 😪


"😬😬നീ എവിടെ പോയതാടി...എന്താ നിന്റെ ഉദ്ദേശം... "


അമിക്കാ അതും ചോദിച്ചു വന്നതും ഉറപ്പായി ആ തെണ്ടി എല്ലാം പറഞ്ഞു എന്ന്... 😏😏


"പെട്ടെന്ന് റെഡി ആയി നിന്നോ...ഇനിയും നിന്നെ ഇവിടെ നിർത്താൻ പറ്റില്ല... "


"😪😪ഞാൻ എന്റെ വീട്ടിൽ പോയിക്കോളാം... ഇവിടെ നിക്കുന്നില്ല പോരെ... "


"😠അവിടെ ആരാടി ഉള്ളത്... "


"😏ആരൂല്ല അതോണ്ടല്ലേ പോണെ... "


"നിന്നെ കൊണ്ട് പോവാൻ അവരൊക്കെ ഇപ്പൊ വരും എന്ന് അജു വിളിച്ചു പറഞ്ഞു... അത് കൊണ്ട് പോന്ന സ്ഥിതിക്ക് അങ്ങോട്ടേക്ക് തന്നെ പോയിക്കോ അതാ നല്ലത്... "


"😏ആർക്ക്... "


"നാട്ടുകാർക്കും വീട്ടുകാർക്കും അല്ലാണ്ട് വേറെ ആർക്ക്... "


😕ഞാൻ എന്താ അവരെ ഒക്കെ തലയിൽ ആണോ നിക്കുന്നെ... നമ്മൾ ഓനെ പുച്ഛിച്ചു അകത്തേക്ക് ചെന്നതും പുറത്ത് ഒരു കാർ വന്നു... 


😨😨പടച്ചോനെ അബ്ദുപ്പാ ആണല്ലോ... ഒരു ഉമ്മച്ചിയും ഉണ്ട് ഇതാവും അവന്റെ ഉമ്മച്ചി... ഹെയ് പിന്നെ കൂടെ ആരാ പടച്ചോനെ ഒരു മൊഞ്ചൻ...ഇന്നലെയും കണ്ടല്ലോ... 😍


നമ്മൾ താഴേക്ക് ചെന്നു ഓനെയും വായി നോക്കി നിന്നു... 😌😌പുള്ളി എന്നെ നോക്കി ഒന്ന് ഇളിച്ചു തന്നു... വൗ ബ്യൂട്ടിഫുൾ ചിരി... 


"മോളെ കൊണ്ട് പോവാൻ ആണ് ഞങ്ങൾ വന്നേ... ഇന്നലെ വീട്ടിൽ പെണ്ണുങ്ങൾ ആരും ഇല്ലാത്ത കൊണ്ടാ ഞങ്ങൾ ഇവിടെ തന്നെ നിന്നോട്ടെ എന്ന് വെച്ചത്... ഇന്ന് ഇത്ത ഡിസ്ചാർജ് ആയി... കെട്ട് കഴിഞ സ്ഥിതിക്ക് മോൾ അവിടെ അല്ലേ നിക്കേണ്ടത്... "


🙄🙄ഹെയ് ഞാൻ ബാത്‌റൂമിൽ കയറിയോണ്ട് അല്ലേ ഇവിടെ നിന്നെ... നമ്മൾ ആ ഉമ്മച്ചിയെ നോക്കി ഇളിച്ചു കാണിച്ചു വീണ്ടും ആ മൊഞ്ചനെ നോക്കി... ഇതിന് സംസാരിക്കാൻ ഒന്നും അറീലെ ചിരി തന്നെ ആണല്ലോ... 


"അവൻ ഒരു ചൂടൻ ആണ് എങ്കിലും സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും അവൻ... ഒന്ന് കൊണ്ട് മോൾ പേടിക്കേണ്ട മോളെ ബാപ്പച്ചിയായി ഞാൻ ഉണ്ടാവും കൂടെ... "


😌നമ്മൾ സ്വന്തം ബാപ്പച്ചിനെ നോക്കി നന്നായി ഇളിച്ചു... ഈയിടെ ആയിട്ട് എന്നെ വലിയ മൈൻഡ് ഇല്ല അങ്ങേര്ക്ക്... ഇങ്ങേരെങ്കിലും ഉണ്ടായല്ലോ അത് മതി... 😟😟ഓൻ സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും അത്രേ ആർക്ക് വേണം അത്... തെണ്ടി... 😬


"മോൾ പോയി റെഡി ആയി എന്താണെന്ന് വെച്ചാൽ എടുത്തു വാ...ഇന്ന് മുതൽ മോൾ അവിടെയാ കഴിയേണ്ടത്... മോൾക് ഇഷ്ടപ്പെട്ട ഫുഡ്‌ എന്താണെന്ന് പറഞ്ഞാൽ മതി,,, ഈ ഉമ്മച്ചി ഉണ്ടാക്കി തരാം... "


😕😕ഹെയ് പടച്ചോനെ കാലത്ത് ഉമ്മച്ചി  പറഞ്ഞെ ഉള്ളൂ ഒറ്റയ്ക്ക് ഉണ്ടാക്കി കഴിക്കാൻ,,, ഇത്ര പെട്ടെന്ന് ആളെ കിട്ടിയ ഉണ്ടാക്കി തരാൻ ഒരാളെ... 


"😋നിക്ക് മന്തിയും ബിരിയാണിയും ഒക്കെ ഇഷ്ടാ... 


"എങ്കിൽ ഇന്ന് മന്തി ഉണ്ടാക്കി തരാം...എല്ലാം കൊണ്ടും സന്തോഷം ആണല്ലോ...ആരോഗ്യം നോക്കി കഴിഞ്ഞു മതി ബാക്കി ഒക്കെ കേട്ടല്ലോ... "


😅പുള്ളി കരുതിയെ ഒന്നും കഴിക്കാത്ത കൊണ്ട് കോലം കെട്ട്പോയത് ആണെന്നാ... അത് നന്നായി ഇഷ്ട്ടം പോലെ ഫുഡ് കിട്ടും അല്ലോ... 


നമ്മൾ നമ്മളെ ഉമ്മച്ചിയെയും ബാപ്പച്ചിനെയും നോക്കി 😏😏ഒരു ലോഡ് പുച്ഛം കൊടുത്തു ഡ്രെസ്സ് ഒക്കെ എടുത്തു ബാഗിൽ ഇട്ടു... മൊഞ്ചൻ കൂടെ ഉള്ളോണ്ട് ഇത്തിരി മൊഞ്ചത്തി ആയി ഇറങ്ങി... ഓൻ ഊമ ആണോ വാ തുറന്നില്ല... എന്നെ പൊക്കി രണ്ട് വാക്ക് പറഞ്ഞാൽ എന്താ... എങ്കിൽ അമിക്കാനെ കൂടി നോക്കി ഒന്ന് പുച്ഛിച്ചു വിടാം ആയിരുന്നു... 


"ഞങ്ങൾ മോളെ കൊണ്ട് പോവാ... ഒറ്റ മോൾ ആയോണ്ട് നിങ്ങൾക്ക് എല്ലാർക്കും സങ്കടം ഉണ്ടാവും എന്ന് അറിയാം...നിങ്ങൾ നോക്കും പോലെ തന്നെ പൊന്നു പോലെ നോക്കും നങ്ങൾ ഇവളെ... ഒന്ന് കൊണ്ടും പേടിക്കേണ്ട... "


ഓന്റെ ഉമ്മച്ചി എല്ലാരേയും നോക്കി പറഞ്ഞതും നമ്മൾ അന്തം വിട്ടു നിന്നു... 😏😏ഇവർ എപ്പോഴാ എന്നെ പൊന്നു പോലെ നോക്കിയെ... 🙄🙄കഷ്ടപ്പെട്ട് ജീവിച്ചത് ഞാൻ അല്ലേ... എത്ര വഴക്ക് എനിക്ക് കിട്ടിയിട്ടുണ്ട് ഇതുങ്ങളെ അടുത്ത് നിന്ന്... 


"മോൾ എല്ലാരോടും യാത്ര പറഞ്ഞു വാ... "


അബ്ദുപ്പാ നമ്മളെ കയ്യിലെ ബാഗ് വാങ്ങി പുറത്തേക്ക് പോയി... 😕അതിലേ lays പാക്കറ്റ് അങ്ങേര് എടുത്തു തിന്നോ ആവോ... 


"😓😓അവിടെ അടങ്ങി ഒതുങ്ങി നിന്നോണം കേട്ടല്ലോ... ഇത്രയും സ്നേഹം കാണിക്കുന്ന കണ്ടു തലയിൽ കയറി ഇരിക്കേണ്ട... നിന്റെ തനി സ്വഭാവം കണ്ടാൽ അവർ കൊണ്ട് പോയത് പോലെ ഇറക്കി വിടും കേട്ടോടി... "


😬അമിക്കാ വന്നു കലിപ്പിൽ പറഞ്ഞു... പോവല്ലേ ഇത്തിരി സ്നേഹം കാണിച്ചാൽ എന്താ തെണ്ടിക്ക്... 😏ഇനി ഒരിക്കലും ഇങ്ങോട്ട് വരില്ല ഞാൻ നോക്കിക്കോ... 


"😭😭നീ പോന്നോണ്ട് നല്ല സങ്കടം ഉണ്ട്... പക്ഷെ അവിടത്തെ കാര്യം ഓർക്കുമ്പോൾ ആണ് പേടി... "


"😬😬ഇങ്ങളെക്കാൾ നല്ലവരാ അവർ... ഞാൻ ഇനി ഒരിക്കലും ഇങ്ങോട്ട് വരില്ല... അപ്പോ മനസ്സിൽ ആവും ഇങ്ങൾക്ക്... 😓😓ഞാൻ പോവാ... പോണ്ട എങ്കിൽ ഇപ്പൊ പറയണം അല്ലേ പിന്നെ ഞാൻ വരില്ല... ഞാൻ പറയുന്ന ഫുഡ്‌ ഒക്കെ ഉണ്ടാക്കി തരണം... എനിക്ക് എല്ലാ മാസവും റീചാർജ് ചെയ്ത് തരണം... പിന്നെ എന്നെ വഴക്ക് പറയരുത്... ഇതൊക്കെ സമ്മതിച്ചു എങ്കിൽ ഞാൻ പോണില്ല... "


😭😭നമ്മൾ കരഞ്ഞു പിഴിഞ്ഞ് അത്രയും പറഞ്ഞു എല്ലാരേയും ഒന്ന് നോക്കി... പ്രത്യേകിച്ച് നമ്മളെ ബാപ്പച്ചിനെ... 


"😬😬ഇറങ്ങി പോടീ അവിടന്ന്... അവർ അവിടെ നിക്കാ... വല്ല കുരുത്തക്കേടും കാണിച്ചു എന്ന് അറിഞ്ഞാൽ തല്ലി കൊല്ലും ഞാൻ... "


😨😨😭😭നമ്മളെ ബാപ്പച്ചി അലറിയതും നമ്മൾ ഇറങ്ങി ഓടി... പുള്ളിക്കും എന്നെ വേണ്ടല്ലേ... റീചാർജ് പറയേണ്ടി ഇരുന്നില്ല അത് കേട്ടോണ്ട് ആവും... 


നമ്മൾ അവരെ കൂടെ കാറിൽ കയറി ഇരുന്നതും ആ മൊഞ്ചൻ ഡ്രൈവർ സീറ്റിൽ... 


"🙄ഇങ്ങളെ ഡ്രൈവർ ആണോ ഇത്...? "


മൊഞ്ചൻ നമ്മളെ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും മുന്നോട്ട് തന്നെ നോക്കി... 


"ഞങ്ങൾക്ക് രണ്ട് ആണ്മക്കൾ ആണ്... ഇത് ഞങ്ങളെ മൂത്ത മോൻ... ഇതിന്റെ താഴെ ആണ് അജു..."


😕😕എന്നാൽ പിന്നെ ഇവനെ കൊണ്ട് കെട്ടിച്ച പോരെ എന്നെ,,, എന്ന മൊഞ്ചൻ ആണ്... 


"ഇങ്ങേർ എന്താ കല്യാണം കഴിക്കാതെ... "😊


"അത് ശരി പ്രേമിച്ചു നടക്കുമ്പോൾ അജു ഒന്നും പറഞ്ഞില്ല... ഇവന് രണ്ട് മക്കൾ ആയി...നിങ്ങളെ കെട്ടിന്റെ തലേന്ന് ആണ് രണ്ടാമത്തെ പ്രസവം... മൂത്തത് മോളും ഇപ്പോൾ ഒരു മോനും ആയി... ആള് കാലത്ത് ഡിസ്ചാർജ് ആയി ഇപ്പൊ വീട്ടിൽ ഉണ്ട്... "


😪😪കേട്ടും കഴിഞ്ഞു രണ്ട് മക്കൾ ഉണ്ട് പോലും... 😏വെറുതെ കുറെ നേരം നോക്കിയത് വൈസ്റ്റ്‌... 🤔പറയും പോലെ ആ തെണ്ടി എവിടെ... ഇനി ഓൻ എന്നെ കണ്ടാൽ ഇറക്കി വിടോ കാലത്ത് തന്നെ ഏതാണ്ട് ഒക്കെ വിളിച്ചു വന്നേ ഉള്ളൂ... 😭😭


വീട് ആണെന്ന് പറഞ്ഞു എല്ലാരും ഇറങ്ങിയതും നമ്മളും ഇറങ്ങി... ഇവന്റെ കൂടെ വരാതെ ഇരിക്കാൻ ബാത്‌റൂമിൽ കയറിയത് ഒക്കെ ഓർത്തപ്പോ വരേണ്ടി ഇരുന്നില്ല എന്ന് തോന്നി... ഓൻ ആണെങ്കിൽ ബൈക്കും തുടച്ചു കൊണ്ട് നിക്കാ... 


😒😒നമ്മൾ ഇറങ്ങി ഓനെ നോക്കാതെ നിന്നതും ഒരു കൊച്ചു പെണ്ണ് വന്നു... 


"ഇതാണോ അജു പറഞ്ഞ വൃത്തികെട്ട ജന്തു... "


😨😨😨പടച്ചോനെ ഞാന...നമ്മൾ ആ മൊട്ടയിൽ നിന്നു വിരിയാത്ത കുരുട്ടിനെ ഒന്ന് നോക്കി...ഇതിനെ ഒക്കെ സഹിച്ചു എങ്ങനെ നിക്കും ആവോ ഇവിടെ... 


ഓനെ നോക്കിയപ്പോ ഓൻ ഇളിച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് വന്നു... 😬😬വൃത്തികെട്ട ജന്തു ആണല്ലേ ഇപ്പൊ കാണിച്ചു തരാം... 


"😬😬 എന്നെ പറ്റി എല്ലാരോടും വൃത്തികെട്ട ജന്തു എന്നാണ് അല്ലേ പറഞ്ഞത്... വൃത്തികെട്ട ജന്തു നിന്റെ കെട്ടിയോൾ... "


"😅അത് തന്നെ അല്ലേ പറഞ്ഞത്... "


🙄🙄ഓഹ് പറയും പോലെ കെട്ടിയോൾ ഞാൻ ആണല്ലേ... 😏വേറെ ആരെയും കിട്ടീലെ കെട്ടിക്കാൻ... 


"നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്...? "


😨പടച്ചോനെ പണി പാളിയാ... കെട്ടിയോൻ അല്ലേ തെണ്ടി... ഇങ്ങനെ ചോദിക്കണോ... അല്ലേലും എനിക്ക് ഇത് തന്നെ കിട്ടണം... നേരാം വണ്ണം വിളിച്ചപ്പോൾ ബാത്‌റൂമിൽ കയറി നിന്നിട്ട് വല്ലോരും വിളിച്ചപ്പോൾ ഇറങ്ങി വന്നേക്കുന്നു... 😭😭


"😒😒ഞാൻ ഉമ്മച്ചിയും അബ്ദുപ്പയും സ്നേഹത്തോടെ വിളിച്ചപ്പോൾ വന്നതാ... "


"ഓഹോ അപ്പൊ നീ സ്നേഹത്തോടെ വിളിച്ചാൽ മാത്രേ വരൂ അല്ലേ... "


"മ്മ്... "😪


"അജു ദേ ഈ ജന്തു കരയുന്നു... "


നമ്മളെ മോങ്ങി ഉള്ള നിൽപ്പ് കണ്ടു ആ കുരുട്ട് പറയുന്ന കേട്ട് നമ്മൾ ഷോക്ക് ആയി കൊണ്ട് രണ്ടിനെയും മാറി മാറി നോക്കി... 😬😬ഈ കുരുട്ട് എനിക്ക് ഒരു കോമ്പറ്റിഷൻ ആണല്ലോ പടച്ചോനെ... തല്ലി കൊന്നാലോ... 


"ജന്തു അന്റെ കുഞ്ഞുപ്പാ... എന്റെ പേര് നിയ എന്നാ... "😏😏


"ഡീ വേണ്ടാട്ടോ... "


"എന്തു വേണ്ടന്ന്... 😬😬നീയല്ലേ എന്റെ പേര് ജന്തു ആണെന്ന് പറഞ്ഞു കൊടുത്തെ... "


"പേര് അല്ല നീ തന്നെ ജന്തു ആണെന്നാ പറഞ്ഞു കൊടുത്തെ... നീ എന്താ ചെയ്യാ... "😬😬


😪😪ഇവന്റെ വീട് അല്ലേ ഇപ്പൊ ഞാൻ എന്താ ചെയ്യാ... ആ കുരുട്ട് ഓൻ എന്നെ കൊല്ലുന്നത് കാണാൻ നിക്കാ... 


😕😕ഇതിനെ വീഴ്ത്താൻ ഉള്ള ഐഡിയ ഒക്കെ എന്റെ അടുത്ത് ഉണ്ട്... നമ്മൾ അതിനെ നോക്കി മുട്ട് കുത്തി ഇരുന്നു... 


"😕😕നിനക്ക് ഗ്രീൻ lays ആണോ യെല്ലോ lays ആണോ ഇഷ്ട്ടം... "


"എനിക്ക് എങ്ങും വേണ്ട നിന്റെ lays... "


😪😪ഇതിനെ മിക്കവാറും ഞാൻ തന്നെ തല്ലി കൊല്ലും... സസി ആയോണ്ട് മാത്രം എണീറ്റ് അവനെ തന്നെ നോക്കി പേടിപ്പിച്ചു...😬😬ജന്തു ഇളിക്കുന്നത് കണ്ടപ്പോൾ കൊല്ലാൻ തോന്നാ... 


"ബാക്കി ഒക്കെ അകത്ത്‌ വന്നു പറയാം,,, നീ ആ പെണ്ണിനേയും വിളിച്ചോണ്ട് അകത്തേക്ക് കയറി വാ... "


ഉമ്മച്ചി ഓനെ നോക്കി പറഞ്ഞതും ഓൻ എന്നെ നോക്കി ഇളിച്ചു കൊണ്ട് മോളെ എടുത്തു പൊക്കി മുന്നിൽ നടന്നു... 😭എന്നെയും കൊണ്ട് പോകാൻ അല്ലേ പറഞ്ഞത്... എന്നിട്ട് ഓൻ എന്താ അതിനെയും എടുത്തു പോണെ പടച്ചോനെ... 


"😬ഡീ വരുന്നുണ്ടേ വാടി... "


😬😬നമ്മൾ പല്ലും കടിച്ചു ഓന്റെ പിന്നാലെ കയറി... 😪😪ഏത് കാൽ ആണാവോ എടുത്തു വെച്ചത്... ആ ഏതേലും ആവട്ടെ... 😏😏അല്ലേലും ഇവന്റെ വീടല്ലേ ഏതായാലും എന്താ... 


"അപ്പോ സ്നേഹത്തോടെ അല്ലേലും വിളിച്ചാൽ നീ വരും അല്ലേ... "


"😏😏ഓഹ് ഇയാൾ എന്നെ വിളിച്ചോണ്ട് ഒന്നും അല്ല ഞാൻ വന്നേ ഇവർ വിളിച്ചോണ്ട് ആണ്... "


😬😬നിനക്ക് ഉള്ള പണി തരാട്ടോ തെണ്ടി പട്ടി ജന്തു... ഒക്കെ മനസ്സിൽ വിചാരിച്ചു എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു... 


"ആദ്യം ഇത്തിരി മധുരം കഴിക്കണം എന്നാ... നീ കഴിച്ചു ബാക്കി അവൾക്ക് കൊടുക്ക്... "


😨😨പടച്ചോനെ ഇവന്റെ ബാക്കിയാ...നമ്മൾ ഞെട്ടി കൊണ്ട് ഓനെ നോക്കിയതും ഓൻ ഇളിച്ചു കൊണ്ട് ഗ്ലാസ് വാങ്ങി പായസം വായിൽ ആക്കി... ഭാഗ്യം ഗ്ലാസ് അല്ലേ ഭാഗം മാറ്റി കുടിക്കാം... 


നമ്മൾ ഓനെ തന്നെ നോക്കി ഇരുന്നതും ഓൻ കണ്ണ് അടിച്ചു കാണിച്ചു അതിന്റെ മുക്കാൽ ഭാഗവും കുടിച്ചു... 😕😕വേറെ ഉണ്ടാവോ കിച്ചണിൽ... ഇവൻ ബാക്കി തരുന്ന ലക്ഷണം ഇല്ലല്ലോ... 


ഗ്ലാസിന്റെ എല്ലാ ഭാഗവും ഓന്റെ നാവ് നാവ് കൊണ്ട് പോയി ഇത്തിരി മാത്രം ഉള്ള ഗ്ലാസ് എനിക്ക് നേരെ നീട്ടി... 😬😬തെണ്ടി മനഃപൂർവം പണി തന്നത് ആണല്ലേ... അതും വാങ്ങി എല്ലാരേയും ഒന്ന് ദയനീയമായി നോക്കി... 😓😓


"ജീവിതത്തിലും എല്ലാം പങ്ക് വെച്ചു പരസ്പരം സ്നേഹിച്ചു കഴിയാൻ വേണ്ടി ഉള്ള തുടക്കം ആണ് ഇത്... കുടിക്ക് മോളെ... "


😰തുടക്കം ആണെന്നോ അപ്പൊ ഇനി എന്നും ഇവന്റെ എച്ചിൽ ആണോ പടച്ചോനെ ഞാൻ കഴിക്കേണ്ടത്... 


😭😭നമ്മൾ ഗ്ലാസും ഓനെയും പല്ലും കടിച്ചു നോക്കി... തെണ്ടി നന്നായി ഇളിച്ചു തരുന്നുണ്ട്... താഴെ വീഴും പോലെ ഇട്ടാലോ..  അല്ലാതെ ഇത് കുടിക്കാൻ എന്നെ കൊണ്ട് പറ്റില്ല... 🤔


വായിൽ വെക്കും പോലെ ആക്ഷൻ ഇട്ടു തറയിൽ ഇടാൻ നിന്നതും ഓൻ ചെവിയിൽ പറയുന്നത് കേട്ട് ഞെട്ടി കൊണ്ട് ഓനെ തന്നെ വീണ്ടും നോക്കി... 


"😬അത് താഴെ ഇട്ടാൽ തറയിൽ കിടത്തി നാവ് കൊണ്ട് വടിച്ചു എടുപ്പിക്കും ഞാൻ... "


😭😭ആ സീൻ ഓർത്തതും നമ്മൾ കണ്ണും പൂട്ടി ഒറ്റ വലിക്കു കുടിച്ചു പല്ലും കടിച്ചു ഓനെ നോക്കി...😬നിനക്ക് ഞാൻ ഇന്ന് തന്നെ പണി തന്നിരിക്കും പട്ടി... 


"ഇതാണോ അജു നീ കാണാൻ കൊള്ളില്ല എന്നൊക്കെ പറഞ്ഞ പെണ്ണ്... നിനക്ക് എന്താ കണ്ണും കണ്ടൂടെ... ഇത് നല്ല മൊഞ്ചത്തി കുട്ടി ആണല്ലോ... "


😲😲പടച്ചോനെ എന്നെയാണോ ആ പറഞ്ഞത്... നോക്കുമ്പോൾ ഒരു ഇത്ത... 😌😌നമ്മൾ അവരെ നോക്കി ജീവിതത്തിൽ ഇളിക്കാത്ത ഇളി അങ്ങ് കൊടുത്തു... 


"കാണാൻ മൊഞ്ച് ഉണ്ടാവും ഞാൻ പറഞ്ഞത് സ്വഭാവം ആണ്... "


എന്നും പറഞ്ഞു ഓൻ എണീറ്റ് പോയി... 😏😏എന്റെ സ്വഭാവം നീ കാണാൻ ഇരിക്കുന്നെ ഉള്ളൂ... 


"നീ അതൊന്നും കാര്യം ആക്കണ്ട... അവൻ അങ്ങനെയാ... "


ഇത്ത അതും പറഞ്ഞു നമ്മളെ അടുത്തേക്ക് വന്നു... നമ്മൾ എല്ലാരേയും വീണ്ടും നോക്കി ഇളിച്ചു... സ്വഭാവം ഇന്ന് തന്നെ ഇവരെ കാണിക്കേണ്ട...


"ഇതാണ് ഇവന്റെ വൈഫ്... ഇത് മൂത്ത മോൾ... ഞങ്ങളെ എല്ലാരേയും അനുകുട്ടി...ഇനി ഒരാൾ കൂടി ഉണ്ട്...മൂന്ന് ദിവസം ആയെ ഉള്ളൂ... "


😓ഭാഗ്യം അല്ലെങ്കിൽ അതിന്റെ വായിൽ ഉള്ളത് കൂടി കേൾക്കേണ്ടി വന്നേനെ... 


😨😨നമ്മളെ lays വേണ്ട എന്നും പറഞ്ഞു ജാഡ കാണിച്ച ആ കുരുട്ട് അല്ലേ അതും തിന്ന് ഇരിക്കുന്നത്... ഓന്റെ ഉപ്പച്ചിയും ഉണ്ടല്ലോ പടച്ചോനെ... അതും പോയി കിട്ടി... 😓



*******************💞



😕😕വന്നപ്പോ തൊട്ട് നമ്മളെ നോക്കി പല്ല് നെരിക്കുന്നുണ്ട് എന്നല്ലാതെ ഒരൊറ്റ അക്ഷരം മിണ്ടുന്നില്ലല്ലോ കോപ്പ്... ഇനി നന്നായി കാണോ... 


അമിടെ കാൾ വന്നതും നമ്മൾ പുറത്തേക്ക് ഇറങ്ങി വന്നു... 


"🙄🙄ഒന്ന് അങ്ങോട്ടേക്ക് വന്നിട്ടുണ്ട്... എന്തായി എന്ന് അറിയാത്ത കൊണ്ട് ഒരു സമാദാനവും ഇല്ല... "


"🙄എന്താവാൻ... ഇവിടെ ഉണ്ട് ആ മുതൽ... വന്നപ്പോ എന്നോട് കലിപ്പ് ആയെങ്കിലും പിന്നെ ഫുൾ സൈലന്റ് ആണ്... ആദ്യായിട്ട് ആണ് ഞാൻ ഇങ്ങനെ കാണുന്നെ... അല്ലേൽ ഏത് നേരം നോക്കിയാലും റേഡിയോ ഓൺ ആക്കിയ പോലെ അല്ലേ... "


"ആ സൈലന്റ് ആണ് മോനെ കൂടുതൽ അപകടം... എന്തോ കാര്യായിട്ട് പ്ലാൻ ചെയ്യൽ ആവും..."


"😏😏അതൊന്നും എന്റെ അടുത്ത് ചിലവാകില്ല... നീയൊക്കെ ചേർന്ന അവളെ വശളാക്കിയെ... ഇവിടെ എത്തിയപ്പോ തന്നെ അവൾ നേരെ ആയി... ഇനി നീ കണ്ടോ ഞാൻ ആഗ്രഹിക്കുന്ന പോലെ ഉള്ള ഒരു പെണ്ണായി ഞാൻ അവളെ മാറ്റി എടുക്കും... "


"😕😕അത് വരെ നീ ജീവനോടെ കാണാൻ ഞാൻ പ്രാർത്ഥിക്കാം... "


"ഓഹ്..."


"😁😁വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന് കേട്ടിട്ടില്ലേ അങ്ങനെ കരുതിയാൽ മതി... ഒരു ഫ്രണ്ട് എന്ന നിലയിൽ നിന്നെ ഞാൻ വിഷ് ചെയ്യാ...സൂക്ഷിച് നിന്നാൽ നിന്റെ തടിക്ക് നല്ലത്... "


"😬അതൊക്കെ നീ കൊള്ളാത്ത കൊണ്ട് തോന്നുന്നതാ... ഞാൻ ആരാണെന്ന് അവൾ ഇന്ന് തൊട്ട് കാണാൻ കിടക്കുന്നെ ഉള്ളൂ... "


"എടാ അത് ഒരു പാവം കൊച്ചാ... അതിനെ എങ്ങാനും നീ ഉപദ്രവിച്ചാൽ ഞാൻ ആരാണെന്ന് നീ അറിയും..."😪😪


"നീയല്ലേ കുറച്ച് മുന്നേ അവൾ അപകടം പിടിച്ച സാദനം ആണെന്ന് ഒക്കെ പറഞ്ഞത്... "


"അത് ഒരു ഫ്രണ്ട് എന്ന നിലയിൽ പറഞ്ഞത് അല്ലേ... ഇനി സ്വന്തം പെങ്ങളെ കെട്ടിച്ചു കൊടുത്ത അളിയനോട് ഉള്ള ഉപദേശം...വിവരം വെച്ച് വരുന്നേ ഉള്ളൂ അതിന്... സൂക്ഷിച്ചു കയ്കാര്യം ചെയ്താൽ നിനക്ക് കൊള്ളാം... തിരിച്ചറിവ് ഒക്കെ ആയിട്ട് മതി ഫസ്റ്റ് നൈറ്റ്‌ ഒക്കെ...അത് പേടിച്ചു നിലവിളിച്ചു നിന്നെ നാറ്റിക്കും... കുരുത്തക്കേട് നല്ലോണം ഉണ്ട്... എന്നാലും അവളെ ഒരാളും തല്ലി വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ടം അല്ല... നീ ദേഷ്യം വന്നാൽ കണ്ട്രോൾ ചെയ്ത് നിന്നോണം... "


"😬എന്നാൽ പിന്നെ നിന്റെ പെങ്ങളെ ഞാൻ ഷോകേസിൽ ഇട്ടു വെക്കാം മതിയോ... "


"അത്രക്ക് ഒന്നും വേണ്ട... അവളെ കണ്ണ് നിറയാതെ നോക്കിയാൽ മതി... നീ നോക്കും എന്ന് എനിക്ക് അറിയാം... ആദ്യായിട്ട് മൂക്കും കുത്തി വീണത് അവളെ കണ്ടിട്ട് അല്ലേ... "


"😏പക്ഷെ വീഴ്ച എന്താണെന്ന് അറിഞ്ഞത് ആ കുരിപ്പ് കാൽ വെച്ചു വീഴ്ത്തിയപ്പോ ആണ്... "


"😁അതൊക്കെ നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ... "


"ഇപ്പൊ പെങ്ങളും ആങ്ങളയും ഒന്നായി... ഞാൻ പുറത്ത്... നീ മനഃപൂർവം എന്റെ തലയിൽ കെട്ടി വെച്ചത് അല്ലേ അതിനെ... "


"😊അതൊക്കെ ഇപ്പോഴാണോ മനസ്സിൽ ആയത്..."


"😬😬പോടാ പട്ടി... നിനക്ക് ഇതിനേക്കാൾ തറയായ ഒന്നിനെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം... "


"😕നീ വല്ലാണ്ട് പ്രാർത്ഥിക്കാൻ നിക്കണ്ട...എനിക്ക് കെട്ടാൻ ഉള്ളതിനെ ഒക്കെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്... നീ നിന്റെ പെണ്ണിന്റെ കാര്യം നോക്ക്... ഞാൻ രാത്രി വിളിക്കാം... "


🙄🙄ഇനി രാത്രി എന്തിനാ വിളിക്കുന്നെ... തന്ന മുതലിനു വല്ലതും പറ്റിയോ എന്ന് അറിയാൻ ആവും... 


നമ്മൾ ബൈക്കും വൃത്തി ആക്കി അകത്തേക്ക് കയറുമ്പോൾ ഉണ്ട് പെണ്ണ് നട്ട്സ് പോയ അണ്ണാനെ പോലെ താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നു... 🙄അമി പറഞ്ഞ പോലെ എന്തോ പ്ലാനിങ് ആണല്ലോ... 


"😬എന്താടി ആലോചിച്ചു കൂട്ടുന്നെ... നിന്റെ പ്ലാനിങ് ഒന്നും എന്റെ അടുത്ത് വില പോവില്ല കേട്ടോടി... "


"😪😪ഞാൻ കൊണ്ട് വന്ന lays പാക്കറ്റ് എടുത്തു ഇങ്ങളെ ഉപ്പച്ചിയും ആ കുരുട്ടും കൂടി തിന്നു തീർത്തു... എനിക്ക് ഇപ്പൊ അത് കിട്ടണം..."


🙄🙄പടച്ചോനെ ഉപ്പച്ചിയാ... അങ്ങേരെ യഥാർത്ഥ സ്വഭാവം വെളിയിൽ എടുത്ത... 


"അത് ഞാൻ വരുമ്പോൾ കൊണ്ട് വന്നു തരാം...പോരെ... "


"😊😊മ്മ് മതി..."


"കണ്ടോ ഉമ്മച്ചി... ഇവന് നമ്മളെ ഒക്കെ കാണുമ്പോൾ അവളോട്‌ കലിപ്പ് അല്ലേ... ഒറ്റയ്ക്ക് കിട്ടുമ്പോൾ എന്താ ഒരു സ്വകാര്യം പറച്ചില്... "


🙄അപ്പുക്ക പറയുന്നത് കേട്ട് നമ്മൾ അങ്ങേരെ നോക്കി പേടിപ്പിച്ചു... എല്ലാരും കൂടി കാഴ്ച കണ്ടു ചിരിക്ക്... 


"😊അല്ലേലും ഈ പ്രേമം ഒക്കെ അങ്ങനെയാ... ആളുകളുടെ മുന്നിൽ കലിപ്പ് ഇട്ടു നടക്കും... സ്വകാര്യം ആയിട്ട് പ്രേമവും... "


ഉപ്പച്ചി കൂടി നമ്മക്ക് ഇട്ടു താങ്ങിയതും വെറും ഒരു lays പാക്കറ്റ് ചർച്ച ഓർത്തു നമ്മൾ അതിനെ നോക്കി... 😪അവൾ പിന്നെ നമ്മളെ നോക്കി പുച്ഛിച്ചു കാണിച്ചു... 😏


"അവനോടൊപ്പം സ്വകാര്യം പറയാൻ ഒക്കെ ഇനിയും സമയം ഉണ്ട്... നീ വന്നിട്ട് ഇത്രയും നേരം ആയിട്ടും എന്റെ മോനെ കണ്ടില്ലല്ലോ വാ കാണിച്ചു തരാം... "


ഇത്ത അതും പറഞ്ഞു നമ്മളെ ഒന്ന് നോക്കി ഇളിച്ചു അവളെയും കൊണ്ട് പോയി... 😓ഞാൻ ഇപ്പൊ എന്തോ തെറ്റ് ചെയ്ത പോലെ ആണല്ലോ എല്ലാരേയും നോട്ടം... 


😕എന്താ ഒപ്പിച്ചു വെക്കുന്നത് എന്ന് പറയാൻ പറ്റില്ല... നമ്മളും പിന്നാലെ വിട്ടു...കുഞ്ഞിനെ കണ്ടതും അവൾ അതിനെ അത്ഭുതത്തോടെ നോക്കി നിന്നു... 


"ഒന്നേ ഉള്ളൂ... "


😕😕പടച്ചോനെ എന്താ ഇപ്പൊ ഇങ്ങനെ ഒരു ഡൌട്ട്... 


"രണ്ട് എണ്ണം ഉണ്ട്... മൂത്ത മോളെ നീ കണ്ടില്ലേ... "


"ഹെയ് അതല്ല ട്വിൻസ് ഇല്ലേ എന്ന്... നിക്ക് വലിയ ഇഷ്ടാ ട്വിൻസ്നെ കാണുന്നത് തന്നെ... "😍😍


അപ്പുക്കയും ഇത്തയും കൂടി നമ്മളെ ഒന്ന് നോക്കി... ☺️☺️നമ്മൾ നന്നായി അങ്ങ് ചിരിച്ചു കൊടുത്തു... 


"എടീ പെണ്ണെ ട്വിൻസ് ഒക്കെ നൂറിൽ ഒന്നോ രണ്ടോ പേർക്ക് മാത്രേ ഉണ്ടാവൂ... എന്തായാലും നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉള്ള സ്ഥിതിക്ക് അജു അത് സാധിച്ചു തരാതെ ഇരിക്കില്ല... അല്ലേ അജു... "


"😥ഒന്ന് പോയെ ഇത്ത അതിന് വിവരം ഇല്ലാതെ ഓരോന്ന് വിളിച്ചു പറയുന്നു എന്ന് കരുതി എന്നെ വെറുതെ വിട്ടേക്ക്... "


"ഇതിന് പേര് വെച്ചോ... "


"മൂന്ന് ദിവസം കൊണ്ട് ആരെങ്കിലും പേര് വെക്കോ... "


"എങ്കിൽ നമുക്ക് ഇവന് ദുൽകർ സൽമാൻ എന്ന് ഇട്ടാലോ... 😅😅"


😨പടച്ചോനെ അടുത്തത് ടോവിനോ ആയിരിക്കും... രണ്ടും നമ്മളെ അന്തം വിട്ടു നോക്കി എങ്കിലും നമ്മക്ക് ഇതിൽ യാതൊരു പങ്കും ഇല്ലെന്ന പോലെ മേലേ നോക്കി നിന്നു... 


"ഒരു സാധാരണ പേര് മതി...സിനിമ നടന്റെ പേരൊന്നും വേണ്ട... ഞങ്ങൾക്ക് മാച്ച് ചെയ്യുന്ന വല്ലതും... "


"ഹെയ് അത് വേണ്ടെങ്കിൽ വേറെ എത്ര പേരുണ്ട്... അൽത്താഫ് എങ്ങനെ ഉണ്ട്... നിങ്ങളെ പേരിന് നല്ല മാച്ച് അല്ലേ... "


😰ഇനി അത് ആരാണാവോ... 


"🙄ഇതേതാ ഒരു പുതിയ പേര്... "


"എന്റെ ക്ലാസ്സിൽ ഉള്ളതാ... 😍നിക്ക് ആ പേര് വലിയ ഇഷ്ടാ... ചെക്കനെ കാണാൻ തന്നെ എന്ന മൊഞ്ച് ആണെന്ന് അറിയോ... "


😬😬വീണ്ടും പണി പാളിയോ... ഇതിന് ഇത് തന്നെ ആണോ പണി... ക്ലാസ്സിൽ ഉള്ളതിനെ പോലും വെറുതെ വിട്ടില്ലേ...


"😠😠കുഞ്ഞിനെ ഉണ്ടാക്കാൻ അറിയാം എങ്കിൽ അവർക്ക് ഒരു പേര് കണ്ടു പിടിക്കാനും അറിയാം... നീ ഇങ്ങ് വന്നേ നിന്റെ വായി നോട്ടം ഇന്നത്തോടെ ഞാൻ നിർത്തി തരാം... "


അവളെയും പിടിച്ചു പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ നിക്കുന്നു ഉപ്പച്ചി... ഇങ്ങേർക്ക് കടയിൽ എങ്ങാനും പോയി ഇരുന്നൂടെ... 😕


"സമയം ആവുമ്പോൾ ഞങ്ങൾ തന്നെ കയ്യും പിടിച്ചു പെണ്ണിനെ നിന്റെ മുറിയിൽ കയറ്റി തരാം... ഇപ്പോഴേ അതിനെ കൊണ്ട് പോയി പേടിപ്പിക്കല്ലേഡാ... പയ്യെ തിന്നാൽ പനയും തിന്നാം എന്ന് കേട്ടിട്ടില്ലേ നീ... "😁😁


😲😲പടച്ചോനെ ഇവറ്റകൾ ഒക്കെ എന്നെ വല്ലാണ്ട് തെറ്റിധരിച്ചു എന്ന് തോന്നുന്നു...


"😓ദാ ഇവിടെ തന്നെ വെച്ചിട്ടുണ്ട് നിങ്ങളെ ഒക്കെ പന... ഒരൊറ്റ എണ്ണവും സ്വസ്ഥത തരരുത്... "😬


എന്നും പറഞ്ഞു നമ്മൾ അതിനെയും അവിടെ നിർത്തി പുറത്തേക്ക് ഇറങ്ങി... 😪😪ഇനി എന്തൊക്കെ കാണേണ്ടി വരോ എന്തോ... 


"അജു ആ ജന്തുനെ അജുന് ഇഷ്ടം അല്ലേ... "


🙄🙄ഇവൾ ഇപ്പോഴും ആ ജന്തുവിൽ തന്നെ ആണല്ലോ... 


"അന്ന് ഞാൻ അവളോട്‌ ഉള്ള ദേഷ്യം കൊണ്ട് പറഞ്ഞത് അല്ലേ ജന്തു എന്നൊക്കെ... അവളെ കാണാൻ സുന്ദരി അല്ലേ... പിന്നെ ഇനി മോൾ ഇത്ത എന്ന് വിളിച്ചാൽ മതി... നീ ജന്തു എന്ന് വിളിക്കും തോറും ഞാൻ ആണ് അപകടത്തിൽ ആവുന്നത്... "😓


"അജുന് ആ പെണ്ണിനെ ഇഷ്ടം ആണോ... "


"😌😌ആ എപ്പോഴോ ഇഷ്ടപ്പെട്ടു പോയി അതിനെ... എന്നാലും ഒന്ന് നേരെ ആക്കി കിട്ടാൻ ഞാൻ പാട് പെടേണ്ടി വരും...എന്നാലും വേണ്ടില്ല സഹിക്കാം...അല്ലാതെ വേറെ എന്തു ചെയ്യാൻ..."


"മ്മ് മ്മ്... മനസ്സിൽ ആയി... "


"മോൾക്ക് ഇഷ്ടായോ... "


"മ്മ് ഒത്തിരി ഒത്തിരി ഇഷ്ടായി... പേര് അറിയാത്ത കൊണ്ടല്ലേ ഞാൻ ജന്തു എന്നൊക്കെ വിളിച്ചേ... "


"അത് സാരമില്ല... ഇനി ഇത്ത എന്ന് വിളിച്ചോ... "


"ഞാൻ നിയ എന്നെ വിളിക്കൂ... "


"🙄അതിന് വിവരം നിന്റെ അത്രയേ ഉള്ളൂ എങ്കിലും പ്രായം നിന്നെക്കാൾ ഉണ്ട്... "


"അജുനെ അങ്ങനെ അല്ലേ വിളിക്കുന്നെ...അപ്പോ എന്റെ അത്ര ആണോ പ്രായം... "


"🙄നീ എന്താന്ന് വെച്ചാൽ വിളിച്ചോ... "


രണ്ടും കമ്പനി ആയാലും കുഴപ്പം ആണ്... ഒരേ പ്രായം ആണെന്ന രണ്ടിന്റെയും ചിന്ത... 



*****************💃



നമ്മൾ കുഞ്ഞു വാവയെയും നോക്കി ഇരിക്കുമ്പോൾ ആണ് ആ കുരുട്ട് വന്നു അടുത്ത് ഇരുന്നത്... 


😏😏അയിനെ നോക്കി നമ്മൾ മുഖം തിരിച്ചു... ഇത്രയും നല്ല എന്നെ ജന്തു എന്നല്ലേ വിളിച്ചേ... 


അത് വന്നു നമ്മളെ അടുത്ത് ഇരുന്നു ഒന്ന് ഇളിച്ചു... 😕ഹെയ് ഇത് എന്നെയും കൊണ്ടേ പോവുള്ളൂ... നമ്മൾ അതിനെ നോക്കി പുച്ഛിച്ചു കാണിച്ചു... 😏😏


നമ്മളെ നോക്കി അത് ആണെങ്കിൽ അത് പോലെ ആക്ഷൻ ഇട്ടു കളിക്കാ... നമ്മൾ കയ് വെക്കും പോലെ അത് വെക്കും... അത് നോക്കി കാൽ നീട്ടി വെച്ചപ്പോൾ കുരുട്ട് അത്പോലെ കാണിക്കാ... നമ്മൾ പിന്നെ വായിൽ കയ്യിട്ടു അതിനെ നോക്കിയപ്പോ അത് പോലെ അതും ചെയ്തപ്പോ നമ്മൾ കലിപ്പിൽ അതിനെ തുറിച്ചു നോക്കി... 


"നീ എന്താ എന്നെ കളിയാക്കൽ ആണോ...എന്റെ lays വേണ്ടെന്ന് പറഞ്ഞു അതും കട്ട് തിന്നില്ലേ...അത് പോട്ടെ എന്ന് വെക്കാം എന്നെ ജന്തു എന്ന് വിളിച്ചില്ലേ... "😓


"അജു അങ്ങനെയാ വിളിക്കൽ അതോണ്ടല്ലേ... ഇപ്പോൾ അല്ലേ നിയ എന്ന പേര് എന്ന് അജു പറഞ്ഞത്... "


😬😬ആ തെണ്ടിനെ ഇന്ന് ഞാൻ കൊല്ലും... 



*****************💞



ഫുഡ്‌ കഴിക്കാൻ ഇരുന്നതും പെണ്ണിനെ കണ്ടു നമ്മൾ ഒന്ന് പേടിച്ചു... പടച്ചോനെ തിന്നുമ്പോൾ ആക്രാന്തം ഒന്നും കാണിക്കല്ലേ... 


ലെഗ് പീസ് പെണ്ണിന്റെ ഒരു വീക്നെസ് ആയോണ്ട് ഉമ്മച്ചി സെർവ് ചെയ്യാൻ നിന്നതും നമ്മൾ പിടിച്ചു വാങ്ങി സെർവ് ചെയ്ത് ഉള്ള ലെഗ് പീസ് മുഴുവനും അവൾക്ക് ഇട്ടു കൊടുത്തു... 😟


"ഒരു പെണ്ണ് കെട്ടിയപ്പോൾ തന്നെ ഇവന്റെ ഒരു മാറ്റം കണ്ടില്ലേ... അല്ലെങ്കിൽ ഇരുന്നു കഴിക്കാൻ തന്നെ അവന് സമയം കിട്ടാറില്ല... "


ഉപ്പച്ചി നമ്മളെ നോക്കി പറഞ്ഞപ്പോ നമ്മൾ എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു... 😪എന്റെ കഷ്ടപ്പാട് ആര് അറിയാൻ... 


"പെൺകുട്ടികൾ ആയാൽ കുറച്ചെങ്കിലും ആരോഗ്യം വേണം കഴിക്ക് മോളെ... "


എന്നും പറഞ്ഞു ഉമ്മച്ചി ഭയങ്കര കഴിപ്പിക്കൽ ആണ്... 😪😪കഴിക്കുന്ന ആരോഗ്യം അതിന്റെ ദേഹത്ത് ഇല്ലാത്തത് നന്നായി... 😓എത്ര കാലം ഇങ്ങനെ തീറ്റിക്കും ആവോ... 


നമ്മൾ എണീറ്റ് പോയി സിറ്റ് ഔട്ടിൽ ഇരുന്നു ഫോൺ നോക്കാൻ തുടങ്ങി... 


"ഡാ അജു നിനക്ക് വല്ല ഡൌട്ടും ഉണ്ടെങ്കിൽ ഒരു ഫ്രണ്ട് ആയി കണ്ടു എന്നോട് ചോദിക്കാം... ആദ്യം തന്നെ പാളിപോയാൽ പിന്നെ എല്ലാം പോയി എന്നാണല്ലോ... അത് കൊണ്ട് പറയാ... "


"🤔എനിക്ക് എന്ത് ഡൌട്ട്... "


നമ്മൾ ഉപ്പച്ചി പറയുന്നത് മനസിൽ ആവാതെ അങ്ങേരെ നോക്കി... 


"എടാ ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ്‌ അല്ലേ... "


"ഓഹ് അതാണോ... അതിനെ പറ്റി ഏത് ജീവിക്കും സംശയം ഉണ്ടാവാൻ ചാൻസ് ഇല്ല... എനിക്ക് ചോദിക്കാൻ ഉള്ളത് നിങ്ങളെ കുറിച്ചുള്ള ഡൌട്ട് ആണ്... "


"എന്നെ കുറിച്ച് എന്ത് ഡൌട്ട്... "


"വേറെ എന്ത്... മകൻ തല്ലി കൊന്നു എന്നുള്ള ചീത്തപേര് കേൾക്കാൻ ആഗ്രഹം ഉണ്ടോ എന്ന്... "😬


"എന്ന് വെച്ചാൽ നീ എന്നെ തല്ലി കൊല്ലും എന്നാണോ... "


"പിന്നെ ഇമ്മാതിരി പറച്ചില് ആയി വന്നാൽ ഞാൻ എന്താ ചെയ്യാ... "


"നിനക്ക് വല്ല സംശയവും ഉണ്ടോ എന്ന് കരുതി നിന്നെ സഹായിക്കാൻ വന്നത് അല്ലേ ഞാൻ... നീ എന്തിനാ അതിന് ഇങ്ങനെ ചൂടാവുന്നെ... "😏


"എനിക്ക് ഇപ്പൊ ഒരു ഡൗട്ടും ഇല്ല പോരെ... "


"ആ വേണ്ടെങ്കിൽ വേണ്ട... അല്ലേലും കെട്ടിന് മുന്നേ നീ പണി തുടങ്ങിയത് അല്ലേ... "


😬😬ഇങ്ങേരെ ഞാൻ ഇന്ന്... കലിപ്പിൽ നോക്കിയതും ഉപ്പച്ചി മുങ്ങി... 🙄അതിനെ എങ്ങനെ സഹിക്കും എന്നുള്ള ചിന്തയിൽ ആണ് അപ്പോഴാ ഓരോന്നും കൊണ്ട് വരുന്നത്... 



***************💃



"ഇതാ മോളെ പാല്... അജു മുറിയിൽ കാണും... "


😪😪വെറും പാലോ... നമ്മൾ കിച്ചണിൽ മൊത്തം ഒന്ന് കണ്ണോടിച്ചു... ഹോർലിക്സ് ബോട്ടിൽ ഒരുപാട് ഉണ്ടല്ലോ... ഇതിൽ ഏതാവും ഒറിജിനൽ ഹോർലിക്സ്... ഹോർലിക്സ് ഇട്ടാൽ കുടിക്കാൻ നല്ല ടേസ്റ്റ് ആണെന്നെ... 


"എന്താ നീ നോക്കുന്നെ... "


"ഇവിടെ ഹോർലിക്സ് ഇല്ലേ... എനിക്ക് പാല് ഇഷ്ട്ടം അല്ല ഹോർലിക്സ് ഇട്ടാൽ ടേസ്റ്റ് കൂടും... "


നമ്മൾ ഉമ്മച്ചിയെ നോക്കി പറഞ്ഞതും ഉമ്മച്ചി ഒന്ന് ചിരിച്ചു കൊണ്ട് ഹോർലിക്സ് ബോട്ടിൽ എടുത്തു അതിൽ മിക്സ്‌ ചെയ്തു തന്നു... 😘😘എന്താ ഒരു സ്നേഹം... 


"ഇതാ അജുന്റെ മുറി... "


എന്നും പറഞ്ഞു അവിടെ നിർത്തി ഉമ്മച്ചി കിച്ചണിൽ വിട്ടതും നമ്മൾ ചുറ്റിലും ഒന്ന് നോക്കി... 😬തെണ്ടി ഇപ്പൊ അങ്ങനെ ഹോർലിക്സ് കുടിക്കേണ്ട... 


ആരും ഇല്ലെന്ന് കണ്ടതും നമ്മൾ ഒറ്റ വലിക്ക് അത് മുഴുവനും കുടിച്ചു... 😋


മുറിയിൽ കയറി നോക്കിയതും ആരും ഇല്ല... ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു വെള്ളം വീഴുന്നത് കേൾക്കാം... ഹെയ് ഒരു പാട്ട് ഒക്കെ പാടി കുളിച്ചാൽ എന്താ... ഓന്റെ വായിൽ നിന്ന് എപ്പോ പാട്ട് കേൾക്കാൻ ആണ് പടച്ചോനെ... 😪


ഗ്ലാസ് അവിടെ കണ്ട ടേബിളിൽ വെച്ചു മുറിയിൽ മൊത്തം നോക്കി... 😒😒ഒരു ബാത്രൂം അല്ലാതെ ഡ്രസിങ് റൂം പോലും ഇല്ല... എന്തിന് പറയുന്നു മുറിയിൽ ഒരു സോഫ പോലും ഇല്ല... വെറുതെ ഓരോ സ്റ്റോറി വായിച്ചു കിടക്കാൻ ഉള്ള സ്പേസ് കണ്ടു വെച്ചത് ഒക്കെ വെള്ളത്തിൽ ആയല്ലോ... 


😒തറയിൽ ആണെങ്കിൽ കഷ്ടിച്ച് ഒരാൾക്ക് നിക്കാൻ ഉള്ള സ്ഥലം ഉണ്ട്... അവിടെ കിടന്നാൽ ബെഡിൽ നിന്നും ഇറങ്ങുന്ന ആളെ ചവിട്ടു കൊണ്ട് ചാവും... 😅ഹോ ഭാഗ്യം ac ഉണ്ട്... അതേലും ഉണ്ടല്ലോ ഭാഗ്യം... പൊരിഞ്ഞ ചൂടാ... 


ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും നമ്മൾ ബെഡിൽ ഒരു ചാട്ടം ആയിരുന്നു... ഓൻ മിക്കവാറും എന്നെ പിടിച്ചു തറയിൽ ഇടാൻ ആണ് ചാൻസ്... വേണേൽ ഓൻ കിടക്കട്ടെ... ☺️


നമ്മൾ കണ്ണും പൂട്ടി കിടന്നതും ഓൻ വന്നു എന്നെയും ഗ്ലാസ്സും ഒക്കെ നോക്കുന്നത് കണ്ടു... ഓൻ ചെന്നു ഡോർ അടക്കുംമ്പോ നമ്മൾ പേടിച്ചു വായിൽ വിരൽ ഇട്ടു അമർത്തി കടിച്ചു... 😭😭പടച്ചോനെ ആരും കാണാതെ കൊല്ലാൻ ആണോ... ഇതൊക്കെ ഇങ്ങോട്ടേക്കു വരുമ്പോൾ ചിന്തിക്കണം ആയിരുന്നു... 


😭😭ഞാൻ ഉറങ്ങി എന്ന് കരുതി എന്നെ വിടണേ... അപ്പോഴേക്കും ഓനെ ചെയ്തു വെച്ചത് മുഴുവനും നമ്മളെ മനസിൽ വന്നതും വിരൽ കടിച്ചു പിടിച്ചു നിന്നു... 😨😨ഓൻ ബെഡിൽ ഇരുന്നതും എന്തിനാ പടച്ചോനെ ഇതിൽ കയറി കിടന്നേ എന്ന ചിന്ത ആയിരുന്നു... 


ഓൻ നോക്കുന്നത് എന്നെ ആണല്ലോ പടച്ചോനെ... ഇന്ന് എന്റെ അന്ത്യം ആവും എന്ന് കരുതി തീർന്നില്ല ഓന്റെ കയ് തോളിൽ വെച്ചതും നമ്മൾ ഒന്ന് ഞെട്ടി കൊണ്ട് ചാടി എണീറ്റു... 


"എന്നെ തൊട്ടാൽ ഞാൻ ഒച്ച വെക്കും... "


എന്ന് പറഞ്ഞതും ഓൻ ഒരു ചിരി ആയിരുന്നു... 🤔🤔കൊല ചിരി എന്ന് കേട്ടിട്ടേ ഉള്ളൂ ഇതാണോ അത്... 


"ഞാൻ നിന്നെ കൊല്ലാൻ അല്ല വിളിച്ചത് പോയി കുളിച്ചു വന്നു കിടന്നാൽ മതി എന്ന് പറയാൻ വിളിച്ചതാ... "


😨😨പടച്ചോനെ ഇതിന് വട്ടാണോ ഈ രാത്രി ആരെ കാണിക്കാൻ ആണ് കുളിക്കേണ്ടത്... 


"😓ഞാൻ കാലത്ത് കുളിച്ചോളാം... ഈ രാത്രി ഇനി കുളിച്ചിട്ട് എന്തിനാ... "


"എന്റെ ബെഡിൽ കുളിക്കാത്ത ഒന്നിനെ ഞാൻ കിടത്തില്ല പോയി കുളിച്ചിട്ട് വാടി... "


😬😬തെണ്ടി തുടങ്ങി... ഓന്റെ ഒരു ബെഡ്... 


"😏😏ഈ ഉണക്ക ബെഡിൽ കിടക്കാൻ ആണോ കുളിക്കേണ്ടത്... "


"നീ ഇങ്ങനെ എന്നെ നോക്കി പേടിപ്പിക്കാതെ പോയി കുളിച്ചിട്ട് വന്നേ,,, ബെഡ് എന്തേലും ആവട്ടെ...അല്ലേ ഞാൻ എടുത്തു പൊക്കി ബാത്‌റൂമിൽ കൊണ്ട് ഇടും... "


🙄ഇവൻ എന്റെ കൈക്ക് പണി ഉണ്ടാക്കും എന്നാ തോന്നുന്നേ... തത്കാലം ആക്ഷൻ ഇടാം...


നമ്മൾ തലയും ആട്ടി എണീറ്റ് ബാഗിൽ നിന്ന് മാറാൻ ഉള്ള ഡ്രെസ്സ് എടുത്തു... 🙄ഹെയ് തോർത്ത്‌ ഒന്നും എടുത്തില്ലല്ലോ... അല്ലേലും ഇപ്പൊ ആരാ കുളിക്കുന്നെ വെറുതെ ഓനെ പറ്റിച്ചു വരാം... 😏


"ഇതെന്തിനാ ഇവിടെ വെച്ചത്... ഇത് കൂടി തിന്നാം ആയിരുന്നില്ലേ... "


നമ്മൾ കൊണ്ട് വെച്ച ഗ്ലാസ് എടുത്തു ഓൻ പറയുന്നത് കേട്ട് നമ്മൾ നന്നായി ഇളിച്ചു കൊടുത്തു... 😁പാവം ചമ്മി പോയി... പാല് കിട്ടീലല്ലോ അത് മതി... 


നമ്മൾ ഡ്രെസ്സ് എടുത്തപ്പോൾ ആണ് ഫോൺ കണ്ടത്... അതും ഓൻ കാണാതെ എടുത്തു ബാത്‌റൂമിൽ കയറി... 


ഷവർ തുറന്നു വിട്ടു നമ്മൾ ടോയ്‌ലെറ്റിൽ കയറി ഇരുന്നു ഷമിക്ക് വിളിച്ചു... 🙄ഓളോട് എങ്കിലും എന്റെ വിഷമം പറയാം...വേറെ ആരും കേൾക്കാൻ ഇല്ലല്ലോ... 


"😓ഷമി നീ അറിഞ്ഞ ഞാൻ ആ തെണ്ടി അജുന്റെ വീട്ടിൽ ആടി... "


"ഉള്ളതാണോ... നീ എപ്പോ പോയി എന്നോട് പറഞ്ഞില്ലല്ലോ... "


"അത് പറയാൻ ആടി ഞാൻ വിളിച്ചേ... ഇന്ന് കാലത്ത് ഉമ്മച്ചിയും ഉപ്പച്ചിയും ഒക്കെ വന്നു എന്നെ ഇങ്ങോട്ട് കൊണ്ട് വന്നതാടി... ഇപ്പൊ തോന്നാ വരേണ്ടി ഇരുന്നില്ല എന്ന്... "😪


"🤔അതെന്താ അങ്ങനെ തോന്നാൻ... "


"ആരോടും ശരിക്കും മിണ്ടാൻ പോലും പറ്റുന്നില്ലടി അതാ... "


"😏ഓഹ് അതാണോ ഞാൻ കരുതി അജു നിന്നെ തല്ലി കൊന്നു എന്ന്... "


"ഇതിനേക്കാൾ ഭേദം അതാ... ഓൻ ഈ രാത്രി പറയാ എന്റെ ബെഡിൽ കിടക്കണം എങ്കിൽ കുളിക്കണം എന്ന്... "


"😌യ്യോ ഇപ്പൊ നീ ഓന്റെ ബെഡിൽ ആണോ... എല്ലാം ശരിക്കും പറ... "


"പിന്നെ ഓന്റെ വാക്ക് കേൾക്കാൻ നിക്കല്ലേ ഞാൻ... 😏ഞാൻ വെറുതെ കുളിക്കുന്ന പോലെ ആക്ഷൻ ഇട്ടു നിക്കാ... വെള്ളം തീരുന്നു എന്നല്ലാതെ ഞാൻ കുളിക്കില്ല... കുറച്ച് കഴിഞ്ഞു വേറെ ഡ്രെസ്സ് ഇട്ടു പോവും... അങ്ങനെ ഓൻ സസി ആവും എങ്ങനെ ഉണ്ട് എന്റെ ബുദ്ധി... "


"😬ഒട്ടും നനക്കാൻ പാടില്ല... ആ ബുദ്ധി ഒക്കെ ഒലിച്ചു പോകും... പറഞ്ഞു വരുന്നത് ഇന്നും നീ ബാത്‌റൂമിൽ ആണെന്ന് അല്ലേ... "


"മ്മ്... "😪


"😬😬എടീ തെണ്ടി കുളിച്ചു മൊഞ്ചത്തി ആയി ഇറങ്ങി പോയിട്ട് ഓനെ സോപ്പിട്ടു വീഴ്ത്താൻ നോക്ക്... നിനക്ക് ആണെങ്കിൽ ഓന്റെ പാട്ട് ഒക്കെ ഇഷ്ടല്ലേ അതും കേൾക്കാം... "


"😏😏ഓൻ എന്നെ കാണുമ്പോൾ പാട്ട് ഒക്കെ മറന്നു പോകും...തെറി പാട്ട് എന്നും കേൾക്കാം... "


"നീയും ഒട്ടും മോശം അല്ലല്ലോ... "


"😪😪നിക്ക് അന്നേരം ഒക്കെ നല്ല ധൈര്യം ആയിരുന്നടി... ഇപ്പൊ ഒറ്റയ്ക്ക് ഓന്റെ മുറിയിൽ ആയപ്പോൾ തൊട്ട് ഭയങ്കര പേടി... ഇപ്പൊ തോന്നാ ഇതിൽ തന്നെ കിടന്നാലോ എന്ന്... "


"ഇത് വരെ ആയിട്ട് നിന്നെ കൊന്നോ ഇല്ലല്ലോ...ഇനി കൊല്ലാൻ ചാൻസ് ഉള്ളത് നിന്റെ കയ്യിലിരിപ്പ് വെച്ച് ആയിരിക്കും..."


🙄🙄ഹെയ് ഞാൻ ഓന് കൊടുക്കാൻ ഒരു പണിയാ ആലോചിക്കുന്നേ... 


"ഡീ ഓന് കൊടുക്കാൻ നല്ലോരു പണി പറഞ്ഞു തരോ... വന്നപ്പോ തൊട്ട് എനിക്കിട്ട് പാര പണിയാ ഓൻ... "


"പാര പണിയാൻ നിനക്ക് അല്ലേ നല്ല ബുദ്ധി... "


🙄🙄ആ നല്ലോരു ഐഡിയ ഉണ്ട്... നമ്മൾ ഫോണും വെച്ചു പ്ലാൻ ചെയ്യാൻ തുടങ്ങി... 


"ഡീ ഇത് വരെ കുളി കഴിഞ്ഞില്ലേ... "


😬ഇതിന് ഉറങ്ങികൂടെ... വേറെ എന്തേലും പണി തരാൻ വെയിറ്റ് ചെയ്തു നിക്കാവും... 


"😬😬ഡീ ഇത്രയും നേരം കുളിക്കാൻ നീ ആനയാണോ ഇറങ്ങി വാടി... "


😓മര്യാദക്ക് ഉറങ്ങി കിടന്ന എന്നെ വിളിച്ചു ഇതിനകത്ത് വിട്ടിട്ട് പറയുന്നത് കേട്ടില്ലേ...



*****************💞



😬അകത്തു പോയിട്ട് അനക്കം ഒന്നും ഇല്ലല്ലോ... ഇനി അതിന്റെ ഉള്ളിൽ കിടന്നു ഉറങ്ങിയോ... വെള്ളം പോന്ന സൗണ്ട് ഉണ്ടല്ലോ... ബോധം ഇല്ലാത്ത ഒന്നാ അത്... 


നമ്മൾ ഡോർ മുട്ടി അതിനെ വിളിക്കുമ്പോൾ ആണ് ഫോൺ റിങ്ങ് ചെയ്തത്... നോക്കിയപ്പോൾ അമിയാണ്... 

😬ഓന്റെ പെങ്ങളെ ഞാൻ പിടിച്ചു തിന്നോ,,, ഈ മുതൽ ഇവിടെ വന്നപ്പോ തൊട്ട് വിളി ആണല്ലോ ഇവന്... നമ്മൾ പല്ലും കടിച്ചു കാൾ അറ്റന്റൻസ് ചെയ്തു... 


"😬😬ഡാ തെണ്ടി നിന്റെ പെങ്ങളെ ഞാൻ തിന്നാൻ ഒന്നും പോണില്ല മിനിറ്റ് വെച്ചു വിളിക്കാൻ... "


"അവൾ ഇവിടെ ഇല്ലാത്തോണ്ട് വീടൊക്കെ ഉറങ്ങിയ പോലെ... ആർക്കും ഒരു ഉത്സാഹം ഇല്ല... അവൾ ഉള്ളപ്പോൾ പൊട്ടത്തരം കൊണ്ട് എന്നും വഴക്ക് മാത്രേ കൊടുത്തിട്ട് ഉള്ളൂ... ഇപ്പൊ അവളെ കാണാൻ തോന്നാ... "😪😪


"🙄ആ മുതൽ ഒരു പോറൽ പോലും ഇല്ലാതെ വന്നത് പോലെ തന്നെ ഇവിടെ ഉണ്ട്... ഇപ്പൊ തന്നെ വന്നു കൊണ്ട് പോയിക്കോഡാ... എനിക്ക് പേടി ഇല്ലാതെ ഉറങ്ങാലോ... "


"😬അങ്ങനെ ഇപ്പൊ നീ ഉറങ്ങണ്ട... നിന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാ നിന്റെ തലയിൽ ആയത്... എന്തൊക്കെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു അവളെ കുറിച്ച് ഇവിടെ ഉള്ള ഓരോരുത്തർക്കും എന്ന് അറിയോ നിനക്ക്... "


"നീ ഇങ്ങനെ ചൂടാവാതെ...അവൾ ഇപ്പൊ ബാത്‌റൂമിൽ ഉണ്ട്... വേണേൽ ഞാൻ ഫോൺ കൊടുക്കാം ഞാൻ വല്ലതും ചെയ്തോ എന്ന് നീ തന്നെ ചോദിച്ചു നോക്ക്... "


"😌അല്ലേലും എനിക്ക് അറിയാം നീ അവളെ വേദനിപ്പിക്കില്ല എന്ന്..."


"😏😏വെച്ചിട്ട് പോടെ,,, ആ കുരിപ്പ് ബാത്‌റൂമിൽ കയറിയിട്ട് മണിക്കൂർ ഒന്നായി... ഞാൻ നോക്കട്ടെ... "


"🙄🙄ഇറങ്ങി വന്നിട്ട് കണ്ടാൽ പോരെ അജു... "


"😬😬വെച്ചിട്ട് പോടാ പട്ടി... ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളത് പോലെ കാണും... അവൾ എന്റെ ഭാര്യയാ... "


😠അവനോട് കലിപ്പ് ആയി ഫോൺ വെച്ച് വീണ്ടും ഡോർ തട്ടിയപ്പോ പെണ്ണ് ഇറങ്ങി വന്നു... 🙄കണ്ടിട്ട് വെള്ളം തട്ടിയ ലക്ഷണം ഒന്നും ഇല്ലല്ലോ... 


പെണ്ണ് എന്നെ നോക്കി പേടിപ്പിച്ചു പോയി ബെഡിൽ കിടന്നു... 


"ഇങ്ങോട്ട് നീങ്ങി കിടക്കു... നിന്റെ സ്വഭാവം വെച്ചു എന്നെ തള്ളി ഇടാൻ ചാൻസ് ഉണ്ട്... അത് കൊണ്ട് മോൾ അറ്റത്തു കിടന്നാൽ മതി... "


"😏😏ഇയാൾക്ക് എന്നെ താഴെ ഇടാൻ ആണോ... "


"ചിലപ്പോൾ ഇട്ടു എന്ന് വരും..."


എന്നും പറഞ്ഞു പെണ്ണിനെ നോക്കിയതും പെണ്ണ് കിടന്നു ആകെ മൊത്തം മൂടി പുതച്ചു... നമ്മൾ ലേറ്റ് ഓഫ് ചെയ്തതും കുരിപ്പ് ഒരു അലർച്ച ആയിരുന്നു... 


"😭😭അയ്യോ ഉമ്മച്ചി എനിക്ക് പേടിയാ... ലേറ്റ് ഓഫ് ആക്കണ്ട... "


എന്നും പറഞ്ഞു കുരിപ്പ് ലേറ്റ് ഓൺ ചെയ്തു... 


"😬ലേറ്റ് ഇട്ടു ഉറങ്ങാൻ എനിക്ക് ഭ്രാന്ത് ഒന്നുല്ല... വേണേൽ കിടന്നാൽ മതി... വേണ്ടേ എണീറ്റ് പോയിക്കോ... "


"😬പട്ടി... "


"എന്തേലും വിളിച്ചോ... "


"ഏയ് ഇല്ല..."


നമ്മൾ ലേറ്റ് വീണ്ടും ഓഫ് ചെയ്തതും അവൾ വീണ്ടും ഓൺ ചെയ്തു... 😬😬ഒരു അഞ്ചാറ് തവണ ഇങ്ങനെ ചെയ്തപ്പോൾ തന്നെ നമ്മൾ ക്ഷീണിച്ചു... ഇതിന് പിന്നെ ക്ഷീണം ഒന്നും കാണില്ലല്ലോ... കൊണ്ട് വന്ന പാല് മുഴുവനും കുടിച്ചല്ലെ കിടപ്പ്... 


"പുറത്ത് എങ്ങാനും പോയി ലേറ്റ് ഓൺ ചെയ്തു എന്താന്ന് വെച്ചാൽ ആയിക്കോ എനിക്ക് ഉറങ്ങണം... "


"😬എനിക്ക് ലേറ്റ് ഇല്ലാതെ ഉറങ്ങാൻ പറ്റില്ല... ഇയാൾക്ക് വേണ്ടെങ്കിൽ പുറത്ത് പോയി കിടന്നോ... "


😏അവളെയും പുച്ഛിച്ചു വീണ്ടും ലേറ്റ് ഓഫ് ചെയ്തതും പെണ്ണ് മൊബൈൽ ഫ്ലാഷ് ഓൺ ചെയ്തു ബ്ലാങ്കറ്റ് വഴി തല മൂടി... 🙄നേരം വെളുക്കും വരെ ഇതും ഫോണും അതിന്റെ അകത്ത് ജീവനോടെ കാണോ എന്തോ... 



****************💃



😏😏കെട്ടിയോൾ അല്ലേ സൈഡിൽ കിടക്കുന്നെ,,, ഇതിപ്പോ ഓൻ ആണല്ലോ കയറി കിടക്കുന്നെ,,, ഇവൻ സിനിമയിൽ ഒന്നും കണ്ടിട്ടില്ലേ... 


അല്ലേലും ഇതിന് ബുദ്ധി ഇല്ലാലോ...നമ്മൾ കുറെ സമയം അനങ്ങാതെ കിടന്നതും മെല്ലെ പുറത്തേക്ക് തലഇട്ടു നോക്കി... 


😨😨പടച്ചോനെ തെണ്ടി എന്നെയും നോക്കി ആണല്ലോ കിടക്കുന്നെ... ഇറങ്ങി ഓടിയാലോ... 😪ഓന്റെ നോട്ടം അത്ര പന്തി അല്ലല്ലോ... 


"😏😏എന്നെ എന്തിനാ നോക്കുന്നെ... അങ്ങോട്ട് നോക്കി കിടന്നേ... "


"😬എന്റെ ബെഡിൽ ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളത് പോലെ കിടക്കും... നിന്നോട് ഞാൻ പറഞ്ഞോ ഇവിടെ വന്നു കിടക്കാൻ... "


🙄🙄ഹെയ് പിന്നെ ഞാൻ എവിടാ കിടക്കേണ്ടത്... 😒നാളെ തന്നെ വീട്ടിലേക്ക് മുങ്ങാൻ നോക്കണം... അയിന് മുന്നേ ഇവന് നല്ലോരു പണി കൊടുക്കണം... 


"എന്താടി കണ്ണും മിഴിച്ചു കിടക്കുന്നെ ഉറങ്ങാൻ നോക്ക്... "


"😏ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യും...നിനക്ക് എന്താ... "


"😬നീ എന്താന്ന് വെച്ചാൽ ചെയ്തോ ഇവിടെ വേണ്ട അത് കേട്ടോടി... "


ഓൻ തിരിഞ്ഞു കിടന്നതും നമ്മളും ഓനെ പുച്ഛിച്ചു തിരിഞ്ഞു കിടന്നു... നമ്മൾ മൊബൈലിൽ അലാറം വെച്ച് ഫ്ലാഷ് ഓഫ് ചെയ്തു കിടന്നു... 😬നിനക്ക് ഞാൻ തരാട്ടോ... 


അഞ്ച് മണിക്ക് തന്നെ അലാറം അടിച്ചതും നമ്മൾ ഓഫ് ചെയ്തു വീണ്ടും കിടന്നു... 


😲യ്യോ അലാറം വെച്ചത് ഇവന് പണി കൊടുക്കാൻ അല്ലേ... നമ്മൾ ഓനെ ഒന്ന് നോക്കി വേഗം ഇറങ്ങി ബാത്‌റൂമിൽ കയറി... 


😬😬ഇവിടെ വന്നപ്പോ തൊട്ട് സ്വസ്ഥത തന്നിട്ടില്ല തെണ്ടി...പള്ളി ഉറക്കം കഴിഞ്ഞു മോൻ വാ... നമ്മൾ ഓന്റെ ഷാംപൂ എടുത്തു തറയിൽ ഒഴിച്ചു... 


"😠ഓഹ് ഉറക്കം കണ്ടില്ലേ... എന്നാ ഗ്ലാമർ ആണെന്ന് അറിയോ... എന്നെ കാണുമ്പോൾ ഉള്ള ആ മോന്ത ഒന്ന് കാണണം... മോൻ എണീറ്റ് വാ ബാത്‌റൂമിൽ അല്ലേ ആദ്യം പോവാ സുന്ദര കുട്ടപ്പൻ ആവാൻ... ഇന്ന് പോയാൽ കുറച്ച് ദിവസത്തേക്ക് അങ്ങോട്ടേക്ക് എടുത്തു കൊണ്ട് പോവേണ്ടി വരും കേട്ടോടാ പട്ടി... "


ഓനെ നോക്കി കുറെ തെറിയും കൂടി വിളിച്ചു നമ്മൾ വീണ്ടും ബെഡിൽ കയറി കണ്ണും അടച്ചു കിടന്നു... 


🙄🙄വീഴുന്ന സീൻ കാണാൻ ക്യാമറ ഓൺ ചെയ്ത് വെച്ചാലോ,,, സ്റ്റാറ്റസ് ഇടാം... നമ്മൾ ഫോണും എടുത്തു പൊസിഷൻ നോക്കി ക്യാമറ ഓൺ ചെയ്തു വെച്ച്... 


😌😌അങ്ങനെ ഓന്റെ ഫോൺ അലാറം അടിച്ചു... നമ്മൾ പുതപ്പിനുള്ളിൽ ചിരിയും കടിച്ചു പിടിച്ചു നിന്നു... ഓൻ നമ്മളെ ദേഹത്ത് കൂടി ഇറങ്ങിയതും ഓന്റെ വെയിറ്റ് കൊണ്ട് നമ്മൾ ചമ്മന്തി ആയോ എന്നൊരു ഡൌട്ട്... 😰😰


നമ്മൾ മെല്ലെ പുതപ്പിനുള്ളിൽ കൂടി നോക്കിയതും ഓൻ ആദ്യം തന്നെ ഓന്റെ മോന്ത കണി കാണാൻ കണ്ണാടിയിൽ നോക്കി നിക്കാ...ചൂളം ഒക്കെ വിളിച്ചു ഓൻ ബാത്‌റൂമിൽ കയറിയതും ചക്ക വീഴുന്ന പോലത്തെ സൗണ്ട് കേട്ട് നമ്മൾ ചാടി എണീറ്റു... 😁😁



😆😆എന്റുമ്മച്ചി നമ്മൾ ചിരിച്ചു പണ്ടാരം അടങ്ങി ബാത്‌റൂമിൽ നോക്കി എങ്കിലും ഓനെ കാണാൻ ഇല്ല... 🤔ഇനി ഓൻ ക്ലോസെറ്റിൽ തെറിച്ചു വീണോ... 


ഹെയ് ഓന്റെ കരച്ചിൽ ഒന്നും കേൾക്കാൻ ഇല്ലാലോ... നമ്മൾ അകത്തേക്ക് കയറാതെ തല ഇട്ടു നോക്കിയതും നമ്മളെ കയ് ദേ പോണു... 😭ഒപ്പം ഞാനും... 


തറയിൽ കിടന്നു ഇതിപ്പോ എന്താന്ന് നോക്കിയതും മുന്നിൽ കയ്യും കെട്ടി നിക്കുന്നു തെണ്ടി... 😭പടച്ചോനെ പണി പാളിയാ... ഓൻ വെറുതെ ഒച്ച ഇട്ടത് ആണോ...അല്ലേലും നമ്മൾ ആർക്ക് പണി കൊടുത്താലും ഇതന്നെ ആണല്ലോ അവസ്ഥ... 


ഷാംപൂ കൊണ്ട് കയ് വഴുക്കി നമ്മക്ക് ആണെങ്കിൽ എണീക്കാൻ പറ്റാതെ അവിടെ കിടന്നു നീന്താൻ തുടങ്ങി... 🙄ഓൻ ആണെങ്കിൽ ചിരിച്ചു മരിക്കുന്നുണ്ട്... 😏അയിന് മാത്രം വലിയ ഷോ ഒന്നും ഇല്ലല്ലോ... 


"എടീ പൊട്ടിക്കാളി,,, നിന്റെ ഫോൺ അലാറം അടിക്കുമ്പോൾ തന്നെ ഞാൻ എണീറ്റത...നട്ടുച്ച ആയാൽ പോലും എണീക്കാത്ത നീ അലാറം വെച്ചു എണീക്കണം എങ്കിൽ എന്തോ ദുരുദേശം ഉണ്ടെന്ന് എനിക്ക് അറിയാം... നീ എന്നെ നോക്കി വിളിച്ച തെറി മുഴുവനും കേട്ട് ഞാൻ കിടന്നത് നിനക്ക് ഇങ്ങനെ ഒരു ചാൻസ് തരാൻ വേണ്ടി തന്നെയാടി... എന്തായാലും നീ മൂക്കും കുത്തി വീഴുന്നത് നിന്റെ ഫോണിൽ മാത്രം അല്ല എന്റെ ഫോണിലും ഉണ്ട്... എന്നോട് കളിക്കാൻ നീ ആയിട്ടില്ല കേട്ടോടി... "😬


"😬ഇത് ചീറ്റിപ്പോയി എന്ന് കരുതി നിന്നെ ഞാൻ വെറുതെ വിടില്ല..."


"വെറുതെ എന്തിനാ എന്നോട് കളിച്ചു പണി വാങ്ങുന്നെ... അടങ്ങി ഒതുങ്ങി നിന്നാൽ ഞാൻ വെറുതെ വിടാം... അല്ലെങ്കിൽ ഞാനും തിരിച്ചു തരും അത് മോൾക്ക് താങ്ങാൻ പറ്റി എന്ന് വരില്ല... "


😏😏പിന്നെ പണി തരാൻ ഇങ്ങ് വാ... ഞാൻ നിന്നു തരല്ലേ... 


"എന്താടി കണ്ണും മിഴിച്ചു നോക്കുന്നെ... "


"😬😬നിന്നെ എങ്ങനെ കൊല്ലാം എന്ന് ആലോചിക്കാ എന്താ... "


"😠അയിന് മുന്നേ നിന്നെ ഞാൻ കൊല്ലും കേട്ടോടി പട്ടി... "


"പട്ടി നിന്റെ അമ്മായി അപ്പൻ... തെണ്ടി... "


"😕എന്തിനാടി സ്വന്തം ബാപ്പച്ചിയെ തന്നെ വെറും വയറ്റിൽ തെറി വിളിക്കുന്നെ... "


🙄🙄ഏ,,,അതെപ്പോ... 🤔ഓഹ് ആ ഇപ്പൊ മനസ്സിൽ ആയി... 


"പട്ടി നീയാ നീ മാത്രം... തെണ്ടി... "😬


"😬സ്വന്തം ഭർത്താവിനെ നോക്കി പച്ചക്ക് തെറി വിളിക്കുന്നോ... നിന്നെ ഞാൻ മര്യാദ പഠിപ്പിക്കാൻ പറ്റോ എന്ന് നോക്കട്ടെ... സോറി പറയെടി... "


എന്നും പറഞ്ഞു തറയിൽ ഉള്ള നമ്മളെ കഴുത്തിൽ പിടിച്ചു നെരിച്ചതും നമ്മൾ ഓന്റെ കയ്യിൽ പിടിച്ചു എണീറ്റ് ഇരുന്നു... 


"🙈🙈അയ്യേ എന്താടാ ഇത്... ബാത്‌റൂമിൽ വെച്ച് വേണോ ഇതൊക്കെ... അതിനല്ലേ ഈ ബെഡ്‌റൂം... അല്ലേലും ആദ്യത്തെ ദിവസം ഒക്കെ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു ഞാനും... "


😨😨ഉപ്പച്ചിടെ സൗണ്ട് കേട്ടപ്പോൾ തന്നെ ഓൻ എന്നെ വിട്ടു അങ്ങോട്ടേക്ക് നോക്കി... പടച്ചോനെ അങ്ങേര് കണ്ണും അടച്ചു പിടിച്ചു നിക്കാ... നമ്മളെ നോക്കി ഓൻ പല്ലും കടിച്ചു പിടിച്ചു എണീറ്റ് ഉപ്പച്ചിന്റെ അടുത്തേക്ക് ചെന്നു... 


🙄🙄ചെവിയിൽ എന്തോ കാര്യായിട്ട് പറഞ്ഞതും ഉപ്പച്ചി ഒരു ഓട്ടം ആയിരുന്നു... 🤔എന്താവും തെണ്ടി ചെവിയിൽ പറഞ്ഞു കൊടുത്തത്... കുറച്ച് കഴിഞ്ഞു ഉപ്പച്ചിയോട് തന്നെ ചോദിക്കാം... 😊


നമ്മൾ അതും ചിന്തിച്ചു നിന്നതും ഓൻ വീണ്ടും ഇങ്ങോട്ട് തന്നെ ആണല്ലോ വരുന്നേ പടച്ചോനെ... 😭ഇന്ന് എന്നെ കൊന്നേ അടങ്ങൂ എന്ന തോന്നുന്നേ... 


"😬😬ഇന്നലെ വെള്ളം നനയാതെ അല്ലേടി നീ പുറത്തേക്ക് വന്നത്... ഇന്ന് മുതൽ നിന്നെ രണ്ട് നേരം വെച്ചു കുളിക്കാതെ ഈ വീട്ടിൽ വെച്ചേക്കില്ല... നന്നായി കുളിക്ക് കേട്ടോ... "


എന്നും പറഞ്ഞു ഓൻ ഷവർ തുറന്നതും നമ്മൾ നനയാൻ തുടങ്ങി... 😓😓ബാക്കി വെച്ച ഉറക്കം ഒക്കെ പോയല്ലോ പടച്ചോനെ... 


😬😬നമ്മൾ പല്ലും കടിച്ചു ഓനെ നോക്കിയതും തെണ്ടി ഇറങ്ങി പോയി... 😏ഏതായാലും നനഞ്ഞു ഇനി കുളിച്ചു കയറാം... 


🙄കുളി ഒക്കെ കഴിഞ്ഞപ്പോൾ ആണ് നമ്മക്ക് തോർത്ത്‌ ഇല്ല മാറാൻ ഡ്രെസ്സ് ഇല്ല എന്നൊക്കെ ഉള്ള സത്യം നമ്മൾ മനസ്സിൽ ആക്കിയത്... 


😕ഓൻ എന്തായാലും എടുത്തു തരില്ല അത് ഉറപ്പാ...ഡോർ തുറന്നു പുറത്തേക്ക് നോക്കിയതും ഓൻ ഉണ്ട് ഫോണിൽ ആരെയോ തെറിയും വിളിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു... 😪ഇതിന് ഇത് തന്നെ ആണല്ലേ പണി... 



*****************💞



അവളെ ആ നനഞ്ഞുള്ള നിൽപ്പ് കണ്ടാൽ കണ്ട്രോൾ പോവും എന്ന് കരുതി പെട്ടെന്ന് തന്നെ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നതും ഫോൺ റിങ്ങ് ചെയ്തതും ഒരുമിച്ച് ആയിരുന്നു... 


😬😬അമി ആണെന്ന് കണ്ടതും നമ്മൾ കലിപ്പിൽ ഓൺ ചെയ്തു... 


"ഡാ തെണ്ടി പെങ്ങളെ ഇങ്ങോട്ട് പറഞ്ഞു വിട്ടപ്പോൾ തുടങ്ങിയത് ആണല്ലോ നീ... അല്ലെങ്കിൽ ആവശ്യത്തിന് വിളിച്ചാൽ പോലും നിന്നെ കിട്ടില്ലല്ലോ... "😬


"😌നീ ജീവനോടെ ഉണ്ടോ എന്ന് അറിയാൻ വിളിച്ചതാ... ഉണ്ടല്ലേ ഇപ്പൊ സമാദാനം ആയി... "


"😪ഇപ്പോൾ തീർന്നേനെ...എന്നെ വീഴ്ത്താൻ അലാറം വെച്ച് എണീറ്റ മുതൽ ആണ് അത്... ഇതിന് ഞാൻ കൊടുത്തില്ലെങ്കിൽ എന്റെ പേര് അജ്മൽ എന്നല്ല കേട്ടോ... "😬


"ഒരു മയത്തിൽ ഒക്കെ കൊടുത്താൽ മതി... ഡബിൾ ആയി തിരിച്ചു കിട്ടും... "


"😏അതൊക്കെ നിന്റെ അടുത്ത്... അവളെ ഞാൻ ഇന്ന് തൊട്ട് നന്നാക്കാൻ പോവാ... അതിന് എന്ത് ചെറ്റത്തരം ചെയ്യാനും മടിക്കില്ല... "


"🙄🙄അത് വേണോ... "


"😬വേണ്ടാതെ പിന്നെ... ഇന്ന് ഞാൻ കണ്ടത് കൊണ്ട് ഇപ്പൊ ജീവനോടെ ഉണ്ട്...ഇല്ലെങ്കിൽ ഇപ്പൊ ഞാൻ മോർച്ചറിയിൽ ആയേനെ... "


"എന്നിട്ട് അവൾ എവിടെ,,, നീ അതിനെ കൊന്നോ... "


"😬😬മിക്കവാറും അത് തന്നെ ആവും സംഭവിക്കുന്നത്... എന്ത് മടിയാട ആ ജന്തുന്...ആർത്തി ആണെങ്കിൽ പിന്നെ പറയെ വേണ്ട... മിക്കവാറും ഞാൻ കുത്ത് പാള എടുക്കും... ഇന്നലെ രാത്രി പാല് കൊണ്ട് വന്നത് മുഴുവനും ഒറ്റയ്ക്ക് കുടിച്ചു ആ ജന്തു... എന്തും സഹിക്കാം പക്ഷെ കയ്യിലിരിപ്പ് ആണ് മോനെ സഹിക്കാൻ പറ്റാതെ... "


"😕അതൊക്കെ രണ്ട് ദിവസം കൊണ്ട് ശീലം ആയിക്കോളും... അല്ല എന്നിട്ട് അതിന്റെ ഒച്ചയും അനക്കവും ഒന്നും ഇല്ലല്ലോ... ജീവനോടെ ഉണ്ടോ അവൾ... "


"😏😏വന്നപ്പോ തൊട്ട് ബാത്‌റൂമിൽ അട ഇരിക്കാ..."


അപ്പോഴേക്കും ഡോർ തുറക്കുന്ന സൗണ്ട് കേട്ട് നോക്കിയതും പെണ്ണ് ഉണ്ട് ഇട്ട ഡ്രെസ്സ് പോലെ തന്നെ വരുന്നു,,, 🙄നനഞ്ഞ പൂച്ചയെ പോലെ ഉണ്ടല്ലോ... 


"ഇങ്ങനെ ആണോടി കുളി കഴിഞ്ഞു വരുന്നേ..."


"😏ഞാൻ തോർത്ത്‌ ഒന്നും കൊണ്ട് വന്നിട്ടില്ല,,, പിന്നെ ഡ്രെസ്സും എടുത്തില്ല... അപ്പോ പിന്നെ എന്താ ചെയ്യാ ഞാൻ ഇത് തന്നെ എടുത്തു ഇട്ടു ഇങ്ങ് പോന്നു... "


"😬തോർത്ത്‌ അല്ലേടി അവിടെ ഉള്ളത്... ഡ്രെസ്സ് വേണേൽ എന്നോട് ചോദിച്ചാൽ എടുത്തു തരില്ലേ... "


"😏😏ഇയാളെ തോർത്ത്‌ അല്ലേ അത്,,,എനിക്ക് അത് വേണ്ട... ഞാൻ എന്റെ ഷാൾ എടുത്തു തോർത്തിക്കോളാം... "


😬ഈ ജന്തു മിക്കവാറും എന്റെ കയ്ക്ക് പണി ഉണ്ടാക്കും... 


നമ്മളെയും പുച്ഛിച്ചു അവൾ ഡ്രെസ്സ് എടുത്തു തിരിഞ്ഞു നടന്നതും ഒരു വീഴ്ച ആയിരുന്നു... 🙄ദേഹത്ത് നിന്നും വീണ വെള്ളം തന്നെയാ പണി കൊടുത്തത്... അത് കണ്ടു നമ്മൾ നന്നായി പൊട്ടി ചിരിച്ചു... 


"😅😅😅😅കണ്ടോടി ഇപ്പോൾ പടച്ചോൻ കയ്യോടെ കൊടുക്കും... എന്നെ വീഴ്ത്താൻ നോക്കിയോണ്ട് നിനക്ക് ഇപ്പൊ വെച്ചടി വെച്ചടി വീഴ്ച ആണല്ലോ... "


അവളെ അടുത്തേക്ക് നമ്മൾ നോക്കിയും കണ്ടു നടന്നു കൊണ്ട് പറഞ്ഞു... മുറിയിൽ മൊത്തം കുരിപ്പ് നനച്ചു വെച്ചിട്ടുണ്ട്... 


"😭 അയ്യോ എന്റെ ഊര പോയെന്നാ തോന്നുന്നേ,,, ഒന്ന് പിടിച്ചേ എനിക്ക് എണീക്കാൻ വയ്യ... "


കുരിപ്പ് കയ് നീട്ടി പറഞ്ഞതും നമ്മൾ ചിരി നിർത്തി അതിന്റെ അടുത്തേക്ക് ചെന്നു... 


"എങ്കിൽ സോറി ഇത്രയും കാലം എന്നെ വിളിച്ച തെറിക്ക് ഒക്കെ സോറി പറ,,, ഇന്നത്തോടെ എന്നെ അജുക്ക എന്നെ വിളിക്കൂ എന്ന് പറ... "😝


"മ്മ്... "😏


"മ്മ് എന്നല്ല എന്നെ അജുക്ക എന്ന് വിളിച്ചാൽ ഞാൻ എണീക്കാൻ ഹെല്പ് ചെയ്യാം... "


🙄പെണ്ണ് എന്നെ തുറിച്ചു നോക്കിയതും നമ്മൾ നന്നായി ഇളിച്ചു കൊടുത്തു... പാവം നല്ലോണം എണീക്കാൻ ശ്രമം നടത്തുന്നുണ്ട്... 😕വല്ലോം പറ്റി കാണോ... എങ്കിൽ അമി മിക്കവാറും എന്റെ തലയിൽ കെട്ടി വെക്കും,,, ഇതിനേക്കാൾ വലുത് ഇനി എന്ത് ഇരിക്കുന്നു... 


"😭ഒന്ന് പിടിച്ചേ ഞാൻ എണീറ്റാൽ വിളിക്കാം... "


"അത് വേണ്ട,,, നിന്റെ സ്വഭാവം എനിക്ക് നന്നായിട്ട് അറിയാം അത് കൊണ്ട... "


"നല്ല അജുക്ക അല്ലേ പ്ലീസ്... "


😍കാര്യം കാണാൻ ഉള്ള വിളി ആണെങ്കിലും ഒത്തിരി ഇഷ്ടായി,,,ഇതിന്റെ വായിൽ നിന്ന് ഇങ്ങനെ ഒന്ന് കേട്ടല്ലോ... 


നമ്മൾ ചിരിച്ചു കൊണ്ട് കയ് നീട്ടിയതും പെണ്ണ് രണ്ട് കയ് കൊണ്ടും നമ്മളെ വലിച്ചു... 😨


നമ്മൾ ചെന്നു വീണത് ഓളെ ദേഹത്ത് ആയോണ്ട് തന്നെ പെണ്ണ് 😭എന്റമ്മച്ചി എന്ന് വിളിച്ചു തീരുന്നതിന് മുന്നേ അധരങ്ങൾ അവളുടെ ചുണ്ടുകളിൽ ചെന്നു പതിഞ്ഞു... 😘


"😬ഈഈഈ... "


എന്നും പറഞ്ഞു കയ് കൊണ്ട് ചുണ്ട് തുടക്കാൻ നിന്നതും കയ് രണ്ടും ബലമായി പിടിച്ചു വെച്ചു,,, കുളിക്കാൻ പോലും മടി ഉള്ള ഈ ജന്തു കാണിക്കുന്ന അറപ്പ് കാണുമ്പോൾ തല്ലി കൊല്ലാൻ തോന്നാ... 


"എണീറ്റ് പോയെ,,, ഞാൻ ഇപ്പൊ വടി ആവും... "😭


"അതിന് മുന്നേ കുറച്ച് കാര്യം തീരുമാനിക്കാൻ ഉണ്ട്,,, നിനക്ക് എന്താടി എന്നോട് ഇത്രക്ക് ദേഷ്യം... "


"🤔അതിപ്പോ,,, ആ എനിക്ക് അറീല... ഇയാൾക്ക് എന്നോടും ദേഷ്യം അല്ലേ... "


"നിന്റെ സ്വഭാവം കൊണ്ട് വരുന്നത് അല്ലേ,,, പക്ഷെ ഇപ്പൊ എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല... ഇപ്പൊ നിന്നെ കടിച്ചു തിന്നാൻ തോന്നാ... "😍


"😪അല്ലെങ്കിൽ തന്നെ ഞാൻ വടി ആവാൻ ആയി,,,ഒന്ന് എണീറ്റു പോയെ,,, നിക്ക് വേദനിക്കുന്നു... "😭


"എങ്കിൽ പറ ഐ ലവ് യൂ അജുക്കാ എന്ന്... "


"😬ഞാൻ പറയൂല,,, എനിക്ക് ഒരു പാട്ട് പാടി തരാൻ പറഞ്ഞപ്പോ എന്തായിരുന്നു ജാഡ,,, എനിക്കും ഉണ്ട് ജാഡ... "😏


"നിനക്ക് അതല്ലേ ഉള്ളൂ... ഞാൻ നിന്നെ കിസ്സ്‌ ചെയ്താൽ നീ അത് തുടച്ചു കളയോടി... "


"😏ആ കളയും,,, നിക്ക് ഇയാളെ കിസ്സ്‌ ഒന്നും വേണ്ട,,, എനിക്ക് ഇഷ്ട്ടം അല്ല ഇയാളെ... "


"😬😬പിന്നെ നിനക്ക് ആരെയാടി ഇഷ്ട്ടം... "


"എനിക്ക് ദുൽകർ സൽമാനെയാ ഇഷ്ട്ടം... "


"😬😬എടീ,,, നിന്നെ ഞാൻ എന്താ ചെയ്യാ പടച്ചോനെ... "


"എന്നെ വിട്ടേ... "


കയ് രണ്ടും തട്ടി മാറ്റാൻ നോക്കി എങ്കിലും കലിപ്പിൽ പിടിച്ചു വെച്ചു അവളെ കവിളിൽ ആഞ്ഞു കടിച്ചു... വേദന കൊണ്ട് പെണ്ണ് കയ്യും കാലും ഇട്ടു അടിക്കാൻ തുടങ്ങി എങ്കിലും പല്ലുകൾ ആഴത്തിൽ ഇറക്കി കടിച്ചു... 


"എടാ നിനക്ക് ഇത് തന്നെ ആണോ പണി,,, അതിനെ ഒന്ന് വെറുതെ വിടടാ,,,അവൾ നിന്റെ അടുത്തു തന്നെ ഉണ്ട് എങ്ങോട്ടും പോണില്ല... "🙈


😬😬ഈ ഉപ്പച്ചി മിക്കവാറും എന്നെ നാറ്റിക്കും... 


"ഇങ്ങള് എന്തിനാ കൂടെ കൂടെ ഇങ്ങോട്ടേക്കു വരുന്നേ... "


"അന്നേ ഒക്കെ കഴിക്കാൻ വിളിക്കാൻ വന്നതാ,,,ഇത് തീർന്നില്ല എന്ന് ഞാൻ അറിയോ... "


നമ്മൾ കലിപ്പിൽ എണീറ്റ് നിന്നതും പെണ്ണിനേയും പിടിച്ചു നിർത്തി,,, അവൾ അപ്പൊ തന്നെ ഡ്രെസ്സും എടുത്തു ഒരു ഓട്ടം ആയിരുന്നു... 


"😬ഇവിടെ എന്താ ഷോ നടക്കുന്നുണ്ടോ..."


അത് കേട്ടതും ഉപ്പച്ചി ഇറങ്ങി ഓടി... മിക്കവാറും എല്ലാറ്റിന്റെയും ഇടയിൽ ഞാൻ കുത്ത്പാള എടുക്കും... 


"ഇവിടെ ഒക്കെ വെള്ളം തുടച്ചു കഴിഞ്ഞു വന്നാൽ മതി വല്ലതും കഴിക്കാൻ... "😬


ഇറങ്ങി വന്നതും നമ്മൾ അവളോട്‌ കലിപ്പ് ആയതും അവൾ തലയും ആട്ടി നിന്നു... 🙄വല്ലതും ഒപ്പിച്ചു വെക്കോ ആവോ... 


ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ആണ് കുരിപ്പ് പിന്നെ വന്നത്,,, 😏😏നമ്മളെ നോക്കി പുച്ഛിച്ചു കൊണ്ട് മുന്നിൽ വന്നു ഇരുന്നപ്പോൾ ആണ് അവളുടെ കവിളിൽ നമ്മൾ കടിച്ച പാട് കണ്ടത്... 🙄🙄പണി ആവോ... അവൾ ആണെങ്കിൽ ഒരു കയ് കൊണ്ട് കവിളും ഉഴിഞ്ഞു ഇരിക്കാ... 


നമ്മൾ അവളെ തന്നെ നോക്കി ചിരിച്ചു കൊണ്ട് കാലിൽ തൊട്ടതും പെണ്ണ് തുറിച്ചു നോക്കി,,, നമ്മൾ കണ്ണ് ഇറുക്കി കാണിച്ചതും പെണ്ണ് നമ്മളെ കാലിൽ ഒരു ചവിട്ട് ആയിരുന്നു... 😲😲വേണ്ടായിരുന്നു... എന്നാ ചവിട്ട് ആണ് കുരിപ്പ് ചവിട്ടിയെ... 


😬😬നിനക്ക് ഞാൻ വെച്ചിട്ടുണ്ട്,,,നമ്മക്ക് തന്നതിനെക്കാൾ ഇരട്ടി ആയി അതിന്റെ കാലിൽ ചവിട്ടി എങ്കിലും പെണ്ണ് വെട്ടി വിഴുങ്ങി കൊണ്ട് ഇരിക്കാ,,, 🙄ഇതിന് വേദനയും ഇല്ലേ... 


😨😨ഇതെന്തൊരു ജന്മം ആണ് പടച്ചോനെ... നമ്മൾ അതിനെ തുറിച്ചു നോക്കി എങ്കിലും യാതൊരു മാറ്റവും ഇല്ലന്നെ,,, അപ്പോഴാണ് തൊട്ട് അടുത്ത് നിന്നു ഉപ്പച്ചി കണ്ണ് നിറച്ചു നമ്മളെ നോക്കുന്നത് കണ്ടത്... 


"എന്തിനാ ഉപ്പച്ചി ഇങ്ങള് കരയുന്നെ,,, കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നുണ്ടല്ലോ... "


അപ്പുക്ക ചോദിച്ചതും ഉപ്പച്ചി നമ്മളെ പല്ലും കടിച്ചു പിടിച്ചു ഒന്ന് നോക്കി... 


"മുളക് കടിച്ചു പോയി അതാ...നീറിയിട്ട് വയ്യ... "😭😭


ചക്കിന് വെച്ചത് കൊക്കിനു ആണല്ലോ കൊണ്ടത്... 


"അല്ല മോനെ നീ സ്നേഹിച്ചത് ആണോ ദ്രോഹിച്ചത് ആണോ... "🤔


"😁സ്നേഹിച്ചത് തന്നാ,,, പക്ഷെ ഉന്നം പിഴച്ചു... "


"മ്മ് മനസ്സിൽ ആയി... "


നമ്മൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു...☺️☺️



*****************💃



"ഈ അജു ഇല്ലേ ബാപ്പച്ചി നിയനെ കടിച്ചു... ദേ മുഖത്ത് കണ്ടോ... "


😨പടച്ചോനെ ഈ കുരുട്ട് അതും കണ്ട... നമ്മൾ കഴിച്ചത് മുഴുവനും തലമണ്ടയിൽ കയറി ചുമക്കാൻ തുടങ്ങുന്നതിന് മുന്നേ അവൻ ഇരുന്നു ചുമക്കാൻ തുടങ്ങി... 


എല്ലാരേയും നോട്ടം നമ്മളെ കവിളിൽ ആയതും നമ്മൾ നമ്മൾ കരയുന്ന പോലെ ആക്ഷൻ ഇട്ടു... 


"എന്താടാ ഇത്,,, ഇത്രക്ക് ആക്രാന്തം പാടില്ല,,, ഒന്നും ഇല്ലേലും വല്ലോരും കാണും എന്ന ചിന്ത എങ്കിലും വേണം ആയിരുന്നു... "


😌അപ്പുക്ക ഓനെ നോക്കി പറയുമ്പോൾ നമ്മക്ക് ചിരിയാണ് വന്നത്... അങ്ങനെ തന്നെ വേണം തെണ്ടിക്ക്... 


"😓നീ ഇതൊക്കെ എപ്പോ കണ്ടു..."


"ഞാൻ അജുന്റെ മുറിയിൽ പോകുമ്പോ കണ്ടതാ..."😁


"😕അജു ഡോർ ഒക്കെ ഒന്ന് അടച്ചുടെ നിനക്ക്,,, വെറുതെ കൊച്ചു കുട്ടികളെ വഴി തെറ്റിക്കാൻ ആയിട്ട്... "


😊അതിനും നമ്മൾ നന്നായി ഇളിച്ചു കൊടുത്തതും ഓൻ കലിപ്പിൽ അവിടെ നിന്നും എണീറ്റ് പോയി... 


😒😒😒ഈൗ,,, ഈ എച്ചിൽ പാത്രം ഒക്കെ എന്റെ കയ് കൊണ്ട് തന്നെ എടുക്കാൻ ആവും യോഗം,,, വല്ല അംബാനിയുടെയും മകൻ ആണെങ്കിൽ ഇപ്പൊ എല്ലാം ജോലിക്കാർ ചെയ്തേനെ,,, നമ്മൾ ഓൻ കഴിച്ച പ്ലേറ്റ് എടുത്തു അതിന്റെ അറ്റത് പിടിച്ചു എങ്ങനെ ഒക്കെയോ കിച്ചണിൽ കൊണ്ട് ഇട്ടു... 


😲😲പടച്ചോനെ ഇനി ഇത് മുഴുവനും കഴുകണം അല്ലോ,,, അല്ലേലും ഇങ്ങോട്ടേക്കു വരുമ്പോൾ ആലോചിക്കണം ആയിരുന്നു... 


"ഇതൊക്കെ ചെയ്തു ശീലം ഇല്ലെന്ന് അറിയാം,,, അവൾ ഉണ്ടെങ്കിൽ ഒന്നും ഞാൻ നോക്കേണ്ട,,, പ്രസവിച്ചു കഴിഞ്ഞാൽ എങ്കിലും റസ്റ്റ്‌ എടുക്കണ്ടേ,,,ഇവിടെ വന്നതിൽ പിന്നെ ഒരു ദിവസം പോലും വയ്യാതെ കിടന്നിട്ടില്ല അവൾ... "


😕😕ഹെയ് ഞാനും അങ്ങനെ പണി എടുക്കണം എന്നാണോ പടച്ചോനെ... വീട്ടിൽ ആണെങ്കിൽ ഹോർലിക്സ് കുടിച്ച ഗ്ലാസ് പോലും കഴുകിവെച്ചു ശീലം ഇല്ല... 


നമ്മൾ ഉള്ളിൽ കുറെ പുച്ഛം വാരി എറിഞ്ഞു എങ്ങനെ ഒക്കെയോ എല്ലാം കഴുകി വെച്ചു... 😥ഇപ്പൊ തന്നെ ഒരു വക ആയി... ഇനി ഉച്ചക്ക് ഉള്ള ഫുഡ്‌ കഴിച്ചാൽ ഇതിനേക്കാൾ കഴുകാൻ ഉണ്ടാവും... 😒നിക്ക് മടുത്തു ഈ ജീവിതം... 


"നിയ ഇത് ആരൊക്കെയാ എന്ന് നോക്കിയെ... "


😌പടച്ചോനെ എന്റെ വിളി കേട്ടു എന്നെ രക്ഷിക്കാൻ ആരോ വന്നു... നമ്മൾ ഓടി ചെന്നു ഹാളിൽ ചെന്നതും നമ്മളെ ബാപ്പച്ചിയും അമിക്കയും... 


😊എന്നെ കൊണ്ടോവാൻ വന്നത് ആവണേ പടച്ചോനെ... 


"ബാപ്പച്ചി... "


എന്നും പറഞ്ഞു ആളെ പോയി കെട്ടിപ്പിടിച്ചു നിന്നതും പിണങ്ങിയത് ഒക്കെ ഓർത്ത് നമ്മക്ക് വല്ലാണ്ട് വിഷമം ആയി... 😒😒


വെറുതെ പിണങ്ങി വന്നത് പണി വാങ്ങി കൂട്ടാൻ ആണോ പടച്ചോനെ... 😟അവിടെ തന്നെ നിന്നാൽ മതിയായിരുന്നു... 



"ഡാ അമി ഇരിക്ക്,,, നിനക്ക് എന്താടാ ഒരു ഉണർവ് ഇല്ലാതെ... "


😟പറയും പോലെ ഇങ്ങേർ എന്താ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ നിക്കുന്നെ... 


നമ്മൾ അമിക്കാനെ നോക്കി നിന്ന് പൊരിഞ്ഞ ആലോചന തുടങ്ങി,,, ഇനി വല്ലോം കണ്ടു പിടിച്ചു എന്നെ തല്ലാൻ എങ്ങാനും വന്നതാണോ... 😪


"മോൾ ജീവനോടെ ഉണ്ടോ എന്ന് അറിയാൻ വന്നതാണോ... ദേ നിക്കുന്നു ഒരു കേടു പാടും കൂടാതെ... "


😏😏തെണ്ടി നമ്മളെ കാണിച്ചു പറഞ്ഞതും നമ്മക്ക് ഉണ്ടായ കേടു പാട് ഓർത്തു ഓനെ നോക്കി പേടിപ്പിച്ചു...ചമ്മന്തി ആയത് പോട്ടെ മുഖത്ത് പോലും കേടാ ഉള്ളത് എന്നിട്ട് പറയുന്ന കേട്ടില്ലേ... 😪


"എന്നെ കൊണ്ടോവാൻ വന്നതാണോ ബാപ്പച്ചി... "😌


നമ്മൾ ഓന്റെ അടുത്ത് നിന്നു രക്ഷപെടാൻ ഉള്ള കൊതി കൊണ്ട് ചോദിച്ചതാ... അതിന് ബാപ്പച്ചി നമ്മളെ തുറിച്ചു നോക്കി... 😒


"വിരുന്നിനു ക്ഷണിക്കാൻ വന്നതാ,,,രണ്ട് കല്യാണം അല്ലേ നടന്നത്,,, അത് കൊണ്ട് രണ്ട് കൂട്ടർക്കും ഒരുമിച്ച് തന്നെ വിരുന്ന് നടത്താൻ തീരുമാനിച്ചു...മോൻ ഇവളെയും കൊണ്ട് നാളെ അങ്ങോട്ടേക്ക് വരണം... "


🙄🙄ഹെയ് മോൻ വരണം എന്നോ,,, ഞാൻ അല്ലേ ഇതിനെയും കൊണ്ട് പോണ്ടേ... 😏എന്നോട് ഓനെയും കൂട്ടി ചെല്ലാൻ പറഞ്ഞാൽ എന്താ... 



**************💞



"😟എന്താടാ നിനക്ക് ഒരു ടെൻഷൻ... "


നമ്മൾ അമിയെയും കൊണ്ട് മുറിയിൽ ചെന്നു ചോദിച്ചു... ഓൾ ആണെങ്കിൽ പാവം ബാപ്പച്ചിന്റെ ചെവി കടിച്ചു തിന്നാ... 


"അവളെ കല്യാണം ഉറപ്പിച്ചു എന്ന്... "


"ആരെ... "😁


"😬ഇനി ഞാൻ അത് കൂടി പറഞ്ഞു തരണോ,,, എനിക്ക് ആദ്യായിട്ട് ഒരു പെണ്ണിനോട് മാത്രേ ഇഷ്ട്ടം തോന്നിയിട്ട് ഉള്ളൂ,,, അവസാനം ആയിട്ടും... "


"🙄അയിന്... "


"😬എനിക്ക് അവളെ അല്ലാതെ വേറൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ കൂടി വയ്യ...എനിക്ക് അവളെ വേണം... നീ എന്റെ കൂടെ നിക്കില്ലെ... "


"നീ എനിക്ക് തന്ന മുട്ടൻ പണി ഓർക്കുമ്പോൾ നിക്കാൻ തോന്നുന്നില്ല,,, എന്നാലും ഞാൻ നിക്കാം... അവളെ വിളിച്ചു ഇറക്കി കൊണ്ട് വരാൻ ആണോ... "


"🙄അതൊന്നും വേണ്ട,,, എന്റെ ഉപ്പച്ചിനെ നിനക്ക് അറിയാലോ കക്ഷി എന്നെ ആട്ടി ഓടിക്കും... "


"പിന്നെ ഇപ്പൊ എന്താ ചെയ്യാ... "


"അവളോട്‌ നേരെ ചൊവ്വേ കാര്യം ചെന്നു പറയണം,,, അന്തസ് ആയിട്ട് കല്യാണവും നടത്തണം... "


"😒😒എന്റെ കാര്യത്തിൽ നിനക്ക് ഈ അന്തസ് ഒന്നും കണ്ടില്ലല്ലോ... "


"അത് പിന്നെ എല്ലാരും നോക്കി നിക്കേ നീ അവളെ പിടിച്ചു കിസ്സ്‌ ചെയ്തോണ്ട് അല്ലേ,,, അന്തസ് മറന്നത് കൊണ്ടാ നീ ജീവനോടെ ഉള്ളത് തന്നെ,,, പിന്നെ ബാത്‌റൂമിൽ ഇട്ടു പൂട്ടിയത് അത് വേറൊരു തെറ്റ്... "


"🙄ആ നീ അത് വിട്,,, അതൊക്കെ ഇനി എന്നെ ഓര്മിപ്പിക്കല്ലേഡാ,,, നിന്റെ പ്ലാൻ എന്താ... "


"🙄അവിടെയും ഒരു തകരാർ ഉണ്ട്,,, ഈ കുരിപ്പ് അതിനെ തോണ്ടിയപ്പോ ആള് ബ്ലോക്ക്‌ ചെയ്തു പോയതാ... ഇതിന്റെ കാൽ പിടിച്ചിട്ട് ആണേലും സത്യം പറയിക്കണം...അവളെ കാണാൻ വേണ്ടി മാത്രാ ഇതിനെയും കൊണ്ട് പോയത്,,, പക്ഷെ അത് വേറൊരു കുരിശ് ആയി... "


"വാ തുറന്നാൽ കള്ളം മാത്രേ ഇത് പറയൂ,,, എനിക്ക് പ്രതീക്ഷ ഒന്നുല്ല... "


"😌അതിനൊക്കെ ഉള്ള വഴി ഉണ്ട് എന്റെ കയ്യിൽ,,, ഇഷ്ട്ടം ഉള്ള ഫുഡും ഒരു ബോക്സ്‌ ഐസ്ക്രീം കൂടി കൊടുത്താൽ അവൾ വീണോളും... "


"😜ഇതൊക്കെ കൊടുത്താൽ അവൾ എന്തും തരോ... "


"😪നീ ഉദ്ദേശിച്ചത് തരാൻ ചാൻസ് ഇല്ല... വേറെ വല്ലോം നോക്ക്... "


🙄🙄വേറെ എന്ത് അതിന്റെ കയ്യിൽ നിന്ന് വാങ്ങാൻ... പണി പിന്നെ ചോദിക്കാതെ തന്നെ കിട്ടിക്കോളും... 


"😒എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു അമി..."


"എടാ ഓരോരുത്തർക്കും തലയിൽ എഴുതിയത് അല്ലേ നടക്കൂ,,, നീ ഏതായാലും നാളെ അവളെയും കൊണ്ട് വാ...ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം... "


"മ്മ് വരാം... "😒


"നിന്റെ നിൽപ്പ് കണ്ടാൽ തോന്നും ഒന്നും നടക്കുന്നില്ല എന്ന്... അവളെ കവിളിൽ നിന്റെ മുപ്പത്തി രണ്ട് പല്ലും തെളിഞ്ഞു നിക്കുന്നത് കണ്ടാൽ അറിയാം നിന്റെ പ്രകടനം ഒക്കെ... "


"😬😬എന്നെ വീഴ്ത്താൻ അലാറം വെച്ചു എണീച്ച മുതൽ ആണ് അത്... പിന്നെ ഞാൻ ഇത്ര എങ്കിലും കൊടുത്തില്ലെങ്കിൽ ഒരു സമാദാനം കിട്ടോ എനിക്ക്... "


"കവിളിൽ ഒക്കെ പച്ചക്ക് കൊടുത്താൽ നിന്നെ പറ്റി ആൾക്കാർ എന്ത് കരുതും... ഇപ്പൊ തന്നെ അവളെ ബാപ്പച്ചി എന്റെ മോളെ ഒരു കാമദേവന് ആണോ കെട്ടിച്ചു കൊടുത്തത് എന്ന ഡൌട്ട് ആവും... "😁


"😬😬അത് ഞാൻ അങ്ങ് സഹിച്ചു,,, ലോക ദുരന്തം ആയ അയാളെ മോളെ സഹിക്കുന്നത്രയും വരില്ല അതൊന്നും... "


നമ്മൾ അവനോട് കലിപ്പ് ആയി മുറിയിൽ നിന്നും ഇറങ്ങിയതും അവളെ ബാപ്പച്ചി നമ്മെ ഒരു നോട്ടം,,, 🙄പടച്ചോനെ അമി പറഞ്ഞത് പോലെ ആവോ അങ്ങേര് ചിന്തിക്കുന്നത്... 😒നമ്മക്ക് പിന്നെ അങ്ങേരെ മുഖത്ത് നോക്കാൻ തന്നെ ചമ്മൽ ആയി... 



*************💃



ബാപ്പച്ചിയും അമിക്കയും നമ്മളെ കൂട്ടാതെ പോയതും നമ്മക്ക് വല്ലാണ്ട് സങ്കടം ആയി... 😭😭


🤔🤔നാളെ അവിടെ ചെന്നാൽ പിന്നെ ഇങ്ങോട്ട് വരരുത്... 😕ഏത് അടുപ്പിൽ പോയി ഒളിച്ചാലും വേണ്ടില്ല... 


"നിയ അജു വിളിക്കുന്നു... "


😨നമ്മൾ കിച്ചണിൽ ഇരുന്നു ആലോചിക്കുമ്പോൾ ആണ് ആ കുരുട്ട് വന്നു പറഞ്ഞത്,,, ഇനി ഓൻ എന്തിനാണാവോ വിളിക്കുന്നെ... നമ്മൾ അയിന്റെ പിന്നാലെ പോയപ്പോൾ ഓൻ നമ്മളെ ഒരു നോട്ടം... 🙄


"നീ ചെന്നു കടുപ്പത്തിൽ ഒരു ഗ്ലാസ് ചായ ഇട്ടോണ്ട് വന്നേ... "


😵😵എന്റെ പടച്ചോനെ ഈ പൊട്ടന് അറിയില്ലേ എനിക്ക് അതൊന്നും അറിയില്ല എന്ന്... 😬പട്ടി മനഃപൂർവം പണി തരാ...


😏😏കടുപ്പത്തിൽ അല്ലേ ഇരിക്ക് ഇപ്പൊ കൊണ്ട് തരാം,,, നമ്മൾ ഓനെ നോക്കി തലയാട്ടി കിച്ചണിൽ ചെന്നു... 


കണ്ടുള്ള പരിചയം വെച്ചു നമ്മൾ ഓന് വേണ്ടി കടുപ്പത്തിൽ ഒരു ചായ ഇട്ടു... 😌ഓൻ ഇത് കുടിച്ചു ബോധം കെട്ടു വീഴണം... 


"😏😏ദാ ചായ... "


ഓന്റെ നേരെ നീട്ടിയതും ഓൻ ചെയറിൽ നിന്നും എണീറ്റ് നമ്മളെ ഒരു നോട്ടം... 🙄എന്തിനാണാവോ എന്തോ... 


"നീ തന്നെ കുടിച്ചോ... "


എന്നും പറഞ്ഞു ഒരു പോക്ക്... 😬ചുമ്മാതെ നിക്കുന്ന എന്നെ പിടിച്ചു രണ്ടും കൂടി പണി തന്നത് ആണല്ലേ... കുരുട്ട് വായും പൊത്തി പിടിച്ചു ചിരിച്ചു അകത്തേക്ക് പോയി... 


നമ്മൾ ആ തെണ്ടിയുടെ പിന്നാലെ മുറിയിൽ ചെന്നു... 


"😬ചായ വേണ്ടെങ്കിൽ പിന്നെ എന്തിനാ കടുപ്പത്തിൽ ഒരു ചായ എന്നും പറഞ്ഞു വിളിച്ചേ... ഞാൻ എന്താ നിന്റെ ജോലിക്കാരി ആണോ... "


"😕അല്ലേ... പിന്നെന്തിനാ ഞാൻ പറയുമ്പോഴേക്കും പോയി ചായ ഇട്ടോണ്ട് വന്നത്... "


🙄🙄ആ പറയും പോലെ എന്തിനാ,,, അപ്പോ തന്നെ രണ്ട് പറഞ്ഞു ഇങ്ങ് പോന്നാൽ മതിയായിരുന്നു... 


"അത് പിന്നെ എല്ലാരും ഉള്ളോണ്ട് ഞാൻ ഇത്തിരി ഡീസന്റ് ആയതാ അല്ലാതെ നിന്നെ പേടിച്ചിട്ട് ഒന്നും അല്ല... "😏


"ആ ഡീസന്റ് നിനക്ക് ഫുൾ ടൈം കാണിച്ചാൽ എന്താ... മ്മ്... "


‌ഓൻ നമ്മളെ അടുത്തേക്ക് വന്നു ചോദിച്ചതും നമ്മളും അതേ പറ്റി ചിന്തിച്ചു ഓനെ ഒന്ന് നോക്കി... 🙄🙄ഹെയ് അത് വേണ്ട ഈ തെണ്ടി എന്നെ കുത്ത്പാള എടുപ്പിക്കും... 


"😬എനിക്ക് മനസില്ല... ഞാൻ നാളെ എന്റെ വീട്ടിൽ പോയാൽ ഇങ്ങോട്ടേക്കു വരൂല... മടുത്തു എനിക്ക് ഇവിടെ... "


"🙄🙄ഈ ഒരൊറ്റ ദിവസം കൊണ്ട് മടുത്തോ...? "


"മ്മ്... "😭


"ഞാൻ തിരിച്ചു വരുന്നുണ്ടെങ്കിൽ നിന്നെയും കൊണ്ടേ വരൂ...നിന്നെ കാണാതെ എനിക്ക് പറ്റില്ല... "


ഓൻ അതും പറഞ്ഞു നമ്മളെ കവിളിൽ തട്ടി പോയി... 😕എന്നെ കാണാതെ പറ്റില്ലേ... അതെന്തിനാ പടച്ചോനെ... 


ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ നമ്മൾ നിരത്തി വെച്ച പാത്രങ്ങൾ എണ്ണം എടുക്കൽ ആയിരുന്നു... ഇത് മുഴുവനും കഴുകി തീർത്തു ഇന്ന് ഇനി ഉറങ്ങാൻ പറ്റോ... പോയി കിടന്നു ഉറങ്ങാം എന്ന് വെച്ചാൽ കുളിക്കണം... 🙄മൊത്തം കുരിശ് ആണല്ലോ പടച്ചോനെ... 😭


നമ്മൾ ഒരു യുദ്ധത്തിന് തയാർ എടുക്കും പോലെ ഷാൾ ഒക്കെ മാറ്റി വെച്ചു കഴുകാൻ നിന്നതും തെണ്ടി വന്നു നമ്മളെ ഒന്ന് നോക്കി... 😏😏വല്ല ആണും ആയി ജനിച്ചാൽ മതിയായിരുന്നു... 


"😊നീ പോയിക്കോ ഇതൊക്കെ ഞാൻ കഴുകി വെച്ചോളാം... "


☺️☺️എന്റമ്മോ നമ്മൾ ഉള്ള പല്ല് മുഴുവനും കാണിച്ചു ഓനെ നോക്കി ഇളിച്ചു... ഓൻ കഴുകുന്ന കണ്ട് നമ്മളെ കണ്ണ് തള്ളിപ്പോയി... 🙄ഇത് ഇത്രക്ക് ഈസി ആയിരുന്നോ... 


"ഇതൊക്കെ ഇവന് ശീലം ആണ്...എല്ലാ തരം ഭക്ഷണം പോലും ഇവൻ വേണേൽ ഉണ്ടാക്കും... "


ഉമ്മച്ചി ഓനെ നോക്കി പറഞ്ഞതും നമ്മൾ ഓനെ നോക്കി ഇളിച്ചു... 😊നാളെ മുതൽ ഉണ്ടാക്കി തരാൻ വല്ല വഴിയും ഉണ്ടോ പടച്ചോനെ... 


😕ഓനെ വായി നോക്കി നിന്നാൽ ശരിയാവില്ല...വരുന്നതിന് മുന്നേ പോയി ഉറങ്ങാം... അല്ലെങ്കിൽ ഈ പാതിരാത്രി കുളിക്കേണ്ടി വരും... 


നമ്മൾ മുറിയിൽ ചെന്നു ബെഡിൽ കയറി കിടന്നു,,, 😏ഇന്ന് ഓൻ അറ്റത്തു കിടക്കട്ടെ... 


ഓൻ വന്നപ്പോ നോക്കുന്നത് ഒക്കെ കണ്ടെങ്കിലും നമ്മൾ കണ്ണും അടച്ചു കിടന്നു... 🙄ഇനി കുളിപ്പിക്കാൻ ആവും പ്ലാൻ... 


അടുത്ത് വന്നു കവിളിൽ ഉമ്മ വെച്ചതും നമ്മൾ ഞെട്ടിപ്പോയി...അതേ സ്പോട്ടിൽ കവിൾ തുടച്ചു... 


"കള്ളി നീ ഉറങ്ങിയില്ലെ... "


"😕ഉറങ്ങിയതാ,,, ഇങ്ങളെ താടി ഒക്കെ കവിളിൽ തറച്ചപ്പോൾ എണീറ്റ് പോയതാ... "


"🙄ആണോ എന്നാൽ ഉറങ്ങിക്കോ,,, പിന്നെ ഇന്ന് മോൾ അഞ്ച് മണിക്ക് അല്ലേ എണീറ്റെ,,, ഇനി മുതൽ ആ ടൈം തന്നെ എണീറ്റാൽ മതി കേട്ടല്ലോ... ഞാൻ വിളിക്കാം... "


"😨അയ്യോ അതെന്തിനാ... "


"😁അതൊക്കെ ഉണ്ട്... "


😓ഹെയ് ഇവൻ എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ... പത്ത് മണിക്ക് എങ്ങാനും എണീറ്റ് പണി കൊടുത്താൽ മതിയായിരുന്നു... 😪ഓൻ ഫോണിൽ അലാറം വെക്കുന്നത് കണ്ട് നമ്മക്ക് വല്ലാണ്ട് സങ്കടം ആയി... 😭


ഓൻ ബാത്‌റൂമിൽ പോയപ്പോൾ നമ്മൾ ഓന്റെ ഫോൺ എടുത്തു അലാറം ഒൻപത് മുപ്പത് ആക്കി കിടന്നു... എന്നാൽ പത്ത് മണിക്ക് എണീക്കാം... 😏എന്നോടാ ഓന്റെ കളി... 



****************💞



കുളി കഴിഞ്ഞു വന്നതും പെണ്ണ് നല്ല ഉറക്കം,,, 🙄ഇതെന്താ ഇങ്ങനെ ആയിപ്പോയത് ആവോ...


ഉറക്കിൽ പിന്നെ ലോകം കീഴായി മറിഞ്ഞു വീണാലും പെണ്ണ് അറിയില്ല... 🙄അവളെ ഭംഗിയും നോക്കി കെട്ടിപ്പിടിച്ചു കിടന്നു... 😊കാലത്ത് ഉഗ്രൻ പണി വെച്ചിട്ടുണ്ട് കേട്ടോ മോളെ... 


ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടാണ് കണ്ണ് തുറന്നത്... 😬അമി ആണല്ലോ... നമ്മൾ എടുക്കാതെ ഓഫ് ചെയ്യുമ്പോൾ ആണ് ടൈം കണ്ടത്...😨പടച്ചോനെ എട്ടു മണി ആയല്ലോ... എന്റെ പ്ലാനിങ് എല്ലാം വെള്ളത്തിൽ ആയോ... 


ഒൻപത് മുപ്പത് ആണല്ലോ അലാറം ടൈം,,, 🙄ഇതെങ്ങനെ... ഈ കുരിപ്പ് തന്നെ ആവും... നമ്മൾ ഫോണും ടേബിളിൽ വെച്ചു എണീക്കാൻ നിന്നതും നമ്മളെ നെഞ്ചിൽ ദേ രണ്ട് കാൽ... 


ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ കൂടെ ഉള്ളവന്റെ നെഞ്ചിൽ... ആ കാൽ നീക്കി വെച്ചു നമ്മൾ കുളിച്ചു വന്നപ്പോഴും കുരിപ്പ് നല്ല ഉറക്കം ആണ്... 


"ഡീ പതിനൊന്നു മണി ആയി എണീറ്റെ... "


"ഒരു അഞ്ചു മിനിറ്റ് കൂടി ഉമ്മച്ചി... "


🙄ഉമ്മച്ചിയാ,,, ഇപ്പോഴും വീട്ടിൽ തന്നെ ആണോ... 


"😬ഡീ എണീക്ക്... "


നമ്മൾ അലറിയതും പെണ്ണ് ചാടി എണീറ്റു... 


"പോയി വേഗം റെഡി ആയി വാ,,, നിന്റെ വീട്ടിൽ പോകാൻ ഉള്ളതാ... "


🙄അത് കേട്ടതും പെണ്ണ് ഒരു ഓട്ടം ആയിരുന്നു...അവിടെ എത്തി കിട്ടിയാൽ തനി കൊണം കാണാം... ഇവിടെ ഇത്തിരി സൈലന്റ് ആയത് ഒന്നും നോക്കണ്ട... 


"😁ഇന്ന് എന്താടാ ലേറ്റ് ആയെ... "


"ആ ഉറങ്ങി പോയി..."


"അത് രാത്രി ഉറക്കം ഇല്ലാത്തോണ്ടാ... 🙄പിന്നെ ഒന്നും കാണാൻ ഉള്ള ശേഷി എനിക്ക് ഈ പ്രായത്തിൽ ഇല്ലാത്ത കൊണ്ടാ ഞാൻ വിളിക്കാൻ വരാതെ ഇരുന്നത്... "


"🙄ഓഹ് അങ്ങനെ... അതെന്തായാലും നന്നായി... 🙈ഇങ്ങള് വന്നിരുന്നു എങ്കിൽ ശരിക്കും നാണം കെട്ടു പോയേനെ... "


നമ്മൾ ഉപ്പച്ചിനെ നോക്കി പറഞ്ഞതും അങ്ങേര് ഓഹ് പിന്നെ എന്ന പോലെ നിക്കാ... 


"അജു ഞാനും വന്നോട്ടെ നിയന്റെ വീട്ടിൽ... "


അനു മോൾ ചോദിച്ചതും നമ്മൾ അവളെ ഒരുക്കാൻ ഇത്തയെ ഏൽപ്പിച്ചു അവൾ വരുന്നതും നോക്കി നിക്കുമ്പോ ആണ് കെട്ടിയോൾ കൊണ്ട് വന്ന ബാഗ് അതേ പോലെ കയ്യിൽ തൂക്കി പിടിച്ചു വന്നത്... 


"😕ഇതൊക്കെ എന്തിനാ... "


"അത് വെറുതെ രണ്ട് ദിവസം നിക്കാൻ... "😏


നമ്മളെ നോക്കി പറഞ്ഞു അവൾ എല്ലാരോടും പോവാണെന്ന് പറഞ്ഞു ഇറങ്ങി... ☺️നിന്നെ തിരിച്ചു കൊണ്ട് വരാൻ എന്ത് തറയും ഞാൻ കാണിക്കും മോളെ... 


"ഈ കുരുട്ട് എന്തിനാ വരുന്നേ... "😕


"😬നിന്റെ അമ്മായി അപ്പനെ കെട്ടിക്കാൻ,,, കൂടുതൽ ചോദ്യം ഒന്നും വേണ്ട വന്നു കയറാൻ നോക്ക്... "


"🙄ഇങ്ങളെ ഉപ്പച്ചിനെ കെട്ടിക്കാൻ ആണോ പോണെ... "


"😠ഡീ... "


😏😏എന്നെയും അനു മോളെയും ഒന്ന് കൂടി പുച്ഛിച്ചു കാണിച്ചു അവൾ ബൈക്കിൽ കയറി ഇരുന്നു... 


🙄വഴിയിൽ മുഴുവനും ഗാഡമായ ചിന്ത ആയിരുന്നത് കൊണ്ട് ചെവിക്ക് സ്വസ്ഥത കിട്ടി... 



***************💃



ബൈക്കിൽ നിന്നും ഇറങ്ങി നമ്മൾ അകത്തേക്ക് ഒരു ഓട്ടം ആയിരുന്നു... 😁ഹോ ഇപ്പോൾ എന്താ ഒരു ആശ്വാസം... 


"ബാപ്പച്ചി മൂത്താപ്പ ഞാൻ വന്നു... "


രണ്ടിനെയും കെട്ടിപ്പിടിച്ചു കുറെ ഉമ്മ വെച്ചു... 


"അമ്മി എവിടെ... "


"അവരൊക്കെ നേരത്തെ വന്നു,,, മുറിയിൽ ഉണ്ട്... "


നമ്മൾ അത് കേട്ടതും മേലേക്ക് ഓടി...അമ്മി എന്നും വിളിച്ചു അകത്തേക്ക് ഓടി കയറിയതും 🙈🙈നമ്മൾ കണ്ണും അടച്ചു പുറത്തേക്ക് ഇറങ്ങി... 


😌😌എന്നാലും വീണ്ടും ഒളിഞ്ഞു നോക്കി... രണ്ടും കിസ്സ്‌ അടിച്ചു നിക്കാ...പാവം അവിടെ ഒന്നിനും സൗകര്യം കിട്ടി കാണില്ല... 


നമ്മളെ ആരോ തോണ്ടിയതും നമ്മൾ അതൊക്കെ തട്ടി മാറ്റി വീണ്ടും നോക്കാൻ തുടങ്ങി... 🙈ഇത് പോലെ ഒക്കെ എനിക്ക് എപ്പോ ആണോ പടച്ചോനെ കിട്ടുന്നെ... 


"😬😬നാണം ഇല്ലെടി നിനക്ക്... ഭാര്യയും ഭർത്താവും കൂടി ഉള്ള റൂമിൽ ഒളിഞ്ഞു നോക്കാൻ... "


😨പടച്ചോനെ അമിക്കാ ആണല്ലോ... ഇനി ഇപ്പൊ എന്ത് പറയും... 


"😕ഞാൻ അവരെ നോക്കിയത് അല്ല... ഞാൻ ഇല്ലേ... "


🙄ഹെയ് കള്ളം പറയാനും കിട്ടുന്നില്ലല്ലോ... 


"മ്മ് മനസ്സിൽ ആയി നീ അവരെ നോക്കിയത് അല്ലെന്ന്... അകത്ത് ഉള്ളതും കണക്കാ,,, ആ ഡോർ അടച്ചാൽ എന്താ... "


മൂപ്പർ ഡോർ അടച്ചു എന്നെ തുറിച്ചു നോക്കി പോയി...


😪പണ്ടത്തെ പോലെ ബിരിയാണി ഒന്നും തിന്നാനും പറ്റുന്നില്ലല്ലോ പടച്ചോനെ... ഈ തെണ്ടി എന്നെ കണ്ണ് വെച്ചത് ആണെന്നാ തോന്നുന്നേ... 


നമ്മൾ കഴിച്ചു എണീറ്റപ്പോൾ അമ്മി പ്ലേറ്റ് ഒക്കെ എടുത്തു കിച്ചണിൽ ചെന്നു... 


"കണ്ടോടി ഇങ്ങനെയാ പെൺകുട്ടികൾ... എവിടെ പോയാലും കണ്ടറിഞ്ഞു ജോലി ചെയ്യണം... "


🙄ഇവിടെലും റസ്റ്റ്‌ എടുക്കാം എന്ന് കരുതി വന്നതാ... 😬ഈ അമ്മി അതും നശിപ്പിച്ചു... 


നമ്മളെ ബാപ്പച്ചി കുരുട്ടിനെ എടുത്തു മടിയിൽ വെച്ചു കഥ ഒക്കെ പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ട് നമ്മക്ക് ആണെങ്കിൽ കലിപ്പ് കയറി വരുന്നുണ്ട്... 


😪എനിക്ക് കഥ പറഞ്ഞു തരേണ്ട സമയം അടുത്തില്ല... എന്നാൽ ഇപ്പൊ പറഞ്ഞു തന്നൂടെ... ആ അയിന് ആവും യോഗം... 😬


"നീ ഇന്ന് പോന്നുണ്ടോ നിയ... "


പ്ലേറ്റ് ഒക്കെ കഴുകുംമ്പോ അമ്മി നമ്മളെ നോക്കി ചോദിച്ചു... 🙄ഇവിട തന്നെ സ്ഥിരം നിക്കാൻ ഉള്ള പ്ലാൻ ആലോചിക്കാ ഞാൻ... 


"😁ഞാൻ ഒരാഴ്ച ഇവിടെ നിന്നാലോ എന്നാ ആലോചിക്കുന്നേ... "


"നിർത്തിയത് തന്നെ... "


"😏ഞാൻ നിക്കും...നിനക്ക് എന്താ അയിന്... "


"എന്റമ്മോ നീ എന്താന്ന് വെച്ചാൽ ചെയ്തോ... നിനക്ക് എന്താടി ഇത്രക്ക് കലിപ്പ്... ഇന്നാണെങ്കിൽ നിന്റെ ചളിയും കേട്ടില്ല... "


"ടെൻഷൻ കൊണ്ടാ അമ്മി... ആ അജു എന്നെ വെറുതെ പണി എടുപ്പിക്കും... ചിലപ്പോൾ ഹെല്പ് ഒക്കെ ചെയ്യും... പക്ഷെ കാലത്ത് എണീക്കണം... ഉറങ്ങാനും പറ്റുന്നില്ല... എപ്പോഴും പണിയോട് പണി തന്നെ... "


"🙄അതൊക്കെ നിനക്ക് ശീലം ഇല്ലാത്തോണ്ടാ... ഉമ്മച്ചി കേൾക്കേണ്ട നിന്നെ തല്ലി കൊല്ലും... "


"😪മ്മ് ആർക്കും ഇപ്പോൾ എന്നോട് പഴയ പോലെ സ്നേഹം ഒന്നുല്ല... "


"😊ആർക്കും ഇല്ലേലും അജുന് ഉണ്ടാവില്ലേ... "


"ഇല്ലന്നെ,,,സ്നേഹം ഉണ്ടെങ്കിൽ 🙈ഇൻക് നേരത്തെ കിട്ടിയ പോലത്തെ ഒരു കിസ്സ്‌ എങ്കിലും തരില്ലേ ഓൻ...ഇന്നലെ എന്റെ മേലേ വീണപ്പോൾ ഒന്ന് കിട്ടിയതാ... അതിന് ഓന്റെ നോട്ടം ഒന്ന് കാണണം..."


"😕നീ ഇതൊക്കെ എപ്പോ കണ്ട്... "


"😌ഞാൻ വന്നപ്പോ കണ്ടതാ,,, അമിക്കയും കണ്ട്,,,അമിക്ക അല്ലേ ഡോർ അടച്ചത്... "


"😨😨പടച്ചോനെ ഉള്ളതാണോ... "


"മ്മ്... 😁നീ എന്തിനാ ഇങ്ങോട്ടേക്കു വന്നത് ഇതിനാണോ... അവിടെ അതിനൊന്നും പറ്റിയിട്ടില്ല... "


"അത് പിന്നെ നൗഫിക്ക അങ്ങനെയാടി എന്നെ എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കും... 😍"


"😏😏നമ്മളെ പിന്നെ ആരും സ്നേഹിക്കില്ലല്ലോ... ആ യോഗം ഇല്ല എന്താ ചെയ്യാ... "


"എടീ അതിന് വഴി ഉണ്ട്,,, അജുന് നിന്നോട് ഇഷ്ട്ടം തോന്നിയാൽ ദിവസവും നിനക്ക് കിട്ടും... "


"എനിക്ക് എങ്ങും വേണ്ട,,, എനിക്ക് ഓനെ ഇഷ്ട്ടം ഒന്നുല്ല... "😏


നമ്മൾ അവളെയും പുച്ചിച് മുറിയിൽ ചെന്നു കിടന്നു... 😒ഇനി ഓന്റെ കൂടെ പോവേണ്ടി വരുമല്ലോ പടച്ചോനെ... പനി ആണെന്ന് പറഞ്ഞു കിടന്നാലോ... 


"മ്മ്... ഇതിനൊന്നും ഒരു മാറ്റവും ഇല്ലല്ലേ,,, വല്ലതും തിന്നാ വന്നു കിടക്കാ,,, ഇതിന് പറ്റാത്ത കൊണ്ടാവും ഈ സങ്കടം അല്ലേ... ഞങ്ങൾ ഇറങ്ങാ... രാത്രി വേറെ ഫങ്ക്ഷൻ ഉണ്ട് ഇപ്പൊ പോയാലേ അവിടെ എത്തൂ... "


അമ്മി നമ്മളെ അടുത്തായി വന്നു ഇരുന്നു കൊണ്ട് പറഞ്ഞു... 


"😨എടീ ഇനിയും ബിരിയാണിയാ... അല്ലേൽ തന്നെ നീ വല്ലാണ്ട് തടിച്ചു... "


"ഒന്ന് പോടീ നിനക്ക് അസൂയയാ... നീ പിന്നെ കഴിച്ചിട്ടും കാര്യം ഇല്ലല്ലോ... "


"ഓഹ്,,, നമ്മക്ക് സ്ലിം ബ്യൂട്ടി ആയാൽ മതി... അതിനൊക്കെ എല്ലാരും എത്ര കഷ്ടപ്പെടുന്നതാ... നമ്മക്ക് ഫ്രീ ആയി കഷ്ടപെടാതെ അതേലും കിട്ടീലെ... "


"അപ്പോ അജുനെ കഷ്ടപ്പെട്ടിട്ട് ആണോ കിട്ടിയേ... "


"🙄അതൊക്കെ ഓനെ കിട്ടിയതിന്നു ശേഷം ആടി തുടങ്ങിയെ... "


"😬ഒന്ന് പോടീ... അവനെ പോലെ ഒരു ചെക്കനെ കിട്ടാനും വേണം യോഗം... അവനെ പ്രപ്പോസ് ചെയ്യാത്ത പെൺകുട്ടികൾ ഒന്നും ഈ നാട്ടിൽ ഇല്ല... നിക്ക് വരെ പ്രേമിക്കാൻ തോന്നിയിട്ടുണ്ട്... പിന്നെ കൊച്ചു നാളിൽ തന്നെ ഒരാൾ ഉള്ളിൽ ഉള്ളോണ്ട് മാത്രാ ഞാൻ വെറുതെ വിട്ടത്... നീ ഇങ്ങനെ ഇഷ്ട്ടം അല്ലെന്ന് പറഞ്ഞു നടന്നോ... അവനെ വേറെ പെൺപിള്ളേർ അടിച്ചു മാറ്റി കൊണ്ട് പോവാതെ നോക്കിയാൽ നിനക്ക് കൊള്ളാം.."


😨പടച്ചോനെ ഓന് ഇത്രക്ക് ഡിമാൻഡ് ഒക്കെ ഉണ്ട... എല്ലാരും അമ്മി പോവുന്നത് നോക്കി നിക്കുമ്പോ നമ്മൾ നോക്കി നിന്നത് ഓനെയാണ്... 


😍ഹെയ് ഓൻ പുഞ്ചിരിക്കുമ്പോൾ എന്നാ ഗ്ലാമർ ആണ്... ഓന്റെ ആ താടി മുല്ലപ്പൂ പോലത്തെ പല്ല്... ഫ്രീക് മുടി... പടച്ചോനെ ഓന് ഇത്രക്ക് മൊഞ്ച് ഒക്കെ ഉണ്ടായിരുന്നോ... തല്ലു കൂടി ഓന്റെ മൊഞ്ച് നോക്കാൻ മറന്നതാ... 


😪ആ അമ്മി കുരിപ്പ് ആണെങ്കിൽ നമ്മളെ ടെൻഷൻ ആക്കിയാ പോയെ,,, ഇനി ഇവനെ വേറെ വല്ല പെണ്ണും അടിച്ചു മാറ്റി കൊണ്ട് പോവോ... 😬എങ്കിൽ രണ്ടിനെയും കൊല്ലും ഞാൻ... 


"ഇന്ന് എന്തായാലും നിങ്ങൾ എങ്കിലും ഇവിടെ നിക്കണം... വീട്ടിൽ വിളിച്ചു പറ നാളെയെ വരുള്ളൂ എന്ന്... "


😕അമിക്ക പറഞ്ഞതും ഓൻ നമ്മളെ ഒന്ന് നോക്കി... വേണ്ടന്ന് പറയാൻ ആവും... 


"ഏയ് അത് വേണ്ട,,, രാത്രി പോകാം അല്ലേ നിയ... "


🙄അല്ലേ നിയ എന്ന... ഇവിടെ നിന്നാൽ എന്താ ഓന്... 


"അതേ ഇയാളെ നാട്ടിൽ ഉള്ള പെൺപിള്ളേർ ഒക്കെ പ്രേമിച്ചോ... "


നമ്മൾ ഓനെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ചോദിച്ചു... 


"അയിന് നിനക്ക് എന്താ... "


🙄ഓഹ് അപ്പോ പ്രേമിച്ചു അല്ലേ... ഓന്റെ ജാഡ കണ്ടില്ലേ... അതെങ്ങനെയാ പാട്ട് പാടി വീഴ്ത്തിയത് ആവും... 


"😏എങ്കിൽ അവരെ പോയി കെട്ടാം ആയിരുന്നില്ലേ... എന്നെ എന്തിനാ കെട്ടിയെ... "


"അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ അപ്പോ നോക്കാം... "


😵😵ഏയ് അപ്പോ തെണ്ടിന്റെ ഉള്ളിൽ ഇരിപ്പ് ഇതാണല്ലേ... നമ്മക്ക് പ്രേമിക്കാൻ ആളില്ല... കെട്ടിയോൻ ആണെങ്കിൽ വേറെ കെട്ടാൻ നടക്കാ... 😭



**************💞



*അമി *


അജുനെ എല്ലാം പറഞ്ഞു ഏല്പിച്ചു ഞാൻ ആ കോപ്പിന്റെ അടുത്തേക്ക് ചെന്നു... 🙄എന്താവോ എന്തോ... 


"നിനക്ക് ഇതെന്തു പറ്റി...? "


അവളെ താടിക്ക് കയ്യും കൊടുത്തുള്ള ഇരിപ്പ് കണ്ട് നമ്മൾ വന്ന കാര്യം മറന്നു ചോദിച്ചു... ആദ്യായിട്ട് ഇങ്ങനെ ഒരു ശോകം... 🤔


"ആ അജു എന്നോട് പറയാ അമിക്കാ എന്നോട് വേറെ കെട്ടും എന്ന്... "😓


"അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടാവും... നീ അവന് സ്നേഹം കൊടുത്താൽ അവൻ ഒരിക്കലും നിന്നെ വിട്ടു പോവില്ല അത് ഉറപ്പാ... "


"എന്ന് വെച്ചാൽ... "


"അവനെ അനുസരിച്ചാൽ മാത്രം മതി... പിന്നെ അവൻ നിന്നെ ഒന്ന് വഴക്ക് പറഞ്ഞു എന്ന് കരുതി അവനെ വീഴ്ത്താൻ നിന്നാലേ അവൻ അവന്റെ വഴിക്ക് അങ്ങ് പോകും... "


"ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല...അവനും എനിക്ക് ഇഷ്ട്ടം ഇല്ലാത്തത് ഒക്കെ ചെയ്യുന്നുണ്ടല്ലോ... അപ്പോഴാ എനിക്ക് ദേഷ്യം വരുന്നേ... "


"🙄നിന്നോട് രണ്ട് നേരം കുളിക്കാൻ പറഞ്ഞതാണോടി അവൻ ചെയ്ത തെറ്റ്... "


"😏അത് മാത്രം ഒന്നും അല്ല... "


"അതൊക്കെ ഞാൻ അവനോട് പറയാം... ഇപ്പോൾ നമുക്ക് ഒരാളെ കാണാൻ പോകാം... ഒപ്പം നിനക്ക് മന്തിയും ഐസ്ക്രീം ഒക്കെ വാങ്ങി തരാം... "


"😌സത്യായിട്ടും വാങ്ങി തരോ... "


"പിന്നല്ലാതെ... എന്റെ നിയ കുട്ടിക്ക് വാങ്ങി തരാതെ പിന്നെ വേറെ ആർക്കാ ഞാൻ വാങ്ങി കൊടുക്കാ... നീ റെഡി ആയി വാ... "


😟നമ്മൾ അതിന്റെ ഇളി നോക്കി ഇത്തിരി പേടിയോടെ റെഡി ആയി വന്നു ബൈക്കിൽ കയറി ഇരുന്നു... 


"ഞാൻ പറഞ്ഞു തരുന്നത് പോലെ ഒക്കെ നീ ഒരാളോട് ചെന്നു പറയണം... അതിനും കൂടിയാ നിന്നെ കൊണ്ട് പോണെ... "


"🙄കുറച്ച് പറഞ്ഞു തന്നാൽ മതി... ഞാൻ മറന്നു പോകും... അല്ലെങ്കിൽ പിന്നെ എഴുതി തരേണ്ടി വരും... നോക്കി വായിക്കാലോ... "


🙄ഇതെന്താ നോക്കി വായിക്കാൻ... ഇവൾ മിക്കവാറും എന്നെ നാണം കെടുത്തും എന്നാ തോന്നുന്നേ... 


"അന്ന് നീ വീണപ്പോൾ നിന്നെ ഇൻജെക്ഷൻ എടുത്ത ആ നഴ്സ് ഇല്ലേ അവൾ ബസ്സ്റ്റോപ്പിൽ വരും... അപ്പോ നീ അവിടെ ചെന്നു നിക്കണം... എന്നിട്ട് പെട്ടെന്ന് കണ്ട പോലെ പോയി സംസാരിക്കണം... അന്ന് ഇൻജെക്ഷൻ ചെയ്തപ്പോൾ കണ്ട കാര്യം പറഞ്ഞ അവൾ ഓർക്കും... അല്ലേലും നിന്നെ മറക്കാനും ചാൻസ് ഇല്ല... "


"🙄അതെന്തിനാ ഞാൻ ഇങ്ങനെ ഒക്കെ ചെയ്യുന്നേ... "


"അതൊക്കെ ഞാൻ പറയാം... നീ പറഞ്ഞ പോലെ ചെയ്തു കാണിക്ക്... എന്നിട്ട് പിന്നെ എന്നെ പറ്റി കുറച്ച് നല്ലത് പറയണം...ഞാൻ എന്നും അവളെ പറ്റി പറയാറുണ്ട് ഒത്തിരി ഇഷ്ട്ടം ആണെന്ന് ഒക്കെ അവളോട്‌ പറയണം... "


"😕😕ഇപ്പൊ എനിക്ക് എല്ലാം മനസ്സിൽ ആയി... ഞാൻ എന്താ എല്ലാരുടെയും ബ്രോക്കർ ആണോ...ഞാൻ പത്തിൽ ഉള്ളപ്പോൾ എന്റെ ക്ലാസിൽ ഉള്ള വേറൊരു അമീർ എനിക്ക് ഒരു ചോക്ലേറ്റ് തന്നിട്ട് ഒരു പെണ്ണിനോട് ഇങ്ങനെ ഒക്കെ പറയാൻ പറഞ്ഞതാ... ഓൻ എന്നും ഞങ്ങളെ അടുത്ത് അവളെ പറ്റി പറയാറുണ്ട് മൊഞ്ചത്തി ആണെന്ന് ഒക്കെ... എന്നിട്ട് ഒക്കെ പോയി പറഞ്ഞു അവർ ലൈൻ ആയി...ഇപ്പോൾ ഓൻ വഴിയിൽ കണ്ടാൽ പോലും ഒന്ന് ചിരിക്കില്ല ജാഡ തെണ്ടി... "


😨😨ഇനിയും ഞെട്ടാൻ എന്റെ ജീവിതം ബാക്കി... എന്നാലും പത്തിൽ പഠിക്കുമ്പോൾ ഒക്കെ തന്നെ ഇതിന് ഇതൊക്കെ തന്നെ ആണോ പണി... 


😕എന്തായാലും എക്സ്പീരിയൻസ് ഉള്ള സ്ഥിതിക്ക് പ്ലാൻ വർക്ക്‌ഔട്ട്‌ ആവും ആയിരിക്കും... ആത്മവിശ്വാസം ഒന്ന് കൂടി... 


"അതൊക്കെ പറഞ്ഞു കഴിഞ്ഞു അവളും ആയി കമ്പനി ആയി കഴിഞ്ഞാൽ നീ പറയണം അന്ന് അവളെ തോണ്ടിയത് നീ ആണെന്നും അതിൽ എനിക്ക് യാതൊരു പങ്കും ഇല്ലെന്നും... 🙄വേണെങ്കിൽ ഒത്തിരി ഇഷ്ടം തോന്നിയത് കൊണ്ടാ അങ്ങനെ ചെയ്തേ എന്ന് കൂടി വെച്ചു കാച്ചിക്കോ... "


"🙄🙄ഹെയ് അപ്പോ ഒരുപാട് ഡയലോഗ് ഉണ്ടല്ലേ... ചിലപ്പോൾ മാറി പോകും ആദ്യം പറയേണ്ടത് ലാസ്റ്റ് ആയിപ്പോയാൽ കുഴപ്പം ഒന്നുല്ലല്ലോ അല്ലേ... "


"ഏയ് അതില്ല... പക്ഷെ വിശ്വസിക്കുന്ന പ്രകടനം ആയിരിക്കണം... നിന്നെ കൊണ്ട് പറ്റും എനിക്ക് ഉറപ്പാ... "


"😌😌അതൊക്കെ പറ്റും... ഇങ്ങൾക്ക് ആ പെണ്ണിനെ ഇഷ്ട്ടം ആണോ... "


"😍മ്മ്,,, കോളേജിൽ എന്റെ ജൂനിയർ വന്നപ്പോ തൊട്ട് ഇഷ്ട്ടം ആണ്... "


"🙄അപ്പോ ഇങ്ങളെ കൂടെ ആ അജു ഇല്ലേ... അപ്പോ ഓന്റെ പെണ്ണ് ഏതാ... "


"😬എല്ലാർക്കും വേണം എന്ന് നിർബന്ധം ആണോ... അവനെ ഒത്തിരി പെൺപിള്ളേർ നോക്കി എന്നല്ലാതെ അവന് ഒരു പെണ്ണിനേയും ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ടില്ല... "


"☺️അല്ലേലും എനിക്ക് അറിയാം അമിക്കനെ പോലെ ഉടായിപ്പ് ഒന്നും അല്ല ഓൻ എന്ന്... "


"😒മോളെ നിയ നീ എനിക്കിട്ട് ഉണ്ടാക്കല്ലേ... പ്രേമം ഇല്ലെന്നേ ഉള്ളൂ പക്ഷെ എല്ലാ കച്ചറക്കും ഓൻ ആണ് മുന്നിൽ... തല്ലും വഴക്കും പിന്നെ ഓന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നത് ആണ്... "


"😕😕വെറുതെ അല്ല ഇപ്പോഴും എന്നോട് തല്ലിന് വരുന്നത്... "


"😊അതൊക്കെ നീ വിചാരിച്ചാൽ മാറ്റി എടുക്കാൻ പറ്റും... "


"😎😎അതൊക്കെ എനിക്ക് പറ്റും... ഓന്റെ ആ താടി അങ്ങ് മുറിച്ചു കളയാം അല്ലേ... "


"എടീ പൊട്ടി ഞാൻ അതല്ല ഉദ്ദേശിച്ചത്... നീ അവനെ സ്നേഹിച്ചു മാറ്റി എടുക്കണം എന്നാ... "


😥ഇവൾ മിക്കവാറും അവന്റെ കുഴി എടുക്കും എന്നാ തോന്നുന്നേ... നമ്മൾ ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി അതിനെയും കൊണ്ട് അങ്ങോട്ട് ചെന്നു... ഈ ബില്ലിന്റെ ഫലം എങ്കിലും കിട്ടോ എന്തോ... 


😨😨എല്ലാം കഴിക്കുന്നത് കണ്ട് നമ്മൾ കണ്ണും തള്ളി നിന്നു... മിക്കവാറും അജു പറഞ്ഞ പോലെ തന്നെ ആവും അവസ്ഥ... കുത്ത് പാള എടുക്കും അവൻ... 😓


കഴിക്കുന്നത് കണ്ടപ്പോൾ തന്നെ നമ്മളെ വയർ നിറഞ്ഞു എന്ന് വേണം പറയാൻ... അവിടെ ഉള്ള ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു അതിന്റെ പിന്നാലെ നമ്മൾ ഇറങ്ങി... 


"എടീ ഈ സ്റ്റോപ്പിൽ ആണ് അവൾ നിക്കുന്നത്...വരാൻ ടൈം ആവുന്നേ ഉള്ളൂ... ഞാൻ അങ്ങോട്ട് മാറി നിക്കാം...പറഞ്ഞു തന്നത് പോലെ തന്നെ ചെയ്യണം..."😒


"🙄🙄ഇങ്ങള് ധൈര്യം ആയി പോയിക്കോ... ഞാൻ ഒക്കെ ഏറ്റു... ഇത് ഞാൻ കുറെ ചെയ്തതാ... "


😟😟പടച്ചോന് അറിയാം എന്താവും എന്ന്... 



****************💃



നമ്മൾ അവിടെ ഇരുന്നു അമിക്ക നിന്ന സ്ഥലം ഒന്ന് നോക്കി തിരിഞ്ഞപ്പോൾ ആണ് സൈഡിൽ രണ്ട് ചെക്കന്മാർ നിക്കുന്നത് കണ്ടത്... 


ഒന്നിനെ കാണാൻ കൊള്ളാം... മറ്റൊന്ന് ഗ്ലാമർ ഒന്നും ഇല്ലെങ്കിലും നല്ല ഫ്രീക്കൻ ലുക്ക്‌ ആണ്... 😏ആ ഗ്ലാമർ ഉള്ള തെണ്ടിക്ക് ജാഡയാ...നമ്മളെ ഒന്ന് നോക്കിയാൽ എന്താ തെണ്ടിക്ക്... 


മറ്റേ കക്ഷി നമ്മളെ നോക്കിയതും നമ്മൾ ഓനെ നോക്കി ഇളിച്ചു... ☺️☺️അതിൽ പിന്നെ ഓൻ ഈ വഴിക്ക് നോക്കീട്ടില്ല...


"ഹലോ താൻ എന്താ ഇവിടെ...? "


😨പടച്ചോനെ എല്ലാം മാറിപ്പോയി...ആ ഇത്ത നമ്മളെ അടുത്തായി വന്നു ഇരുന്നു ചോദിച്ചപ്പോൾ നമ്മൾ ഇപ്പൊ എന്താ പറയാ എന്ന് ചിന്തിക്കാൻ തുടങ്ങി... 


😪ഇതൊന്നും ആ തെണ്ടി അമിക്ക പറഞ്ഞു തന്നിട്ടില്ല... നമ്മൾ ആണെങ്കിൽ കള്ളം പറയാൻ കിട്ടാതെ അവരെ നോക്കി ഇളിച്ചു കാണിച്ചു... 


"നിയ എന്നല്ലേ തന്റെ പേര്... താൻ എന്നെ ഇത്ര പെട്ടെന്ന് മറന്നോ... "


😕എന്റെ പേര് വരെ മറന്നിട്ടില്ല അല്ലേ... ഇനി ഇപ്പൊ എന്ത് ഡയലോഗ് പറയും പടച്ചോനെ... 


"😁😁മറന്നിട്ട് ഒന്നുല്ല...അന്ന് എന്നെ ഇൻജെക്ഷൻ എടുത്തത് നിങ്ങൾ അല്ലേ..."


"ഓഹ് അപ്പോ ഓർമയുണ്ട് അല്ലേ... അല്ല താൻ എന്താ ഇവിടെ... "


🙄🙄അയിന് ഉള്ള ഉത്തരം മാത്രം നിക്ക് കിട്ടുന്നില്ലല്ലോ പടച്ചോനെ... 


"ഞാൻ ഇല്ലേ...അമിക്കാടെ കൂടെ വന്നതാ... ആള് ഇപ്പൊ വരും എന്നെ കൊണ്ടോവാൻ... അത് വരെ വെറുതെ ഇവിടെ ഇരിക്കാം എന്ന് കരുതി..."


"അപ്പോ ഹോസ്പിറ്റലിൽ വന്നതാണോ... "


"🙄🙄ആ... അമിക്കാക്ക് തീരെ സുഖല്ല... നല്ല പനിയാ... "


"എന്നിട്ട് കക്ഷി എന്താ ഇവിടെ നിർത്തി പോയെ... "


"അത് എന്തോ വാങ്ങാൻ പോയതാ... "


"ഓഹ്... "


😕😕അവർ പിന്നെ എങ്ങോട്ടോ നോക്കി ഇരുന്നു,,,😨പറയും പോലെ പുള്ളിക്കാരിടെ പേര് അമിക്കാ പറഞ്ഞു തന്നില്ലല്ലോ... 


"😁ഇങ്ങളെ പേര് എന്താ... "


"സാനിയ... "


"😌😌ആണോ... ആ സാ ഇല്ലെങ്കിൽ എന്റെ പേര് തന്നെ ആവുംല്ലെ... ഇങ്ങൾക്ക് ആരാ ഈ പേര് ഇട്ടത്... "


"എന്റെ ഉപ്പൂപ്പയാ... "


"എന്റെ പേര് ബാപ്പച്ചി ഇട്ടതാ... ഗൾഫിലെ ഏതോ അറബിന്റെ മോളെ പേരാണ്... പക്ഷെ എനിക്ക് ഇഷ്ടല്ല... "


"നല്ല പേരല്ലേ എനിക്ക് ഇഷ്ടായി... "


"😌സത്യായിട്ടും ഇഷ്ടായോ... "


"പിന്നല്ലാതെ... നിന്നെ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... തന്നോട് സംസാരിച്ചാൽ ടൈം പോവുന്നത് തന്നെ അറീല... "


"ആണോ... 😒എന്നെ എല്ലാരും ഇങ്ങനെ സംസാരിക്കുന്നത് ചീവീട് എന്നാ... ആ ഷമിയാ എപ്പോഴും വിളിക്കുന്നെ... "


"അതൊന്നും കാര്യം ആക്കണ്ട... എനിക്ക് തന്റെ ഈ സംസാരം ഒത്തിരി ഇഷ്ടായി... "


"😌നിക്ക് അത് മതി... "


"എന്റെ ബസ് ഇപ്പൊ വരുംട്ടോ... നിന്റെ അമിക്കാനെ കാണുന്നില്ലല്ലോ... ഞാൻ പോയാൽ നീ ഇവിടെ തനിച്ചല്ലെ... "


😰ഇപ്പൊ പോവോ... അമിക്കാ ചോദിച്ചാൽ ഞാൻ എന്താ പറയാ... എന്നെ തല്ലി കൊല്ലും അല്ലോ... 


"ഇങ്ങൾക്ക് എന്റെ അമിക്കാനെ അറിയോ... "


"മ്മ് കണ്ടിട്ടുണ്ട് കോളേജിൽ വെച്ച്... "


"ആളെ ഇഷ്ട്ടം ആണോ... "


"അതെന്താ അങ്ങനെ ചോദിച്ചെ... "


"😕അത് അമിക്കാ എന്നും പറയാറുണ്ട് ഇയാളെ ഇഷ്ട്ടം ആണെന്ന്... ഭയങ്കര ഇഷ്ടാ... "


"മ്മ്... അല്ല എന്താ പറയാറ്... "


"സാനിത്തയെ ഭയങ്കര ഇഷ്ട്ടം ആണെന്ന്... "


"ആണോ... എന്നിട്ടാണോ നീ ഇപ്പൊ എന്റെ പേര് ചോദിച്ചെ... "


😒😒എന്റെ പടച്ചോനെ എന്നെ അങ്ങ് കൊല്ല്... എന്നെ എന്നും പൊട്ടി ബുദ്ധി ഇല്ലാത്തവൾ എന്നൊക്കെ പറയും... എന്നിട്ട് ഓൻ എന്നേക്കാൾ പൊട്ടത്തരം കാണിച്ചു ഒളിച്ചു നിക്കാ... 


"എവിടെ നിന്റെ കാക്കു... "


🙄എന്റമ്മോ ഇതിന് ഒറ്റചോദ്യത്തിന് എല്ലാം മനസ്സിൽ ആയല്ലോ... നമ്മൾ അമിക്കാ ഉള്ള ഭാഗത്ത്‌ എല്ലാം കയ്യീന്ന് പോയി എന്ന പോലെ നോക്കിയതും ആള് ഹൈ സ്പീഡിൽ അങ്ങോട്ടേക്ക് നടന്നു... 


😪അല്ലേലും വരുമ്പോൾ നിക്ക് വലിയ ഉറപ്പ് ഒന്നുല്ല... ഇപ്പൊ ഉറപ്പായി എല്ലാം... 


"എന്താ ഇയാളെ ഉദ്ദേശം...? "😠


തിരിഞ്ഞു നിന്ന അമിക്കാ വായും പൊളിച്ചു നമ്മളെ തന്നെ നോക്കി നിന്നു... 😕തല്ല് ഉറപ്പായി... നമ്മൾ മേലേ ആകാശം ഒക്കെ നോക്കി നിന്നു... 


"മനസ്സിൽ ആയില്ല... "


ഹെയ് ഇവന് മനസ്സിൽ ആയില്ലേ... പിന്നെ ആർക്കാ മനസ്സിൽ ആവാ... 


"ഇമ്മാതിരി ചെറ്റ സ്വഭാവം ഒക്കെ കാണിക്കാൻ തുടങ്ങിയത് എന്ന് മുതൽ ആണെന്ന ചോദിച്ചെ... "


"😠ദേ എന്റെ അമിക്കാനെ പറഞ്ഞാൽ ഉണ്ടല്ലോ...അന്നേ പ്രേമിച്ചു എന്ന ഒരു തെറ്റേ അമിക്കാ ചെയ്തിട്ട് ഉള്ളൂ... നിന്നെക്കാൾ നല്ല ഒന്നിനെ കൊണ്ട് ഞാൻ എന്റെ അമിക്കാനെ കെട്ടിക്കും... ഇയാൾ പിണങ്ങി പോയത് ഞാൻ അന്ന് കാണിച്ച കുരുത്തക്കേട്‌ കൊണ്ടാണ്...വലിയ ജാഡ ഒക്കെ കാണിക്കുന്നത് കണ്ടാൽ തോന്നും വലിയ മൊഞ്ചത്തി ആണെന്ന്...നിങ്ങളെക്കാൾ മൊഞ്ചത്തിനെയും കൊണ്ട് അമിക്കാ ഇങ്ങളെ മുന്നിൽ കൂടി നടക്കും നോക്കിക്കോ... "


😒ആരെയും കിട്ടീല എങ്കിൽ ഷമിന്റെ തലയിൽ ഇട്ടു കൊടുക്കാം... ഓളും എന്റെ അതേ അവസ്ഥ കിട്ടുമ്പോ പഠിച്ചോളും... 


ആള് അമിക്കാനെ തുറിച്ചു നോക്കി ഒരു പോക്ക് അങ്ങ് പോയി... നമ്മൾ പിന്നെ അമിക്കാന്റെ ഭാഗത്ത്‌ നോക്കാതെ എങ്ങോട്ടൊക്കെയോ നോക്കി നിന്നു... 


"തൃപ്തി ആയല്ലോ നിനക്ക്... ഇതിനാണോടി നിന്നെ കൊണ്ട് വന്നേ,,, ഇത്രയും വലിയ ഡയലോഗ് ഒക്കെ നിനക്ക് എവിടുന്ന് കിട്ടി... "


"🙄🙄ആ ആർക്കറിയാം... ഇങ്ങള് തന്നെയാ ഇതിനൊക്കെ കാരണം... പുള്ളിക്കാരിടെ പേര് കൂടി പറഞ്ഞു തന്നിരുന്നു എങ്കിൽ ഞാൻ കലക്കിയേനെ... "


"😬😬ഈ കലക്കിയത് ഒന്നും പോരെ... "


🙄അങ്ങനെ അതും കലങ്ങി തെളിഞ്ഞു... ഓൻ നമ്മളോട് ഉള്ള കലിപ്പ് ആണോ ആ പെണ്ണിനോടുള്ള കലിപ്പ് ആണോ തീർക്കുന്നത് പടച്ചോനെ... ഒരു പുക പോലെ തെറിച്ചു വീട്ടിൽ എത്തി... 


അപ്പോഴേക്കും അടുത്ത ബൈക്കും ആളും നമ്മളെയും കാത്തു നിൽപ്പുണ്ട്... 😪


"ഡാ അമി എന്തായി... "


അജു ഓനെ കണ്ടതും അടുത്ത് വന്നു ചോദിച്ചു... 


"😏ചോദിച്ചു നോക്ക്... "


എന്നും പറഞ്ഞു ആള് അകത്ത്‌ കയറിപോയി... 


"ഡീ എന്താ ഉണ്ടായേ... "


"😁എല്ലാം കലങ്ങി തെളിഞ്ഞു... "


"എന്നിട്ട് എന്താ അവൻ ഇങ്ങനെ... "


"ആ പെണ്ണ് പിണങ്ങി പോയാൽ പിന്നെന്താ ചെയ്യാ... "


"ഓഹ് ആ കലങ്ങലാണോ ഉദ്ദേശിച്ചത്... അല്ലേലും നിന്നെയും കൊണ്ട് എവിടെ പോയാലും പട്ടി ചന്തക്ക് പോയ പോലെയേ ഉണ്ടാവൂ എന്ന് എനിക്കല്ലേ അറിയൂ..."


"😬എങ്കിൽ ഈ പട്ടിക്ക് കൂടെ പോവായിരുന്നില്ലേ... പോടാ പട്ടി... "


എന്നും പറഞ്ഞു ഓടാൻ നിന്നതും ഓൻ കയ്യിൽ പിടിച്ചു നിർത്തി... 


"അങ്ങോട്ടേക്ക് അല്ല അങ്ങോട്ടേക്ക് വാ... പോവാൻ ഇറങ്ങിയതാ ഞങ്ങൾ... "


🙄അങ്ങനെ ആ കാര്യത്തിലും തീരുമാനം ആയില്ലെ... 


😏എല്ലാരും ഇളിച്ചു നിക്കുന്നു എന്നല്ലാതെ ആരും പോണ്ട എന്ന് പറയുന്നില്ല...


നമ്മൾ ആ കുരുട്ടിനെയും പിടിച്ചു  ഓന്റെ പിറകെ കയറി ഇരുന്നു... അടുത്ത ജന്മത്തിൽ എങ്കിലും ഇവൻ ആയി ജനിക്കണം... 🙈ഇതേ ഗ്ലാമർ വേണം... എന്നിട്ട് ഇവൻ എന്നെ പോലെ ഒരു മൊഞ്ചത്തി പെണ്ണ് ആവണം... എന്നിട്ട്  അതിനെ കെട്ടി ഇതിനൊക്കെ പ്രതികാരം ചെയ്യണം... 


വീട്ടിൽ എത്തിയതും നമ്മൾ കലിപ്പ് ഇട്ടു അകത്തേക്ക് കയറി... 


"എന്താ മോളെ ഒരു വാട്ടം... "


ഉമ്മച്ചി വന്നു ചോദിച്ചപ്പോൾ നമ്മൾ ഓനെ നോക്കി പല്ല് കടിച്ചു...😬


"😪എന്നെ ഇന്ന് ഒരു ദിവസം എങ്കിലും അവിടെ നിർത്തിയാൽ എന്താ...നിക്ക് നല്ല സങ്കടം ഉണ്ട്... "


"എന്താടാ ഇവൾക്ക് അത്രക്ക് സങ്കടം ഉണ്ടെങ്കിൽ നിനക്ക് ഇന്ന് ഒരു ദിവസം ഇവളെ എങ്കിലും അവിടെ നിർത്താം ആയിരുന്നില്ലേ... "


ഉമ്മച്ചി ഓനോട്‌ ചോദിച്ചതും ഓൻ ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു നമ്മളെ അടുത്തേക്ക് വന്നു... 😕


"എനിക്ക് ഇവൾ കൂടെ ഇല്ലാതെ പറ്റില്ല ഉമ്മച്ചി... "


"🙄🙄അതെന്താ... "


"നിന്നെ അവിടെ നിർത്തി പോന്നാൽ നീ അവിടെ ഉണ്ടാക്കി വെക്കുന്നത് ഒക്കെ ഓർത്ത് എനിക്ക് ഒരു സമാദാനവും കിട്ടില്ലന്നെ... "


😕അയിന് ഇവന് എന്തിനാ സമാദാനക്കേട്‌... ഇവന്റെ വീടാണോ... 



****************💞



*അമി *


ഉറക്കം പോയ രാത്രി ആയോണ്ട് ഉള്ള സിഗരറ്റ് മുഴുവനും വലിച്ചു തീർത്തു നേരം വെളുപ്പിച്ചു... 


😬രണ്ടും കണക്കാ... രണ്ടും കൂടി എന്റെ ജീവിതം തുലച്ചു... നമ്മൾ രണ്ടിനെയും കുറെ പ്രാകി കൊണ്ട് നിക്കുമ്പോ ആണ് ഫോൺ റിങ്ങ് ചെയ്തത്... 


😨പടച്ചോനെ ഇത് അവളെ നമ്പർ ആണല്ലോ... ഇന്നലെ ബാക്കി വെച്ചത് വല്ലതും പറയാൻ വിളിച്ചത് ആവും... നമ്മൾ കാൾ ആക്കി കാതിൽ വെച്ചു... 


"ഹലോ അമി എന്താ ഒന്നും മിണ്ടാതെ... "


"എല്ലാം അവസാനിപ്പിച്ച് പോയത് അല്ലേ ഇനി എന്ത് മിണ്ടാൻ... "


"ഇന്ന് തന്നെ വന്നു എന്റെ ഉപ്പച്ചിയെ കണ്ട് എന്നെ കെട്ടിച്ചു തരോ എന്ന് ചോദിക്ക്... ഞാൻ കാത്തിരിക്കും... "


"😨എന്താ പറഞ്ഞെ... "


"ആ പെണ്ണ് പറഞ്ഞ പോലെ നീ വേറൊരു മൊഞ്ചത്തി പെണ്ണിനെയും കൊണ്ട് നടക്കുന്നത് എനിക്ക് ഓർക്കാൻ വയ്യ... "


"പക്ഷെ അവൾ എനിക്ക് വേറൊരു പെണ്ണിനെ കണ്ട് പിടിച്ചല്ലോ... ഇനി ഇപ്പൊ എന്താ ചെയ്യാ... "


"😬കൊന്ന് കളയും ഞാൻ... മറ്റേതെങ്കിലും പെണ്ണിനെ നോക്കിയാൽ പോലും... "


"😓എന്നിട്ടാണോ ഇത്രയും കാലം എന്നെ... "


" ഞാൻ ജോലി ചെയ്തിട്ട എന്റെ കുടുംബം കഴിയുന്നത്... ഇപ്പൊ ഒരുവിധം പ്രാരാബ്ദം ഒക്കെ തീർന്നു... "


🙄പടച്ചോനെ ഞാൻ കെട്ടിയാൽ അവൾക്ക് ഒന്ന് കൂടി പ്രാരാബ്ദം കൂടും അല്ലോ... 


നമ്മൾ പിന്നെ കുഞ്ഞുപ്പാ ഉള്ള ധൈര്യത്തിൽ അവളെ ഉപ്പച്ചിയെ കാണാൻ തന്നെ തീരുമാനിച്ചു... 



****************💞



രാത്രി ബസിൽ നിന്നും ഇറങ്ങി വരുമ്പോൾ മുന്നിൽ നിന്നു തന്നെ ഇളിക്കുന്നു അമി... 


"😕എന്താടാ മുഖത്ത് വല്ലാത്ത സന്തോഷം... "


"അതൊക്കെ ഉണ്ട് നീ വാ... "


അവൻ വീണ്ടും ഇളിച്ചു നമ്മളെയും കൊണ്ട് മുന്നോട്ട് നടന്നു... 


"നിന്റെ ലീവ് ഒക്കെ തീർന്നോ... "


"😕ലീവ് ഒക്കെ എടുത്തു അവിടെ നിന്നിട്ട് എന്തിനാ... ഞാൻ ലീവ് മതിയാക്കി ഇങ്ങ് പോന്നു... അത്രയും ടൈം എങ്കിലും സമാദാനം കിട്ടും അല്ലോ... "


"ഓഹ് എന്ന്... എടാ അവൾക്ക് വിവരം വെച്ച് വരുന്നേ ഉള്ളൂ... എല്ലാം ശരിയാവും...അവൾക്ക് ഒന്നും അറീല എന്നൊക്കെ നിന്റെയും എന്റെയും തോന്നലാ...ഒരു കിസ്സിങ് സീൻ കണ്ണും മിഴിച്ചു നോക്കി നിക്കുന്നത് കണ്ടതാ ഞാൻ...അത് ഒളിഞ്ഞു നോക്കാൻ അറിയാം എങ്കിൽ എല്ലാം അറിയാം അതിന്... പിന്നെ പ്രായവും അതല്ലേ ഡൌട്ട് കാണും...നീ മനസ് വെച്ചാൽ എല്ലാം ശരിയാവും... "


"😒😒ആയാൽ കൊള്ളാം... നീ ഇത് പറയാൻ ആണോ വന്നത്... "


"അതല്ല മോനെ... അങ്ങനെ എന്റെ സ്വപ്നവും പൂവണിഞ്ഞു എന്ന് പറയാൻ വന്നതാ ഞാൻ..."


"🙄അപ്പോ എല്ലാം ശരിയായ... "


"ആന്നെ... അതും ആ മുതൽ കാരണം... അവളെ പറച്ചില് കേട്ടപ്പോൾ എനിക്കും അവളോട്‌ ദേഷ്യം ഒക്കെ തോന്നിയതാ... അത് കാരണം അവളെ മനസ് മാറി എന്നൊക്കെ കേട്ടപ്പോൾ നിക്ക് ആണെങ്കിൽ എന്റെ നിയ കുട്ടിനെ കാണാൻ തോന്നാ..."


"🙄അല്ലടാ അപ്പോ അവൾ പിണങ്ങി പോയി എന്നാണല്ലോ ഞാൻ കേട്ടത്... "


"നിനക്ക് എന്താ അവളെ പിണക്കം മാറി എന്ന് കേട്ടപ്പോൾ ഒരു നിരാശ... "


"😏ഏയ് ഒന്നുല്ല എന്റെ ജീവിതം ഇങ്ങനെ ഒക്കെ വഴി മുട്ടി നിക്കുമ്പോ നീ സന്തോഷിക്കുന്നത് കാണുമ്പോൾ ഒരു ഇത് അത്രയേ ഉള്ളൂ... "


"😁പോടാ അവിടന്ന്... നിനക്ക് കിട്ടിയ പെണ്ണ് മോശം ഒന്നും അല്ല അത് നിനക്ക് വൈകാതെ മനസ്സിൽ ആവും... അവളെ പോലെ എല്ലാ ഗുണങ്ങളും ഉള്ള പെണ്ണിനെ കിട്ടാനും വേണം ഭാഗ്യം... "


"🙄ഈ എല്ലാ കഴിവും എവിടെയാ ഉള്ളത് എന്ന് അവൾക്ക് തന്നെ മനസ്സിൽ ആയി കാണില്ല എന്ന് മാത്രം... "


"😊തമാശ പറയാതെ നീ വന്നേ... ഇത് അവൾക്ക് ഞാൻ സന്തോഷം കൊണ്ട് വാങ്ങിയതാ...കൊടുത്തേക്ക്... "


ഒരു ബോക്സ്‌ ചോക്ലേറ്റ് ആണല്ലോ പടച്ചോനെ... വെറുതെ അല്ല അതിന്റെ ബുദ്ധി ഒക്കെ അടിച്ചു പോണത്...


"സന്തോഷം ആണെന്ന് കരുതി ഇത് വേണോ വാങ്ങി കൊടുക്കാൻ... ഇതൊക്കെ കൊണ്ട് തന്നെയാ ഇപ്പോഴും കൊച്ചു കുട്ടിയെ പോലെ നടക്കുന്നെ... നിനക്ക് വേറെ വല്ലതും വാങ്ങി കൊടുത്താൽ എന്താ... "😬


"🙄നെക്സ്റ്റ് ടൈം ഞാൻ ഒരു ബേബി ഡ്രെസ്സ് വാങ്ങാം... നീ അതിനുള്ള വഴി നോക്ക്... അല്ലാതെ ഞാൻ എന്താ വാങ്ങാ... "


"😕അതൊക്കെ എന്റെ ജീവിതത്തിൽ ഉണ്ടാവോ എന്ന എന്റെ ഡൌട്ട്... "


"അതൊക്കെ ഉണ്ടാവും...ഞാൻ എല്ലാം തീരുമാനിച്ചാൽ നാളെ വിളിക്കാം...ലേറ്റ് ആയാൽ അറിയാലോ ഉപ്പച്ചിന്റെ തനി കൊണം കാണേണ്ടി വരും... "


എന്നും പറഞ്ഞു അവൻ അവന്റെ വഴിക്ക് പോയി... 


നമ്മൾ വീട്ടിൽ കയറിയതും ഒച്ചയും അനക്കവും ഒന്നുല്ല... 😰അവൾ ഉണ്ടേൽ അങ്ങേ പഞ്ചായത്തിൽ കേൾക്കാം അല്ലോ സൗണ്ട് എവിടെ പോയി എന്തോ... 


മുറിയിൽ ഒന്നും കാണാത്ത കൊണ്ട് നമ്മൾ കിച്ചണിൽ ചെന്നപ്പോൾ ഉണ്ട് പെണ്ണ് എന്തോ പോയ അണ്ണാനെ പോലെ ഇരുന്നു തേങ്ങാ ചിരവുന്നു... 😊വെറുതെ അല്ല ഈ ഇരിപ്പ്... 


നമ്മൾ ചെന്നു തൊട്ട് അടുത്തായി ഇരുന്നതും പെണ്ണ് കലിപ്പിൽ എന്നെ ഒന്ന് നോക്കി മുഖം തിരിച്ചു...കലിപ്പ് കണ്ടാൽ തോന്നും ഈ വീട്ടിലെ മൊത്തം ജോലിയും ഇതിന്റെ തലയിൽ ആണെന്ന്... 🙄


നമ്മൾ ഫോണും നോക്കി പ്ലേറ്റിൽ നിന്നും തേങ്ങ എടുത്തു കഴിക്കാൻ തുടങ്ങി... ☺️☺️ചുമ്മാ അവളെ കലിപ്പ് ഒന്ന് കൂടി കാണാൻ... 


"വേണേൽ വേറെ ചിരവി കഴിച്ചോ...എനിക്ക് വയ്യാ...😬ഇനി എടുത്താൽ ആ തലമണ്ട അടിച്ചു പൊട്ടിക്കും ഞാൻ... "


അതൊന്നും കേൾക്കാതെ നമ്മൾ വീണ്ടും കഴിക്കാൻ തുടങ്ങി... അവൾ നോക്കി പേടിപ്പിക്കുംമ്പോ എല്ലാം നമ്മൾ ഇളിച്ചു കാണിക്കും... 😜


നമ്മൾ വീണ്ടും എടുത്തു വായിൽ ഇട്ടതും 😨😨പടച്ചോനെ എന്താ ഇത്... നമ്മൾ വായിൽ ഉള്ളത് മുഴുവനും തുപ്പി കളഞ്ഞു നോക്കിയതും ദേ കിടക്കുന്നു മുളക്... 


നമ്മൾ എരിവ് വലിച്ചു അവളെ നോക്കിയതും പെണ്ണ് പൊരിഞ്ഞ ചിരി... 


"😁😁എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... എങ്ങനെ ഉണ്ട്... നല്ല എരിവ് ഉണ്ടോ... "


"😬അറിയണോ നിനക്ക് ഇതിന്റെ എരിവ്... "


എന്നും പറഞ്ഞു മുണ്ടും മടക്കി കുത്തി അവളെ പിടിച്ചു അധരങ്ങളിൽ എരിവ് പകർന്നു കൊടുത്തു... ആദ്യം നമ്മളെ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും പതിയെ അവളും അടങ്ങി നിന്നു... 


എരിവ് പോലും മറന്നു പരസ്പരം ചുംബനം കയ്മാറി നിന്നു... കിതച്ചു കൊണ്ട് അവളിൽ നിന്നും മാറി നിന്നു അവളെ നോക്കിയപ്പോ കണ്ണൊക്കെ നിറഞ്ഞു വന്നിട്ടുണ്ട്... പഴയ പോലെ അറപ്പ് കാണിച്ചില്ല... തുടക്കാൻ ഒന്നും നിക്കാതെ ഷോക്ക് അടിച്ച പോലെ നിക്കാ... 🙄ഇനി ബോധം പോയത് ആവോ... 


"😌നിനക്ക് ഇപ്പൊ മനസ്സിൽ ആയില്ലേ എരിവ് എത്രത്തോളം ഉണ്ടെന്ന്... "


അവൾ എന്നെയും പിടിച്ചു തള്ളി ഷുഗർ ബോട്ടിൽ എടുത്തു വായിൽ ഇട്ടു...നമ്മൾ അവളെ പ്രവർത്തി കണ്ട് നോക്കി നിന്നതും അത് അവൾ എനിക്ക് നേരെ നീട്ടിയതും അത് വാങ്ങി അവിടെ തന്നെ വെച്ചു വീണ്ടും അവളെ അടുത്തേക്ക് നീങ്ങി... 


"എരിവ് ഞാൻ അല്ലേ നിനക്ക് തന്നെ,,, അപ്പോ മധുരം നീ തന്നാൽ മതി എനിക്ക്... "😍


എന്നും പറഞ്ഞു വീണ്ടും അവളിൽ നിന്നും മധുരം നുണഞ്ഞു... വീണ്ടും കിട്ടിയ ഷോക്ക് കൊണ്ട് അവൾ കണ്ണും തള്ളി നിന്നു... ഇപ്പൊ പഴയതിനേക്കാൾ സ്വാദ് കൂടിയത് കൊണ്ടാവും അവൾക്ക് മോചനം നൽകാതെ അവളെ ചുണ്ടുകൾ നുണഞ്ഞു കൊണ്ട് നിന്നു... 


😨എന്തോ ഉടയുന്ന സൗണ്ട് കേട്ടതും അവളിൽ നിന്നും വിട്ടു നിന്നു നോക്കി എങ്കിലും ആരെയും കണ്ടില്ല... അവളെ തിരിഞ്ഞു നോക്കിയതും ഇത് വരെ അവളിൽ കാണാത്ത ഒരു നാണം കണ്ട് നമ്മൾ ഒന്ന് ഞെട്ടി... ഇതൊക്കെ ഇവൾക്ക് ഉണ്ടായിരുന്നോ... മിക്കവാറും ഇത് എന്നെയും കൊണ്ടേ പോവൂ... 😍


ഇനി ഒക്കെ ബെഡ്‌റൂമിൽ മതി എന്നുള്ള തീരുമാനം എടുത്തു നമ്മൾ കിച്ചണിൽ നിന്നും പുറത്തേക്ക് ഇറങ്ങി... 😜😜അവളെ തന്നെ നോക്കി നിന്നാൽ മിക്കവാറും കിച്ചണിൽ ആണെന്ന് പോലും നോക്കാതെ എല്ലാം കയ് വിട്ടു പോകും... 


ഇറങ്ങി വന്നതും കാക്കു ഉണ്ട് നിന്നു പരുങ്ങി കളിക്കുന്നു...🙄വല്ലാത്ത ഒരു ഇളി ആണല്ലോ പടച്ചോനെ ഇങ്ങേർ എല്ലാം കണ്ടോ... 


"എടാ അതിന്റെ ആരോഗ്യം നോക്കി എങ്കിലും നിന്റെ ആക്രാന്തം കുറച്ചൂടെ... കിച്ചണിൽ ഇങ്ങനെ ആണെങ്കിൽ മുറിയിൽ എന്താവും പടച്ചോനെ... ആ പെണ്ണിന്റെ ഒരു ഗതികേട്...എങ്ങനെ സഹിക്കുന്നു ആവോ നിന്നെ ഒക്കെ... "


😒ഇന്ന് ഉപ്പച്ചിക്ക് പകരം ഇങ്ങേർ ആണല്ലോ പടച്ചോനെ... നാണം കെടാൻ എന്റെ ജീവിതം ഇനിയും ബാക്കി... നമ്മളെ ഗതികേട് വല്ലോം ആരെങ്കിലും അറിയുന്നുണ്ടോ... 


"😒ഇങ്ങള് ആയിരുന്നോ വന്നത്... "


"ഞാൻ അല്ല ഉപ്പച്ചിയാ വന്നത്... വെള്ളം കുടിക്കാൻ എന്നും പറഞ്ഞു വന്നതാ അതേ സ്പോട്ടിൽ തിരിച്ചു വരുന്നത് കണ്ട് നോക്കിയതാ അപ്പോഴല്ലേ പുള്ളിയുടെ ഓട്ടത്തിന് കാരണം മനസ്സിൽ ആയത്..."😌


"😏ഓഹ് ഇനി കാണാൻ ആരേലും ബാക്കി ഉണ്ടോ...അവരെ ഒക്കെ നോക്കാൻ മടി ഉണ്ടേ അത് കൊണ്ടാ... "


"😊തത്കാലം ഉമ്മച്ചിയും അനുമോളും കണ്ടിട്ടില്ല... "


"😨അപ്പോ ഇത്തയും കണ്ട...പുള്ളിക്കാരിക്ക് എങ്കിലും നമ്മളെ ഇത്തിരി ബഹുമാനം ഒക്കെ ഉണ്ടായിരുന്നു അതും പോയോ ആവോ... "


"എന്തിന് നീ നിന്റെ പെണ്ണിനെ കിസ്സ്‌ അടിച്ചതിന്നോ... എടാ ഞാനും ആദ്യം ഒക്കെ ഇങ്ങനെ ആയിരുന്നു... വന്ന അന്ന് തന്നെ അവൾ സമയം ചിലവാക്കിയത് കിച്ചണിൽ ആയിരുന്നു...അത് കൊണ്ട് ഞാനും ഇങ്ങനെ ഒക്കെ അവളെ നോക്കി വരാറുണ്ട്...പക്ഷെ ഇത് പോലെ ഒരു ചാൻസ് കിട്ടീട്ടില്ല... "


"😪ഇതിപ്പോ വേണ്ടായിരുന്നു എന്ന് തോന്നാ... മാനം പോയില്ലേ... "


"അത് പോവാതിരിക്കാൻ ആണ് സ്വന്തം ആയി ഒരു മുറി തന്നത്... "☺️


മൂപ്പർ നമ്മൾക്ക് ഇട്ടു താങ്ങിയതും നമ്മൾ ഒന്നും മിണ്ടാതെ മുറിയിൽ ചെന്നു ഫ്രഷ് ആയി... 


ഫുഡ്‌ കഴിക്കാൻ വന്നതും ഉപ്പച്ചി ഫസ്റ്റ് ചുമ അങ്ങ് ചുമച്ചു... നമ്മൾ ആളെ കലിപ്പിൽ നോക്കിയതും ഉപ്പച്ചി സീലിംഗ് നോക്കി ഇരിക്കാ... 😬ഏതാണ്ട് മൂളിപാട്ട് ഒക്കെ ഉണ്ടല്ലോ... എല്ലാം എനിക്കിട്ട് കൊള്ളുന്നുണ്ട്... 


ഇത്തടെ അടക്കി ഉള്ള ചിരി കേട്ട് നമ്മൾ ഇത്തയെ നോക്കി ഒന്ന് ഇളിച്ചു അപ്പുക്കനെ തുറിച്ചു നോക്കി... അപ്പോ മൂപ്പര് ആക്ഷൻ ഇട്ടു എന്തോ കാണിച്ചു... 


അങ്ങോട്ടേക്ക് നോക്കിയതും പെണ്ണ് ഉണ്ട് ഇരുന്നു എരിവ് വലിക്കുന്നു... 😕പടച്ചോനെ അവളെ ചുണ്ടുകൾ ഒക്കെ ഇങ്ങനെ ആയിരുന്ന...വാരി വലിച്ചു തിന്നുന്ന അവളെ തീറ്റിയും നമ്മൾ മുട്ടിച്ചു എന്ന് വേണം പറയാൻ... അവളെ അവസ്ഥ കണ്ട് നമ്മക്ക് ഇത്തിരി സങ്കടം ആയി... 


അവളെ നോക്കി നമ്മൾ ഫുഡ്‌ എടുത്തു വായിൽ വെച്ചതും അവളെ ആ കോന്ത്രൻ പല്ലിന്റെ ഗുണം നമ്മക്കും കിട്ടി... അതൊന്നും പുറത്ത് കാണിക്കാതെ നമ്മൾ എങ്ങനെ ഒക്കെയോ കഴിച്ചു... 


പെണ്ണ് എന്തായാലും നമ്മളെ തുറിച്ചു നോക്കി...ഇന്നത്തെ കാര്യം ഏതാണ്ട് ഉറപ്പായി... 



**************💃



"എന്താണ് മോളെ ഒരു വയ്യായിക...അവൻ മൂന്ന് ദിവസം കൊണ്ട് പണി പറ്റിച്ചോ... "


പണി എല്ലാം തീർത്തു ആകെ കൂടെ ക്ഷീണിച്ചു ഇരിക്കുമ്പോൾ ആണ് ഇത്തടെ ഒരു ചോദ്യം... 😓


"ഈ വീട്ടിൽ എന്തോരം പണിയാ... എന്റെ വീട്ടിൽ ഇതൊന്നും ഇല്ലല്ലോ... "


"😁എല്ലാ വീട്ടിലും ജോലി ഒക്കെ ഒന്ന് തന്നെയാ... നീ വീട്ടിൽ ഇതൊന്നും ചെയ്യാതോണ്ട് തോന്നുന്നതാ... "


🙄🙄ആവും... ഞാൻ കണ്ടിട്ടില്ലല്ലോ... നോക്കി വെക്കാം ആയിരുന്നു... 


"കുറച്ച് ദിവസം കൂടി അല്ലേ അഡ്ജസ്റ്റ് ചെയ്യൂട്ടോ... പിന്നെ ഒക്കെ ഞാൻ ഏറ്റു... നീ എന്റെ മോനൂസിനെ നോക്കിയാൽ മാത്രം മതി... "


☺️☺️ഹെയ് അങ്ങനെ ആണെങ്കിൽ ഏത് നേരവും ഇതിന്റെ കൂടെ കിടക്കാം അല്ലോ... നമ്മൾ വാവയെ നോക്കി ഒന്ന് ഇളിച്ചു... 😟ഈ ചെക്കൻ ആ കാൽ ഇട്ടു അടിച്ചു കൊണ്ട് എന്തോ പറയാണല്ലോ പടച്ചോനെ... ഇനി നീയെന്നെ നോക്കേണ്ട എന്നോ മറ്റോ ആവോ... 🤔


"നീ കൂടുതൽ ആലോചിച്ചു നിക്കാതെ പോയി കിടക്കു,,, കാലത്ത് എണീക്കാൻ ഉള്ളതാ... "


😕പറയും പോലെ ഓൻ അഞ്ച് മണിക്ക് എണീറ്റ് തുടങ്ങും അല്ലോ... നമ്മൾ ഇന്നത്തെ അവസ്ഥ ഒന്ന് വെറുതെ ഓർത്ത് നോക്കി... 


😪😪അഞ്ച് മണിക്ക് വിളിച്ച് ഉണർത്തി കുളിയും നിസ്കാരവും എല്ലാം ചെയ്യിപ്പിച്ചു... സുബിഹി അല്ലേൽ നമ്മക്ക് ഉച്ചക്ക് ആണ്... പിന്നെ ഓൻ ചായ ഇടുന്നത് നോക്കി പഠിച്ചു... നാളെ മുതൽ ഞാൻ ഇട്ടു കൊടുക്കണം എന്നാ ഓർഡർ... ഓന്റെ ഡ്രെസ്സ് ഒക്കെ തേച്ച് മിനുക്കി കൊടുത്തപ്പോൾ ആണ് തെണ്ടി ഇവിടെ നിന്നും ഇറങ്ങിയത് തന്നെ... 


നമ്മൾ അതൊക്കെ ചിന്തിച്ചു മുറിയിൽ കാൽ എടുത്തു വെച്ചതും 😨😨പടച്ചോനെ ഓൻ കിച്ചണിൽ വെച്ചു കാണിച്ചത് വല്ലോം ഇവിടെ ചെയ്യോ... എങ്കിൽ പിന്നെ നിരാഹാരം കിടക്കേണ്ടി വന്നേനെ... 


ഓൻ ബെഡിൽ ഇരിക്കുന്നത് കണ്ട് നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ഡ്രെസ്സ് ഒക്കെ എടുത്തു ബാത്‌റൂമിൽ കയറി... 😓തിരിച്ചു പോകുമ്പോഴേക്കും ഓൻ ഉറങ്ങിയാൽ മതിയായിരുന്നു... 😪


ഫോൺ എടുക്കാം ആയിരുന്നു... ഷമി എന്തേലും ഐഡിയ പറഞ്ഞു തരും ആയിരുന്നു... 😏അല്ലേ വേണ്ട ഓൾ ചതിക്കും... അല്ലേലും ഓളെക്കാൾ ബുദ്ധി നമ്മക്ക് തന്നെയാ... 


നമ്മൾ ഷവർ തുറന്നു അതിന്റെ കീഴെ നിന്നു ആലോചന തുടങ്ങി... ☺️☺️ഐഡിയ ഓൻ എന്തിനെങ്കിലും വന്നാൽ പാട്ട് പാടി തരാൻ പറയാം... 😕😕ഇനി ഓൻ പാടി തന്നാലോ... 🙄ഏയ് ഇല്ല ഓൻ പാടി തരാൻ ചാൻസ് ഇല്ല... അതോണ്ട് നമ്മൾ രക്ഷപെടും... 😍ഇനി പാടി തന്നാൽ അഡ്ജസ്റ്റ് ചെയ്യാം... 😨😨ഏയ് അത് വേണ്ട... നിക്ക് പേടിയാ... 


"ഡീ കിണറ്റിൽ ഉള്ള വെള്ളം മുഴുവനും തീർക്കാൻ ആണോ പ്ലാൻ... ഇപ്പൊ തന്നെ കിണർ വറ്റി തുടങ്ങി... പിന്നെ വെള്ളം അപ്പുറത്തെ വീട്ടിൽ നിന്നു എടുത്തു കൊണ്ട് വന്നു വേണം ജീവിക്കാൻ... "


😵😵പടച്ചോനെ ഇതിനും ഇവിടെ ക്ഷാമം ആണോ... നമ്മൾ ഓൻ വിളിച്ചു പറയുന്ന കേട്ട് ഷോക്ക് ആയി ടാപ് അടച്ചു... ഇല്ലെങ്കിൽ വെള്ളം വരുന്നത് വരെ കുളിക്കാതെ ജീവിക്കേണ്ടി വരും... 


ഡ്രെസ്സ് ഒക്കെ ഇട്ടു ഇറങ്ങി വന്നതും ഓൻ ഫോണിൽ തന്നെ... 🙄ഇതിന് ഇനിയും ഉറങ്ങാൻ ആയില്ലേ... 


നമ്മൾ വെറുതെ ഷെൽഫിൽ ഒക്കെ കാര്യായിട്ട് എന്തോ തിരയുന്ന പോലെ ഭയങ്കര സെർച്ചിങ് നടത്തി... 😪


😕ഓൻ ആണെങ്കിൽ നമ്മളെ ആണല്ലോ പടച്ചോനെ നോക്കുന്നെ... എന്റെ കാര്യം പോക്കാ... 


"നീ എന്താടി അതിനകത്ത് മുട്ട വല്ലതും ഇട്ടിട്ടുണ്ടോ... കുറെ നേരായല്ലോ അതിനകത്ത് അട ഇരിക്കാൻ തുടങ്ങിയിട്ട്... "


"😏ഞാൻ ചിലപ്പോൾ ഇട്ടു എന്ന് വരും അതിന് ഇയാൾക്ക് എന്താ... "


"എന്താ എങ്ങനെ...? "


അതും ചോദിച്ചു ഓൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തന്നെ നമ്മൾ തിരിഞ്ഞു നിന്നു...അതേ സ്പോട്ടിൽ ഓൻ തിരിച്ചു നിർത്തിയതും നമ്മൾ കണ്ണും തള്ളി ഓനെ നോക്കി... 


"എന്നോട് തർക്കുത്തരം പറഞ്ഞാൽ ഉണ്ടല്ലോ... "


"😏😏ഓഹ് പറഞ്ഞാൽ എന്താ ഇയാൾ എന്നെ അങ്ങ് കൊല്ലോ... "


"കൊല്ലില്ല... ഞാൻ നിന്നെ പീഡിപ്പിക്കും കേട്ടോടി... "


ഓൻ നമ്മളെ മൊത്തത്തിൽ ഒന്ന് നോക്കി ഒരു ഇളിയും ഇളിച്ചു പറഞ്ഞതും നമ്മൾ ഞെട്ടി... 😨😨പടച്ചോനെ... ഇവന്റെ കയ്യിൽ നിന്നു എന്നെ രക്ഷിക്കണേ... 


ഓനെയും പിടിച്ചു തള്ളി നമ്മൾ ബെഡിൽ കയറി ഇരുന്നു... 😓😓ഇനി ഓൻ എന്തേലും ചെയ്യോ... 


ഓൻ നമ്മളെ അടുത്തായി ബെഡിൽ ഇരുന്നതും നമ്മൾ ഓനെ കലിപ്പിൽ നോക്കി... ഉള്ളിൽ നല്ലോണം പേടിച്ചു നിക്കാ... 😪


ഓൻ നമ്മളെ നേർക്ക് നീട്ടിയ കവർ കണ്ടു നമ്മൾ അത് വാങ്ങണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു... 😕കോപ്പ് എന്നെ വീഴ്ത്താൻ നോക്കാണാവോ... 


"നീ എന്താടി ഇങ്ങനെ നോക്കുന്നെ... ഇത് നിന്റെ അമിക്കാ തന്നതാ... "


😕ഇനി ഓൻ എന്തിനാ പടച്ചോനെ ഇത് തന്നത്... നമ്മൾ ഇളിച്ചു കൊണ്ട് അത് വാങ്ങി നോക്കിയതും നിറയെ ചോക്ലേറ്റ് കണ്ടു കണ്ണ് തള്ളി... 🤔രണ്ടിനും ഒരുമിച്ച് ഭ്രാന്ത് ആയ... 🙄


"നീ കാരണം അവന് ആ സാനിയയെ കിട്ടി... അതിന്റെ ട്രീറ്റ് ആണ്... "


"😨യ്യോ എങ്ങനെ... ഞാൻ ഓനെ എന്റെ ഷമിയെ കൊണ്ട് കെട്ടിക്കാൻ ഒക്കെ ആലോചിച്ചു നിക്കാ... "


"🙄🙄അതെന്തിനാ ഓനെയും നീ പിടിച്ചു കുഴിയിൽ ഇടുന്നെ... "


"😏😏ഇങ്ങള് രണ്ടാളെ അത്രയും വലിയ കുഴിയൊന്നും അല്ല അവൾ... ആ പെണ്ണ് എങ്ങനാ വീണ്ടും വന്നേ... "


"😕നീ വേറെ മൊഞ്ചത്തിനെ കൊണ്ട് കെട്ടിക്കും എന്നൊക്കെ പറഞ്ഞത് അല്ലേ... അത് കേട്ടിട്ട് വന്നതാ... നീ പറഞ്ഞ ആ മൊഞ്ചത്തി നിന്നെക്കാൾ ബുദ്ധി ഇല്ലാത്ത അവൾ ആണോ... "


"😁മ്മ്... അപ്പോ എനിക്കാണോ ഓളെക്കാൾ ബുദ്ധി... "


"😊അവളെക്കാൾ ബുദ്ധിയും പക്വതയും എല്ലാം നിനക്കുണ്ട്... അത് എനിക്ക് ഇന്ന് മനസ്സിൽ ആയതാ... "


🙄🙄ഇത് ഇപ്പൊ തന്നെ ആ കുരിപ്പിനെ വിളിച്ചു പറയാതെ ഒരു സമാദാനം കിട്ടില്ലല്ലോ...


"🤔അപ്പോ ഗ്ലാമർ ആർക്കാ... "


"😍അതും എന്റെ നിയ കുട്ടിക്ക... അതോണ്ടല്ലേ നിന്നെ ഞാൻ തന്നെ കെട്ടിയെ... "


😍ഹെയ്... നിക്ക് സന്തോഷം കൊണ്ട് നിക്കാൻ വയ്യേ... നമ്മൾ ചാടി എണീറ്റ് ഓന്റെ കവിളിൽ ഉമ്മ വെച്ചു... 


😨പടച്ചോനെ എന്താ ഈ ചെയ്തേ... ഈ തെണ്ടിനെ ഉമ്മ വെച്ചോ... നമ്മൾ അറിയാതെ കൊടുത്തു പോയ ഷോക്ക് കൊണ്ട് ഓനെ തന്നെ നോക്കി ഇരുന്നതും ഓന് ആണെങ്കിൽ നമ്മളെ തന്നെ നോക്കി ഇരിപ്പ് തുടങ്ങി... 


"പടച്ചോനെ ഹാർപിക്ക് ഇട്ടു കഴുകണം അല്ലോ മുഖം ഒക്കെ... "


😬😬അത് കേട്ടതും നമ്മക്ക് കലിപ്പ് ആയി... 


നമ്മൾ ചോക്ലേറ്റ് ഒക്കെ മാറ്റി വെച്ച് ബെഡിൽ കിടന്നു... 😪തെണ്ടി ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല... അങ്ങനെ ആണെങ്കിൽ ഓൻ ഇന്ന് എന്തൊക്കെയാ കാണിച്ചേ... എന്നിട്ട് ഞാൻ കഴുകിയില്ലല്ലോ... 


"എന്റെ നിയ പിണങ്ങിയോ... ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ... എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി... നിന്റെ അടുത്ത് നിന്നും ഈ ജന്മം ഇങ്ങനെ ഒന്ന് കിട്ടും എന്നെ ഞാനും കരുതിയില്ല... നീ തന്നതിന് വലിയ സ്ട്രോങ്ങ് ഒന്നും ഇല്ല... എനിക്ക് സ്ട്രോങ്ങ്‌ ആയി ഒന്ന് തന്നിട്ട് മോൾ കിടന്നാൽ മതി... "


😬നമ്മൾ ഓനെ നോക്കി പേടിപ്പിച്ചു വീണ്ടും കിടന്നു... 😕സ്ട്രോങ്ങ്‌ എന്നല്ലേ പറഞ്ഞത്... അന്ന് നിക്ക് കിട്ടിയ ഒന്ന് തിരിച്ചു കൊടുത്തേക്കാം... 


നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചു ഓന്റെ അടുത്തു ചെന്നതും ഓൻ കണ്ണും മിഴിച്ചു നമ്മളെ തന്നെ നോക്കി ഇരുന്നു... 


ഉമ്മ വെക്കാൻ എന്ന പോലെ പോയി ആ കവിളിൽ സ്ട്രോങ്ങ്‌ ആയി പല്ലുകൾ അമർത്തി... 


"😁ഇനിയും സ്ട്രോങ്ങ്‌ കൂട്ടി തന്നാൽ എന്റെ പല്ല് പൊട്ടി പോകും... "


എന്നും പറഞ്ഞു ഓനെ നോക്കി ഇളിച്ചു കൊണ്ട് പുതപ്പ് മൂടി കിടന്നു... 


"😬ഡീ പട്ടിയുടെ ജന്മം ആണോ നീ... ഞാൻ ഇനി എങ്ങനാടി നാളെ മറ്റുള്ളവരെ നോക്കുന്നെ..."


"😏കണ്ണോണ്ട് അല്ലേ നോക്കുന്നെ... "


"എടീ അവരൊക്കെ എന്ത് കരുതും... ഞാൻ നിന്നെ ആക്രാന്തം കൊണ്ട് വല്ലതും ചെയ്തപ്പോൾ നീ കടിച്ചു എന്നെ അവർ കരുതൂ... "


"🙄അത് ഉള്ളത് തന്നെ അല്ലേ... എന്റെ ചുണ്ടിൽ ഉള്ള നീറ്റൽ ഇത് വരെ പോയില്ല... "


"😁എങ്കിൽ ഞാൻ ഒന്ന് കൂടി തരാം... "


"😬ദേ എന്നെ എങ്ങാനും തൊട്ടാൽ നീ ചീറി പൊളിക്കും...ഒന്ന് പോയെ... "


"😲ഇതിനൊക്കെ ചേർത്ത് നിനക്ക് ഒരു ദിവസം ഞാൻ തരാട്ടോ... എനിക്കും അവസരം വരും... "


😕😕പടച്ചോനെ വീണ്ടും പണി പാളിയാ... 



***************💞



നമ്മൾ മിററിൽ തന്നെ നോക്കി നിക്കാൻ നോക്കീട്ട് മണിക്കൂർ ആയി... 😓ഇതിപ്പോ ഞാൻ ചോദിച്ചു വാങ്ങിയത് ആണല്ലോ... 


എന്നാലും കുരിപ്പ് ഇങ്ങനെ ചെയ്യും എന്ന് കരുതീല...അതിനെ പറ്റി ചിന്തിച്ചു തീർന്നില്ല... കയ്യിൽ ചായയും ആയി വരുന്ന അവളെ തന്നെ നോക്കി നമ്മൾ അതേ നിൽപ്പ് തുടർന്നു... 


🙄ആദ്യായിട്ട് ആണല്ലോ പടച്ചോനെ ഇതിന്റെ കയ് കൊണ്ട് ഇങ്ങനെ ഒന്ന്... വിശ്വസിച്ചു കുടിക്കാനും പറ്റില്ല... അതാ മുതൽ... 


"😏ഇന്നാ ചായ,,, ഇയാൾ പോയിട്ട് വേണം എനിക്ക് ബാക്കി ഉറങ്ങാൻ... "


🙄ഇതിന് ഈ ഒരു ചിന്ത മാത്രേ ഉള്ളൂ... ഇപ്പോൾ എണീറ്റല്ലെ ഉള്ളൂ... 


"മുറ്റം അടിച്ചു എല്ലാരേയും ഡ്രെസ്സ് അലക്കി വെച്ചിട്ട് മോൾ കിടന്നാൽ മതി... "


"😪അപ്പോഴേക്കും ഫുഡ്‌ കഴിച്ച പ്ലേറ്റ് റെഡി ആവും... പിന്നെ ഉറങ്ങാന്ന് വെച്ചാൽ ഉച്ചക്ക് ഉള്ളതിന് സഹായിക്കണം... പിന്നെ എവിടാ എനിക്ക് ഉറങ്ങാൻ സമയം..."


"😬ഇത്തിരി ദിവസം കൂടി അല്ലേ ഉള്ളൂ... പിന്നെ നീ കോളേജിൽ പോവില്ലേ... "


"😵😵ഹെയ് കോളേജിൽ പോവാനോ... "


"😕ആ എന്തെ ഇങ്ങനെ ഞെട്ടാൻ... "


"ഇന്നലെ എന്റെ ഫ്രണ്ട്സ് ഒക്കെ ഗ്രൂപ്പിൽ ഏത് കോളേജിൽ ആണ് അഡ്മിഷൻ  നോക്കുന്നെ എന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ എന്റെ കല്യാണം കഴിഞ്ഞു എന്ന് ഇനി കോളേജിൽ ഒന്നും ഇല്ലെന്നും പറഞ്ഞു... "


"🙄ഓഹ് അതാണോ അത് മാറ്റി പറഞ്ഞ മതി... "


"ഏയ് അത് പറ്റില്ല... ഞാൻ കല്യാണം കഴിച്ചത് തന്നെ ഇനി കോളേജിൽ പോകേണ്ട പഠിക്കേണ്ട എന്നൊക്കെ കരുതിയാ... നിക്ക് വയ്യാ കാലത്ത് എണീറ്റ് കുളിച്ചു ഒരുങ്ങി കെട്ടി പോകാനും പഠിക്കാനും പരീക്ഷ എഴുതാനും ഒന്നും... "


😰എന്റമ്മോ ഇതൊക്കെ അല്ലേ ജീവിതത്തിൽ ഒരു ആശ്വാസം... ഇതിന് അതും മനസ്സിൽ ആയിട്ടില്ലേ... 


"😕എടീ ഇപ്പോഴല്ലേ അതിനൊക്കെ പറ്റൂ...പിന്നെ നിനക്ക് ഇത്തിരി കൂടി വിവരം വേണേൽ കോളേജിൽ ഒക്കെ പോയി രണ്ടക്ഷരം പഠിക്കണം... അഡ്മിഷൻ ഒക്കെ ഞാൻ റെഡി ആക്കി തരാം... എന്റെ മോൾ പഠിക്കാൻ റെഡി ആയി നിന്നോ... "


"😬😬എനിക്ക് പറ്റില്ല പഠിക്കാൻ... "


"ഞാൻ പഠിപ്പിച്ചോളാം... "


"സ്കൂളിൽ പോകാത്ത നിങ്ങൾ എങ്ങനെയാ എന്നെ പഠിപ്പിക്കുന്നെ... "😕


"ആരാടി സ്കൂളിൽ പോവാതെ... നിന്റെ ബാപ്പച്ചി ആവും... ഞാൻ പിജി വരെ എടുത്തിട്ടുണ്ട്... "


"🤔അതെന്താ സാദനം... എന്നിട്ട് അതൊക്കെ എവിടെ...? "


"😬😬നിന്റെ മറ്റവന്റെ അടുത്തു ചെന്നു ചോദിക്ക്... ബുദ്ധി ഇല്ലാത്ത നിന്നോട് ഇതിനെ പറ്റി ഒക്കെ പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ... "


"ഓഹ് ഒരു വലിയ ബുദ്ധി ഉള്ള ആള്... എന്റെ ഫ്രണ്ട്‌സ് ഒക്കെ എന്നെ കളിയാക്കി...ഭർത്താവ് ബസ് കണ്ടക്ക്റ്റർ ആണെന്ന് പറഞ്ഞപ്പോ അവരൊക്കെ ചോദിക്കാ അയ്യേ നിനക്ക് വേറെ ആരെയും കിട്ടീലെ എന്ന്... "😪


🙄ഇവൾക്ക് ഇല്ലാത്ത സാദനം കൂടെ ഉള്ളതിന് ഒക്കെ ഉണ്ടോ പടച്ചോനെ... 


"😬നിന്നെ കെട്ടാൻ ഇത്ര ഒക്കെ യോഗ്യത മതി കേട്ടോ... ഈ പറയുന്ന നിനക്ക് എന്ത് യോഗ്യത ആടി ഉള്ളെ... "


"🤔🤔ആ അതന്നെയാ ഞാനും ആലോചിക്കുന്നേ... "


🙄🙄ചുരുക്കി പറഞ്ഞാൽ ഒരു കഴിവും ഇല്ലെന്ന്... പൊട്ടത്തരം പറയാൻ ഉള്ള കഴിവ് പിന്നെ വേണ്ടുവോളം ഉണ്ടല്ലോ... 


"എന്നെ ചോദ്യം ചെയ്യാൻ നീ ആയിട്ടില്ല കേട്ടല്ലോ...നീ കോളേജിൽ പോവേം ചെയ്യും പഠിക്കേം ചെയ്യും... പിന്നെ പോവുന്നത് ഒക്കെ കൊള്ളാം... പഴയ പോലെ കണ്ട ചെക്കൻമാരെ ഒക്കെ വായി നോക്കി എന്നെങ്ങാനും അറിഞ്ഞ ഉണ്ടല്ലോ... "


"😬എന്ന എന്നെ പറഞ്ഞു വിടാതെ ഇരുന്നൂടെ... "


🙄മല മറിക്കാൻ പോവാൻ ഒന്നും അല്ലാലോ പഠിക്കാൻ പോകാൻ അല്ലേ പറഞ്ഞത്... അവൾ ചായയും ടേബിളിൽ വെച്ചു ബെഡിൽ കയറി ഇരുന്നു മുടിഞ്ഞ ആലോചന തുടങ്ങി... 


"മോൾ ഈ ചായ ഒന്ന് കുടിച്ചേ... "


"ഹെയ് ഞാൻ ചായ ഒന്നും കുടിക്കാറില്ല... അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ കുടിക്കുന്നെ... "


"നിന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല അത് കൊണ്ടാ... "


"😕അതെന്താ എന്നെ വിശ്വാസം ഇല്ലാതെ... ഇല്ലെങ്കിൽ പിന്നെ എന്തിനാ എന്നോട് ചായ ഇട്ടു കൊണ്ട് വരാൻ പറഞ്ഞത്... ഇയാൾക്ക് സ്വന്തം ആയി ഇട്ടു കുടിച്ചാൽ പോരെ... അല്ലേലും എന്നോട് ചുമ്മാ ചായ ഇടാൻ പറയൽ ഇങ്ങള് എന്നോട് എല്ലാറ്റിനും പക വീട്ടാൻ പറയുന്നത് അല്ലേ... എനിക്ക് അറിയാം... "


"എന്റമ്മോ... ഞാൻ ചുമ്മാ ഒന്ന് പറഞ്ഞു പോയതാ... ഇനി നീ വല്ലതും കലക്കി തന്നാലും എനിക്ക് പേടി ഇല്ല...നിന്നെ സഹിക്കുന്നതിനെക്കാൾ ബേധം അതാ... "🙄


ചായയും എടുത്തു കുടിച്ചു നമ്മൾ പുറത്തേക്ക് ഇറങ്ങി... 🙄ഒരു കടം ബാക്കി ഉണ്ടല്ലോ... നമ്മൾ തിരിച്ചു അകത്തേക്ക് ചെന്നു അവളെ കവിളിൽ അമർത്തി കടിച്ചു ഒരു ഓട്ടം ആയിരുന്നു... 


ചെന്നു നിന്നത് ഉപ്പച്ചിയുടെ മുന്നിൽ... ☺️നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു അല്ല പിന്നെ... 


"ഒരു പെണ്ണ് കെട്ടി എന്ന് കരുതി ഇങ്ങനെയും ഉണ്ടാവോ മനുഷ്യർ... എന്താ അവന്റെ ഒരു മാറ്റം... "


"ഇങ്ങള് എന്റെ ഉമ്മച്ചിനെ കെട്ടിയപ്പോ മാറിയ പോലെ ഒന്നുല്ല... "


"😓അതൊക്കെ നീ എങ്ങനെ അറിഞ്ഞു... "


🙄ഹെയ് അപ്പൊ സത്യാണോ...നമ്മൾ കൊച്ചു കള്ളൻ എന്നും വിളിച്ചു അങ്ങേരെ ഇക്കിളി ആക്കി പുറത്തേക്ക് ഓടി... 



***************💃



🎶കാക്കേ കാക്കേ കൂടെവിടെ...കൂട്ടിന് അകത്ത്‌ ഒരു കുഞ്ഞുണ്ടോ... 🎶


നമ്മൾ വാവച്ചിയെ തട്ടി പാട്ടും പാടി ചോക്ലേറ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കുരുട്ട് വന്നു നമ്മളെ ചോക്ലേറ്റ് എടുക്കാൻ നോക്കിയത്... 


"അത് എന്റെ ചോക്ലേറ്റ് ആണ്...നിനക്ക് വലിയ ജാഡ അല്ലേ...അതോണ്ട് ഞാൻ തരില്ല... "


"ഞാൻ അജുനോട്‌ പറഞ്ഞു കൊടുക്കും നോക്കിക്കോ... "


"അയിന് എനിക്കെന്താ... ഇത് ഓൻ വാങ്ങി തന്നത് ഒന്നും അല്ല... എന്റെ അമിക്കാ വാങ്ങി തന്നതാ... "😏


"ഞാൻ ഉപ്പച്ചിടെ കടയിൽ ചെന്നു ഒരു പാക്കറ്റ് ഐസ്ക്രീം കൊണ്ട് വന്നു നിന്റെ മുന്നിൽ വെച്ചു തിന്നും നോക്കിക്കോ...അപ്പോ നീ ചോദിച്ചാൽ ഇത്തിരി പോലും തരില്ല... "


"🙄ഓഹ് നിക്ക് വേണ്ട... നീ തന്നെ തിന്നോ... "


"ഓഹ്... "


"പോടി... നിക്ക് നിന്നോട് തല്ല് കൂടാൻ നേരല്ല്യ... ഈ ചോക്ലേറ്റ് മുഴുവനും തിന്നു തീർക്കണം... "😁


"അങ്ങനെ ആണെങ്കിൽ എന്റെ വാവച്ചിനെ നീ എടുക്കേണ്ട... "


"🙄നിക്കും ഇഷ്ട്ടം അല്ല എടുക്കാൻ... പിന്നെ നിന്റെ ഉമ്മച്ചി കുളിക്കാൻ പോകുമ്പോ തന്നതാ... "


"ഉമ്മച്ചി വന്നാൽ ഞാൻ പറഞ്ഞു കൊടുക്കും... "


"😬ഹെയ് അതിന് എനിക്കെന്താ... നിന്റെ ഉമ്മച്ചി എന്നെ തല്ലി കൊല്ലോ... "


"😏നീ പോടീ... അജു വന്നാൽ എല്ലാം ഞാൻ പറഞ്ഞു കൊടുക്കും... അജുനോട്‌ നിന്നെ തല്ലാനും പറയും ഞാൻ നോക്കിക്കോ... "


"😬ഓൻ എന്നെ തല്ലുംമ്പോ ഞാൻ കയ്യും കെട്ടി നിക്കല്ലേ... ഒന്ന് പോടീ അവളെ ഒരു അജു... കൊജു..."


"ഇതും ഞാൻ പറയും നോക്കിക്കോ... "


🙄ഇത് പറഞ്ഞു കൊടുത്താൽ മിക്കവാറും തല്ല് കിട്ടും... ഇതിനെ തത്കാലം സോപ്പിട്ടു കൂടെ നിർത്താം... 


"😁ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ അനുട്ടി... നിനക്ക് അജുനെക്കാൾ ഇഷ്ടം എന്നെയാണ് എന്ന് പറഞ്ഞ ഞാൻ ഈ ചോക്ലേറ്റ് മുഴുവനും തരാം... "


"😏എനിക്ക് നിന്നെ ഇഷ്ട്ടം അല്ല... പോടീ... "


🙄എന്റമ്മോ ഇത് വല്ലാത്ത ഒന്ന് തന്നെ... ഇതിനെ സോപ്പിട്ടു വീഴ്ത്താൻ ഒന്നും പറ്റില്ല... 


ഇത്ത വന്നതും നമ്മൾ വാവച്ചിയെ കൊടുത്തു മുറിയിൽ വന്നു... ഫോൺ എടുത്തു തോണ്ടാൻ തുടങ്ങി... ഷമിയെ വിളിച്ചു ഓൻ കോളേജിൽ പോകാൻ പറഞ്ഞത് ഒക്കെ പറയാം... അല്ലേ വേണ്ട ഓൾ കളിയാക്കും... 😪


"മോനെ ഉപ്പച്ചി കടയിൽ തിരക്ക് ആയോണ്ട് ആവും ചോർ തിന്നാൻ വന്നില്ല... മോൻ അവിടെ കൊണ്ട് പോയി കൊടുക്കോ... "


ഉമ്മച്ചി അപ്പുക്കാനോട്‌ പറയുന്ന കേട്ട് നമ്മൾ മുറിയിൽ നിന്നും ഇറങ്ങി വന്നു... 😌പടച്ചോനെ ചുമ്മാ ഇരുന്നു മടുത്തു... ഈ പേരും പറഞ്ഞു അവിടെ ചെന്നു കുറെ ഐസ്ക്രീം കഴിക്കാം... ഇപ്പൊ മോൾ അല്ലേ ഞാൻ... 


"ഉമ്മച്ചി ഞാൻ പോകാം... ഉപ്പച്ചി കഴിക്കുന്നത് വരെ ഞാൻ എല്ലാം എടുത്തു കൊടുക്കും... നിക്ക് ഇതൊക്കെ അറിയാം... "


നമ്മൾ ഓടി ചെന്നു പറയുന്നത് കേട്ട് അപ്പുക്കാ കണ്ണും തള്ളി നമ്മളെ നോക്കി... 


"😕നിനക്ക് എങ്ങനെയാ ഇതൊക്കെ അറിയാ... "


"ഞാൻ ഇതിന് മുന്നേ അവിടെ നിന്നിട്ടുണ്ട്... അന്ന് ഉപ്പച്ചി എനിക്ക് ഐസ്ക്രീം ഒക്കെ തന്നതാ... "


"അജു കെട്ടുന്നതിന്നു മുന്നേ ആണോ അത്... "


"😌മ്മ്... "


"ഇപ്പൊ പഴയ പോലെ അല്ല നീ കടയിൽ ചെന്നു എന്ന് എങ്ങാനും അവൻ അറിഞ്ഞാൽ എന്താ ഉണ്ടാവുക ആവോ... "


"ഒന്നും ഉണ്ടാവില്ല...ഓൻ വരുന്നതിന് മുന്നേ ഞാൻ വന്നോളാം... "


ഉമ്മച്ചി ഫുഡ്‌ ആയി വന്നതും നമ്മൾ അതും വാങ്ങി നടന്നു... 


"മോളെ ഒരു കൂട്ടിന് ഇവളെ കൂടി കൂട്ടിക്കോ... "


😲അത് കേൾക്കേണ്ട താമസം കുരുട്ട് ഓടി വന്നു മുന്നിൽ നടക്കാൻ തുടങ്ങി... നമ്മൾ ഓളെ നോക്കി കൊഞനം കാണിച്ചു... 😏😏


"എനിക്ക് ആ പൂ വേണം... തരോ... "


"😏എനിക്ക് എങ്ങും വയ്യ നീ വേണേൽ പറിച്ചോ... "


നമ്മൾ ഓളെ നോക്കി പുച്ഛിച്ചു മുന്നിൽ കയറി നടന്നതും കുരുട്ട് അവിടെ നിന്ന് ചാടി പറിക്കാൻ നോക്കാ... 🙄ഇപ്പൊ കിട്ടും... നമ്മൾ അതും നോക്കി നിന്നു... 😁പെണ്ണ് ക്ഷീണിച്ചപ്പോ ഊരക്ക് കയ്യും കൊടുത്തു വന്നു... 


"ഉപ്പച്ചി ഫുഡ്‌ കഴിക്കാതെ ആണെന്ന് പറഞ്ഞു ഉമ്മച്ചി ഭയങ്കര കരച്ചിൽ... ആളൊന്നും ഇല്ലല്ലോ പിന്നെന്താ വരാതെ... "


"😪ഞാനും അവളും ചെറുതായ് ഒന്ന് പിണങ്ങി അതാ... "


"🙄എന്തിന്... "


"ഏയ് അതൊന്നും നിന്നോട് പറഞ്ഞാൽ ശരിയാവില്ല... ഒന്നാമതെ ഞാൻ നാണം കെട്ടു നിക്കാ... "


🙄🙄അയിന് മാത്രം എന്താ... മൂപ്പര് കഴിക്കുന്നത് വരെ നമ്മൾ അവിടെ ഇരുന്നു... അപ്പോ ആ കുരുട്ട് വന്നു ലോലിപോപ്പ് എടുത്തു കഴിക്കാൻ തുടങ്ങി... നമ്മളും ഓളെ പോലെ ലോലിപോപ്പ് എടുത്തു കഴിക്കാൻ തുടങ്ങി... 


പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു കൊണ്ട് റോഡിൽ നോക്കി ഇരുന്നതും നമ്മളും അവളെ പോലെ ഇരുന്നു കാഴ്ച കാണാൻ തുടങ്ങി... 


😨😨പടച്ചോനെ ഓൻ അല്ലേ വരുന്നത്... ഇന്ന് എന്താ നേരത്തെ വന്നേ അതും ഇങ്ങോട്ട്... 


നമ്മൾ അതിന്റെ കയ്യും പിടിച്ചു ഫ്രിഡ്ജ്ന്റെ പിന്നാലെ ചെന്നു... 


"ഉപ്പച്ചി അജു വന്നിട്ടുണ്ട് ഞങ്ങൾ ഇവിടെ ഉണ്ടെന്ന് പറയല്ലേ... എന്നെ കൊന്നു കളയും... "😪


ഉപ്പച്ചി നമ്മളെ നോക്കി തംമ്മ്സപ്പ് കാണിച്ചു ഓന്റെ അടുത്തേക്ക് ചെന്നു... കുരുട്ട് ആണെങ്കിൽ നമ്മളെ പേടിച്ചുള്ള നിൽപ്പ് കണ്ടു വായും അടച്ചു പിടിച്ചു ചിരിക്കാ... 🙄ഇനി ഈ കുരുട്ട് കാൽ മാറോ...


"😌നിനക്ക് വേണ്ട പൂ ഒക്കെ ഞാൻ പോകുന്ന വഴിക്ക് പറിച്ചു തരാം... എന്നെ ചതിക്കല്ലേ മുത്തേ... "


"😏ഓഹ് ഇപ്പൊ എന്താ ഒരു സ്നേഹം...അയ്യേ നിനക്ക് അജുനെ പേടി ആണല്ലേ... പാവം... "


😨പടച്ചോനെ എനിക്ക് ഓനെ പേടിയാ... പറഞ്ഞ പോലെ ഓനെ എന്തിനാ ഞാൻ പേടിക്കുന്നെ...കെട്ടിന് മുന്നേ ഇവിടെ കണ്ടപ്പോൾ കയ് പിടിച്ചു തിരിച്ചതാ... ഇന്ന് മൊത്തത്തിൽ എന്നെ തന്നെ പിടിച്ചു തിരിക്കാൻ ആണ് ചാൻസ്... 😪


"എന്താ മോനെ നീ ഇന്ന് നേരത്തെ വന്നേ... "


"അമിടെ പെണ്ണ് കാണൽ ചടങ്ങ് ആണ്... പോയിട്ട് വേണം അവളെയും കൊണ്ട് പോവാൻ... അവൻ വിളിച്ചു പറഞ്ഞപ്പോ തന്നെ ഞാൻ ഇങ്ങ് പോന്നു... "


😕ഹെയ് അപ്പൊ നിക്ക് പോകാൻ പറ്റില്ലേ... 🙄വീട്ടിൽ പോയാൽ ഓൻ എന്നെ ചോദിച്ചാൽ എന്താവും... പെണ്ണ് കാണൽ പോയിട്ട് എന്റെ കൊല നടത്തേണ്ടി വരോ... 


"അവൾ റെഡി ആവാൻ മണിക്കൂർ ഒന്നാവും... അത് കൊണ്ട് ഇപ്പൊ പോയാലെ സമയത്തിന് എത്താൻ പറ്റൂ... "


എന്നും പറഞ്ഞു ഓൻ ഫ്രിഡ്ജ് തുറന്നു എന്തോ എടുത്തതും നമ്മൾ ഞെട്ടി കൊണ്ട് അനുനെ നോക്കി... കുരിപ്പ് ഇളിക്കുന്നത് കണ്ടു അതിന്റ വായും അടച്ചു പിടിച്ചു നിന്നു... 😰


നമ്മൾ ശ്വാസം പിടിച്ചു നിന്നതും കുരുട്ട് നമ്മളെ തോണ്ടാൻ തുടങ്ങി... 


"😬എന്താടി അടങ്ങി നിക്ക്... എന്നെ കൊലക്ക് കൊടുക്കാതെ... "


നമ്മൾ ഒച്ച ഇല്ലാതെ അതിനോട് പറഞ്ഞതും പെണ്ണ് കാണിക്കുന്ന സ്ഥലത്ത് നോക്കിയതും പകച്ചു പോയി... 😵😵



****************💞



ഫ്രിഡ്ജിൽ നിന്നും ഒരു സോഡ എടുത്തു കുടിക്കുമ്പോൾ ആണ് നല്ല പരിചയം ഉള്ള സൗണ്ട് കേട്ടത്... 


"😭😭അയ്യോ എന്റുമ്മച്ചി പാറ്റ..."


എന്നും പറഞ്ഞു ഒന്ന് ജെറ്റ് കണക്കെ വന്നു നമ്മളെ ഇടിച്ചതും നമ്മളെ കയ്യിൽ ഉള്ള ബോട്ടിൽ താഴേക്ക് വീണു... പിന്നാലെ തന്നെ അനു മോളും വന്നു നമ്മളെ ഇടിച്ചു നിന്നു... 


😬😬രണ്ടിനെയും കലിപ്പിൽ നോക്കിയതും രണ്ടും ഒരേ പോലെ പേടിച്ചു തുള്ളുന്നുണ്ട്... 


നമ്മൾ കലിപ്പിൽ ഉപ്പച്ചിനെ നോക്കിയതും ഉപ്പച്ചി സീലിംഗ് ഒക്കെ നോക്കി മെല്ലെ അവിടെ നിന്നും മുങ്ങാൻ തുടങ്ങി... 


"ഇവർ എന്താ ഇവിടെ... "


"😕😕ആ ഞാൻ അറീല... അല്ല മോളെ നിങ്ങൾ എപ്പോ ഇതിനകത്ത് കയറി കൂടി... "


"ദേ ഉപ്പച്ചി ഇങ്ങൾക്ക് ഫുഡ്‌ കൊണ്ട് വന്നത് അല്ലേ നങ്ങൾ... എന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ... "


"അത്... ഞാൻ അങ്ങോട്ട് വരാൻ നിക്കുമ്പോ നിങ്ങൾ കൊണ്ട് വന്നത് അല്ലേ... അത് എന്റെ കുറ്റം ആണോ അജു... "


"😬ദേ ഉപ്പച്ചി ഇങ്ങള് എന്നെ ചതിക്കും എന്ന് കരുതീല... ഇങ്ങള് അല്ലേ പറഞ്ഞത് ഉമ്മച്ചിയും ആയി പിണങ്ങി എന്നും അത് എന്തിനാണെന്ന് എന്നോട് പറയാൻ പറ്റില്ല എന്നും ഒക്കെ... ഉമ്മച്ചി ആണെങ്കിൽ ഉപ്പച്ചി ഫുഡ്‌ കഴിക്കാതെ കഴിക്കില്ല എന്ന് പറഞ്ഞു ഒരേ കരച്ചിൽ... സങ്കടം തോന്നിയപ്പോൾ ഞാൻ വന്നതാ... "😪😪


നമ്മൾ അത് കേട്ട് ഉപ്പച്ചിയെ നോക്കിയപ്പോ മൂപ്പര് ഇളിച്ചു തന്നു... 


"ഇങ്ങള് എന്തിനാ ഉമ്മച്ചിയോട് പിണങ്ങിയെ... "


ഉപ്പച്ചി അവളെയും അനു മോളെയും ഒന്ന് നോക്കി എന്നെയും പിടിച്ചു മാറി നിന്നു... 


"😓😓അതില്ലേഡാ ഞാൻ നിന്റെ ഉമ്മച്ചിയെ ഒന്ന് കിസ്സ്‌ അടിച്ചതിനാ...നീയും അവനും കൂടി എന്റെ കണ്മുന്നിൽ വെച്ചു ഓരോന്ന് കാട്ടി കൂട്ടുമ്പോൾ എനിക്കും ഉണ്ടാവില്ലേ ആഗ്രഹം... "


"😨എന്റെ ഉപ്പച്ചി ഇങ്ങള് ഈ വയസാം കാലത്ത് ഓരോന്ന് ഒപ്പിച്ചു വെക്കോ... ഈ ഇരുപത്തി അഞ്ചാം വയസിൽ ഒരു അനിയനോ അനിയത്തിയോ ഉണ്ടാവുന്ന കാര്യം എനിക്ക് ആലോചിക്കാൻ വയ്യാ... "


"😒😒ഒരു പെൺകുട്ടി വേണം എന്നത് എന്റെ സ്വപ്നം ആയിരുന്നു..."


"😕😕ഉപ്പച്ചി..."


നമ്മൾ അങ്ങേരെ പറച്ചില് കേട്ട് അങ്ങേരെ ഒന്ന് ഉഴിഞ്ഞു നോക്കിയതും ഉപ്പച്ചി നമ്മളെ നോക്കി കോപ്രായം കാണിക്കാൻ തുടങ്ങി... നമ്മൾ അത് കണ്ടു തിരിഞ്ഞു നോക്കിയതും രണ്ടും നിന്നഇടം ശൂന്യം... 


😬😬വേണ്ട വേണ്ട എന്ന് വെക്കുമ്പോ ഇവൾ എന്റെ അടുത്ത് നിന്ന് ചോദിച്ചു വാങ്ങാണല്ലോ പടച്ചോനെ...



നമ്മൾ അപ്പോ തന്നെ ഉപ്പച്ചിയെ ഒന്ന് കൂടി തുറിച്ചു നോക്കി പുറത്തേക്ക് ഇറങ്ങി... 


🙄🙄നിഴൽ പോലും കാണുന്നില്ലല്ലോ ഇനി ആവി ആയിപ്പോയ... വീട്ടിലേക്ക് കയറിയതും ഉമ്മച്ചിയും അപ്പുക്കായും ഇത്തയും വായും പൊളിച്ചു നിക്കുന്നുണ്ട്... അപ്പൊ കക്ഷി ഇവിടെ ലാൻഡ് ആയിട്ടുണ്ട്... 


😪ഇനി ഈ നേരം ഇല്ലാത്ത നേരത്ത് ഞാൻ എവിടെ പോയി കണ്ടു പിടിക്കും എന്റെ പടച്ചോനെ ഇതിനെ... നമ്മൾ ആ വീട് മൊത്തം സെർച്ച്‌ നടത്തി എങ്കിലും അവളെ കണ്ടില്ല... 


ഇടക്ക് ഇത്താടെ കട്ടിലിന്റെ അടിയിൽ നിന്നും അനു മോളെ കിട്ടി... അതിനെ പിടിച്ചു പുറത്തേക്ക് ഇട്ടപ്പോൾ തന്നെ അവൾ കരച്ചിൽ തുടങ്ങി... 😭😭


"ആ നിയ വിളിച്ചോണ്ടാ ഞാൻ പോയെ... "


"എന്നിട്ട് അവൾ എവിടെ...? "


"🙄ആ അറീല... എന്നെ ഇവിടെ നിർത്തി ഓടി പോയതാ... ഞാൻ പേടിച്ചു ഇതിനകത്ത് കയറിയതാ... "


നമ്മൾ കലിപ്പിൽ പുറത്തേക്ക് ഇറങ്ങി ഒരു വടിയും എടുത്തു കയ്യിൽ പിടിച്ചു... രണ്ട് കിട്ടാത്തതിന്റെ കുറവാ... 


"😬😬എടീ പട്ടി ഇറങ്ങി വരുന്നത് ആണ് നിനക്ക് നല്ലത്... നീ ആയിട്ട് ഇറങ്ങി വന്നാൽ തല്ലിന്റെ എണ്ണം കുറയും... ഞാൻ കണ്ടു പിടിച്ചാൽ നിന്റെ അന്ത്യം കാണാതെ അടങ്ങില്ല..."


വീടിന് ചുറ്റും നടന്നു നമ്മൾ ഓരോന്ന് വിളിച്ചു പറഞ്ഞു എങ്കിലും അവളെ അഡ്രസ്സ് ഇല്ല... 🙄ഇനി ഇവൾ നാട് വിട്ട... 😕അങ്ങനെ ആണെങ്കിൽ അവളെ ബാപ്പച്ചിനോട്‌ ഞാൻ എന്ത് സമാദാനം പറയും... 🙄


"😪ഡീ നിയ പ്ലീസ് എന്റെ മുത്തല്ലേ ഒന്ന് മുന്നിൽ വാടി... നിനക്ക് ഞാൻ എന്ത് വേണേലും തരാം... "


"എങ്കിൽ എനിക്ക് ഒരു പാട്ട് പാടി തന്നാൽ മതി... "


😵😵പടച്ചോനെ ഇത് എവിടെയാ ഇവൾ... സൗണ്ട് കേട്ട് എങ്കിലും നമ്മൾ ചുറ്റും നോക്കി എന്നല്ലാതെ കുരിപ്പ് എവിടെ ആണെന്ന് കാണുന്നില്ല... 


"😬എവിടെയാ ഉള്ളത് ഞാൻ കാണുന്നില്ലല്ലോ... "


"😁😁ദോണ്ടെ ഞാൻ ഇവിടെ ഉണ്ട്... ഇവിടെ... ഇങ്ങോട്ട് നോക്ക്... "


😨😨നമ്മൾ മേലേക്ക് നോക്കിയതും ദേ ഇരിക്കുന്നു കുരിപ്പ് പേര മരത്തിൽ... 😬ഇവിടെ ആണോ പടച്ചോനെ കയറി ഇരുന്നത്... ഇവിടെ വല്ല തെങ്ങ് ആണെങ്കിൽ ഇപ്പൊ അതിന്റെ മേലേ ആയേനെ... 


"😬ഡീ നീയെന്താ മങ്കിയുടെ ജന്മം ആണോ... ഇറങ്ങി വാടി... "


"😪വന്നാൽ എന്നെ തല്ലോ... "


"😬തല്ലല്ല നിന്നെ കൊല്ലുകയാ വേണ്ടേ...നീ ഇങ്ങനെ ഒക്കെ കാണിച്ചാൽ എന്നെയാടി നാട്ടുകാർ പറയുന്നേ... "


"😒😒എന്നാൽ ഞാൻ ഇറങ്ങില്ല... "


"😠ഞാൻ അങ്ങ് കേറി വരുന്നതിന് മുന്നേ ഇറങ്ങി വരുന്നതാ നിനക്ക് നല്ലത്... "


"😒😒എന്നെ തല്ലില്ല എന്ന് പറ... "


😬കയ്യിൽ കിട്ടി എങ്കിൽ ഇപ്പൊ ഞാൻ കൊന്നേനെ... ഇങ്ങനെയും ഉണ്ടോ ജന്മം... പോക്കെറ്റിൽ നിന്ന് ഫോൺ റിങ്ങ് ചെയ്തതും നോക്കിയപ്പോ അമിയാണ്... 


"ഡാ അജു ഞങ്ങൾ ഇറങ്ങി... നീ അവളെയും കൊണ്ട് അങ്ങോട്ട് വന്നാൽ മതി... നീ വന്നാലേ ഞങ്ങൾ അകത്ത് കയറൂ... "


🙄🙄എപ്പോ... ഇത് ഇറങ്ങി അങ്ങോട്ടേക്ക് ചെല്ലുമ്പോഴേക്കും ഇന്നത്തെ ദിവസം തീരും അല്ലോ പടച്ചോനെ... 


"😒മ്മ്... "


ഒന്ന് മൂളി കൊടുത്തു ഫോണും വെച്ച് അതിനെ നോക്കിയപ്പോ ശങ്കരൻ വീണ്ടും തെങ്ങിൻമേൽ തന്നെ എന്നത് പോലെ കുരിപ്പ് അവിടെ തന്നെ ഉണ്ട്... 😬


"😊പ്ലീസ് നിയ ഒന്ന് ഇറങ്ങി വാ... ഞാൻ തല്ലില്ല... ദേ ഞാൻ വടി കളഞ്ഞു... നീ പെട്ടെന്ന് ഇറങ്ങി വാ... അമി അവിടെ ഞങ്ങളെയും വെയിറ്റ് ചെയ്തു നിക്കാ... "


"😌സത്യായിട്ടും എന്നെ തല്ലില്ലല്ലോ അല്ലേ... "


"😬😬ഇല്ലെന്ന് അല്ലേ പറഞ്ഞത്... ഒന്ന് ഇറങ്ങി വാടി... "


😕😕ഇളിച്ചു കാണിച്ചു പെണ്ണ് ഇറങ്ങുന്നത് കണ്ടു നമ്മളെ കണ്ണ് ഒക്കെ തള്ളി വന്നു... 😟പടച്ചോനെ നല്ല എക്സ്പീരിയൻസ് ആണല്ലോ ഇതിന്... 


ഉള്ള കലിപ്പ് മുഴുവനും നമ്മൾ ഉള്ളിൽ പൂട്ടിട്ട് മുറുക്കി നിന്നു... തിരിച്ചു വന്നിട്ട് നിനക്ക് ഇതിനുള്ളത് തരാട്ടോ... 😬😬


"പെട്ടെന്ന് പോയി ഒന്ന് കുളിച്ചു നല്ലോരു ഡ്രെസ്സ് ഇട്ടു വാ... ഇപ്പൊ തന്നെ ലേറ്റ് ആയി... "😬


"🙄ഞാൻ അല്ലേ കാലത്ത് കുളിച്ചേ... ഇനിയും കുളിക്കാനോ... ഇപ്പൊ കുളിച്ചാൽ ഇനി രാത്രി കുളിക്കണോ... "


😨😨എന്റമ്മോ പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന് കേട്ടിട്ടേ ഉള്ളൂ... ഇത്രക്ക് സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ അവൾ കുളിയുടെ എണ്ണം എടുക്കാ... ഇതിനെ മിക്കവാറും ഞാൻ തന്നെ കൊല്ലും... 


"🙏🙏നീ കുളിച്ചില്ലേലും വേണ്ടില്ല പെട്ടെന്ന് പോയി ഒന്ന് റെഡി ആയി വാ... "


😏നോക്കി നിക്കുന്ന ആളുകളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് നമ്മൾ അകത്തേക്ക് കയറി... പാവം വീട്ടുകാർ ഇതിനേക്കാൾ വലിയ എന്തോ ദുരന്തം ഇത് വരെ കണ്ടിട്ട് ഉണ്ടാവോ ആവോ... 


നമ്മൾ കുളിച്ചു റെഡി ആയി വരുമ്പോഴേക്കും അമിയുടെ പത്ത് ഇരുപത് മിസ് കാൾ ഉണ്ട്... 🙄🙄ആ അവിടെ നിന്ന് അടിക്കട്ടെ... ഇങ്ങനെ ഉള്ള ഒന്നിനെ തലയിൽ കെട്ടി വെച്ചു തരുമ്പോൾ ഓർക്കണം ആയിരുന്നു... 


വണ്ടി എടുക്കുമ്പോൾ ആണ് പെണ്ണ് റെഡി ആയി വന്നത്... 😍😍പടച്ചോനെ എന്താ ഒരു മൊഞ്ച്... നമ്മൾ കണ്ണ് എടുക്കാതെ നോക്കി നിന്നതും കുറച്ച് മുന്നേ ഉണ്ടായത് ഒക്കെ ഓർത്ത് അവളെയും പുച്ഛിച്ചു കാണിച്ചു നമ്മൾ വണ്ടി എടുത്തു... 



************💃



🤔🤔തെണ്ടി എന്താ മിണ്ടാതെ... ഇനി കലിപ്പ് തീർക്കാൻ ആണോ എന്നെയും കൊണ്ട് വന്നേ... എവിടെ എങ്കിലും പിടിച്ചു തള്ളാൻ ചാൻസ് ഉണ്ട്... 


നമ്മൾ ഓനെ മിററിൽ കൂടി നോക്കി പുച്ഛിച്ചു കാണിച്ചു... 😏😏ജാഡ തെണ്ടി... 


"😁ഇപ്പൊ നിന്നെ കണ്ടാൽ നിന്റെ വർഗ്ഗത്തിന്റെ അതേ ഫേസ് കട്ട് തോന്നും... "


ഓൻ നമ്മളെ നോക്കി പറഞ്ഞതും ഹെയ് അതേതു വർഗം എന്നായി നമ്മളെ ചിന്ത... 🙄മങ്കി എന്നാവോ ഓൻ ഉദ്ദേശിച്ചത്... 


"ഓഹ് മങ്കി എന്നല്ലേ ഉദ്ദേശിച്ചത്... ഇയാളെ കണ്ടാൽ ഹനുമാനെ പോലെ ഉണ്ട്... "😏


"😊അതല്ല ഞാൻ പറഞ്ഞത് ഹിപ്പപൊട്ടാമസിനെ പോലെ ഉണ്ടെന്നാ... "


🙄🙄എന്റമ്മോ അത്രക്ക് വൃത്തികെട്ടതാണോ എന്റെ മോന്ത... 


"😬😬ഓഹ് ഞാൻ സഹിച്ചു അതിന് ഇയാൾക്ക് എന്താ... "


"🙄ഞാൻ അല്ലേ നിന്റെ കെട്ടിയോൻ അപ്പോ സഹിക്കേണ്ടി വരുന്നത് ഞാൻ അല്ലേ... അതും ഈ മോന്ത ഡെയ്ലി കാണണം എന്ന് ഓർക്കുമ്പോൾ തന്നെ പേടി തോന്നാ... "


"😓😓എന്നാൽ എന്നെ എന്റെ വീട്ടിൽ നിർത്തി ഇങ്ങ് പോന്നാൽ മതി... എന്നും കാണേണ്ടല്ലോ... എനിക്ക് ആണെങ്കിൽ ഈ കുരങ്ങനെയും കാണേണ്ടല്ലോ... "😒


"😊ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ... നീ ഇല്ലാതെ എനിക്ക് പറ്റില്ല...ഇന്ന് പ്രത്യേകിച്ച്... ഒരു കടം ബാക്കി ഉണ്ടേ... അത് വീട്ടിൽ എത്തി വേണം തരാൻ... "


"🤔🤔അതേതു കടം... "


"😬ഇന്ന് നീ കാണിച്ചു കൂട്ടിയതിന് ഒക്കെ... അതിനൊക്കെ തിരിച്ചു തന്നില്ലെങ്കിൽ എനിക്ക് ഒരു സ്വസ്ഥത കിട്ടില്ല...ഇനി ഇങ്ങനെ ഒക്കെ കാണിക്കുമ്പോൾ അതൊക്കെ ഓർത്താൽ അല്ലേ നിനക്ക് അടങ്ങി ഇരിക്കാൻ തോന്നൂ... "


🙄🙄പടച്ചോനെ ഇവന് തിരിച്ചു വരുമ്പോഴേക്കും മറവി രോഗം ബാധിക്കണേ... 😭😭എവിടെ ഒന്നും മറക്കില്ല... എന്ത് മറന്നാലും എന്റെ കാര്യം നല്ലോണം ഓർമ ഉണ്ടാവും... 


😟എന്തേലും കാണിച്ചു ഇന്ന് വീട്ടിൽ കൂടാൻ നോക്കാം... നമ്മൾ പിന്നെ അതിനുള്ള ഐഡിയ പ്ലാൻ ചെയ്യാൻ തുടങ്ങി... 


"ഡീ സ്വപ്നം കാണാതെ ഇറങ്ങി പോടീ... "


അത് കേട്ടപ്പോൾ ആണ് നമ്മക്ക് ബോധം വന്നത്... ഒരു ഉഗ്രൻ പ്ലാനും അപ്പോഴേക്കും കിട്ടി... 😌😌വർക്ക്‌ ആയാൽ മതിയായിരുന്നു... ആക്കും ഞാൻ... 😎😎


ഓനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് നമ്മൾ എല്ലാരേയും അടുത്തേക്ക് നടന്നു... പൂരത്തിന് വന്ന ആനയെ കാണാൻ എന്ന പോലെ എല്ലാം കൂടി ഞങ്ങളെയും നോക്കി നിക്കാ... 


😏😏നമ്മൾ എല്ലാരേയും നോക്കി ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറി... അമ്മിയെ കണ്ടപ്പോൾ ഓളെ അടുത്ത് ചെന്നു... ഇതേ നമ്മക്ക് ശരിയാവൂ... 


"വീടൊക്കെ തീരെ ചെറുത് ആണല്ലോഡാ അമി... ഇത് വേണോ... "


നമ്മളെ ബാപ്പച്ചി ഇത്തടെ വീടിന് മുന്നിൽ എത്തിയതും ചോദിക്കുന്നത് കേട്ട് നമ്മൾ ബാപ്പച്ചിനെ കലിപ്പിൽ നോക്കി... 


"😬😬എന്നെ കെട്ടിച്ചു കൊടുത്തത് വലിയ കൊട്ടാരത്തിൽ ഒന്നും അല്ല...ഇങ്ങൾക്ക് എന്താ ഒറ്റ മോൾ ആയ എന്നോട് ഇല്ലാത്ത സ്നേഹം ഇവരോട്... "


"😠😠അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ... ഇവനെ എങ്കിലും ഞാൻ സ്വപ്നം കണ്ടത് പോലെ നടത്താൻ ആയിരുന്നു പ്ലാൻ... അതും കളഞ്ഞു കുളിച്ചു... "


🙄🙄ഹെയ് ഈ ബാപ്പച്ചി എന്നെ കൂടി കരയിക്കും... പടച്ചോനെ ഈ കല്യണം നടക്കല്ലേ... എന്നിട്ട് വേണം എനിക്ക് ഷമിനെ കൊണ്ട് കെട്ടിക്കാൻ... 


"എന്താടി ഒരു ആലോചന... ഇവിടെ ഇരിക്ക്... "


അമ്മി പറഞ്ഞപ്പോൾ ആണ് നമ്മൾ വീട്ടിൽ കയറി എന്നുള്ള സത്യം മനസ്സിൽ ആയത്... 😟നമ്മൾ വലിയ ഗമ ഇട്ടു അവിടെ ഇരുന്നു... അല്ലേലും ഈ പെണ്ണ് കാണാൻ ചെല്ലുമ്പോൾ വലിയ ഗമ വേണം... എന്നാ സ്വീകരണം ആണ്... അത് മുതൽ ആക്കണം... 😜(not the point )


😏😏നാണിച്ചു നാണിച്ചു ഓൾ വന്നതും നമ്മൾ ഇടം കണ്ണിട്ട് അമിക്കാനെ നോക്കി... 😟യ്യോ ദാരിദ്ര്യം... പെണ്ണിനെക്കാൾ നാണം ആണല്ലോ ഓന്... 


നമ്മളെ നോക്കി നല്ല അടാർ ചിരി തന്നതും നമ്മളും ഇളിച്ചു കൊടുത്തു... 🙄ഈ പെണ്ണ് വേണോ ഷമി വേണോ...


നമ്മൾ കൊണ്ട് വെച്ച ജിലേബി എടുക്കാൻ കയ് കൊണ്ട് പോയതും അമ്മി നമ്മളെ അടുത്തേക്ക് നീങ്ങി ഇരുന്നു... 


"ഡീ ആക്രാന്തം കാണിക്കല്ലേ... ഇത്തിരി ഡീസന്റ് ആയി പതിയെ എടുക്ക്... "


😓പിന്നെ ഈ കൊണ്ട് വെച്ചത് ഒക്കെ എന്തിനാ പടച്ചോനെ... ആരും ഒന്ന് തിരിഞ്ഞു നോക്കുന്നില്ല... നമ്മക്ക് ആണെങ്കിൽ കണ്ടിട്ട് വായിൽ കൂടി വെള്ളം ഇപ്പൊ പുറത്തേക് ചാടാൻ നിക്കാ... 


😏നമ്മൾ ഓളെ നോക്കി പുച്ഛിച്ചു ഒന്ന് എടുത്തു കഴിച്ചു... പിന്നാലെ അമ്മിയും... 


"😬നിനക്ക് ഡീസന്റ് തിന്നാൽ പോരെ... "


"😋വായിൽ കൂടി കപ്പൽ ഓടിക്കാടി... പിന്നെ ആരെങ്കിലും എടുക്കട്ടെ എന്ന് കരുതി... "


"ബാക്കി എല്ലാർക്കും ഷുഗർ ആടി... മുഴുവനും നമുക്ക് കഴിക്കാം... "😋😋


"😒😒അമിക്കാ കൊല്ലും...നിന്നെ നോക്കണം എന്ന് എന്നോട് പ്രത്യേകം പറഞ്ഞതാ... "


🙄🙄ഓഹ് എന്ന്...കെട്ടാൻ പോകുന്ന പെണ്ണിന്റെ മുന്നിൽ ഡീസന്റ് തീരെ ഇല്ലാത്ത നടക്കുന്ന തെണ്ടിയാ ഓന്റെ കൂടെ ഉള്ളതെ... നിക്ക് ഓൻ അങ്ങനെ ഡീസന്റ് ആയി ഇരിക്കുന്നത് കണ്ടിട്ട് സഹിക്കാനും പറ്റുന്നില്ല... 


നമ്മൾ അമ്മിയെ പിടിച്ചു സൈഡിൽ ഇരുത്തി ഓന്റെ അടുത്ത് ചെന്നു ഇരുന്നു...😕ഇവൻ ആണെങ്കിൽ അപ്പാടെ എടുത്തു പുറത്ത് ഇട്ടാലും അറീലന്നേ... അമ്മാതിരി സീൻ ഇട്ടു ഇരിക്കാ... 😎ഈ അജുന് അതൊക്കെ കണ്ടു പഠിച്ചാൽ എന്താ... ഓൻ ഇത് വരെ എന്നെ നോക്കീട്ട് പോലും ഇല്ല തെണ്ടി... 😏


രണ്ടും സംസാരിക്കാൻ വേണ്ടി പുറത്തേക്ക് പോയതും നമ്മൾ വിൻഡോ വഴി അവരെ നോക്കി ഇരുന്നു... 🙄ഇവർക്ക് എന്താണാവോ ഇത്രക്ക് പറയാൻ... 


ഉമ്മച്ചി വന്നു ജിലേബി പ്ലേറ്റ് എടുത്തു പോയി... 🙄ആ ബാക്കി കഴിക്കാൻ ഇവിടെയും ആളുകൾ വെയിറ്റ് ആവും... അമ്മിനെ കാണാൻ വന്നപ്പോ ഞാൻ നിന്ന പോലെ... കുറെ എണ്ണം ഉണ്ടേ ആരാണോ എന്തോ... എല്ലാരേയും നോക്കി നമ്മൾ ഒന്ന് പുച്ഛിച്ചു വിട്ടു... 


"നിയ നീ ഞങ്ങളെ അജുന്റെ വൈഫ് ആണല്ലേ... "


അമിക്കാന്റെ കൂടെ വന്നു ഓൾ ചോദിക്കുന്നത് കേട്ട് നമ്മൾ ഞെട്ടി കൊണ്ട് ഓനെ നോക്കി... 😨പടച്ചോനെ ഇവൾ തേച്ചത് എങ്ങാനും ആണോ ഓനെ... ഞങ്ങളെ അജു എന്നല്ലേ പറഞ്ഞത്... അങ്ങനെ ആണെങ്കിൽ ഏതേലും ഒന്നിനെ ഞാൻ കൊല്ലും നോക്കിക്കോ... 😪


സൈഡിൽ ഉള്ള ഓൻ അപ്പോഴേക്കും അടുത്തേക്ക് നീങ്ങി ഇരുന്നു കയ്യിൽ പിടിച്ചു...ഇത് തേച്ചത് തന്നെ അതല്ലേ ഓളെ കാണിക്കാൻ ഇങ്ങനെ ഒക്കെ... 😭😭


"ഹ അങ്ങനെ ഒക്കെ സംഭവിച്ചു അല്ലേ നിയ... "


😕ഓഹ് അപ്പോഴും സംഭവിച്ചു എന്ന്... മിക്കവാറും ഇവനും ഇവളെ നോട്ടം ഇട്ടിട്ടുണ്ടോ എന്നാ എന്റെ ഡൌട്ട്... ഈ പെണ്ണ് എന്റെ കയ്യിന്നു പണി ഉണ്ടാക്കും... 


എല്ലാം സെറ്റ് ആക്കി ഡേറ്റ് ഒക്കെ ഏകദേശം തീരുമാനം ആയി പുറത്തേക്ക് വന്നു... അമിക്കാ ആണെങ്കിൽ ഓന്റെ ചെവിയിൽ എന്തോ കാര്യായിട്ട് പറയുന്നുണ്ട്...😏രണ്ടിനെയും തമ്മിൽ തെറ്റിക്കാൻ എന്താ വഴി പടച്ചോനെ... 


നമ്മൾ എല്ലാരേയും ഒന്ന് നോക്കി നമ്മളെ പ്ലാൻ ഒക്കെ തുടങ്ങി... വർക്ക്‌ ഔട്ട്‌ ആവണേ പടച്ചോനെ... 😪


"അയ്യോ ഉമ്മച്ചി എനിക്ക് വയ്യായെ... നിക്ക് വയർ വേദനിക്കുന്നു... "😭


എന്നും പറഞ്ഞു നമ്മൾ ഉമ്മച്ചിയുടെ തോളിൽ വീണ്ടും വയർ പിടിച്ചു നിന്നു... 


"മ്മ് ആ ജിലേബി കഴിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇത് ഇങ്ങനെയെ വരൂ എന്ന്... എടീ അതൊക്കെ വല്ലവന്റെയും ആണെങ്കിലും വയർ നിന്റെ ആണെന്ന് ഓർക്കണം... "


😒😒ഉമ്മച്ചി ആണത്രേ ഉമ്മച്ചി... ഇത്തിരി സ്നേഹം കാണിച്ചാൽ എന്താ... 


"😭😭അയ്യോ ഇത് അതൊന്നും അല്ല... നിക്ക് അങ്ങോട്ടേക്ക് വരുമ്പോൾ ചെറുതായ് ഉണ്ടായതാ... അയ്യോ എനിക്ക് വയ്യായെ... "


"എന്താ ഹോസ്പിറ്റലിൽ പോണോ...? "


😕😕ഈ തെണ്ടി എന്നെയും കൊണ്ടേ പോകൂ...പക വീട്ടാൻ നിക്കാ... ഇനി ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ എടുക്കാൻ ആവും... 


"😒ഹോസ്പിറ്റലിൽ ഒന്നും പോണ്ടാ... നിക്ക് ഒന്ന് കിടന്നാൽ മതി... "


"ഗ്യാസ് ആവും... "


😬😬ഗ്യാസ് നിന്റെ അമ്മായി അപ്പന്... നമ്മൾ അമ്മിയെ നോക്കി പല്ല് കടിച്ചു... 


"ബാപ്പച്ചി നിക്ക് തീരെ വയ്യാ... എന്നെ ഒന്ന് പിടിക്ക്... "


ബാപ്പച്ചി നമ്മളെ പിടിച്ചു കാറിൽ ഇരുത്തിയപ്പോ ആണ് ശ്വാസം നേരെ വീണത്... 


പിന്നാലെ ഓൻ ഉണ്ടല്ലോ... ഈ അഭിനയം വീട്ടിലും നടത്തേണ്ടി വരും... ഇവനെന്താ ഞാൻ ഇല്ലാതെ വീട്ടിൽ പോവൂലെ... 😬


നമ്മൾ ഓൻ ഉള്ളോണ്ട് വീട്ടിലും ആക്ഷൻ ഇട്ടു അകത്തേക്ക് കയറി... 


"😭മൂത്താപ്പ എനിക്ക് തീരെ വയ്യാ എന്നെ ഒന്ന് പിടിക്ക്..."


മൂത്താപ്പ നമ്മളെയും പിടിച്ചു അകത്തേക്ക് നടന്നു... 


"ഹോസ്പിറ്റലിൽ പോണോ മോളെ... "


"വേണ്ട മൂത്താപ്പ കിടന്നാൽ മാറും... "


നമ്മൾ അങ്ങേരെ ബെഡിൽ നീണ്ടു നിവർന്നു കിടന്നു...🙄🙄ആ അജു പോയി കാണോ പടച്ചോനെ... 


ആരോ വരുന്നു എന്ന് കണ്ടതും നമ്മൾ ചുരുണ്ടു കൂടി കിടന്നു ആക്ഷൻ ഇട്ടു... വല്ല സീരിയൽ നായിക എങ്ങാനും ആവേണ്ട ഞാൻ ആണ് ഇവിടെ കിടന്നു കഷ്ടപ്പെടുന്നത്... ഈ അഭിനയം ആണെങ്കിൽ അവാർഡ് വാങ്ങി കൂട്ടിയേനെ... ആ യോഗം ഇല്ല... 😒😒


"നിനക്ക് ശരിക്കും വയർ വേദന ഉണ്ടോ നിയ... "


അമ്മി നമ്മളെ അടുത്ത് വരുന്നു ഇരുന്നു കൊണ്ട് ചോദിച്ചു... 🙄ആക്ടിങ് ഏറ്റില്ലെ...


"😬ഇല്ല ഞാൻ ആക്ടിങ് ചെയ്യാ... "


"ആ എനിക്കും തോന്നി... അല്ല എന്തിനാ ഇപ്പോൾ ഈ ആക്ടിങ്... "


🙄🙄അപ്പോ ഇതിന് ശരിക്കും മനസ്സിൽ ആയ ആക്ടിങ് ആണെന്ന്... കുളം ആയ... ഇതാണോ ഞാൻ സ്വപ്നം കണ്ട മെഗാസീരിയൽ അഭിനയം... 😪


"എന്താ ഒരു ആലോചന...എന്തിനാടി നീ ആക്ടിങ് ചെയ്യുന്നേ... "


"ഹെയ് എനിക്ക് ശരിക്കും വയർ വേദന ഉണ്ടടി... "


"എവിടെ... "


"നിന്റെ 😬😬...ഒന്ന് പോടീ എനിക്ക് വയ്യാ ഞാൻ കിടക്കട്ടെ... "


നമ്മൾ വീണ്ടും കിടന്നു... ആക്ടിങ് കുറച്ചു കുറക്കാം... അല്ലെങ്കിൽ ആദ്യം കണ്ടു പിടിക്കുന്നത് ആ അജു ആവും...


"നീ വരുന്നില്ലേ... ഞാൻ നിന്നെയും വെയിറ്റ് ചെയ്താ നിക്കുന്നെ... "


😨പടച്ചോനെ ഇവൻ ഇനിയും പോയില്ലേ... ഹിപ്പപൊട്ടാമസ് ആണെന്ന് പറഞ്ഞതും പോരാ ഒരു ദിവസം സ്വസ്ഥത തരില്ലാ തെണ്ടി... 


"😭😭നിക്ക് വയ്യാ... ഞാൻ മാറിയാൽ വന്നോളാം...ഇയാൾ പോയിക്കോ... "


"എങ്കിൽ അവൾ ഇവിടെ കിടന്നോട്ടെ... മാറിയാൽ ഞാൻ തന്നെ കൊണ്ട് വന്നു വിടാം... "


😍എന്റെ അമിക്കാ ഇങ്ങള് മുത്താണ്... പെണ്ണ് കണ്ടത് മുതൽ മാറ്റം ഒക്കെ ഉണ്ട്... 


"എന്നാൽ ശരി ഞാൻ പോവാം...എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം കേട്ടോ... രാത്രിക്ക് മുന്നേ വരാൻ നോക്കണേ... "


😨ഓൻ എല്ലാരും നോക്കി നിക്കേ നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചു ഓൻ പോയി... പടച്ചോനെ ഓന് സങ്കടം ആയ... 😓പാവം... അല്ലേ വേണ്ട എന്നെ എത്ര ഇഷ്ട്ടം ഉണ്ടെന്ന് അറിയാലോ... 


ഓൻ പോയതും അമിക്കാ ഉള്ളോണ്ട് അതികം പുറത്തേക്ക് ഇറങ്ങിയില്ല... ഫുഡ്‌ ഒക്കെ കഴിച്ചു നമ്മൾ പഴയ മുറിയിൽ വന്നു കിടന്നു... 


🎶ഹുയ്യമ്മാ ഹുയ്യമ്മാ... 🎶


💃💃💃നമ്മൾ പാട്ടും പാടി ഡാൻസ് കളിച്ചു... ഒരൊറ്റ തുള്ളലിൽ ബെഡിൽ വീണു... 😵😵എന്റമ്മച്ചി എന്താ സാദനം ഇത്... എന്റെ ഏതാണ്ട് ഇളകി പോയല്ലോ പടച്ചോനെ... 


നമ്മൾ കയറിയ പോലെ ചാടി ഇറങ്ങി ലേറ്റ് ഓൺ ചെയ്തു നോക്കിയതും ബെഡിൽ നീണ്ടു നിവർന്നു കിടന്നു ഇളിക്കുന്ന കോപ്പിനെ കണ്ടു നമ്മൾ പകച്ചു പോയി... 😨😨


ഇവൻ പോയില്ലേ... പടച്ചോനെ വയർ വേദന ഏറ്റില്ല അല്ലേ... നമ്മൾ കണ്ണും മിഴിച്ചു നിന്നതും ഓൻ ഒറ്റ വലിക്ക് നമ്മളെ ഓന്റെ മേലേ ഇട്ടു... 😓


"😌😌നിന്റെ ആക്ഷൻ കലക്കി കേട്ടോ... ഞാനും അമിയും ഒഴിച്ചു ബാക്കി എല്ലാരും വിശ്വസിച്ചു... അതിനും വേണം അല്ലോ കഴിവ്... "


😟😟അമിക്കാ ഇങ്ങള് നന്നായില്ല അല്ലേ... തെണ്ടി അല്ലേലും നീ നന്നായപ്പോൾ എങ്കിലും ഡൌട്ട് അടിക്കണം ആയിരുന്നു... ഇതിപ്പോ പെട്ടല്ലോ... 


"എനിക്ക് ശരിക്കും വയർ വേദന ഉണ്ടായിരുന്നു... "😓


"ഞാൻ വിശ്വസിച്ചു പോരെ...വയർ വേദന ആണെന്ന് കരുതി നിനക്ക് എന്താ എന്റെ കൂടെ വന്നാൽ... ഒക്കെ മാറ്റാൻ ഉള്ള മരുന്ന് എന്റെ അടുത്ത് ഉണ്ട് കേട്ടോ... "


"😓നിക്ക് വയ്യാ എന്നോട് സ്നേഹം ഇല്ലാത്തവരുടെ കൂടെ നിക്കാൻ... ഇന്ന് തന്നെ പോയാൽ എനിക്ക് എന്തോ തരും എന്നല്ലേ പറഞ്ഞത്... അത് കൊണ്ടല്ലേ... പിന്നെ എന്നെ ഹിപ്പപ്പൊട്ടാമസ് എന്ന് വിളിച്ചില്ലേ..."😪


"അപ്പോ നിനക്ക് വയർ വേദന ഇല്ലായിരുന്നു അല്ലേ... "


🤔ഹെയ് അപ്പൊ മനസ്സിൽ ആയില്ലേ... 


"അയ്യോ...നിക്ക് ഇപ്പോഴും നല്ല വേദന ഉണ്ട്... "


എന്നും പറഞ്ഞു വയർ പിടിച്ചു ഇരുന്നതും ഓൻ എണീറ്റ് നമ്മളെ അടുത്തേക്ക് നീങ്ങി ഇരുന്നു... 


"ഇത് ഞാൻ നിനക്ക് കൊണ്ട് വന്നതാ...  ഇത് പൊക്കിളിന് ചുറ്റിലും തേച്ചു കഴിഞ്ഞാൽ ഒരു അഞ്ച് മിനിറ്റ് കൊണ്ട് നിന്റെ വേദന എല്ലാം മാറും... "


എന്നും പറഞ്ഞു ഓൻ എന്തോ എടുത്തതും നമ്മൾ ഇളിച്ചു കൊണ്ട് അത് വാങ്ങാൻ വേണ്ടി കയ് നീട്ടി... 🙄ഇല്ലാത്ത വേദനക്ക് എന്തിനാ ഇപ്പൊ മരുന്ന്... ഇനി ഇത് തേച്ചിട്ട് വേണം വേറെ വല്ലതും ഉണ്ടാവാൻ... വെറുതെ ആക്ഷൻ ഇടാം... 


"നീ ഇവിടെ കിടന്നോ... ഇത് പുരട്ടാൻ അല്ലേ ഞാൻ തന്നെ വന്നത്... "


😨പടച്ചോനെ ഇവനാ... എന്റെ വയർ ഒക്കെ കാണില്ലേ... അയ്യേ നാണക്കേട്... 


"😓നിക്ക് പുരട്ടാൻ കയ്ക്ക് തകരാർ ഒന്നുല്ല ഇങ്ങ് തന്നാൽ മതി... "


"🙄അതെന്താ ഞാൻ പുരട്ടി തന്നാൽ... നല്ലോണം മസാജ് ചെയ്യണം എന്നാ ഡോക്ടർ പറഞ്ഞത്... നിനക്ക് അതൊന്നും അറീല... നീ ഇവിടെ കിടന്നേ... "


നമ്മളെ പിടിച്ചു ഓൻ ബെഡിൽ ഇട്ടതും നമ്മൾ ഞെട്ടി കൊണ്ട് ഓനെ തന്നെ നോക്കി... ഓന്റെ കയ് വയറ്റിൽ നീങ്ങിയതും നമ്മൾ വീണ്ടും എണീറ്റ് ഇരുന്നു... 


"😪നിക്ക് വേദന ഒന്നുല്ല... എന്നെ വിട്ടേ... "


"അതൊന്നും പറഞ്ഞ പറ്റില്ല ഇവിടെ കിടന്നേ... നിനക്ക് നല്ല പൈൻ ഉണ്ടെന്ന് നിന്റെ മുഖം കണ്ടാൽ അറിയാം... "


😒😒എന്റെ മുഖം കണ്ടാൽ അങ്ങനെ തോന്നോ പടച്ചോനെ... ഇതിനേക്കാൾ ഭേദം ഹിപ്പപ്പൊട്ടാമസ് ആയിരുന്നു... ഓൻ ബാം കയ്യിൽ എടുത്തതും നമ്മൾ എണീക്കാൻ നിന്നതും ഓൻ അപ്പൊ തന്നെ നമ്മളെ കയ്യും കാലും ബന്ദിപ്പിച്ചു... 😵😵പടച്ചോനെ പെട്ടല്ലോ... 



"😭പ്ലീസ് അജു വേണ്ട... നിക്ക് വയർ വേദന ഒന്നും ഇല്ല... ഞാൻ ഇവിടെ നിക്കാൻ കള്ളം പറഞ്ഞതാ... സത്യായിട്ടും എനിക്ക് വേദന ഇല്ല... "


നമ്മൾ കാൽ രണ്ടും ബെഡിൽ ഇട്ടടിച്ചു കൊണ്ട് പറഞ്ഞതും ടോപ്പ് പൊക്കാൻ നിന്ന ഓൻ നിർത്തി കൊണ്ട് നമ്മളെ തുറിച്ചു നോക്കി... 


"അപ്പൊ നിനക്ക് വേദന ഇല്ല... "


"😒ഇല്ല... "


"അപ്പോ പിന്നെ പോയാലോ... "


"😕ഈ രാത്രിയാ... നാളെ കാലത്ത് പോയാൽ പോരെ... ഇയാൾക്ക് വിശ്വാസം ആയില്ലേലും ഇവിടെ ഉള്ളവർ ഒക്കെ വിശ്വസിച്ചു... ഇനി മാറ്റി പറയാൻ പറ്റില്ല... ഞാൻ നാളെ വരാം... "


😟തെണ്ടി അത് കേട്ടതും നമ്മളെ അടുത്തേക്ക് നീങ്ങി ഇരുന്നു... ഇനി എന്താണാവോ... 


"😁കുറച്ച് മുന്നേ നീ എന്നെ എന്താ വിളിച്ചേ... "


"🤔🤔ആ അറീല എന്താ... "


"ഇയാൾ എന്നല്ലേ... 😬"


"അയിന്... "😏


"😬കുന്തം... ഞാൻ നിന്റെ ടോപ്പിൽ കയറി പിടിച്ചപ്പോൾ നീ വേറൊന്ന് കൂടി വിളിച്ചല്ലോ... "


🙄പടച്ചോനെ തെറി വല്ലോം ആണോ... ഓർമയും കിട്ടുന്നില്ലല്ലോ നമ്മൾ തലയും ചൊറിഞ്ഞു ഓനെ നോക്കി... 


"എനിക്ക് ഓർമ ഇല്ല... "


"നീ എന്താ അരണ ആണോ... "


"😏ഞാൻ ഹിപ്പപ്പൊട്ടാമസ് അല്ലേ... ഇപ്പൊ അരണ ആയ... "🙄


"😬ഓഹ് എടീ അതല്ല... അപ്പൊ മോൾ വിളിച്ചത് നിനക്ക് ഓർമ ഇല്ലേലും എനിക്ക് നല്ല ഓർമയുണ്ട്... അജു എന്നല്ലേ വിളിച്ചേ... "


😌എന്റമ്മോ അതാണോ... വെറുതെ ഉരുകി തീർന്നു... ഇനി ഇക്കാ എന്ന് വിളിക്കാൻ ആവും പറയാ... 😏ന്റെ പട്ടി വിളിക്കും... കണ്ടാൽ തോന്നണ്ടേ വിളിക്കാൻ... 


"ഇയാൾ അയാൾ ഓൻ എന്നെന്നും പറയാതെ അജു എന്ന് വിളിച്ചോണം കേട്ടല്ലോ... "


😨ഇവൻ എന്താ എന്റെ അനിയൻ ആണോ... പേര് വിളിക്കണം പോലും... 


"😕വേണേൽ ഞാൻ അജുക്കാ എന്ന് വിളിക്കാം... "


"വേണ്ട എനിക്ക് ഇഷ്ട്ടം ഉള്ളവർ ഒക്കെ എന്നെ അജു എന്ന് വിളിക്കുന്നത് ആണ് ഇഷ്ട്ടം... "😍


😕😕ഇവന് കുറച്ച് ദിവസം എന്റെ കൂടെ നിക്കുമ്പോഴേക്കും വട്ട് ആയ... ഇത് പകരുന്ന സൂക്കേട് ആണോ... 🤔


"അതൊക്കെ നാളെ മുതൽ വിളിക്കാം... ഇപ്പൊ ഇയാൾ പോയെ എനിക്ക് ഉറങ്ങണം... "


"ഞാൻ എവിടെ പോവാൻ... നിന്നെ കെട്ടിപ്പിടിക്കാതെ എനിക്ക് ഉറങ്ങാൻ പറ്റാത്ത കൊണ്ടല്ലേ ഞാൻ വന്നത്... വന്നത് പോലെ ആരും കാണാതെ കാലത്ത് പോയിക്കോളാം... "


"🤔ഹെയ് അപ്പൊ ഇങ്ങള് വന്നത് അമിക്കാ കണ്ടില്ലേ... "


"കാര്യം അവൻ എന്റെ ഫ്രണ്ട് ആണേലും നീ എന്ന് വെച്ചാൽ ഭയങ്കര കാര്യാ...അതോണ്ട് ഇതൊക്കെ പറയേണ്ട എന്ന് കരുതി...അവൻ കരുതും എനിക്ക് ആക്രാന്തം ആണെന്ന്... "


"അത് ഉള്ളതല്ലേ... "🙄


"ആണോ... എങ്കിൽ ആക്രാന്തം കാണിച്ചിട്ട് തന്നെ കാര്യം... ഞാൻ പോട്ടെ എന്ന് വെച്ചു പിടിച്ചു നിക്കുമ്പോ നീ എന്റെ തലയിൽ കയറി നിരങ്ങുന്നോ... "


ഓൻ മുഖം നമ്മളെ മുഖത്തോട് അടുപ്പിച്ചു പറഞ്ഞതും നമ്മൾ പിന്നിലേക്ക് ചാഞ്ഞു... 😓അന്ന് കിച്ചണിൽ വെച്ച് ഉണ്ടായത് ആണ് അപ്പൊ ഓർമ വരുന്നത് തന്നെ... 


"ഞാൻ ചുമ്മാ പറഞ്ഞതാ ഇനി പറയില്ല സത്യം... "😪


"എന്തായാലും ഇത്രയും കഷ്ടപ്പെട്ട് ഈ രാത്രി വന്നത് അല്ലേ... ഒരു കിസ്സ്‌ എങ്കിലും എനിക്ക് കിട്ടണം... "


"അയ്യോ വേണ്ട 🙊..."


നമ്മൾ ചുണ്ടും അടച്ചു പിടിച്ചു കൊണ്ട് ഇരുന്നു... 😓ഇവൻ ആണെങ്കിൽ എന്തോ ഒപ്പിക്കാൻ ഉള്ള പ്ലാനിങ് ആണ്... 


നമ്മളെ ഇരിപ്പ് കണ്ടു അവൻ അത് നോക്കി ഇരുന്നതും നമ്മൾ കയ് മാറ്റി ഓന് ഇളിച്ചു കൊടുത്തു... 😍എന്താ ഒരു മൊഞ്ച് ആണ് ഇങ്ങനെ നോക്കി ഇരിക്കാൻ... നമ്മൾ ആണെങ്കിൽ ഇത്രയും അടുത്ത് വായി നോക്കാൻ കിട്ടിയ മുതൽ ആയോണ്ട് ഓന്റെ കണ്ണും മൂക്കും കവിളും താടിയും ചുണ്ടും ഒക്കെ നോക്കി ഇരുന്നു... 


"🙄നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ... "


ഓൻ മുഖം ഒക്കെ തുടച്ചു കൊണ്ട് ചോദിക്കുന്നത് കേട്ടാണ് നമ്മക്ക് ബോധം വന്നത്... ☺️തത്കാലം ഓനെ നോക്കി ഇരുന്നത് ഓൻ അറിയേണ്ട...


"😏ഇയാൾക്ക് പോവാൻ ആയില്ലേ... എനിക്ക് ഉറങ്ങണം... "


"ഞാൻ കാലത്ത് പോവാം... ഇന്ന് ഇവിടെ നിന്നെയും കെട്ടിപ്പിടിച്ചു കിടക്കാം എന്ന് കരുതി വന്നതല്ലേ ഞാൻ... വാ നമുക്ക് കിടക്കാം... "


😲പടച്ചോനെ ഇനി എന്ത് ചെയ്യും... കെട്ടിപ്പിടിച്ചു കിടക്കണം അത്രേ... ഇവന് ആണെങ്കിൽ ഇന്ന് കള്ളലക്ഷണം കൂടുതൽ ആണ്... 


"കിടക്കുന്നത് ഒക്കെ കൊള്ളാം... എന്നെ ഒന്നും ചെയ്യരുത്... "


"എങ്കിൽ എനിക്ക് ഒരു കിസ്സ്‌ എങ്കിലും തരണം... എങ്കിലേ ഞാൻ വിടൂ... "


"പോയെ... ഞാൻ തരില്ല... "


"എങ്കിൽ ഞാൻ എനിക്ക് തോന്നുന്നത് ഒക്കെ ചെയ്യും... "


"😨യ്യോ അത് വേണ്ട... "


"എങ്കിൽ താ... "


ഓൻ വീണ്ടും മുഖം നമ്മളെ അടുത്തേക്ക് അടുപ്പിച്ചു ഇരുന്നതും ഓനെ നോക്കി ഇരുന്നത് അല്ലാതെ കിസ്സ്‌ കൊടുക്കാൻ ഉള്ള ധൈര്യം ഒന്നും വന്നില്ല... 🙈കണ്ടിട്ട് ആണെങ്കിൽ കൊടുക്കാനും തോന്നുന്നുണ്ട്... 😍


"നീ തരുന്നോ അതോ ഞാൻ തരണോ... ഞാൻ തന്നാലേ പിന്നെ ഏതിൽ ആണ് നിക്കാ എന്നൊന്നും പറയാൻ പറ്റില്ല... "


🙄മ്മ് മനസ്സിൽ ആയി തെണ്ടിന്റെ ഉദ്ദേശം... എന്നാലും ഒരു വയർ വേദന ഇത്രക്ക് പണി തരോ... 😪


"😬ഇയാൾ എന്തിനാ ഇപ്പൊ അങ്ങോട്ടേക്ക് വന്നത് ഇതിനാണോ അതോ എനിക്ക് വയർ വേദന ആയോണ്ട് വന്നത് ആണോ... "


"ഇതിന് തന്നെയാ... 😌ഇന്ന് നീ കാണിച്ചു കൂട്ടിയതിന് ഒക്കെ നിനക്ക് തരാൻ വെച്ചതാ ഞാൻ... കെട്ടു കഴിഞ്ഞ പെണ്ണാണ് എന്ന ബോധം വരണം എങ്കിൽ ഇതൊക്കെ വേണം... അതോടെ നിന്റെ മരം കയറ്റവും നിക്കും... "


😨തരാൻ ഉള്ളത് എവിടെ വെച്ച് എങ്ങനെ ആയാലും തരും കോപ്പ്...അന്നേ അങ്ങനെ ആണല്ലോ തെണ്ടി... ഒരു കടവും ബാക്കി വെക്കില്ല... ഇതൊക്കെ ഞാൻ എപ്പോ വീട്ടും പടച്ചോനെ... 


"നീ തരുന്നോ അതോ... "


🙈🙈തെണ്ടിക്ക് വേണേൽ ഒന്ന് തന്നൂടെ... ഇതിപ്പോ ഞാൻ കൊടുക്കണം പോലും... 😩നിക്ക് ആണെങ്കിൽ എന്തോ പോലെ തോന്നാ... നാണം ആണോ പടച്ചോനെ ഇനി ഇത്... 🙄എന്ത് മാങ്ങാതൊലി വേണേലും ആവട്ടെ... എന്നെ കൊണ്ട് വയ്യാ കൊടുക്കാൻ... 


"ഡീ വേഗം തന്നാൽ വേഗം ഉറങ്ങാം... അല്ലെങ്കിൽ ഞാൻ നേരം വെളുക്കും വരെ ഇവിടെ ഇരിക്കും... നീയും ഉറങ്ങില്ല... "


😭ടൈം നോക്കിയതും പന്ത്രണ്ട് മണി കഴിഞ്ഞത് കണ്ട് നമ്മക്ക് വല്ലാണ്ട് സങ്കടം ആയി... രണ്ട് മണിക്കൂർ ആയ ഈ ഇരിപ്പ് തുടങ്ങിയിട്ട്... പത്തു മണി മുട്ടുമ്പോ വന്നതാ ഞാൻ... 


😍നമ്മൾ വീണ്ടും ഓനെ നോക്കി ഇരിക്കാൻ തുടങ്ങി... ഹെയ് ആരും അറീലല്ലോ ഒന്ന് കൊടുക്കാം... നമ്മൾ സിനിമയിൽ ഒക്കെ കണ്ട പരിചയം വെച്ച് ഓനിക്ക് കിസ്സ്‌ കൊടുക്കാൻ കവിളിൽ ഒരു ഗ്യാപ് കണ്ട് വെച്ച്... 🙈മൊത്തം താടി അല്ലേ അതോണ്ടാ... 😓


എല്ലാരും ഒന്ന് കണ്ണ് അടച്ചു നിന്നെ... 🙈🙉🙊നമ്മൾ ഓന്റെ അടുത്തേക്ക് മുഖം കൊണ്ട് പോയി കവിളിൽ ചുണ്ടും വെച്ച് കണ്ണ് അടച്ചു ഒരു കിസ്സ്‌ അങ്ങ് കൊടുത്തു അതേ സ്പീഡിൽ പിന്നിലേക്ക് വന്നു... 😓ആരും കണ്ടിട്ട് ഉണ്ടാവല്ലേ പടച്ചോനെ... 


"🙄ഇത് എന്താ... "


"😒ഇയാൾ അല്ലേ എന്നോട് കിസ്സ്‌ വേണം എന്ന് പറഞ്ഞത്... എന്നിട്ട് ഇപ്പോൾ ചോദിക്കുന്നത് കേട്ടില്ലേ... "


"എനിക്ക് വേണ്ടത് ഇവിടെ അല്ല ഇവിടെ... അന്ന് ഞാൻ കിച്ചണിൽ വെച്ച് നിനക്ക് രണ്ട് തവണ തന്നില്ലേ... ഒന്ന് എരിവ് ഉള്ളതും മറ്റൊന്ന് മധുരം ഉള്ളതും അത് പോലെ ഒന്ന്... അതിന് നിന്റെ ചുണ്ടുകളുടെ മധുരം ഉണ്ടായാൽ മതി... "


😕അത് കേട്ടതും നമ്മൾ കണ്ണും തള്ളി ഓനെ തന്നെ നോക്കി ഇരുന്നു... ഹെയ് ഇത് എങ്ങനെ കൊടുക്കും ഞാൻ... 🙄ഈ നേരത്ത് എന്നോട് വേണം ആയിരുന്നോ ഈ കൊടും ചതി... 


😍ആദ്യം ഈ അവസ്ഥയിൽ ഓനെ നോക്കി ഇരുന്ന നമ്മൾ ഇപ്പോൾ ഉറക്കം വന്നു ഓനെ 😬😬😬ഇങ്ങനെ നോക്കി ഇരുന്നു... മിക്കവാറും പല്ല് പൊട്ടും എന്നല്ലാതെ ഓന് ഒരു കുലുക്കം ഇല്ല... 


"ദേ ടൈം ഒന്ന് ആയിട്ടോ... "


😠😠അത് കേട്ടതും നമ്മൾ ഒന്ന് കൂടി ആകെ മൊത്തം കലിപ്പ് ആയി ഓനെ നോക്കി... 


"😠😠😬😬എനിക്ക് എങ്ങും പറ്റില്ല ഇയാളെ ഉമ്മ വെക്കാൻ... ഒന്ന് പോയെ... അല്ലെങ്കിൽ ഞാൻ ബഹളം വെച്ച് ഇയാളെ നാറ്റിക്കും... ആരും അറിയാതെ വന്നത് അല്ലേ അപ്പൊ ശരിക്കും നാണം കെടും... "


"😬എന്നാൽ പിന്നെ ബഹളം വെക്ക്... അതാ നല്ലത്... ഞാൻ നിന്റെ രഹസ്യ കാമുകൻ അല്ല നാണം കെടാൻ... ഭർത്താവ് ആണ്... നീയാ നാണം കെടാൻ പോന്നെ... "


😪ഉറക്ക പിച്ചിൽ വല്ലതും പറഞ്ഞു എന്ന് വെച്ച് ചെക്കൻ അത് കാര്യായിട്ട് എടുത്തോ...അല്ലേലും നമ്മക്ക് എന്നും പാര ആണല്ലോ... 


'🙈എന്റെ നിയ ഒരു കിസ്സ്‌ അല്ലേ അങ്ങ് കൊടുത്തേക്ക്... അതും നിന്റെ അജുന്... ഒന്ന് കൊടുത്താൽ പിന്നെ സുഖം ആയിട്ട് ഉറങ്ങാലോ അല്ലെങ്കിൽ ഇന്ന് ഉറക്കം ഉണ്ടാവില്ല... '


നമ്മളെ തലച്ചോർ പറഞ്ഞു തന്നതും നമ്മൾ ഓന്റെ ആ വൃത്തികെട്ട മോന്ത ഒന്ന് കൂടി നോക്കി... 😏ഇപ്പൊ നേരത്തെ കണ്ട മൊഞ്ച് ഒന്നും ഇല്ലന്നെ... 


"നീ തരുന്നോ അതോ... "


അത് കേൾക്കേണ്ട താമസം നമ്മൾ രണ്ടും കല്പ്പിച്ചു ഓന്റെ ചുണ്ടിൽ നമ്മളെ ചുണ്ടുകൾ വെച്ച് അമർത്തി... അതേ സ്പീഡിൽ ബാക്ക് അടിക്കാൻ നിന്ന നമ്മളെ വിടാതെ ഓൻ കടിച്ചു പൊട്ടിക്കാൻ ഉള്ള പ്ലാൻ ആണ്...😬


നമ്മൾ ആണെങ്കിൽ ഓനെ കുറെ പിടിച്ചു തള്ളി എങ്കിലും കോപ്പ് മാറുന്നില്ല... അടച്ചു പിടിച്ച കണ്ണ് പതിയെ തുറന്നു ഓനെ നോക്കിയതും ഓൻ നമ്മളെ കണ്ണിലേക്കു തന്നെ നോക്കുന്നത് കണ്ട് വീണ്ടും കണ്ണുകൾ അടച്ചു... 


അന്ന് നമ്മക്ക് ഇട്ടു പണി തന്നത് അല്ലേ... അത് ഓർമ വന്നതും നമ്മൾ മനസ്സിൽ ഒന്ന് ഇളിച്ചു കൊണ്ട് ചെക്കന്റെ അധരത്തിൽ നമ്മളെ പല്ലുകൾ അമർത്തി... ☺️രണ്ട് ദിവസം നാണം കെടട്ടെ... 



**************💞



മതി വരുവോളം അവളെ ചുണ്ടുകൾ നുകർന്നു കൊണ്ടിരിക്കുമ്പോൾ പെണ്ണ് നല്ല അടാർ കടി തന്നതും നമ്മൾ ഒന്ന് പിടഞ്ഞു... 🙄ഇവൾ എന്നെ നാറ്റിക്കും എന്നാ തോന്നുന്നേ... 


കണ്ണ് തുറന്നു അവളെ നോക്കിയതും പെണ്ണും നമ്മളെ തന്നെ നോക്കി ഇരിക്കാ... വേദനിപ്പിക്കാൻ തോന്നുന്നില്ല അതിന്റെ മോന്ത കണ്ടിട്ട്... അത് കൊണ്ട് തന്നെ നമ്മൾ ആസ്വദിച്ചു അവളുടെ അധരങ്ങൾ നുകർന്നു കൊണ്ടിരുന്നു... എപ്പോഴോ അവളുടെ കയ്കൾ നമ്മളെ ചുറ്റി വരിഞ്ഞതും നമ്മൾ ഒരു പുഞ്ചിരിയോടെ അവളുടെ പിൻകഴുത്തിൽ കയ് കൊണ്ട് പോയി ടോപ്പിന്റെ സിപ് ഓപ്പൺ ചെയ്തു... കയ്കൾ അവളുടെ പുറം ഭാഗത്ത്‌ ഒഴുകി നടന്നതും പെണ്ണ് ഞെട്ടി കൊണ്ട് ശക്തിയായി നമ്മളെ പിടിച്ചു തള്ളി... 


"😓കിസ്സ്‌ മാത്രം മതി എന്നല്ലേ പറഞ്ഞത്... "


അവൾ നമ്മളെ തുറിച്ചു നോക്കി പറഞ്ഞതും നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി ഇരുന്നു...അപ്പോഴേക്കും പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു എങ്ങോട്ടോ നോട്ടം തെറ്റിച്ചു ഇരുന്നു... 


"ഇതാണ് ഞാൻ ആഗ്രഹിച്ച നിയ... ഈ നാണം നിനക്ക് എന്നെ കാണുമ്പോൾ ഉണ്ടാവണം... അത് കാണാൻ വേണ്ടി ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്തത് അല്ലേ... ഇപ്പൊ എനിക്ക് മനസ്സിൽ ആയി നീ ഒരു പെണ്ണാണെന്ന്... "😍


"😬അപ്പൊ ഞാൻ ഇത് വരെ ആണ് ആണെന്നാണോ കരുതിയെ... "


"കയ്യിലിരിപ്പ് അതാണല്ലോ... "


"😕ഓഹ് വലിയ കോമഡി... ഇപ്പൊ ചിരിക്കാൻ ഒന്നും തോന്നുന്നില്ല കാലത്ത് എണീറ്റ് ചിരിക്കാം പോരെ... "


"🙄മ്മ് മതി... എന്നാൽ വാ നമുക്ക് കിടക്കാം... "


"ഇനി മുതൽ ഇടയിൽ ഇങ്ങനെ ഗ്യാപ് ഇട്ടു കിടന്നാൽ മതി...എനിക്ക് ഇയാളെ തീരെ വിശ്വാസം ഇല്ല... "


"🤔അതെന്താ പെട്ടെന്ന് വിശ്വാസ കുറവ്... ഇത് വരെ ഇങ്ങനെ ഒന്നും അല്ലല്ലോ... "


"😏ഇപ്പൊ കയ്യിലിരിപ്പ് അങ്ങനെ ഉള്ളത് അല്ലേ... "


"🙄🙄ഓഹ് എന്ന്... അല്ല നിന്നെ ഞാൻ കെട്ടിയത് ഇങ്ങനെ ഗ്യാപ് ഇട്ടു കിടക്കാൻ അല്ല...എനിക്കും ഉണ്ട് ആഗ്രഹങ്ങൾ ഒക്കെ..."


"😏അയിന്... "


"കുന്തം... എടീ നിനക്ക് ഒരു ആഗ്രഹവും ഇല്ലേ... ഉണ്ടെന്ന് എനിക്ക് ഇപ്പൊ മനസ്സിൽ ആയി കൊച്ചു കള്ളി... "


"😓എന്ത് മനസ്സിൽ ആയി എന്ന്... "


"നീ എനിക്ക് കിസ്സ്‌ തന്നില്ലേ... പിന്നെ ദാ കടിച്ചു പൊട്ടിക്കുകയ്യും ചെയ്ത്... നിനക്കും അതൊക്കെ അറിയാൻ താല്പര്യം ഉണ്ടെന്ന് എനിക്ക് അറിയാം മോളെ... "


"😕എനിക്ക് അങ്ങനെ ഒന്നും ഇല്ല... ഒന്ന് പോയെ... വെറുതെ ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ... ഒരു പാട്ട് പാടി തരാൻ പറഞ്ഞാൽ പാടി തരാത്ത ഇയാളെ എനിക്ക് ഇഷ്ട്ടം അല്ല... "


"😕എന്റെ പാട്ട് നിനക്ക് അത്രക്ക് ഇഷ്ട്ടം ആണോ... "


"😌😌മ്മ്... ഇപ്പൊ പാടി തരോ... എനിക്ക് മാത്രം കേൾക്കാൻ... "


"ഇപ്പൊ ഈ നട്ട പാതിരാത്രി ഞാൻ പാടുന്നത് കേട്ടിട്ട് വേണം ഇവിടെ ഉള്ളവർ എണീക്കാൻ... നിനക്ക് ഞാൻ ഒരു ദിവസം പാടി തരും... നിനക്കായ്‌ മാത്രം... "


"😌😌നാളെ പാടി തരോ എന്നാൽ... "


"എടീ ഞാൻ പറയുന്നത് കേൾക്കു... ഞാൻ നിനക്ക് പാടി തരുന്ന അന്ന് പകരം ആയി എനിക്ക് നിന്നെ വേണം... തരോ എങ്കിൽ ഇപ്പൊ വേണേൽ ഞാൻ റെഡിയാട്ടോ... "


"🙄🙄എങ്കിൽ പിന്നെ മതി... നിക്ക് പേടി ഉണ്ട്... "


എന്നും പറഞ്ഞു നീട്ടി ഒരു കോട്ടു വാ ഇട്ടു അവൾ കിടന്നു... നടുവിൽ ആയി എടുത്തു വെച്ച പില്ലോയും കെട്ടിപ്പിടിച്ചു അവളെയും നോക്കി തൊട്ട് അടുത്തായി കിടന്നു... 


🙈എന്തായാലും ഇത് വരെ ആയില്ലേ... പെണ്ണിന് മാറ്റം ഒക്കെ ഉണ്ട്... ഒരു പാട്ട് പാടി കൊടുത്താൽ തന്നെ പെണ്ണ് മൂക്കും കുത്തി വീഴും... നല്ലോരു ടൈം കണ്ട് വെച്ച് പെണ്ണും ആയി എടുക്കാം... 😜



************💞



*അമി *


"നിനക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാലോ അമി... നല്ലോരു ജോലി ആയാലേ വീട്ടുകാർ സമ്മതിക്കുള്ളൂ... രണ്ട് മാസം ടൈം ഉണ്ട് അതിന് മുന്നേ നീ ഒരു ജോലി വാങ്ങിയാൽ ഉടനെ നടത്താം നമ്മുടെ കല്യാണം... "


കാലത്ത് തന്നെ അവൾ നമ്മക്ക് ഇട്ടു താങ്ങിയത് കേട്ട് നമ്മൾ ഒന്ന് മൂളി കൊണ്ട് ഫോൺ ഓഫ് ചെയ്ത്... 😓ബുദ്ധി കൂടിയാലും കുഴപ്പം ആണ്... ആ നിയനെ പോലെ വല്ലോം മതിയായിരുന്നു... അജുന്റെ ഭാഗ്യം... 


(🙄ശരിയാ പുള്ളി നല്ലോണം അനുഭവിക്കുന്നുണ്ട്... )


നമ്മൾ അജുനെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്... ഈ പന്നി ഇത് എവിടെ പോയി കിടക്കാ... ഒരു സൊല്യൂഷൻ പറയാൻ അവനെ കൊണ്ടേ പറ്റൂ... 


ഇന്നലെ വയർ വേദന ആണെന്ന് പറഞ്ഞ മുതൽ ആണ് ഈ ഇരുന്നു ഉള്ള പുട്ട് മുഴുവനും വാരി വലിച്ചു തിന്നുന്നത്... 🙄ഇന്ന് ഇനി എവിടെ ആണാവോ വേദന... 


"ഡീ നിന്നെ അജു വിളിച്ചിരുന്നോ... "


അത് കേട്ടതും പെണ്ണ് ചുമയോട് ചുമ... 😕അല്ലേലും അവന്റെ പേര് കേൾക്കുമ്പോൾ കുരിപ്പ് ഇങ്ങനെ ആണല്ലോ... 


"നിന്നോട് പറഞ്ഞതല്ലെ പതിയെ കഴിച്ചാൽ മതി എന്ന്... നീ ഇത്രയും ദിവസം അവിടെ പട്ടിണി ആണോടി... ആർത്തി കൂടി എന്നല്ലാതെ കുറയുന്ന മട്ടില്ല... "


"😒😒ഇത് ആർത്തി ഒന്നും അല്ല ഉമ്മച്ചി... ഈ അമിക്കാ എന്നോട് ഓരോന്ന് ചോദിച്ചിട്ട് ആണ്... കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല എന്നല്ലേ... "


🙄🙄അല്ലെങ്കിൽ ചീവീട് പോലെയാ... ഇപ്പൊ ഇങ്ങനെ ആയ... നമ്മൾ അതിനെ നോക്കി പുച്ഛിച്ചു കാണിച്ചു... 🙄ഇനിയും നോക്കി ഇരുന്നാൽ പണി പാളും എന്നുള്ളത് കൊണ്ട് നമ്മൾ നമ്മക്ക് ഉള്ള പുട്ട് എടുത്തു കഴിച്ചു... 


"ഇങ്ങള് എന്തിനാ അജുനെ ചോദിച്ചെ... "


അത് കേട്ടതും നമ്മൾ ഇരുന്നു ചുമക്കാൻ തുടങ്ങി... 😓


"കണ്ടോ ഉമ്മച്ചി... ഈ പുട്ടിനു എന്തോ കുഴപ്പം ഉണ്ട്... കഴിക്കുന്ന ആള് മുഴുവനും ചുമയാ... "


പെണ്ണ് അതും പറഞ്ഞു എണീറ്റ് പോയി മുകളിലെക്ക് ഒരു ഓട്ടം ആയിരുന്നു... 🙄എന്തോ കള്ളലക്ഷണം ഉണ്ടല്ലോ ഇതിന്... 


അവന്റെ ഫോൺ ആണെങ്കിൽ ഓഫ് ആണല്ലോ... 😨ഇത് അത് തന്നെ അവൻ അല്ലേ ആള് വന്നു കാണും... 


നമ്മൾ കഴിക്കുന്നതും നിർത്തി മുകളിൽ ചെന്നതും പെണ്ണ് ഉണ്ട് റെഡി ആവുന്നു... 


"നീ എവിടെ പോവാ... "


"ഞാൻ അജുന്റെ വീട്ടിൽ... അജു വരാന്നു പറഞ്ഞു... "


"എപ്പോ...? "🤔


"ഹെയ് രാത്രി പറഞ്ഞതാ... "


വാ തുറന്നാൽ കള്ളം മാത്രം പറയുന്ന അവളെ വിശ്വാസം വരാതെ നമ്മൾ മുറിയിൽ ചെന്നതും ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ട് നമ്മൾ ഒന്ന് പകച്ചു... 🤔ഇതാരാ പടച്ചോനെ ഇതിനകത്ത്... 


നമ്മൾ പോയി ഡോർ കൊട്ടിയതും ദേ വരുന്നു ഇളിച്ചു കൊണ്ട് ആ മുതലിന്റെ കെട്ടിയോൻ...നമ്മൾ അവനെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കിയതും ചെക്കൻ നമ്മളെ അടുത്തേക്ക് വന്നു... 


"നാണം ഇല്ലെടാ ഒരുമാതിരി കാമുകനെ പോലെ ഒളിച്ചും പാത്തും വരാൻ... "


"നിനക്ക് അതൊക്കെ മനസ്സിൽ ആവണം എങ്കിൽ നിന്റെ കെട്ടു കഴിയണം... പ്രത്യേകിച്ച് നമുക്ക് ഇഷ്ട്ടം ഉള്ള മുതൽ കൂടി ആവുമ്പോ...കാണാതെ ഇരിക്കാൻ പറ്റണ്ടേ... "


"എന്നിട്ട് വല്ലതും നടന്നോ... "


"🙈🙈മ്മ് എല്ലാം നടന്നു... എനിക്ക് വയ്യാ അതൊക്കെ ഓർക്കുമ്പോൾ തന്നെ... "


🤔ഏയ് അങ്ങനെ വരാൻ വഴി ഇല്ലല്ലോ... പെണ്ണിന്റെ മുഖത്ത് ഇത്രക്ക് നാണം കണ്ടില്ലല്ലോ... 


"എന്നിട്ട് അതിന് ഇല്ലാത്ത നാണം ആണല്ലോ നിനക്ക്...ഒരു കിസ്സ്‌ പോലും കിട്ടി കാണില്ല... "


"😁ബാക്കി ഒന്നും ഇല്ലേലും കിസ്സ്‌ കിട്ടി... അതും അവൾ ആയിട്ട് തന്നു... ഇത് ഒരു തുടക്കം മാത്രം... ബാക്കി ഒക്കെ വഴിയേ നോക്കാം...ഇപ്പൊ ഇവിടന്ന് പുറത്ത് ചാടാൻ ഉള്ള വഴി പറഞ്ഞു താ... "


"ഉള്ള രണ്ടെണ്ണം കിച്ചണിൽ ആണ്... പേടിക്കാതെ പോകാം... ഇനി ഇത് ആവർത്തിക്കാൻ പാടില്ല കേട്ടോ..."


"അതൊക്കെ നിന്റെ പെങ്ങളെ കയ്യിലിരിപ്പ് വെച്ച് ഇരിക്കും... "


അവൻ നമ്മളെ കവിളിൽ തട്ടി അതും പറഞ്ഞു പുറത്തേക്ക് പോയി... 🙄അതിന്റെ കൂടെ കൂടി ഇവന്റെ തലയും തിരിഞ്ഞ... 



*************💃



അപ്പുക്കാ വാവയെയും മടിയിൽ വെച്ച് ഇരിപ്പ് ആണ്... അടുത്ത് ഇരുന്നു ഒരുത്തൻ അതിന്റെ മുടി ഒക്കെ വടിച്ചു എടുക്കുന്നുണ്ട്... പാവം കൊച്ച് ഇനി എപ്പോൾ മുടി വരാൻ ആണ്... അതിന് സംസാരിക്കാൻ ആവില്ല എങ്കിലും പുള്ളി കാൽ കൊണ്ട് നന്നായി അവന് കൊടുക്കുന്നുണ്ട്... പ്രതികരിക്കാൻ ഉള്ള ശക്തി ഉണ്ട്... 😟മിക്കവാറും എന്റെ അടുത്ത് ആവും വലുതാവുമ്പോ ഇതൊക്കെ കാണിക്കുന്നേ... 


നമ്മൾ അടുത്തുള്ള കുരുട്ടിന്റെ തോളിൽ കയ്യും വെച്ച് ഇരുന്നു... എന്താവും പടച്ചോനെ ഇവർ ഇടുന്ന പേര്... 😏നമ്മൾ പറഞ്ഞു കൊടുക്കുന്നത് ഒന്നും പറ്റില്ല... ജാഡ അല്ലാണ്ട് എന്താ... 


അതിന്റെ തലമണ്ട നല്ല വെടിപ്പ് ആയി മിനുക്കി കൊടുത്തു ഓൻ പോയി... 🙄ഇത് കഴിഞ്ഞു വേണം ബിരിയാണി കഴിക്കാൻ...ഇപ്പൊ തന്നെ തണുത്തു കാണും... 


പേര് വിളിക്കാൻ ഉപ്പച്ചി വാവയെ വാങ്ങി മടിയിൽ ഇരുത്തി വല്യ ഗമ ഇട്ടു എല്ലാരേയും നോക്കി ഇളിച്ചു... 🙄ഇതിലെന്താ ഇത്ര ഗമ കാണിക്കാൻ... 


"അർമാൻ അഫ്സൽ... "


എന്ന് മൂന്ന് തവണ ഉപ്പച്ചി വിളിച്ചതും 😕നമ്മൾ ഞെട്ടി പണ്ടാരം അടങ്ങി... 


"അയ്യേ ഇതാണോ പേര്...ഇത് എവിടുന്ന് കിട്ടി... "


"അനു മോൾ കണ്ട് പിടിച്ച പേരാണ്... നിനക്ക് ഇഷ്ടം ഉള്ള പേര് സ്വന്തം ആയി കുഞ്ഞു ഉണ്ടാവുമ്പോൾ ഇട്ടാൽ മതി കേട്ടല്ലോ... "😬


ഈ തെണ്ടിക്ക് പിന്നെ എപ്പോൾ നോക്കിയാലും കലിപ്പ് ആണല്ലോ... ഈ പേര് കണ്ട് വെച്ച ആ ജാഡ കുരുട്ടിനെ നോക്കി നമ്മൾ ഒന്ന് പുച്ഛിച്ചു... 


😨പടച്ചോനെ ഇതിന് എവിടെ നിന്നാവും ഈ പേര് കിട്ടിയേ... ഇനി പെണ്ണിന്റെ UKG യിൽ ഉള്ള ബോയ്ഫ്രണ്ടോ മറ്റോ ആണോ... നമ്മൾ അതിനെ നോക്കി കണ്ണ് ഉരുട്ടി എവിടെ നിന്നാ എന്ന് ചോദിച്ചതും പെണ്ണ് ഇളിച്ചു തന്നു... 😕ഇത് അത് തന്നെ... 



"ഡീ സത്യം പറ... നിനക്ക് എവിടുന്ന് കിട്ടിയതാ ഈ പേര്... ലവറിന്റെ പേരാണോ അനിയന് ഇടുന്നെ... അയ്യേ ഷെയിം... "


"ഈൗ... ഈ പേര് എന്റെ ഫ്രണ്ട്സിന്റെ വാവയുടെ പേരാണ്... അതോണ്ടാ... "


"ഓഹ്... എടീ പൊട്ടി അപ്പൊ അവർ വലുതായാൽ ഒരേ ക്ലാസ്സിൽ രണ്ട് അർമാൻ മാർ ആവില്ലേ... ഒരാളെ വിളിക്കുമ്പോ കൺഫ്യൂഷൻ ആവില്ലേ...ക്ലാസ്സിൽ നിന്നും  ക്യുഎസ്ടിയൻ ചോദിക്കുമ്പോൾ ആവും കൂടുതൽ കൺഫ്യൂഷൻ... "😊


"അവളെ അനിയനെ ചേർക്കുന്ന സ്കൂളിൽ ഞാൻ എന്റെ വാവയെ ചേർക്കുന്നില്ല... "


🙄എന്റമ്മോ... ഇതിന് ഈ അജുന്റെ എല്ലാ വൃത്തികെട്ട സ്വഭാവവും കിട്ടിയിട്ടുണ്ട്... 😏നിക്ക് ഒരു കുഞ്ഞ് ഉണ്ടായിട്ട് വേണം നല്ല അടിപൊളി പേരിട്ടു കാണിക്കാൻ... 


മൊട്ടയെ ഇത്ത ഉറക്കി കിടത്തി വന്നതും പിന്നെ ബിരിയാണി തീറ്റ ആയിരുന്നു... ലെഗ് പീസ് ഒക്കെ കിട്ടിയിട്ടുണ്ട് എങ്കിലും കിസ്മിസ് ഒക്കെ വേറെ ആർക്കോ ആണ് കിട്ടിയേ... 😏നമ്മൾ എല്ലാരേയും ഒന്ന് നോക്കി ആർക്കാ കിട്ടിയേ എന്ന് നോക്കുമ്പോ ആണ് ആരോ കാലിൽ ഇട്ടു തോണ്ടിയെ... 


🤔ഇതിപ്പോ ആരാ...അജു ആണെങ്കിൽ ഭയങ്കര തീറ്റ ആണല്ലോ... ഇനി അപ്പുക്കാ ഇത്ത ആണെന്ന് കരുതി ആവോ...ആളും ഭയങ്കര പോളിംഗ് ആണല്ലോ... ഇനി ഉപ്പച്ചി ആവോ... ആരും ഒന്നും അറീലല്ലോ... 


വീണ്ടും കഴിക്കാൻ നിന്നതും നമ്മളെ കാലിൽ ആരോ തോണ്ടി തുടങ്ങി... 😬തിന്നാനും വിടില്ല... നമ്മൾ കലിപ്പിൽ ആ കാലിൽ നല്ലോരു ചവിട്ട് കൊടുത്തു... ആരെ മുഖത്തും ഒന്നും കിട്ടിയ ലക്ഷണം ഇല്ല... അപ്പൊ നമ്മൾ ഈ ചവിട്ടി മെതിക്കുന്നത് ഒക്കെ ആരെയാ... 🤔


"മ്യാ... വൂ.... "😭


എന്ന സൗണ്ട് കേട്ടതും എല്ലാരും നമ്മളെ പോലെ കുനിഞ്ഞു നോക്കി... 😨പടച്ചോനെ ഒരു പൂച്ച... ഇതിനെ ആണോ നമ്മൾ ചവിട്ടി കൊല്ലാൻ നോക്കിയെ... 


"ഹെയ് ഏതാ ഈ പൂച്ച... എന്നാ ഒരു മൊഞ്ചൻ പൂച്ചയാ... "😍


നമ്മൾ അതിനെ നോക്കി പറഞ്ഞതും ആ തെണ്ടി കലിപ്പിൽ നമ്മളെ നോക്കി... 


"😬😬ഒരു പൂച്ചയെ പോലും വെറുതെ വിടരുത്... അവൾ അതിന്റെ മൊഞ്ച് നോക്കി നിക്കാ... അതിന്റെ കാൽ ചവിട്ടി പൊട്ടിച്ചതും പോരാ... "


"😓ഞാൻ നീ ആണെന്ന് കരുതി അല്ലേ... "


"😬എന്താ അപ്പോ ഞാൻ ആണെങ്കിൽ ഇപ്പോൾ എന്റെ കാൽ നീ ചവിട്ടി ഒടിക്കും എന്നാണോ പറഞ്ഞത്... "


"എന്റമ്മോ... ആരോ എന്നെ തോണ്ടി ശല്യം ചെയ്തപ്പോൾ ചവിട്ടി എന്നാ പറഞ്ഞത്... ഇത് പൂച്ച ആണെന്ന് ഞാൻ അറിയോ... അല്ലേൽ തന്നെ എന്തിനാ ഇവിടെ എല്ലാരും ഉള്ളപ്പോൾ എന്നെ തന്നെ വന്നു തോണ്ടിയെ... "


"😏നീ കാരണം തൂങ്ങി ചത്ത വല്ലവനും പുനർജന്മം എടുത്തു വന്നത് ആവും... പ്രതികാരം ചെയ്യാൻ... "


🙄🙄അള്ളോഹ് ആരാവും അത്... നമ്മൾ കാരണം ഇപ്പൊ ആരാവും തൂങ്ങി ചത്തത്... 🤔ഇനി പത്താം ക്ലാസിലെ മാത്‍സ് ടീച്ചർ ആണോ... അവർക്ക് ആണെങ്കിൽ എന്നെ കാണുന്നതേ കലിപ്പ് ആണ്... 


നമ്മൾ ആ പൂച്ചയെ ഒന്ന് തുറിച്ചു നോക്കി... ഏയ് അതല്ല ഇത്... ഇതിന്റെ മുഖം അടിപൊളി ആണല്ലോ... 


ഇനി ആരാവും പടച്ചോനെ ഷമിയെ വിളിച്ചു ചോദിച്ചാലോ... 🤔ഇനി ഓൾ എങ്ങാനും തൂങ്ങി ചത്തോ... കുറച്ച് ദിവസം ആയി സ്റ്റാറ്റസ് പോലും ഇട്ടിട്ടില്ല... 


ഓൻ അതിനെ എടുത്തു മടിയിൽ ഇരുത്തി ബിരിയാണി കഴിപ്പിക്കൽ ആണ്... 


"വഴി തെറ്റി വന്നത് ആവും... അല്ലാതെ ഇത്തിരി പോന്ന പൂച്ച എങ്ങനെ ഇവിടെ എത്താൻ ആണ്... "


ഉപ്പച്ചി അതിനെ നോക്കി പറഞ്ഞു... അപ്പോ അതാണോ... വെറുതെ പേടിപ്പിച്ചു... 😪


"ആരും തിരക്കി വന്നില്ലേൽ നമുക്ക് ഇവിടെ വളർത്താം... "


🙄🙄ഇവന് എന്തിനാ ഇപ്പോൾ പൂച്ച...ഇനി എന്നെ ഒഴിവാക്കാൻ ആണോ...


"ഇവനെ ഇപ്പൊ എന്താ വിളിക്കാ... "


"😁ദുൽകർ എന്ന് ഇട്ടാലോ,,,  നല്ല പേരല്ലേ... "


"😬😬വേണ്ട ടോവിനോ എന്ന് ഇടാം... "


"ആ ഏതായാലും മതി... ടോവി എന്ന് ചുരുക്കി വിളിക്കാം... അല്ലേ... "😍


"😬😬നിനക്ക് ഇവരെ പേര് അല്ലാതെ വേറെ ഒന്നും അറീലെ... "


🤔അൽത്താഫ് ആയാലോ... അത് വേണ്ട ഇനി ഓന്റെ വായിൽ ഉള്ളത് കൂടി കേൾക്കേണ്ടി വരും... 


"രണ്ടിനും ഇപ്പൊ പേര് ഇടാൻ ഉള്ള ആഗ്രഹം ഉള്ളോണ്ട് രണ്ടിന്റെയും ഡൌട്ട് മാറ്റാൻ നമുക്ക് ഇതിനെ അനി എന്ന് വിളിച്ചാലോ... "


"🤔അതെന്താ ഈ അനി... ആ എന്റെ ക്ലാസിൽ... "


"😬ഒന്ന് നിർത്തിയെ എന്ത് പറഞ്ഞാലും അവളെ ഒരു ക്ലാസ്...ഇനി അത് കൂടി കേൾക്കാൻ ഉള്ള ശേഷി എനിക്ക് ഇല്ല... "😪


😏നമ്മൾ പിന്നെ ഒന്നും മിണ്ടാതെ ഡീസന്റ് ആയി ഇരുന്നു... ജാഡ തെണ്ടി... 


നമ്മൾ പണി ഒക്കെ തീർത്തു ഉറങ്ങാൻ ചെന്നതും ദേ കിടക്കുന്നു കോപ്പ് ആ പൂച്ചനെയും കെട്ടിപ്പിടിച്ചു കൊണ്ട്... 😬എന്നെ ഇത് വരെ ഇങ്ങനെ കിടത്തിയിട്ടില്ല... 🙄അത് നമ്മൾ തന്നെ അല്ലേ വേണ്ടെന്ന് വെച്ചേ... എന്നാലും അത് കാണുമ്പോ സഹിക്കാൻ പറ്റുന്നില്ലല്ലോ പടച്ചോനെ... 


നമ്മൾ ഓനെ ഒന്ന് കലിപ്പിൽ നോക്കി ബാത്‌റൂമിൽ കയറി... 😓ആരെങ്കിലും ഒരാൾ എനിക്ക് സ്വസ്ഥത തരില്ല അത് ഉറപ്പാ... എന്നാലും ആ പൂച്ച ഓന്റെ മേലേ വരെ എത്തി... അതിനെ കിട്ടിയപ്പോ ഓൻ ആണെങ്കിൽ നമ്മളെ മൈൻഡ് ചെയ്യുന്നുമില്ല... 


കുളി കഴിഞ്ഞു വന്നപ്പോ രണ്ടും അടയും ചക്കരയും പോലെ ഉറങ്ങാ... 😏😏നമ്മൾ ഒരു ലോഡ് പുച്ഛം അങ്ങ് കൊടുത്തു സൈഡിൽ ആയി കിടന്നു... 🤔ഇന്ന് ഗ്യാപ് വേണ്ട... ഓന് ഞാൻ ആണോ ആ പൂച്ച ആണോ വലുത് എന്ന് അറിയണം അല്ലോ... 



**************💞



😓എന്റമ്മോ ഇതിന്റെ രണ്ട് കാലും നമ്മളെ നെഞ്ചിൽ ആണല്ലോ... ഗ്യാപ് ഇട്ടു കിടക്കുന്നത് തന്നെയാ നമ്മളെ ആരോഗ്യത്തിന് നല്ലത്... 


നമ്മൾ എണീറ്റ് ഇരുന്നു അവളെ കാൽ എടുത്തു മാറ്റുംമ്പോ ആണ് അതിന്റെ ഭംഗി കണ്ടത്... വെളുത്തു മെലിഞ്ഞ ആ കാലിൽ സ്വർണ കൊലുസ് ഇട്ടു കാണാൻ എന്തൊരു ഭംഗി ആണ്... 😘അവളെ ഒന്ന് നോക്കി നമ്മൾ ആ കാലിൽ അമർത്തി ചുംബിച്ചു... 


ഒന്നും അറിയാതെ അവൾ ഉറങ്ങുന്നത് കണ്ട് ആ കാലിൽ ഒന്ന് കടിച്ചപ്പോൾ ആണ് അവൾ ഒന്ന് ഞെട്ടിയത്...പിന്നെയും കാൽ ഒന്ന് നീട്ടി വെച്ച് അവൾ സുഖം ആയി ഉറങ്ങി... 🙄വേറെ ഒന്നിനെയും കെട്ടിപ്പിടിച്ചു കൊണ്ടാണല്ലോ നമ്മൾ കിടന്നത്... 


നമ്മൾ അതിനെ ചുറ്റിലും നോക്കിയതും അവൻ ദേ അവളെ അടുത്തു നിന്നും നമ്മളെ തന്നെ തുറിച്ചു നോക്കുന്നു... ഈ കോപ്പ് ഇവളെ ആണല്ലോ നോട്ടം വെച്ചിട്ട് ഉള്ളത്... 🙄


"ഡീ നിയ എണീറ്റെ... "


നമ്മൾ അവളെ തട്ടി വിളിച്ചതും പെണ്ണ് ഒന്ന് കൂടി ചുരുണ്ടു കൂടി... 


"പ്ലീസ് അജു ഒരു അഞ്ച് മിനിറ്റ് കൂടി... "


അല്ലേൽ ഉമ്മച്ചിയോ ബാപ്പച്ചിയോ ആണ് വായിൽ വരുന്നത്...😍ഇന്നാണ് നമ്മളെ കൂടെ ആണെന്ന് ഉള്ള ബോധം വന്നത്... അത് കേട്ടതും നമ്മൾ ബാത്‌റൂമിൽ കയറി പോയി... കുളി കഴിഞ്ഞു വരുമ്പോൾ ഇത്തിരി വെള്ളം കയ്യിൽ എടുത്തു വന് മുഖത്ത് തെളിച്ചാൽ മാത്രേ ഇത് ഉണരൂ... 


അവളെയും കുത്തി പൊക്കി ബാത്‌റൂമിൽ പറഞ്ഞു വിട്ടപ്പോൾ അടുത്ത പണി ദേ വിളിക്കുന്നു... 🙄


"അജു കുഞ്ഞുപ്പാ ഞങ്ങളെ രണ്ടിന്റേം അടുത്ത് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു... നീ ഗ്രൗണ്ടിൽ വന്നേക്കണം... തനിച്ചു സംസാരിക്കാൻ എന്നാണ് പറഞ്ഞത്... "


😨പടച്ചോനെ ഇതിനെ തിരിച്ചു ചോദിക്കാൻ ആണോ... ഒന്ന് വളച്ചു വരുന്നേ ഉള്ളൂ... 


"ഡാ അമി ഇനി എന്റെ പെണ്ണിനെ  തിരിച്ചു വേണം എന്ന് പറയാൻ ആണോ...? "😓


"🙄🙄ഏയ് കെട്ടു കഴിഞ്ഞ പെണ്ണിനെ അങ്ങനെ അങ്ങ് ആരെങ്കിലും തിരിച്ചു ചോദിക്കോ...ഇത് വേറെ വല്ല എന്തോ ആണ്... അതല്ലേ എന്നോടും പറയാൻ ഉണ്ടെന്ന് പറഞ്ഞത്... "


"🤔ഇനി അതെന്താവും പടച്ചോനെ... ഇനി ഇതിനെ പറ്റി വല്ലോം പറയാൻ ആണോ... വല്ല കയ്യബദ്ധവും... ബുദ്ധി ഇല്ലാത്ത കൊച്ചാ... "


"😓നീ ഓരോന്ന് പറഞ്ഞു എന്നെ ടെൻഷൻ ആക്കാതെ... അതൊന്നും ആവില്ല... എന്നാലും എന്താവും... "


"എന്ത് തന്നെ ആയാലും ഇതിനെ വിട്ടു കൊടുക്കാൻ എനിക്ക് പറ്റില്ല... നീ എന്റെ കൂടെ കട്ടക്ക് നിക്കണം കേട്ടല്ലോ... "


"🙄അപ്പൊ എന്റെ കൂടെ ആര് നിക്കും... നിനക്ക് അതിനെ കെട്ടിച്ചു തന്നതിന് ഉള്ള ട്രോഫി തരാൻ ആവോ... "


അവൻ അതും പറഞ്ഞു ഫോൺ വെച്ചതും എന്തിനാവും എന്ന് ആലോചിച്ചു നമ്മക്ക് ടെൻഷൻ കൂടി...അപ്പോഴേക്കും അവൾ കുളി കഴിഞ്ഞു വന്നതും നമ്മളെ കണ്ണ് അവളിൽ ആയി... 


😍😍പടച്ചോനെ ഇത് കുളി ഒക്കെ തുടങ്ങിയെ പിന്നെ മൊഞ്ച് കൂടി കൂടി വരാണല്ലോ... ഇനി വേറെ വല്ല ചെക്കനും വന്നു ഇവളെ പെണ്ണ് ചോദിച്ചോ അതാണോ മൂപ്പരെ ഇളക്കം... 


പെണ്ണ് ചായയും ആയി വന്നതും അവളെ പിടിച്ചു നമ്മൾ ചെയറിൽ ഇരുത്തി... 


"നിയ നിനക്ക് പരാതി അല്ലേ എന്നെ കുറിച്ച്... വലിയ ജോലിയും പണവും ഇല്ലാത്തോണ്ട്... ഇനി അങ്ങനെ ഒരാൾ വന്നാൽ നീ എന്നെ വിട്ടു പോവോ... "😓


അവൾ പൊരിഞ്ഞ ആലോചന ആണല്ലോ... മിക്കവാറും പോകും എന്നാവും... 😪


"ഞാൻ പോണോ... "


"വേണ്ട എനിക്ക് വേണം എന്നും എന്റെ കൂടെ... "😍


"😏എന്തിനാ ചായ ഇട്ടു തരാൻ ആവും... "


😕ചെ നശിപ്പിച്ചു... ആ ഫ്ലോ അങ്ങ് പോയി... ബുദ്ധി ഓവർ ആയാലും കുഴപ്പം ആണ്... ഇങ്ങനെ മതി... ഇത് കൊണ്ടാണല്ലോ എന്റെ തലയിൽ ആയതും... 


"അടങ്ങി ഒതുങ്ങി നിക്കണം കേട്ടല്ലോ... ഉപ്പച്ചിന്റെ കടയിൽ പോവരുത്... പിന്നെ മരം കയറ്റം വേണ്ട... ഇപ്പൊ കിച്ചണിൽ വലിയ പണി ഒന്നും ഇല്ലല്ലോ... എന്നാലും ഇടക്ക് ഒരു ഹെല്പ് ഒക്കെ ഇത്തക്ക് ചെയ്യാം... പിന്നെ അനു മോൾ ആയി വഴക്ക് കൂടരുത്... അനി കുട്ടന് വല്ലതും ബാക്കി ഉണ്ടേൽ കൊടുക്കണം കേട്ടോ... "


"😏😏കണ്ടോ പൂച്ചയുടെ കാര്യം വരെ പറഞ്ഞു... ഇതിന്റെ ഇടക്ക് എന്റെ കാര്യം വല്ലോം പറഞ്ഞോ... അല്ലേലും ഇയാൾക്ക് എന്നോട് സ്നേഹം ഒന്നുല്ല... ആരെങ്കിലും വന്നാൽ ഞാൻ കൂടെ പോകും നോക്കിക്കോ... "


😨എന്റമ്മോ ഈ പറഞ്ഞത് മുഴുവനും ഇവളെ പറ്റി അല്ലേ... ഇനി എന്താണാവോ ഇതിന്റെ ബാപ്പച്ചി എഴുന്നള്ളിക്കാൻ പോന്നത്... 


"ഈ പറഞ്ഞതിന്നു വല്ല തെറ്റും സംഭവിച്ചാൽ ഞാൻ എന്താ ചെയ്യാ എന്ന് അറിയോ..."


"🤔എന്ത് ചെയ്യും... എന്നെ വീട്ടിൽ കൊണ്ട് വിടോ... "


"😒അത് മോൾ സ്വപ്നം കാണണ്ട... ഞാൻ നിന്നെ... "


എന്നും പറഞ്ഞു ഒന്ന് ഇളിച്ചു കൊണ്ട് അവളെ അടുത്തേക്ക് ചെന്നതും പെണ്ണ് പിറകോട്ടു പോകും എന്ന് കരുതിയ നമ്മക്ക് തെറ്റി... പന പോലെ നിക്കാ ഇതിന്റെ പേടിയും പോയ... 😓


"ഞാൻ നിന്നെ റേപ്പ് ചെയ്യും..."


അവളെ കാതിൽ ആയി പറഞ്ഞതും പെണ്ണ് നമ്മളെ കണ്ണും മിഴിച്ചു നോക്കി... 


"😌സത്യായിട്ടും... അന്ന് എല്ലാരും പറഞ്ഞപ്പോൾ തൊട്ടേ എനിക്ക് ഭയങ്കര ആഗ്രഹം ആന്നെ... "


😨😨പടച്ചോനെ ഇന്ന് വെക്കുന്ന വെടി എല്ലാം ഉന്നം തെറ്റി ആണല്ലോ പോണെ... ഇവൾ എന്താ ഉദ്ദേശിച്ചത് ആവോ... നമ്മൾ അവളെ മൊത്തത്തിൽ ഒന്ന് നോക്കി... പെണ്ണിന് നാണം ഒക്കെ ചെറുതായ് വന്നു തുടങ്ങി... 😕


"🙄🙄എന്നെ ബാല പീഡനത്തിന് അകത്തു കയറ്റാൻ ആണോ... ഇച്ചിരി കൂടി വിവരം വരട്ടെ എന്നിട്ട് മതി കേട്ടല്ലോ... "


🙄കണ്ട്രോൾ പോയി വല്ലതും ചെയ്തിട്ട് വേണം ഞാൻ കുത്ത് പാള എടുക്കാൻ... നമ്മൾ പിന്നെ അതിനെ ഒന്നും മൈൻഡ് ചെയ്യാതെ റെഡി ആയി... 


"എവിടെ പോവാ അടിപൊളി ആയിട്ട്... "


"😌അമ്മായി അപ്പനെ കാണാൻ... തെറ്റ് പറ്റി എന്ന് തോന്നരുത് അല്ലോ... "


നമ്മൾ ഗ്ലാമർ ഒട്ടും കുറക്കാതെ മൊഞ്ചൻ ആയി ഇറങ്ങി... പെണ്ണ് ആണെങ്കിൽ നമ്മളെ കണ്ട് കണ്ണും മിഴിച്ചു നിക്കാ... 


"ഇന്ന് വല്ല കല്യാണവും ഉണ്ടോ...? "


ഉപ്പച്ചി നമ്മളെ കണ്ടതും പേപ്പറിൽ നിന്നും തല പൊക്കി കൊണ്ട് ചോദിച്ചു... 😪


"😕ഒരു കല്യാണം നടത്തിയതിന്റെ കണക്ക് തീർക്കാൻ പോവാ... എന്തെ... "


"ഏയ് ഒന്നുല്ല... നഷ്ടം ആവും മൊത്തത്തിൽ അല്ലേ... "


"🙄ആർക്ക്... "


"അവർക്ക് അല്ലാണ്ട് വേറെ ആർക്കാ... "


😒പോയി എല്ലാ പ്രതീക്ഷയും പോയി... 


"😬ദേ അപ്പുക്കാ ഇങ്ങള് ഇതിന്റെ വാ ഒരു മിനിറ്റ് ഒന്ന് അടച്ചു പിടിക്കാൻ പറ... അല്ലേലും എന്തെങ്കിലും ഒരു നല്ല കാര്യത്തിന് പോകുമ്പോ എന്നെ തളർത്തികളയും അതാ ഇങ്ങളെ സ്വഭാവം... "


നമ്മൾ അങ്ങേരോട് കലിപ്പ് ആയി ഇറങ്ങി...കാലത്ത് തന്നെ പണി പാളിയതാ... ഇനി അങ്ങോട്ട് എന്താവോ എന്തോ...🙄🙄



***************💃



ഓൻ പോയതും നമ്മൾ അച്ചുട്ടനെ നോക്കി ഇരിക്കാൻ തുടങ്ങി...വലിയ പുള്ളി ആയി ആ കുരുട്ട് പേര് ഒക്കെ കണ്ട് പിടിച്ചു എങ്കിലും വിളിക്കാൻ പാട് പെടാ എല്ലാരും... 😏നമ്മളെ വാക്ക് കേട്ടില്ലല്ലോ പാട് പെടട്ടെ... അങ്ങനെ നമ്മൾ അയിനെ അച്ചു എന്ന് വിളിക്കാൻ തുടങ്ങി... ഇപ്പൊ എല്ലാരും അതാ വിളിക്കുന്നെ... 


😊😊അങ്ങനെ എങ്കിലും കുരുട്ട് സസി ആയല്ലോ അത് മതി... നമ്മൾ അയിന്റെ കൂടെ കുറെ സെൽഫി ഇട്ടു സ്റ്റാറ്റസ് ഇട്ടപ്പോ ആണ് ആ ഷമി കുരിപ്പ് ഓൺലൈനിൽ വന്നേ... 


'🙄ഡീ നിനക്ക് ഇത്ര പെട്ടെന്ന് കുഞ്ഞ് ആയ... '


🙄ഹെയ് മിനിമം പത്ത് മാസം വേണ്ടേ... ഓളെ ഒരു ഡൌട്ട് കേട്ടില്ലേ... ഞാൻ എന്താ കുട്ടിചാത്തൻ ആണോ...😕


'😏നിനക്ക് ഇതിന്റെ ഫേസ് കണ്ടിട്ട് അങ്ങനെ തോന്നിയ... ഇതിന് എന്റെ എന്തേലും കിട്ടിയിട്ടുണ്ടോ... നല്ലോണം ഒന്ന് നോക്കിയെ... '


'🙄എന്ത് കിട്ടിയാലും ആ സ്വഭാവം കിട്ടാതെ ഇരുന്നാൽ മതി... '


'😕അയിന് ഇത് എന്റെ കുഞ്ഞ് ആണോ എന്റെ സ്വഭാവം കിട്ടാൻ... ഒന്ന് പോടീ പട്ടി... '


എല്ലാ മൂടും പോയി... നമ്മൾ സ്റ്റാറ്റസ് ഒക്കെ ഡിലീറ്റ് ചെയ്തു നെറ്റ് ഓഫ് ചെയ്ത്... 😏


"ഇവൻ വല്ലാണ്ട് ശല്യം ചെയ്തോ നിയ... "


🙄ഇത്ത അതും ചോദിച്ചു വന്നതും നമ്മൾ അയിനെ ഒന്ന് നോക്കി... ☺️വിരൽ നുണഞ്ഞു കിടക്കാ... പാവം... 


"😌ചിലപ്പോൾ തോന്നും ഇതിനെ നോക്കുന്നതിനേക്കാൾ ബേധം കിച്ചണിൽ ഉള്ള പണി ആണെന്ന്... അത് എടുക്കുമ്പോൾ തോന്നും ഇവൻ തന്നെയാ ബേധം എന്ന്... "


"🙄നീ ആള് കൊള്ളാലോ... നിനക്ക് ഒരു കുഞ്ഞ് ഉണ്ടായാൽ അതിന്റെ കാര്യം ഓർക്കുമ്പോ ചിരി വരാ... "


"അതെന്താ... "😕


"അല്ല നീ എങ്ങനെയാ അതിനെ നോക്കുന്നെ എന്ന് ഓർത്തിട്ട്... "


"😊ഓഹ് അതാണോ ഞാൻ അങ്ങ് പേടിച്ചു പോയി... നിക്ക് ഇനി പ്രസവിക്കാൻ ആവില്ല എന്നാണ് കരുതി... അല്ല ഇത്ത ഈ പ്രസവിക്കുംമ്പോൾ നല്ല വേദന ഉണ്ടാവും എന്ന് കേട്ടല്ലോ ഉള്ളതാണോ... "


"ഏയ് അത്രക്ക് ഒന്നുല്ല...പിന്നെ വേദന ഇല്ലാതെ ഒന്നും നടക്കില്ലല്ലോ... "☺️


"😓നിക്ക് ഈ വേദന ഭയങ്കര പേടിയാ... എനിക്ക് ട്വിൻസ് വേണം എന്നായിരുന്നു ആഗ്രഹം... പക്ഷെ വേദന ഓർത്ത് ഞാൻ വേണ്ടെന്ന് വെച്ച്... "


"🙄ഇതൊക്കെ നീ അജുനോട്‌ പറഞ്ഞോ... "


"ഹെയ് ഓനോട്‌ എന്തിനാ പറയുന്നേ... ഓനോട്‌ പറഞ്ഞാൽ ശരിയാവില്ല...നിക്ക് വേദന പേടി ആണെന്ന് അറിഞ്ഞാൽ കരുതി കൂട്ടി വേദനിപ്പിക്കും... "😏


"നിന്നെ പറഞ്ഞു മനസിൽ ആക്കാൻ ഞാൻ ഇത്തിരി വെള്ളം കുടിക്കും... "


ഇത്ത അതും പറഞ്ഞു കുഞ്ഞിനെ ഉറക്കാൻ തുടങ്ങി... 🤔നമ്മൾ ആണെങ്കിൽ ആകെ കൂടെ കൺഫ്യൂഷൻ ആയി ഇരിക്കാ... 


"അല്ല ഇത്ത എങ്ങനെയാ ഈ കുട്ടികൾ ഉണ്ടാവുന്നത്... "🤔


"😨😨😨അല്ല മോളെ നിനക്ക് എത്രയാ പ്രായം... "


"പതിനെട്ട്... എന്താ... "


"🙄🙄കല്യാണം കഴിഞ്ഞു പത്തിരുപത് ദിവസം ആയിട്ടും നിനക്ക് ഇതൊന്നും മനസ്സിൽ ആയില്ലേ... "


"🤔ഹെയ് ഇല്ലന്നെ... "


"എന്റെ പൊന്നു മോളെ ഇതൊക്കെ ഞാൻ നിന്നെ എങ്ങനെയാ പറഞ്ഞു മനസിൽ അക്കാ...വലിയ പ്രേമം ഒക്കെ ആണല്ലോ രണ്ടും... എന്നിട്ട് എന്താ ഇത് ഇങ്ങനെ സംഭവിച്ചത്... "🤔


ഹെയ് ഇവർ എന്നെ വല്ലാണ്ട് തെറ്റിധരിച്ചു എന്ന് തോന്നുന്നു... 🙈ആ അജു തെണ്ടിക്ക് ഇതൊന്നും അറീല എന്നാ എനിക്ക് തോന്നുന്നേ... പൊട്ടൻ... 🙄


നമ്മൾ ഫുഡ്‌ ഒക്കെ തട്ടി വന്നപ്പോ ഉണ്ട് അനികുട്ടൻ എന്റെ പില്ലോയിൽ കിടന്നുറങ്ങുന്ന്... 😕ഇതിന് എന്റെതെ എല്ലാം പറ്റൂ... ശരിക്കും ഇത് ആരെയോ പ്രേതം ആണെന്നാ തോന്നുന്നേ... 



*************💞



😓പടച്ചോനെ മൂപര് നമ്മളെ ഒന്ന് നോക്കി ഭയങ്കര ആലോചന ആണല്ലോ... 🙄ആ ഒറ്റ മോൾ അല്ലേ മരുമകനെ പറ്റി അങ്ങേര്ക്കും ഉണ്ടാവും സ്വപ്‌നങ്ങൾ... അതൊന്നും നമ്മൾ ആയി കാണില്ല... 


എന്നാലും ആ കുരിപ്പ് ആണെങ്കിൽ ഉള്ളിൽ കയറി കൂടിപ്പോയി... ഇനി വിടാൻ പറ്റില്ല... 😏നമ്മൾ അമിയെ നോക്കി പുച്ഛിച്ചു കാണിച്ചു... മൂപ്പർ ആണെങ്കിൽ താടിയും തടവി അങ്ങോട്ടും ഇങ്ങോട്ടും നടക്കാ... 


"ഡാ പന്നി ഇങ്ങനെ നോക്കി നിക്കാതെ എന്തിനാ വിളിച്ചത് എന്ന് ചോദിക്ക്... "😬


നമ്മൾ അമിയെ നോക്കി കലിപ്പ് ഇട്ടു കൊണ്ട് ചെവിയിൽ ആയി പറഞ്ഞു... ☺️ഓൻ നമ്മളെ നോക്കി ഒന്ന് ഇളിച്ചു തന്നു... 


"അല്ല കുഞ്ഞിപ്പാ ഇങ്ങള് എന്തിനാ വിളിച്ചേ... "


"രണ്ട് പേരോടും കുറച്ച് സീരിയസ് ആയി കുറച്ച് കാര്യങ്ങൾ പറയാൻ കരുതിയിട്ട് കുറച്ച് ദിവസം ആയി... പിന്നെ നിങ്ങളെ ഒക്കെ തിരക്ക് കഴിയട്ടെ എന്ന് കരുതി... "


🙄ഇത് അത് തന്നെ സംഭവം... ആ പെണ്ണിനെ ശരിക്കും ഒന്ന് കണ്ട് കൊതി തീർന്നില്ല... എന്നാലും പുള്ളിക്ക് ഇപ്പൊ ഇങ്ങനെ തോന്നാൻ കാരണം എന്താ പടച്ചോനെ... 😪


"ഡാ പണി പാളി... ഇത് അവളെ ചോദിക്കാൻ തന്നാ... "


"😬നീ ആദ്യം ആ വാ ഒന്ന് അടച്ചു പിടിക്ക്... നിയമ പരമായി ഇപ്പൊ നിനക്കാ അവളിൽ അവകാശം... "


🙄🙄പക്ഷെ എന്നാലും ഇങ്ങേർ ചോദിച്ചാൽ ഇപ്പൊ എന്ത് ചെയ്യും... 


"ഇത് അൻപത് ലക്ഷത്തിന്റെ ചെക്ക് ലീഫ് ആണ്...എന്റെ ആകെ ഉള്ള സമ്പാദ്യം... എല്ലാം എന്റെ മോൾക്ക് വേണ്ടി കൂട്ടി വെച്ചത് ആണ്... പിന്നെ ഉള്ളത് ടൗണിൽ ഞങ്ങൾ താമസിച്ച ആ വീടും സ്ഥലവും ആണ്... അതും അവളെ പേരിൽ ആണ്... നിങ്ങൾ അവിടെ താമസിക്കുന്നുണ്ടെങ്കിൽ ആവാം... അവൾക്ക് കോളേജിൽ പോകാനും പിന്നെ നിനക്ക് ജോലിക്ക് പോകാനും ഒക്കെ എളുപ്പം അവിടെയാ... "


ഞാനും അമിയും ഒന്നും മനസ്സിൽ ആവാതെ പരസ്പരം നോക്കി നിന്നു... 🙄ഇങ്ങേർ ഇതൊക്കെ കാണിച്ചു എന്താണാവോ പരിപാടി... 


"നിങ്ങളെ ആർക്കും പിരിക്കാൻ പറ്റില്ല എന്നും എനിക്ക് ഇവിടെ വന്നപ്പോ തൊട്ട് മനസ്സിൽ ആയതാ...അത് കൊണ്ട് ഈ പണം കൊണ്ട് രണ്ട് പേരും ആലോചിച്ചു കൊള്ളാവുന്ന എന്തെങ്കിലും ബിസിനസ് ചെയ്യണം... നിങ്ങൾ ഒരുമിച്ച് ഉണ്ടായാൽ എല്ലാം നടക്കും... രണ്ട് പേർക്കും വിദ്യാഭ്യാസം ഒക്കെ ആവശ്യത്തിന് ഉണ്ടല്ലോ... "


"അയ്യേ കുഞ്ഞിപ്പാ എന്താ ഈ പറയുന്നേ... ഈ പണം ഒന്നും എനിക്ക് വേണ്ടാ... അന്യ നാട്ടിൽ പോയി ഇങ്ങള് കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലേ... ഇങ്ങള് തന്നെ വെച്ചോളി... "


അമി അതും പറഞ്ഞു മാറി നിന്നു... 😪ഇങ്ങേരെ അന്തസിന് ചേർന്ന മരുമകൻ അല്ലാത്ത കൊണ്ടാവും ഇങ്ങനെ ഒക്കെ... 


"എന്റെ മോൾക്ക് കിട്ടിയ ഒരു നിധിയാ മോൻ... കാരണം ചെറുപ്പം തൊട്ടേ അവൾ ആരെയും പേടിക്കാതെ സ്വന്തം ആയി വളർന്നത് കൊണ്ടാവും ഇത്തിരി കുരുത്തക്കേട്‌ ഒക്കെ ഉണ്ട്... ആരും പറഞ്ഞു മനസ്സിൽ ആക്കാൻ ഇല്ലല്ലോ... പക്ഷെ മോന്റെ കൂടെ വന്നതിൽ പിന്നെ അവൾക്ക് മാറ്റം ഉണ്ട്...അന്ന് വീട്ടിൽ നിന്നപ്പോൾ ഞാൻ കണ്ടതാ... അങ്ങനെ അവൾ മാറി എങ്കിൽ അത് നീ കാരണം തന്നെയാ... പണവും പ്രശസ്തിയും നോക്കിയാണ് അവൾക്ക് ഞാൻ ചെറുക്കനെ കണ്ട് പിടിച്ചത് എങ്കിൽ ഒരു പക്ഷെ അവളെ ഇപ്പൊ അവർ സഹിക്കുമോ എന്ന് പോലും അറീല...അവളെയും കൂടെ നല്ല ഭാവിക്ക് വേണ്ടിയാ ഞാൻ പറയുന്നത് ഈ പണം സ്വീകരിച്ചു എന്തെങ്കിലും ബിസിനസ് ചെയ്യണം... അത് നമ്മുടെ നാട്ടിൽ തന്നെ മതി... കാരണം എല്ലാരേയും വിട്ടു പോകുന്ന വിഷമം എനിക്ക് നന്നായി അറിയാം അത് കൊണ്ട് പറയാ... "😪


"വേണ്ട ഉപ്പച്ചി... എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി തന്നെയാ അവൾ... ഉപ്പച്ചി പറഞ്ഞ പോലെ ഇത്തിരി കുരുത്തക്കേട്‌ കയ്യിൽ ഉണ്ടെന്നേ ഉള്ളൂ അവൾ പാവാ...അവളെ ഞാൻ ഇഷ്ടപ്പെട്ടത് അമിയുടെ പെങ്ങൾ ആണെന്നോ ഒരു പണം ഉള്ള വീട്ടിലെ പെൺകുട്ടി ആണെന്നോ കരുതി അല്ല... പിന്നെ ബിസിനസ് വേണം എന്ന് വെച്ചാൽ ഉപ്പച്ചിന്റെ ഈ പണം ഇല്ലാതെ തന്നെ നടത്താൻ എനിക്കും ഇവനും ആവും... വിദേശത്ത് ഒക്കെ എനിക്കും ഇവനും നല്ല ഓഫർ ഒക്കെ കിട്ടിയതാ... ഉപ്പച്ചി പറഞ്ഞ പോലെ ഇഷ്ട്ടം ഉള്ളവരെ വിട്ടു പോവാൻ ഒരു മടി... ബസിൽ ആണെങ്കിലും അവളെ പട്ടിണി കൂടാതെ നോക്കാൻ ഉള്ള വക എനിക്ക് ഉണ്ട്... പിന്നെ നിങ്ങളെ അന്തസിന് ഉള്ള മരുമകൻ അല്ലെന്നും എനിക്ക് അറിയാം... പക്ഷെ ഒന്ന് ഞാൻ ഉറപ്പ് തരാ അവളെ പൊന്നു പോലെ നോക്കുന്നതിനും നിങ്ങളെ അന്തസിന് കോട്ടം വരാതെയും ഉള്ള ജോലി നിങ്ങളെ ഈ പണം ഇല്ലാതെ എനിക്ക് നേടി എടുക്കാൻ പറ്റും... "


അങ്ങേരെ അടുത്ത് നിന്നും അത് വാങ്ങി പോക്കെറ്റിൽ ഇട്ടു കൊടുത്തു നമ്മൾ അമിയെ നോക്കി...അവനും ഒന്ന് ഇളിച്ചു കൊണ്ട് നമ്മളെയും കെട്ടിപ്പിടിച്ചു നിന്നു... 😓


"നിങ്ങളെ ഈ സൗഹൃദം കാണുമ്പോ ആർക്കും അസൂയ തോന്നും... "


"അത് ഉപ്പച്ചി ഞങ്ങൾ ഇന്നും ഇന്നലെയും കൂട്ട് ആയത് അല്ല... ഒരുപക്ഷെ ഇങ്ങള് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ നിയ പോലും എന്റെ പെങ്ങളെ പോലെ ആയേനെ... "


"😊അപ്പൊ പോയത് നന്നായി... അത് കൊണ്ട് എനിക്ക് നല്ലോരു മരുമകനെ കിട്ടീലെ... പിന്നെ ആങ്ങള നിന്നെ പോലെ ഒന്ന് ഉണ്ടല്ലോ... "


😁അത് കേട്ട് ഞാനും അമിയും ഒരു പോലെ പൊട്ടി ചിരിച്ചു... 


"എല്ലാം ശരി തന്നെ...എന്നാലും പണത്തിനു എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു മടിയും കൂടാതെ ചോദിക്കാം കേട്ടല്ലോ... ഇത് എന്നും അവളുടെ ഭാവിക്ക് വേണ്ടി എന്റെ കയ്യിൽ കാണും... പിന്നെ ആ വീട് ഇതാ അതിന്റെ ചാവി... ഒഴിവ് കിട്ടുമ്പോ രണ്ടാളും കൂടി പോയി എന്താന്ന് വെച്ചാൽ എടുത്തോ...അവളെ എന്തൊക്കെയോ സാദനങ്ങൾ അതിനകത്ത് ഉണ്ട്... "


നമ്മൾ ഒന്ന് മൂളി കൊണ്ട് ചാവി വാങ്ങി പോക്കെറ്റിൽ ഇട്ടു... അമിയുടെ കൂടെ ഉപ്പച്ചി ചിരിയും കളിയും ആയി പോയതും നമ്മൾ നെഞ്ചിൽ കയ് വെച്ച്... 🙄അവൾ കയ് വിട്ടു പോയി എന്ന് കരുതിയതാ...


വീട്ടിൽ വന്നതും പുറത്ത് ഒന്നും ആരും ഇല്ല...എല്ലാം നാട് വിട്ടോ... അതോ ഇനി പെണ്ണ് എന്തേലും ഒപ്പിച്ചു വെച്ചോ... 😕


നമ്മൾ ചാവിയും കറക്കി മുറിയിൽ കയറിയതും ബെഡിൽ ഉള്ള പെണ്ണിന്റെ കിടപ്പ് കണ്ട് നമ്മളെ കണ്ണ് രണ്ടും തള്ളി വന്നു... 😍ഈ പെണ്ണ് പണി വാങ്ങിയെ അടങ്ങൂ... 


നമ്മൾ ഡോർ ലോക്ക് ചെയ്തു അവളെ അടുത്തായി ഇരുന്നതും മുട്ട് വരെ നഗ്നമായ കാലുകൾ ഒന്ന് തഴുകിയതും പെണ്ണ് ഒരു അലർച്ച ആയിരുന്നു... 


"😨😨ആാാ... "


🙉🙉എന്റമ്മോ നമ്മളെ കാതു രണ്ടും അടിച്ചു പോയി... ഈ നാട് മുഴുവനും ഇളകി വന്നു എന്നാ തോന്നുന്നേ... 😨😨ഇനി ഇപ്പൊ എന്ത് പറയും...ഒരു ആവേശത്തിൽ ചെയ്തു പോയതാ... 😒


"എടീ പിശാശ്ശെ എന്തിനാ നീ അലറിയെ... "


"🙄🙄ഇങ്ങള് ആയിരുന്നോ ഞാൻ കരുതി... "


😕ഇവൾ വല്ല ചെക്കൻമാരെ എങ്ങാനും ആണോ കരുതിയോ...


"😬😬നീ പിന്നെ ആരാന്നാ കരുതിയെ...കണ്ട ചെക്കൻമാരെയും സ്വപ്നം കണ്ടാണോ കിടപ്പ്... "


"😕😕ചെക്കൻ ഒന്നും അല്ല ഞാൻ കരുതിയെ കള്ളൻ ആണെന്നാ... എന്റെ കാലിലെ കൊലുസ് പിടിച്ചപ്പോൾ ഞാൻ കരുതി കള്ളൻ അത് പൊട്ടിക്കാൻ ആണെന്ന്...അതോണ്ടാ ഞാൻ ഒച്ച വെച്ചേ... "


😒😒എന്റമ്മോ ഇപ്പോഴാ ശ്വാസം നേരെ വീണത്... എന്നാലും നല്ലോരു സീൻ മിസ്സ്‌ ആയി... 


"നിയാ എന്താ മോളെ... നീ എന്തിനാ ബഹളം വെച്ചേ... "


😨😨പുറത്ത് നിന്നും ഉമ്മച്ചി ചോദിക്കുന്ന കേട്ട് നമ്മൾ ഞെട്ടി കൊണ്ട് നിന്നു...ഇനി ഇപ്പൊ എന്ത് പറയും നാണം കെടും അല്ലോ പടച്ചോനെ... 


"അത് ഈ അജു... "


നമ്മൾ അതിന്റെ വാ അടച്ചു പിടിച്ചു... 


"എന്നെ നാണം കെടുത്തല്ലേ...ഞാൻ എന്തേലും പറഞ്ഞു വിട്ടോളാം... ഒന്ന് വാ അടച്ചു പിടിച്ചേ... "😬😬


😕😕മൊത്തത്തിൽ ഇന്ന് പോക്കാ...കണ്ടകശനി കൊണ്ടേ പോകൂ... 


നമ്മൾ ഡോർ തുറന്നു ഉമ്മച്ചിയെ നോക്കി ഒരു വളിച്ച ഇളി കൊടുത്തു... ☺️☺️


"നീ ഉണ്ടായിരുന്നോ അകത്ത്... വെറുതെ അല്ല ആ പെണ്ണ് കിടന്നു ഒച്ച വെച്ചേ... "


😕ഇത്ത നമ്മളെ നോക്കി പറഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു... 🙄എന്നാലും ഇന്ന് മൊത്തം നാണക്കേട് ആണല്ലോ... അകത്തു പോവാനും പറ്റില്ല പുറത്ത് പോവാനും പറ്റില്ല എന്നായി... 


"അവൾ ഉറങ്ങുമ്പോ എന്തോ സ്വപ്നം കണ്ട് അലറിയതാ... അതിന് എന്തിനാ എല്ലാരും കൂടി എന്നെ ഇങ്ങനെ നോക്കുന്നെ... "


"അതിന് ഞങ്ങൾ എന്തെങ്കിലും ചോദിച്ചോ... നീ എന്തിനാ ഇങ്ങനെ നിന്നു വിയർക്കുന്നത്... "


🙄🙄ചമ്മി നാറുംമ്പോ പിന്നെ വിയർത്തു നിക്കാതെ...രണ്ടും നമ്മളെ നല്ലോണം ഒന്ന് നോക്കി പോയതും നമ്മൾ അകത്തുള്ള കോപ്പിനെ നോക്കി... 😒😒വെറുതെ എനിക്ക് പണി തരാൻ ആയിട്ട് പെണ്ണ് കിടന്നു ഗെയിം കളിക്കാ... അതും കാലും പുറത്താക്കി വെച്ചിട്ട്... നമ്മൾ പിന്നെ ആ വഴിയെ നോക്കീല... 



*************💃



"ഡീ എന്തായിരുന്നു മുറിയിൽ... ഒരു അലർച്ച ഒക്കെ കേട്ടല്ലോ... "


ക്യാരറ്റ് കടിച്ചു കൊണ്ട് ഇത്തയുടെ അടുത്ത് ഇരുന്നു കറി വെക്കാൻ പഠിക്കുന്ന നമ്മളെ നോക്കി പെട്ടെന്ന് ഇത്ത ചോദിച്ചതും നമ്മൾ ഒന്ന് ചിരിച്ചു... 


"😌അത് അജു കാലിൽ തോണ്ടിയതാ... ഞാൻ കരുതി കള്ളൻ ആണെന്ന്... "


"എന്നിട്ട് അവൻ പറഞ്ഞത് നീ എന്തോ സ്വപ്നം കണ്ട് അലറിയത് ആണെന്നണല്ലോ... "


"🙄ഓൻ എന്നെ പറയാൻ സമ്മതിച്ചില്ല... എന്റെ വാ അടച്ചു പിടിച്ചു നിങ്ങളോട് ഒക്കെ കള്ളം പറഞ്ഞത് ആണ്... "


"അല്ല നിയ അവൻ എന്തിനാ നിന്റെ കാലിൽ തൊട്ടേ... "


"എനിക്ക് അറിയില്ല... വന്നാൽ ഞാൻ ചോദിക്കാം... "🤔


"ഓഹ് എന്റെ പൊന്നു നിയ... നീ അവനോട് ചോദിക്കാൻ അല്ല ഞാൻ ഇത് നിന്നോട് ചോദിച്ചത്... "


"😨നിക്ക് നിക്ക് നിക്ക്... ഇത്ത ഇപ്പൊ പറഞ്ഞത് ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ... "


🤔നമ്മൾ നന്നായി ആലോചിച്ചപ്പോൾ കാര്യം മനസ്സിൽ ആയതും നമ്മൾ ഒന്ന് ചിരിച്ചു... ടീച്ചർസ് ഇങ്ങനെ ക്ലാസ് എടുക്കുന്നത് കൊണ്ടാ ഒന്നും മനസ്സിൽ ആവാതെ... ഇടക്ക് ആലോചിക്കാൻ സമയം തന്നാൽ ഞാൻ ഒരു പഠിപ്പിസ്റ്റ് ആയേനെ... 


"അല്ല പിന്നെ എന്തിനാ നിങ്ങൾ ചോദിച്ചെ... "


"🙄എടീ പൊട്ടി നിനക്ക് മനസ്സിൽ ആവാൻ... "


😕😕ഹെയ് അവൻ എന്നെ തോണ്ടിയത് അവരെക്കാൾ എനിക്ക് അല്ലേ മനസ്സിൽ ആയത്... 


"അത് എനിക്ക് മനസ്സിൽ ആയോണ്ട് അല്ലേ പറഞ്ഞത് ഓൻ എന്നെ തോണ്ടിയത് ആണെന്ന്... "


"നിന്റെ ഇന്നലത്തെ ചോദ്യത്തിന് ഉള്ള ഉത്തരം ആടി ഇത്...അവന് നിന്നെ ഇഷ്ട്ടം ആയോണ്ട് അല്ലേ അങ്ങനെ ഒക്കെ കാണിക്കുന്നത്... അത് കൊണ്ട് കിട്ടിയ ചാൻസ് മുതൽ ആക്കിയാൽ നിനക്ക് ഉള്ള എല്ലാ ഡൌട്ട്സും തീരും... നിനക്ക് ഇഷ്ട്ടം ഉള്ള പേര് ഇടാൻ ഒരു കുഞ്ഞിനെ അവൻ തരികയും ചെയ്യും... "


"😕ഹെയ് എനിക്ക് ഇപ്പൊ കുഞ്ഞിനെ ഒന്നും വേണ്ട... ഏത് നേരം നോക്കിയാലും കരച്ചിൽ അല്ലേ ഇവറ്റകൾക്ക്... അതിന്റെ കരച്ചിൽ കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാ... "


"🙄അതൊക്കെ ഒന്നിനെ കിട്ടിയാൽ ശീലം ആയിക്കോളും... അജു ഇന്ന് നിന്റെ കാൽ കണ്ടപ്പോൾ തന്നെ ഇത്രയും കാണിച്ചു എങ്കിൽ അതികം വൈകാതെ അതിനുള്ള സ്കോപ് ഞാൻ കാണുന്നുണ്ട്... "


"🙈ഒന്ന് പോയെ... അന്ന് ഞാൻ വയർ വേദന ആണെന്ന് കള്ളം പറഞ്ഞു വീട്ടിൽ നിന്നപ്പോൾ ഓൻ ബാം പുരട്ടാൻ വന്നതാ അതും വയറ്റിൽ...ഇല്ലാത്ത വയർ വേദന ആണെന്ന് കേട്ടപ്പോൾ ആണ് ഓൻ എന്നെ വെറുതെ വിട്ടത്... ഇങ്ങള് കരുതും പോലെ ഒന്നും അല്ല എനിക്ക് കുറച്ച് ഒക്കെ അറിയാം... പക്ഷെ ഓൻ അടുത്ത് വരുമ്പോൾ തന്നെ എനിക്ക് പേടിയാ... നടുക്ക് ഗ്യാപ് ഇട്ട ഞാൻ കിടക്കുന്നെ അല്ലെങ്കിൽ ഓൻ ഓരോന്ന് പറഞ്ഞു വരും... "😓


"🙄🙄അപ്പൊ നിനക്ക് ഇതൊന്നും അറിയാൻ ആഗ്രഹം ഇല്ലേ... "


"😌😌മ്മ് കുറച്ചൊക്കെ ഉണ്ട്... അയിന് ഓന് ഒന്നും അറിയും എന്ന് എനിക്ക് തോന്നുന്നില്ല... "


"😁അതിന് നീ മനസ് വെച്ചാൽ മതി... ബാക്കി ഒക്കെ അജു നോക്കിക്കോളും... ഇന്ന് കൂടി നീ ഒന്ന് നോക്കിക്കോ... ഞാൻ പറഞ്ഞത് പോലെ സംഭവിക്കുമോ എന്ന് നോക്കാലോ... "


🙄ഈ ഇത്തക്ക് ഞാൻ ഇങ്ങനെ നടക്കുന്നത് കണ്ട് അസൂയ ഉണ്ടോ... മനഃപൂർവം പണി തരുന്നത് അല്ലേ... 😏ആവും അസൂയ അല്ലാണ്ട് എന്താ... 


🤔എന്നാലും ഇത്ത പറഞ്ഞത് പോലെ ഒന്ന് നോക്കിയാലോ... വേണ്ട ഓൻ എന്നെ പീഡിപ്പിച്ചു കൊല്ലും... ആദ്യം ഓൻ ഒരു പാട്ട് പാടി തരട്ടെ... എന്നെ ഇഷ്ടം ഉണ്ടെങ്കിൽ അല്ലേ പാടി തരൂ... എന്നിട്ട് മതി ബാക്കി എല്ലാം... 


ഉപ്പച്ചിവന്നതും  ഞാനും കുരുട്ടും കൂടി ഐസ്ക്രീം ഒക്കെ തിന്നു... 🙄പത്ത് മണി ആയി അപ്പുക്കായും വന്നു... ഹെയ് ഇവൻ ഇത് എവിടെ പോയി വരേണ്ട ടൈം ആയല്ലോ... 


"അപ്പു നീ അവനെ ഒന്ന് വിളിച്ചു നോക്ക്... പെണ്ണ് കെട്ടിയെ പിന്നെ നേരത്തും കാലത്തും കാണാറുണ്ട്... ഇന്ന് പിന്നെ എവിടെ പോയി ആവോ... "


അപ്പുക്കാ ഫോൺ എടുത്തു വിളി തുടങ്ങി... എല്ലാരും അപ്പുക്കാനെയും നോക്കി ഇരിക്കാ... 🙄അനി ആണെങ്കിൽ ഓൻ വന്നാലേ ഫുഡ്‌ കിട്ടൂ എന്ന നോട്ടം ആണ്... മടിയിൽ ഇരുത്തി കഴിപ്പിച്ചു കൊടുക്കും അയിനാണ്... 😏


"ഹ്മ്മ് ഫോൺ സ്വിച്ച് ഓഫ് ആണ്... അമിയെ വിളിച്ചു നോക്കട്ടെ... "


🙄🙄ഓന്റെ കൂടെ ആണോ പോയെ... അമിക്കാ ഒരു പെണ്ണാണ് എങ്കിൽ ഓന് കെട്ടി ഏത് നേരം നോക്കിയാലും അയിന്റെ കൂടെ നിന്നേനെ... 😏രണ്ടും കണക്കാ... 


"അവന്റെ ഫോൺ റിങ്ങ് ഉണ്ട് എടുക്കുന്നില്ല... "


"ആ വരുമ്പോൾ വരട്ടെ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ..."


"😁എന്നാൽ അത് വരെ നമുക്ക് ഗെയിം കളിച്ചാലോ... ലുഡോ... "


"ഞാൻ ഉണ്ട്... "


😕നമ്മൾ പറഞ്ഞു തീരുന്നതിനെ മുന്നേ കുരുട്ട് ഏറ്റെടുത്തു... ഇന്ന് ഇതിനെ തോൽപ്പിക്കാൻ ആവണേ പടച്ചോനെ... 


നമ്മൾ അപ്പുക്കന്റെ ഫോൺ എടുത്തു ലുഡോ ഒക്കെ അപ്പോ തന്നെ ഡൗൺലോഡ് ചെയ്തു ഇരുന്നു... 


"ഇത്ത വാ ഇവിടെ ഇരിക്ക്... "


"അയ്യോ അച്ചു എണീക്കാൻ സമയം ആയി... ഉപ്പച്ചി കളിക്കും... "


🙄ഇങ്ങേർക്ക് ഇതൊക്കെ അറിയോ എന്ന പോലെ നമ്മൾ ഉപ്പച്ചിനെ ഒന്ന് നോക്കി... 


"ഇന്നേ വരെ ഞാൻ ഒരു ഗെയിം കളിച്ചിട്ട് തോറ്റ ചരിത്രം ഇല്ല...ജയിച്ചാൽ എന്തെങ്കിലും സമ്മാനം ഉണ്ടെങ്കിലേ ഞാൻ ഉള്ളൂ... "


എന്റമ്മോ ഇമ്മാതിരി ജാഡ... 🤔ഇതിപ്പോ ഇങ്ങേർക്ക് നമ്മൾ എന്ത് സമ്മാനം കൊടുക്കാൻ... 


"ഇങ്ങള് ഇതിൽ എങ്ങാനും ജയിച്ചാൽ ഞാൻ ഇങ്ങള് ചോദിക്കുന്ന എന്തും തരും... "


😁😁ഉമ്മച്ചി ഉപ്പച്ചിനെ വെല്ലുവിളിച്ചു... 😒ഇതിപ്പോ നമ്മൾ ആരെ തോല്പ്പിക്കും... 


"അപ്പോ ഞാൻ ജയിച്ചാലോ... "


🙄അപ്പോ ഈ കുരുട്ട് ജയിക്കും എന്ന് കരുതിയാണോ ഈ ഇരിക്കുന്നെ... ആര് ജയിച്ചാലും വേണ്ടില്ല ഇത് തോറ്റാൽ മതി... 


"നിനക്കും ഇവൾക്കും ഐസ്ക്രീം പോരെ... അത് ഞാൻ ഏറ്റു... "


"അപ്പോ എനിക്കോ... "


നമ്മളെ കാര്യം ഉപ്പച്ചി ഏറ്റെടുത്തു എങ്കിലും അപ്പുക്കാ ചോദിക്കുന്നത് കേട്ട് നമ്മൾ അങ്ങേരെ ഒന്ന് നോക്കി...😓ഇപ്പൊ ഈ ഗെയിം കളിക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ... 


"നിനക്ക് ഞാൻ അടുത്ത ആഴ്ച പോകാൻ ഉള്ള ടിക്കറ്റ്‌ എന്റെ വക എടുത്തു തരാം... "


😕ഹെയ് അപ്പോ പുള്ളി പോവാണോ... 


"അപ്പുക്കാ  അടുത്ത ആഴ്ച പോയാൽ എപ്പോളാ വരാ... "


"😕ഇതിപ്പോ വന്നാൽ എന്നാ പോവാ എന്നാ എല്ലാരും ചോദിക്കുന്നെ... ആദ്യായിട്ട് ആണ് ഒരാൾ എപ്പോഴാ വരുന്നേ എന്ന് ചോദിക്കുന്നെ... എന്തിനു പറയുന്നു എന്റെ കെട്ടിയോൾ വരെ എന്നോട് ഇത് വരെ ഇങ്ങനെ ചോദിച്ചിട്ടില്ല... "😪😪


😁നമ്മൾ ഇളിച്ചു കൊണ്ട് പുള്ളിക്കാരിയെ നോക്കിയപ്പോൾ ആള് കണ്ണും തള്ളി നിക്കാ... 


"പിന്നെ പോന്നത് ദുബായിൽ അല്ലേ... ഇവിടെ പൂച്ച പെറ്റു എന്ന് കേട്ടാലും ഓടി വന്നോളും... ആ നിങ്ങളോട് ഞാൻ എങ്ങനെ ചോദിക്കാൻ ആണ്... "😬


"🤔അല്ല ഇവിടെ ഏത് പൂച്ചയാ പെറ്റത് ഞാൻ കണ്ടില്ല... "


"🙄ഓഹ് ഞാൻ ഒരു ഉപമ പറഞ്ഞത് ആണ്... "


"അതിന് ബാപ്പച്ചി വന്നത് ഉമ്മച്ചി അച്ചുനെ പ്രസവിച്ചപ്പോൾ അല്ലേ... ഉമ്മച്ചി പൂച്ചയാണോ... "🤔


കുരുട്ട് ചോദിച്ചതും എല്ലാരും പുള്ളിക്കാരിയെ നോക്കി... 😌പുള്ളിക്കാരി ആണെങ്കിൽ ആകെ ചമ്മി നാറി നിക്കാ... 


"അല്ല നീ എന്തിനാ മോളെ ഇവനോട് ഇപ്പൊ വരുന്ന കാര്യം ചോദിച്ചെ...? "


🙄ഉപ്പച്ചി നമ്മളെ തോണ്ടി കൊണ്ട് ചോദിച്ചു... 


"😌😌ഹെയ് വരുമ്പോ ചോക്ലേറ്റ് ഒക്കെ കൊണ്ട് വരില്ലേ അതിനാ... കഴിഞ്ഞ തവണ വന്ന ചോക്ലേറ്റ് ഒന്നും നിക്ക് കിട്ടീല... "


"അതാണോ... ഞാൻ വേറെ ഏതാണ്ട് ഒക്കെ കരുതി... "🙄


"ഇപ്പൊ സമാധാനം ആയല്ലോ... ഇനി കളിച്ചോ... "


ഇത്ത സ്വന്തം കെട്ടിയോനെ ഒന്ന് പുച്ഛിച്ചു കാണിച്ചു അകത്തേക്ക് പോയി... 😕പുള്ളി ആണെങ്കിൽ നീയെന്താ എന്റെ കുടുംബം കലക്കാൻ ആണോ ഇപ്പൊ ലുഡോ ആയി വന്നേ എന്ന ഒരു നോട്ടം ആയിരുന്നു... 


ഗെയിം സ്റ്റാർട്ട്‌ ആയതും കുരുട്ട് മുന്നേറി പോന്നത് കണ്ട് നമ്മക്ക് സഹിക്കാൻ ആയില്ല... 😓ഇതിനെ തോല്പിക്കാൻ ആണായി പിറന്ന ആരും ഇല്ലേ... 


"😬ഡീ കള്ളക്കളി കളിക്കുന്നോ... ഇത് ശരിയാവില്ല... ഞാൻ ഇല്ല... "


😩😩തോക്കാൻ ഉള്ള എല്ലാ ചാൻസും കണ്ടപ്പോൾ നമ്മൾ അങ്ങ് തുടങ്ങി... വെറുതെ എന്തിനാ തോറ്റു നാറുന്നേ... 


"നീയാ കള്ളക്കളി കളിച്ചേ ഞാൻ എങ്ങും കളിച്ചില്ല... "😏


"പോടീ ഞാൻ കള്ളക്കളി ആണെങ്കിൽ എപ്പോഴേ ജയിച്ചു കാണിക്കും..."


"അല്ല മോളെ ഈ സത്യസന്ദമായി കളിക്കുന്നവർ ഒക്കെ അപ്പൊ തോറ്റു പോകോ... "😪


🙄ഈ ഉപ്പച്ചിക്ക് ഇപ്പൊ ചോദിക്കാൻ കണ്ട ചോദ്യം ഇതാണോ... ഇവിടെ ആള് തോക്കുന്നത് ഓർത്ത് ടെൻഷൻ അടിച്ചു നിക്കാ... 


"എല്ലാരേയും കാര്യം എനിക്ക് അറിയില്ല... പക്ഷെ ഇവൾ കള്ളകളി കളിക്കുന്നത് ഞാൻ കണ്ടതാ... "


🙄🙄കുരുട്ട് നമ്മളെ എപ്പോൾ എന്ന പോലെ നോക്കാ... 


"എന്റെയും കാര്യം അങ്ങനെയാ മോളെ... സത്യസന്ദമായി കളിച്ചത് കൊണ്ടാ ഞാൻ തോറ്റു പോയത്... "


നമ്മൾ സ്‌ക്രീനിൽ നോക്കിയപ്പോ ഏതോ ഒന്ന് ഉപ്പച്ചിനെ തട്ടി തട്ടി വെളിയിൽ ഇട്ടിട്ടുണ്ട്... നമ്മളും ഉപ്പച്ചിയും ഇപ്പൊ ഏതാണ്ട് ഒരേ അവസ്ഥയിൽ ആണ്... 😪😪


"ദേ അപ്പുക്കാ കളിയിൽ മോൾ എന്നൊന്നും ഇല്ല ആരായാലും തട്ടി വെളിയിൽ ഇടാം... ഇതിപ്പോ നിങ്ങൾക്ക് മുറിയിൽ ഇരുന്നു കളിച്ചാൽ പോരെ വെറുതെ എന്തിനാ ഞങ്ങളെ കൂട്ടിയത്... "


"🙄ഞാൻ എന്ത് ചെയ്തു... എനിക്ക് എല്ലാരും ഒരു പോലെയാ... "


"😏ഇതിന് അസൂയയാ... ബാപ്പച്ചി നമുക്ക് കളിക്കാം... "


😬😬കുരുട്ട് പറയുന്നത് കേട്ട് നമ്മക്ക് കലിപ്പ് ആയി നമ്മൾ ആ ഫോൺ തട്ടിപറിച്ചു കയ്യിൽ എടുത്തു... പിന്നാലെ അപ്പുക്കയും കുരുട്ടും പിടിക്കാൻ വന്നതും ഉപ്പച്ചി നമ്മളെ സേഫ് ആക്കി... 


"മോളെ കൊടുക്കല്ലേ... ഡിലീറ്റ് ആക്കിക്കോ... "


😕ഇങ്ങേർ ലോക തോൽവി ആണല്ലോ പടച്ചോനെ... ഡിലീറ്റ് ചെയ്യാൻ നമ്മളെ വിടാതെ രണ്ടും വന്നതും നമ്മൾ ഓടി ചെന്നു എന്തിലോ തട്ടി നിന്നതും എല്ലാരും ഫുൾ സൈലന്റ്... 


നമ്മൾ എല്ലാരേയും ഒന്ന് നോക്കി ഫോണിൽ നോക്കി ഡിലീറ്റ് ചെയ്യാൻ നിന്നതും ഫോൺ ദേ പോണു... 😨😨പടച്ചോനെ ഇവനോ... നമ്മളെ ഓനെ കണ്ട് പിന്നിലെക്ക് നോക്കി എങ്കിലും ഒറ്റ എണ്ണം ഇല്ല...പോകുമ്പോ എന്നെ കൂടി വിളിക്കാം ആയിരുന്നു... 😪


"ഇവിടത്തെ ബഹളം അങ്ങാടിയിൽ കേൾക്കാലോ...ഇതായിരുന്നോ ഇവിടെ പണി... "


ഓൻ ഫോണിൽ നോക്കി കൊണ്ട് ചോദിച്ചതും നമ്മൾ കാൽ മാറി... 


"😓😓ഞാൻ അല്ല... അവരാ... "


"😬കള്ളം പറയുന്നോ... ഇവിടെ ആർക്കും ഇതിന് മുന്നേ ഇങ്ങനെ ഒരു സൂക്കേട് ഇല്ല... നിന്റെ സൗണ്ട് ആണല്ലോ ഞാൻ കൂടുതൽ കേട്ടതും... സത്യം പറയെടി നീയല്ലേ ഇതിന് തുടക്കം ഇട്ടത്... "


🙄🙄അപ്പൊ കൂടെ കളിച്ച ഒന്നിനും കേസ് ഇല്ലേ... ഇവന് അല്ലേലും എന്നെ അല്ലേ കണ്ടൂടാതെ... 😏


"ഞാൻ പറഞ്ഞു എന്നെ ഉള്ളൂ ഞാൻ കളിച്ചിട്ടില്ല... "


"😬അത് മനസ്സിൽ ആയി... "


🙄അതും പറഞ്ഞു ഓൻ എന്നെയും പിടിച്ചു മാറ്റി അതും കൊണ്ട് അകത്തേക്ക് നടന്നു... 😕ഇതിന് ഭ്രാന്ത് ആണോ... 


"😬ദേ ഉപ്പച്ചി ഇങ്ങൾക്ക് പ്രായം ആയി വരാന്നുള്ള ബോധം പോലും ഇല്ലേ... "


എങ്ങോട്ടോ നോക്കി ഡീസന്റ് ആയി ഇരിക്കുന്ന ഉപ്പച്ചിയെ നോക്കി ഓൻ ഡയലോഗ് ഇട്ടതും ഉപ്പച്ചി ആണെങ്കിൽ ഞാൻ ഈ നാട്ടിലെ ഇല്ല എന്ന പോലെ ഇരുന്നു... 


ഓൻ എല്ലാരേയും നോക്കി ഒരു ലോഡ് കലിപ്പ് ഇട്ടു മുറിയിൽ പോയി... 😟എല്ലാരേയും പോലെ നമ്മളും സൈലന്റ് അതിലുപരി ഫുൾ ഡീസന്റ് ആയി നിന്നു... എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല... 


"😬😬ഡീ നിയ ഇങ്ങ് വന്നേ... ഒന്ന് വെച്ചാൽ അവിടെ കാണില്ല... "


😪പടച്ചോനെ ഇവന്റെ എന്താണാവോ ഇനി കാണാതെ പോയത്... 😪നമ്മൾ പതിയെ നടന്നു ഡോർ ചാരി നിന്നു... അകത്തേക്ക് പോകാൻ ഒരു ചെറിയ പേടി... 


"എന്താ കാണാതെ...എവിടെയാ വെച്ചേ... "


"😠നിന്റെ അമ്മായി അപ്പ.... "


😕എന്നും പറഞ്ഞു ഓൻ നിർത്തി നമ്മളെ തുറിച്ചു നോക്കി... ഇവന്റെ ഉപ്പച്ചി അല്ലേ അവിടെ പന പോലെ ഇരിക്കുന്നെ അതിനെ കാണാതെ പോയ... 🙄


"എന്താ ഇങ്ങനെ നോക്കാൻ... പോയി കഴിക്കാൻ വല്ലതും എടുത്തു വെക്ക്... "


"🤔അല്ല അപ്പോ എന്തോ കാണാതെ പോയില്ലേ അത് കിട്ടിയ... "


"🙄ഇല്ലെങ്കിൽ നീ തരോ... "


"😏പിന്നെ തരും... ഒന്ന് പോയെ ഇവിടെ എന്റെ ഹെയർ ക്ലിപ് തന്നെ കാണുന്നില്ല അപ്പോഴാ... "


എന്നും പറഞ്ഞു നമ്മൾ കിച്ചണിൽ എത്തി... 😬😬എന്നാ ഒരു ജാഡയാ തെണ്ടിക്ക്... 


ഫുൾ സൈലന്റ് ആയി എല്ലാരും ഫുഡ്‌ മാത്രം നോക്കി വാരി വലിച്ചു തിന്നാ...🙄ഇന്ന് മൗന വ്രതം ആണോ ഇവറ്റകൾക്ക് ഒക്കെ... 


"എന്റെ ചക്കരയല്ലെ കഴിക്ക്,,, ഇന്ന് മുഴുവനും നീ പട്ടിണി ആവും അല്ലേ... "


😬അനിയെ തീറ്റിക്കുന്ന തിരക്കിൽ ആണ് ഓൻ... എന്നാലും നമ്മളെ എപ്പോഴാ ഇവൻ ചക്കരെ എന്നൊക്കെ വിളിക്കുന്നെ... 😕


"എനിക്ക് ഐസ്ക്രീം കിട്ടുന്നത് ആണ്... നീ കാരണം ആണ് അത് പോയെ... "


😲കുരുട്ട് നമ്മളെ നോക്കി പറഞ്ഞതും എല്ലാരും അതിനെ തുറിച്ചു നോക്കി... ഓൻ ആണെങ്കിൽ അതിനെ നോക്കാതെ നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്... 


"എല്ലാം കണക്കാ... ബുദ്ധി ഇല്ലാത്ത ഇതിനെ ഒക്കെ വാക്ക് കേട്ട് കൂടെ ഇരുന്നു കളിക്കാൻ കുറെ പൊട്ടൻമാരും... "


ഓൻ നമ്മളെ നോക്കി കലിപ്പ് ഇട്ടു കൊണ്ട് പറഞ്ഞു... 


"ഒന്ന് പോടാ അവിടന്ന്...നീ വരാൻ കാത്തിരിക്കുന്ന സമയം ഒരു ഗെയിം കളിച്ചു എന്ന് വെച്ച് തലയിലെ ബുദ്ധി ഒന്നും ഒലിച്ചു പോകില്ല...നിനക്ക് പിന്നെ അത് തീരെ ഇല്ലല്ലോ... "


എല്ലാരും കൂടി ഒരുമിച്ച് ചിരിച്ചതും ഓൻ കലിപ്പ് ഇട്ടു അതിനെയും കൊണ്ട് പോയി... 


"മോൾ ഇതൊന്നും കാര്യം ആക്കണ്ട... നമുക്ക് നാളെയും കളിക്കാം... "


😕😕എന്റമ്മോ ഞാൻ ഇല്ലേ... നമ്മൾ ഉപ്പച്ചിയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... മുറിയിൽ വന്നപ്പോ ഓൻ അതിനെയും കെട്ടിപ്പിടിച്ചു കിടക്കുന്നു...😏


പന പോലെ നീണ്ടു നിവർന്നു കിടക്കാ... ഇത് ഇപ്പൊ എങ്ങനെ നമ്മളെ പ്ലേസിൽ എത്തും... 🤔നമ്മൾ ഓനെയും മറികടന്നു സൈഡിൽ വന്നതും ഓൻ നമ്മളെ തുറിച്ചു നോക്കി... 


"എന്നെ കൊല്ലോ... "


"😓പിന്നെ ഇങ്ങനെ കിടന്നാൽ ഞാൻ എങ്ങനെ കിടക്കാൻ ആണ്... ഞാൻ നിങ്ങളെ അത്ര വെയിറ്റ് ഒന്നുല്ല... ഇയാൾ ചാകാൻ... "😏


"🙄കാണാൻ ഇല്ലന്നെ ഉള്ളൂ നീ മുടിഞ്ഞ വെയിറ്റ് തന്നെയാ... "


🙄🙄ഈ തെണ്ടി ഇന്ന് മൊത്തം കലിപ്പിൽ ആണല്ലോ... നമ്മൾ ഓനെയും പുച്ഛിച്ചു തിരിഞ്ഞു കിടന്നു... ഇവൻ എന്താ അരണ ആണോ... അല്ലേലും ആ പൂച്ചകുട്ടിയെ കിട്ടിയപ്പോൾ എന്നെ തീരെ മൈൻഡ് ഇല്ല...



************💞



എങ്ങനെ എങ്കിലും ഇതിനെ ഒന്ന് നന്നാക്കാൻ ഉള്ള ശ്രമം നടത്തുമ്പോൾ ആണ് ഇവിടെ എല്ലാരും കൂടി അവളെ സ്വഭാവം തുടങ്ങുന്നത്... 


എല്ലാരോടും കലിപ്പ് ആയി അനിയെയും കെട്ടിപ്പിടിച്ചു കിടന്നപ്പോൾ ആണ് അവൾ വന്നു നമ്മളെ മേലേകൂടെ ഉരുണ്ട് കയറിയത്... 😓എന്നാ വെയിറ്റ് ആണ് കുരിപ്പ്... 


ജാഡ ഇട്ടു നമ്മളെയും പുച്ഛിച്ചു കിടന്ന പെണ്ണാ... ഇപ്പൊ കാലു മുഴുവനും  നമ്മളെ മേലേ ആണ്... 😍😍ആ ഉറക്കം കണ്ടാൽ പറയോ അമ്മാതിരി പൊട്ടിതെറി ആണെന്ന്... 


ഇവൾ ഇവിടെ ഉള്ളവരെ ഒക്കെ ഒരു വഴി ആക്കുന്നതിന്നു മുന്നേ ഇവളെ നേരെ ആക്കാൻ ആവോ പടച്ചോനെ... 


"പെട്ടെന്ന് റെഡി ആയി വാ... നമുക്ക് ഒരിടം വരെ പോകാൻ ഉണ്ട്..."


കാലത്ത് ചായയും ആയി വന്ന അവളോട്‌ പറഞ്ഞതും അവൾ നമ്മളെ തന്നെ നോക്കി നിന്നു... 


"എന്താ ആലോചിക്കുന്നേ വരുന്നില്ലേ... "


"ഹണിമൂൺ ആണോ പോന്നെ... "


😨😨പടച്ചോനെ ഇതെന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ...അല്ലേലും ഇതിനെയും കൊണ്ട് എന്ത് ഹണിമൂൺ... നമ്മൾ അവളെ നന്നായി ഒന്ന് നോക്കി... ഇപ്പൊ എവിടുന്ന് കിട്ടി ആവോ ഇത്... 


"എന്താടി നിനക്ക് ഇപ്പൊ ഇങ്ങനെ ഒരു ആഗ്രഹം... "


"അമ്മിയും നൗഫിക്കയും അങ്ങേരെ ഫ്രണ്ട്സും കൂടി ഹണിമൂൺ പോയല്ലോ... ഓളെ സ്റ്റാറ്റസ് മുഴുവനും അതാ നോക്ക്... 😒അവൾ എന്നോട് ഇന്നലെ കൂടി ചോദിച്ചെ ഉള്ളൂ അജുവും നീയും ഹണിമൂൺ ഒന്നും പോയില്ലേ എന്ന്... "


🙄🙄അപ്പൊ അതാണ് കാര്യം... വല്ല കാര്യവും ഉണ്ടായിരുന്നോ അവൾക്ക് ഇത് സ്റ്റാറ്റസ് ഇടാൻ... 


"നമ്മളെ ലൈഫ് ഒക്കെ സ്റ്റാർട്ട്‌ ചെയ്തിട്ട് പോരെ ഈ ഹണിമൂൺ..."


"😌😌എങ്കിൽ ഇപ്പൊ സ്റ്റാർട്ട്‌ ചെയ്തൂടെ... നിക്ക് ആണെങ്കിൽ ഇപ്പൊ തന്നെ എല്ലാ ഇടത്തും പോവാൻ തോന്നാ... "


😟നമ്മൾ അവളെ മൊത്തം ആയി ഒന്ന് നോക്കി... വല്ലോം അറിഞ്ഞു കൊണ്ടാണോ ഈ പറയുന്നേ ആവോ... 


"അതിന് എന്തായാലും ടൈം ആയില്ല... തത്കാലം മോൾ ഇപ്പൊ റെഡി ആയി വാ... ഹണിമൂൺ ഒക്കെ പിന്നെ പോവാം... "


"😏😏ഓഹ് അല്ലേലും എനിക്ക് അറിയാം ഇല്ലന്നെ പറയൂ എന്ന്... വേറെ ആരെയും കിട്ടീലെ അമിക്കാക്ക് പിടിച്ചു കെട്ടിക്കാൻ... അതെങ്ങനെയാ പെങ്ങളെക്കാൾ വലിയ ഇഷ്ടം ഈ ജന്തുനെ അല്ലേ... "


"😬😬ആരാടി ജന്തു... "


എന്നും ചോദിച്ചു അവളെ അടുത്തേക്ക് പോയതും പെണ്ണ് ഒരു ഓട്ടം ആയിരുന്നു... 😕നല്ല രീതിയിൽ വന്നാൽ കുരിപ്പ് തന്നെ എല്ലാം കുളം ആക്കും... ഇപ്പൊ ഹണിമൂൺ വേണം എന്ന് പറഞ്ഞ മുതൽ ആണ് ജന്തു എന്നും വിളിച്ചു പോയെ... 


"നമ്മൾ അല്ലേ ഉള്ളൂ പിന്നെന്തിനാ കാർ... ബൈക്കിൽ പോയാൽ പോരെ... "


"🙄അതെന്തിനാ... "


"😁എന്നാൽ അല്ലേ എല്ലാരേയും കാണാൻ പറ്റൂ... "


🙄🙄ഓഹ് കണ്ട ചെക്കൻമാരെ വായി നോക്കാൻ ആവും... കണ്ണും മിഴിച്ചു അവളെ നോക്കി നിന്നതും പെണ്ണ് വന്നു പിന്നിൽ കയറി ഇരുന്നു... 


"😬നിന്റെ ഡ്രൈവർ ആണോടി ഞാൻ വന്നു മുന്നിൽ കയറിയെ... "


"😏എനിക്ക് എങ്ങും വയ്യാ... ഇവിടെ ഇരുന്നാൽ എനിക്ക് ഗെയിം എങ്കിലും കളിക്കാം... "


എന്നും പറഞ്ഞു ഫോട്ടോസ് ഫോൺ ഓൺ ആക്കി അവൾ നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ഇരുന്നു... 😬ഇതിനെ എടുത്തു വെളിയിൽ ഇട്ടാലോ...


"😕അയ്യേ ഇവിടേക്ക് വരാൻ ആണോ എന്നോട് റെഡി ആവാൻ ഒക്കെ പറഞ്ഞത്... വെറുതെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ ഒക്കെ നിന്ന്...ഇവിടെ അങ്ങനെ വന്നാൽ മതിയല്ലോ... "


"😬ഇവിടേക്ക് വന്നത് അല്ല അമിയും നിന്റെ ബാപ്പച്ചിയും ഉണ്ട്... നിന്റെ വീട്ടിലേക്ക് ആണ് പോന്നത്...എന്താന്ന് വെച്ചാൽ അവിടെ ചെന്നാൽ എടുത്തോ...കോളേജിൽ ഒക്കെ പോവാൻ ഉള്ളത് ആണ്... പിന്നെ അതില്ല ഇത് ഇല്ല എന്നൊന്നും പറയരുത്... "


"😕അപ്പൊ ശരിക്കും ഞാൻ കോളേജിൽ പോണോ... "


"പിന്നെ പോവാതെ...പഠിക്കാൻ പോയാൽ എങ്കിലും ഇത്തിരി വിവരം വെക്കും അല്ലോ... പിന്നെ അത്രയും സമയം സമാദാനവും കിട്ടും... "


"😏😏ഓഹ് അതിനാണോ... എന്നിട്ട് എന്താ എത്ര പഠിച്ചിട്ടും ഇയാൾക്ക് വിവരം ഇല്ലാതെ... "


"😠എന്റെ വിവരം നിനക്ക് കാണിക്കേണ്ട ആവശ്യം ഒന്നും ഇല്ല... നിന്നെ ഒക്കെ പറഞ്ഞു മനസ്സിൽ ആക്കാൻ വന്ന എന്നെ പറഞ്ഞ മതി... "


"😏😏ഓഹ് എന്നോട് ആരും മിണ്ടണ്ട... അതാ എനിക്കും നല്ലത്... 🙄ഓഹ് ഈ അലവലാതിയെ ഒക്കെ കെട്ടിച്ചു തന്ന രണ്ടെണ്ണം ആണല്ലോ വരുന്നേ... രണ്ടിനെയും തല്ലി കൊല്ലണം... "


🙄അവൾ സ്വയം പറയുന്നത് കേട്ട് നമ്മൾ പല്ലും കടിച്ചു സൈലന്റ് ആയിരുന്നു ഇരുന്നു... വല്ലതും പറഞ്ഞാൽ പണി ആയിപോവും... 


അമിയും ബാപ്പച്ചിയും നമ്മൾ ഹോൺ അടിച്ചതും ഇറങ്ങി വന്നു... അവരെ കണ്ടതും പെണ്ണ് മുന്നിൽ വന്നു ഇരുന്നു... 


"😏😏അങ്ങനെ ഇപ്പൊ അമിക്കാനെ ഒട്ടി ഇരിക്കേണ്ട... "


☺️അങ്ങനെ എങ്കിലും നീ വന്നു ഇരുന്നല്ലോ അത് മതി... 


അമി നമ്മളെ നോക്കി ഒന്ന് ഇളിച്ചു തന്നതും നമ്മൾ കൂടെ ഉള്ളതിനെ കാണിച്ചു മിണ്ടരുത് എന്ന് ആക്ഷൻ കാണിച്ചു... വെറുതെ എന്തിനാ അടച്ചു വെച്ച ആ റേഡിയോ ഓൺ ആക്കി പണി വാങ്ങുന്നെ... 


"അല്ല ബാപ്പച്ചി ഇങ്ങൾക്ക് എന്താ ആ വീട്ടിൽ നിന്നാൽ...എനിക്കും അവിടെ നിക്കാൻ ആണ് ഇഷ്ട്ടം... "


"😒😒എനിക്ക് ഈ നാട് വല്ലാതെ പിടിച്ചു മോളെ... വളർന്ന സ്ഥലത്തു വന്നപ്പോ അത് വിട്ടു പോവാൻ തോന്നുന്നില്ല... ഞാൻ അജുനോട്‌ പറഞ്ഞതാ വേണേൽ നിങ്ങൾ രണ്ടാളും അവിടെ താമസിച്ചോ എന്ന്... "


"😌😌സത്യായിട്ടും പറഞ്ഞ... "


"ആ എന്നിട്ട് നിങ്ങൾ എന്ത് തീരുമാനിച്ചു...? "


🙄ഈ ഉപ്പച്ചിക്ക് ഇത് ചോദിക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ... 


"അത് എനിക്ക് എന്തോ വീട് വിട്ടു നിക്കാൻ തോന്നുന്നില്ല... പിന്നെ വേണേൽ ആവാം... "


"😬😬അല്ലേലും ഇങ്ങനെയെ പറയൂ ഈ ജന്തു... "


"😬😬സൂക്ഷിച്ചു സംസാരിച്ചില്ലേ ഉപ്പച്ചി ഉണ്ടെന്ന് ഒന്നും ഞാൻ നോക്കില്ല എടുത്തു വെളിയിൽ ഇടും... നിനക്ക് അത്രക്ക് ഇഷ്ട്ടം ആണെങ്കിൽ ഒറ്റയ്ക്ക് അവിടെ നിന്നോ..."


"😏😏ആ ഞാൻ നിക്കും... "


"🙄ഒറ്റയ്ക്ക് നിന്റെ മുറിയിൽ കിടക്കാൻ തന്നെ പേടി ഉള്ള നീ എങ്ങനെയാ മോളെ ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് നിക്കുന്നെ... "


😌അവളെ ഉപ്പച്ചി ചോദിച്ചതും ഞാനും അമിയും നന്നായി അങ്ങ് ചിരിച്ചു... 


"അന്നൊക്കെ ഞാൻ ചെറുതല്ലെ അതോണ്ടാ ഇപ്പൊ വലുതായി എനിക്ക് ആരെയും പേടി ഇല്ല... "


😲ഒരു പാറ്റയെ കണ്ടാൽ അലറി വിളിക്കുന്ന ഇവളെ... 


ഉപ്പച്ചിയും കൂടുതൽ സംസാരിച്ചു ഇതിന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്തോണ്ട് പിന്നെ ഒന്നും പറയാൻ പോയില്ല... 


വീട് എത്തിയതും നമ്മൾ ഇറങ്ങി ചുറ്റും ഒന്ന് നോക്കി... 😍😍എന്റെ നിയ കുട്ടി ഓടി ചാടി വളർന്ന മുറ്റം... 


നമ്മൾ തന്നെ ഡോർ തുറന്നതും പെണ്ണ് എല്ലാരേയും പുച്ഛിച്ചു മുകളിൽ കയറിപോയി... ഇനി ഇവിടെ നിക്കാൻ തന്നെ ആണോ പ്ലാൻ... എങ്കിൽ ഒന്ന് പേടിപ്പിച്ചു കൊണ്ട് പോവാം അത്രയേ ഉള്ളൂ അല്ല പിന്നെ... 


"കുഞ്ഞിപ്പാ പറഞ്ഞ പോലെ നിനക്ക് അവളെയും കൊണ്ട് ഇവിടെ നിന്നാൽ എന്താ..."


"🙄🙄എന്നിട്ട് വേണം രണ്ട് ദിവസം കൊണ്ട് എന്റെ ഊപ്പാട് ഇളകാന്... ആദ്യം ഇത്തിരി എങ്കിലും വിവരം വെക്കട്ടെ... "


"അപ്പൊ ഇപ്പോഴും മാറ്റം ഒന്നും ഇല്ല അല്ലേ... ഞാൻ കരുതി നീ നേരെ ആക്കി കാണും എന്ന്... "


"🙄🙄ഏയ് ഇവൾ മിക്കവാറും എന്റെ വീട്ടുകാരെ വഴി ആക്കും... ഇപ്പൊ ഗെയിം ഒക്കെ കളിക്കാൻ ഉപ്പച്ചിയും അപ്പുക്കായും ഒക്കെ ആണ് കൂട്ട്... "


"😁😁അതേതായാലും നന്നായി... ഇവൾക്ക് നല്ല നിലവാരം ഉണ്ടല്ലോ അത് മതി... "


"😬ഒന്ന് പോടാ പട്ടി... നിന്റെ അല്ലേ ബാക്കി... "


നമ്മൾ അവിടെ കണ്ട ചെയറിൽ ഇരുന്നു... അപ്പോഴേക്കും അതിന്റെ ഉപ്പച്ചി കയ്യിൽ എന്തോ കുത്തി നിറച്ചു വീഴാതെ ഇരിക്കാൻ താടിയും കുത്തി പിടിച്ചു വരുന്ന കണ്ട് നമ്മക്ക് ചിരിയാണ് വന്നത്... 😊


"ഇതൊക്കെ പഴയ ആൽബം ആണ്... എന്റെ കല്യാണ ഫോട്ടോ വരെ ഉണ്ട് ഇതിൽ... പിന്നെ ഇതുങ്ങളെ ഒക്കെ കൊച്ചിലെ ഉള്ള ഫോട്ടോയും കുറെ ഉണ്ട്... മുൻപ് അതൊക്കെ ആയിരുന്നു എന്റെ വീക്നെസ്..."


അത് കേട്ടതും നമ്മൾ എല്ലാം എടുത്തു ഒന്ന് മറിച്ചു നോക്കി...അവരെ കല്യാണ ഫോട്ടോ ഒക്കെ നോക്കി വെച്ചപ്പോൾ ആണ് അമിയുടെ കുഞ്ഞു നാളിൽ ഉള്ള ഓരോ പിക് കണ്ട് നമ്മൾ പൊട്ടിചിരിച്ചത്... 


"😁😁എന്റമ്മോ നിന്റെ അന്നത്തെ കോലം കണ്ടാൽ സഹിക്കൂല കേട്ടോ... ഈ കോലം എങ്ങാനും അവൾ കണ്ടാൽ പിന്നെ നിന്റെ വഴിക്ക് കാണില്ല... "


"😏😏ഓഹ് നീ വലിയ ദുൽകർ സൽമാൻ അല്ലേ... വെറുതെ അല്ല അവൾ നിന്നെ കാണുമ്പോൾ യക്ഷി ആവുന്നത്... നിന്റെ ഇപ്പോഴത്തെ കോലം കണ്ടിട്ട് തന്നെയാ... "


അവൻ നമ്മളെയും പുച്ഛിച്ചു കാണിച്ചു... നമ്മൾ വീണ്ടും അവനെ നോക്കി ഇളിച്ചു ഓരോന്ന് എടുത്തു നോക്കിയതും അവളെ ഓരോ പിക് കണ്ട് നമ്മളെ കണ്ണ് തള്ളി... 


😍😍ശരിക്കും ഒരു മാലാഖ കുട്ടി തന്നെ... എന്റമ്മോ അന്നും ഇന്നും എന്ന ഗ്ലാമർ ആണ്...അവളെ ഒരു കോലം കണ്ട് ആവേശത്തോടെ മറിച്ചു നോക്കുമ്പോ ഒരു പിക് നമ്മളെ കണ്ണിൽ ഉടക്കിയത്... 


🙈🙈അഞ്ചാറ് വയസ് പ്രായം കാണും എന്നാലും പെണ്ണ് ഒന്നും ഇടാതെ അങ്ങ് നെളിഞ്ഞു നിക്കാ... നമ്മൾ മെല്ലെ അത് വലിച്ചു പുറത്ത് എടുത്തു പോക്കെറ്റിൽ ഇട്ടു... 😜😜അതിനെ നിലക്ക് നിർത്താൻ ആവശ്യം വരും... 


"എന്തോന്നാടാ ഇത്... അത് കുഞ്ഞു നാളിൽ ഉള്ളതാ... "


"😌എന്നാലും എനിക്ക് ആവശ്യം ഉണ്ട്... ഇത് കാണിച്ചു അവളെ വീഴ്ത്താൻ പറ്റുമോ എന്ന് നോക്കാലോ... "


"മ്മ് അവസാനം നീ വീഴാതെ ഇരുന്നാൽ കൊള്ളാം... "


എന്നും പറഞ്ഞു അവൻ എണീറ്റ് പോയതും നമ്മൾ അവളെയും നോക്കി മുകളിൽ ചെന്നു... 😘😘അകത്തേക്ക് ചെന്നതും പെണ്ണ് ഒരു സ്റ്റൂളിന്മേൽ കയറി എന്തോ വലിച്ചു വാരി ഇടാൻ ഉള്ള പരിപാടി ആണ്... അവളെ കാൽ ആണെങ്കിൽ ആകെ കൂടെ രണ്ട് വിരലിൽ ആണ് നിക്കുന്നത്... നമ്മൾ അടുത്ത് ചെന്നു അവളെ പൊക്കി എടുത്തതും അവൾ കണ്ണും തള്ളി നമ്മളെയും നോക്കി നിന്നു...


"എന്നെ എന്തിനാ പൊക്കിയെ... വെയിറ്റ് താങ്ങില്ല എന്ന് പറയാൻ ആണോ... "


"😍അത് ഞാൻ അങ്ങ് സഹിച്ചു... "


എന്നും പറഞ്ഞു അവളെ പൊക്കിയതും അവൾ മുകളിൽ ഉള്ള ടെഡിയെ എടുത്തു കാണിച്ചു... 😕ഇതിനാണോ പടച്ചോനെ ഞാൻ ഇതിനെ ഹെല്പ് ചെയ്തേ... ഇതിപ്പോ ആ പ്രായം തന്നെ ആണോ ഇപ്പൊ ഇതിന്... 


അവളെ നമ്മളെ ദേഹത്ത് കൂടി ഇറക്കിയതും പെണ്ണ് നമ്മളെ തന്നെ നോക്കി ഊർന്ന് താണു... അവളിൽ ഉള്ള പിടി വിടാതെ അവളെ തന്നെ നോക്കി നിന്നതും കണ്ണുകൾ ചെന്നു നിന്നത് അവളുടെ അധരങ്ങളിൽ ആണ്... 


അതിലെ തേൻകുടിക്കാൻ എന്ന പോലെ നമ്മൾ അതിലേക്ക് അടുത്തതും പെണ്ണ് മുഖത്തിന് നേരെ ആ ടെഡിയെ വെച്ച് തന്നതും അവൾക്ക് കൊടുക്കാൻ വെച്ച കിസ്സ്‌ ആ ടെഡി വാങ്ങി... കുപ്പിവള കിലുങ്ങുന്നത് പോലെ പൊട്ടി ചിരിച്ചു കൊണ്ട് അവൾ ഓടി... 😕ആ വൃത്തികെട്ട ടെഡിയുടെ പൊടിമുഴുവനും വായിൽ ആയത് മെച്ചം... 


എന്നായാലും എന്റെ കയ്യിൽ തന്നെ കിട്ടും... 😪😪ഇത്തിരി ബുദ്ധി ഒക്കെ വന്നിട്ട് മതി എല്ലാം എന്ന് കരുതിയ നമ്മളെ ഇവൾ തന്നെ കണ്ട്രോൾ കളഞ്ഞു വീഴ്ത്തും എന്നാ തോന്നുന്നേ... 


"ബാപ്പച്ചി അല്ലേ പറഞ്ഞത് ഇവിടെ നിന്നോളാൻ...ഞാൻ ഇവിടെ നിന്നോളും... "😏😏


എല്ലാം പെറുക്കി എടുത്തു ഇറങ്ങാൻ നേരം അവൾ പറയുന്നത് കേട്ട് നമ്മൾ അമിയെ നോക്കി... 


"എടീ നീ എങ്ങനെയാ ഒറ്റയ്ക്ക് ഇവിടെ കഴിയുന്നെ...അജുനോടും കൂടി അല്ലേ പറഞ്ഞത്...അവൻ ഇല്ലാതെ നീ എങ്ങനെ കഴിയും... "


"😏ഈ ജാഡ ജന്തു ഇല്ലേ വേണ്ട... ഞാൻ ഷമിയെ വിളിച്ചോളാം... "


"😬😬ഡീ രണ്ട് പെൺകുട്ടികൾ മാത്രം കഴിഞ്ഞ എന്താ ഉണ്ടാവുക എന്ന് അറിയോ... രണ്ടിനും പിന്നെ ബുദ്ധി തീരെ ഇല്ലല്ലോ അപ്പൊ പിന്നെ പറയെ വേണ്ട... "


"ഓഹ് ഒരു വലിയ ബുദ്ധിശാലി... ഇയാൾക്ക് എന്താ ഇവിടെ നിന്നാൽ... "


"എനിക്ക് എന്റെ ഉമ്മച്ചിനെയും ഉപ്പച്ചിനെയും അനു മോളെയും ഒന്നും കാണാതെ ഇരിക്കാൻ പറ്റില്ല... "


"😒😒ഓഹ് അപ്പൊ എന്നെ പറ്റും എന്ന്... കണ്ടോ ബാപ്പച്ചി ഇവന് എന്നെ കണ്ണെടുത്താൽ കണ്ടൂടാ... എപ്പോഴും ചീത്ത പറയാ എന്നെ,,, അതോണ്ടാ ഞാൻ ഇവിടെ നിക്കുന്നെ..."


😕😕പടച്ചോനെ പെണ്ണ് കാൽമാറിയല്ലോ... ഉപ്പച്ചിനെ നോക്കി നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു... മൂപ്പർ നമ്മളെ തുറിച്ചു നോക്കുന്നുണ്ടോ എന്നൊരു ഡൌട്ട്... 


"നിന്റെ സ്വഭാവം വെച്ച് അവൻ തല്ലാതെ ഇരിക്കുന്നത് തന്നെ ഭാഗ്യം... അവന്റെ സ്ഥാനത്ത് ഇപ്പൊ ഞാൻ ആണെങ്കിൽ നീ ഇപ്പൊ വീട്ടിൽ ആയേനെ... "


🙄🙄അമി അവളോട്‌ കലിപ്പ് ആയി പറഞ്ഞതും നമ്മൾ അവനെ തുറിച്ചു നോക്കി... ഇപ്പൊ ഇതിന് അതാണല്ലോ വേണ്ടത്... 


"😁അല്ല തല്ലി കൊന്നേനെ ഞാൻ... അല്ലാതെ ഇതിനെ ഒക്കെ വീട്ടിൽ കൊണ്ട് വിട്ടിട്ടും കാര്യം ഇല്ലന്നെ അവിടെ ഉള്ളവർക്ക് ആവും അല്ലോ തലവേദന... "


അവൻ അബദ്ധം മനസ്സിൽ ആയതും എന്തൊക്കെയോ പറഞ്ഞു എസ്‌കേപ്പ് ആയി... 


"മോളെ ഒന്നാമത് ഇവിടെ ഭയങ്കര കള്ളൻമാരെ ശല്യം ആണ്...എനിക്ക് പോലും ഒറ്റയ്ക്ക് ഇവിടെ നിക്കാൻ പേടിയാ... പിന്നെ എങ്ങനെയാ നീ... "


"🙄ബാപ്പച്ചി ഇല്ലാതെ ഞാനും ഉമ്മച്ചിയും കഴിഞ്ഞല്ലോ എന്നിട്ട് ഇന്നേ വരെ ഒരു കള്ളനും വന്നിട്ടില്ല... "


"എപ്പോഴും ഒരു പോലെ ആണോ മോളെ... അവർക്ക് ഇപ്പോഴാ വരാൻ തോന്നുന്നത് എങ്കിലോ... "


ഉപ്പച്ചി ആവുന്നതും അവളെ മനസ് മാറ്റാൻ നോക്കി എങ്കിലും കുരിപ്പ് ഇരുന്നിടത്തും നിന്നും ഒന്ന് എണീറ്റത് പോലും ഇല്ല...


"😬😬എങ്കിൽ നീ ഇവിടെ നിക്ക്... ഞങ്ങൾക്ക് വേറെ പണി ഉണ്ട് വാടാ അമി നമുക്ക് പോവാം... ഉപ്പച്ചി ഇങ്ങളും വന്നോളി... "


നമ്മൾ അതും പറഞ്ഞു ഇറങ്ങിയതും പെണ്ണ് നമ്മളെ കലിപ്പിൽ നോക്കി കഴിഞ്ഞു ചുറ്റിലും ഒന്ന് നോക്കാൻ തുടങ്ങി... 😕ഈ വീട് ആദ്യായിട്ട് കാണുന്നത് ആണോ... 


"😏😏ബാപ്പച്ചി പറഞ്ഞത് കൊണ്ട് മാത്രം ഞാൻ വരാം... പിന്നെ അമിക്കാ പറഞ്ഞത് പോലെ ഇവൻ എന്നെങ്കിലും എന്നെ തല്ലിയാൽ ഞാൻ ഇറങ്ങി വരും... എനിക്ക് എങ്ങും വയ്യാ ഇവന്റെ തല്ല് കൂടി സഹിക്കാൻ... "


എന്നും പറഞ്ഞു നമ്മക്ക് മുന്നേ അവൾ ചെന്നു കാറിൽ കയറി ഇരുന്നു... 🙄🙄ഇതെന്താ പടച്ചോനെ ഇങ്ങനെ ഒരു ജന്മം ആയിപോയത്... 



************💃



😬😬ഇതുങ്ങളെ കൂടെ വന്നത് തന്നെ അബദ്ധം ആയി... എന്നാലും നമ്മളെ ഒരേ ഒരു ബാപ്പച്ചിയും എത്ര പെട്ടെന്ന് ആണ് ഓന്റെ സൈഡ് ആയത്... 


വീട് എത്തിയതും നമ്മൾ വേഗം ഫുഡ്‌ കഴിക്കാൻ ഇരുന്നു... 🙄🙄ഈ അജു എന്താ പടച്ചോനെ ഇങ്ങനെ നോക്കുന്നെ... നമ്മൾ കഴിക്കുന്നത് കണ്ടിട്ടാണോ... നമ്മക്ക് ആണെങ്കിൽ നല്ലോണം വിശക്കുന്നുമുണ്ട്... 😪


ഓനെ ഒക്കെ പുച്ഛിച്ചു വിട്ടു നമ്മൾ ഫുഡ് കഴിക്കാൻ തുടങ്ങി എങ്കിലും നമ്മളെ കാലിൽ ആരോ തോണ്ടി... 😕അല്ലേലും നമ്മളെ കോൺസെൻട്രേഷൻ കളയാൻ ആണ് ആ ജന്തു അങ്ങോട്ടേക്ക് വന്നത്... എപ്പോൾ നോക്കിയാലും കാലിൽ തന്നെ ആണ്... 


"മ്യാ...വൂ... "


എന്ന സൗണ്ട് കേട്ട് നോക്കിയപ്പോ അത് വന്നു അജുന്റെ മടിയിൽ കയറി ഇരുന്നു... അയിനെ കണ്ടപ്പോൾ ഓൻ ആണെങ്കിൽ ഭയങ്കര തീറ്റിക്കൽ ആണ്... 🤔ഹെയ് അപ്പൊ പിന്നെ ആരാ നമ്മളെ കാലിൽ തോണ്ടിയെ... 


നമ്മൾ എല്ലാരേയും ഒന്ന് ഇടംകണ്ണ് ഇട്ടു നോക്കിയതും കോപ്പ് കണ്ണ് ഇറുക്കി കാണിച്ചു... 🙄ഇപ്പൊ ശരിയാക്കി തരാം മോനെ... 


നമ്മൾ കാലിൽ അമർത്തി ഒരു ചവിട്ട് കൊടുത്തതും... 


"😵😵ഉമ്മച്ചി... "


എന്നും പറഞ്ഞു ഒരു അലർച്ച ആയിരുന്നു... അത് കേട്ടതും നമ്മൾ നന്നായി ഇളിച്ചു കാണിച്ചു... 


"എന്താടാ നിന്നെ പൂച്ച കടിച്ചോ... അതിന്റെ വായിൽ അല്ലേ കയ്... "


"പൂച്ച അല്ല ഒരു പട്ടി ചവിട്ടിയതാ... "😬


ഓൻ ഉപ്പച്ചിക്ക് മറുപടി കൊടുത്തു നമ്മളെ നോക്കി പല്ല് കടിച്ചു... 😏പട്ടി നിന്റെ അമ്മായി അപ്പൻ.. യ്യോ 🙊🙊അല്ല നീ തന്നെ... 


ഇത്ത കൂടെ ഉള്ളോണ്ട് പണി ഒക്കെ പെട്ടെന്ന് തീർത്തു നമ്മൾ മുറിയിൽ കയറി...ഓൻ ആണെങ്കിൽ ഫോണിൽ തോണ്ടി ഇരിക്കുന്നുണ്ട്... 😏ജന്തു എന്നെ പട്ടി എന്ന് വിളിച്ചതാ... 


നമ്മൾ ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വരുമ്പോഴേക്കും ഓൻ ബെഡിൽ നീണ്ടു നിവർന്നു കിടന്നിട്ടുണ്ട്... 🙄ഉറക്കം ഇല്ലാതെ ഇവൻ എന്താണാവോ ഇങ്ങനെ നോക്കി കിടക്കുന്നെ... 😏എന്തേലും ആവട്ടെ... 


"എന്റമ്മോ എന്താ ഒരു ഗ്ലാമർ... ഈ സമയത്ത് ഇങ്ങനെ ആണെങ്കിൽ ഇപ്പൊ എങ്ങനെ ആവും ഈ പെണ്ണ്... "


😨😨പെണ്ണോ... തെണ്ടി പെണ്ണിനെയും നോക്കി ആണോ കിടക്കുന്നെ... 😥നാണം ഇല്ലാത്ത ജന്തു... നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ മുടി കെട്ടുമ്പോൾ ഓൻ വീണ്ടും തുടങ്ങി... 


"😍😍ആ ഈ കോലത്തിൽ എപ്പോഴാണാവോ ഈ പെണ്ണിനെ കാണുന്നെ... എന്റമ്മോ എന്നാ ഒരു ലുക്ക് ആണ്... ഇങ്ങനെ ഒക്കെ നിക്കാൻ ഇതിന് നാണവും മാനവും ഇല്ലേ പടച്ചോനെ... "


😬😬തെണ്ടി ഏതോ പെണ്ണിന്റെ പിക് ആണോ നോക്കുന്നെ... അത് ഇങ്ങനെ വിളിച്ചു പറയണോ ബുദ്ധി ഇല്ലാത്ത ജന്തു... 


"എനിക്ക് വയ്യേ ഇത് കാണാൻ... എന്നാലും എങ്ങനെ തോന്നി ഇവൾക്ക് തുണി ഇല്ലാതെ ഇങ്ങനെ നിക്കാൻ... "


😨😨പടച്ചോനെ തുണി ഇല്ലാത്ത ഫോട്ടോ ആണോ ഈ നോക്കുന്നെ... ഇതിനെ അങ്ങ് കൊന്നാലോ... എന്നെ ഇത് വരെ നോക്കിയിട്ടില്ല... 


"😬😬കണ്ട നടിമാരുടെ ഫോട്ടോ നോക്കി ആസ്വദിക്കാൻ നാണം ഇല്ലേ... അതും ഭാര്യയുടെ മുന്നിൽ വെച്ച്... നോക്കാണെങ്കിൽ ആരും കാണാതെ നോക്കണം... ഇതിപ്പോ എന്തിനാ അതിൽ നോക്കി ഓരോന്ന് വിളിച്ചു പറയുന്നേ... "


"🙄🙄അതിന് ഇത് നടി ഒന്നും അല്ല...ഒരു ഒന്നൊന്നര ഐറ്റം ആണ്... ഈ കോലത്തിൽ കണ്ടാൽ ഉണ്ടല്ലോ എന്റെ കണ്ട്രോൾ പോവും... "


"😬😬അയിന് ഞാൻ എന്ത് വേണം എന്നോട് എന്തിനാ പറയുന്നേ... 😏ഞാൻ എല്ലാരോടും പറയും നോക്കിക്കോ നിനക്ക് മുറിയിൽ ഇരുന്നു കണ്ട പെണ്ണിന്റെ തുണി ഇല്ലാത്ത ഫോട്ടോ നോക്കി ഇരിക്കൽ ആണ് പണി എന്ന്... "


"നീ പറഞ്ഞോ... ഞാൻ അവർക്ക് കൂടി കാണിച്ചു കൊടുക്കും അത്രയേ ഉള്ളൂ... "


🙄🙄അയ്യേ ഇവൻ എന്താ ഇങ്ങനെ... ഇതിപ്പോ നമ്മൾ ആരോട് പറയും ഇതിന്റെ ഈ സ്വഭാവം ഒക്കെ... 😪


"😏എന്നാൽ എല്ലാരേയും വിളിച്ചു കാണിച്ചു കൊടുക്ക്... നാണം ഇല്ലാത്ത ജന്തു... ഇങ്ങോട്ട് മാറിയെ എനിക്ക് ഉറങ്ങണം... അല്ലാതെ കണ്ട പെണ്ണിന്റെ ഫോട്ടോ നോക്കി നിക്കൽ അല്ല പണി... "


നമ്മൾ അവനെയും തള്ളി മാറ്റി ബെഡിൽ കയറി ഇരുന്നതും ഓൻ നമ്മളെ അടുത്തായി ഇരുന്നു... 😒😒ഓൻ വേറെ ഏതോ പെണ്ണിനെ നോക്കുമ്പോ എന്തോ ഒരു സങ്കടം... ഓന് ഇഷ്ട്ടം അല്ലെങ്കിൽ പിന്നെ എനിക്ക് എന്താ... 


"നിനക്ക് കാണണോ ഈ പീസിന്റെ ഫോട്ടോ... "


"😬ദേ എന്നെ കൊണ്ട് പറയിക്കണ്ട... ഞാൻ കരുതി ഇയാൾക്ക് ഇത്തിരി എങ്കിലും വിവരം ഉണ്ടെന്ന്... ഇപ്പോഴല്ലേ മനസ്സിൽ ആയത് എന്റെ അത്രയും വിവരം ഇല്ലെന്ന്... അല്ലെങ്കിൽ ഇങ്ങനെ ഒക്കെ കാണിക്കോ... "😪😪


നമ്മൾ മോങ്ങികൊണ്ടിരുന്നു അല്ലാണ്ട് ഇപ്പൊ എന്താ ചെയ്യാ... 


"😍😍നിനക്ക് കാണണ്ട എങ്കിൽ വേണ്ട...ഞാൻ നോക്കും..."


😬😬ഈ തെണ്ടിയെ മിക്കവാറും ഞാൻ കൊല്ലും... നമ്മൾ എങ്ങാനും ഏതേലും ചെക്കനെ നോക്കിയാൽ ഓന് കലിപ്പ് വരും ഓനിക്ക് എന്തും ആവാം... 😏😏


നമ്മൾ സൈഡിൽ ആയി കിടന്നു ആകെ മൊത്തം മൂടി പുതച്ചു... കാലത്ത് അത് എടുത്തു കത്തിക്കണം... ജന്തു നാളെ എങ്ങനെ അതിനെ നോക്കും എന്ന് കാണാലോ... 


"ഈ ഫിഗർ കണ്ടിട്ട് ഇത് കയ്യീന്ന് വെക്കാനും തോന്നുന്നില്ലല്ലോ പടച്ചോനെ... "😍


അത് കൂടി കേട്ടതും നമ്മക്ക് കലിപ്പ് കയറി ചാടി എണീറ്റു അത് തട്ടി പറിച്ചു അത് കീറാൻ നോക്കിയതും അതിലെ ആളെ കണ്ട് നമ്മൾ ഒന്ന് നിന്നു... 


😵😵ഇത് ഞാൻ അല്ലേ... 🙈🙈അയ്യേ ഈ തെണ്ടിക്ക് ഇത് എവിടുന്ന് കിട്ടി...


നമ്മളെ പ്ലിങ്ങിയ മോന്ത കണ്ട് ഓന് പൊട്ടി ചിരിക്കാൻ തുടങ്ങി... 😓അയ്യേ എന്നാലും ഇവൻ ഈ പറഞ്ഞത് മുഴുവനും ഇത് നോക്കിആണോ... 🙊🙊


"മ്മ് എങ്ങനെ ഉണ്ട് കൊള്ളാവോ... "


നമ്മളെ നോക്കി കണ്ണടച്ച് കൊണ്ട് ചോദിക്കുന്നത് കേട്ട് നമ്മൾ ആളെ മുഖത്ത് നോക്കാൻ പറ്റാതെ എങ്ങോട്ടോ നോക്കി ഇരുന്നു... 😥


"അയ്യേ എനിക്ക് കാണാൻ വയ്യേ... ഇനി എന്തൊക്കെ കാണണം ആവോ പടച്ചോനെ... നാണം ഇല്ലല്ലോ അയ്യേ... "


"😬😬ഓഹ് അതിന് എന്താ ഇങ്ങനെ കളിയാക്കാൻ... കുഞ്ഞു നാളിൽ ഉള്ള ഫോട്ടോ കണ്ടതിനു ആണോ ഇങ്ങനെ ഇളിക്കുന്നെ... "


"ഇത്തിരി വളർന്നു എന്നല്ലാതെ നിനക്ക് മാറ്റം ഒന്നും ഇല്ലല്ലോ... ഇത് പോലെ ഒക്കെ എന്ന നിന്നെ കാണാൻ പറ്റുന്നെ... "


"😬പോടാ തെണ്ടി... നാളെ തന്നെ നിന്റെ ഇത് പോലെ ഒന്ന് തപ്പി പിടിച്ചിട്ട് നിന്നെ ഞാൻ കളിയാക്കും നോക്കിക്കോ... "


"ഏയ് അയിന് നിന്നെ പോലെ അല്ല ഞാൻ... നാണവും മാനവും ഉണ്ട്... അരിച്ചു പെറുക്കിയാലും നിനക്ക് ഇത് പോലെ ഒന്ന് കിട്ടില്ല... "


"😏😏ഓഹ് അല്ലേലും ആർക്ക് കാണണം ഈ കോലം... എന്നിട്ട് വേണം എന്റെ ബോധം പോകാൻ... "


"😬പോടീ നിന്റെ അത്രയും വൃത്തികേട് ഇല്ല... പിന്നെ കെടാൻ മാത്രം ബോധം ഉണ്ടോ നിനക്ക്... "


"ഓഹ് ഒരു ബോധം ഉള്ള ആള്... നാണം ഇല്ലല്ലോ ആരും കാണാതെ ഫോട്ടോ അടിച്ചു മാറ്റാൻ... "


"🙄ഒന്ന് പോടീ ആരും കാണേണ്ട എന്ന് കരുതി ഞാൻ എടുത്തത് നന്നായി എന്ന് പറ... അല്ലെങ്കിൽ ആരൊക്കെ കാണും നിന്റെ ഈ കോലം... എല്ലാം പെറുക്കി എടുത്തു നിന്റെ ഉപ്പച്ചി അമിടെ വീട്ടിൽ കൊണ്ട് വെച്ചിട്ടുണ്ട്... അവിടെ ഉള്ളവർ ഒക്കെ നോക്കിയാൽ നിന്റെ ഈ കോലം കാണില്ലേ... ഇതിപ്പോ എനിക്ക് മാത്രം കാണാൻ ഉള്ളത് ഞാൻ മാത്രം കണ്ടാൽ മതി കേട്ടല്ലോ... "


"😏ഓഹ് ഇങ്ങ് വാ ഞാൻ കാണിച്ചു തരാം... "


"😍ശരിക്കും കാണിച്ചു തരോ... "


"😬😬പോടാ പട്ടി... നാണം ഇല്ലാത്ത ജന്തു... "

പറഞ്ഞു തീരുന്നതിന് മുന്നേ ഓൻ നമ്മളെ കയ്യിലെ ഫോട്ടോ തട്ടി പറിച്ചു... അതിലേക്ക് നോക്കി ഇളിച്ചു കൊണ്ട് നമ്മളെ നോക്കാൻ തുടങ്ങി... 😓പടച്ചോനെ ഇവൻ എന്തേലും ചെയ്യോ... ആകെ കൂടെ വിയർത്തു കൊണ്ടാ ഇരിക്കുന്നെ... 


"😬നിന്നോട് ഞാൻ പറഞ്ഞത് അല്ലേടി എന്നെ പട്ടി എന്ന് വിളിച്ചാൽ നീ വിവരം അറിയും എന്ന്... "


🙄പടച്ചോനെ അങ്ങനെ ഒന്നുണ്ട് അല്ലോ... നമ്മൾ ഓനെ നോക്കി വേണോ വേണ്ടയോ എന്ന പോലെ ഇളിച്ചു കാണിച്ചു... 


"എല്ലാറ്റിനും കൂടി നിനക്ക് ഞാൻ ഇപ്പൊ തന്നെ തരാൻ പോവാ... "


അത് കേട്ടതും നമ്മൾ ചാടി എണീറ്റ് ഓടാൻ നിന്നതും ഓൻ നമ്മളെ കാലിൽ പിടിച്ചു അവിടെ ഇട്ടു... വീണതും നമ്മളെ മേലേ കിടന്നു കണ്ണിലേക്കു തന്നെ നോക്കി കിടന്നു... 😓😓പണി പാളിയ പടച്ചോനെ... ഇവനെന്താ ഇങ്ങനെ നോക്കുന്നെ... 


"വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ നീ എന്റെ തലയിൽ കയറി നിരങ്ങും അല്ലേ...നിന്നെ ഞാൻ ശരിക്കും ഈ അജു ആരാണെന്ന് കാണിക്കാൻ പോവാ... "


"😲😲അയ്യേ അതൊന്നും വേണ്ട ഇയാൾ പോയെ...ഇയാക്ക് നാണവും ഇല്ലേ... "


"🙄🙄അയ്യട എന്താ മോളെ ഒരു പൂതി... നിന്നെ ഞാൻ ഈ കോലത്തിൽ ആക്കാൻ പോവാണ് എന്നാണ് പറഞ്ഞത്... "


😨😨ഹെയ് അങ്ങനെയാണോ ഈ പറഞ്ഞത്... നമ്മൾ ആണെങ്കിൽ ബെൻസിന്റെ ഇടയിൽ ആണല്ലോ... ഒന്ന് തടയാൻ പറ്റോ എന്തോ... കുരുങ്ങി കിടന്ന കയ് ഒക്കെ വലിച്ചു പുറത്തേക്ക് ഇട്ടു നമ്മൾ ഓനെ പിടിച്ചു തള്ളി എങ്കിലും ഒന്ന് അനങ്ങുന്നില്ല കോപ്പ്... 😓


ഓൻ നമ്മളെ തന്നെ നോക്കി കണ്ണ് ഇറുക്കി കാണിച്ചതും നമ്മൾ ഓനെ ദയനീയമായി നോക്കി... 😒വല്ല ഡിസ്‌കൗണ്ടും തന്നാലോ...


കുരങ്ങൻ അതേ ഇളിയും ഇളിച്ചു നമ്മളെ തോളിൽ കയ് വെച്ച് ടോപ്പ് താഴ്ത്തിയതും നമ്മൾ അവിടെ കയ് വെച്ച് മറച്ചു...😯ഇവൻ എന്നെ ഇന്ന് നാണം കെടുത്തും എന്നാ തോന്നുന്നേ... 


അവിടേക്ക് അവന്റെ ചുണ്ടുകൾ പതിഞ്ഞതും നമ്മൾ ഒന്ന് പിടഞ്ഞു... പതിയെ അവന്റെ പല്ലുകൾ പതിഞ്ഞതും നമ്മൾ ഓനെ പിടിച്ചു മാറ്റാൻ ഉള്ള ശ്രമം തുടങ്ങി... 


"😒😒പ്ലീസ് അജു വേണ്ട എനിക്ക് പേടിയാ... "


"എന്നായാലും ഇതൊക്കെ വേണ്ടേ... ഇത്തിരി വിവരം വരട്ടെ എന്ന് കരുതി ഞാൻ വെയിറ്റ് ചെയ്യുമ്പോൾ നീയായിട്ട് ചോദിച്ചു വാങ്ങുന്നത് അല്ലേ... "


"സത്യായിട്ടും ഇനി ഞാൻ അങ്ങനെ ഒന്നും വിളിക്കില്ല... 😪"


"നീ വിളിച്ചോ എന്നാൽ അല്ലേ എനിക്ക് ഇതൊക്കെ പറ്റൂ... "


"😓😓ഇല്ല ഞാൻ ഒരിക്കലും അങ്ങനെ വിളിക്കില്ല എന്നെ വിട്ടേ അല്ലെങ്കിൽ ഞാൻ ഇപ്പൊ ചാകും..."😭


ഓനെയും പിടിച്ചു തള്ളി നമ്മൾ ശ്വാസം വലിച്ചു വിട്ടു... ഓൻ ആണെങ്കിൽ നമ്മളെ തന്നെ നോക്കി കിടക്കാ...


"ഇനി നിനക്ക് വല്ലതും വിളിക്കാനോ ചെയ്യാനോ തോന്നുമ്പോൾ ഇത് ഓർത്താൽ മതി കേട്ടല്ലോ...പിന്നെ പൊന്നു മോളെ ഈ ഹോട് പിക്ക് എന്റെ കയ്യിൽ ആണ് ഉള്ളത് എന്നും ഓർത്താൽ കൊള്ളാം... അത് കൊണ്ട് ഞാൻ പറഞ്ഞത് പോലെ ഒക്കെ നിന്നാൽ നിനക്ക് കൊള്ളാം... അല്ലെങ്കിൽ ഈ ഫോട്ടോ ഞാൻ എല്ലാരേയും കാണിച്ചു നാറ്റിക്കും... നിനക്കാ നാണക്കേട്... അനുമോൾ ഒക്കെ കണ്ടാൽ നിന്നെ കളിയാക്കി കൊല്ലും... "😌😌


😕😕ഇപ്പൊ ഉള്ളത് എങ്ങാനും ആണോ...കോപ്പ് പറയുന്നത് കേട്ടില്ലേ... നാളെ നിന്റെ കയ്യിൽ അത് ഉണ്ടായിട്ട് വേണ്ടേ... 😬


"എന്തായാലും എന്റെ കണ്ട്രോൾ നീ കളഞ്ഞു... നിന്റെ വീട്ടിൽ നിന്ന് തരാൻ വെച്ച കിസ്സ്‌ ആണ് നീ ഇന്ന് ഇവിടം വരെ കൊണ്ട് എത്തിച്ചത്... അതെങ്കിലും  തന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല... 


😨പടച്ചോനെ വീണ്ടും പണിയാ... നമ്മൾ ഓനെ തുറിച്ചു നോക്കിയതും ഓൻ നമ്മളെ അധരങ്ങളിൽ ചുണ്ട് ചേർത്ത് വെച്ചതും നമ്മളെ കയ് ഓനെ പിടിച്ചു മാറ്റാൻ നോക്കി... കയ് രണ്ടും കോർത്തു പിടിച്ചു തടഞ്ഞു കൊണ്ട് അവൻ അധരങ്ങളെ മോചിപ്പിക്കാതെ അതേ പോലെ നിന്നതും നമ്മൾ ഓനെ തന്നെ നോക്കി... 


😓ശരിക്കും ഇവന് നമ്മളെ ഇഷ്ട്ടം ആയിട്ടാണോ ഇങ്ങനെ ഒക്കെ... ഒന്നും മനസ്സിൽ ആവുന്നില്ല... 😍നമ്മളും ഓനിൽ ലയിച്ചു നിന്നതും അവൻ നമ്മളെ കയ് വിട്ടു ചലിക്കാൻ തുടങ്ങിയതും ഞെട്ടി കൊണ്ട് നമ്മൾ അവനെ ശക്തിയായി പിടിച്ചു മാറ്റി... 😓😓ചുണ്ട് ഒക്കെ മുറിഞ്ഞു എന്നാ തോന്നുന്നേ... 


കിതച്ചു കൊണ്ട് ഓൻ നമ്മളെ നോക്കി പുഞ്ചിരിച്ചതും നമ്മളും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...


"ഒരു കിസ്സ്‌ വേണം എന്നെ കരുതിയുള്ളൂ...സോറി... "😓


😓എന്തോ അത് കേട്ടതും നമ്മക്ക് ഓനോട്‌ വല്ലാത്തൊരു ഇഷ്ട്ടം ആയിരുന്നു തോന്നിയത്... ആ ഇഷ്ട്ടം ഒക്കെ ഇവന് തോന്നി കാണോ പടച്ചോനെ... 


"ആദ്യം എനിക്ക് ഞാൻ പറഞ്ഞത് പോലെ പാട്ട് പാടി തന്നാൽ എന്താ..."


"അതിനുള്ള ടൈം ആയിട്ടില്ല കേട്ടോ... പാട്ട് പാടി തന്നാൽ നീ എന്നെ കേറി പീഡിപ്പിച്ചാലോ... "


അവൻ നമ്മളെ മൂക്ക് പിടിച്ചു തിരിച്ചു പറയുന്ന കേട്ട് നമ്മൾ കണ്ണും മിഴിച്ചു നിന്നു... 🙄നിക്ക് പീഡിപ്പിക്കാൻ ഒക്കെ അറിയോ... 


നമ്മൾ നീണ്ട ആലോചനയോടെ കിടന്നതും അവൻ ലേറ്റ് ഓഫ് ചെയ്ത് നമ്മളെയും കെട്ടിപ്പിടിച്ചു കിടന്നു... 😕😕ഇതിന് വട്ടാണോ...ഇനി എന്നെ ഇഷ്ട്ടം അല്ലേ...


"ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇയാൾക്ക് എന്നെ ഇഷ്ട്ടം ആണോ...? "


"😬😬തീരെ ഇഷ്ട്ടം അല്ല... കിടന്ന് ഉറങ്ങിയെ... "


😏😏ജാഡ അല്ലാണ്ട് എന്താ... ഇഷ്ട്ടം അല്ലേൽ പിന്നെ എന്തിനാ എന്നെയും കെട്ടിപ്പിടിച്ചു കിടക്കുന്നെ... നമ്മൾ ഓനെയും പുച്ഛിച്ചു തിരിഞ്ഞു കിടന്നു... 


കാലത്ത് ഓൻ തന്നെ തട്ടി വിളിച്ചപ്പോൾ ആണ് നമ്മൾ ഉണർന്നത്... നമ്മൾ കയ്യും കാലും ഒക്കെ ഒന്ന് നിവർത്തി ഉണർന്നപ്പോൾ ആണ് ഓൻ ചമ്മന്തി ആയ പോലെ കിടക്കുന്നു... 


"🙄🙄എന്നെയും പിടിച്ചു മാറ്റി തിരിഞ്ഞു കിടന്ന പെണ്ണാ ഇന്ന് കാലത്ത് ബെഡ് നമ്മൾ ആണെന്ന പോലെ ആണല്ലോ ഉറക്കം... "


"😓അത് പിന്നെ ഞാൻ ഉറങ്ങിയാൽ അങ്ങനെയാ... ഉമ്മച്ചി പോലും എന്നെ കൂടെ കിടത്താറില്ല...അമ്മി ആണെങ്കിൽ ഇടക്ക് താഴെ ഇടും... "


"അല്ലേലും അട്ടയെ പിടിച്ചു മെത്തയിൽ കിടത്താൻ പറ്റില്ല എന്നല്ലേ... "


എന്നും പറഞ്ഞു ഓൻ ബാത്‌റൂമിൽ കയറിപോയി... 🙄🙄അട്ടയാ അതേതു ജീവി... ഇനി ഇന്ന് ഓന്റെ മോന്ത എങ്ങനെ ആണാവോ...എങ്ങനെ ആയാലും നമ്മക്ക് പണിയാണ്... 😓


"നിനക്ക് ഇന്നലെ തരാൻ മറന്നു..."


എന്നും പറഞ്ഞു ഓൻ പോക്കെറ്റിൽ നിന്നും ഒരു പേപ്പർ എടുത്തു തന്നു ഇറങ്ങി പോയി... 🙄ഇതെന്താ ഇനി... നമ്മൾ അറിയാൻ ഉള്ള തൊര കൊണ്ട് തുറന്നു നോക്കി... 


ഹെയ് കോളേജിൽ ഒക്കെ ഈ മാർക്ക് വെച്ച് അഡ്മിഷൻ കിട്ടിയാ... 😌കോളേജിൽ ഒക്കെ പോയിട്ട് വേണം അടിച്ചു പൊളിക്കാൻ... നമ്മൾ കോളേജിന്റെ പേര് നോക്കി ഒന്ന് ചിരിച്ചതും 😨😨ഞെട്ടി കൊണ്ട് വീണ്ടും നോക്കി... 


വിമൻസ് കോളേജിൽ ആണോ അഡ്മിഷൻ കിട്ടിയെ... 🙄🙄അയ്യേ ആകെ മൊത്തം പെൺപട... ഇവൻ വെറുതെ അല്ല കോളേജിൽ വിടാൻ ഇത്രക്ക് തൊര കാണിച്ചത്... തെണ്ടി... 😓😓ഷമി നീ അറിഞ്ഞ നമ്മുടെ സ്വപ്‌നങ്ങൾ ഒക്കെ വെള്ളത്തിൽ ആയെഡി... 


😭😭എന്നാലും ആരോട് പറയും ഈ സങ്കടം... വെറും വയറ്റിൽ ഇത് തന്നിട്ട് പോണോ തെണ്ടിക്ക്... 


നമ്മൾ ഓന്റെ നിഴൽ ഗേറ്റ് കടന്നതും ഷമിയെ വിളിച്ചു... 


"😬😬എന്താടി ഉറങ്ങാനും സമ്മതിക്കില്ലേ... ഈ നേരത്ത് വിളിക്കാൻ നീ അവിടെ പെറ്റു കിടക്കാണോ... "


😕ഹെയ് ഇന്ന് മൊത്തം പല്ല് കടി ആണല്ലോ... 


"😓നീയൊക്കെ അവിടെ സുഖം ആയി ഉറങ്ങുന്നു... ആ യോഗം ഇല്ല... എങ്ങനെ കിടന്നു ഉറങ്ങേണ്ട ഞാൻ ആണ് കുളിയും തേവാരവും കഴിഞ്ഞു കെട്ടിയോന് ചായയും ഇട്ടു കൊടുത്തു ഇവിടെ നിക്കുന്നെ എന്ന് നിനക്ക് അറിയോ... "


"😁നിനക്ക് അങ്ങനെ തന്നെ വേണം... ശാപം ആടി എന്റെ ശാപം... ആ അജുനെ കൊണ്ട് ഇങ്ങനെ ഒക്കെ പറ്റിയല്ലോ അത് മതി... "


"😬😬പട്ടി നിനക്ക് ഒരു ലോക ഉടായിപ്പ് ആയ ഏതേലും ഒരുത്തനെ കിട്ടാൻ ഞാൻ ഇന്ന് മുതൽ പ്രാർത്ഥിക്കും നീ നോക്കിക്കോ... ഇപ്പൊ അതൊക്കെ കൃത്യമായി ഉണ്ട് അതോണ്ട് പടച്ചോൻ കാണാതെ ഇരിക്കില്ല..."


"😏😏ഓഹ് പിന്നെ എനിക്കുള്ള ചെക്കനെ ഒക്കെ ഞാൻ കണ്ട് പിടിക്കും... ഇനി മുതൽ കോളേജിൽ ഒക്കെ പോയിട്ട് വല്ല സീനിയർസിനെയും പ്രേമിച്ചു കെട്ടും ഞാൻ... കൂട്ടത്തിൽ നല്ലതിനെ സെലക്ട് ചെയ്യാലോ കോളേജ് ആവുമ്പോ ഇഷ്ട്ടം പോലെ കാണും അല്ലോ... നിന്റെ ചാൻസ് കഴിഞ്ഞല്ലോ... അതാ ഒരു ആശ്വാസം... "😌


😒😒എല്ലാം തുലച്ചു കളഞ്ഞു... കിട്ടിയ ഒന്നാണ് എങ്കിൽ ജാഡയും... 


"😪😪ഡീ നീ വേറൊന്ന് കൂടി അറിഞ്ഞ... നിക്ക് വിമൻസ് കോളേജിൽ അഡ്മിഷൻ കിട്ടിയെടി... അവിടെ ടീച്ചർസ് ഒക്കെ എങ്ങനെ സാറന്മാർ ഉണ്ടാവോ... "


"അതൊക്കെ ഉണ്ടാവും... 😕ഇനി എന്തിനാ നിനക്ക് സാറന്മാർ... "


"😏എത്ര എന്ന് വെച്ചാൽ പെണ്ണുങ്ങളെ നോക്കി ഇരിക്കുന്നെ... ചെക്കൻമാർ ഇല്ലെങ്കിൽ ബോർ ആടി... "


"എനിക്ക് അഡ്മിഷൻ ഒന്നും ഇത് വരെ കിട്ടീല... എന്നാലും ഞാൻ മിക്സഡ് കോളേജിൽ മാത്രേ പോവൂ..."


"😓നിന്റെ ഒക്കെ ഒരു യോഗം... ആ തെണ്ടി അജു നിക്ക് മനഃപൂർവം പണി തന്നതാഡി... എവിടുന്ന് കിട്ടി ആവോ ഓന് ഇത്... കൊണ്ട് പോയി അടുപ്പിൽ ഇടാൻ തോന്നാ... തെണ്ടി എന്നോട് കോളേജിൽ പോണം എന്നൊക്കെ പറയുമ്പോൾ ഞാൻ കരുതി നന്നായിപോയെന്ന്... ഇത് എനിക്ക് ഇങ്ങനെ ഒരു പണി തരും എന്ന് കരുതീല... ആ അലവലാതിനെ കെട്ടാൻ ആണല്ലോ എന്റെ തലവിധി... പട്ടി ഓനെ എന്റെ കയ്യിൽ കിട്ടിയാൽ....... "😵😵😵😵


പടച്ചോനെ ഇവൻ അല്ലേ പോയത്... ഇനി പ്രതിമ വല്ലൊം ആണോ... ആയാൽ മതിയായിരുന്നു... എല്ലാം കേട്ട് കാണോ കയ്യും കെട്ടി ഉള്ള ആ നിൽപ്പ് കണ്ടാൽ അറിയാം എല്ലാം കേട്ട് എന്ന്... 


"കയ്യിൽ കിട്ടിയാൽ നീ എന്താ ചെയ്യാ... "🤔


ഓളെ ഒരു ചോദ്യം കേട്ടില്ലേ... 😕ഇനി ഞാൻ ബാക്കി കൂടി പറയണോഡി... നമ്മളെ മിണ്ടാട്ടം ഒക്കെ മുട്ടി എന്നാ തോന്നണേ... ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ... 


ഓൻ ആണെങ്കിൽ നമ്മളെ നിൽപ്പ് കണ്ട് അടുത്തേക്ക് വരും തോറും നമ്മളെ കയ്യീന്ന് ഫോൺ ഒക്കെ താഴെ പോയി... 😨😨ഇതിലും ബേധം എന്നെ അങ്ങ് കൊന്നാൽ മതിയെന്നു... 


"ആരെ കയ്യിൽ കിട്ടിയാൽ ആണ് എന്തോ ചെയ്യാൻ ഉള്ള പരിപാടി... "


"😓😓അത്... അത് ശ... ഷമി ഇല്ലേ ഓളെ ഒരാൾ ഫോണിൽ കൂടി ഭയങ്കര ശല്യം ചെയ്യൽ...അയാളെ... "


"ഓഹോ എന്ന്... "


🙄🙄പടച്ചോനെ വിശ്വസിച്ചാൽ മതിയായിരുന്നു...നോട്ടം ഒക്കെ കാണുമ്പോൾ തന്നെ പേടി തോന്നാ... 


"അല്ല ഇങ്ങള് അല്ലേ വന്നേ പിന്നെന്താ പോയെ... "


"🙄🙄എന്തോന്ന്... "


😪എന്റമ്മോ എന്തൊക്കെയാ ഞാൻ ഈ ചോദിക്കുന്നെ... തല തിരിഞ്ഞ... 


"അത് എന്താ വന്നേ എന്ന്... "


"ഫോൺ എടുക്കാൻ മറന്നു,,, ഇതൊക്കെ നിനക്ക് ശ്രദ്ധിച്ചാൽ എന്താ... ഭർത്താവ് വല്ലതും മറന്നു വെച്ച് പോയാൽ പിന്നാലെ അത് എടുത്തു കൊണ്ട് വരുന്ന ഒരു ഭാര്യയെ ഒക്കെ എനിക്ക് എപ്പോ കിട്ടും ആവോ... അതെങ്ങനെയാ ഞാൻ ഒന്ന് ഇറങ്ങിയിട്ട് വേണം അല്ലേ നിനക്ക് കുത്തിതിരിപ്പ് ഉണ്ടാക്കാൻ... "


🙄🙄ഏ... ആാാ... അതും ശരിയാ...ഇനി പറഞ്ഞിട്ട് എന്ത് കാര്യം... 


"നീ പറഞ്ഞത് മുഴുവനും ഞാൻ കേട്ട്... ബൈക്ക് വെളിയിൽ നിർത്തി വരാൻ തോന്നിയത് എന്ത് കൊണ്ടും നന്നായി... നീ എന്നെ വിളിച്ച തെറിയും ഞാൻ കേട്ടു... അത് കൊണ്ട് മോൾ കാത്തിരുന്നോ ഇതിനൊക്കെ ഞാൻ വന്നിട്ട് തരാട്ടോ... ഇപ്പൊ ടൈം ഇല്ല... "


😓😓പടച്ചോനെ ഇനി എന്താണാവോ വന്നിട്ട് തരുന്നേ... തന്നിട്ട് പോയാൽ എന്താ ഇനി വരുന്നത് വരെ ടെൻഷൻ അടിച്ചു മരിക്കും അല്ലോ ഞാൻ... 


😒😒എല്ലാം പോയല്ലോ... എന്തൊക്കെ ആയിരുന്നു... നമ്മൾ താടിക്ക് കയ്യും കൊടുത്തു ഇരിപ്പ് ആയിരുന്നു... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല... ബാപ്പച്ചി ആണെങ്കിൽ നമ്മൾ എന്ത് പറയുന്നോ അത് ഓകെ പറയും... ഇവൻ എപ്പോഴാ അങ്ങനെ ഒക്കെ ആവുന്നേ... 


"എന്താ ഇങ്ങനെ ഇരിക്കുന്നെ വല്ലോം കളഞ്ഞു പോയോ... "


ഇത്ത നമ്മളെ അടുത്തു വന്നു ഇരുന്നു കൊണ്ട് ചോദിച്ചു...


"ഒന്നുല്ല നിക്ക് കോളേജിൽ അഡ്മിഷൻ കിട്ടി... വിമൻസ് കോളേജിൽ ആണ്... അതാ ടെൻഷൻ... ഫ്രണ്ട്‌സ് ഒക്കെ വേറെ കോളേജിൽ ആണ്... ഞാൻ ഒറ്റക്ക് അവിടെ ചെന്നിട്ട് എന്താക്കാൻ ആണ്..."😪😪


"😁ഇതാണോ കാര്യം... ഞാൻ കരുതി ഇരിപ്പ് കണ്ടപ്പോൾ വേറെ വല്ല വലിയ പ്രശ്നം ആണെന്ന്... ഇത് നിസാരം അല്ലേ... അവിടെ നിന്നെ പോലെ ഫസ്റ്റ് ടൈം വരുന്നവർ ഒക്കെ തന്നെയാ ഉണ്ടാവുന്നത്... നിനക്ക് പെട്ടെന്ന് ഒരാളോട് കൂട്ട് ആവാൻ ഉള്ള കഴിവ് ഒക്കെ ഉണ്ട്... "


"😕അതൊക്കെ ഉണ്ടാവും... ഷമി ഇല്ലെങ്കിൽ അന്നത്തെ ദിവസം ഞാൻ ക്ലാസിൽ പോകാറില്ല... ഇതിപ്പോ ഞാൻ എങ്ങനെ പോകും... ഓൾ ആണെങ്കിൽ വിമൻസ് കോളേജിൽ ഒന്നും വരൂല... "


"അതാണോ കാര്യം... എങ്കിൽ ഇത് നിനക്ക് അജുനോട്‌ പറയാം ആയിരുന്നില്ലേ... "


"😬😬ഒരു കൊജു...ഓൻ മനഃപൂർവം എന്നോട് ഇത് ചെയ്തതാ...ഞാൻ എന്ത് പറയുന്നോ അതിന് എതിരെ ഓൻ നടത്തൂ... "


"അതൊക്കെ നിനക്ക് തോന്നുന്നത് ആണ്... സ്നേഹത്തോടെ എന്ത് കാര്യം അവശ്യപ്പെട്ടാലും ഭർത്താവ് നടത്തി തരും... അതെങ്ങനെയാ നിങ്ങൾ ഏത് നേരവും തമ്മിൽ തല്ല് അല്ലേ... പിന്നെ അവൻ ആണെങ്കിൽ ദേഷ്യം ഇത്തിരി കൂടുതൽ ഉള്ള കൂട്ടത്തിൽ ആണ്... "


😏😏പിന്നെ,,എനിക്കും ഉണ്ട് ഈ ദേഷ്യം ഒക്കെ... ഓനെ ഇതൊക്കെ പറ്റൂ... 


"നീയും അജുവും മാത്രം ഉള്ള സ്വകാര്യ നിമിഷത്തിൽ അവനോട് ചോദിക്ക്... അവൻ നൂറു വട്ടം സമ്മതിക്കും... "


"😥അയ്യേ അതൊന്നും ശരിയാവില്ല... ഓന് ആണെങ്കിൽ എന്നെ ഇഷ്ട്ടം ആണെന്ന് എന്നും തോന്നുന്നില്ല... എപ്പോഴും കലിപ്പ് ആണ്..."


"പ്രേമിച്ചു കല്യാണം കഴിച്ച നിങ്ങൾ ഇങ്ങനെ... എടീ അതൊക്കെ നിന്റെ മിടുക്ക് പോലെ ഇരിക്കും... ഞാൻ അന്ന് പറഞ്ഞ കാര്യം വല്ലതും നീ ചെയ്തോ... അവനെ വീഴ്ത്താൻ ഉള്ള അടവ് എന്തായി... "


"😓അത് ഇങ്ങൾക്ക് എന്നോട് അസൂയ ആയോണ്ട് പറയുന്നത് ആണെന്ന് കരുതി ഞാൻ നോക്കീല... "


"എനിക്കെന്തിനാ നിന്നോട് അസൂയ... നീ സന്തോഷത്തോടെ ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞത് ആണ് ഞാൻ... അതൊക്കെ ഉണ്ടായാലേ ലൈഫിൽ സന്തോഷം ഉണ്ടാവൂ... സ്നേഹം കൂടുമ്പോൾ പരസ്പരം ഉള്ള ഈ വഴക്ക് ഒക്കെ തീരും... പിന്നെ അവൻ നിന്റെ എന്ത് ആഗ്രഹവും സാധിച്ചു തരും നീ നോക്കിക്കോ... അവന്റെ ഇത്ത മാത്രം ആയ ഞാൻ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ എന്റെ ഏത് ആഗ്രഹവും പാതിരാത്രി വേണേലും സാധിച്ചു തരാറുണ്ട്... അപ്പൊ പിന്നെ ഭാര്യയുടെ കാര്യം പറയണോ... "


"അങ്ങനെ ആണോ... എന്നാലും എനിക്ക് എന്തോ ആലോചിക്കുമ്പോൾ തന്നെ ഒരു പേടി... അയ്യേ നാണക്കേട്... "🙈🙈


"🙄🙄ഞാൻ നിന്റെ സ്വന്തം കെട്ടിയോന്റെ കാര്യം ആണ് പറഞ്ഞത്... അല്ലാതെ വഴിയിൽ കൂടെ പോന്ന ചെക്കന്റെ അല്ല... നിന്റെ കാര്യം നടക്കണം എങ്കിൽ മതി... അല്ലേ നീ ഇവിടെ നാണക്കേട് പറഞ്ഞു ഇരുന്നോ... എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ... "


🙄🙄എന്നെ അയിന് ഇഷ്ട്ടം ആണോ എന്ന് പോലും അറീല... ഒരു പാട്ട് ഒക്കെ പാടി തന്നിട്ട് മതി എന്നൊക്കെ കരുതിയതാ... ഇനി ഇത്ത പറഞ്ഞ പോലെ സ്നേഹം കൂടിയാൽ പാട്ടൊക്കെ പാടി തരും ആയിരിക്കും... 


"നീ കൂടുതൽ ഒന്നും ആലോചിച്ചു കൂട്ടേണ്ട... ഞാൻ പറഞ്ഞ പോലെ ഒന്ന് ചെയ്തു നോക്ക്... അവൻ മൂക്കും കുത്തി വീഴും... "


😕അത്രക്ക് ഒക്കെ വേണോ... വീഴുന്നത് എന്റെ നെഞ്ചത്തോട്ട് ആയിരിക്കും... 


"ഇങ്ങൾക്ക് അറിയോ കാലത്ത് തന്നെ ഓൻ പോയത് എനിക്ക് വന്നിട്ട് തരാം എന്ന് പറഞ്ഞു കൊണ്ട പോയത്... അതിന്റെ കൂടെ ഇതൊക്കെ ആണെങ്കിൽ എന്റെ കാര്യം പോക്കല്ലേ... "😪


"🙄എങ്കിൽ നന്നായി...ഇന്നത്തോടെ അതും നിർത്തും അല്ലോ... നീ മുറിയിൽ ചെല്ലുമ്പോൾ അവൻ എന്താ ചെയ്യുന്നുണ്ടാവാ... "


"😏ഒന്നുകിൽ ഫോണിൽ തോണ്ടി ഇരിക്കുന്നുണ്ടാവും... അല്ലെങ്കിൽ കിടന്നിട്ട് ഉണ്ടാവും... അല്ലെങ്കിൽ എന്തെങ്കിലും എനിക്കിട്ട് തരാൻ ഉള്ള പ്ലാൻ ചെയ്യൽ ആവും... "


"😁😁ഇതൊക്കെ ആണോ നീ കണ്ട് വെച്ചത്... അവൻ എങ്ങനെ സഹിക്കുന്നു ആവോ... നീ ഒന്ന് ആലോചിച്ചു നോക്കിയെ നിന്നെയും കാത്ത് ഫോണിൽ നോക്കി ഇരിക്കുന്ന അജു... നീ കുളി കഴിഞ്ഞു ഇറങ്ങി വരുന്നു... അവൻ ഫോണിൽ നിന്നും തല ഉയർത്തി നിന്നെ നോക്കുന്നു... നീ ആണെങ്കിൽ ധരിക്കേണ്ടത് അവനെ വഷീകരിക്കാൻ കഴിവുള്ള ഡ്രെസ്സ് ആയിരിക്കണം... അവൻ നിന്നെ കണ്ടപാടെ ഫോണും വെച്ച് വന്നു നിന്നെ ബാക്കി നീ ഊഹിച്ചോ... അതോടെ അവൻ നിനക്ക് തരാൻ വെച്ച എല്ലാം മറക്കും... നിന്നോട് ഉള്ള ദേഷ്യം ഒക്കെ മറന്നു നിന്നെ സ്നേഹിക്കും... നിങ്ങളുടെ ആ പ്രണയ നിമിഷത്തിൽ നിനക്ക് അവനോട് എന്തും ചോദിക്കാം... നിന്നോട് ഉള്ള ഇഷ്ട്ടം കാരണം അവൻ എല്ലാം സമ്മതിക്കും പോരെ... "


🙄🙄ഇത് ഒരുമാതിരി ആയല്ലോ... അവൻ നമ്മളെ കാണുമ്പോൾ തന്നെ പുച്ഛിച്ചു കാണിക്കും പിന്നല്ലേ ബാക്കി ഒക്കെ... 


"എന്താ സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ പറഞ്ഞു തരാം... ഞാൻ ഇറങ്ങി വരുമ്പോൾ തന്നെ അവൻ ഫോണിൽ നിന്നും നോക്കാറുണ്ട്... പക്ഷെ എന്തേലും കുറ്റം പറഞ്ഞു വീണ്ടും അതിൽ തന്നെ മൂക്കും കുത്തി ഇരിക്കും... പിന്നല്ലേ ഇതൊക്കെ... അത് മാത്രം അല്ല ഓൻ എന്നോട് പറഞ്ഞു എനിക്ക് ബുദ്ധി ഒക്കെ വന്നിട്ടേ എല്ലാം നടക്കൂ എന്ന്...ഞാൻ ഇപ്പോഴും കൊച്ചു കുട്ടി ആണെന്ന്... "


😏😏നമ്മൾ ഇതെത്ര കണ്ടതാ... ഓരോ സീരിയൽ കണ്ട് അത് എന്റെ അടുത്ത് പ്രയോഗിച്ചു നോക്കാ അല്ലാണ്ട് എന്താ... 


"ഇങ്ങനെ ആണെങ്കിൽ നീ ഇങ്ങനെ മൂത്ത് നരച്ചു പോകത്തെ ഉള്ളൂ... നിന്നോടൊക്കെ പറയാൻ വന്ന നേരം എന്റെ പണി നോക്കിയാൽ മതിയായിരുന്നു... അതെങ്കിലും തീർന്നേനെ... ചക്കിക്കൊത്ത ചങ്കരൻ എന്ന് കേട്ടിട്ടേ ഉള്ളൂ... രണ്ടും ഇങ്ങനെ മാച്ച് ആവോ... "


🙄🙄ഇനി വന്നാൽ എന്താണാവോ കിട്ടാൻ പോണെ... ഓനെ സോപ്പിട്ടു നോക്കിയാലോ... വീണാൽ മതിയായിരുന്നു... നമ്മൾ അതൊക്കെ ഒന്ന് ഭാവനയിൽ നെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് അനി കുട്ടൻ നമ്മളെയും മറി കടന്നു ചാടി പോയത്... 


ഇതിനെ ഇന്നലെ ഒന്നും കണ്ടില്ലല്ലോ എവിടെ പോയി... നമ്മൾ അതിന്റെ കൂടെ പിറകിൽ തന്നെ പോയതും ദേ വരുന്നു നല്ലോരു മൊഞ്ചത്തി കുട്ടി... നല്ല വെളുത്ത പഞ്ഞിക്കെട്ട് പോലെ ഉള്ള ഒരു പൂച്ച... 


🙄🙄ഈ പ്രായത്തിൽ ഇത് അതിനെ വളച്ചു അല്ലേ... രണ്ടും കൂടി ഭയങ്കര റൊമാൻസ് ആണല്ലോ...


🙈🙈🙈അയ്യേ എന്തോന്നാ ഈ കാണുന്നെ... നല്ലോരു റൊമാന്റിക് സീൻ ആരെയും പേടിക്കാതെ കാണാലോ... എന്നാലും മൊട്ടയിൽ നിന്നും വിരിയുന്നതിന് മുന്നേ ഇത് ഇങ്ങനെ ആണെങ്കിൽ വലുതായാൽ എന്താവും...ഓന്റെ മടിയിൽ ഇരുന്നു വളരുന്ന കുഞ്ഞു പൈതൽ ആണ് എന്ന് ആരേലും പറയോ... അപ്പുറത്തെ വീട്ടിലെ ഒന്നിനെ വളച്ചു കൊണ്ട് വന്നു പണി പറ്റിക്കുന്നുണ്ട്... 


🙈🙈എന്റമ്മോ ഇനിയും നോക്കി നിന്നാൽ അവറ്റകൾ തന്നെ നമ്മളെ കടിച്ചു കീറും...അമ്മാതിരി നോട്ടം ആണ്... നമ്മൾ ആ സീൻ ഓർത്ത് അതിന്റെ സ്ഥാനത്ത് അജുനെയും നമ്മളെയും സങ്കൽപ്പിച്ചു നോക്കി... 🙉🙊🙈ഒന്നും വേണ്ടായെ ഓൻ അങ്ങനെ തന്നെ നടന്നോട്ടെ... 


ഓൻ വന്നതും നമ്മൾ മുന്നിൽ ചെല്ലാൻ ഒന്നും നിന്നില്ല... വെറുതെ എന്തിനാ ഉറങ്ങി കിടക്കുന്ന സിംഹത്തിന്റെ വായിൽ തല ഇട്ടു കൊടുക്കുന്നെ... 


ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ എല്ലാരും റെഡി ആയി... നമ്മൾ ഓന്റെ സൈഡിൽ ആയി ഇരുന്നു എങ്കിലും ഓന്റെ ഭാഗത്ത്‌ നോക്കീല... 😏😏


"അനികുട്ടനെ ഈയിടെ ആയി കാണാൻ ഇല്ലല്ലോ... അല്ലെങ്കിൽ ഫുഡ്‌ കഴിക്കുമ്പോൾ ഇവന്റെ മടിയിൽ ഉണ്ടാവേണ്ടത് ആണല്ലോ... "


ഉപ്പച്ചി പറഞ്ഞതും എല്ലാരും ഓനെ നോക്കി... 


"അപ്പുറത്തെ സൈനുത്താന്റെ പാത്തുനെ വളച്ചു അവൻ... ഇപ്പൊ എപ്പോ നോക്കിയാലും അവിടെ ആണ്... രണ്ടും കൂടി എപ്പോഴാണാവോ ഒളിച്ചോടി പോന്നെ... "


😕😕നമ്മൾ അത് പറഞ്ഞതും ഓൻ അന്തം വിട്ട പട്ടിയെ പോലെ നമ്മളെ ഒന്ന് തുറിച്ചു നോക്കി... ഉള്ളത് അല്ലേ ഇല്ലാത്തത് ഒന്നും അല്ലല്ലോ... 😏


"പൂച്ചകൾ ഒളിച്ചോടിപോവോ ഉപ്പച്ചി... "


കുരുട്ട് പിന്നെ അങ്ങനെ ഉള്ളതെ ചോദിക്കൂ... 


"ആ ചില പൂച്ചകൾ പോവും... എന്നാലും അതിന് പ്രായം ആയി കാണോ...ഇവറ്റകൾക്ക് പ്രായവും നോക്കേണ്ട കല്യാണവും കഴിക്കേണ്ട... ഇഷ്ട്ടം ഉള്ള ആളെ കൂടെ പോവേം ചെയ്യാം... "


"😬😬ഉപ്പച്ചി ഇങ്ങള് ഇത് എന്തൊക്കെയാ പറയുന്നേ...അതിനെ ഇതൊക്കെ കൊണ്ടല്ലേ പൂച്ച എന്ന് വിളിക്കുന്നെ..."


😕😕ഓൻ ഉപ്പച്ചിയെ നോക്കി കലിപ്പ് ആയതും ഉപ്പച്ചി ഡീസന്റ് ആയി ഇരുന്നു... 😏എല്ലാം അറിയാം എന്നുള്ള വിചാരം ആണ് ജന്തുന്... കോളേജ് മാറ്റി തരാൻ ഇനി ഈ ജന്തു സമ്മതിക്കോ... 


നമ്മൾ മുറിയിൽ ചെല്ലുമ്പോൾ ഓൻ ഷീറ്റ് ഒക്കെ വിരിക്കാ... നമ്മളെ കണ്ടതും ഒന്ന് നോക്കി വീണ്ടും ഓന്റെ ജോലി തുടർന്നു... 🙄രാവിലെ ഉള്ളത് ഒക്കെ മറന്നു എന്നാ തോന്നുന്നേ... വെറുതെ പേടിച്ചു... 


😪ഓഹ് ഇനി കുളിക്കണം...ഷെൽഫിൽ കൂട്ടി വെച്ചിരിക്കുന്ന ഡ്രെസ്സിൽ നിന്നും ടോപ്പ് വലിച്ചു എടുത്തതും ദേ വരുന്നു അകത്തുള്ളത് മുഴുവനും പുറത്തേക്ക്... ഹെയ് ഒന്നേ വേണ്ടൂ എല്ലാം കൂടി എന്തിനാ തുള്ളി വരുന്നേ... 


"അതൊക്കെ അടുക്കി വെച്ചാൽ എന്താ നിനക്ക്... ഇങ്ങനെ വാരി വലിച്ചു ഇടുന്നത് കൊണ്ടല്ലേ... കണ്ട പൂച്ചയുടെയും പട്ടിയുടെയും രഹസ്യം കണ്ട് പിടിക്കാൻ നടക്കുമ്പോ ഇതൊക്കെ ചെയ്താൽ എന്താ... "


😒😒ഓഹ് അവിടെ വെച്ച് വെറുതെ വിട്ടത് ഇവിടെ പൊട്ടിക്കാൻ ആണോ... അവസരം കിട്ടാൻ നിക്കാ അല്ലേ...


നമ്മൾ വന്ന പോലെ തന്നെ എല്ലാം എടുത്തു അകത്തേക്ക് വെച്ച് കയ്യിൽ കിട്ടിയതും എടുത്തു ബാത്‌റൂമിൽ കയറി... ആ പൂച്ചയെ പറഞ്ഞത് പോലും ഓന് ഇഷ്ടം ആവുന്നില്ല... നമ്മളെ എങ്ങാനും ആണെങ്കിൽ ഓൻ കൂടെ കൂടും ഇല്ലാത്തത് പറയാൻ... 😏


പടച്ചോനെ ഏതോ ടോപ്പും ഏതോ പാന്റ്സും ആണല്ലോ... 😰ആ ഏതേലും ആവട്ടെ കല്യാണം കൂടാൻ പോകാൻ ഒന്നും അല്ലല്ലോ... ഉറങ്ങാൻ അല്ലേ ഇത് തന്നെ ദാരാളം... 


നമ്മൾ ഡോർ തുറന്നു ഇറങ്ങി വന്നതും ഓൻ ഫോണിൽ നിന്നും തല ഉയർത്തി നോക്കി... 😨😨പടച്ചോനെ ഇത്ത പറഞ്ഞത് പോലെ എങ്ങാനും സംഭവിക്കൊ...


മുടി കെട്ടി വെക്കുമ്പോൾ ആണ് കണ്ണാടിയിൽ കൂടി ഓൻ നമ്മളെ നോക്കുന്നത് കണ്ടത്... 😕പണി പാളിയോ... ഓന് നല്ല ബുദ്ധി കൊടുക്കണേ... വിമൻസ് കോളേജിൽ പോയാലും വേണ്ടില്ല... ഓന്റെ സ്നേഹം ഒന്നും താങ്ങാൻ പറ്റില്ല... 


😨😨ഓൻ ഫോൺ ബെഡിൽ ഇട്ടു എണീറ്റ് വന്നതും നമ്മളെ കയ്യും കാലും വിറക്കാൻ തുടങ്ങി...കാലത്ത് എന്തോ തരാം എന്ന് പറഞ്ഞത് പിന്നെ ഉള്ള സീരിയൽ കഥ പിന്നെ പൂച്ച ദേ ഇപ്പൊ ഇവനും... ഇന്നത്തെ കണി ആരാണാവോ... 


ഓൻ അടുത്ത് എത്തിയതും നമ്മൾ വയറ്റിൽ കയ് വെച്ച്... ഇനി അവിടെ എങ്ങാനും കയ് വന്നാലോ...😓


"എന്തോന്ന് കോലം ആടി ഇത്...പാടത്തെ കോലം നിന്നെക്കാൾ ഭംഗി ഉണ്ടാവും അല്ലോ... "


😭😭ശേ നശിപ്പിച്ചു... ഇതിനാണോ ഇത്രക്ക് പിടിച്ചേ... എന്നാലും ഓൻ വീണു എന്ന് കരുതി... എവിടെ ഇത് അങ്ങനെ ഒന്നും വീഴില്ല...ഇന്നലെ ഒരു പിക് വെച്ച് ഭയങ്കര റൊമാൻസ് ആണല്ലോ... അതിൽ പിടിച്ചു കേറാൻ നോക്കാം... 


"അതേ ഇന്നലെ കാണിച്ച എന്റെ ഫോട്ടോസ് എവിടെ... എനിക്ക് അത് വേണം.. ഇയാൾ എന്തിനാ എന്റെ ഫോട്ടോ കയ്യിൽ വെക്കുന്നെ... "😏


"ഞാൻ അത് പുഴുങ്ങി തിന്നു... "


"🙄🙄വേറെ ഒന്നും കിട്ടീലെ തിന്നാൻ...പാടത്തുള്ള വല്ല കോലവും കിട്ടോന്ന് നോക്ക്... എന്റെ ഫോട്ടോ എനിക്ക് വേണം... "


"അത് വെറും ഫോട്ടോ ആണോ...ഹോട് പിക് അല്ലേ... "


🙄പണി വീണ്ടും പാളിയാ... മറന്ന കാര്യം വെറുതെ ഓർമിപ്പിച്ചു... 


"😬😬നാണം ഇല്ലല്ലോ അതും കയ്യിൽ വെച്ച് നടക്കാൻ... "


"അതിന് ഞാൻ കയ്യിൽ അല്ലല്ലോ വെച്ചത്... "


"🤔പിന്നെ എവിടെയാ... "


"നിനക്ക് അല്ലേ അറിയേണ്ടത് നീ തന്നെ കണ്ട് പിടിക്ക്... "


😰😰ഇനി ഫ്രെയിം എങ്ങാനും ചെയ്തു വെച്ചോ പടച്ചോനെ...ബുദ്ധി ഉണ്ടേലും വിവരം തീരെ ഇല്ലാത്ത ഒന്നാ... 


"ഞാൻ കണ്ട് പിടിക്കും എടുത്തു കീറി കളയുകയും ചെയ്യും നോക്കിക്കോ... "


"😍അത് അങ്ങനെ ഒന്നും നിനക്ക് കിട്ടൂല മോളെ... "


🙄ശരിക്കും പുഴുങ്ങി തിന്ന് കാണോ... ഇനിയും കൂടുതൽ ചോദിച്ചു കാലത്ത് നടന്നത് കൂടി ഓർമിപ്പിക്കാൻ നിക്കണ്ട...


നമ്മൾ ഓനെയും പുച്ഛിച്ചു സൈഡിൽ ആയി കയറി കിടന്നു... 


"കിടക്കാണോ... രാവിലത്തെ കണക്ക് തീർത്തിട്ട് കിടന്നാൽ പോരെ... "


😲😲എന്റമ്മോ ഇത് എന്റെ കുഴി കണ്ടേ അടങ്ങൂ... 


"കണക്ക് അല്ലേ കാലത്ത് തീർത്താൽ മതി...എനിക്ക് ഇപ്പൊ നല്ല ഉറക്കം വരുന്നുണ്ട്... "


"എങ്കിൽ കാലത്ത് തരാം... "


😕പടച്ചോനെ ഒരു ആവേശത്തിൽ പറഞ്ഞു പോയതാ... ഇതെന്താ ഇങ്ങനെ... വന്ന ഉറക്കവും പോയല്ലോ... 



************💞



"ഡീ ഞാൻ കുളി കഴിഞ്ഞു തീരുമ്പോഴേക്കും ഈ പാന്റ്സും ഷർട്ടും അയൺ ചെയ്തു വെക്ക്... "


കാലത്ത് തന്നെ അവൾക്ക് ഉള്ള പണി കണ്ട് വെച്ച് കൊണ്ട് പറഞ്ഞപ്പോൾ പെണ്ണ് കണ്ണും തള്ളി നമ്മളെയും നോക്കി നിന്നു... 


"😕ഞാനോ..."


"പിന്നെ നിന്റെ മറ്റവൻ വന്നു ഇട്ടു തരോ... നീയല്ലേ എന്റെ ഭാര്യ ഇതൊക്കെ ഒരു ഭാര്യയുടെ കടമ അല്ലേ... "


"എനിക്ക് അതൊന്നും അറീല... വേറെ വല്ലതും വേണേൽ... "😏


"നീയല്ലേ കാലത്ത് കണക്ക് തീർത്താൽ മതി എന്ന് പറഞ്ഞത്... നിന്റെ സ്വഭാവത്തിന് തരുന്നത് ആണ് നിനക്ക് ഇതൊക്കെ കേട്ടല്ലോ... "


"😬ഓഹ് അതാണോ ഇത് ഞാൻ തേക്കണം അത്രയല്ലേ ഉള്ളൂ ഇങ്ങ് താ... "


എന്നും പറഞ്ഞു കലിപ്പിൽ അതും വാങ്ങി നടന്നു... മിക്കവാറും ഈ തേപ്പ് എന്നെ തേക്കാൻ ആണ് ചാൻസ്... മുട്ടൻ പണി കൊടുത്താലേ ഈ പെണ്ണ് നന്നാവൂ... 


😍നമ്മൾ ആദ്യം ആയി അതിനെ കണ്ടത് ഒക്കെ ഓർത്ത് കുളിച്ചു... അന്നത്തെ ആ പൊട്ടിതെറി കണ്ടപ്പോൾ ഇതിനെ ഇത്ര പെട്ടെന്ന് ഇങ്ങനെ കിട്ടും എന്ന് കരുതീല... 


മുടി ഒക്കെ ചീകി റെഡി ആയി എന്നല്ലാതെ തേക്കാൻ പോയതിനെ കാണാൻ ഇല്ല... നമ്മൾ പുറത്തേക്ക് ഇറങ്ങിയതും പെണ്ണ് ഉണ്ട് നിന്ന് പരുങ്ങി കളിക്കുന്നു... നമ്മളെ കണ്ടതും പെണ്ണ് ഒരു വളിച്ച ഇളിയും തന്നു നിന്നു... 


ഷർട്ട്‌ തട്ടി പറിച്ചു നിവർത്തി നോക്കിയതും വലിയ ഒരു ഓട്ട... 😵😵അതിൽ കൂടി നോക്കിയതും പെണ്ണ് ഒരു ഓട്ടം ആയിരുന്നു... ഇവളെ നന്നാക്കാൻ നിന്നാൽ ഞാൻ കുത്ത്പാള എടുക്കും അല്ലോ പടച്ചോനെ... 


"😬😬ഡീ ഇറങ്ങി വാടി പുറത്തേക്ക്... അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും... "


കട്ടിലിന്റെ അടിയിൽ നൂൺ കയറിയ അവളെ നോക്കി പറഞ്ഞതും പെണ്ണ് പുറത്തേക്ക് വന്നു നമ്മളെ ഒരു നോട്ടം... 


"ഞാൻ അപ്പോഴേ പറഞ്ഞത് അല്ലേ നിക്ക് ഇതൊന്നും അറീല എന്ന്... അപ്പൊ എന്തൊക്കെ ആയിരുന്നു... "😏


"😬അത് കൊണ്ട് നീ മനഃപൂർവം ചെയ്തത് അല്ലേടി ഇത്... "


"😏😏ആ അതേ... എന്താ... ഞാൻ ഇയാളെ വേലക്കാരി ഒന്നും അല്ല... "


അത് കേട്ടതും നമ്മക്ക് കലിപ്പ് ഏത് വഴിയിൽ കൂടിയാ വന്നത് എന്ന് അറീല... 


"😬😬ഡീ നിന്നെ ഞാൻ ഇന്ന് കൊല്ലും... "


എന്നും പറഞ്ഞു അവളെ കയ് പിടിച്ചു തിരിച്ചതും പെണ്ണ് അലറാൻ തുടങ്ങി... 


"ആാാ പിടി വിട് വേദനിക്കുന്നു... സത്യായിട്ടും മനഃപൂർവം അല്ല... ഞാൻ അത് എടുത്തു തേച്ചപ്പൊ എന്റെ കയ്യിൽ തട്ടി... കയ് പൊള്ളിയോണ്ട് ഞാൻ അത് അവിടെ വെച്ച് ഊതുമ്പോ ഒരു കരിഞ്ഞ നാറ്റം... നോക്കുമ്പോൾ ഇണ്ട് അയിന് വല്യ ഓട്ട അയിന് ഞാൻ എന്ത് ചെയ്യാനാ... "😓😓


അതൊക്കെ കേട്ടതും നമ്മൾ ഒന്ന് കൂൾ ആയി അവളെ കയ്യിലെക്ക് നോക്കി... 😓നല്ലോണം പൊള്ളിയിട്ടുണ്ട്...അതാണ് ഇപ്പൊ പിടിച്ചു വെച്ചിരിക്കുന്നത്... വെറുതെ അല്ല ഉള്ള സത്യം മുഴുവനും വന്നത്... 


"നീറ്റൽ ഉണ്ടോ... ഹോസ്പിറ്റലിൽ പോണോ...? "😓


അവളെ കയ്യിൽ പിടിച്ചു ചോദിച്ചതും പെണ്ണ് വേണ്ടെന്ന് തലയാട്ടി കാണിച്ചതും നമ്മൾ കയ്യിൽ ഊതി കൊടുത്തു... പാവം തോന്നാ ഇപ്പൊ കണ്ടാൽ... 😪


"സോറി... ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല... "😩😩


"പോയെ എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചതും പോരാ എന്റെ കയ് പിടിച്ചു വേദനിപ്പിച്ചില്ലെ... ഇനി എന്നോട് മിണ്ടാൻ വരണ്ട... അതാ എനിക്കും ഇയാൾക്കും നല്ലത്... "😏😏


നമ്മളെയും പിടിച്ചു തള്ളി പോയതും നമ്മൾ അവളെ പോക്ക് നോക്കി നിന്നു... 😰എല്ലാറ്റിനും പേടി ഉള്ള ഇതിന് ഇതൊന്നും പേടി ഇല്ലേ... 


"എന്നാലും ഒരു മാറ്റവും ഇല്ലല്ലോ അതിന്... അടുപ്പിക്കാനും പറ്റില്ല അകറ്റാനും പറ്റില്ല എന്ന അവസ്ഥയാ... ഇങ്ങനെയും ഉണ്ടാവോ ദുരന്തം... "😓


രാത്രി അമിയെ കണ്ട് നമ്മൾ പറഞ്ഞതും ഓൻ ഒലക്കമേലെ ചിരിയും ചിരിച്ചു ഇരുന്നു... 


"ഇതൊക്കെ അറിഞ്ഞു കൊണ്ടല്ലേ നീ അതിനെ കെട്ടിയെ... നിന്റെ കൂടെ ആയെ പിന്നെ അവൾക്ക് നല്ല മാറ്റം ഒക്കെ ഉണ്ട്... പിന്നെന്താ പ്രശ്നം... "


"🙄ഇപ്പൊ തന്നെ ഞാൻ ചക്ര ശ്വാസം വലിച്ചു തുടങ്ങി... ഇനി മുഴുവൻ ആയി ലവൽ ആകുമ്പോഴേക്കും എന്റെ അന്ത്യം നടക്കും... "


"അതിന് ഇപ്പൊ ഞാൻ എന്ത് വേണം...കാര്യം കഴിഞ്ഞപ്പൊ നിനക്ക് അവളെ വേണ്ടാതായോ... വേണ്ടെങ്കിൽ കൊണ്ട് വിട്ടേക്ക്... "


"🙄🙄എന്ത് കാര്യം കഴിഞ്ഞു എന്ന്... തന്ന പോലെ തന്നെ ഒരു പോറൽ പോലും ഇല്ലാതെ ഇപ്പോഴും ഉണ്ട്..."


😓ഇവനും നമ്മളെ വിശ്വാസം ഇല്ലേ ആവോ... 


"🙄ഇത്രയും ആയിട്ടും ഇപ്പോഴും... ഏയ് ഉള്ളതാണോ... "


"😬😬അല്ല കള്ളം..."


"വെറുതെ അല്ല അവൾ നന്നാവാതെ... നീയാരാ നിധിക്ക് കാവൽ ഇരിക്കുന്ന ബൂധം ആണോ... വെറുതെ അല്ല ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ പെരുമാറുന്നത്... അവൾക്ക് കൂടി തോന്നണ്ടേ വലിയ പെണ്ണായി എന്ന്... "


"പിന്നെ അതിന് കൂടി ഇനി ഞാൻ എത്ര വെള്ളം കുടിക്കേണ്ടി വരും എന്ന് പടച്ചോന് അറിയാം... ഇനി നടന്നാൽ തന്നെ അവൾ ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നെ അനുസരിച്ചും സ്നേഹിച്ചും ജീവിക്കും എന്ന് എനിക്ക് തോന്നുന്നില്ല... "


"നീ മനസ് വെച്ചാൽ എല്ലാം നടക്കും... നിനക്ക് മടുത്തു എങ്കിൽ എല്ലാം തിരുത്താം... കുഞ്ഞുപ്പാനോട്‌ ഞാൻ പറയാം ഞാൻ കാരണം ആണ് നിനക്ക് അവളെ കെട്ടേണ്ടി വന്നത് എന്നും... "😓


"ഞാൻ മനസ്സിൽ ഉള്ളത് പറഞ്ഞു എന്ന് കരുതി നീ അവളെ എന്നിൽ നിന്നും പിരിക്കാൻ ആണോ പ്ലാൻ... അവൾ ഇല്ലാതെ എനിക്ക് പറ്റില്ല... "


"🙄ഞാൻ അങ്ങ് പേടിച്ചു... ഇതിനാണോ പട്ടി നീ എന്നെ കാണാൻ വന്നേ... "


"നിന്റെ കെട്ടിന്റെ കാര്യം എന്തായി... നീ ഇങ്ങനെ ഫ്രീ ആയിട്ട് നടക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... "


"അതൊക്കെ അതിന്റ ടൈം ആവുമ്പോ നടക്കും നീ അസൂയപെട്ടിട്ട് ഒരു കാര്യവും ഇല്ല... നീ ഇപ്പൊ ചെല്ല്... നേരം വൈകിയാൽ അവളെ യക്ഷി സ്വഭാവം പുറത്ത് വരും... "


🙄എന്റമ്മോ അങ്ങനെയും ഉണ്ടോ... ഏയ് ഇരുന്നു വല്ല ഗെയിം എങ്ങാനും കളിക്കുന്നുണ്ടാവും... 


വീട്ടിൽ എത്തിയപ്പോൾ രണ്ട് ആണുങ്ങൾ ഉള്ളത് ഫോണും പിടിച്ചു പുറത്ത് തന്നെ ഇരിപ്പുണ്ട്... ഇനി അകത്ത് എന്താണാവോ പടച്ചോനെ... 


"കാറ്റ് കൊള്ളാൻ ഇരുന്നത് ആവും അല്ലേ... "😊😊


നമ്മൾ രണ്ടിനെയും നോക്കി ചോദിച്ചു... 


"ഈ കാറ്റ് ഒന്നും പോരാ ചൂട് മാറാൻ... "


ഉപ്പച്ചി എന്തോ അർത്ഥം വെച്ച് പറഞ്ഞതും നമ്മൾ ഒരു പേടിയോടെ ആണ് അകത്ത് കയറിയത്... ഇനി അവൾ പ്രതികാരം വീട്ടാൻ വല്ലതും ചെയ്ത് വെച്ചോ ആവോ... 


"നീയാരാന്നാ നിന്റെ വിചാരം... എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണിനെ കെട്ടി കൊണ്ട് വന്നിട്ട് അതിനെ ഇങ്ങനെ ചെയ്യണോ... പാവം അതിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ ആവുന്നില്ല... "


🙄🙄ഉമ്മച്ചി നമ്മൾ കയറി വന്നപാടെ കലിപ്പും കൊണ്ട് വന്നു... ഇനി അവൾക്ക് എന്ത് പറ്റി ആവോ... 


"ഞാൻ എന്ത് ചെയ്തു എന്നാ ഇങ്ങള് പറയുന്നേ... "


"നിന്നെ കൊണ്ട് അവളെ കയ് പൊള്ളി എന്നും ആ കയ് നീ പിടിച്ചു തിരിച്ചു എന്നും പറഞ്ഞു നീ ഇവിടെ നിന്നും ഇറങ്ങിയ പാടെ കിടപ്പ് ആണ്... അത് പോട്ടെ എന്ന് വെക്കാം കാലത്ത് മുതൽ അത് പട്ടിണി ആണ്... ഇവിടെ ഉള്ള ഓരോരുത്തർ പറഞ്ഞിട്ടും ആ കുട്ടി പച്ച വെള്ളം പോലും കുടിച്ചിട്ടില്ല... "


😨😨ഏയ് അവളോ... അങ്ങനെ വരാൻ വഴി ഇല്ലല്ലോ... വെള്ളം പോലും കുടിക്കാതെ ഒക്കെ ഇത്രയും നേരം നിക്കാൻ ഒന്നും അതിനെ കൊണ്ട് ആവില്ല... 


അനു മോൾ അടക്കം നമ്മളെ ഒരു കുറ്റക്കാരനെ പോലെ നോക്കി എങ്കിലും നമ്മൾ അതൊന്നും കാര്യം ആക്കാതെ അകത്തേക്ക് നടന്നു... 


പെണ്ണ് ഉണ്ട് ബെഡിൽ ആകെ മൂടി  കിടക്കുന്നു... 😓എന്ത് പറഞ്ഞു വിളിക്കും... മിക്കവാറും എന്റെ അന്ത്യം ആവും... 


"ഡീ നിയ എണീറ്റെ... നിന്നോട് ഞാൻ ചോദിച്ചത് അല്ലേ ഹോസ്പിറ്റലിൽ പോണോ എന്ന്... നീയല്ലേ വേണ്ടെന്ന് പറഞ്ഞത്... നീ എന്തിനാ പട്ടിണി കിടക്കുന്നെ... അല്ലെങ്കിൽ തന്നെ നീ തടി ഇല്ലെന്ന പരാതിയാ എല്ലാർക്കും അപ്പൊ പിന്നെ ഒന്നും കഴിക്കാതെ ഇരുന്നാൽ കോലം കെടും... വന്നേ ആദ്യം വല്ലതും കഴിക്കാം... "😓


"😏എന്നോട് മിണ്ടണ്ട... ഞാൻ എങ്ങനെ ആയാൽ ഇയാൾക്ക് എന്താ... ഒന്ന് പോയെ... "


🙄🙄ഇത് അങ്ങനെ ഒന്നും തീരുന്ന പ്രശ്നം അല്ലല്ലോ പടച്ചോനെ... എന്തിനാ ഇപ്പൊ ഈ നിരാഹാരം കിടക്കുന്നെ ആവോ എന്റെ ഷർട്ട്‌ കത്തിച്ചതിനാണോ... 


"നിന്നോട് മിണ്ടണം എന്ന് എനിക്ക് വലിയ നിർബന്ധം ഒന്നും ഇല്ല... നീ വല്ലതും കഴിച്ചു കിടന്നോ... "


"😬എനിക്ക് വേണ്ടെന്ന് അല്ലേ പറഞ്ഞത്... "


🙄🙄എന്നാലും പട്ടിണി ഒക്കെ കിടക്കാൻ ഇതിനെ കൊണ്ട് ആവും അല്ലേ... നീ ഞാൻ വിളിക്കാതെ തന്നെ വന്നു ഫുഡ്‌ കഴിക്കും മോളെ അതിനുള്ള വഴി എനിക്ക് അറിയാം... 😌


നമ്മൾ ഫ്രഷ് ആയി കിച്ചണിൽ ചെന്നു രണ്ട് പ്ലേറ്റ് എടുത്തു ഫുഡ്‌ എടുത്തു... 


"ഇതെന്തിനാ അവളെ പിണക്കം ഒക്കെ തീർന്നോ... "


ഉമ്മച്ചി നമ്മളെ നോക്കി ചോദിച്ചതും നമ്മൾ ഒന്ന് ചിരിച്ചു കാണിച്ചു... 😊


"പിണക്കം തീരാൻ ചാൻസ് ഇല്ല എന്നാലും ഫുഡ്‌ കഴിപ്പിക്കാൻ ഉള്ള വഴി ഉണ്ട്... "


"അതെന്തു വഴി... "


"അതൊക്ക ഉണ്ട് ഇങ്ങള് കണ്ടോ..."


നമ്മൾ അതുമായി മുറിയിൽ ചെന്നതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി തലയും ചെരിച്ചു കിടന്നു... 


"😋😋ആഹാ എന്നാ ഒരു ടേസ്റ്റ്...  ഇന്ന് ആരാണാവോ ഫുഡ്‌ ഉണ്ടാക്കിയെ... ലെഗ് പീസിന് ഇന്ന് ആളില്ലാത്ത കൊണ്ട് രണ്ടും നമ്മക്ക് തന്നെ കിട്ടി... ഭാഗ്യം... "


ഇടംകണ്ണിട്ട് അവളെ നോക്കി കൊണ്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി എങ്കിലും അതിന് വലിയ അനക്കം ഒന്നും ഇല്ല... 😓ഇതെന്താ ഇങ്ങനെ ഇത് സീരിയസ് കേസ് ആണല്ലോ... 


"എന്റമ്മോ എന്തൊരു ടേസ്റ്റ് രണ്ട് പ്ലേറ്റ് എടുത്തത് നന്നായി... ഡീ നിനക്ക് വേണെങ്കിൽ ഇപ്പൊ പറയണം പിന്നെ ചോദിച്ചു വരരുത് ഇതും ഞാൻ കഴിക്കാൻ പോവാ... "


😨അത് കേട്ടതും പെണ്ണ് ഭദ്രകാളിയെ പോലെ ചാടി എണീറ്റ് നമ്മളെ അടുത്തേക്ക് വന്നു... 


"നാണം ഇല്ലല്ലോ... പട്ടിണി കിടക്കുന്ന ആളെ അടുത്ത് വന്നു ഇമ്മാതിരി ഡയലോഗ് അടച്ചു വാരി വലിച്ചു തിന്നാൻ... ഇയാൾ വലിയ ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞല്ലെ എന്നെ കെട്ടിയെ... ഞാൻ കേസ് കൊടുക്കും നോക്കിക്കോ എന്നെ ഇവിടെ ഇട്ടു പീഡിപ്പിച്ചു എന്നും പറഞ്ഞു... കയ്യിലെ തെളിവും കാണിക്കും... എന്നെ പട്ടിണിക്ക് ഇട്ടു കൊല്ലാൻ നോക്കി എന്നും പറഞ്ഞു ഇയാളെ അകത്തു ഇടാൻ പറയും... "


🙄🙄പടച്ചോനെ ഇതിന് ഭ്രാന്തും ആയ... 


"അതിന് നിന്നെ ആരാടി പട്ടിണിക്ക് ഇട്ടത്... നിന്നോട് ഞാൻ ഫുഡ്‌ വേണോ എന്നല്ലേ ചോദിച്ചത്... പിന്നെ ഞാൻ എപ്പോഴാടി നിന്നെ പീഡിപ്പിച്ചത്...നീ തേച്ചു നശിപ്പിച്ച എന്റെ ഷിർട്ടിന്റെ പൈസ വെച്ച് നോക്കുമ്പോൾ എല്ലാം കൊണ്ടും നഷ്ടം എനിക്കാ... ഞാൻ നിന്നെയാ അകത്ത്‌ ആക്കാൻ പോണെ... "


"😬ഇയാളെ കൂടെ നിക്കുന്നതിലും ബേധം അകത്തു കിടക്കുന്നത് ആണ്... "


"😬😬എങ്കിൽ പോയി കിടക്കെടി... അങ്ങനെ എങ്കിലും നിന്റെ ശല്യം തീരും അല്ലോ... "


"ഞാൻ അത്രക്ക് ശല്യം ആണെങ്കിൽ എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട്ടേക്ക്... എനിക്ക് എങ്ങും വയ്യാ ഇയാളെ ജാഡയും കണ്ട് ഇയാളെ കൂടെ കഴിയാൻ... "😪


"🙄അതാണോ മോളെ പൂതി,,, അത് ഒരിക്കലും നടക്കില്ല കേട്ടല്ലോ... "


നമ്മൾ അവളെ ഒന്നും മൈൻഡ് ചെയ്യാതെ വീണ്ടും ഫുഡ്‌ കഴിക്കാൻ തുടങ്ങി... 


"ഇന്നെന്താ എന്നെ കാണിക്കാൻ ആണോ ഇവിടെ നിന്നും വെട്ടി വിഴുങ്ങുന്നേ... "


"എന്റെ വീട് എന്റെ മുറി... അതിന് നിനക്കെന്താ..."


"😬😬ഞാൻ എന്റെ വീട്ടിൽ പോവാ... എനിക്ക് എങ്ങും വയ്യാ ഈ ജാഡ കാണാൻ... "😪


"ഞാൻ പിടിച്ചു കെട്ടി ഇടും,,, അടങ്ങി നിന്നോണം... "


പെണ്ണ് പല്ലും കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... 🙄എന്തോ കുരുട്ട് ആലോചിക്കാണെന്ന് കണ്ടാൽ അറിയാം... 


"😋ആഹാഹാ എന്താ ഒരു ടേസ്റ്റ്... "


വീണ്ടും അവളെ നോക്കി പറഞ്ഞതും പെണ്ണ് കലിപ്പിൽ നമ്മളെ തുറിച്ചു നോക്കി... വല്ലതും കയ്യിൽ കിട്ടിയാൽ നമ്മളെ കാര്യം പോക്കാ... 😓


"ഷോ വെള്ളം എടുക്കാൻ മറന്നു,,, നീ പോയി എടുത്തെ... "


"😬😬വേണേൽ പോയി എടുത്തു കുടിക്ക്... ഞാൻ ഇയാളെ ജോലിക്കാരി അല്ല... "


"എന്റെ കാര്യം നോക്കാൻ അല്ലേ നിന്നെ ഞാൻ കെട്ടിയെ,,, പിന്നെന്തിനാ വേറെ ജോലിക്കാരി... "


"അയ്യടാ അതിന് വേറെ ആളെ നോക്ക്... എന്നെ കിട്ടില്ല... "😏😏


അവളെയും നോക്കി പുച്ഛിച്ചു കാണിച്ചു നമ്മൾ പുറത്തേക്ക് ഇറങ്ങി... ഇത് നേരെ ആവും എന്ന് തോന്നുന്നില്ല... 


"എന്തായി അവൾ വല്ലതും കഴിച്ചോ...? "


"😁😁പിന്നല്ലാതെ... "


നമ്മൾ അകത്തേക്ക് കയറുമ്പോൾ ഉണ്ട് പെണ്ണ് ബാസന്തിയെ തോൽപ്പിക്കും വിധത്തിൽ ഇരുന്നു കഴിക്കുന്നു... 😑ഈ വർഷം തന്നെ ഫുഡ്‌ കണ്ടിട്ട് ഇല്ലെന്ന് തോന്നുന്നു...നമ്മൾ മാറി നിന്നു അതൊക്കെ മൊബൈലിൽ പകർത്തി... 😁😁



************💃



ഈ തെണ്ടിയുടെ മുന്നിൽ ഒരു അടവും വില പോവില്ല... ഇങ്ങനെ പോയാൽ ഞാൻ പട്ടിണി കിടന്നു ചാവും... 


വെള്ളം എടുക്കാൻ പോയ തക്കം നോക്കി നമ്മൾ ഓൻ പറഞ്ഞത് ഒക്കെ ഓർത്ത് അതിലേക്ക് നോക്കി... ഓൻ ഇങ്ങനെ ടേസ്റ്റ് ആണ് എന്ന് പറയണം എങ്കിൽ അമ്മാതിരി ആവും അല്ലാതെ ഓൻ ഇങ്ങനെ പുകഴ്ത്തില്ല... 


വരുന്നതിന്നു മുന്നേ തീർക്കാം... ചോദിച്ചാൽ അനി കുട്ടൻ ആണെന്ന് പറയാം... 🙄ഇനി അത് എവിടെ ആണാവോ ഉള്ളെ...


നമ്മൾ അതും വാരി വലിച്ചു തിന്നു ഡീസന്റ് ആയി പഴയ പോലെ ബെഡിൽ ഇരുന്നു... സൂപ്പർ ടേസ്റ്റ് ഒക്കെ തന്നെയാ... ഇത്തിരി കൂടി കിട്ടിയിരുന്നെങ്കിൽ... 🙄🙄അല്ലേ വേണ്ടാ ഓനെ അങ്ങനെ വിട്ടാൽ പറ്റില്ല... നിരാഹാരം കിടന്ന് ആയാലും ഓനെ ഞാൻ തോല്പ്പിക്കും... 😓😓


"അയ്യോ ഇവിടെ കിടന്ന ഫുഡ്‌ എവിടെ...? "


🙄പടച്ചോനെ ഇവൻ ഇത് ഇത്ര നേരം ആയിട്ടും മറന്നില്ലേ... ആർത്തി പണ്ടാരം... 


"😏😏ആ എനിക്ക് എങ്ങനെ അറിയാം എന്നോട് എന്തിനാ ചോദിക്കുന്നെ...ഇയാൾ തന്നെ അല്ലേ വാരി വലിച്ചു തിന്നുന്നത് കണ്ടത്... "


"പക്ഷെ ഈ പ്ലേറ്റ് ഞാൻ തൊട്ടിട്ടില്ലല്ലോ...അത് എവിടെ പോയി... "


"എവിടെ പോവാൻ ഇയാളെ വയറ്റിനകത് തന്നെ ആവും... അമ്മാതിരി തീറ്റ അല്ലായിരുന്നോ... "🙄


"ഇനി ആ അനി എങ്ങാനും വന്നോ... അവൻ ആവും അല്ലാതെ ആവി ആയി പോവോന്നും ഇല്ലാല്ലോ... "


😌😌ഓന് അങ്ങനെ തോന്നി എങ്കിൽ ആശ്വാസം ആയി... വൈദ്യൻ കല്പിച്ചതും അതാണല്ലോ... 


"ആ അവൻ ഇവിടെ ഒക്കെ നടക്കുന്നത് കണ്ട്...അവൻ തന്നെ ആവും... "


നമ്മൾ തല ഒക്കെ ചൊറിഞ്ഞു ഓർത്തെടുക്കുന്നത് പോലെ ആക്ഷൻ ഇട്ടു പറഞ്ഞു...🙄🙄


"ഒരു മിനിറ്റ് ഞാൻ ഒന്ന് നോക്കട്ടെ... "


🙄🙄ഇവൻ എന്താ ഫോൺ ഒക്കെ എടുത്തു നോക്കുന്നെ... ഇനി ഗൂഗിളിൽ നോക്കൽ എങ്ങാനും ആണോ... ഇനി ഞാൻ ആണ് കഴിച്ചത് എന്ന് എങ്ങാനും കാണോ പടച്ചോനെ... ഇവൻ എല്ലാറ്റിനും ഉത്തരം തരുന്ന ആളാ... 😒😒ഓൻ കണ്ടിട്ട് ഉണ്ടാവല്ലേ പടച്ചോനെ... 


"ആ ഇത് അനി തന്നെയാ... കണ്ടില്ലേ ബാസന്തി ഇതിനേക്കാൾ എത്രയോ ഭേദം ആണല്ലേ നോക്കിയെ... "


😨😨പടച്ചോനെ ഇത് ഞാൻ അല്ലേ... ഇവൻ പിന്നെ എന്തിനാ എന്നെ പറ്റിച്ചേ... ആകെ ചമ്മി നാറിയ മോന്തയും കൊണ്ട് നമ്മൾ അവനെ നോക്കി... അവൻ ആണെങ്കിൽ ചിരിച്ചു മരിക്കുന്നുണ്ട്... ഒന്നും ഈ തെണ്ടിയുടെ അടുത്ത് ചിലവ് ആവുന്നില്ലല്ലോ പടച്ചോനെ... 😪😪


"ഈൗ... 😏😏വലിയ കാര്യം ആയിപ്പോയി... ഞാൻ ബാസന്തി തന്നെയാ... അതൊക്കെ എന്നെ കെട്ടുമ്പോൾ ആലോചിക്കണം ആയിരുന്നു... കേട്ടാൽ തോന്നും ഞാൻ നിർബന്ധിച്ചു കെട്ടിയത് ആണെന്ന്... "


😪😪സസി ആയോണ്ട് മാത്രം ഓനെ വെറുതെ വിട്ട്... അല്ലെങ്കിൽ ഇപ്പൊ കാണായിരുന്നു... 😏


"ആരോട് ചോദിച്ചിട്ട് ആടി നീ എന്റെ ഫുഡ് എടുത്തു കഴിച്ചേ... "


😬ഓഹ് ഇതിനെ ആണോ പടച്ചോനെ നീ എന്റെ തലയിൽ വെച്ച് തന്നത്... എന്നേക്കാൾ വലുത് ആണോ ഓന് ഫുഡ്‌... 


"ആരോടും ചോദിച്ചില്ല... എനിക്ക് ഇഷ്ട്ടം ഉള്ളത് പോലെ ഞാൻ ചെയ്യും... എന്തും കഴിക്കും ചിലപ്പോൾ കഴിച്ചില്ല എന്നും വരും... ഇഷ്ട്ടം അല്ലെങ്കിൽ എന്നെ വീട്ടിൽ കൊണ്ട് വിട്ടേക്ക്... "


"😊തോന്നി അതേ പറയൂ എന്ന്... എടീ പൊട്ടി ആ ഫുഡ്‌ നിന്നെ കൊണ്ട് തീറ്റിക്കാൻ തന്നെയാ ഞാൻ കൊണ്ട് വെച്ചതും മാറി നിന്നതും... നീ എന്തൊക്കെ കാണിച്ചു കൂട്ടിയാലും വീട്ടിൽ പോവാം എന്ന് കരുതേണ്ട കേട്ടല്ലോ... "


🙄🙄ഇവനെന്താ എന്നെ വീട്ടിൽ വിട്ടാൽ... ഇങ്ങനെ ആണെങ്കിൽ ജീവിത കാലം മുഴുവനും കെട്ടാതെ ഇരിക്കുന്നത് ആയിരുന്നു നല്ലത്... ആരെയും പേടിക്കേണ്ടല്ലോ...ഷമി നീയൊക്കെ രക്ഷപെട്ടു മോളെ... അല്ലേ വേണ്ടാ ഓളോട് ഒന്നും പറയേണ്ട ഓള് കെട്ടിയാലെ നമ്മക്ക് ഒരു ആശ്വാസം കിട്ടൂ... ഇത്തിരി പൊക്കി പറയാം ഓളോട്... കെട്ടാൻ ഉള്ള പൂതി കൂടട്ടെ... 


"അല്ല ഇന്ന് എന്തിനായിരുന്നു ഈ നിരാഹാരം...ഞാൻ ഒന്ന് അയൺ ചെയ്യാൻ പറഞ്ഞതിന്നോ... അങ്ങനെ ആണെങ്കിൽ ഞാൻ അല്ലേ നിരാഹാരം കിടക്കേണ്ടത്... എന്റെ ഷർട്ട്‌ കത്തിച്ചതിന്... "


"അതൊന്നും അല്ല എന്നെ എന്തിനാ കൊണ്ട് പോയി വിമൻസ് കോളേജിൽ ചേർത്തത്... വീട്ടിൽ ആണെങ്കിൽ ഇങ്ങനെ ഫുഡ്‌ കഴിക്കാതെ കിടന്നാൽ ബാപ്പച്ചി അപ്പോ സമ്മതിക്കും... ഞാൻ കരുതി ഇയാളും അത് പോലെ സമ്മതിക്കും എന്ന്... ഇയാൾ കണ്ണിൽ ചോര ഇല്ലാത്ത ഒരു ജന്തു ആണെന്ന് ഇപ്പോഴല്ലേ മനസ്സിൽ ആയത്... "😪😪


"വേറെ വല്ലവനും ആണെങ്കിൽ നിന്നെ തല്ലി കൊല്ലേണ്ട ടൈം കഴിഞ്ഞു... ഇത്തിരി ദയ കാണിച്ചപ്പോൾ ഞാൻ നിനക്ക് ജന്തു ആയല്ലേ... നിന്നെ ഒക്കെ ജീവിതകാലം മുഴുവനും ഞാൻ എങ്ങനെ സഹിക്കും ആവോ... "🙄


"😏ആര് പറഞ്ഞു സഹിക്കാൻ..."


"ആരും പറഞ്ഞില്ല... ചോദിച്ചു മേടിച്ചത് അല്ലേ അപ്പൊ പിന്നെ സഹിച്ചല്ലേ പറ്റൂ... "


"ഓഹ്... 😬"


നമ്മൾ ഓനെയും പുച്ഛിച്ചു ബെഡിൽ കയറി ഇരുന്നു... പെട്ടെന്ന് ആണ് നമ്മക്ക് എക്കിൾ വന്നത്... 😨😨പടച്ചോനെ ഇവന്റെ കണ്ണ് തട്ടിയത് ആവും... നമ്മൾ നെഞ്ചിൽ കയ് വെച്ച് വീണ്ടും വീണ്ടും ആ ഒച്ച വെക്കാൻ തുടങ്ങി... ഉമ്മച്ചി പറഞ്ഞത് ആണ് ആരെ മുന്നിലും ഇങ്ങനെ കഴിക്കരുത് കണ്ണ് തട്ടും എന്ന്... 😪😪


"വിഴുങ്ങുന്നത് കണ്ടപ്പോൾ തന്നെ തോന്നി ഇത് ഇങ്ങനെയെ വരുള്ളൂ എന്ന്... ദാ വെള്ളം... "


നമ്മൾ ഓനെ ഒന്നും നോക്കാതെ വെള്ളം വാങ്ങി ഒറ്റ വലിക്കു കുടിച്ചു തീർത്തു... ഇപ്പോഴാ ആശ്വാസം ആയത്... 😊ഓനെ നോക്കി വളിച്ച ഒരു ഇളി കൊടുത്തതും ദേ വരുന്നു വീണ്ടും അത്... ഇത് പോയില്ലേ പടച്ചോനെ... ഇത് തൊണ്ടയിൽ കുടുങ്ങിയത് ഒന്നും അല്ല കണ്ണ് തട്ടിയത് തന്നെയാ... 😪


"ഇയാ.......ൾ കണ്ണ്....... വെച്ചിട്ടാ..... ഇങ്ങ........നെ.... ആ..... യെ...... "😏😏


നമ്മൾ എക്കിൾ വന്നത് കൊണ്ട് എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു... ഓൻ ആണെങ്കിൽ വായും പൊളിച്ചു നിക്കുന്നുണ്ട്... ആ പറഞ്ഞത് കൂട്ടി ചെർക്കാ... 😓


"പല്ല് തന്നിരിക്കുന്നത് നിനക്ക് എന്നോട് ഉള്ള കലിപ്പ് കടിച്ചു പൊട്ടിക്കാൻ അല്ല ഫുഡ്‌ ചവച്ചു തിന്നാൻ ആണ്... അതിന് നേരം ഇല്ലല്ലോ... എന്നിട്ട് ഇപ്പൊ എന്റെ തലയിൽ ആയോ... "


ഓൻ നമ്മളെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു... 😭പടച്ചോനെ കൊട്ട് വാങ്ങുന്നു എന്നല്ലാതെ ഇത് പോണില്ലല്ലോ... 


നമ്മൾ വീണ്ടും കുറെ വെള്ളം എടുത്തു അണ്ണാക്കിൽ ഒഴിച്ചു നോക്കി... ഇത് അങ്ങനെ ഒന്നും പോവില്ല... നമ്മൾ ഇതിപ്പോ എന്താ ചെയ്യാ എന്ന് അറിയാതെ ഓനെ ദയനീയമായി നോക്കി... 😓


"ഇത് പോവാൻ ഉള്ള ഐഡിയ ഒക്കെ എന്റെ അടുത്ത് ഉണ്ട്... വേണേൽ ഒന്ന് പരീക്ഷിച്ചു നോക്കാം... വേണോ...? "😊


"😭😭😭മ്മ്മ്മ്... "


എന്ന് മൂളിയതും ഓൻ നമ്മളെ അടുത്തായി ഇരുന്നു...എന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷ കൊണ്ട് നമ്മൾ ഓനെ നോക്കിയതും അപ്പോഴേക്കും ഓൻ നമ്മളെ തലയിൽ പിടിച്ചു അവനോട് അടുപ്പിച്ചു നമ്മളെ അധരങ്ങളെ പുണർന്നു... 🙄തെണ്ടി അവസരം മുതൽ അക്കാണോ... 


കിസ്സ് അടിച്ചാൽ ഇത് പോവോ... നമ്മൾ ആ ചിന്തയിൽ ആയിരുന്നു... ഓന്റെ കയ് ടോപ്പിന്റെ ഇടയിൽ കൂടി നമ്മളെ വയറിൽ എത്തിയതും ഓൻ അവിടെ ഇക്കിളി ആക്കി... 😵😵നമ്മൾ ഒന്ന് പിടഞ്ഞു കൊണ്ട് ഓനെ പിടിച്ചു തള്ളി ചാടി എണീറ്റ് ഓനെ തുറിച്ചു നോക്കി... ഇവിടെ നമ്മക്ക് പ്രാണ വേദന ഓന് അപ്പൊ തന്നെ വേണോ ഇതൊക്കെ... 


"😬എന്നെ വല്ലതും ചെയ്താൽ ഉണ്ടല്ലോ... നാണം ഇല്ലല്ലോ... എന്റെ സമ്മതം ഇല്ലാതെ എന്നെ തൊടാൻ... "


"നിന്നോട് ഞാൻ സമ്മതം ചോദിച്ചിട്ട് തന്നെയാ തൊട്ടത്..."


"അത് എക്കിൾ മാറ്റാൻ അറിയാം എന്ന് പറഞ്ഞപ്പൊ സമ്മതിച്ചത് അല്ലേ... അതിന് ഇങ്ങനെ കാണിക്കണോ... "😬


"😜അത് കൊണ്ട് നിന്റെ എക്കിൾ പോയില്ലേ... അതിന് വേണ്ടി തന്നെയാ അങ്ങനെ ചെയ്തേ... "


അപ്പോഴാണ് നമ്മക്ക് അങ്ങനെ ഒന്ന് ഉള്ളത് തന്നെ ഓർമ വന്നത്... നമ്മൾ നെഞ്ചിൽ കയ് വെച്ച് കൊണ്ട് അത് പോയോ എന്ന് നോക്കിയതും പ്രശ്നം ഒന്നും കാണാത്ത കൊണ്ട് ഓനെ നോക്കി പുഞ്ചിരിച്ചു... 


"🤔അപ്പൊ ഇങ്ങനെ ചെയ്താൽ ഇത് പോവും ല്ലെ... എനിക്ക് അറിയാൻ പാടില്ലായിരുന്നു... "


"😕😕ഒന്ന് പോടീ... ഇത് ഞാൻ കണ്ട് പിടിച്ച മരുന്ന് ആണ്... നിന്നെ ഒന്ന് ഞെട്ടിച്ചാൽ ഇത് പോവും എന്ന് എനിക്ക് അറിയാം... നീ ഞെട്ടാൻ ഈ വഴിയെ കണ്ടുള്ളൂ... 😜ഞാൻ തൊടുമ്പോൾ മാത്രം നിനക്ക് എന്താ ഇത്രക്ക് പേടി... മ്മ്... "😍


😒😒ഇതിനെ കാണുന്നത് തന്നെ ഇപ്പോൾ പേടിയാ... 


"🙄ആ എനിക്ക് അറീല... അത് കൊണ്ട് ഇയാൾ എന്നെ തൊടാൻ വരണ്ട... "


"പടച്ചോൻ തരും മോളെ അതിനൊക്കെ ഉള്ള അവസരം... ഇപ്പൊ തന്നെ കണ്ടില്ലേ... "


🙄ഇനി അങ്ങനെ വല്ലതും ഉണ്ടാവോ... വല്ലതും പറ്റിയാൽ ഇവൻ അടവും കൊണ്ട് വരാൻ ചാൻസ് ഉണ്ട്... 🙄ഒന്ന് സൂക്ഷിക്കണം... 


നമ്മൾ ബെഡിൽ കിടന്ന് ഓൻ കുറച്ച് മുന്നേ കാണിച്ചത് ഒക്കെ ഓർത്ത്...വയറ്റിൽ ഉണ്ടായ തരിപ്പ് ഇപ്പോഴും പോയില്ല... ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഓനെ തിരിഞ്ഞു നോക്കിയതും ഓൻ ഉണ്ട് നമ്മളെയും നോക്കി ഇരിക്കുന്നു... അത് കണ്ടതും നമ്മളെ മുഖത്തെ ചിരി ഒക്കെ മായിച്ചു കളഞ്ഞു... 😪വെറുതെ എന്തിനാ നാണം കെടാൻ നിക്കുന്നെ... 


"അല്ല ഇപ്പൊ എന്നോടുള്ള ദേഷ്യം ഒക്കെ പോയോ...നീ പെണ്ണായത് കൊണ്ടല്ലേ നിന്നെ അവിടെ ചേർത്തത്... അതിന് എന്നോട് ദേഷ്യം കാണിച്ചിട്ട് എന്താ കാര്യം..."


"ഇയാളോട് ഞാൻ പറഞ്ഞോ എന്നെ അവിടെ കൊണ്ട് പോയി ചേർക്കാൻ... എന്റെ ഫ്രണ്ട്‌സ് ഒക്കെഉള്ള  കോളേജിൽ മാത്രേ ഞാൻ പോവൂ... എനിക്ക് പരിചയം ഇല്ലാത്ത അവിടെ പോകാൻ തന്നെ എനിക്ക് പേടിയാ... ആ ഷമി എങ്കിലും കൂടെ ഉണ്ടെങ്കിൽ പോട്ടെ എന്ന് വെക്കാം...ഇത് എനിക്ക് ഓർക്കുമ്പോൾ തന്നെ പേടി തോന്നാ... വിമൻസ് കോളേജിൽ സീനിയർസ് ജൂനിയർസിനെ റാഗിംഗ് ചെയ്യാറുണ്ട് എന്നാ എല്ലാരും എന്നോട് പറഞ്ഞത്... ഞാൻ ഒറ്റയ്ക്ക് പോയിട്ട് എന്ത് ചെയ്യാനാ അവിടെ... "😭😭


നമ്മൾ ഇത്തിരി കണ്ണീർ ഒക്കെ വരുത്തി ഓനോട്‌ പറഞ്ഞതും ഓന്റെ മുഖത്ത് ഇത്തിരി സഹതാപം ഒക്കെ ഉണ്ട്... 


"ഇത് നിനക്ക് എന്നോട് നേരിട്ട് പറഞ്ഞാൽ പോരെ... ഇതിന് വേണ്ടി ആണോ ഇന്ന് മുഴുവനും നീ പട്ടിണി കിടന്നേ... "


"മ്മ്... "


"😊ഇനി അത് ഓർത്ത് പട്ടിണി കിടക്കേണ്ട... നിന്റെ ആഗ്രഹം പോലെ നടക്കട്ടെ... ഞാൻ നാളെ തന്നെ വേണ്ടത് ചെയ്യാം പോരെ... "


"സത്യായിട്ടും... 😌😌"


"ആടി... നിനക്ക് എന്നോട് എന്ത് വേണേലും പറയാം... അതിന് ഈ ഡ്രാമയുടെ ഒന്നും ആവശ്യം ഇല്ല കേട്ടല്ലോ... "


😅😅ഇവൻ ഇത്ര പെട്ടെന്ന് നന്നായോ... നമ്മൾ ഓനെ നോക്കി നല്ല അടാർ ചിരി അങ്ങ് കൊടുത്തു... 


"താങ്ക്സ്... 😌"


"ഓഹ് എനിക്ക് എങ്ങും വേണ്ടാ നിന്റെ താങ്ക്സ് ഒക്കെ... കൊണ്ട് പോയി ഉപ്പിൽ ഇട്ടേക്കു... എനിക്ക് വേണ്ടത് അതൊന്നും അല്ല... "😍


🙄🙄ഇനി കിസ്സ്‌ എങ്ങാനും ആണോ ചോദിക്കാൻ പോണെ... പണി ആവോ... നമ്മൾ ഒന്നും മനസ്സിൽ ആവാത്ത പോലെ ഓനെ നോക്കി... 


"നീ ഇങ്ങനെ പട്ടിണി കിടന്ന് എന്നെ വിഷമിപ്പിക്കാതെ ഇരുന്നാൽ മതി... ഇനി അഥവാ നിനക്ക് എന്നോട് ദേഷ്യം തോന്നാണെങ്കിൽ എന്റെ ഫുഡ്‌ കൂടി എടുത്തു കഴിച്ചോ..."


"🙄🙄അയിന് ഞാൻ പട്ടിണി ഒന്നും കിടന്നിട്ടില്ല... ഇത്ത അലക്കാനും ഉമ്മച്ചി ബാത്‌റൂമിലും പോയപ്പോൾ ഞാൻ കഴിച്ചതാ... അവർ കരുതിയെ അതൊക്കെ തിന്നത് അനി ആണെന്നാ... രാത്രി എന്ത് ചെയ്യും എന്ന് ആലോചിച്ചു കിടക്കുമ്പോൾ ആണ് ഇയാൾ ഫുഡ് വെച്ച് പോയത്... അതും അനിയുടെ തലയിൽ കെട്ടി വെക്കാം എന്ന് കരുതി ഞാൻ കഴിച്ചു... അപ്പോഴേക്കും ഇയാൾ കണ്ട് പിടിച്ചു... "😒


"😓😓നിന്നോട് ഞാൻ ഒന്നും ചോദിച്ചിട്ടും ഇല്ല നീ എന്നോട് ഒന്നും പറഞ്ഞിട്ടും ഇല്ല... ഇതിന്റെ കാര്യം ഓർത്ത് ടെൻഷൻ ആയ എന്നെ പറഞ്ഞ മതി... "


എന്നൊക്കെ പറഞ്ഞു ഓൻ കിടന്നതും നമ്മൾ അടക്കി പിടിച്ചു ചിരിച്ചു കൊണ്ട് സൈഡിൽ ആയി കിടന്ന്... 😊അപ്പൊ ഇഷ്ട്ടം ഒക്കെ ഉണ്ട് അത് മതി... ഇനി ഒരു പാട്ടും കൂടി കേട്ടാൽ ഇവനെ നമ്മൾ സ്നേഹിച്ചു കൊല്ലും... 🙄ഹെയ് അത് വേണ്ടാ മിക്കവാറും ഓൻ ആവും നമ്മളെ കൊല്ലുന്നേ... 



**************💞



"പെട്ടെന്ന് റെഡി ആവു... പോകുന്ന വഴി ഞാൻ നിന്നെ വീട്ടിൽ വിടാം... "


കാലത്ത് തന്നെ നമ്മക്ക് ഉള്ള ചായയും കൊണ്ട് വന്ന അവളെ നോക്കി പറഞ്ഞതും പെണ്ണ് അന്തം വിട്ട് നമ്മളെ നോക്കി... 


"😕ഹെയ് അതെന്തിനാ... ഞാൻ എന്താ ചെയ്തേ എന്നെ വീട്ടിൽ കൊണ്ട് വിടാൻ... "


🙄🙄ഇപ്പൊ അങ്ങനെ ആയോ,,,ഇന്നലെ വരെ വീട്ടിൽ പോണം വീട്ടിൽ പോണം എന്നെ കേൾക്കാൻ നേരം ഉണ്ടായിരുന്നുള്ളൂ... 


"രണ്ട് ദിവസം കഴിഞ്ഞ കോളേജിൽ പോവാൻ ഉള്ളത് അല്ലേ പിന്നെ അങ്ങോട്ട് പോവാൻ ടൈം കിട്ടി എന്ന് വരില്ല... അത് കൊണ്ട് ഞാൻ തിരിച്ചു വരുന്നത് വരെ അവിടെ നിന്നോട്ടെ എന്ന് കരുതി... "😊


"😒ഞാൻ നാളെ വന്നാൽ പോരെ... ഇന്ന് അവിടെ നിന്നോട്ടെ... തിരിച്ചു വരുമ്പോൾ എന്നെ കൂട്ടേണ്ട... "


"അയ്യടാ ഇപ്പൊ അങ്ങനെ ആയി... വൈകീട്ട് ഞാൻ വരുമ്പോൾ എന്റെ കൂടെ വരാം എങ്കിൽ ഇപ്പൊ കൊണ്ട് വിടാം... അല്ലെങ്കിൽ വേണ്ടാ ഇവിടെ തന്നെ നിന്നോ... "


"😏വേണ്ടാ ഞാൻ വരാം... ഞാൻ ഒരു ദിവസം അവിടെ നിന്നാൽ എന്താ തെണ്ടിക്ക്...ഉള്ള പണി മുഴുവനും എടുപ്പിക്കാൻ ആവും... "😬


എന്നൊക്കെ പിറു പിറുത്ത് കൊണ്ട് പോകുന്നത് കേട്ടു നമ്മൾ അവളെ കലിപ്പിൽ നോക്കി... കേട്ടാൽ തോന്നും എന്റെ കാര്യം മുഴുവനും നോക്കുന്നത് ഇവൾ ആണെന്ന്... 


"നിനക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ വാട്സാപ്പിൽ വിട്ടാൽ മതി... ഞാൻ വരുമ്പോൾ കൊണ്ട് വരാം... "


പോകുന്ന വഴി നമ്മൾ അവളോട്‌ പറഞ്ഞതും പെണ്ണ് കാര്യായി ആലോചന തുടങ്ങി... 


"നിക്ക് ഐസ്ക്രീം വേണം ഡയറി മിൽക്ക് സിൽക്ക് വേണം പിന്നെ... 🤔"


"😬😬ഡീ കോളേജിൽ പോവുന്നത് അല്ലേ അതിന് വല്ലതും വേണോ എന്നാ ഞാൻ ചോദിച്ചത് അല്ലാതെ... "


"😏ഓഹ് അതാണോ... അത് ഞാൻ നോക്കട്ടെ... "


"കുറച്ച് ഡ്രെസ്സ് ഞാൻ വാങ്ങാം... വേറെ വല്ലതും വേണോന്ന് നോക്കിയാൽ മതി... "


"😌ആ എനിക്ക് ഇത്രയും ഹീൽ ഉള്ള ചപ്പൽ വേണം... "


എന്റമ്മോ ഇത്രക്ക് ഹീൽ ഉള്ള ചപ്പൽ ഒക്കെ ഉണ്ടാവോ... അമ്മാതിരി ആണ് ആ കാണിച്ചത്... 


"ഇപ്പൊ തന്നെ നീ ഹീൽ ആവശ്യത്തിന് ഉണ്ട്... ഇനി എന്തിനാ ഇത്രയും ഹീൽ... നിന്നെ ഏണിക്കു പകരം വെച്ച് തെങ്ങിൽ കയറാൻ ആണോ... "🙄


"കോളേജിൽ ഒക്കെ പോകുന്ന പെൺപിള്ളേരെ ഞാൻ കണ്ടിട്ടുണ്ട്... അവർ ഇടാറുണ്ട്... ഇപ്പൊ ഞാൻ കോളേജിൽ ആയില്ലേ... "


"എന്നിട്ട് വേണം വല്ലേടത്തും മൂക്കും കുത്തി വീഴാൻ...നിനക്ക് ഉള്ള ഹീൽ വെച്ചുള്ള ചപ്പൽ ഒക്കെ മതി കേട്ടല്ലോ... "🙄


"😏ഓഹ്... അല്ല അപ്പൊ ഞാൻ വരണ്ടേ... "


"😨വേണ്ടേ... നിന്നെയും കൊണ്ട് ഒരിക്കൽ പോയ അനുഭവം എനിക്ക് നല്ല ഓർമ ഉണ്ട്... ഇനി ഒരു പരീക്ഷണം എനിക്ക് വയ്യാ... "


"എങ്കിൽ പൈസ തന്നാൽ മതി... ഞാൻ പൊക്കോളാം... "


"എങ്കിൽ നിന്നെ കാണ്മാനില്ല എന്നും പറഞ്ഞു ഞാൻ ന്യൂസ്‌ അടിച്ചു നടക്കേണ്ടി വരും... അവിടെ നിന്നും ഇറങ്ങിയിട്ട് വേണ്ടേ തിരിച്ചു വരാൻ... "😓


നമ്മളെയും പുച്ഛിച്ചു കാണിച്ചു പെണ്ണ് ഇറങ്ങി... വല്ല ആവശ്യവും ഉണ്ടായിരുന്നോ ചോദിക്കാൻ... ഇനി എന്താവോ എന്തോ... 


"ഈ പറഞ്ഞത് അല്ലാതെ വേറെ വല്ലതും വേണേൽ പറഞ്ഞ മതി... "


"ഓഹ് എനിക്ക് എങ്ങും വേണ്ടാ,,, ജാഡ ജന്തു... "


എന്നും പറഞ്ഞു അകത്തേക്ക് ഓടി കയറി... അവളെ പോക്കും കണ്ട് ഇളിച്ചു കൊണ്ടാണ് അമി ഇറങ്ങി വന്നത്... 😊


"ഇപ്പോഴും ജന്തു തന്നെ ആണല്ലോ നീ... "


"ആ അതിന്റെ നാവിൽ അതേ വരൂ... അത് തേച്ചാലും മായിച്ചാലും പോവില്ല... "


"നീ ചോദിച്ചു വാങ്ങുന്നത് അല്ലേ... "


എന്നും പറഞ്ഞു ഓൻ നമ്മളെ പിറകെ കയറി ഇരുന്നു... 🙄ആ അതിനോട് മിണ്ടാതെ ഇരിക്കുന്നത് ആണ് എന്ത് കൊണ്ടും നല്ലത്... 


"അജു എന്താ ഇവിടെ...? "


വൈകീട്ട് അവൾക്ക് ഉള്ള ഡ്രെസ്സ് സെലക്ട് ചെയ്യുമ്പോ ആണ് പിറകിൽ നിന്നും അങ്ങനെ ഒരു സൗണ്ട് കേട്ടത്...സാനിയെ കണ്ടതും നമ്മൾ അമിയെ നോക്കി... 


"ആഹാ രണ്ടാളും ഉണ്ടോ... "


എന്നും ചോദിച്ചു സാനി നമ്മളെ അടുത്തേക്ക് വന്നു... 


"നീ എന്താ ഇവിടെ...? "


"കൂടെ വർക്ക്‌ ചെയ്യുന്ന പെണ്ണിന്റെ കല്യാണം ആണ് ഈ സൺ‌ഡേ...അപ്പൊ ഒരു ഗിഫ്റ്റ് വാങ്ങാൻ ഇറങ്ങിയതാ... "


"എല്ലാരേയും അങ്ങനെ കഴിഞ്ഞു തീരും,,,നമുക്ക് ഇപ്പോഴും ഇങ്ങനെ നിക്കാൻ ആവും യോഗം അല്ലേ... "


"അതിന് നിനക്കും ഇന്ട്രെസ്റ്റ് വേണ്ടേ... നല്ലോരു ജോലി കണ്ട് പിടിക്കാൻ എത്ര ആയി പറയുന്നു... "


🙄🙄അവൾ പറഞ്ഞതും ശരിയാ...നമ്മൾ അവനെ നോക്കി ഒന്ന് ഇളിച്ചു... 


"രണ്ടാളും ഇവിടെ നിന്നും പഞ്ചാര അടിക്കാതെ വല്ല കോഫി ഷോപ്പിലും പോയി ഇരിക്ക്... ഞാൻ ബിൽ സെറ്റിൽ ചെയ്തു വരാം... "


എന്നും പറഞ്ഞു അവരെയും പറഞ്ഞു വിട്ട് നമ്മൾ ബിൽ സെറ്റിൽ ചെയ്തു ഇറങ്ങുമ്പോൾ ഉണ്ട് അവൻ തനിച്ചു പുറത്തു നിക്കുന്നു... 🙄


"അവൾ പോയോ...? 


"ആ രണ്ട് കിലോ പഞ്ചാര വാങ്ങാൻ കോഫി ഷോപ്പിൽ പോയതാ... "😏


🙄അവളോട്‌ ഉള്ള കലിപ്പ് നമ്മളെ നെഞ്ചത്ത് ആണോ തീർക്കുന്നേ... 


"ആ അത് നന്നായി അല്ലേ ഞാൻ പെട്ടേനെ... "


"അല്ലേലും ഈ പെണ്ണുങ്ങളെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല...ഓന്ത് പിറകെ നിക്കും... "


"അതിന് മാത്രം ഇപ്പൊ എന്തുണ്ടായി...? "🙄


"ആ ബിസി ആണ് നൈറ്റ്‌ ഡ്യൂട്ടി ആണ് എന്നൊക്കെ പറഞ്ഞു പോയി...കെട്ടി കഴിഞ്ഞു വേണം ഇതിനൊക്കെ പ്രതികാരം ചെയ്യാൻ... "


"🙄🙄ഏയ് അത് വേണ്ട പിന്നെ അതിനെ നേരം കാണൂ... "


നമ്മളെ അവസ്ഥ ഒന്ന് ഓർത്ത് നമ്മൾ ഒന്ന് ആത്മഗതിച്ചു... ഈ പ്രതികാരം തീരോ ആവോ...



**************💃



"നിന്നെ കണ്ടപ്പോൾ ഞാൻ ചെന്നു കിളച്ചു കൊണ്ട് വന്ന കപ്പയാ... എങ്ങനെ ഉണ്ട് കഴിച്ചു നോക്ക്... "


😕😕തിന്ന ബിരിയാണി ദഹിച്ചോ ആവോ... എല്ലാം കൂടി നമ്മളെ തീറ്റിച്ചു കൊല്ലോ... മൂത്താപ്പയെ നോക്കി നമ്മൾ ഒന്ന് ചിരിച്ചു കാണിച്ചു അങ്ങേര്ക്ക് വേണ്ടി അതും വാരി വലിച്ചു തിന്നു... സ്നേഹം കൊണ്ട് തരുന്നത് അല്ലേ... 


"അജുവും ആയി ഇപ്പോഴും വഴക്ക് തന്നെ ആണോ നീ... "


ബാപ്പച്ചി പെട്ടെന്ന് ചോദിച്ചതും നമ്മൾ ഒന്ന് ചുമച്ചു കൊണ്ട് എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു... 


"😏ഏയ് ഇല്ല ബാപ്പച്ചി ഇപ്പൊ അങ്ങനെ ഒന്നും ഇല്ല... "


നമ്മൾ എണീറ്റ് കയ്യും കഴുകി വീണ്ടും റസ്റ്റ്‌ എടുക്കാൻ പോയി... കിടക്കാൻ തന്നെ നമ്മക്ക് വേറെ എന്താ പണി... 


"കോളേജിൽ ഒക്കെ പോവല്ലേ... വല്ലതും വാങ്ങാൻ ഒക്കെ ഉണ്ടാവും... ഇത് വെച്ചോ... "


ബാപ്പച്ചി നമ്മളെ കയ്യിൽ പണം തന്നതും നമ്മൾ ഇളിച്ചു കൊണ്ട് അത് വാങ്ങി... ഇന്റർവെൽ ആയാൽ ഐസ്ക്രീം മന്തി ഒക്കെ വാങ്ങി കഴിക്കാം... 😍😍ഹെയ് കോൾ അടിച്ചു... കുറച്ചു കഴിഞ്ഞപ്പൊ മൂത്താപ്പയും വന്നു അയ്യായിരം രൂപ തന്നു പോയി... 😌എന്റമ്മോ ഇന്ന് മൊത്തം കോൾ ആണല്ലോ... 


ഇതൊന്നും ഓനോട്‌ പറയാതെ ഓന്റെ കയ്യിൽ നിന്നും കുറച്ച് അടിച്ചു മാറ്റണം...അതിനും വഴി ഉണ്ട്... നമ്മൾ തുള്ളിച്ചാടി താഴേക്ക് ചെന്നതും ദേ വരുന്നു രണ്ടും കൂടി... 😒അത് കണ്ടതും നമ്മളെ മുഖം ഒക്കെ വാടി... 



😏😏ഓഹ് വന്നു നമ്മളെ ഇവിടെ നിർത്തി പോയത് മറന്നു പോയിട്ട് ഒന്നുല്ല അല്ലേ... 


"നീ ഇവിടെ ഓടിച്ചാടി നടക്കാണോ വരുന്നില്ലേ... "


"😏ഓഹ് വരാം... "


"എന്തായാലും ഭക്ഷണം ഒക്കെ കഴിച്ചിട്ട് പോവാം... മോൻ അകത്തേക്ക് വാ... "


മൂത്താപ്പ ഓനെ പിടിച്ചു അകത്തേക്ക് കയറ്റിയതും ഓൻ കവർ ഒക്കെ അവിടെ വെച്ചിട്ട് അകത്തേക്ക് കയറി... 😌നമ്മളെ ഡ്രെസ്സ് അല്ലേ അതിനകത്ത്... ഒന്ന് നോക്കിയാലോ... അല്ലേ വേണ്ട ഓൻ എന്തായാലും ചേഞ്ച്‌ ചെയ്യാൻ ഒന്നും പോവില്ല... 


😨പടച്ചോനെ ഓൻ നമ്മക്ക് വേണ്ടത് ഒക്കെ വാട്സാപ്പിൽ അയക്കാൻ പറഞ്ഞല്ലെ പോയെ നമ്മൾ ആണെങ്കിൽ ഇവരെ സ്നേഹ പ്രകടനം കണ്ട് അതും മറന്നു... 😓കയ്യിലെ കാശ് ചെലവാക്കേണ്ടി വരോ... 


ഇത്തിരി എങ്കിലും ടൈം ഇവിടെ നിക്കാലോ എന്നോർത്ത് കുറച്ച് ആശ്വാസം ഉണ്ട്... ഉമ്മച്ചിന്റെ പിന്നാലെ നമ്മൾ കിച്ചണിൽ നടക്കുമ്പോൾ ആണ് ഓൻ വിളിച്ചത്... 


"ഐസ്ക്രീമും പറഞ്ഞ ചോക്ലേറ്റും ഉണ്ട്... ഇനി അത് കിട്ടാത്തോണ്ട് പിണങ്ങേണ്ട... "


എന്റമ്മോ എന്താ ഒലിപ്പീരു... ഇവർ ഒക്കെ കാണാൻ അല്ലേ ഇത്... 😏എന്നിട്ട് അവിടെ എത്തിയാൽ ഒരുമാതിരി ജാഡ കാണിക്കാൻ ആവും... 


നമ്മൾ അതും വാങ്ങി കിച്ചണിൽ ചെന്നു കഴിക്കാൻ തുടങ്ങി... ഉമ്മച്ചിയും മൂത്തുവും കൂടി ഭയങ്കര ഫുഡ് ഉണ്ടാക്കൽ ആണ്... 


"ഈ നേരത്ത് എന്തിനാ ഇത് കഴിക്കുന്നേ... നാളെ എങ്ങാനും കഴിച്ചാൽ പോരെ...? "


"😏അവിടെ ഒരു കുരുട്ട് ഉണ്ട്... കണ്ടാൽ പൊടി പോലും കിട്ടില്ല... ഇവിടെ ആയോണ്ട് ഞാൻ അല്ലേ ഏറ്റവും ചെറുത്... അതോണ്ട് ആരെയും പേടിക്കാതെ കഴിക്കാം... "


"ഇത്തിരി പോന്ന അയിന് ഒരു കഷ്ണം ചോക്ലേറ്റ് കൊടുക്കേണ്ടി വരുന്നതിന് ആണോ കരാർ ഏറ്റെടുത്ത പോലെ ഈ ഇരുന്നു തിന്നുന്നെ... "


"😕ഇങ്ങള് വാങ്ങി തന്നത് ഒന്നും അല്ലല്ലോ... "


"ഓഹ് ഇപ്പൊ അങ്ങനെ ആയി... ആർക്കറിയാം അവനോട് ഉള്ള പെരുമാറ്റം എങ്ങനെ ആണെന്ന്... പാവം അവൻ ആയോണ്ട് സഹിക്കുന്നു... വേറെ വല്ലവരും ആണെങ്കിൽ കാണാം ആയിരുന്നു... "


"😏😏ഓഹ്... "


ഓൻ ആരാണെന്ന് നമ്മക്ക് അല്ലേ അറിയൂ... നമ്മൾ ഉമ്മച്ചിനെയും പുച്ഛിച്ചു വീണ്ടും കഴിക്കാൻ തുടങ്ങി... 


ഫുഡ്‌ ഒക്കെ റെഡി ആയി ടേബിളിൽ കൊണ്ട് വെച്ചതും നമ്മൾ എണീറ്റ് ഓടി ചെന്നു അവിടെ ഇരുന്നു... അതൊക്കെ കാണുമ്പോൾ ഒരുമാതിരി തോന്നാ... 😕ഇതെന്താ ഇങ്ങനെ... എല്ലാരേയും നോക്കുമ്പോൾ വാരി വലിച്ചു തിന്നുന്നുണ്ട്... നമ്മക്ക് മാത്രം എന്താ കഴിക്കാൻ പറ്റാതെ... 


നമ്മൾ ഇത്തിരി വായിൽ ഇട്ടതും എല്ലാം കൂടി പുറത്തേക്ക് വന്നു... 😨😨പടച്ചോനെ എന്താ ഇത് വയറ്റിൽ ആണെങ്കിൽ ആകെ കൂടി ഉരുണ്ട് കയറ്റം...നമ്മൾ ഓടി വെയ്സനിൽ വോമിറ്റ് ചെയ്തു കളഞ്ഞു... എല്ലാം പോയല്ലോ എന്റെ ഐസ്ക്രീം ഡയറി മിൽക്ക് എല്ലാം പോയി... 😪😪


"നിന്നോട് ഞാൻ എല്ലാം കൂടി ഒരുമിച്ച് കഴിക്കുന്നത് കണ്ടപ്പോൾ തന്നെ പറഞ്ഞത് അല്ലേ... എന്റെ അജു ഇവൾ അങ്ങനെ പലതും പറയും അതൊക്കെ വാങ്ങി കൊടുക്കാൻ നിന്നാൽ പിന്നെ അതിനെ നേരം കാണൂ... എല്ലാം കൂടി ഒന്നിച്ചു അങ്ങ് തിന്ന് പിന്നെ ഇതാ അവസ്ഥ... "


ഉമ്മച്ചി നമ്മളെ പുറം ഉഴിഞ്ഞു കൊണ്ട് അജുനെ നോക്കി പറഞ്ഞതും എല്ലാരും നമ്മളെ നോക്കി ഇരിക്കാ... 😓


"ഇത് അത് കൊണ്ടൊന്നും അല്ല... ഇവരെ കല്യാണം കഴിഞ്ഞ് ഇപ്പൊ ഒരു മാസത്തോളം ആയില്ലേ...ഒരു ഡോക്ടറെ കാണുന്നത് ആവും നല്ലത്... "


മൂത്തു പറയുന്ന കേട്ടു എല്ലാരും നമ്മളെ ഒരു വീണ്ടും ഒരുമാതിരി നോട്ടം നോക്കി... നമ്മക്ക് ആണെങ്കിൽ രണ്ടും പോയതിൽ ഉള്ള സങ്കടം... 


"എന്തായാലും രണ്ടാളും ഇവിടെ നിക്ക്... നാളെ ഒരു ഡോക്ടറെ കണ്ട് തീരുമാനിച്ചിട്ട് പോവാം... "


"😨😨ഇത് അതൊന്നും അല്ല... അവൾ ഓരോന്ന് കഴിച്ചിട്ട് ആവും അല്ലാതെ ഇത്ര പെട്ടെന്ന്... "


ഓൻ ചാടി കയറി പറയുന്നത് കേട്ടു നമ്മൾ ഓനെ നോക്കി... ഓൻ ആണെങ്കിൽ ഉള്ള കലിപ്പ് മൊത്തം ഫിറ്റ്‌ ചെയ്താ നമ്മളെ നോക്കുന്നെ... 🙄


"മോനെ ചിലർക്ക് അങ്ങനെ ഉണ്ടാവും... ഞാൻ കല്യാണം കഴിഞ്ഞു ഇരുപത് ദിവസം ആവുമ്പോഴേക്കും ഇത് പോലെ ഒക്കെ തുടങ്ങിയതാ... ഇവളും അങ്ങനെ ആണെന്നാ തോന്നുന്നേ... "


"ഏയ്... ഇത്... അത്... അങ്ങനെ ഒന്നും... "


🤔ഇവറ്റകൾക്ക് ഒക്കെ എന്താ പറ്റിയെ ആവോ... നമ്മക്ക് ആണെങ്കിൽ വയർ നല്ലോണം വേദനിക്കാൻ കൂടി തുടങ്ങി... ഉമ്മച്ചി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു... 


"ഉമ്മച്ചി എനിക്ക് വയർ വേദനിക്കുന്നു... ഞാൻ ഒന്ന് കിടക്കട്ടെ... "


"കണ്ടോ ഇപ്പൊ ഞാൻ പറഞ്ഞത് സത്യം ആയില്ലേ... എന്റെ നിയ മോൾ ഒരു ഉമ്മ ആവാൻ പോവാ... "


😵😵എന്തോന്ന്... ഉമ്മയോ അതും ഈ ഞാൻ... ആരെ ഉമ്മ... നമ്മളെക്കാൾ ചെറുതായ് ഒരു പൂച്ച കുട്ടി വരെ ഇവിടെ ഇല്ലല്ലോ...നമ്മൾ ചിന്തിച്ചു നിന്നതും ഓൻ ചാടി വന്നു നമ്മളെ കയ്യും പിടിച്ചു അകത്തേക്ക് വന്നു... ഓഹ് എന്നാ പിടിയാ... 😭


"ഡീ സത്യം പറ... നിനക്ക് ഇവിടെ നിക്കാൻ വേണ്ടി നീ ഡ്രാമ കളിക്കുന്നത് അല്ലേ... ഈ വയർ വേദന അല്ലാതെ വേറെ ഒന്നും കിട്ടീലെ... ഇതിപ്പോ ഞാൻ ആണ് നാണം കെടുന്നേ... "


😨പടച്ചോനെ പണി പാളിയാ... ഇത് ഒറിജിനൽ ആണെന്ന് എങ്ങനെ തെളിയിക്കും... 


"സത്യായിട്ടും എനിക്ക് നല്ല വേദന ഉണ്ട്... അന്ന് ചുമ്മാ പറഞ്ഞത് ആണേലും ഇന്ന് ഉള്ളതാ... നിക്ക് നിക്കാൻ കൂടി വയ്യാ... "😪


"😬ഞാൻ അറിയാതെ നീ എങ്ങനെയാടി പ്രെഗ്നന്റ് ആയത്... "


"🙈അയ്യേ ഞാൻ പ്രെഗ്നന്റ് ഒന്നും അല്ല... നീ അറിയാൻ ഞാൻ തന്നെ അറീലലോ... "


"😬എടീ അല്ലെങ്കിൽ അമിടെ ഉമ്മച്ചി ചോദിക്കുമ്പോൾ നിന്റെ വായിൽ കൊഴുക്കട്ട ആയിരുന്നോ... "


"അയിന് എനിക്ക് മനസ്സിൽ ആയില്ല...വേണേൽ  ഞാൻ പറയാലോ അല്ലെന്ന്... "


നമ്മൾ ഓനെ മാറ്റി പോകാൻ നിന്നതും ഓൻ നമ്മളെ പിടിച്ചു വെച്ച്... 


"😬നീ എന്താ പറയാൻ പോണെ... "


"ഞാൻ പ്രെഗ്നന്റ് അല്ലെന്ന്... "


"നീ എന്നെ നാണം കെടുത്തിയെ അടങ്ങൂ അല്ലേ... നീ എന്താടി ഇങ്ങനെ ആയി പോയത്... ഏത് നേരത്ത് ആണാവോ നിന്നെയും കൊണ്ട് ഇങ്ങോട്ട് വരാൻ തോന്നിയെ... "😓


"ഞാൻ പറഞ്ഞിട്ട് ഒന്നും അല്ലല്ലോ... എന്റെ ഉമ്മച്ചി എനിക്ക് നല്ലോണം വേദന കൂടാ... "


നമ്മൾ വയറും മുറുക്കി പിടിച്ചു അവിടെ ഇരുന്നു... ഓൻ ആണെങ്കിൽ ചുമ്മാ ആണെന്ന് കരുതി നോക്കി പേടിപ്പിക്കാ... 😒😒


"നോക്കട്ടെ എവിടെ ആണെന്ന്... "


"ഏയ് അത് വേണ്ട... ഇയാൾ നോക്കിയാൽ ഒന്നും മാറില്ല... "


"🙄🙄നീ എന്റെ കൂടെ വരുന്നതിന് കള്ളം പറയുന്നത് ആണെങ്കിൽ പൊന്നു മോളെ ഈ അജു ആരാണെന്ന് നീ അറിയും... "


😕ഇവൻ വിശ്വസിക്കാൻ ഇനി കൂടുതൽ ആക്ഷൻ ഇടേണ്ടി വരോ... 


"😭😭സത്യായിട്ടും നല്ല വേദന ഉണ്ട്... "


"ഇന്ന് എന്തൊക്കെ കഴിച്ചു... "


"🤔വന്നപ്പോ ഹോർലിക്സ്... പിന്നെ ബിരിയാണി... പിന്നെ കപ്പ പുഴുക്ക്... പിന്നെ ഉണ്ടം പൊരി പഴം പൊരി അവിലോസ് ഉണ്ട...പിന്നെ ഇയാൾ കൊണ്ട് വന്ന ഐസ്ക്രീം ചോക്ലേറ്റ്... വേറെ ഒന്നും ഞാൻ തിന്നിട്ടില്ല... "😓


"ഇതൊക്കെ നിന്റെ ഇത്ര ഉള്ള വയറ്റിൽ തന്നെ ആണോ ആ പോയത്... എന്നിട്ടും അവിടെ വലിയ മാറ്റം ഒന്നും ഇല്ലല്ലോ... "😪


😕നമ്മൾ നമ്മളെ വയറ്റിൽ തന്നെ നോക്കി... പ്രെഗ്നന്റ് ആയാൽ അല്ലേ വയർ വീർക്കൂ...ഇവൻ എന്താ ഇങ്ങനെ നോക്കുന്നെ ആവോ... 


"പൈൻ നല്ലോണം ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം... വാ എണീക്ക്... "


😨😨പടച്ചോനെ ഇൻജെക്ഷൻ എടുക്കില്ലേ...ഇവൻ എന്നെ കൊന്നേ അടങ്ങൂ... 


🙄🙄ഒരു വയർ വേദന ആയതിനു നമ്മളെ ഇനി പിടിക്കാൻ ഈ വീട്ടിൽ വേറെ ആളില്ല... എല്ലാരും കൂടി നമ്മളെ നടക്കാൻ പോലും വിടാതെ ഓന്റെ ബൈക്കിൽ കൊണ്ട് പിടിച്ചു ഇരുത്തി... വല്ല അവശ്യവും ഉണ്ടായിരുന്നോ... 😪


"മോനെ സൂക്ഷിച്ച് പതുക്കെ പോണം... എന്ത് ഉണ്ടെങ്കിലും വിളിക്കണം... അമി വരണോ...? "


🙄ഉമ്മച്ചി ഓനെ നോക്കി ചോദിച്ചതും ഓൻ എല്ലാറ്റിനും കൂടി നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു... 


"അതിന്റെ ആവശ്യം ഒന്നും ഇല്ല... ഞാൻ നോക്കിക്കോളാം... "


എന്നും പറഞ്ഞു ബൈക്ക് എടുത്തതും നമ്മൾ എല്ലാരേയും ദയനീയമായി നോക്കി... 


"😪അജു ഹോസ്പിറ്റലിൽ പോണ്ട,,, നമുക്ക് ഇയാളെ വീട്ടിൽ പോകാം... "


"അപ്പൊ നീ കള്ളം പറഞ്ഞത് ആണോ... "


"ഏയ് അല്ല ശരിക്കും ഉണ്ട്... എന്നാലും നിക്ക് ഹോസ്പിറ്റലിൽ പോവാൻ പേടിയാ... അവർ കുത്തി വെക്കും... "


"പിന്നെ കൊച്ചു കുട്ടി അല്ലേ... അടങ്ങി ഇരിക്കെടി... "


ഓഹ് വല്ല ആവശ്യവും ഉണ്ടായിരുന്നോ... ഇത് ചോദിച്ചു വാങ്ങാൻ... നമ്മൾ പിന്നെ സൈലന്റ് ആയി ഇരുന്നു... 


"ആഹാ ഇതാരാ...ഇന്ന് എവിടുന്നാ വീണേ... "


നമ്മളെ കണ്ടതും സാനിത്താ വന്നു ചോദിച്ചു... അതിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു... 


"ഇന്ന് വീഴ്ച അല്ല...നല്ലോണം  വോമിറ്റ് ചെയ്തു...അതിന് ശേഷം പൈൻ ആണെന്ന് പറഞ്ഞു കരച്ചിൽ ആണ്... "


ആര് കരഞ്ഞു... 😭കള്ളം പറയുന്നത് കേട്ടില്ലേ... നമ്മൾ ഓനെ നോക്കി നിന്നു... 


"എന്താ അജു പണി പറ്റിച്ചോ... "


"ഒന്ന് പോടീ... ഇത് അതൊന്നും അല്ല... ഡ്യൂട്ടി ഡോക്ടർ വല്ലതും ഉണ്ടേൽ നോക്കാൻ പറ... "


ഇത്ത നമ്മളെയും കൊണ്ട് ഡോക്ടറെ അടുത്ത് പോയി... ഡോക്ടർ ആണെങ്കിൽ വയറ്റിൽ അമർത്തി നോക്കാ... 🙄ബാക്കി വല്ലതും ഉണ്ടേൽ ഇപ്പൊ പുറത്തേക്ക് വരോ... 


"പേടിക്കാൻ ഒന്നും ഇല്ല ഫുഡ്‌ ഇൻഫെക്ഷൻ ആണ്... ടാബ്ലറ്റ് തരാം...ഇപ്പൊ നല്ലോണം പൈൻ ഉണ്ടെങ്കിൽ ഇൻജെക്ഷൻ എടുക്കാം... "


"ഏയ് നല്ലോണം ഒന്നുല്ല ഇപ്പൊ വേണ്ട... "😭😭


"അത് ഇവൾ പേടിച്ചിട്ട് പറയുന്നത് ആണ്... നല്ലോണം പൈൻ ഉണ്ട് ഇവൾക്ക്... "


😬😬തെണ്ടി നമ്മളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു... നമ്മക്ക് ആണെങ്കിൽ ഇത്ത എല്ലാം എടുക്കുന്നത് കാണുമ്പോൾ തന്നെ കയ്യും കാലും വിറക്കാൻ തുടങ്ങി... 


"പേടിക്കേണ്ട നിന്റെ പൈൻ പെട്ടെന്ന് മാറാൻ വേണ്ടി അല്ലേ... എന്റെ കയ്യിൽ പിടിച്ചോ... "


😕പിടിക്കാനോ നിക്ക് ആരെയെങ്കിലും കടിച്ചു പിടിച്ചു നിക്കണം... നമ്മൾ ഓന്റെ കയ്യിൽ പിടിച്ചു നിന്നതും കുത്തി എന്ന് കണ്ടപ്പോൾ ഓന്റെ കയ്യിൽ അമർത്തി കടിച്ചു... ഇവൻ എന്താ പടച്ചോനെ അലറാത്തെ... 😓


നമ്മൾ ഓന്റെ മുഖത്ത് നോക്കിയതും ഓൻ ഒന്ന് പുഞ്ചിരിച്ചു തന്നു... 😪പടച്ചോനെ വേണ്ടാരുന്നു... 


"എന്റെ അജു നീയല്ലാതെ ഇവളെ വായിൽ കയ്യിട്ടു കൊടുക്കോ,,, അന്ന് ആ പാവം അമിയെ ആയിരുന്നു... "


"അത് സാരല്ല... അവൾക്ക് എന്നോട് എന്തും കാണിക്കാം... അല്ലേടി... "


😍😍യ്യോ... ഇതൊക്കെ നേരത്തെ പറയണ്ടേ എന്റെ അജു... വെറുതെ ഒന്നും ആവില്ല പ്രതികാരം വീട്ടാൻ ആവും... ആദ്യം തോന്നിയ സന്തോഷം ഒക്കെ പോയി... 


"സോറി ഇയാൾക്ക് നല്ലോണം വേദനിച്ചോ... "


അവന്റെ പിന്നിൽ കയറി ഇരുന്നു കൊണ്ട് നമ്മൾ ചോദിച്ചു... 


"കടിച്ചു പറിച്ചിട്ട് നല്ലോണം വേദനിച്ചോ എന്നോ... 🙄സാരല്ല്യ ഇതിനൊക്കെ മധുരം ഉള്ളത് വല്ലതും വീട്ടിൽ എത്തിയാൽ തന്നാൽ മതി... "


"🤔ആ അവിലോസ് ഉണ്ട ഉണ്ട് വീട്ടിൽ... അത് മതിയോ വേറെ ഒന്നും മധുരം ഉള്ളത് ഇല്ലാന്ന് തോന്നുന്നു... "


"🙄അത് നീ തന്നെ തിന്നോ... എനിക്ക് നീ തരുന്ന എന്തും മധുരം ഉള്ളതാ... "


"😁എനിക്ക് അറിയായിരുന്നു അതല്ലേ ഞാൻ കടിച്ചത്... "


നമ്മൾ ഓന്റെ പുറത്ത് തലയും വെച്ച് കിടന്ന് കൊണ്ട് പറഞ്ഞു... പൈൻ ഒക്കെ പോയി തുടങ്ങി... കാറ്റിൽ നല്ല ഉറക്കവും വരുന്നുണ്ട്... കണ്ണ് നീട്ടി വലിച്ചു തുറക്കും തോറും നമ്മൾ ഉറക്കം എന്ന മായാലോകത്ത് വീണിരുന്നു... 😴😴



*************💞



ഇതിന് ഇങ്ങനെ ആണെങ്കിൽ ഇവളെ ഞാൻ എങ്ങനെ ഒന്ന് തോടും... എന്റെ അടിയന്തിരം ആവും അന്ന് നടക്കുക...എന്റെ കുഞ്ഞുങ്ങളെ എങ്ങനെ പ്രസവിക്കും... 😓


നമ്മൾ അതും ആലോചിച്ചു വണ്ടി ഓടിക്കുമ്പോൾ ആണ് അവളെ നമ്മളെയും ഇറുക്കി പിടിച്ചു പുറത്ത് വന്നു കിടന്നത്... അവളുടെ കയ് നമ്മളെ വയറ്റിൽ ചേർത്ത് വെച്ച് കൊണ്ട് പതിയെ വണ്ടി എടുത്തു... 


എങ്ങനെ ഒക്കെയോ ഇറങ്ങി അതിനെ തട്ടി വിളിച്ചു എങ്കിലും പെണ്ണ് നമ്മളെ കയ്യിൽ തൂങ്ങി ഉറങ്ങി... 😓ഇതിനെ താങ്ങുമോ എന്തോ... 


രണ്ടും കല്പിച്ചു അവളെയും തോളിൽ ഇട്ടു നമ്മൾ അകത്തേക്ക് കയറി... 


"അയ്യോ മോൾക്ക് എന്ത് പറ്റി...? "


എന്നും ചോദിച്ചു ഉള്ളവർ മുഴുവനും അടുത്തേക്ക് വന്നു... 


"😓ഒന്നും പറ്റിയത് അല്ല... നല്ല ഉറക്കം ആണ്... ഇതിനെ വിളിച്ചു ഉണർത്താൻ നിന്നാൽ നാളെ നേരം വെളുക്കും... അപ്പൊ പിന്നെ ഇതേ വഴി കണ്ടുള്ളൂ... "


എങ്ങനെ ഒക്കെയോ അതിനെയും ചുമന്നു സ്റ്റെയർ കയറി ബെഡിൽ കൊണ്ട് പോയി കിടത്തി... സ്ഥാനം തെറ്റിയ ഡ്രെസ്സ് ഒക്കെ നേരെ ആക്കി നമ്മൾ കയ് ഒന്ന് കുടഞ്ഞു..  😓മുടിഞ്ഞ വെയിറ്റ് ആണ് കാണുന്ന പോലെ ഒന്നും അല്ല... 


"നീയാരാ ബാഹുബലിയോ... ഏതാണ്ട് ചുമന്നു വരുന്നത് കണ്ടല്ലോ... "


"😏ഒന്ന് പോടാ അവിടന്ന്... ഒന്ന് കെട്ടിയാലെ നിനക്ക് ഇതൊക്കെ മനസ്സിൽ ആവൂ... "


നമ്മൾ അമിയെ നോക്കി പുച്ഛിച്ചു കാണിച്ചു... 


"പിന്നെ കെട്ടിയ പെണ്ണിനെ തോളിൽ ഇട്ടു നടക്കല്ലേ ഞാൻ... ഒരു ഇത്തിരി വെള്ളം മുഖത്ത് കുടഞ്ഞ അവൾ ചാടി എണീക്കും...അത്രയേ ഉള്ളൂ ഇത്... "


"😓ഉണർത്താൻ തോന്നണ്ടേ... പൈൻ ഉള്ളത് അല്ലേ... "


"നീ ഇങ്ങനെ ഉള്ളിൽ സ്നേഹവും വെച്ച് നടന്നോ... എടാ നിന്റെ ഈ സ്നേഹം അവളെ മുന്നിൽ പ്രകടിപ്പിച്ചാൽ അവൾ എന്നെ നന്നായേനെ... "


അവൻ പോയതും നമ്മൾ അവളെ തിരിഞ്ഞു നോക്കി... ഒന്നും അറിയാതെ ഉറങ്ങുന്ന അവളെയും കെട്ടിപ്പിടിച്ചു നമ്മൾ അവൾക്ക് അരികിൽ ആയി കിടന്നു... 



************💃



😒😒കാലത്ത് തന്നെ വിളിച്ചു ഉണർത്തിയഥാ കോപ്പ്... വൈകീട്ട് വന്നാൽ പോരെ... 


"വേഗം നോക്ക്... നിന്നെ വീട്ടിൽ ആകിയിട്ട് വേണം എനിക്ക് പോകാൻ..."


"ഞാൻ ഇവിടെ നിക്കാം വൈകീട്ട് വന്നാൽ മതി... "


"എന്നിട്ട് വേണം ഇന്നലത്തെ ബാക്കി ഉണ്ടാക്കാൻ... എനിക്ക് എങ്ങും വയ്യാ നിന്നെയും താങ്ങി നടക്കാൻ... അവിടെ ആവുമ്പോൾ നീ ഇത്തിരി ഡീസന്റ് ആണ്... "

🙄🙄ഉലക്കയാണ്... ആദ്യായിട്ട് ഒരു ഹോസ്പിറ്റലിൽ കൊണ്ട് പോയതിന് ആണോ ഇത്രക്ക് ജാഡ... 


നമ്മൾ എല്ലാ കവറും എടുത്തു നടക്കുമ്പോൾ ആണ് ഇന്നലെ നമ്മക്ക് കിട്ടിയ പോക്കെറ്റ് മണി ഓർമ വന്നത്... നമ്മൾ അതും എടുത്തു മുഴുവനും ഉണ്ടോ എന്ന് നോക്കി... പതിനായിരം രൂപ ആദ്യായിട്ട് ആണ് ഒരുമിച്ച് കാണുന്നെ... 😌😌ഇതും കൊണ്ട് കോളേജിൽ ഒക്കെ പോവുന്ന കാര്യം ഓർക്കുമ്പോൾ തന്നെ സന്തോഷം കൊണ്ട് നിക്കാൻ പോലും വയ്യാ... 


"ഇത് എവിടുന്ന് അടിച്ചു മാറ്റിയതാ...? "🙄


"😬അടിച്ചു മാറ്റിയത് ഒന്നും അല്ല... മൂത്താപ്പയും ബാപ്പച്ചിയും തന്നതാ... കോളേജിൽ പോകുമ്പോ എടുക്കാൻ... "


നമ്മൾ ഓനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു... 


"🙄🙄നീ അത് ഇങ്ങ് തന്നെ നോക്കട്ടെ... "


അപ്പോ തന്നെ ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു ഓന് കൊടുത്തു... 😏😏കണ്ട് പഠിക്കട്ടെ... ഓൻ അതും കൊണ്ട് താഴേക്ക് പോയതും നമ്മളും പിന്നാലെ വെച്ച് പിടിച്ചു... 


"എന്റെ ഉപ്പച്ചി ഇങ്ങള് ഇതെന്തിനാ ഇതിന്റെ കയ്യിൽ ഇത്രയും പണം കൊടുത്തത്... ഇവൾക്ക് എന്ത് വേണേലും വാങ്ങി കൊടുക്കാൻ ഞാൻ ഇല്ലേ... ഇപ്പൊ ഇതിന്റെ ആവശ്യം ഒന്നും ഇല്ല ഇവൾക്ക്... ഇത് വല്ല പാവപ്പെട്ട ആർക്ക് എങ്കിലും കൊടുത്താൽ അത്രയും പുണ്യം കിട്ടും... "


😵😵പടച്ചോനെ തെണ്ടി അത് തിരിച്ചു കൊടുക്കാൻ വാങ്ങി കൊണ്ട് വന്നത്... ഇങ്ങനെ ആണെങ്കിൽ അത് ഒളിപ്പിച്ചു വെച്ചാൽ മതിയെന്നു... 


നമ്മൾ എല്ലാം പോയല്ലോ പടച്ചോനെ എന്ന പോലെ എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു... 


"മോന് വിഷമം ആയെങ്കിൽ സോറി... നങ്ങൾ അവളോട്‌ സ്നേഹ കൂടുതൽ കൊണ്ട് കൊടുത്തത് ആണ്... "


"അത് എനിക്ക് അറിയാം ഉപ്പച്ചി... ഇത്രയും കാശ് കൊണ്ട് അവൾ എന്ത് ചെയ്യാനാ...അല്ലേ നിയ... "


😬😬നിന്റെ അമ്മായി അപ്പന്... 🙊🙊യ്യോ ഉപ്പച്ചി... നിനക്ക് വായു ഗുളിക വാങ്ങും... തെണ്ടി... 😏


ഓർക്കുമ്പോൾ തന്നെ കണ്ണിൽ നിന്ന് വെള്ളം ഒക്കെ വരാ...ആ പൈസ കിട്ടിയപ്പോൾ മുതൽ എന്തൊക്കെ സ്വപ്നങ്ങൾ കണ്ടതാ... 😭😭ആരോട് പറയാൻ... 


നമ്മൾ വീട്ടിൽ എത്തിയതും കവർ എല്ലാം നീട്ടി എറിഞ്ഞു സങ്കടം കൊണ്ട് ബെഡിൽ കയറി ഇരുന്നു... ഓൻ ഷർട്ട്‌ ഒക്കെ മാറ്റി ഒരു ഇളിയും തന്നു പോയി... ഓൻ ഇങ്ങ് വരട്ടെ അത്രയും കാശ് ഓനോട്‌ വാങ്ങാതെ ഞാൻ വെറുതെ വിടില്ല... 😬


ഷമിയുടെ കാൾ കണ്ടതും നമ്മൾ ഇനി ഓൾക്ക് എന്താ വേണ്ടത് ആവോ എന്നും ചിന്തിച്ചു ഓൺ ആക്കി... 


"😬😬ഡീ പട്ടി തെണ്ടി നാറി ചെറ്റേ...എന്നോട് ഈ ചതി വേണ്ടായിരുന്നു... എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് അറിയോ നിനക്ക്... നീയും നിന്റെ കെട്ടിയോനും കൂടി എല്ലാം തുലച്ചു കളഞ്ഞപ്പൊ സമാധാനം ആയല്ലോ... "


"🙄🙄നീ ഏത് സീരിയൽ ആടി കണ്ടേ... "


"ഇത് സീരിയൽ ഒന്നും അല്ല... ഇതൊക്കെ ഞാൻ നിന്നെയും നിന്റെ കെട്ടിയോൻ ആ അജു ഇല്ലേ അവനെയും കൂടെയാ വിളിച്ചേ... "


"🙄🙄ആണോ എന്തിന്... "


"ഒരു കോളേജിലും അഡ്മിഷൻ കിട്ടാത്തോണ്ട് വല്ല ട്യൂട്ടോറിയലും നോക്കാം അടിച്ചു പൊളിക്കാം എന്നൊക്കെ കരുതി ഇരിക്കുമ്പോൾ ആണ് നിന്റെ ആ അജു എന്റെ കാക്കുന്റെ കയ്യിൽ വിമൻസ് കോളേജിൽ ഉള്ള അഡ്മിഷൻ റെഡി ആക്കി കൊണ്ട് കൊടുത്തത്... നിന്റെ കെട്ടിയോന് ഇതിന് മാത്രം അവിടെ ആരാ ഉള്ളത്... "


😨😨അപ്പൊ എന്റെ നിരാഹാരം... പടച്ചോനെ അത് കൊണ്ടത് ഇവൾക്ക് ആണോ... നമ്മൾ ഓൻ പറഞ്ഞത് ഒന്ന് കൂടി ഓർത്ത് നോക്കി... എല്ലാം ഞാൻ ശരിയാക്കാം എന്നല്ലേ പറഞ്ഞത് അത് ഇതാണോ... 


🙊🙊ഈ നിരാഹാര സമരത്തെ പറ്റി ഓളോട് പറയേണ്ട ഓൾ എന്റെ കൊലവെറി നടത്തും... 


"നീ എന്താ ഒന്നും മിണ്ടാതെ നിനക്ക് ഇതിൽ വല്ല പങ്കും ഉണ്ടോ... "


"🙄ഏയ്... ഞാൻ അറിയില്ലടി... എന്തായാലും നീ കൂടി ഉണ്ടെന്ന് കേട്ടപ്പോൾ ഒരു ആശ്വാസം ഉണ്ട്... "


"🙄എന്തിന്... അയിന് ഞാൻ നിന്നോട് മിണ്ടീട്ട് വേണ്ടേ... 😏"


ഹെയ് ഓള്ക് സീറ്റ് ഒപ്പിച്ചു കൊടുത്തതിന് താങ്ക്സ് പറയല്ലേ വേണ്ടേ... 


"മിണ്ടാതെ എന്തിനാ ഫോണും പിടിച്ചു നിക്കുന്നെ... ഞാൻ വെക്കാ... നിക്ക് കുറച്ച് ഉറങ്ങണം... "


നമ്മൾ ഇന്നലത്തെ ഉറക്കം ഒന്നും ശരിയാവാത്ത കൊണ്ട് കോട്ടു വാ ഇട്ടു കൊണ്ട് പറഞ്ഞു... 


"😏😏ബാക്കി ഉള്ളവന്റെ ഉറക്കം കളഞ്ഞു നീ പോയി സുഖം ആയി ഉറങ്ങ്‌... എന്നാലും എനിക്ക് ഓർക്കാൻ കൂടി വയ്യാ... "


"😏എന്തോന്ന് ഓർക്കാൻ... ഇത്രയും കാലം ആണുങ്ങളെ കൂടെ അല്ലേ പഠിച്ചേ... എന്നിട്ട് നോക്കാത്ത നിന്നെ ഇനിയാ നോക്കേണ്ടത് ഒന്ന് പോടീ... "


"😏ഓഹ് നിന്നെയും അങ്ങനെ തന്നെ അല്ലേ... പിന്നെ ആ അജുന്റെ തലയിൽ എല്ലാരും കൂടി നിന്നെ കെട്ടി വെച്ചോണ്ട് ഒരുത്തനെ കിട്ടി... അല്ലാതെ അവന് നിന്നോട് പ്രേമം ഒന്നും ഇല്ലല്ലോ... "


😪പടച്ചോനെ ഇവളോട് മിണ്ടാൻ പോയ എന്നെ വേണം പറയാൻ... എന്നാലും അജു നമ്മളെ ഇതേ വരെ പ്രേമിച്ചിട്ടില്ലെ... പറയും പോലെ എല്ലാരും കൂടി പിടിച്ചു കെട്ടിച്ചത് അല്ലേ... ഓന് നമ്മളോട് പ്രേമം മൂത്തിട്ട് ഒന്നും അല്ലല്ലോ... 


ദേഷ്യം തോന്നുമ്പോൾ പിടിച്ചു കിസ്സ്‌ ചെയ്യും എന്നല്ലാതെ എപ്പോഴെങ്കിലും നമ്മളെ ഓൻ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ് നിയ എന്ന് ഇന്നേ വരെ പറഞ്ഞ ഇല്ലല്ലോ... 😪


"ശരിയാ നീ പറഞ്ഞത് നമ്മൾ രണ്ടാളും ഇത്രക്ക് ഗ്ലാമർ ഉണ്ടായിട്ടും എന്താടി ആരും നമ്മളെ പ്രേമിക്കാതെ... "😓😓


"😒😒ആ എനിക്ക് എങ്ങനെ അറിയാനാ... വിമൻസ് കോളേജിൽ പോകുന്നത് തന്നെയാ നല്ലത്... എങ്കിൽ ആരെങ്കിലും ചോദിച്ചാൽ അത് കൊണ്ടാണെന്ന് എങ്കിലും പറയാലോ... "


"അത് ശരിയാ... "


"ആ അവിടെ എങ്കിൽ അവിടെ... നമുക്ക് പൊളിക്കാം... "


🙄അവിടെ എന്തോന്ന് പൊളിക്കാൻ... സീനിയർസ് വന്നു പൊളിക്കാതെ ഇരുന്നാൽ ഭാഗ്യം... 


കിച്ചണിൽ ചെല്ലുമ്പോൾ ഇത്ത ഉള്ള പലഹാരം മുഴുവനും ഉണ്ടാക്കി വെക്കുന്ന തിരക്കിൽ... 


"🙄ഇന്നെന്താ വിശേഷം... ഇത്രയും പലഹാരം എന്തിനാ... "


"അപ്പുക്കാ ഇന്ന് നൈറ്റ്‌ പോവാ... കൊണ്ട് പോവാൻ വേണ്ടിയാ ഇതൊക്കെ... "


😕😕അപ്പൊ നമ്മക്ക് ഒന്നും കിട്ടൂലെ... നമ്മൾ ഇളിച്ചു കൊണ്ട് ഒരു ഉണ്ണിയപ്പം എടുത്തു കഴിക്കാൻ തുടങ്ങി... എല്ലാം കൂടി അങ്ങേര് കൊണ്ട് പോയാൽ പിന്നെ കിട്ടില്ലല്ലോ... 


"അപ്പുക്ക എന്താ പെട്ടെന്ന് പോണെ... "


"പെട്ടെന്നൊ... ആദ്യം ആയിട്ടാ അപ്പുക്കാ ഇത്രയും ദിവസം നിക്കുന്നെ... എംഡി വിളിക്കാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസം ആയി... "


വലിയ കാശ് ഒക്കെ ഉണ്ടാക്കുന്ന ആള് അല്ലേ... തിരിച്ചു വരുമ്പോൾ ഇത്തിരി കൂടുതൽ ചോക്ലേറ്റ് കൊണ്ട് വരാൻ സോപ്പിട്ടു നോക്കാം... 


നമ്മൾ നേരെ ആളെ അടുത്തേക്ക് വന്നു... ആള് ആണെങ്കിൽ ഫോണിൽ കുത്തി ഇരിക്കാ... 🙄


"അപ്പുക്കാ എന്തിനാ ഇത്ര പെട്ടെന്ന് പോണെ... "


"വേണേൽ ലീവ് നീട്ടാം...ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനി തന്നെ മറ്റൊരു കമ്പനി ബാംഗ്ലൂർ തുടങ്ങാൻ പോവാ... അപ്പൊ അവിടെ നിന്റെ അമിക്കാക്കും അജുനും ഒരു ചാൻസ് നോക്കാം എന്ന് വെച്ചു... ഇന്റർവ്യൂ സക്ക്സസ് ആയാൽ പിന്നെ പേടിക്കാൻ ഇല്ല... കമ്പനി സ്റ്റാർട്ട്‌ ചെയ്യുന്നതിന്നു മുന്നേ അവർക്ക് ഇന്റലിജെന്റ് ആയ  സ്റ്റാഫിനെയാണ് വേണ്ടത്... അതൊക്കെ ക്ലിയർ ആയാലേ സ്റ്റാർട്ടിങ് ഉണ്ടാവൂ... "


😌😌ഹെയ് രണ്ട് കുരിശും ഒരുമിച്ച് പോയാൽ പിന്നെ നമ്മക്ക് ആരെയും പേടിക്കാതെ അടിച്ചു പൊളിക്കാം...


"അതിന് അജു സമ്മതിക്കോ എന്ന എന്റെ പേടി... "


ഉമ്മച്ചി അതും ചോദിച്ചു വന്നപ്പോ ആണ് നമ്മളും അത് ഓർത്തത്... ഓൻ പോയിട്ട് വേണ്ടേ അടിച്ചു പൊളിക്കാൻ... 😒😒


"അവനോട് ഞാൻ തന്നെ സംസാരിക്കാം... അമി ഉണ്ടെങ്കിൽ അവൻ വരും... ഇപ്പൊ പഴയ പോലെ അല്ല പെണ്ണൊക്കെ കെട്ടിയത് അല്ലേ വെളിവ് വന്നു കാണും... ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ട് അവൻ എന്ത് പണിയാ ഇപ്പൊ ചെയ്ത് കൊണ്ടിരിക്കുന്നെ... "


😏😏ഓഹ് അത് തന്നെയാ ഓന്റെ സ്വഭാവത്തിന് നല്ലത്... ഓൻ പോവാന്ന് സമ്മതിക്കണേ പടച്ചോനെ... എന്നാലേ നമ്മക്ക് പഴയ പോലെ നിക്കാൻ പറ്റൂ... 


ഓൻ വന്നതും നമ്മൾ ഓനെ ഒന്നും മൈൻഡ് ചെയ്യാൻ പോയില്ല... എന്റെ കുറെ കാശ് ആണ് കൊണ്ട് പോയി കളഞ്ഞത്...


"ഉപ്പച്ചി പോണ്ട... "


എന്നും പറഞ്ഞു കുരുട്ട് ഒരേ കരച്ചിൽ തന്നെ... ഓൻ ആണെങ്കിൽ എല്ലാം പാക്ക് ചെയ്യുന്ന തിരക്കിൽ ആണ്... 


"ഉപ്പച്ചി പോയിക്കോട്ടെടി നിനക്ക് ഈ അജു ഇല്ലേ... "😊


"എനിക്ക് ഉപ്പച്ചിയും വേണം... ഉപ്പച്ചി ഈ അജു എങ്ങോട്ടും പോണില്ലല്ലോ അത് പോലെ ഉപ്പച്ചിക്ക് ഇവിടെ നിന്നാൽ എന്താ... "


😌ഓൻ ആകെ ചമ്മി നാറിയത് കണ്ട് നമ്മൾ ഒന്ന് ചിരിച്ചു... ഓൻ നോക്കിയപ്പോ തന്നെ നമ്മൾ മൂക്ക് ചൊറിയുന്നത് പോലെ ആക്ഷൻ ഇട്ടു... 


"അതിന് ഈ അജു കുറച്ച് ദിവസം കഴിഞ്ഞാൽ എന്റെ കൂടെ വരും... അപ്പൊ നീ എന്ത് ചെയ്യും നിന്റെ കൂട്ട് ഇവൻ അല്ലേ... "


"അജു എങ്ങോട്ടും പോണ്ട... "


എന്നും പറഞ്ഞു അത് അവന്റെ തോളിൽ വീണു... 😒ഓൻ പോവാന്ന് വെച്ചാലും ഇത് വിടുന്നു തോന്നുന്നില്ല... 


"ഉപ്പച്ചി... "


എന്നും പറഞ്ഞു മോങ്ങുന്ന അതിനെ നമ്മളെ തോളിൽ വെച്ച് തന്നു അവൻ കാറിൽ കയറി ഇരുന്നു... അപ്പുക്കാ അച്ചുട്ടനും അനുമോൾക്കും ഓരോ ഉമ്മ കൊടുത്തു കാറിൽ കയറി പോയി... 😪😪നോക്കി നിന്ന നമ്മക്ക് വരെ കരച്ചിൽ വരാ... 



************💞



"ഞാൻ പറഞ്ഞത് നീ കേട്ടില്ലേ എന്തായി നിന്റെ തീരുമാനം... "


നമ്മളെ ഇവിടന്ന് കടത്താൻ ഉള്ള പ്ലാൻ ആണ് ഈ പറഞ്ഞത് മുഴുവനും... ഇതിപ്പോ എല്ലാരേയും വിട്ട് പോവാൻ നമ്മക്ക് പറ്റുമെന്ന് തോന്നുന്നില്ല... 😓


"നീ വേണ്ടെന്നേ പറയൂ എന്ന് എനിക്കറിയാം...ഞാൻ എന്തായാലും എന്നെ കൊണ്ട് പറ്റുന്നത് ചെയ്യും... നീ വന്നേ പറ്റൂ... അമി പിന്നെ നീ ഉണ്ടെങ്കിൽ ഓകെ ആണ്... "


🙄🙄അവനാണോ നമ്മളെ കെട്ടിയോൾ... അയിനെ ഇവിടെ നിർത്തി ഞാൻ പോയാൽ എന്താവോ എന്തോ... 


നമ്മൾ ഒന്നും മിണ്ടാതെ എല്ലാം മൂളി കേട്ടു... അപ്പൊ എന്തെങ്കിലും ഒഴിവ് കേട് പറയാം... ആളെ ട്രെയിനിൽ കയറ്റി വിട്ട് നമ്മൾ വീട്ടിൽ വന്നു... 


"ഈ നിയ വേണേൽ ഉമ്മച്ചിന്റെ കൂടെ കിടന്നോട്ടെ... ഞാൻ ഇന്ന് അജുന്റെ കൂടെയാ കിടക്കുന്നെ... "


അനുട്ടി അതും പറഞ്ഞു നമ്മളെ ബെഡിൽ കയറി കിടന്നതും പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു കാണിച്ചു... 😏


"ഉപ്പച്ചി വന്നേ പിന്നെ എന്റെ അടുത്ത് നിന്ന് പോയ ആളാ... ഇപ്പൊ വന്നത് കണ്ടില്ലേ... നീ പോയപ്പോൾ എനിക്ക് കെട്ടിപ്പിടിച്ചു കിടക്കാൻ ഇവൾ അല്ലേ ഉണ്ടായിരുന്നുള്ളൂ... അതോണ്ട് ഇവൾ ആ സൈഡിൽ എങ്ങാനും കിടന്നോളും... മോൾ എന്റെ കൂടെ കിടന്നോ... "


"എങ്കിൽ കിടന്നോട്ടെ... അജു എനിക്ക് ഒരു കഥ പറഞ്ഞു താ... "


🙄ഇനി അതും ഉണ്ട...ഇന്നലെ ആണെങ്കിൽ ഈ കുരുപ്പ് ഉറങ്ങാൻ സമ്മതിച്ചിട്ട് ഇല്ല... ഇന്നത്തെ കാര്യം ഏതാണ്ട് ഉറപ്പായി... 



**************💃



😓ഒന്ന് നീങ്ങാൻ കൂടി പറ്റുന്നില്ല... പുറത്ത് എങ്ങാനും പോയി കിടന്നാലോ... രണ്ടും ഒലിപ്പിച്ചു കിടക്കാ... നമ്മളോട് എന്നും കലിപ്പ് ആയിട്ടേ ഉറങ്ങൂ ഇപ്പൊ എന്നാ ഒരു സ്നേഹം... 😏


"അജു ആ കഥ വേണ്ട... ഇത് എനിക്കറിയാം അജു എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്..."


ഇന്ന് ഈ കുരുട്ട് ഉറങ്ങാൻ വിടോ എന്തോ.. രണ്ടിനെയും എടുത്തു വെളിയിൽ ഇടാൻ തോന്നാ... 


"പണ്ട് പണ്ട് പണ്ട് ഒരു കൊട്ടാരത്തിൽ ഒരു രാജാവ് ഉണ്ടായിരുന്നു... "


"എന്നിട്ട് ആ രാജകുമാരനു ഒരു മോൾ ഉണ്ട്... അതാണ് ഭാവിയിലെ രാജകുമാരി...എന്നിട്ട് ആ രാജകുമാരിയുടെ പ്രേമം അല്ലേ... അതും അജു പറഞ്ഞു തന്നിട്ടുണ്ട്... "


ഹെയ് ബാക്കി എന്താണോ എന്തോ... ഈ പെണ്ണ് മുഴുവൻ ആക്കാൻ വിടൂല... 🙄🙄ഇവന് ഇത് തന്നെ ആണോ പണി... 😕കേൾക്കാൻ ഒരു സുഖം ഉള്ള കഥ ഒക്കെ പറഞ്ഞുടെ ഓന്... 


"എനിക്ക് ഈ കഥ ഒക്കെയെ അറിയൂ...നീ വേണേൽ നിന്റെ ഉമ്മച്ചിയോട് ചെന്നു ചോദിക്ക്... "


നമ്മൾ അത് നന്നായി എന്നും വിചാരിച്ചു ചിരിക്കാൻ തുടങ്ങി... 


"നിയ എനിക്ക് ഒരു കഥ പറഞ്ഞു തരോ... "


😨😨പടച്ചോനെ ഞാൻ എന്ത് കഥ പറയാൻ... 


"അതിന് കഥയും ബോധവും ഇല്ലാത്ത അവൾ എന്ത് കഥ പറയാൻ... "


ഓൻ നമ്മളെ കൊച്ചാക്കി പറഞ്ഞത് കേട്ടതും നമ്മക്ക് കലിപ്പ് ആയി... 


"എനിക്ക് കഥയും ബോധവും ഇല്ല... ഉള്ള ആളെ കണ്ടാലും മതി..."😬


"🙄നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ... നിനക്ക് കഥ ഇല്ലെന്ന് അല്ലേ ഞാൻ പറഞ്ഞുള്ളൂ... "


"എനിക്ക് കഥ ഒക്കെ ഉണ്ട്...ഇയാളെ കെട്ടിയെ പിന്നെ ആണ് എന്റെ കഥ പോയത്... "


"😊പക്ഷെ എന്റെ കഥ തുടങ്ങുന്നത് നിന്നെ കെട്ടിയെ പിന്നെ ആണ്... "


"😏😏ഓഹ് വലിയ കാര്യം ആയിപ്പോയി...ഇയാൾ കെട്ടിയില്ലെങ്കിൽ എന്നെ ഏതെങ്കിലും മൊഞ്ചൻ വന്നു കെട്ടിയേനെ... അതും ഇല്ലാതാക്കിയിട്ട് പറയുന്നത് കേട്ടില്ലേ... "


"ആ കിട്ടും ആ ബംഗാളി അല്ലേ... അവന് നിന്നെ കാണുമ്പോൾ ഉള്ള ഇളക്കം ഞാൻ കണ്ടതാ... "


😕😕ഈ തെണ്ടി അതൊക്കെ എപ്പോൾ കണ്ട്... 


"ആ ബംഗാളി ഇയാളെക്കാൾ നല്ലത് തന്നെയാ... "


"ആടി നീ അവന്റെ കൂടെ ഒന്ന് പോയി നോക്ക്...ഇപ്പൊ പെറ്റു കിടന്നേനെ...  നിനക്ക് അല്ലേലും മാച്ച് അവൻ തന്നെയാ... "


😒നമ്മൾ ആ കുരുട്ടിനെ നോക്കി കണ്ണ് ഉരുട്ടി കാണിച്ചു... പെണ്ണ് കിടന്നു ചിരിയാ... 


"എന്തായാലും ഇയാളെക്കാളും നല്ല സ്വഭാവം ആയിരിക്കും... "


"ആയിരിക്കും... നിനക്ക് വേണേൽ പറ ഞാൻ വേണേൽ നിന്നെ അവിടെ കൊണ്ട് വിടാം... "


😨😨ഈ തെണ്ടി അതും ചെയ്യും,,, ശല്യം ഒഴിവാക്കാൻ കളിക്കാ... 


"എനിക്ക് തോന്നുമ്പോൾ ഞാൻ പോയിക്കോളാം ആരും അതിന് വേണ്ടി കഷ്ടപ്പെടേണ്ട... "😓


"പോവുമ്പോൾ ഒന്ന് പറയണം ചില കണക്ക് തീർക്കാൻ ഉണ്ട്... "


😕അതും ഉണ്ട... നഷ്ടം എനിക്ക് അല്ലേ... എന്റെ പതിനായിരം രൂപ എന്റെ കയ്യിൽ നിന്നും ആവി ആക്കി കളഞ്ഞതും പോരാ പറയുന്നത് കേട്ടില്ലേ... നമ്മൾ പല്ലും കടിച്ചു പിടിച്ചു ഓനെ കുറെ പ്രാകി തിരിഞ്ഞു കിടന്നു... 


"അജു നിയ ഉറങ്ങി... നിക്ക് ഒരു കഥ പറഞ്ഞു താ... പ്ലീസ്... "


😕പിന്നെ ഞാൻ ഉറങ്ങും... രണ്ടിനും ഞാൻ വെച്ചിട്ടുണ്ട്... എന്നെ ഉറക്കി കിടത്തി ഓൾക് കഥ കേൾക്കണം അല്ലേ... 


"നിനക്ക് ഇപ്പൊ എന്ത് കഥയാ പറഞ്ഞു തരാ... "🤔


"എനിക്ക് അജുന്റെ കഥ മതി... അജു പറഞ്ഞത് അല്ലേ നിയനെ കെട്ടിയെ പിന്നെ കഥ ഉണ്ടായത് എന്ന്... "


"എന്റമ്മോ നീ അതിൽ കയറി പിടിച്ചോ... ആ ഞാൻ ഒരുത്തിയെ പ്രേമിച്ചു പെട്ടു പോയ ഒരു കഥ പറഞ്ഞു തരാം... "


😨😨പടച്ചോനെ അപ്പൊ ഇവന് പ്രേമം ഉണ്ടായിരുന്നോ... 😭😭എന്നാലും എന്നോട് വേണ്ടായിരുന്നു... ഒരാളെയും പ്രേമിക്കാത്ത ഞാൻ ഈ സെക്കനന്റിനെ ആണോ കെട്ടിയെ... ഉറങ്ങിയാ മതിയെനു... ഇപ്പോഴും ഉണ്ടോന്ന് അറിയാലോ നമ്മൾ വീണ്ടും ഉറങ്ങിയ പോലെ കിടന്നു... 


"ഞാൻ ഇല്ലേ എല്ലാ ദിവസത്തെയും പോലെ ബസിൽ ഉള്ളവർക്ക് ഒക്കെ ടിക്കറ്റ് കൊടുത്തു പോവുമ്പോൾ ആണ് ബസ്സ്റ്റോപ്പിൽ നിന്നും ഒരു പെൺകുട്ടി കയറിയത്... ശരിക്കും അവൾ കയറിയത് ബസിൽ അല്ല എന്റെ ഹൃദയത്തിൽ ആയിരുന്നു... 😍അവളെ ഞാൻ എത്ര നിമിഷം നോക്കി നിന്നു എന്ന് എനിക്ക് തന്നെ അറിയില്ല... പിന്നെ കിളി വന്നു തട്ടിയപ്പോ ആണ് എനിക്ക് ബോധം വന്നത് തന്നെ... എന്നും ഞാൻ അവളെ വരവ് നോക്കി നിക്കും... തല്കാലത്തേക്ക് ചെയ്തു വന്ന ജോലി ആണേലും പിന്നെ അവളെ കാണാൻ വേണ്ടി മാത്രം ഞാൻ സ്ഥിരം ആക്കി... എന്നെ നോക്കും എന്നല്ലാതെ എന്നോട് ഒന്ന് ചിരിച്ചിട്ട് പോലും ഇല്ല... അങ്ങനെ രണ്ടും കല്പ്പിച്ചു അവളോട്‌ സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു... കൂട്ടുകാരിയോട്  സംസാരിച്ചു കൊണ്ട് ചിരിക്കുന്ന അവളെ അടുത്ത് ചെന്നു ഞാൻ ടിക്കറ്റ് ചോദിച്ചു... അവൾ ആണെങ്കിൽ നമ്മളെ മുഖത്ത് പോലും നോക്കാതെ ടിക്കറ്റ് എടുത്തു... അത് എനിക്ക് ഒട്ടും ഇഷ്ട്ടം ആയില്ല... അവളെ ഒരു നോട്ടം എനിക്ക് കിട്ടാൻ അവളുടെ സൗണ്ട് കേൾക്കാൻ ഞാൻ ഒരു പാട് ആഗ്രഹിച്ചു... "


"എന്നിട്ട് അവൾ അജുനെ നോക്കിയോ മിണ്ടിയോ... "


😭😭നിനക്ക് അത് അറിയണം അല്ലേടി... എന്നാലും ഇത്രക്ക് ഒക്കെ പ്രേമിച്ച ഇവൻ എന്തിനാ എന്നെ കെട്ടിയെ... അജു തെണ്ടി പട്ടി... എന്നെ പറ്റിച്ചു അല്ലേ... 


"നോക്കി എന്ന് മാത്രം അല്ല നല്ല നാല് ഡയലോഗും കേട്ടു... അതോടെ തൃപ്തി ആയി... "


"ആണോ പിന്നെ എന്താ ഉണ്ടായേ... "


😏😏അവൾ ഇവനെ തേച്ച് പോയികാണും...ഇവനെ ഒക്കെ ആര് സഹിക്കാൻ...


"എന്ത് ഉണ്ടാവാൻ...എന്റെ ഇഷ്ട്ടം പറയണം അവളെ പ്രേമിച്ചു നടക്കണം എന്നൊക്കെ കരുതി ഇരുന്നതാ... "


"ആണോ എന്നിട്ട് എന്താ ഉണ്ടായേ...അവളോട്‌ അതൊക്കെ പറഞ്ഞ..."


"അതിന് ഒന്നും പറ്റീല... അപ്പോഴേക്കും കെട്ടേണ്ടി വന്നില്ലേ... ഇങ്ങനെ ആവും തലയിൽ എഴുതിയെ അതോണ്ട് കെട്ടി കഴിഞ്ഞു ബാക്കി എല്ലാം എന്ന് തീരുമാനിച്ചു... അതും നടക്കുന്ന ലക്ഷണം ഒന്നും ഇല്ല... "


😏നടക്കാൻ ഞാൻ വിട്ടിട്ട് വേണ്ടേ... അയ്യേ ഒരു പെണ്ണ് കെട്ടിയിട്ടും തെണ്ടിക്ക് പ്രേമിക്കണം പോലും... എന്റെ അത്രയും മൊഞ്ച് ഒന്നും ആ പെണ്ണിന് ഉണ്ടാവരുതേ പടച്ചോനെ... 😪😪


"കഥ തീർന്ന് നമുക്ക് ഇനി ഉറങ്ങാം... "


"അപ്പൊ ബാക്കി എന്താ...? "


🙄🙄എന്നെ ഇട്ടേച്ചു ആ പെണ്ണിന്റെ കൂടെ പോവും എന്ന് എങ്ങാനും ആവോ... 


"ബാക്കി ജീവിതം ഈ കിടക്കുന്ന കോപ്പിന്റെ കൂടെ തല്ല് കൂടാൻ ആവും യോഗം... "


😕കയ്യിലിരിപ്പ് അതല്ലേ... ഓഹ് വലിയ ദുൽകർ സൽമാൻ അല്ലേ കാണുന്ന പെണ്ണൊക്കെ പ്രേമിക്കാൻ... 


രണ്ടും കൂടെ നമ്മളെ ഉറക്കം കളഞ്ഞു പൊരിഞ്ഞ ഉറക്കം ആയിരുന്നു... 😬😬തെണ്ടികൾ ഇതൊക്കെ ഞാൻ കേൾക്കാതെ പറഞ്ഞുടെ...ഹെയ് അത് വേണ്ട അതോണ്ട് ഓന്റെ സ്വഭാവം അറിയാൻ പറ്റി... എന്റെ കാശ് കൊണ്ട് പോയി കളഞ്ഞു... അത് പോട്ടെ എന്ന് വെക്കാം... പക്ഷെ ആ പ്രേമം ഞാൻ അങ്ങനെ വിടാൻ ഒന്നും പോണില്ല... അവളെ കൊന്നിട്ട് ആയാലും വേണ്ടില്ല... 😪😪


ഉറങ്ങി കിടക്കുന്ന ഓനെയും നോക്കി നമ്മൾ കിടന്നു... 🙄ഇവൻ എന്നെ ഇട്ടേച്ചു ആ പെണ്ണിനെ ഇനി കണ്ടാൽ പോവോ...ഇതിനെ ഒന്ന് ഇഷ്ട്ടം ആയപ്പോഴേക്കും ഇങ്ങനെ ഒന്ന് കേൾക്കേണ്ടി ഇരുന്നില്ല... 😪


ഓൻ വിളിക്കാൻ ഒന്നും കാത്ത് നിക്കാതെ നമ്മൾ കാലത്ത് തന്നെ എണീറ്റ്... 😪നമ്മൾ ഓന്റെ ഒരു കാര്യത്തിനും നിക്കാതെ കോളേജിൽ പോകാൻ റെഡി ആയി... 😓😓ആകെ കൂടെ മൂഡ് ഓഫ് ആണല്ലോ പടച്ചോനെ... ഇനി അവിടെ എന്താണാവോ... ഷമി കുറെ വിളിച്ച് എങ്കിലും നമ്മൾ സങ്കടം കൊണ്ട് ഫോൺ എടുത്തില്ല... 


"എന്താടി നിന്റെ മുഖം ഇങ്ങനെ കടന്നല് കുത്തിയ പോലെ... "


"😒എന്റെ മുഖം ഇങ്ങനെയാ ഇയാൾക്ക് കാണാൻ പറ്റുന്നില്ലേ നോക്കണ്ട... "


😒😒ഇങ്ങനെ ഒക്കെ ചോദിക്കുന്നത് അവസാനം ഗ്ലാമർ ഇല്ലെന്ന് പറഞ്ഞു എന്നെ തേക്കാൻ ആവും... നമ്മൾ ഓനെയും പുച്ഛിച്ചു നല്ലോരു ടോപ്പും പാന്റും എടുത്തു ഇട്ടു ഷാൾ ചുറ്റി റെഡി ആയി... 


"ഇന്ന് ഫസ്റ്റ് ഡേ അല്ലേ...കോളേജ് എവിടെ ആണെന്ന് നിനക്ക് അറിയില്ലല്ലോ... അത് കൊണ്ട് ഞാൻ കൊണ്ട് വിടാം... "


ഓൻ കാറിൽ കയറി ഇരുന്നതും നമ്മൾ പിന്നിൽ കയറി ഇരുന്നു... ഓൻ നമ്മളെ തുറിച്ചു നോക്കി എങ്കിലും നമ്മൾ മൈൻഡ് ചെയ്തില്ല... 😒😒


"എന്താ നിനക്ക് പറ്റിയെ... "


😏😏കുന്തം... വേറെ പെണ്ണിനെ പ്രേമിച്ചു നടക്കുന്ന ഓൻ എന്തിനാ എന്റെ കാര്യം നോക്കുന്നെ... 🙄ഇവിടെ ആണോ കോളേജ് ഓൻ എവിടെയോ നിർത്തിയതും നമ്മൾ ചുറ്റും നോക്കി... 


"ഹായ് അജുക്കാ... "


എന്നും പറഞ്ഞു ആ തെണ്ടി ഷമി വന്നു എന്റെ അടുത്ത് ഇരുന്നു... ഇവളോട് ഇവിടെ നിക്കാൻ ആരാ പറഞ്ഞത്... 😨😨പടച്ചോനെ ഇനി ഇവളെ എങ്ങാനും ആണോ ഓൻ പ്രേമിച്ചത്... 


"ഡീ നീ എന്താ ഇവിടെ കയറി ഇരിക്കുന്നെ... നിനക്ക് എന്താ എന്നെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാതെ...? "


ഓൾ നമ്മളെ നോക്കി ചോദിച്ചതും അവളെ നമ്മൾ കലിപ്പിൽ നോക്കി... 😕ഇവൾ ആവാൻ ചാൻസ് ഇല്ലല്ലോ... എന്റെ കൂടെ അല്ലേ ഇവൾ വരുന്നതും പോവുന്നതും ഇത് വേറെ ഏതോ മൊഞ്ചത്തി പെണ്ണാ... ഇവന് പ്രേമം തോന്നണം എങ്കിൽ അത്രക്ക് മൊഞ്ചത്തി ആവും... 


"എന്താടി നിനക്ക് പറ്റിയെ... "


"😓അതൊക്കെ ഒരുപാട് ഉണ്ട് പറയാൻ... ഇറങ്ങി കഴിഞ്ഞു പറയാം ഓൻ കേക്കും... "


"അല്ല അജുക്കാ ഇങ്ങള് എന്റെ ഷമീർക്കന്റെ കൂടെ പഠിച്ചത് ആണല്ലേ... ഞാൻ ഇന്നലെയാ അറിഞ്ഞത്... "


🙄🙄ഇതെന്താ എല്ലാരും ഇവന്റെ കൂടെ പഠിച്ചത് ആണോ... 


"അവന്റെ പെങ്ങൾ ആണ് നീ എന്ന് ഇന്നലെയാ ഞാനും അറിഞ്ഞത്...അതാ അവനോട് ഞാൻ എല്ലാം വിളിച്ചു പറഞ്ഞത്... "


😓ഓഹ് അപ്പൊ അതാണോ... ഇത് കേട്ടില്ലേ ഇപ്പൊ ഇവളെ ഞാൻ കൊന്നേനെ... 


"ഒരു ചെറിയ ഇൻട്രോടുസ് ഉണ്ടാവും... പേടിക്കാൻ ഒന്നുല്ല... മീനാക്ഷി ടീച്ചറെ കണ്ടാൽ മതി... ഞാൻ എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്... "


 ഞാനും ഷമിയും കണ്ണും മിഴിച്ചു പരസ്പരം നോക്കി ഇരുന്നു... ഇതിപ്പോ ഒന്നാം ക്ലാസിൽ സ്കൂളിൽ പോയ പേടിയാ ഉള്ളത്... 


"ഇതാണ് ബസ്സ്റ്റോപ്പ്‌ ഇവിടെയാണ് ഇറങ്ങേണ്ടതും കയറേണ്ടതും... പിന്നെ എങ്ങോട്ടേക് ആണ് ബസ് പോകുന്നതും വരുന്നതും എന്ന് നിങ്ങൾക്ക് വായിക്കാൻ അറിയുന്നത് പോലെ ഇരിക്കും... "


😓ഓഹ് ഓന്റെ ഒരു ജാഡ... വായിക്കാൻ അറിയാതെ ആണോ ഇവിടെ വരെ എത്തിയെ... 😏


"ഇതാണ് കോളേജ് ഇനി രണ്ടാളും ഇറങ്ങിയെ... "


🙄🙄നമ്മൾ മേൽപ്പോട്ട് നോക്കി അന്തം വിട്ട് അതിൽ നിന്നും ഇറങ്ങി... ഇതെന്താ പടച്ചോനെ ഇത്രക്ക് വലുത്... ഇത് മുഴുവനും തപ്പി പിടിച്ചു എവിടെയാ ക്ലാസ് എന്നൊക്കെ എങ്ങനെ കണ്ട് പിടിക്കും... 😓


"ഡീ ഇത് നീ ഇതിന് മുന്നേ കണ്ടിട്ടുണ്ടോ... നിനക്ക് എന്താ ഒരു കുലുക്കവും ഇല്ലാതെ... "


"😬ഞാൻ ഇവിടെ ഷോക്ക് അടിച്ച കാക്കയെ പോലെ നിക്കുന്നത് കണ്ടില്ലേ... "


"രണ്ടും അവിടെ നിക്കാണോ ഇങ്ങ് വന്നേ... പേടിക്കാൻ ഒന്നും ഇല്ല അവിടെ ഉള്ളവർ നിന്നെ ഒക്കെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല... അവിടെ എത്തിയാൽ മീനുനെ കണ്ടാൽ മതി... ഞാൻ ഇപ്പൊ തന്നെ വിളിച്ചു പറയാം... "


😕മുന്നേ മീനാക്ഷി ടീച്ചർ ആയിരുന്നു ഇപ്പൊ അത് മീനു ആയി... ഇനി ഓൾ എങ്ങാനും ആണോ ഓന്റെ കാമുകി... 


"അവിടെ ചെന്നു നിന്റെ തർക്കുത്തരം ഒന്നും പറയരുത് കേട്ടല്ലോ... "


"😏ഓഹ് ഞാൻ ആദ്യായിട്ട് അല്ല പഠിക്കാൻ പോണെ... "


"ആ അത് പ്രവൃത്തിയിൽ കണ്ടാൽ മതി... "


എന്നും പറഞ്ഞു ഗേറ്റ് വരെ ഞങ്ങളെ ആക്കി ഓൻ തിരിച്ചു പോയതും നമ്മൾ ഒന്ന് തിരിഞ്ഞു നോക്കി... അപ്പൊ ഓനും അത് പോലെ തിരിഞ്ഞു നോക്കിയതും പുഞ്ചിരിച്ചു കാണിച്ചു... നമ്മളും സ്വയം മറന്നു ഒന്ന് ചിരിച്ചതും പെട്ടെന്ന് ഇന്നലത്തെ ഓർമ വന്നതും നമ്മൾ മുഖം തിരിച്ചു... 😒😒


"ഡീ ഇവിടെ മൊത്തം ആണുങ്ങൾ ആണല്ലോ... "


ഷമി നമ്മളെ കയ്യിൽ പിടിച്ചു മുന്നോട്ട് നോക്കി പറഞ്ഞതും നമ്മൾ ചുറ്റിലും നോക്കി... 🙄🙄


"എടീ പെണ്ണുങ്ങൾ തന്നെയാ... ജീൻസും ടി ഷർട്ടും ഇട്ടതാണ്ട് നിനക്ക് തോന്നുന്നതാ... "


"😓നമ്മളെ ഈ പഴയ വേഷത്തിൽ ഉള്ളൂ അല്ലേ... ഇങ്ങനെ ആണെങ്കിൽ ഞാൻ ജീൻസും കാക്കുന്റെ ടി ഷർട്ടും ഇട്ടു വന്നേനെ... "


😕ഇനി അയിന്റെ ഒരു കുറവേ ഉള്ളൂ... 


"ഹെയ്... രണ്ടാളും ഇങ്ങ് വന്നേ... "


നമ്മൾ അവിടെ നിന്നും വട്ടം തിരിഞ്ഞു കളിച്ചു എന്നല്ലാതെ ആരെയും കണ്ടില്ല... വീണ്ടും ആ വിളി കേട്ടതും ഒരു അഞ്ചാറ് എണ്ണം മതിലിൻമേൽ കയറി ഇരുന്നിട്ടിട്ടുണ്ട്... 😏ഫുൾ പുട്ടി ആണ്... ജാഡ ജന്തുക്കൾ... നമ്മൾ കുറെ കുറ്റം ഒക്കെ മനസ്സിൽ വിചാരിച്ചു വീണ്ടും തിരിഞ്ഞു നടന്നു അവരുടെ അടുത്ത് നിന്നു... 


"എന്താടി നിനക്ക് ഒന്നും വിളിച്ചാൽ ചെവി കേൾക്കില്ലേ... "


"കേട്ടപ്പോൾ മുതൽ ഞങ്ങൾ നോക്കിയതാ ഇപ്പോഴാ നിങ്ങളെ കണ്ടേ... "


😏ഷമി അതും പറഞ്ഞു ഇളിച്ചു കാണിച്ചു... ഉള്ളിൽ ഒരു ലോഡ് പുച്ഛം ആണെന്നെ... ഓളെ മോന്ത കണ്ടാൽ അറിയാം... 


"അതാരാ നിങ്ങളെ ഇവിടെ ഡ്രോപ്പ് ചെയ്തേ... "


😨പടച്ചോനെ ഇവൻ ഇത് വരെ പോയില്ലേ... നമ്മൾ എത്തിച്ചു നോക്കിയതും ഓൻ വണ്ടിയും ചാരി നിന്നു ഭയങ്കര ഫോൺ വിളി ആണ്... കാമുകി വല്ലോം ആണോ പടച്ചോനെ... 


"അത് ഇവളെ... "


"യെസ് ബ്രദർ അല്ലേ... നല്ല മാച്ച് അപ്പൊ തന്നെ ഞാൻ ഗസ് ചെയ്തതാ... "


മുഴുവനും ആകാതെ ആ ഷമി കുരുപ്പ് നമ്മളെ വായും പൊളിച്ചു നോക്കി നിക്കാ തെണ്ടി... 


"സൊ യങ്‌ ആൻഡ് ബ്യൂട്ടിഫുൾ... കണ്ടാൽ ഫിലിം ആക്റ്ററെ പോലുണ്ട്... "


😵😵ഇവൻ കോഴി കൂട്ടിൽ ആണോ ഞങ്ങളെ കൊണ്ട് ഇട്ടെ... പാപി ചെല്ലുന്നിടം പാതാളം ആണല്ലോ പടച്ചോനെ... ഇനി ഇവന് പ്രേമിക്കാൻ ആണോ എന്നെ പിടിച്ചു ഇവിടെ കൊണ്ട് ഇട്ടത്... 


അവൻ പോകുന്നതും നോക്കി തെണ്ടികൾ ഓരോ നടനെ ഉപമിച്ചു ഇരിക്കുന്നത് കണ്ട് നമ്മക്ക് വല്ലാണ്ട് കലിപ്പ് ആയി... 😬നമ്മൾ ഏതാണ്ട് ചെയ്യും എന്ന് തോന്നിയോണ്ട് ഷമി നമ്മളെ കയ്യും പിടിച്ചു നടന്നു... 


"ഡീ നോക്കിയെ അജുനെ പറ്റി ചോദിച്ച ആ പെണ്ണ് ഈ കോളേജിലെ വലിയ ആരോ ആണ്... കണ്ടില്ലേ ഫ്ലെക്ക്സിൽ ഒക്കെ അവളെ ഫോട്ടോ... "


😏ആ കുരിപ്പ് ഇളിച്ചു കൊണ്ട് നിക്കുന്ന ഫോട്ടോ കണ്ട് അത് ചവിട്ടി കൂട്ടി ഇടാൻ ആണ് തോന്നിയെ... പിന്നെ ജീവനിൽ കൊതി ഉള്ളോണ്ട് മാത്രം ചെയ്തില്ല... 


"അവൾ ഇവിടത്തെ പ്രധാന മന്ത്രി ആയാലും എനിക്ക് എന്താ... നീ വാ അതാവും മീനാക്ഷി ടീച്ചർ... "


നമ്മൾ ആളെ അടുത്ത് പോയി ഒന്ന് തോണ്ടി ഇളിച്ചു കാണിച്ചു... 


"നിയ അല്ലേ അജുന്റെ... "


"😊😊മ്മ്... "


കെട്ടൊക്കെ കഴിഞ ഒന്നാ... അത് കണ്ടപ്പോ ആണ് സമാദാനം ആയത്... 


"ദാ ഈ ഫോം ഫിൽ ചെയ്തു പ്രിൻസിക്ക് കൊടുത്താൽ മതി... അവിടെയാ റൂം... "


അതൊക്കെ ഫിൽ ചെയ്ത് അങ്ങേര് ചോദിച്ച എല്ലാറ്റിനും സ്റ്റെഡി ആയി നിന്ന് ആൻസർ കൊടുത്തു നമ്മൾ പുറത്തേക്ക് ഇറങ്ങി... ടീച്ചർ ഞങ്ങൾക്ക് ക്ലാസ് പറഞ്ഞു പോകാൻ നിന്നതും നമ്മൾ അവിടെ നിർത്തിച്ചു... 


"ടീച്ചർക്ക് എങ്ങനെയാ അജുനെ അറിയാ... "


"😊അജു എന്റെ ക്ലാസ് മേറ്റ് ആണ്... അവനാ ശരിക്കും പറഞ്ഞ എന്റെ സ്ഥാനത്ത് ഇവിടെ വേണ്ടേ... എന്റെ കഷ്ടപ്പാട് കണ്ട് അവന്റെ ഔദാര്യം കൊണ്ട്  ഞാൻ ഇവിടെ ടീച്ചർ ആയി... "


😒ഇത്രക്ക് നല്ലവൻ ആണോ ഈ അജു... 


"നീ ഒന്ന് ആലോചിച്ചു നോക്കിയേ... അജു എങ്ങാനും ഇവിടെ മാഷ് ആണെങ്കിൽ എന്താവും ആയിരുന്നു... ആ മതിലിൽ ഉള്ള ഐറ്റംസ് ഒക്കെ ഇപ്പൊ അജുനെ പീഡിപ്പിച്ചു കൊന്നേനെ അല്ലേ... "


"🙄🙄നീ ഓരോന്ന് പറഞ്ഞു എന്നെ പേടിപ്പിക്കാതെ... അല്ലെങ്കിൽ തന്നെ എനിക്ക് ആകെ മൂഡ് ഓഫ് ആണ്... അവന് ഏതോ ഒരു പെണ്ണിനെ ഇഷ്ട്ടം ആയിരുന്നു എന്നൊക്കെ ഇന്നലെ പറയുന്നത് കേട്ടു... ഇപ്പോഴും അവളെ ഇഷ്ടം ആണെന്ന് കൂടി കേട്ടപ്പോൾ നിക്ക് വല്ലാണ്ട് സങ്കടം ആയെടി... ഇനി ഇപ്പൊ ഓൻ എന്നെ ഇട്ടേച്ചു പോവോ എന്നാ എന്റെ പേടി... "


"🤔🤔അതാരെയാ... ഫോട്ടോ വല്ലതും കിട്ടോന്ന് നോക്കൽ അല്ലേ...എങ്കിൽ അവളെ നമ്മക്ക് ശരിയാക്കാം ആയിരുന്നു... "


"ഇണ്ടാവോ എന്തോ... ഓൻ എങ്ങാനും എന്നെ ഇട്ടേച്ചു പോയാൽ ഞാൻ എന്താടി ചെയ്യാ... "


നമ്മൾ ക്ലാസിൽ കയറി മൊത്തത്തിൽ ഒന്ന് നോക്കി... എല്ലാം ജാഡ ഐറ്റം ആണ്... പിന്നിലെ ബെഞ്ച് ഒക്കെ ഫുൾ ആണ്... നമ്മൾ അതിന്റെ നേരെ മുന്നിൽ ഉള്ള ബെഞ്ചിൽ ഇരുന്നു കാര്യം ആയി ആലോചന തുടങ്ങി... 


"അജു എന്തായാലും നിന്നെ കെട്ടീലെ... ഇനി ഇട്ടേച്ചു പോവാതെ ഇരിക്കാൻ ഒരു വഴിയെ ഉള്ളൂ... നീ ആദ്യം ഫസ്റ്റ് നൈറ്റ്‌ നടത്താൻ നോക്ക്... അല്ലെങ്കിൽ ആ പെണ്ണ് അല്ലെങ്കിൽ ഈ മതിലിന്റെ മേലേ ഉള്ള പെണ്ണ് ഏതോ ഒന്ന് അവനെ അടിച്ചു മാറ്റി കൊണ്ട് പോകും അത് ഉറപ്പാ... "


"എന്നാൽ അവൻ പോവില്ലേ... "


"ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ പിന്നെ അവൻ പോവോന്നും ഇല്ല... അവന് അപ്പൊ നിന്നെ ആവില്ലേ ഇഷ്ടം... "


🙄🙄അയിന് ഇപ്പൊ എന്താ ചെയ്യാ പടച്ചോനെ... ഇവളോട് തന്നെ ചോദിക്കാം... 


"എടീ അതിന് ഞാൻ ആണോ ഫസ്റ്റ് നൈറ്റ്‌ നടത്തേണ്ടത്... അവന് അയിന് താല്പര്യം ഒന്നും ഇല്ല... വേറെ പെണ്ണിനെ അല്ലേ ഇഷ്ടം അതോണ്ട് ആവും... "


"നിനക്ക് അല്ലേ അജുനെ ഇഷ്ട്ടം... അപ്പോ അവനെ വീഴ്ത്തേണ്ടത് നീയല്ലേ... "


"😒ഇതിപ്പോ വല്ല ചെളിയിലും ഇടാൻ ആണെങ്കിൽ എളുപ്പം ആയിരുന്നു... "


"ഹായ് ഐആം ജെസ്‌ന... "


"🙄🙄അയിന്... "


ഒരുത്തി അടുത്ത് വന്നു ഇളിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ ഓളെ ഒന്ന് നോക്കി... 


"അല്ല ഞാൻ ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിക്കാൻ വന്നതാ... "


"ഈ കോളേജ് ഞങ്ങളെ തറവാട് സ്വത്ത്‌ അല്ല... അനുവാദം ചോദിക്കാൻ... "


നമ്മൾ നീങ്ങി ഇരുന്നതും പെണ്ണ് ഇളിച്ചു കൊണ്ട് അവിടെ ഇരുന്നു... നമ്മൾ പിന്നെ അവളെ ഒന്നും നോക്കാതെ ഷമിയെ നോക്കി... 


"എടീ അതല്ലാതെ വേറെ ഐഡിയ ഒന്നും ഇല്ലേ... "


"എത്ര ഐഡിയ വേണേലും ഞാൻ പറഞ്ഞു തരാം... എന്താ പ്രശ്നം... "


നമ്മൾ ഷമിയോട് ചോദിക്കുമ്പോൾ ഓളെ മറുപടി കേട്ടു നമ്മൾ കലിപ്പിൽ തിരിഞ്ഞു നോക്കി... 🙄ഇതിനെ കൂടെ ഇരുത്തേണ്ടി ഇരുന്നില്ല... 


"😬പ്രശ്നം നിന്റെ കെട്ടിയോനെ എങ്ങനെ വളക്കാം എന്ന് ആലോചിക്കാ... എന്താ ഐഡിയ പറഞ്ഞു തരോ... "


"അതിന് എന്റെ കെട്ടിയോനെ നിനക്ക് എന്തിനാ... "


"ഹെയ് അപ്പൊ നിന്റെ മാരേജ് കഴിഞതാണോ... "


"🙄🙄ആ..."


അത് കേട്ടതും നമ്മൾ ഇളിച്ചു കൊണ്ട് അവളെ അടുത്തേക്ക് നീങ്ങി ഇരുന്നു... 


"എന്റെയും ഒന്ന് കഴിഞതാ... "😌


"ഓഹ് ഞാൻ കരുതി എന്നെ പോലെ ആരും ഇല്ലെന്ന്... ഇപ്പോഴാ ആശ്വാസം ആയത്... "


"😒😒ഓഹ് അപ്പൊ നമ്മളെ ഒന്നും ആർക്കും വേണ്ടല്ലെ... "


ഷമി അതും പറഞ്ഞു മുഖം തിരിച്ചു ഇരുന്നു... 


"നിങ്ങൾ ലവ് മാരേജ് ആയിരുന്നോ... "


"ഏയ് അല്ല... ഓന് വേറെ ഏതോ പെണ്ണിനെ പ്രേമിച്ചു എന്നൊക്കെ ഇന്നലെ കൂടി പറയുന്ന കേട്ടു... അതിന്റെ ടെൻഷൻ ആണ് എനിക്ക്... അതിനാ ഞാൻ ഇതിനോട് ഐഡിയ ചോദിച്ചെ... "


"ഞാൻ ലവ് മാരേജ് ആയിരുന്നു... പ്ലസ് വൺ പഠിക്കുമ്പോൾ തുടങ്ങിയതാ... വീട്ടുകാർ ആദ്യം എതിർത്തു... പിന്നെ എല്ലാം കഴിഞ്ഞു എന്ന് കണ്ടപ്പോൾ വേറെ വഴി ഇല്ലാതെ കെട്ടിച്ചു തന്നു... "


"😨എന്ന് വെച്ചാൽ... "


എങ്ങാണ്ടോ നോക്കി ഇരുന്ന ഷമി അത് കേട്ടതും തല പൊക്കി വന്നു... 


"അത് 😁കിസ്സ്‌ ഇല്ലേ  അത്... "


"അയ്യേ കെട്ടിന് മുന്നേ അതൊക്കെ... ഇവിടെ ഒരുത്തി കെട്ടി കഴിഞ്ഞു ഒരു മാസം ആയി ഇപ്പോഴും ഇങ്ങനെ നിക്കാ... കണ്ട് പടിക്കെടി... "😏


"😓ഒന്ന് പോടീ അവൻ എന്നെ കിസ്സ്‌ ഒക്കെ ആക്കീട്ടുണ്ട്... ഒരിക്കൽ നടക്കാൻ ഇരുന്നതാ ഞാൻ ആണ് വേണ്ടന്ന് പറഞ്ഞത്... "


"നിന്റെ ചെക്കനെ സമ്മതിക്കണം... എന്റെ ചെക്കൻ ഒരു ദിവസം പോലും സ്വസ്ഥത തരില്ലെടി... "


"🙊🙊ഒന്ന് നിർത്തോ... നിയ ഈ ജന്തുനെ പിടിച്ചു അപ്പുറത്ത് എങ്ങാനും പിടിച്ചു ഇരുത്തിയെ... എന്നെ വഴി തെറ്റിക്കാൻ ആയിട്ട്... "


"ഓഹ് പിന്നെ... നിയ നീ ധൈര്യം ആയിട്ട് ഫസ്റ്റ് നൈറ്റ്‌ ഒക്കെ നടത്തിക്കോ പിന്നെ നിന്റെ ചെക്കനെ ആരും കൊണ്ട് പോവില്ല... "


"🙉🙈🙊നിക്ക് ആലോചിക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കാ... "


"🙄🙄നിനക്ക് ഇഷ്ടം ഉള്ള നിന്റെ സ്വന്തം കെട്ടിയോൻ അല്ലേ അത്... അല്ലാതെ..."


😕😕ഈ പെണ്ണ് ആള് ശരിയല്ല ഇതിനെ പിടിച്ചു പുറത്ത് ഇടേണ്ടി വരും... നമ്മൾ ഷമിയുടെ സൈഡിൽ വീണ്ടും നീങ്ങി ഇരുന്നു... 


"ഡീ ഇതേതാ ഓപ്പൺ മൗത്... ഇതിനെ ഒക്കെ ആ അജു ഒന്ന് കാണണം എന്നാലേ അവന് എന്റെ വില മനസ്സിൽ ആവൂ... നാവിനു ലൈസൻസ് ഇല്ലാത്ത ഒരു ജന്തു... "


ആ പെണ്ണിന്റെ ഫോൺ ബാഗിൽ നിന്നും റിങ്ങ് ചെയ്തതും നങ്ങൾ രണ്ടും വാച്ച് ചെയ്തു എങ്ങോട്ടോ നോക്കി... 😟


"ഹലോ ഇക്കാ ഞാൻ ക്ലാസിൽ എത്തി... ഫോൺ ഇപ്പൊ ഓഫ് ചെയ്യും... ഞാൻ ക്ലാസ് കഴിഞ വിളിക്കാം... "


😕എന്നാ ഒലിപ്പീരു ആണ്... പ്രേമിച്ചു കെട്ടിയാൽ ഇങ്ങനെ ഒക്കെ ആവും ല്ലെ... നമ്മക്ക് അയിനുള്ള യോഗം ഇല്ലല്ലോ... 


"അയ്യേ ഇപ്പോഴോ... പോ അവിടന്ന്... "


🙄🙄ഏതാണ്ട് മനസ്സിൽ ആയതും ഞാനും ഷമിയും പരസ്പരം നോക്കി ഇരുന്നു പോയി... പിന്നെ നനത്തോടെ കുറെ ഉമ്മ കൊടുക്കുന്നത് കൂടി കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയി... 😨


"😪ആ യോഗം ഇല്ല എനിക്കും നിനക്കും... "


"എന്നാലും ആ അജുനു എന്നെ വിളിച്ചു ഇത് പോലെ ഒക്കെ ഒന്ന് ചോദിച്ചാൽ എന്താ... "


"😏അയിന് നീ നേരിട്ട് വല്ലതും കൊടുത്തിട്ട് ഉണ്ടോ എന്നാൽ അല്ലേ ഫോണിൽ ചോദിക്കേണ്ട ആവശ്യം ഉള്ളൂ... "


🙄🙄ആ അതും നേരാ...ഞാനും ഒരിക്കൽ ഇങ്ങനെ ചോദിപ്പിച് ഇരിക്കും... 😎


"😊ഇക്കയാ... "


"ഓഹ് മനസ്സിൽ ആയി... പിന്നെന്തിനാ ഇങ്ങ് പോണെ... ഉമ്മയും കൊടുത്തു അവിടെ ഇരുന്നാൽ പോരെ... "😏


"ഇക്ക ഡിഗ്രി ഒക്കെ എടുത്തിട്ടുണ്ട്... ആളെ ആഗ്രഹം ആണ് ഞാൻ ഡിഗ്രി എടുക്കണം എന്ന്... "


"ഇങ്ങനെ പോയാൽ പത്ത് മാസം കൊണ്ട് ഒരു കുഞ്ഞിനെ എടുക്കാം... "😊


ഷമി അതും പറഞ്ഞു ഓളെ നോക്കി ഇളിച്ചു... അത് കേട്ടു നമ്മളും നന്നായി ഇളിച്ചു കൊടുത്തു... 😌😌



*************💞



അവളെ കൊണ്ട് വരാൻ പോയതും മൂന്നെണ്ണം ചിരിച്ചു കളിച്ചു വരുന്നത് കണ്ട് നമ്മൾ അവളെ തന്നെ നോക്കി നിന്നു... 😒നമ്മളെ കാണുമ്പോ മാത്രേ ഈ കലിപ്പ് ഉള്ളൂ അല്ലേ ശരിയാക്കി തരാം... 


😕രണ്ടിനും പറ്റിയ ഒന്നാണല്ലോ കൂടെ ഉള്ളത്... ഇതൊക്കെ എവിടുന്ന് കിട്ടുന്നു ആവോ... 


നമ്മളെ കണ്ടതും കൂടെ ഉള്ളതിനെ റ്റാറ്റാ ഒക്കെ കൊടുത്തു വിട്ട് നമ്മളെ അടുത്തേക്ക് വന്നു...നമ്മളെ കലിപ്പിൽ ഒന്ന് നോക്കി മുന്നിൽ കയറി ഇരുന്നു...ഇന്ന് കാലത്ത് തൊട്ടേ ഇങ്ങനെ ആണല്ലോ... 


രണ്ടും പരസ്പരം ഒന്നും മിണ്ടാതെ ഇരുന്നു... നമ്മൾ അവളെ ഒന്ന് നോക്കിയതും പെണ്ണ് നഖവും കടിച്ചു ഭയങ്കര ആലോചനയാണ്... 


വീട് എത്തിയതും പെണ്ണ് ബാത്‌റൂമിൽ കയറി പോയി... ഇതിന് എന്താ പറ്റിയെ ആവോ... 


"ഡീ എന്താണെങ്കിലും പറ... നിനക്ക് ആ കോളേജ് ഇഷ്ടം അല്ലാത്തോണ്ട് ആണോ ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കുന്നെ... "


പെണ്ണ് ഇറങ്ങി വന്നതും നമ്മൾ ചോദിച്ചു എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ഓളെ മുടി ചീകികൊണ്ട് നിക്കാ... 


"😬നിനക്ക് എന്താ എന്തെങ്കിലും ചോദിച്ചാൽ വാ തുറന്നു മറുപടി പറയുന്നതിന്... എന്നെ കാണുമ്പോൾ മാത്രം അല്ലേ ഉള്ളൂ ഇങ്ങനെ... "


"കണ്ണിൽ കണ്ട പെണ്ണിനെ പ്രേമിച്ചു നടക്കുന്ന ആളോട് എനിക്ക് ഇങ്ങനെ ഒക്കെയേ പറ്റൂ... "


🙄എന്നും പറഞ്ഞു കണ്ണും ഉരുട്ടി കാണിച്ചു അവൾ ഇറങ്ങി പോയി... പറഞ്ഞത് എന്താണെന്ന് മനസ്സിൽ ആവാതെ നമ്മൾ അതേ നിൽപ്പ് ആയിരുന്നു... 


"കോളേജ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു നിയ... "


ഫുഡ്‌ കഴിക്കുമ്പോൾ ആണ് ഇത്ത അവളെ നോക്കി അങ്ങനെ ചോദിച്ചത്... 


"കോളേജ് ഒക്കെ നല്ലതാ... പക്ഷെ അവിടെ ഉള്ള കുട്ടികൾ ആണ് ശരിയല്ലാത്തത്... "


😕ഇനി അവിടെ പോയി തല്ല് വല്ലതും ഉണ്ടാക്കി കാണോ... 


"അല്ലേലും ഈ പെൺകുട്ടികൾ മാത്രം ഉള്ള കോളേജ് ഒന്നും ശരിയല്ല... അവിടെ അവർക്ക് ആരെയും പേടിക്കാതെ എന്തും ആവാലോ... ആണുങ്ങൾ ഉണ്ടായാലേ ഒരു പേടി ഒക്കെ ഉണ്ടാവൂ... "


ഉപ്പച്ചി അത് പറഞ്ഞതും നമ്മൾ ഉപ്പച്ചിനെ തുറിച്ചു നോക്കി... 


"അല്ല അതാ നല്ലത്... അവിടെ ആവുമ്പോൾ വീട്ടുകാർക്കും പേടി ഉണ്ടാവൂലല്ലോ... "


"😏പേടി അല്ല അസൂയയാ... ആണുങ്ങൾക്ക് എന്തും ആവാം... പെണ്ണുങ്ങൾക്ക് ഒന്നും പറ്റില്ല... "


നമ്മളെ നോക്കി ആണ് അവൾ അത് പറഞ്ഞത്... നമ്മൾ എന്ത് ചെയ്ത് എന്നാണാവോ... 🙄


"ഞാൻ അജുന്റെ കൂടെ കിടന്നോളാം ഉമ്മച്ചി... "


🙄നമ്മൾ അത് കേട്ടു ഇത്തയെ ഒന്ന് ദയനീയമായി നോക്കി... ഒന്നാമത് നേരം വെളുക്കുന്നത് വരെ കഥ പറഞ്ഞു കൊടുക്കണം... പെണ്ണിന് എന്താ പറ്റിയെ എന്ന് അറിയാൻ പറ്റിയ സമയം പിന്നെ കിട്ടി എന്ന് വരില്ല... 


"ഇത്ത പ്ലീസ് അവളെ ഒന്ന് കൂടെ കൊണ്ട് പോയിക്കോ... ഇന്നലെ ഞാൻ ഒരു പോള കണ്ണ് അടച്ചിട്ടില്ല... "


"മ്മ് മ്മ് നടക്കട്ടെ... എനിക്ക് മനസ്സിൽ ആയി... തമ്മിൽ തല്ല് അല്ലായിരുന്നോ എപ്പോൾ തുടങ്ങി അതൊക്കെ... "


😓വീണ്ടും നമ്മൾ നാറി...ഇത് അതിന് ഒന്നും അല്ല... ഇതൊക്കെ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും... 


"എന്റെ പൊന്ന് ഇത്ത ചതിക്കല്ലേ... കാലത്ത് തൊട്ടേ അവൾ പിണങ്ങി നടക്കാ... അതിനെ ഒന്ന് മയപ്പെടുത്തി എടുക്കാൻ ആണ് അല്ലാതെ... "


"അതിന് നിനക്കെന്താ ഇത്ര പേടി... സ്വന്തം ഭാര്യ അല്ലേ അല്ലാതെ റോഡിൽ കൂടി പോകുന്ന പെണ്ണ് ഒന്നും അല്ലല്ലോ... "


"😒ആ പരിചയം പോലും അവൾ ഇപ്പൊ കാണിക്കുന്നില്ല... "


"നിന്റെ കയ്യിലിരിപ്പ് അതല്ലേ അത് കൊണ്ടാവും... "


🙄🙄അതിന് മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ... സോപ്പിട്ടു വീഴ്ത്തി അനുമോളെ ഒരു വിധം ഇത്തയുടെ കയ്യിൽ ആക്കി നമ്മൾ മുറിയിൽ കയറിയതും പെണ്ണ് ഉണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നു... 


😨നമ്മളെ കണ്ടതും പെണ്ണ് ഒന്ന് സ്ഥമ്പിച്ചു നിന്നു... അവളുടെ നിൽപ്പ് കണ്ട് നമ്മൾ അവളെ നോക്കിയപ്പോ ആണ് പാന്റ്സ് ഇടാതെ ആണ് നിക്കുന്നത് എന്ന് കണ്ടത്... അവളുടെ ആ വെളുത്തു തുടുത്ത  കാലുകൾ കണ്ണ് എടുക്കാതെ നോക്കി കൊണ്ട് അവളെ അടുത്തേക്ക് നടന്നതും പെണ്ണ് പിന്നിലേക്ക് നടന്നു ചുവരിൽ തട്ടി നിന്നു... 


അവളെ തട്ടി നിന്നതും പെണ്ണ് ഒരു പേടിയോടെ നമ്മളെ മുഖത്ത് തന്നെ നോക്കി നിന്നു... വിയർപ്പ് തുള്ളികൾ അവളിൽ കൂടി ഒഴുകി ഇറങ്ങി... കഴുത്തിൽ ആയി പതിച്ച വെള്ളതുള്ളികൾ എന്നെ ആഘർശിച്ചു കൊണ്ടിരുന്നു... 


ചുണ്ടുകൾ അവളുടെ കഴുത്തിൽ സ്ഥാനം പിടിച്ചതും പെണ്ണ് ഒന്ന് പൊങ്ങി കൊണ്ട് നമ്മളെ ഷർട്ടിൽ കയറി പിടിച്ചു... ചുണ്ടുകൾ അവിടെ ആകെ ഒഴുകി നടന്നതും ഷർട്ടിൽ ഉള്ള അവളുടെ പിടുത്തം മുറുകി കൊണ്ടിരുന്നു... 


അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നതും പെണ്ണ് കണ്ണും അടച്ചു അതേ പോലെ നിൽപ്പ് ആയിരുന്നു... 


"നിനക്ക് എന്താ പറ്റിയെ... എന്നോട് ഇങ്ങനെ അകൽച്ച കാണിക്കുന്നത് എനിക്ക് സഹിക്കാൻ ആവുന്നില്ല... "


"ഞാൻ അകൽച്ച കാണിച്ചാൽ എന്താ പ്രേമം തോന്നിയ പെണ്ണ് ഉണ്ടല്ലോ എല്ലാറ്റിനും പിന്നെന്താ... "


അത് തന്നെ അല്ലേ ഇത്... പിന്നെ ഇതിന് ഇതെന്തു പറ്റി... അവൾ നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ പാന്റ്സും വലിച്ചു കയറ്റി ബെഡിൽ കയറി കിടന്നു... വെറുതെ ഓരോന്ന് കാണിച്ചിട്ട് ആളെ കണ്ട്രോൾ കളയാൻ നിക്കാ...🙈


നമ്മൾ ബെഡിൽ ചെന്നു ഇരുന്നു അവളെ ഒന്ന് നോക്കി... അവളെ തോളിൽ കയ് വെച്ചതും കുരിപ്പ് ഒരു ചാട്ടം ആയിരുന്നു... 


"എന്നെ തോടേണ്ട... ബസിൽ അല്ല അവൾ എന്റെ ഹൃദയത്തിൽ ആണ് കയറിയത് എന്നൊക്കെ വാരി എറിയുന്ന കേട്ടല്ലോ അവളെ പോയി പിടിച്ചാൽ മതി... "😏


😌😌ഓഹ് അപ്പൊ അതാണ് കാര്യം... ഈ പൊട്ടിക്ക് ഒന്നും തലയിൽ കേറീലെ... എന്നാ പിന്നെ ഇത്തിരി കളിപ്പിച്ചിട്ട് തന്നെ കാര്യം... 


നമ്മൾ ഫോൺ എടുത്തു അവൾ കേൾക്കാൻ പാകത്തിന് കാളിംഗ് ചെയ്യുന്ന പോലെ കാണിച്ചു... 


"ഹലോ മുത്തേ ചക്കരെ... നീ എന്താ നേരത്തെ വിളിച്ചേ...എനിക്ക് അറ്റൻഡ് ചെയ്യാൻ പറ്റീല... വൈഫ് ഉണ്ടായിരുന്നു... ഇപ്പൊ ആള് ഉറങ്ങി... ഇനി നമുക്ക് സ്വസ്ഥം ആയി നേരം പുലര്ന്നത് വരെ സംസാരിച്ചു ഇരിക്കാം... "


പെണ്ണിനെ ഇടക്ക് നോക്കിയതും അവൾ പില്ലോ നെക്കി പൊട്ടിക്കുന്നത് ആണ് കണ്ടത്... 😕ഞാൻ ആണെന്ന് കരുതി ആവും... 😍😍എന്നാലും വേണ്ടില്ല നിന്റെ ഈ അസൂയ എന്നോടുള്ള ഇഷ്ട്ടം വിളിച്ചു പറയുന്നുണ്ട്... 


"എനിക്ക് ഒരു കിസ്സ്‌ തരോ... "


😝അവളെ നോക്കി പറഞ്ഞതും പെണ്ണ് ഒരു യക്ഷിയെ പോലെ ചാടി എണീറ്റ് നമ്മളെ നേർക്ക് വന്നു... 😕പടച്ചോനെ എന്റെ അന്ത്യം എടുക്കാൻ അല്ലേ ആ വരുന്നത്... 


"😬😬നാണം ഇല്ലേ എന്നെ ഉറക്കി കിടത്തി കണ്ട പെണ്ണിനോട് കിസ്സ്‌ ചോദിക്കാൻ... പിന്നെ എന്തിനാ എന്നെ കെട്ടിയെ... "


എന്നും പറഞ്ഞു കയ്യിൽ കിട്ടിയത് ഒക്കെ വാരി വലിച്ചു നമ്മളെ നേരെ എറിയാൻ തുടങ്ങി... 😨ഇതിന് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നോ... 


വന്നു വീഴുന്ന എല്ലാ ആയുധവും നമ്മൾ ആവും വിധം ക്യാച്ച് ചെയ്തു എങ്കിലും അതിനേക്കാൾ കൂടുതൽ തറയിൽ ഉണ്ട്... 


"ഡീ എറിയല്ല... ഞാൻ ആരെയും വിളിച്ചിട്ട് ഒന്നുല്ല... "


"ഞാൻ കേട്ടത് അല്ലേ... ഞാൻ ഉറങ്ങി കഴിഞ നിങ്ങൾക്ക് ഇതല്ലേ പണി... ഞാൻ ഒരു പൊട്ടി... ഇയാളെ വിശ്വസിച്ചു ഇയാളെ കൂടെ എങ്ങനെ ഞാൻ കിടക്കും... ഞാൻ വേറെ വല്ലിടത്തും പോയി കിടന്നോളാം... "😪😪


പെണ്ണ് മോങ്ങി കൊണ്ട് പറഞ്ഞതും നമ്മക്ക് സങ്കടം ആയി... 


"ഞാൻ നിന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ കാണിച്ചതാ ഞാൻ ആരെയും വിളിച്ചിട്ടില്ല... വേണേൽ കോൾ ഹിസ്റ്ററി നോക്ക്... "


എന്നും പറഞ്ഞു ആ ഫോൺ നീട്ടിയതും അതും തട്ടി പറിച്ചു ഒരു ഏർ ആയിരുന്നു...😵😵പടച്ചോനെ നമ്മളെ ഫോൺ ചിന്നി ചിതറി കിടക്കുന്ന കണ്ടിട്ട് നമ്മക്ക് കലിപ്പ് ഏതൊക്കെയോ വഴിയിൽ കൂടി വന്നു... 


"ഡീ എന്റെ ഫോൺ നീ പൊട്ടിച്ചല്ലെ...നിന്നെ ഞാൻ ഇന്ന് കൊല്ലും എടി... "


😬😬കലിപ്പിൽ അവളെ അടുത്തേക്ക് ചെന്നതും പെണ്ണ് അവിടെ മുഴുവനും ഓടി... നമ്മളും പിന്നാലെ ഓടി എങ്കിലും അതിനെ കിട്ടാതെ ആ ഫോണും നോക്കി അവിടെ ഇരുന്നു... വല്ല ആവശ്യവും ഉണ്ടായിരുന്നോ... 


"സോറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്... "


എന്നും പറഞ്ഞു പെണ്ണ് നമ്മളെ അടുത്തായി വന്നു ഇരുന്നു... 😒നമ്മൾ അവളെ ദയനീയമായി ഒന്ന് നോക്കി എന്നല്ലാതെ ഒന്നും മിണ്ടാൻ ആയില്ല... 


"ഇയാൾക്ക്  അങ്ങനെ ഒരു പെണ്ണിനെ ഇഷ്ട്ടം ആണെങ്കിൽ പിന്നെന്തിനാ എന്നെ കെട്ടിയെ... അന്നേ എന്നെ കെട്ടാൻ സമ്മതം അല്ലെന്ന് പറഞ്ഞ പോരെ... "


🙄🙄ഇതൊക്കെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും എന്റെ പടച്ചോനെ... കളി കാര്യം ആയ... 


"എന്റെ മനസ്സിൽ അന്നും ഇന്നും ഇനി എന്നും ഒരു പെണ്ണിനെ സ്ഥാനം ഉള്ളൂ... അത് നീയാണ്... "


പെണ്ണിന് വിശ്വാസം വന്ന പോലെ ഒന്നും ഇല്ല... 


"അത് മനസ്സിൽ ആയി... അതോണ്ടല്ലേ വേറൊരു പെണ്ണിനെ വിളിച്ചു കിസ്സ്‌ ഒക്കെ ചോദിച്ചെ... "


"എടീ ഞാൻ ആരെയും വിളിച്ചിട്ടില്ല... അത് തെളിയിക്കാൻ ഉള്ള ഏക തെളിവ് നീ തന്നെ നശിപ്പിച്ചു... ഇനിയും നിനക്ക് തൃപ്തി ആയില്ലെങ്കിൽ എന്റെ തല കൂടി അങ്ങ് തല്ലി പൊട്ടിച്ചേക്ക്... "😬


പറഞ്ഞു തീരുന്നതിന് മുന്നേ പെണ്ണ് അവളെ അധരങ്ങൾ കൊണ്ട് നമ്മളെ അധരങ്ങൾ കീഴ്പെടുത്തിയിരുന്നു... ഒരു നിമിഷം തരിച്ചു നിന്ന നമ്മൾ അവളെ അധരങ്ങൾക്ക് മോചനം നൽകാതെ അവയെ നുണഞ്ഞു കൊണ്ടിരുന്നു... 😘ഉണ്ടായ ദേഷ്യം ഒക്കെ അതിൽ അലിഞ്ഞു ഇല്ലാതെ ആയ പോലെ തോന്നി... കിതച്ചു കൊണ്ട് അവളിൽ നിന്നും പിന്മാറി കൊണ്ട് അവളെ നോക്കിയതും അവൾ നാണം കൊണ്ട് തലയും താഴ്ത്തി ഇരുന്നു... 


"എന്താണ് ഒരു ഇളക്കം ഒക്കെ... "😁


"😬ഇനി വേറെ ഏതെങ്കിലും പെണ്ണിനോട് ചോദിച്ചാൽ കൊന്നു കളയും ഞാൻ... "


"നീ ഡെയ്ലി ഇങ്ങനെ ഓരോന്ന് തന്നാൽ മതി... അപ്പൊ പിന്നെ വേറെ ഒന്നിന്റെ ആവശ്യം ഇല്ലല്ലോ... "


"പിന്നെ എനിക്ക് അതല്ലേ പണി... അത് ഇയാളെ കെട്ടിയോളോട് പോയി ചോദിക്ക്... "

🙄🙄അത് തന്നെ അല്ലേ ഇത്... ഇനി എന്നെ ആക്കിയത് ആണോ... ചുവന്നു തുടുത്ത അവളെ അധരങ്ങൾ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് നമ്മൾ വീണ്ടും അതിലേക്ക് പോയതും പെണ്ണ് നമ്മളെയും തള്ളി ഇട്ടു ബെഡിൽ കയറി കിടന്നു... 


😍ഇന്നത്തേക്ക് ഇത് മതി ഇടക്ക് ഇത് വാങ്ങാൻ ഉള്ള സൂത്രം ഒക്കെ എനിക്ക് അറിയാം മോളെ... 



*************💃



😒😒ഈ നിയ നീ എന്താ ഈ കാണിച്ചേ... ഇനി എങ്ങനെ ഓന്റെ മുഖത്ത് നോക്കും... നേരം വെളുക്കുമ്പോഴേക്കും ഓൻ അത് മറന്നു പോണെ പടച്ചോനെ... 


ഓൻ നമ്മളെ അരയിൽ കയ്യിട്ടു കെട്ടി പിടിച്ചതും നമ്മൾ ഒന്ന് ഞെട്ടി... 😕ഈ തെണ്ടിക്ക് ഫസ്റ്റ് നൈറ്റ്‌ ഒന്നും വേണ്ടേ... ഇനി അതിനൊക്കെ വേറെ വല്ലവള്മാരും ഉണ്ടോ... 


🙄നമ്മൾ തന്നെ അല്ലേ ഒരേ ഒരു പാട്ട് പാടി തന്നാൽ അതൊക്കെ നടക്കും എന്ന് പറഞ്ഞത്...ഇവൻ പാടാനും പോണില്ല ഫസ്റ്റ് നൈറ്റ്‌ നടത്താനും പോണില്ല... 😒😒


എന്തോ മുഖത്ത് കുത്തി തറക്കുന്ന പോലെ തോന്നിയപ്പോ ആണ് നമ്മൾ കണ്ണ് തുറന്നത്... നോക്കുമ്പോൾ അവൻ ഉണ്ട് നമ്മളെയും നോക്കി ഇളിച്ചു കൊണ്ട് അവന്റെ മുഖം നമ്മളിലേക്ക് അടുപ്പിച്ചു കൊണ്ട് വരുന്നു... 


😨പടച്ചോനെ നേരം വെളുത്തോ... ഇവൻ എന്താ ഇപ്പൊ ഒരു റൊമാൻസ്... ചുണ്ടിൽ ഒരു കിസ്സും തന്നു അവൻ എണീറ്റതും നമ്മൾ ഇതിന് വട്ടായോ എന്ന പോലെ അവനെയും നോക്കി ഇരുന്നു... 


"ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ... പല്ല് തേക്കാതെ ഞാൻ കിസ്സ്‌ ചെയ്താലും നിനക്ക് ഇപ്പൊ പ്രശ്നം ഒന്നും ഇല്ലല്ലോ... മുൻപ് ആണെങ്കിൽ നിന്റെ മുഖത്തെ അരിശം കാണുമ്പോൾ എനിക്ക് പോലും ദേഷ്യം വരാറുണ്ട്... "


ഓൻ ബാത്‌റൂമിൽ കയറി പോയതും നമ്മൾ എണീറ്റ് കണ്ണാടിയിൽ നോക്കി ചിരിച്ചു... 😍എന്തോ ഇപ്പൊ ഇവനെ ഇഷ്ടം കൊണ്ട് കടിച്ചു തിന്നാൻ തോന്നാ... 


കോളേജിൽ ഒക്കെ പോവാൻ ഉള്ളത് കൊണ്ട് നമ്മൾ പെട്ടെന്ന് റെഡി ആയി ഫുഡ്‌ കഴിക്കാൻ ഇരുന്നു... 


"ഇന്നലെ അനുമോൾ പറയുന്ന കേട്ടല്ലോ അജു നീ ഏതോ പെണ്ണിനെ ബസിൽ വെച്ച് പ്രേമിച്ച കഥ... അതാരാ... "


😒😒ഇഷ്ട്ടം ഒക്കെ ഏതോ വഴിക്ക് പോയി ഓനെ കലിപ്പിൽ നോക്കി... 


"അതല്ലേ ഈ ഇരിക്കുന്ന മുതൽ... "


😵നമ്മൾ  പിറകിൽ ഒന്ന് നോക്കിപ്പോയി... ആരും ഇല്ലല്ലോ... അപ്പൊ ഞാൻ ആണോ അന്നൊക്കെ ഓന് എന്നെ കാണുമ്പോൾ കലിപ്പ് അല്ലേ... ഒരിക്കൽ പോലും ഇഷ്ട്ടം ഉള്ളത് പോലെ തോന്നീല്ലല്ലോ... 😪എന്നെ ചെളിയിൽ പോലും വീഴ്ത്തിയതാ... 


"അത് എനിക്കും തോന്നി... പക്ഷെ അന്നൊക്കെ നീ ഓരോ കോലത്തിൽ ഇവിടെ വന്നു കേറുമ്പോ ഉള്ള തെറി മുഴുവനും വിളിക്കുന്നത് ആണല്ലോ കേട്ടത്... "


😕ഓഹ് അതും ഉണ്ടായിരുന്നോ... നമ്മളും ഓനെ വിളിക്കാൻ ഇനി തെറി ഒന്നും ബാക്കി ഇല്ലല്ലോ... 


"അത് പിന്നെ ഇതിന്റെ കയ്യിലിരിപ്പ് അതല്ലേ... "


"കെട്ട് തീരുമാനിച്ച അന്ന് പോലും എനിക്ക് ഇഷ്ട്ടം അല്ലെന്ന് ആണല്ലോ മോൻ പറയുന്നത് കേട്ടത്... "


"ഇതിനെ നേരെ ആക്കി കെട്ടാം എന്നൊക്കെ കരുതിയതാ... അപ്പോഴേക്കും അങ്ങനെ ഒക്കെ സംഭവിച്ചു പോയി... "


😕😕എനിക്കെന്താ ഒരു കുറവ് നേരെ ആക്കാൻ... തെണ്ടി ജാഡ വിട്ട് ഒരു കളിയും ഇല്ല... പ്രേമിച്ച പെണ്ണായിട്ട് ആണോ ഓൻ എന്നെ ഇട്ടു ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ... 


"😏അജുനോട്‌ ഞാൻ പിണക്കാ...എന്നോട് പറഞ്ഞില്ലല്ലോ നിയനെ ഇഷ്ടം ആണെന്ന്... "


😌കുരുട്ട് ആദ്യായിട്ട് നല്ലോരു കാര്യം പറഞ്ഞു... നമ്മൾ ഓളെ നന്ദി പൂർവ്വം ഒന്ന് നോക്കി... 


"ആ ഇനി നീ കൂടി പിണങ്ങിക്കോ... ഒരു പിണക്കം മാറ്റിയെ ഉള്ളൂ... "


ഓൻ എണീറ്റ് പോയതും നമ്മളും പിന്നാലെ വെച്ച് പിടിച്ചു... ഓൻ പേഴ്സ് എടുത്തു പോക്കെറ്റിൽ ഇട്ടു ഫോണിന്റെ പാർട്സ് എടുത്തു ദയനീയമായി ഒന്ന് നോക്കി... 😪വേണ്ടായിരുന്നു... എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം... 


"ബസിന് വേണം പോകാൻ... നോക്കിയും കണ്ടും പോയാൽ നിനക്ക് കൊള്ളാം... ഇതാ പൈസ... "


എന്നും പറഞ്ഞു ഓൻ നൂറ് രൂപ തന്നതും നമ്മൾ കലിപ്പ് വിടാതെ അത് വാങ്ങി... ഇത് തരാൻ ആണോ എനിക്ക് കിട്ടിയ ലോട്ടറി ഓൻ തിരിച്ചു കൊടുത്തെ... 


"ഇയാൾ ഇത്തയോട് കള്ളം പറഞ്ഞത് അല്ലേ... ഞാൻ ആണ് ആ പെണ്ണ് എന്ന്... "


"🙄അത്... അത് നിനക്ക് ഇനിയും മനസ്സിൽ ആയില്ലേ... എന്നാൽ ഇപ്പൊ തന്നെ മനസ്സിൽ ആക്കി തരാം... "


എന്നും പറഞ്ഞു ഓൻ നമ്മളെ കിസ്സ്‌ ചെയ്യാൻ എന്ന പോലെ വന്നതും നമ്മൾ അത് വാങ്ങാൻ റെഡി ആയി നിന്നു... 😍ഓൻ നമ്മളെ അധരങ്ങളെ കവർന്നെടുത്ത് കൊണ്ട് ഓന്റെ പല്ല് മുഴുവനും അതിൽ അമർത്തി കടിച്ചു... 😨പടച്ചോനെ വഴിയിൽ കൂടി പോയതിനെ വിളിച്ചു ചോദിച്ചു വാങ്ങിയത് ആണല്ലോ ഇത്... 


"ഇപ്പൊ മനസ്സിൽ ആയോ... "


അയിന് നമ്മൾ ഒന്ന് തലയാട്ടി കൊടുത്തു... എന്ത് മനസ്സിൽ ആവാൻ...😒നമ്മൾ പ്രേമിക്കാൻ ആളില്ലാതെ നിക്കുമ്പോ ഓന് പറയാം ആയിരുന്നില്ലേ ഇഷ്ടം ആണെന്ന്... എങ്കിൽ പ്രേമിച്ചു തകർത്തേനെ... അതും ഷമിയുടെ മുന്നിൽ... 😏


😕ഓൻ ചുണ്ടും കടിച്ചു പൊട്ടിച്ചിട്ട് ആണല്ലോ പോയെ... ഇനി ആ രണ്ടിനോടും എന്ത് പറയാം... 😌😌എല്ലാം കഴിഞ്ഞു എന്ന് പറയാം... ഇരിക്കട്ടെ ഇത്തിരി വില... 


കുരുട്ടിനുള്ള സ്കൂൾ ബസ് വന്നതും ഓളെ അതിൽ കയറ്റി റ്റാറ്റാ ഒക്കെ കാണിച്ചു നമ്മൾ ബസ്സ്റ്റോപ്പിൽ വിട്ട്...  ഒറ്റയ്ക്ക് പോകുന്ന സുഖം ഒന്ന് വേറെ തന്നെയാ... 


ഉപ്പച്ചിന്റെ കടയിൽ കയറി ഒരു സിപ്പപ്പും എടുത്തു കഴിച്ചു കൊണ്ട്  നമ്മൾ ബസും നോക്കി നിന്നു... 


"ഞാൻ ആലോചിക്കാ ഉപ്പച്ചി... ഇങ്ങളെ കൂടെ വൈകുന്നേരം വരെ ഇവിടെ നിന്ന് ഓനോട്‌ കോളേജിൽ പോയത് ആണെന്ന് കള്ളം പറഞ്ഞാലോ എന്ന്... "😁


"🙏എന്നിട്ട് വേണം ഈ കട അടക്കം ഓൻ എടുത്തു കത്തിക്കാൻ...ഈ പ്രായം ആണെങ്കിൽ ഇപ്പൊ കോളേജിൽ ഒക്കെ പോയി അടിച്ചു പൊളിക്കാം എന്നാ ഞാൻ ചിന്തിക്കുന്നേ... "


🙄🙄എന്ത് പൊളിക്കാൻ... പൊളിക്കാൻ ആണോ പോണെ പഠിക്കാൻ അല്ലേ... അതാണെങ്കിൽ തലയിൽ കയറി കൂടാൻ ഇത്തിരി പാട് പെടണം... ഈ എക്സാം കണ്ട് പിടിച്ചില്ലായിരുന്നു എങ്കിൽ പൊളി ആയേനെ... 


"അല്ല ഉപ്പച്ചി ആരാ ഈ എക്സാം കണ്ട് പിടിച്ചത്... അതില്ലായിരുന്നു എങ്കിൽ പൊളിച്ചു എടുക്കാം ആയിരുന്നു അല്ലേ... "


"ഏതോ വലിയ ആളാ... പിള്ളേരെ പ്രാക്ക് കിട്ടി അപ്പൊ തന്നെ വടി ആയതാ... ആള് സ്കൂളിൽ ഒന്നും പോയി കാണില്ല... എങ്കിൽ ഇമ്മാതിരി ചതി ചെയ്യോ... "


"അത് ശരിയാ... ആള് ഇപ്പൊ ഉണ്ടെങ്കിൽ തന്നെ ആരെങ്കിലും തല്ലി കൊന്നേനെ അല്ലേ... "


"🙄അല്ല ഒരു കണക്കിന് നോക്കുമ്പോൾ അത് നന്നായി... അല്ലെങ്കിൽ ഈ ലോകം തന്നെ എല്ലാം കൂടി കീഴ്മേൽ മറിച്ചു ഇട്ടേനെ... "


😕ഇങ്ങേർക്ക് കോളേജിൽ ഒന്നും പോവാൻ പറ്റാത്ത അസൂയയാ... എന്നിട്ടാ ആളെ പറയുന്നേ... 


ബസ് വന്നപ്പോ അങ്ങേർക്ക് റ്റാറ്റായും കാണിച്ചു നമ്മൾ ബസിൽ കയറി...😕😕സീറ്റ് ഒന്നും ഇല്ലല്ലോ... ഇത്രയും ദൂരം നിക്കണം അല്ലോ പടച്ചോനെ... 


നമ്മൾ സൈഡിൽ ഒക്കെ ഒന്ന് നോക്കിയതും ഒരു അമ്മച്ചി നമ്മളെ നോക്കി ചിരിച്ചു... 😒തള്ളക്ക് ഇനി ചിരിച്ചു കൊടുക്കാത്തതിന്റെ ഒരു കുറവേ ഉള്ളൂ... 🤔ഇതിനെ ഞാൻ എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ... ആ ആരേലും ആവട്ടെ... അവരെ നോക്കുമ്പോൾ എല്ലാം ചിരിച്ചു തരാ... 🙄🙄ഇതിന് വട്ടാണോ... 


"ടിക്കറ്റ്... "


എന്ന് കേട്ടതും നമ്മൾ ഓൻ തന്ന നൂറ് രൂപ എടുത്തു നീട്ടി... 


"ചേഞ്ച്‌ വേണം... "


😨ഇതല്ലാതെ വേറെ നയാ പൈസ ഇല്ല... അപ്പോഴാ ഓന്റെ ഒരു ചേഞ്ച്‌... നമ്മൾ കലിപ്പിൽ ഓനെ നോക്കിയതും നല്ല പരിചയം ഉള്ള മോന്ത... 😨ഇത് ലെവൻ അല്ലേ... ഇതിൽ ആണോ ഇത്... 😬


"എന്റെ കയ്യിൽ വേറെ പൈസ ഒന്നുല്ല... വേണേൽ എടുത്താൽ മതി... "


"എങ്കിൽ ബാക്കി ഞാൻ തിരിച്ചു വരുമ്പോൾ തരാം... "


😨😨എന്തോന്നാ ഈ തെണ്ടി ഇങ്ങനെ ചെയ്യുന്നേ... ഇവൻ അല്ലേ നൂറ് രൂപ തന്നെ... പിന്നെതിനാ ഇത് തന്നെ... നമ്മൾ ഓനെ കലിപ്പിൽ നോക്കിയതും ഓൻ നാവ് കൊണ്ട് ചുണ്ട് തൊട്ട് കാണിച്ചു...പറയാൻ വന്ന തെറി എല്ലാം അതോടെ വിഴുങ്ങി... 😪


ഓൻ പോയതും നമ്മളെ അവസ്ഥ ഓർത്ത് കരച്ചിൽ വന്നു... ഓന് വാങ്ങി വെക്കാൻ ആണെങ്കിൽ പിന്നെതിനാ പൈസ തന്നെ കുരിപ്പ്... 😓😓എല്ലാം പോയി... ഒരു സിപ്പപ്പ് വാങ്ങാൻ ഉള്ള പൈസ വരെ ഇല്ല... 


ഓൻ വീണ്ടും വന്നതും നമ്മൾ ഓന്റെ അടുത്തേക്ക് നീങ്ങി... 


"ദേ എന്റെ പൈസ തന്നോണം... ഇതിനാണെങ്കി പിന്നെ എന്തിനാ തന്നെ... "


"നിനക്ക് ഇനി തിരിച്ചു വരാൻ അല്ലേ കാശ് ആവശ്യം ഉള്ളൂ... അപ്പൊ തരാം... "


"😬😬പട്ടി... "


നമ്മൾ കലിപ്പിൽ ഒച്ച ഇല്ലാതെ വിളിച്ചതും ഓൻ അതിനേക്കാൾ വലിയ കലിപ്പിൽ നമ്മളെ നോക്കി... വയറ്റിൽ ഒന്ന് പിച്ചിയതും നമ്മൾ പുളഞ്ഞു പോയി... നമ്മൾ ഞെട്ടി തരിച്ചു നോട്ടം മാറ്റിയതും ആ തള്ളച്ചി നമ്മളെ വീണ്ടും ഒരു നോട്ടം... 


"ഒരാൾ തൊട്ടാൽ ഇങ്ങനെ ആണോ പെൺകുട്ടികൾ ചെയ്യാ... തന്റെടത്തോടെ പ്രതികരിക്കാൻ പഠിക്കണം കുട്ടി...എന്നാലേ എല്ലാരും പഠിക്കൂ... "


എന്നും പറഞ്ഞു എണീറ്റതും നമ്മൾ വായും പൊളിച്ചു നിന്നു... 🙄🙄


"ഡോ തന്നെ ഒക്കെ കണ്ടാൽ ആള് മാന്യൻ ആണല്ലോ... ചെറുപ്പക്കാരൻ ആയ നീ ഈ ജോലി തിരഞ്ഞെടുത്തത് തന്നെ ഇതിനാവും അല്ലേ... ഈ കുട്ടിയുടെ വയറ്റിൽ കയറി പിടിച്ചത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ... "


😌നന്നായി... എന്ത് കൊണ്ടും ഇവന് നല്ല ബെസ്റ്റ് ടൈം ആണെന്ന് തോന്നുന്നു... നമ്മൾ ഓനെ നോക്കി ഇളിച്ചു കാണിച്ചു... ഓൻ ആണെങ്കിൽ ഞെട്ടി തരിച്ചു നിക്കാ... 


"അതിന് ഇവൾ കണ്ണിൽ കണ്ട പെണ്ണ് ഒന്നും അല്ല എന്റെ വൈഫാ... വേണേൽ അവളോട്‌ ചോദിച്ചു നോക്ക്... "


😏😏പിന്നെ ഇപ്പൊ പറയും... എന്തും ഞാൻ സഹിക്കും...ഐസ്ക്രീം കാണിച്ചിട്ട് കഴിക്കാൻ പോവുമ്പോൾ അത് എടുത്തു കൊണ്ട് പോവുന്ന പോലെ അല്ലേ എന്റെ നൂറ് രൂപ കൊണ്ട് പോയെ... 😏രണ്ട് തല്ല് കിട്ടിയാലും വേണ്ടില്ല... 


നമ്മൾ ഓനെയും പുച്ഛിച്ചു പന പോലെ നിന്നതും ആ തള്ള നമ്മളെ നോക്കി വീണ്ടും അവന്റെ അടുത്തേക്ക് തന്നെ ചെന്നു... 


"നങ്ങളും സിനിമ ഒക്കെ കാണാറുണ്ട്...ഏതെങ്കിലും പെണ്ണിനെ കേറി എന്തെങ്കിലും ചെയ്യും... ചോദിക്കുമ്പോ തടി കേടാവാതെ ഇരിക്കാൻ വൈഫ് ആണെന്ന് പറയും... പെൺകുട്ടി ആണെങ്കിൽ നാണക്കേട് ഓർത്ത് അതേ എന്ന് സമ്മതിക്കും... അത് ഇവിടെ ചിലവാകില്ല... എന്റെ പഴയ സ്റ്റുഡന്റ് ആണ് ആ കുട്ടി...അവളെ രക്ഷിക്കേണ്ടത് എന്റെ കടമയാണ്... "


🙄പടച്ചോനെ ഇത് നമ്മളെ എപ്പോ പഠിപ്പിച്ചു... നഴ്സറിയിൽ വല്ലതും ആണോ ഓർമയിൽ ഇങ്ങനെ ഒന്ന് ഇല്ലല്ലോ... ഓൻ നമ്മളെ വീണ്ടും ഒന്ന് നോക്കി... 😓നീ ശരിക്കും പെട്ടതാ മോനെ... ഞാൻ സമ്മതിച്ചാലും നിനക്ക് കിട്ടാൻ ഉള്ളത് കിട്ടും... 😊


"അവളുടെ കഴുത്തിൽ കിടക്കുന്ന ഞാൻ കെട്ടിയ മഹർ നോക്ക്... "


നമ്മൾ കഴുത്തിൽ ഒന്ന് തൊട്ട് നോക്കി... 🙄🙄പടച്ചോനെ അത് ബാത്‌റൂമിലെ ടാപ്പിന്റെ മേലേന്ന് തൂങ്ങി കളിക്കാവും... കുളിക്കുമ്പോൾ മാറ്റി വെച്ചതാ...അതിന്റെ ഇടയിൽ കയറാൻ ഇനി സോപ്പ് ഒന്നുല്ല അതോണ്ടാ... 😜


"😒അത് ഞാൻ ഇട്ടില്ല... കുളിക്കുമ്പോൾ മാറ്റി വെച്ചതാ... "


"കണ്ടോ ഇവൻ നിന്നു വിയർക്കുന്നത് കണ്ടാൽ പറയോ സ്വഭാവം ഇതാണെന്ന്... ബസ് പോലീസ് സ്റ്റേഷനിൽ പോകട്ടെ... "


😵😵പടച്ചോനെ പഠിപ്പിക്കുന്ന അന്ന് തന്നെ ഇതിനെ തല്ലി കൊന്നാൽ മതിയായിരുന്നു... ഇതിനെന്താ ഭ്രാന്ത് ആണോ... 


"അല്ല എന്റെ കയ്യിൽ തെളിവ് ഉണ്ട്... "


എന്നും പറഞ്ഞു ഓൻ പോക്കെറ്റിൽ കയ്യിട്ടു ഒന്നും കിട്ടാത്ത കണ്ടപ്പോൾ നമ്മളെ ഒന്ന് തുറിച്ചു നോക്കി... 😕😕ഫോൺ ആവും ഓൻ നോക്കിയെ... അതിപ്പോ പാർട്സ് ആയി കിടപ്പുണ്ട്... 


നമ്മളെ കെട്ടിയെ പിന്നെ ഇവന് എന്ത് കൊണ്ടും ബെസ്റ്റ് ടൈം ആണ്... 😓ഇനി എല്ലാരും കൂടി തല്ലി കൊല്ലോ ഇതിനെ... സ്റ്റേഷനിൽ ചെന്നാൽ ആ അനസ് എന്നെ മിക്കവാറും പൊരിച്ചു എടുക്കും... കോളേജിൽ പോയില്ലേ ജെസിയുടെ ചിലവ് പോകും...എല്ലാം കൂടി നഷ്ടം മാത്രം... 


"അല്ല എന്റെ കയ്യിൽ വേറെ തെളിവ് ഉണ്ട്... നിങ്ങൾക്ക് അല്ലേ ഡൌട്ട് എന്നെ...അപ്പോ നിങ്ങൾ തന്നെ കണ്ടാൽ മതി... "


ഓൻ പേഴ്സ് എടുത്തു അവരെ ചെവിയിൽ എന്തോ പറഞ്ഞു... 🙄എന്താണോ എന്തോ... 


"നിങ്ങൾ എല്ലാരും മാറി നിന്നോ...ഞാൻ നോക്കിയിട്ടു തീരുമാനിക്കാം... "


ഓനെ അടിക്കാൻ നിന്ന എല്ലാം മാറി നിന്നതും ഓൻ പേഴ്സ് ഓപ്പൺ ചെയ്തു കാണിച്ചു കൊടുത്തു... അവർ അതിൽ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് എന്നെ ഒരു നോട്ടം ആയിരുന്നു... 🙄എന്താ അതിന് മാത്രം ഓൻ കാണിച്ചു കൊടുത്തെ ആവോ... 


അവർ ചിരിച്ചു കൊണ്ട് ഓനെയും എന്നെയും നോക്കി... 


"സോറി മോനെ... എന്റെ പഴയ സ്റ്റുഡന്റ് ആണ് ഇത്... കെട്ട് കഴിഞതായി തോന്നീല്ല അതാ... "


അവർ സീറ്റിൽ വന്നു ഇരുന്നപ്പോൾ നമ്മൾ അതെന്താ ഇവൻ കാണിച്ചേ എന്ന ചിന്തയിൽ ആയിരുന്നു... 🤔


"വല്ല ആവശ്യവും ഉണ്ടായിരുന്നോ നിനക്ക്... കെട്ടിയ പെണ്ണിനെ സ്വന്തം ബെഡ്‌റൂമിൽ വെച്ച് കിട്ടുന്നത് അല്ലേ... ബസിൽ വെച്ച് തന്നെ വേണോടാ ഇതൊക്കെ... ആ കെട്ട് കഴിഞ്ഞു അത്രയല്ലേ ആയുള്ളൂ അപ്പൊ പിന്നെ ഇതൊക്കെ ഉണ്ടാവും... "


കിളി ഓനെ നോക്കി അതും പറഞ്ഞു പോയതും ഓൻ എല്ലാർക്കും വളിച്ച ഒരു ഇളിയും കൊടുത്തു നിന്നു...😟നമ്മൾ ആണെങ്കിൽ ചമ്മിയ മോന്തയും ആയി നിന്നു... 


"അല്ല മോളെ കല്യാണം കഴിഞ്ഞു ഇപ്പൊ എത്ര ആയി...? "


"😒ഒരു മാസം... "


"കുട്ടിക്ക് എന്നെ ഓർമ ഉണ്ടോ... നിന്നെ ഒന്നാം ക്ലാസിൽ ഞാൻ ആണ് പഠിപ്പിച്ചേ... കുട്ടിക്ക് അന്ന് സ്കൂളിൽ വരാൻ ഭയങ്കര മടി ആയിരുന്നു... ആ ഫോട്ടോ കണ്ടപ്പോൾ എനിക്ക് അതാ ഓർമ വന്നേ... എപ്പോഴും മൂക്കും ഒലിപ്പിച്ചു കരച്ചിൽ ആയിരുന്നു എനിക്ക് ഉമ്മച്ചിനെ കാണണം എന്നും പറഞ്ഞു കൊണ്ട്... "


😪😪നാറ്റിച്ചു... വെറുതെ അല്ല നമ്മളെ കണ്ടപ്പോൾ തന്നെ പുള്ളിക്കാരി ഒരുമാതിരി ഇളി തന്നത്...നമ്മൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു... 


"അല്ല ഓൻ എന്താ കാണിച്ചു തന്നെ...? "😪


"അതൊക്കെ ഞാൻ എങ്ങനെയാ പറയാ...കുട്ടി തന്നെ അവനോട് നേരിട്ട് ചോദിച്ചു നോക്ക്... "


അയിന് മാത്രം എന്താ ഓൻ കാണിച്ചേ ആവോ... നമ്മൾ കോളേജ് സ്റ്റോപ്പ്‌ എത്തിയതും ഓനെ ഒന്ന് തിരിഞ്ഞു നോക്കി... 🙄ആള് മുങ്ങിയ പിന്നെ കണ്ടില്ലല്ലോ... നമ്മൾ പിന്നിൽ ഒന്നും കാണാതെ നിരാശയോടെ ഉന്തി തള്ളി ഇറങ്ങാൻ നോക്കുമ്പോൾ ആണ് ഓൻ സ്റ്റെപ്പിൽ നിന്നും കലിപ്പിൽ നമ്മളെ നോക്കുന്നത് കണ്ടത്... 


"നീ വീട്ടിലേക്ക് വാ കേട്ടോ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... ദാ നിന്റെ പണം... ശരിക്കും ചേഞ്ച്‌ ഇല്ലാത്ത കൊണ്ട് തന്നെയാ... "


"😏😏ഓഹ്... "


നമ്മൾ അതും വാങ്ങി ഓനെയും പുച്ഛിച്ചു ഇറങ്ങി...😓ഇനി എന്താണാവോ തരാൻ പോണെ... ആവശ്യം ഇല്ലാത്ത പണിക്ക് നിക്കുമ്പോ ആലോചിക്കണം ആയിരുന്നു... 


നമ്മൾ ക്ലാസിൽ കയറിയതും കണ്ടതും ജെസി കുരിപ്പ് ആ ഷമിയെ പറ്റി ഇരുന്നു ഓളെ ചെവി തിന്നുന്നത് ആണ്... 😬ഞാൻ വന്നത് ഒന്നും രണ്ടും അറീല... 


"😬ഡീ നീ ഇന്നലെ ഇവിടെ അല്ലായിരുന്നോ ഇന്നും ഇവിടെ മതി... ഞാൻ ആണ് സെന്ററിൽ... "


"🙄അയിന് കോളേജ് നിന്റെ തറവാട് സ്വത്ത്‌ ആണോ... "


😕ഇത് ഇന്നലെ ഞാൻ ഇവൾക്ക് എതിരെ പ്രയോഗിച്ചത് അല്ലേ... ഇന്ന് മൊത്തം എട്ടിന്റെ പണി ആണല്ലോ... 


"😬ഡീ പട്ടി തമാശ കാണിക്കാതെ ഇങ്ങ് ഇറങ്ങി വാടി... "


നമ്മൾ ഓളെയും വലിച്ചു ഇട്ടു സെന്ററിൽ കയറി ഇരുന്നു... ഷമി ആണെങ്കിൽ ഒന്നും മിണ്ടാതെ നമ്മളെ തന്നെ തുറിച്ചു നോക്കാ... 


"😁😁അജു നിന്നെ തല്ലിയ... നിന്റെ ചുണ്ട് പൊട്ടിയിട്ടുണ്ട് അത് മാത്രം അല്ല നീ ആ കലിപ്പ് മുഴുവനും ഇവിടെ അല്ലേ തീർക്കുന്നെ... "


"😏പിന്നെ ഓൻ എന്നെ തല്ലുമ്പോൾ ഞാൻ കയ്യും കെട്ടി നിക്കല്ലേ... ഇത് ഓൻ കിസ്സ്‌ ചെയതതാ... "


"🙈🙈അപ്പൊ ഫസ്റ്റ് നൈറ്റ്‌ നടന്നോ... "


🙄🙄മിക്കവാറും എന്റെ അടിയന്തിരം ഇന്ന് ഓൻ നടത്തും... അപ്പോഴാ ഓളെ ഒരു ഫസ്റ്റ് നൈറ്റ്‌... 


"ഡീ നീ ഇവിടെ തന്നെ ഇരുന്നോ... എന്നിട്ട് നിന്റെ ഫസ്റ്റ് നൈറ്റ്‌ കഥ ഒക്കെ പറഞ്ഞു കൊടുക്ക്... എന്റെ സമയം തീരെ ശരിയല്ല ചിലപ്പോൾ ഞാൻ ഇവളെ കൊന്നു ജയിലിൽ പോകാൻ ആവും യോഗം... "


നമ്മൾ അതിനെ തന്നെ പിടിച്ചു സെന്ററിൽ ഇരുത്തി... രണ്ടും കുനുകുനാ സംസാരിക്കാൻ തുടങ്ങിയപ്പോ നമ്മൾ കലിപ്പിൽ അവരെ നോക്കി നിന്നു... 😬


"ബ്ലാ എല്ലാം കിളവൻമാർ... ഒരൊറ്റ എണ്ണം ഇല്ല കാണാൻ കൊള്ളാവുന്നത്... "


ജെസി അതും പറഞ്ഞു ഞങ്ങളെയും കൊണ്ട് ക്യാന്റീനിൽ ചെന്നു ഇരുന്നു... 


"നാളെ നിന്റെ വകയാണ്... അത് മറക്കണ്ട..."


"എന്തിന്... "🙄


"പിന്നെ കല്യാണം ഒക്കെ കഴിഞ വക ചിലവ് ഇല്ലേ...ഫ്രീ ആയിട്ട് കെട്ട് നടത്തിയതും പോരാ എന്തിനാണ് എന്നോ... എനിക്ക് ട്രീറ്റ് വേണം... "


നമ്മൾ വയർ നിറച്ചു ഫുഡും ഐസ്ക്രീമും ഒക്കെ കഴിച്ചപ്പോൾ ജെസി ബില്ലും പേ ചെയ്ത് ഇറങ്ങി... 


😕😕നാളെ ട്രീറ്റ് ചെയ്യാൻ ഉള്ള ഐഡിയ കണ്ട് പിടിച്ചാ നമ്മളെ നടപ്പ്... ഓന്റെ ബസിൽ കയറാതെ അത് പോയതിന് ശേഷം ആണ് നമ്മൾ രണ്ടിനെയും വിട്ടത്...


വീട്ടിൽ എത്തിയതും നമ്മൾ ടെൻഷൻ ആയി അങ്ങോട്ടും ഇങ്ങോട്ടും നടന്നു ടൈം കളഞ്ഞു... ഓൻ വരുന്ന സൗണ്ട് കേട്ടതും നമ്മൾ കട്ടിലിന്റെ അടിയിൽ നൂണ് കയറി... 


ഓൻ ബാത്‌റൂമിൽ കയറിയ തക്കം നോക്കി പേഴ്‌സ് അടിച്ചു മാറ്റണം... ഓൻ കാണിച്ചു കൊടുത്തത് കാണണം... പിന്നെ ഒരു അഞ്ഞുർ രൂപ അടിച്ചു മാറ്റണം... 😎😎


ഓൻ വന്നതും കലിപ്പിൽ ആണെന്ന് തോന്നുന്നു നമ്മളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാ...


"ഡീ നിയ... "


😨എന്നൊരു അലർച്ച ആയിരുന്നു... നമ്മൾ ഇതിനകത്ത് കയറിയത് കൂടി പിടിക്കപ്പെടും അല്ലോ പടച്ചോനെ... 


"ഈ കുരിപ്പ് എവിടെ പോയി കിടക്കാ... "


എന്നും പറഞ്ഞു ഓൻ ഇറങ്ങി പോയി... 😪എന്റെ കാര്യം ഏതാണ്ട് തീരുമാനം ആയി... നമ്മൾ അപ്പൊ തന്നെ ഇറങ്ങി ബാത്‌റൂമിൽ കയറി... 


എല്ലാ പ്ലാനും വെള്ളത്തിൽ വരച്ച വര പോലെ ആവണല്ലോ... ഓന്റെ പേഴ്‌സ് കിട്ടിയെ പറ്റൂ...😕


കുറെ വെള്ളം ഒക്കെ വെറുതെ കളഞ്ഞു ടൈം പോയി എന്നല്ലാതെ ഒച്ചയും അനക്കവും ഒന്നും കാണാത്തോണ്ട് നമ്മൾ വെളിയിൽ തല ഇട്ടു നോക്കി ഓൻ ഇല്ലെന്ന് ഉറപ്പ് വരുത്തി ഇറങ്ങി... 


"നിനക്ക് എന്താഡി എപ്പോ നോക്കിയാലും അതിനകത്ത് പണി... രണ്ട് മണിക്കൂർ ആയല്ലോ നീ കയറി കൂടിയിട്ട്... "


🙄തിരിഞ്ഞു നോക്കിയതും ദേ നിക്കുന്നു ചെക്കൻ കുളി ഒക്കെ കഴിഞ്ഞു സുന്ദര കുട്ടപ്പൻ ആയിട്ട്... 


"🙄അത് പിന്നെ ഇന്ന് കഴിച്ചത് ഒന്നും വയറ്റിൽ പിടിച്ചില്ല എന്ന് തോന്നുന്നു... "


നമ്മൾ വയറും തടവി ആക്ഷൻ കാണിച്ചു കൊണ്ട് പറഞ്ഞു... 


"അല്ലേ അത് എപ്പോഴാ പിടിച്ചിട്ട് ഉള്ളെ അതല്ലേ ഈ കോലം... "


😏നിക്ക് കുഴപ്പം ഒന്നുല്ല... ഓൻ അതിൽ കയറി പിടിച്ചിരിക്കാണല്ലോ... 


"😓ഇയാൾ എവിടുന്നാ കുളിച്ചേ... "


"😏നിന്നെയും നോക്കി നിന്നാൽ ഇന്ന് അതിന് പറ്റില്ലെന്ന് തോന്നി... ഞാൻ പുറത്തെ ബാത്‌റൂമിൽ കയറി കുളിച്ചു... "


😓അപ്പോ പേഴ്സിന്റെ കാര്യത്തിൽ തീരുമാനം ആയി... ഇനി എങ്ങനെ അതൊന്നു അടിച്ചു മാറ്റും... നമ്മൾ ഓന്റെ പേഴ്‌സ് വെക്കുന്ന ഷെൽഫ് ഒന്ന് നോക്കി... കീ അതിന്റെ മേലേ തന്നെ ഉണ്ട്... അത് തന്നെ ഭാഗ്യം... 


"നീ എന്താടി ഇന്ന് കാണിച്ചേ... നിന്റെ യഥാർത്ഥ സ്വഭാവം എന്റെ അടുത്ത് എടുത്താൽ ഉണ്ടല്ലോ വിവരം അറിയും നീ... നിനക്കെന്താടി വാ തുറന്നു ഞാൻ നിന്റെ ഭർത്താവ് ആണെന്ന് പറഞ്ഞ... "


"😓അത് അവർ തന്നെ പറയുന്ന കേട്ടില്ലേ ഞാൻ മാനം കെടുന്നു കരുതി സമ്മതിക്കും എന്ന്...അപ്പൊ പിന്നെ ഞാൻ എന്ത് ചെയ്യാനാ...അപ്പൊ തന്നെ എന്റെ പൈസ തിരിച്ചു തന്നെങ്കിൽ ഞാൻ എന്റെ ജീവൻ പണയം വെച്ചിട്ട് ആയാലും ഇയാളെ രക്ഷിച്ചേനെ... "


"😓ഓഹ് അത്രക്ക് അങ്ങോട്ട് തള്ളണ്ട...ഇത്  ആള് വേറെയാ നിന്നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ  പറ്റില്ല എന്ന് എനിക്ക് അറിയാം... "


🙄🙄അത് അറിയാം... എവിടുന്ന് കിട്ടി ആവോ ഇതിന് ഒരു സ്വഭാവം... ഇങ്ങേരെ ഉമ്മച്ചിയും ഉപ്പച്ചിയും വായിൽ കയ്യിട്ടു കൊടുത്താൽ പോലും കടിക്കില്ല... അത്രക്ക് പാവങ്ങൾ ആണ്... 


"😬നിന്റെ മഹർ എവിടെ... "


"അത് ആ ടാപ്പിന്റെ മേലേ ഉണ്ട്... "


"😬അതിനെ അല്ല ഞാൻ കെട്ടിയെ നിന്നെയാ...മര്യാദക്ക് അത് എടുത്തു ഇട്ടോണം... "


നമ്മൾ ഓനെ ഒന്ന് നോക്കി ബാത്‌റൂമിൽ കയറി... 😪ഓന് നിന്നെ കെട്ടിയാൽ പോരെനു... നിനക്ക് ഇവിടെ ഒരു പേടിയും ഇല്ലാതെ ചുമ്മാ നിക്കാലോ... നമ്മൾ ആ ടാപ് ഒന്ന് നോക്കി ചിന്തിച്ചു... 


അതും എടുത്തു ഇട്ടു നമ്മൾ ഒരു വളിച്ച ഇളിയും കൊടുത്തു പുറത്തേക്ക് വന്നു... കലിപ്പ് പോവുന്നില്ലല്ലോ ഇനി എന്താണാവോ അടുത്തത്... 🙄


"☺️അതില്ലേ ഇയാൾ എന്താ ആ ടീച്ചർക്ക് കാണിച്ചു കൊടുത്തെ... "


"😬😬നിന്റെ അമ്മായി അപ്പനെ... അവനവന്റെ കാര്യം നോക്കി നിന്നാൽ മതി... നിന്നെ എന്ന് കണ്ടോ അന്ന് തുടങിയതാ ഞാൻ നാണം കെടാൻ... "


🙄🙄കയ്യിലിരിപ്പ് അതല്ലേ... ഇത്തിരി നാണം കെടട്ടെ... 😏എന്നിട്ട് എല്ലാം എന്റെ തലയിൽ... 


"ടാ നിന്റെ വിസ്താരം കഴിഞ്ഞു എങ്കിൽ വല്ലതും കഴിക്കാം ആയിരുന്നു... "


ഉപ്പച്ചി അതും പറഞ്ഞു വന്നപ്പോ ഓൻ എന്നെ തുറിച്ചു നോക്കി പുറത്തേക്ക് പോയി... നമ്മൾ ഷെൽഫ് നോക്കി ഒരു നിമിഷം നിന്നു... 😕


"ഡീ ഇനി നിന്നോട് പ്രത്യേകം പറയണോ... വന്നു വല്ലതും കഴിക്കാൻ നോക്ക്... "


🙄🙄കോടതിയിൽ പോലും പ്രതികൾ ഇങ്ങനെ നിന്നു കാണില്ല... നമ്മൾ ഇറങ്ങി ഓടി ഫുഡ്‌ കഴിക്കാൻ ഇരുന്നു... 


പെട്ടെന്ന് കഴിച്ചു ഓൻ ചെല്ലുന്നതിന് മുന്നേ മുറിയിൽ കയറാം... അല്ലെങ്കിൽ പിന്നെ ഇന്ന് ഇനി ചാൻസ് കിട്ടില്ല... 🙄അപ്പൊ പിന്നെ നാളെ കോളേജിൽ പോയാൽ നാണം കെടും... 


"ഈയിടെ ആയിട്ട് മോൾ തീരെ കഴിക്കുന്നില്ല... ഇങ്ങനെ പോയാൽ നിന്നെ ഇവിടെ പട്ടിണിക്ക് ആണ് ഇടുന്നെ നിന്റെ വീട്ടുകാർ കരുതൂ... അതോണ്ട് ഇതും കൂടി കഴിക്ക്... "


🙄വേണം എന്നൊക്കെ ഉണ്ട്... പക്ഷെ എനിക്ക് വേറെ പണി ഉണ്ട് ഉമ്മച്ചി... 


"നിക്ക് വേണ്ടാത്തൊണ്ടാ... ഇപ്പൊ പഴയ പോലെ ഒന്നും കഴിക്കാൻ പറ്റുന്നില്ല... "


നമ്മൾ അത് നീക്കി വെച്ച് പറഞ്ഞു എണീക്കാൻ നിന്നതും ഓൻ കയ്യിൽ പിടിച്ചു അവിടെ തന്നെ ഇരുത്തിച്ചു... 😒


"അത് മുഴുവനും കഴിച്ചു എണീറ്റ് പോയാൽ മതി... ആവശ്യം ഇല്ലാതെ ക്യാന്റീനിൽ നിന്ന് വാങ്ങി കഴിച്ചിട്ട് അല്ലേ വയറിന് പിടിക്കാതെ... നാളെ മുതൽ ലഞ്ച് ഇവിടെ നിന്നും കൊണ്ട് പോയാൽ മതി... "


😕ഒരു കത്തി കിട്ടോ എന്നെ അങ്ങ് കൊല്ലാൻ... വെക്കുന്ന വെടി എല്ലാം കൃത്യം ആയി കൊള്ളുന്നുണ്ടല്ലോ പടച്ചോനെ... 


നമ്മൾ ഓനെ ഒന്ന് കലിപ്പിൽ നോക്കി അത് മുഴുവനും വാരി വലിച്ചു തിന്നു... എന്റെ പൊക കണ്ടേ അടങ്ങൂ ഈ ജന്തു... 


ഓൻ ബാത്‌റൂമിൽ ഒന്ന് കൂടി കയറാൻ നമ്മൾ വല്ലാണ്ട് പ്രാർത്ഥിച്ചു കണ്ണും നട്ട് ഇരുന്നു... ഓൻ ആണെങ്കിൽ ഫോണിൽ തോണ്ടി ഇരിക്കാ... 🙄ഓഹ് അപ്പൊ പുതിയ ഫോൺ ഒക്കെ വാങ്ങി അല്ലേ... ഇനി ഇത് ഇന്ന് വെക്കോ... 


വെറുതെ നമ്മളെ ഉറക്കം കളയാൻ... നമ്മൾ പിന്നെ ഒന്നിനും നിക്കാതെ ബെഡിൽ കയറി കിടന്നു... 


"എനിക്ക് ഉറക്കം വരുന്നു ആ ലേറ്റ് ഒന്ന് ഓഫ് ചെയ്യോ... "


"😏നീ ഉറങ്ങണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല... "


"😓എനിക്കുണ്ട്... ഇല്ലേ ഞാൻ ആ led എറിഞ്ഞു പൊട്ടിക്കും... "


"എങ്കി വിവരം അറിയും നീ... വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ തലയിൽ കയറി കഥകളി നടത്തുന്നോ... ഒന്ന് എറിഞ്ഞു പൊട്ടിച്ചതിന്റെ ക്ഷീണം തീർന്നില്ല... നീയായത് കൊണ്ട് മാത്രാ വെറുതെ വിട്ടത്...വേറെ വല്ലവനും ആണെങ്കിൽ ഇപ്പൊ കുഴിയിൽ കിടന്നേനെ... "


🙄🙄എന്ന് വെച്ചാൽ കൊന്നേനെ എന്ന് അല്ലേ...ഒത്തിരി കാശ് പോയി കാണോ ഈ ഫോണിന്... പാവം... 


നമ്മളെ കൊന്നിട്ട് ഓൻ വേറെ ഒന്നിനെ കെട്ടി സുഖിച്ചു ജീവിക്കുന്നത് ഓർത്തപ്പോ ഒരു കണ്ണ് കടി... അതോണ്ട് മാത്രം ഒന്നും മിണ്ടാതെ പുതപ്പും വാരി വലിച്ചു ആകെ മൊത്തം മൂടി... 


അപ്പൊ തന്നെ ഓൻ ലേറ്റും ഓഫ് ചെയ്തു അടുത്തു കിടന്നു... 😓ഒന്ന് പെട്ടെന്ന് ഉറങ്ങി കിട്ടാൻ എന്താ വഴി... നമ്മൾ കണ്ണും അടച്ചു കിടന്നു കുറച്ച് കഴിഞ്ഞു ഒച്ച വെക്കാതെ തലഇട്ടു നോക്കി... 


"എന്താടി ഉറക്കം ഒന്നുല്ലേ നിനക്ക്... അല്ലേലും ഈ ഒളിഞ്ഞു നോട്ടവും ഒളിഞ്ഞു കേൾക്കലും നിന്റെ സ്വഭാവം ആണല്ലോ... "


😕😕ഞാൻ ആരെ ഒളിഞ്ഞു നോക്കി എന്ന ഈ തെണ്ടി പറയുന്നേ...ഇവനെ അങ്ങ് ചവിട്ടി താഴെ ഇട്ടാലോ... നമ്മൾ കലിപ്പിൽ പുതപ്പും മൂടി പഴയ പോലെ കിടന്നു... 


😭😭ഇനി എന്ത് ചെയ്യും പടച്ചോനെ... ഉപ്പച്ചിയുടെ പോക്കെറ്റിൽ നിന്ന് അടിച്ചു മാറ്റാൻ ഒരു അഞ്ചു മിനിറ്റ് തികച്ചു വേണ്ട... ഇതിപ്പോ ഇന്നത്തെ രാത്രി മുഴുവനും കഷ്ടപ്പെട്ടിട്ടും പേഴ്‌സ് ഒന്ന് തൊടാൻ പോലും ആയില്ല... 


ഓൻ ഉറങ്ങി എന്ന് കണ്ടതും നമ്മൾ ടൈം നോക്കി... 😓പടച്ചോനെ രണ്ട് മണി ആയ  ഇന്നത്തെ ഉറക്കം പോയല്ലോ... നമ്മൾ മെല്ലെ ഓനെ ഒന്ന് കൂടി നോക്കി ഓനെ തട്ടാതെ എങ്ങനെ ഒക്കെയോ ബെഡിൽ നിന്നും ഇറങ്ങി... മെല്ലെ ഷെൽഫ് തുറന്നതും ദേ വരുന്നു ഓന്റെ വാച്ച്... 😨😨അത് തറയിൽ വീണു ചിന്നി ചിതറുന്ന സൗണ്ട് കേട്ട് ഓൻ ചാടി എണീറ്റു... 


😭😭എനിക്ക് മാത്രം എന്താ ഇങ്ങനെ... നമ്മൾ ഇനി ഇപ്പൊ എങ്ങോട്ട് ഓടും എന്ന് മനസ്സിൽ ആവാതെ അതേ നിൽപ്പ് ആയിരുന്നു... 


"😬😬നിനക്ക് എന്താടി ഈ രണ്ട് മണിക്ക് ഇവിടെ പണി... ഇനി അത് കൂടിയേ പൊട്ടിക്കാൻ ഉള്ളൂ അതും ആയല്ലോ ആശ്വാസം ആയല്ലോ... ഇനി എന്തേലും ഉണ്ടേൽ ഇപ്പൊ തന്നെ എടുത്തു തകർത്തേക്ക്... ഇനിയും എണീറ്റ് വരേണ്ടല്ലോ... "


🙄അതിന് മുന്നേ എന്നെ അങ്ങ് കൊന്നേക്... വയ്യാത്തോണ്ടാ... 


"എന്താടി കണ്ണും മിഴിച്ചു നിക്കുന്നെ... ഇത് പൊട്ടിക്കാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായേ... "


😒😒ഓഹ് അങ്ങനെ ഒന്നുല്ല... നമ്മൾ എന്ത് തൊട്ടാലും അതിന്റെ ആയുസ് അന്നത്തോടെ തീരും... ജാതക ദോഷം വല്ലതും ആവും...


"ഞാൻ ഷെൽഫ് തുറന്നപ്പോൾ അറിയാതെ വീണതാ... "


"ഈ നേരത്ത് എന്ത് ഉണ്ടാക്കാൻ ആണ് ഇപ്പൊ ഇത് തുറന്നത്...അതിൽ നിന്റെ ഒന്നും ഇല്ലല്ലോ... "


😕അല്ലേലും എന്റെ അടുത്ത് ഇപ്പൊ എന്താ ഉള്ളെ... നയാ പൈസ പോലും ഇല്ല... ഇയാളെ കെട്ടിയെ പിന്നെ മൊത്തം ദാരിദ്ര്യം ആണ്... 😏


"അത് എനിക്ക് ഇല്ലേ... അതില്ലേ... "


😓ഇതിപ്പോ എന്ത് പറയും പടച്ചോനെ... നമ്മൾ ഒന്ന് ചുറ്റിലും കണ്ണോടിച്ചു... 


"അത് ഞാൻ ഇത് എടുക്കാൻ എണീറ്റതാ... ഇരുട്ട് ആയോണ്ട് ശരിക്കും കണ്ടില്ല എന്റെ ഷെൽഫ് ആണെന്ന് കരുതി തുറന്നതാ... "


നമ്മൾ ഓന് പാട് കാണിച്ചു പറഞ്ഞത് കേട്ട് ഓൻ എന്നെയും അതിലേക്കും മാറി മാറി നോക്കി... 😏ഇനി ഇവന്റെ മുന്നിൽ നാണം കെടാൻ ഒന്നും ഇല്ല... ഇപ്പൊ തത്കാലം പിടിച്ചു നിക്കാൻ ഇത് മതി... 


"ഈ രാത്രിയാണോ ഇതൊക്കെ... "


"😓ഇതിന് അങ്ങനെ രാത്രി എന്നോ പകൽ എന്നോ ഇല്ല... "


നമ്മൾ അതും പറഞ്ഞു ബാത്‌റൂമിൽ കയറി... 😓നമ്മക്ക് സേഫ് ഈ ബാത്റൂമിൽ നിക്കുന്നത് തന്നെയാ... 


കുറച്ചു കഴിഞ്ഞു ഓൻ കിടന്നു എന്ന് കണ്ടതും നമ്മൾ വന്നു കിടന്നു... 😓ഇനി കാലത്ത് ചാൻസ് കിട്ടോന്ന് നോക്കാം... ഓൻ എന്തായാലും വിളിച്ചു ഉണർത്തും അല്ലോ... ഇപ്പൊ ഉറങ്ങാം... 


"ഡീ നിയ എണീറ്റെ... കോളേജിൽ പോകേണ്ടത് അല്ലേ... "


😬ഓഹ് തുടങ്ങി... ഒന്ന് ഉറങ്ങി വരുന്നേ ഉള്ളൂ... നമ്മൾ ഓനെയും പ്രാകി കണ്ണ് തുറന്നപ്പോൾ ഓൻ റെഡി ആയിട്ടിട്ടുണ്ട്... 😨പടച്ചോനെ ഇവൻ എന്താ എന്നെ വിളിക്കാതെ ഇരുന്നേ... പേഴ്സും പൊട്ടിയ വാച്ചും ഫോണും എടുത്തു വെച്ചിട്ടുണ്ട്... അതിപ്പോ പോക്കെറ്റിൽ ആയാൽ എന്റെ കാര്യം ഹുദാ ഗവ... 😓


"ഇയാൾ എന്താ എന്നെ വിളിക്കാനേ... ലേറ്റ് ആയല്ലോ... "


"അതിന് നിനക്ക് പീരിയഡ് അല്ലേ... ഈ സമയത്ത് ക്ഷീണം കാണില്ലേ... അതോണ്ട് കിടന്നോട്ടെ എന്ന് കരുതി... ഞാൻ തന്നെ ചായ ഇട്ടു... നിനക്ക് ഉള്ള ഹോർലിക്സ് ദേ ഇവിടെ ഉണ്ട് എടുത്തു കുടിച്ചു വയർ നിറച്ചു ഫുഡ്‌ ഒക്കെ കഴിച്ചു പോയാൽ മതി... "


😍ഇങ്ങേർ എന്നെ സ്നേഹിച്ചു കൊല്ലോ... എന്നാലും കാശ് എനിക്ക് വേണം മോനെ അത് വിട്ട് കളിയില്ല...ഓനെയും നോക്കി നമ്മൾ എന്തൊക്കെയോ ചിന്തിച്ചു ഇളിച്ചു കൊടുത്തു എണീറ്റതും ഓന്റെ ഫോൺ റിങ്ങ് ചെയ്തതും ഒരുമിച്ച് ആയിരുന്നു... 


"ഹലോ ഡാ അമി പറയെടാ... "


എന്നും പറഞ്ഞു ഓൻ പുറത്തേക്ക് പോയതും ഡ്രെസ്സ് എടുത്തു നിക്കുന്ന നമ്മൾ ഒരു ഓട്ടം ആയിരുന്നു... പേഴ്‌സ് തുറന്നു നോക്കിയതും കുറച്ചു നൂറിന്റെയും രണ്ട് അഞ്ഞുറിന്റെയും നോട്ട് ഉണ്ട്... ഇതിപ്പോ മനസ്സിൽ ആവോ... കളഞ്ഞു പോയി എന്ന് കരുതിക്കോട്ടെ... നമ്മൾ വേഗം ഒന്ന് എടുത്തു കയ്യിൽ ചുരുട്ടി പിടിച്ചു...നമ്മളെ ആ പഴയ ഫോട്ടോ ഓന്റെ പേഴ്സിൽ കണ്ടതും ഒരു ചിരിയോടെ അതിലേക്ക് നോക്കി അവിടെ തന്നെ വെച്ചു... 😍അപ്പൊ ഇവിടെ ആണല്ലേ സൂക്ഷിച്ചു വെച്ചത്...🙈ആരും കാണില്ല ഭാഗ്യം... ഓൻ വന്നതും ഡ്രെസ്സ് തപ്പി എടുക്കുന്ന പോലെ ആക്ഷൻ കാണിച്ചു... 


😪പേഴ്‌സ് എടുത്തു പോക്കെറ്റിൽ ഇട്ടപ്പോൾ ആണ് സമാദാനം ആയത്... 😏ഇത്ര നിസാര കാര്യത്തിന് ആണ് ഇന്നലെ മുതലേ ടെൻഷൻ അടിച്ചു കളഞ്ഞത്...ആദ്യായിട്ട് അമിക്കാനോട്‌ ഒരു ബഹുമാനം ഒക്കെ തോന്നാ... 


"നിനക്ക് വേണ്ട കാശ് ഇവിടെ വെച്ചിട്ടുണ്ട്... ഇനി അതിൽ പിടിച്ചു ഒരു പ്രശ്നം വേണ്ട... "


ഓൻ ഇറങ്ങിയതും നമ്മൾ നെഞ്ചിൽ കയ് വെച്ചു... 😝അങ്ങനെ ഇന്നത്തെ ചിലവ് എന്റെ വക...🤔പോകുമ്പോ ഓന്റെ ബസിൽ കയറേണ്ട...ഇത്തിരി മുന്നേ പോയി വേറെ വല്ല ബസിലും പോകാം അതാ എനിക്കും ഓനും നല്ലത്... പിന്നെ ചിലവ് ഒരു ബിരിയാണി ഒരു ഫ്രൂട്ട് സാലഡ് അത്ര മതി... ഇത് ഉണ്ടാക്കാൻ പെട്ട കഷ്ടപ്പാട് എനിക്കെ അറിയൂ... 😓



**************💞



😕ഈ പെണ്ണ് ഇത് എവിടെ പോയി... കാണുന്നില്ലല്ലോ...ഇനി വേറെ വല്ല ബസിലും കയറി പോയോ... അല്ലെങ്കിൽ വല്ലതും പറ്റി കാണോ... ഇന്നലെ മുതൽ എന്തോ വയ്യായ്ക കണ്ടതാ... 😓


😪അറിയാൻ എന്താ ഒരു വഴി... നമ്മൾ ഫോൺ എടുത്തു ഉപ്പച്ചിനെ വിളിച്ചു... 


"ഉപ്പച്ചി നിയ ഇന്ന് കോളേജിൽ പോയില്ലേ...അവക്ക് സുഖം ഇല്ലാത്ത പോലെ ഉണ്ടായിരുന്നു... ബസിൽ കണ്ടില്ലല്ലോ... "


"അവൾ നേരത്തെ പോയല്ലോ മോനെ...അസുഖം ഒന്നും ഇല്ല... ഉണ്ടേൽ സിപ്പപ്പ് ഒക്കെ കഴിക്കോ...ഞാൻ ചോദിച്ചതാ എന്താ നേരത്തെ പോണെ എന്ന്...അപ്പൊ പറഞ്ഞു നീ ഉള്ള ബസിൽ ഇനി കയറില്ല എന്ന്... അല്ലഡാ എന്താ കാര്യം... "


"സിപ്പപ്പ് തിന്നേണ്ട പ്രായം ആണോ അതിന്... അത് കൊടുക്കാൻ നിന്ന നിങ്ങളെ വേണം എടുത്തടിക്കാൻ... "


"😓ഞാൻ കൊടുക്കാനോ... ഇവിടെ കയറി എല്ലാം എടുത്തു ഒരു പോക്കാ... ഉള്ള ലോലിപോപ്പ് മുഴുവനും എടുത്തു ബാഗിൽ ഇട്ടിട്ടുണ്ട്... ഫ്രണ്ട്സിനു കൊടുക്കാൻ ആണത്രേ... ഇങ്ങനെ പോയാൽ അവൾ കോളേജിൽ നിന്നും ഇറങ്ങുന്നതിന് മുന്നേ എന്റെ കട അടക്കേണ്ടി വരും... ഇതിനുള്ള കാശ് നീ വേണം തരാൻ... "


🙄ഇതിപ്പോ ഉറങ്ങി കിടക്കുന്ന കടുവയെ വിളിച്ചുണർത്തിയ പോലെ ആയല്ലോ... വല്ല ആവശ്യവും ഉണ്ടായിരുന്നോ ഇങ്ങേരെ വിളിക്കാൻ... 


"ആദ്യം അവൾക്ക് ഉള്ളത് കൊടുക്കട്ടെ... എന്നിട്ട് ഇങ്ങളെ കണക്ക് സെറ്റിൽ ചെയ്യാം... "


അതും പറഞ്ഞു ഫോൺ വെച്ചു... ഇനി കണക്ക് കൂടി കേട്ടിട്ട് ബോധം കെടാൻ വയ്യാ... ഇതിനെ ഒന്ന് തളക്കാൻ ഞാൻ ഒറ്റയ്ക്ക് ഒന്നും പോരാ... 😓


ലഞ്ച് ടൈം നമ്മൾ വാച്ച് ഗ്ലാസ്‌ ഇട്ടു ബിൽ കൊടുക്കാൻ പേഴ്‌സ് എടുത്തപ്പോൾ ആണ് ഇന്നലെ പെണ്ണിന് വന്ന എല്ലാ സൂക്കേടും മനസ്സിൽ ആയത്... 😬എടീ കള്ളി നീ ഇതിനായിരുന്നു അല്ലേ കോഴി മുട്ട ഇടാൻ കളിക്കുന്ന പോലെ ഇന്നലെ രാത്രി മുഴുവനും കളിച്ചത്... 😕സഹതാപം തോന്നി രണ്ട് കൊടുക്കാൻ വെച്ചത് വരെ വേണ്ടെന്ന് വെച്ച്... 


"😬എന്റെ അമി ഇങ്ങനെയും ഉണ്ടോ പെണ്ണ്... എന്നെ കുത്ത്പാള എടുപ്പിക്കാൻ മാത്രം ഉണ്ടായ ഒരു ജന്മം... ഇതിനെ ഞാൻ എന്തിന് കെട്ടി എന്നാ ഇപ്പൊ ആലോചിക്കുന്നേ... "


"😏ഒരു അഞ്ഞുർ രൂപ പോയതിന് ആണോ ഇങ്ങനെ പറയുന്നേ... "


"😬നീ അതേ പറയൂ നിന്റെ പെങ്ങൾ ആണല്ലോ...അവളെ ഗ്ലാമർ കണ്ട് വീണ എന്നെ പറഞ്ഞ മതിയല്ലോ...ഏത് നേരത്താ അവൾ എന്റെ തലക്ക് അടിക്കുന്നെ എന്ന് പറയാൻ ആവില്ല... "


"ഒന്ന് പോടാ നീ പറയുന്ന കേട്ടാൽ തോന്നും അവൾക്ക് ഭ്രാന്ത് ആണെന്ന്... അവൾ ഒരു പാവാണെന്ന് എനിക്ക് അറിയാം... പിന്നെ നിനക്ക് വല്ലതും കിട്ടീട്ട് ഉണ്ടെങ്കിൽ അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടാവും... ഇത് പറയാൻ ആണോ നീ ഇന്ന് നേരത്തെ വന്നത്... "


"അതിനല്ല... പിന്നെ ഞാൻ അനുഭവിക്കുന്നത് നിന്നോട് പറഞ്ഞു എന്ന് മാത്രം... അപ്പുക്ക വിളിച്ചിരുന്നു... ഈ monday ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു... ഇന്റർവ്യൂന് സെലെക്ഷൻ കിട്ടിയത് തന്നെ ഭാഗ്യം ആണെന്നാ ആള് പറയുന്നേ...ഇനി ഇപ്പൊ എന്താ ചെയ്യാ... "😓


"എന്ത് ചെയ്യാൻ... പോയി നോക്കാം ബാക്കി എല്ലാം ലക്കി പോലെ ഇരിക്കും... ഞാൻ നാളെ ടിക്കറ്റ് എടുത്തു നിന്നെ വിളിക്കാം... "


"😓നീ പോയിക്കോ ഞാൻ ഇല്ല... എനിക്ക് എന്തോ വരാൻ തീരെ താല്പര്യം ഇല്ല... "


"🙄അതെന്താ എടാ ജീവിതത്തിൽ ഇത്രയും നല്ല ചാൻസ് കിട്ടി എന്ന് വരില്ല...അല്ലെങ്കിൽ തന്നെ നീ ഇന്നും ഇന്നലെയും അല്ല കിട്ടുന്ന ചാൻസ് കൊണ്ട് പോയി വെള്ളത്തിൽ ഇടുന്നെ... ഇപ്പൊ എന്താ നിന്റെ ഇഷ്യു... "


"😓അത് ഞാൻ എങ്ങനെയാ അവളെയും തനിച്ചാക്കി വരുന്നേ... എനിക്കാണെങ്കിൽ ഒരു ദിവസം അവളെ കാണാതിരിക്കാൻ വയ്യാ... "


"🙄🙄നീയല്ലേ കുറച്ച് മുന്നേ അവളെ അതാണ് ഇതാണ് എന്നൊക്കെ പറയുന്ന കേട്ടെ... നിന്റെ പറച്ചില് കേട്ടപ്പോൾ ഞാൻ കരുതി നീ അവളെ വെറുത്തു പോയി എന്ന്... "


"🙄അത് നിന്നെ കണ്ടപ്പോൾ ഞാൻ പറഞ്ഞു എന്നെ ഉള്ളൂ... എന്ന് കരുതി അവളെ എനിക്ക് അങ്ങനെ വെറുക്കാൻ ഒന്നും പറ്റില്ല... "


"😁വെറുതെ അല്ല ഞാൻ അവളെ പിടിച്ചു നിന്റെ തലയിൽ ഇട്ടെ... ഇപ്പൊ മനസ്സിൽ ആയല്ലോ എന്തിനാ ഞാൻ നിന്നോട് ഈ ചതി ചെയ്തത് എന്ന്... അവൾക്ക് നിന്നെ പോലെ ഒന്നിനെ വേറെ എവിടെ കിട്ടാൻ... "


"അത് നല്ലോണം മനസ്സിൽ ആയി... 😬അതിനുള്ളത് ഞാൻ നിനക്ക് ചാൻസ് കിട്ടുമ്പോൾ തരാം... "


"🙄ഇപ്പൊ വാദി പ്രതിആയ... അതിനുള്ളത് അവളെ കയ്യിന്ന് നിനക്ക് കിട്ടാൻ ഞാനും പ്രാർത്ഥിക്കാം... "


"😏എങ്കിൽ പെങ്ങൾക്ക് വേറെ കെട്ടിയോനെ നോക്കുന്നത് ആവും നിനക്ക് നല്ലത്... "


നമ്മൾ അവനെയും പുച്ഛിച്ചു വീട്ടിലേക്ക് തിരിച്ചു... 😏അത് രണ്ടിനും ഒരേ സ്വഭാവം ആണ്...ഇവന്റെ നേരെ ഉള്ള പെങ്ങൾക്ക് അല്ലേ ഇതൊക്കെ കിട്ടേണ്ട... ഇതിപ്പോ എനിക്ക് പണി ഉണ്ടാക്കാൻ ഇവൾക്ക് ആണല്ലോ കിട്ടിയേ... 😓പെണ്ണിനെ നേരെ ആക്കാൻ പറ്റോ എന്ന് ഞാൻ നോക്കട്ടെ... 



*************💃



🎶എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയെ... 🎶


മോഷണം ഒരു കലയാണ്...🙊 😌ഓൻ പിടിച്ചിട്ട് ഇല്ലെങ്കിൽ ഇടക്ക് അടിച്ചു മാറ്റണം... ഇടക്ക് സിനിമ ഒക്കെ കാണാൻ പോവാലോ... പിന്നെ സ്പെഷ്യൽ ക്ലാസ് എന്നൊക്കെ പറഞ്ഞു ബീച്ചിൽ ഒക്കെ കറങ്ങാം... ഓൻ കണ്ട് പിടിക്കാതെ ഇരുന്നാൽ മതിയായിരുന്നു... 😜


നമ്മൾ വീണ്ടും പാട്ട് ഒക്കെ പാടി വീട്ടിൽ കയറിയതും ദേ നിക്കുന്നു ഇപ്പൊ മനസ്സിൽ വിചാരിച്ച ആള്... ഇവന് ഒടുക്കത്തെ ആയുസ് ആണല്ലോ... 😎ഭാവിയിൽ വിധവ ആകേണ്ടി വരില്ല... 😨യ്യോ അപ്പൊ ഞാൻ ആദ്യം തട്ടി പോയാൽ ഓൻ വേറെ കേട്ടില്ലേ... രണ്ടിനും ഒരേ ആയുസ് മതി പടച്ചോനെ... 🙄ഇതൊക്കെ ഇപ്പൊ എന്തിനാ പ്രാർത്ഥിക്കുന്നെ ഇപ്പൊ എന്നെ കൊല്ലാൻ ഉള്ള കലിപ്പിൽ ആണ് ഓൻ നോക്കുന്നത്... 🤔ഇതിപ്പോ കുറ്റം ഏതാണെന്ന് മനസ്സിൽ ആവുന്നില്ലല്ലോ... 


നമ്മൾ ഓനെ നോക്കി ഇളിച്ചു എങ്കിലും ഓൻ കലിപ്പ് വിടുന്ന മട്ടില്ല... 


"ഇന്ന്... നേരത്തെ... വന്നോ... "


ഓനെ നോക്കി നമ്മൾ ദയനീയമായി ചോദിച്ചു എങ്കിലും ഓന് അതൊന്നും ഏറ്റില്ല... ഓൻ നമ്മളെ കയ്യും പിടിച്ചു ഒരു പോക്ക് ആയിരുന്നു മുറിയിൽ... 😨കയറിയ പാടെ ഡോർ അടച്ചു നമ്മളെ തുറിച്ചു നോക്കി... നമ്മൾ ആണെങ്കിൽ കയ്യും ഉഴിഞ്ഞു ഓനെ നോക്കി... 


"😬😬നീയാരാന്നാഡി നിന്റെ വിചാരം... എല്ലാം പോട്ടെ എന്ന് വെക്കാം നീ ഇപ്പൊ മോഷണം കൂടി തുടങ്ങിയോ... "


"സ്വന്തം ഭർത്താവിന്റെ അല്ലേ അതെങ്ങനാ മോഷണം ആവുന്നേ... ഇതിന് മുന്നേ ഞാൻ ബാപ്പച്ചിന്റെ പേഴ്സിൽ നിന്ന് എടുത്തിട്ടുണ്ടല്ലോ... "


"ഇങ്ങനെ തന്നെയാ പെരുംകള്ളി ആവുന്നേ... വല്ല ആവശ്യവും ഉണ്ടേൽ എടുക്കുമ്പോൾ ഒന്ന് പറയാം ആയിരുന്നു... അല്ലെങ്കിൽ ചോദിച്ചാൽ ഞാൻ തരില്ലേ... "


"😕അതിന്റെ കാരണം മുഴുവനും പറഞ്ഞു സൈൻ ഇട്ടു തരണ്ടേ എന്നാൽ അല്ലേ തരൂ... "😏


"😬നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ നിയ... ഞാൻ നിന്നെ എപ്പോഴാ അങ്ങനെ ബുദ്ധിമുട്ടിച്ചിട്ട് ഉള്ളത്... അത് മാത്രം ആണോ കാലത്ത് തന്നെ ഉപ്പച്ചിന്റെ കടയിൽ പോയി നീ എന്താ ചെയ്യുന്നേ..."


"😏ഓഹ് അപ്പോഴേക്കും അത് ഇവിടെ എത്തിയ...എന്നാൽ പിന്നെ ഒരു കാര്യം ചെയ്യൂ...എന്റെ പിന്നാലെ ഒരാളെ  അയക്ക്...ഇതാ അതിലും നല്ലത്... ഇങ്ങനെ ദിവസവും നിർത്തി പൊരിക്കാൻ ആണോ എന്നെ കൊണ്ട് പോയി കോളേജിൽ ചേർത്തെ...വേറെ ആരെയും കിട്ടീലെ എന്നെ പിടിച്ചു കെട്ടിക്കാൻ...ഈ ജന്തുനെ അല്ലാതെ... "


😨😨നമ്മളെ കവിളിൽ ഓന്റെ തല്ല് വീണപ്പോൾ ആണ് നമ്മക്ക് ബോധം വന്നത് തന്നെ... നമ്മൾ എരിവ് വലിച്ചു കവിളിൽ കയ് വെച്ച് ഓനെ നോക്കിയതും ഓൻ നമ്മളെയും പിടിച്ചു തള്ളി പുറത്തേക്ക് ഇറങ്ങി പോയി... നിന്ന നിൽപ്പിൽ കണ്ണാടിയിൽ നമ്മളെ തന്നെ കണ്ടതും ഓന്റെ അഞ്ച് വിരലും നമ്മളെ കവിളിൽ ഉണ്ട്... ചുണ്ട് ഒക്കെ പൊട്ടിയിട്ടുണ്ട്... 😭


😪ഇന്നേവരെ എന്റെ ബാപ്പച്ചി വരെ എന്നെ തല്ലിയിട്ട് ഇല്ല...ഇവൻ ഇത് രണ്ടാമത്തെ തവണയാ ഈ തരുന്നേ... 😬😬പട്ടി എന്നെ തല്ലി അല്ലേ... ചെണ്ടയാണോ ഞാൻ കാണിച്ചു തരാം...നമ്മൾ കൊള്ളാവുന്ന ഡ്രെസ്സും എടുത്തു ബാഗിൽ കുത്തി കയറ്റി പുറത്തേക്ക് ഇറങ്ങി... 


"നീ എവിടെ പോവാ... ഇതൊക്കെ ആയിട്ട്... "


"ഞാൻ എന്റെ വീട്ടിൽ പോവാ... എനിക്ക് എങ്ങും വയ്യാ ഇയാളെ തല്ല് കൊള്ളാൻ... "😭😭


എന്നും പറഞ്ഞു ഓനെയും പുച്ഛിച്ചു കവിളിൽ കയ് വെച്ച് നമ്മൾ പുറത്തേക്ക് നടന്നതും ഓൻ മുന്നിൽ വന്നു നിന്നു... 


"തത്കാലം നീ എങ്ങോട്ടും പോണില്ല... അകത്ത് കയറി പോയെ... "


"😭എന്നെ തല്ലിയില്ലെ ഞാൻ പോകും... എന്റെ ബാപ്പച്ചി വരെ എന്നെ ഇതേ വരെ തല്ലിയിട്ടില്ല... "


നമ്മൾ കവിളിൽ കയ് വെച്ച് ഓനെ കലിപ്പിൽ നോക്കി... 😓എന്തോരു തല്ലാ തന്നത്... 


"അതോണ്ടല്ലേ എനിക്ക് ഇപ്പോ തല്ലേണ്ടി വന്നത്... അന്നേ നിന്റെ ബാപ്പച്ചി രണ്ട് തന്നിരുന്നു എങ്കി ഇപ്പോ എനിക്ക് അതിന്റെ ആവശ്യം ഇല്ല... നിന്റെ പോക്ക് ഇങ്ങനെ ആണെങ്കിൽ വേണ്ടി വന്നാൽ ഇനിയും ഞാൻ തല്ലും... "


😬തെണ്ടി സഹതാപം തോന്നി നിർത്താൻ ഉള്ള പരിപാടി ഒന്നും ഇല്ലല്ലേ... 


"അയിന് ഞാൻ ഇങ്ങളെ കൂടെ ഉണ്ടായിട്ട് വേണ്ടേ... ഞാൻ പോവാ മാറങ്ങോട്ട്... "


എന്നും പറഞ്ഞു ഓനെ തള്ളി എങ്കിലും ഓൻ നീങ്ങിയില്ല... 


"കോടതിയിൽ വിസ്തരിക്കാൻ കൊണ്ട് പോണ പോലെ ഇവളെയും കൊണ്ട് പോയത് ഇങ്ങനെ തല്ലാൻ ആണോടാ... കണ്ടില്ലേ അവളെ മുഖത്ത് നിന്റെ വിരൽ പാട്... "


ഉമ്മച്ചി വന്നു നമ്മളെ നോക്കി ഓനോട്‌ പറഞ്ഞതും ഓൻ നമ്മളെ മുഖത്ത് ഒന്ന് നോക്കി...


"അതിന് മാത്രം ഒന്നും ഞാൻ തല്ലിയിട്ട് ഇല്ല... അത് വെളുത്ത തൊലി ആയോണ്ട് അങ്ങനെ തെളിഞ്ഞു കാണുന്നതാ... "


"😏എന്നാൽ പിന്നെ ഇയാൾ പോയി ഒരു കറുത്ത ഭൂതത്തെ പോയി കെട്ട്... അപ്പൊ പിന്നെ എപ്പോഴും തല്ലാലോ... "


"കണ്ടില്ലേ ഉമ്മച്ചി ഇപ്പോഴും ഇവളെ പറച്ചില് കേൾക്കുമ്പോൾ എനിക്ക് രണ്ട് കൊടുക്കാൻ തോന്നാ... ഇതാ ഇതിന്റെ സ്വഭാവം... "


🙄ഇങ്ങനെ പോയാൽ അടുത്തത് ഇപ്പൊ തന്നെ വാങ്ങാം... ഞാൻ എന്താ ഗാന്ധിജി ആണോ ഒരു കവിളിൽ കിട്ടയപ്പോ മറ്റേ കവിൾ കാട്ടി കൊടുക്കാൻ... 


"ഇവൻ അങ്ങനെ പലതും പറയും... മോൾ പോവേണ്ട... വേണേൽ ആ മുറിയിൽ നിന്നും ഇറങ്ങിക്കോ... "


😕ഹെയ് അത് എങ്ങനെ ശരിയാവും... ഇവൻ വേദനിപ്പിച്ചാൽ തിരിച്ചു വന്നോ എന്ന് അമിക്കാ വാക്ക് തന്നതാ... ഇപ്പൊ പോയാലെ പാട് കാണൂ... 


"വേണ്ട ഉമ്മച്ചി ഞാൻ പോവാ...ഇനിയും നിന്നാൽ വീണ്ടും എന്നെ തല്ലും... ഒരു തെറ്റ് ഒന്നും അല്ല ഞാൻ ചെയ്തേ... എല്ലാറ്റിനും എണ്ണി എണ്ണി വാങ്ങാൻ എന്നെ കൊണ്ട് വയ്യാ അത് കൊണ്ടാ... "


നമ്മൾ മോങ്ങി കൊണ്ട് പറഞ്ഞതും ഇത്തയും ഉമ്മച്ചിയും ഓനെ കലിപ്പിൽ നോക്കി... നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ നമ്മൾ നടന്നതും ഓൻ നമ്മളെ പൊക്കി എടുത്തു അകത്തേക്ക് നടന്നു... 


"😬ഡാ പട്ടി എന്നെ താഴെ ഇറക്ക്... അല്ലെങ്കിൽ ഞാൻ കടിക്കും... "


നമ്മൾ ഓന്റെ തോളിൽ അമർത്തി കടിച്ചു... 


"അടങ്ങി നിന്നില്ലെങ്കിൽ ഞാൻ താഴെ ഇടും... "


😓കാലും കയ്യും ഒടിഞ്ഞ പിന്നെ ഒന്നിനും പറ്റില്ല... നമ്മൾ അടങ്ങി നിന്നു ഓനെ നോക്കിയതും ഓനും നമ്മളെ അതേ പോലെ നോക്കി താഴെ ഇറക്കി... 


"വേദനിച്ചോ... "


"ഇല്ല നല്ല സുഖം ആയിരുന്നു... 😏"


"ആണോ എന്നാൽ ഒന്ന് കൂടി തരാം... "


നമ്മൾ ഏ എന്ന പോലെ കവിളിൽ കയ് വെച്ച് ഓനെ നോക്കിയതും ഓൻ ചിരിച്ചു കൊണ്ട് നമ്മളെ അധരങ്ങളിൽ അവന്റെ ചുണ്ടുകൾ ചേർത്ത് വെച്ച്... പുകച്ചിൽ കൊണ്ട് ഒരു നിമിഷം കണ്ണ് അടച്ചു പിടിച്ചു അവന്റെ തോളിൽ കയ് വെച്ചു... 


ദീർഘമായ ചുംബനത്തിന് ശേഷം അവൻ നമ്മളിൽ നിന്നും അകന്നു നിന്നു... 


"ഇവിടെ നിന്ന് പോയാലും ഞാൻ അങ്ങോട്ട് വരും...ഇത് പോലെ ഒക്കെ തന്ന് എന്നും ഇരിക്കും... പൊക്കി എടുത്തു കൊണ്ട് വരികയും ചെയ്യും... അത് കൊണ്ട് നാണം കെടാൻ നിക്കാതെ അടങ്ങി നിന്നാൽ നിനക്ക് കൊള്ളാം... "


"😓എന്നാലും എന്നെ തല്ലിയില്ലെ... "


"അതിന് പകരം നിനക്ക് എന്താ വേണ്ടത്... എന്ത് ചോദിച്ചാലും ഞാൻ തരും... "


🙄ഇപ്പൊ എന്താ ചോദിക്കാ...നമ്മൾ നഖവും കടിച്ചു ആലോചന തുടങ്ങി... 


"😌നിക്ക് പാട്ട് പാടി തന്നാൽ മതി... "


"ഇപ്പോഴോ... "


"മ്മ്... എന്നാൽ എന്നെ തല്ലിയ സങ്കടം ഒക്കെ പോവും... "


ഓൻ നമ്മളെ ഒന്ന് നോക്കി നിന്നതും ഇപ്പൊ പാടും എന്ന് കരുതിയ നമ്മളെ കാതിൽ ഓന്റെ ചുണ്ട് പതിഞ്ഞു..  നമ്മൾ ഇക്കിളി ആയി ഒന്ന് പിടഞ്ഞു... 


"ഞാൻ നിനക്ക് വേണ്ടി പാടുന്ന ആ നിമിഷം എനിക്ക് നിന്നെ വേണം... നിന്നിൽ അലിയണം... എന്റെ പാട്ട് കേട്ട് നിനക്ക് എന്നോട് എത്ര അതികം ഇഷ്ട്ടം തോന്നുന്നോ...ആ സ്നേഹം മുഴുവനും എനിക്ക് അപ്പൊ നിന്നിൽ നിന്നും വേണം... അതിന് ഞാൻ ആഗ്രഹിക്കുന്ന പെണ്ണാവണം നീ... എന്ത് സങ്കടം വന്നാലും ദേഷ്യം വന്നാലും എന്നോടുള്ള സ്നേഹത്തിനു ഒരു കുറവും ഉണ്ടാവാൻ പാടില്ല... ഏത് അവസ്ഥയിലും എന്നെ കെട്ടിപ്പിടിച്ചു അജു എന്ന് വിളിച്ചു എന്നെ തലോടാൻ എനിക്ക് എല്ലാം എല്ലാം ആയി നീ വേണം... അതിന് നീ ഒരുപാട് മാറാൻ ഉണ്ട് നിയ..."


(നിയ എങ്ങനെ ഇങ്ങനെ ആയിന്ന് ചോദിച്ചില്ലേ... ഇനി അജു നിങ്ങൾ ആഗ്രഹിക്കുന്ന നിയ ആക്കിക്കോളും... )


😘എല്ലാം കേട്ട് ഒന്നും മിണ്ടാൻ ആവാതെ അവനെ പ്രണയപൂർവ്വം നോക്കി നിന്നു... 


"എന്താ എനിക്ക് വേണ്ടി നിനക്ക് മാറാൻ പറ്റോ... "


"ഞാൻ എങ്ങനെ മാറാന..."😒


"നിന്റെ ബാല്യം കൂട്ടിൽ അകപ്പെട്ട തത്തയെ പോലെ ആയിരുന്നു... എല്ലാം അറിയേണ്ട പ്രായത്തിൽ നീ നിന്നിൽ മാത്രം ഒതുങ്ങി... ഉമ്മച്ചി മാത്രം ആയിരുന്നു നിനക്ക് കൂട്ട്... അത് കൊണ്ടാ നിനക്ക് ജീവന് തുല്യം സ്നേഹിക്കാൻ ഞാൻ ഉണ്ടായിട്ടും നിന്റെ ഉമ്മച്ചിയുടെ അടുത്ത് ഓടി പോകാൻ ആഗ്രഹിക്കുന്നത്... ഇപ്പൊ സ്വാതന്ത്ര്യം കിട്ടിയ പോലെ എങ്ങോട്ടൊക്കെയോ പാറി നടക്കാൻ കൊതിക്കുന്നത്..."


ഓൻ നമ്മളെ പറ്റി പറയുന്നത് ഒക്കെ കേട്ടിട്ട് ഒന്നും മനസ്സിൽ ആവാതെ അവനെ തന്നെ നോക്കി നിന്നു... 


"നിന്റെ കുഞ്ഞു നാളിൽ ഒരു കളിപ്പാട്ടം കിട്ടിയാലും അത് മറ്റൊന്ന് കിട്ടുന്നത് വരെ നിനക്ക് പ്രിയപ്പെട്ടത് ആയിരുന്നു... പക്ഷെ വേറൊന്ന് കിട്ടിയാൽ പഴയതിനെ നീ തല്ലി ഉടച്ചേ അടങ്ങൂ...എന്ത് ആവശ്യപ്പെട്ടാലും നടത്തി തരാൻ നിന്റെ ഉമ്മച്ചിയും ഉപ്പച്ചിയും മത്സരിച്ചു... അത് കൊണ്ട് തന്നെ ആഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ നിനക്ക് വാശി ആയിരുന്നു... അത് നേടി എടുക്കാൻ നീ എന്തും ചെയ്യും... സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ പോലും നീ ശ്രമിക്കാറില്ല... നിനക്ക് എന്നോട് പോലും വെറുപ്പല്ലേ... അത് കൊണ്ടല്ലേ നീ എന്നിൽ നിന്നും അകലാൻ ശ്രമിക്കുന്നത്... "


"ഇല്ല അജു ഞാൻ ഒരിക്കലും നിന്നെ വിട്ട് പോവില്ല... എനിക്ക് എന്നേക്കാൾ ജീവനാണ് നിന്നെ... "


എന്നും പറഞ്ഞു അവനെയും ഇറുക്കി പിടിച്ചു നിന്നു... 😓ഓൻ നമ്മളെ നെറ്റിയിൽ ഉമ്മ വെച്ച് അതേ പോലെ കെട്ടിപ്പിടിച്ചു നിന്നു... 


"ഇന്ന് നിനക്ക് എന്താ വേണ്ടേ,,, ഐസ്ക്രീം വാങ്ങാം അല്ലേ... അതല്ലേ എന്റെ പാട്ടിനെക്കാളും നിനക്ക് പ്രിയപ്പെട്ടത്... "


"എനിക്ക് ഈ ലോകത്ത് പ്രിയപ്പെട്ടത് ഇത് വരെ അതൊക്കെ തന്നെ ആയിരുന്നു... പക്ഷെ ഇപ്പൊ തൊട്ട് എന്റെ ഈ അജു കഴിഞ്ഞു മാത്രേ എന്തും ഉള്ളൂ... "


"അത് മാത്രം പോരാ നിന്നെ സ്നേഹിക്കുന്ന നിന്റെയും എന്റെയും വീട്ടുകാർ എല്ലാം നിനക്ക് പ്രിയപ്പെട്ടവർ ആവണം... "


"😪മ്മ്... എനിക്ക് ഇപ്പൊ എല്ലാം മനസ്സിൽ ആയി... "


നമ്മൾ വീണ്ടും അവനെ ഒന്ന് കൂടി ഇറുക്കി പിടിച്ചു അവന്റെ നെഞ്ചിൽ തലയും വെച്ച് കിടന്നു... 


അവനെ ഒന്നും മൈൻഡ് ചെയ്യാതെ ഒരു സൈഡിൽ ആയി കിടക്കുന്ന നമ്മൾ ഇപ്പൊ അവന്റെ കയ്യിൽ കിടന്നു അവനെയും നോക്കി കിടന്നു... 😍


"എന്നെ പറ്റി എങ്ങനെയാ എല്ലാം മനസ്സിൽ ആക്കിയേ,,, എനിക്ക് പോലും അറിയാത്ത കാര്യം ആണല്ലോ ഇതൊക്കെ... "


"നീ വളർന്ന സാഹചര്യം ഒക്കെ നിന്റെ വീട്ടിൽ നമ്മൾ അന്ന് പോയപ്പോൾ മനസ്സിൽ ആയതാ... ഓരോ പിക്കും നിന്റെ സ്വഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു... പിന്നെ നിന്റെ സ്വഭാവം ഇങ്ങനെ ഒക്കെ ആയില്ലേ അല്ലേ അത്ഭുതം ഉള്ളൂ... "


അവൻ വാത്സല്യ പൂർവ്വം നമ്മളെ തലയിൽ തലോടിയതും നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു... 😒😒ഒരുപാട് മാറാൻ ഉണ്ട് ഞാൻ...അജു ആഗ്രഹിക്കുന്ന പെണ്ണ് ആവാൻ പറ്റോ എനിക്ക്... എന്നെ കൊണ്ട് ആവുന്ന പോലെ ഒക്കെ അതിന് ശ്രമിക്കണം... 


"😓അജു ഞാൻ ഒരുപക്ഷെ ഇയാൾ  വിചാരിക്കുന്ന പോലെ മാറിയില്ലെങ്കിൽ ഇയാൾ എന്നെ ഇട്ടേച്ചു പോവോ... "


"😝അതൊക്കെ ഞാൻ സഹിക്കാം... പക്ഷെ എന്റെ മുഖത്ത് നോക്കി ജന്തു പട്ടി എന്നൊക്കെ വിളിക്കുന്നത് എനിക്ക് സഹിക്കില്ല കേട്ടല്ലോ... അത് കേൾക്കുമ്പോൾ ചിലപ്പോൾ ഞാൻ രണ്ട് തന്നെന്നും ഇരിക്കും... "


🙄🙄ഇത്തിരി ഡോസ് കുറച്ച് തന്നാൽ മതിയായിരുന്നു... നമ്മൾ അതും ഓർത്ത് കവിളിൽ കയ് വെച്ചു... 


"ഇയാൾ എന്നെ എത്ര വേണേലും തല്ലിക്കോ പക്ഷെ ഇത്തിരി ഡോസ് കുറച്ച് തന്നാൽ മതി... ഞാൻ നന്നാവും... "😓


"ശരിക്കും നിനക്ക് നല്ലോണം വേദനിച്ചു അല്ലേ... "


"ഇപ്പൊ അതൊക്കെ പോയെന്നെ... എനിക്ക് അവിടെ ഒരു കിസ്സ്‌ കൂടി തന്നാൽ ഫുൾ ആയിട്ടും മാറും... "😌


"😘ആണോ അതിനെന്താ ഒന്നല്ല ഒരായിരം വേണേൽ തരാം... "


അവൻ നമ്മളെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പതിയെ നമ്മളെ അധരങ്ങളിലെക്ക് വന്നതും നമ്മൾ വായും അടച്ചു പിടിച്ചു നിന്നു... 


"😓എന്റെ ചുണ്ടിലെ നീറ്റൽ ഒന്നും പോയിട്ടില്ല... നിക്ക് ഇത് നാളെ തന്നാൽ മതി... "


അവൻ അത് കേട്ട് ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് നമ്മളെ കവിളിൽ തന്നെ ഉമ്മ വെച്ച് നമ്മളെയും കെട്ടിപ്പിടിച്ചു കിടന്നു... 



*************💞



ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്... പെണ്ണിന്റെ ഫോൺ ആണല്ലോ അവൾ ആണെങ്കിൽ പൂര ഉറക്കം... 😴😴


നമ്മൾ ഈ വെളുപ്പാൻ കാലത്ത് തന്നെ ആരാണെന്ന് അറിയാൻ എടുത്തു നോക്കിയതും അലാറം ആണെന്ന് കണ്ട് അവളെ ഒന്ന് കൂടി നോക്കി... 🙄🙄നല്ല മുതൽ ആണ് ഈ അലാറം വെച്ച് കിടക്കുന്നെ... ഭൂമി കുലുങ്ങിയാലും അറിയാൻ ഉള്ള ചാൻസ് കുറവാ... 


🤔അല്ല ഇതിപ്പോ എന്തിനാ അഞ്ച് മണിക്ക് ഒക്കെ വെച്ചിരിക്കുന്നെ...നമ്മൾ ഒന്ന് തട്ടി വിളിച്ചു എങ്കിലും അവൾ പ്ലീസ് അജു ഒരു അഞ്ച് മിനിറ്റ് കൂടി എന്നും പറഞ്ഞു ചുരുണ്ടു കൂടി... 🙄ഇതിപ്പോ നമ്മൾ ആണോ അലാറം വെച്ചേ... വേറെ വഴി ഒന്നും കാണാത്തോണ്ട് നമ്മൾ അതും ഓഫ് ചെയ്തു കിടന്നു... 


"അല്ല നീ എന്താ അഞ്ച് മണിക്ക് ഒക്കെ അലാറം വെച്ച് കിടന്നേ... അത് അലറി വിളിച്ചിട്ടും നീ അറിഞ്ഞില്ലല്ലോ... "


"😅അത് ഞാൻ കാലത്ത് എണീറ്റ് ഇയാളെ സങ്കല്പത്തിൽ ഉള്ള പെണ്ണാവാം എന്നൊക്കെ കരുതി... പക്ഷെ ഉറങ്ങി പോയി... ഇനി നാളെ ആവാം... "


റെഡി ആയി കൊണ്ടിരിക്കുന്ന നമ്മളെ ചോദ്യത്തിന് അവൾ തന്ന മറുപടി കേട്ട് നമ്മൾ കണ്ണ് തള്ളി നിന്നു... 🙄


അവൾ ചായയും തന്നു പോയതും നമ്മൾ അതും കുടിച്ചു പുറത്തേക്ക് വന്നു... 😨പെണ്ണ് ആണെങ്കിൽ ഭയങ്കര വോമിറ്റ് ചെയ്യുന്നത് കണ്ട് നമ്മൾ ഒന്ന് ഷോക്ക് ആയി നിന്നു... ഉമ്മച്ചിയും ഇത്തയും ഉപ്പച്ചിയും ആണെങ്കിൽ നമ്മളെ നോക്കി ഒന്ന് ചിരിച്ചു... 🙄വീണ്ടും പണിയാ... 


"നീ എന്താ വെറും വയറ്റിൽ തന്നെ എടുത്തു കഴിച്ചേ... "😓


"😒ഞാൻ ഒന്നും കഴിച്ചില്ല... "


"അത് കഴിച്ചത് കൊണ്ടല്ലഡാ... നീ പണി ഒപ്പിച്ചിട്ട് ഇപ്പൊ അവളെ മേലേ കുറ്റം ചാർത്തുന്നോ..."


🙄🙄നമ്മൾ ഉപ്പച്ചിയെ തുറിച്ചു നോക്കി പേടിപ്പിച്ചു അവളെ അടുത്തേക്ക് നടന്നു... 


"എങ്കിൽ ഇന്നലെ കഴിച്ചതിന്റെ എഫക്ട് ആവും... ഹോസ്പിറ്റലിൽ പോണോ... "


"അതൊന്നും അല്ല ഇയാളെ സങ്കല്പത്തിൽ ഉള്ള പെണ്ണാവാൻ ഞാൻ ഹോർലിക്സ് കുടിക്കാതെ ചായയാ കുടിച്ചേ അതാണെന്നാ തോന്നുന്നേ... കുടിച്ചപ്പോ വയറ്റിൽ എന്തോ പോലെ... "


"🙄🙄എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ് ചായ തന്നെ കുടിക്കണം എന്ന് ഞാൻ പറഞ്ഞ...നീ നിന്റെ ഫേവറിറ്റ് ഹോർലിക്സ് തന്നെ കുടിച്ചാൽ മതി...എടീ പൊട്ടി നിന്റെ തീറ്റയും കുടിയും ചളിയും വേഷവും ഒന്നും എനിക്ക് വേണ്ടി മാറ്റേണ്ട... നിന്റെ ഈ സ്വഭാവം മാത്രം ഒന്ന് മാറ്റി തന്നാൽ മതി... "


"അപ്പോ ഉപ്പച്ചിന്റെ കടയിൽ പോവാൻ പാടില്ല അല്ലേ... "


"ബസിനു വെയിറ്റ് ചെയ്യുമ്പോൾ പോയിക്കോ... പക്ഷെ അവിടെ ഉള്ള ഓരോന്ന് എടുത്തു കഴിക്കരുത്... ഉപ്പച്ചി ആയോണ്ട് പറയല്ല അവിടെ ഉള്ളത് മുഴുവനും മായം ചേർത്തത് ആടി... വയറ്റിൽ കേടാ... "


"ഡാ അവിടെ നിന്ന് കൊണ്ട് വരുന്നതാ ഇവിടെ മൂന്ന് നേരം വെച്ചു വിളമ്പുന്നെ അത് മറക്കണ്ട... "


"😕അത് പോലെ ആണോ ഇങ്ങളെ കടയിലെ സിപ്പപ്പ്... "


"എങ്കിൽ ഒരു കാര്യം ചെയ്യൂ... നീ നിന്റെ പെണ്ണിനെ പിടിച്ചു ഫ്രെയിം ചെയ്തു വെക്ക്...ഡാ അതിനും ഉണ്ടാവില്ലേ അതൊക്കെ കഴിക്കാൻ ആഗ്രഹം...ഇവളെ പ്രായത്തിൽ ഉള്ളത് തന്നെയാ അതൊക്കെ കൂടുതലും വാങ്ങി കഴിക്കുന്നേ... "


🙄🙄ഈ പ്രായത്തിൽ ഉള്ള എല്ലാറ്റിനും ഇത്തിരി ലൂസ് ആണോ... പറ്റിയ പ്രായത്തിൽ ഇതിനൊന്നും പറ്റാത്തോണ്ട് അല്ലേ...നമ്മളും അങ്ങനെ കരുതി കൂടുതൽ ഒന്നും പറയാതെ ഇറങ്ങി... 



************💃



"അപ്പൊ നീ നന്നാവാൻ തീരുമാനിച്ചോ... അല്ല എങ്ങനാ നിന്റെ പ്ലാൻ... "


നമ്മൾ എല്ലാം പറഞ്ഞു കൊടുത്തതും ഷമി താടിക്ക് കയ്യും കൊടുത്തു ഇരുന്നു കൊണ്ട് നമ്മളെ നോക്കി ചോദിച്ചു... 


"😪അറീല... പക്ഷെ അജുന് എന്റെ ഈ സ്വഭാവം ഒന്നും ഇഷ്ട്ടം അല്ല... അതൊക്കെ മാറ്റിയാൽ അവൻ എന്നെ ഒരുപാട് സ്നേഹിക്കും ഉറപ്പാ... "


"😕അപ്പൊ നീ നന്നാവാൻ തന്നെ തീരുമാനിച്ചോ... "


"അതല്ലെടി പച്ച മലയാളത്തിൽ ഇവൾ നിന്നോട് പറഞ്ഞത്... എനിക്ക് തോന്നുന്നത് നിയ നീ ഇവളെ കൂടെ കൂടിയേ പിന്നെ ആണോ ചീത്ത ആയത് എന്നാ... "


ജെസി ഓളെ ഒന്ന് മൊത്തത്തിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞത് കേട്ടപ്പോൾ നമ്മൾ ഒന്ന് ചിരിച്ചു... 🙄ഇവളെ ഒക്കെ ആരേലും കെട്ടിയാൽ ആള് അജുനേക്കാൾ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരും അത്രക്ക് ദുരന്തം ആണ്... 


"ദേഡി നോക്ക് ഒരു മൊഞ്ചൻ... "


അത് കേട്ടതും ഞാനും ജെസിയും ഒരുപോലെ ചാടി എണീറ്റ് നോക്കാൻ തുടങ്ങി... 


"എവിടെ കാണുന്നില്ലല്ലോ... "


"എടീ കോഴികളെ വിമൻസ് കോളേജിൽ എവിടെയാ ചെക്കൻ...നിന്നെ ഒക്കെ ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്തത് അല്ലേ... രണ്ടിനും കെട്ടിയോനും ഉണ്ട് അതിനെ ഒക്കെ ഇഷ്ടവും ആണ്... എന്നിട്ടും കണ്ണ് കോഴി കൂട്ടിൽ തന്നെ... "😕


"😜അത് പിന്നെ ടിക്കറ്റ് എടുക്കാതെ ഷോ കാണുന്നത് ഒരു രസല്ലേഡി... "


"അത് ശരിയാ ആ രസത്തിൽ കെട്ടിയോന്മാർ സാമ്പാർ ഒഴിക്കാതെ നോക്കിക്കോ... "


"🤔എന്ന് വെച്ചാൽ... "


"അവന്മാർ ഇത് പോലെ നോക്കാതെ നിങ്ങൾ വേണം നോക്കിയാൽ നിനക്ക് ഒക്കെ പിടിക്കോ... "


"എന്റെ അജു പാവാ... അങ്ങനെ ആരെയും നോക്കില്ല എന്നെ അല്ലാതെ... "😍


"😏അപ്പൊ എന്റെ റാഷിക്ക എന്താ ചീത്ത ആണോ... എന്റെ മുഖത്ത് അല്ലാതെ വേറൊരു പെണ്ണിന്റെ മുഖത്ത് അല്ലാതെ നോക്കില്ല... "


"🙄മുഖത്ത് ആവില്ല വേറെ വല്ലേടത്തും ആവും ല്ലെ... "


"😬😬ഡീ കുറെ നേരം ആയല്ലോ നീ കുടുംബം കലക്കാൻ തുടങ്ങിയിട്ട്... നിനക്ക് അസൂയ അല്ലേടി... "


ജെസിയുടെ വേറൊരു മുഖം കണ്ട ഞാനും ഷമിയും വായും പൊളിച്ചു ഇരുന്നു... 🙄


"കൂൾ ജെസി കൂൾ... നീ നാഗവല്ലി ആയാൽ കാണാൻ ഒരു രസല്ല കേട്ടോ... നീ ഇളിക്കുന്ന മോന്ത തന്നെയാ നിനക്ക് നല്ലത്... "😁


"😥ഇനി റാഷിക്കാ അത് പോലെ നോക്കോഡി... "


"🙄🙄ഏയ് ഇല്ലന്നെ ഇത്രക്ക് സുന്ദരിയും സൽസ്വഭാവിയും ആയ ഭാര്യ ഉള്ളപ്പോൾ ഓൻ വേറെ ആരെ നോക്കാൻ..."


😝ചുമ്മാ തള്ളി വിട്ടപ്പോൾ ആള് അതും വിശ്വസിച്ചു കൂൾ ആയി ഇരുന്നു... 🙄വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന പോലെ ഷമി താടിക്ക് കയ്യും കൊടുത്തു അവളെയും നോക്കി ഇരുന്നു... 


"ഡീ ലെസ്സി ഷോപ്പ് ബസ് വരാൻ ടൈം ഉണ്ട് പോയാലോ... "


ഇറങ്ങിയപ്പോ ഷമി ചുറ്റും നോക്കി കൊണ്ട് അതും കാണിച്ചു പറഞ്ഞു... 


"😏ഞാൻ ഇല്ല ഇമ്മാതിരി കടകളിൽ കയറി കഴിക്കരുത് എന്ന് അജു എന്നോട് പറഞ്ഞത് ആണ്... "


"🙄അയിന് നിന്നെ ആരാ വിളിച്ചേ... ഞാൻ ഇവളെയാ വിളിച്ചേ... "


😬😬ഈ പെണ്ണ് എന്നെ നന്നാവാൻ വിടില്ല... ആ കുരിപ്പ് ഷമി ജെസിയെയും കൂട്ടി അങ്ങോട്ടേക്ക് നടന്നു... 😒


🙄🙄പോയാലോ ഓൻ കാണില്ലല്ലോ...ഓൻ അറിയോ... മീനു ടീച്ചർ ബൈക്കിൽ കയറി പോകുന്നത് കൂടി കണ്ടപ്പോൾ നമ്മൾ ഏക തെളിവ് പോയ സന്തോഷത്തിൽ അവരെ പിന്നാലെ നടന്നു... 


"നീ നന്നായില്ലേ... "😏


"🙄നാളെ ആവാന്ന് കരുതി... "


നമ്മൾ രണ്ടിനെയും പുച്ഛിച്ചു ലൈം സോഡ വാങ്ങി കുടിക്കാൻ തുടങ്ങി... അപ്പൊ ഒരു മൊഞ്ചൻ നമ്മളെയും നോക്കി നിക്കുന്നത് കണ്ട് നമ്മൾ രണ്ടിനെയും തോണ്ടി കാണിച്ചു കൊടുത്തു... 


"😍ഡീ എന്നെയാ നോക്കുന്നെ... കൂട്ടത്തിൽ ഗ്ലാമർ ഞാൻ അല്ലേ... "


"🙄🙄അജു അറിയേണ്ട... ഓന്റെ മയ്യത് കാണേണ്ടി വരും... "


"😬മിണ്ടാതെ ഇരിക്കേഡി എന്റെ കോൺസെൻട്രേഷൻ പോണു... "


നമ്മൾ ഓനെ നോക്കി നല്ല അടാർ ഇളി അങ്ങ് കൊടുത്തു...ജെസി പോയതും ഞാനും ഷമിയും ബസ് വരുന്നതും നോക്കി നിന്നു... ദേ വരുന്നു ഷോപ്പിൽ കണ്ട ഓൻ... 🙄ഇവൻ പണി ആവോ... 


"അജുന്റെ വൈഫ്‌ നിയ ഇതിൽ ആരാ... "


😒ഓഹ് അപ്പൊ എല്ലാം അറിഞ്ഞു വെച്ചുള്ള നോട്ടം ആണല്ലേ... 😨യ്യോ ഇവിടെ വന്നതിന് ഇവനെ വായി നോക്കിയതിന്... ഇന്ന് എന്റെ തല്ലിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി... 😭


"😁ദേ ഇവളാ അജുന്റെ വൈഫ് നിയ... ഞാൻ ഷമീന ഇവളെ ഫ്രണ്ട് ആണ്... "


😕😕ഷമി നമ്മളെ നോക്കി ഞാനോ എന്ന പോലെ നോക്കി... ഏത് വഴിക്കാ കഷ്ടകാലം വരുന്നേ എന്ന് അറീല... ഓനും ആയി ഒന്ന് അടുക്കുന്നെ ഉള്ളൂ... വെറുതെ എന്തിനാ ഓന്റെ കയ്യിന്ന് വാങ്ങുന്നെ... 


"ഇങ്ങള് ആരാ...കുറെ നേരം ആയല്ലോ പിന്നാലെ കൂടീട്ട്... എന്താ ഇപ്പൊ ഇയാൾക്ക് വേണ്ടേ... "


"അയ്യോ ഞാൻ കുട്ടി ഉദ്ദേശിക്കുന്ന പോലെ ഉള്ള ആളൊന്നും അല്ല... അജു  കുറച്ച് മുന്നേ എന്നെ വിളിച്ചു പറഞ്ഞത് ആണ്...ഈ കോളേജിൽ ആണ് എന്ന്... അപ്പൊ ഒന്ന് കാണാം എന്ന് കരുതി... അവരാ നിങ്ങളെ കാണിച്ചു തന്നത്... "


മതിലിന്റെ മേലേ കേറി ഇരിക്കുന്ന ചേച്ചിമാരെ കാണിച്ചു അയാൾ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഷമിയെ നോക്കി ഒന്ന് ഇളിച്ചു... 😕വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചത് കൊണ്ടാ ഇതിനെ പിടിച്ചു ഓന്റെ വൈഫ് ആക്കിയേ... 


അയാൾ ആണെങ്കിൽ നമ്മളെ നോക്കി ഒരുമാതിരി ഇളി ആണ്... 


"ഇങ്ങളെ പേരെന്താ... "


😕പെൺകുട്ടികളെ പിടിച്ചു കൊണ്ട് പോകാൻ വല്ല പ്ലാനും കൊണ്ട് വന്നത് ആണെലോ... 


"മാലിക്... "


🙄🙄ഇത് ആ ടൈപ് തന്നെ ആണെന്നാ തോന്നുന്നേ... ഒരു ഗുണ്ടയുടെ പേര് പോലെ ഉണ്ടല്ലോ... 


"വെറുതെ കാണാൻ ആണോ വന്നേ സ്വീറ്റ്സ് ഒന്നുല്ലേ... "😕


"സ്വീറ്റ്സ് ഒക്കെ ആയി പിന്നെ വരാം... പിന്നെ പെൺകുട്ടികൾ ഇങ്ങനെ കറങ്ങി നടക്കുന്നത് അത്ര നല്ലതല്ല... വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക്... "


"🙄അത് വന്നത് പോലെ പോവാൻ ഞങ്ങൾക്ക് അറിയാം... ഇത് പറയാൻ ആണോ അജുന്റെ വൈഫ് എന്നും ചോദിച്ചു വന്നേ...തനിക്ക് എന്തോ കള്ള ലക്ഷണം ഉണ്ട് കണ്ടാൽ തന്നെ അറിയാം... "


"🙄🙄അത് ശരി ഞാൻ രണ്ട് ഉപദേശം തന്നതിന് ആണോ ഇയാൾ എന്നോട് തട്ടി കേറുന്നേ... നിനക്ക് ഇഷ്ട്ടം ഉള്ളത് പോലെ ഇവിടെ ഒക്കെ കറങ്ങിയിട്ട് പോയിക്കോ... നിന്നെ ഒക്കെ നേരെ ആകേണ്ടത് എങ്ങനെ ആണെന്ന് എനിക്കറിയാം... "


ആ അജു എങ്ങാനും ഇനി വഴിയിൽ ആളെ വിട്ട് ഉപദേശിച്ചു നേരെ ആക്കാൻ ഉള്ള പ്ലാൻ ആണോ... എങ്കിൽ ജീവിതം ധന്യമായി... നാല് നേരം ഫുഡിന് പകരം ഉപദേശം തിന്നാം...നമ്മൾ പിന്നെ ഓനെ ഒന്ന് പുച്ഛിച്ചു കാണിച്ചു... 😏😏ഉത്തരം മുട്ടിയാൽ പിന്നെ എന്താ ചെയ്യാ... 


"ഞാൻ പോട്ടെ പിന്നെ വിശദമായി കാണാം... ഉമ്മച്ചിക്ക് വേറെ ആരും കൂട്ടില്ല... ഒറ്റയ്ക്ക് ആയാൽ സമയത്ത് മരുന്ന് കഴിക്കില്ല... എല്ലാറ്റിനും ഞാൻ വേണം... "


"😓ഉമ്മച്ചിക്ക് എന്ത് പറ്റി...? "


"🙄🙄പ്രായം ആയില്ലേ അതിന്റെ ഇത്തിരി പ്രശ്നം ഉണ്ട്... ഏറ്റവും ഇളയ മോനാ ഞാൻ...ഇത്തമാർ ഒക്കെ പുറത്താ... ഇപ്പൊ ഞാൻ മാത്രേ കൂടെ ഉള്ളൂ... "


"🤔അല്ല ഇങ്ങൾക്ക് എങ്ങനാ അജുനെ അറിയാ... "


"എന്റെ ഫ്രണ്ട് ആണ്... "😊


"ഇയാൾക്ക് ഇനിയും വല്ല ഡൌട്ട്സും ഉണ്ടെങ്കിൽ നേരിട്ട് പിന്നെ പറഞ്ഞു തരാം... കുട്ടിക്ക് വല്ല ഡൗട്ടും ഉണ്ടെങ്കിൽ അജു പറഞ്ഞു തരും... എങ്കിൽ ശരി പിന്നെ കാണാം... "


😏😏ഇവനെന്താ വെറുതെ എന്നെ കാണാൻ വരാൻ... ജാഡ അല്ലാണ്ട് എന്ത്... അജുന് വരെ ഇത്രക്ക് ജാഡ ഇല്ലല്ലോ... വേറെ ആരെയും കിട്ടീലെ ഫ്രണ്ട് ആക്കാൻ... 


ഓൻ പോയതും നമ്മൾ ഷമിയെ നോക്കി ഒന്ന് ഇളിച്ചു... 


"🙄🙄നിന്നേക്കാൾ വട്ടൻ ആണല്ലോ ആ പോയവൻ... അല്ല ഓൻ എന്തിനാ ഇപ്പൊ വന്നേ... "


"😓ഓന്റെ ഫ്രണ്ട്‌സ് ഒക്കെ ആള് ഡീസന്റ് ആണ്... എന്നാലും ഇവൻ ഒരു കോഴി ആണോ എന്നാ എന്റെ ഡൌട്ട്... "


🙄🙄ആ കാണാൻ അല്ലേ... ഇനി അജു എന്നെ വാച്ച് ചെയ്യാൻ വിട്ടത് ആണോ... എങ്കിൽ ആ അജു വിവരം അറിയും... 😓


നമ്മൾ ബസ് വന്നതും ഷമിക്ക് റ്റാറ്റായും കൊടുത്തു ബസിൽ കയറി...ഗേറ്റ് കടന്നു ചെല്ലുമ്പോൾ ഉണ്ട് കുരുട്ട് ഇരുന്നു മോങ്ങുന്നു... ഇത്തയും ഉമ്മച്ചിയും ഓളെ കരച്ചില് മാറ്റാൻ ആവുന്നതും നോക്കുന്നുണ്ട്... 


"എന്ത് പറ്റി... "


"ഒന്നും പറയേണ്ട നിയ വന്നപ്പോ തൊട്ട് ഇരുന്നു കരച്ചിൽ തുടങ്ങിയതാ... ചോദിച്ചിട്ട് ആണെങ്കിൽ ഒന്നും പറയുന്നില്ല... "


🙄ടീച്ചർ തല്ലി കാണും... പണ്ട് നമ്മൾ ഇത് പോലെ ആയിരുന്നു... 


"ഇവൾ ഒന്നും പഠിക്കതോണ്ട് ടീച്ചർ തല്ലി കാണും അതാ ഈ കരച്ചിൽ..."


"നീ പോടീ ഞാൻ അതിനൊന്നും അല്ല കരയുന്നേ..."


"🙄🙄പിന്നെന്തിനാ ഹോംവർക് തന്നതിന് ആണോ... നമുക്ക് ഗൂഗിളിൽ നോക്കി എഴുതാന്നെ... "


"അയിനൊന്നും അല്ല... "


"😒ഓഹ് ഞാൻ ഇനി ചോദിക്കുന്നില്ല... എന്റെ വായി കടഞ്ഞു... "


"അതില്ലേ നിയ ആ ഫെബിൻ എന്നോട് ഐ ലവ് യു എന്ന് പറഞ്ഞു... "


😨😨പടച്ചോനെ ഇത്രയും പ്രായം ആയിട്ടും എന്നോട് പോലും... ഈ മുട്ടയിൽ നിന്ന് വിരിയാത്ത ഇതിനോട് വരെ... നമ്മൾ ഞെട്ടി കൊണ്ട് ഉമ്മച്ചിയെയും ഇത്തയെയും ഒന്ന് നോക്കി... 


"ഇവറ്റകൾ ഒക്കെ പ്രായം വെച്ചാൽ എന്താവോ എന്തോ... ഒന്നാം ക്ലാസിൽ ഇങ്ങനെ ആണെങ്കിൽ എന്റെ മോൾ ഇനി കൂടുതൽ കാലം പഠിക്കാൻ പോവില്ല... "


ഇത്ത അതും പറഞ്ഞു കലിപ്പ് കയറ്റി അകത്തേക്ക് നടന്നു... 


"😕അജു ഇങ്ങ് വരട്ടെ... ഇന്ന് തന്നെ സ്കൂൾ മാറ്റാൻ പറയണം അതാ നല്ലത്... "


ഉമ്മച്ചിയും അകത്തേക്ക് കയറി പോയി... നമ്മൾ പിന്നെ ഡയലോഗ് ഒന്നും കിട്ടാത്തോണ്ട് എണീറ്റ് നടന്നതും വീണ്ടും ഓടി അവളെ അടുത്ത് ചെന്നു ഇരുന്നു... 


"ഡീ ക്ലാസ്സിൽ ഉള്ള ചെക്കൻ ആണോ ഫെബിൻ... "


"ആ... 😒"


"എന്നിട്ട് നീ എന്ത് പറഞ്ഞു... "


"ഓൻ നാളെ പറഞ്ഞ മതി എന്ന് പറഞ്ഞു... അതിനാ ഞാൻ കരയുന്നെ... ഞാൻ എന്താ നാളെ പറയാ... "😒


"ആള് എങ്ങനാ കാണാൻ മൊഞ്ചൻ ആണോ... "😁


"മ്മ് നല്ല ഭംഗി ഉണ്ട്... ഓൻ ചിരിക്കുമ്പോൾ കാണാൻ നല്ല ചേലാ... "


😕അത് ശരി ഇവൾ നമ്മളെ കടത്തി വെട്ടോ... ഓനെ നോക്കി നോക്കി വീഴ്ത്തിയത് ആണോ...


"എനിക്ക് കാണിച്ചു തരോ... "


"മ്മ്...നാളെ നിയ എന്നെ ബസിൽ കയറ്റുംമ്പോ ഞാൻ കാണിച്ചു തരാം... "


"അത് മതി... എന്നിട്ട് പറയാം നീ ഓകെ പറയണോ എന്ന്... "


🙄🙄നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... നാളെ നിന്നെ ഞാൻ ശരിയാക്കും മോനെ... നമ്മൾ ഓളെ നോക്കി ഒന്ന് പല്ല് കടിച്ചു അകത്തേക്ക് പോയി... ഓൾക്ക് പ്രേമിക്കണം അല്ലേ... ഞാൻ ഇരിക്കുമ്പോൾ അത് ഒരിക്കലും നടക്കില്ല മോളെ... 😌



***********💞



"നീ ഒന്ന് കെട്ടി എന്ന് വെച്ച് കൂടെ ഉള്ളതിനെ പിടിച്ചു കെട്ടിക്കണോ... അവളെ അങ്ങളയെക്കാൾ താല്പര്യം നിനക്ക് ആണല്ലോ... "


നമ്മൾ ഫോണും നോക്കി കടയിൽ ഇരിക്കുമ്പോൾ ആണ് അമി നമ്മളെ നോക്കി ചോദിച്ചത്... 


"😕അതിന്റെ കൂടെ കെട്ട് കഴിഞ ഒരു ആശ്വാസം ആണ്... അവൾ ഒന്ന് അടങ്ങും അപ്പോ ആ നിയയും നന്നായി കൊള്ളും... "


"എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ല... പെണ്ണിന്റെ കല്യാണം കഴിഞ്ഞു തന്നെ അവൾ നന്നായില്ല... പിന്നെ അല്ലേ കൂടെ ഉള്ളതിന്റെ കെട്ട് കഴിഞ്ഞു നേരെ ആവാൻ... "


"അതൊക്കെ നടക്കും... കെട്ട് കഴിഞ ഒരു അടക്കവും ഒതുക്കവും ഒക്കെ വരും... കൂടെ ഉള്ളവൾ അങ്ങനെ ആയാൽ അവൾ താനേ ശരിയാവും... "


നമ്മൾ അതും പറഞ്ഞു ഫോൺ എടുത്തു വീണ്ടും വീണ്ടും ഡയൽ ചെയ്തു കാതിൽ വെച്ച് എന്നല്ലാതെ ഫോൺ എടുക്കുന്നില്ല... 


ഒരു കാർ വന്നു ഉപ്പച്ചിയുടെ കടയുടെ മുന്നിൽ നിന്നതും അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് നമ്മൾ ചാടി എണീറ്റ് ഓടി... 


"ഡാ മാലി...നിന്നെ അല്ലേ ഞാൻ ഈ വിളിച്ചു മരിക്കുന്നത്... നീ എന്താ ഫോൺ എടുക്കാതെ... "


"നീ ചോദിക്കാൻ വന്ന കാര്യം നേരിട്ട് പറയാം എന്ന് കരുതി... "😁


"അപ്പൊ നിനക്ക് ആ പെണ്ണിനെ ഇഷ്ടം ആയോ... "


"പിന്നല്ലാതെ വെറും ഇഷ്ടം ഒന്നുമല്ല...ഒരു വായാടി...ഞാൻ ആണെങ്കിൽ ഇങ്ങനെ ഒന്നിനെ ആണ് ഇത്രയും കാലം തേടി കൊണ്ടിരുന്നത്...ഞാൻ നിന്നോട് ഒരു പെണ്ണിനെ വേണം എന്ന് പറഞ്ഞപ്പോൾ ഇത്രയും പെട്ടെന്ന് കിട്ടും എന്ന് കരുതീല...അതും എന്റെ സങ്കല്പത്തിൽ ഉള്ള പോലെ ഒന്നിനെ... ആള് ഇത്തിരി കലിപ്പ് കൂട്ടത്തിൽ ഉള്ളതാണെന്ന് തോന്നുന്നു...അതൊക്കെ ഞാൻ നേരെ ആക്കി എടുത്തോളാം... "


അത് കേട്ടതും നമ്മൾ സന്തോഷം കൊണ്ട് അവനെ കെട്ടിപ്പിടിച്ചു... ഇതാണ് നമ്മടെ ഫ്രണ്ട് മാലിക് എന്ന ഞങ്ങളെ മാലി... അവന് അങ്ങനെ വിളിക്കുന്നത് ഒന്നും ഇഷ്ടം അല്ല... എന്നാലും നമ്മളെ വിളി മാറ്റാൻ പോണില്ല എന്ന് കണ്ടപ്പോൾ അവൻ പിന്നെ അത് നിർത്തി... 😁


അവന് ഒരു പെണ്ണിനെ വേണം എന്ന് പറഞ്ഞത് കേട്ടപ്പോൾ നമ്മളെ മനസിൽ ആദ്യം ഓടി എത്തിയത് അവളെ കൂടെ ഉള്ളതിനെ ആണ്... 


ഒന്ന് കണ്ട് നോക്ക് എന്ന് പറഞ്ഞു വിട്ടതാണ്... ഇപ്പൊ ഇവൻ ഓകെ ആയ സ്ഥിതിക്ക് എത്രയും പെട്ടെന്ന് ഷമീറിനെ വിളിച്ചു പറയണം... 😌അതിനെ കെട്ട് കൂടി കഴിഞ നമ്മളെ പെണ്ണ് മിക്കവാറും നന്നാവും... അതാണ് അതിനെ കെട്ടിക്കാൻ നമ്മക്ക് ഇത്രക്ക് തിടുക്കം... 


"പിന്നെ നിന്റെ പെണ്ണിനെ കണ്ട് കേട്ടോ... ആള് ഒരു പാവാ... നീ പറയുന്നത് കേട്ടിട്ട് ഞാൻ ഏതാണ്ട് ഒക്കെ പ്രതീക്ഷിച്ച പോയത്..."


😕അങ്ങനെ വരാൻ വഴി ഇല്ലല്ലോ... ഇന്നലെ ഒന്ന് കിട്ടിയപ്പോൾ ഇത്രയും പെട്ടെന്ന് നന്നാവും എന്ന് കരുതീല... 😌ആദ്യായിട്ട് ഒരാൾ എങ്കിലും അവളെ നല്ലത് പറഞ്ഞല്ലോ അത് മതി...


"നിനക്ക് ഓകെ ആയ സ്ഥിതിക്ക് ഞാൻ അവളെ ബ്രോയെ വിളിച്ചു കാര്യം പറയാം... നിന്റെ ഉമ്മച്ചിക്കോ പെങ്ങൾമാർക്കോ ഫോട്ടോ വല്ലതും വേണെങ്കിൽ അവളെ ഫോണിൽ നിന്നും ഞാൻ സംഘടിപ്പിച്ചു തരാം... അവർക്ക് എന്തായാലും സമ്മത കുറവ് ഒന്നും കാണില്ല..."


അവൻ പോയതും നമ്മൾ സന്തോഷം കൊണ്ട് അമിയെ ഒന്ന് നോക്കി... 😊


"നിനക്ക് എന്ത് കൊണ്ടും ഈ പണി ചേരുന്നുണ്ട് സ്ഥിരം ആക്കിക്കൂടെ... "😌


"അതാ മോനെ ഞാനും ആലോചിക്കുന്നേ... ഒറ്റ ദിവസം കൊണ്ടല്ലേ പെണ്ണ് വരെ സെറ്റ് ആയത്... "


അമിക്ക് മറുപടി കൊടുത്തു ഉപ്പച്ചി നമ്മളെ നോക്കി ഒന്ന് ചിരിച്ചു... 


"😎😎അത് അല്ലേലും അങ്ങനെയാ ഉപ്പച്ചി നമ്മൾ എന്ത് ചെയ്താലും ആ മേഖല വൻവിജയം ആണെന്നെ... "


"അത് തന്നെ... പക്ഷെ അത് മറ്റുള്ളവരെ കാര്യത്തിൽ മാത്രമേ കാണുന്നുള്ളൂ... "


അത് കേട്ട് അമി പൊട്ടി ചിരിച്ചതും നമ്മൾ അവനെ തുറിച്ചു നോക്കി... 


"നീ കൂടെ ഉണ്ടായേ പിന്നെയാ ഞാൻ ഇങ്ങനെ ആയത് എന്നാ മൂപ്പര് ഇടക്ക് ഇടക്ക് പറയുന്നേ... "


"🙄ആ ഇത് തന്നെയാ എന്റെ വീട്ടിലും പറഞ്ഞു കൊണ്ടിരുന്നത്... പിന്നെ അവളെ പിടിച്ചു നിന്റെ തലയിൽ ഇട്ടപ്പോൾ ആണ് നിന്നെ അങ്ങ് പൊക്കി കൊണ്ട് പോവാൻ തുടങ്ങിയെ... "


അവളെ ലെവൽ അതായത് കൊണ്ട് നമ്മക്ക് അവളെ വീട്ടുകാരെ മുന്നിൽ എങ്കിലും ഇത്തിരി വിലയുണ്ട്... 🙄


"ആ പിന്നെ സൺ‌ഡേ പോകാൻ ഉള്ളതാ ഇനി കെട്ട് നടത്തിയാലെ വരുള്ളൂ എന്നൊന്നും പറയല്ലേ..."


അമി നമ്മളെ നോക്കി പറഞ്ഞു ബൈക്കും എടുത്തു പോയി... 😒അങ്ങനെ ഒന്നുണ്ടല്ലോ... ഇന്റർവ്യൂ എന്താവോ എന്തോ... 



**************💃



നമ്മൾ താടിക്ക് കയ്യും കൊടുത്തു കുരുട്ട് എഴുതുന്നതും നോക്കി ഇരിക്കാ... എന്നാലും പെണ്ണിന് ഈ പ്രായത്തിൽ ലവ് ഒക്കെ ആയല്ലോ... 😏😏നാളത്തോടെ നിന്റെ ലവ് ഒക്കെ ഞാൻ കാറ്റിൽ പറത്തി വിടും നോക്കിക്കോ... 


"പാരമ്പര്യം ഇവൾ കാത്തു സൂക്ഷിക്കും എന്നാ തോന്നുന്നേ... ഒന്നാം ക്ലാസിൽ ആയെ ഉള്ളൂ... ഇതിനോട് കൂടെ ഉള്ള ഒരുത്തൻ ഐ ലവ് യു എന്ന് പറഞ്ഞു... ഇനി എപ്പോഴാവോ ഇവൾ ആ ചെക്കന്റെ കൂടെ പോന്നെ എന്ന് ആർക്കറിയാം... "


ഉമ്മച്ചി ഫുഡ്‌ കഴിക്കുമ്പോൾ പറയുന്നത് കേട്ട് അജു ചുമച്ചു പരുവം ആയി... ഉപ്പച്ചി ആണെങ്കിൽ ഇതിനെയോ എന്ന പോലെ അവളെ ഒന്ന് നോക്കി... 🙄


"അയിന് ഞാൻ അവന്റെ കൂടെ ഒന്നും പോവൂല... ഞാൻ നിയന്റെ അത്രയും ആയാൽ എന്നെ ആ ചെക്കന് കെട്ടിച്ചു കൊടുത്താൽ മതി... "


😲അവളെ പറച്ചില് കേട്ട് എല്ലാരും വായും പൊളിച്ചു അതിനെ ഒന്ന് നോക്കി... 🙄ഇതല്ല ഇതിനപ്പുറവും ഇവൾ പറയും എന്ന് നമ്മക്ക് മാത്രല്ലേ അറിയൂ... 


"അതൊന്നും മോൾ പേടിക്കേണ്ട... വലുതായാൽ നിനക്ക് ആരെയാ ഇഷ്ടം എന്ന് വെച്ചാൽ ഈ അജുനോട്‌ പറഞ്ഞ മതി...ഞാൻ നടത്തി തരും നിങ്ങളെ കല്യാണം... "


😏ഇതിന് പിന്നെ തീരെ ബുദ്ധി ഇല്ലല്ലോ... പറയുന്ന കേട്ടില്ലേ... അവൾ ആണെങ്കിൽ ലോട്ടറി അടിച്ച കണക്കെ ഓന്റെ മടിയിൽ കയറി ഇരുന്നു... 


"നിനക്ക് എന്താ മോളെ ഒരു വൈക്ലമ്മ്യം... "


"😕ആ അറീല അതെന്താ സാദനം... "


"😁അത്... അത് പിന്നെ... അല്ല നിന്റെ ഈ ഇരുപ്പിന് അങ്ങനാ പേര്... അല്ല നീ എന്താ ഇങ്ങനെ ഇരിക്കുന്നെ... "


"ഒന്നുല്ല ഉപ്പച്ചി... ഞാൻ ഇന്നലെ ഉള്ളത് പോലെ ആണോ ഇന്ന് ഉള്ളത്... 


"അതല്ല ഇന്ന് നീ സുന്ദരി ആയിട്ടുണ്ട്... ബ്യൂട്ടി പാർലറിൽ വല്ലതും പോയ... "


"😬😬ഓഹ് അതല്ല എന്റെ സ്വഭാവം മാറിയോ എന്ന്... "


"🙄🙄ആ അത് ഉണ്ട്... നല്ലോണം മാറിപ്പോയി... അല്ലെങ്കിൽ വളാ വളാന്ന് എന്തേലും പറഞ്ഞു കൊണ്ടിരിക്കുന്ന നീ ഇന്ന് ഇതേ വരെ ആയിട്ടും ഒന്നും മിണ്ടീല... "


"ഞാൻ ഇത്ര ഒക്കെ നല്ലതായിട്ടും ഈ അജു ഞാൻ നന്നായോ എന്ന് നോക്കാൻ ഒരുത്തനെ പറഞ്ഞു വിട്ട്... 😒"


"🤔ഞാൻ പറഞ്ഞു വിട്ട് എന്നോ എപ്പോൾ... "


"പിന്നെ ആരാ അജുന്റെ വൈഫ് അല്ലേ അവൻ എന്നെ വിളിച്ചു പറഞ്ഞു നീ ഈ കോളേജിൽ ആണെന്നൊക്കെ പറഞ്ഞു വന്നത്... "


"അതാരാഡാ... "


"ആ എനിക്ക് അറീല... 🙄"


"ഒരു ഗുണ്ടയുടെ പേരാണ്... ഓർമ കിട്ടുന്നില്ലല്ലോ... "🤔


നമ്മൾ കാര്യായി ഓന്റെ പേര് ആലോചിക്കാൻ തുടങ്ങി... എവിടെയോ കേട്ടിട്ടുണ്ട്... 


"ഓഹ് മാലിക് ആണോ... "


"ആ അതന്നെ... കേട്ടില്ലേ ഉപ്പച്ചി അപ്പൊ ഈ അജു തന്നെ അല്ലേ പറഞ്ഞു വിട്ടത്... ഇങ്ങനെ ആണോ ഞാൻ നന്നായോ എന്ന് നോക്കുന്നെ... "😪


"🙄എടീ പൊട്ടി നീ നന്നായോ എന്ന് അറിയാൻ വിട്ടത് ഒന്നും അല്ല...നീ നന്നായോ എന്ന് അറിയാൻ ഞാൻ എന്തിനാ ആളെ വിടുന്നെ..."


"പിന്നെ എന്തിനാ ഓൻ വന്നേ... വെറുതെ എന്നെ കാണാൻ ആണോ അതാ എനിക്ക് മനസ്സിൽ ആവാതെ... "


"നിന്നെ കാണാൻ അല്ല നിന്റെ കൂടെ ഉള്ളതിനെ കാണാൻ വേണ്ടിയാ വന്നേ... നിന്റെ ഒപ്പം ഗം ഒട്ടിച്ചു വെച്ച പോലെ കാണും എന്ന് എനിക്കറിയാം... "


🙄🙄ഓഹ് അപ്പൊ അതാണോ കാര്യം... നമ്മൾ എല്ലാറ്റിനും ഒന്ന് ചിരിച്ചു കൊടുത്തു... നമ്മൾ മുറിയിൽ ചെന്നു ഫ്രഷ് ആയി ബെഡിൽ കയറി ഇരുന്നു... ഓൻ ആണെങ്കിൽ ഫോണിൽ കാര്യായിട്ട് എന്തോ നോക്കുന്നുണ്ട്... 


"അതേ അജു എനിക്ക് വല്ല മാറ്റവും ഉണ്ടോ... "


നമ്മൾ സ്വയം ഒന്ന് നോക്കി കഴിഞ്ഞു പിന്നെ ഓനെ തോണ്ടി കൊണ്ട് ചോദിച്ചു... 


"എന്റെ പൊന്ന് നിയ നീ ഇങ്ങനെ ഡെയ്ലി മൂന്ന് നേരം വെച്ച് ഇങ്ങനെ ചോദിക്കേണ്ട ആവശ്യം ഒന്നും ഇല്ല...അതിനെ പറ്റി തന്നെ ചിന്തിച്ചു കൂടുതൽ സ്‌ട്രെയിൻ കൊടുക്കുകയും വേണ്ട...നീ മുൻപ് എങ്ങനെ ആണോ അത് പോലെ തന്നെ മതി...പിന്നെ ഇപ്പൊ നീ എന്തായാലും ഒരുപാട് മാറിയിട്ടുണ്ട്... ഇന്ന് നിന്നെ പറ്റി ആദ്യായിട്ട് ഒരാൾ നല്ലത് പറഞ്ഞു... ഇതിൽ കൂടുതൽ എന്ത് മാറ്റമാ നിനക്ക് വേണ്ടേ... "


"😌സത്യായിട്ടും... "


"ആന്നെ... അതും മാലി അങ്ങനെ ചുമ്മാ ഒന്നും ഒരാളെ നല്ലത് പറയില്ല...പിന്നെ അവൻ നിന്നെയും ചോദിച്ചു വന്നത് നിന്റെ ഷമിയെ പെണ്ണ് കാണാൻ വേണ്ടിയാ...അവൾ അറിയാതെ വരുന്നത് കൊണ്ടാ നിന്റെ പേര് ചോദിച്ചു വന്നത്... പിന്നെ ഈ കുറച്ചു ദിവസം കൊണ്ട് നീ അവിടെ ഫേമസ് ആയി കാണും എന്ന് എനിക്കറിയാം... "


"😏അത് ഇയാളെ കൊണ്ട് തന്നെയാ...എന്നെ കാണുമ്പോൾ അവർ ചോദിക്കുന്നത് ഇയാളെയാ... "


"എന്നെയോ... "


"ആ... ഫസ്റ്റ് ഡേ തന്നെ അവർ ഇയാളെ കണ്ട്... എന്നോട് ആരാന്നു ചോദിച്ചു ഞാൻ എന്ത് പറയും എന്ന് ആലോചിച്ചു നിക്കുമ്പോ അവർ ഊഹിച്ചു പറഞ്ഞു എന്റെ ബ്രോ ആണെന്നും ഞങ്ങൾ തമ്മിൽ നല്ല മാച്ച് ഉണ്ടെന്നും... പിന്നെ ഇടക്ക് ഒരിക്കൽ കണ്ടപ്പോൾ ഇയാൾ എന്ത് ചെയ്യാ എന്നൊക്കെ ചോദിച്ചു... ഇപ്പൊ ഞാൻ അവരെ കാണുമ്പോൾ മുങ്ങി നടക്കാ... നിക്ക് ഇപ്പൊ നല്ല ഡൌട്ട് ഉണ്ട്... ഇതിന് വേണ്ടി ആണോ ഇങ്ങള് എന്നെ വിമൻസ് കോളേജിൽ കൊണ്ട് പോയി ഇട്ടെ എന്ന്... "😓


"ഞാൻ നിന്റെ ആരാ എന്ന് ചോദിക്കുമ്പോ നിനക്ക് എന്താ ആൻസർ പറയാൻ ഇത്ര ആലോചിക്കാൻ ഉള്ളത്... "


"☺️അത് പിന്നെ ഞാൻ കരുതി സീനിയർസ്ന്റെ അടുത്ത് പറയേണ്ട എന്ന്... "


"ഡീ ഞാൻ നിന്റെ ഭർത്താവ് ആണെന്ന് എവിടെ വിളിച്ചു പറയാനും നിനക്ക് ആവണം... അന്നേ അങ്ങനെ പറഞ്ഞു എങ്കിൽ പിന്നെ നിന്നോട് ആരേലും അങ്ങനെ ചോദിക്കോ... ഈ പെണ്ണുങ്ങൾ മൊത്തം ഇങ്ങനെ ആണോ...ഞാൻ കരുതി നിനക്കെ ഇമ്മാതിരി അസുഖം ഉള്ളൂ എന്ന്... "


"😏പിന്നെ ഇയാൾ അവിടെ ചെന്നു ഒന്ന് നോക്ക്... ഞങ്ങളെ അവിടെ ഇത്തിരി ഡീസന്റ് ആയി ഡ്രസ്സ്‌ പോലും ചെയ്യുന്നവർ ഉള്ളൂ... മൊത്തം കോഴികളാ... ഇന്ന് വന്ന ആളെ തന്നെ അവർ നോക്കി ഇരിപ്കുന്നത് ഞാൻ കണ്ടതാ ഇനി നാളെ അതിനെ പറ്റി ആവും ചോദ്യം... "


"ഞാൻ ആണെങ്കിൽ നിനക്ക് മറുപടി പറയാൻ ആയിരം നാവ് ആണല്ലോ... അവരെ കാണുമ്പോൾ എന്താ പേടി തോന്നുണ്ടോ... "


"ഏയ് അതല്ല ഞാൻ നാളെ തന്നെ അവരോട് പറയാൻ പോവാ അജു എന്റെ കെട്ടിയോൻ ആണെന്ന്... "😍


"ഇപ്പോഴാണോ ആ ബോധം വന്നേ... "


"മ്മ്... "


നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് മൂളി... 


"ആ പിന്നെ മാലിക്ക് ഷമിയെ നല്ലോണം ഇഷ്ടായി... ഞാൻ ഷമീറിനെ വിളിച്ചു പറഞ്ഞു...ഇനി മാലിയുടെ ഫാമിലി കൂടി കണ്ടിട്ട് തീരുമാനിക്കട്ടെ ബാക്കി എല്ലാം... അവന് ഇഷ്ടം ആയ സ്ഥിതിക്ക് വീട്ടുകാർക്ക് എതിർപ്പ് ഒന്നും ഉണ്ടാവില്ല... എന്തായാലും ആൾക്ക് ഒരു സർപ്രൈസ് കൊടുത്തോ നാളെ... അവനെ ഇഷ്ടം ആയോ എന്നും നീ തന്നെ ചോദിച്ചു നോക്ക്... "


"അതൊക്കെ ഞാൻ ഏറ്റു...എന്നാലും ഇങ്ങനെ ആണോ പെണ്ണ് കാണാൻ വരുന്നേ... ഇയാളെ ബുദ്ധി എന്നേക്കാൾ പൊട്ടത്തരം ആണല്ലോ... അയാളെ ചോദ്യം കേട്ടപ്പോൾ രണ്ട് കൊടുക്കാൻ തോന്നീതാ... "


"🙄ഏയ് നിന്റെ സ്വഭാവം അത്ര പെട്ടെന്ന് ഒന്നും മാറും എന്ന് എനിക്ക് തോന്നുന്നില്ല... "


😕ഓഹ് ഇപ്പൊ അങ്ങനെ ആയല്ലേ... നമ്മൾ ഓന്റെ കവിളിൽ ഒന്ന് കിസ്സി പുതപ്പ് മൂടി കിടന്നു... 


😌അങ്ങനെ ഷമിക്കും ചെക്കൻ ആയി... ഇനി പൊളിക്കാം... 


😨😨യ്യോ പടച്ചോനെ ഓന്റെ മുന്നിൽ ഷെമി ഞാൻ അല്ലേ... നമ്മൾ പുതപ്പ് മാറ്റി ചാടി എണീറ്റു... 😭വീണ്ടും പണി പാളിയല്ലോ... 


ഒന്നുകിൽ ഇവൻ കൊല്ലും അല്ലെങ്കിൽ ഷമി കൊല്ലും അതും അല്ലെങ്കിൽ മറ്റവൻ കൊല്ലും...എന്തായാലും നമ്മളെ അന്ത്യം അടുത്ത് എന്നാ തോന്നുന്നേ... എന്നെ പറ്റി ഓൻ നല്ലത് പറഞ്ഞു എന്ന് കേട്ടപ്പോൾ തന്നെ ആലോചിക്കണം ആയിരുന്നു... 


😒ഇത് എങ്ങനെ പറയും ആരോട് പറയും... നമ്മൾ എന്ത് പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ പടച്ചോനെ... നമ്മൾ നഖവും കടിച്ചു ഇരുന്നു ആലോചിക്കാൻ തുടങ്ങി... 


"മ്മ് എന്താ... "


"ഏയ് ഒന്നുല്ല... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... "


"മ്മ് ചോദിക്ക്... "


ഓൻ ഫോൺ ടേബിളിൽ വെച്ച് നമ്മളെ നോക്കി ഇരുന്നു കൊണ്ട് പറഞ്ഞു... 


"അയാൾ എന്താ പറഞ്ഞത്... "


"ഷമിയെ അവന് ഇഷ്ടം ആയെന്ന്... ഇന്ന് നീ സൈലന്റ് ആയോണ്ട് അവൾ ആണോ അവന്റെ മെക്കിട്ട് കയറിയെ... "


😒ഏയ് അത് എവിടെ ആയാലും നമ്മൾ ആണല്ലോ മുൻനിരയിൽ... ഇപ്പൊ പറയേണ്ട നാളെ പറയാം... അതും ഇത്തിരി അകലം പാലിച്ചു നിന്നു പറയാം... വെറുതെ എന്തിനാ ഓനെ ഒരു കൊലപാതകി ആക്കുന്നെ... നമ്മൾ വീണ്ടും കിടന്നു ആലോചന തുടങ്ങി...ഓൾ ലേറ്റും ഓഫ് ചെയ്തു നമ്മളെയും കെട്ടിപ്പിടിച്ചു കിടന്നു...മിക്കവാറും ഇന്ന് കൂടിയേ കാണൂ ഇതൊക്കെ നാളെ എടുത്തിട്ട് അലക്കൽ ആവും... 😭😭


കാലത്ത് തന്നെ ഓൻ റെഡി ആവുന്നതും നോക്കി നമ്മൾ ഇരുന്നു... 😓ഇതെങ്ങനെ ഒന്ന് പറയും പടച്ചോനെ... എന്നെ കൊണ്ട് പോയി പുഴുങ്ങി എടുക്കും അല്ലോ... 


"നീ ഇന്ന് പോന്നില്ലേ... "


"ആ പോന്നുണ്ട്... "


നമ്മൾ എണീറ്റ് ഡ്രെസ്സ് ഒക്കെ തപ്പാൻ തുടങ്ങി... ഇടക്ക് ഓനെ നോക്കി... 😕പടച്ചോനെ രണ്ടും കല്പ്പിച്ചു പറഞ്ഞാലോ... 


"ഹ നിനക്ക് ഒരു സന്തോഷ വാർത്ത ഉണ്ട് കേട്ടോ... ഷമീനയുടെ വീട്ടുകാർക്ക് മാലിയുടെ കാര്യം ഓകെ ആണ്..."


🙄🙄ഓഹ് ഇവൻ ഇത് നടത്തിയെ അടങ്ങൂ... ഇവനെന്താ ഇത്ര ചാട്ടം... 


ഓൻ നമ്മളെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് കാശും തന്നു പോയി... 😭നിക്ക് ആണെങ്കിൽ ഓന്റെ സ്നേഹം കണ്ടിട്ട് പറയാനും തോന്നുന്നില്ല... നിമിഷ നേരം കൊണ്ട് ഓൻ അന്യൻ ആവും... 😓


ഷമിയോട് പറയാം... ഓൾ എന്നെ തെറി വിളിച്ചാലും വേണ്ടില്ല... നമ്മൾ അതും കണക്ക് കൂട്ടി റെഡി ആയി... 


😕നമ്മൾ പുറത്തേക് ഇറങ്ങുമ്പോൾ ഉണ്ട് ആ കുരുട്ട് തിളങ്ങി നിക്കുന്നു... 🙄അമ്പടി കള്ളി ലവ് പറയാൻ നിക്കാല്ലെ... 


"അയ്യേ ഇതെന്തു കോലം ആടി ഒരു കിലോ പൗഡർ ആണോ ഇന്ന് മുഖത്ത് പൂശിയെ... മദാമ്മ പോലെ ഉണ്ടല്ലോ... "


"ശരിക്കും ഉണ്ടോ... "


"ഒന്ന് പോടീ വെള്ളപ്പാണ്ട് പിടിച്ച പോലെ ഉണ്ട്... ഫെബിൻ മിക്കവാറും നിന്നെ തേക്കാൻ ആണ് ചാൻസ്... "


"😒അയ്യോ... "


എന്നും പറഞ്ഞു ഓൾ ഫേസ് ഒക്കെ തുടച്ചു കളഞ്ഞു... 🙄ലെവൾ ഒക്കെ എന്റെ പ്രായം ആവുമ്പോഴേക്കും ഒരു ലോഡ് കാമുകനെ കൊണ്ട് നടക്കും എന്നാ തോന്നുന്നേ... 


ബസ് വന്നതും ഓൾ ഇത്തിരി ഡീസന്റ് ആയി നിന്നു... 


"ഏതാടി ഓൻ... "


"മൂന്നാമത്തെ സീറ്റിൽ ഉള്ളതാ... "


😕ഈ പൈതല... ഓൻ ആണെങ്കിൽ തല നീട്ടി പിടിച്ചു ഇവളെ നോക്കാ... നമ്മൾ പെണ്ണ് ബാഗ് ഒക്കെ കൊടുക്കുന്ന തിരക്കിൽ ഓന്റെ അടുത്തേക്ക് ചെന്നു... 


"ഡാ ചെക്കാ നിനക്ക് വേറെ ആരെയും കിട്ടീലെ ഐ ലവ് യൂ പറയാൻ...എല്ലാറ്റിനും മടിയാ അവൾക്ക്... കുളിക്കില്ല പല്ല് തേക്കില്ല... ഹോം വർക്ക്‌ പോലും ഉമ്മച്ചിയാ എഴുതി കൊടുക്കുന്ന...നീ വേറെ മൊഞ്ചത്തി കുട്ടിയെ കണ്ട് പിടിച്ചു പ്രേമിക്കാൻ നോക്ക്... ഇതിനെ ഒക്കെ പ്രേമിച്ചാൽ നിന്റെ കാര്യം പോക്കാ മോനെ... "


ചെക്കൻ കണ്ണും തള്ളി ഇരുന്നതും നമ്മൾ ഇളിച്ചു കൊടുത്തു... ആ കുരിപ്പ് ആണെങ്കിൽ എന്നെ തുറിച്ചു നോക്കാ... 😌ഇന്ന് നീ കണ്ടോ മോളെ ഓൻ നിന്റെ ഭാഗത്ത്‌ കൂടി പോലും വരില്ല... 


നമ്മൾ ഓനെ നോക്കി നല്ലോരു റ്റാറ്റാ കൊടുത്തു പറഞ്ഞു വിട്ടു... 😎നമ്മൾ ഇവിടെ ഉള്ളപ്പോൾ ഒരു പ്രേമവും നടക്കില്ല... അതെന്റെ രോദനം ആണ്... അസൂയ എന്നും പറയാം... 


ഉപ്പച്ചിയെ ഒന്നും മൈൻഡ് ചെയ്യാതെ നമ്മൾ ഡീസന്റ് ആയി നിന്നു... എന്നാലും അവിടെ ഉള്ള സ്വീറ്റ്സിൽ ആയിരുന്നു നമ്മളെ കണ്ണ്... 😒😒ആ യോഗം ഇല്ല...വല്ലതും കഴിച്ചാൽ ഓൻ നന്നായില്ല എന്ന് പറയും... 


ഓൻ ഉള്ള ബസിൽ കയറി എങ്കിലും ഓൻ നമ്മളെ റോഡിൽ കണ്ട പരിചയം പോലും കാണിച്ചില്ല...😓എല്ലാം അറിഞ്ഞു കഴിഞ ഇതിനേക്കാൾ ഭീകരമാവും അവസ്ഥ... 


"ഡീ നിന്റെ ബ്രോ ബസ് കണ്ടക്ടർ ആണല്ലേ... "


"😌😌ഹ എന്താ... "


"ഏയ് ഗെറ്റ് അപ്പ് ഒക്കെ കണ്ടപ്പോൾ ഞങ്ങൾ കരുതി... "


😕ജാഡയും അങ്ങനെ തന്നാ... നമ്മൾ അവറ്റകളെ നോക്കി പല്ല് കടിച്ചു... സീനിയർസ് ആയിപ്പോയി അല്ലേൽ കാണായിരുന്നു... 


"അതെന്റെ ബ്രോ അല്ല ഹസ്ബന്റ് ആണ്..."😌


"അയ്യേ നീ അവന്റെ വൈഫ് ആണെന്നോ... എന്ത് കണ്ടിട്ടാ അവൻ നിന്നെ കെട്ടിയെ... "


😬എനിക്കെന്താ ഒരു കുറവ്... പുല്ല് പറയേണ്ടി ഇരുന്നില്ല... 


"അവന് എന്നോട് മുടിഞ്ഞ പ്രേമം ആയിരുന്നു... അങ്ങനെയാ എന്നെ കെട്ടിയെ...എനിക്കും ഇപ്പൊ ആളോട് മുടിഞ്ഞ പ്രേമം ആണ്... ഞാൻ നിങ്ങൾ പറയുന്നത് ഒക്കെ അവനോട് ചെന്നു പറഞ്ഞു... അപ്പോ ഓൻ എന്നോട് പറഞ്ഞു നീ ധൈര്യം ആയിട്ട് അവരോട് പറ ഞാൻ നിന്റെ കെട്ടിയോൻ ആണെന്ന് എന്നൊരു ഡയലോഗ് ആയിരുന്നു... ഇനി നാളെ പറയാം ഓൻ എന്നെ എന്ത് കണ്ടിട്ടാ കെട്ടിയെ എന്ന്..."☺️


അവർ അഞ്ചും വായും പൊളിച്ചു നിന്നു...ഇനി ഓനെ വേണം എന്ന് എങ്ങാനും വന്നു പറയോ... അല്ലെങ്കിൽ ഓന് വേണ്ടി എന്നെ കൊല്ലോ ഇപ്പൊ അങ്ങനെ ഒക്കെ ആണല്ലോ... 😓എങ്കിൽ പ്രേതം ആയിട്ട് വന്ന് അജുനെ ഞാൻ നോക്കും... 


നമ്മൾ അവരെയും പ്രാകി കൊണ്ട് ക്ലാസിൽ കയറി...ഷമി ജെസിയോട് തള്ളി മറിക്കുന്നുണ്ട്... 😕അല്ലെങ്കിൽ നേരെ തിരിച്ച്‌ ആണല്ലോ... 


"ഡീ നിയ നീ അറിഞ ഇവൾക്ക് ഒരു കല്യാണ ആലോചന...ഇവളെ കൂടി കെട്ടു കഴിഞ നമുക്ക് പൊളിക്കണം... "


ജെസി നമ്മളെ കണ്ടപാടേ എടുത്തു ചാടി പറഞ്ഞു... നമ്മൾ ഒരു വളിച്ച ഇളി കൊടുത്തു ഷമിയെ നോക്കിയപ്പോ ആള് നല്ല സന്തോഷത്തിൽ ആണ്... 


"എന്റെ കാക്കു എന്നോട് ചോദിച്ചപ്പോൾ ഞാൻ ഓകെ പറഞ്ഞു... ആള് എന്നെ കണ്ടിട്ടുണ്ട് അത്രേ... എന്നെ ഒരു പാട് ഇഷ്ടം ആയെന്നും പറഞ്ഞു... നിന്നോട് അജുന് തോന്നിയ  പോലെ പറയാതെ എന്നോട് ഇഷ്ടം ഉള്ള ആരോ ആവും... എന്നാലും ആരാവും എന്നെ ഒത്തിരി ഇഷ്ട്ടം ആയെന്ന് ഒക്കെ പറഞ്ഞത്... "


🙄🙄ഇവൾ ഇത് എവിടെക്കാ ഈ പോണെ... 


"😓ഡീയെ നിനക്ക് ആ ചെക്കൻ ആരാണെന്ന് അറിയോ... ഇന്നലെ നമ്മൾ കണ്ടില്ലേ ഒരു വട്ടൻ അവനാ... "


"😌യ്യോ ഓൻ ആണോ... കാണാൻ നല്ല മൊഞ്ച് ഒക്കെ ഉണ്ട് അല്ലേ...എനിക്ക് നല്ലോണം ചേരും അല്ലേ... "


🙄ഇതിന് ഇനിയും മനസ്സിൽ ആയില്ലേ... അവൾ ആണെങ്കിൽ കാട് കയറി എങ്ങോട്ടോ എത്തി... നമ്മൾ ഇത്തിരി ദയനീയത വരുത്തി ഓളെ തന്നെ നോക്കിയതും ഓൾ ആക്ഷൻ ഇട്ടു പറയുന്ന കയ് ഷോക്ക് അടിച്ച പോലെ ഒരു നിൽപ്പ് ആയിരുന്നു... 


"😵😵ഡീ ഓന്റെ മുന്നിൽ ഞാൻ നിയയും ഷമി നീയും അല്ലേ... "


"😒😒മ്മ്... "


"😬😬ഡീ ദുഷ്ടേ നീ എന്നെ പറ്റിച്ചു അല്ലേ... എന്നെ കെട്ടാൻ വന്ന ചെക്കനെ നീ കള്ളം പറഞ്ഞു തട്ടി എടുക്കാൻ നോക്കാല്ലെ... എന്നാലും എന്നോട് വേണ്ടായിരുന്നു ഈ ചതി... "


ഓൾ മോങ്ങി കൊണ്ട് കലിപ്പിൽ നമ്മളെ കലിപ്പിൽ പറഞ്ഞു... നമ്മൾ ആണെങ്കിൽ ഷോക്ക് അടിച്ച കാക്കയെ പോലെ ഇരുന്നു... 😒😒


"എന്നാലും ഇങ്ങനെ ച്വയ്യേണ്ടി ഇരുന്നില്ല നിയ... ഒന്നുല്ലേലും നിനക്ക് അജു ഉള്ളപ്പോൾ തന്നെ... "


"😬ഡീ പട്ടി ഞാൻ അറിയോ ഓൻ കെട്ടാൻ വന്നത് ആണെന്ന്... എന്നെ ചോദിച്ചപ്പോൾ ഞാൻ കരുതി എന്തോ പണി വരാൻ ആണെന്ന്... അല്ലേലും നമ്മൾ എന്ത് കരുതുന്നോ അതിന് നേരെ എതിരെ നടക്കൂ... അതോണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്... "


ജെസി കാര്യം ഏതാണ്ട് പിടി കിട്ടിയപ്പോൾ പിന്നെ മിണ്ടാൻ നിന്നില്ല... ഓൾ ആണെങ്കിൽ ഓരോ ടീച്ചർസ് വന്ന് ക്ലാസ് എടുക്കും തോറും നമ്മളെ നോക്കി പുച്ഛിച്ചു കാണിക്കും... 😪


"എടീ ഷമി ഇതിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല... നീ തന്നെ ആലോചിച്ചു നോക്ക്... ആ തെണ്ടി മാലിക്കിന് ഒരു വാക്ക് പറയാം ആയിരുന്നില്ലേ പെണ്ണ് കാണാൻ വന്നത് ആണെന്ന്...ഓന്റെ ഫ്രണ്ട് അല്ലേ അജു അതിന്റെ കൂടെ കൂടി അജുന്റെ ബുദ്ധിയും അടിച്ചു പോയെന്നാ തോന്നുന്നേ അല്ലെങ്കിൽ ഇങ്ങനെ ചെയ്യോ ആരേലും... 😬ആ പട്ടി മാലിക്കിനെ ഞാൻ ഒരിക്കൽ കാണുന്നുണ്ട്... രണ്ട് പറയാതെ എനിക്ക് സ്വസ്ഥത കിട്ടില്ല... "


ക്യാന്റീനിൽ പോകുന്ന ഓളെ പിന്നാലെ നടന്നു കൊണ്ട് നമ്മൾ പറഞ്ഞു... ഓൾ ഒന്ന് നിന്ന് നമ്മളെ തിരിഞ്ഞു നോക്കി... 😕


"അല്ലേലും പേര് അറിഞ്ഞു കൊണ്ടല്ലോ ഇഷ്ടം ആവേണ്ടത്... അവന് ഒറ്റ നോട്ടത്തിൽ നിന്നെയാ ഇഷ്ട്ടം ആയത്... അത് കൊണ്ടല്ലേ വന്നപ്പോ തൊട്ട് നിന്നെ  നോക്കാൻ തുടങ്ങിയെ... "


നമ്മൾ ഓളെ നോക്കി ഒരു വളിച്ച ഇളി കൊടുത്തു... 🙄🙄ഇനി എന്താവോ എന്തോ... 


"😒ഡീ ഇപ്പോഴും എന്റെ പ്രശ്നം തീർന്നില്ല... അജു ഇതൊക്കെ അറിഞ്ഞ് കഴിഞ എന്നെ കൊല്ലും...ഓൻ ആണെങ്കിൽ നിന്നെ എത്രയും പെട്ടെന്ന് കെട്ടിച്ചേ അടങ്ങൂ എന്ന വാശിയിൽ ആണ്... "


"😪അത് മോൾ തന്നെ പരിഹരിച്ചാൽ മതി... അജുന്റെ കയ്യീന്ന് രണ്ട് കിട്ടിയാലേ നീ നന്നാവൂ... മിനിമം ഒരു അഞ്ചാറ് തല്ല് എങ്കിലും കിട്ടണേ പടച്ചോനെ..."


"ഡീ പ്രകാതെ... ഓന്റെ തല്ല് ഒന്ന് കിട്ടിയാൽ തന്നെ പല്ല് മുഴുവനും പറിഞ്ഞു പോകും പിന്നെയാ അഞ്ചാറ് എണ്ണം..."


നമ്മൾ കവിളിൽ കയ് വെച്ച് കൊണ്ട് പറഞ്ഞു... 


"നിന്റെ അജു കെട്ടിന് ഡേറ്റ് തീരുമാനിക്കുന്നതിന് മുന്നേ പറയണം... അല്ലെങ്കിൽ പിന്നെ സ്വന്തം വൈഫിനെ കൂട്ടുകാരന് കെട്ടിച്ചു കൊടുക്കേണ്ടി വരും അജുന്... "


🙄🙄എന്നേക്കാൾ വലുത് ആവോ ആ തെണ്ടി... എങ്കി എപ്പോൾ കെട്ടിച്ചു കൊടുത്തു എന്ന് ചോദിച്ചാൽ മതി... 


ഒന്നുകിൽ രണ്ട് തല്ല്... അല്ലെങ്കിൽ കെട്ട്... നമ്മൾ പറയാൻ തന്നെ തീരുമാനിച്ചു...നമ്മൾ ജെസിയെ വിട്ടു ബസ്സ്റ്റോപ്പിൽ നിക്കുമ്പോ ആണ് ആ തെണ്ടി ബൈക്കിൽ വന്നു ഞങ്ങളെ മുന്നിൽ ഇറങ്ങിയെ... 


😨ഞെട്ടി കൊണ്ട് ഞാനും ഷമിയും പരസ്പരം നോക്കി... ഇവന് കാര്യായിട്ട് രണ്ട് കിട്ടാത്ത കേടാ... ഇന്ന് ഇവൻ വാങ്ങും... 


"എനിക്ക് കുട്ടിയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ഒരു ഫൈവ് മിനിറ്റ് ഒന്ന് വരോ... "


😵പടച്ചോനെ ഇതെങ്ങാനും അജു കണ്ടാൽ എന്റെ മയ്യത് ഉറപ്പാ... നമ്മൾ ഷമിയെ ദയനീയമായി നോക്കി... ഓൾ നമ്മക്ക് ഉള്ള പല്ല് മുഴുവനും കാണിച്ചു ഇളിച്ചു തന്നു...


"😬സംസാരിച്ചത് തന്നെ ദാരാളം ഒന്ന് പോയി തരോ... "


"🙄നീ എന്താ ഇങ്ങനെ കലിപ്പ് ആവുന്നേ... "


"ഞാൻ ഇന്ന് മുതൽ കലിപ്പാ... എന്തെ... "


"🙄ഏയ് ഒന്നുല്ല... നാളെ ഇങ്ങനെ ആണോ അതോ വേറെ മൂഡ് ആണോ... "


🙄🙄അത് ഇന്ന് അജുന്റെ കയ്യീന്ന് കിട്ടുന്നതിന്റെ കണക്ക് അനുസരിച്ചു ഇരിക്കും... ചിലപ്പോൾ മോന്ത തന്നെ കാണില്ല... 😒


"ഡോ ആരാടോ താൻ... ഇത് ഗേൾസ് സ്പേസ് ആണെന്ന് തനിക്ക് അറീലെ... പെണ്ണുങ്ങളെ കാണുമ്പോൾ ഉള്ള തന്റെ ചൊറിച്ചിൽ മാറ്റാൻ ഞങ്ങൾ മതി... താൻ വന്ന പോലെ പോണോ അതോ... "


😨ഷമി ഇത് ഏതാണ്ട് കയ്യീന്ന് പോയെടി... നമുക്ക് ഓടിയാലോ... എന്ന പോലെ നമ്മൾ ഓളെ ഒന്ന് നോക്കി... ഓനെ ആണെങ്കിൽ ഒരു കൂട്ടം പെൺപട പൊതിഞ്ഞു നിന്നത് കണ്ട് നമ്മൾ മെല്ലെ ഷമിന്റെ കയ്യും പിടിച്ചു പിന്നിലേക്ക് നടന്നു... 


"ഇത് ഞാൻ മാരേജ് ചെയ്യാൻ പോന്ന പെണ്ണാ... നാളെ ഞങ്ങളെ എൻഗേജ് ആണ്... "


😵😵നാളെയാ... അത് കൂടി കേട്ടതും നമ്മൾ പകച്ചു നിന്നു... ഇവിടെ നിന്ന് മുങ്ങീട്ട് എന്ത് കാര്യം കിട്ടാൻ ഉള്ളത് നമ്മക്ക് എന്തായാലും കിട്ടും... 


"🙄ഡീ നീ കേട്ട നാളെ ആണ് എൻഗേജ് എന്ന്... നിന്റെയും അജുന്റെയും കാര്യത്തിൽ അതൊന്നും ഇല്ലാത്തോണ്ട് ഇത് വെച്ച് അട്ജെസ്റ് ചെയ്തോ... നീ ഒന്ന് ഓർത്ത് നോക്കിയേ അജു നിന്നെ പിടിച്ചു ഓനെ കൊണ്ട് കെട്ടിക്കുന്നത്... "


"😬😬ശവത്തിൽ കുത്താതെഡി തെണ്ടി... എനിക്ക് എന്തോ ഇപ്പൊ നല്ല സമയ ദോഷം ഉണ്ട്... "


"അത് നീ ജനിച്ചപ്പോൾ തൊട്ട് ഉള്ളതാ... അത് നിന്നെയും കൊണ്ടേ പോവൂ... "


"😪😪മ്മ്... അത് മിക്കവാറും ഇന്നാവും..."


ഓൻ പോയതും നമ്മൾ നെഞ്ചിൽ കയ് വെച്ചു... ഒരു കുരിശ് അങ്ങനെ തീർന്ന്... 🙄


"ഡീ നിനക്ക് അവൻ ഒറ്റയ്ക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറയുമ്പോൾ കൂടെ പോവൽ അല്ലേ... നിനക്ക് പറഞ്ഞു കൂടായിരുന്നോ ഓനോട്‌ നീ നിയ ആണെന്ന്... "


"😒എന്നിട്ട് വേണം ഓൻ അത് അജുനോട്‌ ഊതി പെരുപ്പിച്ചു പറഞ്ഞു കൊടുക്കാൻ... അജു ആണെങ്കിൽ കേൾക്കേണ്ട താമസം എന്റെ അന്ത്യം എടുക്കാൻ വരും... ഞാൻ ആവുമ്പോ ഇത്തിരി കള്ളം കൂട്ടി പറഞ്ഞു എന്റെ ജീവൻ രക്ഷിക്കാൻ നോക്കും...ഇവനെ പറ്റി എന്തെങ്കിലും വൃത്തികേട് പറഞ്ഞു കൊടുക്കാം അല്ലേ... "


"🙄🙄നിനക്ക് ഈ വരുത്തി വെച്ചത് ഒന്നും പോരെ... "


"😒പിന്നെ ഞാൻ എന്താ ചെയ്യാ... "


"ആ എനിക്ക് അറീല... നീയായിട്ട് വരുത്തി വെച്ചത് അല്ലേ... എന്റെ ബസ് വന്നു... നാളെ നീ ജീവനോടെ ഉണ്ടേൽ വിളിക്ക്..."


ഓൾ പോയതും നമ്മൾ എന്തോ പോയ ആരെയോ പോലെ ഇരുന്നു...


വീട്ടിലേക്ക് നടക്കും തോറും നമ്മൾ ഓരോ കള്ളം പ്ലാൻ ചെയ്യാൻ തുടങ്ങി... ഈ കള്ളം പറയുന്നത് നിർത്താൻ തീരുമാനിച്ചത് ആണ്... 🙄ഇതിപ്പോ നിർത്താൻ പറ്റുന്നില്ലല്ലോ... 


വീട്ടിലേക്ക് കയറിയതും കുരുട്ട് ഉണ്ട് കട്ടകലിപ്പിൽ നിക്കുന്നു... 🙄പണി ഏറ്റ... 


"😁എന്താടി ഫെബിൻ ബ്രേക്ക്‌അപ്പ് ആയ... "


"😏😏ഹ്മ്മ്... "


എന്നും പറഞ്ഞു നമ്മളെയും പുച്ഛിച്ചു പെണ്ണ് അകത്തേക്ക് പോയി... ലക്ഷണം കണ്ടിട്ട് ഓൻ പോയ മട്ടാ... 


നമ്മൾ മുറിയിൽ കയറി ബെഡിൽ ഒരൊറ്റ മറിച്ചിൽ ആയിരുന്നു... ആരോ തട്ടി വിളിച്ചപ്പോൾ ആണ് നമ്മൾ കണ്ണ് തുറന്നത്...പുഞ്ചിരിക്കുന്ന അജുനെ കണ്ടതും നമ്മൾ ചാടി എണീറ്റ്... 😕പടച്ചോനെ ഓൻ തല്ലുന്നത് അപ്പോ സ്വപ്നം കണ്ടത് ആണോ... നമ്മൾ കവിളിൽ കയ് വെച്ച് ഓനെ ഒന്ന് നോക്കി... 


"വന്ന പോലെ കിടന്നു അല്ലേ... പോയി ഫ്രഷ് ആയി വന്നേ... "


നമ്മൾ ഒന്ന് മൂളി ഡ്രെസ്സും എടുത്തു ബാത്റൂമിൽ കയറി... ഷവർ തുറന്നു വെച്ച് ആലോചന തുടങ്ങി... 🙄ഡോർ കൊട്ടുന്നത് കേട്ടപ്പോൾ ആണ് നമ്മക്ക് ബോധം വന്നത്... നമ്മൾ വേഗം ഡ്രെസ്സും മാറ്റി ഇറങ്ങി... 


"നീ അതിനകത്ത് കയറി ഉറക്കം ആണോ... എത്ര നേരം ആയി പോയിട്ട്... "


"അത് പിന്നെ ഞാൻ മറന്നു പോയി... "


"😕എന്ത്... "


"ഞാൻ ബാത്‌റൂമിൽ ആണെന്ന്... "


"🙄🙄ഉള്ള ബോധം കൂടി പോയോ... "


നമ്മൾ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു... ബോധം മിക്കവാറും ഇന്ന് പോവും... 


"നീ ഇന്ന് ഞാൻ ആണ് നിന്റെ ഹസ്ബന്റ് എന്ന് പറഞ്ഞ..."


😨പെട്ടെന്ന് അത് കേട്ടതും നമ്മൾ ഒന്ന് ഞെട്ടി... 


"നിന്റെ സീനിയർസ് ഇല്ലേ അവരോട്... "


🙄🙄ഓഹ് അതാണോ... ഇപ്പൊ പേടിച്ചു ചത്തേനെ... 


"അവർ ചോദിക്കാ ഇയാൾ എന്നെ കണ്ടിട്ടാ കെട്ടിയെ എന്ന്... എന്നെ എന്ത് കണ്ടിട്ടാ കെട്ടിയെ... "


"അതോ... "


ഓൻ നമ്മളെ തന്നെ നോക്കി ഒന്ന് വട്ടം കറങ്ങി... 🙊വേണ്ടായിരുന്നു ഇനി എന്താണാവോ പറയാൻ പോണെ... നമ്മളെ മുന്നിൽ വന്നു നിന്നു ഓൻ നെറ്റിയിൽ കയ് വെച്ച് താഴേക്ക് ആയി വിരൽ ചലിപ്പിച്ചു... 


"ഞാൻ നിന്റെ... "


നമ്മളെ മൂക്കിൽ നിന്നും ചുണ്ടിലേക്ക് വിരൽ വന്നതും നമ്മൾ ഒന്ന് വിയർത്തു കുളിച്ചു... താടി തൊട്ടതും നമ്മൾ ഓന്റെ കയ്യിൽ പിടിച്ചു... 


"😝ഞാൻ നിന്റെ കാൽ കണ്ടിട്ടാടി... "


"😕😕അയ്യേ കാലോ... "


"ആ... നിന്റെ ആദ്യത്തെ കാൽ വെപ്പ് കണ്ടപ്പോൾ ഞാൻ അതിൽ വീണതാ... വെളുത്തു മെലിഞ്ഞ ആ കാലിൽ സ്വർണ കൊലുസ് മിന്നി തിളങ്ങുന്നത് കാണാൻ എന്തൊരു ഭംഗി ആണെന്നോ...ഞാൻ നിന്റെ ഓരോ കാൽ വെപ്പും നോക്കി നിന്നിട്ടുണ്ട് അന്ന്... "


😌അത് കേട്ടതും നമ്മൾ ഒന്ന് കാൽ നോക്കി... ഓൻ വിവരിച്ചത്ര മൊഞ്ച് ഒന്നുല്ലന്നെ...


നമ്മൾ പിന്നെ ആ സന്തോഷത്തിൽ എല്ലാം മറന്നു ഫുഡ്‌ ഒക്കെ കഴിക്കാൻ ചെന്നു... 


"നാളെ ലീവ് അല്ലേ... നിന്റെ ഷമീടെ എൻഗേജ് നാളെ ആണ്... കാലത്ത് നമുക്ക് പോണം... "


🙄🙄പടച്ചോനെ എന്നിട്ട് വേണം ഓൻ എന്നെയും പെണ്ണ് കണ്ട് പോവാൻ... ഇങ്ങനെ പോയാൽ കെട്ടുന്നതും എന്നെ ആവും... 


"ബ്രോക്കർ ഫീസ് എണ്ണി എണ്ണി വാങ്ങണം...ആദ്യായിട്ട് നീ ആത്മാർത്ഥമായി ചെയ്യുന്ന ജോലി അല്ലേ... "


🙄🙄ഉപ്പച്ചി ഓനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു... മിക്കവാറും ഓന് എണ്ണി എണ്ണി വാങ്ങേണ്ടി വരും... തല്ല് അല്ലാണ്ട് എന്താ... 


"ഇങ്ങള് എന്നെ ആക്കിയത് ആണേലും എനിക്ക് ഇഷ്ടം ആയി... ഞാൻ ആദ്യായിട്ട് ചെയ്യുന്നത് തന്നെയാ... ഇത് നടത്തിയെ ഇനി ഈ അജുന് വിശ്രമം ഉള്ളൂ... "


😕തല്ല് കിട്ടിയാൽ വിശ്രമിക്കാൻ അല്ലേ നേരം കാണൂ... കരിനാക്ക് ആണോ ഇവന്റെ... 


കുരുട്ട് ആണെങ്കിൽ നമ്മളെ നോക്കി കണ്ണ് ഉരുട്ടിയാ കഴിക്കുന്നേ... 🙄വല്ല ആവശ്യവും ഉണ്ടായിരുന്നോ ഓളെ കാര്യത്തിൽ തല ഇടാൻ... 


നമ്മൾ മുറിയിൽ കയറിയതും ഓൻ കാര്യായിട്ട് ആരോടോ സംസാരിക്കുന്നത് ആണ് കണ്ടത്... 😕മൊത്തം നാളത്തെ ചർച്ച ആണല്ലോ... 


"അജു... "


നമ്മൾ വിളിച്ചതും ഓൻ ഒന്ന് തിരിഞ്ഞു നോക്കി... 😕ഫോണും വെച്ച് നമ്മളെ അടുത്തേക്ക് വരുന്നത് കണ്ട് നമ്മക്ക് ഇറങ്ങി ഓടാൻ ആണ് തോന്നിയെ... 


"ഞാൻ ഒരു കാര്യം പറഞ്ഞ എന്നെ തല്ലോ... "


"ഇന്ന് നിന്റെ മോന്ത കണ്ടപ്പോഴേ തോന്നി എന്തോ ഏടാകൂടം ഒപ്പിച്ച വന്നത് എന്ന്... തല്ല് കിട്ടാൻ ഉള്ള വകുപ്പ് ആണെന്ന് നിനക്ക് തന്നെ അറിയുകയും ചെയ്യാം... പിന്നെ എന്തിനാ ഈ ചോദ്യം...എന്താന്ന് വെച്ചാൽ തെളിച്ചു പറ... "


"അത്...അതില്ലേ... ആ മാലിക്ക് കരുതിയിരിക്കുന്നത് ഞാൻ ആണ് ഷമി എന്നാ... "


"😨😨എന്താ... "


"😒😒മ്മ്...അത് അജുന്റെ വൈഫ് എന്നൊക്കെ ചോദിച്ചപ്പോൾ എന്തോ ഏടാകൂടം ആണെന്ന് കരുതി ഞാൻ ഓളെയാ കാണിച്ചു കൊടുത്തെ... "


അത് കേട്ടതും ഓൻ നമ്മളെ അടിക്കാൻ എന്ന പോലെ കയ് ഉയർത്തിയതും നമ്മൾ രണ്ട് കവിളും പിടിച്ചു കണ്ണും അടച്ചു നിന്നു... 😓ഒന്നും കിട്ടാത്തോണ്ട് മെല്ലെ കണ്ണ് തുറന്നു നോക്കിയതും ഓൻ ഉണ്ട് കയ്യും ചുരുട്ടി പിടിച്ചു നമ്മളെ തുറിച്ചു നോക്കുന്നു... 


"എനിക്കാ തെറ്റ് പറ്റിയത്...നിന്നെ പറ്റി അവൻ പറയുന്നത് കേട്ടപ്പോൾ തന്നെ ഞാൻ ഊഹിക്കണം ആയിരുന്നു അത് ഒരിക്കലും നീയല്ല എന്ന്... കാരണം നീ ഒരിക്കലും എത്ര ശ്രമിച്ചാലും നന്നാവില്ല എന്ന്... നിന്നെ തല്ലിയാൽ പോലും അത് കുറഞ്ഞു പോവേ ഉള്ളൂ... എല്ലാം നിനക്ക് തമാശ ആണല്ലോ... സ്വന്തം കൂട്ടുകാരിയുടെ ലൈഫും നീ കാരണം തകർന്നു... ഇനി മേലാൽ നിന്നെ എന്റെ കണ്മുന്നിൽ കണ്ട് പോകരുത്... "


എന്നും പറഞ്ഞു നമ്മളെയും പിടിച്ചു തള്ളി... നമ്മൾ ഓനെ തിരിഞ്ഞു നോക്കിയതും ഓൻ ഉണ്ട് പൊട്ടി ചിരിക്കുന്നു... 🙄🙄ഇനിയുള്ള കാര്യം ഓർത്ത് വട്ടായോ... 


🤔🤔ആ വട്ടനെയും നോക്കി നമ്മൾ കാര്യം അറിയാതെ നിന്നു... ഇതിപ്പോ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആണ് നമ്മൾ ഉള്ളെ... 


"☺️ആദ്യായിട്ടാ ഞാൻ ഇത്ര ഒക്കെ ചെയ്തിട്ട് ഇയാൾ നിന്നു ചിരിക്കുന്നെ... "


ഓൻ ചിരി നിർത്തി നമ്മളെ ഒന്ന് തുറിച്ചു നോക്കി... 


"അവന്റെ ഉമ്മച്ചിക്ക്  അവളെ ഒരു ഫോട്ടോ കാണണം എന്ന് പറഞ്ഞപ്പോൾ ഷമീർ അയച്ചു തന്ന പിക് കണ്ടിട്ടാ നിന്റെ കള്ളി  വെളിച്ചത്തിൽ ആയത്... അല്ലെങ്കിൽ നിന്നെ ഞാൻ ഇന്ന് കൊന്നേനെ... "


"🙄അപ്പോ എല്ലാം മനസ്സിൽ ആയ... "


"ആയി അത് കൊണ്ടാ അവൻ ഇന്ന് നിങ്ങളെ അടുത്തേക്ക് വന്നത്... അവിടെയും നീയൊക്കെ കൂടി അവന് പണി കൊടുത്തു അല്ലേടി... "


"😕അത് ഞാൻ... അറിയാതെ... "


"അറിയാതെ തന്നെ ഇങ്ങനെ അപ്പോ നീ ആർക്കേലും അറിഞ്ഞു പണി കൊടുത്താൽ എന്താവും ആളെ അവസ്ഥ... "


"😒😒അറിഞ്ഞു കൊടുക്കുന്നത് മുഴുവനും എനിക്ക് തിരിച്ചു കിട്ടാറാ പതിവ്... "


"എന്നിട്ടും നന്നാവാൻ പ്ലാൻ ഇല്ലല്ലോ... രണ്ട് തരണം എന്ന് കരുതിയതാ പിന്നെ നീ തന്നെ സത്യം പറഞ്ഞത് കൊണ്ടാ വേണ്ടെന്ന് വെച്ചത്... ഇത് ലാസ്റ്റ് വാണിംഗ് ആണ്... ഇനി അറിഞ്ഞ് കൊണ്ടോ അറിയാതെയോ നിന്റെ ഭാഗത്ത്‌ നിന്ന് വല്ലതും ഉണ്ടായാൽ... "


കലിപ്പിൽ അതും പറഞ്ഞു ഓൻ പോയപ്പോൾ ആണ് ഇത്തിരി ആശ്വാസം ആയത്... 🙄ഇനി എങ്കിലും നന്നായെ പറ്റൂ... പണി ആണെങ്കിൽ ഏത് വഴിക്കാ വരുന്നേ എന്നും പറയാൻ പറ്റില്ല... 😓


നമ്മക്ക് ആണെങ്കിൽ ഷമിയെ വിളിക്കാത്തൊണ്ടു ഒരു സമാദാനം കിട്ടിയുന്നുമില്ല... നമ്മൾ ഫോണും എടുത്തു ബാത്റൂമിൽ കയറി ഓളെ വിളിച്ചു... 


"ഡീ നീ അറിഞ്ഞ ആ മാലിക്ക് ഇന്ന് ഷമി  നീയാണെന്ന് അറിഞ്ഞു വന്നത് ആണെന്ന്... നാളെ നിന്റെ എൻഗേജ് ഉണ്ടാവും എന്നും അജു പറഞ്ഞു... നീ എന്താ പറഞ്ഞത്... "


"😒ഞാൻ ഓകെ ആണെന്ന് പറഞ്ഞു... എന്നാലും എനിക്ക് നല്ല കലിപ്പ് ഉണ്ട് ആളോട്... ഓനെ ഞാൻ കെട്ട് കഴിഞ്ഞു ഒരു പാടം പഠിപ്പിക്കും നീ കണ്ടോ... "


"😌ഞാനും അങ്ങനെ ഒക്കെ കരുതിയാടി കെട്ടിയത്... പക്ഷെ ഇപ്പൊ പഠിക്കുന്നത് മുഴുവനും ഞാൻ ആണെന്ന് മാത്രം... "


"നിന്നെ പോലെ അല്ല ഞാൻ... ഓനെ ഞാൻ വെറുതെ വിടാൻ ഒന്നും പോണില്ല... ഡീ നീ നാളെ വരോ... നിന്റെ അടുത്ത് ആവുമ്പോ നല്ല പ്ലാൻ ഒക്കെ ഉണ്ടാവും അല്ലോ... "


"നിനക്ക് തോന്നുന്നുണ്ടോ അജു എന്നെ വിടും എന്ന്... "😒


"അല്ലേലും നീ വരാതെ ഇരിക്കുന്നത് തന്നാ നല്ലത്... വെറുതെ ഓൻ ഇനിയും നിന്നെ കണ്ടിട്ട് നിന്നെ വേണം എന്ന് പറയാൻ..."


"😒😒ഓഹ് ഇപ്പൊ അങ്ങനെ ആയില്ലേ... "


"ഓന് നാളെ ഞാൻ കൊടുക്കാൻ നല്ല പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്...നീ ഉണ്ടായാൽ ഏതേലും വഴിയിൽ അത് കുളമാവും... "


"☺️☺️അതും ശരിയാ... നീ എന്ത് വഴിയാ കണ്ടു വെച്ചേ അത് പറ... "


"അതൊക്കെ ഉണ്ട് സംഗതി സക്സസ്സ് ആയാൽ ഞാൻ നിന്നെ വിളിച്ചു പറയാം... "


🙄🙄കൊല ചിരി ഒക്കെയാ... വല്ലതും നടക്കോ ആവോ... നമ്മൾ ഫോണും വെച്ച് പുറത്തേക്ക് ഇറങ്ങി... ഓനെ കണ്ടതും ഒന്ന് ഇളിച്ചു കാണിച്ചു ബെഡിൽ കയറി കിടന്നു... 



*************💞



*ഷമി *


നമ്മൾ റെഡി ആയി കിച്ചണിൽ ചെന്നു ഉമ്മച്ചിയും ഇത്തയും ചായയും പലഹാരവും ഒക്കെ എടുത്തു വെക്കുന്നത് നോക്കി... 


😌നമ്മൾ സ്ലാബിൽ ഉള്ള വിം നോക്കി ഒന്ന് ചിരിച്ചു... ഇതിൽ ഒതുക്കിയത് തന്നെ ഓൻ നമ്മളെ ആള് പാവം ആണെന്ന് എങ്കിലും പറഞ്ഞല്ലോ എന്ന് കരുതിയാ... അല്ലെങ്കിൽ ഓന് ഇതിനേക്കാൾ വലിയ പണി കൊടുക്കും ആയിരുന്നു... 


"അവരൊക്കെ വന്നു വേഗം ചായ എടുക്ക്... "


കാക്കു കിച്ചണിൽ വന്നു പറഞ്ഞത് കേട്ട് ഇത്ത ആളെ നോക്കാൻ ഓടി... ഉമ്മച്ചി ആണെങ്കിൽ പലഹാരം പ്ലേറ്റിൽ എടുത്തു വെക്കാ... നമ്മൾ ഉമ്മച്ചിയെ ഒന്ന് നോക്കി ചായ എടുത്തു ഗ്ലാസിൽ ആക്കാൻ തുടങ്ങി... 


ഒരു ഗ്ലാസിൽ ഇത്തിരി വിം എടുത്തു ഇട്ടു സ്പൂൺ എടുത്തു നന്നായി ഇളക്കി... ☺️☺️നമ്മളോട് ആണ് ഓന്റെ കളി... ഓന് ഇന്ന് വയർ ഇളകി ചാകും... നമ്മൾ നന്നായി ഒന്ന് ചിരിച്ചു... 


"ഡീ ചെക്കൻ ആള് കൊള്ളാം... നല്ല മൊഞ്ചൻ ആടി... "


"😒ഓഹ് അതൊക്കെ എനിക്ക് അറിയാം... "


ഇത്ത വന്നു നമ്മളോട് ആയി പറഞ്ഞപ്പോൾ നമ്മൾ ഇത്തയെ നോക്കി ഇത്തിരി ദയനീയമായി പറഞ്ഞു... 


"ദാ നീ മുന്നിൽ ചെല്ല്... ഉമ്മച്ചി വരും പിന്നാലെ... "


നമ്മൾ വിം ഇട്ട ചായ ഒന്ന് നോക്കി വെച്ച് ട്രെയും എടുത്തു നടന്നു... 🙄പടച്ചോനെ പണി ഏക്കണേ... നമ്മക്ക് ഇത്തിരി വിറയൽ ഒക്കെ വരാൻ തുടങ്ങി എങ്കിലും നമ്മൾ ഒരു ചിരി ഫിറ്റ്‌ ചെയ്ത് നടന്നു... 


"ഇങ്ങ് താ... "


എന്നും പറഞ്ഞു കാക്കു വന്നു ട്രെ വാങ്ങിയതും നമ്മൾ വായും പൊളിച്ചു ആ ഗ്ലാസ് നോക്കി നിന്നു... പടച്ചോനെ അത് ആർക്കാ കിട്ടാ... എല്ലാം തല തിരിഞ്ഞു നമ്മക്ക് ഗ്ലാസ് പോലും ഏതാണെന്ന് മനസ്സിൽ ആവാതെ ഷോക്ക് അടിച്ച പോലെ ആയി... 


ചായ കുടിച്ചു കൊണ്ടിരിക്കുന്ന എല്ലാരേയും ഒന്ന് ദയനീയമായി നോക്കി... 😕ആരാവും പടച്ചോനെ ആ ഹതഭാഗ്യൻ...നിയയെ പോലെ തന്നെ ആണല്ലോ നമ്മളെ അവസ്ഥ... എന്ത് പണി ചെയ്താലും തിരിച്ചു കിട്ടുകയാണല്ലോ... 


😒😒എല്ലാരും കൂടി നമ്മളെ ഓന്റെ കൂടെ സംസാരിക്കാൻ വിട്ടപ്പോൾ നമ്മൾ മുകളിലെ ബാൽക്കണിയിൽ ചെന്നു നിന്നു... 


ഓൻ ആണ് കുടിച്ചത് എങ്കിൽ ഇപ്പൊ ഓൻ നമ്മളെ മുന്നിൽ കിടന്നു നെരി പിരി കൊള്ളുന്ന കാര്യം ഓർത്ത് ചിരിച്ചു... 


"എന്നോട് ഇയാക്ക് ദേഷ്യം ഉണ്ടോ... "


പിറകിൽ നിന്നും ഓന്റെ ചോദ്യം കേട്ടാണ് നമ്മക്ക് ബോധം വന്നത്... 😒അതേ ഉള്ളൂ എങ്കിലും നമ്മൾ ഇല്ലെന്ന് തലയാട്ടി കാണിച്ചു... 


"എനിക്ക് എന്തായാലും ഇയാളെ ഇഷ്ടം ആയി...ഞാനും ഓകെ ആണെന്ന് കരുതിക്കോട്ടെ... "


😕ഇവന് ഒന്നും ആവുന്നില്ലല്ലോ പടച്ചോനെ... അപ്പോ പിന്നെ ആരാവും അത് കുടിച്ചേ... 🤔


"എന്താ താൻ ഒന്നും മിണ്ടാതെ എന്നെ ഇഷ്ടം അല്ലേ... അന്ന് അജുന്റെ വൈഫ് അങ്ങനെ പറയുമ്പോൾ ഇയാക്ക് എങ്കിലും സത്യം പറയാം ആയിരുന്നു...അത് കഴിഞ്ഞു... എന്നാലും ഇപ്പൊ ഇയാൾ എനിക്ക് എന്തെങ്കിലും മറുപടി തന്നെ പറ്റൂ... എന്താ ഓകെ ആണോ... "


നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി... 😏നമ്മളെ ഭാഗത്തും ഇത്തിരി തെറ്റുണ്ട്... എന്നാലും പണി ഞാൻ തന്നിരിക്കും... 


"ഇനിയും ഇവിടെ ഇങ്ങനെ നിന്നാൽ അവരൊക്കെ തെറ്റിദരിക്കും... നമുക്ക് പിന്നെ സംസാരിക്കാം അല്ലേ... ഇപ്പൊ പോയാലോ... "


നമ്മൾ ഒന്ന് മൂളിയതും ഓൻ നടന്നു... പിന്നാലെ വിമ്മിന്റെ കാര്യം ഓർത്ത് നമ്മളും നടന്നു... 


അങ്ങേരെ പെങ്ങൾ വന്ന് അപ്പോ തന്നെ നമ്മളെ കയ്യിൽ വള ഒക്കെ ഇട്ടു... ഓൻ ഇളിച്ചു കൊണ്ട് നമ്മളെ നോക്കിയതും നമ്മൾ വലിയ മൈൻഡ് ഒന്നും ചെയ്തില്ല... 🙄എന്നാലും നമ്മളെ പണി ആർക്കും ഏറ്റ മട്ടില്ലല്ലോ... അല്ലേലും ഇപ്പോഴത്തെ വിം ഒക്കെ ഡ്യൂപ്ലിക്കേറ്റ് ആണ്...


ഡേറ്റ് ഒക്കെ ഫിക്സ് ചെയ്തു വിളിക്കാം എന്നും ഉടനെ വേണം എന്നും ഒക്കെ പറഞ്ഞു അവർ പോയി... 🙄ഇന്ന് വിം ചതിച്ചു... കെട്ട് കഴിഞ്ഞു പണി കൊടുക്കാൻ ഏലും പറ്റിയാൽ മതി... 


നമ്മൾ അക്കാരൊക്കെ പോയി എന്ന് കണ്ടതും കിച്ചണിൽ ചെന്നു... 😋😋പലഹാരം ഒക്കെ നമ്മളെ നോക്കി നിക്കാ... നമ്മൾ അതൊക്കെ എടുത്തു കഴിക്കാൻ തുടങ്ങി... നിയ ഉണ്ടായിരുന്നു എങ്കിൽ കഴിക്കാൻ ഒരു കമ്പനി കിട്ടിയേനെ... 


എന്തായാലും ഓളെ ഒന്ന് കാണിക്കാൻ വേണ്ടി പിക് ഒക്കെ എടുത്തു ഓൾക്ക് അയച്ചു കൊടുത്തു... നമ്മൾ അവിടെ കണ്ട ചായയും എടുത്തു കുടിച്ചു കയ്യിൽ അഞ്ചാറ്എണ്ണംഎടുത്തു മുറിയിൽ ചെന്നു... 


😕😕പടച്ചോനെ ഇതെന്താ ഈ നേരത്ത് വയറ്റിൽ ഒരു ഉരുണ്ട് കയറ്റം... നമ്മൾ വയറും തടവി നിന്നു എങ്കിലും ഇത് പണി ആവും എന്ന് തോന്നി ബാത്റൂമിൽ ഓടി കയറി... 


😲😲പടച്ചോനെ അവിടെ കണ്ട ചായ നമ്മൾ വിം ഇട്ടത് ആണോ... അമ്മാതിരി പോക്കാണല്ലോ... നമ്മളെ കുടൽമാല വരെ ഇളകി എന്നാ തോന്നുന്നേ...😓ഈ വിം ഒറിജിനൽ തന്നെയാ... നല്ലോണം പണി തന്നു... സ്വീറ്റ്സ് ഒക്കെ കണ്ടു നിയ തിരിച്ചു വിളിക്കാൻ തുടങ്ങി എങ്കിലും നമ്മക്ക് ഫോൺ എടുത്തു സംസാരിക്കാൻ ഒന്നും ടൈം ഇല്ലാത്തോണ്ട് നമ്മൾ വീണ്ടും ബാത്‌റൂമിൽ കയറി... 


😕എന്നാലും പടച്ചോനെ എന്നോട് വേണ്ടായിരുന്നു ഈ ചതി... 🙄🙄



**************💃



"ഞാൻ ഇല്ലെന്ന് കരുതി ഓരോന്ന് ഒപ്പിച്ചു വെക്കേണ്ട... നല്ല പോലെ നിന്നാൽ നിനക്ക് കൊള്ളാം... "


നമ്മൾ മൂളി കൊണ്ട് മുഖം ചുളിച്ചു... 🙄🙄ഈ ഉപദേശം കേട്ട് കേട്ട് മടുത്തു... നമ്മളെ കാതിന് തന്നെ ബോർ അടിച്ചു കാണും... ഇതൊക്കെ എത്ര തവണ കേട്ടതാ... 


😝ഓൻ നമ്മളെ വീട്ടിൽ ആക്കി അമിക്കാനെയും കൊണ്ട് ഇന്റർവ്യൂന് പോവാ... നമ്മക്ക് സങ്കടം ഒക്കെ ഉണ്ടേലും അതിനേക്കാൾ ഉപരി സന്തോഷം ആണ്... രണ്ട് പാരകൾ അല്ലേ ഒരുമിച്ച് പോണെ... അവിടെ ചെന്നിട്ട് വേണം പൊളിക്കാൻ... 


നമ്മൾ ഡ്രെസ്സും ബാഗും ഒക്കെ എടുത്തു പുറത്തേക്ക് ഇറങ്ങി... ഓൻ ആണെങ്കിൽ അനു മോളെയും എടുത്തു ഉമ്മച്ചിനോടും ഇത്തയോടും ഒക്കെ രണ്ട് വർഷത്തേക്ക് ഗൾഫിൽ പോണ പോലെ യാത്ര പറയാ... 😪വെറും രണ്ട് ദിവസം അല്ലേ ഉള്ളൂ... 


നമ്മളും അവരെ ഒക്കെ ഒന്ന് നോക്കി ഓന്റെ ബൈക്കിൽ കയറി ഇരുന്നു... ഓൻ ആണെങ്കിൽ വീട് എത്തുന്നത് വരെ ഉപദേശം തന്ന് കൊണ്ടേ ഇരുന്നു... 🙄


"എന്തായാലും ഇവളെ കുറെ കാലം ആയിട്ടുള്ള ആഗ്രഹം അല്ലേ... ഞാൻ വരുന്നത് വരെ ഇവിടെ നിക്കട്ടെ എന്ന് കരുതി... "


വന്നപ്പോ ഓനെ എല്ലാരും പിടിച്ചു ഇരുത്തി ഭയങ്കര സ്വീകരണം... നമ്മളെ ഒന്നും ആരും മൈൻഡ് ചെയ്യതോണ്ട് നമ്മൾ മുറിയിൽ ചെന്നു ബാഗ് ഒക്കെ എടുത്തു വെച്ച് താഴേക്ക് ചെല്ലുമ്പോൾ ആണ് ഓൻ മേലേക്ക് കയറി വരുന്നത് കണ്ടത്... 


😕അമിക്കാനെ നോക്കി ആവും എന്ന് കരുതി നമ്മൾ മൈൻഡ് ച്വയ്യാതെ ഇറങ്ങുമ്പോ ഓൻ നമ്മളെ കയ്യും പിടിച്ചു മുറിയിലെക്ക് നടന്നു... 😕ഇനിയും ഉപദേശം തന്നു കൊല്ലാൻ ആണോ... 


"എന്നെ നീ മിസ്സ്‌ ചെയ്യോ... "


ഓൻ നമ്മളെ കണ്ണിലേക്കു നോക്കി ചോദിച്ചതും നമ്മൾ സങ്കടം കൊണ്ട് ഓനെ കെട്ടിപ്പിടിച്ചു നിന്നു... 


"😭😭എന്നെ വിട്ടു പോണ്ട അജു... "


"നമ്മളെ ജീവിതം ഹാപ്പി ആവാൻ അല്ലേ... നിനക്കും ഞാൻ ഒരു കണ്ടക്ടർ ആയി ജോലി ചെയ്യുന്നത് കുറച്ചിൽ അല്ലേ..."


"അതൊക്കെ മതി എനിക്ക്... പോണ്ട അജു... "


"ഞാൻ രണ്ട് ദിവസം കൊണ്ട് വരില്ലേ പിന്നെന്താ... ഈ രണ്ട് ദിവസം കൊണ്ട് നിനക്ക് എന്നോടുള്ള ഇഷ്ടം എത്രയാണെന്ന് എനിക്ക് മനസ്സിൽ ആക്കലോ... "


ഓൻ നമ്മളെ മൂക്കിൽ മൂക് ഉരസി കൊണ്ട് പറഞ്ഞു... നമ്മൾ ഓനെ വീണ്ടും കെട്ടിപ്പിടിച്ചു നിന്നു... 


"വരുന്നത് വരെ എനിക്ക് ഓർക്കാൻ നീ എന്താ തരിക... മ്മ്... "


അത് കേട്ടതും നമ്മൾ ഓനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... പിന്നെ രണ്ട് വിരലിൽ പൊങ്ങി നിന്നു കൊണ്ട് അവന്റെ അധരങ്ങളെ ചുംബിച്ചു... അവനും അത് ആസ്വദിച്ചു നുണയാൻ തുടങ്ങിയതും നമ്മളെ വിരലിൽ നിക്കാൻ ആവാതെ അവനെ വിടാൻ ഒരു ശ്രമം നടത്തി എങ്കിലും അവൻ അതേ നിൽപ്പിൽ നമ്മളെ പൊക്കി എടുത്തു... 😍


നമ്മൾ ഓന്റെ തോളിൽ അമർത്തി പിടിച്ചു അവന്റെ അധരങ്ങളെയും തിരിച്ചു നുകർന്നു... 😘പരസ്പരം മതി വരാത്ത പോലെ അതും നുകർന്നു അവനിൽ ഒട്ടി ചേർന്നു നിന്നു... 


രക്തത്തിന്റെ ചവർപ്പ് വന്നപ്പോ ആണ് അവൻ നമ്മളെ താഴെ ഇറക്കിയത്... കിതച്ചു കൊണ്ട് ഇത്തിരി നാണത്തോടെ നമ്മൾ അവനെ തന്നെ നോക്കി... 


"ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല... 😘രണ്ട് ദിവസം നിന്നെ ഓർക്കാൻ എനിക്ക് ഇത് ദാരാളം... ഞാൻ തിരിച്ചു വന്നാൽ എനിക്ക് നിന്നെ മുഴുവനായും വേണം...നീ റെഡി ആയി നിന്നോ... "


"😒😒അപ്പോൾ ഞാൻ നന്നായോ... "


നമ്മൾ ഇത്തിരി സങ്കടത്തോടെ ചോദിച്ചു... 


"നീ നല്ലത് തന്നെയാ... ബാക്കി ഞാൻ കണ്ടിട്ട് പറയാട്ടോ... "


"😲അയ്യേ വൃത്തികെട്ട ജന്തു... "


"മ്മ് എവിടെ നിന്റെ സ്വഭാവം മാറില്ല മോളെ... ഒരു വഴിക്ക് പോകുന്ന എന്നെ നോക്കി ജന്തു എന്നല്ലേ... "


"സോറി... "


നമ്മൾ തലയും താഴ്ത്തി നിന്ന് കൊണ്ട് പറഞ്ഞു... 


"അതൊന്നും വേണ്ടാന്നേ... നീ അങ്ങനെ വിളികളുന്നത് കേൾക്കാനും ഒരു സുഖം ഒക്കെ ഉണ്ട്... "


"😌സത്യായിട്ടും... "


"എന്ന് കരുതി അത് സ്ഥിരം ആക്കേണ്ട... ഞാനും നീയും മാത്രം ഉള്ള നമ്മുടെ സ്വകാര്യ നിമിഷത്തിൽ മതി അതൊക്കെ... മറ്റുള്ളവരുടെ മുന്നിൽ വേണ്ട... "


"മ്മ്... "


നമ്മൾ ഒന്ന് മൂളിയതും ഓൻ നമ്മളെ കവിളിൽ ഒന്ന് കടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... നമ്മൾ ഒരു ചിരിയോടെ കവിളിൽ കയ് വെച്ച് നിന്നു... 



************💞



നമ്മൾ പുറത്തേക്ക് ഇറങ്ങിയതും ദേ നിക്കുന്നു അമി മുന്നിൽ...നമ്മൾ ചമ്മിയ ഇളിയും കൊടുത്തു അവന്റെ അടുത്തേക്ക് നടന്നു... 


"ആ ലിപ് ഒക്കെ ഒന്ന് തുടച്ചു വാടെ... "


അവളുടെ പല്ല് തട്ടി മുറിഞ്ഞ നമ്മളെ ലിപ്പും തുടച്ചു നമ്മൾ താഴേക്ക് ഇറങ്ങി... എല്ലാരോടും യാത്ര പറയുമ്പോഴേക്കും പെണ്ണ് പൊട്ടി കരഞ്ഞു... 🙄🙄അതിന് മാത്രം എന്താ... വെറും രണ്ട് ദിവസത്തേക്ക് അല്ലേ... 


"പോട്ടെടി... ഇവരെ ഒക്കെ നീയാ നോക്കേണ്ടത് കേട്ടല്ലോ... "


എന്നും പറഞ്ഞു അമി അവളെ അടുത്തു ചെന്നതും പെണ്ണ് അമിയെ കെട്ടിപ്പിടിച്ചു ഒരു കരച്ചിൽ ആയിരുന്നു... 


"😭😭അമിക്കാ ഇങ്ങള് രണ്ടാളും പോണ്ടാ...ഇവിടെ വല്ല ജോലിയും ചെയ്താൽ മതി... "


"എന്റെ പൊന്ന് നിയ നീ എന്നെ വിട്ടേ... ജോലി ഒക്കെ കിട്ടി സെറ്റിൽഡ് ആയാൽ നിന്നെയും കൊണ്ടല്ലേ ഞങ്ങൾ പോകൂ... ഇത് വെറും രണ്ട് ദിവസത്തേക്ക് അല്ലേ... "


അവളെയും അടർത്തി മാറ്റി അമി നടന്നു... ഇനിയും അവളോട്‌ യാത്ര ചോദിച്ചു പെണ്ണിന്റെ കരച്ചിൽ കണ്ടു നമ്മൾ പോകുന്നില്ല എന്ന തീരുമാനം എടുക്കേണ്ടി വരും എന്നോർത്ത് അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് നമ്മൾ പുറത്തേക്ക് ഇറങ്ങി... 


😒ഒന്ന് കൂടി അവളെ തിരിഞ്ഞു നോക്കി നമ്മൾ വണ്ടി എടുത്തു... 



**************💃



സങ്കടം കാരണം നമ്മൾ ഇന്ന് നല്ലോണം ഫുഡ്‌ കഴിച്ചു... നമ്മക്ക് വല്ലാണ്ട് സങ്കടം വന്നാൽ അങ്ങനെയാ വയർ നിറച്ചു കഴിക്കണം... 🙊അപ്പോ സന്തോഷം വന്നാൽ അതിന്റെ ഇരട്ടി കഴിക്കും അത്ര തന്നെ... ആര് എന്നെ വിട്ടു പോയാലും നമ്മളെ വയറ്റിൽ ഉള്ള കൊക്കപ്പുഴു നമ്മളെയും കൊണ്ടേ പോവുള്ളൂ... 


(😎😎ഈ കൊക്കപ്പുഴു എന്താന്ന് പോലും നമ്മക്ക് അറീല... അതിന്റെ പെരു പറഞ്ഞു നമ്മക്ക് എന്തും വാരി വലിച്ച് കഴിക്കാന്നെ... )


നമ്മൾ ഫോണും എടുത്തു ബെഡിൽ വീണു അജുനെ വിളിച്ചു നോക്കി... ഔട്ട്‌ ഓഫ് കവറേജ് എന്ന് കേട്ടപ്പോൾ നമ്മക്ക് കലിപ്പ് ആയി ആ പറഞ്ഞവനെ കുറെ തെറി വിളിച്ചു... 


പിന്നെ ആ കുരുപ്പ് ഷമിയെ വിളിച്ചു നോക്കി... 😏ഇന്നലെ ഒരുത്തൻ കാണാൻ വന്നേ പിന്നെ ഓളെ അഡ്രസ് ഇല്ല... ജാഡ അല്ലാണ്ട് എന്താ... കുറെ സ്വീറ്റ്സ് കാണിച്ചു ആളെ ഒരുമാതിരി ആക്കി പോയതാ... റിങ്ങ് ചെയ്യുന്നു എന്നല്ലാതെ ഓൾ എടുക്കുന്നില്ല... 🙄ഒരുത്തനെ കിട്ടിയാൽ ഇങ്ങനെ ഉണ്ടാവോ ജാഡ... 


നമ്മൾ ഓളെയും പ്രാകി ഫോൺ ബെഡിൽ ഇട്ടതും റിങ്ങ് കേട്ട് അജു ആണെന്ന് കരുതി ചിരിച്ചു കൊണ്ട് അതിലേക്ക് നോക്കിയതും ഷമി എന്ന് കണ്ടപ്പോൾ നമ്മൾ കലിപ്പിൽ ഫോൺ എടുത്തു... 


"😏😏ആരാ എന്ത് വേണം..."


"😓എനിക്ക് ഇവിടെ പ്രാണ വേദനയാടി അപ്പോഴാ അവളെ ഒരു..."😬


"😕😕അതെന്താടി ഈ പ്രാണ വേദന... നീ മരിക്കാൻ കിടക്കാണോ... "


"😭മിക്കവാറും അത് നടക്കും... ഞാൻ ഇവിടെ ഇന്നലെ മുതൽ ബാത്‌റൂമിൽ തന്നെയാ...ഇരുന്നു എന്റെ ഊപ്പാട് ഇളകിയെടി... ഇങ്ങനെ ആണ് എന്റെ പോക്ക് എങ്കിൽ മിക്കവാറും കെട്ടിന് മുന്നേ ഞാൻ വടി ആവും... "


"🤔🤔അയിന് മാത്രം എന്താ ഉണ്ടായേ... ഇന്നലെ നിന്നെ ആ മാലിക്കിന് നീ എന്ത് പനിയാ കൊടുത്തെ... "


"😓അത് എന്നെ ഓര്മിപ്പിക്കല്ലേ നിയ... ഞാനും നീയും തമ്മിൽ ഇത്രക്ക് പൊരുത്തം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല... അജു നിനക്ക് പണി തന്ന് നീ ബാത്‌റൂമിൽ ആയി ഓൻ നിന്നെ കെട്ടി... ഞാൻ ആണെങ്കിൽ ഇന്നലെ വന്നവന് പണി കൊടുക്കാൻ നോക്കി ഞാൻ ബാത്‌റൂമിൽ ആയെടി... ഞങ്ങളെ ഒരു യോഗം അല്ലേ... "


🙄🙄ഇപ്പോഴാ സമാദാനം ആയെ... ഓൾക്ക് ഒരു പണി കിട്ടി എന്ന് കേട്ടപ്പോൾ തന്നെ വയർ നിറഞ്ഞു... 


"😁നീ എന്ത് പണിയാടി കൊടുത്തെ... "


"😒ഓഹ് ഒരു വിം കലക്കി കൊടുത്തതാ  അപ്പോ തൊട്ട് ഇളകി തുടങ്ങിയതാടി... എന്റെ അവസ്ഥ ആണെങ്കിൽ ഇവിടെ പറയാനും പറ്റില്ല... ഞാൻ ഇപ്പൊ നിവർന്നു നിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി... "


"😁😁ചുരുക്കി പറഞ്ഞ എന്നെ പോലെ നിനക്കും തിരിച്ചു കിട്ടി തുടങ്ങി അല്ലേ... ഇപ്പോഴാ സമാദാനം ആയെ... "


"😬😬നിനക്ക് ഞാൻ ഇതിനുള്ളത് നാളെ തരാം... ജീവനോടെ ഉണ്ടെങ്കിൽ... ഞാൻ പോവാ നീ വെച്ചേ... "


"🤔എവിടെ... "


"😬😬നിന്റെ അമ്മായി അപ്പന്റെ വീട്ടിൽ... "


🙄🙄നമ്മൾ എന്തേലും ചോദിക്കുന്നതിന് മുന്നേ കട്ട് ആയി... 😕ഇനി അജുന്റെ വീട്ടിൽ ആണോ... 😜ഓഹ് ബാത്‌റൂമിൽ... വെറുതെ അല്ല ഈ കലിപ്പ്...


ഷമിക്ക് പണി കിട്ടിയ കാരണം നാളെ എന്തായാലും കോളേജിൽ വരാൻ ചാൻസ് ഇല്ല... അതോണ്ട് നമ്മളും ലീവ്... 😴😴അതും കരുതി നമ്മൾ ഒരു പത്ത് പന്ത്രണ്ട് മണി ഒക്കെ എണീക്കാൻ ഉള്ള ടൈം ആക്കി നമ്മൾ നല്ലോണം ഉറങ്ങി... 


ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്... 😬ഒന്ന് ഉറങ്ങാനും വിടില്ല... ഒറ്റ കണ്ണും തുറന്നു സ്‌ക്രീനിൽ നോക്കിയതും അജു എന്ന് കണ്ടു നമ്മൾ ചാടി എണീറ്റു... 


നമ്മൾ കാളും അറ്റന്റൻസ് ചെയ്ത് 🙄🙄ടൈം ഒന്ന് നോക്കി... എട്ടു മണി ആയിട്ടുണ്ട്... നമ്മളെ കണക്ക് ഇതല്ലല്ലോ പടച്ചോനെ... 


"നീ ഇതേ വരെ എണീറ്റില്ലേ... "


"😕ആ എണീറ്റ് കുളി ഒക്കെ കഴിഞ്ഞു കോളേജിൽ പോകാൻ റെഡി ആയി കൊണ്ട് ഇരിക്കാ... "


"🙄🙄ആ എന്നിട്ട്... "


🤔എന്നിട്ട് പിന്നെ എന്ത്... നമ്മൾ ആലോചന തുടങ്ങി... 


"ഇനി ഫുഡും കഴിച്ചു ബസ് സ്റ്റോപ്പിൽ പോകും... ബസിൽ കയറി കോളേജിൽ പോകും... "


"ഡീ മര്യാദക്ക് എണീറ്റ് പോയി കുളിച്ചു റെഡി ആയി കോളേജിൽ പോകാൻ നോക്ക്... "


🙄ഇത് ഇവൻ എങ്ങനെ അറിഞ്ഞു... വീഡിയോ കാൾ ഒന്നും അല്ലാലോ... 


"☺️മ്മ്... അജു എന്താ എന്നെ ഇന്നലെ വിളിക്കാനേ ഞാൻ എത്ര കാത്തിരുന്നു എന്ന് അറിയോ... "


"നെറ്റ്‌വർക്ക് പ്രോബ്ലം ആയിരുന്നു... ഇപ്പൊ ഇവിടെ എത്തിയെ ഉള്ളൂ... ഇനി വല്ലതും കഴിച്ചു റെഡി ആയി പോണം... "


"ഓഹ്... അപ്പോ ഇന്ന് വരോ... "


"ഞാൻ വിളിക്കാം... നീ പെട്ടന്ന് പോവാൻ നോക്ക്... "


😏😏ഓഹ്... എന്നെ ഉണർത്താൻ ആണോ ഈ വിളിച്ചേ... നമ്മൾ പിന്നെ വേഗം റെഡി ആയി ഫുഡും കഴിക്കാൻ ഇരുന്നു... ഷമിക്ക് മെസ്സേജ് അയച്ചു കൊണ്ടിരിക്കാ...ജീവനോടെ  ഉണ്ടോ എന്ന് അറിയാലോ... 


നമ്മൾ എന്തോ ഫുഡ്‌ എടുത്തു വായിൽ ഇട്ടതും നമ്മളെ പല്ല് ഒക്കെ പൊട്ടുന്ന പോലെ കേട്ട്...😕ആകെ കൂടെ ഉള്ള പല്ലാ അതും പോയ... നമ്മൾ കയ്യിൽ എടുത്തു നോക്കിയതും നമ്മൾ സ്പൂൺ ആണെന്ന് മനസ്സിൽ ആയപ്പോൾ മുന്നിൽ ഉള്ളവരെ നോക്കി ഒന്ന് ചിരിച്ചു... 


"ഒന്നുകിൽ ഫോൺ അല്ലെങ്കിൽ ഫുഡ്‌...രണ്ടും ഒരുമിച്ച് ആണെങ്കിൽ ഇങ്ങനെ ഇരിക്കും... "


"😏ഞാൻ സ്പൂൺ എടുത്തു കഴിക്കുന്നതും നോക്കി ഇരിക്കാ ബാപ്പച്ചി...ഇങ്ങൾക്ക് ഒരു സൂചന തന്നൂടെ... "


"😌ഞാൻ നീ എങ്ങനെ അത് കഴിക്കും എന്ന് നോക്കി ഇരിക്കൽ ആയിരുന്നു... "


🙄🙄ബാപ്പച്ചി ആണത്രേ...നമ്മൾ ചാകുന്നതും നോക്കി ഇരിക്കാ... 😏


ഷമിടെ റിപ്ലൈ കണ്ടു നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് എണീറ്റ് കയ്യും കഴുകി ബാഗും എടുത്തു ഇറങ്ങി... 


"ബാപ്പച്ചി പൈസ ഉണ്ടോ... "


"🙄അജു നിന്റെ കയ്യിൽ രണ്ട് ദിവസത്തെ കാശ് തന്നിട്ടുണ്ട് എന്ന് പറഞ്ഞു... "


"അത് വീട്ടിന്നാ ഞാൻ അവിടെ വെച്ച് മറന്നു... "😓


ബാപ്പച്ചി ഒന്ന് മൂളി കൊണ്ട് പൈസ തന്നു... ഇന്ന് എന്തായാലും പൊളിക്കണം... 😁ഓൻ വരാൻ ഒരാഴ്ച്ച എടുത്താലും വേണ്ടില്ല... 


നമ്മൾ തുള്ളി ചാടി കോളേജ് ഗേറ്റ് വരെ എത്തി... രണ്ടും ഉണ്ടും കയ്യും കെട്ടി മതിലും ചാരി നിക്കുന്നു... 🙄ഇതെന്താ ഇന്ന് തള്ളി മറിക്കാൻ ഒന്നുല്ലേ ഇവിടെ തന്നെ നിക്കുന്നെ... 


"ഷമി നീ എപ്പോഴാ നിന്റെ അമ്മായി അപ്പന്റെ വീട്ടിൽ നിന്നും ഇറങ്ങിയെ... "


"🤔അമ്മായി അപ്പന്റെ വീട്ടിൽ ആണെന്നോ അയിന് എന്റെ കെട്ട് കഴിഞ്ഞോ... "


"☺️☺️നീയല്ലേ ഇന്നലെ അമ്മായി അപ്പന്റെ വീട്ടിൽ പോയെ..."


"😏😏ഓഹ് ആക്കിയത് ആണല്ലേ... നിവർന്നു നിക്കാൻ പറ്റാതെ ആയപ്പോൾ എല്ലാരും കൂടി എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി... അവർ വയർ കഴുകിയപ്പോ എല്ലാം ക്ലിയർ ആയി... "


"🙄🙄രണ്ട് ദിവസം പോയിട്ടും പിന്നെയും കഴുകിയാ..."


"😬😬നിനക്ക് എന്തൊക്കെ അറിയണം... നിനക്ക് ഞാൻ ഒരിക്കൽ മനസ്സിൽ ആക്കി തരാം എന്റെ അവസ്ഥ... "


😕അവളെ വീട്ടിൽ പോകേണ്ട അവസ്ഥ വന്നാൽ പട്ടിണി തന്നെ ശരണം... വല്ലതും കലക്കി തന്നാലോ... 


"ഡീ നമുക്ക് നാളെ ക്ലാസ് കട്ട് ചെയ്തു ഒന്ന് പൊളിച്ചാലോ... "


ജെസി കാര്യായിട്ട് ചോദിച്ചതും ഞങ്ങൾ രണ്ടും അവളെ ഒന്ന് നോക്കി... 


"എന്താടി പൊളിക്കേണ്ടത്... "


"ഓഹ് ചളി എറിയല്ല കുളിക്കാൻ വയ്യാ... നിന്റെ അജു ഇല്ലാത്ത സ്ഥിതിക്ക് നിനക്ക് പേടിക്കാൻ ഇല്ല... പിന്നെ ഇവളെ കെട്ട് ഉടനെ ഉണ്ടാവുകയും ചെയ്യും...എന്റെ കെട്ടിയോന് ആണെങ്കിൽ നാളെ വെളുപ്പിന് എങ്ങോട്ടോ പോകാൻ ഉണ്ടെന്ന് പറയുന്ന കേട്ട്... രാത്രിയിലെ തിരിച്ചു വരൂ... ഇത് പോലെ ഒരു ചാൻസ് ഇനി കിട്ടി എന്ന് വരില്ല... "


"😕ക്ലാസ് കട്ട് ചെയ്യുക എന്നൊക്കെ പറയുമ്പോ വീട്ടിൽ അറിയില്ലേ... മാത്രവുമല്ല മീനാക്ഷി ടീച്ചർ അജുന്റെ കൂടെ പഠിച്ചതാ അവർ എങ്ങാനും പറഞ്ഞു ഓൻ അറിയോ... "


"ആ ടീച്ചറെ സബ്ജെക്ട് ഇല്ലല്ലോ പിന്നെന്താ... അവർ അറിയാൻ ഒന്നും പോണില്ല... "


"ഞാൻ റെഡി... നമുക്ക് ശരിക്കും പൊളിക്കണം... "


"😕ഞാൻ എങ്ങും ഇല്ല അജു എങ്ങാനും അറിഞ്ഞ എന്റെ അന്ത്യം ആവും... "


"അയിന് ഓൻ അറിയില്ല... നീ എന്നെ കൊല്ലും എന്നൊക്കെ പറയുന്നു എന്നല്ലാതെ ഓൻ കൊല്ലില്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം... ഓന് നിന്നെ ഭയങ്കര ഇഷ്ട്ടം അല്ലേ... "


😍അതൊക്കെ ശരിയാ എന്നാലും തല്ലും... അതാ ഒരു ഇത്... 


"😓 ഞാൻ ഇല്ല... എനിക്ക് ആണെങ്കിൽ ഇന്ന് അജുനെ കാണാത്തോണ്ട് എന്തോ പോലെ... "


നമ്മൾ ഓരോ ക്ലാസ് കഴിയും തോറും ആകെ മൂഡ് ഓഫ് ആയി ഇരുന്നു... 


"നീ എന്നെ മിസ്സ്‌ ചെയ്യോ... "


വീണ്ടും വീണ്ടും കാതിൽ അതേ സൗണ്ട് പതിയുന്നു... 😒😒ഒരുപാട് മിസ്സിങ് ആണ് അജു... 😘അവന്റെ ഒരു പിക്കും നോക്കി അതിൽ ഉമ്മ വെച്ച് നമ്മൾ കിടന്നു... 


"ഇത് കയ് വിട്ടു പോയല്ലോ... നീ ഇങ്ങനെ ഇവിടെ ഇരുന്നോ നിന്റെ അജു ഇപ്പൊ അവിടെ പൊളിക്കൽ ആയിരിക്കും... ബാംഗ്ലൂർ അല്ലേ അവിടെ ഉള്ള പെണ്ണുങ്ങളെ നീ കണ്ടിട്ടുണ്ടോ തുണിക്ക് ക്ഷാമം ആണ്... നിന്റെ അമിക്കാ അല്ലേ കൂട്ട്... രണ്ടും ഇപ്പൊ നല്ല പീസിനെയും നോക്കി നടക്കൽ ആവും... "


"😬എന്റെ അമിക്കയും അജുവും അങ്ങനെ ഒന്നും അല്ല...ഇല്ലാത്തത് പറഞ്ഞ ഞാൻ തല്ലി കൊല്ലും രണ്ടിനെയും... മിണ്ടാതെ ഇരുന്നോണം... "


"എങ്കിൽ നീ വീഡിയോ കാൾ ചെയ്ത് നോക്ക്... അതാവുമ്പോ നിനക്ക് കാണാലോ... "


😓ഇനി ഓൻ അതൊക്കെ നോക്കോ... എന്റെ അജു പാവാ അങ്ങനെ ഒന്നും ചെയ്യില്ല... 


നമ്മൾ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി ഓനെ വീഡിയോ കാൾ ചെയ്ത്... 😒😒പടച്ചോനെ എടുക്കുന്നില്ല... ഇത് അത് തന്നെ ആവും... കാലത്ത് ആണ് ഇന്റർവ്യൂ എന്നല്ലേ പറഞ്ഞത്... 


"ഞാൻ അല്പം ബിസിയാ നൈറ്റ്‌ വിളിക്കാം... "


എന്ന മെസ്സേജും തന്ന് ഓൻ പോയി... നമ്മൾ രണ്ടിനെയും നോക്കി പേടിപ്പിച്ചു... 😓കരിനാക്ക് ആണോ ആവോ രണ്ടിന്റെയും... 


"നീ എന്തിനാ ഞങ്ങളെ നോക്കി പേടിപ്പിക്കുന്നെ... നീ ഇവിടെ ഓനെയും ഓർത്ത് മൂഡ് ഓഫ് ആയി ഇരിക്കുന്നു... അവൻ ആണെങ്കിൽ അടിച്ചു പൊളിക്കുന്നു... അല്ലെങ്കിൽ നീ വിളിക്കുമ്പോ ബിസി ആണെന്ന് പറയോ... "


അത് കേട്ടതും നമ്മക്ക് ദേഷ്യം വന്നു... ഓനോടുള്ള ദേഷ്യം കൊണ്ട് നമ്മൾ ഷോപ്പിൽ ഒക്കെ കയറി സോഡയൊക്കെ കുടിച്ചാ പോയെ... 😏വിളിക്കട്ടെ അപ്പോ കാണാം... 


നമ്മൾ അകത്തേക്ക് കയറുമ്പോ ഉണ്ട് നാലെണ്ണം ഒരുത്തിയെ പിടിച്ചു ഇരുത്തി തീറ്റിക്കുന്നു... 😕😕അതും ഞാൻ ഇവിടെ ഉള്ളപ്പോൾ... നമ്മൾ അമ്മിന്റെ അടുത്തേക്ക് ചെന്നു ഓളെ കലിപ്പിൽ നോക്കി... 


ഓളെ മുന്നിൽ ഉള്ളത് ഒക്കെ കയ്യിട്ടു വാരി വായിൽ ഇട്ടു... 😏ഓളെ നോക്കി ഒരു പുച്ഛം കൊടുത്തു... 


"എടീ കയ് പോലും കഴുകാതെ അത് തൊടല്ലേ... "


"😏😏എന്റെ കയ് എന്റെ വാ എന്റെ വയർ... "


"അതിൽ ഇടാൻ ഉള്ളത് വേണേൽ കിച്ചണിൽ പോയി എടുത്തോ... ഇത് മോളെയാ നീ അഴുക്ക് ആക്കേണ്ട... "


"🙄🙄ഓഹ് ഇവൾ എപ്പോഴാ അതൊക്കെ നോക്കാൻ തുടങ്ങിയെ... "


"അത് അങ്ങനെയാ അവൾ ഒരു ഉമ്മച്ചി ആവാൻ പോവാ ഇനി അതൊക്കെ നോക്കണം... "


"😨😨ഉമ്മച്ചിയാ ഇവളാ... "


"മ്മ് എന്തെ നിനക്ക് പിടിച്ചില്ലേ... "


ഉമ്മച്ചി നമ്മളെ നോക്കി വീണ്ടും കളിയാക്കാണല്ലോ... ഇവർ ഒക്കെ ഇങ്ങനെ തീറ്റിക്കും എന്ന് അറിഞ്ഞില്ല... എങ്കി നമ്മളും എപ്പോഴേ ആയേനെ... നമ്മൾ ഇത്തിരി അസൂയയോടെ അമ്മിയെ നോക്കി... 


"ഇവൾ കള്ളം പറയാവും... "


"അതിന് നീയല്ല ഇവൾ... ഇന്ന് കാലത്ത് തല കറങ്ങി വീണതാ ഇവൾ...അവരൊക്കെ കൂടി ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് എന്റെ കുട്ടി പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്...അവൾക്ക് ആണെങ്കിൽ ഇപ്പൊ ഞങ്ങളെ കൂടെ നിക്കണം എന്നാ ആഗ്രഹം... അത് കൊണ്ട് അവൻ വന്ന് ഇവിടെ നിർത്തി... "


☺️നമ്മൾ ഓളെ നോക്കി ആണോ എന്ന് ചോദിച്ചു...അവൾ ഇളിച്ചു കാണിച്ചു... പെണ്ണിന് ലോട്ടറി അടിച്ച സന്തോഷം ആണല്ലോ... 


"അപ്പോ ഇവളെ വയർ ഒക്കെ എപ്പോഴാ വീർത്തു വരുന്നേ..."


"എടീ അതൊക്കെ അഞ്ചാറ് മാസം ആവണം... അതൊക്കെ അറിയാൻ അത്രക്ക് ആഗ്രഹം ആണെങ്കിൽ നീയും നോക്കിക്കോ... "


"ഓഹ് അതിനല്ല ഇവളെ വയർ ഒക്കെ വീർത്തു കാണാൻ ഒരു ചന്തം ഒന്നും ഉണ്ടാവില്ല... അതോണ്ടാ... "


"🙄🙄നീ ഒന്ന് പോടീ... ആ സമയത്തും ഓളെ ഒരു ചന്തം നോക്കൽ... "


നമ്മൾ അവരെ ഒക്കെ ഒന്ന് പുച്ഛിച്ചു മുറിയിൽ കയറി ഫ്രഷ് ആയി... ആ കൊജു ആണെങ്കിൽ വിളിച്ചിട്ടും ഇല്ല... 😏ഓന് അവിടെ ഉള്ള മൊഞ്ചത്തിനെ കണ്ടപ്പോൾ നമ്മളെ ഒക്കെ മറന്നു കാണും... 


"മോൾ ഇതിന്റെ കൂടെ കിടക്കേണ്ട... ഉറക്കത്തിൽ ചവിട്ടി താഴെ ഇടാനും മടിക്കില്ല...ഇപ്പൊ നല്ലോണം സൂക്ഷിക്കേണ്ട സമയം ആണ്... ഇതിന് ആണെങ്കിൽ അങ്ങനെ ഉള്ള ഒരു ബോധവും ഇല്ല... "


"😁അപ്പോ അജു തറയിൽ ആണോ നിയ കിടക്കുന്നെ... "


"😏ഓഹ് ഞാൻ ആരെയും ഇന്നേവരെ തറയിൽ ഇട്ടിട്ടില്ല... എന്നെ എല്ലാരും ഇടാറുണ്ട് എന്ന് മാത്രം... "


നമ്മൾ അമ്മിയെ നോക്കി പുച്ഛം വാരി എറിഞ്ഞു... ഞാൻ കാരണ ഓളെ കെട്ട് നടന്നേ എന്നുള്ള ബോധം പോലും ഇല്ല ഓൾക്ക്... 


നമ്മൾ ഫോണിൽ തോണ്ടി ഇരിക്കുമ്പോൾ ആണ് അമ്മി അടുത്തേക്ക് വന്നത്... 


"ഞാൻ ഇന്ന് തല കറങ്ങിയ സ്ഥിതിക്ക് നിനക്ക് നാളെയാ ചാൻസ്... വല്ല വകുപ്പും ഉണ്ടോ... "


"😒അല്ലെങ്കിൽ തന്നെ എന്റെ തല കറങ്ങി കൊണ്ട് ഇരിക്കാ... "


"മ്മ് എന്ത് പറ്റി... "


"ആ അജു കോപ്പ് ഓൻ എന്നെ കാലത്ത് എണീക്കാൻ പറയാൻ വിളിച്ചത് ആണ്... പിന്നെ വിളിച്ചിട്ട് ഇല്ല... "


"അജു ബിസി ആവും... അമിക്കയും കാലത്ത് വിളിച്ചതാ... "


🙄🙄രണ്ടും ജെസി പറഞ്ഞത് പോലെ അവിടെ എന്തോ ഒപ്പിക്കുന്നുണ്ട്... കണ്ടു പിടിച്ചേ പറ്റൂ... 😕പടച്ചോനെ ഇനി എന്റെ അജുനെ വല്ല പെണ്ണും വീഴ്ത്തി കാണോ... 


നമ്മൾ വാട്സാപ്പിൽ നോക്കി എങ്കിലും ഓൻ ഓൺലൈനിൽ പോലും കാലത്ത് വന്നതാ... 😒'i miss you aju 'എന്നും സ്റ്റാറ്റസ് ഇട്ടു നമ്മൾ കിടന്നു... 


കാളിംഗ് കണ്ടതും ഓന്റെ റിപ്ലൈ ആണെന്ന് കരുതി നമ്മൾ ഫോൺ എടുത്തതും ജെസി ആണ്... 


"😁അജു വിളിച്ചില്ല അല്ലേ... നീ ഒരു കാര്യം ചെയ്യൂ... നാളെ ഉമ്മച്ചിടെ ഒരു പർദ്ദയും നിക്കാബും അടിച്ചു മാറ്റി ബാഗിൽ ഇട്ടു വരണം... ഒരു വമ്പൻ പ്ലാനിങ് ഉണ്ട്... നീ ഇന്നേ വരെ കാണാത്ത ഒരു പ്ലേസ് ആണ് നമ്മൾ നാളെ കാണാൻ പോന്നെ... "


നമ്മൾ ഇല്ലെന്ന് പറഞ്ഞു വെച്ച് എങ്കിലും ഒരു തൊര വന്ന് തുടങ്ങി... ഇന്നേ വരെ കാണാത്ത പ്ലേസ് എന്നൊക്കെ പറയുമ്പോ... 


നമ്മക്ക് അത് ഓർത്തിട്ട് ആണെങ്കിൽ ഉറക്കം പോലും വരുന്നില്ല...നമ്മൾ അലാറം വെച്ച് എണീറ്റ് ഉമ്മച്ചിയെ കിച്ചണിൽ ഒന്ന് നോക്കി...😪ഏയ് വേണ്ട അജു അറിഞ്ഞാൽ കൊല്ലും... നമ്മൾ വീണ്ടും മുറിയിൽ ചെന്നു കിടക്കാൻ നിന്നതും ഓന്റെ കാളിംഗ്... നമ്മൾ കലിപ്പിൽ അറ്റന്റൻസ് ചെയ്തു മിണ്ടാതെ നിന്നു... 


"നല്ല കുട്ടി ഇന്ന് പെട്ടെന്ന് എണീറ്റ് അല്ലേ... "


"😏ഓഹ് ഇപ്പോഴാണോ എന്നെ ഓർമ വന്നേ... "


"മറന്നാൽ അല്ലേ ഓർക്കേണ്ട ആവശ്യം ഉള്ളൂ... "


"അതാണല്ലോ എന്നെ വിളിച്ചു കൊണ്ട് ഇരിക്കുന്നെ... ഇനി എന്നെ വിളിക്കേണ്ട ഞാൻ പിണക്കം ആണ്... "


"🙄ഐ മിസ് യു എന്നൊക്കെ കാണിച്ചു എന്നെ വിളിച്ചു വരുത്തിയിട്ട്  ഇപ്പൊ പിണങ്ങിയാ... "


"എന്താ എന്നെ ഇന്നലെ വിളിക്കാനേ... അവിടെ ഉള്ള തുണി ഇല്ലാത്ത പെണ്ണുങ്ങളെ കണ്ടിട്ട് അല്ലേ... "


"😝ഷോ നീ അത് അറിഞ്ഞു അല്ലേ... അതൊക്കെ കണ്ടാൽ പിന്നെ എങ്ങനാടി നിന്നെ ഒക്കെ വിളിക്കാൻ തോന്നുന്നേ... "


😬പട്ടി നാണം ഇല്ലാത്ത ജന്തു... ആ അമിക്കയാ എന്റെ അജുനെ ഇങ്ങനെ വഷളാക്കിയേ... 


"എന്നെ വിളിക്കേണ്ട അവളുമാരെ വിളിച്ചാൽ മതി... വേണേൽ അവരുടെ കൂടെ തന്നെ താമസിച്ചോ എനിക്കെന്താ... "


"നിന്നോട് ഇതെങ്ങനെ പറയും എന്ന് കരുതി ഇരിക്കാ ഞാൻ...എന്തായാലും നീ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഞങ്ങൾ കുറച്ച് ദിവസം ഇവിടെ താമസിക്കാം എന്ന് തീരുമാനിച്ചു... "


😕പടച്ചോനെ ഇവൻ കയ് വിട്ടു പോയിന്ന തോന്നുന്നേ...😓എന്നാലും എന്നോട് വേണ്ടായിരുന്നു ഈ ചതി... 


😬😬നമ്മൾ കലിപ്പ് ഇട്ടു ഫോണും ബെഡിൽ എറിഞ്ഞു അവിടെ ഇരുന്നു... 😪നമ്മക്ക് ആണെങ്കിൽ വല്ലാണ്ട് സങ്കടം വരുന്നുണ്ട്... നമ്മൾ വീണ്ടും മെല്ലെ താഴെ ഇറങ്ങി... ഉമ്മച്ചിയെ ഒന്ന് നോക്കി മുറിയിൽ ചെന്നു പർദ്ദയും അടിച്ചു മാറ്റി ബാപ്പച്ചിയുടെ പേഴ്‌സ് കണ്ടതും ലാസ്റ്റ് ഒരു തവണ കൂടി എന്ന് മനസ്സിൽ പറഞ്ഞു കാശും അടിച്ചു മാറ്റി ബാഗിൽ കൊണ്ട് വെച്ച്... 😏നിക്ക് എന്തിനാ ഇനി ഓനെ പേടി... അവിടെ ഓൻ കണ്ട പെണ്ണുങ്ങളെ വായും നോക്കി നിക്കൽ അല്ലേ... 


"പതിയെ തിന്ന് അല്ലെങ്കിൽ തൊണ്ടയിൽ കുടുങ്ങി ചാകും... "


നമ്മളെ തീറ്റ കണ്ടു ഉമ്മച്ചി പറഞ്ഞു എങ്കിലും നമ്മൾ അതൊന്നും കാര്യം ആക്കീല... ഒന്ന് ഇളിച്ചു കൊണ്ട് ബാക്കി കയ്യിൽ എടുത്തു ഇറങ്ങി... 🙄ഇന്ന് മൊത്തം ബിസി ആണ്... എന്താവോ എന്തോ... 


കോളേജ് സ്റ്റാൻഡിൽ ഇറങ്ങിയതും രണ്ടും നമ്മളെ അടുത്തേക്ക് ഓടി വന്നു... 


"ഡീ ഇപ്പൊ ഒരു ബസ് വരും അതിന് മുന്നേ ആ കടയുടെ ബാക്കിൽ ചെന്നു നമുക്ക് പർദ്ദ ഇടാം... "


"😪ഡീയെ എനിക്ക് നല്ല പേടി ഉണ്ട്... "


"എന്നാൽ നീ അതും പുഴുങ്ങി തിന്ന് ഇവിടെ നിന്നോ... വാടി ഞങ്ങൾക്ക് പോവാം... "


രണ്ടും നടക്കുമ്പോൾ പിന്നെ നമ്മൾ കാൽ വെറുതെ നിക്കില്ല... പിന്നാലെ അങ്ങ് ചെന്നു... പർദ്ദയൊക്കെ ഇട്ടു ബസും കാത്ത് നിന്ന് എങ്കിലും ഒരു പേടി ഒക്കെ ഉണ്ട്... 


ബസിൽ കയറി അതിന്റെ ഗ്ലാസിൽ നമ്മളെ പ്രതിബിംബം കണ്ടപ്പോൾ എവിടുന്നൊക്കെയോ ധൈര്യം വന്നു... രണ്ട് കണ്ണ് മാത്രം കാണാം... ആർക്കും തിരിച്ചറിയാൻ പറ്റില്ല നമ്മളെ ഉമ്മച്ചിക്ക് പോലും... 😌


"ഡീ എവിടെക്കാ ഞങ്ങളെയും കൊണ്ട് പോണെ ഇനി ശല്യം ഒഴിവാക്കാൻ എവിടെ ഏലും തള്ളി ഇട്ടു കൊല്ലാൻ ആണോ... "


"😏നിങ്ങൾ രണ്ടിനെയും കൊന്നു ജയിലിൽ പോയാൽ എനിക്കാ നാണക്കേട്... "


🙄🙄ഞങ്ങൾ എന്താ അത്രക്ക് മോശം ആണോ... 😏ഓളെ ഒരു ജാഡ കണ്ടില്ലേ വരേണ്ടി ഇരുന്നില്ല... 


നീണ്ട ഒന്നൊന്നര മണിക്കൂർ യാത്ര കഴിഞ്ഞു ബസ് സ്റ്റാൻഡിൽ നിർത്തിയതും നമ്മൾ കൂടെ ഉള്ള കുരിപ്പിനെ നോക്കി... 😰ഓൾ പൊരിഞ്ഞ ഉറക്കം... 


"ഇനി ഇത് വന്നിടത്തേക്ക് തന്നാ പോവുന്നെ എന്തെ ഇറങ്ങുന്നില്ലെ... "


കിളി അതും ചോദിച്ചു ഇറങ്ങിയതും നമ്മൾ രണ്ട് തൊഴി കൊടുത്തു ഓളെ ഉണർത്തി... ഓൾ ആണെങ്കിൽ ചുറ്റും നോക്കി ഒരു വളിച്ച ഇളി തന്നു... 


"😕ഉറങ്ങാൻ ആണെങ്കിൽ നിനക്ക് വീട്ടിൽ കിടന്നു ഉറങ്ങിയാൽ പോരെ... ഇതിപ്പോ നീ എവിടെക്കാ ഈ കൊണ്ട് വന്നേ... "


ഓളെ വാല് പോലെ പിന്നാലെ നങ്ങൾ രണ്ടും ഇറങ്ങി... 


"☺️കെട്ടിയോൻ കൂടെ ഉണ്ടായാൽ സമയത്ത് ഉറങ്ങാൻ പറ്റില്ലെടി... അതാ ഞാൻ ഉറങ്ങി പോയെ... "


"😏അത് മനസ്സിൽ ആയി... അതല്ല ഇവിടെ പ്രശ്നം ഇനി എങ്ങോട്ടാ പോണ്ടേ എന്നാ... "


വീണ്ടും ഓളെ പിന്നാലെ നടന്നു... ഓൾ ഒരു ഓട്ടോ പിടിച്ചു... ബസ് വന്ന സ്ഥലത്തേക്ക് തന്നെ പോകുന്നത് കണ്ടു നമ്മൾ പല്ലും കടിച്ചു ഓളെ നോക്കി... ഓൾ വളിച്ച ഇളിയും തന്ന് ഇരുന്നു... 


ഇറങ്ങി കഴിഞ്ഞു ഓൾ രണ്ടായിരത്തിന്റെ നോട്ട് ഒക്കെ എടുത്തു കൊടുക്കുന്നത് കണ്ടു നമ്മൾ വായും പൊളിച്ചു ഓളെ നോക്കി... 


"😜നിന്റെ കെട്ടിയോന്റെ പേഴ്‌സ് കീറി അല്ലേ... ഷമി നീ ഇന്ന് ആരെയാടി... "


"ഞാൻ ഷമീർകാക്കുന്റെ... ഓൻ ആണെങ്കിൽ കെട്ടാത്തോണ്ട് പേഴ്സിൽ നിറച്ചു കാശ് ആടി... നീ ആരെയാ... "


"🙊അജു ഇല്ലാത്തോണ്ട് ബാപ്പച്ചി തന്നെ ശരണം..."


നമ്മൾ നടന്നു നടന്നു കുറെ പാറ കൂട്ടങ്ങൾ കണ്ടു ജെസിയെ ഒന്ന് നോക്കി... 😕ഇത് തള്ളി ഇട്ടു കൊന്നാലും ആരും കാണില്ലല്ലോ പടച്ചോനെ... 


"😒സത്യം പറ നീ വല്ല കൊട്ടേഷനും ഏറ്റെടുത്തോ ഞങ്ങളെ കൊല്ലാൻ... "


"ഒന്ന് പോടീ... ഇത് കടൽ തീരം ആണ്...ഇവിടെ ആവുമ്പോൾ ഞങ്ങളെ ആരും കാണില്ല... "


ഓൾ ബാഗ് ഒക്കെ വെച്ച് പർദ്ദ ഒക്കെ ഊരി മാറ്റി പാറയുടെ മേലേ വെച്ച് വെള്ളത്തിൽ ഇറങ്ങി... ഷമിയും അങ്ങനെ ചെയ്യുന്നത് കണ്ട് ഞാനും അവരെ പിന്നാലെ വിട്ടു... പിന്നെ ഒരു ഒന്നൊന്നര കളി ആയിരുന്നു വെള്ളത്തിൽ... 


"നെക്സ്റ്റ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ചു സിനിമ കാണാൻ പോകാല്ലേ... "


"ഓകെ സെറ്റ്... "


ഞാനും ഷമിയും ഒരുമിച്ച് പറഞ്ഞതും നമ്മളെ ഫോൺ റിങ്ങ് ചെയ്യുന്ന കേട്ട് നമ്മൾ ഒന്ന് ഞെട്ടി... 😨😨പടച്ചോനെ അജു ആവല്ലേ... 



നമ്മൾ വിറച്ചു കൊണ്ട് ഫോൺ എടുത്തതും പരിചയം ഇല്ലാത്ത നമ്പർ കണ്ടു ഒരു ആശ്വാസത്തോടെ കട്ട് ചെയ്തു... ദേ വീണ്ടും അടുക്കുന്നു... 🙄🙄ഇനി ഇതേതു കുരിശ് ആണാവോ... 


"ഡീ എടുക്കല്ലേ ആരായാലും നമ്മൾ ഇപ്പോൾ ക്ലാസ്സിൽ അല്ലേ... പണി കിട്ടും... "


നമ്മൾ പിന്നെ ഫോണും ഓഫ് ചെയ്തു വീണ്ടും പർദ്ദയും എടുത്തു ഇട്ടു ഓളെ വാല് പോലെ പിന്നാലെ പോയി... സിനിമ കാണാൻ എന്നും പറഞ്ഞു ഒരു ഇരുട്ട് മുറിയിൽ ഇരുന്നപ്പോൾ തൊട്ട് നമ്മക്ക് ഭയങ്കര പേടി തുടങ്ങി... 


😕ഇതിനേക്കാൾ ബേധം വീട്ടിൽ ഇരുന്നു കാണുന്നത് അല്ലേ...ഉള്ള കാശും കളഞ്ഞു ക്യു നിന്ന് ടിക്കറ്റ് എടുത്തു വന്നു ഇരുന്നത് കണ്ടില്ലേ ലേറ്റ് പോലും ഇല്ലാത്ത മുറിയിൽ... ദാരിദ്ര്യം അല്ലാണ്ട് എന്താ... 


നമ്മൾ സിനിമയെക്കാൾ കൂടുതൽ നോക്കിയത് ചുറ്റിലും ആണ്... 😕ആരേലും വന്നു കൊന്നാൽ പോലും ആരും അറീല... 


"😬നിനക്ക് വേറെ എവിടെയും കൂട്ടി വരാൻ കിട്ടീലെ...ഈ സിനിമ തീരുമ്പോഴേക്കും ഞാൻ പേടിച്ചു ചാകും... "


"😓ഞാനും... "


ഷമിയും കൂടി നമ്മളെ അവസ്ഥയിൽ ആണെന്ന് കണ്ടപ്പോൾ ഓളെയും കൊണ്ട് നമ്മൾ ഇറങ്ങി... 😏പൈസ പോയത് മിച്ചം... വലിയ ഹോട്ടലിൽ ഒക്കെ കയറി ഫുഡും കഴിച്ചു ഞങ്ങൾ ചെന്നത് പാർക്കിൽ ആണ്... 


എവിടെ നോക്കിയാലും പെണ്ണും ആണും സൊള്ളി കൊണ്ട് ഇരിക്കാ... 🙄🙄അയിന് മാത്രം എന്താ ഇവർക്ക് പറയാൻ... ഓരോന്ന് ഓരോ മൂലയിൽ ഇരുന്നു കിസ്സിങ് വരെ നടത്തുന്നുണ്ട്... 


"😌ഇത് മോശം ഇല്ല...ടിക്കറ്റ് കാശ് പോയാൽ എന്താ ലൈവ് ആയിട്ട് സീൻ കാണാലോ... "


ഞങ്ങൾ മാത്രം മൂന്ന് പെണ്ണുങ്ങൾ ഐസ്ക്രീം ഒക്കെ വാങ്ങി കഴിച്ചു അവിടെ ഒക്കെ ചുറ്റി നടന്നു ഓരോ സീൻ പിടിക്കാൻ തുടങ്ങി... 


"☺️☺️നിയ നമുക്ക് എന്നും കോളേജിൽ ആണെന്ന് പറഞ്ഞു ഇതും ഇട്ടു ഇങ്ങനെ കറങ്ങിയാലോ... വീട്ടുകാർ കോളേജിൽ ആണെന്ന് കരുതുകയും ചെയ്യും നമുക്ക് എൻജോയ് ചെയ്യുകയും ചെയ്യാം... "


"🙄ഡിഗ്രി സിർട്ടിഫിക്കറ്റ് നിന്റെ അമ്മായി അപ്പൻ തരോ... അത് ഇല്ലാതെ അജു എന്നെ വീട്ടിൽ കേറ്റില്ല... "


"എനിക്ക് അത് കിട്ടീട്ടും വലിയ കാര്യം ഇല്ല... ഞാനും ഇവളും വന്നോളും അല്ലേ... "


ഓൾ ജെസിയുടെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു... 


"🙄ഞാൻ ഇവിടെ ഉള്ളപ്പോൾ നീയൊക്കെ ഇങ്ങനെ വരും... എന്ത് ചെയ്തിട്ട് ആയാലും നിന്നെ ഒന്നും ഒരിക്കലും ഇതിന് വിടില്ല... എനിക്ക് ഇല്ലേ ആർക്കും വേണ്ട... "


"അസൂയ... "😏


"😒അങ്ങനെയും പറയാം... എന്തായാലും നമുക്ക് വീക്കിലി ഒരു ദിവസം എങ്കിലും ഇങ്ങനെ മുങ്ങാം... അതാണെങ്കിൽ ഞാൻ ഉണ്ട്... "


"ഓകെ... "


അങ്ങനെ വലിയ പ്ലാൻ ഒക്കെ ഇട്ടു ഒരു ഓട്ടോ പിടിച്ചു ബസ്സ്റ്റാൻഡിൽ നിന്നു...🙄നാട്ടിലേക്ക് ഉള്ള ബസ് ഒന്നും കാണാത്തോണ്ട് നമ്മൾ അവിടെ ഇരുന്നു ലെയ്സ് ഒക്കെ വാങ്ങി കഴിക്കാൻ തുടങ്ങി... 


"😓ഇനിയും ബസ് വന്നില്ലെങ്കിൽ എല്ലാം കുളമാകും എന്നാ തോന്നുന്നേ... "


"എങ്കി ഇന്നത്തോടെ എല്ലാം നിർത്താം... "


ഞങ്ങൾ പിന്നെയും താടിക്ക് കയ്യും കൊടുത്തു ഇരുന്നു... 😬😬പല്ലും കടിച്ചു ജെസിയെ നോക്കിയതും ഇതൊന്നും നമ്മക്ക് വിഷയം അല്ല എന്ന പോലെ ഇരിക്കാ തെണ്ടി... കാലത്ത് ഉണ്ടായ സന്തോഷം ഒക്കെ പമ്പ വരെ കടന്നു... ഇതിനകത്ത് ആണെങ്കിൽ ആള് ഉരുകി തീർന്ന് അമ്മാതിരി ചൂടാ... 


"ദേഡി ബസ്... "


എന്ന് കേട്ടതും എങ്ങാണ്ടോ നോക്കി ഇരുന്ന നമ്മൾ ചാടി എണീറ്റ് അതിൽ എങ്ങനെ ഒക്കെയോ കേറി... മൂന്ന് പേർക്ക് ഇരിക്കാൻ ഉള്ള ലോങ്ങ്‌ സീറ്റ് കണ്ടതും ആശ്വാസത്തോടെ അവിടെ ഇരുന്നു... 


അവിടെ ഇരുന്നു വീണ്ടും ചൂട് കൂടിയതും ബസ് ഏതാണ്ട് നിറഞ്ഞു തുടങ്ങി... നമ്മൾ ചുറ്റിലും ഒന്ന് നോക്കി ഇത്തിരി കാറ്റ് തേടുമ്പോ ആണ് നമ്മളെ ഇടത് സൈഡിൽ ആയി കണ്ണ് പോയത്... 


😨😨😵😵പടച്ചോനെ അജു അപ്പുറത്ത് ആണെങ്കിൽ ആമിക്കാ... രണ്ടും കാര്യമായ ചർച്ചയാണ്... നമ്മൾ ആണെങ്കിൽ ഓന്റെ തൊട്ട് ഇപ്പുറത്തെ സീറ്റിലും... ഉള്ള വിയർപ്പ് ഒന്ന് കൂടി... 


രണ്ടും പരിസര ബോധം ഇല്ലാതെ സ്പീക്കർ വെച്ച പോലെ കഥ പറയാ... നമ്മൾ പല്ലും കടിച്ചു അടുത്തുള്ള ഷമിയെ ഒന്ന് തോണ്ടി... ഓൾ നമ്മളെ കലിപ്പിൽ നോക്കിയതും നമ്മൾ കയ് കൊണ്ട് കാണിക്കുന്ന കണ്ടു ഓളും ഒന്ന് ഞെട്ടി പിന്നിലേക്ക് വലിഞ്ഞു... 


"പടച്ചോനെ അജു... ഇവറ്റകൾക്ക് വേറെ ബസ് ഒന്നും കിട്ടീലെ എഴുന്നള്ളാൻ... കണ്ടക ശനി അല്ലേലും നിന്നെയും കൊണ്ടേ പോവൂ... കൂടെ വന്ന ഞങ്ങളെ കൂടി... "😪


"എടീ ഇറങ്ങിയാലോ... "


"ഇനി വേറെ ബസ് ഒന്നും നാട്ടിലേക്ക് ഇല്ല... "


"അല്ലേലും അത് അങ്ങനെയേ വരൂ... പണി കിട്ടുമ്പോ എനിക്ക് ഇത് പതിവാണ്... "😓


"ഡീ ഞങ്ങളെ മനസ്സിൽ ആവില്ല... അടങ്ങി ഇരുന്നാൽ അവർ ശ്രദ്ധിക്കില്ല... പിന്നെന്താ വെറുതെ ആണോ ഞാൻ ഈ വേഷം ഇടാൻ പറഞ്ഞത്... "


"🙄എന്റെ കണ്ണ് കണ്ടാൽ മനസ്സിൽ ആവോടി... "


"നേരെ ചൊവ്വേ മുഖത്ത് നോക്കാത്ത നിന്റെ കണ്ണ് കണ്ടാൽ ഒന്നും അവന് മനസ്സിൽ ആവില്ല... നീ അതികം അങ്ങോട്ടേക്ക് നോക്കേണ്ട... "


ജെസി അതും പറഞ്ഞു കയ്യിൽ തലയും താങ്ങി ഇരുന്നു... 


"🙄ഡീ ഇവിടെ ഇരിക്കേഡി നിന്നെ അവറ്റകൾക്ക് രണ്ടിനും അറീല്ലലോ... "


"😕എനിക്ക് അവിടെ ഇരിക്കാൻ ഒന്നും പറ്റില്ല...വോമിറ്റ് ചെയ്യാൻ തോന്നാ... "


അവൾ ഒരു കവർ കയ്യിൽ എടുത്തു ഇരുന്നു... 


"അതെന്തിനാ സ്റ്റോക്ക് ചെയ്യുന്നേ... വീട്ടിൽ കൊണ്ട് പോയി പായസം ആയി കഴിക്കാൻ ആണോ... "


"😬അല്ല നിന്റെ തല വഴി കമിഴ്ത്താൻ... "


🙄🙄രണ്ടും കൂടി തല്ലിനുള്ള വകുപ്പ് ഉണ്ടാക്കൽ ആണല്ലോ... ഇവിടെ നമ്മക്ക് പ്രാണ വേദന... 


"😬😬ഡീ പട്ടികളെ അടങ്ങി ഇരിക്കേഡി... എന്നെ കൊലക്ക് കൊടുക്കാൻ ആണോ നീയൊക്കെ എന്നെ ഓരോന്ന് പറഞ്ഞു പ്രലോബിപ്പിച്ചു കൊണ്ട് വന്നേ... "


"ഞാൻ അല്ല ഇവളാ... "


രണ്ടും പരസ്പരം കാണിച്ചു പറഞ്ഞത് കേട്ട് നമ്മൾ നന്നായി ഒന്ന് നോക്കി പേടിപ്പിച്ചു... 😠😠അതോടെ രണ്ടും ഇത്തിരി സൈലന്റ് ആയി... 


ബസ് പോകും തോറും ജെസ്സി കവറിൽ വാള് വെച്ച് അത് നിറക്കാൻ തുടങ്ങി... 


"😷ഈ നീ ഇവിടെ ഇരുന്നോടി അജു നിന്നെ കാണും... "


"😤😤എന്നെ കണ്ടോട്ടെ... "


നമ്മൾ ഷമിയെ നോക്കി പുച്ഛിച്ചു ബാക്കിൽ തലയും വെച്ച് ഇരുന്നു... ഓളെ വാള് വെക്കലിന്റെ ഊക്ക് കേട്ട് അജു ഒന്ന് തിരിഞ്ഞു നോക്കിയതും നമ്മളെ നെഞ്ച് പടപടാന്ന് മിടിക്കാൻ തുടങ്ങി... 


"ഇതാ ഇത് സ്മെൽ ചെയ്താൽ മതി... "


എന്നും പറഞ്ഞു ഓൻ ഒരു ലെമൺ നമ്മളെ നേർക്ക് നീട്ടിയതും നമ്മളെ കയ് വലിയ അനക്കം ഒന്നും ഇല്ല...ഷമി നമ്മളെ അവസ്ഥ കണ്ടു പെട്ടെന്ന് അത് വാങ്ങി ഓൾക്ക് കൊടുത്തു... 


നമ്മൾ ആണെങ്കിൽ ഇരുന്നിടത് നിന്ന് ഉരുകി തീരാൻ തുടങ്ങി... നമ്മൾ പിന്നെ ഒന്നും കാണാൻ ഉള്ള ശേഷി ഇല്ലാത്തോണ്ട് കണ്ണും അടച്ചു ഇരുന്നു... 🙄🙄പടച്ചോനെ മനസ്സിൽ ആയി കാണോ... നല്ല തണുത്ത കാറ്റ് നമ്മളെ തഴുകി പോയതും നമ്മൾ മെല്ലെ കണ്ണ് തുറന്നു ഓനെ നോക്കി... 


ഓൻ ആരെയോ കാര്യായി വിളിക്കുന്നുണ്ട്... നമ്മൾ അറിയാൻ ഉള്ള തൊര കൊണ്ട് തല പൊക്കി നോക്കിയതും നമ്മളെ ആണ് ഓൻ വിളിച്ചു മരിക്കുന്നത് എന്ന് കണ്ടപ്പോൾ നമ്മൾ പെട്ടെന്ന് സീറ്റിലേക്ക് തന്നെ അമർന്നു ഇരുന്നു... ക്ഷമ നശിച്ചപ്പോ ഓൻ പല്ലും കടിച്ചു നെരിക്കുന്നുണ്ട്... അവസാനം സഹി കെട്ട് ഹെഡ്സെറ്റും തിരുകി കയറ്റി പാട്ടും കേട്ട് ഇരിക്കാൻ തുടങ്ങി... 


"ഡീ കുട ഉണ്ടോ നല്ല മഴ വരുന്ന ലക്ഷണം ഉണ്ട്... "


ജെസി ലെമൺ മണത്തു പുറത്തേക്ക് നോക്കി പറഞ്ഞു... 🙄ഹ ബെസ്റ്റ് അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ... 


"😓ഏതായാലും നനഞ്ഞു ഇനി സോപ്പിട്ടു കുളിക്കാം... "


"എന്തോന്ന്... "


"ആ മഴ കൂടി കൊള്ളാം എന്ന്... "


നമ്മൾ കുറെ കാലം കൂടി കാണുന്ന മഴയായത് കൊണ്ട് ആ തണുപ്പ് ആസ്വദിച്ചു ഇരുന്നു... ഇപ്പൊ അജുന്റെ അടുത്ത് ചെന്നു ഓനെയും കെട്ടിപ്പിടിച്ചു ഇരിക്കാൻ തോന്നാ...😍😍നമ്മൾ ഓനെ നോക്കിയതും ഓൻ കണ്ണടച്ച് പാട്ടിൽ തന്നെ... 


ശക്തിയായി മഴ പെയ്തതോടെ ബസിൽ ഇരുട്ട് പിടിക്കാൻ തുടങ്ങി... ഓരോരുത്തർ ആയി വിൻഡോസ് ക്ലോസ് ചെയ്യുമ്പോൾ ഞങ്ങൾ മൂന്നും അത് പിടിച്ചു പൊട്ടിക്കുന്നത് അല്ലാതെ അതിന് നമ്മളോട് എന്തോ ദേഷ്യം ഉള്ളത് പോലെ ബലം പിടിച്ചു നിക്കാ... 😓കയ്യിലിരിപ്പ് അതല്ലേ... 


പെട്ടെന്ന് ആരോ വന്നു നമ്മളെ മുന്നിൽ ആയി നിന്നതും നമ്മൾ ഒന്ന് നോക്കിയതേ ഉള്ളൂ ഷമിന്റെ കയ് ഇറുക്കി പിടിച്ചു... ഓൻ രണ്ട് തട്ട് കൊടുത്തു അതും അടച്ചു സീറ്റിൽ ചെന്നു ഇരുന്നു... 😓


"നിന്റെ അജു ആള് സൂപ്പറാട്ടോ... "


ജെസി ഓനെ നോക്കി കൊണ്ട് നമ്മളോട് ആയി പറഞ്ഞു... 


"😬അയിന് നീ ഓനെ നോക്കാൻ നിക്കണ്ട... കെട്ടിയോനെ പോയി നോക്ക്... "


"എന്റമ്മോ എന്താ ഒരു ജാഡ... 😬ഓൻ നിന്നെ മനസ്സിൽ ആയി തല്ലി കൊല്ലട്ടെ പടച്ചോനെ... "


"😏അങ്ങനെ വല്ലതും ഉണ്ടായാൽ അയിന് മുന്നേ ഞാൻ നിന്നെ തട്ടും... "


അവളെയും പുച്ഛിച്ചു നമ്മൾ ഇരുന്നതും ബസ് സ്റ്റോപ്പിൽ നിർത്തിയതും കുറെ എണ്ണം നനഞ്ഞു കുതിർന്നു കയറി... ഒരുത്തി മുട്ടോളം ഉള്ള പാന്റും വയർ പുറത്താക്കിയുള്ള ടീ ഷർട്ട്‌ ഒക്കെ ഇട്ടു നമ്മളെ സ്വന്തം ചെക്കന്റെ അടുത്തേക്ക് വന്നു നിന്നു... 


നമ്മൾ ഓളെ ഒന്ന് തുറിച്ചു നോക്കി... കയ്ക്ക് പിന്നെ വെക്കാൻ തീരെ തുണി കിട്ടീട്ടില്ല... ഓൾ ആ കയ് പൊക്കി പിടിച്ചു നിന്നതും പൊക്കിൾ പോലും ഓന്റെ കണ്മുന്നിൽ ആയി... 😬പട്ടി ഇതിനെ മിക്കവാറും ഞാൻ കൊല്ലും... 


ഇവൾ മൊത്തം സീൻ ഓനെ കാണിക്കാൻ ഉള്ള പ്ലാൻ ആണല്ലോ കുരിപ്പിന് ഇങ്ങോട്ട് നീങ്ങി നിന്നാൽ എന്താ... ഓന്റെ തോളിൽ ആണ് അതിന്റെ അരക്കെട്ട് കൊണ്ട് ഉരക്കുന്നത്... 😨


"ഡീ ഇവളെ ഞാൻ മിക്കവാറും ഇന്ന് കൊല്ലും... കണ്ടില്ലേ ഉള്ളത് മുഴുവനും ഓന്റെ മേലേ മുട്ടിക്കുന്നെ... "😬😪😪


"ഡീ അടങ്ങി ഇരുന്നില്ലേ നിനക്ക് ആവും കിട്ടുന്നെ...നിന്റെ കെട്ടിയോൻ നോക്കുന്നുണ്ടോ എന്ന് നോക്ക്... "


"ഓൻ എങ്ങാനും നോക്കിയാൽ ഓനെ ആവും ഞാൻ ആദ്യം കൊല്ലുന്നേ... "


നമ്മൾ പിന്നെ ഓന്റെ കണ്ണും നോക്കി നിന്നു... ഓൻ നോക്കല്ലേ പടച്ചോനെ... 😓കണ്ണ് എടുക്കാതെ ഓനെ നോക്കി നിന്നതും ഓൻ തിരിഞ്ഞതും ഓന്റെ കണ്ണ് അവളെ വയറിൽ ആയതും ഓൻ ഒന്ന് മുഖം തിരിച്ചു ഞങ്ങളെ ഭാഗത്ത്‌ നോക്കിയതും പെട്ടെന്ന് തന്നെ ഞാൻ നോട്ടം മാറ്റി... 


അമിക്കാടെ കാതിൽ എന്തോ പോയി പറഞ്ഞതും അമിക്കയും അയിനെ നോക്കുന്ന കണ്ടു രണ്ടും നല്ല അസൽ കോഴികൾ ആണെന്ന് മനസ്സിൽ ആയി... എന്നാലും ഓൻ ഇന്നേവരെ നമ്മളെ വയർ ഒന്ന് നോക്കീട്ടില്ല... 


"ഡീ കണ്ടോ രണ്ടും നല്ല പൂവൻ കോഴിയാ നോട്ടം കണ്ടില്ലേ...ഓൻ ഇന്നേവരെ എന്റെ വയറ്റിൽ നോക്കീട്ടില്ല... "😬


"🙄ഇല്ലേ ഓന്റെ കയ്യിൽ നിന്റെ തുണി ഉടുക്കാത്ത ഫോട്ടോ ഉണ്ടെന്ന് അല്ലേ നീ പറഞ്ഞത് പിന്നെ അതെന്താ... "


"എടീ അത് കൊച്ച് കുട്ടി ആയിരിക്കുമ്പോൾ ഉള്ളത് അല്ലേ... അത് പോലെ ആണോ ഇത്... "


"നീയും നോക്കിളുന്നുണ്ടല്ലോ ഓളെ വയറ്റിൽ... "


🙄🙄ഹെയ് ഞാൻ നോക്കുന്ന പോലെ ആണോ ഓൻ നോക്കുന്നത്... ഇവളോട് പറഞ്ഞു മനസ്സിൽ ആക്കാൻ ഒന്നും എനിക്ക് പറ്റില്ല... 


"ഒരു പിൻ ഇങ്ങ് എടുത്തെ... "


"എന്തിനാ... "


"നിന്റെ അമ്മായി അപ്പനെ കെട്ടിക്കാൻ... "


നമ്മൾ ഓളെ ഷാൾ കുത്തിയ പിൻ വലിച്ചു കയ്യിൽ ആക്കി ചുറ്റിലും ഒന്ന് നോക്കി...പകുതി ആൾക്കാരും ഫോണിൽ മൂക്കും കുത്തി ഇരിപ്പ് ആണ്... നമ്മൾ ആ പിൻ കൊണ്ട് ഓളെ അരയിൽ കുത്തിയതും ഓൾ ഒന്ന് പിടഞ്ഞു പിന്നിലേക്ക് നോക്കി... 


നമ്മൾ ഇത്തിരി ഡീസന്റ് ആയി ഇരുന്നു ഓളെ നോക്കി... ഓൾ വീണ്ടും ഓന്റെ മേലേ ചാരി നിന്നതും വീണ്ടും ഒന്ന് കൊടുത്തു...😏


ഓൾ പിടഞ്ഞു കൊണ്ട് അജുനെ ഒന്ന് നോക്കി... ഓന്റെ ഭാഗ്യം കൊണ്ട് ഓൻ അമിക്കനോട് തള്ളി മറിക്കൽ ആണ്... 🙄അവൾ ഏതാണ്ട് മൂട്ട ഉണ്ടെന്ന് കരുതി മുന്നിലേക്ക് നീങ്ങി നിന്നു... ഇപ്പോഴാ ശ്വാസം നേരെ വീണത്... 


"ഇപ്പൊ സമാദാനം ആയല്ലോ... ആ പെണ്ണ് ഉള്ളപ്പോൾ ഓന്റെ മുന്നിൽ ഒരു മറ ആയിരുന്നു അതിനെ കുത്തി ഓടിച്ചു ഇരിക്കുന്നത് കണ്ടില്ലേ... "


"😏മറ വേണന്നു കരുതി എന്റെ കെട്ടിയോൻ സീൻ പിടിക്കുന്നത് നോക്കി നിക്കണോ... "


ഓള് പിന്നെ നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു സീറ്റിൽ ചാരി കിടന്നു ഉറക്കം തുടങ്ങി... ജെസി ആണെങ്കിൽ എന്നോ ഉറങ്ങി... അത് പിന്നെ കെട്ടിയോൻ രാത്രി കിടത്തി ഉറക്കില്ല എന്നല്ലേ പറയുന്നേ ഉള്ളതാണോ എന്തോ... 🙄നമ്മക്കും ഉണ്ട് ഒന്ന് എന്തേലും മിണ്ടാൻ പോയാൽ കിടന്ന് ഉറങ്ങ്‌ എന്ന ഒറ്റ ഡയലോഗ് ആണ്... 


നമ്മൾ അവരെ ഒക്കെ നോക്കി കിടന്ന് എപ്പോഴോ ഉറങ്ങി പോയി... ആരോ തോളിൽ തട്ടിയപ്പോ ആണ് നമ്മൾ കണ്ണ് തുറന്നത്... രണ്ടിനെയും നോക്കിയപ്പോ പൊരിഞ്ഞ ഉറക്കം ആണ്... നമ്മൾ വീണ്ടും ഒന്ന് കണ്ണ് അടച്ചു കിടന്നപ്പോൾ ആണ് അജുനെ ഓർത്തെ... ഓനെ ഒന്ന് നോക്കിയതും ഓൻ അതാ നമ്മളെ തൊട്ട് അടുത്ത് നിക്കുന്നെ... നമ്മളെ തട്ടുന്നത് ഓന്റെ ബാഗ് ആണ്... 😨😨പടച്ചോനെ ഇറങ്ങാൻ ആയി... 


നല്ല മഴ ആയത് കൊണ്ട് തന്നെ ഇതിപ്പോ എവിടാ എന്ന് പോലും അറീല... നമ്മൾ രണ്ടിനെയും ഒന്ന് തോണ്ടി വിളിച്ചതും രണ്ടും കണ്ണ് തുറന്നു കയ് ഒക്കെ നീട്ടി കോട്ട് വാ ഒക്കെ ഇട്ടു... 


"😬അലറല്ലേ അത് കേട്ട് ഓൻ എങ്ങാനും നോക്കിയാൽ പണി പാളും...സ്റ്റാൻഡിൽ എത്തി നമുക്ക് ഇറങ്ങാം... "


അജു ഇറങ്ങിയതും നമ്മൾ എണീറ്റ് അവർ നീങ്ങി എന്ന് കണ്ടതും പിന്നാലെ ഇറങ്ങി... ജെസി ആണെങ്കിൽ ഓളെ കവർ എവിടെയോ തിരുകി കയറ്റി വന്നു... 😨പടച്ചോനെ ആ സീറ്റിൽ ഏത് ഹതഭാഗ്യവതി ആണോ ഇരിക്കുന്നെ... 


മഴ കാരണം എല്ലാം ഇത്തിരി പോന്ന ഷെൽട്ടറിൽ കയറി നിന്നു...അജു ഇല്ലെന്ന് കണ്ടതും ഞങ്ങളും അതിൽ കയറി നിന്നു... നിന്ന് എന്നെ ഉള്ളൂ മൊത്തം നനഞ്ഞു കുതിർന്നു... 😓


"ഡീ എങ്ങനാ പോവാ... മൂന്നും മൂന്ന് വഴിക്ക് അല്ലേ... "


"നിനക്ക് വേണേൽ അജുന്റെ കൂടെ പോവാം...ഞങ്ങളാ പെട്ടിരിക്കുന്നെ... "


"ഞാൻ വന്നത് പോലെ പോയിക്കോളാം... ഓൻ ചിലപ്പോൾ ഓന്റെ വീട്ടിൽ ആവും പോണെ... പിന്നെ ആമിക്കാ അല്ലേ ഓനോട്‌ എന്തേലും കള്ളത്തരം പറയാം... "


"ഓരോ ഓട്ടോ പിടിച്ചു പോകാലെ... ഇനി ഈ മഴയത് ബസിൽ ഒക്കെ പോവാൻ വയ്യാ... "


ഞങ്ങൾ ഓരോ ഓട്ടോ വരുന്നത് നോക്കി കയ് നീട്ടിയതും പ്രതീക്ഷിക്കാത്ത മഴ ആയോണ്ട് ഞങ്ങൾ കേറുന്നതിന് മുന്നേബസിൽ കയറാൻ നിന്ന  ഇവിടെ ഉള്ളോർ കേറി പോയിട്ടുണ്ട്... ഞങ്ങൾ പരസ്പരം നോക്കി നിന്നു... 😪


നീണ്ട പരിശ്രമത്തിന് ഒടുവിൽ ഒരു ഓട്ടോ മുന്നിൽ ആയി നിന്നതും നമ്മൾ പെട്ടെന്ന് അകത്തു കയറാൻ നോക്കി...നമ്മളെ കയ്യിൽ ആരോ പിടിച്ചതും നമ്മൾ അതുങ്ങളെ തള്ളി മാറ്റി... 


"ഡീ ഞാൻ ആദ്യം പോവാടി... അജു എത്തുന്നതിന് മുന്നേ എത്താലോ...നിങ്ങൾക്ക് പിന്നെ ആരെയും പേടിക്കേണ്ടാല്ലോ... "


എന്നും പറഞ്ഞു കേറാൻ നോക്കി എങ്കിലും നമ്മളെ കയ്യിൽ ഉള്ള പിടിക്ക് ബലം കൂടിയതും നമ്മൾ ഓളെ കലിപ്പിൽ തിരിഞ്ഞു നോക്കി... 


😨😵😵മുന്നിൽ നിക്കുന്ന അജുനെയും അമിക്കാനെയും കണ്ടു നമ്മളെ കണ്ണ് തള്ളിപ്പോയി... രണ്ടും പിന്നിൽ വായും പൊളിച്ചു നിക്കുന്നുണ്ട്... 


പടച്ചോനെ ഇവൻ നമ്മളെ എപ്പോൾ മനസ്സിൽ ആക്കി... 😭എന്നെ അങ്ങ് കൊല്ല്... 


"ചേട്ടൻ പോയിക്കോ ഇവർക്ക് പോകേണ്ട സ്ഥലം ആയിട്ടില്ല... "


എന്നും പറഞ്ഞു അമിക്ക ഓട്ടോ വിട്ടതും നമ്മൾ ഓനെ തന്നെ നോക്കി നിന്നു... 🙄എന്താ ഇപ്പൊ ചെയ്യാ... ഓൻ ആണെങ്കിൽ കയ്യിൽ ഉള്ള പിടിത്തം ഒന്ന് കൂടി ഇറുക്കി...ഞെക്കി കൊല്ലാൻ ആണോ പ്ലാൻ... നമ്മൾ ഇത്തിരി ദയനീയമായി ഓനെ നോക്കിയതും മുന്നിൽ നിന്നും ഒരു ചക്ക വീണ സൗണ്ട്... 


ഞങ്ങൾ എല്ലാം ഞെട്ടി കൊണ്ട് നോക്കിയതും ജെസി ദേ കിടക്കുന്നു വെട്ടി ഇട്ട വാഴ പോലെ ചെളിയിൽ... നമ്മൾ അല്ലേ ബോധം കെടേണ്ടത് ഇതെന്താ ഇവൾ വീണേ... 🙄🙄


നമ്മൾ കണ്ണും തള്ളി ഷോക്ക് അടിച്ച പോലെ നിന്നതും ഓൻ നമ്മളെ കയ് വിട്ടു ഓളെ അടുത്തേക്ക് ചെന്നു... 🙄🙄ഹെയ് ഇതെന്താ ഇങ്ങനെ... 


ഓളെ തട്ടി വിളിച്ചു രണ്ടെണ്ണവും പിടിച്ചു നിർത്തിയപ്പോ തന്നെ മുന്നിൽ ഒരു കാർ വന്നതും ഷമി നമ്മളെ കയ് ഇറുക്കി പിടിച്ചു...😌ഭാഗ്യം ഓളെ ഷമീർക്കന്റെ കാർ...എന്തായാലും ഓൾക്കും കൂടി കിട്ടും അല്ലോ അത് മതി... ഓളെ കാക്കു ഓളെ ഒന്ന് തുറിച്ചു നോക്കി ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരുന്നു... 


അവറ്റകൾ രണ്ടും ജെസിയെ പിടിച്ചു സീറ്റിൽ ചാരി ഇരുത്തി നമ്മളെ ഒരു നോട്ടം...ഷമി ഒരൊറ്റ ഓട്ടത്തിന് നാട് വിട്ടാലോ... 😪


"ഇനി നിങ്ങളോട് പ്രത്യേകം പറയണോ കേറെഡി... "


എന്ന് കേട്ടതും ഷമി ചാടി കയറി ഓളെയും പിടിച്ചു ഇരുന്നു... ആമിക്ക മുന്നിൽ കയറിയതും ഇനി ഓനിക്ക് കയറാൻ അല്ലേ സ്ഥലം ഉള്ളൂ എന്ന പോലെ നമ്മൾ അവിടെ തന്നെ നിന്നു... 😒


ഓൻ ഒറ്റ വലിക്കു നമ്മളെയും കാറിൽ ഇട്ടു കയറി കൊണ്ട് ഡോർ അടച്ചു... നമ്മൾ ആണെങ്കിൽ അവസാനം ഓന്റെ മടിയിൽ തന്നെ കയറി ഇരുന്നു... മൂന്നും മൗന വൃതം ആണല്ലോ... എപ്പോഴാണാവോ ഈ ബോംബ് ഒക്കെ കൂടി പൊട്ടുന്നെ... 


നമ്മൾ ജെസിയെ കലിപ്പിൽ ഒന്ന് നോക്കി... ഇവൾ എല്ലാം ചെയ്തു വെച്ചിട്ട് ഓൾക്ക് മാത്രം ഒന്നും കിട്ടാതിരിക്കുന്നത് ശരിയല്ലല്ലോ... എന്തേലും വാങ്ങിച്ചു കൊടുത്തെ പറ്റൂ... 😓


ഹോസ്പിറ്റലിൽ എത്തി ഓളെ അകത്തേക്ക് കയറ്റി... തല്ല് കിട്ടുന്നത് ഓർത്തിട്ട് ഡ്രാമ ഇട്ടത് ആണോ...ഞങ്ങൾ പോലും ഒന്നും മിണ്ടാൻ ആവാതെ ഇരുന്നു... ഈ ഡ്രെസ്സ് ഇടുന്നവരെ ഒക്കെ സമ്മതിക്കണം... ഏതായാലും പിടിച്ചു ഇനി ആര് കാണാതെ ഇരിക്കാൻ വേണ്ടിയാ... നമ്മൾ അതും വലിച്ചു ഊരി ചെയറിൽ ഇട്ടു... എന്നാലും ഇവറ്റകൾ എങ്ങനെ കണ്ടു പിടിച്ചു എന്ന് മനസ്സിൽ ആവുന്നില്ലല്ലോ... 🤔


ഡോക്ടർ ഉറങ്ങി വന്നതും അവറ്റകൾ അടുത്തേക്ക് പോയി... 


"കോൺഗ്രാറ്റ്ലഷൻസ്... ആ കുട്ടി പ്രെഗ്നന്റ് ആണ്... "


എന്നും പറഞ്ഞു അമിക്കക്ക് കയ് കൊടുത്തതും എല്ലാം കൂടി വായും പൊളിച്ചു  ഓനെ നോക്കി... ഓൻ ആണെങ്കിൽ വളിച്ച ഇളിയൊക്കെ ഇട്ടു നിക്കാ... 😏ഇതിനിടയിൽ ഇവൾ ഇതും ഒപ്പിച്ച... കണക്ക് പ്രകാരം ഇന്ന് നമ്മൾ അല്ലേ പ്രെഗ്നന്റ് ആയി വീഴേണ്ടത്... കൂടെ ഉള്ള എല്ലാറ്റിനും വയറ്റിൽ ആയി... 🙄🙄


"ഞാൻ ആ കുട്ടീടെ ബ്രോ ആയിട്ട് വരും... ഹസ്ബന്റ് വന്നാൽ കൊടുത്തോളൂ... "


ആമിക്കാ അതും പറഞ്ഞു എസ്‌കേപ്പ് അടിച്ചതും നമ്മൾ ഓളെ ബാഗിൽ നിന്നും ഫോൺ എടുത്തു ഓൺ ആക്കി റാഷിക്കാ എന്ന നമ്പറിൽ വിളച്ചതും അജു തട്ടി പറിച്ചു മാറി നിന്ന്  ആളോട് എന്തൊക്കെയോ പറയുന്നുണ്ട്... 


😌😌എന്തായാലും ഓൾക്ക് ഉള്ളതും കൂടി റെഡി ആയി...ഇപ്പോഴാ സമാദാനം ആയത്... 


ഞങ്ങൾ രണ്ടും അവിടെ ഉള്ള ചെയറിൽ ഓരോ അറ്റത് ആയി ഇരുന്നു... ഇടക്ക് ഒന്ന് ഇടം കണ്ണിട്ട് നോക്കും എന്നല്ലാതെ ഒന്നും പറയാനും ചോദിക്കാനും പറ്റാത്ത അവസ്ഥ... 😓


അജു ആണെങ്കിൽ നമ്മളെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... 🙄ആമിക്കാ ആണെങ്കിൽ ഫ്രീ ആയി ഒരു കുഞ്ഞു വന്ന ഒരുമാതിരി ഇരുത്തം ആണ്... ഷമീർ കാക്കു ആണെങ്കിൽ ആരെയോ വിളിച്ചു മരിക്കുന്നുണ്ട്... ലക്ഷണം കണ്ടിട്ട് ഇവളെ പറ്റി വീട്ടിൽ അബവാദം പറഞ്ഞു കൊടുക്കുന്ന പോലെ ഉണ്ട്... 


നേരം ഇരുട്ടി തുടങ്ങി... ഓൾ കയ്യിൽ ഡ്രിപ് ഒക്കെ ഇട്ടു സുഖിച്ചു കിടക്കാ... 😏നമ്മൾ ഇവിടെ ഇങ്ങനെ നിന്നും ഇരുന്നും കാൽ കഴച്ചു... 


രണ്ട് ചെക്കന്മാർ ഓടി പിടിച്ചു വന്നതും നമ്മളെ നോട്ടം ഇതിൽ ആരാ ഓളെ കെട്ടിയോൻ എന്നാ... 😕ഓൻ ആണെങ്കിൽ ആകെ വിയർത്തു കുളിച്ചിട്ടുണ്ട് ഈ മഴയത്തും... എങ്ങാണ്ടോ പോയ ആളാ ഓടി കിതച്ചു വന്നിരിക്കുന്നെ... 😓ഒന്നും വേണ്ടായിരുന്നു... 


"എന്താ ഉണ്ടായേ... "


അവറ്റകൾ വന്നപാടെ എല്ലാരേയും നോക്കി കൊണ്ട് ചോദിച്ചു... 🙄🙄എന്ത് ഉണ്ടാവാൻ കയ്യിലിരിപ്പ് കൊണ്ടാ അല്ലാതെ... 


"കുഴപ്പം ഒന്നും ഇല്ല... ആള് പ്രെഗ്നന്റ് ആണ് അതിന്റെ ക്ഷീണം കൊണ്ട് കോളേജിന് മുന്നിൽ തല കറങ്ങി വീണു അത്രയേ ഉള്ളൂ... ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ഡ്രിപ് തീർന്നാൽ പോവാം... "


😨😨ഹെയ് ഇവനെന്താ ഈ പറയണേ... കോളേജിന് മുന്നിൽ വീണു എന്നോ... ഇവന് വട്ടായോ... എങ്കി നന്നാർന്നു... പടച്ചോനെ ഇവൻ എല്ലാം മറന്നു പോണെ... 


"എങ്കിൽ ഞങ്ങൾ ചെല്ലട്ടെ ഇപ്പൊ തന്നെ ലേറ്റ് ആയി... "


😨പടച്ചോനെ ഞങ്ങളെ കാര്യം തീരുമാനം ആയി... ഓളെ കെട്ടിയോൻ ആണെങ്കിൽ ഭയങ്കര സ്നേഹ പ്രകടനം ആണ്... ഈ തെണ്ടിക്ക് സത്യം പറഞ്ഞു കൊടുക്കൽ അല്ലേ... എങ്കി ഇപ്പൊ രണ്ട് കിട്ടിയേനെ... ഇനി ഓൾക്ക് ഉള്ളത് കൂടി ഇവന് എനിക്ക് തരാൻ ആവും... 😓


ഞങ്ങൾ രണ്ടും ഓളെ നോക്കി ഒന്ന് ഇളിച്ചു അവറ്റകളെ പിന്നാലെ ഇറങ്ങി നടന്നു... വല്ല തലയും കറങ്ങി വീണാൽ മതിയായിരുന്നു... എങ്കി ഇത്തിരി ദയ ഏലും കിട്ടിയേനെ... 🙄


ആരും ഒന്നും മിണ്ടാതെ അങ്ങനെ ഞങ്ങളെ വീട്ടിൽ ഇറക്കി ശമിയും ഓളെ കാക്കുവും പോയി... 🙄ഓൾക്ക് വീട്ടിൽ എത്തിയാൽ കിട്ടിക്കോളും... 


പുറത്ത് തന്നെ ഉള്ള മൂത്താപ്പ ഞങ്ങളെ കണ്ടതും അടുത്തേക്ക് വന്നു... 


"ഹ നിങ്ങൾ വരുന്ന വഴി ഇവളെയും കൂട്ടി ജോലി കിട്ടിയ സന്തോഷത്തിന് കറങ്ങാൻ പോയില്ലേ... മോൻ വിളിച്ചു പറഞ്ഞത് കൊണ്ടാ ആശ്വാസം ആയത്... ഇവൾക്ക് പിന്നെ ആ ചിന്ത ഒന്നും ഇല്ലല്ലോ... "


"പുറമെ കാണുന്ന പോലെ ഒന്നും അല്ല ആള് അതിനേക്കാൾ മേലേ ഒക്കെ ചിന്തിക്കും... "


മൂത്താപ്പ ഓൻ എന്താ ഈ പറഞ്ഞത് എന്നുള്ള ചിന്തയിൽ ആണ്... 😪അതൊക്കെ ടെൻഷൻ കാരണം മറന്നു പോയതാ മൂത്താപ്പ... രണ്ട് തെണ്ടികളും നമ്മളെ തുറിച്ചു നോക്കി അകത്തേക്ക് നടന്നു... വാല് പോലെ പിന്നാലെ നമ്മളും... ഇങ്ങനെ കണ്ടവരെ കൂടെ ഒക്കെ വാല് പോലെ പോകാനേ നമ്മക്ക് യോഗം ഉള്ളൂ... 😓


രണ്ടും ഇരട്ട പെറ്റ പോലെ ഒരു മുറിയിൽ കയറി പോയതും നമ്മൾ മുറിയിൽ ചെന്നു ഫ്രഷ് ആയി... എന്നാലും രണ്ടും എന്താ ഒന്നും മിണ്ടാതെ... 🙄


നമ്മൾ അതും ആലോചിച്ചു ബെഡിൽ കുടക്കുമ്പോ ആണ് അമ്മി വന്നത്... 


"ഡീ അജു നിന്നെ വിളിക്കുന്നു വീട്ടിൽ പോവാൻ... നിന്നോട് എല്ലാം എടുത്തു ചെല്ലാൻ പറഞ്ഞു... "


"ഡീ അവൻ വല്ലോം അവരോട് പറഞ്ഞ..."


"അയ്യോ പറഞ്ഞ... എന്താ പറഞ്ഞത്... "😒


"അവരെ ഇന്റർവ്യൂ പിന്നെ ജോലി ആയത് ഒക്കെ എന്താടി... "


🙄ഏഹ് അതായിരുന്നു അല്ലേ നമ്മൾ വെറുതെ പേടിച്ചു... 


"നീ ഒന്ന് വന്നേ..."


😒😒വീട്ടിൽ പോയി തല്ലി കൊല്ലാൻ ആവും പ്ലാൻ... ഇവിടെ ആവുമ്പോ ചോദിക്കാനും പറയാനും ആളുണ്ടല്ലോ... 


നമ്മൾ കുത്തി നിറച്ചു ബാഗും ആയി ഇറങ്ങി... എല്ലാരും ഇരുന്നു വെട്ടി വിഴുങ്ങുന്നത് കണ്ടു നമ്മളും ചെന്നു ഇരുന്നു കഴിക്കാൻ തുടങ്ങി...രണ്ടിനെയും മാറി മാറി നോക്കി എന്നല്ലാതെ രണ്ടും അബദ്ധത്തിൽ പോലും നമ്മളെ നോക്കുന്നില്ല... 🙄


"ഇപ്പോഴാ ആശ്വാസം ആയത്... രണ്ടാൾക്കും ഒരുമിച്ച് പഠിപ്പിന് അനുസരിച്ചുള്ള ജോലി തന്നെ കിട്ടിയല്ലോ... "


ബാപ്പച്ചി പറയുന്നത് കേട്ടപ്പോൾ ആണ് നമ്മക്കും അതൊക്കെ ഓർമ വന്നത്... രണ്ടിനും ജോലി ഒക്കെ കിട്ടിയ സ്ഥിതിക്ക് ഇവിടന്ന് പോവോ... ഇന്ന് തന്നെ ഇങ്ങനെ ആയോണ്ട് വേണ്ടെന്ന് വെക്കാൻ ആണ് ചാൻസ്... 😓


"നീ എന്താടി ഒന്നും മിണ്ടാതെ... ഇപ്പോഴേ ഇവർ പോകുന്നത് ഓർത്ത് നിനക്ക് സങ്കടം ആയ... "


മൂത്താപ്പ ചോദിക്കുന്ന കേട്ട് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു... 🙄സങ്കടം എന്നൊക്കെ പറഞ്ഞു എന്നെ നാറ്റിക്കല്ലേ...ഓന് മനസ്സിൽ ആയി അതൊക്കെ ഒരു ഉറക്കം കഴിഞ തീരുന്നത് ആണെന്ന്... 


"വെറും രണ്ട് ദിവസത്തേക്ക് പോകുന്നതിന് തന്നെ കരഞ്ഞു നിലവിളിച്ചതാ... ഇനി കുറച്ച് കാലത്തേക്ക് പോകുന്നത് ഓർക്കാൻ തന്നെ അവൾക്ക് പറ്റുന്നുണ്ടാവില്ല... അത്രക്ക് സങ്കടം ആവും ഉള്ളിൽ... "


😥അമിക്കാ നമ്മളെ നല്ലോണം ഒന്ന് ആക്കി പറഞ്ഞു... രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാരും നമ്മളെ ദയനീയമായി നോക്കുന്നുണ്ട്... 😓


"ഇന്നിനി പോണോ കാലത്ത് പോയാൽ പോരെ മോനെ... "


"അത് പറ്റില്ല ഉപ്പച്ചി ഇന്ന് തന്നെ പോണം... എനിക്ക് കുറച്ച് ജോലി ചെയ്തു തീർക്കാൻ ഉണ്ട്... "


😕എന്നെ തല്ലി കൊല്ലുന്ന ജോലി വല്ലോം ആണോ...ഓൻ എല്ലാരോടും യാത്ര ഒക്കെ പറഞ്ഞു ബൈക്കിൽ കയറി ഇരുന്നതും നമ്മൾ എല്ലാരേയും ഒന്ന് കൂടി നോക്കി ഓന്റെ ബൈക്കിൽ കയറി... ഇനി ഇവരെ ഒക്കെ കാണാൻ പറ്റോ എന്തോ... 😒😒


എന്തേലും രണ്ട് തെറി പ്രതീക്ഷിച്ചു എങ്കിലും കോപ്പ് ഒരു അക്ഷരം മിണ്ടുന്നില്ല... 🙄ഇനി ഇവൻ ഊമയായോ...നമ്മൾ ഒന്ന് കൂടി ഓന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ആ വയറിൽ കയ്യിട്ടു പിടിച്ചു എന്നല്ലാതെ ഓന് അനക്കം ഒന്നുല്ല... ഇതെന്താ ഇങ്ങനെ... 


വീട്ടിൽ എത്തിയതും ഓൻ നമ്മളോട് ഉള്ള ദേഷ്യം മുഴുവനും കാളിംഗ് ബെൽ അമർത്തി തീർത്തു... ഉമ്മച്ചി വന്നു ഡോർ തുറന്നതും ഓൻ കലിപ്പിൽ അകത്തേക്ക് പോയി... 


"എന്ത് പറ്റി അവന്... "


"🙄🙄ആ ആർക്കറിയാം... "


നമ്മളും ഓന്റെ പിന്നാലെ ചെന്നു ബാഗ് ഒക്കെ വെച്ച് ഓനെ ഒന്ന് നോക്കി... ഓൻ ടി ഷർട്ട് ഒക്കെ മാറ്റി ബെഡിൽ കയറി ഒരൊറ്റ കിടത്തം... 😕ഹെയ് അപ്പോ നമ്മളെ തല്ലുന്നില്ലേ... 


നമ്മളും ഓനെ ഒന്ന് നോക്കി ആലോചന തുടങ്ങി... 🙄നിക്ക് വട്ടായോ അതോ ഇവന് വട്ടായോ... നമ്മൾ ഓനെ തന്നെ നോക്കി ബെഡിൽ കയറി കിടന്നതും ഓൻ നമ്മക്ക് മുഖം തരാതെ തിരിഞ്ഞു കിടന്നു... 


😟നമ്മൾ എല്ലാരോടും പിണങ്ങി മിണ്ടാതെ നിക്കും എങ്കിലും നമ്മളോട് ആരും മിണ്ടാതെ നിക്കുന്നത് നമ്മക്ക് സഹിക്കാൻ ആവില്ല... ഓനെ നോക്കി കിടന്നതും ഇന്നത്തെ ക്ഷീണം മുഴുവനും ഉറങ്ങി തീർക്കാൻ ഉള്ളത് കൊണ്ട് പിന്നെ നമ്മളും ഓനെ നോക്കാൻ പോയില്ല...


"ട്ടോ... "


😨അത് കേട്ടതും നമ്മൾ ചാടി എണീറ്റ് ചുറ്റും നോക്കി... അപ്പോ കുരുട്ട് ഉണ്ട് കയ്യും കൊട്ടി പൊട്ടി ചിരിക്കുന്നു... 😕ഇതിന് ഉറക്കം ഒന്നുല്ലേ... നമ്മൾ ഓളെ ഒന്ന് തുറിച്ചു നോക്കി ടൈം കണ്ടതും നമ്മൾ ഞെട്ടി... 


പടച്ചോനെ ഒൻപത് മണി കഴിഞ്ഞു... ഹെയ് ഇന്നലെ ഇവിടെ കിടന്നവൻ ഇത് എവിടെ പോയി... ഇന്നെന്താ നമ്മളെ വിളിക്കാനേ... 


"😬നിനക്ക് ഞാൻ വന്നിട്ട് തരാട്ടോ... ഇപ്പൊ ടൈം ഇല്ല... "


എന്നും പറഞ്ഞു നമ്മൾ ബാത്‌റൂമിൽ കയറി റെഡി ആയി ബാഗും എടുത്തു ഇറങ്ങി... 🙄എന്നാലും ഓന് എന്നെ വിളിക്കാം ആയിരുന്നു... 😏ജാഡ അല്ലാണ്ട് എന്താ... 


"നീ എവിടെക്കാ... "


"ഹെയ് കോളേജിലേക്ക്... "


"നീ ഏത് ലോകത്താണ് ഇന്ന് ഹർത്താൽ അല്ലേടി..."


😕അതും ഉണ്ടായ അതൊക്കെ എപ്പോ...വെറുതെ അല്ല ഈ കുരുട്ട് ഒക്കെ ഇവിടെ വിലസി നടക്കുന്നെ... നമ്മൾ ഇത്തയെ നോക്കി വളിച്ച ഒരു ഇളിയും കൊടുത്തു നിന്നു...🙄ഇനി ഈ ഹർത്താൽ ഓൻ എങ്ങാനും ആണോ നടത്തുന്നെ... 


ഷമിയെ അവരൊക്കെ തല്ലി കൊന്നോ ആവോ നമ്മൾ മുറിയിൽ എത്തി ഫോൺ എടുത്തു ഓളെ വിളിച്ചു... 


"😒എന്താടി... "


"ഒന്നുല്ല നീ ജീവനോടെ ഉണ്ടോന്ന് അറിയാൻ... "


"ആ ഉണ്ട്... പക്ഷെ ഇനി എന്നെ കോളേജിലേക്ക് വിടോ ആവോ... പെട്ടെന്ന് കെട്ട് നടത്താൻ ഉള്ള പരിപാടിയാണെന്നാ തോന്നുന്നേ... "


"🙄എന്തിന് കെട്ടു കഴിഞ നീ നന്നാവോ... "


"അത് എനിക്കറീല... എന്നാലും ഇവരൊക്കെ അങ്ങനെയാ കരുതിയെ... നിനക്ക് എത്ര കിട്ടി... "


"ഒന്നും കിട്ടീല... ഓൻ എന്നോട് അതിൽ പിന്നെ മിണ്ടീട്ട് ഇല്ല...കിടക്കാൻ നേരം കണ്ടതാ പിന്നെ കാണാനും ഇല്ല... 😪"


"നമ്മളെ ഇതിലൊക്കെ കൊണ്ട് പോയി ഇട്ട ഓൾ അവിടെ ഓറഞ്ച് ആപ്പിൾ ഒക്കെ തിന്നു സുഖിക്കാടി... ഞാൻ ഇപ്പൊ വിളിച്ചിരുന്നു... എന്നാലും ആ അജു ഓളെ എന്തിനാ രക്ഷിച്ചത്...ഓൾക്കും രണ്ട് കിട്ടണം ആയിരുന്നു... "


"ഓൾക്ക് ഉള്ളത് നാളെ കൊടുക്കാടി... കുരിപ്പ്... 😬വയറ്റിൽ ഉണ്ടായി പോയി അല്ലേ ഹോസ്പിറ്റലിൽ വെച്ച് തന്നെ അതിനെ കൊന്നേനെ ഞാൻ... "


"🙄നമ്മളെ ആരും കൊല്ലാതെ നോക്കിയാൽ കൊള്ളാം... "


😕ആ അതും ശരിയാ... നമ്മൾ ഫോണും വെച്ച് ഇത്താടെ അടുത്ത് ചെന്നു ഇത്തിരി ഹെല്പ് ഒക്കെ ചെയ്തു... 


"അജു എവിടെ പോയതാ ഇത്ത... "


"ഇന്ന് ലീവ് അല്ലേ... വയലിൽ ക്രിക്കറ്റ് കളി വല്ലോം ആവും... "


🙄ഹെയ് ഇതാണോ ഓന്റെ ജോലി ചെയ്തു തീർക്കൽ... 😏ഇവിടെ നമ്മൾ ഓന്റെ തല്ല് കിട്ടാത്തോണ്ട് ടെൻഷൻ ആയി നിക്കാ...വന്നിട്ടും ഓന് മിണ്ടാട്ടം ഇല്ല... 


നമ്മളും ഓനെ മൈൻഡ് ചെയ്യാൻ പോയില്ല... ജാഡ നമ്മക്കും ഉണ്ട്... എന്നാലും ഓന് ഒന്ന് മിണ്ടിക്കൂടെ... 😏രണ്ട് തെറി എങ്കിലും വിളിച്ചുടെ നമ്മളെ നേരെ ആവുംന്നെ... 


ഓന്റെ അലാറത്തിന്റെ സൗണ്ട് കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്... ഓൻ ആദ്യം ബാത്‌റൂമിൽ കയറിയ തക്കം നോക്കി നമ്മൾ വീണ്ടും കിടന്ന്... ദേ വീണ്ടും അലാറം... 😬കോപ്പ് മിണ്ടാൻ വയ്യാത്തോണ്ട് ആവും ഇത് കണ്ടു പിടിച്ചേ... 


നമ്മൾ ഫ്രഷ് ആയി ഇറങ്ങി വന്നതും ഓൻ തനിയെ ചായ ഒക്കെ ഇട്ട് കുടിച്ചു നമ്മളെ മൈൻഡ് ചെയ്യാതെ പോയി... 😕ഇവനെ ഒന്ന് മിണ്ടിക്കാൻ എന്താ വഴി... 🙄ആ കുരിപ്പിനോട് തന്നെ ചോദിക്കാം... 


നമ്മൾ ഓന്റെ ബസ് വരുന്നതും നോക്കി ഉപ്പച്ചിയോട് കത്തി അടിച്ചു ഇരുന്നു... ടിക്കറ്റ് എടുക്കുമ്പോ പോലും ഓൻ ഒന്ന് നോക്കിയില്ല... 😓നമ്മക്ക് വല്ലാണ്ട് സങ്കടം ആയി... 


"😓അജു എന്നോട് മിണ്ടുന്നില്ല ഒക്കെ നീ കാരണം ആണ്... ഓൻ എന്നെ തള്ളിയിരുന്നെങ്കിൽ പോലും നിക്ക് ഇത്രക്ക് സങ്കടം ഉണ്ടാവില്ല... "


നമ്മൾ രണ്ടിനെയും കണ്ടപാടെ മോങ്ങാൻ തുടങ്ങി... 


"അതിനൊക്കെ ഒരു വഴി ഉണ്ട്..."


"നിന്റെ ഒപ്പം കൂടി ഞങ്ങൾ രണ്ടും പെരുവഴിയിൽ ആയി... ഇനിയും വഴിയാ... "


ഷമി അതും പറഞ്ഞു ഓളെ നോക്കി പുച്ഛിച്ചു... ഓൾ ആണെങ്കിൽ അപ്പിളും കടിച്ചു ആലോചനയിൽ ആണ്... 🙄


"ഇതെന്തിനാടി കഴിക്കുന്നേ... "


"എന്റെ കുഞ്ഞു ആപ്പിൾ പോലെ തുടുത്തു വരാൻ വേണ്ടിയാ...ഇത്ത പറഞ്ഞു തന്ന സൂത്രാ... "😌


"ഓഹ് ഇത്താടെ മക്കൾ ഒക്കെ ആപ്പിൾ പോലെ തുടുത്തത് ആവുല്ലേ ഒന്ന് കാണാൻ എന്താ വഴി... "


"😏അവർക്ക് കുട്ടികൾ ഇല്ല... "


"🤔അപ്പോ പിന്നെ ഈ സീക്രെട് എങ്ങനെ അറിഞ്ഞു... "


"നിനക്ക് ഇപ്പൊ അതാണോ അറിയേണ്ടത് അജു മിണ്ടാൻ ഉള്ള വഴി അല്ലേ... "


"😒😒ആ... പഴയ പോലെ എന്നെ ഇഷ്ടം ഉണ്ടാവുകയും വേണം... "


"ആ അതിന് ഒരു വഴി ഉണ്ട്... നീ അജുന്റെ കണ്ട്രോൾ കളയണം... "


"😬അത് പോയൊണ്ടാ ഓൻ ഇങ്ങനെ മിണ്ടാതെ നടക്കുന്നെ... നീ കാരണം ആണ് ഇതൊക്കെ... അത് കൊണ്ട് ഉടായിപ്പ് അല്ലാതെ നല്ല ഒരു വഴി പറഞ്ഞു താടി അല്ലെങ്കിൽ വയറ്റിൽ ഉണ്ടെന്ന് ഒന്നും ഞാൻ നോക്കില്ല...നടുപുറം നോക്കി ഒന്ന് തന്നേനെ... "


"😬അതാടി പറഞ്ഞു വരുന്നേ... നീ അജുന്റെ കണ്ട്രോൾ കളയണം... അവൻ നിന്നെ കണ്ടു മയങ്ങി വീഴണം... "


"🙄നീ അന്ന് വീണ പോലെ ആണോ... "


"😬എടീ പട്ടി... നീ അന്ന് ബസിൽ കണ്ടില്ലേ ഒരുത്തിയെ അത് പോലെ വയറൊക്കെ കാണിച്ചു നിന്നാൽ ഓൻ നിന്നെ നോക്കും... പിന്നെ റൊമാൻസിക്കാൻ വന്നോളും... "


"😏ഇത് നിന്റെ കെട്ടിയോൻ അല്ല അജു ആണ്...അതും കാണിച്ചു നിന്നാൽ ഉണ്ടല്ലോ ഇവളെ മോന്തേടെ ഷേപ്പ് മാറും... "


ഷമി അതും പറഞ്ഞു ഇളിച്ചു കാണിച്ചു... 🙄ഇതൊക്കെ ഇവൾക്ക് നല്ല പോലെ അറിയാലോ... 


"അയിന് നാട്ടുകാരെ കാണിക്കാൻ അല്ല സ്വന്തം കെട്ടിയോനെ വളക്കാൻ ഉള്ള വഴിയാ ഈ പറഞ്ഞു തന്നത്... നീ നോക്കിക്കോ... ഇതിൽ അജു വീണില്ലെങ്കി നീ എന്റെ പേര് നിന്റെ പട്ടിക്ക് ഇട്ടോ... "


"പട്ടി ഇല്ല പൂച്ച ഉണ്ട്... അതിന് അനി എന്നാ പേര്... ഇനി അത് മാറ്റി ജെസി എന്നൊക്കെ ഇട്ടാൽ ശരിയാവോ അവൻ ആണെങ്കിൽ കണ്ടൻ പൂച്ചയാ... "


"😬നിനക്ക് ഒക്കെ ഐഡിയ പറഞ്ഞു തരാൻ വന്ന എന്നെ പറഞ്ഞ മതി...അവളെ ഒരു ചളി... അജു നിന്നോട് മിണ്ടാൻ വേണ്ടിയാ ഞാൻ പറഞ്ഞു തന്നത് നിനക്ക് വേണേൽ നോക്കിയാൽ മതി... "


ഓൾ അതും പറഞ്ഞു നീങ്ങി ഇരുന്നു... 


"😌ഒന്ന് നോക്കാലെ..."


"നീയല്ല ഓൻ അല്ലേ നിന്നെ നോക്കേണ്ടത്... "


"😎ഓൻ നോക്കും...ഓന് നോക്കാതെ പറ്റില്ല മോളെ അതിനുള്ള വഴി ഒക്കെ നിക്ക് അറിയാം... "


"🙈അയ്യേ ഇത്തിരി ഏലും തുണി ഉടുത്തു പോണെടി ഓർക്കാൻ വയ്യാ... "


"😬പട്ടി എന്തേലും ഐഡിയ പറഞ്ഞു തരാതെ ശവത്തിൽ കുത്തുന്നത് കണ്ടില്ലെ... എനിക്ക് നാണവും മാനവും ഉണ്ട്... അല്ലാതെ നിങ്ങൾ രണ്ടിനെയും പോലെ അല്ല... "


"എന്നാലും ഓന് എങ്ങനെയാടി നമ്മളെ മനസ്സിൽ ആയെ... "


"ആ അത് തന്നെയാ ഞാനും ആലോചിക്കുന്നേ... "


"അത് കഴിഞ്ഞു ഇനി വരാൻ ഉള്ളത് നോക്കാം... നീ ഓനെ ആദ്യം ഒന്ന് വീഴ്ത്താൻ നോക്ക്... "


🙄എന്താവോ എന്തോ... ആ അജു വീണാൽ മതിയായിരുന്നു... 


നമ്മൾ എല്ലാം പ്ലാൻ ഇട്ട് വീട്ടിൽ എത്തിയപ്പോ മുതൽ ഭയങ്കര തിരച്ചിൽ ആണ്...ഇറുകിയ ഒരു ടോപ് എടുത്തു കയ്യിൽ വെച്ച്... ജെസിയുടെ ഉപദേശം വാട്സ്ആപ്പ് വഴി തേടി കൊണ്ടിരുന്നു... 🙄ഊള ഐഡിയ ആണ് ഫലിക്കോ എന്തോ... 


ഓൻ വന്നതും നമ്മൾ ബാത്റൂമിൽ കയറി ഫ്രഷ് ആയി അതും ടോപ്പും വലിച്ചു കയറ്റി ഷാൾ ഒന്നും ഇടാതെ ഇറങ്ങി... 😓തെണ്ടി ഒന്ന് നോക്കുന്നു കൂടി ഇല്ല... നമ്മൾ ഓന്റെ മുന്നിൽ കൂടി എന്തൊക്കെയോ കാര്യായിട്ട് നോക്കുന്ന പോലെ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... എവിടെ ഓൻ ഒന്ന് നോക്കുന്നു പോലുമില്ല... 


വെറുതെ കുറെ ടൈം പോയത് മിച്ചം... പിന്നെയും ഓളെ ഊള ഐഡിയ നടത്താൻ വേണ്ടി നമ്മൾ ബെഡിൽ കയറി കിടന്നു... ഓനെ ഒന്ന് നോക്കി ഉറങ്ങിയ പോലെ ആക്ഷൻ ഇട്ട് ടോപ് ഒന്ന് നീക്കി... 🙈🙈ഇത്തിരി റിസ്ക് ഉള്ള പണി ആയിപ്പോയി... പാന്റ്സും കുറച്ച് പൊക്കി വെച്ച് കാലും നീട്ടി ഓന്റെ മുന്നിൽ നെളിഞ്ഞു കിടന്നു... 😓


എവിടെ ഓൻ ഉറങ്ങി എന്നാ തോന്നുന്നേ... ലാസ്റ്റ് അടവ് എന്ന പോലെ നമ്മളെ കാൽ ഓന്റെ മേലേ കയറ്റി വെച്ചെങ്കിലും ഓൻ അതൊന്നും നോക്കാതെ തിരിഞ്ഞു കിടന്നു... 😣ഇവന്റെ തപസ് ഇളക്കാൻ സാക്ഷാൽ മേനക തന്നെ വന്നാലും ഇളകില്ല... 😏വേണ്ടേൽ വേണ്ട... 😬ഞാനും മിണ്ടില്ല നോക്കിക്കോ... നമ്മൾ വെറുതെ കുറെ ഉറക്കം കളഞ്ഞ സങ്കടത്തിൽ തിരിഞ്ഞു കിടന്നു... 😩ഒരിക്കൽ എന്റെ അടുത്ത് വരും അപ്പൊ കാണിച്ചു തരാം... 


😬😬ഓളെ ഒരു ഊള ഐഡിയ... ഓളെ വാക്ക് കേട്ട അന്ന് മൊത്തം കണ്ടക ശനിയാ... 



************💞



😍എന്റമ്മോ ഈ പെണ്ണിന് ഇത്രക്ക് ഒക്കെ ഫിഗർ ഉണ്ടായിരുന്നോ...അതിനെ  നോക്കാതിരിക്കാൻ നമ്മൾ ആവുന്നതും ശ്രമിച്ചു എങ്കിലും കണ്ണ് എടുക്കാൻ തോന്നുന്നില്ല... 


ചെയ്തു വെച്ചത് വെച്ച് നോക്കുമ്പോൾ അവൾ കുറെ പഠിക്കാൻ ഉണ്ട്... അതിന് ഇങ്ങനെ മിണ്ടാതെ നടക്കുന്നത് തന്നെയാ നല്ലത്... 


🙄🙄പെണ്ണ് മനഃപൂർവം നമ്മളെ വീഴ്ത്താൻ ഉള്ള പ്ലാനിങ് ആണല്ലോ... നമ്മൾ ഇടം കണ്ണിട്ട് ഓളെ നോക്കിയതും ഓൾ നമ്മൾ കാണാൻ പാകത്തിന് നിക്കാ... 


😕ഏതോ കുരുട്ട് ബുദ്ധി ഇതിന്റെ തലയിൽ എന്തോ കുത്തി വെച്ചിട്ടുണ്ട് അല്ലാതെ ഇങ്ങനെ വരാൻ ചാൻസ് ഇല്ല... പെണ്ണ് വയർ ഒക്കെ കാണിക്കാൻ തുടങ്ങിയതും നമ്മളെ കണ്ട്രോൾ പോകും എന്ന് കണ്ടപ്പോൾ നമ്മൾ തിരിഞ്ഞു കിടന്നു... 


കാൽ കൂടി മുട്ട് വരെ നഗ്നമാക്കി നമ്മളെ ദേഹത്ത് വെച്ചതും നമ്മൾ അവൾ കാണാതെ ആ കാലിൽ ഒന്ന് നോക്കി... പെണ്ണ് ഇപ്പൊ നല്ല അന്തസ് ആയി ഉറക്കം ആണ്... ആ കാലിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവളെ ഡ്രെസ്സ് ഒക്കെ നേരെ ആക്കി പുതച്ചു കൊടുത്തു... 


ഈ കാലും അതിലെ കൊലുസും ആണ് ഇന്ന് അവളെ മനസ്സിൽ ആക്കി തന്നത്... അവൾ എത്ര മുഖം മറച്ചു പിടിച്ചാലും ആ ഒരൊറ്റ നോട്ടത്തിൽ നമ്മക്ക് അവളെ മനസ്സിൽ ആക്കാൻ പറ്റി... 


😕എന്തോ ആദ്യം ഒക്കെ കലിപ്പ് ആണെങ്കിലും എപ്പോഴോ അത് സഹതാപം ആയി മറി... അതിനും കാണില്ലേ ആഗ്രഹം... 😓


പിന്നെ അവളെ തന്നെ നോക്കി ഇരുന്നതും മൂന്നും നല്ല ഉറക്കം ആണ്... ഇതിപ്പോ ഇറങ്ങേണ്ട സ്റ്റോപ്പ്‌ പോലും അറിയില്ലല്ലോ ഒന്നും...എണീറ്റ് അവളെ എങ്ങനെ ഒക്കെയോ ഉണർത്തി നമ്മൾ അറിയാത്ത പോലെ നിന്നു... 


😪എന്നാലും ഈ കാണിച്ചു വെച്ചത് ആലോചിക്കാൻ കൂടി വയ്യാ... വല്ലതും പറ്റിയാലോ... അത് കൊണ്ട് അവളെ ഇനി നന്നാക്കി എടുക്കാൻ ഈ സൈലന്റ് തന്നെയാ നല്ലത്... 


പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടന്ന നമ്മൾ കാലത്ത് തന്നെ എണീറ്റ് അതിന്റെ കാതിൽ അലാറം വെച്ച് ബാത്‌റൂമിൽ കയറി... നമ്മളെയും പ്രാകി പെണ്ണ് എണീറ്റു... 


അവൾക്ക് ഉള്ള കാശും വെച്ച് അവളെ ഒന്നും മൈൻഡ് ചെയ്യാതെ നമ്മൾ ഇറങ്ങി... 😒😒ഇത്തിരി സങ്കടപ്പെടട്ടെ എന്നാലേ പഠിക്കൂ...


പിന്നെ അതിനെ കാണുന്നത്ബസിൽ കയറുമ്പോൾ ആണ്... നമ്മൾ മൈൻഡ് ചെയ്യാതെ നിന്നതും പെണ്ണും പിന്നെ നമ്മളെ നോക്കാൻ ഒന്നും നിന്നില്ല...


കുറച്ച് കഴിഞതും ഭയങ്കര ചിരിയും കളിയും കേട്ട് നോക്കുമ്പോ ഉണ്ട് പെണ്ണ് ഒരുത്തനും ആയി കൊഞ്ചി കുഴഞ്ഞു നിക്കുന്നു...🙄ഇനി ഇതേതു കുരിശ് ആണ് പടച്ചോനെ... നമ്മൾ കലിപ്പിൽ അടുത്തേക്ക് ചെന്നതും 😏പെണ്ണ് നമ്മളെ ഒരു പുച്ഛം...


ഊരി വീഴാൻ ആയി നിക്കുന്ന പാന്റ്സും ഒരുമാതിരി കുളിക്കാത്ത കോലവും ആയി നിക്കുന്ന ഒരുത്തൻ...ഇനി പഴയ ലൈൻ വല്ലതും ആണോ...


"ഒരു സിറ്റി ഒരു വിമൻസ് കോളേജ്..."


എന്നും പറഞ്ഞു ഓൻ കാശ് നീട്ടിയതും നമ്മൾ നോക്കിയത് പെണ്ണിനെ ആണ്...😬


പെണ്ണ് നമ്മക്ക് നന്നായി ഒന്ന് ഇളിച്ചു തന്നതും നമ്മൾ അവനോട് കാശ് വാങ്ങി അവന്റെ ടിക്കറ്റ് മാത്രം കൊടുത്തു...


"ഈ ബസിൽ ഉള്ള മുഴുവൻ പേരുടെയും ടിക്കറ്റ് നീ എടുക്കോ..."


"അതെന്തിനാ..."


"അല്ല ഈ കുട്ടിക്ക് മാത്രം എന്താ പ്രത്യേകത..."


"She is my best friend...തനിക്ക് ടിക്കറ്റ് കാശ് കിട്ടിയാൽ പോരെ എന്തൊക്കെ അറിയണം..."


🙄ഇവൻ കിക്കവാറും എന്റെ കയ്ക്ക് പണി ഉണ്ടാക്കും...


"മ്മ്... ഇത് ലേഡീസ് ഏരിയ ആണ് മോൻ ഇങ്ങ് വന്നേ...എനിക്ക് ഒരു സ്വകാര്യം പറയാൻ ഉണ്ട്..."


അവന്റെ തോളിൽ കയ്യിട്ടു നമ്മൾ അവനെ പിന്നിലേക്ക് കൊണ്ട് പോയതും ഓനെ സീറ്റിലേക്ക് പിടിച്ചു തള്ളി അവന്റെ കയ് പിന്നിലേക്ക് തിരിച്ചു...


"അവളെ കെട്ടിയോൻ ആയ ഞാൻ നിക്കുമ്പോ നീ അവളെ ടിക്കറ്റ് എടുക്കും അതും എന്റെ കയ്യീന്ന് അല്ലേ... ഇനി പറ നിനക്ക് എങ്ങനാ അവളെ പരിചയം..."


"ഞാൻ പത്തിൽ ഓളെ കൂടെ പഠിച്ചതാ..."


"എന്നിട്ട് ഇപ്പൊ എന്താ ഒരു ഇളക്കം..."


"കണ്ടപ്പോൾ മിണ്ടി എന്നെ ഉള്ളൂ... അവളാ എന്നോട് അടുത്ത് നിന്ന് സംസാരിക്കാൻ പറഞ്ഞത് ആരെയോ കാണിക്കാൻ ആണെന്നും പറഞ്ഞു... അത് ഇങ്ങളെ ആണെന്ന് എനിക്ക് ഇപ്പൊ മനസ്സിൽ ആയി..."


🙄എടീ കള്ളി നീ എനിക്കിട്ട് വെച്ചത് ആണല്ലേ... എത്ര കിട്ടിയാലും പഠിക്കില്ല അല്ലേ നീ...


"അനിയൻ ഇവിടെ ഇറങ്ങുന്നോ അതോ സിറ്റി വരെ പോണോ..."


"😪വേണ്ട ഇവിടെ ഇറങ്ങിക്കോളാം... "


നമ്മൾ ഓനെ നിർത്തി ഷർട്ട്‌ ഒക്കെ ഒന്ന് നേരെ ആക്കി...കുരിപ്പ് ആണെങ്കിൽ തിരിഞ്ഞു നോക്കുന്നുണ്ട്...


"അനിയന്റെ പേരെന്താ..."


"അൽത്താഫ്..."


🙄ഇതിന്റെ പേര് അല്ലേ അവൾ അർമാന് ഇടാൻ പറഞ്ഞു കൊടുത്തത്... ഇനി കുരിപ്പ് ഇവനെ പ്രേമിക്കുന്നത് എങ്ങാനും ആണോ...സ്റ്റോപ്പിൽ നിർത്തേണ്ട സമയം ഓൻ ഇറങ്ങി ഓടി...


😬നിനക്ക് ഞാൻ വീട്ടിൽ എത്തിയിട്ട് തരാട്ടോ നമ്മൾ മനസ്സിൽ പറഞ്ഞു അവളെ ഒന്ന് തുറിച്ചു നോക്കി...😏അവൾ ആണെങ്കിൽ ഇതൊക്കെ എന്ത് എന്ന പോലെ നിക്കാ...




**********💃




നമ്മൾ ഇറങ്ങുമ്പോ ഓൻ സ്റ്റെപ്പിൽ തന്നെ ഉണ്ടേലും നമ്മളെ മൈൻഡ് ഇല്ല...😓ഇത്രക്ക് ജാഡ പാടില്ല ആരായാലും... നമ്മൾ അവരെ ഒന്നും മൈൻഡ് ചെയ്യാതെ ക്ലാസിൽ കയറി ഇരുന്നു ഡെസ്കിൽ തല വെച്ച് കിടന്നു...


"🙈ഡീ ഷമി കണ്ടോ ഇവൾക്ക്  ഞാൻ പറഞ്ഞു കൊടുത്ത ഐഡിയ ഏറ്റു...അജു ഇന്നലെ ഇവളെ കിടത്തി ഉറക്കാതെ റൊമാൻസിച് കാണും... അതാ ഈ ക്ഷീണം..."


"😬😬പൊടി പട്ടി അവൻ എന്നെ ഒന്ന് നോക്കിയിട്ടു പോലും ഇല്ല... നിന്റെ ഒക്കെ ഒരു ഊള ഐഡിയ..."


"വിശ്വാമിത്ത്രന്റെ തപസ് ഇളക്കാൻ നിനക്ക് ആയില്ലേ നിയ..."


"ഇനി വല്ലതും മിണ്ടിയാൽ അടിച്ചു കരണം പുകക്കും ഞാൻ... അവൻ എന്തായാലും നിന്നെ രക്ഷിച്ചിട്ടുണ്ടല്ലോ... കൂടുതൽ വിളച്ചിൽ എടുത്താൽ നിന്റെ കെട്ടിയോന് നമ്മൾ പോയത് ഞാൻ വിളിച്ചു പറയും..."


"😓വേണ്ടടി ആള്ക്ക് ഇപ്പൊ എന്നെ ഭയങ്കര കാര്യാ... പിന്നെ അജു ഞാൻ പ്രെഗ്നന്റ് ആയോണ്ട് എന്നെ രക്ഷിച്ചത് ആവും... ആളോട് എന്റെ ഒരു താങ്ക്സ് പറയണേ..."


"😓മിണ്ടാത്ത ഞാൻ എങ്ങനാടി..."


"🙄🙄ആ മിണ്ടുമ്പോ മതി..."


😏ഓളെയും പുച്ഛിച്ചു നമ്മൾ പുറത്തേക്ക് നോക്കി ഇരുന്നു...


"ഷമി നോക്കെടി മുറ്റത്തൊരു ജെസ്‌ന..."


"എവിടെ...?"


രണ്ടും തലയും വെളിയിൽ ഇട്ട് നോക്കിയതും മണത്തു നടക്കുന്ന പട്ടിയെ കണ്ടു ജെസി പല്ല് കടിച്ചു...😬


"😏നീയല്ലേ പറഞ്ഞത് പ്ലാൻ ഏറ്റില്ലേ നിന്റെ പേര് പട്ടിക്ക് ഇടണം എന്ന്... സ്വന്തം ആയി ഒരു ഡോഗ് ഇല്ലാത്ത സ്ഥിതിക്ക് ഞാൻ അയിന് ഇട്ട്..."


"ഓഹ്... ഞാനും ഒരു പട്ടിയെ വാങ്ങും അതിന് നിയ എന്ന് പേരിടും..."


"😎😎എങ്കി ആ ഡോഗ് തന്നെ നിന്റെ കാര്യം തീരുമാനം ആക്കും അങ്ങനെ ഒക്കെ വിളിച്ചാൽ നിന്നെ എപ്പോ കടിച്ചു പറിച്ചു എന്ന് ചോദിച്ചാൽ മതി..."


ഷമി അതും പറഞ്ഞു നമ്മക്ക് നന്നായി ഇളിച്ചു തന്നു...😏ഓളെ പേര് പിന്നെ അതിന് പോലും കൊള്ളില്ലല്ലോ...


പ്രെഗ്നന്റ് ആയ വക ഇന്നത്തെ ചിലവ് ഓളെ വക ആയിരുന്നു... നമ്മൾ ഫുഡ്‌ തട്ടി കൊണ്ടിരിക്കുമ്പോൾ ആണ് സീനിയർസ് വന്നത്...🙄നമ്മൾ അവരെ ഒന്നും മൈൻഡ് ചെയ്യാതെ ഇരുന്നു തട്ടാൻ തുടങ്ങി...


"എന്താടി നിനക്ക് ഒക്കെ ഇത്രക്ക് ജാഡ...സീനിയർസ്നെ കാണുമ്പോ ഒന്ന് ബഹുമാനിച്ചാൽ എന്താ..."


"😓അത് പിന്നെ ഞങ്ങൾക്ക് നല്ല ബഹുമാനാ ചേച്ചിമാരെ... പിന്നെ പ്രെഗ്നന്റ് ആയാൽ ഫുഡ്‌ കഴിക്കുമ്പോൾ എണീക്കാൻ പാടില്ലത്രേ... അത് കൊണ്ടാ..."


"ആര് ഇവളാ..."


"😌ഇവറ്റകൾ രണ്ടും..."


😨നമ്മക്കൊ അതെപ്പോ നമ്മൾ അറിയില്ലല്ലോ... നമ്മൾ ഷമിയെ തുറിച്ചു നോക്കിയതും ഓൾ കണ്ണ് ഇറുക്കി കാണിച്ചു...😁ആ അങ്ങനെ... നമ്മളും അവരെ അതേ എന്ന പോലെ നോക്കി...


"നിന്റെ കെട്ട് കഴിഞ്ഞു ഇപ്പൊ എത്ര ആയി..."


"ഒന്നര മാസം..."


"🙄അവന് ഇത് തന്നെയാണോ പണി... ഞങ്ങൾ നിക്കുമ്പോ ജൂനിയർസ് ആയ നിങ്ങൾ ഇങ്ങനെ വയറും വീർപ്പിച്ചു നടക്കുന്നത് ഞങ്ങൾക്ക് ആണ് കുറച്ചിൽ..."


😕അവൻ ഇവിടെ നമ്മളെ ഒന്ന് നോക്കുന്നു കൂടി ഇല്ല അപ്പോഴല്ലേ... എടീ അമ്മി നിനക്കും നൗഫികാക്കും ഇതു തന്നെ ആണല്ലേ പണി...🙈നാണക്കേട്...


"എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞങ്ങളോട് ചോദിക്കാം... ഇനി അങ്ങോട്ട് നിങ്ങൾക്ക് എന്ത് ഹെൽപ്പിനും ഞങ്ങൾ ഉണ്ടാവും... ഇയാൾ ഇവരെ രണ്ടിനെയും നന്നായി നോക്കണം കേട്ടോ..."


🙄അവറ്റകൾ പോയതും നമ്മൾ ഷമിയെ നോക്കി ഇളിച്ചു...


"😏പിന്നെ എനിക്ക് അതല്ലേ പണി..."


ഓൾ ഞങ്ങളെ രണ്ടിനെയും പുച്ഛിച്ചു വാരി വലിച്ചു കഴിക്കാൻ തുടങ്ങി...🙄ഇനി വയർ വീർത്തില്ലേ പ്രശ്നം ആവോ...അത് വരെ കേറിങ് ചെയ്യാൻ ആളായി...😌


😏എവിടെ കേറിങ് ഉണ്ടായിട്ട് എന്താ കാര്യം ഇവിടെ ഒരാൾ മൈൻഡ് പോലും ചെയ്യുന്നില്ല... നമ്മൾ ഓനെ നോക്കി ബെഡിൽ താടിക്ക് കയ്യും കൊടുത്തു ഇരുന്നു...


😕ലാസ്റ്റ് ഒരു ഐഡിയ നോക്കിയാലോ... നമ്മൾ രണ്ടും കല്പ്പിച്ചു ചാടി എണീറ്റ് ഓനെ കെട്ടിപ്പിടിച്ചു...


"😓അജു പ്ലീസ് എന്നെ എത്ര വേണേലും തല്ലിക്കോ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ... എനിക്ക് സഹിക്കാൻ ആവുന്നില്ല..."


ഓൻ നമ്മളെ ഓനിൽ നിന്നും അടർത്തി മാറ്റി മുന്നിൽ തിരിഞ്ഞു നിന്നു...


"അത് കൊണ്ട് നീ നന്നാവോ... നിന്റെ ഈ സ്വഭാവം മാറോ..."


"😓ഞാൻ നോക്കാം..."


"ഹ്മ്മ്...എനിക്ക് വേണ്ടി നീ മാറേണ്ട... നിന്റെ ഇഷ്ട്ടം പോലെ നീ നടന്നോ...നിനക്ക് അറിയോ നീ എന്റെ കണ്മുന്നിൽ ഇല്ലെങ്കിൽ എനിക്ക് പേടിയാ എന്താ ഉണ്ടാക്കി വെക്കുന്നെ അറിയില്ലല്ലോ... എന്തും ഞാൻ സഹിച്ചു നിന്റെ കൂടെ നിന്നു... പക്ഷെ നീ അന്ന് കാണിച്ചത് എന്താ... നിനക്ക് എന്നോട് ഒരു വാക്ക് പറയാം ആയിരുന്നു... ഞാൻ എതിർക്കില്ല...നിനക്ക് വല്ലതും പറ്റിയാൽ സഹിക്കാൻ ആവില്ല അത് കൊണ്ടാ..."


"സോറി അജു എന്നോട് ക്ഷമിക്ക് ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല..."


നമ്മൾ തലയും താഴ്ത്തി നിന്ന് കൊണ്ട് പറഞ്ഞു...


"ഇനിയും എനിക്ക് ഇവിടം വിട്ടു നിക്കേണ്ടി വരും അപ്പോ നീ എന്താ ചെയ്യാ... നിനക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിച്ചോ ഞാൻ എതിർക്കില്ല... അതാ എനിക്കും നിനക്കും നല്ലത്... അത് കൊണ്ട് എനിക്ക് എന്റെ വഴി നിനക്ക് നിന്റെ വഴി... പിന്നെ എന്നെ കാണിക്കാൻ ഇന്ന് കാണിച്ച ഡ്രാമ ഇല്ലേ അത് പോലെ ഒന്നും വേണ്ട നിന്നെ പഴയ പോലെ സ്നേഹിക്കാൻ എനിക്ക് ആവില്ല..."


😪ഓൻ അതും പറഞ്ഞു പോയതും നമ്മൾ അങ്ങനെ തന്നെ നിന്നു...😭ഇത്ര പെട്ടെന്ന് ഇവൻ എന്നെ വെറുത്തോ പടച്ചോനെ... ഇനി ഇപ്പൊ എന്താ ചെയ്യാ...


ഫുഡ്‌ കഴിക്കാൻ ഇരുന്നതും നമ്മൾ ഓന്റെ മുന്നിൽ ചെന്നു ഇരുന്നു...😥ഒന്ന് നോക്കി കിട്ടാൻ എന്താ വഴി... നമ്മൾ കഴിച്ചു കൊണ്ട് ഓനെ നോക്കി ഉള്ളിൽ ചിരിച്ചു പെട്ടെന്ന് ചുമച്ചതും ഓൻ നമ്മളെ തുറിച്ചു നോക്കി വെള്ളം മുന്നിൽ വെച്ച് തന്നു...


"ഒന്നിനും ആക്രാന്തം പാടില്ല പയ്യെ തിന്നാൽ പനയും തിന്നാം..."


😏ആക്രാന്തം നിന്റെ അമ്മായി അപ്പന്... ജാഡ കണ്ടില്ലേ എനിക്ക് എന്റെ വഴി അല്ലേ... എന്റെ വഴി ഞാൻ കാണിച്ചു തരാം...


നമ്മൾ ഷീറ്റ് വിരിക്കുന്ന ഓനെ നോക്കി പുച്ഛിച്ചു കൊണ്ട് പില്ലോയും ഷീറ്റും എടുത്തു ഡോർ തുറന്നു...


"😬എവിടെ പോവാ ഇതൊക്കെ കൊണ്ട്..."


"😏എനിക്ക് ഇഷ്ട്ടം ഉള്ളിടത്ത് ഞാൻ പോകും ഇയാൾക്ക് എന്താ..."


നമ്മൾ ഇറങ്ങാൻ നിന്നതും ഓൻ നമ്മളെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിച്ചു ഡോർ അടച്ചു...


"ഞാനും നീയും ആയുള്ള പ്രശ്നം ഈ മുറിയിൽ മതി... ഇവിടെ ഉള്ളവരെ കൂടി അറിയിക്കേണ്ട... ചോദിച്ചാൽ നിന്നെ കുറിച്ച് വിശദീകരിച്ചു കൊടുക്കേണ്ടി വരും... അത്രക്ക് നല്ല സ്വഭാവം ആണല്ലോ നിന്റെ... തലയിൽ ആയിപ്പോയില്ലെ..."


😕നമ്മൾ ഓനെ നോക്കി നിന്നതും ഓൻ ലേറ്റും ഓഫ് ചെയ്ത് ബെഡിൽ വീണു...😬എനിക്ക് എന്റെ വഴി എന്നൊക്കെ പറയുന്ന കേട്ടപ്പോ വെറുതെ ഓരോന്ന് കണക്ക് കൂട്ടി... എവിടെ ഇവൻ എന്നെയും കൊണ്ടേ പോവൂ...


നമ്മൾ ഷീറ്റ് തറയിൽ വിരിച്ചു അവിടെ കിടന്നു... ഓൻ എങ്ങാനും എണീറ്റാൽ നമ്മളെ ചമ്മന്തി ആയി കോരി എടുക്കാം... നമ്മൾ ഓനെ പ്രാകി അവിടെ കിടന്നു...


ഓന്റെ അലാറം എണീറ്റ് കണ്ണ് തുറന്നതും ഓൻ ഉണ്ട് നമ്മളെ മേലേ കാൽ നീട്ടി നിക്കാൻ പോണു... നമ്മൾ മാറി കിടന്നതും ഓൻ കാൽ വെച്ചതും ഒരുമിച്ച് ആയിരുന്നു...😨ഓൻ നമ്മളെ കാൽ തട്ടി നമ്മളെ മേലേക്ക് വീണതും നമ്മൾ ചമ്മന്തിആയ പോലെ കണ്ണും തള്ളി കിടന്നു...


ഓൻ നമ്മളെ നെറ്റിയിൽ തല മുട്ടിച്ചു കിടന്നതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...😊അവന്റെ കയ് നമ്മളെ കവിളിൽ തലോടി കൊണ്ട് കിസ്സ്‌ ചെയ്യാൻ എന്ന പോലെ വന്നതും നമ്മൾ കണ്ണുകൾ പതിയെ അടച്ചു...


ഓൻ നമ്മളെ കവിളിൽ അമർത്തി കടിച്ചതും നമ്മൾ അലറി...


"😭അയ്യോ എന്റെ ഉമ്മച്ചി..."


എന്നും പറഞ്ഞു ചാടി എണീറ്റതും കവിളിൽ കയ് വെച്ച് തടവി ചുറ്റിലും നോക്കി...😨😨പടച്ചോനെ സ്വപ്നം ആയിരുന്നോ... ഓൻ ദേ തറയിൽ കാൽ വെക്കാതെ ഇരിക്കുന്നു... നമ്മളെ അലർച്ച കേട്ട് ഓൻ തുറിച്ചു നോക്കുന്നുണ്ട്...😌നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് എണീറ്റ് ബാത്റൂമിൽ കയറി...


😕നമ്മൾ കണ്ട സ്വപ്നം ഒക്കെ എന്ന് ഫലിക്കോ എന്തോ...ജാഡ മാറ്റാൻ എന്തേലും വഴി നോക്കിയേ പറ്റൂ...😬ഇന്ന് തന്നെ ഇത്തിരി കുറച്ച് കൊടുക്കാം...


ഓൻ അയൺ ചെയ്യാൻ ഷർട്ട് എടുത്തു ടേബിളിൽ വെച്ചതും ഫോൺ റിങ്ങ് ആയപ്പോൾ ഓൻ സ്വിച്ച് ഓഫ് ചെയ്തു സംസാരിക്കാൻ തുടങ്ങി... നമ്മൾ മെല്ലെ കുനിഞ്ഞു പോയി ആ സ്വിച്ച് ഓൺ ആക്കി മാറി നിന്നു...😎എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും...


വീട് മുഴുവൻ കരിഞ്ഞ സ്മെൽ വന്നതും ഓൻ ഫോണിൽ തന്നെ...നമ്മൾ ഓനെ വീക്ഷിച്ചു കൊണ്ട് നിന്നതും ഓൻ സ്മെൽ അടിച്ചു തിരിഞ്ഞു നോക്കിയതും തലയിൽ കയ് വെച്ച് ഒരു ഓട്ടം ആയിരുന്നു...


"ഈ വീട് മുഴുവനും നീ കത്തിക്കോ... നിനക്ക് മൂക്ക് ഒന്നും ഇല്ലേ..."


"🤔ഞാൻ ഇത് ഓഫ് ചെയ്തതാ ഉപ്പച്ചി പിന്നെ എങ്ങനെ ആണ് എന്ന് മനസ്സിൽ ആവുന്നില്ല..."


ഓൻ ആ ഓട്ടയിൽ കൂടി നോക്കി ശോക ഭാവം വരുത്തി പറഞ്ഞതും നമ്മൾ വായും അടച്ചു പിടിച്ചു ചിരിക്കാൻ തുടങ്ങി...😌ഇപ്പോഴാ ആശ്വാസം ആയത്... ഇനിയും എന്റെ അടുത്ത് ഈ ജാഡ ആണേൽ പണി വഴിക്ക് വഴിയായി വരും...


നമ്മൾ ചിരിച്ചു നിന്നതും കുരുട്ട് നമ്മളെ ഒരു നോട്ടം... ഓളെ കണ്ടതും നമ്മൾ വല്ലാണ്ട് സങ്കടം ഉള്ള പോലെ നിന്നു...😪എന്നാലും കുരിപ്പ് നമ്മളെ തന്നെയാ നോക്കുന്നെ...


"അന്ന് മോൾ അറിയാതെ ചെയ്തതിന് എന്തായിരുന്നു ഇവിടെ പുകില്... ഇപ്പൊ അവൻ ഒരു കാൾ വന്നപ്പോ പരിസരം മറന്നു..."


ഉമ്മച്ചി കൂടി ആക്കിയതോടെ നമ്മൾ ഓനെ നോക്കി നിഷ്കളങ്കമായി ചിരിച്ചു... ഓൻ ഇപ്പോഴും ആലോചനയിൽ തന്നെയാ...😅


"എന്നാലും എനിക്ക് ഉറപ്പാ ഉപ്പച്ചി ഞാൻ ഓഫ് ചെയ്തതാ..."


"🙄ഒന്ന് പോടാ അവിടന്ന്... ഇങ്ങനെ ഒക്കെയാ ഞാനും കരുതുന്നെ... ഫോൺ ചാർജ് ചെയ്തു പോയാൽ പിന്നെ നോക്കുമ്പോ ഇത് പോലെ ഓൺ ചെയ്ത് കാണില്ല...ഞാൻ ഓൺ ചെയ്തത് ആണല്ലോ എന്ന് തന്നെയാ ഞാനും അപ്പൊ പറയുന്നേ..."


"ഇത് അങ്ങനെ അല്ല..."


😕ഓൺ ഇത് വിടാൻ ഉള്ള പ്ലാൻ ഒന്നുല്ലേ... കുരുട്ട് ആണെങ്കിൽ നമ്മളെയും ഓനെയും മാറി നോക്കാ... നമ്മൾ പിന്നെ കോളേജിൽ പോവാൻ റെഡി ആവാൻ എന്നും പറഞ്ഞു മുങ്ങി...


ക്ലാസ്സിലും ഓൻ നമ്മളോട് മിണ്ടാൻ ഉള്ള പ്ലാൻ ആലോചിക്കൽ ആയിരുന്നു നമ്മളെ പണി...😕രണ്ട് മൂന്ന് ദിവസം ആയി ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല... നമ്മൾ പിന്നെ ഓന് കൊടുക്കാൻ ഒന്നൊന്നര പണി തന്നെ കണ്ടു വെച്ചു...


നമ്മൾ കുളി ഒക്കെ കഴിഞ്ഞു സുന്ദരി കുട്ടിയായി ബെഡിൽ ഇരുന്നു ഫോണിൽ നോക്കാൻ തുടങ്ങി... ഓൻ വന്നു ടവൽ എടുത്തു ബാത്റൂമിൽ കയറി ഡോർ അടക്കാൻ നോക്കി എങ്കിലും അതിന്റെ ലോക്ക് ഒക്കെ നമ്മൾ മാറ്റിയോണ്ട് ഓൻ അത് അടക്കാൻ ആവാതെ നമ്മളെ നോക്കി...


നമ്മൾ ഓനെ നോക്കുന്നത് കണ്ടതോടെ ഓൻ നിന്നു പരുങ്ങി കളിച്ചു...😕രക്ഷ ഇല്ലെന്ന് കണ്ടതും ഓൻ പുറത്തേക്ക് ഇറങ്ങി പോയി പിന്നാലെ നമ്മളും...


"നിന്റെ മുറിയിൽ ഇല്ലേ ബാത്രൂം..."


എന്ന് ഉമ്മച്ചി ചോദിച്ചതും ഓൻ തിരിഞ്ഞു നോക്കി എങ്കിലുംഓൻ കാണാതെ നമ്മൾ മാറി നിന്നു...


"അത് ഡോർ ലോക്ക് ആവുന്നില്ല..."


"അതിന് നിങ്ങൾ ഭാര്യയും ഭർത്താവും അല്ലേ ഉള്ളൂ വേറെ ആര് കാണാനാ..."


"എന്ന് കരുതി കുളി സീൻ കാണിക്കണോ..."


😥വിവരം ഇല്ലാത്ത ജന്തു... ജാഡ നിർത്തില്ല എത്ര കിട്ടിയാലും...നമ്മൾ വേഗം മുറിയിൽ വന്നു നമ്മളെ ഹെയർ ക്ലിപ്പ് സേഫ്റ്റി പിന്ന്  കോമ്പസ് ഒക്കെ എടുത്തു ബെഡിൽ ഇട്ട്... ഇന്ന് ഓന്റെ ചന്തി ചമ്മന്തി ആകാതെ വിടില്ല...😣


"ഇവന് ഈയിടെ ആയിട്ട് ഒരു മാറ്റം ഇല്ലേ..."


ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുമ്പോ ഉപ്പച്ചി ഓന് ഇട്ട് താങ്ങി... നമ്മൾ അത് ഉള്ളതാ എന്ന പോലെ ഓനെ നോക്കി ഒന്ന് പുച്ഛിച്ചു...


"മോൾക്കും നല്ല മാറ്റം ഉണ്ട്... ഈയിടെ ആയിട്ട് പഴയ പോലെ സംസാരിക്കാറില്ല നേരെ ചൊവ്വേ ഫുഡും കഴിക്കുന്നില്ല..."


അത് കേട്ടതും ഓൻ നമ്മളെ നോക്കി...😏😏നമ്മൾ ഒരു ലോഡ് പുച്ഛം അങ്ങ് കൊടുത്തു...🙄🙄എപ്പോഴാ ആവോ നമ്മൾ കഴിക്കുന്നത് കുറച്ചത്... നമ്മൾ പോലും അറീല്ലലോ...


നമ്മൾ മുറിയിൽ ചെന്നപ്പോൾ ഓൻ ബെഡിൽ കയറിയ മട്ടില്ല... നമ്മൾ പിന്നെ തേരാ പാരാ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി...🤔ഇതിപ്പോ ഓനെ ബെഡിൽ കയറ്റാൻ വേറെ വല്ല പണിയും ചെയ്യേണ്ടി വരും...


നമ്മൾ കാര്യായി ആലോചിച്ചു കൊണ്ട് കൊണ്ട് നടത്തം തുടങ്ങിയതും പിന്നിലേക്ക് തിരിഞ്ഞപ്പോൾ അവനെയും ഇടിച്ചു നമ്മൾ ബെഡിലേക്ക് വീണു...😨😨പടച്ചോനെ ബാക്ക് മുഴുവനും ചമ്മതി ആയല്ലോ...


വെച്ചത് ഒന്നും വെറുതെ ആയില്ല എല്ലാം നമ്മളെ പിന്നിലെക്ക് കയറിയിട്ടുണ്ട്... നമ്മൾ ചാടി എണീറ്റ് തുള്ളാൻ തുടങ്ങി...


"😬നിനക്ക് എന്താടി ഭ്രാന്ത് ആയോ ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ..."


"😭😭എന്റെ ഉമ്മച്ചി... എന്റെ ബാക്ക് മുഴുവൻപോയിന്ന തോന്നുന്നേ..."


നമ്മൾ മോങ്ങി കൊണ്ട് പറഞ്ഞതും ഓൻ നമ്മളെ തിരിച്ചു നിർത്തി സെർച്ച്‌ തുടങ്ങി...


"ഇതൊക്കെ എന്താ..."


"😭ആ എനിക്ക് അറീല... ആരോ മനഃപൂർവം എന്നെ കൊല്ലാൻ വേണ്ടി ചെയ്തതാ..."


നമ്മളെ ഡൌട്ട് അടിക്കാതെ ഇരിക്കാൻ വേണ്ടി വെച്ച് കാച്ചിയതും ഓൻ നമ്മളെ ഒന്ന് തുറിച്ചു നോക്കി...🙄വല്ല ഡൗട്ടും തോന്നി കാണോ...


🙄ഓൻ ഓരോന്ന് ആയി വലിച്ചു ഊരി എടുത്തതും നമ്മൾ സ്വർഗം കണ്ടു... ഇനി ആയുധം വെച്ചുള്ള പരിപാടി ഇല്ല...😭ഇനി കുറച്ച് ഡിബസത്തേക്ക് വെള്ളം കൊള്ളിക്കാൻ പറ്റില്ല...


😭😭എന്നാലും ഓന്റെ ജാഡ കൂടുന്നു എന്നല്ലാതെ ഒട്ടും കുറയുന്നില്ലല്ലോ...😬😬തെണ്ടി ഓന് നേരെ ചൊവ്വേ ഒന്ന് മിണ്ടിയിരുന്നു എങ്കി ഇതൊക്കെ അനുഭവിക്കേണ്ടി വരോ...


നേരെ ചൊവ്വേ കിടന്നുറങ്ങേണ്ട നമ്മൾ ഇപ്പൊ കമിഴ്ന്നു കിടക്കേണ്ട അവസ്ഥ ആയി...😬നിനക്ക് ഉള്ളത് ഞാൻ വേറെ തരാം...🙄എവിടെ അതൊക്കെ പ്ലെയിൻ പിടിച്ചിട്ട് ആയാലും എന്റെ അടുത്തേക്ക് തന്നെ വരും...


"ഈ വീട്ടിൽ എന്തോ തകരാർ ഉണ്ട്... ഇനി വല്ല പ്രേതബാധയോ മറ്റോ ആവോ... ഓടി ചാടി നടന്ന കൊച്ചാ ഇപ്പൊ ഇരിക്കാൻ പോലും ആവാതെ നിന്ന് ഫുഡ്‌ കഴിക്കുന്നത്..."


😪നിന്ന് ഫുഡ്‌ കഴിക്കുന്ന നമ്മളെ നോക്കി ഉപ്പച്ചി ദയനീയമായി പറഞ്ഞു...


"പ്രേതം ഒന്നും അല്ല നല്ല ഒന്നാം തരം യക്ഷിയാ... "


🤔🤔അത് ഓൻ നമ്മളെ നോക്കി ആണോ പറഞ്ഞത്... വല്ലോം മനസ്സിൽ ആയി കാണോ...


"ഇവിടെ ഒരു cctv വെക്കേണ്ടി വരും...നിന്ന നിൽപ്പിൽ എന്തൊക്കെയാ നടക്കുന്നെ..."


"അതിന്റ ഒന്നും ആവശ്യം ഇല്ല ഉപ്പച്ചി... രണ്ട് കിട്ടിയാൽ ഏത് യക്ഷിയും നാട് വിടും..."


🙄ഒക്കെ നമ്മളെ നോക്കി തന്നെയാ... ഞാൻ ഒന്ന് ഇരിക്കട്ടെ ആദ്യം... എന്നിട്ട് ബാക്കി തരാം...😏


ഈ അവസ്ഥയിൽ ആയോണ്ട് രണ്ട് ദിവസം കോളേജ് ലീവ് എടുത്തു നമ്മൾ വീട്ടിൽ തന്നെ ആയി...😌😌മാറിയാലും ഇല്ലെന്ന് പറഞ്ഞു ഒരാഴ്ച ലീവ് എടുക്കണം... എന്നാ ഒരു സുഖം ആണ്... ഇങ്ങനെ വെറുതെ കിടക്കാൻ...


കുരുട്ട് സ്കൂൾ ബസ് നോക്കി നിക്കുമ്പോ നമ്മൾ അടുത്തേക്ക് ചെന്നു...🙄പെണ്ണ് നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു...


"😏😏നീ എന്താടി എന്നെ നോക്കി പേടിപ്പിക്കുന്നെ...നിന്റെ ചെക്കൻ തേച്ചത് കൊണ്ടാണോ..."


"😏എന്നെ തേച്ചിട്ട് ഒന്നുല്ല... ഞങ്ങൾ ഇപ്പൊ ലോവേർസ് ആണ്... ഞാൻ ഫെബിനോട്‌  ഐ ലവ് യൂ പറഞ്ഞു..."


"😨😨നീ കുളിക്കാത്തത് ഒക്കെ അറിഞ്ഞിട്ടും..."


"ഓനും കുളിക്കാറില്ല... വെറുതെ മുടി ഒക്കെ നനച്ചു വരുന്നതാ ആരും കാണാതെ ഫെബിൻ എന്നോട് പറഞ്ഞല്ലോ..."


🙄🙄ചക്കിക്കൊത്ത ചങ്കരൻ... എന്തായാലും ഓൻ എങ്ങാനും ആണ് ഇതിനെ കെട്ടുന്നത് എങ്കിൽ കുളിക്കുകയൊന്നും വേണ്ട... പെണ്ണിന്റെ ഒക്കെ ഒരു യോഗം...അതൊക്കെ ഓർത്തപ്പോ നമ്മക്ക് വല്ലാണ്ട് അസൂയ ആയി...


"😏നീ നോക്കിക്കോ ഇതൊക്കെ ഞാൻ അജുനോട്‌ പറഞ്ഞു കൊടുക്കും... കുളിക്കാത്തവരെ ഓന് തീരെ ഇഷ്ടല്ല..."


"അജു എന്നോട് പറഞ്ഞല്ലോ ലൈൻ അടിച്ചോ എന്ന്..."


😏അല്ലേലും ഓന് നമ്മൾ ആരോടും മിണ്ടുന്നതു പോലും കണ്ടൂടാ... എന്നിട്ട് മുട്ടയിൽ നിന്നു വിരിയാത്ത ഇവൾക്ക് ലൈസൻസ് കൊടുത്തു വിട്ടേക്കുന്നു...


"അയിന് പിന്നെ ബുദ്ധി ഇല്ലാലോ...നിന്റെ ഉമ്മച്ചി എന്തായാലും വിടൂല ഞാൻ പറഞ്ഞു കൊടുത്തോളാം..."


"😬എങ്കി എല്ലാം ഞാൻ അജുനോട്‌ പറഞ്ഞു കൊടുക്കും... അജുന്റെ ഷർട്ട്‌ കത്തിച്ചത് നീയല്ലേ..."


🙄🙄പടച്ചോനെ ഇവൾ അതും കണ്ടു പിടിച്ചോ...അത് കൂടി അറിഞ്ഞ എന്താവും നമ്മളെ അവസ്ഥ...


"😏ഞാൻ ഒന്നും അല്ല വെറുതെ കള്ളം പറയല്ലേ നീ..."


"കള്ളി നീയാ ഞാൻ കണ്ടതാ...ഞാൻ അജുനോട്‌ പറയും..."


"😓നീ ആരെ വേണേലും പ്രേമിച്ചോ... വേണേൽ ഒളിച്ചോടി പോയിക്കോ... ഞാൻ നോക്കി നിന്നോളാം..."


"റ്റാറ്റാ..."


എന്നും കാണിച്ചു ഇളിച്ചു കൊണ്ട് പെണ്ണ് ബസിൽ കയറി ചെക്കന്റെ അടുത്ത് ചെന്നു കപ്പിൾസ് ആയി ഇരുന്നു...😕ഇവറ്റകൾക്ക് ഒക്കെ ഇത്രക്ക് സ്വാതന്ത്ര്യം കിട്ടിയ... യോഗം ഇല്ല നമ്മക്ക് ഒന്നും...ക്ലാസിൽ ഉള്ളവനോട് മിണ്ടാൻ പോലും പറ്റില്ല...😪പാവം അൽത്താഫ് ജീവനോടെ ഉണ്ടോ എന്തോ...


നമ്മൾ കമിഴ്ന്നു കിടന്നു ഗെയിം കളിക്കുമ്പോ ആണ് ഫാമിലി മൊത്തം മുറിയിലെക്ക് വന്നത്... നമ്മൾ അവറ്റകളെ കണ്ടതും ചാടി എണീറ്റു...😍


"മോൾ കിടന്നോ വരുയാത്തത് അല്ലേ..."


മൂത്താപ്പ അതും പറഞ്ഞു നമ്മളെ അടുത്തേക്ക് വന്നു...🙈അമ്മി ആണെങ്കിൽ നമ്മളെ ബാക്കിൽ വന്നു ഒരു നോട്ടം ആണ്...😬


"ഡീ എന്താ ഉണ്ടായേ..."


"😁അത് ഒന്ന് വീണതാ..."


"എവിടെ..."


"ബെഡിൽ..."


"ബെഡിൽ വീണിട്ട് പിന്നെന്താ നിനക്ക് ഇങ്ങനെ പറ്റിയെ..."


അമ്മിക്ക് വല്ലാണ്ട് ഡൌട്ട്...😒😒


നമ്മൾ എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു... അവരൊക്കെ ഇരുന്നു ചായയും പലഹാരവും തട്ടുമ്പോൾ നമ്മൾ നിന്നു കാൽ കഴച്ചു...


"നല്ല പൈൻ ഉണ്ടോ മോളെ..."


"😭ആ ബാപ്പച്ചി... എനിക്ക് ഇരിക്കാൻ കൂടി വയ്യാ..."


"ഞങ്ങൾ അജുനെ വിളിച്ചു പറയാം... മോൾ സുഖം ആവുന്നത് വരെ ഞങ്ങളെ കൂടെ വന്നോട്ടെ...അവൾക്ക് വല്ലതും ഉണ്ടായാൽ ഉമ്മച്ചി കൂടെ തന്നെ വേണം അത് കൊണ്ടാ..."


"അതിനെന്താ മോൾ വേണേൽ വന്നോട്ടെ..."


😌😌അത് കേട്ടതും നമ്മളെ മുഖത്ത് ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു...ഓന്റെ ജാഡ കുറച്ച്  എന്നെ നോക്കി വരട്ടെ... അപ്പൊ നമ്മളെ ജാഡ ഓൻ കാണും...😏


ബാക്ക് പോയാൽ എന്താ ഇങ്ങനെ ഒരു പണി ഓന് കൊടുക്കാൻ പറ്റിയല്ലോ ഇപ്പൊ തത്കാലം അത് മതി...നമ്മൾ പെട്ടെന്ന് റെഡി ആയി നിന്നു...


😓പോവാനും തോന്നുന്നില്ല... നമ്മൾ മിററിൽ ജാഡ തെണ്ടി പട്ടി എന്നൊക്കെ എഴുതി വെച്ച് അവരെ കൂടെ വിട്ടു... വയലും തോടും പുഴയും ഒക്കെ കുറെ നാൾ കൂടി കണ്ടപ്പോൾ നമ്മക്ക് ഒന്ന് തുള്ളി ചാടാൻ തോന്നി എങ്കിലും നമ്മൾ ബാപ്പച്ചിന്റെ കയ്യും പിടിച്ചു നടന്നു...


അമ്മിയെയും നമ്മളെയും എല്ലാരും ഭയങ്കര കാര്യായി നോക്കുന്നുണ്ട്...🙄ഇനി മറ്റവന്റെ ബാക്കി ഒന്ന് വന്നാൽ എന്താവോ എന്തോ...😏ഇത്തിരി സീരിയസ് ആയി ആക്ട് ചെയ്യാം...


ഓൻ വന്നതും നമ്മൾ ശോക ഭാവം വരുത്തി നിന്നു... ഓനും മിണ്ടാട്ടം ഇല്ലാതെ നമ്മളെ ഒന്ന് തുറിച്ചു നോക്കി അകത്തേക്ക് പോയി...നമ്മൾ ഓനെയും പുച്ഛിച്ചു മുറിയിൽ വന്നു കിടന്നു... അപ്പോഴാ ഓന്റെ കാളിംഗ് കണ്ടത്...😕ഇനി കൊണ്ടോവാൻ വരും എന്ന് പറയാൻ ആണോ...😓


"😏ഞാൻ വരൊന്നും ഇല്ല എന്നെ വിളിക്കേണ്ട... ജാഡ തെണ്ടി... അങ്ങോട്ടേക്ക് എങ്ങാനും എന്നെ കൊണ്ടോവാൻ വന്നാൽ ഇയാളെ ഞാൻ നാണം കെടുത്തും..."


"😬😬പിന്നെ കൊണ്ട് വരാൻ പറ്റിയ ഒരു ചരക്ക്... സ്വസ്ഥം ആയി കഴിയാലോ ഇനി ഇങ്ങോട്ടേക്ക് വരേണ്ട എന്ന് പറയാനാ ഞാൻ വിളിച്ചത്... എന്തായാലും വരില്ല എന്ന് പറഞ്ഞല്ലോ താങ്ക്സ്..."


😭😭ഇത് എന്റെ അജു അല്ല എന്റെ അജു ഇങ്ങനെ അല്ല...😕ഇവന് എന്താ ഇപ്പൊ നമ്മളെ വേണ്ടാതായോ... ഈ പണിയും പാളിയല്ലോ...ഓനെ അങ്ങനെ സ്വസ്ഥം ആയി നിക്കാൻ വിടരുത്...😕ഓൻ വിളിക്കാതെ പോവേണ്ടി വരോ...


ഓനോട്‌ കലിപ്പ് ആയി ഫോണും വെച്ച് നമ്മൾ സങ്കടം കൊണ്ട് പെട്ടെന്ന് ഉറങ്ങിപ്പോയി...


"ഡീ നിയ എണീക്ക് ടൈം എന്തായി എന്നാ വിചാരം..."


കാലത്ത് തന്നെ വന്നു അമ്മി നമ്മളെ കുത്തി പൊക്കി എണീപ്പിച്ചു...നമ്മൾ എണീറ്റ് ഇരുന്നതും ഓൾ നമ്മളെ തന്നെ നോക്കി വായും പൊളിച്ചു നിന്നു...


"നിന്റെ പൈൻ ഒക്കെ പോയ... "


"😒ആ ഇപ്പൊ ഇച്ചിരി കുറവുണ്ട്...നീയെന്തിനാ വെളുപ്പിനെ എന്നെ വിളിച്ച് ഉണർത്തിയെ ഇന്ന് സൺ‌ഡേ അല്ലേ..."


"😌അതോണ്ടല്ലേ വിളിച്ചേ... അല്ലാതെ നിന്നെ കോളേജിൽ പോവാൻ വിളിച്ചു ഉണർത്താൻ എനിക്കെന്താ വട്ടാണോ..."


"എന്തിന്..."


"നമ്മൾ എത്ര ആയെടി ഇവിടെ ഒക്കെ നടന്നിട്ട്... നീ ഉള്ളോണ്ട് മിണ്ടാൻ ഒരാൾ ആയല്ലോ..."


നമ്മൾ പെട്ടെന്ന് റെഡി ആയി കിച്ചണിൽ ചെന്നു... ഉമ്മച്ചി നമ്മക്ക് ഉള്ള ഹോർലിക്സ് ഉണ്ടാക്കുമ്പോൾ ആണ് നമ്മൾ കൂട്ടി വെച്ച പച്ച മാങ്ങകണ്ടത്... അത് എടുത്തു ഉപ്പും മുളകും ഒക്കെ തേച്ചു പിടിപ്പിച്ചു നമ്മൾ കഴിക്കാൻ തുടങ്ങി...


"ആ പെണ്ണിന് വേണ്ടി അമി മോൻ വാങ്ങി കൊണ്ട് വന്നതാ...അവൾ ഒന്ന് എടുത്തു കഴിച്ചു പുളി ആണെന്നും പറഞ്ഞു വെച്ചതാ... നിന്റെ തീറ്റ കണ്ടാൽ തോന്നും അല്ലോ നിനക്ക് ആണ് വയറ്റിൽ ഉള്ളത് എന്ന്..."


"😏ഒരു മാങ്ങാ തിന്നാൻ വയറ്റിൽ ഉണ്ടാവാണോ... എന്റമ്മോ ഇങ്ങളെ ഒക്കെ ഒരു ബുദ്ധി...ഇത്രയും പുളി ഉള്ള മാങ്ങാ ഒന്നും വയറ്റിൽ ഉള്ളവർ കഴിക്കാൻ പാടില്ല... അതിന് അതിന്റെ ഉള്ളിൽ കിടന്നു പുളിപ്പ് സഹിക്കാൻ പറ്റോ... കണ്ണ് അടക്കാൻ പറ്റോ... ഒന്ന് തുള്ളാൻ പറ്റോ..."


"😕നിന്റെ തലയിൽ ആൾ താമസം ഒന്നും ആയില്ല അല്ലേ... ഞാൻ കരുതി ഇത്തിരി എങ്കിലും വിവരം വെച്ച് എന്ന്..."


😏അല്ലേലും ഉത്തരം മുട്ടുമ്പോ നമ്മളെ ബുദ്ധിയിൽ ആണല്ലോ എല്ലാരേയും വീക്നെസ്... നമ്മൾ ഉമ്മച്ചിയെ ഒന്നും മൈൻഡ് ചെയ്യാതെ ഹോർലിക്സ് കൂടി എടുത്തു കുടിച്ചു...


"രണ്ടും യോജിക്കില്ല വയർ ഇളകും..."


"യോജിച്ചിട്ടും വലിയ കാര്യല്ല ഉമ്മച്ചി... പോവുന്നത് ഒരേ സ്ഥലത്ത് തന്നെ അല്ലേ..."


നമ്മൾ അതും പറഞ്ഞു കിച്ചൻ വിട്ടു... അമ്മിയെയും കൊണ്ട് നടക്കാൻ ഇറങ്ങി...


"ഡീ അബ്ദുപ്പടെ കടയിൽ ഗുലാബ്ജാമുൻ ഉണ്ട്... ഇന്നലെ നിന്റെ അവിടേക്ക് വരുമ്പോ കണ്ടതാ... നമുക്ക് പോയ് വാങ്ങിയാലോ..."


🙄🙄ഇന്ന് ഓൻ ലീവ് ആവും ഓൻ എങ്ങാനും ഉണ്ടാവോ...ഉണ്ടേലും എനിക്കെന്താ ഓൻ കാണട്ടെ...😏


നമ്മൾ ഓളെയും കൊണ്ട് നടന്നു...


"ഡീ നീ എന്തിനാ ഇതൊക്കെ തിന്നുന്നെ കുഞ്ഞിന് ഷുഗർ ആവും..."


"ഒന്ന് പോടി... എനിക്ക് ഇപ്പൊ സ്വീറ്റ്സ് തിന്നാൻ തോന്നി അത്ര തന്നെ... അല്ലേലും ഈ മഴക്കാലം സ്വീറ്റ്സ് ആണ് മോളെ നല്ലത്..."


"എനിക്ക് അതൊന്നും വേണ്ട ഞാൻ വേറെ വല്ലോം വാങ്ങിക്കോളാം..."


"🙄അയിന് നിനക്ക് ആരാ വാങ്ങുന്നെ..."


"😕ഹെയ് ഞാൻ വാങ്ങും... എന്റെ ഉപ്പച്ചിയാ അത്..."


"അജുന്റെ അല്ലേ..."


"😏അജു എന്റെ കെട്ടിയോൻ അല്ലേ...നിന്റെ ബുദ്ധി കുറവ് ആ കുഞ്ഞു വാവക്ക് കിട്ടോ എന്തോ..."


"🙄അജുനെ വേണ്ടാത്ത നിനക്ക് എന്ത് ഉപ്പച്ചി..."


"😬ആര് പറഞ്ഞു എനിക്ക് അജുനെ വേണ്ടെന്ന്...എനിക്ക് നിന്നെക്കാൾ ഇഷ്ട്ടം ഓനെയാ..."


"എന്നിട്ടാണോടി നീ ആ പാവം അജുനെ ഇങ്ങനെ ഇട്ട് ഉപദ്രവിക്കുന്നെ..."


"😒ഞാൻ ഒന്നും ചെയ്തിട്ടില്ല ഓൻ ആടി എന്നെ..."


"നിന്റെ കയ്യിലിരിപ്പ് കൊണ്ടാവും... എനിക്ക് നിന്നെക്കാളും അജുനെ അറിയാം..."


🙄ഓന് എല്ലാരേയും മുന്നിൽ അയ്യോ പാവം ആണല്ലോ നമ്മളെ മുന്നിൽ മാത്രം ജാഡ തെണ്ടി...😏ആരോട് പറയാൻ കൂടെ ഉള്ള എല്ലാറ്റിനും നമ്മളെക്കാൾ വിശ്വാസം ഓനെയാണ്...


അല്ലേലും അന്നേ ഉമ്മച്ചി പറഞ്ഞത് കള്ളം പറയുന്നവർ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന്...😪


"ഞാൻ ഇവിടെ നിക്കാം നീ പോയി വാങ്ങിയിട്ട് വാ..."


ഓൾ നമ്മളെ കയ്യിൽ കാശ് തന്ന് ഇളിച്ചു കാണിച്ചു...🙄ഓഹ് ഓൾക് ഡീസന്റ് ആവണം നമ്മക്ക് പിന്നെ അതൊന്നും ഇല്ലല്ലോ...


"ഇതാരാ നിയ മോളോ സുഖം ആയോ മോളെ..."


"😒😒മ്മ്... ഉപ്പച്ചി എങ്കിലും ചോദിച്ചല്ലോ ആ അജു പോലും എന്നോട് ചോദിച്ചിട്ടില്ല..."


"അത് എങ്ങനെയാ അതൊക്കെ മോൾ തന്നെയാ ബെഡിൽ ഇട്ടത് എന്നാ അവൻ ഇപ്പോഴും പറയുന്നേ... അവന് എന്തോ കാര്യയായിട്ട് തകരാർ ഉണ്ട്... ഈയിടെ ആയിട്ട് അവൻ എന്തൊക്കെയാ ഉണ്ടാക്കി വെക്കുന്നെ... വീട് വിട്ടു പോകേണ്ടത് ഓർത്തിട്ട് ആവും... പാവം എന്റെ കുട്ടി..."😓


😕😕ഹെയ് ഓന് തകരാർ ഒന്നുല്ല... ഇതൊക്കെ ചെയ്യുന്നത് ഞാൻ അല്ലേ അപ്പൊ നമ്മക്ക് ആണോ തകരാർ...ഇനി ഇപ്പൊ അത് മാറ്റാൻ ഒന്നും പോണ്ട...


"അത് അമ്മി കുട്ടിക്ക് വയറ്റിൽ ഉള്ളോണ്ട് ഗുലാബ് ജാമുൻ വേണം എന്ന് പറഞ്ഞു അതിനാ ഞാൻ വന്നേ..."


നമ്മൾ അവിടെ നിന്നും എടുത്തു കൊണ്ട് പറഞ്ഞു... പിന്നെ നമ്മളെ നോട്ടം ഉപ്പിലിട്ട ഐറ്റംസ് ആയിരുന്നു...😋ഉപ്പിലിട്ട പൈനാപ്പിൾ കണ്ടതും നമ്മൾ അതും കയ്യിൽ ആക്കി...


"അത് കഴിക്കാൻ പാടില്ല... കുഞ്ഞിന് കേടാ..."


"ഇത് എനിക്കാ ഉപ്പച്ചി..."🙄


നമ്മൾ അതും പറഞ്ഞു ഉപ്പച്ചിടെ കവിളിൽ തട്ടി പുറത്തേക്ക് ഇറങ്ങി...😨😨 മുന്നിൽ എല്ലാം കണ്ടും കേട്ടും നിക്കുന്ന അജുനെ കണ്ടു നമ്മൾ ഒന്ന് പകച്ചു...


"ഡീീീ..."😠


ഓൻ അലറിയതും നമ്മൾ സൈഡിൽ കൂടി ഒരു ഓട്ടം ആയിരുന്നു...😏ജാഡക്ക് ഒട്ടും കുറവില്ല തെണ്ടിക്ക്...



**********💞



😬കുരിപ്പ് അടിച്ചു പൊളിച്ചു വിലസി നടക്കാ... ഇതിന് വേണ്ടി ആണോ ഇതൊക്കെ ഒപ്പിച്ചു വെച്ചത് എന്ന ഇപ്പൊ നമ്മളെ ഡൌട്ട്...


"പൈനാപ്പിൾ ഒക്കെയാ കഴിക്കുന്നത്... വെറുതെ അല്ല നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവാതെ... ഇതൊക്കെ നിനക്ക് പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തൂടെ... ഞാൻ എങ്ങനാ പറയാന്നു കരുതി ഇരിക്കാ..."


😕ഉപ്പച്ചി നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഒന്ന് ഞെട്ടി... ഇതിനെ തന്നെ സഹിക്കാൻ പറ്റുന്നില്ല പിന്നെയാ ഒരു കുഞ്ഞു കൂടി...


"ആദ്യം അവളെ കുട്ടിക്കളി മാറട്ടെ എന്നിട്ട് മതി ഒരു കുഞ്..."


"ഓഹ് അപ്പൊ വേണ്ടെന്ന് വെച്ചതാ അല്ലേ... അവളെ കുട്ടിക്കളി മാറാൻ കുട്ടികൾ വേണ്ടെന്ന് വെക്കല്ല വേണ്ടത്... ഒരു ഉമ്മച്ചി ആയാൽ അവൾ മാറും നീ കണ്ടോ..."


😕അതിനേക്കാൾ വലിയ കയ്യിലിരിപ്പ് കൂടി ഉണ്ട് അതിന്... നമ്മൾ ഉപ്പച്ചിയെ നോക്കി ഒന്ന് മൂളി...


😒ഇതിനെ വീട്ടിൽ എത്തിക്കാൻ എന്താ വഴി... ഇന്നലത്തെ ഒന്നും ഏറ്റില്ല... ഒരു ദിവസം കാണാത്തപ്പോ തന്നെ എന്തോ ഒരു ഫീലിംഗ്...


നേരിട്ട് പോയാൽ കുരിപ്പ് ജാഡ ഇടും... പോരാത്തതിന് വയ്യാത്ത കൊച്ചും കൂടി ആവുമ്പോ എല്ലാരും ഓളെ സൈഡിൽ ആവും... അപ്പൊ അവൾ സ്വയം വരുന്നത് തന്നെയാ നല്ലത്...😌


ഉള്ളിൽ ബൾബ് കത്തിയതും നമ്മൾ ഫോൺ എടുത്തു അമിയെ വിളിച്ചു...


"ഡാ നിനക്ക് നിന്റെ പെണ്ണിനെ കൊണ്ട് പോവാൻ ഉള്ള പ്ലാൻ ഒന്നുല്ലേ..."


കാൾ എടുത്തപ്പോൾ തന്നെ അവൻ കലിപ്പ് ആയി...🙄ഇവന് അവളെ വക എന്തോ കിടീട്ടുണ്ട്...


"😁ആ മുതലിനെ കാണാത്തോണ്ട് ഇന്നലെ ഒരു പോള കണ്ണടച്ചില്ലെടാ... ഒരു ഐഡിയ ഇന്നലെ ഞാൻ ഇട്ടതാ ഏറ്റില്ല... വിളിക്കാൻ വരാന്ന് വെച്ചാൽ ഒടുക്കത്തെ ജാഡ കാണേണ്ടി വരും... നിന്റെ ഉപ്പച്ചി ആണെങ്കിൽ അവളെ ഒരൊറ്റ വിളിയിൽ മൂക്കും കുത്തി വീഴും... വയ്യാത്ത കൊച്ചല്ലേ..."


"😕ഇപ്പൊ കുഴപ്പം ഒന്നും ഇല്ല... നീ വന്നു ഒന്ന് കൊണ്ട് പോവുന്നതാ അവൾക്ക് നല്ലത്... അല്ലേ എന്റെ കയ്യിന്റെ ചൂട് അവൾ അറിയും..."


"😬അവളെ എങ്ങാനും തൊട്ടാൽ നിന്നെ ഞാൻ തട്ടും... നിനക്ക് എന്താ അവളെ വക കിട്ടിയേ...അതോണ്ടല്ലേ ഈ കലിപ്പ്..."


"സമയത്ത് ഫുഡ്‌ പോലും ഇല്ലെടെ... ഒക്കെ അതിന്റെ വയറ്റിലാ...അത് പോട്ടെന്നു വെക്കാം ഇന്ന് ഒരു ഹെഡ് സെറ്റ് എടുക്കാൻ എന്നും പറഞ്ഞു എന്റെ മുറിയിൽ വന്നു ഷെൽഫ് മുഴുവൻ തറയിൽ ഇട്ട്... അതും ബെഡിൽ വെറുതെ കിടക്കുന്ന ഹെഡ് സെറ്റിന് വേണ്ടി... അതൊക്കെ ഒന്ന് നേരെ വെക്കാൻ പറഞ്ഞപ്പോൾ പറയാ ഇങ്ങളെ ഡ്രെസ്സ് അല്ലേ വേണേൽ വെച്ചോ എന്ന്..."


"😏അത് കുറവാടെ...നിനക്ക് അതൊന്നും പോരാ..."


"പോടാ പട്ടി തമാശ കളിക്കാതെ ഒന്ന് കൊണ്ട് പോടെ..."


"അതിനുള്ള ഒരു നമ്പർ എന്റെ കയ്യിൽ ഉണ്ട്... അവൾ അവിടെ ഉണ്ടോ..."


"ആ ഉണ്ട് സ്റ്റെയറിൽ ഒരു കുഴപ്പവും ഇല്ലാതെ എന്തോ തൊള്ളയിൽ ഇടുന്നുണ്ട്...ഒരു കയ്യിൽ ഫോണും ഉണ്ട്..."


"എങ്കി നീ അവളെ കണ്ണ് എടുക്കാതെ നോക്കിക്കൊ... അവൾക്ക് ഇരിക്ക പൊറുതി കിട്ടില്ല..."


നമ്മൾ കാൾ കട്ട് ചെയ്യാതെ സെൽഫി എടുത്തു 'feeling happy 'എന്നും ക്യാപ്ഷൻ ഇട്ട് സ്റ്റാറ്റസ് വെച്ചു... കുരിപ്പ് ആണെങ്കിൽ ഓൺലൈനിൽ തന്നെ ഉണ്ട്...ആദ്യ വ്യൂവേഴ്സ് അവൾ ആണെന്ന് കണ്ടതും നമ്മൾ ഒന്ന് ചിരിച്ചു...😌


"ഡാ ഇപ്പൊ എങ്ങനെ...?"


"നീ പറഞ്ഞത് പോലെ ഇരുന്നിടത് അല്ല ഇപ്പൊ ചാടി എണീറ്റിട്ടുണ്ട്... എന്താ കുഴപ്പം നീ തെറി വല്ലതും സെന്റിയോ..."🙄


"😁ഇത് അതൊന്നും അല്ല അസൂയക്ക് കയ്യും കാലും വെച്ച ജന്മം ആണ് മോനെ അത്... നമ്മളെ സ്റ്റാറ്റസ് കണ്ടുള്ള പിടച്ചിൽ ആണത് നീ നോക്ക്..."


"😁😁അപ്പൊ അതാണല്ലേ കാര്യം... എന്തായാലും ഏറ്റ മട്ടുണ്ട്... ഇങ്ങനെ ആണെങ്കിൽ ഇന്നലെ തന്നെ ഞാനും ഒരു സ്റ്റാറ്റസ് ഇട്ടേനെ... പെങ്ങൾ വന്നപ്പോ ഞാൻ ഹാപ്പി ആയെന്ന്... അവൾ അപ്പൊ തന്നെ അങ്ങനെ ഇവൻ സന്തോഷിക്കേണ്ട എന്നും കരുതി പോയേനെ..."


"😕ഡാ നീ അവളെ നോക്ക്... മിക്കവാറും ഇപ്പൊ തന്നെ കുരിപ്പ് പെട്ടിയും കിടക്കയും എടുത്ത് വരാൻ ചാൻസ് ഉണ്ട്... ഞാൻ ഒന്ന് കൂടി മൂപ്പിക്കട്ടെ..."


എന്നും പറഞ്ഞു കാൾ കട്ട് ചെയ്തു നമ്മൾ ഒത്തിരി ഹാപ്പി ആണെന്ന് അവളെ കാണിച്ചു കൊണ്ടേ ഇരുന്നു...



************💃



ഓന്റെ സ്റ്റാറ്റസ് കണ്ടതും നമ്മക്ക് നിൽക്കാൻ പറ്റാതെ ആയി...😒ഹാപ്പി ആണത്രേ... നമ്മൾ ഇല്ലാത്തോണ്ട് അല്ലേ...


അങ്ങനെ ഇപ്പൊ മോൻ ഹാപ്പിക്കേണ്ട...😬വിടില്ല ഞാൻ...


"😒എനിക്ക് ഇപ്പൊ അജുനെ കാണണം ഞാൻ വീട്ടിൽ പോവാ..."


നമ്മൾ എല്ലാരേയും നോക്കി ദയനീയമായി പറഞ്ഞു...


"നിനക്കെന്താ പെട്ടെന്ന് ഇങ്ങനെ തോന്നാൻ... രണ്ട് ദിവസം കഴിഞിട്ട് പോയാൽ പോരെ..."


"😒അത് വേണ്ട ഇപ്പൊ നിക്ക് സുഖായി... പിന്നെ നാളെ തൊട്ട് കോളേജിൽ പോണം ബുക്സ് ഒക്കെ അവിടെ അല്ലേ..."


"അതും ശരിയാ ഇപ്പൊ തന്നെ രണ്ട് മൂന്ന് ദിവസം ലീവ് ആയില്ലേ... മോൾക്ക് പോണം എങ്കി പോവാം...എന്തായാലും നിനക്ക് അജുനെ കാണണം എന്ന് തോന്നിയല്ലോ അതിൽ നിന്ന് തന്നെ മനസ്സിൽ ആവും നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം... അവൻ ആണെങ്കിൽ നീ വന്നപ്പോ തൊട്ട് നിന്റെ കാര്യം അറിയാൻ വിളിച്ചു കൊണ്ടേ ഇരിക്കും..."


😏ഒലക്കെണ് എന്നിട്ട ഇപ്പൊ ഹാപ്പി ആണെന്നും പറഞ്ഞു ഇളിച്ചു ഇരിക്കുന്നത്...


"മോനെ അമി എന്തായാലും മോൾ പോകാൻ കരുതി നീ തന്നെ അവിടെ വരെ കൊണ്ട് വിട്ടേക്ക്..."


"😓അയ്യോ നീ പോവാണോ നീ ഉള്ളോണ്ട് ഇവിടെ ഒച്ചപ്പാടും ബഹളവും ഒക്കെ ഉണ്ടായിരുന്നു... പോയാൽ എന്തോ പോലെയാ..."


😕ഇവൻ ആക്കിയത് ആണോ... നമ്മൾ പോയാൽ എന്തോ പോലെ ആണത്രേ... കാലത്ത് കൂടി എന്നോട് കലിപ്പ് ആയ ജന്തു ആണ്...


"നീ എന്താ ആലോചിച്ചു നിക്കുന്നെ..."


"😕ഏയ് ഒന്നുല്ല... ഇങ്ങള് ഒക്കെ ഇങ്ങനെ പറയുമ്പോ പോണോ എന്ന് ആലോചിക്കാ..."


"ഇപ്പൊ തന്നെ അജു നിന്നെ കാണാത്തോണ്ട് വിഷമിച്ചു ഇരിക്കാവും... നീ എന്തായാലും പോകാൻ തീരുമാനിച്ചത് അല്ലേ ഞാൻ കൊണ്ട് വിടാം..."


😏വിഷമിച്ചു ഇരിക്കാ പോലും... അതും ഓൻ... ഈ അമികക്ക് ഉള്ള സ്നേഹം പോലും ഓന് നമ്മളോട് ഇല്ലല്ലോ...


നമ്മൾ എല്ലാരോടും യാത്ര പറഞ്ഞു അമിക്കാടെ ബൈക്കിൽ കയറി ഇരുന്നു...നഷ്ടം ആണ് അമ്മിക്ക് ഉണ്ടാക്കുന്ന ഫുഡ്‌ ഒക്കെ തിന്നാം എന്നൊക്കെ കരുതിയതാ...


"എന്താടി നിന്റെ ഉദ്ദേശം..."


"എന്ത് ഉദ്ദേശം..."


"ഓഹ് ഒന്നും അറിയാത്ത ഒരു പാവം... നീ അവന് വേണ്ടി ഒരുക്കി വെച്ച കെണിയിൽ നീ വീണത് അല്ലേടി... അത് കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയതാ..."


🙄പടച്ചോനെ ഇവന് മനസ്സിൽ ആയ... അപ്പൊ ആ അജുനും മനസ്സിൽ ആയി കാണില്ലേ...


"ഞാൻ ഒന്നും അല്ല..."


"അജുന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ നീ ഇപ്പൊ വാ തുറക്കാൻ പറ്റാത്ത അവസ്ഥയിൽ ആയേനെ... അടിച്ചു കരണം പുകച്ചിട്ട്..."


😕ഇവന്റെ കൂടെ വരേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ...രണ്ടും കണക്കാ...😏


"ഇനി എങ്ങാനും നിന്നെ പറ്റി വല്ലതും കേട്ടാൽ ഞാൻ ഒരു വരവ് വരും... നിനക്ക് രണ്ട് തന്നിട്ട് ആയാലും നിന്നെ കൊണ്ട് സത്യം പറയിക്കും ഞാൻ..."


"😏ഓനെന്താ എന്നോട് മിണ്ടിയാൽ അതോണ്ടല്ലേ..."


"ഒരൊറ്റ ദിവസം അവൻ ഒന്ന് മാറി നിന്നപ്പോഴേക്കും നീ എന്തൊക്കെയാ കാണിച്ചു വെച്ചത്... ഇങ്ങനെ ആണെങ്കിൽ ഞങ്ങൾ ജോലി കിട്ടി മാറിയാൽ നീ എന്തൊക്കെ കാണിച്ചു കൂട്ടും... അന്ന് നീയൊക്കെ ജീവനോടെ തിരിച്ചെത്തിയത് സ്നേഹിക്കുന്ന ആളുകളുടെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രാ...അത് മറക്കണ്ട... നീ പോവുന്നിടത് ഒക്കെ നിനക്ക് പറ്റിയ കൂട്ടാണല്ലോ കിട്ടുന്നെ... നിന്റെ ഈ സൂക്കേട് കൂടെ ഉള്ളവർക്ക് കൂടി പകരുന്നുണ്ടോ എന്ന എന്റെ ഡൌട്ട്..."


"😏എന്നിട്ട് അമിക്കക്കും അജുനും പകരുന്നില്ലല്ലോ..."


നമ്മൾ പറഞ്ഞതും ഓൻ ബ്രേക്ക്‌ ഇട്ട് നമ്മളെ ഒന്ന് നോക്കി...


"വിവരം ഉള്ളവർക്ക് നിന്റെ ഈ സൂക്കേട് പകരില്ല..."


"അപ്പോ നിങ്ങൾ രണ്ടാൾക്കും പകരുംല്ലെ വിവരം ഇല്ലല്ലോ..."


"😠ഇറങ്ങി പോടീ പട്ടി..."


🙄ഓഹ് വീട് എത്തിയ... അല്ല ഇപ്പൊ എന്തിനാ അങ്ങോട്ടേക്ക് വന്നേ... വരേണ്ടി ഇരുന്നില്ല ഓനോട്‌ പ്രതികാരം വീട്ടാൻ ഉള്ള മൂഡ് ഒക്കെ പോയി...


നമ്മൾ ഇറങ്ങി ഓന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു അകത്തേക്ക് ഓടി...


"😓എന്റുമ്മച്ചി എന്റെ പുറം... ഡീ നിന്നെ എന്റെ കയ്യിൽ കിട്ടും..."


"😏ഓഹ്..."


എന്നും പറഞ്ഞു നമ്മൾ അകത്തേക്ക് കയറിയതും ഫോണും നോക്കി പൊട്ടി ചിരിക്കുന്ന അജുനെ കണ്ടു ഒന്ന് നിന്നു...😒ഇവിടെ ഇപ്പോഴും ആഘോഷം ആണല്ലേ...😬കാണിച്ചു തരാം...


🙄ഇങ്ങനെ ചിരിക്കാൻ ഇവനെന്താ ഈ കാണുന്നെ പടച്ചോനെ... നമ്മൾ ഒച്ച വെക്കാതെ നടന്നു തല പൊക്കി നോക്കിയതും ഓൻ തല ചെരിച്ചു നമ്മളെ നോക്കിയതും രണ്ടും കൂടി കൂട്ടി ഇടിച്ചു നമ്മൾ തല ഉഴിഞ്ഞു ഓനെ നോക്കി...


ഓനും നമ്മളെ പോലെ തലയും ഉഴിഞ്ഞു നമ്മളെ നോക്കി നിക്കാ...


"നീ എന്താ ഇവിടെ..."


"😏ഇങ്ങളെ ഫ്രണ്ട് അമിക്ക വന്നിട്ടുണ്ട്...അത് പറയാൻ വന്നതാ..."


"അയിന് ഞാൻ എന്ത് വേണം തലയും കുത്തി നിക്കണോ..."


"😕പോയി മിണ്ടിക്കൂടെ ഇവിടെ വേറെ ആണുങ്ങൾ ഒന്നുല്ലല്ലോ..."


"അതിന് നീയാരാ... നീ ഇനി വരില്ല എന്നൊക്കെ അല്ലേ പറഞ്ഞത്... ഇപ്പൊ എന്തിനാ ഇങ്ങോട്ട് എഴുന്നള്ളിയെ..."


"😬ഞാൻ ഇയാളെ കെട്ടിയോൾ അല്ലേ..."


"🙄അത് ഇപ്പോഴാണോ മോൾക്ക് ഓർമ വന്നത്..."


🙄ഏ ഇവന് ഒരു മാറ്റവും ഇല്ലല്ലോ പടച്ചോനെ...


"😏ആ എന്തെ... ഇയാക്ക് പിന്നെ ഇങ്ങനെ ഒരാൾ ഉണ്ടെന്ന് തീരെ ഓർമ ഇല്ലല്ലോ... അതോണ്ടല്ലേ എന്നോട് മിണ്ടാൻ പോലും വരാതെ..."


"അത് കൊണ്ടാവും ബെഡിൽ ഈ കണ്ട സാധങ്ങൾ മുഴുവനും ഇട്ട് എന്നെ കൊല്ലാൻ നോക്കിയേ അല്ലേ..."


"😒എന്നിട്ട് ഞാൻ മയ്യത്ത് ആയിട്ടില്ല ഇപ്പോഴും ജീവനോടെ ഉണ്ട്..."


"അവനവൻ കുഴിക്കുന്ന കുഴിയിൽ എന്ന് നീ കേട്ടിട്ടുണ്ടോ...നീ എന്തിനാ എപ്പോഴും ഒരു കുഴിയും കുഴിച്ചു അതിൽ ചെന്നു വീഴുന്നേ... ഒരാൾക്ക് പണി കൊടുക്കുമ്പോ ആദ്യം വേണ്ടത് ഇത്തിരി എങ്കിലും ബുദ്ധിയാ... അത് തീരെ ഇല്ലാത്ത നീ എന്തിനാ ഈ പണിക്ക് നിക്കുന്നെ അനുഭവിക്കുന്നത് മുഴുവനും നീയല്ലേ..."


"😒ഞാൻ അത് സഹിച്ചു..."


"എന്നാലും നന്നാവില്ല എന്ന് തന്നെ അല്ലേ..."


"😬ഞാൻ നന്നായി തന്നെയാ നിക്കുന്നെ..."


"നിന്നാൽ നിനക്ക് കൊള്ളാം..."


😏നമ്മളെ ഓന്റെ പിറകിൽ നിന്ന് കുറെ പുച്ഛിച്ചു... ജാഡ കുറച്ചാൽ ഇയാൾക്കും കൊള്ളാം...


ഓൻ പുറത്ത് ചെന്നു അമിക്കാനോട്‌ കാര്യായി എന്തോ കുശു കുശുക്കുന്നുണ്ട്... ഉടായിപ്പ് എന്തേലും ആവും... നമ്മൾ പിന്നെ കിച്ചണിൽ ചെന്നു ഉമ്മച്ചിയെയും ഇത്തയെയും ഒന്ന് മുഖം കാണിച്ചു കുരുട്ടിന്റെ അടുത്തേക്ക് ചെന്നു...


"ഡീ ഞാൻ ഒന്ന് ചോദിച്ചാൽ നീ ഉള്ളത് പറയോ... അജു ഇന്നലെ എന്നെ കാണാതോണ്ട് വല്ലതും പറഞ്ഞ..."


"ആ പറഞ്ഞു..."


🙄🙄പടച്ചോനെ നല്ലത് വല്ലതും ആവണേ...


"നിയ ഇല്ലാത്തോണ്ട് ഇന്ന് ഫുഡ്‌ ഒക്കെ ബാക്കി ആണല്ലോ എന്ന് പറഞ്ഞു..."


😓ചോദിക്കേണ്ടായിരുന്നു... എന്നാലും അങ്ങനെ പറയണോ തെണ്ടിക്ക്... എല്ലാരും കേൾക്കെ...


"😏നിനക്കും കോൾ അടിച്ചു കാണും അല്ലേ... അതോണ്ട് എത്ര കുത്തി കയറ്റി..."


"ഞാൻ ആറ് ചപ്പാത്തിയെ കഴിച്ചുള്ളൂ..."


"😨അപ്പൊ നീ എന്റെ അത്രയും ആയാൽ പതിനെട്ടു ചപ്പാത്തി തിന്നോ... അപ്പൊ ഞാൻ തന്നെയാ ബെറ്റർ..."


"😏അജു പറഞ്ഞല്ലോ നല്ലോണം ഫുഡ്‌ കഴിച്ചാൽ നിയയെ പോലെ സുന്ദരി കുട്ടി ആവും എന്ന് അതോണ്ടാ ഞാൻ..."


😍😍ഇയ്യോ അത് കേട്ടതും നമ്മൾ അങ്ങ് സീലിംഗ് വരെ പൊങ്ങി... അപ്പൊ ഞാൻ സുന്ദരി ആണെന്ന് ഏലും പറഞ്ഞല്ലോ അത് മതി...


😜ഏതായാലും ഓൻ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഓനോട്‌ ഉള്ള കലിപ്പ് ഒക്കെ മാറ്റി ഒന്ന് റൊമാൻസിക്കാം...


നമ്മൾ മുറിയിൽ ചെന്നു ഓനെ ഒന്ന് നോക്കി പുഞ്ചിരിച്ചു...😍😍


"മ്മ് എന്താ..."


"ഒന്നുല്ല... അത് പിന്നെ... അത്... അതില്ലേ..."


"ആ അത് ഉണ്ട്... "


"🤔ഏത് ഉണ്ടെന്ന്..."


"നീയല്ലേ പറഞ്ഞത് എന്തോ ഉണ്ടെന്ന്...അത് തന്നെ..."


🙄ഇവന് അമിക്ക പറഞ്ഞത് പോലെ എന്റെ എന്തോ പകർന്നിട്ടുണ്ട്... ഉള്ള ബുദ്ധി ഒക്കെ ഒലിച്ചു പോയെന്നാ തോന്നുന്നേ...


"😓എന്നോട് ഇപ്പോഴും ദേഷ്യം ആണല്ലേ... അതിന് എനിക്ക് ശിക്ഷ കിട്ടീലെ പിന്നെന്താ ഇപ്പൊ ഒരു സ്നേഹവും ഇല്ലാതെ..."


നമ്മൾ കാൽ കൊണ്ട് തറയിൽ കളം വരച്ചു കൊണ്ട് ഇത്തിരി നാണം ഒക്കെ വരുത്തി കൊണ്ട് പറഞ്ഞു...


"എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല... പോരെ..."


"😒😒ഓഹ് എന്നിട്ടാണല്ലോ ഞാൻ ഇല്ലാത്തോണ്ട് ഹാപ്പി ആണെന്ന് ഒക്കെ സ്റ്റാറ്റസ് ഇട്ടെ..."


"😜അതോണ്ടല്ലേ നീ ഇപ്പൊ ഇവിടെ ഇങ്ങനെ നിക്കുന്നെ... നിന്നെ ഇവിടെ എത്തിക്കാൻ ഞാൻ ആലോചിച്ചിട്ട് ഇതല്ലാതെ വേറെ വഴി ഒന്നും കണ്ടില്ല... ഇതാവുമ്പോൾ നീ പോയ പോലെ തന്നെ വന്നല്ലോ... അല്ലെങ്കിൽ എന്തൊക്കെ കാണണം..."


😲😲പടച്ചോനെ ഇത് വല്ലാത്തൊരു ചതി ആയിപ്പോയി... വെറുതെ നാണം കെടാൻ ആയിട്ട്... നമ്മൾ ഓനെ നോക്കി ആണോ എന്ന പോലെ കാണിച്ചു... ഓൻ ആണെങ്കിൽ ചിരിച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് വന്നതും നമ്മൾ പിന്നിലേക്ക് നടന്നു...


"അതൊക്കെ കഴിഞ്ഞു... പക്ഷെ ഇതിന് ആര് സമാദാനം പറയും..."


"🤔ഏതിന്..."


"ദാ ഇതിന്..."


എന്നും പറഞ്ഞു ഓൻ നമ്മളെ ഒന്ന് തിരിച്ചു നിർത്തിയതും നമ്മൾ കളർ പെൻസിൽ കൊണ്ട് ജാഡ തെണ്ടി അജു എന്ന് മിററിൽ എഴുതി വെച്ചത് കണ്ടതും നമ്മൾ അതും നോക്കി നിന്നു...


😒ആ പോവാൻ നേരത്ത് വല്ല ആവശ്യവും ഉണ്ടായിരുന്നോ നിയ നിനക്ക്... ഇപ്പൊ ഒരു കിസ്സ്‌ വാങ്ങേണ്ട നമ്മൾ ആണ് ഇവിടെ കുറ്റവാളിയെ പോലെ നിക്കുന്നെ...🙄യോഗല്ല...


"സോറി..."😒


"എങ്കിൽ മോൾ ഒരു കാര്യം ചെയ്യൂ ഈ ചുവരിൽ മുഴുവനും സോറി എന്ന് എഴുതി വെച്ചോ... നീ ഓരോന്ന് ചെയ്യുമ്പോഴും ഞാൻ അതിൽ ഓരോന്ന് നോക്കി അഡ്ജസ്റ്റ് ചെയ്തോളാം..."


"😊അയിന് ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല..."


"നീയാ..."


"ആ ഞാൻ തന്നെ ഇനി ഒന്നും ഇയാളോട് ചോദിക്കാതെ ഞാൻ ചെയ്യില്ല..."😓


"എങ്കിൽ ഇതിനുള്ള ശിക്ഷ ആയി എനിക്ക് ഇപ്പൊ നൂറ് കിസ്സ്‌ വേണം..."😍


"😓എന്റമ്മോ നൂറോ..."


"ആ വേണം ഇപ്പൊ തന്നെ തുടങ്ങിക്കോ... എങ്കിൽ എല്ലാ തെറ്റും ഞാൻ ക്ഷമിക്കാം..."


🙄വിളിച്ചു വരുത്തി പണി തരാണല്ലേ...🙄അയിന് ഇപ്പൊ ആരാ വിളിച്ചേ ഓടി വന്നത് അല്ലേ...😕ഇവനെന്താ ഇങ്ങനെ ഒന്ന് തരും എന്നാ പ്രതീക്ഷിച്ചത് ഇതിപ്പോ നമ്മൾ കൊടുക്കേണ്ട അവസ്ഥ ആയല്ലോ...🙄


"😒ഒരു അൻപത് പോരെ...എനിക്ക് വയ്യാ..."


"ഒന്ന് പോലും കുറയില്ല...ഫസ്റ്റ് ആയോണ്ടാ നൂറ്... ഇനി നീ ഓരോ തെറ്റ് ചെയ്യും തോറും എണ്ണം കൂടും...എങ്കിൽ ഐശ്വര്യം ആയി തുടങ്ങിക്കൊ..."


🙄ഇത് മുഴുവനും കൊടുത്തു തീരുമ്പോഴേക്കും നമ്മൾ ഒരു പരിവം ആവുമല്ലോ പടച്ചോനെ...


ഓൻ അവിടെ ഇരുന്നതും നമ്മൾ ഓനെ ഒന്ന് ദയനീയമായി നോക്കി അടുത്ത് ഇരുന്നു...😍കൊടുക്കാലെ... നമ്മൾ സുന്ദരി കുട്ടി ആണെന്നൊക്കെ പറഞ്ഞത് അല്ലേ...


നമ്മൾ ഓന്റെ കവിളിൽ മാറി മാറി ഉമ്മ വെച്ച് ഓനെ നോക്കി... ഓൻ പുഞ്ചിരിച്ചു കൊണ്ട് നമ്മളെ അരയിൽ കൂടി കയ്യിട്ടു അവനിലേക്ക് ചേർത്ത് പിടിച്ചതും നമ്മൾ അവനിലേക്ക് കൂടുതൽ അടുത്ത് ഉമ്മ വെച്ച് കൊണ്ടേ ഇരുന്നു...


"😪നിക്ക് വയ്യാ അജു എന്റെ ചുണ്ട് ഒക്കെ കടഞ്..."


"ആണോ എങ്കിൽ ബാക്കി ഞാൻ തരാം..."


എന്നും പറഞ്ഞു അവൻ നമ്മളെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ച് അതിനെ പതിയെ നുകർന്നു തുടങ്ങി... അവന്റെ തോളിൽ കൂടി കയ്യിട്ടു നമ്മൾ അവനെ പറ്റി ചേർന്നു നിന്നു...


"മതിയോ..."


"മ്മ് മതി... ബാക്കി ഞാൻ എന്തേലും തെറ്റ് ചെയ്താൽ തന്നാൽ മതി..."😌


"😜അമ്പടി കള്ളി ഇനി ഇത് കിട്ടുന്നു കരുതി നീ വല്ലോം ചെയ്താൽ പിന്നെ ഇതിൽ ഒന്നും നിക്കില്ല... പിന്നെ നിനക്ക് പത്ത് മാസം കഴിഞ്ഞാലെ ഫ്രീ ആവാൻ പറ്റൂ..."


"🤔അതെന്താ..."


"ഓഹ് എടീ പൊട്ടി ഞാൻ നിനക്ക് ഒരു കുഞ് നിയ കുട്ടിയെ വയറ്റിൽ ഉണ്ടാക്കും എന്ന്..."


"😌സത്യായിട്ടും തരോ..."


"😕നീ എന്താ ഞെട്ടാതെ..."


"😒എന്തിന് അമ്മിക്കും വയറ്റിൽ ആയി ജെസിക്കും വയറ്റിൽ ആയി... ഹോ അവരെ ഒക്കെ ഒരു യോഗം എന്തൊക്കെയാ കഴിക്കാൻ കിട്ടുന്നെ..."


"😕നീ ഇത്തിരി കൂടിയ ഇനമാ... നിന്നെ തളക്കാൻ ഞാൻ ഒന്നും പോരാ..."


എന്നും പറഞ്ഞു ഓൻ എണീറ്റതും നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചു...


"ഇനി എന്നോട് പിണങ്ങോ അജു... നിക്ക് എന്ത് മാത്രം സങ്കടം ആയീന്ന് അറിയോ..."😪


"അത് കൊണ്ടാവും ആ അൽത്താഫിനെ വളക്കാൻ നോക്കിയേ..."


🙄ഇവൻ ഓരോന്ന് ഓർത്തെടുത് പ്രതികാരം ചെയ്യാൻ ഉള്ള പ്ലാൻ ആണോ...


"അതൊക്കെ കഴിഞില്ലെ... ഇനി എന്നോട് പിണങ്ങില്ല എന്ന് പറ..."


"ഈ പിണക്കത്തിനും ഒരു സുഖം ഉണ്ട്... അല്ലെങ്കിൽ എന്നെ മൈൻഡ് ചെയ്യാതെ മൂടി പുതച്ചു കിടക്കുന്ന നീ ഞാൻ ഒന്ന് നോക്കാൻ വേണ്ടി കാട്ടി കൂട്ടുന്നത് ഒക്കെ കണ്ടു ഞാൻ എന്ത് മാത്രം ചിരിച്ചിട്ട് ഉണ്ട് എന്ന് അറിയോ നിനക്ക്..."😍


"😪അപ്പൊ അതൊക്കെ കണ്ടു അല്ലേ... എന്നിട്ടെന്താ എന്നെ മൈൻഡ് ചെയ്യാതെ ഇരുന്നേ..."


"അതല്ലെടി പറഞ്ഞത് നിന്റെ പെർഫോമൻസ് കാണാൻ വേണ്ടിയാണെന്ന്...അതിന് വേണ്ടി നീ നിന്റെ വയർ വരെ എന്നെ കാണിച്ചു..."


"😌അത് പിന്നെ ജെസി പറഞ്ഞു ആളെ കണ്ട്രോൾ കളഞ്ഞു വീഴ്ത്താൻ ഇതാ നല്ലത് എന്ന്... പക്ഷെ ഇങ്ങൾക്ക് കണ്ട്രോൾ എന്ന് പറയുന്ന ഒന്നേ ഇല്ലെന്ന് എനിക്ക് മനസ്സിൽ ആയി..."


"😕അതിന് ഞാൻ നിന്നെ ഒന്നും ചെയ്തിട്ടില്ലല്ലോ..."


"ഹെയ് അതല്ലേ പറഞ്ഞത് കണ്ട്രോൾ ഇല്ലെന്ന്..."


"🙄എന്റമ്മോ അത് കണ്ട്രോൾ ഉള്ളോണ്ട് അല്ലേടി... അന്ന് ഞാൻ ഒരാൾ ആയോണ്ട് മാത്രാ പിടിച്ചു നിന്നെ... വേറെ വല്ലവനും ആണെങ്കിൽ നിന്റെ പല്ലും നഖവും പെറുക്കി എടുക്കേണ്ടി വന്നേനെ..."


"🙄🙄അതെന്താ..."


"🙏🙏അതൊക്കെ നിനക്ക് മനസ്സിൽ ആവും എന്ന് കരുതി പറഞ്ഞു പോയതാ വിട്ടേക്ക്... അത് വിവരിച്ചു തരാൻ ഉള്ള കപ്പാസിറ്റി എനിക്കില്ല..."


എന്നും പറഞ്ഞു ഓൻ ഒരു പോക്ക്... മുങ്ങിയയാണോ...



***********💞



"മോൾ വന്നേപ്പിന്നെയാ ഇതൊരു വീടായത്..."


ഫുഡ്‌ കഴിക്കുമ്പോ ആണ് ഉപ്പച്ചി അവളെ സോപ്പിട്ടു പതപ്പിച്ചത്... അവൾ ആണെങ്കിൽ ഉള്ളതാണെന്ന് കരുതി ഇളിക്കാ...😕


"അതെന്താ ഉപ്പച്ചി..."


അനു മോൾ ചോദിച്ചതും ഉപ്പച്ചി കുടുങ്ങി...വല്ല ആവശ്യവും ഉണ്ടായിരുന്നോ വെച്ച് തള്ളാൻ...


"അത്... അതില്ലേ നിയ കുട്ടി ഉള്ളപ്പോൾ ഇവിടെ കളിയും ചിരിയും ഒക്കെ അല്ലേ അതാ..."😁


"😏😏ഹ്മ്മ് എന്നിട്ട് ഞാൻ ഒച്ച വെക്കുമ്പോ പറയും പെൺകുട്ടികൾ ഒച്ച വെക്കില്ല എന്ന്..."


അനു മോൾ അതും പറഞ്ഞു പിണങ്ങിയ പോലെ കാണിച്ചു...


"😏എന്നിട്ട് നീ എപ്പോഴാ ഒച്ച വെക്കാതെ ഇരുന്നേ...എപ്പോഴും സ്പീക്കർ ഓൺ ആക്കിയ പോലെ ആണല്ലോ..."


"നീയാ ഒച്ച വെക്കുന്നെ..."


😕ഇവൾ ഈ കൊച്ചു പെണ്ണിനോട് വരെ തല്ല് കൂടാൻ ഉള്ള പ്ലാൻ ആണോ... ഇത് നേരെ ആവുന്ന ലക്ഷണം ഒന്നും കാണുന്നില്ല...എല്ലാറ്റിനും തുടക്കം കുറിക്കാൻ നമ്മളെ ഉപ്പച്ചിയും... നമ്മൾ രണ്ടും ഓരോന്ന് മത്സരിച്ചു പറയുന്ന കേട്ട് ഉപ്പച്ചിയെ നോക്കി പല്ല് കടിച്ചു...


"😬ഡീ അതിന് വിവരം വെച്ച് വരുന്നേ ഉള്ളൂ നീ എങ്കിലും അടങ്ങി നിക്കോ..."


"ആരോടാ..."


😕പടച്ചോനെ പെണ്ണിന്റെ ഒരു ചോദ്യം കേട്ടില്ലേ... ആരോടാണെന്ന്...


"എന്നോട്..."


"🙄നിനക്ക് എങ്കിലും മനസ്സിൽ ആയല്ലോ അത് മതി... "


നമ്മൾ അനുമോളെ നോക്കി ഒന്ന് ചിരിച്ചു അവിടെ നിന്നും എസ്‌കേപ്പ് ആയി...😒ഇത് ഒരു നടക്ക്‌ പോകില്ല...


"എന്റെ ഉപ്പച്ചി ഇങ്ങള് എങ്കിലും ഒന്ന് സൈലന്റ് ആയാൽ ഇത്തിരി ഏലും തല്ല് കുറക്കാം... അതിലേക്കുള്ള ബ്രിഡ്ജ് പണിയുന്ന ശീലം ഇനി എങ്കിലും ഒന്ന് നിർത്തു..."


"🙄ഞാൻ ഒരു തമാശക്ക് പറഞ്ഞത് ആണ് അത് ഇത്രക്ക് സീരിയസ് ആവുന്നു കരുതീല..."


"😕വിവരം അത്രയേ ഉള്ളൂ അത് കൊണ്ട് അതൊക്കെ ദാരാളം മതി..."


പെണ്ണ് അടുത്തേക്ക് വന്നതും നമ്മൾ പിന്നെ സൈലന്റ് ആയി... ഇത്രയും നേരം തല്ല് കൂടിയ രണ്ടും ഇപ്പൊ അടയും ചക്കരയും പോലെ ഇരുന്നു കാർട്ടൂൺ കാണൽ ആയി...😒


"ഡീ അനുമോളും ആയി ഇനി വഴക്ക് ഒന്നും കൂടരുത്... അവൾ കൊച്ചു കുട്ടി അല്ലേ നീ വേണ്ടേ പറഞ്ഞു മനസ്സിൽ ആക്കാൻ..."


അവളുടെ നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് നമ്മൾ പറഞ്ഞു...


"😏ഓൾക്ക് വലിയ ജാഡയാ ഞാൻ പറയുന്നത് ഒന്നും കേൾക്കില്ല..."


"🙄നിന്റെ കണ്ണിൽ ഈ ലോകത്ത് ജാഡ ഇല്ലാത്ത ഒരാൾ നീ മാത്രാവും... ആ ഇത്തിരി പോന്ന പെണ്ണിന് എവിടുന്നാടി ജാഡ..."


"😏അല്ലേലും നിക്ക് അറിയാം എന്നേക്കാൾ ഇഷ്ട്ടം അജുന് അവളെ ആണെന്ന്..."


🙄പടച്ചോനെ വെറുതെ ഓരോന്ന് ചോദിച്ചു വാങ്ങാൻ ആണോ ഞാൻ ഈ മിണ്ടാൻ വന്നേ...


"😍എനിക്ക് ഈ ലോകത്ത് നിന്നെക്കാൾ വലിയ ഇഷ്ട്ടം ആയി ഒന്നും തന്നെ ഇല്ല... അത് നിന്നെ എങ്ങനെ മനസ്സിൽ ആക്കി തരണം എന്ന് ഒന്നും എനിക്ക് അറീല..."


"എന്നിട്ടാണോ ഇയാൾ ആ കുരുട്ടിന്റെ പക്ഷത്ത് നിക്കുന്നെ...😒"


"എടീ അവൾ കുട്ടി അല്ലേ അത് കൊണ്ടാ... അതും നിന്നോടുള്ള ഇഷ്ടവും ആയി നീ താരതമ്യം ചെയ്യല്ല..."


"😌മ്മ് ഇനി ചെയ്യില്ല..."


🙄ആവോ ആർക്കറിയാം... ഇനി ഇത് പറഞ്ഞു കൊടുത്തവും അടുത്ത പണി വരുന്നേ...


പെണ്ണ് നമ്മളെയും കെട്ടിപ്പിടിച്ചു കിടന്നതും നമ്മൾ അവളെ കഴുത്തിൽ മുഖം അമർത്തി വെച്ച് അവളെയും ചുറ്റി പിടിച്ചു കിടന്നു...


"ഇക്കിളി ആവുന്നു അജു ഈ താടി കൊണ്ട്..."


"എങ്കിൽ ഈ താടി ഞാൻ നാളെ ക്‌ളീൻ ഷേവ് ചെയ്യാം പോരെ..."


"അയ്യോ അത് വേണ്ടാ...😍😍ഈ താടി ഉള്ളോണ്ട് ഇയാളെ കാണാൻ എന്നാ മൊഞ്ചാ..."


"എന്നിട്ടാണോ അന്ന് നീ എന്റെ ഈ താടിക്ക് കുറ്റം പറഞ്ഞത്... നിന്റെ കിസ്സ്‌ കിട്ടിയ ഹാങ്ങ്‌ ഓവറിൽ നിക്കുമ്പോൾ നിന്റെ ആ ഡയലോഗ് ഒന്ന് കൊണ്ട് മാത്രാ നീ എന്റെ കെയ്യീന്ന് പലപ്പോഴും വാങ്ങി കൂട്ടിയത്..."


"അത് പിന്നെ അന്ന് എനിക്ക് ഇയാളെ ഇഷ്ട്ടം അല്ലല്ലോ..."


"അപ്പൊ ഇപ്പോഴോ..."


"😏ഇപ്പോഴും ഇഷ്ടോന്നുല്ല... എന്നോട് എത്ര ദിവസാ മിണ്ടാതെ ഇരുന്നേ..."😪


"പോട്ടെ സാരല്ല്യ നിന്റെ അജു അല്ലേ..."


"😍ആണോ..."


പെണ്ണ് അതും ചോദിച്ചു നമ്മളെ താടിയിൽ അടാർ കടിയും തന്ന് നമ്മളെയും കെട്ടിപ്പിടിച്ചു കിടന്നു...


കാലത്ത് തന്നെ അവളെ കുത്തി പൊക്കി എണീപ്പിച്ചു അവളെ കയ് കൊണ്ട് ഉണ്ടാക്കിയ ടീയും വാങ്ങി കുടിച്ചു നമ്മൾ റെഡി ആയി... ഉപദേശിച്ചിട്ടും വലിയ കാര്യം ഒന്നുല്ല എങ്കിലും കുറച്ച് ഉപദേശം ഫ്രീ ആയി കൊടുത്തു... ഒന്ന് മൂളുന്നു എന്നല്ലാതെ അവൾ അത് കേൾക്കുന്നുണ്ടോ എന്ന് പോലും പടച്ചോന് അറിയാം...😓


"നിന്നെ മാത്രം കുറ്റം പറയാൻ പറ്റില്ല നിനക്ക് പറ്റിയ കൂട്ട് അല്ലേ കൂടെ ഉള്ള രണ്ടും... അതോണ്ട് പറയാ കുരുത്തക്കേട് വല്ലതും അവളുമാർ ഒപ്പിച്ചോട്ടെ... പക്ഷെ എന്തേലും ചെയ്യുന്നതിന് മുന്നേ നീ എന്നെ കുറിച്ച് മാത്രം ഓർത്താൽ മതി..."


"ഞാൻ ഒന്നും ചെയ്യില്ല... അവറ്റകളോട് ഞാൻ മിണ്ടാൻ പോലും പോവില്ല..."


"അത്രക്ക് വേണ്ട... ഞാൻ കരുതി നീ പ്രശ്നം ഉണ്ടാക്കുന്നത് മിക്സഡ് കോളേജിൽ ഒക്കെ പോയി അവിടെ ഉള്ള ചെക്കന്മാർ ആയിട്ടാണെന്നാ...ഇപ്പോഴല്ലേ മനസ്സിൽ ആയെ ആണുങ്ങൾ ഒക്കെ എത്രയോ ബെറ്റർ ആണെന്ന്..."


"😏ഒന്ന് കറങ്ങാൻ പോയതിന് ആണോ ഇത്ര ഒക്കെ പറയുന്നേ... കേട്ടാൽ തോന്നും ഞാൻ ഒളിച്ചോടി പോയത് ആണെന്ന്..."


"ആരെ കൂടെ..."


"ഞങ്ങൾ മൂന്നാളും ഒരുമിച്ച്..."


🙄മൂന്നിനും ഇത്തിരി പോലും വിവരം ഇല്ല... ആ ഒന്ന് പ്രെഗ്നന്റ് കൂടിയാണ്... അതിന്റെ അവസ്ഥ എന്താവോ എന്തോ...


"ആ ജെസി ഇയാളോട് താങ്ക്സ് പറയാൻ പറഞ്ഞു...അന്ന് ഒന്നും പറയാതെ അവളെ രക്ഷിച്ചില്ലേ അതിന്..."


"അവൾ പ്രെഗ്നന്റ് ആയത് കൊണ്ടാ...അല്ലേൽ കാണാമായിരുന്നു..."


"അതൊക്കെ ഞങ്ങൾക്ക് മനസ്സിൽ ആയി...🤔അല്ല അജു അന്ന് എങ്ങനെയാ എന്നെ മനസ്സിൽ ആക്കിയേ ബസിൽ വെച്ച്..."


"😍അത് നിന്റെ ഈ കാൽ എന്നും ഉറങ്ങാൻ കിടന്നാൽ എന്റെ നെഞ്ചത്ത് അല്ലേ... അത് കണ്ടപ്പോൾ മനസ്സിൽ ആയി..."


"ഇറങ്ങുമ്പോ ആണോ കണ്ടേ..."


"അല്ല കയറിയപ്പോൾ തന്നെ കണ്ടതാ... പിന്നെ എത്ര നേരം നീ ഒളിച്ചു കളിക്കും എന്ന് നോക്കിയതാ... നീ ആ പെണ്ണിനെ ചെയ്‌തത് ഒക്കെ ഞാൻ കണ്ട്... അവൾ എങ്ങാനും കണ്ടിരുന്നു എങ്കി നിന്നെ ഡെഡ് ബോഡി ആക്കിയേനെ..."


"😏ആ പെണ്ണിന്റെ വയറും നോക്കി ഇരുന്നോണ്ട് അല്ലേ നാണം ഇല്ലല്ലോ പെണ്ണുങ്ങളെ വയറ്റിൽ നോക്കാൻ..."


"നീയോ കാണിക്കുന്നില്ല പിന്നെ എങ്ങനെയാ വെറുതെ ഒരു സീൻ മിസ് ആക്കുന്നെ..."


"😬തെണ്ടി... ഇനി എങ്ങാനും ആരേലും നോക്കിയാൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..."


🙄ചിലപ്പോൾ അതും ചെയ്യും... ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...


"😍ഇന്ന് മുതൽ നിന്നെ മാത്രേ നോക്കൂ പോരെ..."


"😍മ്മ് മതി..."


അവളെയും ഉമ്മ വെച്ച് നമ്മൾ ഇറങ്ങി...അപ്പോഴാ ഷമീർ വിളിച്ചത്... അങ്ങനെ അവരെ കാര്യം കൂടി ഫിക്സ് ആയി... നെക്സ്റ്റ് വീക്ക് അവന്റെയും പെങ്ങളെയും കല്യാണം ആയി...ഷമി കൂടി ഒരുത്തന്റെ കസ്റ്റഡിയിൽ ആയാൽ നന്നായി കോളും... ആവുമായിരിക്കും...🙄


ബസിൽ അവളെ കയ്യിൽ ടിക്കറ്റ് കൊടുത്തു നമ്മൾ കണ്ണ് ഇറുക്കി കാണിച്ചു...പെണ്ണും നമ്മക്ക് തിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു... ഇത്തിരി മാറ്റം ഒക്കെ ഉണ്ട്... അങ്ങനെ തന്നെ പോയാൽ മതിയായിരുന്നു...🙄



**********💃



"നിക്ക് നിക്ക് നിക്ക്... ഞാൻ ഒന്ന് നോക്കട്ടെ..."


ഷമി നമ്മളെ ഇരിക്കാൻ സമ്മതിക്കാതെ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി...


"😬എന്താടി ഈ നോക്കണേ..."


"അല്ല നിന്റെ ബാക്ക് മുഴുവനും പഞ്ചർ ആയെന്ന് കേട്ട് അത് നോക്കിയതാ..."


"😏ഓഹ് അതൊക്കെ പോയി..."


നമ്മൾ ഓളെയും പുച്ഛിച്ചു അവിടെ ഇരുന്നു... ജെസി ആണെങ്കിൽ താടിക്ക് കയ്യും കൊടുത്തു ഭയങ്കര ആലോചനയാ...


"എന്താടി നട്സ് പോയ അണ്ണാനെ പോലെ ഇരിക്കുന്നെ... റാഷിക്ക നിന്റെ കള്ളത്തരം ഒക്കെ കണ്ടു പിടിച്ച..."


"😬കരിനാക്ക് വളച്ചു ഓരോന്ന് പറയല്ലേ തെണ്ടി... ഞാൻ ഇവളെ കല്യാണത്തിന് നമ്മൾ രണ്ടാളെയും ഡ്രെസ്സ് എന്ത് വേണം എന്ന് ആലോചിച്ചു കൊണ്ടിരിന്നതാ..."


"🙄അതൊക്കെ ഇത്രക്ക് ആലോചിക്കാൻ എന്താ... ആ ഇരിപ്പ് ഒക്കെ കണ്ടിട്ട് ഞാൻ വല്യ എന്തൊക്കെയോ പ്രതീക്ഷിച്ചു...😨യ്യോ ഇവളെ കല്യാണോ എപ്പോൾ ഞാൻ അറീല്ലലോ..."


"നെക്സ്റ്റ് സൺ‌ഡേ...😁ഇന്ന് വെളുപ്പിന് തീരുമാനം ആയതാ... വന്നപ്പോ തന്നെ സന്തോഷം കൊണ്ട് ഇവളോട് പറഞ്ഞു അപ്പൊ തൊട്ട് ഇരിക്കാൻ തുടങ്ങിയതാ..."


"😜യ്യോ എടീ അങ്ങനെ ഇവളും ലോക്ക് ആയി... ഇപ്പോഴാ ആശ്വാസം ആയത്... ഹോ ഇനി നിനക്കും തല്ലും വഴക്കും ഒക്കെ കിട്ടുമല്ലോ എന്നോർക്കുമ്പോൾ തന്നെ ചാടി കളിക്കാൻ തോന്നാ..."


"😲നീ എങ്കിലും ഒരു കോൺഗ്രാറ്റ്ലഷൻസ് പറയും എന്ന് കരുതി... നീ എനിക്ക് തല്ല് കിട്ടാൻ കാത്തിരിക്കാ അല്ലേ..."😓


"അത് ഞാൻ കാത്തിരുന്നില്ലേലും നിനക്ക് കിട്ടും..."😏


നമ്മൾ അവളെ നോക്കി പുച്ഛിച്ചു... ആ അജുന്റെ ഫ്രണ്ട്‌ അല്ലേ കിട്ടും അത് ഉറപ്പാ...😁


"ഡീ നമുക്ക് സാരി ആയാലോ..."


"😬അത് വേണ്ട അത് ചുറ്റിയാൽ പിന്നെ നടക്കാൻ പോലും പറ്റില്ല... പിന്നെ നടക്കുമ്പോ എപ്പോഴാ അഴിഞ്ഞു വീഴുന്നേ എന്ന് പറയാനും പറ്റില്ല... നാണം കെടാൻ ആയിട്ട്... നമുക്ക് വല്ല ഗൗൺ എങ്ങാനും മതി... അതാവുമ്പോ വീണാലും പേടിക്കാൻ ഇല്ല..."


"🙄നിന്നോട് ഞാൻ ഇവളെ കെട്ടിന്റെ കാര്യം ആണ് പറഞ്ഞത്... നീ എവിടെയോ ഫ്രോഗ് ജമ്പിങ്ന് പോണ പോലെ ആണല്ലോ പറയുന്നേ..."


"😬അത് തന്നെയാ ഞാൻ പറഞ്ഞത്... നമുക്ക് പാട്ടും ഡാൻസും ഒക്കെ ആയി പൊളിക്കാലോ..."


"🤔ഡീ അപ്പൊ അജു ഇല്ലേ നാട്ടിൽ ഇല്ലേ..."


"ഉണ്ട് എന്താ..."


"😁എന്നാൽ അജു പൊളിച്ചോളും നിന്നെ..."


🙄ആ അതും ശരിയാ... വെറുതെ ഓരോ സ്വപ്‌നങ്ങൾ കണ്ടു ടൈം വൈസ്റ്റ്‌ ആയി...


ജെസി പിന്നെ ഓരോ പിക് കാണിച്ചു നമ്മളെ തോണ്ടാൻ തുടങ്ങി...


"😌ഡീ നോക്ക് ഇത് മതി അല്ലേ... സെയിം കളർ നീയും എടുക്കണം... ഇവൾക്ക് അസൂയ തോന്നണം..."


"😏കേട്ടാൽ തോന്നും നിന്റെ ഒക്കെയാ കെട്ട് എന്ന്... കല്യാണം എന്റെയാ... നിന്നെ ഒക്കെ ആര് നോക്കാൻ..."


"🙈ഡീ ഷമി നിന്റെ അടുത്ത് തന്നെ ഞാൻ നിക്കട്ടെ... എന്നെയും ആരേലും നോക്കട്ടെ... എന്റെ കെട്ടിനോ പറ്റീല..."😭


"നിന്നോ നിന്നോ എന്റെ ഇപ്പുറത് തന്നെ കാക്കു കാണും മണവാളൻ ആയിട്ട്...കൂടെ തന്നെ അജുനെയും കാണും..."


🙄🙄അത് ഞാൻ മറന്നു... അപ്പൊ പിന്നെ ഒരു പ്ലാനിങ്ങും നടക്കില്ല...


"അജു നിന്നോട് മിണ്ടിയ..."


"😍അതൊക്കെ മിണ്ടി... നൂറ് കിസ്സാ ഓൻ ചോദിച്ചെ...അങ്ങനെ അത് സോൾവ് ആയി..."


"അപ്പൊ ഫസ്റ്റ് നൈറ്റ്‌ എന്തായി..."


"😒അത് നടന്നില്ല...ഓൻ അതിന് മുഹൂർത്തം നോക്കുന്നെ ഉള്ളൂ..."


"🙄🙄ഈ അജു എന്താടി ഇങ്ങനെ...ഫ്രെയിം ചെയ്തു വെക്കാൻ ആണോ നിന്നെ കെട്ടിയെ..."


🙄🙄ഫ്രെയിം ചെയ്ത് വെക്കാനാ... തല്ലി കൊല്ലാൻ ആവും...



***********💞



റെഡി ആയി കൊണ്ട് ഇരിക്കുന്ന നമ്മളെ നോക്കി പെണ്ണ് നഖവും കടിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി...🙄എന്തോ കള്ളത്തരം ഉണ്ടല്ലോ ഇനി പേഴ്‌സ് അടിച്ചു മാറ്റാൻ ആവോ...


"മ്മ് എന്താ ഇങ്ങനെ ഇരിക്കുന്നെ ഇന്ന് ലീവ് ആണോ..."


"ഏയ് അല്ല... അത്... അതില്ലേ..."


"ഏത്... അത്..."🤔


"അതല്ല... അതില്ലേ ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നെ വഴക്ക് പറയോ..."


"തല്ലേണ്ടത് ആണെങ്കിൽ തല്ലി എന്നും വരും..."


"😒നിക്ക് ഒരു അയ്യായിരം രൂപ തരോ..."


"അതെന്താ ഇപ്പൊ ഒരു കാശ്... എക്സാം ഫീ ഇത്ര ഒന്നും ഉണ്ടാവില്ലല്ലോ..."


"നിക്ക് അയിനൊന്നും അല്ല... ഷമീടെ കല്യാണത്തിന് ഡ്രെസ്സ് എടുക്കാനാ... ജെസി പറഞ്ഞു നമുക്ക് ഇന്ന് ഹാഫ് ഡേ ക്ലാസ് കട്ട് ചെയ്ത് ഷോപ്പിംഗിന് പോവാം എന്ന്... അയിനാണ്..."😁


"😨പടച്ചോനെ ക്ലാസ് കട്ട് ചെയ്തു വീണ്ടും പോവാനോ... ഡീ അവൾക്ക് വയറ്റിൽ ഉള്ളത് അല്ലേ ഇനി എങ്കിലും അടങ്ങി നിക്കാൻ പറ..."


"അപ്പൊ പൈസ തരില്ലേ..."


"നിനക്ക് വേണ്ടുന്നത് ഞാൻ വാങ്ങി തരാം... നിനക്ക് ഒക്കെ ഷോപ്പിംഗിന് ഹാഫ് ഡേ മതിയാവോ... ഞാൻ നേരിട്ട് കണ്ടതല്ലേ... പ്രെഗ്നന്റ് ആണെന്ന ബോധം ആ പെണ്ണിന് ഇല്ലെങ്കിൽ കൂടെ ഉള്ള നിങ്ങൾക് ആ ബോധം വേണം... കേട്ടല്ലോ..."


അവൾ ഒന്ന് തലയാട്ടി എങ്കിലും മോന്ത ഒരു കൊട്ടകണക്കിന് ഉണ്ട്...


"ആ പിന്നെ വല്ലവന്റെയും പേഴ്‌സ് അടിച്ചു മാറ്റി ഞാൻ അറിയാതെ പോവാന്ന് ഉള്ള പ്ലാനിങ് ഒന്നും വേണ്ട... ഇനി അവളെ കെട്ട് വരെ ഞാൻ അവിടെ ഒക്കെ കാണും..."


അത് കേട്ടതും പെണ്ണിന്റെ കണ്ണ് തള്ളി വന്നു... എന്തോ പ്ലാൻ ചെയ്തിട്ട് ഉണ്ടെന്ന് കണ്ടാൽ അറിയാം...


നമ്മൾ അവിടെ നിന്നും ഇറങ്ങി അന്ന് നോട് ചെയ്ത നമ്പറിൽ വിളിച്ചു കാണാൻ ഉണ്ടെന്ന് പറഞ്ഞു അമിയെയും കൂട്ടി പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു...


"ഐആം റാഷിദ്‌...അജു പിന്നെ ഇത് അമി... ഇപ്പൊ എന്നും നിങ്ങളെ പേരൊക്കെയാ ഞാൻ കൂടുതൽ ആയി കേള്ക്കുന്നെ..."


നങ്ങൾ രണ്ടും അടുത്തുള്ള ചെയറിൽ ഇരുന്നു... ആളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...


"കാണാൻ ഉണ്ടെന്ന് പറഞ്ഞത് വേറൊന്നും അല്ല... അന്ന് നിങ്ങളെ മീറ്റ് ചെയ്ത ആ ടൈം ജെസ്‌ന കോളജിൽ അല്ലായിരുന്നു... മൂന്നും കൂടി നാട് കാണാൻ ഇറങ്ങിയതാ... അന്ന് സത്യം മറച്ചു വെച്ചത് ആള് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത് കൊണ്ടാ... നിങ്ങൾ ആ കുട്ടിയോട് ഹാഷ് ആയി സംസാരിക്കേണ്ട എന്ന് കരുതി... പക്ഷെ ഇന്ന് വീണ്ടും ക്ലാസ് കട്ട് ചെയ്ത് ഷോപ്പിംഗ്‌ ആണ് പ്ലാൻ എന്ന് കേട്ടപ്പോൾ പിന്നെ നിങ്ങളോട് സംസാരിക്കാം എന്ന് കരുതി..."


"പടച്ചോനെ എന്റെ അയ്യായിരം രൂപ അതിനാണോ..."


🙄അപ്പൊ പുള്ളിക്ക് നൈസ് ആയി പണി കിട്ടി... ഇനി അത് വെച്ച് എന്താണാവോ അവറ്റകൾ കാട്ടി കൂട്ടുന്നെ...


"ലഞ്ച് ടൈം ആളെ പോയി ലാൻഡിക്കൊ അതാ നല്ലത്..."


"😁അപ്പൊ നമ്മൾ ഒരേ വഞ്ചിയിലെ യാത്രക്കാർ ആണല്ലേ..."


"😒ആ അത് നേരാ പക്ഷെ വഞ്ചിയുടെ ഡ്രൈവിംഗ് സീറ്റിൽ അവരാണെന്ന് മാത്രം..."


നമ്മൾ ഇത്തിരി ദയനീയമായി പറഞ്ഞു...


"അമിടെ മാരേജ് എന്തായി..."


"ജോബ് ആയ സ്ഥിതിക്ക് ഉടനെ പ്രതീക്ഷിക്കാം..."


"അപ്പൊ വഞ്ചിയിൽ യാത്രക്കാർ കൂടുന്നുണ്ട് അല്ലേ... എന്തായാലും ആ മുതൽ പ്രെഗ്നന്റ് വെച്ച് എന്നെ മുതലാക്കാ... ഒന്നും ചെയ്യാനും പറയാനും പറ്റാത്ത അവസ്ഥ ആയിപ്പോയി..."😒


"🙄വരാൻ ഉള്ളത് വഴിയിൽ താങ്ങില്ലല്ലോ... പിന്നെ നമ്മൾ ഒന്ന് നോക്കിയും കണ്ടും നിന്നില്ലെങ്കിൽ ഇത് കൂടി സഹിക്കേണ്ടി വരും... ഇപ്പൊ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം ഒക്കെ തോന്നാ..."


"🙄അതും അവൾ പറഞ്ഞു... കെട്ടിയ പെണ്ണിനെ ഫ്രെയിം ചെയ്തു വെക്കൽ ആണെന്ന് പറഞ്ഞു കൊണ്ട്... അതിനും അവൾ എനിക്ക് വയർ നിറച്ചു തന്നു... നീയൊക്കെ ആണ് മാതൃക... നമ്മൾ മീറ്റ് ചെയ്യാൻ ലേറ്റ് ആയിപ്പോയി..."😓


🙄പുള്ളി നന്നായി പെട്ടു എന്നാ തോന്നുന്നേ... നമ്മൾ ആളെ അവസ്ഥ കണ്ടു അമിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു...


അവൾക്ക് ഉള്ള ഡ്രെസ്സും കൂടി വാങ്ങി വീട്ടിലേക്ക് വിട്ടു... ഇനി ഇതിന് എന്ത് കുറ്റം ആണാവോ കണ്ടു പിടിക്കുന്നെ... ഇത് പോകാൻ നേരം വെളിയിൽ എടുക്കുന്നതാ ആരോഗ്യത്തിന് നല്ലത്...😓



***********💃



"😏അയ്യേ ഇതാ എനിക്ക് എങ്ങും വേണ്ടാ... ഇത് ഫുൾ വെയിറ്റ് ആണല്ലോ... ഷമി ഇന്ന് ഇടാൻ  ബ്ലാക്ക് ആണ് വാങ്ങിയേ..."


നമ്മൾ വെയിറ്റ് ഗൗൺ ഇട്ട് തിരിഞ്ഞും മറിഞ്ഞും കണ്ണാടിക് മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു...


"😍ഇപ്പൊ നിന്നെ കണ്ടാൽ ഒരു മാലാഖ കുട്ടിയെ പോലെ ഉണ്ട്... എന്റമ്മോ എന്തൊരു മൊഞ്ചാടി നിന്നെ കാണാൻ..."


🙄ഇനി ഓൻ സോപ്പിട്ട് പതപ്പിക്കുന്നത് ആണോ അതോ ഒറിജിനൽ ആയിട്ട് ഉണ്ടോ... നമ്മൾ ഓനെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി...


അല്ലേലും നമ്മളോട് ആയിരം അലെങ്കിലും പറഞ്ഞ മാത്രമേ വിശ്വാസം വരൂ... ഇത്തയുടെ മുന്നിൽ ചെന്നു നിന്നതും കുരുട്ടും ഇത്തയും വായും പൊളിച്ചു നോക്കി നിന്നു...


"😊എങ്ങനെ ഉണ്ട്..."


"ഹീയ്യോ ഇത് എന്റെ നിയ കുട്ടി തന്നെ ആണോ...ശരിക്കും മാലാഖയെ പോലെ ഉണ്ട്..."


ഇത്ത നമ്മളെ നോക്കി പറഞ്ഞതും നമ്മക്ക് വല്ലാണ്ട് സന്തോഷം ആയി...😍അജു പറ്റിച്ചത് അല്ല...


"ഈ ഒരു മൊഞ്ചും ഇല്ല... ഉമ്മച്ചി വെറുതെ പറയാ..."


😓കുരുട്ട് പറഞ്ഞത് കേട്ടപ്പോൾ നമ്മൾ ഓളെ തുറിച്ചു നോക്കി... അസൂയ അല്ലാണ്ട് എന്താ... ഇനി ഉള്ളതാണോ പടച്ചോനെ... പിന്നെ നമ്മൾ ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും അടുത്ത് ചെന്നപ്പോൾ അവരും കൊള്ളാം എന്ന് പറഞ്ഞു... എന്നാലും കുരുട്ട് അങ്ങനെ പറഞ്ഞത് കൊണ്ട് ഒരു ഇത്...


😏നമ്മൾ ഓളെ നോക്കി പുച്ഛിച്ചു ഓന്റെ കൂടെ ബൈക്കിൽ കയറി...


"അജു ഷമി എന്നോട് പറഞ്ഞു ഇന്ന് ഓളെ കൂടെ നിക്കാൻ ഞാൻ അവിടെ നിന്നോട്ടെ പ്ലീസ്... "


നമ്മൾ ഓന്റെ വയറ്റിൽ ഇറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു... കാര്യം കാണാൻ കഴുത അല്ല അജുന്റെ വയറും പിടിക്കാം...🙄


"നീ നിന്നോ ഇന്നല്ലേ ഇതിനൊക്കെ പറ്റൂ..."


🙄ഇത്ര പെട്ടെന്ന് സമ്മതിക്കുന്നു കരുതീല... വെറുതെ കുറെ സെന്റി ഡയലോഗ് ഒക്കെ കാണാതെ പഠിച്ചു...😓


"ആ പിന്നെ അവിടെ അടങ്ങി ഒതുങ്ങി നിന്നോണം... നീ അവൾ ഉള്ള ധൈര്യത്തിൽ എന്ത് കാണിച്ചാലും ഞാൻ അറിയും... പിന്നെ നാളത്തെ കല്യാണത്തിന് പോലും കൂടില്ല..."


😒ഓഹ് എങ്കി പിന്നെ ഇങ്ങോട്ട് തന്നെ വരുന്നതാ നല്ലത്... നമ്മൾ ഒന്ന് മൂളി കൊടുത്തു...😏


പിന്നെ അങ്ങോട്ട് കൊട്ട കണക്കിന് ഉപദേശം ആയിരുന്നു...🙄ഒരു കോട്ടൺ എടുത്തു ചെവിയിൽ തിരുകാം ആയിരുന്നു...


വണ്ടി നിർത്തിയതും നമ്മൾ ചാടി ഇറങ്ങി അവളെ വീട് അലങ്കരിച്ചു വെച്ചത് കണ്ടു കണ്ണ് തള്ളി നിന്നു...😒നമ്മളെ കെട്ടിന് ഇങ്ങനെ ഒക്കെ വേണന്നായിരുന്നു ആഗ്രഹം... ആ യോഗല്ല...😒


"ഇയ്യോ എന്തൊരു ഭംഗിയാ അല്ലേ..."


നമ്മൾ തുള്ളി ചാടി കൊണ്ട് പറഞ്ഞു...


"അടങ്ങി നിക്ക്... എന്റെ പിറകെ വന്നാൽ മതി... ആണുങ്ങളാ ഇവിടെ ഒക്കെ..."


😍എന്റമ്മോ ഇത്രയും ആണുങ്ങളോ... മൊത്തം മൊഞ്ചന്മാർ ആണല്ലോ...


"വാ..."


എന്നും പറഞ്ഞു ഓൻ നമ്മളെ കയ്യും പിടിച്ചു നടന്നു...😏ഓൻ കയ് കൊണ്ട് ഹെയർ സ്റ്റൈൽ ഒക്കെ നേരെ ആക്കുന്നത് കണ്ടു നമ്മളും അത് പോലെ ആക്ഷൻ ഇട്ട്... ഓന്റെ മുഖത്തുള്ള പുഞ്ചിരി പോലെ ഒന്ന് നമ്മളും മുഖത്ത് ഫിറ്റ്‌ ചെയ്തു നടന്നു...


ആദ്യം തന്നെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഓൻ നമ്മളെ ഒന്ന് തുറിച്ചു നോക്കി...🙄പടച്ചോനെ മർജാൻ കാക്കു...ഇവനെന്താ ഇവിടെ...ഷമി ഇവനെയും വിളിച്ച...നമ്മൾ രണ്ടാളെയും നോക്കി ഒരു വളിച്ച ഇളി കൊടുത്തു...🙄പെണ്ണ് മനഃപൂർവം പണി തന്നതാണോ...


"🙄നീ എവിടെ പോയാലും ഏതേലും കുരിശ് ഉണ്ടാവും അല്ലോ..."


"🙄അത് തന്നെയാ ഞാനും ആലോചിക്കുന്നേ...കൂടെ വേറൊരു കുരിശ് ഉള്ളോണ്ട് അതൊന്നും നിക്ക് പ്രശ്നം അല്ല..."


നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചു... നമ്മളെ കണ്ടതും മർജാൻ led കത്തിയ പോലെ ഇളിച്ചു കൊണ്ട്  അടുത്തേക്ക് വന്നു...😓


"ഹായ് നിയ മോളെ..."


ആ മോളെ വിളി കേട്ടിട്ട് നമ്മക്ക് വല്ലാണ്ട് സന്തോഷം ആയി...😌എന്നാ ഒരു ഇതാ ആ വിളി കേൾക്കാൻ...


"ഹായ് മർജാൻ കാക്കു..."


നമ്മൾ വേണോ വേണ്ടയോ എന്ന പോലെ പറഞ്ഞു...അജു ആണെങ്കിൽ നമ്മളെ കയ്യിൽ അമർത്തി പിടിച്ചു...😓വരുന്ന വഴിക്കെ പണി പാളിയല്ലോ പടച്ചോനെ...


"വൗ ബ്യൂട്ടിഫുൾ... സൂപ്പർ..."


😜ഓൻ നമ്മളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു...ഇയ്യോ താങ്ക്സ് ഒക്കെ പറഞ്ഞു ആൾക്ക് ഒരു ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ തോന്നിയതാ...


"താങ്ക്സ്... This is my ഹസ്ബന്റ്..."


ആളെ കണ്ടിട്ട് എങ്കിലും ഓൻ ഒന്ന് നിർത്തട്ടെ എന്ന് കരുതി അജുനെ കാണിച്ചു കൊടുത്തു...


"നൈസ് ടു മീറ്റ് യു..."


"ഓകെ ബൈ ആൻഡ് സീ യൂ..."


അതും പറഞ്ഞു അജു നമ്മളെയും കൊണ്ട് നടന്നു...


"എന്തോന്നാടി ഇത്... അവനെന്താ നിന്നെ പെണ്ണ് കാണാൻ വന്നതാണോ... എന്താ ഒരു നാണം ഒക്കെ..."


"😓ആൾ പാവാ... എന്നെ വലിയ ഇഷ്ടാ..."


"പക്ഷെ ആൾക്ക് നല്ല ഭാഗ്യം ഉണ്ട്... തലയിൽ ആയില്ലല്ലോ..."


"എന്ത്..."🙄


"നീ തന്നെ..."


😬നമ്മൾ പല്ലും കടിച്ചു ഓനെ ഒന്ന് നോക്കി...


"😪ഓൻ വിളിച്ചാൽ ഞാൻ പോവുംട്ടാ... വെറുതെ എന്നെ വാശി കേറ്റണ്ട..."


"എടീ അത് ബംഗാളി ആണ്... നിന്നെ ഒക്കെ കൊണ്ട് പോയിട്ട് അവർ വെട്ടി നുറുക്കി ഫ്രൈ ചെയ്തു എടുക്കും അങ്ങനാ അവർ...അവർ പറയുന്നത് സൗന്ദര്യം ഉള്ളവർക്ക് നല്ല ടേസ്റ്റ് ആണെന്നാ... നിന്നെ നോട്ടം വെച്ച സ്ഥിതിക്ക് നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ..."


😨പടച്ചോനെ ഇവൻ ഇതോനാണോ എന്നെ കാണുമ്പോ കാണുമ്പോ ബ്യൂട്ടിഫുൾ എന്നൊക്കെ പറഞ്ഞു വരുന്നത്... കണ്മുന്നിൽ ചെന്നു പെടാതെ നോക്കാം അതാ നല്ലത്...😓


അമിക്കാ ഞങ്ങളെ കണ്ടു ഇളിച്ചു കൊണ്ട് വന്നു ഓനെ കെട്ടിപ്പിടിച്ചു... ഇവറ്റകൾ തമ്മിൽ കെട്ടിയ 🙄...


"ഹ വന്നോ... ഇവിടെ ഇനി ഒരു ഭൂകമ്പം ആയിരിക്കും... വെറുതെ ആൾക്കാരെ കൊണ്ട് പറയിക്കരുത് കേട്ടല്ലോ..."


"ഓഹ്..."😏


"വന്നപ്പോ തൊട്ട് ഇവളെ ഓൾഡ് ബംഗാളി കാമുകൻ വയർ നിറച്ചു കൊടുത്തു... എന്നാ ഒരു ഒലിപ്പീരു ആണ് കക്ഷിക്ക്... ബംഗാളി ആയോണ്ട് വെറുതെ വിട്ടതാ..."


😏ബംഗാളിക്ക് എന്താ ഒരു കുഴപ്പം... ഇവറ്റകളെക്കാൾ നല്ല സ്വഭാവം ആയിരിക്കും...


"ഇവളെ പിടിച്ചു കെട്ടിക്കാൻ ഇരുന്നതാ...പിന്നെ നീ വന്നതോണ്ട് രക്ഷപെട്ടു..."


"ആര്..."


"അവൻ..."


അമിക്കാ പറഞ്ഞതും നമ്മൾ ആളെ ഒന്ന് നോക്കി പേടിപ്പിച്ചു...കൂടെ തന്നെ ഷമീർ കാക്കു ഉണ്ട്...😓മൂന്നും കൂടി പൊരിഞ്ഞ ചിരിയാ...😏എന്നെ നാണം കെടുത്താൻ ആയിട്ട്...


"കൂടെ ഉള്ള എല്ലാരും കെട്ടി കണ്ട് പടിക്ക്..."


"പോടീ...ഞാൻ കെട്ടാൻ മുട്ടി നിക്കുന്നൊന്നും ഇല്ല... നിന്നെ പോലെ ഉള്ളതിനെ ഒക്കെ തലയിൽ ആക്കുന്നതിലും ബേധം ഇങ്ങനെ നടക്കുന്നതാ..."


"😏ഓഹ് പിന്നെ... അവൾ സമ്മതിക്കാത്തൊണ്ടല്ലെ..."


"🙏🙏ഒന്ന് പോയെടി...നിനക്ക് വറുക്കാൻ പാകത്തിന് ഞാൻ പിന്നെ നിന്നു തരാം..."


നമ്മൾ അവറ്റകൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു അകത്തേക്ക് നടന്നു...😍എന്റമ്മോ ഷമിക്ക് ഇത്രയും മൊഞ്ചൻ കസിൻ ഒക്കെ ഉണ്ടാർന്നുല്ലെ...



************💞



"അവൾ പറഞ്ഞത് ശരിയല്ലേ ഇനി നീയല്ലേ ഉള്ളൂ കെട്ടാൻ... ഇപ്പൊ ജോലി ആയ സ്ഥിതിക്ക് പിന്നെന്താ തടസം... നീ വിളിച്ചു സംസാരിച്ചു നോക്കെടാ..."


നമ്മൾ അമിയെ വല്ലാണ്ട് പ്രോത്സാഹിപ്പിച്ചു...ഇവൻ ഇങ്ങനെ ഫ്രീ ആയി നടക്കുന്നത് കണ്ടിട്ട് നമ്മക്ക് സഹിക്കാൻ പറ്റുന്നില്ല...😓


"എസ്ക്യൂസ്മി..."


ഞങ്ങൾ മൂന്നും ഒരുപോലെ തിരിഞ്ഞു നോക്കിയതും നല്ല ചുള്ളൻ പയ്യൻ...


"ഇപ്പൊ പോയത് സിസ്റ്റർ ആണോ..."


"ആ എന്തെ..."


അമി പെട്ടെന്ന് ചാടി കയറി പറഞ്ഞതും നമ്മൾ പെണ്ണ് പോയ വഴിയേ ഒന്ന് നോക്കി... പടച്ചോനെ വല്ലതും ഒപ്പിച്ചു വെച്ചാണോ കുരിപ്പ് പോയത്...😓


"Will you please come with me..."


എന്നും പറഞ്ഞു അവൻ ഷെമീനെയും കൊണ്ട് മാറി നിന്നു... ഞാനും അമിയും പരസ്പരം നോക്കി നിന്നു...🙄


"😕അവൾ എന്തോ ഇവനെ ചെയ്ത പോലെ ഉണ്ട്... "


😕അമി നമ്മളെ നോക്കി നന്നായി ഇളിച്ചു കാണിച്ചു...നമ്മൾ ഷമിനെ നോക്കി ഇത്തിരി പേടിയോടെ എന്താണെന്ന് കയ് കൊണ്ട് ചോദിച്ചു...


"😁അത് വേറൊന്നും അല്ല...ഇവൻ എന്റെ ഫ്രണ്ട് ആണ്... പെണ്ണ് നോക്കുന്നെ ഉള്ളൂ... നിയയെ കണ്ടപ്പോൾ കെട്ടിയാൽ കൊള്ളാം എന്നൊരു ആഗ്രഹം ഇവന്...അത് പറയാൻ വേണ്ടിയാ..."


അത് കേട്ടതും കുടിച്ചു കൊണ്ടിരിക്കുന്ന ജ്യൂസ്‌ വരെ തലമണ്ടയിൽ കയറി നമ്മൾ ചുമച്ചു... സെയിം അവസ്ഥയിൽ ആണ് അമിയും ഉള്ളത്...😕


"എന്താ അമി നിന്റെ പെങ്ങളെ ഇവന് കെട്ടിച്ചു കൊടുക്കുന്നോ..."


"അവളെ കെട്ടിച്ചു തരുന്നതിൽ എനിക്ക് വിരോധം ഒന്നും ഇല്ല... പക്ഷെ അവളെ ഭർത്താവ് ആയ ഇവന്റെ സമ്മതം കൂടി വേണം..."


അമി നമ്മളെ നോക്കി നന്നായി ഇളിച്ചു കൊണ്ട് പറഞ്ഞു... അവൻ അത് കേട്ടതും വായും പൊളിച്ചു നമ്മളെ തന്നെ നോക്കി...


😕പെണ്ണിനെ ഇവന്റെ തലയിൽ വെച്ച് കൊടുത്താലോ... നമ്മൾ എങ്കിലും രക്ഷപെടും അല്ലോ...


"ഐ ആം സോറി..."


ഓൻ ഒരു വളിച്ച ഇളിയും തന്ന് നമ്മളെ നോക്കി പറഞ്ഞു...


"ഡാ നിനക്ക് ഉള്ള പെണ്ണിനെ ഇവിടന്ന് പോകുന്നതിനു മുന്നേ നമുക്ക് കണ്ടു പിടിക്കാം... ഇത് എന്റെ ഫ്രണ്ട്‌സ് അമി ആൻഡ് അജു... ഇവന്റെ പെങ്ങളും ദ പിന്നെ ഇവന്റെ കെട്ടിയോളും കൂടിയാ ആ പോയത്... റേർ പീസ് ആണെന്ന് മാത്രം... കാണുമ്പോ ഒറ്റ നോട്ടത്തിൽ ആര്ക്കും ഇഷ്ട്ടം ആവും... പക്ഷെ കയ്യിലിരിപ്പ് അങ്ങനെ ഉള്ളത് ഒന്നും അല്ല..."


ഷമീർ അവനോട്‌ ആയി നമ്മളെ നോക്കി കൊണ്ട് പറഞ്ഞതും നമ്മൾ ഓനെ നോക്കി പല്ല് കടിച്ചു...🙄ഇവന് വല്ല ആവശ്യവും ഉണ്ടോ ഇതൊക്കെ ഇങ്ങനെ വിളിച്ചു പറയാൻ... പെണ്ണ് കേട്ടെങ്കിൽ ഇപ്പൊ ഇവന്റെ തലമണ്ട അടിച്ചു പൊട്ടിച്ചേനെ...


ഇളിച്ചു കൊണ്ടിരിക്കുന്ന ആമിയുടെ കാലിൽ ഒന്ന് ചവിട്ടി...😬അവൻ അതോടെ ഡീസന്റ് ആയി നിന്നു...


"നിനക്ക് ഞാൻ ഇതിനുള്ളത് അവളെ കയ്യിൽ നിന്നു വാങ്ങി തരും കേട്ടോ..."


"😏അവൻ പറഞ്ഞത് ഒക്കെ മുഴുവനും സത്യല്ലേ... നാട്ടുകാർക്ക് നല്ലോണം മനസ്സിൽ ആയിട്ടുണ്ട്...ഇവിടെ ആരോട് ചോദിച്ചാലും അവളെ പറ്റി ഇതൊക്കെയേ കേൾക്കാൻ പറ്റൂ..."


🙄🙄ഇവൾ അത്രക്ക് ഫേമസ് ആണോ... എന്താവോ എന്തോ...



***********💃



"ഡീ ഷമി..."😍


നമ്മൾ ഓളെ കണ്ടതും അടുത്തേക്ക് ഓടി ഓളെ കെട്ടിപിടിച്ചു... നല്ല മൊഞ്ചത്തി കുട്ടിയായി തിളങ്ങി നിക്കാ ഓൾ...🙄മൊത്തം പെയിന്റ് ആണല്ലോ ഇനി ഇതിനാണോ ആ മർജാൻ വന്നത്...


"😕ആ മർജാനേ പുറത്ത് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി ഇവിടെ പെയിന്റ് പണി ഉണ്ടെന്ന്... നിന്റെ മുഖത്ത് ആണെന്ന് ഇപ്പോഴല്ലേ മനസ്സിൽ ആയത്...എന്തോന്നാടി ഇത്..."


"😒കല്യാണം അല്ലേടി... ഇന്ന് ഇട്ടില്ലേ പിന്നെ എപ്പോഴാ... ആ മർജാൻ അയിന് വന്നത് ഒന്നും അല്ല... ഇവിടെ പെയിന്റ് ചെയ്തത് ഓനാ... നാളെ ഓഡിറ്റോറിയത്തിൽ ആയോണ്ട് പണിക്കാർ ഒക്കെ ഇന്ന് വന്നതാ..."


"🙄എന്നിട്ടെന്താ നീ എന്നോട് പറയാതെ ഇരുന്നേ അവനാ ഇവിടെ പെയിന്റ് പണി നടത്തിയത് എന്ന്..."


"ഞാൻ കോളേജിൽ വന്നതിന് ശേഷം അവർ വരും ഞാൻ തിരിച്ചു പോകുമ്പോഴേക്കും അവർ പോകും... പിന്നെ ഞാൻ എങ്ങനെ കാണാനാ... ഇന്നാ ഞാൻ കണ്ടത് തന്നെ നിന്റെ മർജാനേ..."


"എന്റെ മാർജാനോ അജു കേക്കെണ്ടാ എന്തോ ഭാഗ്യത്തിനാ എന്നെ വെറുതെ വിട്ടേ...ഈ ബംഗാളി ഒക്കെ മൊഞ്ചുള്ള പെൺപിള്ളേരെ കൊണ്ട് പോയി ഫ്രൈ ചെയ്ത് തിന്നും എന്നാ അജു പറഞ്ഞത്... അതോണ്ട് ഇനി ഓനെ കാണുമ്പോ മുങ്ങണം... ഓൻ എന്നെ കാണുമ്പോ ബ്യൂട്ടിഫുൾ എന്നും പറഞ്ഞു വരുവാടി..."


"😏നിന്നെ ആവില്ല നിന്റെ ഡ്രെസ്സ് എങ്ങാനും ആവും..."


"😏ഹ്മ്മ് നിനക്ക് അസൂയയാ..."


നമ്മൾ ഓളെയും പുച്ഛിച്ചു നിന്നു...


"😏നീ എന്താടി ഗിഫ്റ്റ് ഒന്നും ഇല്ലാതെ ആണോ വന്നേ..."


"🙄അജു പറഞ്ഞു നാളെയാ ഗിഫ്റ്റ് കൊടുക്കേണ്ടത് എന്ന്... വീട്ടിൽ വെച്ചിട്ടുണ്ട്..."


"😁എന്താടി എനിക്കുള്ള ഗിഫ്റ്റ്..."


"😕ഓനോട്‌ പൈസ ചോദിച്ചപ്പോൾ ഓൻ പറഞ്ഞു ഞാൻ വാങ്ങി തരാന്ന്... ഞാൻ നോക്കീട്ടില്ല അതിൽ എന്താണെന്ന്... ഓൻ പറഞ്ഞു അത് പൊളിച്ചു നോക്കിയാൽ നിന്നെ കൊല്ലും എന്ന്..."


"😁അപ്പൊ എന്തോ വലിയ ഗിഫ്റ്റ് ആണ്... അല്ലേലും അജു വാങ്ങിയത് നന്നായി... നീയാണേൽ വല്ല ഊള ഗിഫ്റ്റും ആവും..."


🙄ഇവൾ കെട്ടുന്നത് തന്നെ ഗിഫ്റ്റ് കിട്ടാൻ ആണെന്ന് തോന്നുന്നു... നമ്മക്ക് പിന്നെ ഒരു ഗിഫ്റ്റ് പോലും വാങ്ങാനും ഭാഗ്യം ഇല്ലല്ലോ... ഈ തെണ്ടി പോലും ഒന്ന് തന്നിട്ടില്ല എന്നിട്ട് ഓളെ ചോദ്യം കേട്ടില്ലേ...


"😍ആരാടി നിന്റെ കയ്യിൽ മെഹന്ദി ഇട്ട് തന്നെ എന്നാ മൊഞ്ചാ... നിക്കും വേണം..."


"ഒരു ഇത്തയാ... അവിടെ വല്യ ക്യു ആടി നിനക്ക് ഞാൻ ലാസ്റ്റ് ഇടാൻ പറയാം... നീ ഇന്ന് ഇവിടെ തന്നെ ഉണ്ടല്ലോ..."


"😏നിക്ക് ഇപ്പൊ ഇടണം എന്നാലേ രാവിലെക് നല്ലോണം ചുവപ്പ് ഉണ്ടാവൂ..."


നമ്മൾ ഓളെ ഇന്നും മൈൻഡ് ചെയ്യാതെ അവരെ അടുത്തേക്ക് നടന്നു...🙄പാമ്പ് എന്ന് അലറിയാൽ എല്ലാം കൂടി ഓടും... അപ്പൊ പിന്നെ നമ്മൾ മാത്രേ ഇവിടെ കാണൂ... അങ്ങനെ ആളെ കൊണ്ട് മെഹന്ദി ഇടാം...


"നീ എന്താടി ആലോചിക്കുന്നേ..."


ഷമി നമ്മളെ തോണ്ടി കൊണ്ട് ചോദിച്ചു...


"ഞാൻ ഒരു ഐഡിയ കണ്ടിട്ടുണ്ട്... ഇവറ്റകളെ ഒക്കെ ഓടിക്കാൻ..."


"എന്ത് ഐഡിയ..."🙄


"ഞാൻ പാമ്പ് എന്നും പറഞ്ഞു അലറും... അപ്പൊ എല്ലാം ഇറങ്ങി ഓടും... ആ ഇത്തയെ ഞാൻ പിടിച്ചു വെച്ചോളാം... നീയും ഓടേണ്ട വെറുതെ എന്തിനാ നാണം കെടുന്നെ..."


"😪അപ്പോഴേ വല്ലിക്ക പറഞ്ഞത് ആണ് നിന്നെ വിളിക്കേണ്ട എന്ന്... നീ എന്റെ കെട്ട് മുടക്കാൻ വന്നതാണോടി പട്ടി..."


"അയിന് പാമ്പ് ഇല്ലല്ലോ പിന്നെ എങ്ങനാ മുടങ്ങുന്നേ..."


"😬എല്ലാരും കൂടി നിന്നെ തല്ലി കൊന്നാൽ പിന്നെ എന്റെ കെട്ട് നടക്കോ... ഫ്രണ്ട് ആണെന്ന് എല്ലാർക്കും അറീലെ... എനിക്ക് സങ്കടം ഉണ്ടാവില്ലേ അതൊക്കെ ഓർത്ത് അവർ കെട്ട് നടത്തി തരോ..."


🙄🙄അതെന്തിനാ നമ്മളെ എല്ലാരും തല്ലി കൊല്ലുന്നേ...


"നിനക്ക് എന്നേക്കാൾ വലുതാണോ കെട്ട്..."


"🙄പിന്നല്ലേ... നീ ആരാ എന്റെ ക്ലാസിൽ ഇരുന്നു ബോർ അടിക്കുമ്പോൾ മിണ്ടാനും പറയാനും ഒന്ന് വേണ്ടെന്ന് കരുതിയാ നിന്നോട് മിണ്ടുന്നേ...വല്ലിക്കാക്ക് ഞാൻ നിന്നോട് മിണ്ടുന്നതു പോലും ഇഷ്ടല്ല... എനിക്ക് എന്റെ കെട്ട് തന്നാ വലുത്..."😏


"🙄ഇതൊക്കെ നിനക്ക് ഇന്നലെ തന്നെ പറയൽ അല്ലേ..."


"എന്തിനാ വരാതിരിക്കാൻ ആണോ..."


"😒അതൊന്നും അല്ല ആ ഗിഫ്റ്റ് എടുത്തു പപ്പടം പോലെ പൊടിക്കാനാ...പോ അവിടന്ന് നിന്നോട് ഞാൻ മിണ്ടൂല..."


നമ്മൾ ഓളെ അടുത്ത് നിന്നു മാറി നിന്നു...😒കെട്ട് ആയപ്പോൾ നമ്മളെ ഒന്നും വേണ്ട... ജാഡ അല്ലാണ്ട് എന്താ...


"ഡാ അൽത്താഫെ നീ എന്താ അവിടെ നിന്നു നട്ടം തിരിയുന്നെ..."


ഷമി ഇളിച്ചു കൊണ്ട് ഓന്റെ അടുത്തേക്ക് പോന്നത് കണ്ടു നമ്മൾ മൈൻഡ് ചെയ്യാതെ ഇരുന്നു... ഓൻ ആണെങ്കിൽ വല്യ ഗിഫ്റ്റ് ബോക്സ്‌ ഒക്കെ ഓൾക്ക് കൊടുക്കുന്നുണ്ട്...🙄ഇവൾ നാട്ടാരെ  മുഴുവനും വിളിച്ചോ  ഈ ഗിഫ്റ്റ് കിട്ടാൻ വേണ്ടി...


"നീ എന്താടി ഇങ്ങനെ നിക്കുന്നെ..."


"ഓൾ എന്നോട് പിണങ്ങി നില്ക്കാ..."😒


ശമി നമ്മളെ നോക്കി ദയനീയമായി പറഞ്ഞു... നമ്മൾ ഓളെ നോക്കി ഒന്ന് പുച്ഛിച്ചു കാണിച്ചു...


"ക്ലാസിലും നിങ്ങൾക്ക് രണ്ടിനും ഇത് തന്നാ പണി... ഇവിടെയും ഇതാണോ...🙄"


"😏ജാഡയാട ഇവൾക്ക്... ഇവൾ പറയാ വെറുതെ വിളിച്ചു പോയി എന്ന്... ഇവിടെ ആർക്കും എന്നെ ഇഷ്ട്ടം അല്ലെന്ന്... പിന്നെ ഞാൻ മിണ്ടണോ നീ പറ..."


"🙄🙄അതിപ്പോ... അല്ല... ഞാൻ എന്നാലും നീ ഇന്ന് അങ്ങനെ പറയേണ്ടി ഇരുന്നില്ല... നിന്റെ വീട്ടിൽ വന്ന ഗസ്റ്റ്‌ അല്ലേ ഇവൾ..."


"😬അല്ലേലും നീ ഇവളെ സൈഡ് ആണല്ലോ... ഇവളെ കെട്ടൊക്കെ കഴിഞതാ നിനക്ക് വായി നോക്കാൻ ആണോ പതപ്പിച്ചു നിക്കുന്നെ... "


"🙄കെട്ടൊക്കെ കഴിഞ കാര്യം ഞാൻ അറിഞ്ഞു...😪എന്നെ ക്ഷണിക്കാത്ത സങ്കടെ ഉള്ളൂ എനിക്ക്... അതിൽ നീയാ ബെസ്റ്റ് എന്റെ നമ്പർ കണ്ടു പിടിച്ചു വിളിച്ചില്ലേ... ഇവൾക്ക് പിന്നെ നമ്മളെ ഒന്നും കണ്ണിൽ പിടിക്കില്ലല്ലോ..."


"😕ഡാ നിന്നെ ഞാൻ ചവിട്ടി കൊല്ലും... എന്റെ കല്യാണം ഞാൻ പോലും അറീല പിന്നല്ലേ നിന്നെ വിളിക്കുന്നെ..."😒


"😁അതേ ഞാൻ പോലും അറീല..."


ഷമി ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊണ്ട് പറഞ്ഞു...


"അല്ലേലും നിന്റെ കാര്യം അങ്ങനെ ആണല്ലോ... എന്നാലും ആ കലിപ്പനെ നീ എന്തിനാടി കെട്ടിയെ... നിനക്ക് വേണേൽ എത്ര മൊഞ്ചൻമാരെ ഞാൻ കണ്ടു പിടിച്ചു തന്നേനെ..."


"😏ഓഹ് എപ്പോ... നിക്ക് കിട്ടിയ മൊഞ്ചൻ മതി..."


"😁ഇവർ ഇപ്പൊ ഭയങ്കര ലവ് ആടാ..."


"🙄ആ നടക്കട്ടെ... ഒന്നിച്ചു പഠിച്ച പെണ്ണൊക്കെ കെട്ടി തുടങ്ങി... നമ്മൾ ഒക്കെ വീട്ടിൽ ഇപ്പോഴും കൊച്ചു കുട്ടിയാടി... എപ്പോൾ പിടിച്ചു കെട്ടിക്കും ആവോ... വല്ല പെണ്ണും ആയാൽ മതിയായിരുന്നു... പതിനെട്ടിൽ തന്നെ കേട്ടാലോ..."


"😕നിനക്ക് രണ്ട് മൂന്ന് കാക്കു ഒക്കെ ഇല്ലേ..."


"😒ആ ഉണ്ട് അവരൊക്കെ എപ്പോ കെട്ടി കഴിയാനാ... അതോണ്ടല്ലേ ഞാൻ പറഞ്ഞത് പെണ്ണായാൽ മതിയായിരുന്നു എന്ന്..."


🙄🙄പെണ്ണ് ആയ വിഷമം ഇവിടെ നമ്മൾ അനുഭവിക്കാ... കെട്ടിയോന്റെ തല്ലും വഴക്കും കിട്ടുമ്പോ പഠിച്ചോളും...


"😁എന്നാൽ പിന്നെ ഞാൻ ചെല്ലട്ടെ... ഫുഡും കഴിച്ചു ഞാൻ പോകും..."


"ഡാ പോകല്ലേ എനിക്ക് മിണ്ടാൻ ആരുല്ല... ഇവൾക്ക് ഒടുക്കത്തെ ജാഡയാ..."😏


"🙄എന്നിട്ട് വേണം ഓൻ എന്നെ എടുത്തു പെരുമാറാൻ... അന്ന് നിന്നോട് മിണ്ടിയതിന് എന്റെ കയ്യിൽ ഞാൻ എണ്ണ ഇട്ട് ചൂട് പിടിച്ചാ മാറിയേ...ഇപ്പൊ തന്നെ ഞാൻ ഇങ്ങോട്ട് കയറി വന്നത് ഒളിച്ചും പാത്തും ഒരു കള്ളൻ വന്ന പോലെയാ..."


"😏അല്ലേലും നിനക്ക് രണ്ട് കിട്ടാത്ത കുറവാ... നന്നായെ ഉള്ളൂ..."


"🙄ഇത് കേക്കാൻ ആണോ നീ എന്നെ പിടിച്ചു ഇവിടെ നിർത്തിയെ ഞാൻ പോയി ഫുഡ്‌ കഴിക്കട്ടെ..."


എന്നും പറഞ്ഞു ഓൻ മുങ്ങി...നമ്മളും ഫുഡ്‌ കഴിക്കാൻ എന്ന് പറഞ്ഞു പോയപ്പോൾ ഞാനും ഉണ്ടെന്ന് പറഞ്ഞു ഇളിച്ചു കൊണ്ട് ഓൾ വന്നു...ഞങ്ങൾ  പോയി ഫുഡ്‌ ഒക്കെ തട്ടി മെഹന്ദി ഇടുന്ന ഇത്താടെ അടുത്ത് വന്നു...😒എണ്ണം കൂടി കൂടി വരാണല്ലോ...


"ഡീ ഇങ്ങ് വന്നേ നമുക്ക് സെൽഫി എടുത്തു ജെസിയെ കാണിക്കാ..."


എന്നും പറഞ്ഞു ഷമി വന്നതും ഞങ്ങൾ രണ്ടും കുറെ  സെൽഫി എടുക്കാൻ തുടങ്ങി...


"നിയ മോളെ...ഒരു പത്ത് മിനിറ്റ് ഇതിനെ പിടിച്ചേ... ഞാൻ ഇപ്പൊ വരാന്നെ..."


ശമിടെ ഇത്ത ഇത്തിരി പോന്ന ഒരു കുഞ്ഞുമായി വന്നു പറഞ്ഞതും നമ്മൾ മുഖം ചുളുക്കി അതിനെ ഒന്ന് നോക്കി... വായിൽ വിരലും ഇട്ട് അത് നമ്മളെ നോക്കി ഇളിക്കുന്നുണ്ട്...🙄


"നിക്ക് മെഹന്ദി ഒക്കെ ഇടാൻ ഉള്ളതാ..."😒


"അപ്പോഴേക്കും ഞാൻ വരും...അല്ലെങ്കിൽ എനിക്കും നന്നായി മെഹന്ദി ഇടാൻ അറിയാം ഞാൻ ഇട്ട് തരാം... ഇന്ന് എന്തായാലും നീ പോണില്ലല്ലോ പിന്നെന്താ..."


😏എന്നെ കണ്ണിൽ പിടിക്കാത്ത ആളാ ഇതിന്റെ ഉപ്പച്ചി... ഏതോ വീടിന്റെ പ്ലാൻ നശിപ്പിച്ചു എന്ന് പറഞ്ഞു കൊണ്ട്...അതിന് എന്നെ വീട് വരെ ഓടിച്ച തെണ്ടിയാ...


🙄ഇനി ഇപ്പൊ അങ്ങേരെ കാണിക്കാലോ എന്നെ കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടെന്ന്... അങ്ങേരെ പ്രൊഡക്ട് അല്ലേ ഇത്...


"😏ആ എന്നാ താ..."


നമ്മൾ ഓനെ വാങ്ങാൻ നിന്നതും ഒന്ന് നിന്നു...


"🙄അല്ല ഇതിന്റെ വണ്ണും ടുയും ഒക്കെ അടച്ചിനോ... വെള്ള ഡ്രെസ്സ് ആണ് ആതോണ്ടാ..."


"😕എന്റെ പൊന്ന് നിയ നീ ഇപ്പോഴും അങ്ങനെ തന്നെ ആണല്ലേ... ഞാൻ കരുതി കെട്ടൊക്കെ കഴിഞതിൽ പിന്നെ ഇത്തിരി എങ്കിലും വിവരം വെച്ച് എന്ന്... എവിടെ ആ അജു എങ്ങനെ സഹിക്കുന്നു ആവോ..."



"🙄🙄ഹെയ് അയിന് മാത്രം എന്താ ഞാൻ പറഞ്ഞത് ഇതിനെ പൊക്കോ പാന്റ്സ് ഒക്കെ ഇട്ടിട്ടുണ്ടോ എന്ന് ചോദിച്ചതാ...ഈ കുട്ടികളെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല ആരെ കയ്യിൽ ആയാലും വേണ്ടില്ല മുട്ടിയാൽ ആരാണെന്ന് ഒന്നും നോക്കില്ല അപ്പൊ തന്നെ തന്നോളും...അതോണ്ട് ചോദിച്ചതാ..."


"🙄കെട്ടൊക്കെ കഴിഞ സ്ഥിതിക്ക് മോൾക്കും ഉടനെ ഉണ്ടാവും അപ്പോഴും ഇതൊക്കെ തന്നെ പറയണം..."


"😌അയിന് എനിക്ക് വിവരം ഒക്കെ വെച്ച് മതി കുട്ടികൾ എന്നാ അജു പറഞ്ഞത്..."


"🙄🙄ആർക്ക് നിനക്കാ... നീ എട്ടിൽ പഠിക്കുമ്പോ തൊട്ട് നിന്നെ കാണാൻ തുടങ്ങിയതാ... കുറയുന്നു എന്നല്ലാതെ നിനക്ക് വിവരം വെക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല മോളെ... അജുനോട് പറ അതിന് നിന്നാൽ പിന്നെ ഒന്നും നടക്കില്ല എന്ന്..."


😕ഇങ്ങനെ ആണെങ്കിൽ നമ്മക്ക് മൂക്കിൽ പല്ല് വന്നാലും ഓൻ ഒന്നും നടത്തില്ലലോ...🙄ആകെ കൂടെ ഉള്ള പ്രതീക്ഷയും കളഞ്ഞു...


😏നമ്മൾ അതിനെ വാങ്ങി ഒന്ന് നോക്കി...🙄നിന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഒരു വിലയും ഇല്ലെടാ... നീ ഏലും ഇത്തിരി സ്നേഹം കാണിക്കണേ...


നമ്മളെ കൈ കഴച്ചു എന്നല്ലാതെ ഇതിന്റെ ഉമ്മച്ചിനെ കണ്ടില്ല...🙄പുള്ളി ആണെങ്കിൽ ഭയങ്കര കരച്ചിലും...😕ഉപ്പച്ചീടെ സ്വഭാവം തന്നെ കിട്ടീട്ടുണ്ട്...


വിചാരിച്ചു തീർന്നില്ല കക്ഷിയെ കണ്ടതും നമ്മൾ അടുത്തേക്ക് ചെന്നു...


"ദേ ഇങ്ങളെ മോൻ എനിക് എങ്ങും വയ്യാ ഇതിനെ എടുക്കാൻ... ഇതിനാണെങ്കിൽ ഇങ്ങളെ അതേ സ്വഭാവ..."😏


"🙄നിനക്ക് എവിടുന്നാ കിട്ടിയേ അവിടെ തന്നെ കൊണ്ട് വെച്ചേക്ക്... അല്ലേലും നിന്റെ കയ്യിൽ ഒക്കെ ആരേലും ഇതിനെ ഒക്കെ തരോ..."


"ഇങ്ങളെ കെട്ടിയോൾ തന്നാ തന്നത്... പത്ത് മിനിറ്റ് എന്ന് പറഞ്ഞു തന്നതാ ഇപ്പൊ നോക്കുമ്പോ അഡ്രെസ്സ് ഇല്ല... എന്റെ കയ് കടഞ്ഞു...ഇങ്ങൾക്ക് ആണെങ്കിൽ എന്നെ ഇഷ്ട്ടം അല്ലല്ലോ... ഷമിയോട് എന്റെ അടുത്ത് മിണ്ടരുത് എന്നൊക്കെ അല്ലേ പറയാറ്... "


"🙄എന്റമ്മോ നീ എന്താടി ഇങ്ങനെ... ഇത് കൊണ്ടൊക്കെ തന്നെയാ ഞാൻ അവളോട്‌ അങ്ങനെ പറഞ്ഞത് ഇപ്പൊ മനസ്സിൽ ആയല്ലോ..."


🙄ആള് അതും പറഞ്ഞു ഒരു പോക്ക് അങ്ങ് പോയി... പടച്ചോനെ ഇതിനെ ഇനി ആരെ കയ്യിൽ കൊടുക്കും...😒


നമ്മൾ ചുറ്റും ഒന്ന് കണ്ണോടിച്ചതും ദേ നിക്കുന്നു അൽ കോഴി അൽത്താഫ്...🙄ഇതാണോ ഇവന്റെ തീറ്റ... കിളികളെ നോക്കി നിക്കാല്ലെ...😕ഇവന്നിട്ട് ഒരു പണി കൊടുത്താലോ...


നമ്മൾ കയ്യിൽ ഉള്ളതിനെ നോക്കി ഒന്ന് ചിരിച്ചു... ഇതിനേക്കാൾ വലുത് ഒന്നും ഓന് കിട്ടാനില്ല...😌നമ്മൾ ഓന്റെ അടുത്ത് ചെന്നു ഒന്ന് തോണ്ടി...


"🙄എന്താ മോനെ പരിപാടി..."


"അല്ല... അത് ഞാൻ വെറുതെ നിന്നപ്പോൾ..."


"ആരെയാ നോക്കി വെച്ചേ..."


"ആ ഗ്രീൻ ആൾ കൊള്ളാല്ലേ... കണ്ടപ്പോൾ ഒരു സ്പർക്ക് തോന്നിയതാ..."


"😊നിനക്ക് ഈ ലോകത്തുള്ള പെൺപിള്ളേരെ മൊത്തം കാണുമ്പോ സ്പർക്ക് അല്ലേ... അത് വിട് നീ ഇതിനെ ഒന്ന് പിടിച്ചേ ഞാൻ ഒരു ടു മിനിറ്റ് കൊണ്ട് വരാം..."


"അയ്യേ ഞാനോ...എനിക്ക് ഇതിനെ ഒന്നും എടുത്തു ശീലം ഇല്ല..."


"ഇങ്ങനെ ഒക്കെ അല്ലേ ശീലം ആവുന്നേ... നീ എന്തായാലും കെട്ടാൻ മുട്ടി നിക്കല്ലേ അപ്പൊ പ്രാക്ടീസ് ഒക്കെ നല്ലതാ... ഷമിടെ വല്ലിക്കാടെ മോനാ... ഇനി ഇതിനെയും കടത്തി കൊണ്ട് പോകരുത് കേട്ടല്ലോ..."


"🙄ഇതിനെ കൊണ്ട് പോയി ഞാൻ എന്ത് ചെയ്യാൻ..."


"😒കഴുത്തിലും കാലിലും കയ്യിലും ഒക്കെ ഉള്ളത് എടുക്കാൻ വേണ്ടി... അതോണ്ട് പറഞ്ഞതാ..."


നമ്മൾ ഓന്റെ കയ്യിൽ കൊടുത്തു അവനെ നോക്കി ഒന്ന് ഇളിച്ചു... ഓൻ അതിനെ ഏത് വിധത്തിൽ പിടിക്കണം എന്ന ആലോചനയാ...🙄


"നീ പെട്ടെന്ന് വരണേ..."


"😌വരാന്നെ..."


നമ്മൾ അതും പറഞ്ഞു പിന്നെ പൊങ്ങിയത് ഫോട്ടോക്ക് പോസ് ചെയ്യുന്ന ഷമിടെ മുന്നിൽ ആണ്...😌ഓസിക്ക് അങ്ങനെ കുറെ ഫോട്ടോസിൽ കയറാൻ പറ്റി...



************💞



"അജു നീ ഒന്ന് മേലേ നോക്കിയേ..."


അമി നമ്മളെ പറയുന്ന കേട്ട് അപ്പൊ തന്നെ മേലേക്ക് നോക്കിയതും ആ കോഴിയും ആയി അവൾ കളിച്ചു ചിരിച്ചു നിക്കുന്നത് ആണ് കണ്ടത്...🙄


"കൂടെ പഠിച്ചതാ... നീ വെറുതെ ഇല്ലാത്ത അർത്ഥം ഒന്നും കണ്ടു വെക്കേണ്ട..."


"അതല്ല അവൾ ആ കുഞ്ഞിനെ എടുത്തു കാണുമ്പോ ഒരു പക്വത വന്ന പോലെ ഒക്കെ ഇല്ലേ... ഒരു കയ് നോക്കുന്നത് നല്ലതാ..."


നമ്മളും അത് കേട്ടു ആകാംക്ഷയോടെ അവളെ നോക്കി...🙄സ്വന്തം കുഞ്ഞിനെ ഒക്കെ എപ്പോഴാ ആവോ അവൾ ഇങ്ങനെ എടുത്തു നടക്കുന്നെ...


ചിന്തിച്ചു തീർന്നില്ല അതിന് മുന്നേ അവൾ നൈസ് ആയിട്ട് അതിനെ അവന്റെ കയ്യിൽ ആക്കി മുങ്ങി...🙄


"🙄ഏത് കയ്യാ അമി നോക്കേണ്ടത്... ഇപ്പൊ കണ്ടല്ലോ പെങ്ങളെ സ്വഭാവം..."


അവൻ അതിന് ഒന്ന് ഇളിച്ചു തന്നു...


"🙄ആ മർജാൻ തന്നെ ആയിരുന്നു അവൾക്ക് ചേർച്ച..."


ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുന്ന ബംഗാളിയെ നോക്കി അവൻ പറയുന്നത് കേട്ട് നമ്മൾ ഓനെ ഒന്ന് നോക്കി... രണ്ടിന്റെയും തീറ്റ സെയിം ആണല്ലോ പടച്ചോനെ... എല്ലാം കൊണ്ടും നല്ല ചേർച്ചയാ... പെണ്ണാണെങ്കിൽ അവന്റെ ഒലിപ്പിക്കൽ കേട്ട് മയങ്ങി നിക്കാ...😕


"ഡാ നിങ്ങൾ ഇന്ന് പൊന്നുണ്ടോ അതോ ഇവിടെ ഇവന്റെ പാട്ടും കൂത്തും ആയി നിന്നാലോ...ഇവർ ഒക്കെ ഇന്ന് ഇവിടെയാ..."


ഷമീർ അവന്റെ ഫ്രണ്ട്സിനെ കാണിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ നമ്മളെ പെണ്ണിനെ കെട്ടാൻ ചോദിച്ച അവനെയാണ് നോക്കിയത്... 🙄ഇവനൊക്കെ ഇന്ന് ഇവിടെ ആണ്... അപ്പൊ അവൾ ഇവിടെ നിക്കുന്നത് അത്ര പന്തിയല്ല... വിവരം തീരെ ഇല്ലാത്ത ഒന്നാ... പണി ഇരന്നു വാങ്ങാൻ നന്നായി അറിയാം... വെറുതെ എന്തിനാ സ്വന്തം കെട്ടിയോളെ വെച്ച് ഒരു പരീക്ഷണം...😪


"ഡാ നീ ഏത് ലോകത്താണ് ചോദിക്കുന്നത് ഒന്നും കേട്ടില്ലേ..."


"എന്ത്..."


"നീ പാടുമോ എന്ന്..."


"🙄ഏയ് ഇല്ല...ഇപ്പൊ തന്നെ ലേറ്റ് ആയി..."


നമ്മൾ അമിയെയും കൊണ്ട് അകത്തേക്ക് നടന്നു...🙄ഇനി അവൾ എവിടെ ആണാവോ...സ്റ്റെയർ ഇറങ്ങി വരുന്ന പെണ്ണിനെ അമി നമ്മളെ തോണ്ടി കാണിച്ചു തന്നു... നമ്മളെ കണ്ടതും പെണ്ണ് വന്ന പോലെ മേലേക്ക് പോവാൻ ഉള്ള പ്ലാൻ ആയിരുന്നു...


"ഡീ അവിടെ നിന്നെ..."


"എന്താ അജു പോവാണോ... കാലത്ത് വരുമ്പോ എന്റെ ഡ്രെസും ഗിഫ്റ്റും ഒക്കെ എടുക്കാൻ മറക്കല്ലേ..."


"🙄അതിന് നീ ഇവിടെ നിക്കുന്നില്ല ഇങ്ങ് വന്നേ... നാളെ എന്റെ കൂടെ തന്നെ മോൾ വന്നാൽ മതി..."


"😪ഞാൻ വരുമ്പോ ചോദിച്ചത് അല്ലേ അപ്പൊ സമ്മതിച്ചത് ആണല്ലോ... പിന്നെന്താ ഇപ്പൊ പറ്റിയെ... ഞാൻ വരില്ല..."


"😬തൂക്കി എടുത്തു കൊണ്ട് പോകും ഞാൻ..."


"അല്ലേലും നീ ഇവിടെ നിന്നിട്ട് എന്ത് ഉണ്ടാക്കാനാ പോയി നാളെ ഓഡിറ്റോറിയത്തിൽ വന്നാൽ മതി..."


"😬ദേ അമിക്കാ ഇങ്ങൾക്ക് ഇന്നെങ്കിലും എന്റെ സൈഡ് നിന്നൂടെ... ഇവൻ എന്നോട് പറഞ്ഞത് ആണ് ഇങ്ങോട്ട് വരുമ്പോ ഇവിടെ നിന്നോ എന്ന്... എന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ..."😏


"ഡീ മര്യാദക്ക് വന്നോ ഒച്ച വെക്കാൻ ഇത് നിന്റെ വീടല്ല..."


"😪ഞാൻ വരില്ല ഞാൻ മൈലാഞ്ചി പോലും ഇട്ടില്ല... "


"അതിന് നിന്റെ അല്ല കെട്ട്... നീ വന്നേ..."


"ഞാൻ വരില്ല വരില്ല വരില്ല..."


"😬കൂടുതൽ നാഗ വല്ലി കളിക്കാതെ വാടി പട്ടി..."


നമ്മൾ ഓളെ കയ്യിൽ ബലമായി  പിടിച്ചു നടന്നു...പെണ്ണ് നമ്മളെ കയ്യിൽ അവളെ നഖം കൊണ്ട് ഇറുക്കാൻ തുടങ്ങി...


"😪ഡീ ഷമി വായും പൊളിച്ചു നിക്കാതെ എന്നെ രക്ഷിക്കെടി... നമ്മളെ പ്ലാൻ ഒക്കെ വെള്ളത്തിൽ ആയെടി..."


 ഓരോന്ന് വായീന്ന് വീണപ്പോൾ ആണ് ഇറക്കി കൊണ്ട് വന്നത് നന്നായെന്ന് തോന്നിയത്...


ബൈക്കിൽ കയറാൻ സമ്മതിക്കാതെ അവൾ വാശി കാണിച്ചു നിന്നതും അമി അവളെ പിടിച്ചു ഇരുത്തി...


"😬അമിക്കാ ദേ എന്റെ കയ്യിൽ ഇന്നല്ലെങ്കിൽ നാളെ ഇങ്ങളെ കിട്ടും... അപ്പൊ കാണിച്ചു തരാട്ടോ..."


"😁😁ആദ്യം നിന്റെ കെട്ടിയോന് കാണിച്ചു കൊടുക്ക്... ഞാൻ ഒന്ന് ഹെൽപ്പിങ് ചെയ്തു എന്നെ ഉള്ളൂ..."


എന്നും പറഞ്ഞു അവൻ എസ്‌കേപ്പ് ആയതും നമ്മൾ വണ്ടി എടുത്തു... അവൾ പിറകിൽ നിന്നു പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യാൻ തുടങ്ങി...


"😬അടങ്ങി ഇരുന്നില്ലെങ്കി ഞാൻ ഇവിടെ ഇറക്കി വിടും... പിന്നെ മോൾ ഇവിടെ നിന്ന്  പേടിച്ചു ചാകും..."


"😏ഞാൻ ചാകൊന്നും ഇല്ല... നിക്ക് ആരെയും പേടിയും ഇല്ല... ദുഷ്ടൻ ചതിയൻ..."


"അല്ലേലും ഞാൻ ഇത് കേൾക്കണം... നിന്നെ സ്നേഹിച്ചു പോയി എന്ന് കരുതി ജീവിതത്തിൽ എന്തൊക്കെ അനുഭവിക്കണം..."😪


"അനുഭവിക്കേണ്ട... എന്നെ ഇവിടെ ഇറക്കി വിട്ടോ ഞാൻ എവിടെ ഏലും പോയിക്കോളാം..."


"😏ആ ബംഗാളി ആണോ അതോ ഒന്നും ആയി കൊഞ്ചി കുഴയുന്ന കണ്ടല്ലോ അവനുമായാണോ ആരും ആയാ പോണെ..."


"രണ്ടും ഇയാളെക്കാൾ നല്ലതാ... "


"അത് ശരിയാ എന്റെ സ്ഥാനത്ത് അവർ ആണെങ്കിൽ ഇപ്പൊ കാണായിരുന്നു...നീ ഇപ്പൊ ജീവനോടെ കാണില്ല..."


"😬ഓഹ് പിന്നെ... എല്ലാർക്കും എന്നെ വലിയ ഇഷ്ടാ ഇയാൾക്ക് എന്നെ ഒരു വിലയും ഇല്ലാതുള്ളൂ... തെണ്ടി പട്ടി..."


അത് കേട്ടതും നമ്മൾ കലിപ്പിൽ ബൈക്ക് നിർത്തി...


"എന്താ..."😠


"😏ഒന്നുല്ല ഒരു പട്ടി ഇതിൽ കൂടി പോയെന്ന് പറഞ്ഞത് ആണ്..."


🙄എല്ലാ കള്ളത്തരവും കയ്യിൽ ഉണ്ട്... മിക്കവാറും ഇവൾ ഇന്ന് എന്റെ കയ്യീന്ന് വാങ്ങും...


"😏ഹ്മ്മ് എന്റെ മൈലാഞ്ചി ഇടലാ മിസ് ആയത്... എന്റെ കെട്ടിനോ പറ്റീല... അമ്മിടെ കെട്ടിന് ഇട്ടത് ആണെങ്കിൽ ഇയാളെ ഒടുക്കത്തെ വരവ് കരണം ചാണകത്തിൽ കുത്തിയ പോലെ ആയതാ... ഇന്നും ഇയാളെ കൊണ്ട് പറ്റീല..."😪


അത് കേട്ടതും നമ്മക്ക് എന്തോ ഒരു ഫീൽ ആയി... നമ്മൾ ചുറ്റിലും ഉള്ള ഫാൻസി കട നോക്കാൻ തുടങ്ങി...നേരം വൈകിയത് കൊണ്ട് തന്നെ കട എല്ലാം അടച്ചിട്ടുണ്ട്...ഒരു ഐഡിയ വന്നതും നമ്മൾ ബൈക്ക് നിർത്തി ഇറങ്ങി...


"എന്താ എന്നെ ഇവിടെ ഇറക്കി വിടാണോ..."


"😕അതേ... എനിക്ക് ഇനി നിന്നെ സഹിക്കാൻ പറ്റില്ല... "


അതും പറഞ്ഞു നമ്മൾ മുന്നിൽ കണ്ട കടയുടെ നമ്പറിൽ നോക്കി ഡയൽ ചെയ്യാൻ തുടങ്ങി... ആൾ കാൾ എടുത്തതും എന്തൊക്കെയോ കള്ളം പറഞ്ഞു ആളെ  ഇവിടേക്ക് വരുത്താൻ ഉള്ള ശ്രമത്തിൽ ആയിരുന്നു നമ്മൾ...😕


അടുത്ത് തന്നെ വീട് ആയോണ്ടും ഏതാണ്ട് വലിയ സെയിൽസും പ്രതീക്ഷിച്ചു ആൾ വരാന്ന് സമ്മതിച്ചു... കാൾ ഓഫ് ചെയ്തു പെണ്ണിനെ നോക്കിയതും പെണ്ണ് നമ്മളെയും പ്രാകി മുന്നിലേക്ക് നടക്കുന്നുണ്ട്...🙄ഇത്രക്ക് ധൈര്യം ഒക്കെ ഉണ്ടായിരുന്നോ... വല്ല പൂച്ചയെയും കണ്ടാൽ പോയ പോലെ വന്നോളും...


"സോറി ചേട്ടാ അത്രക്ക് അർജെന്റ് ആയോണ്ടാ... എന്തായാലും കട തുറന്നത് അല്ലേ ഇത് വെച്ചോ... ബുദ്ധിമുട്ടിച്ചതിൽ സോറി..."


ആളെ കയ്യിൽ നമ്മൾ  കാശും കൊടുത്തു ഒരു മൈലാഞ്ചി എടുത്തു ഇറങ്ങിയതും പെണ്ണ് ദേ വരുന്നു പി ടി ഉഷയെക്കാൾ സ്പീഡിൽ...😨എന്താ പടച്ചോനെ പിന്നിൽ ഉള്ളത്...നമ്മൾ ഓടണോ അതോ നിക്കണോ...🙄


പെണ്ണ് കിതച്ചു കൊണ്ട് നമ്മളെ പിന്നിൽ വന്നു നിന്നു...


"എന്താടി പട്ടി വല്ലതും ഓടിച്ചോ... എന്നെ വിളിച്ചു വിളിച്ചു ഒടുക്കം അവൻ നിന്നെ കാണാൻ വന്നത് ആവും..."🙄


പെണ്ണ് മറുപടി ഒന്നും പറയാതെ ഒരു പേടിയോടെ അങ്ങോട്ടേക്ക് തന്നെ നോക്കി നിന്നതും മൂന്നെണ്ണം വരുന്നത് കണ്ടു നമ്മൾ ഒന്ന് പകച്ചു...🙄പടച്ചോനെ ഇവൾക്ക് ഇത് ഇവറ്റകളെ എവിടുന്ന് കിട്ടി...


"അവരെ തല്ല് അജു..."


"ഞങ്ങൾ മൂന്ന് പേരുണ്ട് മോളെ... ഇവനെ മടക്കി ഒതുക്കി വേണേൽ നിനക്ക് ബാക്കി വെക്കാം...എന്തായാലും ഞങ്ങളോട് വീട്ടിൽ കൊണ്ട് വിടോ എന്ന് ചോദിച്ചത് അല്ലേ... കൊണ്ട് വിടാം... ഞങ്ങൾ മൂന്ന് പേരും നിന്നെ സ്നേഹിച്ചു കഴിഞ്ഞു കൊണ്ട് പോവാം..."


😕പടച്ചോനെ വീട്ടിൽ കൊണ്ട് വിടൊന്ന് ഇവരോടാ... ഈ കോലം കണ്ടിട്ടും ഇതിന് എങ്ങനെ ചോദിക്കാൻ തോന്നി...


"😬ഡീ എവിടുന്ന് കൊണ്ട് വരാ ഇതിനെ ഒക്കെ..."


"അവരെ കണ്ടപ്പോൾ ഞാൻ വീട് വരെ കൊണ്ട് വിടോ എന്ന് ചോദിച്ചതാ...😒അപ്പൊ അവർ ആ എന്നും പറഞ്ഞു നമ്മളെ കയ്യിൽ പിടിച്ചു... ഒരുത്തൻ ആണെങ്കിൽ മൊഞ്ചത്തി ആണെന്ന് ഒക്കെ പറഞ്ഞു നമ്മളെ ഷാൾ പിടിച്ചു വലിച്ചു കളഞ്ഞു... അപ്പൊ ഞാൻ അവനെ ചവിട്ടി താഴെ ഇട്ട് ഓടിയതാ..."


"😬ഞാൻ ഇവിടെ ഉള്ളപ്പോൾ നിനക്ക് ഇവന്മാരെ കൂടെ വീട്ടിൽ പോണം അല്ലേ... എങ്കിൽ പോയിക്കോടി..."


"😭വേണ്ട എനിക്ക് അജുന്റെ കൂടെ പോയാൽ മതി... അവരെ തല്ലി ഓടിക്ക് അജു... നോട്ടം കണ്ടില്ലേ... പട്ടികൾ..."😬


"🙄നിന്റെ ദുൽകർ സൽമാൻ അല്ല ഞാൻ തല്ലി ഓടിക്കാൻ..."


"😲യ്യോ അപ്പൊ ഇയാൾക്ക് തല്ലാൻ ഒന്നും അറീലെ..."


"😕നിന്നെ പോലെ ചോദിച്ചു തല്ല് ചോദിച്ചു  വാങ്ങുന്ന ഒന്നിനെ കെട്ടുമ്പോൾ ഞാൻ ചിന്തിക്കണം ആയിരുന്നു..."


"ഡീ കൊച്ചേ മര്യാദക്ക് വരുന്നോ ഞങ്ങളെ കൈക്ക് പണി ഉണ്ടാക്കുന്നോ..."


"😕യ്യോ നമുക്ക് ഓടിയാലോ അജു..."


അവൾ നമ്മളെ ഷർട്ടിൽ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു... അവളെ പേടി കണ്ടു നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്മാരെ നോക്കി...


നല്ല ഫിറ്റ്‌ ആണ് കാൽ ഉറച്ചു നിക്കുന്നില്ല... എന്നാലും ഈ തടി മാടന്മാരെ കണ്ടിട്ട് വീട്ടിൽ കൊണ്ട് വിടോ എന്ന് ചോദിക്കാൻ മാത്രം വിവരം ഇല്ലേ ഇതിന്...🙄കണ്ടിട്ട് തന്നെ പേടി ആവുന്നു... ഇതിന് പിന്നെ അത് കൂടുതൽ ആണ് എന്നാലും വിളിച്ചു വരുത്താൻ ഒരു മടിയും ഇല്ല...


"തത്കാലം ഇവളെ ഞാൻ വീട്ടിൽ കൊണ്ട് വിട്ടോളാം ചേട്ടന്മാർ പോയിക്കോ..."


"എന്ന് പറഞ്ഞാൽ എങ്ങനാ...വേണേൽ വീട്ടിൽ കൊണ്ടു വിട്ടോ പക്ഷെ അതിന് മുന്നേ ഞങ്ങൾക്ക് അവളെ വേണം..."


😠അത് കേട്ടതും കലിപ്പിൽ ആ പറഞ്ഞവനെ ചവിട്ടി താഴെ ഇട്ടു... അവൻ വീണിടത്തു നിന്ന് രണ്ട് മൂന്ന് തവണ എണീക്കാൻ ശ്രമിച്ചു അവിടെ തന്നെ കിടന്നു... ബാക്കി രണ്ടിനെയും ഒന്ന് തുറിച്ചു നോക്കിയതും അവർ നമ്മളെയും താഴെ വീണു കിടക്കുന്നവനെയും മാറി മാറി നോക്കി കൊണ്ട് വന്ന പോലെ തന്നെ പിന്നിലേക്ക് ഓടി...


"😕തല്ലാൻ അറിയില്ല എന്ന് പറഞ്ഞിട്ട്..."


"😬ചവിട്ടാൻ അറിയാം... ഇനിയും വല്ലവനും വരാൻ ചാൻസ് ഉണ്ടോ..."


അവൾ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു...താഴെ ഉള്ളവനെ ഒന്ന് നോക്കി നമ്മളെ അടുത്തേക്ക് വന്നു നമ്മളെയും കെട്ടിപ്പിടിച്ചു നമ്മളെ കവിളിൽ ഉമ്മ വെച്ച് മാറി നിന്നു...😍


"ഐ ലവ് യു അജു..."


"അയ്യടാ... ആർക്ക് വേണം അത് എനിക്ക് എന്തേലും വലുത് മതി..."


"😒ഞാൻ തരൂല... അവിടെ നിക്കുന്ന എന്നെ വിളിച്ചു കൊണ്ട് വന്നോണ്ടല്ലേ..."


"അവിടെ ആണെങ്കിലും നീ ഇത് ചോദിച്ചു വാങ്ങും...പക്ഷെ രക്ഷിക്കാൻ ഞാൻ ഉണ്ടായീന്ന് വരില്ല...ആ പോയവന്മാർ വല്ലവനെയും വിളിച്ചു കൊണ്ട് വരുന്നതിനു മുൻപ് ഒന്ന് കേറിയേ..."


നമ്മൾ ബൈക്കിൽ കയറി കൊണ്ട് പറഞ്ഞതും പെണ്ണ് ചാടി കയറി നമ്മളെയും കെട്ടിപ്പിടിച്ചു ഇരുന്നു... അധിക നേരം ആയില്ല പെണ്ണ് ഉറക്കത്തെ കൂട്ട് പിടിച്ചു നമ്മളെ പുറത്ത് തലയും വെച്ച് കിടന്നു...🙄


🙄വല്ല കാര്യവും ഉണ്ടായിരുന്നോ അവിടെ എങ്ങാനും നിക്കുന്ന ഇതിനെ പിടിച്ചു അങ്ങോട്ടേക്ക് കൊണ്ട് വരാൻ... അവളെയും എടുത്തു വീട്ടിൽ കയറി ബെഡിൽ കിടത്തി അതിനെ ഒന്ന് നോക്കി...


😕ഉറക്കം കണ്ടാൽ പറയോ കയ്യിലിരിപ്പ് ഇതാണെന്ന്... ഇനി നാളെ എന്താണാവോ ഒപ്പിച്ചു വെക്കാൻ പോണത്...😓


ഫ്രഷ് ആയി വന്നു അവളെ അടുത്തായി ഇരുന്നു...😓ഇനി കയ്യിൽ മൈലാഞ്ചി ഇല്ലാത്ത കൊണ്ട് നാളെ പണി വാങ്ങേണ്ട... അവളെ കയ് എടുത്തു മടിയിൽ ആയി വെച്ച് അതിൽ മെഹന്ദി ഇട്ട് കൊടുത്തു... പെണ്ണ് ഒന്ന് നെരുങ്ങി കൊണ്ട് നമ്മക്ക് അഭിമുഖം ആയി കിടന്നതും നമ്മളെ കണ്ണ് ചെന്നത് അവളുടെ മാറിൽ ആണ്...😕ഒരു ബോധവും ഇല്ലാതെ ഉറങ്ങാ... വെറുതെ ആളെ കണ്ട്രോൾ കളയാൻ ആയിട്ട്...


നമ്മളെ അവളെ നെഞ്ചിൽ നമ്മളെ പേര് കയ്യിൽ ഉള്ള മെഹന്ദി കൊണ്ട് എഴുതി വെച്ച്...😜കാലത്ത് പെണ്ണ് അന്തം വിട്ടോളും... ഒന്ന് പറ്റിക്കുകയും ചെയ്യാം... തെളിവ് ആയി ഇത് കിടക്കട്ടെ...❤️aju ❤️



***********💃



"അയ്യോ മഴ..."😪😪


നമ്മൾ ചാടി എണീറ്റതും മുന്നിൽ നിന്നും ഇളിക്കുന്നു കോപ്പ്...🙄കയ്യിൽ തന്നെ വെള്ളവും കപ്പും ഇണ്ട്...


"😒ഉറങ്ങുന്ന ആളെ മെക്കിട്ടു വെള്ളം ഒഴിക്കുന്നോ... ഇങ്ങൾക്ക് ഉറക്കം ഇല്ലെന്ന് കരുതി ബാക്കി ഉള്ളവർ ഉറങ്ങുമ്പോൾ അസൂയയാ..."😏


"😬ഉറക്കം ഇല്ലാത്തോണ്ട് ആണെന്നോ നീ എന്നെ ഉറക്കി കിടത്തിയില്ല എന്ന് പറ..."


"😕അയിന് ഞാൻ എന്ത് ചെയ്തു..."


"എന്ത് ചെയ്‌തു എന്നോ ഇന്നലെ ഉണ്ടാക്കിയത് ഒക്കെ മോൾ മറന്നോ..."


🤔ഹെയ് അയിന് മാത്രം എന്താ... ആലോചിച്ചു ആലോചിച്ചു ഇരുന്നു നമ്മൾ ഓർത്തെടുത്തു...


"😒അത് ഇന്നലെ തന്നെ തീർന്നില്ലേ... അവരൊക്കെ അവരെ പാട്ടിന് പോയി പിന്നെന്താ..."


"അത് പോയി അതിന് ശേഷം എന്താ ഉണ്ടായി എന്ന് അറിയോ... ഉറക്കം കളഞ്ഞു നിന്റെ ഓരോ ആഗ്രഹം സാധിച്ചു തരുന്നു എന്നല്ലാതെ നിനക്ക് എന്നെ ഒരു പുല്ല് വില പോലും ഇല്ലല്ലോ..."


"എന്റെ ഏത് ആഗ്രഹം സാധിച്ചു തന്നു എന്നാ... ഇന്നലെ അവിടെ നിന്ന് വലിച്ചിറക്കി കൊണ്ട് വന്നതാണോ...എന്നെ മെഹന്ദി ഇടാൻ പോലും വിട്ടില്ല..."😏


"🙄പിന്നെന്താ നിന്റെ കയ്യിൽ ഉള്ളെ..."


നമ്മൾ കയ്യിലേക് നോക്കിയതും കണ്ണ് തള്ളിപ്പോയി...😨ഇതാരാ പടച്ചോനെ  ഇത്രക്ക് മൊഞ്ച് ആയിട്ട് മെഹന്ദി ഇട്ട് തന്നെ...😰എന്റെ ഓർമയും പോയോ...


"അയ്യോ എനിക്ക് അൽഷിമേസ് ആയി... എനിക്ക് ഒന്നും ഓർമ ഇല്ല..."😭


"🙄എന്ത് ഓർമ ഇല്ലെന്ന്... "


"എന്റെ കയ് കണ്ടില്ലേ ഇത് എങ്ങനെ വന്നു എനിക്ക് ഓർമ കിട്ടുന്നില്ലല്ലോ..."


നമ്മൾ തലയിൽ കയ് വെച്ച് ഓർത്തെടുക്കാൻ നോക്കി കൊണ്ട് പറഞ്ഞു...


"നിനക്ക് ഓർമ ഇല്ലേലും എനിക്ക് നല്ല ഓർമ ഉണ്ട്... ഉറക്കം ഒഴിഞ്ഞു ഇരുന്നു ഞാൻ ആണ് നിന്റെ കയ്യിൽ അത് ഇട്ട് തന്നത്..."😏


"😨യ്യോ ഇയാളോ..."


"ഹ എന്താ..."


"എന്റെ പടച്ചോനെ ഇയാക്ക് ഇതൊക്കെ അറിയാവോ എന്നിട്ടെന്താ എന്നോട് പറയാതെ ഇരുന്നേ..."


"അതിന് നീ എപ്പോഴേലും എന്നോട് ചോദിച്ചിട്ടുണ്ടോ..."


🙄🙄ആ അതും ശരിയാ...എവിടാ നമ്മക്ക് അതിനൊക്കെ നേരം...


"😍എന്നാലും നിക്ക് അങ്ങട് വിശ്വാസം വരുന്നില്ല... ഇതിപ്പോ ഷമിയെക്കാൾ ഭംഗി എന്റെ കയ്യാ... യ്യോ അവൾക്ക് കാണിക്കാതെ നിക്ക് ഒരു സമാദാനവും കിട്ടില്ല... നമുക്ക് വേഗം പോകാല്ലേ..."


"ആദ്യം എണീക്ക്... എന്നിട്ട് തീരുമാനിക്കാം..."


നമ്മൾ പുതപ്പ് ഒക്കെ എടുത്തു മാറ്റി എണീറ്റതും ഓൻ നമ്മളെ ഒരു നോട്ടം... ഇനി എന്താ നമ്മളും സ്വയം നോക്കി...🙄


"എന്താ ഇങ്ങനെ നോക്കുന്നെ..."🙄


"ഏയ് ഒന്നുല്ല... ഇന്നലെ രാത്രി സംഭവിച്ചത് ഒക്കെ ഓർത്ത് ഒന്ന് നോക്കിയതാ..."


"എന്ത് സംഭവിച്ചു എന്ന്..."😕


ഓൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് വന്നതും നമ്മൾ ഓന്റെ ഷർട്ട്‌ ഇടാത്ത ബോഡിയും നോക്കി വായും പൊളിച്ചു നിന്നു...🙈യ്യോ എന്നാ മസിൽ ആണ്... ആ കയ് വെച്ച് രണ്ട് കിട്ടിയാൽ തീർന്ന്...😓


"നമ്മുടെ ഫസ്റ്റ് നൈറ്റ്‌..."


ഓൻ ഒരു ചിരിയാലെ പറഞ്ഞതും നമ്മൾ ഒന്ന് ഞെട്ടി...😨


"😪ഞാൻ അറീലല്ലോ..."


"നീ നല്ല ഉറക്കം ആയിരുന്നു നിന്നെ ഡിസ്റ്റർബ് ചെയ്യേണ്ട എന്ന് കരുതി..."


😏തെണ്ടി പറയുന്നത് കേട്ടില്ലേ... നമ്മക്കും ഇല്ലേ ഇതൊക്കെ അറിയാൻ ഉള്ള ആഗ്രഹം...🙈


"😒ഞാൻ ഒന്നും അറീല... എന്നാലും എന്നെ വിളിക്കായിരുന്നു..."


"എന്തിന്..."


"😒നിക്കും അതൊക്കെ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു...🙈"


"🙄നീ എന്താടി ഇങ്ങനെ... അയ്യേ..."


🤔ഇനി ഈ തെണ്ടി പറ്റിച്ചത് ആണോ... ഏയ് നമ്മളെ ഡ്രെസ്സ് ഒക്കെ അത് പോലെ ഉണ്ടല്ലോ... ബെഡ് ഷീറ്റ് പിന്നെ നമ്മൾ കിടന്നാൽ എപ്പോഴും ഇങ്ങനാ ഏതേലും ഒരു മൂലയിൽ ഉണ്ടാവും... നമ്മളെ മുടി പോലും ഇന്നലെ കെട്ടി വെച്ച പോലെ ഉണ്ട്...


🙄സിനിമയിൽ ഒക്കെ ഫസ്റ്റ് നൈറ്റ്‌ കഴിഞ കുങ്കുമം പടരും അതില്ലാത്ത സ്ഥിതിക്ക് നമ്മളെ ഐലൈനർ എങ്കിലും പടരണ്ടേ... ഇല്ല നമ്മക്ക് ഒരു മാറ്റവും ഇല്ല പറ്റിക്കുന്നത് തന്നാ...😏


"എന്താ ഇത്രക്ക് ആലോചിക്കൻ..."


"സിനിമയിൽ ഒക്കെ ഫസ്റ്റ് നൈറ്റ്‌ കഴിഞ ഇങ്ങനെ അല്ല... എന്നെ വെറുതെ പറ്റിക്കാൻ നോക്കല്ലേ..."


"🙄ഏത് സിനിമ..."


"🙈അതോ അതൊന്നും ഞാൻ പറയില്ല...ഒന്നും നടന്നിട്ടില്ല ഇയാൾ എന്നെ പറ്റിക്കൽ ആണെന്ന് എനിക്ക് മനസ്സിൽ ആയി..."


"നിന്റെ ശരീരത്തിൽ അതിനുള്ള തെളിവ് ഉണ്ട്... കണ്ടാൽ മനസ്സിൽ ആവും... ആ നല്ല ക്ഷീണം ഞാൻ ഒന്ന് കിടക്കട്ടെ നീ റെഡി ആയി കഴിഞ്ഞു എന്നെ വിളിച്ചാൽ മതി..."


😨പടച്ചോനെ ഇവന് ക്ഷീണം ഉണ്ട്... സിനിമയിൽ അങ്ങനെ ആണല്ലോ... അപ്പൊ എന്തോ നടന്നിട്ടുണ്ട്...


നമ്മൾ ബാത്‌റൂമിൽ കയറി ഡ്രെസ്സ് ഒക്കെ മാറ്റി കണ്ണാടിക്ക് മുന്നിൽ നിന്നതും നമ്മളെ ഹാർട്ട്‌ ഭാഗത്ത്‌ ❤️aju എന്ന് കണ്ടതും നമ്മൾ അന്തം വിട്ടു അതും നോക്കി നിന്നു...🙈പടച്ചോനെ ഇവൻ എല്ലാം കണ്ടോ ആവോ...🙄എന്നാലും എന്നെ വിളിക്കായിരുന്നു...😒


എന്തൊക്കെ ആയിരുന്നു പാട്ട് പടി തരുന്നു പരസ്പരം സ്നേഹിച്ചു മരിക്കുന്നു... എന്നിട്ട് എന്നെ ഉറക്കി കിടത്തി എല്ലാം സാധിച്ചു... തലയിൽ കൂടി തണുത്ത വെള്ളം വീഴും തോറും നമ്മളെ കലിപ്പ് കൂടി കൂടി വന്നു... നമ്മൾ ഇറങ്ങുമ്പോ കയ്യിൽ കപ്പ് വെള്ളവും ആയി വന്നു ഓന്റെ മേലേ ഒഴിച്ചു...


"നിനക്ക് ന്താ വട്ടായോ...അകത്തു കയറുന്ന വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ..."


"😏ഹ്മ്മ് എന്നെ പറ്റിച്ചില്ലെ അത് കൊണ്ടാ ഇത്...നിനക്ക് വേണ്ടി മാത്രം ഞാൻ പാടും അന്ന് എനിക്ക് നിന്റെ സ്നേഹം നീ അറിഞ്ഞു തരണം എന്നൊക്കെ അല്ലേ പറഞ്ഞത് എന്നിട്ട് ഇപ്പൊ എന്നെ ചതിച്ചു അല്ലേ... ദുഷ്ടൻ..."


അവൾ നമ്മളെ കയ്യിൽ പിടിച്ചു ഓന്റെ മേലേ ഇട്ടതും നമ്മൾ കണ്ണും തള്ളി ഓനെ നോക്കി...


"അമ്പടി കള്ളി അതൊക്കെ ഓർത്ത് വെച്ചിട്ടുണ്ട് അല്ലേ... എന്നാൽ പിന്നെ അങ്ങനെ ഒക്കെ മതി..."


"എല്ലാം കഴിഞില്ലെ...ഇനി എന്ത് അങ്ങനെ മതി എന്ന്..."😏


"കഴിഞ..."


"ഇയാൾ അല്ലേ പറഞ്ഞത് കഴിഞ്ഞു എന്ന്... എന്റെ നെഞ്ചിൽ ഞാൻ കണ്ടത് ആണല്ലോ അജു എന്നൊക്കെ എഴുതി വെച്ചത്..."


"ഞാൻ ഒന്നും ചെയ്തിട്ടില്ലന്നെ... നമ്മളെ ഫസ്റ്റ് നൈറ്റ്‌ നമുക്ക് കലക്കാടി... പിന്നെ ഇവിടെ അജു എന്ന പേര് മാത്രം മതി... അത് നീ ഇടക്ക് മറന്നു പോകും... അതിനാ ഞാൻ അവിടെ എഴുതി വെച്ചത്..."


"നടന്നില്ലേ എന്താ എന്റെ എല്ലാം കണ്ടില്ലേ... അതും ചതി തന്നെയാ..."


"🙄ഞാൻ ഒന്നും കണ്ടിട്ടൊന്നും ഇല്ല... കണ്ടാൽ പിന്നെ ഞാൻ വെറുതെ നിക്കോ... ഡ്രെസ്സ് അല്പം നീങ്ങിയത് കണ്ടപ്പോൾ അവിടെ എന്റെ പേര് എഴുതി വെച്ച് എന്നെ ഉള്ളൂ..."


🙄ഓഹ് അതാണോ വെറുതെ ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചു...😏നമ്മൾ ഓനെയും പിടിച്ചു തള്ളി എണീറ്റ് റെഡി ആവാൻ തുടങ്ങി...


"പോവുന്നത് ഒക്കെ കൊള്ളാം... ഞാൻ ഒരു സ്ഥലത്ത് ഇരുത്തിയാൽ അവിടെ നിന്നും എന്റെ അനുവാദം ഇല്ലാതെ എണീറ്റാൽ എന്റെ യഥാർത്ഥ സ്വഭാവം നീ കാണും... പറഞ്ഞത് കേട്ടല്ലോ സമ്മതം ആണെങ്കിൽ മാത്രം വന്നാൽ മതി..."


🙄ഞാൻ എന്താ ഭ്രാന്തി ആണോ...നമ്മൾ പല്ലും കടിച്ചു ഒന്ന് മൂളി കൊണ്ട് ഓന്റെ പിന്നാലെ നടന്നു...😏


അപ്പോഴേക്കും റെഡി ആയി നിക്കുന്നു കുരുട്ട്...🙄ഇതും ഇണ്ട നിക്ക് എങ്ങും വയ്യാ ഇതിനെ നോക്കാൻ...


"ഡീ മോളെ നീ നോക്കണം... നിക്കാഹിന്റെ സമയത്ത് ഒന്നും എനിക്ക് നോക്കാൻ പറ്റി എന്ന് വരില്ല രണ്ടെണ്ണം അല്ലേ ഒരുപാട് ആളുകൾ ഉണ്ടാവും..."


"മ്മ്..."


😏നമ്മൾ അതിനെ നോക്കി പുച്ഛിച്ചു കൊണ്ട് ഒന്ന് മൂളി... അവിടെ എത്തിയതും നമ്മൾ ഷമീടെ അടുത്തേക്ക് ചെന്നു...അടുത്ത് തന്നെ മണവാളൻ വേഷത്തിൽ നിക്കുന്ന ഷമീർ കാക്കുന്റെ അടുത്ത് ചെന്നു ഓൻ കെട്ടിപ്പിടിക്കുകയൊക്കെ ചെയ്യുന്നുണ്ട്...


"ദാ എന്റെ ഗിഫ്റ്റ്... ഇനി ഇത് കിട്ടാത്തോണ്ട് വേണ്ട..."


അതും പറഞ്ഞു ഗിഫ്റ്റ് ഒക്കെ കൊടുത്തു ഫോട്ടോക്ക് പോസ് ചെയ്യാൻ തുടങ്ങി...അജു anen


"ഡീ എനിക്ക് നല്ല പേടി ഇണ്ട്... നിനക്ക് ഉണ്ടായിനോ..."


"🙄എന്തിന്..."


"അല്ല ഈ നിക്കാഹ് എന്നൊക്കെ പറയുമ്പോ ഇനി മുതൽ വീടൊക്കെ വിട്ടു ആരെയോ കൂടെ അല്ലേ നിക്കേണ്ടത്...നിനക്ക് ഈ സമയത്ത് പേടി ഒന്നും ഉണ്ടായിട്ടില്ലേ..."


"🙄അയിന് ഞാൻ വല്ലതും അറിയോ... പിന്നെ പേടി ഉണ്ടോന്ന് ചോദിച്ചാൽ ആകെ കൂടെ നിക്ക് അവനെയായിരുന്നു പേടി ഇപ്പൊ അതും ഇല്ല..."😁


"😒ആരോടാ പടച്ചോനെ ഞാൻ ചോദിച്ചെ..."🙄


ഓൾ സ്വയം പറഞ്ഞു നെഞ്ചിൽ കയ് വെച്ച് നിന്നു... അജു ആണെങ്കിൽ നമ്മളോട് ഇറങ്ങാൻ കണ്ണ് കൊണ്ട് കാണിച്ചു ഇറങ്ങിപ്പോയി...🙄അല്ലേലും ഓളെ ചോദ്യം സഹിക്കുന്നതിലും ബേധം ഇറങ്ങി പോന്നതാ നല്ലത്...


നമ്മളെ മുന്നിൽ തന്നെ ഉള്ള ചെയറിൽ ഇരുത്തി അടുത്ത് തന്നെ കുരുട്ടിനെയും പിടിച്ചു ഇരുത്തി ഓൻ പോയി... ഓന്റെ കുറെ ടീംസ് ഉള്ളിടത്തു ആൺ ഓൻ പോയത്...😏നമ്മക്ക് ആരോടും മിണ്ടികൂടാ... ജാഡ തെണ്ടി... ചിരിയും കളിയും ഒക്കെ ഒന്ന് കാണണം... അമിക്കാ കൂടി വന്നതോടെ ഓന്റെ ജാഡ ഒന്ന് കൂടി... നമ്മളെ പറ്റി കുറ്റം പറയുന്നത് ആണെന്നാ തോന്നുന്നേ അമിക്കാ ഇടക്ക് നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്...


😏നമ്മൾ അവരെ രണ്ടിനെയും നോക്കി പുച്ഛിച്ചു തിരിഞ്ഞു ഇരുന്നു...😒അൽത്താഫ് ഉണ്ട് ഒരു കവിളിൽ കയ്യും വെച്ച് നമ്മളെ തന്നെ നോക്കി പല്ല് കടിച്ചു നിക്കുന്നു...🙄ഇവന് ഇതെന്താ പറ്റിയെ... ഏതോ പെണ്ണ് തല്ലിയ... കയ്യിലിരിപ്പ് അതാണല്ലോ...


നമ്മൾ അജുനെ ഒന്ന് നോക്കി തിരിഞ്ഞു വീണ്ടും അൽത്താഫിനെ നോക്കി കയ് കൊണ്ട് എന്താണെന്ന് ആക്ഷൻ ഇട്ട്... അതിന് ഓൻ വീണ്ടും നമ്മളെ നോക്കി പല്ല് കടിച്ചു അജുനെ ഒന്ന് നോക്കി...🙄അപ്പൊ കാര്യായി എന്തോ ഉണ്ട്... അജു പോയാൽ ചോദിക്കാം...


നമ്മൾ പിന്നെ ചുറ്റിലും ആളുകളെ നോക്കി ജാഡകളെയും നമ്മളെ പോലെ പാവങ്ങളെയും ഒക്കെ കണക്കെടുക്കാൻ തുടങ്ങി...🙄മൊത്തം ജാഡ ഫാമിലി ആണെന്നെ.. ഒന്നും നമ്മളെ ഒന്നും മൈൻഡ് ഇല്ല...😏


അവരെ ഒക്കെ നോക്കി പുച്ഛിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു മൂലയിൽ താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന ഒന്നിനെ കണ്ടത്...😏വേറൊരു ജാഡ...


നമ്മൾ അതിനെ പുച്ഛിച്ചതും ഒന്ന് കൂടെ നോക്കി...🤔ഈ ഓഞ്ഞ ഫേസ് ഞാൻ എവിടെയോ കണ്ടതാണല്ലോ...😨പടച്ചോനെ ഇത് ജെസി അല്ലേ ഇവളെന്താ ഇങ്ങനെ ഇരിക്കുന്നെ... ഇവളെ കെട്ടിയോൻ തേച്ചിട്ട് പോയ...


നമ്മൾ ഓളെ തന്നെ കണ്ണ് എടുക്കാതെ നോക്കിയതും ഓളും നമ്മളെ ഇടക്ക് നോക്കി ഇളിക്കാൻ തുടങ്ങി...


😊നമ്മളും ഇളിച്ചു കൊണ്ട് ഓളെ കയ് മാടി വിളിച്ചതും ഓൾ ഏതോ ഭാഗത്ത്‌ വിരൽ ചൂണ്ടി കാണിച്ചു...🙄ഓഹ് അജുന്റെ കൂടെ തന്നെ ഇണ്ടല്ലോ ഓളെ കെട്ടിയോൻ... ഓനും അജുനെ പോലെ പിടിച്ചു കെട്ടി ഇട്ട് പോയത് ആവും...


നമ്മൾ ഓൾക്ക് ഫോൺ കാണിച്ചു കൊടുത്തു അതിൽ ചോദിക്കാൻ തുടങ്ങി...


"😁നിന്നെ അവിടെ കെട്ടി ഇട്ടാണോ ഓൻ പോയെ..."


"😕മ്മ്... ഇവിടന്ന് അനങ്ങിയാൽ എന്നെ വീട്ടിൽ കൊണ്ട് വിടും എന്ന് പറഞ്ഞു..."


"😌നല്ല കാര്യല്ലെടി... ഞാൻ ആണെങ്കിൽ എപ്പോ അനങ്ങി എന്ന് ചോദിച്ചാൽ മതി... നമ്മക്ക് വീട്ടിൽ പോവാലോ...ഓൻ എന്ത് ശിക്ഷ തന്നാലും അത് മാത്രം തരില്ല...വീട്ടിൽ പോയിട്ടും വലിയ കാര്യല്ല അവിടെ ഓനെ പോലെ വേറൊരു കുരിശ് ഉണ്ട്..."😓


"ഡീ അവരൊക്കെ നിക്കാഹ് നടക്കുന്നോടത്തേക്ക് പോവാ പോയി കഴിഞ വരുന്നത് വരെ നമുക്ക് പൊളിക്കാടി..."


"😕പൊളിക്കൊന്നും വേണ്ട നേരെ ചൊവ്വേ മിണ്ടിയാൽ മതി..."😓


നമ്മൾ അതും ടൈപ് ചെയ്തു ഓളെ ഒന്ന് തിരിഞ്ഞു നോക്കി... ഓൾ അയിന് ഇളിച്ചു കാണിച്ചു തന്നു... കുരുട്ട് പിന്നെ നമ്മളെ ഫോണിലും നമ്മളെപ്പോലെ ജെസിയെയും തിരിഞ്ഞു നോക്കുന്നുണ്ട്...


"😏ഇത് എങ്ങാനും അജുനോട് പറഞ്ഞ ഉണ്ടല്ലോ ഇവിടെ ഇട്ടേച്ചു പോവും ഞാൻ..."


"😏ഓഹ് ഞാൻ അജുന്റെ കൂടെ വരും..."


🙄ഓൻ നമ്മളെ ഇവിടെ ഇട്ടേച്ചു പോയാലും ഇവളെ എന്തായാലും വീട്ടിൽ എത്തിക്കും...


നിക്കാഹ് എന്ന് പറഞ്ഞു ഷമീർ കാക്കു ഇറങ്ങി പോയതും ഷമി അതേ പോലെ നമ്മളെ അടുത്തേക്ക് ഓടി വന്നു...🙄ഓളെ ഡൌട്ട് തീർക്കാൻ നമ്മളെ കൊണ്ട് പറ്റോ ആവോ...


നമ്മൾ അജുനെ നോക്കിയതും ഓൻ നെഞ്ചിൽ കയ് വെച്ച് കാണിച്ചു...❤️അതിനർത്ഥം മനസ്സിൽ ആയ പോലെ നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു... മറക്കരുത് എന്ന്...😕എന്ന് വെച്ചാൽ ഇവിടെ നിന്ന് അനങ്ങാൻ പാടില്ല എന്ന്... പച്ച കുത്തിയത് ഒന്നും അല്ലല്ലോ ഒരാഴ്ച കൊണ്ട് മാന് പോവില്ലേ അത് വരെ ഓനെ അനുസരിക്കാം...😌


ഓൻ നമ്മളെ വല്ലാണ്ട് വിശ്വസിച്ചു പോയതും രണ്ട് സൈഡിലും ആയി ജെസിയും ഷമിയും വന്നു ഇരുന്നു...


"ഡീ നമുക്ക് സെൽഫി എടുക്കാം സ്റ്റാറ്റസ് മാത്രല്ല ക്ലാസ് ഗ്രൂപ്പിലും ഇടണം..."


ജെസി വന്നപാടെ കുറെ സെൽഫി എടുക്കാൻ തുടങ്ങി...🙄മോന്ത തിരിച്ചും മറിച്ചും ഇളിക്കുന്ന കുരുട്ടിനെ നമ്മൾ മെല്ലെ മാറ്റി ജെസീടെ സൈഡിൽ ഉള്ള ചെയറിൽ ഇരുത്തി...😏


ഓൾ നോക്കി പേടിപ്പിച്ചതും നമ്മൾ പുച്ഛിച്ചു കാണിച്ചു...


"ഇതാരാടി..."


"😏ഇതാടി ഞാൻ പറയാറുള്ള കുരുട്ട്..."


"😁അനുമോൾ അല്ലേ... എന്നാ കട്ട് ആടി ഇവളെ കാണാൻ..."


എന്നൊക്കെ പറഞ്ഞു ജെസി ഓളെ കവിളിൽ ഒക്കെ നുള്ളി പിന്നെ ഓളും ആയി സെൽഫി തുടങ്ങി...🙄നമ്മൾ സസി ആയില്ലേ... നമ്മൾ രണ്ടിനെയും നോക്കി കണ്ണും തള്ളി ഇരുന്നു...🙄എന്നാ ചേർച്ചയാ...


"ഡീ ഇപ്പൊ നിക്കാഹ് കഴിഞ്ഞു കാണോ... എനിക്ക് ടെൻഷൻ കൂടി കൂടി വരാ..."


ഷമി നമ്മളെ കയ്യിൽ പിടിച്ചു നഖം കടിച്ചു കൊണ്ട് പറഞ്ഞു...🙄ഇവളെ കൊല്ലാൻ ആണോ ഈ കൊണ്ട് പോണെ... ആ മാലിക്ക് അല്ലേ പേടിക്കേണ്ടത് ഇവളെ ഒക്കെ തലയിൽ വെക്കുന്നതിന്... പണി കൊടുക്കാൻ ആയിട്ട് മാത്രം കെട്ടുന്ന മുതലാ...


"ഡീ നിയ നീ ഇങ്ങ് വന്നേ..."


അത് കേട്ടതും ഞങ്ങൾ മൂന്നും ഒരുപോലെ നോക്കിയതും കവിളിൽ കയ്യും വെച്ച് നിക്കുന്നു അൽത്താഫ്...🙄വന്നപ്പോ തൊട്ട് മോന്തമ്മേ ആണല്ലോ ഓന്റെ കയ്...


"നിനക്ക് എന്താ പല്ല് വേദന ഉണ്ടോ..."


"😬എനിക്ക് എന്താണെന്ന് പറഞ്ഞു തരാം നീ ഇങ്ങ് വന്നേ... "


"നീ നിക്കാഹിന് ഒന്നും പോയില്ലേ...എല്ലാ ആണുങ്ങളും പോയല്ലോ..."


"😬നീ ഇങ്ങ് വന്നെടി പട്ടി..."


ഓൻ നമ്മളെ കയ്യും പിടിച്ചു ഒരു നടത്തം ആയിരുന്നു...ആളില്ലാത്ത ഒരു സ്ഥലത്ത് എത്തിയതും ഓൻ നമ്മളെ വിട്ടു നമ്മളെ ഒരു നോട്ടം... ഇവനെന്താ അജുന് പഠിക്കാണോ...🙄


"അല്ല നിന്റെ കവിളിൽ എന്താ..."


നമ്മൾ ഓന്റെ കയ് മാറ്റി നോക്കിയതും ദേ കിടക്കുന്നു ആരെയോ അഞ്ച് വിരൽ പാട്...😕ആരാ പടച്ചോനെ ഇവനെ ഇങ്ങനെ തല്ലിയെ...


"ആരാ നിന്നെ തല്ലിയെ... അജു എങ്ങാനും ആണോ നീ എന്തിനാ എന്നോട് കലിപ്പ് ആവുന്നേ..."


"അജു ഒന്നും അല്ല പക്ഷെ നീ കാരണാ നീ ഒറ്റ ഒരാൾ കാരണാ എനിക്ക് ഈ തല്ല് കിട്ടിയേ... അല്ലേലും നിന്നെ എന്ന് കാണുന്നോ അന്ന് എനിക്ക് തല്ല് ഉറപ്പാ..."😪


🙄പടച്ചോനെ നമ്മൾ കാരണോ... അയിന് മാത്രം നമ്മൾ എന്താ ചെയ്തേ...🤔


"ഞാൻ എന്താ ചെയ്തേ... ഞാൻ ഇന്നലെ കണ്ടത് അല്ലേ ഉള്ളൂ... പിന്നെ എപ്പോഴാ..."🤔


"ഇന്നലെ തന്നെയാടി പട്ടി എനിക്ക് ഇത് കിട്ടിയേ... ഇപ്പോഴും ഇങ്ങനെ കാണണം എങ്കി എമ്മാതിരി തല്ല് ആണെന്ന് നീ ചിന്തിച്ചു നോക്കിയേ..."


🙄അതൊക്കെ ഇണ്ട്... ഇനി അമിക്കാ ആണോ പടച്ചോനെ...


"അമിക്കാ ആണോ തല്ലിയെ..."


"ഏത് കൊമ്മിക്ക ആയാലും എന്റെ രണ്ട് പല്ലാ ഇളകിയത്..."


"ആന്നോ എവിടെ കാണട്ടെ..."


നമ്മൾ ഓന്റെ വാ നോക്കിയതും ഓൻ നമ്മളെ ഒരു നോട്ടം...🙄


"അല്ലേലും വായി നോക്കാൻ നീ ബെസ്റ്റ് ആണെന്ന് എനിക്കറിയാം... നിനക്ക് വല്ല ഡെന്റിസ്റ്റും ആയിക്കൂടെ..."


🙄ഇവനെന്താ പ്രാന്ത് ആയ... സൂചി കണ്ടാൽ ബോധം പോകുന്ന നമ്മൾ ഡെന്റിസ്റ് ആവേ...


"അയിനെക്കാൾ ബേധം നീയാവുന്നതാ... ഇൻക് ആവുമ്പോ വായി നോട്ടം മാത്രല്ല തൊടേം ചെയ്യാലോ..."


"😬എനിക്ക് ഇവിടെ പ്രാണ വേദന അപ്പൊ തന്നെ നിനക്ക് വായിക്കണോ..."


"😬😬ഡാ പട്ടി തെണ്ടി അൽ കോഴി അലവലാതി അൽത്താഫെ നീ കുറെ നേരം ആയി തുടങ്ങിയിട്ട്... എന്താന്ന് വെച്ച പെട്ടെന്ന് പറ... അജു എങ്ങാനും കണ്ടു വന്നാൽ എന്റെ കൊലവെറി ഓൻ എടുക്കും... നിന്നോട് പഞ്ചാര അടിച്ചു എന്നും പറഞ്ഞു കൊണ്ട്..."


"😏പിന്നെ പഞ്ചാര അടിക്കാൻ പറ്റിയ ഒരു കോപ്പ്..."


"😏എന്താടാ പട്ടി എനിക്കൊരു കുറവ്... നീ ഒൻപതിൽ പഠിക്കുമ്പോ എന്നോട് ഐ ലവ് യു പറഞ്ഞത് ഒന്നും ഞാൻ മറന്നിട്ടില്ല... നിന്നെ നിക്ക് ഇഷ്ട്ടം ആവതോണ്ടാ..."


"😕അത് പിന്നെ അന്ന് എനിക്ക് വിവരം ഇല്ലാത്തോണ്ടല്ലേ... എന്തായാലും നിനക്ക് നല്ല മൊഞ്ചൻ ചെക്കനെ കിട്ടി... പക്ഷെ ആളെ കലിപ്പും സ്വഭാവവും കാണുമ്പോ എനിക്ക് തോന്നാറുണ്ട് നിനക്ക് ഇത് തന്നെ വേണം എന്ന്..."😁


"😏ഡാ ആളെ സ്വഭാവം നിന്നെക്കാൾ നല്ലതാ... എന്റെ മുഖത്ത് അല്ലാതെ വേറെ ഒരു പെണ്ണിനേയും എന്റെ അജു നോക്കില്ല... നീ അങ്ങനെ ആണോ പെണ്ണിന്റെ സ്മെൽ അടിച്ചാൽ അപ്പൊ നീ അവിടെ കാണും..."


"പറയും പോലെ ഏതാടി ആ പെണ്ണ്... ഷമിയോട് കൊഞ്ചി കുഴയുന്ന ആ റെഡ് ഷാൾ..."


ഓന്റെ നോട്ടം കണ്ടു നമ്മൾ തല ചെരിച്ചു നോക്കി...😨പടച്ചോനെ ഇത് ജെസി അല്ലേ...


"എന്റെ ഫ്രണ്ട് ആൺ... കോളേജിൽ ആയെ പിന്നെ കിട്ടിയതാ ജെസ്‌ന എന്നാ പേര്..."


"ജെസ്‌ന അൽത്താഫ്... നല്ല മാച്ചാ അല്ലേ..."


"😕ശരിയാ... എന്തെ അവളെ കണ്ടിട്ട് നിനക്ക് സ്പാർക്ക് അടിച്ച..."


"പിന്നല്ലാതെ... നിന്റെ ഫ്രണ്ട് ആയ സ്ഥിതിക്ക് കൂടുതൽ മെനക്കെടെണ്ടി വരില്ല...അല്ലേ..."


"അതെന്താ..."🤔


"അത്രക്ക് അല്ലേ വിവരം കാണൂ..."


"ഓഹ് വല്യ വിവരം ഉള്ള ആള്..."😏


"അല്ല... അത് നിനക്ക് വിവരം ഉണ്ട്... ഞാൻ അവരെ രണ്ടിന്റെയും കാര്യാ പറഞ്ഞത്..."


"😕മ്മ് മനസ്സിൽ ആയി... നീ അല്ലേലും കാര്യം കാണാൻ എന്തും ചെയ്യും എന്താ ഇപ്പൊ എന്നെ കൊണ്ട് നിനക്ക് ഉള്ള ആവശ്യം..."


"അത് വേറെന്താ... അതിനെ നീ ഒന്ന് സെറ്റ് ആക്കി താടി... നീ വിചാരിച്ചാൽ പറ്റും... നിന്നെ കൊണ്ടേ പറ്റൂ..."


"എന്നെ കൊണ്ട് പറ്റും...അത് എനിക്ക് നിന്നെക്കാൾ നന്നായി അറിയാം... പക്ഷെ അവൾ തലയിൽ ആയാൽ നിനക്ക് ഡബിൾ ഓഫർ ആൺ അറിയോ..."


"ഡബിൾ ഓഫറാ..."


"ആ ഒന്ന് വാങ്ങുമ്പോൾ ഒന്ന് ഫ്രീ..."


"മനസ്സിൽ ആയില്ല..."


"😌അവളെ എടുത്താൽ ഒരു കുട്ടി ഫ്രീയാ... ഇപ്പൊ രണ്ട് മാസം ആയിക്കാണും... കക്ഷി ഓളെ വയറ്റിലാ..."


"😕അയ്യേ...അവൾ ആ ടൈപ് ആണോ..."


"😬പോടാ പട്ടി അവളെ കല്യാണം കഴിഞതാ... നിന്നെക്കാൾ നല്ല കെട്ടിയോനും ഉണ്ട്...ആൾ ഇവിടെ തന്നെ ഉണ്ട് നിനക്ക് വേണേൽ കാണിച്ചു തരാം..."


"😒വേണ്ടാ... ഇത്രയും ഡയലോഗ് അടിക്കുന്നതിന് മുന്നേ നിനക്ക് ഇത് പറയാം ആയിരുന്നില്ലേ..."


"😜ചുമ്മാ ഒരു രസം... നിന്നെ വട്ട് പിടിപ്പിക്കാൻ ഇതിലും നല്ല അവസരം പിന്നെ കിട്ടോ..."


"നീ ഒക്കെ എന്റെ ലൈഫ് വെച്ചാ കളിക്കുന്നെ... അത് മറക്കണ്ട..."


🙄ജെസീടെ കെട്ട് കഴിഞത് എന്റെ തെറ്റാണോ...നാളെ വേറെ ഒന്നിനെ കണ്ടാൽ മൂക്കും കുത്തി വീഴുന്ന ആളാ... ഈ സെന്റി അടിച്ചു നിക്കുന്നെ...


"🙄അല്ല ആരാ നിന്നെ തല്ലിയെ എന്ന് പറഞ്ഞില്ല..."


"😒അത് നീ ഒറ്റ ഒരാൾ കരണം ആൺ... ഇന്നലെ നീ ഒന്നിനെ എന്റെൽ ഏൽപ്പിച്ചു മുങ്ങീലെ... പട്ടി... അത് എന്റെ കയ്യീന്ന് നിലവിളി ആയിരുന്നു അറിയോ നിനക്ക്... ഞാൻ ആണെങ്കിൽ അതിനെ എവിടെ വെക്കും ആരെ കയ്യിൽ കൊടുക്കും എന്ന് ആലോചിച്ചു അവിടെ ഒക്കെ നട്ടം തിരിഞ്ഞു...അപ്പോഴും നീ ഇതിനെ വാങ്ങാൻ വരും എന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു...😒അതും ആസ്ഥാനത് ആയിപ്പോയി... അവിടെ ഉള്ളവർ മുഴുവനും എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കാൻ തുടങ്ങി... ആ ഇരുന്നു തള്ളുന്ന തെണ്ടി ഇല്ലേ ഷമി ഓൾ പോയി കൂർക്കം വലിച്ചു ഉറക്കം ആയിരുന്നു...പിന്നെ അതിന്റെ പ്രൊഡക്ക്റ്ററേ തപ്പി നടക്കൽ ആയിരുന്നു എന്റെ പണി... എനിക്ക് ആണെങ്കിൽ ആളെ അറിയില്ലായിരുന്നു... എന്റെ കൂടെ വന്ന വൻ വരെ പുറത്ത് എന്നെയും കാത്ത് ഇരുന്നു ഉറങ്ങിപ്പോയി അത് അറിയോ നിനക്ക്..."


"😕എന്നിട്ട് എല്ലാരും ഉറങ്ങിയപ്പോൾ നീ അതിനെയും കൊണ്ട് മുങ്ങാൻ നോക്കി അല്ലേ... അതിന് നിനക്ക് ഇതൊന്നും പോരാ..."


"😬ഡീ പട്ടി ചെവി തല കേൾക്കാൻ വിടാത്ത അതിനെയും കൊണ്ട് മുങ്ങാനോ... അതിനെ അവിടെ ഇട്ടിട്ട് മുങ്ങാൻ ആയിരുന്നു എന്റെ പ്ലാൻ... ഒരു മൂലയിൽ ഒരു ബലൂൺ കൊടുത്തു ഞാൻ അതിനെ അവിടെ ഇരുത്തി... തിരിഞ്ഞു നടന്നതും ആ കോപ്പ് ബലൂൺ ഞെക്കി പൊട്ടിച്ചു... അതിന്റെ ഒച്ച കേട്ട് ഞാൻ മാത്രല്ല അവിടെ ഉള്ളവരും ആ കുട്ടിയും പേടിച്ചു... അതിന്റെ കരച്ചിൽ കണ്ടു എനിക്കാണെങ്കിൽ നിന്നെ അപ്പൊ കൊല്ലാനാ തോന്നിയെ..."


"😕😕എന്നിട്ട് എന്താ ഉണ്ടായേ നീ അതിനെ വല്ലതും ചെയ്ത..."


"ഞാൻ ഒന്നും ചെയ്തിട്ടില്ല... അതിന് മുന്നേ ഒരു താടിക്കാരൻ വന്നു എന്റെ കരണം നോക്കി ഒന്ന് തന്ന്... അതിന്റെ ഷോക്ക് ആണെങ്കിൽ ഇത് വരെ മാറീട്ടില്ല... ചെവിയിൽ കൂടി ഒരു മൂളൽ ആയിരുന്നു... ഇപ്പോഴും ഇടക്ക് ആ മൂളൽ കേൾക്കാം..."😪😪


🙄🙄ഈ ലക്ഷണം ഒക്കെ കേട്ടിട്ട് അത് വല്ലിക്ക ആണെന്നാ തോന്നുന്നേ... നിക്കും രണ്ട് വർഷം മുന്നേ ഇങ്ങനെ ഒന്ന് കിട്ടിയതാ... അപ്പോഴും ഇങ്ങനെ ഒക്കെ ആയിരുന്നു...


"ഇയാൾ ആണോ നിന്നെ തല്ലിയെ..."


നമ്മൾ ഷമീടെ സ്റ്റാറ്റസിൽ ഉള്ള ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു...


"😕ആ ഇയാൾ തന്നാ ആരാടി ഇത്... എന്നാ ഒരു തല്ലാ...ജിമ്മനാട്ടോ..."


"ഇതാണ് ഓളെ വല്ലിക്ക... സ്വന്തം മോനെ ഇങ്ങനെ ഒക്കെ ചെയ്താൽ പിന്നെ നിന്നെ പൂവിട്ടു പൂജിക്കോ..."😏


"😏അത് നേരാ... അത് കൊണ്ട് തല്ല് കിട്ടിയേ പിന്നെ വള്ളി പുള്ളി വിടാതെ ഞാൻ മൂപ്പരെ അടുത്ത് പറഞ്ഞു കൊടുത്തിട്ടുണ്ട്... ഇതിനൊക്കെ കാരണം നീയാണെന്ന്... നീ അപ്പൊ അവിടെ ഇല്ലാത്തോണ്ട് ജീവൻ തിരിച്ചു കിട്ടി എന്നെ ഉള്ളൂ... ഇന്ന് നീ സൂക്ഷിച്ചോ നിന്നെ മൂപ്പര് പൂവിട്ടു പൂജിക്കാൻ ചാൻസ് ഉണ്ട്..."


😨പടച്ചോനെ പണി പാളിയാ... അപ്പൊ തലയിൽ കൂടി മുണ്ടിട്ടു നടക്കേണ്ടി വരോ ഇന്ന്...😓


"😓എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു അൽത്താഫെ..."


"നീ എന്നെ ചതിച്ചത്ര ഒന്നും വരില്ല... നിനക്ക് ആളെ കയ്യീന്ന് രണ്ട് കിട്ടിയാലേ നിക്ക് സമാദാനം കിട്ടൂ..."


😕പടച്ചോനെ ഇതെങ്ങാനും ആ അജു അറിഞ്ഞ ഓനാവും ബാക്കി തരുന്നേ... മുങ്ങേണ്ടി വരോ...😓


"അല്ല നിയ എന്റെ കാര്യം..."


"നിന്റെ ഒക്കെ കഴിഞില്ലെ ഇനി എനിക്കല്ലേ കിട്ടാൻ ഇരിക്കുന്നെ...😬പിന്നെന്താ..."


"അതല്ല സെറ്റ് ആക്കുന്ന കാര്യം..."


"🙄🙄ആരെ..."


"ഒരുപാട് ഉണ്ടല്ലോ ആരെയെങ്കിലും..."😊


"ആ നിനക്ക് പറ്റിയ ഒന്നുണ്ട്... ആ ജെസിടെ അടുത്ത് ഒന്നിനെ കണ്ട... അയിനെ വേണേൽ നോക്കിക്കോ..."


"🙄ആ പാല് കുടി മാറാത്ത പൈതലാ..."


"ഡാ നമ്മളെ ഫഹദ്ക്ക നസ്രിയനെ കെട്ടിയത് വെച്ച് നോക്കുമ്പോ ഇത് കണക്കാ...!"


"കേട്ടാൽ തോന്നും അല്ലോ നിന്റെ കുടുംബത്തിൽ ആണെന്ന്...ഫഹദ് കേൾക്കേണ്ട...ത്... ഫൂ..."


"😕പ്രായത്തിന് മൂത്ത ആളെ ബഹുമാനിക്കാൻ പഠിക്കണം..."😏


"എങ്കിൽ നീ ആദ്യം എന്നെ ബഹുമാനിക്കാൻ പഠിക്കണം... നിന്റെ മൂന്ന് വയസിനു മൂത്തതാ ഞാൻ..."


"അതെങ്ങനെ..."


"ഞാൻ തോറ്റു തോറ്റു വരുമ്പോൾ ആൺ നീ എന്റെ ക്‌ളാസിൽ ആയത്... നീ വന്നേ പിന്നെ തോൽവി എന്താണെന്ന് എനിക്ക് അറീല... ലോക തോൽവി ആയ നീയൊക്കെ അല്ലേ ക്ലാസിൽ ഉള്ളത്...അതിൽ പിന്നെ ടീച്ചർ പോലും എന്നെ തോൽപ്പിച്ചിട്ടില്ല..."


"😏ഈയ്യോ ദാരിദ്ര്യം... ഒന്ന് പോയെടാ... നീ മേലാൽ എന്റെ കണ്മുന്നിൽ വന്നേക്കരുത്... പട്ടി..."😬


ഓനെയും പുച്ഛിച്ചു നമ്മൾ ഷമീടെ അടുത്ത് വന്നു ഇരുന്നു...


"എന്താടി ഓൻ പറഞ്ഞത്..."


"നിന്റെ വല്ലിക്കാനെ കാണുമ്പോ തലയിൽ മുണ്ടിട്ടു നടക്കണം എന്ന്..."😓


"😁അപ്പൊ ഏതോ വഴി അവൻ നിനക്ക് പണി തന്നു അല്ലേ... കാക്കു കാണണ്ട ആൾ അജുനെക്കാൾ കലിപ്പാ... അന്ന് പ്ലാൻ നശിപ്പിച്ചപ്പോൾ നിനക്ക് കിട്ടിയത് നീ  മറന്നോ..."


😓വരുന്നവനും പോകുന്നവനും തല്ലാൻ നമ്മൾ എന്താ ചെണ്ടയാണോ...


"അയ്യോ ആരാടി നിന്റെ കയ്യിൽ ഇത്രക്ക് ബംഗിയായി മെഹന്ദി ഇട്ട് തന്നെ..."


ഷമി കണ്ണും തള്ളി നമ്മളെ കയ് തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി...


"ഇത് അജു ആടി..."


"അജുവാ... ഓന് അതൊക്കെ അറിയോ..."


"ആ ഞാനും ഇന്നാ അറിയുന്നെ... കൊള്ളാലെ..."😌


"കൊള്ളാന്നോ... ഇത് നേരത്തെ അറിഞ്ഞു എങ്കി ഞാൻ അജുനോട്‌ ഇട്ട് തരാൻ പറയും ആയിരുന്നു... ഇതൊക്കെ അവൻ എപ്പോൾ പഠിച്ചു..."


"🙄ആ എനിക്ക് അറീല..."


"അജു എനിക്ക് ഇതിനേക്കാൾ ബംഗിയായി മൈലാഞ്ചി ഇട്ട് തരാറുണ്ടല്ലോ ഇത് ഒരു ഭംഗിയും ഇല്ല..."


കുരുട്ട് പറയുന്നത് കേട്ട് ഞങ്ങൾ മൂന്നും അന്തം വിട്ടു ഓളെ നോക്കി... അപ്പൊ എന്റെ കയ് ആയോണ്ടാണോ ഓൻ മോശായി ഇട്ട് തന്നെ...😓


ഉറങ്ങിപ്പോയി അല്ലേ എല്ലാരേക്കാളും നല്ല മൊഞ്ചിൽ ഇടാൻ പറയാം ആയിരുന്നു...


എല്ലാരും വന്നതോടെ ഇത്ത വന്നു ഷമിയെ സ്റ്റേജിൽ കൊണ്ട് പോയി നിർത്തി... അവരെയും നോക്കി നമ്മൾ ഇരുന്നതും പെട്ടെന്ന് അജു നമ്മളെ സൈഡിൽ ആയി നിന്നു...


അജു നമ്മളെ കഴുത്തിൽ മഹർ ഇടുന്നത് ഒക്കെ ഓർത്ത് അവനെ തന്നെ നോക്കിയതും ഓൻ നമ്മളെ നോക്കി പുഞ്ചിരിച്ചു...❤️അവൻ നെഞ്ചിൽ കയ് വെച്ചതും നമ്മൾ കണ്ണ് ഇറുക്കി കാണിച്ചു... ഇപ്പൊ മനസ് അറിഞ്ഞു അവന്റെ മഹർ ഏറ്റു വാങ്ങാൻ തോന്നാ...


ഫാമിലി ഒക്കെ ചേർന്നു നിന്നു ഫോട്ടോ എടുപ്പ് തുടങ്ങിയതും ഷമി ഞങ്ങളെ കയ് മാടി വിളിച്ചു...ഞങ്ങൾ രണ്ടും ചെല്ലുമ്പോ ഓൾ അതേ പോലെ അൽത്താഫിനെ കൂടി വിളിച്ചതും ഓൻ നമ്മളെ അടുത്ത് വന്നു നിന്നു...🙄


"ഡാ തെണ്ടി എന്റെ അടുത്ത് ഒട്ടിപ്പിടിച്ചു നിക്കാതെ അപ്പുറത്തെക്ക് എങ്ങാനും പോയി നിക്ക്... വെറുതെ എന്തിനാ തടി കേടാക്കുന്നെ..."


അത് കേട്ടതും ഓൻ ഷമീർകാക്കുന്റെ അടുത്ത് ചെന്നു ഷേക്ക്‌ ഹാൻഡ് ഒക്കെ കൊടുത്തു ഡീസന്റ് ആയി നിന്നു... അജു കൂടി വന്നു നമ്മളെ തോളിൽ കയ്യിട്ടു പിടിച്ചു നിന്നതും റാഷിക്കാ വന്നു ജെസിയുടെ അടുത്ത് നിന്നു... അമിക്ക വന്നു അനിയാ എന്നും വിളിച്ചു അൽത്താഫിന്റെ തോളിൽ കയ്യിട്ടു നിന്നു... ഓൻ ആണെങ്കിൽ ഇപ്പൊ മുള്ളും എന്ന പോലെ പോസും ചെയ്തു മുങ്ങി...🙄ഷമിടെ വല്ലിക്കാ കെട്ടിയോളെയും ആ കരച്ചിൽ ആശാൻ ആയ മോനെയും എടുത്തു വന്നതും നമ്മൾ ആളെ നോക്കി ഒന്ന് ഇളിച്ചു നമ്മളെ ജീവനും കൊണ്ട് ഇറങ്ങി...


പിന്നെ വേറെ വഴി ഇല്ലാത്തോണ്ട് എല്ലാരും ഫുഡ്‌ കഴിക്കാൻ പോന്നതിനു മുന്നേ ഞങ്ങൾ സീറ്റിൽ പോയി ഇരുന്നു...


"ഫ്രണ്ട്‌സ് തന്നെ ആദ്യം വന്നു ഇരുന്നു അല്ലേ... എന്തോന്നാടി ഇത്... നിനക്കൊക്കെ  അവസാനം കഴിച്ചാൽ എന്താ..."


അമിക്കാ വിളമ്പി കൊണ്ട് പറഞ്ഞു...


"😏വിശപ്പിന് അങ്ങനെ ഫ്രണ്ട്‌സ് എന്നൊന്നും ഇല്ല... ഓളെ കെട്ട് നടക്കുന്നതിന് ഞാൻ പട്ടിണി കിടക്കണോ..."


"പട്ടിണിയാ നീയാ... ഈ ജന്മം നിനക്ക് അതിന് പറ്റില്ല മോളെ..."


"😬ദേ അമിക്കാ എന്നെ മറ്റുള്ളവരെ മുന്നിൽ നാണം കെടുത്തിയാൽ ഉണ്ടല്ലോ... കാൽ എടുത്തു എറിയും ഞാൻ..."


"🙄ചപ്പൽ ആണോ നീ ഉദ്ദേശിച്ചത്..."


ജെസി നമ്മളെ തോണ്ടി കൊണ്ട് കാര്യായിട്ട് ചോദിച്ചു...


"അല്ല ഈ കാൽ..."


നമ്മൾ ബിരിയാണിയിൽ ഉള്ള ലെഗ് പീസ് കാണിച്ചു കൊണ്ട് പറഞ്ഞു... ഓൾ ഒന്ന് തലയാട്ടി ഫുഡിൽ കോൺസെൻട്രേഷൻ ചെയ്തു...


"ഡീ കുരുട്ടെ നിനക്ക് ലെഗ് പീസ് വേണോ ഞാൻ അമീക്കാനെ സോപ്പിട്ടു മേടിച്ചു തരാം..."😁


"എനിക്ക് എങ്ങും വേണ്ട... നിക്ക് വേണേൽ നീ വാങ്ങി കഴിച്ചോ..."


ഓൾ നമ്മളെ തീറ്റയും നോക്കി അവിടെ ഇരുന്നു... പെണ്ണിന്റെ കണ്ണ് തട്ടാതെ ഇരുന്നാൽ മതിയായിരുന്നു...🙄


😭😭ഷമി കരഞ്ഞു പിഴിഞ്ഞ് എല്ലാരോടും യാത്ര പറഞ്ഞു നമ്മളെ അടുത്ത് വന്നതും നമ്മൾ ഓളെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു...


"ഡീ ഇന്ന് എന്ത് പണിയാ ഓന് കൊടുക്കാ... ഓന്റെ വീട്ടിൽ ആയോണ്ട് പണി ഏൽക്കോ ആവോ..."


"ഓൻ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞ പ്രതികാരം അല്ലേ...😁അപ്പൊ പണിയും ഞാൻ തന്നെ പറഞ്ഞു തരണോ മോളെ..."


"വേണം...നിന്റെ അത്രയും കുരുട്ട് ബുദ്ധി എനിക്ക് ഇല്ലല്ലോ... പിന്നെ ഒരിക്കൽ ഓന് കൊടുത്ത പണി എനിക്ക് കിട്ടിയത് ഇന്നും ഞാൻ മറന്നിട്ടില്ല... എന്റെ വയർ അന്ന് ക്‌ളീൻ ആയതാ..."😪


"ഓൻ റൊമാൻസിക്കാൻ വരുമ്പോ രണ്ട് ഡയലോഗ് അടിച്ചു തെറ്റി കിടന്നോ... ബാക്കി ഒക്കെ പിന്നെ അല്ലേ... വഴി ഓരോന്ന് ആയി പറഞ്ഞു തരാം..."


അവൾ എല്ലാരേയും ദയനീയമായി ഒന്ന് നോക്കി കാറിൽ കയറി ഇരുന്നു...🙄ഓളെ വല്ലിക്കാ ആണെങ്കിൽ പെങ്ങള് പോയ സങ്കടത്തിൽ ഒന്നും അല്ല നമ്മളെ നോക്കി പല്ല് കടിക്കാ... നമ്മൾ ആളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു അല്ല പിന്നെ...


"ഡാ അജു എങ്ങനെ സഹിക്കുന്നു ഇതിനെ ഒക്കെ... ഇവളെ ഒക്കെ സഹിക്കുന്നതിന് നിനക്ക് ചെറിയ അവാർഡ് ഒന്നും പോരാ..."


"🙄എങ്കി പത്മശ്രീ ആയിക്കോട്ടെ..."😏


നമ്മൾ ആളെ നോക്കി പറഞ്ഞു ഒരു ലോഡ് പുച്ഛം അങ്ങട്ട് കൊടുത്തു...


"ഡീ ഒന്നുല്ലേലും പ്രായം ആയവർക്ക് ബഹുമാനം കൊടുക്കണം..."


"🙄ആർക്ക് ഇയാൾക്കാ... വിവരം ഇല്ലാത്ത സമയത്ത് എന്തോ ചെയ്തു വെച്ച് എന്നു പറഞ്ഞു എന്നെ ഓടിച്ചു തള്ളിയതാ ആള്... അന്ന് തൊട്ടേ എനിക്ക് ഇയാളെ ഇഷ്ടല്ല..."😏


"🙄അതിന് ഇപ്പോഴും നിനക്ക് വിവരം ഇല്ലല്ലോ... പിന്നെ എപ്പോഴാ..."


അമിക്കാ നമ്മളെ അങ്ങേരെ മുന്നിൽ ട്രോളിയതും അജു അടക്കം എല്ലാ തെണ്ടികളും ഇളിക്കാ...😬പട്ടി വീട്ടിൽ എത്തട്ടെ നമ്മൾ അമിക്കാനെ നോക്കി പല്ല് കടിച്ചു... കുരുട്ട് വരെ നമ്മളെ അടുത്ത് നിന്നു ചിരിക്കാ...


"അങ്ങനെ ഒരാൾ കൂടി ദുരന്തം ഏറ്റു വാങ്ങി..."


അമിക്കാ കാർ പോയ വഴി നോക്കി കൊണ്ട് പറഞ്ഞു...


"🤔രണ്ടാൾ ഇല്ലേ..."


"ആ പോയതാ ഞാൻ ഉദേശിച്ചേ നിന്റെ കൂടെ അല്ലായിരുന്നോ ഇത്രയും കാലം..."


"😏ഓഹ് ഇങ്ങളെ കൂടെ നടന്നതിന്റെ ഫലം കാണാൻ ഉണ്ട്..."


നമ്മൾ അമിക്കനെ പുച്ഛിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു... അജു നമ്മളെ നോക്കി പേടിപ്പിച്ചതും നമ്മൾ ഇളിച്ചു കൊടുത്തു... ഓനെ പറഞ്ഞ ഇവിടെ ആണല്ലോ കൊള്ളുന്നത്...


വീട്ടിൽ എത്തിയതും ക്ഷീണം കാരണം നമ്മൾ ബെഡിൽ ഒരൊറ്റ വീഴ്ച ആയിരുന്നു...


"😬എണീറ്റ് പോയി കുളിക്കെടി നാറിയിട്ട് പാടില്ല..."


🙄ഇവനെന്താ പടച്ചോനെ ഇത്രക്ക് കലിപ്പ്... പോയവൻ അല്ലല്ലോ ഈ വന്നേക്കുന്നു... നമ്മൾ സ്വയം ഒന്ന് സ്മെൽ ചെയ്ത് ഓനെ നോക്കി...😏


ഓൻ നോക്കി പേടിപ്പിച്ചതും നമ്മൾ ഇനി സ്മെല്ലിയിട്ട് ഒന്നും കാര്യല്ലാ പോയി കുളിക്ക തന്നെ ശരണം എന്ന് കരുതി ബാത്‌റൂമിൽ കയറി...


ഇനി ഒറ്റ ഉറക്കം... നല്ല തണുപ്പും കൂടി ആയാലോ  മൂടി പുതച്ചു ഉറങ്ങണം...😌നമ്മൾ ഇറങ്ങി മുടി ഒക്കെ കെട്ടി വെച്ച് ബെഡിൽ കയറാൻ നിന്നതും ഓൻ നമ്മളെ നേരെ നീട്ടിയ സാദനം കണ്ടു ഇതെന്തിനാ ഇപ്പൊ ഇത് എനിക്ക് എന്ന് കരുതി ഓനെ നോക്കി...


"നാളെ എക്സാം അല്ലേ... പതിനൊന്നു മണി വരെ ഇരുന്നു പടിക്ക്... എന്നിട്ട് ഉറങ്ങിയാൽ മതി..."


😨പടച്ചോനെ പതിനൊന്നു മണി വരെ ഇരുന്നു പഠിക്കാനോ... പ്ലസ്‌ ടു എക്സാം വരെ ഞാൻ ഇങ്ങനെ ഇരുന്നു പടച്ചിട്ടില്ല... പിന്നല്ലേ ഇത്...


"നിക്ക് നല്ല ഉറക്കം വരുന്നു...ഇത് വെറും ടെസ്റ്റ്‌ അല്ലേ...പതിനൊന്നു മണി വരെ ഒക്കെ പഠിക്കണോ..."😓


"മ്മ് പഠിക്കണം...ഇപ്പോഴേ പഠിച്ചാൽ അപ്പൊ ജസ്റ്റ്‌ ഒന്ന് നോക്കിയാൽ മതി...വാചകം അടിക്ക് യാതൊരു കുറവും ഇല്ലല്ലോ ആരാ എന്താ എന്നൊന്നും നോക്കാതെ എന്തും വിളിച്ചു പറയാൻ നിന്റെ നാവിനു ഒരു കുഴപ്പവും ഇല്ലല്ലോ... വല്ല പരദൂഷണം പറയാൻ ആണെങ്കിൽ നീ ഉറക്കം ഒളിച്ചു പറയില്ലേ അത് പോലെ കണ്ടാൽ മതി ഇതും..."


😕😕ഞാൻ ജയിച്ചു കാണാൻ ഉള്ള ആഗ്രഹം ഒന്നും അല്ല... പ്രതികാരം വീട്ടാണല്ലേ...ഇന്നത്തെ ആ നോട്ടം കണ്ടപ്പോൾ ഏലും ഞാൻ ആലോചിക്കണം ആയിരുന്നു...


🙄ഷമി നീ അറിഞ്ഞില്ലല്ലോ ഞാൻ പഠിക്കാ... നീ അവിടെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ കുളം ആക്കിയ... നമ്മൾ തറയിൽ നോക്കി ഇരുന്നു ഓനെ കുറെ പ്രാകി...😬


"മുഴുവനും പഠിച്ചു ഇനി ഉറങ്ങിക്കോട്ടേ..."


പത്ത് മണി എന്ന് കണ്ടതും നമ്മൾ ഓനെ നോക്കി ചോദിച്ചു...


"എങ്കി നോട്ട് ഇങ്ങ് താ ഞാൻ ക്യുഎസ്ടിയൻ ചോദിക്കാം..."


🙄എന്ത് ചോദിക്കാൻ...അയിന് ആര് പഠിച്ചു...


"എങ്കിൽ പറ ഇതേതാ സബ്ജെക്ട്..."


😭പടച്ചോനെ അത് വരെ നോക്കീലല്ലോ...ഇത്രക്ക് സിമ്പിൾ ക്യുഎസ്ടിയൻ ആൺ ചോദിക്കുന്നത് എന്ന് അറിഞ്ഞിരുന്നു എങ്കി അതിൽ ഒന്ന് നോക്കിയേനെ...


"😓അത്... അത് ഇംഗ്ലീഷ് അല്ലേ..."


"ഹ ബെസ്റ്റ് ഈ നീയാണോ നാളെ എക്സാം എഴുതാൻ പോണെ... ഈ ഒന്നൊന്നര മണിക്കൂർ നീ പിന്നെ ഇവിടെ എന്താ ചെയ്തേ... ഇത് ഒന്ന് തുറന്നു വെച്ച് എന്നല്ലാതെ അതിൽ ഒരൊറ്റ തവണ നീ നോക്കിയില്ല അല്ലേടി..."


😓ഉറക്കം തൂങ്ങി ഇരുന്നാൽ പിന്നെ പഠിക്കാൻ പറ്റോ... അല്ലേ തന്നെ ഉറക്കം വരാ അപ്പോഴാ ബുക്കും കൂടി... അത് കാണുമ്പോ ആണെങ്കിൽ ഏത് ഉറങ്ങാത്തവനും ഉറങ്ങി പോകും... അത് നമ്മളെ തെറ്റാണോ...


"അല്ലേൽ നാവിന്റെ നീളം ഇത്രക്ക് ഒന്നും അല്ലല്ലോ... ഇപ്പൊ എന്ത് പറ്റി നിന്റെ നാവ് ഇറങ്ങി പോയോ..."


"😓ഞാൻ പഠിച്ചില്ല... സോറി... നിക്ക് നല്ല ഉറക്കം വന്നൊണ്ട്..."


നമ്മൾ ഇത്തിരി ദയനീയമായി പറഞ്ഞു...


"എങ്കിൽ വെളുപ്പിന് അഞ്ച് മണിക്ക് എണീറ്റ് ഇത് മുഴുവനും പഠിച്ചു പോയാൽ മതി..."


😬ഇവൻ എന്നെയും കൊണ്ടേ പോവുള്ളൂ അല്ലേ... നമ്മൾ പല്ലും കടിച്ചു ഒന്ന് മൂളി ബെഡിൽ കയറി കിടന്നു... എന്നാലും ഈ തണുപ്പിന് വെളുപ്പിന് എണീറ്റ് പഠിക്കുന്നത് ഓർക്കാൻ കൂടി വയ്യാ...😓



*********💞



"അജു ഒന്ന് സമ്മതിക്കേടാ... നിന്നോട് ഞാൻ വെറും ഒരു ഹണിമൂൺ ട്രിപ്പ് അല്ലേ ചോദിച്ചുള്ളൂ... അതിനാണോ ഇമ്മാതിരി വെയിറ്റ് ഇട്ട് ഇരിക്കുന്നെ...കൂടെ ഒരാൾ ഇല്ലാതെ അതിന് ഒരു ഇന്ട്രെസ്റ്റ് ഉണ്ടാവില്ല അതാ..."


മാലി നമ്മളോട് ആയി പറഞ്ഞതും നമ്മൾ നോക്കിയത് അമിയെ ആണ്... അവന്റെ കൂടെ കെട്ട് കഴിഞ്ഞു എങ്കിൽ പൊളിക്കാം ആയിരുന്നു...😌


"എന്റെ മാലി നിനക്ക് എന്താ വട്ടാണോ... ഞാൻ അമി ഇല്ലാതെ വരില്ലെന്ന് നിനക്ക് അറിയില്ലേ... പിന്നെന്തിനാ വെറുതെ... അല്ലേലും ഈ ഹണിമൂൺ ഒന്നും പോയിട്ട് വലിയ കാര്യല്ല..."


"😕അത് എനിക്കറിയാം... ഇതും പറഞ്ഞു കൊണ്ടാ അവൾ എന്നെ ഓരോ ദിവസവും പട്ടിണിക്ക് ഇടുന്നെ...അറിയാതെ ആണേലും ഞാൻ ഒരു തെറ്റ് ചെയ്തു പോയി... നിന്റെ നിയയെ ആണ് ഇഷ്ട്ടം ആയത് എന്ന്... അതിന് ഇപ്പോഴും അവൾ എന്നോട് പ്രതികാരം ചെയ്യാടാ... അതാ ഞാൻ ഇങ്ങനെ ഒരു യാത്ര എങ്കിലും പ്ലാൻ ചെയ്തത്..."


അതൊക്കെ കേട്ട് ഞാനും അമിയും പൊരിഞ്ഞ ചിരി ആയിരുന്നു...🙄അവളെ കൂടെ അല്ലേ നടപ്പ്... ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം...


"നെക്സ്റ്റ് മന്ത്സ് ഞങ്ങൾ ബാംഗ്ലൂർ പോവാ... അതിന് മുന്നേ ഇവന്റെ കെട്ടൊക്കെ നടത്തി നമുക്ക് ഒരുമിച്ച് പോകാടാ നീ ഒന്ന് വെയിറ്റ് ചെയ്യൂ... അത് വരെ അവളുമാർ അടിച്ചു പൊളിക്കട്ടെ പിന്നെ ഒന്നിനും പറ്റി എന്ന് വരില്ലല്ലോ... പിന്നെ അവളുമാർക്ക് വയർ വീർപ്പിച്ചു നടക്കാൻ അല്ലേ നേരം കാണൂ..."😜


"ഇവളുമാരെ ഒക്കെ കാര്യത്തിൽ നേരെ തിരിച്ചാ ആവാൻ സാദ്യത..."


അമി നമ്മളെ നോക്കി പറഞ്ഞതും നമ്മൾ കണ്ണും തള്ളി അവനെ നോക്കി...🙄നേരെ തിരിച്ച...ലവൻ എന്താണോ ഉദ്ദേശിച്ചത് എന്തോ...


"ഞാൻ പെണ്ണ് കെട്ടിയത് നിന്നെ പോലെ നോക്കി ഇരിക്കാൻ അല്ല... ഒരു പെണ്ണിനെ കെട്ടിയിട്ട് നിധി കാക്കുന്ന ഭൂതത്തെ പോലെ കൊണ്ട് നടക്കാതെ ജീവിതം ആസ്വദിക്ക്...ഒരു അഞ്ചാറ് പിള്ളേർ ഒക്കെ ആവുമ്പോ അവർ തനിയെ നന്നായിക്കോളും..."


അത് കേട്ടതും നമ്മൾ കാര്യായി ആലോചന തുടങ്ങി...😌കയ്യിൽ നിറച്ചു കുട്ടികൾ ഒക്കെ ആവുമ്പോ പെണ്ണ് നന്നായിക്കോളും...


"പയ്യെ തിന്നാൽ പനയും തിന്നാം എന്ന് നീ കേട്ടിട്ടില്ലേ... നീ കുറച്ച് ക്ഷമിക്ക് എന്റെ മാലി... അവളുമാർക്ക് വിവരം വെച്ച് തുടങ്ങുന്നേ ഉള്ളൂ... എല്ലാം നടക്കും..."


"വിവരം ഇല്ലാത്തോണ്ട് ഒന്നും അല്ല... അത് കൂടി പോയതാ... അല്ലേൽ അവൾ നിന്റെ പെണ്ണിന്റെ പേരും പറഞ്ഞു എന്നെ പട്ടിണിക്ക് ഇടോ... നിന്റെ കെട്ടിയോൾ ഉണ്ടല്ലോ അവൾ കാരണാ ഞാൻ ഈ അനുഭവിക്കുന്നത് അത് നീ മറക്കേണ്ട... അവളെ ഒക്കെ അടക്കവും ഒതുക്കവും പഠിപ്പിച്ചു വളർത്തണം..."😬


"🙄അത് ഇനി നടക്കും എന്ന് തോന്നുന്നില്ല... അതിനേക്കാൾ ബേധം നമ്മൾ അടങ്ങി ഒതുങ്ങി ജീവിക്കുന്നതാ അല്ലേ അജു... പ്രത്യേകിച്ച് നിന്റെ പെണ്ണിന്റെ കാര്യത്തിൽ...രണ്ടും ഒന്നിനൊന്നു മെച്ചാ..."


അമി അതും പറഞ്ഞു ചിരിച്ചതും മാലി തലയും ചൊറിഞ്ഞു നിന്നു...🙄നമ്മളെ അതേ അവസ്ഥയിൽ ആണെന്നുള്ള ഒരു സമാദാനം ഉണ്ട്...


"🙄അല്ലേടാ അജു നീ മനഃപൂർവം എന്നെ നീ വീണ കുഴിയിൽ പിടിച്ചു വലിച്ചു ഇട്ടത് അല്ലേ എന്നൊരു ഡൌട്ട്..."


"😁അത് ഇപ്പോഴാണോ നിനക്ക് മനസ്സിൽ ആയത്..."


അമി അതും പറഞ്ഞു നന്നായി ഇളിച്ചു കാണിച്ചു...😕ഇവന്റെ കെട്ട് കഴിയുന്ന വരെയേ കാണൂ ഈ ജാഡ...



**********💃



😴😴നമ്മൾ  സ്റ്റോപ്പിൽ ഇരുന്നു തൂണിൽ തലയും വെച്ച് കിടന്നു...ഉറക്കം ഒളിച്ചു പഠിച്ചത് പോലും ഉറക്കം വന്നത് കാരണം എഴുതാൻ പറ്റീല...


"ഡീ ഷമി ബസ് വരുമ്പോ വിളിക്കണം..."


നമ്മൾ കണ്ണ് തുറന്നു ഓൾ അവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തി വീണ്ടും കിടന്നു...😓ഇട്ടേച്ചു പോവും അതാ ഇവൾ...


"ഇങ്ങനെ പഠിപ്പിക്കാൻ നിൻറെ അജുന് വട്ടാണോ... "


"😒വെറും വട്ടല്ല മുഴുത്ത വട്ട്... അല്ലെങ്കിൽ മുഴുത്ത അസൂയ... എന്റെ വാ കടയും വരെ പഠിപ്പിച്ചു വേറെ ആരോടും എന്നെ മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആക്കണം അതാ ഓന്റെ ഉദ്ദേശം... തെണ്ടി..."😬


"🙄ഉറങ്ങി കിടന്നാലും നീ അവനെ തെറി വിളിക്കാൻ എണീറ്റ് വരും... അതിന് മാത്രം നിന്റെ നാവിനു ഒരു കുഴപ്പവും ഇല്ല..."


"😏പിന്നെ വിളിക്കാതെ... കെട്ടിയ പെണ്ണിനെ ഒക്കെ പഠിപ്പിച്ചു ജയിപ്പിക്കാൻ ഇവനെന്താ മാഷ് ആണോ... ആ ജോലി കിട്ടാത്തോണ്ട് അവൻ പ്രതികാരം ചെയ്യാ എന്നോട്... നീ നോകിയെ ഓരോന്ന് ബൈക്കിൽ ഒക്കെ പോന്നത്... ചിരിയും കളിയും ആയി എന്താ ഒരു ലൈഫ്... ഇവിടെ ഒരുത്തന് ഒന്നിനും ടൈം ഇല്ല... പഠിപ്പിക്കാൻ ടൈം ഉണ്ട്... ഇവനൊക്കെ എവിടുന്ന് വരുന്നു ആവോ..."😕


നമ്മൾ റോഡിലേക്ക് കണ്ണും നട്ട് ഇരുന്നു കപ്പിൾസിനെ നോക്കി കൊണ്ട് പറഞ്ഞു...😪ആ യോഗല്ല...


"എന്റെ ഓൻ പിന്നെ അതിനൊക്കെ വരുന്നുണ്ടെടി ഞാൻ പിന്നെ ഒന്നിനും നിന്നില്ല... ഞാൻ ഓന്റെ മുന്നിൽ പന പോലെ നിന്നിട്ടും ഓൻ എന്നെ കാണാതെ നിന്നെ അല്ലെ ഇഷ്ടപ്പെട്ടത്... ആ ദേഷ്യം കൊണ്ടാ..."


"😕നീ അതൊന്നും ഇത് വരെ വിട്ടില്ലേ... എല്ലാരും അജുനെ പോലെ ബുദ്ധി ഇല്ലാത്തവൻ അല്ല... ആളെ കയ്യീന്ന് രണ്ട് കിട്ടുമ്പോ നീ പഠിച്ചോളും..."


"😏ഓഹ് എനിക്ക് മറക്കാൻ ഒന്നും പറ്റില്ല... ഒക്കെ നീ കാരണാ..."


ഓൾ നമ്മളെയും പുച്ഛിച്ചു സൈഡിൽ ആയി വന്നു ഇരുന്നു... നങ്ങൾ രണ്ടും പരസ്പരം നോക്കി പുച്ഛിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരുത്തൻ ബൈക്കും നിർത്തി അകത്തേക്ക് കയറിയത്...


ആളെ കണ്ടതും ഞങ്ങൾ രണ്ടും ഡീസന്റ് ആയി ഇരുന്നു...😌വല്യ മൊഞ്ചൻ ഒന്നും അല്ല എന്നാലും ഇരിക്കട്ടെ ഒരു വില... നമ്മൾ ഓനെയും ഫോക്കസ് ചെയ്തു ഇരുന്നതും ഓൻ റൈൻ കോട്ട് ഒക്കെ ഊരി മാറ്റി...പോക്കെറ്റിൽ നിന്നും നിലവിളിച്ചു കൊണ്ടിരിക്കുന്ന ഫോൺ എടുത്തപ്പോൾ തന്നെ ഒരു ചിരിയാ...


😓അജു എങ്ങാനും ആണെങ്കിൽ നമ്മൾ ആണ് എന്ന് എങ്ങാനും കണ്ടാൽ അപ്പൊ ഓന്റെ മോന്ത വാടും...


"എന്താ മോളെ... പിന്നെ നീ വിളിച്ചാൽ ഞാൻ വരാതെ ഇരിക്കോ... പറന്നു വരും ഞാൻ... എന്റെ മുത്തിനെ കാണാൻ...ഇപ്പൊ വരാടാ ചക്കരെ... ഉമ്മ..."


😨പടച്ചോനെ ഇനി വിളിക്കാൻ ഈ ലോകത്ത് ലഡുവും ജിലേബിയും മാത്രേ ഉള്ളൂ...ഇങ്ങനെയും ഉണ്ടാവോ കെട്ടിയോന്മാർ... ഇതൊക്കെ കാണുമ്പോ ആണ് ആ അജുനെ എടുത്തു അടുപ്പിൽ ഇടാൻ തോന്നുന്നേ...😓


ആ ഓന്റെ കെട്ടിയോളെ ഭാഗ്യം... നമ്മളെ ആ അജു എപ്പോഴാണാവോ പടച്ചോനെ ചക്കരെ എന്നൊക്കെ വിളിക്കുന്നത്...😏ഓൻ വിളിക്കൊന്നും ഇല്ല...


"കണ്ടു പടി ഇതാടി കെട്ടിയോൻ... നമ്മക്കും ഉണ്ട് ഒന്ന്... ഇന്നേ വരെ ചക്കര പോയിട്ട് ഒരു ഹോർലിക്ക്സ് എന്ന് പോലും വിളിച്ചിട്ടില്ല..."


"😕എന്നാലും ഇത് അല്പം ഓവർ അല്ലേടി നിയ... ഇങ്ങനെ ഉണ്ടാവോ ആണുങ്ങൾ... കള്ളത്തരം ഉള്ള ആണുങ്ങളാ ഇങ്ങനെ ഒക്കെ കെട്ടിയോളെ മയക്കുന്നെ..."


"പോടീ അതൊന്നും അല്ല... നല്ല ആളാ കണ്ടില്ലേ... ആ മുഖം കണ്ടാൽ പറയും എന്താ ഒരു നിഷ്കളങ്കത..."


നമ്മൾ ആളെ പറ്റി വാ തോരാതെ പറഞ്ഞതും ആൾ വന്ന പോലെ പോയി... മൊത്തം സ്വീറ്റ്സ് ആണ് ഉറുമ്പ് അരിക്കോ ആവോ...🙄


ഇന്ന് എക്സാം തീരാ ആ ഒരു ആശ്വാസം ഉണ്ട്... ഇനി ഏലും സ്വസ്ഥം ആയി ഉറങ്ങാം...ടു ഡേ ലീവും...😌വല്ല വയറ് വേദനയും ആക്ഷൻ ഇട്ട് സഹതാപം പിടിച്ചു പറ്റാം... അല്ലാതെ വേറെ വഴി ഒന്നും ഇല്ല...😓



**********💞



🎶ഒന്ന് തൊടാനുള്ളിൽ തീരാ മോഹം...


ഒന്ന് മിണ്ടാൻ നെഞ്ചിൽ തീരാ ദാഹം...🎶


😕പടച്ചോനെ ഇവൾ എന്താ ഈ പാടുന്നേ... ഇനി നമ്മളെ ഉദ്ദേശിച്ചാണോ... 🙄


കുളിയും കഴിഞ്ഞു വന്ന പെണ്ണിനെ നമ്മൾ ഒന്ന് നോക്കി... പെണ്ണ് ഇപ്പോഴും ആ സോങ് മൂളി കൊണ്ട് ഇരിക്കാ...


"🙄എന്താ ഇന്ന് ഒരു പാട്ടൊക്കെ..."


"😏ഞാൻ പാടും അയിന് ഇയാൾക്ക് എന്താ... ഇയാൾ വലിയ യേശുദാസ് ഒന്നും അല്ലല്ലോ എന്നെ കളിയാക്കാൻ..."


"🙄നിന്നെ ഞാൻ കളിയാക്കിയ...നീ പാടുന്ന കേട്ടപ്പോൾ എനിക്ക് ശ്രെയാ ഗോശാൽനെ ആടി ഓർമ വന്നേ..."


"😕അത് എനിക്കറിയാം... ആളെ ഏഴയലത്തു വെക്കാൻ കൊള്ളില്ല എന്നെ എന്നല്ലേ... ഇയാൾ വേണേൽ അവളെ പോയി കെട്ടിക്കോ... എനിക്കെന്താ..."


🙄ഇന്ന് എന്താ ഇതിന് പറ്റിയെ മൊത്തം കലിപ്പ് ആണല്ലോ...


"മ്മ് ഇന്നെന്താ പറ്റിയെ മൊത്തം കലിപ്പ് ആണല്ലോ എന്റെ നിയ കുട്ടിക്ക്..."


"😏ഞാൻ ആരെയും നിയ കുട്ടി ഒന്നും അല്ല..."


"അല്ലേ..."


"ഓഹ് വല്യ കാര്യായിപ്പോയി... ലോകത്തുള്ള കെട്ടിയോന്മാരെ ഒക്കെ കണ്ടു പടിക്ക്... ഇയാൾ എന്നെ ഇത് വരെ മുത്തേ എന്ന് വിളിച്ചിട്ടുണ്ടോ... പോട്ടെ ഒരു ചക്കരെ എന്ന് വിളിച്ചിട്ടുണ്ടോ..."


"🙄🙄എന്തിനാ ഇപ്പൊ അങ്ങനെ ഒക്കെ വിളിക്കുന്നെ... നിനക്ക് നല്ല അടിപൊളി പേരില്ലേ നിയ എന്ന് പിന്നെതിനാ അതൊക്കെ കൂട്ടി വിളിക്കുന്നെ..."


"😒എല്ലാരും അങ്ങനെ ഒക്കെ തന്നെയാ...ആ വിളി കേൾക്കുമ്പോ തന്നെ എന്നാ ഒരു സുഖവാ..."


"എടീ അങ്ങനെ ഒന്നും എന്തായാലും ഒരു കെട്ടിയോനും സ്വന്തം ഭാര്യയെ വിളിക്കില്ല...അത് ഉറപ്പാ..."


"😏ഞാൻ ഇന്ന് കേട്ടല്ലോ ഒരുത്തൻ വിളിക്കുന്നത്... കെട്ടിയോളെ തന്നെയാ വിളിച്ചേ...ഇയാൾക്ക് എവിടാ അതിനൊക്കെ നേരം എപ്പോഴും ആമിക്കാടെ തോളത്തു കയ്യിട്ടു നടക്കാൻ അല്ലേ നേരം കാണൂ... ഇനി ഉണ്ടെങ്കിൽ തന്നെ എന്തേലും പണി തരും...ഒന്നും ഇല്ലെങ്കിൽ ബുക്ക്‌ എടുത്തു പഠിക്കാൻ പറയും... "


വാ തോരാതെ എന്തൊക്കെയോ പറഞ്ഞു പെണ്ണ് ആകെ മൊത്തം മൂടിപ്പുതച്ചു കിടന്നു... ഏതോ സീൻ കണ്ട കലിപ്പാ... ഇനി അതെന്താണാവോ പടച്ചോനെ...


നമ്മൾ അവളെ അടുത്തായി ഇരുന്നു ബ്ലാങ്കറ്റ് എടുത്തു മാറ്റി...അതിന് പെണ്ണ് നമ്മളെ തുറിച്ചൊരു നോട്ടം...


"എനിക്ക് ഈ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി ഒന്നും ഇല്ല... അത് പോലെ നിന്റെ പേരും... നിന്റെ ആ പേര് വിളിക്കാനാ എനിക്ക് ഇഷ്ട്ടം...മറ്റ് ഏത് വസ്തുവുമായി താരതമ്യം ചെയ്യാൻ എനിക്ക് നിന്നെ ആവില്ല... നിന്റെ പേരും നീയും എനിക്ക് അത്രയും പ്രിയപ്പെട്ടതാ... നിന്നെ അനുസരിപ്പിക്കാൻ വേണ്ടി എനിക്ക് ഡീ എന്ന ഒരൊറ്റ വിളിയും മതി... അതിനേക്കാൾ പ്രിയപ്പെട്ടതല്ല മറ്റൊന്നും..."


"അജു... അജുന് എന്നെ അത്രക്ക് ഇഷ്ട്ടം ആണോ..."


"ആണെന്ന് എന്നൊന്നും ഞാൻ പറയില്ല... എനിക്ക് അത് വാക്കുകളിൽ തീർക്കാൻ അല്ല ഇഷ്ട്ടം... പ്രവർത്തിച്ചു കാണിക്കാനാ..."


എന്നും പറഞ്ഞു അവളുടെ അധരങ്ങളെ പതിയെ തലോടി... അവളും അത് കൊതിക്കുന്ന പോലെ എന്നിലേക്ക് അടുത്തതും നമ്മൾ ചുണ്ടുകൾ അതിലേക്ക് കോർത്തു വെച്ചു... അവളുടെ കയ്കൾ നമ്മളെയും ഇറുക്കി പിടിച്ചു നീണ്ട ചുംബനത്തിലേക്ക് വഴി മാറി...


അവൾ ഒന്ന് ഉയർന്നു പൊങ്ങി കൊണ്ട് നമ്മളെ അടർത്തി മാറ്റി കിതച്ചു കൊണ്ട് കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു...


"എനിക്കറിയാം നീ എന്നിൽ ലയിച്ചു ചേരാൻ ആഗ്രഹിക്കുന്നത്...എനിക്ക് നിന്റെ കണ്ണുകളിൽ കാണൻ കഴിയുന്നുണ്ട് അത്...എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിന്നിൽ ലയിക്കാൻ മനോഹരമായ ആ നിമിഷത്തിന് വേണ്ടി ഞാനും നിന്നെ പോലെ കാത്തിരിക്കാ...അതികം വൈകാതെ ആ ദിവസം ഉണ്ടാവും..."😍


"ഐ ലവ് യു അജു..."😘


പെണ്ണ് നമ്മളെ നെഞ്ചിൽ തല വെച്ച് കിടന്നു കൊണ്ട് പറഞ്ഞു... അവളെയും ചേർത്ത് പിടിച്ചു ആ കവിളിൽ ഉമ്മ വെച്ചു...


"നമുക്ക് ഒരു ട്രിപ്പ് പോയാലോ..."


"😌സത്യായിട്ടും പോവോ... എവിടെ..."


അവളെ ആവേശത്തോടെ ഉള്ള ചോദ്യം കേട്ട് നമ്മൾ അവളെ നോക്കി ഒന്ന് ചിരിച്ചു...


"എവിടെയാ നിനക്ക് ഇഷ്ടപ്പെട്ട പ്ലേസ് എന്ന് പറ... അവിടെ കൊണ്ട് പോവും നിന്നെ ഈ അജു... നമ്മുടെ ലൈഫും അവിടെ വെച്ച് സ്റ്റാർട്ട് ചെയ്യും... എന്താ സമ്മതം ആണോ..."


"മ്മ്... പക്ഷെ എനിക്ക് എവിടെയും അറീല... അജു പറ എവിടെയാ പോവാന്ന്..."


"അത് നമുക്ക് ആലോചിക്കാം... പിന്നെ നാളെ അമിയും ഞാനും ആ സാനിടെ വീട്ടിൽ പോന്നുണ്ട്... ഈ മന്ത്സ് തന്നെ ഒരു ഡേറ്റ് ഫിക്സ് ചെയ്യണം... നെക്സ്റ്റ് മന്ത്സ് ഞങ്ങൾക്ക് രണ്ടാൾക്കും പോവേണ്ടത് അല്ലേ..."


"😓പോവേണ്ട അജു... എനിക്ക് എങ്ങും വയ്യാ ഇയാളെ കാണാതെ ഇവിടെ നിക്കാൻ..."


അവൾ ഒന്ന് ചിണുങ്ങി കൊണ്ട് നമ്മളെയും കെട്ടിപ്പിടിച്ചു പറഞ്ഞു...


"അത് ശരി ഇത്രയും കാലം നിന്റെ സ്റ്റാറ്റസിനു ചേർന്ന ജോലി അല്ലെന്ന് അല്ലേ നീ പറഞ്ഞത്... ഇപ്പൊ നല്ലോരു ജോലി കിട്ടിയപ്പോൾ നീ തന്നെയാണോ ഇതൊക്കെ പറയുന്നേ..."🙄


"എനിക്ക് ഈ അജുനെ എന്നും ഉറക്കം കഴിഞ്ഞു കണ്ണ് തുറക്കുമ്പോൾ കാണണം..."😍


അത് കേട്ടപ്പോൾ ആണ് ആശ്വാസം ആയത്... പെണ്ണ് ഇപ്പൊ എന്തിനെക്കാളും കൂടുതൽ നമ്മളെ സ്നേഹിക്കുന്നുണ്ട് അത് മതി...🙄ഇനി കണി കണ്ടത് നമ്മളെ ആണെന്ന് പറഞ്ഞു പണി കിട്ടാനും ചാൻസ് ഉണ്ട്...



**********💃



"ഒരു ന്യൂ സ്റ്റുഡന്റ് ഉണ്ട്..."


എന്നും പറഞ്ഞു പ്യുൺ ചേട്ടൻ വന്നതും എല്ലാരും ആകാംക്ഷയോടെ വായും പൊളിച്ചു പുറത്തേക്ക് നോക്കി ഇരുന്നു...🙄


"ഡീ ഇങ്ങോട്ട് നീങ്ങി ഇരിക്ക്... ഇവിടെ ഒരുത്തിയും വേണ്ട..."😏


നമ്മൾ അറ്റത് ആയി ഇരുന്നു ഷമിയെയും ജെസിയെയും വിളിച്ചു നേരെ ഇരുത്തി...


ആളെ കാൽ വെപ്പ് കണ്ടതും നമ്മൾ ജാഡ ആണെന്ന് കണക്ക് കൂട്ടി നോക്കിയതും ആളെ കണ്ടു നമ്മളെ കണ്ണ് തള്ളിപ്പോയി... പടച്ചോനെ നല്ല ഒരു മൊഞ്ചത്തി കുട്ടി...😍


ആൾ ജാഡ ഇല്ലാത്ത ഒന്നാ പേടിച്ച പോലെ പെണ്ണ് ഒന്ന് ചുറ്റിലും നോക്കി നടന്നു വന്നതും നമ്മൾ രണ്ടിനെയും തള്ളി മാറ്റി...


"ബാ ഇബടെ ഇരിക്കാം..."


അവറ്റകൾ രണ്ടിനെയും അങ്ങോട്ടേക്ക് വലിച്ചത് പോലെ തന്നെ അങ്ങോട്ടേക്ക് തള്ളി കൊണ്ട് നമ്മൾ ഓളെ പിടിച്ചു ഇരുത്തി... ഓൾ നമ്മളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവിടെ ഇരുന്നു...😍


"എന്താ പേര്... എവിടെ നിന്നാ... എന്താ ലേറ്റ് ആയെ..."


"ഓഹ് അത് ഒന്ന് ശ്വാസം വിടട്ടെ... "


ഷമി നമ്മളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു...


"ഞാൻ നസ്‌ല... നച്ചു എന്ന് എല്ലാരും വിളിക്കും..."


"🙄ആരാ ഈ എല്ലാരും..."


"എന്റെ ഉമ്മച്ചിയും ഉപ്പച്ചിയും..."


"ഓഹ്...ഞാൻ നിയ ഇത് ഷെമി പിന്നെ ഇത് ജെസി...ഇവറ്റകളെ രണ്ടിനെയും നിനക്ക് ഇഷ്ടം ഉള്ളത് വിളിച്ചോ... "


അതിന് ലവൾ ഒന്ന് പുഞ്ചിരിച്ചു തന്നു...


"ഇത് വരെ ഏത് കോളേജിൽ ആയിരുന്നു..."


"ഞാൻ പ്ലസ്ടു കഴിഞ്ഞു പോയില്ല...ഞങ്ങൾ ഇവിടെ ഇപ്പൊ ന്യൂ ഹൗസ് വെച്ച് വന്നതാ...അപ്പോഴാ ഇവിടെ ഒരു സീറ്റ് ഉണ്ടെന്ന് അറിഞ്ഞത്... ഉപ്പച്ചി ആരെയൊക്കെയോ കണ്ടു സീറ്റ് ഒപ്പിച്ചു..."


"🙄എന്റമ്മോ എന്നാലും ഞങ്ങൾ മൂന്നാളും മാത്രേ ഈ ബെഞ്ചിൽ ഉള്ളൂ എന്നും ഇവിടെ ഒരുത്തിക്ക് കൂടി ഇരിക്കാൻ ഉള്ള സീറ്റ് ഉണ്ടെന്നും ഒക്കെ അറിഞ്ഞത്... ഇനി ഗൂഗിൾ വല്ലോം ആവോ..."🤔


ഷമി കാര്യായിട്ട് ആലോചിച്ചു കൊണ്ട് പറഞ്ഞു...


"😏ഡീ ടീച്ചർസ് വല്ലതും പറഞ്ഞത് ആവും... അത് വിട് എവിടാ വീട് വീട്ടിൽ ആരൊക്കെ ഉണ്ട്..."


"ഇവിടെ അടുത്താ വീട്... അത് കൊണ്ടാ ഇവിടെ തന്നെ സീറ്റ് ഒപ്പിച്ചത്... ഞാൻ ഒറ്റ മോളാ അത് കൊണ്ട് ഉപ്പച്ചി എന്നെ ദൂരേക്ക് ഒന്നും അയക്കില്ല..."


"😌ഞാനും ഒറ്റ മോളാ..."


"😏പക്ഷെ ഇവളെ ഉപ്പച്ചി ഏറ്റവും ദൂരെ ഉള്ള കോളേജിലെ കൊണ്ട് പോയി ഇടൂ... അത്രക്ക് ദുരന്തം ആണ്..."


നമ്മൾ പറഞ്ഞു തീരുന്നതിന് മുന്നേ ഷമി കയറി ഗോൾ അടിച്ചു...😏ഓളെ ഒരു ജാഡ...


"മാരീഡ് ആണോ..."


"അല്ല അതെന്താ അങ്ങനെ ചോദിച്ചെ..."


"അല്ല ഞങ്ങൾ മൂന്നും മാരീഡ് ആണ്..."


"🙄ആന്നോ... കണ്ടാൽ തോന്നില്ല..."


"🙄അതിന് ഞങ്ങൾക്ക് കുങ്കുമം ഇട്ട് തെളിയിക്കാൻ പറ്റില്ലല്ലോ...പിന്നെ ഇവൾ പ്രെഗ്നന്റ് കൂടിയാ..."


"😏ഓഹ്..."


അത് കേട്ടതും ജെസി ഓളെയും പുച്ഛിച്ചു കാണിച്ചു...


"ആരേലും ലൈൻ ഉണ്ടോ..."


"😌ഇത് വരെ ഇല്ല..."


"ഇല്ലേലും പേടിക്കേണ്ട ഈ ബെഞ്ചിൽ ആര് ഇരുന്നാലും കെട്ടൊക്കെ ഉടനെ നടക്കും... എന്തോ തകരാർ ഉണ്ടെന്ന് തോന്നുന്നു ഇതിന്..."


ഷമിയുടെ പറച്ചില് കേട്ട് പെണ്ണ് ബെഞ്ചിൽ ഒക്കെ നോക്കാൻ തുടങ്ങി... ഇവളും നമ്മളെ ബാക്കി ആണെന്ന് തോന്നുന്നു...😊


അന്ന് മുഴുവനും അവളെ ഊറ്റി കുടിച്ചു കയ്യിൽ ഉള്ള കാശ് വരെ ചിലവാക്കി വയറും നിറച്ചു ഇറങ്ങി...


"വീട്ടിൽ വരുന്നോ നിങ്ങൾ... വീടും കാണാം എന്റെ ഉപ്പച്ചിയെയും ഉമ്മച്ചിയെയും കാണുകയും ചെയ്യാം..."


🙄പോയാലോ അജു കൊല്ലും... അപ്പൊ വേണ്ട...


"😓അജു കൊല്ലും ഞാൻ ഇല്ല... നിങ്ങൾ വേണേൽ പോയിക്കോ..."


"ആരാ അജു..."


"ഇവളെ കെട്ടിയോൻ ആണ്... ബസ് കണ്ടക്ടർ ആണ്... ഇവൾ ഒന്ന് തുമ്മിയാൽ മൂപ്പർ അറിയും..."


"അജ്മൽ കാക്കു ആണോ...ഒരു വെളുത്ത നല്ല താടി ഒക്കെ വെച്ചിട്ട്...കാപ്പി കണ്ണൊക്കെ ഉള്ള...അതാണോ..."


😨പടച്ചോനെ ഈ പെണ്ണ് ആൾ ശരിയല്ല... വെറുതെ പിടിച്ചു ഫ്രണ്ട് ആക്കി... നമ്മൾ കാണാത്ത കണ്ണ് വരെ ഇവൾ കണ്ടിട്ടുണ്ട്.... ആളെ കണ്ടാൽ പറയോ ആൾ നല്ല പിട കോഴി ആണെന്ന്...😓


"😬നിനക്ക് എങ്ങനെയാ എന്റെ അജുനെ അറിയാ... ഇനി എങ്ങാനും അവനെ പറ്റി അങ്ങനെ ഒക്കെ പറഞ്ഞ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..."


നമ്മൾ ഷമിയെ പിടിച്ചു മാറ്റി ഓളെ മുന്നിൽ ആയി ചെന്നു കൊണ്ട് പറഞ്ഞു...


"🙄ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല... ഞാൻ പ്ലസ്ടു പഠിക്കുമ്പോ കണ്ടിട്ടുണ്ട്...ബസിലെ പെൺകുട്ടികൾ ഒക്കെ പറയുന്നത് കേൾക്കാം നിന്റെ അജുനെ പറ്റി...അത് പറഞ്ഞു എന്നെ ഉള്ളൂ... പക്ഷെ ആൾ ഞങ്ങൾക്ക് ഒക്കെ കാക്കുനെ പോലെയാ..."


🙄ഇപ്പഴാ ആശ്വാസം ആയത്... അല്ലേ ഇതിനെ ഞാൻ കൊന്നേനെ...


"ഒരിക്കൽ ബസിൽ വെച്ച് ഒരുത്തൻ എന്നെ ശല്യം ചെയ്തപ്പോൾ അജു ആണ് അവനെ തല്ലി പുറത്ത് ഇട്ടത്... അപ്പോഴാ ഞാൻ ആളെ ശ്രദ്ധിച്ചത്..."


🙄ദേ പിന്നേം പണി... ഇവൾ സൈലന്റ് ആണെന്ന് കണ്ട തോന്നും ഏലും ആൾ വൈലന്റ് ആണല്ലോ...


"നീ എന്തിനാടി എന്റെ അജുനെ നോക്കുന്നെ... ഈ ലോകത്തു വേറെ എത്ര ആണുങ്ങൾ ഇണ്ട്..."😬


"🙄ഞാൻ നോക്കീട്ട് ഒന്നുല്ല... ഉപ്പച്ചി കണ്ടു പിടിക്കുന്ന ആളെയെ ഞാൻ കെട്ടൂ..."


"😌ഇങ്ങനെ ഒക്കെയാ ഇവളും ആദ്യം പറഞ്ഞു കൊണ്ടിരുന്നത്... പക്ഷെ കെട്ടേണ്ടി വന്നത് ഇവൾ പോലും അറിയാതെയാ..."


🙄🙄അതും ശരിയാ നമ്മൾ എന്തൊക്കെയോ വിചാരിക്കും വിചാരിക്കാത്തത് ഒക്കെ പടച്ചോൻ വാരി കോരി തരും...


ജെസിടെ കെട്ടിയോൻ കാറും ആയി അവളെ കൊണ്ട് പോവാൻ വന്നതും ഓൾ എല്ലാർക്കും റ്റാറ്റാ കാണിച്ചു പോയി... മിക്കവാറും ഇവളെ ഡെലിവറി കഴിയുമ്പോഴേക്കും ഓൻ കാർ വിക്കേണ്ടി വരും...🙄പത്ത് മാസം അല്ലേ ഇങ്ങനെ വരേണ്ടത്...


"നിന്റെ നമ്പർ താ..."


നമ്മൾ അപ്പൊ തന്നെ പെണ്ണിന്റെ നമ്പർ വാങ്ങി വെച്ച്...


"ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ആണോ..."


"😁ഏയ് അല്ല എന്റെ സ്റ്റാറ്റസ് നോക്കാൻ ഒരാളെ കിട്ടീലെ അതാ..."


"🙄ഓഹ് അതാണോ..."


നമ്മളെ മറുപടി കേട്ട് ഷമി നമ്മളെ പുച്ഛിച്ചു കാണിച്ചു... അല്ലേലും ഓൾക്ക് നമ്മളെ സ്റ്റാറ്റസ് നോക്കാൻ പോലും മടിയാ... ജാഡ അല്ലാണ്ട് എന്താ...


"എന്നാൽ ഞാൻ പോട്ടെ നാളെ കാണാം എന്റെ ഉപ്പച്ചി വന്നു..."


അവൾ പറയുന്ന കേട്ട് നമ്മൾ ആളെ നോക്കിയതും നമ്മളെ ഉപ്പച്ചിടെ പ്രായം ഉള്ള ഒന്ന്...


"ഉപ്പച്ചി ഇവർ എന്റെ ഫ്രണ്ട്‌സ് ആണ്... നിയ ഷെമി... ഈ നിയ ഞാൻ അന്ന് പറഞ്ഞ അജുന്റെ വൈഫ് ആണ്..."


😁നമ്മൾ ആളെ നോക്കി ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു... ഇവൾ എന്തിനാ ഇപ്പൊ അതൊക്കെ പറയുന്നേ...


"ആഹാ... ഇവൾ പേടിച്ചിട്ടാ കോളേജിൽ വന്നത്... ഇന്ന് തന്നെ ഇവളെ കൂടെ നിന്നതിനു ഒരുപാട് നന്ദി  ഉണ്ട് മക്കളെ..."


"ഹെയ് നന്ദി ഒന്നും വേണ്ട... ഞങ്ങൾക്ക് ഓരോ ഐസ്ക്രീം വാങ്ങി തന്നാൽ മതി..."😊


ആളെ വക ഓസിക്ക് ഐസ്ക്രീം ഒക്കെ അപ്പൊ തന്നെ വാങ്ങി കഴിച്ചു...


"ഇങ്ങള് ഡെയ്ലി ഇവളെ കൊണ്ടോവാൻ വരോ..."


"🙄ഇല്ല ഇന്ന് ഫസ്റ്റ് ഡേ ആയോണ്ടാ വന്നത്...ഇവിടന്ന് രണ്ട് സ്റ്റോപ്പ്‌ ആയാൽ വീട് എത്തി..."


🙄അപ്പൊ ഐസ്ക്രീം ഇന്നേ ഉള്ളൂ...😒ഇനി വാങ്ങി തരേണ്ടത് വിചാരിച്ചു മുങ്ങുന്നത് ആണോ...


അവൾ ഉപ്പച്ചിന്റെ സ്കൂട്ടിയിൽ കയറി പോയതും ഞാനും ഷമിയും പരസ്പരം നോക്കി...🙄


"നമ്മളെ ഒന്നും കൊണ്ടോവാൻ ഒരുത്തനും വരില്ല അല്ലേടി..."


"😒😒അല്ലേലും നമ്മൾ മുന്നേ അങ്ങനെ അല്ലേ... നല്ല മഴയും വരാൻ ഉള്ള ലക്ഷണം  ഉണ്ട്... നീ കുട എടുത്തിനാ..."


"🙄ഏയ് ഇല്ല... എന്തിനാപ്പോ അതൊക്കെ... മഴ കൊണ്ടാൽ പിന്നെ കുളിക്കേണ്ടല്ലോ... ഇതാവുമ്പോൾ ഷവർ തുറക്കേണ്ട പണി ലാഭം..."


"🙄അപ്പൊ ഈ മഴ കൊണ്ടാൽ ഇങ്ങനെ ഒരു ലാഭം ഉണ്ടല്ലേ..."


നമ്മൾ ബസ് നോക്കി നിന്നതും ആദ്യം ഓളെ ബസ് വന്നു... മഴയും വന്നു തുടങ്ങി... തിക്കും തിരക്കും കണ്ടു നമ്മൾ മുഖവും ചുളിച്ചു പിടിച്ചു ഇരുന്നു...


😕ബസ് വന്നതും നമ്മൾ എങ്ങനെഒക്കെയോ സ്റ്റെപ്പിൽ കയറി പറ്റി... പടച്ചോനെ അകത്തേക്ക് കയറണോ അതോ ഇറങ്ങി പോണോ...


നമ്മൾ സ്റ്റെപ്പിൽ നിന്നും അകത്തേക്ക് തലയിട്ട് അജുനെ നോക്കി...😓സകല പെൺപിള്ളേരെയും മുട്ടി ഉരുമ്മി അകത്തു തന്നെ ഉണ്ട് ശ്രീകൃഷ്ണൻ... ഇങ്ങനെ ഒന്ന് സ്റ്റെപ്പിൽ ഉള്ളത് മാത്രം ഓൻ കണ്ടോ ആവോ...🙄


ടിക്കറ്റ് വാങ്ങാൻ കയ് നീട്ടുമ്പോ ആണ് ആൾ നമ്മളെ കാണുന്നത്...😓നമ്മൾ ഓനെ ഒന്ന് ദയനീയമായി നോക്കി... ഓനും നമ്മളെ അതേ പോലെ ഒന്ന് നോക്കി...


"എന്റെ വൈഫ് ആണ് ആൾ പ്രെഗ്നന്റ് ആണ്..."


എന്നും പറഞ്ഞു ഓൻ നമ്മളെ കയ്യിൽ പിടിച്ചു കയറ്റിയതും ഒരുത്തൻ അപ്പൊ തന്നെ മുന്നിൽ നിന്ന് എണീറ്റ് സീറ്റ് തന്നതും നമ്മൾ ഓനെ അന്തം വിട്ടു നോക്കി നിന്നു...


🤔ഹെയ് ഞാൻ എപ്പോഴാ പ്രെഗ്നന്റ് ആയത് പടച്ചോനെ... ഇവന് വട്ടായോ...


നമ്മൾ സീറ്റിൽ ഇരുന്നു ഓനെ ഒന്ന് നോക്കിയതും ഓൻ കണ്ണ് ഇറുക്കി കാണിച്ചു...😌ഇങ്ങനെ ആണെങ്കിൽ എന്നും ഈ പേരും പറഞ്ഞു സുഖിച്ചു ഇരിക്കാം...


"ഇന്നും കുട കൊണ്ട് വന്നില്ല അല്ലേ... ഉപ്പച്ചിടെ കടയിൽ നിന്ന് എടുത്തോ..."


ഇറങ്ങുമ്പോ ഓൻ നമ്മളോട് ആയി പറഞ്ഞതും നമ്മൾ ഒന്ന് മൂളി...😕അപ്പോ ചെന്നിട്ട് കുളിക്കണം...അല്ലേലും മഴ അല്ലേ നനയാൻ പറ്റൂ വെയിൽ നനയാൻ പറ്റോ...


നമ്മൾ വീട്ടിൽ എത്തിയതും ഫ്രഷ് ആയി കുരുട്ടിന്റെ കൂടെ കാർട്ടൂൺ കാണാൻ തുടങ്ങി...അജു വന്നതും നമ്മളെ ഒരു നോട്ടം...


"ഇത് കാണാൻ പറ്റിയ പ്രായം ആണോടി നിനക്ക്..."


"😓അത് ഞാൻ വെറുതെ ഇരുന്നപ്പോൾ..."


നമ്മൾ തലയും ചൊറിഞ്ഞു ഓനെ നോക്കി കൊണ്ട് പറഞ്ഞു...


"ആ സമയം നിനക്ക് വല്ലതും എടുത്തു പഠിച്ചാൽ എന്താ...വെറുതെ അല്ല ഉള്ള ബുദ്ധി അടിച്ചു പോന്നെ അത് പ്രവർത്തിപ്പിക്കാത്തോണ്ടാ..."


ഓൻ അതും പറഞ്ഞതും നമ്മൾ പിന്നിൽ നിന്നും ഓനെ തല്ലാൻ പോണ പോലെ കാണിച്ചതും ഓൻ അപ്പൊ തിരിഞ്ഞു നോക്കിയതും ഒരുമിച്ച് ആയിരുന്നു...


നമ്മൾ അപ്പൊ തന്നെ കയ് കൊണ്ട് മൂക്കിൽ ഒക്കെ ഇട്ട് ഒരുമാതിരി എക്സ്പ്രഷൻ ഇട്ട് നിന്നു... ആ കുരുട്ട് അപ്പൊ തന്നെ അടക്കി പിടിച്ചു ചിരിച്ചതും ഓൻ നമ്മളെ ഒന്ന് കൂടി കലിപ്പിൽ നോക്കി അകത്തേക്ക് നടന്നു...😓


"എന്റെ അജു ഇന്ന് ഞങ്ങളെ ക്ലാസിൽ ന്യൂ സ്റ്റുഡന്റ് വന്നു... എന്നെ പോലെ തന്നെയാ ആൾ...ഒറ്റ മോൾ... കാണാനും കൊള്ളാം... നങ്ങൾ അപ്പൊ തന്നെ ഫ്രണ്ട്‌സ് ആയി... പക്ഷെ ആൾ പാവാ..."


"ഓഹ് നിന്റെ ഒക്കെ കൂടെ അല്ലേ... അതൊക്കെ മാറിക്കോളും..."


അവൻ പാന്റ്സ് മാറ്റി മുണ്ട് എടുത്തു കൊണ്ട് പറഞ്ഞതും നമ്മൾ ഓനെ ഒന്ന് തുറിച്ചു നോക്കി...😬


"ആൾക്ക് ഇയാളെ നന്നായി അറിയാം... എപ്പോഴോ ഓളെ രക്ഷിച്ചു എന്നൊക്കെ കേട്ടല്ലോ... എന്നെ എപ്പോഴേലും ഇങ്ങനെ രക്ഷിച്ചിട്ടുണ്ടോ.. ഹ്മ്മ്..."😏


"ആദ്യം നിന്നെ നോക്കി വല്ലവനും വരോ എന്ന് നോക്ക്... എന്നിട്ട് തീരുമാനിക്കാം...വരും വല്ല വെള്ളം അടിച്ചു ബോധം പോയി നിക്കുന്ന വല്ലവനും... അല്ലാതെ ബോധം ഉള്ളവർ ആരും നിന്റെ പിറകെ വരും എന്ന് എനിക്ക് തോന്നുന്നില്ല..."


😬നമ്മൾ എന്താ അത്രക്ക് മോശം ആണോ... ആ കാർട്ടൂൺ കാണാൻ ഇരുന്നത് കണ്ടതാ കുഴപ്പം ആയത്...🙄


"😏അപ്പോ ഇയാക്ക് ബോധം ഇല്ലല്ലേ... അതോണ്ടല്ലേ എന്നെ കെട്ടിയെ..."


"🙄കെട്ടുമ്പോൾ ഉണ്ടായിരുന്നു... നിന്റെ കൂടെ കൂടിയേ പിന്നെ പോയതാ എന്തെ..."


"😏ഓഹ്... എന്താ ഒരു കലിപ്പ്... ഇന്ന് ഞാൻ പ്രെഗ്നന്റ് ആണെന്ന് കള്ളം പറഞ്ഞു എന്നെ രക്ഷിച്ച ആള് തന്നെയാണോ ഇത്..."


"അവിടന്ന് വീണു വല്ലതും പറ്റിയാൽ ഞാൻ തന്നെ അല്ലേ ചുമക്കേണ്ടത് അത് കൊണ്ടാ..."


😒😒അപ്പൊ അതാണല്ലേ കാര്യം... ഷെ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി... ഇവനെന്താ ഓന്താണോ ഇടക്ക് നിറം മാറാൻ...😏




************💞



*അമി *


"മ്മ് എന്താ ഒന്നും മിണ്ടാതെ... ഇപ്പോഴും ദേഷ്യം ആണോ..."


നെക്സ്റ്റ് സൺ‌ഡേ നമ്മളും സാനിയും ആയുള്ള മാരേജ് ഫിക്സ് ചെയ്ത സന്തോഷത്തിൽ ആയിരുന്നു നമ്മൾ...


"ദേഷ്യം ഒന്നും ഇല്ല അമി...അമിക്ക് ഒരു ജോബ് വേണന്നു അല്ലേ ഞാൻ പറഞ്ഞുള്ളൂ...മാരേജ് ആയപ്പോൾ ഒരു ടെൻഷൻ... എനിക്ക് വേണ്ട സ്വർണവും പണ്ടവും ഒക്കെ ഞാൻ തന്നെ വങ്ങേണ്ടേ...അത് കൊണ്ട് തന്നെയാ ഞാൻ ദൃതി കാണിക്കേണ്ട എന്ന് പറഞ്ഞത്..."


"😕ദൃതിയോ... ഇപ്പൊ തന്നെ ലേറ്റ് ആയി എന്ന് പറ... "


"അത് ശരിയാ... പക്ഷെ..."


"നീ അതിനെ പറ്റി ഒന്നും ആലോചിക്കേണ്ട... നിനക്ക് ദരിക്കാനുള്ള സ്വർണവും മറ്റെല്ലാ ചിലവും ഞാൻ ഏറ്റെടുത്തോളാം പോരെ..."😍


"😓പക്ഷെ അപ്പോഴും എന്റെ പ്രശ്നം തീരില്ല അമി... ഉപ്പച്ചിടെ ഓപ്പറേഷൻ പെട്ടെന്ന് വേണം എന്നാ ഡോക്ടർ പറയുന്നത്... അതിനും വേണം രണ്ട് ലക്ഷം..."


"നീ അതിനെ പറ്റി ഒന്നും ആലോചിക്കേണ്ട അതിനൊക്കെ വഴി ഉണ്ടാക്കാം... നിന്റെ പ്രശ്നങ്ങൾ ഇപ്പൊ എന്റെയും പ്രശ്നം അല്ലേ..."


"ഇതൊക്കെ അമിയെ കൊണ്ട് സാധിക്കോ... "


"അതൊക്കെ പറ്റും... നീ ഇപ്പൊ തത്കാലം എന്റെ മണവാട്ടി ആയി വരാൻ ഉള്ള തയാറെടുപ്പ് ആയി നിക്ക്..."


നമ്മൾ ഫോണും വെച്ച് ശൂന്യകാശത്തേക്ക് നോക്കി ഇരുന്നു... അവിടെ ഇപ്പൊ കാർമേഘം എങ്കിലും ഉണ്ട്...🙄നമ്മളെ മനസിൽ ഏതാണ്ട് ആ അവസ്ഥ തന്നെയാ...


അജുന്റെ അടുത്ത് തന്നെ എന്തേലും ഐഡിയ ചോദിക്കാം... അവനെ കൊണ്ടേ നമ്മളെ അവസ്ഥ മനസ്സിൽ ആക്കാൻ പറ്റൂ...😓


ആ അജുനെ പോലെ ഒന്നും ആലോചിക്കാതെ ഒരു സുപ്രഭാതത്തിൽ ഒരു പെണ്ണും കെട്ടി അടങ്ങി നിന്നാൽ മതിയായിരുന്നു...🙄



*************💞



നമ്മൾ അമിയും ആയി ബൈക്കിൽ പോകുമ്പോ ആണ് ഫോൺ റിങ്ങ് ചെയ്തത്...


"നിയ ആണല്ലോ..."


അമി നമ്മളെ ഫോൺ പോക്കെറ്റിൽ കയ്യിട്ടു എടുത്തു നോക്കി കൊണ്ട് പറഞ്ഞു...


"എന്താന്ന് ചോദിക്ക്..."


അവൻ കാൾ അറ്റന്റൻസ് ചെയ്തതും അപ്പൊ തന്നെ നമ്മൾ കാതിൽ വെച്ച് തന്നു...🙄


"🙄നീ സംസാരിക്കുന്നതാ നല്ലത്..."


"മ്മ് എന്താടി..."


"അജു എന്റെ സ്റ്റാറ്റസ് ഒന്ന് നോക്കോ... ഇപ്പൊ തന്നെ...പ്ലീസ്..."


😬അത് കേട്ടതും നമ്മൾ കലിപ്പിൽ ബൈക്ക് നിർത്തി ആ ഫോൺ വാങ്ങി അതിലേക്ക് നോക്കി...😨പടച്ചോനെ ഇതാണോ കാര്യം... നമ്മൾ കണ്ണും തള്ളി അമിയെ നോക്കിയതും അവനും അതേ അവസ്ഥയിൽ ആണ്...


😬ഇതിനെ ഒക്കെ എന്താ ചെയ്യാ പടച്ചോനെ...


"🙄ഇതിനായിരുന്നോ ഇത്രക്ക് അർജെന്റ് ആയി വിളിച്ചത്... വിളി ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി ലേറ്റ് ആയില്ലേ നിന്നെ കാണാതോണ്ട് ആണെന്ന്..."


"😬ആര് അവളാ... നിന്റെ ഒക്കെ അല്ലേ ബാക്കി..."


നമ്മൾ അവനെയും ഇറക്കി വീട്ടിലേക്ക് വിട്ടതും പെണ്ണ് ഉണ്ട് കാര്യായിട്ട് ഫോണിൽ എന്തോ അരിച്ചു പെറുക്കുന്നു...🙄


"😬ഡീ നിനക്കെന്താ ഭ്രാന്താണോ... വല്ലവനും എന്തെങ്കിലും അടിച്ചിറക്കുന്നത് കണ്ടു അത് സ്റ്റാറ്റസ് വെക്കാൻ... ഞാനും കരുതി ഇന്ന് എന്ത് പറ്റി എന്റെ സ്നേഹ നിധി ആയ കെട്ടിയോൾക്ക് എന്നെ വിളിക്കാൻ തോന്നാൻ എന്ന്... ഇപ്പഴല്ലേ മനസ്സിൽ ആയത് അത് അൻപത് പേരിൽ ഒരാൾ ആവാൻ ആണെന്ന്..."


"😏അയിന്നെന്താ എല്ലാരും വെച്ചിട്ടുണ്ടല്ലോ... എന്റെ ഫ്രണ്ട്‌സിന്റെ എല്ലാരേം സ്റ്റാറ്റസ് ഇതാ..."


"നിന്റെ അല്ലേ ഫ്രണ്ട്‌സ്...അത്ര ഒക്കെ പ്രതീക്ഷിച്ചാൽ മതി... പെൺകുട്ടികൾ സ്വയം സൂക്ഷിക്കാൻ പഠിക്കണം...വല്ലവന്റെയും അടുത്ത് നിന്റെ ഒക്കെ നമ്പർ കിട്ടീട്ട് വേണം അവർക്ക് നിന്റെ ഒക്കെ ബുദ്ധിയുടെ ആഴം വെച്ച് പണി തരാൻ..."


"😬അയിന് മാത്രം ഞാൻ എന്ത് ചെയ്ത് എന്നാ..."


"ഡ്രൈവിംഗ് ചെയ്യുന്ന എന്നെ വിളിച്ചു സ്റ്റാറ്റസ് നോക്കിക്കാൻ നിന്നെ കൊണ്ടല്ലേ പറ്റൂ... എങ്കി അറ്റ്ലീസ്റ്റ് എന്നോട് എവിടെയാ എന്നെങ്കിലും ചോദിച്ചിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി..."


അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നതും അവളെ ഫോൺ വാങ്ങി മൊത്തം ഒന്ന് സെർച്ച്‌ ചെയ്തു നോക്കിയതും നമ്മളെ കണ്ണ് തള്ളിപ്പോയി...🙄


"ഇത് സ്റ്റാറ്റസ് വെച്ച് നിനക്ക് ഒക്കെ ഗിഫ്റ്റ് തരാൻ അവനെന്താടി നിന്റെ കെട്ടിയോൻ ആണോ..."


"😏ഓഹ്..."


പെണ്ണ് നമ്മളെയും പുച്ഛിച്ചു നിന്നതും നമ്മൾ അവളെ കലിപ്പിൽ നോക്കി...


"ഇതിനൊക്കെ ടൈം ഉള്ള നിനക്ക് അജു നീ എവിടെയാ എന്ന് വിളിച്ചു ചോദിക്കാൻ മാത്രം ടൈം ഇല്ല അല്ലേ..."


"😏ഓഹ് അയിന് ഇയാൾ അമിക്കാടെ കൂടെ അല്ലേ... അത് എനിക്കറിയാം പിന്നെന്തിനാ വിളിക്കുന്നെ..."


അത് കേട്ടതും നമ്മൾ കലിപ്പിൽ അവളെ ഫോൺ തറയിൽ എറിഞ്ഞതും അത് പീസ് പീസ് ആയി തെറിച്ചു... പെണ്ണ് അത് കണ്ടതും കാതും പൊത്തി പിടിച്ചു കണ്ണും അടച്ചു നിന്നു...അവളെ ഒന്നും മൈൻഡ് ചെയ്യാതെ നമ്മൾ പുറത്തേക്ക് ഇറങ്ങി...😪



***********💃



"എന്ത് പറ്റി നിയ..."


നമ്മളെ തടിക്ക് കയ്യും കൊടുത്തുള്ള ഇരിപ്പ് കണ്ടു നെച്ചു ചോദിച്ചു...


"അത് അജു പിണങ്ങി കാണും... ഇത് ഇവിടെ പതിവാണ്... നമ്മൾ ആരും മൈൻഡ് ചെയ്യാറില്ല... അല്ല ഇന്ന് എന്തിനായിരുന്നു ഈ പിണക്കം..."


"😬പട്ടി നീയല്ലേടി ഈ സ്റ്റാറ്റസ് വെച്ച് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ അൻപത് പേര് കണ്ടാൽ എന്തോ ഉലക്ക കിട്ടും എന്ന് എന്നോട് പറഞ്ഞത്... അതാ എല്ലാറ്റിനും കാരണം...എന്റെ ഫോൺ ഓൻ എറിഞ്ഞു പൊട്ടിച്ചു അറിയോ നിനക്ക്..."


"🙄ആ അൽത്താഫ് ആടി എന്നോട് പറഞ്ഞത്..."


🙄പടച്ചോനെ ഓനോ...അത് എങ്ങാനും അറിഞ്ഞ എന്നെ ആവും ഓൻ എറിഞ്ഞു പൊട്ടിക്കുന്നെ...


നമ്മൾ ഓനോടുള്ള ദേഷ്യം കൊണ്ട് ഓൻ ഉള്ള ബസിൽ കയറാതെ വേറെ ബസിൽ കയറി വീട്ടിലേക്ക് വിട്ടു...


 മഴ ആയത് കൊണ്ട്  ഉപ്പച്ചിടെ കടയിൽ ഇരുന്നു ഉപ്പിലിട്ട നെല്ലിക്ക ഒക്കെ എടുത്തു കഴിച്ചു... മഴയും നോക്കി ഇതൊക്കെ കഴിക്കാൻ ഒരു പ്രത്യേക ഫീലാ...😍


ഇനിയും ഇരുന്നാൽ അജു വരും... അതോണ്ട് നമ്മൾ കുടയും എടുത്തു എസ്‌കേപ്പ് ആയി...


🎶പുതു മഴയായി വന്നൂ നീ...

പുളകം കൊണ്ട് പൊതിഞ്ഞു നീ...🎶


ഹെയ് അത് വേണ്ട എന്നിട്ട് വേണം പ്രേതം വന്നു എന്നെ അങ്ങ് ഞെക്കി കൊല്ലാൻ...


അപ്പോഴേക്കും എന്തോ ഒരു സൗണ്ട്... പടച്ചോനെ പ്രേതം വന്നാ... നമ്മൾ ചുറ്റിലും നോക്കിയതും ആകെ ഇരുട്ട് പിടിച്ചു കിടക്കാ...😨പടച്ചോനെ അജു വരുന്നത് വരെ അവിടെ ഇരുന്നാൽ മതിയായിരുന്നു...


🤔ഇത് ആ കുരുട്ടിന്റെ കരച്ചിൽ അല്ലേ... നമ്മൾ ചുറ്റിലും നോക്കിയതും ഓൾ ദേ തോടിൽ കൂടി ഒഴുകി പോണു...🙄ഇവൾ ഇത് എവിടെ പോവാ...


😕പടച്ചോനെ ഇവൾ ഒലിച്ചു പോകല്ലേ... അയ്യോ നമ്മൾ കുറെ അലറിയതും ആരെയും കാണാൻ ഇല്ല... പെണ്ണ് ദൂരേക്കു പോകും തോറും നമ്മൾ ബാഗും ഇട്ട് അതിലേക്ക് ചാടി...


പെണ്ണിനെ പിടിച്ചു വലിച്ചു എങ്കിലും ഒന്ന് ഉറപ്പായി... നമ്മളും കൂടെ ഓളെ കൂടെ പോവാണെന്ന്... അന്നേ മൂത്താപ്പ ചോദിച്ചതാ നീന്തൽ പഠിപ്പിച്ചു തരട്ടെ എന്ന്... അപ്പൊ നനയാൻ മടി ആയോണ്ട് മാത്രാ വേണ്ടെന്ന് വെച്ചത്...😓


നമ്മൾ ഓളെ കൂടെ പോയതും ഒരു കമ്പ്  കണ്ടു അതിൽ പിടിച്ചു നിന്നു... പെണ്ണിനെ എങ്ങനെ ഒക്കെയോ കരയിൽ ഇട്ടെങ്കിലും നമ്മളെ കാൽ എവിടെയോ കുരുങ്ങി വിട്ടു കിട്ടുന്നില്ല...😪


നമ്മൾ നമ്മളെ കൊണ്ട് ആവുന്ന വിധത്തിൽ കാൽ എടുക്കാൻ നോക്കിയതും നമ്മളെ കാലും ഒപ്പം കമ്പിൽ  പിടിച്ച കയ്യും കഴച്ചു...


😭ഇതിൽ കൂടി ഒലിച്ചു പോയാൽ വലിയ പുഴയിൽ ആണല്ലോ പടച്ചോനെ ചെന്നു വീഴുക... അപ്പൊ മയ്യത് ആവും ഉറപ്പാ... അങ്ങനെ ആണെങ്കിൽ ആ അജു വേറെ പെണ്ണിനേയും കെട്ടി അടിച്ചു പൊളിച്ചു ജീവിക്കും... ആലോചിക്കാൻ കൂടി വയ്യല്ലോ പടച്ചോനെ...😪


നമ്മളെ കയ് കമ്പിൽ നിന്നും ഊർന്നു വീണതും നമ്മളെ കാൽ കുരുങ്ങിയത് താഴ്ന്നു പോകാൻ തുടങ്ങി... 😪ബോഡി പോലും കിട്ടില്ല അത് ഉറപ്പാ... ആ അജു ഞാൻ വല്ലവന്റെയും കൂടെ പോയതാ എന്നും പറഞ്ഞു ഓൻ വേറെ കെട്ടാൻ ആണ് ചാൻസ്...


😓പടച്ചോനെ നമ്മൾ വടി ആയാലും ഓന് വേറെ പെണ്ണ് കിട്ടല്ലേ...😒



"😪ഡീ അനു മോളെ... ഒന്ന് എണീക്ക്..."


നമ്മൾ ഓളെ വിളിച്ചു നമ്മളെ രക്ഷിക്കാൻ പറയാൻ ഉള്ള തയാറെടുപ്പ് ആയിരുന്നു...😏ഓളെ രക്ഷിക്കാൻ നമ്മൾ വേണം ഇപ്പൊ നമ്മളെ രക്ഷിക്കാൻ ആരുല്ല... ഓൾ കിടന്നു ഉറങ്ങാ...


😪നമ്മളെ കഴുത്ത് വരെ ഏതാണ്ട് ചെളിയിൽ താഴേക്കു പോയതും നമ്മൾ വീണ്ടും അലറി...😓എവിടെ ആര് കേൾക്കാൻ...


നമ്മൾ ആ കുരുട്ടിനെ ഒന്ന് കൂടി നോക്കിയതും അയിന് അനക്കം ഒന്നുല്ല...😓പടച്ചോനെ നമ്മളെ കാര്യം പോക്കാ...


"😭ഡീ ഒന്ന് എണീക്കെടി എന്നെ രക്ഷിക്കെടി..."


എന്ന് അലറി കൊണ്ട് നമ്മൾ ഓളെ ചെളി വാരി എറിഞ്ഞതും പെണ്ണ് കണ്ണ് തുറന്നു... പെണ്ണ് അവിടെ ഇരുന്നു ചുമക്കാനും തുമ്മനും തുടങ്ങിയതും നമ്മൾ അവളെ പ്രതീക്ഷയോടെ നോക്കി...


"😪അനു മോളെ ഞാൻ നിന്നെ രക്ഷിച്ചില്ലെടി എന്നേം കൂടെ ഒന്ന് രക്ഷിക്കെടി..."


അത് കേട്ടപ്പോൾ ആണ് പെണ്ണ് നമ്മളെ കാണുന്നത് തന്നെ...


"അയ്യോ നിയ..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെ അടുത്തേക്ക് വരാൻ നിന്നതും നമ്മൾ അലറി...


"😒നീ ഇനിയും വരില്ലെടി... അപ്പൊ ഞാൻ തന്നെ നിന്നെ രക്ഷിക്കേണ്ടി വരും... എന്തെങ്കിലും എടുത്തു താടി ഞാൻ പിടിച്ചു കയറാം..."


അവൾ ഓരോ ചുള്ളി കമ്പ് കൊണ്ട് വന്നു എന്നല്ലാതെ നമ്മക്ക് അതിൽ പിടിച്ചു കയറാൻ ഒന്നും ആയില്ല...


"ഇനി എന്താ ചെയ്യാ...ഞാൻ ഇപ്പൊ പോകും..."


നമ്മൾ വായിൽ വരെ വെള്ളം ആയതും നമ്മളെ കയ് ഒക്കെ താണ്...


"എന്റെ ഫോൺ ഉണ്ടാവും ബാഗിൽ ആരെയേലും വിളിക്ക്..."


"ഇതിൽ കാണുന്നില്ല..."


അത് കേട്ടപ്പോൾ ആണ് നമ്മക്ക് ബോധം വന്നത്...😓ഇന്നലെ ഓൻ എറിഞ്ഞു പൊട്ടിച്ചത് അല്ലേ... അപ്പൊ നമ്മൾ മയ്യത് ആവും ഉറപ്പാ... എന്നാലും എന്റെ അജു എന്നോട് വേണ്ടായിരുന്നു ഈ ചതി...


"😓അയ്യോ നിയ... "


എന്നൊക്കെ ഉള്ള പെണ്ണിന്റെ കരച്ചിൽ കേട്ടതും പിന്നെ നമ്മക്ക് ഒന്നും കാണാതെയും കേൾക്കാതെയും ഒക്കെ ആയി...😪



***********💞



നല്ല മഴ ആയത് കൊണ്ട് നമ്മൾ തിരിച്ചു വരുമ്പോ ഉപ്പച്ചിടെ കടയിൽ കയറി... ഉപ്പച്ചി ആണെങ്കിൽ അവിടെ നിന്നും അങ്ങോട്ടും ഇങ്ങോട്ടും നടക്കാ...


"മ്മ് എന്ത് പറ്റി... ജോഗിംഗ് ആണോ... അല്ലേലും ഇങ്ങളെ തടി ഈയിടെ ആയി കൂടി കൂടി വരാ... നടത്തം നല്ലതാ..."


"😓എടാ അജു  മോൾ വിളിച്ചിരുന്നു... അനു മോൾ എന്തോ വരയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞു ക്രയോൺ വാങ്ങാൻ  ഇങ്ങോട്ട് പോന്നു എന്ന് പറഞ്ഞു...ഇത് വരെ ഇവിടെ എത്തിയിട്ടില്ല... ഈ മഴയത്ത് എന്തിനാ അവളെ ഒറ്റയ്ക്ക് വിട്ടത് എന്ന് ഞാൻ ചോദിച്ചതാ... അപ്പൊ മോൾ വാശി പിടിച്ചു വന്നത് ആണെന്ന അവൾ പറഞ്ഞത്... ഇനി അവളെ എവിടെ പോയി തിരക്കും..."😓


"അതാണോ കാര്യം... അവളെ കാര്യം അല്ലേ  കണ്ട ചപ്പുകളോടും ചവറുകളോടും കഥയും പറഞ്ഞു വരുന്നുണ്ടാവും... എന്തായാലും ഞാൻ നോക്കാം..." 


നമ്മൾ ഇറങ്ങാൻ നേരം അനു മോൾ ഓടി നമ്മളെ അടുത്തേക്ക് വന്നു... അവൾ ആണെങ്കിൽ പേടിച്ച പോലെ ഉണ്ട്...


" എന്തിനാ ഈ ടൈം മോൾ ഇറങ്ങിവന്നേ...ഉപ്പച്ചിയെ വിളിച്ചു പറഞ്ഞ ഉപ്പച്ചി കട അടച്ചു വരുമ്പോ കൊണ്ട് വരില്ലേ..."


നമ്മൾ അവളെയും എടുത്തു കൊണ്ട് പറഞ്ഞതും അവൾ നമ്മളെ കെട്ടിപ്പിടിച്ചു കരഞ്ഞു...


"ടീച്ചർ പറഞ്ഞു നാളെ തന്നെ വരയ്ക്കാൻ... ഉപ്പച്ചി വരുമ്പോഴേക്കും മോൾ ഉറങ്ങും അതാ..."


"എങ്കിൽ മോൾക്ക് അജുനെ വിളിച്ചു പറഞ്ഞ മതീല്ലോ... അജു കൊണ്ട് വരില്ലേ എവിടുന്ന് ആയാലും എന്റെ മോൾക്ക് വേണ്ടത്... "


എന്നും പറഞ്ഞു അവളെ സമാധാനിപ്പിക്കാൻ നോക്കിയതും അവൾ വീണ്ടും കരയാൻ തുടങ്ങി...


"അജു... നിയ... അവിടെ വെള്ളത്തിൽ പോയി..."


"😨എന്താ..."


"അയ്യോ... മോനെ..."


ഉപ്പച്ചിയും അത് കേട്ട് നമ്മളെ പോലെ ഞെട്ടി തരിച്ചു നിന്നു...


"ഇപ്പോൾ കാണുന്നില്ല... ദാ അവിടെ..."


എന്ന് പറഞ്ഞതും നമ്മൾ ഒരു നിമിഷം പകച്ചു നിന്നു... അവൾ ചൂണ്ടി കാണിച്ച ഭാഗത്ത്‌ ഞാനും ഉപ്പച്ചിയും ഓടി...പൊങ്ങി വരുന്ന കുമിളകൾ കണ്ടു നമ്മൾ അപ്പോ തന്നെ അതിൽ ചാടി ഇറങ്ങി...


ആഴ്ന്നിറങ്ങി പോയ അവളെ തലമുടിയിൽ പിടുത്തം കിട്ടിയതും അവളെ ശക്തിയായി വലിച്ചു ഉപ്പച്ചിയും കൂടി പിടിച്ചു അവളെ കരയിൽ എത്തിച്ചു...അവളെ പിടിച്ചു മടിയിൽ കിടത്തി കൊണ്ട് അവളെ തട്ടി വിളിച്ചു...


"നിയ നിന്റെ അജു അല്ലേ വിളിക്കുന്നെ കണ്ണ് തുറക്ക്... എടീ കണ്ണ് തുറക്കെടി..."


അവളെ തട്ടി വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഇല്ലാതെ അവൾ കിടന്നു...😓നമ്മൾ അവളെ വയറിൽ അമർത്തി അകത്തു കയറിയ വെള്ളം എല്ലാം കളഞ്ഞു...


"എന്ത്‌ പറ്റി മോളെ... എങ്ങനെയാ അവൾ അതിൽ..."


വാക്കുകൾ മുഴുമിപ്പിക്കാൻ ആവാതെ ഉപ്പച്ചി പൊട്ടി കരഞ്ഞു... 


"ഞാൻ  ആമ്പൽ പറിക്കുമ്പോൾ വെള്ളത്തിൽ വീണതാ... നിയയാ എന്നെ രക്ഷിച്ചത്...നിയക്ക് കേറാൻ പറ്റീല... ഫോൺ എടുത്തു വിളിക്കാൻ ഒക്കെ പറഞ്ഞു... ഫോൺ ബാഗിൽ ഇണ്ടായിരുന്നില്ല..."


നമ്മൾ വീണ്ടും വീണ്ടും അവളെ തട്ടി വിളിച്ചതും അവൾക്ക് അനക്കം ഇല്ല...അവളെയും എടുത്തു നമ്മൾ അപ്പൊ തന്നെ അമിയെയും വിളിച്ചു  ഹോസ്പിറ്റലിൽ വിട്ടു...


"പേടിക്കാൻ ഒന്നും ഇല്ല...കുറച്ഛധികം ചെളി വെള്ളം അകത്ത്‌ കയറി എന്നെ ഉള്ളൂ... ആൾ ഇപ്പൊ ഓകെ ആണ്..."


ഡോക്ടർ ചിരിച്ചു പറയുന്നത്  കേട്ടപ്പോൾ ആണ് നമ്മക് ആശ്വാസം ആയത്...🙄ഇവളെ നോക്കി ആ ഡോക്ടർക്ക് കൂടി വട്ടായോ...


"എന്താ മോനെ എന്റെ മോൾക്ക് പറ്റിയെ..."


അവളെ ഉപ്പച്ചി വന്നു നമ്മളെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു... പിന്നാലെ തന്നെ അവളെ കുടുംബം മുഴുവനും കരഞ്ഞു തളർന്നു നിൽപ്പുണ്ട്...


"ഇപ്പൊ കുഴപ്പം ഒന്നുല്ല കുഞ്ഞുപ്പാ...അവളെ വികൃതി മാത്രമേ ഞങ്ങൾ ഒക്കെ കണ്ടിട്ടുള്ളൂ...പക്ഷെ അവളെ മനസ് ഇന്ന് അവൾ കാണിച്ചു തന്നു... സ്വന്തം ജീവൻ പോലും കളഞ്ഞു കൊണ്ട് ഒരാളെ ജീവൻ രക്ഷിക്കാൻ എല്ലാരെയും കൊണ്ട് പറ്റില്ല... മനസ് നിറച്ചു സ്നേഹം ഉള്ളവർക്കേ പറ്റൂ..."😓


എന്നും പറഞ്ഞു അമി അവളെ ഉപ്പച്ചിയെ അവിടെ ഉള്ള ചെയറിൽ ഇരുത്തി... എല്ലാരും കണ്ണീരോടെ അവൾക്ക് വേണ്ടി പ്രാർത്ഥനയിൽ മുഴുകി ഇരുന്നു...


"ആൾക്ക് ബോധം വീണിട്ടുണ്ട്... പക്ഷെ ആ കുട്ടി എന്താ പറയുന്നത് എന്നൊന്നും ഞങ്ങൾക്ക് മനസ്സിൽ ആവുന്നില്ല..."


😨പടച്ചോനെ തലയിൽ ഇക്കെ ചെളി കയറി അവളെ ഓർമ പോയി കാണോ...ഇനി നമ്മളെ എങ്ങാനും തിരിച്ചറിയാൻ പറ്റാതെ ഇരിക്കോ... അല്ലേൽ തന്നെ വലിയ മൈൻഡ് ഒന്നും ഇല്ല...


"ഇടക്ക് അജു എന്നൊക്കെ പറയുന്നുണ്ട്... അതാരാ..."


"ഞാൻ ആണ് അജു...അവളെ ഹസ്ബന്റ് ആണ്..."


അത് കേട്ടതും നഴ്സ് നമ്മളെ നോക്കി ഒന്ന് ചിരിച്ചു...🙄വല്ല തെറിയും ആവും അത് നമ്മളെ പേര് വെച്ച് ഓൾ പറഞ്ഞത്...😓


"എങ്കിൽ കയറി കണ്ടോളൂ... അതികം സംസാരിപ്പിക്കേണ്ട..."


ഞങ്ങൾ അകത്തു കയറിയതും പെണ്ണ് ഉണ്ട് കണ്ണും മിഴിച്ചു നോക്കുന്നു...🙄ഞങ്ങൾ എല്ലാരും അവളുടെ പ്രവർത്തി കണ്ടു പരസ്പരം ഒന്ന് നോക്കി അടുത്തേക്ക് ചെന്നു... പെണ്ണ് അപ്പോഴും കണ്ണ് തുടച്ചു കൊണ്ട് നമ്മളെ നോക്കാ...🙄


"അയ്യോ ഇങ്ങള് ഒക്കെ എന്താ ഇവിടെ... ഇങ്ങളും വടി ആയ..."


🙄അത് വരെ കരഞ്ഞു കൊണ്ടിരുന്നവർ ഒക്കെ അത് കേട്ട് സ്തംഭിച്ചു നിന്നു...


"🤔ഹെയ് അപ്പൊ അനുമോൾ പിന്നെ എവിടെ പോയി..."


"ദാ അനുമോൾ ഇവിടെ തന്നെ ഉണ്ട്..."


ഉപ്പച്ചി അതും പറഞ്ഞു മോളെ അവളുടെ അടുത്തേക്ക് നിർത്തി...


"നിന്നെ അല്ലേടി ഞാൻ രക്ഷിച്ചത്... പിന്നെങ്ങനാ നീയും വടി ആയെ..."


🙄ഇതിന് ഭ്രാന്തും കൂടി ആയ... അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ...


"മോളെ..."


അവളെ ഉപ്പച്ചി അതും പറഞ്ഞു അടുത്തേക്ക് ചെന്നു...


"ബാപ്പച്ചി ഞാൻ വടി ആയോണ്ട് എന്റെ കൂടെ വന്നതാണോ..."


"എന്താ മോളെ നീ ഈ പറയുന്നേ..."


ഉപ്പച്ചി അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞതും അമി നമ്മളെ അടുത്തേക്ക് നീങ്ങി നിന്നു...


"🙄തലയിൽ ഒക്കെ ചെളി കയറി ഉള്ള ബുദ്ധി കൂടി പോയെന്നാ തോന്നുന്നേ...അല്ലേ ഇത്രയും ആൾ ഇവിടെ കൂടി നിന്നത് കണ്ടിട്ടും ഇങ്ങനെ ചോദിക്കോ..."


🙄അത് കേട്ടതും നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നു...


"ഡ്രിപ് കഴിഞ്ഞു പുറത്ത് ഇറക്കാം... ഇപ്പൊ എല്ലാരും പുറത്ത് ഇറങ്ങിയെ...ആരെങ്കിലും ഒരാൾ നിന്നാൽ മതി..."


നഴ്സ് വന്നു പറഞ്ഞതും നമ്മൾ നിന്നോളാം എന്ന് പറഞ്ഞു എല്ലാരേയും പറഞ്ഞു വിട്ടു...


"അത് മാലാഖ ആണോ..."


"🙄അത് ഇവിടത്തെ നഴ്സ് ആണ് എന്താ..."


"അപ്പൊ നമ്മൾ സ്വർഗത്തിൽ ആണോ നരകത്തിൽ ആണോ ഉള്ളെ..."


"നമ്മൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ് ഉള്ളത്..."😓


"ഹെയ് അപ്പൊ ഞാൻ മരിച്ചില്ലേ..."


"ഇല്ല... ഈ അജുന് ജീവനുള്ള കാലത്തോളം നിന്നെ ഞാൻ ഒരു മരണത്തിനും വിട്ടു കൊടുക്കില്ല..."


അവളെ കെട്ടിപ്പിടിച്ചു  കവിളിൽ  ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു...


"🤔അപ്പൊ എന്നെ ആരാ രക്ഷിച്ചത്..."


"നിന്റെ ഈ അജു തന്നെയാ രക്ഷിച്ചത്... നീന്താൻ പോലും അറിയാത്ത നീ എന്തിനാ അതിൽ ചതിയെ... ആരെയേലും വിളിച്ചാൽ പോരെ..."


"😓അയിന് അവിടെ ഒന്നും ആരുല്ല... പിന്നെ അനുമോൾ പോണ കണ്ടപ്പോൾ എനിക്ക് അതൊന്നും ഓർമ ഇല്ല..."


അവൾ പറയുന്നത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് അവളെ നെറ്റിയിൽ ഉമ്മ വെച്ചു...


"നമുക്ക് പോവാം അജു...ഇവറ്റകൾ ഇൻജെക്ഷൻ എടുക്കും..."😓


"അതൊക്കെ കുറെ എടുത്തു കഴിഞ്ഞു...അപ്പൊ നിനക്ക് ബോധം ഇല്ലാത്തോണ്ടാ... ഇനി അതൊന്നും ഇല്ല...ഡ്രിപ് കഴിഞ് നമുക്ക് പോകാം പോരെ..."


"മ്മ്..."


ഒന്ന് മൂളി കൊണ്ട് അവൾ നമ്മളെയും തിരിച്ചു കെട്ടിപ്പിടിച്ചു ഇരുന്നു...


"ഹ്മ്മ്... എന്തൊക്കെ ആയിരുന്നു ഈ കുട്ടി പറഞ്ഞത് എന്ന് അറിയോ... എന്റെ അജു ഞാൻ പോയാൽ വേറെ കേട്ടും ദുഷ്ടൻ ആണ്... ബോധം ഇല്ലേലും പറയുന്നത് കേട്ട് ഡോക്ടർ വരെ ചിരിച്ചു പോയി..."


നഴ്സ് നമ്മളെ നോക്കി ഒരുമാതിരി ചിരിയും ചിരിച്ചു പറഞ്ഞതും ഡോക്ടർ വരെ ചിരിക്കാൻ ഉള്ള കാരണം ഓർത്ത് നമ്മൾ അവൾ ഒന്നൂടെ ഒന്ന് നോക്കി...


"😓ഞാൻ കരുതി ഞാൻ വടി ആയാൽ നീ വേറെ പെണ്ണിനെ ഒക്കെ കെട്ടി ജീവിക്കും എന്ന്... ഓർത്തപ്പോ തന്നെ നിക്ക് സഹിക്കാൻ പറ്റീല... ഞാൻ പോയാൽ നീ വേറെ കെട്ടോ..."


"🙄എടീ കുശുമ്പി... ഞാൻ ഉള്ളപ്പോൾ നിന്നെ ഞാൻ അങ്ങനെ പോവാൻ സമ്മതിക്കോ... നീ പോയാലും ഞാൻ നിന്റെ കൂടെ തന്നെ വരും... എനിക്ക് നിന്നെ കാണാതെ പറ്റില്ല..."


എന്നും പറഞ്ഞു അവളെ കവിളിൽ ഉമ്മ വെച്ച് അവളെ അടുത്തായി ഇരുന്നു...



**********💃



നമ്മൾ വീട്ടിലേക്ക് വന്നതും ഇത്തയും ഉമ്മച്ചിയും വന്നു നമ്മളെ ഒരു കെട്ടിപ്പിടിത്തം...🙄എന്താപ്പോ കഥ... ഇത്ത ആണെങ്കിൽ നമ്മളെ ഉമ്മ വെക്കുക ഒക്കെ ചെയ്യാ...


"നീ കണ്ടില്ലേ എന്റെ മോൾ ഇപ്പൊ..."😓


"😁ഹെയ് ഓൾ അങ്ങനെ ഒന്നും പോവില്ലന്നെ...ഓൾ എന്നെയും കൊണ്ടേ പോവൂ അത് എനിക്ക് ഉറപ്പാ..."


നമ്മൾ അതും പറഞ്ഞു ഇളിച്ചു കാണിച്ചതും ഇത്ത ഒന്ന് ചിരിച്ചു...


നമ്മക്ക് നടക്കാൻ ഒന്നും കുഴപ്പം ഇല്ലേലും ഈ കോപ്പ് അജു നമ്മളെ പിടിച്ചു നടക്കാ... നമ്മളെ എടുത്തു ബെഡിൽ കിടത്തി ഓൻ ഫ്രഷ് ആവാൻ പോയി...


നമ്മക്ക് ഉള്ള ഹോർലിക്സ് ആയി വന്നപ്പോ ആണ് പിന്നെ നമ്മൾ കണ്ണ് തുറന്നത്...


"😨അയ്യോ മണി പത്തായി കോളേജിൽ പോണ്ടേ..."


"ഇന്ന് പോവേണ്ടന്നെ... ക്ഷീണം കാണും..."


"ആർക്ക് നിക്ക് ക്ഷീണം ഒന്നുല്ല..."


നമ്മൾ ഓന്റെ കയ്യിൽ നിന്ന് ഹോർലിക്സ് വാങ്ങി കുടിച്ചു കൊണ്ട് പറഞ്ഞു...


"😓നിനക്ക് കാണില്ല... പക്ഷെ എനിക്ക് നല്ല ക്ഷീണം ഉണ്ട്... നീ അവിടെ കിടന്നു ഒന്നും അറിയാതെ ഉറക്കല്ലേ... ഞാൻ നിന്ന നിൽപ്പിലാ നേരം വെളുപ്പിച്ചേ..."


അതും പറഞ്ഞു ഓൻ ബെഡിൽ കയറി കിടന്നതും നമ്മൾ ഓനെ നോക്കി ഇളിച്ചു...കാറിന്റെ സൗണ്ട് കേട്ടതും കിടന്ന ഓൻ അതേ പോലെ എണീറ്റ് പോയി... പിന്നാലെ നമ്മളും...


"എന്റെ അജു ഇന്നലെ എന്നെ കിടത്തി ഉറക്കിയില്ല ഇവൾ... നിയനെ കാണണം എന്നും പറഞ്ഞു സ്വസ്ഥത തന്നിട്ടില്ല... അതാ കാലത്ത് തന്നെ ഇങ്ങ് പോന്നെ..."


മാലിക്ക അതും പറഞ്ഞു അജുന്റെ അടുത്ത് ചെന്നതും ഷമി നമ്മളെ അടുത്തേക്ക് ഇളിച്ചു കൊണ്ട് വന്നു...


"ഡീ നിനക്ക് വല്ലോം പറ്റിയ..."


"😁ഇല്ല..."


നമ്മൾ ഇളിച്ചു കൊണ്ട് പറഞ്ഞതും അവൾ വന്നത് വൈസ്റ്റ്‌ ആയോ എന്ന പോലെ നമ്മളെ ഒന്ന് നോക്കി...😓


"നീ അനു മോളെ രക്ഷിക്കാൻ വെള്ളത്തിൽ ചാടി എന്ന് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ ആയില്ല...നീ ശരിക്കും അയിനെ രക്ഷിക്കാൻ ചാടിയത് തന്നെ ആണോ..."


"😬പട്ടി ആ സ്ഥാനത്ത് നീയായിരുന്നു വേണ്ടത്... ഒന്ന് കൂടി നിന്നെ മുക്കി കൊന്നേനെ..."


"😏ഓഹ് ഞാൻ നിന്നു തരല്ലേ നിനക്ക് മുക്കി കൊല്ലാൻ..."


ഓൾ അതും പറഞ്ഞു അനുമോളെ അടുത്തേക്ക് നടന്നു...


"മോളെ ശരിക്കും നിയ നിന്നെ രക്ഷിക്കാൻ ചാടിയത് തന്നെ ആണോ..."


😬ഇതിനാണോ ഇവൾ ഇന്നലെ ഉറക്കം കളഞ്ഞു നിലവിളിച്ചത്...🙄ആ പുറത്തുള്ള രണ്ടെണ്ണം കരുതി വെച്ചേക്കുന്നേ നമ്മളോടുള്ള മുഹബത് കൊണ്ടാണെന്നാ...😓


പെണ്ണാണെങ്കിൽ ഓളെ ഒന്നും നോക്കാതെ നമ്മളെ നോക്കി അടുത്തേക്ക് ഓടി വന്നു...


"എനിക്ക് ഇപ്പൊ ഏറ്റവും ഇഷ്ട്ടം ആരെയാന്ന് അറിയോ നിയനെ ആണ്... അജുനെക്കാളും ഇഷ്ട്ട..."


എന്നും പറഞ്ഞു അവൾ നമ്മളെ കെട്ടിപ്പിടിച്ചതും നമ്മളും ഓളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ച്... അകത്തേക്ക് വന്ന അജുനെ നോക്കി നമ്മൾ ഇപ്പൊ എങ്ങനെ ഉണ്ടെന്ന് കാണിച്ചപ്പോൾ ഓൻ നമ്മളെ നോക്കി പുഞ്ചിരിച്ചു...


അവറ്റകൾ പോയതും അജു ബൈക്കും എടുത്തു എങ്ങോട്ടോ പോയി...


"മോളെ... "


ആ വിളി കേട്ടതും അപ്പുറത്തെ സൈനുത നമ്മളെ മാടി വിളിച്ചു...


"ഇപ്പൊ നാട്ടിൽ മുഴുവനും മോളെ പറ്റിയാ പറയുന്നേ...എന്നാലും മോളെ ധൈര്യം സമ്മതിക്കണം..."


അവർ നമ്മളോടായി പറഞ്ഞതും നമ്മൾ ഇതൊക്കെ എന്ത് എന്ന പോലെ സലീം കുമാർ ആക്ഷൻ ഇട്ട് ഒന്ന് ഇളിച്ചു...


😌😌നാട്ടുകാർക്ക് ഒക്കെ ഇപ്പൊ നമ്മളെ വല്യ മതിപ്പാ... നമ്മൾ ഒരു സംഭവാ...


നമ്മൾ ഇത്തിരി വെയിറ്റ് ഇട്ട് അകത്തേക്ക് കയറുമ്പോ ആണ് നമ്മളെ പുറത്തേക്ക് എന്തോ വന്നു വീണത്...


😨പടച്ചോനെ നമ്മൾ നോക്കുമ്പോ ഒരു കല്ല്... ആരോ അസൂയ കൊണ്ട് നമ്മളെ കല്ലെറിഞ്ഞു കൊല്ലാൻ വന്നതാ...


നമ്മൾ പല്ലും കടിച്ചു ചുറ്റിലും നോക്കിയതും രണ്ട് കയ്...🙄പടച്ചോനെ ഇതെന്താ സംഭവം... നമ്മൾ പേടിച്ചു അവിടെ തന്നെ നിന്നതും പൊങ്ങി വരുന്ന ആ തല കണ്ടു നമ്മൾ കണ്ണും മിഴിച്ചു നിന്നു...


😵പടച്ചോനെ ഇത് അൽത്താഫ് അല്ലേ ഇവനെന്താ ഇവിടെ... നമ്മൾ ചുറ്റിലും നോക്കി ആരും ഇല്ലെന്ന് കണ്ടതും അങ്ങോട്ടേക്ക് ഓടി...


"😕നീ എന്താ ഇവിടെ... എന്നെ എറിഞ്ഞു കൊല്ലാൻ വന്നതാണോ..."


"😌അത് നീ നോക്കാൻ വേണ്ടി എറിഞ്ഞതാ...വേറൊന്നും കിട്ടീല..."


"🙄🙄ആ... അല്ല നീ എന്താ ഇവിടെ..."


"😌ഞാൻ നിന്നെ ഫേമസ് ആക്കാൻ വന്നതാ... നീ ഇപ്പൊ ഒരു വീര ഷൂര പരാക്രമി ആണെന്നുള്ള കാര്യം ഞാൻ ഈ ലോകത്തെ അറിയിക്കാൻ പോവാ... ഞാൻ ഇന്ന് കാലത്താ അറിഞ്ഞത് അപ്പോ തന്നെ ക്ലാസ് കട്ട് ചെയ്ത് ഇങ്ങ് പോന്നു... നിന്റെ കെട്ടിയോൻ ആ കലിപ്പൻ ബൈക്കും എടുത്തു പോന്നത് കണ്ടോണ്ടാ ധൈര്യത്തിൽ വന്നത്..."


🙄🙄ഇവനെന്താ എന്നെയും കൊണ്ട് ഒപ്പിച്ചോടാൻ വന്നതാണോ...😕ഹെയ് ഞാൻ പോവില്ല നിക്ക് അജു മതി...


"🙄അല്ല നീ ഏതോ കൃമിയുടെ കാര്യം പറഞ്ഞല്ലോ... നിന്നെ സ്കൂളിൽ പഠിക്കുമ്പോ എല്ലാരും വിളിച്ചത് അങ്ങനെ അല്ലേ..."


"😬അതൊക്കെ പണ്ട്... ഇപ്പൊ ഞാൻ ആരാ എന്ന് നിനക്ക് അറിയോ..."


"😕ആരാ..."


"🙄ഞാൻ അൽത്താഫ് റോഷൻ... അത് അവിടെ നിക്കട്ടെ അയിനല്ല ഞാൻ ഇപ്പോൾ വന്നത്... നിനക്ക് അറിയോ എനിക്ക് ഒരു യൂട്യൂബ് ചാനെൽ ഉണ്ട്... അതിലെ ഇന്നത്തെ താരം നീയാ..."


"😨ഞാനാ..."


നമ്മൾ വായും പൊളിച്ചു ഓനെ നോക്കി...


"നിന്റെ ഈ വീരഷൂര കഥ ഒക്കെ ഒരു വീഡിയോ ആയി ഞാൻ യൂട്യൂബിൽ പ്ലെ ചെയ്തു ഇടും... അപ്പോ എന്റെ ലൈകും വ്യൂവേഴ്സും സബ്സ്ക്രൈബും വാരി കോരി കിട്ടും... അതിന് നീ മനസ് വെക്കണം..."😌


"അജു അറിഞ്ഞ എനിക്ക് തല്ലും വാരി കോരി കിട്ടും...😕ഇതൊക്കെ എന്തിനാഡാ..."


"😬ഓഹ് എടീ പൊട്ടി... അതൊക്കെ ഉണ്ട്... ഞാൻ പോന്ന വഴിക്ക് പറഞ്ഞു തരാം...നമുക്ക് ആ സ്ഥലം വരെ പോയാലോ... ആ പ്ലേസ് എനിക്ക് വീഡിയോ എടുക്കാനാ..."


"😏ഹ്മ്മ് ഞാൻ വരില്ല... നിനക്ക് എന്തൊക്കെയോ കിട്ടും എന്നല്ലാതെ എനിക്കെന്താ കിട്ടാ..."


"എടീ ഈ വർഷത്തെ ധീരതക്കുള്ള  രാഷ്ട്രപതി പുരസ്‌കാരം നിനക്ക് അല്ലേ...  ഇതൊക്കെ എല്ലാരും അറിയെം ചെയ്യും...അങ്ങനെ നീ ഫേമസ് ആവേം ചെയ്യും..."


😌ഇയ്യോ അതൊക്കെ കേട്ട് നമ്മൾ കുളിര് കോരി നിന്നു... ഞാൻ വല്യ സംഭവാണെന്ന് ഇപ്പൊ നമ്മക്ക് ഉറപ്പായി...അപ്പോഴേക്കും അജു വന്നാലോ ഇവനെ കൊന്ന് ഓൻ ഫേമസ് ആവും...😕


"😕ഇനി അവിടെ ചെന്നു ഞാൻ മുങ്ങി ചാവുന്നത് കൂടി നിനക്ക് വിഡിയോ എടുക്കണം എന്ന് പറയോ..."


ഇവനെ വിശ്വസിക്കാൻ കൊള്ളില്ല... ചിലപ്പോൾ അതും ചെയ്തു കളയും...


"എടീ നിന്റെ കെട്ടിയോൻ വരുന്നതിന് മുന്നേ തിരിച്ചു വരേണ്ടത് ആണ്... നീ പെട്ടെന്ന് വന്നേ..."


"😕എടാ എനിക്ക് അങ്ങനെ ഒന്നും വരാൻ പറ്റില്ല..."


"😬ജാഡ കാണിക്കാതെ ഒന്ന് വന്നേ... എനിക്ക് വേണ്ടി അല്ലേടി..."


🙄ഇവൻ എന്നെ കൊലക്ക് കൊടുത്തെ അടങ്ങൂ... നമ്മൾ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ഗേറ്റും തുറന്നു വെളിയിൽ ഇറങ്ങി...


ഓന്റെ മുന്നിൽ കയറി നടന്നതും ഓൻ പിന്നാലെ ഫോണും പൊക്കി പിടിച്ചു വന്നു...🙄


"😍വൗ എന്തൊരു പ്രകൃതി രമണീയത..."


"🙄എബടെ..."


നമ്മൾ തിരിഞ്ഞു നിന്ന് ഓനെ നോക്കി കൊണ്ട് ചോദിച്ചു...


"ആര്..."


"രമണി ചേച്ചി..."


"🙄ഓഹ് എന്റെ പൊന്ന് നിയ നിന്റെ തലയിൽ ഇത് വരെ ആൾ താമസം ഒന്നും ആയില്ലേ...ഞാൻ പറഞ്ഞത് ഈ പുഴയും തോടും വയലും ഒക്കെ ചേർത്താ..."


"😓ഓഹ്... കാണുമ്പോ അങ്ങനെ ഒക്കെ തോന്നും... ആളെ കൊല്ലാൻ വേണ്ടി ഉണ്ടാക്കി വെച്ചതാ..."


നമ്മൾ എല്ലാ ഇടത്തും നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് നടന്നു...


"ദാ ഇബടെ ആണ് നമ്മൾ മുങ്ങി താണത്..."


നമ്മൾ അവിടെ ചൂണ്ടി കൊണ്ട് പറഞ്ഞതും ഓൻ അവിടെ വിഡിയോ എടുക്കാൻ തുടങ്ങി...


"ഇനി നീ പറ... എന്തായിരുന്നു അപ്പൊ നിന്റെ ഫീലിംഗ്..."


"😓അജു വേറെ പെണ്ണ് കെട്ടോ എന്ന്..."


"😕ഏ..."


"പിന്നല്ലാണ്ട്... ഞാൻ എങ്ങാനും ഇവിടെ കിടന്നു വടി ആയാൽ ഓൻ വേറെ പെണ്ണ് കെട്ടുന്നത് നിക്ക് സഹിക്കാൻ പറ്റൂല... അങ്ങനെ വല്ലോം സംഭവിച്ചാൽ പ്രേതം ആയി വരാന്ന് ഒക്കെയാ ഞാൻ കരുതിയെ..."😓


"🙄ബെസ്റ്റ് ഫീലിംഗ്... എന്റെ ചാനൽ പൂട്ടോ പടച്ചോനെ... ഉള്ള സബ്സ്ക്രൈബർ കൂടി ഇട്ടേച്ചു പോവുന്ന തോന്നുന്നേ..."


"🙄ഇപ്പൊ അങ്ങനെ ആയില്ലേ...ദേ നീ എനിക്ക് അവാർഡ് ഒക്കെ തരും എന്ന് പറഞ്ഞ കൊണ്ട് വന്നേ..."


"😓കിട്ടും കിട്ടാതിരിക്കില്ല..."


എന്ന് പറഞ്ഞു ഓൻ ഒന്ന് ഇളിച്ചു കാണിച്ചതും നമ്മൾ ഓനെ കലിപ്പിൽ നോക്കി... ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് വന്നിട്ട് ഇപ്പൊ കിട്ടും കിട്ടാതിരിക്കില്ല എന്ന്...🙄


"നീ അങ്ങ് നീങ്ങി നിക്ക്...എന്നിട്ട് അന്ന് സംഭവിച്ചത് മുഴുവനും പറ..."


"🙄ബസിൽ നിന്ന് ഇറങ്ങി ഉപ്പച്ചിടെ കടയിൽ കയറി നെല്ലിക്ക ഒക്കെ കഴിച്ചിരുന്നു... അയിന് ശേഷം മതിയാ..."


"😬ഇവിടെ എത്തിയത് മുതൽ ഉള്ളത് മതി... നിന്റെ തീറ്റയുടെ കാര്യം ഇവിടെ പറയേണ്ട..."


😕വരുന്നതിന് മുന്നേ എന്തായിരുന്നു ഒലിപ്പീരു... ഇപ്പൊ ജാഡ കാണിക്കാ തെണ്ടി...നമ്മൾ ഓനെ നോക്കി പല്ല് കടിച്ചു...😬


"നിനക്കെന്തിന്റെ കേടാണ്... വേറെ ഒന്ന് വാങ്ങിയാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ..."


ആ പറച്ചിൽ കേട്ടതും നമ്മൾ കണ്ണും തള്ളി നിന്നു...😨ഇത് ആമിക്കാടെ സൗണ്ട് അല്ലേ... നമ്മൾ തല പൊക്കി നോക്കിയതും ദേ വരുന്നു രണ്ട് പിശാശും കൂടി ഒരുമിച്ച്...


"എടാ അജുവും അമിക്കയും വരുന്നുണ്ട്...ഒളിക്കാം..."


നമ്മൾ ഓന്റെ കയ്യും പിടിച്ചു അവിടെ കണ്ട വാഴകൾക്ക് ഇടയിൽ മറഞ്ഞു നിന്നു...😓


"ഇവിടെ തന്നെ കാണും...ഞാൻ നോക്കാം..."


എന്നും പറഞ്ഞു അജു പാന്റ്സ് ഒക്കെ മുട്ട് വരെ കയറ്റി വെക്കുന്നത് കണ്ടു നമ്മൾ അന്തം വിട്ടു അവരെ തന്നെ നോക്കി...🙄ഇവനെന്താ ഈ കാണിക്കുന്നേ... ഇനി മുങ്ങി നോക്കാൻ ആണോ...🤔


"ആ കിട്ടുമ്പോൾ വിളിക്ക്..."


എന്നും പറഞ്ഞു അമിക്കാ പോക്കെറ്റിൽ നിന്നും സിഗരറ്റ് എടുത്തു കത്തിച്ചു വായിൽ വെച്ച് ഊതി പറത്തി വിട്ടു... നമ്മൾ ആണെങ്കിൽ അതിന്റെ സ്മെൽ വലിച്ചു കയറ്റി...😍എന്നാ ഒരു സ്മെൽ ആണെന്നോ...


ഓൻ ആണെങ്കിൽ കാര്യായിട്ട് എന്തോ മുങ്ങി തപ്പുന്നുണ്ട്...🙄ഇതിപ്പോ കൂടെ ഉള്ളതിനേക്കാൾ വലിയ വട്ടൻ ആണല്ലോ ഇത് രണ്ടും...


"വല്ലതും നടക്കോ... അവൾ അല്ലേ ആൾ എവിടെ എങ്കിലും കൊണ്ട് പോയി കളഞ്ഞു കാണും..."


🙄ഈ ലവൾ നമ്മൾ ആണോ... ആവും...😕ഞാൻ എന്ത് കളഞ്ഞു എന്നാ ആവോ...


"അവളെ കാലിൽ ആ കൊലുസ് കാണാൻ ഒരു പ്രത്യേക ഭംഗിയാ...അത് പോലെ ഒന്ന് കിട്ടാനും വഴി ഇല്ല... അതിന്റെ ഫീൽ ഒന്നും നിനക്ക് മനസ്സിൽ ആവില്ല... ആദ്യം നീ പെണ്ണ് കെട്ട് എന്നാലെ അതൊക്കെ മനസ്സിൽ ആവൂ..."


നമ്മൾ അപ്പൊ തന്നെ നമ്മളെ കാലിൽ നോക്കിയതും ഒരു കാൽ ശൂന്യം ആണ്... ഇതാണെങ്കിൽ മുന്നേ ബാപ്പച്ചി ഗൾഫിൽ നിന്ന് കൊണ്ട് വന്നു നമ്മളെ കാലിൽ ഇട്ടതാ...😒നമ്മൾ പോലും അത് പോയത് കണ്ടില്ല... ഇവൻ അതാണോ ഈ മുങ്ങി തപ്പുന്നെ...😪


"ഇതും ലാസ്റ്റ് പ്ലെ ചെയ്യാം ബെസ്റ്റ് സീൻ ആണ്..."


എന്നും പറഞ്ഞു അൽതാഫ് തെണ്ടി അജുനെ വീഡിയോ എടുക്കാ...🙄


"🙄കെട്ടി കൊണ്ട് വരുന്ന പെണ്ണിന്റെ സ്വർണം മുഴുവനും ഊരി മാറ്റി കാശ് ഉണ്ടാക്കാൻ ഉള്ള വഴിയേ ഞാൻ നോക്കൂ... പക്ഷെ ഇപ്പൊ കെട്ടുന്നതിന് മുന്നേ വാങ്ങി കൊടുക്കേണ്ട അവസ്ഥയാ എനിക്ക്..."😓


അമിക്ക അതും പറഞ്ഞു സിഗരറ്റ് വലിച്ചു ഊതി കളഞ്ഞതും നമ്മൾ വീണ്ടും മൂക്കിൽ വലിച്ചു കയറ്റി...😪അത് വല്ലാണ്ട് മൂക്കിൽ കയറിയതും നമ്മൾ തുമ്മാൻ വേണ്ടി വാ പൊളിച്ചതും തെണ്ടി ഓന്റെ കർചീഫ് എടുത്തു നമ്മളെ വായും മൂക്കും അടച്ചു പിടിച്ചു...


"😬തുമ്മല്ലേ... പിടിച്ചു വെക്ക്..."


🙄നമ്മൾ തുമ്മൽ പോയ അവസ്ഥയിൽ നിക്കുമ്പോൾ ആണ് ഓന്റെ ഫോൺ അലറിയത്...😨


🎶"Nan adichal thangamaatte

Naalu masam thongamaatte..."🎶


ഓന്റെ ട്യൂൺ കേട്ടതും നമ്മൾ കണ്ണും തള്ളി ഷോക്ക് അടിച്ച പോലെ നിന്നു...ഓൻ ആണെങ്കിൽ അതിനേക്കാൾ വലിയ ഷോക്കിൽ ആണ്...😓ഇതൊക്കെ ഒന്ന് നോക്കണ്ടെ പട്ടി...😪


"😬ഡാാ..."


എന്ന ഒരു അലർച്ച മാത്രേ നമ്മൾ കേട്ടുള്ളൂ...നമ്മളെ മുന്നിൽ കലിപ്പിൽ നിക്കുന്ന അജുനെ കണ്ടു നമ്മൾ കണ്ണും മിഴിച്ചു നിന്നു...😓 


"😠😠ഡീ..."


ഓൻ നമ്മളെ നോക്കി അലറിയതും നമ്മൾ രണ്ട് കവിളും പൊത്തി പിടിച്ചു ഓനെ നോക്കി...😓


"നിനക്കും ഇവനും കൂടി ഇവിടെ എന്താ പരിപാടി..."😬


"അത്... അത് ഇവന് സബ്സ്ക്രൈബർനെ  വേണന്നു പറഞ്ഞപ്പോൾ വന്നതാ..."😓


"😨എന്താ...നീ അത്തരക്കാരി ആണോടി..."


അമിക്കാ നമ്മളെ മുന്നിൽ വന്നു ചോദിച്ചതും നമ്മൾ അല്ലെന്നു തലയാട്ടി കാണിച്ചു...🙄


"😬എട്ടും പൊട്ടും തിരിയാത്ത ഒന്നിനെ പിടിച്ചു കൊണ്ട് വന്നിട്ടാണോടാ പട്ടി നിന്റെ ഉണ്ടാക്കൽ..."😬


"🙄ഞാൻ യൂട്യൂബിൽ ഇടാൻ വേണ്ടിയാ...ആ സബ്സ്ക്രൈബർ ആണ് ഞാൻ ഉദ്ദേശിച്ചത് ഇവൾ എന്തൊക്കെയോ പറയുന്നതാ..."😓


"ആഹാ അതാണോ പരിപാടി... എന്നിട്ട് എവിടെ കാണട്ടെ..."


😓ഓന്റെ ഫോൺ തട്ടിപ്പറിച് വാങ്ങിയതും നമ്മൾ ഓനെ ദയനീയമായി നോക്കി...🙄ഓൻ നമ്മളെ നോക്കി പേടിപ്പിക്ക... നമ്മളെ തുമ്മാൻ പോലും വിടാത്ത തെണ്ടിയാ... ഓന്റെ ഒടുക്കത്തെ ഒരു റിങ്ങ് ട്യൂൺ...😬


"🙄മ്മ് കൊള്ളാം... നന്നായിട്ടുണ്ട്... നിനക്ക് നല്ല ഭാവിയുണ്ട്... പക്ഷെ ഉണ്ടാക്കുമ്പോൾ എന്റെ ഭാര്യയെ വെച്ച് തന്നെ വേണം അല്ലേ നിനക്ക്..."😬


എന്നും പറഞ്ഞു ആ ഫോൺ എറിഞ്ഞതും ദേ പോണു ആ തോടിൽ... ഓൻ അവിടേക്കും ഓനെയും നമ്മളെയും മാറി മാറി നോക്കി...😓പടച്ചോനെ മുങ്ങിയാലോ നെക്സ്റ്റ് വിചാരണ നമ്മളെ ആവും...


നമ്മൾ മെല്ലെ പിന്നിലേക്ക് നടന്നതും നമ്മളെ കയ്യിൽ ഒരു പിടി വീണു...


"എവിടെ പോവാ..."😬


അമിക്കാ ഇങ്ങളെ പെങ്ങൾ അല്ലേ... രക്ഷപ്പെടാൻ സഹായിക്കാതെ പിടിച്ചു വെക്കല്ലേ...😬പട്ടി... നമ്മൾ അമിക്കാനെ മനസ്സിൽ പ്രാകി കൊണ്ട് നിന്നു...


"😪എന്റെ ഫോൺ..."


"അതിനി നോക്കേണ്ട... ഇനിയും ഇവളെ കൂടെ എങ്ങാനും കണ്ടാൽ ആ ഫോണിന് പകരം നീയാവും അത് പോലെ ഒഴുകി പോകുന്നത്... അത് വേണോ..."


ഓൻ അപ്പോ തന്നെ അതിലേക്ക് ഒന്ന് നോക്കി വേണ്ടെന്ന് തലയാട്ടി നിന്നു...


"🤔എന്തോ മറന്നല്ലോ..."


എന്നും പറഞ്ഞു അജു ഒന്ന് തിരിഞ്ഞു കളിച്ചു... ഹാ എന്നും പറഞ്ഞു ഓന്റെ മോന്ത നോക്കി ഒന്ന് കൊടുത്തതും നമ്മളും അറിയാതെ കവിളിൽ കയ് വെച്ച് പോയി...😓


"ഓടടാ പട്ടി..."


അത് കേട്ടതും ഒരൊറ്റ ഓട്ടം ആയിരുന്നു...🙄ഡാ അൽത്താഫെ തെണ്ടി എന്നെയും കൂടെ കൊണ്ട് പോടാ... രണ്ടും കൂടി എന്നെ ഫ്രൈ ചെയ്തു എടുക്കും...😓


"കണ്ടവൻ വന്നു വിളിക്കുമ്പോഴേക്കും ഇറങ്ങി വരുന്നോടി... നിന്നെ ഒക്കെ എന്ത് വിശ്വസിച്ചു കൊണ്ട് നടക്കും ഞാൻ..."


ഓൻ നമ്മളെ കവിളിൽ കുത്തിപിടിച്ചു ചോദിച്ചതും നമ്മൾ ഓന്റെ കയ്യിൽ പിടിച്ചു മാറ്റാൻ നോക്കി...😓


"എടാ വിട്..."


എന്നും പറഞ്ഞു അമിക്കാ ഓനെ പിടിച്ചു മാറ്റിയതും നമ്മൾ കിതച്ചു കൊണ്ട് കവിളിൽ കയ് വെച്ച്...😪അമ്മാതിരി പിടിത്തം ആണ് പിടിച്ചേ... കവിൾ പറിഞ്ഞു പോയോ ആവോ...


"😬നിന്റെ ഒരു കൊലുസ് കണ്ടു പിടിക്കാൻ വേണ്ടിയാ ഇവൻ ഇത്രയും റിസ്ക് എടുത്തു അങ്ങോട്ടേക്ക് വന്നേ... അത് നിന്നോടുള്ള സ്നേഹം കൊണ്ടാ... നീയോ ഇവനില്ലാത്ത ടൈം നോക്കി കണ്ടവന്റെ കൂടെ..."


"😪ഞാൻ എന്ത് ചെയ്ത് എന്നാ അവന് ഇവിടെ കാണിക്കാൻ കൊണ്ട് വന്നതാ... അതിനാണോ എന്നെ ഇങ്ങനെ ഒക്കെ... നിങ്ങൾ രണ്ടാളും ഇവിടെ വന്നില്ലേ അത് പോലെ വന്നതാ..."


"😬അത് പോലെ ആണോടി നീ ഒരുത്തന്റെ കൂടെ വന്നത്..."


"😓അവൻ എന്റെ ഫ്രണ്ട്‌ അല്ലേ... ഞങ്ങൾ ഒരേ ക്ലാസിൽ അല്ലേ പഠിച്ചേ പിന്നെന്താ..."


"😓നിനക്ക് വട്ടുണ്ടോ അമി... ഇവളെ പറഞ്ഞു മനസ്സിൽ ആക്കാൻ ആർക്കും ആവില്ല... എല്ലാം സ്വന്തം ഇഷ്ടത്തിനെ ചെയ്യൂ... ചെയ്യട്ടെ എല്ലാറ്റിൽ നിന്നും രക്ഷിക്കാൻ എപ്പോഴും ഞാൻ കൂടെ ഉണ്ടായി എന്ന് വരില്ല... സ്വയം ബുദ്ധി കൊണ്ട് ഒന്ന് ചിന്തിച്ചു നോക്ക്..."


എന്നും പറഞ്ഞു ഓൻ അവിടെ ഇരുന്നതും നമ്മൾ കുറ്റവാളിയെ പോലെ തലയും താഴ്ത്തി നിന്നു...😓



**********💞



നമ്മൾ ദേഷ്യവും സങ്കടവും സഹിക്കാൻ ആവാതെ അവിടെ ഇരുന്നതും അമി നമ്മളെ തോളിൽ കയ് വെച്ച് ആശ്വസിപ്പിക്കാൻ നോക്കി...😓


😨പെട്ടെന്ന് പെണ്ണ് നിന്ന നിൽപ്പിൽ ഒരൊറ്റ വീഴ്ച ആയിരുന്നു... ഞങ്ങൾ രണ്ടും ഒന്ന് ഞെട്ടി കൊണ്ട് പരസ്പരം നോക്കി...


🙄ഇനി ആക്ടിങ് ആണോ...നമ്മൾ അവളെ കുറെ തട്ടി വിളിച്ചെങ്കിലും അതിന് അനക്കം ഇല്ല...😓ഇതെന്താ ഇപ്പൊ പറ്റിയെ...


അമി അപ്പൊ തന്നെ ഇത്തിരി വെള്ളം എടുത്തു അവളെ മുഖത്ത് തെളിച്ചു...അവൾ പതിയെ കണ്ണ് തുറന്നു ചുറ്റിലും ഒന്ന് നോക്കി...


"😓എന്താ... നിനക്ക് എന്താ പെട്ടെന്ന് പറ്റിയെ..."


"നിക്ക് വയ്യ അജു...തല കറങ്ങുന്നു..."


എന്നും പറഞ്ഞു അവൾ നമ്മളെ മടിയിൽ ചുരുണ്ടു കൂടിയതും നമ്മൾ അമിയെ നോക്കി...റസ്റ്റ്‌ എടുക്കാൻ പറഞ്ഞപ്പോൾ ഓടി ചാടി നടന്ന പെണ്ണാ പെട്ടെന്ന് എന്ത് പറ്റി ആവോ...😪


ഞങ്ങൾ രണ്ടും അവളെയും താങ്ങി പിടിച്ചു മുറിയിൽ കൊണ്ട് പോയി കിടത്തി...


"എന്ത്‌ പറ്റിയെടാ മോൾക്ക്... ഇത്ര നേരവും ഒരു കുഴപ്പവും ഇല്ലാത്ത പെണ്ണാ... പെട്ടെന്ന് ഇത് എന്ത്‌ പറ്റി..."


ഉമ്മച്ചിയും ഇത്തയും ഒക്കെ ക്ഷീണിച്ചു കിടക്കുന്ന അവളെ അടുത്ത് വന്നു ഇരുന്നു...


പെണ്ണ് ചാടി എണീറ്റ് വായും അടച്ചു പുറത്തേക്ക് ഓടിയതും നമ്മൾ കണ്ണും മിഴിച്ചു നിന്നു...🙄വോമിറ്റ് ചെയ്യുന്ന കണ്ടിട്ട് നമ്മൾ പകച്ചു പോയി...പടച്ചോനെ ഇതൊക്കെ കാണുമ്പോ അന്ന് അമിടെ ഉമ്മച്ചി പറഞ്ഞത് ആണ് ഓർമ വരുന്നെ...😓ഇനി ഇതെന്താവോ എന്തോ...


"അജു നീ പണി പറ്റിച്ചോ...ലക്ഷണം കണ്ടിട്ട് അങ്ങനെയാ തോന്നുന്നത്..."


ഇത്ത നമ്മളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ ഞെട്ടി കൊണ്ട് നോക്കിയത് അമിയെ ആണ്...😓എനിക്ക് ഇതിൽ പങ്കില്ല...


"ഇവിടെ ഇരിക്ക്... വെള്ളം കുടിക്ക് മോളെ ക്ഷീണം കുറയും..."


🙄ഉമ്മച്ചി അവളെ വല്ലാണ്ട് പരിചരിക്കൽ ആണല്ലോ... വയറ്റിൽ ഉണ്ടെന്ന് കരുതി ആവും...😪


"നിയടെ വയറ്റിൽ കുഞ്ഞു വാവ ഉണ്ടോ അജു..."


😨അനു മോൾ കൂടി അത് ചോദിച്ചതും നമ്മൾ വീണ്ടും അമിയെ നോക്കി...😕


"😕ഇനി ഇപ്പൊ പോയ ആ മുതൽ എങ്ങാനും പണി ഒപ്പിച്ചോ...കുറ്റികാട്ടിൽ ഒക്കെയാ അവന്റെ ഏർപ്പാട്..."😌


"😬പുര കത്തുമ്പോ മണ്ണെണ്ണ കോരി ഒഴിക്കാതെ പോംവഴി പറഞ്ഞു താടാ പന്നി..."😓


"😕ഇതിൽ ഇപ്പൊ ഞാൻ എന്ത് പോംവഴി പറയാൻ... നീയായി നിന്റെ ഭാര്യ ആയി ആരെയോ ഗർഭം വരെ ആയി..."


😬നമ്മൾ പല്ലും കടിച്ചു ഓനെ നോക്കിയതും ഓൻ ഇളിച്ചു തന്നു...


പെണ്ണ് ദാ ആ വെള്ളവും കൊണ്ട് പോയി ഒഴുക്കി വിടുന്നു...😪


"മോനെ എന്തായാലും ഒരു ഡോക്ടറെ കണ്ടു നോക്ക്... എന്നാൽ അല്ലേ ഉറപ്പിക്കാൻ പറ്റൂ..."


😓പടച്ചോനെ ഇനി അവിടെ കൂടി പോയി നാറാൻ നമ്മക്ക് വയ്യ...


"അത് ശരിയാ... എങ്കിൽ ഞാൻ ഇറങ്ങാ... വല്ല വിശേഷവും ഉണ്ടെങ്കിൽ വിളിക്ക്... ഞാൻ വരാം..."


അമി ഇറങ്ങാൻ നിന്നതും നമ്മൾ അവനെ അവിടെ പിടിച്ചു നിർത്തി തുറിച്ചു നോക്കി...


"പെങ്ങളെ അവിഹിതത്തിന് ഒരു തീർപ് ഉണ്ടാക്കി പോയാൽ മതി..."😬


"🙄അവൾ അത്തരക്കാരി ഒന്നും അല്ല... വിവരം ഇത്തിരി കുറവാണെന്നു വെച്ച് എന്തും ആകാം എന്നോ... ഏതോ ദുർബല നിമിഷത്തിൽ വല്ലതും സംഭവിച്ചോ എന്ന് നീ നന്നായി ഓർത്ത് നോക്ക്...ഒന്നും ഇല്ലേലും അവൾ നിന്റെ കൂടെ അല്ലേ കിടപ്പ്..."


"🙄ഏയ് അങ്ങനെ ഒന്നും ഇന്നേ വരെ നടന്നിട്ടില്ല... ഒരു കിസ്സ്‌ വരെ നടന്ന കാലം മറന്നു..."


നമ്മൾ അതും പറഞ്ഞു പൊരിഞ്ഞ ആലോചന തുടങ്ങി... അതിനെ പൊരിച്ചു നിർത്തി ചോദിക്കാന്ന് വെച്ചാൽ കുരിപ്പ് എണീറ്റ് നിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ്...😓


വയ്യാത്ത അവളെയും പിടിച്ചു നമ്മൾ ബാക്കിൽ ഇരുന്നതും അമി കാർ എടുത്തു... നമ്മളെ തോളിൽ കിടക്കുന്ന അവളെ ഒന്ന് കൂടി തട്ടി വിളിച്ചു നോക്കി...


"😓ഡീ എന്താപ്പോ ഇങ്ങനെ ഒക്കെ...ആരേലും നിന്നെ പറ്റിച്ചോ..."


"😪നിക്ക്... നിക്ക്... നിർത്ത്..."


എന്ന് പറഞ്ഞു കുരിപ്പ് നമ്മളെ മേലേ വാള് വെച്ചതും നമ്മൾ കണ്ണും മിഴിച്ചു അതിനെ നോക്കി...😓പെണ്ണ് മനഃപൂർവം പ്രതികാരം ചെയ്യാണോ...


"😁ഒന്നുകിൽ കാറിന് പുറത് അല്ലേൽ കെട്ടിയോന്റെ നെഞ്ചത് എന്ന് കേട്ടിട്ടേ ഉള്ളൂ... ഇപ്പോഴാ കാണാൻ പറ്റിയെ..."


"😬പട്ടി നിനക്കും വരും ഇങ്ങനെയൊക്കെയുള്ള അവസരം... എവിടെ എങ്കിലും സൈഡ് ആക്ക് ഞാൻ ഷർട്ട്‌ കഴുകിയിട്ട് വരാം..."


നമ്മൾ അവളെ അവിടെ കിടത്തി ഇറങ്ങി ഷർട്ട്‌ ഒക്കെ കഴുകി കുടഞ്ഞു വീണ്ടും ഹോസ്പിറ്റലിലേക്ക് വിട്ടു...😪


"സാനി താൻ ഇവിടെ ഉണ്ടായിരുന്നോ... അതെന്തായാലും നന്നായി... ഇവൾക്ക് എന്തോ കാര്യായിട്ട് പറ്റിയിട്ടുണ്ട്...വിശദമായി ഒന്ന് ചെക്കപ്പ് ചെയ്യണം..."


അമി അവളെ കണ്ടപാടെ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു... അവൾ പെണ്ണിനേയും വീൽ ചെയറിൽ ഇരുത്തി ഡോക്ടറെ അടുത്ത് നടന്നു...


"ഇന്നലെ അല്ലേ ഇവളെ പറ്റി വലിയ ഒരു ന്യൂസ്‌ കേട്ടത്... "


"ആൾ കാലത്ത് തൊട്ട് ഓകെ ആയതാ... പക്ഷെ ഇപ്പൊ എന്ത്‌ പറ്റി എന്ന് അറിയില്ല..."


നമ്മൾ അതും പറഞ്ഞു തലയും താഴ്ത്തി നടന്നു...


"😓എന്നെ ഇൻജെക്ഷൻ എടുക്കോ..."


"😬എന്തെങ്കിലും ഉണ്ടെങ്കിലേ അതിന്റെ ആവശ്യം ഉള്ളൂ... ഇപ്പൊ ജസ്റ്റ്‌ എന്താ പറ്റിയെ എന്ന് നോക്കുന്നെ ഉള്ളൂ..."


നമ്മൾ അവളോട്‌ കലിപ്പ് ആയതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി സൈലന്റ് ആയി ഇരുന്നു...


"ലക്ഷണം ഒക്കെ കണ്ടിട്ട് ഇവൾ പ്രെഗ്നന്റ് ആണൊന്ന എല്ലാരേയും ഡൌട്ട്... അത് കൂടി ഒന്ന് നോക്കിക്കോ... ഡൌട്ട് ക്ലിയർ ചെയ്താൽ നല്ലതല്ലേ ഭാവിയിൽ ഒരു പ്രശ്നം വേണ്ടല്ലോ..."😪


അമി നമ്മളെ ദയനീയമായി നോക്കി അവളോട്‌ ആയി പറഞ്ഞു...😪


"പേടിക്കാൻ ഒന്നും ഇല്ല... ഇത് ഇന്നലത്തെ എഫെക്ഷൻ ആവും... വയറ്റിൽ ഒക്കെ അഴുക്ക് വെള്ളം കയറിയത് അല്ലേ... ഇന്ന് ഫുഡ്‌ കഴിക്കുമ്പോൾ റിയാക്ഷൻ വന്നതാവും...പിന്നെ നല്ലോണം റസ്റ്റ്‌ എടുക്കണം...ക്ഷീണം കാണും... കുറച്ചു വിറ്റാമിൻ ടാബ്ലെറ്റ് തരാം..."


😌നമ്മൾ ആശ്വാസത്തോടെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അടങ്ങി ഇരിക്കാൻ പറഞ്ഞ കേൾക്കില്ല... ഓരോന്ന് വന്നു കുഴിയിൽ കൊണ്ട് പോയി ഇട്ടോളും...


"ഡോക്ടർ... ഇവർക്ക് ഒരു പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്താൽ കൊള്ളാം എന്നുണ്ട്...ക്ലിയർ ചെയ്യാൻ വേണ്ടി..."


"ഓഹ്... ഐ സീ... ലാബിൽ ഇത് കൊടുത്തു ടെസ്റ്റ്‌ ചെയ്തു റിപ്പോർട്ട് നോക്കാം..."


🙄ഇതിന്റെ വല്ല ആവശ്യവും ഉണ്ടായൊരുന്നോ...നമ്മൾ അമിയെ ഒന്ന് കൂടി നോക്കി പല്ല് കടിച്ചു...😬


സാനി തന്നെ അവളെ കൊണ്ട് പോയി യൂറിൻ ഒക്കെ ലാബിൽ കൊടുത്തു...😒😒പടച്ചോനെ ഒന്നും ഉണ്ടാവല്ലേ... തലയിൽ വെച്ചാൽ പേനരിക്കും താഴത്ത് വെച്ചാൽ ഉറുമ്പരിക്കും എന്ന പോലെ കൊണ്ട് നടന്ന പെണ്ണാ... വല്ലതും പറ്റിയാൽ സഹിക്കാൻ ആവില്ല...😓


അമി ഒരു ചെയറിൽ ഇരുന്നു മൗത് വാച്ചിങ് ആണ്...🙄അവന്റെ ഒക്കെ ഒരു യോഗം... ഇപ്പോഴല്ലേ പറ്റൂ നടക്കട്ടെ... അതിനെ നോക്കിയതും അവൾ താടിക്ക് കയ്യും കൊടുത്തു ഇരുന്നു ഉറക്കം ആണ്...😪


"അജു കോൺഗ്രാറ്റ്ലഷൻസ്... തന്റെ ഡൌട്ട് കറക്ട് ആണ് കെട്ടോ... നിയ പ്രെഗ്നന്റ് ആണ്..."


😨എന്നും പറഞ്ഞു അവൾ റിപ്പോർട്ട്‌ നമ്മളെ നേരെ നീട്ടിയതും ഞെട്ടി  കൊണ്ട് അത് വാങ്ങി നോക്കിയതും അതിൽ പോസിറ്റീവ് എന്ന് കണ്ടതും നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നു...😕


"ആളെ നന്നായി കെയർ ചെയ്യണം കേട്ടോ... പിന്നെ മനസ് വിഷമിപ്പിക്കാതെ നോക്കണം...എനിക്ക് ഡ്യൂട്ടിക്ക് ടൈം ആയി... ഓകെ പിന്നെ കാണാം..."


അവൾ പോയതും നമ്മൾ ഒരു പാവ പോലെ അവിടെ ഇരുന്നു...😪എന്റെ സ്വപ്‌നങ്ങൾ എല്ലാം തകർത്തു ഇരുന്നു ഉറങ്ങുന്നത് കണ്ടില്ലേ കുരിപ്പ്...😬എന്നാലും ആരാവും പടച്ചോനെ പെണ്ണിനെ ചതിച്ചത്...😪


"എടാ അജു നീ ഒന്ന് ഓർത്ത് നോക്ക്...ഏതെങ്കിലും ദിവസം നിനക്ക് വല്ല കൈയബദ്ധവും പറ്റിയിട്ടുണ്ടോ... അല്ലാതെ അവൾ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ല എനിക്ക് ഉറപ്പാ..."😓


"😒അറിയില്ല അമി... ഇതെങ്ങനെ സംഭവിച്ചു എന്ന്... പക്ഷെ ഞാൻ ആയിട്ട് അവൾക്ക് ഒരു പോറൽ പോലും ഏല്പിച്ചിട്ടില്ല... "


നമ്മൾ ഒരു പതർച്ചയോടെ അമിയെ നോക്കി പറഞ്ഞു വണ്ടിയിൽ കയറി... നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ നോക്കി ഇരുന്നു...


"നീ പൊയ്ക്കോ അമി... അവൾ ഒന്ന് റിലേക്‌സ് ആയാൽ ഞാൻ തന്നെ ചോദിച്ചു നോക്കാം... തത്കാലം ആരോടും ഒന്നും പറയേണ്ട..."


അവൻ നമ്മളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ പോയതും നമ്മൾ മുറിയിൽ കയറി അവളെ തന്നെ നോക്കി കിടന്നു...



***********💃



അജുന്റെ ഫോൺ അലാറം കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്... ഇന്നലത്തെ ക്ഷീണം കാരണം നന്നായി ഉറങ്ങി... ഓൻ എണീറ്റ് നമ്മളെ ഒന്ന് നോക്കി ബാത്‌റൂമിൽ പോയതും നമ്മൾ എണീറ്റ് കോളേജിൽ പോകാൻ ഉള്ള ഡ്രെസ്സും ബുക്കും എടുത്തു റെഡി ആക്കി വെച്ചു...


ഓൻ ഇറങ്ങിയതും നമ്മൾ അകത്തേക്ക് കയറി കുളി ഒക്കെ കഴിഞ്ഞു വന്നു...ഓൻ ആണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കാര്യായിട്ട് എന്തോ ആലോചനയിൽ ആണ്...🙄


നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചു എങ്കിലും ഓൻ വല്യ മൈൻഡ് ഇല്ല... ഇന്നലെ അൽത്താഫിന്റെ കൂടെ പോയത് കൊണ്ടാവും...😓വല്ലതും മിണ്ടി അതും പറഞ്ഞു തല്ല് വാങ്ങേണ്ട...


നമ്മൾ റെഡി ആയതും പുറത്ത് നല്ല മഴ കണ്ടു ഷെൽഫിന്റെ മേലേ ഉള്ള കുട എടുക്കാൻ സ്റ്റൂൾ വെച്ച് കയറിയതും ഓൻ ഒരു ചാട്ടം ആയിരുന്നു...🙄


"ഇറങ്ങെടി താഴെ...ഇനി അതിന് വല്ലതും സംഭവിച്ചിട്ടു വേണം എന്റെ തലയിൽ ആവാൻ..."


"😏അയിന് ഞാൻ ഇയാളെ തലയിൽ അല്ലല്ലോ കയറിയെ..."


"പക്ഷെ അതിനും മേലേ ആണല്ലോ ഉള്ളത്...😓വയറ്റിൽ ഉണ്ടാക്കി വന്നാൽ പോരാ സ്വയം കെയർ ചെയ്യാനും പഠിക്കണം...എപ്പോഴും ഞാൻ കൂടെ ഉണ്ടെന്ന് വരില്ല..."


"ആർക്ക് വയറ്റിൽ ഉണ്ടെന്നാ..."


"😬നിനക്ക് തന്നെ അല്ലാതാർക്കാ..."


"വയറ്റിൽ എന്ത് ഉണ്ടെന്നാ..."😕


നമ്മൾ താഴെ ഇറങ്ങി കൊണ്ട് ചോദിച്ചു...ഫുഡ്‌ വല്ലതും ആയാൽ മതിയായിരുന്നു...😓


"നീ പ്രെഗ്നന്റ് ആണെന്ന്... ഇപ്പൊ മനസ്സിൽ ആയോ... ഇനി ഒന്ന് കൂടി എനിക്ക് പറഞ്ഞു താ... ആരാ അതിന് ഉത്തരവാദി എന്ന്..."


😨എനിക്കോ... പടച്ചോനെ ഇവൻ എന്താ ഈ പറയുന്നേ... നമ്മൾ അറിയില്ലല്ലോ...ഏത് ഉത്തരവാദി...😓


"ഇയാൾ അല്ലേ എന്റെ ഭർത്താവ്... അപ്പോ... ഇയാൾ ആവില്ലെ..."🤔


"ആ ഒരു മഹാപാപി ഞാൻ തന്നെയാ... പക്ഷെ നിന്റെ വയറ്റിൽ വളരുന്ന കുഞ് എന്റെയല്ല... കണ്ടവൻ വിളിക്കുമ്പോ ഇറങ്ങി പോവാൻ നിക്കല്ലേ അപ്പൊ ആലോചിക്കണം ആയിരുന്നു... ഇങ്ങനെ ഒക്കെ ഉള്ള സബ്സ്ക്രൈബർനെ കിട്ടും എന്ന്..."


🙄പടച്ചോനെ ഇതാണോ ആ തെണ്ടി പറഞ്ഞ സബ്സ്ക്രൈബർ...😕എന്നാലും ഇത് എങ്ങനെ സംഭവിച്ചു...



"എന്റെ പൊന്ന് നിയ നീ ഒന്ന് ഓർത്ത് നോക്ക്... എന്തെങ്കിലും എവിടെ എങ്കിലും വെച്ച് സംഭവിച്ചതായി നിനക്ക് ഓർക്കാൻ പറ്റുന്നുണ്ടോ..."


"😬എന്ത് പറ്റാൻ... എനിക്ക് ഒന്നും ഇല്ല..."


നമ്മൾ ഓനെയും പുച്ഛിച്ചു ബാഗ് കയ്യിൽ എടുത്തതും ഓൻ അത് വാങ്ങി അവിടെ തന്നെ വെച്ചു...


"ഡോക്ടർ പറഞ്ഞത് നീയും കേട്ടത് അല്ലേ റസ്റ്റ്‌ എടുക്കണം എന്ന്... കോളേജിൽ പോക്ക് ഒക്കെ പിന്നെ മതി..."


അത് കേട്ടതും അത്രയും ലാഭം എന്ന പോലെ നമ്മൾ ബെഡിൽ ഇരുന്നു...🙄എന്നാലും ഉള്ളതാണോ ഇവൻ ഈ ചോദിക്കുന്നെ...നമ്മൾ വയറ്റിൽ കയ് വെച്ച് നോക്കിയതും ഓൻ നമ്മളെ അടുത്ത് വന്നു ഇരുന്നു...


"എന്താ അസ്വസ്ഥത വല്ലതും തോന്നുന്നുണ്ടോ..."


"😏ഒന്നുല്ല...ഇവിടെ എവിടാ ഇയാൾ പറഞ്ഞ സാദനം എന്ന് നോക്കിയതാ..."


"😬നീ ഇങ്ങനെയും പറഞ്ഞു ഇരുന്നോ...കണ്ടോ നീ ഈ റിസൾട്ട്... ഇതാണോ തെറ്റ് നീ പറയുന്നത് ആണോ..."


🙄ഓൻ അത് നമ്മളെ നേരെ എറിഞ്ഞതും നമ്മൾ അതും നോക്കി ഇരുന്നു... ആർക്കറിയാം...നമ്മളും ആകെ ഡൌട്ട് അടിച്ചു ഇരിക്കാ...ഡോക്ടർ ഒക്കെ പറഞ്ഞസ്ഥിതിക്ക് ശരിക്കും ഉണ്ടാവോ... ഫോണും ഇല്ല ഇപ്പോൾ ആരോടാ ഒന്ന് പറയുന്നേ...


അന്ന് മുഴുവനും ഓൻ നമ്മളെ വീക്ഷിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു...🙄നമ്മക്ക് ആണെങ്കിൽ യാതൊരു കുഴപ്പവും ഇല്ല...പേരിന് പോലും ഒരു ക്ഷീണം ഇല്ല...🙄


"അന്ന് ഒരിക്കൽ നിങ്ങൾ മൂന്ന് പേരും കൂടി കറങ്ങാൻ പോയില്ലേ... അന്ന് അവനും ഉണ്ടായിരുന്നോ ആ അൽത്താഫ്... അവൻ നിന്റെ കൂടെ ആവുംല്ലെ..."


"🙄അവനെ അന്ന് കണ്ടിട്ട് കൂടി ഇല്ല..."


ഉറക്കം ഒളിച്ചു ഇല്ലാത്ത കുഞ്ഞിന് തന്തയെ ഉണ്ടാക്കാൻ നടക്കാ ഓൻ... നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ നല്ലോണം ഉറങ്ങി...



**********💞



😓ഉള്ള സമാദാനം കൂടി പോയി... കിടക്കുന്ന കിടപ്പ് കണ്ടില്ലേ... ഇവളെ എന്ന് കണ്ടോ അന്ന് തുടങ്ങിയതാ എന്റെ കഷ്ടകാലം...😬


"എന്തായി അജു അവൾ വല്ലതും പറഞ്ഞ..."


അമി നമ്മളെ കാൾ ചെയ്ത് ചോദിച്ചത് കേട്ട് നമ്മൾ ഉറങ്ങുന്ന ആ കുരിപ്പിനെ ഒന്ന് നോക്കി...


"എവിടെ...എന്റെ ഉറക്കം കളഞ്ഞു സുഖായി ഉറങ്ങുന്നുണ്ട്... എങ്ങനെ പറ്റുന്നു ആവോ ഇതിനൊക്കെ..."


"നാളെ ഞാൻ വന്നു ചോദിച്ചാലോ..."


"😓ഏയ് അതൊന്നും വേണ്ട... ഞാൻ തന്നെ ചോദിച്ചു മനസ്സിൽ ആക്കാം..."


ഫോണും വെച്ച് അവളെ തൊട്ടടുത്തായി കിടന്നു അവളെ തന്നെ നോക്കി... ആ മുഖം അരണ്ട വെളിച്ചത്തിലും തിളങ്ങുന്ന പോലെ തോന്നി...ഉമ്മ വെക്കാൻ എന്ന പോലെ നമ്മൾ അവളെ അടുത്തേക്ക് മുഖം കൊണ്ട് പോയതും എന്തോ ഒരു ചിന്ത നമ്മളെ അവളിൽ നിന്ന് അകറ്റി നിർത്തി...


കാലത്തും അവളെ വിളിച്ചുണർത്താൻ ഉള്ള മടി കൊണ്ട് അലാറം ഓളെ അടുത്തായി വെച്ച് നമ്മൾ എണീറ്റു...


"ഞാൻ ഇന്ന് കോളേജിൽ പോകും... എനിക്ക് വയ്യാ എല്ലാ നോട്സും കൂടി ഇരുന്നു എഴുതാൻ..."


"😏ഓഹ് മറ്റവനെ കാണാതിരിക്കാൻ പറ്റുന്നില്ലായിരിക്കും..."


"🙄ഏത് മറ്റവൻ..."


"😬നിന്റെ അമ്മായി അപ്പൻ... നീ എന്താന്ന് വെച്ചാൽ ആയിക്കോ... എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ..."


"🤔ഞാൻ എപ്പോ ശല്യം ചെയ്തു എന്നാ..."


അതും പറഞ്ഞു അവൾ ആലോചന തുടങ്ങിയതും നമ്മൾ അവളെ പുച്ഛിച്ചു കാണിച്ചു...


"എടീ നീ നന്നായി ഒന്ന് ഓർത്ത് നോക്ക്... ആ ബംഗാളി ഇല്ലേ... എന്താ അവന്റെ പേര്..."🤔


"😌മർജാൻ കാക്കു ആണോ..."


😕ഓഹ് ഇത് അവൻ തന്നെ... എന്നാ ഒരു ഓർമയാ... നമ്മൾ അവളെ ഒന്ന് തുറിച്ചു നോക്കി... അയ്യേ ബംഗാളിടെ കുഞ് ഒക്കെ ആവുമ്പോ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും...😓


"😬അവന്റെ അല്ലേടി നിന്റെ വയറ്റിൽ ഉള്ള കുഞ്..."


"😕ആര് പറഞ്ഞു..."


"പിന്നെ നീയല്ലേ ഇപ്പൊ ഞാൻ ചോദിക്കുന്നതിനു മുന്നേ അവന്റെ പേര് പറഞ്ഞത്..."


"😬അയാളെ പേര് അല്ലേ പറഞ്ഞുള്ളൂ... ആള് എന്നെ മോളെ എന്നാ വിളിക്കുന്നെ...അത്രക്ക് സ്നേഹാ എന്നോട്..."


"അത് മനസ്സിൽ ആയി... ആ മോളെ വിളിയിൽ ആവും മോൾ തലയും കുത്തി വീണത് അല്ലേ... എന്നാലും എന്നോട് ഇങ്ങനെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി..."😪


"😭ഞാൻ ഒന്നും ചെയ്തിട്ടില്ല... സത്യായിട്ടും...🙄നിക്ക് തോന്നുന്നത് വല്ല കുട്ടിച്ചാത്തനും ആണോ എന്നാ..."


😕പടച്ചോനെ അതാരാ... ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ...


നമ്മൾ കൂടുതൽ ഒന്നും ചോദിക്കാതെ അവിടെ നിന്നും ഇറങ്ങി... കുരിപ്പ് ബസിൽ നിന്നും ഇളിച്ചു കാണിച്ചു എങ്കിലും നമ്മൾ അവളെയും പുച്ഛിച്ചു മൈൻഡ് ചെയ്യാതെ നടന്നു...😓അവളെ വാച്ച് ചെയ്തെങ്കിലും അങ്ങനെ ആരെയും കണ്ടില്ല...



***********💃



"ഇയ്യോ ഇതാരാ വന്നിരിക്കുന്നെ... നീ ശരിക്കും ഇപ്പൊ ഒരു സ്റ്റാറാ... നിനക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ..."


ജെസിയും നെച്ചുവും കൂടി നമ്മളെ കെട്ടിപ്പിടിച്ചു ചോദിച്ചതും നമ്മൾ ഒന്ന് ചിരിച്ചു കൊടുത്തു ബെഞ്ചിൽ ഇരുന്നു...


"ഇന്നെന്താടി പ്രശ്നം... നീ അവിടെ ഒരു ഹീറോ ആയി വിലസുന്ന കണ്ടല്ലോ പക്ഷെ നിന്റെ ഇരിപ്പ് കണ്ടിട്ട് അതിന്റെ അഹങ്കാരം ഒന്നും കാണാനും ഇല്ല..."


ഷമി ചോദിച്ചതും നമ്മൾ അവളെ ഒന്ന് നോക്കി...


"മൊത്തം പ്രശ്നം ആടി അജു എന്നെ മൈൻഡ് ചെയ്യുന്നില്ല... ഞാൻ പ്രെഗ്നന്റ് ആണെന്ന്... അതെങ്ങനെയാ സംഭവിച്ചേ എന്ന് ഓനും അറീല നിക്കും അറീല.. "😓


"😕അജു അറീലെ..."


"😬അതല്ലേ പറഞ്ഞത്... അതിൽ പിന്നെ ഓൻ എന്നോട് മിണ്ടുന്നതു തന്നെ ആരാ എന്ന് ചോദിക്കാനാ... ഞാൻ ഇപ്പൊ എന്താ പറയാ...😓നിക്ക് എന്തോ കുഴപ്പം ഉണ്ട്... അല്ലേൽ ഇങ്ങനെ ഒക്കെ ഉണ്ടാവോ..."


നമ്മൾ അതും പറഞ്ഞു സെന്റി അടിച്ചു ഇരുന്നു...


"🤔അപ്പൊ പിന്നെ എങ്ങനാ നീ പ്രെഗ്നന്റ് ആയത്... ഇനി വെള്ളത്തിൽ മുങ്ങി താഴുമ്പോ നീ വല്ല മീനിനെയും വിഴുങ്ങിയാ..."


"😨ശരിയാ അതാവും... അല്ലാതെ എങ്ങനെയാ...ഷോ ഞാൻ വെറുതെ പേടിച്ചു... ഷമി നീ മുത്താണ്... ഇത് ഡോക്ടർക്ക് വരെ മനസ്സിൽ ആയില്ല... അജുനോട് പറഞ്ഞ ആളെ ടെൻഷൻ മാറും..."


"😕അത് ഞാൻ എന്റെ ഡൌട്ട് ചോദിച്ചത് അല്ലേ..."


ഓൾ കാര്യായിട്ട് ആലോചന തുടങ്ങി...


"😭എടീ അപ്പൊ ഞാൻ പ്രസവിക്കുമ്പോ മീൻ അല്ലേ ഉണ്ടാവാ...അപ്പൊ എല്ലാരും എന്താ കരുതാ..."


"😕ആ ഞാൻ അറീല... ഞാൻ ചുമ്മാ പറഞ്ഞു എന്ന് കരുതി നീ എന്നോട് തന്നെ ചോദിക്കല്ലേ... ഞാൻ നിന്നെക്കാൾ മന്ദബുദ്ധി ആടി..."😒


ഓൾ അതും പറഞ്ഞു സൈലന്റ് ആയി ഇരുന്നു... നമ്മൾ ആണെങ്കിൽ മീനിനെ ഒക്കെ പ്രസവിച്ചു കൊണ്ട് നടക്കുന്നതും ആലോചിച്ചു വായും പൊളിച്ചു ഇരുന്നു...😭😭


"നാളെ മുതൽ നാല് ദിവസത്തേക്ക് ഞാൻ ഉണ്ടാവില്ല... ഹണിമൂൺ പോവാടി..."


ബസ് നോക്കി നിക്കുമ്പോ ആണ് ഷമി പിന്നെ വാ തുറന്നത്...😲അത് കേട്ടപ്പോൾ നമ്മക്ക് വല്ലാണ്ട് അസൂയ ആയി...


ഒരു ഹണിമൂൺ ഒക്കെ പ്ലാൻ ചെയ്തതാ... അതിന് മുന്നേ വയറ്റിൽ ആയോണ്ട് ഒക്കെ ക്യാൻസൽ ആയി കാണും...


"😒ഓഹ് നീ പൊളിക്ക്...നമ്മക്ക് അതിനൊന്നും ഉള്ള യോഗം ഇല്ലെന്നാ തോന്നുന്നേ..."


"😏എനിക്ക് വല്യ ഇഷ്ട്ടം ഒന്നുല്ല... പിന്നെ കാക്കു വിളിച്ചോണ്ടാ..."


ഓൾ അതും പറഞ്ഞു നമ്മളെയും പുച്ഛിച്ചു ഇരുന്നു...🙄ഇവൾക്ക് ഇപ്പോഴും ആ കലിപ്പ് ഒന്നും പോയില്ലേ...


"ഡീ സൺ‌ഡേ ആമിക്കാടെ മാരേജ് ആണ് നീ ഉണ്ടാവോ..."


"ഞങ്ങൾ സാറ്റർഡേ വരും..."


"നീയും വരോ നെച്ചു... നമുക്ക് അടിച്ചു പൊളിക്കാം..."


"🙄പിന്നെ വയറ്റിൽ ഉള്ള നിന്നെ പൊളിക്കാൻ വിടല്ലേ... ബിരിയാണി കഴിക്കാം എന്ന് കരുതിയാ ഞാൻ വരുന്നെ..."


😬ഈ ഷമി പട്ടി നമ്മളെ തലയിൽ കയറിയാ തുള്ളുന്നെ... ഹണിമൂൺ പോന്നോണ്ട് ജാഡ കാണിക്കാ തെണ്ടി...😓


"😊മ്മ് ഞാൻ വരും... എനിക്ക് നിന്റെ ഫാമിലിയെ ഒക്കെ കാണാലോ..."


ഓൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ ഓകെ പറഞ്ഞു...🙄എല്ലാറ്റിനും നമ്മൾ ഉണ്ടാവോ എന്തോ...


"എനിക്ക് പോവുമ്പോൾ കഴിക്കാൻ ലെയ്സ് വാങ്ങണം... ബസ് വരാൻ ടൈം ഇല്ലേ നമുക്ക് ആ കട വരെ പോവാം..."


"😏ഞങ്ങൾക്ക് ഒരു ലെയ്സ് കിട്ടും എങ്കിൽ വരാം..."


ഓൾ സമ്മതിച്ചപ്പോ ഞാനും നെച്ചുവും ഓളെ പിന്നാലെ നടന്നു... ഓൾ വാങ്ങുമ്പോൾ തന്നെ ഞങ്ങൾ ഓരോന്ന് എടുത്തു കഴിക്കാൻ തുടങ്ങി...


"ദേഡി നോക്കിയേ അന്നത്തെ ഷുഗർ മാൻ... ഇവനെ ഉറുമ്പ് അരിച്ചില്ല അല്ലേ..."


ബൈക്കിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു നമ്മൾ ഷമിയെ തോണ്ടി കൊണ്ട് പറഞ്ഞു...


"😪അയാളെ എങ്ങാനും കെട്ടിയാൽ മതിയായിരുന്നു... അല്ലേടി... എന്നാ ഒരു സ്നേഹം..."


ഓൾ അതും പറഞ്ഞു കാശ് കൊടുക്കാൻ നിന്നതും നമ്മൾ അയാളെ വായും പൊളിച്ചു നോക്കി നിന്നു... ചിരിച്ചു കൊണ്ട് ആളെ അടുത്തേക്ക് വരുന്ന ആളെ കണ്ടു നമ്മളെ കണ്ണ് തള്ളി...


"😕യ്യോ സാനിത്ത..."


"എന്തോന്ന് സാനിറ്ററേസറാ..."


"😬ഓഹ് അതല്ല ഓന്റെ കൂടെ ഉള്ളത് അമിക്കാ കെട്ടാൻ പോകുന്ന സാനിത്ത ആണെന്ന്..."


"🙄അപ്പൊ അയാളെ കെട്ടിയോളെ ആണോ നിന്റെ അമിക്കാ കെട്ടുന്നേ..."


"ആവോ..."


നമ്മൾ അതും പറഞ്ഞു ആളെ അടുത്തേക്ക് നടന്നു...


"ഹായ് സാനിത്ത എന്താ ഇവിടെ..."


"ആരിത് നിയയൊ... ഞാൻ ഇവിടെ എന്റെ ഒരു ഫ്രണ്ട്നെ കാണാൻ വന്നതാ..."


"മാരേജിന് ക്ഷണിക്കാൻ ആവുല്ലേ..."


"ആ അങ്ങനെയും വേണേൽ പറയാം... പിന്നെ ഇപ്പൊ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ..."


നമ്മൾ തോൾ പൊക്കി ഇല്ലെന്ന് കാണിച്ചു...🙄എന്ത് കുഴപ്പം... അജുനല്ലേ ഇപ്പൊ കുഴപ്പം...


"ഇതാരാ..."


നമ്മൾ ആ ഷുഗർ മാനെ കാണിച്ചു കൊണ്ട് ചോദിച്ചു... ആള് ആണെങ്കിൽ നമ്മളെ ഒരു നോട്ടം...😏അന്ന് മൈൻഡ് ചെയ്യാതെ ജാഡ ഇട്ട് പോയതാ...


"ഇത്... ഇത് എന്റെ കസിനാ... അറിയോ..."


"ഏയ് ഇല്ല കണ്ടിട്ടുണ്ട് അതോണ്ട് ചോദിച്ചതാ...ഇങ്ങേരെ മാരേജ് കഴിഞ്ഞ..."


"ഇല്ലല്ലോ എന്താ..."


🙄🙄ഇല്ലേ അപ്പൊ പിന്നെ അന്നത്തെ ഷുഗർ ആരാ... ആള് നമ്മളെ നോക്കി ഒന്ന് ഇളിച്ചു... അയ്യേ ഇങ്ങേര് ശരിയല്ല... ആള് ഒന്നാംതരം കൊഴിയാവാൻ ആണ് ചാൻസ്...


നമ്മൾ ആളെ നോക്കി ഒന്ന് പുച്ഛിച്ചു ശമിടെ അടുത്തേക്ക് വിട്ടു...


"ഡീ അങ്ങേര് കെട്ടിയിട്ടില്ലാടി... പിന്നെ ആരെയാടി ഓൻ അന്ന് ഉള്ള സ്വീറ്റസിന്റെ പേര് മുഴുവനും വിളിച്ചേ..."


"🙄എനിക്കും തോന്നി കെട്ടിയോളെ ഒന്നും ഇങ്ങനെ വിളിക്കില്ല എന്ന്...അത് അയാളെ കാമുകിയെ വിളിച്ചത് ആവും..."


🙄എന്റമ്മോ ആ കാമുകിടെ ഒരു യോഗം... ഇപ്പൊ ഇങ്ങനെ ആണെങ്കിൽ കെട്ടി കഴിഞ്ഞ എന്താവും...ഓന്റെ ബൈക്കിന്റെ പിന്നാലെ കയറി തോളിൽ കയ്യിട്ടു ചിരിച്ചു കളിച്ചു പോകുന്ന സാനിത്തയെ നമ്മൾ വായും പൊളിച്ചു നോക്കി നിന്നു...


ശമിടെ ബസ് വന്നതും ഓൾ അതിൽ കയറി റ്റാറ്റായും പറഞ്ഞു പോയി... ഓഹ് ഇനി നാല് ദിവസത്തെ തള്ള് ഒരുമിച്ച് കേൾക്കണം...😏


"🤔എടീ അതാണോ അമിക്കാ കെട്ടാൻ പോണ പെണ്ണ്..."


നെച്ചു ഇപ്പോഴും കാര്യായിട്ട് ആലോചനയിൽ ആണ്...


"😬അല്ല ആണ്... ഇതല്ലേ നിന്നോടൊക്കെ പച്ച മലയാളത്തിൽ അവിടെ നിന്ന് പറഞ്ഞത്..."


"എടീ അവരെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്..."


"അവർ നഴ്സ് ആണ്... നല്ലോണം കുത്തി വെക്കാൻ അറിയാം...നീ കണ്ടു കാണും..."


"നിന്റെ അമിക്കാക്ക് ഒരു ചേർച്ച ഇല്ല അല്ലേ അവര്..."


"പക്ഷെ അമിക്കാക്ക് വല്യ ഇഷ്ടാ...🤔ഹെയ് അതിന് നീ അമിക്കാനെ കണ്ടിട്ടുണ്ടോ..."


"അതില്ല... എന്നാലും നീ പറഞ്ഞു കേട്ടത് വെച്ച് ഊഹിച്ചു പറഞ്ഞതാ..."


ഡെയ്ലി കണ്ടോണ്ട് ഇരിക്കുന്ന ഞങ്ങൾക്ക് വരെ ചേർച്ച കുറവ് തോന്നീട്ടില്ല... പിന്നാ കാണാത്ത ഇവൾക്ക്...ബസ് വരുന്നത് കണ്ടപ്പോൾ ഓളോട് റ്റാറ്റാ കാണിച്ചു നമ്മൾ ബസിൽ കയറി...


നമ്മൾ  സ്റ്റെപ്പിൽ നിന്നു ആ അജു തെണ്ടിയെ നോക്കിയതും പട്ടി ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല...😓ഇപ്പൊ വീണാലും ചത്താലും ഒന്നും ഇല്ലല്ലോ...


"ഈ കുട്ടി പ്രെഗ്നന്റ് ആണ്... നമ്മളെ അജുന്റെ വൈഫാ..."


എന്നൊക്കെ പറഞ്ഞു എല്ലാരും കൂടി പിടിച്ചു നമ്മളെ സീറ്റിൽ ഇരുത്തി എങ്കിലും ഓൻ റോഡിൽ കണ്ട പരിചയം കാണിക്കാതെ ടിക്കറ്റ് തന്നു പോയി...😓


"മോളെ സൂക്ഷിച്ചു പോണം... പഴയ പോലെ ഓടി ചാടി നടക്കരുത്..."


😕ഉപ്പച്ചി നമ്മളെ കണ്ടതും പറയുന്നത് കേട്ട് നമ്മൾ തരിച്ചു നിന്നു...ഇവൻ ഇത് ഫ്ലാഷ് ആക്കിയ... കാലത്ത് വരെ ഒരു കുഴപ്പവും ഇല്ലല്ലോ...


"രണ്ടും കൂടി മറച്ചു വെക്കാം എന്നാണോ കരുതിയെ... ഞങ്ങൾ അറിഞ്ഞു നീ പ്രെഗ്നന്റ് ആണെന്ന്... അനുമോളാ നിന്റെ റിസൾട്ട്‌ കാണിച്ചത്... നങ്ങൾ അപ്പോഴേ പറഞ്ഞത് അല്ലേ... ഇപ്പൊ എന്തായി..."


ഉമ്മച്ചി നമ്മളെ പിടിച്ചു ഇരുത്തി ഉള്ള സ്വീറ്റ്സ് ഒക്കെ നിരത്തി വെച്ച്... ഒപ്പം നമ്മളെ ഫേവറിറ്റ് ഹോർലിക്സ് കൂടി കൊണ്ട് വന്നു...


"കള്ളി ഇതൊക്കെ എപ്പോൾ ഒപ്പിച്ചു... നീയല്ലേ അജു മൈൻഡ് ചെയ്തില്ല ഒന്നും നടന്നില്ല എന്നൊക്കെ പറഞ്ഞത്... എന്തായാലും നന്നായി... ആദ്യത്തെ കുഞ് എന്തായാലും പെട്ടെന്ന് വേണം അല്ലെങ്കിൽ നാട്ടുകാറ് പലതും പറയും... അവർക്കാ ആർകെങ്കിലും  കുട്ടികൾ ആയില്ലേ കുഴപ്പം..."


🙄പടച്ചോനെ വല്ല മീനോ മറ്റോ വയറ്റിൽ കിടന്നു മുട്ട ഇടുന്നതിനു ആണോ എന്നെ ഇങ്ങനെ ഒക്കെ...😓ആ അനു കുരുട്ട് ആണ് ഇതിനൊക്കെ കാരണം... ഇതിനേക്കാൾ ബേധം നമ്മൾ ഒഴുകി പോന്നത് ആയിരുന്നു...




**********💞




"എന്നാലും വല്ലവന്റെയും കുഞ് ഇപ്പൊ നിന്റെ തലയിൽ ആവുന്നത് ഓർക്കാൻ കൂടി വയ്യാ... പക്ഷെ അവളെ പറ്റി ഓർക്കുമ്പോ എന്താ ചെയ്യന്നു ഒരു എത്തും പിടിയും കിട്ടുന്നുമില്ല..."😓


അമി നമ്മളെ ഇരിപ്പ് കണ്ടു പറഞ്ഞതും നമ്മൾ അവനെ ഒന്ന് നോക്കി...


"പറ്റുന്നില്ലെടാ അവളെ വെറുക്കാൻ എന്നെകൊണ്ട്...ഇനി അവൾ അറിയാതെ അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ ഞാൻ അത് സഹിക്കാൻ തന്നെ തീരുമാനിച്ചു... അല്ലാതെ അവളെ ഉപേക്ഷിക്കാൻ ഒന്നും എനിക്ക് പറ്റില്ല...അത് ആരെ കുഞ് ആയാലും എന്റെ ആയി തന്നെ കരുതിക്കോളാം ഞാൻ..."


"പക്ഷെ ഇത് എങ്ങനെ സംഭവിച്ചു... അത് അറിയണ്ടേ..."


"ഇനി റിസൾട്ട്‌ എങ്ങാനും മാറി കാണോ..."


നമ്മൾ അതും പറഞ്ഞു തലയും ചൊറിഞ്ഞു നിന്നു...


"ഞാൻ സാനിയെ ഇന്ന് കൂടി വിളിച്ചു ഇത് തന്നെ ചോദിച്ചു... അവൾ അല്ലേ പറഞ്ഞത് മാറാൻ ഒരു ചാൻസും ഇല്ലെന്ന്... അവൾ ഒന്ന് കൂടി ചെക്ക് ചെയ്തു എന്നാ പറഞ്ഞത്... പിന്നെ അവളെ പറ്റി മോശം ആയി കരുതേണ്ട എന്ന് കരുതി നിങ്ങളെ കാര്യം ഒന്നും പറയാൻ നിന്നില്ല..."😓


"മതി ഇനി ഇതിനെ പറ്റി ഉള്ള ആലോചനയും പറച്ചിലും ഇവിടെ നിർത്താം... വരുന്നത് വരട്ടെ... "


"അവളെ നിന്റെ കയ്യിൽ ഏല്പിച്ചപ്പോൾ ഞാൻ ഹാപ്പിയായിരുന്നു... പക്ഷെ ഇപ്പൊ തോന്നാ ഒന്നും വേണ്ടായിരുന്നു എന്ന്..."


"അവൾ എന്റെ കൂടെ ഉള്ളപ്പോൾ അല്ലേ ഇതൊക്കെ സംഭവിച്ചത്... ഞാൻ അവളെ കെയർ ചെയ്തില്ല അതാവും ഇങ്ങനെ ഒരു ശിക്ഷ... അവളെ കുറുമ്പും കളിയും ചിരിയും ഒക്കെ കണ്ടു അവളെ കൂടെ എന്നും എനിക്ക് ജീവിക്കണം... അത് കൊണ്ട് കഴിഞ്ഞത് കഴിഞ്ഞു..."


"നമുക്ക് വേറെ ഹോസ്പിറ്റലിൽ ചെന്നു ഒന്ന് കൂടി ചെക്കപ്പ് ചെയ്താലോ..."


"എന്റെ അമി... ഇനി ആ സംസാരം നമ്മൾ തമ്മിൽ വേണ്ട...ഇനി നീ അതോർത്തു ടെൻഷൻ ആവേണ്ട...അനുഭവിക്കാൻ ഞാൻ തയാർ ആണ്..."


നമ്മൾ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് വീട്ടിൽ എത്തിയതും എല്ലാരും നമ്മൾ ഒരു ബാപ്പ ആവാൻ പോകുന്ന സന്തോഷത്തിൽ ആണ്...


"എനിക്ക് നിയനെ പോലത്തെ വാവ മതി..."


"എടീ പൊട്ടി അതൊന്നും മുൻകൂട്ടി പറയാൻ പറ്റില്ല ആർക്കും... ചിലപ്പോൾ നിന്റെ അജുനെ പോലെ ആവും..."


"വേണ്ട നിയനെ പോലെ മതി..."


നമ്മൾ ഫുഡ്‌ കഴിക്കാൻ ആവാതെ വിരൽ കൊണ്ട് അതിൽ കളം വരച്ചു...😓അവൾ ആണെങ്കിൽ നമ്മളെ നോക്കി ഇളിച്ചു കാണിക്കുന്നുണ്ട്... ഇവക് ഇതൊക്കെ ചെയ്തു വെച്ചിട്ടും തൃപ്തി ആയില്ലേ...😓


"എന്താടാ...നീ ഇപ്പോഴേ അതിനെ കെട്ടിക്കാൻ ഉള്ള ആലോചനയിൽ ആണെന്ന് തോന്നുന്നു..."


"അത് ഞാൻ... ഓരോന്ന് ആലോചിച്ചു ഇരുന്നു പോയതാ..."


നമ്മൾ എല്ലാരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...


"നീ ഒന്നും കഴിച്ചില്ലല്ലോ..."


"എനിക്ക് നല്ല വിശപ്പില്ല..."


നമ്മൾ അതും പറഞ്ഞു അവരെ ഒന്നും ഫേസ് ചെയ്യാൻ നിക്കാതെ മുറിയിൽ വന്നു കിടന്നു...


"അജു ദാ പാല്... ഉമ്മച്ചി പറഞ്ഞു ഫുഡ്‌ കഴിക്കാത്തൊണ്ടു ഇത് കുടിക്കാൻ..."


"നീ കുടിക്ക്... നിനക്കല്ലെ ഇപ്പൊ അതിന്റെ ആവശ്യം..."


"എന്തിന്... എന്റെ വയറ്റിൽ ഉള്ള മീൻ വണ്ണം വെക്കാനോ..."


"😨മീനോ..."


നമ്മൾ ചാടി എണീറ്റ് അവളെ നോക്കി...


"ആ... അന്ന് ഞാൻ മുങ്ങിയില്ലെ അവിടെ നിറയെ ചെറിയ മീൻ ഉണ്ടായിരുന്നു...ചെളി ഒക്കെ എന്റെ വയറ്റിൽ വരെ ആയില്ലേ... അപ്പൊ മീനും പോയിട്ടുണ്ട്... ഷമി പറഞ്ഞപ്പോൾ അല്ലേ മനസ്സിൽ ആയത്... അല്ലാതെ ഞാൻ പ്രെഗ്നന്റ് ഒന്നും അല്ല... ഞാൻ ആരെ കൂടെ പോയിട്ടും ഇല്ല..."


🙄പടച്ചോനെ ഇതൊക്കെ ഞാൻ ആരോട് പറയും... മീൻ എങ്ങാനും ആയാൽ മതിയായിരുന്നു... എന്നാലേ ഇതിനെ പഴയ പോലെ ഒന്ന് സ്നേഹിക്കാൻ പറ്റൂ...


"😓ഞാൻ പ്രസവിക്കുമ്പോൾ കുറെ ഫിഷ് കുഞ്ഞുങ്ങൾ അല്ലേ ഉണ്ടാവാ... അപ്പൊ എല്ലാരും എന്നെ കളിയാക്കില്ലേ അതാ എന്റെ ടെൻഷൻ..."


😕😕ഇത്രക്ക് വെളിവ് ഇല്ലാത്ത ഒന്നിനെ ആണോ പടച്ചോനെ നീ എനിക്ക് ഭാര്യ ആയി തന്നത്...കൂടെ ഉള്ളതും മെച്ചം ഒന്നിനൊന്നു  ആണല്ലോ... അതിനെയും കൊണ്ടല്ലേ ഇന്ന് അവൻ ഹണിമൂൺ ഉണ്ടാക്കാൻ പോയത്...😓അവന്റെ കാര്യം ഏതാണ്ട് തീരുമാനം ആയി...


"അജുന് എന്നോട് ഇപ്പൊ വെറുപ്പ്  ഉണ്ടോ..."


"ഇല്ല... നിന്നെ എനിക്ക് വെറുക്കാൻ പറ്റോ..."


നമ്മൾ അവളെ  നെറ്റിയിൽ ഉമ്മ വെച്ചു...പെണ്ണും നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...


"അജു നിക്ക് ഒരു ഫോൺ വാങ്ങി തരോ... അന്ന് പൊട്ടിച്ചില്ലേ അതോണ്ടാ..."


"ഞാൻ ഒന്ന് ആലോചിക്കട്ടെ... ഇപ്പൊ മോൾ ഉറങ്ങാൻ നോക്ക്... ഈ സമയത്ത് ഉറക്കം കളയുന്നത് നല്ലതല്ല..."


😓ഇവിടെ പ്രാണ വേദന അപ്പോഴാ അവളെ ഒരു ഫോൺ... ഇനി അതിൽ വല്ല തെളിവും കാണോ എറിഞ്ഞു ഉടക്കേണ്ടി ഇരുന്നില്ല...



**********💃



"നാളെ എന്റെ ബർത്ഡേ ആണ്... ചെറിയ ഒരു ഫങ്ക്ഷൻ... കാര്യായിട്ട് ആരും ഇല്ല... ഷമി ഇല്ലാത്ത സ്ഥിതിക്ക് നിങ്ങൾ രണ്ടാളും വരോ...ലഞ്ച് ടൈം പോയി പെട്ടെന്ന് വരാം... ഉപ്പച്ചി നിങ്ങളെ ക്ഷണിക്കാൻ പ്രത്യേകം പറഞ്ഞത് കൊണ്ടാ..."


നെച്ചു പറയുന്നത് കേട്ട് ആദ്യം വല്ലാണ്ട് സന്തോഷം ആയെങ്കിലും പിന്നെ നമ്മൾ സാഡ് ആയി ഇരുന്നു...😓


"ഞാൻ വരും... അടുത്തായോണ്ട് ആരും അറീല... നമുക്ക് പെട്ടെന്ന് വരാടി ആരും അറീല..."


ജെസി നമ്മളെ പ്രോത്സാഹിപ്പിച്ചു മനസ് മാറ്റി...


"പക്ഷെ അജു അറിഞ്ഞ എന്റെ കാര്യം തീരുമാനം ആകും അത് ഉറപ്പാ... അല്ലേലെ ഓന് ഇപ്പൊ കലിപ്പ് കൂടുതലാ..."


"അതിന്  അന്നത്തെ പോലെ ഫുൾഡേ കറക്കം ഒന്നും ഇല്ലല്ലോ... ലഞ്ച് ടൈം അല്ലേ ആരും അറിയില്ല പ്രത്യേകിച്ച് നിന്റെ അജു..."


😓എന്നാലും നമ്മൾ വല്യ ഉറപ്പ് പറയാതെ ഇരുന്നു...🙄ഓൻ നമ്മളെ ബാക്കിൽ cctv യും കൊണ്ടാ നടപ്പ്...


ജെസിയെ കൊണ്ടോവാൻ ഓളെ കെട്ടിയോൻ വന്നതും നമ്മൾ ഓളെ നോക്കി റ്റാറ്റാ കാണിച്ചു...🙄മാസം രണ്ടായി... ഇനിയും എട്ടു മാസം ഇവൻ വരേണ്ടേ...😓


നമ്മൾ ഓൾ പോയ വഴി നോക്കി ചിന്തിച്ചു നിന്നതും നമ്മളെയും മറി കടന്നു ഒരു ബസ് പോയതും നമ്മൾ മുഖം മുഴുവനും ചെളി വെള്ളത്തിൽ ഫേഷ്യൽ ചെയ്തു...


"ഈൗ... എന്താ നാറ്റം..."😬


എന്നും പറഞ്ഞു കണ്ണ് തുടച്ചു തിരിഞ്ഞു നോക്കിയതും ഒരു തുള്ളി ചെളി ആവാതെ കുരിപ്പ് നമ്മളെ പിന്നിൽ നിൽപ്പുണ്ട്...നമ്മളെ നോക്കി ഓൾ ഇളിച്ചതും നമ്മൾ ഓളെ പിന്നാലെ ഓടി... ഓളെ ഉപ്പച്ചി വന്നപ്പോ ആണ് നമ്മൾ നിന്നത്...😓


"🙄ഇതാരാ മോളെ..."


നമ്മളെ ചൂണ്ടി കൊണ്ട് പുള്ളി ചോദിക്കുന്ന കേട്ട് നമ്മൾ വായും പൊളിച്ചു നിന്നു...🙄കണ്ടാൽ മനസ്സിൽ ആവാത്ത കോലാണോ പടച്ചോനെ ഉള്ളത്...


"😌ഇത് നിയയാ ഉപ്പച്ചി... അന്ന് കണ്ടില്ലേ..."


"😓ആന്നോ കോലം കണ്ടിട്ട് മനസ്സിൽ ആയില്ല... അതാ..."


"അത് അവളെ ആ പോയ ബസ് ചെളിയിൽ കുളിപ്പിച്ച് വിട്ടതാ..."


😓നമ്മൾ അതേ എന്ന് അങ്ങേരെ നോക്കി തലയാട്ടി കാണിച്ചു...😪


"ബസിൽ ഒക്കെ കയറി പോകേണ്ടത് അല്ലേ... മോൾ  ചെന്നു കഴുകി കളഞ്ഞു വാ...നെച്ചു മോൾ കൂടി ചെല്ല്..."


അതൊക്കെ കേട്ട് നമ്മൾ വണ്ടിയുടെ മിററിൽ ഒന്ന് നോക്കി...🙄ഇതേതാ ഈ ബൂധം...നമ്മൾ ഷാൾ കൊണ്ട് നന്നായി തുടച്ചു ഒന്ന് കൂടി നോക്കി... നിലവാരം ഉണ്ട്...


നമ്മൾ അവളെയും കൊണ്ട് കോളേജിൽ തന്നെ നടന്നു ഓളെ കയ്യിൽ ബാഗ് ഒക്കെ കൊടുത്തു നമ്മളെ മുഖവും ഷാളും എല്ലാം കഴുകി കളഞ്ഞു...😓


"നാളെ മോളും ഇവളെ കൂടെ വരണം..."


നമ്മൾ ഓകെ പറഞ്ഞതും ഓൾ ഒന്ന് ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറി പോയി... നമ്മൾ അവരെയും നോക്കി ബസ്സ്റ്റോപ്പ്‌ ലക്ഷ്യം വെച്ച് റോഡ് ക്രോസ്സ് ചെയ്യുമ്പോ ആണ് നമ്മളെ മുന്നിൽ കൂടി ഒരു ബൈക്ക് വന്നു നിർത്തിയത്... ഒരുത്തി വന്നു ഓന്റെ ബൈക്കിൽ കയറിയതും നമ്മൾ അവരെ തന്നെ നോക്കി നിന്നു...


ഓൻ ആണെങ്കിൽ നമ്മളെ നോക്കി ഇളിച്ചതും നമ്മൾ ഓനെ നോക്കി പുച്ഛിച്ചു...😏ഷുഗർ അലവലാതി...ഓനിൽ നിന്നും നോട്ടം മാറ്റി നമ്മൾ തിരിഞ്ഞതും നമ്മളെ കണ്മുന്നിൽ ആയി ബസ് വന്നെത്തിയത് കണ്ടു നമ്മൾ കണ്ണും അടച്ചു പിടിച്ചു നിന്നു...😨


ഒന്നും സംഭവിക്കാത്ത കണ്ടു നമ്മൾ കണ്ണ് തുറന്നു നോക്കിയതും കലിപ്പിൽ നമ്മളെ അടുത്തേക്ക് വരുന്ന അജുനെ ആണ് കണ്ടത്...😓


ഓൻ അടുത്ത് വന്നത് മാത്രേ കണ്ടുള്ളൂ പിന്നെ കണ്ണിൽ കൂടി കുറെ മിന്നാമിനുങ് പാറി നടക്കുന്ന പോലെയാ കണ്ടത്... അമ്മാതിരി തല്ല് ആയിരുന്നു...😪


"എവിടെ നോക്കിയാടി നടക്കുന്നെ... വല്ലതും പറ്റിയിരുന്നെങ്കിലോ..."


ഇനി എന്ത്‌ പറ്റാൻ... നമ്മൾ കവിളിൽ കയ്യും വെച്ച് ഓനെയും നോക്കി ഇരുന്നു... ജാഡ തെണ്ടി... പല്ല് വരെ ഇളകി എന്നാ തോന്നുന്നേ... ഓൻ ആണെങ്കിൽ ഞാൻ ഒന്നും അറീലെ എന്ന പോലെ നടക്കാ...😪


ഒന്നും പറ്റാത്ത കൊണ്ടാവും ഓൻ ഈ തല്ലിയെ...നമ്മൾ ഓനെയും പുച്ഛിച്ചു ബസിൽ നിന്ന് ഇറങ്ങിയതും ഓനെ ഒന്ന് തിരിഞ്ഞു നോക്കി...


"😬പോടാ പട്ടി..."


എന്നും വിളിച്ചു ഒരു ഓട്ടം ആയിരുന്നു... ജാഡ തെണ്ടി...



*********💞



*ഷമി *


ഫുഡ്‌ ഒക്കെ കഴിച്ചു  ഞങ്ങൾ മുറിയിൽ എത്തിയതും അലങ്കരിച്ചു വെച്ചിരിക്കുന്ന മുറി കണ്ടു ഒന്ന് ഞെട്ടി... ബെഡിൽ മുഴുവനും പൂക്കളം ആണല്ലോ പടച്ചോനെ...🙄ഇതിനാണോ ഇവൻ എന്നെ ഹണിമൂൺ എന്നും പറഞ്ഞു കൊണ്ട് വന്നത്...


😪ഇത് പൊളിക്കാൻ എന്നെ കൊണ്ട് പറ്റില്ല... നിയനെ കൊണ്ടേ പറ്റൂ...ഓൻ ടവൽ എടുത്തു ബാത്‌റൂമിൽ പോയതും നമ്മൾ ഓന്റെ ഫോണിൽ നിന്നും അജു എന്ന നമ്പർ തപ്പി എടുത്തു...


നമ്മളെ ഫോണിൽ ഡയൽ ചെയ്തു ബാൽകണിയിൽ ഇറങ്ങി...ഇനി അജു ഓൾക്ക് ഫോൺ കൊടുക്കോ ആവോ...😓


"ഹലോ..."


അത് കേട്ടതും നമ്മൾ ഒന്ന് വിറച്ചു...


"😪നിയ ഇല്ലേ ഒന്ന് കൊടുക്കോ ഞാൻ ഷമിയാ..."


"ഓഹ്... ഈ ടൈം അവളെ വിളിക്കാൻ എന്താ കാര്യം..."


🙄ഈ ടൈം അല്ലാതെ നേരം വെളുത്താൽ വിളിച്ചിട്ട് കാര്യല്ല...


"അത് ഒരു ഡൌട്ട് ചോദിക്കാനാ... ഇന്ന് ഞാൻ ക്ലാസിൽ ഇല്ലല്ലോ..."


"ഹണിമൂൺ പോയ നീ ഈ നേരത്ത് ഡൌട്ട് ചോദിക്കാൻ... ഈ ആത്മാർത്ഥത ഒന്നും മാർക്ക്‌ ലിസ്റ്റിൽ കണ്ടില്ലല്ലോ..."


😕ഇവൻ നമ്മളെ പറ്റി എല്ലാം അറിഞ്ഞു അല്ലേ... എങ്ങനെ സഹിക്കുന്നു ആവോ അവൾ ഇതിനെ ഒക്കെ...


"🙄അത്... അതില്ലേ അവളോട്‌ സീരിയസ് ആയിട്ട് വേറൊരു കാര്യം ചോദിക്കാനാ..."


😓എന്റമ്മോ നമ്മൾ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു...


"വെച്ചിട്ട് പോടീ..."😬


അത് കേട്ടതും നമ്മൾ കാതിൽ നിന്നും ഫോൺ എടുത്തു അതിലേക്ക് നോക്കി...🙄ഇങ്ങനെയും ഉണ്ടോ ആളുകൾ... ഇതിനേക്കാൾ ഭേദം കെട്ടിയോനെ സഹിക്കുന്നത് തന്നാ...😒


ഇതെങ്ങനെ പൊളിക്കും ആവോ...🤔ആലോചിച്ചു തീർന്നില്ല ഓൻ ഇറങ്ങി വന്നതും നമ്മളും വേഗം ബാത്‌റൂമിൽ കയറി... ശവറിന് ചുവട്ടിൽ നിന്നു ആലോചന തുടങ്ങി...😓ഒരു ഐഡിയയും കിട്ടാതെ ആയപ്പോൾ നമ്മൾ നിർത്തി...


ഒരു എത്തും പിടിയും കിട്ടാതെ ആയപ്പോൾ നമ്മൾ ഡ്രെസ്സ് മാറി ഇറങ്ങി...


ഓനെ മൈൻഡ് ചെയ്യാതെ രക്ഷപെടാൻ നടക്കുമ്പോൾ ആണ് നമ്മൾ ശാളിൽ ചവിട്ടി വീഴാൻ പോയത്... അപ്പൊ തന്നെ ആളെ കയ്യിൽ പിടിച്ചതും നമ്മൾ ഓനെയും കൊണ്ട് ബെഡിലേക്ക് വീണു...


😓ഞെട്ടി കൊണ്ട് ആളെ മുഖത്ത് നോക്കിയതും ഓൻ ഒന്ന് പുഞ്ചിരിച്ചു...


"😍നിന്നെ ഇപ്പൊ എങ്ങനെയാ ഒന്ന് ഇങ്ങനെ കിട്ടുക എന്നാ ഞാൻ ആലോചിച്ചതെ ഉള്ളൂ... നീയായിട്ട് തന്നെ അവസരം ഉണ്ടാക്കി തന്നല്ലോ..."


എന്നും പറഞ്ഞു ഓൻ നമ്മളെ കഴുത്തിൽ മുഖം അമർത്തിയതും നമ്മൾ ഒന്ന് പിടഞ്ഞു...


"ലേറ്റ് ഓഫ് ചെയ്യണോ..."


നമ്മൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടിയതും നമ്മളിലേക്ക് അമർന്നു കൊണ്ട് ലേറ്റ് ഓഫ് ചെയ്തു... ആ ഇരുണ്ട വെളിച്ചത്തിൽ അവന്റെ കണ്ണുകളിലെ പ്രണയത്തിൽ നമ്മളും ലയിച്ചു ചേർന്നു...



**********💃



നമ്മൾ ഒരു കാരറ്റും കയ്യിൽ എടുത്തു ഇത്താക്ക് പച്ചക്കറി അരിഞ് കൊടുക്കുമ്പോ ആണ് അജു വരുന്ന കണ്ടത്... നമ്മളെ ഒന്ന് തുറിച്ചു നോക്കി ഓൻ പോയതും നമ്മൾ ഓന്റെ ഭാഗത്ത്‌ നോക്കാൻ പോയില്ല...


"എടീ പപ്പായ ഒന്നും എടുത്തു കഴിക്കല്ലേ...വല്ലതും കഴിക്കാൻ ആഗ്രഹം ഉണ്ടേൽ അജുനോട് പറഞ്ഞ മതി... ഇത്ത ആയെ എന്റെ ആഗ്രഹം പോലും അവൻ പാതിരാത്രി വരെ വാങ്ങി കൊണ്ട് തന്നിട്ടുണ്ട്... പിന്നെ സ്വന്തം ഭാര്യയുടെ പറയണോ..."


അത് കേട്ടതും നമ്മൾ കാര്യായി ആലോചന തുടങ്ങി...കടിച്ചു കീറാൻ വരും... ഓന്റെ വിചാരം വല്ലവന്റെയും കുഞ് ആണെന്നല്ലെ...😒


"ദേ പെണ്ണെ എന്തേലും ആഗ്രഹം ഉണ്ടേൽ ഇപ്പൊ സാധിച്ചോ... നമ്മൾ പെണ്ണുങ്ങൾക്ക് ഇതിൽ പരം ഒരു അവസരം കിട്ടാൻ ഇല്ല... ഈ സമയം ആവുമ്പോ അവർ എന്ത് ചെയ്തിട്ട് ആയാലും സാധിച്ചു തരും..."


🤔ഇപ്പൊ തത്കാലം ഒരു ആഗ്രഹം ഉണ്ട്... അത് സമ്മതിക്കാതെ ഇരിക്കില്ല... അതാ ഇപ്പൊ എനിക്കും ഓനും നല്ലത്...


നമ്മൾ മുറിയിൽ ചെന്നതും ഫോൺ നോക്കുന്ന ഓൻ വന്നു നമ്മളെ കയ് പിടിച്ചു തിരിച്ചു ഡോർ അടച്ചു...


"😬നീ എന്നെ പട്ടി എന്ന് വിളിക്കും അല്ലേ... അതിൽ ഉള്ളവർക്ക് മുഴുവനും ഞാൻ നിന്റെ ഭർത്താവ് ആണെന്ന് അറിയാം... നീ എന്നെ നാണം കെടുത്താൻ ആണോടി ആ ബസിൽ തന്നെ കയറുന്നെ... വേറെ വല്ല ബസിലും കയറി വന്നാൽ പോരെ..."


"എന്നെ എല്ലാരേയും മുന്നിൽ വെച്ച് തല്ലിയൊണ്ട് അല്ലേ... ഇനി വിളിക്കില്ല കയ് വിട്...😪ആ ബസിലും കേറില്ല..."


നമ്മൾ വേദന കൊണ്ട് പുളഞ്ഞു മറ്റേ കയ് കൊണ്ട് ഓന്റെ കൈ പിടിച്ചു വെച്ച്...😓


"നിന്റെ അഹങ്കാരം ഒരിക്കലും കുറയില്ല... എന്നെ അനുസരിക്കാനും നിനക്ക് പറ്റില്ല... പിന്നെ എന്തിനാടി എന്റെ കൂടെ ജീവിക്കുന്നെ..."


"😓നിക്ക് എന്റെ വീട്ടിൽ പോണം... ഞാൻ ഇനി ഇവിടെ നിക്കില്ല പോരെ..."


"അവിടെ ഉള്ളവരെ സ്വസ്ഥത കൂടി ഇല്ലാതാക്കാൻ ആണോ..."


"😓ഇങ്ങളെ അമിക്കാനെ എന്തായാലും ഞാൻ ശല്യം ചെയ്യില്ല പോരെ...ഞാൻ പോവാ..."


"വേണേൽ പോയിക്കോ... ഞാൻ കൊണ്ട് വിടൊന്നും ഇല്ല നീ വന്ന പോലെ അങ്ങ് പോയാൽ മതി..."


🙄പടച്ചോനെ ഈ പത്ത് മണി നേരത്ത് നമ്മൾ എങ്ങനെ തനിച്ചു പോവും... വന്നത് ആണെങ്കിൽ ഇവൻ കൊണ്ട് വന്നതും അല്ല...


അല്ലേ പോണ്ട നിന്നെ കാണാതിരിക്കാൻ പറ്റില്ല എന്ന് പറയുന്ന ആളാ ഒറ്റക്ക് പൊക്കോളാൻ പറയുന്നേ...😒പോയില്ലെങ്കിൽ അഭിമാനം പോവും... നമ്മൾ ബാഗ് എടുത്തു എല്ലാം അതിലാക്കി...


ഓൻ വലിയ മൈൻഡ് ഒന്നും ഇല്ലാതെ ഫോണും നോക്കി ഇരിക്കാ...


"ഗർഭിണിയുടെ ഏത് ആഗ്രഹവും നിറവേറ്റി കൊടുക്കണം എന്നാ...എനിക്കിപ്പോ എന്റെ വീട്ടിൽ പോവാനാ ആഗ്രഹം..."😒


"പോയി അതിന്റെ തന്തയോട് പറയ്‌..."


😬നമ്മൾ അത് കേട്ടതും ഓനെ കലിപ്പിൽ നോക്കി... ഇനിയും നിന്നാൽ ഓന്റെ മുന്നിൽ വില പോവും...😓നമ്മൾ ഷെൽഫിൽ നിന്നും ഡ്രെസ്സ് എടുക്കുമ്പോ ആണ് ഒരു പാറ്റ നമ്മളെ മേലേ ചാടിയത്...


"😨അയ്യോ പാറ്റ..."


എന്നും പറഞ്ഞു നമ്മൾ ബെഡിലേക്ക് ചാടി കയറി... നമ്മളെ ദേഹത്ത് കൂടി ഓടി നടക്കുന്നത് കൂടി ആയപ്പോൾ നമ്മൾ വീണ്ടും താഴേക്ക് ചാടി ഡ്രെസ്സ് കുടയാനും നിന്ന് തിരിയാനും ഒക്കെ തുടങ്ങി...


😕ഓൻ ആണെങ്കിൽ ഇങ്ങനെ ഒരാൾ ജീവൻ മരണ പോരാട്ടം നടത്തുന്നത് പോലും അറിയാതെ ഫോണിൽ മൂക്കും കുത്തി ഇരിക്കാ...


"😬ഒന്ന് എടുത്തു തന്നൂടെ..."


നമ്മൾ കലിപ്പിൽ ഓനെ നോക്കി പറഞ്ഞതും ഓൻ നമ്മളെ അടുത്തേക്ക് വന്നു... പടച്ചോനെ ഇവനെക്കാൾ ബേധം പാറ്റ തന്നെയാ...


നമ്മൾ അറിയാതെ കവിളിൽ കയ് വെച്ചതും ഓൻ നമ്മളെ പിടിച്ചു ഓനിലേക്ക് അടുപ്പിച്ചു... നമ്മളെ മുഖം ഓന്റെ കഴുത്തിൽ ചെന്നു തട്ടിയതും ഓന്റെ നിശ്വാസം നമ്മളെ കഴുത്തിൽ പതിച്ചതും കൂടി ആയപ്പോൾ നമ്മൾ പോലും അറിയാതെ ഓന്റെ കഴുത്തിൽ ഉമ്മ വെച്ചു...🤢


ഓന്റെ കയ് നമ്മളെ പുറത്ത് കൂടി നടക്കുന്നത് കണ്ടപ്പോൾ നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നു...നമ്മൾ ഓനിലേക്ക് ഒന്ന് കൂടി ഒട്ടി നിന്നതും ഓൻ നമ്മളെ മാറ്റി പാറ്റയെ പൊക്കി കാണിച്ചു തന്നു...😒ഓഹ് ഇതിനെ എടുത്തതാണോ...


നമ്മൾ ചമ്മി കൊണ്ട് ഓനെ നോക്കിയതും ഓൻ നമ്മളെ ഒരുമാതിരി ആക്കി ചിരിച്ചു കൊണ്ട് കഴുത്തിൽ കയ് വെച്ചു... നമ്മളെ കിസ്സ്‌ ഓന് പിടിച്ചില്ല എന്ന് തോന്നുന്നു...


"ഇങ്ങനെ ഓടാനും ചാടാനും ഒന്നും ഈ സമയത്ത് പറ്റില്ല... നിനക്ക് തന്നെയാ ദോഷം... എന്തായാലും ഞാൻ കൊണ്ട് വിടാം... നീ നേരെ ചൊവ്വേ എന്നോട് ആദ്യായിട്ട് ചോദിച്ചത് അല്ലേ..."


ഓൻ ചാവി എടുത്തു ഇറങ്ങിയതും നമ്മൾ കണ്ണും തള്ളി നിന്നു... ഓൻ ഒരിക്കലും സമ്മതിക്കില്ല എന്ന് കരുതിയ നമ്മക്ക് തെറ്റി ഓൻ തന്നെ കൊണ്ട് വിടുന്നു...


😒ഇത്തിരി സങ്കടത്തോടെ നമ്മൾ ഓന്റെ ബൈക്കിൽ കയറി ഇരുന്നു...



***********💞



"വൗ ആ നിലാവ് ഞങ്ങളെ കൂടെ തന്നെ വരാ... കണ്ടില്ലേ എന്ത് രസാ അല്ലേ അത് കാണാൻ..."


പെണ്ണ് മേലേക്ക് ചൂണ്ടി പറയുന്നത് കേട്ട് നമ്മളും അത് നോക്കി... ഇത്രയും നിസാര കാര്യം പോലും ഇവൾക്ക് ഇത്രക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ടോ...


അവൾക്ക് വീടാണ് ഹാപ്പി എങ്കിൽ അത് നടക്കട്ടെ എന്ന് കരുതിയാണ് നമ്മൾ അവളെ കൊണ്ട് വിടാൻ തീരുമാനിച്ചത്...


"ഇന്നെന്താ ഇയാൾ എന്നോട് പോവേണ്ട എന്നെ കാണാതെ നിക്കാൻ പറ്റില്ല എന്നൊന്നും പറയാതെ..."


പ്രതീക്ഷിക്കാതെ ഉള്ള അവളെ ചോദ്യം കേട്ട് നമ്മൾ ബ്രേക്ക്‌ ഇട്ട് അവളെ നോക്കി...


"വല്ലവന്റെയും കുഞ് എന്റെ വയറ്റിൽ ഉണ്ടെന്ന് കരുതി ആണോ..."


"ഏയ്‌ നിനക്ക് അവിടെ ആണ് ഹാപ്പി എങ്കിൽ നിന്നോട്ടെ എന്ന് കരുതി അത്രയേ ഉള്ളൂ... ഈ സമയത്തെ നിന്റെ ആദ്യത്തെ ആഗ്രഹം അല്ലേ..."


നമ്മൾ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... മനസ്സിൽ അപ്പോഴും ഒരു നീറ്റൽ ആയിരുന്നു...😪


"എനിക്ക് ആ ഫോൺ ഒന്ന് തരോ..."


"എന്തിനാ..."


"അതൊക്കെ ഉണ്ട്..."


അവൾ അതും വാങ്ങി ഇരുന്നതും നമ്മൾ വണ്ടി എടുത്തു...നമ്മൾ അവളെ ഒന്ന് തിരിഞ്ഞു നോക്കി മുന്നിലേക്ക് നോക്കിയതും മുന്നിൽ രണ്ട് കണ്ണുകൾ തിളങ്ങുന്നത്  കണ്ടു ബ്രേക്ക് ഇട്ടതും പെണ്ണ് തെറിച്ചു വീണു...


നമ്മൾ ചാടി ഇറങ്ങി അവളെ അടുത്തേക്ക് ഓടി...


"നിയ എടീ എണീക്ക്... വല്ലതും പറ്റിയോ..."


നമ്മൾ അവളെ തട്ടി വിളിച്ചതും പെണ്ണ് എണീറ്റ് ഇരുന്നു... നെറ്റിയിൽ നിന്നും ഒഴുകുന്ന ബ്ലഡ് കണ്ടു നമ്മൾ അവളെ പിടിച്ചു നിർത്തി...


"നെറ്റിയിൽ നല്ല മുറിവ് ഉണ്ട് ഹോസ്പിറ്റലിൽ പോകാം..."


അവൾ ഒരു കയ് വയറ്റിലും മറ്റേ കൈ തലയിലും വെച്ച് നിന്നു...


"വയർ വേദന ഉണ്ടോ..."


"ഏയ്‌ ഇല്ല..."


എന്നും പറഞ്ഞു അവൾ നമ്മളെ പുറത് തല വെച്ച് കിടന്നു...😓അപ്പോഴാണ് നമ്മൾ മറ്റൊരു സത്യം മനസ്സിൽ ആക്കിയത്... വണ്ടിയുടെ പെട്രോൾ തീർന്ന് എന്ന്... നമ്മൾ ചുറ്റിലും നോക്കിയതും ആ ബോർഡ് കണ്ടു അവളെ ഒന്ന് നോക്കി...🙄ഭാഗ്യം അവൾ കണ്ടില്ല...


"ഇത് വീട് അല്ലേ..."


ഇറങ്ങിയ പാടെ അവൾ ചോദിച്ചു...


"മ്മ് തത്കാലം ഇവിടെ മതി... ഇവർ പേര് കേട്ട ഒരു ഡോക്ടർ ആണ്... സീമ ചേച്ചി...ഈ നാട്ടിൽ ഉള്ള മുഴുവൻ ആളെയും നോക്കുന്നത് ഇവരാണ്..."


അതും പറഞ്ഞു നമ്മൾ കാളിംഗ് ബെൽ അമർത്തിയതും സീമ ചേച്ചി ഇറങ്ങി വന്നു ഞങ്ങളെ നോക്കി കഴിഞ്ഞു പിന്നിലേക്ക് ഒന്ന് നോക്കി... അതിന് നമ്മൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു...


"ഇവൾ ഒന്ന് വീണതാ... ഇത് നോക്കാൻ ചേച്ചി തന്നെ ദാരാളം... വല്ല ബാൻഡ്ഐഡും  മതി... അത് ഉണ്ടാവോ..."😕


"മ്മ് വാ..."


ഞങ്ങൾ പിന്നാലെ ചെന്നു... അവളെ ചെയറിൽ ഇരുത്തി ആളെ നോക്കി ഒന്ന് ചിരിച്ചു...


"പെട്രോൾ തീർന്നത് കൊണ്ടാ...ഹോസ്പിറ്റലിൽ പോകാൻ വേറെ വഴിയില്ല..."


നമ്മൾ ഇളിച്ചു കൊണ്ട് വീണ്ടും പറഞ്ഞു... ആള് നമ്മളെ ഒരുമാതിരി ഒന്ന് നോക്കി അവളെ നെറ്റിയിൽ ഉരക്കാൻ തുടങ്ങി...🙄


"🙄അല്ല ചേച്ചി ഈ മെഡിസിൻ ഒക്കെ ഫലിക്കോ..."


"അത് ഏത് ജീവി ആയാലും പൊട്ടിന് ഇത് തന്നാ യൂസ് ചെയ്യുന്നേ..."


അത് കേട്ട് നമ്മൾ ഒന്ന് കൂടെ അവളെ നോക്കിയതും അയിന് ഒന്നും മനസ്സിൽ ആയിട്ടില്ല...🙄


"ഇൻജെക്ഷൻ വേണ്ടാട്ടോ... പൈൻ ഒന്നുല്ല..."


അത് കേട്ടതും നമ്മളെ ഉള്ളിൽ കൂടി ഒരു പശു കിടാവ് അമറുന്ന ഒച്ചയാണ് കേട്ടത്...🙄പെണ്ണിന്റെ കയ് ആണെങ്കിൽ വയറ്റിൽ അമർത്തി പിടിച്ചിട്ടുണ്ട്...


😬എന്നെ പട്ടി എന്ന് പരസ്യം ആയി വിളിച്ചത് അല്ലേ... ഒന്ന് കിട്ടുന്നത് നല്ലതാ...


"ആള് പ്രെഗ്നന്റ് ആണ്...😓വീണപ്പോൾ തൊട്ട് വയറിൽ തന്നാ കയ് ഉള്ളത്... പൈൻ ഉണ്ടെന്ന് തോന്നുന്നു... ഒരു ഇൻജെക്ഷൻ എടുക്കുന്നത് നല്ലതാ..."


ചേച്ചി നമ്മളെ ഒന്ന് തുറിച്ചു നോക്കിയതും പെണ്ണ് ആണെങ്കിൽ പല്ലും കടിച്ചു നമ്മളെ നോക്കി... രണ്ടാൾക്കും ഒന്ന് ഇളിച്ചു കൊടുത്തു... അല്ല പിന്നെ...


"നീ ഒന്ന് പുറത്ത് ഇറങ്ങിയെ ഞാൻ നോക്കട്ടെ..."


നമ്മളെ പുറത്താക്കിയതും നമ്മൾ അവിടെ ഒക്കെ ഒന്ന് നോക്കി...മൊത്തം പശു കിടാങ്ങളെ ഫോട്ടോ ആണ്...🙄അകത്തുള്ളതും അത് പോലെ ഒന്നാ...


"😏ഡോക്ടർ ചെല്ലാൻ പറഞ്ഞു..."


പെണ്ണ് നമ്മളെ പുച്ഛിച്ചു അവിടെ ഇരുന്നു... നമ്മൾ അകത്തേക്ക് കയറിയതും ചേച്ചി നമ്മളെ കവിളിൽ ഒരു തല്ല് ആയിരുന്നു... നമ്മൾ കവിളിൽ കയ് വെച്ച് അവരെ  നോക്കി...


"ഇത് എന്തിനാണെന്ന് മനസ്സിൽ ആയോ..."


🙄പെണ്ണ് വല്ല തെറിയും വിളിച്ചു കാണും അല്ലാണ്ട് എന്താ... നമ്മൾ ഇല്ലെന്ന് തലആട്ടിയതും അവർ നമ്മളെ തുറിച്ചു നോക്കി...


"നിങ്ങൾ മാരേജ് കഴിഞിട്ട് ഇപ്പൊ എത്ര ആയി..."


"മൂന്ന് മാസം ആയി കാണും..."


"നിന്നെ എനിക്ക് കുഞ് നാളിലെ അറിയാം അത് കൊണ്ട് ചോദിക്കാ വല്ല കുഴപ്പവും ഉണ്ടോ തനിക്ക്..."


😕ഈ പെണ്ണ് കാര്യായി എന്തോ ഇവരെ ചെയ്തിട്ടുണ്ട്...ഇവർ കലിപ്പ് മുഴുവനും തീർക്കാണല്ലോ...നമ്മൾ വീണ്ടും ഇല്ലെന്ന് കാണിച്ചു...😪


"അതിന് വിവരം ഇത്തിരി കുറവാ... എന്തെങ്കിലും പറഞ്ഞു എങ്കിൽ ഞാൻ സോറി പറയാം..."😓


"ഡാ പൊട്ടാ കന്യകയായ ഒരു പെണ്ണിനെ കാണിച്ചു ഇവൾ പ്രെഗ്നന്റ് ആണെന്ന് ഒക്കെ പറഞ്ഞ പിന്നെ ഞാൻ എന്താ ചെയ്യാ..."


"😨അയ്യോ അപ്പോ അവൾ പ്രെഗ്നന്റ് അല്ലേ..."


"അത് ശരി... കഴിഞ മൂന്ന് മാസം എന്തായിരുന്നു മോന്റെ പരിപാടി..."


"🙄അത് ഇത്തിരി വിവരം ഒക്കെ വെച്ചിട്ട് മതി കുടുംബവും കുട്ടികളും എന്ന് കരുതി അതാ..."


"അപ്പൊ പിന്നെ പ്രെഗ്നന്റ് ആണെന്ന് സംശയിക്കാൻ കാരണം..."


"അത് അവൾ തല കറങ്ങി വീണപ്പോൾ ഹോസ്പിറ്റലിൽ കാണിച്ചു... അവിടെ ടെസ്റ്റ്‌ ചെയ്തപ്പോൾ റിസൾട്ട് പോസിറ്റീവ് ആയിരുന്നു..."


"അപ്പൊ എല്ലാ ഭർത്താക്കന്മാരെയും പോലെ അവളെ സംശയിച്ചു അല്ലേ..."


നമ്മൾ അതിനും തലയാട്ടി കാണിച്ചു കൊണ്ട് അവരെ നോക്കി...


"കഷ്ടം... ഇത്രയും എഡ്യൂക്കേറ്റഡ് ആയിട്ടും നീ അവളെ സംശയിച്ചു അല്ലേ... ആ റിപ്പോർട്ട്‌ വെച്ച് നിനക്ക് വേണേൽ അവർക്കെതിരെ കേസ് ഫയൽ ചെയ്യാം... ഇനിയും ഇങ്ങനെ ആർക്കും പിഴവ് പറ്റാൻ പാടില്ലല്ലോ..."


"ഏയ്‌ അത് വേണ്ട... ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്... ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന അവൾക്ക് ഇങ്ങനെ ഒരു അവസ്ഥ എന്ന് കേട്ടപ്പോൾ തകർന്നു പോയതാ ഞാൻ... അവളെ വെറുക്കാൻ ആവതോണ്ട് അതും എന്റെ ആണെന്ന് കരുതി സ്നേഹിക്കാനെ ഞാൻ ശ്രമിച്ചിട്ടുള്ളൂ..."


"എന്റെ അജു അങ്ങനെ ഉള്ള റിസ്ക് ഒന്നും വേണ്ട... അവൾ ഇപ്പോഴും പൂർണപരിശുദ്ധി ഉള്ള പെണ്ണാ... പിന്നെ ആ പൈൻ ഇല്ലേ എല്ലാ മാസവും അവൾക്ക് ഉണ്ടാവുന്നതാ...അവളെ ഇനിയും മുഷിപ്പിക്കേണ്ട നീ ചെല്ല്..."


നമ്മൾ ചേച്ചിയെ നന്ദി പൂർവ്വം ഒന്ന് നോക്കി പുറത്ത് ഇറങ്ങിയതും അവൾ അവിടെ ഉള്ള പിക് ഒക്കെ നോക്കി നിക്കാ...🙄പടച്ചോനെ പണി പാളിയാ...


നമ്മൾ ചിരിച്ചു കൊണ്ട് അവളെ കെട്ടിപ്പിടിക്കാൻ പോയതും പെണ്ണ് യക്ഷിയെ പോലെ നമ്മളെ ഒരു നോട്ടം...


"😬പട്ടി നീ എന്നെ മൃഗ ഡോക്ടറെ ആണല്ലേ കാണിച്ചേ..."


എന്നും പറഞ്ഞു നമ്മളെ തല്ലാൻ വന്നതും നമ്മൾ ഇറങ്ങി ഓടി...


"എടീ തല്ലല്ലേ... അതോണ്ട് ഇപ്പൊ പ്രയോജനം ഉണ്ടായില്ലെ... ഇപ്പോഴല്ലേ എനിക്ക് മനസ്സിൽ ആയത് നിന്റെ വർഗ്ഗത്തിന് പറ്റിയ ഡോക്ടർ ഇവർ തന്നാണെന്ന്..."


അത് കേട്ടതും പെണ്ണ് നമ്മളെ വീണ്ടും തല്ലാൻ തുടങ്ങി...


"😬ഞാൻ ആ വർഗം തന്നെയാ... മനുഷ്യ വർഗ്ഗത്തിൽ ഉള്ള ആരെയും നിക്ക് വേണ്ട..."


അതും പറഞ്ഞു അവൾ പിണങ്ങികൊണ്ട് മാറി നിന്നതും സന്തോഷം കൊണ്ട് അവളെ ഞാൻ എടുത്തു വട്ടം കറക്കി...😍പൂർണമായും അവളെ തിരിച്ചു കിട്ടിയ സന്തോഷത്തോടെ...


"എന്നെ താഴെ ഇറക്ക്... തല കറങ്ങുന്നു..."


നമ്മൾ അവളെ താഴെ ഇറക്കി കവിളിലും നെറ്റിയിലും മൂക്കിലും മാറി മാറി ഉമ്മ വെച്ചു...😘


"എനിക്ക് ഇപ്പൊ നിന്നെ കടിച്ചു തിന്നാൻ തോന്നാ...ഐ ലവ് യു നിയ..."


"😏ഹ്മ്മ് നിക്ക് ഇപ്പൊ ഇയാളെ തീരെ ഇഷ്ടല്ല... ഐ ഹേറ്റ് യു..."


എന്നും പറഞ്ഞു അവൾ ബൈക്കിൽ കയറി ഇരുന്നു...


"🙄നീ ഇറങ്ങിക്കെ..."


"എന്താ..."


"അതിൽ പെട്രോൾ ഇല്ല അതോണ്ടല്ലേ ഇവിടെ വന്നത്..."


"😪എന്നാലും എന്നെ ആദ്യായിട്ടാ ഇങ്ങനെ ഒരു ഡോക്ടറെ കാണിക്കുന്നേ... ഓർക്കുമ്പോൾ തന്നെ വിഷമാവാ..."


"ഇതോടെ ഞാൻ ഒന്ന് തീരുമാനിച്ചു... ഇനി നിനക്ക് ഒരു പനി ആയാൽ പോലും നിന്നെ ഇവിടെയെ കാണിക്കൂ എന്ന്..."😜


"😬പട്ടി... തെണ്ടി അജു കൊജു..."


എന്നും വിളിച്ചു അവൾ ഗേറ്റും കടന്നു റോഡിൽ കൂടി നടന്നു... നമ്മൾ അവളെ പിന്നാലെ തന്നെ പോയി...


"ഞാൻ അമിയെ വിളിക്കട്ടെ വണ്ടി കൊണ്ട് വരാൻ പറയാം..."


"വേണ്ട നിക്ക് ഇങ്ങനെ നടക്കാനാ ഇഷ്ട്ടം... അത്രക്ക് ദൂരം ഒന്നും ഇല്ലല്ലോ ഞാൻ നടന്നു പൊയ്ക്കോളാം... ദാ ആ നിലാവ് എന്റെ കൂടെ തന്നെ ഉണ്ട് പിന്നെന്താ..."


🙄ഓഹ് അപ്പൊ നമ്മളെ കണക്കിൽ പെടുത്തിയില്ല അല്ലേ... അല്ലേലും ഇങ്ങനെ ഒരു ഡോക്ടറെ ഒക്കെ കാണിച്ചാൽ പിന്നെ ഇതല്ല ഇതിനപ്പുറവും കിട്ടും...😓


"നിനക്ക് ഇപ്പൊ പേടിയും ഇല്ലേ..."


"എന്റെ കൂടെ ഒരു ബോഡി ഗാർഡ് ഇല്ലേ പിന്നെന്തിനാ ഞാൻ പേടിക്കുന്നെ..."


"ഞാൻ ആണോ..."


"പിന്നല്ലാണ്ട്..."


നമ്മൾ അവളെ പിന്നാലെ നടന്നതും അവൾ നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ മുന്നിൽ ആയി നടന്നു...😏ഞാൻ ഉള്ള ധൈര്യത്തിൽ അല്ലേ ഈ നടപ്പ് കാണിച്ചു തരാം... നമ്മൾ അവൾ കാണാതെ മാറി നിന്നു...



**********💃



"ഇതു പോലെ ഒക്കെ ഒരു രാത്രി മുഴുവനും എന്നാ പടച്ചോനെ ഞാൻ ഒരുത്തന്റെ കൂടെ പോണെ... ആ യോഗല്ല..."


ഓൻ കേൾക്കാൻ പാകത്തിന് പറഞ്ഞു തിരിഞ്ഞു നോക്കിയതും നമ്മൾ ഞെട്ടി പോയി...😨പടച്ചോനെ ഓൻ ഇല്ല... അപ്പൊ ഞാൻ ഒറ്റയ്ക്ക് ആണോ ഉള്ളെ...


നമ്മൾ പേടിച്ചു കൊണ്ട് ചുറ്റിലും നോക്കിയതും എന്തൊക്കെയോ സൗണ്ട് കേൾക്കാൻ തുടങ്ങി...


😕എന്നാലും ഈ തെണ്ടി ഇങ്ങനെ ഇട്ടേച്ചു പോവുന്നു കരുതീല... ഈയിടെ ആയി ഓന് നമ്മളോട് തീരെ സ്നേഹം ഇല്ല...


"😭അജു നിക്ക് പേടിയാവുന്നു... എവിടെയാ ഉള്ളെ...അജു പ്ലീസ്... "


നമ്മൾ മോങ്ങി കൊണ്ട് ഓനെ വിളിച്ചെങ്കിലും പട്ടിയുടെ കരച്ചിൽ അല്ലാതെ വെറുന്നും കേട്ടില്ല...😓


ഒരേ വർഗം ആയോണ്ട് അത് വെറുതെ വിട്ടാൽ മതിയായിരുന്നു...😪


"അജു... അജു... എനിക്ക് പേടിയാവുന്നു..."


നമ്മൾ കരച്ചിൽ ഒന്ന് കൂടി കൂട്ടിയതും പട്ടി ഒന്ന് കൂടി ഒച്ച ഇട്ട്...😬ഇവറ്റകളെ ആണോ ഞാൻ വിളിക്കുന്നെ... അജു എന്നുള്ള പട്ടി ഉണ്ടാവോ...


"അജു..."


ഒന്ന് കൂടി വിളിച്ചതും പട്ടി വീണ്ടും ഒച്ചയിട്ട്...🙄അപ്പൊ അയിന്റെ പേര് അജു എന്ന് തന്നെയാ...


"അജു... ഐ ലവ് യൂ... നിക്ക് ഈ ലോകത്തു വെച്ച് മറ്റെന്തിനെക്കാളും നിന്നെയാ ഇഷ്ട്ടം... എന്നെ പേടിപ്പിക്കാതെ ഒന്ന് വാ അജു..."


നമ്മൾ അവിടെ ഇരുന്നു മുഖവും പൊത്തി പിടിച്ചു കരയാൻ തുടങ്ങിയതും നമ്മളെ തോളിൽ എന്തോ വന്നു പതിഞ്...🙄പടച്ചോനെ ഇത് ആ പട്ടി ആവോ... നമ്മൾ പേടിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും അജു നിക്കുന്ന കണ്ടു നമ്മൾ ഓനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...


"എന്നെ വെറുക്കുന്നു എന്ന് പറഞ്ഞ ആളാ ഇപ്പൊ ഐ ലവ് യു പറയുന്നു ഉമ്മ വെക്കുന്നു... അതും ഞാൻ ഇരന്നു വാങ്ങാതെ...ഇങ്ങനെ ഒക്കെ ആണെങ്കിൽ എന്നെ ഞാൻ നിന്നെ നിലക്ക് നിർത്തിയേനെ..."


നമ്മൾ ഓന്റെ നെഞ്ചിൽ ഒന്ന് കുത്തി അവിടെ തല വെച്ച് ഓനെ കെട്ടിപ്പിടിച്ചു നിന്നു...


"നീ ഈ ലോകം കേൾക്കെ വിളിച്ചു പറയോ ഐ ലവ് യു അജു എന്ന്..."


നമ്മൾ ഓന്റെ ചോദ്യം കേട്ട് ഓനിൽ നിന്ന് മാറി റോഡിന്റെ നടുവിൽ ആയി വന്നു നിന്ന് ഓനെ നോക്കി...


"ഐ... ലവ്... യൂ... അജൂ..."


എന്ന് നമ്മളെ കാത് അടിച്ചു പോകുമാർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും ഓൻ നമ്മളെ അടുത്തേക്ക് ഓടി വന്നു നമ്മളെയും കെട്ടിപ്പിടിച്ചു നിന്നു...


നമ്മളെ കണ്ണിലേക്കു നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അദരങ്ങളെ പതിയെ അവൻ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു... ആ നിമിഷം അവനിൽ അലിഞ്ഞു ചേരാൻ ആണ് തോന്നിയത്...


പരിസരം പോലും മറന്നു പരസ്പരം മത്സരിച്ചു ചുംബിച്ചു നിന്നതും ഒരു കിതപ്പോടെ അവൻ നമ്മളിൽ നിന്നും മാറി നിന്നു...


"🙈അയ്യേ ഒരു കിസ്സ്‌ അടിച്ചപ്പോഴേക്ക് ഇങ്ങനെ... ഇയാക്ക് തീരെ കപ്പാസിറ്റി ഇല്ലാട്ടാ..."


"എന്റെ കപ്പാസിറ്റി നിനക്ക് താങ്ങില്ല മോളെ... അതോണ്ട് ഞാൻ നിന്നെ വെറുതെ വിടുന്നതാ... നീ ഡെയ്ലി ഹോർലിക്സ് ഒക്കെ അല്ലേ കുടിക്കുന്നെ നമ്മള് പാവം..."


"എങ്കിൽ ഇയാളും കുടിച്ചോ..."


"എനിക്ക് വേണ്ടത് നിന്നെയാ... "


"😕ഞാൻ ഇത്രയും കാലം ഇയാളെ കൂടെ ഉണ്ടായിട്ട് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ... ഇപ്പൊ എന്താ ഒരു റൊമാൻസ്... എനിക്ക് എങ്ങും വേണ്ട ഈ ഓന്തിന്റെ സ്വഭാവം ഉള്ള ഒന്നിനെ..."😏


"ഇനിയും കാത്തിരിക്കാൻ വയ്യാ...ഇപ്പൊ നീ പ്രെഗ്നന്റ് അല്ലെന്ന് കൂടി കേട്ടപ്പോൾ എത്രയും പെട്ടെന്ന് അങ്ങനെ ഒന്നിനെ തരാൻ ഒരു മോഹം... പിന്നെ വീട്ടുകാർ അവരൊക്കെ നീ പ്രെഗ്നന്റ് അല്ലെന്ന് മനസ്സിൽ ആക്കുമ്പോഴേക്കും അങ്ങനെ ഒന്ന് നിന്റെ വയറ്റിൽ ഉണ്ടെന്ന് പറയാലോ... ഇതല്ലാതെ വേറൊരു വഴി ഞാൻ കാണുന്നില്ല..."


"😏ഓഹ് ഞാൻ പ്രെഗ്നന്റ് അല്ലെന്ന് കേട്ടോണ്ടല്ലേ... അല്ലെങ്കിൽ എന്നെ ഇപ്പൊ മൈൻഡ് ചെയ്യോ ഇല്ലല്ലോ...എന്നെ ഇന്ന് തല്ലേം ചെയ്തില്ലേ..."


"അതിനുള്ളത് നീ അപ്പൊ തന്നെ എനിക്ക് തന്നില്ലേ... പരസ്യമായി എന്നെ പട്ടി എന്നും വിളിച്ചല്ലേ പോയത്..."


അയിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു... അപ്പോ തന്നെ തിരിച്ചു കൊടുത്തില്ലേ ഒരു സമാദാനവും കിട്ടില്ല...🙄


നമ്മൾ ഓനെയും പുച്ഛിച്ചു ഓന്റെ കയ്യും പിടിച്ചു നടന്നു... അല്ലേ ഇട്ടേച്ചു പോവും അതാ തെണ്ടി...


മഴ ചെറുതായി പൊടിഞ്ഞു തുടങ്ങിയതും നമ്മൾ കയ് നീട്ടി മേലേക്ക് നോക്കി...😍മഴയും നനഞ്ഞു ഇങ്ങനെ നടക്കാൻ നല്ല രസാ... നമ്മൾ മഴ കൊള്ളാൻ റെഡി ആയി നിന്നതും ഓൻ നമ്മളെ കയ്യും പിടിച്ചു ഓടി കടയുടെ സൈഡിൽ ആയി നിന്നു...😏


ശക്തിയായി മഴ പെയ്തതും നമ്മൾ തണുത്തു വിറച്ചു കയ്കൾ കൂട്ടി ഉരസി നിന്നു...


"എന്താ തണുക്കുന്നുണ്ടോ..."


നമ്മൾ ഓനെ നോക്കി തലയാട്ടിയതും ഓൻ ഓന്റെ ഷർട്ട്‌ ഊരി നമ്മളെ ഇടീക്കുന്നത് ഒക്കെ ഓർത്ത് നിന്നതും ഓൻ നമ്മളെ ഷാൾ പിടിച്ചു വലിച്ചു ഊരി എടുത്തു... നമ്മൾ അന്തം വിട്ടു ഓനെ നോക്കിയതും ഓൻ നമ്മളെ ഇറുക്കി പിടിച്ചു കഴുത്തിൽ അവന്റെ മുഖം കൊണ്ട് വന്നു...


നമ്മൾ ഒന്ന് പിടഞ്ഞു കൊണ്ട് നിന്നതും അവൻ നമ്മളെ കഴുത്തിലും കവിളിലും നിർത്താതെ ഉമ്മ വെച്ച് കൊണ്ടിരുന്നു... നമ്മൾ കണ്ണും അടച്ചു ഓന്റെ പ്രവർത്തിയും ആസ്വദിച്ചു നിന്നു...


മാറി നിന്നതും നമ്മളും അവനും ഒരു പോലെ വിയർത്തു നിന്നത് കണ്ടു നമ്മൾ കണ്ണും തള്ളി അവനെ നോക്കി...🙄


"ഇപ്പൊ എങ്ങനെ ഉണ്ട്... തണുപ്പ് ഒക്കെ പോയോ..."


നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി എങ്കിലും ഇപ്പോഴും അവൻ നമ്മളെ കിസ്സ്‌ അടിക്കുന്ന പോലെ തോന്നി...


"വാ മഴ ഒക്കെ പോയി..."


അവൻ നമ്മളെയും കൊണ്ട് നടന്നതും നമ്മളും ഓന്റെ കയ്യിൽ തൂങ്ങി നടന്നു...


"😕അയ്യോ ഇതേതാ സ്ഥലം വഴി മാറിയാ..."


നമ്മൾ മുന്നിലേക്ക് നോക്കി കൊണ്ട് ചോദിച്ചു...


"മാറിയത് ഒന്നും അല്ല... കുറച്ച് കൂടി നടന്നാൽ സുന്ദരമായ കാഴ്ചകൾ കാണാം..."


ഓൻ അതും പറഞ്ഞു നടന്നതും നമ്മൾ ഊരക്ക് കയ്യും കൊടുത്തു അവനെ ദയനീയമായി നോക്കി...


"നിക്ക് വയ്യാ... ഞാൻ ഇല്ല..."


എന്നും പറഞ്ഞു നമ്മൾ അവിടെ ഇരുന്നതും ഓൻ അടുത്തേക്ക് വന്നു നമ്മളെ പൊക്കി എടുത്തു അവിടെ ഉള്ള പാറയിൽ നിർത്തി പുറത്തേക്ക് കയറ്റിയതും നമ്മൾ ഓനെ ഇറുക്കി പിടിച്ചു പുറത്ത് കയറി കിടന്നു...😍


നമ്മൾ അങ്ങനെ ആസ്വദിച്ചു നിന്നു കൊണ്ട് ഓന്റെ ചെവിയിൽ കടിച്ചു...


"ഡീ അടങ്ങി നിന്നില്ലെങ്കിൽ ഞാൻ താഴെ ഇടും..."


അതിനും കൂടി നമ്മൾ ഓന്റെ കാതിൽ അമർത്തി കടിച്ചു... ഓൻ നമ്മളെ ഇറക്കി കയ്യൊക്കെ കുടയുന്നത് കണ്ടു നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...😁


ഒഴുകി പോവുന്ന വെള്ളത്തിൽ അവൻ കാലിട്ട് ഇരുന്നതും നമ്മളും ഓന്റെ അടുത്ത് ഇരുന്നു... അപ്പൊ തന്നെ ഓൻ നമ്മളെ മടിയിൽ തല വെച്ച് കിടന്നു... നമ്മൾ അവന്റെ തലയിൽ തലോടി കൊണ്ട് വെള്ളത്തിൽ കാലിട്ട് ഇളക്കി കൊണ്ട് ഇരുന്നു...


"ഇപ്പോൾ എന്താ നിനക്ക് തോന്നുന്നേ..."


"അതോ കാലത്ത് വന്നാൽ മതിയായിരുന്നു എന്ന്... ഇതൊക്കെ ശരിക്കും കാണാലോ..."


നമ്മൾ അവിടെ ഒക്കെ ഒന്ന് നോക്കി കൊണ്ട് ഓന് മറുപടി കൊടുത്തു...


"🙄അതല്ല പൊട്ടി... എല്ലാം മറന്നു ഒന്നാവാൻ തോന്നുന്നില്ലേ... അജുന്റെ മാത്രം ആയി നീയും നിന്റെ മാത്രം അജുവും ആയിട്ടുള്ള ആ നിമിഷങ്ങൾ പങ്കിടാൻ തോന്നുന്നില്ലെ..."


"😕ഇല്ലല്ലോ..."


"ഇല്ലേ... നീ എന്താടി ഇങ്ങനെ... ഒരു റൊമാൻസ് പോലും അറീല... ഈ ടൈം ആയിപ്പോയി അല്ലേ ഞാൻ ആരാണെന്ന് നീ മനസ്സിൽ ആക്കിയേനെ...ഇനി അമിടെ കെട്ടൊക്കെ കഴിഞ്ഞു നമുക്ക് ഒരു ലൈഫ് തുടങ്ങാം... ഒരിക്കലും മറക്കാൻ ആവാത്ത ഒരു ഹണിമൂണും പോണം... അപ്പൊ നിന്നെ ഒരു മിനിറ്റ് പോലും ഞാൻ വെറുതെ വിടില്ല കേട്ടോ..."


"പക്ഷെ അയിന് ഞാൻ സമ്മതിക്കണ്ടേ..."


"😓അതെന്താ..."


ഓൻ ഞെട്ടി കൊണ്ട് ചോദിച്ചു...


"😏ഞാൻ ഇപ്പൊ പ്രെഗ്നന്റ് അല്ലേ... ഡെലിവറി ഒക്കെ കഴിയട്ടെ... എന്നെ അത്രക്ക് അല്ലേ വിശ്വാസം ഉള്ളൂ അതിന് ചെറിയൊരു ശിക്ഷ..."


"എടീ ചതിക്കല്ലെ ഒരു അബദ്ധം പറ്റിയത് അല്ലേ... അല്ലേ വേണ്ട ഞാൻ എടുത്തോളാം നിന്നെ... ഇപ്പൊ തന്നെ നോക്കിയേനെ... അപ്പോഴാ അവളെ ഒരു..."


"😏അല്ലേലും ഞാൻ സമ്മതിക്കില്ല... "


"ആണോ..."


എന്നും ചോദിച്ചു അവൻ നമ്മളെ ടോപ് മാറ്റി വയറ്റിൽ ഉമ്മ വെച്ചതും നമ്മൾ പിടഞ്ഞു...അവന്റെ ചുണ്ടും പല്ലും അവിടെ അമർന്നു കൊണ്ടിരിക്കും തോറും നമ്മൾ സഹിക്കാൻ ആവാതെ നമ്മളെ തല ബാക്കിലേക്ക് ചെരിച്ചു അവിടെ കിടന്നു...


അവൻ കറങ്ങി നമ്മളെ മുഖത്തിന്‌ നേരെ വന്നതും നമ്മളെ ചുണ്ടിൽ ഉമ്മ വെച്ചു...


"😉ഞാൻ ഒന്ന് കിസ്സ്‌ അടിച്ചപ്പോഴേക്കും നീ മൂക്കും കുത്തി വീണല്ലോ... ഇപ്പൊ ഞാൻ നിന്നെ എന്ത് ചെയ്താലും നിനക്ക് എതിർക്കാൻ ആവില്ല എന്ന് എനിക്കറിയാം... അപ്പോ നോക്കാം അന്ന് നീയാണോ ഞാൻ ആണോ ജയിക്കുന്നെ എന്ന്..."


🙄പടച്ചോനെ വെല്ലു വിളി ഒക്കെ നടത്തി തോറ്റു തുന്നം പാറിയല്ലോ...ഇനി ആ സമയത്ത് പിടിച്ചു നില്കും...😓



***********💞



അവളെയും കൊണ്ട് നമ്മൾ നടന്നതും പെണ്ണ് ഒന്ന് നിന്നു...


"ഞാൻ എന്റെ വീട്ടിലേക്കാ പോണെ... അങ്ങോട്ടേക് പോവാൻ അല്ലേ നമ്മൾ ഇറങ്ങിയേ... ഞാൻ പ്രെഗ്നന്റ് ആണെന്ന് കരുതി എന്നെ ഒഴിവാക്കാൻ വേണ്ടി അല്ലേ ഇയാൾ എന്നെയും കൊണ്ട് വന്നേ... എന്നെ വിഷമിപ്പിച്ചതിന് ഞാൻ ഇയാളെ ശിക്ഷിക്കാൻ പോവാ..."


"😓അങ്ങനെ ആണെങ്കിൽ നിന്നെക്കാൾ വിഷമിച്ചത് ഞാൻ ആവും... അപ്പൊ ഞാൻ എന്താ ചെയ്യാ..."


"അത് ഇയാൾക്ക് എന്നെ വിശ്വാസം ഇപ്പോലത്തോണ്ട് അല്ലേ... എന്നെ വിശ്വാസം ആവുമ്പോൾ ഞാൻ തിരിച്ചു വരാം... ഇപ്പൊ നിക്ക് വീട്ടിൽ പോയെ പറ്റൂ..."


"എടീ ഈ സമയത്ത് പോയാൽ അവർ എന്ത് കരുതും..."


"ആയിനല്ലേ അമിക്കാ...ആളെ വിളിച്ചു തുറന്നു തരാൻ പറ... അല്ലേൽ ഞാൻ എങ്ങനെലും അകത്തു കേറിക്കോളാം..."


😬കുരിപ്പ് പണി തരാണല്ലോ...അവൾ വീട്ടിലേക്ക് ഉള്ള വഴിയിൽ തന്നെ നടക്കാൻ തുടങ്ങി... നമ്മൾ പല്ലും കടിച്ചു അവളെ പിന്നാലെ തന്നെ നടന്നു...


"😬എടീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..."


അതിന് അവൾ അവിടെ ഒന്ന് നിന്ന് നമ്മളെ അടുത്തേക്ക് വന്നു...


"എന്നെ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു അവിടെ ഇട്ട് പീഡിപ്പിച്ചു എന്ന് ഞാൻ ബാപ്പച്ചി അല്ലേ വേണ്ട മൂത്താപ്പന്റെ അടുത്ത് പറയും... വേറെ ആരെയോ കുഞ് ആണെന്ന് പറഞ്ഞു എന്നെ തല്ലി എന്നും പറയും... നോക്കിക്കോ..."


🙄🙄പടച്ചോനെ പണി തിരിച്ചു തരാൻ തുടങ്ങി... അല്ലേലും ഇവൾ നന്നാവാൻ ഒന്നും പോണില്ല... നമ്മക്ക് പണി തന്നില്ലെങ്കിൽ ഇതിന് ഒരു സ്വസ്ഥതയും കിട്ടില്ല എന്നാ തോന്നുന്നേ...


നമ്മൾ പല്ലും കടിച്ചു പിടിച്ചു ഓളെ പിന്നാലെ നടന്നു അമിക്ക് ഫോൺ ചെയ്തു...


"😬എന്താടാ പട്ടി ഈ നേരത്ത് ഉറങ്ങാനും സമ്മതിക്കില്ലേ..."


"😬ഇറങ്ങി വാടാ പട്ടി... മുറ്റത്ത്‌ ഒരു പാർസൽ ഉണ്ട് വന്നിട്ട് എടുത്തു കൊണ്ട് പോടെ..."


"🙄ഈ നേരത്തോ..."


"ഇതിന് അങ്ങനെ നേരവും കാലവും ഇല്ല... വേണേൽ വന്നു കൊണ്ട് പോയെ..."


നമ്മൾ അവളോട്‌ ഉള്ള കലിപ്പ് അവനോട് തീർത്തതും അവൻ കാൾ കട്ട് ആകാതെ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു ഇറങ്ങി വന്നു...🙄


കോട്ട് വായും ഇട്ട് ഡോർ തുറന്നതും നമ്മൾ നന്നായി ഇളിച്ചു കൊടുത്തു...😁


"😕നീ എന്താ ഇവളെയും കൊണ്ട് ഈ നേരത്ത്..."


"😏ഓഹ്... ഒന്ന് മാറി നിന്നെ..."


എന്നും പറഞ്ഞു അവനെയും പിടിച്ചു തള്ളി അവൾ  അകത്തേക്ക് പോയി...🙄


"😓ഡാ നീ അവളെ ഡിവോഴ്സ് ചെയ്തോ... നീയല്ലേ അവളെ ഉപേക്ഷിക്കില്ല എന്നൊക്കെ പറഞ്ഞത്... എന്റെ കുഞ് ആണെന്ന് എല്ലാരും വിശ്വസിച്ചോട്ടെ എന്നൊക്കെ ആയിരുന്നല്ലോ ഡയലോഗ്..."


"🙄ഞാൻ അല്ല അവൾ എന്നെയാ ഉപേക്ഷിച്ചു പോയത്..."


"🤔അതെന്താ നീ ആണ് കൊച്ചിന്റെ തന്ത എന്ന് മനസ്സിൽ ആയോ അവൾക്ക്..."


"😬നിന്റെ ഡൌട്ട് ഒക്കെ ഞാൻ തീർത്തു തരാം... നീ ഇങ്ങ് വന്നേ..."


നമ്മൾ അവനെയും തള്ളി ഡോറും അടച്ചു അകത്തേക്ക് നടന്നു... മുറിയിൽ എത്തിയതും നമ്മൾ അവനെ പിടിച്ചു ബെഡിലേക്ക് തള്ളി...


"നിനക്ക് എന്ത് പറ്റി അജു... പത്ത് മണി വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ..."🙄


"നീ അറിഞ്ഞ എന്റെ നിയ പ്രെഗ്നന്റ് അല്ല...എനിക്ക് സന്തോഷം കൊണ്ട് ഇപ്പൊ തുള്ളി ചാടാൻ തോന്നാ..."


അവൻ നമ്മളെയും പിടിച്ചു തള്ളി എണീറ്റ് മാറി...


"🙄ആദ്യായിട്ടാ ഒരുത്തൻ വൈഫ് പ്രേഗ്നെന്റ് അല്ലെന്ന് കേട്ടിട്ട് ഇങ്ങനെ സന്തോഷിക്കുന്നെ..."


*"എനിക്ക് ഞാൻ ജോലി ചെയ്തിട്ട് സാലറി വാങ്ങുന്നതാ ഇഷ്ട്ടം... അല്ലാതെ വല്ലവനും ജോലി ചെയ്ത സാലറി എന്തിനാ എനിക്ക്..."*


നമ്മൾ അതും പറഞ്ഞു  അവനെയും കെട്ടിപ്പിടിച്ചു കിടന്നു...


കാലത്ത് നമ്മൾ ആരെയും കണ്ണിൽ പെടാതെ അവളെ മുറിയിലേക് ചെന്നു...😍പെണ്ണ് സുഖനിദ്രയിൽ ആണ്...


"എടീ നിയ എണീക്ക്... ഞാൻ പോവാ... നിനക്കും കോളേജിൽ പോണ്ടേ..."


"ഒരു ഫൈവ് മിനിറ്റ് അജു..."


പതിവ് പല്ലവിയും ആയി അവൾ തിരിഞ്ഞു കിടന്നു...അവളെ കവിളിൽ അമർത്തി കടിച്ചതും പെണ്ണ് എണീറ്റ് നമ്മളെ തുറിച്ചു നോക്കി...


"ഞാൻ പോവാ...കോളേജിൽ പോണ്ടേ... ബാഗ് ഞാൻ എത്തിക്കാം ഇതാ കാശ്..."


നമ്മൾ കാശ് എടുത്തു അവൾക് നേരെ നീട്ടിയതും പെണ്ണ് നമ്മളെ നോക്കി ഒന്ന് ഇളിച്ചു...


"നിക്ക് ഒരു ആയിരം രൂപ തരോ... ഞാൻ പ്രെഗ്നന്റ് അല്ലാത്ത സ്ഥിതിക്ക് അവർക്ക് ഒക്കെ ട്രീറ്റ് കൊടുക്കാനാ..."


🙄അത് കേട്ടതും നമ്മൾ അവളെ മൊത്തത്തിൽ ഒന്ന് നോക്കി അടുത്ത് ഇരുന്നു...


"ശരിക്കും അതിന് തന്നെയാണോ കാശ്...നിന്റെ മുഖത്ത് മൊത്തം കള്ള ലക്ഷണം ആണല്ലോ..."


"🙄അതില്ലേ... സത്യം പറഞ്ഞ എന്നെ തല്ലോ..."


"🙄തല്ലേണ്ടത് ആണെങ്കിൽ ഞാൻ തല്ലിയിരിക്കും,,, അതിൽ ഒരു കോംപ്രമൈസും ഇല്ല... നീ പറ..."


"ഇന്ന് നെച്ചുന്റെ ബർത്ത് ഡേ ആണ്... ലഞ്ച് ടൈം ക്ലാസ് കട്ട് ചെയ്ത് പോകാനാ പ്ലാൻ... ഗിഫ്റ്റ് വാങ്ങാൻ വേണ്ടിയാ കാശ്... തരോ..."


"നീ വാ തുറന്നാൽ കള്ളം അല്ലേ പറയൂ അതോണ്ട് നീ സത്യം പറഞ്ഞാലും എനിക്ക് വിശ്വാസം വരില്ല... വേറെ വല്ല ദുരുദ്ദേശവും ഉണ്ടേൽ ഇപ്പൊ പറ... പിടിച്ചാൽ തല്ലിൽ ഒന്നും തീരില്ല പിന്നെ അത്..."


"ഉള്ളതാ അയിന് തന്നാ കാശ്..."


നമ്മൾ ചിരിച്ചു കൊണ്ട് അവൾക്ക് കാശ് എടുത്തു കൊടുത്തു...🙄എന്താവോ എന്തോ...😕എന്നാലും ഒരു വിശ്വാസ കുറവ്...


"ഇന്ന് ഇനി കോളേജിൽ പോകേണ്ട... ടൈം ആയാൽ അമിയെയും കൂട്ടി അവളെ വീട്ടിലേക്ക് പോയാൽ മതി... അവനോട് ഞാൻ പറയാം..."


അത് കേട്ടതും പെണ്ണ് തുള്ളിചാടാൻ തുടങ്ങി...🙄ഇപ്പോഴാ ആശ്വാസം ആയത് കള്ളത്തരം ഇല്ല...


😬എന്തായാലും കുറച്ച് ദിവസം നമ്മളെ ഉറക്കം കളഞ്ഞ ആ റിസൾട്ട് എങ്ങനെ ഉണ്ടായി എന്ന് അറിയാതെ നമ്മൾ വിടാൻ പോണില്ല...


"😕എന്റെ പൊന്ന് അജു ചതിക്കല്ലേ... അവളെയും കൊണ്ട് ഒരു വഴിക്ക് പോയിട്ട് ഇന്നേ വരെ ഞാൻ പോയ പോലെ തിരിച്ചു വന്നിട്ടില്ല... ഒന്നുകിൽ മാന നഷ്ടം അല്ലെങ്കിൽ ജീവഹാനി ഏതേലും ഒന്ന് ഉറപ്പാ..."😓


അവൻ പറയുന്നത് കേട്ട് നമ്മൾ ഒന്ന് ചിരിച്ചു...


"🙄എടാ അതിപ്പോ ഞാനും നിന്റെ അവസ്ഥയിൽ തന്നെയാ... വരാൻ ഉള്ളത് വരും... നീ അവളെയും കൊണ്ട് പോയില്ലേലും നിനക്കുള്ളത് കിട്ടും..."


"🙄രണ്ടായാലും എന്റെ കാര്യത്തിൽ തീരുമാനം ആയി..."


നമ്മൾ അവന് ഒന്ന് ഇളിച്ചു കൊടുത്തു ആരും കാണാതെ ബാൽക്കണി വഴി പുറത്തേക്ക് ഇറങ്ങി...



***********💃



"🙄നീ ഇതെപ്പോ പൊട്ടി മുളച്ചു..."


നമ്മൾ താഴേക്ക് ഇറങ്ങി ഫുഡ്‌ കഴിക്കുമ്പോ ആണ് നമ്മളെ ബാപ്പച്ചി നമ്മളെ കണ്ട ഷോക്കിൽ ചോദിച്ചത്...


"ഇവിടത്തെ ചിക്കൻ കറിയുടെ സ്മെൽ അവിടെ അടിച്ചു കാണും..."


😬പട്ടി അമിക്കാ നമ്മളെ തീറ്റ കണ്ടു  നമ്മൾക്ക് ഇട്ട് താങ്ങി ഒന്ന് ഇളിച്ചു തന്നു... നിനക്ക് ഉള്ളത് ഞാൻ ഏതേലും വഴിക്ക് തരാട്ടോ...



"😪മൂത്താപ്പ കണ്ടോ നിക്കും ഉണ്ടാവില്ലേ ഇങ്ങളെ ഒക്കെ കാണാൻ ആഗ്രഹം... ഇങ്ങനെ ചോദിക്കണോ എന്നോട്..."


നമ്മൾ അമിക്കാനെ നോക്കി അതേ ഇളി തിരിച്ചു കൊടുത്തു മൂത്താപ്പയെ നോക്കി ദയനീയമായി പറഞ്ഞു...


"വെറുതെ ഓരോന്ന് പറഞ്ഞു എന്റെ കുട്ടീടെ മനസ് വിഷമിപ്പിക്കേണ്ട...മോൾക്ക് എപ്പോ വേണേലും ഇവിടെ വരാം... ആരെയും നോക്കേണ്ട..."


😏അത് കേട്ടതും നമ്മളെ ബാപ്പച്ചിയെയും അമിക്കയെയും നോക്കി പുച്ഛിച്ചു കാണിച്ചു...


തീറ്റി ഒക്കെ കഴിഞ്ഞു നമ്മൾ നല്ല മൊഞ്ചത്തി ആയി റെഡി ആയി അകിക്കാനെയും തപ്പി ഇറങ്ങി...


"വാ പോവാം...വേഗം റെഡി ആയെ... ഗിഫ്റ്റ് ഒക്കെ വാങ്ങുമ്പോഴേക്കും കേക്ക് ഒക്കെ തീരും..."


"😏ഓഹ്...ഒരു കേക്ക് വേണേൽ ഞാൻ വാങ്ങി തരാം... അയിനാണോ മോൾ ഒരുങ്ങി കെട്ടി പോണെ..."


"🙄ബിരിയാണി ഉണ്ട് ഫ്രൂട്ട് സാലഡ് ഉണ്ട് പുഡിങ്ങും ഉണ്ട്..."


"😕അപ്പൊ നിനക്ക് കോൾ അടിച്ചു... വെറുതെ അല്ല ഇത്രക്ക് ആത്മാർത്ഥത..."


ഓൻ ചാവിയും എടുത്തു നടക്കുന്നത് കണ്ടു നമ്മൾ മുന്നിൽ ചെന്നു നിന്നു...


"അയ്യേ ഈ കോലത്തിൽ ഒന്നും വരാൻ പറ്റില്ല... ഒരു ലുക്ക്‌ ഇല്ല...വേറെ ഷർട്ട്‌ ഇട്ടെ..."


"😬ഇതൊക്കെ മതി... ഞാൻ പെണ്ണ് കാണാൻ ഒന്നും അല്ല പോണെ..."


"അതല്ല അമിക്കാ... ഞാൻ അവളോട്‌ പറഞ്ഞത് എന്റെ അമിക്കാ മൊഞ്ചൻ ആണ്... ദുൽകർ സൽമാനെ പോലെ ഉണ്ട് എന്നൊക്കെയാ...ഓൾ എന്താ കരുതാ ഞാൻ കള്ളം പറഞ്ഞത് ആണെന്നല്ലെ..."😓


"🙄നീ എന്തിനാടി എന്നെ പറ്റി അങ്ങനെ ഒക്കെ പറയാൻ പോയെ... വെറുതെ ആളെ നാറ്റിക്കാൻ ആയിട്ട്... നിനക്ക് അത്രക്ക് നിർബന്ധം ആണേൽ അജുനെ പറ്റി പറഞ്ഞുടായിരുന്നില്ലേ..."


"😏ഓനെ അവരൊക്കെ കണ്ടതാ... ഇങ്ങളെ കണ്ടിട്ടില്ലല്ലോ..."


നമ്മൾ ഓനെ പിരി കേറ്റി വിട്ടു ഡ്രെസ്സ് മാറാൻ അയച്ചു... ഓൻ വരുന്നത് കണ്ടു നമ്മൾ കണ്ണും തള്ളി നിന്നു...😕ഒടുക്കത്തെ ഗ്ലാമർ ആണല്ലോ പടച്ചോനെ...പറയേണ്ടി ഇരുന്നില്ല... ഇതിപ്പോ നമ്മളെ വെയിറ്റ് പോവോ...



*********💞



*അമി *


"ഇവളെയും കൊണ്ട് നീ എവിടെ പോവാ..."


"എന്റെ ഫ്രണ്ട്സിന്റെ വീട്ടിലാണ്... ഓളെ ബർത്ത്ഡേ ആണ് ഇന്ന്..."


"എടീ എങ്കിൽ ഞാൻ കൂടെ വരാടി..."


കുഞ്ഞുപ്പാ അതും പറഞ്ഞു നമ്മളെ അടുത്തേക്ക് വന്നു...🙄


"😏ഇങ്ങള് വേണ്ട...അവിടെ എത്തുമ്പോഴേക്കും മണിക്കൂർ രണ്ടാവും... അമിക്കാ ആവുമ്പോ പറപ്പിച്ചു വിടും... "


ഓൾ സ്വന്തം ബാപ്പച്ചിയെയും പുച്ഛിച്ചു നമ്മളെ ബൈക്കിൽ കയറി ഇരുന്നു... ഇതെന്തു ജന്മമാ പടച്ചോനെ...😓


"നിർത്ത്... നിർത്ത്... നിക്ക് ഇവിടന്ന് ഗിഫ്റ്റ് വാങ്ങാൻ ഉള്ളതാ..."


🙄പടച്ചോനെ ഇവളെയും കൊണ്ട് വെറുതെ ആണേലും ഒരു കടയിൽ കേറാൻ പേടിയാ... പെണ്ണ് അവിടെ ഉള്ളത് മുഴുവനും നോക്കി നടന്നു എന്നല്ലാതെ ഒന്നും വാങ്ങുന്ന ലക്ഷണം ഇല്ല...


"ഈ ടെഡി എങ്ങനെ ഉണ്ട്... ഇത് എടുത്താലോ..."


നമ്മൾ ഒരു പിങ്ക് ടെഡി എടുത്തു അവൾക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചു...


"പിങ്ക് വേണ്ട വൈറ്റ് എടുക്കാം..."


"😬അല്ലേലും നിനക്ക് ഒരു കളർ കാണുമ്പോ ഉള്ളതാ ഈ സൂക്കേട്... തത്കാലം ഇത് മതി...അല്ലെങ്കിൽ ഞാൻ എന്റെ വഴിക്ക് പോകും..."


നമ്മൾ പാക്ക് ചെയ്യാൻ കൊടുത്തു അവളെ ഒന്ന് നോക്കി...


"പൈസ എടുക്ക്..."


അത് കേട്ടതും പെണ്ണ് ഉള്ള പോക്കറ്റിലും ബാഗിലും മുഴുവനും തപ്പാൻ തുടങ്ങി...


"അയ്യോ അത് ഞാൻ എടുത്തില്ല... അത് ഹാളിലെ ടേബിളിൽ ആണ് ഉള്ളെ... ആരേലും എടുക്കോ എന്തോ...ബാക്കിക്ക് കുറച്ചു സാദനം വാങ്ങാൻ ഉള്ളതാ..."


"അത് നീ പേടിക്കേണ്ട അവിടെ തന്നെ കാണും... കാരണം കള്ളി ഇവിടെ ആണല്ലോ ഉള്ളത്..."


നമ്മൾ അവളെയും പുച്ഛിച്ചു ബിൽ പേ ചെയ്തു അവളെ ഒന്ന് കൂടി നോക്കി...


"വീട്ടിൽ എത്തിയപാടെ ഇത് തിരിച്ചു തന്നേക്കണം കേട്ടല്ലോ... വല്ല പെണ്ണിനും ഗിഫ്റ്റ് വാങ്ങാൻ എനിക്ക് ഭ്രാന്ത് ഒന്നും ഇല്ല..."


"😏ഓഹ് എന്നിട്ടാണോ മൂത്തപ്പാടെ പ്രമാണം മോഷ്ടിച്ചു പണയം വെച്ച് പൈസ എടുത്തു കല്യാണം നടത്താൻ പോണെ... "


😨അത് കേട്ടതും നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നു...


"എടീ നീ ഇതെങ്ങനെ അറിഞ്ഞു..."


"അജു ഫോണിൽ പറയുന്നത് കേട്ടതാ...ഞാൻ പറയുന്ന കേട്ടില്ലേ ഞാൻ ഇത് അപ്പോ തന്നെ മൂത്താപ്പനോട്‌ പറയും..."


😓ഇവൾ എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ...


"ആ പെണ്ണിനെ കെട്ടാൻ ഇത്രക്ക് റിസ്ക് എടുക്കണോ അമിക്കാ... ഞാൻ വേണേൽ നല്ല അടിപൊളി മൊഞ്ചത്തിനേ കാണിച്ചു തരൂലേ..."


"നീ വല്യ വല്യ കാര്യത്തിൽ ഒന്നും തല ഇടേണ്ട കേട്ടല്ലോ..."


പെട്ടെന്ന് തന്നെ ഈ കുരിശിനെ ഒഴിവാക്കാൻ ഉള്ള ചിന്തയോടെ നമ്മൾ വണ്ടി സ്പീഡ് കൂട്ടി വിട്ടു...😏


"എടീ കോളേജ് ആയല്ലോ എവിടെയാ വീട്..."


"🤔ഇവിടെ എവിടെയോ ആണ്...പുതിയ വീട് ആയോണ്ട് പേര് ഇല്ല... ഫുൾ വെയിറ്റ് പെയിന്റാ... പിന്നെ മുറ്റത്ത്‌ ഒരു റോസ് ചെടി കാണും... ഓളെ ഉപ്പച്ചിന്റെ ഒരു പാട്ട സ്കൂട്ടിയും കാണും മുറ്റത്ത്‌... ഞാൻ നോക്കാം ഇങ്ങള് വിട്ടോ..."


🙄പടച്ചോനെ ഇതൊക്കെ ആണോ തെളിവ്... അല്ലേലും ഇവളെ കൂടെ ഇറങ്ങി പുറപ്പെടുമ്പോ ഓർക്കണം ആയിരുന്നു...


നമ്മളെ കുറെ വട്ടം കറക്കി എന്നല്ലാതെ വല്യ പ്രയോജനം ഒന്നും ഇല്ല...🙄എന്നാലും എന്റെ അജു ഈ ചതി എന്നോട് വേണ്ടായിരുന്നു...


"നിർത്ത്... നിർത്ത്..."


കുരിപ്പ് പെട്ടെന്ന് അലറിയതും നമ്മൾ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതും മുന്നിൽ കൂടി ഒരു സ്കൂട്ടി  വന്നു വീണതും ഒരുമിച്ച് ആയിരുന്നു...നമ്മൾ ചാടി ഇറങ്ങി അതിനെ പിടിച്ചു നിർത്തി...ആളെ മുഖം കണ്ടതും നമ്മൾ കണ്ണ് എടുക്കാതെ നോക്കി നിന്നു പോയി...


"എടീ നെച്ചു നീയാണോ... ഇന്ന് ബർത്ത് ഡേ ആയിട്ട് ഇവളെ കൊല്ലാൻ ആണോ ഇങ്ങള് വന്നേ..."


കുരിപ്പ് നമ്മളോട് പറയുന്നത് കേട്ട് നമ്മൾ അവളെ തുറിച്ചു നോക്കി...😬പെട്ടെന്നുള്ള അലർച്ച കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് എന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ...


"സോറി... ഞാൻ കണ്ടില്ല..."


"സാരല്യ... എന്റെ തെറ്റാ... ഞാൻ നോക്കാതെ ഇറങ്ങിയത് കൊണ്ടാ..."


ഒരു പുഞ്ചിരിയോടെ അവൾ അതും പറഞ്ഞു നിന്നതും കുരിപ്പ് നമ്മളെയും തള്ളി പെണ്ണിനെ കെട്ടിപ്പിടിച്ചു നിന്നു...


"ഹാപ്പി ബർത്ത്ഡേ നെച്ചൂട്ടി..."


എന്നൊക്കെ വിഷ് ചെയ്യുന്നത് കേട്ട് നമ്മൾ നോക്കിയത് ബൈക്കിൽ ഉള്ള ഗിഫ്റ്റ് ആണ്...😌


"Many many happy returns of the day..."


എന്നും പറഞ്ഞു നമ്മൾ ആ ഗിഫ്റ്റ് എടുത്തു അവൾക്ക് നീട്ടിയതും അവൾ ചിരിച്ചു കൊണ്ട് താങ്ക്സ്  ഒക്കെ പറഞ്ഞു അത് വാങ്ങി...അത് കണ്ടു ലവൾ നമ്മളെ തുറിച്ചു നോക്കി...😬അതിന് നമ്മൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു...


"നിനക്ക് ഇതാരാണെന്ന് മനസ്സിൽ ആയോ..."


"പിന്നെ... നിന്റെ അമിക്ക അല്ലേ..."


അവളെ ചോദ്യത്തിന് അത് മറുപടി പറയുന്ന കേട്ട് നമ്മൾ കണ്ണും തള്ളി നിന്നു...🙄പടച്ചോനെ ഇതിന് നമ്മളെ നേരത്തെ അറിയോ... നമ്മൾ ഇന്നേ വരെ കണ്ടിട്ടില്ലല്ലോ...


"🤔ഹെയ് അപ്പൊ നിനക്ക് എന്റെ അമിക്കാനെ നേരത്തെ അറിയോ..."


"ഏയ്‌ ഇല്ല... നീ പറയുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല... എനിക്ക് നിന്റെ കൂടെ കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി..."


🙄ഈ പൊട്ടിയെ പോലെ അല്ല ഇതിന് ഇത്തിരി ഒക്കെ വിവരം ഉണ്ട്...


"ആഹാ നിങ്ങൾ ഇവിടെ തന്നെ നിക്കാണോ... എന്താ മോളെ ഇവരൊക്കെ വന്നിട്ട് നീ ഇങ്ങനെ ഗേറ്റിന് വെളിയിൽ നിർത്തിയെ... അകത്തേക്ക് വാ...ഇവൾ ആണെങ്കിൽ ഫ്രണ്ട്‌സ് വരും എന്ന് പറഞ്ഞു ഇന്ന് ഹാപ്പി ആയിരുന്നു..."


അവളെ ഉപ്പച്ചി ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിൽ ആക്കാം...


"ഞാൻ ഇവളെ കൊണ്ട് വിടാൻ വന്നതാ... ഫങ്ക്ഷൻ കഴിഞ്ഞു എന്നെ വിളിക്ക് അപ്പൊ വരാം..."


നമ്മൾ ബൈക്കിൽ കയറാൻ നോക്കിയതും അവളെ ഉപ്പച്ചി നമ്മളെ അടുത്തേക്ക് വന്നു...


"എന്തായാലും ഇത് വരെ വന്നത് അല്ലേ... നല്ലോരു ദിവസം ആയത് കൊണ്ടല്ലേ മോൻ ഒന്ന് കയറി എന്തെങ്കിലും കഴിച്ചിട്ട് പോയിക്കോ അല്ലെങ്കിൽ എന്റെ മോൾക്ക് വിഷമം ആവും..."


അത് കേട്ടതും കുരിപ്പ് നമ്മളെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു...🙄



***********💃



"കണ്ടു പടിക്ക്... ആ അടക്കവും ഒതുക്കവും... നിനക്ക് ഇതൊന്നും ഏഴയലത്തു കൂടി പോയിട്ടില്ലല്ലോ..."


🙄അമിക്കാ നെച്ചുനെ കാണിച്ചു നമ്മളോട് പറഞ്ഞതും നമ്മൾ ആളെ നോക്കി ഒന്ന് ഇളിച്ചു...


😌കക്ഷിക്ക് എന്റെ നെച്ചുനെ വല്ലാണ്ട് ഇഷ്ട്ടം ആയിന്നാ തോന്നുന്നേ... ആ ഓന് യോഗല്ല... ഓന് ആ കുത്തിവെപ്പ് തന്നെയാ ബെസ്റ്റ്... ഓനെ നേരെ ആക്കാൻ ലവൾ തന്നാ ബെസ്റ്റ്...


"ഇനി ഇവിടെ കൂടി പറയിപ്പിക്കരുത്...ഇവറ്റകൾ ഒക്കെ നിന്നെ പോലെ തറയല്ല..."


ഓൻ ഇറങ്ങാൻ നേരം നമ്മളോട് പറയുന്നത് കേട്ട് നമ്മക്ക് കലിപ്പ് കയറി...😬പട്ടി തറ ആണല്ലേ ഞാൻ... ഇപ്പൊ കാണിച്ചു തരാം...


ഓൻ നമ്മളെ തുറിച്ചു നോക്കി കാൽ എടുത്തു വെച്ചതും നമ്മൾ കാൽ ഒന്ന് നീട്ടി കൊടുത്തു... അപ്പൊ തന്നെ   വീഴാൻ പോയതും ജ്യൂസും ആയി നെച്ചുവും കൂടി ഓന്റെ കൂടെ പോയി... ചിന്നി ചിതറി തെറിച്ച ഗ്ലാസിന്റെ സൗണ്ട് കേട്ട് എങ്ങാണ്ടോ ഉള്ള ഉമ്മച്ചിയും ഉപ്പച്ചിയും ഒക്കെ ഓടി വന്നു...


😨പടച്ചോനെ പണി പാളി... ഓൻ ആണെങ്കിൽ അവളെയും കൊണ്ട് ഉരുണ്ട് വീണിടത്തു ഓളെയും നോക്കി കിടക്കാ... നമ്മൾ അവരെ കണ്ടതും കണ്ണും അടച്ചു പിടിച്ചു നിന്നു...


🙄എന്താ നടക്കുന്നത് എന്ന് അറിയാൻ ഉള്ള തൊര കൊണ്ട് നമ്മൾ വിരലുകൾ വിടർത്തി ഒന്ന് കൂടി നോക്കിയതും ഓളെ ഉപ്പച്ചി രണ്ടിനെയും പിടിച്ചു നിർത്തിയിട്ടുണ്ട്...


😪അപ്പൊ നമ്മളെ കാര്യം തീരുമാനം ആയി... ഓൻ നമ്മളെ തുറിച്ചു നോക്കി കൊണ്ട് പല്ല് കടിച്ചു പൊട്ടിക്കാ...🙄ഞാൻ ഒറ്റക്ക് വീഴാൻ അല്ലേ വിട്ടത് നിങ്ങളോട് ആരാ ഓളെയും കൊണ്ട് പോവാൻ പറഞ്ഞത്...


"😓സോറി ഞാൻ കണ്ടില്ല..."


അമിക്കാ ചമ്മി കൊണ്ട് അവളെ നോക്കി പറഞ്ഞു...


"സാരല്യ ഞാൻ നോക്കാത്തൊണ്ടാ..."


🙄ഇവക്ക് ഈ വീഴ്ച ഒന്നും പ്രശ്‌നല്ല എന്ന് തോന്നുന്നു... നമ്മൾ ആണെങ്കിൽ ആ വീഴ്ത്തിയ ആളെ കൊന്നേനെ... സാരല്യത്രേ 😏...


ഓൻ പോയതും നമ്മൾ നെച്ചുനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി...


"നീ ഈ വണ്ടി ഒക്കെ എടുത്തു എവിടെ പോവാരുന്നു..."


"ഞാൻ ഇന്ന് ലീവ് ആയോണ്ട് പഠിക്കാൻ വേണ്ടി എടുത്തതാ... കുറേശെ ലവൽ ആയതാ അപ്പോഴാ ഇങ്ങള് വന്നു വീഴ്ത്തിയെ..."


"നമുക്ക് ചെന്നു ജെസിയെ കൊണ്ട് വന്നാലോ..."


"ഏയ്‌ ഓൾ വൈകീട്ടെ വരൂ എന്ന് എന്നെ വിളിച്ചു പറഞ്ഞു... ചെക്കപ്പ് ഉണ്ടത്രേ...തിരിച്ചു പോകുന്ന വഴി വരാന്ന് പറഞ്ഞു..."


"😨യ്യോ അപ്പൊ ഞാൻ ഇന്ന് കോളേജിൽ പോയെങ്കിൽ കട്ട പോസ്റ്റ്‌ ആയേനെ അല്ലേ..."


"😕അയിന് നീ പോയില്ലല്ലോ പിന്നെന്താ..."


ഓൾ അതും പറഞ്ഞു ഇളിച്ചു കാണിച്ചു...


"എങ്കിൽ അമിക്കാ വരുന്നത് വരെ നമുക്ക് ഇവിടെ ഒക്കെ ഒന്ന് കറങ്ങിയാലോ..."


"അയ്യോ ഞാൻ പഠിച്ചു വരുന്നെ ഉള്ളൂ... നീ എന്നെ കൊലക്ക് കൊടുക്കോ... എന്റെ ബർത്ത് ഡേടെ അന്ന് തന്നെ ഡെത്ത് ഡേ ആക്കരുത്..."


"ഞാൻ ഇല്ലേ കൂടെ നീ എന്തിനാ പേടിക്കുന്നെ..."


"😪അതാ എന്റെ പേടി..."


🙄വന്നു വന്നു ഇവൾക്കും നമ്മളെ വില ഇല്ലാതായി അല്ലേ...


നമ്മൾ പിന്നെ ഓൾ കേക്ക് ഒക്കെ കട്ട് ചെയ്യുന്നതിന് കോറസ് പാടി അതിൽ പകുതിയും വയറ്റിൽ ആക്കി... പിന്നെ ഫുഡ്‌ ഒക്കെ കഴിച്ചപ്പോൾ നമ്മൾ നെച്ചുന്റെ ഫോൺ വാങ്ങി അമിക്കാനേ വിളിച്ചു...


ഓൻ വന്നതും ഗേറ്റിൽ നിർത്തി നീട്ടി ഹോൺ അടിച്ചപ്പോൾ തന്നെ നമ്മൾ ഇറങ്ങി...


"ഇത് കുറച്ച് സ്വീറ്റ്സ് ആണ്...നിന്റെ അമികാക്ക് ഉള്ളതാ..."


നെച്ചു അതും പറഞ്ഞു ഒരു ബോക്സ്‌ നമ്മളെ നേരെ നീട്ടിയതും നമ്മൾ ഇളിച്ചു കൊണ്ട് അത് വാങ്ങി...😌ഇന്നത്തേക്ക് ഇത് മതി...ഓൻ തിന്നാനൊന്നും പോണില്ല...ഓൾക്ക് റ്റാറ്റായും ഫ്ലയിങ് കിസ്സും ഒക്കെ കൊടുത്തു അമിക്കാ വണ്ടി എടുത്തതും നമ്മൾ സ്വീറ്റ്സ് പൊട്ടിച്ചു കഴിക്കാൻ തുടങ്ങി...


ഒന്ന് എടുത്തു ഓന്റെ വായിൽ തിരുകി കയറ്റി കൊടുത്തു...


"ഓൾ അമികാക്ക് കൊടുക്കണം എന്ന് പറഞ്ഞു തന്നതാ..."


"🙄അവൾ എന്തിനാടി എനിക്ക് സ്വീറ്റ്സ് തരുന്നേ..."


"😕അത് ഞാൻ ഓളോട് ദുൽകർ സൽമാനെ പോലെ ആണ് ഇങ്ങള് എന്ന് ഒക്കെ പറഞ്ഞത് അല്ലേ... അതോണ്ടാവും..."


🙄ഇനി അതോണ്ട് തന്നെ ആണോ... ആ ആർക്കറിയാം...



**********💞



നമ്മൾ ബൈക്കും നിർത്തി ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ ആണ് സാനി ഓടി കൊണ്ട് നമ്മളെ അടുത്തേക്ക് വന്നത്... നമ്മളെയും കൊണ്ട് അവൾ അല്പം മാറി നിന്നു...


"അജു നീ വന്നത് എന്തിനാണെന്ന് എനിക്കറിയാം... ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുക ആയിരുന്നു... അന്ന് ഒരു ചെറിയ മിസ്റ്റേക്ക് പറ്റി..."


"😬അത് അറിയാൻ തന്നെയാ ഞാൻ വന്നത്... നിങ്ങൾക്ക് അത് ചെറിയ മിസ്റ്റേക്ക് ആയിരിക്കും... പക്ഷെ അത് വിശ്വസിച്ചു ഞാനും അവളും എത്ര മാത്രം സങ്കടം സഹിച്ചു എന്ന് അറിയോ..."


"അതൊക്കെ എനിക്ക് മനസ്സിൽ ആവും അജു...എനിക്ക് തോന്നുന്നു അത് നിയക്ക് പറ്റിയ തെറ്റാണെന്ന്... യൂറിൻ അവൾ വെച്ച സ്ഥലത്ത് വേറൊരു പടൈന്റ്‌സിന്റെ കൂടെ ഉണ്ടായിരുന്നു... അവൾ എടുക്കുമ്പോ മാറി പോയത് ആവും... അവർ വന്നു റിസൾട്ട് നെഗറ്റീവ് ആയത് കൊണ്ട് ഇപ്പൊ ബഹളം വെച്ച് പോയതേ ഉള്ളൂ...അത് കൊണ്ട് ഞങ്ങൾ ഒന്ന് കൂടി ചെക്ക് ചെയ്ത് നോകിയെ ഉള്ളൂ... Cctv യിൽ അവൾ മാറി എടുക്കുന്നത് കാണാൻ ഉണ്ട്...അവളുടെ തെറ്റായത് കൊണ്ട് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല അജു..."


🙄അല്ലേലും ഒന്നിനും ശ്രദ്ധ ഇല്ലാത്ത അവളെ നമ്മൾ ശ്രദ്ധിക്കണം ആയിരുന്നു... അതോണ്ട് എന്തൊക്കെ സഹിക്കേണ്ടി വന്നു...


"സോറി സാനി... ഇതെങ്ങനെ സംഭവിച്ചു എന്ന് അറിയാത്ത ടെൻഷൻ ആയിരുന്നു എനിക്ക്... ഇപ്പോഴാ ആശ്വാസം ആയത്... അല്ലേലും അവളെ കാര്യം ഇത്രക്ക് ഒക്കെയേ ഉള്ളൂ..."


നമ്മൾ അതും പറഞ്ഞു ഇറങ്ങി എങ്കിലും പക്ഷെ അന്ന് അങ്ങനെ ഒന്ന് സംഭവിച്ചതായി തോന്നിയില്ല...



**********💃



വീട്ടിൽ എത്തിയതും അമിക്കാ നമ്മളെ പിന്നാലെ ഒരു ഓട്ടം ആയിരുന്നു...


"😬ഡീ നീ എന്നെ തള്ളി ഇട്ട് അവരെ ഒക്കെ മുന്നിൽ എന്നെ നാണം കെടുത്തി അല്ലേ...!"


"ഞാൻ തറ അല്ലേ... പക്ഷെ തറയിൽ വീണത് അമിക്കാ ആണല്ലോ അതും അവളെയും കൊണ്ട്... അയ്യേ നാണക്കേട്... ചമ്മിപ്പോയി... പ്ലിംഗ്..."


"അല്ലേലും നിന്റെ കൂടെ വരുമ്പോ ഇതൊക്കെ കരുതി തന്നെയാ വന്നത്...എന്നാലും ഇത്രക്ക് പ്രതീക്ഷിച്ചില്ല അവരൊക്കെ എന്ത് കരുതി കാണോ എന്തോ..."


"ഞാൻ എല്ലാരേയും ഇങ്ങളെ കെട്ടിന് വിളിച്ചിട്ടുണ്ട് അപ്പോ ചോദിക്കാം അവരോട്..."


"😬ഓഹ്... നിന്നെ ഒക്കെ തല്ലി കൊല്ലേണ്ട ടൈം എന്നെ കഴിഞ്ഞു..."


എന്നും പറഞ്ഞു കലിപ്പും ഇട്ട് ഓൻ പോയി...


നമ്മൾ പിന്നെ കിച്ചണിൽ ഒക്കെ വന്നു അടിച്ചു മാറ്റി തിന്നാൻ ഉള്ളത് കഴിച്ചു... ഫുഡ്‌ ഒക്കെ കഴിച്ചു കൊണ്ടിരിക്കുമ്പോ നമ്മളെ നോട്ടം അജു വരുന്നുണ്ടോ എന്നായിരുന്നു...


😓ഒന്ന് കാണാൻ വന്നൂടെ... വിളിക്കാന്ന് വെച്ചാൽ ഫോണും ഇല്ല...നമ്മൾ ഇവിടെ പെറ്റു കിടക്കൊന്നും അല്ലല്ലോ...നമ്മൾ പിന്നെ ഒന്നും നോക്കാതെ ഉറങ്ങി...


കാലത്ത് നമ്മൾ കോളേജിൽ പോവാൻ റെഡി ആയി താഴേക്ക് വരുമ്പോ കൊണ്ട് പിടിച്ച ചർച്ചയിൽ ആണ് എല്ലാരും...🙄ആമിക്കാടെ കല്യാണ പർച്ചേസിങ് ആണല്ലോ ചർച്ച...


"😕എന്നെ കൊണ്ടൊവുന്നില്ലേ അമിക്കാടെ കല്യാണ ഡ്രെസ്സ് എടുക്കാൻ..."


"🙄എന്തിന് ഇന്നത്തെ ദിവസം മുഴുവനും അവിടെ കഴിയാനോ...ഞങ്ങൾ പോയി അരമണിക്കൂർ കൊണ്ട് കാര്യം നടത്തി ഇങ്ങ് വരും... നീ കോളേജിൽ പോകാൻ ഇറങ്ങിയത് അല്ലേ അവിടെ തന്നെ പോയാൽ മതി... നിനക്കുള്ളത് അജു വാങ്ങും..."


😏ഓഹ് ഓൻ ജീവനോടെ ഉണ്ടല്ലേ... നമ്മൾ അമിക്കാനെ നോക്കി പുച്ഛിച്ചു ഫുഡും കഴിച്ചു ഇറങ്ങി...🙄ഓനോടുള്ള ദേഷ്യം ഫുഡ്‌ കഴിക്കാതെ തീർത്താൽ ശരിയാവില്ല...


മൂത്താപ്പ കുറെ കാശും തന്നപ്പോൾ നമ്മൾ ഇളിച്ചു കൊണ്ട് അതും വാങ്ങി ബസ്സ്റ്റോപ്പിൽ വിട്ടു... ബസിൽ കയറി ഓനെ നോക്കി എങ്കിലും ഓൻ അല്ല...🙄എവിടെ പോയോ ആവോ...😓


ബസിൽ നിന്നും ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ആണ് നെച്ചു ഓടികൊണ്ട് വരുന്നത് കണ്ടത്...


"എന്താടി ഇന്ന് സ്ട്രേക്ക് ആണോ... ഇപ്പൊ നാട്ടിലേക്ക് ബസ് ഉണ്ട്..."


"ഓഹ് അതൊന്നും അല്ല... ഇന്ന് ജെസി ലീവാ...നീയും കൂടെ ഇല്ലേൽ ക്ലാസിൽ ഇരിക്കേണ്ട എന്ന് കരുതി ഇറങ്ങിയതാ..."


🙄ഓഹ് അതായിരുന്നോ വെറുതെ ആളെ കൊതിപ്പിച്ചു... നമ്മൾ അകത്തു പോണോ പുറത്ത് പോണോ എന്ന ചിന്തയിൽ നിക്കുമ്പോ ആണ് നമ്മളെ ഷുഗർ മാൻ ഒരുത്തിയെ ഇറക്കി വിട്ടു പോണത് കണ്ടത്...🤔ഇങ്ങേർ മൊത്തം ഉടായിപ്പ് ആണല്ലോ...


നമ്മൾ ഓനെ തന്നെ നോക്കിയതും ഓനും നമ്മളെ  നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...


ഓന്റെ ബൈക്ക് നീങ്ങിയതും നമ്മൾ അപ്പോ കണ്ട ഓട്ടോക്ക് കയ് നീട്ടി നെച്ചുനെയും വലിച്ചു അതിൽ കയറി...


"🙄എവിടെ പോവാ വീട്ടിലേക്ക് ആണോ..."


"ചേട്ടാ ആ ബൈക്കിന്റെ പിന്നാലെ...

എടീ നെച്ചു ആ ഷുഗർ മാൻ മൊത്തം ഉടായിപ്പ് ആടി... സാനിത്താടെ കസിൻ തന്നെ ആണോ ഓൻ എന്ന് എനിക്ക് അറിയണം... ഓന്റെ ഒരു പഞ്ചാര..."😬


"😕നീ എന്താ ഉറുമ്പ് ആണോ പഞ്ചാര കണ്ടു പിന്നാലെ പോവാൻ..."


"😏ഉറുമ്പ് തന്നാ പഞ്ചാര തിന്നുന്നെ... ഇന്ന് ഞാൻ ഓന്റെ കള്ളത്തരം കണ്ടു പിടിക്കും നീ നോക്കിക്കോ..."


ഓൻ ബൈക്കും നിർത്തി ഒരു പഴയ വീട്ടിലേക്ക് കയറി പോയതും നമ്മളും ഓട്ടോ വിട്ടു പിന്നാലെ ചെന്നു...വിൻഡോസ് ഒന്നും തുറന്നു കാണാതോണ്ട് കിച്ചൻ ഭാഗത്ത്‌ പോയതും അവിടെ ഡോർ തുറന്നു കണ്ടു നമ്മൾ അകത്തേക്ക് കയറി...


😨അപ്പൊ തന്നെ ഡോർ അടയുന്ന സൗണ്ട് കേട്ട് നങ്ങൾ രണ്ടും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി...അപ്പോൾ ഷുഗർ മാൻ കയ്യും കെട്ടി നിന്നിട്ടുണ്ട്...🙄പണി പാളി എന്നാ തോന്നുന്നേ...


"മ്മ്...എന്താ നിങ്ങൾ എന്റെ പിന്നാലെ..."


🙄ഇവൻ ഗുണ്ട ഒന്നും അല്ലേ... ശേ ഇത് കസിൻ തന്നെ ആവും...


"😬അവനോട് പറ കുറച്ച് പഞ്ചാര വാങ്ങാൻ വന്നതാണെന്ന്..."


നെച്ചു പല്ലും കടിച്ചു നമ്മളെ കാതിൽ പറഞ്ഞു... നമ്മൾ അങ്ങേരെ നോക്കി ഒരു വളിച്ച ഇളി കൊടുത്തു...🙄പടച്ചോനെ ഇപ്പൊ എന്താ ഇവനോട് പറയാ...



"അത്... അത് ഞങ്ങൾ വീട് മാറി വന്നതാ..."


"ഓഹോ... എന്നിട്ടാണോ കോളേജ് തൊട്ട് ഓട്ടോ പിടിച്ചു എന്റെ പിന്നാലെ വന്നു ഈ ഭാഗത്ത്‌ കൂടി അകത്തേക്ക് നുഴഞ്ഞു കയറിയത്..."


"🙄എടീ ഞങ്ങൾ മാവോയിസ്റ്റ് ആണെന്നാ ഇയാൾ കരുതിയെ ചോദിക്കുന്നത് കേട്ടില്ലേ നുഴഞ്ഞു കയറി എന്ന്..."


😕പടച്ചോനെ അതെന്താ സാദനം... നമ്മൾ രണ്ടാളെയും ഒന്ന് നോക്കി...


"ഞങ്ങൾ മുറ്റത്ത്‌ ഉള്ള റോസ് ഫ്‌ളവർ തരോ എന്ന് ചോദിക്കാൻ വന്നതാ..."


"അല്ലല്ലോ... നിനക്ക് എന്നെ പറ്റി അറിയണം അതിനല്ലേ വന്നത്..."


അയാൾ നമ്മളെ അടുത്ത് വന്നു ചോദിച്ചതും നമ്മൾ അതേ എന്ന് തലയാട്ടി കൊടുത്തു...😓


"എന്തായാലും നീ അറിയാൻ വന്നത് അല്ലേ... അപ്പൊ ഞാൻ ആരാണെന്ന് അറിഞ്ഞു തന്നെ പോവുന്നത് അല്ലേ നല്ലത്... അപ്പോ എങ്ങനാ ഇന്ന് തന്നെ അറിയണോ അതോ നിന്റെ ബ്രോയുടെ കെട്ടൊക്കെ കഴിഞ്ഞു അറിഞ്ഞ മതിയോ..."


😕പടച്ചോനെ ഇയാൾക്ക് അതൊക്കെ അറിയാവോ...


"ഇല്ല എനിക്ക് ഇപ്പൊ ഒരു ഡൗട്ടും ഇല്ല ഞങ്ങൾക്ക് പോണം..."


😪നമ്മൾ മോങ്ങി കൊണ്ട് പറഞ്ഞു...അറിയാൻ ഉള്ള ആഗ്രഹം വരെ പോയി...


"പോവാം... അതിന് മുന്നേ ഞാൻ ഇവിടന്ന് പോട്ടെ... അത് വരെ എന്നെ പറ്റി ഡൌട്ട് ഉള്ള ആരും പുറത്ത് നിക്കുന്നത് എനിക്ക് അത്ര സേഫ് അല്ല... ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തുന്നത് വരെ മക്കൾ രണ്ടും ഇവിടെ കൊച്ച് വർത്തമാനം പറഞ്ഞു ഇരിക്ക്...അതാണ് എനിക്കും നിങ്ങൾക്കും നല്ലത്... ഇപ്പൊ ചേട്ടന് ഇത്തിരി ദൃതി ഉണ്ട്... അപ്പൊ വന്നിട്ട് കാണാം ബൈ..."


"😨അയ്യോ അടക്കല്ലേ..."


നമ്മൾ അലറി എങ്കിലും ഓൻ ഡോർ അടച്ചു പുറത്തേക്ക് പോയി... നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നതും നെച്ചു ഒരു അലർച്ച ആയിരുന്നു...


"😵യ്യോ എട്ടുകാലി..."


😕നമ്മൾ തിരിഞ്ഞു നോക്കിയതും ഓളെ തൊട്ട് മുന്നിൽ എട്ടുകാലിയെ കണ്ടു നമ്മളും ഓളെ കൂടി അലറി...


അപ്പൊ തന്നെ ഡോർ തുറന്നത് കണ്ടു ഞങ്ങൾ രണ്ടും ഒച്ച ഇല്ലാതെ വായും പൊളിച്ചു നിന്നു...


"ഇങ്ങനെ കിടന്നു അലറിയിട്ട് ഒരു കാര്യവും ഇല്ല... ആരും കേൾക്കാൻ പോണില്ല... വരുമ്പോ ചുറ്റിലും ഒന്ന് നോക്കിക്കൂടായിരുന്നോ..."


അതും പറഞ്ഞു അങ്ങേർ വീണ്ടും ഡോർ അടച്ചു പോയി...🙄ചുറ്റിലും വീടൊന്നും ഇല്ലല്ലോ... അപ്പൊ ഞങ്ങൾ മൂന്ന് ദിവസം ഇവിടെ ആണോ...


എട്ടുകാലിയെക്കാൾ പേടി ഇപ്പൊ ആ പട്ടിയെ ആണ്...😬ഓൻ പോയ വഴിയേ നോക്കി പല്ല് കടിച്ചു പൊട്ടിച്ചു എന്നല്ലാതെ വേറെ പ്രയോജനം ഒന്നും ഇല്ല...


ഞങ്ങൾ രണ്ടും അവിടെ നിന്നും പുറത്ത് കടക്കാൻ ഉള്ള വല്ല പഴുതും ഉണ്ടോ എന്ന് നോക്കി...


"നിന്റെ ബാഗിൽ ഫോൺ ഇല്ലേ... നമുക്ക് ആരെയേലും വിളിക്കാം..."


അവൾ ഫോൺ എടുത്തു നമ്മളെ കയ്യിൽ തന്നതും നമ്മൾ അപ്പൊ തന്നെ ഒന്ന് ആലോചിച്ചു...😕ഇനി ചിന്തിക്കാതെ ഒരു പരിപാടി ഇല്ലന്നെ...


🙄നെച്ചുന്റെ ഉപ്പച്ചിയെ വിളിക്കാം... നമ്മളെ ആരെയും നിക്ക് അത്ര വിശ്വാസം ഇല്ല... തല്ലി കൊല്ലും അവറ്റകൾ... ഇവിടേക്ക് ഓട്ടോ പിടിച്ചു വന്നതാണെന്ന് കൂടി കേട്ടാൽ പിന്നെ പറയെ വേണ്ട...നമ്മൾ ഉപ്പച്ചിയെ ഡയൽ ചെയ്തതും ഓളെ നോക്കി പല്ല് കടിച്ചു...


"😬ബാലൻസ് ഇല്ലെടി പട്ടി..."


"😓ഇല്ല... ലോൺ ആണെങ്കിൽ ആൾറെഡി എടുത്തതാ... അതന്നെ വീട്ടി തീർന്നില്ല...ഇനി ഇപ്പൊ എന്താ ചെയ്യാ..."


"😕വീടിന്റെ ലോൺ അടക്കാത്തവർക്ക് പോലും ഇത്ര ടെൻഷൻ കാണില്ല... കാരണം അവർക്ക് ഇഷ്ട്ടം ഉള്ളിടത് ഇറങ്ങി പോകാം... ഇതിപ്പോ നിന്റെ ഈ ലോൺ കൊണ്ട് നമ്മക്ക് ഇവിടെ കഴിയാം... പിന്നെ ഈ ഉലക്ക പോലത്തെ ഫോണും കൊണ്ട് എന്തിനാ നടക്കുന്നെ..."


നമ്മൾ അതും പറഞ്ഞു ഫോൺ ഓളെ നേരെ നീട്ടി...😓


"😕എങ്ങനെ തോന്നുന്നെടി ഈ അവസ്ഥയിൽ നിനക്ക് ഫുഡ്‌ കഴിക്കാൻ..."


വിശപ്പ് വന്നപ്പോ നമ്മൾ ലഞ്ച് ബോക്സ്‌ എടുത്തു കഴിക്കുമ്പോ ആണ് നെച്ചു അത് ചോദിച്ചത്...


"വേണേൽ കഴിക്ക്... ഓൻ ഒന്നും കൊണ്ട് വന്നു തരുന്നു തോന്നുന്നില്ല..."


"എനിക്ക് ടെൻഷൻ ആയാൽ ഫുഡ്‌ ഒന്നും ഇറങ്ങൂല..."


"ഡീ ഇവിടന്ന് പുറത്ത് കടക്കാൻ ആദ്യം വേണ്ടത് ശക്തിയാണ്...ബുദ്ധി പിന്നെ ഞങ്ങൾക്ക് രണ്ടിനും ഇല്ലല്ലോ ഇണ്ടെ  ഇവിടെ വരോ..."


നമ്മൾ ബോട്ടിൽ എടുത്തു വെള്ളവും കുടിച്ചു അവിടെ ഇരുന്നു... നെച്ചു അത് കേട്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി...


"എന്തിന് പുറത്ത് ഇറങ്ങി എന്നാ ഞാൻ ഇപ്പൊ ആലോചിക്കുന്നേ ആ ക്ലാസിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു... ഒറ്റയ്ക്ക് ഒരു ക്ലാസിൽ ആയാൽ പോലും വേണ്ടില്ല..."


"അതിപ്പോ ഞാൻ അറിയോ ഇയാൾ നമ്മളെ കാണുന്ന കാര്യം..."


"ഈ തട്ടി കൊണ്ട് പോയി എന്ന് പറയുന്നതിൽ പോലും ഒരു അന്തസ് ഉണ്ട്... ഇതിപ്പോ ഞങ്ങളെ പൂട്ടി ഇട്ടോ എന്ന് പറഞ്ഞു ഓട്ടോ പിടിച്ചു വന്നത് ഓർക്കുമ്പോ ആണ് എനിക്ക് സങ്കടം... ആരേലും പറഞ്ഞ വിശ്വസിക്കുമോ..."


"😏ഒരു കൈയബദ്ധം ആർക്കും പറ്റും... നിനക്ക് അപ്പൊ എന്നെ പിന്തിരിപ്പിക്കാം ആയിരുന്നു..."


"ചോദിക്കാതെയും പറയാതെയും എന്നെ പിടിച്ചു ഓട്ടോയിൽ ഇട്ടിട്ട്... ഞാൻ അറിയോ ഈ ഷുഗർ ഞങ്ങളേയും കൊണ്ടേ പോവൂ എന്ന്..."


ഞങ്ങൾ രണ്ടും പിന്നെ കാര്യായിട്ട് ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തി...


"അയാൾ ഡോർ തുറക്കും അപ്പൊ തന്നെ ഒരുമിച്ച് ഞാനും നീയും അയാളെ തലക്ക് അടിക്കും... അയാൾ ബോധം കെട്ടു വീഴും... അപ്പൊ അയാളെ രണ്ട് ചവിട്ട് കൂടി ചവിട്ടി നമുക്ക് ഇറങ്ങി ഓടാം..."


"🤔അതെന്തിനാ അവസാനം ആ രണ്ട് ചവിട്ട് കൊടുക്കുന്നെ..."


"😏ചുമ്മാ ഇരിക്കട്ടെ പിന്നെ കിട്ടീലെങ്കിലോ..."


"🙄ഇനി തല്ലി കഴിഞ്ഞു അയാൾ ബോധം കെട്ടില്ലെങ്കിലോ..."


"😕അമ്മാതിരി തല്ലു കൊടുക്കണം...ഇനി ബോധം കേട്ടില്ലെങ്കിൽ എങ്ങനെ എങ്കിലും രക്ഷപെടാൻ നോക്കാം..."


നമ്മൾ അവിടെ ഒക്കെ ഒന്ന് നോക്കി രണ്ട് വിറക് കഷ്ണം കയ്യിൽ ആക്കി...


"ഇപ്പൊ എന്നെ കാണാതെ എന്റെ ഉപ്പച്ചിയും ഉമ്മച്ചിയും കരച്ചിൽ ആവും അവരെ ഒറ്റ മോളാ ഞാൻ..."


നെച്ചു ടൈം നോക്കി അത് പറഞ്ഞത് കേട്ട് നമ്മൾ ഓളെ നോക്കി ഒന്ന് ഇളിച്ചു...


"ഞാനും ഒറ്റ മോളാടി... അജുന് ഒറ്റ കെട്ടിയോളും...അവരൊക്കെ എന്നെ കാണാതെ എന്ത് മാത്രം സങ്കടപ്പെടുന്നുണ്ടാവും എന്ന് അറിയോ നിനക്ക്... നിനക്ക് ആകെ കൂടെ രണ്ട് പേരല്ലേ ഉള്ളൂ...എന്നെ കാണാതെ രണ്ട് വീട്ടിലെ ആൾക്കാരാ കരയുന്നുണ്ടാവുക..."


നമ്മൾ അതും പറഞ്ഞു മോങ്ങി...😭


[🙄🙄നിക്ക് നിക്ക് നമുക്ക് നോക്കാം നിയടെ ഫാമിലി കരയുന്നത്... രണ്ട് ആശ്വാസ വാക്ക് പറയാന്നെ...😪


"മോനെ അമി നിയ കോളേജ് കഴിഞ്ഞു ഇതേ വരെ വന്നില്ലല്ലോ..."


അവളെ ഒരേ ഒരു മൂത്താപ്പ ഇത്തിരി വിഷമത്തോടെ ചോദിച്ചു...😓


"🙄അവൾ അല്ലേ ആള്... ഇന്ന് ഷോപ്പിംഗിന് കൊണ്ട് പോവാത്ത ദേഷ്യം കൊണ്ട് പെണ്ണ് അങ്ങോട്ട് പോയി കാണും... അജുവും ആയി എന്തിനെങ്കിലും പിണങ്ങുമ്പോ ഇങ്ങോട്ട് വരും അതാ അവൾ..."


"അത് ശരിയാ ഇനി നാളെ തന്നെ വല്ല കാരണവും ഉണ്ടാക്കി വരും... ആ അജുന്റെ ഒരു കഷ്ട കാലം അല്ലാണ്ട് എന്താ..."


അവളെ ഒരേ ഒരു ബാപ്പച്ചി അതും പറഞ്ഞു പൊട്ടി ചിരിച്ചു... ഒപ്പം ബാക്കി ഉള്ളോരും...🙄എന്താലെ...


തോന്നിയ പോലെ ഇറങ്ങി പോയാൽ ഇങ്ങനെ ഇരിക്കും...🙄]


[🙄🙄ആ ഇനി മറ്റേ ലവൾ...


"നെച്ചു ഇത് വരെ വന്നില്ലല്ലോ...ബസിൽ പോയിട്ട് അവൾക്ക് വലിയ ശീലം ഇല്ലല്ലോ..."


ഉമ്മച്ചി പുറത്തേക്ക് നോക്കി ദയനീയമായി പറഞ്ഞു...


"അതിന് ഇങ്ങനെ പേടിക്കാൻ ഒന്നും ഇല്ല...കൊണ്ട് വരാന്ന് വെച്ചാൽ ബർത്ത്ഡേ ആയോണ്ട് അവൾ സ്കൂട്ടിയിൽ അല്ലായിരുന്നോ ഇന്നലെ മുഴുവനും... അതോണ്ട് ഇപ്പൊ അത് അവിടെ കിടന്നു ചക്രശ്വാസം വലിക്കാ... വർക്ക്‌ ഷോപ്പിൽ കൊണ്ട് പോകാൻ വരെ വേണം വേറൊരു വണ്ടി... അല്ലേലും  അവൾ നിയടെ കൂടെ പോയി കാണും... രണ്ട് ദിവസം മുന്നേ എങ്കിലും ഓളെ കാക്കുന്റെ കെട്ടിന്  ഞാൻ പോട്ടെ എന്ന് ഇന്നലെ കൂടി ചോദിച്ചതാ അവൾ... ആ നിയ അവളെയും കൊണ്ടാവും കോളേജിൽ നിന്നും വീട്ടിലേക്ക് പോയത്... എന്തായാലും ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ..."


അവളെ ഉപ്പച്ചി ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി...


🙄നിയടെ കൂടെ കൂടിയേ പിന്നെ ഓളെ ഉമ്മച്ചിയും ഉപ്പച്ചിയും പുരോഗമിച്ചു... മോളെ കാര്യം ഓർത്ത് പേടിയും ഇല്ലന്നെ...🙄]


🙄ഇനി ഇബടെ... രണ്ടും വീട്ടുകാരെ വിഷമം ഓർത്ത് വല്ലാണ്ട് സങ്കടത്തിൽ ഇരിക്കാ...


🎶മഴ തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി...🎶


🙄ഇതാ... ഇത് എട്ടുകാലി ഹൗസ് അല്ലേ... എവിടെ നോക്കിയാലും അതേ കാണൂ...മഴക്ക് പകരം എട്ട് കാലികൾ എന്നാക്കാൻ നോക്ക്...


"അയ്യോ ഉപ്പച്ചി വിളിക്കുന്നു... എന്താ പറയാ..."


"🙄എന്ത് പറയാൻ കുറെ ഗുണ്ടകളെയും കൂട്ടി ഇങ്ങോട്ട് വരാൻ പറ ഞങ്ങളെ രക്ഷിക്കാൻ..."


പെണ്ണ് കാൾ അറ്റന്റൻസ് ചെയ്ത് കാതിൽ വെച്ചു...


"മോളെ... മോൾ നിയടെ കൂടെ ആണോ..."


"🙄അതേ ഉപ്പച്ചി എന്താ..."


"ഇപ്പോഴാ ആശ്വാസം ആയത്... നിന്റെ ഉമ്മച്ചി വെറുതെ ആവശ്യം ഇല്ലാതെ പേടിച്ചു...ഇങ്ങനെ ഒക്കെ പോവുമ്പോ മോൾക്ക് ഒന്ന് വിളിച്ചു പറഞ്ഞുടെ... ഇന്ന് പോട്ടെ ഇനി ഇത് ആവർത്തിക്കരുത് കേട്ടോ... എന്നാൽ പിന്നെ മോൾ അടിച്ചു പൊളിക്ക്... ഉപ്പച്ചി പിന്നെ വിളിക്കാം..."


😕ഉപ്പച്ചി കാൾ കട്ട് ചെയ്തപ്പോൾ പെണ്ണ് വായും പൊളിച്ചു നിന്നു...


"എന്ത് പറഞ്ഞു ഉപ്പച്ചി... വരോ..."


"🙄നീ ഉള്ളോണ്ട് ആശ്വാസം ആണെന്ന്... ഇവിടെ കിടന്നു അടിച്ചു പൊളിക്കാൻ... ഇനി ഇത് പോവുമ്പോൾ വിളിച്ചു പറയാൻ...🤔എന്താടി ഇതൊക്കെ..."


"🙄🙄ആ ആർക്കറിയാം...😏നിന്നെ നിന്റെ വീട്ടിൽ വലിയ വില ഒന്നും ഇല്ല അല്ലേ... ഇതിനേക്കാൾ നല്ലത് എന്റെ വീട്ടുകാരാ..."


"😕എന്നാലും എന്റെ ഉപ്പച്ചിക്ക് എന്താടി സങ്കടം ഒന്നും ഇല്ലാതെ..."


"🙄ശല്യം ഒഴിവായി എന്ന് കരുതി കാണും..."



**********💞



നമ്മൾ ഇന്ന് മുഴുവനും അവളെ കാണാത്ത വിഷമത്തിൽ പെണ്ണിനെ കാണാൻ വേണ്ടി അവളെ വീട്ടിലേക്ക് കയറി...


😨പെണ്ണിനെ മുറിയിൽ കാണാൻ ഇല്ല...🤔ഇവൾ റൂം ഷിഫ്റ്റ്‌ ചെയ്തോ... ഇനി എവിടെ ചെന്നു കണ്ടു പിടിക്കും അതിനെ... നമ്മൾ പുറത്ത് ഇറങ്ങി ഓരോ മുറിയിലും തല ഇട്ട് നോക്കി...


അതിനെ കാണാത്തോണ്ട് നമ്മൾ നേരെ അമിടെ മുറിയിലേക്ക് ആണ് വിട്ടത്... അവൻ ആണെങ്കിൽ മൂടി പുതച്ചു ഉറക്കം ആണ്...


നമ്മൾ അവിടെ കണ്ട വെള്ളം എടുത്തു ഓന്റെ മുഖത്ത് തെളിച്ചു...


"😬എന്താടാ ഈ നേരത്ത് നീ എന്നെ കുളിപ്പിക്കാൻ വന്നതാണോ..."


"അതല്ല ഞാൻ എന്റെ പെണ്ണിനെയും കെട്ടിപ്പിടിച്ചു കിടക്കാൻ വന്നതാ അവളെ ആണെങ്കിൽ കാണാനും ഇല്ല... നീ ഒക്കെ കൂടി അവളെ കൊന്നോ..."


"🙄അതിന് അവൾ നിന്റെ വീട്ടിൽ അല്ലേ... പിന്നെന്തിനാ കെട്ടിപ്പിടിച്ചു ഉറങ്ങാൻ ഇങ്ങോട്ട് വന്നേ..."


"എന്റെ വീട്ടില... അവളെ ഇവിടെ നിർത്തി അല്ലേ ഞാൻ പോയെ... അതും നീ ഉള്ള ധൈര്യത്തിൽ..."


"എന്തിന് അവൾ എന്നെ കൊല്ലുന്നത് കാണാനോ... അവൾ എന്നോട് പിണക്കാ അതോണ്ട് നിന്റെ അടുത്തേക്ക് അല്ലേ വന്നത്..."


"😕എന്റെ അടുത്തേക്ക് ആണെന്നോ...ഞാൻ ഇപ്പൊ വീട്ടീന്ന് ഇറങ്ങിയല്ലെ ഉള്ളൂ അവൾ അവിടെ ഇല്ല..."


"ഇല്ലെ പിന്നെ അവൾ ഇത് എവിടെ പോയി..."


"😨എടാ നീ കാര്യായിട്ട് ആണോ പറയുന്നേ... അവൾ ഇവിടെ ഇല്ലേ..."


"ഇല്ലടാ... കോളേജിൽ പോവുമ്പോ ഷോപ്പിംഗിന് കൂട്ടണം എന്ന് പറഞ്ഞു... അപ്പൊ ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോ കലിപ്പ് ഇട്ട് പോയതാ... പിന്നെ വൈകീട്ട് കാണാതോണ്ട് ഞങ്ങൾ കരുതി അവിടെ ആണ് വന്നത് എന്ന്..."


"😨അയ്യോ അപ്പൊ പിന്നെ എന്റെ നിയ എവിടെ പോയി...അവളെ കണ്ടില്ലേ നിനക്ക് ഒന്ന് വിളിച്ചു ചോദിക്കായിരുന്നു..."


നമ്മൾ ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി...😓പടച്ചോനെ ഈ പെണ്ണ് ഇത് എവിടെ പോയി... ഒന്ന് വിളിക്കാന്ന് വെച്ചാൽ ഫോണും ഇല്ല...


"ഒരുപക്ഷെ അവൾ ആ പുതിയ ഫ്രണ്ട് ഇല്ലേ നെച്ചു അവളെ വീട്ടിലെങ്ങാനും പോയി കാണോ... നമുക്ക് അവിടെ ചെന്നു ഒന്ന് നോക്കാം..."


അമി ഡ്രെസ്സ് മാറി വന്നതും നങ്ങൾ രണ്ടും ബൈക്കും എടുത്തു അങ്ങോട്ട് വിട്ടു...


"അവൾ എന്നോട് ചോദിക്കാതെ എങ്ങോട്ടും പോകില്ല...ചിലപ്പോൾ കോളേജിൽ എങ്ങാനും കാണും... നമുക്ക് ആദ്യം അങ്ങോട്ടേക്ക് പോകാം..."


നമ്മൾ അവിടെ എത്തിയതും ഗേറ്റിന്റെ അടുത്തേക്ക് ചെന്നു...


"ഇവിടെ വാച്ച് മാൻ ആണോ വാച്ച് വുമൺ ആണോ..."


അമി അതും പറഞ്ഞു ഗേറ്റിന് ഇട്ട് ചവിട്ട് കൊടുത്തതും ഒരുത്തൻ ഓടി വന്നു...


"മ്മ് എന്താ ഇവിടെ ഈ നേരത്ത്..."


"അത്... അത് അകത്ത് ആരെങ്കിലും ഉണ്ടോ ഒരുത്തി ഇങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു...പക്ഷെ തിരിച്ചു വന്നിട്ടില്ല..."


"ഇവിടെ ഇപ്പൊ ഒരു ഉറുമ്പ് പോലും ഇല്ല... ഞാൻ അല്ലാതെ..."


(ഇവിടെയും ഉറുമ്പോ 🙄ആ രണ്ടെണ്ണം പഞ്ചാര തേടി പോയതല്ലേ...)


"അപ്പൊ പിന്നെ എവിടെ പോയി..."


"വല്ലവന്റെയും കൂടെ പോയി കാണും... ഇവിടെ ഓരോരുത്തന്മാർ വന്നു കയ്യും കലാഷും കാണിക്കും... പിന്നെ അവർ പ്രേമം ആയി ഒളിച്ചോട്ടം ആയി... അതൊക്കെ ഇവിടെ പതിവാണ്..."


"😓ഞാൻ അവളെ ഭർത്താവ് ആണ് എന്തായാലും അവൾ അങ്ങനെ ഒന്നും ഒരുത്തന്റെ കൂടെ പോവില്ല..."


"ഹാ ഇപ്പൊ കെട്ടു കഴിഞ്ഞവരാ കൂടുതൽ പോണെ..."


"😬ദേ ഇവിടെ മനുഷ്യൻ തീ തിന്നാ നില്കുന്നെ... അപ്പോഴാ അവന്റെ ഒരു ഡീസൽ ഒഴിക്കൽ..."


"ഇവിടെ അടുത്ത ആ പെണ്ണിന്റെ വീട് അവിടെ വരെ പോയി ഒന്ന് അന്വേഷിച്ചാലോ..."


നമ്മൾ അവിടെ നിന്ന് ടെൻഷൻ അടിച്ചു നടക്കുമ്പോ ആണ് അമി അതും പറഞ്ഞു ബൈക്കിൽ കയറിയത്... നമ്മളും പിന്നാലെ കയറി അങ്ങോട്ടേക്ക് വിട്ടു...


"അവരെ ഡിസ്റ്റർബ് ചെയ്യണോ നല്ല ഉറക്കം ആണ്..."


"ആ നിക്ക്... ആ പെണ്ണിന്റെ നമ്പറിൽ ഇന്നലെ അവൾ എന്നെ വിളിച്ചതാ നമുക്ക് അതിൽ വിളിച്ചു നോക്കാം..."


അവൻ ഫോൺ എടുത്തു ഡയൽ ചെയ്തതും നമ്മൾ അപ്പൊ തന്നെ ഫോൺ വാങ്ങി കാതിൽ വെച്ചു...



*********💃



"😕എടീ ഓൻ വന്നു ആ ഷുഗർ മാൻ... "


നമ്മൾ ബൈക്കിന്റെ സൗണ്ട് കേട്ട് നെച്ചുനെ തോണ്ടി കൊണ്ട് പറഞ്ഞു...


അവൻ ഡോർ തുറക്കും എന്ന് കണ്ടതും ഞങ്ങൾ രണ്ടും ആ വിറകും കയ്യിൽ പിടിച്ചു നിന്നു...


ഡോർ രണ്ട് ഭാഗത്ത്‌ ആയി തുറന്നു വന്നതും ഞങ്ങൾ രണ്ടും ഒറ്റ അടി ആയിരുന്നു...🙄പടച്ചോനെ ബോധം പോണില്ലല്ലോ... ഓൻ തലയിൽ കയ് വെച്ച് നിന്നതും ഞങ്ങൾ രണ്ടും ഇറങ്ങി ഓടി...


😕മൊത്തം ഇരുട്ട് ആണല്ലോ പടച്ചോനെ എങ്ങോട്ടേക് ഓടും... ഓൻ പിറകെ വന്നതും ഞങ്ങൾ രണ്ടും ആവുന്ന വിധത്തിൽ ഓടി...


"😪നിക്ക് വയ്യാ..."


നമ്മൾ അതും പറഞ്ഞു കിതച്ചു കൊണ്ട് ഒരു മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നു... ഓളും നമ്മളെ കൂടെ വന്നു നിന്നതും ഞങ്ങൾ അയാളെ നോക്കി...


അയാൾ മറ്റൊരു ഭാഗത്ത്‌ നടക്കാൻ ഒരുങ്ങിയതും...


🎶മഴ തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി...🎶


ഓളെ ട്യൂൺ കേട്ടതും ഓൻ തിരിഞ്ഞു ഞങ്ങളെ അടുത്തേക്ക് തന്നെ വന്നു... അത് കണ്ടു ഞങ്ങൾ വീണ്ടും ഓടി...


🙄🙄ഇപ്പോഴാ ട്യൂൺ മാച്ച് ആയത്... മഴ തുള്ളി ഉണ്ട്... നാടൻ വഴി ആണോന്ന് കാലത്ത് വരുമ്പോൾ നോക്കാർന്നു...


ഓടി ഓടി നമ്മൾ മൂക്കും കുത്തി വീണതും ഓൻ ദേ നമ്മളെ പൊക്കി നിർത്തി മോന്ത നോക്കി ഒന്ന് തന്നു...😪ന്റെ അജുന്റെ തല്ല് ആയിരുന്നു ബെസ്റ്റ്... ഇമ്മാതിരി വേദന ഒന്നുല്ല... അത് കിട്ടിയാൽ ഞാൻ നന്നാവേം ചെയ്യും...😓


നമ്മൾ മിന്നാ മിന്നിയെ എണ്ണുമ്പോൾ ആണ് ഓൻ ബോധം കെട്ട് വീണത്...😨നെച്ചു ഉണ്ട് ഒരു വടിയും പിടിച്ചു നിക്കുന്നു...😕ഇവൾക്ക് ഒറ്റയ്ക്ക് ഓനെ ബോധം കെടുത്താൻ ആയോ...


"😕നീ എവിടാടി അടിച്ചേ..."


"എന്തിനാ..."


"അല്ല തല്ല് കിട്ടിയാൽ ബോധം പോവുന്ന സ്ഥലം അറിയാനാ..."


"തലയുടെ ബാക്കിൽ..."


🙄അപ്പൊ ബോധം കെടാൻ ഉള്ള പ്ലേസ് അവിടെ ആണല്ലേ... ആവശ്യം വരും...


"മഴ വെള്ളം വീണു ഓന്റെ ബോധം വരുന്നെനു മുന്നേ നമുക്ക് പോവാം..."


നമ്മൾ ഓനെ നോക്കി ഒന്ന് പുച്ഛിച്ചു ഓടാൻ നിന്നതും ഓന്റെ പോക്കറ്റിൽ നിന്നും പകുതി ചാടിയ ഫോൺ കണ്ടു നമ്മളെ കണ്ണ് തള്ളി...😍യ്യോ മൂന്ന് ക്യാമറ ഒക്കെ ഉള്ള ഫോണാ... അടിച്ചു മാറ്റിയാലോ...


😓അജു എന്തായാലും ഇങ്ങനെ ഒന്ന് വാങ്ങി തരാൻ ഒന്നും പോണില്ല... ഇന്നത്തോടെ പ്രത്യേകിച്ച്... പിന്നെന്തിനാ വെറുതെ ഓസിക്ക് കിട്ടുന്നത് വേണ്ടന്ന് വെക്കുന്നത്...


നമ്മൾ അത് കയ്യിൽ ആക്കി തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി...


"😕നിനക്കെന്തിനാ അയാളെ ഫോൺ..."


"😏ഞാൻ മോഷ്ടിച്ചതാ... ഓന്റെ സിം ഊരി കളഞ്ഞു ഞാൻ എന്റെ സിം ഇടും... അജു കാണാതെ സൂക്ഷിക്കാൻ ഒക്കെ നിക്കറിയാം... അല്ലേലെ ഓന്റെ കൂടെ ഉള്ളപ്പോൾ ഞാൻ ബാത്‌റൂമിൽ കയറിയ യൂസ് ചെയ്യുന്നേ..."


"എടീ കള്ളി..."


"😏നിന്റെ അമ്മായി അപ്പൻ ഒന്നും അല്ലല്ലോ നിനക്കെന്താ നഷ്ടം...അത് മാത്രല്ല ഇവന്റെ കള്ളത്തരം അറിയാത്തൊണ്ടു ഒരു സമാദാനവും ഇല്ല... അല്ലേ ഇനിയും വഴിയിൽ കണ്ടാൽ ഞാൻ പിന്നാലെ വന്നാലോ...ഇതിൽ നോക്കിയാൽ ഓൻ കാലത്ത് പറഞ്ഞ ഡയലോഗ് ഒക്കെ മനസ്സിൽ ആവും... എന്നെ പറ്റി അറിയുന്ന ആരും പുറത്ത് വേണ്ടെന്ന് നീയും കേട്ടതല്ലേ...ഇത് വെച്ച് കണ്ടു പിടിക്കേം ചെയ്യാം...ഒരു വെടിക്ക് രണ്ട് പക്ഷി... എങ്ങനെ ഉണ്ട് എന്റെ ബുദ്ധി..."


"😏വല്ല  പോലീസോ മറ്റോ ആണേൽ നിന്റെ കാര്യം പോക്കാ..."


"😏ഓഹ് പിന്നെ പോലീസ്... എന്നിട്ടാണോ ഓൻ നമ്മളെ പൂട്ടി ഇട്ടത്..."


നമ്മൾ അത് ഓൺ ആക്കാൻ നോക്കിയതും ഫിംഗർ പ്രിന്റ് കണ്ടു ഓന്റെ വിരൽ വെച്ച് ഓപ്പൺ ആക്കി... അപ്പൊ തന്നെ സെറ്റിംഗ്സ് എടുത്തു അൺലോക്ക് ചെയ്തു നെച്ചുനെ നോക്കി എങ്ങനെ ഉണ്ടെന്ന് കാണിച്ചു അത് ബാഗിൽ വെച്ചു...😏നല്ലവൻ ഒന്നും അല്ലല്ലോ ഞങ്ങളെ പൂട്ടി ഇട്ടവൻ അല്ലേ...


😬ദേ പിന്നേം ഓളെ ഒരു മഴ തുള്ളി... നമ്മൾ ഓളെ നോക്കി വീണ്ടും പല്ല് കടിച്ചു...


"😬ഏത് പട്ടിയാടി നിന്നെ ഈ നേരത്ത് വിളിക്കാൻ... ആവശ്യത്തിന് ഉപകരിക്കാത്ത സാദനം..."


ഓൾ അപ്പൊ തന്നെ ബാഗിൽ കയ്യിട്ടു ഫോൺ എടുത്തു അതിലേക്ക് നോക്കി...


"😓ഇത് നിന്റെ അമിക്കാ ആടി... നേരത്തെയും ഓനാ വിളിച്ചേ..."


😨പടച്ചോനെ അങ്ങനെ ആണെങ്കിൽ അജു കൂടെ കാണും...🙄ഇപ്പൊ എന്താ ചെയ്യാ... അകത്തു തന്നെ കിടന്നാൽ മതിയായിരുന്നു...തട്ടി കൊണ്ട് പോയീന്നു കരുതി എങ്കിലും ഇത്തിരി ദയ കിട്ടും ആയിരുന്നു...


"എന്തായാലും നമ്മൾ രക്ഷപെട്ടില്ലേ നീ എടുക്കണ്ട... നാളെ എന്തേലും കള്ളം പറയാം... അത് വരെ എന്താ പറയാന്നു ആലോചിക്കാലോ..."


അപ്പൊ തന്നെ ഓൾ ഫോൺ ഓഫ് ആക്കി വെച്ചു... നമ്മൾ നടന്നു തളർന്നു ബാഗിൽ കയ്യിട്ടു ബോട്ടിൽ എടുത്തു നോക്കി...😓ദേ ഈ തലയിൽ കൂടി ഇറ്റി വീഴുന്നത്ര പോലും ഇല്ല...


വീണ്ടും നടന്നു നടന്നു തളർന്നപ്പോൾ ആണ് സൈഡിൽ ആയി കോർപറേഷൻ ടാപ് കണ്ടത്...നമ്മൾ ഓടി ചെന്നു അത് തുറന്നു കയ്യിൽ ആക്കി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് വലിയ ഒരു പ്രകാശം നമ്മളെ മുഖത്ത് വന്നു പതിച്ചത്...


നമ്മൾ എണീറ്റ് നിന്നതും ഒരു ബൈക്ക് വന്നു അടുത്ത് നിർത്തിയതും അതിൽ നിന്നും ചാടി ഇറങ്ങുന്ന രണ്ടിനെയും കണ്ടു നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നു...😨പടച്ചോനെ ഇവരെന്താ ഇവിടെ...


നമ്മൾ കണ്ണും മിഴിച്ചു അജുനെ തന്നെ നോക്കിയതും ഓൻ നമ്മളെ അടുത്ത് വന്നതും നമ്മളെ മുഖം നോക്കി ഒന്ന് തന്നു...🤔ഇതിനേക്കാൾ ബേധം മറ്റവന്റെ തല്ലു തന്നാ...😓ഇത്രയും പവർ ഇല്ല...


നമ്മൾ കവിളിൽ കയ് വെച്ച് ഓനെ നോക്കിയതും മറ്റൊരു പടക്കം പൊട്ടുന്ന കേട്ട് നമ്മളെ പോലെ തന്നെ ഞെട്ടി കൊണ്ട് ഓനും നമ്മളും ഒരു പോലെ പിന്നിലേക്ക് നോക്കി...


😕നോക്കുമ്പോ കവിളിൽ കയ് വെച്ച് നമ്മളെ അതേ അവസ്ഥയിൽ നിക്കുന്ന നെച്ചുനെ ആണ്...


🙄ഇവനെന്തിനാ ചെന്നു ഓളെ തല്ലിയെ... നമ്മൾ അന്തം വിട്ടു നിന്നതും അജു കലിപ്പിൽ അവരെ അടുത്തേക്ക് നടന്നു...


"നീ എന്തിനാ ഇതിനെ തല്ലിയെ..."


"അത്... അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്..."


"🙄അതിന് നിനക്ക് ഇവളെ തല്ലാൻ എന്താ അധികാരം..."


🙄അതന്നാ നമ്മളും ചിന്തിക്കുന്നേ... നമ്മളെ പിന്നെ ഓൻ കെട്ടിപ്പോയില്ലേ... ഓന്റെ വിചാരം ചെണ്ട ആണെന്നാ...😓


"സോറി... ഞാൻ പെട്ടെന്ന്... പറ്റിപ്പോയി..."


അമിക്കാ ഓളെ നോക്കി വിക്കി വിക്കി പറഞ്ഞു...


"സാരല്യ... എന്റെ തെറ്റാ... അതിന് ഇയാൾ സോറി ഒന്നും പറയേണ്ട..."


😕ഇവളെന്താ ഇങ്ങനെ... നിക്ക് ഇതിന്റെ സ്വഭാവം തീരെ പിടിക്കുന്നില്ല... വേറെ വല്ലവന്റെയും തല്ലു വാങ്ങി കൂട്ടി സാരല്യത്രേ...


അത് അവിടെ ഓകെ ആയപ്പോൾ അജു പിന്നെ നമ്മളെ തുറിച്ചു ഒരു നോട്ടം...😓ഇനിയും തല്ലോ... ഇപ്പൊ തന്നെ രണ്ടെണ്ണം ആയി...


"😬നീ ഇന്ന് കാലത്ത് തൊട്ട് എവിടെ ആയിരുന്നു... നിന്നെ ഒക്കെ എന്ത് വിശ്വസിച്ചാടി കോളേജിൽ അയക്കുന്നെ..."


🙄മര്യാദക്ക് ക്ലാസിൽ പോയി ഇരുന്നാൽ മതിയായിരുന്നു...😌അല്ലേൽ എന്താ നല്ലോരു ഫോൺ കിട്ടീലെ... പൊക്കിയത് ആണേലും ഇപ്പൊ നമ്മളെ ആണല്ലോ അത്...


"നിനക്കെന്താടി ഫോൺ റിങ്ങ് ചെയ്യുമ്പോൾ എടുത്താൽ..."


അമിക്കാ വീണ്ടും ഓളെ നേരെ കലിപ്പ് ഇട്ട്... 🙄മഴ തുള്ളികളാ ഓളെ ഓളെ ഫോൺ നിറയെ...


"നിന്റെ വീട്ടിൽ ചെന്നപ്പോൾ അവർ പറയാ നിയടെ വീട്ടിൽ ആണെന്ന്...പിന്നെ അവരെ കൂടി വെറുതെ ടെൻഷൻ ആക്കേണ്ട എന്ന് കരുതി ഒന്നും പറയാൻ പോയില്ല... നമ്പർ ലൊക്കേഷൻ കണ്ടു പിടിച്ചാ ഇപ്പൊ തന്നെ ഇവിടെ വന്നേ... നീയൊക്കെ ഇത് വരെ എവിടെ ആയിരുന്നു..."


🙄നമ്മൾ നെച്ചുനെ ഒന്ന് നോക്കി...ഇനി ഇപ്പൊ എന്ത് പറയും...


"എന്താടി നിന്റെ ഒക്കെ നാവ് ഇറങ്ങി പോയോ..."😬


"ഞങ്ങൾ നെച്ചുന്റെ മൂത്തപ്പാന്റെ വീട്ടിൽ പോയതാ... ഇറങ്ങിയപ്പോ നേരം വൈകി... അതാ..."


"ഓഹോ... അപ്പൊ അവിടെ ആരും ഉണ്ടായിരുന്നില്ലേ... ഈ ഒരു മണി സമയത്ത് നിങ്ങൾ ഇറങ്ങി വരുമ്പോൾ..."


🙄അപ്പോഴാണ് നമ്മൾ വാച്ചിലേക്ക് നോക്കിയത്... ഇത്ര പെട്ടെന്ന് ഒരു മണി ആയ... 


"അവർ നിർബന്ധിച്ചതാ... പിന്നെ ഞങ്ങൾ പറഞ്ഞു പിന്നെ വരാന്ന്..."


"ആണോടി..."


ഓൻ നെച്ചുനെ നോക്കി അലറിയതും പെണ്ണ് ഒന്ന് ഞെട്ടി...😏ഇതൊക്കെ എന്ത്‌...


"എനിക്ക് മൂത്താപ്പ ഇല്ല... എന്നെ പോലെ എന്റെ ഉപ്പൂപ്പാക്കും ഒറ്റ മോനായിരുന്നു എന്റെ ഉപ്പച്ചി..."😕


😪പെണ്ണ് കരഞ്ഞു കൊണ്ട് പറഞ്ഞു...🙄ഇവൾ സത്യം മുഴുവനും വിളിച്ചു പറയോ...


"😬നിന്നെ കൊണ്ട് തത്ത പറയും പോലെ  സത്യം പറയിക്കാൻ എനിക്കറിയാം... നീ ആദ്യം വീട്ടിലേക്ക് വാ..."


ഓൻ നമ്മളെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു...😕എങ്ങനെ പറയിപ്പിക്കാൻ ആണാവോ...


"നീ അല്ലാതെ ഇവളെ കൂടെ നടക്കോ... കൂടെ ഉള്ളവരെ കൂടി കുഴിയിൽ ഇടാൻ ഇവൾ ബെസ്റ്റാ..."


നമ്മളെ ആക്കി കൊണ്ട് അമിക്കാ നെച്ചുനോട് ആയി പറഞ്ഞു... നമ്മൾ രണ്ടിനെയും നോക്കി ഒന്ന് പുച്ഛിച്ചു...


"ഹ്മ്മ് രണ്ട് ദിവസം ആയി നിനക്ക് എന്റെ ട്രീറ്റ്മെന്റ് കിട്ടിയിട്ടില്ല അത് കൊണ്ടാ നിനക്ക് ഇന്ന് ഇത്രയും ചെയ്തു വെക്കാൻ തോന്നിയെ... എന്റെ തല്ലിന്റെ ചൂട് കിട്ടിയാലേ നീ നന്നാവൂ... നിനക്ക് മുതലും പലിശയും അടക്കം ഞാൻ തരാം... നീ വന്നു കേറ്..."


ഓൻ അതും പറഞ്ഞു ബൈക്കിൽ കയറി ഇരുന്നു നമ്മളെ ഒന്ന് നോക്കി...🙄നാലാൾ ഇല്ലേ ഒരു ബൈക്ക് അല്ലേ ഉള്ളൂ...എന്നെ കൂട്ടേണ്ട നിക്ക് തല്ലു വാങ്ങാൻ വയ്യാ...😓


"എടാ പന്നി നീ അവളെയും കൊണ്ട് പോയാൽ ഈ മുതലിനെയും കൊണ്ട് ഞാൻ എന്ത് ചെയ്യും..."🙄


അമിക്കാ അജുനെ നോക്കി ചോദിച്ചതും നമ്മളും അതേ ചിന്തയിൽ ആയിരുന്നു...😕


"നീ വന്നു കേറ്... ഇവറ്റകൾ രണ്ടും പിന്നാലെ നടന്നു വരട്ടെ... ഇന്നത്തോടെ നിർത്തട്ടെ രണ്ടും..."


അമിക്കാ ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു ഓന്റെ പിന്നിൽ കയറി ഇരുന്നു... ഞങ്ങൾ രണ്ടും ബാഗും നെഞ്ചിൽ കൂട്ടി പിടിച്ചു പതുക്കെ പോവുന്ന അവരെ പിന്നാലെ പരസ്പരം ഒന്ന് നോക്കി നടക്കാൻ തുടങ്ങി...😓


ഇപ്പോഴാ ശരിക്കും ഷുഗർ കണ്ടു പിന്നാലെ പോകുന്ന ഉറുമ്പ് ആയത്... രണ്ട് തെണ്ടികളെയും പ്രാകി പല്ലും കടിച്ചു നമ്മൾ പിന്നാലെ നടന്നു...


🙄നെച്ചു നമ്മളെ ഒന്ന് തോണ്ടിയതും നമ്മൾ ഓളെ ദയനീയമായി ഒന്ന് നോക്കി... അപ്പൊ ലെഫ്റ്റ് സൈഡിൽ ഓള് ചൂണ്ടി കാണിച്ചു തന്നതും ജാഥയായി വരുന്ന  പട്ടികളെ കണ്ടു നമ്മൾ കണ്ണും തള്ളി നിന്നു...😨കുരിപ്പ് കണ്ടതോ കണ്ടു നമ്മക്ക് കൂടി കാണിച്ചു തരണോ...😪



"😬പട്ടി നീ എന്തിനാ വഴിയിൽ കാണുന്ന ജന്തുക്കളെ ഒക്കെ നിക്ക് കാണിച്ചു തരുന്നേ... ശേ ഒന്നും അറിയാതെ അങ്ങ് പോവുന്നത് ആയിരുന്നു..."😓


"😓ഡീ അവറ്റകൾ ഞങ്ങളെയാ നോക്കുന്നെ ഓടിയാലോ..."


"😕ആന്നോ... എങ്ങോട്ടേക്കാ ഓടാ..."


"നേരെ തന്നെ ഓടാം... ഞാൻ റെഡി വൺ ടു ത്രീ..."


എന്ന് കേട്ടപ്പോൾ തന്നെ നമ്മൾ ഓടി... ഓളെ കാണാത്തതും നമ്മൾ തിരിഞ്ഞു നോക്കിയപ്പോ ഓൾ കണ്ണും മിഴിച്ചു നിക്കാ...


"വാടി..."


നമ്മൾ കലിപ്പിൽ വിളിച്ചതും ഓൾ ഓടി വന്നു...


"😕ഞാൻ എണ്ണുന്നതിനു മുന്നേ നിന്നോട് ആരാടി ഓടാൻ പറഞ്ഞത്..."


"ത്രീ ആയല്ലോ... അതോണ്ടല്ലേ... ഡീ അവറ്റകൾ പിന്നാലെ വരുന്നുണ്ട് സ്പീഡ് കൂട്ടിക്കോ..."


നമ്മൾ ഓടി അവറ്റകൾ രണ്ടിനെയും മറി കടന്നു മുന്നിൽ എത്തി...


"എവിടെ പോവാ..."🙄


"😬പിന്നാലെ പട്ടി വരുന്നുണ്ട്..."


നമ്മൾ എങ്ങനെ ഒക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി...


"അവറ്റകൾ പോയി... നിന്നെ ഒക്കെ തിരക്കി വന്നതാ... പിന്നെ എന്തിനാ ഈ കിടന്നു ഓടിയെ ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്താൽ അവർ പോവില്ലേ..."


😬നമ്മൾ പല്ലും കടിച്ചു പൊട്ടിച്ചു അവരെ ഒന്ന് നോക്കി...ഒരു സ്നേഹവും ഇല്ലാത്ത ജന്തുക്കൾ...


നമ്മൾ അവിടെ കുനിഞ്ഞു നിന്നു കിതപ്പ് മാറ്റുമ്പോൾ ആണ് പടച്ചോൻ പറഞ്ഞു വിട്ട പോലെ ഒരു ഓട്ടോ വന്നത്... നമ്മൾ കലിപ്പിൽ അതിനെ കയ് കാണിച്ചു നിർത്തി...


ഞങ്ങൾ രണ്ടും അതിലേക്ക് കയറി ഇരുന്നതും അമിക്കാ ഓടി വന്നു ഞങ്ങളെ കൂടെ കയറി... നെച്ചുന്റെ വീട്ടിൽ എത്തിയതും ഞങ്ങൾ ഇറങ്ങി കാളിംഗ് ബെൽ അമർത്തി...😓


"ഹാ നിങ്ങൾ ആയിരുന്നോ... വീട്ടിൽ അല്ലായിരുന്നോ... പിന്നെന്താ മക്കളെ ഈ നേരത്ത്..."


"ഇവർ ഇവളെ മൂത്താപ്പന്റെ വീട്ടിൽ പോയതാ... ഇറങ്ങിയപ്പോ ലേറ്റ് ആയതാ..."


ഓൻ നമ്മളെ നോക്കി കലിപ്പിൽ പറഞ്ഞതും നമ്മൾ ഓനെ പുച്ഛിച്ചു...😏


"😓നെച്ചു ഇത്തിരി വെള്ളം താടി..."


അകത്തേക്ക് കയറുമ്പോ നമ്മൾ ഓളെ നോക്കി പറഞ്ഞു...ഓൾ വെള്ളം കൊണ്ട് വന്നതും നമ്മൾ ഒരു ബോട്ടിൽ അപ്പാടെ വയറ്റിൽ ആക്കി... വയർ കാലിയാ... ഇന്നത്തെ ഡിന്നർ കഴിച്ചില്ല...


"ഉമ്മച്ചി ഇവിടെ വല്ലതും കഴിക്കാൻ ഉണ്ടോ..."


"അയ്യോ ഫുഡ്‌ ഒക്കെ ഞാൻ എടുത്തു ഫ്രിഡ്ജിൽ വെച്ചു... മോൾക്ക് വേണേൽ സ്വീറ്റ്സ് വല്ലതും തരാം..."


🙄ഇപ്പൊ സ്വീറ്റ്സ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാ... നമ്മൾ അതും കയ്യിൽ പിടിച്ചു കഴിക്കാൻ തുടങ്ങി...


"എന്നാൽ ശരി ഞങ്ങൾ ഇറങ്ങട്ടെ..."


നമ്മൾ നെച്ചുനെ നോക്കി റ്റാറ്റായും കൊടുത്തു അജുനെ ഒന്ന് നോക്കി...😓ഇവനെ ഒക്കെ കെട്ടുന്ന നേരം എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയാൽ മതിയായിരുന്നു...


"😬ഇനി നിന്നോട് പ്രത്യേകം പറയണോ... വന്നു കേറെഡി..."


അപ്പൊ തന്നെ നമ്മൾ കയറി ഇരുന്നതും നമ്മളെ തള്ളി അമിക്കയും കയറി ഇരുന്നു...😨പടച്ചോനെ  രണ്ട് കുരിശുകളെ ഇടയിൽ ആണല്ലോ നമ്മൾ ഉള്ളത്...


നമ്മൾ പിന്നെ ഓന്റെ പുറത്ത് തലയും വെച്ച് നല്ല ഉറക്കം ആയിരുന്നു...


"ഡീ..."


എന്നൊരു അലർച്ച കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്... നമ്മൾ തലയും ചൊറിഞ്ഞു എണീറ്റതും നമ്മൾ ബാക്കിൽ ഉള്ള വെടിക്കെട്ടിനെ കാണാൻ ഇല്ല...


"😨യ്യോ അമിക്കാ എബടെയോ വീണ്..."


"😬അവൻ അവന്റെ വീട്ടിൽ ഇറങ്ങി... മോൾ അതൊന്നും അറിയാതെ സുഖ നിദ്രയിൽ ആയിരുന്നു അല്ലേ..."


🙄ഓഹ് അല്ലേലും ഓൻ എബടെ വീഴാൻ...


"ഈ ഉള്ള തുപ്പൽ മുഴുവനും എന്റെ പുറത്ത് ഉണ്ടല്ലോ..."


എന്നും പറഞ്ഞു ഓൻ ഷർട്ട്‌ നീക്കി പിന്നിലേക്ക് നോക്കി...😴പിന്നെ ഉറങ്ങുമ്പോ അതൊക്കെ ഇണ്ടാവില്ലേ...😏ഓന്റെ ഒരു ജാഡ ഇനി കിസ്സ്‌ ചെയ്യാൻ ഇങ്ങ് വരട്ടെ...


"ഡീ കാളിംഗ് ബെൽ അമർത്തി ഇവിടെ ഉള്ളവരെ കൂടി നിന്റെ ഒളിച്ചോട്ടം അറിയിക്കേണ്ട...ഇവിടെ വാ..."


കാളിംഗ് ബെൽ അമർത്താൻ നിന്ന നമ്മളെ ഓൻ വലിച്ചു പിന്നിലേക്ക് നടന്നു... സൈഡിൽ നിന്നും കോണി എടുത്തു മേലേ കയറി... ഓൻ ചാവി എടുത്തു തുറന്നു ബാൽകണി വഴി അകത്തേക്ക് കയറി..

🙄ഇതിൽ കൂടി ഷോർട് കട്ട് ഉണ്ടായിരുന്നോ... നമ്മൾ അറിഞ്ഞില്ലല്ലോ...


"😬ഇനി ഇത് വഴി വല്ല ഉഡായിപ്പ് പരിപാടിക്ക് ഇറങ്ങാനുള്ള ചിന്ത വേണ്ട..."


ഓൻ നമ്മൾ മനസ്സിൽ കണ്ടത് മാനത്തു കൂടി കണ്ടു പിടിച്ചു നമ്മളോട് കലിപ്പായി അകത്തേക്ക് നടന്നു...😪പടച്ചോനെ മുറിയിൽ എത്തിയാൽ എന്നെ തല്ലി കൊല്ലോ ആവോ...


ഓൻ ഡ്രെസ്സ് മാറ്റി ബെഡിൽ വീണതും നമ്മളും ബെഡിൽ കയറാൻ കാൽ പൊക്കിയതും ഓൻ തടഞ്ഞു...


"പോയി കുളിച്ചിട്ട് വന്നു കിടക്ക് നാറിയിട്ട് പാടില്ല..."


🙄ഇവന്റെ മൂക്കിൽ ആണോ നമ്മൾ കയറുന്നെ ബെഡിൽ അല്ലേ...😓ഇതൊന്നും നമ്മൾ വടി ആയാലും മറക്കില്ല... ഇതിനൊക്കെ ഇന്നല്ലെങ്കിൽ നാളെ തരും ഞാൻ...😏



**********💞



അവൾ കുളി ഒക്കെ കഴിഞ്ഞു അടുത്ത് വന്നു കിടന്നതും നമ്മൾ പെണ്ണിനെ കെട്ടിപ്പിടിച്ചു...


"😏എന്നെ പിടിക്കേണ്ട മാറങ്ങോട്ട്..."


എന്നും പറഞ്ഞു നമ്മളെ കയ് എടുത്തു ഒരു ഏർ ആയിരുന്നു...🙄ഭാഗ്യത്തിന് തെറിച്ചു വീണില്ല...


നമ്മൾ വീണ്ടും അതേ പോലെ പോയി പെണ്ണിന്റെ കവിളിൽ ഉമ്മ വെച്ചതും പെണ്ണ് നമ്മളെ പിടിച്ചു തള്ളി കവിളിൽ തുടച്ചു...


"😏നാറിയിട്ട് പാടില്ല എന്നല്ലേ പറഞ്ഞത്... എന്നെ ഉമ്മ വെക്കേണ്ട..."


🙄ഓഹ് അപ്പൊ അതാണ് കാര്യം...


"ഞാൻ നിന്റെ ഉറക്കചടവ് ഒക്കെ പോകാൻ പറഞ്ഞത് അല്ലേ... മര്യാദക്ക് പറഞ്ഞ നീ അനുസരിക്കില്ല അത് കൊണ്ടാ അങ്ങനെ പറഞ്ഞത്..."


"😏ഓഹ്..."


എന്നും പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു...


"ഡീ ഇനി എങ്കിലും പറ... ഇന്ന് എന്തായിരുന്നു നിന്റെ ഉദ്ദേശം... നാട് വിടാൻ ആണോ അതോ...വേറെ വല്ല ഉദ്ദേശവും ആണോ..."


നമ്മൾ പെണ്ണിന്റെ കവിളിലും നെറ്റിയിലും ഒക്കെ ഉമ്മ വെച്ചു പതപ്പിച്ചു കൊണ്ട് ചോദിച്ചു...🙄എന്നാലേ എന്തേലും സത്യം അതിന്റെ തൊള്ളയിൽ നിന്ന് പുറത്ത് വരൂ...


"അത്... ഞാൻ ഇല്ലേ... എന്നെ തല്ലോ..."


"സത്യം മാത്രം പറഞ്ഞ തല്ലില്ല... കള്ളം കേട്ടാലേ എനിക്ക് ദേഷ്യം വരൂ..."


"😓ഇന്ന് രണ്ടെണ്ണം കിട്ടിയതാ... ഇപ്പോഴും വേദന പോയില്ല..."


"🙄ഞാൻ ഒന്നല്ലേ തല്ലിയുള്ളൂ..."


"അയിന് മുന്നേ ആ മറ്റവൻ എന്നെ തല്ലിയതാ..."😪


🙄മറ്റവനാ... പടച്ചോനെ ഇനി അതേതാ കുരിശ്... എവിടെ പോയാലും ഇതിന് തല്ലുറപ്പാ...


"എന്തിനാഡി നിന്റെ ഈ മോന്ത കണ്ടവനൊക്കെ തല്ലാൻ പാകത്തിന് വെച്ച് കൊടുക്കുന്നെ... എനിക്ക് നീ തെറ്റ് ചെയ്യുമ്പോൾ തല്ലാനും ഇഷ്ട്ടം കൂടുമ്പോൾ  ഉമ്മ വെക്കാനും മാത്രം ഉള്ളതാ നിന്റെ ഈ മോന്ത കേട്ടല്ലോ..."


നമ്മൾ അവിടെ ഒന്ന് കൂടി ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു...


"ഇനി പറ നീയും അവളും എന്ന് ക്ലാസ് കട്ട് ചെയ്ത് എങ്ങോട്ടാ പോയത്..."


"അതില്ലേ... അത് ആ ഷുഗർ മാന്റെ കൂടെ...ഞാൻ അന്ന് പറഞ്ഞതല്ലേ അയാളെ പറ്റി...സാനിത്ത പറഞ്ഞു അയാൾ കസിൻ ആണെന്ന്...പക്ഷെ കോളേജിൽ നിന്ന് ഇറങ്ങിയപ്പോ അന്ന് ഞാൻ കണ്ടതാ അയാൾ ഒരുത്തിയെ ബൈക്കിൽ കേറ്റി കൊണ്ട് പോണത്... അത് നോക്കിയപ്പോൾ ആണ് അന്ന് എന്നെ ബസ് ഇടിക്കാൻ പോയത്...😪അന്ന് എന്നെ ഇയാൾ തല്ലി... ഇപ്പഴും ആ വേദന പോയിട്ടില്ല..."


എന്നും പറഞ്ഞു കവിളിൽ തടവാൻ തുടങ്ങി...🙄അത് ഇന്ന് കിട്ടിയ പൈൻ ആവില്ലെ...


"ആ അത് വിട് എന്നിട്ട് എന്തുണ്ടായി..."


"ഇന്ന് ഒരുത്തിയെ കോളേജിനു മുന്നിൽ ഇറക്കി വിട്ടപ്പോൾ അയാൾ ആരാണെന്ന് അറിയാൻ വേണ്ടി ഞാനും നെച്ചുവും കൂടി അയാളെ പിന്നാലെ ഓട്ടോ പിടിച്ചു പോയി... അയാൾ അത് കണ്ടു ഞങ്ങളെ അവിടെ പൂട്ടി ഇട്ട് അയാൾ പോയി... വന്നപ്പോ ഞങ്ങൾ അയാളെ തല്ലി ഇറങ്ങി ഓടി..."


🙄പടച്ചോനെ ഇത്ര ഒക്കെ ഉണ്ടായിട്ടും ഇതിന്റെ മുഖത്ത് ഒരു ടെൻഷനും ഇല്ലല്ലോ... അപ്പോഴത്തെ ദേഷ്യം കാരണം തല്ലും കൊടുക്കേണ്ടി വന്നു...


"അപ്പൊ പിന്നെ എപ്പോഴാ അവൻ നിന്നെ തല്ലിയെ..."


"അയാൾ ഞങ്ങളെ പിന്നാലെ ഓടി വന്നു...ഞാൻ വീണപ്പോൾ എന്നെ പിടിച്ചു അയാൾ തള്ളി... അപ്പൊ നെച്ചു ഓനെ തല്ലിയിട്ട്... ഓന്റെ ബോധം അപ്പൊ പോയതാ വന്നോ ആവോ 🙄..."


"എന്നിട്ട് പോയ കാര്യം എന്തായി അവൻ ആരാണെന്ന് കണ്ടു പിടിച്ചോ..."


"😓ഇല്ല... അയാൾ പക്ഷെ അമിക്കാടെ കെട്ട് കഴിഞ്ഞു ഞാൻ ആരാണെന്ന് മനസ്സിൽ ആക്കിയാൽ മതി അത് വരെ എന്നെ പറ്റി അറിയുന്ന ആരും പുറത്ത് വേണ്ട എന്നൊക്കെ പറഞ്ഞു..."


🙄അങ്ങനെ ആണെങ്കിൽ ആള് നിസാരകാരൻ അല്ല... പുലി മടയിൽ ചെന്നാണോ കുരിപ്പ് തല ഇട്ട് കൊടുത്തത്...


അവൾ പിന്നെ ഏതാണ്ട് ഒക്കെ മുക്കി വെച്ചിട്ടുണ്ട് എന്ന് ഓളെ മോന്ത കണ്ടാൽ അറിയാം... നമ്മൾ ഒന്ന് കൂടി അവളെ അടുത്തേക്ക് നീങ്ങി കിടന്നു അവളെ കവിളിൽ തടവി കൊടുത്തു...


"സോറി കേട്ടോ..."


"മ്മ്..."


അവൾ ഒന്ന് മൂളിയതും നമ്മൾ അവളെ നമ്മളെ നേർക്ക് മുഖം അടുപ്പിച്ചു പിടിച്ചു...


"ഇത്രയും അല്ലാതെ പിന്നെയും വേറെ എന്തോ ഉണ്ടല്ലോ... അത് കൂടി പറ... എന്നാൽ ഇനി ഞാൻ നിന്നെ ഒരിക്കലും തല്ലില്ല..."


"അത് പറഞ്ഞ എന്നെ തല്ലും ഉറപ്പാ..."😓


😓പടച്ചോനെ ഇനി അത് കൂടി കേൾക്കാൻ ഉള്ള ശേഷി എനിക്ക് നീ തരണേ...


"ഇല്ലന്നെ... എന്റെ നിയ കുട്ടി സത്യം പറ..."


"അത് അയാൾ ബോധം കെട്ടു വീണപ്പോൾ അയാളെ ഫോൺ ഞാൻ പൊക്കി... പുതിയ ഒരു ഫോൺ വാങ്ങി തരാൻ പറഞ്ഞപ്പോ ഇയാൾ വാങ്ങി തന്നില്ലല്ലോ അത് കൊണ്ടാ... അതിന് മൂന്ന് ക്യാമറ ഉണ്ട്... വല്യ വില ഉള്ള ഫോണാ... നിക്ക് ഒത്തിരി ഇഷ്ട്ടം ആയി..."


😕ഇവൾ ഉപ്പച്ചിയുടെയും കെട്ടിയോന്റെയും പേഴ്‌സ് അടിച്ചു മാറ്റി ഒരു പെരും കള്ളി ആയ...😓


"😕എന്നാലും അത് വേണ്ടായിരുന്നു... മോഷണം പാപം അല്ലേ...നിന്റെ ഉപ്പച്ചിടെയും എന്റെയും പേഴ്‌സ് അടിച്ചു മാറ്റുന്ന പോലെ നിസാര കാര്യം അല്ല ഇത്..."


"ഇയാൾ ഫോൺ വാങ്ങി തരാത്തോണ്ട് അല്ലേ..."


"നാളെ തന്നെ നിന്റെ കയ്യിൽ നല്ലോരു ഫോൺ ഉണ്ടാവും പോരെ... അത് അയാൾക്ക് തന്നെ തിരിച്ചു കൊടുക്കാം അത് എവിടെ..."


അപ്പൊ തന്നെ പെണ്ണ് എണീറ്റ് പോയി ബാഗിൽ നിന്നും അത് എടുത്തു നമ്മളെ നേരെ നീട്ടി വീണ്ടും ബെഡിൽ വന്നു കിടന്നു...


നമ്മൾ അത് ഓൺ ചെയ്തതും പെണ്ണിനെ ഒന്ന് നോക്കി...ഇത്രയും വില കൂടിയ ഫോൺ ഒക്കെ ഫോണോ ഇതിന്...


"നിനക്ക് ആളെ കണ്ടാൽ തിരിച്ചറിയില്ലെ... ഞാൻ ഗാലറി നോക്കട്ടെ അറിയാവുന്ന ആള് വല്ലതും ആണോ എന്ന് അറിയാലോ..."


നമ്മൾ ഗാലറി ഓൺ ആക്കി പിക് നോക്കിയതും അവൾ അത് വാങ്ങി സൂക്ഷിച്ചു നോക്കി...


"ആ ഇതന്നെയാ ആള്... ഈ പെണ്ണ് ഞങ്ങളെ കോളേജിൽ ഉള്ളതാ..."


ഒരുത്തൻ ഒരു പെണ്ണിന്റെ തോളിൽ കയ്യിട്ടുള്ള സെൽഫി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു...😓


നമ്മൾ അത് വാങ്ങി ഗാലറി ഓരോന്ന് ആയി നോക്കിയതും ആദ്യം കണ്ട വിഡിയോ പ്ലെ ചെയ്തു...😨അപ്പൊ തന്നെ നമ്മൾ പെണ്ണിന്റെ കണ്ണും അടച്ചു ഫോൺ മറച്ചു പിടിച്ചു...


"ഞാൻ കാണട്ടെ..."


"😨ഇത് നിനക്ക് കാണാൻ പറ്റിയത് ഒന്നും അല്ല..."


നമ്മൾ അവളെ കണ്ണും അടച്ചു ആ സീനിൽ ഉള്ള പെണ്ണിനെ ഒന്ന് നോക്കി... നേരത്തെ കണ്ട സെൽഫിയിൽ ഉള്ള പെണ്ണാണ്... അതും ആ പെണ്ണ് അറിയാതെ അവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയ വിഡിയോ...😓അപ്പൊ ആള് വിചാരിച്ചത് പോലെ അല്ല.. ഇതിലാണോ ഇവൾ സ്വയം കയറി പോയി വീണത്...


ഓരോ പെണ്ണും ആയി അവന് ഇത് തന്നെ ആണ് പണി എന്ന് മനസ്സിൽ ആയതും നമ്മൾ അവളെ കണ്ണിൽ നിന്നും കയ് മാറ്റി അവളെ ഒന്ന് ദയനീയമായി നോക്കി...


"😪നിന്നെ എങ്ങാനും അവൻ ഇത് പോലെ..."


പെണ്ണ് അപ്പൊ തന്നെ ഇല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു... ആകെ കൂടെ ഉള്ള സമാദാനം കൂടി കളഞ്ഞു...😓ഇതൊക്കെ തേടി പോകാൻ ഇവൾ ആരാ പടച്ചോനെ... ജീവനോടെ തിരിച്ചു വന്നത് തന്നെ ഭാഗ്യം...


നമ്മൾ അവന്റെ ഫോൺ മുഴുവനും ചെക്ക് ചെയ്തു നോക്കിയതും അവൻ ലോക ഫ്രോഡ് ആണെന്ന് മനസ്സിൽ ആയി... ഇത് സ്റ്റേഷനിൽ കൊണ്ട് കൊടുക്കാം അതാ നല്ലത്...


🙄പക്ഷെ ഇത് രണ്ടിനെയും അവൻ വെറുതെ വിടോ... മാളത്തിൽ പോയി മുതലും കൊണ്ടല്ലേ വന്നത്... അപ്പൊ ഇതിനെ ഒക്കെ ഒന്ന് രക്ഷിക്കാൻ നമ്മൾ കഷ്ടപ്പെടേണ്ടി വരും...😓


നമ്മളെ കയ്യിൽ തൂങ്ങി ഉറങ്ങുന്ന പെണ്ണിനെ പിടിച്ചു കിടത്തി പുതച്ചു കൊടുത്തു നമ്മൾ അവിടെ നിന്നും എണീറ്റു... അതിലെ വാട്സ്ആപ്പ് ചാറ്റിങ് ഒക്കെ നോക്കിയതും പെണ്ണ് പറഞ്ഞത് പോലെ സാനിയും ആയുള്ള കണക്ഷൻ മനസ്സിൽ ആയി നമ്മൾ ഒന്ന് ഞെട്ടി...


😕പടച്ചോനെ ഇതെങ്ങാനും ഇവൾ കണ്ടിരുന്നു എങ്കിൽ അതിന്റെ പിറകെ പോയേനെ... നമ്മൾ ചിലതൊക്കെ തീരുമാനിച്ചു പുറത്തേക്ക് ഇറങ്ങി അമിടെ അടുത്തേക്ക് വിട്ടു...



*********💃



നമ്മൾ കണ്ണ് തുറന്നതും നോക്കുമ്പോൾ പതിനൊന്നു മണി... ഇത് ഏത് നേരത്തെ പതിനൊന്നു മണിയാ...വെളിച്ചം കണ്ടതും നമ്മൾ കാലത്ത് ആണെന്ന് മനസ്സിൽ ആയി...😕ഈ അജു എന്താ എന്നെ വിളിക്കാതെ പോയെ...


അപ്പോഴാണ് ഇന്നലെ ഉണ്ടായത് ഒക്കെ ഓർമ വന്നത്...ഓൻ ആ ഫോൺ കൊടുക്കാൻ പോയത് ആവും... വേറൊന്ന് കിട്ടുമല്ലോ നമ്മക്ക് അത് മതി... അതാവുമ്പോ ആരെയും പേടിക്കാതെ കൊണ്ട് നടക്കാം...


വെളുപ്പിന് അല്ലേ കുളിച്ചത്... നമ്മൾ കുളിക്കാൻ ഒന്നും നിന്നില്ല... നമ്മൾ നേരെ കിച്ചനിലേക്ക് വിട്ടതും ഉമ്മച്ചിയും ഇത്തയും നമ്മളെ ഒരു നോട്ടം...


"🙄നീ ഇതെപ്പോ വന്നു..."


"😕അത്... അജു എന്നെ രാത്രി കൊണ്ട് വന്നതാ..."


എവിടുന്ന് ആണെന്ന് ഒന്നും പറയാൻ നിക്കേണ്ട...


"അവന് നീ ഇല്ലാതെ പറ്റില്ല... അതാവും..."


😏ഉലക്കയാണ്... കുരിശ് പോയാൽ അത്രയും നല്ലത് എന്നാവും ഓൻ കരുതാ... നമ്മൾ അവരെ നോക്കി ഒന്ന് ഇളിച്ചു ഹോർലിക്സ് ഉണ്ടാക്കി കുടിച്ചു... ഇന്നലെ ഫുഡ്‌ ഒന്നും കഴിക്കാത്ത കൊണ്ടും ഓനെ കാണാത്ത കൊണ്ടും ഒന്റെയും നമ്മളെയും കൂടി നമ്മൾ അകത്താക്കി...


അപ്പോഴാണ് ഓൻ വന്നത്...🙄പടച്ചോനെ ഇവൻ ഇനി എന്തോ കഴിക്കും... എന്നാൽ പിന്നെ കുറച്ച് മുന്നേ വരൽ അല്ലേ...


നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചതും ഓൻ നമ്മളെ കയ്യും പിടിച്ചു മുറിയിൽ വന്നു...😓തല്ലാൻ എങ്ങാനും ആണോ...


"കണ്ണടക്ക്..."


"😭ഇല്ല എന്നെ തല്ലാൻ അല്ലേ..."


നമ്മൾ കവിളിൽ കയ് വെച്ച് കൊണ്ട് പറഞ്ഞു...


"നിന്നെ എന്തിനാ ഞാൻ തല്ലുന്നേ... എന്തെങ്കിലും തെറ്റ് കണ്ടാലേ ഞാൻ തല്ലു... കാണുമ്പോ കാണുമ്പോ നിന്നെ പിടിച്ചു തല്ലാൻ എനിക്ക് ഭ്രാന്ത് ഒന്നും ഇല്ല..."


"അത് ഇയാളെ ഫുഡ്‌ ഞാൻ കഴിച്ചു അതിന് തല്ലോ..."


"🙄അതാണോ... അതിന് എന്തായാലും ഞാൻ നിന്നെ തല്ലാൻ ഒന്നും പോണില്ല... ഇപ്പൊ നിന്നെ തല്ലാനും കൊല്ലാനും ഒന്നും അല്ല... നീ ആ കണ്ണ് അടക്ക്..."


നമ്മൾ ഓനെ വല്യ വിശ്വാസം ഒന്നും ഇല്ലാതെ കണ്ണടച്ച് നിന്നു... നമ്മളെ കയ് രണ്ടും കൂട്ടി പിടിച്ചു അതിൽ എന്തോ വെച്ചെന്ന് തോന്നിയതും നമ്മൾ അപ്പോ തന്നെ കണ്ണ് തുറന്നു നോക്കി... ഫോൺ ആണെന്ന് കണ്ടതും നമ്മൾ അപ്പൊ തന്നെ ബോക്സ്‌ തുറന്നു ഫോൺ നോക്കി...


"വൗ... സൂപ്പർ... താങ്ക്സ് അജു..."😘


നമ്മൾ അത് ഓൺ ആക്കി നമ്മളെ സെൽഫി ഒക്കെ എടുത്തു ടെസ്റ്റ്‌ ചെയ്തു...


"ഇത് വാങ്ങാൻ ആണോ കാലത്ത് തന്നെ പോയത്... അയാളെ ഫോൺ അടിച്ചു മാറ്റിയൊണ്ട് അല്ലേ നിക്ക് ഇപ്പൊ ഇത് തരാൻ തോന്നിയെ... ന്നിട്ട് അയാളെ ഫോൺ കൊടുത്തോ..."


"അതൊക്കെ അവിടെ നിക്കട്ടെ... നാളെ ആണ് നിന്റെ ഒരേ ഒരു കാക്കുന്റെ കല്യാണം... എന്നിട്ട് നീ ഇവിടെ ആണോ നിക്കുന്നെ..."


"😌യ്യോ അപ്പൊ നിക്ക് കുറെ സെൽഫി ഒക്കെ എടുക്കാം... നമുക്ക് ഇപ്പൊ തന്നെ പോയാലോ..."


നമ്മൾ ഫോണിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു... പ്രതികരണം ഒന്നും ഇല്ലാത്ത കൊണ്ട് നമ്മൾ ഓനെ നോക്കിയതും ഓൻ കാര്യായിട്ട് എന്തോ ഫോണിൽ നോക്കുന്ന തിരക്കിൽ ആണ്...🙄ഇന്ന് വാങ്ങിയ ഫോൺ ഒന്നും അല്ലാലോ ഇങ്ങനെ നോക്കാൻ...



**********💞



നമ്മൾ അവളെയും അവളെയും കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു...🙄പെണ്ണ് ഇപ്പോഴും ഫോണിന്റെ ഭംഗിയിൽ ആണ്...


"ഇനി അവിടെ ഓരോരോ പ്രശ്നം ഉണ്ടാക്കി വെക്കരുത് കേട്ടല്ലോ... അടങ്ങി നിന്നാൽ നിനക്ക് കൊള്ളാം... നിനക്ക് ഉള്ള ഡ്രെസ്സും മെഹന്ദിയും എല്ലാം വാങ്ങിയിട്ടുണ്ട്... ഇനി അതിന് വേണ്ടി പ്രശ്നം ഉണ്ടാക്കേണ്ട...


"🙄മ്മ്..."


പെണ്ണ് അതും മൂളി വീണ്ടും സെൽഫി എടുക്കാൻ തുടങ്ങി...😓എന്തിന് വാങ്ങി ഇത്... ഇനി ഇത് കയ്യീന്ന് വെച്ചാൽ അല്ലേ നമ്മൾ പറയുന്നത് ചെവിയിൽ കേറൂ...


നമ്മൾ അമിടെ മുറിയിൽ ചെന്നതും ഓൻ ടെൻഷൻ അടിച്ചു നിക്കാ... വലിച്ചു കൂട്ടുന്നുണ്ട്...🙄


"നാളെ മണവാളൻ ആകാൻ ഉള്ളതാ ഇന്നേ വലിച്ചു ചാകല്ലേ..."


എന്നും പറഞ്ഞു നമ്മൾ അത് എടുത്തു വെളിയിൽ എറിഞ്ഞു...


"എനിക്ക് മാത്രേ ഈ താല്പര്യം ഉള്ളൂ... വിളിച്ചിട്ട് തന്നെ അഞ്ചാറ് ദിവസം ആയി... എപ്പോഴും ബിസിയാ..."


"ആര്..."


"തലയിൽ എടുത്തു വെക്കാൻ തീരുമാനിച്ചില്ലേ അവൾ തന്നെ അല്ലാതെ ആര്..."


"അതൊക്കെ നിന്റെ കെട്ട് കഴിയുന്നതോടെ മാറും... നീ ടെൻഷൻ ആവാതെ..."


നമ്മൾ അതും പറഞ്ഞു അവനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി...



*********💃



നമ്മൾ അജു കൊണ്ട് വന്ന ലഹങ്ക ഒക്കെ എടുത്തു സുന്ദരി കുട്ടിയായി നിന്നു... അമ്മി ആണെങ്കിൽ അതിന്റെ ഒന്നും സ്മെൽ പറ്റില്ല എന്നൊക്കെ പറഞ്ഞു നമ്മളെ അടുത്തേക്ക് ചെല്ലാൻ സമ്മതിക്കുന്നില്ല...


🙄വയറ്റിൽ ആയാൽ എന്തൊക്കെ സഹിക്കണം ആവോ...


നമ്മൾ അവിടെ ഒക്കെ നടക്കുമ്പോൾ ആണ് നെച്ചു ഓളെ ഉപ്പച്ചിനെയും കൊണ്ട് വന്നത്... നമ്മൾ ചെന്നു ഓളെ കെട്ടിപ്പിടിച്ചു...


ജ്യൂസ്‌ ഒക്കെ കൊടുത്തു നമ്മൾ ഓളെയും വലിച്ചു മുറിയിൽ എത്തി...ഓളോട് എല്ലാം പറഞ്ഞു സെൽഫി ഒക്കെ എടുത്തു...


ഷമി കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടു നമ്മൾ നെച്ചുനെയും കൊണ്ട് ഓടി താഴേക്ക് വന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് ഞങ്ങൾ രണ്ടും ഒരുപോലെ പകച്ചു നിന്നത്...😨പടച്ചോനെ ഇവന് ബോധം വന്നാ... ഇവനെന്താ ഇവിടെ...


 ഞങ്ങൾ പരസ്പരം ഒന്ന് നോക്കി ഒരൊറ്റ ഓട്ടം ആയിരുന്നു മുറിയിലേക്ക് തന്നെ...


"😓അവനെന്താ ഇവിടെ... ഇനി ഞങ്ങളെ തേടി വന്നതാവോ..."


"അറിയില്ല... അജു ആണെങ്കിൽ ഇവിടെ ഇല്ല... ഞങ്ങളെ രണ്ടിനെയും ഓൻ കൊല്ലും എന്നാ തോന്നുന്നേ..."


"🙄എന്നാലും അവനെപ്പോ ബോധം വന്നു..."


"നീ അല്ലേ തല്ലിയെ... ബോധം ഒക്കെ അപ്പൊ തന്നെ വന്നു കാണും...ഇനി ഓൻ പോകുന്നത് വരെ പുറത്ത് ഇറങ്ങാൻ പറ്റോ... അല്ലേലും ആരെ കല്യാണം ആയാലും നിക്ക് ഇതന്നെയാ അവസ്ഥ...എവിടെ ആയാലും അട ഇരിക്കണം... എന്തിനാ ഇപ്പൊ ഇതൊക്കെ ഇട്ട് ഒരുങ്ങി നിക്കുന്നെ...😪"


"നീ പേടിക്കേണ്ട നമ്മളെ കാണാതെ ഓൻ പോയി കാണും..."


"ഏയ്‌ എവിടെ പോവാൻ... ഓൻ ഇവിടെ വന്നിട്ടുണ്ട് എങ്കിൽ വെറുതെ അങ്ങ് പോവോ... ആ യോഗല്ല... അമിക്കാടെ കെട്ടിന് നമ്മക്ക് മുറിയിൽ ഏലും നിക്കാൻ പറ്റി... ഇനി നിന്റെ കെട്ടിന് വേണം നേരെ ചൊവ്വേ എല്ലാരേയും മുന്നിൽ ചെന്നു നിക്കാൻ... എന്റെ കെട്ടിന് പോലും നിക്ക് അതിന് പറ്റീട്ടില്ല..."


🙄ആ അജു ആണെങ്കിൽ ഇത് എവിടെ പോയി കിടക്കാ... നമ്മൾ മുറിയിൽ പരസ്പരം നോക്കി ഓരോ മൂലയിൽ ഇരുന്നു... ഡോർ തള്ളി തുറക്കുന്ന കണ്ടു ഞങ്ങൾ രണ്ടും ഒന്ന് ഞെട്ടി എണീറ്റു നിന്നതും ഷമിയെ കണ്ടു നെഞ്ചിൽ കയ് വെച്ചു ആശ്വസിച്ചു...


"🙄എന്താ രണ്ടിനും ഒരു കള്ള ലക്ഷണം..."


"ഏയ്‌ ഞങ്ങൾക്കോ... അത് ഇവിടെ സ്വർണം ഒക്കെ ഉണ്ട്... കള്ളൻ വരാതെ നോക്കാൻ ഞങ്ങളെ ഇവിടെ നിർത്തിയതാ..."


നമ്മൾ അതും പറഞ്ഞു നെച്ചുനെ ഒന്ന് നോക്കി...ഓളും നമ്മളെ നോക്കി ഒന്ന് ഇളിച്ചു തന്നു...അതൊക്കെ ഇവളോട് എപ്പോ പറഞ്ഞു മനസ്സിൽ ആക്കാൻ ആണ്...


"കുറച്ച് തിരക്കുണ്ടെടി ഞങ്ങൾ വരുന്ന വഴി കയറി എന്നെ ഉള്ളൂ... നാളെ വരാം...മാലിക്ക വെയിറ്റ് ചെയ്യാ..."


🙄പെണ്ണിനെന്താ ഒരു നാണം ഓന്റെ പേര് പറയുമ്പോൾ...


"🙄ഡീ നിന്റെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ്ഞ..."


"മ്മ്...😌"


"😕എന്നിട്ട് നീ എന്താടി ഞങ്ങളോട് പറയാതെ ഇരുന്നേ..."


"😬എന്നെ കൊണ്ട് വെറുതെ ഓരോന്ന് പറയിക്കേണ്ട അത് മുടക്കാൻ നിന്നെ കിട്ടാത്തോണ്ട് അജുന്റെ ഫോണിൽ വിളിച്ചതിന് ഓൻ എന്നെ ചീത്ത വിളിച്ചു... എന്റെ പേര് കേട്ടപ്പോൾ തന്നെ ഓന് മനസ്സിൽ ആയി ഞാൻ എന്തിനാ വിളിച്ചേ എന്ന്..."


🙄അല്ലേലും ഓന് അയിന് അപാര കഴിവാണ്...


"ആ ഇക്കാ ദാ ഇറങ്ങി..."


🙄അയ്യേ ഇക്കയാ അവനാ... ഓൾ ഫോണും വെച്ച് ഞങ്ങളോട് യാത്ര പറഞ്ഞു ഇറങ്ങി...😕ഇവളൊക്കെ ഒരു കരക്ക് എത്തി... നമ്മൾ ഇപ്പോഴും ഓരോ കെട്ടിനും ഇങ്ങനെ ഒളിച്ചു നടക്കാ...😪


"നീ ഇവിടെ നിക്ക്... ഞാൻ പോയി ആ തെണ്ടി പഞ്ചാര പാറ്റ പോയോ എന്ന് നോക്കീട്ട് വരാം..."


അകത്തു ഇരുന്നു മടുത്തപ്പോൾ നമ്മൾ നെച്ചുനെ അവിടെ ഇരുത്തി മെല്ലെ തല ഇട്ട് നോക്കി പുറത്തേക്ക് ഇറങ്ങി... താഴേക്ക് നോക്കി മെല്ലെ പോവുമ്പോൾ ആണ് ആരോ നമ്മളെ കയ്യിൽ പിടിച്ചുവായും പൊത്തി പിടിച്ചു  അകത്തേക്ക് വലിച്ചത്...


ഡോർ അടയുന്ന സൗണ്ട് കേട്ടതും നമ്മൾ കണ്ണ് തുറന്നപ്പോൾ മുന്നിൽ ഉള്ള കണ്ണാടിയിൽ കണ്ടത് അയാളുടെ മുഖം ആയിരുന്നു...😕


നമ്മൾ അയാളെ കയ് മുഖത്ത് നിന്നും ബലമായി പിടിച്ചു മാറ്റാൻ നോക്കി എങ്കിലും ആയില്ല...😪പടച്ചോനെ എന്നെ രക്ഷിക്കണേ...ഈ ഷുഗർ മാൻ അവന്റെ പഞ്ചാര അടി നമ്മളെ മേലേ നടത്തോ ആവോ...🙄


"നിന്റെ അജു ഇപ്പൊ എന്നെ തേടി നടക്കാ... അത് കൊണ്ടാ ഞാൻ അവന്റെ പ്രിയപ്പെട്ടവളെ തേടി വന്നത്...എനിക്ക് രക്ഷപ്പെടണം അത് വരെ എന്റെ കൂടെ നീ വേണം... എന്നാലേ എനിക്ക് അതിന് പറ്റൂ..."


😕ഈ തെണ്ടി വന്നു കയറിയത് അല്ലേ അകത്ത്... എന്നിട്ട് എനിക്ക് രക്ഷ പെടണം എന്ന്... നിക്കല്ലേ ഇപ്പൊ രക്ഷപെടേണ്ടത്...


"അലറി വിളിച്ചു രക്ഷപെടാം എന്നൊന്നും മോൾ കരുതേണ്ട..."


"മ്മ്... മ്മ്..."


നമ്മൾ എങ്ങനെ ഒക്കെയോ ഒന്ന് മൂളി...കയ് കൊണ്ട് ആക്ഷൻ കാണിച്ചു... തെണ്ടി കാര്യം മനസ്സിൽ ആവാതെ കയ് മാറ്റി നമ്മളെ ഒന്ന് നോക്കി...


"😪ഇങ്ങളെ ഫോൺ തരാൻ ആവും അജു ഇങ്ങളെ തേടി നടക്കുന്നെ..."


"അത് എനിക്ക് ഇനി കിട്ടിയില്ലേലും കുഴപ്പം ഇല്ല... പക്ഷെ എനിക്ക് വേണ്ടത് ഇവിടെ ഉണ്ട്..."


"🙄അതെന്താ..."


" എനിക്ക് ഇവിടെ ഉള്ള പണവും അഭരണവും വേണം...അത് എനിക്ക് നീ തന്നെ എടുത്തു തരികയും വേണം..." 


🙄പടച്ചോനെ നമ്മളാ... അതെങ്ങനെ ശരിയാവും... അജുന് ഞാൻ വാക്ക് കൊടുത്തതാ മോഷണം നിർത്തി എന്ന്...


"ഞാൻ തരൂല... വേണേൽ നിങ്ങൾ തന്നെ പോയി എടുത്തോ..."


"നീയല്ലെടി എന്റെ എല്ലാ പ്ലാനും തകർത്തത്... അത് കൊണ്ട് നീ തന്നെ എടുത്തു തരണം..."


നമ്മളാ എന്ത് പ്ലാൻ... നമ്മൾ വായും പൊളിച്ചു ഓനെ നോക്കി...ഓൻ എന്തോ കാര്യായി അരയിൽ നിന്നു എടുക്കുന്ന കണ്ടു നമ്മൾ ആകാംക്ഷയോടെ നോക്കിയതും കത്തി കണ്ടു നമ്മളെ കണ്ണ് തള്ളി...😕ഇവൻ എന്നെ കുത്തി കൊല്ലാൻ പോവാണോ...


"😪എന്നെ കൊല്ലാൻ പോവാണോ..."


"നിന്നെ ഞാൻ എന്തിനാ കൊല്ലുന്നേ... നീ പെട്ടെന്ന് അനുസരിച്ചാൽ എനിക്ക് ഇതിന്റെ ആവശ്യം ഇല്ല... അനുസരണക്കേട് കാണിക്കാൻ ആണെങ്കിൽ ഞാൻ ഇത് ഉപയോഗിക്കും..."


ഓൻ നമ്മളെ കഴുത്തിലേക്ക് കയ്യിട്ടു പിടിച്ചതും നമ്മൾ കണ്ണും അടച്ചു നിന്നു...😓എന്തോ സൗണ്ട് കേട്ടു ഓൻ നമ്മളെ നോക്കി മിണ്ടരുത് എന്ന് കാണിച്ചു പുറത്തേക്ക് നോക്കി... നമ്മൾ കണ്ണും മിഴിച്ചു നിന്നതും നമ്മളെ പോലെ തന്നെ നെച്ചുനെ ഓൻ വലിച്ചു മുറിയിൽ ഇട്ടതും നമ്മൾ കണ്ണും തള്ളി ഓളെ നോക്കി...🙄കുരിപ്പിനോട് പുറത്ത് ഇറങ്ങരുത് എന്ന് പറഞ്ഞത് അല്ലേ... ഓൾ വന്നിരിക്കുന്നു ഓന്റെ വായിലോട്ട്...


നമ്മളും ഓളും പരസ്പരം ഒന്ന് നോക്കി എന്നല്ലാതെ ഒന്നും മിണ്ടീല...😓അല്ലേലും ഇനി എന്ത് മിണ്ടാൻ...


ഓൻ ആ കത്തി അവളെ കഴുത്തിലേക്ക് പിടിച്ചതും നമ്മൾ ഓനെ പിടിച്ചു മാറ്റാൻ നോക്കി...


"ഇവളെ ഞാൻ ഒന്നും ചെയ്യില്ല...ഇവളെ ജീവനോടെ വേണേൽ ഞാൻ ചോദിച്ചത് നീ കൊണ്ട് വന്നു തരണം...പെട്ടെന്ന് പോയി എടുത്തു വരണം... മ്മ് ചെല്ല്..."


നമ്മൾ ഓളെയും ഓനെയും ഒന്ന് നോക്കി...🙄പടച്ചോനെ ഇനി എന്ത് ചെയ്യും... നമ്മൾ തന്നെ മോഷ്ടിച്ചു കൊടുക്കണം പോലും...


"ചെന്നു പറഞ്ഞത് മാത്രം അനുസരിച്ചാൽ മതി... ആരോടെങ്കിലും പറഞ്ഞു എന്തെങ്കിലും കച്ചറ ഉണ്ടാക്കാൻ ആണ് പ്ലാൻ എങ്കിൽ ഇവളെ ജീവനോടെ കാണില്ല... അത് ഓർത്താൽ നിനക്ക് കൊള്ളാം...ആ ഫോൺ കൂടി ഇവിടെ വെച്ചിട്ട് പോടീ..."


നമ്മൾ തലയാട്ടി കൊണ്ട് അത് അവിടെ വെച്ചു... അത് കണ്ടിട്ട് തന്നെ കൊതി തീർന്നില്ല...ഓൻ പൊട്ടിക്കോ എന്തോ... നമ്മൾ ഓളെ ദയനീയമായി നോക്കി പുറത്തേക്ക് ഇറങ്ങി...


"നീ ഇവിടെ നിക്കാണോ ഞാൻ എവിടെ ഒക്കെ നോക്കി... എല്ലാരും ഫുഡ്‌കഴിക്കാൻ പോയി നിനക്ക് വേണ്ടേ... പിന്നെ അവളും വന്നില്ലല്ലോ നിന്റെ ഫ്രണ്ട്..."


"ഞങ്ങൾ പിന്നെ കഴിച്ചോളാം..."


"അജുനെ കാണാത്ത കൊണ്ടാണോ..."


😪നമ്മൾ അമ്മിനെ നോക്കി ഒന്ന് തലയാട്ടി...ഇന്നത്തെ ഫുഡും കഴിക്കാൻ പറ്റോ എന്തോ... ഇതെന്താ എല്ലാ കെട്ടിനും ഇങ്ങനെ...😓😓ആരും കാണാതെ എങ്ങനെ മോഷ്ടിക്കും... ആരെങ്കിലും കണ്ടാൽ എന്താവും എന്റെ അവസ്ഥ...


നമ്മൾ ആദ്യം ചെന്നത് മൂത്താപ്പടെ മുറിയിൽ ആണ്...ചാവി ഒക്കെ കണ്ടു പിടിച്ചു ഷെൽഫിൽ ഉള്ള കാശ് നമ്മൾ ഒന്ന് നോക്കി...😓പാവം മൂത്താപ്പ... എങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ... പക്ഷെ എന്റെ നെച്ചു ഓന്റെ കയ്യിൽ അല്ലേ...



**********💞



പ്രതീക്ഷിക്കാതെ നമ്മളെ കണ്ട ഷോക്കിൽ ആയിരുന്നു സാനി...


"എന്നെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ..."


അതിന് അവൾ തല താഴ്ത്തി നിന്നു...


"എന്ത് കുറവായിരുന്നു എന്റെ അമിക്ക്...മുൻപ് എപ്പോഴോ പ്രേമിച്ചു എന്ന് കരുതി അവൻ വിവാഹത്തെ പറ്റി ചിന്തിച്ചപ്പോ നിന്നെ തന്നെ വേണം എന്ന് ആഗ്രഹിച്ചതാണോ... അവനിൽ നിന്ന് നീ ഒഴിഞ്ഞു മാറിയത് ലോക ഫ്രോഡ് ആയ ഒരുത്തനെ കണ്ടിട്ട് അല്ലേ... എന്തായാലും അവന്റെ കൂടെ നീ നാളത്തെ നിക്കാഹിന്റെ സമയത്തിന് മുന്നേ പോണം... വിവാഹം ഒക്കെ കഴിഞ്ഞു പോവുന്ന പെണ്ണുങ്ങളെക്കാൾ പരാതി കേൾക്കുന്നത് അവളെ ഭർത്താവ് ആവും... കഴിവ് കെട്ടവൻ എന്നെ അവനെ പറ്റി ആളുകൾ പറയൂ..."


"അജു നീ എന്തൊക്കെയാ ഈ പറയുന്നത്..."


"എല്ലാം അറിഞ്ഞിട്ട് തന്നെയാടി ഞാൻ വന്നത്...നിനക്ക് അവന്റെ കൂടെ പോകുമ്പോ അമിടെ പണവും പണ്ടവും വേണം അല്ലേ... എന്നിട്ട് അതുമായി നിങ്ങൾ എത്ര കാലം ജീവിക്കും... അത് കഴിഞ്ഞ പിന്നെ എന്ത്‌ ചെയ്യും..."


"ഒഴിഞ്ഞു മാറിയത് അല്ലേ ഞാൻ... എന്റെ പിന്നാലെ വന്നത് കൊണ്ടല്ലേ... നിന്റെ ഭാര്യ എന്നെ വെല്ലു വിളിച്ചില്ലേ അതോടെയാ എനിക്ക് വാശി കൂടിയത്... എന്നേക്കാൾ നല്ലോരു പെണ്ണിനെ കൊണ്ട് കെട്ടിക്കും അത്രേ...അത് കൊണ്ട് തന്നെയാ ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തത്..."


"അവൾ അങ്ങനെ നിന്നെ വെല്ലു വിളിച്ചെങ്കിൽ അത് തന്നെയാ നടക്കാൻ പോണെ... നിന്നെക്കാൾ സൗന്ദര്യവും സൽസ്വഭാവവും ഉള്ള ഒരു പെണ്ണ്... നാളെ നിശ്ചയിച്ച സമയത്ത് തന്നെ അവന്റെ ഭാര്യ ആവും... പിന്നീട് ഒരിക്കലും നീ അവനെ തേടി വരരുത്..."😬


"അതോർത്തു നീ പേടിക്കേണ്ട ഞാൻ ഒരിക്കൽ ഉപേക്ഷിച്ചത് പിന്നെ സ്വീകരിക്കാറില്ല..."


"അത് ശരി അപ്പൊ ആ ഫ്രോഡിന്റെ അതേ സ്വഭാവം ആണോ നിനക്കും... അവനും അങ്ങനെ ആണെന്ന് തോന്നുന്നു... ഇത് അവന്റെ ഫോണാ പക്ഷെ ഇതിലെ വിഡിയോയിൽ ഒക്കെ അവൻ ഒരിക്കൽ യൂസ് ചെയ്ത പെണ്ണിനെ പിന്നെ യൂസ് ചെയ്തിട്ട് കാണുന്നില്ല..."


നമ്മൾ അവളെ മുന്നിൽ വിഡിയോ പ്ലേ ചെയ്തതും പ്രതീക്ഷിക്കാതെ അവനെ പറ്റി മനസ്സിൽ ആക്കിയ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു...


"കൊണ്ട് പോകുന്ന പണം തീരുന്നത് വരെ അവൻ നിന്നെയും ഇത് പോലെ ആസ്വദിച്ചു കൂടെ കാണും... പിന്നെ അവൻ മറ്റൊരു കിളിയെ തേടി പറന്നു പോകും... അപ്പോ നീയും അത് പോലെ മറ്റൊരു കഴുകനെയും തേടി പോവുമായിരിക്കും അല്ലേ..."


അവൾ നിന്ന നിൽപ്പിൽ വിയർത്തു കുളിച്ചു...


"ഇവനെ പറ്റി നിനക്ക് മനസ്സിൽ ആയത് കൊണ്ട് നാളെ അമിടെ ലൈഫിൽ വരാം എന്ന് കരുതേണ്ട... അവനുള്ള പെണ്ണിനെ അവന് കിട്ടി... പിന്നെ അവന് നഷ്ടം ആയ പണം അത് നീ തന്നെ വെച്ചോ... വിശ്വാസത്തേക്കാൾ വലുതല്ലല്ലോ പണം... അത് പിന്നെയും ഉണ്ടാക്കാം..."


നമ്മൾ അതും പറഞ്ഞു അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നടന്നു...


ബൈക്ക് എടുക്കുമ്പോ ആണ് നമ്മളെ പെണ്ണിന്റെ കാൾ കണ്ടത്...🙄ഹാവൂ നമ്മളെ കാണാതോണ്ട് പെണ്ണിന് വിളിക്കാൻ തോന്നിയല്ലോ അത് മതി...നമ്മൾ ഒരു പുഞ്ചിരിയോടെ അത് ഓൺ ആക്കി കാതിൽ വെച്ചു...


"ഹലോ അജ്മൽ... ഞാൻ ആരാണെന്ന് മനസ്സിൽ ആയോ..."


നമ്മൾ ഒന്ന് കൂടി സ്‌ക്രീനിൽ നോക്കി... ഇത് പെണ്ണിന്റെ നമ്പർ തന്നെ ആണല്ലോ...😓


"ആരാടോ താൻ... എന്റെ വൈഫിന്റെ നമ്പർ എങ്ങനെ തന്റെ കയ്യിൽ വന്നു..."😬


"നമ്പർ മാത്രം അല്ല അവളെ ഫോൺ വരെ എന്റെ കയ്യിലാ ഇപ്പോൾ... അതികം വൈകാതെ അവളും..."


"😠ഡാ... ആരാടാ പട്ടി നീ..."


"നീ എന്നെ തേടി അല്ലേ നടക്കുന്നെ... അപ്പോ ഞാൻ ഇവിടെ നിന്റെ പെണ്ണിന്റെ അടുത്ത് വന്നു... എന്റെ എല്ലാ പ്ലാനും നീ തകർത്തില്ലേ... അത് കൊണ്ട് മറ്റൊന്ന് ഞാൻ പ്ലാൻ ചെയ്തു... ഞാൻ പോവുമ്പോ ഇവിടത്തെ പണവും നിന്റെ പെണ്ണും എന്റെ കൂടെ ഉണ്ടാവും... സോ ക്യൂട് ആൻഡ് ഇന്നസെന്റ് ഗേൾ... മനസും ശരീരവും ഒരു പോലെ കളങ്കപ്പെടാത്ത പെണ്ണ്...എന്താ അജു ഞാൻ കൊണ്ട് പോട്ടെ..."


"😬😠😠ഡാാ പട്ടി... നീ എന്ത് വേണേലും കൊണ്ട് പോയിക്കോ പക്ഷെ എന്റെ പെണ്ണ് അവിടെ ഉണ്ടായിരിക്കണം... അല്ലെങ്കിൽ നീ പിന്നെ ജീവനോടെ ഉണ്ടാവില്ല..."


നമ്മൾ കലിപ്പിൽ അലറി പറഞ്ഞു എങ്കിലും അവിടെ ഒരു ചിരിയാണ് കേട്ടത്...


"നീ ഇവിടെ എത്തുമ്പോൾ കേൾക്കുന്ന വാർത്ത എന്താണെന്ന് നിനക്ക് അറിയോ നിന്റെ ഭാര്യ പണവും സ്വർണവും മോഷ്ടിച്ചു അവളെ കാമുകന്റെ കൂടെ ഒളിച്ചോടി എന്ന്... എങ്ങനെ ഉണ്ട്..."


കൂടുതൽ ഒന്നും കേൾക്കാൻ ഉള്ള ശേഷി ഇല്ലാത്ത കൊണ്ട് നമ്മൾ കട്ട് ചെയ്ത് അമിയെ വിളിച്ചു... അവന്റെ ഫോൺ ഓഫ് ആണെന്ന് കേട്ടതും നമ്മൾ എന്ത് ചെയ്യും ആരെ വിളിക്കും എന്ന് അറിയാതെ വണ്ടി എടുത്തു...



**********💃



പണം എല്ലാം പെറുക്കി എടുത്തു കവറിൽ   ആക്കി നമ്മൾ മേലേക്ക് നടന്നു...😓നമ്മളെ കയ്യിൽ ഉള്ള വേറൊന്ന് കൂടി നമ്മൾ ബാക്കിലേക്ക് മാറ്റി പിടിച്ചു...


എല്ലാരും ഫുഡ്‌ കഴിക്കുന്ന തിരക്കിൽ ആയോണ്ട് ആരെയും കണ്ണിൽ പെട്ടില്ല...തെണ്ടി പട്ടി ചെറ്റ... ഓൻ ഗതി പിടിക്കില്ല...😬


നമ്മൾ ഓനെ കുറെ പ്രാകി അകത്തേക്ക് നടന്നു... അപ്പോ നെച്ചുന്റെ വായൊക്കെ തുണി വെച്ച് കെട്ടിയിട്ടുണ്ട്...🙄ഇവൾ നിലവിളിക്കാൻ നോക്കി കാണും... ഓൾ ആണെങ്കിൽ നമ്മളെ നോക്കി എന്തൊക്കെയോ കാണിക്കുന്നും മൂളുന്നും ഒക്കെ ഉണ്ട്...


"Good girl..."


ഓൻ നമ്മളെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു കവറിൽ നോക്കി... നമ്മൾ അപ്പോ തന്നെ കയ്യിൽ കരുതിയ മൂത്താപ്പടെ വല്യ ടോർച് ലേറ്റ് എടുത്തു ഓന്റെ തലയുടെ പിന്നിൽ നിന്നും അടിച്ചു...


അപ്പോ തന്നെ ഓൻ ഫ്ലാറ്റ് ആയത് കണ്ടു നമ്മൾ വായും പൊളിച്ചു നിന്നു...


"ഇയാൾ ചത്താ..."


"ഇന്നലെയും  ബോധം പോയത് അല്ലേ... അത് പോലെ വരുമായിരിക്കും..."


നെച്ചു ഓളെ വായിലെ കെട്ടഴിച്ചു മാറ്റി ഞങ്ങൾ രണ്ടും കൂടി അപ്പോ തന്നെ ഷാൾ എടുത്തു ഓന്റെ കയ്യും കാലും കൂടി കെട്ടി വെച്ചു...


"ഇനി എന്താ ചെയ്യാ ഇയാളെ..."


"എടീ ഇയാൾ അജുനെ വിളിച്ചു... പണവും നിന്നെയും കൊണ്ട് പോകും എന്നൊക്കെ പറയുന്നത് കേട്ട്..."


"😬ഈ പട്ടി എന്തിനാ എന്നെ കൊണ്ടൊവുന്നെ..."


"🙄ആ ആർക്കറിയാം... ക്യൂട് ആണെന്ന് ഒക്കെ പറയുന്ന കേട്ട്... എന്തായാലും പണം അടിച്ചു മാറ്റുമ്പോ നീ ഇതും കൂടി കൊണ്ട് വന്നത് നന്നായി..."


അപ്പൊ തന്നെ ആരോ ഡോറിൽ മുട്ടിയതും നമ്മൾ ആളെ വലിച്ചു കട്ടിലിന്റെ അടിയിൽ ഇട്ട്...ഒലിച്ചിറങ്ങിയ വിയർപ്പ് ഒക്കെ ഒന്ന് തുടച്ചു കൊണ്ട് നമ്മൾ ഡോർ തുറന്നതും നമ്മളെ ഉമ്മച്ചി മുന്നിൽ...🙄പടച്ചോനെ വല്ലോം അറിഞ്ഞു വന്നതാവോ...


"നീയൊക്കെ ഇവിടെ എന്താ ചെയ്യുന്നേ...വല്ലതും ചെന്നു കഴിക്കാൻ നോക്ക്... ഞാൻ ഈ ഡ്രെസ്സ് ഒന്ന് മാറട്ടെ... "


"അയ്യോ ഉമ്മച്ചി... ഉമ്മച്ചി അപ്പുറത്ത് എങ്ങാനും പോയി മാറിക്കോ... "


"അതെന്താ..."


"ഉമ്മച്ചി അപ്പുറത്തെക്ക് എങ്ങാനും പോയെ  ഞങ്ങൾ കുറച്ച് കഴിഞ്ഞു വരാം..."


എന്നും പറഞ്ഞു നമ്മൾ കലിപ്പിൽ ഡോർ അടച്ചു...🙄ഇനി ഈ കുരിശിനെ എന്ത് ചെയ്യും പടച്ചോനെ...


"ഡീ നമുക്ക് ഈ തെണ്ടിയെ ബാത്‌റൂമിൽ പൂട്ടി ഇടാം..."


നമ്മൾ ഉള്ള ശക്തി മുഴുവൻ എടുത്തു അയാളെ വലിച്ചു ബാത്‌റൂമിൽ ഇട്ട്...🙄ഇനി തണുപ്പ് അടിച്ചു ബോധം വരോ... നമ്മൾ വായിൽ കൂടി കുറച്ച് തുണി എടുത്തു തിരുകി കയറ്റി...😕


"ഞാൻ ചെന്നു അമിക്കനോട്‌ എങ്കിലും പറയട്ടെ...ഇയാൾ നാളെ എല്ലാരും വന്നാൽ കാണില്ലേ... അപ്പോ പുറത് എത്തിക്കാൻ അമിക്കാ വേണം..."


"😕യ്യോ ഞാൻ ചെന്നു പറയാം നീ ഇവിടെ നിക്ക്... എനിക്ക് പേടിയാ ആരേലും വന്നു വിളിച്ചാൽ ഞാൻ എന്ത് പറയും... നിനക്ക് ആവുമ്പോ അവസരത്തിനു കള്ളം കിട്ടും..."


ഓൾ അതും പറഞ്ഞു പോയതും നമ്മൾ അപ്പോ തന്നെ കട്ടിലിന്റെ അടിയിൽ കയറി കൂടി...😓ഇതെന്താ എപ്പോ നോക്കിയാലും നമ്മക്ക് മാത്രം ഇങ്ങനെ ഓരോ കുരിശ്...



*********💞



*അമി *


😕ഈ പെണ്ണ് ഇതെന്താ ഈ കാണിക്കുന്നേ പടച്ചോനെ... നമ്മളെ കുറെ നേരം ആയല്ലോ കയ്യും കലാഷും കാണിച്ചു വിളിക്കാൻ തുടങ്ങിയിട്ട്...


🙄ഇനി ഇന്നലെ കൊടുത്ത തല്ലു വല്ലതും തിരിച്ചു തരാൻ ആണോ... ഇനി കൂടെ ഉള്ള ആ കുരിപ്പ് പറഞ്ഞു വിട്ടത് ആവോ...


എല്ലാരും ഒന്ന് ഒതുങ്ങി എന്ന് കണ്ടതും നമ്മൾ മുറിയിൽ ചെന്നു... ഇപ്പൊ നോക്കുമ്പോ ആണെങ്കിൽ അതിനെ കാണാനും ഇല്ല...


നമ്മൾ ഷർട്ട്‌ ഊരി മാറ്റി ടവൽ എടുക്കുമ്പോൾ ആണ് ഒരുത്തി ജെറ്റ് വരുന്ന പോലെ നമ്മളെ മേലേക്ക് വന്നു വീണത്... നമ്മൾ ബാലൻസ് ചെയ്യാൻ ആവാതെ അതിനെയും കൊണ്ട് താഴേക്ക് ലാൻഡ് ആയി...


🙄പെണ്ണ് ആണെങ്കിൽ വീണപ്പോൾ തൊട്ട് നമ്മളെ മേലേ കിടന്നു നമ്മളെ തന്നെ നോക്കി നിക്കാ... ഇത് എന്തിനാ ഇത്രയും സ്പീഡിൽ ഇങ്ങോട്ട് വന്നത് എന്നായിരുന്നു നമ്മളെ ചിന്ത...


"അയ്യോ എന്റെ മോളെ..."


എന്ന് കേട്ടതും നമ്മൾ പെണ്ണിനേയും പിടിച്ചു തള്ളി ചാടി എണീറ്റു... നോക്കുമ്പോ പെണ്ണിന്റെ ഉപ്പച്ചി ഉണ്ട് കണ്ണും തള്ളി നിക്കുന്നു...


നമ്മൾ നൈസ് ആയി ഒന്ന് ഇളിച്ചു തല ചെരിച്ചു നോക്കുമ്പോൾ പെണ്ണ് എണീക്കാൻ ആവാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്...🙄പെണ്ണിന്റെ തലയിൽ ആണെങ്കിൽ ഷാളും ഇല്ല... അതാണ് കാലിൽ കുടുങ്ങി കിടക്കുന്നത്...


അങ്ങേര് നമ്മളെയും അവളെയും മാറി മാറി നോക്കുന്നത് കണ്ടു നമ്മൾ ഒന്ന് സ്വയം നോക്കി...😕ഷർട്ടും മാറ്റിയിട്ടുണ്ട്... പുള്ളി തെറ്റിധരിച്ചു കാണോ...


"എന്താ എന്ത് പറ്റി..."


എന്ന് ചോദിച്ചു കുഞ്ഞുപ്പാ വന്നതും അങ്ങേരെ പോലെ നമ്മളെയും ആ പെണ്ണിനേയും ഒന്ന് നോക്കി വായും പൊളിച്ചു നിന്നു...🙄


അപ്പോ തന്നെ നമ്മൾ പെണ്ണിനെ പിടിച്ചു നിർത്തിയതും പെണ്ണ് നമ്മളെ ഒന്ന് തോണ്ടി...😕ഇതിന് കാര്യായിട്ട് എന്തോ തകരാർ ഉണ്ടല്ലോ... ആ നിയന്റെ കൂടെ അല്ലേ നടപ്പ്...🙄പറയും പോലെ അത് എവിടെ പോയി ആവോ...


"എന്താടാ നീ ഈ കാണിച്ചത്... നാളെ നിന്റെ കെട്ടാണ് അത് മറന്നോ..."


"🙄അതിന് മാത്രം എന്തുണ്ടായി എന്നാ... ഈ പെണ്ണ് വന്നു എന്റെ മേലേ വീണതാ... ഡീ നിനക്കെന്താ നോക്കിയും കണ്ടും വന്നാൽ..."


കാര്യം അറിയാൻ ഓരോരുത്തർ ആയി വന്നതും നമ്മൾ അത് തന്നെ പറഞ്ഞു മടക്കി അയച്ചു...🙄പെണ്ണാണെങ്കി എന്നെയും കൊണ്ടേ പോവൂ എന്ന പോലെ നിക്കാ...


"എനിക്ക് ഒറ്റയ്ക്ക് ഒരു കാര്യം പറയാൻ ഉണ്ട്..."


😨അത് കേട്ടതും നമ്മൾ കണ്ണും തള്ളി അതിനെ നോക്കി... അതെന്താണാവോ പടച്ചോനെ...😲ഇതിന് മൊത്തം ഇന്ന് ഇളക്കം ആണ്...



*********💞



ആരെയും പുറത്ത് ഒന്നും കാണാത്ത കൊണ്ട് നമ്മൾ ടെൻഷൻ അടിച്ചു അകത്തേക്ക് കയറി...😓അവളെ കൊണ്ട് പോയോ ആവോ...


എല്ലാരും കൂടി അമിടെ മുറീടെ മുന്നിൽ കൂട്ടം കൂടി നിന്നത് കണ്ടു നമ്മൾ ഒന്ന് ഞെട്ടി... എല്ലാരേയും കൂട്ടത്തിൽ നിന്നു നോക്കിയതും അമിയും നെച്ചുവും ഉണ്ട് പരസ്പരം നോക്കി നിക്കുന്നു...🙄ഇതെന്താ പടച്ചോനെ ഇവിടെ ഇങ്ങനെ ഒരു സീൻ...


"എന്താ ഉപ്പച്ചി അവര് ഇങ്ങനെ നിക്കുന്നെ..."


"😓ഒന്നും പറയേണ്ട മോനെ നാളെ മറ്റൊരു പെണ്ണിനെ നിക്കാഹ് ചെയ്യേണ്ടവനാ... ഇന്ന് ആ പെണ്ണിനെ കേറി പിടിക്കോ എന്താണാവോ ചെയ്തേ..."


😲നമ്മൾ വീണ്ടും ഒന്ന് ഞെട്ടി അമിയെ നോക്കി...😕ഇവൾ നല്ല മാച്ച് ആണ് ഇവന്... ആ കുരിശ് പോയ സ്ഥിതിക്ക് ഇതിൽ ഇത്തിരി ഡീസൽ ഒഴിച്ചു നന്നായി അങ്ങ് തീയിടാം... പിന്നെ നമ്മളെ അവസ്ഥ തന്നെ ആവും അവനും...😌


നമ്മൾ ഇടയിൽ കൂടി അമിടെ അടുത്തേക്ക് ചെന്നു...കണ്ണ് കൊണ്ട് എന്താണെന്ന് കാണിച്ചതും അവൻ എന്തൊക്കെയോ ദയനീയമായി കാണിച്ചു...


"നിനക്ക് ഇവളെ ഇഷ്ട്ടം ആണെങ്കിൽ ആരും എതിർക്കില്ല... നീ ധൈര്യം ആയിട്ട് ഇവളെ കെട്ടിക്കോ..."


"😬ഡാ പന്നി നീ എന്തൊക്കെയാ ഈ പറയുന്നേ..."


"ഡീ പെണ്ണെ നിനക്ക് ഇവനെ ഇഷ്ട്ടം ആണോ..."


🙄വല്യ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് നമ്മൾ അത് ചോദിച്ചത് എങ്കിലും പെണ്ണ് അപ്പോ തന്നെ നാണിച്ചു അതേ എന്ന് തലയാട്ടി കാണിച്ചു...


"മോളെ..."😨


എന്നൊരു വിളി ആയിരുന്നു പെണ്ണിന്റെ ഉപ്പച്ചി...


"ഉപ്പച്ചി പേടിക്കേണ്ട മക്കളെ സന്തോഷം അല്ലേ ഏതൊരു ഉപ്പച്ചിയും ആഗ്രഹിക്കൂ...ആ കുട്ടി ഒരുപാട് ഇഷ്ടപ്പെട്ടു പോയി അത് കൊണ്ടാ..."


അങ്ങേര് ഇത്തിരി ആലോചിച്ചു നിന്നതും അമി പല്ലും കടിച്ചു നമ്മളെ നോക്കി...


"എന്റെ മോളെ ഇഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ... ഇവൾക്ക് എന്നും ഇവന്റെ പേര് പറയാനേ നേരം കാണൂ... അത് ഇങ്ങനെ ഒരു ഇഷ്ട്ടം കൊണ്ടാണെന്ന് ഇപ്പോഴാ മനസ്സിൽ ആയത്... പിന്നെ വീട് നിറച്ചും ആളുകളുള്ള ഒരു കുടുംബത്തിൽ നിന്നു വേണം ഇവളെ കെട്ടിക്കാൻ എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു... "


പെണ്ണിന്റെ ഉപ്പച്ചി സമ്മതം അറിയിച്ചതും  അമി നമ്മളെ കലിപ്പിൽ നോക്കി...


"പേടിക്കേണ്ടടാ നാളെ നീ കെട്ടാൻ തീരുമാനിച്ച പെണ്ണിന്റെ വിവാഹം നടക്കും അത് അവൾ ഇഷ്ടപ്പെടുന്ന ആളെ കൂടെ..."


എന്നും പറഞ്ഞു നമ്മൾ കയ്യിലുള്ള പിക് ഒക്കെ കാണിച്ചതും ഓൻ ഞെട്ടി തരിച്ചു നമ്മളെ നോക്കി...😓ഒരു തല്ലു പ്രതീക്ഷിച്ചു എങ്കിലും അവൻ നമ്മളെ കെട്ടിപ്പിടിച്ചു നിന്നതും നമ്മൾ അന്തം വിട്ടു അവനെ തള്ളി മാറ്റി...


"അവളെ കണ്ടപ്പോൾ തൊട്ട് മനസ് കയ് വിട്ട പോലെ തോന്നിയതാ...പക്ഷെ എന്നെ വിശ്വസിച്ചു മണവാട്ടി ആവാൻ തയാർ ആയി നിക്കുന്ന അവളെ എങ്ങനെ ഒഴിവാക്കും എന്ന ടെൻഷൻ ആയിരുന്നു എനിക്ക്... ഇപ്പോഴാടാ ആശ്വാസം ആയത്..."


😕ഇതിപ്പോ ഇവിടെ ആരാ പടക്കം പൊട്ടിച്ചേ...


അതിനെ  പെണ്ണുങ്ങൾ എല്ലാം കൂടി കൊണ്ട് പോയപ്പോൾ ആണ് മറ്റൊരു കാര്യം നമ്മക്ക് കത്തിയത്...😵നമ്മളെ പെണ്ണിനെ കാണാൻ ഇല്ലെന്ന്...


"ഡാ അമി അവളെവിടെ... നിയ..."


"😨പറയും പോലെ ഇവിടെ ഇത്ര ഒക്കെ നടന്നിട്ടും അവളെ കണ്ടില്ലല്ലോ... പെണ്ണ് ഇത് എവിടെ പോയി..."


😪പടച്ചോനെ ഇനി അതിനെ എവിടെ പോയി കണ്ടു പിടിക്കും...ആ തെണ്ടി അവളെയും കൊണ്ട് നാട് വിട്ടു കാണോ...


"എടാ  അവൻ അവളെയും കൊണ്ട് പോകും എന്ന് എന്നെ വെല്ലുവിളിച്ചതാ... അവളെ മാത്രമല്ല പണവും പണ്ടവും കൊണ്ടാ പോയത്...നീ ഇത് എവിടെ ആയിരുന്നു നിന്റെ ഫോൺ ആണെങ്കിൽ ഓഫും..."


"ചാർജ് ചെയ്യാൻ വെച്ചതാ ഏതോ കുട്ടി തേവാങ്ക് അതിന്റെ പരിപ്പ് ഇളക്കി വെച്ചിട്ടുണ്ട്...🙄എന്നാലും ഇങ്ങനെ ഒരു സംഭവം ഇവിടെ മിസ് ആയിട്ട് ആരും അറീല്ലലോ... കൂടെ ഉള്ള ലവളും കണ്ടില്ലേ..."


"അവളെ ഫോൺ അവന്റെ കയ്യിലാ നമുക്ക് ട്രെസ് ചെയ്തു കണ്ടു പിടിക്കാം..."


നമ്മൾ ഫോൺ എടുത്തു ആ നമ്പറിലേക്ക് വിളിച്ചു... റിങ്ങ് ചെയ്യുന്നു എന്നല്ലാതെ കാൾ അറ്റന്റൻസ് ചെയ്യുന്നില്ല...നമ്മളെ വെപ്രാളം കണ്ടിട്ട് ആണെന്ന് തോന്നുന്നു പെണ്ണിന്റെ ഉപ്പച്ചി നമ്മളെ അടുത്തേക്ക് വന്നു...


"മോളെ ഇവിടെ എങ്ങും കാണുന്നില്ല... അവൾ പിണങ്ങി പോയത് ആവോ...മോൻ വീട്ടിൽ ഒന്ന് വിളിച്ചു നോക്ക്..."


നമ്മൾ തലയാട്ടി കൊണ്ട് ഒന്നും മിണ്ടാതെ അവരെ ഒക്കെ ഒന്ന്  നോക്കി...


"കോഴി മുട്ട ഇടാൻ കളിക്കുന്ന പോലെ ഇവിടെ ഒക്കെ നടക്കുന്നത്... ഫുഡ്‌ കഴിക്കാൻ പോലും വന്നില്ല... ചോദിച്ചപ്പോൾ പറഞ്ഞു അജുനെ കാണാത്ത ടെൻഷൻ ആണെന്ന്..."


അമിടെ പെങ്ങൾ അത് പറഞ്ഞപ്പോൾ നമ്മൾ നോക്കിയത് പരുങ്ങി നിക്കുന്ന ലവളെ ആണ്...😕മൊത്തത്തിൽ എന്തോ ചുറ്റിക്കളി ആണല്ലോ...


അവൾക്ക് കാര്യായിട്ട് എന്തോ പറയാൻ ഉണ്ടെന്ന് മനസ്സിൽ ആയപ്പോ നമ്മളെ എല്ലാരേയും പറഞ്ഞു വിട്ടു... 


"അവൾ വീട്ടിൽ കാണും... ഞാൻ ലേറ്റ് ആയ ദേഷ്യം കാണിക്കുന്നതാവും..."


അവരൊക്കെ അത് വിശ്വസിച്ചു അകത്തേക്ക് നടന്നു...അപ്പോൾ അമി നെച്ചുനെ പിടിച്ചു അവിടെ നിർത്തി...


"നീയല്ലേ ഇത്രയും നേരം അവളെ കൂടെ ഉണ്ടായിരുന്നത്... എന്നിട്ട് അവളെ ഏതോ ഒരുത്തൻ വന്നു കൊണ്ട് പോവുമ്പോ നീ എവിടെ ആയിരുന്നു..."


"🙄അയിന് ഓളെ ആരും കൊണ്ടോയിട്ട് ഒന്നുല്ല... ഓൾ അയാളെ തലക്ക് ഇട്ട് അടിച്ചപ്പോൾ അയാൾ ബോധം കെട്ട് വീണു... അവളും അയാളും ഇപ്പൊ ബാത്‌റൂമിൽ ഉണ്ട്... "


😨പടച്ചോനെ അവന്റെ കൂടെ ബാത്‌റൂമിലാ അവളാ... നമ്മൾ കേട്ടപാടെ അകത്തേക്ക് ഓടി... നമ്മളെ  പിന്നാലെ തന്നെ അമിയും അവളും ഓടി വന്നതും അവന്റെ പെങ്ങൾ  മുന്നിൽ നിന്നു...


"നീ അകത്തേക്ക് നടക്ക്‌... രണ്ടും ഉണ്ടല്ലോ കെട്ടിന് മുന്നേ പെണ്ണിനെ കേറി പിടിക്കുന്ന ടൈപ്പാ... അതോണ്ട്  നാളെ നിക്കാഹ് കഴിയുന്നത് വരെ  എന്റെ കൂടെ നിന്നാൽ മതി... ഇവറ്റകൾ രണ്ടും ഒരൊറ്റ മിനിറ്റ് കൊണ്ടാ കെട്ട് ഉറപ്പിക്കുന്നത്...പീഡന വീരന്മാരാ.. എന്നാ ഒരു ചേർച്ചയാ എല്ലാ കാര്യത്തിലും... കെട്ടിന്റെ കാര്യത്തിൽ പോലും രണ്ടും കണക്കാ... ഒരു മിനിറ്റ് കണ്ണ് തെറ്റുമ്പോഴേക്കും കിസ്സ്‌ അടി വരെ നടന്നിരിക്കും... ഫസ്റ്റ് നൈറ്റ്‌ എങ്കിലും കെട്ടി കഴിഞ്ഞു നടത്താം..."


ഞങ്ങൾ രണ്ടും എല്ലാരേയും നോക്കി ഒരു വളിച്ച ഇളി കൊടുത്തു... അവൾ അപ്പോ തന്നെ നമ്മളെ ഒന്ന് നോക്കി  അവളെ പിന്നാലെ നടന്നു...


നമ്മൾ മുറിയിൽ കയറി അവിടെ ഒക്കെ ഒന്ന് കണ്ണോടിച്ചപ്പോൾ ആണ് ഒരു കവർ കണ്ടതും അതിൽ മുഴുവനും ഇവിടെ ഉള്ള പണവും പണ്ടവും ആണെന്ന് കണ്ടതും നമ്മൾ അമിയെ നോക്കി...


"😪അവൻ എന്റെ പെണ്ണിനേയും കൊണ്ടാ പോയത് എന്ന് തോന്നുന്നു... ഇനി എവിടെ ചെന്നു കണ്ടു പിടിക്കും... ആ സാനിയുടെ കാമുകൻ ആണത്... അവൾ നിന്നെ ചതിക്കുകയായിരുന്നു... എല്ലാം കലങ്ങി തെളിഞ്ഞത് അവളെ ഓരോ പൊട്ടത്തരം കൊണ്ടാ...അത് കൊണ്ട് തന്നെയാ അവൾക്ക് ഈ അവസ്ഥ വന്നത്..."


😪നമ്മൾ കണ്ണും നിറച്ചു പറയുമ്പോ ആണ് ബാത്‌റൂമിൽ ഒരു നിരക്കം കേട്ടത്...


😨ഡോർ തുറന്നതും അവിടെ ഉള്ള സാധനത്തെ കണ്ടു ഞങ്ങൾ രണ്ടും കണ്ണും മിഴിച്ചു വായും പൊളിച്ചു നിന്നു...🙄ഇവൻ ഇത് ഇവിടെ ഉണ്ടല്ലോ പിന്നെ നമ്മളെ പെണ്ണ് ഇത് എവിടെ പോയി...


"😕ഇവനെ അവൾ തന്നെ ആണോ ഈ കോലത്തിൽ ഇട്ടത്... ഇത്രയും തടിയും വണ്ണവും ഉള്ള ഇവനെ ഈർക്കിളി പോലത്തെ അവൾക്ക് ഇതിന് പറ്റോ... ഇനി വേറെ ആരെങ്കിലും വന്നു ഇവനെ ഇവിടെ ഇട്ട് അവളെയും കൊണ്ട് പോയോ..."😲


നമ്മൾ അവനെ വലിച്ചു പുറത്തേക്ക് കൊണ്ട് വന്നു രണ്ട് ചവിട്ട് കൊടുത്തു ഉണർത്തി...


"എവിടെയാടാ പട്ടി എന്റെ പെണ്ണ്... നീ എന്താ അവളെ ചെയ്തേ ആർക്കാ കൊണ്ടുപോയി കൊടുത്തെ..."😬


അവൻ എങ്ങനെ ഒക്കെയോ കണ്ണ് തുറന്നു ഞങ്ങളെ രണ്ടിനെയും നോക്കി... ഒരു മൂളിച്ച മാത്രം കേട്ടപ്പോൾ അമി ചെന്നു അവന്റെ വായിൽ ഉള്ള തുണി മുഴുവനും പുറത്തേക്ക് വലിച്ച്...🙄പടച്ചോനെഅവളെ ഒരു  ഷാൾ മുഴുവനും ഓന്റെ വായിൽ ഉണ്ടല്ലോ...😕ലവൻ ചാകാത്തത് തന്നെ ഭാഗ്യം...


"ഇനി പറയടാ പട്ടി അവളെ നീ എന്താ ചെയ്തേ..."


"എന്ത് ചെയ്യാൻ അവൾ അല്ലേ എന്നെ ഈ അവസ്ഥയിൽ ആക്കിയേ... എന്റെ തലക്ക് ഒരു അടി കിട്ടിയത് മാത്രേ എനിക്ക് ഓർമയുള്ളൂ..."


"😬പിന്നെ അവൾ ഇത് എവിടെ പോയി..."


അമി രണ്ട് ചവിട്ട് കൂടി അവന് കൊടുത്തു...


"എന്നെ വെറുതെ വിട്ടേക്ക് എനിക്ക് ഒന്നും വേണ്ട... ഞാൻ പോയിക്കോളാം..."


"😬അവളെ കിട്ടാതെ നിന്നെ വെറുതെ വിടാനോ... നീയല്ലേ എന്നോട് പറഞ്ഞത് എന്റെ പെണ്ണിനേയും കൊണ്ട് നീ പോവാണെന്ന്... ഇത് കണ്ടോ നീ ഒരു സ്ത്രീരമ്പണൻ ആണെന്ന് ഇതിൽ നിന്ന് തന്നെ എനിക്ക് മനസ്സിൽ ആയതാ... ഇനി പറ അവളെ നീ ആർക്കാ കൊണ്ട് പോയി കൊടുത്തെ..."


"ഞാൻ അവളെ കൊണ്ട് പോയിട്ടില്ല... അതിന് മുന്നേ അവൾ സ്വർണവും പണവും കൊണ്ട് വന്നതാ... അത് നോക്കിയപ്പോ തന്നെ എന്റെ തലയിൽ അടി വീണിരുന്നു..."


😕പടച്ചോനെ ആ അടി ഏറ്റില്ലെങ്കിൽ ഈ പണവും അവളും ഇവിടന്ന് പോകും... ഇതൊക്കെ ചെയ്തു വെച്ചിട്ട് പിന്നെ പെണ്ണ്  ഇത് എവിടെ പോയി...🙄


"പ്ലീസ് എന്നെ ഒന്ന് അഴിച്ചു വിട്..."


"അതെങ്ങനെ ശരിയാവും... നിനക്ക് തരാൻ ഉള്ള മുതലും പലിശയും മനസ്സിൽ കുറിച്ച് വെച്ചാ ഞാൻ ഇങ്ങോട്ട് വന്നത്... അത് വാങ്ങിയിട്ടേ നീ പോവൂ..."


അവൻ നമ്മളെ നോക്കിയതും നമ്മൾ ഓന്റെ കരണം നോക്കി രണ്ട് കൊടുത്തു...


"ഇത് അന്ന് നീ എന്റെ പെണ്ണിനെ തല്ലിയില്ലേ അതിനാ... അവളെ ശാസിക്കാനും ശിക്ഷിക്കാനും എനിക്ക് മാത്രമേ അവകാശം ഉള്ളൂ... ഇനി ബാക്കി ഉള്ളത് നീയെന്താ കുറച്ച് മുന്നേ എന്നോട് പറഞ്ഞത് സോ ക്യൂട് ആൻഡ് ഇന്നസെന്റ് എന്നല്ലേ... പിന്നെ മനസും ശരീരവും കളങ്കപ്പെടാത്ത പെണ്ണ് എന്നും... അവളെ മനസും ശരീരവും ക്യൂട്നസും ഇന്നസെന്റ്സും എല്ലാം എനിക്ക് മാത്രം ഉള്ളതാ...നിന്നെ പോലെ അവളെ കാണുമ്പോ കടിച്ചു തിന്നാൻ ഉള്ള ആർത്തി അല്ല അത്... അവളെ മനസ്സിൽ ആക്കി അവളെ തെറ്റുകൾ തിരുത്തി ജീവിതകാലം മുഴുവനും സ്നേഹിച്ചു എന്റെ കുട്ടികളുടെ ഉമ്മച്ചി ആയി എന്നും എനിക്ക് അവൾ കൂടെ വേണം... അവളെ നീ ഇത്തിരി നിമിശം എങ്കിലും കാമത്തോടെ നോക്കിയില്ലേ അതിന് നിങ്കക്ക് തരാൻ പോകുന്ന ശിക്ഷ എന്താണെന്ന് നിനക്ക് അറിയോ..."


നമ്മൾ പല്ലും കടിച്ചു അവന്റെ കാലിനിടയിൽ ആഞ്ഞു ചവിട്ടി...😬


"ഇനി ഞാൻ കൊടുക്കട്ടെ എന്റെ പെങ്ങളെ ഇവൻ വിവരിച്ചത് ഉള്ളത് ആണെങ്കിലും എനിക്ക് അത് തീരെ ഇഷ്ടം ആയില്ല..."😠


എന്നും പറഞ്ഞു അമിയും അവന് ആവുന്ന വിധത്തിൽ കൊടുത്തു...


"ഡാ ഇത് മതി...ഇനി അവൻ ഒരു പെണ്ണിനേയും ആ കണ്ണ് കൊണ്ട് നോക്കില്ല... അത് മാത്രം അല്ല നിന്നെ തേക്കാൻ വെച്ച പെട്ടി നാളെ തൊട്ട് ഇവന് കഴുകാനും തേക്കാനും ഉള്ളതാ...നാളെ നിന്റെയും അവളെയും വിവാഹം ആണ്... ഞങ്ങൾ തന്നെ അവളെ വീട്ടിൽ എത്തിച്ചോളാം നിന്നെ... പിന്നെ നീയായി നിന്റെ പാടായി... ഞങ്ങളെ പെണ്ണിന്റെ കണ്മുന്നിൽ വന്നു പോകരുത് കേട്ടല്ലോ..."


"😓ഇന്നാ ഞാൻ ആദ്യമായി അവരെ തേടി വന്നത്...ഇന്നേ വരെ ആ പീറ പെണ്ണ് എന്നെ തേടി വന്നു പണി തന്നിട്ടെ ഉള്ളൂ..."😓


🙄ആ അതും നേരാ... അല്ലേലും അവളെക്കൊണ്ടെ  അതിനു  പറ്റൂ... പക്ഷെ പെണ്ണ് ഇത് എവിടെ പോയി...നമ്മൾ വീട്ടിൽ വിളിച്ചു എങ്കിലും അവൾ അവിടെ എത്തിയിട്ടില്ല... അവനെ പുറത്ത് ഇറക്കിയ പോലെ തന്നെ കെട്ടിയിട്ട് നമ്മൾ പെണ്ണിനേയും തേടി ഇറങ്ങി...


"😓നാളെ രാത്രി ഉറക്കം ഒഴിയേണ്ട ഞാൻ ആണ് ഇന്നേ ഉറക്കം കളഞ്ഞു നിക്കുന്നത്... എന്റെ ഫസ്റ്റ് നൈറ്റ്‌ എനിക്ക് ഉറങ്ങി തീർക്കാൻ ആവും യോഗം..."


അമി അവന്റെ രോദനം അറിയിച്ചു കൊണ്ട് നമ്മളെ പുറത്ത് തല വെച്ച് കിടന്നു...


"അങ്ങനെ ഇപ്പൊ നീ ഒറ്റയ്ക്ക് നൈറ്റ്ണ്ട... എന്റെ കാര്യം സെറ്റ് ആയാൽ മാത്രേ നിന്നെ ഞാൻ അതിന് വിടൂ മോനെ..."


"🙄നീ ഇത്രയും കാലം നിധി കാക്കുന്ന ബൂധത്തേ പോലെ നിന്നത് എന്റെ തെറ്റാണോ... ഞാൻ പൊളിക്കും... പക്ഷെ വല്ലോം നടക്കണം എങ്കിൽ അവളെ കണ്ടു കിട്ടണ്ടെ..."


😓നമ്മൾ ഓൾ പോകാൻ ചാൻസ് ഉള്ള ഓളെ ഫ്രണ്ട്‌സിനെ മുഴുവനും ചെന്നു ഉറക്കിൽ നിന്നു വിളിച്ചുണത്തി അവളെ അന്വേഷിച്ചു...അവൾ എവിടെ പോയാലും തിരിച്ചു വരും എന്നുള്ള ഒരു പ്രതീക്ഷയുണ്ട്...


"ഇനി അവൾ അന്നത്തെ ആ പയ്യന്റെ കൂടെയോ അല്ലെങ്കിൽ ആ മർജാൻന്റെ കൂടെയോ പോയി കാണോ..."🤔


"😬പന്നി നിന്റെ മറ്റവൾ അവൾക്ക് ഗർഭം ഉണ്ടാക്കിയപ്പോഴും നീ ഇത് തന്നാ പറഞ്ഞത്...ഒന്നുല്ലേലും നിന്റെ പെങ്ങൾ അല്ലേ എന്നെ ആശ്വസിപ്പിക്കേണ്ട നീ തന്നെ എന്നെ ഇങ്ങനെ തളർത്തല്ലേ..."


"🙄ഞാൻ ഒരു ഡൌട്ട് ചോദിച്ചത് അല്ലേ..."


🙄അതും പറഞ്ഞു അവൻ വീണ്ടും നമ്മളെ മേലേ ചാഞ്ഞു... ഇവനെ ഒക്കെ കൂട്ടി ഇറങ്ങിയ നമ്മളെ വേണം പറയാൻ...



**********💃



🌅🌅നേരം വെളുത്തു കോഴി കൂകി തുടങ്ങി...🙄(nb കോഴി കൂവുമ്പോൾ നമ്മൾ പെണ്ണ് അറിയില്ല അജു കൂവണം )


വല്യ ബഹളം കെട്ടാണ് നമ്മൾ എണീറ്റത്...😒ഇത്ര പെട്ടെന്ന് നേരം വെളുത്തോ... ഈ അജു എന്താ എന്നെ വിളിക്കാതെ ഇരുന്നേ...


"😵😵എന്റുമ്മച്ചി... എന്റെ തല..."


നമ്മൾ അവിടെ തന്നെ വീണു...പടച്ചോനെ ഇന്നലെ നമ്മളെ ആ അജു തെണ്ടി പിടിച്ചു തറയിൽ ആണോ കിടത്തിയെ... അല്ലേലും ഓന് ഇപ്പൊ നമ്മളെ കണ്ടൂടാ... 😒


നമ്മൾ ഉരുണ്ട് വെളിയിൽ വന്നതും നമ്മളെ ഓൾഡ് മുറി കണ്ടു നമ്മൾ കണ്ണും മിഴിച്ചു കിടന്നു...😕യ്യോ ഇന്നലെ ഇവിടെ ആണോ കിടന്നേ...


"😨യ്യോ ഷുഗർ മാൻ ബാത്‌റൂമിൽ അല്ലേ..."


നമ്മൾ ഓടി ചെന്നു ബാത്‌റൂമിൽ നോക്കിയപ്പോൾ ഓൻ ഇല്ല...😓ഓൻ രക്ഷപ്പെട്ടു പോയാ...കാശ് ഇട്ട കവറും ഇല്ലല്ലോ...🙄ഓൻ അതിന്റെ കൂടെ നെച്ചുനെയും കൊണ്ട് പോയാ...


നമ്മൾ മെല്ലെ വെളിയിലേക്ക് തല ഇട്ടപ്പോൾ കുറെ എണ്ണം അണിഞ്ഞു ഒരുങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... ഇനി ഓന്റെ കെട്ടും കഴിഞ്ഞ...🙄


നമ്മൾ മെല്ലെ അമ്മിടെ മുറിയിൽ ചെന്നു ഓളെ നോക്കി ഒന്ന് ഇളിച്ചു...😓പെണ്ണ് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ...


"ഓഹ് വന്നോ... നിനക്ക് പോവുമ്പോഴും വരുമ്പോഴും ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ..."


🙄എവിടെ പോവാൻ... ഇതിന് വട്ടായാ...


നമ്മൾ പുറത്തേക്ക് ഇറങ്ങി എല്ലാരേയും ഒന്ന് നോക്കി...😕എല്ലാരും റെഡി ആയിട്ടുണ്ട് നമ്മൾ മാത്രേ ഈ പേ കോലത്തിൽ ഉള്ളൂ... എന്നാലും ഓൻ ഉള്ള കാശും സ്വർണവും ഒക്കെ കൊണ്ട് പോയിട്ടും ആരും ഒന്നും അറീലെ...😓


ഉമ്മച്ചി നമ്മളെ കണ്ടതും നമ്മളെ അടുത്തേക്ക് പറന്നു വന്നു...🙄


"പെട്ടെന്ന് പോയി കുളിച്ചു റെഡി ആയി വാ...നിനക്ക് വരുമ്പോ കുളിച്ചു റെഡി ആയി വന്നാൽ എന്താ... തേൻ ഒലിപ്പിച്ചത് വരെ കാണാൻ ഉണ്ട്..."


😏ഓഹ് പിന്നെ ഉറങ്ങുമ്പോ ഇതൊക്കെ നമ്മക്ക് മാത്രാണല്ലോ... ബാക്കി എല്ലാരും വായിൽ ഗം ഇട്ട് ഒട്ടിച്ചാണല്ലോ കിടക്കുന്നെ...നമ്മൾ ഉമ്മച്ചിയെ ഒന്ന് പുച്ഛിച്ചു അമിക്കാടെ മുറിയിൽ ചെന്നു തല ഇട്ട് നോക്കി... കക്ഷി ഇബടെ ഇല്ല...🙄ഇനി ആ അജു എവിടെ ആണാവോ ഓനോട്‌ ഇതൊക്കെ ഒന്ന് പറയാൻ...


"ആ അമിയും അജുവും കൂടി ഇത് എവിടെ പോയതാ പാതിരാത്രി ഇറങ്ങി പോയതാ... ഇത് വരെ വന്നില്ല നിക്കാഹിനു മുന്നേ വരുവോ എന്തോ..."


🙄ഇവറ്റകൾക്ക് കെട്ടിന് എങ്കിലും അടങ്ങി നിന്നൂടെ... നമ്മളെ നോക്കാൻ കൂടി ഓന് ടൈം ഇല്ല...😏ജാഡ ഇപ്പൊ കൂടീട്ടുണ്ട്...


നമ്മൾ ഇപ്പൊ ഇത് ആരോടാ പറയാ എന്നും ചിന്തിച്ചു നിക്കുമ്പോ ആണ് ഉമ്മച്ചിയും ഇത്തയും ഉപ്പച്ചിയും അനുമോളും ഒക്കെ വന്നത്... അപ്പൊ തന്നെ നമ്മൾ അവരെ അടുത്തേക്ക് ഓടി...


"നീ ഇത് വരെ റെഡി ആയില്ലേ... അജു കാണണ്ട നീ ഈ കോലത്തിൽ നടക്കുന്നത്... ചെന്നു കുളിച്ചു റെഡി ആയി വാ..."


അതൊന്നും കാര്യാകാതെ നമ്മൾ അച്ചുട്ടനെ ഇക്കിളി ആക്കി കൊണ്ടിരിക്കുമ്പോൾ ആണ് അജുവും അമിക്കയും ബൈക്കിൽ വന്നു ഇറങ്ങുന്നത് കണ്ടത്...😨


പടച്ചോനെ പോയി കുളിച്ചേക്കാം... ബാക്കി എല്ലാം പിന്നെ പറയാം... നമ്മൾ സ്റ്റെപ് കയറുമ്പോൾ ആണ് ഡീ എന്ന അലർച്ച കേട്ടത്...


😓നമ്മൾ എല്ലാരേയും ഒന്ന് നോക്കി തലയും താഴ്ത്തി നിന്നു...


"രാത്രി മുഴുവനും നീ എവിടെ ആയിരുന്നു... നിനക്ക് തോന്നിയത് പോലെ വരാനും പോവാനും ഇത് സത്രം അല്ല... ഇവരെ കൂടി വിഷമിപ്പിക്കേണ്ട എന്ന് കരുതി ഞാൻ നീ എന്റെ വീട്ടിൽ ഉണ്ടെന്നാ പറഞ്ഞത്...നീ എവിടന്നാടി വരുന്നെ..."


😕നമ്മൾ എവിടെ പോവാൻ...🙄ഇവനും വട്ടായാ...


"ഡീ...😬പറയെടി..."


എന്നും പറഞ്ഞു ഓൻ നമ്മളെ തല്ലാൻ കയ് പൊക്കിയതും നമ്മൾ കവിളിൽ കയ് വെച്ച് ഓനെ ദയനീയമായി നോക്കി...😓


"രണ്ട് കിട്ടിയാലേ നീ പറയുള്ളൂ അതെനിക്കറിയാം..."


😪ഇതിപ്പോ നമ്മൾ എവിടെ ഏലും പോയെങ്കിൽ അല്ലേ പറയേണ്ടത്... നമ്മൾ ഓനെ കലിപ്പിൽ നോക്കിയതും ഓൻ വീണ്ടും തല്ലാൻ എന്ന പോലെ വന്നു...


"നിർത്തെടാ...വയറ്റിൽ ഉള്ള അതിനെ ഇങ്ങനെ തല്ലാൻ അത് എന്താ ഇപ്പൊ ചെയ്തേ... എന്തെങ്കിലും ചെയ്തിട്ട് ഉണ്ടെങ്കിൽ മയത്തിൽ ചോദിക്കണം..."


🙄എന്റെ ഉമ്മച്ചി ഇങ്ങള് ഇനി അത് കൂടി പറയേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ... അല്ലെങ്കിൽ തന്നെ നാണം കെട്ട് നിക്കാ...


"അയ്യോ അപ്പൊ നിയ മോൾ ഗർഭിണി ആണോ..."


"അത് ശരി ഇവറ്റകൾ രണ്ടും അതൊന്നും ഇവിടെ പറഞ്ഞിട്ടില്ലേ... ഞങ്ങൾ തന്നെ ടെസ്റ്റ്‌ റിപ്പോർട്ട്‌ കണ്ടിട്ടാ അറിഞ്ഞത് തന്നെ..."


😕എല്ലാരും കൂടി നമ്മളെ പഞ്ചാരയിൽ പറ്റിയ ഉറുമ്പ് 🙄🙄അത് വേണ്ട വെറുത്തു പോയി ഒരു പഞ്ചാരയും ഉറുമ്പും...😏ജിലേബിയിൽ പറ്റിയ ഈച്ചയെ പോലെ വന്നു നോക്കാനും ഉമ്മ വെക്കാനും ഒക്കെ തുടങ്ങി...😕നേരത്തെ തേൻ ഒലിപ്പിച്ചു എന്ന് പറഞ്ഞ നമ്മളെ ഉമ്മച്ചി തന്നെ കവിളിൽ ഉമ്മ വെക്കാ...🙄


"മോൾ ഇനി മേലേ ഒന്നും പോണ്ട ഇവിടത്തെ ബാത്‌റൂമിൽ കുളിച്ചാൽ മതി... ഉമ്മച്ചി ഡ്രെസ്സ് ഒക്കെ എടുത്തു വരാം..."


ഉമ്മച്ചി മുകളിൽ കയറി പോയതും കലിപ്പിൽ നോക്കുന്ന അജുനെ കണ്ടു നമ്മൾ ഓനെ നോക്കി ഇളിച്ചു...🙄ഇല്ലാത്ത ഗർഭം കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടല്ലോ... ഇനി പല്ല് വരെ ഉമ്മച്ചി തേച്ച് തരോ എന്തോ...


"എവിടെ ആയിരുന്നെടി നീ ഇത് വരെ..."


"😪മതി അവൾ വന്നില്ലേ പിന്നെന്താ...എന്ത് തന്നെ ആയാലും അവൾ  എന്തെങ്കിലും നല്ല  കാര്യത്തിനെ പോവൂ..."


ഇത്ത വന്നു മുന്നിൽ നിന്ന് ഓനെ മാറ്റിയതും നമ്മൾ ഓനെ പുച്ഛിച്ചു കാണിച്ചു... ഓൻ ആ കലിപ്പിൽ ആമിക്കാനെയും കൊണ്ട് മേലേക്ക് കയറിപ്പോയി...😏



********💞



"എന്നാലും അവൾ എവിടെ പോയത് ആവും... നേരെ ചോവ്വെ ചോദിച്ചാൽ ഒന്നും കുരിപ്പ് പറയില്ല..."


"എന്തായാലും വന്നില്ലേ... തനിച്ചു കിട്ടുമ്പോ നീ തന്നെ ചോദിച്ചു നോക്ക്..."


"😕ചോദിക്കണം...വീണ്ടും ഈ ഗർഭം വിന ആയല്ലോ പടച്ചോനെ..."


"😌ഇനി ഒരൊറ്റ വഴിയേ ഉള്ളൂ...നീ ആ ഗർഭം അങ്ങ് യാഥാർഥ്യമാക്കിയേക്ക്... അല്ലാതെ ഒരു പോംവഴിയും ഞാൻ കാണുന്നില്ല..."


"അതൊക്കെ നമുക്ക് ഒരുമിച്ച് നടപ്പിലാക്കാം... നീ തത്കാലം റെഡി ആവ്... ഞാൻ ആ കുരിപ്പിനെ നോക്കട്ടെ..."


നമ്മൾ മെല്ലെ അവിടെ ഒക്കെ അതിനെ നോക്കി നടക്കുമ്പോൾ ഉണ്ട് പെണ്ണ് നമ്മളെ പോലെ കാര്യായിട്ട് എന്തോ നോക്കുന്നു...🙄ഇനി അതെന്താണാവോ പടച്ചോനെ...


നമ്മൾ മെല്ലെ പെണ്ണിന്റെ പിന്നാലെ ചെന്നു നോക്കിയതും പെണ്ണ് കാട്ടിലിനടിയിൽ ഒക്കെ തലഇട്ട് നോക്കുന്നുണ്ട്...


"എന്താ നീ ഈ നോക്കുന്നെ..."


"😓എന്റെ നെച്ചുനെ കാണുന്നില്ല... ഓളെ ആ ഷുഗർ മാൻ കൊണ്ടൊയോ ആവോ...ഓനെ ഞാൻ കെട്ടി ഇട്ടതാ എന്നിട്ടും ഓൻ കാശും ഓളെയും കൊണ്ട് പോയീന്നാ തോന്നുന്നേ..."


😕അപ്പൊ ഇവിടെ നടന്നത് ഒന്നും ഇത് അറീല അല്ലേ...നമ്മൾ ഓളെ ഒന്ന് തുറിച്ചു നോക്കി...


"ഇന്നലെ ഇവിടെ കാണിച്ചത് ഒക്കെ എനിക്ക് ഇഷ്ടായി...ഈർക്കിളി പോലത്തെ നിന്നെ കൊണ്ടും പലതും പറ്റും എന്ന് നീ തെളിയിച്ചു...അല്ലെങ്കിൽ എനിക്ക് ഇപ്പൊ നിന്നെ ഇങ്ങനെ കാണാൻ പോലും പറ്റില്ല... പക്ഷെ പിന്നെ നീ കാണിച്ചത് എനിക്ക് തീരെ ഇഷ്ടം ആയില്ല... നിന്നെ തേടി ഇന്നലെ രാത്രി മുഴുവനും നിന്റെ ഫ്രണ്ട്‌സിന്റെ വീട്ടിൽ കേറി ഇറങ്ങി അത് പോട്ടെ എന്ന് വെക്കാം... നീ പുതിയ വല്ല ശത്രുക്കളെ ഉണ്ടാക്കിയോ എന്ന് വരെ ഞങ്ങൾ അന്വേഷിച്ചു നടന്നു... എന്തിന് പറയുന്നു സ്റ്റേഷനിൽ വരെ എത്തി ഞങ്ങൾ... പിന്നെ നീ ആയോണ്ട് തിരിച്ചു വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു...നീ എന്നെയും കൊണ്ടല്ലേ പോവൂ..."


"😬പട്ടി...ഞാൻ ഇന്നലെ എന്റെ കാമുകന്റെ വീട്ടിൽ പോയതാ..."


"😨കാമുകനാ അതാരാ..."


നമ്മൾ പെണ്ണിന്റെ ബലമായി ചുവരിൽ ചേർത്ത് നിർത്തി ചോദിച്ചു...


"😏ആരായാലും ഇയാളെ പോലെ വൃത്തികെട്ടവൻ അല്ല..."


"എന്ത്... ഞാൻ വൃത്തികെട്ടവൻ ആണെന്നോ..."


എന്നും പറഞ്ഞു പെണ്ണിന്റെ മുഖത്തിന്‌ നേരെ മുഖം കൊണ്ട് പോയതും പെണ്ണ് നമ്മളെ പിടിച്ചു തള്ളി...


"കാമുകനെ തേടി പോയിട്ട് പിന്നെന്താ തിരിച്ചു വന്നത്...എന്തോ ഭാഗ്യത്തിന് അമി നിന്റെ ഉപ്പച്ചിനെ വിളിച്ചപ്പോൾ നിന്റെ കാര്യം ചോദിച്ചു അവൾ ഇവിടെ ഉണ്ടല്ലോ എന്ന് കേട്ടപ്പോൾ ഞങ്ങൾ ഓടി പിടിച്ചു വന്നതാ... അല്ലെങ്കിൽ ഇന്ന് അമിടെ കെട്ട് പോലും നടക്കില്ലായിരുന്നു..."


പെണ്ണ് അതിന് നമ്മളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...


"😓എനിക്കറിയാം എന്നെ അത്രക്കെ വിശ്വാസം ഉള്ളൂ എന്ന്... ഞാൻ ഈ കട്ടിലിനടിയിൽ തന്നെ ഉണ്ടായിരുന്നു...ആരേലും കണോന്ന് പേടിച്ചു കയറിയതാ പിന്നെ ഇപ്പോഴാ എണീറ്റെ...അയിനല്ലേ എന്നെ ഇയാൾ തല്ലിയെ പോ അവിടന്ന്... ഇനി എന്നോട് മിണ്ടാൻ വാ..."


"🙄എടീ ഞാൻ നിന്നെ തല്ലിയിട്ട് ഒന്നും ഇല്ല..."


"😏ഉമ്മച്ചി വന്നൊണ്ട് അല്ലേ... ഇതിന് ഉള്ളത് ഞാൻ കാണിച്ചു തരാം കേട്ടോ..."


"ഇപ്പോഴോ എനിക്ക് നൈറ്റ്‌ മതി..."


"😬പോടാ തെണ്ടി... പട്ടി..."


എന്നും വിളിച്ചു ഒരു ഓട്ടം ആയിരുന്നു...🙄ഇതൊക്കെ എന്ത്...അതൊക്കെ മാറ്റി എടുക്കാം...😓അതെപ്പോ ആണാവോ എന്നാ ഇപ്പോൾ ഡൌട്ട്...



*********💃



🙄നമ്മളെ ഉമ്മച്ചി നമ്മളെ മുടി വരെ ചീകി തരാ...😌ഇങ്ങനെ ആണെങ്കിൽ നമ്മൾ എന്നെ വയറ്റിൽ ഉണ്ടാക്കിയേനെ... അല്ലേലും ഇപ്പൊ വയറ്റിൽ ആയില്ലേൽ എന്താ കയ് വരെ റസ്റ്റ്‌ എടുക്കാ... ഇനി നാവിനു വരെ റസ്റ്റ്‌ വേണം...🤔ഏയ്‌ അത് വേണ്ട അപ്പൊ ആരാ ഫുഡ്‌ കഴിക്കാ...


"മോളെ അമി ഈ പെണ്ണിനെ നിന്റെ കൂടെ തന്നെ നിർത്തിയേക്ക്... കണ്ണ് തെറ്റിയാൽ ഓടി ചാടി നടക്കും... ആദ്യത്തേ മൂന്ന് മാസം നല്ലോണം റസ്റ്റ്‌ വേണം..."


"ശരി കുഞ്ഞിമ്മാ..."


നമ്മളെ വല്യ കാര്യായിട്ട് അമ്മിന്റെ കയ്യിൽ ആക്കി ഉമ്മച്ചി പോയി...🙄നമ്മൾ ഓളെ ഒന്ന് നോക്കി ഒന്ന് പുച്ഛിച്ചു...


"നിന്റെ കെട്ടിയോൻ ദുബായിൽ പോയെന്ന് കരുതി എന്നെ പിടിച്ചു ആ സ്ഥാനത്ത് നിർത്തേണ്ട... ഇന്നേലും ഒരു കല്യാണം ഞാൻ അടിച്ചു പൊളിക്കട്ടെ... നിന്റെ കെട്ടിനോക്കെ ഞാൻ ബാത്‌റൂമിൽ ആയിരുന്നു അത് നീ മറക്കണ്ട..."


"ഓഹ് അത് നിന്റെ കയ്യിലിരിപ്പ്നകൊണ്ടല്ലേ...അതോണ്ട് ആ പാവം അജു പെട്ടു..."


😏ഹ്മ്മ് ഞാൻ ആണ് പെട്ടിരിക്കുന്നെ...


നമ്മൾ അവിടെ ഒക്കെ ഒന്ന് നോക്കിയതും മണവാട്ടി പെണ്ണായി നിക്കുന്ന കോപ്പിനെ കണ്ടു നമ്മൾ കണ്ണ് ഒക്കെ തുടച്ചു നോക്കി...😕


"ദേഡി നോക്കിയേ നെച്ചുനെ പോലെ ഉണ്ടല്ലോ ആ പെണ്ണിനെ..."


"🙄പോലെയല്ല അത് തന്നെയാ അത്..."


"😨യ്യോ അപ്പൊ ഇവളെയാണോ അമിക്കാ കെട്ടുന്നേ..."


"മ്മ്..."


🙄ഇതെന്താ ഇവിടെ നടക്കുന്നെ... നമ്മൾ കട്ടിലിന്റെ അടിയിൽ പെട്ടിട്ട് കുറെ നാളായാ...🤔


നമ്മൾ അപ്പൊ തന്നെ നെച്ചുന്റെ അടുത്തേക്ക് ഓടി...


"ഞാൻ കരുതി ആ ഷുഗർ മാൻ നിന്നെയും കൊണ്ട് പോയെന്ന്... നീ അമിക്കാടെ കൂടെ ആണോ ഒളിച്ചോടിയെ... അല്ല എന്തായിരുന്നു സംഭവം... സാനിത്തയെ അമിക്കാ തേച്ചോ..."


"എനിക്ക് അമിക്കാനെ ഇഷ്ട്ടം ആടി... നീ തന്നാ അതിന് കാരണം... പുള്ളിക്കും എന്നെ ഇഷ്ട്ടം ആണെന്ന് ഞാൻ ഇന്നലെയാ അറിഞ്ഞത്... ആ സാനി നിന്റെ അമിക്കനെ ആണ് തേച്ചേ... ഓളും ആ ഷുഗറും ലവ് ആടി...😍അപ്പോ പിന്നെ ഞങ്ങൾ സെറ്റ് ആയി..."


🙄ഇബടെ എന്താ നടക്കുന്നെ പടച്ചോനെ... നമ്മളെ മാത്രം ആരും ലവ് ചെയ്യാനും ഇല്ല... തേക്കാനും ഇല്ല...😕ഇവളെ കണ്ടാൽ പറയോ എന്നേക്കാൾ വല്യ തരികിട ആണെന്ന്...


"നിനക്കെന്താടി ഭ്രാന്ത് ആണോ ആ തൊരപ്പൻ അമിക്കാനെ കെട്ടാൻ... ഓൻ ആള് ശരിയല്ല...കലിപ്പനാ... നിനക്ക് തല്ലു വാങ്ങാനെ നേരം കാണൂ..."


"😌എനിക്ക് ഇഷ്ടാ...അന്ന് കിട്ടിയ തല്ലിന്റെ ത്രിൽ ഇത് വരെ പോയില്ല..."


😨പടച്ചോനെ ഈ പെണ്ണിന് മുഴുത്ത വട്ടാണോ...😕എന്നാലും ഒരു രാത്രി നമ്മൾ മാറി നിന്നപ്പോഴേക്കും എന്തൊക്കെയാ ഇബടെ ഉണ്ടായേ...

"🙄ഡീ നീ നല്ല പോലെ ഒന്ന് കൂടി ആലോചിച്ചു നോക്ക്... പിന്നെ പറഞ്ഞിട്ട് കാര്യല്ല... നിക്ക് തന്നെ ഇപ്പൊ തോന്നാറുണ്ട്ഇങ്ങനെ ഒന്നിനെ കെട്ടേണ്ടി ഇരുന്നില്ല എന്ന്...ആള് ആ അജുനെ പോലെ കലിപ്പനാ... എപ്പോഴാ മോന്ത കലങ്ങുന്നേ എന്ന് പറയാൻ ആവില്ല..."


"😌അതൊക്കെ ഞാൻ ഏറ്റു... നീ എന്നെ തളർത്തല്ലേഡി കുരിപ്പേ... ഹോ എനിക്കങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല..."


😌അതൊക്കെ ഭാവിയിൽ വിശ്വസിച്ചോളും... വരാൻ ഉള്ളത് മണവാളൻ ആയി വരുന്നത് കണ്ടു നമ്മൾ ഓളെ ഒന്ന് കൂടി നോക്കി...😒എല്ലാം കഴിഞ്ഞു... ഇനി നീയായി നിന്റെ പാടായി... ഒരുത്തിയെ എങ്കിലും രക്ഷിക്കാൻ നോക്കുമ്പോ ഓൾക്ക് ജാഡ... ഇനി ഓൾ കവിളിൽ കയ് വെച്ച് പരാതി ആയി വരട്ടെ എന്റെ അടുത്തേക്ക് അപ്പൊ ബാക്കി കൊടുക്കാം...


നമ്മൾ നിഷ്കു ആയി മാറി നിന്നു ഓൻ ഓളെ മഹർ ഇടീക്കുന്നത് ഒക്കെ നോക്കി... അപ്പോഴാണ് നമ്മളെ ആരോ തോണ്ടുന്നത് കണ്ടത്...😕ഷമിയും ജെസിയും... നമ്മൾ ആണെങ്കിൽ അവരെ നോക്കി ഇളിച്ചു...


"ഇതെന്താടി നിന്റെ അമിക്കാ നെച്ചുനെ കെട്ടുന്നേ..."


"😒എനിക്ക് ഇതിൽ യാതൊരു പങ്കും ഇല്ലെടി... ഇവിടെ ഏതാണ്ട് ഒക്കെ നടന്നിട്ടുണ്ട്... എന്നാലും ആ കോപ്പ് എന്നെ ചതിച്ചു ആ അമിക്കാനെ കെട്ടുന്നു ഞാൻ കരുതീല..."


"🙄നിന്നെ ചതിക്കാനാ..."


"ആടി... ഇന്നലെ പത്ത് പന്ത്രണ്ട് മണി വരെ എന്റെ കൂടെ ഉണ്ടായിരുന്ന ലവളാ... കാലത്ത് എട്ട് മണിക്ക് നോക്കുമ്പോ മണവാട്ടി ആയി നിക്കുന്നു... ഇത് ചതി അല്ലേ..."


"🤔അപ്പൊ ഈ സമയം അത്രയും നീ എവിടെ ആയിരുന്നു..."


"😒കട്ടിലിന്റെ അടിയിൽ ഉറങ്ങി പോയെടി..."


"😕നിനക്ക് ഇപ്പോഴും പുരോഗതി ഇല്ല അല്ലേ... നീ എന്താടി ഇങ്ങനെ..."


🙄ആ ഷമി കുരിപ്പ് നമ്മളെ ഇട്ട് താങ്ങി... ലവൾ വരെ ഒരു ഹണിമൂൺ കഴിഞ്ഞപ്പോത്തിനും നന്നായല്ലെ...


ഓളെ ഉമ്മച്ചിയും ഉപ്പച്ചിയും കൂടി ഓളെ അനുഗ്രഹിച് ഫോട്ടോ എടുപ്പ് ഒക്കെ തുടങ്ങി... പാവങ്ങൾ ഓളെ ഉമ്മ ഒക്കെ വെച്ച് മരിക്കാ...


"ഡീ നിക്ക് ഓൾ ഫസ്റ്റ് ഞങ്ങളെ കാണുമ്പോ പറഞ്ഞ ഡയലോഗ് ഓർമ ഉണ്ട... ഉപ്പച്ചി കാണിച്ചു തരുന്ന ചെക്കനെ മാത്രേ കെട്ടൂ എന്ന്... എന്നിട്ട് ഇപ്പൊ കണ്ടില്ലേ..."


"😏നീയും അങ്ങനെ തന്നാ എന്നോട് പറയാറ്..."


😕ഓഹ് അങ്ങനെ നമ്മളും പറഞ്ഞു അല്ലേ... അപ്പൊ അതിന് ഇവിടെ പ്രസക്തി ഇല്ല... ഓളെ കാര്യം ഓർക്കുമ്പോ ആണ് നമ്മക്ക് ടെൻഷൻ...പെണ്ണ് തല്ലു കിട്ടി ചാവോ എന്തോ...


എല്ലാരും കൂടി രണ്ടിന്റേം കൂടെ നിന്നു ഫോട്ടോ എടുപ്പ് തുടങ്ങി... അപ്പോഴാണ് ഒരുത്തൻ നമ്മളെ തേടുന്നത് കണ്ടത്...🙄ഇവനെ ഞാൻ അങ്ങനെ വിടാൻ ഒന്നും പോണില്ല...നമ്മൾ അപ്പോ തന്നെ കുനിഞ്ഞു കൊണ്ട്  പിറകിലേക് നടന്നു...


😏ഓന് ഫോട്ടോ എടുക്കാൻ ഞാൻ വേണല്ലേ... നമ്മൾ മെല്ലെ തല ഇട്ട് ഓനെ കണ്ട ഭാഗത്ത്‌ നോക്കുമ്പോ കാണാൻ ഇല്ല...നമ്മളെ നോക്കി എവിടെ എങ്കിലും പോയി കാണും...


നമ്മൾ തിരിഞ്ഞതും ദേ നിക്കുന്നു കയ്യും കെട്ടി ഓൻ...😏നമ്മൾ ഒന്ന് പുച്ഛിച്ചു കാണിച്ചു...ഓൻ നമ്മളെ അടുത്തേക്ക് വന്നു നമ്മളെ തോളിൽ കയ്യിട്ടു ഓന്റെ ഫോണിൽ സെൽഫി എടുക്കുന്ന കണ്ടു നമ്മൾ അത് നോക്കി ഇളിച്ചു... അല്ലേലും സെൽഫി കണ്ടാൽ നമ്മൾ എല്ലാം മറന്നു ഇളിക്കും...😌ശീലായിപ്പോയി അതാ...


"ഹോ അപ്പൊ ചിരിക്കാൻ ഒക്കെ അറിയാം... ഇന്ന് നിന്നെ കാണാൻ ഒരു പ്രത്യേക ബാക്കിയാണല്ലോ എന്ത് പറ്റി..."


ഓൻ നമ്മളെ ഒന്ന് മൊത്തത്തിൽ നോക്കി കൊണ്ട് ചോദിച്ചു...


"😌ഇന്ന് ഉമ്മച്ചിയാ മുടി കെട്ടി തന്നെ... പിന്നെ ഐ ലൈനറും പൗഡറും ഉമ്മച്ചിയാ ഇട്ട് തന്നെ അതോണ്ടാവും..."


"😕അപ്പൊ ഇത് വരെ നീ ഒറ്റയ്ക്ക് ചെയ്തതിന്റെ വൃത്തികേട് ആയിരുന്നു നിന്റെ മോന്ത അങ്ങനെ ഇരുന്നത് അല്ലേ... ഞാൻ ആയത് കൊണ്ട് സഹിച്ചു... വേറെ വല്ലാവരും ആണേൽ കാണായിരുന്നു..."


😕ഇവനെന്നെ നാറ്റിക്കാൻ വന്നതാണോ... കോപ്പ്...😬


"ഇയാളെക്കാളും നല്ല മോന്ത തന്നെയാ എന്റേത്..."


"അതോണ്ടല്ലേ എന്റെ ഭാര്യയെ ഞാൻ അവരെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ വിളിക്കാൻ വന്നേ..."


എന്നും പറഞ്ഞു നമ്മളെ തള്ളി കൊണ്ട് ഓൻ നടന്നു...🤔ആ പറഞ്ഞതും ഒരു തള്ളല്ലേ... ഏതായാലും നനഞ്ഞു ഇനി കുളിക്കാം എന്ന പോലെ നമ്മൾ പിന്നെ എല്ലാ പോസിലും നിറഞ്ഞു നിന്നു... അതും രണ്ടിന്റേം ഇടയിൽ കയറി നിന്നു കൊണ്ട്...😎


ഷമീർ കാക്കു കെട്ടിയോളെയും മാലിക്കാ നമ്മളെ ഷമിനെയും പിന്നെ ജെസിയും ഓളെ റാഷിക്കായും പിന്നെ നമ്മളും ഓനും കൂടി ഒരു പിക് എടുത്തു... അമ്മി ആണെങ്കിൽ കെട്ടിയോൻ ഇല്ലാത്ത സങ്കടത്തിൽ നിക്കുന്നത് കണ്ടു നമ്മൾ ഓളെയും കെട്ടിപ്പിടിച്ചു നിന്നു...😏ഓളെ സങ്കടം കണ്ടിട്ടാ അല്ലാതെ ആൽബത്തിൽ  വരാൻ ഒന്നും അല്ല...


നമ്മൾ പിന്നെ ഫുഡിന്റെ സ്മെൽ വന്നതും ജെസിയെയും ഷമിയെയും വിളിച്ചു ആദ്യത്തെ ട്രിപ്പ് തന്നെ കഴിച്ചു...🙄ഇപ്പോഴാ ആശ്വാസം ആയത്... ഇങ്ങനെ ഒന്നും വിചാരിച്ചില്ല...


"നീയും ഇവളും നാളെ കോളേജിൽ വരോ..."


"🙄ഞാൻ ബരും... ഓളെ കാര്യം ഞാൻ അറീല... അമിക്കാ ആണ് ഓളെ കെട്ടിയെ ഞാൻ അല്ല..."


നമ്മൾ ഷമിക്ക് ഉള്ള മറുപടി കൊടുത്തു ഓളെ കാറിൽ കയറ്റി...അപ്പോഴാ ഓളെ കെട്ടിയോൻ നമ്മളെ നോക്കി ഇളിച്ചത്...😕ഇങ്ങേർ ആക്കി ചിരിച്ചത് ആണോ...


"😁മാലിക്കാ ഇങ്ങൾക്ക് സുഖാണോ... ഹണിമൂൺ ഒക്കെ എങ്ങനെ ഇണ്ട്..."


"പോടീ പോയി നിന്റെ കേട്ടിയോനോട് പറ അത് പോലെ ഒന്ന് പോവാൻ അപ്പൊ മനസ്സിൽ ആവും... "


😏ഓഹ് ജാഡ കണ്ടില്ലേ... ജെസിയെയും കൊണ്ട് ഓളെ കെട്ടിയോനും പോയപ്പോൾ നമ്മൾ പോസ്റ്റ്‌ ആയി...😎എവിടെ പോസ്റ്റ്‌ ആവാൻ നമ്മക്ക് പറ്റിയ ഒന്നുണ്ടല്ലോ ഇവിടെ വന്നു കേറീട്ട്...


"ഡീ നീ ഇവടെ ഇരിക്കാ... നീ വാ ഞാൻ ഇവിടെ ഒക്കെ നിനക്ക് കാണിച്ചു തരാം... വേണേൽ അജുന്റെ വീടും കാണിച്ചു തരാം..."


നമ്മൾ ഓളെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു...


"നീ എവിടെ കൊണ്ടോവാ അതിനെ..."


"ഇവടെ ഒക്കെ ഒന്ന് കാണിക്കാനാ... പെട്ടെന്ന് വരാന്നെ..."


നമ്മൾ ഉമ്മച്ചിക്ക് റിപ്ലൈ കൊടുത്തു ഓളെയും കൊണ്ട് നടന്നു...


"മോളെ അവളെ ഒന്ന് നോക്കിക്കോണെ... വയറ്റിൽ ഉള്ള വിചാരം ഒന്നും ഇല്ല അതിന്..."


നെച്ചു അതിന് നമ്മെ ഉമ്മച്ചിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു...🙄ഓൾക്ക് അറിയാലോ നമ്മക്ക് വയറ്റിൽ ഇല്ലെന്ന്... അപ്പൊ പിന്നെ പ്രശ്‌നല്ല...


"ഇവിടന്നാ നമ്മൾ അനുട്ടിയെ രക്ഷിച്ചെ... ഈ വഴിയിൽ കൂടി പോയാൽ അജുന്റെ വീട് എത്തും... ഇപ്പൊ അവിടെ പൂട്ടി ഇരിക്കാവും... എല്ലാരും അവിടെ ആണല്ലോ ഉള്ളെ..."


"😍എനിക്ക് ഇവിടെ ഒക്കെ ഒത്തിരി ഇഷ്ടായി... നമുക്ക് സെൽഫി  എടുക്കാം..."


ഓളെ കുറെ സെൽഫി ഒക്കെ കഴിഞ്ഞു...🙄ഓളെ ഇന്നലത്തെ വീഴ്ചയും അമിക്കാ വീണതും സെറ്റ് ആയതും ഒക്കെ കേട്ടപ്പോൾ നമ്മളെ കണ്ണ് തള്ളി... നമ്മളെ അതേ അവസ്ഥ ആണല്ലോ... നമ്മൾ ഓളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...ബാക്കി കാര്യങ്ങൾ നമ്മളെ പോലെ ആവോ എന്തോ...


നമ്മളെ കാത്തിലേക്ക് അവന്റെ സൗണ്ട് ഒരു പാട്ടായി അലയടിച്ചതും നമ്മൾ അപ്പോ തന്നെ അവളെയും കൊണ്ട് വീട്ടിലേക്ക് ഓടി...


🎶നിനക്കായി ഞാൻ പാട്ടു പാടുമ്പോൾ

എനിക്കായി നീ കാത്തു നിന്നില്ലേ...


നീ മറന്ന പാട്ടുകൾ

നീ പകുത്ത നെഞ്ചിലേറ്റി

ഓർത്തു പാടുമ്പോൾ

നീ എനിക്കായി കാത്തു നിന്നില്ലേ...


നീ എന്റെ സ്വപ്നമല്ലേ

നീ എന്റെ സ്വർഗമല്ലേ

പൂത്ത രാവല്ലേ

എന്റെ പൂന്തളിരല്ലേ...


പൂത്ത രാവല്ലേ

എന്റെ പൂന്തളിരല്ലേ...🎶


[ഈ സോങ് കേൾക്കുന്ന ഫീലിംഗ് ഒന്ന് വേറെ തന്നെയാ... ഒറ്റയ്ക്ക് ഇരുന്നു ഹെഡ് സെറ്റ് വെച്ച് ഒന്ന് കേട്ടു നോക്ക്... ഒരു പത്ത് തവണ എങ്കിലും നിങ്ങൾ കെട്ടിരിക്കും... ഐ ലവ് ദിസ്‌ സോങ് 😘...]


😍ഒരിക്കൽ എങ്കിലും അവൻ നമ്മക്ക് മാത്രമായി പാടി തരും എന്ന് പറഞ്ഞ അവന്റെ പാട്ട് നമ്മളെ അവന്റെ അടുത്തേക്ക് എത്തിപ്പെടാൻ അനുവദിക്കാത്ത പോലെ ദൂരം ഒരുപാട് ഉണ്ടെന്ന് തോന്നി...


😒നമ്മൾ വീട് എത്തിയതും ഓന്റെ പാട്ട് തീർന്ന് എന്ന് കണ്ടതും നമ്മക്ക് വല്ലാണ്ട് സങ്കടം ആയി...😓ആ സാരല്ല്യ പിന്നെ കേൾക്കാം...


"മോൾ ഇനി എന്നാ അങ്ങോട്ട്..."


ഇത്ത ഇറങ്ങാൻ നേരം നമ്മളെ നോക്കി ചോദിച്ചു...😌കക്ഷിക്ക് നമ്മളെ വല്യ കാര്യാ മോളെ രക്ഷിച്ചെ പിന്നെ...


"😕ഞാൻ കുറച്ച് ദിവസം കഴിഞ്ഞിട്ട് വരാം... ഇവടെ ഇവൾ ഇണ്ടല്ലോ നിക്ക് ഇപ്പൊ..."


🙄ആ  കെട്ടിയോൻ സമ്മതിക്കോ ആവോ...നമ്മൾ ഇല്ലാത്തപ്പോൾ പാടിയത് അല്ലേ...😒



*********💞



അമി നിർബന്ധിച്ചപ്പോൾ പാടിയത് ആണെങ്കിലും പാടിയത് മുഴുവനും അവൾക്ക് വേണ്ടി ആയിരുന്നു... അവൾ അത് കേട്ട് നമ്മളെ അടുത്തേക്ക് വരും എന്ന് കരുതി നോക്കി എങ്കിലും അവളെ കണ്ടില്ല...🙄ഇനി അവൾ ഇവിടന്നും നാട് വിട്ടാ പടച്ചോനെ...


നമ്മൾക്കും അപ്പോ അവളെ കാണാൻ തോന്നി അകത്തേക്ക് കയറിയതും പെണ്ണ് എവിടുന്നോ ഓടി കിതച്ചു വരുന്നത് ആണ് കണ്ടത്...🙄


നമ്മൾ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളെ കയ്യും പിടിച്ചു അവളെ മുറിയിലേക്ക് നടന്നു...മുറിയിൽ എത്തിയതും പെണ്ണ് നമ്മളെ നോക്കി ഒന്ന് ഇളിച്ചു...


"😍നിനക്ക് വേണ്ടി മാത്രമാ ഞാൻ ഇന്ന് പാടിയത്...പക്ഷെ അത് നീ കേട്ടില്ല അല്ലേ..."


"എന്നോട് പറയതോണ്ട് അല്ലേ...ഒരുപാട് ഇഷടായി... പക്ഷെ അത് കേൾക്കുമ്പോ നിന്റെ അടുത്ത് ഞാൻ മാത്രേ ഉണ്ടാവാൻ പാടുള്ളൂ...എനിക്ക് അപ്പൊ നിന്നെ കെട്ടിപ്പിടിച്ചു ഇങ്ങനെ നിക്കണം..."


എന്നും പറഞ്ഞു അവൾ നമ്മളെ കെട്ടിപ്പിടിച്ചു നിന്നു...


"അത് നമ്മൾ ഒന്നായി കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ നിന്റെ കാതിൽ പാടി തരാം... പക്ഷെ ഇപ്പൊ എനിക്ക് നിന്റെ കിസ്സ്‌ വേണം...ദാ ഇവിടെ..."


നമ്മൾ ചുണ്ടിൽ തൊട്ട് പറഞ്ഞു...അത് കേട്ടപ്പോൾ തന്നെ അവൾ  നമ്മളെ നോക്കി...


"വേണോ..."


"മ്മ്... "


"കണ്ണടക്ക്..."


അവൾ നമ്മളെ കണ്ണും അടച്ചു നമ്മളെ കാലിന്റെ മേലേ കയറി നിന്നു... അപ്പൊ തന്നെ നമ്മൾ പുഞ്ചിരിച്ചു നിന്നതും പെണ്ണിന്റെ അധരങ്ങൾ നമ്മളെ ചുണ്ടിലേക്ക് പതിഞ്...😘


അപ്പൊ തന്നെ അവളെ അരയിൽ കയ് ചേർത്ത് പിടിച്ചു ആ ചുണ്ടുകൾ മതി വരുവോളം നുകർന്നു...നമ്മളെ കയ്കൾ അവളുടെ ദേഹത്ത് ഒഴുകി നടന്നു...ഇപ്പൊ തന്നെ അവളെ സ്വന്തം ആക്കാൻ തോന്നാ... കുറച്ച് മണിക്കൂറുകൾ മാത്രം ക്ഷമിച്ചാൽ മതിയല്ലോ എന്നോർത്ത് നമ്മൾ അവളെ മോചിപ്പിച്ചു...😍


പെണ്ണിന്റെ മുഖത്ത് തന്നെ നോക്കിയതും അവൾ നാണം കൊണ്ട് തലയും താഴ്ത്തി നിന്നു... ഒരു പുതിയ വികാരം അവളിൽ ഉടലെടുത്തത് നമ്മക്ക് തിരിച്ചറിയാൻ പറ്റി...😜


"നാണം ആണോ... മ്മ്..."


അവളുടെ താടിയിൽ പിടിച്ചു മുഖം നമ്മളെ നേർക്ക് ഉയർത്തി കൊണ്ട് ചോദിച്ചു...അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു തന്നു...


"ഇപ്പോഴേ ഇങ്ങനെ നാണിച്ചാൽ പിന്നെ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞ നീ എന്റെ മുന്നിൽ പോലും വരില്ലല്ലോ..."🙊


"അത്... അത്... അതില്ലേ നമ്മളെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞ അല്ലേ... അപ്പൊ നോക്കാട്ടോ..."😉


എന്നും പറഞ്ഞു പെണ്ണ് നമ്മളെയും തള്ളി പുറത്തേക്ക് ഓടി...


😝എന്തായാലും നമ്മൾ ഇന്ന് തന്നെ നടപ്പാക്കും മോളെ... ഇനിയും നിന്നെ ഇങ്ങനെ കയറൂരി വിട്ടാൽ ശരിയാവില്ല നീ കയ് വിട്ടു പോകും...


അമിടെ മുറി ഡെക്കറേറ്റ് ചെയ്തു കൊണ്ട് നമ്മൾ അവനെ ഒന്ന് നോക്കി ചിരിച്ചു...


"കാലത്തും ഇത് ഇങ്ങനെ തന്നെ കാണോ..."


"അത് പറയാൻ പറ്റില്ല... എന്തായാലും നിന്നെ പോലെ വേണ്ടെന്ന് വെക്കില്ല..."


"😏അതിന് അവൾ ഞാൻ കെട്ടിയ അന്ന് നേരെ ചൊവ്വേ എന്റെ കൂടെ വന്നിരുന്നു എങ്കിൽ ഇപ്പൊ വയറും വീർപ്പിച്ചു നടന്നേനെ... അന്ന് ഞാൻ തീരുമാനിച്ചതാ ഇത്തിരി വിവരം വെച്ചിട്ട് മതി ആ വക ആഗ്രഹങ്ങൾ ഒക്കെ എന്ന്... നിന്റെ പെണ്ണും എട്ടും പൊട്ടും തിരിയാത്ത പെണ്ണാ... നിന്നെ പ്രേമിച്ചു എന്ന ഒരു തെറ്റേ ആ പാവം ചെയ്തിട്ടുള്ളൂ..."


"😍അങ്ങനെ ഒക്കെ അല്ലേ പഠിക്കുന്നെ... നീ അവളെ കൊണ്ട് പോയി ഒന്ന് മെരുക്കി എടുക്ക്..."


അമി നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...


"ഇനി മെരുക്കി എടുക്കാൻ പാടൊന്നും ഇല്ല...ഇപ്പൊ തന്നെ വീണ മട്ടാ... എന്റെ ഒരു പാട്ടും കൂടി കേട്ടാൽ അവൾ ഫുൾ ഫ്ലാറ്റ്..."


"😕ബോധം മുഴുവനായും കെടുത്തേണ്ട...  അവൾ കാരണാ എനിക്ക് മനസിന് ഇഷ്ടപ്പെട്ട പെണ്ണിനെ പോലും കിട്ടിയത്...എന്റെ കുഞ്ഞു പെങ്ങളാ അവൾ... അവൾക്ക് വല്ലതും പറ്റിയാൽ നിന്നെ ഞാൻ വെച്ചേക്കില്ല കേട്ടല്ലോ..."


"🙄എന്റമ്മോ നിന്റെ പെങ്ങൾ ആണെന്ന് കരുതി എനിക്ക് എന്റെ ഭാര്യയും ആയി ഫസ്റ്റ് നൈറ്റ്‌ പാടില്ല എന്നുണ്ടോ..."


"എന്നൊന്നും ഞാൻ പറയില്ല... സൂക്ഷിച്ചും കണ്ടും നിന്നാൽ നിനക്ക് കൊള്ളാം... അല്ലേ അവൾ തന്നെ തന്നോളും നിനക്ക്..."


"😏 നീ കണ്ടോ ഇന്ന് തൊട്ട് ഫസ്റ്റ് നൈറ്റ്‌ ഫസ്റ്റ് ഡേ... സെക്കന്റ്‌ നൈറ്റ്‌ സെക്കന്റ്‌ ഡേ... തേർഡ് നൈറ്റ്‌ തേർഡ് ഡേ................ ഒരു ടെൻ ഡേയും കൂടി  കഴിഞ്ഞാലെ  ഞാൻ അവൾക്ക് റസ്റ്റ്‌ കൊടുക്കൂ...നിനക്ക് വല്ലതും പറയാൻ ഉണ്ടോ... അവളെ വീഴ്ത്താൻ ഒക്കെ എനിക്കറിയാം മോനെ...പിന്നെ  നീ എന്റെ ഫോണിലേക്ക് വിളിച്ചു ശല്യം ചെയ്യരുത് കെട്ടല്ലോ..."


[🙄ഈ ഞാൻ അറിയാതെ ഒന്നും നടക്കില്ല മോനെ അജു...]


"🙄എടാ...ഇത്രക്ക് ആക്രാന്തം പാടില്ല കേട്ടോ...😓പാവം അവൾ നിന്റെ ഒക്കെ അടുത്ത് എന്താവോ അവളെ അവസ്ഥ..."


"നീ തത്കാലം നിന്റെ പെണ്ണിന്റെ അവസ്ഥ നോക്ക്... അപ്പോ ഓൾ ദി ബെസ്റ്റ്..."😘


നമ്മൾ അവനെ കെട്ടിപ്പിടിച്ചു നിന്നതും അവൻ നമ്മളെയും തിരിച്ചു വിഷ് ചെയ്തു കെട്ടിപ്പിടിച്ചു...


😝ഇനി നമ്മളെ പെണ്ണിനെ തപ്പി ഇറങ്ങട്ടെ... എവിടെ അവൾ...😌



**********💞



*അമി *


നമ്മൾ ബാത്‌റൂമിൽ കയറി കുളിച്ചു റെഡി ആയി ഇറങ്ങുമ്പോ ആണ് പെണ്ണ് പാൽ ഗ്ലാസ്സും ആയി കയറി വന്നത്...


😕അയ്യേ ഫസ്റ്റ് തന്നെ നാണം കെട്ട്... നമ്മൾ പെട്ടന്ന് കിട്ടിയ ടി ഷർട്ട്‌ എടുത്തു ഇട്ട് അവളെ ഒന്ന് നോക്കി ഇളിച്ചു...


പെണ്ണ് ആണെങ്കിൽ ഇപ്പോഴും ചിരി കടിച്ചു പിടിച്ചു നിക്കാ...


🙄ഇനി ഈ പാൽ നമ്മൾ ആണോ പെണ്ണാണോ ഫസ്റ്റ് കുടിക്കേണ്ടത്...ടെൻഷൻ കാരണം അതും മറന്നു പോയല്ലോ...😓ആ അജുനോട് ഒന്ന് ചോദിച്ചു വെക്കാം ആയിരുന്നു... ഇനി ഓനെ വിളിച്ചു അവന്റെ തെറി കേൾക്കേണ്ട...


നമ്മൾ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചതും പെണ്ണ് നമ്മളെ നേർക്ക് പാൽ നീട്ടി...😕ഇതിന് ഇതൊക്കെ അറിയാവോ... ഇപ്പൊ എട്ടും പൊട്ടും തിരിയാതെ ഉള്ളത് നമ്മളാ...😓


നമ്മൾ പാൽ ടേബിളിൽ വെച്ചു പെണ്ണിനെ ഒന്ന് കൂടി നോക്കി... പടച്ചോനെ ഈ ഫസ്റ്റ് നൈറ്റ്‌ എന്നൊക്കെ കേട്ടപ്പോൾ ആവേശം ആയിരുന്നു... ഇപ്പൊ നമ്മക്ക് ആണെങ്കിൽ ആകെ പരവേഷം ആണല്ലോ പടച്ചോനെ...🙄


"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ ഇങ്ങൾക്ക് ശരിക്കും എന്നെ ഇഷ്ട്ടം ആണോ..."


😕പടച്ചോനെ പെണ്ണ് കാണുന്ന പോലെ ഒന്നും അല്ല... നമ്മൾ ഇതിപ്പോ എന്ത് പറയും എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ് ലവളെ ചോദ്യം...


"എനിക്ക് അന്ന് നിന്നെ വണ്ടി ഇടിച്ചു വീഴ്ത്തിയപ്പോൾ തൊട്ട് എന്തോ ഭയങ്കര ഇഷ്ടാ..."😌


"ഹാവൂ ഇപ്പോഴാ ആശ്വാസം ആയത്...നിയ എന്നും ക്ലാസിൽ പറയും അജുന്റെയും അവളെ അമിക്കാടെയും കാര്യം... അപ്പൊ തൊട്ട് എന്തോ എനിക്ക് ഇയാളെ കാണണം എന്ന് തോന്നീട്ടുണ്ട്... പക്ഷെ വിവാഹം തീരുമാനിച്ചു എന്ന് കേട്ടപ്പോൾ തൊട്ട് എന്തോ പോലെ ആയിരുന്നു...😒ഇപ്പോഴും ഇങ്ങളെ മനസ്സിൽ അവൾ ഉണ്ടോ..."


🙄ഇത് നിയടെ ബാക്കി ആണല്ലോ... ഇനി അതും പറഞ്ഞു എന്റെ നെഞ്ചത്ത് കയറാൻ ആവോ...


"കോളേജിൽ പഠിക്കുമ്പോൾ വെറുതെ ഒരു നേരം പോക്കിന് അവളെ പ്രേമിച്ചു എന്നുള്ളത് നേരാ... ലവർ ഇല്ലെന്ന് പറയുമ്പോൾ ഒരു കുറച്ചിൽ അല്ലേ എന്നോർത്ത് മാത്രം... പിന്നെ വർഷങ്ങൾക്ക് ശേഷം കാണുന്നത് നിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ ആണ്... അവൾ അവിടെ വെച്ച് നൈസ് ആയി ഒരു പണി തന്നു... പിന്നെയാ ആളെ മാരേജ് കഴിഞില്ല എന്നറിഞ്ഞത്... അപ്പൊ പിന്നെ അവളെ തന്നെ വിവാഹം ചെയ്യാം എന്ന് കരുതി എന്നെ ഉള്ളൂ..."


"അല്ലേലും എനിക്കറിയാം ഇങ്ങള് ആരെയും പ്രേമിക്കൂല എന്ന്..."😌


🙄ഏ... ഈ പെണ്ണിനോട് അല്ലേ നമ്മൾ ഇത്രയും പറഞ്ഞത്...


"അവൾ അല്ലേലും അങ്ങനെയാ... സത്യം മാത്രേ പറയൂ... അത് കൊണ്ടല്ലേ ഈ സുന്ദരി കുട്ടിയെ എനിക്ക് കിട്ടിയെ..."


അതും പറഞ്ഞു നമ്മൾ പെണ്ണിനെ നോക്കി ഇളിച്ചതും പെണ്ണ് അതിനേക്കാൾ വല്യ ഇളി ആയിരുന്നു...


"പക്ഷെ ഞാൻ നിങ്ങളെ കെട്ടിയത് ഓൾക്ക് ഇഷ്ട്ടം ആയിട്ടില്ല... ഓള് പറയാ ഇൻക് ആ മൂരാച്ചി അമിക്കാനെ അല്ലാതെ വേറെ ആരെയും കിട്ടീലെ എന്ന്..."


😨പടച്ചോനെ അന്തിയോളം വെള്ളം കോരിയിട്ട് ആ കുരിപ്പ് ആ കലം കൊണ്ട് വന്നു എന്റെ നെഞ്ചിൽ ആണല്ലോ ഉടച്ചത്... നമ്മൾ സസി ആയ ഒരു ഇളി കൊടുത്തു ബെഡിൽ കയറി ഇരുന്നു...


😒അജു നീ അറിയോ നിന്റെ പെണ്ണ് ഒറ്റ ഒരുത്തി കാരണം നമ്മൾ പെട്ടു... ആ കുരിപ്പിന് വേണ്ടിയാണോ നമ്മൾ കുറച്ച് മുന്നേ അജുനോട്‌ വാദിച്ചത്...


നമ്മൾ ബെഡിൽ ആയി കിടന്നതും പെണ്ണ് നമ്മളെ സൈഡിൽ ആയി വന്നു കിടന്നു...🙄


"ലേറ്റ് ഓഫ് ചെയ്യട്ടെ..."


"🙄വേണ്ട എനിക്ക് ഇരുട്ട് പേടിയാ..."


🙄നമ്മൾ പെണ്ണിനെ ഒന്ന് ദയനീയമായി നോക്കി ടാബിൽ ലേറ്റ് ഇട്ട് ലേറ്റ് ഓഫ് ചെയ്തു... അപ്പോ നമ്മളെ ഫോൺ റിങ്ങ് ചെയ്തതും അജു എന്ന് കണ്ടു നമ്മൾ കട്ട് ചെയ്തു... ഓനെ അവൾ കൊന്ന് കാണോ...നമ്മൾ അവളെ ഭാഗത്തേക്ക് നോക്കിയതും പെണ്ണ് നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...😌ഹാവൂ ഇപ്പോഴാ ആശ്വാസം ആയത്...


നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് പെണ്ണിന്റെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് അവളെ ആ കുഞ്ഞു അധരങ്ങൾ പതിയെ നമ്മളെ ചുണ്ട് കൊണ്ട് പൊതിഞ്ഞു പിടിച്ചു...


അവളിൽ നിന്നും മാറി നിന്നു ആ കഴുത്തിൽ ഉമ്മ വെച്ചതും പെണ്ണ് ഒന്ന് പിടഞ്ഞു കൊണ്ട് നമ്മളെ കയ്യിൽ ഇറുക്കി പിടിച്ചു... അവളെ മുഖത്തേക്ക് നോക്കുമ്പോൾ പേടിച്ച പോലെ ഉള്ള ആ മുഖം കണ്ടു നമ്മൾ പെണ്ണിന്റെ കവിളിൽ ഒന്ന് തട്ടി...😍


"എന്താ പേടിച്ചു പോയോ...അടങ്ങി കിടന്ന എന്നെ നോക്കി ചിരിച്ചു കാണിച്ചിട്ട് അല്ലേ... ഇയാളെ പേടി ഒക്കെ മാറീട്ടു മതി ബാക്കി എല്ലാം... ഓകെ..."


നമ്മൾ മാറി കിടക്കാൻ എന്ന പോലെ നീങ്ങിയതും പെണ്ണ് നമ്മളെ ടീ ഷർട്ടിൽ പിടിച്ചു അവളെ നേരെ അടുപ്പിച്ചു...🙄


"🙈🙈എനിക്ക് പേടി ഒന്നുല്ല... "


നമ്മൾ പെട്ടെന്ന് ആണോ എന്ന് ചോദിച്ചു നീങ്ങിയതും എന്താണ് പറഞ്ഞത് എന്നോർത്ത് കണ്ണും മിഴിച്ചു പെണ്ണിനെ നോക്കി...😍


അപ്പോൾ പെണ്ണ് നാണത്തിൽ കലർന്ന ഒരു പുഞ്ചിരി തന്നതും നമ്മൾ അവളെ പിടിച്ചു നമ്മളെ നെഞ്ചിലേക്ക് ഇട്ട്... ആ രാവിനെ സാക്ഷി ആക്കി കൊണ്ട് നമ്മൾ അവളിൽ അലിഞ്ഞു ചേർന്നു...😘



*********💞



നമ്മൾ പെണ്ണിനെ മേലേ ഒന്നും കാണാതോണ്ട് താഴെ ഇറങ്ങുമ്പോൾ ആണ് പെണ്ണ് സ്റ്റെയറിൽ ഇരുന്നു ഫ്രൂട്ട്സ് കഴിക്കുന്നത് കണ്ടത്... രണ്ട് പ്ലേറ്റ് ബിരിയാണി തിന്നിട്ട് മണിക്കൂർ ഒന്നായില്ല... ഇരുന്നു തിന്നുന്നത് കണ്ടില്ലേ...


🙄ഇതൊക്കെ എവിടെ ആണാവോ ഈ പോണെ... ദേഹത്ത് ഒന്നും കാണാൻ ഇല്ല...


നമ്മൾ അടുത്ത് ചെന്നു പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് ഒരു ആപ്പിൾ പീസ് എടുത്തു നമ്മക്ക് നേരെ നീട്ടി...🙄


"കുഞ്ഞു വണ്ണം വെക്കാൻ എന്നും പറഞ്ഞു ഉമ്മച്ചി തന്നതാ... രാത്രി ഇത് കഴിച്ചാൽ നല്ലത് ആണത്രേ... വെറുതെ കിട്ടുമ്പോ എന്തിനാ വേണ്ടന്ന് വെക്കുന്നെ അതോണ്ട് ഞാൻ വാങ്ങി കഴിച്ചു... അല്ലേ ഞാൻ കിച്ചണിൽ ചെന്നു മോഷ്ടിച്ചു കഴിക്കുമ്പോൾ എന്നാ ചീത്തയാ... ഇപ്പൊ ഞാൻ കാണാത്തതു വരെ അവർ എന്നെ കൊണ്ട് കഴിപ്പിക്കാ... വയറ്റിൽ ആയാൽ ഇങ്ങനെ ഒക്കെ ലാഭം ഇണ്ട് അല്ലേ..."😌


ഒരു നീണ്ട പ്രസംഗതിനു ശേഷം അവൾ വീണ്ടും അത് കഴിക്കാൻ തുടങ്ങി...😕


"നമുക്ക് പോണ്ടേ നീ വരുന്നില്ലേ..."


"😏ഞാൻ എങ്ങും വരില്ല... എനിക്ക് ഇവിടെ പത്ത് ദിവസം നിക്കണം... ഉമ്മച്ചി ആണെങ്കിൽ ഇങ്ങനെ ഓരോന്ന് കഴിക്കാൻ തരും... പിന്നെ ഇവിടെ എനിക്ക് നെച്ചു ഒക്കെ ഇല്ലേ... ഇയാൾ വേണേൽ പോയിക്കോ..."


😨ഈ പത്ത് ദിവസം അല്ലേ നമ്മൾ അമിയെ വെല്ലു വിളിച്ചത്... ചുരുക്കി പറഞ്ഞ നമ്മൾ റസ്റ്റ്‌ കൊടുക്കില്ലന്ന് പറഞ്ഞ പത്ത് ദിവസവും പെണ്ണിന് ഇവിടെ റസ്റ്റ്‌ ആണെന്ന്...🙄എന്നാലും അത് ഇങ്ങനെ തന്നെ നമ്മക്ക് തിരിച്ചു തരണായിരുന്നോ...


"എന്റെ പൊന്ന് നിയ നിനക്ക് അറിയില്ലേ നിന്നെ കാണാതെ ഞാൻ അവിടെ നിക്കില്ലെന്ന്... നിനക്ക് വേണേൽ കാലത്ത് തന്നെ ഇങ്ങോട്ട് വരാന്നെ... "


"😕ഉറപ്പായിട്ടും എന്നെ കാലത്ത് കൊണ്ട് വിടോ..."


"🙄ആ കൊണ്ട് വിടാം... നീ വാ..."


അപ്പൊ തന്നെ പെണ്ണ് പ്ലേറ്റിൽ ഉള്ള മുഴുവൻ ആപ്പിളും കയ്യിൽ പെറുക്കി എടുത്തു ഇറങ്ങാൻ നിന്നു...😕ഇതൊക്കെ അവിടെയും ഉണ്ടല്ലോ ഇവൾ എന്നെ നാറ്റിക്കാൻ ആയിട്ട്...😬


"അജു...മോൻ ഇന്ന് പോന്നുണ്ടോ..."


"ഹ... കാലത്ത് വേണേൽ ഇവൾ വന്നോട്ടെ..." 


പെണ്ണിന്റെ ഉമ്മച്ചിയോട് ആയി പറഞ്ഞു നമ്മൾ ഇറങ്ങാൻ നിന്നതും പെണ്ണിന്റെ ഉമ്മച്ചി വന്നു മുന്നിൽ നിന്നു...


"മോനെ ഇങ്ങനെ രാത്രി ഒന്നും ഗർഭിണികളെ കൊണ്ട് പുറത്ത് ഇറങ്ങികൂടാ... എന്തായാലും അവളെ വിശേഷം അറിഞ്ഞിട്ട് ഒന്നും ഉണ്ടാക്കി കൊടുക്കാൻ ആയില്ല...മോൾ രണ്ട് ദിവസം കഴിഞ്ഞു വന്നോട്ടെ..."


😓അത് കേട്ടതും നമ്മൾ പെണ്ണിനെ ദയനീയമായി നോക്കി...


"ബൈക്കിൽ അല്ലേ ഉമ്മച്ചി... നിക്ക് പേടി ഒന്നുല്ല... ഞാൻ കാലത്ത് വരാം... ഉമ്മച്ചി നിക്ക് ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചോട്ടാ..."


🙄തീറ്റയുടെ കാര്യം ആയോണ്ട് പെണ്ണ് ഈ ഗർഭം സ്ഥിരമാക്കാൻ ഉള്ള പ്ലാൻ ആണെന്ന് തോന്നുന്നു...


"എന്ത് തന്നെ ആയാലും ഈ രാത്രി പോണ്ട മോനെ... അവൾ ഇവിടെ കിടന്നോട്ടെ...മോൻ എന്റെ കൂടെ കിടന്നോ..."


"അത് വേണ്ട ഞാൻ പോവാ..."


എന്തായാലും പെണ്ണിനെ കിട്ടില്ല...അമിടെ ഉപ്പച്ചി കൂടി പെണ്ണിന്റെ കാര്യം ഏറ്റെടുത്തതോടെ നമ്മൾ ഇനി ഒന്നിനും ഇല്ലേ എന്ന പോലെ അവിടന്ന് ഇറങ്ങി... പെണ്ണ് അപ്പിളും കടിച്ചു കൊണ്ട് നമ്മളെ ഒന്ന് നോക്കി ഇളിച്ചു അകത്തേക്ക് പോയി...


😓ഒക്കെ നമ്മളെ തെറ്റ് തന്നെയാണ്... അന്നേ പണി കൊടുത്തെങ്കി ഇപ്പൊ ഒറിജിനൽ ഗർഭം കൊണ്ട് നടന്നേനെ...



********💃



നമ്മൾ ഉമ്മച്ചിനെയും കെട്ടിപ്പിടിച്ചു ആണ് കിടത്തം എങ്കിലും അജുനെ ആണ് ഓർക്കുന്നെ... പാവം ഓൻ കൂടെ പോയാൽ മതിയായിരുന്നു...😒


"😨അയ്യോ എന്റെ പടച്ചോനെ..."


എന്ന ഒരു അലർച്ച കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്... അപ്പോഴുണ്ട് ഉമ്മച്ചി തറയിൽ കിടന്നു നമ്മളെ പല്ലും കടിച്ചു പിടിച്ചു ഒരു നോട്ടം...


"🙄എന്താ ഉമ്മച്ചി ഇങ്ങള് തറയിൽ കിടന്നു പടച്ചോനെ വിളിക്കുന്നെ..."


"ചവിട്ടി താഴെ ഇട്ടിട്ട് ചോദിക്കുന്നത് കേട്ടില്ലേ..."


🙄ഏ നമ്മൾ ആണോ പുള്ളിയെ താഴെ എത്തിച്ചെ...


"കെട്ട് കഴിഞിട്ടും ഇതിനൊന്നും ഒരു മാറ്റവും ഇല്ലേ... അല്ല പെണ്ണെ ആ അജു എവിടെ തറയിൽ ആണോ കിടക്കുന്നെ... അല്ലെങ്കിൽ നീ തറയിൽ ഇടുമല്ലോ..."


"🙄ഏയ്‌ ഓൻ ഇന്നേ വരെ തറയിൽ കിടന്നിട്ടില്ല... നമ്മൾ ഇട്ടിട്ടും ഇല്ല... അങ്ങനെ വല്ലതും നടന്നേൽ ഓൻ എന്നെ കൊന്നേനെ..."


"മര്യാദക്ക് അവന്റെ കൂടെ വിട്ടാൽ മതിയായിരുന്നു... എന്റെ നടു ഇളക്കാൻ ആയിട്ട്..."


ഉമ്മച്ചി നടുവും താങ്ങി എണീറ്റപ്പോ തന്നെ നമ്മൾ സൈഡിൽ നീങ്ങി കൊടുത്തു...


"ഇനി ഒരു വീഴ്ച കൂടി വീണാൽ ഞാൻ കിടപ്പിൽ ആവും... ഞാൻ താഴെ കിടന്നോളാം..."😓


എന്നും പറഞ്ഞു ഉമ്മച്ചി പുതപ്പും പില്ലോയും എടുത്തു തറയിൽ കിടന്നു...🙄ആ അജുനെ സ്വപ്‌നം കണ്ടത് ആവും... പാവം ഉമ്മച്ചി...


ഉമ്മച്ചി കാലത്ത് ആ ചവിട്ടി ഇട്ട പ്രതികാരം തീർത്തത് കാറി പൊളിച്ചു നമ്മളെ വിളിച്ചുണർത്തിയാണ്... നമ്മൾ ടൈം നോക്കുമ്പോൾ പത്ത് മണി ആയിട്ടുണ്ട്...


നമ്മൾ എണീറ്റ പാടെ നെച്ചുനെ തപ്പി ഇറങ്ങി...😌ഫസ്റ്റ് നൈറ്റ്‌ ഒക്കെ അറിയാലോ...


"നെച്ചു ഉമ്മച്ചിയെയും ഉപ്പച്ചിയെയും കാണണം എന്ന് പറഞ്ഞു കരഞ്ഞപ്പോ അമിക്കാ ഓളെയും കൊണ്ട് ഓളെ വീട്ടിൽ പോയി..."


😕അമ്മി നമ്മളെ തിരച്ചിൽ കണ്ടു പറഞ്ഞതും നമ്മൾ വായും പൊളിച്ചു നിന്നു...പടച്ചോനെ ആ അമിക്കായൊ... ഓളെ സ്ഥാനത്ത് നമ്മൾ വല്ലോം ആണെങ്കിൽ ഓൻ നമ്മളെ രണ്ട് ചീത്ത പറഞ്ഞു ഇവിടെ നിർത്തിയേനെ...🙄


നമ്മൾ പിന്നെ ഉമ്മച്ചി ഉണ്ടാക്കിയ സ്വീറ്റ്സ് ഒക്കെ കഴിച്ചു അജുനെ വിളിച്ചു നോക്കി...


"മ്മ് എന്താ..."


"ഏയ്‌ ഒന്നുല്ല വെറുതെ വിളിച്ചതാ..."😏


എന്നും പറഞ്ഞു നമ്മൾ കാൾ കട്ടാക്കി... ജാഡ അല്ലാണ്ട് എന്താ... ഇന്നലെ എന്തായിരുന്നു ഇന്ന് കണ്ടില്ലേ...



**********💞



"😌എന്തൊക്കെ ആയിരുന്നു ഇന്നലെ പത്ത് ദിവസത്തെ കണക്ക് കേട്ടപ്പോഴേ എനിക്ക് തോന്നി ഇത് ഇങ്ങനെയെ വരൂ എന്ന്... പെണ്ണിന് ആണെങ്കിൽ അവിടെന്ന് ഇറങ്ങാൻ ഉള്ള പ്ലാൻ ഒന്നുല്ല... ഇല്ലാത്ത ഗർഭം പറഞ്ഞു വിലസി നടക്കാ..."


അമി നമ്മളെ ആക്കി കൊണ്ട് പറഞ്ഞതും നമ്മക്ക് കലിപ്പ് കേറി...


"😬അതിന് നിന്റെ വീട്ടുകാർ അവളെ വിട്ടിട്ടു വേണ്ടേ... എന്റെ പൊന്ന് അമി നിന്റെ കാര്യം ഒക്കെ നടന്നില്ലേ... നീ അവളെ എങ്ങനെ എങ്കിലും ഒന്ന് തുരത്തി പുറത്താക്കിത്താ... ബാക്കി ഒക്കെ ഞാൻ ഏറ്റു..."


"🙄എങ്ങനെ പുറത്താക്കാൻ... എന്തിനാ വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളിൽ ഇടുന്നെ... എന്തേലും പണി കൊടുത്തിട്ട് ആണെങ്കിൽ ഡബിൾ ആയി തിരിച്ചു കിട്ടും... അവളെ കാര്യം ഒന്നും പറയാൻ പറ്റില്ല..."


🙄അതും ശരിയാ...അതിനെ പുറത്ത് ചാടിക്കാൻ എന്താ വഴി പടച്ചോനെ...



*******💞



*അമി *


നമ്മൾ വീട്ടിലേക്ക് ചെല്ലുമ്പോ തന്നെ നിയനെ ഓടിക്കുന്ന നെച്ചുനെ ആണ് കണ്ടത്... അത് നമ്മളെ കണ്ടതും നമ്മളെ പിടിച്ചു മുന്നിൽ നിർത്തിയതും നമ്മൾ അന്തം വിട്ടു നിന്നു...


🙄രണ്ടിനും നഴ്സറി സ്കൂളിൽ നിന്നു ബസ് കിട്ടീലെ ആവോ...


"എന്തോന്നാടി ഇത്... രണ്ടും നഴ്സറി സ്റ്റുഡന്റ് അല്ല ഇങ്ങനെ ഓടി കളിക്കാൻ... എന്താ കാര്യം..."


"അത്... അത് ഒന്നുല്ല... ഡീ പറഞ്ഞ ഞാൻ നിന്നെ കൊല്ലും..."


🙄നമ്മൾ രണ്ടിനെയും ഒന്ന് മാറി മാറി നോക്കി... ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞ ഒന്നും ഇതുങ്ങൾ നേരെ ആവില്ല അജു... നിനക്ക് വല്യ പ്രതീക്ഷ ഒന്നും വേണ്ട...


"😬എന്താടി കാര്യം... എന്നെ എന്തിനാ നിങ്ങളെ ഇടയിൽ പിടിച്ചു ഇടുന്നെ..."


"അത് ഇവൾ പറയാ..."


"ഡീ വേണ്ടാട്ടോ..."


"😬ഒന്ന് നിർത്തോ രണ്ടും... എനിക്ക് അത് അറിയാൻ വല്യ താല്പര്യം ഒന്നും ഇല്ല... എന്നെ എന്റെ വഴിക്ക് വിട്ടേക്ക്..."


നമ്മൾ ആ കുരിപ്പിനെയും പിടിച്ചു മാറ്റി മുറിയിലേക്ക് നടന്നു... എല്ലാരും ഒന്ന് ഇളിച്ചു കാണിച്ചതും നമ്മൾ ഇതൊക്കെ എന്ന എന്ന പോലെ ഒന്ന് ഇളിച്ചു കൊടുത്തു...😓


കുറച്ച് കഴിഞ്ഞു പെണ്ണ് മുറിയിലേക്ക് വന്നതും നമ്മൾ പെണ്ണിനെ പിടിച്ചു അടുത്തായി ഇരുത്തി...


"ആ പെണ്ണ് ചാടി കളിക്കുന്നത് കണ്ടു നീ അതിന്റെ കൂടെ അതിന് നിക്കല്ലേ മറ്റുള്ളവർ എന്ത് കരുതും..."


"🙄അത് ഓൾ എന്നെ ടെൻഷൻ അക്കിയോണ്ടാ... ഓള് പറയാ ഞങ്ങളെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാൻ ഡെലിവറി സമയത്ത് എങ്ങാനും വടി ആയി പോയാൽ ഇങ്ങള് വേറെ കെട്ടും എന്ന്... അതോണ്ടാ... ഇങ്ങള് അങ്ങനെ വേറെ കെട്ടോ..."


"🙄ഓഹ് നമ്മളെ കഞ്ഞിയിൽ പാറ്റ ഇട്ടാണല്ലേ പെണ്ണിന്റെ കളി...ഡെലിവറി ഒക്കെ സിമ്പിൾ കാര്യം അല്ലേ...എല്ലാരും വടി ആവുന്നുണ്ടെങ്കി പിന്നെ ഈ ലോകത്തു ആരും കാണില്ലല്ലോ... നീ ആ പൊട്ടി പറയുന്നത് കേട്ട് അതും വിശ്വസിച്ചു എന്നെ പട്ടിണിക്ക് ഇടല്ലേ..."


😕അതിനെ ഇനിയും ഇവിടെ നിർത്തിയാൽ ശരിയാവില്ല...നമ്മൾ അപ്പൊ തന്നെ അജുനെ വിളിച്ചു...


"ഡാ അജു ഇവിടെ കാര്യങ്ങൾ ഒരു നടക്ക്‌ പോകുന്ന ലക്ഷണം ഇല്ല... രണ്ടും ഇപ്പൊ നഴ്സറി കുട്ടികളെ പോലെ ഓടി ചാടി നടക്കാ... ആ അവളെ ഞാൻ എങ്ങനെ അവിടെ എത്തിക്കാൻ ആണ്... നീ തന്നെ വല്ല ഐഡിയയും ഉണ്ടോന്ന് നോക്ക്..."


"അതിനൊക്കെ ഉള്ള ഒരുഗ്രൻ ഐഡിയ എന്റെ കയ്യിൽ ഉണ്ട്... നീയും നിന്റെ പെണ്ണും ഞാനും അവളും ജീവിതത്തിന്റെ പുതു വസന്തങ്ങൾ തേടിയുള്ള ഒരു ഹണിമൂൺ ട്രിപ്പ് പോവാൻ പോവാ... അത് കേട്ടാൽ അവൾ എന്നെ തേടി വന്നോളും...എന്തായാലും അവളെ ഞാൻ ആയിട്ട് വിളിക്കില്ല...എന്നിട്ട് വേണം അവളുമാരെ ഒക്കെ നിലക്ക് നിർത്താൻ... അവർ മാത്രമല്ല ഞങ്ങളും ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു ട്രിപ്പ് ആവും അത്..."


🙄ഒടുക്കം ഇവനും ഇങ്ങനെ ആയാ... അല്ലേലും ക്ഷമയുടെ നെല്ലിപ്പലകവരെ കഴിഞ്ഞ പിന്നെ ഇങ്ങനെ ആയില്ലേൽ അല്ലെ അത്ഭുതം ഉള്ളൂ...എന്താവോ എന്തോ...



********💃



നമ്മൾ കാലത്ത് തന്നെ കോളേജിൽ പോകാൻ റെഡി ആയി നിക്കുമ്പോൾ ആണ് നെച്ചുന്റെ കൂടെ അമിക്കാ ഇറങ്ങി വന്നത്... നമ്മൾ ഓനെ നോക്കി ഒന്ന് പുച്ഛിച്ചു കാണിച്ചു...😏


"ഇവിടന്ന് പോന്നത് പോലെ തന്നെ രണ്ടും തിരിച്ചു വന്നേക്കണം... മുന്നത്തെ പോലെ വല്ല ഏടാ കൂടത്തിലും ചെന്നു ചാടി എന്ന് അറിഞ്ഞ വെറും തല്ലാവില്ല തരുന്നേ കേട്ടല്ലോ..."


🙄ഒരുത്തിക്ക് ഇവിടെ തല്ലും ത്രില്ലും ഒക്കെയാ വേണ്ടേ...


"ആ നെച്ചു... എന്തായാലും കുറച്ച് ദിവസത്തേക്ക് ലീവ് പറഞ്ഞു വന്നാൽ മതി... നാളെ കാലത്ത് പോവാൻ ഉള്ളതാ..."


"🙄എവിടെ..."


നമ്മൾ കണ്ണും മിഴിച്ചു അവളെ നോക്കി കൊണ്ട് ചോദിച്ചു...


"ഹണിമൂൺ ആണെന്നാ അമിക്ക പറഞ്ഞത്..."


😕പടച്ചോനെ ഈ അജു ഇതൊന്നും കാണുന്നില്ലേ... നമ്മക്ക് ആണെങ്കിൽ കാൽ മുതൽ തല വരെ വല്ലാത്തൊരു സങ്കടം... അസൂയ എന്നും പറയാം... കെട്ട് കഴിഞ്ഞു ഇത്രയും ആയി എന്നിട്ട് പോലും ഓൻ നമ്മളെ കൊണ്ടോയിട്ട് ഇല്ല...😬ഈ അമിക്കാനെ കണ്ടു പഠിക്കണം അതിനൊക്കെ...


"ഡീ ഊട്ടിയിൽ ഒക്കെ ഇപ്പൊ വല്യ തണുപ്പ് ആയിരിക്കും അല്ലേ..."


"😏ഓഹ് നിക്ക് എങ്ങനെ അറിയാ... ഞാൻ അവിടെ അല്ലേ പെറ്റു വീണേ..."


😏ഓളെ ഒരു തണുപ്പ്... ഇവിടെ മനുഷ്യൻ ആകെ കൂടെ കലിപ്പ് കയറി നിക്കാ... ആ അജുനെ ബസിൽ നിന്ന് കിട്ടുന്നു കരുതിയാ കേറിയാ അപ്പോഴേക്കും ഓൻ ഇല്ല... അല്ലേലും ആവശ്യത്തിന് ഓനെ കാണില്ല...


നെച്ചു ആണെങ്കിൽ ഷമിയോടും ജെസിയോടും ഒക്കെ പോന്ന കാര്യം പറഞ്ഞു ഭയങ്കര എക്സിറ്റഡ് ആണ്...😒


"നിന്റെ അജു എന്താ കഞ്ചൂസ് ആണോ നിയ നിന്നെ ഇന്നേവരെ എവിടെയും കൊണ്ടോയിട്ടില്ലല്ലോ..."


"😏നിക്ക് എബടെയും പോവാൻ ഇഷ്ടല്ല... അതോണ്ടാ... വഴിയിൽ വെച്ചൊക്കെ ഞാൻ ശർദിക്കും..."


"എന്നിട്ട് നമ്മൾ പത്തിൽ പഠിക്കുമ്പോൾ മണാലിയിൽ പോയേരം നീ ശർദിച്ചില്ലല്ലോ ഞാൻ അല്ലേ ശർദിച്ചേ..."


😬ഈ കുരിപ്പ് എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ... നമ്മളെ ഓളെ കലിപ്പിൽ ഒന്ന് നോക്കിയതും ഓള് സൈലന്റ് ആയി...


രണ്ടും പോയപ്പോൾ നമ്മൾ നെച്ചുനെയും വിളിച്ചു ബസ്സ്റ്റോപ്പിൽ ചെന്നു...😓എന്നാലും നമ്മളെ കലിപ്പ് മാറില്ലാ...എന്തായാലും ഇറങ്ങി കഴിഞ്ഞു ഓനെ ഒന്ന് നോക്കാം... ഇന്ന് ലീവ് ആയോണ്ട് അവിടെ എവിടേലും വായും നോക്കി ഇരിക്കുന്നുണ്ടാവും...


നമ്മൾ ബസിൽ തൂങ്ങി പിടിച്ചു നിക്കുമ്പോൾ ആണ് ഒരു ശൂ ശൂ വിളി കേട്ടത്... നമ്മൾ തിരിഞ്ഞതും അന്തം വിട്ടു ഓനെ നോക്കി...😕ഇത് കോഴി അൽത്താഫ് അല്ലേ ഇവൻ ഇപ്പോഴും ജീവനോടെ ഉണ്ടോ... കുറെ ആയല്ലോ കണ്ടിട്ട്...


"🙄മ്മ് എന്താ..."


നമ്മൾ ഓനെ തുറിച്ചു നോക്കിചോദിച്ചതും ഓൻ നമ്മളെ നോക്കി മുന്നിലേക്ക് കാണിച്ചു തന്നു... അവിടെ എന്താ എന്ന് നോക്കിയതും നമ്മൾ നെച്ചുനെ കണ്ടു ഓനെ തന്നെ വീണ്ടും നോക്കി...🙄


ഓൻ അപ്പൊഴേക്കും ഉന്തി തള്ളി വന്നു നമ്മളെ അടുത്ത് നിന്നു...


"നിന്റെ പുതിയ ഫ്രണ്ട് ആണോ... എന്താ പെണ്ണിന്റെ പേര്...നമ്പർ എത്രയാ..."


"😕അതിനെ നോക്കീട്ട് വല്യ കാര്യല്ല... കെട്ട് കഴിഞ്ഞതാ...😌"


"നീ വെറുതെ പറ്റിക്കല്ലേ..."


"ഉള്ളതാടാ കക്ഷി ആരാണെന്ന് കേട്ടാൽ നിനക്ക് ഉള്ള ബോധം വരെ പോവും...ജീവനിൽ കൊതി ഉണ്ടേൽ നീ എന്റെ മുന്നിലേക്ക് വരോ... അന്ന് എന്തോ ഭാഗ്യത്തിനാ ഓൻ എന്നെ കൊല്ലാതെ വിട്ടത്...ഇന്ന് ഇതെങ്ങാനും കണ്ടാൽ എന്റെ മാത്രം അല്ല അവളെ കാര്യം കൂടി പോക്കാ..."


"അതെന്താ അവളെ കെട്ടിയത് നിന്റെ അജുനെ പോലെ കലിപ്പൻ ആണോ..."


"😌മ്മ് അന്ന് നിനക്ക് കിട്ടീലെ ഓന്റെ കൂടെ ഉള്ള മറ്റേ കളിപ്പന്റെ  കയ്യീന്ന് ഓന്റെ കെട്ടിയോളാ ഈ നിക്കുന്നെ..."


"നമ്മൾ ആരെയേലും ഒന്ന് നോക്കുമ്പോഴേക്കും അതുങ്ങളെ കെട്ട് കഴിഞ്ഞതാവും... ഇവിടെ വേറെ പെണ്ണില്ലേ ഇവറ്റകൾക്ക് ഒക്കെ കെട്ടാൻ..."


"നീ വല്ല നഴ്സറി സ്കൂളിലും പോയി നോക്ക്... അതാവുമ്പോ ഉടനെ ഒന്നും കേട്ടുണ്ടാവില്ലല്ലോ..."


"😏നീ എന്നെ അങ്ങനെ കൊച്ചാക്കൊന്നും വേണ്ട... നിന്റെ ഒക്കെ മുന്നിൽ കൂടി ഞാൻ നല്ല അടിപൊളി ഐറ്റത്തിനെയും കൊണ്ട് നടക്കും നീ നോക്കിക്കോ..."


"😌ആ ദിവസം ഏത് കലണ്ടറിൽ ആണ് ഉള്ളെ..."


"😏നിനക്ക് ഇപ്പോ ജാഡ വല്ലാണ്ട് കൂടീട്ടുണ്ട് കേട്ടോ... ഒരു ദിവസം ഞാൻ ഒരുത്തിയെയും കൊണ്ട് നിന്റെ മുന്നിൽ വരും നീ നോക്കിക്കോ... ജസ്റ്റ്‌ റിമമ്പർ താറ്റ്..."


"എന്റെ മുന്നിൽ എന്തിനാ വരുന്നെ നീ നിന്റെ ഉമ്മച്ചീടെ മുന്നിൽ പോ... നീ ഒന്ന് മാറിക്കെ... അജു ഇവിടെ എവിടെ എങ്കിലും കാണും..."


അത് കേട്ടപ്പോൾ തന്നെ ഓന്റെ നിഴൽ വെട്ടം പിന്നെ കണ്ടില്ല... ഇനി വല്ലവളെയും വിളിച്ചു എപ്പഴാണാവോ വരുന്നെ...🙄


നമ്മൾ ബസിൽ നിന്ന് തന്നെ കണ്ടു... ഓൻ ഏതോ ഒരുത്തിയോട് പഞ്ചാര അടിച്ചു നിക്കുന്നത്...😬നമ്മൾ പല്ലും കടിച്ചു രണ്ടിനെയും നോക്കി ഇറങ്ങി അവന്റെ അടുത്തേക്ക് നടന്നു...


"അജു..."


നമ്മൾ ഓനെ ഒന്ന് തോണ്ടി വിളിച്ചെങ്കിലും ഓൻ നമ്മളെ ഒന്ന് നോക്കി എന്നല്ലാതെ ഒന്ന് ചിരിച്ചത് പോലും ഇല്ല... വീണ്ടും ഓളെ മോന്തമ്മേ നോക്കി നിക്കാ...😬ഈ പുട്ടി ഗേളിനെ കണ്ടാലും മതി...


"ഇതാരാ അജു..."


നമ്മളെ നോട്ടം കണ്ടു ആ പെണ്ണ് അജുനോട് ചോദിച്ചു...


"ഇത് അമിടെ പെങ്ങളാ..."


😕പെങ്ങളാ... ഇവനെന്താ ഇവളെ കെട്ടാൻ എങ്ങാനും പോവാണോ... കെട്ടിയോൾ എന്ന് പറഞ്ഞ പുളിക്കോ ദുഷ്ടൻ...😬


"നാളെ പോയാൽ ഞാൻ ഒരു അഞ്ച് പത്ത് ദിവസം കഴിന്നെ വരൂ... അപ്പൊ കാണാം... അല്ലെങ്കിൽ നീയും വാ നമുക്ക്   പൊളിക്കാം..."


"ഒന്ന് പോടാ അതിന്റെ ടൈം ഒക്കെ കഴിഞ്ഞു... നീ പോയി പൊളിക്ക്..."


😨അയ്യേ വൃത്തികെട്ട ജന്തു ഓളെയും കൊണ്ടാണോ അടിച്ചു പൊളിക്കാൻ പോണെ... സ്വന്തം കെട്ടിയോൾ ആയ നമ്മൾ ഇവിടെ നിക്കുമ്പോ തന്നെ ഇങ്ങനെ...🤔പത്ത് ദിവസത്തേക്ക് ഒക്കെ ഈ തെണ്ടി എവിടെ പോവാ... ഇനി അമിക്കാടെ കൂടെ ഇവൻ എങ്ങാനും പോന്നുണ്ടോ...


"എങ്കിൽ ശരി ഞാൻ ഡ്രോപ്പ് ചെയ്യാം നീ വാ..."


😲നമ്മൾ കണ്ണും മിഴിച്ചു ഓനെ നോക്കിയതും ഓൻ ബൈക്കിൽ കയറി ഇരുന്നു...😬ഇവളെ മിക്കവാറും ഇന്ന് നമ്മൾ കൊല്ലും...


"വേണ്ടടാ ബസ് ഇപ്പൊ വരും പിന്നെന്താ വീടിന് മുന്നിൽ തന്നെ ഇറങ്ങേം ചെയ്യാം..."


🙄ഹാവൂ ആശ്വാസം ആയി... ആ പെണ്ണ് ബസ് നോക്കി റോഡ് ക്രോസ്സ് ചെയ്തതും നമ്മൾ കലിപ്പിൽ ഓനെ ഒന്ന് നോക്കി തിരിഞ്ഞു നടന്നതും അപ്പോഴേക്കും ഓൻ നമ്മളെ വയറിൽ കയ്യിട്ടു പിടിച്ചു അവിടെ നിർത്തി...😓


"നീ എന്താ പറയാൻ വന്നേ..."


"😏ഒലക്ക... ആ പെണ്ണിനോട് പോയി ചോദിച്ചു നോക്ക്... നിക്കൊന്നും പറയാൻ ഇല്ല ഞാൻ ആരാ ഇയാളെ അമിക്കാടെ പെങ്ങൾ അല്ലേ ഞാൻ..."


"ഓഹ് എന്ന്... എന്നാൽ അമിടെ പെങ്ങൾ കേട്ടോ... നാളെ ഞാൻ ഒരു ട്രിപ്പ് പോവാ... എന്തേലും പറയാനോ ചോദിക്കാനോ ഉണ്ടെങ്കിൽ ഇപ്പൊ ചോദിക്കണം... പിന്നെ പത്ത് ദിവസം കഴിഞ് മാത്രേ എന്നെ കാണൂ..."


😪എന്നാലും എന്നോട് ഒന്ന് വരുന്നോ എന്ന് ചോദിക്കാർന്നു... ആ പെണ്ണിനെ ഒക്കെ ക്ഷണിച്ചല്ലോ... തെണ്ടി...


നമ്മൾ കലിപ്പിൽ ഓന്റെ കയ് മാറ്റി അവിടെ നിന്നും ഓടി നെച്ചുനെയും കൂട്ടി വീട്ടിലേക്ക് വിട്ടു...😬കലിപ്പ് കൊണ്ട് നമ്മൾ ഷെൽഫിൽ ഉള്ളത് ഒക്കെ വാരി വലിച്ചു തറയിൽ എറിഞ്ഞു...


😬ഓനെ അങ്ങനെ വിടില്ല ഞാൻ...🤔ഓന്റെ കാറിൽ അല്ലേ പോണെ...ഡിക്കിയിൽ കയറി ഇരുന്നാലോ...


നമ്മൾ ആലോചിച് നോക്കീട്ട് ഇതല്ലാതെ വേറെ വഴി ഇല്ല...നമ്മൾ ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അജു ഓനെ വിളിച്ചത്...


"ആഡാ ഞങ്ങൾ ആറ് മണി ആവുമ്പോഴെക്കും റെഡി ആയി നിക്കാം... നീ കാറും ആയി വന്നാൽ മതി..."


ഓൻ ഫോൺ വെച്ചതും നമ്മൾ ഓനെ ദയനീയമായി നോക്കി...😓


"ഡീ വേഗം കഴിക്ക് ബാഗ് പാക്ക് ചെയ്യേണ്ടതാണ്..."


"അജു വരുന്നുണ്ടോ മോനെ നിങ്ങളെ കൂടെ..."


"ഉണ്ട് അവനില്ലാതെ എന്ത് ആഘോഷം... ഇവൾ പ്രെഗ്നന്റ് ആയിപ്പോയി അല്ലെങ്കിൽ ഇവളെയും കൊണ്ട് പോവായിരുന്നു..."


😬കുരിപ്പ് അമിക്കാ നമ്മളെ ആക്കിയതാ...


"കാറിൽ അല്ലേ മോനെ... അവൾക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ വേണേൽ വന്നോട്ടെ..."


"😏ഞാൻ എങ്ങും പോണില്ല..."


നമ്മൾ ഓനെ നോക്കി പുച്ഛിച്ചു അവിടെ നിന്നും എണീറ്റ് മുറിയിൽ ചെന്നു...


കോളേജ് ബാഗ് എടുത്തു ആകെ ഉള്ള രണ്ട് ടോപ്പും ലെഗിനും എടുത്തു ഇട്ട്...ഡിക്കിയിൽ കയറിയിട്ട് ആയാലും ഞാൻ വരും നീ നോക്കിക്കോ...😏


🙄അവിടെ കിടന്നു കഴിക്കാൻ ഉള്ളതെല്ലാം കിച്ചണിൽ ചെന്നു പൊക്കി...അതും ബാഗിൽ ഇട്ട് നമ്മൾ എല്ലാരും ഉറങ്ങി എന്ന് കണ്ടപ്പോൾ പുറത്തേക്ക് ഇറങ്ങി...


😕പടച്ചോനെ ഇരുട്ട് ആണല്ലോ... പേടി തീരെ ഇല്ലാത്തോണ്ട് നമ്മൾ അകത്തേക്ക് കയറാൻ നിന്നതും ആരോ നമ്മളെ വായും അടച്ചു പിടിച്ചു നമ്മളെയും പൊക്കി നടന്നു...


🙄പടച്ചോനെ എന്നെ ആരോ തട്ടി കൊണ്ട് പോവല്ലേ... ഇനി ഊട്ടിയിൽ എങ്ങാനും ആണോ കൊണ്ടൊവുന്നെ...


നമ്മൾ ആളെ കയ് കടിക്കാൻ നോക്കി എങ്കിലും അപ്പോഴേക്കും നമ്മളെ താഴെ ഇറക്കി വായിൽ നിന്നും കയ് മാറ്റി...നമ്മൾ ഒന്ന് പേടിച്ചു കൊണ്ട് കണ്ണ് തുറന്നു നോക്കിയതും മുന്നിൽ നിക്കുന്ന അജുനെ കണ്ടു നമ്മൾ ഒന്ന് ചിരിച്ചു...😍


"എവിടെ പോവാ ഈ നേരത്ത്... ഇന്ന് ബസിൽ വെച്ചു സംസാരിച്ച ആ അൽത്താഫിന്റെ കൂടെ ഒളിച്ചോടാൻ വല്ലതും ആണോ പ്ലാൻ..."


🙄പടച്ചോനെ ഇവൻ അതൊക്കെ കണ്ടോ... നമ്മളെ പിന്നാലെ ഇവൻ ഇനി cctv ഫിറ്റ്‌ ചെയ്തോ... നമ്മൾ തിരിഞ്ഞും മറിഞ്ഞും നമ്മളെ ബാക്കിലേക്ക് നോക്കി...🙄


"😏ഞാൻ പോയാൽ ഇയാൾക്ക് എന്താ ഇയാൾ ഊട്ടിയിൽ പോവല്ലേ..."


"ആ പോവാ...നീ വരുന്നോ..."


"😌സത്യായിട്ടും എന്നെ കൊണ്ടൊവോ..."


അതിന് ഓൻ ഒന്ന് പൊട്ടി ചിരിച്ചു...🙄ആക്കിയത് ആണോ...


"നീ ഇല്ലാതെ എനിക്കെന്തു ഹണിമൂൺ..."😍


അവൻ നമ്മളെ കാതിൽ ആയി പറഞ്ഞതും നമ്മൾ ഓനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...😍


"ഐ ലവ് യൂ അജു..."


"സോപ്പിങ് ആണോ..."


"അല്ല സത്യായിട്ടും ഐ ലവ് യൂ ആണ്... ഇയാൾ എന്നെ കൊണ്ടോവാൻ വന്നതാണോ..."


"അല്ല ഞാൻ ഒരു അത്യാവശ്യത്തിനു വന്നതാ... നീ കേൾക്കെ അമിയെ ഞാൻ കാൾ ചെയ്തത് നീ ആറ് മണി ആവുമ്പോഴേക്കും റെഡി ആയി നിന്നോട്ടെ എന്ന് കരുതിയാ... പക്ഷെ നീ ഇപ്പൊ ഇത് എവിടെ പോവാ..."


"😌ഞാൻ കാറിന്റെ ഡിക്കിയിൽ ഒളിക്കാൻ വേണ്ടി..."


നമ്മൾ ഇളിച്ചു കൊണ്ട് പറഞ്ഞതും ഓൻ നെഞ്ജിൽ കയ് വെച്ചു...


"പടച്ചോനെ ഇതെന്തു ജന്മം..."


അയിനും നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...


"എങ്കിൽ നീ പോയി കിടന്നോ... അഞ്ച് മണിക്ക് ഞാൻ കാൾ ചെയ്യാം അപ്പൊ ഓഫ് ചെയ്തു കിടക്കേണ്ട... ഞാൻ വീണ്ടും വിളിക്കും... നിനക്ക് ഇടാൻ ഉള്ള ഡ്രെസ്സ് നിന്റെ ബെഡിൽ ഉണ്ട്... ബാഗ് ഒക്കെ ഞാൻ കൊണ്ട് വന്നോളാം... പിന്നെ നിനക്ക് കഴിക്കാൻ ഉള്ളതും... അപ്പൊ നല്ല സുന്ദരി കുട്ടിയായി നാളെ റെഡി ആയി നിക്കണം ഞാൻ പോവട്ടെ..."


"ഐ റിയലി ലവ് യൂ അജു... എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോ നിക്ക് അത്ഭുതം തോന്നാ... ഇതിനൊക്കെ ഞാൻ എന്താ പകരം തരാ..."


നമ്മൾ അവനെ കെട്ടിപ്പിടിച്ചു പറഞ്ഞതും ഓന്റെ നിശ്വാസം നമ്മളെ കാതിൽ തട്ടി...


"എനിക്ക് പകരം ആയി വേണ്ടത് നിന്നെയാണ് നിയ... നീ തരോ നിന്നെ എനിക്ക്..."


അത് കേട്ടതും നമ്മൾ ഒന്ന് മൂളി കൊണ്ട് ഓനെ ഇറുക്കി പിടിച്ചു...😍


"ആ തണുത്ത മുറിയിൽ എനിക്ക് നിന്റെ ചൂടും പറ്റി കിടക്കണം... അവിടെ വെച്ചു എന്നെ ചതിക്കരുത് കേട്ടല്ലോ..."


"😍ഇല്ല... നിക്കും വേണം ഫസ്റ്റ് നൈറ്റ്‌... നെച്ചുന്റെ ഒക്കെ കഴിഞ്ഞു...🙈"


"അതിനല്ലെടി പൊട്ടി അന്ന് ഞാൻ എന്റെ കൂടെ വിളിച്ചേ... അപ്പോ അവളെ ഒരു ഗർഭവും ക്ഷീണവും..."


"😌അതിനാണെങ്കി എന്നോട് പറയൽ അല്ലേ ഞാൻ വരൂലേ..."😍


"🙄ആ ഇനി പറഞ്ഞിട്ട് എന്താ കാര്യം...കഴിഞ്ഞത് കഴിഞ്ഞു... ഇനി നമുക്ക് കലക്കാം... എന്തെ..."


നമ്മൾ വീണ്ടും ഓനെ നോക്കി ഒന്ന് മൂളി...ഓൻ നമ്മളെയും മുറിയിൽ ആക്കി പോക്കെറ്റിൽ നിന്നു നമ്മളെ പാദസരം എടുത്തു കാലിൽ ഇട്ട് തന്നു...


"🤔ഇത് ഇപ്പൊ എവിടുന്ന് കിട്ടി..."


"ഈ ഒന്നും വെച്ച് ഞാൻ ഇത് പോലെ ഒന്ന് സംഘടിപ്പിച്ചു... ഇന്നാ കിട്ടിയേ... നിനക്ക് നാളെ ഇട്ട് തരാന്ന് കരുതിയതാ...എന്തായാലും ഇത് ഇവിടെ കിടന്നു കാണാൻ നല്ല ഭംഗിയാ അത് അപ്പൊ ഇവിടെ കിടക്കട്ടെ..."


എന്നും പറഞ്ഞു  നെറ്റിയിൽ ഉമ്മ വെച്ചു ഓൻ  പുറത്തേക്ക് പോയി... നമ്മളും ഒന്ന് ചിരിച്ചു കൊണ്ട് ബെഡിലേക്ക് വീണു... നാളെ തൊട്ട് അജുന്റെ ആ ആഗ്രഹം കൂടി സാധിച്ചു കൊടുക്കണം...😍



***********💞



നമ്മൾ കാലത്ത് തന്നെ എണീറ്റ് റെഡി ആയി പെണ്ണിനേയും വിളിച്ചു റെഡി ആവാൻ പറഞ്ഞു...


കാറും എടുത്തു അവളെ വീട്ട് മുറ്റത്ത്‌ എത്തിയതും പെണ്ണിനെ കണ്ടു നമ്മൾ വായും പൊളിച്ചു നോക്കി ഇരുന്നു...😍എന്തൊരു മൊഞ്ചാ ഈ പെണ്ണ്...


പക്ഷെ കയ്യിൽ ചിപ്സും പിടിച്ചു വായിൽ ഇട്ട് കൊണ്ട് വരുന്ന അവളെ ഒന്ന് കൂടി നോക്കി നമ്മൾ പല്ല് കടിച്ചു... ഇതിന്റെ വയറ്റിൽ കാര്യായിട്ട് എന്തോ ഉണ്ട്... അല്ലാതെ ഇങ്ങനെ തിന്നോ...🙄


"ഡീ നിന്റെ കെട്ടിയോൻ മുന്നിലാ..."


പിന്നിലേക്ക് വലിഞ്ഞു കേറാൻ നിന്ന അവളെ അമി പിടിച്ചു മുന്നിലേക്ക് തള്ളി...


"ഉമ്മച്ചി ബാപ്പച്ചി മൂത്താപ്പ മൂത്തു അമ്മി കുട്ടി വാവച്ചി ഞാൻ പോയി വരാവേ..."


🙄ഇനിയും ഞെട്ടാൻ ആവില്ല അതോണ്ട് അപ്പൊ തന്നെ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു വണ്ടി എടുത്തു...😘സ്വപ്നം കണ്ട ജീവിതത്തിലേക്ക്...


തീറ്റ ഒക്കെ കഴിഞ്ഞു പെണ്ണ് പൂര ഉറക്കം ആയിരുന്നു... അതോണ്ട് ചെവി തലകേട്ടു... പെണ്ണ് ആണെങ്കിൽ നമ്മളെ മേലേ ഊർന്ന് വീണതും അമി അവളെ പിടിച്ചു ഇരുത്തി സീറ്റ് ബെൽട്ട് ഇട്ട് കൊടുത്തു...


മാറ്റവളും അതേ അവസ്ഥ ആയപ്പോൾ നമ്മൾ അമിയെ ഒന്ന് നോക്കി...


"എവിടെ ഞാൻ ഇന്നലെ പറഞ്ഞ കാര്യം..."


"ദാ ഒരു ഇട്ടേണ്ണം ഉണ്ട്... ഇതിനെ സംഘടിപ്പിക്കാനെ എനിക്ക് പറ്റിയുള്ളൂ... ഇതിന് തന്നെ എന്ത് മാത്രം റിസ്ക് എടുത്തു എന്ന് നിനക്ക് അറിയോ...😪വല്ല ഉപകാരവും ഉണ്ടാവോ എന്തോ..."


എന്നും പറഞ്ഞു അവൻ ഹോർലിക്സ് ബോട്ടിൽ എടുത്തു നമ്മക്ക് നീട്ടി...😕ഇതെന്താ ഇതിൽ എന്ന പോലെ നമ്മൾ അവനെ നോക്കി...


[ഹോർലിക്സ് കമ്പനി നിക്ക് കാശ് ഒന്നും തന്നിട്ടില്ലാട്ടോ...😌ഇബടെ അതേ കാണാൻ ഉള്ളൂ എന്താ ചെയ്യാ...]


"ഈ ബോട്ടിലെ അവിടെ കാണാൻ ഉള്ളൂ... പെണ്ണ് കാണണ്ട ഹോർലിക്സ് ആണെന്ന് കരുതി എടുത്തു അപ്പാടെ വായിൽ ഇടും..."


അവൻ സൂചന തന്നതും നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് അവളെ ഒന്ന് കൂടി നോക്കി ഭദ്രമായി വെച്ചു...


"അവിടെ ഇതിന്റെ വല്ല ബിസിനെസ്സും ചെയ്യാൻ പ്ലാൻ ഉണ്ടോ..."🙄


"😌അവറ്റകൾക്കും ഉണ്ടാവില്ലേ അവിടെ ഒക്കെ കാണാൻ ആഗ്രഹം... പിന്നെ അവളെ വീഴ്ത്താൻ ലാസ്റ്റ് അടവ് ആണ് മോനെ ഇത്... ഈ ലോകത്ത് അവൾക്ക് പേടി ഉള്ള കുറച്ച് എണ്ണത്തിൽ ഒന്നാ ഇത്..."


 അതും പറഞ്ഞു നമ്മൾ അവനെ നോക്കി ഒന്ന് ചിരിച്ചു...യാത്രാ ക്ഷീണം തുടങ്ങിയതും ഞങ്ങൾ ഇറങ്ങി ഒന്ന് റിലേക്സ് ഒക്കെ ചെയ്തു...


"ഡീ നിയ എണീക്ക്..."


"ഒരു ഫൈവ് മിനിറ്റ് അജു..."


🙄എന്നും പറഞ്ഞു പെണ്ണ് വീണ്ടും ചുരുണ്ടു കൂടി... ഈ ഉറക്കിൽ ഇവൾ ബൈഹാർട് പഠിച്ച ഒരേ ഒരു വാക്ക് ആണോ ഇത്...


"ഡീ നിനക്ക് വല്ലതും കഴിക്കാൻ വേണേൽ വാ... പിന്നെ അവിടെ എത്തിയാലേ നിക്കൂ..."


അത് കേട്ടതും പെണ്ണ് ചാടി എണീറ്റ് പുറത്തേക്ക് ഇറങ്ങി...


"നിക്ക് മന്തി മതി..."


🙄നമ്മളും അമിയും പരസ്പരം ഒന്ന് നോക്കി എന്നല്ലാതെ എതിർ ഒന്നും പറയാൻ നിന്നില്ല...


"നിനക്കെന്താ വേണ്ടേ നെച്ചു..."


"എനിക്കും നിയ പറഞ്ഞത് മതി..."


അവളും അത് പറഞ്ഞു പെണ്ണിന്റെ അടുത്തായി ഇരുന്നു...🙄


"😌നിനക്ക് മുരിങ്ങക്കാ തോരൻ ആവും ല്ലേ..."


അമി നമ്മളെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു...


"🙄എന്തിന് എനിക്ക് വല്യ പ്രതീക്ഷ ഒന്നും ഇല്ല... അതൊക്കെ നിനക്കല്ലേ ഇപ്പൊ ആവശ്യം..."


നമ്മളും തിരിച്ചടിച്ചു ഓനെ നോക്കി ചിരിച്ചു... രണ്ടിനും പിന്നെ വിവരം ഇല്ലാത്തോണ്ട് ഒന്നും മനസ്സിൽ ആയില്ല...


"അമിക്കാ ഈ മുരിങ്ങക്കാ തോരൻ നല്ല ടേസ്റ്റ് ആണോ..."


🙄മന്തി കുത്തിഇറക്കി കൊണ്ട് അവൾ അമിയെ നോക്കി ചോദിച്ചപ്പോൾ ഞങ്ങൾ പരസ്പരം വായും പൊളിച്ചു നോക്കി...


"അയ്യേ അതിന് ഭയങ്കര കയ്പ്പ് ആടി... അതോണ്ടല്ലേ ഞാൻ ഇവനോട് വേണോന്ന് ചോദിച്ചെ..."😓


"എന്നാ നിക്ക് വേണ്ട..."


എന്നും പറഞ്ഞു അവൾ തീറ്റയിൽ കോൺസെൻട്രേഷൻ ചെയ്തു...


"ഒരു കയ് നോക്കായിരുന്നു ല്ലേ..."


"😬പോടാ അവളെ നീ കൊല്ലാ കൊല ചെയ്യോ..."


"🙄നിനക്ക് എന്തും ആവാല്ലേ... എന്റെ പെങ്ങൾ ആയിരുന്നു എങ്കിൽ നീ ഇപ്പൊ വിവരം അറിയുമായിരുന്നു..."


പിന്നെ അങ്ങോട്ട് അമി ആയിരുന്നു ഡ്രൈവിംഗ്... നമ്മൾ പെണ്ണിനേയും ചേർത്ത് പിടിച്ചു ഇരുന്നു... അവൾ ആണെങ്കിൽ നമ്മളെ തോളിൽ തലയും വെച്ച് ഉറക്കം ആണ്...🙄


"ഇവളെന്താ യാത്ര പ്രമാണിച്ചു അവിടെ ഉള്ളവരെ ഉറക്കം ഒക്കെ വാടകക്ക് എടുത്ത..."


"😌ആദ്യായിട്ട് എന്റെ ജീവിതത്തിൽ അവൾ ഒരു നല്ല കാര്യം ചെയ്യുന്നതാ ഇത്... അല്ലേ നിനക്ക് അടക്കം ഇവളെ കൊണ്ട് ഉപകാരം അല്ലേ ഉണ്ടായിട്ടുള്ളൂ... നമ്മക്ക് മാത്രം എപ്പോഴും ഉപദ്രവം ആയിരുന്നു..."


അവളെയും ചുറ്റിപിടിച്ചു നമ്മളും എപ്പോഴോ ഉറക്കിലേക്ക് വീണു...



*********💃



നമ്മൾ കണ്ണ് തുറന്നതും പുതിയൊരു ലോകം ആണ് കണ്ടത്... ചുവന്നു നിക്കുന്ന ലേറ്റും ഇന്നേ വരെ കാണാത്ത അത്ഭുതവും കണ്ടു നമ്മൾ പുറത്തേക്ക് നോക്കി ഇരുന്നു...


"😍യ്യോ എന്ത് രസാ അല്ലേ നെച്ചു ഇവിടെ ഒക്കെ കാണാൻ..."


"🙄അതിനേക്കാൾ വലുത് ഒക്കെ കഴിഞ്ഞു നീ ഉറങ്ങിയോണ്ട് അല്ലേ..."


"😏നിനക്ക് എന്നെ വിളിക്കൽ അല്ലേടി പട്ടി..."


എന്നും പറഞ്ഞു നമ്മൾ ഓളെ പുച്ഛിച്ചപ്പോ ഇണ്ട് ഒരുത്തൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു നമ്മളെ നോക്കി പേടിപ്പിക്കുന്നു...🙄ആ പട്ടി വിളി കേട്ടോണ്ട് ആവും...


😕പറയുന്ന പോലെ വേറൊന്ന് കൂടെ ഉണ്ടല്ലോ എന്ന് കരുതി നോക്കിയതും ഓൻ ഉണ്ട് ഇരുന്നു ഉറങ്ങുന്നു... നമ്മൾ ഇളിച്ചു കൊണ്ട് ഓനെ തോണ്ടി വിളിച്ചു... ഓൻ അപ്പൊ തന്നെ കണ്ണ് തുറന്നു നമ്മളെ നോക്കി ഒന്ന് ചിരിച്ചു നേരെ ഇരുന്നു...


വലിയ ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തിയതും നമ്മൾ ഇറങ്ങി മേലേക്ക് നോക്കി...


"🙄പത്തെണ്ണമേ ഉള്ളൂ... ബുർജ് ഖലീഫ അപ്പൊ എന്തോരം വലുതാവും നോക്കിയാൽ കാണില്ലല്ലോ..."


"എന്തോണ്ട് പറ്റില്ല ദാ ഇപ്പൊ കണ്ടോ..."


എന്നും പറഞ്ഞു ഓൻ നമ്മക്ക് ഫോണും നീട്ടി പിടിച്ചു അതിന്റെ പിക് കാണിച്ചപ്പോൾ ഇവൻ ഇത്രക്ക് പൊട്ടൻ ആണോ എന്ന പോലെ ഓനെ നോക്കി...🙄


"😕നിനക്ക് അപ്പോ വിവരം ഒക്കെ ഇണ്ടല്ലേ... ഷോ ഞാൻ വെറുതെ തെറ്റി ധരിച്ചു... ഏതായാലും നീ വാ അവിടെ ഒക്കെ നമുക്ക് പിന്നെ പോകാം..."


എന്നും പറഞ്ഞു ഓൻ നമ്മളെയും കൊണ്ട് ചെന്നു അവിടെ ഉള്ളവരോട് നമ്മക്ക് അറിയാത്ത ഭാഷ പറയുന്ന കേട്ടു നമ്മൾ അവിടെ ഒക്കെ ഒന്ന് നോക്കി...


"നമുക്ക് പിസ്സയും ബർഗറും കഴിക്കാം അജു... ദാ അവിടെ ഇരുന്നു എല്ലാരും കഴിക്കുന്നുണ്ട്..."


😌നമ്മൾ ഓനെ തോണ്ടി വിളിച്ചു കാണിച്ചു കൊടുത്തതും ഓൻ നമ്മളെ ഒന്ന് നോക്കി...🙄


"എവിടെ പോയാലും കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ ആണെന്ന് പറഞ്ഞ പോലെ ആണല്ലോ നിന്റെ അവസ്ഥ..."


"കുറുക്കൻ നിന്റെ..."😨


അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ ബാക്കി വിഴുങ്ങി... അല്ലേ ഇപ്പൊ തന്നെ നാട്ടിലേക്ക് ബസ് കേറാം...😓


"ഇത് കഴിച്ചിട്ട്  ആ കൊക്കപുഴു ചാവോ എന്തോ..."


എന്നും പറഞ്ഞു ഓൻ അത് തന്നെ ഓർഡർ ചെയ്തു...


[നിയക്ക് വയറിളക്കം പിടിച്ചു ഫസ്റ്റ് നൈറ്റ്‌ മുടങ്ങി...🙊ഇങ്ങള് ഇപ്പൊ വല്ലാണ്ട് പേടിച്ചു അല്ലേ... 🙊ഒരു കപ്പാസിറ്റിക്ക് വേണ്ടിയാ ഇതൊക്കെ ഞാൻ കഴിപ്പിച്ചത്...😉]


രണ്ട് റൂം ബോയ് വന്നു ഞങ്ങളെ ബാഗും എടുത്തു ഞങ്ങളെ മുന്നിൽ നടന്നു...🙄ഇവറ്റകൾക്ക് ഇതെടുത്താൽ എന്താ ജാഡ ആവും... നമ്മൾ രണ്ടിനെയും നോക്കുമ്പോൾ പോക്കെറ്റിൽ കയ്യിട്ടു സ്റ്റൈലിഷ് ആയി നടക്കാ...


രണ്ടും കൂടി ഓരോ റൂം തുറന്നു അകത്തേക്ക് ചെന്നു... നമ്മൾ നെച്ചുനെ നോക്കി ഒന്ന് ചിരിച്ചു...


"ഡീ നമുക്ക് ഇവരെ ഒരു റൂമിൽ ആക്കി നമുക്ക് ഒരു മുറിയിൽ കിടന്നാലോ..."


"😬അതിനാണോടി നിന്നെ ഒക്കെ ഇങ്ങോട്ട് കൊണ്ട് വന്നത്... നാളെ കാലത്ത് കണ്ടാൽ മതി... ഇപ്പൊ തത്കാലം മോൾ പോയെ..."


അമിക്കാ നമ്മളെ കലിപ്പിൽ നോക്കി അകത്തേക്ക് നടന്നു...


"Haapy married life and enjoy the moments..."


എന്നും പറഞ്ഞു പരസ്പരം നോക്കി നിക്കുന്ന ഞങ്ങളെ അടുത്തേക്ക് രണ്ട് പുട്ടി ഗേൾസ് വന്നു 🌹ഓരോ റോസ് ഫ്‌ളവർ കയ്യിൽ വെച്ച് തന്നതും ഞങ്ങൾ അത് വാങ്ങി...😍


നമ്മൾ അതും സ്മെൽ ചെയ്ത് അവിടെ ഒക്കെ നോക്കുമ്പോ ആണ് ആ ബാഗും കൊണ്ട് പോയോൻ ഇറങ്ങി വന്നത്... അപ്പൊ തന്നെ അജു നമ്മളെയും അകത്തു വലിച്ചു ഡോർ അടച്ചു...


😨അകത്തേക്ക് കയറിയതും അവിടെ ഒക്കെ കണ്ടു നമ്മൾ കണ്ണും മിഴിച്ചു നിന്നു...😕ഇതെന്താ  പടച്ചോനെ ഇങ്ങനെ അലങ്കരിച്ചു വെച്ചേക്കുന്നേ... എല്ലാ ഇടത്തും നോക്കി കണ്ണും തള്ളി നടന്നതും അവിടെ ഉള്ള ബെഡ് കണ്ടു നമ്മൾ അതിലേക്ക് ഒരു ചാട്ടം ആയിരുന്നു...😕നമ്മൾ തെറിച്ചു വീണില്ല എന്നെ ഉള്ളൂ...


"ഡീ അവിടെ അലങ്കോലം ആക്കല്ലേ..."


എന്നും പറഞ്ഞു ഓൻ നമ്മളെ പിടിച്ചു വലിച്ചു അവിടെ നിർത്തി...


"ഇതെന്തിനാ അവർ വിഷ് ചെയ്തു തന്നെ... ഞങ്ങളെ കെട്ട് ഇന്ന് കഴിഞ്ഞത് ആണോ..."


"😍അതോ ഇപ്പൊ നീയും ഈ റോസ് ഫ്‌ളവറും ഒരു പോലെ ആണ്... കാലത്ത് നോക്കുമ്പോ ഇതിന്റെ അവസ്ഥയും നിന്റെ അവസ്ഥയും ഒരുപോലെ ആയിരിക്കും...രണ്ടും വാടി തളർന്നു പോവും..."


"🤔അതെന്താ..."


"അതൊക്കെ കാലത്ത് മനസ്സിൽ ആവും..."


🙄നമ്മൾ ഓൻ പറഞ്ഞത് ഒന്നും മനസ്സിൽ ആവാതെ അവിടെ ഒക്കെ നോക്കി എല്ലാറ്റിന്റെയും ഭംഗി ആസ്വദിക്കുമ്പോൾ  ഓൻ ബാഗ് തുറന്നു ഡ്രെസ്സും ടവലും ഒക്കെ എടുക്കാൻ തുടങ്ങി...


"അജു ഈ ബെഡ് ഒക്കെ എന്താ ഇങ്ങനെ... ഇവിടെ ഓണം ആണോ പൂക്കളം ഒക്കെ ഇണ്ടല്ലോ..."


"നീ ഈ ഫിലിമിൽ ഒന്നും കണ്ടിട്ടില്ലേ ഇത് പോലെ ഒരു സീൻ..."


🙄നമ്മൾ ഓർത്ത് നോക്കിയതും ഓരോ സിനിമയിലെയും ഫസ്റ്റ് നൈറ്റ്‌ ഓർത്തപ്പോൾ നമ്മൾ ഓനെ അതേയൊ എന്ന പോലെ നോക്കി...😓ഓൻ അതിന് ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു നമ്മളെ അടുത്തേക്ക് വന്നു...


"എന്താ ഇന്ന് നമുക്ക് ഫസ്റ്റ് നൈറ്റ്‌ ആക്കിക്കൂടെ... നീ എനിക്ക് വാക്ക് തന്നതാ..."


"😓മ്മ്... പക്ഷെ നിക്ക് പേടിയാ..."


നമ്മൾ തറയിൽ നോക്കി കൊണ്ട് പറഞ്ഞു...


"അതൊക്കെ ഞാൻ മാറ്റി തരാം..."😝


എന്നും പറഞ്ഞു അവൻ നമ്മളെ കവിളിൽ ഉമ്മ വെച്ച് ബാത്‌റൂമിൽ കയറിപ്പോയി... പടച്ചോനെ എന്താപ്പോ ചെയ്യാ... നെച്ചുനെ വിളിച്ചാലോ ഡൌട്ട് ചോദിക്കാലോ... അമിക്കാ കേട്ടാൽ കൊല്ലും... നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് സമയം പോയതും ഓൻ ഡോർ തുറന്നു ഇറങ്ങി വന്നു...


😕അവൻ ആണെങ്കിൽ പതിവിലും കൂടുതൽ മൊഞ്ചൻ ആയിട്ടുണ്ട്... നമ്മൾ നിന്ന നിൽപ്പിൽ തന്നെ ഓനെ നോക്കിയതും ഓൻ ടവൽ നമ്മക്ക് നേരെ നീട്ടി... അപ്പൊ തന്നെ നമ്മൾ അതും വാങ്ങി ഒരു ഓട്ടം ആയിരുന്നു ബാത്‌റൂമിലേക്ക്...


ശവറും തുറന്നു നമ്മൾ ആലോചന തുടങ്ങി...🙄പടച്ചോനെ നമ്മൾ ഇറങ്ങുമ്പോഴേക്കും ഓൻ ഉറങ്ങി കാണണെ...


ഒരു മണിക്കൂർ എങ്കിലും നമ്മൾ അതിന്റെ കീഴെ നിന്നു കാണും...😨യ്യോ പടച്ചോനെ ഡ്രെസ്സ് ഒന്നും കൊണ്ട് വന്നില്ല... നമ്മൾ മെല്ലെ ഡോർ തുറന്നു പുറത്തേക്ക് തല ഇട്ട് നോക്കി... ഓൻ ഫോണും നോക്കി നിക്കാ... ഇതിന് ഉറക്കം ഒന്നുല്ലേ...


"ശൂ ശൂ..."


നമ്മളെ വിളി കേട്ട് ഓൻ നോക്കിയതും നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു...


"ഇവിടെ വേറെ ആരുല്ല എന്താന്ന് വെച്ചാൽ ഗോഷ്ടി കാണിക്കാതെ പറ..."


"😒ഞാൻ ഡ്രസ്സ്‌ കൊണ്ട് വന്നില്ല അത് എടുത്തു താരോന്ന് ചോദിക്കാനാ..."


അത് കേട്ടതും ഓൻ ബാഗിൽ കയ്യിട്ടു ഡ്രെസ്സ് എടുത്തു നമ്മളെ നേർക്ക് കൊണ്ട് വന്നു...😕ഓൻ ഇളിച്ചു കൊണ്ട് തന്നതും നമ്മൾ പരുങ്ങി കൊണ്ട് എങ്ങനെ ഒക്കെയോ അത് വാങ്ങി...ഇവനെന്താ പൊട്ടൻ ആണോ ഉറങ്ങുമ്പോ ആരെലും ഇമ്മാതിരി ഗൗൺ ഒക്കെ ഇടോ... എന്തേലും ആവട്ടെ എന്ന് കരുതി നമ്മൾ അതും വലിച്ചിട്ടു പുറത്തേക്ക് ഇറങ്ങി..


ഓന്റെ നോട്ടം വന്നതും നമ്മൾ അതൊന്നും കാര്യം ആക്കാതെ മുടി കെട്ടാൻ തുടങ്ങി...കണ്ണാടിയിൽ കൂടി അവനെ നമ്മളെ തൊട്ടടുത്തായി കണ്ടതും നമ്മൾ ഒന്ന് ഞെട്ടി...


വയറിലൂടെ കയ് ഇഴഞ്ഞു വന്നു നമ്മളെ അവന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തിയതും നമ്മൾ നിന്നിടത് നിന്നും ഒരടി പോലും അനങ്ങാൻ ആവാതെ അതേ പോലെ നിന്നു... അവന്റെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞതും നമ്മളെ ശരീരം മുഴുവനും വിറക്കാൻ തുടങ്ങി...😒ഇവനെന്തിനാ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് ആദ്യേ പറഞ്ഞത് അതോണ്ടല്ലേ ഇങ്ങനെ പേടി ആവുന്നേ...


നമ്മളെ തിരിച്ചു നിർത്തിയതും നമ്മൾ അവനെ ദയനീയമായി നോക്കി ചെറു വിരൽ പൊക്കി കാണിച്ചു... അവൻ നമ്മളെ പിടി വിട്ടതും നമ്മൾ ഒരു ഓട്ടം ആയിരുന്നു...


😨പടച്ചോനെ ഇനി ഇപ്പൊ എന്താ ചെയ്യാ കയ്യും കാലും വിറക്കാണല്ലോ... എന്നാലും ആ നെച്ചുനെ ഒക്കെ സമ്മതിക്കണം... വല്യ പരിചയം ഒന്നുല്ലാത്ത അമിക്കാനെ കെട്ടിയ അന്ന് തന്നെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിച്ചു വന്നില്ലേ... 🙄പെണ്ണിനോക്കെ ഇത്രക്ക് ധൈര്യം ഉണ്ടോ...നമ്മൾ ഫേസ് ഒക്കെ ഒന്ന് കഴുകി പുറത്തേക്ക് ഇറങ്ങി...


വീണ്ടും ഓൻ നമ്മളെ അടുത്തേക്ക് വന്നതും നമ്മൾ വീണ്ടും ബാത്‌റൂം കാണിച്ചു അകത്തേക്ക് ഓടി... വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... ഒത്തിരി വിസ്താരം ഉണ്ടേ പിന്നെന്താ ചെയ്യാ...


ഒന്ന് കൂടി കണ്ണാടിയിൽ നോക്കി നമ്മൾ വീണ്ടും ഇറങ്ങിയതും ഓൻ ബെഡിൽ ഇരുന്നു നമ്മളെ ഒന്ന് നോക്കി...🙄ഇവൻ രണ്ടും കല്പിച്ചാണല്ലോ പടച്ചോനെ...


നമ്മൾ വീണ്ടും ഓനെ ഒന്ന് നോക്കി ഇളിച്ചു അകത്തേക്ക് തന്നെ കയറി...😒പടച്ചോനെ ഇത്തിരി ധൈര്യം തരണേ എനിക്ക്... എന്നൊക്കെ പ്രാർത്ഥിച്ചു നിന്നു...



********❤️



പെണ്ണ് വീണ്ടും ബാത്‌റൂമിലേക്ക് കയറിയതും അജു അവന്റെ അവസാന അടവ് എന്ന് വിശേഷിപ്പിച്ച ആ ഹോർലിക്സ് ബോട്ടിൽ എടുത്തു...😍


അതിലേക്ക് ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അടപ്പ് തുറന്നു അതിലുള്ള ആ എട്ട് ഐറ്റംസിനെയും വിൻഡോസ് വഴി ബാത്‌റൂമിലേക്ക് പറഞ്ഞു വിട്ടു... അവൻ നൈസ് ആയി ഒന്ന് ഇളിച്ചു അവളുടെ വരവും നോക്കി നിന്നു...


"😨എന്റുമ്മച്ചി പാറ്റ..."


എന്നും പറഞ്ഞു ഓടി വന്നതും അവനെയും കെട്ടിപ്പിടിച്ചു നിന്നതും അവൻ അവളെ ഇറുക്കി പിടിച്ചു നിന്നു...


അവൻ അവളെ തന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെയും കയ്യിൽ എടുത്തു ബെഡിൽ ഇട്ടു... ഒന്ന് കൂടി ബാത്‌റൂമിൽ കയറാൻ ഉള്ള ധൈര്യം ഇല്ലാത്തോണ്ട് നിയ അടങ്ങി കിടന്നു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...


അവൻ അവളെ കാലിൽ ഒന്ന് ചുംബിച്ചു കൊണ്ട് കൊലുസ് ഊരി മാറ്റിയതും അവൾ ഒന്ന് പിടഞ്ഞു...


അവളുടെ അധരങ്ങൾ നുണഞ്ഞു കൊണ്ട് അവളെ നഗ്നമാക്കുന്നതും അറിഞ്ഞ അവൾ അവന്റെ തോളിൽ ഇറുക്കി പിടിച്ചു കണ്ണുകൾ അടച്ചു...


വയറിൽ ആയി അവന്റെ ചുണ്ടും പല്ലും ഒരു പോലെ പതിഞ്ഞതും അവൾ കിടന്നിടത് നിന്നും വിറക്കാൻ തുടങ്ങി... അവൻ കടിച്ചു കൊണ്ട് ഊരി മാറ്റിയ അരഞ്ഞാണം അവൾക്ക് മുന്നിൽ നീട്ടി...


"നിന്റെ കൊലുസ് കാലിൽ കിടക്കുന്നതിനേക്കാൾ ഭംഗി ഇത് നിന്റെ വയറ്റിൽ കിടക്കുന്നത് കാണാനാ..."😍


അവൾ ഒരു നാണത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു ഒന്ന് പുഞ്ചിരിച്ചു... അവന്റെ ചുണ്ടുകൾ ദേഹമാകേ ഒഴുകി നടന്നതും അവൾ ബെഡിൽ പിടി മുറുക്കി...


"നിയ ഐ ലവ് യൂ..."😘


എന്നും പറഞ്ഞു അവൻ അവളുടെ ചുണ്ടിൽ ചുംബിച്ചു...


"ഇങ്ങനെ എല്ലാരും ഈ ടൈം പറയും..."🙈


അത് കേട്ടതും അജു ഒന്ന് ഞെട്ടി...


"😨ഏ... നിന്നോടോ..."


"😌അല്ല സിനിമേൽ..."


അപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത്... കള്ളി അപ്പൊ ഇതൊക്കെ കണ്ടു വെച്ചിട്ടുണ്ടല്ലോ...അവൻ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും അവളെ ചുംബിച്ചുണർത്തി...❤️


അവൻ തന്റെ ടി ഷർട്ട്‌ ഊരി മാറ്റുന്ന കണ്ടു അവൾ കണ്ണ് അടച്ചു പിടിച്ചു... അവൻ അവളിലേക്ക്  അലിഞ്ഞു ചേരുമ്പോൾ അവളുടെ തേങ്ങൽ അവന്റെ ചുംബനത്തിൽ അലിഞ്ഞു ഇല്ലാതെ ആയി...❤️


അവൾ അവന്റെ കയ്ക്കുള്ളിൽ നിന്ന് പിടഞ്ഞു... അവളുടെ കയ്കൾ അവന്റെ ദേഹം ഇറുക്കി പിടിച്ചു... കാലുകൾ തമ്മിൽ കൂട്ടി ഉരസി...


തളർച്ചയോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ അവളിൽ നിന്നും മാറി കിടന്നു... കണ്ണും അടച്ചു പിടിച്ചു കിടക്കുന്ന അവളിൽ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണ് നീർ തുള്ളികൾ അവൻ തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിഎടുത്തു...


"വേദനിച്ചോ മോളെ..."


അവൾ ആ നിമിഷം ഒന്ന് പുഞ്ചിരിച്ചു ഇല്ലെന്ന് തലയാട്ടി അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു കിടന്നു...അവൻ അവളെ ചേർത്ത് പിടിച്ചു ഒന്ന് കൂടി കവിളിൽ ഉമ്മ വെച്ചു...


"എന്നോട് പറഞ്ഞത് അല്ലേ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് കേൾക്കാൻ മാത്രം ആയി പാടി തരും എന്ന്..."


അവൾ ഓർത്ത് വെച്ച ആ നിമിഷം അവനോടായി പറഞ്ഞു... അവൻ ഒന്ന് മൂളി കൊണ്ട് അവളെ ചേർത്ത് പിടിച്ചു...


🎶നിൻ ഉയിരിനെ അനുദിനം നിഴലുപോൽ...❣️

പിൻ തുടരുവാൻ ഞാൻ അലഞ്ഞീടുമേ...🎶


പാടി കഴിഞ്ഞു അവൻ അവളെ അനക്കം ഒന്നും ഇല്ലാത്ത കൊണ്ട് വിളിച്ചു നോക്കി...


" ഉറങ്ങിയോ..."


 അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു...


"എന്റെ അജു എനിക്കായി മാത്രം പാടുമ്പോൾ ഞാൻ ഉറങ്ങില്ല..."


"ഞാൻ കരുതി ക്ഷീണം കാരണം ഉറങ്ങി പെട്ടെന്ന് ഉറങ്ങി എന്ന്..."


"നിക്ക് ക്ഷീണം ഒന്നുല്ല... ഐ ആം എ ഹോർലിക്സ് ഗേൾ..."


അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു...🙄അവൻ അത് കണ്ടു വായും പൊളിച്ചു നോക്കി... ഹോർലിക്സിന് ഇത്രക്ക് പവർ ഒക്കെ ഉണ്ടായിരുന്നോ...🤔


"എന്റെ ഹോർലിക്സ് ഗേൾ ഇങ്ങ് വന്നേ... കുറച്ച് ദിവസത്തെ പലിശ അടക്കം വീട്ടാൻ ഉണ്ട്..."


അവളെയും കൊണ്ട് അവൻ തിരിഞ്ഞു കിടന്നു അവളിലേക്ക് ഒന്ന് കൂടി അലിഞ്ഞു ചേർന്നു...❤️


അവന്റെ കയ്ക്കുള്ളിൽ വാടി തളർന്നു ഉറങ്ങുന്ന അവളുടെ നഗ്നത കണ്ടു അവളുടെ ശരീരം മറക്കാൻ എന്ന പോലെ അവൻ തന്റെ ഊരി ഇട്ട ടീ ഷർട്ട്‌ ഇട്ട് കൊടുത്തു അവളെയും കെട്ടിപ്പിടിച്ചു കിടന്നു...



**********❤️



വെളിച്ചം കണ്ണിലേക്കു തുളച്ചു കയറിയതും നമ്മൾ കണ്ണ് തുറന്നു കൊണ്ട് എണീറ്റു...


വിൻഡോസ് വഴി മുഖത്തേക്ക് വന്നു പതിയുന്ന വെയിലിൽ നിന്നും മുഖം മറക്കാൻ നമ്മൾ തിരിഞ്ഞു കിടക്കുമ്പോൾ ആണ് അതേ അവസ്ഥയിൽ ചെരിഞ്ഞു കിടക്കുന്ന പെണ്ണിനെ കണ്ടത്...😍


അപ്പോഴാണ് ഇന്നലെ നടന്ന ഓരോ നിമിഷവും ഓർത്തത്... നമ്മൾ അവളെ  നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവിടെ ഒക്കെ ഒന്ന് നോക്കി...ചിതറി കിടക്കുന്ന പൂവുകൾ പോലും ഞെരിഞ്ഞു അമർന്നിട്ടുണ്ട്...


പെണ്ണ് ടാബിളിൽ വെച്ച റോസ് ഫ്‌ളവർ അവളെപ്പോലെ തന്നെ വാടി തളർന്നിട്ടുണ്ട്... നമ്മൾ ഒന്ന് കൂടി അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എണീറ്റു...


"നിയ ഡീ എണീക്ക്... ടൈം എത്ര ആയീന്ന് അറിയോ..."


"ഒരു ഫൈവ് മിനിറ്റ് അജു പ്ലീസ്..."


എന്നും പറഞ്ഞു  പെണ്ണ് വീണ്ടും ചെരിഞ്ഞു കിടന്നു...പുതപ്പ് നീങ്ങിയ പെണ്ണിന്റെ  നഗ്നമായ കാലുകൾ കണ്ടു നമ്മൾ  ഒന്ന് കൂടി അവളിലേക്ക് ലയിച്ചു ചേരാൻ തോന്നി എങ്കിലും എങ്കിൽ പിന്നെ പെണ്ണിനെ പെറുക്കി എടുക്കേണ്ടി വരും എന്നോർത്ത് നമ്മൾ  അവിടെ നിന്നും നോട്ടം പിൻവലിച്ചു...😝


"ഡീ എണീക്ക് കോളേജിൽ പോണ്ടേ..."


ഒന്ന് കൂടി  നമ്മൾ അവളെ തട്ടി വിളിച്ചതും അവൾ വീണ്ടും ചെരിഞ്ഞു കിടന്നു...


"നിക്ക് വയ്യാ ഞാൻ ഇന്ന് പോണില്ല..."


എന്ന് പറയാനും പെണ്ണ് മറന്നില്ല... ഹോർലിക്സിന്റെ പവർ ഒക്കെ പോയോ...🙄


"ഡീ എണീക്ക്...വല്ലതും കഴിച്ചു നമുക്ക് പുറത്ത് ഒക്കെ പോവണ്ടേ..."


🙄ഇതിൽ ആ കഴിപ്പ് കേട്ടത് കൊണ്ടാവും പെണ്ണ് ചാടി എണീറ്റു... നീണ്ടു നിവർന്നു നമ്മളെ മുന്നിൽ നിന്നു കയ്യും മേലോട്ട് പൊക്കി കോട്ട് വായും ഇട്ട് മുടി കെട്ടി നിന്ന പെണ്ണ് നമ്മളെ ഒന്ന് നോക്കി ഇളിച്ചു കാണിച്ചതും എന്തോ ഓർത്ത പോലെ പെട്ടെന്ന് സ്റ്റെക്ക് ആയി നിന്നു...☺️


നമ്മൾ കണ്ണ് ഇറുക്കി കാണിച്ചതും പെണ്ണ് സ്വയം ഒന്ന് നോക്കി ഷീറ്റ് എടുത്തു മൂടി പുതച്ചു നിന്നു... അടുത്തു ചെന്നു കൊണ്ട് അവളുടെ ദേഹത്ത് നിന്നും പുതപ്പ് നീക്കി കഴുത്തിൽ ആയി ഉമ്മ വെച്ചു കൊണ്ട് കാതിൽ പറഞ്ഞു...


"എല്ലാം ഞാൻ കണ്ടതാ... എന്റെ ഷർട്ട്‌ പോലും എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റാത്തോണ്ടാ ഞാൻ ഇട്ട് തന്നത്..."


അത് കേട്ടതും പെണ്ണ് നമ്മളെ കണ്ണും മിഴിച്ചു കൊണ്ട് ഒന്ന് നോക്കിയതും നമ്മൾ നന്നായി അങ്ങ് ഇളിച്ചു കൊടുത്തു...അവൾ അപ്പോ തന്നെ നമ്മളെ പിടിച്ചു തള്ളി ബാത്‌റൂമിലേക്ക് ഓടി...😍പോയ അതേ പോലെ വന്നു നമ്മളെ ദയനീയമായി ഒന്ന് നോക്കി...


"😓അവിടെ പാറ്റ ഇണ്ട്..."


"ആണോ ഞാൻ നോക്കട്ടെ..."


എന്നും പറഞ്ഞു അവളെയും കൊണ്ട് ബാത്‌റൂമിൽ കയറിയതും അവൾ കാര്യായിട്ട് അതുങ്ങളെ ചൂണ്ടി കാണിച്ചു തന്നതും നമ്മൾ ഷവർ ഓപ്പൺ ആക്കി... നനഞ്ഞു കുതിർന്ന അവളെ ചുറ്റിപ്പിടിച്ചു അധരങ്ങൾ തമ്മിൽ കോർത്തു പിടിച്ചു...❤️


"നീറുന്നു അജു..."


അവൾ വിഷമത്തോടെ പറഞ്ഞു നമ്മളെ പറ്റി ചേർന്നു നിന്നു...


"അത് ആദ്യായിട്ട് അല്ലേ അപ്പോ ആവേശം കൊണ്ടാ... ഇനി സൂക്ഷിക്കാട്ടോ..."


"ഈ... പോടാ പട്ടി കടിച്ചു പൊട്ടിച്ചിട്ട് പറയുന്ന കേട്ടില്ലേ..."😬


"🙄നീ എന്ത് തന്നെ ആയാലും ഈ വിളി നിർത്താൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലാല്ലേ... നീ എന്ന് ഈ വിളി നിർത്തുന്നോ അന്നേ ഞാൻ നിന്നെ കടിക്കുന്നതും നിർത്തൂ...വിളിച്ചാൽ അന്ന് എക്സ്ട്രാ കിട്ടും..."


"😕യ്യോ വേണ്ട ഞാൻ വിളി നിർത്തി..."


അവൾ ഇളിച്ചു കാണിച്ചതും നമ്മൾ ടാപ് ഓഫ് ചെയ്തു പെണ്ണിന്റെ തലയും തുടച്ചു കൊടുത്തു പുറത്തേക്ക് വിട്ടു... അവിടവിടെ ആയി പാറി കളിക്കുന്ന പാറ്റയെ നോക്കി നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി...😍


അപ്പോഴേക്കും പെണ്ണ് സുന്ദരി കുട്ടിയായി റെഡി ആയി നിന്നിട്ടുണ്ട്...


"വൗ നല്ല മജ്ബൂസിന്റെ സ്മെൽ... വാ നമുക്ക് പോയി കഴിക്കാം..."


🙄പടച്ചോനെ ഇത്രയും ദൂരെന്ന് സ്മെൽ പിടിക്കാൻ ഇവളെ കൊണ്ടേ പറ്റൂ... ഇവിടന്ന് തിരിക്കുന്നതിന് മുന്നേ ഇതിന്റെ വയറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവുന്ന തോന്നുന്നേ...


"എന്റെ പൊന്നു നിയ... നീ അത് ഇനി മൂക്കിലേക്ക് വലിച്ചു കയറ്റാൻ നിക്കണ്ട... വാ എന്താന്ന് വെച്ചാൽ വാങ്ങി തരാം... ഒടുക്കം വയർ പണി തരുമ്പോ എന്നെ ശല്യം ചെയ്യരുത് കേട്ടല്ലോ..."


"😏ഓഹ്...  ഞാൻ ഇപ്പൊ ഒരു ശല്യം ആണല്ലോ...എല്ലാം കഴിഞില്ലേ..."😪


"🙄ഡീ എന്ത് കഴിഞ്ഞു എന്ന്... നമ്മൾ തുടങ്ങിയിട്ട് അല്ലേ ഉള്ളൂ... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു..."


"😨യ്യോ ഇനി എന്താ..."


പെണ്ണ് ചാടി എണീറ്റ് നമ്മളെ നോക്കി കൊണ്ട് ചോദിച്ചു...😌പെണ്ണ് കാര്യായിട്ട് പേടിച്ചു എന്ന തോന്നുന്നേ...


"അതൊന്നും അല്ല... നമുക്ക് മക്കൾ ആവും... അവർ നമ്മളെ ശല്യം ചെയ്യും നീ നിന്റെ  ഉമ്മച്ചിയെയും ഉപ്പച്ചിയെയും ഒക്കെ ഇപ്പൊ ശല്യം ചെയ്യുന്ന പോലെ... ഹോ നീ ഈ കലിപ്പും ആയി അവരെ പിന്നാലെ ഓടുന്നത് ഒക്കെ ഓർക്കുമ്പോ എനിക്ക് ചിരി വരാ... പാവം അതുങ്ങളെ ഒരു അവസ്ഥ..."


"😬എന്ത് അവസ്ഥ... നീയല്ലേ ഉപ്പച്ചി നിന്റെ സ്വഭാവം എങ്ങാനും അവർ പുറത്തെടുത്താൽ തല്ലി കൊല്ലും ഞാൻ എല്ലാറ്റിനെയും... അല്ലേ നീ തന്നെ നോക്കിക്കോണം..."


പെണ്ണ് കലിപ്പായി നമ്മളെ കടിച്ചു കീറാൻ എന്ന പോലെ വന്നു...


"🙄അതിന് വിത്ത് പാകിയിട്ടേ ഉള്ളൂ...  വെള്ളവും വളവും കൊടുത്തു വളർത്തി എടുക്കാൻ എത്ര കാലം പിടിക്കും എന്ന് ആർക്കറിയാം... പ്രത്യേകിച്ച് നീയായത് കൊണ്ട് വല്യ പ്രതീക്ഷ ഒന്നും എനിക്കില്ല...തത്കാലം നിനക്ക് എന്തോ വേണം എന്നല്ലേ പറഞ്ഞത്... വാ നമുക്ക് അത് കഴിക്കാം..."


🙄എന്റമ്മോ പാവം എന്റെ കൊച്ചുങ്ങൾ ഇതിനെ ആണല്ലോ ഉമ്മച്ചി ആയി കിട്ടുന്നെ... എന്താവോ എന്തോ...


നമ്മൾ അവളെയും കൊണ്ട് മുറിയും അടച്ചു ഇറങ്ങി അമിയോട് ഇറങ്ങാൻ പറഞ്ഞു... അവൻ വന്നതും പെണ്ണ് നെച്ചുന്റെ അടുത്തേക്ക് പോകാൻ നിന്നതും നമ്മൾ അവളെ കയ്യിൽ പിടിച്ചു നിർത്തി...


🙄ഇനി എന്തൊക്കെ ചെന്നു പറയും ആവോ...


അമി നമ്മളെ നോക്കി എന്തായി എന്ന് ചോദിച്ചതും നമ്മൾ സൈറ്റ് അടിച്ചു കാണിച്ചു... അത് കണ്ടു അവൻ വായും പൊളിച്ചു അവളെ ഒരു നോട്ടം...


നമ്മൾ അപ്പൊ തന്നെ അവന്റെ കാലിൽ ഇട്ട് ഒരു ചവിട്ട് കൊടുത്തു...🙄


ഫുഡും ഓർഡർ ചെയ്തു ഇരുന്നതും നമ്മൾ മുന്നിൽ ആയുള്ള പെണ്ണിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അവൾ പിന്നെ വായി നോട്ടത്തിൽ ആണ്...🙄


കാലിൽ ഒന്ന് തൊട്ടതും പെണ്ണിന്റെ നോട്ടം നമ്മളിൽ വന്നു പതിച്ചു...😍നമ്മൾ ഇത്തിരി റൊമാന്റിക് ആയി നോക്കിയതും അവളിൽ ഇന്ന് വരെ കാണാത്ത എന്തൊക്കെയോ ഭാവങ്ങൾ ആയിരുന്നു...


"ഞങ്ങൾ പോണോ അതോ നിങ്ങൾ മുറിയിലേക്ക് പോണോ..."


അമി നമ്മളെ ഫോണിലേക്ക് വാട്സ്ആപ്പ് ചെയ്തതും നമ്മൾ പോടാ പട്ടി എന്നും റിപ്ലൈ കൊടുത്തു പെണ്ണിനേയും നോക്കി ഇരുന്നു...


ഫുഡ്‌ കഴിക്കുമ്പോൾ എല്ലാം പെണ്ണിന്റെ നോട്ടം അവളെ സൈഡിൽ ഉള്ള കപ്പിൾസിനെ ആയിരുന്നു... ഒരു ഗ്ലാസിൽ രണ്ട് സ്ട്രോ ഇട്ട് ജ്യൂസ്‌ കുടിക്കുന്ന അവരെ അവൾ ആവേശത്തോടെ നോക്കുന്നത് കണ്ടു നമ്മളും ജ്യൂസ്‌ ഓർഡർ ചെയ്തു...


"ഡാ അമി ഇതിന്റെ ഒക്കെ ഫീലിംഗ്സ് ഒന്ന് വേറെയാ..."


"പ്ലീസ് അമിക്കാ എനിക്കും അത് പോലെ വേണം..."


അവൾ കൂടി വാശി പിടിച്ചതോടെ ഞങ്ങൾ അതും കുടിച്ചു അവിടെ നിന്നും വണ്ടിയും എടുത്തു വിട്ടു...



**********💃



വണ്ടിയിൽ നിന്ന് ഇറങ്ങിയതും ഞാനും നെച്ചുവും പരസ്പരം ഒന്ന് നോക്കി വായും പൊളിച്ചു നിന്നു...😍


"ഷമിയും ജെസിയും കൂടി വേണർന്ന് അല്ലേ... എങ്കിൽ പൊളിക്കാം ആയിരുന്നു..."


"🙄സ്വന്തം കെട്ടിയോൻ കൂടെ ഉണ്ടായിട്ടും അവളുമാരെ ഒരു ആഗ്രഹം കണ്ടില്ലേ... ഇതിനൊക്കെ കാശ് മുടക്കിയ ഞങ്ങളെ വേണം എടുത്തു തല്ലാൻ..."


"🙄അതെന്തിനാ അമിക്ക..."


"😬നിന്നെ ഒക്കെ അങ്ങോട്ടേക്ക് കൊണ്ട് വന്നതിന് അല്ലാണ്ട് എന്താ..."


"😏ഓഹ്..."


നമ്മള് അമിക്കാനെയും പുച്ഛിച്ചു നെച്ചുനെയും കൊണ്ട് നടന്നു... രണ്ടും ചിരിച്ചു കളിച്ചു ആടി പാടി ഞങ്ങൾക്ക് പിന്നാലെ തന്നെ ഉണ്ട്...😕ഇതിപ്പോ ഞങ്ങൾ ആണോ ഇവരെ കൊണ്ട് വന്നേ... എങ്ങോട്ട് പോണം എന്ന് പോലും അറീല...


"ഇതെന്തു ചപ്പാടി... അവറ്റകൾ ഒക്കെ കൊട്ടയിൽ ആക്കുന്നുണ്ടല്ലോ ഇനി കഴിക്കാൻ പറ്റുന്ന വല്ലതും ആണോ..."


"ഓഹ് എന്റെ പൊന്നു നിയ ഇത് തേയിലയാടി... ചായ ഉണ്ടാക്കാൻ വേണ്ടിയാ..."


"🤔അപ്പൊ ഹോർലിക്സ് ലീഫ് എവിടെയാ... നിക്ക് അത് കൂടി ഒന്ന് കാണണം..."


"🙄അത് ഇവിടെ എവിടേലും കാണും നമുക്ക് നോക്കാം..."


ഞങ്ങൾ രണ്ടും അതും നോക്കി നടന്നതും പിന്നിൽ നിന്നുള്ള ആ ചിരിയും സംസാരവും കേൾക്കാതെ ആയപ്പോൾ തിരിഞ്ഞു നോക്കിയതും നമ്മൾ പകച്ചു പോയി...


"😨ഡീ നെച്ചു അവർ നമ്മളെ ഇട്ടേച്ചു പോയെടി... അവരെ കാണുന്നില്ല..."


ഞങ്ങൾ പേടിച്ചു പേടിച്ചു വന്ന വഴി തന്നെ ഓടിയതും തെണ്ടികളെ ഒരു അഡ്രെസും ഇല്ല...😓പടച്ചോനെ ഇനി എങ്ങനെ വീട്ടിലേക്ക് പോകും...


😕ഇന്നലെ ഇതിനാണോ ഇവൻ ഫസ്റ്റ് നൈറ്റ്‌ ഒക്കെ നടത്തിയേ... അയ്യേ വൃത്തികെട്ട ജന്തു... ഇവൻ സിനിമയിൽ കാണുന്ന ഗുണ്ടയാണോ... ഒരു പെണ്ണിനെ വഴിയാദാരം ആക്കികടന്നു കളയാൻ...


😪നമ്മൾ മോങ്ങാൻ എന്ന പോലെ അവളെ നോക്കിയപ്പോ പെണ്ണും ഏകദേശം മോങ്ങാൻ ആയിട്ടുണ്ട്...


"എന്നാലും ഇവറ്റകൾ ഇത്രക്ക് ദുഷ്ടൻമാർ ആണോടി... അവരെ ആവശ്യം ഒക്കെ കഴിഞപ്പോ നമ്മളെ ഇട്ടേച്ചു പോവാൻ ആവും ഇങ്ങോട്ട് കൊണ്ട് വന്നേ... വരേണ്ടി ഇരുന്നില്ല..."😪


"നമ്മള് എങ്ങനെ തിരിച്ചു പോകുമെടി..."


"നിക്ക് എങ്ങനെ അറിയാ..."😓


ഞങ്ങൾ രണ്ടും അവറ്റകളെ കുറെ പ്രാകി കൊണ്ട് അവിടന്ന് എങ്ങോട്ട് പോകും എന്ന് അറിയാതെ നട്ടം തിരിഞ്ഞു കളിച്ചു...😪


പെട്ടെന്ന് പരസ്പരം നോക്കി ഒരു അലർച്ച ആയിരുന്നു ഞങ്ങൾ രണ്ടും...


"😭😭അയ്യോ ഉമ്മച്ചി..."


"😬മിണ്ടാതെ ഇരിക്കേടി പിശാശ്ശെ..."


എന്നും പറഞ്ഞു അജു നമ്മളെ വാ അടച്ചു പിടിച്ചതും ആമിക്ക നെച്ചുന്റെ വായും അടച്ചു പിടിച്ചു...ഞങ്ങൾ സൈലന്റ് ആയതും കയ് മാറ്റി അവറ്റകൾ രണ്ടും നന്നായി ഇളിച്ചു കാണിച്ചു...🙄


"നിങ്ങളെ ഒന്ന് പറ്റിക്കാൻ വേണ്ടി ചെയ്തതാ... ഇത് ഇത്രക്ക് വലിയ കുരിശ് ആവുന്നു ഓർത്തില്ല... ആളെ നാറ്റിക്കാൻ ആയിട്ട്..."


😕എല്ലാരും ഞങ്ങളെ ആണെന്ന് നോക്കുന്നത് കണ്ടു അജു തലയിൽ കയ് വെച്ച് കൊണ്ട് പറഞ്ഞു...


"😬പട്ടി... പേടിച്ചു ഇപ്പൊ ചത്തേനെ..."


എന്നും പറഞ്ഞു ഓന്റെ നെഞ്ചിൽ നോക്കി അഞ്ചാറ് കുത്ത് അങ്ങ് കൊടുത്തു... അപ്പൊ തന്നെ ഓൻ നമ്മളെ കയ്യും പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു...


പാർക്കിൽ എത്തിയതും കപ്പിൾസ് ആയി ഇരുന്നു ഓരോ മൂലയിൽ ഇരുന്നു റൊമാൻസിക്കുന്നത് കണ്ടു നമ്മളും നെച്ചുവും അതും നോക്കി വായും പൊളിച്ചു നിന്നു...🙄


അപ്പൊ അമിക്കാ ഓളെ വലിച്ചു പോയതും അജു ഉണ്ട് നമ്മളെ കയ്യും കെട്ടി നോക്കി നിക്കുന്നു...


"എന്താ ഇങ്ങനെ നോക്കുന്നെ..."


"😍ഏയ്‌ ചുമ്മാ ഇന്നലെ നടന്നത് ഒക്കെ ഓർത്തപ്പോ..."


🙈അത് കേട്ടതും നമ്മളെ മുഖവും പൊത്തി   പിടിച്ചു നിന്നു...


"😍ഈ നാണം ഒക്കെ കാണുമ്പോ ഞാൻ പരിസരം മറന്നു പോകും... അത് കൊണ്ട് ഇതൊക്കെ മുറിയിൽ എത്തി കാണിച്ചാൽ മതി... മോൾ ഇപ്പൊ വന്നേ..."


ഓൻ നമ്മളെയും വലിച്ചു മാറി ഇരുന്നതും നമ്മൾ ചുറ്റിലും ഒന്ന് നോക്കി...പലരും സെൽഫി ഒക്കെ എടുക്കുന്നത് കണ്ടു നമ്മളും ഓന്റെ ഫോൺ വാങ്ങി സെൽഫി എടുക്കാൻ തുടങ്ങി...


അപ്പൊ തന്നെ അവൻ അത് വാങ്ങി കുറെ പിക് എടുത്തു ഫോൺ പോക്കെറ്റിൽ ഇട്ട്... നമ്മളെ തന്നെ നോക്കി താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നത് കണ്ടു നമ്മൾ എന്തോ പോലെ തോന്നി എങ്ങോട്ടൊക്കെയോ നോക്കാൻ തുടങ്ങി...🙄


"🙈ഇങ്ങനെ നോക്കല്ലേ അജു... നിക്ക് എന്തോ പോലെ തോന്നാ..."


അതും പറഞ്ഞു നമ്മൾ അവന്റെ മടിയിൽ തലയും വെച്ചു കിടന്നു... അവൻ ഒന്ന് ചിരിച്ചു കൊണ്ട് നമ്മളെ കവിളിൽ ഉമ്മ വെച്ചു നേരെ ഇരുന്നു...


ഓന്റെ ഫോൺ റിങ്ങ് ചെയ്തതും നമ്മളെയും ഒരു കയ് കൊണ്ട് തലോടി കൊണ്ട് അവൻ ഫോൺ എടുത്തു...


"ആടി...പറ..."


😕അത് കേട്ടതും നമ്മൾ ചെറുതായി ഒന്ന് ഞെട്ടി...


"ഓഹ് താങ്ക്സ് ഡിയർ... പറയാൻ ഉണ്ടോ...ചിലവൊക്കെ തരാന്നെ... നിന്നെ അങ്ങനെ മറക്കാൻ പറ്റോ..."


😓ഓന്റെ വായീന്ന് അത് കൂടി കേട്ടതോടെ നമ്മൾ താനേ ഓന്റെ മടിയിൽ നിന്നും എണീറ്റു... ഇവൻ ആള് ശരിയല്ല മറക്കാൻ പറ്റില്ലത്രേ...😏നമ്മളെ അല്ലേ ഓന് മറക്കാൻ പറ്റില്ല എന്ന് പറയണ്ടേ... ജന്തു...


"എന്താണ് ഒരു ആലോചന..."


ഓൻ പിറകിൽ നിന്നും നമ്മളെ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു...


"😏ഇപ്പൊ വിളിച്ച മറ്റവളോട് പോയി ചോയ്ക്ക്... എന്നോട് മിണ്ടാൻ വരണ്ട..."


"🙄എടീ പൊട്ടി അത് എന്റെ ക്ലാസ് മറ്റ് ആണ് പ്രിയ... ഞങ്ങളെ ചങ്ക് തന്നാ അവളെ കെട്ടിയെ... ഒരിക്കലും ഒന്നാവാൻ പറ്റാത്ത പ്രേമം ആയിരുന്നു... അവന് ജോലി ഇല്ല എന്നതും ഒരു ഇഷ്യു ആയിരുന്നു...ഞങ്ങൾ തന്നെ ഒരു ജോലി സംഘടിപ്പിച്ചു കൊടുത്തു അവരെ പിടിച്ചു കെട്ടിച്ചു...ഇപ്പൊ ഒരു ചെറിയ പ്ലാനും ആയിട്ടാണ് അവർ വന്നത്...നാട്ടിൽ തന്നെ ഒരു ഐ ടി കമ്പനിയാണ് എയിം...നിന്നെ വിട്ടു പോവേണ്ടത് ഒക്കെ ഓർത്തപ്പോ ഞാനും കരുതി അത് നോക്കാം എന്ന്..."


അത് കേട്ടതും നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...


"അവളോടല്ലേ അന്ന് എന്നെ ഒന്നും മൈൻഡ് ചെയ്യാതെ ഒലിപ്പിക്കുന്നത് കണ്ടേ..."😏


"😌അത് നിന്നെ കാണിക്കാൻ അല്ലേ... അവൾക്ക് അറിയാം നീ എന്റെ ഭാര്യ ആണെന്ന്..."


"😏ഓഹ്..."


നമ്മൾ ഓനെ പുച്ഛിച്ചതും ഓൻ നമ്മളെ ഇറുക്കി പിടിച്ചു കഴുത്തിൽ ആയി ഉമ്മ വെച്ചു...


"😍സത്യായിട്ടും എന്നെ വിട്ടു പോവില്ലേ..."


"ഇല്ലന്നെ നിന്നെ ശല്യം ചെയ്തു കൂടെ തന്നെ കാണും ഞാൻ..."


😕അപ്പോഴാണ് സെൽഫി എടുക്കുന്ന അമിക്കാനെയും നെച്ചുനെയും നമ്മൾ കണ്ടത്...


"🙄അപ്പൊ അമിക്കായൊ... അമിക്ക ബാംഗ്ലൂർ പോയാൽ നെച്ചുന് വിഷമാവും..."


"അവനില്ലാതെ ഞാൻ പോവോടി...അവൻ ചെയ്തു തന്ന ഹെല്പിന് ഇതൊന്നും ചെയ്തു കൊടുത്താൽ പോരാ..."


"🙄അതെന്താ..."


"😍അതൊക്കെ ഉണ്ട്... പിന്നെ പറയാട്ടോ അല്ലേ നീ അവന്റെ കൊലവെറി നടത്തും..."


🙄ഹെല്പിന് കൊലവെറിയാ...നമ്മൾ വായും പൊളിച്ചു ഓനെ നോക്കി എങ്കിലും ഓൻ നമ്മളെ നോക്കി ഇളിച്ചു കാണിച്ചു... രണ്ടും അൽ ഉടായിപ്പ് ആണ്...🙄എന്താണോ എന്തോ...


വീണ്ടും അവന്റെ ഫോൺ റിങ്ങ് ചെയ്തപ്പോൾ അവൻ നമ്മളെ നോക്കി ഒന്ന് ഇളിച്ചു മാറി നിന്നു...😏ഇത് ഒറിജിനൽ കാമുകി തന്നെ അല്ലേ മാറി നിക്കോ... നമ്മൾ ഓനെ ഒന്നും മൈൻഡ് ചെയ്യാതെ അവിടെ ഇരുന്നു മറ്റുള്ളോരെ കാര്യം നോക്കി...


പിന്നെ ഓനോട്‌ വല്യ അടുപ്പത്തിന് ഒന്നും പോയില്ല...🙄അല്ലേ വന്നു പറയുന്ന ആളാ ആരാ വിളിച്ചേ എന്ന്...ഇതെന്തൊ ഉടായിപ്പ് ആണ്...


"അമിക്കാ നിക്ക് ബിരിയാണി മതി..."


😏ഓനെയും പുച്ഛിച്ചു നമ്മൾ അമിക്കനോട്‌ ആയി പറഞ്ഞു ഫുഡ്‌ കഴിക്കാൻ തുടങ്ങി...അതിൽ പിന്നെ ഓൻ നമ്മളെ ഒന്ന് നോക്കീട്ട് പോലുമില്ല... നമ്മൾ ഓനെ പുച്ഛിച്ചു മുറിയിൽ ചെല്ലുമ്പോ ഓൻ അമിക്കാനെ വിളിച്ചു കാര്യായിട്ട് എന്തോ കാതിൽ പറഞ്ഞു...🙄


"അവന് എങ്ങോട്ടോ പോവാൻ ഉണ്ടെന്ന്... നീ തത്കാലം ഞങ്ങളെ മുറിയിൽ നിക്ക്..."


എന്നും പറഞ്ഞു അമിക്കാ നമ്മളെ പിടിച്ചു മുറിയിൽ കയറി... ഓൻ അപ്പോ തന്നെ ഓടിയ ഓട്ടം ആണ്...😓ന്നെ തേച്ചോ ആവോ... എന്നാലും ഈ അമിക്ക ഇതിന് കൂട്ട് നിക്കോ...


നമ്മൾ പിന്നെ നെച്ചുനെയും കൂട്ടി ഗെയിം കളിക്കാൻ തുടങ്ങി... അമിക്ക ആണെങ്കിൽ ഫോണും തോണ്ടി ഒരു മൂലയിൽ ഇരുന്നു...



**********💞



പെണ്ണിന്റെ ഉപ്പച്ചി വിളിച്ചപ്പോ ആണ് നാളെ നമ്മളെ പെണ്ണിന്റെ ബർത്ത്ഡേ ആണെന്ന് അറിഞ്ഞത്...


പെണ്ണിന് ഒരു സർപ്രൈസ്‌ കൊടുക്കാൻ വേണ്ടി അമിയോട് രഹസ്യം ആയി പറഞ്ഞു നമ്മൾ എല്ലാ അറേഞ്ച്മെന്റ്സും ചെയ്ത് അവൾക്ക് ആയുള്ള ഗിഫ്റ്റും വാങ്ങി മുറിയിൽ എത്തി...🙄


നമ്മളെ കണ്ടപ്പോൾ തന്നെ പെണ്ണ് കലിപ്പ് ഇട്ട് നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ നിന്നു...


നമ്മൾ അമിയെ നോക്കി കണ്ണ് ഇറുക്കി കാണിച്ചതും അവൻ നെച്ചുനെ വിളിച്ചു മാറി നിന്നു... നമ്മൾ ചിരിച്ചു കൊണ്ട് പെണ്ണിന്റെ അടുത്തേക്ക് മാറി നിന്നതും പെണ്ണ് നമ്മളെ പിടിച്ചു തള്ളി...


"😏ഞാൻ ഇന്ന് ഈ മുറിയിലാ കിടക്കുന്നെ എന്റെ അടുത്ത് വരൊന്നും വേണ്ട..."


അവളെ എതിർപ്പ് ഒന്നും നോക്കാതെ നമ്മൾ അവളെ എടുത്തു പൊക്കി മുറിയിലോട്ട് നടന്നു...മുറിയിൽ എത്തിയതും വലിയ ശബ്ദത്തോടെ ഞങ്ങളെ മേലിൽ ആയി വർണക്കടലാസുകൾ വന്നു പതിഞ്ഞതും പെണ്ണ് നമ്മളെ നെഞ്ചിൽ മുഖം അമർത്തി...


പെണ്ണിനെ വലിയ കേക്കിന്‌ മുന്നിൽ എത്തി താഴെ ഇറക്കിയതും അവൾ കണ്ണും മിഴിച്ചു അതിലേക്ക് നോക്കി കൊണ്ട് നമ്മളെ നോക്കി...


"എന്നെ വിളിച്ചത് നിന്റെ ഉപ്പച്ചി ആണ്... അല്ലാതെ എന്റെ കാമുകി ഒന്നും അല്ല... പിന്നെ വെയിറ്റ് ഇട്ടത് നിനക്ക് ഈ സർപ്രൈസ്‌ തരാൻ വേണ്ടിയാ..."


"😍ഐ ലവ് യൂ അജു..."


എന്നും പറഞ്ഞു അവൾ നമ്മളെ കെട്ടിപ്പിടിച്ചു നിന്നു...


"അതൊക്കെ ഞങ്ങൾ പോയി കഴിഞ്ഞു മതി... ഇപ്പൊ മോൾ ആ കേക്ക് കട്ട് ചെയ്തേ... ഞങ്ങൾക്ക് പോയി ഉറങ്ങാൻ ഉള്ളതാ..."


അമി പറയുന്നത് കേട്ടതും പെണ്ണ് നമ്മളിൽ നിന്ന് വിട്ടു നിന്ന് കേക്ക് കട്ട് ചെയ്യാൻ നിന്നതും നമ്മൾ അവളെ പിടിച്ചു വെച്ചു അവളെ ഉപ്പിച്ചിനെ വിഡിയോ കാൾ ആക്കി... അവർക്ക് കാണാൻ പാകത്തിന് ഫോണും വെച്ചു അവൾ കേക്ക് കട്ട് ചെയ്തു...


അവരും അത് കണ്ടു ഹാപ്പി ആയത് പോലെ തോന്നി... ഒരു പീസ് എടുത്തു അവൾ നമ്മക്കും അമിക്കും നെച്ചനും കൊടുത്തു...


"ബാപ്പച്ചി നിക്കുള്ള ഗിഫ്റ്റ് വന്നിട്ടാമ്പോ തരണട്ടോ..."


"🙄ഞാൻ നിന്നെ വല്ലാണ്ട് തെറ്റിധരിച്ചു മോളെ നീ ഇപ്പൊ കരയും എന്ന്... എവിടെ അവൾക്ക് ഗിഫ്റ്റ് വേണത്രെ..."


"🙄ഞാൻ എന്തിനാ കരയുന്നെ... ഞാൻ ജനിച്ചോണ്ട് ആണോ അയിന് ഞാൻ സന്തോഷിക്കല്ലേ വേണ്ടേ..."


"😒ഞങ്ങൾ ഈ സമയത്ത് കൂടെ ഇല്ലാത്തോണ്ട് നിനക്ക് വിഷമം ഒന്നുല്ലേ..."


"ഹെയ് അതിന് അജു അമിക്ക നെച്ചു ഒക്കെ ഇല്ലേ... പിന്നെ അങ്ങോട്ട് തന്നെ അല്ലേ വരുന്നെ..."


"😒ആ അതും നേരാ..."


അവർക്ക് ഒക്കെ ഇളിച്ചു കൊണ്ട് പെണ്ണ് റ്റാറ്റാ കൊടുത്തതും നമ്മൾ വായും പൊളിച്ചു നിന്നു...🙄ഇതെന്തു ജീവിയാണ് പടച്ചോനെ...


ഫോൺ ഓഫായതും പെണ്ണ് ഒരു പൊട്ടി കരച്ചിൽ ആയിരുന്നു...


"😭അജു എന്റെ ബാപ്പച്ചിയെയും ഉമ്മച്ചിയെയും നിക്ക് ഇപ്പൊ കാണണം..."


നമ്മൾ പുഞ്ചിരിച്ചു കൊണ്ട് കണ്ണ് തുടച്ചു പെണ്ണിനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു...😓


"നിന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോൾ ഞാൻ  കരുതി..."


"അവർക്ക് വല്ലാണ്ട് സങ്കടം ആവും അതോണ്ടാ...😒അവർ ഇപ്പൊ എന്നെ കുറ്റം പറയാവും... അതോണ്ടാ ഞാൻ അങ്ങനെ കാണിച്ചേ..."


അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു ആ നെറ്റിയിൽ ഉമ്മ വെച്ചു... അവളെ മൂഡ് മാറ്റാൻ വേണ്ടി അപ്പൊ തന്നെ ക്രീം എടുത്തു പെണ്ണിന്റെ മുഖത്ത് തേച്ച് പിടിപ്പിച്ചു...😍


അപ്പൊ തന്നെ പെണ്ണ് നമ്മളെയും അത് പോലെ കോലം കെടുത്തി... രണ്ടെണ്ണം ചിരിക്കുന്നത് കണ്ടു പെണ്ണ് അപ്പൊ തന്നെ രണ്ടിനെയും ഫേഷ്യൽ ചെയ്തു കൊടുത്തു...


"Happy birth day my sweet wife..."


എന്നും പറഞ്ഞു പെണ്ണിന്റെ വിരലിൽ നമ്മൾ റിങ്ങ് ഇട്ട് കൊടുത്തതും പെണ്ണ് അതിലേക്ക് നോക്കി...🙄


അത് കണ്ടു  പെണ്ണ് ഒന്ന് ഇളിച്ചു തന്നു... ഹാർട്ട്‌ ഷേപ്പിൽ അവളുടെയും പെണ്ണിന്റെയും പേരിന്റെ  ഫസ്റ്റ് വേർഡ് വെച്ചുള്ള ഒരു റിങ്ങ് ആയിരുന്നു...


"🙄അത് അല്ലു അർജുനും നിവിൻ പൊളിയും അല്ല..."


😍അത് കേട്ടതും പെണ്ണ് ഒന്ന് ഇളിച്ചു തന്നു...🙄അന്ന്  ദുൽകർ സൽമാന്റെ റിങ്ങ് തപ്പി നടന്ന മുതലാ...


"നിക്ക് ഗിഫ്റ്റ് ഒന്നുല്ലേ അമിക്കാ..."😌


അമി അപ്പൊ തന്നെ ചിരിച്ചു കൊണ്ട് അവൾക്ക് ഗിഫ്റ്റ് നീട്ടിയതും പെണ്ണ് അപ്പൊ തന്നെ അത് കീറി ഇളക്കി എടുത്തു...😕


"😕അയ്യേ ടെഡി ബിയറാ..."


"നീ എത്ര വലുതായാലും എനിക്ക് കുഞ്ഞു അനിയത്തി കുട്ടിയാണ്... അതോണ്ടാ ഞാൻ ഇത് വാങ്ങിയേ..."


"🙄അതേതായാലും നന്നായി... നിക്ക് ഉറങ്ങുമ്പോ പേടി ഇല്ലാതിരിക്കാൻ കെട്ടിപ്പിടിച്ചു കിടക്കാലോ..."


"🙄ആരെയാ നിനക്ക് പേടി ഇവനെ ആണോ..."


അവൻ നമ്മളെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു...


"പ്രേതത്തിനെയാ എനിക്ക് പേടി..."


"😕ഇവൻ കൂടെ ഉള്ളപ്പോൾ ഒരു പ്രേതവും വരില്ല അതോണ്ട് നീ ഒട്ടും പേടിക്കേണ്ട..."


അമി വീണ്ടും നമ്മളെ നോക്കി ആക്കി കൊണ്ട് പറഞ്ഞു...


"😬പോടാ പട്ടി..."


എന്നും വിളിച്ചു നമ്മൾ അപ്പോ തന്നെ അവനിട്ടു ഒരു ചവിട്ട് കൊടുത്തു...


"അപ്പൊ നാളെ ബാക്കി...നിന്റെ ദിവസം ആയോണ്ട് നിനക്ക് തീരുമാനിക്കാം എവിടെ പോണം എന്നും എന്ത് വേണം എന്നും..."


"😌യ്യോ... ഞാൻ ഒന്ന് ആലോചിക്കട്ടെ..."


😨പടച്ചോനെ നമ്മളെ പണയം വെക്കേണ്ടി വരോ എന്തോ... അമി നമ്മളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചതും നമ്മൾ അവനെ ദയനീയമായി ഒന്ന് നോക്കി...അവൻ അവളെയും കൊണ്ട് പോയതും നമ്മൾ ഒരു കള്ള ചിരിയോടെ അവളെ അടുത്തേക്ക് ചെന്നു...


"മൊത്തം ക്രീമാ ഞാൻ കഴുകീട്ടു വരാവേ..."


എന്നും പറഞ്ഞു പോകാൻ നിന്ന അവളെ പിടിച്ചു അവളെ മുഖത്ത് പറ്റി പിടിച്ച ക്രീം ഒക്കെ നമ്മളെ ചുണ്ടുകൾ ഒപ്പിയെടുത്തു...😘


സ്വയം മറന്നു പരസ്പരം വാശിയോട് ചുംബിച്ചു നിന്നതും നമ്മൾ അധരങ്ങളെ മോചിപ്പിക്കാതെ തന്നെ അവളെ പൊക്കി എടുത്തു ബെഡിലേക്ക് കിടത്തി...


പരസ്പരം മത്സരിച്ചുള്ള ചുംബനം കഴിഞതും നമ്മൾ അവളെ പിടക്കുന്ന കണ്ണുകളിലേക്ക് നോക്കി...


"ഇന്നും പേടി ആണോ..."


അവൾ ഒരു പുഞ്ചിരിയോടെ അല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചതും നമ്മൾ അവളെ അധരങ്ങൾ നുണഞ്ഞു കൊണ്ട് അവളിലേക്ക് അമർന്നു...


നമ്മളെ നെഞ്ചിൽ ആയി തല വെച്ച് ഉറങ്ങുന്ന അവളെ വാത്സല്യ പൂർവ്വം തലോടി കൊണ്ട് നമ്മളും ഉറക്കിലേക്ക് വീണു...


കാലത്ത് തന്നെ സൂര്യ രശ്മികൾ വന്നു മുഖത്ത് പതിച്ചതും നമ്മൾ കർട്ടൻ നീക്കി അവളെയും ചേർത്ത് പിടിച്ചു കിടന്നു...ഫോൺ റിങ്ങ് ചെയ്തതും അമി ആണെന്ന് കണ്ടതും നമ്മൾ ചാടി എണീറ്റ് ഓൺ ആക്കി...


"ഇന്നലത്തെ ക്ഷീണം ആണോ പുറത്തേക്ക് ഒന്നും കണ്ടില്ല..."


"😌ചെറുതായിട്ട്... നിങ്ങൾ റെഡി ആയിക്കോ ഞങ്ങൾ ഇപ്പൊ വരാം..."


ഫോണും വെച്ചു പെണ്ണിനെ തട്ടി വിളിച്ചതും അവൾ ഫൈവ് മിനിറ്റും പറഞ്ഞു ചെരിഞ്ഞു കിടന്നു...🙄


"Happy birth day niya...❣️my sweet and hot wife..."


പെണ്ണിന്റെ കാതിൽ ആയി പറഞ്ഞു കൊണ്ട് ചെവിയിൽ ചെറുതായി ഒന്ന് കടിച്ചു...പെണ്ണ് അപ്പൊ തന്നെ കണ്ണ് തുറന്നു നമ്മളെ ഒന്ന് നോക്കി... നമ്മൾ അവളെ മൊത്തത്തിൽ ഒന്ന് നോക്കി ഇളിച്ചു കാണിച്ചതും പെണ്ണ് പുതപ്പ് എടുത്തു വലിച്ച് പുതച്ചു നമ്മളെ ഒന്ന് തുറിച്ചു നോക്കി...


"എല്ലാം ഊരി കളഞ്ഞത് നീയല്ലേ എന്നിട്ട് ഇപ്പൊ കളിയാക്കുന്നോ..."


"കളിയാക്കിയത് അല്ലേടി എന്റെ വൈഫ് സ്വീറ്റും ഹോട്ടും ആണെന്ന് പറഞ്ഞത് അല്ലേ..."


"😏ഓഹ്..."


പെണ്ണ് നമ്മളെയും പുച്ഛിച്ചു വീണ്ടും കണ്ണ് അടച്ചു കിടന്നു...


"ബർത്ത് ഡേ ആയിട്ട് നിനക്ക് ആഗ്രഹം ഒന്നും ഇല്ലേ... നമുക്ക് പുറത്ത് ഒക്കെ ഒന്ന് പോവണ്ടേ... ഇന്ന് നിന്റെ ഏത് ആഗ്രഹവും ഞാൻ സാധിച്ചു തരും..."


"😍അതല്ലേലും നീ സാധിച്ചു തരും എന്ന് നിക്കറിയാം... നിക്ക് ഇപ്പൊ നിന്നെയും കെട്ടിപ്പിടിച്ചു ഇങ്ങനെ കിടന്നാൽ മതി..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെയും ഇറുക്കി പിടിച്ചു കിടന്നു... നമ്മൾ ചിരിച്ചു കൊണ്ട് അവളെയും ചേർത്ത് പിടിച്ചു അമിക്ക് മെസേജ് വിട്ടു...അവരും ആഘോഷിക്കട്ടെ...🙈


ക്ഷീണം ഒക്കെ തീർത്തു ഫ്രഷ് ആയി വന്നു ഞങ്ങൾ ഫുഡും കഴിച്ചു എങ്ങോട്ടെന്ന് ഇല്ലാതെ കറങ്ങി തിരിഞ്ഞു...


"നിക്ക് ഐസ്ക്രീം വേണം..."


"🙄ഇത്രക്ക് നിസാരം ആഗ്രഹമേ ഉള്ളൂ നിനക്ക്..."


അമി അവളെ വായും പൊളിച്ചു നോക്കി നിന്നു... നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു ഐസ്ക്രീം വാങ്ങി അവൾക്ക് നീട്ടി... അമി അവളെയും കൊണ്ട് അവരുടേതായ ലോകത്തേക് നീങ്ങിയതും നമ്മൾ ഐസ്ക്രീം നുണഞ്ഞു കൊണ്ടിരിക്കുന്ന പെണ്ണിനെ ഒന്ന് നോക്കി...😍


"വേണോ..."


"മ്മ്..."


ഒന്ന് മൂളി കൊണ്ട് അവൾ നീട്ടിയ ഐസ്ക്രീം നോക്കാതെ അവളെ വായിൽ നിന്നും അത് നമ്മൾ വായിലാക്കി...😍


"സൂപ്പർ ടേസ്റ്റാട്ടോ..."


പെണ്ണ് നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു ഐസ്ക്രീം കഴിക്കാൻ തുടങ്ങി...


ഓരോ ദിവസം കഴിയും തോറും  ഞങ്ങൾക്ക് ഇവിടെ വിട്ടു പോവാൻ തോന്നിയില്ല... എങ്കിലും എല്ലാം ഒരു ഓർമ ആയി അവശേഷിപ്പിച്ചു പോവാൻ തന്നെ തീരുമാനിച്ചു...😓




*********💃



"😪ഞാൻ വരില്ല അജു... നിക്ക് ഇവിടെ നിന്നാൽ മതി..."


നമ്മൾ വാശി കാണിച്ചു ബെഡിൽ ഇരുന്നു...


"നിന്നെ പോലെ തന്നെ ഈ മുറിയും ഇവിടെ അവശേഷിച്ച നമ്മുടെ ഓർമകളും ഒന്നും വിട്ടു പോവാൻ എനിക്കും ആഗ്രഹം ഉണ്ടായിട്ടല്ല... പക്ഷെ പോയല്ലേ പറ്റൂ... നമ്മൾ ഇപ്പൊ പുതിയ ലൈഫ് തുടങ്ങിയില്ലേ...പഴയ പോലെ ഉഴപ്പി നടന്നാൽ ഒന്നും പോരാ... ഒരു ജോലി വേണം സ്ഥിരമായി ഒരു സാലറി വേണം... എന്നാലേ നമ്മുടെ ലൈഫിൽ ഈ സന്തോഷം നില നിൽക്കൂ...നമുക്ക് ഇവിടെ ഒരിക്കൽ വരണം... അന്ന് ഈ മുറി തന്നെ വേണം..."


അവനും വിഷമത്തോടെ പറയുന്നത് കേട്ട് നമ്മൾ എണീറ്റ് റെഡി ആയി...😓


"ഇവിടെ വന്നേ പിന്നെ നീ നല്ല കുട്ടി ആയിട്ടുണ്ട്... അവിടെ എത്തിയാൽ നിന്റെ സ്വഭാവം പുറത്ത് എടുക്കരുത് കേട്ടല്ലോ..."


🙄അതിന് നമ്മൾ വായും പൊളിച്ചു ഓനെ നോക്കി...😬എനിക്കെന്തു സ്വഭാവം...


"😓ഓഹ്... ഞാൻ ചീത്ത അല്ലേ... ഇയാൾ ഉണ്ടല്ലോ വല്യ നല്ല ആള്..."


"നിന്നെ ചീത്ത ആക്കിയത് ഞാൻ അല്ലേ..."


"😬പോടാ പട്ടി..."


"🙄ഓഹ് അപ്പൊ തുടങ്ങി അല്ലേ..."


നമ്മൾ അതിന് ഒന്ന് ഇളിച്ചു കൊടുത്തു...ഓൻ ബാഗ് ഒക്കെ റെഡി ആകിയതും നമ്മൾ സങ്കടത്തോടെ അവിടെ ഒക്കെ ഒന്ന് നോക്കി...


"അയ്യോ ദേ പാറ്റ..."😕


നമ്മൾ ചുവരിൽ കണ്ടതും ഓന് കാണിച്ചു കൊടുത്തു...


"😍അതിനെ ഞാൻ കൊണ്ട് വന്നതാ... അവർ ഇപ്പൊ ഇവിടെ ഫാമിലി വരെ ഉണ്ടാക്കി സ്ഥിതിതമാക്കി എന്നാ തോന്നുന്നേ..."


"🙄ഇയാൾ എന്തിനാ അയിനെ കൊണ്ട് വന്നേ..."


"😍അതോണ്ടല്ലേ നിന്നെ അറിയാൻ എനിക്ക് പറ്റിയത്... അന്ന് അതിനെ കണ്ടൊണ്ടല്ലേ നീ എന്റെ മുന്നിൽ കീഴടങ്ങിയത്...നിന്നെ നന്നായി അറിയുന്നോണ്ട് തന്നാ ഞാൻ അമിയെ കൂട്ട് പിടിച്ചു ഇതുങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്..."


😨അത് കേട്ടതും നമ്മൾ ഒന്ന് ഞെട്ടി...


"😍അവറ്റകളോട് ഇപ്പൊ വല്യ ഇഷ്ട്ടം തോന്നാ..."


അത് കേട്ടതും ഓൻ അന്തം വിട്ടു നമ്മളെ നോക്കി...


"😌എടീ കള്ളി... ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല... നീ ഒരു പെരും കള്ളി തന്നെയാ..."


"😏ഇയാള കള്ളൻ... എന്റെ ഏതാണ്ട് ഒക്കെ അടിച്ചു മാറ്റിട്ട് ഇതേ വരെ തന്നില്ലല്ലോ..."


"😕അയ്യേ നീ എന്തൊക്കെയാടി ഈ പറയുന്നേ...🙈അതൊക്കെ ഇനി തിരിച്ചു തരാൻ പറ്റോ..."


"😕എന്റെ അരയിലും കഴുത്തിലും കാലിലും ഉള്ള ഓർണമെന്റ്സ് ഒക്കെ അടിച്ചു മാറ്റിയിട്ടില്ലേ അത് എവിടെ..."


"😍അതാണോ... ഞാൻ ഏതാണ്ട് ഒക്കെ കരുതി...😌അതൊക്കെ എന്റെൽ തന്നെ ഉണ്ട്... അത് ഞാൻ ഊരി മാറ്റിയ പോലെ തന്നെ ഒരിക്കൽ  ഇട്ട് തരാം..."


ഓൻ നമ്മളെ കാതിൽ ആയി പറഞ്ഞതും നമ്മൾ അവനെ നോക്കി ഒന്ന് ചിരിച്ചു... അമിക്കാ ഇറങ്ങാൻ ആയെന്നും പറഞ്ഞു വിളിച്ചതും എന്തോ വീണ്ടും സങ്കടം ആയി...


"ഇവിടെ വെച്ചാ നീ എന്ന പെണ്ണിനെ പൂർണമായും ഞാൻ അറിഞ്ഞത്... നിന്റെ പരിശുദ്ധി എനിക്ക് തന്നത്... ഞാൻ പൂർണനായത്... നമ്മുടെ സ്വകാര്യ നിമിഷങ്ങൾ കണ്ടു ഒരുപാക്ഷേ ഈ ചുവര് പോലും നാണിച്ചു കാണും...ഇനിയും ഒരിക്കൽ ഇവിടെക്ക് വരണം... ഒന്ന് കൂടി നമ്മുടെ ഓർമ്മകൾ പങ്ക് വെക്കാൻ വേണ്ടി മാത്രം..."


"😓സത്യായിട്ടും എന്നെ കൊണ്ട് വരോ..."


"പിന്നല്ലാതെ... നീ വാ..."


അവൻ നമ്മളെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് നമ്മളെ തോളിൽ കയ്യിട്ടു അവിടെ നിന്നും ഇറങ്ങി...വരുമ്പോഴുണ്ടായ ആവേശം ഒന്നുമില്ല ആരുടേയും മുഖത്ത്... എല്ലാരും സൈലന്റ് ആയി ഓരോ  സൈഡിൽ ഇരുന്നു...


ഒരു ഉറക്കം ഒക്കെ കഴിഞപ്പോൾ ആണ് അജു തട്ടി വിളിച്ചത്...


"വല്ലതും കഴിക്കാം..."


നമ്മൾ അപ്പോഴാണ് നമ്മക്ക് വല്ലാണ്ട് വിശക്കുന്നത് അറിഞ്ഞത്... നമ്മൾ വയറിൽ കയ് വെച്ച് കൊണ്ട് ഇറങ്ങി ഹോട്ടലിലേക്ക് നടന്നു...


"ഇവിടെ അടുത്തൊരു വാട്ടർ ഫാൾസ് ഉണ്ട് നമുക്ക് അവിടെ കൂടി ഒന്ന് കാണാം അല്ലേ..."


"😍യ്യോ പോണം...ഞാൻ അതിൽ നീന്തി കുളിക്കും..."


"🙄മേലനങ്ങാതെ കുളിക്കാൻ ആവും..."


"😏ഓഹ്..."


നമ്മൾ ഓനെയും പുച്ഛിച്ചു മുന്നിൽ ആയി നടന്നതും മുന്നിൽ കൂടി നടന്നു വരുന്ന രണ്ടിനെയും കണ്ടു നമ്മൾ ഒന്ന് നിന്നു...😕ഇവരും ഹണിമൂൺ ആണോ...എന്നാലും ഈ ഷുഗർ മാൻ ഇവളെ കെട്ടി ഹണിമൂൺ ഒക്കെ വന്നല്ലോ...🙄നമ്മൾ അപ്പൊ തന്നെ അവരെ തോണ്ടി അവറ്റകളെ കാണിച്ചു കൊടുത്തു...


അപ്പൊ തന്നെ രണ്ടും സ്പെക്സ് ഒക്കെ എടുത്തു വെച്ച് ഞങ്ങളെ രണ്ടിന്റെയും തോളിൽ കയ്യിട്ടു അങ്ങോട്ടേക്ക് നടന്നു... ഞങ്ങൾ രണ്ടും അന്തവും കുന്തവും ഇല്ലാതെ അതുങ്ങളെ കൂടെ നടന്നു...


അവറ്റകൾ നമ്മളെ മറി കടന്നു പോയതും പാവങ്ങൾ രണ്ടും ഞങ്ങളെ ഒക്കെ ഒന്ന് തുറിച്ചു നോക്കി...😕


🤔എന്നാലും നമ്മക്ക് കുറെ ആയി ഒരു ഡൌട്ട്... ഇനി പിന്നെ ഈ ഷുഗർ മാനെ കണ്ടില്ലെലോ...ഇപ്പൊ ആണേൽ അജുവും അമിക്കായും ഉണ്ട്...ആ ഒരു ധൈര്യത്തിൽ നമ്മൾ ഓന്റെ കയ് മാറ്റി അവറ്റകളെ പിന്നാലെ തിരിഞ്ഞു ഓടി...


"ഏയ്‌..."


നമ്മൾ വിളിച്ചതും രണ്ടും തിരിഞ്ഞു നമ്മളെ നോക്കി...🙄പടച്ചോനെ പണി ആവോ...


"ഇങ്ങളെ പേരെന്താ..."


അത് കേട്ടതും അവറ്റകൾ രണ്ടും പരസ്പരം അന്തം വിട്ടു നോക്കി...


"ഷുക്കൂർ..."


"😨യ്യോ... ഉള്ളതാണോ... ആരാ ഈ പേരിട്ടെ..."


"ഉപ്പച്ചി ആവും എന്താ..."


"ആ ഉപ്പച്ചി ഇപ്പൊ ജീവനോടെ ഉണ്ട അതോ ഇങ്ങള് തല്ലി കൊന്നോ..."


"😬ഡീ നിനക്കെന്താടി വേണ്ടത്..."


"😏നിക്കൊന്നും വേണ്ട... ആ ഷുക്കൂർ മാറ്റി ഷുഗർ ആക്കാൻ പറ്റൊന്ന് ചോദിക്കാനാ..."


"നിന്റെ മറ്റവന്മാർ കൂടെ ഉള്ള ധൈര്യത്തിൽ ആണോടി നീ എന്നെ കേറി ചൊറിയാൻ വന്നേ... എന്നും നിന്റെ കൂടെ അവന്മാർ ഉണ്ടായീന്ന് വരില്ല കേട്ടോടി..."


"അത് ശരിയാവും... പക്ഷെ ഇവളെ നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല..."


അജു അവനോടായി പറഞ്ഞു നമ്മളെ തോളിൽ കയ് വെച്ചു...


"നിന്നെ കണ്ടു ഒരു താങ്ക്സ് പറയണം എന്നൊക്കെ ഞാനും കരുതിയതാ... എന്തായാലും നിന്നെ കണ്ട സ്ഥിതിക്ക് പറയാട്ടോ...വെരി താങ്ക്സ്... എന്റെ ലൈഫിൽ നിന്നു നീ ഒഴിഞ്ഞു പോയതിന്... അത് കൊണ്ട് എനിക്ക് ഇവൾ നിന്നെ മുന്നേ വെല്ലു വിളിച്ച പോലെ നല്ലോരു മൊഞ്ചത്തി കുട്ടിയെ കിട്ടി...ആ കടപ്പാട് ഞാൻ ഒരിക്കലും മറക്കില്ലട്ടോ..."


🙄അമിക്കാ കിട്ടിയ ചാൻസ് മുതലാക്കി നെച്ചുന്റെ തോളിൽ കയ്യിട്ടു ഷൈൻ ചെയ്തു...


😕അവറ്റകൾ ഒന്ന് കൂടി നമ്മളെ കലിപ്പിൽ നോക്കി പോയതും നമ്മൾ അജുനെ നോക്കി ഇളിച്ചു...


"😬ഡീ കുരിപ്പേ നിനക്ക് എന്തിന്റെ സൂക്കേട് ആണ്... വഴിയേ പോയ വയ്യാ വേലി ഒക്കെ വലിച്ചു തലയിട്ട് കൊടുക്കാൻ..."


"😏ഞാൻ ഓന്റെ പേര് ചോദിച്ചതാ..."


"അത് അറിയാനിട്ടു നിനക്ക് വല്ല തകരാറും ഉണ്ടായിരുന്നോ..."


"എപ്പോഴും ഷുഗർ മാൻ എന്ന് നീട്ടി വിളിക്കാൻ പറ്റോ... ഇനി ഇപ്പ ശുഗു എന്ന് വിളിച്ചാൽ മതീലോ..."


"😬നീ എന്തിനാടി ഓനെ വിളിക്കുന്നെ... നിനക്ക് വിളിക്കാൻ അല്ലേടി ഈ ഞാൻ...നിനക്ക് അറിയാൻ അത്രക്ക് ആഗ്രഹം ആണെങ്കിൽ അവനെ തോണ്ടി ചോദിക്കണോ എന്നോട് ചോദിച്ചാൽ പോരെ..."


"🙄ഓഹ് രണ്ടും ഇപ്പളെ തുടങ്ങിയ... അവിടെ തന്നെയാ നിങ്ങൾക്ക് ബെസ്റ്റ്... അവിടെ ആവുമ്പോ പിടിച്ചാൽ കിട്ടാത്ത റൊമാൻസ് ആയിരുന്നല്ലോ..."


"അല്ലേലും ഇവൻ ഇങ്ങനാ അമിക്കാ..."


നമ്മൾ ഓനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞതും ഓൻ നമ്മളെ കലിപ്പിൽ ഒന്ന് നോക്കി...


"മതി... ഇനി വീട്ടിൽ ചെന്നിട്ട് റൊമാൻസോ തമ്മിൽ തല്ലോ എന്താന്ന് വെച്ചാൽ ആയിക്കോ..."🙄


അമിക്കാ നമ്മളെയും വലിച്ചു നടന്നു...ഫുഡ്‌ ഒക്കെ കഴിച്ചു വണ്ടിയിൽ ആയപ്പോൾ പിന്നെ നമ്മൾ ഓന്റെ കൂടെ ബാക്കിൽ ആയിരുന്നു...


"😨യ്യോ അമിക്കാ വെള്ളത്തിൽ പോയില്ല..."


"😬ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ..."


നമ്മൾ നെച്ചുനെ ഒന്ന് തോണ്ടി... അവളും വാശി പിടിച്ചതോടെ അങ്ങോട്ട് ചെന്നു... എത്തിയ പാടെ നമ്മൾ നെച്ചുനെയും കൊണ്ട് ഇറങ്ങി ഓടി...😍


"ഡീ വഴുക്കൽ ഉണ്ടാവും നോക്കണം..."


അതൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങൾ ഓടി വെള്ളത്തിൽ ഇറങ്ങി...


"😍വൗ നൈസ് അല്ലേ നെച്ചു... നമുക്ക് കുറെ നേരം കഴിഞ്ഞു പോകാം... അവറ്റകൾ വേണേൽ അവിടെ നിക്കട്ടെ..."


"ഡീ നമ്മളെ അന്ന് അവർ പറ്റിച്ചില്ലേ നമുക്ക് അവരെ അത് പോലെ പറ്റിക്കാം... സ്നേഹം ഉണ്ടോന്ന് അറിയാലോ..."


🙄അതൊരു നല്ല ഐഡിയയാണ്... ആ അജുനാണെങ്കിൽ ഇപ്പൊ നമ്മളോട് തീരെ സ്നേഹം ഇല്ല...


"നമുക്ക്  അവിടെ ഒളിക്കാം..."


😕പണി ആവോ നമ്മൾ ഓളെ പിന്നാലെ ചെന്നു അതിന്റെ ഇടയിൽ ആയി ഇരുന്നു...


"ഞാൻ അലറും... അവര് വന്നാൽ എന്താ ചെയ്യാന്നു നോക്കാലോ..."


🙄ഈ പെണ്ണ് നിക്ക് തല്ലു വാങ്ങി തരാൻ ഉള്ള പ്ലാൻ ആണോ... കുറച്ചു ദിവസം ആയി ഒന്ന് കിട്ടീട്ട്... എന്നാലും വേണ്ടില്ല ഓന്റെ സ്നേഹം കാണാലോ...😕


"ആാാാാ..."


😨പടച്ചോനെ ഇതിന് പ്രാന്ത് ആണോ...


"ഡീ നിയ നെച്ചു..."


എന്നും വിളിച്ചു രണ്ടും ഓടി വന്നതും ഞങ്ങൾ അടങ്ങി ഇരുന്നു...


"ഡീ..."


🙄പടച്ചോനെ ഇറങ്ങണോ നിക്കണോ... ആ വിളി കേട്ടാൽ അറിയാം ഫുൾ കലിപ്പ് ആണെന്ന്...


"ഡീ നിയ നെച്ചു..."


വീണ്ടും അലർച്ച കേട്ടതും നമ്മൾ നെച്ചുനെ ഒന്ന് നോക്കി... പെണ്ണ് നമ്മളെ നോക്കി ചുണ്ടിൽ തൊട്ട് ശൂ കാണിച്ചതും നമ്മൾ അടങ്ങി ഇരുന്നു...


അവറ്റകൾ വെള്ളത്തിൽ ചാടി തിരയുന്നത് ഒക്കെ ഞങ്ങൾക്ക് കേൾക്കാം...ഒടുക്കം അവന്മാർ കരച്ചിൽ തുടങ്ങിയതും നമ്മൾക്ക് വല്ലാണ്ട് സങ്കടം ആയി...😜രണ്ടിനും ഞങ്ങളോട് ഇഷ്ട്ടൊക്കെ ഉണ്ട്...


"അജു... അമിക്കാ..."


എന്നും വിളിച്ചു നമ്മൾ അവറ്റകളെ മുന്നിൽ പോയതും നമ്മളെ കണ്ണിൽ കൂടി ഒരു ലക്ഷം മിന്നാ മിന്നി കത്തി തിളങ്ങി...😵പടച്ചോനെ പെണ്ണിനും കിട്ടിയല്ലോ തല്ല്...


"😬നിനക്ക് ഒക്കെ തമാശ കളിക്കാൻ ഇത് നിന്റെ ഒന്നും വീടല്ല... മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി..."


😬നമ്മൾ കവിളിൽ കയ് വെച്ചു ഊള ഐഡിയ കൊണ്ട് വന്ന മെച്ചനെ നോക്കി പേടിപ്പിച്ചു... പെണ്ണും നമ്മളെ പോലെ കവിളിൽ കയ് വെച്ചു നിക്കാ...


"വന്നേ ഇന്നത്തോടെ നിർത്തി എല്ലാം..."


😕കുളിക്കാൻ ഒക്കെ കരുതീത അതും പോയി കിട്ടി... അവറ്റകളോട് ഉള്ള കലിപ്പ് കൊണ്ട് ഞങ്ങൾ രണ്ടും പിന്നിൽ കയറി ഇരുന്നു...


"നിനക്ക് നല്ല ത്രിൽ ഉണ്ടല്ലേ... നിന്റെ മോന്ത കണ്ടാൽ അറിയാം..."


"😓ശവത്തിൽ കുത്തല്ലെടി തെണ്ടി... എന്റെ പല്ല് മുഴുവൻ ഇളകി എന്നാ തോന്നുന്നേ... എന്നാലും ഇങ്ങേർ എന്നെ തല്ലും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതീല..."


"🙄ഞാൻ കരുതീത... നിക്ക് ഇതൊക്കെ കെട്ടിന് മുന്നേ വാങ്ങി ശീലം ഉണ്ട്... ആദ്യം കുറെ മിന്നാമിന്നി തെളിഞ്ഞു കാണും...പിന്നെ ആ സൈഡ് മുഴുവനും ഇളകി വരുന്ന പോലെ തൊന്നും... പിന്നെ ഇടക്ക് ഒരു മൂളിച്ച ഒക്കെ കേൾക്കും... ഈ വണ്ടൊക്കെ പാറി പോണ പോലെ..."


"എനിക്കും അങ്ങനെ തന്നാടി... വെറുതെ ഇതിനെ കെട്ടി ഒരു സ്നേഹം ഇല്ലാത്ത ജന്തു..."


"😬അതോണ്ടല്ലെടി പട്ടി നിന്നോട് ഞാൻ കെട്ടിന് മുന്നേ പറഞ്ഞത് മുങ്ങിക്കോ എന്ന്... അപ്പൊ നിനക്ക് ത്രിൽ അല്ലായിരുന്നോ... ഇപ്പൊ തത് കിട്ടീലെ...എന്നാലും നിക്ക് സന്തോഷായി... നിനക്കും കിട്ടിയല്ലോ..."😌


"😬രണ്ടിനും എന്താ ഒരു കുശു കുശുപ്പ് അടങ്ങി ഇരുന്നോണം... വേറെ വല്ല പ്ലാനും ആവും..."


അത് കേട്ടതും ഞങ്ങൾ നീങ്ങി രണ്ട് സൈഡിൽ ആയി...


"😕ഇനി ഇങ്ങോട്ട് വരട്ടെ നെച്ചു എന്നും വിളിച്ചോണ്ട്..."


😏നിയ എന്നും വിളിച്ചു ഓനും വരട്ടെ...നമ്മൾ രണ്ടിനെയും നോക്കി ഒന്ന് പുച്ഛിച്ചു കാണിച്ചു...


"എണീറ്റ് പോടീ..."


എന്ന ഒരു അലർച്ച കൂടി കേട്ടതും നമ്മൾ കാതിൽ വിരൽ ഇട്ട് ഒന്ന് തിരുകി...അടിച്ചു പോയോ എന്തോ... കണ്ണ് തുറന്നതും നമ്മൾവീട്ട് മുറ്റത്ത്‌ എത്തി എന്ന് കണ്ടതും ഇറങ്ങി ഓടി...


ഉമ്മച്ചിനെയും ബാപ്പച്ചിനെയും ഒക്കെ കെട്ടിപ്പിടിച്ചു കുറെ ഉമ്മ വെച്ചു...


"അമ്മി നിന്റെ വയർ പൊങ്ങീട്ടോ..."


"😕ഒന്ന് പോടീ നീ പോയിട്ട് അഞ്ചാറ് ദിവസേ ആയിട്ടുള്ളൂ..."


🙄ഓഹ് നമ്മൾ കരുതി ഒരു വർഷത്തോളം ആയീന്ന്... അമ്മാതിരി ഫീൽ ആണ് തോന്നുന്നേ...


"എന്റെ നിയ കുട്ടി മൂത്താപ്പാക്ക് എന്താ കൊണ്ട് വന്നേ..."


😕പടച്ചോനെ നമ്മൾ എന്ത് കൊണ്ട് വരാൻ... നമ്മൾ അത് കേട്ട ഷോക്കിൽ വായും പൊളിച്ചു അവരെ ഒക്കെ ഒന്ന് നോക്കി...


"ഇത് മൂത്തപ്പാക്ക് പിന്നെ ഇത് അവളെ മൂത്തുന്... ഇത് ഉമ്മച്ചിക്കും ഉപ്പച്ചിക്കും ഇത് നിനക്കും..."


എന്നും പറഞ്ഞു അവിടെ കൂടി നിന്ന എല്ലാറ്റിന്റെയും കയ്യിൽ ഓൻ ഓരോ കവർ അങ്ങ് വെച്ചു കൊടുത്തു...🙄ഇതൊക്കെ എപ്പോൾ വാങ്ങി... മാളിൽ ഒക്കെ കയറി ഇറങ്ങുമ്പോൾ വല്ലവന്റെയും വായും നോക്കി നിക്കുമ്പോൾ ഇവന് ഇതൊക്കെ ആണോ പണി...


🤔ഹെയ് അപ്പൊ ഈ കോപ്പ് നമ്മക്ക് ഒന്നും വാങ്ങീലെ... ഇനി എന്തിനാ വേറൊന്ന് വരുന്ന വഴിക്ക് വയർ നിറച്ചു കിട്ടീലെ...😓


അമിക്കായും അവറ്റകൾക്ക് അതേ പോലെ കൊടുത്തു അകത്തേക്ക് ചെന്നു... നെച്ചു ആണെങ്കിൽ മുറിയിലേക്ക് പോണോ പോണ്ടായോ എന്ന പോലെ നമ്മളെ നോക്കി...


😕കിട്ടാൻ ഉള്ളത് എവിടെ പോയാലും കിട്ടും മുറിയിൽ തന്നെ പോണം എന്നില്ല... നമ്മൾ ഓനെ ഒന്നും നോക്കാതെ മുറിയിൽ ചെന്നു ബെഡിൽ വീണു... അമ്മാതിരി ക്ഷീണം ഉണ്ട്...


"ഡീ പോയി കുളിച്ചു വാ... എന്നിട്ട് വേണം അങ്ങോട്ട് പോവാൻ..."


"😏ഞാൻ എങ്ങും വരില്ല ഇയാൾ വേണേൽ പോയിക്കോ... എന്നെ തല്ലിയതല്ലേ..."


"അത് നീ ചോദിച്ചു വാങ്ങിയത് അല്ലേ..."


"അപ്പോ നിങ്ങൾ ഞങ്ങളെ പേടിപ്പിച്ചതോ അപ്പൊ ഞങ്ങൾ തല്ലിയോ ഇല്ലല്ലോ... അല്ലേലും നിങ്ങൾ ആണുങ്ങളെ വിചാരം ഞങ്ങൾ ചെണ്ട ആണെന്നല്ലേ..."😓


"നിനക്ക് അതിന് പകരം ആയി എന്നെ തല്ലാണോ... എന്നാ തല്ലിക്കൊ..."


ഓൻ നമ്മളെ നേരെ മോന്തയും കാണിച്ചു ഇരുന്നു തന്നു... അപ്പൊ തന്നെ നമ്മൾ പല്ല് അമർത്തി അവന്റെ കവിളിൽ കടിച്ചു ബാത്‌റൂമിലേക്ക് ഓടി...



*********💞



*അമി *


നമ്മൾ ബാത്‌റൂമിൽ നിന്നു ഇറങ്ങി വരുമ്പോ ഉണ്ട് ഒന്ന് മുറിയിലേക്ക് തലഇട്ട് നോക്കുന്നു...🙄


"എന്താ സ്വന്തം മുറിയിൽ കള്ളനെ പോലെ ഒളിഞ്ഞു നോക്കുന്നെ..."


"😓അത് എന്നെ തല്ലോന്ന് അറിയാൻ..."


"ഇപ്പൊ തല്ലില്ല... ഇനി ഇന്ന് കാണിച്ച പോലെ വല്ലതും കണ്ടാൽ തല്ലും..."


"ഇല്ല ഞാൻ നിർത്തി... ഇയാൾക്ക് എന്നോട് എത്ര ഇഷ്ട്ടം ഉണ്ടെന്ന് അറിയാൻ വേണ്ടിയാ ഞാൻ അങ്ങനെ ഒക്കെ ചെയ്തേ..."


"എന്നിട്ട് എന്ത് മനസ്സിൽ ആയി ഉണ്ടെന്നോ ഇല്ലെന്നോ..."


"ഉണ്ടില്ല..."😓


"🙄അതെന്താ ഈ ഉണ്ടില്ല..."


"ആദ്യം ഉണ്ടായിരുന്നു പിന്നെ തല്ലിയപ്പോ ഇല്ല..."


അത് കേട്ട് നമ്മൾ ഒന്ന് ചിരിച്ചു...


"തല്ലിയത് സ്നേഹം ഉള്ളോണ്ട് തന്നെയാ...നിനക്കോ അവൾക്കൊ വല്ലതും പറ്റി എന്ന് കരുതി എന്റെ നെഞ്ചു നിലച്ച പോലെയാ ആ നിമിഷം എനിക്ക് തോന്നിയെ... ആ സങ്കടം കൊണ്ടാ തല്ലിയെ..."


അപ്പൊ അവൾ നമ്മളെ നോക്കി പുഞ്ചിരിച്ചു...


"നോക്കട്ടെ ഇവിടാണോ ഞാൻ തല്ലിയെ..."


എന്നും പറഞ്ഞു ആ കവിളിൽ നമ്മൾ കിസ്സ്‌ ചെയ്തതും പെണ്ണ് നമ്മളെയും പിടിച്ചു തള്ളി ബാത്‌റൂമിലേക്ക് ഓടി...




part 75(2)




*********💞



ഞങ്ങൾ ഫ്രഷ് ആയി ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ആണ് അമി അവന്റെ പെണ്ണും ആയി ചിരിച്ചു കളിച്ചു താഴേക്ക് വരുന്നത് കണ്ടത്...😌അങ്ങനെ അവന്റെ പിണക്കവും മാറി... അല്ലേലും ഇവറ്റകളെ വീഴ്ത്താൻ ഒക്കെ എളുപ്പം ആണ്...


"അവിടെ എങ്ങനെയാ ഇവൾ അടങ്ങി നിന്നോ..."


പെണ്ണിന്റെ ഉപ്പച്ചി നമ്മളെ നോക്കി ചോദിച്ചു...😍നമ്മൾ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...


"ഇവിടെ ആവുമ്പോ നിങ്ങൾ ഒക്കെ കൊഞ്ചിക്കുന്നത് കൊണ്ടാ ഇവളെ ഈ കളി... ഫസ്റ്റ് ഡേ തന്നെ ഞങ്ങൾ ചെറുതായി രണ്ടിനെയും ഒന്ന് പേടിപ്പിച്ചു...അതോണ്ട് ഇവർക്ക് രണ്ടിനും മനസ്സിൽ ആയി വല്ലതും കാണിച്ചാൽ അവിടെ ഇട്ടേച്ചു ഞങ്ങൾ വരും എന്ന്... അത് കൊണ്ട് കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല...പിന്നെ അതിനൊക്കെ എവിടാ ടൈം..."


 അമി നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഓനെ നോക്കി പല്ല് കടിച്ചു... അമിടെ പെങ്ങൾ അതിന് നമ്മളെ നോക്കി ഒന്ന് ഇളിച്ചു... അതിന് കത്തി കാണും...🙄


"😌അല്ലേലും ഞാൻ നന്നായി ബാപ്പച്ചി... വേണേൽ അജുനോട് ചോയ്ക്ക്..."


"അത് ശരിയാ പക്ഷെ വളരെ കുറച്ച് സമയം ആണെന്ന് മാത്രം അല്ലേ..."


"😏ഓഹ്..."


പെണ്ണ് അവനെയും പുച്ഛിച്ചു ഫുഡ്‌ കഴിക്കാൻ തുടങ്ങി...


"എന്റെ കുഞ്ഞിപ്പാ ഈ പെണ്ണ് ഉണ്ടല്ലോ അന്ന് വലിയ ഷോ ഒക്കെ കാണിച്ചിട്ട് പിന്നെ ഒരു കരച്ചിൽ ആയിരുന്നു... എനിക്ക് ഇപ്പൊ ഉമ്മച്ചിനെയും ബാപ്പച്ചിനെയും കാണണം എന്നും പറഞ്ഞു കൊണ്ട്..."


"ഇവിടെയും ഇവറ്റകൾ രണ്ടും അങ്ങനെ തന്നെയാ മോളെ കാണണം എന്നും പറഞ്ഞു കൊണ്ട്..."


"😓എന്റെ ഉമ്മച്ചിക്കും ബാപ്പച്ചിക്കും പിന്നെ ഞാൻ അല്ലേ മോൾ ആയിട്ട് ഉള്ളൂ അതോണ്ടാ അല്ലേ..."


"ആ അങ്ങനെ ഒരു അബദ്ധം പറ്റിപ്പോയി..."


പെണ്ണിന്റെ ഉപ്പച്ചി കാൽ മാറിയപ്പോൾ പെണ്ണ് എല്ലാറ്റിനെയും കലിപ്പിൽ നോക്കി... അതോടെ എല്ലാരും കൂട്ട ചിരിയായിരുന്നു...


"എങ്കിൽ ശരി... ഞങ്ങൾ ഇറങ്ങി..."


"നെച്ചു രണ്ടീസം കോളേജിൽ ഇല്ലാട്ടോ... നിക്ക് ഉറങ്ങി തീർക്കാൻ ഉള്ളതാ..."


പെണ്ണ് അതും വിളിച്ചു പറഞ്ഞു കാറിൽ കയറി ഇരുന്നു...🙄അവറ്റകളെ മുന്നിൽ നമ്മളെ വില കളയാൻ ആയിട്ട്...


"ഡീ നീ എന്തിനാ അങ്ങനെ ഒക്കെ പറയാൻ പോയെ... അവരെന്താ കരുതി കാണാ ഞാൻ നിന്നെ ഉറങ്ങാൻ സമ്മതിച്ചില്ല എന്നല്ലേ..."


"😏ഉള്ളതല്ലേ...ഇനി നിക്ക് നല്ലോണം ഉറങ്ങി തീർക്കാൻ ഉണ്ട്..."


😍പിന്നെ സമ്മതിച്ചത് തന്നെ... നമ്മൾ പെണ്ണിനെ നോക്കി നന്നായി ഒന്ന് ചിരിച്ചു...


വീട് എത്തിയതും പെണ്ണ് ഒരു പോക്ക് ആയിരുന്നു...🙄


"ഡീ നീ എവിടെ പോവാ അങ്ങോട്ടേക്ക്..."


"ഇയാൾ അല്ലേ അന്ന് ഇതിൽ കൂടി എന്നെയും കൊണ്ട് അകത്തേക്ക് കയറിയെ... അവർ ആരും കാണേണ്ട എന്ന് പറഞ്ഞു കൊണ്ട്..."


🙄നമ്മൾ പെണ്ണിനേയും വലിച്ചു കാളിംഗ് ബെൽ അമർത്തി...


ഉമ്മച്ചി ഡോർ തുറന്നതും പെണ്ണ് അകത്തേക്ക് കയറിപ്പോയി...നമ്മൾ ഉമ്മച്ചിയെ നോക്കി ഒന്ന് ഇളിച്ചു പിന്നാലെ പോയി...


🙄ബെഡ് കാണുന്നതിന് മുന്നേ ഉറങ്ങിയാ...നമ്മൾ മുറിയിൽ കയറി അതിനെ നോക്കിയപ്പോൾ മൂടി പുതച്ചു ഉറങ്ങുന്നുണ്ട്...


ഡ്രെസ്സ് ഒക്കെ ചേഞ്ച്‌ ചെയ്ത് നമ്മൾ പെണ്ണിനേയും കെട്ടിപിടിച്ചു കിടന്നപ്പോൾ പെണ്ണ് നമ്മളെ കയ് എടുത്തു മാറ്റി...😍അപ്പൊ ഉറങ്ങീല അല്ലേ...


"ഹ്മ്മ്... എന്നോട് ഇനി മിണ്ടാൻ വരണ്ട... ഞാൻ പിണക്കാ..."


"😍നീ മിണ്ടൊന്നും വേണ്ട... ഞാൻ മിണ്ടിക്കോളാം..."


എന്നും പറഞ്ഞു പെണ്ണിനെ പിടിച്ചു നമ്മളെ നേരെ കിടത്തി...


"പോടാ... "


"എനിക്കുള്ളത് തന്നാലേ ഞാൻ പോവൂ..."


നമ്മൾ പെണ്ണിന്റെ കഴുത്തിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞതും പെണ്ണ് നമ്മളെ പിടിച്ചു തള്ളാൻ നോക്കി... നമ്മൾ ബലമായി പെണ്ണിന്റെ രണ്ട് കയ്യും വിരൽ കോർത്തു  പിടിച്ചു അവളിലേക്ക് അമർന്നു...


"😍ഇനി ഉറങ്ങിക്കോ..."


തളർന്നു കൊണ്ട് ബെഡിലേക്ക് നീങ്ങി കിടക്കുമ്പോൾ അവളുടെ കാതിൽ ആയി പറഞ്ഞു പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടന്നു...പെണ്ണ് ഒന്ന് മൂളി കൊണ്ട്  അപ്പൊ തന്നെ നമ്മളെ നെഞ്ചിൽ ആയി തലയും വെച്ചു കിടന്നു...



**********💃



"എവിടെക്കാ അജു കാലത്ത് തന്നെ പോണെ..."


ചെക്കന്റെ ഒരുക്കം കണ്ടു നമ്മൾ കുശുമ്പോടെ ചോദിച്ചു...


"ഞാൻ അന്ന് പറഞ്ഞ ജോലിക്ക് ഇന്ന് ചെറിയ ഒരു ഇന്റർവ്യൂ ഉണ്ട്...സക്സസ് ആയാൽ നമ്മളെ ലൈഫും സക്ക്സസ് ആയി..."


"😍പക്ഷെ നിക്ക് ഇഷ്ടം ആ കണ്ടക്ക്റ്റർ ആ പണിയാ...നിക്ക് എന്നും കാലത്തും വൈകീട്ടും കാണാലോ... അതോണ്ടല്ലേ നിക്ക് ഇയാളെ കിട്ടിയേ..."


"🙄ഹോ അന്നൊക്കെ എന്തായിരുന്നു നിന്റെ പെർഫോമൻസ്... ഓർക്കാൻ തന്നെ എനിക്ക് പേടിയാ...അതിൽ നിന്ന് ഇവിടെ വരെ എത്തിക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ..."


"😏അന്ന് ഇയാളും മോശം ഒന്നും അല്ല... എന്നെ കാൽ വെച്ച് ചെളിയിൽ വരെ വീഴ്ത്തിയില്ലെ..."😓


"😍നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലെടി..."


അവൻ നമ്മളെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു...


"ഇഷ്ട്ടം കൊണ്ട് ഇങ്ങനെയാ... അപ്പൊ ഇഷ്ടല്ലെലോ..."


"ഇഷ്ട്ടം ആണല്ലോ...ആയിപ്പോയല്ലോ... ആ അനുഭവിച്ചല്ലേ പറ്റൂ..."


😬അത് കേട്ടതും നമ്മളെ കലിപ്പ് അങ്ങ് കേറി...


"😏ഇപ്പൊ അങ്ങനെ ആയി അല്ലേ... ഇനി എന്റെ അടുത്തേക്ക് കെട്ടിപ്പിടിച്ചു കിടക്കാൻ വാ അപ്പൊ കാണിച്ചു തരാം..."


"😍അത് ഒക്കെ അപ്പോൾ മതി... ഇപ്പൊ കാണാൻ ഒന്നും ടൈം ഇല്ല..."


"പോടാ പട്ടി എന്റെ സ്വഭാവം കാണിക്കും എന്നാ ഞാൻ പറഞ്ഞത്..."


"രണ്ടായാലും കുഴപ്പം ഇല്ല... ഞാൻ കണ്ടോളാന്നെ..."


🙄ഇവൻ എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ...


"സൂക്ഷിച്ചു പോണെ... നേരത്തെ വരണേ...പിന്നെ ഞാൻ വരാൻ ലേറ്റ് ആയാലും നീ കുളിച്ചു സുന്ദരി കുട്ടിയായി നിക്കണം കേട്ടോ... വന്നിട്ട് വേണം..."😉


"😬പോടാ പട്ടി..."


നമ്മൾ ഓനെ നോക്കി പല്ല് കടിച്ചതും ഓൻ നമ്മളെ കവിളിൽ ഉമ്മ വെച്ച് പോയി... ഒരു പുഞ്ചിരിയോടെ നമ്മൾ കവിളിൽ കയ് വെച്ച് നിന്നു... ഇപ്പൊ ഏത് നിമിഷവും അവനെ കണ്ടു കൊണ്ട് ഇരിക്കാൻ തോന്നാ...😍


"എങ്ങനെ ഇണ്ടാർന്നു ഹണിമൂണ് ഒക്കെ..."


ഞങ്ങൾ രണ്ടും ബസിൽ നിന്ന് ഇറങ്ങിയ പാടെ ഷമി വന്നു നമ്മളെ തോണ്ടി കൊണ്ട് ചോദിച്ചു...


"ബല്യ രസൊന്നും ഇല്ല..."😒


"അതെന്താ..."🤔


"അത് വരുന്ന വഴി ഞങ്ങൾ രണ്ടാൾക്കും ചെറുതായി ഒരു തല്ല് കിട്ടി അതോടെ എല്ലാ മൂടും പോയി അതാവും..."


"😌അത് നന്നായി... നിനക്ക് ഒക്കെ അത് വേണം... ഫസ്റ്റ് നൈറ്റ്‌ മുടക്കിയോണ്ട് ആണോ..."


"😕അതൊക്കെ കഴിഞ്ഞു... ഇത് അവരെ സ്നേഹം എത്ര ഉണ്ടെന്ന് നോക്കീതാ..."


"😕അതിനാണോ തല്ല് കിട്ടിയേ..."


"😬അമ്മാതിരി പണി കാണിച്ചാൽ തല്ലാതെ... ഇവളെ ഒരു ഊള ഐഡിയ ആടി..."


അതിന് നെച്ചു നമ്മളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...നമ്മൾ ഓളെയും പുച്ഛിച്ചു ക്ലാസിൽ കയറി ഇരുന്നു... ജെസി ഉണ്ട് താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നു...


"എന്താടി നിനക്കും കെട്ടിയോന്റെ തല്ല് കിട്ടിയാ..."


"😒അതൊന്നും അല്ല...ഇന്നലെ ഇവിടെ നിന്നും ക്യാമ്പിന് പോകും എന്ന് പറഞ്ഞു... എന്നെ റാഷിക്ക വിടില്ല... പ്രേഗ്നെണ്ട് ആയോണ്ടാ അത് എന്റെ കുഴപ്പം ആണോ..."😒


🙄ഞങ്ങൾ മൂന്നും വായും പൊളിച്ചു പരസ്പരം നോക്കി... ഇതിപ്പോ ആരെയാ കുറ്റം പറയാ...


"🤔അല്ലേടി എപ്പോഴാ ക്യാമ്പ്... ഞങ്ങൾ അറീല്ലലോ..."


"ത്രീ വീക്ക് കഴിഞ്ഞ... ത്രീ ഡേ ആണെന്നാ ഇന്നലെ അനൗൺസ്‌മെന്റ് ചെയ്തത്...ഏതൊക്കെ ബാച്ച് എങ്ങനെ ഒക്കെ എന്നൊക്കെ തീരുമാനിക്കണം എന്നും നാളെ തന്നെ പേര് കൊടുക്കണം എന്നും പറഞ്ഞു..."😒


😕പടച്ചോനെ അങ്ങനെ ഒന്നുണ്ടോ... ഒന്ന് പോയ ക്ഷീണം തീർന്നില്ല ആ അജു വിടില്ല അത് ഉറപ്പാ...😒


"😓 ഞങ്ങളെ രണ്ടാളെയും വിടില്ല അത് ഉറപ്പാ ഇപ്പൊ എന്താടി ചെയ്യാ..."


"😌ഞാൻ പൊളിക്കും... ഇവൾ പ്രെഗ്നന്റ് ആയോണ്ട് ഇല്ല... നിങ്ങൾ രണ്ടാളെയും വിടാനും ചാൻസ് ഇല്ല... അപ്പൊ ഞാൻ ഒറ്റയ്ക്ക് അടിച്ചു പൊളിക്കും... എന്റെ സ്റ്റാറ്റസ് നിങ്ങൾ നോക്കണം കേട്ടോ..."


ഷമി തുള്ളി കളിച്ചു കൊണ്ട് പറഞ്ഞു...


"😬ഞങ്ങൾ വരില്ലെന്ന് ആര് പറഞ്ഞു... നിരാഹാരം കിടന്നിട്ട് ആയാലും ഞാൻ വരും...അല്ലേ വേണ്ട നിക്ക് അതിന് പറ്റില്ല... ഡീ ഞാൻ പറയുന്നത് പോലെ ചെയ്‌താൽ നമുക്കും പോവാം..."


😏ഓളെയും പുച്ഛിച്ചു ഞങ്ങൾ മൂഡ് ഓഫ് ആയി ഇരുന്നു...🙄വല്ലതും നടക്കോ എന്തോ...എന്നാലും ഇത് വല്യ ചതി ആയിപ്പോയി... ഞങ്ങൾ ഇല്ലേ ഈ കുരിപ്പ് പോകാൻ പാടില്ല... മുടക്കിയെ പറ്റൂ...


"ക്യാമ്പിന് പോകുന്നവർ എത്രയും പെട്ടെന്ന് പേര് കൊടുക്കണം നാളെയാണ് ലാസ്റ്റ് ഡേറ്റ്..."


സാർ ക്ലാസ് കഴിഞ്ഞു പോകുമ്പോ ഒരു സൂചന തന്നിട്ട് പോയി... അതോടെ ഞങ്ങൾ മൂന്നും താടിക്ക് കയ്യും കൊടുത്തു ഇരുന്നു...ഒരുത്തി ആണെങ്കിൽ വല്യ സന്തോഷത്തിലാ...



*********💞



ജോബ് പ്രൂഫ് ആയതോടെ ഞാനും അമിയും വളരെ ഹാപ്പി ആയിരുന്നു... ഒരു ചെറിയ പാർട്ടി ഒക്കെ കഴിഞ്ഞു നമ്മൾ വരുമ്പോഴേക്കും ലേറ്റ് ആയിരുന്നു...


ആരെയും ശല്യം ചെയ്യേണ്ട എന്ന് കരുതി നമ്മൾ ബാൽക്കണി വഴി അകത്തേക്ക് കയറി... മുറിയിൽ കയറുമ്പോ പെണ്ണ് നല്ല ഉറക്കം ആണ്...🙄ആക്ഷൻ ആണോ... നമ്മൾ വിരൽ ഒന്ന് നൊടിച്ചു നോക്കി എങ്കിലും പെണ്ണിന് അനക്കം ഒന്നുമില്ല...


കുളി കഴിഞ്ഞു വന്നു പെണ്ണിനെ ഒന്ന് നോക്കി ഇളിച്ചു...😍നിന്നെ ഞാൻ വിടില്ല മോളെ...


"ഡീ നിയ എണീക്ക്..."


"ഫൈവ് മിനിറ്റ് അജു..."


എന്നും പറഞ്ഞു പെണ്ണ് പുതപ്പും വലിച്ചു മൂടി കിടന്നു...


"ഡീ ഫൈവ് മിനിറ്റ് കഴിഞ്ഞു..."


പെണ്ണ് എങ്ങനെ ഒക്കെയോ എണീറ്റ് നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ബാത്‌റൂമിൽ കയറി...😜രണ്ട് മണിക്കൂർ പോലും ആയി കാണില്ല ഉറങ്ങീട്ട്... എന്താ ഒരു അനുസരണ...🙈


പെണ്ണ് വന്നതും മുടി ചീകാൻ തുടങ്ങി...


"ഇന്ന് ഇയാൾ പോണില്ലേ..."


നമ്മൾ ഫോണും തോണ്ടി ഇരിക്കുന്നത് കണ്ടു പെണ്ണ് ചോദിച്ചു...


"ഹ നാളെ പോണം... ഇന്ന് ഇപ്പൊ വന്നത് അല്ലേ ഉള്ളൂ..."😌


"ആ...😨😨ഏ... എന്താ..."


"ഞാൻ വന്നേ ഉള്ളൂ എന്ന്... നിന്നോട് ഞാൻ പറഞ്ഞത് അല്ലേ ഉറങ്ങരുത് എന്ന്..."


അപ്പൊ തന്നെ പെണ്ണ് ഭദ്രകാളിയെ പോലെ നമ്മളെ അടുത്തേക്ക് വന്നു...


"😬പട്ടി...എന്നെ ഉറങ്ങുന്നിടത് നിന്നും വിളിച്ചുണർത്തി കുളിപ്പിച്ച് അല്ലേ... നീ വന്നെന്ന് കരുതി ഞാൻ എന്താ ഡാൻസ് ചെയ്യണോ... എന്തിനാ എന്നെ വിളിച്ചേ... മനസ് അലിവില്ലാത്ത ജന്തു..."😠


എന്നൊക്കെ വിളിച്ചു നമ്മളെ പിടിച്ചു തള്ളി താഴെ ഇട്ടു...


"😁എടീ യക്ഷി ഞാൻ ചുമ്മാ വിളിച്ചു എന്ന് കരുതി നിന്നോട് ആരാ ബാത്‌റൂമിൽ ഓടി ചെന്നു കുളിക്കാൻ പറഞ്ഞത്..."


"😬ഉറങ്ങുന്ന എന്നെ വിളിച്ചിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ... തെണ്ടി... എന്നോട് മിണ്ടണ്ട... ദുഷ്ടൻ..."


🙄ഉള്ള തെറി മുഴുവൻ വിളിച്ചു പെണ്ണ് ബെഡിൽ കയറി കിടന്നതും നമ്മൾ മെല്ലെ ബെഡിൽ കയറി ഇരുന്നു...


"😍എന്തായാലും എണീറ്റത് അല്ലേ..."


"😬അയിന്..."


"😍എനിക്കുള്ളത് കൂടി തന്നാൽ..."


അത് കേട്ടതും പെണ്ണ് നമ്മളെ ചവിട്ടി താഴെ ഇട്ടു... ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയോണ്ട് നമ്മൾ അന്തസ് ആയി തറയിൽ വീണു...😪


"😭അയ്യോ എന്നെ കൊല്ലുന്നേ..."


"😬പോടാ പട്ടി... അവിടെ കിടന്നോ..."


എന്നും പറഞ്ഞു നമ്മക്ക് ഉള്ള പില്ലോയും പുതപ്പും വായുവിലൂടെ നമ്മളെ മേലേ വന്നു വീണു...🙊വല്ല ആവശ്യവും ഉണ്ടായിരുന്നോ ഉറങ്ങി കിടക്കുന്ന സിംഹത്തെ വിളിച്ചുണർത്താൻ... ഇപ്പൊ തറയിൽ ആയി...😓


 പെണ്ണിന്റെ അനക്കം ഒന്നും കാണാതോണ്ട് നമ്മൾ ബെഡിൽ കയറി  അവളെ കയ് പിടിച്ചു വെച്ച് അധരങ്ങൾ കീഴടക്കി...പെണ്ണിന്റെ കയ് താനേ നമ്മളെ പിടി വിട്ടു...


"അജു കോളേജിൽ നിന്നു എല്ലാരും ക്യാമ്പിന് പോന്നുണ്ട്... എന്നെയും വിടോ..."😒


🙄വല്ല ആവശ്യവും ഉണ്ടായിരുന്നോ... നമ്മൾ പെണ്ണിനെ ഒന്ന് ദയനീയമായി നോക്കി...


"എടീ ഒരു യാത്ര പോയ ക്ഷീണം ഇത് വരെ തീർന്നില്ല... അപ്പോഴാണോ അടുത്തത്..."


"ഫ്രണ്ട്സ് എല്ലാരും ഉണ്ട്... ഞാൻ പോവും... അല്ലേ എന്നോട് മിണ്ടാൻ വരണ്ട..."


"🙄ഞാൻ നാളെ അമിയും ആയി ഒന്ന് ആലോചിക്കട്ടെ..."


"ഇയാൾ വിട്ടാൽ അമിക്കാ നെച്ചുനെ വിടും... ഷമിയെ പിന്നെ നേരത്തെ വിട്ടതാ... ആ മാലിക്കാനെ എങ്ങാനും കെട്ടിയാൽ മതിയായിരുന്നു..."


"😬😬ഞാൻ ഉള്ളപ്പോൾ നീ എന്തിനാടി വേറെ കെട്ടിയോനെ പറ്റി ചിന്തിക്കുന്നേ..."


നമ്മൾ പെണ്ണിനോട് കലിപ്പ് ആയതും പെണ്ണ് ഇളിച്ചു കൊണ്ട് നമ്മളെ തോണ്ടി...


"🙄എന്നെ വിടോ... ഞാൻ നാളെ പേര് കൊടുക്കട്ടെ... പ്ലീസ് നല്ല അജു അല്ലേ..."😍


😏കുറച്ച് മുന്നേ ചവിട്ടി താഴെ ഇട്ട കോപ്പാണ്...


"ഞാൻ പറഞ്ഞല്ലോ നാളെ പറയാന്ന്..."


"താങ്ക്സ് അജു..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെ കവിളിൽ ഉമ്മ വെച്ചു...🙄സമ്മതിച്ചില്ലല്ലോ... 😓ഇനി ചെന്നിട്ട് എന്തൊക്കെ പുലിവാൽ ഒപ്പിക്കാൻ ആണാവോ...നമ്മൾ പെണ്ണിനെ കയ്ക്കുള്ളിൽ ആക്കി അവളെ കഴുത്തിൽ ആയി ചുംബിച്ചു...


"😓എന്നാലും എന്നെ എന്തിനാ ഈ ടൈം കുളിപ്പിച്ചേ എന്തൊരു തണുപ്പ് ആയിരുന്നു എന്ന് അറിയോ..."


"😍അതൊക്കെ ഞാൻ ഇപ്പൊ മാറ്റി തരാം..."


അവളെ ഒന്ന് കൂടി ഇറുക്കി പിടിച്ചു നമ്മളിലേക്ക് അടുപ്പിച്ചു...😍


കാലത്ത് തന്നെ കുരിപ്പ് നമ്മളെ പേഴ്സും അടിച്ചു മാറ്റിയാണ് പോയത്...


"അജു ഞാൻ അയ്യായിരം രൂപ എടുത്തിട്ടുണ്ടേ..."


എന്നും പറഞ്ഞു ഇറങ്ങി ഓടുന്ന അവളെ കണ്ടു നമ്മൾ നെഞ്ചിൽ കയ് വെച്ചു പോയി... ആ സമയത്ത് അങ്ങനെ പറഞ്ഞു എന്ന് കരുതി പെണ്ണ് അത് കാര്യാക്കി പോയിരിക്കുന്നു... അമിടെ  പേഴ്‌സും ലീക് ആയെന്ന് കേട്ടപ്പോൾ ആണ് ആശ്വാസം ആയത്...😌


അങ്ങനെ കാത്തിരുന്നു കാത്തിരുന്ന് മൂന്ന് ആഴ്ച കഴിഞ്ഞു...😌യ്യോ നമ്മൾ പാട് പെട്ടു ബാഗ് ഒക്കെ റെഡി ആക്കി... അടിച്ചു പൊളിക്കണം...😓ജെസി ഇല്ലാത്ത സങ്കടം ഉണ്ട്... കുഞ്ഞു വാവടെ കാര്യം അല്ലേ... സാരല്ല്യ നെക്സ്റ്റ് ഇയർ പോവാലോ...💃ഇപ്പൊ ഞങ്ങൾ മൂന്നും പൊളിക്കട്ടെ...


നമ്മൾ എല്ലാം സെറ്റ് ആക്കി കിടന്നതും ഓൻ ഒരു റൊമാൻസും കൊണ്ട് വന്നിരിക്ക...😏നമ്മൾ ഓനെ പുച്ഛിച്ചു കാണിച്ചു...


"എടീ വരുന്നത് വരെ ഉള്ള കടം തീർക്കാൻ എങ്കിലും ഒരു കിസ്സ്‌ എങ്കിലും താടി..."


"😏അതൊക്കെ ഇനി വന്നിട്ട് മതി..."


"😍നീ തരില്ലേ വേണ്ട ഞാൻ തരും..."


ഓൻ നമ്മളെ കവിളിലും മൂക്കിലും ചുണ്ടിലും നെറ്റിയിലും ഒക്കെ ആയി ഉമ്മ വെക്കുമ്പോൾ നമ്മൾ ഓനെ ഒന്നും മൈൻഡ് ചെയ്യാതെ കിടന്നു... മസിൽ പിടിച്ചേ പറ്റൂ അല്ലേ പണി പാളും... പിന്നെ കാലത്ത് എണീറ്റ് പോക്ക് നടക്കില്ല...ഈ കോപ്പ് വിളിക്കാൻ ചാൻസ് ഇല്ല...നമ്മൾ അലാറം വെക്കുമ്പോൾ ആണ് ഷമി വിളിച്ചത്...


കാൾ എടുത്തപ്പോൾ തന്നെ ഓൾ ഒരു മോങ്ങൽ ആയിരുന്നു...😨


"എന്താടി... നിന്നെ മാലിക്കാ തല്ലിയോ..."


"അതല്ലെടി എനിക്ക് നാളെ വരാൻ പറ്റില്ല... ഞാൻ പെട്ടു..."


"🤔നീ പെറ്റ..."


"😪അതൊക്കെ ഒൻപത് മാസം കഴിഞ്ഞു ഉണ്ടാവും... ഞാൻ പ്രെഗ്നന്റ് ആയെടി... റസ്റ്റ്‌ വേണെന്നാ ഡോക്ടർ പറഞ്ഞത്... അതോണ്ട് എന്റെ ടൂർ ക്യാൻസൽ ചെയ്തേടി..."


"😵😵യ്യോ ഉള്ളതാണോ..."


നമ്മൾ ചാടി എണീറ്റ് ഞെട്ടി തരിച്ചു ഇരുന്നു...😪എല്ലാം ആ മാലിക്ക് കോപ്പ് തകർത്ത്...


"എന്ത് പറ്റി..."


"😓എല്ലാം പോയി... ഷമി പ്രെഗ്നന്റ് ആയീന്ന് നാളെ വരില്ലെന്ന്..."


🙄അത് കേട്ടതും ഇവന്റെ കെട്ടിയോൾ പ്രെഗ്നന്റ് ആയെന്ന് പറയുന്ന പോലെ കോപ്പ് പൊട്ടി ചിരിക്കാ...😓


"ആ... ആ മാലിക്ക് അങ്ങനെ പണി ഒപ്പിച്ചു... ആശ്വാസം ആയി... അല്ല നീയല്ലേ അന്ന് പറഞ്ഞത് അങ്ങേരെ കെട്ടിയാൽ മതിയെന്നു എന്ന്... ഇപ്പൊ കണ്ടോ അവൻ കറക്ട് ടൈം പണി കൊടുത്തത്..."


😕പടച്ചോനെ പണി മൊത്തത്തിൽ പാളിയോ...🙄


😪പണ്ടാരം അലാറം ഇത്ര പെട്ടെന്ന് അടിഞ്ഞ... നമ്മൾ എങ്ങനെ ഒക്കെയോ കണ്ണ് തുറന്നു ടൈം നോക്കി...😏കൂടെ ഉള്ള ലവനെ വിശ്വസിച്ചുട... പാതിരാത്രി വിളിച്ചുണർത്തുന്ന ടൈപ്പാ...


ഓനെയും പുച്ഛിച്ചു നമ്മൾ ഓന്റെ മേലെന്ന് എണീറ്റ് മുടി ഒക്കെ കെട്ടി...😪എന്നാലും ഇന്നലെ എങ്കിലും നമ്മളെ ഒന്ന് വെറുതെ വിട്ടൂടെ പാവല്ലേ യാത്ര പോവേണ്ടത് അല്ലേ എന്നൊക്കെ കരുതികൂടെ...


നമ്മൾ ഓനെയും മറി കടന്നു ബാത്‌റൂമിൽ കയറി പെട്ടെന്ന് കുളിച്ചു...💃വൗ ഇപ്പോഴാ ഒന്ന് ആശ്വാസം ആയത്...


പൊളിക്കണം സ്റ്റാറ്റസ് ഇടണം... ജെസിനെയും ഷമിനെയും മാത്രല്ല ഈ അജുനെയും ആമിക്കാനെയും വരെ ഞെട്ടിക്കണം...


നമ്മളെ കുളി ഒക്കെ കഴിഞ്ഞു ഇറങ്ങിയതും ഓൻ എണീറ്റ് ഫോണും നോക്കി ഇരിക്കാ...😏ഇവനൊക്കെ ആരാണാവോ കാലത്ത് തന്നെ മെസേജ് ഒക്കെ അയക്കുന്നെ...


"മോൾ എവിടെക്കാ കാലത്ത് തന്നെ കുളിച്ചു റെഡി ആയി പോണെ..."


നമ്മളെ നിസ്കാരം ഒക്കെ കഴിഞ്ഞു മുടി കെട്ടുമ്പോൾ ആണ് ഓന്റെ ഒരു ചോദ്യം...😬ഇനി പോണ്ടാന്ന് വല്ലതും പറഞ്ഞ സാക്ഷാൽ നാഗവല്ലി ആവും ഞാൻ...


"ഞാൻ തൃശൂർ പൂരം കാണാൻ പോവാ എന്തെ..."😏


"ഓഹ് വെടിക്കെട്ട് ഇവിടെ ആണല്ലോ അപ്പൊ പോണം... പിന്നെ കാൽ നടായായിട്ട് പോയാൽ മതി കേട്ടോ... അല്ലേ മോൾ പോയ പോലെ വരില്ല..."


"🙄ഹെയ് അതെന്താ..."


"ഇന്നലെ രാത്രി ഏതോ പാർട്ടി പ്രവർത്തകനെ ആരോ കൊന്നെന്ന്... സംസ്ഥാനത്തു മുഴുവനും ഹർത്താൽ ആണ്... അതും പ്രതിയെ പിടിക്കുന്നത് വരെ അനിശ്ചിത കാല സമരം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..."


"🙄ഹെയ് അപ്പൊ ഞങ്ങൾ എങ്ങനാ പോവാ..."


"അതല്ലേ മലയാളത്തിൽ നിന്നോട് പറഞ്ഞത്..."


😨പടച്ചോനെ ഈ പോക്ക് തീരുമാനിച്ചേ പിന്നെ മൊത്തം കണ്ടകശനി ആണല്ലോ...😭എന്നാലും ആ കൊന്ന ആളെ എന്റെ കയ്യിൽ കിട്ടീനെങ്കിൽ ഞാൻ പപ്പടം പോലെ പൊടിച്ചേനെ...


"😌 എന്തൊക്കെ ആയിരുന്നു... ഇന്ന് സ്വന്തം ആയി എണീറ്റപ്പോൾ തന്നെ തോന്നി എന്തോ ദുരന്തം ഉണ്ടാവുന്നു..."


"😬എനിക്ക് ഇപ്പൊ ഡൌട്ട് ഞാൻ പോന്നോണ്ട് നിങ്ങൾ ആണോ അയാളെ കൊന്നേ എന്നാ..."


"ഡീ കുരിപ്പേ വേണ്ടാത്തത് പറയുന്നോ നീ പോയാൽ എനിക്കെന്താ...ആദ്യം എന്തേലും ന്യൂസ്‌ നോക്കണം കാലത്ത് തന്നെ... എന്തൊക്കെ ലോകത്തു നടക്കുന്നു എന്നെങ്കിലും അറിയാൻ വേണ്ടി എങ്കിലും..."


"😕മുൻപ് ഞാൻ സ്കൂളിൽ പോവാതിരിക്കാൻ ഹർത്താൽ ഉണ്ടോന്ന് പേപ്പറിൽ നോക്കാറുണ്ട്... അന്നൊന്നും ഒരൊറ്റ ലീവ് പോലും കിട്ടീല... ഇന്ന് ഇപ്പൊ പകുതിയും ലീവാ... എന്നാലും ആ പട്ടി എന്തിനാ ഇന്നലെ തന്നെ കൊല്ലാൻ പോയെ... നാളെ എങ്ങാനും കൊന്നാൽ പോരെ..."


"🙄നീ എന്താടി ഇങ്ങനെ..."


"😏ഞാൻ ഇന്ന് ഇങ്ങനെയാ... എന്തായാലും നാളെ പോവും അല്ലോ അപ്പൊ കാണാം..."


"😌ആ കോളേജ് ഗ്രൂപ്പ്‌ ഒന്ന് നോക്കിയെക്ക്..."


നമ്മൾ ഓനെയും പുച്ഛിച്ചു ഗ്രൂപ്പ്‌ ഓൺ ചെയ്തതും പകച്ചു പോയി...😭എന്നാലും എന്നോട് ഈ ചതി വെണ്ടാർന്നു...


"😓ഇനി ഓണം വെക്കേഷൻ ഒക്കെ കഴിഞ്ഞു മാത്രേ പോവുള്ളൂ എന്ന്... ദുഷ്ടന്മാർ..."😭😭


"🎶🎶ആാാ 🎶🎶"


ഓൻ നീട്ടിപാടി ബാത്‌റൂമിൽ കയറി പോയി... നമ്മൾ ആണെങ്കിൽ ഷോക്ക് അടിച്ച കാക്കയെ പോലെ നിന്നു...


😕ഈ ജന്തുന്റെ ആഗ്രഹം പോലെ നടക്കാണല്ലോ...


"😏അങ്ങനെ തോറ്റു പിന്മാറുന്നവൾ അല്ല ഞാൻ...വെക്കേഷൻ കഴിഞ്ഞാൽ ഞാൻ ഒരു പോക്ക് അങ്ങ് പോകും... നോക്കിക്കോ..."


ഓൻ കുളി കഴിഞ്ഞു വന്നതും നമ്മൾ ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു...അപ്പൊ തന്നെ ഓൻ ഇളിച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് വന്നു...


"😍അപ്പോഴേക്കും ഒരു കുഞ്ഞു നിയ കുട്ടി നിന്റെ വയറ്റിൽ പിറവി എടുക്കും... അതാണ് ഇനി എന്റെ ലക്ഷ്യം..."


ഓൻ നമ്മളെ വയറിൽ കയ് വെച്ച് പറഞ്ഞതും നമ്മൾ ഒന്ന് ഞെട്ടി...😨പടച്ചോനെ അപ്പൊ നമ്മൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ... അല്ലേ ഷമിയെ പോലെ അന്ന് എങ്ങാനും ആവും പണി കിട്ടുന്നെ...


നമ്മൾ ഓനെയും പിടിച്ചു തള്ളി ബെഡിൽ നിന്നും ചാടി എണീറ്റു...


"ഇനി ഞാൻ ടൂർ പോയി വരുന്നത് വരെ ഇയാൾ എന്റെ അടുത്തേക്ക് വന്നു പോകരുത് കേട്ടല്ലോ... അത് വരെ മോൻ ഇവിടെ നിന്നോ ഞാൻ എന്റെ വീട്ടിൽ കാണും..."


"എടീ ദുഷ്ടേ ചതിക്കല്ലേ..."


എന്നും പറഞ്ഞു ഓൻ നമ്മളെ അടുത്തേക്ക് വന്നതും നമ്മൾ ഇറങ്ങി ഓടി...ഓനും നമ്മളെ പിന്നാലെ തന്നെ ഓടി വന്നു... ഉമ്മച്ചിയെയും ഇത്തയെയും മുന്നിൽ കണ്ടതും ഓൻ ഒന്ന് സ്റ്റെക്ക് ആയി...😕


"നാണം ഇല്ലേടാ നിനക്ക് ആ വയറ്റിൽ ഉള്ള കൊച്ചിനെ ഇങ്ങനെ ഓടിക്കാൻ...നിനക്കെങ്കിലും ആ ബോധം ഉണ്ടാവും എന്ന് കരുതി... എവിടെ അവളെക്കാൾ കഷ്ടം ആണല്ലോ നീ..."


😌ഓനെ നോക്കി ഉമ്മച്ചി പറയുന്നത് കേട്ട് ഓൻ നമ്മളെ ഒന്ന് ദയനീയമായി നോക്കി... നമ്മൾ ആണെങ്കിൽ നന്നായി ഇളിച്ചു കൊടുത്തു...


"😓അതേ ഉമ്മച്ചി എപ്പോഴും ഈ അജു ഇങ്ങനെയ... വെറുതെ എന്റെ അടുത്ത് വഴക്ക് ഉണ്ടാക്കാൻ വരും... ഉമ്മച്ചി ഞാൻ കുറച്ച് ദിവസം എന്റെ വീട്ടിൽ പോയി നിന്നോട്ടെ... അതാ എനിക്കും കൊച്ചിനും നല്ലത്..."


നമ്മൾ സങ്കടം വരുത്തി ഉമ്മച്ചിയെ നോക്കി കൊണ്ട് ചോദിച്ചു...ഓൻ ആണെങ്കിൽ വായും പൊളിച്ചു നിക്കാ...


"എടീ കള്ളി നിന്നെ ഞാൻ..."


"അതിനും കാണില്ലേ ആഗ്രഹങ്ങൾ... നിന്റെ ഭാര്യ ആയെന്ന് വെച്ച് പകലെന്നോ രാത്രി എന്നോ ഇല്ലാതെ അതിനെയും വലിച്ചു കൊണ്ട് വരാൻ നിക്കണ്ട... മോൾ ഇഷ്ട്ടം ഉള്ള അത്രയും നിന്നോട്ടെ..."


😌യ്യോ... ഇത്രക്ക് പ്രതീക്ഷിച്ചില്ല...നമ്മൾ ഉമ്മച്ചിയെ കെട്ടിപ്പിടിച്ചു താങ്ക്സ് പറഞ്ഞു...


"ഇവൾ അവിടെ പോയാൽ അടങ്ങി നിക്കൊന്നും ഇല്ല... അത് കൊണ്ടാ ഞാൻ..."


"😓എന്റെ ഉമ്മച്ചി എന്നെ ഒന്ന് അനങ്ങാൻ പോലും വിടില്ല... ഇവൻ കള്ളം പറയാ..."


ഓൻ അതിന് നമ്മളെ ഒന്ന് തുറിച്ചു നോക്കിയതും നമ്മൾ ഇളിച്ചു കൊണ്ട് പോകാൻ റെഡി ആയി...


"നീ രക്ഷപെടാം എന്നൊന്നും കരുതേണ്ട...ഈ ഗർഭം ഇല്ലാത്തതാണ് എന്നെങ്ങാനും രണ്ട് വീട്ടിലും അറിഞ്ഞ നീ തന്നാ പെടുന്നെ... അത് വെച്ച് അല്ലേ നീ ഈ കളിക്കുന്നത് ഒക്കെ..."😬


"😏ഏതോ ഒരുത്തി കള്ളം പറഞ്ഞപ്പോ എന്നെ ഡൌട്ട് അടിച്ചത് അല്ലേ... ഇത് കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടെന്ന് ഞാനും കരുതീല..."


"നീ അവിടെ ആയാലും ഞാൻ വെറുതെ വിടും എന്നാണോ മോൾ കരുതിയെ... നിനക്ക് ഒറിജിനൽ ഗർഭം ഉണ്ടാക്കാതെ എനിക്ക് ഇനി വിശ്രമം ഇല്ലെടി..."


"😏ഓഹ് പിന്നെ നടന്നത് തന്നെ..."


നമ്മൾ എല്ലാതും പെറുക്കി എടുത്തു ഇറങ്ങുമ്പോ ഓൻ പേപ്പറിൽ കണ്ണും നട്ട് ഇരിക്കാ...😓അത് വരെ നടന്നിട്ട് പോണ്ടേ...


"എന്നെ കൊണ്ട് വിടോ... ഇവിടെ ഹർത്താൽ ഒന്നുല്ലല്ലോ..."


"😕എന്നെ തേച്ചിട്ട് പോന്ന നിന്നെ ഞാൻ തന്നെ കൊണ്ട് വിടണം എന്നോ..."


"😕തേച്ചിട്ട് ഒന്നുല്ല... ടൂർ ഒക്കെ കഴിഞ്ഞു ഞാൻ വരാന്നെ..."


"ഞാനും വരും... കാത്തിരിക്കണം..."


ഓൻ നമ്മളെ നോക്കി അതും പറഞ്ഞു അകത്തേക്ക് പോയി ചാവി എടുത്തു കൊണ്ട് വന്നു...


"നിയന്റെ കൂടെ ഞാനും വരട്ടെ... എനിക്കും സ്കൂൾ ഇല്ലല്ലോ..."


😌പെണ്ണ് കൂടെ ഇണ്ടെൽ ഇവന്റെ വരവ് കൊണ്ട് കാര്യല്ല...നമ്മൾ ആദ്യായിട് പെണ്ണിനെ ആത്മാർത്ഥമായി സ്വാഗതം ചെയ്ത്... അതിന് ഓൻ കണ്ണും മിഴിച്ചു നിക്കാ...🙄


ഓൾ നല്ല മൊഞ്ചത്തി ആയി വന്നതും ബൈക്കിൽ കയറി ഇരുന്നതും നമ്മൾ ഓനെ ഒന്ന് നോക്കി...


"ഇന്ന് വണ്ടി ഒന്നും ഉണ്ടാവൂല്ലല്ലോ ഞാൻ ഓടിക്കട്ടെ..."


"മ്മ്..."😁


ഓൻ ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചതും നമ്മൾ ഓനെ തള്ളി മാറ്റി മുന്നിൽ കയറി ഇരുന്നു...


അപ്പൊ തന്നെ ഓൻ വയറ്റിൽ അമർത്തി പിടിച്ചു കൊണ്ട് നമ്മളെ കഴുത്തിൽ ഓന്റെ മുഖം അമർത്തി വെച്ചതും ഇതിപ്പോ പണി ഇരട്ടി ആയോ എന്ന പോലെ നമ്മൾ ഓനെ ഒന്ന് തുറിച്ചു നോക്കി...


നമ്മളെ കയ്യിൽ കൂടി പിടിച്ചു വണ്ടി സ്റ്റാർട്ട് ആക്കിയതും നമ്മൾ പേടിച്ചു കണ്ണും അടച്ചു പിടിച്ചു ഇരുന്നു...😨


"😭യ്യോ വേണ്ട ഞാൻ ചുമ്മാ പറഞ്ഞത് ആണ്... നിക്ക് പേടിയാ..."


എന്നും പറഞ്ഞു നമ്മൾ അലറി എങ്കിലും ഓൻ അതൊന്നും മൈൻഡ് ചെയ്യാതെ നമ്മളെ കയ്യിൽ അമർത്തി  പിടിചിരിക്ക...


"മോളെ അജുനെ നല്ലോണം പിടിച്ചോട്ടോ..."


അതും പറഞ്ഞു ഓൻ നമ്മളെ വയറ്റിൽ ഒന്ന് കൂടി അമർത്തി പിടിച്ചു...മുന്നോട്ട് പോകും തോറും നമ്മൾ കണ്ണ് ഇറുക്കി അടച്ചു...😓പടച്ചോനെ എന്തിന്റെ കേടാരുന്നു... അടങ്ങി ഒതുങ്ങി പിന്നിൽ എങ്ങാനും ഇരുന്നാൽ മതിയായിരുന്നു...


"ഡീ കണ്ണ് തുറക്ക്..."


നമ്മൾ വടി ആയ ജീവനോടെ ഉണ്ട... നമ്മൾ സ്വയം ഒന്ന് നോക്കി കേട് പാട് ഒന്നുല്ലെന്ന് കണ്ടതും മുന്നിലേക്ക് നോക്കി...🙄അപ്പോഴുണ്ട് മൂത്താപ്പയും കെട്ടിയോളും ബാപ്പച്ചിയും കെട്ടിയോളും അമിക്കായും കെട്ടിയോളും അമ്മിയും വീടും നമ്മളെ അന്തം വിട്ടു നോക്കുന്നു...


😁നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് മെല്ലെ ഇറങ്ങി അജുനെ ഒന്ന് നോക്കി...


"പെണ്ണിന് ഇത് ഓടിക്കാൻ ഭയങ്കര ആഗ്രഹം... അപ്പൊ സാധിച്ചു കൊടുക്കേണ്ടത് അല്ലേ... ഇനി എന്തായാലും ഈ ജന്മം അങ്ങനെ ഒരു ആഗ്രഹം പറയില്ല അല്ലേ... അവിടന്ന് കണ്ണ് അടച്ചതാ ഇപ്പോഴാ ഒന്ന് തുറന്നെ..."


😏ഓന്റെ ഡയലോഗ് കേട്ടതും എല്ലാരും കൂട്ട ചിരി ആയിരുന്നു... 🙄ഈ വീടിന് ഒരു കുലുക്കം ഇല്ലേ അതും നമ്മളെ കളിയാക്കി ചിരിക്കാണോ...


നമ്മൾ എല്ലാറ്റിനെയും നോക്കി പുച്ഛിച്ചു അകത്തേക്ക് കയറി...


"😍ഞാൻ വരുട്ടോ..."


എന്നും പറഞ്ഞു കൊണ്ടാ ഓൻ പോയത്...😌അതിനൊക്കെ ഉള്ള വഴി കണ്ടു പിടിച്ചു നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു...


നമ്മളും നെച്ചുവും കുരുട്ടും ഒക്കെ കൂടി ഹൈഡ് ആൻഡ് സീക് ഒക്കെ കളിച്ചു ക്ഷീണിച്ചു...😓


ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ നമ്മളെ അമിക്കാ ഒന്ന് തുറിച്ചു നോക്കി...😏ജന്തു...എപ്പോൾ നോക്കിയാലും ഓന്റെ സൈടാ...😓ഓന്റെ ഒരു പാറ്റ പിടുത്തം... അതോണ്ടാ എല്ലാം പോയെ... എപ്പോൾ ആണാവോ പണി കിട്ടുന്നെ...


"🙄എന്നെ ചവിട്ടി താഴെ ഇടാൻ ആണോ... നീ നിന്റെ മുറിയിൽ കിടന്നാൽ മതി... തറയിൽ കിടക്കാന്നു വെച്ചാൽ നീ എപ്പോഴാ വന്നു വീണു എന്നെ കൊല്ലുന്നേ എന്ന് പറയാൻ പറ്റില്ലല്ലോ..."


😓നമ്മൾ ഉമ്മച്ചിടെ കൂടെ കിടക്കാൻ വന്നപ്പോ ഉള്ള രോദനം ആണ് ഇത്...


"മോൾ ഇവിടെ കിടന്നോ... ഇവളെ കൂടെ കിടന്നാൽ ശരിയാവില്ല...അവൾ ചവിട്ടി താഴെ ഇടും..."


🙄നമ്മൾ അയിനെയും പിടിച്ചു മുറിയിലേക്ക് ചെല്ലുമ്പോ ഉമ്മച്ചി ആ പ്ലാനും തകർത്ത് കുരുട്ടിനേയും കൊണ്ട് പോയി...


🙄നമ്മൾ മേലേക്ക് ചെല്ലുമ്പോൾ ആണ് നെച്ചു മുറിയിലേക്ക് ചെല്ലുന്നത് കണ്ടത്... ഒരു വെടിക്ക് ടു ബെർഡ്സ്...😌


"ഡീ നെച്ചു... ഇങ്ങ് വന്നേ..."


"നമ്മൾ പെണ്ണിനേയും പിടിച്ചു മുറിയിൽ ആക്കി ഡോർ അടച്ചു...


"അമിക്ക അവിടെ കാത്ത് നിക്കാവും ഞാൻ ചെല്ലട്ടെ..."


"എടീ ക്യാമ്പിന് പോണം എന്നുണ്ടെങ്കിൽ ഇന്ന് മുതൽ സൂക്ഷിക്കുന്നതാ നല്ലത്... ഇപ്പൊ കണ്ടില്ലേ ഷമിക്ക് പണി കിട്ടിയത്... ക്യാമ്പ് ഒക്കെ കഴിഞ്ഞു വന്നിട്ട് കാത്തു നിക്കുന്ന ആളെ ഒക്കെ കാണാം..."


"😕അത് ശരിയാ...നമുക്ക് ഇനി അടിച്ചു പൊളിക്കാം അല്ലേ..."


"പിന്നല്ലാതെ നീ വാടി..."


നമ്മൾ തുള്ളി ചാടി കൊണ്ട് ബെഡിലേക്ക് വീണു പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടന്നു...


"രണ്ടും ദുഷ്ടന്മാർ ആണ്...അല്ലെങ്കിൽ ഞങ്ങളെ ഇട്ടു ഇങ്ങനെ കഷ്ടപ്പെടുത്തോ..."


"😓അമിക്കാ പാവാ..."


"🙄നിനക്കെന്താടി ഒരു ഇളക്കം...നീയും കൂടി ഔട്ട്‌ ആയാൽ ഞാൻ ഒറ്റയ്ക്ക് പോയി പൊളിക്കുന്നത് കാണേണ്ടി വരും..."


😕ഇവളെ വിശ്വസിക്കാൻ കൊള്ളില്ല... ഇറങ്ങി പോവോ...അതോണ്ട് നമ്മൾ പെണ്ണിന്റെ കയ്യിൽ നമ്മളെ കയ്യും ആയികൂട്ടി കെട്ടി കിടന്നു...


"😨ഡീയെ നോക്കെടി... പ്പ്... പ്രേതം..."


പെണ്ണ് നമ്മളെ തോണ്ടി കൊണ്ട് പറഞ്ഞതും നമ്മൾ കണ്ണും മിഴിച്ചു പെണ്ണിനെ ഒന്ന് നോക്കി അങ്ങോട്ടേക്ക് നോക്കിയതും നമ്മൾ ഷോക്ക് അടിച്ചു നിന്നു...😨


അലറാൻ നോക്കീട്ട് സൗണ്ട് വരെ പുറത്ത് വരുന്നില്ല... നെച്ചു നമ്മളെ ഒന്ന് കൂടി പിടിച്ചു കുലുക്കി...


"ഇതേതാ ഈ പ്രേതം..."


"🙄നിനക്ക് ഏതൊക്കെ പ്രേതത്തെ അറിയാം..."


ഞങ്ങൾ രണ്ടും ബെഡിൽ നിന്നും ചാടി എണീറ്റ് നിന്നതും ആ രൂപം വിൻഡോസിന്റെ അടുത്തേക്ക് വന്നു... അപ്പോഴേക്കും ഞങ്ങൾ രണ്ടും കൂട്ടി പിടിച്ച കയ്യും ആയി നിന്നു...


😨അത് മുന്നോട്ടേക്ക് വരും തോറും നമ്മൾ പെണ്ണിനേയും കൊണ്ട് കട്ടിലിന്റെ അടിയിൽ ചുരുണ്ടു കൂടി...മെല്ലെ തല പൊക്കി നോക്കിയതും അതുണ്ട് അവിടെ തന്നെ നിക്കുന്നു...😪


"😪ഇനി ഇപ്പൊ എന്താടി ചെയ്യാ..."


"🙄ആ... നിക്ക് ആണെങ്കിൽ പല്ല് പോലും കൂട്ടി ഇടിക്കാ... പേടിച്ചിട്ട്..."


"ഇത് വരെ ഇവിടെ ഒരു പ്രേതവും ഉണ്ടായിട്ടില്ല...😕നിന്നെ കണ്ടിട്ട് ആണെന്ന് തോന്നുന്നു..."


"😓നീ വല്ലവരെയും ഇതിനകത്ത് ഇട്ടു കൊന്നിനോ... നിന്നെ കൊല്ലാൻ വന്നത് ആവും..."


"🙄ഞാൻ ആരെയും കൊന്നിട്ടൊന്നും ഇല്ല..."


"😕വെറുതെ ഇങ്ങോട്ട് വന്നു... ഞാൻ അമിക്കാടെ അടുത്തേക്ക് പോവാ..."


"എടീ പോവല്ലെടി... എന്നെ അത് കൊല്ലും..."


"😓നീ താഴെ എങ്ങാനും പോയി ആരേലും കൂടെ കിടന്നോ..."


 പെണ്ണ് അതും പറഞ്ഞു ഡോർ തുറന്നതും വായും പൊളിച്ചു നിക്കുന്നത് കണ്ടു നമ്മക്ക് ഉറപ്പായി പെണ്ണിന്റെ മുന്നിൽ പ്രേതം ഉണ്ടെന്ന്...😨


നമ്മൾ ചുറ്റിലും ഒന്ന് നോക്കിയതും അയൺ ബോക്സ്‌ കണ്ടു നമ്മൾ അത് എടുത്തു അടിക്കാൻ ചെന്നപ്പോൾ മുന്നിൽ നിക്കുന്ന രൂപത്തെ കണ്ടു നമ്മൾ കണ്ണ് തള്ളി നിന്നു...😵അയൺ ബോക്സ്‌ പോലും നമ്മളെ കയ്യീന്ന് ലാൻഡ് ആയി...


പെണ്ണിനെ ആ പ്രേതം പൊക്കി എടുത്തതും നമ്മൾ അലറാൻ വേണ്ടി വാ തുറന്നതും നമ്മളെ വായും അടച്ചു പിടിച്ചു മുന്നിൽ നിക്കുന്ന അജുനെ കണ്ടു നമ്മൾ ഓന്റെ കയ് മാറ്റി ശ്വാസം വലിച്ചു വിട്ടു...


"😨യ്യോ നെച്ചുനെ പ്രേതം കൊണ്ടോയി..."


"അത് അവളെ കെട്ടിയോനാ..."


നിയ യുവർ ട്രാപ്പ്ഡ്.. 😕നമ്മൾ ഓടാൻ നിന്നതും ഓൻ നമ്മളെയും പിടിച്ചു ഡോർ അടച്ചു...നമ്മളെ പിടിച്ചു ബെഡിൽ ഇട്ടതും ഓൻ നമ്മളെ അടുത്തായി കിടന്നതും നമ്മൾ ഓനെ പിടിച്ചു തള്ളി എങ്കിലും ഓൻ പാറ പോലെ കിടന്നു...😓



********💞



😁നമ്മൾ അമിയെയും കൊണ്ട് ഒരു പുതപ്പും മൂടി അവറ്റകളെ മുറിയുടെ ഭാഗത്ത്‌ പോയപ്പോൾ തന്നെ രണ്ടിന്റെയും ഉള്ള ബോധം കൂടി പോയി...


അമ്മാതിരി ധൈര്യം ആണ് രണ്ടിനും... ഡോർ തുറന്നപ്പോൾ തന്നെ അമി അവളെയും പൊക്കി എടുത്തു പോയി...


"നിന്നോട് ഞാൻ പറഞ്ഞത് അല്ലേ ഞാൻ വരും എന്ന്... എനിക്ക് ഒറ്റ ദിവസവും നിന്നെ കാണാതെ പറ്റില്ല എന്ന്..."


നമ്മളെ പിടിച്ചു തള്ളി ഇടാൻ നോക്കിയ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് നമ്മൾ ചോദിച്ചു...


"😏കണ്ടിട്ട് പോയിക്കോ എന്നെ തൊടൊന്നും വേണ്ട..."


"😍നിന്നെ കണ്ടാൽ എങ്ങനാടി വെറുതെ നോക്കി നിക്കുന്നെ..."


എന്നും പറഞ്ഞു പെണ്ണിന്റെ കവിളിൽ അമർത്തി കടിച്ചു...


"😬പോടാ പട്ടി..."


എന്നും പറഞ്ഞു പെണ്ണ് തിരിഞ്ഞു കിടന്നതും നമ്മൾ പെണ്ണിന്റെ കാതിൽ ഒന്ന് കടിച്ചു...


"നേരത്തെ വണ്ടി ഓടിച്ച പോലെ ഇപ്പൊ ഓടിച്ചാലോ... മ്മ്..."


"😌സത്യായിട്ടും...😕അല്ലേ വേണ്ട നിക്ക് പേടിയാ ഇയാൾ ഓടിച്ചോ ഞാൻ വേണേൽ വരാം..."


അത് കേട്ടതും നമ്മൾ പെണ്ണിനേയും കൊണ്ട് വന്ന പോലെ പുറത്തേക്ക് ഇറങ്ങി...


"വേണ്ട അജു ഞാൻ പിന്നിൽ ഇരിക്കാം... നിക്ക് പേടിയാ..."


നമ്മൾ പെണ്ണിനെ പിടിച്ചു മുന്നിൽ ഇരുത്തിയപ്പോ പെണ്ണ് പേടിച്ചു കൊണ്ട് പറഞ്ഞു...അവിടെ തന്നെ പെണ്ണിനെ പിടിച്ചു തിരിച്ചു ഇരുത്തിയപ്പോൾ പെണ്ണ് പുഞ്ചിരിച്ചു കൊണ്ട് നമ്മളെ ഇറുക്കി പിടിച്ചു...


നമ്മളെ കഴുത്തിൽ ആയി മുഖം അമർത്തി വെച്ച് നമ്മളെ നെഞ്ചിൽ ആയി ചേർന്നു ഇരുന്നു... അവളുടെ ദേഹത്തിന്റെ ചൂടിൽ നമ്മളെ തണുപ്പ് ഒക്കെ അകന്നു മാറി...😍


"വൗ സൂപ്പർ..."


എന്നും പറഞ്ഞു അവൾ നമ്മളിൽ ഒന്ന് കൂടി പറ്റി ചേർന്നു ഇരുന്നു...


"ഇത് എവിടെ പോവാ..."


"ചുമ്മാ നിന്നെയും കൊണ്ട് ഇങ്ങനെ ചുറ്റി അടിക്കാൻ..."


"🙄പെട്രോൾ തീർന്ന് എന്നും പറഞ്ഞു തിരിച്ചു വരുമ്പോ എന്നെ നടത്തിക്കാൻ ആണോ..."😓


"😌ഏയ്‌ ഇല്ല ഫുൾ ടാങ്ക് ആടി... ഇനി അഥവാ തീർന്നാലും ഞാൻ നിന്നെ എടുത്തോളാം..."


പെണ്ണ് കാഴ്ച്ചയും കണ്ടു എപ്പോഴോ നമ്മളെയും ചുറ്റി പിടിച്ചു നമ്മളെ തോളിൽ ഉറങ്ങി വീണു... പെണ്ണിനേയും ചേർത്ത് പിടിച്ചു വീട്ടിൽ എത്തിയപ്പോൾ രണ്ട് മണി ആയിരുന്നു...


😌അത് കൊണ്ട് തന്നെ അകത്തു കയറാൻ അമിയെ വിളിക്കേണ്ടി വന്നു...😬അവൻ പല്ലും കടിച്ചു പിടിച്ചു തുറന്നു കൊണ്ട് നമ്മളെ ഒന്ന് നോക്കി...


"😌നീ ഉറങ്ങിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാ മോനെ ഞാൻ നിന്നെ വിളിച്ചേ..."


"😬പോടാ അതിനൊക്കെ ഒരു നേരവും കാലവും ഉണ്ട്... അവളെ കൂടെ കൂടി അതിന്റെ വട്ട് നിനക്ക് പകർന്നോ..."


"😍ഇവൾ പറയുന്നേ ഞാൻ നിന്റെ കൂടെ കൂടീട്ടാ ഇങ്ങനെ ആയെ എന്നാ..."


അവനെ നോക്കി ഇളിച്ചു കൊണ്ട് നമ്മൾ മുറിയിൽ കയറി...


"😍ഐ ലവ് യൂ അജു... ഉമ്മ..."


🙄പടച്ചോനെ പെണ്ണ് ഉറക്കിൽ ആണേലും പറയുന്നത് കേട്ട് നമ്മൾ അന്തം വിട്ടു നമ്മളെ നോക്കി...😌നേരെ ചൊവ്വേ ചോദിച്ചാൽ ജാഡ കാണിക്കും... ഉറക്കിൽ നമ്മളെ ഉമ്മ വെച്ച് കളിക്കാ...


നമ്മൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പെണ്ണിന്റെ ചുണ്ടുകളിൽ നിന്നും നമ്മളെ അധരങ്ങളിലേക്ക് ആ ചുംബനങ്ങൾ ഏറ്റു വാങ്ങി...😍


അവളിലേക്ക് അവൾ പോലും അറിയാതെ ഇഴുകി ചേർന്നു കിടന്നു...



**********💃



നമ്മൾ ഉമ്മച്ചിടെ കാറൽ കേട്ട് കണ്ണ് തുറന്നതും പുറത്ത് നിന്നും ഉമ്മച്ചി ഡോർ കുത്തി പൊളിക്കാൻ ഉള്ള പ്ലാൻ ആണ്...


"🙄ആ ഉമ്മച്ചി ഞാൻ എണീറ്റ്... ഇപ്പൊ വരാം..."


"ഇതിനാണോടി നീ ഇവിടെ വന്നു നിക്കുന്നെ... അവിടെ ആവുമ്പോ അജു അതിനൊന്നും സമ്മതിക്കില്ലല്ലോ അല്ലേ..."


🙄അത് കേട്ടപ്പോൾ ആണ് നമ്മക്ക് ബോധം വന്നത്...പടച്ചോനെ അജു ഇന്നലെ നമ്മളെ കൂടെ ഇണ്ടായിരുന്നല്ലോ...


😨അപ്പൊ ആണ് നമ്മക്ക് മനസ്സിൽ ആയത് നമ്മൾ ബെഡിൽ അല്ല ഓന്റെ നെഞ്ജിൽ ആണെന്ന്... ഇതെന്താ പടച്ചോനെ ഇവൻ ഈ സമയം ആയിട്ടും പോയില്ലേ...😓


"അജു... എണീക്ക്...ടൈം കുറെയായി... ഇനി എങ്ങനാ ഇപ്പൊ പോവുന്നെ..."😓


ഓൻ അപ്പൊ തന്നെ കണ്ണ് തുറന്നു നമ്മളെ നോക്കി ഒന്ന് ഇളിച്ചു...


"ഇന്നലെ ലേറ്റ് ആയല്ലേ ഉറങ്ങിയേ... പിന്നെ ക്ഷീണവും..."


"😏ഓഹ്..."


ഓനെയും പുച്ഛിച്ചു എണീറ്റ നമ്മൾ ഒന്ന് കൂടി പകച്ചു...😓ഇതിനാണോ കോപ്പ് നമ്മളെ സോപ്പിട്ടു കറങ്ങാൻ ഒക്കെ കൊണ്ട് പോയെ...നമ്മളെ കണ്ടു ഓൻ ഇളിച്ചതും നമ്മൾ ഓനെ കലിപ്പിൽ നോക്കി...


"😓എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു..."


"😍നീയല്ലേ എന്നെ ചതിച്ചേ... നിന്നെ ഇവിടെ കിടത്തി പോവാൻ നിന്ന നീ എന്നെ ഐ ലവ് യൂ അജു എന്നും പറഞ്ഞു പിടിച്ചു കിസ്സിയിട്ട് ഇപ്പൊ കണ്ടില്ലേ ഞാൻ ചതിച്ചു എന്ന്... ആ കിസ്സ്‌ കിട്ടിയപ്പോൾ എന്റെ കണ്ട്രോൾ ഒക്കെ പോയെടി അത് എന്റെ കുഴപ്പം ആണോ..."


അത് കേട്ടതും നമ്മൾ ഒരു വളിച്ച ഇളിയും കൊടുത്തു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വരുമ്പോഴും ഓൻ ബെഡിൽ ഉണ്ട്...


"ഇയാൾ ഇത് വരെ പോയില്ലേ..."


"😬ഞാൻ നിന്റെ രഹസ്യ കാമുകൻ അല്ല ഭർത്താവ് ആടി കോപ്പേ... പോയി എനിക്ക് നല്ല ഒരു ചായ ഇട്ടോണ്ട് വാ..."


"🙄യ്യോ എല്ലാരും കാണില്ലേ..."


"കണ്ടാൽ എന്താ..."


😏ഈ പൊട്ടന് നാണവും മാനവും ഇല്ലേ നിക്കെന്താ... നമ്മൾ ചെന്നു ഉമ്മച്ചി ഉണ്ടാക്കിയ ഹോർലിക്സ് കുടിച്ചു ഓന് ചായ ഇട്ടു...🙄


"അജു വന്നിട്ടുണ്ടോ..."


"😏ആ..."


നമ്മൾ ഒരു പുച്ഛത്തോടെ പറഞ്ഞു...


"എന്തിനാ നീ ആ ചെക്കനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ... നിന്നെ കാണാതെ ഇന്നലെ ഉറങ്ങി കാണില്ല അത് കൊണ്ടല്ലേ കാലത്ത് തന്നെ വന്നത്..."


🙄കാലത്താ... ഇന്നലെ ഇവിടെ തന്നെ ആർന്നു...😪ഓന്റെ അടുത്തും ഇവിടെ ഉള്ളവരെ അടുത്തും ഒരു തട്ടിപ്പും നടക്കില്ല എന്ന് കണ്ടതും നമ്മൾ പെട്ടിയും കിടക്കയും എടുത്തു അങ്ങോട്ട് തന്നെ പോയി...😓


🙈ഒരു ചെറിയ ആവശ്യം കൂടി ഇണ്ട് ഓനെ കൊണ്ട്... ഓണത്തിന് എങ്കിലും നമ്മൾ പൊളിക്കാൻ തീരുമാനിച്ചു...ഡ്രെസ്സ് കോഡ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്... അപ്പൊ പിന്നെ കാര്യം കാണാൻ കഴുതയും കാൽ പിടിക്കും എന്നാണല്ലോ...🙈ഇപ്പൊ ഓനെ കഴുത എന്നൊന്നും വിളിക്കാനും തോന്നുന്നില്ല അത്രക്ക് ഇഷ്ടായീന്നാ തോന്നുന്നേ...🙄



**********💞



കാലത്ത് തന്നെ ഒരുത്തി സാരിയും പിടിച്ചു നിക്കാൻ തുടങ്ങീട്ടുണ്ട്...🙄


"അജു ഇബടെ ഒന്ന് ശരിയാക്കി താ..."


"😓നീ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇത് ഇട്ടെ... ഇത്ത അല്ലേ ഉടുപ്പിച്ചേ ഇത്തയോട് തന്നെ പറ... ഞാൻ മിക്കവാറും ഉടുപ്പിക്കൽ അല്ല അഴിപ്പിക്കൽ ആവും നടത്താൻ പോണെ..."


"😬അല്ലേലും ഇയാളെ കൊണ്ട് അതിനല്ലേ പറ്റൂ..."


🙄പെണ്ണ് നമ്മളോട് കലിപ്പായി ഇത്താ എന്നും വിളിച്ചു ഇറങ്ങി പോയി...നമ്മൾ റെഡി ആവുമ്പോ ആണ് പെണ്ണ് വന്നു കണ്ണാടിക് മുന്നിൽ നിന്ന് നമ്മളെ പിടിച്ചു മാറ്റിയെ...🙄


"😏ഒന്ന് മാറിയേ ഞാൻ റെഡി ആവട്ടെ..."


😕പടച്ചോനെ ഇങ്ങനെ മൊഞ്ചത്തി ആയി പോയാൽ പെണ്ണ് കയ് വിട്ടു പോകുമല്ലോ...നമ്മൾ പെണ്ണിനെ ഒന്ന് മൊത്തത്തിൽ കണ്ണോടിച്ചു...


"ഡീ ഒരു പിൻ ഇങ്ങ് എടുത്തെ... ഇവിടെ ഒക്കെ സീൻ ആണ്..."


"😏ഓഹ് അവിടെ ഒന്നും കുഴപ്പല്ല... പെണ്ണുങ്ങൾ അല്ലേ ഉള്ളൂ...ഇയാളെ പോലെ അല്ല എല്ലാരും..."


"അത് ശരിയാ... നീ വിവരം അറിയും വേറെ വല്ലവരും ആണെങ്കിൽ..."


നമ്മൾ പിൻ ഒക്കെ എടുത്തു വയർ ഒക്കെ മറച്ചു വെച്ചെങ്കിലും ആ കോളേജിന് മുന്നിൽ കൂടി നിക്കുന്ന കാഴ്ചക്കാരെ ഓർത്തപ്പോ ഒരു വിമ്മിഷ്ടം...


ഇതിനേക്കാൾ ബേധം മിക്സ്ഡ് കോളേജ് ആയിരുന്നു...


"ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം... നെച്ചുനെ കൊണ്ട് വരാൻ അമിയെ വിളിച്ചു പറയാം..."


"😏ഞാൻ ബസിൽ പൊക്കോളാം... ബൈക്കിൽ ഇരുന്നാൽ എന്റെ സാരി ചുളിയും..."


"😬ഡീ... നീ ആരാന്നാ നിന്റെ വിചാരം...ഞാൻ നിന്നെ അടക്കം ഇവിടെ ഇട്ടു ചുളുക്കി ഇടും..."


നമ്മൾ പെണ്ണിനെ നോക്കി പല്ല് കടിച്ചതും പെണ്ണ് ഇറങ്ങി വന്നു ബൈക്കിൽ ഇരുന്നു...


"ഫങ്ക്ഷൻ കഴിഞ്ഞ എന്നെ വിളിച്ചാൽ മതി... ഞാൻ വരാം... ഗേറ്റിനു വെളിയിൽ വന്നു പോകരുത്... ഇന്നത്തെ ദിവസം ഒക്കെ അവിടെ എങ്ങനാണെന്ന് എനിക്കറിയാം..."


"😏മ്മ്..."


ആ പുച്ഛം കണ്ടാൽ അറിയാം എന്തൊക്കെയോ പ്ലാനിങ് ഉണ്ടെന്ന്...😏ഒന്നും നടത്തില്ല മോളെ ഈ അജു... നമ്മളും അമിയും രണ്ടിനെയും കുറെ ഉപദേശിച്ചു വണ്ടി എടുക്കുമ്പോ ആണ് കൂടെ ഉള്ള രണ്ടും തുള്ളി ചാടി വരുന്നത് കണ്ടത്...🙄പടച്ചോനെ ഇവറ്റകൾ രണ്ടും പ്രെഗ്നന്റ് അല്ലേ...


"ഹായ് സക്കറിയാടെ ഗർഭിണികൾ..."😌


🙄അത് കേട്ട് നമ്മൾ വായും പൊളിച്ചു നിന്നു...


"മാളിഖിന്റെയും റാഷിദിന്റെയും ഗർഭിണികൾ അല്ലേ ഇത്..."🤔


അമി അതും ചോദിച്ചു നമ്മളെ നോക്കി...


"ഈ നിയ ഞങ്ങൾക്ക് ഇട്ട പേരാണ്...രണ്ടിനും ഏത് നേരം നോക്കിയാലും ഇതിനെ നേരം ഉള്ളൂ...ഈ രണ്ടിനും കൂടി ഉടനെ പണി കൊടുക്കണം നിങ്ങൾ... എന്നാലേ ഞങ്ങൾക്ക് സമാദാനം കിട്ടൂ..."


ഷമി ഞങ്ങളെ രണ്ടിനെയും നോക്കി പറഞ്ഞതും ഞങ്ങൾ കെട്ടിയോൾമാരെ നോക്കി ഒന്ന് ചിരിച്ചു...😍


"അതൊന്നും നടക്കില്ല മോളെ ഷമി...നിങ്ങളെ ഡെലിവറി ഒക്കെ കഴിഞ്ഞു എങ്ങനെ ഉണ്ട് അതൊക്കെ എന്ന് അറിഞ്ഞിട്ട് മതി ഞങ്ങളെ കാര്യം അല്ലേ നെച്ചു..."


പെണ്ണ് നെച്ചുന്റെ തോളിൽ കയ്യിട്ടു അന്തസ് ആയി പറയുന്നത് കേട്ട് നമ്മളും അമിയും ഒന്ന് ചിരിച്ചു...അധിക കാലം ഇങ്ങനെ നടക്കാൻ വിടില്ല മക്കളെ...


"ഈവെനിംഗ് ഇവിടെ കോഴികളുടെ ചാകര ആണ് ഇങ്ങനെ ഉള്ള സ്പെഷ്യൽ ഡേ... അതികം പുറത്ത് ഇറങ്ങേണ്ട കേട്ടല്ലോ..."


നാലും സമ്മതിച്ചു അകത്തേക്ക് പോയപ്പോൾ ആണ് ഞങ്ങൾ വണ്ടി എടുത്തത്...


അപ്പൊ തന്നെ നമ്മൾ ബ്രേക്ക് ഇട്ടു ഗേറ്റ് കടന്നു പോകുന്ന ആണ്പടകളെ നോക്കി...😕പടച്ചോനെ ആ കൂട്ടത്തിൽ ആ മർജാൻ ഉണ്ടല്ലോ...


"😌അങ്ങനെ അവളെ കാര്യം തീരുമാനം ആയി..."


അമി നമ്മളെ നോട്ടം കണ്ടു പറഞ്ഞതും നമ്മൾ വായും പൊളിച്ചു നിന്നു...😕


"😬ഈ പട്ടി എന്തിനാ ഇപ്പൊ അവിടെക്ക് പോണെ..."


"🙄നിന്റെ കെട്ടിയോൾ ഉണ്ടെന്ന് കരുതി അവർക്ക് പൊയ്ക്കൂടേ... അവിടെ സദ്യക്ക് ഇരിക്കാൻ പന്തൽ ഇടാൻ പോവാ കണ്ടില്ലേ അവരെ സാധങ്ങൾ..."


"😕ഇനി ആ പെണ്ണ് ഇവന്റെ കൂടെ ആവും..."


"ഇവരൊക്കെ പുറത്ത് അല്ലേ... അവൾ അകത്തു വല്ലതും ഒപ്പിച്ചു വെക്കൽ ആവും..."


"😓എന്നാലും കോപ്പ് ആവും സദ്യ കഴിക്കാൻ ആദ്യം വരുന്നെ... അപ്പോഴെങ്ങാനും ഇവനെ കണ്ടാൽ തീർന്ന്... അല്ലേലെ സുന്ദരി കുട്ടി എന്നാ വിളി... ഇനി ഇന്നത്തെ കോലത്തിൽ കൂടി കണ്ടാൽ അവളെ നോക്കി അവൻ ഒലിപ്പിക്കും...അതോടെ പെണ്ണ് മൂക്കും കുത്തി വീഴും..."


ഇവിടുന്ന് ആണെങ്കിൽ പോവാനും തോന്നുന്നില്ല... മെരുക്കി എടുത്തു വരുന്നെ ഉള്ളൂ...അതിനെ മിക്കവാറും അവൻ കൊണ്ട് പോവുന്ന തോന്നുന്നേ...


"🙄നീ ഒന്ന് വന്നെടാ... അവൻ വിളിക്കുമ്പോഴേക്കും അവൾ ഇറങ്ങി പോവല്ലേ... അവന്റെ കാര്യം ഓർത്ത എന്റെ പേടി..."


അമി നമ്മളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും അതും ശരിയാ എന്ന് തോന്നിയെ...😍പെണ്ണിന് ഇപ്പൊ നമ്മൾ ഇല്ലാതെ പറ്റില്ല...


🙄വിശ്വാസം അതല്ലേ എല്ലാം... നമ്മൾ മമ്സില്ല മനസോടെ അവിടന്ന് തിരിച്ചു...



*********💃



"റെഡി വൺ ടു ത്രീ..."📸


ഗ്രൂപ്പ്‌ ഫോട്ടോ എടുത്തപ്പോൾ നമ്മൾ നാലും ആ ചെക്കനെ പിടിച്ചു ഞങ്ങളെ നാലിന്റെയും ഒരു പിക് കൂടി എടുപ്പിച്ചു...


"🙄എനിക്ക് ഇന്ന് മുഴുവനും ഈ കോളേജിൽ ഉള്ള ഓരോ ക്‌ളാസിലും കയറി ഇറങ്ങേണ്ടത് ആണ്... ഇതിപ്പോ നിങ്ങൾ എന്നെ പത്ത് മിനിറ്റ് ആയി പിടിച്ചു വെച്ചിട്ട്..."


"😬ഓസിക്ക് ഒന്നും അല്ല... പിക് തരുമ്പോ കാശ് തരാം... അവന്റെ ഒരു ജാഡ കണ്ടില്ലേ..."


അവൻ അപ്പോ തന്നെ അഞ്ചാറെണ്ണം എടുത്തു തന്നു സ്ഥലം കാലിയാക്കി...


ഞങ്ങൾ പിന്നെ സെൽഫി എടുപ്പും സ്റ്റാറ്റസ് ഇടലും ഒക്കെ ആയി നേരം കളഞ്ഞു...


" ഡീ നീയൊക്കെ ഇതിനാണോ അങ്ങോട്ടേക്ക് വന്നത്...ഞാൻ ആണ് ക്ലാസ് ലീഡർ ഞാൻ പറയുന്നത് കേൾക്കാൻ പറ്റില്ലെങ്കിൽ പിന്നെ നിങ്ങൾ ഈ ക്ലാസിൽ ഇരിക്കില്ല...പ്രിൻസിയുടെ അടുത്ത് കംപ്ലയിന്റ് ചെയ്യും ഞാൻ... ഈ പൂക്കളൊക്കെ   ഇറുത്തു വെക്ക്..."


😓ക്ലാസിലെ പഠിപ്പിസ്റ്റും ലീഡറും ആയ ദേവു ഞങ്ങളെ നോക്കി പറഞ്ഞു... അത് കണ്ടു വേറെ പഠിപ്പിസ്റ് ആയ റുബീന എന്ന റൂബി ഓളെ തോളിൽ കയ്യിട്ടു ഞങ്ങളെ നാലിനെയും നോക്കി പുച്ഛിച്ചു ചിരിച്ചു...


😏വല്യ പഠിപ്പിസ്റ്റ് ആയിപ്പോയി അല്ലേ കാണർന്നു... ഞങ്ങൾ പിന്നെ അതൊക്കെ ഇറുത്തു കൊടുത്തു...😓ആത്മാർത്ഥത കൊണ്ടാ അല്ലാതെ പേടിച്ചിട്ട് ഒന്നും അല്ല...


"ഈ ക്ലാസിനു ആവും  മോശം പൂക്കളം ഇട്ട ട്രോഫി എന്നാ എനിക്ക് തോന്നുന്നേ..."


പൂക്കളം ഒന്ന് മൊത്തത്തിൽ നോക്കി ഷമി പറഞ്ഞു...


"😬അത് പറയാൻ നീയാരാടി... നിങ്ങൾ നാലും ഇതിൽ ഒരു പൂവ് പോലും കയ് കൊണ്ട് തൊട്ടിട്ടുണ്ടോ..."


പിന്നിൽ നിന്നും ഞങ്ങളെ ലീഡർ പെണ്ണിന്റെ സൗണ്ട് കേട്ട് ഞങ്ങൾ നാലും ഒന്ന് ഞെട്ടി...🙄ഈ പെണ്ണിന് വാ അടച്ചു പിടിച്ചു നിന്നാൽ എന്താ... ഇരന്നു വാങ്ങാൻ ആവും...


ഞങ്ങൾ നാലും മാരീഡ് ആണെന്നും രണ്ടിനും പ്രെഗ്നന്റ് ആണെന്ന് ഒന്നും അവറ്റകൾക്ക് അറീല എന്നതാണ് വേറെ സത്യം...🙄


"😬ഡീ പട്ടി നീ എന്തിനാ മനസ്സിൽ ഉള്ളത് ഒക്കെ വിളിച്ചു പറഞ്ഞു അവരെ കയ്യീന്ന് വാങ്ങുന്നെ... അടങ്ങി നിന്നൂടെ..."


നമ്മൾ ഷമീടെ കാതിൽ ആയി പറഞ്ഞു...


"ഞാൻ അറിയോ അവർ പിന്നിൽ ഉണ്ടെന്ന്..."


"എന്താടി രഹസ്യം പറച്ചിൽ... ഫസ്റ്റ് ഇയർ ബാച്ചിൽ നിന്നും ഞങ്ങൾക്ക് തന്നെയാ ഫസ്റ്റ് കിട്ടാൻ പോണെ... നീയൊക്കെ കണ്ടോ..."


"😏ഇതല്ലേ പൂക്കളം... നിങ്ങൾ അല്ലേ ഓർണർ കിട്ടിയത് തന്നെ..."


🙄ജെസി അതും പറഞ്ഞു ഷമിയെ നോക്കി ഇളിച്ചു... ഈ രണ്ട് തെണ്ടികൾക്കും അവറ്റകളെ മാർക്ക് കണ്ടിട്ടുള്ളു അസൂയ ആണോ എന്നാ എന്റെ ഡൌട്ട്...


"😬എന്താടി പറഞ്ഞത്..."


"നീ പോടീ പട്ടി..."


🙄രണ്ട് ഗർഭിണികളും രണ്ട് ബാച്ച്ലറും കൂടി പൊരിഞ്ഞ തെറി വിളി നടക്കുമ്പോൾ നമ്മൾ നെച്ചുനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി...


"😁നിയാ  ബേട്ടി..."


😕പടച്ചോനെ ഇതാരാ എന്ന പോലെ താഴേക്ക് നോക്കിയതും മർജാൻ കാക്കുനെ കണ്ടു നമ്മൾ ഒന്ന് ഇളിച്ചു... പുള്ളി കയ് കൊണ്ട് താഴേക്ക് വിളിച്ചതും നമ്മൾ നെച്ചുനെയും കൊണ്ട് ചെന്നു...


"വൗ..."


നമ്മളെ ഓൻ മൊത്തത്തിൽ ഒന്ന് നോക്കി പറഞ്ഞതും നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു...


"This dress is very much matching to you..."😍


😍അത് കേട്ടതും നമ്മൾ ഒന്ന് പൊങ്ങി നെച്ചുനെ നോക്കി ഇളിച്ചു...നമ്മളെ പൊക്കിയതാണ് എന്ന് മാത്രം നമ്മക്ക് മനസ്സിൽ ആയി...🙄


"ഇബടെ എന്താ ചെയ്യുന്നേ..."


🙄അപ്പൊ ഓൻ വായും പൊളിച്ചു നമ്മളെ നോക്കി... കൂടെ ഉള്ള മലയാളീസ് വരെ നമ്മളെ ഒന്ന് നോക്കിയോ എന്നൊരു ഡൌട്ട്...


"ഡീ അതെങ്ങനെയാ ഹിന്ദിൽ ചോയ്ക്കുന്നെ..."


"🙄എനിക്ക് അറിയാമെങ്കിൽ ഞാൻ ഇപ്പൊ ഇവിടെ നിക്കോ..."


പിന്നെ അവർ ചെയ്യുന്ന പണി ഒക്കെ കണ്ടപ്പോൾ ഊഹിച്ചു എടുത്തു എന്തിനാ വന്നത് എന്ന്...🙄


പിന്നെ പുള്ളിയോട് നമ്മളെ മലയാളത്തിൽ തോന്നിയത് ഒക്കെ പറഞ്ഞു... അങ്ങേര് ആണെങ്കിൽ ഹിന്ദിയും മലയാളവും കൂടി നമ്മളോടും ഏതാണ്ട് ഒക്കെ പറഞ്ഞു...പിന്നെ കുറെ ഇഗ്ലീഷും...🙄എന്താണോ എന്തോ...


"You must eat well... Ok..."


ഓൻ ഹിന്ദി നിർത്തി  നമ്മളോട് ഇംഗ്ലീഷിൽ പറഞ്ഞു...🤔നമ്മൾ ഉള്ള ബുദ്ധി വെച്ച് ആലോചിച്ചു അർത്ഥം കണ്ടു പിടിച്ചു...


"😁നീ നന്നായി ഭക്ഷണം കഴിക്കണം എന്നല്ലെടി ഇവൻ പറഞ്ഞത്..."


"😕ആണോ... നിന്റെ കോലം കണ്ടിട്ട് ആവും... അണ്ണാൻ കുഞ്ഞിനെ ആരേലും മരംകേറ്റം പഠിപ്പിക്കോ..."


😏നെച്ചു നമ്മളെ ആക്കി കൊണ്ട് പറഞ്ഞതും നമ്മൾ ഓളെ പുച്ഛിച്ചു...


"You must study well... You must be a good girl... Ok baby..."


🙄ഇനി ഇതെന്താ പടച്ചോനെ... നമ്മൾ വീണ്ടും വായും പൊളിച്ചു നിന്നു... ഇവൻ വരെ ഇംഗ്ലീഷ് പഠിച്ചു... എന്നും കോളേജിൽ വരുന്ന നമ്മൾ ഇപ്പോഴും എബിസിഡി ചേർത്ത് എഴുതാനേ പഠിച്ചിട്ട് ഉള്ളൂ...😪


"നീ നന്നായി പഠിക്കണം എന്നും നല്ല കുട്ടി ആവണം എന്നുമാണ് ഇവൻ പറഞ്ഞത്... മനസ്സിൽ ആയോ വല്ലതും...നിനക്കൊക്കെ എങ്ങനാഡി ഈ കോളേജിൽ അഡ്മിഷൻ കിട്ടിയേ കഷ്ടം..."


ടാബിൾ നിരത്തി വെച്ച് കൊണ്ട് മലയാളി ചെക്കൻ നമ്മളെ അവസ്ഥ കണ്ടു പറഞ്ഞു കളിയാക്കി...


"😬അത് അറിയാത്തത് കൊണ്ടല്ലേ ഇവിടെ പടിക്കാൻ വരുന്നെ..."


"എന്നിട്ടാണോ what is youre name എന്ന് ചോദിച്ചാൽ പേര് പോലും പറയാൻ ആവാതെ..."


"😏അതൊക്കെ നിക്കറിയാം... എന്റെ പേര് നിയ എന്നാ... ഇവന് അതൊക്കെ അറിയാം... "


നമ്മൾ ഓനെയും പുച്ഛിച്ചു ബംഗാളിയിലെ തള്ള് കേട്ട് ഇരുന്നു...🙄


"😪മർജാൻ കാക്കു നിക്കൊന്നും മനസ്സിൽ ആയില്ല..."


നമ്മൾ ഇതിപ്പോ എന്തിന് വന്നു എന്ന പോലെ ഓനെ നോക്കി പറഞ്ഞു...അത് കേട്ട് ആ കുരിപ്പ് ചെക്കൻ നന്നായി ചിരിച്ചു...😬അലവലാതി...


"My mother... അമ്മ... "


"😁അതെനിക്കറിയാം mother അമ്മ ആണെന്ന്... ന്നിട്ട് അമ്മക്ക് എന്ത് പറ്റി... അത് പറ..."


"അനിൽ ബായി കം..."


നമ്മളെ കളിയാക്കി ഇളിച്ചു കൊണ്ടിരിക്കുന്ന ഓനെ അനിൽ ബായി എന്ന് വിളിച്ചപ്പോൾ ഓൻ വന്നു ഇവന്റെ ഹിന്ദി ഒക്കെ കേട്ട് നമ്മളെ ഒന്ന് നോക്കി...


"🙄ഇവന്റെ പെങ്ങളെ അമ്മയ്ക്ക് ഒന്ന് കാണണം എന്ന്...ഇവന്റെ കൂടെ സെൽഫി എടുക്കാനാ ചോദിക്കുന്നെ...🤔നീ എങ്ങനാഡി ഇവന്റെ പെങ്ങൾ ആയത്..."


"😏നിന്നെ ഇപ്പൊ ബായ് എന്നല്ലേ വിളിച്ചേ... നീ എങ്ങനാ ഇവന്റെ ബായ് ആയത്... അത് പോലെ ആയി..."


നമ്മൾ സെൽഫി എന്ന് കേട്ട ആവേശത്തിൽ ഓന്റെ കൂടെ നിന്നു കുറെ പിക് എടുത്തു... നെച്ചു ഉന്തി തള്ളി ഞങ്ങളെ കൂടെ വന്നു തലങ്ങും വിലങ്ങും സെൽഫി ആയിരുന്നു പിന്നീട് അങ്ങോട്ട്...😍


ഓന്റെ ഉമ്മച്ചിനെയും നമ്മക്ക് ഓൻ കാണിച്ചു തന്നു... ഓനെ പോലെ ഉള്ള ഒന്ന്...😁


"😬ഡീ കുരുപ്പേ നിയ... നീ അവിടെ ആരെ വായി നോക്കി നിക്കാടി... ഇങ്ങോട്ട് വന്നേ..."


ഷമി താഴേക്ക് നോക്കി വിളിച്ചു പറഞ്ഞതും നമ്മൾ ഒരു മിനിറ്റ് കൊണ്ട് മൂന്ന് സ്റ്റെയർ ഓടി  കയറി...


"😕ഡീ നീയല്ലേ പറഞ്ഞത് കഴിഞ്ഞ എക്സാമിന് ഇവൾ കോപ്പി അടിച്ചിട്ട ക്ലാസിൽ ഫസ്റ്റ് ആയത് എന്ന്... എന്നിട്ട് ഇപ്പൊ ഓൾ പറയാ ഞങ്ങൾ ആണ് കോപ്പി എന്ന്..."


😪പടച്ചോനെ ഓളെ മാർക്ക് കേട്ടപ്പോൾ അസൂയ കൊണ്ട് പറഞ്ഞു പോയതാ... ഈ കുരിപ്പ് ഷമി എന്തിനാ ഇപ്പൊ ഈ പഠിപ്പിസ്റ്റിനോട് ഇതൊക്കെ പറയുന്നേ...


"😬നീ കണ്ടോടി ഞാൻ കോപ്പി അടിക്കുന്നെ... പറയെടി കണ്ടോ..."


😭പടച്ചോനെ രണ്ടും കൂടി നമ്മളെ പിന്നിലേക്ക് തള്ളി ചോദിച്ചതും നമ്മക്ക് കരച്ചിൽ വന്നു...😒ഈ ഷമി എന്നെ കൊല്ലാൻ ആണോ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്...


"😬ഡീ പട്ടി ഞാൻ ചുമ്മാ ഓരോന്ന് പറഞ്ഞു എന്ന് കരുതി നിന്നോട് ആരാടി ഇതൊക്കെ ഇപ്പൊ എടുത്തു ഇടാൻ പറഞ്ഞത്..."😪


"🙄അപ്പൊ നുണയാണോ..."


"😬ഡീ പറയെടി... നീ കണ്ടോ..."


നമ്മൾ ആ ദേവൂനെയും റൂബിനെയും നോക്കി തലയാട്ടി ഇല്ലെന്ന് കാണിച്ചു...😪


"അവൾ പറഞ്ഞില്ലേലും നിങ്ങൾ രണ്ടും കോപ്പി ആണെന്ന് ഞങ്ങൾക്ക് അറിയാടി..."


ജെസി ഓളെ മുന്നിൽ കയറി നിന്നു കൊണ്ട് പറഞ്ഞു... നമ്മൾ ആണെങ്കിൽ ആ എക്സാം ദിവസം ഓർക്കുന്ന തിരക്കിൽ ആയിരുന്നു...


ഞങ്ങൾ നാലും ഫോട്ടോ കോപ്പി പോലെ നെച്ചു എഴുതിയ പൊട്ടതെറ്റ് എഴുതി രണ്ട് മാർക്ക് വാങ്ങിയതാ... അപ്പോഴാ ഈ നെച്ചു കുരിപ്പ് ഞങ്ങളെക്കാൾ പഠിപ്പിസ്റ്റാണെന്ന് നമ്മക്ക് മനസ്സിൽ ആയത്... പക്ഷെ അന്നത്തെ എഴുത്ത് കണ്ടപ്പോൾ നമ്മൾ വല്ലാണ്ട് തെറ്റിധരിച്ചു പോയി...😕


ആദ്യം തന്നെ ഫുൾ മാർക്ക് ഉള്ളോണ്ട് ആണെന്ന് തോന്നുന്നു ആ ദേവു അന്പതിൽ  നാൽപത്തി അഞ്ച് മാർക്ക് വാങ്ങിയത് കണ്ടു  ഞങ്ങൾക്ക് അൻപത് ആവും എന്നുള്ള ഒരൊറ്റ ആവേശത്തിൽ അന്ന് പറഞ്ഞു പോയതാ അവൾ കോപ്പി അടിച്ചാണെന്ന്... പക്ഷെ രണ്ട് മാർക്ക് വാങ്ങിയ ഞങ്ങളെ മാർക്ക്‌ ലിസ്റ്റ് നാല് പേരെയും ഒരുമിച്ച് നിർത്തി ഏറ്റവും അവസാനം ക്ലാപ് അടി ഒക്കെയായി തരുമ്പോ ആണ് നമ്മക്ക് നെച്ചുന്റെ വില മനസ്സിൽ ആയത്... ഇടക്ക് വന്നൊണ്ട് ഓളെ ബുദ്ധിടെ അളവ് അറിയാൻ വൈകി... ഞങ്ങൾ മൂന്നും ഓളെ ഒന്ന് ദയനീയമായി നോക്കിയപ്പോൾ ഓള് ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു...😒


😨ആരോ പടക്കം പൊട്ടിക്കുന്നത് കേട്ടാണ് നമ്മൾ അന്നത്തെ ചിന്തയിൽ നിന്നു ഞെട്ടി ഉണർന്നത്...😕


അപ്പൊ ഉണ്ട് ആ റൂബി  കവിളിൽ കയ് വെച്ച് നിക്കുന്നു... ജെസി ആണെങ്കിൽ ഒന്ന് കൂടി മാറ്റവൾക്ക് കൊടുക്കാൻ ഉള്ള പ്ലാനിങ് ആണ്... 😵യ്യോ ഇത് എങ്ങനെ സംഭവിച്ചു...


"😬നീ ഒക്കെ എന്നെ തല്ലി അല്ലേ..."


എന്നും പറഞ്ഞു റൂബി ജെസിയെ പിടിച്ചു തള്ളിയതും പിന്നിലേക്ക് പോയ അവളെ നമ്മൾ പിടിച്ചു നിർത്തി...😕ആ കൊച്ചിന് വല്ലതും പറ്റിയോ ആവോ...


"😬ഡീ നീ എന്ത് ധൈര്യത്തിൽ ആടി ഇവളെ പിടിച്ചു തള്ളിയെ... ഇവൾ സുഖം ഇല്ലാത്ത പെണ്ണാ..."


"എന്നാൽ നിന്നെ തല്ലാം..."


😵പടച്ചോനെ നമ്മളെ കവിളിൽ ആ കുരിപ്പ് തല്ലിയതും നമ്മൾ ഞെട്ടി തരിച്ചു നിന്നു... എന്റെ അജു വരെ തല്ലിയപ്പോൾ ഇത്രക്ക് മിന്നാ മിനുങ് ഉണ്ടായിട്ടില്ല...😭എന്നാലും ഈ ഷമി കുരിപ്പ് ഇതിനാണോ താഴെ ഉള്ള എന്നെ വിളിച്ചു വരുത്തിയെ...😭


"ഡീ നീ എന്റെ നിയനെ തല്ലി അല്ലേ... ഞങ്ങൾ വരെ ഇന്നേവരെ ഇവളെ തല്ലിയിട്ടില്ല... ഇവളെ ആരെങ്കിലും തൊട്ടാൽ എനിക്ക് അത് സഹിക്കാൻ പറ്റില്ല..."


ഷമി അതും പറഞ്ഞു പെണ്ണിനെ പിടിച്ചു തള്ളിയതും ദേവു വന്നു ഷമിനെ തള്ളി... നെച്ചു അപ്പോൾ തന്നെ ഓളെ പിടിച്ചു നിർത്തി അവളെ പിടിച്ചു തള്ളി...


"ഡീ നീ എന്താടി അവരെ പിടിച്ചു തള്ളുന്നെ... അവർക്ക് രണ്ടിനും വല്ലതും പറ്റിയാൽ ഞങ്ങൾ നോക്കി നിക്കൊന്നും ഇല്ല..."


😨അയിന് മുന്നേ ഓൾക്കും കിട്ടി ഒന്ന് മുഖത്ത്... ഈ അടിക്ക് ത്രിൽ കിട്ടിയോ ആവോ പെണ്ണിന്... അത് അമിക്കാടെ അമിക്കാടെ തല്ലിന് അല്ലേ...🙄


"😬ഡീ പട്ടി എന്റെ നെച്ചുനെ നീ തല്ലി അല്ലേ..."


നമ്മൾ  റൂബിയെ പിടിച്ചു തള്ളിയതും നെച്ചു ദേവൂനെ പിടിച്ചു തള്ളി താഴെ ഇട്ടു...അവറ്റകൾ രണ്ടും അപ്പോ തന്നെ ഞങ്ങളെ പിടിച്ചു വലിച്ചു താഴെ ഇട്ടു പിന്നെ ഒരു യുദ്ധം ആയിരുന്നു...


"അയ്യോ നിയ നെച്ചു വേണ്ട... എടീ എണീക്ക്..."


ശമിയും ജെസിയും കൂടി നമ്മളെ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും നമ്മക്ക് കലിപ്പ് അങ്ങ് തീരുന്നില്ല...😬


"😬മാറി നിക്കെടി രണ്ടും ഇന്ന് ഞാൻ ഇത് രണ്ടിനെയും കൊല്ലാതെ വീട്ടിലേക്ക് പോവില്ല..."


അവിടെ കിടന്നു ഓരോന്ന് കൊടുത്തും വാങ്ങിയും പൂക്കളം ഒക്കെ അലങ്കോലം ആയി...😕കൂതറകൾ കുറെ എണ്ണം വിഡിയോ എടുക്കാൻ തുടങ്ങി... എന്നാലും നമ്മളെ കയ്യിൽ ഉള്ള കുരിപ്പിനെ വിടാതെ നമ്മൾ കണക്കിന് കൊടുത്തു...


"നിയ ബേട്ടി..."


എന്നും വിളിച്ചു മർജാൻ കാക്കു വന്നു നമ്മളെയും അനിൽ ചെക്കൻ വന്നു നെച്ചുനെയും പിടിച്ചു മാറ്റി...


"😬ഡീ പട്ടി നീ സൂക്ഷിച്ചോ... നിനക്ക് ഉള്ളത് ഞാൻ തന്നിരിക്കും..."


നമ്മൾ മർജാൻ കാക്കുന്റെ കയ്യീന്ന് ഓളെ നോക്കി വിളിച്ചു പറഞ്ഞു...


"😠അപ്പൊ എന്റെ കയ് മാങ്ങ പറിക്കാൻ പോവല്ലേ നീ പോടീ അലവലാതി..."


"അലവലാതി നിന്റെ മറ്റവൻ ആടി..."


"Stop it..."


😨എന്ന ഒരു അലർച്ച കേട്ടതും ഞങ്ങൾ എല്ലാരും തിരിഞ്ഞു നോക്കി... വാതിൽ പടിയിൽ പ്രിൻസിയും ജഡ്ജസും...😨പൂക്കളം നോക്കിയപ്പോൾ നമ്മൾ പകച്ചു പോയി... അവിടെ കളം പോലും ഇല്ല... അതിന്റെ കോപ്പി വരെ നമ്മളെ മുഖത്തും കയ്യിലും ഡ്രെസ്സിലും ആണ്...


"ഇതെന്താ ചന്തയോ...എന്റെ കോളേജിലെ  സ്റുഡന്റ്സിനെ പറ്റി ഇപ്പോഴും ഞാൻ ഇവരോട് സംസാരിച്ചേ ഉള്ളൂ... നിങ്ങൾ ഇത്രയും തരം താഴും എന്ന് കരുതീല..."


"മിസ് ഞങ്ങൾ അല്ല ഇവർ നാല് പെരും ആണ് ഇന്ന് ഇവിടെ ഇത്രക്ക് ഒക്കെ പ്രശ്നം ഒക്കെ ഉണ്ടാക്കിയത്... ഒരു പൂവ് പോലും ഇറുത്തു വെച്ചിട്ട് പോലും ഇല്ല...ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൂക്കളം ഒക്കെ ഇവരാണ് നശിപ്പിച്ചത്..."


"ദേവൂ റൂബി നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിച്ചില്ല..."


അവറ്റകളെ സ്വന്തം മിസ് വന്നതും അവറ്റകൾ ഞങ്ങൾ നാലിനെയും വീണ്ടും ഒറ്റി...


"എന്താ വേണ്ടത് എന്ന് എനിക്കറിയാം...നിങ്ങൾ നാല് പെരും സ്റ്റാഫ് റൂമിലേക്ക് വാ... ഇപ്പൊ തന്നെ ഇവരെ പേരെന്റ്സിന്റെ നമ്പർ  കളക്ട്ട് ചെയ്തിട്ട് വിളിച്ചു പറ..."


😨പടച്ചോനെ വീണ്ടും പെട്ടോ...


"അയ്യോ വേണ്ട മിസ് ഞങ്ങൾ ഇനി ഒന്നും ചെയ്യില്ല..."😭


"No more escuse..."


"😵നെച്ചു നീ അറിഞ്ഞ ഞങ്ങളെ കാര്യം തീരുമാനം ആയെടി..."


"🙄എന്റെ ഉപ്പച്ചിടെ നമ്പർ ആടി... ഉപ്പച്ചി എന്നെ വഴക്കൊന്നും പറയില്ല..."


"😌എന്റെ നമ്പർ നിന്റെ കെട്ടിയോന്റെ നമ്പർ ആടി..."


🙄യ്യോ അപ്പൊ നമ്മക്കെ പണി ഉള്ളൂ...


"😒ജെസി നിന്റെ നമ്പർ ആരെയാടി..."


"റാഷിക്കന്റെ തന്നെയാ പക്ഷെ ആള് എന്നെ വഴക്കൊന്നും പറയില്ല... എല്ലാറ്റിനും ഡെലിവറി കഴിഞ്ഞു തരാം എന്നാണ് പറഞ്ഞത്..."


😕ഇതിപ്പോ നമ്മൾക്കേ തല്ലു വീണ്ടും കിട്ടാൻ ചാൻസ് ഉള്ളൂ എന്ന് ചുരുക്കം... മർജാൻ കാക്കു നമ്മളെ ഒന്ന് ദയനീയമായി നോക്കി പുറത്തേക്ക് പോയി...😕നമ്മളെ സ്വന്തം കാക്കു ആണെന്ന് പറഞ്ഞു തടി ഊരാം എന്ന് വെച്ചാൽ ഓൻ പറയുന്നത് നമ്മക്കൊ നമ്മൾ പറയുന്നത് ഓനോ മനസ്സിൽ ആവില്ല...😪



**********💞



"അജു ഞാൻ ആണ് മീനാക്ഷി..."


"ആ എന്താടി..."


"നിന്റെ പെണ്ണും ബാക്കി മൂന്നും കൂടി ഇവിടെ സസ്പെന്ഷന് ഓർഡറും വാങ്ങി നിൽപ്പുണ്ട്...വേണ്ടപ്പെട്ടവർ വന്നാലേ വല്ലതും നടക്കൂ അമ്മാതിരി പണിയാ നാലും കൂടി ഒപ്പിച്ചു വെച്ചിരിക്കുന്നത്..."


😨 മീനാക്ഷി പറയുന്നത് കേട്ട് നമ്മൾ ഞെട്ടി തരിച്ചു നിന്നു...🙄ഇനി ആ മർജാനേ എങ്ങാനും നാലും കൂടി കൊന്നോ...😓


നമ്മൾ അമിയെ വിളിക്കാൻ നിന്നതും ഓൻ നമ്മളെ അടുത്തേക്ക് വന്നു...


"ഡാ നെച്ചുന്റെ ഉപ്പച്ചി വിളിച്ചു എന്നോട് അവളെ കോളേജിലേക്ക് ചെല്ലാൻ പറഞ്ഞു..."


"😓മ്മ്... നാലും കൂടി എന്തോ കാര്യായിട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്... ബാക്കി രണ്ടിന്റെയും കെട്ടിയോന്മാരെ തന്നെ വിളിക്കാം..."


നമ്മൾ മാലിയെയും റാഷിയെയും വിളിച്ചു കോളേജിലേക്ക് വരാൻ പറഞ്ഞു...ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് തന്നെ അവർ ലാൻഡ് ചെയ്തിട്ടുണ്ട്...


"എന്താടാ അജു പ്രശ്നം..."


"😬അതിനല്ലേ ഇങ്ങോട്ടേക്ക് വന്നത്... ഒന്ന് കരുതി ഇരുന്നോ ഒരു ബോംബ് തന്നെ ഇവിടെ പൊട്ടിച്ചു കാണാൻ സാധ്യത ഉണ്ട്... അല്ലാതെ അവർ ഇന്ന് തന്നെ ഞങ്ങളെ വിളിപ്പിക്കില്ല..."


ഞങ്ങൾ നാലും കൂടി സ്റ്റാഫ് റൂമിൽ കയറിയതും നാലും ഒരു ഭാഗത്ത്‌ നിൽപുണ്ട്... നമ്മൾ പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് ഞാൻ ഒന്നും കണ്ടില്ലേ എന്ന പോലെ തറയിൽ നോക്കി നിക്കാ...😕കോലം ആണെങ്കിൽ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി ഉണ്ട്...


"എന്താ ഉണ്ടായത് എന്ന് ഞാൻ പറഞ്ഞു അറിയുന്നതിനേക്കാൾ നല്ലത് നിങ്ങൾ ഈ വിഡിയോ കാണുന്നതാ..."


എന്നും പറഞ്ഞു അവർ വിഡിയോ പ്ലെ ചെയ്തു ഞങ്ങൾക്ക് മുന്നിൽ നീട്ടിയതും നമ്മൾ അത് വാങ്ങി അതിലേക്ക് നോക്കിയതും പകച്ചു പോയി...😨 അവസാനം ആ മർജാൻ തന്നെ പെണ്ണിന്റെ അരയിൽ കൂടി വട്ടം പിടിച്ചു മാറ്റുന്ന കണ്ടു നമ്മൾ ഒന്ന് കൂടി അവളെ കലിപ്പിൽ നോക്കി...


"കൂടെ ഉള്ള കുട്ടികൾ തന്നെയാ വിഡിയോ എടുത്തെ... അത് കൊണ്ട് ആരാ തെറ്റ് ചെയ്തത് എന്ന് ഞങ്ങൾക്ക് മനസ്സിൽ ആയി... അത് കൊണ്ട് ഇവരെ നാലിനെയും തത്കാലം നാലും ഒരു പത്തിരുപതു ദിവസം വീട്ടിൽ ഇരിക്കട്ടെ...അതിന് ശേഷം ഇനി ഒരു തെറ്റും ഞങ്ങളെ ഭാഗത്ത്‌ നിന്നുണ്ടാവില്ല എന്ന് സ്വന്തം കയ്പ്പട കൊണ്ട് എഴുതി സൈൻ ചെയ്താലേ ഇതിനകത്ത് കേറ്റൂ... പിന്നെയും വല്ല തെറ്റും ഇവരെ ഭാഗത്ത്‌ നിന്നും ഉണ്ടായി എന്നെങ്ങാനും കേട്ടാൽ ഡിസ്മിസ് അല്ലാതെ വേറെ വഴി ഇല്ല..."


"🙄അല്ല ഇങ്ങനെ തല്ല് കൂടാൻ മാത്രം എന്താ പ്രശ്നം ഉണ്ടായേ..."


"ആ അത്...ഒരു ഫങ്ക്ഷൻ നടക്കുമ്പോ സ്വന്തം ക്ലാസിനോട് എങ്കിലും ആത്മാർഥത കാണിച്ചൂടെ...അത്‌ ക്ലാസ് ലീഡർ പറഞ്ഞതിന നാലും കൂടി ഇവരെ മേലേക്ക് ചാടി കയറിയത്..."


"😏അതോണ്ടൊന്നും അല്ല..."


അവറ്റകൾ നാലും ഒരുപോലെ പറഞ്ഞു...


"ബാക്കി കുട്ടികൾ എല്ലാം പൂക്കളം ഒരുക്കുമ്പോ ഒന്ന് അടുത്ത് പോലും പോയില്ല എന്നത് പോട്ടെ അത് നശിപ്പിക്കാൻ കൃത്യമായി ചെന്നിട്ടുണ്ട്... ഈ കുട്ടികൾക്ക് എന്ത് മാത്രം സങ്കടം ഉണ്ടായി എന്ന് അറിയോ... ഇവരുടെ ഫസ്റ്റ് പ്രൈസ് ചാൻസ് ആണ് മിസ് ആയത്... അത് മാത്രമല്ല ഗസ്റ്റ്‌ ആയി വന്ന ജഡ്ജസിന്റെ മുന്നിൽ പോലും ഞങ്ങൾ ടീച്ചേഴ്‌സ് നാണം കെട്ട് പോയി...ഇവിടെ ഫുഡ്‌ സെക്ഷൻ റെഡി ആക്കാൻ വന്നവരാ പിടിച്ചു മാറ്റിയത് പോലും...ബോയ്സ് കോളേജിൽ പോലും ഇങ്ങനെ ഒന്ന് കെട്ടിട്ടുണ്ടാവില്ല..."


😬നമ്മൾ ഒന്ന് കൂടി പെണ്ണിനെ നോക്കിയതും പെണ്ണ് ഇപ്പോഴും മുഖത്ത് പോലും നോക്കാൻ റെഡി ആയില്ല...


"കണ്ടില്ലേ കോലം...എന്തോ ബാക്കി രണ്ടും മാറി നിന്നിട്ടുണ്ട്... തല്ലിന് നിക്കാതെ..."


"😓അവർ രണ്ടും പ്രെഗ്നന്റ് ആണ് അത് കൊണ്ടാവും..."


"ആഹാ... അപ്പോ മാരേജ് ഒക്കെ കഴിഞ്ഞവരാ... എന്നിട്ടാണല്ലേ...അപ്പൊ നിങ്ങൾ..."


"ഞങ്ങൾ ഈ നിക്കുന്ന നാലിന്റെയും ഹസ്ബൻഡ് ആണ്..."


"ഓഹ് ഐ സി... സോ എങ്കിൽ നാലിനെയും ഇങ്ങോട്ടേക്ക് വിടാതിരിക്കുന്നത് ആവും ഇവിടെ ഉള്ള ടീച്ചേഴ്സിനും മറ്റു സ്റുഡന്റസിനും നല്ലത്... ഒരു അനുസരണ പോലും ഇല്ല...മറ്റു കുട്ടികളെ ഡിസ്റ്റർബ് ചെയ്യാൻ ആയിട്ട്..."


അവർക്കുള്ള ഡിസ്മിസ് ലെറ്റർ നാലും അവാർഡ് വാങ്ങുന്ന പോലെ കയ് നീട്ടി സ്വീകരിച്ചു...


"😏ഞങ്ങൾക്ക് മാത്രേ ഉള്ളൂ... ഇവർക്ക് ഇല്ലേ..."


😬പെണ്ണിന്റെ ചോദ്യം കേട്ട് നമ്മൾ കലിപ്പിൽ അവളെ നോക്കി...


"ആ കൂട്ടത്തിൽ ഉള്ളതിൽ അനുസരണ കൂടുതൽ ഇവൾക്ക... ഒരു ഫൈവ് മിനിറ്റ് പോലും ഇതിന്റെ വാ അടച്ചു വെക്കാൻ ഇതിനെ കൊണ്ട് ആവില്ല... "


"സോറി... ഇവർക്ക് വേണ്ടി ഞങ്ങൾ മാപ്പ് ചോദിക്കാ... ഇനി ഇങ്ങനെ ഒന്ന് ഉണ്ടാവില്ല എന്ന് ഞങ്ങൾ വാക്ക് തരാം..."


കൂടെ ഉള്ള രണ്ടിനോടും കൂടി ഞങ്ങൾ ക്ഷമ ചോദിച്ചു...അവറ്റകൾ അപ്പൊ തന്നെ നാലിനെയും ഒന്ന് തുറിച്ചു നോക്കി പുറത്തേക്ക് പോയി...


"ടീച്ചർസ് ക്ലാസ് എടുക്കുന്നത് ഇവർക്ക് കൂടി അല്ലേ...ഒരു ടെസ്റ്റ്‌ നടത്തിയാൽ പോലും രണ്ടും മൂന്നും മാർക്ക് വാങ്ങുന്നുണ്ട് അത്‌ തന്നെ ഭാഗ്യം...ഇനി ഇവർ ഡിഗ്രി എടുക്കണോ വേണ്ടയോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്ക്..."


ഞങ്ങൾ നാലും അവിടെ ഉള്ള ടീച്ചേഴ്സിനെ ഒക്കെ നോക്കി സോറി പറഞ്ഞു അവിടെ നിന്നും ഇറങ്ങി...


"നിയ ബേട്ടി..."


🙄എന്നൊരു സൗണ്ട് കൂടി കേട്ടതോടെ നമ്മൾ അവിടെ നിന്നു തിരിഞ്ഞു നോക്കി... അപ്പോഴുണ്ട് പെണ്ണ് ആ ബംഗാളിയെ നോക്കി ഇളിക്കുന്നു... ഇവൻ ഇവളെ അത്രയും അപകടം അല്ല...


അവരൊക്കെ അവളുമാരെ കൊണ്ട് പോയതും പെണ്ണ്  ഓനെനോക്കി  റ്റാറ്റാ കൊടുക്കുന്ന തിരക്കിൽ ആണ്...


"ഡീീീ..."😠


എന്ന് അലറിയതും പെണ്ണ് നമ്മളെ ബൈക്കിൽ കയറി ഇരുന്നു...നമ്മളെ മുട്ടാതേ സൈഡിൽ ആയി ഇരുന്നതും നമ്മൾ കലിപ്പിൽ വണ്ടിയുടെ സ്പീഡ് കൂട്ടി...


വീട്ട് മുറ്റത്ത്‌ എത്തിയ ഉടനെ പെണ്ണ് ഇറങ്ങി ഓടാൻ നിന്നതും നമ്മൾ അവിടെ പിടിച്ചു നിർത്തി...😬


"😬എങ്ങോട്ടാ ഈ ഓടുന്നെ..."


"😏അകത്തോട്ടേക്ക്..."


😠പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ... നമ്മൾ കലിപ്പിൽ മുന്നിൽ കണ്ട പേര മരത്തിൽ നിന്നും കമ്പ് പൊട്ടിച്ചു അവളെ തല്ലാൻ തുടങ്ങി...


"തല്ലല്ലേ... ഞാൻ ഒന്നും ചെയ്തിട്ടില്ല..."


എന്നൊക്കെ അവൾ ചീറി പൊളിക്കുന്നുണ്ട്... നമ്മൾ കലിപ്പ് അടക്കാൻ ആവാതെ അവളെ പൊതിരെ തല്ലി...


"എടാ നിനക്കെന്താ ഭ്രാന്ത് പിടിച്ചോ അവളെ ഇങ്ങനെ തല്ലാൻ..."


ഉമ്മച്ചിയും ഇത്തയും ഒക്കെ വന്നു നമ്മളെ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും നമ്മളെ കലിപ്പ് മാറുന്നില്ല...പെണ്ണ് നമ്മളെ കയ് പിടിച്ചു കടിച്ചു ഒരു ഓട്ടം ആയിരുന്നു...


"😬പോടാ പട്ടി... നീ എന്നെ തല്ലി അല്ലേ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്..."


"😬എടീ നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ കൊല്ലും ഞാൻ..."


കോപ്പിന്റെ പിന്നാലെ ഓടി എങ്കിലും അതിനെ കയ്യിൽ കിട്ടുന്നുമില്ല...😬


"നിക്കാനാ പറഞ്ഞത്... എടീ അവിടെ നിക്കാൻ..."


നമ്മൾ അലറിയതും പെണ്ണ് അവിടെ നിന്നു...


"എന്നെ തല്ലി അല്ലേ ഞാൻ എന്റെ വീട്ടിൽ പോവാ..."


എന്നും പറഞ്ഞു ഒരു കല്ലെടുത്തു നമ്മളെ നേരെ എറിഞ്ഞതും നമ്മൾ മാറി നിന്നു...😕ഭാഗ്യം ഒന്ന് കൊണ്ട് മാത്രം കൊണ്ടില്ല... അല്ലേ ഇപ്പൊ അതിനെ ഞാൻ കൊന്നേനെ...


കുരിപ്പ് പോയതും നമ്മൾ കലിപ്പിൽ കമ്പും അവൾക്ക് പിന്നാലെ എറിഞ്ഞു അകത്തേക്ക് കയറി...



**********💞



*അമി *


"😭കുഞ്ഞിപ്പാ എന്നെ വീട്ടിൽ കൊണ്ട് വിടോ... അല്ലേ ഞാൻ ഒറ്റയ്ക്ക് പോകും..."


നമ്മളെ അഞ്ചാറ് തല്ല് കിട്ടിയപ്പോൾ പെണ്ണ് ബാഗും എടുത്തു ഇറങ്ങിയതാണ്...


"🙄അതല്ല മോളെ ഇവിടെ ഇതൊക്കെ നടന്ന സ്ഥിതിക്ക് എന്റെ മോൾ വരേണ്ട ടൈം ആയല്ലോ... അജു വെറുതെ ഇരിക്കും എന്ന് എനിക്ക് തോന്നുന്നില്ല..."


കുഞ്ഞുപ്പ പറഞ്ഞു തീർന്നില്ല കുരിപ്പ് വരുന്നത് കണ്ടതും നമ്മൾ ചാടി എണീറ്റ്...


"😬എങ്ങോട്ടേക്കാ ഈ ഓടി കേറി വരുന്നെ...നീ ഒറ്റ ഒരുത്തി അല്ലേടി ഇവളെ കൂടി ഇങ്ങനെ ആക്കിയേ..."


"😏ഓഹ് പിന്നെ ഇങ്ങളെ കെട്ടിയോളെ ഇങ്ങൾക്ക് അറീലെലും നിക്കറിയാം..."


എന്നും പറഞ്ഞു പെണ്ണ് അകത്തേക്ക് കയറാൻ നിന്നതും നമ്മൾ പിടിച്ചു വെച്ചു...


"😬നിന്നോടല്ലെടി പറഞ്ഞത് വന്നത് പോലെ പോവാൻ...എന്ത് ചെയ്താലും നീ അകത്തു കേറില്ല കേട്ടോടി കോപ്പേ..."


"😓മൂത്താപ്പ..."


"ഉപ്പച്ചിയെ കൂട്ട് പിടിക്കാം എന്ന് കരുതേണ്ട... ഇവിടെ ഇല്ല... ഉപ്പച്ചി വരുന്നതിനു മുന്നേ നിന്നെ ഞാൻ അജുന്റെ അടുത്തേക്ക് തന്നെ പാർസൽ ചെയ്യാൻ പോവാ..."


"ഉറപ്പാണോ...എന്നെ അകത്തു കയറ്റില്ലേ..."


"😠ഇല്ലെന്ന് അല്ലേടി  പറഞ്ഞത്...  കയ്യിലിരിപ്പ് കൊണ്ട് രണ്ടെണ്ണം തന്നെന്നു കരുതി വീട്ടിലേക്ക് പോവല്ല വേണ്ടത്... ഇനി എങ്കിലും അടങ്ങി നിക്കാൻ പറ്റൊന്ന് നോക്ക്..."


"😬 ഞാൻ ഇപ്പൊ കാണിച്ചു തരാം..."


എന്നും പറഞ്ഞു പെണ്ണ് ഓടി കിണറ്റിന് മേലേ തൂണും പിടിച്ചു കയറി നിന്നു...


"ഞാൻ ഇപ്പൊ ചാടും..."


🙄പടച്ചോനെ പണി പാളിയാ... നമ്മൾ ഒന്ന് ഞെട്ടി തരിച്ചു നിന്നതും എല്ലാം കൂടി നമ്മക്ക് പിന്നാലെ ഓടി വന്നു...


"എന്നെ അകത്ത് കയറ്റില്ല അല്ലേ... എന്നെ ആ അജു തല്ലി കൊല്ലാൻ ആക്കിയോണ്ടാ ഞാൻ വന്നത്...ഞാൻ ചാടാൻ പോവാ..."


😕പടച്ചോനെ വിവരം ഇല്ലാത്ത ജന്തു ആണത്... ഇനിപ്പോ എന്ത് പറഞ്ഞു അതിനെ താഴെ ഇറക്കും...



"എടീ താഴെ ഇറങ്‌...വയറ്റിൽ ഉള്ള നീ ഇങ്ങനെ ഒന്നും ചെയ്യല്ലേ  മോളെ..."


പെണ്ണിന്റെ ഉമ്മച്ചി വന്നു കരഞ്ഞു പറഞ്ഞതും പെണ്ണ് കലിപ്പിൽ നമ്മളെ ഒരു നോട്ടം...


"നിക്ക് വയറ്റിൽ ഒന്നുല്ല... അത് ഇവന്റെ മറ്റൊൾ ഉണ്ടാക്കിയതാ... അതിനും ആ അജു എന്നെ തല്ലി വഴക്ക് പറഞ്ഞു... നിക്ക് ഇനി ഓനെ വേണ്ട... ഞാൻ ചാടാൻ പോവാ..."😪


🙄പടച്ചോനെ എല്ലാരും കണ്ണും തള്ളി നമ്മളെ ഒരു നോട്ടം...


"ഡീ ഇറങ്ങി വാ...അറിയാതെ എങ്ങാനും വീണാൽ പിന്നെ നിനക്ക് തന്നെയാ നഷ്ടം...നിന്റെ അജുനെ വേറെ പെൺപിള്ളേർ കൊണ്ട് പോവും..."


"😬പോയിക്കോട്ടെ നിക്കെന്താ... തെണ്ടി പട്ടി എന്നെ എത്ര തല്ലാ തല്ലിയെ എന്ന് അറിയോ..."


"🙄അങ്ങനെ ആണെങ്കിൽ ഞാൻ ഇവളെ എത്ര തല്ലി എന്ന് അറിയോ... എന്നിട്ട് ഇവൾ എന്തേലും ചെയ്യുന്നുണ്ടോ എന്ന് നോക്കിയേ..."


നമ്മൾ  നെച്ചുനെ നോക്കി പറഞ്ഞതും പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു...


"ഡീ നെച്ചു എന്ന നീയും വാടി നമുക്ക് ഒരുമിച്ച് ചാടാം... ഇവനും കുറച്ച് ജാഡ ഇണ്ട്... ഓന് വേറെ പെണ്ണ് കിട്ടാതെ ഇരിക്കുമ്പോ മനസ്സിൽ ആവും നമ്മളെ വില..."


😨അത് കേട്ടതും നമ്മൾ പെണ്ണിന്റെ കയ്യിൽ അപ്പോ തന്നെ പിടിച്ചു... ഇനി രണ്ടും കൂടി അതിന്റെ മേലേ കേറിയിട്ട് വേണം പിടി വിട്ടു താഴേക്ക് വീഴാൻ...


"നീയെങ്ങാനും ഇവിടന്ന് അനങ്ങിയാൽ നിന്നെ ഞാൻ ആവും കിണറ്റിൽ ഇടുന്നെ..."😬


"😏ഓഹ് എന്റെ വീട്ടിലും കിണറുണ്ട്... ഞാൻ വീട്ടിൽ പോയി ചാടിക്കോളാം..."


🙄രണ്ട് കുരിശുകൾ കൂടി എന്റെ അന്ത്യം ഇന്ന് നടത്തോ എന്തോ...


"എടീ മോളെ ഇറങ്ങു... ബാപ്പച്ചിയല്ലേ പറയുന്നത്..."


"😏ഒന്ന് പോ ബാപ്പച്ചി അന്നേരത്തെ എന്നെ അകത്ത് കേറ്റിയിരുന്നു എങ്കിൽ ഞാൻ ഇവിടെ കേറോ... അല്ലേലും നിങ്ങൾക്ക് ആർക്കും എന്നെ ഒരു ഇഷ്ടവും ഇല്ല... എല്ലാം കണക്കാ..."


"എടീ നീ ഇവിടെ എത്ര വേണേലും നിന്നോ... ആരും ഒന്നും പറയില്ല അജുവും വരില്ല... നീ താഴെ ഇറങ്ങു നല്ല മോളല്ലേ..."


"😬നിന്നോട് ഞാൻ മര്യാദക്ക് ചോദിച്ചത് അല്ലേ പട്ടി... ഞാൻ വരൂല ഞാൻ ചാടും..."


😠കുരിപ്പിനെ കയ്യിൽ കിട്ടിയാൽ രണ്ട് കൂടി കൊടുക്കാം ആയിരുന്നു...


"നല്ല മോളല്ലേ... ഞാൻ നിനക്ക് എന്ത് വേണേലും വാങ്ങി തരാം...ഐസ്ക്രീം വേണോ അതോ ചോക്ലേറ്റ് വേണോ അതോ ബിരിയാണി വേണോ..."


"അടുത്തേക്ക് വന്നാൽ ഞാൻ ചാടും..."


നമ്മൾ മുന്നോട്ട് പോയി കൊണ്ട് ചോദിച്ചതും പെണ്ണിന് കാര്യം മനസ്സിൽ ആയി... ഇനി പോയി പിടിച്ചിട്ട് ഇറക്കാൻ പറ്റില്ല...


"എന്തേലും ചെയ്യൂ മോനെ എനിക്ക് കണ്ടിട്ട് തന്നെ പേടിയാവുന്നു..."


🙄ഇനി ഇതിനെ തളക്കാൻ അജുനെ കൊണ്ടേ പറ്റൂ... നമ്മൾ പെണ്ണ് കാണാതെ ഫോൺ എടുത്തു അവനെ വിളിച്ചു...



*********💞



😓പെണ്ണിനെ അങ്ങനെ തല്ലേണ്ടി ഇരുന്നില്ല... ഇനി അടുത്ത കാലത്ത് ഒന്നും അവളെ നോക്കേണ്ട അങ്ങോട്ട് പോയാൽ ജാഡ ആവും... അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തു പോയതാ... പെണ്ണിനാണെങ്കി നമ്മളെക്കാൾ വല്യ കലിപ്പാ...


നമ്മൾ അവൾ അവിടെ ലാൻഡ് ആയോ എന്ന് ചോദിക്കാൻ അമിയെ വിളിക്കുമ്പോൾ ആണ് അമിയുടെ കാൾ വന്നത്...


"ഡാ അജു അവൾ കിണറ്റിൽ ചാടാൻ നിക്കാ... നീ ഇപ്പൊ വന്നില്ലേ പിന്നെ വന്നിട്ട് കാര്യം ഇല്ല..."


"🙄കിണറ്റിലോ..."


"ഇവിടെ വന്നപ്പോ ഞാൻ അകത്തു കയറാൻ വിട്ടില്ല അതിന്റെ ദേഷ്യം തീർക്ക... ആ കാൽ എങ്ങാനും ഒന്ന് തെറ്റിയാൽ പിന്നെ എന്താവോ എന്തോ... അടുത്തേക്ക് പോവാൻ പോലും സമ്മതിക്കുന്നില്ല... കുരിപ്പ് രണ്ടും കല്പിച്ചാ..."


"ഞാൻ വരാം... അത് വരെ അടുത്തേക്ക് ചെല്ലണ്ട..."


🙄ഈ പെണ്ണിന് ഇത് എന്തിന്റെ കേടാ പടച്ചോനെ...😓നമ്മൾ അപ്പോ തന്നെ ബൈക്ക് എടുത്തു അങ്ങോട്ടേക്ക് ചെന്നു...


😨പടച്ചോനെ ഇവിടെ ഒരു യുദ്ധക്കളം ആക്കിയോ...😓ആ കാലോ കയ്യോ ഒന്ന് സ്ലിപ് ആയാൽ പെണ്ണിന്റെ കാര്യം പോക്കാണല്ലോ...


"😬അടുത്തേക്ക് വന്നാൽ ചാടും ഞാൻ... നീ എന്തിനാ ഇവിടെ വന്നേ എന്നെ തല്ലാൻ ആണോ..."


പെണ്ണ് നമ്മളെ കണ്ടു കലിപ്പ് ആയതും നമ്മൾ ഒന്ന് നിന്നു...നെഞ്ച് പിടക്കാ  നില്കുന്നത് കാണുമ്പോൾ തന്നെ...😓


"സോറി നിയ ഞാൻ അപ്പോഴത്തെ ദേഷ്യം കൊണ്ട് തല്ലിയതാ... ഇനി തല്ലില്ല... അതിന് പകരം ആയി നീ എന്നെ എത്ര വേണേലും തല്ലിക്കോ... ഇപ്പൊ നല്ല കുട്ടിയായി ഇറങ്ങി വാ പ്ലീസ് നിയ..."


"😭വേണ്ട ഞാൻ വരൂല... ഞാൻ ചാടാൻ പോവാ... എന്നെ ആർക്കും ഇഷ്ട്ടം അല്ല..."


"ഈ അജുന് നിന്നെ ഇഷ്ടല്ലേ... നിനക്ക് അറീലെ നിന്നെ എനിക്ക് എത്ര മാത്രം ഇഷ്ട്ടം ആണെന്ന്... നീ ഒന്ന് ഇറങ്ങി വാ നിന്റെ അജു അല്ലേ വിളിക്കുന്നെ..."


"😏ദേ അടുത്ത് വന്നാൽ ചാടും ഞാൻ..."


അത് കേട്ടതും നമ്മൾ വീണ്ടും നിന്നു...😬നമ്മൾ അമിയെ ഒന്ന് കലിപ്പിൽ നോക്കി... ഇവിടെ വന്നപ്പോ എങ്കിലും ഇവൻ അടങ്ങി നിന്നിരുന്നു എങ്കിൽ ഇങ്ങനെ വരില്ലായിരുന്നു...


"എന്താ ഇവിടെ...?"


അമിടെ ഉപ്പച്ചി വന്നു ചോദിച്ചതും സീൻ കണ്ട് മൂപ്പര് വായും പൊളിച്ചു നിന്നു...


"😭മൂത്താപ്പ കണ്ടില്ലേ ഈ അജു എന്നെ തല്ലി... അമിക്കാ എന്നെ വീട്ടിൽ കേറ്റില്ല എന്ന് പറഞ്ഞു... അതോണ്ട് ഞാൻ ചാടാൻ പോവാ..."


അങ്ങേര് നമ്മളെയും അമിയെയും ഒന്ന് കലിപ്പിൽ നോക്കി...


"മൂത്താപ്പന്റെ കുട്ടി ഇറങ്ങി വാ... ഇത് എന്റെ വീടാ അല്ലാതെ ഇവന്റെ അല്ല... നിന്നെ തടയാൻ ആർക്കും അധികാരം ഇല്ല മോൾ വാ..."


"ഇല്ല ഞാൻ ചാടാൻ പോവാ..."


"മോൾ ഈ മൂത്താപ്പ വിളിച്ചാൽ വരില്ലേ..."


"എങ്കിൽ ഈ അജുനോട് ഇവിടെ വരരുത് എന്ന് പറ... പകലും വേണ്ട രാത്രിയും വരേണ്ട... ആരും കാണാതെയും വരേണ്ട...എന്നാലേ ഞാൻ ഇറങ്ങൂ..."


😓ഈ പെണ്ണ് നമ്മളെ നാറ്റിക്കാൻ ആയിട്ട് ഇറങ്ങിയത് ആണോ... നമ്മൾ എല്ലാരേയും നോക്കി ഒരു വളിച്ച ഇളി കൊടുത്തു...


"ശരി ഞാൻ നിന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല നീ ഇറങ്ങി വാ..."


"🙄ഉറപ്പാണല്ലോ അല്ലേ... പിന്നെ എന്നെ കൊണ്ടോവാൻ വരില്ലല്ലോ അല്ലേ..."


"ഇല്ല... നീ ഒന്ന് താഴെ ഇറങ്ങു..."


നമ്മൾ പെണ്ണിനെ നോക്കി ദയനീയമായി പറഞ്ഞു...


"😪യ്യോ...നിക്ക് തല കറങ്ങുന്നു... എങ്ങോട്ടേക്കാ ഞാൻ ഇറങ്ങേണ്ടത്..."


😨പടച്ചോനെ... പെണ്ണിന്റെ കയ് ഒക്കെ പിടി വിടാൻ എന്ന പോലെ നിക്കാ... നമ്മൾ അത് കണ്ടപ്പോൾ ഓടി ചെന്നു പെണ്ണിനെ പൊക്കി എടുത്തതും പെണ്ണ് ഒരു വാടിയ പൂ പോലെ നമ്മളെ കയ്യിൽ വീണു...


"നിയ... മോളെ എണീക്ക്..."


എല്ലാരും കൂടി പെണ്ണിനെ തട്ടി വിളിച്ചതും പെണ്ണ് പതിയെ കണ്ണ് തുറന്നു...


"😏പോ അവിടന്ന് എന്നെ പിടിക്കൊന്നും വേണ്ട..."


എന്നും പറഞ്ഞു നമ്മളെ മടിയിൽ നിന്നും എണീറ്റതും പെണ്ണ് നടക്കാൻ ആവാത്ത പോലെ അവിടെ നിന്ന് തലയിൽ കയ് വെച്ചു...


"എന്ത് പറ്റി..."


"ഞങ്ങൾ ഇന്ന് ഫുഡ്‌ ഒന്നും കഴിച്ചിട്ടില്ല... അതോണ്ടാ... എനിക്കും ഉണ്ട് ഇത് പോലെ ക്ഷീണം..."


നെച്ചു പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും രണ്ടിനെയും ഒന്ന് നോക്കി...


"😬അതെങ്ങനാ അങ്ങോട്ട് പോയത് ഗുസ്തി പിടിക്കാൻ അല്ലേ...പിന്നെ എങ്ങനെയാ ആരോഗ്യം നോക്കാൻ നേരം കിട്ടുന്നെ..."


അമി അവളോട്‌ കലിപ്പ് ആയതും പെണ്ണ് ചെന്നു അവന്റെ ഉമ്മച്ചിടെ പിന്നിൽ ചെന്നു ഒളിച്ചു...


"കഴിഞ്ഞത് കഴിഞ്ഞു... ഇനി അതിനെ പറ്റി ഇവരെ ചീത്ത പറയേണ്ട... രണ്ടും വന്നേ വല്ലതും കഴിക്കാം..."


😏പെണ്ണ് നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു മൂത്തപ്പാടെ കയ്യും പിടിച്ചു അകത്തേക്ക് പോയി...


"😕അല്ലേടാ പെണ്ണ് ഇനി വരില്ലേ..."


"വരില്ലെന്ന് മാത്റല്ല നീയും അങ്ങോട്ടേക്ക് വരാൻ പാടില്ല എന്നാ കരാർ..."


"😓അപ്പൊ ഞാൻ എന്ത് ചെയ്യും..."


"തത്കാലം നീ മാനം നോക്കി നിന്നോ... അതാ നല്ലത്... ഇതുങ്ങളെ ഒക്കെ കെട്ടിയ സമയം വല്ല വാഴയും വെച്ചാൽ മതിയായിരുന്നു... ഇപ്പൊ വാഴപ്പഴം എങ്കിലും തിന്ന് ഇരിക്കാർന്നു..."


അമി പറയുന്നത് കേട്ട് നമ്മൾ നിന്ന നിൽപ്പിൽ ഓനെ കണ്ണും മിഴിച്ചു നോക്കി നിന്നു...



**********💃



"😓ഇനി നിന്നെ തേടി വരില്ല ഞാൻ... ഞാൻ നിന്നെ സ്നേഹിക്കുന്നത് പോലെ നീ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ നീ എന്നെ തേടി വരും... അല്ലെങ്കിൽ ഇത് വരെ ഞാൻ നിനക്ക് തന്ന സ്നേഹത്തിനു ഒരു വിലയും ഇല്ലാതായിപ്പോകും... ആ സ്നേഹം കൊണ്ട് തന്നെയാ നിന്നെ ഞാൻ തല്ലിയത്... അത് നിനക്ക് മനസ്സിൽ ആവുമെങ്കിൽ മാത്രം..."


ഓൻ പോന്നതിനു മുന്നേ നമ്മളെ നോക്കി ഒന്ന് ചിരിച്ചു എങ്കിലും നമ്മളെ തല്ലിയത് ഓർത്ത് ഓനെ നോക്കി പുച്ഛിച്ചു...😏


"ഡീ നെച്ചു നീ പോണില്ലേ... എന്നാലേ വില ഇണ്ടാവൂട്ടാ..."


"😓എന്നെ കൊണ്ടോവാൻ ആരൂല്ലെടി..."


"നമുക്ക് രണ്ടാൾക്കും നിന്റെ വീട്ടിൽ പോയാലോ..."😌


"🙄അമിക്ക ന്നെ വിടോ... നീ ഇന്ടെൽ തീരെ വിടില്ല..."


"😏ഓനോട്‌ പോവാൻ പറ... നീ വാടി ഞാൻ ഉണ്ട്..."


ഞങ്ങൾ രണ്ടും താഴേക്ക് ഇറങ്ങുമ്പോൾ അമിക്കാ ഒരു നോട്ടം...


"😕എവിടെ പോവാ രണ്ടും..."


"ഞാൻ നെച്ചുന്റെ കൂടെ ഓളെ വീട്ടിൽ പോവാ..."


😬അത് കേട്ടതും ആ തെണ്ടി കലിപ്പിൽ നമ്മളെ ഒരു നോട്ടം...


"എന്നിട്ട് വേണം അവിടെ ഉള്ളവരെ കൂടി നീയൊക്കെ കൂടി വെള്ളം കുടിപ്പിക്കാൻ... നിനക്ക് പോണേൽ ഞാൻ കൊണ്ട് വിടാം... നിന്നെ ഒക്കെ ഞങ്ങൾ മാത്രം സ്നേഹിച്ചിട്ട് എന്താ കാര്യം... ഞങ്ങളോട് തിരിച്ചു വല്ല സ്നേഹവും തോന്നുമ്പോൾ വന്നാൽ മതി... അത് വരെ വീട്ടിൽ നിന്നോ... നീ തത്കാലം ഇവിടെ നിക്ക്..."


😪എന്നും പറഞ്ഞു ഓൻ നെച്ചുനെയും കൂട്ടി ബൈക്കിൽ പോയി...🙄നമ്മൾ പോയാൽ അവിടെ ഉള്ളവർ എങ്ങനെയാ വെള്ളം കുടിക്കുന്നെ... കിണറ്റിൽ ചാടിയാൽ വെള്ളം കുടിക്കുന്നത് നമ്മൾ അല്ലേ...😕വിവരം ഇല്ലാത്ത ജന്തു...


😪നമ്മക്ക് ആണെങ്കിൽ കിടന്നിട്ട് ഉറക്കവും വരുന്നില്ല... ആ അജു കോപ്പ് ഇന്ന് കാണാനും വന്നില്ല...😏അല്ലേ ഓൻ വരണ്ട ഓൻ എന്നെ തല്ലിയത് അല്ലേ...


നമ്മൾ ഫോൺ റിങ്ങ് ചെയ്യുന്ന കേട്ട് അജു ആണെന്ന് കരുതി ചിരിച്ചു കൊണ്ട് ഫോൺ എടുത്തതും നെച്ചു ആണ്...🙄ഇവളെന്താ ഉറങ്ങീലെ...


"😓ഡീ അമിക്ക അവിടെ എത്തിയോ..."


"😏ആ ഇബടെ ഉണ്ട്..."


"അമിക്കാ ഫുഡ്‌ കഴിച്ചോ..."


"പിന്നെ തിന്നാതെ നമ്മൾ തിന്നുന്നു കരുതി ഇന്ന് ഓൻ കുറെ തിന്ന്..."


"😓ഇപ്പൊ എവിടാ ഉറങ്ങിയോ..."


"😏മുറീൽ ചെന്നിട്ടുണ്ട്... ഓൻ ഉറങ്ങാണോ ഡാൻസ് കളിക്കാണോ എന്നൊന്നും ഞാൻ അറീല..."


"😓പാവം അമിക്ക എന്നെ കാണാതൊണ്ട് സങ്കടാവുന്നുണ്ടാവും...എനിക്കാണെങ്കിൽ ഇപ്പൊ തോന്നാ ഇങ്ങോട്ട് വരേണ്ടി ഇരുന്നില്ല എന്ന്..."


"😒നിക്കും അങ്ങനെ തന്നാടി തോന്നുന്നേ...ആ കോപ്പ് അജു എന്നെ കാണാതെ നിക്കാൻ പറ്റിലെന്ന പറയൽ... ഇന്ന് ഓൻ എന്നെ കാണാൻ കൂടി വന്നിട്ടില്ല... നിക്ക് ഉറക്കം പോലും വരുന്നില്ല..."


"😒മ്മ്..."


😪നമ്മളും പെണ്ണും കൂടി വല്ലാണ്ട് സങ്കടപ്പെട്ടു അന്നത്തെ ദിവസം കഴിച്ചു കൂട്ടി...


കാലത്ത് തന്നെ നമ്മക്ക് വല്ലാണ്ട് സങ്കടം ആണ്... എണീറ്റപ്പോൾ തന്നെ അമിക്കാനെ തപ്പി ഇറങ്ങി...🙄ഓൻ മൊഞ്ചൻ ആയി ഇറങ്ങുന്നുണ്ട്... എവിടെക്കാണാവോ പടച്ചോനെ ഇങ്ങനെ മൊഞ്ചൻ ആയിട്ട്...😕എങ്കിൽ മറ്റവനും ഉണ്ടാവും...


നമ്മൾ മേലേ നിന്നു ഓൻ വരുന്നത് നോക്കാൻ നിന്നെങ്കിലും അമിക്കാ ഫോണിൽ പറയുന്നത് കേട്ട് നമ്മൾ വായും പൊളിച്ചു നിന്നു...😨


"ആ കോപ്പ് കാലത്ത് തന്നെ എണീറ്റ് ഇവിടെ ഒക്കെ തേരാ പാരാ നടക്കുന്നുണ്ട്... അതോണ്ട് നീ വേലിയിൽ നിന്നാൽ മതി ഞാൻ അങ്ങോട്ട് വരാം..."


😓എന്നാലും എന്നെ കാണണ്ടേ ഓന്...🙄ഇനി ഏതേലും പെണ്ണിനെ കാണാൻ എങ്ങാനും ആണോ രണ്ടും ഈ പോണെ...


പിന്നെ നമ്മൾ കഴിക്കാൻ മാത്രേ അകത്ത്‌ കയറിയിട്ട് ഉള്ളൂ... അമിക്കാ വരുമ്പോ എങ്കിലും ഓനെ കാണാം എന്ന് കരുതി...😕അപ്പോഴുണ്ട് ഓൻ നടന്നു വരുന്നു... നമ്മൾ അമിക്കാനെ നോക്കി ഒന്ന് ഇളിച്ചെങ്കിലും കോപ്പ് നമ്മളെ മൈൻഡ് ചെയ്യുന്നില്ല...


🤔എന്താപ്പോ ഓനെ കാണാൻ ഒരു വഴി... നമ്മൾ ഇത്തയെ കാൾ ആക്കി... അനുട്ടിയെ സോപ്പിട്ടു ഓനെ കാണിച്ചു തരാൻ പറയാം...


"നീയല്ലേ കിണറിൽ ചാടാൻ പോയി എന്നൊക്കെ കേട്ടത്..."


"🙄അത് ഞാൻ കാൽ തെറ്റി വീഴാൻ പോയതാ..."


"മ്മ് മനസ്സിൽ ആയി അജു തല്ലിയൊണ്ട് അല്ലേ...അമിടെ വകയും കിട്ടി എന്ന് കേട്ടല്ലോ.."


"😕അമിക്കാ എന്നെ തല്ലാനോ... എങ്കിൽ ഞാൻ ഓനെ കൊന്നേനെ... ആ അജു അല്ലാതെ എന്നെ വേറെ ആരും തല്ലീട്ടില്ല..."😏


"അജു ആണെങ്കിൽ നിന്നെ അല്ലാതെ വേറെ ആരെയും ഇന്നേ വരെ തല്ലീട്ടില്ല..."


"😏ഓഹ്... അതോണ്ടാവും ഓൻ ഒരു കാരണം കിട്ടാൻ നിക്കുന്നെ വടിയും പിടിച്ചോണ്ട്..."


"😌കെട്ടിയോന്റെ തല്ല് കിട്ടാനും വേണം ഒരു ഭാഗ്യം... നീ ഇപ്പൊ വിളിച്ചത് അജുന് കൊടുക്കാൻ ആണോ... നിക്ക് ഇപ്പൊ കൊടുക്കാം..."


"😨അയ്യോ വേണ്ട... ഞാൻ വിളിച്ചത് ഒന്നും ഓൻ അറിയണ്ട..."


"പിന്നെന്തിനാ മോൾ വിളിച്ചത്... എന്തായാലും നീ എന്നെ വിളിച്ചത് അല്ലെന്ന് എനിക്ക് മനസ്സിൽ ആയി..."


"😪അജു ഉറങ്ങിയ...?"


"😌നിനക്ക് ഇപ്പൊ അവനെ കാണണം അതല്ലേ കാര്യം...നീ വിഡിയോ കാൾ ആക്കിക്കോ ഞാൻ കാണിക്കാം... പേടിക്കേണ്ട അജു കാണില്ല..."


"😌യ്യോ ഇത്ത ഇങ്ങള് മുത്താണ്..."


"ഒന്ന് പോടീ... നീയാ എന്റെ മുത്ത്..."


വീഡിയോ കാൾ ആക്കി ഇത്ത ഞങ്ങളെ മുറിയിലേക്ക് ചെന്നതും നമ്മൾ ആകാംക്ഷയോടെ നോക്കി നിന്നു...😍യ്യോ എന്റെ അജു...


"ഡീ നിയ എന്റെ മുത്തല്ലേ നീ...നിന്നെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ നിന്നെ ദാ ഇങ്ങനെ പിടിച്ചു ഉമ്മ വെക്കും... ഉമ്മ... ഉമ്മ..."😘😘


😍യ്യോ ഓൻ പില്ലോ എടുത്തു കയ്യിൽ പിടിച്ചു പറയുന്നത് ഒക്കെ നമ്മൾ അങ്ങനെ രോമാഞ്ചിഫിക്കേഷൻ ആയി നിക്കുമ്പോൾ ആണ് ഇത്താടെ ഫേസ് കണ്ടത്...


"കണ്ടല്ലോ... അത്‌ കൊണ്ട് പറയാ... മോൾ ഈ പിണക്കം ഒക്കെ മാറ്റി പെട്ടെന്ന് വരാൻ നോക്ക്... അല്ലേൽ നിനക്ക് കിട്ടേണ്ട കിസ്സൊക്കെ നിന്റെ തലയിണക്ക് ആവും കിട്ടുന്നെ..."


😕യ്യോ എന്റെ പില്ലോ ഞാൻ ചെല്ലുമ്പോഴേക്കും ഓൻ ഉമ്മ കൊടുത്തു നാറ്റിക്കോ... എന്നാലും നിക്ക് കിട്ടേണ്ട കിസ്സൊക്കെ ആണ് ആ പരട്ട പില്ലോ വാങ്ങി കൂട്ടുന്നത്... ഒരു പില്ലോ ആയി ജനിച്ചാൽ മതിയാരുന്നു... തല്ലും ഇല്ല വഴക്കും ഇല്ല പഠിക്കേം വേണ്ട എന്നും കിസ്സും കിട്ടും...😓


അത് പോലെ നമ്മൾ അമിക്കാനെ നേച്ചനും കാണിച്ചു കൊടുത്തു...


"😓യ്യോ എന്റെ അമിക്കാ മെലിഞ്ഞു അല്ലേ... നീ വല്ലതും ബാക്കി വെച്ചിട്ട് വേണ്ടേ എന്റെ അമിക്കാ കഴിക്കാൻ... പാവം..."


"😏ഓന്റെ തടി ഒക്കെ അത് പോലെ ഇണ്ട്... എങ്ങും പോയിട്ടൊന്നും ഇല്ല..."


"എന്നാലും എന്താടി അമിക്കാ എന്നെ കൊണ്ടോവാൻ വരാതെ..."


"🙄ആ ഞാൻ എങ്ങനെ അറിയാനാ... അവർക്ക് ഒന്നും നമ്മളെ പറ്റി വല്യ ചിന്ത ഇല്ലെന്നാ തോന്നുന്നേ..."


"😒ഞാൻ ഇന്നും കൂടി നോക്കും എന്നിട്ടും അമിക്കാ എന്നെ കൊണ്ടോവാൻ വന്നില്ലേ എന്ത് ചെയ്യണം എന്ന് എനിക്കറിയാം.. "


😨പടച്ചോനെ ഓൾ ഇനി നമ്മളെ പോലെ കിണറ്റിൽ എങ്ങാനും ചാടോ...



**********💞



"😬വെച്ചിട്ട് പോടാ പട്ടി... അങ്ങനെ ഇപ്പൊ അവളെ കാണേണ്ട... നമ്മളെ ഒക്കെ വിട്ടു ഇത് പോലെ ഒന്ന് പോയിട്ട് ഉണ്ട്... അതിനെ കാണാത്ത ടെൻഷനിൽ ഇരിക്കുമ്പോ ആണ് അവന്റെ ഒരു..."


നട്ട പാതിരക്ക് നമ്മൾ അമിയെ കാൾ ആക്കിയപ്പോ ഓൻ നമ്മളെ തെറിയും വിളിച്ചു കട്ടാക്കി...


😓പെണ്ണിനെ കാണാതെ ആണെങ്കിൽ ഉറക്കവും വരുന്നില്ല...🤔പോയാലോ... ഒന്ന് കണ്ടിട്ട് വരാന്നെ... അല്ലേ വേണ്ട ആ കോപ്പിന് നമ്മളെ പറ്റി വല്ല ചിന്തയും ഉണ്ടെങ്കിൽ വരട്ടെ...


കാലത്ത് തന്നെ നമ്മൾ അവിടെ ഒക്കെ ഒന്ന് നോക്കി എങ്കിലും പെണ്ണിന്റെ നിഴൽ പോലും കണ്ടില്ല...നമ്മളെ പിന്നിൽ നിന്നും ഒരു സൗണ്ട് കേട്ടപ്പോൾ ഉണ്ട് പെണ്ണ് ലോലിപോപ്പും നുണഞ്ഞു കൊണ്ട് വരുന്നു...🙄നമ്മളെ കണ്ടിട്ട് ആണെങ്കിൽ ഇങ്ങനെ ഒന്നിനെ ഇന്നേ വരെ കണ്ടിട്ടേ ഇല്ല എന്ന പോലെയാ കുരിപ്പ് പോയത്...


😬നിന്നെ എന്റെ കയ്യിൽ എന്നേലും കിട്ടും അപ്പൊ താരാട്ടോ ഇതിനൊക്കെ...


"😬ആ കോപ്പ് പോയത് കണ്ടോ... എന്നെ ഒന്ന് നോക്കിയിട്ടു പോലുമില്ല... അവൾ ആരാണെന്ന അവളെ വിചാരം..."


"നിന്നെ അവൾ നോക്കാതല്ലേ ഉള്ളൂ... ഇന്നലെ ഞാൻ ഒരുത്തിന്റെ ഉപ്പച്ചിനെ കാൾ ചെയ്തു...അപ്പൊ ഓൾ ചോദിക്കാ ഏത് അമി എന്ന്..."


"😬ഇപ്പൊ തോന്നാ കൊടുത്തത് കുറഞ്ഞു പോയി എന്ന്..."


"🙄എങ്കിൽ ചെല്ല് ബാക്കി കൂടി കൊടുത്തിട്ട് വാ..."


"😕എന്നിട്ട് വേണം കിണറിൽ ബോഡി പെറുക്കി എടുക്കാൻ... ഏത് നേരത്ത് ആണാവോ ഇതിനെ ഒക്കെ കെട്ടാൻ തോന്നിയെ..."


നമ്മൾ അതും പറഞ്ഞു കലിപ്പിൽ വണ്ടി എടുത്തു...😓എന്നാലും നമ്മൾ കൊടുത്ത സ്നേഹം ഒക്കെ ഇത്രയും പെട്ടെന്ന് മറന്നോ...



**********💃



നമ്മൾ വൈകീട്ടത്തെ ഫുഡടി ഒക്കെ കഴിഞ്ഞു എന്തേലും തിന്നാൻ കിട്ടോ എന്ന് നോക്കി പറമ്പിൽ ഒക്കെ ചുറ്റി കറങ്ങുമ്പോൾ ആണ് ഒരു ശൂ ശൂ വിളി കേട്ടത്...


നമ്മൾ പേടിച്ചു നോക്കിയതും നെച്ചു ഉണ്ട് ഇളിച്ചു കാണിക്കുന്നു...


" നീ എന്താ ഇവടെ..."


"ഞാൻ അമിക്കാനെ കാണാൻ വന്നതാ..."


🙄ഏ... നമ്മൾ അപ്പോ തന്നെ ഓളെ അടുത്തേക്ക് ചെന്നു... അയലിൽ ഉണക്കാൻ ഇട്ടിരിക്കുന്ന നമ്മളെ ഷാൾ എടുത്തു പെണ്ണിന് കൊടുത്തു...


"😍യ്യോ ഇപ്പൊ ഇന്നേ കണ്ടാൽ ഞാൻ ആണെന്നെ പറയൂ..."


"🙄അങ്ങനെ ആണെങ്കിൽ ഏത് നേരത്തും തലയിൽ ഒരു ഇടി പ്രതീക്ഷിക്കാം അല്ലേ..."


"😕ദേ നെച്ചു നീ എന്നെ കളിയാക്കാതെ ഞാൻ പോണ പോലെ അകത്തേക്ക് പൊക്കോ... ഷാൾ കൊണ്ട് മുഖം മറക്കണം..."


"🙄നീ പോവും പോലെ എന്നൊക്കെ പറയുമ്പോ തുള്ളി ചാടി പോണം അല്ലേ... നീ നേരെ ചൊവ്വേ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല..."


"ഡീ കോപ്പേ നീ അമിക്കാനെ കാണാൻ ആണോ ഇങ്ങോട്ടേക്ക് വന്നത്... അതോ എനിക്കിട്ട് വെക്കാൻ ആണോ..."


"😌ഞാൻ ഒരു ഡൌട്ട് ചോദിച്ചതല്ലേ എന്റെ നിയകുട്ടി... "


🙄എന്താവോ എന്തോ...


"😒നിക്കും ഇപ്പൊ അജുനെ കാണാൻ തോന്നാ... നീ ഇവിടെ ഞാൻ ആയിട്ട് നിക്ക്.. ഞാൻ പോയിട്ട് അജുനെ കണ്ടിട്ട് വരാം..."


അപ്പൊ തന്നെ ഓള് സമ്മതിച്ചു മുന്നോട്ട് നടന്നു...🙄


"പോയി കട്ടിലിന്റെ അടിയിൽ കിടന്നോണം... ഇനി ഞാൻ എങ്ങനെ പോവോ എന്തോ ഇപ്പൊ തന്നെ ഇരുട്ടായി... നിക്കാണെങ്കിൽ ഈ ഇരുട്ട് കണ്ടാൽ അപ്പൊ പേടിയാ..."


"നീ ധൈര്യം ആയിട്ട് പൊക്കോ... എന്തെലും പ്രശ്നം ഉണ്ടേൽ എന്നെ വിളിച്ചാൽ മതി..."


🙄അപ്പോഴേക്കും ഞാൻ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ പേടിച്ചു ചത്തിട്ട് ഉണ്ടാവും...


നമ്മൾ ഫ്ലാഷും ഓൺ ആക്കി എങ്ങനെ ഒക്കെയോ ഓന്റെ വീട്ട് മുറ്റത്ത്‌ എത്തി...ഓന്റെ റൂട്ട് വഴി നമ്മൾ എങ്ങനെ ഒക്കെയോ വലിഞ്ഞു കേറി അകത്തേക്ക് കയറി...നെച്ചുനെ കാൾ ആക്കി...


"ഡീ നീ അവിടെ എത്തിയോ..."


"ആ എത്തി നീയോ..."


"മ്മ്... ഇപ്പൊ അമിക്കാടെ കട്ടിലിന്റെ അടിയിൽ ഇണ്ട്... പേടിച്ചിട്ട് ആണെങ്കിൽ കയ്യും കാലും വിറക്കാ... ഇനി ഇവിടന്ന് പിടിച്ചാൽ വീണ്ടും തല്ലോ എന്തോ..."😓


"🙄ആ ഇവിടന്നും നിക്ക് അതന്നെയാ കിട്ടാൻ പോണെ... നീ വെച്ചോ ഞാൻ ജീവനോടെ ഇന്ടെൽ വിളിക്കാം..."


നമ്മൾ അതും പറഞ്ഞു ഫോൺ വെച്ച് അകത്തേക്ക് നടന്നു...



**********💞



*അമി *


നമ്മൾ മുറിയിൽ എത്തി ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി വരുമ്പോൾ ഉണ്ട് കട്ടിലിന്റെ അടിയിൽ എന്തോ ഒരു അനക്കം...


😕പാമ്പ് വല്ലതും ആണോ...സൂക്ഷിച്ചു നോക്കോയപ്പോ ഒരു വെളുത്ത കാൽ...  ആ കുരുപ്പ് നമ്മളെ പേഴ്‌സ് അടിച്ചു മാറ്റാൻ വന്നത് ആവും...


നമ്മൾ സൈഡിൽ കൂടി ചെന്നു പെണ്ണിന്റെ കാലിൽ പിടിച്ചു വലിച്ചതും മുന്നിൽ കിടക്കുന്ന ആളെ കണ്ടു നമ്മൾ വായും പൊളിച്ചു അവളെയും നോക്കി നിന്നു...🙄പടച്ചോനെ ഇവളെന്താ ഈ നേരത്ത് ഇവിടെ...ഇതെങ്ങനെ അകത്ത് കയറി...


"😪അയ്യോ എന്നെ തല്ലല്ലേ... ഞാൻ വെറുതെ വന്നതാ..."


പെണ്ണ് മുഖവും പൊത്തി പിടിച്ചു പറയുന്നത് കേട്ട് നമ്മൾ ചിരിച്ചു കൊണ്ട് അവളെ നോക്കി...അവൾ തന്നെ കയ് മാറ്റി നോക്കിയതും കയ്യും കെട്ടി നിക്കുന്ന നമ്മളെ കണ്ടു ഒന്ന് ഇളിച്ചു കാണിച്ചു...


"😍അങ്ങനെ ചുമ്മാതെ ഒന്നും ഞാൻ തല്ലില്ല... എനിക്ക് ഭ്രാന്ത് ഒന്നും ഇല്ല...ഇപ്പൊ ഈ കാണിച്ചത് എനിക്ക് ഒത്തിരി ഇഷ്ടായി അത് കൊണ്ട് ഞാൻ തല്ലാൻ അല്ല സ്നേഹിക്കാനാ പോണെ..."


അവളെയും എടുത്തു ബെഡിൽ ഇട്ടു കൊണ്ട് പറഞ്ഞതും പെണ്ണ് കലിപ്പ് ഇട്ടു നമ്മളെ പിടിച്ചു തള്ളി...


"ഞങ്ങൾ രണ്ടാളും അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല... കാര്യം അറിയാതെ അല്ലേ നിങ്ങൾ ഞങ്ങൾ തല്ലിയെ... അതോണ്ട് ഞാൻ ഇപ്പോഴും ദേഷ്യാ... വെറുതെ കാണാൻ വന്നതാ ഞാൻ പോവാ..."😏


എന്നും പറഞ്ഞു പെണ്ണ് എണീറ്റതും നമ്മൾ അവളെ കയ്യിൽ പിടിച്ചു അവിടെ നിർത്തി...


"എന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ നീ എന്നെ കാണാൻ വന്നേ... അപ്പൊ ഇനി നീ പോണോ എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്..."


"😏ഞാൻ പോവും...ഞാൻ ഉപ്പച്ചി കാണാതെ സ്കൂട്ടിയും എടുത്താ വന്നേ...ഉപ്പച്ചി കണ്ടാൽ അവിടെ നിലവിളി ആവും..."


"😨എടീ നീ അവിടന്ന് ഇവിടം വരെ വണ്ടി എടുത്താണോ വന്നേ..."


പെണ്ണ് യാതൊരു കൂസലും ഇല്ലാതെ അതേ എന്ന് തലയാട്ടി... അപ്പൊ തന്നെ നമ്മൾ ഫോൺ എടുത്തു പെണ്ണിന്റെ ഉപ്പച്ചിനെ വിളിച്ചു പറഞ്ഞു... ആള് ഒന്ന് ഷോക്ക് ആയെങ്കിലും കുഴപ്പം ഇല്ലെന്ന് കേട്ടപ്പോൾ ആശ്വാസം ആയി...


"എന്നെ കാണണം എങ്കിൽ നിനക്ക് എന്നെ ഒന്ന് വിളിച്ചാൽ മതിയായിരുന്നു... ഞാൻ വരില്ലേ നിന്റെ മുന്നിൽ..."


"ഇയാൾക്ക് എന്നെ തല്ലാൻ ആണോ..."


"ഇപ്പൊ നീ കാണിച്ചതിന് തല്ലേണ്ടത് തന്നെയാ... ഇനിയും നിന്നെ കാണാതിരിക്കാൻ എനിക്ക് പറ്റില്ല അത് കൊണ്ടാ വെറുതെ വിടുന്നത്..."


"പോ അവിടന്ന്... ഒരു തെറ്റും ചെയ്യാത്ത എന്നെയും നിയയെയും നിങ്ങൾ രണ്ട് ദുഷ്ടന്മാർ തല്ലി ചതച്ചില്ലേ... ഞങ്ങൾക്ക് ഇപ്പോഴും ദേഷ്യം ഉണ്ട്... ഞാൻ പോവാ..."


"നീ പോവോ... "


"ആ ഞാൻ പോവും..."


എന്നും പറഞ്ഞു കുതറി മാറാൻ നിന്ന അവളെ പിടിച്ചു ആ അധരങ്ങളിൽ ചുംബിച്ചു... അപ്പോഴേക്കും പെണ്ണ് നമ്മളിൽ അലിഞ്ഞു ഇല്ലാതായ പോലെ നിന്നു...😍


"നീ എന്നെ മനസ്സിൽ ആക്കി വരും എന്ന് എനിക്കറിയാം... ഇപ്പൊ നീ എന്നെ തേടി വന്നില്ലേ... എനിക്ക് കിട്ടിയ ഭാഗ്യം ആണ് നീ... ഈ സ്നേഹം എനിക്കെന്നും കൂടെ വേണം..."


"സോറി അമിക്കാ ഇനി ഞാൻ തെറ്റൊന്നും ചെയ്യില്ല... എനിക്ക് അമിക്കാനെ കാണാതെ ഒരു ദിവസം പോലും നിക്കാൻ വയ്യാ... എന്നും എനിക്ക് നിയ ഇങ്ങളെ വിഡിയോ കാൾ ആക്കി കാണിക്കാറുണ്ട് അത് കൊണ്ടാ ഇത്രേം ദിവസം ഞാൻ കഴിഞ്ഞു കൂടിയത്..."


"സത്യാണോ..."


"മ്മ്... അവള്ക്കും എന്നെ പോലെ തന്നെയാ അജുനെ കാണാതിരിക്കാൻ പറ്റാത്തോണ്ട് ഇത്തനെ എന്നും വിളിക്കാറുണ്ട്... ഇപ്പൊ അവളും ഓനെ കാണാൻ പോയൊരിക്ക..."


"😨അയ്യോ അവൾ അവിടെ എത്തി കാണോ..."


"ന്നെ വിളിച്ചതാ എത്തി എന്ന് പറഞ്ഞു..."


"എങ്കിൽ ഞാൻ അജുനോട് വിളിച്ചു പറയട്ടെ... അവൻ നോക്കിക്കോളും ബാക്കി..."


"അത് വേണ്ട... ഇപ്പൊ നമ്മൾ കണ്ടില്ലേ... അത് പോലെ ഒരു സർപ്രൈസ്‌ ആയി അജു അവളെ കാണട്ടെ... അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ..."😍


പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി നിന്നു...


"എന്താ ഇങ്ങനെ നോക്കുന്നെ..."


"അത്..."


"അത്..."


"അതുണ്ടല്ലോ കുറച്ച് ദിവസായില്ലേ എന്നെ ഇട്ടു കളിപ്പിക്കാൻ തുടങ്ങീട്ട്... ഞാൻ അന്ന് വിളിച്ചപ്പോൾ നീ എന്താ ചോദിച്ചെ ഏത് അമി എന്ന്... അല്ലേ..."


"😓അത്... അത് ഞാൻ ചുമ്മാ പറ്റിക്കാൻ വേണ്ടിയാ..."


പെണ്ണ് പേടിച്ച പോലെ പിന്നിലേക്ക് പോയതും നമ്മൾ പെണ്ണിനെ എടുത്തു ബെഡിൽ ഇട്ടു അവളിലേക്ക് ആയി അടുത്തു... നമ്മളെ തന്നെ നോക്കി പുഞ്ചിരിക്കുന്ന അവളിൽ ഒരു പ്രണയ മഴ ആയി നമ്മൾ പെയ്തിറങ്ങി...😍



**********💃



"🤔ഈ കോപ്പ് ഇത് എവിടെ പോയി കിടക്കാ... ഞാൻ ഇല്ലാത്തോണ്ട് ഇവിടെ ആകെ വൃത്തിയും മെനയും ഉണ്ട്...അതോണ്ടാവും എന്നെ വിളിക്കാതെ..."😏


നമ്മൾ സ്വയം പറഞ്ഞു അവിടെ ഒക്കെ ഒന്ന് നോക്കിയതും ഓൻ ഉണ്ട് ആരോടോ കലിപ്പ് ആയി ഫോണിൽ സംസാരിച്ചു കൊണ്ട് മുറിയിലേക്ക് വരുന്നു...🙄ഇവനെന്താ പടച്ചോനെ എപ്പോൾ നോക്കിയാലും കലിപ്പ്...


നമ്മൾ അപ്പോൾ തന്നെ കട്ടിലിന്റെ അടിയിൽ കയറാൻ നിന്നതും തിടുക്കത്തിൽ തല ഇടിച്ചു...😨നമ്മൾ തലയും തടവി ഷെൽഫിന്റെ പിന്നിൽ ചെന്നു നിന്നു...


"😬ആ കുരിപ്പിനെ എന്റെ കയ്യിൽ കിട്ടിയാൽ മിക്കവാറും ഓളെ കൊല്ലും ഞാൻ...വിവരം ഇല്ലാത്ത കഴുത..."


😭പടച്ചോനെ എന്തിനാ ഇപ്പൊ ഇങ്ങോട്ടേക്ക് വന്നത്... ഇത് കേൾക്കാൻ ആണോ...🤔ഇനി ഇപ്പൊ ഇത്ത കാണിച്ചു തന്ന കിസ്സ്‌ ഒക്കെ ഇവൻ മനഃപൂർവം നമ്മളെ കാണിക്കാൻ വേണ്ടി ചെയ്തത് ആണോ...ആ സ്നേഹം ഒന്നും ഇപ്പൊ കാണുന്നില്ലല്ലോ...


"പ്ഫ വൃത്തികെട്ടവനെ നിന്നെ ഞാൻ കൊന്ന് കളയും പന്നി..."


😨യ്യോ ഈ ടൈം എങ്ങാനും എന്നെ കിട്ടിയാൽ മയ്യത് പോലും കിട്ടും എന്ന് തോന്നുന്നില്ല...


🙄പിന്നെ മൊത്തം  ഹിന്ദിയിൽ ആയിരുന്നു...😕കേട്ടാൽ തന്നെ അറിയാം ഹിന്ദി തെറി ആണെന്ന്... ഇടക്ക് നമ്മളെ പേര് കൂടി ഇണ്ടല്ലോ പടച്ചോനെ...


😭ഡീ നെച്ചു നീ അറിഞ്ഞ ഞാൻ പെട്ടു... വെറും പെടൽ അല്ല...സിംഹത്തിന്റെ വായിലോട്ടു തല ഇട്ടു കൊടുത്താ പെട്ടത്...


😓അവിടെ കിടന്നു ഉറങ്ങിയാ മാതിയെന്നു... നമ്മൾ പേടിച്ചു വിറച്ചു കൊണ്ട് അതിന്റെ പിന്നിലേക്ക് നീങ്ങി ഇരുന്നു... ഇടിയറ്റ് എന്നും പറഞ്ഞു ഫോൺ വെച്ചപ്പോൾ ആണ് ആശ്വാസം ആയത്...😓


ഓൻ ബാത്‌റൂമിൽ കയറിയതും നമ്മൾ അവിടെ ഉള്ള ജെഗിൽ നിന്നും വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തി... പേടിച്ചു തൊണ്ട വരണ്ടു പോയി...🤔എന്നാലും എന്താവും പ്രശ്നം...


ഓൻ ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും നമ്മൾ കട്ടിലിന്റെ അടിയിലേക്ക് വലിഞ്ഞു കയറി...😨യ്യോ പാറ്റ... ഇത് ഒരു കുരിശ് ആണല്ലോ... ഇവന്റെ വളർത്തു ജീവി ആണെന്ന് തോന്നുന്നു...😕


നമ്മൾ എങ്ങനെ ഒക്കെയോ അതിനെ ഷാൾ കൊണ്ട് തട്ടി തെറിപ്പിച്ചു... പണ്ടാരം ഓന്റെ മെത്തേക്ക് കയറി കടിക്കട്ടെ...


"😬ഈ കോപ്പിനെ കൊണ്ട് തോറ്റല്ലോ...ഒരു കാലത്തും സമാദാനം തരില്ല എന്ന് പ്രതിജ്ഞ എടുത്തു നടക്കാ ജന്തു..."


🙄ഇവനെന്താ പടച്ചോനെ നമ്മളെ ഇങ്ങനെ ശപിച്ചു കൊണ്ടിരിക്കുന്നെ...😓എന്നാലും ഇത്രക്ക് വെണ്ടാർന്നു...😬നമ്മക്ക് ആണെങ്കിൽ കലിപ്പ് കയറി അതിനകത്ത് നിക്കാനും പറ്റുന്നില്ല...



*********💞



"😬ഡാ പട്ടി കോപ്പേ തെണ്ടി... താനെന്താ കുറെ നേരം ആയല്ലോ എന്നെ പ്രാകാൻ തുടങ്ങീട്ട്..."


നമ്മളെ മുന്നിൽ നിൽക്കുന്ന പെണ്ണിനെ കണ്ടു നമ്മൾ ഒന്ന് പകച്ചു... ഇത് ഇപ്പൊ എവിടുന്ന് പൊട്ടി മുളച്ചു...😕


"🙄നീ തന്നെയാണോ ഇത്... അല്ല നീയെന്താ ഇവിടെ... നീ എങ്ങനെ വന്നു..."


"😬അതോണ്ടല്ലേ ഇന്റെ സ്വഭാവം നിക്ക് കാണാൻ പറ്റിയെ...😏വരേണ്ടി ഇരുന്നില്ല അവിടെ കിടന്നു ഉറങ്ങിയാൽ മതിയെരുന്നു..."


"ഓഹോ അപ്പൊ മോൾ എന്നെ കാണാൻ വന്നതാണോ..."


അപ്പൊ തന്നെ തലയാട്ടി അതേ എന്ന് കാണിച്ചു നമ്മളെ തുറിച്ചു നോക്കി...


"നിന്നെ ഞാൻ കാണാൻ ഇരിക്കയിരുന്നു കോപ്പേ... നീ എന്താടി ഈ കാണിച്ചു വെച്ചിരിക്കുന്നത്..."


എന്നും പറഞ്ഞു പെണ്ണിന്റെ കയ് തിരിച്ചതും പെണ്ണ് അലറി...


"എടീ പിശാശ്ശെ... അടങ്ങി നിക്ക്... ഒച്ച വെച്ചാൽ നിനക്ക് തന്നെയാ നാണക്കേട്..."


"😓എന്തിനാ എന്നെ ഇങ്ങനെ ഒക്കെ ചെയ്യുന്നേ... ഞാൻ പോവാ..."


"എവിടെ പോവ... ഇതിന് കൂടി തീരുമാനം ഉണ്ടാക്കീട്ട് മോൾ പോയാൽ മതി..."


നമ്മൾ കലിപ്പിൽ പെണ്ണിന്റെ നേരെ ഫോൺ നീട്ടിയതും പെണ്ണ് അതിലേക്ക് കണ്ണും മിഴിച്ചു നോക്കി കഴിഞ്ഞു നമ്മളെ ദയനീയമായി ഒന്ന് നോക്കി...😓


"😬എന്താടി ഇത്..."


"😓അത് ഞാൻ അല്ല..."


"അല്ലേ... ഇവനോടൊപ്പം ഇങ്ങനെ ഒട്ടി നിക്കാൻ നിനക്ക് നാണം ഇല്ലേ... നീ ആരാടി അവന്റെ..."


"😓സോറി..."


"😬ഒരു സോറി പറഞ്ഞ തീരോ എല്ലാം... അവൻ ഇത് മേരാ നിയാ ബേട്ടി എന്നും പറഞ്ഞ fb യിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നെ... അതിലെ കമെന്റ്സ് കാണുമ്പോ ആണ് എനിക്ക് കലിപ്പ് കേറി വരുന്നെ...ഹൽവയും മത്തിക്കറിയും പോലെ ഉണ്ടത്രേ..."


"😨യ്യോ ഞാൻ മത്തി കറിയാ... ബ്ലാ എനിക്കത് ഇഷ്ടല്ല..."


"😬ഡീ കോപ്പേ മനുഷ്യൻ ഇവിടെ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ നീ കഴിക്കേണ്ട കാര്യം മാത്രേ കേട്ടുള്ളൂ..."


"😓ഓന്റെ ഉമ്മച്ചിക്ക് എന്നെ കാണണോന്ന് പറഞ്ഞത് കൊണ്ടാ ഞാൻ ഓന്റെ കൂടെ സെൽഫി എടുത്തെ... ഞാൻ അറിയോ ഓൻ fb യിൽ പോസ്റ്റും എന്ന്... "


"ഓഹ് അപ്പൊ ആര് വിളിച്ചാലും പോയി നിന്നോളും സെൽഫി എടുക്കാൻ... അവന്റെ ഉമ്മച്ചി എന്താ നിന്നെ അവനെ കൊണ്ട് കെട്ടിക്കാൻ പെണ്ണ് കണ്ടതാണോ..."


"🙄യ്യോ ആണോ... ഹെയ് ഓൻ അതൊന്നും എന്നോട് പറഞ്ഞില്ല..."


😕ഏ... ഈ കുരിപ്പ് അപ്പൊ ഓനെ കെട്ടാൻ റെഡി ആയി നിക്കാണോ...


"അല്ലേലും നിനക്ക് ചേരുന്നത് ആ ബംഗാളി തന്നെയാ... എന്നാ ഒരു ചേർച്ച കണ്ടില്ലേ..."


"ഇയാൾ എന്നെ കെട്ടീലെങ്കി ഞാൻ ആ മർജാൻ കാക്കുനെ കെട്ടിയേനെ... ആൾക്ക് എന്നെ എന്ത് ഇഷ്ട്ടം ആണെന്ന് അറിയോ... എപ്പോഴും തല്ലും വഴക്കും കൊള്ളേണ്ടല്ലോ..."


🙄പടച്ചോനെ പെണ്ണ് കയ് വിട്ടു പോയി... അയ്യേ എന്നാലും അവനെ ഒക്കെ എന്ത് കണ്ടിട്ടാ ഈ കുരിപ്പ് ഇഷ്ടപ്പെടുന്നേ...


"ഡീ അവർ നേരെ ചൊവ്വേ കുളിക്കാർ പോലുമില്ല..."


"😌യ്യോ ഉള്ളതാണോ..."


😨പടച്ചോനെ ഈ കുറിപ്പിന് ആണെങ്കിൽ പിന്നെ വെള്ളം അലർജി ആണല്ലോ...


"ഇനിഎങ്ങാനും അവനെ കാണുമ്പോൾ ഒലിപ്പിച്ചു പോയാൽ ഉണ്ടല്ലോ കൊന്ന് കളയും ഞാൻ...ഏതേലും ചെക്കന്മാരെ കൂടെ നിന്ന് സെൽഫി എങ്ങാനും എടുത്താൽ അതിന് വേറെയും കിട്ടും... ആ പട്ടിയെ വിളിച്ചു പോസ്റ്റ്‌ പിൻവലിക്കാൻ പറഞ്ഞിട്ടുണ്ട്... ഇനി എവിടെ ഒക്കെ എന്തൊക്കെയാ ഒപ്പിച്ചു വെച്ചേ എന്ന് ആർക്കറിയാം..."


"😓പാവം മർജാൻ കാക്കു വഴക്ക് പറയേണ്ടായിരുന്നു..."


"എന്താടി നിനക്ക് അവനോടിത്ര സിംപതി... നിനക്ക് ഇപ്പൊ എന്നേക്കാൾ ഇഷ്ട്ടം അവനെ ആണല്ലോ..."


"😏ആ നിക്ക് ഇപ്പോ അങ്ങേരെയാ ഇഷ്ട്ടം... ഇയാളെ തീരെ ഇഷ്ടല്ല... വെറുതെ വന്നു... ഇനി ഞാൻ ഇയാളെ കാണാൻ വരില്ല... ഞാൻ പോവാ..."


എന്നും പറഞ്ഞു പെണ്ണ് നടന്നതും നമ്മൾ പെണ്ണിന്റെ കയ്യിൽ പിടിച്ചു...


"എന്തായാലും കഷ്ടപ്പെട്ട് വന്നതല്ലേ കണ്ടിട്ട് പോയാൽ മതി..."😍


"😏ഞാൻ എന്റെ മർജാൻ കാക്കുനെ കണ്ടോളാട്ടോ..."


പെണ്ണ് നമ്മളെയും പിടിച്ചു തള്ളി ഒരു ഓട്ടം ആയിരുന്നു...നമ്മൾ പിന്നാലെ ചെന്നതും പെണ്ണ് ഇറങ്ങി പോകുന്ന കണ്ടു നമ്മൾ കണ്ണും തള്ളി നിന്നു... ഇതാണല്ലേ റൂട്ട്...😕നമ്മൾ ആയിട്ട് തന്നെ കാട്ടി കൊടുത്തത് അല്ലേ...


താഴെ എത്തിയതും പെണ്ണ് ഒന്ന് നിന്നു തിരിഞ്ഞു നമ്മളെ ഒരു നോട്ടം...


"ഇരുട്ടായി... നിക്ക് പേടിയാ എന്നെ കൊണ്ട് വിടോ..."😓


അത് കേട്ടപ്പോൾ നമ്മൾ ഇളിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി...


"മാർജാൻറെ അടുത്താണോ...മ്മ്..."


"😏ഞാൻ ചുമ്മാ പറഞ്ഞത് ആണ്... മർജാൻ കാക്കു നിക്ക് അമിക്കാനെ പോലെയാ... ആൾക്കും എന്നെ അങ്ങനെ എന്നെയാ..."


"🙄ആവോ ആർക്കറിയാം... അവൻ എപ്പോഴാ വന്നു നിന്നെ അടിച്ചു മാറ്റി കൊണ്ട് പോവുന്നെ എന്ന്...നീയാണെങ്കി ആരേലും വിളിക്കാൻ കാത്തു നിക്കല്ലേ കൂടെ പോവാൻ..."


പെണ്ണിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും പെണ്ണ് കലിപ്പ് ഇട്ടു നമ്മളെ ഒന്ന് തുറിച്ചു നോക്കി...


"അങ്ങനെ ഇപ്പൊ ഇയാളെ രക്ഷപ്പെടാൻ ഞാൻ വിടൂലട്ടോ... ഈ ജീവിതകാലം മുഴുവനും ഇയാളെ ഞാൻ ശല്യം ചെയ്തോണ്ട് ഇരിക്കും..."


"😍അപ്പൊ ഞാൻ തല്ലിഎന്നും ഇരിക്കും..."


"😬പോടാ പട്ടി... എന്നെ തല്ലി കൊല്ലാൻ ആക്കീട്ട് ഇളിക്കുന്നത് കണ്ടില്ലേ... ഞാൻ പോവാ..."


വീണ്ടും മുന്നിലേക്ക് ഓടിയതും നമ്മൾ കയ്യും കെട്ടി നിന്നു...😌ധൈര്യം അമ്മാതിരി ആയോണ്ട് എന്തായാലും ഗേറ്റ് കടന്നു പോകാൻ സാധ്യത ഇല്ല...പെണ്ണ് ഗേറ്റ് കടന്നു പോയതും നമ്മൾ പിന്നാലെ പോകാൻ ഒരുങ്ങവേ പെണ്ണ് ഉണ്ട് ഓടി വരുന്നു...


"😵യ്യോ... പട്ടി..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെ മേലേ ചാടിയതും നമ്മൾ അവളെയും കൊണ്ട് താഴേക്ക് ലാൻഡ് ആയി... പെണ്ണിനെ അപ്പൊ തന്നെ ഇറുക്കി പിടിച്ചു ഉമ്മ വെക്കാൻ എന്ന പോലെ പോയതും പെണ്ണ് നമ്മളെ പിടിച്ചു തള്ളി...


"😏എന്നെ ഉമ്മ വെക്കൊന്നും വേണ്ട..."


"😍ഞാൻ വെക്കും... ഉമ്മ വെക്ക മാത്രല്ല മറ്റു പലതും ചെയ്യും...കുറെ ദിവസത്തെ പലിശ അടക്കം വീട്ടാൻ ഉണ്ട്..."


എന്നും പറഞ്ഞു പെണ്ണിന്റെ അധരങ്ങൾ ചുംബിച്ചുണർത്തിയതും പെണ്ണ് നമ്മളെ ഒരു പുഞ്ചിരിയോടെ ഇറുക്കി പിടിച്ചു...


പെണ്ണിനെ എടുത്തു മുറിയിലേക്ക് ചെന്നു ബെഡിലേക്ക് കിടത്തി...


"😓എവിടെ ഒക്കെയാ ഞാൻ അന്ന് നിന്നെ തല്ലിയെ..."


"😪ദാ ഇവിടെ പിന്നെ ഇവിടെയും ഒക്കെ തല്ലി... നിക്ക് എന്ത് വിഷമായി എന്ന് അറിയോ..."


പെണ്ണ് നമ്മൾ തല്ലിയ ഭാഗത്തേക്ക് ഒക്കെ തൊട്ട് കാണിച്ചതും നമ്മൾ ഒരു ചിരിയോടെ പെണ്ണിനെ നോക്കി...


"😍എന്നാൽ അവിടെ ഒക്കെ ഞാൻ ഉമ്മ വെക്കാൻ പോവാ..."


"😏വേണ്ട..."


പെണ്ണ് നമ്മളെ പുച്ഛിച്ചതും അവളെ കയ് പിടിച്ചു വെച്ച് അവളെ തല്ലിയ ഇടമൊക്കെ നമ്മൾ ചുംബിച്ചു... അപ്പോഴേക്കും പെണ്ണ് കുറുകി കൊണ്ട് നമ്മളെ ഇറുക്കി പിടിച്ചു... എല്ലാ പിണക്കവും മറന്നു പെണ്ണ് നമ്മളെ നോക്കി പുഞ്ചിരിച്ചതും നമ്മളും പുഞ്ചിരിച്ചു കൊണ്ട് അവളെ കീഴടക്കി...😘



*********💞



*അമി *


"ഇന്നലെ രാത്രി എന്താ ഇവിടെ വല്ല അത്ഭുതവും നടന്നോ... പിണങ്ങി വന്ന ഒരുത്തിയെ കാണാൻ ഇല്ല... പകരം പിണങ്ങി പോയ ഒരുത്തി വന്നിരിക്കുന്നു... ഇന്നലെ രാത്രി എന്താ സംഭവിച്ചത്..."


കുഞ്ഞിപ്പാ നമ്മളെ നോക്കി ചോദിച്ചതും നമ്മളെ പെണ്ണ് നാണത്തോടെ നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...


"😌ഇവളുമാർക്ക് ഞങ്ങളെ വിട്ടു നിക്കാൻ ആവില്ല അത് തന്നെ കാരണം... ഞങ്ങൾ തേടി പോവാതെ തന്നെ ഇവളുമാർ നങ്ങളെ തേടി വന്നില്ലേ..."


"അതാണ്‌ സ്നേഹം... പക്ഷെ ആ സ്നേഹത്തിന്റെ പെരും പറഞ്ഞു കെട്ടിയോളുമാരെ തല്ലുന്നത് അത്രക്ക് നല്ല സ്വഭാവം അല്ല..."


"എന്റെ കുഞ്ഞുപ്പാ ഇങ്ങൾ വീണ്ടും എന്റെ ചോറിൽ കല്ല് ഇടല്ലേ..."😓


നമ്മൾ അങ്ങേരെ നോക്കി ദയനീയമായി പറഞ്ഞു...🙄ഇനി ഇത് കേട്ടിട്ട് വേണം ഇവിടെ ഒന്ന് വേറെ വല്ലതും ഒപ്പിക്കാൻ...


"അവിടെ പോയ ഒരുത്തി ജീവനോടെ ഉണ്ടോ എന്തോ... ഒന്ന് വിളിച്ചിട്ട് പോലുമില്ല..."


"😌അതൊക്കെ ഇണ്ട്... അവൻ എന്തായാലും അവളെ കൊല്ലില്ല നേരെ തിരിച്ചു ആവന്നാൽ ഭാഗ്യം... ഇന്ന് എനിക്കും ഇവൾക്കും ഓണ സദ്യ ഉണ്ടെന്ന് അജു ഇപ്പൊ വിളിച്ചു പറഞ്ഞതാണ്...നേരിട്ട് തന്നെ കാണാം... അവിടെ ഉള്ള അവസ്ഥ..."


"😏എന്നെ വിളിച്ചില്ല..."


നമ്മളെ പുന്നാര പെങ്ങൾ മുഖം ചുളുക്കി...


"നിന്നെ പ്രത്യേകം പറഞ്ഞത് ആണ്... ഞാൻ ആണ് പറഞ്ഞത് നിന്നെ ഈ വയറും വെച്ചു കൊണ്ട് വരാൻ ഒന്നും പറ്റില്ല അവൾക്കുള്ളത് കയ്യോടെ തന്നാൽ മതി എന്ന്..."


"😒ഇങ്ങളെ കെട്ടിയോളും ഒരിക്കൽ ഇത് പോലെ വയറും വീർപ്പിച്ചു നടക്കും അപ്പൊ കാണാട്ടോ..."


അതിന് നമ്മൾ പെണ്ണിനെ നോക്കിയതും അവൾ അത് ഭാവനയിൽ കാണുന്ന തിരക്കിൽ ആണ്...🙄നമ്മൾ എങ്ങനെ ഉണ്ടെന്ന് പുരികം പൊക്കി ചോദിച്ചതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി...


🙄ഇത് എല്ലാ പെണ്ണുങ്ങൾക്കും പറഞ്ഞ കാര്യം അല്ലേ... ഇവറ്റകളെ ഒക്കെ ഭാവം കണ്ടാൽ തൊന്നും ഇതൊക്കെ നമ്മളെ ഡ്യൂട്ടി ആണെന്ന്...


"അവളും കൂടെ വന്നോട്ടെടാ അതിന്റെ ഒരു ആഗ്രഹം അല്ലേ..."


"😓നടന്നു പോവാം എങ്കിൽ വന്നോട്ടെ..."


"ഓഹ് അപ്പൊ നമ്മളെ ഇങ്ങളെ ബൈക്കിൽ കൊള്ളാതൊണ്ടാ അല്ലേ... എനിക്ക് ഇപ്പൊ നടക്കുന്നത് നല്ലതാ അല്ലേ ഉമ്മച്ചി..."


നമ്മൾ അതും സമ്മതിച്ചു കൊടുത്തതും അവൾ ഹാപ്പി ആയി...



*********💃



"എന്തെ... ക്ഷീണം ഉണ്ടോ..."


"നിക്ക് ക്ഷീണം ഒന്നുല്ല... ഉറക്കം വരുന്നോണ്ടാ..."😏


നമ്മൾ ഓനെയും പുച്ഛിച്ചു മൂടി പുതച്ചു വീണ്ടും കിടന്നു...


"😍നിനക്ക് പിന്നെ അതൊന്നും ഇല്ലല്ലോ... പക്ഷെ എനിക്ക് നല്ല ക്ഷീണം ഉണ്ട്..."


"ആവാത്ത പണിക്ക് എന്തിനാ പോയെ..."


"ഡീ കള്ളി...ഇപ്പൊ അങ്ങനെ ആയി അല്ലേ... വെറുതെ നിന്ന എന്നെ പിടിച്ചു ഇത് വരെ എത്തിച്ചത് നീയല്ലേ..."


"പോടാ അവിടന്ന്... ഞാൻ ഒന്ന് കാണാൻ വന്നു എന്ന് കരുതി... ഇപ്പൊ എല്ലാം എന്റെ കുറ്റം ആയി..."


നമ്മൾ ഓനെയും പിടിച്ചു തള്ളി ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു... അപ്പൊ ഓൻ കയ്യൊക്കെ ഒന്ന് നിവർത്തി പിടിച്ചു എണീറ്റതും നമ്മൾ ഒന്ന് കൂടി ഓനെ കളിയാക്കി പുറത്തേക്ക് ഓടി...😍


"🙄നീ എപ്പോൾ വന്നു..."


😨പടച്ചോനെ ഉമ്മച്ചിയെയും ഇത്തയെയും കണ്ടു നമ്മൾ വായും പൊളിച്ചു നിന്നു...😕യ്യോ ഇന്നലെ കള്ളനെ പോലെ പതുങ്ങി വന്നതാ... ഇത്ത കാര്യം മനസ്സിൽ ആയ പോലെ നമ്മളെ നോക്കി ഒന്ന് ഇളിച്ചു തന്ന് പോയതും നമ്മൾ ഉമ്മച്ചിയെ നോക്കി അതേ പോലെ ഇളിച്ചു കിച്ചണിലേക്ക് ഓടി...


"ഒടുക്കം മോൾ തോൽവി സമ്മതിച്ചു അല്ലേ..."


"😍മ്മ്..."


നമ്മൾ ഇളിച്ചു കൊണ്ട് ഇത്തയെ നോക്കി...


ഫ്രഷ് ആയി വന്ന ഓന് നമ്മൾ ചായ കൊടുത്തപ്പോൾ ആണ് ഇന്ന് ഓന്റെ വക സദ്യ ആണെന്നും അമിക്കയും നേച്ചും കൂടി വരുന്നുണ്ട് എന്നും പറഞ്ഞത്... ഇതൊക്കെ എപ്പോ നടന്നു...


"ദേ ഇത്ത ഇങ്ങള് ഒന്ന് മാറി നിന്നെ... ഇന്ന് എല്ലാം എന്റെ വകയാ... ചോർ മാത്രം ഇങ്ങള് ഉണ്ടാക്കിയാൽ മതി..."


"ചോർ ഉണ്ടാക്കി വെച്ചിട്ടുണ്ട്... ഇനി എന്താന്ന് വെച്ചാൽ ഞാൻ അരിഞ് തരാം... നീ ഉണ്ടാക്കിക്കോ..."


"ഇന്ന് ഇങ്ങൾക്ക് ഫുൾ റസ്റ്റ്‌ ആണ്... ഇങ്ങള് പോയി സിനിമയൊ സീരിയലോ എന്താന്ന് വെച്ചാൽ കണ്ടോ..."


😌അത് കേട്ടതും നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചു ഇത്താടെ കൂടെ ടീവിയും ഓൺ ചെയ്തു ഇരുന്നു...🙄ഇനി ഓൻ ഉണ്ടാക്കുന്നത് ഒക്കെ കഴിക്കാൻ പറ്റോ എന്തോ...


"യ്യോ മാറ്റല്ലേ ഇത്ത... ഈ ചേച്ചിടെ ഡെലിവറി അവസാനം  കാണിക്കും... പണ്ടൊക്കെ നിക്ക് പേടി ആയോണ്ട് ഞാൻ കണ്ടിട്ടില്ല... ഇന്ന് നിക്ക് ഇത് കാണണം..."


നമ്മൾ കളിമണ്ണ് മൂവി കണ്ടു ആകാംക്ഷയോടെ ഇത്തയെ നോക്കി പറഞ്ഞു...😕


"🙄അത് ഇപ്പൊ നിനക്ക് കാണണോ... ഒരു ഡെലിവറി ഒക്കെ കഴിഞ്ഞു കണ്ടാൽ പോരെ..."


"😌വേണ്ട നിക്ക് അറിയണം എങ്ങനെ ആണെന്ന്..."


ഇത്ത അയിന് നമ്മളെ നോക്കി ഒന്ന് ഇളിച്ചു അതിൽ നോക്കി ഇരുന്നു...😕അത് കാണണം എന്നും പറഞ്ഞു അനു മോളും ഒപ്പം വന്നു ഇരുന്നു... ഈ പെണ്ണ് എന്തിനാ ഇപ്പോഴേ ഇത് കാണുന്നെ...


"ഡീ നിയ ഇങ്ങ് വന്നേ..."


നമ്മൾ അത് കേട്ടതും കിച്ചണിലേക്ക് ഓനെയും കലിപ്പിൽ നോക്കി കൊണ്ട് നടന്നു...


"എന്താ..."


"ഇത് ഒന്ന് അരിഞ് താടി..."


പാവല്ലേ എന്ന് കരുതി നമ്മൾ അത് അരിഞ് കൊടുത്തു...


"😌ദാ ഇതും കൂടി..."


"😨യ്യോ സവാള... ഇത് കാണുമ്പോ തന്നെ നിക്ക് കരച്ചിൽ വരും... വേറെ വല്ലോം ഉണ്ടേൽ താ ഞാൻ അരിഞ് തരാം..."


"ദാ എന്നാൽ ഇത് നല്ല വൃത്തിയായി കഴുകി അരിഞ് വെച്ചേക്ക്..."


"ഇതെന്തിനാ ഈ മുരിങ്ങക്കാ കോൽ... തോരൻ ഉണ്ടാക്കാൻ ആണോ..."


"😕അത് ഞാൻ ഉണ്ടാക്കിക്കോളാം നീ അരിഞ് തന്നാൽ മതി... കേട്ടിട്ടില്ലേ അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട എന്ന്..."


"😏ഓഹ്... ഇതിപ്പോ ജോലി മുഴുവനും എനിക്ക്... കൂലി നിങ്ങൾക്കും... എല്ലാരും പറയാ അജുന്റെ വകയാ ഇന്നത്തെ സദ്യ എന്നാ..."😏


"😍അത് പിന്നെ അങ്ങനെ തന്നെയല്ലേ എന്റെ നിയ കുട്ടി കാര്യങ്ങൾ...അധ്വാനം മുഴുവനും ആണുങ്ങൾക്ക് അവസാനം പറയും അവൾ പ്രസവിച്ചു എന്ന്... അത് പോലെയാ ഇത് എന്ന് കരുതിയാൽ മതി..."


🙄നമ്മൾ കണ്ണും തള്ളി ഓനെ ഒന്ന് നോക്കി...യ്യേ വൃത്തികെട്ട ജന്തു...😏


"അല്ലേടി ഞാൻ ഇങ്ങനെ അധ്വാനിക്കുന്നു എന്നല്ലാതെ നിനക്ക് എനിക്കുള്ള കൂലി ഒന്നും തരാൻ ഉദ്ദേശം ഇല്ലേ...ടൈം ആവുമ്പോൾ നടക്കുമായിരിക്കും അല്ലേ..."


"😬ദേ കത്തിയാ എന്റെ കയ്യിൽ ഉള്ളത്... ഒരു കുത്തങ്ങു തരും ഞാൻ... നിക്ക് സിനിമ കാണണം ഞാൻ പോവാ..."


"ആ പോകല്ലേ എന്റെ നിയ കുട്ടി... നീ മുറ്റത്ത്‌ പോയി കുറച്ച് ഇല മുറിച്ചു കൊണ്ട് വാ...സദ്യ വിളമ്പാൻ പാകത്തിന് ഉള്ളത്..."


"🙄ആ അതാ നിക്കും ഇയാൾക്കും നല്ലത്..."


നമ്മൾ കത്തിയും എടുത്തു കിച്ചൻ വിട്ടു...😕ഓന് നമ്മക്ക് പണി തരാതോണ്ട് ഉറക്കം ഇല്ലെന്നാ തോന്നുന്നെ...


"ഇത്ത ഓളെ ഹോസ്പിറ്റലിൽ കൊണ്ടൊവുമ്പോ എന്നെ വിളിക്കണട്ടോ..."


"ആ വിളിക്കാം... പിന്നെ ഉണ്ടാവുന്ന ബവിശത്തുകൾക്ക് ഞാൻ ഉത്തര വാദി അല്ലാട്ടോ..."


🙄നമ്മൾ ഇത്തയെ ഒന്ന് നോക്കി പുറത്തേക്ചെന്നു ഇല വെട്ടി എടുക്കുമ്പോൾ ആണ് സൈനുത്ത മതിലും ചാരി നമ്മളെ നോക്കി ചിരിച്ചത്...


"എന്റെ നിയ മോളെ നിങ്ങൾ അനി കുട്ടൻ ആള് കൊള്ളാട്ടോ... എന്റെ പാത്തുനെ വളച്ചു ചാകിൽ ആക്കി ഓൻ ഇവിടെ അങ്ങ് താമസം ആക്കി... ഇപ്പൊ എന്റെ പാത്തു പെറ്റു കിടക്കാ... നാല് കുട്ടികൾ ഉണ്ട്..."


"😨യ്യോ ഉള്ളതാണോ... അതെന്താ ഇത്ര പെട്ടെന്ന്... ഇത് എന്റെ അനി കുട്ടന്റെ ഒന്നും അല്ല...ഇങ്ങളെ പാത്തുനെ ആരോ ചതിച്ചതാ... ഹെയ് ഞങ്ങളെ കെട്ട് കഴിഞ്ഞിട്ട് പോലും പത്ത് മാസം ആയിട്ടില്ല..."😓


നമ്മൾ ഒന്ന് കൂടി കണക്ക് കൂട്ടി അവരെ നോക്കി...


"🙄എന്റെ മോളെ നിന്നോടാണോ എനിക്ക് ഇത് പറയാൻ തോന്നിയെ..."


"ഞാൻ ആ കുട്ടീനെ ഒന്ന് നോക്കട്ടെ... അനി കുട്ടനെ പോലെ ഇണ്ടോന്ന്...അവൻ തന്നെ കുട്ടിയാണ്... അപ്പോഴാ ഇങ്ങളെ പാത്തു അയിനെ പിടിച്ചു ഉപ്പച്ചി ആക്കുന്നെ..."


നമ്മൾ കത്തിയും അവിടെ ഇട്ടു സൈനുത്തടെ വീട്ടിലേക്ക് കേറിപ്പോയി...


നമ്മൾ അകത്തേക്ക് കയറിയതും പാത്തു ഉണ്ട് നല്ല ഉറക്കം...😍ഈയ്യോ നാല് പൂച്ചകുട്ടികൾ അടുത്തായി ഉറങ്ങുന്നുണ്ട്...


നമ്മൾ കണ്ടപ്പോൾ തന്നെ അയിനെ എടുക്കാൻ വേണ്ടി തൊട്ടതും പാത്തു എണീറ്റ് നമ്മളെ മേലേ ഒരു ചാട്ടവും ഒരു കരച്ചിലും...🤔ഇത് തെറി അല്ലേ കരച്ചിൽ അല്ലല്ലോ...😒


😨പടച്ചോനെ ഇത് തെറി അല്ല പാത്തു ഓളെ കുട്ടികളെ ഉപ്പച്ചിനെ വിളിച്ചതാ...അനികുട്ടൻ എങ്ങാണ്ട് നിന്നോ ഓടി വന്നു നമ്മളെ ഒരു നോട്ടം...😒ഒന്നുല്ലേലും എന്നെ കെട്ടിപ്പിടിച്ചു കിടന്ന നന്ദി കാണിച്ചൂടെ...


"🙄ങ്യാവൂ..."


"😓ഇപ്പൊ നിക്ക് എല്ലാം മനസ്സിൽ ആയി... നീ എന്നാലും ഇത്ര പെട്ടെന്ന് ഉപ്പച്ചി അവന്ടെന്നു... എന്നാലും സാരല്യ... നിക്ക് നാല് കുട്ടീനെ കിട്ടീലെ... ആ അജുവും നിന്നെ പോലാ ഓന്റെ പ്ലാനും പെട്ടെന്ന് ഉപ്പച്ചി ആവാനാ... ഈ ആണുങ്ങൾ അല്ലേലും ഇങ്ങനാ... ദുഷ്ടന്മാർ... അല്ലേ പാത്തു..."😪


"😕ഈ പെണ്ണ് ഇത് എന്തൊക്കെയാ പറയുന്നേ..."[പാത്തു ]


"🙄അത് ഒരു പൊട്ടിയാ... നീ അതൊന്നും കാര്യാക്കണ്ട..."[അനി ]


"എങ്ങനെ ഇണ്ട്... കുട്ടിയോൾ ഒക്കെ അനി കുട്ടനെ പോലെ തന്നെ ഉണ്ടോ മോളെ..."


"😕മ്മ്... ഓന്റെ അതേ നിറം... ന്നാലും നാലൊക്കെ എങ്ങനാ ഈ പാത്തു പ്രസവിച്ചത് അതാ ഞാൻ ആലോചിക്കുന്നെ..."


"🙄ഞങ്ങൾ കിടക്കുന്നത് വരെ ഇവിടെ കിടന്നു ഓടി ചാടി നടന്നതാ... കാലത്ത് നോക്കുമ്പോൾ ഉണ്ട് കുഞ്ഞുങ്ങളെ കരച്ചിൽ... അതിന് ഹോസ്പിറ്റലിൽ ഒന്നും പോണ്ടല്ലോ..."


"മ്മ്...😒വല്ല പൂച്ചയും ആയി ജനിച്ചാൽ മാതിയെന്നു..."


"🙄എന്തിനാ... നാലെണ്ണം പെറാനോ..."


"🙄ഏയ്‌ ആയിനല്ല... ഇൻജെക്ഷൻ വെക്കാതെ പ്രസവിക്കാലോ..."


[🙄ശരിക്കും ഇൻജെക്ഷൻ വെക്കോ...🤔🙈എങ്കിൽ ഈ പണിക്ക് ഞാൻ ഇല്ല...]


"😕ഇത്രയും വല്യ കാര്യം നടക്കുമ്പോ ഇത്തിരി പോന്ന ഇൻജെക്ഷൻ ആണോ നിന്റെ പേടി...🙄ആ അജു എങ്ങനെ സഹിക്കുന്നു മോളെ നിന്നെ... ഒരു അഞ്ച് മിനിറ്റ് കൊണ്ട് ഞാൻ ബോധം കെടാറായി അത് കൊണ്ട് ചോദിക്കാ..."


"😓അപ്പൊ സൈനുത്താക്കും ന്നെ ഇഷ്ടം അല്ല അല്ലേ... അല്ലേലും എന്നെ ആർക്കും ഇഷ്ട്ടം അല്ല..."


"😍അയ്യോ  എനിക്ക് മോളെ ഒത്തിരി ഇഷ്ടായി... അജു നിന്നെ കെട്ടിയില്ലേ ഞാൻ എന്റെ മോൻ ജൗഹർനെ കൊണ്ട് അന്നേ കെട്ടിച്ചേനെ... മോളെ പോലെ ഒരു മരു മോളെയാ എനിക്ക് ഇഷ്ട്ടം... ഓന് ഒരു പെണ്ണിനെ നോക്കണം...അടുത്ത മാസം അവൻ നാട്ടിൽ വരുന്നുണ്ട്...അന്റെ ചങ്ങായിമാർ ആരേലും ഉണ്ടേൽ പറയണം കേട്ടോ..."


"😒മൂന്നെണ്ണം ഉണ്ട്... രണ്ടെണ്ണം പ്രെഗ്നന്റ് ആണ്... പിന്നെ ഒന്ന് അമിക്കാ ആണ് കെട്ടിയെ... ഇന്ന് വരും സദ്യ ഇണ്ട്... സൈനുത്തയും വാ... പിന്നെ ഇങ്ങളെ മോളെയും പാത്തുനെയും മക്കളെയും കൂട്ടിക്കോ..."


"ഞാൻ വേണേൽ വരാം... മോൾ പറത്താം ക്ലാസിൽ അല്ലേ ഓൾക്ക് സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നും പറഞ്ഞു പോയിരിക്കാ വൈകീട്ടെ വരൂ...പാത്തൂനെ ഒക്കെ അനി നോക്കിക്കോളും..."


"😒അപ്പൊ ശരിക്കും ഉപ്പച്ചി ആയല്ലേ അനി കുട്ടൻ...🙄എന്നാലും പാത്തു ന്റെ അനി കുട്ടനെ ചതിച്ചത് ആണോന്ന എന്റെ ഡൌട്ട്...എന്നാലും ഇതുങ്ങളെ കണ്ടിട്ട് വിടാനും തോന്നുന്നില്ല... ഒന്നിനെ എന്കിലും ഞാൻ എടുക്കാൻ പറ്റൊന്ന് നോക്കട്ടെ..."😍


എന്നും പറഞ്ഞു ഒന്നിനെ എടുക്കാൻ കയ് നീട്ടിയതും അനികുട്ടന്റെ അടുത്ത് പഞ്ചാര അടിച്ചു കൊണ്ടിരുന്ന പാത്തു ഓടി വന്നു നമ്മളെ കയ്യിൽ മാന്തി...😨


"😭അയ്യോ... ആ..."


എന്നും പറഞ്ഞു നമ്മൾ കയ്യിൽ പിടിച്ചു അലറി...😓


"😬പട്ടി... ഇതിന്റെ ഉപ്പച്ചി എന്റെ അനി കുട്ടനാ... അപ്പൊ ഇതുങ്ങളെ ഞാൻ തോടും... നീ എന്നെ മാന്തി അല്ലേ... നിന്റെ കെട്ടിയോൾക് ഞാൻ വെച്ചിട്ടുണ്ട് കേട്ടോ...😬ജന്തു ഇനി നിന്നെ എങ്ങാനും അവിടെ ഉമ്മച്ചി മീൻ വെട്ടുമ്പോൾ കണ്ടാൽ തല്ലി കൊല്ലും ഞാൻ... പട്ടി..."😬


നമ്മൾ രണ്ടിനെയും നോക്കി കുറെ തെറി വിളിച്ചതും സൈനുത്ത നമ്മളെ ദയനീയമായി നോക്കി...


"😒അത് പട്ടി അല്ല മോളെ പൂച്ചയാ..."


😕അതാണോ ഇപ്പൊ ഇവിടെ കാര്യം...സൈനുത്ത ഒരു തുണി കൊണ്ട് വന്നു നമ്മളെ കയ്യിൽ കെട്ടി തന്നു...


[🙄എന്തിനാ പടച്ചോനെ അവിടെ കിടന്ന ഇതിനെ ഞാൻ ഇങ്ങട്ട് കൊണ്ട് വന്നേ... ഇതിനെ എങ്ങാനും എന്റെ മോൻ കെട്ടിയിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ കുത്ത് പാള എടുത്തേനേ...🙄]


🙄മൂപ്പത്തി കാര്യമായ എന്തോ ആലോചനയിൽ ആണ്...😕യ്യോ ഇനി എന്നെ ഇവരെ മോനെ കൊണ്ട് കെട്ടിക്കാൻ എങ്ങാനും ആണോ... 



***********💞



😕ഈ പെണ്ണ് ഇത് എവിടെ പോയതാ... വാഴ നട്ട് പിടിപ്പിച്ചു ഇല കൊണ്ട് വരാൻ ആണോ...


"ഇത്ത അവളെവിടെ..."


"ഒരു കത്തിയും കൊണ്ട് പോണ കണ്ടല്ലോ... എന്നോടാണെങ്കി ശ്വേത ചേച്ചിടെ ഡെലിവറി കാണണം അപ്പൊ വിളിക്കണം എന്നൊക്കെ പറഞ്ഞു കൊണ്ടാ പോയത്..."


😕പടച്ചോനെ അതെങ്ങാനും ആ കുരിപ്പ് കണ്ടാൽ മേലാൽ ഞാൻ ഒരു കുഞ്ഞിക്കാല് കാണില്ല അത് ഉറപ്പാ...


"🙄ഇങ്ങള് ആ ചാനൽ മാറ്റുന്നതാ എനിക്ക് നല്ലത്... ഒരൊറ്റ എണ്ണം എങ്കിലും എന്നെ ഒന്ന് ഉപ്പച്ചി എന്ന് വിളിച്ചോട്ടെ... ഇതെങ്ങാനും കണ്ടാൽ പിന്നെ എന്റെ കഞ്ഞിയിൽ ആവും പാറ്റ വീഴുന്നേ..."


"ആഹാ അപ്പൊ നീ കഞ്ഞിയാണോ ഇത്രയും നേരം കിച്ചണിൽ കിടന്നു ഉണ്ടാക്കിയെ..."


"😕എന്റെ പൊന്ന് ഇത്തഇങ്ങള് കൂടി എന്നെ ഇങ്ങനെ ആക്കല്ലേ..." 


നമ്മൾ കയ് കൂപ്പി കാണിച്ചു പുറത്തേക്ക് ഒന്ന് നോക്കി...🙄ആവി ആയിപ്പോയോ അതിന്റെ നിഴൽ പോലും കാണാൻ ഇല്ലല്ലോ...


"ഡീ നിയ..."


കുരിപ്പിന്റെ അഡ്രസ്സ് ഇല്ലല്ലോ... നമ്മൾ പുറത്തേക്ക് ഇറങ്ങുമ്പോ ഉണ്ട് അവൾ ഓടി വരുന്നു...🙄ഇന്ന് ഏത് പട്ടി ആണാവോ ഓടിച്ചെ... നമ്മൾ പിന്നിലേക്ക് ഒന്ന് നോക്കി എങ്കിലും അങ്ങനെ ഒന്നും കണ്ടില്ല...


😕പടച്ചോനെ ഇലക്ക് പകരം ഈ കുരിപ്പ് കയ്യാണോ അറുത്തത്...


"😓നീ നിന്റെ കൈയ്യാണോ അറുത്തത്... ഞാൻ നിന്നോട് വാഴ ഇല കൊണ്ടു വരാൻ ആണ് പറഞ്ഞത്... "


നമ്മൾ ദയനീയമായി അവളെ കയ്യിലെക്ക് നോക്കി കൊണ്ട് ചോദിച്ചു...


"😓ഞാൻ ഇല്ലേ അവിടെ പോയപ്പോൾ..."


"ഒക്കെ എന്റെ തെറ്റാ ആ കത്തി കയ്യിൽ തരുമ്പോ ഞാൻ ആലോചിക്കണം ആയിരുന്നു തീ കട്ടയിൽ ആണ് ഞാൻ തീ പെട്ടി കൊള്ളി കൊടുക്കുന്നത് എന്ന്... എനിക്ക് പോയാൽ മതിയായിരുന്നു..."


"അതല്ല അജു... ന്നെ പാത്തു മാന്തിയതാ..."


"😕എന്താ..."


"ആ പാത്തു പെറ്റു... നമ്മളെ അനി കുട്ടൻ ആണത്രേ ഉപ്പച്ചി... നാലെണ്ണം ഉണ്ട്... ഞാൻ ഒന്നിനെ എടുക്കാൻ നോക്കിയപ്പോൾ ആ പാത്തു എന്നെ മാന്തി..."


"🙄അല്ലേടി നിന്നെ ഞാൻ പറഞ്ഞു വിട്ടത് ഒരു അഞ്ചാർ ഇല കൊണ്ട് വരാൻ അല്ലേ... എവിടെയൊ പെറ്റു കിടക്കുന്ന പാത്തൂന്റെ വായിൽ കയ് കൊണ്ട് പോയി ഇട്ടു അതിന്റെ കടിയും വാങ്ങി വന്നിരിക്കുന്നു... നിനക്ക് തലക്ക് ഓളം വല്ലതും ആണോ..."


"😓ഞാൻ ഇല മുറിക്കുമ്പോ ആ സൈനുത്തയാ എന്നെ കൊണ്ടോയെ... അനി കുട്ടന്റെ ആണോ അതുങ്ങൾ എന്ന് നോക്കണ്ടേ അതിന് പോയതാ... നാലെണ്ണം ഇല്ലേ ഒന്നിനെ എടുക്കുന്നതിനാ ആ പട്ടി എന്നെ മാന്തിയെ...😌പിന്നെ സൈനുത്താ പറയാ അജു എന്നെ കെട്ടിയില്ലേ അവരെ മോൻ ജൗഹർ കാക്കുനെ കൊണ്ട് എന്നെ കെട്ടിക്കും എന്ന്..."


😕പടച്ചോനെ അവന് എന്തോ ഭാഗ്യം ഉണ്ട്... അതോണ്ടല്ലേ ഇത് നമ്മളെ തലയിൽ ആയെ...


"🙄അവന്റെ ഭാഗ്യം നിന്നെ കിട്ടീലല്ലോ...ഇനി അവിടെ ഇടക്ക് ഇടക്ക് കേറി പോണ്ട... അവൻ അടുത്ത മാസം വരുന്നുണ്ട് എന്ന് കേട്ടു..."


"😏ഇങ്ങൾക്ക് അസൂയയാ...ഞാൻ പോണത് പാത്തൂനെയും കുഞ്ഞുങ്ങളെയും കാണാനാ... അതിന് ആണെങ്കിൽ ഒടുക്കത്തെ ജാഡയാ ഒന്നിനെ തൊടാൻ പോലും സമ്മതിക്കുന്നില്ല..."


"അല്ലേലും മക്കൾ ഒക്കെ അങ്ങനെ ആടി... പത്തിരുപത് ഉണ്ടായാലും ഒന്നിനെ തൊടാൻ അത് സമ്മതിക്കില്ല..."


"😒ജാടയാ അയിന്..."


"😕ഇത് വരെ എനിക്കായിരുന്നു ജാഡ... ഇപ്പൊ ആ പാവം മിണ്ടാ പ്രാണിക്ക് ആയല്ലേ..."


"എല്ലാറ്റിനും ജാഡ തന്നെയാ..."😏


പെണ്ണ് അതും പറഞ്ഞു നമ്മളെ നോക്കി പുച്ഛിച്ചു അകത്തേക്ക് പോയി...🙄ഒരു പൂച്ചടെ കാര്യത്തിന് ഇങ്ങനെ... ഇവളെങ്ങാനും ആണോ ഈ പ്രസവിച്ചത്...


നമ്മൾ അവൾക്ക് പിന്നാലെ അകത്ത് കയറിയതും പെണ്ണ് ഡെലിവറി സീൻ കാണാൻ ഇരിക്കാ...😓എല്ലാം കൂടി ഇന്ന് നമ്മളെ കാര്യം തീരുമാനം ആവുന്ന തോന്നുന്നേ...


"😓ഡീ പൂച്ച മാന്തിയാൽ ടി ടി എടുക്കണം..."


"😨യ്യോ...നിക്ക് വേണ്ട... ഞാൻ ഇല്ല...ഞാൻ ഇങ്ങളെ ഫുഡ്‌ ഒക്കെ എങ്ങനെ ഇണ്ട് ഒന്ന് നോക്കട്ടെ..."


എന്നും പറഞ്ഞു പെണ്ണ് കിച്ചനിൽ ചെന്നു...😕ഇതിനെ ഒക്കെ കെട്ടാൻ നിന്ന നമ്മളെ വേണം പറയാൻ...


"🤔എന്നാലും ആ അനികുട്ടൻ എത്ര പെട്ടെന്ന ഉപ്പച്ചി ആയെ... അതും നാല് കുഞ്ഞുങ്ങൾ...😏അവൻ ആള് ശരിയല്ല..."


പെണ്ണ് അതും പറഞ്ഞു കാര്യായിട്ട് ഉള്ള ആലോചനയിൽ ആണ്...


"🙄നീ എന്താ ഇങ്ങനെ കാര്യായിട്ട് ആലോചിച്ചു കൂട്ടുന്നെ...പാത്തുന്റെ കാര്യം അനി നോക്കിക്കോളും...നീ എന്റെ കാര്യം നോക്കിയാൽ മതി... എനിക്കും ഉണ്ട് അനി കുട്ടനെ പോലെ ഒരു ഉപ്പച്ചി ഒക്കെ ആവാൻ ആഗ്രഹം..."


നമ്മൾ അതും പറഞ്ഞു പെണ്ണിനെ പിറകിൽ കൂടി കെട്ടിപ്പിടിച്ചു...അപ്പോൾ തന്നെ പെണ്ണ് കുതറി മാറി നമ്മളെ ഒന്ന് തുറിച്ചു നോക്കി...


"😏ആ പാത്തു ഹോസ്പിറ്റലിൽ വരെ പോവാതെയാ അതുങ്ങളെ പ്രസവിച്ചത്...ഞങ്ങൾ അങ്ങനെ ആണോ..."


🙄എന്റമ്മോ ഇതിന് വല്ല പൂച്ചകുട്ടിയും ആയി ജനിച്ചാൽ പോരെ...


"നിയ നീ പറഞ്ഞ സീൻ ആയിട്ടാ..."


അത് കേട്ടതും പെണ്ണ് നമ്മളെയും തള്ളി മാറ്റി ഓടി...😕ഇനി അത് കൂടി കണ്ടാൽ നമ്മളെ കാര്യം ഹുദാഗവ...



**********💃



"😨യ്യോ എന്റെ പടച്ചോനെ... ഇത്ത ഇങ്ങളെ ഒക്കെ സമ്മതിക്കണം... ആ പാത്തു ആണെങ്കിൽ ഇത് പോലെ നാലെണ്ണത്തിനെ  അല്ലേ പ്രസവിച്ചത്..."


നമ്മൾ അത് കണ്ട ഷോക്കിൽ ആയിരുന്നു...🙄ഇങ്ങനെ ആണെങ്കിൽ നമ്മക്ക് ഇതൊന്നും വേണ്ട...😓ആ അജു സമ്മതിക്കോ ആവോ...


"നീ എന്താടി എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നെ..."


നമ്മൾ ഞെട്ടി കൊണ്ട് നോക്കിയതും മൂന്നെണ്ണം മുന്നിൽ നിന്ന് ഇളിക്കുന്നു...🙄പാവം അമ്മി കുട്ടി ഓളെ കാര്യം പോക്കാ...


"😕ഇവൾ എന്താ ഇങ്ങനെ നിക്കുന്നെ...ഇന്ന് എന്തെങ്കിലും ഏടാ കൂടം ഒപ്പിച്ചു വെച്ച് കാണും അല്ലേ..."


എന്നും പറഞ്ഞു ആ കോപ്പ് അമിക്കാ നേരെ കിച്ചണിലേക്ക് വിട്ടു... നമ്മൾ നെച്ചുനെയും അമ്മിയെയും നോക്കി ഒന്ന് ഇളിച്ചു...


"🙄എന്താടി ഇന്ന് പ്രശ്നം..."


"പ്രശ്നം ഒന്നുല്ല..."😕


നമ്മൾ നെച്ചുനെയും കൊണ്ട് അമ്മി കാണാതെ മാറി നിന്നു...


"  നീ ഇല്ലേ  കളിമണ്ണ് യൂ ട്യൂബിൽ കണ്ടു നോക്ക്... അപ്പൊ മനസ്സിൽ ആവും... എന്തായാലും എനിക്കും നിനക്കും എന്തോ ഭാഗ്യം ഇണ്ട്... അതോണ്ടാ ഇത് വരെ രക്ഷപെട്ടത്... ഇനി നമ്മൾ വേണം സൂക്ഷിക്കാൻ... ട്രിപ്പ് ഒക്കെ ക്യാൻസൽ ആണേലും നമ്മക്ക് കുട്ടികൾ ഒന്നും വേണ്ടെടി... "


നമ്മൾ അങ്ങനെ ഓളെ കൂടി ഒരു ആപത്തിൽ നിന്നും രക്ഷിച്ചു...😓ഇപ്പോഴാ ആശ്വാസം ആയത്... അല്ലേ ന്റെ നെച്ചു ആകെ പെട്ടേനെ... ഇനി അമ്മിടെയും ജെസിടെയും ഷമിടെയും കാര്യം എന്താവോ എന്തോ...



*********💞



"🙄എടീ...ഒരു ഗസ്റ്റ്‌ വന്നാൽ എങ്കിലും നിന്റെ ആക്രാന്തം ഒന്ന് മാറ്റി വെച്ചൂടെ..."


"☺️☺️പ്ര്ര്ർ... ആരാ ഈ അമിക്കാ ആണോ ഗസ്റ്റ്‌...ന്റെ ഗസ്റ്റ് നെച്ചുവാ അല്ലേടി..."


പെണ്ണ് അമിയെയും പുച്ഛിച്ചു ഫുഡ്‌ കഴിക്കാൻ ഇരുന്നു...🙄പെണ്ണിന്റെ കയ്യിലെ കെട്ട് കണ്ടപ്പോൾ പെണ്ണ് ദയനീയമായി ഫുഡും നമ്മളെയും നോക്കി...അപ്പൊ തന്നെ നമ്മൾ അടുത്തായി ഇരുന്നു പെണ്ണിനെ കഴിപ്പിക്കാൻ തുടങ്ങി...


"ഇനി എന്റെ കയ് കൂടി കടിക്കല്ലേ... എങ്കിൽ നിനക്ക് ടി ടി എടുക്കുമ്പോ എനിക്കും എടുക്കേണ്ടി വരും...കഴിച്ചിട്ട് വേണം നിന്നെ ടി ടി എടുക്കാൻ പോവാൻ..."


😕അത് കേട്ടതും കഴിപ്പ് നിർത്തി  പെണ്ണ് നമ്മളെ ദയനീയമായി  നോക്കി...


"ഇവളെ വല്ല പേ പട്ടിയും കടിച്ചോ...?"


അമി  പെണ്ണിനെ നോക്കി ചോദിച്ചതും പെണ്ണ് അമിയെ തുറിച്ചു നോക്കി...അപ്പൊ തന്നെ സൈനുത്ത നടന്നത് മുഴുവനും പറഞ്ഞതും ഞങ്ങൾ എല്ലാം കൂടി പെണ്ണിനെ അന്തം വിട്ടു നോക്കി നിന്നു...🙄


"😓ഒരു പൂച്ച മാന്തിയതിന് എന്തിനാ അതൊക്കെ...ഞാൻ വരൂല..."


"നിന്നെ കൊണ്ട് പോവാൻ എനിക്കറിയാം..."


😕അത് കേട്ടതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി...


"നിക്ക് ആ മുരിങ്ങക്കാ തോരൻ വേണം...കാണുമ്പോൾ തന്നെ കൊതി ആവാ..."


"☺️അത് നീ കഴിക്കേണ്ട... അജു കഴിച്ചോട്ടെ... അതാ നല്ലത് അല്ലേടാ അജു..."


"😏അതെന്താ ഞാൻ കഴിച്ചാൽ... നിക്ക് വേണം...  ഇങ്ങൾക്ക് ഇത് ഞാൻ കഴിക്കുന്നതിന് അന്നേ  അസൂയ ആണല്ലോ... നിക്ക് വേണം..."


 മുഴുവനും അവളെ അടുത്തേക്ക് നീക്കി വെച്ച് പെണ്ണ് അത് മുഴുവനും അകത്താക്കാൻ ഉള്ള തയാറെടുപ്പ് കണ്ടു നമ്മൾ വായും പൊളിച്ചു നോക്കി ഇരുന്നു...😕അപ്പൊ തന്നെ പെണ്ണ് അത് നെച്ചുനെയും അമിടെ പെങ്ങളേയും തീറ്റിപ്പിക്കാൻ തുടങ്ങി...🙄എന്താവോ എന്തോ  അതുങ്ങളെ കാര്യം ഏതാണ്ട് തീരുമാനം ആയി...


"🙄അല്ലേടാ അജു ഇത് സീൻ ആകെ കോൺട്രാ ആകുന്ന തോന്നുന്നേ...ഇവറ്റകൾ കഴിച്ചാൽ വല്ല കുഴപ്പവും ഉണ്ടാവോ..."


"😕ഞാൻ ഇതിനെ പറ്റി ഗവേഷണം നടത്തീട്ട് ഒന്നുല്ല... ഇന്ന് കണ്ടറിയാം..."😌


നമ്മൾ ഇളിച്ചു കൊണ്ട് ഓനെ നോക്കി കൊണ്ട് പറഞ്ഞു...😕അവറ്റകൾ  ആണെങ്കിൽ അത് മുഴുവനും കഴിച്ചു കൊണ്ട് ഇരിക്കാ...


"ഇത് അജുക്കാ ഉണ്ടാക്കിയത് ആണോ എന്തൊരു ടേസ്റ്റ് ആണ്..."


😕നെച്ചു ചോദിച്ചതും നമ്മൾ അവറ്റകൾ മൂന്നിനേയും ദയനീയമായി നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.  


പെണ്ണ് പിന്നെ പാത്തൂന്റെ കുട്ടികളെ കാണാൻ എന്നും പറഞ്ഞു ഉള്ള പെണ്ണുങ്ങളെ മുഴുവനും അവിടേക്ക് കൊണ്ട് പോയി...🙄ഇതിൽ ഒക്കെ ഇത്രക്ക് കാണാൻ ഉണ്ടോ പടച്ചോനെ...



********💃



"😍ഇയ്യോ ഞാൻ ഒന്നിനെ ഏലും എടുത്താലേ വരൂ..."


"😕എടീ ആ കുരിപ്പ് മാന്തും..."


"😌അതൊക്കെ നിന്നെ ഇഷ്ടല്ലാതോണ്ടാ... എന്നെ മാന്തൊന്നും ഇല്ല..."


എന്നും പറഞ്ഞു പെണ്ണ് അതുങ്ങളെ കണ്ടു എടുക്കാൻ നോക്കിയതും പാത്തു ഓളെ ഒന്ന് തുറിച്ചു നോക്കി കരച്ചിൽ തുടങ്ങി...🙄ഓൾ അതൊന്നും മൈൻഡ് ചെയ്യാതെ  അതുങ്ങളെ തൊട്ടതും പെണ്ണിനും കിട്ടി നമ്മളെ പോലെ ഒരു മാന്ത്...☺️ടി ടി എടുക്കാൻ ഒരാളെ കിട്ടി...


"😕ഇതിന് നിന്റെ അതേ സ്വഭാവം ആണല്ലോ..."


അമ്മി നമ്മളെ ആക്കി കൊണ്ട് പറഞ്ഞതും നമ്മൾ ഓളെ നോക്കി ഇളിച്ചു കാണിച്ചു...


"😌ഇൻക് ഇത് പോലെ നാലെണ്ണം ഉണ്ടേൽ നിക്ക് ഒന്നിനെ തരണം... അപ്പൊ കാണാലോ ആരെ സ്വഭാവം ആണെന്ന്..."


"🙄നാലാ... എനിക്ക് ഒന്ന് മതി...കഴിഞ്ഞമാസം സ്കാൻ ചെയ്തപ്പോൾ പോലും ഒന്നേ ഉണ്ടായിട്ടുള്ളൂ... ഇനി ഇപ്പൊ നിനക്ക് വേണ്ടി ഞാൻ നാലെണ്ണം ഉണ്ടാക്കണോ...😏നിനക്ക് വേണേൽ അജുനോട് പറ..."


"😕അത് വേണ്ട... ഞാൻ ആ ആഗ്രഹം അങ്ങ് മാറ്റി വെച്ചു..."


"🙄അപ്പോ നിനക്ക് ട്വിൻസ് വേണ്ടേ..."


"😬കരിനാക്ക് വളച്ചു ഓരോന്ന് പറയല്ലേടി... വിവരം ഇല്ലാത്ത സമയത്ത് എന്തോ പറഞ്ഞു എന്ന് കരുതി... ട്വിൻസ് ഒക്കെ ആവുമ്പോ ഇൻജെക്ഷൻ ഒക്കെ ഓരോന്ന് അതികം വെച്ച് കിട്ടും..."😓


"😕വിവരം ആ പഴയത് തന്നെയാ നീയേ വളർന്നിട്ട് ഉള്ളൂ..."


നമ്മൾ നെച്ചുനെ നോക്കി ഇളിച്ചു കാണിച്ചു...😏വല്യ വിവരം ഉള്ള ഒരുത്തി വന്നിരിക്കുന്നു...ഇതുങ്ങളെ കാണുമ്പോ കുറെ എണ്ണം വേണം എന്നൊക്കെ തൊന്നും എന്നാലും വേണ്ട...😓


"😕എടീ ഇത് എന്നെ മാന്തിയെ പിന്നെ എനിക്ക് തല കറങ്ങുന്ന പോലെ തോന്നാ..."


"😏എന്നെ മാന്തിയപ്പോ നിക്കും തോന്നിയതാ... കുറച്ച് കഴിയുമ്പോൾ മാറിക്കോളും..."


നമ്മൾ ഓളെ നോക്കി പറഞ്ഞതും പെണ്ണ് അപ്പൊ തന്നെ താഴേക്ക് വീണു...


"😕യ്യോ എടീ നെച്ചു...എണീക്ക്..."


🙄പടച്ചോനെ ഈ കുരിപ്പ് പാത്തു ഇവളെ കൊന്നോ... നമ്മൾ അയിനെ ഒന്ന് തുറിച്ചു നോക്കി...😬നാലെണ്ണത്തിന്റെ ഉമ്മച്ചി ആയിപ്പോയി അല്ലേ ഞാൻ കൊന്നേനെ...


😕ഇനി ഇത് എങ്ങനെ അമിക്കാനോട്‌ പറയും... നമ്മൾ ആണല്ലോ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്... അതിനുള്ളതും കൂടി കിട്ടും...


"എന്റെ മക്കളെ നിങ്ങൾ എന്തിനാ അതിനെ തൊടാൻ പോയത് അത് കൊണ്ടല്ലേ അത് മാന്തിയെ... ഇവിടെ നിന്ന് കണ്ടാൽ പോരെ... ഏതെങ്കിലും ഉമ്മച്ചി സഹിക്കോ മക്കളെ അവരെ കണ്മുന്നിൽ വെച്ച് എടുത്തു കൊണ്ട് പോന്നത്..."


"😒അതിന് തട്ടി കൊണ്ട് പോവാൻ ഒന്നും അല്ലാലോ... തൊട്ട് നോക്കാൻ അല്ലേ... അതിനാണോ ഇമ്മാതിരി ജാഡ... ഞങ്ങൾക്കും അവസരം വരും..."😏


നമ്മൾ പാത്തൂനെ നോക്കി ഒന്ന് പുച്ഛിച്ചു... അയിന്റെ ഒരു ജാഡ കണ്ടില്ലേ...



***********💞



അമി ഇറങ്ങാൻ നിന്നതും അവറ്റകൾ ഉണ്ട് ഒരുത്തിയെയും താങ്ങി പിടിച്ചു വരുന്നു...


"😓അമിക്കാ നെച്ചുനെയും പാത്തു മാന്തി..."


🙄അത് കേട്ടതും കണ്ണും മിഴിച്ചു ഞങ്ങൾ രണ്ടും പരസ്പരം നോക്കി...


"😕നിനക്ക് കിട്ടിയത് അവൾക്ക് കൂടി കിട്ടാൻ വേണ്ടിയാണോ നീ അവളെയും കൊണ്ട് പോയത്...നിന്നോട് ഞാൻ പറഞ്ഞത് അല്ലേടി അനാവശ്യം ആയി അങ്ങോട്ടേക്ക് ചെല്ലരുത് എന്ന്..."


നമ്മൾ പെണ്ണിനോട്‌ കലിപ്പ് ആയതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി...


"😏ഞാൻ പോവും..."


"എന്റെ മക്കളെ ഇന്ന് കാലത്ത് പെറ്റു കിടക്കുന്ന ആ കുഞ്ഞുങ്ങളെ പോയി തൊടാൻ നിന്നാൽ പിന്നെ അത് വെറുതെ ഇരിക്കോ...🙄ഞാൻ ഇപ്പൊ ആലോചിക്കുന്നത് എന്തിനാ ഈ പെണ്ണിനോട് ഇത് പറഞ്ഞത് എന്നാ..."


സൈനുത്തയും ഞങ്ങളെ നോക്കി പറഞ്ഞപ്പോൾ നമ്മൾ ഒന്ന് കൂടി അവളെ നോക്കി... പെണ്ണ് അതിന് നൈസ് ആയി ഒന്ന് ഇളിച്ചു തന്നു...😕ഒന്ന് കൊടുത്താൽ പിന്നെ അതാവും പണി...


"ഇനി ഈ കുരിപ്പിനെ ആ ഭാഗത്ത്‌ അടുപ്പിക്കേണ്ട കേട്ടോ..."


"😏ഓഹ്... അല്ലേലും ഞാൻ പോണില്ല..."


പെണ്ണും അതും പറഞ്ഞു വീണ്ടും നമ്മളെ നോക്കി പുച്ഛിച്ചു കാണിച്ചു...🙄


"എന്തായാലും രണ്ടിനെയും കൊണ്ട് പോവാം നീ വണ്ടി എടുക്ക്... അല്ലേ തന്നെ കടിക്കൽ രണ്ടിനും ഇത്തിരി കൂടുതലാ..."


നമ്മൾ കാർ എടുത്തതും അവന്റെ പെങ്ങളെ വീട്ടിൽ ഇറക്കി ഞങ്ങൾ ഹോസ്പിറ്റലിൽ വിട്ടു...


"😌നെച്ചു നീ ഉള്ളോണ്ടാ നിക്ക് ഒരു ആശ്വാസം..."


"😕എനിക്ക് പേടിയാടി..."


"😕ഞാൻ  അപ്പോഴേ പറഞ്ഞത് അല്ലേ... അപ്പൊ നീയല്ലേ പറഞ്ഞത് നിന്നെ മാന്തില്ല എന്ന്..."


"😓എന്നാലും ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല..."


രണ്ടിന്റെയും പറച്ചിൽ കേട്ട് ഞങ്ങൾ പരസ്പരം നോക്കി അന്തം വിട്ടു ഇരുന്നു...ഇതുങ്ങളെ ഒക്കെ ഡെലിവറി എങ്ങനെ നടക്കോ ആവോ...😓പാട് പെടേണ്ടി വരും...


അകത്തേക്ക് പോയതും രണ്ടും ആരെയാ ആദ്യം വെക്കാ എന്നുള്ള തർക്കം ആയിരുന്നു...


"😓നീ ആദ്യം എടുക്കെടി ... നിക്ക് പേടിയാ..."


"😪വേണ്ട നീ ആദ്യം..."


നഴ്സ് ആണെങ്കിൽ വായും പൊളിച്ചു രണ്ടിനെയും നോക്കി നിക്കാ...


"😬ഡീ അടങ്ങി ഇരിക്ക്... അല്ലെങ്കിൽ പിടിച്ചു കെട്ടിയിടും ഞാൻ..."


പെണ്ണിനെ അവിടെ പിടിച്ചു വെച്ചു നമ്മളും അമിയും കൂടി അതിന്റെ കയ്യും കാലും കൂടി പിടിച്ചു വെച്ചു..


"😭ഈൗയ്യോ..."


എന്നും പറഞ്ഞു കുരിപ്പ് നമ്മളെ കയ്യിൽ അമർത്തി കടിച്ചതും നമ്മൾ സ്വർഗം കണ്ടു...😪


അപ്പോഴേക്കും പിന്നിൽ നിന്നും എന്തോ വീഴുന്ന സൗണ്ട് കേട്ടതും നെച്ചു ഉണ്ട് താഴെ ബോധം പോയി കിടക്കുന്നു...


"😓എന്നെ കുത്തിയതിന് എന്തിനാ അവളെ ബോധം പോയെ..."🙄


😓അതിനെ പിടിച്ചു ബെഡിൽ കിടത്തിയതും നഴ്സ് ഞങ്ങളെ മൂന്നിനെയും പിടിച്ചു പുറത്താക്കി...😬നമ്മൾ പല്ലും കടിച്ചു പിടിച്ചു കുരിപ്പിനെ ഒന്ന് നോക്കി...


"😏എന്നെ എന്തിനാ നോക്കി പേടിപ്പിക്കുന്നെ..."


"😬നീയല്ലെടി പട്ടി ഇതൊക്കെ ഒപ്പിച്ചു വെച്ചത്... അവളെ ഒരു പൂച്ച കുട്ടി..."


"😏ഓഹ്..."


എന്നും പറഞ്ഞു നമ്മളെ പുച്ഛിച്ചു പെണ്ണ് അവിടെ കണ്ട ചെയറിൽ പോയി ഇരുന്നു...അമി ആണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി...😓നഴ്സ് ഡോർ തുറന്നതും നമ്മക്ക് നേരെ കയ് നീട്ടി...


"കോൺഗ്രാറ്റ്ലഷൻസ്..."


നമ്മക്ക് നേരെ കയ് നീട്ടിയതും നമ്മൾ അമിയെ പിടിച്ചു മുന്നിൽ നിർത്തി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...😊


"കോൺഗ്രാറ്റ്ലഷൻസ്... ആ കുട്ടി വീണത് ആള് പ്രെഗ്നന്റ് ആയോണ്ടാ..."


🙄അത് കേട്ടതും അമി ബോധം പോയ പോലെ തരിച്ചു നിന്നു... നമ്മൾ അവനിട്ടു ഒരു തട്ട് കൊടുത്തതും അവൻ ആ നഴ്സിനെ കെട്ടിപ്പിടിച്ചു നിന്നു...


"🙄ഡാ അത് നിന്റെ കെട്ടിയോൾ അല്ല..."


നമ്മൾ അവനെ പിടിച്ചു മാറ്റിയതും അവർ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി...🙄അപ്പോഴും അവൻ കിളി പോയ പോലെ നിക്കാ...


"😍ഡാ തെണ്ടി നഴ്സിനെ കെട്ടിപ്പിടിക്കാതെ അകത്തു പോയി അവളെ കെട്ടിപ്പിടിക്കെടാ..."


അവനെ പിടിച്ചു തള്ളി അകത്തേക്ക് തള്ളിയതും നമ്മളെ പെണ്ണ് വന്നു നമ്മളെ തോണ്ടി...😓


"🙄എന്താ അവർ പറഞ്ഞത്... ഓളെ കുത്തി വെച്ചാ..."


😒ഇത് എപ്പോഴാ പടച്ചോനെ ഇങ്ങനെ ഒക്കെ ഒന്ന് വീഴുന്നേ... ബോധം പോവാൻ അത് ഉണ്ടോ ആവോ... എല്ലാരും ഗോൾ അടിച്ചു പോവാ... നമ്മൾ ഇങ്ങനെ നിക്കത്തെ ഉള്ളൂ...😪


"😌അങ്ങനെ നമ്മളെ അമി ഒരു ഉപ്പച്ചി ആവാൻ പോവാ... നിന്റെ നെച്ചു ഒരു ഉമ്മച്ചിയും... "


"😵യ്യോ...ഉള്ളതാണോ..."


🙄എന്നും ചോദിച്ചു പെണ്ണ് അന്തം വിട്ടു നിന്നു...


"😓ഉള്ളത് ഒക്കെ തന്നെയാ... എനിക്ക് എന്നാണാവോ ഇത് പോലെ ഒരു ഭാഗ്യം കിട്ടുന്നെ..."


നമ്മൾ പെണ്ണിനെ നോക്കി പറഞ്ഞു എങ്കിലും ലെവൾ നഖവും കടിച്ചു കാര്യമായ ആലോചനയിൽ ആണ്...🙄


രണ്ടും ചിരിച്ചു കളിച്ചു വന്നതും പെണ്ണ് നെച്ചുന്റെ അടുത്തേക്ക് നടന്നു...


"നീ ഇവിടെ നിന്നാൽ മതി... ഇനി വല്ലതും ആ പെണ്ണിന്റെ കാതിൽ പോയി പറഞ്ഞു അതിനെ പേടിപ്പിക്കേണ്ട..."


"😏ഓഹ്..."


എന്നും പറഞ്ഞു നമ്മളെയും പുച്ഛിച്ചു കാണിച്ചു അവിടെ തന്നെ നിന്നു...


"😁ഡാ അങ്ങനെ നീയും ഒരു ഉപ്പച്ചി ആയി അല്ലേ... കോൺഗ്രാറ്റ്ലഷൻസ്... എന്താ പറയാ... നിന്നെ ഇപ്പൊ കെട്ടിപ്പിടിക്കാൻ തോന്നാ എനിക്ക്..."


"😍എനിക്കും എന്താ വേണ്ടത് എന്ന് അറീല അങ്ങനെ ഒരു അവസ്ഥയിൽ ആണ് ഞാൻ ഇപ്പൊ..."


"🙄എന്നാൽ നമുക്ക് ക്യാന്റീനിൽ ചെന്നു ചായയും പരിപ്പ് വടയും കഴിക്കാം..."


😕പെണ്ണ് ഞങ്ങളെ രണ്ടിനെയും നോക്കി പറഞ്ഞതും ഞങ്ങൾ രണ്ടും കണ്ണും മിഴിച്ചു പരസ്പരം നോക്കി...


"നിക്ക് നല്ല വിശപ്പ് ഉണ്ട്... രണ്ട് പരിപ്പ് വട കൂടി വാങ്ങി തരോ..."


🙄പടച്ചോനെ ഇത് എത്രാമത്തെയാ...ഒരു കൊച്ചിന് കിടക്കാൻ ഉള്ള ഗ്യാപ് വെച്ചിട്ട് വേണ്ടേ...നമ്മൾ അതും വാങ്ങി കൊടുത്തു അവിടെ നിന്നും സ്ഥലം കാലിയാക്കി...


"😕ഡീ നെച്ചു എന്നാലും നീ പ്രെഗ്നന്റ് ആയി എന്ന് പറയുമ്പോൾ എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ ആവുന്നില്ല... നീ ഇനി ഞാൻ പറഞ്ഞ ആ ഫിലിം കാണണ്ടട്ടോ..."


പെണ്ണ് വണ്ടിയിൽ നിന്നും എന്തോ ഓർത്ത് കൊണ്ട് പറഞ്ഞു...


"🙄അതേതു ഫിലിം..."


"😌കളിമണ്ണ്..."


"😕അമി നീ ഒന്ന് നിന്റെ പെണ്ണിനെ സൂക്ഷിക്കുന്നത് നല്ലതാ... ഈ പെണ്ണിന്റെ വാക്ക് കേട്ട് എന്താ ഒപ്പിച്ചു വെക്കുന്നെ എന്ന് പറയാൻ ആവില്ല..."


"ഇന്ന് തൊട്ട് എന്റെ രണ്ട് കണ്ണും ഇവളെകൂടെ ആവും..."


"☺️അതിന്റെ ഫലം അല്ലേ അതിന് ഇപ്പൊ കിട്ടിയേ... ഇനിയും വേണോ..."


നമ്മൾ അവന്റെ കാതിൽ ആയി പറഞ്ഞു ഇളിച്ചു കാണിച്ചു...


"🙄ഞാൻ അത് കണ്ടാൽ എന്താടി..."


"😏അത് കണ്ടേ പിന്നെ നീയും ഞാനും രക്ഷപെട്ടു എന്ന് കരുതിയതാ... ഇപ്പൊ അതും പോയി... ഇനി നിക്ക് എന്റെ കാര്യം മാത്രം നോക്കിയാൽ മതീലോ..."


🙄പെണ്ണ് ഏതാണ്ട് തീരുമാനം എടുത്ത മട്ടാ...


"എന്തായാലും എല്ലാരോടും പറഞ്ഞ ഇവിടെയും അവളെ വീട്ടിലും ഒരു ഉത്സവം ആവും...ഞങ്ങൾ എന്തായാലും അത് കാണാൻ നിക്കുന്നില്ല... പോട്ടെടാ..."


"😕പലഹാരം ഒക്കെ ഇണ്ടാക്കും... നമുക്ക് കഴിച്ചു പോയാൽ പോരെ..."


"🙄അത് നിനക്കല്ല അവൾക്ക് വേണ്ടിയാ... നമുക്ക് പിന്നെ കഴിക്കാട്ടോ... അങ്ങനെ ഒരു അവസരം വന്നാൽ നീ പറയുന്നത് എന്തും ഞാൻ എന്റെ ഈ കയ് കൊണ്ട് ഉണ്ടാക്കി തരും മോളെ..."😍


[🙄വല്യ വാക്ക് ഒന്നും കൊടുക്കേണ്ട... അവൾ പണി തന്നാൽ അത് ഒരു ഒന്നൊന്നര പണി ആവും...]


"😏അയിന് ഇപ്പൊ ഞാൻ എന്ത് ചെയ്യാനാ..."


"😍അത് ഞാൻ നോക്കിക്കോളാം..."


നമ്മൾ പെണ്ണിനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു കാണിച്ചു... നിന്നെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഒന്നും പോണില്ല മോളെ...



*********💞



*ഷമി *



😓കോളേജിൽ നിന്ന് പുറത്താക്കിയേ പിന്നെ നമ്മക്ക് ആ നിയനെ പോലും ഒന്ന് വിളിക്കാൻ പറ്റിട്ടില്ല... ആ കോപ്പ് എപ്പോഴും നമ്മളെ വാച്ച് ചെയ്യാ... ഓളാണത്രെ നമ്മളെ ചീത്ത ആക്കുന്നെ...😏


🙄അന്ന് അവൾക്ക് തല്ലു വാങ്ങി കൊടുത്തത് നമ്മളാ...😓അത് വല്ലോം ഇവൻ അറിഞ്ഞ ഇവൻ നമ്മളെ അരിഞ് കളയും...


ടാബിളിൽ നിന്നും ഫോൺ റിങ് ചെയ്യുന്ന കേട്ടതും നമ്മൾ തല പൊക്കി നോക്കി...😌ചിന്തിച്ചു തീർന്നില്ല കോപ്പിന് നൂറ് ആയുസാണെന്നാ തോന്നണേ... ആ നമ്മളും കൂടെ ഇണ്ടായ മതി നൂറ് വയസ് വരെ ഒക്കെ...😌


നമ്മൾ ഇളിച്ചു കൊണ്ട് ഫോൺ എടുക്കാൻ കയ് നീട്ടിയതും അപ്പോഴേക്കും അത് ഓൻ കയ്യിലാക്കിയിരുന്നു...😓


"😕എടുത്തു സംസാരിച്ചോ ലൗഡിൽ ഇടണം... പുതിയ പ്ലാൻ വല്ലതും ആണേൽ ഒന്ന് അറിഞ്ഞു വെക്കുന്നത് നല്ലതല്ലേ..."


"😏ഓഹ് ഇവളെ കെട്ടാൻ അല്ലായിരുന്നോ ആഗ്രഹം... ഇപ്പൊ അവൾ മോശക്കാരി ആയല്ലേ..."


"അതിന് അവളെ ആരാ മോശമാണ് എന്ന് പറഞ്ഞത്... എനിക്കറിയാം നീയാണ് എല്ലാറ്റിന്റെയും ഹെഡ് മാസ്റ്റർ എന്ന്... "


😕പടച്ചോനെ ഇവൻ അതൊക്കെ മനസ്സിൽ ആക്കിയല്ലേ... നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... വീണ്ടും റിങ്ങ് ചെയ്തതും നമ്മൾ കാൾ അറ്റന്റൻഡ്  ചെയ്തു...അപ്പൊ തന്നെ ഓൻ അത് ലൗഡിൽ ആക്കി...


"😬നിനക്കെന്താടി കുരിപ്പേ ഫോൺ എടുക്കാൻ താമസം... മനുഷ്യൻ ഇവിടെ ബാത്‌റൂമിൽ കയറിയാ വിളിക്കുന്നെ...ആ അജു കോപ്പ് ഓൻ കാരണം ഒന്ന് ഫോൺ പോലും നേരെ ചൊവ്വേ വിളിക്കാൻ പറ്റുന്നില്ല..."


🙄തുടക്കം തന്നെ പണി പാളിയാ... നമ്മൾ ഓനെ നോക്കിയതും ഓൻ ചിരിക്കുന്ന തിരക്കിൽ ആണ്...😕


"എന്താടി... നീ... ഈ നേരത്ത്..."


"അത് പറയാൻ അല്ലേ വിളിച്ചത്... നെച്ചുനും വയറ്റിൽ ആയെടി... നീ പറഞ്ഞത് പോലെ നമ്മളെ ബെഞ്ചിന് എന്തോ കുഴപ്പം ഉണ്ടെടി...😓അതിൽ കേറി ഇരുന്നപ്പോൾ കെട്ടും കഴിഞ്ഞു ഇപ്പോൾ ദാ വയറ്റിലും ആയി..."


😕അത് ബെഞ്ചിന്റെ കുഴപ്പം അല്ലേടി കെട്ടിയോന്റെ കയ്യിലിരിപ്പ് കൊണ്ടാടി... അതൊക്കെ പറയാൻ ആവാതെ നമ്മൾ ഒന്ന് മൂളി... ഓൻ ആണെങ്കിൽ വീണ്ടും ഭയങ്കര ഇളിയാ...🙄


"ഞാൻ ഇത്ര ഒക്കെ പറഞ്ഞിട്ടും നീ എന്താടി ഒന്നും മിണ്ടാതെ മൂളുന്നെ..."


🙄പരട്ട കെട്ടിയോൻ അടുത്ത് ഉണ്ടെടി... എന്നൊക്കെ പറയണം എന്നുണ്ടേലും നമ്മൾ നിഷ്കു ആയി ഇരുന്നു...


"🙄നീ ആ ജെസിയെ വിളിച്ചു പറയണം കേട്ടോ നെച്ചുന്റെ കാര്യം... ഓൻ മുട്ടി തുടങ്ങി ഞാൻ പോവാ..."


"😕മ്മ്..."


"😬എന്താടി പട്ടി നിന്റെ മിണ്ടാട്ടം മുട്ടിയാ..."


"ഇല്ല..."😓


"😏നിക്കറിയാം നിനക്ക് ഇപ്പൊ ജാഡ ആണെന്ന്...എന്നാലും ഇത്രക്ക് ഒന്നും വേണ്ടാട്ടോ... നീയും ആ കുരുപ്പ് ജെസിയും കാരണം ആണ് ഞാനും നെച്ചുവും ആ തല്ലു മുഴുവനും വാങ്ങിയേ... നിന്നോടുള്ള ഇഷ്ട്ടം കൊണ്ടൊന്നും അല്ല...നിന്റെ ഒക്കെ വയറ്റിൽ ഉള്ള ആ കൊച്ചുങ്ങളെ ഓർത്താ..."


😨പടച്ചോനെ ഈ കുരിപ്പ് എനിക്ക് തല്ലു വാങ്ങി തന്നെ അടങ്ങൂ എന്നാ തോന്നുന്നേ...ഓന്റെ ഇളി ഒക്കെ പോയി ഇപ്പൊ കലിപ്പ് മോടായി...😕


"😒ആ പരട്ട അജുന് ഞാൻ ഇങ്ങനെ നടക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ല... എങ്ങനെ എങ്കിലും ഒരു കൊച്ച് വേണം എന്ന ചിന്തയെ ഉള്ളൂ ആ തെണ്ടിക്ക്... എന്നെ കാണുമ്പോ കാണുമ്പോ ഓൻ അത് തന്നെ പറഞ്ഞു കൊണ്ടിരിക്കാ... ഇപ്പൊ തന്നെ ആ പട്ടി എന്നെ ഇതിനകത്ത് നിക്കാൻ സമ്മതിക്കാതെ കൊട്ടി കൊണ്ട് ഇരിക്കാ..."😓


🙄പടച്ചോനെ ഈ പെണ്ണ് ഓളെ കുഴിയും കൂടി ആണല്ലോ ഈ തോണ്ടി കൊണ്ട് ഇരിക്കുന്നെ...😕തെണ്ടി ആണെങ്കിൽ ഫോണിലാ...ഇതൊക്കെ അജുനോട് പറയൽ ആവും...😌പെണ്ണിന്റെ കാര്യം ഓൻ തീരുമാനം ആക്കും...


പെണ്ണ് ഓകെ പറഞ്ഞു ഫോൺ വെച്ചതും ഓൻ കലിപ്പിൽ നമ്മളെ നോക്കി...


"😬നിന്റെ ഒക്കെ സ്വഭാവം ഏതാണ്ട് എനിക്ക് മനസ്സിൽ ആയി... ആ വിളിച്ച കോപ്പിന് അജു കൊടുത്തോളും... വള്ളി പുള്ളി വിടാതെ ഞാൻ അവന് റെക്കോർഡ് ചെയ്തു കേൾപ്പിച്ചിട്ടുണ്ട്..."


😨അയ്യോ അപ്പൊ ആ അജു ഓളെ ഇന്ന് ജീവനോടെ വെക്കാൻ ചാൻസ് ഇല്ല...


"😒പാവം നിയ..."


"നിന്നെ ഒക്കെ വെച്ച് നോക്കുമ്പോ അവൾ പാവാണെന്ന് എനിക്ക് മനസ്സിൽ ആയി...🙄എന്നാലും ആ അജുന്റെ ആഗ്രഹം ആ കുരിപ്പിനു സാധിച്ചു കൊടുത്താൽ എന്താ..."


"😕അത് അവളോട്‌ പോയി ചോദിക്ക്..."


നമ്മൾ ഓനെയും പുച്ഛിച്ചു ബെഡിൽ കിടന്നു... ഓൻ കലിപ്പ് ആവുമ്പോ നമ്മക്ക് വയ്യായ്ക ആണെന്ന് കരുതി മിണ്ടാതെ  നിന്നോളും... ഡെലിവറി വരെ ഇങ്ങനെ അട്ജെസ്റ്റ് ചെയ്യാം...പിന്നെ എന്ത്‌ ചെയ്യും ആവോ...🙄



**********💃



നമ്മൾ ഫോണും ടോപ്പിനുള്ളിലേക്ക് വെച്ചു മുഖം ഒക്കെ കഴുകി പുറത്തേക്ക് ഇറങ്ങി വന്നു...🙄


"ആ പരട്ട അജുന് ഞാൻ ഇങ്ങനെ നടക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ല........"


😨പടച്ചോനെ ആ തേങ്ങ ഇട്ടു ഉടക്കുന്ന പോലെ ഉള്ള ഈ സൗണ്ട് നമ്മളെ ആണല്ലോ...😕ഇത് ഇപ്പൊ നമ്മൾ പറഞ്ഞ ഡയലോഗ് അല്ലേ...😨ഇത് എങ്ങനെ ലീക്ക് ആയി... ഓൻ അതും കേട്ട് നമ്മളെ തുറിച്ചു നോക്കാ...😓


നമ്മൾ ഓനെ നോക്കി വോൾട്ടേജ് ഇല്ലാത്ത ഒരു ഇളി അങ്ങ് കൊടുത്തു ഡീസന്റ് ആയി നിന്നു... ഓൻ നമ്മളെ അടുത്തേക്ക് വരും തോറും നമ്മൾ പിറകിലേക് പോയി കൊണ്ടിരുന്നു...😓


"😓അത്... ഞാൻ... അല്ല... വേറെ ആരോ എന്റെ സൗണ്ട് വെച്ചു പറ്റിക്കാ..."😪


"അത് എനിക്ക് മനസ്സിൽ ആയി... അല്ലാതെ നീ ഇങ്ങനെ ഒക്കെ പറയോ...!


😌യ്യോ നമ്മളെ ഓൻ വിശ്വസിച്ചു... നമ്മൾ ഓനെ നോക്കി പവർ ഉള്ള ഇളി കൊടുത്തതും ഓൻ നമ്മളെ പുഞ്ചിരിച്ചു കൊണ്ട് നോക്കി...


😕ഇതിൽ എന്തോ ഒരു പന്തികേട് ഇല്ലേ...ഓൻ നമ്മളെ അധരങ്ങളെ അവന്റെ അധരങ്ങളും ആയി ചേർത്തു വെച്ചതും അവന്റെ കയ് നമ്മളെ അരയിൽ പിടി മുറുക്കി... നമ്മളെ ടോപ്പിനുള്ളിലേക്ക് ഓന്റെ കയ് കയറിയതും നമ്മൾ ഒന്ന് പിടച്ചു...


അപ്പോഴേക്കും ഓൻ ഫോൺ എടുത്തതും നമ്മൾ അന്തം വിട്ടു ഓനെ നോക്കി...😓ഓൻ ആണെങ്കിൽ നമ്മളെ മോചിപ്പിച്ചു തുറിച്ചു നോക്കി...😨യ്യോ പണി പാളിയാ...


"ഇതായിരുന്നു അല്ലേ അകത്ത്‌ പണി..."


"😓അത് ഞാൻ ചുമ്മാ..."


"നീ ഈ പറഞ്ഞത് മുഴുവനും മാലിയാ എനിക്ക് സെൻറ് ചെയ്തത്... നിന്റെ ഉള്ളിലിരിപ്പ് അത് കൊണ്ട് മനസ്സിൽ ആയി..."


😕പടച്ചോനെ ആ കുരിപ്പ് ഷമിക്ക് ഒരു സൂചന തരായിരുന്നു... ഓളെ മൂളൽ കേട്ടപ്പോൾ എങ്കിലും ഊഹിക്കണം ആയിരുന്നു...


"സോറി..."😓


"😬നിന്നോട് ഞാൻ പറഞ്ഞത് അല്ലേ... ഇനി എന്റെ മുന്നിൽ സോറി എന്ന് പറഞ്ഞു നിക്കാൻ ഒരു സാഹചര്യം ഉണ്ടാക്കരുത് എന്ന്..."


"ഇല്ല... ഇന്നും കൂടി ലാസ്റ്റ്..."


"🙄ആ ഇന്നത്തേക്ക് വെറുതെ വിടാം... വേറൊന്നും കൊണ്ടല്ല നീ ആ കോളേജ് പ്രശ്നത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മനസ്സിൽ ആയത് കൊണ്ട് മാത്രം... ബാക്കി ഉള്ള രണ്ടിന്റെയും കെട്ടിയോന്മാർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിൽ ആയതാ... ഇനി അവരെ കാര്യം അവന്മാർ നോക്കിക്കോളും..."


😌അത് കേട്ടതും നമ്മൾ ഓനെ നോക്കി ചിരിച്ചു... ആദ്യായിട്ടാ പിടിക്കപ്പെട്ടിട്ടും ഒരു പ്രോത്സാഹനം...


"പ്രെഗ്നന്റ് ആയാൽ എങ്കിലും സൂക്ഷിക്കണം എന്ന് നിനക്ക് മനസ്സിൽ ആയല്ലോ അത് തന്നെ സമാദാനം... ബാക്കി ഉള്ളവർ ഒക്കെ അങ്ങനെ ആയ സ്ഥിതിക്ക് എല്ലാ പ്രശ്നവും നിന്റെ തലയിൽ ആവും എന്നോർക്കുമ്പോൾ ആണ് എനിക്ക് സങ്കടം..."


😕അയിന് ഇപ്പൊ കോളേജിൽ ഒന്നും പോണില്ലല്ലോ...പിന്നെന്തു പ്രശ്നം...😌ഇനി പ്രശ്നവും എന്ന് കരുതി അങ്ങോട്ട് വിടാതിരുന്നാൽ മതിയായിരുന്നു...


"😓ഞാൻ ഇനി ഒരു പ്രശ്നവും ഉണ്ടാക്കില്ല... ആര് ഉണ്ടാക്കിയാലും അനങ്ങില്ല പോരെ..."


"അത്‌ പോരല്ലോ..."


"😕എന്തോണ്ട്...😏ഇനി ഞാൻ വെള്ളക്കടലാസ്സിൽ എഴുതി ഒപ്പിട്ട് തരണോ..."


"😍അതൊന്നും വേണ്ട... എനിക്ക് ഒരു കുഞ്ഞു നിയ കുട്ടിയെ തന്നാൽ മതി... കൂടെ ഉള്ളവർ ഒക്കെ ഉപ്പച്ചി ആവാടി... എനിക്കും ഉണ്ടാവില്ലേ ആഗ്രഹം..."


"😬അയ്യടാ... മാറങ്ങോട്ട്... ഇതിനാണല്ലേ ഇന്ന് കലിപ്പ് ആവാതെ വന്നത്... അപ്പോഴേ തോന്നി എന്തോ ഉടായിപ്പ് ആണെന്ന്..."


നമ്മൾ കലിപ്പിൽ ഓനെയും തള്ളി ബെഡിൽ കയറി ഇരുന്നു...🙄കുഞ്ഞു വാവ എന്ന് കേൾക്കുമ്പോൾ തന്നെ ആ സീൻ ആണ് ഓർമ വരുന്നെ...


"ഞാൻ തീരുമാനിച്ചാൽ തീരുമാനിച്ചതാ മോളെ... എനിക്ക് ഒരു കുഞ്ഞിനെ തരാതെ നിനക്ക് ഇനി റസ്റ്റ്‌ ഇല്ല മോളെ..."


😕അത് കേട്ടതും നമ്മൾ ഓനെ ഒന്ന് നോക്കി... ഓൻ ബെഡിലേക്ക് ചാടാൻ നിന്നതും നമ്മൾ താഴേക്ക് ചാടി...


"ഡീ നിക്കെടി അവിടെ..."


എന്നും പറഞ്ഞു ഓൻ നമ്മളെ ഓടിക്കാൻ നിന്നതും നമ്മൾ അവിടെ ഒക്കെ ഓന് പിടി കൊടുക്കാതെ ഓടി...😪കിതച്ചു കൊണ്ട് ഓനും നമ്മളും ഓരോ സൈഡിൽ ആയി നിന്നതും ഓൻ നമ്മളെ ഒന്ന് തുറിച്ചു നോക്കി...


"😏ഹ്മ്മ്...നിനക്ക് വേണ്ടേൽ എനിക്കെന്താ... നിന്റെ ഫ്രണ്ട്‌സ് ഒക്കെ കൊച്ചുങ്ങളെയും കൊണ്ട് നടക്കുമ്പോ മനസ്സിൽ ആവും നിനക്ക്..."


🙄എന്നും പറഞ്ഞു ഓൻ ബെഡിൽ കയറി കിടന്നു...😕അവറ്റകൾ ആണെങ്കിൽ പാത്തൂന്റെ ഡിമാൻഡ് ആവും...ഒന്ന് തൊടാൻ പോലും തരില്ല...


നമ്മൾ ഓനെ ഒന്ന് ദയനീയമായി നോക്കി ഓന്റെ അടുത്ത് ചെന്നു ഇരുന്നു...😓


"😓അതേയ്... അജു... നിക്കില്ലേ..."


"നിനക്ക്..."


ഓൻ കിടന്ന കിടപ്പിൽ നമ്മളെ നോക്കി കൊണ്ട് ചോദിച്ചു...


"😒നിക്കും വേണം ഒരു കുഞ്ഞു വാവയെ..."


"😍ഇങ്ങ് വാടി കള്ളി..."


എന്നും പറഞ്ഞു ഓൻ നമ്മളെ പിടിച്ചു ഓന്റെ മേലേ ഇട്ടു...😍നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചതും അവൻ നമ്മളിലേക്ക് അമർന്നു...


"ഐ ലവ് യൂ അജു..."


ഓന്റെ നെഞ്ചിൽ കിടന്നു കൊണ്ട് നമ്മൾ പറഞ്ഞു...


"😌ഇപ്പൊ മനസ്സിൽ ആയോ മുരിങ്ങക്ക തോരൻ കഴിച്ചാൽ ഉള്ള ഗുണം..."


"ഹെയ് എന്ത് ഗുണം..."


"അതായത് നിനക്ക് ഇന്ന് റൊമാൻസ് കൂടുതൽ ആടി... അത് കൊണ്ടല്ലേ നിന്നോട് അമി വേണ്ട വേണ്ട എന്ന് പറഞ്ഞത്..."


"😨യ്യോ... എങ്കിൽ എന്നോട് നേരത്തെ പറയൽ അല്ലേ..."


"😌അത് സാരല്യ ഞാൻ എന്നും നിന്നെ അത് കഴിപ്പിച്ചോളാം..."😍


എന്നും പറഞ്ഞു ഓൻ നമ്മളിലേക്ക് വീണ്ടും ലയിച്ചു ചേർന്നു ...


🙄പടച്ചോനെ അത് കഴിക്കുന്നത് ഇന്നത്തോടെ നമ്മൾ നിർത്തി...



*********💞



"😒അജു... അതേയ്... അജു..."


പെണ്ണ് നമ്മളെ തോണ്ടി വിളിച്ചോണ്ടിരിക്കുന്നത് കേട്ട് നമ്മൾ കണ്ണ് തുറന്നു ടൈം നോക്കി... വെളുപ്പിന് നാല് മണി ആവുന്നേ ഉള്ളൂ... ഇതിന് ഉറക്കവും ഇല്ലേ...


"😕എന്ത് പറ്റി ഇന്ന് ഉറക്കം ഒന്നുല്ലേ... അല്ലേ പത്ത് മണി ആയാൽ ഞാൻ വിളിച്ചുണർത്തണം അല്ലോ..."


"😒നിക്ക് ഇല്ലേ വിശക്കുന്നു... ഞാൻ കിച്ചണിൽ ചെന്നു നോക്കി... അവിടെ ഒന്നുല്ല... രണ്ട് ആപ്പിൾ മാത്രേ ഉള്ളൂ..."


"🙄എങ്കിൽ അത് എടുത്തു കഴിക്ക്..."


"😒അത് ഞാൻ കഴിച്ചു..."


😨പടച്ചോനെ നമ്മൾ എണീറ്റ് ഇരുന്നു പെണ്ണിനെ നോക്കി... ഉറക്കത്തിൽ എങ്കിലും ഇതിന്റ വാ ഒന്ന് അടയാറുണ്ട്... ഇപ്പൊ അതും ഇല്ലാതായോ...😪


"അതിന് ഇപ്പൊ ഞാൻ എന്താ ചെയ്യാ..."


"😏എന്തേലും ഇണ്ടാക്കി തരണം..."


"🙄പിന്നെ എനിക്ക് അതല്ലേ പണി... എനിക്ക് ഉറങ്ങണം... നല്ല ക്ഷീണം..."


"😬ദേ എണീറ്റ് വല്ലതും ഉണ്ടാക്കി തന്നില്ലേ ഞാൻ തലമണ്ട അടിച്ചു പൊട്ടിക്കും... നിക്ക് ഒരാളെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ട്..."


😕പടച്ചോനെ ഇനി ഈ കുരിപ്പ് നമ്മളെ എങ്ങാനും എടുത്തു വിഴുങ്ങോ... ഈയിടെ ആയി തീറ്റ ഇത്തിരി കൂടുതൽ ആണല്ലോ...😓ഇതൊക്കെ അറിഞ്ഞു കെട്ടിയത് തന്നെ അല്ലേ...


"😏റൊമാൻസിക്കാൻ ആണേൽ ഉറക്കൊന്നും ഇണ്ടാവില്ലല്ലോ..."


🙄പടച്ചോനെ ഒരു റൊമാൻസ് ഉറക്കം ഒളിച്ചു കഴിഞ്ഞതെ ഉള്ളൂ... അല്ലേലും ഞാൻ അപ്പോഴേ ആലോചിക്കണം ആയിരുന്നു പിറകെ തന്നെ പണി ഉണ്ടെന്ന്...


നമ്മൾ പെണ്ണിനെ ഒന്ന് തുറിച്ചു നോക്കി ടി ഷർട്ടും എടുത്തു ഇട്ടു കിച്ചണിലേക്ക് വിട്ടു...🙄ഇതിപ്പോ സൗണ്ട് കേട്ട് ആരേലും ഉണർന്നാൽ ഞാൻ എന്ത് സമാദാനം പറയും...


നമ്മൾ ഫ്രിഡ്ജിൽ ഒക്കെ അരിച്ചു പെറുക്കി... ഒരു ഓറഞ്ച് കിട്ടിയപ്പോ തന്നെ പെണ്ണ് ഒറ്റ ഇരിപ്പിന് അത് തീർത്തു...😕ആ നോട്ടം കണ്ടാൽ അറിയാം ആന വായിൽ അമ്പഴങ്ങ ആണ് അതെന്ന്...😪


കിച്ചൻ മൊത്തം വീണ്ടും അരിച്ചു പെറുക്കിയിട്ട് കിട്ടിയത് ബ്രെഡും മുട്ടയും...😓തത്കാലം ഇത് വെച്ചു അട്ജെസ്റ്റ് ചെയ്യാം... ഇതേ പോക്കാണെങ്കിൽ എന്തേലും കാര്യായിട്ട് കരുതെണ്ടി വരും...


"😌താങ്ക്സ്..."


"😓ഓഹ്..."


നമ്മൾ പെണ്ണിനെ നോക്കി എന്തോ പോയ അണ്ണാനെ പോലെ ഇരുന്നു...🙄ആ കൊക്കപുഴു വയറ്റിൽ കിടന്നു പ്രസവിച്ചു കാണും... അല്ലാതെ ഇങ്ങനെ വരാൻ ചാൻസ് ഇല്ല...


😓കാലത്ത് നോക്കുമ്പോ പെണ്ണ് നല്ല ഉറക്കം... കിടത്തി ഉറക്കാത്ത ജന്തു ആണ് ഇപ്പൊ സുഖം ആയിട്ട് ഉറങ്ങുന്നത്...😏


😓പാവല്ലേ ഉറങ്ങിക്കോട്ടേ എന്നൊക്കെ കരുതി നമ്മൾ പെണ്ണിന്റെ കവിളിൽ ഉമ്മ വെച്ചു ഇറങ്ങി...



*********💞



*അമി *


"അമിക്കാ എണീക്ക്...ഇങ്ങളെ ഫോൺ... അജുക്കയാ..."


😕ഈ നേരത്ത് എന്താണാവോ പടച്ചോനെ... നമ്മൾ എണീറ്റ് അറ്റന്റൻഡ് ചെയ്തു കാതിൽ വെച്ചു...


"😪ഡാ അമി ഈ കൊക്കപുഴു എന്താ സാദനം നിനക്ക് അറിയോ..."


"😬പട്ടി ഇതിനാണോ ഉറങ്ങി കിടന്ന എന്നെ വിളിച്ചേ... നീ ഈ നട്ട പാതിരാക്ക് അതിന്റെ ഗവേഷണം നടത്താണോ...ഈ നേരത്തുള്ള വിളി കണ്ടു ഞാൻ ആകെ പേടിച്ചു... എന്റെ പെങ്ങൾ നിന്റെ കൂടെ ആയിപ്പോയില്ലേ..."


"😭ആ സാധനത്തെ നീ വേണേൽ കൊണ്ട് പോയിക്കോഡാ അപ്പൊ മനസ്സിൽ ആവും നിനക്ക് ഞാൻ ഈ നേരത്ത് എന്തിനാ ഗവേഷണം നടത്തുന്നെ എന്ന്..."


"🙄അവൾക്ക് എന്ത്‌ പറ്റി..."


"😪ഒന്നും പറ്റിട്ടില്ല ഇത് വരെ... ഇങ്ങനെ ആണ് കാര്യങ്ങളെ പോക്ക് എങ്കിൽ പറ്റും... രണ്ട് മൂന്ന് ദിവസം ആയി എന്നെ കുരിപ്പ് കിടത്തി ഉറക്കിയിട്ട്..."


🙄ഇതിനാണോ ഈ തെണ്ടി വിളിച്ചത്...😌നമ്മൾ പെണ്ണിനെ ഒന്ന് നോക്കി മാറി നിന്നു...


"😍അത് പിന്നെ അവൾക്കും കാണില്ലേ ആഗ്രഹം... ഫ്രണ്ട്‌സ് ഒക്കെ പ്രെഗ്നന്റ് ആയപ്പോൾ ഒരു കൊച്ചിനെ കളിപ്പിക്കാൻ ഉള്ള താല്പര്യം കൂടി കാണും... അത് പിന്നെ നിന്നോടല്ലാതെ വേറെ ആരോടേലും ചോദിക്കാൻ പറ്റോ... ഉറങ്ങിയില്ലേലും വേണ്ടില്ല നീ കൊടുത്തോടാ ഒരു കൊച്ചിനെ..."


"😬പന്നി... അതിന് തീറ്റ ഒഴിഞ്ഞു വേണ്ടേ അതിനൊക്കെ സമയം... അല്ലേ ഉറങ്ങുമ്പോൾ എങ്കിലും തീറ്റ നിർത്താറുണ്ട്... ഇപ്പൊ മൂന്നും നാലും മണിക്ക് അലാറം വെക്കാതെ എണീറ്റ് എന്നെ വിളിക്കും... അതിന്റെ വയറ്റിലെ കൊക്കപുഴു ഫാമിലി ആയി അവളെ വയറ്റിൽ താമസം ആക്കീന്നാ തോന്നുന്നേ..."😪


😕പടച്ചോനെ പെണ്ണ് വീണ്ടും അവന് പണി കൊടുത്തു തുടങ്ങിയാ...🙄മിക്കവാറും ഈ പോക്ക് പോയാൽ അവൻ ഇവിടെ ഇട്ടേച്ചു പോവും...


"🙄അങ്ങനെ വല്ലതും ഉണ്ടേൽ നമുക്ക് നാളെ ഹോസ്പിറ്റലിൽ ചെന്നു ചെക്കപ്പ് ചെയ്യാം... നീ ചോദിക്കുന്ന പുഴുനെ പറ്റി എനിക്ക് വല്യ അറിവൊന്നും ഇല്ല... അവളെ തീറ്റ കണ്ടെൽ പിന്നെയാ ഞാൻ അത് കേട്ടു തുടങ്ങിയത് തന്നെ..."🙄


"😕ഈ കൊക്ക പുഴു ഒക്കെ ഒരു വല്ലാത്ത ജീവി തന്നെ... "


🙄അങ്ങനെ ഒന്ന് ഉണ്ടോ... നമ്മൾ ആണെങ്കിൽ ഫോൺ വെച്ചു ഗൂഗിളിൽ തപ്പാൻ തുടങ്ങി...


[😌ഇങ്ങള് ഗൂഗിളിൽ നോക്കീലേ... നോക്കണ്ട റിസൾട്ട്‌ ഇല്ല... അങ്ങനെ ഇന്ന് ഇണ്ടായിട്ട് വേണ്ടേ...]


🙄അങ്ങനെ ഒരു ജീവി ഇല്ലാലോ പടച്ചോനെ... ഇനി ഇപ്പൊ അതിന്റെ വയറ്റിൽ വേറെന്താ ഇങ്ങനെ കിടന്നു തീറ്റിക്കാൻ...


"എന്താ അമിക്കാ..."


"😓ഒന്നുല്ല അവൾ അവനെ പാതിരാത്രി പോലും ശല്യം ചെയ്യാണ്... അവന്റെ ക്ഷമടെ നെല്ലിപ്പലക വരെ ഇളകി എന്നാ തോന്നുന്നേ... എന്താവോ എന്തോ..."


"😕എന്റെ നിയ പാവാ..."


🙄ആ അതൊക്കെ തന്നെ... പക്ഷെ പെണ്ണിന്റെ വായിൽ ഇരിപ്പാ മോശം...


"😓അതേ അമിക്കാ..."


നമ്മൾ കിടക്കാൻ തുടങ്ങിയതും പെണ്ണ് നമ്മളെ തോണ്ടി വിളിച്ചു...


"😓എണീറ്റപ്പോൾ മുതൽ വിശപ്പ്... എന്റെ കൂടെ കിച്ചണിൽ വരോ... എന്തേലും കഴിക്കാൻ..."


😨പടച്ചോനെ ഇത് പകരുന്ന സൂക്കേട് ആയിരുന്നോ... ഞെട്ടി കൊണ്ട് നമ്മൾ പെണ്ണിനെ നോക്കി... ആ ദയനീയ ഭാവം കണ്ടാൽ ഒന്നും പറയാനും തോന്നുന്നില്ല... നമ്മൾ പെണ്ണിനേയും കൊണ്ട് കിച്ചണിലേക്ക് വിട്ടു...


😪എന്നാലും അജു എന്നോട് വേണ്ടായിരുന്നു ഈ ചതി... ഇനി നൈറ്റ്‌ ആയാൽ ഫോൺ ഓഫ് ചെയ്യുന്നതാ ആരോഗ്യത്തിന് നല്ലത്...😓



**********💞



🙄എന്നാലും കുറച്ച് ദിവസം ആയി ഇതിന് എന്താ പറ്റിയെ പടച്ചോനെ...


നമ്മൾ കാലത്ത് ഫുഡ്‌ കഴിക്കുമ്പോ നമ്മക്ക് ഉള്ളത് കൂടി പെണ്ണിന്റെ മുന്നിൽ നീക്കി വെച്ചു...🙄എല്ലാരും വായും പൊളിച്ചു നമ്മളെയും പെണ്ണിനേയും നോക്കാ...


"😌എന്റെ വയറ്റിൽ കൊക്ക പുഴു ആണത്രേ... ഇതൊക്കെ അവറ്റകൾക്കാ..."


പെണ്ണ് ഇളിച്ചു കൊണ്ട് നോക്ക് കുത്തികളായി ഇരിക്കുന്ന ആളുകളെ നോക്കി പറഞ്ഞു...🙄


"അതിന് നീ എന്തിനാടാ ഇങ്ങനെ ഇരിക്കുന്നെ... അല്ലേലും പെൺകുട്ടികൾ ആയാൽ നല്ലോണം ഫുഡ്‌ കഴിക്കണം... എന്നാലേ ആരോഗ്യം ഉണ്ടാവൂ... ഇവളെ കാണാൻ ഇല്ലേലും ഓടി ചാടി നടക്കാൻ ഉള്ള എനർജി ഇല്ലേ... ഭാവിയിൽ ഉപകരിക്കും..."


🙄ഇത്ത നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഇതിന്റെ ഭാവി ഒന്ന് ഭാവനയിൽ കണ്ടു നോക്കി... ഒരു ഹാൾ മുഴുവനും ഫുഡ്‌... ഒത്ത നടുക്കായി ഇരുന്നു ബാസന്ധിയെ പോലെ കഴിക്കുന്ന ലവളും...🙄കുത്ത് പാള എടുത്തു അതും നോക്കി ഇരിക്കുന്ന നമ്മളും... നല്ല ഭാവി ഇണ്ട്...


"മോൾ കഴിക്ക്... ഇവൻ കൊക്കപുഴു എന്നൊക്കെ പറയും അതൊന്നും മോൾ കാര്യാക്കേണ്ട..."


😕എന്റെ ഉമ്മച്ചി ഇങ്ങള് അങ്ങനെ പറയല്ലേ ആധാരം പണയം വെക്കേണ്ടി വരും...


"ഞാനും നിയനെ പോലെ കഴിക്കും...എന്നാൽ എനിക്ക് നിയനെ പോലെ മൊഞ്ചത്തി ആവാൻ പറ്റും..."


😨അനു മോൾ കൂടി പറയുന്നത് കേട്ട് നമ്മൾ ഷോക്ക് അടിച്ച പോലെ ഇരുന്നു... അച്ചു മോൻ വരെ ഇത്താടെ മടിയിൽ ഇരുന്നു നമ്മളെ നോക്കി ഇളിക്കാ... ഇനി ലവൻ നമ്മളെ കളിയാക്കൽ ആണോ... 🙄


"😓ഈ അജു എന്റെ വയറ്റിൽ ഉള്ള കൊക്ക പുഴുനെ സ്കാൻ ചെയ്തു നോക്കാൻ പോവാ ഉമ്മച്ചി... ഇങ്ങള് പറ വേണ്ടെന്ന്... കഴിക്കുന്നു എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ എനിക്ക്..."😓


"😓അത് തന്നെ ഒരു കുഴപ്പം അല്ലേ..."


"😓സ്കാൻ ചെയ്യുമ്പോ ഇൻജെക്ഷൻ എടുക്കോ..."


"😕ഏയ്‌ ഇല്ല..."


"😓എന്നാൽ നമുക്ക് നാളെ പോവാം... ഇന്ന് ഉമ്മച്ചി വീട്ടിൽ ചക്ക പുഴുക്ക് ഉണ്ടെന്ന് പറഞ്ഞു വിളിച്ചിരുന്നു...നിക്കാണെങ്കി കേട്ടപ്പോൾ മുതൽ കൊതി ആവാ..."😌


"ഞാൻ നിന്നെ പോകുന്ന വഴിക്ക് ഇറക്കി വിടാം...പിന്നെ ഇന്ന് തന്നെ ഇങ്ങ് വരണം...നാളെ മുതൽ കോളേജിലേക്ക് പോവാൻ ഉള്ളതാ... ഇനി അവിടെ ചെന്നു എങ്ങനെ വേണം എന്നുള്ളത് സ്വയം ചിന്തിച്ചു നോക്ക്... ഉപദേശിച്ചു മടുത്തു അത് കൊണ്ടാ..."


"😏വെണ്ടാർന്നു... ഓഹ് നാളെ മുതൽ കാലത്ത് എണീറ്റ് കെട്ടി ഒരുങ്ങേണ്ടത് ഓർക്കുമ്പോ തന്നെ..."


🙄ഇനി അങ്ങോട്ട് കയറ്റാതിരിക്കാൻ വല്ലതും ചെയ്തു വെക്കോ എന്തോ... നമ്മൾ പെണ്ണിനേയും അവളെ വീട്ട് മുറ്റത്ത്‌ ഇറക്കുമ്പോൾ ഉണ്ട് അമി വാള് വെച്ച് കൊണ്ടിരിക്കുന്ന അവന്റെ പെണ്ണിന്റെ പുറവും തടവി നിക്കുന്നത് കണ്ടത്...😁നമ്മൾ അവനെ നോക്കി നന്നായി അങ്ങ് ഇളിച്ചു കൊടുത്തു...അതിന് അവൻ നമ്മളെ കലിപ്പിൽ ഒന്ന് നോക്കി...🙄ഇതൊക്കെ കാണുമ്പോ നമ്മളെ കോപ്പ് എങ്ങാനും പ്രെഗ്നന്റ് ആയാൽ ഉള്ള അവസ്ഥ ഓർക്കുമ്പോ കരച്ചിലും ചിരിയും ഒരുമിച്ച് വരാ...😓


"ഈയ്യോ നെച്ചൂന് എന്ത് പറ്റി..."


"ഒന്നും പറ്റിയത് അല്ലേടി ഇവൻ പറ്റിച്ചതാ..."


നമ്മൾ അതും പറഞ്ഞു ഇളിച്ചു കാണിച്ചതും പെണ്ണ് വായും പൊളിച്ചു ഓനെ നോക്കി...🙄


"😊ഡീ ഒന്ന് പിടിക്കെടി... ഇന്ന് കാലത്ത് തൊട്ട് എനിക്ക് ഇത് തന്നെയാ പണി..."


"😏ഇങ്ങള് പറ്റിച്ചത് അല്ലേ ഇങ്ങള് തന്നെ പിടിക്ക്... ഞാൻ വന്നത് ഇതിനൊന്നും അല്ല..."


പെണ്ണ് അവനെയും പുച്ഛിച്ചു അകത്തേക്ക് കയറിയതും നമ്മൾ അവനെ നോക്കി നന്നായി അങ്ങ് ചിരിച്ചു...


"😬നിനക്കും വരും നീ കാത്തിരുന്നോ... അവൾ ആണെങ്കിൽ നിന്നെ എന്തായാലും കുത്ത് പാള എടുപ്പിക്കും അത് ഉറപ്പാ..."


"😍ഞാൻ അതിനൊക്കെ റെഡിയാ പെണ്ണ് അതിന് ഒരു ചാൻസ് തരണ്ടേ..."


"അല്ല അവളെ ഇവിടെ ഇട്ടിട്ട് മോൻ മുങ്ങാൻ ആണോ പ്ലാൻ...ഇത് രണ്ടും കൂടിയാൽ നഴ്സറി ക്ലാസ് ആണ് ഈ വീട് അത്‌ കൊണ്ട് ചോദിക്കാ... എനിക്ക് വയ്യാ ഇനി ഇതുങ്ങളെ പിന്നാലെ ഓടാൻ..."


"തുടങ്ങീട്ട് അല്ലേ ഉള്ളൂ... നീ ഇപ്പോഴേ ഇങ്ങനെ തളരാതെ...കുറച്ച് സ്റ്റാമിന ഒക്കെ വേണം..."


"😓ഈ പോക്കാണെങ്കിൽ സ്റ്റാമിന പോയിട്ട് ജീവൻ ഉണ്ടാവോ എന്തോ... ആ നൗഫി അളിയന്റെ ഒക്കെ ഒരു ഭാഗ്യം...കെട്ടിയോൾ പ്രെഗ്നന്റ് ആയെ പിന്നെ നാട് വിട്ടതാ... അവൾക്ക് പിന്നെ ഇതൊന്നും ഇല്ല... ഇതുങ്ങൾ ഒക്കെ ഞങ്ങളെ കാണുമ്പോ ഇത്തിരി കൂടുതലാണോന്നാ എന്റെ ഡൌട്ട്..."


"🙄അത് ആവില്ല... ഇതുങ്ങൾക്ക് ഒക്കെ വിവരം വെച്ചു വരുന്നെ ഉള്ളൂ... ഇതിനെ പറ്റി വല്യ അറിവൊന്നും ഇല്ലല്ലോ... അത്‌ മാത്രല്ല സൂചി കണ്ടാൽ ഓടുന്ന ടീംസ് അല്ലേ..."


"😓ആ ഇങ്ങനെ ആണേൽ അളിയനെ ഒന്ന് വിളിക്കേണ്ടി വരും... വല്ല വിസയും ഒപ്പിച്ചു പോണം... ഡെലിവറി ഒക്കെ കഴിഞ്ഞു വന്നാലോ എന്ന എന്റെ ആലോചന..."


"😬അയ്യട അവന്റെ ഒരു പൂതി കണ്ടില്ലേ...ഞാൻ സമ്മതിക്കില്ല മോനെ ഇതിനൊന്നും... "


നമ്മൾ അവനോട് കലിപ്പ് ആയതും അവൻ ഇളിച്ചു തന്നു...


"😌ഞാൻ ചുമ്മാ ഒരു ആഗ്രഹം പറഞ്ഞു എന്നെ ഉള്ളൂ...എനിക്ക് ഇവറ്റകളെ ഒക്കെ വിട്ടു അങ്ങനെ നിക്കാൻ പറ്റോ..."


"എങ്കിൽ നിനക്ക് കൊള്ളാം..."


"മോൻ അകത്തു വരുന്നില്ലേ..."


"ഇല്ല ഞാൻ പോന്ന വഴിയാ...വൈകീട്ട് വരാം..."


പെണ്ണിന്റെ ഉപ്പച്ചിക്കുള്ള മറുപടിയും കൊടുത്തു നമ്മൾ ഇറങ്ങി...🙄ഇനി വൈകുന്നേരം വരെ ഒരു സമാദാനവും കിട്ടില്ല... കൊച്ച് കുട്ടിയെ കിണറ്റിൻ കരയിൽ കിടത്തിയ അവസ്ഥയാ...😓



*********💃



"😕നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ... ഞാൻ തടിച്ച..."


നമ്മൾ വന്നപ്പോ തൊട്ട് അമ്മി നമ്മളെ ഒറ്റ നോട്ടം ആണ്...🙄ഇനി എന്താവോ എന്തോ...


"🙄നീ തടിച്ചോണ്ട് ഒന്നും അല്ല... നിനക്ക് എവിടെയോ എന്തോ ഒരു തകരാർ പോലെ..."


"😌അജുവും ഇതന്നെയാ പറയുന്നേ... നിക്ക് മൊത്തം തകരാർ ആണെന്ന്..."


"😕ഓഹ് എന്റെ പൊന്നു നിയ അതല്ല...നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ... എന്തെങ്കിലും കഴിക്കാനോ മറ്റോ തോന്നുന്നുണ്ടോ..."


"😅നിന്റെൽ വല്ലതും കഴിക്കാൻ ഉണ്ടോ... ഞാൻ കിച്ചണിൽ ഒക്കെ നോക്കി ഉള്ളത് കഴിച്ചു... ചോറാണെങ്കി ഉമ്മച്ചി ഇണ്ടാക്കുന്നെ ഉള്ളൂ..."


"😒നിനക്ക് ഒന്നുല്ല... ഞാൻ ഒന്നും ചോദിച്ചിട്ടും ഇല്ല നീ ഒന്നും കേട്ടിട്ടും ഇല്ല..."


"😏നീയല്ലേ എന്തോ കഴിക്കാൻ തോന്നുന്നുണ്ടോ എന്നൊക്കെ ചോദിച്ചെ...എന്നെ പറ്റിക്കാ..."


"എനിക്ക് തന്നെ എന്തൊക്കെയോ കഴിക്കാൻ തോന്നാ... അപ്പോഴാ ഞാൻ നിനക്ക് തരുന്നേ..."


😓അത് കേട്ടതും നമ്മക്ക് വല്ലാണ്ട് സങ്കടം ആയി...


"നിനക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിലും പറയെടി... നൗഫിക്ക ഇല്ലെന്ന് കരുതി ആഗ്രഹം ഒന്നും മാറ്റി വെക്കേണ്ട... എന്നെ കഴിഞ്ഞു ഈ കുടുംബത്തിൽ വരുന്ന ആദ്യത്തെ കുഞ്ഞു വാവയാ അത്..."


നമ്മൾ ഓളെ വയറ്റിൽ തലോടി കൊണ്ട് പറഞ്ഞു...


"എനിക്ക് ഇപ്പൊ ഒന്നും വേണ്ട..."


😒പെണ്ണിന്റെ പെരും പറഞ്ഞു വല്ലതും അകത്ത്‌ ആക്കാന്ന് വെച്ച നടക്കില്ല...😏നമ്മൾ പിന്നെ അവിടെ ഒക്കെ ഒന്ന് തിരഞ്ഞു പച്ച മാങ്ങയും എടുത്തു ഉപ്പും മുളകും പുരട്ടി കഴിക്കാൻ തുടങ്ങി...


"നെച്ചു നിനക്ക് വേണോടി... വയറ്റിൽ ഉള്ളവർ ഇതൊക്കെ കഴിക്കുന്നു കേട്ടിട്ടുണ്ട്..."


"😓എനിക്ക് കഴിക്കാൻ ആഗ്രഹം ഒക്കെ ഉണ്ട്... അപ്പൊ തന്നെ ഇറങ്ങി ഓടേണ്ടി വരും അതാടി..."


"ഹെയ് അതെന്താ..."


"വൊമിറ്റ് ചെയ്യാനെടി..."


"🤔അമ്മിക്കൊന്നും കുഴപ്പം ഇല്ലല്ലോ പിന്നെ നിനക്കെന്താ..."


"ഓഹ് അത് ചിലർക്ക് അങ്ങനെ ആടി... ഒരു സ്മെലും എനിക്ക് ഇപ്പൊ പിടിക്കുന്നില്ല... അമിക്കാടെ സിഗരറ്റ് പാക്ക് വരെ ഞാൻ എടുത്തു കളഞ്ഞു..."


"😨യ്യോ എവിടെ..."


"അത് വിൻഡോ വഴി എടുത്തു കളഞ്ഞതാ അവിടെ എവിടേലും കാണും... സ്പ്രേ ഒക്കെ മുറിയിൽ നിന്നും പുറത്താക്കി..."😓


😌പടച്ചോനെ ആ സിഗരറ്റ് പാക്ക് കാശ് കൊടുത്തു വാങ്ങിയത് അല്ലേ എന്തിനാ വൈസ്റ്റ്‌ ആക്കുന്നെ...


"😕അപ്പൊ അമിക്ക ഇനി നാറ്റിച്ചു നടക്കണം എന്ന്..."


"🙄അമിക്ക പുറത്ത് നിന്നും സ്പ്രേ ഉപയോഗിക്കും... മുറിയിൽ വേണ്ടന്നെ ഉള്ളൂ..."


നമ്മൾ പെണ്ണ് മുറിയിലേക്ക് പോയതും പുറത്തേക്ക് ഓടി... കുറെ കാലം ആയി സിഗരറ്റ് വലിക്കാൻ തോന്നീട്ട്... നമ്മക്ക് ആണെങ്കിൽ ഇതിന്റെ സ്മെൽ വന്നാൽ അപ്പൊ മൂക്കിലേക്ക് വലിച്ചു കയറ്റണം...😌


നമ്മൾ അത് എടുത്തു തിരിച്ചും മറിച്ചും നോക്കി അതിന് തിരി കൊളുത്തി...വായിലേക്ക് വെച്ചു അതിന്റെ ടേസ്റ്റ് മുഴുവനും അകത്തേക്ക് വലിച്ചു കയറ്റി...😵പടച്ചോനെ നമ്മളെ കണ്ണും മൂക്കും വായും നെഞ്ചും വയറും എല്ലാം എരിഞ് നമ്മൾ ചുമക്കാൻ തുടങ്ങി... കണ്ണിൽ നിന്നൊക്കെ വെള്ളം വരാ...😓ഇത്രക്ക് റിസ്ക് എടുത്തിട്ടാണോ അമിക്ക ഇത് വലിച്ചു വിടുന്നത്...🙄


"😬ഡീ..."


😨അത് കേട്ടതും നമ്മൾ ചാടി എണീറ്റ് മുന്നിൽ നിക്കുന്ന അമിക്കനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...😕പടച്ചോനെ എന്റെ അന്ത്യം ഇപ്പൊ നടക്കും...


"ആരോട് ചോദിച്ചിട്ടാടി കുരിപ്പേ ഇത് എടുത്തത്... എന്നിട്ട് ഇവിടെ ഇതാണല്ലേ പണി... അജു ഇങ്ങ് വരട്ടെ നിന്നെ തളക്കാൻ അവനെ കൊണ്ടേ പറ്റൂ..."


"😏ഞാൻ ഒന്നുല്ല... ഇങ്ങളെ കെട്ടിയോൾ തന്നാ ഇത് ഇവിടെ കളഞ്ഞത്... ഞാൻ പിന്നെ കാശിന്റെ കാര്യം ഓർത്ത് വലിച്ചു എന്നെ ഉള്ളൂ... അല്ലേ അമിക്കാക്ക്‌ നഷ്ടം അല്ലേ..."


"😕അത് ഞാൻ അങ്ങ് സഹിച്ചു... ഇത് വലിച്ചു കേറ്റി നിനക്ക് വല്ലതും പറ്റിയാൽ ഞാൻ ആവും പെടുന്നത്..."


"🙄എന്ത് പെടാൻ... ഇതൊക്കെ നിക്ക് ശീലണ്ട്... പണ്ട് ഞാൻ ബാപ്പച്ചിന്റെ അടിച്ചു മാറ്റി വലിക്കാറുണ്ട്..."


എന്നും പറഞ്ഞു വല്യ ഗമ ഒക്കെ ഇട്ടു നമ്മൾ വീണ്ടും വലിച്ചു വിട്ടു...😨യ്യോ പടച്ചോനെ വീണ്ടും ചുമ...ഓൻ അപ്പൊ തന്നെ നമ്മളെ കയ്യിൽ നിന്നും തട്ടി പറിച്ചു ദൂരെ എറിഞ്ഞു...😓


"ഇനി മേലാൽ ഇങ്ങനെ വല്ലതും കണ്ടാൽ മോന്ത ഞാൻ അടിച്ചു കലക്കും കേട്ടോടി..."


"😏ഓഹ്... അങ്ങനെ ആണേൽ ഞാൻ മൂത്താപ്പന്റെ അടുത്ത് ചെന്നു പറയും..."


"ഇത് ഞാൻ അജുന്റെ അടുത്തും പറയും..."


"🙄യ്യോ അത് വേണ്ട... നമുക്ക് ഒരു കോംപ്രമൈസ് ഇണ്ടാക്കാം...ഇങ്ങള് എങ്ങാനും അജുനോട് പറഞ്ഞ ഞാൻ നിങ്ങളെ നാറ്റിക്കും..."


എന്നും പറഞ്ഞു നമ്മൾ ഇളിച്ചു കാണിച്ചു...


😬ഓൻ നമ്മളെ കലിപ്പിൽ നോക്കിയതും നമ്മൾ ചുമച്ചു കൊണ്ട് ഓനെ നോക്കി... കണ്ണിൽ കൂടി ഒക്കെ വെള്ളം ചാടി തുടങ്ങി...😓ഇപ്പൊ ആണെങ്കിൽ ഓനെ ക്ലിയർ ആയി കാണുന്നുമില്ല...


"😓അമിക്കാ... ഞാൻ... നിക്ക് വയ്യ..."


എന്നും പറഞ്ഞു  കുഴഞ്ഞു വീഴാൻ നിന്നതും ഓൻ നമ്മളെ പിടിച്ചു നിർത്തി...


"😓മോളെ എണീക്ക്... എന്താ പറ്റിയെ..."


😍അപ്പൊ സ്നേഹം ഒക്കെ ഇണ്ട് അല്ലേ അത് മതി... അപ്പൊ അജുനോട് പറയില്ല...ഓൻ നമ്മളെയും എടുത്തു അകത്തേക്ക് നടന്നു...


"എന്ത് പറ്റി ഇവൾക്ക്..."


🙄പടച്ചോനെ അത് ഇപ്പൊ എങ്ങനാ പറയുന്നെ...നമ്മൾ തന്നെ ആണല്ലോ കുടുങ്ങുന്നെ...നമ്മൾ എല്ലാരേയും ദയനീയമായി ഒന്ന് നോക്കി...😓


"😌പറ്റിച്ചേ..."


എന്നും പറഞ്ഞു ഒരു ഓട്ടം ആയിരുന്നു...🙄നമ്മൾ ഇതൊക്കെ എത്ര കണ്ടതാ എന്ന പോലെ കൂടി നിന്നവർ എല്ലാം അവരെ വഴിക്ക് പോയി...😕


"😋വൗ എന്താ ഒരു ടേസ്റ്റ്... അല്ലേലും ഉമ്മച്ചീടെ ചക്ക പുഴുക്ക് പ്രത്യേക ടേസ്റ്റ് ആണ്..."


നമ്മൾ ചക്ക പുഴുക്ക് കഴിച്ചു കൊണ്ട് പറഞ്ഞതും അമിക്കാ നമ്മളെ ഒരു നോട്ടം...😏അസൂയ അല്ലാണ്ട് എന്താ...


"ന്റെ വയറ്റിൽ കൊക്കപ്പുഴു ആണത്രേ... അജു അങ്ങനെയാ പറയുന്നേ... അതെന്താ സാദനം മൂത്താപ്പ ഇങ്ങക്ക് അറിയോ..."


"🙄അത്‌... അതിപ്പോ... ഞാനും കേട്ടിട്ടേ ഉള്ളൂ ഇന്നേ വരെ കണ്ടിട്ടില്ല..."


മൂത്താപ്പ എങ്ങനെ ഒക്കെയോ എസ്‌കേപ്പ് ആയി...🙄ആർക്കും അറീല... പിന്നെ അതെന്താ സാധനം...


നെച്ചു ആണെങ്കിൽ കഴിക്കുമ്പോ തന്നെ വായും പൊത്തി പിടിച്ചു പുറത്തേക്ക് ഓടി...😄പിന്നാലെ തന്നെ അമിക്കയും... അപ്പൊ ആലോചിക്കണം ആയിരുന്നു... നമ്മൾ ഇങ്ങനെ ഒക്കെ ഓടുമ്പോൾ അജു വരോ ആവോ...😏വന്നില്ലേ എന്റെ സ്വഭാവം ഓൻ കാണും...


"ഇതെന്താ കയ്യിൽ..."


ഓൻ നമ്മളെ കൊണ്ടോവാൻ വന്നപ്പോ നമ്മൾ കയ്യിൽ കവർ ഒക്കെ പിടിച്ചു ഇറങ്ങി... ഓൻ ആണെങ്കിൽ ബിസി ആണെന്നും പറഞ്ഞു അകത്തേക്ക് വന്നില്ല...


"പുഴുക്ക്... പിന്നെ ഉണ്ടംപൊരിയും..."


"😍എനിക്കാണോ ഇങ്ങ് താ ഞാൻ ടേസ്റ്റ് ചെയ്തു നോക്കട്ടെ..."


"😏ഇത് എനിക്ക് കഴിക്കാൻ വേണ്ടിയാ... വേണേൽ കഴിക്കുമ്പോൾ ഒന്ന് തരാം..."


"🙄ഏയ്‌ വേണെന്നില്ല... ഇപ്പൊ തന്നെ വയർ നിറഞ്ഞു..."


ഓൻ അതും പറഞ്ഞു നമ്മളെ ഒന്ന് നോക്കി... നമ്മൾ ഓനെയും പുച്ഛിച്ചു ബൈക്കിൽ കേറി ഇരുന്നു...



*********💞



നമ്മൾ പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് വന്നതും ഫ്രഷ് ആയി ഇറങ്ങുമ്പോ പെണ്ണ് കൊണ്ട് വന്ന ഉണ്ടംപൊരി ഇരുന്നു കേറ്റാ...😓


"ദാ നല്ല ടേസ്റ്റ് ഉണ്ട്..."


എന്നും പറഞ്ഞു ഒന്ന് എടുത്തു നമ്മൾക്ക് നേരെ നീട്ടിയതും നമ്മൾ പെണ്ണിനെ കണ്ണും മിഴിച്ചു നോക്കി...


"എനിക്ക് വേണ്ട നീ തന്നെ കഴിച്ചാൽ മതി... അങ്ങനെ എങ്കിലും ജനിച്ചേ പിന്നെ ഫുഡ്‌ കാണാത്ത നിന്റെ ഈ ആർത്തി നിക്കട്ടെ..."


"😕കൊതി കൊള്ളേണ്ട എന്ന് കരുതിയാ അല്ലേൽ തന്നെ നിക്ക് വയർ വേദനയാ..."


"😕എന്നിട്ടാണോ നീ ഇത് കഴിച്ചു ഇരിക്കുന്നെ... കുറച്ച് നേരം ആ വയറിന് ഒരു റസ്റ്റ്‌ കിട്ടട്ടെ..."


"😏നിക്ക് വിശക്കുമ്പോൾ പിന്നെ ഞാൻ എന്താ ചെയ്യാ..."


😓ഇതിനോട് സംസാരിച്ചാൽ നമ്മക്ക് വട്ടാവേ ഉള്ളൂ...


"അജു എന്നെയും കൊണ്ട് പുറത്ത് പോവോ..."


"ഈ നേരത്തോ... ഇന്നെന്താ ഉറക്കം ഒന്നുല്ലേ..."


"😒എന്തോ എനിക്ക് അങ്ങനെ തോന്നി... നല്ല തണുപ്പ്... പിന്നെ എന്റെ അജുനെ ഇങ്ങനെ കെട്ടിപ്പിടിച്ചു നിലവിനെയും നക്ഷത്രങ്ങളെയും കാണാൻ കൊതി ആവാ..."


അത് കേട്ടതും നമ്മൾ ഒരു പുഞ്ചിരിയോടെ അവളെ നോക്കി...😍


"😍തിരിച്ചു വന്നാൽ എനിക്കുള്ളത് കൂടി തരണം..."


"😌അതൊക്കെ തരാം എന്നെ കൊണ്ടൊവോ..."


"എങ്കിൽ പോവാം..."


അപ്പൊ തന്നെ പെണ്ണ് തുള്ളി ചാടി കൊണ്ട് നമ്മളെ കവിളിൽ ഉമ്മ വെച്ചു...😍


"😍ഐ ലവ് യൂ അജു..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെ കാതിൽ അമർത്തി കടിച്ചു...🙄ഇനി കടിച്ചു പറിച്ചു തിന്നോ എന്നൊരു ഡൌട്ട് ഇല്ലാതില്ല...ഒരുപാട് ദൂരം പെണ്ണിനേയും കൊണ്ട് കറങ്ങി എങ്കിലും അവൾക്ക് മതിയായില്ല...😓


"യ്യോ അജു നിക്ക് വിശക്കാൻ തുടങ്ങി..."


അത് കേട്ടതും നമ്മൾ ബ്രേക്ക്‌ ഇട്ടു പെണ്ണിനെ ദയനീയമായി നോക്കി...😕വല്ല ആവശ്യവും ഉണ്ടായിരുന്നോ ഇതിനെയും കൊണ്ട് വരാൻ...


"ആ വാ അടച്ചു വെച്ചാൽ പെട്ടെന്ന് വീട്ടിൽ എത്തിക്കും എന്നിട്ട് വല്ലതും കഴിക്കാം അല്ലാതെ ഈ നേരത്ത് ഇവിടെ എങ്ങും ഒന്നും കിട്ടില്ല..."


അപ്പൊ തന്നെ പെണ്ണ് സൈലന്റ് ആയി ഇരുന്നു നമ്മളെ പുറത്ത് തല വെച്ചു കിടന്നു...😓വീട്ടിൽ എത്തിയതും പെണ്ണ് ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു...


പെണ്ണിനേയും മുറിയിൽ കിടത്തി കിച്ചണിൽ ചെന്നു അവൾക്ക് കഴിക്കാൻ ഉള്ളത് കൊണ്ട് വെച്ചു നമ്മൾ ഫ്രഷ് ആവാൻ കയറി...


🙄ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കണ്ടത് പെണ്ണ് ഇരുന്നു കഴിക്കുന്നത് ആണ്...😌അത് കണ്ടു നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് ബെഡിൽ  ലവളെ തീറ്റയും നോക്കി ഇരുന്നു...


"നിനക്കെന്താടി പറ്റിയെ... പെട്ടെന്ന് എന്താ ഇങ്ങനെ ഒരു വിശപ്പ്..."


"🙄ആ നിക്ക് എങ്ങനെ അറിയാനാ... എപ്പോഴും എന്തെലും കഴിക്കാൻ തൊന്നും..."😓


പെണ്ണ് വളരെ നിഷ്കു ആയി പറഞ്ഞതും നമ്മൾ പെണ്ണിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു...😍


"വേണോ..."


"😍മ്മ്..."


"യ്യോ കഴിഞ്ഞു..."


"എനിക്ക് വേണ്ടത് നിന്നെയാ..."😘


അതും പറഞ്ഞു പെണ്ണിന്റെ അധരങ്ങൾ അപ്പൊ തന്നെ വായിലാക്കി...പെണ്ണ് കഴിച്ച ഫുഡിന്റെ ടേസ്റ്റ് മുഴുവനും നമ്മളെ വായിലേക്ക് പകർന്നതും നമ്മൾ കിതച്ചു കൊണ്ട് പെണ്ണിനെ മോചിപ്പിച്ചു...


"🙈പോ അവിടന്ന് നിക്ക് നാണവാ..."


എന്നും പറഞ്ഞു പെണ്ണും മുഖം പൊത്തി പിടിച്ചു ഇരുന്നതും നമ്മൾ പെണ്ണിനേയും ഇറുക്കി പിടിച്ചു ബെഡിലേക്ക് വീണു...🙈



*********💃



"എവിടെ പോവാ അജു കാലത്ത് തന്നെ..."


നമ്മൾ കണ്ണ് തുറന്നതും ഓൻ ഉണ്ട് നല്ല അടിപൊളി ആയി റെഡി ആയി നിക്കുന്നു...


"അതൊക്കെ ഉണ്ട് വന്നാൽ പറയാട്ടോ... പിന്നെ ഇത്തിരി ലേറ്റ് ആവും കുറച്ച് ഷോപ്പിംഗ്‌ ഒക്കെ ഉണ്ട്... വേഗം എണീറ്റ് റെഡി ആയി കോളേജിൽ പോവാൻ നോക്ക്..."


"😕യ്യോ ഞാൻ പോണില്ല... നിക്ക് വയ്യ..."


നമ്മൾ എണീറ്റ് ഇരുന്നു ഓനെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു...


"ഇന്ന് വയ്യാത്തത് ആണോ അതോ ഇനി ഒരിക്കലും പോണില്ലേ..."


"😌ഞാൻ ഒരിക്കലും പോണില്ല... വെറുത്തു പോയി ആ കോളേജ്..."


"അയ്യട... കുറച്ച് ദിവസം ആയില്ലേ സുഖിച്ചു ഇരിക്കാൻ തുടങ്ങീട്ട്... മര്യാദക്ക് എണീറ്റ് പോയെടി... നീ പറയുന്ന നിന്റെ സക്കറിയാടെ ഗർഭിണികൾ വരെ ഉണ്ടല്ലോ പിന്നെന്താ നിനക്ക് പോയാൽ..."😬


"😏ഓഹ് ഞാൻ പോയിക്കോളാം..."


"ഇനി അവിടെ പോയി വല്ല കച്ചറയും ഉണ്ടാക്കി എന്ന് അറിഞ്ഞ കോളേജിൽ നിന്നു മാത്രം അല്ല ഞാനും നിന്നെ എന്താ ചെയ്യേണ്ടത് എന്ന് കണക്ക് കൂട്ടി വെച്ചിട്ടുണ്ട്..."


🙄അതെന്താ ഇവൻ അങ്ങനെ പറഞ്ഞത്... ഇനി എന്നെ ഒഴിവാക്കും എന്ന് എങ്ങാനും ആണോ...


"😬എന്നെ എങ്ങാനും ഒഴിവാക്കിയാൽ കേസ് കൊടുക്കും ഞാൻ..."


"🙄എന്തിന്..."


"😏എന്നെ വേറെ നല്ല ആരേലും കേട്ടുന്നതിനു മുന്നേ ഇയാളെന്നെ കെട്ടി എന്റെ ജീവിതം നശിപ്പിച്ചു എന്നും പറഞ്ഞു കൊണ്ട്..."


"🙄നല്ലത്... അതും നിന്നെ... ഞാൻ തന്നെ ഇവിടെ പെടാ പാട് പെടാ അപ്പോഴാ നല്ല ഒന്ന്... അല്ലേലും എനിക്ക് എന്താടി ഒരു കുറവ്... തറ ആയത് പോലും നിന്നെ കെട്ടിയെ പിന്നെയാ അത് നീ മറക്കണ്ട..."


"കുറവൊന്നും ഇല്ല... എല്ലാം കൂടുതലാ..."


"അയ്യേ നീ എന്താടി ഈ പറയുന്നേ..."


"ഞാൻ ഇയാളെ കലിപ്പാ പറഞ്ഞത്..."😏


"😬അതും നിന്നെ കെട്ടിയെ പിന്നെ ഇത്തിരി കൂടി... എന്ത് ചെയ്യാനാ നിന്നോട് പിടിച്ചു നിക്കണ്ടേ... നീ ചെല്ല് നിന്നോട് സംസാരിച്ചിട്ട് വല്യ കാര്യം ഒന്നും ഇല്ല തലയിൽ കേറാൻ ഒരു ശതമാനം പോലും ചാൻസ് ഇല്ല..."


😏ഓഹ് വല്യ ബുദ്ധിശാലി വന്നിരിക്കുന്നു... നമ്മൾ ഓനെയും പുച്ഛിച്ചു ബാത്‌റൂമിൽ കയറി... ഓന്റെ ടി ഷർട്ട്‌ ആയോണ്ട് ഒറ്റ വലിക്ക്‌ ഊരാൻ പറ്റി... ഇത് സ്ഥിരം ആക്കണം...


ബാക്കി മൂന്നിനെയും വിളിച്ചു ഇന്ന് ഉണ്ടെന്ന് ഉറപ്പ് വരുത്തി നമ്മൾ നെച്ചുനെയും കാത്തു ബസ്സ്റ്റോപ്പിൽ നിന്നു...😕അപ്പോഴുണ്ട് സൈനുത്താടെ മോൾ വന്നു അടുത്ത് നിക്കുന്നു...😏ഒരു ജാഡ കോപ്പ്... നമ്മൾ ഓളെ നോക്കാൻ ഒന്നും പോയില്ല...


പെണ്ണ് ആണെങ്കിൽ ഫോണിൽ കണ്ണ് കുഴിച്ചു വെച്ചിരിക്ക...🙄പത്തിലെ ആയുള്ളൂ ഇപ്പോഴേ ഇങ്ങനെ...😏


നെച്ചു വന്നതും നമ്മൾ ഓളെ അടുത്തേക്ക് നീങ്ങി നിന്നു...


"ഡീ നിന്റെ ക്ഷീണം ഒക്കെ മാറിയാ..."


"എവിടെ മാറാൻ...😓പിന്നെ നിന്റെ ഒക്കെ ചളി കേട്ടാൽ നേരം പോവുന്നത് അറീല അത് കൊണ്ട് വന്നു എന്നെ ഉള്ളൂ..."


"😁എങ്കിൽ നീ ഇനി ചളി തിന്നോടി എന്ന ഒരു പ്രശ്നവും ഇണ്ടാവില്ല..."


"ഒന്ന് പോടീ...ഞാൻ ഇപ്പൊ തീറ്റയെ നിർത്തി..."


😕യ്യോ അപ്പൊ പ്രെഗ്നന്റ് ആയാൽ പട്ടിണി കിടന്നു ചാകേണ്ടി വരും...


"ഡീ നമുക്ക് ആ ദേവൂനും റൂബിക്കും ഇട്ടു ഒരു പണി കൊടുക്കണ്ടേ..."


🙄ജെസി ഞങ്ങൾ ചെന്നു ഇരുന്നതും നമ്മളെ തോണ്ടി കൊണ്ട് പറഞ്ഞു... ഈ കുരിപ്പിന് ഇതൊന്നും കിട്ടിയത് പോരെ...


"ഞാൻ ഇല്ല... മാലിക്കാ എന്നെ കൊന്നില്ല എന്നെ ഉള്ളൂ..."


"ഞാനും..."


നമ്മളും നെച്ചുവും ഒരു പോലെ പറഞ്ഞു... അപ്പോ തന്നെ രണ്ടും കേറി വന്നതും ഞങ്ങളെ നാലിനെയും നോക്കി പുച്ഛിച്ചു...😬


"നീ ഒക്കെ എന്തിനാടി അങ്ങോട്ടേക്ക് വരുന്നത്... കെട്ടി കുട്ടി വരെ ആയി... വെറുതെ ടീച്ചർസിന് പണി ഉണ്ടാക്കാൻ..."


റൂബി ഞങ്ങളെ നാലിനെയും നോക്കി പറഞ്ഞതും നമ്മളെ കയ് തരിച്ചു വന്നു...


"😬ഇന്ന് ഇവളെ തലമണ്ട ഞാൻ തല്ലി പൊളിക്കും..."


"ഡീ വേണ്ട അജു നിന്നെ കൊല്ലും..."


നെച്ചു നമ്മളെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... നമ്മക്ക് ആണെങ്കിൽ കലിപ്പ് അടക്കാൻ ആവുന്നില്ല...


"വന്നാലും വന്നാലും എത്രയാടി വരുന്നെ... പാവങ്ങൾ നേരം കളയാൻ വരുന്നത് ആവും..."


"😬ഡീ ഞങ്ങൾ അങ്ങനെ നേരം കളയാൻ വരുന്നത് ഒന്നും അല്ല... ഞങ്ങൾ ഇവിടെ ഡിഗ്രി കംപ്ലീറ്റ് ചെയ്യും... അതൊക്കെ കുട്ടികൾ ആയീന്ന് വെച്ചു വേണ്ടന്ന് വെക്കാൻ ആവില്ല ഞങ്ങൾക്ക്... അത് ഞങ്ങളെ സ്വപ്നം ആണ്... പക്ഷെ ഇത് ഞങ്ങളെ ജീവിതം ആണ്... നീ കണ്ടോ നിങ്ങളെ രണ്ടിനെക്കാളും ഒരേ ഒരു മാർക്ക് എങ്കിലും ഞങ്ങൾ നാലും കൂടുതൽ വാങ്ങിയിരിക്കും... അന്നും നിന്റെ ഈ പുച്ഛം ഈ മുഖത്ത് കാണണം കേട്ടല്ലോ..."


"അങ്ങനെ വല്ലതും സംഭവിച്ചാൽ ഞങ്ങൾ രണ്ടും തല മൊട്ട അടിക്കും...ഇല്ലെങ്കിൽ നിന്റെ തലയിൽ മുടി കാണില്ല മോളെ..."


😨യ്യോ അത് കേട്ടതും നമ്മൾ ഒന്ന് നിന്നു... ഒരു ആവേശത്തിന് പറഞ്ഞു പോയതാ... ലവൾ ഇത്ര ഒക്കെ ഓഫർ ചെയ്ത സ്ഥിതിക്ക് ഒരു കയ്നോക്കിയാലോ...😕


നമ്മൾ നിന്ന നിൽപ്പിൽ തന്നെ മൂന്നിനെയും നോക്കി... ജെസി കയ് മലർത്തി കാണിച്ചു... ഷമി ആണെങ്കിൽ ഓളെ കയ്യിലെ വിരൽ എണ്ണി കൊണ്ട് ഇരിക്കാ... നെച്ചു ആണെങ്കിൽ വീഡിയോ റെക്കോർഡ് ചെയ്തു പിടിച്ചു നമ്മളെ നോക്കി ഇളിക്കാ...🙄


"ആ കാണാം... ദാ നിന്റെ ഈ വാക്ക് ഇവളെ ഫോണിൽ ഉണ്ട്... അങ്ങനെ വല്ലതും സംഭവിച്ചാൽ നിങ്ങൾ അത് തന്നെ ചെയ്യും അല്ലേ ഞങ്ങൾ ചെയ്തിരിക്കും..."


😕റൂബി അത് കേട്ടതും ഒന്ന് പകച്ചു ദേവൂനെ നോക്കി...


"നീ എന്തിനാടി പേടിക്കുന്നെ... ഇവറ്റകൾ വാങ്ങാൻ ഒന്നും പോണില്ല... ഇവറ്റകളിൽ ഒന്നിനെ കൊണ്ട് പോലും അതിന് പറ്റില്ല..."


"കാണാം..."😬


"😬ആ കാണാടി..."


വെല്ലു വിളിച്ച ക്ഷീണം തീർക്കാൻ നമ്മൾ ഒരു ബോട്ടിൽ വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തി... പിന്നെ കുറച്ച് സ്നാക്കും...


"🙄നീ എന്തിനാടി അവരെ വെല്ലു വിളിച്ചേ..."


ജെസി നമ്മളെ നോക്കി ചോദിച്ചു...


"നീയല്ലേ കുറച്ച് മുന്നേ പണി കൊടുക്കണം എന്ന് പറഞ്ഞത്... ആ പണി ഇങ്ങനെ കൊടുക്കാലോ..."


"നങ്ങളെ കൊണ്ട് പറ്റില്ലടി... ഫ്രീ ആണേൽ നോക്കാർന്നു... ഇതിപ്പോ ഡെലിവറി ഒക്കെ ആവുമ്പോ എവിടെയാ പഠിക്കാൻ നേരം..."


"😭എന്നോട് ഇത്തിരി ഏലും സ്നേഹം ഉണ്ടേൽ ഇരുന്നു പടിക്കെടി... അല്ലേ അവറ്റകൾ എന്റെ തല ആവും മൊട്ട അടിക്കുന്നെ..."😪


മൂന്ന് കുരിപ്പും നമ്മളെ ദയനീയമായി നോക്കി...😕എന്ത് ചെയ്തിട്ട് ആയാലും വേണ്ടില്ല മൂന്നിനെയും പഠിപ്പിച്ചേ പറ്റൂ...


ടീച്ചർസ് ഒക്കെ ഞങ്ങളെ ഒന്ന് നോക്കി എങ്കിലും നമ്മൾ ആകെ ടെൻഷൻ അടിച്ചു ഇരിപ്പ് ആയിരുന്നു...😓



**********💞



നമ്മൾ പതിനൊന്നു മണിക്ക് വീട്ടിൽ എത്തിയതും പെണ്ണ് ഉണ്ട് ഒരു കയ്യിൽ ആപ്പിളും മറ്റേ കയ്യിൽ ബുക്കും ആയി ഇരുന്നു പഠിക്കുന്നു...😕പടച്ചോനെ നമ്മൾ കാണുന്നത് സ്വപ്‌നം ആണോ...


"😕നിനക്ക് ഇതെന്തു പറ്റി..."


"ഒന്നും പറ്റീല..."😏


"അല്ല ഈ നേരത്ത് ഇരുന്നു പഠിക്കാൻ... "


🙄എന്ത്‌ പറ്റി ആവോ...പെണ്ണ് നമ്മളെ അടുത്തേക്ക് വരുന്നത് കണ്ടു നമ്മൾ ഒന്ന് പകച്ചു...


"നിക്ക് പഠിക്കണം അജു... അല്ലേ എന്റെ തലയിൽ മുടി കാണില്ല..."


"ഇതും നിന്റെ പഠിപ്പും ആയി എന്താ ബന്ധം..."


"😒അത് അവറ്റകൾ എന്നെ വെല്ലുവിളിച്ചു... അപ്പൊ ഞാനും വിട്ടു കൊടുത്തില്ല... അവർ എന്നെ മൊട്ട അടിക്കും അജു..."


"😍അത് ഏതായാലും നന്നായി... അങ്ങനെ എങ്കിലും നീ ഈ ബുക്ക്‌ ഒന്ന് തൊട്ടല്ലോ... നീ പേടിക്കേണ്ട നിന്റെ തലയിലെ ഒരു മുടി പോലും പോവാതെ ഞാൻ നോക്കിക്കോളാം... നിനക്ക് പഠിക്കാൻ ഞാൻ ഹെല്പ് ചെയ്യാടി..."


"😓അത് മതി... പക്ഷെ അവളുമാരും പഠിക്കണം അല്ലേലും എന്റെ മുടി പോവും..."


🙄അപ്പൊ പെണ്ണിന്റെ തലമുടിയുടെ കാര്യത്തിൽ തീരുമാനം ആയി...


"അത് എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല... അവളുമാർ പൊട്ടിയാൽ നിന്റെ മുടി എന്തിനാ അവർ എടുക്കുന്നെ..."


"😪ഞാൻ അല്ലേ ബെറ്റ് വെച്ചത് അത് കൊണ്ടാ... അത്‌ കൊണ്ട് അവളുമാർക്ക് ഒരു താല്പര്യം ഇല്ല... എന്നെ മൊട്ട അടിച്ചു കാണാൻ നിക്കാ ദുഷ്ടകൾ..."


"നിന്നോട് ഞാൻ ഇവിടന്ന് പോന്നതിനു മുൻപ് പറഞ്ഞത് അല്ലേ പ്രശ്നം ഒന്നും ഉണ്ടാക്കരുത് എന്ന്... ഇതിപ്പോ നിന്റെ തലയും മുടിയും വരെ നീ കൊണ്ട് പോയി പണയം വെച്ചു അല്ലേ..."😓


"പ്ലീസ് അജു... എന്നോട് ഇത്തിരി ഏലും സ്നേഹം ഉണ്ടേൽ ആ മാലിക്കാനെയും റാഷിക്കാനെയും ഒന്ന് വിളിച്ചു പറയോ അവരെ പഠിപ്പിക്കാൻ... നെച്ചുന്റെ കാര്യം ഞാൻ ഏറ്റു..."


പെണ്ണ് നമ്മളെ നെഞ്ചിൽ തല വെച്ചു നമ്മളെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു... അത് കണ്ടതും നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു...


"ഞാൻ പറയാം... എന്റെ നിയ കുട്ടീടെ ഒരു മുടി പോലും അവർക്ക്‌ തൊടാൻ ആവില്ല... പോരെ..."


"😌സത്യാണോ..."


"ആന്നെ... "


🙄എന്താവോ എന്തോ പടച്ചോന് അറിയാം...എവിടെ പോയാലും ഇവൾക്ക് ആണല്ലോ പടച്ചോനെ പണി കിട്ടുന്നെ...😓


കാലത്ത് നമ്മൾ അലാറം ഓഫ് ചെയ്തപ്പോൾ ആണ് അത് പെണ്ണിന്റെ ഫോൺ ആണെന്ന് മനസ്സിൽ ആയത്...🙄അതും നാല് മണിക്ക്...ഇനി വല്ലതും കഴിക്കാൻ ആയിരിക്കോ...


"ഡീ എണീക്ക്...നീ എന്തിനാ നാല് മണിക്ക് ഒക്കെ അലാറം വെച്ചത്..."


"ഫൈവ് മിനിറ്റ് അജു..."


എന്നും പറഞ്ഞു പെണ്ണ് പുതപ്പ് നീട്ടി പുതച്ചു ചെരിഞ്ഞു കിടന്നു...🙄


"😨യ്യോ നാല് മണി ആയ..."


എന്നും പറഞ്ഞു അതേ പോലെ ചാടി എണീറ്റ് ഒരു ഓട്ടം ആയിരുന്നു ബാത്‌റൂമിൽ...🙄എന്താണോ എന്തോ...


കഴിക്കാൻ ആണോ പഠിക്കാൻ ആണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു നമ്മൾ... പെണ്ണ് ഇറങ്ങി വന്നതും ഡോറും തുറന്നു പുറത്തേക്ക് പോയി... പിന്നാലെ ചെന്നതും പെണ്ണ് വെറും വയറ്റിൽ പാട്ടൊക്കെ പാടി താളം ചവിട്ടി ഹോർലിക്സ് ഇട്ടു...


അതും കൊറിക്കാൻ പ്ലേറ്റ് നിറയെ ചിപ്സും ആയി മുറിയിൽ തന്നെ വിട്ടു ബുക്കും തുറന്നു ഇരുന്നു...😨പടച്ചോനെ ഞാൻ ഈ കാണുന്നത് സ്വപ്നം ആണോ...


എല്ലാം ഇത്തിരി ഓവർ അല്ലേ... ഇത് എന്റെ നിയ തന്നെ ആണോ...😌ആ ബെറ്റ് കൊണ്ട് ഇങ്ങനെയും ഒരു ഉപകാരം ഉണ്ടായി...


നമ്മൾ അതും നോക്കി ചിരിച്ചു കൊണ്ട് വീണ്ടും കിടന്നു... പിന്നെ ഉണർന്ന് നോക്കുമ്പോൾ പെണ്ണ് ബുക്കിൽ തല വെച്ച് ഇരുന്നു ഉറങ്ങാ...🙄അപ്പൊ മുടിയുടെ കാര്യത്തിൽ തീരുമാനം ആയി...


പെണ്ണിനെ എടുത്തു ബെഡിൽ കിടത്തി നമ്മൾ ബാത്‌റൂമിൽ ചെന്നു ഫ്രഷ് ആയി ഇറങ്ങി...



*********💃



ബസിൽ കയറിയതും ഓൻ ചിരിച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് വന്നു...


"എന്താടി ഒരു വാട്ടം..."


"ഒന്നുല്ല...😏നിക്ക് ഈ കോളേജിൽ പോണ കാര്യം തന്നെ ഇഷ്ടല്ല പിന്നല്ലേ..."


"😍മുടി പോണ കാര്യം ഓർത്തിട്ട് ആണോ... അത് നീ പേടിക്കേണ്ട ഞാൻ പഠിപ്പിച്ചു തരാം..."


"😏ഒന്ന് പോയെ ഓന്റെ ഒരു റൊമാൻസ്... ആൾക്കാർ കാണും..."


"🙄നീ എന്റെ കെട്ടിയോൾ അല്ലേടി..."


"അതോണ്ട്..."


"😓ഒന്നുല്ല... നീ ഇന്ന് പതിവിലും സുന്ദരി ആയിട്ടുണ്ട്...നിന്നെ കണ്ടപ്പോൾ എനിക്ക് ആണെങ്കിൽ നിന്നെ പിടിച്ചു കിസ്സ്‌ തരാൻ തോന്നാ..."


😨യ്യോ അത് കേട്ടതും നമ്മൾ ചുറ്റിലും ഒന്ന് നോക്കി...😕ഓൻ ആണെങ്കിൽ ഇളിച്ചു പിടിച്ചു നമ്മളെ നോക്കി നിക്കാ...😍നമ്മളും ഓനെ നോക്കി പുഞ്ചിരിച്ചു... ഒരു കിസ്സ്‌ കിട്ടിയാൽ കൊള്ളാം...😌


"വീട്ടിൽ വന്നിട്ട് തരാട്ടോ... അത് വരെ എങ്ങനെ പിടിച്ചു നിക്കും ആവോ..."


ഓൻ നമ്മളെ കാതിൽ ആയി പറഞ്ഞു പോയതും നമ്മൾ ഓനെ തന്നെ തിരിഞ്ഞു നോക്കി...


"മതിയെടി നോക്കിയത്... കാലത്ത് അവിടന്ന് ഇറങ്ങിയത് തന്നെ അല്ലേ..."


നെച്ചു നമ്മളെ ആക്കിയതും നമ്മൾ ഡീസന്റ് ആയി നിന്നു...😍ഇതിപ്പോ ഓനാണ് തോന്നിയത് എങ്കിലും നമ്മക്ക് ആണ് ഇപ്പൊ ഒരു കിസ്സ്‌ കിട്ടാത്ത എടങ്ങേറ്...


കോളേജിന് മുന്നിൽ ഇറങ്ങാൻ നിന്നതും ഓൻ ഇറങ്ങി പുറത്ത് നിന്ന് എല്ലാരേയും ഇറക്കുന്ന തിരക്കിൽ നമ്മൾ അവസാനം ആയി ഇറങ്ങാൻ എന്ന പോലെ നിന്നു... നമ്മൾ ഇറങ്ങുന്നതോടെ ഓൻ സ്റ്റെപ്പിൽ കയറി നിന്നു നമ്മളെ വയറിൽ പിടിച്ചു അമർത്തി നിമിഷ നേരം കൊണ്ട് കവിളിൽ ഒരു കിസ്സും തന്നു കയറി പോയി...😍ബസ് നീങ്ങും തോറും നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു... കൂടെ ഒരു പക്ഷിയായി പറന്നു പോവാൻ തോന്നാ...


"എന്താ മോളെ നിനക്ക് ഇന്ന് ഒരു ഇളക്കം..."


"അറിയില്ലെടി... എന്തോ ഓന്റെ കൂടെ തന്നെ പോവാൻ തോന്നാ..."


"🙄കണ്ടക്ടർ പണിക്കാ..."


"😒പോടീ എന്റെ അജുനെ കണ്ടോണ്ടിരിക്കാലോ എന്ന് കരുതിയാ..."


നമ്മൾ സങ്കടത്തോടെ ആ ഗേറ്റ് കടന്നു...😓പിന്നാലെ നമ്മളെ തന്നെ നോക്കി നെച്ചുവും...


"താഴെ നോക്കി നടക്കെടി... നീയെന്താ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ..."


"😕ആദ്യായിട്ടാ നീ ഇങ്ങനെ ഒക്കെ കാണിക്കുന്നേ അതാ..."


😪എന്റെ അജുനെ കാണാത്ത വിഷമം ഒന്നും പെണ്ണിന് പറഞ്ഞ മനസ്സിൽ ആവില്ല... വെറുതെ എന്നെ സങ്കടപ്പെടുത്താൻ ആയിട്ട്...


അകത്തു ചെന്നപ്പോൾ ആണ് സ്ട്രൈക്ക് ആണെന്ന് മനസ്സിൽ ആയത്... അകത്തു കേറാതെ നിക്കുന്ന ശമിയെയും ജെസിയെയും ഞങ്ങൾ ഒന്ന് തോണ്ടി വിളിച്ചു...


"😕വെറുതെ വന്നെടി... അവിടെ തന്നെ ഉറങ്ങിയാൽ മാതിയെന്നു... ഇന്ന് സ്ട്രൈക്ക് ആണെന്ന് ഇവളുമാര്ക്ക് നേരത്തെ പറയൽ അല്ലേ..."


മുദ്രാവാക്യം വിളിച്ചു നടക്കുന്ന ചേച്ചിമാരെ നോക്കി ജെസി പറഞ്ഞതും നമ്മക്കും അങ്ങനെ തന്നെയാ തോന്നിയെ...


ഇന്ന് ലീവ് കിട്ടി എന്ന് കണ്ടതും ഞങ്ങൾ ഇറങ്ങി...


"നമുക്ക് വല്ലതും കഴിച്ചിട്ട് പോകാല്ലേ... ബസ് വരാൻ ഇനിയും ടൈം ഉണ്ട്..."


🙄ലെസ്സിഷോപ്പിൽ നീണ്ട ക്യു കണ്ടു നമ്മൾ പിന്നിലേക്ക് തന്നെ വന്നു...


"നമുക്ക് വേറെ വല്ല കടയിലും പോവാം... ഇവിടെ ഒടുക്കത്തെ തിരക്കാ..."


ഞങ്ങൾ നാലും ഓട്ടോ പിടിച്ചു തിക്കും തിരക്കും ഇല്ലാത്ത കടയിൽ ചെന്നു ഷേക്കും ഷവർമയും ഓർഡർ ചെയ്തു അവിടെ ഇരുന്നു...😒വിശന്നിട്ട് ആണെങ്കിൽ കോഴി കൂവാ...


അവിടെ ഒക്കെ ഉള്ള ബർഗറും സാൻഡ്വിച്ചും നോക്കി വെള്ളം ഇറക്കുമ്പോൾ ആണ് മുന്നിൽ ഉള്ള ഗ്ലാസിൽ ഒരു മോന്ത കണ്ടത്...😕ഇത് ആ ജാഡ കോപ്പ് അല്ലേ...


നമ്മൾ തിരിഞ്ഞു നോക്കിയതും പെണ്ണ് മുന്നിൽ ഉള്ള ഏതോ ഒരുത്തനും ആയി ഒലിപ്പിച്ചു കൊണ്ടിരിക്കാ... എന്നാലും സൈനുത്ത ഇങ്ങളെ മോളെ പറത്താം ക്ലാസ് ട്യൂഷൻ ഇതാണല്ലേ...🙄


😕ഏതാ ഈ പുറം തിരിഞ്ഞു ഇരിക്കുന്ന അലവലാതി... എട്ടും പൊട്ടും തിരിയാത്ത പെണ്ണിനേയും കൊണ്ട് വന്നിരിക്കാ ജന്തു...


മുന്നിൽ പിന്നെ ഷവർമ വന്നേ പിന്നെ നമ്മൾ പിന്നെ ഒന്നിനും നിക്കാതെ തിന്നാൻ തുടങ്ങി... നെച്ചു ആണേൽ കഴിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്...🙄


"😁നീ എന്തായാലും വോമിറ്റ് ചെയ്തു കളയും... അപ്പൊ പിന്നെ അത് നിക്ക് തന്നേക്കടി..."


"വേണ്ട നിയ പ്രെഗ്നന്റ് ആയ ഒരുത്തീടെ കൊതി തട്ടിയാൽ പിന്നെ നിനക്ക് വയർ വേദനിക്കും..."


🙄ഷമി നമ്മളെ നോക്കി പറഞ്ഞതും ഈ ഗർഭിണികളെ ഒക്കെ ഒരു ഭാഗ്യം എന്നും ചിന്തിച്ചു നമ്മൾ ഓൾ തന്നെ കഴിച്ചോട്ടെ എന്ന് വെച്ചു...


"ചേട്ടാ ഒരു ഫലൂദ കൂടി..."


😨യ്യോ നമ്മൾ ഞെട്ടി തിരിഞ്ഞു നോക്കിയതും ഇത്രയും നേരം അവളോട്‌ ഒലിപ്പിച്ചു നിന്ന കോപ്പിനെ കണ്ടു നമ്മൾ കലിപ്പിൽ നോക്കി...😬അവൻ ആണേൽ ഞങ്ങളെ കണ്ടതും എണീറ്റ് മുങ്ങാൻ നോക്കി...


🙄നമ്മൾ പിന്നെ ഒന്നും കാണാതോണ്ട് മുന്നിൽ ഉള്ള ഗ്ലാസ് എടുത്തു ഓന്റെ നടും പുറം നോക്കി ഒരു ഏറു കൊടുത്തു...


"😭എന്റുമ്മച്ചി..."


എന്നും പറഞ്ഞു ഓൻ തിരിഞ്ഞു നിന്നതും ആ കോപ്പ് വായും പൊളിച്ചു നിക്കാ... ബാക്കി മൂന്നും നമ്മളെ കോഴി അൽത്താഫിനെ കണ്ട ഷോക്കിൽ എണീറ്റ് നിന്നു ബഹുമാനിച്ചു... ഗ്ലാസ് പൊട്ടി ചിതറിയ സൗണ്ട് കേട്ട് ആകെ ഉള്ള മൂന്ന് നാലെണ്ണം നമ്മളെ ഒന്ന് നോക്കി...


"😬നിനക്ക് എന്ത് ദ്രോഹടി ഞാൻ ചെയ്തേ നീ എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ..."


"😬പട്ടി തെണ്ടി നാറി കോഴി... നിനക്ക് വേറെ ആരെയും കിട്ടീലെ കറങ്ങി നടക്കാൻ... ഇവൾ ആരാന്ന് അറിയോ..."


ഓൻ അവളെയും നമ്മളെയും മാറി മാറി നോക്കി...


"🙄നീ ഒറ്റ മോൾ അല്ലേ... പിന്നെ ഏത് വകയിൽ ആടി നിനക്ക് ഇവളെ അറിയാ..."


"ഇവൾ അപ്പുറത്തെ വീട്ടിലെ സൈനുത്താടെ മോളാ... പിന്നെ എന്റെ വീട്ടിലെ അനി കുട്ടൻ  പാത്തുന്റെ നാല് കുട്ടികളെ  ഉപ്പച്ചിയാ... അങ്ങനെ കുറെ ബന്ധം ഉണ്ട് ഞങ്ങൾ തമ്മിൽ..."


[🙄നമ്മളെ അൽത്താഫ് ഷോക്ക് അടിച്ച കാക്കയെ പോലെ മുന്നിൽ ഉള്ള തന്റെ കാമുകിയെ നോക്കാണ്‌... ഇത്തിരി പോന്ന ഇവൾ നാല് പെറ്റ...]


"😬നീ എന്താടാ പട്ടി ഒന്നും മിണ്ടാതെ..."


"😭ഈ പെണ്ണ് എന്നോട് ഇതൊന്നും പറഞ്ഞില്ല നിയ... എന്നാലും നാല് പെറ്റ ഒരുത്തിയെ ആണോ പടച്ചോനെ ഞാൻ കേറി പ്രേമിച്ചത്..."


"🙄നീ അപ്പൊ പാത്തുനെയും പ്രേമിച്ച... അയ്യേ അനി കുട്ടൻ നിന്നെ മാന്തി കൊല്ലും... ഇനി നീ എങ്ങാനും ആണോ അതുങ്ങളെ ഉപ്പച്ചി..."


"😨പടച്ചോനെ എനിക്ക് അതിനുള്ള പ്രായം ആയിട്ടില്ല... അതും നാലെണ്ണം... ഒന്നാണെങ്കി പിന്നെയും എന്നെ ഡൌട്ട് അടിക്കാം ആയിരുന്നു... ഇത് ഞാൻ അല്ല... സോറി പെങ്ങളെ നീ അത്തരക്കാരി ആണെന്ന് അറിഞ്ഞില്ല...എല്ലാം മറക്കണം... ഞാൻ പോട്ടെ..."


ലവൻ അവളെ നോക്കി നിന്ന നിൽപ്പിൽ പെങ്ങൾ ആക്കി തിരിച്ചു നടന്നു...🙄


"ഡാ കോപ്പേ ഇതിന് ഒരു സമാദാനം ഉണ്ടാക്കീട്ട് പോയാൽ മതി... അല്ലേ ഞാൻ ഇനിയും എറിയും..."


"😭ഒന്നുല്ലേലും നീ എന്നെ തേച്ചത് അല്ലേടി... ഇത്തിരി ദയ എന്നോട് കാണിക്കേടി... ഒന്നിന്റെ ഉപ്പച്ചി ആണേൽ ഞാൻ സമ്മതിക്കാം... നാലെണ്ണം എന്നൊക്കെ പറയുമ്പോ ഉമ്മച്ചി എന്നെ മടൽ എടുത്തു ഒടിക്കും... ഇക്കാക്കമാർ പോലും ഒന്നിന്റെ ഉപ്പച്ചി ആയില്ലെടി..."


🙄ഈ പന്നി ഇത് എന്തൊക്കെയാ പറയുന്നേ...


"😓നിനക്ക് ഇവളുമായി എന്താ കണക്ഷൻ എന്ന് പറയെടാ തെണ്ടി..."


"ഒരു ഐ ലവ് യൂ പറഞപ്പോൾ വീണതാ... അല്ലാതെ ഞാൻ അവളെ കയ്യിൽ പോലും ഒന്ന് തൊട്ടിട്ടില്ല... അല്ലേടി... ആണെന്ന് പറ..."


"ഇത്ത ഇത് വീട്ടിൽ പറയരുത്... ഞങ്ങൾ തമ്മിൽ ഇഷ്ടപ്പെട്ടു പോയി... ഇന്ന് സ്ട്രൈക്ക് ആയോണ്ട് വന്നതാ... എപ്പോഴും ഒന്നും ഇല്ല... കാക്കു എങ്ങാനും അറിഞ്ഞ എന്നെ തല്ലി കൊല്ലും..."


"😪എത്ര കാക്കു ഉണ്ടെടി..."


"ഒന്നെ ഉള്ളൂ... അടുത്ത മാസം വരുന്നുണ്ട്..."


"🙄ഹാവൂ ഭാഗ്യം..."


"എന്ത്‌ ഭാഗ്യം... എല്ലാ പെൺകുട്ടികളെയും തേച്ചിട്ട് പോണ പോലെ ഇവളെ എങ്ങാനും തേച്ചിട്ട് പോവാം എന്നാണ് മോൻ കരുതുന്നത് എങ്കി ഞാൻ ആവും നിന്നെ കൊല്ലുന്നെ..."


"😏ഒന്ന് പോടീ നാല് കൊച്ചുങ്ങളെ ഉപ്പച്ചി ആവാൻ ഒന്നും എന്നെ കിട്ടില്ല..."


"😬ഓഹ് നീ അത് വിട്... ഇവളെ കാര്യം പറ..."


"😏നീയല്ലേ പറഞ്ഞത് ഇവൾ നാല് പെറ്റത് ആണെന്ന്... നിന്റെ അനി കുട്ടനോ മണി കുട്ടനോ ആരാന്ന് വെച്ചാൽ ഓനെ തന്നെ പിടിച്ചു കെട്ടിച്ചേക്ക്... അല്ലേലും ഞാൻ നോട്ടം വെക്കുന്നത് ഒന്നുകിൽ കെട്ടി പോകും അല്ലേ പെറ്റു കിടക്കും..."😓


😕ഇതിപ്പോ ഞങ്ങളെ ബെഞ്ചിന്റെ അവസ്ഥയാണല്ലോ ഇവന്റെ... നമ്മൾ മൂന്നിനേയും ഒന്ന് നോക്കിയതും അവറ്റകൾ വായും പൊളിച്ചു നിക്കാ...🙄


"🙄എടാ പട്ടി അത് പാത്തുന്റെ കാര്യം അല്ലേ...ഇവളെ കാര്യം പറ..."


"😬ഇവൾ അല്ലേ പാത്തു..."


🙄പടച്ചോനെ ഈ പെണ്ണിന്റെ പേര് പാത്തു എന്നാണോ... കണ്ടിട്ടുണ്ട് എന്നല്ലാതെ പേര് പോലും നമ്മക്ക്‌ അറീല...


"😒ആ പാത്തു പൂച്ച കുട്ടിയാടാ... പിന്നെ ഇവളെ പേര് പാത്തു എന്നാണെന്നു ഞാൻ അറീലെന്നു..."😁


"😬എന്നിട്ടാണോടി പട്ടി നീ എന്നെ ഇത്രയും നേരം ടെൻഷൻ അടിപ്പിച്ചു കൊന്നത്... പേര് പോലും അറിയാതെ ആണോടി ഇവക്ക്‌ വേണ്ടി വാദിക്കാൻ വന്നത്..."


അയിന് നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...😏കുരിപ്പ് ജാഡ ഇട്ടു നടക്കുന്നത് കൊണ്ടല്ലേ മിണ്ടാതെ വിട്ടേ...


"എന്റെ പേര് ഫാത്തിമ എന്നാ... എല്ലാരും പാത്തു എന്ന് വിളിക്കും... ആ പേര് തന്നെയാ ഉമ്മച്ചി വീട്ടിലെ പൂച്ച കുട്ടിയേയും വിളിക്കുന്നെ... ഉമ്മച്ചീടെ ഉമ്മാടെ പേരാണ്..."😓


😕അതാണോ പൂച്ച കുട്ടിക്ക് ഒക്കെ ഇട്ടെ... വേറെ പേരില്ലേ നാട്ടിൽ...


"🙄ആ സാരല്ല്യ... എല്ലാം കോംപ്രമൈസ് ആയ സ്ഥിതിക്ക് നീ ധൈര്യം ആയി ഇവനെ പ്രേമിച്ചോ...ആള് കോഴി ആണേലും സ്നേഹം ഉള്ളവനാ..."


"😓ചതിക്കല്ലെടി പട്ടി... ഒന്ന് വീണേ ഉള്ളൂ..."


"😁അത് നീ പേടിക്കേണ്ട ഇവളും ഞങ്ങളെ പോലെ നല്ല ഗിരിരാജൻ കോഴിയാടാ... ഏത് ആണുങ്ങളെ കണ്ടാലും ഇവൾ നോക്കും... ഒരു മനസുഖം അല്ലേടി..."


പെണ്ണ് അതിന് ഓനെ നോക്കി ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു...🙄അപ്പൊ ഭാവി ഇണ്ട്...


"😌പ്രശ്നം ഒക്കെ തീർന്നു ഇങ്ങള് രണ്ടും ലവേർസ് ആയ സ്ഥിതിക്ക് ചിലവ് വേണം അല്ലേടി..."


നമ്മൾ ഷമിയെ നോക്കി പറഞ്ഞതും പെണ്ണ് ഇളിച്ചു കൊണ്ട് ഓന്റെ അടുത്തേക്ക് നീങ്ങി നിന്നു...


"പിന്നെ വേണ്ടാതെ നീ ഞങ്ങളെ ചങ്ക് അല്ലേടാ...ഒന്നുല്ലേലും ഒരേ ക്ലാസിൽ ഇരുന്നു വായി നോക്കിയത് അല്ലേടാ..."


"😕ആരെ..."


🙄പാത്തു പേടിച്ചു കൊണ്ട് ഞങ്ങളെ നോക്കി...


"ഞങ്ങൾ സാറന്മാരെയും ഇവൻ ടീച്ചർസിനെയും... സ്റ്റുഡന്റസ് ഒക്കെ അന്ന് തല്ലും വഴക്കും ആയോണ്ട് നോക്കാറില്ല..."


"😕ഇവൻ തല്ലുണ്ടാക്കോ..."


"ഏയ്‌ ഇവൻ അല്ല... ഇവൻ കൊള്ളത്തെ ഉള്ളൂ... ആൺപിള്ളേർ കൊടുക്കും..."


"😪പിശാശുക്കൾ നാറ്റിച്ചു..."


അൽതു ഞങ്ങളെ നോക്കി ദയനീയമായി പറഞ്ഞു കൊണ്ട് കണ്ണ് കൊണ്ട് ഇനി ബാക്കി കൂടി പറയരുത് എന്ന് കാണിച്ചു...😌അതൊക്കെ ആവശ്യം വരുമ്പോ പുറത്തെടുക്കാം തത്കാലം ഇത്രയും മതി...


"😒നിങ്ങൾ അഞ്ചും അങ്ങോട്ട് മാറി നിന്നെ ആൾക്കാർ തെറ്റിദരിക്കും... ഒരുത്തനെ അഞ്ച് പെൺകുട്ടികൾ ചേർന്നു പീഡിപ്പിക്കുന്ന പോലെയാ എല്ലാരും നോക്കുന്നെ... ചിലവ് അല്ലേ തരാം... ഓരോ ഐസ്ക്രീം പോരെ..."😓


"😜അത് മതി..."


ബിൽ കണ്ടതും ഓൻ ഞങ്ങളെ ഒരു നോട്ടം...😌അയിന് ഞങ്ങൾ നാലും ഒരു പോലെ ഇളിച്ചു കൊടുത്തു...നേരത്തെ കഴിച്ച ഫുഡിന്റെ കൂടി ഉണ്ട്...


"😕ഏത് നേരത്ത് ആണാവോ ഇങ്ങോട്ട് വരാൻ തോന്നിയെ..."


ഓൻ പിറു പിറുത്തു കൊണ്ട് ബിൽ പേ ചെയ്തു...ഞങ്ങളെ നോക്കി ദയനീയമായി യാത്ര പറഞ്ഞു ഓൻ പോയി...പാവം ഈ ലൈൻ എങ്കിലും സെറ്റ് ആയാൽ മതിയായിരുന്നു...🙄



**********💞



 ഓരോ നിമിഷം കഴിയും തോറും പെണ്ണിനെ കാണാൻ തോന്നാ... നമ്മൾ തിരക്ക്‌ ഒഴിഞ്ഞ നേരം പെണ്ണിന്റെ പിക്കും നോക്കി ഇരിക്കുമ്പോൾ ആണ് ഫോൺ റിങ്ങ് ചെയ്തത്...പ്രിയ ആണെന്ന് കണ്ടതും നമ്മൾ താല്പര്യം ഇല്ലാത്ത പോലെ ഫോൺ എടുത്തു...


"എന്താടാ നീ എന്നെ മറന്നോ..."


"മറന്നിട്ട് ഒന്നും ഇല്ല... ഞാൻ ബസിൽ ആണ് നീ വിളിച്ച കാര്യം പറ..."


"നാളെയാ നീയും അമിയും ജോയിൻ ചെയ്യേണ്ട ഡേറ്റ് അത് മറന്നോ..."


"അത് നാളെയാണോ... ഞാൻ ശ്രദ്ധിച്ചില്ല..."


"അത് ശരി അപ്പൊ സ്വന്തം ജോലി കാര്യം വരെ മറന്നു അല്ലേ പിന്നെയാ ഞങ്ങളെ ഒക്കെ... നിനക്ക് ആ ബസ് തന്നെയാ നല്ലത്..."


"😌അത് ശരിയാ കെട്ടിയ പെണ്ണും അതാ പറയുന്നത്... രാവിലെയും വൈകീട്ടും അവളെ കാണുകയും ചെയ്യാം..."


"ഓഹ് എന്റെ പൊന്ന് അജു നീ എന്താ ഒരുമാതിരി കാമുകനെ പോലെ...അവൾ നീ കെട്ടിയ പെണ്ണ് തന്നെയല്ലെ..."


"അതൊന്നും നിനക്ക് പറഞ മനസ്സിൽ ആവില്ല... നീ വെച്ചിട്ട് പോയെ ആളുകൾ വന്നു തുടങ്ങി..."


"അപ്പൊ നീ നാളെ ഇല്ലേ..."


"അതല്ലേ നിന്നോട് പറഞ്ഞത്... രാവിലെ തന്നെ ടൈയ്യും കോട്ടും ഇട്ടു ഒരുമാതിരി കോലം കെട്ടി ഇറങ്ങാൻ ഒന്നും കിട്ടില്ല... എനിക്ക് ഇത് മതിയേ ജീവിച്ചു പോകാൻ ഇത് മതി..."


"എന്നാലും നീ ഒന്ന് കൂടി ആലോചിച്ചു നോക്ക്... ഞാൻ അവരോട് ഇനി എന്ത് സമാദാനം പറയും..."


"🙄നീ എന്തേലും പറ..."


നമ്മൾ ഫോണും കട്ടാക്കി പോക്കെറ്റിൽ ഇട്ടു നമ്മളെ പണി നോക്കി പോയി... അപ്പൊ തന്നെ പെണ്ണ് ബസിൽ കേറുന്ന കണ്ടു നമ്മൾ അടുത്തേക്ക് ചെന്നു...


"സ്ട്രൈക്ക് ആയോണ്ട് നേരത്തെ ഇറങ്ങി..."


പെണ്ണ് നമ്മളെ കണ്ടപാടെ പറഞ്ഞു...😕നേരത്തെ കണ്ട ഉണർവ് ഒന്നും അവളിൽ ഇല്ല... വെയിലത്തു കറങ്ങിയത് ആവും...


"പോയപ്പോൾ തന്നെ സ്ട്രൈക്ക് അല്ലായിരുന്നോ ഇത് വരെ എവിടെ ആയിരുന്നു..."


"😁ഞങ്ങൾ ഷവർമ കഴിക്കാൻ പോയി... പിന്നെ ജ്യൂസ്‌ ഐസ്ക്രീം... ഫ്രീ ആയി കിട്ടിയതാ..."


😕പടച്ചോനെ എവിടെ പോയാലും ഇത് തന്നെ ആണോ പണി...പിന്നെ മൂന്നെണ്ണം കൂടി കലപില ആയിരുന്നു... ആണുങ്ങളെക്കാൾ വല്യ സൗണ്ട് ആണല്ലോ പടച്ചോനെ ഇവറ്റകൾക്ക്‌...


സീറ്റ് കിട്ടിയതും അവറ്റകൾ രണ്ടും ഒന്നിലും നമ്മളെ പെണ്ണ് ഒറ്റക്കും ആയി ഇരുന്നപ്പോൾ നമ്മൾ അവൾക്ക് അരികിൽ ആയി ചെന്നു ഇരുന്നു...


"ആൾക്കാർ കാണും എണീറ്റ് പോയെ..."


"നീ എന്റെ വൈഫ് ആണെന്ന് ഈ ബസിൽ ഉള്ള മുക്കാൽ ഭാഗം ആൾക്കാർക്കും അറിയാം പിന്നെന്താ... ഇനി എന്തായാലും നിനക്ക്‌ ചെക്കനെ നോക്കാൻ ഒന്നും പോണില്ല അടങ്ങി ഇരിക്ക്‌... അല്ലെങ്കിൽ ഞാൻ പിടിച്ചു കിസ്സ്‌ തരും..."😍


"ഞാൻ പിടിച്ചു തള്ളി താഴെ ഇടും...ഓർമ ഇണ്ടല്ലോ പഴയത് ഒക്കെ..."


"ഇതേ ബസിൽ ഇതേ സീറ്റിൽ വെച്ചായിരുന്നു നമ്മൾ അന്ന് തല്ലു കൂടിയതും നീ എന്റെ ഇവിടെ കയറി കൂടിയതും..."😍


നമ്മൾ ഹാർട്ടിൽ തൊട്ട് പെണ്ണിനെ നോക്കി പറഞ്ഞതും പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു തോളിൽ തല വെച്ചു...


സ്ത്രീകൾ കയറുന്നത് കണ്ടതും നമ്മൾ സീറ്റ് ഇല്ലെന്ന് കണ്ടപ്പോൾ പെണ്ണിനെ മാറ്റി ചാടി എണീറ്റു...സുജാത ചേച്ചിയെ കണ്ടു നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു...


"അത് ശരി ഇതിലും റൊമാൻസ് ആണല്ലേ... എന്താ പഴയ ഡൌട്ട് ഒക്കെ തീർന്നോ..."


"അതൊക്കെ തീർന്ന് ഇപ്പൊ ഞങ്ങൾ ഹാപ്പിയാ..."


അവർ പെണ്ണിന്റെ അടുത്തായി ഇരുന്നതും പെണ്ണ് നമ്മളെ കലിപ്പിൽ ഒന്ന് നോക്കി... അന്ന് ഒരു പശു കുട്ടിയായി കണ്ടു പെണ്ണിനെ ട്രീറ്റ്മെന്റ് എടുത്തതാ... അവരെ നോക്കി പെണ്ണ് ഒരു വളിച്ച ഇളി കൊടുത്തു നമ്മളെ വീണ്ടും തുറിച്ചു നോക്കി...😌


ഒരു റൗണ്ട് കഴിഞ്ഞു വരുമ്പോഴേക്കും പെണ്ണ് അവരെ ചെവി തിന്നു കൊണ്ട് ഇരിക്കാ...🙄പെണ്ണിന് പിന്നെ ഈ സ്ഥാനത്ത് ഏതേലും ജന്തുക്കൾ ആയാൽ പോലും വാ തോരാതെ സംസാരിച്ചോളും...


പെണ്ണ് ഓരോന്ന് പറയുന്നതിന് അനുസരിച്ച് അവർ നമ്മളെ നോക്കി ഇളിക്കുന്നുണ്ട്...😕ഇനി എന്താണാവോ ആ കുരിപ്പ് ഈ പറയുന്നത്... നമ്മളെ കയ്യിലിരിപ്പ് വല്ലതും ആവോ...🙄ഏയ്‌ അത്രക്ക് ബുദ്ധി ഇല്ലാത്തവൾ ഒന്നുമല്ല...


എന്നാലും എന്തോ ഒരു പന്തികേട്... നമ്മൾ പിന്നെ അവരെ മൈൻഡ് ചെയ്യാൻ പോയില്ല... ആ കോപ്പിനെ കയ്യിൽ കിട്ടിയാൽ അതിന്റെ വായിൽ വല്ല പ്ലാസ്റ്ററും കുത്തി തിരുകാം ആയിരുന്നു...😕


അവർ ഇറങ്ങാൻ ആയതും നമ്മളെ നോക്കി ഒരു വളിച്ച ഇളി തന്നതും നമ്മൾ ഡോർ തുറന്നു കൊടുത്തു...


"ഡാ ചെക്കാ അവളെ വയറ്റിൽ കൊക്കപുഴു അല്ല നിന്റെ പുഴുക്കളാ..."


"😨ഏ... എന്താ..."


നമ്മൾ ഞെട്ടി കൊണ്ട് അവരെ നോക്കി ചോദിച്ചു...


"അവൾ പ്രെഗ്നന്റ് ആണെന്ന്... വല്ല ഗയിനക്കിന്റെയും അടുത്ത് കൊണ്ട് പോയി സ്കാൻ ചെയ്ത് നോക്ക് അപ്പൊ മനസ്സിൽ ആവും...കൊക്ക പുഴു ആണോ നിന്റെ പുഴു ആണോ എന്നൊക്കെ... കഷ്ടം തന്നെ നിന്റെ കാര്യം..."


ബസ് നീങ്ങും തോറും നമ്മൾ അവരെ വായും പൊളിച്ചു നോക്കി നിന്നു... ബോധം വന്നപ്പോ ആണ് നമ്മൾ പെണ്ണിനെ തിരിഞ്ഞു നോക്കിയത്...🙄പെണ്ണ് നമ്മളെ നോക്കി ഇളിച്ചതും നമ്മൾ അതേ നിൽപ്പിൽ അവളെ കണ്ണ് എടുക്കാതെ നോക്കി നിന്നു...


"😁അജു വരുമ്പോ നിക്ക് നെയ്റോസ്റ്റ് കൊണ്ട് വരണേ..."


എന്നും പറഞ്ഞു പെണ്ണ് ഇറങ്ങിയതും നമ്മൾ ഷോക്ക് അടിച്ച പോലെ നിൽപ്പ് ആയിരുന്നു...😕ഒരു ക്ഷീണം അല്ലേ തല കറക്കം അല്ലേ വൊമിറ്റിങ്... ഇതിൽ ഏതേലും ഒന്ന് കണ്ടിട്ടാ പ്രെഗ്നന്റ് ആണെന്ന് മനസ്സിൽ ആവുന്നത്... ഇതിപ്പോ ഇതിന് ആകെ കൂടി വിശപ്പ് മാത്രേ ഉള്ളൂ...🙄


പടച്ചോനെ ഉള്ളത് ആവോ...😍ആണെങ്കിൽ നമ്മൾ ഒരു ഉപ്പച്ചി ആവാൻ പോവല്ലേ...സത്യം ആയിരിക്കണേ പടച്ചോനെ...


ഒരു സ്വസ്ഥതയും കിട്ടാത്തോണ്ട് നമ്മൾ ബസിൽ നിന്നും ഇറങ്ങിയപ്പോ ചേച്ചിയെ വിളിച്ചു...


"ചേച്ചിക്ക് എങ്ങനെ മനസ്സിൽ ആയി അവൾ പ്രെഗ്നന്റ് ആണെന്ന്..."


"ഭാര്യ ഗർഭിണി ആണെന്ന് ഒന്നുകിൽ ആദ്യം അവൾ അല്ലെങ്കിൽ ഭർത്താവ് ആണ് മനസ്സിൽ ആക്കുന്നത്... ഇത് രണ്ട് പെരും ഒരുപോലെ ആയാൽ എങ്ങനെയാ... നിനക്ക് നാലാം ക്ലാസ് വിവരം പോലും ഇല്ലേ അജു..."


"അത് പിന്നെ ഒരു ലക്ഷണവും അവൾക്ക് ഇല്ല...🙄ആ തീറ്റ ഒഴികെ... അത് കണ്ടപ്പോൾ ഞാൻ കരുതി..."


"ഏതോ പുഴു ആണെന്ന് അല്ലേ... ഞാൻ പഠിച്ചത് mbbs ആണ്... ഡോക്ടർ എന്ന എന്റെ സ്വപ്‌നം നടക്കില്ല എന്ന് കണ്ടപ്പോൾ ഇങ്ങനെ ഒരു ഡോക്ടർ ആയി എന്നെ ഉള്ളൂ... അവളെ ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിൽ ആയതാ പ്രെഗ്നന്റ് ആണെന്ന്... പിന്നെ ഓരോന്ന് സംസാരിച്ചു വന്നപ്പോ അല്ലേ നിന്നെ പറ്റി മനസ്സിൽ ആക്കിയത്...എനിക്ക് ഹൻഡ്രഡ് പേഴ്സൺ ഉറപ്പിച്ചു പറയാൻ ആവും അവൾ പ്രെഗ്നന്റ് ആണെന്ന്..."


നമ്മൾ അതിന് ഒരു ചമ്മിയ ഇളി കൊടുത്തു...


"എന്തായാലും നാളെ നീ ഡോക്ടറെ കണ്ടു നോക്ക്..."


"മ്മ്... ശരി ചേച്ചി... ഒപ്പം താങ്ക്സും..."


"പോടാ ചെക്കാ... എട്ടും പൊട്ടും തിരിയാത്ത ഒന്നിനെ പിടിച്ചു കെട്ടീട്ട് അവൻ അതിനേക്കാൾ കഷ്ടം ആണ്..."


😕എന്നാലും ഇവളെ സൂക്കേട് മുഴുവനും കണ്ടു പിടിക്കാൻ ഇവർക്കേ പറ്റുള്ളൂ ആവോ... ഇനി അത് കഴിഞ്ഞ ജന്മത്തിൽ വല്ല പശുകിടവും ആവോ...


എന്തായാലും പെണ്ണ് നെയ്റോസ്റ്റ് ഒക്കെ ചോദിച്ചത് അല്ലേ നമ്മൾ അതും വാങ്ങി ചെന്നപ്പോൾ പെണ്ണ് കണ്ടപാടെ എടുത്തു കഴിക്കാൻ തുടങ്ങി...🙄നമ്മളെ പോലെ ഉമ്മച്ചിയും ഉപ്പച്ചിയും ഇത്തയും അനു മോളും വായും പൊളിച്ചു അവളെ നോക്കി നിക്കാ...


യാതൊരു വിധ ലക്ഷണവും പെണ്ണിന് ഇല്ലല്ലോ പടച്ചോനെ... നേരെ ചൊവ്വേ ഉള്ള ഒരു ഡോക്ടർ ആണ് പറഞ്ഞത് എങ്കിൽ ഇത് ആഘോഷിക്കാം ആയിരുന്നു... ഇതിപ്പോ ഉള്ളതാണോ എന്തോ...


നമ്മൾ ഫ്രഷ് ആയി ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ പെണ്ണ് പഠിച്ചു കൊണ്ടിരിക്കാ... കിളികൾ മൊത്തത്തിൽ നാട് വിടാണല്ലോ പടച്ചോനെ നമ്മളെ തലയിൽ നിന്ന്...🙄


"വന്നു കിടക്ക്‌... ബാക്കി നാളെ പഠിക്കാം..."


"😓എന്റെ മുടി പോകുന്നുള്ള കാര്യം ഏതാണ്ട് ഉറപ്പാ അജു... നിക്ക് ഒന്നും തലയിൽ കേറുന്നില്ല..."


"😕അതിനൊക്കെ ഇനിയും ടൈം ഉണ്ട്... ഇപ്പൊ വന്നു കിടന്നേ..."


പെണ്ണ് അപ്പൊ തന്നെ അതും മടക്കി വെച്ചു ബെഡിൽ കയറി കിടന്നു... നമ്മൾ പെണ്ണിന് നേരെ ചെരിഞ്ഞു കിടന്നു അവളെ തലയിൽ തലോടി...


"ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..."


"നിക്ക് അറിയാം എന്താണെന്ന്... അത് പിന്നെ അൽത്താഫ് ഞങ്ങളെ വിളിച്ചിട്ട് പോയത് ഒന്നും അല്ല... ഞങ്ങൾ ജ്യൂസ്‌ കുടിക്കാൻ ചെന്നപ്പോൾ ഓനെ കണ്ടതാ... നാല് പെരും ഇണ്ടാർന്നു... അപ്പൊ പിന്നെ എന്തിനാ എന്നെ മാത്രം വഴക്ക് പറയുന്നേ..."😓


😕പടച്ചോനെ ആ ചെക്കൻ വീണ്ടും ഇതിന്റെ ഇടയിൽ വന്നു പെട്ട... ഇതിപ്പോ നമ്മൾ ചോദിക്കാൻ വന്നത് എന്ത് പെണ്ണ് പറഞ്ഞത് എന്ത്... അല്ലേലും ഒന്ന് സ്‌നേഹിക്കുമ്പോൾ കുമ്പസാരക്കെട്ട് അഴിച്ചു വിടാൻ ഇവളെ കൊണ്ടേ പറ്റൂ...


"അതല്ലെടി... നമ്മൾ അന്ന് ഹണിമൂൺ പോയില്ലേ അതിന് ശേഷം നിനക്ക് പീരിയഡ്സ് ആയിട്ടില്ലേ..."


"ഇല്ല എന്തെ..."


നമ്മൾ മെല്ലെ പെണ്ണിന്റെ ടോപ് നീക്കി വയറ്റിൽ കയ് വെച്ചു...


"അപ്പോ ഇവിടെ ഒരു കൊച്ച് നിയ കുട്ടി ഉണ്ട്..."😍


പെണ്ണിന്റെ കാതിൽ ആയി പറഞ്ഞു കൊണ്ട് അവിടെ ഉമ്മ വെച്ചതും പെണ്ണ് ഞെട്ടി കൊണ്ട് നമ്മളെ നോക്കി...


"😨യ്യോ... ഉള്ളതാണോ..."


"😍മ്മ്... നമുക്ക് നാളെ ഡോക്ടറെ കണ്ടു പ്രൂവ് ചെയ്യാം..."


"😭യ്യോ നിക്ക് പേടിയാ..."


"എന്തിനാ നിന്റെ ഫ്രണ്ട്‌സ് ഒക്കെ പ്രെഗ്നന്റ് അല്ലേ... പിന്നെ നിന്റെ കൂടെ എന്തിനും ഏതിനും ഞാൻ ഇല്ലേ..."


🙄പടച്ചോനെ ഇനി എന്തൊക്കെ കാണേണ്ടി വരും... നമ്മൾ പെണ്ണിനെയും ചേർത്ത് പിടിച്ചു കിടന്നു എങ്കിലും ഒരു സിറിഞ്ച് കണ്ടാൽ പേടിക്കുന്ന ലവളെ ഡെലിവറി വരെ ഓർത്ത് പോയി...😕


"ഈ സ്കാൻ ചെയ്യുമ്പോ വേദനിക്കോ..."


🙄നമ്മൾ അമിയെ ഒരു ധൈര്യത്തിന് കൂട്ടി എങ്കിലും അവൻ പെണ്ണിന്റെ ചോദ്യം കേട്ട് നമ്മളെ നോക്കി ഇളിച്ചു...


"ഒരു ഉറുമ്പ് കടിക്കുന്ന വേദന പോലും ഉണ്ടാവില്ല..."


"😏പണ്ട് എന്നെ ഉമ്മച്ചി പോളിയോ വെക്കാൻ കൊണ്ടൊവുമ്പോ പറയൽ ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാവൂ എന്നാ... അത് ഏത് ഉറുമ്പ് ആണെന്ന് നിക്ക് ഇന്ന് വരെ മനസ്സിൽ ആയിട്ടില്ല... ഇമ്മാതിരി കടി ഒക്കെ കടിക്കുന്ന ഉറുമ്പ് ഇണ്ടാവോ..."


😕പടച്ചോനെ ഇന്ന് ഒന്ന് ഉറപ്പായി ഇവിടെ വെച്ചു ഞങ്ങൾ രണ്ടും നാറിയിട്ടേ തിരിച്ചു പോവൂ... വല്ല ആവശ്യവും ഉണ്ടായിരുന്നോ...


അമി ആണെങ്കിൽ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു എന്ന പോലെ ഇരിപ്പ് ആണ്... സ്കാൻ ചെയ്തു തീർന്നപ്പോൾ ആണ് നമ്മളെ ശ്വാസം നേരെ വീണത്...🙄


റിപ്പോർട്ട്‌ കാണിക്കാൻ ഡോക്ടറെ അടുത്ത് ചെന്നതും പെണ്ണിനെ പുറത്ത് നിർത്തി ഞങ്ങളോട് അകത്തു കയറാൻ പറഞ്ഞു...


"ആരാ ആ കുട്ടിയുടെ ഹസ്ബന്റ്..."


നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് സമ്മതിച്ചതും ഡോക്ടർ നമ്മളെ ഒരു നോട്ടം...🙄


"കോൺഗ്രാറ്റ്ലഷൻസ്... ആള് പ്രെഗ്നന്റ് തന്നെയാ... ടു മന്ത്സ് വളർച്ചയും ഉണ്ട്... ഇപ്പോഴാണോ എന്നിട്ട് മനസ്സിൽ ആയത്..."


"അത് ഞാൻ നേരത്തെ ഡോക്ടറെ അടുത്ത് പറഞ്ഞത് അല്ലേ... ഇന്നേ വരെ ഒരു കുഴപ്പവും ഇല്ലെന്ന്... പിന്നെ എങ്ങനെ മനസ്സിൽ ആവാനാ..."😓


"അതിന് ദൈവത്തോട് നന്ദി പറയാ വേണ്ടത്... അല്ലെങ്കിൽ ഇപ്പൊ ഇയാൾ ബുദ്ധിമുട്ടിയേനെ...കാരണം അവൾ മൂന്ന് കുട്ടികൾക്കാ ഒരുമിച്ച് ജന്മം കൊടുക്കാൻ പോന്നത്..."


"😨എന്ന് വെച്ചാൽ..."


"പേടിക്കാൻ ഒന്നുമില്ല നാലും അഞ്ചും കുട്ടികൾ വരെ ഒരുമിച്ച് ഭൂമിയിൽ പിറന്നു വീഴാറില്ലേ... സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറില്ലേ ഒൻപതും പത്തും കുട്ടികൾ വരെ ഉണ്ടാവാറില്ലേ...ഇതിപ്പോ ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളെ അല്ലേ ഒരുമിച്ച് കിട്ടാൻ പോണെ..."


😵പടച്ചോനെ നമ്മളെ വയറ്റിൽ കൂടി ഒക്കെ ഏതാണ്ട് ഉരുണ്ട് കയറാ...


[🙄അതിപ്പോ നമ്മൾ  ഫ്‌ളൈറ്റിൽ കയറിയാൽ അത് ഉയർന്നു പൊങ്ങുമ്പോ നമ്മളെ വയറ്റിൽ ഉണ്ടാവില്ലേ അത് പോലെ...]😌


ഡോക്ടറെ മുന്നിൽ ഉള്ള വാട്ടർ ബോട്ടിൽ എടുത്തു നമ്മൾ അപ്പാടെ വായിലോട്ട് കമിഴ്ത്തി...🙄ഇതിപ്പോ ഇടി വീട്ടിയവന്റെ തലയിൽ തേങ്ങാ വീണത് പോലെ ആയല്ലോ പടച്ചോനെ...


🙄ഒരിക്കൽ പെണ്ണ് ട്വിൻസ് വേണം എന്ന് പറഞ്ഞപ്പോൾ നമ്മൾ തന്നെയാ അത്‌ ഇരട്ടി ആയി കൊടുക്കാൻ പറഞ്ഞത്...ഇതിപ്പോ ഒന്ന് കുറഞ്ഞു എന്നെ ഉള്ളൂ... പകരം അവളാ ഇപ്പൊ കൊച്ചു കുട്ടി...


"😕അവന്റെ ഒരു കൊക്കപുഴു... ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട്... ആ പാവത്തിനെ നീ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലോടാ..."


അമി നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഓനെ നോക്കി ഒരു വളിച്ച ഇളി കൊടുത്തു...🙄അല്ലാതെ ഇപ്പൊ എന്താ ചെയ്യാ...


"താങ്ക്സ് ഡോക്ടർ എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ..."


നമ്മൾ എണീറ്റ് നിന്നു അവരെ തൊഴുതു കൊണ്ട് പറഞ്ഞു...😪


"ഇവിടെ ഇരിക്ക്... കിട്ടിയ ഷോക്ക് ഒക്കെ മാറീട്ടു പോയാൽ മതി... ഇതിപ്പോ അങ്ങോട്ടേക്ക് കയറി വന്ന ആള് അല്ലല്ലോ ഇവിടെ ഉള്ളത്..."


"😓അത്... പിന്നെ പെട്ടെന്ന് കേട്ടപ്പോൾ... ഇപ്പൊ ഓകെ ആയി... പക്ഷെ അവൾ അറിഞ്ഞ ഉള്ള കാര്യം ഓർക്കുമ്പോൾ ആണ് ടെൻഷൻ... ഉപ്പച്ചി എന്ന് വിളിക്കാൻ അവറ്റകൾക്ക്‌ ഞാൻ ഉണ്ടാവോ എന്തോ..."


"ആളെ പേടി ഞാൻ കണ്ടതാ...തത്കാലം അവൾ അറിയേണ്ട... സമയം ആവുമ്പോ പറഞ്ഞ മതി... ഇപ്പോഴേ ഷോക്ക് കൊടുക്കേണ്ട... വേറെ പ്രശ്നം ഒന്നും ഇല്ല...ഈ വൈറ്റമിൻ ടാബ്ലെറ്റ് കൊടുത്താൽ മതി... നല്ല പോലെ ഫുഡും ഫ്രൂട്ട്സും ഒക്കെ കഴിക്കാൻ പറയണം... ദാരാളം വെള്ളം കുടിക്കാൻ പറയണം..."


"മ്മ്... താങ്ക്സ്... ഫുഡ്‌ അമിതമായാൽ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ..."


"😕എന്താടോ താൻ ഇങ്ങനെ ചോദിക്കുന്നെ... ത്രീ ബേബിസ് ആണ് അപ്പൊ നല്ല വിശപ്പ് ഉണ്ടാവും... പിന്നെ നല്ലോണം കേറിങ് ചെയ്യണം... പറ്റുമെങ്കിൽ ഒരാൾ അവളെ കൂടെ തന്നെ എപ്പോഴും ഉണ്ടാവണം... പ്രായവും പക്വതയും അത്രക്ക് അല്ലേ ആയുള്ളൂ..."


😒പാവം പെണ്ണ്... നമ്മളെ ആക്രാന്തം ഇത്തിരി കൂടി പോയോ ആവോ...


"അല്ല ഇനി വേറെ ഡോക്ടറെ ഒന്നും കാണേണ്ടല്ലോ അല്ലേ ഇവിടെ തന്നെ വന്നാൽ മതിയാ..."


🙄അമി ചോദിച്ചതും അവര് ഒരു നോട്ടം...


" എണ്ണം കുറയോ എന്ന് നോക്കാൻ ആണോ..."


"ഏയ്‌ അതല്ല... ഡോക്ടർക്ക്‌ പ്രായം ഒക്കെ ആയില്ലേ..."


🙄പടച്ചോനെ ഇവൻ ഇത് എന്തൊക്കെയാ ഈ പറയുന്നേ...


"പ്രായം ഉള്ളോണ്ട് എന്താ എക്സ്പീരിയൻസ് ഉണ്ട്... ആ കുട്ടിക്ക്‌ ഇവിടെ കിട്ടുന്ന കേറിങ് ഒന്നും വേറെ എവിടെ പോയാലും കിട്ടില്ല..."


"എന്നാൽ ശരി അടുത്ത വരവിനു കാണാം..."


ഞങ്ങൾ ഇറങ്ങിയതും അമി നമ്മളെ പിടിച്ചു ചുവരിൽ ഒട്ടിച്ചു നിർത്തി...


"പട്ടി നിനക്ക് ഫസ്റ്റ് നൈറ്റിന് കൂട്ട് നിന്നത് ഞാൻ ആണ്... ആ എന്നോട് വേണായിരുന്നോ ഈ ചതി..."😓


"🙄ഞാൻ എന്ത് ചതിച്ചു എന്നാ..."


"😪ആ പാവത്തിനെ നീ... നിനക്ക് ഒന്ന് കൺട്രോൾ ചെയ്യാൻ പാടില്ലായിരുന്നോ...അവൾ ഇതൊക്കെ എങ്ങനെ സഹിക്കും ആവോ... പാവം അവൾ അവളെ കാണുമ്പോ തന്നെ എനിക്ക് കരച്ചിൽ വരാ..."


"😓നീ ഒന്ന് അടങ്ങെടാ അമി... പറ്റിപ്പോയി... ഇതിപ്പോ ലാഭം അല്ലേ ഒരു പെയിനിൽ മൂന്ന് കുട്ടികളെ കിട്ടിയില്ലേ... രണ്ട് പൈൻ ലാഭം അല്ലേ...😍അത് മാത്രല്ല നീ ഒന്ന് ആലോചിച്ചു നോക്കിയേ അവളെ പോലെ മൂന്ന് മാലാഖ കുട്ടികൾ...ഇപ്പൊ തന്നെ ഡെലിവറി കൂടി നടത്താൻ തോന്നാ... ഉപ്പച്ചി ഉപ്പച്ചി എന്നും വിളിച്ചു മൂന്നെണ്ണം എന്റെ ചുറ്റിലും ഓടി നടക്കുന്നത് എനിക്ക് ഓർക്കുമ്പോ തന്നെ കുളിര് കോരാ..."😍


"😓അതികം കുളിരെണ്ട... നിന്റെ എല്ല് മുഴുവനും കോരി എടുക്കേണ്ടി വരും അവൾ എങ്ങാനും ഇത് അറിഞ്ഞ..."


"സംഭവിക്കേണ്ടത് സംഭവിച്ചു... ഇനി നോക്കാം... അവൾ അവിടെ തനിച്ചാ നീ വാ..."


നമ്മൾ അവനെയും കൊണ്ട് അവളെ അടുത്തേക്ക് നടന്നു...


"😓എന്നാലും ഇത്രക്ക് വേണ്ടായിരുന്നു..."


🙄നമ്മൾ അവനെ ഒന്ന് തുറിച്ചു നോക്കിയതും അവൻ സൈലന്റ് ആയി...😍നമ്മക്ക് ആണെങ്കിൽ പെണ്ണിനെ കെട്ടിപ്പിടിച്ചു കടിച്ചു തിന്നാൻ തോന്നാ...


ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു...എന്ന പോലെയാ ഇപ്പൊ നമ്മളെ അവസ്ഥ... ഒന്നിനെ ചോദിച്ചപ്പോൾ പെണ്ണ് മൂന്നെണ്ണം അല്ലേ തന്നത്...😍



***********💃



നമ്മൾ അവിടെ ഉള്ള ചെയറിൽ ഇരുന്നു അവിടെ ഉള്ള പെണ്ണുങ്ങളെ ഒക്കെ ഒന്ന് നോക്കി...🙄വയറൊക്കെ ഇമ്മാതിരി വലിപ്പം ഇണ്ടാവോ... ഹെയ് ആദ്യായിട്ടാ നമ്മൾ ഇത്രക്ക് അടുത്ത് നിന്ന് ഇതൊക്കെ കാണുന്നെ...


😨യ്യോ ഇത്രക്ക് ഒക്കെ വയർ വീർത്താൽ പിന്നെ തറയിൽ നോക്കാൻ പറ്റോ... നമ്മൾ വയറ്റിൽ കയ് വെച്ച് അളവെടുപ്പ് തുടങ്ങി...😓


നമ്മളെ തൊട്ട് അടുത്തായി സാനിത്തയെയും താങ്ങി പിടിച്ചു ഷുഗർ മാൻ വന്നു ഇരുന്നതും നമ്മൾ അവരെ തന്നെ നോക്കി...🙄ഇതിനും വയറ്റിൽ ആയ...


"എന്താ ഇവടെ..."


നമ്മൾ അങ്ങേരെ തോണ്ടി കൊണ്ട് ചോദിച്ചു... ഓൻ അപ്പോൾ തന്നെ ലവളെ പിടി വിട്ടു നമ്മളെ ഒരു നോട്ടം...😕


"പുട്ടും കടലയും കഴിക്കാൻ വന്നതാ..."


"😌യ്യോ അതാണോ ഞാൻ വെറുതെ തെറ്റിധരിച്ചു...അത് ഇവിടെ അല്ല... കാന്റീൻ ദോണ്ടേ അവിടെയാ... ഞാൻ ഇവിടന്ന് പോവുമ്പോ കേറാന്ന് വെച്ചു നോക്കി വെച്ചതാ..."


"😬ഓഹ് എടീ പെണ്ണെ... നീ എന്തിനാ ഇവിടെ വന്നത് അതിന് തന്നെയാ ഞാനും വന്നത്..."


🙄ഏ... ഞാൻ ഇത് തന്നെ അല്ലേ ഞാൻ ചോദിച്ചെ...😏അപ്പൊ ഓന്റെ ഒരു ജാഡ.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...


"സാനിത്ത ഇങ്ങളോടുള്ള സ്നേഹം കൊണ്ട് പറയാട്ടോ ഇവന് ആള് ശരിയല്ല... കുറെ പെണ്ണുങ്ങളെ ഇവൻ കൂടെ കൊണ്ട് നടക്കാറുണ്ട്..."


😬അവൻ നമ്മളെ കലിപ്പിൽ നോക്കി... ജാഡ കാണിച്ചോണ്ട് അല്ലേ...😏


നമ്മൾ ഓനേയും പുച്ഛിച്ചു തിരിഞ്ഞു ഇരുന്നതും രണ്ടും ഉണ്ട് ഇറങ്ങി വന്നു പൊരിഞ്ഞ തല്ല്...🙄അമിക്കാ ആണല്ലോ ഓനെ തല്ലാൻ നോക്കുന്നെ... ഇവനെന്താ പടച്ചോനെ ചെയ്തേ ഇങ്ങനെ തല്ലാൻ...


അവറ്റകളെ കണ്ടതും നമ്മൾ കൂടെ ഇരുന്ന രണ്ടിനെയും ഒന്ന് നോക്കി... രണ്ടും അവരെ നോക്കി പുച്ഛത്തോടെ മുഖം തിരിച്ചു... നമ്മൾ ചാടി എണീറ്റ് അവരെ അടുത്തേക്ക് നടന്നതും ഓൻ ഓടി വന്നു നമ്മളെ കെട്ടിപ്പിടിച്ചു...🙄അതേ നിൽപ്പിൽ നമ്മളെ ഉമ്മ വെച്ചു കൊല്ലാ...😓യ്യോ ഷുഗർ മാൻ നോക്കുന്നു... ഇനി അവന്റെ പേര് മാറ്റി ഇവന് ഇടേണ്ടി വരോ...


"പഴയ പോലെ ഓടി ചാടി നടക്കാൻ ഒന്നും പറ്റില്ല...എന്റെ കുഞ്ഞുങ്ങളാ നിന്റെ വയറ്റിൽ ഉള്ളത്..."


"🙄കുഞ്ഞുങ്ങളാ..."


"അത് പിന്നെ ഇവന് അത്രക്ക് അല്ലേ വിവരം ഉള്ളൂ... കുഞ് എന്ന് അല്ലേ പറയാടാ..."


അമിക്കാ ഓനെ നോക്കി പറഞ്ഞതും ഓൻ നമ്മളെ നോക്കി ഇളിച്ചു കാണിച്ചു...🙄രണ്ടിനും നമ്മളെ അത്രയും വിവരം ഇല്ല... ഇവരെ വെച്ച് നോക്കുമ്പോ നമ്മക്ക് തന്നെയാ ബുദ്ധി...


"വാ നമുക്ക് ക്യാന്റീനിൽ പോവാം... നല്ല സ്മെൽ ഒക്കെ ഇണ്ട് ടേസ്റ്റ് ഉണ്ടോ ആവോ..."


"ഇവിടെ വേണ്ട... ഞാൻ നിനക്ക് പോണ വഴിക്ക് നല്ലോരു ഹോട്ടലിൽ നിന്ന് ഇഷ്ടപ്പെട്ട ഫുഡ്‌ വാങ്ങി തരാം..."


"😏ഓഹ് ഞാൻ പ്രെഗ്നന്റ് ആയോണ്ട് ആവും..."


"😕ഓഹോ ഇപ്പൊ അങ്ങനെ ആയി...അന്നൊക്കെ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി... ഇപ്പൊ അങ്ങനെ ആണോ എന്റെ കുഞ്ഞുങ്ങളെ കാര്യം കൂടി നോക്കണ്ടേ..."


🙄ദേ പിന്നെയും കുഞ്ഞുങ്ങൾ... ഇവന് വട്ടാണോ...


"ഡീ സൂക്ഷിച്ച് പതുക്കെ..."


ഓൻ നമ്മൾ വണ്ടിയിൽ കേറുമ്പോഴും നമ്മളെ നോക്കി പറഞ്ഞു കൊണ്ടിരിക്കാ...


"😬കുഞ് എന്റെ വയറ്റിലാ... നോക്കാനൊക്കെ നിക്ക് അറിയാം..."


നമ്മൾ ഓനെറയും പുച്ഛിച്ചു ഹോട്ടലിന്റെ വലിപ്പം നോക്കി ചെയറിൽ ഇരുന്നു...😕


"എന്താ നിനക്ക് വേണ്ടത്..."


"ബിരിയാണി... അല്ല മന്തി... അല്ലേ വേണ്ട പൊറോട്ടയും ബീഫും മതി..."


🙄ഇതിൽ ഇപ്പൊ ഏത് തീരുമാനിക്കും എന്ന കോൺഫ്യൂഷനിൽ ഇരിക്കുമ്പോ അമിക്കാ നമ്മളെ ഒന്ന് നോക്കി ഓനെയും കൊണ്ട് മാറി നിന്നു... ഇനി കാശ് ഇല്ലാത്തോണ്ട് മുങ്ങുന്നത് ആണോ...😓



*********💞



"മൂന്ന് കൊച്ചുങ്ങൾക്കും മൂന്ന് ആഗ്രഹം ആണ്...ഇതിപ്പോ അവളെ പറഞ്ഞിട്ട് കാര്യം ഇല്ല... മൂന്ന് ആഗ്രഹവും സാധിച്ചു കൊടുക്കണം അല്ലെങ്കിൽ ഒരാൾക്ക് വിഷമം ആവും..."


അമി നമ്മളോട് ആയി പറഞ്ഞതും നമ്മൾ അവനെ വായും പൊളിച്ചു നോക്കി നിന്നു...🙄അകത്ത് ഇരിക്കുന്ന വളർച്ച പോലും വെച്ചു തുടങ്ങാത്ത അതിന് വിഷമോ...😕


എന്നാലും വേണ്ടില്ല പെണ്ണ് പറഞ്ഞത് അല്ലേ എല്ലാം കൂടി വാങ്ങിച്ചു കൊടുത്തു... പെണ്ണിനെ കൊണ്ട് ആവുന്ന വിധത്തിൽ പെണ്ണ് കഴിച്ചു...


നമ്മൾ ആണെങ്കിൽ അവിടെ ഇരുന്ന വെള്ളം എടുത്തു കുടിച്ചു...


"അവൾക്ക് ദാരാളം വെള്ളം കൊടുക്കണം എന്നാ പറഞ്ഞത്... അല്ലാതെ നീ കുടിക്കണം എന്നല്ല..."


"😕എന്റെ അമി നീ ഈ നേരത്ത് ഇങ്ങനെ ചെളി എറിയല്ല..."


"🙄ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറിക്കോട്ടെ എന്ന് കരുതിയാ...😓എന്നാലും എങ്ങനെ ഇരുന്ന പെണ്ണാ... അതിനെ നീ ഈ ഒരു പരുവം ആക്കീലേ..."


"പോടാ പട്ടി..."


നമ്മൾ അവനെ നോക്കി കലിപ്പ് കാണിച്ചു ബില്ലും പേ ചെയ്തു പെണ്ണിനേയും കൊണ്ട് ഇറങ്ങി... പെണ്ണിനാണെങ്കി നമ്മൾ കെയർ ചെയ്യുന്നത് പോലും പിടിക്കുന്നില്ല...


"ഇവൾ വീട്ടിലേക്ക് വന്നോട്ടെ അവിടെ ആവുമ്പോ രണ്ട് ഉമ്മച്ചി മാരും ഉപ്പച്ചി മാരും ഒക്കെ ഉണ്ടല്ലോ അവളെ നോക്കാൻ..."


😕അവൻ ഇറങ്ങാൻ നേരം നമ്മളെ നോക്കിപറഞ്ഞു... നമ്മൾ അപ്പൊ തന്നെ അവനെ ദയനീയമായി നോക്കി...😓


"😌യ്യോ ഉമ്മച്ചി നിക്ക് കുറെ പലഹാരം ഒക്കെ ഇണ്ടാക്കി തരും... ഞാൻ പോട്ടെ അജു..."


😪പെണ്ണിനെ സ്നേഹിച്ചു കൊതി തീർന്നില്ല... എന്റെ കൊച്ചുങ്ങൾക്ക് അവളുടെ വയറിൽ കൂടി ഉമ്മ വെക്കണം എന്നൊക്കെ ഉണ്ടായിരുന്നു...ആ അമി കുരിപ്പ് എല്ലാം നശിപ്പിച്ചു...


"ഞാൻ വൈകീട്ട് വിളിക്കാൻ വരാം... അത് വരെ നിന്നോട്ടോ... പിന്നെ സൂക്ഷിക്കണം... ഡോക്ടർ പ്രത്യേകം പറഞ്ഞത് ആണ്..."


"😕ഓഹ് മതി... ഞങ്ങൾ തന്നെയാ ഇത്രയും കാലം ഇവളെ നോക്കിയത്... എന്നിട്ട് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലല്ലോ..."


"🙄അതിന്റെ തന്നെയാ ഈ കാണുന്നെ..."


അതിന് അവൻ നമ്മളെ നോക്കി ഒന്ന് ഇളിച്ചു തന്നു...പെണ്ണ് അവന്റെ കൂടെ നമ്മളെ ഒന്ന് നോക്കി അകത്തേക്ക് പോയി...😓


നമ്മക്ക് ആണെങ്കിൽ വീട്ടിൽ പോവാൻ ആവാതെ അവിടെ നിന്നതും അമി പോയ പോലെ ഇറങ്ങി നമ്മളെ അടുത്തേക്ക് വന്നത്...


"😁ഇങ്ങ് പോര്... ഇവളെ ഇവിടെ നിർത്തി നിനക്ക് അങ്ങനെ പോവാൻ പറ്റില്ല എന്ന് എനിക്കറിയാം..."


നമ്മൾ ഒരു വളിച്ച ഇളിയും കൊടുത്തു അവന്റെ പിന്നാലെ ചെന്നു...😍പെണ്ണ് ആണെങ്കിൽ സോഫയിൽ കയറി ഇരുന്നു തള്ളി മറിക്കൽ ആണ്...


"അങ്ങനെ ഇവളും ഒരു ഉമ്മച്ചി ആവാൻ പോണു...ഇവൾ ഉണ്ടായിട്ട് പിന്നെ ഈ വീട്ടിൽ ഉണ്ടാവുന്നത് മൂന്ന് കൊച്ചുങ്ങളാ..."


😨അത് കേട്ട് നമ്മൾ ഞെട്ടി കൊണ്ട് അമിയെ നോക്കി... അമി ആണെങ്കിൽ ഞാൻ ഒന്നും അറിയില്ലേ എന്ന പോലെ നിക്കാ...


"അയിന് ഞാൻ അജുന്റെ വീട്ടിലും അമ്മി നൗഫിക്കാടെ വീട്ടിലും അല്ലേ... ഇവിടെ നെച്ചുന്റെ കൊച്ച് മാത്രല്ലേ ഉണ്ടാവൂ..."


🙄ഓഹ് അതാണോ... ഇതിപ്പോ പെണ്ണിന് നമ്മളെക്കാൾ വിവരം ആണല്ലോ... ഇവളെ കൂടെ കൂടിയേ പിന്നെ നമ്മളെ ബുദ്ധി ഒക്കെ അടിച്ചു പോയാ...



*********💞



*അമി *


"😨അള്ളോഹ് മൂന്ന് കൊച്ചാ... പാവം എന്റെ നിയ..."


🙄നമ്മൾ പെണ്ണിനോട് സ്വകാര്യം ആയി പറഞ്ഞതും പെണ്ണ് താടിക്ക് കയ്യും കൊടുത്തു ഇരിപ്പ് ആയി...


"😍അതൊക്കെ ഒരു ത്രിൽ ആടി... ഈ ചാൻസ് മിസ് ആയ സ്ഥിതിക്ക് നമുക്ക് നെക്സ്റ്റ് ചാൻസ് നോക്കാം... ഞാൻ അവനോട് ട്രിക് വല്ലതും ഉണ്ടോ എന്ന് ചോദിക്കട്ടെ..."


"😕അള്ളോഹ് എനിക്ക് വേണ്ട...ഈ ഒന്നിനെ പ്രസവിച്ചു കഴിഞ്ഞു നമുക്ക് പിന്നെ കുഞ്ഞുങ്ങൾ ഒന്നും വേണ്ട എന്നാണ് എന്റെ തീരുമാനം..."


"ചതിക്കല്ലേടി... മൂന്ന് വേണ്ട നമുക്ക് രണ്ടിനെങ്കിലും ശ്രമിച്ചു നോക്കാം..."


"എന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഞാൻ ഒറ്റ മോളാ... അത് പോലെ എനിക്കും ഒന്നിനെ മതി..."


എന്നും പറഞ്ഞു പെണ്ണ് മുങ്ങാൻ നിന്നതും നമ്മൾ പെണ്ണിനെ പിടിച്ചു നിർത്തി...


"😍നമുക്ക് ഒരുപാട് പിള്ളേർ വേണം...നിന്നെ പോലെ കുറെ കുറുമ്പികളും എന്നെ പോലെ..."


"പോ അവിടന്ന്..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെ തള്ളികൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി...😍പെണ്ണ് ഒന്ന് അലിഞ്ഞു... ഇനി ഡെലിവറി ഒക്കെ കഴിയുമ്പോഴേക്കും മനസ് മാറ്റോ... അതൊക്കെ പെണ്ണിനെ വീഴ്ത്താൻ എളുപ്പം ആണ്...!


നമ്മൾ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയതും താടിക്ക്‌ കയ്യും കൊടുത്തു കാര്യായിട്ട് ആലോചിക്കുന്ന അജുനെ കണ്ടു നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു...


"എന്താണ്‌ മോനെ ഇപ്പോഴേ ഒരു ടെൻഷൻ..."


"🙄ടെൻഷൻ ഒന്നും ഇല്ല... ആ പെണ്ണ് ആണെങ്കിൽ ഇപ്പൊ ഇവിടെ നിന്നും തുള്ളി ചാടി പോയെ ഉള്ളൂ... എന്റെ നെഞ്ചാ പിടയുന്നെ... എങ്ങനെ ഞാൻ അവളെ പറഞ്ഞു മനസ്സിൽ ആക്കും..."😓


"🙄അവളെ കാര്യം അവിടെ നിക്കട്ടെ... ഇവരോടൊക്കെ എങ്ങനെ പറയാനാ മോന്റെ പ്ലാൻ..."


"😁അതിനല്ലേ നീ..."


"അയ്യട മരുമോന്റെ വീര കൃത്യം കേട്ട് അതുങ്ങളെ ബോധം പോവാൻ ആണോ... ഒപ്പിച്ചു വെച്ചത് നീയല്ലേ നീ തന്നെ പറ..."


"😕ഞാൻ എങ്ങനെയാടാ അവരോട് പറയുന്നെ... അവരെ മുഖത്ത് പോലും നോക്കാൻ എന്നെ കൊണ്ട് പറ്റില്ല..."


നമ്മൾ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു അവനെയും കൊണ്ട് താഴേക്ക് ഇറങ്ങി...


"കുഞ്ഞിപ്പാ കോൺഗ്രാറ്റ്ലഷൻസ്... നിങ്ങൾ ഒരു ഉപ്പൂപ്പ ആവാൻ പോവാ..."


"🙄ഇത് ഉള്ളതാണോ മോനെ...ഇതിപ്പോ മൂന്നാമത്തെ തവണയാണ് അവൾ ഗർഭിണി ആണെന്ന് കേൾക്കുന്നത്... അവളെ കാര്യം ആയോണ്ട് ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല..."


"😁ഇത് സത്യാ സ്കാനിംഗ് റിപ്പോർട്ട്‌ ഉണ്ട്... അത് മാത്രം അല്ല മൂന്നാമത്തെ തവണ ആണെന്ന് അല്ലേ പറഞ്ഞത്... അതെല്ലാം കൂട്ടി തന്നെയാ കണക്ക്...ത്രീ ബേബിസ് ആണ് അവളെ വയറ്റിൽ ഉള്ളത്..."


😵അങ്ങേര് ഞെട്ടി കൊണ്ട് അജുനെ ഒരു നോട്ടം... അവൻ ആണെങ്കിൽ ചമ്മിയ ഒരു ഇളിയും ഇളിച്ചു കാണിച്ചു...


"ഉള്ളതാണോ..."


"അതേ കുഞ്ഞുപ്പാ..."


"😕ഇനി അവളെ കരിനാക്ക് വല്ലതും ആണോ... അവൾ മുന്നേ എന്നോട് പറഞ്ഞത് ആണ് ട്വിൻസ് വേണം എന്ന്... ഇതിപ്പോ അതിലും കൂടുതൽ ഉണ്ടല്ലോ..."


"😁അവൾ അതല്ലേ ആഗ്രഹിച്ചുള്ളൂ... ഇവൻ അവളെ ആശീർവധിച്ചത് പോലും നാലെണ്ണം കിട്ടാനാ... ഒന്ന് കുറഞ്ഞു എന്ന ആശ്വാസം പോലും ഇവന് ഇല്ല... അവളെയും കൊച്ച് കുട്ടിയെ പോലെ അല്ലേ ഇവൻ നോക്കുന്നെ..."


😨അങ്ങേര് ആണെങ്കിൽ കേട്ടപ്പോൾ മുതൽ ഷോക്ക് അടിച്ച പോലെ നിക്കാ...🙄


"😨പടച്ചോനെ മൂന്നെണ്ണത്തിനെ എന്റെ മോൾ എങ്ങനെ പ്രസവിക്കും... ഒരു സൂചി കണ്ടാൽ അലറി പൊളിക്കുന്ന പെണ്ണാ..."


നമ്മളെ കുഞ്ഞുമ്മാ അങ്ങ് തുടങ്ങി... അജു ആണെങ്കിൽ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന പോലെ നിക്കാ...


"നിങ്ങൾ ഇങ്ങനെ ബഹളം വെച്ച് അവളെ അറിയിക്കേണ്ട... അവള്ക്കും അതല്ലേ ആഗ്രഹം... പടച്ചോൻ അറിഞ്ഞു കൊടുത്തത് ആവും..."


നമ്മളെ ഉപ്പച്ചി ഇടപെട്ട് പ്രശ്നം സോൾവ് ആക്കി...


"😁എന്നാലും പെണ്ണ് ആഗ്രഹിച്ചത് ആദ്യായിട്ടാ ഇങ്ങനെ കിട്ടുന്നെ... പാവം... അവളെ കാര്യം ഓർക്കുമ്പോൾ തന്നെ ചിരി വരാ...ഈ കാര്യത്തിൽ എന്താണാവോ അമിക്ക അജുനെ പോലെ ആവാതെ... എങ്കിൽ കലക്കിയേനെ അല്ലേ ഉപ്പച്ചി..."


നമ്മളെ പെങ്ങൾ കൂടി അത് പറഞ്ഞതും എല്ലാരും കൂടി കൂട്ട ചിരി ആയി... അപ്പോഴാണ് ലവൾ ഉറക്കം ഒക്കെ കഴിഞ്ഞു കോട്ട് വായും ഇട്ടു താഴേക്ക് വരുന്നത് കണ്ടത്...


"😌നിക്കും കൂടി പറഞ്ഞു താ നിങ്ങളൊക്കെ ഇപ്പൊ ചിരിച്ച കോമഡി..."


🙄അത് കേട്ടതും എല്ലാരും സൈലന്റ് ആയി പെണ്ണിനെ നോക്കി...🙄ആ കോമഡി എങ്ങാനും കേട്ടാൽ പെണ്ണിന്റെ ബോധം പോവും അത് ഉറപ്പാ...


"അത് വേറൊന്നും അല്ല... ഞങ്ങൾ ഇന്ന് പോയ ഹോസ്പിറ്റലിൽ ഒരുത്തി മൂന്ന് കുട്ടികളെ ഒരുമിച്ച് പ്രസവിച്ചത് കണ്ടു അത് പറഞ്ഞു ചിരിച്ചതാ..."


"😨യ്യോ ഞാൻ കണ്ടില്ലല്ലോ...😓ഇത് കേട്ടിട്ട് ഇങ്ങക്ക് ചിരി ആണോ വരുന്നെ...നിക്ക് കരച്ചിലാ വരുന്നെ..."


പെണ്ണ് അതും പറഞ്ഞു കിച്ചണിലേക്ക് വിട്ടു...😕കേട്ടിട്ട് പോലും പെണ്ണിന് കരച്ചിൽ ആണത്രേ വരുന്നെ അപ്പൊ അത് ലവളാണെന്ന് എങ്ങാനും അറിഞ്ഞ അജുന്റെ കാര്യം ഏതാണ്ട് തീരുമാനം ആവും...😌നമ്മൾ അവനെ നോക്കി ഒന്ന് ഇളിച്ചതും അവൻ കിളി പോയ പോലെ നിക്കാ...



**********💞



പെണ്ണിനേയും കൊണ്ട് ഇറങ്ങിയതും പെണ്ണ് കാര്യായിട്ട് എന്തോ ആലോചിച്ചു കൂട്ടുന്ന തിരക്കാണ്‌...


"എന്തു പറ്റി എന്താ ഒരു ആലോചനയൊക്കെ..."


"അത്...അതില്ലേ..."


"😕അത് ഉണ്ട്... എന്താ..."


"😌നമുക്ക് നാളെ ആ മൂന്ന് കൊച്ചുങ്ങളെ കാണാൻ പോയാലോ... നിക്ക് അവറ്റകളെ കാണാൻ കൊതി ആവാ..."


😍എനിക്കും... ഇനിയും എട്ടു മാസം വെയിറ്റ് ചെയ്യേണ്ടേ...😓


"നിന്നെ ഞാൻ പിന്നെ ഒരു ദിവസം കാണിക്കാം...ഇപ്പൊ മോൾ ഇറങ്ങി വാ..."


പെണ്ണ് ചാടി ഇറങ്ങിയതും നമ്മളെ നെഞ്ചിടിപ്പ് കൂടി...🙄ഇതെന്തു ജീവിയാണ് പടച്ചോനെ... അടക്കം എന്ന് പറയുന്ന ഒന്ന് ഏഴയലത്തു കൂടി പോയിട്ടില്ല...


ഇനി ഇവിടെ ഉള്ളവരെ ഇവളെ കണ്ണ് തെറ്റുമ്പോൾ പറഞ്ഞു മനസ്സിൽ ആക്കാം...😜എന്താവോ ഇനി ഇവരെ വായീന്ന് കേള്ക്കുന്നെ... എന്തായാലും നല്ലതാവില്ല...


ഉറങ്ങുന്ന പെണ്ണിന്റെ അടുത്ത് ഇരുന്നു കണ്ണ് എടുക്കാതെ അവളെ നോക്കി ഇരുന്നു... എത്ര കണ്ടിട്ടും മതി വരാത്ത പോലെ... നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു അവളെ തന്നെ നോക്കി ഇരുന്നു... ഈ നാല് ജീവനെയും ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് തരണേ പടച്ചോനെ...❤️


[🙄അല്ലേ എന്റെ കാര്യം പോക്കാ...]😓


അവളുടെ വയറിൽ നിന്നും ടോപ് നീക്കി അതിൽ മൂന്ന് തവണ ഉമ്മ വെച്ചു...


"ഇത് എന്റെ മക്കൾ പങ്കിട്ട് എടുക്കണം കേട്ടോ... ഈ ഉപ്പച്ചിക്ക്‌ നിങ്ങളെ കാണാൻ കൊതി ആവാ..."


നമ്മൾ ആ വയറിൽ തലോടി കൊണ്ട് പറഞ്ഞു...😓ഈ പത്ത് മാസം ഒക്കെ ഇത്തിരി കൂടുതലാ... ഒരു രണ്ടോ മൂന്നോ മാസം മതിയായിരുന്നു...😌അതുങ്ങളെ പെട്ടെന്ന് കാണാലോ...


[ഡെലിവറി കഴിഞ്ഞു ഇത് തന്നെ പറയണം...പിന്നെ എന്നെ കുറ്റം പറയാൻ വന്നേക്കരുത്...😌]


അരയിൽ ആയി എന്തോ കുറഞ്ഞത് പോലെ തോന്നിയതും അന്ന് മാറ്റി വെച്ച അരഞ്ഞാണം എടുത്തു ഇട്ടു കൊടുത്തതും പെണ്ണ് ഒന്ന് പുളഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു... കാലിൽ കൊലുസും ഇട്ടു കൊടുത്തു പെണ്ണിനെ ഒന്ന് കൂടി ഉമ്മ വെച്ചു...


എന്റെ നക്ഷത്ര കുഞ്ഞുങ്ങളെ കാണാൻ കൊതി ആവാ...❤️പെണ്ണിന്റെ നെറ്റിയിൽ ഒന്ന് കൂടി ചുംബിച്ചു അവളെ കെട്ടിപ്പിടിച്ചു കിടന്നതും നമ്മൾ ചാടി എണീറ്റു...


😨പടച്ചോനെ ഇന്ന് കാലത്തല്ലേ തേടി വന്ന സൗഭാഗ്യം തട്ടി തെറിപ്പിച്ചത്...നമ്മൾ അപ്പൊ തന്നെ വെപ്രാളപ്പെട്ടു ഫോൺ എടുത്തു പ്രിയയെ വിളിച്ചു...


"എന്താ അജു ഈ നേരത്ത് നിനക്ക് ഉറക്കവും ഇല്ലേ..."


😕അപ്പോഴാണ് നമ്മൾ ടൈം നോക്കിയത്... ബെസ്റ്റ് പന്ത്രണ്ട് മണി ആയിട്ടുണ്ട്...


"എടീ ഞാൻ വിളിച്ചത്...ഞാൻ നാളെ ഓഫിസിൽ ജോയിൻ ചെയ്യാം... ഇപ്പൊ എനിക്ക് ഈ ജോലി അത്യാവശ്യം ആണ്..."


"നീയല്ലേ അത് വേണ്ടെന്ന് പറഞ്ഞത്..."


"എനിക്ക് അത് വേണം... അത്യാവശ്യം ആണ്... പഴയ പോലെ ഉഴപ്പി നടക്കാൻ ഒന്നും ആവില്ല..."


"അതെന്തു പറ്റി... ഇപ്പോഴാണോ വെളിവ് വന്നത്..."


"മ്മ്... ഇന്ന് വന്നതാ... ഞാൻ ഒരു ഉപ്പച്ചി ആവാൻ പോവാ... ഒന്നല്ല മൂന്ന് കുഞ്ഞുങ്ങൾ... അപ്പോ പഴയ പണി പറ്റില്ല... എന്റെ നക്ഷത്ര കുഞ്ഞുങ്ങളെ എനിക്ക് പൊന്ന് പോലെ നോക്കണം..."


"🙄എന്റെ അജു... നീ ഈ ഒരു കാര്യത്തിൽ എങ്കിലും ആത്മാർത്ഥത കാണിച്ചല്ലോ അത് മതി... ഈ ഉത്സാഹം ബാക്കി എല്ലാറ്റിനും കാണിച്ചെങ്കിൽ ഇപ്പൊ നീ ഏത് ലെവൽ ആയിട്ടുണ്ടാവും എന്ന് അറിയോ..."


"നീ പാതിരാത്രി കോമഡി പറയാതെ പോയെ... അപ്പൊ നാളെ ഞാൻ ജോയിൻ ചെയ്യാൻ വരും അമിയും കൂടെ കാണും..."


"എടാ ഞാൻ ബോസിനോട് പറഞ്ഞു..."


"അതൊക്കെ നീ തന്നെ എന്തെങ്കിലും പറഞ്ഞു മാറ്റാൻ നോക്ക്... അപ്പൊ നാളെ കാണാം..."


😍ഹോ അങ്ങനെ അതും ശരിയായി...


കാലത്ത് തന്നെ അമിക്ക് മെസേജ് ഇട്ടു നമ്മൾ പെണ്ണിനുള്ള ഹോർലിക്സ് ഒക്കെ കൊണ്ട് വെച്ചു...


"കുറച്ച് ദിവസത്തേക്ക് കോളേജിൽ ഒന്നും പോണ്ട... നോട് റെഫർ ചെയ്യാനുള്ള എല്ലാം ഞാൻ മീനാക്ഷിയെ വിളിച്ചു റെഡി ആക്കാം... ഞാൻ ഇന്ന് തൊട്ട് വൈകീട്ട് വരും അപ്പൊ കുറേശേ ആയി പഠിപ്പിക്കാം... പിന്നെ ഓടി ചാടി നടക്കരുത്... വല്ലതും വേണേൽ എന്നെ വിളിച്ചാൽ മതി ഞാൻ എത്തിക്കാം... പിന്നെ ഓട്ടവും ചാട്ടവും ഒന്ന് കുറക്കണം... ഡോക്ടർ പ്രത്യേകം പറഞ്ഞത് ആണ്... നമ്മളെ കുഞ്ഞുങ്ങൾക്ക് വേണ്ടി അല്ലേ... നല്ല കുട്ടിയായി നിക്കണം കേട്ടോ..."


"😕ഇങ്ങൾക്ക് എന്താ ഇപ്പൊ എന്നോട് ഒരു സ്നേഹം... ഇതൊക്കെ കണ്ടിട്ട് എനിക്ക് മറ്റേ സിനിമ ആണ് ഓർമ വരുന്നെ... നിക്ക് വല്ല സൂക്കേടും ഉണ്ട... ഞാൻ മരിക്കാൻ എങ്ങാനും പോവാണോ..."😓


🙄പടച്ചോനെ ഒന്ന് സ്നേഹിക്കാന്ന് വെച്ചപ്പോൾ ഇങ്ങനെ ആയോ...


"വേണ്ടാത്തത് പറയല്ലെടി കോപ്പേ... നിന്റെ കരിനാക്ക് എപ്പോഴാ ഫലിക്കുന്നെ എന്ന് പറയാൻ പറ്റില്ല... ഒന്ന് പറഞ്ഞതിന്റെ ഫലം ഇവിടെ കിട്ടി തുടങ്ങി..."


"😭യ്യോ അപ്പൊ ഞാൻ മരിക്കാൻ പോവാണോ..."


"എന്റെ പൊന്ന് നിയ നിന്റെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞുങ്ങളെ ഓർത്ത് പറഞ്ഞു പോയതാ... നീ എന്താന്ന് വെച്ചാൽ ചെയ്തോ... എന്റമ്മോ നിന്റെ അടുത്ത് ഉപദേശം ആയി വന്ന എന്നെ വേണം എടുത്തടിക്കാൻ..."😪


"🙄ഇങ്ങള് എവിടെയാ ഈ സോട്ടും കോട്ടും ഒക്കെ ഇട്ടു പോണെ...പെണ്ണ് കാണാൻ എങ്ങാനും ആണോ..."


"😍നീ ഉള്ളപ്പോൾ വേറെ എന്തിനാടി ഒരു പെണ്ണ്... ഇന്ന് തൊട്ട് ഞാൻ ബസിൽ അല്ല...നിനക്ക് എന്നെ കാലത്തും വൈകീട്ടും കാണാനും പറ്റും... ഇനി നിന്നെ കോളേജിൽ കൊണ്ട് വിടാനും കൊണ്ട് വരാനും ഞാൻ വരും... നിന്റെ കോളേജിന്റെ അടുത്താ ഇപ്പൊ ഞാൻ ജോലിക്ക് പോകുന്ന ഓഫിസ്..."


"😨യ്യോ..."


കുരിപ്പ് ഒന്ന് ഞെട്ടിയല്ലോ...എന്തേലും ഏടാ കൂടത്തിന് പാലം ഇട്ടു കാണും... അതാ ഇങ്ങനെ ഒരു നെട്ടൽ...


പെണ്ണിനെ ബാത്‌റൂമിൽ ഉന്തി തള്ളി വിട്ടു കൊണ്ട് നമ്മൾ പുറത്തേക്കു ഇറങ്ങി ഫുഡ്‌ കഴിക്കാൻ ഇരുന്നു...😓ഇതെങ്ങനെ ഒന്ന് പറയും... നമ്മൾ ഇത്തയെയും ഉമ്മച്ചിയെയും ഉപ്പച്ചിയെയും അനു മോളെയും നോക്കി ഒരു വളിച്ച ഇളി അങ്ങ് കൊടുത്തു...


"നിയ എവിടെ ഇന്ന് കോളേജിൽ പോണില്ലേ..."


"ഏയ്‌ ഇല്ല അവൾക്ക് വയ്യ..."


"എന്ത് പറ്റി..."


ഇത്ത നമ്മളെ നോക്കി ചോദിച്ചതും നമ്മളെ ട്രോളാൻ ആയി മാത്രം നിക്കുന്ന ഉപ്പച്ചിയെ നമ്മൾ ഒന്ന് നോക്കി ഇളിച്ചു...😓


"ഇന്നലെ ഒന്ന് സ്കാൻ ചെയ്തായിരുന്നു...റിസൾട്ട് കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു കുറച്ച് ദിവസം റസ്റ്റ്‌ വേണം എന്ന്..."


"🙄അതെന്തു റിസൾട്ട് ആടാ..."


😕എന്റെ ഉപ്പച്ചി ഇങ്ങള് അവളെക്കാൾ കഷ്ടം ആണല്ലോ...


"അത് പിന്നെ അവൾ പ്രെഗ്നന്റ് ആണല്ലോ..."


"അതിപ്പോ ഇവിടെ എല്ലാർക്കും അറിയാവുന്ന കാര്യം അല്ലേ..."


"നിങ്ങൾ ഒന്ന് വാ അടക്ക് മനുഷ്യാ... അവൻ ഒന്ന് പറയട്ടെ... എന്തെങ്കിലും കുഴപ്പം ഉണ്ടോ മോനെ അവൾക്ക്..."


നമ്മൾ മുന്നിൽ കണ്ട വെള്ളം എടുത്തു കുടിച്ചു ഉമ്മച്ചിയെ ദയനീയമായി നോക്കി...😓


"അവൾക്ക് പ്രശ്നം ഒന്നും ഇല്ല... അത്... പിന്നെ അവളെ വയറ്റിൽ മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടെന്ന്..."😒


"😨എന്താ..."


നമ്മൾ അതേ എന്ന് തലയാട്ടി കാണിച്ചു...


"ഓഹ് അതാണല്ലേ അപ്പൊ കൊക്ക പുഴു... ആ നിന്റെ അല്ലേ ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം..."😌


ഇത്ത നമ്മളെ നോക്കി ആക്കി കഴിഞ്ഞപ്പോ ഉമ്മച്ചി അത് കേട്ട ഷോക്കിൽ അതേ നിൽപ്പ് ആണ്... നമ്മൾ ഉപ്പച്ചിയെ ഒന്ന് തല ചെരിച്ചു നോക്കിയതും ആള് കയ്യിൽ ഉള്ള ഫുഡ് വായിലേക്ക് ഇടണോ അതോ പുറത്തേക്ക് കളയണോ എന്ന പോലെ നിക്കാ...


"😍ഹായ് മൂന്ന് വാവച്ചിയൊ... എനിക്ക് ഇഷ്ടായി..."


"എന്റെ പൊന്നു മോളെ തത്കാലം അവൾ അറിയണ്ട... സൂചി കണ്ടാൽ അലറി പൊളിക്കുന്ന പെണ്ണാ അത്... നിങ്ങൾ ഒക്കെ അവളെ കെയർ ചെയ്യും എന്ന് അറിയാം എന്നാളും ഞാൻ വരുന്നത് വരെ അവളെ നോക്കണേ ഇത്ത..."


"🙄കണ്ടോടി... നിന്റെ മോൻ ആദ്യായിട്ട് ഒരു ജോലി നേരെ ചൊവ്വേ ചെയ്തതാ അത്... അത് ഇങ്ങനെ ആയി... എന്നാലും ആ പാവം കൊച്ച് എന്ത് പിഴച്ചു..."


"😕ഉപ്പച്ചി അങ്ങനെ പറയല്ലേ... ഒരു അബദ്ധം ഒക്കെ ആർക്കും പറ്റും... അത് കൊണ്ട് തന്നെയാ ഞാൻ ഇന്ന് തൊട്ട് ഓഫിസിൽ പോവാമെന്ന് കരുതിയത്... ഇനി ഞാൻ നന്നായിക്കോളും ഉപ്പച്ചി..."😓


"എങ്കിൽ നിനക്ക് കൊള്ളാം..."


"എന്താ ഉപ്പച്ചി ഈ അജു എന്നെ പറ്റി ഇപ്പൊ പറഞ്ഞത്..."


എന്നും ചോദിച്ചു പെണ്ണ് വന്നു ഇരുന്നതും നമ്മൾ ഉപ്പച്ചിയെ നോക്കി പറയല്ലേ എന്ന് കാണിച്ചു...🙄


"അത് മോളെ പറ്റി ഒന്നുമല്ല... അവൻ മൂന്ന്  കൊക്കപുഴുനെ കുറിച്ച് പറഞ്ഞത് ആണ്..."


😕ഇങ്ങേർ ഒരു അവസരം കിട്ടാൻ കാത്തു നിക്കാണല്ലോ പടച്ചോനെ നമ്മളെ കുഴിയിൽ ഇടാൻ...


"അതൊക്കെ പോയി ഉപ്പച്ചി... എന്നെ സ്കാൻ ചെയ്യുമ്പോൾ ഞാൻ അവരോട് ചോദിച്ചത് ആണ്...അപ്പൊ അവർ പറയാ എന്റെ വയറ്റിൽ വേണ്ടാത്തത് ഒന്നുല്ലെന്ന്..."


🙄പടച്ചോനെ എന്റെ മൂന്ന് കൊച്ചുങ്ങളെ നീ കാത്തോണെ... ഈ പൊട്ടിയുടെ വയറ്റിൽ ആണല്ലോ ഉള്ളത് എന്താവോ എന്തോ...


"എങ്കിൽ ശരി എനിക്ക് ടൈം ആയി ഞാൻ ഇറങ്ങട്ടെ..."


"🙄ആ അതാ നല്ലത്...ഇതെങ്കിലും സ്ഥിരം ആക്കിയാൽ മതിയായിരുന്നു..."


ഉപ്പച്ചി അതും പറഞ്ഞു നമ്മളെ നോക്കി...😓വല്ലതും അവളെ അടുത്ത് പറയോ എന്തോ...


"എന്റെ പൊന്ന് ഉപ്പച്ചി എന്നെ ട്രോളുന്ന പോലെ ആ എട്ടും പൊട്ടും തിരിയാത്ത അവളെ ട്രോളാൻ നിക്കല്ലേ... പെണ്ണ് വല്ല കടും കയ്യും ചെയ്യും... വെറുതെ എന്തിനാ വയസാം കാലത്ത് പണി വാങ്ങുന്നെ..."


"അവൾക്ക് നിന്നെക്കാൾ ബുദ്ധി ഉണ്ട്... ഒന്ന് പോടാ അവിടന്ന്..."


പടച്ചോനെ ഇവറ്റകളെ ഒക്കെ അടുത്ത് നിന്നു എന്റെ കൊച്ചുങ്ങളെ കാര്യം എന്താണോ എന്തോ...നമ്മൾ പെണ്ണിനേയും ഉമ്മ വെച്ചു മറ്റ് ആരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങി...



**********💃



🎶കിയാം കിയാം കുരുവി ഞാൻ...

കിയാം കിയാം കുരുവി ഞാൻ...🎶


"😌ആ ഈ ട്യൂൺ മതി... കേൾക്കാൻ തന്നെ ഒരു ചന്തം ഒക്കെ ഇണ്ട്..."


നമ്മൾ ബെഡിൽ കിടന്നു റിങ്ങ് ട്യൂൺ മാറ്റി കളിക്കുമ്പോൾ ആണ് ഇത്ത പലഹാരം ഒക്കെ ആയി മുറിയിൽ വന്നത്...


"😕ഹെയ് ഇതെന്താ ഇത്ത കെട്ടിയോൻ വരുന്നുണ്ടോ...നിറച്ചു പലഹാരം ഒക്കെ ആണല്ലോ..."


"കെട്ടിയോന് ഒന്നും അല്ലേടി... ഇത് എൻറെ അനിയത്തി കുട്ടിക്കാ..."


"🙄ആ ഓളെ ഒക്കെ ഒരു ഭാഗ്യം...നിക്ക് ഇല്ലാതെ പോയല്ലോ ഇങ്ങനെ ഒരു ഇത്ത... ഉള്ളത് ഒരു അമ്മികുട്ടിയ... ഓൾക്ക് ഇതൊന്നും ഇണ്ടാക്കാനും അറീല..."


"എന്റെ പൊന്നു നിയ നീ ഒന്ന് നിർത്തി... ഞാൻ എന്റെ അനിയത്തി കുട്ടി എന്ന് പറഞ്ഞത് നിന്നെയാ..."


"😌യ്യോ ആന്നോ... അപ്പൊ ഇതൊക്കെ നിക്കാണോ..."


"ആന്ന്..."


അത് കേട്ടതും നമ്മൾ ഐശ്വര്യം ആയി അങ്ങ് തുടങ്ങി...ഇന്ന് എന്തായാലും കോൾ അടിച്ചു...


പ്രെഗ്നന്റ് ആയോണ്ട് ഇപ്പൊ ലാഭം ഇണ്ട്... 🙈പത്ത് മാസം പോരാ ഒരു ഇരുപത് മാസം ആയിക്കോട്ടെ...ഫുൾ റെസ്റ്റും എല്ലാരേയും സ്നേഹവും ഇഷ്ട്ടം ഉള്ള ഫുഡും... ഇനി ഇപ്പൊ ഒരു വർഷം ആയാലും കുഴപ്പല്ല... പത്ത് മാസം ഒക്കെ തീരെ കുറഞ്ഞു പോയി...😕


"നിനക്ക് എന്തേലും തോന്നാണെങ്കി അജു ഇല്ലാത്ത നേരത്ത് ഈ ഇത്തയോട് പറയാട്ടോ..."


നമ്മളെ തലയിൽ തലോടി കൊണ്ട് ഇത്ത പറഞ്ഞതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു...


"വയറ്റിൽ ആയെ പിന്നെ എന്നോട് എല്ലാർക്കും വല്യ ഇഷ്ടാ..."


"എല്ലാർക്കും നിന്നെ ഇഷ്ട്ടം ഒക്കെ തന്നെയാ അത് എപ്പോഴും... നിന്നെ പോലെ ഒരു പെണ്ണിനെ ആരാ ഇഷ്ടപ്പെടാതെ ഇരിക്കാ... നീ നിന്റെ ജീവൻ കളഞ്ഞു കൊണ്ടല്ലേ എന്റെ മോളെ ജീവൻ രക്ഷിക്കാൻ തയാറായത്...നിന്റെ മനസിന്റെ നന്മ ഒന്നും എല്ലാർക്കും കിട്ടണം എന്നില്ല..."


"അപ്പൊ അതോണ്ടാണോ എന്നെ ഇഷ്ടം..."


"ഒന്ന് പോടീ... നിന്റെ ഓരോ ഡൌട്ട്...!


🙄അതന്നെയാ കാരണം... അല്ലേ ഇതൊക്കെ ഇണ്ടാക്കി തരോ...


"വാവാച്ചി..."


എന്നും പറഞ്ഞു അനു കുരുട്ട് വന്നേ പിന്നെ നമ്മളെ വയറിൽ തന്നെയാ ഓളെ നോട്ടം...🙄


"😏ഒന്ന് പോയെടി... എന്റെ വയറ്റിൽ നീ ഇങ്ങനെ ഇടക്ക് ഇടക്ക് വന്നു നോക്കുന്നത് ഒന്നും നിക്ക് പിടിക്കുന്നില്ല... ഞാൻ എന്താ ഇവിടെ സീൻ കാണിക്കുന്നുണ്ടോ..."


"😓ഹ്മ്മ്... ഞാൻ നിന്റെ വയറ്റിൽ ഒന്നും അല്ല നോക്കുന്നെ... എന്റെ വാവച്ചികളെയാ..."


"😕ഇത് വയറ്റിൽ അല്ലേടി... ദേ അച്ചുട്ടൻ കരയുന്നു... നീ പോയി അതിനെ നോക്കെടി..."


"😏അത് ഒന്നല്ലേ ഉള്ളൂ... അവനാണെങ്കിൽ എപ്പോൾ നോക്കിയാലും കരച്ചിലാ..."


😕യ്യോ ഈ വിവരം ഇല്ലാത്ത കുരുട്ട് എന്തൊക്കെയാ ഈ പറയുന്നേ... നമ്മൾ പെണ്ണിനെ പിടിച്ചു പുറത്താക്കി ഡോർ  അടച്ചു...വയറ്റിൽ എങ്ങാനും ഉള്ള കൊച്ചിനെ കളിപ്പിക്കാൻ നിക്കാ... ഉള്ളതിനെ ഒട്ട് നോക്കുന്നുമില്ല...🙄



***********💞



*ഷമി *


"😲ഉള്ളതാണോടി നീ ഈ പറയുന്നത്... മൂന്നെണ്ണം ഉണ്ടോ..."


"ആടി... അമിക്ക എന്നോട് പറഞ്ഞപ്പോൾ മുതൽ ഞാൻ ഇത് നിങ്ങളെ വിളിച്ചു പറയാൻ നോക്കാ... ഇപ്പോഴാ ടൈം കിട്ടിയേ... എന്തായാലും അജു അവളെ കോളേജിൽ അടുത്ത കാലത്ത് ഒന്നും അയക്കില്ല... അതോണ്ട് എനിക്കും ലീവ് കിട്ടി...ഇപ്പൊ ഞാൻ ഇവിടെ കിടന്നു സുഖിക്കാ... അവളെ കാര്യം ആണെങ്കിൽ പിന്നെ പറയേ വേണ്ട... ഓളെ ഒക്കെ ഒരു യോഗം..."


"😓അത്‌ ഇപ്പോഴല്ലെടി...അവളെ ഡെലിവറിടെ കാര്യം നീ ആലോചിച്ചു നോക്ക്..."


🙄പടച്ചോനെ എന്താവോ എന്തോ... എന്നാലും ഇത്രക്ക് വെണ്ടാർന്നു...


"😓അത് ഓർക്കുമ്പോ എനിക്കും വിഷമം ഒക്കെ ഇണ്ട്... പക്ഷെ അമിക്ക പറഞ്ഞു ഒന്നിനും മൂന്നിനും ഒക്കെ ഒരേ പൈൻ ആടി... ഇതിപ്പോ ലാഭം ആണെന്ന അമിക്ക പറയുന്നേ..."


"😕ആണോ... അപ്പൊ ഓൾ രക്ഷപെട്ടു... ഞങ്ങൾ രണ്ടും മൂന്നും ഒക്കെ പ്രസവിക്കുമ്പോൾ ഓൾ ഫ്രീ ആയി നടക്കും ല്ലേ..."


😕ഇപ്പൊ ഓൾക്ക് ആയല്ലോ ലാഭം പടച്ചോനെ...


"🙄നീ എന്തിനാടി രണ്ടിനും മൂന്നിനും ഒക്കെ ആഗ്രഹിക്കുന്നെ... ഒന്ന് പോരെ... നിന്റെ അതേ സ്വഭാവ അമിക്കാക്ക്... അടുത്തതിന് ട്വിൻസ് വേണന്നാ ഓൻ പറയുന്നേ..."


"😓എനിക്ക് അങ്ങനെ ഉള്ള ആഗ്രഹം ഒന്നുല്ല...ഞാൻ തീരുമാനിച്ചിട്ട് എന്താ കാര്യം... കെട്ടിയോൻ പറയുന്നേ അഞ്ചാറെണ്ണം വേണന്നാ..."


"😕എന്തോന്നടി ഇത്..."


ഓളെ ചോദ്യം കേട്ട് നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു...


"ഞാൻ നിന്നെ പിന്നെ വിളിക്കാം... ഇത് ഞാൻ എല്ലാരേയും വിളിച്ചു പറയട്ടെ..."


😜ഇതിപ്പോ എല്ലാരോടും പറയാതെ നമ്മക്ക് ഒരു സമാദാനം കിട്ടില്ല... നമ്മളെ കാക്കു ഒക്കെ ഒരു വിധം ആവും...അവളെ പേര് കേൾക്കുമ്പോൾ തന്നെ ചിരിച്ചു ചാകുന്ന ആളാ...


"🙄പറയുന്നത് ഒക്കെ കൊള്ളാം... ഒരു കാരണ വശാലും നിയ അറിയാൻ പാടില്ല... അമിക്ക കെട്ടിയോൾ ആണെന്ന് ഒന്നും നോക്കില്ല എന്നെ തല്ലി കൊല്ലും... ഓൾ പേടിച്ചു ചാകും..."


🙄ഓളെ പേടിയൊക്കെ നമ്മക്ക് അറിയാം... അതോണ്ട് ഓളോട് പറയില്ല... നമ്മൾ നെച്ചുന്റെ കാളും കട്ടാക്കി ജെസിയെ വിളിച്ചു...


"എന്താടി നീ ഈ നേരത്ത്..."


"ഡീ നീ അറിഞ്ഞ..."


"🙄എന്ത് അറിഞ്ഞ എന്ന്..."


"നമ്മുടെ നിയടെ വയറ്റിൽ മൂന്ന് കൊച്ചുങ്ങൾ ഉണ്ടെന്ന്... കേട്ടപ്പോൾ തൊട്ട് എന്റെ കിളി പോയിരിക്കാ...ആരോടേലും പറയാതെ എനിക്ക് ഒരു സമാദാനം കിട്ടില്ല..."


"😍സത്യാണോ... എനിക്കും ഇഷ്ടാടി അങ്ങനെ പ്രസവിക്കാൻ... അവളെ ഒരു ഭാഗ്യം..."


😕ഈ കുരിപ്പിനു വട്ടാണോ... മൂന്നെണ്ണം വേണത്രെ...🙄


"നീ ആദ്യം ആ വയറ്റിൽ ഉള്ള ഒന്നിനെ പ്രസവിക്കാൻ നോക്ക്... എന്നിട്ട് പോരെ..."


"😓അതും ശരിയാ... ഇത് കഴിഞ്ഞാൽ അല്ലേ അടുത്തത് നോക്കാൻ പറ്റൂ... വല്ല ടിപ്സും ഉണ്ടേൽ അപ്പോഴേക്കും കണ്ടു വെക്കണം..."😌


🙈ശേ ഈ കുരിപ്പ് ഇത് ഇങ്ങനെയാ... വെറുതെ അല്ല ആദ്യം തന്നെ കേറി ഗോളടിച്ചെ...


"നീ നിന്റെ കേട്ടിയോനോട് പറ... ഞാൻ എന്റെ വീട്ടിൽ വിളിച്ചു പറയട്ടെ... കുറെ പേരെ വിളിക്കാൻ ഇണ്ട്..."😁


"😌ഞാൻ അവളെ വിളിച്ചിട്ട് ഒരു കോൺഗ്രാറ്റ്ലഷൻസ് പറയട്ടെ..."


"😪എടീ പട്ടി ചതിക്കല്ലേ... ഇതെങ്ങാനും കേട്ട് പെണ്ണിന്റെ ബോധം പോയാൽ അജു ഒരു വടിവാളും എടുത്തു വരും... നമ്മൾ മൂന്നാൾ അല്ലാതെ നാലാമതൊരാൾ ഇത് അറിയരുത്..."


"🙄നീയല്ലേ ഇപ്പൊ നാട്ടുകാരെ മൊത്തം വിളിച്ചു പറയാണെന്ന് പറഞ്ഞത്..."


"😕എടീ പൊട്ടി... കോളേജിൽ അറിയരുത് എന്ന്... പാവം നിയ അവൾ അറിയാതെ സൂക്ഷിക്കേണ്ടത് നമ്മളാ... നമ്മളെ കൊച്ചുങ്ങൾക്ക് വേണ്ടി നമുക്ക് കിട്ടാൻ ഉള്ള തല്ലു വരെ വാങ്ങിയതാ അവൾ..."😓


"എന്നാൽ ശരിയെടി... ഞാൻ ഇപ്പൊ തന്നെ റാഷിക്കയെ വിളിച്ചു പറയട്ടെ...അടുത്തതിന് എനിക്ക് ട്വിൻസ് വേണം എന്നും പറയണം..."😍


🙄ഈ കുരിപ്പ് വേറെ ലെവൽ ആണല്ലോ പടച്ചോനെ...


നമ്മൾ പിന്നെ വീട്ടിലേക്ക് വിളിച്ചതും പാവം ന്റെ നിയടെ അവസ്ഥ കേട്ട് എല്ലാരും അവിടെ ചിരിയും കളിയും ഒക്കെ ആണ്...🙄



*********💞



നമ്മൾ വന്നതും ഉമ്മച്ചി ഇണ്ട് പുറത്തേക്ക് ഇറങ്ങി നോക്കുന്നു...🙄


"എന്താ ആരെയാ നോക്കുന്നെ..."


"കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോ എന്ന് നോക്കിയതാ..."


"😁ഇനി അങ്ങനെ പലതും സംഭവിക്കും ഉമ്മച്ചി... അതിനൊക്കെ ഇങ്ങനെ കാക്കയെ നോക്കാൻ നിന്നാൽ അതിനെ നേരം കാണൂ... അല്ലേടാ അജു..."


ഇത്ത കൂടി നമ്മളെ ആക്കിയതും നമ്മൾ രണ്ടിനെയും നോക്കി ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി...


"🙄അവൾ ഇവിടെ ഇല്ലേ...സൗണ്ട് ഒന്നും ഇല്ലല്ലോ..."


"അനു മോൾ പെണ്ണിന്റെ വയർ നോക്കാൻ പോവാണെന്നും പറഞ്ഞു പെണ്ണ് അവളെ പിടിച്ചു പുറത്താക്കി അകത്തു കേറിയതാ... ശല്യം ചെയ്യേണ്ട എന്ന് ഞങ്ങളും കരുതി..."


🙄പടച്ചോനെ അത് ഒരു പാര ആവോ...


നമ്മൾ പെണ്ണിനെയും എന്റെ നക്ഷത്രകുഞ്ഞുങ്ങളേയും കാണാൻ ഉള്ള തിടുക്കത്തിൽ അകത്തേക്ക് കയറിയതും നമ്മൾ വായും പൊളിച്ചു നിന്നു...😨


😲പടച്ചോനെ ഈ കുരിപ്പ് എന്താ ഈ കാണിക്കുന്നേ... സ്ടൂളിൽ കയറി നിന്നു ഷെൽഫിന്റെ മുകളിൽ നിന്നും എന്തോ ഏന്തി വലിഞ്ഞു എടുക്കാ...😪


🙄ഇതിനേക്കാൾ ബേധം കോളേജിൽ വിടുന്നതാ... നമ്മൾ പതിയെ ചെന്നു പെണ്ണിനെ പൊക്കി എടുത്തു താഴെ ഇറക്കി...


"നീ എന്താ ഈ കാണിക്കുന്നേ... നിന്നോട് അല്ലേ ഞാൻ കാലത്ത് എല്ലാം പറഞ്ഞത്... സൂക്ഷിക്കണം എന്ന് ആയിരം തവണ പറഞ്ഞത് അല്ലേ..."


"🙄ആയിരം തവണ ഒന്നുല്ല... ഒരു അഞ്ചാറ് വട്ടം പറഞ്ഞു കാണും..."


"😬അതാണോ ഇവിടെ പ്രശ്നം... നീ എന്തിനാ ഇതിന്റെ മേലേ കേറിയേ... താഴെ എങ്ങാനും വീണിരുന്നു എങ്കിലോ..."


"വീണില്ലല്ലോ പിന്നെന്താ..."


🙄പഴയ പോലെ രണ്ട് കൊടുക്കാനും പറ്റില്ല... ഇവൾ എന്നെ കൊണ്ട് കുത്ത് പാള എടുപ്പിക്കും...😓


"അവിടെ എന്താ ഇങ്ങനെ നോക്കാൻ..."


"ഞാൻ ഇവടെ ഇരുന്നപ്പോൾ ഒരു പാറ്റ കേറി പോണ കണ്ടു... അപ്പൊ ഈ പിഫ് പാഫ് അടിച്ചു അയിനെ കൊല്ലാൻ വേണ്ടി കേറീതാ..."


😕പടച്ചോനെ നമ്മളെ സ്വന്തം പാറ്റ...😍അത് ഇല്ലായിരുന്നു എങ്കിൽ നമ്മൾ ഇപ്പോഴും ഇങ്ങനെ നിന്നേനെ...


"ഡീ ഈ സമയത്ത് കൊലപാതകം ചെയ്യാൻ പറ്റില്ല... പ്രത്യേകിച്ച് പാറ്റയെ... അതുങ്ങൾ അല്ലേടി നമ്മളെ ഒരുമിക്കാൻ സഹായിച്ചത്..."


"😏അതോണ്ട് തന്നെയാ..."


"😪അപ്പൊ നിനക്ക് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇഷ്ട്ടം അല്ലേ... അതോണ്ടാണോ..."


"🙄അതോണ്ടല്ല...നമ്മളെ കുഞ് അയിനെ കണ്ടു പേടിച്ചാലോ അതോണ്ടാ..."


😕പടച്ചോനെ അതുങ്ങളെയും ഇവളെ പോലെ ആക്കി വെക്കാൻ ഉള്ള പരിപാടി ആണോ...


"😌അതുങ്ങളെ എന്തായാലും നിന്നെ പോലെ ഒരു പേടിച്ചി പാറു ആക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... അവർ എന്നെ പോലെ സ്ട്രോങ്ങ് ആയി കാണാൻ ആണ് എന്റെ ആഗ്രഹം..."


😍നമ്മൾ അതൊക്കെ സ്വപ്നത്തിൽ എന്ന പോലെ പറഞ്ഞതും പെണ്ണ് നമ്മളെ തുറിച്ചു ഒരു നോട്ടം...


"😪അല്ലേലും നിക്കറിയാം... എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെയാ...ഇപ്പൊ ഇയാക്ക് എന്നെ തീരെ ഇഷ്ടല്ല..."


എന്നും പറഞ്ഞു പെണ്ണ് മോങ്ങാൻ നിന്നതും നമ്മൾ പുഞ്ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു...


"😍നിന്നെ കഴിഞിട്ടെ എനിക്ക് ഈ ലോകത്ത് എന്തും ഉള്ളൂ... നീ ജന്മം കൊടുക്കുന്ന നമ്മുടെ മക്കളും അത് പോലെ എനിക്ക് പ്രിയപ്പെട്ടതാണ്..."


"😌സത്യായിട്ടും..."


"പോടീ..."


നമ്മൾ പെണ്ണിന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു...


"നിക്കെന്താ കഴിക്കാൻ കൊണ്ട് വന്നേ...?"


"ഒന്നും കൊണ്ട് വന്നില്ല..."


"😏ദുഷ്ടൻ..."


"നിനക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ പറ ഞാൻ ഉണ്ടാക്കി തരാം...ഫാസ്റ്റ് ഫുഡ്‌ ഒക്കെ കഴിച്ചു നിന്റെ വയർ ചീത്ത ആക്കേണ്ട എന്ന് കരുതി..."


"എന്ന നിക്ക് ബിരിയാണി മതി... നാല് ലെഗ് പീസ് വേണം..."


"🙄ഒരു കോഴിക്ക് രണ്ട് കാൽ അല്ലേ ഉള്ളൂ..."


"നിക്ക് നാലെണ്ണം വേണം..."


😕ഇവൾ എന്നെ ഊറ്റി എടുക്കോ... ഈ പോക്ക് ആണെങ്കിൽ ഡെലിവറിക്ക്‌ മുന്നേ ഞാൻ ഒരു വഴി ആവും...😓


🙄ഇനി അമി പറഞ്ഞത് പോലെ മൂന്നിനും ഓരോ ലെഗ് പീസും പിന്നെ ഇവൾക്കും ആവോ... അവറ്റകൾ ഒക്കെ ഇപ്പോഴേ ലെഗ് പീസ് ഒക്കെ കഴിക്കോ...🤔ഇതിപ്പോ ആകെ കൂടെ ഹലാക്കിലെ അവിലും കഞ്ഞിയും ആയല്ലോ...😕



*********💃



"😒അജു നിക്ക് ഇവിടെ തന്നെ ഇരുന്നിട്ട് ബോർ അടിക്കാ... ഞാൻ കോളേജിൽ പോയിക്കോട്ടെ..."


പത്തിരുപത് ദിവസം ആയി ഇവിടെ അട ഇരിക്കാൻ തുടങ്ങീട്ട്... നമ്മക്ക് ആണെങ്കിൽ ബോർ അടിച്ചു മടുത്തു...


"നീ അവിടെ അടങ്ങി നിക്കോ..."


"സത്യായിട്ടും ഞാൻ ഒന്നും ചെയ്യില്ല...നിക്ക് നെച്ചുനെയും ശമിനെയും ജെസിയെയും ഒക്കെ കാണാൻ കൊതി ആവാ..."


"😍എനിക്കാണെങ്കിൽ എന്റെ കൊച്ചുങ്ങളെയും..."


"😏ഓഹ്...ഇപ്പൊ കാണും..."


ഓൻ അപ്പൊ തന്നെ ചിരിച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് വന്നു... ടോപ് നീക്കി വയറിൽ ആയി തലോടി കൊണ്ട് അവിടെ ഉമ്മ വെച്ചതും നമ്മൾ അവന്റെ താടിയുടെ ഇക്കിളി കൊണ്ട് ഒന്ന് പിടഞ്ഞു...


"വയർ വീർത്തു തുടങ്ങി കേട്ടോ..."


"😨യ്യോ ഉള്ളതാണോ..."


നമ്മൾ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു...


"😕അതിനെന്തിനാ നീ ഇങ്ങനെ പേടിക്കുന്നെ... നമ്മളെ കൊച്ചുങ്ങൾ വളർന്നു വരുന്നതിന് അനുസരിച്ചു നിന്റെ വയർ വീർക്കില്ലേ..."


"😒അപ്പൊ ന്നെ കാണാൻ ഒരു ചന്തവും ഇണ്ടാവില്ല..."


"😍അപ്പോഴാടി നീ ശരിക്കും സുന്ദരി ആവുന്നേ... കാരണം അപ്പോ നീ വെറും നിയ അല്ല... ഒരു പെണ്ണിന്റെ പൂർണത ആണത്...ആരും കാണാത്ത ജീവൻ നിന്റെ ഇവിടെ തുടിച്ചു കൊണ്ട് ഇരിക്കാ... അതിൽ പരം സൗഭാഗ്യം പെണ്ണിന് വേറെ എന്താ...തന്റെ കുഞ്ഞിനെ ചുമന്നു കൊണ്ട് നടക്കുന്ന അവളോട്‌ ആ നിമിഷത്തിൽ ആവും അവന് ഏറ്റവും വാൽസല്യവും സ്നേഹവും പ്രണയവും ഒക്കെ തോന്നുന്നത്... ആ നേരത്താ അവന്റെ കണ്ണുകളിൽ അവൾക്ക് ഏറ്റവും സൗന്ദര്യം ഉള്ളത്‌...❤️"


"സോറി അജു... നിക്ക് ഇതൊന്നും അറിയില്ലാരുന്നു..."


"അതിന് സോറി ഒന്നും പറയേണ്ട... നിന്റെ വിവരമില്ലായ്മ എനിക്ക് അറീലെ..."😜


"😏ഓഹ് വല്യ വിവരം ഉള്ള ഒരാൾ..."


നമ്മൾ ഓനെയും പിടിച്ചു തള്ളി ബാഗ് ഒക്കെ റെഡി ആക്കാൻ തുടങ്ങി...


"ഇതിനൊക്കെ അവറ്റകൾ പുറത്ത് വന്നിട്ടാമ്പോൾ നിനക്ക് തരാട്ടോ..."


"🙄എന്ത് തരാൻ..."


"വേറെന്ത്... ഇത് പോലെ വയർ വീർപ്പിക്കാൻ ഉള്ള ചാൻസ് അല്ലാതെന്താ..."


"😬പോടാ പട്ടി..."


എന്നും വിളിച്ചു നമ്മൾ കയ്യിലുള്ള നോട്സ് ഓന് നേരെ എറിഞ്ഞു...


"എടീ മക്കൾ കേൾക്കും അങ്ങനെ ഒന്നും ഇനി വിളിക്കാൻ പാടില്ല..."


"അത് ഡെലിവറിക്ക്‌ ശേഷം അല്ലേ അപ്പോ നോക്കാട്ടോ..."


നമ്മൾ ഓനെ നോക്കി ഇളിച്ചു കാണിച്ചു റെഡി ആയി...


"സൂക്ഷിക്കണം കേട്ടോ... ഞാൻ വന്നാൽ വിളിക്കാം അത് വരെ നിങ്ങൾ ഗേറ്റ് ഇറങ്ങേണ്ട..."


ഓനും അമിക്കയും നമ്മക്ക് ഉള്ള കൊട്ട കണക്കിന് ഉപദേശം തന്നു കാറും എടുത്തു പോയതും നമ്മൾ കോളേജും നോക്കി വായും പൊളിച്ചു നിന്നു...


"🙄ഇത് നമ്മൾ വന്ന ആ കോളേജ് തന്നെയാണോ... ഇതെപ്പോഴാ ഇങ്ങനെ മാറിയേ..."


"🙄ഇത് മാറീട്ട് ഒന്നുല്ല... നിനക്ക് തോന്നുന്നതാ...ഇത്തിരി അലങ്കരിച്ചിട്ട് ഉണ്ട് അത്ര തന്നെ..."


"🙄ഇവടെ ആരെയാ കെട്ടു നടന്നേ..."


"ഇവിടെ എലെക്ഷൻ ഒക്കെ കഴിഞ്ഞു... അതാവും..."


"😓നിക്ക് വോട്ട് ചെയ്യാൻ പറ്റീല...എന്റെ ഏറെ കാലത്തെ ആഗ്രഹം ആയിരുന്നു..."


"😕എന്ത്..."


"😌ഞാൻ വോട്ട് ചെയ്തു ഒരുത്തിയെ എങ്കിലും ജയിപ്പിക്കണം എന്ന്..."


"😕നീ ആദ്യം പഠിച്ചു ജയിക്കാൻ നോക്ക്... അല്ലേ മുടി പോകും..."


😓അതിന്റെ കാര്യം ഏതാണ്ട് തീരുമാനം ആയിരിക്കാ... എന്റെ കൊച്ച് മുടി ഇല്ലാത്ത ഉമ്മച്ചി എന്ന് വിളിക്കേണ്ടി വരോ എന്തോ...


നമ്മളെ നിഴൽ കണ്ടതും ഷമിയും ജെസിയും ഓടി വന്നു...


"ഡീ സുഖാണോ നിനക്ക്... കുഴപ്പം ഒന്നുല്ലല്ലോ... അല്ലേ..."


"🙄എന്ത് കുഴപ്പം... നിക്ക് ഒരു കുഴപ്പുല്ല... നിങ്ങക്ക് ഒക്കെ അല്ലേ കുഴപ്പം ഇണ്ടാവാ...ഞാൻ ഒന്നുല്ലേലും ലാസ്റ്റ് അല്ലേടി..."


"😌അത് ശരിയാ... ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയെ വരൂ എന്ന് മാത്രം അല്ലേ നിയ..."


🙄ഇവറ്റകൾ എന്തൊക്കെയാ പറയുന്നെ ആവോ...


"അയ്യോ സൂക്ഷിച്ച്..."


നമ്മൾ ഇരിക്കുമ്പോ ജെസി നമ്മളോട് ആയി പറഞ്ഞതും നമ്മൾ കണ്ണും തള്ളി മൂന്നിനെയും നോക്കി... ഇതിപ്പോ അജുനെക്കാൾ കഷ്ടം ആണല്ലോ...


"😕നിങ്ങൾക്ക് ഒക്കെ ഉള്ള സൂക്കേട് തന്നെയാ നിക്കും... എന്നിട്ട് എന്താടി നീയൊക്കെ എന്നെ ഇങ്ങനെ നോക്കുന്നെ..."


"😓ഒന്നുല്ലടി... നമ്മക്ക് ഒക്കെ എക്സ്പീരിയൻസ് ആയി... നീ തുടക്കക്കാരി അല്ലേ അതോണ്ടാ..."


😕എന്നാലും എവിടെയോ എന്തോ ഒരു തകരാർ ഉള്ളത് പോലെ...



*********💞



*അൽത്താഫ് *


നമ്മൾ പെണ്ണിനെയും കൊണ്ട് ഐസ്ക്രീം ഒക്കെ വാങ്ങി ഇരുന്നു ചുറ്റിലും ഒന്ന് നോക്കി... ഏത് വഴിയാ പണി വരുന്നെ എന്ന് പറയാൻ പറ്റില്ല...


"നിയക്ക് മൂന്ന് കൊച്ചുങ്ങൾ ആണത്രേ... പക്ഷെ അവൾക്ക് മാത്രം കാര്യം അറീല... ആളെ ബോധം പോവും എന്നാ അജുക്ക പറയുന്നേ..."


"😍ആ അജുനെ കണ്ടപ്പോഴേ എനിക്ക് തോന്നി അവൻ ആള് ശരിയല്ല എന്ന്... എന്നാലും ഒറ്റ വെടിക്ക്‌ മൂന്ന് പക്ഷി എന്നൊക്കെ പറയുമ്പോ ആളെ സമ്മതിക്കണം അല്ലേ..."


"ഒന്ന് പോയെ... അതൊക്കെ ഒരു ഭാഗ്യ..."


"😍അത് ശരിയാ... നമുക്ക് അവരെ കടത്തി വെട്ടണം... നാലോ അഞ്ചോ വേണം അല്ലേ പാത്തു..."


"😬പോ അവിടന്ന്... ആദ്യം എന്നെ കെട്ടാൻ പറ്റോ എന്ന് നോക്ക്... എന്നിട്ട് മതി നാലും അഞ്ചും..."


"അതിന് എനിക്കോ നിനക്കോ കെട്ട് പ്രായം ആവണ്ടേ എന്നിട്ട് പോരെ..."


"അത് മതി..."😍


"എന്നാലും ആ അജു അവളോട്‌ ഇങ്ങനെ ഒരു ചതി ചെയ്യുന്നു കരുതീല... ഓൾക്ക് അത് കിട്ടണം എന്നെ തേച്ചിട്ട് പോയ കുരിപ്പ് ആണത്..."


"നിന്നെ തേച്ച് എന്നോ... ആര് അവളോ... അവൾ പറഞ്ഞത് ഇതൊന്നും അല്ലല്ലോ..."


"😒ഓഹ് അപ്പൊ അതും ചെവിയിൽ എത്തിച്ചു തന്നു അല്ലേ..."


"😁മ്മ്... അന്നത്തെ വീര ഷൂര പരാക്രമങ്ങൾ മുഴുവനും..."


😕നമ്മൾ അതിന് പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... അല്ലേലും അവളെ നാവിനു ബെല്ലും ബ്രേക്കും ഇല്ലല്ലോ...🙄എന്നാലും മൂന്നെണ്ണം ഒക്കെ അവൾ എന്തോ ചെയ്യോ ആവോ...



*********💃



ഇന്ന് സൺ‌ഡേ ആയോണ്ട് നമ്മൾ കാരറ്റ് കഴിച്ചു കൊണ്ട് അജു നമ്മക്ക് വേണ്ടി ഫുഡ്‌ ഉണ്ടാക്കുന്നത് നോക്കി ഇരുന്നു...


"വെജിറ്റബിൾ നല്ലതാ... ദാ ഇതും കൂടി കഴിച്ചോ..."


"🙄ഞാൻ എന്താ റാബിറ്റ് ആണോ തീരുമ്പോ തീരുമ്പോ കാരറ്റ് തിന്നാൻ... നിക്ക് എങ്ങും വേണ്ട..."


😏ഓന് അയിന് പകരം വല്ല ഐസ്ക്രീം എങ്ങാനും തന്നൂടെ... അത് മോശണത്രേ...


നമ്മൾ ഓനെയും പുച്ഛിച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ ആണ് കുരുട്ട് കമിഴ്ന്നു കിടന്നു എന്തോ കാര്യായിട്ട് കുത്തി വരക്കുന്നത് കണ്ടത്...🙄ഇനി ലവളെ മറ്റവന്റെ ഫോട്ടോ വല്ലതും ആണോ...


നമ്മൾ മെല്ലെ ചെന്നു തല പൊക്കി നോക്കിയതും ഓൾ ഉണ്ട് നിരന്നു കിടക്കുന്ന മൂന്ന് കൊച്ചുങ്ങളെ ഫോട്ടോ വരച്ചു കളർ കൊടുക്കുന്നു...🙄പടച്ചോനെ ഇവൾക്ക് ഒന്നിനെ ഒന്നും പോരെ... മൂന്നെണ്ണം ആണ് വരച്ചു വെച്ചേക്കുന്നേ...


നമ്മൾ മെല്ലെ അത് തട്ടി പറിച്ചു കിച്ചണിലേക്ക് വിട്ടു... ഇത്ത അവിടെ പാത്രങ്ങൾ ഒക്കെ കഴുകി വെക്കുന്ന തിരക്കിൽ ആയിരുന്നു...


"ദേ ഇത്ത ഇങ്ങളെ മോളെ പണി കണ്ടോ... മൂന്ന് കൊച്ചുങ്ങളെയാ വരച്ചു വെച്ചേക്കുന്നേ... പെണ്ണിന് ഈ പ്രായത്തിൽ വല്യ വല്യ ആഗ്രഹങ്ങൾ ആണ്..."


ഇത്ത അതിലേക്കും നമ്മളെയും അനു മോളെയും ഒരു പോലെ നോക്കി...🙄


"അജു കണ്ടോ ഇത്... ഇവളെ ഉള്ളിലിരിപ്പ്..."


നമ്മൾ അത് ഓന് നേരെ നീട്ടിയതും ഓൻ ചിരിച്ചു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു ഉമ്മ ഒക്കെ വെച്ചു...


"നന്നായിട്ടുണ്ട് മോൾ വരച്ചത്... അതിന് എന്ത്‌ സമ്മാനം വേണേലും മോൾക്ക് അജു തരും..."


🙄ഇതിന് സമ്മാനോ... അങ്ങനെ ആണേൽ ഞാൻ ഒരു പത്തെണ്ണം ഏലും വരച്ചേനെ...😏


"എനിക്ക് സമ്മാനം ഒന്നും വേണ്ട... എനിക്ക് അവരെ കണ്ടാൽ മതി... എനിക്ക് കൂടെ കളിക്കണം പാട്ട് പടി കൊടുക്കണം... നല്ല രസായിരിക്കും അല്ലേ..."


"ഇതിനേക്കാൾ നന്നായി ഞാൻ വരക്കും... അല്ല ആരാടി ഈ മൂന്ന് കൊച്ചുങ്ങൾ..."


പെണ്ണ് അപ്പൊ സൈലന്റ് ആയി നമ്മളെ നോക്കി ഇളിച്ചു കൊണ്ട് അജുനെ നോക്കി...


"അത് പിന്നെ നിന്റെ വീട്ടിൽ ഇപ്പൊ മൂന്ന് ഗർഭിണികൾ അല്ലേ അത് മൂന്നിനെയും ഒരുമിച്ച് വരച്ചത് ആവും..."


"😍യ്യോ അതാണോ... നല്ല ഭംഗി ഇണ്ട് കേട്ടോ..."


നമ്മളും അതിനെ പിടിച്ചു ഉമ്മ ഒക്കെ വെച്ചു...


"ഞങ്ങൾക്ക് ഐസ്ക്രീം വേണം അല്ലേ അനുട്ടി..."


"😍ആ വേണം...വാങ്ങി തരോ അജു..."


"വാങ്ങാട്ടോ..."


നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഓനെ നോക്കി ഇളിച്ചു കൊടുത്തു...ഫുഡും ഐസ്ക്രീമും എല്ലാം കൂടി ആയപ്പോൾ നമ്മളെ വയറ്റിൽ ആകെ ഒരു എടങ്ങേറ്...


😓പടച്ചോനെ എല്ലാം കൂടെ കണ്ടപ്പോൾ വയർ നമ്മളെ ആണെന്ന് ഓർത്തില്ല...



*********💞



"😪അജു നിക്ക് വയർ വേദനിക്കുന്നു..."


പെണ്ണ് അതും പറഞ്ഞു വയറ്റിൽ കയ് വെച്ച് അവിടെ ഇരുന്നതും നമ്മൾ ഒന്ന് പകച്ചു കൊണ്ട് പെണ്ണിന്റെ അടുത്തേക്ക് ഓടി...


"എന്ത് പറ്റി..."


"അറിയില്ല അജു... നിക്ക് എന്തോ പോലെ..."


എന്നും പറഞ്ഞു പെണ്ണ് തളർന്നു ഇരുന്നതും നമ്മളെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു... ഒരു ക്ഷീണം പോലും ഉണ്ടാവാത്ത പെണ്ണാണ് പെട്ടെന്ന് ഇത് എന്ത് പറ്റി ആവോ...😓


നമ്മൾ പെണ്ണിനേയും എടുത്തു ബെഡിൽ കിടത്തിയതും പെണ്ണ് നമ്മളെ ഷർട്ടിൽ ഇറുക്കി പിടിച്ചു...


"പേടിക്കാൻ ഒന്നുല്ല... എല്ലാം കൂടി ഒരുമിച്ച് കഴിച്ചത് കൊണ്ടാ... നിന്നോട് വേണ്ടെന്ന് പറഞ്ഞ കേൾക്കില്ലല്ലോ... നീ കരുതും നീ കഴിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ലാത്തോണ്ട് ആണെന്ന്...!


"സോറി അജു... ഇനി ഞാൻ അങ്ങനെ ഒന്നും കഴിക്കില്ല..."


"നീ കഴിച്ചോ... നമുക്ക് നല്ല ആരോഗ്യം ഉള്ള മക്കളെ വേണ്ടേ... പക്ഷെ എല്ലാം കൂടി ഒരുമിച്ച് വേണ്ടെന്നേ ഉള്ളൂ..."


"മ്മ്..."


പെണ്ണ് ഒന്ന് മൂളിയതും നമ്മൾ പതിയെ അവളെ വയറിൽ തലോടി കൊണ്ടിരുന്നു... ചെറുതായി പൊങ്ങി വന്ന വയറിൽ ഞാൻ ആകാംക്ഷയോടെ നോക്കി... ഇത്രയും കൊച്ചു വയറിൽ എന്റെ നക്ഷത്ര കുഞ്ഞുങ്ങൾ എവിടെ ആവും... അവർ എങ്ങനെ ഇതിനകത്ത് കഴിയുന്നു...ഒരു പക്ഷെ അത്ഭുതങ്ങളിൽ ഏറ്റവും വലുത് ഇത് തന്നെ ആവും... എന്നൊക്കെ ഉള്ള പല ചിന്തകളോടും കൂടി നമ്മൾ അവളുടെ വയറിൽ ആയി ഉമ്മ വെച്ചതും പെണ്ണ് ഒന്ന് ഞെരുങ്ങി...


അവളെ ആ നിഷ്കളങ്കമായ മുഖത്തു നോക്കിയതും അവൾ ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു...


പെണ്ണിനേയും കെട്ടിപ്പിടിച്ചു കൊണ്ട് നമ്മൾ നങ്ങളുടേതായ സ്വപ്ന ലോകത്ത് സഞ്ചരിക്കുകയായിരുന്നു... അവരോടൊപ്പം ചിരിയും കളിയും ഒക്കെ ഓർത്തപ്പോ തന്നെ എത്രയും പെട്ടന്ന് ആ നിമിഷങ്ങൾ വന്നു ചേർന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാ...😍


പെണ്ണിനെ ചെക്കപ്പ് ചെയ്യാൻ പോയതും അവളെ പുറത്ത് ഇരുത്തി നമ്മൾ ഡോക്ടറെ കാണാൻ  അകത്തു കയറി...


"എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ..."


"ഒരു കുഴപ്പവും ഇല്ല...ഇനിയും വെച്ചു താമസിപ്പിക്കാതെ ആളോട് കാര്യം പറയുന്നതാ നല്ലത്... ഡെലിവറി അടുക്കുമ്പോഴേക്കും ആള് അതുമായി പൊരുത്തപ്പെടട്ടെ... അല്ലെങ്കിൽ അന്ന് വലിയ പ്രശ്നം ആയിരിക്കും..."


"😓അത് വേണോ ഡോക്ടർ...ഇപ്പൊ കാണുന്ന പോലെ ഒന്നും ആവില്ല... അത്‌ കേട്ടാൽ എന്താണെന്ന് എനിക്ക് ഓർക്കാൻ കൂടെ വയ്യ..."


"അങ്ങനെ ഒന്നും ഉണ്ടാവില്ല... ആ കുട്ടി ഇപ്പൊ തന്നെ ഒരുപാട് മാറീലെ..."


"മ്മ്...ഒരുപാട് മാറിപ്പോയി... ഞാൻ പതിയെ ശ്രമിക്കാം ഡോക്ടർ..."


" Its okey..."


നമ്മൾ ഇറങ്ങിയതും പെണ്ണ് അടുത്തായി ഉള്ള ഗർഭിണികളെ വയറും നോക്കി ഇരിക്കാ....🙄


നമ്മൾ പുഞ്ചിരിച്ചു കൊണ്ട് പെണ്ണിന്റെ അടുത്ത് ചെന്നു എണീക്കാൻ സഹായിച്ചതും അവൾ നമ്മളെയും പിടിച്ചു നിന്നു...😓പെണ്ണിന്റ ദയനീയ ഭാവം കണ്ടു നമ്മൾ അവളെ കോരി എടുത്തു നടക്കാൻ തുടങ്ങി...


"ആൾക്കാർ കാണും ന്നെ താഴെ ഇറക്ക്..."


"കണ്ടോട്ടെ... നീ എന്റെ ഭാര്യ മാത്രം അല്ല എന്റെ മക്കളെ ഉമ്മച്ചി കൂടിയാ... ഈ ബുദ്ധിമുട്ടിൽ ഞാൻ ഇങ്ങനെ ഏലും സഹായിക്കേണ്ടേ..."


"😘ഐ ലവ് യൂ അജു..."


എന്നും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവൾ നമ്മളെ നെഞ്ചിൽ ആയി മുഖം പൂഴ്ത്തി കിടന്നു... പെണ്ണിനെ കാറിൽ ഇരുത്തി മെഡിസിൻ വാങ്ങി നമ്മൾ കാറിൽ കയറിയതും പെണ്ണ് നമ്മളെ തോണ്ടി മുന്നിലേക്ക് ചൂണ്ടി കാണിച്ചു തന്നതും നമ്മൾ മുന്നിലേക്ക് നോക്കി...😍കാണാൻ ഒരു പോലെ ഉള്ള രണ്ട് കുട്ടികൾ കളിക്കുന്നതാണ് കണ്ടത്... കണ്ടാൽ അറിയാം ട്വിൻസ് ആണെന്ന്...


"😍എന്ത് രസാല്ലേ അതുങ്ങളെ കാണാൻ... രണ്ടിനും സെയിം ഡ്രെസ്സ് ഹെയർ സ്റ്റൈൽ... തിരിച്ചറിയാൻ പോലും പറ്റില്ലല്ലേ... കാണുമ്പോ തന്നെ എടുത്തു കൊഞ്ചിക്കാൻ തോന്നാ.. "


"😍നിനക്ക് ഇഷ്ടാണോ ട്വിൻസ്..."


പെണ്ണിന്റെ പ്രതികരണം അറിയാൻ എന്ന പോലെ നമ്മൾ ചോദിച്ചു...


"😏ഇഷ്ട്ടൊക്കെ തന്നെയാ പക്ഷെ അന്ന് ബസിൽ വെച്ചു പറഞ്ഞത് ഒന്നും ഞാൻ മറന്നിട്ടില്ല... നാലെണ്ണത്തിനെ കിട്ടി ഞാൻ കുത്ത് പാള എടുക്കണം എന്നല്ലേ പറഞ്ഞത്..."


😕ഇപ്പൊ പെണ്ണ് അടക്കം നാലെണ്ണത്തിനെ കിട്ടി ഞാൻ ആണ് കുത്ത് പാള എടുക്കുന്നെ... എന്നാലും അത് ഇത്ര പെട്ടെന്ന് ഇങ്ങനെ തിരിച്ചു കിട്ടും എന്ന് കരുതീല...


"അത് വിട്... അത് നീ എന്നെ ബഹുമാനിക്കതോണ്ട് അല്ലേ... പക്ഷെ അത് എനിക്ക് തന്നെയാ തിരിച്ചടി ആയി കിട്ടിയേ..."😓


"😌അന്ന് എനിക്ക് അറിയതോണ്ടാ ഈ കോന്തൻ ആണ് എന്നെ കെട്ടുന്നേ എന്ന്..."


"😕എന്തോന്ന് കൊന്തനാ..."


"😍അത് അന്നാ... ഇപ്പോൾ എന്റെ മാത്രം അജു ആണ്..."


"😕മ്മ്... ആ പഴയ ഊള സ്വഭാവത്തിന് മാത്രം ഒരു മാറ്റവും ഇല്ല... നിനക്ക് അന്നത്തെ പോലെ ഇപ്പോഴും ട്വിൻസിനെ ഇഷ്ടാണോ.. "


"😍ഇഷ്ട്ടൊക്കെ ഇണ്ട്...😪ഇനി അത് പറ്റില്ലല്ലോ... നിക്ക് പടച്ചോൻ ഞാൻ ആഗ്രഹിക്കുന്നത് ഒന്നും തരില്ല..."


"😕അങ്ങനെ പറയല്ലേ... ഇപ്പൊ പടച്ചോൻ എല്ലാം കൂട്ടിയാ തരുന്നേ..."


"🤔ഹെയ് അതെന്താത്..."


"😍അത് ഞാൻ  പിന്നെ പറയാം...അത് കേട്ടാലും എന്നോട് ഈ സ്നേഹം ഇണ്ടാവണം... ഇണ്ടാവോ..."


"😕നിക്ക് ഇയാളെ അത്രക്ക് വിശ്വാസം പോരാ.. കേട്ടിട്ട് തീരുമാനിക്കാം..."


🙄അപ്പൊ പണി കിട്ടുന്ന കാര്യം ഉറപ്പാ... ആയുധം എല്ലാം നീക്കി വെച്ച് പറയാം...😓


നമ്മൾ ഓറഞ്ച് എടുത്തു  തൊലി കളഞ്ഞു കൊടുത്തപ്പോൾ അവൾ പിന്നെ അത്‌ കഴിക്കുന്ന തിരക്കിൽ ആയിരുന്നു...


"നമ്മൾ വീട്ടിലേക്ക് അല്ലേ പോണെ... നെച്ചൂന് ഏഴാം മാസം ആയത് കൊണ്ട് ഓളെ കൊണ്ടോവാൻ ഉമ്മച്ചിയും ഉപ്പച്ചിയും വരാണെന്ന് കാലത്ത് ഉമ്മച്ചി വിളിച്ചപ്പോൾ പറഞ്ഞു..."


"എങ്കിൽ അവിടെ പോകാം... നിനക്ക് പോണതിന് മുന്നേ അവളെ കാണാലോ..."


"😓മ്മ്... അജു നിക്ക് അടുത്ത മാസം ഏഴാവില്ലേ... അപ്പോ എന്നെ വീട്ടിലേക്ക് കൊണ്ടോവാൻ അജു സമ്മതിക്കോ..."


😪ശരിയാണ് പെണ്ണ് ചോദിച്ചത് അവൾ ഇല്ലാതെ ഒരു ദിവസം പോലും കഴിച്ചു കൂട്ടാൻ ആവില്ല... അത് അവൾക്കും അങ്ങനെ തന്നെയാണ്...


"ചടങ്ങ് ഒക്കെ നടന്നോട്ടെ... നമുക്ക് വൈകീട്ട് വീട്ടിലേക്ക് തന്നെ പോവാടി..."


"😌ഞാൻ വരും...നിക്കും ഇപ്പൊ അജു ഇല്ലാതെ പറ്റില്ല..."


പെണ്ണ് നമ്മളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും നമ്മളും പെണ്ണിനെ നോക്കി പുഞ്ചിരിച്ചു...


വീട്ടിൽ എത്തിയതും പഴയ പോലെ എണീറ്റ് ഓടാൻ ആവാതെ അവൾ നമ്മളെ നോക്കി...ഒന്ന് ചിരിച്ചു കൊണ്ട് അവളെയും എടുത്തു കൊണ്ട് അകത്തേക്ക് നടന്നപ്പോൾ പെണ്ണ് നമ്മളെ താടിയിൽ പിടിച്ചു വലിച്ചു...


"ഡെലിവറി വരെ അല്ലേ എന്നെ ഇങ്ങനെ എടുക്കൂ..."


"പിന്നല്ലാണ്ട് അത് കഴിഞ്ഞു എനിക്ക് എന്റെ കൊച്ചുങ്ങളെ എടുക്കാൻ ഉള്ളതാ..."


"😒അപ്പൊ എന്നെ എടുക്കില്ലേ..."


"😍വേണേൽ എടുക്കാന്നെ..."


"😌സത്യായിട്ടും എടുക്കോ..."


😓പടച്ചോനെ ഇപ്പൊ തന്നെ മാസം ആറെ ആയുള്ളൂ... നമ്മളെ പണി തീരാനായി... ഇനി ഇവൾ ഇത് സ്ഥിരം ആക്കാനുള്ള പരിപാടി ആണോ...🙄


"എന്റെ അജു ഇവക്ക്‌ അത്യാവശ്യം നടക്കുന്നത് നല്ലതാ... നീ എന്തിനാ ഇവളെ ഇങ്ങനെ എടുത്തു നടക്കുന്നെ... നടന്നാലെ ബുദ്ധിമുട്ട് ഇല്ലാതെ പ്രസവിക്കാൻ പറ്റൂ..."


പെണ്ണിന്റെ ഉമ്മച്ചി നമ്മളെ അവസ്ഥ കണ്ടു അടുത്തേക്ക് വന്നു പറഞ്ഞു... നമ്മൾ പെണ്ണിനെ അവിടെ സോഫയിൽ ആയി ഇരുത്തി നടു ഒന്ന് നിവർത്തി...😓


"😪നിക്ക്‌ നടക്കാൻ പറ്റാത്തോണ്ട് ഒന്നുല്ല... പിന്നെ അജു എടുക്കുമ്പോ എങ്ങനെയാ വേണ്ടെന്ന് വെക്കുന്നെ..."😍


😕നമ്മളെ പരമാവധി മുതലാക്കാണല്ലോ പെണ്ണ്...🙄ഇനി മൂന്നെണ്ണം ആണെന്ന് എങ്ങാനും കേട്ടാൽ ഒന്നുകിൽ തല്ല് അല്ലേ പണി... ഏതേലും ഒന്ന് ഉറപ്പാ...


" നല്ല സ്മെൽ എന്താ ഇണ്ടാക്കുന്നെ..."


"അത് അവരൊക്കെ നെച്ചുനെ കൊണ്ടോവാൻ വരല്ലേ... ചിക്കനും ബിരിയാണിയും ഉണ്ടാക്കി..."


"😍യ്യോ ചിക്കനാ... ഞാൻ കഴിച്ചിട്ട് വരാവേ..."


എന്നും പറഞ്ഞു ചാടി എണീറ്റ് കിച്ചണിലേക്ക് ഒരു ഓട്ടം ആയിരുന്നു...🙄അപ്പൊ ഇവളെ എടുത്തു ക്കൊണ്ട് വന്ന നമ്മൾ ആരായി... നമ്മൾ പെണ്ണിന്റെ ഉമ്മച്ചിയെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...🙄



**********💃



"🙄അമ്മി നിക്ക് എപ്പോഴാടി ഡേറ്റ്..."


"😓ഈ മാസം ലാസ്റ്റ് ഉണ്ടാവും..."


"🤔ന്നിട്ട് നിന്നെക്കാൾ വയർ എനിക്കാണല്ലോടി...ഇൻക് എന്നെ പോലെ നല്ലോണം ഫുഡ്‌ ഒക്കെ കഴിച്ചൂടെ..."


"😓അതിന് അത് മൂന്ന്... അല്ല... എനിക്ക് ഇങ്ങനെ ഒക്കെ മതി... നിന്നെ നോക്കാൻ അജു ഇല്ലേ... എനിക്ക് ഇവരല്ലേ ഉള്ളൂ അപ്പൊ ഇങ്ങനെ ഒക്കെ മതി..."


"നിനക്ക് ഞാൻ ഇല്ലേടി...ദാ കഴിക്ക്..."


നമ്മൾ ചിക്കെൻ എടുത്തു ഓളെ വായിൽ തിരുകി കൊടുത്തി...😓പാവം ന്റെ അമ്മികുട്ടി ഓളെ കെട്ടിയോൻ പോലും കൂടെ ഇല്ല...


"🙄അല്ലേൽ രണ്ടും കീരിയും പാമ്പും ആണല്ലോ ഇപ്പൊ എന്താ ഒത്തൊരുമ..."


ഉമ്മച്ചി നമ്മളെ നോക്കി ആക്കി കൊണ്ട് പറഞ്ഞു...


"😏ഇവളെ ഡെലിവറി കഴിഞ്ഞു ഇവക്ക് ഉള്ളത് ഞാൻ കൊടുക്കുന്നുണ്ട്... ഇപ്പൊ പാവല്ലേ എന്ന് കരുതിയാ... എന്നെ പറ്റി നെച്ചുനോട് പറഞ്ഞത് ഒക്കെ ഞാൻ അറിഞ്ഞു..."


"😓ഞാൻ എന്ത് പറഞ്ഞു എന്നാ..."


"😏ഞാൻ രണ്ടാം ക്ലാസിൽ ഉള്ളപ്പോൾ കിടക്കയിൽ മുള്ളുന്നത് ഒക്കെ പറഞ്ഞു കൊടുത്തില്ലേ... ഓൾ അത് ഷമിയോടും ജെസിയോടും ചെന്നു പറഞ്ഞു അവരൊക്കെ ന്നെ കളിയാക്കി..."😓


"അത്... അത് നിന്നെ കളിയാക്കാൻ പറഞ്ഞത് ഒന്നും അല്ല... നിന്റെ ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ അത് പറഞ്ഞു എന്നെ ഉള്ളൂ..."


"😕ഓഹ് അപ്പൊ എല്ലാം പറഞ്ഞു കൊടുത്തു അല്ലേ... കണ്ടോ ഉമ്മച്ചി ഈ കുരിപ്പ് എന്നെ നാറ്റിക്കാൻ ആയിട്ട് നിക്കാ... ഇനി എല്ലാം അജു അറിയും... ഓൻ ആണെങ്കിൽ എന്നെ കളിയാക്കാൻ ആയിട്ട് നിക്കാ..."😪


"🙄എടീ അതൊക്കെ പണ്ട് എങ്ങോ കഴിഞ്ഞത് അല്ലേ... അതിന് എന്തായാലും അജു നിന്നെ കളിയാക്കില്ല... കാരണം അവൻ നിന്റെ ഫ്രണ്ട്‌സ് അല്ല...മൂന്നെണ്ണത്തിനും ഇവളെ ബുദ്ധി തന്നെയാ... ഇങ്ങനെ ഉണ്ടാവോ ചങ്ങായിമാർ..."


"🙄ആ... ആ മൂന്നെണ്ണത്തിന് ഇവളെ ബുദ്ധി കൊടുക്കല്ലേ പടച്ചോനെ...സഹിക്കാൻ വയ്യ..."


😕അമ്മി നമ്മളെ നോക്കി ഏതാണ്ട് അർത്ഥം വെച്ചു പറഞ്ഞു...


"😏നിന്നെക്കാൾ ബുദ്ധി നിക്ക് ഇണ്ട്... അല്ലേ ഇപ്പൊ കാണാർന്നു... നിനക്ക് നൗഫിക്കാനെ കിട്ടിയത് എന്നെ കൊണ്ടാ..."


"😍അത് ഞാൻ ചത്താലും മറക്കില്ല... "


"😪യ്യോ നീ അങ്ങനെ പറയല്ലെടി... നീ ചാവൊന്നും വേണ്ട..."


"അത് അവൾ പറഞ്ഞത് നേരാ... ഈ സമയത്ത് അങ്ങനെ ഒന്നും പറയാൻ പാടില്ല മോളെ..."


"😓അങ്ങനെ പറഞ്ഞു കൊടുക്ക് ഉമ്മച്ചി...ഡീ നിനക്ക് നട്സ് വേണ... ന്നാ കഴിക്ക്... നല്ലതാ കുഞ്ഞു വാവയ്ക്ക്..."


നമ്മൾ പിന്നെയും ഓളെ കഴിപ്പിച്ചപ്പോൾ ഉണ്ട് നെച്ചു റെഡി ആയി വരുന്നു...


"നിയ... നീ ഹോസ്പിറ്റലിൽ പോയ ഡോക്ടർ എന്ത്‌ പറഞ്ഞു..."


"എന്ത് പറയാൻ അടുത്ത മാസം ചെല്ലാൻ പറഞ്ഞു..."


"🙄അത് തന്നെയാ എന്നോടും  പറയൽ..."


😕ഡോക്ടർ പിന്നെ അതല്ലാതെ അവരെ മോളെ കെട്ടിന് ക്ഷണിക്കോ...


"😓ഡീ നിനക്കും അമ്മിക്കും ജെസിക്കും ഷമിക്കും ആർക്കും ന്റെ അത്രെയും വയർ ഇല്ല... അതെന്താടി..."


"അത് പിന്നെ... അത് ഇല്ലേ മെലിഞ്ഞവർക്ക് അങ്ങനെ ആടി..."😕


"😌അതാണോ ഞാൻ വല്ലാണ്ട് പേടിച്ചു... ഇനി ട്വിൻസ് എങ്ങാനും ആണോന്ന് കരുതി... നിക്ക് ആണെങ്കിൽ ട്വിൻസ് വേണെന്നാ ആഗ്രഹം... ഇപ്പൊ അല്ലേ മനസ്സിൽ ആയെ അതൊന്നും അല്ലെന്ന്..."


"🙄നിനക്ക് ട്വിൻസിനെ അത്രക്ക് ഇഷ്ടാണോ..."


"ആടി...😍നീ അമിക്കാനെയും അജുനെയും കാണൽ ഇല്ലേ അവരെ കാണുമ്പോ ട്വിൻസിനെ പോലെ ഇല്ലേ... അവരെ ഞാൻ തന്നെ എത്ര തമ്മിൽ തല്ലിക്കാൻ നോക്കി എന്ന് അറിയോ... എന്നിട്ട് പോലും അവർ തെറ്റീല... അത് പോലെ രണ്ട് ആൺകുട്ടികളെ വേണം... അവർ ഇല്ലെടി ഷർട്ടും പാന്റും ഷൂ വരെ മാറ്റി ഇടും... നിക്ക് അവരെ പോലെ എല്ലാറ്റിനും ഒരുമിച്ച് നിക്കുന്ന രണ്ടെണ്ണത്തിനെ വല്യ ഇഷ്ട്ടം ആടി...😕പക്ഷെ കിട്ടണ്ടേ..."


നമ്മൾ പറഞ്ഞു തീർന്നതും അമ്മി വായും പൊളിച്ചു നമ്മളെ മുന്നിൽ നിന്നു... ഉമ്മച്ചിയും മൂത്തുവും അടുപ്പത്ത് നോക്കണോ എന്നെ നോക്കണോ എന്ന പോലെ നിക്കാ...🙄


"എന്താടി എല്ലാരും എന്നെ ഇങ്ങനെ നോക്കുന്നെ..."🙄


നമ്മൾ സ്വയം ഒന്ന് നോക്കി കൊണ്ട് ചോദിച്ചു...


"ഏയ്‌ ഒന്നുല്ല... നിന്റെ ആഗ്രഹം കേട്ടിട്ട്  നോക്കീതാ..."🙄


"🙈ഷോ... നിക്ക് നാണം വരും... നിങ്ങളൊക്കെ പോയെ..."


😌അതൊക്കെ കേട്ട് ഇതുങ്ങളെ ബോധം പോയീന്നാ തോന്നുന്നേ... അങ്ങനെ ആണേൽ ന്റെ ബാക്കി സ്വപ്നം കൂടി കേട്ടാൽ ഇതുങ്ങൾ വടി ആവുല്ലോ...😁



********💞



അവരൊക്കെ വന്ന പാടെ അമീടെ ഫേസ് ഒക്കെ വാടി...😓നമ്മളും നമ്മളെ പെണ്ണിനെ ഇങ്ങനെ വിട്ടു കൊടുക്കേണ്ടി വരോ...


"എന്താണ് മോനെ മുഖത്തിന്‌ ഒരു വാട്ടം..."


"ഒന്നുല്ലടാ..."😓


"😌പെണ്ണ് പോന്ന ഫീലിംഗ് ആണല്ലേ...അവറ് ചടങ്ങിന് വേണ്ടി ഇന്ന് കൊണ്ട് പൊക്കോട്ടെഡാ... നാളെ തന്നെ നീ ചെന്നു അവളെ കൊണ്ട് വന്നാൽ മതി... അവളും അതാവും ആഗ്രഹിക്കുന്നത്..."


"🙄അവർ സമ്മതിക്കോടാ..."


"കെട്ടിയോൻ അല്ലേ നീ കാമുകൻ ഒന്നും അല്ലല്ലോ..."


"അത് എനിക്കറിയാം മോനെ അജു... എന്നിട്ട് വേണം നിനക്ക് അവളെ ഇത് പോലെ ഇവിടന്ന് കൊണ്ട് പോവാൻ അല്ലേ..."


"😌മനസ്സിൽ ആയി അല്ലെ അത് മതി..."


"😓അവർക്ക് ആകെ കൂടെ ഉള്ള മോൾ അല്ലേ അവർക്കും കാണില്ലേ ആഗ്രഹം..."


"അപ്പോ അവളോ...അതൊന്നും കാര്യം ആക്കാതെ നാളെ വിളിച്ചു കൊണ്ട് വന്നാൽ മതിയെടാ...എന്നാലേ എനിക്കും അതിനൊക്കെ പറ്റൂ..."


"🙄ആ നോക്കട്ടെ..."


ഫുഡ്‌ ഒക്കെ കഴിച്ചു പെണ്ണ് ഇറങ്ങാൻ നിന്നതും നമ്മളെ പെണ്ണ് ഒരു നിലവിളി ആയിരുന്നു..


"😭നെച്ചു നീ പോണ്ടെടി... ഇവിടെ നിന്നാൽ മതി...നിന്റെ ഉപ്പച്ചിയും ഉമ്മച്ചിയും വേണേൽ ഇവിടെ നിന്നോട്ടെടി..."


🙄ഏ... നമ്മൾ വായും പൊളിച്ചു അമിയെ നോക്കി... അവനാണെങ്കി അങ്ങനെ മതി എന്നപോലെ നിക്കാ...


രണ്ടും പിന്നെ കെട്ടിപ്പിടിക്കലും കരച്ചിലും പരസ്പരം കണ്ണീർ തുടച്ചു കൊടുക്കലും ഒക്കെ ആയി മണിക്കൂർ ഒന്ന് കഴിഞ്ഞു...


"മോൾ ഇങ്ങനെ സങ്കടപ്പെടുന്നത് കാണുമ്പോ എങ്ങനെയാ ഇവളെയും കൊണ്ട് പോകുന്നെ... ഇവൾ ഇപ്പൊ ഇവിടെ നിക്കട്ടെ... ഡെലിവറിക്ക്‌ ശേഷം കൊണ്ട് പോവാം... അപ്പൊ ഇവൾക്കും വിഷമം ആവില്ലല്ലോ..."😓


ഒടുക്കം അവളെ ഉപ്പച്ചി അതും പറഞ്ഞു അവർ ഇറങ്ങാൻ നിന്നു...😕അമി ആണെങ്കിൽ അപ്പൊ തന്നെ നമ്മളെ നോക്കി ഇളിച്ചു കാണിച്ചു...


"😕ഡാ ഇതിന് പ്രത്യുപകാരം ചെയ്യണം... അവളെ എനിക്ക് ഇത് പോലെ വിട്ടു തരണം..."


"അത്‌ നടക്കില്ല... അവളെ നോക്കാൻ ഞങ്ങൾക്കും  ഉണ്ട് അവളെ നോക്കാൻ ആഗ്രഹം..."


🙄ഇവൻ കാൽ മാറോ...😓എന്നാലും അവൾ ഇങ്ങനെ ഒന്ന് ചെയ്യേണ്ടയിരുന്നു...


"മോൾ സൂക്ഷിക്കണം... ഇങ്ങനെ മനസ് വിഷമിപ്പിക്കാൻ ഒന്നും പാടില്ല..."


"🙄ഹെയ് എന്നോടാണോ..."


പെണ്ണിന്റെ ഡൌട്ട് കേട്ട് നമ്മൾ വായും പൊളിച്ചു നിന്നു...


"എല്ലാരോടും കൂടി തന്നെയാ... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ..."


അവരൊക്കെ പോയതും പെണ്ണ് ഉണ്ട് അന്തം വിട്ടു നിക്കുന്നു...


"🙄എന്താ വരുന്നില്ലേ..."


"🤔അവരെന്താ എന്നോട് മാത്രായിട്ട് സൂക്ഷിക്കാൻ ഒക്കെ പറയുന്നേ... ഇനി ഞാൻ ആണോ അവരെ മോൾ..."


😕ഇനി അതാവും ഇന്ന് മുഴുവനും... ഓരോന്ന് കിട്ടാൻ കാത്തിരിക്കാ നമ്മളെ കൂടി വട്ടാക്കാൻ...


"നിന്റെ കരച്ചിൽ കണ്ടിട്ട് പറഞ്ഞത് ആവും... നീ വരുന്നില്ലേ നമുക്ക് ഇറങ്ങാം..."


"😪ഞാൻ എങ്ങും ഇല്ല... ഞാൻ ഇന്ന് ഇവിടെയാ...നിക്കും അമ്മിക്കും നെച്ചുനും കൂടി കുറെ ഡൌട്ട് ഒക്കെ ക്ലിയർ ആക്കാൻ ഉണ്ട്..."


"😍നിന്റെ ഏത് ഡൗട്ടും തീർക്കാൻ അല്ലേ ഞാൻ... നീ എന്ത് ഡൌട്ട് ഉണ്ടേലും എന്നോട് ചോദിച്ചോടി..."


"😌അത് ഒന്നും ഇയാളോട് പറയാൻ പറ്റില്ല... "


😕ഇനി അതെന്താ പടച്ചോനെ... വല്ല ഉഡായിപ്പും ആവും...ഇതിപ്പോ ചടങ്ങിന് ഒന്നും നിക്കാതെ ഇവൾ അകത്തായല്ലോ... എന്നാലും നമ്മളോട് ഇത് വേണ്ടായിരുന്നു...


പെണ്ണ് അവറ്റകളെയും കൊണ്ട് അകത്തേക്ക് പോയതും അമി നമ്മളെ നോക്കി ഇളിച്ചു...😓ഓന്റെ കാര്യം ആയല്ലോ ആ ഇളി ആണ് കോപ്പിന്...


"എന്നാൽ പിന്നെ ശരി അവൾ ഇവിടെ നിക്കട്ടെ മോൻ ചെല്ല്..."


"🙄പ്ലീസ് ഡാ... എങ്ങനെ എങ്കിലും അതിനെ ഒന്ന് ഇറക്കി താടാ... എനിക്ക് അവൾ എന്തേലും ഒപ്പിച്ചു വെക്കോ എന്ന് പേടിച്ചു ഒരു സ്വസ്ഥതയും കിട്ടില്ല അതാ..."


"ഞാൻ വല്ലതും പറഞ്ഞിട്ട് വേണം അവൾ ആ വയറും വെച്ചു കിണറ്റിന് മേലേ കേറി നിക്കാൻ..."😓


🙄അതും ശരിയാ... എന്നാലും അതിന് നമ്മളെ പറ്റി ഒരു ചിന്തയും ഇല്ലേ...😓നമ്മൾ ഒന്ന് കൂടി ദയനീയമായി അകത്തേക്ക് നോക്കി അവിടെ നിന്നും ഇറങ്ങി...


"അവൾ വന്നില്ലേ..."


"😏ഇല്ല ആ കുരിപ്പിന് വീട് കണ്ടാൽ പിന്നെ നമ്മളെ ഒന്നും വേണ്ടാലോ..."


നമ്മൾ കോപ്പിനോടുള്ള കലിപ്പ് തീർത്തു മുറിയിൽ കയറി...🙄ഇവിടെ വല്ല പൂരവും നടന്നോ... പെണ്ണിന്റെ ഡ്രെസ്സ് ഇല്ലാത്തതായി ഒരു പ്ലേസ് പോലും ബാക്കി ഇല്ല...


എല്ലാം കൂടെ എടുത്തു ഷെൽഫിൽ കുത്തി തിരുകി വെച്ച് നമ്മൾ നടു ഒന്ന് നിവർത്തി... 😓ഇനി കുറച്ച് റസ്റ്റ്‌ എടുക്കാം...


നമ്മൾ ബെഡിൽ കേറി കിടന്നതും പെണ്ണിന്റെ സൗണ്ട് കേട്ട് ഇറങ്ങി നോക്കുമ്പോ അമി ഉണ്ട് പെണ്ണിനേയും കൊണ്ട് നിക്കുന്നു...


"😓അജു..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെ കെട്ടിപ്പിടിച്ചു നിന്നു...


"എന്ത് പറ്റി..."


"നിക്ക് അജുനെ കാണാതെ പറ്റില്ല..."


"🙄നീയല്ലേ വല്യ ജാഡ ഒക്കെ ഇട്ടു അകത്തേക്ക് പോയത്..."


"😓അപ്പൊ തന്നെ എന്നെ കൂട്ടാതെ വരണയിരുന്നോ..."


"😌ഞാൻ രാത്രി വരാന്ന് കരുതി നിന്നെയും എന്റെ മക്കൾസിനെയും കാണാൻ വേണ്ടി..."


"🙄നീ ആരാടാ കാമുകനോ കെട്ടിയോളെ വീട്ടിലേക്ക് മതില് ചാടി വരാൻ..."


"ഒന്ന് പോയെടാ... ഞാൻ എന്റെ കെട്ടിയോളെ കാണാൻ തന്നാ വരുന്നത്..."


"ഇനി കണ്ടോ അടുത്ത് തന്നെ ഉണ്ടല്ലോ... ഞാൻ പോവാ..."


അവൻ പോയതും നമ്മൾ പെണ്ണിനെ വീണ്ടും കെട്ടിപ്പിടിച്ചു നിന്നു...😍


"ഞെക്കി പൊട്ടിക്കല്ലേ ന്റെ വയറ്റിൽ എങ്ങാനും തട്ടും..."


😍നമ്മൾ പെണ്ണിനെ വിട്ടു കവിളിൽ അമർത്തി കടിച്ചു...



**********💃



വയറൊക്കെ വല്ലാണ്ട് വീർത്തു... ഏഴും കഴിഞ്ഞു അപ്പൊ തന്നെ ഇങ്ങ് പോന്നു...കോളേജ് നിർത്തി എങ്കിലും പഠിപ്പ് നിർത്തീട്ടില്ല...😓മുടി തലയിൽ വേണന്നുണ്ട്...


"അജു ഞാൻ ഇത് ഇട്ടോട്ടെ... ഇതാവുമ്പോ നിക്ക് ഇടാൻ എളുപ്പാ..."


നമ്മൾ ഓന്റെ ടി ഷർട്ട്‌ എടുത്തു ഇട്ടു നീട്ടി പിടിച്ചു ചോദിച്ചു...🙄


"😍കാണാനൊക്കെ കൊള്ളാം... നിനക്ക് എളുപ്പത്തിന് വേണേൽ എന്നെ വിളിച്ചൂടെ..."


"പോടാ..."


 നമ്മൾ ഓനെ കലിപ്പിൽ നോക്കി ബെഡിൽ കയറാൻ നിന്നതും  അവൻ നമ്മളെ എടുത്തു കിടത്തി...


"😓അജു..."


"എന്താടി..."


"നിക്ക് വയറ്റിൽ ആകെ എന്തൊക്കെയോ തോന്നാ..."


"അതൊക്കെ ഉണ്ടാവും... ഇപ്പൊ അവർ കയ്യും കാലും ഒക്കെ ചലിപ്പിച്ചു തുടങ്ങി കാണും..."


അവൻ നമ്മളെ വയറ്റിൽ തലോടിയപ്പോ തന്നെ കുറച്ച് ആശ്വാസം തോന്നി... അപ്പൊ തന്നെ ഓന്റെ ഫോൺ റിങ്ങ് ചെയ്തതും നമ്മൾ തല പൊക്കി നോക്കി...


"എന്താടാ അമി..."


😕അമിക്കാ എന്താ പടച്ചോനെ ഈ നേരത്ത്...


"ആണോ... ഹാവൂ അവൾ അങ്ങനെ രക്ഷപെട്ടു... ആശ്വാസം ആയി..."


🙄 ആര് രക്ഷപെട്ടു എന്നാ... ഇവനെന്തിനാ അയിന് ആശ്വസിക്കുന്നെ...😏


"😏നിങ്ങളെ കാമുകി ഓടി പോയ... രക്ഷപെട്ടു എന്നൊക്കെ കേട്ടല്ലോ..."


"🙄ഈ നേരത്തും നിനക്ക് എങ്ങനെ സാധിക്കുന്നു...എടീ അവന്റെ പെങ്ങൾ പ്രസവിച്ചു എന്ന്... മോളാ..."


"😍യ്യോ ഉള്ളതാണോ... നിക്ക് കാണണം നമുക്ക് പോവാം..."


"കാലത്ത് പോവാം... ഈ നേരത്ത് ഒന്നും നിന്നെ കൊണ്ട് പോവാൻ പറ്റില്ല..."


😓അത് കേട്ടപ്പോൾ നമ്മക്ക് വല്ലാണ്ട് സങ്കടം ആയി... എങ്ങനെ ഒക്കെയോ നമ്മൾ നേരം വെളുപ്പിച്ചു...😏എങ്ങനെ ഒന്നുല്ല ഉറങ്ങിയിട്ട...


ഓൻ ഓൻ ഓഫിസിൽ പോകാൻ റെഡി ആയി നമ്മളെയും കൂട്ടി ഇറങ്ങി...😍



**********💞



"😍അജു നമുക്ക് കുറെ ഉടുപ്പ് കൊണ്ടോവണം... പിന്നെ കുറെ ബിസ്കറ്റും..."


"🙄ഉടുപ്പ് ഓകെ... അത് ബിസ്കറ്റ് കഴിക്കാൻ ആയിട്ടമ്പോൾ അത് വാങ്ങിക്കാന്നെ..."


 നമ്മൾ ഉടുപ്പ് ഒക്കെ വാങ്ങി പെണ്ണിനേയും കൊണ്ട് അകത്തേക്ക് ചെന്നതും പെണ്ണ് കൂടി നിന്ന എല്ലാരേയും പിടിച്ചു തള്ളി നൂണ് കയറി...🙄നമ്മൾ ഏന്തി വലിഞ്ഞു അതിനെ നോക്കിയതും ഒരു നിമിഷം നമ്മളെ പെണ്ണ് മൂന്ന് കൊച്ചുങ്ങളെയും കൊണ്ട് ഇത് പോലെ കിടക്കുന്നത് ആണ് ഓർമ വന്നത്...


"😍നിക്ക് എടുക്കണം... ഒന്ന് മാറിക്കെ..."


"🙄എന്റെ പെണ്ണെ അത് ഉറങ്ങാ... നിനക്ക് എല്ലാറ്റിനും തിടുക്കം ആണല്ലോ... അത് കൊണ്ടാവും ഒരുമിച്ച് മൂന്ന് കൊച്ചുങ്ങളെ കിട്ടിയേ...അത് വയറ്റിൽ ഉള്ള ഓർമ എങ്കിലും വേണം..."


😨പടച്ചോനെ ആ നൗഫി അളിയന്റെ ഉമ്മച്ചി ചതിച്ചു... നമ്മൾ പെണ്ണിനെ നോക്കിയതും പെണ്ണ് ഉണ്ട് അന്തം വിട്ടു നിക്കുന്നു...


"😵മൂന്നോ... നിക്കോ... യ്യോ..."


എന്നും പറഞ്ഞു പെണ്ണ് ഉള്ള ബോധം പോയ പോലെ വീഴാൻ നിന്നതും നമ്മൾ അവരെ ഒക്കെ തള്ളി പെണ്ണിനെ പിടിച്ചു ബെഡിൽ കിടത്തി...😪


"ഉമ്മച്ചി ഇങ്ങള് എന്ത് പണിയാ കാണിച്ചേ... ആ കാര്യം അവൾക്ക് അറീല..."


"😕ആണോ... അയ്യോ മോനെ ഇപ്പൊ എന്താ ചെയ്യാ..."


😓ഇനി എന്ത് ചെയ്യാൻ ഇനി ഒക്കെ പെണ്ണ് ചെയ്തോളും...നമ്മളെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി...


"😓ഡീ നിയ..."


നമ്മൾ പെണ്ണിനെ തട്ടി വിളിച്ചു കൊണ്ടിരുന്നതും എല്ലാരും നമ്മളെ പോലെ ടെൻഷൻ ആയി പെണ്ണിനെ നോക്കി നിന്നു...


"ഞാൻ പോയി ഡോക്ടറെ വിളിച്ചു വരാം..."


അമി പോയതും നമ്മൾ പെണ്ണിനെ ദയനീയമായി നോക്കി...


"ഇങ്ങനെ കൂടി നിക്കാതെ മാറി നിക്ക്... ആ കുട്ടി ഒന്ന് ശ്വസിച്ചോട്ടെ..."


എന്നും പറഞ്ഞു ഡോക്ടർ പെണ്ണിനെ നോക്കിയതും നമ്മൾ അമിയെ ഒന്ന് നോക്കി... ഡെലിവറിക്ക്‌ മുന്നേ എങ്ങനെ എങ്കിലും പറയാം എന്ന് കരുതിയതാ അത് ഇങ്ങനെ ആയി...😓


"പേടിക്കാൻ ഒന്നും ഇല്ല...ബിപി കൂടിയതാ...


"അത് പെട്ടെന്ന് അത് കേട്ട ഷോക്ക് കൊണ്ട് പറ്റിയതാ ഡോക്ടർ..."


"എന്തായാലും അറിയേണ്ടത് അല്ലേ...! അല്ലെങ്കിൽ ആണ് പ്രശ്നം... ഡെലിവറി സമയത്ത് ആവും അല്ലെങ്കിൽ ബഹളം വെക്കുന്നെ..."


😓ബഹളത്തിന് മാത്രം സ്ഥലവും കാലവും ഒന്നും ഇല്ല... അത് എവിടെ ആണേലും ഉണ്ടാവും...


"വിളിച്ചു നോക്ക്..."


😕അത് വേണോ കണ്ണ് തുറക്കുമ്പോ തന്നെ നമ്മളെ ആണ് കാണുന്നത് എങ്കിൽ പെണ്ണ് യക്ഷി ആവാൻ ചാൻസ് ഉണ്ട്...


നമ്മൾ പെണ്ണിനെ തട്ടി വിളിച്ചപ്പോ തന്നെ പെണ്ണ് കണ്ണ് തുറന്നു നമ്മളെ ഒരു നോട്ടം...🙄


"😭അജു... നിക്ക് പേടി ആവാ..."


"😓പേടിക്കാൻ ഒന്നും ഇല്ല... മൂന്നെണ്ണം ഉണ്ടെന്ന് കരുതി ഇൻജെക്ഷൻ ഒന്നും അധികം ഉണ്ടാവില്ല... പൈനും ഒന്നിന്റെതെ ഉണ്ടാവൂ..."


"😓ഉള്ളതാണോ..."


🙄🙄ആവോ ആർക്കറിയാം... നമ്മക്ക്‌ എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ...നമ്മൾ വായും പൊളിച്ചു ഡോക്ടറെ ഒന്ന് കൂടി നോക്കി ഇളിച്ചു...


"പിന്നല്ലാതെ... ഇതിപ്പോ മൂന്ന് ഡെലിവറിക്ക്‌ എന്തൊക്കെ സഹിക്കണം... ഇതിപ്പോ ഒന്നിൽ ആയത് ഭാഗ്യം അല്ലേ..."


"😓എന്നാലും നിക്ക് പേടിയാ..."


"പേടിക്കാൻ ഒന്നും ഇല്ല... ഇതൊന്നും എല്ലാർക്കും കിട്ടുന്ന ഭാഗ്യം അല്ല... താൻ ഭാഗ്യം ചെയ്ത കുട്ടിയാണ് അത് കൊണ്ടല്ലേ ദൈവം ഇങ്ങനെ ഒരു വരം തന്നത്..."


😍നമ്മൾ പെണ്ണിനെ നോക്കി പുഞ്ചിരിച്ചു കാണിച്ചതും പെണ്ണ് നമ്മളെയും നോക്കി ചിരിച്ചു... ഇപ്പോഴാ ആശ്വാസം ആയത്...ഡോക്ടർ പോയതും പെണ്ണ് നമ്മളെ നോക്കി വീണ്ടും ഇളിച്ചു...


"😌യ്യോ മൂന്നെണ്ണം... നിക്ക് രണ്ട് മാതിയെന്നു..."


"😍നെക്സ്റ്റ് ടൈം നോക്കാടി..."


"😏പോയെ... ഇനി അതൊന്നും വേണ്ട... ഇപ്പൊ തന്നെ ഒന്ന് പ്രസവിച്ചാൽ മതീന്നാ... നിക്ക് ഇത് പോലെ ഇനിയും നടക്കാൻ ഒന്നും വയ്യാ..."


😓പാവം ഒത്തിരി കഷ്ടപ്പാട് സഹിക്കുന്നുണ്ട്...


"ഇനി ഞാൻ നിന്നെ ബുദ്ധിമുട്ടിക്കില്ല പോരെ...നമുക്ക് നമ്മുടെ ഈ നക്ഷത്ര കുഞ്ഞുങ്ങൾ മതി അല്ലേ..."


"🙄അപ്പോ ഇതാണല്ലേ ഇയാൾ കുഞ്ഞുങ്ങൾ എന്ന് പറയുന്നേ... ഞാൻ കരുതി ഇയാക്ക് വിവരം ഇല്ലാത്തോണ്ട് ആണെന്ന്..."


"😍എനിക്ക് വിവരം ഉണ്ടെന്ന് ഇനിയും മനസ്സിൽ ആയില്ലേ... അത്‌ കൊണ്ടല്ലെടി ഞാൻ മൂന്നിനെ ഒരുമിച്ച് തന്നത്... അന്ന് നീ ആ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ നോക്കുമ്പോൾ ഞാൻ കരുതിയതാ നിനക്ക് അത് പോലെ ഒന്ന് തരണം എന്ന്..."


"പോടാ..."


പെണ്ണ് നമ്മളെ പിടിച്ചു തള്ളിയതും നമ്മൾ അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു...


"ഹലോ ബാക്കി ഉള്ളവരെ പോയിട്ടുള്ളൂ ഞാൻ ഇവിടെ തന്നെ ഉണ്ട്... റൊമാൻസ് ഒക്കെ വീട്ടിൽ എത്തീട്ട് മതി..."


അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് നമ്മൾ പെണ്ണിന്റെ അടുത്ത് നിന്നും മാറി നിന്നു...


"😓അജു എന്നെ പിടിക്ക്...നിക്ക് എണീക്കാൻ പേടിയാവാ..."


😕പടച്ചോനെ തുള്ളി ചാടി വന്ന പെണ്ണാ പണി ഈ വഴിക്ക് ആണോ വന്നത്... നമ്മൾ പെണ്ണിനെ പിടിച്ചു നിർത്തിയതും പെണ്ണ് വയറും താങ്ങി പിടിച്ചു കുഞ്ഞിനെ നോക്കി നിന്നു...


"യ്യോ ഇത് പോലെ മൂന്നെണ്ണം ആണോ ഇപ്പൊ എന്റെ വയറ്റിൽ ഉള്ളെ..."


"🙄അതിന് പേടിക്കാൻ ഒന്നും ഇല്ല... ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായി ഏതൊരാളും ഉള്ളത് മാതാവിന്റെ ഉദരത്തിൽ ആണ്...❤️"


എല്ലാരും കൂടി മുറിയിലേക്ക് ഇടിച്ചു കയറി വന്നതും പെണ്ണ് നെച്ചുന്റെ അടുത്തേക്ക് നീങ്ങി...


"ഡീ നിക്ക് മൂന്ന് കൊച്ചുങ്ങൾ ഉണ്ടെന്ന്..."


"😌അതൊക്കെ ഞങ്ങൾ അന്നേ അറിഞ്ഞത് ആടി... നിനക്ക് വല്ലോം പറ്റും എന്ന് കരുതി പറയാത്തത് ആടി..."


"🙄അപ്പൊ ഷമിക്കും ജെസിക്കും ഒക്കെ അറിയാവോ..."


"മ്മ്... "


"😓അപ്പൊ ഞാൻ മാത്രേ അറിയാണ്ട് ഉള്ളൂ അല്ലേ...😏ന്നോട് അല്ലേ ആദ്യം പറയേണ്ടത്... ഞാൻ ഇയാളോട് ഇനി മിണ്ടില്ല നോക്കിക്കോ..."


🙄പടച്ചോനെ വീണ്ടും ഒരു കാരണം കിട്ടിയ...😕


"ഞാൻ വരുന്നത് വരെ ഇവിടെ അടങ്ങി നിക്കണം കേട്ടല്ലോ... അമി വാടാ ഇന്നേ ലീവ് എടുത്താൽ കെട്ടിയോളെ ഡെലിവറിക്ക്‌ ലീവ് കിട്ടില്ല... ഇവിടെ ഇപ്പൊ ഇത്രയും ആളില്ലേ..."


"😏എന്നെ കൊണ്ടോവാൻ വരൊന്നും വേണ്ട ഞാൻ ദേഷ്യാ..."


"ഈ സമയത്ത് ഇങ്ങനെ പിണങ്ങല്ലേടി... വേണേൽ നീ ഡെലിവറി കഴിഞ്ഞു വേണേൽ പിണങ്ങിക്കോ..."


"😏എന്നോട് പറയതോണ്ട് അല്ലേ... ഞാൻ ഉമ്മച്ചിടെ കൂടെ വീട്ടിൽ പോയിക്കോളാം..."


😍അതൊക്കെ വൈകീട്ട് വരെയെ കാണൂ... നമ്മൾ പെണ്ണിനെ നോക്കി ചിരിച്ചു കൊണ്ട് അമിയെയും കൊണ്ട് ഇറങ്ങി...



********💃



😓എന്നാലും എല്ലാരും കൂടി എന്നെ പറ്റിച്ചു അല്ലേ... നമ്മൾ താടിക്ക് കയ്യും കൊടുത്തു ഇരിപ്പ് ആയിരുന്നു... പിന്നെ ഓറഞ്ച് കണ്ടപ്പോൾ അത് എടുത്തു കഴിക്കാൻ തുടങ്ങി... നിക്ക് സങ്കടം വന്നാൽ പിന്നെ എന്തേലും കഴിച്ചു കൊണ്ടിരിക്കണം...


"🙄പാവം ആ ചെക്കൻ ആയോണ്ട് ഇവളെ പൊന്ന് പോലെ നോക്കുന്നു... വേറെ വല്ലവരും ആണെങ്കിൽ ഇപ്പൊ കാണർന്നു... നിന്റെ നല്ലതിന് വേണ്ടിയാ അവൻ നിന്നോട് പറയരുത് എന്ന് ഞങ്ങളോട് പോലും പറഞ്ഞത്..."


"😏അല്ലേലും നിക്കറിയാം എല്ലാരും ഓന്റെ സൈഡിൽ ആവുന്നു... നിക്ക് ആരും വേണ്ട... നിക്ക് ന്റെ വയറ്റിൽ ഉള്ള കുഞ്ഞു വാവകൾ മതി..."😍


"🙄അത് മിക്കവാറും നിന്നെ ഇട്ടേച്ചു അവന്റെ കൂടെ പോവാൻ ആണ് ചാൻസ്..."


😕അങ്ങനെ വല്ലോം ചെയ്യോ... ഹ്മ്മ് ഇത്രയും കാലം നമ്മളെ വയറ്റിൽ കിടന്നു സുഖിച്ചിട്ട് പുറത്തേക്ക് വരുമ്പോ ഓനെയും നോക്കി പോവോ... എങ്കി എല്ലാം വിവരം അറിയും...


നമ്മൾ പിന്നെ ആരെയും മൈൻഡ് ചെയ്യാതെ സൈഡിൽ ഉള്ള ബെഡിൽ കിടന്നു ഉറങ്ങി...


വൈകീട്ട് അമിക്കാ വന്നതും നമ്മൾ പിറകിൽ നോക്കി...😓ഓൻ വന്നില്ല അല്ലേ... എന്നാലും അപ്പൊ പറഞ്ഞു എന്ന് കരുതി ഓന് വരുന്നോ എങ്കിലും ചോയ്ക്കാൻ വരായിരുന്നു...


"കുഞ്ഞുമ്മ ഇങ്ങള് ഇറങ്ങുന്നുണ്ടേൽ പോയിക്കോ... അജു താഴെ ഉണ്ട്..."


😕ഇപ്പൊ ഓന്റെ കൂടെ തന്നെയാണോ നമ്മൾ പോണ്ടേ...ഓൻ വിളിക്കൊന്ന് നോക്കാലോ...


"ബാപ്പച്ചി എന്നെ പിടിക്ക്‌..."


അതും പറഞ്ഞു നമ്മൾ ബെഡിൽ നിന്ന് കാൽ തറയിൽ വെച്ചതും ഒരു തരിപ്പ് ആയിരുന്നു...


"😭യ്യോ നിക്ക് കാൽ വേദനിക്കുന്നു... നടക്കാൻ പറ്റില്ല..."


"കാൽ ഒരുപാട് നേരായില്ലേ അങ്ങനെ വെച്ചിട്ട്... കുറച്ച് നടക്കുമ്പോ ശരിയാവും..."


എന്നും പറഞ്ഞു നമ്മളെ ഉമ്മച്ചി പിടിച്ചു നിർത്തിയതും നമ്മൾ എങ്ങനെ ഒക്കെയോ നിന്നതും ഓനെ കണ്ടു നമ്മൾ മുഖം തിരിച്ചു...


😒ഓൻ ഒന്ന് ചിരിച്ചു കൊണ്ട് നമ്മളെ കയ്യിൽ എടുത്തതും നമ്മൾ ഓനെ തന്നെ നോക്കി കിടന്നു... ഉമ്മച്ചിയും ബാപ്പച്ചിയും പിന്നാലെ ചിരിച്ചു കൊണ്ട് വന്നതും നമ്മൾ അവരെ ഒന്ന് തുറിച്ചു നോക്കി ചിരി നിർത്തിപ്പിച്ചു...


"എന്തെ മോൾ വരുന്നില്ലേ..."


"😒ഇല്ല..."


നമ്മൾ ഉമ്മച്ചിയെ നോക്കാതെ പറഞ്ഞു കാറിൽ തന്നെ ഇരുന്നു... ഓൻ അത് കേട്ടതും ഇളിച്ചു കൊണ്ട് വണ്ടി എടുത്തു...


വീട്ടിൽ എത്തിയതും ഓൻ നമ്മളെ എടുത്തു നടന്നു...🙄പാവം ഇങ്ങനെ ആണേൽ ഇവൻ നമ്മളെ എടുത്തു പൊക്കി ഒരു പരുവം ആവുമല്ലോ...


"😒അജു... എന്റെ വെയിറ്റ് ഇപ്പൊ കൂടീലെ എന്റെ വെയിറ്റ് താങ്ങോ..."


"😍നീ എന്നെ താങ്ങൊയതിന്റെ ഫലം അല്ലേ ഇത്... അപ്പൊ ഞാൻ താങ്ങിയല്ലേ പറ്റൂ... നീയും എന്റെ മക്കളും അല്ലേ ഞാൻ സഹിച്ചോളാന്നെ..."


നമ്മൾ അതിന് ഓന്റെ നെഞ്ചിൽ ഒരു കടി കൊടുത്തു...😍ഓൻ നമ്മളെ ബെഡിൽ ഇരുത്തി കയ്യൊക്കെ കുടയുന്നത് കണ്ടു നമ്മൾ ഓനെ നോക്കി ചിരിച്ചു...


"മ്മ്...പിണക്കം ഒക്കെ മാറിയോ..."


"😒ഇല്ല... എന്നെ പറ്റിച്ചില്ലേ..."


"നിന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലെടി..."


"😓എന്നാലും എന്നോട് പറയായിരുന്നു...അവർ പറഞ്ഞത് കൊണ്ടല്ലേ ഞാൻ അറിഞ്ഞത്... നിക്ക് അത് നിന്റെ വായീന്ന് കേൾക്കാൻ ആയിരുന്നു ഇഷ്ട്ടം... എടീ നിയ നിന്റെ വയറ്റിൽ എന്റെ മൂന്ന് കൊച്ചുങ്ങൾ ഉണ്ട്...😍അത് കേൾക്കുമ്പോ തന്നെ ഞാൻ ഇയാളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചേനെ..."


"😨പടച്ചോനെ ഞാൻ വല്ല ഉലക്കയും ആടി പ്രതീക്ഷിച്ചത്...ശേ ഇത് നേരത്തെ അറിഞ്ഞു എങ്കിൽ ഞാൻ ഇതും പറഞ്ഞു എത്ര കിസ്സ്‌ വാങ്ങിയേനെ... ഇപ്പോ ഒന്ന് താടി..."


"😏ഇല്ല...ഇത്ര ഒക്കെ ആയിട്ടും ന്നെ ഇയാൾക്ക് മനസ്സിൽ ആയില്ലല്ലോ..."


"നിനക്ക് എല്ലാറ്റിനും പേടിയല്ലെ അത് കൊണ്ടാ... "


"ഇയാൾ എന്റെ കൂടെ ഉള്ളപ്പോൾ നിക്ക് എന്തിനാ പേടി..."


നമ്മൾ ഓനെ നോക്കി പറഞ്ഞതും ഓൻ ചിരിച്ചു കൊണ്ട് അടുത്തായി ഇരുന്നു വയറ്റിൽ ഉമ്മ വെച്ചു...


"അപ്പോൾ എനിക്ക് ഇല്ലേ..."


പറഞ്ഞു തീരുന്നതിന് മുന്നേ അവൻ നമ്മളെ അധരങ്ങൾ പതിയെ ചുംബിച്ചു... നമ്മളിൽനിന്നും മാറാൻ നിന്ന അവന്റെ തോളിൽ കയ് വെച്ച് നമ്മൾ ഒന്ന് കൂടെ അവനെ നമ്മളെ അധരങ്ങൾ കൊണ്ട് പൊതിഞ്ഞു... കിതച്ചു കൊണ്ട് അവനിൽ നിന്നും മാറി അവനെ തന്നെ നോക്കി ഇരുന്നു...അവൻ നമ്മളെ നെറ്റിയിൽ ഒന്ന് കൂടി ഉമ്മ വെച്ചു  കൊണ്ട് പോയി...


"അജു എന്നെ പിടിക്ക്... നിക്ക് ഡ്രെസ്സ് മാറണം..."


എന്തോ ഇപ്പൊ നമ്മക്ക് ഒറ്റയ്ക്ക് എണീക്കാൻ ഒക്കെ പേടിയാ...


അവൻ നമ്മളെ അടുത്തേക്ക് വന്നു ഡ്രെസ്സ് മാറ്റി അവന്റെ ടി ഷർട്ട്‌ ഇട്ടു തന്നു...


"😍ഞാൻ കരുതി ഇയാൾക്ക് റൊമാൻസിന് വേണ്ടി മാത്രേ ഇത് അറിയൂ എന്ന്..."


"പോടീ... നിന്റെ ഏത് അവസ്ഥയിലും ഞാൻ കൂടെ ഉണ്ടാവും പോരെ..."


എന്നും പറഞ്ഞു ഓൻ നമ്മളെ ബെഡിലേക്ക് കിടത്തി...


"ഞാൻ പോയി ജ്യൂസ്‌ കൊണ്ട് വരാം..."


"ഞാനും വരാം എനിക്ക് പഠിക്കാലോ..."


"🙄നീ ഇത് വരെ ആയിട്ടും ഒരു ജ്യൂസ്‌ ഉണ്ടാക്കാൻ പഠിച്ചില്ലേ..."


"അതൊക്കെ അറിയാം... പക്ഷെ അജുന്റെ ജ്യൂസിന് ഭയങ്കര ടേസ്റ്റ് ആണ്... അതോണ്ടാ..."


"😍അതാണോ... അതിൽ ഞാൻ എന്റെ മക്കളോടുള്ള സ്നേഹവും നിന്നോടുള്ള പ്രണയവും ഒക്കെ മിക്സ്‌ ചെയ്തിട്ടാ അത്രക്ക് ടേസ്റ്റ്..."


അത് കേട്ടതും നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു...



**********💞



നമ്മൾ ഓറഞ്ച് തൊലി കളഞ്ഞു വെക്കുമ്പോ ആണ് പെണ്ണ് ഓരോന്ന് ആയി എടുത്തു കഴിക്കാൻ തുടങ്ങിയത്...


"🙄അത് ശരി അപ്പൊ കഴിക്കണോ അതോ ജ്യൂസ്‌ അടിക്കണോ..."


"😌രണ്ടും വേണം..."


😕ഇത് എങ്ങനെ എങ്കിലും അകത്തു എത്തിയാൽ പോരെ...അപ്പോഴാണ് സൈനുത്ത കിച്ചണിലേക്ക് തല ഇട്ടു നമ്മളെ നോക്കി ചിരിച്ചത്...


"ആഹാ ഇവിടെ ആണോ രണ്ടും...അജു ശരിക്കും കഷ്ടപ്പെടുന്നുണ്ട് അല്ലേ...ദാ മോളെ ചോക്ലേറ്റ്..."


"ഇതൊക്കെ ഒരു കഷ്ടപ്പാട് ആണോ സൈനുത്ത... നിങ്ങൾ പെണ്ണുങ്ങൾ ഈ സമയത്ത് എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട്...!"


" മോൻ ഇന്നലെ രാത്രി എത്തി... നിങ്ങളെ ഒക്കെ കാണാൻ വന്നിരുന്നു... നിങ്ങൾ രണ്ടാളും ഇവിടെ ഇല്ലെന്ന് കേട്ട് എവിടെ പോയതാ..."


"അത് ഇവളെ ഇത്തൂസ് പ്രസവിച്ചു ഹോസ്പിറ്റലിൽ പോയതാ...!"


"അവൻ കുടുംബക്കാരുടെ അടുത്തേക്ക് ഒന്ന് പോയതാ... അവന് കെട്ടാനുള്ള പെണ്ണിനെ ഒക്കെ ഞങ്ങൾ കണ്ടു വെച്ചു...പോവുന്നതിനു മുന്നേ അവന്റെ വിവാഹം നടത്തണം..."


"😌യ്യോ നിക്ക് ജൗഹർ കാക്കുനെ കാണണം... ഇപ്പൊ ആള് അവിടെ ഉണ്ടാ..."


🙄പടച്ചോനെ ഈ സമയത്തും കോഴി തരത്തിന് ഒരു കുറവും ഇല്ല അല്ലേ... നമ്മൾ പെണ്ണിനെ തുറിച്ചു നോക്കി എങ്കിലും പെണ്ണ് ചോക്ലേറ്റ് കഴിക്കുന്ന തിരക്കിൽ ആണ്...!


"അവൻ വന്നാൽ ഞാൻ വരാൻ പറയാം... നിന്റെ കാര്യം ഒക്കെ ഞാൻ പറഞ്ഞു... അവൻ ഒരുപാട് ചിരിച്ചു... കേട്ടപ്പോൾ മുതൽ അവൻ പറയാ അവളെ ഒന്ന് കാണണം എന്ന്..."


"😌യ്യോ ഉള്ളതാണോ... നിക്കും കാണാൻ തോന്നാ..."


😕ആദ്യം നേരെ ചൊവ്വേ എണീറ്റ് നിക്കാൻ നോക്ക്... കുരിപ്പിന്റെ ആഗ്രഹം കണ്ടില്ലേ...


"ഞാൻ പറയാം... അവിടെ പാത്തു മാത്രേ ഉള്ളൂ ഞാൻ ചെല്ലട്ടെ..."


"🙄ഏത് പാത്തുവാ സൈനുത്ത..."


" മോൾ ട്യൂഷൻ ക്ലാസിനു പോയതാ... പെണ്ണിന് ഏത് നേരം നോക്കിയാലും പഠിപ്പ് എന്ന ചിന്തയെ ഉള്ളൂ...ഇത് നിന്റെ അനി കുട്ടന്റെ പാത്തു ആണ്... അവൾ ആണെങ്കിൽ രണ്ടാമതും ഗർഭിണി ആണ്... "


"😨യ്യോ... വീണ്ടും ആയാ... ആ അനി കുട്ടനെ ഇങ്ങള് തല്ലി പുറത്താക്കിക്കോ... അല്ലേ ആ പാത്തുന് പെറാനെ നേരം കാണൂ...ഇതിപ്പോ ഓളെ മക്കളെ ആരാ നോക്കുന്നെ..."


"എന്റെ മോളെ നമ്മളെ പോലെ അല്ല അവറ്റകൾ അവളെ മക്കൾ ഒക്കെ നാല് പാട് എത്തി...ഞാൻ ചെല്ലട്ടെ... അജു എന്താന്ന് വെച്ചാൽ നീ പറഞ്ഞു മനസ്സിൽ ആക്ക്‌..."🙄


😕അവർ ഒരു ഓട്ടം ആയിരുന്നു... പെണ്ണിന്റെ ഡൌട്ട് കാരണം വെള്ളം കുടിക്കേണ്ടി വരും എന്ന് ഉറപ്പാ...


"എന്താടി നിനക്ക് ഇപ്പൊ ഒരു ഇളക്കം...നീ എന്തിനാ അവനെ കാണുന്നെ..."


"🤔ഇനിയും നാല് കുഞ്ഞുങ്ങൾ ആവോ പാത്തുന്..."


🙄പടച്ചോനെ ഇവൾ ഇത് വിട്ടില്ലേ... വെറുതെ അല്ല അവർ ഓടിയ വഴിക്ക് കാണാതെ...


"നീ എന്തിനാ അവരെ കാര്യത്തിൽ ഇങ്ങനെ ടെൻഷൻ ആവുന്നേ..."


"😒ഞാൻ പാത്തുനെ കുറെ കളിയാക്കിതാ അതോണ്ടാവും നിക്ക് മൂന്നെണ്ണത്തിനെ കിട്ടിയേ... ഇനി ഞാൻ ഓളെ കളിയാക്കൂല... അല്ല അജു ആദ്യം നാല് കുട്ടികൾ ഉണ്ടായാൽ പിന്നേം ഇണ്ടാവോ..."


"😌നിനക്ക് നെക്സ്റ്റ് ടൈമും മൂന്ന് കിട്ടുവോന്ന പേടിയാണോ... പേടിക്കേണ്ടന്നെ അങ്ങനെ ഒന്നും ഉണ്ടാവില്ല..."


"😌ഹോ ഭാഗ്യം..."


"🙄അപ്പൊ നീ വീണ്ടും റെഡി ആണോ..."


"😕യ്യോ അല്ല... ഞാൻ ഓർക്കാതെ പറഞ്ഞു പോയതാ... നിക്ക് വയ്യ..."


"😍അമ്പടി കള്ളി നിന്റെ ഉള്ളിലിരിപ്പ് ഇതൊക്കെ ആണല്ലേ... ശരിയാക്കി തരാം... ഇതൊന്ന് കഴിയട്ടെ..."


നമ്മൾ പെണ്ണിനുള്ള ജ്യൂസ് എടുത്തു കൊടുത്തതും പെണ്ണ് അത് വാങ്ങി കുടിച്ചു...


"എന്റെ അജു ഇവൾക്ക് ജ്യൂസ് വേണേൽ എന്നോട് പറയാം ആയിരുന്നില്ലേ... നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ..."


ഇത്ത വന്നു നമ്മളെ അവസ്ഥ കണ്ടു ദയനീയമായി പറഞ്ഞു...


"എന്റെ മക്കൾക്ക്‌ വേണ്ടി അല്ലേ... എനിക്ക് അതിൽ സന്തോഷം മാത്രേ ഉള്ളൂ..."😍


"🙄നിന്റെ അപ്പുക്ക അനു മോളെ ഡെലിവറിടെ അന്ന് വരെ എന്നെ കൊണ്ട് അഞ്ച് തവണ ചായ ഇടീപ്പിച്ചത്... നാട്ടിൽ ഉണ്ടായാൽ മൂപ്പർക്ക് ചായ ഭ്രാന്താ... എന്നെ നോക്കാൻ എന്നും പറഞ്ഞു വന്നതാ അന്ന് വരെ അങ്ങേരെ നോക്കേണ്ട ഗതി എനിക്കായിരുന്നു..."😓


"😌അത് ഒന്നല്ലേ ഉള്ളൂ... ഇത് മൂന്നെണ്ണം അല്ലേ അതോണ്ടാ അല്ലേ ഇവൾ ഇപ്പൊ ഇവിടെ കിടന്നു എനിക്ക് ഇത് പോലെ ജ്യൂസ്‌ ഉണ്ടാക്കി തന്നേനെ..."


"😌യ്യോ അതോണ്ടാണോ... എന്നാ എനിക്ക് നെക്സ്റ്റ് ടൈമും മൂന്ന് മതി..."


"😕അമ്പടി... കൊള്ളാലോ നിന്റെ ഉള്ളിലിരിപ്പ്... നിനക്ക് ഈ കിട്ടിയ മൂന്നെണ്ണം പോരെ... അജു...മോൻ ഒത്തിരി വെള്ളം കുടിക്കും കേട്ടോ..."


"😍പെണ്ണിന് വിരോധം ഇല്ലേ പിന്നെ എനിക്കെന്താ... ഇന്ന് കാലത്ത് ഇവൾ അത് കേട്ടപ്പോൾ എന്റെ അന്ത്യം ഞാൻ പ്രതീക്ഷിച്ചത് ആണ്... പക്ഷെ പെണ്ണിന് ഡെലിവറിയെക്കാൾ പേടി സൂചിയാ... അതോണ്ട് മല പോലെ വന്നത് മഞ്ഞുപോലെ ആയി... ആ സന്തോഷം കൊണ്ടാ ഞാൻ അപ്പൊ തന്നെ നിങ്ങളെ ഒക്കെ വിളിച്ചു പറഞ്ഞത്..."


"😕അപ്പൊ എല്ലാരും കൂടെ എന്നെ ചതിച്ചതാ അല്ലേ..."


"😌നിനക്ക് ഇത്തിരി എങ്കിലും വിവരം ഉണ്ടെങ്കിൽ ഊഹിക്കാം ആയിരുന്നു... അനു മോൾ നിന്റെ വാവച്ചികളെയാ അന്ന് വരച്ചത്..."


"😏ചുരുക്കി പറഞ്ഞ അച്ചുട്ടനും പാത്തുന്റെ നാല് മക്കളും വരെ അറിഞ്ഞു... ഞാൻ മാത്രേ  അറിയാതുള്ളൂ... നോക്കിക്കോ ഇതിന് ഈ കൊജുന് ഞാൻ ഒരു ഡോസ് കൊടുക്കും..."


🙄ഇനി അതെന്താണാവോ പടച്ചോനെ... ഇരുട്ടടി വല്ലതും ആവോ...കുരുട്ട് ബുദ്ധി ഇപ്പൊ ഇത്തിരി കൂടുതലാ...



**********💃



😴😴ശാന്ത സുന്ദരമായ ഉറക്കം... നമ്മളെ നിയ സ്വപ്നം കാണുകയാണ്...🏃‍♀️🏃‍♀️🏃‍♀️മൂന്നെണ്ണത്തിന്റെ പിറകെ ഓടുകയാണ് അവൾ...


"😓നിക്കെടാ അവിടെ... ദേ എന്റെ കയ്യിൽ കിട്ടിയാൽ മൂന്നിനെയും ഞാൻ കൊണ്ട് പോയി കളയും...ഡാ  അവിടെ നിക്കെടാ..."


ലവൾ ഓടാൻ കാൽ നീട്ടിയതും...


"😵എന്റുമ്മച്ചി..."


ഒരു അലർച്ച ആയിരുന്നു അജു... കണ്ണ് തുറന്നു ചുറ്റിലും നോക്കി ലേറ്റ് ഓൺ ആക്കിയപ്പോ ദേ കിടക്കുന്നു നമ്മളെ അജു തറയിൽ...


"എന്താ അജു തറയിൽ കിടക്കുന്നെ..."


"😪ആഗ്രഹം കൊണ്ട് കിടന്നത് അല്ല... നീ എന്നെ ചവിട്ടി ഇട്ടതാ..."


"😨യ്യോ ഞാനോ..."


"😓മ്മ്..."


"🙄സോറി അജു... വാ കേറ്..."


നമ്മൾ ഓന്റെ കയ്യിൽ പിടിച്ചു ബെഡിൽ ഇരുത്തി...😓ഓന്റെ ഊര പോയെന്നാ തോന്നുന്നേ...ഇനി നമ്മളെ ഓന് എടുക്കാൻ പറ്റോ എന്തോ...


"വേദന ഇണ്ടോ..."


"😓ഏയ്‌... എന്നാലും നീ എന്ത് ചവിട്ടാ എന്നെ ചവിട്ടിയെ..."


"😓അറിഞ്ഞു കൊണ്ടല്ലല്ലോ അജു... ഇന്നാൾ ഞാൻ ഉമ്മച്ചിനെ വരെ താഴെ ഇട്ടിന്... അതിൽ പിന്നെ ഉമ്മച്ചി എന്നെ കൂടെ കിടത്തീട്ട് ഇല്ല..."


"😕ഇങ്ങനെ ആണേൽ എന്റെ മക്കളെ നിന്റെ കൂടെ കിടത്താൻ പറ്റോ... അവറ്റകളെ നീ ഉറക്കിൽ ചവിട്ടി കൊല്ലോ..."


"😌അത് പറഞ്ഞപ്പോഴാ ഞാൻ അവരെ സ്വപ്നത്തിൽ കണ്ടു... ഞാൻ അവരെ പിന്നാലെ ഓടിയത് മാത്രേ ഓർമ ഉള്ളൂ... അപ്പോഴാ ഇയാൾ ഉമ്മച്ചിനെ വിളിക്കുന്നത് കേട്ടത്..."


"🙄സ്വപനത്തിലും നീ ഓട്ടം തന്നെ ആണല്ലേ...ഇനി ഇതിന്റെ ബാക്കി ഇന്ന് തന്നെ കാണോ... തറയിൽ കിടക്കാനാ..."


"😕ഇനി ഇന്ന് കാണോന്ന്  അറീല..."


നമ്മൾ ഒരു വളിച്ച ഇളി കൊടുത്തു കൊണ്ട് പറഞ്ഞു...😓ഓൻ നമ്മളെ ഒന്ന് നോക്കി കിടന്നപ്പോ നമ്മൾ ഓന്റെ നെഞ്ചിൽ ആയി തല വെച്ച് കിടന്നു...


"സോറി അജു..."😪


"സാരല്ല്യ... പോട്ടെ...നിന്നെ കെട്ടുമ്പോൾ ഇതിലും മേലേ ഞാൻ പ്രതീക്ഷിച്ചത് ആണ്..."😌


"😕പോടാ..."


നമ്മൾ ഓനെയും പുച്ഛിച്ചു തിരിഞ്ഞു കിടന്നു...😕ജാടക്ക് ഒരു കുറവുണ്ടോന്ന് നോകിയെ...😍എന്നാലും എന്റെ കൊച്ചുങ്ങൾ... ഇനി ബാക്കി കൂടെ കാണോ എന്തോ...❣️


"നിയ... ഡീ എണീക്ക്..."


😬ഓഹ് തുടങ്ങി...😕ഇത്രയും പെട്ടെന്ന് നേരം വെളുത്തോ...


"ഡീ എണീക്കെടി..."


"ഫൈവ് മിനിറ്റ് കൂടി അജു...😕അല്ല ഞാൻ എന്തിനാ എണീക്കുന്നെ... നിക്ക് കോളേജിൽ ഒന്നും പോണ്ടല്ലോ..."


"അയ്യട എപ്പോഴും ഇങ്ങനെ നട്ടുച്ച വരെ ഉറങ്ങാൻ ആണോ മോളെ പ്ലാൻ... ഇനി അതൊന്നും പറ്റില്ല... ഇന്ന് തൊട്ട് എട്ടാം മാസം തുടങ്ങാ..."


"🙄അയിന് ഞാൻ തലയും കുത്തി നിക്കണോ..."


"അത്രക്ക് വേണ്ട... പക്ഷെ നടക്കണം..."


"😨തലയും കുത്തിയ..."


നമ്മൾ ചാടി എണീറ്റ് ചോദിച്ചു...


"🙄ഓഹ് എടീ പൊട്ടി... തലയും കൊണ്ടാണോ നീ നടക്കുന്നെ കാൽ കൊണ്ടല്ലേ... എണീറ്റ് ഫ്രഷ് ആയി നമസ്കാരം ഒക്കെ കഴിഞ്ഞു പുറത്ത് കൂടെ ഒക്കെ ഒന്ന് നടക്ക്‌..."


"😪നിക്ക് വയ്യാത്തോണ്ട് അല്ലേ..."


നമ്മൾ നിഷ്കു ആയ മോന്ത കാണിച്ചു പറഞ്ഞു...


"അത് എനിക്കറിയാം... നീ ഇങ്ങനെ നിന്നാൽ മടിച്ചി ആവത്തെ ഉള്ളൂ... അത് മാത്രം അല്ല വ്യായാമം ചെയ്താൽ നിന്റെ ഡെലിവറി എളുപ്പം ആവും... അല്ലേ നിനക്ക് തന്നെയാ ബുദ്ധിമുട്ട്..."


ഓൻ നമ്മളെ പിടിച്ചു ബാത്‌റൂമിൽ ആക്കി ഷവർ തുറന്നു വിട്ടു...😪ദുഷ്ടൻ...


എല്ലാം കഴിഞ്ഞു നമ്മളെയും കൊണ്ട് പുറത്ത് ഇറങ്ങി...


"😓ഞാൻ കുറച്ച് കഴിഞ്ഞു നടന്നോളാം അജു..."


"നട്ടുച്ചക്ക് അല്ല കാലത്തും വൈകീട്ടും ആണ് നടക്കേണ്ടത്..."


😪ഓൻ അവിടെ സുഖിച്ചു ഇരുന്നു നമ്മളോട് കൽപ്പിക്കാ... കോപ്പ് 😏... ദുഷ്ടൻ... നമ്മളെ കയ് പിടിച്ചു നടത്തിച്ചാൽ എന്താ...


നമ്മൾ അഞ്ചാറ് വട്ടം വീടും പരിസരവും ചുറ്റി കണ്ടു...🙄പല മരങ്ങളും നമ്മൾ ആദ്യായിട്ടാ കാണുന്നെ...


"ഞാൻ പോയി റെഡി ആവട്ടെ... കുറച്ച് കൂടെ നടക്ക്‌..."


😪ഓൻ അതും പറഞ്ഞു അകത്തേക്ക് പോയതും നമ്മൾ കലിപ്പിൽ ഓൻ പോയ ഭാഗത്ത്‌ നോക്കി നിന്നു...അനുമോൾ നമ്മളെ നോക്കി ഇളിച്ചു കാണിച്ചതും നമ്മൾ പെണ്ണിനെ നോക്കി പേടിപ്പിച്ചു നടക്കാൻ തുടങ്ങി...


"ഞാൻ വരട്ടെ..."


"വേണ്ട... നീ ഇത് പോലെ വയറും വീർപ്പിച്ചു നടക്കുമ്പോ ഇത് പോലെ ചെയ്താൽ മതി... ഡോക്ടർ അജ്മൽ കണ്ടു പിടിച്ചതാ..."


"😬ഡീ..."


🙄പടച്ചോനെ ഇവൻ കേട്ടാ... നമ്മൾ ഓനെ ദയനീയമായി നോക്കി...


"😕അത് വേറെ അജ്മൽ ഡോക്ടർ ആണ്... അല്ലാതെ ഇയാൾ അല്ല..."


😏ഒന്ന് തല്ലാൻ വന്നാൽ ഓടാൻ പോലും പറ്റില്ല... അതോണ്ടാ...


"അത് മനസ്സിൽ ആയി... മോൾ പറഞ്ഞ കാര്യം ചെയ്യ്..."


😓ഇങ്ങനെ ആണേൽ ഒന്നും വെണ്ടാർന്നു... നമ്മൾ ഓനെയും പ്രാകി വീണ്ടും നടക്കുമ്പോ ആണ് സൈനുത്തടെ മുറ്റത്ത്‌ ഒരു മൊഞ്ചൻ...😍യ്യോ നമ്മൾ ആരേലും കാണുന്നുണ്ടോ എന്ന് നോക്കി ഓനെ നോക്കി നിന്നു...


😌ഇതാവും അവരെ മോൻ ജൗഹർ കാക്കു... കാണാൻ ഒക്കെ കൊള്ളാം... നമ്മൾ മതിലും ചാരി ചെടികൾക്ക്‌ വെള്ളം അടിക്കുന്ന ഓനെ നോക്കി...


"ഷൂ... ഷൂ..."


🙄ഓൻ നമ്മളെ ഒന്ന് നോക്കി ഇളിച്ചു...


"ജൗഹർ കാക്കു ആണോ..."


"ആ... കുട്ടി ആണോ നിയ അജുന്റെ വൈഫ്..."


"😌മ്മ്... ഇങ്ങളെ പറ്റി സൈനുത്ത എപ്പോളും പറയും...ഇങ്ങള് കൊണ്ട് വന്ന ചോക്ലേറ്റ് ഒക്കെ നിക്ക് കിട്ടിയർന്നു... ഇങ്ങളെയും ഇപ്പൊ കാണാൻ പറ്റി..."


"ഉമ്മച്ചി എപ്പോഴും നിന്നെ പറ്റി പറയാറുണ്ട്... നിന്നെ പോലെ ഒരു മരുമോളെ വേണെന്നാ ഉമ്മച്ചീടെ ആഗ്രഹം... അപ്പോഴേ ഞാൻ ഇയാളെ ഒന്ന് കാണണം എന്ന് കരുതീതാ..."


😍യ്യോ നമ്മൾ ഓനെ നോക്കി നന്നായി അങ്ങ് ഇളിച്ചു കൊടുത്തു...


"ഇയാൾ പ്രെഗ്നന്റ് ആണെന്ന് കേട്ടല്ലോ... പിന്നെ..."


"😍ഇപ്പൊ എട്ടായി... മൂന്ന് കൊച്ചുങ്ങളാ..."


"🙄ഓഹ്...ആ നീയാണോ ഈ മതിലും ചാരി നിക്കുന്നെ..."


"നിക്ക് കുഴപ്പം ഒന്നുല്ല... അജു എന്നെ നടക്കാൻ വിട്ടതാ അപ്പോഴാ ഇങ്ങളെ കണ്ടേ...അപ്പൊ പിന്നെ ഇങ്ങളെ പരിചയപ്പെടന്ന് കരുതി... ഇങ്ങളെ പാത്തുന്റെ ഉപ്പച്ചി എന്റെ അനി കുട്ടനാ..."


"😓അതൊക്കെ എനിക്ക് അറിയാം..."


🙄ഇവനെന്താ ഒരുമാതിരി...😏ജാഡ തെണ്ടിക്ക് നമ്മളെ പിടിച്ചില്ല എന്ന് തോന്നുന്നു... ദുബായീന്ന് വന്ന ജാഡ ആവും... പരിചയപ്പെടാൻ വന്ന എന്നെ പറഞ്ഞ മതി...


"😓 അജു നോക്കുന്നുണ്ട്...നമുക്ക് പിന്നെ കാണാം..."


😨പടച്ചോനെ അങ്ങനെ ഒന്ന് ഇണ്ടല്ലോ... ഓന്റെ കാര്യം നമ്മൾ മറന്നു...🙄കോപ്പ് മുങ്ങിയതും നമ്മൾ ഓനെ തിരിഞ്ഞു നോക്കി...😓ആ കോപ്പിന് ഇവനെ പേടിയാണോ...


ഓൻ നമ്മളെ അടുത്തേക്ക് കലിപ്പ് ഇട്ടു വന്നതും നമ്മൾ മോന്ത വല്ലാണ്ട് നിഷ്കു ആക്കി നിന്നു...😓തല്ലിന് വല്ല ഡിസ്‌കൗണ്ടും ഉണ്ടാവോ ആവോ...😕


"എന്റെ കണ്ണ് ഒന്ന് തെറ്റിയപ്പോഴേക്കും നീ നിന്റെ തനി സ്വഭാവം പുറത്തെടുത്തു അല്ലേ... നിനക്കെന്താടി ഒരു ഇളക്കം അവനെ കാണുമ്പോൾ..."


"😓ഞാൻ വെറുതെ ഒന്ന് പരിചയപ്പെടാൻ ..."


"😬എന്നാൽ പിന്നെ ഒരു കാര്യം ചെയ്യ്... ഈ വയറും വെച്ചു നാട്ടിൽ ഉള്ള മുഴുവൻ ആണുങ്ങളെയും പോയി പരിചയപ്പെട്..."


"😕യ്യോ... അതെന്തിനാ..."


"ഓഹ്...😬അകത്ത്‌ കേറി പോടീ... അല്ലേ നീ എന്റെ കയ്യീന്ന് വാങ്ങും..."


😏ഓഹ്... നമ്മൾ ഓനെയും പുച്ഛിച്ചു അകത്തേക്ക് കേറിയതും ഓൻ നമ്മളെയും വലിച്ചു മുറിയിലേക്ക് നടന്നു...


"ഇനി അവനെ എങ്ങാനും കണ്ടാൽ നീ മിണ്ടാൻ പോയാൽ ഉണ്ടല്ലോ... അടങ്ങി നിന്നോണം ഇവിടെ... വൈകീട്ട് ഞാൻ വന്നിട്ട് നടക്കാൻ ഇറങ്ങിയാൽ മതി..."


"😏നിക്ക് എങ്ങും വയ്യ നടക്കാൻ..."


"😬നിനക്ക് കോഴി പണിക്ക് എത്ര വേണേലും നടക്കാൻ പറ്റുമല്ലോ... സ്വന്തം ആരോഗ്യത്തിന് വേണ്ടി അല്ലേ..."


"😏ഞാൻ കോഴി പണിക്ക് പോയതൊന്നുല്ല... അയാളെ ഒന്ന് കാണാൻ വേണ്ടിയാ..."


"അവൻ അത്ര നല്ലവൻ ഒന്നും അല്ല ചെന്നു നിന്ന് കൊഞ്ചാൻ... നിന്നെക്കാൾ വല്യ കോഴിയാ... അവൻ ഗൾഫിലേക്ക് പോയത് തന്നെ ഏതോ പെണ്ണിന്റെ കുളി സീൻ പിടിച്ചതിന് നാട്ടുകാർ എല്ലാം കൂടി തല്ലി ഓടിച്ചോണ്ടാ..."


"😨യ്യോ സത്യാണോ...😭എങ്കി എന്നോട് ഇത് ആദ്യേ പറയൽ അല്ലേ... ഞാൻ മുന്നിൽ പോവാർന്നോ..."


"ഇപ്പൊ അറിഞ്ഞില്ലേ ഇനി നോക്കിയാൽ മതി..."


"😕അങ്ങേരെ കണ്ടാൽ പറയോ അത്തരക്കാരൻ ആണെന്ന്... ഹെയ് നിക്ക് തോന്നുന്നില്ല അയാൾ അങ്ങനെ ചെയ്യുന്ന്..."


"🙄ആ ഇനി അതിൽ പിടിച്ചു കേറ്... എന്നിട്ട് അയാളോട് ചെന്നു ചോദിക്ക്‌... ഈ സമയത്ത് എങ്കിലും നിനക്ക് ഇത്തിരി അടക്കവും ഒതുക്കവും ഉണ്ടാവുന്നു കരുതി... എവിടെ..."


"ഇയാക്കെന്താ അയാളോട് ഇത്രക്ക് ദേഷ്യം... ഇങ്ങളെ കെട്ടിയോളെ ആണോ ഓൻ നോക്കിയേ..."😏


"😬നീ ഇരന്നു വാങ്ങാതെ വാ അടച്ചു പിടിക്കുന്നതാ നിനക്ക് നല്ലത്...ആരായാലും ഒരു പെണ്ണല്ലേ... അവിടെ പോയി വന്നു എന്ന് കരുതി അവൻ നല്ലവൻ ഒന്നും ആവില്ല... ഇനി ആ ഭാഗത്ത്‌ എങ്ങാനും പോയാൽ ഞാൻ ആരാണെന്ന് നീ അറിയും..."


"😕യ്യോ അപ്പൊ ജൗഹർ കാക്കുന്റെ കെട്ടിന് പോണ്ടേ...ബിരിയാണി ആവും ഇണ്ടാവാ..."


"😬ഓഹ് ഈ കുരിപ്പിനോട് സംസാരിക്കാൻ നിന്നാൽ എനിക്ക് വട്ടാവും... മോൾ ഇരുന്നു ഇത് പടിക്ക്... ഞാൻ ഇറങ്ങാ..."


ഓൻ  ഇറങ്ങിയതും നമ്മൾ ബുക്ക്‌ എടുത്തു മറിക്കാൻ തുടങ്ങി...


"ആ നിന്നോട് പറയാൻ മറന്നു...മാലിക് വിളിച്ചിരുന്നു...ഷമീന പൈൻ വന്നു ഹോസ്പിറ്റലിൽ ആണെന്ന്..."


"😏ന്നെ കൊണ്ടോവൊന്നും ഇല്ലല്ലോ... വീഡിയോ കാൾ ആക്കി കാണിക്കാൻ അല്ലേ... ജെസിടെ കുഞ്ഞിനെ പോലും ഞാൻ കണ്ടിട്ടില്ല...പിന്നെന്തിനാ എന്നോട് പറയുന്നേ... ഇനി നെച്ചുന്റേം അങ്ങനെ ആവും..."


"😍അതിനൊക്കെ പകരം ആയി നിനക്ക് മൂന്നിനെ ഒരുമിച്ച് കാണാലോ... ഇപ്പൊ യാത്ര വേണ്ടെന്ന് ഡോക്ടർ തന്നെ അല്ലേ പറഞ്ഞത് നീയും അത് കേട്ടത് അല്ലേ... ഡെലിവറി വരെ എന്റെ മോൾ ഒന്ന് ക്ഷമിക്ക്... നിന്നെ ഞാൻ അന്ന് തന്നെ വേണേൽ എല്ലാരേയും കൊണ്ട് പോയി കാണിക്കാം..."


"🙄അന്നോ... നിക്ക് അന്ന് നടക്കാൻ ഒക്കെ പറ്റോ..."


"😌അതൊക്കെ ശരിയായിട്ട് മതി... നിന്നോട് അബദ്ധത്തിൽ പോലും ഒരു വാക്ക് പറയാൻ പറ്റില്ലല്ലോ... വെള്ളം ഒക്കെ ആവശ്യത്തിന് കുടിക്കണം കേട്ടോ..."


ഓൻ നമ്മളെ കവിളിൽ ഉമ്മ വെച്ച് ബൈക്കും എടുത്തു പോയി...🙄ഇപ്പൊ തുടങ്ങും ഫോൺ വിളിച്ചു ഫുഡ്‌ കഴിക്ക്‌ വെള്ളം കുടിക്ക് നടക്ക്‌ ഇരിക്ക് കിടക്ക്‌ കുളിക്ക് പടിക്ക് എന്നും പറഞ്ഞു കൊണ്ട്...😕ഇനി ഇവന് അവിടെ ജോലി ഒന്നും ഇല്ലേ ആവോ...


നമ്മൾ ഫോൺ എടുത്തു ഷമിയെ വിളിച്ചു നോക്കി എങ്കിലും ഓഫ് ആണ്... അപ്പൊ തന്നെ ജെസിയെ വിളിച്ചു നോക്കി...


"ഓഹ് നീയാണോ... എന്താടി..."


"😌ഒന്നുല്ലെടി ഷമി കൂടി ഫ്രീ ആവാൻ പോവാ... പൈൻ വന്നു പോയീന്നാ അജു പറഞ്ഞത്..."


"😓പാവം ഇപ്പൊ ലേബർ റൂമിൽ ആവുല്ലേ..."


"🙄നിക്ക് ലേബർ റൂം എന്ന് കേക്കുമ്പോ തന്നെ പേടിയാടി..."


"അത് ഒരു മുറിയാ... ഡെലിവറിക്ക്‌ ഉള്ള ബെഡും ട്രീറ്റ്മെന്റും ഉണ്ടെന്നേ ഉള്ളൂ..."


"😪നിക്ക് മൂന്ന് അല്ലേടി അതാ ഒരു പേടി..."


"😓പേടിക്കാൻ ഒന്നുല്ലെടി... നീ ധൈര്യം ആയി പോയിക്കോ... നമ്മൾ നാലാളും ഫ്രീ ആയിട്ട് വേണം നമുക്ക് ഒരു ഫങ്ക്ഷൻ വെച്ചു കൂടാൻ... അല്ലേ മക്കൾസിനെയും കൊണ്ട് ഒരു ട്രിപ്പ് പോവാൻ അല്ലേടി... "


"നിന്റെ മോൾ എവിടെ കാണട്ടെ..."


"ആടി... ദാ നോക്ക്... നിന്റെയും നെച്ചുന്റെയും കുഞ്ഞുങ്ങളെ കാണാൻ ഞാൻ വരൂലട്ടോ...ഞങ്ങളെ കാണാൻ നിങ്ങൾ ഒന്നും വന്നില്ലല്ലോ..."😪


"വയ്യാത്തോണ്ട് അല്ലേടി... ഡോക്ടർ പറഞ്ഞു പോണ്ടെന്ന് അതാ..."


"😬അതേതു ഡോക്ടർ ആടി എന്നെയും എന്റെ മോളെയും കാണാൻ വരരുത് എന്ന് നിന്നോട് പറഞ്ഞത്..."


"🙄അങ്ങനെ ഒന്നുല്ല എങ്ങും പോണ്ടാന്ന് ആണ് അവർ പറഞ്ഞത്..."


"🙄അപ്പൊ നിന്റെ ഡെലിവറി നിന്റെ വീട്ടിൽ ആണോ..."


😕പടച്ചോനെ ഏത് നേരത്താ ഈ കുരിപ്പിനെ വിളിക്കാൻ തോന്നിയെ... നിക്ക് വട്ടാവും അത് ഉറപ്പാ...നമ്മൾ പിന്നെ സബ്ജെക്ട് മാറ്റി പിടിച്ചു...😌


"നിന്റെ മോൾ നിന്നെ പോലെ തന്നെയാണല്ലോ...ഇനി ശമിടെ മോൻ ആവോ മോൾ ആവോ എന്ന കൺഫ്യൂഷനിൽ ആണ് ഞാൻ..."


"🙄നീ എന്തിനാ അവളെ കാര്യം ഓർത്ത് ടെൻഷൻ ആവുന്നേ... നിനക്ക് തന്നെ മൂന്നെണ്ണം ഇല്ലേ... അതിനെ പറ്റി ചിന്തിക്ക്..."


🙄അതും നേരാ... നമ്മൾ അയിന്  പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു...അപ്പോഴേക്കും ഓളെ കുഞ്ഞു നിലവിളി തുടങ്ങി...😓ഓളെ ആ പരട്ട സൗണ്ട് കേട്ടിട്ട് ആവും...


"ഡീ ഞാൻ പിന്നെ വിളിക്കാം... മോൾ ഉണർന്നു..."


😏ഓളെ അല്ലേ കുഞ്... നമ്മൾ വിളിച്ചത് ഒന്നും പിടിച്ചു കാണില്ല... ഇനി ഓൾ വിളിക്കൊന്നും ഇല്ല...


നമ്മൾ പിന്നെ നെച്ചുനെ വിളിച്ചു കുറെ സംസാരിച്ചു...😕ഇനി ഇവളെ ഡെലിവറി കഴിയുന്ന വരെയേ കിട്ടൂന്നാ തോന്നുന്നേ...


"😓ഡീ ഇനി നമ്മൾ എപ്പോഴാ ഒന്ന് കാണാ...!"


"അറീലെടി..."😪


പെണ്ണ് മോങ്ങാൻ നിന്നതും നമ്മക്ക് വല്ലാണ്ട് സങ്കടം ആയി...


"നീ കരയല്ലെടി... നിന്റെ ഡേറ്റ് അടുത്തിരിക്കാ... നീ ഇപ്പൊ കരഞ്ഞ കൊച്ചിനാടി ദോഷം... നിന്റെ ഡെലിവറി കഴിഞ്ഞ ഞാൻ നിരാഹാരം കിടന്നിട്ട് ആയാലും നിന്നെ കാണാൻ വരും..."


"🙄ഡീ ഈ സമയത് നിരാഹാരം കിടക്കാൻ ഒന്നും പറ്റില്ല..."


"😕അയിന് ആര് കിടക്കുന്നു... വെറുതെ ഓനെ പറ്റിക്കാൻ ആണെടി... അല്ലേൽ ഇപ്പൊ ഒടുക്കത്തെ വിശപ്പാ... എന്ത് കഴിച്ചിട്ടും വിശപ്പ് മാറുന്നില്ല..."


"ഒന്നുള്ള എനിക്ക് തന്നെ വിഷപ്പ് അധികാടി... അപ്പൊ പിന്നെ മൂന്നുള്ള നിന്റെ കാര്യം പറയണോ... അമിക്ക പറയാ ഞാൻ ഇപ്പൊ വല്ലാണ്ട് തടിച്ചു എന്ന്..."


"😕യ്യോ ആന്നോ... അപ്പൊ ഞാനും തടിച്ചിട്ട് ഇണ്ടാവോ..."


"🙄അത് നിനക്ക് കണ്ണാടിയിൽ നോക്കിയാൽ പോരെ..."


"😓ആകെ കൂടെ വയറേ കാണൂടി... അതോണ്ട് ഞാൻ ഇപ്പൊ കണ്ണാടിൽ ഒന്ന് നോക്കാറില്ല..."


"നിന്നോട് ഞാൻ പറഞ്ഞത് അല്ലേടി ഒരുപാട് നേരം ഫോൺ പിടിച്ചു നിക്കരുത് എന്ന്..."


🙄പടച്ചോനെ അമിക്കാ നെച്ചുന്റെ മെക്കിട്ട് കേറാണല്ലോ... ഓനും അജുനെ പോലെ  ആണല്ലോ...🤔ഓൻ ഇന്ന് ജോലിക്ക് ഒന്നും പോയില്ലേ കെട്ടിയോളെയും നോക്കി നിക്കാണോ...


"നിയയാ അമിക്കാ..."😓


"ഓഹോ അപ്പൊ അവളും അതിലാണോ... അതിനോട് പിന്നെ എന്ത്‌ ചെയ്യേണ്ട എന്ന് പറയുന്നോ അതേ ചെയ്യൂ നീയും അങ്ങനെ ആവല്ലേ..."


😏ഓഹ് ഓന്റെ ഒരു ജാഡ കണ്ടില്ലേ... ചെയ്യേണ്ട എന്ന് പറഞ്ഞത് മാത്രേ ഞാൻ ചെയ്യൂത്രേ... ഇൻക് ഞാൻ വെച്ചിട്ടുണ്ട്... കോപ്പ് അമിക്ക...


"നിന്നോട് ഞാൻ പറഞ്ഞത് അല്ലേടി ഫോൺ പിടിച്ചു നിക്കരുത് എന്ന്..."


😕ഇതേതാ എക്കോ അടിക്കുന്നെ... നമ്മൾ ഫോണിലേക്ക് നോക്കിയതും ദേ പോണു മേലേക്ക് ഫോൺ...😕


നമ്മൾ വായും പൊളിച്ചു തിരിഞ്ഞതും ദേ നിക്കുന്നു ഓൻ മുന്നിൽ... നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് ഓനെ നോക്കി... അമിക്ക വന്നപ്പോ തന്നെ ഊഹിക്കണം ഈ കോപ്പ് പോന്നിട്ടുണ്ട് എന്ന്...


"യ്യോ ഇന്നെന്താ നേരത്തെ..."


"അതോണ്ട് നീ ഇവിടെ കിടന്നു എന്താ ചെയ്യുന്നേ എന്ന് കാണാൻ പറ്റി..."


"ഞാൻ എന്ത് ചെയ്തൂന്നാ... ഇവിടെ ഇരുന്നു ബോർ അടിച്ചപ്പോൾ നെച്ചുനെ വിളിച്ചു...ഇതിനകത്ത് ഇരുന്നിട്ട് എനിക്ക് ശ്വാസം മുട്ടാ... എവിടെയും പൊയ്ക്കൂടാ ആരെയും കണ്ടൂടാ എന്നൊക്കെ അല്ലേ ഓർഡർ..."


😪നമ്മൾ ഓനോട്‌ കലിപ്പ് ആയി ബെഡിൽ കയറി ഇരുന്നു മോങ്ങാൻ തുടങ്ങി...


"ഡീ നിനക്ക് വിഷമായോ... നമ്മുടെ മക്കൾക്ക് ദോഷം വരേണ്ട എന്ന് കരുതി അല്ലേടി..."


"നിക്ക് വിഷമൊന്നും ഇല്ല... നിക്ക് നെച്ചുനെ എങ്കിലും കാണണം അജു..."😓


"ഈ സമയത്ത് നിന്റെ ആഗ്രഹം സാധിച്ചു തന്നില്ലെങ്കിൽ പിന്നെ എപ്പോഴാ... നീ വാ നമുക്ക് പോവാന്നെ..."


"😌സത്യായിട്ടും എന്നെ കൊണ്ടൊവോ..."


"ആന്നെ... ഞാൻ പെട്ടെന്ന് കുളിച്ചിട്ട് വരാം... അത് വരെ നീ ഇവിടെ നല്ല കുട്ടിയായി ഇരിക്ക്‌..."


നമ്മൾ വയറും താങ്ങി പിടിച്ചു ബെഡിൽ ഇരുന്നു ഒന്ന് ചിരിച്ചു...😌എന്ത്‌ ചോദിച്ചാലും സാധിച്ചു തരും... ഹെയ് കനത്തിൽ വല്ലതും ചോദിച്ചു നോക്കണം... സാധിച്ചു തരാൻ ചാൻസ് ഉണ്ട്...🤔ഇപ്പൊ എന്താ ചോയ്ക്കാ പടച്ചോനെ... നമ്മൾ പിന്നെ അതിനെ പറ്റിയായി ചിന്ത...


ഓൻ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് നമ്മൾ ഓനെ നോക്കി...😌യ്യോ എന്നാ ഒരു ബോഡിയാ...


യ്യോ ആ ജിമ്മൻ ബോഡി...😌നമ്മളെ പോലെ രണ്ടെണ്ണത്തിനെ പൊക്കി എടുക്കാൻ ഓന് പറ്റും...നമ്മൾ ഓനെ തന്നെ നോക്കി ഇരുന്നതും...


"ഒരു മയത്തിൽ ഒക്കെ നോക്കെടി...ഞാൻ ഉരുകി പോകും..."


🙈ഷോ നാറ്റിച്ചു... നമ്മൾ അയിന് ഓനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...


"ഞാൻ എന്റെ കെട്ടിയോനെ അല്ലേ നോക്കിയേ...!"


"😍എന്നാലും ഇങ്ങനെയൊ... എന്റമ്മോ ഞാൻ അങ്ങ് ദഹിച്ചു പോവുമല്ലോ..."


"🙈പോ അവിടന്ന്... ഇനി ഞാൻ ഇയാളെ നോക്കില്ല പോരെ...വേറെ വല്ലവരേം നോക്കിക്കോളാം..."


"🙄നിനക്ക് ആരെയെങ്കിലും നോക്കിയില്ലേ സമാദാനം കിട്ടില്ലേ..."


നമ്മൾ അയിന് ഇല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചതും ഓൻ ചിരിച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് വന്നു...


"അങ്ങനെ ആരെയെങ്കിലും നോക്കേണ്ട... നിനക്ക് മാത്രം നോക്കാൻ അല്ലേ ഞാൻ... എന്നെ നോക്കിക്കോടി..."


"😏ഇയാൾ അല്ലേ ദഹിച്ചു പോകുന്നു പറഞ്ഞത്..."


"😕നിന്റെ നോട്ടം കണ്ടിട്ട് പറഞ്ഞു പോയതാ...നീ എത്ര വേണേലും നോക്കിക്കോ..."


🙄ഇവനെന്താ നോക്കാൻ പാകത്തിന് ഷോ വല്ലതും നടത്തുന്നുണ്ടോ... പിന്നെനിക്ക്  അതല്ലേ പണി...



********💞



നമ്മൾ ഫോൺ വിളിച്ചു കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങിയതും പെണ്ണ് അപ്പോഴേക്കും അകത്തു കയറിപോയി...


"എന്താടാ നീ ഈ നേരത്ത് ഇവളെയും കൊണ്ട് വന്നത്..."


"പെണ്ണിന് നിങ്ങളെ ഒക്കെ കാണണം എന്ന്... അവളെ ആഗ്രഹം അല്ലേ സാധിച്ചു കൊടുത്തല്ലേ പറ്റൂ..."


"🙄അല്ല അജു ശരിക്കും അവൾ ആരെ കാണണം എന്നാ പറഞ്ഞത്..."


"നിന്റെ കെട്ടിയോളെ അല്ലാതാരെയാ..."


"അത് നന്നായി അവളും ഇപ്പൊ പറഞ്ഞതെ ഉള്ളൂ നിയനെ കാണണം എന്ന്..."


നമ്മൾ അകത്തേക്ക് കയറിയപ്പോൾ തന്നെ പെണ്ണ് ഏതാണ്ട് ഇരുന്നു കഴിക്കുന്നത് ആണ് കണ്ടത്...ഒപ്പം തന്നെ ഓരോന്ന് എടുത്തു നെച്ചുന്റെ വായിലും കുത്തി തിരുകുന്നുണ്ട്... ഇനി ഈ രണ്ട് ഗർഭിണകൾ കൂടി ഒന്ന് ഫ്രീ ആയാലേ നമ്മക്ക് സമാദാനം കിട്ടൂ...😓


"നിങ്ങളെ ഷമി പ്രസവിച്ചു സിസേറിയൻ ആണ്... ആൺ കുഞ്ഞ..."


"😓ന്നെയും നെച്ചുനെയും കൊണ്ടൊവോ അജു..."


"പ്ലീസ് അമിക്കാ..."


രണ്ടും  ഞങ്ങളെ നോക്കി തുടങ്ങി...


"🙄ഈ പ്രാവശ്യം എല്ലാം ഒന്നിന് പിറകെ ഒന്നായി പ്രെഗ്നന്റ് ആയോണ്ട് അല്ലേ... നെക്സ്റ്റ് ടൈം പോവാടി... അപ്പൊ ഇവറ്റകൾ ഒക്കെ പെറ്റു കിടക്കുമ്പോ നീ ഫ്രീ ആവുമല്ലോ..."


നമ്മൾ പെണ്ണിനെ നോക്കി പറഞ്ഞതും അവൾ ഒന്ന് ഇളിച്ചു തന്നു... അമി ആണെങ്കിൽ എന്തോന്നടെ ഇത് എന്ന പോലെ നിക്കാ... അവന്റെ കെട്ടിയോൾ ആണെങ്കിൽ അമിയെ തുറിച്ചു നോക്കാ...🙄എന്താണോ എന്തോ...


"അജു നമുക്ക് ഇവിടെ നിക്കാം... പ്ലീസ് നിക്ക് ഉമ്മച്ചിനെയും ഉപ്പച്ചിനെയും ഇവരെ ഒന്നും വിട്ടു വരാൻ തോന്നുന്നില്ല... പ്ലീസ് എന്റെ ആഗ്രഹം അല്ലേ..."


😓ഫുഡ്‌ കഴിക്കാൻ ഇരുന്നതും പെണ്ണ് തുടങ്ങി...എന്നാലും ഇങ്ങനെ ഒരു ആഗ്രഹം പ്രതീക്ഷിച്ചില്ല...


"അതേ മോനെ അവൾ ഇവിടെ നിക്കട്ടെ... ഈ സമയത്ത് ഞങ്ങൾ ഒക്കെ തന്നെയല്ലേ കൂടെ നിന്ന് നോക്കേണ്ടത്..."


പെണ്ണിന്റെ ഉമ്മച്ചി കൂടി പറഞ്ഞതും നമ്മൾ അമിയെ ഒന്ന് നോക്കി... അവൻ സീലിംഗ് നോക്കി നിക്കാ...


"അവളെ ആഗ്രഹം അല്ലേ വേണേൽ നിന്നോട്ടെ..."😓


ഫുഡും വായിൽ വെച്ചു പെണ്ണ് നമ്മളെ നോക്കി ഒന്ന് ചിരിച്ചു തന്നു...


"ഹായ് ചിക്കൻ..."😋


എന്നും പറഞ്ഞു ഇരുന്ന ഇരുപ്പിൽ ചാടി എണീറ്റതും പെണ്ണ് പെട്ടെന്ന് വേദന കടിച്ചു പിടിക്കുന്നത് കണ്ടു നമ്മൾ പെണ്ണിന്റെ അടുത്തേക്ക് ഓടി...


"സൂക്ഷിക്കാൻ പറഞ്ഞ കേൾക്കില്ല... നിന്നോട് ഞാൻ ഒരായിരം തവണ പറഞ്ഞത് അല്ലേ പെട്ടെന്ന് ചാടി എണീക്കാനോ ഇരിക്കാനോ കിടക്കാനോ പോകരുത് എന്ന്..."😓


നമ്മൾ പെണ്ണിന്റെ വയറും  തലോടി മെല്ലെ അവിടെ പിടിച്ചിരുത്തി...


"😓ഞാൻ ചിക്കൻ കണ്ടപ്പോൾ മറന്നു പോയതാ..."


🙄ബെസ്റ്റ്... ചിക്കൻ കണ്ടപ്പോഴേക്കും അവളെ തന്നെ മറന്നു പോയൊ...


"എന്തെങ്കിലും വേണേൽ പറഞ്ഞ പോരെ... നിനക്ക് എടുത്തു തരില്ലേ..."


"എന്നാൽ എനിക്ക് ഫുഡ്‌ വാരി താ... നിക്ക് വയർ വേദനിക്കാ..."


🙄കയ്യിൽ ആണോ ഇതിന്റെ വയർ... പെണ്ണാണെങ്കി രണ്ട് കയ് കൊണ്ടും വയർ പിടിച്ചു ഇരുന്നു വായും തുറന്നു പിടിച്ചു ഇരിക്കാ... അമി നമ്മളെ നോക്കി നന്നായി ഇളിച്ചു തന്നു...ബാക്കി ഉള്ളവരും ഏതാണ്ട് അത് പോലെ തന്നെയാ... പെണ്ണ് നമ്മളെ പരമാവധി മുതൽ എടുപ്പ് ആണല്ലോ പടച്ചോനെ...


😪നമ്മൾ ദയനീയമായി അവളെ ഒന്ന് നോക്കി അടുത്തായി ഇരുന്നു ഫുഡ്‌ വാരി കൊടുത്തു...


"😌എന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്നു പറഞപ്പോൾ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല... താങ്ക്സ്..."


"😓നീ എന്നെ ഊറ്റി എടുക്കോ..."


"അതൊക്കെ ഊട്ടിയിൽ കൊണ്ടൊവുമ്പോ ആലോചിക്കണം ആയിരുന്നു..."😍


😕അതും നേരാ...😍എന്റെ  നക്ഷത്രകുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ... സഹിച്ചേക്കാം...


ലേറ്റ് ആയതും നമ്മക്ക് എന്തോ അവിടെ നിക്കാൻ തോന്നാതെ ഇറങ്ങാൻ നിന്നു...


"അജു പോണ്ടാ പ്ലീസ് ഇവിടെ നിക്കാം..."


പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു കെഞ്ചി കൊണ്ട് പറഞ്ഞു...


"അവൾക്ക് ഞങ്ങളെക്കാൾ മോൻ ഉള്ളതാ നല്ലത്... ഞങ്ങൾ ഇത്രയും ആള് കൂടി നോക്കുന്നതിനേക്കാൾ നല്ലോണം മോൻ അവളെ ഒറ്റയ്ക്ക് നോക്കുന്നുണ്ട്... ഒന്നുകിൽ നീ അവളെ കൊണ്ട് പോണം... അല്ലേ മോൻ ഇവിടെ നിക്കണം... അവളെ ഇത്രക്ക് കരുതലോടെ നോക്കാൻ നിനക്ക് മാത്രേ പറ്റൂ മോനെ..."


നമ്മൾ പെണ്ണിനെ നോക്കി ഒന്ന് കണ്ണ് ഇറുക്കി ചിരിച്ചു... പെണ്ണ് ആണെങ്കിൽ വായും പൊളിച്ചു നമ്മളെ നോക്കാ...


"നീ ഇവിടെ നിന്നോ... ഞാൻ കാലത്തും വൈകീട്ടും നിന്നെ കാണാൻ വരാം..."


😓നമ്മളെ പെണ്ണിനെ നോക്കി പറഞ്ഞതും പെണ്ണ് കൊച്ച് കുട്ടിയെ പോലെ നമ്മളെ കയ്യിൽ തൂങ്ങി...


"എന്നാ ഞാനും വരും..."


പെണ്ണിനെ ഒരു പുഞ്ചിരിയോടെ കോരി എടുത്തു വണ്ടിയിൽ ഇരുത്തി നമ്മൾ വീട്ടിലേക്ക് വിട്ടു... ഏത് അവസ്ഥയിലും പെണ്ണിനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാൻ ആണ് നമ്മളെ ആഗ്രഹം...😪പക്ഷെ ആ കുരിപ്പ് എപ്പോഴാ നമ്മളെ ചവിട്ടി താഴെ ഇടുന്നത് എന്ന് പറയാൻ ആവില്ല...🙄



*********💃



കാലത്ത് തന്നെ ഓൻ നമ്മളെ നടത്തിച്ചു പോയതും നമ്മൾ ബാൽക്കണിയിൽ ഇരുന്നു ഓറഞ്ച് കഴിക്കാൻ തുടങ്ങി...😌കഴിക്കാണെങ്കിൽ ഇങ്ങനെ കഴിക്കണം എന്താ ഒരു ടേസ്റ്റ്... ഉപ്പും മുളകും ഒന്ന് കൂടി തേച്ച് പിടിപ്പിച്ചു വായിൽ വെച്ചതും...


"നിയ ബേട്ടി..."


നമ്മൾ ഒറ്റകണ്ണും തുറന്നു തല ചെരിച്ചു നോക്കിയതും പടച്ചോനെ മർജാൻ കക്കുനെ കണ്ടു നമ്മൾ രണ്ട് കണ്ണും തള്ളി നിന്നു...


😨ഇവനെന്താ പടച്ചോനെ ഇവിടെ... നമ്മൾ ഓനെ നോക്കി വായും പൊളിച്ചു നിന്നതും പിന്നിൽ നിന്നുണ്ട് ജൗഹർ കാക്കു നിന്ന് ഇളിക്കുന്നു...😓എല്ലാരും കൂടി ചിരിച്ചു കളിച്ചു നമ്മളെ വീഴ്ത്താൻ നോക്കാ...😕നിക്ക് വയ്യ അജുന്റെ കലിപ്പ് കാണാൻ...


ഓൻ ആണെങ്കിൽ കാര്യായിട്ട് എന്തോ നമ്മളോട് ചോദിക്കാ...🤔എന്തരോ എന്തോ...😕അത് അറിയതോണ്ട് നമ്മക്ക് ആണെങ്കിൽ ഒരു സമാദാനവും ഇല്ല...ഇപ്പൊ എന്തായാലും അജു വരാനും പോണില്ല... നമ്മൾ മെല്ലെ അങ്ങോട്ടേക്ക് നടന്നു... അത് കണ്ടതും മർജാൻ വന്നു നമ്മളെ അടുത്തായി നിന്നു...🙄ഓന്റെ നോട്ടം മുഴുവനും നമ്മളെ വയറിൽ ആണ്...


"😌അതാണേൽ ചോദിക്കേണ്ട മർജാൻ കാക്കു... ന്റെ കരിനാക്ക് ഫലിച്ചതാ... മൂന്ന് കൊച്ചുങ്ങളാ അകത്തുള്ളത്..."


നമ്മൾ മൂന്ന് വിരൽ പൊക്കി ഓനോട്‌ പറഞ്ഞു...🙄ഓൻ അത് മനസ്സിൽ ആയ പോലെ കണ്ണും തള്ളി നിന്നു...


😕ഓൻ പിന്നെയും ഹിന്ദി പറഞ്ഞു എന്റെ കൊച്ചുങ്ങളെ പേടിപ്പിക്ക...


"എന്താ ഇങ്ങേർ പറയുന്നേ ജൗഹർ കാക്കു... നിക്ക് ഹിന്ദി ഒന്നും അറീല..."


"അത് പിന്നെ മൂന്ന് കൊച്ചുങ്ങൾ എന്ന് കേട്ടത് കൊണ്ടാവും നിന്നോട് സൂക്ഷിക്കാനും നല്ലോണം ഫുഡ്‌ കഴിക്കാനും ഒക്കെയാ പറയുന്നേ..."


😍യ്യോ ഇവനും നമ്മളെ അജുനെ പോലെ ഭയങ്കര ഇഷ്ടാണല്ലോ...


"നിയ... നീ എന്താ അവിടെ ചെയ്യുന്നേ..."


ഇത്ത നീട്ടി വിളിച്ചതും നമ്മൾ ഇത്തയെ നോക്കി ഇങ്ങ് വാ എന്ന് കാണിച്ചു...


"ഇത് എന്റെ മർജാൻ കാക്കുആണ്... ഇടക്ക് അജു എന്നെ കളിയാക്കൽ ഇല്ലേ ബംഗാളി എന്ന് പറഞ്ഞു കൊണ്ട് അത് ഇവനാ..."😌


😕ഇത്ത അയിന് നമ്മളെയും ഓനെയും മാറി മാറി നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...


"🙄ഇവൻ നിന്നെ കാണാൻ വന്നതാണോ..."


"😕ആവോ അറീല... അതിപ്പോ ഓനോട്‌ എങ്ങനാ ഹിന്ദീൽ ചോയ്ക്കാ..."


"അയ്യോ ഇവൻ നിന്നെ കാണാൻ വന്നത് ഒന്നും അല്ല... ഇവിടെ പെയിന്റ് പണിക്ക്‌ വന്നതാ... കല്യാണം ഒക്കെ അടുത്തില്ലേ... ഇന്ന് വന്നേ ഉള്ളൂ...അപ്പോഴാ നിന്നെ കണ്ടേ...നിയ ബേട്ടി എന്ന ആ വിളി കേട്ട് ശരിക്കും ഞാൻ അന്തം വിട്ടു പോയി... ഇവന് എങ്ങനാ നിന്നെ അറിയാ..."


"അത് ന്റെ വീട്ടിൽ ഇവനാ പെയിന്റ് ചെയ്തേ അപ്പൊ കിട്ടീതാ... നല്ല ആളാ... നിക്ക് എത്ര ചോക്ലേറ്റ് ഒക്കെ വാങ്ങി തന്നിട്ടുണ്ട് എന്ന് അറിയോ..."😍


"നിനക്ക് ചോക്ലേറ്റ് ഇഷ്ട്ടം ആണേൽ എന്നോട് ചോദിച്ചാൽ മതി... ഞാൻ വാങ്ങി തരാം..."


😕യ്യോ ഈ പട്ടിക്ക് ഞാൻ കുളിക്കുമ്പോ ഒളിഞ്ഞു നോക്കാൻ ആവോ...


"ഡാ നീ പോയി പണി എടുക്ക്... അവളെ വായും നോക്കി നിക്കാതെ... അരെ ജാഓ..."


നമ്മളെ നോക്കി റ്റാറ്റായും കാണിച്ചു ഓൻ പോയി...ഇത്ത നമ്മളെ കയ്യിൽ പിടിച്ചു നടത്തുമ്പോൾ ആണ് കോപ്പ് തുടങ്ങിയത്...


"അജു ഇല്ലാത്തപ്പോൾ എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി... ഞാൻ ഇവിടെ തന്നെ കാണും...അല്ല പണിക്കാർ ഒക്കെ ഉള്ളപ്പോൾ ഞാൻ ഇവിടെ തന്നെ വേണമല്ലോ..."


😬ഓന്റെ തലമണ്ട അടിച്ചു പൊട്ടിക്കാൻ തോന്നി എങ്കിലും നമ്മൾ ഓനെ ഒന്ന് തുറിച്ചു നോക്കി നടന്നു...


"😓ഇത്താക് അറിയോ ആ പട്ടിക്ക് ഞങ്ങൾ കുളിക്കുമ്പോ ഒളിഞ്ഞു നോക്കാൻ ആണ്..."


"ഒന്ന് പതുക്കെ പറയെടി അയാൾ കേൾക്കും... "


"ഉള്ളതല്ലേ നിക്ക് ഓനെ പേടി ഒന്നുല്ല... ഏതോ പെണ്ണിന്റെ കുളി സീൻ കണ്ടപ്പോൾ നാട്ടുകാർ തല്ലി ഓടിച്ചാണത്രെ ഓൻ ഗൾഫിൽ ചെന്നത്..."


"നിന്നോട് ഇതാരാ പറഞ്ഞത്..."


"ഉള്ളതാ... അജു കള്ളം ഒന്നും പറയില്ല... ഞാൻ ആണേൽ ഇടക്കെ കള്ളം പറയൂ ഇടക്ക് സത്യം പറയാറുണ്ട്..."


"എന്റെ പൊന്ന് മോളെ നീ ഇത് വേറെ ആരോടും പറയല്ലേ... അവൻ അത്തരക്കാരൻ ആണെന്ന് എനിക്ക് തോന്നുന്നില്ല..."


"😕യ്യോ... അപ്പൊ അജു കള്ളം പറഞ്ഞത് ആന്നോ..."


"🙄ചിലപ്പോൾ ഉള്ളത് ആവും... അജു എന്തിനാ ഓന്റെ ഫ്രണ്ടിനെ പറ്റി കള്ളം പറയുന്നേ..."


"😨യ്യോ അപ്പൊ അജുന്റെ ഫ്രണ്ട് ആണോ ഓൻ... എന്നോട് പറഞ്ഞില്ല..."


"ഹ്മ്മ് അവൻ അപ്പൊ അത് പറയാതെ അവന്റെ തെറ്റ് മാത്രം എടുത്തു പറഞ്ഞു അല്ലേ..."


"😌അത് ഞാൻ ഓനോട്‌ സംസാരിക്കുന്ന കണ്ടു അസൂയ മൂത്ത് പറഞ്ഞത് ആണ്...


"🙄രണ്ടും കണക്കാ...എന്തായാലും ഇനി കുറച്ച് ദിവസം അവൻ വെള്ളം കുടിക്കും... മോളെ കാക്കു അല്ലേ അവിടെ ഉള്ളത് എന്താവോ എന്തോ..."


😕ന്റെ മർജാൻ കാക്കു അവിടെ ഉണ്ടെന്ന് കരുതി അജു എന്തിനാ വെള്ളം കുടിക്കുന്നെ...


നമ്മൾ പിന്നെ അച്ചു മോന്റെ കൂടെ കളിക്കുമ്പോൾ ആണ് കാളിംഗ് ബെൽ കേട്ടത്...നമ്മൾ ഡോർ തുറക്കാൻ നിന്നതും ഇത്ത വന്നു ഡോർ തുറന്നു...🙄ആ കോപ്പിനെ കണ്ടു നമ്മൾ വായും പൊളിച്ചു നിന്നു...


"ഇത് കുറച്ച് ചോക്ലേറ്റ്സ് ആണ്...അമ്മായി ഇത്തിരി ദൂരെ ആയത് കൊണ്ട് തിരക്ക്‌ ഒക്കെ കഴിഞ്ഞു പോവാന്നു കരുതി... അവരെ മക്കൾക്ക് വേണ്ടി മാറ്റി വെച്ചതാ... ഇനി ഏതായാലും അവിടെ ചെല്ലുമ്പോൾ വാങ്ങിക്കോളാം...  ചോക്ലേറ്റ് ഇഷ്ട്ടം ഉള്ള നിയ ഇത് കഴിച്ചോളൂ..."


"😍യ്യോ നിക്ക് ചോക്ലേറ്റ് മാത്രല്ല എല്ലാം ഇഷ്ടാ..."


നമ്മൾ ഒന്നും നോക്കാതെ അതും വാങ്ങി ഓനെ നോക്കി ഇളിച്ചു...😋വായീന്ന് വെള്ളം ഊറീട്ട് വയ്യ... ഇതൊക്കെ അവിടെ ഒളിച്ചു വെച്ചക്കാണല്ലേ സൈനുത്ത...😏


അങ്ങേര് പോയതും ഇത്ത നമ്മളെ ഒരു നോട്ടം...


"എന്തൊക്കെ ആയിരുന്നു കുറച്ച് മുന്നേ അവനെ പറ്റി പറഞ്ഞത്... ഇപ്പൊ കണ്ടില്ലേ..."


"😏ഓൻ വെറും കയ്യോടെ ആണ് വന്നെങ്കിൽ ഞാൻ മൈൻഡ് ഒന്നും ചെയ്യില്ലെന്ന്... ഇതിപ്പോ ചോക്ലേറ്റ് അല്ലേ ഓൻ കൊണ്ട് വന്നേ അതും ദുബായിൽ ഉള്ളത്‌...😓ന്റെ ബാപ്പച്ചി നാട്ടിൽ ആയെ പിന്നെ ഞാൻ ഇത് കഴിച്ചിട്ടില്ല..."


നമ്മൾ അതും നീട്ടി പിടിച്ചു തൊലി കളഞ്ഞു കഴിക്കാൻ തുടങ്ങി...🙄ഇത്ത ആണേൽ നമ്മളെ ഒന്ന് നോക്കി ഇളിച്ചു കൊണ്ട് അച്ചു മോനെയും എടുത്തു പോയി...



********💞



"ഡീ നിനക്ക് എന്തെങ്കിലും വേണോ...?"


നമ്മൾ ഓഫിസിൽ നിന്നും ഇറങ്ങിയപ്പോ പെണ്ണിനെ വിളിച്ചതും പെണ്ണ് ഇത്തിരി നേരം ആലോചിച്ചു...🙄


"😋നിക്ക് കൊഴുക്കട്ട വേണം..."


🙄പടച്ചോനെ ഇതെന്താ ഇങ്ങനെ... ന്റെ കൊച്ചുങ്ങളെ ഇവൾ കൊഴുക്കട്ട പോലെ ആക്കോ എന്തോ... ഒരു മസാല ദോശ വേണന്നു കേൾക്കാൻ ഉള്ള ഭാഗ്യം ഒന്നും നമ്മക്കില്ല...


കൊഴുക്കട്ടയും തേടി പിടിച്ചു വാങ്ങി കൊണ്ട് വന്നതും പെണ്ണ് ഉണ്ട് ഇരുന്നു അരൺമനയ് എന്ന ഹൊറർ മൂവി കാണുന്നു...


ബെസ്റ്റ് എട്ടാം മാസം കാണാൻ പറ്റിയ മൂവി... പേടിച്ചു ബോധം പോവാൻ മാത്രം ഉള്ള ബുദ്ധിയെ ഉള്ളൂ...  ഇരുത്തം കണ്ടാൽ പറയോ അമ്മാതിരി ഐറ്റം ആണെന്ന്...അനു മോളും തൊട്ടടുത്തായി ഇരുന്നു കാണുന്നുണ്ട്...🙄


നമ്മൾ അപ്പൊ തന്നെ റിമോട്ട് എടുത്തു ഓഫ് ചെയ്തതും...


"😪ഷോ കറണ്ട് പോയി... ആ പെണ്ണ് എങ്ങനെയാ പ്രേതം ആവുന്നേ എന്ന് ഇന്ന് കാണാൻ പറ്റോ എന്തോ..."


"ഡീ... ഇതാണോടി ഈ സമയത്ത് കാണേണ്ടത്... പേടിച്ചു വല്ലതും പറ്റിയാലോ..."


പെണ്ണ് അതൊന്നും മൈൻഡ് ചെയ്യാതെ ചോക്ലേറ്റ് കഴിക്കുന്ന തിരക്കിൽ ആണ്...🙄


"ഇത് എവിടുന്നാടി ഇത്രയും ചോക്ലേറ്റ്..."


"😌ജൗഹർ കാക്കു കൊണ്ട് വന്നു തന്നതാ... നിക്ക് ആണെങ്കിൽ ഗൾഫ് ചോക്ലേറ്റ് വല്യ ഇഷ്ടാ..."


😕പടച്ചോനെ അവനെന്തിനാ ഇതിന് ഇതൊക്കെ കൊണ്ട് വന്നു കൊടുത്തെ... ഇവൾ വീണ്ടും വായി നോക്കാൻ പോയ...


നമ്മൾ അത് തട്ടി പറിച്ചു അവന് തന്നെ കൊടുക്കാൻ എന്ന പോലെ നോക്കിയതും അതിൽ ആണേൽ ഇനി ഒന്ന് മാത്രേ ഉള്ളൂ...😕കോപ്പ് മുഴുവനും അകത്താക്കി കാണും...


നമ്മൾ പുറത്തേക്ക് ഇറങ്ങി നോക്കിയതും അവൻ ബാൽക്കണിയിൽ നിന്നു ഫോൺ ചെയ്യൽ ആണ്... നമ്മളെ കണ്ടതും നമ്മൾ അവനെ കലിപ്പ് ഇട്ടു ഒന്ന് നോക്കിയതും അവൻ നമ്മളെ നോക്കി പുഞ്ചിരിച്ചു...😏അവനെ നോക്കി പുച്ഛിച്ചു നമ്മൾ അകത്തു കയറി...


🙄ഇതിനോട് പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല...


"അജു ഇങ്ങളെ ഫ്രണ്ട് ആണല്ലേ ജൗഹർ കാക്കു..."


"ഫ്രണ്ട് ആയിരുന്നു ഇപ്പോഴല്ല... നീ അവനെ പറ്റി ആലോചിക്കാതെ കിടന്നു ഉറങ്ങാൻ നോക്ക് പെണ്ണെ..."


നമ്മൾ പെണ്ണിനേയും കെട്ടിപിടിച്ചു പറഞ്ഞതും പെണ്ണ് നമ്മളെ നെഞ്ചിൽ തലവെച്ചു കിടന്നു...


കാലത്ത് തന്നെ പെണ്ണിനെ കുത്തി പൊക്കി ജോഗിംഗ് ഒക്കെ കഴിഞ്ഞു നമ്മൾ ഇറങ്ങുമ്പോൾ ആണ് വേറൊരു കുരിശ് വന്നത്...😕ഇവനെന്താ ഇവിടെ ഇനി ലവളെ കാണാൻ ആണോ...


"നിയ ബേട്ടി..."


എന്ന അവന്റെ നീട്ടി ഉള്ള വിളി കേട്ട് നമ്മൾ വായും പൊളിച്ചു നിന്നതും പെണ്ണ് വിളിക്കാൻ നിന്ന പോലെ വന്നു...


ഫ്രൂട്ട് ആണ്... വിറ്റാമിൻ ആണെന്നും ബ്ലഡ് വെക്കാൻ നല്ലത് ആണെന്നും കുഞ്ഞുങ്ങൾക്ക്‌ വളർച്ചയും ആരോഗ്യവും സൗന്ദര്യവും ഉണ്ടാവും എന്നും ഒക്കെ ഹിന്ദിയിൽ പറഞ്ഞു ആ കവർ പെണ്ണിന് നീട്ടിയതും പെണ്ണ് ഒന്നും മനസ്സിൽ ആയില്ലേലും ഇളിച്ചു കൊണ്ട് അത് വാങ്ങി...🙄


ഫ്രൂട്ട്സിൽ ഒക്കെ ഇത്രക്ക് രഹസ്യം ഉണ്ടാർന്നു എന്ന് ഇന്നാണ് മനസ്സിൽ ആയത്... വന്നു വന്നു ഇവൾ ഇത് ഒരു കോഴികൂട് ആക്കിയോ ഉള്ള കുറുക്കന്മാർ മുഴുവനും ഇങ്ങോട്ടാണല്ലോ പടച്ചോനെ...😓


അവൻ കെയർ ചെയ്യാൻ ഒക്കെ പറഞ്ഞു പോയതും നമ്മൾ പെണ്ണിനെ തുറിച്ചു നോക്കി...🙄പെണ്ണിന് ലോട്ടറി അടിച്ച സന്തോഷമാ...


"നീ എന്താ ഞാൻ പ്രെഗ്നന്റ് ആണെന്നും മൂന്നെണ്ണം ഉണ്ടെന്നും എവിടെ എങ്കിലും ഫ്ലെക്സ് വെച്ചിട്ടുണ്ടോ... വഴിയേ പോന്നവർ മുഴുവനും ഇങ്ങോട്ടേക്ക് വരുന്നുണ്ടല്ലോ അതും നിനക്ക് കഴിക്കാൻ ഉള്ള വകയും ആയിട്ട്..."


"😏ഞാൻ ആരോടും പറഞ്ഞിട്ട് ഒന്നുല്ല... മൂന്നെണ്ണം ഉണ്ടായത് എന്റെ കുഴപ്പാണോ..."


😕കുരിപ്പ് എന്താ ഈ ചോദിക്കുന്നെ... നമ്മൾ ആരെങ്കിലും കേട്ടോ എന്ന പോലെ നോക്കിയതും മുന്നിൽ തന്നെ ഇത്ത... നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചതും ഇത്ത ചിരിയും കടിച്ചു പിടിച്ചു അകത്തേക്ക് പോയി...


"എന്റെ തെറ്റ് തന്നെയാ നിന്നെ ഞാൻ സ്നേഹിച്ചത് ഇത്തിരി ഓവർ ആയിപ്പോയി..."😓


"😏എന്നിട്ട് ഇപ്പൊ എന്നോടെന്തിനാ ചൂടാവുന്നെ..."


"എടീ അവരൊക്കെ എന്തിനാ നിനക്ക് കഴിക്കാൻ ഉള്ളതും ആയി വരുന്നെ... നിനക്ക് എന്ത് വേണേലും ഞാൻ തരില്ലേ... നിന്നോട് എന്തെങ്കിലും ചോദിച്ചാൽ ആണെങ്കിൽ അവൾക്ക് കൊഴുക്കട്ട  ഒക്കെയേ പറയാൻ ഉണ്ടാവൂ...അവരൊക്കെ എന്താ കരുതുന്നെ നിനക്ക് മൂന്നെണ്ണം ഉണ്ടാക്കി തന്നിട്ട് ഞാൻ ഇവിടെ നിന്നെ പട്ടിണിക്ക്‌ ഇട്ടിരിക്കാണെന്നോ..."


"😕ഹെയ് ഞാൻ ചോദിച്ചിട്ട് ഒന്നുല്ല അവറ് കൊണ്ടന്നെ... എന്നോടുള്ള സ്നേഹം കൊണ്ടാ... ആ മർജാൻ കാക്കു അജുനെ പോലെ തന്നെയാ എന്നോട് ഇന്നലെ പറയാ സൂക്ഷിക്കണം ദാരാളം വെള്ളം കുടിക്കണം എന്നൊക്കെ..."


"🙄എന്റെ കൊച്ചുങ്ങൾ നിന്റ വയറ്റിൽ ആയോണ്ടാ നിന്നെ ഞാൻ കെയർ ചെയ്യുന്നേ... അവരൊക്കെ എന്തിനാടി നിന്നെ ഇങ്ങനെ സ്നേഹിക്കുന്നെ..."


"😌നിക്ക് അറീല... അല്ലേലും പണ്ടേ എന്നെ എല്ലാർക്കും വല്യ ഇഷ്ടാ..."🙈


"🙄ആണുങ്ങൾക്ക് മാത്രല്ലേ ഇത് കാണുന്നുള്ളൂ... ഒരൊറ്റ പെണ്ണുങ്ങളെ ഈ വഴിക്ക് കണ്ടില്ലല്ലോ..."


അതിന് കുരിപ്പ് നമ്മളെ നോക്കി നന്നായി അങ്‌ ഇളിച്ചു തന്നു...🙄


ഒരു ഓട്ടോ വന്നു ഗേറ്റിനു വെളിയിൽ നിന്നതും ഇനി ഇതാരാ പടച്ചോനെ എന്ന പോലെ നോക്കിയതും പ്രതീക്ഷിക്കാതെ അപ്പുക്കയെ കണ്ടു നമ്മൾ അന്താളിച്ചു നിന്നു...


"നീ എന്താടാ ഇങ്ങനെ നിക്കുന്നെ..."


🙄ഒരു കോഴിയെ ആണ് ഇവിടെ പ്രതീക്ഷിച്ചത്...


"അല്ല അപ്പുക്കാ ഇങ്ങള് എന്താ പെട്ടെന്ന് എന്നെ വിളിച്ചൂടായിരുന്നോ..."


"നിന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി...പിന്നെ വണ്ടി ഇവിടെ തന്നെ ഉണ്ടാവുന്നത് നല്ലതല്ലേ ഒരു പൂർണ ഗർഭിണി അല്ലേ ഇവിടെ ഉള്ളത്‌..."


അതിനെയും നോക്കിയാ ഈ വന്നു പോവുന്നത് മുഴുവനും...


"😍യ്യോ അപ്പുക്കാ..."


എന്നും പറഞ്ഞു പെണ്ണ് ഫ്രൂട്ട്സ് ഒക്കെ അവിടെ ഇട്ടു ആളെ കയ്യിലെ ബാഗ് തട്ടി പറിച്ചു...


"😓ഇങ്ങള് ഒന്നും കൊണ്ട് വന്നില്ലേ... ഇതിൽ ഒന്നും ഇല്ലാലോ..."


😕പടച്ചോനെ എന്നെ അങ്ങ് കൊല്ല്...നമ്മൾ അപ്പുക്കയെ ദയനീയമായി നോക്കി ഒന്ന് ചിരിച്ചു...


"അയ്യോ ഞാൻ അത് അങ്ങ് മറന്നു... പെട്ടെന്ന് വന്നതാ ടിക്കറ്റ് പോലും എടുക്കാൻ പറ്റാത്തോണ്ട് നിന്നു യാത്ര ചെയ്താ വന്നത്...മോൾക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ ഞാൻ വൈകീട്ട് വാങ്ങി തരാം..."


"🙄എന്തിന് അതിന്റെ ഒന്നും ആവശ്യം ഇല്ല... ഇപ്പൊ തന്നെ ഇവളെ കാണാൻ ആളുകൾ ഇവിടെ ക്യു ആണ്... ഇപ്പൊ ഒരുത്തൻ പോയെ ഉള്ളൂ അതും ബംഗാളി... കഴിക്കാൻ ആണെങ്കിൽ a to z പ്രോട്ടീൻ കൊണ്ടാ വന്നത്..."


😕നമ്മളെ പറച്ചിൽ കേട്ട് അപ്പുക്കാ വായും പൊളിച്ചു നമ്മളെ നോക്കി നിന്നു...


"മൂന്ന് കൊച്ചുങ്ങളെ ഉണ്ടാക്കീട്ടും നിനക്ക് ഇപ്പോഴും കോംപ്ലക്സ് ആണല്ലോടാ മോനെ..."😌


"😌അതൊക്കെ പറ്റിപ്പോയി... പെണ്ണിന്റെ കയ്യിലിരിപ്പിന് അതൊന്നും പോരാ..."


"😨ഉമ്മച്ചി ദേ ഉപ്പച്ചി വന്നിരിക്കുന്നു..."


അനു മോൾ കണ്ണും ചിമ്മി കൊണ്ട് അലറി വിളിച്ചതും ഉമ്മച്ചിയും ഇത്തയും ഓടി വന്നു... പിന്നെ ആകെ കൂടെ ഒരു ബഹളം ആയിരുന്നു...


"ഇനിയും നിന്നാൽ ലേറ്റ് ആവും... ഡെലിവറി ടൈം എനിക്ക് ലീവ് എടുക്കേണ്ടതാ അപ്പൊ ഇപ്പൊ നേരത്തും കാലത്തും ചെന്നാൽ അങ്ങേര് ലീവ് തരും...അതോണ്ട് ഞാൻ പോവാ..."


"ഇനി നീ ഇല്ലേലും കുഴപ്പം ഇല്ല... ഞാൻ ഉണ്ടല്ലോ ഇവിടെ..."


"😌അത് നിങ്ങളെ കെട്ടിയോളെ കാര്യത്തിന് മതി... കഴിഞ്ഞ ആഴ്ചയും കൂടി ഇത്ത ഇങ്ങളെ കുറ്റം പറഞ്ഞതെ ഉള്ളൂ... ഇങ്ങൾ ഇത്താടെ ഡെലിവറിക്ക്‌ നാട്ടിൽ വന്നു ആളെ കഷ്ടപ്പെടുത്തുന്ന് എന്നും പറഞ്ഞു കൊണ്ട്..."


"😏നിനക്ക് ഞാൻ ഇല്ലാത്തപ്പോൾ ഇതാണല്ലേ പണി..."


🙄വന്നു കേറിയില്ല ഒരു കുടുംബ കലഹം വന്ന വഴി കണ്ടില്ലേ... നമ്മൾ ഞാൻ ഒന്നും അറിയില്ലേ എന്ന പോലെ ഇറങ്ങി...



*********💃



"😍ഹെയ്ഷ്  താങ്ക്സ് അപ്പുക്കാ..."


"എന്തിന്... ഇത് എന്റെ കടമയല്ലേടി... എന്റെ അജുന്റെ മൂന്ന് കൊച്ചുങ്ങളാ നിന്റെ വയറ്റിൽ ഉള്ളത്... അപ്പോ നിന്റെ ആഗ്രഹം സാധിച്ചു തരേണ്ടത് എന്റെ ഉത്തരവാദിത്തം കൂടിയല്ലെ..."


"മ്മ് അതൊക്കെ കണ്ടറിഞ്ഞു ചെയ്യാൻ അജു മാത്രം അല്ല കുറെ എണ്ണം ഉണ്ട്... അതാ അജുന് കാലത്ത് തന്നെ കലിപ്പ്..."


"ന്നോടുള്ള ഇഷ്ടം കൊണ്ട് വന്നതാ അപ്പുക്കാ..."


"🙄വെറുപ്പ് കൊണ്ടാ വന്നതെങ്കിൽ അജു സഹിച്ചേനെ... ഇതിപ്പോ ഇഷ്ട്ടം കൊണ്ട് ആയോണ്ടാ ഇവന് ഈ കലിപ്പ്..."


"അതൊക്കെ നിക്കറിയാം... അല്ലേ നിക്ക് ഒരു നൂറ് തല്ലു കിട്ടേണ്ട ടൈം കഴിഞ്ഞു..."😌


"പക്ഷെ ഇവൾ ഇരന്നു വാങ്ങാൻ നിക്കാ... മിക്കവാറും  ഡെലിവറിക്ക്‌ മുന്നേ  കിട്ടാൻ ചാൻസ് ഉണ്ട്..."


😕എങ്കിൽ ഓൻ വിവരം അറിയും... ഒന്നുല്ലേലും ന്റെ അമിക്കാ വന്നു ചോദിക്കും ഓനോട്...🙄ഏയ് ഓൻ വരൊന്നും ഇല്ല വന്നാൽ തന്നെ വല്ല കോൺഗ്രാറ്റ്ലഷൻസ് പറഞ്ഞു പോവും...😌ന്റെ മർജാൻ കാക്കു വരും അത് ഉറപ്പാ...


നമ്മൾ പെയിന്റ് ചെയ്യുന്ന മർജാൻ കാക്കുനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...😕ഹെയ്ഷ് ആ കോഴി എപ്പോഴും ഇങ്ങോട്ട് തന്നെ ആണല്ലോ നോട്ടം... ഇനി നമ്മൾ എങ്ങാനും കുളിക്കാൻ പോവുന്നൊന്ന് നോക്കാൻ ആണോ...


ഫുഡ്‌ കഴിക്കാൻ ഇരുന്നതും നമ്മൾ അജുനെ ഒന്ന് നോക്കി... ഓൻ നമ്മളെ നോക്കി എന്തെ എന്ന് കാണിച്ചതും ഓനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...😅


"അപ്പുക്കാ ആ ജൗഹർ കാക്കുവും അജുവും ഫ്രണ്ട് ആണെന്ന് കേട്ടല്ലോ പിന്നെന്താ പറ്റിയെ..."


അത് കേട്ടതും ഓൻ നമ്മളെ തുറിച്ചു നോക്കി...


"ആ അത് വലിയ ഒരു കഥയാണ്..."


"😕ഹെയ് നിക്ക് കഥ ഇഷ്ടല്ല... ഇങ്ങള് അത് ചുരുക്കി പറഞ്ഞ മതി..."


"🙄അത് പറഞ്ഞ ഒന്നുകിൽ ഇവന്റെ കയ് കൊണ്ട് അല്ലെങ്കിൽ നിന്റെ കയ് കൊണ്ട്... ആരുടെ എങ്കിലും കയ്യീന്ന് എനിക്ക് തല്ല് ഉറപ്പാ..."


"😕യ്യോ അതെന്താ... നിക്ക് അപ്പോഴേ തോന്നി ഈ അജു ആണ് ആ പെണ്ണ് കുളിക്കുന്നത് നോക്കിയത് എന്ന്... അല്ലാതെ ജൗഹർ കാക്കു അങ്ങനെ നോക്കൊന്നും ഇല്ല..."


"ഡീ... നീയല്ല ഞാൻ...😬നിന്നെ ഇവിടെ കാണാൻ ക്യു ആണല്ലോ ആണുങ്ങൾ..."


"ഹ്മ്മ്... അവർ ഇയാളെ പോലെ അല്ല ഒളിഞ്ഞു നോക്കാൻ..."😏


"😠ഡീ... ആരാടി ഒളിഞ്ഞു നോക്കിയത്...നിന്നെ ഇന്ന് ഞാൻ..."


"എന്റെ അജു നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ... നീ അറിയാതെ അല്ലേ എല്ലാം..."


😕യ്യോ ഇവന് എന്തോ ഉടായിപ്പ് ഉണ്ടല്ലോ... നമ്മൾ മോങ്ങാൻ തുടങ്ങിയതും അപ്പുക്കയും ഉപ്പച്ചിയും നമ്മളെ നോക്കി ചിരിക്കാൻ തുടങ്ങി...🙄ഓൻ ആണെങ്കിൽ കലിപ്പ് ഇട്ടു നോക്കാ...


"ഒന്നുല്ല മോളെ അത്  തേരാ പാരാ നടക്കുന്ന കാലത്ത് അവൻ  ഏതോ ഒരു പെണ്ണിന്റെ പിറകെ ആയിരുന്നു... രണ്ടിനെയും സെറ്റ് ആക്കാൻ നടക്കൽ ആയിരുന്നു ഇവന്റെ മെയിൻ പണി...അവന്റെ ലെറ്റർ  കയ് മാറാൻ ഉള്ള പോസ്റ്റ്‌ മാൻ ആയിരുന്നു അന്ന് ഇവൻ...ഇവന് മുന്നേ പ്രേമിക്കുന്നവരെ ഒന്നിക്കാൻ ഭയങ്കര ഇന്ട്രെസ്റ്റ... ഒടുക്കം അവന്റെ  കത്ത് കൊടുത്തു കൊടുത്തു ഇവൻ അവളെ മനസ്സിൽ കയറി കൂടി...ഒടുവിൽ ആ പെണ്ണ്  പറഞ്ഞു  അവൾക്ക് ഇവനെ ആണ് ഇഷ്ട്ടം എന്ന്..."


😨യ്യോ അത് കേട്ടതും നമ്മൾ ഞെട്ടി കൊണ്ട് ഓനെ നോക്കിയതും നമ്മക്ക് എക്കിൾ വന്നു...😭വെണ്ടാർന്നു...ഇത്ത ഇളിച്ചു കൊണ്ട് നമ്മക്ക് വെള്ളം തന്നതും നമ്മൾ അത് കുടിച്ചു ഓകെ ആയി...


"😨യ്യോ അപ്പോ കുളി സീൻ..."


"😬ഡീീീ..."


"അതിൽ പിന്നെ ഇവൻ ഒഴിഞ്ഞു മാറിയത് കൊണ്ട് അവന് അവളെ കാണാനോ കത്ത് മാറാനോ പറ്റാതെ ആയപ്പോൾ അവൻ ഒരിക്കൽ അവളെ കാണാൻ പോയതാ... കഷ്ടകാലത്തിനു ആ പെങ്കൊച് കുളിക്കാൻ പോയ നേരത്ത് അവൻ അവളെ നിഴൽ വെട്ടം കണ്ടു പിന്നാമ്പുറത്തു കൂടി പോയതോ അവൾക്ക് പിന്നാലെ ബാത്‌റൂമിൽ ആണെന്ന് മാത്രം...ബാത്‌റൂമിൽ ആയോണ്ട് ആ പേര് വന്നു എന്നെ ഉള്ളൂ... അല്ലാതെ അവൻ അത്രക്ക് വൃത്തികെട്ടവൻ ഒന്നും അല്ല...ആ പെണ്ണ് ആണെങ്കിൽ കള്ളൻ ആണെന്ന് കരുതി അലറിയതാ...അങ്ങനെ അവന് ആ പേര് കിട്ടി..."


😭യ്യോ അവൻ അല്ലേ ഇവൻ ആണോ...ഒരുത്തിയെ പ്രേമിച്ചിട്ട് ആണോ കോപ്പ് എന്നെ കെട്ടിയെ...ഉള്ള സമാദാനം പോയികിട്ടി...😓


"😭അപ്പൊ ഈ അജു ആ പെണ്ണിനെ പ്രേമിച്ചത് ആണല്ലേ... ന്നിട്ട് ഞാൻ ആരോടേലും മിണ്ടിയാൽ എന്നോട് കലിപ്പ് ആവാൻ വരാ... ഞാൻ ആരെയും പ്രേമിച്ചിട്ട് ഒന്നുല്ല..."


"😬അതിന് നിന്നെ ആര് പ്രേമിക്കാൻ... ആരെങ്കിലും വന്നാൽ തന്നെ നിന്റെ സ്വഭാവം കണ്ടു നാട് വിട്ടോളും..."


"😏അത് ഞാൻ സഹിച്ചു... എന്നാലും ഒരുത്തിയെ പ്രേമിച്ചിട്ട് വേറൊരുത്തിയെ ഞാൻ ഒരുത്തിയെയും പ്രേമിച്ചിട്ട് ഇല്ല എന്നും പറഞ്ഞു കെട്ടീട്ട് ഒന്നുല്ല..."


"ഡീ നീ കുറെ നേരം ആയല്ലോ തുടങ്ങീട്ട്... ഞാൻ ആരെ പ്രേമിച്ചു എന്നാ നീ പറയുന്നേ... ആദ്യായിട്ടും അവസാനം ആയിട്ടും നിന്നോടെ എനിക്ക് ഇഷ്ട്ടം തോന്നീട്ട് ഉള്ളൂ അതാണല്ലോ ഞാൻ ഇപ്പൊ അനുഭവിക്കുന്നെ..."


😏നിക്ക് പഴയ പോലെ ഓനെ വിശ്വാസം ഒന്നുല്ല... വെറുതെ എന്നെ പറ്റിക്കുന്നത് ആവും...😓


"മോൾ ഇങ്ങനെ ടെൻഷൻ ആവൊന്നും വേണ്ട... ആ പെണ്ണ് ഇവനോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞതിൽ പിന്നെ ഇവൻ അവനോടൊ അവളോടൊ മിണ്ടാൻ പോയിട്ടില്ല... അവളെ നിഴൽ വെട്ടം കണ്ടാൽ പിന്നെ ഇവന്റെ പൊടി പോലും കാണില്ല... ഒരൊറ്റ പെണ്ണിന്റെ മുഖത്തും ഇവൻ നോക്കീട്ടില്ല..."


😪എന്നാലും നമ്മക്ക് വല്യ സന്തോഷം ഒന്നുല്ല...


"😕ഉപ്പച്ചി ഇപ്പൊ ആ പെണ്ണ് ഇവനെയും കാത്തു നിക്കാണോ..."


"അന്നത്തെ പ്രശ്നത്തിന് ശേഷം നാട്ടുകാര്  എല്ലാരും കൂടി ആ ജൗഹർനെ എടുത്തു പെരുമാറി എങ്കിലും പെണ്ണിനെ അവളെ വീട്ടുകാർ അമ്മാവന്റെ മോനെ കൊണ്ട് അഞ്ചാറ് ദിവസം കൊണ്ട് തന്നെ കെട്ടിച്ചു... ഇപ്പൊ ആ പെണ്ണിന് രണ്ട് മൂന്ന് മക്കൾ ആയി..."


"😅അയ്യേ.... അജു ചമ്മിപ്പോയി അല്ലേ ഉപ്പച്ചി... ഞാൻ വെറുതെ തെറ്റിധരിച്ചു ആ പെണ്ണ് ഇവനെ മതി എന്ന് പറഞ്ഞു കാത്തിരിക്കാണെന്നൊക്കെ..."


നമ്മൾ ഓനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും ഓൻ നമ്മളെ അടക്കം എല്ലാറ്റിനെയും കലിപ്പിൽ നോക്കി...😅അത് കണ്ടതും നമ്മൾ വീണ്ടും പൊട്ടി ചിരിച്ചു...


"😬ഡീ... കോപ്പേ മതി ഇളിച്ചത്... കുറച്ച് മുന്നേ മോങ്ങുന്നത് കണ്ടല്ലോ...എനിക്കാ അബദ്ധം പറ്റിയത്... ആ പെണ്ണിനെ അന്നേ കെട്ടിയാൽ മതിയായിരുന്നു..."


😕അത് കേട്ടതും നമ്മളെ ചിരി സ്വിച്ച് ഓൺ ചെയ്ത പോലെ നിന്നു...😪അപ്പൊ ഇതാണല്ലേ ഉള്ളിലിരിപ്പ്...


"😏ഇയാൾ കെട്ടാത്തോണ്ട് ആ പെണ്ണ് രക്ഷപെട്ടു..."


"😠ഡീ... നീ കുറെ നേരം ആയല്ലോ തുടങ്ങീട്ട്..."


എന്നും പറഞ്ഞു ഓൻ നമ്മളെ അടുത്തെക്ക് വന്നതും നമ്മൾ എണീറ്റ് ഓടാൻ പോയതും പെട്ടന്ന് നമ്മളെ വയറ്റിൽ എന്തോ അനക്കം വെച്ചതും ആ എന്ന് അലറി കൊണ്ട് നമ്മൾ അവിടെ തന്നെ ഇരുന്നു...


"😓ഡീ എന്ത് പറ്റി..."


"😭അജു... എന്റെ വയറ്റിൽ എന്തോ അനക്കം ഇണ്ട്... ദാ കണ്ടില്ലേ..."


"നിന്നോട് ഞാൻ പറഞ്ഞത് അല്ലേ പെട്ടെന്ന് ചാടി എണീക്കരുത് എന്ന്...നിന്നെ ഞാൻ ഈ ടൈം തല്ലില്ലെന്ന് നിനക്ക് അറീലെ..."


"നിക്ക് പേടി ആവാ അജു...നിക്ക് വയ്യ..."


എന്നും പറഞ്ഞു നമ്മൾ ഓന്റെ കയ്യിൽ ഇറുക്കി പിടിച്ചതും ഓൻ നമ്മളെ വയറ്റിൽ തലോടിയപ്പോൾ നമ്മൾ കണ്ണും നിറച്ചു ഓനെ നോക്കി...😓


"ഈ സമയത്ത് അതൊക്കെ ഉണ്ടാവും മോളെ...കാലും കയ്യും ഒക്കെ അനക്കി തുടങ്ങുന്നതാ അത്...പേടിക്കാൻ ഒന്നുമില്ല... മൂന്ന് കുഞ്ഞുങ്ങൾ ആയോണ്ടാ മോൾക്ക് ഈ വിമ്മിഷ്ടം..."


ഉമ്മച്ചി നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു... ഓൻ നമ്മളെ കവിളിൽ തലോടി കൊണ്ട് കണ്ണ് നീർ തുടച്ചു തന്നു...


"ഇവന്റെ അല്ലേ കൊച്ച്... ഇത്തിരി ചവിട്ട് കൂടുതൽ കിട്ടും..."


ഉപ്പച്ചി പറഞ്ഞതും നമ്മൾ ചിരിച്ചു...


"ദേ ഉപ്പച്ചി ഇവിടെ മനുഷ്യൻ തീ തിന്നുമ്പോൾ ആണ് ഒരു ജോക്ക്..."


"ഞാൻ അവളെ ചിരിപ്പിക്കാൻ പറഞ്ഞത് ആടാ... ഇപ്പൊ കണ്ടില്ലേ അവൾ എല്ലാം മറന്നു ചിരിച്ചത്..."


"നിക്ക് ഇപ്പൊ കുഴപ്പം ഒന്നുല്ല... അജു... എന്റെ ബാക്കി ഫുഡ്‌ നിക്ക് വായിൽ വെച്ച് താ..."


"അതിനെ ഈ വിധം ആക്കി വെക്കുമ്പോൾ ഓർക്കണം ആയിരുന്നു... കൊടുക്കെടാ..."


എന്നും പറഞ്ഞു അപ്പുക്ക നമ്മളെ പ്ലേറ്റ് എടുത്തു ഓന് നീട്ടിയതും അവൻ അത് വാങ്ങി എല്ലാരേയും ഒന്ന് നോക്കി നമ്മക്ക് വാരി തന്നു...


നമ്മളെ എടുത്തു കൊണ്ട് വന്നു ഓൻ ബെഡിൽ ഇരുത്തിയതും വീണ്ടും നമ്മളെ വയറ്റിൽ അനക്കം തുടങ്ങി...


"😪യ്യോ അജു ദേ പിന്നേം തുടങ്ങി... ഇതുങ്ങൾക്ക് നിന്റെ അതേ സ്വഭാവ..."


"പിന്നെ എന്റെ കൊച്ചുങ്ങൾക്ക് എന്റെ സ്വഭാവം അല്ലേടി കിട്ടുന്നെ... അതിൽ എനിക്ക് സന്തോഷം മാത്രേ ഉള്ളൂ... ഒന്നിനും നിന്റെ സ്വഭാവം കിട്ടാതിരുന്നാൽ മതിയായിരുന്നു..."😓


"😏ഹ്മ്മ്... എന്റെ വയറ്റിലാ ഉള്ളെ എന്ന ഓർമ വേണം..."


"ആ ഒരു കുറവേ ഞാൻ അവർക്ക് കാണുന്നുള്ളു..."


"😬തെണ്ടി...നിനക്ക് ഞാൻ വെച്ചിട്ടുണ്ട്..."


"😍 ഇപ്പൊ തരോ..."


ഓൻ ടി ഷർട്ട്‌ എടുത്തു ഇട്ടു കൊണ്ട് നമ്മളെ അടുത്ത് വന്നു ഇരുന്നു കൊണ്ട് ചോദിച്ചതും നമ്മൾ ഓനെ കലിപ്പിൽ നോക്കി...


"എന്നോട് മിണ്ടണ്ട... എന്റെ വയറ്റിൽ കിടക്കുന്നതാല്ലേ കുഴപ്പം...നിക്ക് എല്ലാം മനസ്സിൽ ആവുന്നുണ്ട്..."😓


എന്നും പറഞ്ഞു നമ്മൾ കാൽ എടുത്തു ബെഡിൽ വെച്ചു നീങ്ങി കിടന്നു... ഓൻ നമ്മളെ നോക്കിയതും നമ്മൾ ഓനെ പുച്ഛിച്ചു മുഖം തിരിച്ചു കിടന്നു...


"😍ഞാൻ നിന്റെ കലിപ്പ് കാണാൻ പറഞ്ഞത് അല്ലേടി... എന്റെ കൊച്ചുങ്ങളെ വയറ്റിൽ ചുമക്കാൻ നിനക്ക് മാത്രേ അവകാശം ഉള്ളൂ...കാരണം നീ എന്റെ ഹൃദയം ആണ്..."


"😒പോ അവിടന്ന് എന്നിട്ടാണോ എന്നെ തല്ലാൻ വന്നേ... ഇപ്പൊ ന്റെ സ്വഭാവം കൊച്ചുങ്ങൾക്ക്‌ കിട്ടരുത് എന്നൊക്കെ പറഞ്ഞത്..."


"😍അപ്പൊ ഞാൻ നിന്നെ തല്ലാൻ വന്നത് അല്ലേടി... കുറെ കാലത്തിനു ശേഷം നിന്റെ ചിരി കണ്ടപ്പോൾ നിന്നെ കടിച്ചു തിന്നാനാ തോന്നിയെ... അതിനാ ഞാൻ വന്നത്..."


അതും പറഞ്ഞു അവൻ നമ്മളെ കവിളിൽ കടിച്ചതും നമ്മൾ ഓന്റെ നേരെ തിരിഞ്ഞു... അപ്പോഴേക്കും അവൻ നമ്മളെ അധരങ്ങൾ അവന്റെ അധരങ്ങൾ കൊണ്ട് ലോക്ക് ചെയ്തിരുന്നു... കിതച്ചു കൊണ്ട് അവൻ മാറി നിന്നതും നമ്മൾ ഓന്റെ നെഞ്ചിൽ തല വെച്ച് കിടന്നു...




**********💞




"😭യ്യോ വേണ്ട... ഇതിപ്പോ എന്നെ കാണുമ്പോ കാണുമ്പോ ഇങ്ങള് ഇത് എടുത്തു കുത്താണല്ലോ... ഇങ്ങനെ ആണേൽ ഇനി ഞാൻ അങ്ങോട്ടേക്ക് ഇല്ല..."


"ഒന്ന് അടങ്ങി ഇരിക്ക്... ഇനി ഇതിന്റെ ഒന്നും ആവശ്യം ഇല്ല... ഇനി മിക്കവാറും ഇവിടെ വരുന്നത് ഡെലിവറിക്ക്‌ ആവും..."


"😪അന്നും ഇങ്ങള് കുത്തോ..."


😕നഴ്സ് നമ്മളെ ഒന്ന് നോക്കിയതും നമ്മൾ പെണ്ണിന്റെ ഉമ്മച്ചിയെയും ഉപ്പച്ചിയെയും ഒന്ന് നോക്കി...


"ഒന്ന് പിടിക്ക്... അല്ലാതെ ഇത് ഇന്ന് നടക്കും എന്ന് തോന്നുന്നില്ല..."


കോപ്പ് ചാൻസ് കിട്ടിയാൽ അപ്പൊ കടിക്കും... അത് കൊണ്ട് നമ്മൾ പെണ്ണിന്റെ രണ്ട് കയ്യും പിടിച്ചു വെച്ചതും ഉപ്പച്ചിയും ഉമ്മച്ചിയും കാലും തലയും പിടിച്ചു വെച്ചു...


🙄ഇങ്ങനെ ആണെങ്കിൽ ഇവളെ പിടിച്ചു വെക്കാൻ നാട്ടുകാരെ മൊത്തം കൊണ്ട് വരേണ്ടി വരോ ആവോ...


അലർച്ച നിന്നപ്പോൾ ആണ് തീർന്ന് എന്ന് മനസ്സിൽ ആയത്...😓പടച്ചോനെ ഇമ്മാതിരി ഗതി ആർക്കും വരുത്തല്ലേ...


ഉമ്മച്ചിയെയും ഉപ്പച്ചിയെയും വീട്ടിൽ ഇറക്കി നമ്മൾ വീട്ട് മുറ്റത്ത്‌ എത്തിയതും നാലഞ്ചെണ്ണം കൂടി നിക്കുന്നത് കണ്ടു അന്തം വിട്ടു നിന്നു...


😕പടച്ചോനെ ഇവരെന്താ ഇവിടെ... ഇത് പഞ്ചായത്ത്‌ ടീംസ് അല്ലേ ഓഫിസർ അടക്കം ഉണ്ടല്ലോ...🙄ഇനി നമ്മളെ കൊച്ചുങ്ങളെ കണക്കെടുപ്പിന് വന്നതാണോ...


നമ്മളെ കണ്ടതും അവരൊക്കെ നമ്മളെ അടുത്തേക്ക് വന്നു...പെണ്ണ് ആണെങ്കിൽ നമ്മളെ പോലെ വായും പൊളിച്ചു കാറിൽ തന്നെ ഇരുന്നു...


"ഇതാണോ നിയ അജ്മൽ..."


"😍യ്യോ അതെ എന്താ...ഇങ്ങള് ഒക്കെ ആരാ...?"


😕പെണ്ണ് കേൾക്കുന്നതിനു മുന്നേ തുടങ്ങി...


"ഞങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നാ... ഞങ്ങളെ പാർട്ടി പത്ത് വർഷം തികച്ചതിന്റെ സന്തോഷത്തിൽ ഞങ്ങൾ ഈ തവണ പഞ്ചായത്തിൽ നിന്ന് കുറച്ച് വെറൈറ്റി പ്രോഗ്രാം ഒക്കെ തീരുമാനിച്ചിരുന്നു... അതിനോടൊപ്പം അർഹിക്കുന്നവർക്ക് ഉള്ള അവാർഡും... അതിൽ ഈ വർഷം തങ്ങളെ ധീരതക്ക്‌ അർഹരായവരെ പ്രോത്സാഹിപ്പിക്കാം എന്ന് കരുതി... അതിൽ തങ്ങളുടെ ജീവൻ കളഞ്ഞു മറ്റൊരു ജീവൻ രക്ഷിച്ച രണ്ട് പേരാണ് ഉള്ളത്... അതിൽ ഒന്ന് നിയ അജ്മൽ ആണ്..."


😕അത്‌ ഇപ്പോഴും കൂടി തെളിയിച്ചതാ...ഒരു സൂചി കണ്ടതിനാ ആ ഹോസ്പിറ്റൽ മുഴുവൻ കേൾക്കെ അലറി വിളിച്ചത്...


"😍യ്യോ നിക്കോ..."


"അതേ... ഈ സൺ‌ഡേ ആണ് ഞങ്ങൾ പ്രോഗ്രാം വെച്ചത്... ഗ്രൗണ്ടിൽ ആണ് കുറച്ച് ഫങ്ക്ഷൻ ഒക്കെ ഉണ്ട്...അത് കഴിഞ്ഞു വൈകീട്ട് ആണ് അവാർഡ് ധാന ചടങ്ങ്... കുട്ടി തന്നെ വന്നു നേരിട്ട് സ്വീകരിക്കണം... നാലാൾ കണ്ടാലേ ഇനിയും ഇത് പോലെ ഉള്ള ധീരന്മാർ ഉണ്ടാവൂ..."


🙄അത് ശരിയാ ഇന്ന് ഹോസ്പിറ്റലിൽ നിങ്ങൾ കൂടി വരണം ആയിരുന്നു... ധീരത കണ്ടു നിങ്ങളെ ബോധം പോയേനെ...


"യ്യോ നിക്ക് വരാൻ പറ്റില്ല... ഞാൻ പ്രെഗ്നന്റ് ആണ്... പിന്നെ മൂന്ന്..."


😠അപ്പൊ തന്നെ നമ്മൾ പെണ്ണിനെ തുറിച്ചു നോക്കിയതും പെണ്ണ് സൈലന്റ് ആയി... ഇനി ഈ ഡിസ്ട്രിക്ട് മുഴുവനും ഇവൾ അറിയിക്കും...


പെണ്ണ് നമ്മളെ കയ്യും പിടിച്ചു ഇറങ്ങിയതും അവറ്റകൾ എല്ലാം കൂടി പെണ്ണിനേയും പെണ്ണിന്റെ വയറും നല്ലോണം നോക്കി...


"എങ്കിൽ ഹസ്ബന്റ് വന്നു അവാർഡ് സ്വീകരിക്കട്ടെ... "


😌പെണ്ണ് നമ്മളെ നോക്കി ഇളിച്ചതും അവളെ ധീരത ഓർത്ത് നമ്മക്ക് വല്യ ചിരി ഒന്നും വന്നില്ല...


"എന്തായാലും അനു മോളെ രക്ഷിച്ചതിന് ഉള്ള അവാർഡ് അല്ലേ നീ പോയി വാങ്ങെടാ അജു..."


അപ്പുക്കയും നമ്മളെ വല്ലാണ്ട് പ്രോത്സാഹിച്ചപ്പോൾ നമ്മൾ സമ്മതിച്ചു...😓അവറ്റകൾ പോയതും നമ്മൾ പെണ്ണിനെയും പിടിച്ചു അകത്തു കയറി...


"😍യ്യോ നിക്ക് അവാർഡോ... വിശ്വസിക്കാൻ പറ്റുന്നില്ല...നിക്ക് പോവാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഫോട്ടോ ഒക്കെ എടുത്തു സ്റ്റാറ്റസ് വെച്ചേനെ... എന്നാലും ഇവറ്റകൾക്ക്‌ ഇപ്പൊ ആണോ ബോധം വന്നേ..."


"അവർക്ക് ബോധം ഇല്ലാത്തത് കൊണ്ടാ വന്നത്... നിന്റെ ധീരത ഇന്ന് നീ ഹോസ്പിറ്റലിൽ വെച്ച് അലറി കാണിച്ചത് അല്ലേ... നിന്റെ ഡെലിവറി ഓർത്തിട്ട് ഇപ്പൊ എനിക്കാ ടെൻഷൻ... അന്ന് ആ ഹോസ്പിറ്റൽ അവിടെ ഉണ്ടാവോ എന്തോ..."


"😏ഹ്മ്മ് അസൂയയാ ഇയാൾക്ക്..."


😅അത് കേട്ടതും നമ്മൾ പൊട്ടി ചിരിക്കാൻ തുടങ്ങി...


"എന്തായാലും അനു മോളെ രക്ഷിച്ചതിന് ഇത് നിനക്ക് കിട്ടേണ്ടത് തന്നെയാ... അതും നിന്റെ ജീവൻ പോലും നോക്കാതെ... പക്ഷെ ഈ ധൈര്യം എന്താ നീ നിന്റെ കാര്യത്തിൽ കാണിക്കാതെ...നിന്റെ ഉമ്മച്ചിയും ഉപ്പച്ചിയും മോൾക്ക് അവാർഡ് കിട്ടി എന്ന് അറിഞ്ഞ എന്താവോ എന്തോ... ഇപ്പൊ നിന്റെ ധീരത കണ്ടു പോയല്ലേ ഉള്ളൂ..."


നമ്മൾ അപ്പൊ തന്നെ അമിയെ വിളിച്ചു പറഞ്ഞതും അവർ എല്ലാരും അത് കേട്ട് നമ്മളെ പോലെ ചിരിച്ചു മരിക്കാ...



*********💞



*അമി *


"എന്റെ നിയക്ക് അവാർഡ് കിട്ടേണ്ടത് തന്നെയാ... അവളെ ജീവൻ പോലും നോക്കാതെ അല്ലേ അവൾ അനു മോളെ രക്ഷിച്ചത്..."


പെണ്ണ് അത് കേട്ടപ്പോൾ മുതൽ ഭയങ്കര ഹാപ്പിയാ... കുഞ്ഞുപ്പയും കുഞ്ഞുമ്മയും ആണെങ്കിൽ അത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആണ്...


"😭അയ്യോ അമിക്കാ... എനിക്ക്... എനിക്ക് വേദനിക്കുന്നു..."


എന്നും പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന പെണ്ണ് പെട്ടെന്ന് കരഞ്ഞതും നമ്മൾ പെണ്ണിന്റെ അടുത്തേക്കായി ഓടി...


"എനിക്ക് വയ്യാ അമിക്ക... വേദനിക്കുന്നു..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു പൊട്ടി കരഞ്ഞതും നമ്മളെ പോലെ എല്ലാരും ഒന്ന് പേടിച്ചു പെണ്ണിനെ വന്നു പിടിച്ചു... നമ്മൾ അപ്പൊ തന്നെ അജുനെ വിളിച്ചു...


"അജു അവൾക്ക് പൈൻ തുടങ്ങി... നീ പെട്ടെന്ന് കാറും ആയി വാ... പിന്നെ നിയ അറിയേണ്ട അവൾക്ക് ടെൻഷൻ ആവും ഈ സമയത്ത് എന്തിനാ വെറുതെ അവളെ കൂടി പേടിപ്പിക്കുന്നെ... നീ എന്തെങ്കിലും പറഞ്ഞു വന്നാൽ മതി..."


അവൻ സമ്മതിച്ചതും നമ്മൾ പെണ്ണിന്റെ വീട്ടിൽ വിളിച്ചു ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞു... എല്ലാം എടുത്തു റെഡി ആയതും അജു വന്നു...


നമ്മൾ ടെൻഷൻ ആയി ലേബർ റൂമിന്റെ മുന്നിൽ ഇരുന്നും നിന്നും നടന്നും സമയം കളഞ്ഞു...


"നെസ്‌ല പ്രസവിച്ചു ആൺകുട്ടിയാണ്..."


അത് കേട്ടതും നമ്മൾ ഉമ്മച്ചിയെയും ഉപ്പച്ചിനെയും അജുനെയും ഒക്കെ കെട്ടിപ്പിടിച്ചു...


"അങ്ങനെ നിന്റെ പെണ്ണും ഫ്രീ ആയി... ഇനി ഉള്ളതിന്റെ അവസ്ഥ ആലോചിക്കുമ്പോൾ തന്നെ ഹൃദയം പടാപടാന്ന് മിടിക്കാ..."😓


"നീ ഇങ്ങനെ ടെൻഷൻ ആവാതെ മോനെ... അതും നല്ല രീതിയിൽ തന്നെ നടക്കും..."


ഉപ്പച്ചി അവനെ ആശ്വസിപ്പിച്ചു നിർത്തി എങ്കിലും അവളെ കാര്യം ഓർക്കുമ്പോ എല്ലാർക്കും ടെൻഷൻ ആൺ...


കുഞ്ഞിനെയും പെണ്ണിനേയും മുറിയിലേക്ക് മാറ്റിയപ്പോൾ മുതൽ നമ്മൾ രണ്ടിനെയും നോക്കി ഇരിപ്പ് ആയിരുന്നു...😍കണ്ടിട്ട് മതി വരാത്ത ഒരു ഫീലിംഗ്സ്...❣️



**********💃



😍അങ്ങനെ ന്റെ നെച്ചു ഉമ്മച്ചി ആയി... അമിക്കാനെ പോലത്തെ ഒന്ന്...🙄ഇനി ഓന്റെ സ്വഭാവം ആവോ എന്തോ... കൂട്ട്കാരന് വേണ്ടി പാറ്റേനെ പിടിക്കാൻ നടക്കുന്ന കോപ്പാണ്...


വീട്ടിൽ വന്നാൽ കുഞ്ഞിനെ കാണാൻ ചെല്ലാം എന്നാണ് അജു പറഞ്ഞത്... അത് കൊണ്ട്  നമ്മൾ അജു  ഇറങ്ങുന്ന നേരം നോക്കി നമ്മൾ നെച്ചുനെ വീഡിയോ കാൾ ആക്കി മോനെ നോക്കും...


ഇന്ന് അവര് ഡിസ്ചാർജ് ആവാ... അതോണ്ട് നമ്മൾ റെഡി ആയി ഓനെയും വെയിറ്റ് ചെയ്ത് നിക്കാ... വന്നപാടെ പോണം നെച്ചുനെ കാണാൻ...😍നമ്മളെ പുറത്ത് കണ്ടതും മർജാൻ കാക്കു റ്റാറ്റാ കാണിച്ചു പോയി...


ഓൻ പോയതും നമ്മൾ ജൗഹർ കാക്കുനെ നോക്കി ഒന്ന് ഇളിച്ചു...


"അല്ല ജൗഹർ കാക്കു നിക്ക് കുറച്ച് ദിവസം ആയിട്ട് ഒരു ഡൌട്ട് ഉണ്ട്...ഇങ്ങള് ശരിക്കും അന്ന് കുളി സീൻ കണ്ടിനോ..."


"😕നിനക്ക് ഇത് എന്തിന്റെ കേടാണ്... അവൾ ബാത്‌റൂമിൽ കയറിയിട്ട് പോലും ഇല്ല... പിന്നെയാ... ആ കുരിപ്പ് അലറി വിളിച്ചു എന്നെ തല്ലിച്ചതാ..."


"😏ഇങ്ങക്ക് കിട്ടണം... എന്റെ അജുനെ കൊണ്ട് ഒരു പെണ്ണിന്റെ ബ്രോക്കർ ആക്കീലേ... എന്നിട്ട് അവൾ എന്റെ അജുനെ പ്രേമിച്ചു എന്ന് കേട്ടപ്പോൾ നിക്ക് എത്ര ടെൻഷൻ ആയീന്ന് അറിയോ..."


"😌അതിനെന്താ അവൻ ലക്കിയാ നല്ലോരു സുന്ദരി കുട്ടീനെ അവന് കിട്ടീലെ..."


😍യ്യോ അത്‌ കേട്ടതും നമ്മൾ അങ്ങ് പൊങ്ങി...🙄ഇനി ഇവൻ ആക്കിയത് ആണോ...


"മോനെ പാത്തു ഇതേ വരെ വന്നില്ലല്ലോ അല്ലെങ്കിൽ വരുന്ന ടൈം ആയല്ലോ നീ ഒന്ന് വിളിച്ചു നോക്ക്..."


സൈനുത്ത വന്നു പറഞ്ഞതും ഓൻ ഫോൺ എടുത്തു വിളിക്കുന്നത് കണ്ടപ്പോൾ നമ്മൾ അവിടെ നിന്നു...ഇവൻ ആള് നല്ലവനാ കോഴി ഒന്നും അല്ല...🙄രണ്ടിനെയും എങ്ങനെ ഏലും ഒന്നാക്കണം...


"സ്വിച്ച് ഓഫ് ആണല്ലോ... "


അത് കേട്ടതും നമ്മൾ ഒന്ന് നിന്നു... പെണ്ണ് കോളേജിൽ ആയെ പിന്നെ ആള് ഒരു ജാഡയാ...😨ഇനി ആ അൽത്താഫിന്റെ കൂടെ എങ്ങാനും നാട് വിട്ടു കാണോ...


നമ്മൾ അപ്പൊ തന്നെ മാറി നിന്നു അൽത്താഫിനെ കാൾ ആക്കി...


"ഡാ തെണ്ടി... ആ പാത്തു നിന്റെ കൂടെ ഉണ്ടോ... അവളെ മര്യാദക്ക്‌ കൊണ്ട് വിട്ടോണം... അല്ലെങ്കിൽ നിന്നെ അവളെ കാക്കു അല്ല നിന്നെ ഞാൻ ആവും കൊല്ലുന്നേ..."😬


😬തെണ്ടി അപ്പൊ തന്നെ കാൾ കട്ടാക്കിയതും നമ്മൾ വീണ്ടും ഓനെ രണ്ട് പറയാൻ വിളിച്ചപ്പോൾ ഫോൺ ഓഫ് ആക്കി...😕ആ തെണ്ടി അവളെയും കൊണ്ട് മുങ്ങി എന്നാ തോന്നുന്നെ...


നമ്മൾ അകത്തേക്ക് കേറാൻ നിക്കുമ്പോൾ ആൺ പോലീസ് വണ്ടി വന്നു നിന്നത്...അൽത്താഫും പാത്തുവും കൂടി അതിൽ നിന്ന് ഇറങ്ങുന്ന കണ്ടു നമ്മൾ കണ്ണും മിഴിച്ചു നോക്കി...😨ഇവരെ റൈഡിൽ പിടിച്ച... എന്നാലും എന്റെ അൽത്താഫെ ഈ ചതി വെണ്ടാർന്നു... നമ്മൾ ഓനെ ദയനീയമായി നോക്കിയതും ഓൻ നമ്മളെയും അത്‌ പോലെ ഒന്ന്  നോക്കി...


അവരെ മുന്നിൽ കൂടി അജു വന്നതും ഓൻ ആദ്യം നോക്കിയത് നമ്മളെ ആണ്...🙄ഓൻ ഓളെയും കൊണ്ട് പോയതിന് ഇവനെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ...😏


ഓൻ നമ്മളെ ഒന്ന് നോക്കി ഇങ്ങനെ ഒന്ന് കണ്ടതെ ഇല്ല എന്ന പോലെ അകത്തേക്ക് നടന്നു...🙄നമ്മൾ ആണേൽ അവറ്റകളെ നോക്കണോ ഇവനെ നോക്കണോ എന്ന കൺഫ്യൂഷനിൽ നിക്കാ...


"നീ ആരെ വായും നോക്കി നിക്കാ..."


"നെച്ചുനെ കാണാൻ പോവാൻ... അവർ ഇന്ന് ഡിസ്ചാർജ് ആവല്ലേ..."


"അവൾ അവളെ വീട്ടില പോയത്..."


"അതോണ്ട്..."😓


"നമുക്ക് പിന്നെ കാണാടി..."


"ഇയാൾ എപ്പോഴും കാണുന്നത് അല്ലേ...പോ അവിടന്ന് എന്നോട് ഇനി മിണ്ടണ്ട ഞാൻ എന്ത് മാത്രം ആഗ്രഹിച്ചു എന്ന് അറിയോ..."


നമ്മൾ ഓനോട്‌ കലിപ്പ് ആയതും നമ്മളെ പിറകിൽ ആണ് ഓന്റെ നോട്ടം...🙄


"നീയാണോ നിയ..."


😕എല്ലാം തീർന്ന്... നമ്മൾ തിരിഞ്ഞു നോക്കിയതും നമ്മളെ പഴയ പോലീസ് കാരൻ അനസ്...🙄അവനാണേൽ നമ്മളെ കണ്ടതും ഒരു നോട്ടം... നമ്മളെ പിന്നെ അങ്ങനെ ഒന്നും മറക്കില്ലല്ലോ അമ്മാതിരി പണി അല്ലേ ഇവനിട്ട് കൊടുത്തത്...അന്ന് ഇവൻ ചെളി വെള്ളം ആണ് തെറിച്ചത് എങ്കി ഇന്ന് ഓൻ ഒറിജിനൽ ചെളി വാരി തേക്കാൻ ചാൻസ് ഉണ്ട്...


😬പട്ടി അൽത്താഫ് എന്തിനാ ഇവറ്റകളെയും കൊണ്ട് ഇങ്ങോട്ട് വന്നത്...🙄നമ്മളെ മനസ്സിൽ നൂറ് കൂട്ടം ചിന്ത ആയിരുന്നു...


"ചോദിച്ചത് കേട്ടില്ലേ..."


അത് മാത്രേ നമ്മൾ കേട്ടുള്ളൂ...


"സാർ... ഇവൾ പൂർണ ഗർഭിണി ആണ് കുറച്ച് മയത്തിൽ ഒക്കെ ആവാം..."


😓അജു നമ്മളെ അവസ്ഥ കണ്ടു അവനോട് ആയി പറഞ്ഞു...ഇവന് അല്ലേലും നമ്മളെ കാണുമ്പോൾ കലിപ്പ് ആയില്ലേ സമാദാനം കിട്ടൂലല്ലോ...


"ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറയട്ടെ നിനക്ക് അറിയാം ആയിരുന്നു അല്ലേ ഈ കുട്ടി ഇവന്റെ കൂടെ ആണെന്ന്..."


നമ്മൾ കാര്യം മനസ്സിൽ ആവാതെ ഓനെ നോക്കി അതേ എന്നും അല്ല എന്നും തലയാട്ടി...😓


"സാർ എന്താ പറയുന്നത്... ഇവരും ആയി ഇവൾക്ക് ഒരു ബന്ധവും ഇല്ല..."


"അത് ഇവൾ പറയട്ടെ..."


"😕ഇവൻ എന്റെ കൂടെ പഠിച്ചതാ... പിന്നെ ഇവൾ ദേ ആ കാണുന്ന വീട്ടിലെയാ... ഇതേ നിക്ക് അറിയൂ..."


"ഓഹോ അപ്പൊ ഇവനും ഇവളും കൂടി കറങ്ങാൻ പോയത് കുട്ടി അറീലെ..."


"😓ഇല്ല..."


"എന്നിട്ടാണോടി നീ കുറച്ചു മുന്നേ പാത്തുനെ ഇവിടെ എത്തിച്ചില്ലെങ്കി നിന്നെ കൊല്ലും എന്ന് പറഞ്ഞു ഇവനെ വിളിച്ചത്..."


😨യ്യോ പണി പാളിയാ... അത് ഇവനാണോഡാ പട്ടി എടുത്തെ നമ്മൾ അൽതുനെ തുറിച്ചു നോക്കി... ഓൻ ആണെങ്കിൽ വല്ലാണ്ട് നിഷ്കു ആയി അതേ എന്ന് കാണിച്ചു...


ജൗഹർ കാക്കു ആണെങ്കിൽ നമ്മളെ നോക്കി പേടിപ്പിക്ക... പിന്നെ ഒന്ന് ഉണ്ടല്ലോ പിറകിൽ വെറുതെ ഒന്ന് നോക്കിയേ ഉള്ളൂ ഓൻ കൊല്ലാൻ പാകത്തിന് നമ്മളെ നോക്കാ...


😪ഒരു പ്രെഗ്നന്റ് അല്ലേ ഞാൻ പടച്ചോനെ പണി എപ്പോഴും തരുന്ന പോലെ തന്നെ വേണോ... ഈ സമയത്ത് ഏലും ഡിസ്‌കൗണ്ട് തന്നൂടെ...😓


"ഇവൾ ലേറ്റ് ആയീന്ന് കേട്ടപ്പോൾ ഞാൻ ചോദിക്കാൻ വിളിച്ചു എന്നെ ഉള്ളൂ..."


"ഡീ അപ്പൊ ഇവൾ ഇവന്റെ കൂടെയാണ് പോയത് എന്ന് നിനക്ക് അറിയൊ..."


🙄ഹെയ് ഇപ്പൊ ഇവനും നമ്മളെ മെക്കിട്ട് കേറാണല്ലോ... ഏത് നേരത്ത് ആണാവോ ഈ കോപ്പിനെ വിളിക്കാൻ തോന്നിയെ...


"അറീല... പക്ഷെ ഇവൾ ഇവൾ ഇവന്റെ കൂടെയേ കാണൂ എന്ന് എനിക്ക് ഉറപ്പാ..."


"രണ്ടും  ബീച്ചിൽ കറക്കം ആയിരുന്നു...രണ്ടിന്റെയും പ്രായം അതാണല്ലോ... നാളെ ഇനി ഇവർ രണ്ടും കൂടി നാട് വിട്ടാലോ വല്ല കൈയബന്ധവും കാണിച്ചാലോ ഞങ്ങൾ തന്നെ അന്വേഷിക്കണമല്ലോ... ഇവളെ വീട്ടിൽ എത്തിച്ചു ഇവനെയും കൊണ്ട് വിട്ടു രണ്ട് വീട്ടിലും കാര്യം ബോധിപ്പിക്കാം എന്ന് കരുതി കൊണ്ട് വന്നതാ... വണ്ടിയിൽ കേറിയപ്പോ ഇവന്റെ ഫോണിലേക്ക് ഇവളെ കാൾ ആൺ വന്നത് അത് കൊണ്ടാ ഇവളോട് ചോദിക്കേണ്ടി വന്നത്...രണ്ടും ഒളിച്ചോട്ടം ആണോ..."


ഓൻ ചോദിച്ചതും നമ്മൾ രണ്ടെണ്ണത്തിനെയും ഒന്ന് നോക്കി...😓


"😒അത് അറീല... പക്ഷെ ഇവർ രണ്ടാളും ഇഷ്ടത്തിൽ ആണെന്ന് അറിയാം..."


"🙄ഏ... ഇവനും ഇവളും ഇഷ്ടത്തിൽ ആണെന്നോ..."


ഇതിപ്പോ ഓളെ കാക്കുനേക്കാൾ നെട്ടൽ അജുനാണല്ലോ...😕നമ്മൾ ഓനെ ഒന്നും നോക്കാതെ ജൗഹർ കാക്കുന്റെ അടുത്തേക്ക് നീങ്ങി...


"പ്രേമിക്കുന്നത് തെറ്റാണോ... ഇങ്ങൾക്ക് അറീലെ അതിന്റെ നഷ്ടം... രണ്ടാൾക്കും ഇഷ്ട്ടം ആയ സ്ഥിതിക്ക് പിന്നെ എന്തിനാ വെറുതെ... ഇവൻ എന്റെ ഫ്രണ്ട് ആണ്... ഒരു ഫ്രണ്ട്സിനെ നഷ്ടപ്പെട്ടാൽ ഉള്ള വേദന ഇങ്ങൾക്ക് അറീലെ... അത് പോലെയാ എനിക്ക് ഇവൻ...അവർക്ക് ഇഷ്ടാണെങ്കി പിന്നെ എന്താ പ്രശ്നം കാക്കു..."


"അത് ശരിയാ... ഇവർ വല്ല തെറ്റും ചെയ്തിട്ട് ഉണ്ടെങ്കിൽ അത് ചോദിക്കാൻ ഇവിടെ ഞങ്ങൾ ഉണ്ട്... സാർ ചെല്ല്..."


"രണ്ടും കൂടി എന്തെങ്കിലും അബദ്ധം കാണിച്ചാൽ പിന്നെ ഒരു കംപ്ലൈന്റ്റും ആയി ഞങ്ങളെ അടുത്തേക്ക് വന്നേക്കരുത്..."


എന്നും പറഞ്ഞു ഓൻ നമ്മളെ ഒന്ന് നോക്കിയതും നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...


"നിനക്ക് ഇത് എത്രയാ മാസം..."


"😌എട്ട്..."


"എന്നിട്ടാണോ ഇവിടെ ഇങ്ങനെ നില്കുന്നെ...പോയി റസ്റ്റ്‌ എടുക്ക് പെണ്ണെ..."


"യ്യോ അത് പറ്റില്ല ഡോക്ടർ പറഞ്ഞത് നല്ലോണം നടക്കണം എന്നാ... നടന്നു നടന്നു മടുത്തു... മൂന്ന് കൊച്ചുങ്ങൾ ആയോണ്ട് ആവും..."


"😕മൂന്നോ..."


"😌മ്മ്..."


"അത് നന്നായി അങ്ങനെ എങ്കിലും നീ അടക്കവും ഒതുക്കവും പഠിക്കട്ടെ എന്ന് പടച്ചോൻ കരുതി കാണും..."


"😒അതൊന്നും അല്ല... പടച്ചോന് എന്നെ ഇഷ്ട്ടം ആയോണ്ടാ..."


"അല്ല സാറിന് ഇവളെ നേരത്തെ അറിയോ..."


ജൗഹർ കാക്കു ചോദിച്ചതും ഓൻ നമ്മളെ ഒരു നോട്ടം...


"കയ്യിലിരിപ്പ് കൊണ്ട് ഒരിക്കലും മറക്കില്ല... അമ്മാതിരി ഐറ്റം ആണ്..."


"😌സാറിന്റെ കെട്ട് കഴിഞ്ഞ..."


"മ്മ്... ഒരു കൊച്ചും ആയി..."


"ആള് എങ്ങനെയാ ന്നെ പോലെ ആണോ..."


"😕നിന്നെ പോലെയോ... പടച്ചോനെ അങ്ങനെ വല്ലോം ആണേൽ ഞാൻ കുത്ത് പാള എടുത്തേനെ..."


"😏ഓഹ്...അന്ന് സർ ഞങ്ങളെ മേലേ ചെളി ആക്കിയൊണ്ട് അല്ലേ ഞങ്ങൾ തിരിച്ചും  ആക്കിയേ... അതിനാണോ സാർ എപ്പോൾ നോക്കിയാലും എന്നോട് കലിപ്പ് ആവുന്നേ..."


"😓നിന്നെ കാണുമ്പോ അന്നത്തെ ദിവസം ആണ് മോളെ ഓർമ വരുന്നെ പിന്നെ എങ്ങനാ കലിപ്പ് ആവാതെ വിടുന്നെ... പക്ഷെ ഇന്ന് എനിക്ക് അങ്ങനെ തോന്നീല്ല... ഈ അവസ്ഥയിൽ കണ്ടത് കൊണ്ടാവും... പിന്നെ മൂന്ന് കൊച്ചുങ്ങൾ ആണെന്ന് കൂടി കേട്ടതോടെ ഒരു പ്രത്യേക വാത്സല്യം...എന്തായാലും ഞാൻ വൈഫിനേയും മോളെയും കൊണ്ട് ഒരിക്കൽ വരാം..."


"😍യ്യോ..."


നമ്മൾ ഓനെ നോക്കി ഇളിച്ചതും ഓൻ ഓകെ പറഞ്ഞു പോയി...


"ഡാ ചെക്കാ നിന്റെ വീട് എവിടെയാ വീട്ടിൽ ആരൊക്കെ ഉണ്ട്..."


"യ്യോ ഇവന്റെ വീടൊക്കെ നിക്ക് അറിയാം... ഞാൻ വേണേൽ അഡ്രസ് പറഞ്ഞു തരാം... ഇവന് കെട്ടാൻ തന്നെ രണ്ട് കാക്കു ഇണ്ട്..."


"എങ്കിൽ അവരൊക്കെ കെട്ടി കഴിഞ്ഞു മോൻ ഒന്ന് മൂക്കട്ടെ അപ്പൊ മതി കറക്കം ഒക്കെ കേട്ടല്ലോ..."


"മ്മ്..."😓


ഓൻ തലയും താഴ്ത്തി മൂളിയതും  നമ്മൾ പാത്തൂനെ ഒന്ന് നോക്കി...


"ഞങ്ങൾ കറങ്ങാൻ പോയത് അല്ല കാക്കു എന്റെ ബസ് മിസ് ആയപ്പോൾ ഇവൻ കൊണ്ട് വിടാം എന്ന് പറഞ്ഞു അതോണ്ടാ..."


"ഓഹോ ബീച്ചിൽ ആണോടി നിന്റെ ബസ്...ബാക്കി ഒക്കെ ഞാൻ ഇവന്റെ വീട്ടിൽ ചെന്നു തീരുമാനിച്ചോളാം..."


"അയ്യോ കാക്കു ചതിക്കല്ലേ... സമയം ആവുമ്പോ ഞാൻ തന്നെ പറയാം..."


"എങ്കിൽ ഈ കാണലും കറക്കവും നിർത്തണം കേട്ടല്ലോ..."


" ഒരിക്കലും ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല...ഇന്നത്തോടെ എല്ലാം നിർത്തി... ഇപ്പൊ വീട്ടിൽ അറിഞ്ഞു കാണോ എന്തോ... "😓


എന്നും പറഞ്ഞു ഓൻ നമ്മളെ നോക്കിയതും നമ്മൾ ഓനെ പുച്ഛിച്ചു... ഓൻ വെള്ളം ചോദിച്ചതും  ഇത്ത വെള്ളം കൊണ്ട് വന്നു ഓന് കൊടുത്തു...🙄ഓൻ ആണെങ്കിൽ ഈ വർഷമേ വെള്ളം കണ്ടിട്ടില്ലെന്ന പോലെയാ കുടിക്കുന്നെ...ജൗഹർ കാക്കു ആണെങ്കിൽ അജുനെ നോക്കിയതും അജു അങ്ങേരെ പുച്ഛിച്ചു മുഖം തിരിച്ചു...🙄


"എന്ത് കാണാൻ നിക്കാടി കേറി പോടീ അകത്ത്‌..."😬


എന്ന് ആ കോപ്പ് നമ്മളെ നേരെ അലറിയതും നമ്മൾ കലിപ്പിൽ ഓനെ നോക്കി...


"😓എന്നാൽ ശരി ഞാൻ പോട്ടെ... പടച്ചോനെ ഇത്രയും ദൂരം നടന്നു പോണമല്ലോ ഇവിടെ വല്ല വണ്ടിയും കിട്ടോ..."


"എന്തായാലും നീ വാ ഞാൻ കൊണ്ട് വിടാം... എനിക്ക് നിന്നോട് ചിലത് ചോദിക്കാൻ ഉണ്ട്..."


എന്നും പറഞ്ഞു ജൗഹർ കാക്കു ഓന്റെ തോളിൽ കയ്യിട്ടു നടന്നതും നമ്മൾ അജുനെ നോക്കി പുച്ഛിച്ചു അകത്തേക്ക് കയറി...😓


"😒അജു ന്നെ കൊണ്ടൊവോ..."


"😬എവിടെക്ക്‌... നാട്ടിൽ ഉള്ള മുഴുവൻ പ്രശ്നങ്ങളും ഓട്ടോ പിടിച്ചു വരുവാണല്ലോ നിന്റെ തലയിലോട്ട്... നീ ആരാന്നാടി നിന്റെ വിചാരം... എന്തിലും ഏതിലും കൊണ്ട് പോയി തല ഇട്ടോളും... ഈ സമയത്ത് എങ്കിലും അടങ്ങി നിന്നൂടെ... ഇതിന്റെ ഒക്കെ ദോഷം എന്റെ കുഞ്ഞുങ്ങൾക്കാ..."


😒ഓന്റെ മാത്രാണോ... പറയുന്നത് കേട്ടില്ലേ കുരിപ്പ്... അല്ലെലും എന്ത് ഇണ്ടായാലും എന്റെ തലയിൽ ആണല്ലോ...😓


നമ്മൾ വല്ലാണ്ട് നിഷ്കു ആയി ഓനെ നോക്കിയതും ഓൻ നമ്മളെ പുച്ഛിച്ചു കാണിച്ചു...


😏ഞാൻ അല്ലേ മിണ്ടാതെ നിക്കണ്ടേ ഇതിപ്പോ ഓൻ ആണല്ലോ മിണ്ടാതെ...😓



*********💞



🙄ഉള്ള പ്രശ്നങ്ങൾ മുഴുവൻ കോപ്പിനെ തേടി ആണല്ലോ പടച്ചോനെ വരുന്നെ... ആ കോഴിക്ക് അവളെ സെറ്റ് ആക്കി കൊടുത്തത് ഈ കുരിപ്പ് ആവും...ആ കോപ്പ് കൂടി അവിടെ വന്നാൽ പിന്നെ പെണ്ണ് ഏത് നേരവും അവിടെ ആവും...


"എന്റെ അജു ഈ നിസാര കാര്യത്തിന് നീ ഇവളോട് പിണങ്ങി നിന്നിട്ട് എന്താ കാര്യം... അവൾ അവനെ വിളിച്ചു നോക്കി എന്നൊരു തെറ്റല്ലേ ചെയ്തുള്ളൂ..."


ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ  നമ്മൾ പെണ്ണിന്റെ അടുത്ത് നിന്ന് മാറി ഇരിക്കുന്നത് കണ്ടു അപ്പുക്ക നമ്മളെ നോക്കി പറഞ്ഞതും നമ്മൾ പെണ്ണിനെ ഒന്ന് നോക്കി...


"😏എന്നോട് മിണ്ടൊന്നും വേണ്ട... നെച്ചുന്റെ അടുത്ത് എന്നെ കൊണ്ടോയില്ലല്ലോ..."


"ഓഹ് ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ... അല്ലെങ്കിൽ തന്നെ കണ്ട ആണുങ്ങൾ മുഴുവനും ഇവളെ വിശേഷം ചോദിച്ചു ഇവിടെ ക്യു ആണ്... ഇന്ന് വന്ന അവനും ഇവളെ കണ്ടപ്പോൾ  നിന്നെ കണ്ടപ്പോൾ ഫ്രീസ് ആയിപ്പോയൊ..."


"😕അങ്ങേർക്ക് എങ്കിലും എന്നെ ഇങ്ങനെ കണ്ടിട്ട് സഹതാപം ഇണ്ട്...അതോണ്ട് ഫ്രീസ് ആയതാ... എന്നോട് ഒരു സഹതാപവും ഇല്ലാത്ത ഒരേ ഒരാൾ ഇങ്ങളാ..."


😓നമ്മളെ അവസ്ഥ നമ്മക്കെ അറിയൂ... ഡേറ്റ് അടുക്കും തോറും സ്വസ്ഥത കിട്ടുന്നുമില്ല... ഈ സമയത്തും ഓരോ പ്രശ്നത്തിൽ ചെന്നു തലയിട്ട് കൊടുക്കാ... സൂക്ഷിക്കാൻ ഇതിനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും...


നമ്മക്ക് ഫുഡ്‌ ഒന്നും ഇറങ്ങാതെ നമ്മൾ എണീറ്റ് പുറത്തേക്ക് വന്നു ഇരുന്നു...


"അജു... നിന്റെ വിഷമം കൊണ്ടും സങ്കടം കൊണ്ടും ആണ് ഇന്ന് നീ അവളോട്‌ കലിപ്പ് ആയത് എന്ന് ഞങ്ങൾക്ക് മനസ്സിൽ ആവും... പക്ഷെ അവൾക്ക് മനസ്സിൽ ആവണം എന്നില്ല... അതിന് എന്ത്‌ മാത്രം സങ്കടം ഉണ്ടാവും അതും നിന്റെ കൊച്ചുങ്ങൾക്ക് തന്നെ അല്ലേ ബുദ്ധിമുട്ട്..."


"😓 അവൾക്ക് വല്ലതും പറ്റുമോന്ന് ഉള്ള പേടികൊണ്ടാ ഞാൻ ഇങ്ങനെ ഒക്കെ...അവളോട്‌ ആരെങ്കിലും ഒച്ച ഇട്ടു സംസ്ടിക്കുന്നത് പോലും എനിക്ക് സഹിക്കുന്നില്ല... ഇന്ന് തന്നെ ഞാൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്നൊക്കെ കരുതിയാ വന്നത്...പക്ഷെ അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല..."


"അവൾ എന്തോ ഫുഡ്‌ ഒന്നും കഴിച്ചില്ല... ആരോടും ഒന്നും മിണ്ടാതെ നിനക്ക് പിന്നാലെ എണീറ്റ് മുറിയിൽ പോയതാ...നീ ചെന്നു ഒന്ന് നോക്ക്..."


😕ആദ്യായിട്ട് ആണല്ലോ ഫുഡ്‌ കഴിച്ചില്ല എന്ന് കേട്ടത്... നമ്മൾ അത് കേട്ടതോടെ ഫുഡും എടുത്തു മുറിയിൽ ചെന്നതും പെണ്ണ് ബെഡിൽ കിടക്കുന്നതാണ് കണ്ടത്...


"ഡീ നീ ഫുഡ്‌ ഒന്നും കഴിച്ചില്ലല്ലോ... ഞാൻ വാരി തരാം..."


എന്നും പറഞ്ഞു പെണ്ണിനെ നോക്കിയതും പെണ്ണിന്റെ കണ്ണ് നിറഞ്ഞു കണ്ടു നമ്മളെ നെഞ്ചു പിടയുന്നത് പോലെ തോന്നി...😓


"എന്ത് പറ്റി മോളെ..."


എന്നും പറഞ്ഞു അവളെ അടുത്ത് മുട്ട് കുത്തി ഇരുന്നതും പെണ്ണ് പൊട്ടി കരഞ്ഞു കൊണ്ട് നമ്മളെ കയ്യിൽ പിടിച്ചു...


"😓നിക്ക് വയ്യ അജു...എന്റെ വയറ്റിൽ എന്തൊ പോലെ..."


അവൾ നമ്മളെ കയ് വയറ്റിൽ വെച്ച് പറഞ്ഞതും നമ്മളെ കയ്യിൽ അനുഭവപ്പെട്ട ഫീലിംഗ് ഒന്ന് വേറെ തന്നെ ആയിരുന്നു... അതിൽ ഉണ്ടാവുന്ന ഓരോ ചലനങ്ങളും നമ്മക്ക് അറിയാൻ പറ്റി...


നമ്മൾ പെണ്ണിന്റെ ഷർട്ട്‌ നീക്കി വയറ്റിലേക്ക് നോക്കിയതും നമ്മളെ കണ്ണുകൾ വിടർന്നു...😍


"നിക്ക് പേടിയാ അജു ഞാൻ മരിച്ചു പോകോ..."


"നീ അങ്ങനെ ഒന്നും പറയല്ലേ...ഒന്നുല്ല മോളെ നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ പുറത്ത് വരാൻ തിടുക്കം ആയീന്നാ തോന്നുന്നേ...എനിക്ക് കാണാൻ പറ്റുന്നുണ്ട് അവരുടെ ഓരോ ചലനങ്ങളും..."


അവളെ ആശ്വസിപ്പിച്ചു കൊണ്ട് നമ്മളെ അവിടെ തലോടി കൊണ്ട് ഉമ്മ വെച്ചു...


"😓അയ്യോ..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെ ഷർട്ടിൽ ഇറുക്കി പിടിച്ചതും അവിടെ കൂടുതൽ അനക്കം നമ്മളെ കണ്ണിൽ ഉടക്കി...


"ഈ ഉപ്പച്ചിക്ക്‌ എന്റെ നക്ഷത്ര കുഞ്ഞുങ്ങളെ കാണാൻ തിടുക്കം ആയത് പോലെ നിങ്ങൾക്കും തിടുക്കം ആയോ...അതികം വൈകാതെ പുറത്ത് വരാട്ടോ... ഇനി കുറച്ച് ദിവസങ്ങൾ കൂടി അല്ലേ ഉള്ളൂ... അത് വരെ എന്റെ മക്കൾ ക്ഷമിക്ക്... ഉമ്മച്ചികുട്ടിയെ അതികം ബുദ്ധിമുട്ടിക്കാതെ വരണം കേട്ടോ..."


അവിടെ തലോടി കൊണ്ട് നമ്മൾ പറഞ്ഞു പുഞ്ചിരിയോടെ നമ്മൾ പെണ്ണിനെ നോക്കിയതും അവൾ ഉറക്കം പിടിച്ചിരുന്നു... കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു എണീക്കാൻ നോക്കിയതും പെണ്ണ് നമ്മളെ ഇറുക്കി പിടിച്ചത് കണ്ടു പതിയെ അവളെയും നോക്കി അടുത്ത് കിടന്നു...


നിഷ്കളങ്കമായി അവളെ നോക്കി കിടന്നതും നമ്മളെ കണ്ണുകൾ നിറഞ്ഞു വന്നു... പാവം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്...അവളെ പുതച്ചു കൊടുക്കുമ്പോ ആണ് പെണ്ണിന്റെ  കാലിൽ കൊലുസ് തട്ടി ഉള്ള മുറിവ് കണ്ടത്... നീര് വെച്ചു കാൽ വീർത്തിട്ടുണ്ട്... നമ്മൾ മെല്ലെ കൊലുസ് രണ്ടും ഊരി മാറ്റി അവളെ കളിലേക്ക്‌ നോക്കി... ഇപ്പോഴും അതിന്റെ അഭാവം അവളെ കാലുകളിൽ കാണാം...


അരഞ്ഞാണത്തിലേക്ക് നോക്കിയതും അതും പെണ്ണിന്റെ അരയിൽ ഇറുകികിടക്കുന്നത് കണ്ടു നമ്മൾ ഒരു ചിരിയോടെ അതും കടിച്ചു കൊണ്ട് ഊരി മാറ്റി...നമ്മളെ താടി കുത്തിയതോടെ പെണ്ണ് ഒന്ന് പിടഞ്ഞു... അത് കണ്ടു ഒരു പുഞ്ചിരിയോടെ അവളെ നോക്കി അവിടെ ഒന്ന് ചുംബിച്ചു...


പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞുങ്ങളുടെ ഓരോ അനക്കവും അവൾക്ക് സഹിക്കാൻ ആവാത്ത പോലെ കരച്ചിൽ ആയിരുന്നു... അപ്പോഴും പെണ്ണ് നമ്മളോട് പിണങ്ങി നിക്കാ...😍എല്ലാം ഡെലിവറി കഴിഞ്ഞു വീട്ടണം...


ജൗഹർ കെട്ടിന് ക്ഷണിക്കാൻ വന്നതും പെണ്ണ് ഓന്റെ വായും നോക്കി ഇളിച്ചു നിക്കാ...


"അജു നിയനെയും കൊണ്ട് വരണം കേട്ടോ..."


എന്ന് അവൻ നമ്മളെ നോക്കി പറഞ്ഞു എങ്കിലും നമ്മൾ അവനെ പുച്ഛിച്ചു നിന്നു...പെണ്ണ് ആണെങ്കിൽ അതിന് ശേഷം പുറത്ത് തന്നെയാ... ആ മർജാനെ വായും നോക്കി നിക്കാൻ ആവും... അത് ഒന്ന് കഴിഞ്ഞ മാത്രേ നമ്മക്ക് സമാദാനം കിട്ടൂ...


ഡേറ്റ് അടുത്തത് കൊണ്ടും പെണ്ണിന്റെ കോഴി സ്വഭാവം കൊണ്ടും നമ്മൾ ലീവ് എടുത്തു പെണ്ണിനേയും നോക്കി ഇരിപ്പ് ആയി...


"😏എന്നെ നോക്കാൻ നിക്കൊന്നും വേണ്ട ഞാൻ മിണ്ടൊന്നും ഇല്ല..."


"നിന്നെ നോക്കാൻ ആണെന്ന് ആര് പറഞ്ഞു... ഞാൻ എന്റെ കൊച്ചുങ്ങളെ നോക്കാൻ വേണ്ടി നിക്കുന്നതാ..."


"😓നിക്ക് അറിയാം അല്ലേലും ഇപ്പൊ എന്നെ തീരെ ഇഷ്ട്ടം അല്ലെന്ന്..."


"😜അത് ശരിയാ..."


അതിന് പെണ്ണ് നമ്മളെ തുറിച്ചു നോക്കിയതും നമ്മൾ ഇളിച്ചു കൊണ്ട് പെണ്ണിന്റെ അടുത്തേക്ക് ചെന്നു...


"നിന്റെ ഈ ദേഷ്യം കാണുമ്പോ ഉണ്ടല്ലോ എനിക്ക് കടിച്ചു തിന്നാൻ തോന്നാ...പിന്നെ നിന്റെ ഈ കോലം കാണുമ്പോ ചിരിയും വരാ... എങ്ങനെ നടന്ന പെണ്ണാ വയറും വീർപ്പിച്ചു ഇങ്ങനെ നിക്കുന്നെ... ഇപ്പൊ നീ വല്ലാണ്ട് തടിച്ചുരുണ്ടിട്ടുണ്ട്..."


"😪എല്ലാം നീ കാരണാ... ന്നിട്ട് ഇപ്പൊ എന്നെ കളിയാക്ക അല്ലേ...പോ അവിടന്ന് ഞാൻ ഇനി ഇയാളോട് മിണ്ടേ ഇല്ല..."


പെണ്ണ് നമ്മളെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞതും നമ്മൾ പെണ്ണിന്റെ കയ്യിൽ പിടിച്ചു തടഞ്ഞു... അവളെ മുഖം കയ്യിൽ എടുത്തു ആ കവിളിൽ ചെറുതായി കടിച്ചു...😍


"ഇപ്പോഴാ നീ എന്റെ മുന്നിൽ ഏറ്റവും സുന്ദരി ആയി തോന്നുന്നത്... കാരണം നീ എന്റെ മക്കളുടെ ഉമ്മച്ചി ആവാൻ പോവാ..."


"😓ന്നിട്ടാണോ എന്നെ വെറുതെ സങ്കടപ്പെടുത്തിയെ..."


"നിന്റെ ഈ ദേഷ്യം കാണാൻ അല്ലേ... ഇടക്ക് നിന്റെ ഈ കലിപ്പ് കണ്ടില്ലേ എനിക്ക് എന്റെ പഴയ നിയ കുട്ടിയെ വല്ലാണ്ട് മിസ് ചെയ്യും അത് കൊണ്ടാടി..."😍


"😌സത്യായിട്ടും..."


"ആടി പൊട്ടി..."


"എന്നാൽ എന്നെ എടുക്ക്... നിക്ക് കാൽ വേദനിക്കുന്നു നടക്കാൻ വയ്യാ..."


പെണ്ണിനെ എടുത്തു സോഫയിൽ ഇരുത്തി കാലിലേക്ക് നോക്കിയതും അത് നീര് വെച്ചു വല്ലാതെ ആയിട്ടുണ്ട്... നമ്മൾ ചൂട് വെള്ളം എടുത്തു പെണ്ണിന്റെ കാലിൽ ചൂട് പിടിച്ചു കൊടുത്തു... അപ്പൊ ഉള്ള പെണ്ണിന്റെ നോട്ടം കണ്ടു നമ്മൾ ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു...



**********💃



💃ഹുയ്യമ്മാ നാളെ ജൗഹർ കാക്കുന്റെ കെട്ടാണ്...🙄ആ കോഴി അൽത്താഫ് വരെ വന്ന്...


ഇത്തയും ഉമ്മച്ചിയും ഒക്കെ റെഡി ആവുന്ന കണ്ടു നമ്മൾ പെട്ടെന്ന് റെഡി ആവാൻ തുടങ്ങി...


"🙄നീ എവിടെ പോവാ...?"


"😕ഞാൻ ചന്തക്ക് പോവാ..."


"😕ഇപ്പോഴോ... വന്ന് വന്നു നിന്റെ തലക്ക് സ്ഥിരത ഇല്ലാതായോ...?"


"😓ഓഹ് ഞാൻ ഇയാളെ ചോദ്യം കേട്ട് പറഞ്ഞതാ... ജൗഹർ കാക്കുന്റെ മെഹന്ദി അല്ലേ ഇന്ന് ഞാൻ അവിടെ പോവാ... ഉമ്മച്ചിയും ഇത്തയും ഒക്കെ റെഡി ആവണ്ട്... ഇയാൾ പോണൊന്നും ഇല്ലേ... പണ്ടെങ്ങോ ഏതോ പെണ്ണ് പ്രേമിച്ചു എന്നും പറഞ്ഞു നിക്കാണോ... ആ പെണ്ണ് വരെ വേണേൽ കെട്ടിന് വരും... ഇയാൾ ഇങ്ങനെ ജാഡ കാണിച്ചു നിന്നോ ഞാൻ പോവാ..."


"ഡീ അവിടെ നിക്കെടി..."


എന്നും പറഞ്ഞു ഓൻ നമ്മളെ കയ്യിൽ പിടിച്ചു നിർത്തി...


"നീ ഈ വയറും വെച്ചു അങ്ങോട്ടേക്ക് പോവാണോ... ഡേറ്റ് അടുത്ത് ഇനി വെറും അഞ്ച് ദിവസം മാത്രേ ഉള്ളൂ...ആൾക്കാർ ശ്രദ്ധിക്കും അത് നിനക്കാ ദോഷം... രാത്രി ആവുമ്പോ വയർ വേദന കാൽ വേദന എന്നും പറഞ്ഞു കരയാൻ ആണോ..."


"😓ഞാൻ കരയില്ല... നിക്ക് പോണം അജു... നിക്ക് കല്യാണ വീട്ടിൽ പോകാൻ ഇഷ്ടാ..."😌


"അത് മനസ്സിൽ ആയി... നിനക്ക് വേണ്ടത് ബിരിയാണി അല്ലേ അത് ഞാൻ ഉണ്ടാക്കി തരാം..."


"😏നിക്ക് ആ ബിരിയാണി തന്നെ വേണം... കല്യാണ വീട്ടിലെ ബിരിയാണി പ്രത്യേക ടെസ്റ്റ്‌ ആണ്..."


"എങ്കിൽ അത് ഞാൻ ഒപ്പിച്ചു തരാം... നീ ഇവിടെ അടങ്ങി നിക്ക്..."


"ഇയാൾ പോവാതെ എങ്ങനാ ബിരിയാണി കിട്ടുന്നെ..."


"ഓഹ് എന്റെ നിയ...ഞാൻ അപ്പുക്കാനേ എങ്ങാനും വിളിച്ചു പറഞ്ഞു എത്തിക്കാം പോരെ..."


"😌മ്മ് അത് മതി...🤔അപ്പൊ പിന്നെ മെഹന്ദി ഇടണ്ടേ..."


"😕അതിന് നിന്നെ ആണോ അവൻ കെട്ടുന്നേ..."


"😏ഹ്മ്മ് ഇയാൾ കെട്ടിയില്ലേ ഞാൻ ഓനെ കെട്ടിയേനെ..."


"അയ്യട പെണ്ണിന്റെ ഉള്ളിലിരിപ്പ് കൊള്ളാലോ... മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചി ആയി... പെണ്ണ് ഇപ്പോഴും കെട്ടാൻ ഉള്ള ചെക്കനെ നോക്കി നടക്കാ..."🙄


"😏ഞാൻ ഓനെ കെട്ടാൻ അല്ല മെഹന്ദി ഇടാനാ പറഞ്ഞത്..."


"എടീ ഈ സമയത്ത് ഞാൻ എവിടെ പോയി ഉണ്ടാക്കാനാ മെഹന്ദിയൊക്കെ... നിന്റെ അവസ്ഥ കണ്ടു ഇത്തിരി സഹതാപം കാണുക്കുമ്പോ നീ എന്റെ തലയിൽ കേറി നിരങ്ങല്ലേ..."


"😪അല്ലേലും ഇയാക്ക് ഇപ്പൊ എന്നോട് പഴയ ഇഷ്ട്ടൊന്നും ഇല്ല... എന്റെ അമ്മീടെ കെട്ടിന് ഇയാൾ എന്നെ ബാത്‌റൂമിൽ പൂട്ടി ഇട്ടോണ്ട് നിക്ക് എന്തല്ലാ നഷ്ടം ആയത് എന്ന് അറിയോ..."


നമ്മൾ ഓന്റെ സിംപതി കിട്ടാൻ വേണ്ടി മോങ്ങി കാണിച്ചു...


"അത് കൊണ്ടെന്താ നിനക്ക് നഷ്ടം പുറത്ത് ഇറങ്ങിയതോടെ അവൾക്ക്‌ സെൽഫി ബിരിയാണി എന്തൊക്കെ ആയിരുന്നു... എനിക്കല്ലേ നഷ്ടം നീ എന്റെ തലയിൽ ആയില്ലേ..."


😕പടച്ചോനെ കുരിപ്പിന്റെ സ്നേഹം കിട്ടോന്ന് നോക്കുമ്പോൾ ഓൻ കലിപ്പ് കേറ്റാണല്ലോ...


"😓ഇപ്പോഴല്ലേ ഉള്ളിലിരിപ്പ് മനസ്സിൽ ആയെ... ഞാൻ പോവാ ഇയാളെക്കാൾ നല്ലത് ജൗഹർ കാക്കു ആണ്..."


"എന്നാ നീ പോടീ... നിന്നെ പറഞ്ഞു മനസ്സിൽ ആക്കാൻ എനിക്ക് ആവില്ല..."


നമ്മൾ ഓനെയും പുച്ഛിച്ചു ഇറങ്ങിയതും സൈനുത്ത ഇണ്ട് അകത്തേക്ക് വരുന്നു...


"മോൾക്ക് വരാൻ പറ്റാത്തോണ്ട് അവൻ ഫുഡ്‌ റെഡി ആയപ്പോൾ തന്നെ നിനക്ക് കൊണ്ട് വന്ന് തരാൻ ആണ് പറഞ്ഞത്... അപ്പൊ തന്നെ ഞാൻ ഇതും കൊണ്ട് വന്നതാ..."


😕യ്യോ അപ്പൊ പോയെങ്കിൽ ചമ്മി നാറിയേനെ... അജു പറഞ്ഞത് കേട്ടാൽ മതിയെന്നു...😒ന്നാലും നിക്ക് വല്ലാണ്ട് സങ്കടം ആയി... അല്ലേലും എന്ന് ഈ കോപ്പിനെ കണ്ടോ അന്ന് തൊട്ട് കല്യാണം കൂടാൻ യോഗം ഇല്ല...


"നീ ഇവിടെ ഉണ്ടായിരുന്നോ... എന്താടാ നിനക്ക് ഇപ്പോഴും നിനക്ക് അവനോട് ദേഷ്യമാണോ...?"


"ഏയ്‌ അത്‌ കൊണ്ടൊന്നും അല്ല... ഇന്ന് ഇവൾ ഇവിടെ തനിച്ചല്ലേ എന്തായാലും നാളെ ഞാൻ നിക്കാഹിനുണ്ടാവും..."


🙄ഓഹ് അതിനെങ്കിലും തോന്നിയല്ലോ...


"സൈനുത്ത പാത്തുന്റെ കയ്യിൽ മെഹന്ദി ഇന്ടെൽ നിക്ക് കൊണ്ടന്ന് തരോ... നിക്ക് ഇപ്പൊ ഇടാൻ തോന്നാ..."


"അതിനെന്താ ഇപ്പൊ കൊണ്ട് വരാം..."


നമ്മൾ അത് കേട്ടതും അവരെ നോക്കി ഇളിച്ചു... അവർ പോയതും നമ്മൾ ഫുഡ്‌ കഴിക്കാൻ തുടങ്ങി...😌പെട്ടെന്ന് കഴിച്ചു ഓനോട്‌ തന്നെ ഇട്ടു തരാൻ പറയാം...കഴിക്കലിന്റെ സ്പീഡ് കൊണ്ടാണോ എന്തോ നമ്മക്ക്‌ എക്കിൾ വന്നതും ഓൻ നമ്മളെ അവസ്ഥ കണ്ടു വെള്ളം കൊണ്ട് വന്നു...


"😕എടീ പതുക്കെ കഴിക്ക്‌ ആരും കൊണ്ട് പോവോന്നും ഇല്ല..."


"നിക്ക് മെഹന്ദി ഇടാൻ ഉള്ളതാ... എന്റെ വയർ ഇല്ലാത്ത ഫോട്ടോ എഡിറ്റ്‌ ചെയ്ത് അവരെ സെൽഫിയിൽ കയറി കൂടണം...ന്നിട്ട് അത് സ്റ്റാറ്റസ് ഇടണം..."


😌നമ്മൾ ഓനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു...


"നിന്റെ വിചാരം വിവാഹം എന്നത് ബിരിയാണി കഴിക്കലും സെൽഫി എടുക്കലും അത് സ്റ്റാറ്റസ് ഇടലും ആണല്ലേ..."


"😕യ്യോ അപ്പൊ അതല്ലേ..."


"എന്റെ പൊന്ന് നിയ വിവാഹം എന്നത് രണ്ട് മനസുകൾ കൂടി ചേരുന്ന സുന്ദര നിമിഷങ്ങൾ ആണ്...അവന്റെ കയ്യിൽ തന്റെ മകൾ സുരക്ഷിതയാണെന്ന പ്രതീക്ഷയോടെ ഒരു പിതാവ് തന്റെ പ്രാണനായ മകളെ വിശ്വാസത്തോടെ കയ് പിടിച്ചു ഏൽപ്പിക്കുന്ന ഒന്നാണ് നിക്കാഹ്... ആ മാതാ പിതാക്കളുടെ മനസിൽ സന്തോഷവും സങ്കടവും ഒരുമിച്ചുണ്ടാവുന്ന നിമിഷം... ഒരു പെണ്ണ് തനിക്ക് എന്നും ഇനി കൂട്ടായി ഉണ്ടാവും എന്ന പ്രതീക്ഷയോടെ അവന്റെ കൂടെ പടിയിറങ്ങുന്ന നിമിഷം...തനിക്ക് എന്നും താങ്ങും തണലും ആയി ഇണങ്ങാനും പിണങ്ങാനും സ്നേഹം പങ്ക് വെക്കാനും അമ്മയായും മകൾ ആയും ഭാര്യ ആയും ഒക്കെ ആയി കരുതി ഒരു പെണ്ണിനെ തന്റെ ജീവിതത്തിലേക്ക് അവൻ കയ് പിടിച്ചു കൂടെ കൂട്ടുന്ന നിമിഷം ഇതൊക്കെ ആണ് വിവാഹം..."❣️


അത് കേട്ടതും നമ്മൾ കഴിക്കുന്നത് നിർത്തി അവനെ ഒന്ന് നോക്കി...


"😒നമ്മുടെ വിവാഹത്തിന് അങ്ങനൊന്നും ഇല്ല അല്ലേ അജു..."


"ആര് പറഞ്ഞു... ആ ഒരു പ്രതീക്ഷ നിന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഉണ്ടായിട്ടുണ്ട് അവരെ കണ്ണ് നീര് ഞാൻ കണ്ടതാ അന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്തതാ നിന്നെ ഒരിക്കലും വേദനിപ്പിക്കില്ല എന്ന്... എനിക്കും ആ പ്രതീക്ഷ ഉണ്ടായിരുന്നു... പക്ഷെ ഒരു പ്രതീക്ഷയും ഒരു സ്വപ്നവും ഇല്ലാതെ ആണ് നീ എന്റെ ജീവിതത്തിലേക്ക് വന്നത് അല്ലേ..."


"😒മ്മ്... അന്ന് നിക്ക് ഇയാളെ ഇഷ്ടമേ അല്ലായിരുന്നു..."


"അത്‌ സാരല്ല്യ ഇപ്പൊ ഇഷ്ട്ടം അല്ലേ...മ്മ്..."😍


"😌ഇച്ചിരി..."


"പോടീ...ബാക്കി ആർക്ക് കൊടുക്കാൻ വെച്ചേക്കുവാ..."


"ദേ ഇവിടെ ഉള്ളവർക്ക്..."😍


നമ്മൾ വയറ്റിൽ കയ് വെച്ച് പറഞ്ഞതും ഓൻ നമ്മളെ നോക്കി പുഞ്ചിരിച്ചു...


കാളിംഗ് ബെൽ കേട്ടതും ഓൻ പോയി ഡോർ തുറന്നപ്പോൾ ഇളിച്ചു കൊണ്ട് നിക്കുന്നു നമ്മളെ അൽത്താഫ്...🙄ഇബനെന്താ നിക്ക് തല്ല് വാങ്ങി തരാൻ വന്നതാണോ...


"ഇത് കുറച്ചു സ്വീറ്റ്സ് ഞാൻ വരുമ്പോ നിനക്ക് വേണ്ടി വാങ്ങീതാ..."


😍നമ്മൾ ഓനെ നോക്കി ഇളിച്ചു അത് വാങ്ങി...


"😌നിനക്ക് പ്രായം ആയേൽ നിനക്കും നാളെ മണവാളൻ ആവാർന്നുല്ലേ..."


"🙄അയ്യോ ഞാൻ പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങട്ടെ എന്നിട്ട് മതി...ഇപ്പൊ തന്നെ വീട്ടിൽ ഫ്രണ്ടിന്റെ കാക്കുന്റെ കെട്ടാണെന്ന് പറഞ്ഞു മുങ്ങീതാ..."


ഓൻ പോയതും നമ്മൾ അതിൽ എന്തൊക്കെ ആണെന്ന് നോക്കി...😍ഇതൊക്കെ ഇപ്പൊ തന്നെ തിന്നു തീരക്കണ്ടേ...


"നിന്നെ വാരി കോരി സ്‌നേഹിക്കാൻ എത്ര ആളുകളാ..."


ഓൻ ഡോർ അടച്ചു നമ്മളോട് പറഞ്ഞതും ദേ വീണ്ടും കാളിംഗ് ബെൽ... ഓൻ കലിപ്പോടെ തുറന്നതും ദേ നിക്കുന്നു മർജാൻ കാക്കു...🙈ഹെയ്ഷ് നിക്ക് വയ്യ... ഇന്ന് ഇവന്റെ പിരി ഇളകും...


"നിയ ബേട്ടി...സ്വീറ്റ്സ്..."


എന്നും പറഞ്ഞു ഓനും തന്നു ഒരു കവർ... നമ്മൾ പിന്നെ കുറച്ച് ദിവസത്തേക്ക് കുശാൽ ആയി എന്ന പോലെ അത് വാങ്ങി... ഓനോട്‌ എന്തൊക്കെയോ പറഞ്ഞു അവൻ പോയതോടെ ഓൻ നമ്മളെ കയ്യും കെട്ടി നോക്കി നിക്കാ...


"ഓൻ എന്താ ഇയാളോട് പറഞ്ഞത്..."


"😕നിന്നെ നല്ല പോലെ നോക്കണം എന്ന്..."


"😍യ്യോ ആന്നോ... ഹെയ്‌ഷ് ലഡുവും ജിലേബിയും ഒക്കെ ഇണ്ട് അജു നോക്കിക്കേ..."


നമ്മൾ ഒരു ലഡു എടുത്തു വായിൽ ഇട്ടു ഓനെ നോക്കി ഇളിച്ചു...ഓൻ നമ്മളെ നോക്കി പന പോലെ നിക്കാ...


"😕ഡോർ അടക്ക്‌ കള്ളന്മാർ വരും..."


"എന്തിന്... അവിടെ ഉള്ളവർ ഒക്കെ വന്നു പോയിട്ട് മതി... ക്യു നിക്കല്ലേ നിയ ബേട്ടിനെ കാണാൻ..."


ഓൻ കലിപ്പ് ഇട്ടു പോയതും നമ്മളെ സൈനുത്ത വന്നു മെഹന്ദി തന്നു...😍


"നിയ ഞാൻ അവിടെ എത്തുമ്പോഴേക്കും പാത്തു പെറ്റു  അതാ നേരം വൈകിയെ... നിന്നെ പോലെ മൂന്ന് കുട്ടിയോളാ... ഓൾക്ക് ഞാൻ കുറച്ച് ബിരിയാണി കൊടുത്തു അവിടെ ഇരുത്തിയിരിക്കാ ഞാൻ പോയില്ലേ വേറെ വല്ലതും വന്നു അതിൽ തലയിടും..."


😕യ്യോ മൂന്നോ അതും അഞ്ച് മിനിറ്റ് കൊണ്ടാ... എന്നാലും ന്റെ അനി കുട്ടാ നീ ഒരു സംഭവാ... പാത്തു ആണേൽ അയിനെക്കാൾ വല്യ പുലിയാ പത്ത് മാസത്തിനിടയിൽ രണ്ട് പ്രസവാ...🙄


😓എന്നാലും ഓള് രക്ഷപെട്ടു ഇൻജെക്ഷൻ പോലും ഇല്ലാതെ തീർന്നില്ലേ...


"😓വല്ല പൂച്ച കുട്ടിയും ആയി ജനിച്ചാൽ മതിയെന്നു..."


സൈനുത്ത പോയതും നമ്മൾ നിന്ന നിൽപ്പിൽ സ്വയം പറഞ്ഞു...ഒരു ചിരി കേട്ടപ്പോൾ ആണ് നമ്മക്ക്‌ ബോധം വന്നത്...😒ഓന്റെ ഒരു കൊലച്ചിരി കണ്ടില്ലേ...😏അങ്ങനെ ഇപ്പൊ മോൻ ഇളിക്കേണ്ട ഞാൻ നല്ലോരു പണി താരാട്ടോ നമ്മൾ കയ്യിൽ ഉള്ള മെഹന്ദിയിൽ നോക്കി ഇളിച്ചു...


"🙄എടീ അതും ഇന്ന് തന്നെ വേണോ നാളെ എങ്ങാനും ഇട്ടു തരാം..."


"അയ്യട ഇപ്പൊ തന്നെ ഇട്ടു തരണം... നാളെ പറ്റിയില്ലേലോ... നിക്ക് ഇപ്പൊ ഇടാനാ ആഗ്രഹം..."


നമ്മൾ ഓന് നേരെ കയ് നീട്ടി കാണിച്ചതും ഓൻ നമ്മളെ ദയനീയമായി നോക്കി അത് വാങ്ങി  എന്തൊക്കെയോ വരച്ചു കൂട്ടാൻ തുടങ്ങി...


നമ്മൾ റൈറ്റ് ഹാൻഡ് ഓന് നേരെ നീട്ടി പിടിച്ചു ലെഫ്റ്റ് ഹാൻഡ് കൊണ്ട് ഉള്ള സ്വീറ്റ്സ് ഒക്കെ ഓരോന്ന് ആയി കഴിക്കാൻ തുടങ്ങി...😍


"എടീ എല്ലാം കൂടി ഇപ്പൊ തന്നെ കഴിക്കേണ്ട... വയറിളകും...ഇപ്പൊ ബിരിയാണി കഴിച്ചല്ലേ ഉള്ളൂ..."


"നാളെ വേറെ വല്ലതും തിന്നാൻ കിട്ടോന്ന് നോക്കാം ഇന്നത്തേക്ക് ഇത് മതി... ഇയാൾ മെഹന്ദി ഇടുമ്പോ വെറുതെ ഇരുന്നാൽ ടൈം പോവൂല..."


"🙄ഒരു അബദ്ധത്തിൽ മൂന്ന് കൊച്ചുങ്ങളെ തന്നു എന്ന് കരുതി നീ എന്നെ കുത്ത് പാള എടുപ്പിക്കാണല്ലോ..."


"😍ഈ ടൈം അല്ലേ നീ കലിപ്പ് ആവാതെ ഞാൻ പറയുന്നത് ഒക്കെ ചെയ്യൂ... അപ്പൊ ഒരു രസം..."


"ഇതിനൊക്കെ ഞാൻ തരാട്ടോ എന്റെ മക്കൾസ് ഇങ്ങോട്ട് വരട്ടെ..."


അയിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു... അതൊക്കെ അപ്പൊ അല്ലേ...🙄



********💞



"😕യ്യോ ഇതെന്താ..."


മെഹന്ദി ഇട്ടു തീർന്നതും പെണ്ണ് കയ്യിൽ നോക്കി ചോദിച്ചു...


"ഇത് ഞാനും നീയും...❣️പിന്നെ ഇത് നമ്മുടെ നക്ഷത്രകുഞ്ഞുങ്ങൾ...❣️എങ്ങനെ ഉണ്ട്..."


"😍ഹെയ് കൊള്ളാം..."


പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ പെണ്ണിനെ ദയനീയമായി നോക്കി...കല്യണ വീട്ടിൽ പോയവർ ഒക്കെ വന്നു ഉറങ്ങി...😓


"ഇനി നാളെ ഏറ്റു വാങ്ങാം... ഇപ്പൊ നമുക്ക് ഉറങ്ങാം... ഈ സമയത്ത് ഉറക്കം കളയാൻ ഒന്നും പറ്റില്ല..."


അതും പറഞ്ഞു നമ്മൾ എണീറ്റ് കയ് ഒക്കെ ഒന്ന് കുടഞ്ഞു...


"അജു നാളെ ജൗഹർ കാക്കുന്റെ കെട്ടിന് പോവോ..."


"പോണോ..."


"പിന്നെ പോവാതെ... ഇയാൾ അല്ലേ വിവാഹത്തെ പറ്റി കുറെ വർണിച്ചത്... ഒന്ന് എനിക്കറിയാം വിവാഹത്തിന് അവർ സ്നേഹിക്കുന്ന അവരെ സ്നേഹിക്കുന്ന ആളെ അവർ ആഗ്രഹിക്കും എന്ന്... അജു അയാളെ ഫ്രണ്ട് അല്ലേ അത് കൊണ്ട് അയാളും ആഗ്രഹിക്കുന്നുണ്ടാവും... "


"😍നിനക്ക് വിവരം വെച്ചു തുടങ്ങിയല്ലെ... നാളെ ഞാൻ അവന്റെ നിക്കാഹിനു പോകാൻ തീരുമാനിച്ചതാ... അപ്പൊ അവന് മനസ്സിൽ ആവും എനിക്ക് ദേഷ്യം ഒന്നുമില്ല എന്ന് പോരെ... നീ വന്നേ ഇപ്പൊ നമുക്ക് ഉറങ്ങാം..."


എന്നും പറഞ്ഞു നമ്മൾ മുറിയിലേക്ക് നടന്നു... അവന് ഒരു സർപ്രൈസ്‌ ആയി അവന്റെ മുന്നിൽ നാളെ പോണം...


"ആ...😪അജു എന്റെ കാൽ അനക്കാൻ പറ്റുന്നില്ല..."


അത് കെട്ടതും മുറിയിലേക്ക് നടന്ന നമ്മൾ പെണ്ണിന്റെ അടുത്തേക്ക് ഓടി...


"കുറെ ടൈം ഇങ്ങനെ കാൽ വെച്ചു ഇരുന്നത് കൊണ്ടാവും... വാ ഞാൻ മുറിയിൽ കിടത്താം..."


നമ്മൾ പെണ്ണിനെ കയ്യിൽ എടുത്തു ബെഡിൽ കിടത്തി കാലിലേക്ക് നോക്കി... നല്ല പോലെ വീർത്തിട്ടുണ്ട്... പതിയെ അവിടെ തലോടിയതും പെണ്ണ് നമ്മളെ നോക്കി പുഞ്ചിരിച്ചു...


"അജു... ഞാൻ മരിച്ചു പോകോ...?"


"ഈ സമയത്ത് നീ ഇങ്ങനെ ഒന്നും പറയല്ലേടി... നിനക്ക് ഒന്നും പറ്റാൻ ഞാൻ സമ്മതിക്കില്ല... നിന്റെ കൂടെ എന്തും സഹിക്കാൻ ഞാനും ഉണ്ടാവും പോരെ..."😓


"ലേബർ റൂമിൽ ആണുങ്ങളെ ഒന്നും കേറ്റില്ല അജു... നിക്ക് അവിടെ കേറാൻ തന്നെ പേടിയാ... അവിടെ വെച്ചെങ്ങാനും ഞാൻ മരിച്ചു പോയാൽ ഇയാൾ എന്നെ കാണോ..."😪


എന്തോ അത് കേട്ടതും നമ്മക്ക് സഹിക്കാൻ ആവാത്ത പോലെ തോന്നി...


"എവിടെ ആയാലും ഞാൻ നിന്റെ കൂടെ ഉണ്ടാവും...നിയ ഇല്ലെങ്കിൽ പിന്നെ അജു ഇല്ല... നീയാണ് എന്റെ പ്രാണൻ..."


അവളെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും പെണ്ണ് പുഞ്ചിരിച്ചു കൊണ്ട് നമ്മളെ കയ്യിൽ പിടിച്ചു...


"മരണത്തെക്കാൾ എനിക്ക് പേടി നിന്നെ വിട്ടു പോവേണ്ടി വരോ എന്ന് ഓർത്തിട്ട..."


"😓എന്തിനാ ഈ നേരത്ത് നീ ഇങ്ങനെ മരണത്തെ പറ്റി പറയുന്നേ... നമുക്ക് ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണ്ടേ... നമ്മുടെ കുഞ്ഞുങ്ങൾ വന്നാൽ അല്ലേ നമുടെ ലൈഫ് തുടങ്ങുന്നേ... അവരുടെ കുസൃതി കുറുമ്പ് ഇനി എന്തൊക്കെ സഹിക്കാൻ ഉണ്ട്..."


"മ്മ്... എന്നാലും നിക്ക് പേടിയാ അജു..."


"പേടിക്കാൻ ഒന്നുമില്ല... ഉറങ്ങിക്കോ ഞാൻ കാൽ തടവി തരാം..."


"അജു... നിക്ക് ഒരു പാട്ട് പാടി തരോ..."


🎶എൻ ജീവനായി എൻ പ്രണാനായി നീ...

എന്നിൽ അണയേണം...🎶


പാടി കഴിഞ്ഞതും പെണ്ണിന്റെ നെറ്റിയിൽ ഉമ്മ വെച്ചു  പെണ്ണ് നമ്മളെ നോക്കി ഒരു പുഞ്ചിരിയോടെ കണ്ണടച്ച് കിടന്നു... പെണ്ണിനെ കണ്ടു മുട്ടിയത് മുതൽ ഈ നിമിഷം വരെ ഉള്ള കാര്യങ്ങൾ ഓരോന്ന് ഓർത്തെടുത് ടൈം പോയത് ഒന്നും അറിഞ്ഞില്ല...


ഉറക്കം കണ്ണിനെ മൂടിയപ്പോ നമ്മൾ പെണ്ണിനെ നോക്കി... ഒരു പുഞ്ചിരിയോടെ തന്നെ ഉറങ്ങുന്ന അവളെ നോക്കി അടുത്തായി കിടന്നു...


എന്തോ ഒരു ഞെരുക്കം കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്... പെണ്ണ് കിടന്നു തേങ്ങുന്നത് കണ്ടു  നമ്മൾ ചാടി എണീറ്റ് ലേറ്റ് ഇട്ടു...


"മോളെ എന്ത്‌ പറ്റി..."😓


"അജു... നിക്ക് വയ്യ... അജു പറഞ്ഞത് പോലെ എല്ലാം ഒരുമിച്ച് കഴിചോണ്ട് ആവും നിക്ക് വയർ വേദനിക്കാ അജു..."


"നിനക്ക് എന്നെ വിളിക്കൽ അല്ലേ അതും സഹിച്ചു കിടക്കാണോ..."


"😪ന്നെ വഴക്ക് പറയുന്നു കരുതിയാ..."


"എൻറെ മോളെ ഞാൻ വഴക്ക് പറയാനോ... വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം... ഡോക്ടർ പറഞ്ഞത് അല്ലേ ഡേറ്റിനു മുന്നേ എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ വരണം എന്ന്... ഞാൻ അവരെ ഒക്കെ വിളിക്കട്ടെ... "


നമ്മൾ ബെഡിൽ നിന്ന് എണീറ്റതും പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു...😓


"കാലത്ത് പോവാം അജു... ഇപ്പൊ പോണ്ട..."


"അത് വരെ ഈ പൈൻ സഹിച്ചു നിക്കാൻ ആണോ... മോൾ പേടിക്കേണ്ട ഈ അജു കൂടെ ഇല്ലേ...മ്മ്..."


അവളെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവളെ ആശ്വസിപ്പിച്ചു...


"ആാാ...അജു... ഞാൻ..."


അവളെ കരച്ചിൽ ശക്തമായതോടെ നമ്മൾ എല്ലാരേയും വിളിച്ചു... നിറഞ്ഞു വന്ന കണ്ണ് നീര് കാരണം ഒന്നിനും ആയില്ല... കയ്യും കാലും വിറച്ചു കൊണ്ടിരിക്കാ...


"നീ ഇങ്ങനെ കരയാതെ അജു... അവൾക്ക് ധൈര്യം കൊടുക്കേണ്ടത് നീയാ..."


ശരിയാണ് അപ്പുക്ക പറഞ്ഞത് നമ്മൾ തകർന്നു പോയാൽ ശരിയാവില്ല...നമ്മൾ അലറി കരയുന്ന പെണ്ണിനെ എടുത്തു കാറിൽ കയറിയതും പെണ്ണ് നമ്മളെ ഷർട്ടിൽ ഇറുക്കി പിടിച്ചു...


"അ... അജു... എന്നെ വിട്ടു പോവല്ലേ..."


"ഇല്ല മോളെ ഒന്നുല്ല..."


പെണ്ണിനെ നമ്മളെ നെഞ്ചോട്‌ ചേർത്ത് വെച്ചതും അപ്പുക്ക നമ്മളെ അടുത്തേക്ക് വന്നു...


"എന്താ... പ്രശ്നം ലേറ്റ് കണ്ട ഞങ്ങൾ വന്നത്..."


ജൗഹർ വന്നതും പെണ്ണിന്റെ അവസ്ഥ കണ്ടപ്പോൾ തന്നെ അവൻ ഞങ്ങളെ ദയനീയമായി നോക്കി...


"ഞാൻ വണ്ടി എടുക്കാം അജു... നീ ഈ അവസ്ഥയിൽ വണ്ടി എടുക്കേണ്ട..."


എന്നും പറഞ്ഞു അപ്പുക്ക കയറിയതും ഇത്തയും ഉമ്മച്ചിയും ഉപ്പച്ചിയും ഒക്കെ വന്നു...😓


"നിങ്ങൾ എന്റെ വണ്ടിയിൽ കയറിക്കോ... ഞാനും വരാം..."


അപ്പൊ അവനെ നോക്കി പുഞ്ചിരിക്കാൻ പോലും ആയില്ല...ഞങ്ങൾക്ക് പിന്നാലെ അവരും അവന്റെ കാറിൽ വന്നു...അപ്പുക്ക അപ്പോ തന്നെ അമിയെ വിളിച്ചു പറഞ്ഞു... 


ഹോസ്പിറ്റലിൽ എത്തിയതും അവളെ സ്‌ട്രെക്റ്ററിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി... അപ്പോഴും പെണ്ണ് നമ്മളെ കയ്യിലെ പിടി വിട്ടില്ല...അപ്പോഴേക്കും അമി പെണ്ണിന്റെ ഉപ്പച്ചിയും ഉമ്മച്ചിയും ആയി എത്തിയിരുന്നു...


"ഇത് ലേബർ പൈൻ ആണ്... പെട്ടെന്ന് ഈ കുട്ടിയെ ലേബർ റൂമിൽ എത്തിക്കണം..."


ഡ്യൂട്ടി ഡോക്ടർ അവളെ നോക്കി പറഞ്ഞതും അവളെ പോലെ നമ്മക്കും പേടിയായി തുടങ്ങി... അത് വരെ അവളെ പോലെ ഫുഡ് പിടിക്കാത്തൊണ്ടുള്ള പൈൻ മാത്രമാണെന്നാണ് കരുതിയത്...


ലേബർ റൂമിന് മുന്നിൽ എത്തിയതും പെണ്ണ് പേടിച്ചു കൊണ്ട് നമ്മളെ കയ്യിൽ വീണ്ടും ഇറുക്കി പിടിച്ചു...😓


"നിക്ക് പേടിയാവാ അജു..."


അതിന്റെ ഡോർ തുറന്നതും ഒരു നഴ്സ് അവളെ നോക്കി...


" പൈൻ നല്ലോണം ഉണ്ടല്ലോ എന്താ എത്തിക്കാൻ വൈകിയെ..."


എന്നും പറഞ്ഞു അവറ്റകൾ അകത്തേക്ക് പോയി...🙄


[🙈ഹെയ്‌ശ് നമ്മൾ എവിടെ പോയാലും പട്ടി ചന്തക്ക് പോയ പോലെയാ... താ ദത് പോലെയാ ഈ കൊച്ചിന്റെ കാര്യവും...]


"😨😭യ്യോ  നിക്ക് നാളെ മതി... ഇപ്പൊ നമുക്ക് വീട്ടിൽ പോകാം അജു..."


"ഞങ്ങൾ ഡോക്ടറെ വിളിച്ചിട്ടുണ്ട്...ഡോക്ടർ പത്ത് മിനിറ്റിനുള്ളിൽ എത്താമെന്ന് പറഞ്ഞു...അത് വരെ വെയിറ്റ് ചെയ്യാൻ ആവുന്നു തോന്നുന്നില്ല..."


അവർ അതും പറഞ്ഞു സ്‌ട്രെക്റ്റർ അകത്തേക്ക് വലിച്ചതും പെണ്ണ് നമ്മളെ കയ് വിടാതെ പിടിച്ചു...


"😪ഞാൻ ഒറ്റയ്ക്ക് പോവില്ല നിക്ക് പേടിയാ അജു...ഉമ്മച്ചി അജു എന്റെ കൂടെ വാ..."


"നിനക്ക്  അറീലെ ഞങ്ങൾക്ക്  അകത്ത്‌ കേറാൻ പറ്റില്ലെന്ന്..."


മനസില്ലാ മനസ്സോടെ നമ്മൾ പെണ്ണിന്റെ കയ് ബലമായി പിടിച്ചു മാറ്റി... അവളെ നെറ്റിയിൽ ഉമ്മ വെച്ച് കണ്ണും തുടച്ചു മാറി നിന്നു...


"അജു..."😭


എന്നുള്ള അവളെ വിളി കേട്ടെങ്കിലും നമ്മക്ക് തിരിഞ്ഞു നോക്കാൻ ആയില്ല...


"ഡാ നീ എന്താ കൊച്ച് കുട്ടികളെ പോലെ... ഒന്നും ഉണ്ടാവില്ല..."


അമി നമ്മളെ ആശ്വസിപ്പിക്കാൻ നോക്കി എങ്കിലും നമ്മക്ക് അതിനൊന്നും ആയില്ല...ഡോക്ടർ വന്നതും നമ്മൾ അടുത്തേക്ക് ഓടി...


"ഡോക്ടർ അവളാ എൻറെ നിയയാ അകത്തുള്ളത്... അവൾക്ക് എല്ലാറ്റിനും പേടിയാ ഡോക്ടർ... ഡോക്ടർ അവളെ വേദനിപ്പിക്കാതെ നോക്കണേ..."


ആ ഡോർ അടക്കാതെ ഡോക്ടർ നമ്മളെ വാക്ക് കേട്ടത് കൊണ്ടാവും നമ്മളെ ഒന്ന് നോക്കി...😓


"അകത്തു എന്തായാലും നിയയുടെ ഡെലിവറി അല്ലേ ഉള്ളൂ താൻ കൂടെ വാ...ആ വേദന ഞങ്ങൾക്ക് ആർക്കും കുറക്കാനോ കൂട്ടാനോ കഴിയില്ലെന്ന് മനസ്സിൽ ആക്കുകയും ചെയ്യാം..."


😕അത് കേട്ടതും നമ്മൾ അവരെ പിന്നാലെ അകത്തേക്ക് കയറി...😓നടക്കും തോറും പെണ്ണിന്റെ കരച്ചിലിന്റെ ശക്തി കൂടി വന്നു...


അവൾ സ്‌ട്രെക്റ്ററിൽ കിടന്നു പിടയുന്ന കണ്ടു ഒന്നും വേണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി 😓...


ഡോക്ടർ ഗ്ലൗസ് ഒക്കെ ഇട്ടു അവൾക്ക് അരികിൽ ആയി വരുന്നത് കണ്ടു നമ്മൾ പകച്ചു നിന്നു...


"ഇങ്ങനെ കരയാതെ പേടിക്കാൻ ഒന്നുമില്ല തന്റെ അജു ദാ ഇവിടെ തന്നെ ഉണ്ട്... താൻ ഇത്തിരി ബലം കൊടുത്താൽ മാത്രം മതി..."


"ഡോക്ടർക്ക്‌ അറിയോ എന്നെ ഈ അജുവും അമിക്കയും കൂടി ചതിച്ചതാ...😬ആ അമിക്കാ കോപ്പിനെ എന്റെ കയ്യിൽ കിട്ടിയാൽ ഓന്റെ തലമണ്ട ഞാൻ തല്ലി പൊളിക്കും... ഓൻ ഇവന് പാറ്റെനെ വരെ പിടിച്ചു കൊടുത്തു അതോണ്ടാ ഇങ്ങനെ ഒക്കെ..."


😕നാറ്റിച്ചു... നമ്മൾ ഡോക്ടറെയും രണ്ട് നഴ്സിനെയും നോക്കി ഇളിച്ചു... അമീടെ കാര്യം തീരുമാനം ആയി...🙄


പെണ്ണ് തേങ്ങി കൊണ്ട് നമ്മളെ കയ്യിൽ പിടിച്ചതും നമ്മൾ പെണ്ണിന്റെ കയ്യും കോർത്തു പിടിച്ചു നിന്നു...ഡോക്ടർ  പെണ്ണിനോട് പുഷ് ചെയ്യാൻ ഒക്കെ പറയുന്നത് കേട്ട് നമ്മൾ തരിച്ചു നിന്നു...


"😭ആാാ..."


എന്നുള്ള അലർച്ച കേട്ടതോടെ ഒപ്പം കുഞ്ഞിന്റെ കരച്ചിൽ കൂടി നമ്മളെ കാതിൽ മുഴങ്ങി...😭പടച്ചോനെ ഇനിയും രണ്ടെണ്ണം ഉണ്ടല്ലോ...


"😪കഴിഞ..."


"എവിടെ ഇനിയും രണ്ടെണ്ണം ഉണ്ട്..."


"😭യ്യോ നിക്ക് ഒന്ന് മതിയാരുന്നു..."


വീണ്ടും പുഷ് ചെയ്യാൻ പറഞ്ഞതും പെണ്ണ് അലറി കൊണ്ട് നമ്മളെ കയ്യിൽ ഇറുക്കി പിടിച്ചു... അവൾ സഹിക്കുന്ന വേദന നമ്മളെ കയ്യിൽ ഉള്ള അവളെ പിടുത്തം കണ്ടപ്പോൾ മനസ്സിൽ ആയി... വീണ്ടും ഒരു അലർച്ചയോടെ രണ്ടാമത്തെ കുഞ് കൂടി വന്നതോടെ പെണ്ണ് തളർന്നു പോയ പോലെ തോന്നി...😭ഒന്നും കാണാൻ ഉള്ള ശേഷി ഇല്ലാതെ നമ്മളും...


"ആ ഇനി ഒന്ന് കൂടിയെ വീണ്ടും ശ്രമിക്ക്‌..."


"😭😬പട്ടി നിക്ക് രണ്ടെണ്ണം മതിയെന്നു...നിക്ക് ഇനി വയ്യ ഡോക്ടർ ബാക്കി നാളെ മതി..."


🙄ഏ... ഇത് അങ്ങനെ ഒക്കെ പറ്റോ... നമ്മൾ കണ്ണും മിഴിച്ചു നിന്നതും ഡോക്ടർ ചിരിച്ചു കൊണ്ട് അവളെ വീണ്ടും പുഷ് ചെയ്യിക്കാൻ തുടങ്ങി...


വീണ്ടും മൂന്നാമത്തെ കുഞ് കൂടി ഒരു കരച്ചിലോടെ വന്നതും നമ്മളെ കയ്യിൽ അവളുടെ നഖപ്പാടുകൾ വീണു... ഒരു തളർച്ചയോടെ അവൾ കുഴഞ്ഞതും നമ്മളെ കയ്യിൽ നിന്നും പെണ്ണിന്റെ കയ് ഊർന്ന് വീണു...😭


രക്തത്തിൽ കുളിച്ചു കിടക്കുന്ന പെണ്ണിനേയും മൂന്ന് ചോര കുഞ്ഞുങ്ങളെയും കണ്ടതോടെ നമ്മളും കുഴഞ്ഞു താഴേക്ക് വീണു...😓


ഈ ലോകത്തുള്ള ഓരോ അമ്മയും എന്ത് മാത്രം ത്യാഗം സഹിച്ചാണ് ഒരു കുഞ്ഞിന് പിറവി കൊടുക്കുന്നത് എന്ന് അന്നാണ് നമ്മക്ക് മനസ്സിൽ ആയത്...❣️


[😍ഹെയ്ഷ് എല്ലാരും ഓടി പോയി അമ്മമാർക്ക് ഒരു ഉമ്മ കൊടുത്തെ...😪]



**********💞



*അമി *


"ആരെങ്കിലും രണ്ട് ആണുങ്ങൾ ഇങ്ങ് വന്നേ..."


😓അത് കേട്ടതും ഞങ്ങൾ എല്ലാരും ഒരു പോലെ ഞെട്ടി...


"😭അയ്യോ എന്റെ മോൾക്ക് എന്ത്‌ പറ്റി..."


"അവൾക്ക് കുഴപ്പം ഒന്നുമില്ല... ആളെ ഹസ്ബന്റ് അവിടെ ബോധം പോയി കിടക്കാ..."


അത് കേട്ടതും നമ്മളും  അപ്പുക്കയും അകത്തേക്ക് ചെന്നതും തറയിൽ ബോധം പോയി കിടക്കുന്ന അജുനെ കണ്ടു ഞങ്ങൾ  ഞെട്ടി കൊണ്ട് പരസ്പരം നോക്കി...🙄


"ഇവനാണോ ബോധം പോയെ... അവളെ അല്ലേ പോണ്ടത്..."


 നമ്മൾ ചോദിച്ചതും കർട്ടന്റെ മറവിൽ നിന്നും ഒരു സൗണ്ട് മാത്രം കേട്ടു...


"ഡെലിവറി കണ്ടു ബോധം പോയതാ..."


ഞങ്ങൾ രണ്ടും അജുനെ താങ്ങി പിടിച്ചു പുറത്തേക്ക് കൊണ്ട് വന്നു ചെയറിൽ ഇരുത്തി... അവൻ ഫുൾ ബോട്ടിൽ വെള്ളം ഒറ്റയടിക്ക് കുടിച്ചു  നമ്മളെ നോക്കി ഒന്ന് ഇളിച്ചു...🙄


"എടാ അവളെ ഡെലിവറി കഴിഞ്ഞു അല്ലേ... എന്താ കുഞ്..."


"😭ഞാൻ അതൊന്നും നോക്കീല... ചോരയിൽ കുളിച്ചു കിടക്കുന്ന നാല് ജീവൻ മാത്രേ ഞാൻ കണ്ടുള്ളൂ... അതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറി..."


"😌ബെസ്റ്റ് ഈ നീയാണോ അവൾക്ക് ധൈര്യം കൊടുക്കാൻ അകത്തേക്ക് പോയത്..."


 നമ്മൾ അവനെ കളിയാക്കി കൊണ്ട് ചിരിച്ചു...ലേബർ റൂം ഡോർ വീണ്ടും തുറക്കപെട്ടതും വെള്ളത്തുണിയിൽ പൊതിഞ്ഞു പിടിച്ച മൂന്ന് കുഞ്ഞുങ്ങളെ പിടിച്ചു രണ്ട് മാലാഖമാരും നിൽക്കുന്നത് കണ്ടു എല്ലാരും അവരുടെ അടുത്തേക്ക് നീങ്ങി...😍


എന്തോ അവരെ കണ്ടിട്ട് കൊതി തീരാത്ത പോലെ ഓരോരുത്തർ ആയി മാറി മാറി കയ്യിൽ എടുത്തു...



***********💞



"ഡാ അജു നോക്ക്...നിന്റെ നക്ഷത്രങ്ങൾ... ഒരു മോളും രണ്ട് മോനും ആണ്... നിന്റെയും അവളുടെയും ആഗ്രഹം പടച്ചോൻ ഒരുമിച്ച് സാദിപ്പിച്ചു തന്നതാ...


അമി പറയുന്നത്  കേട്ടതും നമ്മൾ എന്റെ നക്ഷത്രങ്ങളെ കണ്ണ് വിടർത്തി നോക്കി...😘ഞാൻ കാണാൻ കൊതിച്ച എന്റെ നക്ഷത്ര കുഞ്ഞുങ്ങൾ...❣️


അവരെ എടുക്കാൻ എന്റെ കയ് പൊങ്ങി എങ്കിലും ആകെ വിറക്കുന്ന പോലെ തോന്നി...


"കയ് വിറക്കാതെ ഒന്ന് എടുക്കെടാ... ഉപ്പച്ചി ആയിട്ടും അവന്റെ നിൽപ്പ് കണ്ടില്ലേ..."


ഇത്ത നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ആദ്യം മോളെ വാങ്ങി ആ കുഞ്ഞു കവിളിൽ ഉമ്മ വെച്ചു...😘പിന്നെ ഓരോന്നിനെയും മാറി മാറി ഉമ്മ വെച്ചു കൊണ്ടേ ഇരുന്നു... എത്ര കണ്ടാലും മതി വരാത്ത പോലെ എന്റെ നക്ഷത്രങ്ങളെയും നോക്കി ഇരുന്നു...


ലേബർ റൂമിന്റെ ഡോർ വീണ്ടും തുറക്കപ്പെട്ടതും നമ്മളെ കണ്ണുകൾ പ്രതീക്ഷയോടെ അവളെ നോക്കി...😍


"ഡോക്ടർ... അവൾ എവിടെ എന്റെ നിയ... അവൾക്ക് കുഴപ്പം ഒന്നുമില്ല..."


"ഇപ്പൊ കുഴപ്പം ഒന്നും ഇല്ല കേട്ടോ... ആള് മയങ്ങാ... ഉണർന്നാൽ ഉടനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം... അത് വരെ എല്ലാരും ഇവിടെ കൂടി നിക്കേണ്ട മുറിയിൽ ചെന്നോളൂ..."


അവരൊക്കെ പോയതും നമ്മളും അമിയും അപ്പുക്കയും അവിടെ തന്നെ നിന്നു...അവളെ ഒന്ന് കാണാതെ സ്വസ്ഥത കിട്ടാത്ത പോലെ...😓


"ജൗഹർ ഇനി നീ പോയിക്കോ... ഇപ്പൊ തന്നെ നേരം വെളുത്തു..."


"അവളെ കണ്ടിട്ടേ ഞാൻ പൊന്നുള്ളൂ... അല്ലെങ്കിൽ എനിക്കും ഒന്നിനും മനസ് വരില്ല... കുറച്ച് ദിവസം കൊണ്ട് എന്റെ പാത്തുനേക്കാൾ കുഞ്ഞു പെങ്ങൾ ആയി മനസ്സിൽ കയറി കൂടിയാ പെണ്ണാ അവൾ..."


😓ശരിയാണ് അവളെ ആ കളങ്കമില്ലാത്ത മനസ് ആർക്കും പെട്ടെന്ന് ഇഷ്ടമാവും... അവളെ ആ കുറുമ്പും കുസൃതിയും എല്ലാം...❣️


നേരം പുലർന്നപ്പോൾ സ്‌ട്രെക്ക്‌റ്ററിൽ കൊണ്ട് വരുന്ന അവളെ കണ്ടു ഞങ്ങൾ ഒരു പുഞ്ചിരിയോടെ നോക്കിയതും ഒന്ന് ചിരിക്കാൻ പോലും ആവാതെ അവൾ നമ്മളെ നോക്കി ചെറു പുഞ്ചിരി നൽകി...


അതിൽ നിന്നും അവളെ എടുത്തു ബെഡിൽ കിടത്തി ആ നെറ്റിയിൽ ഉമ്മ വെച്ചു...😍


"അ... അജു..."


വാടി തളർന്ന അവളെ നമ്മൾ ദയനീയമായി നോക്കി ഒന്ന് പുഞ്ചിരിച്ചു... അവളുടെ ആ കോലം കണ്ടു സഹിക്കാൻ ആവാത്ത പോലെ തോന്നി...😓


"ഒന്നും പറയേണ്ട...നിന്റെ വേദന ഞാൻ നേരിൽ കണ്ടതാ... നിന്നെ ഇനി ഒരിക്കലും ഈ അജു ബുദ്ധിമുട്ടിക്കില്ല... നമുക്ക് നമ്മുടെ സ്റ്റാർ ബേബിസ് മതിയെടി... ഇനി മക്കൾ ഒന്നും വേണ്ട...നമുക്ക് നമ്മുടെ സ്റ്റാർ ബേബിസ് ആയി ചിരിച്ചും കളിച്ചും വഴക്ക് കൂടിയും ഒക്കെ സ്നേഹിച്ചു കഴിയാന്നെ..."


നമ്മൾ പറയുന്നത് കെട്ടതും അവൾ പുഞ്ചിരിച്ചു...


"നോക്ക് മോളെ... നിന്റെയും അജുന്റെയും ആഗ്രഹം പോലെ പടച്ചോൻ തന്നതാ..."


അവരെ അവൾക്ക് മുന്നിൽ നീട്ടിയതും വാടിയ ആ ചുണ്ടിൽ ഒരു പുഞ്ചിരിയും തളർന്നു ചിമ്മാൻ വെമ്പി നിക്കുന്ന ആ കണ്ണുകളിൽ തിളക്കവും കണ്ടു നമ്മൾ അവളെ തന്നെ നോക്കി ഇരുന്നു...


"ഇപ്പൊ ഹാപ്പി ആയില്ലേ നിയ മോളെ... ഇനി ഈ കാക്കു ധൈര്യം ആയി പോയിക്കോട്ടെ..."


ജൗഹർ അവളെ അരികിൽ ആയി വന്നു പറഞ്ഞതും പെണ്ണ് അവനെ ആദ്യമായി കാണുന്ന പോലെ നോക്കി...


"😕യ്യോ... ജൗഹർ കാക്കുന്റെ കെട്ടല്ലെ ഇന്ന്..."


"മ്മ്...ഞാൻ പോട്ടെ... കെട്ട് കഴിഞ്ഞു അവളെയും ഉമ്മച്ചിയെയും കൊണ്ട് ഞാൻ വരാം..."


"മ്മ്...😌നിക്ക് ആളെ കാണാലോ..."


അവൾ പതിവ് ശൈലിയിൽ പറഞ്ഞതും നമ്മൾ പെണ്ണിനെ കടിച്ചു തിന്നാൻ ഉള്ള കൊതിയോടെ നോക്കി...😍


"അജു പോണില്ലേ..."


"അപ്പുക്കയും ഉപ്പച്ചിയും പൊക്കോട്ടെ... ഞാൻ എങ്ങനാടി എന്റെ സ്റ്റാർ ബേബിസിനെയും നിന്നെയും ഇവിടെ ഇട്ടു പോണെ..."


നമ്മൾ നാലിനെയും ഒന്ന് കൂടി നോക്കി അവന്റെ അടുത്ത് ചെന്നു കെട്ടിപ്പിടിച്ചു...


"താങ്ക്സ്... ആൻഡ് ഹാപ്പി മാരീഡ് ലൈഫ്..."❣️


"ഒന്ന് പോടാ...നിന്റെ ആ പഴയ വിഷിങ് മതി എനിക്ക്..."


"അത്... അത് പിന്നെ തേപ്പ്കാരി കോപ്പിനെ കാണാൻ പോയൊണ്ടല്ലേ... പക്ഷെ ഇത് അങ്ങനെ അല്ല നിന്റെ ലൈഫ് അല്ലേ..."😌


"ആ അതും ശരിയാ... എങ്കി ശരി വൈകീട്ട് കാണാം..."


"😌കാക്കു വരുമ്പോ  ബിരിയാണി  കൊണ്ടരണേ..."


🙄ബെസ്റ്റ്... അപ്പൊ ഇതേതോ വലിയ ജീവിയാണല്ലോ ഇതിന്റെ വയറ്റിൽ...അവൻ സമ്മതിച്ചു കൊണ്ട് ഇറങ്ങിയതും അപ്പുക്കയും ഉപ്പച്ചിയും അവന് പിന്നാലെ ചെന്നു...


"അമി നീ പോയിക്കോ മോനെ...ഉറക്കം ഒളിച്ചു നിക്കുന്നത് അല്ലേ..."


"😍ഞാൻ പോണില്ല കുഞ്ഞുമ്മാ... ഇതുങ്ങളെ കണ്ടിട്ട് പോവാൻ തോന്നണ്ടേ... കിട്ടുമ്പോ ഇങ്ങനെ കിട്ടണം അല്ലേ..."


അമി അതും പറഞ്ഞു നമ്മളെ അടുത്തായി ഇരുന്നു...🙄നമ്മളെ തോളിൽ കയ്യിട്ടു ഒരു ഇളി ആയിരുന്നു...


"എടാ എനിക്ക് കൂടി പറഞ്ഞു താടാ ഇതിന്റെ ഒരു സീക്രെട്..."


"🙄എന്ത് സീക്രെട്..."


"ഈ മൂന്നെണ്ണമൊക്കെ ഒരുമിച്ച് കിട്ടുന്ന ട്രിക്...😌നെക്സ്റ്റ് ടൈം നോക്കാലോ..."


"😕ആദ്യം നിന്റെ പെണ്ണ് ആ ഡെലിവറി പൈൻ ഒന്ന് മറക്കട്ടെ... പത്തിരുപത് ദിവസം അല്ലേ ആയുള്ളൂ അതിന്റെ ഡെലിവറി കഴിഞിട്ട്..."


"ഒരു അഞ്ചാറ് മാസം കഴിഞ്ഞു മതി... നീ ആ ട്രിക് പറഞ്ഞു താ..."


"🙄എന്ത് ട്രിക് എനിക്ക് തന്നെ അത്ഭുതാ ഇത് എങ്ങനെ സംഭവിച്ചു എന്ന്... പിന്നെ ആ ആറ് മാസം എന്നുള്ളത് ആറ് വർഷം കഴിഞ്ഞു മതി...😕നീ കാണാതൊണ്ടാടാ ആ ടൈം അവർ അനുഭവിക്കുന്ന പൈൻ..."


"🙄അത് കണ്ടിട്ടാണോ നിന്റെ ബോധം പോയെ അല്ലേ... നിന്നെക്കാൾ ബേധം അവളാണല്ലോടാ...നീ ട്രിക് പറഞ്ഞു താ..."


നമ്മൾ അവനെയും പിടിച്ചു എല്ലാരേയും നോക്കി ഇളിച്ചു കാണിച്ചു പുറത്തേക്ക് ഇറങ്ങി...


"😬പട്ടി എനിക്ക് ഇവിടെ പ്രാണ വേദന നിനക്ക് അപ്പൊ തന്നെ വേണോടാ...🙄ഇതിന്റെ ട്രിക് എനിക്ക് എന്താണെന്ന് ഇപ്പോഴും മനസ്സിൽ ആയിട്ടില്ല അപ്പോഴാ അവന്റെ ഒരു..."


നമ്മൾ അവനെയും കലിപ്പിൽ നോക്കി അകത്തേക്ക് വന്നു... ഓൻ ഒന്ന് ഇളിച്ചു കൊണ്ട് കോളർ ഒക്കെ നേരെയാക്കി നമ്മളെ പിന്നാലെ വന്നു...


"എവടെ പോയതാ..."


"അത്‌ ഇവനു കുറച്ച് ട്രിക് പറഞ്ഞു കൊടുക്കാൻ പോയതാ..."


നമ്മൾ അവനെ കലിപ്പിൽ ഒന്ന് നോക്കി അവളോട്‌ ആയി പറഞ്ഞു...അതിന് അവൻ ചമ്മിയ ഒരു ഇളിയും ഇളിച്ചു നിന്നു...🙄


അവൾക്ക് അരികിൽ എന്റെ സ്റ്റാർ ബേബിസ് ഉറങ്ങുന്നത് കണ്ടു നമ്മൾ അവൾക്ക് അരികിൽ ആയി താടിക്ക്‌ കയ്യും കൊടുത്തു ഇരുന്നു...😍കണ്ടിട്ട് കൊതി തീരുന്നില്ലന്നെ... എന്റെ ഹൃദയതുടിപ്പ് ആയ നാല് ജീവനുകൾ...❣️


"ഡാ നീ ഇതുങ്ങൾക്ക് പേരൊക്കെ കണ്ടു വെച്ചിട്ടുണ്ടോ..."


"😍മ്മ്... അതൊക്കെ ടൈം ആവുമ്പോ പറയാട്ടോ..."


"😕നീ ആള് വേറെ ലെവലാട്ടോ...നിനക്ക് ഇതും നേരത്തെ അറിയാമായിരുന്നോ...ഞാൻ ഇവിടെ ഒന്നിന് പേര് അന്വേഷിക്കാൻ നോക്കീട്ട് ഇത് വരെ കിട്ടീല..."


"😌നമ്മൾ ഒരു ജോലി ചെയ്തു കൂലി വാങ്ങാൻ പോകുന്നതിനു മുന്നേ അത് എങ്ങനെ എന്തിന് വേണ്ടി ചിലവഴിക്കും എന്നൊക്കെ ചിന്തിക്കില്ലേ അത് പോലെ അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ അന്ന് തന്നെ ഞാൻ പേരൊക്കെ കണ്ടു വെച്ചിരുന്നു..."😜


😍അമി നമ്മളെ വായും പൊളിച്ചു നോക്കിയതും നമ്മൾ ഇളിച്ചു കൊടുത്തു...


"എന്തെങ്കിലും നോർമൽ ഫുഡ്‌ കട്ടി കുറഞ്ഞ വല്ലതും കൊടുത്തോളൂട്ടോ..."


പെണ്ണിനെ വന്നു നോക്കിയ നഴ്സ് അതും പറഞ്ഞു ഇറങ്ങിയതും പെണ്ണ് നമ്മളെ നോക്കി ഇളിച്ചു...


"😋നിക്ക് ബിരിയാണി മതി..."


😨പടച്ചോനെ ഇത്രയും കാലം നമ്മളെ കൊച്ചുങ്ങളെ ആഗ്രഹം ആണെന്നാ കരുതിയെ... നമ്മൾ അന്തം വിട്ടു പെണ്ണിനെ നോക്കിയതും എല്ലാരും നമ്മെ പോലെ അതേ അവസ്ഥയിൽ ആണ്...


"മോളെ വല്ല കഞ്ഞിയൊ ബ്രെഡോ  ആണ് ഇന്ന് കഴിക്കാൻ പാടുള്ളൂ..."🙄


"😓വേണ്ട നിക്ക് ബിരിയാണി മതി...പാത്തു ഒക്കെ പെറ്റ അന്ന് തന്നെ ബിരിയാണി തിന്നെന്ന് സൈനുത്ത പറഞല്ലോ... കണ്ടില്ലേ എന്റെ വയർ ഒന്നുല്ല അകത്ത്‌...നിക്ക് ആണെങ്കിൽ ഒരു ആനയെ പിടിച്ചു തിന്നാൻ ഉള്ള വിശപ്പ് ഉണ്ട്..."


😕നമ്മൾ അടുത്തായി ഉറങ്ങുന്ന എന്റെ കൊച്ചുങ്ങളെ ഒന്ന് നോക്കി...🙄ഇനി ഇതുങ്ങളെ എങ്ങാനും പിടിച്ചു തിന്നോ ആവോ...


"🙄അത് പിന്നെ മൂന്ന് കൊച്ചുങ്ങൾ ഒക്കെ കിടന്ന വയർ അല്ലേ... ഇപ്പൊ എല്ലാം പുറത്ത് ആയപ്പോൾ വിശപ്പ് തൊന്നും ആയിരിക്കും അല്ലേ..."🙄


അമി നമ്മളെ നോക്കി എന്തൊക്കെയോ ആലോചിച്ചു കൊണ്ട് പറഞ്ഞു...🙄നമ്മൾ ഇപ്പൊ അതാവോ എന്ന ചിന്തയിൽ ആയിരുന്നു...


"അത് പോലെ ആണോ നീ... അതൊക്കെ നാളെ കഴിക്കാം..."


"😓ബിരിയാണി കഴിക്കാൻ പറ്റില്ലെങ്കിൽ നിക്ക് പൊറോട്ടയും ബീഫും മതി..."😋


😕അതാണോ കട്ടി കുറഞ്ഞ ഫുഡ്‌... ഇതിപ്പോ ഈ അവസ്ഥയിൽ ഇതിനെ പറഞ്ഞു മനസ്സിൽ ആക്കാനും പറ്റില്ല...😓


"നീ പോയി വല്ല കഞ്ഞിയൊ വാങ്ങിയാൽ മതി അജു... നിന്റെ ആഗ്രഹം എന്താന്ന് വെച്ചാൽ നാളെ കഴിക്കാം മോളെ..."


"എന്ന നിക്ക് പാൽ കഞ്ഞി മതി..."


😕നമ്മൾ ഒന്ന് കൂടി പെണ്ണിനെ ദയനീയമായി നോക്കി... പെണ്ണ് നമ്മളെ നോക്കി ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചതും നമ്മൾ തിരിച്ചു ഒന്ന് ചിരിച്ചു കൊടുത്തു പുറത്തേക്ക് ഇറങ്ങി...


"😌നിനക്ക് എല്ലാം മുൻകൂട്ടി പ്രവചിക്കാൻ കഴിയും... പക്ഷെ അവളെ കാര്യത്തിൽ മാത്രം ഇതൊന്നും നടക്കില്ല അല്ലേ..."


"🙄ആ... അതെന്താടാ ഇങ്ങനെ ആയിപ്പോയെ..."


"🙄ആ ആർക്കറിയാം..."


പെണ്ണിന് കഞ്ഞി ആയോണ്ട് ഞങ്ങളും അത് തന്നെ കഴിച്ചു...😓ഇനി ഇത് എങ്ങനെ അതിനെ കഴിപ്പിക്കും ആവോ...



*********💃



"ഡീ നിയ..."


എന്നും പറഞ്ഞു ജെസി ഓടി വന്നു നമ്മളെ കെട്ടിപ്പിടിച്ചതും നമ്മൾ കിടന്ന കിടപ്പിൽ ചാടി എണീറ്റ് ഇരുന്നു...


"😍വൗ മൂന്ന് മാലാഖ കുട്ടികൾ... എന്തൊരു ചന്താടി നിന്നെയും അജുനെയും പോലെ തന്നെ ഉണ്ട്..."


😍യ്യോ അത് കേട്ടതും അവളെ നോക്കി ഇളിച്ചു... ആദ്യായിട്ട് ഓൾ ഒരു സത്യം പറഞ്ഞത് ആണ്...😌


"😌ഉള്ളതാണോ..."


"😕അല്ല... അജുനെ പോലെ ഉണ്ടെന്ന് പറഞ്ഞതാ... അല്ലാതെ നിന്നെ പോലെ ആണേൽ ഇവരെ കാണാൻ കൊള്ളോ..."


😏ജന്തു കാൽ മാറി... ഓളെ പുച്ഛിക്കുമ്പോൾ ആണ് ഓളെ പിന്നിൽ ഓളെ മോളെയും പിടിച്ചു റാഷിക്ക നിക്കുന്നത് കണ്ടത്...


"😌ഹെയ്‌ഷ് നിന്റെ മോളെ റാഷിക്കയെ പോലെ തന്നെ ഇണ്ട്... എന്താടി ഇതിന്റെ പേര്..."


"😒റസിയ എന്നാടി..."


"😕യ്യോ അതെന്ത് പേരാടി..."


"റാഷിക്കാടെ ഉമ്മാമടെ പേരാടി... ആൾക്ക് ഒരേ വാശി ആയിരുന്നു ഉമ്മാമ്മടെ പേര് ഇടണം എന്ന്... പിന്നെ ഒരു ന്യൂ  സ്റ്റൈലിനു വേണ്ടി ഞാൻ സിയാ എന്ന് വിളിക്കും..."


🙄പടച്ചോനെ ഇനി അജു എന്റെ കൊച്ചുങ്ങൾക്ക് ഉമ്മാമടെയും ഉപ്പാപാടെയും പേര് വല്ലോം ആവോ...


"അങ്ങനെ ഒക്കെ അല്ലേ നമ്മളെ വിട്ടു പോയവരെ പേര് നമ്മൾ വിളിക്കുന്നെ..."


"🙄ഇങ്ങള് ഉമ്മാമടെ പേരാണോ വിളിക്കുന്നെ...ഉമ്മാമ എന്നല്ലേ..."😓


😕ഇവറ്റകൾ രണ്ടും തല്ലു കൂടാൻ ആണോ അങ്ങോട്ടേക്ക് വന്നത്...


"അതൊക്കെ വിട്... നീ എന്നെ കാണാൻ വരില്ലെന്ന് പറഞ്ഞിട്ട്..."


"😏ഞാൻ നിന്നെ കാണാൻ വന്നേ ഒന്നുമല്ല... ഈ മൂന്ന് മാലാഖ കുട്ടികളെ കാണാൻ വേണ്ടിയാ..."


"😌മാലാഖ കുട്ടികൾ അല്ലേടി സ്റ്റാർ ബേബിസ്‌ ആടി... അജു ഇവറ്റകൾ വയറ്റിൽ ഉള്ളപ്പോൾ അങ്ങനാ പറയാറ്..."


"😍കാണുമ്പോ എനിക്കും തോന്നി..."


"ഹ... റാഷിദ്‌... എപ്പോൾ വന്നു..."


"ഇപ്പൊ വന്നേ ഉള്ളൂ..."


അജു കേറി വന്നത് കണ്ടു ജെസി അൽപ്പം ഡീസന്റ് ആയി നിന്നു... ഉമ്മച്ചിമാരും ബാപ്പച്ചിയും ഇത്തയും ഒക്കെ കോപ്പിന്റെ കളി കണ്ടു ചിരി കടിച്ചു പിടിച്ചു നിക്കാ...


"😕യ്യോ വേറെ ഒന്നും വാങ്ങീലെ കഴിക്കാൻ..."


നമ്മൾ ഓൻ കൊണ്ട് വെച്ച കവറിലേക്ക് നോക്കി ചോദിച്ചതും എല്ലാം കൂടി നമ്മളെ ഒരു നോട്ടം...


"🙄നിനക്ക് മാറ്റം ഒന്നുല്ലേ..."


"ഇല്ലെടി ഇപ്പോഴാ നല്ല വിഷപ്പ്..."


😒ഈ ഉണക്ക കഞ്ഞി കുടിച്ചാൽ ഒന്നും നമ്മളെ വിശപ്പ് തീരില്ല...


"ബിരിയാണി ഒക്കെ  നാളെ തൊട്ട് കഴിക്കാം നിയ... ഇന്ന് നീ ഇത് കഴിക്ക്‌..."


😓നമ്മൾ ഒന്ന് മൂളി ഓനെ ദയനീയമായി നോക്കി...


"ജെസി വാ നമുക്ക് ഇറങ്ങാം..."


ഇത്ത അപ്പൊ തന്നെ ഒരു ബോക്സ്‌  എടുത്തു ലഡു എടുത്തു അവൾക്ക് കൊടുത്തു...


"മോൾ സ്വീറ്റ്സ് കഴിക്കാൻ ആയില്ലല്ലോ ... തത്കാലം ഉമ്മച്ചിയും ഉപ്പച്ചിയും കഴിക്ക്..."


കോപ്പ് ആണെങ്കിൽ നമ്മളെ നോക്കി അപ്പൊ തന്നെ അത് വായിൽ ആക്കി...😒നമ്മൾ അല്ലേ പെറ്റു കിടക്കുന്നെ ന്നിട്ട് ഇപ്പൊ നമ്മൾ പട്ടിണി കിടക്കണം പോലും... നമ്മൾ ബെഡിൽ നീണ്ടു കിടന്നു... വെറുതെ ഇരുന്നിട്ട് ഇപ്പൊ ബിരിയാണി ഒന്നും കഴിക്കാൻ ഇല്ലല്ലോ...😓


"അജുക്കാ ഇങ്ങൾക്ക് എങ്ങനാ ഈ സ്റ്റാർ ബേബിസിനെ കിട്ടിയേ... എനിക്കും നെക്സ്റ്റ് ടൈം ഇത് പോലെ മൂന്നെണ്ണം വേണം..."🙈


😨യ്യോ അത് കേട്ടതും വീണ പോലെ നമ്മൾ എണീറ്റു...കുരിപ്പ് ക്ലാസിൽ ചോയ്ക്കുന്ന പോലെ ചോയ്ക്കാ... ഉമ്മച്ചിടെ ഒക്കെ മോന്ത നട്സ് പോയ അണ്ണാനെക്കാൾ കഷ്ടാ...🙄


"😌അത്‌ ഞാൻ ഇവന് പറഞ്ഞു കൊടുക്കാം..."


എന്നും പറഞ്ഞു അജു റാഷിക്കടെ തോളിൽ കയ്യിട്ടു പുറത്തേക്ക് ഇറങ്ങി...😌പെണ്ണ് led ബൾബ് പോലെ കത്തി നിക്കാ...😕മൂന്നിനെ പുറത്ത് കൊണ്ട് വരാൻ ഉള്ള പാട് നമ്മക്കെ അറിയൂ...🙈അല്ലേ വേണ്ട ലവൾക്കും പണി കിട്ടട്ടെ...🙄ഇനി ആ അജു കോപ്പ് എന്താണാവോ പറയാൻ പോണെ...


"ഇനിയും നിന്നാൽ ലേറ്റ് ആവും നീ വാ..."


ഓൾ നമ്മളെ നോക്കി റ്റാറ്റാ കാണിച്ചു അതുങ്ങളെ നോക്കി ഫ്ലയിങ് കിസ്സ്‌ ഒക്കെ കൊടുത്തു ഇറങ്ങി പോയി... അപ്പൊ ഇണ്ട് അജുവും അമിക്കയും ഇളിച്ചു കൊണ്ട് വരുന്നു...🙄


"🙄നിക്ക് ലഡു കഴിക്കാവോ ഉമ്മച്ചി..."😋


"😌ആ അത് കഴിക്കാം..."


എന്നും പറഞ്ഞു ഉമ്മച്ചി  ബോക്സ്‌ എടുത്തു ഒന്ന് എടുക്കാൻ നോക്കീതും നമ്മൾ ബോക്സ്‌  മുഴുവൻ വാങ്ങി ഉള്ളത് മുഴുവൻ അകത്താക്കി... ഞാൻ പെറ്റു കിടക്കുന്നതിനു എന്തിനാ ബാക്കി ഉള്ളോർ ലഡു തിന്നുന്നെ...😏


നമ്മൾ പിന്നെ കഞ്ഞിയും കുടിച്ചു കാലിയായ വയറും പിടിച്ചു കിടന്നു...😓ഒന്നും ആയില്ല...വയറൊക്കെ ഫുൾ കാലിയാ ഉള്ളെ...😓


"അജു... എന്താ ഇങ്ങള് റാഷിക്കാക്ക്‌ പറഞ്ഞു കൊടുത്തെ..."


"😍അതോ... അത് എന്റെ മിടുക്ക് കൊണ്ടല്ല നിന്റെ മിടുക്ക് കൊണ്ടാ ട്രിപ്പിൾസിനെ കിട്ടിയതെന്ന്... ഇന്ന് ആ പോയ  ലവളെ കാര്യം പോക്കാ...!"


"😕യ്യോ ഞാൻ എന്ത് ചെയ്തു എന്നാ..."


"😍അതോ...അതൊക്കെ നിനക്ക് പിന്നെ മനസ്സിൽ ആക്കി തരാം..."


🙄പാവം ജെസി ഇവനെന്തോ പണി ഒപ്പിച്ചിട്ടുണ്ട്...പിന്നെ ഒരു ചാകര ആയിരുന്നു... നമ്മൾ ഒന്നിനെയും മൈൻഡ് ചെയ്യാതെ അവിടെ കിടന്നു...🙄ഇത്രയും ഫാമിലി ഒക്കെ ഇണ്ടാർന്നോ...


അതുങ്ങൾ മൂന്നും ഒരുമിച്ച് കരച്ചിൽ തുടങ്ങിയതും നമ്മൾ ഇതിപ്പോ ഏതിനെ എടുക്കും എങ്ങനെ എടുക്കും എന്ന് ആലോചിച്ചു ഇരുന്നു...😒


"അതുങ്ങൾക്ക്  പാൽ കൊടുക്കണം...നിങ്ങൾ ഒന്ന് പുറത്ത് ഇറങ്ങിക്കെ...അവളെ ഡ്രസ്സ് കൂടെ ഒന്ന് ചേഞ്ച് ചെയ്യാം..."


ഇത്ത ഈച്ചയെ തെളിച്ചു ഇരിക്കുന്ന അജുനെയും അമിക്കാനെയും നോക്കി പറഞ്ഞു...


"😌 ഞാൻ എന്തിനാ ഇറങ്ങുന്നേ..."


"ഒന്ന് പോടാ അവിടന്ന്...നിനക്ക് കിട്ടിയത് ഒന്നും പോരെ..."


ഇത്ത ഓനോട്‌ കലിപ്പ് ആയതും ഓൻ നമ്മളെ നോക്കി ഇളിച്ചു കൊണ്ട് എണീക്കും പോലെ മുഖം നമ്മളിലേക്ക് അടുപ്പിച്ചു...


"ഞാൻ കാണാത്തത് ഒന്നും അല്ലല്ലോ...അല്ലേ... മ്മ്..."


"പോടാ പട്ടി..."


"😕ഡീ... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കേട്ടോ..."


എന്നും പറഞ്ഞു ഓൻ പോയി...😕ഹെയ്‌ഷ് ഓനോട്‌ കലിപ്പ് ആവുമ്പോ അതല്ലാതെ വേറൊന്നും വായിൽ വരില്ല...


നമ്മൾ പിന്നെ നമ്മളെ സ്റ്റാർ ബേബിസിനെ നോക്കി കിടപ്പ് ആയിരുന്നു...😍 യ്യോ എന്നാ മൊഞ്ചാ കാണാൻ തന്നെ...🙈നമ്മളെ പോലെ തന്നെ... ന്നിട്ട ആ ജെസി കുരിപ്പ് ആ അജുനെ പോലെ ഇണ്ടന്ന് ഒക്കെ പറഞ്ഞത്...


🤔ഇതുങ്ങൾക്ക് ഇപ്പൊ എന്താ പേരിടാ...ദുൽകർ സൽമാൻ  ഫഹദ് ഫാസിൽ നസ്രിയ  എന്നായാലോ...😒ദത് വേണ്ട അജുന് പിടിക്കില്ല...


"നിയ..."


😍യ്യോ ജൗഹർ കാക്കു ആളെ കെട്ടിയോളെയും കൊണ്ട് കേറിയതും പിന്നാലെ ഉമ്മച്ചിയെയും പാത്തുനെയും അൽത്താഫിനേയും കണ്ടു നമ്മൾ അൽത്തൂനെ ഒന്ന് നോക്കി...🙄ഇതിനിടക്ക് ഇവൻ അവിടെ സ്ഥിരതാമസമാക്കിയ...


"എന്തൊരു ക്യൂട് ആടി ഇതുങ്ങളെ  കാണാൻ..."


അൽത്താഫ് കേറി വന്നതും അതുങ്ങളെ തോണ്ടാൻ തുടങ്ങി...😕ഇവൻ മാന്തി പൊളിക്കോ എന്റെ കൊച്ചുങ്ങളെ...


 "ഇതാ മോളെ ബിരിയാണി... പിന്നെ ഇത് കുഞ്ഞുങ്ങൾക്ക്‌ ഉടുപ്പും സോപ്പും പൗഡറും ഒക്കെയാ..."


"അതൊന്നും വേണ്ടായിരുന്നു... ഇതുങ്ങളെ കണ്ടപ്പോ തന്നെ അജുവും അമിയും കൂടി ഒരു കട മുഴുവൻ ഇവിടെ കൊണ്ടിട്ടുണ്ട്..."


"എന്നാലും ഞങ്ങളെ ഒരു സന്തോഷത്തിന് വേണ്ടിയല്ലെ..."


😍അത് കേട്ടതും നമ്മൾ അത് വാങ്ങി ടിഫിൻ തുറന്നു മൂക്കിലേക്ക് സ്മെൽ വലിച്ചു കേറ്റി...


"😓ഇന്ന് ഇതൊന്നും കഴിക്കരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതാ...നിനക്ക് നാളെ വാങ്ങി തരാം..."


എന്നും പറഞ്ഞു അജു വാങ്ങിയതോടെ നമ്മൾ മുഖവും വീർപ്പിച്ചു ഇരുന്നു... ഇപ്പൊ എന്നോട് ഓന് സ്നേഹം ഒന്നുല്ല...😏നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...




*********💞




ബിരിയാണി കഴിക്കാൻ പറ്റാത്തോണ്ട് പെണ്ണ് നമ്മളെ തുറിച്ചു നോക്കി അൽത്താഫിനെ നോക്കി ഇളിക്കാൻ തുടങ്ങി...😌ഇതൊന്നും നമ്മളെ അടുത്ത് വില പോകില്ല മോളെ...


"ഡാ അജു... എനിക്ക് നിന്റെ കൊച്ചുങ്ങളെ കണ്ടപ്പോൾ തൊട്ട് ഭയങ്കര ആഗ്രഹം ആടാ... ഇന്ന് എന്റെ  ഫസ്റ്റ് നൈറ്റ്‌ അല്ലേ...ഡാ ആ സീക്രെട് കൂടി ഒന്ന് പറഞ്ഞു താടാ..."


"ഒന്ന് പോയെടാ... ഒരുത്തൻ ഇവിടെ കാലത്ത് തൊട്ട് ഇത് തന്നെയാ ചോദിക്കുന്നെ... പിന്നെ വേറെ ഒന്ന് ദാ അവളെ ഫ്രണ്ട് അതിനും വേണത്രെ ഇത് പോലെ... എല്ലാം കൂടി എന്റെ നെഞ്ചത്ത് ആണല്ലോ...😌പിന്നെ ഒക്കെ നമ്മളെ കയ്യിലിരിപ്പ് വെച്ചിരിക്കും..."


" ഞാൻ ഇന്ന് ഒരു കലക്ക് കലക്കും... "


"😌ജൗഹർ കാക്കു ഇങ്ങളെ തേച്ചിട്ട് പോയ പെണ്ണാണോ ഇവരാണോ മൊഞ്ചത്തി..."


😕പടച്ചോനെ ആ പെണ്ണിന്റെ മുഖം ഒക്കെ ചുവന്നു തുടുത്തു...🙄ഇവൻ ഇനി എന്ത് കലക്കാൻ...


"😒പോയി എല്ലാം പോയി... മൂന്ന് പോയിട്ട് ഒന്നിനെ പോലും കിട്ടാൻ ചാൻസ് ഇല്ല..."


അവൻ സ്വയം പറഞ്ഞു തലയിൽ കയ് വെച്ചു... എന്തായാലും ഇവന്റെ കാര്യം തീരുമാനം ആയി...


"മോളെ അത്... ഞാൻ പണ്ട് LP സ്കൂളിൽ പഠിക്കുമ്പോ ഉള്ള കാര്യം ആടി..."


എന്നും പറഞ്ഞു മുഖം വീർപ്പിച്ചു പോയ അവന്റെ കെട്ടിയോളെ പിന്നാലെ അവൻ പോയി... അവർക്ക് പിന്നാലെ ഉമ്മച്ചിയും അവന്റെ പെങ്ങളും കൂടി പോയപ്പോൾ ലവൻ അവിടെ പെണ്ണിന്റെ ചെവി തിന്നു കൊണ്ടിരിക്കാ...


"😌ആരാ അജു മൊഞ്ച്..."


"🙄ആരായാലും അവന്റെ കാര്യത്തിൽ തീരുമാനം ആയി..."


"😍എനിക്കും ഭാവിയിൽ ഇത് പോലെ വേണമെന്നാ ആഗ്രഹം... ഇതെങ്ങനെയാ സാധിക്കുന്നെ അജുക്കാ... ഞാനും പാത്തുവും ഇത് പോലെ മൂന്ന് കൊച്ചുങ്ങളും... ഞങ്ങളെ ലൈഫ് കളർഫുൾ ആയിരിക്കും..."


"😬ഡാ ആദ്യം മുട്ടയിൽ നിന്ന് വിരിയട്ടെ...എന്നിട്ട് മതി കേട്ടോടാ..."


അവന്റെ കയ് പിടിച്ചു പിന്നിലേക്ക് തിരിച്ചതും ചെക്കൻ അവിടെ നിന്ന് തുള്ളി...


"ഇല്ല അജുക്കാ ഞാൻ അങ്ങനെ ചോദിക്കില്ല... എനിക്ക് എന്റെ കെട്ട് കഴിഞ്ഞു പറഞ്ഞു തന്നാൽ മതി..."


🙄ഓൻ ഓടുന്ന വഴിക്ക് വിളിച്ചു പറഞ്ഞു...പടച്ചോനെ ഇതിപ്പോ പുലിവാൽ ആയല്ലോ...😕


"😏ഹ്മ്മ് ഞാനും മുട്ടയിൽ നിന്നു വിരിഞ്ഞില്ലേ...ഓൻ എന്റെ ഫ്രണ്ടാ..."


"😌പക്ഷെ നീ മൂന്ന് മുട്ട വിരിയിച്ചില്ലേ അത് മതി..."


"😬പോടാ പട്ടി... ജന്തു..."


ബാക്കി കൂടി പുറത് വരുന്നതിനു മുന്നേ നമ്മൾ അവളെ വാ അടച്ചു പിടിച്ചു...


"😪എന്റെ കൊച്ചുങ്ങളെ ഇന്ന് തന്നെ നീ പച്ച തെറി കേൾപ്പിക്കല്ലേടി പിശാശ്ശെ..."


"😒ന്നാ നിക്ക് ബിരിയാണി താ..."


😨പടച്ചോനെ വെറും ഒരു ബിരിയാണിക്ക്‌ വേണ്ടി കുരിപ്പ് നമ്മളെ കൊല്ലോ... ഡോക്ടർ രാത്രി കൊടുക്കാം എന്ന് സമ്മതിച്ചപ്പോൾ തന്നെ പെണ്ണ് രണ്ടാൾക്ക്‌ ഉള്ള ബിരിയാണിയാ കുത്തി കേറ്റിയത്...


അമി അവന്റെ പെണ്ണിനെ വീഡിയോ കാൾ ആക്കി സ്റ്റാർ ബേബിസിനെ ഒക്കെ കാണിച്ചു കൊടുത്തപ്പോൾ രണ്ടും കരച്ചിലും പിഴിച്ചിലും ആയിരുന്നു...


എങ്ങനെ ഒക്കെയോ രണ്ട് ദിവസം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി...😌നാളെ ഡിസ്ചാർജ് ചെയ്യും... എന്റെ സ്റ്റാർ ബേബിസ്‌ ഇനി മുതൽ ഞങ്ങളെ കൂടെ ഞങ്ങളെ ബെഡിൽ... അതിനുള്ള സെറ്റപ്പ് ഒക്കെ നമ്മൾ വീട്ടിൽ പോയി ചെയ്തു...😍


അമി ഓഫിസിൽ പോയൊണ്ട് നമ്മൾ മുറിയിൽ ഉള്ള ചെയറിൽ ഇരുന്നു ബേബിസിനെ നോക്കാൻ തുടങ്ങി...


"🙄ഇതെന്താ വണ്ണം വെക്കാതെ... അന്നത്തെ പോലെ തന്നെ ഉണ്ടല്ലോ..."


"അതിന് രണ്ട് ദിവസം മാത്രല്ലേ ആയുള്ളൂ... അല്ലാതെ രണ്ട് വർഷം അല്ല..."


ഉമ്മച്ചി നമ്മളെ തലയിൽ ഒരു കൊട്ട് തന്നു പറഞ്ഞു... പെണ്ണ് ഫോണിൽ കാര്യായിട്ട് നോക്കുന്ന തിരക്കിൽ ആണ്..


"😍യ്യോ എന്റെ സ്റ്റാറ്റസ് നാല്പത് പേര് കണ്ടു..."


"😨ഏത് സ്റ്റാറ്റസ്..."


നമ്മൾ ഫോൺ വാങ്ങി നോക്കിയതും പെണ്ണ് ബേബിസിനെ അടക്കം സെൽഫി എടുത്തു സ്റ്റാറ്റസ് ഇട്ടിരിക്ക കുരിപ്പ്... നമ്മൾ പെണ്ണിനെ കലിപ്പിൽ നോക്കി പിക് അടക്കം ഡിലീറ്റ് ചെയ്ത് ഫോൺ പെണ്ണിന്റെ കയ്യിൽ കൊടുത്തു...


"😏ജാഡ തെണ്ടി..."


എന്നൊരു അഷിരീരി കേട്ടെങ്കിലും നമ്മൾ അത് മൈൻഡ് ചെയ്തില്ല...


"😍അജു നമുക്ക് ഇതിന് ടോവിനോ എന്ന് ഇട്ടാലോ... യ്യോ നോക്കിയേ എന്നാ മൊഞ്ചാ..."


😕പടച്ചോനെ  പതിനാറിന്റെ പണി തുടങ്ങിയോ...നമ്മൾ വായും പൊളിച്ചു എല്ലാരേയും ഒന്ന് നോക്കി...😓കോപ്പിന് ഒരു പത്തെണ്ണം എങ്കിലും ഒരുമിച്ച് കൊടുക്കണം ആയിരുന്നു...


"എന്റെ കൊച്ചുങ്ങൾക്ക് ഞാൻ പേരിട്ടോളാം... ഉപ്പച്ചി എന്ന നിലക്ക് എനിക്കാ അതിന്റെ അവകാശം..."


"😏ഒന്നിനെലും ഞാൻ പറീണ പേരിട്ടില്ലേ കാണാം... പിന്നെ ഞാൻ ഒന്നിനേം നോക്കൂല്ല..."


"ഞാൻ നോക്കിക്കോളും എന്റെ മക്കളെ..."


"😏അതുങ്ങൾ കരയുമ്പോൾ ഞാൻ വേണ്ടേ... അപ്പൊ കാണാം...ഞാൻ നോക്കൊന്നും ഇല്ല... പാലും കൊടുക്കില്ല..."


🙄അപ്പൊ രണ്ട് വയസ് വരെ നമ്മളെ കൊച്ചുങ്ങൾക്ക് കുരിപ്പ് പാൽ കൊടുക്കാൻ നമ്മൾ ഇവളെ കാൽ പിടിക്കേണ്ടി വരോ പടച്ചോനെ...😓


മാലിക്കും ശമിയും ഷമീറും വന്നതോടെ പെണ്ണ് ഭയങ്കര തള്ളൽ ആണ്...


"നീ എന്താടി ഞാൻ കാണുന്നോണ്ട് ആണോ മോനെ കൊണ്ട് വരാതിരുന്നേ..."


"അതൊന്നും അല്ലേടി... സിസേറിയൻ ആയോണ്ട് ഇപ്പോഴും പൈൻ ഉണ്ടെടി...അവൻ ആണെങ്കിൽ ചവിട്ടാൻ ഒക്കെ തുടങ്ങി... പിന്നെ ഷമീർ കാക്കുന്റെ കുഞ്ഞുമായി ഇത്ത വീട്ടിൽ ഉണ്ട് അവരെ കൂടെ നിർത്തിയിരിക്ക പെട്ടെന്ന് പോണം..."😓


"എന്താടി ഓന്റെ പേര്... മാലിക്കാടെ ഉപ്പൂപ്പടെ പേര് എങ്ങാനും ആണോ..."


🙄മാലിയും ഷമീറും ഇവൾ ഇപ്പോഴും ഇങ്ങനെ തന്നെ ആണോ എന്ന പോലെ നമ്മളെ നോക്കി...🙄


" ഞങ്ങളെ നെയിം മാച്ച് ആവാൻ വേണ്ടി മാസിൻ എന്നാടി ഇട്ടത്... എങ്ങനെ ഇണ്ട് കൊള്ളാവോ... "


"മ്മ്...😏നമ്മളെ പേരൊക്കെ പിന്നെ ആർക്കും ഇഷ്ടല്ല..."


പെണ്ണ് നമ്മളെ നോക്കി പുച്ഛത്തോടെ പറഞ്ഞു...😘നിന്റെ പേര് മാത്രല്ല നീ തന്നെ എന്റെ ജീവൻ ആടി...


"അജു ഇതെങ്ങനെ സാധിച്ചു നീ...നെക്സ്റ്റ് ടൈം നമുക്കും ഇത് പോലെ മൂന്നെണ്ണം വേണം അല്ലേ ഷമി..."😍


🙄എന്തിന് ഇവിടെ നമ്മൾ തന്നെ പെട്ടിരിക്ക...പെണ്ണ് ഇനി നിരാഹാര സമരത്തിന് പകരം എന്റെ കൊച്ചുങ്ങളെ പട്ടിണിക്ക് ഇട്ടു പ്രതിഷേധം ആവും...😪


"എനിക്ക് വയ്യ... എനിക്ക് ഇനി കുട്ടികളെ വേണ്ട അപ്പോഴാ മൂന്നെണ്ണം... മതി നോക്കി നിന്നത് ഇങ്ങ് വന്നേ... നിക്കും തോറും ഓരോന്ന് തൊന്നും..."


🙄അത് കേട്ടതും മാലിയെയും കൊണ്ട് അവൾ മുങ്ങി...പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചപ്പോൾ പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു കാണിച്ചു...😏നമ്മൾ അതൊന്നും കാര്യം ആക്കാതെ അവളെ നോക്കി ചിരിച്ചു...



*********💃



😒നമ്മൾ ഇന്ന് വീട്ടിൽ പോവാ... ഉമ്മച്ചിമാരും ഇത്തയും ഒക്കെ ചേർന്നു നമ്മളെ കൊച്ചുങ്ങളെ എടുത്തു നടന്നു...


നമ്മൾ ആണേൽ ആ മുറിയും നോക്കി ഇരിക്കാ...😓


"നിക്ക് ഈ മുറി വിട്ടു പോവാൻ തോന്നുന്നില്ല... ഇനി എപ്പോഴാ നമ്മൾ ഇവിടെ വരുന്നെ..."😪


"😍നീ മനസ് വെച്ചാൽ നെക്സ്റ്റ് ഇയർ തന്നെ വരാടി... എന്തെ വേണോ..."


😨യ്യോ പറയും പോലെ ഇത് നമ്മൾ  പെറ്റു കിടന്ന മുറിയല്ലേ...ഇനി ഒരിക്കലും ഈ വഴിക്ക് ഇല്ല...ഈ ഹോസ്പിറ്റലിന്റെ പേര് കേൾക്കുമ്പോ തന്നെ പേടിയാവാ...


നമ്മൾ ഇവിടുന്ന് ഒന്ന് രക്ഷപെട്ടാൽ മതി എന്ന് കരുതി ബെഡിൽ നിന്നും ഇറങ്ങിയതും നമ്മക്ക് പഴയ പോലെ നടക്കാൻ ഒന്നും പറ്റീല... നമ്മൾ ചുവരിൽ പിടിച്ചു നിന്നതും നമ്മൾ പെട്ടെന്ന് പൊങ്ങിയ പോലെ തോന്നിയതും നമ്മൾ അജുന്റെ കയ്യിൽ സുരക്ഷിതമായിരുന്നു...😍


"😍നീയല്ലേ എന്റെ ഫസ്റ്റ് ബേബി..."


എന്നും പറഞ്ഞു ചിരിച്ചതും നമ്മൾ ഓന്റെ നെഞ്ചിൽ മുഖം അമർത്തി വെച്ചു ആ കയ്യിൽ അടങ്ങി കിടന്നു...


ലേബർ റൂമിന്റെ മുന്നിൽ കൂടി പോയതും നമ്മൾ തല ഉയർത്തി നോക്കി...😪ഇനി ഈ വഴിക്ക് വരേണ്ടി വരുത്തല്ലേ പടച്ചോനെ...


"😌എന്തെ വീണ്ടും അതിനകത്തു പോവാൻ തോന്നുണ്ടോ...?"


"😭യ്യോ വേണ്ട... ഇൻ ഞാൻ ഈ വഴിക്ക് ഇല്ല..."


നമ്മൾ ഓന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു കിടന്നു...🙄കോപ്പ് ഭയങ്കര ചിരിയാ പണി തരോ... ഏയ്‌ ഓൻ നിക്ക് വാക്ക് തന്നത് അല്ലേ...


നമ്മളെ സേഫ് ആയി വണ്ടിയിൽ ഇരുത്തി അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു...


"😕യ്യോ എന്റെ സുട്ടു എവടെ...?"


"🙄അതാരാ..."


"ഹെയ് എന്റെ മോൾ..."


"മോൾ ഇത്താടെ കയ്യിൽ ഉണ്ട്...അതിനിടക്ക് നീ അതിന് പെരും ഇട്ടോ..."🙄


"😌അത് പിന്നെ  കുറച്ചീസം ആയാൽ അല്ലേ  ആയാൽ അല്ലേ പേര് ഇടുള്ളൂ അതോണ്ട് അത് വരെ വിളിക്കാൻ ആ റിൻഷി  പെണ്ണ് പറഞ്ഞു തന്നതാ..."


"🙄അതാരാ..."


"ഇയാൾ എന്തിനാ അതൊക്കെ അറിയുന്നെ... അല്ലേലും പെണ്ണുങ്ങളെ പേര് കേട്ടാൽ അറിയാൻ ഒരു തൊര ആണല്ലോ... ആണുങ്ങളെ പേര് കേട്ടാൽ കലിപ്പും..."😏


"😕ഇവിടെ നിന്നെ തന്നെ സഹിക്കാൻ പറ്റുന്നില്ല അപ്പോഴാ വേറൊന്ന്... അപ്പൊ ഇത് രണ്ടിന്റെയും പേരെന്താ..."


"ഇത് ടുട്ടു ഇത് കുട്ടു... എങ്ങനിണ്ട് കൊള്ളാലെ..."


"നിനക്ക് രണ്ട് കൊട്ട് കിട്ടേണ്ട ടൈം കഴിഞ്ഞു..."


😏അല്ലേലും ഓന് വല്ല ഉപ്പൂപ്പാടെ പേരെ പറ്റൂ...😏ജാഡ കോപ്പ്... ഇത്ത നമ്മളെ സുട്ടുനെയും കൊണ്ട് വന്നതും ഓൻ വണ്ടി എടുത്തു...


"😍യ്യോ ബലൂൺ... അജു കണ്ടോ അത് വാങ്ങു..."


"🙄അതെന്തിനാ..."


"ഇവറ്റകൾക്ക്‌ കളിക്കാൻ കൊടുക്കാൻ... പിന്നെ കുറെ ടെഡി വാങ്ങണം... പിന്നെ ബോളും..."


"😕എന്നാൽ പിന്നെ ഒരു ബാറ്റും കൂടി വാങ്ങാം... ചെന്ന പാടെ ഇവർ അവിടെ കിടന്നു ക്രിക്കറ്റ് കളിക്കട്ടെ...എടീ പൊട്ടി അവർ അതൊക്കെ വെച്ചു കളിക്കാൻ ആവുമ്പോ ഞാൻ തന്നെ വാങ്ങി കൊടുത്തോളാം... നീ നിന്റെ പൊട്ടത്തരം മാത്രം വിളമ്പാൻ തുറക്കുന്ന വാ അടച്ചു വെക്ക്..."


😏മൂന്നും കൂടി ചിരിക്കുന്നത് കേട്ട് നമ്മൾ എല്ലാറ്റിനെയും നോക്കി പുച്ഛിച്ചു... വല്യ കോമഡി ആണെന്നാ ഓന്റെ വിചാരം...


വീട് എത്തിയതും നമ്മളെ ഉമ്മച്ചി ഇറങ്ങുന്നത് കണ്ടു നമ്മൾ ഡോർ തുറന്നതും ഓൻ നമ്മളെ ഒരു നോട്ടം...


"നീ എവിടെ പോവാ...?"


🙄ഹേ... ഇവന് ഉള്ള ബോധം കൂടി പോയോ... വീട്ടിലേക്ക് അല്ലാതെ ഈ ടൈം നമ്മൾ എവിടെ പോവാൻ...


"😏ഞാൻ അന്റെ രണ്ടാം കെട്ടിന് പോവാ..."


"😬അത് മിക്കവാറും വേണ്ടി വരും... ഒന്നാം ഭാര്യ മിക്കവാറും എന്റെ കയ് കൊണ്ട് തീരും..."


😪യ്യോ നമ്മളെ കൊല്ലും എന്നാണോ ആ പറഞ്ഞത്...😏കൊച്ചുങ്ങളെ കിട്ടിയേ പിന്നെ നമ്മളെ ഒന്നും വേണ്ട...


നമ്മൾ വണ്ടിയിൽ ഇറങ്ങിയതും ഓനും നമ്മക്ക് പിന്നാലെ ഇറങ്ങി...


"അല്ല മോനെ ഇവൾ ഇവിടെ അല്ലേ ഈ സമയത്ത്  കഴിയേണ്ടത്..."


"അതൊക്കെ ഓരോ ചടങ്ങ് ഓരോരുത്തർ ഉണ്ടാക്കി വെക്കുന്നത് അല്ലേ...ഇവരെ കാണാതിരിക്കാൻ എനിക്ക് ആവില്ല..."


" അത് ശരിയാവും...എന്നാലും ഞങ്ങൾക്കും ഉണ്ടാവില്ലേ മോനെ ആഗ്രഹം..."


"അതിനെന്താ ഏത് പാതിരാത്രി വേണേലും നിങ്ങൾക്ക്‌  അവിടേക്ക് വരാം..."


🙄പാതിരാത്രി വരാൻ ഇവർ എന്താ കള്ളന്മാർ ആണോ... ഇവന്റെ ബോധം പോയപ്പോൾ ബുദ്ധി കൂടി അടിച്ചു പോയോ ആവോ...


ഓൻ കുട്ടുനെ കയ്യിൽ വാങ്ങിയതും നമ്മക്ക് വല്ലാണ്ട് വിഷമായി...😓


"ഞാൻ ഉമ്മച്ചീടെ കൂടെയാ നിക്കുന്നെ..."


"നിയ... ഡീ നിനക്ക് അറീലെ എനിക്ക് നിന്നെ തന്നെ കാണാതിരിക്കാൻ പറ്റില്ലെന്ന്... ഇപ്പൊ എന്റെ കൊച്ചുങ്ങൾ കൂടി ഉണ്ട്... എനിക്ക് ഇതുങ്ങളെ  കാണാതിരിക്കാൻ പറ്റില്ലെടി..."


"നെച്ചു ഒക്കെ ഓളെ വീട്ടിൽ അല്ലേ... ന്നിട്ട് അമിക്കാ ഇവടെ നിക്കുന്നുണ്ടല്ലോ..."


"ഞങ്ങൾക്ക് ആർക്കും ഇവരെ കാണാതിരിക്കാൻ പറ്റില്ല..."


ഇത്ത കൂടി അത് പറഞ്ഞപ്പോൾ ഉമ്മച്ചി നമ്മളെ നോക്കി ചിരിച്ചു...


"ഉപ്പച്ചിക്കും ഉമ്മച്ചിക്കും വേണേൽ ഇവിടെ ഉള്ളവർക്ക് മുഴുവൻ അങ്ങോട്ട് വരാം..."


"😓ഞാൻ ഇവിടെയാ നിക്കുന്നെ..."


"നീ നിക്കോ... എങ്കി നിന്നോ... ഞാൻ എന്റെ കൊച്ചുങ്ങളെയും കൊണ്ട് പോവും...ഇതുങ്ങൾ നീ അവിടേക്ക് വരുമ്പോ കൊണ്ട് വന്നത് ഒന്നും അല്ലല്ലോ..."


😕യ്യോ എന്റെ സ്റ്റാർ ബേബിസ്‌ ഇല്ലാതെ നിക്ക് പറ്റില്ല...


"നീ വന്ന് കേറിയേ..."


"ഇല്ല...ഞാൻ വരൂല..."😪


"അല്ലേലും ഞങ്ങളെക്കാൾ നന്നായി നിന്നെയും കുഞ്ഞുങ്ങളെയും അവൻ നോക്കും...ഇതിപ്പോ ഇവിടെ നിന്നിട്ടും കാര്യം ഒന്നുമില്ല...ഒരു മണിക്കൂർ തികക്കുന്നതിന് മുൻപ് തന്നെ അജുനെ കാണണം എന്നും പറഞ്ഞു മോങ്ങാൻ ആവും..."


അമിക്കാ നമ്മളെ നോക്കി പറഞ്ഞതും ഓന്റെ പെട്ടെന്നുള്ള കാല് മാറ്റം അജുന്റെ നോട്ടത്തിൽ ആണെന്ന് മനസ്സിൽ ആയി...😕


😌നമ്മൾ പിന്നെ ഇത്തിരി ജാഡ ഇട്ടു അല്ലേ ഓന് വല്യ ജാഡ ആവും... നമ്മക്കും ഓന്റെ കൂടെ പോണം എന്നാണ്... അങ്ങനെ ഇപ്പൊ ഓൻ സുഖിക്കേണ്ടന്നെ...😜


"😒ന്നാ നിക്ക് ഐസ്ക്രീം വാങ്ങി തരോ..."


"😍അതാണോ...നിന്റെ വയർ പൊട്ടുന്നത് വരെ വാങ്ങി തരും പോരെ..."


"😕യ്യോ അതെന്തിനാ... ഒരിക്കൽ പൊട്ടിച്ചത് ഒന്നും പോരെ..."😓


"😕നീ അകത്തു കേറിക്കെ... ഐസ്ക്രീം അല്ലേ വാങ്ങി തരാം..."


ഓൻ അതും പറഞ്ഞു നമ്മളെ ഡോർ തുറന്നു വണ്ടിയിൽ കയറ്റി...നമ്മൾ ഇരുന്നതും കുട്ടനെ നമ്മളെ കയ്യിൽ വെച്ചു തന്നു...😍നമ്മളെ മെഹന്ദി ഇട്ട കയ്യിൽ അവൻ കിടക്കുന്നത് കാണാൻ തന്നെ എന്താ ഒരു ഭംഗി...


"സൂക്ഷിച്ചു പിടിക്കണം..."


നമ്മൾ അതിന്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു വീട് എത്തിയത് ഒന്നും അറീല... എന്തോ ഒന്നിനെയും കണ്ടിട്ട് മതി വരാത്ത പോലെ...


ഓൻ ഇറങ്ങിയതും നമ്മളെ ഡോർ തുറന്നു തന്നു...😕ഹെയ്‌ഷ് ഇതിനെയും കൊണ്ട് എങ്ങനാ ഇറങ്ങുന്നേ... ഓൻ നമ്മളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് കുനിഞ്ഞു നമ്മളെ രണ്ട് കയ്യിലും ആയി എടുത്തു കൊണ്ട് പുറത്ത് ഇറക്കി... നമ്മൾ ഞെട്ടി കൊണ്ട് മോനെ ഇറുക്കി പിടിച്ചു...


ഓൻ നമ്മളെ കൊണ്ടോയി ബെഡിൽ ഇരുത്തിയതും നമ്മൾ മുറി കണ്ടു വായും പൊളിച്ചു ഇരുന്നു...🙄ഇതെന്താ കല്യാണ വീടോ...


"എങ്ങനെ ഉണ്ട്... നമ്മുടെ സ്റ്റാർ ബേബിസിന്റെ എൻട്രി അല്ലേ അപ്പോ കളർ ആക്കണ്ടേ..."😍


"🙄ഇത് കണ്ടിട്ട് നിക്ക് അന്ന് നമ്മളെ ഊട്ടിയിൽ പോയ റൂം ആണ് ഓർമ വരുന്നെ... ഇന്നെന്താ ഇതുങ്ങളെ ഫസ്റ്റ് നെറ്റാ..."


"😍അത്‌ കൊണ്ടല്ലെടി നമുക്ക് ഇതുങ്ങളെ കിട്ടിയത്..."


😕ഓന്റെ ഒരു ഒലിപ്പീരു കണ്ടില്ലേ... നമ്മൾ മോനെ അവർക്ക് ആയി ഓൻ ഒരുക്കി വെച്ച ബെഡിൽ കിടത്തി... അവർക്ക് മുന്നിൽ ആയി തൂങ്ങി ആടുന്ന കളർ ഫുൾ റിബൺ ഒക്കെ കണ്ടു നമ്മൾ അതൊക്കെ  ഇത് പൊളിഞ്ഞു വീഴോ എന്ന പോലെ ബലം നോക്കി...


"അതൊന്നും ഇളകില്ല... നീ ടെസ്റ്റ്‌ ഒന്നും ചെയ്യേണ്ട..."


"😏ഇതെങ്ങാനും ഇളകി വന്നു ഇതുങ്ങള്ക് വല്ലതും പറ്റിയാൽ നിന്നെ കൊല്ലും ഞാൻ..."


🙄യ്യോ അത് കേട്ടതും ഓൻ നമ്മളെ അടുത്തേക്ക് കലിപ്പിൽ വന്നു...😕ഇന്ന് എന്നെ ഇവന്റെ കയ്യീന്ന് വാങ്ങോ...നമ്മൾ അറിയാതെ കവിളിൽ കയ് വെച്ചു നിന്നു...


"😍ഇപ്പോഴാ നീ ശരിക്കും ഒരു ഉമ്മച്ചി ആയത്...നമ്മുടെ സ്റ്റാർ ബേബിസിനെ നീ എത്ര മാത്രം കെയർ ചെയ്യും എന്ന് എനിക്ക് മനസ്സിൽ ആയി..."


അത് കേട്ടതും നമ്മൾ കവിളിൽ നിന്നും കയ് എടുത്തു ഓനെ നോക്കി പുഞ്ചിരിച്ചു...


ഓനും പുഞ്ചിരിച്ചു കൊണ്ട് നമ്മളെ കവിളിൽ ഉമ്മ വെച്ചു കൊണ്ട്  അധരങ്ങൾ കോർത്തു വെച്ചു നുണയാൻ തുടങ്ങി...


നമ്മളെ കയ്കൾ ഓനെ ചുറ്റി വരിഞ്ഞതും അകത്തേക്ക് കയറുന്ന ഇത്തയെയും ഉമ്മച്ചിയെയും കണ്ടു നമ്മൾ ഓനെ പിടിച്ചു തള്ളി...😓


ഇത്തയും ഉമ്മച്ചിയും ഒന്ന് ഇളിച്ചു കൊണ്ട് ബേബിസിനെ ബെഡിൽ കിടത്തി... അജു ആണെങ്കിൽ ചമ്മി നാറി കൊണ്ട് തലയും ചൊറിഞ്ഞു നിക്കാ...😌


"മ്മ്... ഇന്ന് തന്നെ തുടങ്ങിയൊ മോൻ...അവൾ ഒന്ന് റസ്റ്റ്‌  എടുത്തോട്ടെ..."


അത് കേട്ടതും നമ്മൾ നന്നായി ഓനെ നോക്കി ഒന്ന് ചിരിച്ചു...


ഓൻ നമ്മളെ ഒന്ന് നോക്കി പുറത്ത് പോകുന്നത് കണ്ടു നമ്മൾ ഇളിച്ചതും ഓൻ ഡോറും അടച്ചു നമ്മളെ അടുത്തേക്ക് വന്നു... നിമിഷ നേരം കൊണ്ട് നമ്മളെ അധരങ്ങൾ വീണ്ടും അവൻ കീഴടക്കി നുണയാൻ തുടങ്ങി...നമ്മളും അത് ആഗ്രഹിച്ചത് പോലെ ഓനെ വരിഞ്ഞു മുറുക്കി നിന്നു...


ശ്വാസം കിട്ടാതായപ്പോൾ നമ്മൾ അവനെ മാറ്റിയതും ഓൻ നമ്മളെ കയ് പിടിച്ചു അതിലേക്ക് നോക്കി... ഓൻ ഇട്ടു തന്ന മെഹന്ദി തെളിഞ്ഞു കാണാം...


"ഞാൻ നാളെ മെഹന്ദി ഇടാം എന്ന് പറയുമ്പോ നീ പറഞ്ഞത് നിനക്ക് ഓർമയുണ്ടോ... നാളെ ഇടാൻ പറ്റീലെങ്കിലോ എന്ന്...അത് ഇങ്ങനെ ഫലിക്കും എന്ന് കരുതീല... എന്തായാലും അത് നന്നായി അല്ലേ നിന്റെ ഈ ചുവന്ന കയ്കളിൽ ഞാനും നീയും നമ്മുടെ സ്റ്റാർ ബേബിസും ആണ്... അതുങ്ങളെ കയ്യിൽ വാങ്ങാൻ വേണ്ടി മാത്രം ആണ് നിന്റെ കയ്കൾ ചുവന്നത്..."


ഓൻ നമ്മളെ ഉള്ളം കയ്യിൽ ചുംബിച്ചു ഓന്റെ മുഖത്ത് വെച്ചു...


"😓ഇയാക് എന്നെ ഇപ്പൊ പഴയ പോലെ ഇഷ്ടല്ലല്ലോ... ഡെലിവറി കഴിഞതിൽ പിന്നെ ന്നെ എപ്പോളും വഴക്ക് പറയല്ലേ..."


"ഇത് വരെ നീയായിരുന്നു എന്റെ കുട്ടി... ഇപ്പൊ അങ്ങനെ അല്ല നീ ഒരു ഉമ്മച്ചി ആയി..."


"🙄ന്നിട്ടാണോ എന്നെ  അപ്പോഴൊക്കെ തല്ലുന്നേ..."


"അത് ശരി ഇപ്പൊ തല്ലുന്നില്ലല്ലോ വഴക്ക് പറയുന്നല്ലേ ഉള്ളൂ അപ്പൊ എപ്പോഴാ സ്നേഹം..."


"😏ഇയാൾക്ക് എന്നോട് സ്നേഹോന്നും ഇല്ല..."


"😍ഞാൻ എന്റെ സ്നേഹം കാണിക്കാൻ പോവാ... നിന്റെ ഡെലിവറി ടൈം തരാൻ തോന്നീത... പക്ഷെ നിന്നെ ഒറ്റയ്ക്ക് കിട്ടാത്തോണ്ട് തരാൻ പറ്റീല..."


എന്നും പറഞ്ഞു ഓൻ നമ്മളെ കവിളിൽ അമർത്തി കടിച്ചതും നമ്മൾ കണ്ണും തള്ളി നിന്നു...🙄ഇതെന്തു സ്നേഹാ...


"കടിച്ചു തിന്നാനാ തോന്നിയെ... അങ്ങനെ ചെയ്താൽ എന്റെ കൊച്ചുങ്ങൾക്ക് ഉമ്മച്ചി ഉണ്ടാവില്ലല്ലോ... അതോണ്ട് ഇപ്പൊ ഇത് മതി..."


😍അപ്പൊ നമ്മളും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഓന്റെ കവിളിൽ അമർത്തി കടിച്ചു... ഓൻ പ്രതികാരം എന്നോണം അപ്പൊ തന്നെ നമ്മളെ അധരങ്ങൾ വീണ്ടും നുകർന്നു...



*********💞



"ഡാ... അജു..."


എന്നുള്ള അപ്പുക്കാടെ വിളി കേട്ടപ്പോൾ  പെണ്ണിനെ മോചിപ്പിച്ചു കൊണ്ട് നമ്മൾ പോയി ഡോർ തുറന്നതും അപ്പുക്ക നമ്മളെ മൊത്തത്തിൽ ഒരു നോട്ടം...😓


"എന്തോന്നാടാ ഇത്...ഡെലിവറി കഴിഞ്ഞു രണ്ട് ദിവസം മാത്രേ ആയുള്ളൂ..."🙄


"😌അത് ഞാൻ പെണ്ണിന് കുറച്ചു കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കുകയായിരുന്നു..."


"ഒരിക്കൽ പറഞ്ഞതിന്റെയാ ആ കിടക്കുന്നത്..."


😍അതിന് നമ്മൾ മൂപ്പരെ നോക്കി നന്നായി ഇളിച്ചു...


"ഇങ്ങള് എന്നെ ട്രോളാൻ വന്നതാണോ..."


"നിന്റെ ഇത്ത പറഞ്ഞു അജു അവിടെ അടുത്ത പണി ഒപ്പിക്കാൻ ഉള്ള പരിപാടി ആണെന്ന്... അത് കേട്ടപ്പോൾ ഈ വീട്ടിലെ  ജനസംഖ്യ ഓർത്ത് വന്നതാ... ഒരു മൂന്ന് വർഷം എങ്കിലും അതിന് റസ്റ്റ്‌ കൊടുക്ക്... നിന്റെ ഇത്ത പോലും മൂന്ന് വർഷത്തെ കണക്ക് പറഞ്ഞു എന്നെ അടുപ്പിച്ചിട്ടില്ല..."


"😌ആ അത് നന്നായി... ഇപ്പൊ തന്നെ ഇവിടെ അഞ്ചെണ്ണം ആയി...ഇനി ഇവിടെ കുട്ടികൾ ഒന്നും വേണ്ടന്നെ...ഞാൻ നിർത്തി..."


"🙄എനിക്ക് രണ്ടല്ലേ ആയുള്ളൂ... ഒന്ന് കൂടി ആയിട്ടേ ഞാൻ നിർത്തൂ..."


"പിന്നെ ഇങ്ങ് വാ...ഞാൻ നിർത്തി... ഇപ്പൊ ഇവിടെ ആവശ്യത്തിന് പിള്ളേർ ആയി...ഇനി ഒന്നും വേണ്ട..."


😌ഇത്ത മൂപ്പരെ നോക്കി കലിപ്പ് ഇട്ടു പോയി...


"😓എടാ നിനക്ക് മൂന്നെണ്ണം കിട്ടി എന്ന് കരുതി ഞാൻ എന്ത്‌ പിഴച്ചു..."


"😍ഇതിപ്പോ എന്റെ ആണെന്ന് ഒന്നും കരുതേണ്ട... സ്വന്തം കുഞ് ആയി ദേ ഇതുങ്ങളെ കൂടി ഒന്ന് നോക്കിക്കൊണെ..."


😍നമ്മൾ ഇളിച്ചു കൊണ്ട് അങ്ങേരെ കവിളിൽ നുള്ളി പുറത്തേക്ക് ഓടി...


നമ്മൾ ബൈക്കിൽ കേറുമ്പോ ആണ് ജൗഹർ വോൾടേജ് കുറഞ്ഞ ഒരു ഇളി തന്നു നമ്മളെ അടുത്തേക്ക് വന്നു...


"എന്നാലും നിന്റെ പെണ്ണ് വല്ലാത്തൊരു കൊല ചതിയാ ചെയ്തത്... എന്നെ ഒരിക്കൽ പോലും മൈൻഡ് ചെയ്യാത്ത ഒരുത്തീടെ പെരും പറഞ്ഞു ആ കുരിപ്പ് നമ്മളെ ഇപ്പോഴും പട്ടിണിക്ക് ഇടൽ ആടാ... നീ നിന്റെ പെണ്ണിനോട് അത് ഒന്ന് തിരുത്തി കൊടുക്കാൻ പറയോ..."


"😌നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ..."


"😓ആ ആദ്യം കെട്ടിയോന്റെ വക... ഇപ്പൊ ദാ കെട്ടിയോളെ വക... നീ ഒക്കെ ഒറ്റ ബോളിന് മൂന്ന് ഗോളടിച്ചു നിക്ക്..."


"നീ ഇങ്ങനെ ഇമോഷൻ ആവാതെ... ആദ്യം ഇങ്ങനെ ഒക്കെയാ... കെട്ടു കഴിഞ്ഞു മൂന്ന് നാലു മാസം കഴിഞ ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത് തന്നെ...ആ കോപ്പ് നമ്മളോട് കലിപ്പ് ആയിരുന്നു അന്നൊക്കെ... അതിനെ വളച്ചൊടിച്ചു മെരുക്കി എടുക്കാൻ ടൈം എടുക്കേണ്ടി വന്നു..."


"🙄എന്നിട്ടും നീ ഇതെങ്ങനെ സാധിച്ചു..."


"അതൊക്കെ വലിയ കഥയാണ്... ഒരു പാറ്റ വിചാരിച്ചാൽ പോലും നമ്മളെ ഒക്കെ ലൈഫ് മാറി മറിയും... നീ ആദ്യം അവൾക്ക് എന്തിനെ ഒക്കെയാ പേടി എന്നൊക്കെ അറിഞ്ഞു വെക്ക്..."


"🙄അതെന്തിനാ അതും ഇതുമായി എന്താ ബന്ധം..."


 അവന്റെ വായും പൊളിച്ചുള്ള നിൽപ്പ് കണ്ടു നമ്മൾ കണ്ണ് ഇറുക്കി കാണിച്ചു ബൈക്ക് എടുത്തു...


പെണ്ണിന് ഐസ്ക്രീം വാങ്ങിയില്ലേ പണി പാളും... പിന്നെ സ്റ്റാർ ബേബിസിന്റെ കിട്ടിയ വകയിൽ നാട്ടിൽ ഒക്കെ  കുറച്ച് സ്വീറ്റ്സും വാങ്ങി...


അനുട്ടി സ്കൂൾ വിട്ടു വന്നേ പിന്നെ അതുങ്ങളെ അടുത്ത് നിന്നു മാറീട്ടില്ല...അച്ചുട്ടൻ ആണെങ്കിൽ അതുങ്ങളെ ഇടക്ക് വന്നു തൊട്ട് നോക്കും...


"🙄അജു ബേബിസിന് ഐസ്ക്രീം കൊടുക്കാവോ...എന്ന ടേസ്റ്റ് ആണെന്നോ... ഇതുങ്ങൾ ഇത് ഒരിക്കെ കഴിച്ചാൽ പിന്നെ എന്നും ഇത് വേണന്നു പറഞ്ഞു കരച്ചിൽ ആവും..."😌


😕പെണ്ണ് ഐസ്ക്രീം തിന്നോണ്ട്  പറയുന്ന കേട്ട് നമ്മൾ വായും പൊളിച്ചു പെണ്ണിനെ നോക്കി...


"എന്റെ പൊന്ന് നിയ നീ ഇങ്ങനെ വിഡ്ഢിത്തം പറയാതെ... എല്ലാറ്റിനും ഒരു സമയം ഉണ്ട്..."


"😏ഞാൻ ചുമ്മാ ചോദിച്ചതാ... അല്ലെ ഇപ്പൊ ആര് കൊടുക്കുന്നു..."


🙄എന്തായാലും ഇഷ്ടപ്പെട്ടത് ഒന്നും ഇതിന്റെ കയ്യീന്ന് ഇളകി കിട്ടില്ല... ഇതിനാണെങ്കി ഇഷ്ട്ടം ഇല്ലാത്ത ഒന്നും ഇല്ലതാനും...ഭാവിയിൽ എന്റെ കൊച്ചുങ്ങൾ പട്ടിണി ആവോ...🙄അത് ഭാവിയിൽ അല്ലേ അപ്പോഴേക്ക് നേരെ ആക്കാം... ഇനി ഭാവി ഭൂതം ആകോ...


"മോളെ ഇത് കണ്ടോ മോൾ ഹോസ്പിറ്റലിൽ ഉള്ളപ്പോൾ പഞ്ചായത്ത്‌കാര്  കടയിൽ കൊണ്ട് വന്നതാ...മോൾക്ക് ഉള്ള അവാർഡ്..."


എന്നും പറഞ്ഞു ഉപ്പച്ചി ഒരു ട്രോഫി കൊണ്ട് വന്നു പെണ്ണിന് നേരെ നീട്ടിയതും പെണ്ണ് കണ്ണും തള്ളി അത് നോക്കി...


"😕ഹെയ് ഇതാണോ അവാർഡ്... ഇത് കാണണം എങ്കിൽ വല്ല  ലെൻസും വെച്ചു നോക്കാണല്ലോ... ശേ അവറ്റകൾ പറയുന്ന കേട്ട് വെറുതെ കൊതിച്ചു...😏ന്നെ പറ്റിച്ചതാ..."


🙄ധീരത വെച്ച് നോക്കുമ്പോ ഇത് തന്നെ വലുതാ... ഇവളെ ധീരതക്ക് ഇത്രക്ക് വലിപ്പം ഇല്ല...


"നീ ഇത് മോഹിച്ചാണോ അനുട്ടിയെ രക്ഷിച്ചത് അല്ലല്ലോ... അവർ വെറുതെ പബ്ലിസിറ്റിക്ക്‌ അങ്ങനെ ഒക്കെ പറയുന്നു എന്നെ ഉള്ളൂ... ഇതൊന്നും നീ കാര്യം ആക്കേണ്ട..."


"😏അല്ലേലും അവറ്റകൾക്ക്‌ ജാഡയാ... വല്ല ആവശ്യത്തിനും അവിടെ പോവാണെങ്കിൽ കാണർന്നു... ഒടുക്കത്തെ ജാഡ... നിക്ക് എങ്ങും വേണ്ട കൊണ്ടോയി കിണറ്റിൽ ഇട്ടേക്ക്‌..."


എന്നും പറഞ്ഞു പെണ്ണ് കലിപ്പിട്ട് ഉപ്പച്ചീടെ കയ്യിൽ തന്നെ വെച്ച് കൊടുത്തു...


"എന്തൊക്കെ ആയാലും മോൾക്ക് കിട്ടിയ അവാർഡ് അല്ലേ ഇത്... അതും അനുട്ടിയുടെ ജീവൻ രക്ഷിച്ചതിന്... ഇതിന്റെ വലിപ്പം അല്ല  മോളുടെ ആ മനസ് ഇല്ലേ അതിന്റെ വലുപ്പം ആണ് ഏറ്റവും വലുത്... അത് എത്ര വലിയ എടുത്താൽ പൊങ്ങാത്ത ട്രോഫി ആയാലും മോളെ മനസിന്റെ അത്രയും വലിപ്പം ഒന്നും അതിനുണ്ടാവില്ല..."😊


"🙄യ്യോ ആന്നോ നിക്ക് എന്റെ മനസ് സ്കാൻ ചെയ്ത കാണാൻ പറ്റോ..."


😕ഉപ്പച്ചി അതിന് നമ്മളെ ദയനീയമായി നോക്കി...🙄പുള്ളി പറഞ്ഞു പെട്ടിരിക്ക...


"അയ്യോ ഞാൻ ഇപ്പോഴാ ഓർത്തത്... ഉമ്മച്ചി എന്നെ വിളിച്ചാരുന്ന്..."


എന്നും പറഞ്ഞു മൂപ്പര് മുങ്ങി...അപ്പൊ പെണ്ണ് നമ്മളെ ഒന്ന് നോക്കി...


"😍നിന്റെ മനസ് അല്ലേ...അത് ഞാൻ ഇപ്പൊ കാണിച്ചു തരാം... നീ കണ്ണടക്ക്..."


അപ്പൊ തന്നെ പുഞ്ചിരിച്ചു കൊണ്ട് കണ്ണടച്ച് പിടിച്ചു നിന്നു...😜പെണ്ണിന്റെ കയ് എടുത്തു നമ്മളെ നെഞ്ചിൽ ആയി വെച്ചു...


"ഇനി തുറക്ക്..."


പെണ്ണ് കണ്ണ് തുറന്നു ചുറ്റിലും നോക്കി നമ്മളെ ഒരു നോട്ടം...


"നിന്റെ മനസ് ദാ ഇപ്പൊ ഇവിടെയാ... പിന്നെ നമ്മളുടെ സ്റ്റാർ ബേബിസിന്റെ  അടുത്തും അത് കൊണ്ട് നിനക്ക് അത് മുഴുവനായും കാണാൻ പറ്റില്ല നിയ..."


😕പെണ്ണ് നമ്മളെ ആണോ എന്ന പോലെ നോക്കിയതും നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു പുറത്തേക്ക് ഇറങ്ങി...


നമ്മളെ സ്റ്റാർ ബേബിസ്‌ ഓരോരുത്തരുടെ കയ്യിൽ ആണ്... ഇത്തയും ഉമ്മച്ചിയും അപ്പുക്കയും അവരെ കൊണ്ട് ആവുന്ന വിധം കൊണ്ട് നടന്നു...😍എല്ലാറ്റിനും നല്ല അടാർ പണിയാ കിട്ടിയേ...


"ഇനി ഇതുങ്ങൾ ഉറങ്ങാൻ അവൾ തന്നെ മനസ് വെക്കണം... കൊണ്ട് പോയി ഫീഡിങ് ചെയ്തു ഉറക്കാൻ പറ..."


നമ്മൾ അപ്പുക്കാടെ അടുത്ത് നിന്നു മോളെ വാങ്ങിച്ചതും ഇത്ത നമ്മളെ ഇളി കണ്ടു ഒന്ന് നോക്കി...


"നീ അതിനെ ഇങ്ങ് തന്നെ... ഞാൻ പോയി അവളെ ഹെല്പ് ചെയ്യാം..."


😕ഇത്താക്ക് വരെ നമ്മളെ വല്ലാണ്ട് വിശ്വാസം ആണല്ലോ... ഇതിപ്പോ മൂന്ന് ആയത് എന്റെ കുറ്റം കൊണ്ടാണോ...😌ചിലപ്പോൾ ആവും നമ്മളെ കയ്യിലിരിപ്പ് അതാണല്ലോ...


അതുങ്ങളെ ഉറക്കാൻ പോയ ഇത്തയും പെണ്ണും ഒന്നര മണിക്കൂർ ആയി അകത്തു കേറീട്ട്...🙄അപ്പുക്ക ആണെങ്കിൽ നമ്മളെ തുറിച്ചു നോക്കാ...


"നിനക്ക് അറിയോ എനിക്ക് ഇനി ഒരു പത്തിരുപത് ദിവസത്തെ ലീവേ ഉള്ളൂ..."😓


"🙄അതിന്..."


"😕അവൾ ഇപ്പൊ നിന്റെ മുറിയിൽ നിന്റെ കൊച്ചുങ്ങളെ നോക്കി നിക്കാ... ഇങ്ങനെ ഒരു കെട്ടിയോൻ ഇവിടെ നിക്കുന്നുണ്ട് എന്ന ഒരു ചിന്ത പോലും ഇല്ല..."


"😕അപ്പൊ ഞാനോ... ഞാനും ഇവിടെ നിക്കല്ലേ..."


"😓അത് എൻറെ കുഴപ്പം അല്ല... നിന്റെ കയ്യിലിരിപ്പ് കൊണ്ടാ...ഒറ്റ ഡെലിവറിക്ക്‌ മൂന്നെണ്ണം...നിനക്ക്  ഡിസ്‌കൗണ്ട് ചെയ്തൂടായിരുന്നോ... ഇപ്പൊ എല്ലാറ്റിനും അത് ഉണ്ടെടാ..."


"ഇങ്ങള് ഈ സമയത്ത് കൊമെടി പറയല്ലേ ഞാൻ എങ്ങാനും ചിരിച്ചാൽ ഉപ്പച്ചി നമ്മക്ക് ഭ്രാന്ത് ആണെന്നും പറഞ്ഞു അപ്പൊ കൊണ്ട് പോയി ഇടും ഭ്രാന്താശുപത്രിയിലോട്ട്...അല്ലേലും അതോണ്ട് അവൾ രക്ഷപെട്ടു ഒറ്റ പെയിനിൽ മൂന്നെണ്ണം ആയില്ലേ...ഇനി ഒരു പരീക്ഷണം വേണ്ടല്ലോ..."


"😕ഇതൊക്കെ തന്നെയാ ആദ്യ ഡെലിവറിക്ക്‌ ശേഷം ഞാനും പറഞ്ഞത്... പിന്നെ പിന്നെ എല്ലാം മറക്കും..."


"എന്നാലേ ഞാൻ അങ്ങനെ മറക്കില്ല... എന്റെ പെണ്ണിനെ ഞാൻ വേദനിപ്പിക്കില്ല..."


"ഹ നിങ്ങൾ ഇവിടെ ഇരുന്നു വഴക്ക് കൂടൽ ആണോ... പോയി കിടന്നു ഉറങ്ങികൂടെ മനുഷ്യാ... അജു ഇടക്ക് നോക്കണം വല്ല ആവശ്യവും ഉണ്ടെങ്കിൽ വിളിച്ചാൽ മതി... ഡോർ അടക്കില്ല..."


😌അപ്പുക്ക ഞെട്ടി കൊണ്ട് നമ്മളെ ഒന്ന് തിരിഞ്ഞു നോക്കി... നമ്മൾ നന്നായി ഇളിച്ചു കൊടുത്തു...


"അതൊക്കെ അവൻ നോക്കിക്കോളും... നീ വന്നേ..."


അപ്പുക്ക മൂപ്പത്തിടെ തോളിൽ കയ്യിട്ട് പറഞ്ഞതും പുള്ളിക്കാരി കക്ഷിയെ ഒരു നോട്ടം ആയിരുന്നു... അതോടെ ആൾ ഫ്രീസ് ആയി... 🙄


നമ്മൾ മുറിയിലേക്ക് ചെന്നതും നമ്മളെ സ്റ്റാർസ് നല്ല ഉറക്കം ആണ്...😍മൂന്നും ഉറങ്ങുന്നത് കണ്ടു അതുങ്ങളെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് തലോടി...❣️എത്ര കണ്ടാലും മതി വരാത്ത പോലെ നമ്മൾ അതുങ്ങളെ നോക്കി ഇരുന്നു...


സൈഡിൽ ആയി പെണ്ണ് കുറുകി കൊണ്ട് തിരിഞ്ഞു കിടന്നതും പെണ്ണിന്റെ മുഖത്ത് നോക്കി കവിളിൽ പതിയെ ചുംബിച്ചു...❣️


നിലാവും നക്ഷത്രങ്ങളും അർദ്ധരാത്രി തിളങ്ങി നില്ക്കുന്നത് പോലെയാണ് ആ നിമിഷം തോന്നിയത്... ഇനി എന്റെ ജീവനും ജീവിതവും എന്റെ ഈ നിലാവിനും നക്ഷത്രങ്ങൾക്കും വേണ്ടിയാണ്... നാലിനെയും പുതപ്പിച്ചു കൊടുത്തു നമ്മൾ അതുങ്ങളെ നോക്കി ഉറക്കിലേക്ക് വീണു...


നമ്മൾ കണ്ണ് തുറന്നത് ഏതോ ഒന്നിന്റെ നിർത്താതെ ഉള്ള കരച്ചിൽ കേട്ടാണ്... നമ്മൾ ചാടി എണീറ്റതും മോൾ ഭയങ്കര കരച്ചിൽ ആണ്... നമ്മൾ അതിനെ കയ്യിൽ എടുത്തതും അത്‌ കരച്ചിൽ നിർത്തുന്നില്ല...


"ഡീ നിയ എണീറ്റെ... എടീ എണീക്ക് മോൾ കരയുന്നു..."


"ഫൈവ് മിനിറ്റ് അജു..."


🙄ഇത് നിർത്തീലെ... ഫൈവ് മിനിറ്റ് ആവുമ്പോഴേക്കും ഇത് കരഞ്ഞു ഒരു വഴിക്ക് ആവുമല്ലോ...


"ഡീ എണീക്ക്... മോൾ കരയുന്നു വിശന്നിട്ടാവും..."


നമ്മൾ നീങ്ങി പെണ്ണിന്റെ അടുത്ത് ചെന്നു തട്ടി വിളിച്ചതും പെണ്ണ് പാതി കണ്ണ് തുറന്നു നമ്മളെ കലിപ്പിൽ നോക്കി...


"😓നീ എന്നെ നോക്കീട്ട് എന്താ കാര്യം ആദ്യം അതിന്റെ വിശപ്പ് മാറ്റ്..."


"🙄ഹെയ്ഷ് ഇതല്ലേ ഇപ്പൊ പാൽ കുടിച്ചത്... ഇതിന് ഏത് നേരം നോക്കിയാലും വിഷപ്പ് ആണല്ലോ..."


പെണ്ണിന്റെ കയ്യിൽ നമ്മൾ മോളെ വെച്ചു കൊടുത്തതും പെണ്ണ്  ഫീഡിങ് ചെയ്യാൻ തുടങ്ങി...🙈നമ്മൾ അപ്പൊ തന്നെ തിരിഞ്ഞു ഇരുന്നു നമ്മളെ ടുട്ടുനെയും കുട്ടുനെയും നോക്കാൻ തുടങ്ങി...😌പെണ്ണ് വിളിച്ചു വിളിച്ചു ഇതുങ്ങൾക്ക് ആ പേര് വീണു...


ഇത് രണ്ടും നമ്മളെ പോലെ സൈലന്റ് ആണ് അതികം കരച്ചിൽ ഒന്നും ഇല്ല... ആ കയ്യിൽ ഉള്ളത് ഈ കോപ്പിന്റെ  അതേ സ്വഭാവം ആണ്... ഏത് നേരം നോക്കിയാലും കരച്ചിൽ ആണ്...😌ലവളെ പോലെ വിശപ്പും അതികം ആണ്...ഇതുങ്ങൾ അങ്ങനെ ശല്യം ഒന്നുല്ല...


😓പാവം പെണ്ണ് ഇതുങ്ങൾക്ക്‌ ഫീഡ് ചെയ്തു അവൾ ഒരു പരുവം ആയി...


🙄പെണ്ണിനെ നോക്കിയതും കോപ്പ് ചുവരിൽ ചാരി ഇരുന്നു ഉറക്കം ആണ്... മോളൂസ് ആണേൽ ഉറങ്ങാതെ ഫീഡിങ് ചെയ്യാ... നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് പെണ്ണിന്റെ കയ്കൾക്ക് ഒപ്പം പെണ്ണിന്റെ നെഞ്ചിലേക്ക് ആയി മോളൂസിനെ  ചേർത്ത് പിടിച്ചു...


അത് ഉറക്കം പിടിച്ചതും നമ്മൾ അതിനെ വാങ്ങി ബെഡിൽ കിടത്തി... ഇരുന്നുറങ്ങുന്ന അവളെ മാറും മറച്ചു കൊടുത്തു അവളെ പിടിച്ചു കിടത്തി...🙄ഇത് പണി ആണല്ലോ...പെണ്ണിന്റെ ഉറക്കത്തിനു ഒരു മാറ്റവും ഇല്ലല്ലോ...



*********💃



😴ഇടക്ക് ഇടക്ക് ഈ പെണ്ണ് എണീറ്റ് കരച്ചിൽ ആയോണ്ട് നമ്മളെ ഉറക്കം ഒന്നും ശരിയായില്ല...


"ഡീ ഹോർലിക്സ് ഒക്കെ ഇവിടെ വെച്ചിട്ടുണ്ട്... സമയത്ത് എണീറ്റ് കുടിക്കണം... അതുങ്ങൾ കരയുമ്പോൾ നീ പരിസരം മറന്നു ഉറങ്ങരുത്..."


🙉ഓന്റെ ഉപദേശം കേട്ട് നമ്മൾ കാതിൽ കയ് വെച്ചു കിടന്നു... അപ്പൊ തന്നെ സുട്ടു കരച്ചിൽ തുടങ്ങി...🙄ഇതിന് എപ്പോൾ നോക്കിയാലും കരച്ചിൽ ആണല്ലോ പടച്ചോനെ...


നമ്മൾ എണീറ്റ് അതിനെ കയ്യിൽ എടുത്തതും ഓൻ ഭയങ്കര ഒരുക്കം ആണ്...😏എല്ലാറ്റിനും കാരണം ഓനാ ന്നിട്ട് ഓൻ സുന്ദര  കുട്ടപ്പൻ ആയി പോവാ...


"അതേ ഒന്ന് പുറത്ത് ഇറങ്ങിക്കെ ഇതിന് എപ്പോൾ നോക്കിയാലും വിശപ്പാ... പാൽ കൊടുക്കണം..."


"😍അതിനെന്താ നീ കൊടുത്തോ..."


"അയ്യടാ ന്നിട്ട് വേണം ഇയാൾക്ക് സീൻ പിടിക്കാൻ..."


"ഓഹ് പിന്നെ... ഇന്നലെ രാത്രി ഞാൻ ആണ് അതിന്റെ വിശപ്പ് മാറ്റിയെ... നീ അതിനെയും മടിയിൽ ഇരുത്തി ഉറക്കം ആയിരുന്നു... ഇപ്പൊ അവളെ ജാഡ കണ്ടില്ലേ..."


😕യ്യോ അതെപ്പോ... നാണം കെട്ടു...നമ്മൾ ഓനെ ഒന്നും മൈൻഡ് ചെയ്യാതെ അതിന് വേണ്ടുന്നത് കൊടുത്തു...


"ഡീ നല്ല പോലെ നോക്കണം...പിന്നെ അച്ചുട്ടൻ വന്നാൽ ശ്രദ്ധിക്കണം അതിന് ബുദ്ധിവെച്ചിട്ടില്ല..."


"😏മ്മ്..."


അല്ലേലും ഈ ഉപദേശം നമ്മക്ക് പുല്ലാ... ഇവന് ഇനി ഓവർ ആവും...നമ്മൾ ഒറ്റക്ക് ഉള്ളപ്പോൾ തന്നെ സ്വസ്ഥത തരില്ല പിന്നല്ലേ ഇപ്പൊ...


"എന്ത് കും... ആരോടാ ഞാൻ ഈ പറയുന്നേ... ഇതിനേക്കാൾ ബേധം പോത്തിനോട് പറയുന്നതാ... നീ ഞാൻ പറയുന്നത് ഒക്കെ കേൾക്കുന്നു എന്നല്ലാതെ പുല്ല് വില കൊടുക്കുന്നില്ല എന്ന് എനിക്കറിയാം... അപ്പുക്കയും ഇത്തയും ഉമ്മച്ചിയും ഒക്കെ ഉണ്ടല്ലോ അവരെ വല്ലതും ഏൽപ്പിക്കാം അതാ നല്ലത്... നിന്നെ എനിക്ക് അച്ചുട്ടനേക്കാൾ പേടിയാ... അതിന്റെ അത്രയും വിവരം ഇല്ലല്ലോ..."


അത് കേട്ടതും നമ്മളെ കലിപ്പ് അങ്ങ് കൂടി...


"ദേ ഇതുങ്ങളെ പ്രസവിച്ചത് ഞാനാ... അന്നേരത്ത്‌ ബോധം കെടല്ലേ ചെയ്‌തെ... ന്നിട്ട് ഇപ്പൊ എന്താ ഒരു ജാഡ... ഇത് എന്റെ വയറ്റിൽ നിന്നു വന്ന എൻറെ കൊച്ചുങ്ങളാ... നിക്ക് ഇയാളെക്കാൾ നന്നായി നോക്കാൻ അറിയാം... ഹ്മ്മ്..."😏


"🙄 ആ അത് തിരിച്ചു വരുമ്പോ കണ്ടാൽ മതി..."


എന്നും പറഞ്ഞു ഓൻ പോയി...🙄യ്യോ മൂന്നും ഒരുമിച്ച് കരയോ... ഹെയ്ഷ് വീട്ടിൽ പോയാൽ മതിയാരുന്നു...😓ഈ കോപ്പിന്റെ ജാഡ കാണണ്ടല്ലോ...


"ഡീ പെണ്ണെ നിനക്ക് കരച്ചിൽ ഇത്തിരി ഓവറാ... ഇത് രണ്ടിനും ഇല്ലാത്ത ജാഡ എന്തിനാ നിനക്ക്... അതുങ്ങൾ മിണ്ടാതെ കിടക്കുമ്പോ നീ എന്തിനാ കിടന്നു ഇങ്ങനെ നിലവിളിക്കുന്നെ..."


പെണ്ണ് വീണ്ടും കരച്ചിൽ തുടങ്ങിയതും നമ്മൾ അയിനെ നോക്കി കൊണ്ട് പറഞ്ഞു...


[🙄ഈ ഉമ്മച്ചി എന്താ ഇങ്ങനെ നിക്ക് വിശന്നിട്ടല്ലേ...]സുട്ടു...


[അല്ലേലും നിനക്ക് വിശപ്പ് ഇത്തിരി കൂടുതൽ ആണല്ലോ...]കുട്ടു...


[അത് ശരിയാ നമ്മളെ ഉമ്മച്ചിയും ഇതിനെ പോലെ ആണെന്നാ തോന്നുന്നേ... എപ്പോഴും വിശപ്പാ...]ടുട്ടു...


[😏ഹ്മ്മ്... രണ്ടും എന്നെ കളിയാക്ക അല്ലേ... ഞാൻ ഇപ്പൊ കാണിച്ചു തരാം...]സുട്ടു...


കൊച്ച് വീണ്ടും ഇത്തിരി വോളിയം കൂട്ടി അലമുറയിട്ടു...


"🙄ഈ പെണ്ണ് എന്തൊരു കരച്ചിലാ പടച്ചോനെ..."


"😌അതിന് നിന്റെ അതേ സ്വഭാവം ആണെന്നാ തോന്നുന്നേ... നിന്നെ പ്രസവച്ചതിൽ പിന്നെ ഞാൻ ചിന്തിച്ചിട്ടുണ്ട്...നിനക്ക് അരമണിക്കൂർ ഉറക്കം ആണേൽ ബാക്കി സമയം മുഴുവൻ കരച്ചിൽ ആണ്..."


നമ്മളെ ഉമ്മച്ചി കയറി വന്നതും സുട്ടുനെ കയ്യിലേക്ക് വാങ്ങി...


"😌ഉമ്മച്ചി ഇവടെ നിക്കോ... ഇതിന് എപ്പോഴും കരച്ചിലാ ഞാൻ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല..."


"ആ അത് അജു പറഞ്ഞു... അതാ ഞാൻ കാലത്ത് തന്നെ വന്നത്... പിള്ളേർ ഒക്കെ ആയാൽ ഇത്തിരി ഉറക്കം ഒക്കെ കളയണം...അതെങ്ങനെയാ ഉറങ്ങേണ്ട ടൈം ഇത് പോലെ കരച്ചിൽ അല്ലായിരുന്നോ ..."


😕യ്യോ അന്നേ ഉറങ്ങിയാ മാതിയെന്നു... ഇതിപ്പോ ഈ സുട്ടു നമ്മളെ ഉറക്കി കിടത്താൻ ചാൻസ് ഒന്നുല്ല...


😌പെണ്ണും ഭാവിയിൽ പെറ്റു കിടക്കുമ്പോ ഓളെ കൊച്ചു പണി കൊടുക്കുമ്പോൾ മനസ്സിൽ ആവും... ഓൾ അപ്പൊ പഠിക്കട്ടെ...


ഉമ്മച്ചിയും ബാപ്പച്ചിയും ഉള്ളോണ്ട് പിന്നെ അന്ന് വലിയ എടങ്ങേറ് ഇല്ല...പിന്നെ കുറച്ച് ദിവസത്തേക്ക് അവര് എന്നും കാലത്ത് വരും വൈകീട്ട് പോവും...ഇവടെ താമസിക്കാൻ പറഞ്ഞ കേൾക്കില്ല... ഇതിപ്പോ ഓനെക്കാൾ ജാടയാ ഉമ്മച്ചിക്കും ബാപ്പച്ചിക്കും...🙄


"അജു... നാളെ അമിക്കാടെയും നെച്ചുന്റെയും മിട്ടുന് പേര് ഇടൽ അല്ലേ...ന്നെയും ബേബിസിനെയും കൊണ്ടോവോ..."


നമ്മൾ തന്നെ വീഡിയോ കാൾ ആക്കുമ്പോൾ അതിന് മിട്ടു എന്ന് പേരിട്ടു...


"എടീ നമ്മുടെ കൊച്ചുങ്ങളെ പേരിടൽ ചടങ്ങ് കഴിയാതെ അങ്ങനെ പോവാൻ ഒന്നും പറ്റില്ല... പിന്നെ അമിടെ ആഗ്രഹം കൊണ്ടാ അവർ അവളെയും കുഞ്ഞിനെയും കൊണ്ട് നിന്റെ വീട്ടിൽ വന്നു ചടങ്ങ് നടത്തുന്നത്..."


"😓ഹ്മ്മ് അല്ലേലും ഇപ്പൊ ഇയാൾക്ക് എന്നെ തീരെ ഇഷ്ടല്ല... ന്റെ ഒരു ആഗ്രഹവും സാധിച്ചു തരില്ല..."


നമ്മൾ മോങ്ങി കാണിച്ചു ബെഡിൽ ഇരുന്നു...ഓന് അതൊന്നും വലിയ മൈൻഡ് ആക്കാതെ വായിൽ വിരൽ ഇട്ടു നുണയുന്ന പിള്ളേരെ അടുത്ത് ചെന്നു ഇരുന്നു...


"ഉപ്പച്ചിടെ സ്റ്റാർസ് കളിക്കാണോ... മക്കൾ പറ പോണോ നിങ്ങളെ മിട്ടൂസിനെ കാണാൻ..."😍


🙄ഇതുങ്ങൾ എന്താ മായാവീടെ കുഞ്ഞുങ്ങൾ ആണോ ഒരു മാസം തികക്കുന്നതിന് മുന്നേ സംസാരിക്കാൻ...😏


"ഹി..."


എന്നുള്ള ഒരു പാൽ ചിരി കേട്ടതും നമ്മൾ കണ്ണും തള്ളി അതിനെ നോക്കി... യ്യോ ഇതെപ്പോ ഇത് ചിരിക്കാൻ ഒക്കെ തുടങ്ങി...❣️അതും നമ്മളെ കരച്ചിൽകാരി പെണ്ണ്...😍ഇതിന് ഇതൊക്കെ അറിയാവോ...


അല്ലേൽ ഉറങ്ങുംമ്പോൾ നല്ല അടാർ പുഞ്ചിരി കാണാം... പക്ഷെ ഇത് ആദ്യായിട്ട് ആണല്ലോ... നമ്മൾ കണ്ണും മിഴിച്ചു അജുനെ നോക്കിയതും ഓൻ നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു അതിന്റെ നെറ്റിയിൽ ഉമ്മ വെച്ചു...


"😍അപ്പൊ നമുക്ക് പോവാല്ലേ...  ഇതുങ്ങൾക്ക് അതിനെ കാണണം എന്ന്..."


"🙄അയിന് ഇവൾ ചിരിച്ചത് അല്ലേ പോണം എന്ന് പറഞ്ഞ..."


"അവർക്ക് നമ്മളെ മനസ്സിൽ ആക്കാൻ ഒക്കെ പറ്റും...ആ ചിരി അത്‌ വേണമെന്ന് പറഞ്ഞതാടി...കരച്ചിൽ ആണെങ്കിൽ അത് വേണ്ടെന്നും ആണ്..."


"😍യ്യോ അങ്ങനെ ഒക്കെ ഇണ്ടോ... മാറി നിന്നെ ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ..."


എന്നും പറഞ്ഞു നമ്മൾ ഓനെ പിടിച്ചു മാറ്റി അതുങ്ങളെ നോക്കി...


"നമുക്ക് അവിടെ ചെന്നാൽ കുറച്ചീസം അവിടെ നിക്കാലെ... മിട്ടൂസിന്റെ കൂടെ കളിക്കാലോ... വേഗം ചിരിക്ക്‌ ഉപ്പച്ചി കാണട്ടെ... "


ഒറ്റ ഒന്നും ചിരിക്കുന്ന ലക്ഷണം ഇല്ല...🙄


"ഒന്ന് ചിരിക്കന്നെ പ്ലീസ്..."


നമ്മൾ കണ്ണും വിടർത്തി ഏതേലും ഒന്ന് ചിരിക്കാൻ കാത്തു നിന്നു...🙄മൂന്നിൽ ഏതേലും ഒന്ന് ചിരിച്ചാൽ മതി... നെച്ചുന്റെ കൂടെ പഴയ പോലെ അവിടെ ചെന്നു പൊളിക്കണം...


"ങീ..."😭


😒എല്ലാം തീർന്ന്... എന്നാലും എന്റെ മോളെ നിനക്ക് ഇത്തിരി ഏലും ദയ എന്നോട് കാണിച്ചൂടെ... പെണ്ണ് പിന്നെ നിലവിളി ആയിരുന്നു... കോപ്പ് വിശന്നു കരഞ്ഞതാ... പെണ്ണിന് നമ്മളെ അതേ വിശപ്പാ... കോപ്പ് അജു ആണേൽ ചിരിച്ചു മരിക്കാ...


😏അവിടെ ചെന്നിട്ട് ഒരു ചിരി എങ്കിലും ഞാൻ ചിരിപ്പിക്കും...🙄എവിടെ കൂട്ട നിലവിളി ആവും...😓


"😍അപ്പൊ എങ്ങനാ ഇതുങ്ങൾക്ക് ഇങ്ങോട്ട് തന്നെ വരണം എന്നല്ലേ... നിനക്ക് എന്നോട് സ്നേഹം ഇല്ലേലും എന്റെ സ്റ്റാർസിന് ഉണ്ടെടി..."


"😏ഹ്മ്മ് അല്ലേലും ആർക്കും എന്നെ വില ഇല്ലല്ലോ... ന്റെ വയറ്റിൽ അല്ലേ ഇത്രയും കാലം കിടന്നത്... ന്നിട്ട് കണ്ടില്ലേ കൂർ മുഴുവൻ അങ്ങോട്ടാ..."


നമ്മൾ അതുങ്ങളെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു...


"ഇതിപ്പോ ബാങ്കിൽ ഒരാൾ പണം നിക്ഷേപിച്ചു എന്ന് കരുതുക...അയാൾ തിരിച്ചു  ബാങ്കിനെ ആഗ്രഹിക്കോ  പണത്തെ ആഗ്രഹിക്കോ... പണം ബാങ്കിൽ ഉള്ളിടത്തോളം നമ്മൾ ബാങ്ക് ആരേലും അടിച്ചു മാറ്റോ ഒന്ന് ശ്രദിക്കും... പണം കയ്യിൽ  കിട്ടിയാൽ പിന്നെ ബാങ്കിന് എന്തായാൽ എന്താ..."


😕ഹെയ്‌ഷ് അപ്പൊ നമ്മൾ ആ പറഞ്ഞ ബാങ്ക് ആണെന്നാണോ ഈ പറഞ്ഞു വന്നത്...😓


"😒ഇനി നിയ എന്നും വിളിച്ചു വാ... മൂന്നിനും അല്ല നാലിനും ഞാൻ കാണിച്ചു തരാം..."


"കാണിക്കാൻ ആണേൽ എനിക്ക് മാത്രം മതി..."😍


അത് കൂടി കേട്ടതും ബെഡിന്റെ അറ്റത് ആയി ഇരുന്ന ഓനെ നമ്മൾ പിടിച്ചു തള്ളി തറയിൽ ഇട്ടു...


"നീ എന്നെ കൊല്ലോ... എന്റെ കൊച്ചുങ്ങൾക്ക് ഉപ്പച്ചി ഇല്ലാണ്ട് ആവും..."


"😏ഞാൻ ബാങ്കിൽ നിന്നും പലിശ സ്വീകരിക്കാറില്ല..."


എന്നും പറഞ്ഞു ഓനെയും പുച്ഛിച്ചു നമ്മൾ മുറിയിൽ നിന്നും ഇറങ്ങി...


"ഞാൻ ഒരു തമാശ പറഞ്ഞതാടി... നീ വേണേൽ എന്നെ തല്ലിക്കൊ കൊച്ചുങ്ങളെ പട്ടിണിക്ക് ഇടല്ലെടി..."


എന്നൊക്കെ ഓൻ വിളിച്ചു പറയുന്ന കേട്ട് നമ്മൾ മൈൻഡ് ചെയ്യാൻ പോയില്ല...😏നലിന്റെയും ജാഡ ഇതോടെ നിക്കട്ടെ...


ഫുഡ്‌ കഴിക്കാൻ ഇരുന്നതും നമ്മൾ ഓനെ നോക്കി പുച്ഛിച്ചു...😏ഒരീസം ഏലും നമ്മളെ അവിടെ നിർത്തിയാൽ എന്താ...😓


"എന്താ മോളെ മുഖത്ത് ഒരു വാട്ടം..."


"ഉപ്പച്ചി നാളെ മിട്ടൂസിന്റെ പേരിടൽ ചടങ്ങ് അല്ലേ... ന്നിട്ട് നാളെ ഒരു ദിവസം വീട്ടിൽ  നിന്നോട്ടെ എന്ന് ചോദിച്ചപ്പോൾ അജു സമ്മതിക്കുന്നില്ല..."


"😕മോൾ  നിന്നാൽ ഞങ്ങൾക്ക്‌ എങ്ങനെ സമയം പോകും...ഇപ്പൊ ഒരു ദിവസം പോലും ഉപ്പച്ചിക്ക്‌ അതുങ്ങളെ കാണാതിരിക്കാൻ പറ്റുന്നില്ല... കടയിൽ ഉള്ളപ്പോൾ പോലും ഞാൻ ചിന്തിക്കുന്നത് ഇതുങ്ങളെ പറ്റിയാ..."


"അത് ശരിയാ എനിക്ക് പോലും ഇപ്പൊ അവരെ കാണാതിരിക്കുന്ന കാര്യം ഓർത്ത് പോവാൻ തോന്നുന്നില്ല... "


അപ്പുക്ക കൂടി അത് പറഞ്ഞതോടെ ആരും നമ്മക്ക് സപ്പോർട് അല്ലെന്ന് മനസ്സിൽ ആയി...


"ഞാൻ സമ്മതിക്കാതോണ്ട് എന്നോട് പിണങ്ങി നിക്കാ... ഇനി മിക്കവാറും നിങ്ങളോടും പിണക്കം ആവും..."


😕ഓൻ നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഓനെ തുറിച്ചു നോക്കി... ഞാൻ എന്താ എല്ലാരോടും പിണങ്ങാൻ ആണോ ചോയ്ക്കുന്നെ... ന്റെ വീട്ടിൽ നിക്കാൻ അല്ലേ...


"നിയ അവടെ നിന്നോട്ടെ... സുട്ടുനെയും ടുട്ടുനെയും കുട്ടുനെയും ഞാനും അച്ചുട്ടനും വാപ്പിയും നോക്കിക്കോളാം..."


അനുട്ടി പറയുന്നത് കേട്ട് നമ്മൾ പെണ്ണിനെ വായും പൊളിച്ചു നോക്കി... അതുങ്ങളെ കിട്ടിയേ പിന്നെ നമ്മളെ ആർക്കും വേണ്ടാതായി...😓


"അതെങ്ങനെ ശരിയാവും ഇപ്പൊ നമ്മൾ ആരും ഇല്ലേലും അതുങ്ങൾക്ക് ഇവൾ അല്ലേ വേണ്ടത്..."😍


ഓൻ നമ്മളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ ഇളിച്ചു കാണിച്ചു...


"ങീ... ങീ... ങീ..."


കരച്ചിൽ കേട്ടതും നമ്മൾ ഫുഡും നിർത്തി എണീറ്റ് ഓടി... മൂന്നും കരച്ചിൽ ആണല്ലോ... നമ്മൾ എടുക്കാൻ വേണ്ടി കയ് നീട്ടിയതും കയ്യിലെ കറി കണ്ടു ഓടി ചെന്നു ബേസിനിൽ കഴുകി വീണ്ടും മുറിയിലേക്ക് ഓടി...


"😍ഹെയ്ഷ് വിശക്കുന്നുണ്ടോ... ഉമ്മച്ചിക്ക്‌ ഒരാൾക്ക് അല്ലേ പാൽ തരാൻ കഴിയൂ...നിങ്ങൾ രണ്ടും ഒരു അഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യൂട്ടോ..."


നമ്മൾ കുട്ടുനെ എടുത്തതും അജു വന്നു നമ്മളെ നോക്കി പുഞ്ചിരിച്ചു...


"നിനക്ക് എന്നോട് എത്ര വേണേലും പിണങ്ങി നിക്കാൻ ആവും... പക്ഷെ അത് പോലെ ജന്മം നൽകിയ കുഞ്ഞുങ്ങളോട് പിണങ്ങി നിക്കാൻ ആവില്ല... ഇപ്പോഴാ നീ ശരിക്കും ഉമ്മച്ചി ആയത്..."


"😏അല്ലേലും ഞാൻ എന്തിനാ ഇതുങ്ങളോട് പിണങ്ങുന്നേ... നിക്ക് ഇയാളോടെ പിണക്കം ഉള്ളൂ..."


നമ്മൾ അവന് പാൽ കൊടുക്കുന്നത് കണ്ടു അവൻ രണ്ടിനെയും ഓരോ കയ്യിൽ ആയി എടുത്തു നടക്കാൻ തുടങ്ങി...


ഒന്നിന്റെ വിശപ്പ് മാറിയതും അതിനെ ബെഡിൽ കിടത്തി അടുത്തതിനെ ഓൻ നമ്മളെ മടിയിൽ വെച്ചു തന്നു...അപ്പൊ പുഞ്ചിരിച്ചു കൊണ്ട് കവിളിൽ ഉമ്മ വെച്ചു നീങ്ങി ഇരുന്നതും നമ്മൾ അറിയാതെ പുഞ്ചിരിച്ചു പോയി...


"ശരിക്കും നിന്നെ എനിക്ക് ഇപ്പൊ കടിച്ചു തിന്നാൻ തോന്നാ നിയ..."


🙄പടച്ചോനെ ഇവൻ വീണ്ടും തുടങ്ങിയ... അതികം അടുപ്പം കാണിക്കാതെ നിക്കുന്നതാ നമ്മക്ക് നല്ലത്...😪


"നിയ ഞാൻ  നോക്കിക്കോളാം നീ പോയി ഫുഡ്‌ കഴിച്ചോ..."


"വേണ്ട ഇത്ത പാൽ കൊടുത്തു ഞാൻ വന്നോളാം... ഇതുങ്ങൾക്ക് വിശന്നിട്ടാ ഒച്ച വെച്ചത്..."


ഇത്ത ചിരിച്ചു കാണിച്ചു പോയതും നമ്മൾ മൂന്നിനെയും വിശപ്പ് മാറ്റി ബെഡിൽ കിടത്തിയതും നമ്മൾ ബാക്കി ഫുഡ്‌ കഴിക്കാൻ ചെല്ലാൻ ബെഡിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ഓൻ നമ്മളെ പിടിച്ചു മടിയിൽ ഇരുത്തിയത്...


"എന്നെ വിട്ടേ ഞാൻ ഇയാളോട് പിണക്കം ആണെന്ന് അറീലെ..."


"നിനക്ക് അത്രക്ക് ആഗ്രഹം ഉണ്ടെങ്കിൽ നീ നിന്നോടി... അതിന് വേണ്ടി ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കല്ലേ..."


"അപ്പൊ ഇവിടെ ഉള്ളോർക്ക് കൊച്ചുങ്ങളെ കാണാതിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞതൊ..."


"എന്ന് കരുതി നിന്റെ ആഗ്രഹം ഒന്നും വേണ്ടെന്ന് വെക്കേണ്ട... എനിക്കും പറ്റില്ല എന്നാലും അഡ്ജസ്റ്റ് ചെയ്യാം..."😓


😍അത് കേട്ടതും നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു... അപ്പോഴേക്കും അവൻ നമ്മളെ ഒന്ന് കൂടി അവനിലേക്ക് അടുപ്പിച്ചു കൊണ്ട് കഴുത്തിൽ ആയി ചുംബിച്ചതും നമ്മൾ ഓനെ പിടിച്ചു തള്ളി...


"ഇനി ആ വക പരിപാടി ഒന്നും വേണ്ടാട്ടോ...ഹ്മ്മ്..."😏


"എടീ അതിനല്ല ജസ്റ്റ്‌ ഒരു കിസ്സ്‌..."


നമ്മൾ ഓനെ പുച്ഛിച്ചു കാണിച്ചു ഇറങ്ങി ഫുഡും കഴിച്ചു മുറിയിലേക്ക് ചെന്നു... നമ്മളെ സ്റ്റാർ ബേബിസും ഓനും നല്ല ഉറക്കം ആണ്...😍ഹെയ്ഷ് നാലിന്റെയും ഉറക്കം കാണാൻ എന്നാ ക്യൂട് ആണ്...


നമ്മൾ ഫ്രഷ് ആയി വന്നു മൂന്നിന്റെയും കവിളിൽ ഉമ്മ വെച്ചതും വല്ലാണ്ട് നിഷ്കു ആയി ഉറങ്ങുന്ന ഓനെ കണ്ടു പാവം തോന്നി ഒരു ഉമ്മ കൊടുക്കാൻ കവിളിൽ ചുണ്ട് പതിപ്പിച്ചതും...


"😭ങീ... ങീ..."


😨പടച്ചോനെ നമ്മൾ നാണം കെട്ടു... ഓൻ ദേ കണ്ണ് തുറന്നു നമ്മളെ ഞെട്ടി കൊണ്ട് നോക്കുന്നു...😒എന്നാലും എന്റെ സുട്ടു ഒരു മിനിറ്റ് നിനക്ക് വെയിറ്റ് ആവാർന്നു...


"🙄നീ എന്താടി എന്നെ പീഡിപ്പിക്കാൻ നോക്കണോ... ഇതാണോ ഞാൻ ഉറങ്ങുമ്പോ നിനക്ക് പണി..."


🙄യ്യോ നമ്മൾ ഇവനെ പീഡിപ്പിക്കാനോ... കുരിപ്പ് ചോദിക്കുന്നത് കേട്ടില്ലേ...😏നിക്ക് അതല്ലേ പണി...


"😕അത്... ഞാൻ... ഇല്ലേ... ഒരു കൊതുകിനെ കണ്ടു തല്ലാൻ വന്നതാ..."


"🙄ആരെ..."


"😕കൊതുകിനെ അല്ലാണ്ട് ആരെയാ..."


നമ്മൾ സുട്ടുനെ കയ്യിൽ ആക്കി ഓനെ നോക്കി പറഞ്ഞു...😓ഇപ്പൊ ചമ്മി നാറിയേനെ...


പെണ്ണ് ഉറങ്ങി എന്ന് കണ്ടതും നമ്മൾ അതിനെ ബെഡിൽ കിടത്തി...


"എന്തായാലും തരാൻ വന്നത് തന്നിട്ട് കിടന്നോ..."


"🙄എന്ത്...?"


"😍എനിക്കറിയാം നീ എന്നെ കിസ്സ്‌ ചെയ്യാൻ വന്നത് ആണെന്ന്..."


"അയിനൊന്നുല്ല..."😒


"നീ തരുന്നോ അതോ ഞാൻ തരണോ... ഞാൻ തന്നാൽ പിന്നെ ഏതിലാ നിക്കാ എന്നൊന്നും പറയാൻ പറ്റില്ല കേട്ടല്ലോ..."


😕ഹെയ്‌ഷ് ഇതിപ്പോ പുലിവാൽ ആയല്ലോ... പണി വാങ്ങേണ്ട എന്ന് കരുതി നമ്മൾ ഓന്റെ കവിളിൽ ഉമ്മ വെക്കാൻ പോയതും അവന്റെ ഇളി കണ്ടു നമ്മൾ ഒന്ന് പരുങ്ങി...🙄പണി ആവോ പടച്ചോനെ...


കണ്ണും അടച്ചു ഓന്റെ കവിളിൽ ഉമ്മ വെച്ചതും ഓൻ നമ്മളെ അരയിൽ കൂടി കയ്യിട്ടു പിടിച്ചു...


"അജു വേണ്ട... പ്ലീസ് നല്ല അജു അല്ലേ..."


"അത് ഞാൻ നിനക്ക് വാക്ക് തന്നത് അല്ലേ... നീ പേടിക്കേണ്ട... എനിക്ക് നിന്റെ ഈ ലിപ് വേണം..."


അതും പറഞ്ഞു അവൻ നമ്മളെ അധരങ്ങൾ നുണയാൻ തുടങ്ങി... നമ്മളെ വിട്ടതും ഒന്ന് ചിരിച്ചു കൊണ്ട് നമ്മൾ ഓന്റെ നെഞ്ചിൽ തലയും വെച്ച് കിടന്നു...


"എന്താ അജു നമ്മളെ കൊച്ചുങ്ങളെ പേര്... നിക്ക് പറഞ്ഞു തരോ..."


"അത് ഒരു സർപ്രൈസ്... നീയല്ലേ ആള് നാളെ തന്നെ നീ അത് പാട്ടാക്കും... അതോണ്ട് ആ പേര് വിളിക്കുമ്പോ കേട്ടാൽ മതി എല്ലാരും..."


"ഞാൻ ഇതുങ്ങളെ ഉമ്മച്ചി അല്ലേ... നിക്കും ഉണ്ടാവില്ലേ ആഗ്രഹം..."😓


"😍അതോണ്ടല്ലേ നീ മൂന്നിനും ഇപ്പൊ നല്ല അടാർ പേരിട്ടത്... അത് എന്നോട് ചോദിച്ചോ ഇല്ലല്ലോ... ഇപ്പൊ വന്നു വന്നു ഞാൻ വരെ അതുങ്ങളെ ആ പേരാ വിളിക്കുന്നെ..."


"🙄അത് പിന്നെ ഒന്നാണെങ്കി മോൾ എന്നോ മോൻ എന്നോ വിളിക്കാം... ഇതിപ്പോ മൂന്നല്ലേ മാറി പോകാതിരിക്കാൻ വിളിച്ചത് അല്ലേ അത് പോലെ ആണോ പേരിടുന്നത്..."


"നീ എന്തൊക്കെ പറഞ്ഞാലും ഞാൻ പറഞ്ഞു തരില്ല... എനിക്കല്ലാതെ വേറെ ആർക്കും അറീല... എന്തിന് അമിക്ക് വരെ അറീല..."


"😒വല്ല വായിൽ വെക്കാൻ കൊള്ളാത്ത പെരും ആവും..."😏


"😕ഞാൻ കണ്ടിടത്തോളം വായിൽ വെക്കാൻ കൊള്ളാത്ത ഒരു പേരെ ഉള്ളൂ... നിയ എന്നൊക്കെ ആരേലും പേര് ഇടോ എവിടുന്ന് കിട്ടി ആവോ... എന്തായാലും അത് പോലെ ഒന്നും ആവില്ല എന്റെ കൊച്ചുങ്ങളെ പേര്..."


😕ഇത്രയും നല്ല പേര് ആണ് കോപ്പ് ഇങ്ങനെ അഭമാനിച്ചു വിട്ടത്...😌നിയ കേൾക്കാൻ തന്നെ എന്താ രസാ...😏ജാഡ അജ്മൽനെക്കാളും നല്ലതാ...


"🙄നീ എന്താ ആലോചിക്കുന്നേ..."


"😏എന്റെ പേര് ഇഷ്ട്ടം അല്ലാത്ത ആൾ എന്നെയും ഇഷ്ടപ്പെടേണ്ട കേട്ടല്ലോ..."


ഓനെയും തള്ളി മാറ്റി നമ്മൾ നമ്മളെ പ്ലേസിൽ തന്നെ ചെന്നു കിടന്നു...😓എന്നാലും അത്രക്ക് വൃത്തികെട്ടതാണോ എന്റെ പേര്...



*********💞



നമ്മൾ കാലത്ത് തന്നെ സ്റ്റാർ ബേബിസിനെ റെഡി ആക്കുന്ന തിരക്കിൽ ആണ്...പെണ്ണ് ആണേൽ ബാത്‌റൂമിൽ കേറിയിട്ട് അട ഇരിക്കാ...


"😍വൗ... അടിപൊളിയായിട്ടുണ്ട്...എന്റെ സ്റ്റാർ ബേബിസിനെ ആരും കണ്ണ് വെക്കാതിരിക്കട്ടെ..."


നമ്മൾ അതുങ്ങളെ നോക്കി പറഞ്ഞതും മൂന്നും നമ്മക്ക് നല്ലോരു പാൽ പുഞ്ചിരി തന്നു...😍കാണുമ്പോ തന്നെ അതുങ്ങളെ കടിച്ചു തിന്നാൻ തോന്നാ...😌


പെണ്ണ് ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു നമ്മൾ അറിയാതെ എണീറ്റ് നിന്നു...പെണ്ണ് ആണേൽ നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ഷെൽഫിൽ നിന്നും ഷാൾ എടുത്തു ഇട്ടതും നമ്മളെ നിൽപ്പ് കണ്ടു പെണ്ണ് സ്വയം ഒന്ന് നോക്കി...


"എന്തെ ഇങ്ങനെ നോക്കുന്നെ..."


"😍ഒന്നുല്ലേ... അല്ലേലും നീ ഇങ്ങനെ പിണങ്ങി നിക്കുമ്പോ നിന്നെ കാണാൻ ഒരു പ്രത്യേക ഫീലാ..."


"😏ഓഹ്..."


പെണ്ണ് നമ്മളെയും പുച്ഛിച്ചു ഒന്നിനെ എടുത്തു പുറത്തോട്ട് പോയി... നമ്മൾ അവൾക്ക് പിന്നാലെ രണ്ടിനെയും എടുത്തു നടന്നു...


"മക്കൾ പോയിട്ട് പെട്ടെന്ന് വരണെ... "


ഉമ്മച്ചിയും ഇത്തയും കൂടി അതുങ്ങളെ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞതും മൂന്നും തേനും ഒളിപ്പിച്ചു ചിരിച്ചു...


"ഡാ അജു..."


നമ്മൾ വണ്ടിയിൽ കേറാൻ നിക്കുമ്പോൾ ആണ് മതിലിന്റെ സൈഡിൽ നിന്നും അവന്റെ വിളി വന്നത്...


"ഞാൻ കുറച്ച് പാറ്റെനെ സംഘടിപ്പിച്ചു വെച്ചിട്ടുണ്ട്... ഇന്ന് ഞാൻ എന്തായാലും കലക്കും..."


"🙄പാവം പാറ്റകൾ അതുങ്ങൾ എന്ത് പിഴച്ചു ആവോ ഇതിനൊക്കെ സാക്ഷി ആവാൻ..."


"സുട്ടു ടുട്ടു പോയിട്ട് വാട്ടോ... മാമനും നെക്സ്റ്റ് ഇയർ ആവുമ്പോ നിങ്ങൾക്ക് കൂടെ കളിക്കാൻ ദാ ഇത് പോലെ മൂന്നിനെ തന്നിരിക്കും..."


🙄ഇവനെന്താ കരാർ എടുത്തിട്ടുണ്ടോ... ഇവന് കൂടി മൂന്നെണ്ണം കിട്ടിയാൽ ഈ ഏരിയയിൽ നഴ്സറി ബോർഡ് വെക്കാം...


"ഡീ സൂക്ഷിച്ചു പിടിക്കണം..."


രണ്ടിനെ പെണ്ണിന്റെ കയ്യിൽ കൊടുത്തു നമ്മൾ സുട്ടുനെയും കയ്യിൽ പിടിച്ചു കാറിൽ കയറി...


"ഇയാക്ക് ഡ്രൈവ് ചെയ്യേണ്ടേ ഞാൻ പിടിക്കാം..."🙄


"നീ ആ കയ്യിൽ ഉള്ളതിനെ നേരെ ചൊവ്വേ പിടിച്ചാൽ മതി..."


രണ്ടും പെണ്ണിന്റെ കയ്യിൽ കിടന്നു പരസ്പരം തൊടലൊക്കെ ആണ്...മോൾ ആണേൽ നമ്മളെ കയ്യിൽ കിടന്നു ഒച്ച വെക്കാ... ❣️


വീട് എത്തിയതും അമിയും ഉമ്മച്ചിയും ഉപ്പച്ചിയും ഒക്കെ വന്നു അതുങ്ങളെ വാങ്ങി അകത്ത്‌ കയറി...


പെണ്ണ് ആണേൽ ഇറങ്ങിയ പാടെ തുള്ളിച്ചാടി പോയതാ...🙄


"നെച്ചു... മിസ് യൂ ഡീ..."


അതിനെ കെട്ടിപ്പിടിച്ചു രണ്ടും വിശേഷം തിരക്കൽ ഒക്കെ ആണ്...


😍നമ്മൾ ആണേൽ പെണ്ണ് മുകളിലേക്ക് കേറി പോകുന്നതും നോക്കി നിന്നു... ഡെലിവറി ഒക്കെ കഴ്ഞ്ഞതിൽ പിന്നെ പെണ്ണിന്റെ മൊഞ്ച് ഒന്ന് കൂടീട്ടുണ്ട്...


"മതിയെടാ അവളെ നോക്കിയത്..."


"എന്റെ കെട്ടിയോളെ അല്ലേ ഞാൻ നോക്കിയത് അതിന് നിനക്കെന്താ..."


"🙄ആ അത് തന്നെയാ കുഴപ്പം... അത് മൂന്ന് പെറ്റിട്ട് പത്തിരുപത് ദിവസേ ആയുള്ളൂ... നീ ഇപ്പോഴേ ഇങ്ങനെ തുടങ്ങിയാൽ വീട്ടിൽ നഴ്സറി ബോർഡ് വെക്കേണ്ടി വരും..."


😍അതിന് നമ്മൾ അമിയെ നോക്കി ഒന്ന് ഇളിച്ചു...


"ഡാ നമുക്ക് ഇതുങ്ങളെ പേര് കൂടി ഇട്ടാലോ... എന്തായാലും നീ കണ്ടു വെച്ചത് അല്ലേ..."


"ഒന്ന് പോടാ അതിനൊക്കെ ഉള്ള ദിവസവും സമയവും ഞാൻ കണ്ടു വെച്ചിട്ടുണ്ട്..."


നമ്മൾ സ്റ്റാർ ബേബിസിന്റെ അടുത്തായി ഇരുന്നു പിക് എടുക്കാൻ തുടങ്ങി... അടുത്തായി തന്നെ മിട്ടൂസും ഉണ്ട്...അമി അവനെയും എടുത്തു പോയതും ഉപ്പച്ചി ഒക്കെ വന്നു ബേബിസിന് കൂട്ടായതും നമ്മൾ പെണ്ണിനെ നോക്കി ഇറങ്ങി...അല്ലേലും ഇവിടെ വന്നാൽ അതിനെ കണ്ടു പിടിക്കാൻ മഷി ഇട്ടു നോക്കണം...



*********💃



"😓നിക്ക് നല്ല വിഷമം ഇണ്ട്..."


"🙄എന്തിന്..."


"😏നീ ഇവടെ ഇന്നലെ വന്നിട്ട് എന്നെ വിളിച്ച... നീ വന്ന വകേൽ ഇവടെ ബിരിയാണി അല്ലേ... അത് മിസ് ആയില്ലേ..."


"🙄ഇന്നും ഇവടെ ബിരിയാണി ആടി..."


😋ആന്നോ... നമ്മൾ സ്മെൽ ചെയ്തതും ഫ്രൈ ഒക്കെ ഇന്ടെന്നു കണ്ടപ്പോൾ സമാധാനം ആയി...


"ഡീ എന്താടി മിട്ടുസിന് പേര് ഇടുന്നെ..."


"അത് അപ്പൊ കേട്ടാൽ മതി..."


🙄ഹെയ് എല്ലാറ്റിനും ഇതേ പറയാനുള്ളൂ... നമ്മൾ പിന്നെ നെച്ചുനെയും കൊണ്ട് കിച്ചനിൽ ചെന്നു എല്ലാറ്റിനും ഉപ്പ് ഒക്കെ ഉണ്ടോന്ന് നോക്കി...


"ഉമ്മച്ചി അമ്മി വന്നില്ലേ... ഓൾ ഇല്ലാത്തോണ്ട് ഒരു രസല്ല..."


"അവൾ ഇപ്പൊ എത്തും..."


നമ്മൾ പിന്നെ ഉപ്പ് നോക്കി നോക്കി കഴിക്കുന്നത് തുടർന്നതും പാത്രം ഒക്കെ കാലിയായി തുടങ്ങി...


"നിന്റെ ഈ കയ്യിട്ടു വാരൽ ഇത് വരെ നിർത്തീലെ... ഇപ്പോഴും കൊച്ച് കുട്ടി ആണെന്നാ വിചാരം മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചി ആയി..."


"😓നിക്ക് ഇവടെ വന്നാൽ അല്ലേ ഇതിനൊക്കെ പറ്റൂ... അവടെ ഞാൻ ഡീസെന്റാ..."


"മ്മ്... നിന്നെ ഞങ്ങൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ല..."


😏ഓഹ് അല്ലേലും നമ്മൾക്ക്‌ ഇങ്ങനെ ഒക്കെ മതി... വിശന്നാൽ കഴിക്കണം അതിപ്പോ കട്ടിട്ട് ആയാലും...


"ഡീ നിയ കൊച്ചുങ്ങൾ കരയുന്നു... വിശന്നിട്ടു ആവും..."


🙄വിശപ്പിന്റെ കാര്യം പറഞ്ഞു നാക്ക് വായിലോട്ട് ഇട്ടില്ല...


നമ്മൾ ഓന് പിന്നാലെ ചെന്നു സുട്ടുനെയും കൊണ്ട് മുറിയിൽ ചെന്നു...ഓനും അതുങ്ങളെ കൊണ്ട് മുറിയിൽ വന്നു ഡോർ അടച്ചതും നമ്മൾ ഓനെ തുറിച്ചു നോക്കി...


"അതുങ്ങളെ ഇവിടെ കിടത്തി ഇയാൾ പുറത്തേക്ക് പോയെ..."


"എന്തെ നിനക്ക് എന്നെ കാണുമ്പോ കോൺസെൻട്രേഷൻ നഷ്ടപ്പെടുന്നുണ്ടോ..."


🙄എന്തിന്...പരീക്ഷ എഴുതുമ്പോ ടീച്ചർ മുന്നിൽ നിക്കുമ്പോൾ ഉള്ള ഫീലാ... അതിപ്പോ കോൺസെൻട്രേഷൻ ആന്നോ...🤔


"😏ഓഹ് പിന്നെ...കാണുമ്പോ രണ്ട് തരാനാ തോന്നുന്നേ..."


"😍അതാണോ നീ ഞാൻ ഉറങ്ങി കിടക്കുമ്പോ വന്ന് തരുന്നത്... ഇപ്പോഴും നിനക്ക് അങ്ങനെ തോന്നിയ..."


😕ഈ കോപ്പ് എന്റെൽ നിന്നു വാങ്ങിയേ അടങ്ങൂ എന്നാ തോന്നുന്നേ... നമ്മൾ ഓനെ നോക്കി പേടിപ്പിച്ചു തിരിഞ്ഞു ഇരുന്നു...


"😍ഇനി ഞാൻ ഉള്ളോണ്ട് നീ നട്ടം തിരിയേണ്ട ഞാൻ പോയേക്കാം...ഉപ്പച്ചീടെ സ്റ്റാർസ് ഇവിടെ കിടക്ക്‌ കേട്ടോ... ബഹളം ഉണ്ടാക്കരുത് ഉമ്മച്ചി ഇപ്പൊ പാൽ തരും..."


എന്നും പറഞ്ഞു അതുങ്ങളെ ബെഡിൽ കിടത്തി ഓൻ പോയി...


"ഡീ നിയ..."


എന്നും പറഞ്ഞു അമ്മി വന്നു നമ്മളെ കെട്ടിപ്പിടിച്ചതും നമ്മൾ അതുങ്ങളെ അവിടെ കിടത്തി ഓളെ മൊത്തത്തിൽ ഒന്ന് നോക്കി...


"നീ വല്ലാണ്ട് തടിച്ചു... എന്താടി സീക്രെട് നിക്ക് കൂടി പറഞ്ഞു താടി..."


"🙄നിന്റെ അത്ര പോലും ഞാൻ ഫുഡ്‌ കഴിക്കുന്നില്ല... പിന്നെ എന്ത് സീക്രെട് ആടി ഞാൻ പറഞ്ഞു തരേണ്ടത്..."


😏കുരിപ്പിന് നമ്മൾ തടിക്കോന്നുള്ള അസൂയയാ... അല്ലാണ്ട് എന്താ...


"നിന്റെ കെട്ടിയോൻ കെട്ടി ഒരു കൊച്ചിനെയും തന്നു പോയതാണല്ലോ ന്നിട്ട് ഒരു വിവരോം ഇല്ലല്ലോ... ഇനി ആൾ മുങ്ങിയാ...അല്ലേലും ഈ ആണുങ്ങളെ വിശ്വസിക്കാൻ ഒന്നും പറ്റൂല..."


😨പറഞ്ഞു തീരുന്നതിനു മുന്നേ നമ്മളെ മുന്നിൽ കയ്യും കെട്ടി നിക്കുന്ന നൗഫിക്കാനെ കണ്ടു നമ്മൾ കണ്ണും തള്ളി നിന്നു... ഇങ്ങേർ എപ്പോൾ ലാൻഡി... കുരിപ്പിനു വന്നപ്പോ തന്നെ പറയൽ അല്ലേ...


"😕ഹി... നൗ... നൗഫിക്കാ എപ്പോ വന്ന്..."


"ഞാൻ വന്നിട്ട് കുറെയായി..."


"യ്യോ അതല്ല നാട്ടിൽ വന്നിട്ട്..."😕


"ഇന്നലെ വന്നതാ...നീ അറിഞ്ഞില്ലായിരുന്നോ..."


🙄ന്നിട്ട് ഒരാൾ പോലും എന്നോട് പറഞ്ഞില്ലല്ലോ...


"😓അത് പിന്നെ കൊച്ചുങ്ങൾ ഒക്കെ ആയെ പിന്നെ മറ്റുള്ളോരെ കാര്യം ഒന്നും ഞാൻ അറിയാറില്ല... ഭയങ്കര ബിസിയാ..."😕


"😌പടച്ചോൻ അറിഞ്ഞു തന്നതാ...അല്ലേടാ മക്കളെ..."


എന്നും പറഞ്ഞു ആൾ നമ്മളെ കൊച്ചുങ്ങളെ തോണ്ടാൻ തുടങ്ങി... അതുങ്ങൾ ആണേൽ ആരെയാ കാണുന്നെ എന്ന് വെച്ചാൽ മോണ കാട്ടി ഇളിക്കാ...😍


"ഇതുങ്ങൾ രണ്ടും അജു തന്നെ ആണ്...ഇത് നിയടെ അതേ പകർപ്പ് ആണല്ലേ..."


🙄പടച്ചോനെ ഈ കോപ്പ് ഇതിനെ വായി നോക്കിയാ... ഓൻ എങ്ങനെ നമ്മളെ പോലെ ഇണ്ടെന്ന് കണ്ടു പിടിച്ചു...


"ഇങ്ങള് ചോക്ലേറ്റ് ഒന്നും കൊണ്ടന്നില്ലേ..."


"🙄അതിന് ഇതുങ്ങൾ ചോക്ലേറ്റ് കഴിക്കാൻ ആയോ..."


"😏നിക്കാ... അതുങ്ങൾക്ക് ആ അജു വാങ്ങി കൊടുക്കും... നമ്മക്ക് വാങ്ങി തരാൻ ആരുല്ലല്ലോ..."


"🙄അതിന്റെ പ്രായം കഴിഞ്ഞു അതോണ്ടാവും ആരും വാങ്ങി തരാതെ..."


😕വെറും ഒരു ചോക്ലേറ്റ് കഴിക്കാൻ പ്രായം ഒക്കെ ഇണ്ടാ...


"നിന്റെ മോൾ എവടെ...🤔എന്തായിരുന്നു അതിന്റെ പേര്... ഞാൻ മറന്നു... നിക്ക് ഈയിടെ ആയി മറവി കൂടുതൽ ആടി..."


"നൗറിൻ എന്നാ... നിനക്ക് പിന്നെ വല്ല സിനിമാ നടന്റെയും പേരൊക്കെ അല്ലേ ഓർമ ഇണ്ടാവൂ...😓അവൾ താഴെ ഉപ്പച്ചീടെ കയ്യിൽ ഉണ്ട്..."


"നിങ്ങൾ ഇവിടെ നിക്കാണോ... അവിടെ ചടങ്ങ് തുടങ്ങി..."


ഉമ്മച്ചി വന്ന് പറഞ്ഞതും നമ്മൾ സുട്ടുനെ എടുത്തതും അമ്മിയും നൗഫിക്കയും ടുട്ടുനെയും കുട്ടുനെയും എടുത്തു വന്നു...


"അർഷിക്ക് അമീർ..."


പേര് കേട്ടതും നമ്മൾ നെച്ചുനെ നോക്കി...


"🙄ഇതാണോ പേര് ഞാൻ ആണേൽ ഓന്റെ തലമണ്ടക്ക് ഇപ്പൊ രണ്ട് കൊടുത്തേനെ...നിന്റെ ഒരു സ്പെല്ലിങ് പോലും ഇണ്ടോന്ന് നോക്കിയെ..."😓


"😓അത് എന്റെ കാക്കുന്റെ പേര് ആയോണ്ട് ഞാൻ തന്നെയാ അമിക്കാനോട്‌ അത് ഇടാൻ പറഞ്ഞത്..."


"😅യ്യോ കാക്കുവോ... ന്നിട്ട് എന്താ നീ ഇത് വരെ പറയാതെ ഇരുന്നേ...ആൾ എങ്ങനെ മൊഞ്ചൻ ആണോ..."


"😪ന്റെ കാക്കു ജനിച്ചപ്പോൾ തന്നെ മരിച്ചതാ...ഞാൻ പോലും കണ്ടിട്ടില്ല... ഉമ്മച്ചിയും ഉപ്പച്ചിയും എപ്പോഴും പറയും അതോണ്ട് എനിക്ക് ആ പേര് ഇഷ്ടാ..."


😓യ്യോ പെണ്ണ് കണ്ണ് തുടക്കാണല്ലോ...


"😍ഇപ്പൊ ആൾ ഉണ്ടേൽ ഒരു മൊഞ്ചൻ ആയിരിക്കുംല്ലേ... ഹെയ്‌ഷ് ഇപ്പൊ ആൾ ഇന്ടെൽ ഞാൻ ഓനെ കെട്ടിയേനെ..."


അയിന് പെണ്ണ് നമ്മളെ തുറിച്ചു ഒരു നോട്ടം...


"അജുന് എന്താടി ഒരു കുറവ്..."


"😏എല്ലാം കൂടുതലാ... ഇപ്പൊ തന്നെ കോപ്പ് എന്നെയും മൂന്ന് കൊച്ചുങ്ങളെയും ഇവിടെ നിർത്തി ആരെയോ വായി നോക്കാൻ പോയതാ... ഇവടെ എങ്ങും കാണുന്നില്ല..."


"😬ഡീീീ..."


😨പടച്ചോനെ ഇത് ഓന്റെ സൗണ്ട് അല്ലേ... നമ്മൾ നെച്ചുനെ ദയനീയമായി നോക്കി കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി... ഇന്ന് എറിയുന്ന കല്ല് മുഴുവൻ ഉന്നം കൃത്യം ആണല്ലോ... അല്ലേ നമ്മളെ ഒരു ഏറു കൊണ്ടിട്ടു ഒരു ഉണക്ക ചപ്പ് വരെ താഴെ വീണിട്ടില്ല...


"നീ ഇവിടെ എന്റെ ബ്ലഡ് കുടിക്കാല്ലേ..."


"😒അത്... അത് പിന്നെ ഞാൻ ചുമ്മാ പറഞ്ഞത്..."


"മൂന്നെണ്ണത്തിനെ കിട്ടീട്ടും നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ... നീ വീട്ടിൽ വാ ബാക്കി നിനക്ക് അവിടെ തരാം..."


"😭യ്യോ വേണ്ട... വേണേൽ ഇയാൾ എന്നെ തല്ലിക്കൊ... നിക്ക് കൊച്ചുങ്ങളെ മാത്രം തരല്ലേ... നിക്ക് വയ്യാ അതോണ്ടാ..."


"നീ എന്തൊരു ദുരന്തം ആടി...എന്റെ മക്കൾ എങ്ങനെ സഹിക്കോ ആവോ ഇതിനെ..."


🙄ഉള്ളതല്ലേ അയിനെന്തിനാ ഓൻ ഇങ്ങനെ ചൂടാവുന്നെ... അല്ലേ ഇപ്പൊ ആര് ഇയാളെ വീട്ടിലേക്ക് വരുന്നു...


നമ്മക്ക് ദേഷ്യവും സങ്കടവും വന്നാണ്ട് നമ്മൾ നേരെ ഒന്നിനും നിക്കാതെ കിച്ചണിലേക്ക് വിട്ടു... ഫുഡ്‌ ഒക്കെ കഴിച്ചു കൊച്ചുങ്ങളെ നോക്കിയപ്പോൾ എല്ലാരും കൂടി ഇരുന്നു അതിനെ കളിപ്പിക്കാ... നമ്മൾ അപ്പൊ തന്നെ റസ്റ്റ്‌ എടുക്കാൻ പോയി... അല്ലേലും ഫുഡ്‌ കഴിച്ചാൽ ഭയങ്കര ക്ഷീണം ആണെന്നെ...😪



**********💞



"ഡീ പെണ്ണെ എണീറ്റെ... എത്ര നേരായി കൊച്ചുങ്ങൾ കരയുന്നു എന്തൊരു ഉറക്കം ആണ് ഇത്..."


നമ്മൾ കോപ്പിനെ തട്ടി വിളിച്ചതും പെണ്ണ് എന്നത്തേയും പോലെ അഞ്ച് മിനിറ്റ് എന്നൊക്കെ പറഞ്ഞു ഉറക്കം ആണ്...കിടത്തിയതും പെണ്ണ് കണ്ണ് തുറക്കുന്നത് കണ്ടതും നമ്മൾ ഡോറിന് പിന്നാലെ മാറി നിന്നു...😌


"😕ഏ... ഇതുങ്ങൾ എങ്ങനെ ഇവടെ വന്നു... നടക്കാൻ തുടങ്ങിയാ..."


എന്നൊക്കെ പറഞ്ഞു അതുങ്ങളെ ഇത്തിരി ഇല്ലാത്ത കാൽ പിടിച്ചു നോക്കിയതും നമ്മൾ ചിരിച്ചു...


"😘വിശക്കുന്നുണ്ടോ..."


എന്നൊക്കെ പറഞ്ഞു അതുങ്ങളെ കൊഞ്ചിച്ചു ഉമ്മ കൊടുത്തു പാൽ കൊടുക്കുന്നത് കണ്ടു നമ്മൾ ഇളിച്ചു കൊണ്ട് മുന്നിൽ ചെന്നു...


"നീ ഇവിടെ ആണോ എന്റെ കൂടെ വരുന്നില്ലേ..."


"😏അതല്ലേ ഞാൻ വരുമ്പോ പറഞ്ഞത്..."


"എങ്കിൽ ശരി... ഉപ്പച്ചി പോട്ടെടാ മക്കളെ...ഡീ എന്റെ സ്റ്റാർ ബേബിസിനെ നല്ലോണം നോക്കണം..."


എന്നും പറഞ്ഞു ബെഡിൽ ഉള്ള രണ്ടിനെയും ഉമ്മ വെച്ചു... അപ്പോഴേക്കും അവളെ കയ്യിൽ നിന്നും കുട്ടൂസ് നമ്മളെ ഒരു നോട്ടം...അതിനെയും ഉമ്മ വെച്ച് തിരിഞ്ഞു നടന്നതും പെട്ടെന്ന് തന്നെ തിരിഞ്ഞു പെണ്ണിനേയും ഉമ്മ വെച്ച് നമ്മൾ പുറത്തേക്ക ഇറങ്ങി...😍


[🙄യ്യോ ഉപ്പച്ചി പോണു...]സുട്ടു ടുട്ടു കുട്ടു...


മൂന്നും നില വിളി തുടങ്ങിയതും പോയ അജു അതേ സ്പീഡിൽ അകത്തേക്ക് വന്നു...


"😒ഞങ്ങളും വരുന്നു അജു... ഇതുങ്ങളെ പോലെ നിന്നെ കാണാതിരിക്കാൻ എനിക്ക് പറ്റില്ല..."


😍നാലിനെയും കെട്ടിപ്പിടിച്ചു അതുങ്ങളെയും കൊണ്ട് നമ്മൾ താഴേക്ക് വന്നു... പെണ്ണ് വന്നപ്പോ വല്യ ഡയലോഗ് ഒക്കെ ഇട്ടത് കൊണ്ട് എല്ലാരും വായും പൊളിച്ചു നോക്കി നിക്കാ...


"😍ഡാ മൊട്ടെ ഞങ്ങൾ പോട്ടെടാ..."😘


അതിനല്ലേ ഇപ്പൊ നല്ലോരു പേരിട്ടത്... എന്നിട്ട് കോപ്പ് വിളിക്കുന്നത് കേട്ടില്ലേ...🙄


"നിയ നീയല്ലേ ഞങ്ങളോട് ഇന്ന് ഇവിടെ കാണും എന്ന് പറഞ്ഞത്... നമുക്ക് പൊളിക്കാം എന്നൊക്കെ പറഞ്ഞു... എന്നിട്ട് നീ പോവാണോ..."


"😕അത് ഇല്ലേ... പിന്നെ ഇതുങ്ങൾ ഭയങ്കര കരച്ചിൽ ആടി ഓൻ പോവുമ്പോ അതോണ്ടാ... അല്ലാണ്ട് നിക്ക് പോവാൻ ഒന്നും തോന്നുന്നില്ല..."


അത് കേട്ടതും നമ്മൾ പെണ്ണിനെ നോക്കി ചിരിച്ചു...രണ്ട് ബേബിസിനെയും ഉമ്മ വെച്ച് പെണ്ണ് വണ്ടിയിൽ കയറിയതും നമ്മൾ എല്ലാരേം നോക്കി പുഞ്ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറി...


"ആഹാ വല്ലിപ്പാടെ മക്കൾ വന്നോ... എത്ര നേരായി വല്ലിപ്പ നോക്കുന്നു..."


എന്നൊക്കെ പറഞ്ഞു ഉമ്മച്ചിയും ഉപ്പച്ചിയും ഇത്തയും വന്നു സ്റ്റാർസിനെ വാങ്ങിയതും നമ്മൾ പെണ്ണിനെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു...😍


"😪ആാാ..."


എന്നുള്ള അലർച്ച കേട്ടതും ഞങ്ങൾ മൊത്തം സൈനുത്താടെ വീട്ടിലേക്ക് നോക്കി...😨പടച്ചോനെ ജൗഹർ പാറ്റെനെ വെച്ച് കലക്കിയാ...ഓന്റെ മുറിയിൽ നിന്നാണല്ലോ ആ കേട്ടത്...


നമ്മളും അപ്പുക്കയും ഓടിയതും നമ്മക്ക് പിന്നാലെ പെണ്ണും അനുമോളും ഓടി വന്നു... 😕എല്ലാരും കൂടി ഡോറിൽ തട്ടി അവനോട് തുറക്കാൻ പറയുന്നത് കണ്ടു നമ്മൾ ഒന്ന് നിന്നു...😪പടച്ചോനെ നമ്മൾ നാറോ...എപ്പോൾ ഇവനെ ഹെല്പ് ചെയ്യാൻ പോയാലും നമ്മക്ക് ഇതാണല്ലോ അവസ്ഥ...


"മോനെ വാതിൽ തുറക്ക്..."


എന്നും പറഞ്ഞു സൈനുത്ത  ഡോറിൽ കൊട്ടി വിളിച്ചതും നമ്മൾ കൂടി നിക്കുന്ന പാത്തുനെയും നമ്മളെ പെണ്ണിനേയും അനുട്ടിയെയും നോക്കി  ഒന്ന് നെടുവീർപ്പെട്ടു...


🙄ഇവനെന്താ പടച്ചോനെ  കാണിച്ചു വെച്ചത്...അവൻ ഡോർ തുറന്നതും നമ്മൾ നിഷ്കു ആയി ഓനെ നോക്കി...


"മുറിയിൽ മൊത്തം പാറ്റയാ ഉമ്മച്ചി... എന്റെ മേലേ കേറിയപ്പോ ഞാൻ അറിയാതെ..."


🙄ഇതിനേക്കാൾ ബേധം നമ്മളെ പെണ്ണ് തന്നെ ആണല്ലോ... ഇമ്മാതിരി അലർച്ചയൊ...


"അതിനാണോ നീ ഇങ്ങനെ ഒച്ചയിട്ടത്... എവടെ പാറ്റ..."


ഓന്റെ ഉമ്മച്ചി അകത്തേക്ക് തലയിട്ടതും നമ്മളും അപ്പുക്കയും കൂടെ അതിനകത്ത് തലയിട്ട് നോക്കി...😨പടച്ചോനെ ഈ പഞ്ചായത്തിൽ ഉള്ള പാറ്റയെ മുഴുവൻ ഇവൻ എവിടുന്ന് സംഘടിപ്പിച്ചു... ആ കൊച്ച് അലറിയില്ലെലെ അത്ഭുതം ഉള്ളൂ...


"ഇതെങ്ങനെയാ പെട്ടെന്ന് ഇത്രയും പാറ്റകൾ ഇവിടെ വന്നത്..."


കോപ്പ് നമ്മളെ നോക്കിയതും നമ്മൾ അവനെ തുറിച്ചു നോക്കി... 😕


"അത് പിന്നെ വിൻഡോസ് അടക്കാൻ മറന്നു അത്‌ കൊണ്ടാവും..."


"എന്തായാലും അതിനെ പേടിയുള്ള നീ ഇവിടെ കിടക്കേണ്ട... മോൾ പാത്തുന്റെ മുറിയിൽ പോയി കിടന്നോ..."


😌ബെസ്റ്റ്... പെണ്ണ് പാത്തുന്റെ കൂടെ പോയതും അവൻ ഷോക്ക് അടിച്ച പോലെ നിന്നു...


"🤔ഹെയ്ഷ് വിൻഡോസ് അടച്ചില്ലേ ഇത്രക്ക് പാറ്റ ഒക്കെ വരോ..."


😕പടച്ചോനെ ഈ പെണ്ണ് cid പണിക്ക് ഇറങ്ങിയ...


"🙄ഡീ പാറ്റ ദേഹത്ത് കേറീട്ട് അലറീട്ട് കാര്യല്ല നീ ഇങ്ങ് വന്നേ..."


നമ്മൾ പെണ്ണിനെ അകത്തേക്ക് കയറാൻ വിടാതെ പിടിച്ചു വെച്ചു...


"വന്ന കാര്യം അറിഞ്ഞില്ലേ ഇനിയെന്തിനാ നിക്കുന്നെ വാ പോകാം..."


അപ്പുക്ക നമ്മളെ വിളിച്ചു അനുട്ടിയെയും കൊണ്ട് നടന്നതും പെണ്ണ് അവനെ ഒന്ന് കൂടെ നോക്കി...


😕ഈ കോപ്പാണ് എല്ലാറ്റിനും കാരണം...നമ്മൾ പെണ്ണിനേയും വലിച്ചു നടന്നതും പെണ്ണ് ഒന്ന് കൂടെ അകത്തേക്ക് കേറി...


"😍നിക്ക് പാത്തുന്റെ കുട്ടിയോളെ കാണണം...എന്തായാലും ഇവടെ വന്നത് അല്ലേ..."


🙄പെണ്ണിന്റെ പിന്നാലെ നമ്മൾ ചെന്നതും അവന്റെ ഉമ്മച്ചി സ്റ്റോർ റൂമിന്റെ സൈഡിൽ ആയി ചൂണ്ടി കാണിച്ചു...


😍നമ്മളെ അനി കുട്ടൻ സൗണ്ട് കേട്ട് നോക്കിയതും ഞങ്ങളെ കണ്ടു വീണ്ടും കിടന്നു...


പാത്തു മൂന്നിനെയും തന്റെ ദേഹത്തോട് ചേർത്ത് കിടത്തിയത് കണ്ടു നമ്മൾ പെണ്ണിനെ നോക്കി...😍നമ്മളെ പെണ്ണ് നമ്മളെ സ്റ്റാർ ബേബിസിനെയും ചുറ്റി പിടിച്ചു കിടക്കുന്നത് ആണ് ഓർമ വന്നത്...❣️


"😍യ്യോ കാണാൻ തന്നെ എന്നാ മൊഞ്ചാ... ഇതിനേം നമ്മക്ക് സുട്ടു ടുട്ടു കുട്ടു എന്ന് വിളിച്ചാലോ..."


"🙄അത് വേണോ..."


"😍വേണം നിക്ക് ഇതുങ്ങളെ വല്ലാണ്ട് ഇഷ്ടായി..."


"ഉറങ്ങി കിടക്കുന്ന അതുങ്ങളെ പോയി തൊടണ്ട അന്ന് കിട്ടിയ മാന്തു മറന്നില്ലല്ലോ അല്ലേ..."


"😪യ്യോ ടിടി എടുക്കേണ്ടി വരില്ലേ... വാ അജു നമുക്ക് പോവാം..."


പെണ്ണിന്റെ പിന്നാലെ നടന്നതും നമ്മൾ അവനെ തുറിച്ചു നോക്കി...😓ഒരു ജോലി പോലും ഇവൻ എന്ന പടച്ചോനെ മര്യാദക്ക് ചെയ്യാ...


"😕യ്യോ നമ്മളെ വിൻഡോസും അടച്ചിട്ടില്ല... അജു നോക്കിക്കേ പാറ്റ ഇണ്ടോന്ന് കൊച്ചുങ്ങൾ പേടിക്കും..."


🙄പടച്ചോനെ ഏത് നേരത്താ ആ കോപ്പിനോട് അത് പറയാൻ തോന്നിയെ... ഇത് മിക്കവാറും ഈ കോപ്പ് തന്നെ വെളിച്ചത്തു കൊണ്ട് വരും...


"പാറ്റ ഒന്നും ഇല്ല... നീ അതുങ്ങളെ ഇങ്ങ് തന്നെ..."


നമ്മൾ എല്ലാം നോക്കി അവരെ വാങ്ങി ബെഡിൽ കിടത്തി... പെണ്ണും കൂടെ കയറി കിടക്കുന്നത് കണ്ടു നമ്മൾ അവളെ ദയനീയമായി നോക്കി...


😕ഈ കോപ്പ് വീണ്ടും പഴയ പോലെ കുളിയും നനയും ഒന്നും ഇല്ലാതെ ആയോ...


"ഡീ കുളിച്ചു വന്നു കിടന്നാൽ മതി..."


"😕യ്യോ ഞാൻ പോവുമ്പോ കുളിച്ചത് അല്ലേ..."


"ഇതുങ്ങൾക്ക് പാൽ ഒക്കെ കൊടുക്കേണ്ടത് അല്ലേ പോയി കുളിച്ചു വന്നിട്ട് ഇവിടെ കിടന്നാൽ മതി..."


"😏അതുങ്ങൾ ഞാൻ കുളിച്ചില്ലേ പാൽ കുടിക്കാതെ പട്ടിണി കിടക്കല്ലേ..."


"ഞാൻ പൊക്കി എടുത്തു കൊണ്ട് പോയി ബാത്‌റൂമിൽ ഇടും... നാറിയിട്ട് പാടില്ല... എന്റെ കൊച്ചുങ്ങൾക്ക് വല്ല അസുഖവും വരും..."


"😬ഓഹ് മതി... ഞാൻ പോയി..."


പെണ്ണ് പല്ലും കടിച്ചു പിടിച്ചു ബാത്‌റൂമിൽ കയറിയതും നമ്മൾ ഒന്ന് ചിരിച്ചു...


"😍ഉമ്മച്ചിയെ ഞാൻ ഒരാൾ വിചാരിച്ചാൽ ഒന്നും നേരെ ആക്കാൻ പറ്റില്ല...എന്റെ സ്റ്റാർസ് വേണം ഉപ്പച്ചീനെ ഹെല്പ് ചെയ്യാൻ..."


പെണ്ണ് കലിപ്പ് ഇട്ടു വന്നു കിടന്നതും നമ്മൾ  പെണ്ണിനെ നോക്കി ഇളിച്ചു...


"😏ഹ്മ്മ് എപ്പോഴേലും എന്നെ തൊടാൻ വരും അപ്പൊ കാണാം..."


"😍ഉള്ളതാണോ..."


"🙄എന്ത് ഉള്ളത് ആണോ എന്ന്...?"


"നീയല്ലേ ഇപ്പൊ തൊടാൻ വന്നാൽ കാണിക്കും എന്നൊക്കെ പറഞ്ഞത്..."


"😬പോടാ പട്ടി..."


എന്നും പറഞ്ഞു പെണ്ണ് ഒരു കയ് കൊണ്ട് ബേബിസിനെ പിടിച്ചതും നമ്മൾ പെണ്ണിന്റെ കയ്യിൽ കൂടി കയ് കോർത്തു പിടിച്ചു അവരെ കെട്ടിപ്പിടിച്ചു കിടന്നു... പെണ്ണ് കയ് മാറ്റാൻ നോക്കി എങ്കിലും നമ്മൾ ഇറുക്കി പിടിച്ചു...


കാലത്ത് തന്നെ പെണ്ണിനേയും വിളിച്ചുണർത്തി ബേബിസിന്റെ കാര്യം ഏൽപ്പിച്ചു നമ്മൾ ഇറങ്ങുമ്പോൾ ആണ് താടിക്ക് കയ്യും കൊടുത്തു മതിലും ചാരി നിക്കുന്ന ജൗഹർനെ കണ്ടത്... അവനെ ഫോക്കസ് ചെയ്തു നോക്കിയതും നമ്മൾ ഞെട്ടി പണ്ടാരം അടങ്ങി...😕ഈ കോപ്പ് നമ്മളെ ഇത്തയെ ആണോ വായി നോക്കുന്നെ...


നമ്മൾ രണ്ട് കൊടുക്കാൻ എന്ന പോലെ അവന്റെ അടുത്തേക്ക് ചെന്നതും ഓൻ ഫോക്കസ് ചെയ്യുന്നത് ഡ്രെസ്സ് ഉണക്കാൻ ഇടുന്ന സ്വന്തം കെട്ടിയോളെ ആണെന്ന് കണ്ടതും നമ്മൾ ഒരു ചിരിയോടെ ഓനെ നോക്കി...🙄ഇതിപ്പോ ഇവന്റെ അവസ്ഥ ഒരുമാതിരി ആയിപ്പോയല്ലോ...


"ഡാ കോപ്പേ നാണം ഇല്ലേ നിനക്ക് സ്വന്തം കെട്ടിയോളെ മതിലും ചാരി നോക്കാൻ...അകത്തു കേറി നോക്കിയാൽ പോരെ..."


"🙄നിനക്ക് അറിയോ അജു എനിക്ക് പോവാൻ കഷ്ടിച്ച് ഒരുമാസം കൂടിയേ ഉള്ളൂ... അത് വരെ ഞാൻ ഇങ്ങനെ നോക്കി നിക്കത്തെ ഉള്ളൂ..."


"നിന്നോട് ആരാ പറഞ്ഞത് പഞ്ചായത്തിൽ മുഴുവൻ ഉള്ള പാറ്റയെ പിടിച്ചു മുറിയിൽ കൊണ്ട് പോയി ഇടാൻ...അത് ചീറ്റിയ സ്ഥിതിക്ക് വേറെ വല്ല ഐഡിയയും നോക്ക്... "


"😓ഇനി എന്ത്‌ ഐഡിയ... ഇപ്പൊ അവൾ മുറിയിൽ വരെ കേറുന്നില്ല... അറിയോ നിനക്ക്..."


"😓നിന്നെ ഹെല്പ് ചെയ്ത് ഞാൻ നിർത്തി... രണ്ട് തവണ ആയി ഞാൻ കുഴിയിൽ വീഴുന്നു... ഇന്നലെ എങ്ങാനും ഞാൻ എന്റെ പെണ്ണിന്റെ മുന്നിൽ നാറുമോ എന്നായിരുന്നു എന്റെ പേടി... മൂന്നാമത് ഒരു പരീക്ഷണത്തിന് ഞാൻ ഇല്ല... കാരണം മൂന്ന് കൊച്ചുങ്ങളെ ഉപ്പച്ചിയാ ഞാൻ... നാളെ അവർക്ക് മാതൃക ആവേണ്ടതാ... നിന്റെ ഈ ഉടായിപ്പ് പരിപാടിക്ക്‌ ഒന്നും ഞാൻ ഇല്ലേ... നീ എന്താന്ന് വെച്ചാൽ ചെയ്യ്..."


"😓എടാ അജു നീ എങ്കിലും എന്റെ അവസ്ഥ മനസ്സിൽ ആക്കേടാ..."


എന്നൊക്കെ അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു...😓


🙄വല്ല ഐഡിയയും ആ കുരിപ്പിനോട് തന്നെ ചോദിച്ചാലോ... ഏയ്‌ അത് വേണ്ട പെണ്ണ് അറിഞ്ഞ എപ്പോൾ രണ്ട് വീട്ടിലും ന്യൂസ്‌ ആക്കും എന്ന് പറയാൻ പറ്റില്ല...



**********💃



"😍ഹെയ്ഷ് ഉമ്മച്ചീടെ ബേബിസ് കളിക്കാണോ...അച്ചുക്കയും ഇണ്ടല്ലോ..."


നമ്മൾ കുളി ഒക്കെ കഴിഞ്ഞു ബാത്‌റൂമിൽ നിന്നു വന്നതും മുടിയും ചീകി കൊണ്ട് അതുങ്ങളെ നോക്കി ചോദിച്ചതും മൂന്നും തേനും ഒലിപ്പിച്ചു വിരൽ നുണഞ്ഞു കൊണ്ടിരുന്നു... അത് കണ്ടു അച്ചുട്ടനും അത് പോലെ ചെയ്യാൻ നോക്കാ...😍


"വാവ... വാവ..."


"😍ആടാ വാവ തന്നെയാ ഇഷ്ടായോ..."


"ആഹാ അത് ശരി ഇവൻ ഇവിടെ ആണോ ഞാൻ പുറത്ത് ഒക്കെ നോക്കി വരുന്ന വഴിയാ...ഇതുങ്ങളെ കിട്ടിയോണ്ട് അവന് ഒരു കമ്പനി ആയി..."


ഇത്ത അതും പറഞ്ഞു വന്നതും അവൻ കേറി ഉമ്മച്ചീടെ മടിയിൽ ഇരുന്നു...


"ഇവനുള്ളൊണ്ട് അതുങ്ങൾക്ക് ഒരു കമ്പനി ആയി എന്ന് പറ... ചെക്കനെയും നോക്കി ചിരിക്കാ അവർ..."


"ആണോടാ മക്കളെ..."


ഇത്ത അതുങ്ങളെ നോക്കുന്നത് കണ്ടപ്പോൾ നമ്മൾ പുറത്തേക്ക് ഇറങ്ങി... ചിപ്സും കയ്യിൽ എടുത്തു ശുദ്ധ വായു ശ്വസിക്കുമ്പോ ആണ് ജൗഹർ കാക്കു നെട്സ് പോയ അണ്ണാനെ പോലെ നിക്കുന്നത് കണ്ടത്...🙄ഇന്നലെ തൊട്ടേ ഇങ്ങേർക്ക് എന്തോ ഉടായിപ്പ് ആണ്... കണ്ടു പിടിക്കണം... നമ്മൾ ഒരു ഉഡായിപ്പും വെച്ചു പൊറുപ്പിക്കില്ല...


"ഷൂ... ഷൂ..."


നമ്മൾ പുറത്ത് ഇറങ്ങി ഓനെ വിളിച്ചതും ഓൻ നമ്മളെ കണ്ടു വല്യ മൈൻഡ് ഒന്നും കാണിച്ചില്ല...😏പെണ്ണ് കെട്ടിയെ പിന്നെ ജാഡ കൂടീട്ടുണ്ട്...


"ഇങ്ങളെ മുറീലെ പാറ്റ പോയ..."


"🙄എന്തെ നിനക്ക് വേണ..."


"😕നിക്കെന്തിനാ... ഇങ്ങള്ക്ക്‌ പിഫ് പാഫ് വേണേൽ ഞാൻ തരാം എന്റെ അടുത്തു ഇണ്ട്... അത് എപ്പോളും കൂടെ ഉള്ളോണ്ടാ ഇങ്ങളെ കെട്ടിയോളെ പോലെ ഞാൻ അലറാത്തെ..."


"😓കാര്യം കഴിഞപ്പോ നീ അതിനെ കൊലപാതകം നടത്താ അല്ലേ..."


"എന്ത് കാര്യം...?"🙄


"😌ഞാൻ അറിഞ്ഞു അജു ഊട്ടിയിലേക്ക് നിന്നെ മാത്രല്ല കൂടെ പാറ്റനെയും കൊണ്ട് പോയെന്ന്... ആ പരിപാടി ഞാൻ നൈസ് ആയി ഒന്ന് പരീക്ഷിച്ചത് ആടി... ചീറ്റിപ്പോയി..."


😒ആ തെണ്ടി അജു എന്നെ നാറ്റിച്ചു... എന്നാലും ഓന് എന്നോട് ഒരു വാക്ക് പറയാരുന്നു...ഇതാണെങ്കി ഞാൻ ഇപ്പൊ ഈ വഴിക്ക് വരോ...


"🤔ഹെയ്ഷ് അപ്പൊ ഇങ്ങളെ കെട്ടിയോളും വൃതത്തിൽ ആണോ...?"


"😓മ്മ്... പക്ഷെ നീ ഒറ്റ ഒരുത്തിയാ കാരണം..."


"😕യ്യോ ഞാൻ എന്ത് ചെയ്തു എന്നാ..."


"നീയല്ലെടി പെറ്റു കിടക്കുമ്പോ എന്നോട് കെട്ടിയോളെ കൊണ്ട് വരണം എനിക്ക് കാണണം എന്നൊക്കെ പറഞ്ഞത്... എന്നിട്ട് നീ എന്താ ചെയ്തേ അവളെ കാണുമ്പോ നിനക്ക് ആർക്കും ഇല്ലാത്ത ഒരു ഡൌട്ട്... അതോടെ അവൾ എന്നെ മൈൻഡ് ചെയ്യാതെ എന്തിന് പറയുന്നു എന്റെ മുഖത്ത് പോലും നോക്കീട്ടില്ല..."


🙄യ്യോ അത് ഇങ്ങനെ ഒക്കെ ആയ... നമ്മൾ ഒരു ഡൌട്ട് ചോദിച്ചത് അല്ലേ...


"😕ഹെയ് ഞാൻ ഒരു ഡൌട്ട് ചോയ്ച്ചത് അല്ലേ... അയിനാണോ ആ പെണ്ണ് ഇങ്ങനെ ഒക്കെ കാണിക്കുന്നേ..."


"പിന്നെ കെട്ടിയ അന്ന് തന്നെ കെട്ടിയോന്റെ കാമുകിയെ പറ്റി ചോദിച്ചാൽ പിന്നെ എന്താടി ചെയ്യാ... നീയാണെങ്കി അജു ഇപ്പൊ ജീവനോടെ കാണോ..."


😕യ്യോ എന്റെ മൂന്ന് കൊച്ചുങ്ങളെ ഉപ്പച്ചിനെ വെച്ച് തന്നെ ഇവന് കളിക്കണോ... അല്ലേലും ഈ കോപ്പിന്റെ വക എന്റെ അജുന് ഒരു കാമുകിയെ കിട്ടീത് അല്ലേ...😏


"നീ എന്താടി  ആലോചിക്കുന്നേ നിന്റെ അടുത്ത് വല്ല ഐഡിയയും ഉണ്ടോ...നിങ്ങൾ ഈ പെണ്ണുങ്ങൾക്ക്‌ ആണുങ്ങളെ ഇഷ്ടം ആവാ എന്ത് കണ്ടിട്ടാ..."


🙈ഷോ ഈ കോപ്പ് നമ്മളെ നാണം കെടുത്താൻ ആയിട്ട്...


[🙄യ്യോ ഇതൊക്കെ ആ മോളൂസ് യൂ ട്യൂബിൽ ഇട്ടാൽ നമ്മൾ നാറോ...]😕


"😍നിക്ക് അങ്ങനെ ഒന്നുല്ല ജൗഹർ കാക്കു... ഏത് മൊഞ്ചുള്ള ചെക്കന്മാരെ കണ്ടാലും ഞാൻ നോക്കും...ഇങ്ങളെ തന്നെ ഞാൻ അവിടന്ന് എത്ര തവണ നോക്കീട്ടുണ്ട് എന്ന് അറിയോ..."


"🙄😕നീ എൻറെ ഉള്ള സമാധാനം കൂടി തകർക്കാണല്ലേ... ഇനി എല്ലാ പെണ്ണുങ്ങളും അങ്ങനെ ആവോ..."?🤔


"😏പിന്നല്ലാതെ ജെസിയും ഷമിയും നെച്ചുവും പിന്നെ ഞാനും പാത്തുവും അങ്ങനെയാ...പിന്നെ ഇങ്ങളെ കെട്ടിയോൾ അങ്ങനെ ആവാണ്ട് ഇരിക്കോ..."


"🙄പടച്ചോനെ നിങ്ങൾ ആണുങ്ങളെക്കാൾ കൂതറ ആണല്ലേ..."


"😏കൂതറ ഒന്നുല്ല... നോക്കീന്ന് വെച്ച് കൂതറ ആവോ... ഇങ്ങള് പെണ്ണുങ്ങളെ നോക്കാറില്ലേ അത് കൂതറ ആയോണ്ടാണോ... അല്ലേലും ഇങ്ങള് ആണുങ്ങൾക്ക്‌ എന്തും ആവാലോ..."😓


"🙄നീ അത് വിട്... നിങ്ങളെ സൈക്കോളജി എനിക്ക് അറിയേണ്ട... നീ ഇത് പറ ഈ ഭാര്യമാർ ഭർത്താക്കന്മാരെ എപ്പോഴാ ഒന്ന് ശ്രദ്ധിക്കുന്നെ... എപ്പോഴാ അവരെ സാമിപ്യം ആഗ്രഹിക്കുന്നെ..."


🙄ഈ തെണ്ടി എന്ത് കൂതറ ചോദ്യ ചോയ്ക്കുന്നെ... എന്നാലും നമ്മൾ കാരണം ആയോണ്ട് നമ്മൾ ഓനെ ഒരു വഴിക്ക്‌ ആക്കാൻ തന്നെ ആലോചിച്ചു...


"😍അതിപ്പോ ഇങ്ങള് ആരോടും പറയോന്നും വേണ്ട...🙄എന്റെ സ്വഭാവം മാത്രം ആണോന്ന് നിക്ക് അറീല... അജു എങ്ങാനും എന്നെ മൈൻഡ് ചെയ്യാൻ വന്നാൽ നമ്മൾ ഓനെ പുച്ഛിച്ചു വിടും...ഇനി ഓൻ ഒരീസം മൈൻഡ് ചെയ്തില്ലേ കോപ്പ് ഒന്ന് നോക്കി കിട്ടാൻ നമ്മൾ മുറിയിൽ കിടന്നു ഉള്ള ഷോ മുഴുവൻ കാണിക്കണം..."


"🙄ഓഹ് അങ്ങനെ ഉണ്ടല്ലേ...ഇത്രയും കാലം ഞാൻ ആ കോപ്പിനെ മൈൻഡ് ചെയ്യാൻ പോയോണ്ട് ആവില്ലേ ഈ ജാഡ ഇനി ഞാൻ ആരാണെന്ന് അവൾ അറിയട്ടെ... അവൾ എന്നോട് മിണ്ടാൻ വരട്ടെ..."


😕എന്താവോ എന്തോ വല്ലതും നടന്നാൽ മതിയാരുന്നു...


"😓എന്താ കാക്കു ഇവളോട് ഒരു സ്വകാര്യം പറച്ചില്..."


എന്നും ചോദിച്ചു പാത്തു അങ്ങേരെ കെട്ടിയോളും ആയി വന്നതും മൂപ്പര് കറണ്ട് അടിച്ച വവ്വാൽനെ പോലെ മതിലിന്മേൽ തൂങ്ങി നിക്കാ...🙄


"😌അത്‌ നിന്റെ കാക്കു എന്നോട് ചില ഡോട്ട്സ് ചോദിക്കായിരുന്നു അല്ലേ ജൗഹർ കാക്കു..."


😕മൂന്നും നമ്മളെ നിന്നോടോ എന്ന പോലെ നോക്കി...നമ്മൾ നന്നായി ഇളിച്ചു കൊടുത്തു...


"😲എന്റെ കാക്കു ഇവളോടൊക്കെ ആരേലും ഡൌട്ട് ചോദിക്കോ...അല്ല എന്തായിരുന്നു ഡൌട്ട്..."


"😁അത് വേറൊന്നുല്ലടി... പെണ്ണുങ്ങളെ ഹിസ്റ്ററിയാ..."


"😪ഡീ എന്നോട് വേണ്ടായിരുന്നു..."


നമ്മൾ പറഞ്ഞു തീരുന്നതിനു മുന്നേ മൂപ്പര് നമ്മളെ കാതിന് നേരെ വന്ന്  അതും പറഞ്ഞു അകത്തേക്ക് മുങ്ങി... പാത്തു ആണേൽ ഭയങ്കര ആലോചനയാണ്...🙄ആ പെണ്ണ് ആണേൽ പാറ്റയെ കണ്ടു ഞെട്ടിയ അതെ നിൽപ്പ്...😍ഓൻ കയ് വിട്ടു പോകോന്നുള്ള ഒരു പേടി എന്നും പറയാം...


"🙄എന്തായിരുന്നു അവിടെ...?"


"😌അത് ഒരു കേസ് ഒത്തു തീർപ് ആക്കീതാ..."


"😕മ്മ്... അജു നിന്നെ ഒത്തു തീർപ് ആക്കാതെ നോക്കിക്കോ..."


അപ്പുക്ക നമ്മളെ ആക്കി പറഞ്ഞു അകത്തേക്ക് പോയി... അജു ഒത്തു തീർപ്പ് ആക്കിയതിന്റെയാ ആ മൂന്നെണ്ണം... ഇനിയും പണി ആവോ...🙄



**********💞



"എന്താടാ അജു നിന്റെ ഉദ്ദേശം...?"


"🙄എന്ത് ഉദ്ദേശം...?"


ഇനി പെണ്ണ് എങ്ങാനും വീണ്ടും പ്രെഗ്നന്റ് ആയോ... ഏയ്‌ അതിനുള്ള ചാൻസ് ഇല്ലല്ലോ...പെണ്ണ് നമ്മളെ ഈ ജന്മം അങ്ങോട്ട് അടുപ്പിക്കും എന്ന് തോന്നുന്നില്ല...😓


"നിന്റെ കൊച്ചുങ്ങൾക്ക്‌ ടുട്ടു കുട്ടു സുട്ടു എന്നൊക്കെ മതിയാ... അതുങ്ങൾക്ക് കേൾക്കാൻ കൊള്ളാവുന്ന ഒരു പേര് വേണ്ടേ...?"


🙄ഓഹ് അതാണോ നമ്മൾ പേടിച്ച പോലെ ഒന്നും ഇല്ലാത്തോണ്ട് ആദ്യം നോക്കിയത് പെണ്ണിനെ ആണ്... പെണ്ണ് ഫുഡ് കഴിക്കാൻ ഇരുന്നാൽ മോന്ത ഹനുമാൻ കണക്ക് ആയോണ്ട് ആ ഭാവം ഒന്നും കാണാൻ പറ്റീല...


"അതിനൊക്കെ ഒരു ദിവസം ഞാൻ കുറിച്ച് വെച്ചിട്ടുണ്ട്... സമയം ആവുമ്പോൾ നടത്താം... അത് വരെ ആ പേര് തന്നെ വിളിക്കാം..."


"😲യ്യോ അത് വേണ്ട... സ്കൂളിൽ ഒക്കെ പോവുമ്പോ എന്റെ കൊച്ചുങ്ങളെ എല്ലാരും കളിയാക്കും... ന്നെ എല്ലാരും നിയ എന്ന് പറയുമ്പോ പൂച്ച കരയുന്ന സൗണ്ട് ഒക്കെ ഇട്ടു കളിയാക്കും..."😒


"😌ഇപ്പൊ മനസ്സിൽ ആയോ നിന്റെ പേര് കൊള്ളില്ല എന്ന്..."


"😏ഓഹ് അജ്മൽന്റെ അത്രയും കൊള്ളതൊന്നും ഇല്ല അല്ലേ അപ്പുക്കാ..."


"😕എന്റെ പൊന്ന് നിയ അതാണോ ഇവിടെ പ്രശ്നം...ഇനി നിങ്ങൾ രണ്ടിന്റെയും പേര് മാറ്റാൻ ഒന്നും പറ്റില്ലല്ലോ...ഉണ്ടായ കൊച്ചുങ്ങൾക്ക് നല്ലോരു പേര് കണ്ടു പിടിച്ചു ഇടാൻ നോക്ക്... ഇതിപ്പോ രണ്ട് രണ്ടര മാസം ആയി... എനിക്കാണെങ്കിൽ ഇനിയും ലീവ് നീട്ടാൻ പറ്റില്ല...ആ ചടങ്ങ് കൂടി കഴിഞ്ഞു പോവാമെന്ന് കരുതിയാ ഞാൻ നിക്കുന്നെ അല്ലാതെ ഞാൻ ഇവിടെ നിന്നിട്ട് വല്യ പ്രയോജനം ഒന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല..."😕


അത് കക്ഷി ഇത്തയെ ലക്ഷ്യം വെച്ച് മാത്രം പറഞ്ഞതാണ്...😓


"😏പേര് കണ്ടു പിടിക്കൽ ഒക്കെ ബാപ്പമാരെ ഡ്യൂട്ടിയാണത്രേ... അമിക്കാ വരെ നെച്ചുന്റെ മരിച്ചു പോയ കാക്കുന്റെ പേരാ ഇട്ടെ... ഇവിടെ ഒരാൾ ഞാൻ കണ്ടു വെച്ചു എന്നൊക്കെ പറീന്ന കേട്ടു... ന്നിട്ട് ഇപ്പൊ എന്ത്‌ പറ്റി ആവോ..."


🙄പെണ്ണ് അതും പറഞ്ഞു നമ്മളെ നോക്കി പുച്ഛിച്ചു കാണിച്ചു എണീറ്റ് പോയി...


"നീയെന്താ ഒന്നും പറയാതെ...?"


"ഒരു രണ്ട് മൂന്ന് ദിവസം കൂടി അപ്പുക്ക വെയിറ്റ് ചെയ്യന്നെ..."


"എന്റെ ജോലി പോവും..."


"അത് വിട്ടേക്ക്... എന്റെ കമ്പനിയിൽ നോക്കാന്നേ..."


"😓ഓഹ് ഇവിടെ നിന്നിട്ടും കാര്യം ഒന്നുല്ലന്നെ... അവിടെ ആവുമ്പോ പിന്നെ ജോലി ഒക്കെ ആയി ടൈം പോന്നത് അറീല..."


"🙄ഇവൻ എന്ത് കാര്യവും എടി പിടി എന്ന് നടത്തുന്നവനാ... കൊച്ചുങ്ങളെ ഉണ്ടാക്കിയത് തന്നെ കണ്ടില്ലേ... പിന്നെ ഇതിന് മാത്രം എന്താടാ ഇങ്ങനെ താമസം..."


ഉപ്പച്ചി നമ്മളെ ട്രോളിയതും നമ്മൾ ആളെ നോക്കി നന്നായി ഇളിച്ചു കൊടുത്തു...


"എല്ലാറ്റിനും ഒരു സമയം ഉണ്ട് ഉപ്പച്ചി ഇങ്ങള് ഒന്ന് ക്ഷമിക്ക്..."


നമ്മൾ എണീറ്റ് മുറിയിൽ വന്നതും സ്റ്റാർസ് നല്ല ഉറക്കം ആണ്... 😌പെണ്ണ് വൃത്തിയും മെനയും തുടങ്ങി എന്ന് തോന്നുന്നു ബാത്‌റൂമിൽ ആണ്...


നമ്മൾ ബാൽകണിയിൽ ചെന്നു അമിയെ കാൾ ആക്കുമ്പോൾ ആണ് ജൗഹർ ബാൽകണിയിൽ ജോഗിംഗ് ചെയ്യുന്നത് കണ്ടത്...🙄ഇവനെന്താ ഈ രാത്രി ആണോ ഇതൊക്കെ ചെയ്യുന്നേ... ഒരു പെണ്ണ് കെട്ടിയതിൽ പിന്നെ ഇവന്റെ തല മൊത്തം തിരിഞ്ഞ...


"എന്താടാ അജു നീ ഈ നേരത്ത്..."


"😍അത് ഞാൻ എന്റെ സ്റ്റാർസിന്റെ പേരിടൽ ചടങ്ങ് നടത്താൻ പോവാ... അതിനുള്ള ദിവസം ഒക്കെ കണ്ടു വെച്ചിട്ടുണ്ട്..."


"😓ആ ദിവസം പറ കാലത്ത് തന്നെ എത്തിക്കോളാം..."


"🙄അതിനല്ലടാ കോപ്പേ ഞാൻ വിളിച്ചത്... അപ്പോഴത്തെ അവസ്ഥ കാരണം ഞാൻ അവൾക്ക് ഒരു വാക്ക് കൊടുത്തു പോയി... അത് എനിക്ക് പിൻവലിക്കണം അതിന് വല്ല വഴിയും ഉണ്ടോ..."😓


"എന്ത് വാക്ക്..."


"😒ഇനി നിന്നെ ശല്യം ചെയ്യില്ലെന്നും കൊച്ചുങ്ങൾ വേണ്ടെന്നും ഒക്കെ... പക്ഷെ എനിക്ക് പറ്റുന്നില്ല... വല്ല പാറ്റ പ്രയോഗവും നടത്തേണ്ടി വരും എന്നാ തോന്നുന്നേ..."


"😬പട്ടി തെണ്ടി... നിനക്ക് അവളെ ഉപദ്രവിച്ചു മതിയായില്ലേ... വെച്ചിട്ട് പോടാ തെണ്ടി..."


🙄ഇപ്പോഴാ കോപ്പ് ശരിക്കുള്ള ബ്രോ ആയത്... ഇനി അവന്റെ വക ഹെല്പ് പ്രതീക്ഷിക്കേണ്ട...


നമ്മൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ജൗഹർ അവന്റെ പെണ്ണിനെ ചേർത്ത് പിടിച്ചു അകത്തേക്ക് നടക്കുന്നത് കണ്ടു കണ്ണും തള്ളി നിന്നു...🙄ഇവിടെ എന്ത് മറിമായം ആണ് നടന്നേ... അവന്റെ മാവ് എങ്ങനെ പൂത്ത്...😓ഇനി അവന്റെ ഐഡിയ നമ്മക്ക് ചോദിക്കേണ്ട അവസ്ഥ വരോ ആവോ...


നമ്മൾ മുറിയിൽ വന്നതും എന്റെ നിലാവ് നക്ഷത്രങ്ങളെയും ചേർത്ത് പിടിച്ചു ഉറക്കം ആണ്...😍ശരിക്കും അതേ തിളക്കം...


നമ്മൾ സ്റ്റാർസിന്റെ കവിളിൽ ചുംബിച്ചു കൊണ്ട് അവളെ നോക്കിയതും പെണ്ണിന്റെ ചുവന്നു തുടുത്ത അധരങ്ങൾ കണ്ടു പതിയെ അവിടെ ചുംബിച്ചു നമ്മളും ഉറക്കത്തിലേക്ക് വീണു...



**********💃



ഇന്ന് നമ്മളെ സ്റ്റാർ ബേബിസിന്റെ പേരിടൽ ചടങ്ങ് ആണ്... ഓൻ നമ്മളെ കാലത്ത് തന്നെ കുത്തി പൊക്കി ബാത്‌റൂമിൽ തള്ളി വിട്ടു...


കൊച്ചുങ്ങളെ ഒക്കെ അവൻ തന്നെ റെഡി ആക്കിയോണ്ട് നമ്മളെ ഡ്യൂട്ടി കഴിഞ്ഞു...


😌നമ്മൾ പിന്നെ നെച്ചുവും അമിക്കയും മിട്ടൂസും വന്നപ്പോ സെൽഫി ഒക്കെ എടുത്തു നേരം കളഞ്ഞു... പിന്നെ നമ്മളെ ജെസിയും ശമിയും അമ്മിയും വന്നപ്പോ ആകെ കൂടെ ബഹളം ആയി...😍കെട്ടിയോന്മാർ ഒക്കെ കൊച്ചുങ്ങളെയും ഒക്കെത് എടുത്തു നടക്കാ... ഉപ്പച്ചിയും അപ്പുക്കയും ഉള്ളോണ്ട് അജു രക്ഷപെട്ടു...


ഉമ്മച്ചി നമ്മളെ കിച്ചണിൽ കൊണ്ടോയി ഉപദേശം ആയിരുന്നു...😒അയിന് മാത്രം നമ്മൾ എന്താ ചെയ്തേ ഒരു പത്തിരുപത് സെൽഫി എടുത്തതോ...


"ഇപ്പോഴും കൊച്ച് കുട്ടി ആണെന്നാ വിചാരം... ആ ജ്യൂസ്‌ എടുത്തു ആ ട്രെയിൽ എടുത്തു വെക്ക്..."


നമ്മൾ രണ്ട് ഗ്ലാസ് എടുത്തു കുടിച്ചു ബാക്കി പെറുക്കി എടുത്തു വെക്കുമ്പോ ആണ് വൃദ്ധന്മാരുടെ സംസ്ഥാന സമ്മേളനം പോലെ കുറെ എണ്ണം നിക്കുന്നത് കണ്ടത്...


😍ബാപ്പച്ചി ഉപ്പച്ചി മൂത്താപ്പ നെച്ചുന്റെ ഉപ്പച്ചി...


"😍ഹെയ് നമ്മളെ ബാപ്പച്ചിനെ വീണ്ടും പിടിച്ചു പെണ്ണ് കെട്ടിക്കാം അല്ലേ... എന്നാ ഒരു മൊഞ്ചാ..."


"🙄നിനക്കെന്താടി ഇപ്പൊ അങ്ങനെ ഒരു പൂതി..."😬


പടച്ചോനെ ഉമ്മച്ചി കലിപ്പ് ആണല്ലോ... നമ്മളെ  ബാപ്പച്ചിയാ മൊഞ്ച് എന്ന് പറഞ്ഞതല്ലേ അതിനാണോ മൂപ്പത്തി ഇങ്ങനെ ചൂടാവുന്നെ...


നമ്മൾ പിന്നെ ഉമ്മച്ചീടെ നോട്ടം കണ്ട് ട്രെയും എടുത്തു ഹാളിലേക്ക് വന്നു... ജെസിക്കും ഷമിക്കും നെച്ചുനും ജ്യൂസ് കൊടുത്തു പുറത്തേക്ക് നോക്കുമ്പോ ആണ് നമ്മളെ കണ്ണ് തള്ളിയത്...


😍പടച്ചോനെ ഇവടെ ഇത്രക്ക് മൊഞ്ചൻമാർ ഉണ്ടാരുന്നോ... അമിക്കാ നൗഫിക്ക റാഷിക്ക മാലിക്ക ഷമീർ കാക്കു ജൗഹർ കാക്കു അൽത്താഫ് അപ്പുക്കാ... ഇതുങ്ങൾ ഒക്കെ ഇണ്ടല്ലോ ആ അജു കോപ്പ് എവടെ... കൂട്ടത്തിൽ ആരാ മൊഞ്ചെന്ന് നോക്കാർന്നു...


"😌ഡീ നോക്കിക്കേ കളർഫുൾ ആയിട്ടുണ്ടല്ലേ... ആരാടി ഇതിൽ മൊഞ്ചൻ..."😍


നമ്മൾ ചോദിച്ചതും ഒന്നിന്റെയും റെസ്പോൺസ് കാണാതൊണ്ട് അവറ്റകളെ നോക്കിനിക്കാ...🙄


😲നമ്മൾ അവരെ നോട്ടം കണ്ടു ലെഫ്റ്റിലേക്ക് തല ചെരിച്ചതും ഓൻ ഇണ്ട് നമ്മളെ കടിച്ചു കീറാൻ പാകത്തിന് നോക്കുന്നു...😒ചതിച്ചതാ എന്നെ മൂന്ന് കുരിപ്പുകൾ... ഒന്ന് തൊണ്ടീട്ട് ഏലും ഒരു സൂചന തരാർന്നു...


"😠ആരാ മൊഞ്ചെന്ന് ഞാൻ പറഞ്ഞു തരാം... മോൾ ഇങ്ങ് വന്നേ..."


ഓൻ നമ്മളെ കയ്യും പിടിച്ചു തിരിച്ചു ഒരു നടത്തം ആയിരുന്നു...😕ഒരു ഡൌട്ട് ചോയ്ച്ചെന് ഇവനെന്തിനാ ഈ കലിപ്പ്...😓


മുറിയിൽ എത്തിയതും ഓൻ കലിപ്പിൽ ഡോർ കൊട്ടി അടക്കുന്നത് കണ്ടു നമ്മൾ ഒന്ന് ഞെട്ടി...😕ഇവൻ ഇത് എന്തിനുള്ള പുറപ്പാട് ആണ് പടച്ചോനെ...


"നിനക്ക് എന്താടി കണ്ണിൽ കണ്ട ആണുങ്ങളെ വായി നോക്കീട്ട് കിട്ടുന്നെ..."


🙄ഏ... എന്ത് കിട്ടാൻ... നമ്മൾ മൊഞ്ചൻ ആണോന്ന് നോക്കിയതല്ലേ...


"😬ചോദിച്ചത് കെട്ടില്ലേടി...?"


നമ്മൾ അപ്പൊ തന്നെ കേട്ട് എന്ന പോലെ തലയാട്ടി...


"നിന്റെ വായിൽ എന്താ കൊഴുക്കട്ടയാണോ..."


"😒ഞാൻ ആരാ ഗ്ലാമർ എന്ന് ചോയ്ച്ചല്ലേ ഉള്ളൂ അയിനാണോ എന്നെ ഇങ്ങനെ...?"😓


"🙄കണ്ട ആണുങ്ങളെ ഗ്ലാമർ എന്തിനാടി നീ നോക്കുന്നെ... നിനക്ക് നോക്കാൻ അല്ലേ ഈ ഞാൻ... നീയാണെങ്കി എന്റെ മുഖത്ത് മാത്രം നോക്കുന്നത് ഞാൻ കണ്ടിട്ടില്ല..."


"😓ഞാൻ നോക്കാറൊക്കെ ഇണ്ട് ഇയാൾ കാണാതൊണ്ടാ... കണ്ടാൽ ഞാൻ നാണം കെടൂലെ അതോണ്ടാ..."🙈


"അപ്പൊ ഇതിൽ നിനക്ക് ഒരു നാണക്കേടും ഇല്ലേ... സ്വന്തം കെട്ടിയോനെ നോക്കിയാൽ ആണോ വല്ലവളെയും കെട്ടിയോന്മാരെ നോക്കിയാൽ ആണോ നാണക്കേട്..."


"ഹെയ് ഇങ്ങള് പെണ്ണുങ്ങളെ നോക്കാറില്ലേ അത് പോലല്ലേ അയിനെന്തിനാ നാണക്കേട്..."


"🙄എന്നാൽ ഒരു കാര്യം ചെയ്യാം...ഞാനും ഇനി മുതൽ റോഡിലും ഓഫിസിലും ഒക്കെ ഉള്ള പെണ്ണുങ്ങളിൽ ആരാ മൊഞ്ചെന്ന് നോക്കട്ടെ കേട്ടോ..."


🙄യ്യോ ഇത് പണി ആയ... ഹെയ്ഷ് കോപ്പ് ഇനി വായി നോക്കോ...


"😬ദേ ഇയാൾ ആരെയേലും നോക്കിയാൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും നോക്കിക്കോ..."


"😬എന്നാലേ ഞാൻ നിന്റെ കണ്ണ് കുത്തി പൊട്ടിക്കാൻ പോവാ... നിനക്ക് വരുന്ന അതേ ദേഷ്യം തന്നെയാ ഇപ്പൊ  എനിക്കും വരുന്നത്..."😓


😕അയിന് നമ്മൾ ഓനെ ദയനീയമായി നോക്കി... കോപ്പ് ആണേൽ മൊഞ്ചൻ ആണ്... ഏതേലും പെണ്ണ് അടിച്ചു മാറ്റി കൊണ്ടൊവോ... നമ്മൾ കാരണം ആണെന്ന് പറയാൻ ആവും...😓


"അതേ... അതില്ലേ..."


"🙄അത്..."


"ഞാൻ ഇനി ഒരാളെയും നോക്കൂല്ല... ഇയാളും നോക്കരുത്...എന്റെ നല്ല അജു അല്ലേ..."😘


നമ്മൾ ഓന്റെ അടുത്ത് ചെന്നു ഷിർട്ടിന്റെ കോളർ ഒക്കെ നേരെ ആക്കി പറഞ്ഞതും ഓൻ നമ്മളെ കിസ്സ്‌ ചെയ്യാൻ എന്ന പോലെ വന്നു...


"ദേ എല്ലാരും അവിടെ വെയ്റ്റ് ചെയ്യാ..."


നമ്മൾ പുറത്തേക്ക് ചൂണ്ടി പറഞ്ഞതും ഓൻ നമ്മളെ അരയിൽ കൂടി കയ്യിട്ടു ഓനോട്‌ ചേർത്ത് നിർത്തി...


"😍ഇന്ന് ഒരു സ്പെഷ്യൽ ഡേ ആണ്... എന്താന്ന് അറിയോ നിനക്ക്...?"


"😌ഇന്നല്ലേ നമ്മളെ സ്റ്റാർസിന്റെ പേര് ഇടൽ അതല്ലേ..."


"പോടീ അതൊന്നും അല്ല... ഈ ഡേ ഞാൻ തിരഞ്ഞെടുക്കാൻ കാരണം ഈ ഡേ എനിക്ക് അത്രക്ക് സ്പെഷ്യൽ ഡേ ആയോണ്ടാ... അതിന് വേണ്ടിയാ നമ്മുടെ സ്റ്റാർസിന് ഈ രണ്ടര മാസം ഞാൻ പേര് വിളിക്കാതെ കാത്തു നിന്നത്..."


🙄ഇനി അതെന്താ പടച്ചോനെ നമ്മൾ കാര്യായിട്ട് ആലോചിക്കാൻ തുടങ്ങി... ക്യുഎസ്ടിയൻ പേപ്പർ കാണുമ്പോ പഠിച്ച ആൻസർ ആലോചിച്ചാൽ കിട്ടില്ല പിന്നല്ലേ ഇത്...😓


"😕ഇയാളെ ബർത്ത്ഡേ ആണോ..."


"അതൊന്നും അല്ല...ബട്ട് അതിനേക്കാൾ ഒക്കെ വെരി സ്പെഷ്യൽ ഡേ ആണ്... ഇന്നത്തെ ദിവസം തന്നെ നീ കണ്ട ആണുങ്ങളെ ഗ്ലാമർ അളക്കാൻ നിക്കുന്നത് കണ്ടപ്പോൾ തല്ലി കൊല്ലാനാ എനിക്ക് തോന്നിയെ..."


"😓അയിന് ഞാൻ സോറി പറഞ്ഞില്ലേ...ഇനി ഒരിക്കലും ആരെയും നോക്കൂലന്നും പറഞ്ഞു... പിന്നെന്താ..."


"ഇനി നീ നോക്കുന്നത് കണ്ടാൽ നിനക്ക് എന്താ ശിക്ഷ തരിക എന്ന് അറിയോ..."


"😓എന്നെ തല്ലാൻ അല്ലേ..."


"തല്ലിയാൽ ഒന്നും നീ നന്നാവില്ല... പത്ത് മാസം തികക്കുന്നതിന് മുൻപ് മോൾ ഇവിടെ പെറ്റു കിടക്കും... അതാ ഞാൻ തരുന്ന ശിക്ഷ..."


😲യ്യോ... ഇതിനേക്കാൾ ബേധം ഇവൻ ഒരു പത്തിരുപത് തല്ലു തരുന്നതാ...


"😪ഇനി ഞാൻ നോക്കൂല... സത്യായിട്ടും... ഇപ്പൊ ഞാൻ പോ... പോട്ടെ..."


എങ്ങനെ ഒക്കെയോ ചോദിച്ചു കൊണ്ട് ഓന്റെമുഖത്ത് നോക്കി...😒


"😍ഇപ്പൊ പോയിക്കോ... ഇനി കണ്ടാൽ അറിയാലോ എന്നെ...ഇന്നത്തെ ശിക്ഷ നൈറ്റ്‌ തരാട്ടോ..."


"😨യ്യോ വേണ്ട... ആദ്യായിട്ട് അല്ലേ ഇന്ന് വെറുതെ വിട്ടൂടെ..."


"ആദ്യായിട്ട് ആണോ നീ ഇങ്ങനെ കണ്ട ആണുങ്ങളെ നോക്കുന്നെ...?"


😒ഓഹ് അതിപ്പോ എണ്ണിയാൽ കോടികൾ വരെ എണ്ണേണ്ടി വരും... നമ്മക്ക് ആണേൽ അത് വരെ എണ്ണാൻ പോലും അറിയോ ആവോ...🙄


"ഇനി ഞാൻ നോക്കൂല സത്യായിട്ടും..."😓


"മ്മ്... അപ്പൊ ഇന്നത്തെ സ്പെഷ്യൽ ഡേ കണ്ടു പിടിക്ക് കേട്ടോ... എങ്കിൽ ശിക്ഷ കുറയും..."


എന്നും പറഞ്ഞു ഓൻ നമ്മളെ കവിളിൽ അമർത്തി കടിച്ചു പുറത്തേക് പോയി...😪വെറുത്തു പോയി ഈ ആണുങ്ങളെ ഇനി ഒന്നിന്റെ നിഴൽ പോലും നമ്മൾ നോക്കൂല...😕


😪ഇനി ഇന്ന് എന്ത് കുന്തം ആണാവോ ഇണ്ടായേ... 🙄ആ കുറെ എണ്ണം ഇണ്ടല്ലോ ആരോടേലും ചോയ്ക്കാം... നമ്മളും ഓന് പിന്നാലെ പുറത്തേക്ക് ചെന്നു...



*********💞



"നിന്റെ കൊച്ചുങ്ങളെ പേരിടൽ ചടങ്ങ് ആയെ ഉള്ളൂ... നീ അവളെയും കൊണ്ട് മുറിയിൽ ചെന്നു എന്താ പരിപാടി...?"


അമി നമ്മൾ മുറിയിൽ നിന്ന് ഇറങ്ങിയപാടെ വന്ന് നമ്മളോട് ആയി ചോദിച്ചതും നമ്മൾ ഓനെ കലിപ്പിൽ നോക്കി...


"😬രണ്ട് കൊടുക്കാൻ വേണ്ടിയാ ഞാൻ കൊണ്ട് പോയത്... പിന്നെ എന്റെ കൊച്ചുങ്ങളെ ഉമ്മച്ചി ആയി പോയില്ലേ അത് കൊണ്ട് വെറുതെ വിട്ടതാ..."


"🙄ഇന്ന് തന്നെ കൊടുക്കാൻ അവൾ എന്താ ചെയ്തേ..."


"എന്താ ചെയ്തത് എന്നോ...ഇവിടെ ഉള്ള എല്ലാറ്റിനെയും നോക്കി കോപ്പ് പറയാ കളർ ഫുൾ ആയിട്ടുണ്ട് എന്ന്... അത് മാത്രം ആണോ കൂട്ടത്തിൽ ആരാ മൊഞ്ചൻ എന്നും ആണ് കോപ്പിന്റെ ഡൌട്ട്...അതിനെ പിന്നെ ഞാൻ എന്താ ചെയ്യേണ്ടത് നീ തന്നെ പറ..."


"🙄പടച്ചോനെ അതിന് കിട്ടിയത് ഒന്നും പോരെ... മൂന്നെണ്ണത്തിനെ ഒരുമിച്ച് കിട്ടീട്ടും അവളെ സ്വഭാവം മാറ്റിയില്ലേ... കൂടെ ഉള്ള നമ്മളെ പെണ്ണിനെ വരെ അവൾ ചീത്ത ആക്കുമല്ലോ..."😓


"😌അതിന് ഞാൻ ഒരു വാണിംഗ് കൊടുത്തിട്ടുണ്ട്... ഇനി അങ്ങനെ വല്ല നോട്ടവും കണ്ടാൽ ഞാൻ പണി കൊടുക്കാൻ തീരുമാനിച്ചു..."


"🙄നീ ആ പെരും പറഞ്ഞു അങ്കസംഖ്യ കൂട്ടാൻ ഉള്ള പ്ലാൻ ആണോ... അവളെ സ്വഭാവം മാറാൻ ഒന്നും പോണില്ല... നീ ഈ പണിയാണ് ശിക്ഷ ആയിട്ട് കൊടുക്കുന്നത് എങ്കിൽ അതിന് പെറ്റു കിടക്കാനെ നേരം കാണൂ..."


😍അതിന് നമ്മൾ അതേ എന്ന പോലെ തലയാട്ടി... കോപ്പ് പിന്നെ മുൻഭാഗത്തു വന്നിട്ടെ ഇല്ല... ഇത്ര പെട്ടെന്ന് നന്നായോ എന്തോ...


നമ്മളെ സ്റ്റാർസിനെ ഉപ്പച്ചിയും അപ്പുക്കയും നമ്മളും ആയി മടിയിൽ വെച്ച് ഇരുന്നു... മധുരം തൊട്ട് കൊടുത്തതും സുട്ടു ആ കപ്പ് അടക്കം കയ്യിട്ടു പിടിച്ചു അതിന്റെ മേലേ ആക്കി വെച്ചിട്ടുണ്ട്...🙄പെണ്ണിന്റെ അതേ സ്വഭാവം ഇതിന് കിട്ടീട്ടുണ്ട്...


"അജു ഇനി പേര് പറ..."


അത് കേട്ടതും നമ്മൾ പെണ്ണിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അവൾ ആണെങ്കിൽ എല്ലാരേയും പോലെ അത് അറിയാനുള്ള ആകാംക്ഷയിൽ നമ്മളെ തന്നെ നോക്കി നിക്കാ...


നമ്മൾ മോളെ കയ്യിൽ എടുത്തു അതിന്റെ കവിളിൽ ഉമ്മ വെച്ചു...


"അജ്മി അജ്മൽ..."


അത് കേട്ടതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി... അമി ആണെങ്കിൽ നമ്മളെ കാതിൽ എന്തോന്നടെ ഇത് എന്നും പറഞ്ഞു നമ്മളെ പുച്ഛിച്ചു കാണിച്ചു...


"അഷ്മിൽ അജ്മൽ... അൻഷിർ അജ്മൽ..."


എന്ന് നമ്മൾ ടുട്ടുനെയും കുട്ടുനെയും എടുത്തു വിളിച്ചതും പെണ്ണിന്റെ മോന്ത കണ്ടു നമ്മൾ ഒന്ന് ചിരിച്ചു... നമ്മളെ കൊല്ലാൻ പാകത്തിനുള്ള നോടട്ടം ആണ്...😍


"🙄ഇതാണോ നീ സാലറി വാങ്ങുമ്പോൾ ചിലവഴിക്കേണ്ട വഴി പോലെ ഏതാണ്ട് പ്ലാൻ ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞത്... എവിടുന്ന് കിട്ടി ആവോ..."


"😍ഞാൻ ഉണ്ടാക്കിയ പ്രൊഡക്ട് എന്റെ പേരിൽ അറിയാനാ എനിക്കിഷ്ടം..."


"നമ്മൾ അതും പറഞ്ഞു അവർക്ക് അരഞ്ഞാണം കെട്ടി കൊടുത്തു...കഴുത്തിൽ ഇട്ടതോടെ അമിയും പെണ്ണിന്റെ ഉപ്പച്ചിയും അപ്പുക്കയും നമ്മളെ ഉപ്പച്ചിയും ഒക്കെ അവരെ കയ്യിലും കാലിലും ഒക്കെ ആയി ഓരോന്ന് കെട്ടി കൊടുത്തു...


ബാക്കി ഉള്ളവർ എല്ലാം അവർക്ക് ഉള്ള ഗിഫ്റ്റും ഡ്രെസ്സും ഒക്കെ കൊടുത്തതും നമ്മളെ മുറി ആകെ നിറഞ്ഞു...


അങ്ങനെ ആ ചടങ്ങ് ഭംഗിയായി തീർന്നതോടെ ഞങ്ങൾ എല്ലാരേയും ഫുഡ്‌ കഴിക്കാൻ ഇരുത്തി... സ്റ്റാർസ് കരച്ചിൽ തുടങ്ങിയതും നമ്മൾ പെണ്ണിനെ തപ്പി ഇറങ്ങിയതും പെണ്ണ് അവളെ ഫ്രണ്ട്സിന്റെ കൂടെ ഇരുന്നു ഫുഡ് തട്ടുന്ന കണ്ടു നമ്മളെ കണ്ണ് തള്ളി...🙄


"🙄ബെസ്റ്റ് ഉമ്മച്ചി തന്നെയാ മക്കളെ... ആ അല്ലേ വേണ്ട ഉമ്മച്ചി കഴിക്കട്ടെ അല്ലേ എന്നാൽ അല്ലേ നിങ്ങളെ വിശപ്പ് മാറ്റാൻ ഉള്ളത് കിട്ടൂ..."


പെണ്ണ് കഴിക്കുന്നത് വരെ കാത്തു നിന്നതും പെണ്ണ് നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ഒന്നിനെയും എടുത്തു മുറിയിൽ ചെന്നു... നമ്മൾ പെണ്ണിന്റെ പിന്നാലെ ചെന്നതും പെണ്ണ് നമ്മളെ ഒന്ന് നോക്കുന്നു കൂടി ഇല്ല...😓


"😍എന്താടി പിണക്കം ആണോ... പേര് കേട്ടപ്പോൾ തുടങ്ങിയത് ആണല്ലോ..."


"😏നിക്ക് ആരോടും പിണക്കൊന്നും ഇല്ല... ഇയാളെ കൊച്ചുങ്ങൾക്ക് ഇയാൾ ഇഷ്ട്ടം ഉള്ള പേര് വിളിച്ചോ അയിന് എനിക്കെന്താ..."


"🙄അപ്പൊ നീ വിളിക്കില്ലേ..."


"😏വിളിക്കും സുട്ടു ടുട്ടു കുട്ടു എന്ന്... എന്തെ..."


😕നമ്മൾ അപ്പൊ തന്നെ ഒന്നും ഇല്ലെന്ന് കാണിച്ചു കോപ്പിനെ നോക്കി... നമ്മൾ ഇട്ട പേര് തന്നെ വിളിച്ചാലെ ഇതുങ്ങളെ പേര് മാറൂ...


"അജ്മി കുട്ടി... മോൾക്ക് വിശക്കുന്നുണ്ടോ...? ഉമ്മച്ചി ഇപ്പൊ പാല് തരും ട്ടോ..."


"സുട്ടു മോൾക്ക് ഉമ്മച്ചി ഇപ്പൊ പാൽ തരാവേ..."


"🙄ഇതിപ്പോ ആരെ വിളിയാ കേൾക്കേണ്ടത് പടച്ചോനെ..."[സുട്ടു ]


"🙄ആ എനിക്കും ഉണ്ട്... നമ്മൾ ഇപ്പൊ ശരിക്കും ആരാ എന്ന് വരെ മനസ്സിൽ ആവുന്നില്ല..."[കുട്ടു ]


പെണ്ണ് ടുട്ടുനെ ബെഡിൽ കിടത്തി സുട്ടു മോളെ എടുത്തതും നമ്മൾ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു...


"നിനക്ക് ഇത്രക്ക് ഫീൽ ആയെങ്കിൽ നെക്സ്റ്റ് ടൈം നമുക്ക് നിന്റെ പേരിന് മാച്ചാക്കാന്നെ..."😍


"😏വേണ്ട നിക്ക് അത്ര വല്യ ആഗ്രഹോംന്നുല്ല... പോയെ..."


പെണ്ണ് നമ്മളെയും പുച്ഛിച്ചു മൂന്നിനെയും ഉറക്കി കിടത്തി...😍എന്തായാലും നൈറ്റ്‌ ഒരു സർപ്രൈസ്‌ കൊടുക്കണം... നമ്മൾ പെണ്ണിന്റെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി...


"നീ എവിടെ പോയതാ...?"


"അത്... കൊച്ചുങ്ങൾ കരഞ്ഞപ്പോ അവരെ ഉറക്കാൻ..."


"🙄നീയാ..."


"😕അല്ല അവൾ... ഒന്ന് ഹെല്പിന് പോയതാ..."


"🙄നിന്റെ ഹെല്പ് ആ പെണ്ണിന് അത്ര നല്ലതല്ല..."


🙄അപ്പുക്ക നമ്മളെ ആക്കി കൊണ്ട് പുറത്തേക്ക് പോയി... അങ്ങേര് എന്ത്‌ ഹെല്പ് ആവോ ഉദ്ദേശിച്ചത്...


നമ്മൾ അങ്ങേർക്ക് പിന്നാലെ പുറത്ത് ഇറങ്ങി... ജൗഹർ ആൾ ഇപ്പൊ ഹാപ്പി ആണ്... അമിയോട് ഭയങ്കര കത്തിയാണ്...🙄ആ അൽത്താഫ് അകത്തു കേറി പോയതാ... അവന് പിന്നെ പെണ്ണുങ്ങളെ കമ്പനി മാത്രേ പറ്റൂ...


"അജു...എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ... നൈറ്റ്‌ ഞങ്ങൾക്ക് ഒരു ഫങ്ക്ഷൻ ഉണ്ട്..."


എന്നും പറഞ്ഞു റാഷി പെണ്ണിനേയും മോളെയും വിളിച്ചു കൊണ്ട് പോയി...അവർക്ക് പിന്നാലെ ഓരോരുത്തർ ആയി പോയതും നമ്മളും അമിയും ജൗഹരറും അൽത്താഫും അപ്പുക്കയും ഒക്കെ വീട് മുഴുവൻ വൃത്തി ആക്കാൻ തുടങ്ങി... അൽത്താഫ് പാത്തു ഇവിടെ ആണെന്നുള്ള ഒറ്റ കാരണം കൊണ്ട് നിന്നതാ... അമി ആണെങ്കിൽ അത് കണ്ടു ആളെ നന്നായി അങ്ങ് യൂസ് ചെയ്തു പാവം നിന്നു പെട്ടു...😌


"ഡാ അൽതു നീ ഇങ്ങ് വന്നേ... നമുക്ക് സ്റ്റാർസിന്റെ കൂടെ സെൽഫി എടുക്കാം..."


🙄പടച്ചോനെ പാത്തു വന്നു അവനെ കൊണ്ട് പോയതും ഞങ്ങൾ വായും പൊളിച്ചു നിന്നു...


"😕ഇതാണോ ന്യൂ ജെൻ പ്രേമം... എന്റമ്മോ ഇതിനേക്കാൾ എത്രയോ ബേധം നിയ തന്നെയാ..."


അമി തലയിൽ കയ് വെച്ച് പറഞ്ഞതും ജൗഹറും നമ്മളെ പോലെ ഷോക്ക് അടിച്ചു നിക്കാ...


"ആ പോയത് ഇവന്റെ പെങ്ങൾ അല്ലേ ഇത്രക്ക് പ്രതീക്ഷിച്ചാൽ മതി..."


"😓ഒന്ന് പോടാ അവിടന്ന് ഞാൻ എന്റെ കെട്ടിയോളെ കയ്യിൽ പോലും പിടിച്ചത് ത്രീ വീക്ക് മുന്നേ ആണ്..."


"🙄അപ്പൊ നിന്റെ കാര്യം സെറ്റ് ആയാ... പാറ്റ പ്രയോഗം ചീറ്റിയത് ആണല്ലോ..."


"നിന്നെ ഒക്കെ വിറ്റ കാശ് അവളെ കയ്യിൽ ഉണ്ട്... ഒരു പ്രയോഗവും ഇല്ലാതെ എന്റെ പെണ്ണ് മൂക്കും കുത്തി വീഴാൻ ഉള്ള സൂത്രം പറഞ്ഞു തന്നത് അവളാ നിന്റെ പെണ്ണ്..."


"😕ആര് നിയയൊ..."


"😍ആടാ... അവൾ ഒരു സമ്പവാട്ടോ... എല്ലാ ഉഡായിപ്പും കയ്യിൽ ഉണ്ട്... ഉള്ള് മൊത്തം കാലി ആയോണ്ട് എല്ലാം ഇങ്ങ് വന്നോളും... അവൾ പറഞ്ഞു തന്ന ട്രിക് കൊണ്ടാ എന്റെ മാവ് പൂത്തത് തന്നെ..."


"🙄അതെന്ത് ട്രിക്...😓നീ എന്നെ ഇട്ടു ടെൻഷൻ ആക്കാതെ ഒന്ന് പറയെടാ..."


"വേറൊന്നും അല്ല... ഈ പെണ്ണുങ്ങളെ ഫിലോസഫിയാ സംഭവം... ഞങ്ങൾ ആണുങ്ങൾ പോന്നെ കരളേ എന്നൊക്കെ വിളിച്ചു പിന്നാലെ പോവുമ്പോ അവളുമാർക്ക് ഒടുക്കത്തെ ജാഡ അല്ലേ... എന്നാൽ നമ്മൾ ഒരു ദിവസം മൈൻഡ് ചെയ്യാതെ അവർ പോലും അറിയാതെ അവരെ ശ്രദിച്ചു നോക്ക്... നമ്മൾ ഒന്ന് മൈൻഡ് ചെയ്യാൻ വേണ്ടി അവർ കാണിച്ചു കൂട്ടുന്നത്... പലപ്പോഴും നിന്നെ വട്ടാക്കിയ അവളെ ഹിസ്റ്ററി കേട്ടപ്പോൾ അന്ന് തന്നെ ഞാൻ അത്‌ പ്രയോഗിച്ചു... പിറ്റേന്ന് തന്നെ പെണ്ണ് ഇക്കാ എന്നും വിളിച്ചു ഒരു വരവാ..."😍


😨പടച്ചോനെ ഈ കേൾക്കുന്നത് സത്യം ആണോ...😲നമ്മൾ ഇവിടെ കോപ്പിനെ വീഴ്ത്താൻ പെടാ പാട് പെടുമ്പോൾ ആണ് പെണ്ണിന്റെ ഐഡിയ കൊണ്ട് ഒരുത്തൻ ഇവിടെ വിജയീ ഭാവത്തിൽ നിക്കുന്നത്...🙄


"😕പടച്ചോനെ ഈ കോപ്പിന് ഇതൊക്കെ എന്നോട് പറഞ്ഞ എന്താ..."


"😏പിന്നെ അവൾക്ക് പെറ്റു കിടക്കാൻ അല്ലേ നേരം കാണൂ അതോണ്ടാവും..."


അമി നമ്മളെ നോക്കി പുച്ഛത്തോടെ പറഞ്ഞു...🙄എന്നാലും നമ്മക്ക് കിട്ടിയ ഷോക്ക് അങ്ങോട്ട് മാറുന്നില്ല...


"നീ ഇത് എന്താ ആലോചിച്ചു കൂട്ടുന്നെ... ഇനി ഇത് എടുത്തു പ്രയോഗിക്കാൻ ആണോ...?"


"😍പിന്നല്ലാതെ ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്... എങ്ങനെ പെണ്ണിനെ വീഴ്ത്തണം എന്ന റിസർച്ച് നടത്തുമ്പോൾ അവളെ ഐഡിയ തന്നെ വർക്ക്‌ ഔട്ട്‌ ആയത്... ഇന്ന് പെണ്ണിവീഴ്ത്തിയിരിക്കും..."


"🙄ഡാ നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ ഇപ്പൊ ഇത് പറയാൻ... അവളെ കാര്യം കട്ട പൊക... പാവം ഇതിന് മാത്രം എന്ത്‌ മഹാപാപം ആണ് പടച്ചോനെ അത്‌ ചെയ്തത്..."


"😏അത് മുഴുവൻ ചെയ്തത് എന്നോട് തന്നെയാ... അവളെ കണ്ടു മുട്ടിയ നാളിൽ അതിനെ തല്ലി കൊല്ലാൻ വരെ തോന്നീട്ടുണ്ട്... ഇപ്പോഴാ പ്രതികാരം ചെയ്യാൻ ഒരു ചാൻസ് കിട്ടിയത്...😍സ്നേഹിച്ചു സ്നേഹിച്ചു ഞാൻ അവളെ കൊല്ലും മോനെ അമി..."


"അവളെ നിനക്ക് കെട്ടിച്ചു തരുമ്പോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..."


"അവളെ കെട്ടുമ്പോൾ എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല...🙄ആ പെണ്ണാ എന്റെ മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചി ആയത്... അതിന് ഞാൻ എന്ത്‌ മാത്രം കഷ്ടപ്പെട്ട് എന്ന് നിനക്ക് അറിയോ..."


"😕നീ എന്താടാ ഈ പറയുന്നത്..."


"🙄ഏ... അതല്ല അവളെ ഊള സ്വഭാവം മാറ്റി എടുക്കാൻ... ആ ഊളതരത്തിന് ഇപ്പോഴും കുറവൊന്നുമില്ല... ഒരുത്തനെ ഒരുത്തി അകത്തോട്ടു കൊണ്ട് പോയിട്ടുണ്ട്... മൂന്ന് വിവരം ഇല്ലാത്ത പെണ്ണുങ്ങളാ അകത്ത്‌... അവനെ അവിടെ ഇട്ടു എന്താക്കിയോ എന്തോ..."


നമ്മൾ അതും പറഞ്ഞു അകത്തു കേറിയതും പടച്ചോനെ നെച്ചു എന്നും പറഞ്ഞു അമി നമ്മക്ക് പിന്നാലെ വന്നു...



*********💃



"😕ഡീ നെച്ചു ഇന്നത്തെ ദിവസത്തിന് എന്തേലും പ്രത്യേകത ഇണ്ടാ...?"


"🙄ആ ഇന്നല്ലേ നമ്മളെ..."


"നമ്മളെ...?"😕


"നമ്മളെ അല്ല ഇന്നല്ലേ ലോക വൃദ്ധദിനം..."


😕യ്യോ അതാണോ... അയിന് നമ്മക്ക് എന്താ...😲പടച്ചോനെ മൂന്ന് കൊച്ചുങ്ങൾ ആയപ്പോൾ നമ്മൾ വൃദ്ധ ആയി എന്നാണോ... ഇനി വൃദ്ധ ദിനം ആഘോഷിക്കേണ്ടി വരോ...😓


"നിയ നെച്ചു ഒന്ന് മാറീക്കോ... ഞാനും അൽതുവും കൂടി സ്റ്റാർസിന്റെ കൂടെ സെൽഫി എടുക്കട്ടെ..."


എന്നും പറഞ്ഞു ഞങ്ങളെ തള്ളി മാറ്റി പാത്തു ഓനെയും കൊണ്ട് സെൽഫി എടുക്കാൻ തുടങ്ങി...


"😍പാത്തു നോക്കിക്കേ നമുക്കും ഭാവിയിൽ ഇത് പോലെ തൃൻസ് ആയാലോ... കലക്കും അല്ലേ..."


🙄പിന്നെ ഭയങ്കര കലക്ക്‌ ആവും... അല്ലേ വേണ്ട ഓൻ കുറച്ചു കലങ്ങട്ടെ...🙄രണ്ടിനും ഇത്തിരി ഓവർ അല്ലേ...


"😪മതി... അതുങ്ങളെ ഉണർത്തിയാൽ ഞാൻ ആവും കലങ്ങുന്നേ... ഇങ്ങള് വേണേൽ ഞങ്ങളെ കൂടെ സെൽഫി എടുത്തോടി..."


"ഏയ്‌ അത് കൊള്ളില്ല...എനിക്ക് മൈ ഡ്രീംസ്‌ ബേബിസ്‌ എന്ന് സ്റ്റാറ്റസ് ഇടേണ്ടതാ ഈ സെൽഫി വെച്ച്..."


😕നമ്മളും നെച്ചുവും ഞെട്ടി കൊണ്ട് പരസ്പരം നോക്കി...🙄ഈ കുരിപ്പ് ഈ പോക്ക് ആണേൽ മൂന്നല്ല സിക്സ് അടിക്കും...


"ഡീ ഈ പെണ്ണ് എന്താ ഇങ്ങനെ...🙄ഇതിന്റെ തലക്ക് ഓളം ആണോ..."


"😕ആഗ്രഹം അല്ലേടി കിട്ടാൻ മുട്ടിപ്പ് ആയി പ്രാർത്ഥിക്ക്... ഇവളെ പേരുള്ള പൂച്ച കുട്ടി വരെ ആദ്യം നാല് പിന്നെ മൂന്ന് എന്ന കണക്കാ... അതാണെങ്കിൽ ഒരു വർഷത്തിൽ രണ്ട് ഡെലിവറി...പെണ്ണും ആ സ്കോപ്പ് ആണെന്ന് തോന്നുന്നു..."


"🙈അതിന്റെ തന്ത നിന്റെ അജുന്റെ അനി അല്ലേ ഇത്റക്ക് ഒക്കെ പ്രതീക്ഷിച്ചാൽ മതി..."


😲യ്യോ അത് കേട്ടതും നമ്മൾ പെണ്ണിനെ തുറിച്ചു നോക്കി... ബെഡിലേക്ക് ചുമ്മാ ഒന്ന് നോക്കിയതും അടുത്തത് നാലായി കിട്ടുന്ന പോലെ തോന്നി നമ്മൾ ഒന്ന് നെടുവീർപെട്ടു...😒കോപ്പ് വാക്ക് തന്നത് ഒക്കെ മറന്നു... നമ്മൾ എന്തേലും ചെയ്യാൻ കാത്തിരിക്കാ ആ പെരും പറഞ്ഞു പണി തരാൻ...


"നെച്ചു ഡീ വാ പോകാം..."


എന്നും പറഞ്ഞു അമിക്കയും ഓനും കേറി വന്നതും നമ്മൾ ഓനെ മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല...


"🙄ഇത് വരെ തീർന്നില്ലെടാ നിങ്ങളെ സെൽഫി..."


"😌കഴിഞ്ഞു... എന്നാ ഞാൻ പോട്ടെ അജുക്കാ അമിക്കാ പാത്തു നെസ്‌ല നിയ അജ്മി അശ്മി അന്ഷി... ബൈ..."


🙄ഓഹ് ആ വിളിച്ച മൂന്ന് എണ്ണം നമ്മളെ കൊച്ചുങ്ങൾ ആണല്ലേ... വായും പൊളിച്ചു നമ്മൾ ഓനെ നോക്കിയതും ചെക്കന് പിന്നാലെ പാത്തുവും കൂടി ഇറങ്ങി പോയി...


"മോൻ എവിടെ...? വാ ഇറങ്ങാം..."


എന്നും പറഞ്ഞു അമിക്ക നെച്ചുനെ വിളിച്ചതും നമ്മൾ ഓളെ കയ്യും പിടിച്ചു പിന്നാലെ നടന്നു... നമ്മളെ കുടുംബം മുഴുവൻ പോണത് കണ്ടു നമ്മക്ക് ആണേൽ വല്ലാണ്ട് സങ്കടം ആയി...😪


"നാളെ കാലത്ത് മോൾ വീട്ടിലേക്ക് വരണം... ആഘോഷം ഒക്കെ അവിടെ ആവാം... കഴിഞ തവണ മോൾ ഇല്ലാത്ത സങ്കടം കൂടി നാളെ തീർക്കണം..."


ബാപ്പച്ചി നമ്മളെ നോക്കി പറഞ്ഞതും നമ്മൾ അന്തം വിട്ടു നിന്നു... എന്ത് ആഘോഷം നമ്മൾ എവിടെ പോയി എന്നാ...🤔വൃദ്ധ ദിനം ആഘോഷിക്കാൻ ആണോ... 


നമ്മൾ മുറിയിൽ ചെന്നതും അജു സ്റ്റാർസിനോട് ഓരോന്ന് പറഞ്ഞു ചിരിക്കുന്നൊക്കെ ഇണ്ട്...🙄ആൾ ഇന്ന് ഹാപ്പി ആണ്... നമ്മളെ കണ്ടതും മൈൻഡ് ഇല്ലാതെ ചാവിയും എടുത്തു പുറത്തേക്ക് പോയി...🙄ഇവന് ഇത് എന്ത്‌ പറ്റി... നമ്മൾ അല്ലേ ദേഷ്യം കാണിക്കേണ്ടത്...


നമ്മൾ ഗിഫ്റ്റ് ഒക്കെ പെറുക്കി എടുത്തു ഷെൽഫിൽ വെക്കുമ്പോൾ ആണ് ഒരു കവർ കണ്ടത്... ഇതെന്താ ഇവിടെ വെച്ചത് ഇത് ഓൻ കൊച്ചുങ്ങൾക്ക് വാങ്ങിയത് വല്ലതും ആണോ...നമ്മൾ കയ്യിട്ടു നോക്കിയതും അതിനകത്തു സാരി കണ്ടു നമ്മക്ക് കലിപ്പ് ആയി...


🙄നമ്മൾ സാരി ഒന്നും ഇടൽ ഇല്ലല്ലോ പിന്നെ ഇവൻ ഇത് ആർക്കാ പടച്ചോനെ ഇതൊക്കെ വാങ്ങി വെച്ചിരിക്കുന്നത്...😪നമ്മൾ കണ്ട ആണുങ്ങളെ ഗ്ലാമർ നോക്കി നടക്കുമ്പോ ആലോചിക്കണം ആയിരുന്നു...😓


"😏ഹ്മ്മ് ആരായാലും ഇത് ഇടാൻ ഞാൻ സമ്മതിക്കില്ല..."


എന്നും പറഞ്ഞു നമ്മൾ അത് തറയിൽ ഇട്ടു ചവിട്ടി കൂട്ടാൻ തുടങ്ങി...😬


"ഡീീീ..."


എന്നും പറഞ്ഞു ഓൻ അകത്തേക്ക് കയറി വന്നതും നമ്മൾ ഓനെ ദയനീയമായി നോക്കി...


"എന്ത് പണിയാടി നീ ഈ കാണിച്ചത്...ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാടി കോപ്പേ..."


"🙄യ്യോ ആന്നോ...ഞാൻ കരുതി ഏതോ പെണ്ണിന് ആണെന്ന്..."😓


നമ്മൾ ഓനെ നോക്കി ദയനീയമായി പറഞ്ഞതും ഓൻ നമ്മളെ തുറിച്ചു നോക്കി...🙄ഇതിപ്പോ ഇവൻ എന്തിനാണാവോ വാങ്ങിയേ...


"😏എന്നെ പറ്റിക്കല്ലേ... ഞാൻ ഇതിട്ട് എങ്ങോട്ട്  പോവാനാ... ഇത് ആർക്കോ വാങ്ങിയതാ ഞാൻ കണ്ടു പിടിച്ചപ്പോൾ കള്ളം പറയാ..."


"അതേടി ഞാൻ കള്ളം പറയാ...നീ വേണേൽ വിശ്വസിച്ചാൽ മതി നിന്നെ കണ്ടേ പിന്നെ മറ്റൊന്നിനെ ഞാൻ നോക്കീട്ടില്ല..."


"😕യ്യോ അപ്പൊ മുന്നേ നോക്കീട്ടുണ്ടോ..."


"ഞാൻ നോക്കിയാൽ എന്താ നിനക്ക് നീ ഇപ്പോഴും നല്ല വെടിപ്പ് ആയി ആ ജോലി ചെയ്യുന്നുണ്ടല്ലോ..."


"😓അത് നിർത്തിതാ..."


"ആ എങ്കിൽ നിനക്ക് കൊള്ളാം... വെറുതെ എനിക്ക് പണി ഉണ്ടാക്കരുത്..."


😪കോപ്പിനാണോ പണി നമ്മക്ക് അല്ലേ...ഇനി ഒരുത്തന്റെ മുഖത്ത് പോലും നമ്മൾ നോക്കൂല...🙄അയിന് പറ്റോ... ആ ഓൻ ഈ വില്ലേജിൽ ഇല്ലെന്ന് ഉറപ്പ് വരുത്തി നോക്കാം...😌


"എന്താ നീ ആലോചിക്കുന്നേ... എന്നെ പ്രാകൽ ആണോടി..."


"അതൊന്നുല്ല... ഇന്നെന്തോ വല്യ സംഭവംന്ന് കേട്ടല്ലോ...😒ഇന്ന് വൃദ്ധ ദിനം അല്ലാതെ വേറൊരു പ്രത്യേകതയും ഇല്ല ഞാൻ ഗൂഗിളിൽ ഒക്കെ നോക്കീതാ..."


"😍അത് ഗൂഗിളിൽ ഒന്നും കാണില്ല... നിന്റെ ഹൃദയത്തിൽ ഉണ്ടോന്ന് നോക്ക്..."


"😪ഇല്ല ഞാൻ ഓർത്ത് ഓർത്ത് എന്റെ ഹൃദയം പൊട്ടാൻ ആയി..."


"🙄ഹൃദയത്തിൽ ആണോടി നിന്റെ ബുദ്ധി... നീയല്ലേ ആള് ചിലപ്പോൾ അങ്ങനെ ആവും അല്ലേ... "


😏കോപ്പ് കിട്ടിയ അവസരം മുതൽ ആക്കാ...


"😒ഒരു ക്ലൂ തരോ..."


"😍അതിന്റ ഏറ്റവും വലിയ ക്ലൂ അല്ലേടി നമ്മുടെ സ്റ്റാർസ്..."


🙄നമ്മൾ കൊച്ചുങ്ങളെ നോക്കി ഓനെ നോക്കി...വീണ്ടും ഓനെ നോക്കി കൊച്ചുങ്ങളെ നോക്കി...😪നമ്മളെ ബുദ്ധി ഒക്കെ അടിച്ചോ ആവോ...


"ഈ സാരി ഒക്കെ ഉടുത്തു പറയിപ്പിക്കാം എന്നൊക്കെ കരുതിയതാ... എല്ലാം കുളമാക്കി കയ്യിൽ തന്നു...ഞാൻ ഒരു ഫൈവ് മിനിറ്റിനുള്ളിൽ വരാം അത് വരെ മോൾ ഓർത്ത് നോക്ക്..."


"🙄ബാപ്പച്ചി പറഞ്ഞു നാളെ വീട്ടിൽ എന്തോ ഇണ്ടെന്ന് ഒക്കെ... നാളെ എന്താ..."


"😍ഇന്നത്തെ ഡേ ഓർത്താൽ അതും കണ്ടു പിടിക്കാന്നെ..."


🙄രണ്ടീസം അടുപ്പിച്ചു എന്താപ്പോ ഇണ്ടായേ... ഇനി നമ്മൾ എന്തോ ഒപ്പിച്ചു വെച്ചത് ആണോ... ചുരുണ്ടു തറയിൽ കിടക്കുന്ന സാരിയും സ്റ്റാർസിനെയും നോക്കി നമ്മൾ നഖവും കടിച്ചു ആലോചന തുടങ്ങി...



*********💞



എല്ലാം സെറ്റ് ചെയ്ത് വന്നതും പെണ്ണ് ഉണ്ട് സ്റ്റാർസിനെയും കെട്ടിപ്പിടിച്ചു ഉറങ്ങുന്നു...🙄പടച്ചോനെ പ്ലാനിങ് ഒക്കെ വെള്ളത്തിൽ ആയോ...


നമ്മൾ മെല്ലെ ചെന്നു അവൾക്ക് അരികിൽ ആയി ഇരുന്നു പെണ്ണിന്റെ കാതിൽ ചുണ്ടുകൾ അടുപ്പിച്ചു...


"ഡീ... നിയ... എണീക്ക്..."


"ഫൈവ് മിനിറ്റ് അജു..."


"ഫൈവ് മിനിറ്റ് പോയിട്ട് ഒരു ടു മിനിറ്റ് പോലും ടൈം ഇല്ല നീ ഒന്ന് എണീറ്റെ..."


നമ്മൾ പെണ്ണിനെ പിടിച്ചു ഇരുത്തി താങ്ങി പിടിച്ചു...


"😍യ്യോ ഇതെന്താ ഐസ്ക്രീം ഒക്കെ ഇണ്ടല്ലോ..."


പെണ്ണ് കണ്ണ് തുറന്ന പാടെ മുന്നിൽ കണ്ട ഐസ്ക്രീം കണ്ണും മിഴിച്ചു നോക്കി കൊണ്ട് പറഞ്ഞു...


"ഇന്ന് നമ്മുടെ സ്പെഷ്യൽ ഡേ അല്ലേ... അപ്പൊ നിനക്ക് ഏറ്റവും ഇഷ്ടം ഉള്ള് ഇത് തന്നെ ആയിക്കോട്ടെ എന്ന് കരുതി... കേക്ക് ഒക്കെ നാളെ മതീന്നെ...ഞാനും നീയും മാത്രം ഉള്ള് ലോകത്ത് ഇത് മതി..."


പെണ്ണിനെ നമ്മളെ നെഞ്ചോട്‌ ചേർത്ത് പറഞ്ഞതും പെണ്ണ് തല ചെരിച്ചു നമ്മളെ നോക്കി...🙄


"ഇയാക്ക് ഭ്രാന്ത് ആയാ..."


"എനിക്കെല്ല നിനക്കാ ഭ്രാന്ത്... ഇത്രയും സ്പെഷ്യൽ ഡേ നീ എങ്ങനാടി യാതൊരു ദയയും ഇല്ലാതെ മറന്നത്..."😓


"🙄ഹെയ്ഷ് അങ്ങനെ ഓർക്കാൻ മാത്രം എന്താപ്പോ ഇണ്ടായേ..."


"😍പറയട്ടെ..."


"😏ആ പറ..."


"ഞാനും നീയും ഒന്നായ ദിവസം... നിന്നെ ഞാനും എന്നെ നീയും അറിഞ്ഞ ദിവസം..."


"😌അയ്യേ ഇയാക്ക് ഇത്തിരി പോലും വിവരം ഇല്ലെന്ന് നിക്ക് ഇപ്പോഴാ മനസ്സിൽ ആയെ... ബുദ്ധി നിക്ക് തന്നെയാ... നമ്മളെ കെട്ട് നടന്നത് വെക്കേഷൻ ടൈം അല്ലേ... അത് പോലും ഇയാക്ക് അറീലെ...🤔ഡേറ്റും ദിവസവും ഒന്നും ഓർമ ഇല്ലേലും നിക്ക് അത് ഓർമ ഇണ്ട്..."


🙄പടച്ചോനെ സ്വന്തം കെട്ട് കഴിഞ ഡേറ്റ് പോലും ഓർമ ഇല്ലാത്ത കോപ്പാ... എന്നിട്ട് അഹങ്കാരം കണ്ടില്ലേ വെക്കേഷൻ ടൈം ആണെന്ന് അറിയാത്രെ അതാണോ ഇതിന്റെ ബുദ്ധി...😓


"ഓഹ് വല്യ കാര്യം ആയിപ്പോയി അതെങ്കിലും ഓർമ ഉണ്ടല്ലോ... എനിക്ക് ആ ഡേറ്റും ദിവസവും സമയം വരെ ഓർമ ഉണ്ട്... അത് ഒരു ഒന്നൊന്നര ദുരന്തം അല്ലായിരുന്നോ..."


"😏ആര് ഇയാളാ ദുരന്തം ഞാൻ അല്ല... ഇതിനാണോ ഉറങ്ങി കിടക്കുന്ന എന്നെ ഐസ്ക്രീം കാണിച്ചു വിളിച്ചത്..."😕


എന്നും പറഞ്ഞു പെണ്ണ് കലിപ്പ് ഇട്ടു ബെഡിൽ കിടന്നതും നമ്മൾ വീണ്ടും അതേ പോലെ പൊക്കി ഇരുത്തി...


"അത് ഒരു ദുരന്തം ആണെങ്കിലും പക്ഷെ ഇന്നത്തെ ദിവസം അങ്ങനെ അല്ല... നമുക്ക് നമ്മുടെ സ്റ്റാർസിനെ കിട്ടാൻ കാരണം ആയ ഡേ ആണ്..."😍


"🙄എന്ന് വെച്ച..."


"🙄കുന്തം... എടീ പൊട്ടി ഇന്നാണ് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ നടന്നത്... ദാ കൃത്യം ഈ ടൈം... പത്ത് മണിക്കേ മുറിയിൽ എത്തിയ എന്നെ നീ ഒരു മണിക്കൂർ ആണ് വെള്ളം കുടിപ്പിച്ചത്... പക്ഷെ ഒരു പാറ്റയെ കണ്ടപ്പോൾ തന്നെ നീ എന്റേതായി മാറി... വെഡിങ് ഡേ യെക്കാൾ എനിക്ക് ഇഷ്ട്ടം ഈ ഡേ ആഘോഷിക്കാൻ ആണ്... കാരണം നമ്മൾ ഇന്നത്തെ ഡേ അല്ലേ പരസ്പരം സ്നേഹിച്ചു എല്ലാം പങ്ക് വെച്ചത്...ഇപ്പൊ മനസ്സിൽ ആയോ ഇന്നത്തെ ഡേ എനിക്കെന്താ ഇത്ര മാത്രം സ്പെഷ്യൽ ആയത് എന്ന്..."😍


"മ്മ്..."


പെണ്ണ് നമ്മളെ മുഖത്ത് നോക്കാതെ എങ്ങോട്ടോ നോക്കി ഒന്ന് മൂളി...


"😍അപ്പോഴേക്കും നാണം വന്നോ... മ്മ്..."


"😒അതൊന്നുല്ല ആ ഐസ്ക്രീം ഇപ്പൊ വെള്ളം ആവുല്ലോ എന്നോർത്ത..."


😕നമ്മൾ ഞെട്ടി കൊണ്ട് പെണ്ണിന്റെ പിടി വിട്ടതും കോപ്പ് അത് എടുത്തു കഴിക്കാൻ തുടങ്ങി...🙄അത് തീരുന്നത് വരെ നമ്മൾ താടിക്ക് കയ്യും കൊടുത്തു ഇരുന്നു കൊണ്ട് അവളെ ദയനീയമായി നോക്കി...


"😕വേണ... ന്റെ വയർ ഫുൾ ആയി...ഇച്ചിരി കൂടി ഇണ്ട്..."


😍നമ്മൾ തലയാട്ടി കൊണ്ട് പെണ്ണിനെ നോക്കിയതും അവൾ അത് നമ്മക്ക് നീട്ടിയത് ഒന്നും മൈൻഡ് ചെയ്യാതെ നമ്മൾ അവളെ ആദരങ്ങളിൽ പറ്റി പിടിച്ച ഐസ്ക്രീം നുണയാൻ തുടങ്ങി...


കണ്ണുകൾ അടച്ചു പിടിച്ചു അവളുടെ അധരങ്ങളുടെ മാധുര്യം നുണയും തോറും പെണ്ണും എതിർപ്പ് ഇല്ലാതെ നമ്മളിൽ ചേർന്നു നിന്നു...


പതിയെ കണ്ണ് തുറന്നതും പെണ്ണ് ഇപ്പോഴും കണ്ണടച്ച് നിക്കുന്നത് കണ്ടു പതിയെ അവളിൽ അലിയാൻ എന്ന പോലെ നമ്മളെ കയ്കൾ അവളെ ദേഹത്ത് ഒഴുകി നടന്നതും പെണ്ണ് കണ്ണ് തുറന്നു നമ്മളെ നോക്കി...


നമ്മളെ പിടിച്ചു തള്ളും തോറും നമ്മൾ ശക്തിയായി അവളുടെ അധരങ്ങൾ നുണയാൻ തുടങ്ങി...പെണ്ണ് നമ്മളെ കയ്യിൽ നിന്നും കുതറി മാറാൻ ആവാതെ നമ്മളെ കയ്യിൽ കിടന്നു പിടഞ്ഞതും നമ്മൾ ഒരു ചിരിയോടെ പെണ്ണിന്റെ ടോപ്പിന്റെ സിബ് അഴിച്ചു മാറ്റാൻ എന്ന പോലെ അതിലേക്ക് കയ് കൊണ്ട് പോയി...


"😭ങീ..."


എന്നുള്ള കരച്ചിൽ കേട്ടതും നമ്മൾ പെട്ടെന്ന് പെണ്ണിനെ വിട്ടു സ്റ്റാർസിനെ നോക്കി...😲എന്നാലും എന്റെ മോളൂസേ നിനക്ക് ഒരു നിന്റെ ഉമ്മച്ചീടെ ഫൈവ് മിനിറ്റ് വെയിറ്റ് ചെയ്‌യായിരുന്നു...😪


പെണ്ണ് നമ്മളെ തുറിച്ചു നോക്കി മോളൂസിനെയും കൊണ്ട് ബെഡിൽ ഇരുന്നു പാൽ കൊടുക്കാൻ തുടങ്ങി...😍നമ്മളെ നോട്ടം കണ്ടതും പെണ്ണ് തിരിഞ്ഞു ഇരുന്നു...


നമ്മൾ കുട്ടുനെയും ടുട്ടുനെയും നോക്കി അടുത്തായി ഇരുന്നു...😍


"😏എന്തെ ഇയാക്ക് ഇന്ന് ഉറക്കം ഒന്നുല്ലേ..."


നമ്മൾ പെണ്ണിനെ വെയിറ്റ് ചെയ്തു ഇരിക്കൽ ആണെന്ന് കണ്ടതും പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു കൊണ്ട് ചോദിച്ചു...


"ഇല്ലന്നെ... ഇതേ ദിവസം നമ്മൾ രണ്ടും ഉറങ്ങിയില്ലല്ലോ അത് കൊണ്ടാവും ഇന്നും ഉറക്കം വരാത്തത്..."


"😏നിക്ക് നല്ല ഉറക്കം വരുന്നുണ്ട് ഞാൻ ഉറങ്ങാ..."


പെണ്ണ് മോളെയും കിടത്തി സൈഡിൽ ആയി പോയി കിടന്നു...


"ഡീ ചതിക്കല്ലേ... ഇന്ന് ഒരൊറ്റ ദിവസം നമുക്ക് സ്നേഹിക്കാന്നെ..."


"😬പോടാ പട്ടി...അന്ന് ബോധം പോയപ്പോൾ വാക്ക് തന്നത് അല്ലേ ന്നിട്ട് മൂന്ന് മാസം തികച്ചില്ല... അയിന് മുന്നേ തുടങ്ങി അല്ലേ...അതിനൊന്നും  എന്നെ കിട്ടില്ല..."


"നമ്മളെ വെഡിങ് അണിവേഴ്സറി അല്ലേ... അല്ല ഫസ്റ്റ് നൈറ്റ്‌ ആനിവേഴ്സറി അല്ലേടി...എന്നിട്ടും നീ എന്നെ പട്ടി എന്ന് വിളിച്ചല്ലേ... ഈ കോപ്പിനാണോ ഞാൻ ഈ രാത്രി ചെന്നു ഐസ്ക്രീം ഒക്കെ വാങ്ങിയത്...ഇത്തിരി സ്നേഹം തിരിച്ചു തന്നാൽ എന്താ നിനക്ക്..."


"🙄ഓഹ് അയിനാണല്ലേ ഐസ്ക്രീം ഒക്കെ കൊണ്ട് വന്ന് എന്നെ വീഴ്ത്താൻ നോക്കിയേ... എന്റെ കൂടെയാ പടച്ചോൻ അതോണ്ടല്ലേ മോൾ കൃത്യ ടൈം ഉണർന്നത്... പേര് അജ്മി എന്നാണലും പെണ്ണിന് കൂറ് എന്നോടാ... അല്ലേടി സുട്ടുസെ..."


"😓ഡീ ചതിക്കല്ലെടി..."


"😬പോടാ... ഒരു അഞ്ച് വർഷത്തേക്ക് എന്റെ അടുത്ത് പോലും വന്നേക്കരുത്... കിസ്സ്‌ ചെയ്യാനും വരണ്ട ന്നിട്ട് എന്നെ ബലമായി പിടിച്ചു വെക്കാൻ അല്ലേ... ഹ്മ്മ്... "😏


🙄കോപ്പ് നമ്മളെയും പുച്ഛിച്ചു ബ്ലാങ്കറ്റ് എടുത്തു മൂടി പുതച്ചു കിടന്നു... വല്ല ആവശ്യവും ഉണ്ടായിരുന്നോ കോപ്പിന്റെ വായിൽ ഉള്ളത് കേൾക്കാൻ...😓


😍നിന്റെ ഐഡിയ തന്നെ ഞാൻ നാളെ തൊട്ട് നിന്റെ അടുത്ത് പ്രയോഗിക്കാ മോളെ...നിന്റെ ഐഡിയ ആണെന്ന് പോലും അറിയാതെ നീ എന്റെ അടുത്ത് വരും മോളെ... അപ്പൊ കാണാട്ടോ...😌



**********💃



"😍ഉപ്പച്ചീടെ മക്കൾ ഇവിടെ കിടക്ക്‌... ഉപ്പച്ചി റെഡി ആവട്ടെ..."


😕ഇവനെന്താ നമ്മളെ കൂടാതെ ആണോ പോണെ... ഹെയ്ഷ് ഒന്ന് വരുന്നോ എന്ന് ചോയ്ച്ചാൽ എന്താ...


നമ്മൾ കുളി ഒക്കെ കഴിഞ്ഞു ഓൻ നമ്മളെ കൊണ്ടൊവുന്ന്‌ കരുതി വെറുതെ അവിടെ ഒക്കെ തിരയാൻ തുടങ്ങി...


"ഉമ്മച്ചിയോട് വേണേൽ റെഡി ആയി വരാൻ പറ..."


😏ഓഹ് വല്യ കാര്യം ആയിപ്പോയി... നമ്മൾ അതൊന്നും കേട്ടില്ലേ എന്ന പോലെ പുറത്തേക്ക് ഇറങ്ങി... അനുട്ടി സ്കൂൾ ബസ് വെയിറ്റ് ചെയ്തു നിക്കാ...🤔ഓളെ ക്യാമുകനെ കണ്ടിട്ട് കുറെയായി... അപ്പുക്ക ആളെ ബാഗും പിടിച്ചു നിൽപ്പ് ഉണ്ട്...🙄ഇത് പെണ്ണിന് പൊക്കാൻ പറ്റില്ലേ...


"🙄മ്മ് നീ എന്താ നോക്കുന്നെ..."


"😌ഞാൻ ഇങ്ങളെ ഭാവി മരുമോനെ കാണാൻ നിക്കാ..."


"😕ഏ... ഭാവി മരുമോനോ... ആര്...?"


"ദേ ഇപ്പൊ വരും... ഇവളും ആ ചെക്കനും ഭയങ്കര ലവ്വാ... ഫെബിൻ എന്നാ പേര്... ഞാൻ കുറെ തെറ്റിക്കാൻ ഒക്കെ നോക്കീതാ എവടെ ആ അജു ഇല്ലേ ഓൻ ആണ് ഇവക്ക് സപ്പോർട്..."


"🙄സത്യാണോ..."


"😏പിന്നല്ലാണ്ട് ഇങ്ങള് ചെന്നു ആ അജുനോട് ചോയ്ക്ക്... വേണേൽ രണ്ട് കൊടുത്തോ... ഇത്തിരി പോന്ന ഇതിനെ വഴി തെറ്റിക്കാൻ ആയിട്ട്..."


"😕മോളെ ഈ പെണ്ണ് പറയുന്നത് ഒക്കെ സത്യാണോ..."😓


അങ്ങേര് ദയനീയമായി അനുട്ടിയെ നോക്കി ചോദിച്ചു... അതിന് പെണ്ണ് നമ്മളെ തുറിച്ചു നോക്കി അങ്ങേരെ നോക്കി ഇളിച്ചു...


"😓ഉപ്പച്ചി അവൻ എന്റെ ഫ്രണ്ട് ആണ്..."


"😏ഫ്രണ്ട് ഐ ലവ് യൂ എന്ന് പറയോ അപ്പുക്കാ... ഇത്ത ഒക്കെ ഇവളെ വഴക്ക് പറഞ്ഞപ്പോ ആ അജുവാണ് ഞാൻ കെട്ടിച്ചു തരും എന്നൊക്കെ പറഞ്ഞു ഈ പെണ്ണിനെ സെറ്റ് ആക്കിയേ..."


"🙄അല്ല മോളെ നീയും അജുവും തമ്മിൽ തെറ്റിയ..."


🙄ഹെയ്ഷ് ഇങ്ങേർക്ക്‌ കാര്യം മനസ്സിൽ ആയോ... കാക്കു അല്ലേ കോപ്പ് ഇതിന് പോയി ഓന് രണ്ട് കൊടുത്താൽ എന്താ...😓


"😪അങ്ങനൊന്നും ഇല്ല..."


"😌നീ വേണേൽ രണ്ട് കൊടുത്തോ നിന്റെ കെട്ടിയോൻ അല്ലേ... വെറുതെ എന്തിനാ അവന്റെ കയ്യീന്ന് ഞാൻ വാങ്ങുന്നെ..."


"🙄ഇങ്ങള് ഓന്റെ കാക്കു അല്ലേ ന്നിട്ട് പേടിയാണോ..."


"🙄പേടിയൊന്നും അല്ല... അവൻ ചെറുപ്പം തൊട്ടേ അങ്ങനെയാ ഞാൻ എന്തേലും പറഞ്ഞു അവനോട് വഴക്ക് ആയാൽ കിട്ടുന്നത് മുഴുവൻ എനിക്കാ..."😓


😏ഓന്റെ ഊള സ്വഭാവം മാറ്റാൻ പിന്നെന്താ വഴി പടച്ചോനെ... കോപ്പിന്റെ അനക്കം ഒന്നുല്ലല്ലോ എന്റെ കൊച്ചുങ്ങളെയും കൊണ്ട് ഓൻ മുങ്ങിയാ...


നമ്മൾ അകത്തേക്ക് തലയിട്ട് നോക്കിയതും അപ്പോഴേക്കും ബസ് വന്നു... അപ്പുക്ക ആണേൽ മോളെ കയറ്റി നമ്മളെ ഒന്ന് നോക്കി...


"ദോണ്ടേ ആ സെക്കന്റ്‌ സീറ്റിൽ വായും പൊളിച്ചു നിക്കുന്ന കോപ്പാണ് നിങ്ങളെ ഭാവി മരുമോൻ... എങ്ങനെ ഇണ്ട്..."


"🙄ആ പൈതല..."


അങ്ങേര് വായും പൊളിച്ചു മോൾക്ക് റ്റാറ്റാ കൊടുത്തു...


"ബൈ മോളെ... ബൈ റ്റാറ്റാ..."


"😕അയിന് ഇങ്ങള് ഇപ്പോഴേ കെട്ടിക്കേണ്ട അജു പറഞ്ഞത് സമയം ആവുമ്പോ കെട്ടിച്ചു തരുന്നാ..."


"ഡീ വരുന്നുണ്ടെങ്കിൽ വാ എനിക്ക് നിന്നെയും കൊച്ചുങ്ങളെയും ഇറക്കി ഓഫിസിൽ പോകാൻ ഉള്ളതാ..."


എന്നും പറഞ്ഞു ഓൻ ടുട്ടുനെയും സുട്ടുനെയും കൊണ്ട് വന്നതും നമ്മൾ അപ്പുക്കനെ നോക്കി...😓


"ഡാ അജു ഇവൾ പറഞ്ഞത് നേരാണോ നീയാ അനുട്ടിയെ ചീത്ത ആക്കുന്നെ എന്ന്...?"


🙄എപ്പ... പടച്ചോനെ ഇങ്ങേർ ഇവനെക്കാൾ ഉടായിപ്പ് ആണാ...


"ഇവൾ ഇങ്ങോട്ട് വരുന്നത് വരെ അവൾക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല...ഇനി ഇപ്പൊ വല്ലതും ഉണ്ടായിട്ട് ഉണ്ടെങ്കിൽ ദാ ഈ കോപ്പ് കാരണം ആവും..."


😓നമ്മൾ നിഷ്കു ആയി അപ്പുക്കാനെ നോക്കി... ഞാൻ മനസാ വാചാ കർമണാ അറിഞ്ഞ കാര്യല്ല... ന്നിട്ടാ എന്നെ ഇങ്ങനെ ഒക്കെ...😪


"😌അവൾ വലുതായാൽ ഒരു ചെക്കനെ തപ്പി നടക്കേണ്ടല്ലോ... അതാ ആശ്വാസം... ചെക്കനെ ഒക്കെ അവൾ തന്നെ കണ്ടു പിടിച്ചോളും..."


🙄ഹെയ്ഷ് അവസാനം ആ പാവത്തിന് നമ്മളെ ഗതി ആവും... ചോദിക്കാനും പറയാനും ആരൂല്ലാന്ന് കരുതി കോപ്പ് തലയിൽ കയറി നിരങ്ങല്ലേ...😕


"നീ എന്താടി ഇങ്ങനെ നിക്കുന്നെ... നിന്നോട് ഞാൻ പറഞ്ഞത് വല്ലതും കേട്ടോ നീ..."


"🙄എന്താ...?"


"പോയി കൊച്ചിനെ എടുത്തിട്ട് വാടി... കാലത്ത് തന്നെ നിനക്ക് ഇത് എന്തിന്റെ കേടാ..."


🙄ഇവന് രണ്ട് കിട്ടോന്ന് നോക്കീതാ ഇതിപ്പോ നമ്മക്ക് ആണല്ലോ കിട്ടുന്നെ... നമ്മൾ അകത്തു കയറി കൊച്ചിനെയും എടുത്തു കൊണ്ട് വന്ന് വണ്ടിയിൽ കയറി...


"😏ഹ്മ്മ് എന്റെ ബർത്ത് ഡേ ആയിട്ട് ഇയാൾ എന്താ ഇങ്ങനെ... എന്നോട് ഇച്ചിരി സ്നേഹത്തോടെ പെരുമാറിയാൽ എന്താ...?"


"🙄ആഗ്രഹം ഇല്ലാത്തോണ്ടല്ല നിന്റെ സ്വഭാവം കൊണ്ടാ... പിന്നെ നിന്റെ ബർത്ത് ഡേ എന്ന് പറയുന്നത് ഇന്ന് രാത്രി പന്ത്രണ്ട് മണിക്കേ സ്റ്റാർട്ട്‌ ആവൂ... ആ പന്ത്രണ്ട് മണിക്കൂർ നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും പോരെ..."😍


"😓വേണ്ട ഉദ്ദേശം ഒക്കെ നിക്ക് അറിയാം... ഇയാൾ ഇങ്ങനെ കലിപ്പ് ആവുന്നതാ നിക്കും എന്റെ കൊച്ചുങ്ങൾക്കും നല്ലത്..."


"🙄അതെന്താ...?"


"😪നിക്ക് ലേബർ റൂമിൽ കേറാൻ വയ്യ അതോണ്ടാ..."


"😍അതാണോ... അതല്ലാതെയും നിന്നെ സ്നേഹിക്കാൻ കഴിയും എന്ന് നിനക്ക് ഞാൻ കാണിച്ചു തരാട്ടോ..."


"😌സത്യായിട്ടും..."


"😍ആന്നെ... പിന്നെ നീ എന്റെ അടുത്ത് വരും... നീ കണ്ടോ..."


"😬ഞാൻ വരൊന്നും ഇല്ല... പിന്നെ നിക്ക് അതല്ലേ പണി..."


"നമുക്ക് നോക്കാം..."


"😏ആ നോക്കാം..."


🙄എന്താവോ എന്തോ... നമ്മളെ സ്വഭാവം എപ്പോളാ മാറുന്നെ എന്നൊന്നും പറയാൻ പറ്റൂല...


"ഉപ്പച്ചീടെ മക്കൾ വന്നോടാ..."😍


എന്നും പറഞ്ഞു നമ്മളെ കണ്ടതും ബാപ്പച്ചി നമ്മളെ കയ്യിൽ ഉള്ള രണ്ടിനെയും വാങ്ങി...


"🙄ഉപ്പച്ചിയാ വല്ലിപ്പ എന്ന് പറ..."


"😕നിനക്ക് അസൂയ അല്ലേടി... എനിക്ക് ഇതുങ്ങളെ ഉപ്പച്ചി ആവാൻ മാത്രേ പ്രായം ആയിട്ടുള്ളു... ഞാൻ പെട്ടെന്ന് കെട്ടിയോണ്ടാ പോത്ത് പോലെ വളർന്ന നീ ഇണ്ടായേ..."😓


"🙄ബുദ്ധിയും അതിന്റെ അത്രയും വളർന്നിട്ടില്ല..."


ഓൻ ചാൻസ് കിട്ടാൻ കാത്തു നിക്കാ... നാളെ ഓൻ സ്നേഹിക്കാൻ വരട്ടെ അപ്പൊ കാണാം...😏


🙄യ്യോ നമ്മളെ കൊച്ചൊക്കെ തന്നെയാ എന്നാലും എല്ലാരും കേറി അതുങ്ങളെ ആണല്ലോ സ്നേഹിക്കുന്നെ...😓നമ്മളെ ഈ കോപ്പ് അജുന് പോലും ഇപ്പൊ പിടിക്കുന്നില്ല...


"ഉപ്പച്ചി പോട്ടെടാ... വൈകീട്ട് വരാവേ..."😘


ഓൻ മൂന്നിനെയും ഉമ്മ വെച്ചു വണ്ടിയിൽ കയറിയതും മൂന്നും ഒരു പോലെ കരച്ചിൽ തുടങ്ങി...😕ഇതുങ്ങൾക്കും ഓനെ ആണല്ലോ വല്യ കാര്യം...


ഓൻ ഇറങ്ങി വന്നു അവരെയും കൊണ്ട് അകത്തേക്ക് നടന്നു...


"ഓഫിസിൽ നീ പോവുന്നതാ നല്ലത് അതുങ്ങൾ ചിരിക്കത്തെ ഉള്ളൂ..."


"😬ദേ ബാപ്പച്ചി ഇങ്ങളെ ഒരു കോമെടി... അതുങ്ങളെ വിശപ്പ് മാറ്റാനും ഓനോട്‌ പറ... അതിന് ഞാൻ വേണല്ലോ..."


"🙄ഞാൻ ഒരു തമാശ പറഞ്ഞത് ആടി... ഇനി നീ ആണുങ്ങളോട് പ്രസവിക്കാൻ കൂടി പറയല്ലേ..."


😌ബാപ്പച്ചി അതും പറഞ്ഞു മുങ്ങി... ഓൻ ആണേൽ അതുങ്ങളെ നിർത്തി പോവാൻ ഉള്ള തന്ത്ര പാടിൽ ആണ്... അമിക്കാ റെഡി ആയി ഓനെയും വെയിറ്റ് ചെയ്ത് നിക്കാ...


ഉമ്മച്ചിയും മൂത്താപ്പയും ബാപ്പച്ചിയും ഒക്കെ വന്നു ഓരോന്നിനെ വാങ്ങി ഓരോ വഴിക്ക് പോയതും ഓന് ആശ്വാസം ആയി...


"ഡീ വൈകീട്ട് വരാട്ടോ...സ്റ്റാർസിനെ നോക്കണം... കരയിക്കരുത്... നിനക്ക് വരുമ്പോ എന്തേലും വേണോ..."


😪കൊച്ചുങ്ങൾ ആയെ പിന്നെ ഓൻ ആദ്യായിട്ടാ ഈ ചോയ്ക്കുന്നെ...


"😍നിക്ക് കപ്പലണ്ടി മിട്ടായി വേണം..."


"🙄നിനക്ക് ആഗ്രഹവും ഇല്ലേ... നീ എന്താ ഇങ്ങനെ..."


"😕പെട്ടെന്ന് ചോയ്ച്ചാൽ ഒന്നും നിക്ക് കിട്ടൂല... അതാ..."


"എങ്കി വിളിച്ചു പറഞ്ഞ മതി... പോട്ടെ..."😘


നമ്മക്ക് കവിളിൽ ഉമ്മ തന്ന് ഓൻ പോയതും നമ്മൾ ചുറ്റിലും ഒന്ന് നോക്കി...🙈പടച്ചോനെ എല്ലാരും കണ്ട്...😲ഈ കോപ്പിന് കണ്ണ് കണ്ടൂടെ... നമ്മൾ അപ്പൊ തന്നെ മേലേക്ക് ഒരു ഓട്ടം ആയിരുന്നു... നെച്ചു ഏലും കാണാതെ ഇണ്ടല്ലോ പോയി ഓളോട് കത്തി വെക്കാം...



**********💞



നമ്മൾ കേക്ക് ഒക്കെ കൊണ്ട് വന്ന് പെണ്ണ് കട്ട് ചെയ്തതും കോപ്പ് തന്നെ മുക്കാൽ ഭാഗവും അകത്താക്കി...പെണ്ണിന്റെ ഉപ്പച്ചി അവൾക്കുള്ള ഡ്രസ്സ്‌ കൊടുത്തതും അമിയും ഡ്രസ്സ്‌ ഗിഫ്റ്റ് ആയി കൊടുത്തു... അമിടെ ഉപ്പച്ചിയും കവർ നീട്ടിയപ്പോ പെണ്ണ് വാങ്ങി അതിലേക്ക് നോക്കി...


"😓ഞാൻ തുണി ഉടുക്കാതെ നിക്കാണോ എല്ലാരും ന്താ നിക്ക് ഡ്രസ്സ്‌ തരുന്നേ..."


"🙄പിന്നെന്താ നിനക്ക് വേണ്ടത്..."


"നിക്ക് കഴിക്കാൻ എന്തേലും മതിയാരുന്നു..."


😕ബെസ്റ്റ്... ആർക്കും വല്യ മാറ്റം ഒന്നുല്ല... കഴിഞ ഇരുപത് വർഷം ആയുള്ള എക്സ്പീരിയൻസ് അല്ലേ...


"കഴിക്കാൻ ഇന്ന് നിനക്ക് ഇഷ്ടപ്പെട്ടത് മുഴുവൻ നിന്റെ ഉമ്മച്ചി ഉണ്ടാക്കിയിട്ടുണ്ട് പിന്നെന്താ... പിന്നെ അജു നിനക്ക് സ്പെഷ്യൽ ഗിഫ്റ്റും വാങ്ങിയിട്ടുണ്ട് പിന്നെന്താ..."


അമി പറഞ്ഞതും പെണ്ണ് നമ്മളെ നോക്കി ഇളിച്ചു...നമ്മൾ പെണ്ണിന്റെ അടുത്ത് ചെന്നു അവളുടെ വിരലിൽ ഒരു റിങ്ങ് ഇട്ടു കൊടുത്തു...😍പെണ്ണ് അത് നോക്കിയതും ആ കണ്ണിലെ തിളക്കം ഞാൻ കണ്ടു...


"😘ഹെയ്ഷ് എന്റെ സ്റ്റാർസ് ഇണ്ടല്ലോ..."


"മ്മ്... ഇത് നീയെന്ന നിലാവ്...❣️അതിനുള്ളിൽ നമ്മുടെ ത്രീ സ്റ്റാർസ്...❣️ഇഷ്ടായോ..."


"😪അപ്പൊ അജു എവടെ...?"


ആ ചോദ്യം നമ്മൾ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല... അപ്പൊ തന്നെ പെണ്ണിനെ കടിച്ചു തിന്നാൻ ആണ് തോന്നിയെ...😍


"നിങ്ങൾക്ക് ചുറ്റിലും ഒരു വലയം സൃഷ്ടിച്ചു നിക്കുന്ന ഈ റിങ്ങ് ആണ് ഞാൻ..."


ആ റിങ്ങിൽ തൊട്ട് പറഞ്ഞതും പെണ്ണ് നമ്മളെ നോക്കി പുഞ്ചിരിച്ചു... പെണ്ണിനേയും ചേർത്ത് പിടിച്ചു എല്ലാം മറന്നു അവളുടെ അധരങ്ങൾ ലക്ഷ്യം വെച്ചു പോയതും നമ്മളെ കാലിൽ ഒരു ചവിട്ട് കിട്ടിയപ്പോൾ ആണ് ബോധം വന്നത്... നമ്മൾ പെണ്ണിൽ നിന്നും നോട്ടം മാറ്റി ആ ചവിട്ട് തന്നവനെ നോക്കിയതും ഓൻ ഇളിച്ചു തന്നു...😕


ഫുഡ്‌ കഴിക്കാൻ ഇരുന്നതും നമ്മൾ പരിസരം മറന്നു പെണ്ണിനെ നോക്കി ഇരുന്നു...😍


"🙄അവൾ ഇവിടെ തന്നെ ഉണ്ട്... നീ ഇപ്പൊ ഫുഡ്‌ കഴിക്ക്... അത് പിന്നെ കിട്ടി എന്ന് വരില്ല..."


അമി നമ്മളെ തോണ്ടി കൊണ്ട് പറഞ്ഞതും നമ്മൾ കഴിക്കാൻ തുടങ്ങി...


പിന്നെ ആകെ കൂടെ ബഹളം ആയിരുന്നു...രണ്ടും കൂടി പിന്നെ ഗെയിംസിൽ ആയിരുന്നു... നമ്മളും അമിയും ഉപ്പച്ചിമാരും കൊച്ചുങ്ങളെയും വെച്ച് ഇരുന്നു...🙄


"😍യ്യോ ഞാൻ ജയിച്ചു... അമിക്കാ കണ്ടോ ഇങ്ങളെ നെച്ചു തോറ്റു തൊപ്പി ഇട്ടു... ഒരു ക്യാപ് വാങ്ങി കൊടുക്ക്..."


പെണ്ണ് തുള്ളി ചാടി പറഞ്ഞതും നമ്മൾ പെണ്ണിനെ ഒന്ന് നോക്കി...


"🙄മിക്കവാറും നാല് ക്യാപ് വാങ്ങേണ്ടി വരും... ഇപ്പൊ തന്നെ സപ്പ്ളി എഴുതി എങ്ങനെ എങ്കിലും ഡിഗ്രി എഴുതി എടുക്കണം... തോറ്റാൽ  നാലും തലയിൽ മുടി ഇല്ലാതെ ക്യാപ്പും വെച്ചു നടക്കേണ്ടി വരും...അത് മറന്നോ..."


"😪യ്യോ ഞാൻ ഇനി അയിനൊന്നും ഇല്ല... പോയാൽ അല്ലേ തോക്കൂ... എന്നാൽ അല്ലേ മൊട്ട ആവുള്ളൂ..."


"ഓഹ് അപ്പൊ തോൽവി ഉറപ്പാ... പക്ഷെ നിന്നെ കൊണ്ട് ഡിഗ്രി കംപ്ലീറ്റ് ആക്കണം എന്നുള്ളത് എന്റെ ആഗ്രഹം ആണ് അത് ഞാൻ നടത്തിയിരിക്കും..."


"😓എന്റെ മുടി പോണ കാണാൻ ആവും...ഞാൻ എങ്ങും ഇല്ല... നിക്ക് എവിടാ പഠിക്കാൻ ഒക്കെ സമയം കൊച്ചുങ്ങളെ നോക്കേണ്ടത് അല്ലേ..."


"നീ ഈ ഗെയിം കളിക്കാൻ ഇരുന്നിട്ട് ഒന്നര മണിക്കൂർ ആയി അത് മോൾക്ക് അറിയോ... ഈ ടൈം  ഞാൻ ഒക്കെ രണ്ട് സബ്ജെക്ട് കംപ്ലീറ്റ് പഠിച്ചെടുക്കും ആയിരുന്നു... അത് കൊണ്ട് ഇനി അങ്ങോട്ട് ഗെയിം കളിക്കേണ്ട ടൈം പഠിപ്പിന് വേണ്ടി മാറ്റി വെച്ചാൽ തലയിലെ മുടിയും പോവില്ല ഡിഗ്രി പാസ് ആവേം ചെയ്യാം..."


"അത്‌ ശരിയാ അവരെ രണ്ടിന്റെയും കാര്യം നാളെ അറിയാം നിങ്ങൾ രണ്ടിനും ഇത്തിരി എങ്കിലും വിവരം കിട്ടാൻ വേണ്ടി എങ്കിലും രണ്ടും പഠിച്ചേ പറ്റൂ..."


അമി കൂടി പറയുന്നത് രണ്ടും കലിപ്പ് ഞങ്ങളെ തുറിച്ചു നോക്കി...


"😏നിക്ക് ഒന്നര മണിക്കൂർ കിട്ടിയാൽ ഒരു എസ് എ പോലും പഠിക്കാൻ ആവുന്നു തോന്നുന്നില്ല... പിന്നല്ലേ..."😓


എന്നും പറഞ്ഞു കലിപ്പ് ഇട്ടു പെണ്ണ് പോയതും പിന്നാലെ അമിയെ നോക്കി പേടിപ്പിച്ചു നെച്ചുവും പോയി... നമ്മൾ സ്റ്റാർസിനെ ബെഡിൽ കിടത്തി അവളെ തപ്പി ഇറങ്ങി...


🙄ഈ കോപ്പ് ഇത് എവിടെ പോയി കിടക്കാ... മുകളിൽ കയറി വരുന്നത് കണ്ടത് ആണല്ലോ...നമ്മളെ പോലെ അമിയും മുറിയിൽ നിന്നും വരുന്നത് കണ്ട് നമ്മൾ ഒന്ന് നിന്നു...


"ഡാ അമി നീയും കെട്ടിയോളെ തപ്പി ഇറങ്ങിയത് ആണോ...?"


"🙄ആ... എന്താഡാ അവളും അകത്ത് ഇല്ലേ..."


"ഇല്ല...😨പടച്ചോനെ രണ്ടും മുടി പോവുന്നത് പേടിച്ചു ഇനി വല്ല കടും കയ്യും ചെയ്യോ..."


"😕പടച്ചോനെ അവൾ എന്ത് കാര്യം സാധിക്കാനും കിണർ ആണ് തിരഞ്ഞെടുക്കുന്നെ... രണ്ടും കൂടെ ചാടിയോ എന്തോ..."


അത് കേട്ടതും നമ്മൾ അപ്പൊ തന്നെ പുറത്തേക്ക് ഓടി... കിണറിന് ചുറ്റും നോക്കിയതും ഒരു നിഴൽ കണ്ട് നമ്മൾ അങ്ങോട്ട് നടന്നതും രണ്ടും കൂടെ ചെയ്യുന്നത് കണ്ട് നമ്മൾ കണ്ണ് തള്ളി നിന്നു...😵



"😠ഡീീീ..."


എന്ന് അലറിയതും രണ്ടും ഞെട്ടി കൊണ്ട് ഞങ്ങളെ നോക്കി...ഞങ്ങൾ രണ്ടും കലിപ്പിൽ അവരെ അടുത്തേക്ക് ചെന്നതും രണ്ടും ഇളിച്ചു കാണിച്ചു...


"എന്താടി നീയൊക്കെ ഇവിടെ കാണിച്ചു കൂട്ടുന്നെ..."


"😕അത്... അതില്ലേ ഞങ്ങൾ മൂൺ നോക്കാർന്നു..."


"ആഹാ എന്നിട്ട് കണ്ടോ..."


"😕മ്മ്..."


പെണ്ണ് അതും പറഞ്ഞു മറ്റവളെ നോക്കി ആക്ഷൻ കാണിക്കാ... അതോടെ അവളും തലയാട്ടി...


ഞങ്ങൾ രണ്ടും പരസ്പരം ഒന്ന് നോക്കി രണ്ടിന്റെയും കയ്യിൽ പിടിച്ചു തിരിച്ചതും രണ്ടിന്റെയും കയ്യിൽ സിഗരറ്റ് കണ്ട് കലിപ്പിൽ അത് പിടിച്ചു വാങ്ങി...


"ഇതായിരുന്നു അല്ലേ നിന്റെ ഒക്കെ മൂൺ..."


"മൂൺ നോക്കി ഇത് വലിക്കാൻ നല്ല രസാ അല്ലേ അമിക്കാ..."


"🙄ഏ... എന്ന് നിന്നോട് ആരാ പറഞ്ഞത്...?"


"ഇങ്ങള് അല്ലേ എപ്പോഴും പുറത്ത് വന്ന് മേലോട്ട് നോക്കി വലിച്ചു ഊതുന്നെ... ഞാൻ മുന്നേ കണ്ടതാ ഇപ്പൊ നെച്ചു കാണാറുണ്ട്...അപ്പൊ പിന്നെ ഒന്ന് ട്രൈ ചെയ്തതാ നല്ല രസണ്ട് അമിക്കാ...അജു ഒന്ന് നോക്കിക്കേ..."


"😬പോടീ പിശാശ്ശെ... എനിക്ക് അമ്മാതിരി ശീലം ഒന്നുമില്ല..."


"😏അല്ലേലും നല്ലതൊന്നും ഇങ്ങൾക്ക് പറ്റൂലല്ലോ..."


"😬ഓഹ് എടീ കോപ്പേ ഇത് നല്ലതാണെന്ന് നിന്നോടാരാ പറഞ്ഞത്... ഇത്  സ്‌മോക്ക് ചെയ്താൽ എന്തൊക്കെ സൂക്കേട് ഉണ്ടാവുന്നു അറിയോ നിനക്ക്... ഹാർട്ടിനും ലിവറിനും കേടാ... പെട്ടെന്ന് വടി ആവും..."


"🙄ആന്നോ... ന്നിട്ട് അമിക്കാ വടി ആയില്ലല്ലോ..."


"😕നിനക്കെന്താടി ഞാൻ വടി ആവതോണ്ട്..."


"😏നിക്ക് ഒന്നുല്ല... ഇങ്ങള് വടി ആയാൽ നെച്ചുനെയും മിട്ടൂസിനെയും നോക്കാൻ ഞാൻ മാത്രേ ഇണ്ടാവൂ..."


🙄നമ്മളും അമിയും കൂടി കോപ്പിന്റെ പറച്ചിൽ കേട്ട് പരസ്പരം നോക്കി...


"😬കളഞ്ഞിട്ട് വാടി പട്ടി... ഇനി മേലാൽ ഇങ്ങനെ കണ്ടാൽ ഞാൻ തല്ലി കൊല്ലും... ഇന്ന് ഫസ്റ്റ് ടൈം ആയോണ്ട് ഞാൻ ക്ഷമിക്കുന്നതാ..."


"😌ഫസ്റ്റ് ഒന്നുല്ല...🤔ഇത് ഇരുപത്തി എട്ടാമത്തെയാ..."


"😨ഇരുപത്തി എട്ടാ..."


അതിന് പെണ്ണ് ഇളിച്ചു കൊണ്ട് തലയാട്ടി കാണിച്ചതും നമ്മൾ അമിയെ നോക്കി പല്ല് കടിച്ചു...


"😕നീ എന്തിനാ എന്നെ നോക്കുന്നെ... എന്നേക്കാൾ മുന്നേ ഇതിന് ശീലം ഉണ്ട് പിന്നെയാ..."


"😕നീ എവിടുന്ന് എപ്പോൾ എങ്ങനെ തുടങ്ങി ഈ ശീലം ഒക്കെ...?"


"😌മുന്നേ ബാപ്പച്ചിടെ പോക്കെറ്റിൽ നിന്ന് മോഷ്ടിച്ചു വലിക്കും... കാശ് കക്കുമ്പോ കണ്ടതാ പിന്നെ ഒന്ന് ട്രൈ ചെയ്തു നോക്കി... നല്ല രസാ..."


🙄കോപ്പ് അത് തിന്നാണോ ചെയ്യുന്നേ... നല്ല രസം ആണത്രേ...


"ഇപ്പൊ നിന്റെ ഉപ്പച്ചി വലിക്കാറില്ലല്ലോ... പിന്നെ എവിടുന്നാ..."


"😓ബാപ്പച്ചി നിർത്തിയെ പിന്നെ നിക്ക് വല്ലാണ്ട് സങ്കടം ആയി... പിന്നെ  ഇവിടെ വന്നപ്പോ നിക്ക് വീണ്ടും ആ സ്മെൽ കിട്ടി...ആള് കഞ്ചൂസ് ആയോണ്ട് വല്ലപ്പോഴും കിട്ടിയാൽ കിട്ടി..."


"😬ഡീ... നിനക്ക് ഇത് എന്തിന്റെ കേടാ... വിവരം ഇല്ലാത്ത ആരെങ്കിലും ചെയ്യുന്നത് കണ്ട് അത് പോലെ ചെയ്യാൻ..."


"😌അമിക്കക്ക്‌ വിവരം ഇല്ലേ ഇയാക്കും ഇല്ല... ഹെയ്‌ഷ് അപ്പൊ ബുദ്ധി നിക്ക് തന്നെയാ..."


"😕അത് ശരിയാ കുരുട്ട് ബുദ്ധി നിനക്ക് വേണ്ടുവോളം ഉണ്ട്... അത് ഈ ലോകത്തു തന്നെ വേറെ ആർക്കും ഉണ്ടാവില്ല..."


"😏ഓഹ്..."


🙄ഇതിനെ ഒക്കെ എന്താ പടച്ചോനെ ചെയ്യാ... തല്ലി കൊല്ലാനും പറ്റില്ലല്ലോ...


"കഴിഞത് കഴിഞ്ഞു ഇനി മേലാൽ ഇങ്ങനെ വല്ലതും കണ്ടാൽ എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം... ഇന്നത്തോടെ നിർത്തി ഇവിടേക്ക് ഉള്ള നിന്റെ വരവും..."


"😓ഞാൻ വരും...ഞാൻ വലിക്കുമ്പോ എന്താ ഇയാക്ക് അമിക്കാ വലിക്കുമ്പോ ഇയാളെ  കൂടെ തന്നെ കാണാലോ...ഇനി ഞാൻ സ്‌മോക്ക് ചെയ്യാണ്ട് ഇരിക്കണേൽ എന്നോട് പഠിക്കാൻ പറയൊ..."😓


"എടീ കോപ്പേ നീ എന്തിനാ എന്നെ നോക്കുന്നെ... ആണുങ്ങൾ അങ്ങനെ പലതും ചെയ്യും...പിന്നെ പഠിപ്പ് ഇത് കൊണ്ട് പഠിപ്പ് നിർത്താൻ അല്ല പഠിപ്പിക്കാൻ തന്നെയാ തീരുമാനം... ബുദ്ധിയും വിവരവും ഇത്തിരി എങ്കിലും ഉണ്ടെന്ന് കരുതിയിരുന്നു അത് തീരെ ഇല്ലെന്ന് ഇപ്പോഴല്ലേ മനസ്സിൽ ആയത്...


"😏ഒരു ബുദ്ധി ഉള്ള ആള്...അതോണ്ട് അല്ലേ ഇയാൾ സ്‌മോക്ക് ചെയ്യുന്നേ...അതോണ്ടാ ഇവൾക്കും  സ്മെൽ ഇപ്പൊ ഇഷ്ട...സ്‌മോക്ക് ചെയ്തൊക്കണം എന്ന് എന്നോട് പറഞ്ഞത്..."


😕പടച്ചോനെ ഇതിനും ഇവളെ അതേ വിവരം മാത്രേ ഉള്ളൂ...


"ഡീ രണ്ടും അകത്തോട്ടു പോയെ... അല്ലേ നീയൊക്കെ എന്റെ കയ്യീന്ന് വാങ്ങും..."


"😏ഓഹ്..."


എന്നും പറഞ്ഞു പെണ്ണ് മാറ്റവളെയും കൊണ്ട് അകത്തേക്ക് ഓടി...


"😬നീയാ എല്ലാറ്റിനും കാരണം... ഇന്നത്തോടെ നിന്റെ ഈ വൃത്തികെട്ട സ്വഭാവം മാറ്റിയെക്..."


"🙄എടാ അജു അതിന് ഞാൻ... നിനക്കറിയാലോ പെണ്ണ് കേട്ടിയപ്പോഴും ഒരു കുഞ്ഞു ജനിക്കാൻ പോകുമ്പോഴും ഞാൻ ശ്രമിച്ചത് ആണെന്ന്... പറ്റണ്ടേ..."


"മ്മ്...പറ്റിക്കാൻ എനിക്ക് അറിയാം... നീ ഈ ശീലം മറ്റേണ്ടത് ഇപ്പൊ എന്റെയും കൂടെ ആവശ്യ... അല്ലെങ്കിൽ ആ കോപ്പ് നാളെ അതില്ലാതെ പറ്റില്ല എന്നും പറഞ്ഞു ഇരുന്നു സ്‌മോക്ക് ചെയ്യുന്നത് ഞാൻ കാണേണ്ടി വരും...നീ കയ്യിൽ ഉള്ളത് ഒക്കെ ഇങ്ങ് എടുത്തെ..."


നമ്മൾ അവന്റെ പോക്കെറ്റിൽ കയ്യിട്ടു നോക്കിയതും ഓൻ ഇളിച്ചു കാണിച്ചു...


"🙄രണ്ടെണ്ണം മാത്രേ ഉണ്ടായിട്ടുള്ളൂ... ആ രണ്ടെണ്ണം ദേ കിടക്കുന്നു..."


എരിഞ് തീർന്ന സിഗ് നോക്കി അവൻ ദയനീയമായി പറഞ്ഞു...


"🙄എന്നാലും ഒരു പുകച്ചിൽ പോലും അതിനില്ലേ..."


"ആദ്യായിട്ട് സ്‌മോക്ക് ചെയ്യുമ്പോഴേ ഉണ്ടാവൂ... എപ്പോഴും ഉണ്ടാവില്ല..."😌


"ഓഹ് അപ്പൊ നീ അവളുമാരെ വലിപ്പിക്കാൻ തുടങ്ങീട്ട് കുറെ ആയല്ലേ..."


"🙄ഒന്ന് പോടാ... വയറ്റിൽ ഉള്ളപ്പോൾ സ്മെൽ ഇഷ്ടല്ല എന്നും പറഞ്ഞു ഉള്ളത് മുഴുവൻ എടുത്തു കളഞ്ഞവളാ അവൾ... ഇതൊക്കെ നിന്റെ പെണ്ണ് പഠിപ്പിച്ചു കൊടുത്തതാ... അന്ന് ആ കളഞ്ഞടുത്തു നിന്ന് എടുത്തു പുകച്ച ആളാ നിന്റെ പെണ്ണ്... അന്ന് ഒരു ക്ഷീണം ഒക്കെ കണ്ടതാ... ലക്ഷണം വെച്ച് നോക്കുമ്പോ അവൾ പ്രെഗ്നന്റ് ആയത് കൊണ്ട എന്ന് പിന്നെയാ എനിക്ക് മനസ്സിൽ ആയത്... പിന്നെ കരാർ വെച്ചത് കൊണ്ട് മാത്രം ഞാൻ പിന്നെ അവളോട്‌ ചോദിക്കാൻ ഒന്നും നിന്നില്ല..."


"😨പടച്ചോനെ പ്രെഗ്നന്റ് ടൈമും നീയൊക്കെ കൂടെ... ഇനിയും കരാർ വെച്ച വല്ലതും ഉണ്ടോ അവൾക്ക്‌...എന്റെ കൊച്ചുങ്ങൾക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ നിന്നെ ഒക്കെ ഞാൻ കൊന്നേനെ..."


"അതിന് ഒന്നും പറ്റിയില്ലല്ലോ..."


"നീ ഇങ്ങ് വന്നേ... ഇത് എങ്ങനെ നിർത്തണം എന്ന് എനിക്കറിയാം... തത്കാലം അവളെ ടോവിനോ പറയുന്ന പോലെ നിനക്ക് സ്‌മോക്ക് ചെയ്യാൻ തോന്നുമ്പോ നീ നിന്റെ പെണ്ണിനെ കിസ്സ്‌ ചെയ്ത് അട്ജെസ്റ്റ് ചെയ്യ്..."


"😓അതൊക്കെ നോ എൻട്രിയാടാ..."


"😌ഓഹ് സെയിം പിച്ച്...തത്കാലം വാ നോക്കി എങ്കിലും ഇരിക്കാം..."


നമ്മൾ അവനെയും കൊണ്ട് അകത്തേക്ക് കയറി മുറിയിലേക്ക് ചെന്നു...സ്റ്റാർസ് നല്ല ഉറക്കം ആണ്... പെണ്ണ് താടിക്ക് കയ്യും കൊടുത്തു എന്തോ കാര്യായിട്ട് ഉള്ള ആലോചനയാണ്...🙄കണ്ടാൽ അറിയാം എന്തോ തരികിട ആലോചന ആണെന്ന്...


"😍ഡീ നീയല്ലേ കപ്പലണ്ടി മിട്ടായി വേണം എന്ന് പറഞ്ഞത്...ദാ കഴിച്ചോ...!"


പെണ്ണിന് നേരെ നീട്ടിയതും പെണ്ണ് അത് കയ്യിൽ ആക്കി കഴിക്കാൻ തുടങ്ങി...


"ഇതേ ഉള്ളൂ... വേറെ ഗിഫ്റ്റ് ഒന്നുല്ലേ ബർത്ത് ഡേ ആയിട്ട്..."


"🙄അതല്ലേ ആ കയ്യിൽ ഉള്ളത്‌... ഇനിയും ഗിഫ്റ്റ് വേണേൽ തരാൻ റെഡിയാ വാങ്ങാൻ നീയും റെഡി ആണോ...?"😍


"🙄അതെന്താ... ന്നാ വേഗം താ..."😌


"😍തരട്ടെ... മ്മ്..."


എന്നും പറഞ്ഞു പെണ്ണിന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു പെണ്ണിന്റെ അധരങ്ങൾ ലക്ഷ്യം വെച്ച് പോയതും പെണ്ണ് നമ്മളെ തള്ളി മാറ്റി എണീറ്റു...


"😕അത് വേണ്ടാട്ടോ നിക്ക് ഇയാളെ തീരെ വിശ്വാസം ഇല്ല..."


"🙄ഇല്ലെടി ജസ്റ്റ്‌ ഒരു കിസ്സ്‌ അത് മാത്രം മതി..."


എന്നും പറഞ്ഞു പെണ്ണിന്റെ അടുത്തേക്ക് നടന്നതും പെണ്ണ് ബെഡിൽ കയറി ഇരുന്നു... അത് കണ്ടതും നമ്മൾ കലിപ്പിൽ അവളെ തുറിച്ചു നോക്കി...


"അല്ലേലും നിന്നെ കിസ്സ്‌ ചെയ്യാൻ എനിക്ക്‌ ഇഷ്ടല്ല... എനിക്ക് സിഗ് സ്മെൽ തീരെ ഇഷ്ട്ടം അല്ല... ഇങ്ങനെ ഒരു ശീലം ഉള്ള പെണ്ണിനെയും എനിക്ക് ഇഷ്ട്ടം അല്ല... എന്ത് ചെയ്യാം എന്റെ കൊച്ചുങ്ങളെ ഉമ്മച്ചി ആയോണ്ട് മാത്രം ഒരു മുറിയിൽ സഹിച്ചു കഴിയാം..."😓


എന്നും പറഞ്ഞു നമ്മൾ കിടന്നതും പെണ്ണ് കണ്ണും തള്ളി ഇരിക്കുന്നത് കണ്ട് നമ്മൾ പെണ്ണ് കാണാതെ ചിരിക്കാൻ തുടങ്ങി...


"😓ഇയാൾ അല്ലേ പറഞ്ഞത് പന്ത്രണ്ട് മണി തൊട്ട് എന്നെ സ്നേഹിച്ചു കൊല്ലും എന്ന്... ന്നിട്ട് എന്നോട് കലിപ്പ് ആവാ... ഇയാൾ നാളെ വേണേൽ കലിപ്പ് ആയിക്കോ പക്ഷെ ഇന്ന് എന്നെ സ്നേഹിച്ചേ പറ്റൂ..."


😜അല്ലേലും ഞാൻ തരാൻ ആഗ്രഹിക്കുന്നത് ഒക്കെ നീ തന്നെ ചോദിച്ചു വാങ്ങിക്കും മോളെ... നിന്റെ ഊള ഐഡിയ തന്നെയാ മോളെ ഇതൊക്കെ...


"😓എന്റെ സ്നേഹം നിനക്ക് വേണ്ടല്ലോ... പിന്നെ എങ്ങനെയാ ഞാൻ നിന്നെ സ്നേഹിക്കുന്നത്..."


"ആര് പറഞ്ഞു വേണ്ടെന്ന് നിക്ക് വേണം..."


"🙄എന്ത്...?"


"😍സ്നേഹം..."


"ഓഹ് അതാണോ ഞാൻ കരുതി..."😍


"പോടാ പട്ടി..."


എന്നും പറഞ്ഞു ബെഡിൽ ചുരുണ്ടു കൂടി... നമ്മൾ അതും നോക്കി ഒന്ന് പുഞ്ചിരിച്ചു...🙄കാലത്ത് തൊട്ട് ഇനി എന്താണാവോ കാണിച്ചു കൂട്ടുന്നത്... സ്നേഹിക്കും എന്ന് വാക്ക് കൊടുത്തത് പാര ആവോ...



*********💞



*അമി *


"പ്ലീസ് അമിക്കാ എന്നോട് ഒന്ന് മിണ്ടന്നെ... എനിക്ക് സങ്കടം വരുന്നു...പ്ലീസ് അമിക്കാ..."


പെണ്ണ് കാലത്ത് തൊട്ട് നമ്മളോട് കെഞ്ചാൻ തുടങ്ങിയതാ... നമ്മൾ കലിപ്പ് ഇട്ടു അവളെ മൈൻഡ് ചെയ്യാതെ മോനെയും കളിപ്പിച്ചു കൊണ്ടിരുന്നു...


"ഞാൻ പത്ത് വരെ എണ്ണും...അത് വരെ മിണ്ടിയില്ലെങ്കിൽ പിന്നെ ഞാനും മിണ്ടില്ല ഒരിക്കലും നോക്കിക്കോ..."


പെണ്ണ് എണ്ണാൻ തുടങ്ങിയതും നമ്മൾ അതൊന്നും മൈൻഡ് ചെയ്യാത്ത പോലെ ഇരുന്നു...😓എന്നാലും ഇന്നലെ കാണിച്ചു കൂട്ടിയത് ഓർക്കുമ്പോ രണ്ട് കൊടുക്കാൻ തോന്നാ... അജു അതിനെ കൊന്നോ ആവോ...


"എട്ട്... ഒൻപത്... പത്ത്..."


തീർത്തതും പെണ്ണ് കലിപ്പ് ഇട്ടു എണീറ്റപ്പോൾ തന്നെ അവളെ കയ്യിൽ പിടിച്ചു നമ്മളെ നേരെ നിർത്തി ആ അധരങ്ങൾ സ്വന്തം ആക്കി...


പെണ്ണ് നമ്മളെ ഇറുക്കി പിടിച്ചതും നമ്മൾ കണ്ണ് തുറന്നപ്പോൾ കണ്ടത് മിട്ടൂസ് വിരൽ നുണഞ്ഞു കൊണ്ട് ഞങ്ങളെ തന്നെ നോക്കുന്നത് ആണ്...😍


മാറി നിന്നു പെണ്ണ് അതിനെ കാണിച്ചു കൊടുത്തതും അവൾ നാണത്തോടെ നമ്മളെ നോക്കി...


"കൊച്ച് കണ്ട് ഉപ്പച്ചീടെയും ഉമ്മച്ചിടെയും റൊമാൻസ്... ഇവൻ എങ്ങാനും സംസാരിക്കാൻ തുടങ്ങിയാൽ ഇതിനൊന്നും പറ്റില്ല അല്ലേ..."


"😏അതിന് സംസാരിക്കാൻ നിക്കാൻ ഇപ്പോഴും വേണ്ട..."


പിണക്കം നടിച്ചു പോകാൻ നിന്ന പെണ്ണിനെ വീണ്ടും പിടിച്ചു നിർത്തി നമ്മളിലേക്ക് അടുപ്പിച്ചു...


"ഞാൻ അല്ലേ നിന്നോട് ദേഷ്യം കാണിക്കേണ്ടത്... നീയും അവളും കൂടി അമ്മാതിരി പണിയല്ലേ ഇന്നലെ കാണിച്ചത്... കൊച്ചുങ്ങളെ ഓർത്താവും അജു അവൾക്ക് രണ്ട് കൊടുക്കാതെ വിട്ടത്...ഞാൻ നിന്നെയും..."


"😓എന്നെ തല്ലിയാലും എനിക്ക് സങ്കടം ഇല്ല... കെട്ടിന് മുന്നേ തന്നത് അല്ലേ... നിയയും എന്നോട് പറഞ്ഞത് ആണ് നിങ്ങൾക്ക് രണ്ടിനും നന്നായി തല്ലാൻ അറിയാം എന്ന്..."


"😕ഇതൊക്കെ അറിയാമായിരുന്നിട്ടും രണ്ടിനും കുരുത്തക്കേടിനു ഒരു കുറവും ഇല്ലല്ലോ..."


"അതിന് കാരണം ഇയാൾ തന്നെയാ... അവൾ പറയാറുണ്ട് അതിന്റെ സ്മെൽ ഇഷ്ട്ടം ആണെന്ന്... എന്നും സ്മെൽ ചെയ്ത് എനിക്കും ഒടുക്കം ഇഷ്ട്ടം ആയി... ഷെൽഫിൽ നിന്നും ഇയാളെ പോക്കെറ്റിൽ നിന്നും കിട്ടുമ്പോ ഞാൻ എടുത്തു സ്മെൽ ചെയ്യാറുണ്ട്... അങ്ങനെ തോന്നിയതാ ഒരിക്കൽ എങ്കിലും സ്‌മോക്ക് ചെയ്യണം എന്ന്... ഒറ്റയ്ക്ക് പേടി ആയോണ്ടാ അവളെയും കൂടെ കൂട്ടിയത്..."


"😓എല്ലാരും കരുതുന്നത് അവളാ നിന്നെ ഒക്കെ ചീത്ത ആക്കുന്നത് എന്നാ..."


"ഞാൻ ആണ് അവളെ ചീത്ത ആക്കുന്നത് എന്നാണോ... അങ്ങനെ ആണേൽ എന്നെ ചീത്ത ആക്കുന്നത് ഇയാളാ..."😏


"😓 ഇനി ഞാൻ സ്‌മോക്ക് ചെയ്യില്ല...എങ്കിൽ അല്ലേ നിനക്ക് ഒക്കെ അങ്ങനെ ഒരു ആഗ്രഹം ഉണ്ടാവൂ..."


"😌ആ അതാ നല്ലത്... അല്ലേ നാളെ നമ്മുടെ മോനും തുടങ്ങും... പിന്നെ എന്നെ കുറ്റം പറയാൻ വന്നേക്കരുത്...!

അല്ല അമിക്ക ഇങ്ങള് എങ്ങനെയാ ഇത് ദിവസവും വലിച്ചു വിടുന്നെ... കണ്ണും മൂക്കും നെഞ്ചും നീറിയിട്ട് വയ്യാ... പക്ഷെ പിന്നെ നല്ല രസാല്ലേ..."


"😕ഞാൻ നിർത്തുമ്പോൾ നീ തുടങ്ങാൻ ഉള്ള പ്ലാൻ ആണോ... ഇരുപത്തി എട്ടാമത്തെ കണക്കും പറഞ്ഞു പോയ ഒരുത്തി ഉണ്ട് അവൻ അവളെ കൊന്നോ ആവോ..."


"🙄അവൾ അജുനെ കൊല്ലാതെ വിട്ടാൽ ഭാഗ്യം എന്ന് പറ...അല്ല അമിക്കാ ഇങ്ങളെ ഈ സ്മോക്കിങ് മാത്രം എന്താ അജുന് കിട്ടാതെ ഇരുന്നത്... ബാക്കി എല്ലാ ഊള സ്വഭാവവും ഷെയർ ചെയ്തു കിട്ടീട്ട് ഉണ്ടല്ലോ..."


"അവനും ഞാനും ഒരുമിച്ചാ ആദ്യം ട്രൈ ചെയ്തത്... ആദ്യ ശ്രമം തന്നെ അപ്പുക്ക കയ്യോടെ പിടിച്ചു... അന്ന് അവൻ നിർത്തിയതാ... പിന്നെ അങ്ങനെ ഒരു പരിശ്രമം അവൻ നടത്തിയിട്ടില്ല..."


"ഇയാക്ക് പിന്നെ കാക്കു ഒന്നും ഇല്ലാത്തോണ്ട് ആരെയും പിടിക്കാതെ സ്ഥിരം ആക്കി അല്ലേ..."


"😌ആ അങ്ങനെ വേണേലും പറയാം... പക്ഷെ അവിടെയും അവന് പണി കിട്ടി... ഒരു കിലോ മീറ്റർ ദൂരെ ആണേലും ആ കോപ്പ് സ്മെൽ പിടിച്ചു വരും..."


"😏ഇയാൾ ഇനി സ്‌മോക്ക് ചെയ്താൽ ഞാനും അവളും സ്‌മോക്ക് ചെയ്യും... നോക്കിക്കോ..."


🙄നമ്മളെ എല്ലാ വകുപ്പും അടഞ്ഞ മട്ടാണല്ലോ...ഇപ്പൊ തന്നെ നമ്മക്ക്  സ്‌മോക്ക് ചെയ്യാൻ തോന്നി തുടങ്ങി...


"എനിക്ക് സ്‌മോക്ക് ചെയ്യാൻ തുടങ്ങുമ്പോ എല്ലാം നിന്റെ കിസ്സ്‌ കിട്ടിയാൽ ഞാൻ എങ്ങനെ എങ്കിലും ക്ഷമിച്ചു നിക്കാം... എന്തെ തരോ...മ്മ്..."


"അതോടെ ഇയാൾ നന്നാവും എങ്കിൽ തരാന്നെ..."


പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ ഒരു ചിരിയോടെ അവളെ നോക്കി...


"എനിക്ക് ഇപ്പൊ സ്‌മോക്ക് ചെയ്യാൻ തോന്നാ..."


"പക്ഷെ ചെക്കൻ നോക്കല്ലേ..."


മോനെ കാണിച്ചു അവൾ പറഞ്ഞതും നമ്മളെ മിട്ടൂസിനെ തിരിഞ്ഞു നോക്കിയതും അപ്പോഴേക്കും പെണ്ണ് മുറി വിട്ടു പോയിരുന്നു...🙄


ആ വെയിറ്റ് ഇട്ടു നിന്നാൽ മതിയായിരുന്നു പെണ്ണ് നമ്മളെ അടുത്തേക്ക് വന്ന് കിസ്സ്‌ തന്നേനെ...



*********💃



"ഡീ അമിക്ക നിന്നെ തല്ലിയാ..."


"ഇല്ല നിന്നെയാ..."


"😍എന്നെ ഇപ്പൊ തല്ലൊന്നും ഇല്ല... പിന്നെ ഇന്നാണേൽ എന്നെ സ്നേഹിച്ചു കൊല്ലുന്നു നിക്ക് വാക്ക് തന്നതാ... അതോണ്ട് എന്ത് ചെയ്താലും ഓൻ എന്നെ സഹിച്ചോളും..."


"🙄നീ എന്ത് കാണിക്കാൻ പോവാ..."


"😏ഓനിട്ട് പണി കൊടുക്കാൻ അല്ലാണ്ട് എന്താ..."


നമ്മൾ കൊച്ചുങ്ങളെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ഓനെ നോക്കി പുച്ഛിച്ചു കൊണ്ട് അവളോട്‌ ആയി പറഞ്ഞു...!


"😍അജു നമുക്ക് പുറത്തോട്ടൊക്കെ പോയാലോ... കുറെ ആയില്ലേ ന്നെ കൊണ്ടോയിട്ട്..."


"🙄അതെന്താ ഇപ്പൊ ഒരു തോന്നൽ...ഇവർ ഇത്തിരി കൂടി വണ്ണം വെച്ചിട്ട് നമുക്ക് എങ്ങോട്ടാണെന്ന് വെച്ചാൽ പോവാടി..."


"അത് ശരിയാ മോളെ... നീ ഇവിടെ വരുന്നത് പോലെ അല്ല ഇവരെയും കൊണ്ട് പുറത്തേക്ക് പോവാൻ ഒന്നും ആയില്ല..."


ഉമ്മച്ചി കൂടെ ഓനെ സപ്പോർട്ട് ചെയ്തതും നമ്മൾ പിന്നെ ഓനെയും പുച്ഛിച്ചു കാർട്ടൂൺ കാണാൻ തുടങ്ങി...😓


"🙄എടീ ന്യൂസ്‌ എങ്ങാനും വെക്ക്...കാർട്ടൂൺ ഒക്കെ ഇനി ഇതുങ്ങൾ കണ്ടോളും..."


"😪ദേ അജു ഇന്ന് എന്നെ ഉപദേശിക്കാൻ പാടില്ല വഴക്ക് പറയാൻ പാടില്ല ചീത്ത പറയാൻ പാടില്ല...അത് മറന്നോ..."


"ആയിക്കോട്ടെ നീ എന്താന്ന് വെച്ചാൽ ആയിക്കോ...ഇന്ന് സൺ‌ഡേ ആയോണ്ട് അനുട്ടി അവിടെ സ്റ്റാർസിനെ കാണാൻ ബഹളം ആണത്രേ... അത് മാത്രല്ല ഉപ്പച്ചിയും ഉമ്മച്ചിയും അപ്പുക്കയും ഇത്തയും ഒക്കെ ഇവരെ കാണാൻ വിളിച്ചോണ്ട് ഇരിക്കാ... അച്ചു മോൻ ആണേൽ ഞങ്ങളെ മുറിയിൽ വാവ എന്നും പറഞ്ഞു തിരച്ചിൽ ആണത്രേ... നമുക്ക് പോയാലോ..."


"😪ഹെയ്ഷ് നിക്ക് ഇവിടെ നിന്നിട്ട് കൊതി തീർന്നില്ല..."


"🙄നീ ഞാൻ കെട്ടുന്നത് വരെ ഇവിടെ ആയിരുന്നില്ലേ... അന്നൊന്നും നിന്നെ ഇവിടെ കണ്ടില്ലല്ലോ വല്ല തോട്ടിലോ ചെളിയിലോ കാണാലോ..."


😕ആ അതും നേരാ... അപ്പോഴാണേൽ ഇവടെ നിക്കാൻ തോന്നാലില്ല...


"എങ്കി നമുക്ക് മിട്ടൂസിനെ കൂടി കൊണ്ടോയാലോ..."


നമ്മൾ നാലും ഒരുമിച്ച് കിടന്നു കളിക്കുന്നത് കണ്ട് അതുങ്ങളെ നോക്കി ചോദിച്ചു...


"🙄നിനക്ക് മൂന്നെണ്ണം ഇല്ലേ പിന്നെന്തിനാ അത് കൂടി... ഇവിടെ അവൻ ഒരുത്തൻ അല്ലേ ഉള്ളൂ... "


😪നമ്മൾ പിന്നെ കെട്ട് കഴിഞ്ഞു പോവുമ്പോ കരയാൻ ഒന്നും പറ്റാത്തോണ്ട് കരഞ്ഞു പിടിച്ചു ഓന്റെ കൂടി ഇറങ്ങി..


"ഓരോ തവണ വരുമ്പോഴും നീ എന്തിനാ ഇങ്ങനെ കരയുന്നെ... നിനക്ക് എപ്പോൾ വേണം എങ്കിലും ഇങ്ങോട്ട് വരാലോ പിന്നെന്താ..."


"😏അതൊക്കെ നിക്ക് അറിയാം... ഇന്ന് എന്നെ സ്നേഹിക്കും എന്നൊക്കെ പറഞ്ഞതല്ലേ ന്നിട്ട് എന്നെ സങ്കടപ്പെടുത്താ... സ്നേഹം ഇല്ലാത്ത ജന്തു..."


"🙄ഞാൻ എന്ത് ചെയ്തിട്ടാടി നീ എന്നോട് ഇങ്ങനെ...?!!!!


ഓൻ അതും ചോദിച്ചു നമ്മളെ നോക്കാതെ ഇരുന്നു...നമ്മൾ ഇറങ്ങി ഓനെ ഒന്നും മൈൻഡ് ചെയ്യാതെ കൊച്ചുങ്ങളെയും കൊണ്ട് മുറിയിൽ ചെന്നതും എല്ലാം കൂടെ ഇതുങ്ങളെ കണ്ടിട്ട് ഒരു വർഷം കഴിഞ്ഞ പോലെ ഇടിച്ചു കയറി സ്നേഹിക്കാൻ തുടങ്ങി...


"ഇതുങ്ങളെ കാണാതെ ഞാൻ എങ്ങനെ നാളെ പോകും എന്നാ ആലോചിക്കുന്നത്... ഒരൊറ്റ ദിവസം മാറി നിന്നപ്പോഴേക്കും വീട് മുഴുവൻ ഉറങ്ങിയ പോലെയായി..."


"ശരിയാ രാത്രി തന്നെ വിളിച്ചു വരാൻ പറയണം എന്നൊക്കെ കരുതിയതാ... പിന്നെ നിങ്ങളെ സന്തോഷം കളയേണ്ട എന്ന് കരുതി..."


🙄നമ്മൾ അവരെ ഒക്കെ നോക്കി നിന്നതും ഒരുത്തൻ ഉണ്ട് കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു...😕ഇവനെന്താ ബസ് സ്റ്റോപ്പിൽ നിക്കുമ്പോ കോഴികൾ കൂവാൻ നിക്കുന്ന പോലെ...


നമ്മൾ എന്താന്ന് തിരിച്ചു അതേ പോലെ ചോദിച്ചതും ഓൻ പുറത്തേക്ക് കാണിച്ചു ചെല്ലാൻ പറഞ്ഞു...😬ഈ കുരിപ്പിന് മുന്നേ ഇമ്മാതിരി എക്സ്പീരിയൻസ് ഉണ്ടോ എന്നാ ആക്ഷൻ ആണ്...


നമ്മൾ പിന്നാലെ ചെന്നതും ഓൻ സോഫയിൽ കാലിന് മേൽ കാലും കയറ്റി വെച്ച് ഇരിക്കുന്നത് കണ്ട് ഇത് കാണാൻ ആണോ വിളിച്ചേ എന്ന പോലെ തുറിച്ചു നോക്കി...


"എന്തിനാപ്പോ എന്നെ വിളിച്ചേ..."🙄


"😍നിന്നെ സ്നേഹിക്കാൻ..."


എന്നും പറഞ്ഞു ഓൻ നമ്മളെ കയ്യിൽ പിടിച്ചു മടിയിൽ ഇരുത്തിയതും നമ്മൾ അതേ സ്പോട്ടിൽ എണീക്കാൻ നോക്കി...


"നിന്നെ ഞാൻ കുറച്ച് സ്നേഹിക്കട്ടെടി...അടങ്ങി ഇരിക്ക്..."


ഓൻ അതും പറഞ്ഞു നമ്മളെ കഴുത്തിൽ ഉമ്മ വെച്ചതും ഒരു ചുമ കേട്ട് ഞങ്ങൾ രണ്ടും ഞെട്ടി കൊണ്ട് നോക്കിയതും ഉപ്പച്ചിയേ കണ്ട് നമ്മൾ സ്റ്റെക്ക് ആയി നിന്നു...


"ഞാൻ പോയി...കണ്ടിന്യു ചെയ്തോളൂ..."


🙄ഏ... ഇങ്ങേർക്ക്‌ വട്ടായോ... അല്ലേ മോനിട്ട് തങ്ങുന്നത് ആണല്ലോ...😏ഓന്റെ കോപ്പിലെ ഒരു സ്നേഹം നാറ്റിക്കാൻ ആയിട്ട്...നമ്മൾ ഓനെയും പുച്ഛിച്ചു മുറിയിൽ ചെന്നു...


ഓൻ അന്ന് തന്നെ നമ്മളെ അരയിലും കാലിലും ഉള്ളത് ഒക്കെ ഇട്ടു തന്നു...😕ഒരു കിസ്സ്‌ എങ്കിലും പ്രതീക്ഷിച്ച നമ്മക്ക് അതൊന്നും കിട്ടീല... എന്നാലും ഉറങ്ങുമ്പോൾ നമ്മള് ഓന് കൊടുക്കാൻ ഉള്ളത് കൊടുക്കും...


സ്റ്റാർസിന് ഹാഫ് ഇയർ ആയതും ഓൻ നമ്മളെ ഇരുത്തി പഠിപ്പിക്കാൻ തുടങ്ങി...ബേധം മൊട്ട അടിച്ചു നടക്കുന്നതാ... പടച്ചോനെ എക്സാം ആവുമ്പോഴേക്കും രണ്ടിനെയും ഏതേലും കോന്തൻ കെട്ടി വയറും വീർപ്പിച്ചു നടക്കണേ...


ഇതിനിടക്ക് നമ്മളെ പാത്തു വീണ്ടും മൂന്നെണ്ണം പെറ്റു... ജൗഹർ കാക്കു കെട്ടിയോൾക്ക് വയറ്റിൽ ആയപ്പോൾ വീണ്ടും അങ്ങോട്ട് പോയി...🙄


"ഉപ്പച്ചി പോയിട്ട് വരാവേ... വരുമ്പോ എന്താടാ മക്കൾക്ക് വേണ്ടത്..."


"ലോലിപോപ്പോ... കൊണ്ട് വരാട്ടോ..."


അതുങ്ങൾ വായിൽ വിരൽ ഇട്ടു നുണഞ്ഞതും ഓൻ ലോലിപൊപ് ആണെന്ന് തീരുമാനിച്ചു...🙄ഇതുങ്ങൾ എന്നാ ഐസ്ക്രീം വേണമെന്നൊക്കെ പറയുന്നേ ആവോ... ഉമ്മച്ചി ഉപ്പച്ചി എന്നൊക്കെ വിളിക്കുന്നുണ്ട് എന്നല്ലാതെ വേറെ പറച്ചില് ഒന്നുല്ല...


"ഡീ ഇവർ ഉറങ്ങുമ്പോ നീ കിടന്നു ഉറങ്ങാതെ പഠിക്കണം... അത് കഴിഞ പിന്നെ നീ എന്താന്ന് വെച്ചാൽ ചെയ്തോ..."


"മ്മ്...😍അജു നിക്ക് ഒന്നും വാങ്ങില്ലേ..."


"ഞാൻ എന്ത് വാങ്ങുന്നുണ്ടേലും നിന്നെയും ചേർത്ത് ആറെണ്ണം വാങ്ങാറുണ്ടല്ലോ..."


"😏അയ്യേ ലോലിപൊപ്പ് എന്റെ പട്ടിക്ക് വേണം..."


"എങ്കിൽ വരുന്ന വഴി കൊടുക്കാം..."


🙄അതേതു പട്ടി... കോപ്പ് ജാഡ തെണ്ടി...😏


😍എന്നാലും ഓൻ നമ്മക്ക് സ്പെഷ്യൽ ആയി എന്തേലും കൊണ്ട് വരും അത് ഉറപ്പാ... ഓൻ ഞങ്ങൾക്ക് നാലിനെയും ഉമ്മ വെച്ചു പോയതും നമ്മളും പിന്നാലെ ചെന്നു...ബൈക്കും എടുത്തു പോയതും നമ്മൾ മുറിയിൽ വന്നപ്പോ ഒന്ന് മിസ്സിംഗ്‌...🙄ഇത് എവിടെ പോയി...


"ഡാ നിന്റെ ഒക്കെ കൂടെ ഒരുത്തി വേണ്ടേ... അത് എവിടെ പോയി...നീന്താൻ പഠിച്ചേ ഉള്ളൂ നടക്കാൻ ആയാൽ ഞാൻ കുത്ത് പാള എടുക്കും അല്ലോ പടച്ചോനെ..."


നമ്മൾ തപ്പി ഇറങ്ങിയതും പെണ്ണ് ഇണ്ട് ഹാളിൽ  വിൻഡോസും പിടിച്ചു നിന്നു പുറത്തേക്ക് നോക്കുന്നു...🙄അവടെ എന്താപ്പോ ഇങ്ങനെ നോക്കാൻ നമ്മൾ പെണ്ണിന് പിന്നാലെ ചെന്നു നോക്കിയതും ഒരു മൊഞ്ചൻ ചെക്കൻ...😍വെറുതെ അല്ല പെണ്ണ് ഇങ്ങനെ നോക്കുന്നെ...


🤔ഇതേതാ മുട്ടയിൽ നിന്നു വിരിയുന്നെന്നു മുന്നേ എന്റെ മോളെ വളക്കാൻ വന്ന കോപ്പ്...😪മിക്കവാറും അവനെ നമ്മൾ തന്നെ തല്ലി കൊല്ലും എന്നാ തോന്നുന്നേ...


നമ്മൾ പെണ്ണിനേയും എടുത്തു പുറത്തേക്ക് ഇറങ്ങിയതും ചെക്കൻ നമ്മളെ കയ്യിൽ ഉള്ളതിനെ തന്നെ നോക്കി നിക്കാ...🙄കാലത്ത് തന്നെ വായി നോക്കാൻ വന്നതാണോ ഇവൻ...


"😕നീ ഏതാടാ..."


"നാ വാവാച്ചികളെ കാനാ ബന്നതാ..."


🤔ഇനി പെണ്ണ് കാണാൻ വന്നതാവോ...


"ഇക്രുട്ടാ നീ എവിടെയാ ഉള്ളത്..."


"നാ ഇബടെ ഇന്ദ്..."


അത് കേട്ടതും പാത്തു വന്നത് കണ്ട് നമ്മൾ ഓളെ നോക്കി... ഇവൾക്ക്‌ എവിടുന്ന് കിട്ടി ഇതിനെ...😕


"ഇതേതാടി ഈ പക്രു..."


"പക്രു അല്ല ഇക്രുവാ... ഇത്താടെ ഇത്തതാടെ മോനാ... ഇന്നലെ അവിടന്ന് വരുമ്പോ കരഞ്ഞു പിടിച്ചു ഇത്താടെ കൂടെ വന്നതാ..."


🙄നമ്മൾ അയിനെ ഒന്ന് നോക്കി... ചെക്കൻ ഇതിനെ പോലെ തന്നെ വിരൽ വായിൽ ഇട്ടു നിക്കാ...


"ഞാൻ പറഞ്ഞു ഇവടെ മൂന്ന് വാവാച്ചികൾ ഉണ്ടെന്ന് അത് കേട്ടപ്പോൾ തുടങ്ങീതാ ഇവിടേക്ക് ഉള്ള നോട്ടം..."


"😕ആന്നോ... ഇവൻ ഇനി അന്റെ അവിടെ ആണോ നിക്കുന്നെ..."


"നിക്കാനോ നല്ല കാര്യായി... വരാനെ ഈ കരച്ചിൽ ഉള്ളൂ... പാതിരാത്രി ഉമ്മച്ചി എന്നും പറഞ്ഞു ഭയങ്കര കരച്ചിൽ ആയിരുന്നു... കാക്കു ഒന്നും ഇല്ലാത്തോണ്ട് ഞാനും ഇത്തയും ഉമ്മച്ചിയും എങ്ങനെ ഒക്കെയോ എടുത്തു കൊണ്ട് നടന്നു നേരം വെളുപ്പിച്ചതാ... ഇവന്റെ ഉപ്പച്ചി വൈകീട്ട് കൊണ്ട് പോവാൻ വരുന്നു പറഞ്ഞു..."


🙄അത് നന്നായി...ചെക്കൻ ആളത്ര ശരിയല്ല...


"മോൻ വാവാച്ചികളെ കാണാൻ വന്നിട്ട് അവിടെ തന്നെ നിക്കാണോ... അകത്തേക്ക് വാ മോനെ..."


ഇത്ത വന്നു അതിനെ പിടിച്ചു അകത്ത്‌ കയറ്റിയതും നമ്മളും അവർക്ക് പിന്നാലെ ചെന്നു...


😨പടച്ചോനെ ആ അജു തെണ്ടി ഷെൽഫ് അടച്ചില്ലേ... രണ്ടും കൂടി ഷെൽഫ് മുഴുവൻ വലിച്ചു ഇട്ടു അതിൽ ആണല്ലോ കളി... അച്ചുട്ടൻ ആണെങ്കിൽ അതുങ്ങൾക്ക് കളിക്കാൻ ഉള്ള ടെഡി എടുത്തു കളിക്കാ...


😕ആ ചെക്കനും പാത്തുവും ഇത്തയും ഒരുമിച്ച് നമ്മളെ ദയനീയമായി നോക്കി...🙄കുഞ്ഞു നാളിൽ നമ്മൾ ഒരാൾ ചെയ്തു വെക്കുന്ന അത്രേം ഇല്ലേലും അത് കണ്ട് നമ്മക്ക് സങ്കടവും കരച്ചിലും ഒക്കെ വന്നു...


"പാത്തു ഇതിനെ പിടിച്ചേ...നിക്ക് വയ്യ..."😓


നമ്മൾ അതുങ്ങളെ പിടിച്ചു മാറ്റി അവിടെ ഇരുന്നു എല്ലാം എടുത്തു വെക്കാൻ തുടങ്ങി...


"നിനക്ക് ഇന്ന് ക്ലാസ് ഇല്ലെടി..."


"ഇവനുള്ളൊണ്ട് ഇന്ന് ഞാൻ ലീവ് ആക്കി..."


ഇത്തയും ഓളും ഭയങ്കര കത്തി വെപ്പ് തുടങ്ങിയതും കിച്ചണിൽ എന്തോ വീണു ഉടയുന്ന സൗണ്ട് കേട്ടതും നമ്മൾ മാറ്റി ഇരുത്തിയ രണ്ടിനെയും ഒന്ന് നോക്കി...


😨പടച്ചോനെ അതുങ്ങൾ ഇരുന്നിടത് ഇല്ല... നമ്മൾ അപ്പോ തന്നെ കിച്ചണിലേക്ക് ഓടിയതും കബോർഡ് തുറന്നു ഉള്ള ചട്ടിയും കലവും എല്ലാം കൂടെ വാരി വലിച്ചിട്ടുണ്ട്...


"എന്റെ പൊന്ന് ഇത്ത ഞാൻ ഇത് എടുത്തു വെക്കുന്നത് വരെ വേറെ ഒന്നും വലിച്ചിടാതെ നോക്കാൻ പറ്റോ... തീരുമ്പോ തീരുമ്പോ പണി തരാൻ ഇതുങ്ങളെ വിചാരം ഞാൻ ബൂധം ആണെന്നാണോ..."😓


😪ഇതുങ്ങൾക്ക് കുരുത്തക്കേട് ഓവർ അല്ലേ... നമ്മൾ അതും എടുത്തു വെച്ചു നടു നിവർത്തി മുറിയിൽ ചെന്നപ്പോൾ ഉണ്ട് സുട്ടൂസ് ആ ചെക്കന് ഓളെ ടോയ്‌സ് ഒക്കെ എടുത്തു കൊടുക്കുന്നു...🙄ആ അജുന്റെ സ്വഭാവം അതേ പോലെ കിട്ടീട്ടുണ്ട്...


പാത്തുവും ഇത്തയും രണ്ടിനെയും പിടിച്ചു വെച്ചോണ്ട് പണി കുറഞ്ഞു...🙄ഇനി ഈ ഡ്രെസ്സ് മുഴുവൻ നേരെ ചൊവ്വേ വെച്ചില്ലേ ഓന്റെ വായിൽ ഉള്ളത് മുഴുവൻ കേൾക്കേണ്ടി വരും...


"ഇത്താ... വാ... പൂവാം..."


😕ഓന്റെ പറച്ചില് കേട്ടു നോക്കുമ്പോ സുട്ടൂസിന്റെ പിങ്ക് കളർ ടെഡി കയ്യിൽ ആക്കിയിട്ടുണ്ട്... അത് കിട്ടിയോണ്ടാ ഓന് ഇത്ര തിരക്ക്‌ അല്ലേ...ഡാ കള്ളാ ഇതിനാണോ നീ ഓളെ ചുറ്റി പറ്റി നിന്നത്...


"ഡാ അത് അവിടെ വെക്ക്..."


"ഇല്ല... അനക്ക്‌ മാനം..."


"അവന് വേണേൽ എടുത്തോട്ടെ ഈ വീട് മുഴുവൻ ഇവരെ ടോയ്‌സ് മാത്രേ ഉള്ളൂ... ഇവരോടുള്ള സ്നേഹം ടോയ്‌സ് വാങ്ങി കൊടുത്താ എല്ലാരും കാണിക്കുന്നേ..."


ഇത്ത പറഞ്ഞതും ഓൻ ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു കൊണ്ട് പോയി...


അത് പോയതോടെ പെണ്ണ് കരച്ചിൽ തുടങ്ങി...😏ഓന്റെ ഗ്ലാമർ കണ്ട് ലവൾ തന്നെ എടുത്തു കൊടുത്തത് അല്ലേ...ന്നിട്ട് ഇപ്പൊ കരച്ചിൽ ആണ്... കൂടെ ഉള്ള രണ്ടും പെണ്ണിന്റെ കരച്ചിൽ കേട്ടപ്പോൾ അവരെ ടോയ്‌സും ടെഡിയും ഒക്കെ എടുത്തു ഓൾക്ക് കൊടുക്കാൻ തുടങ്ങി...


"എന്റെ അച്ചുട്ടാ... നിനക്ക് ഇതുങ്ങൾ ഇതൊക്കെ വാരി വലിച്ചു ഇടുമ്പോ എന്നെ വിളിക്കാർന്നു അല്ലേ ഇവർക്ക് രണ്ട് ഉപദേശം എങ്കിലും കൊടുക്കാർന്നു..."😓


"എന്റെ നിയ നീ ആരോടാ ഈ പറയുന്നേ... ഇവൻ ഇവരേക്കാൾ കഷ്ടാ... മുറിയിൽ ഉള്ള സ്പ്രേ മുഴുവൻ എടുത്തടിച്ചാ ഇവൻ ഇങ്ങോട്ട് വന്നത്..."


🙄പറയും പോലെ അജു പ്രത്യേകം പറഞ്ഞതാ ഒന്നും അവർക്ക് കയ്യെത്താൻ പാകത്തിന് വെക്കരുത് എന്ന്... ഷെൽഫ് തുറന്നത് ഓൻ അല്ലേ അത് പോലെ അടച്ചു വെക്കൽ അല്ലേ കോപ്പിന്...😓


എല്ലാം അടുക്കി വെച്ചു നമ്മൾ അതുങ്ങൾക്ക് കഴിക്കാൻ കൊടുത്തു മുറിയിൽ വന്നു... ഇതുങ്ങൾ ഉറങ്ങീട്ട് വേണം ഒന്ന് നടു നിവർത്താൻ...😪വല്ല ഉപ്പച്ചിയും ആയാൽ മതിയായിരുന്നു ഒന്നും നോക്കാതെ കാലത്ത് റെഡി ആയി പോയാൽ മതിയല്ലോ...


"മാമുണ്ണേടാ കുട്ടൂസെ... ന്നിട്ട് വേണം നമുക്ക് റസ്റ്റ്‌ എടുക്കാൻ... കാലത്ത് തൊട്ട് തുടങ്ങിയത് അല്ലേ യുദ്ധം... ഇങ്ങളെ പിന്നാലെ വന്നു നേരെ ആക്കി നിക്കാ ക്ഷീണം..."😓


നമ്മൾ സ്പൂണിൽ അതുങ്ങൾക്ക് ഉള്ള ഫുഡ്‌ വായിൽ ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞതും മൂന്നും ദേഹത്തും തറയിലും ആക്കി എങ്ങനെ ഒക്കെയോ കഴിച്ചു... സുട്ടൂസിന് പിന്നെ ഫുഡ്‌ കഴിക്കാൻ ജാഡ ഒന്നുല്ല...


"ക്ർർർർ..."


സൗണ്ട് കേട്ടതും നമ്മൾ നോക്കിയതും നമ്മളെ പഠിപ്പിക്കാൻ ഓൻ വെച്ച ബുക്ക്‌ ടുട്ടൂസ് കീറി വെച്ചിട്ടുണ്ട്...🙄അതിന്റെ കാര്യം തീരുമാനം ആയി... ആ പെരും പറഞ്ഞു ഇന്ന് ഇനി പഠിക്കേണ്ട...😌


മൂന്നും ഉറങ്ങി കിട്ടിയതും നമ്മളും അതുങ്ങളെ കൂടെ ബെഡിൽ വീണു...😕ഓൻ വന്നു കഴിഞ്ഞു എണീറ്റാൽ മതിയാരുന്നു... എങ്കിൽ ഓൻ നോക്കിക്കോളും...



***********💞



സ്റ്റാർസ് പെണ്ണിനെ കുത്ത് പാള എടുപ്പിക്കൽ ആവും... എപ്പോഴാ കോപ്പിന്റെ സ്വഭാവം മാറുന്നെ എന്ന് പറയാൻ പറ്റില്ല...


നമ്മൾ പെണ്ണിനും അതുങ്ങൾക്കും ഉള്ള സ്വീറ്റ്സ് ഒക്കെ വാങ്ങിയതും അമി നമ്മളെ ദയനീയമായി നോക്കി...


"🙄അതാരാ ഈ ആറാമത്തെ കുഞ്..."


"വേറെ ആര് നിന്റെ പെങ്ങൾ..."


"അതൊന്നും അവൾ നിർത്തിയിട്ടില്ലേ... കുഞ് ഒക്കെ ആയാൽ അല്ലേ പെൺകുട്ടികൾ കുറച്ച് മെട്യൂരിറ്റി ആവുന്നേ..."


"🙄ആ അങ്ങനെ തന്നെയാ ഞാനും കരുതിയത്... പിന്നല്ലേ മനസ്സിൽ ആയത് അതുങ്ങളെ പിന്നാലെ ഓടി അവളും അത് പോലെ ആയെന്ന്... ചില സമയത്ത് അതുങ്ങളെ കൂടെ വഴക്ക് ഉണ്ടാക്കുന്നത് വരെ കാണാം...അതുങ്ങൾ പറയുന്നത് അവൾക്കൊ അവൾ പറയുന്നത് അതുങ്ങൾക്കോ മനസ്സിൽ ആവുന്നുണ്ടോ ആവോ..."


"പൊട്ടന്റെ ഭാഷ പൊട്ടന് മനസ്സിൽ ആവും എന്ന് കേട്ടിട്ടില്ലേ...അതാണ് ഇത്..."


"ഓഹ് അതാണല്ലേ അവൾ നിന്റെ പെങ്ങൾ ആയത്..."


"🙄ഒന്ന് പോടാ അവിടന്ന്... അവൾ ആയോണ്ട് നിന്നെയും ആ മൂന്ന് കൊച്ചുങ്ങളെയും സഹിക്കുന്നു... വേറെ വല്ലവരും ആണെങ്കിൽ കാണായിരുന്നു..."


"😍അതോണ്ടല്ലേ അവളെ തന്നെ ഞാൻ സ്വന്തം ആക്കിയേ... മ്മ്..."


നമ്മൾ ഇളിച്ചു കൊണ്ട് അത് പറഞ്ഞതും അവൻ മൂളി കൊണ്ട് തലയാട്ടി... ഇനി ഉള്ളത് മുഴുവൻ സഹിക്കേണ്ടത് നമ്മളാ...


ഇനി പെണ്ണിന്റെ ഇന്നത്തെ പരാതി എന്താണാവോ...


നമ്മൾ അകത്തേക്ക് കയറിയതും ഒച്ചയും ബഹളവും ഒന്നും ഇല്ല...പെണ്ണ് എല്ലാറ്റിനെയും കൊണ്ട് നാട് വിട്ടോ...


"എല്ലാറ്റിനെയും പെണ്ണ് തല്ലി കൊന്നോ ഒച്ചയും ബഹളവും ഒന്നുമില്ലല്ലോ..."


ഇത്തയേ കണ്ടതും നമ്മൾ ചോദിച്ചു...


"ഒന്നും പറയേണ്ട അജു...ഇത്രയും നേരം ബഹളം ആയിരുന്നു ഇപ്പൊ ഉറക്കം ആണെന്ന് തോന്നുന്നു... അത് കൊണ്ട് ഞാൻ അച്ചുട്ടനേയും പിടിച്ചു ഉറക്കി... അല്ലേ അവൻ ചെന്നു അതുങ്ങളെ ഉണർത്തും പിന്നെ അവൾക്ക് അതുങ്ങളെ പിന്നാലെ ഓടാനേ നേരം കാണൂ..."


"അത് നന്നായി അല്ലേ അവളെ പിന്നാലെ ഞാൻ ഓടേണ്ടി വന്നേനെ..."


നമ്മൾ അതും പറഞ്ഞു മുറിയിൽ വന്നതും അകത്ത് ഒരു യുദ്ധം കഴിഞ പ്രതീതി ഉണ്ട്... നമ്മളെ നിലാവ് ആണെങ്കിൽ സ്റ്റാർസിന്റെ അടുത്ത് ചുരുണ്ടു കൂടി കിടപ്പുണ്ട്...😪കിടപ്പ് കണ്ടാൽ പാവം തൊന്നും എങ്കിലും ഉണർന്നാൽ ആ പാവത്തരം ഒന്നുല്ല... നമ്മളെ ഊപ്പാട് ഇളക്കും...


നമ്മൾ ബാത്‌റൂമിൽ ചെന്നു ഫ്രഷ് ആയി വന്നതും പെണ്ണ് തിരിഞ്ഞു കിടക്കുന്ന കണ്ട് അവളെ നോക്കി... പെണ്ണിന്റെ ടോപ് നീങ്ങി വയർ പുറത്തായതും നമ്മൾ ഡോർ ലോക്ക് ചെയ്തു ഒരു കള്ള ചിരിയോടെ പെണ്ണിന്റെ അടുത്തേക്ക് നീങ്ങി...


😍ടോപ് നീക്കി അവിടെ തിളങ്ങി നിക്കുന്ന അരഞാണത്തിൽ നോക്കി അവിടെ ഒന്ന് തൊട്ടതും പെണ്ണ് ഒന്ന് പിടഞ്ഞു...പുഞ്ചിരിയോടെ അവളെ മുഖത്തെ ഭാവങ്ങൾ നോക്കി നമ്മളെ ചുണ്ടുകൾ വയറിൽ പതിഞ്ഞതും പെണ്ണ് ഞെരുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു... വീണ്ടും നമ്മൾ അവളെ കിസ്സ്‌ ചെയ്തതും പെണ്ണ് വീണ്ടും തിരിഞ്ഞു കിടന്നു...😍


"ഇക്കിളി ആവുന്നു അജു..."


😕അത് കേട്ടതും നമ്മൾ തല ഉയർത്തി നോക്കിയതും പെണ്ണ് നല്ല ഉറക്കിൽ ആണ്... അമ്പടി കള്ളി നീ എന്നെയും സ്വപ്‌നം കണ്ട് കിടക്കാ അല്ലേ...


നമ്മൾ പെണ്ണിന്റെ പുഞ്ചിരിക്കുന്ന ചുണ്ടിലേക്ക് ഒന്ന് നോക്കി അതിലേക്ക് നമ്മളെ അധരങ്ങൾ കൊണ്ട് പോയി അതിൽ അമർത്തി ചുംബിച്ചു കൊണ്ട് പതിയെ അത് നുണയാൻ തുടങ്ങി...😘


എപ്പോഴോ ആവേശം കൊണ്ട് അവളെ അധരങ്ങൾ വേദനിപ്പിച്ചതും പെണ്ണ് കണ്ണ് തുറന്നു ഞെട്ടി കൊണ്ട് നമ്മളെ നോക്കി... നമ്മളെ പിടിച്ചു തള്ളിയതും നമ്മൾ പെണ്ണിനെ വിട്ടു സൈഡിൽ ആയി കിടന്നു പെണ്ണിനെ നോക്കി സൈറ്റ് അടിച്ചു...😜


"😬ഞാൻ ഉറങ്ങി കിടക്കുമ്പോ നിനക്ക് ഇതാണല്ലേ പണി..."


"🙄ഞാൻ ഒരു കിസ്സ്‌ തന്നെ ഉള്ളൂ... ഇനിയും കൊച്ചുങ്ങളെ തന്നു നിന്നെ പരീക്ഷിക്കാൻ ഞാൻ ഇല്ല..."


"😏ഓഹ് അല്ലേ ഞാൻ ഇവിടെ റെഡി ആയി നിക്കല്ലേ..."


"😍നീ റെഡി ആണെന്നൊക്കെ എനിക്കറിയാം... ഞാൻ നിന്നെ കിസ്സ്‌ ചെയ്തപ്പോൾ നീ എന്താ പറഞ്ഞത് എന്ന് അറിയോ..."


"🙄എന്താ പറഞ്ഞത്..."


"ഇക്കിളി ആവുന്നു അജു... എന്നാ പറഞ്ഞത്..."


"😏അത് പിന്നെ ഈ വൃത്തികെട്ട താടി കുത്തി തറച്ചാൽ അതല്ല അതിനപ്പുറവും പറയും..."


🙄വൃത്തികെട്ട താടിയാ... അതും ഇത്രക്ക് നല്ല താടി നോക്കീട്ട്... നമ്മൾ താടി ഉഴിഞ്ഞു കൊണ്ട് പെണ്ണിനെ നോക്കി പേടിപ്പിച്ചു...


"നിനക്കെന്താടി ഇവിടെ പണി ഏത് നേരം നോക്കിയാലും ഉറക്കം ആണല്ലോ... ഈ മുറി ഒക്കെ ഒതുക്കി വെച്ചാൽ എന്താ..."


"😬എന്റെ വായിൽ ഉള്ളത് കേൾക്കാൻ നിക്കണ്ട കേട്ടല്ലോ...😪ഇന്ന് കാലത്ത് കൂടി എല്ലാം അടുക്കി വെച്ചതാ ഞാൻ...😬ഇനിയും വൃത്തി വേണേൽ ഇയാൾ എന്നെ വീട്ടിൽ വിട്ടേക്ക്... നിക്ക് വയ്യ ഇവിടെ നിക്കാൻ..."


🙄പെണ്ണ് രക്ഷപെടാൻ ഉള്ള അടവ് ആണല്ലോ പടച്ചോനെ...


"😍നീ വേണേൽ ഇതുങ്ങളെയും കൊണ്ട്  രണ്ട് ദിവസം പോയി നിന്നോടി നിന്റെ വീട്ടിൽ..."


"😏അയ്യടാ എന്താ ഒരു പൂതി... ആ രണ്ട് ദിവസം മോൻ അങ്ങനെ ഇപ്പൊ സുഖിക്കേണ്ട..."


പെണ്ണ് നമ്മളെ പുച്ഛിച്ചു കാണിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ നന്നായി ഇളിച്ചു കൊടുത്തു...


"😬ഇയാൾ അല്ലേ ഷെൽഫ് തുറന്നു ഇട്ടു പോയത് അതോണ്ടാ ഇതൊക്കെ ഇങ്ങനെ... വേണേൽ എടുത്തു വെക്ക്... ഞാൻ ഒരിക്കൽ പാവല്ലേ എന്ന് കരുതി വെച്ചതാ കണ്ണ് തെറ്റിയപ്പോഴേക്കും വീണ്ടും ദേ കിടക്കുന്നു..."


"നിനക്കെന്താ ഒന്ന് കൂടി എടുത്തു വെച്ചാൽ... ഇരുപത്തി നാല് മണിക്കൂറും ഉറക്കം അല്ലേ നിനക്ക് പണി...എനിക്ക് തോന്നുന്നത് എന്നോടുള്ള ദേഷ്യം കൊണ്ട് നീ തന്നെയാണോ വലിച്ചു പുറത്ത് ഇട്ടത് എന്നാ..."


അത് കേട്ടതും പെണ്ണ് ഭദ്രകാളിയേ പോലെ നമ്മളെ ഒരു നോട്ടം...


"😬അതേ ഞാൻ തന്നെയാ ഇയാളോടുള്ള ദേഷ്യം കൊണ്ട് ചെയ്തതാ...എന്താ ഇയാൾ എന്നെ ചെയ്യാ... തല്ലോ..."


"😍തല്ലൊന്നും ഇല്ല... വേണേൽ ഇത് പോലെ മൂന്ന് ട്രോഫി തരും... അതോടെ നീ പഠിച്ചോളും... അപ്പോഴുള്ള നിന്റെ അവസ്ഥ ഓർക്കുമ്പോ തന്നെ എനിക്ക് ചിരി വരാ..."


"😏എന്റെ അവസ്ഥ ഓർത്ത് ഇയാൾക്ക് ചിരിയാ വരുന്നെ അല്ലേ... ഇന്ന് ഇതുങ്ങൾ എന്തൊക്കെ ഇവിടെ ഒപ്പിച്ചു വെച്ചു എന്ന് അറിയോ...ഇത് എടുത്തു വെക്കുമ്പോഴേക്കും രണ്ടെണ്ണം കിച്ചണിലേക്ക് നീന്തി പോയി അവിടെ ഉള്ളത് മുഴുവൻ വാരി വലിച്ചു ഇട്ടിരിക്കുന്നു... അത് വെക്കുമ്പോഴേക്ക് ദേ ഇവിടെ... ഞാൻ പഠിക്കാൻ വെച്ച എന്റെ ബുക്‌സും എടുത്തു കീറിയിട്ട്... ഡ്രെസ്സ് ഇടീക്കാൻ ആണെങ്കിൽ ഒരാൾക്ക് ഇട്ടു കൊടുത്തു മറ്റേതിന് ഇട്ടു കൊടുക്കുമ്പോഴേക്ക് ഒന്നുകിൽ ഇട്ടവൻ ഊരി കാണും അല്ലേ മറ്റവൻ എവിടെ എങ്കിലും ചെന്നു എന്തെങ്കിലും ഒപ്പിച്ചു വെക്കും...ഇതൊക്കെ കേട്ടിട്ട് ഇയാൾക്ക് ചിരിയാണോ വരുന്നെ..."😕


പെണ്ണിന്റെ പരാതിയുടെ കെട്ട് കേട്ടതും നമ്മൾ പൊട്ടി ചിരിച്ചു...😅


"എന്റെ കൊച്ചുങ്ങൾ അങ്ങനെ ഒന്നും ചെയ്യില്ല ഇതൊക്കെ നീ വെറുതെ പറയുന്നതാ...എന്റെ മാത്രം ഡ്രെസ്സ് തിരഞ്ഞു പിടിച്ചു ഇവർ തറയിൽ ഇടോ... ഇത് നീ എന്നോടുള്ള ദേഷ്യം കൊണ്ട് തന്നെ ചെയ്തതാ... എന്നിട്ട് പാവം എന്റെ കൊച്ചുങ്ങളെ നേർക്ക് അല്ലേ..."


"😕അപ്പൊ കിച്ചണിൽ ചെയ്തതോ അതും ഞാൻ ആണോ..."


"പിന്നല്ലാതെ നീ കഴിക്കാൻ ചെന്നപ്പോൾ എടുത്തു ഇട്ടത് ആവും... അല്ലാതെ ഇതുങ്ങൾ കിച്ചണിൽ ഒന്നും പോവാറില്ല... അല്ലേടാ..."


"😏അപ്പോ ബുക്സ് കീറിയത് ഞാൻ ആവും..."


"നിനക്ക് പഠിക്കാൻ ഇഷ്ട്ടം അല്ലാത്തോണ്ട് അതും നീ തന്നെ ചെയ്തതാ..."


"😬ശരിയാ ഞാൻ തന്നെയാ... എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട്ടേക്ക്..."


"അതിപ്പോ നീ ഞാൻ വിളിച്ചു കൊണ്ട് വന്നിട്ട് വന്നതാണോ... നീ വലിഞ്ഞു കേറി വന്നത് അല്ലേ അത് പോലെ അങ്ങ് പോയിക്കോ..."


"😬കൊല്ലം രണ്ടാവാനായി... ഇപ്പോഴും പറയുന്നത് കേട്ടില്ലേ... ജാഡ തെണ്ടി... ഇനി നിയ എന്നും വിളിച്ചു ഇങ്ങ് വാ..."


പെണ്ണ് കലിപ്പ് ഇട്ടു ഡോറും തുറന്നു പോയി...🙄പണി ആയാ... നമ്മൾ ഉറങ്ങി കിടക്കുന്ന സ്റ്റാർസിനെ ഒന്ന് നോക്കി...😕ഇതുങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യോ...😜നമ്മളെ സ്വഭാവവും പെണ്ണിന്റെ സ്വഭാവവും അരച്ച് കലക്കി കിട്ടിയിട്ടുണ്ട്... പിന്നെ ചെയ്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ...❣️



***********💃



നമ്മൾ ഓനെയും പുച്ഛിച്ചു കാണിച്ചു ഫുഡ്‌ കഴിക്കാൻ ഇരുന്നു... മൂന്നിനെയും ഒന്ന് തിരിഞ്ഞു നോക്കിയതും അതുങ്ങൾ ടോയ്‌സ് വെച്ചു കളിക്കാ... അച്ചുട്ടൻ ആണെങ്കിൽ എല്ലാം പാർട്സ് ആക്കി ഇടുന്നുണ്ട്...🙄


"അല്ല ഇന്നെന്തു പറ്റി ഇവൾ ഇന്ന് സൈലന്റ് ആണല്ലോ..."


ഇത്ത നമ്മളെ ഇരിപ്പ് കണ്ട് ചോദിച്ചതും നമ്മൾ അയിന് ഓനെ നോക്കി പുച്ഛിച്ചു...😏


"കൊച്ചുങ്ങൾ ആകുമ്പോ വികൃതി ഒക്കെ കാണിക്കും...അതിന് എന്നോട് പരാതി പറഞ്ഞിട്ട് എന്താ കാര്യം..."


"😏ഞാൻ പരാതി പറഞ്ഞത് ഒന്നുല്ല...ഇവൻ എന്നോട് പറയാ ഇത്താ ഞാൻ ഇരുപത്തി നാലു മണിക്കൂറും ഉറക്കം ആണെന്ന്... അപ്പൊ പിന്നെ ഞാൻ എന്ത് ചെയ്യാൻ..."


"നീ എന്താ അജു അങ്ങനെ പറഞ്ഞത്... അവൾ കഷ്ടപ്പെടുന്നത് നീയും കാണുന്നത് അല്ലേ..."


"😏എവടെ കാണാൻ... ജാഡ തെണ്ടി... എപ്പോഴേലും എന്റെ ആവശ്യം വരും അപ്പൊ കാണാം..."


നമ്മൾ ഓനെ പുച്ഛിച്ചതും കുട്ടൂസ് വന്നു ഓന്റെ കാലിൽ പിടിച്ചു നിന്നു...


"ബാ... പ്പാ..."


എന്ന് വിളിച്ചതും ഓൻ അവനെ എടുത്തു ടേബിളിൽ ഇരുത്തി...


"മോന് വുശക്കുന്നുണ്ടോടാ..."എന്നൊക്കെ ചോദിച്ചു ഫുഡ്‌ വിരലിൽ ആക്കി വായിൽ വെച്ചു കൊടുത്തതും അവൻ അത് നുണയാൻ തുടങ്ങി...


"ഇവൾ എങ്ങനെ ഒക്കെ നോക്കീട്ട് എന്താ കാര്യം...ഇതുങ്ങൾക്ക് കൂർ ഇവനോട് തന്നെയാ..."


"😏ഓഹ് അതോണ്ടൊന്നും അല്ല... ഓനെ രാത്രി അല്ലേ കാണാൻ പറ്റൂ അതോണ്ടാ..."


നമ്മൾ ഇത്തയെ നോക്കി പുച്ഛത്തോടെ പറഞ്ഞു... അപ്പോഴേക്കും സുട്ടൂസും ടുട്ടൂസും അവന്റെ രണ്ട് കാലും പിടിച്ചു നിന്നു... 🙄ഓൻ നമ്മളെ നോക്കിയതും നമ്മൾ മേലോട്ട് നോക്കി ഇരുന്നു...


"ട... ക്ക്‌..."


എന്ന് കേട്ടതും നമ്മൾ അടക്കം എല്ലാരും ഓന്റെ ഭാഗത്ത്‌ നോക്കിയതും ഓൻ കറിയിൽ കുളിച്ചത് കണ്ട് നമ്മൾ ചിരിച്ചു...😁വീണ്ടും വീണ്ടും ഓനെ നോക്കും തോറും നമ്മൾക്ക്‌ ചിരി അടക്കാൻ ആയില്ല...ഓൻ നമ്മളെ തുറിച്ചു നോക്കിയതും നമ്മൾ ചിരി നിർത്തി എണീറ്റു...


"വാടാ മക്കളെ ഉപ്പച്ചി കുളിച്ചിട്ട് വരട്ടെ...എന്തായാലും കൊടുത്ത പണി നിക്ക് വല്ലാണ്ട് ഇഷ്ട്ടം ആയി..."😍


"നിനക്ക് ഇതിനേക്കാൾ വലിയ പണി ഞാൻ തരാട്ടോ..."


"😏ഇങ്ങ് വാ തരാൻ..."


നമ്മൾ മുറിയിൽ ചെന്നു ഓരോന്നിനെ ആയി ഉറക്കാൻ തുടങ്ങിമൈൻഡ് ചെയ്യാതെ ഫോണും നോക്കി ഇരുന്നു...


നമ്മളും ഓനെ ഒന്നും മൈൻഡ് ചെയ്യാതെ അതുങ്ങളെ കിടത്തി ബാത്‌റൂമിൽ ചെന്നു...😌ഹെയ്ഷ് തണുത്ത വെള്ളം തലയിൽ വീഴുമ്പോൾ തന്നെ ഓനോട്‌ ഉള്ള കലിപ്പ് ഒക്കെ ഇത്തിരി മാറി...


🙄ഇവനെന്താ ഇന്ന് ഫോണിൽ ആണോ ഉറങ്ങുന്നേ... നമ്മൾ ഓനെ മൈൻഡ് ചെയ്യാതെ കണ്ണാടിക്ക്‌ മുന്നിൽ നിന്നു മുടി കെട്ടുമ്പോൾ ആണ് ഓൻ നമ്മളെ കയ്യിൽ വലിച്ചു മടിയിൽ ഇരുത്തിയത്...


"എന്താ സ്മെൽ... നീ ഏത് സോപ്പ് ആടി യൂസ് ചെയ്തേ..."


"😏എന്നെ സോപ്പിടൊന്നും വേണ്ട..."


"വേണ്ടേ..."


ഓൻ നമ്മളെ മുഖത്ത് നിന്ന് മുടി ഒക്കെ നീക്കി നമ്മളെ മുഖം ഓന്റെ നേർക്ക് പിടിച്ചു കൊണ്ട് ചോദിച്ചു...😓നമ്മൾ സൈലന്റ് ആയി ഇരുന്നതും ഓൻ നമ്മളെ അവനോട് ചേർത്ത് പിടിച്ചു...


"എന്റെ നിയ കുട്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ട് അല്ലേ... പോട്ടെടി നമ്മുടെ സ്റ്റാർസ് അല്ലേ..."


"😓നിക്ക് കഷ്ടപ്പാട് ഒന്നുല്ല... ഇയാൾ ഒക്കെ ഞാൻ കള്ളം പറയുന്നത് ആണെന്ന് പറഞ്ഞപ്പോഴാ എനിക്ക് സങ്കടം ആയെ..."


"😍അത് ഞാൻ നിന്നെ പറ്റിച്ചത് അല്ലേടി... അപ്പൊഴേക്കും നിന്റെ മോന്ത വീർത്തു വന്നല്ലോ... പിന്നെ നിന്റെ കലിപ്പും... അതൊക്ക കാണാൻ ഒരു പ്രത്യേക ഭംഗിയാ..."


"ഈ... അതൊക്കെ നിക്കറിയാം ന്നെ വിട്ടേ...സോപ്പിങ് ആയി വന്നോളും..."


"സോപ്പിങ് ഒന്നും അല്ലേടി സീരിയസ് ആണ്..."


അവൻ നമ്മളെ കഴുത്തിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞതും നമ്മൾ ഇക്കിളി കൊണ്ട് ഓനെ പിടിച്ചു തള്ളി...


"ഗുഡ് നൈറ്റ്‌ കൊജു..."


"😜ഗുഡ് നൈറ്റ്‌ ആവണം എങ്കിൽ നീ മനസ് വെക്കണം... എന്താ പറ്റോ..."


"അയ്യട... സോപ്പിങ് കണ്ടപ്പോഴേ തോന്നി... ഉദ്ദേശം എന്താണെന്ന്..."


"നിനക്ക് ഇതിനൊക്കെ എന്റെ മക്കൾ തരുമ്ടി..."


എന്നും പറഞ്ഞു ഓൻ ബെഡിൽ കയറി കിടന്നു... നമ്മൾ ഓനെ നോക്കി ഇളിച്ചു കൊണ്ട് മുടിയും കെട്ടിവെച്ചു സ്റ്റാർസിന്റെ അടുത്ത് ചെന്നു കിടന്നു...


"യ്യോ അജു ഞാൻ ഒരു കാര്യം മറന്നു..."


"🙄എന്ത്‌ കാര്യം..."


"സൈനുത്താടെ വീട്ടിൽ ഒരു ചെക്കൻ വന്നാരുന്നു... ഓൻ വൈകീട്ട് പോയി... സുട്ടൂസിന്റെ ടെഡിയും കൊണ്ടാ ഓൻ പോയത്... രണ്ടും ആണേൽ കണ്ടപ്പോൾ എന്താ ഒരു നോട്ടം..."


"🙄എന്റെ പൊന്നു നിയ...ഇത്തിരി പോന്ന കുഞ്ഞിനെയാണോ നീ കുറ്റം പറയുന്നത്... ഇതിന്റെ ഉമ്മച്ചി ആയ നീ ഇപ്പോഴും ഏതെങ്കിലും ഒരു ചെക്കനെ കണ്ടാൽ പരിസരം മറന്നു വായും നോക്കി നിക്കാറില്ലേ..."


"😌ഞാൻ വായിൽ ഒന്നുല്ല നോക്കുന്നെ ഓന്റെ താടിയും മുടിയും കണ്ണും മസിലും ബോഡി ഷേപ്പും ഒക്കെയാ..."


"😨ഏ..."


"😍മ്മ്... സത്യായിട്ടും..."


"😕പടച്ചോനെ നീ എന്താടി ഇങ്ങനെ... മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചിയാ നീ അത് മറക്കണ്ട... നിന്റെ സ്വഭാവം കണ്ടാ അതുങ്ങൾ പഠിക്കുന്നെ..."


"പക്ഷെ അതുങ്ങൾക്ക് ഇയാളെ അതേ സ്വഭാവ..."


"എങ്കിൽ നന്നായിരുന്നു..."


🙄അല്ലേലും ഇവനോട് സംസാരിച്ചു ജയിക്കാൻ ആവില്ല... കോപ്പ് ജാഡ ടതെണ്ടി... ഞാൻ എന്താ മോശമാണോ...


"നിയ ആ തോർത്ത്‌ ഇങ്ങ് എടുത്തെ..."


സൺ‌ഡേ ആയതോണ്ട് പുറത്തൊക്കെ കൊണ്ട് പോവുന്നു പറഞ്ഞു സ്റ്റാർസിനെ കാലത്ത് തന്നെ കുളിക്കാൻ കൊണ്ട് പോയതാ ഓൻ...🙄എന്തായോ എന്തോ... നമ്മൾ തോർത്ത്‌ എടുത്തു അകത്തു ചെന്നതും ഒന്ന് വെള്ളത്തിൽ കയ്യിട്ടു കളിക്കാ... മറ്റൊന്ന് ആണേൽ സോപ്പ് കയ്യിൽ എടുത്തു കഴിക്കാൻ ഉള്ള പരിപാടിയാ... മിട്ടൂസ് ആണേൽ ഓനെ  വെള്ളം മുഴുവൻ ഓന്റെ മേലേ തെറിപ്പിച്ചു കുളിപ്പിക്കാ...🙄


"ഹെയ്ഷ് ഇയാൾക്ക് ആണോ തോർത്ത്‌...ആകെ കൂടെ കുളി കഴിഞ്ഞു നിക്കുന്നത് ഇയാൾ അല്ലേ ഉള്ളൂ..."


"😓എന്നാൽ അല്ലേ നീ വരൂ... നോക്കി നിക്കാതെ ഹെല്പ് ചെയ്യടി..."


"😏ഇപ്പൊ മനസ്സിൽ ആയല്ലോ അത് മതി..."


എന്നും പറഞ്ഞു നമ്മൾ  കുട്ടൂസിന്റ അടുത്തേക്ക് നടന്നതും ദേ പോണു നമ്മൾ ഹൈ സ്പീഡിൽ അതിന്റെ മേലേക്ക്...😕പടച്ചോനെ എന്റെ കുട്ടൂസ്... എന്ന് ചിന്തിച്ചു തീർന്നില്ല നമ്മൾ ചെന്നു ഓന്റെ മേലേ വീണു...


😕എന്താപ്പോ ഇണ്ടായേ നമ്മൾ ഓനെ നോക്കിയതും ഓന്റെ കയ്യിൽ കുട്ടൂസിനെ കണ്ട് നമ്മൾ ഓനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...അപ്പോഴേക്കും ഞങ്ങളെ മേലേ വെള്ളം വന്നു വീണതും നമ്മൾ ആകെ കൂടെ നനഞ്ഞു... ഇന്ന് മൊത്തം കണ്ടക ശനി ആണല്ലോ പടച്ചോനെ...


"എന്തായാലും നനഞ്ഞു ഇനി കുളിച്ചാലോ..."


എന്നും പറഞ്ഞു ഓൻ കിസ്സ്‌ ചെയ്യാൻ എന്ന പോലെ വന്നതും നമ്മൾ ഓന്റെ മോന്ത പിടിച്ചു തിരിച്ചു എണീറ്റു...


"അതുങ്ങൾക്ക് പനി പിടിക്കും മോൻ റൊമാൻസിക്കാൻ നിന്നാൽ..."


നമ്മൾ ഒന്നിനെ ഓനെ ഏൽപ്പിച്ചു എങ്ങനെ ഒക്കെയോ രണ്ടിനെയും കുളിച്ചു... ഓൻ അപ്പോഴേക്കും ഒന്നിനെ കുളിച്ചു പരുവം ആയിരുന്നു...😓പാവം...


അതുങ്ങളെയും തോർത്തി കൊണ്ട് ഇറങ്ങിയതും മുന്നിൽ അമിക്കയും നെച്ചുനെയും കണ്ട് നമ്മൾ ഒരു വളിച്ച ഇളിയും കൊടുത്തു നിന്നു...😁


"🙄ഫാമിലി മൊത്തം ഒരുമിച്ചാണോ കുളി...?"


"😌ഇതുങ്ങളെ കുളിക്കാൻ കേറിയതാ പക്ഷെ ഇവർ ഞങ്ങളെ കൂടി കുളിച്ചു തന്നു അത്രയേ ഉള്ളൂ..."


ഓൻ അതും പറഞ്ഞു സ്റ്റാറ്റസിനെ ബെഡിൽ കിടത്തി... ഡ്രെസ്സ് ഇടീക്കാൻ ഉള്ള ഓന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ അമിക്കയും നെച്ചുവും ഹെല്പ് ചെയ്തോണ്ട് അങ്ങനെ അത് വിജയം കണ്ടു...



**********💞



"ഇനി ഞങ്ങൾ ഡ്രെസ്സ് റെഡി ആവട്ടെ... നിങ്ങൾ രണ്ടും ഇതിനെയും കൊണ്ട് പുറത്ത് നിന്നെ..."


"🙄അതും ഒരുമിച്ചാണോ..."


നമ്മൾ പറയുന്നത് കേട്ട് അമി നമ്മളെ അന്തം വിട്ടു നോക്കി ചോദിച്ചു...


"😕ഓഹ് എന്റെ അമി ഞാൻ ബാത്‌റൂമിൽ ചെന്നു കുളിക്കട്ടെ ഇത് വരെ അത് തീർന്നിട്ടില്ല...ഇവൾ പിന്നെ ഇവിടെ നിന്നു റെഡി ആയിക്കോട്ടെ എന്ന് കരുതിയാ ഇതുങ്ങൾ അടുത്ത് ഉണ്ടെങ്കിൽ ഇവര് വിട്ടില്ല എന്നാണ് പറയാ അത് കൊണ്ട്  പറഞ്ഞു പോയതാ..."


നമ്മൾ അതും പറഞ്ഞു ടവൽ എടുത്തു ബാത്‌റൂമിൽ കയറി...


കുളി കഴിഞ്ഞു വന്നതും പെണ്ണ് റെഡി ആയി നിന്നിട്ടുണ്ട്... കുറെ കാലം കൂടി ഒരുങ്ങിയത് കൊണ്ടാവും മൊഞ്ചത്തി ആയിട്ടുണ്ട്...നമ്മൾ നോക്കിയതും പെണ്ണ് മൈൻഡ് ചെയ്യാതെ പോയി...😌നിന്നെ ഒരിക്കൽ എന്റെ കയ്യിൽ കിട്ടും...❣️


"😍എവിടെക്കാ അജു പോണെ...?"


"എന്റെ കൊച്ചുങ്ങളെ ഈ ലോകം കാണിക്കാൻ പോവാ...അല്ലേടാ മക്കളെ..."😍


നമ്മളെ മറുപടി കേട്ട് പെണ്ണ് നമ്മളെ പുച്ഛിച്ചു സുട്ടൂസിനെയും എടുത്തു നടന്നു...


നാലും ഓരോന്നും ആയി നടന്നതും ഒരു ഓട്ടോ വന്നു മുന്നിൽ നിന്നതും അതിൽ നിന്നു ഇറങ്ങിയ  മർജാനേ കണ്ട് പെണ്ണ് നമ്മളെ നിഷ്കു ആയി നോക്കി...🙄


"🙄ഡീ നീ ഇവനെയും ക്ഷണിച്ചിട്ടുണ്ടോ...?"


അമി പെണ്ണിനെ നോക്കി ചോദിച്ചതും പെണ്ണ് മറുപടി ഒന്നും ഇല്ലാതെ ഷോക്ക് അടിച്ച പോലെ നിക്കാ...🙄


അവന് പിന്നാലെ ഒരു സ്ത്രീയും കയ് കുഞ്ഞും ഇറങ്ങുന്നത് കണ്ട് ഞങ്ങൾ കണ്ണും മിഴിച്ചു നിന്നു...🙄ഇവനെന്താ അവരെയും കൊണ്ട് ഇവിടെ...🤔ഈ പെണ്ണ് ഏതാണാവോ പടച്ചോനെ... 


🙄നമ്മൾ പെണ്ണിനെ നോക്കിയതും പെണ്ണ് വായും പൊളിച്ചു അതേ നിൽപ്പ് ആണ്...


"😍നിയ... ബേട്ടി..."


🙄അവൻ തുടങ്ങി... അത് കേട്ടതും പെണ്ണ് ഇളിച്ചു കൊണ്ട് ഓന്റെ അടുത്തേക്ക് നടന്നു...


"😍യ്യോ മർജാൻ കാക്കു... ഇങ്ങള് എവിടെ ആയിരുന്നു...എന്റെ ഡെലിവറി ഒക്കെ കഴിഞ്ഞു... ദാ കണ്ടില്ലേ വയർ ഒക്കെ കുറഞ്ഞു... ഇങ്ങളെ നമ്പറിൽ ഞാൻ മെസേജ് അയച്ചതാ... ഇയാക്ക് മനസ്സിൽ ആവാൻ ഞാൻ ഇഗ്ലീഷിലാ അയച്ചത്... ന്നിട്ടും ഇങ്ങള് നോക്കീല... സ്റ്റാറ്റസ് ഇട്ടു അതും നോക്കീല... എവിടെ ആർന്നു ഇത്രയും കാലം... ഞാൻ എപ്പോഴും ആലോചിക്കും എന്റെ മർജാൻ കാക്കു എവിടെയാ പോയെ എന്ന്..."


😨ആ പറഞ്ഞത് മുഴുവൻ കേട്ട് നമ്മൾ ബോധം പോയ കണക്കെ നിന്നു...


"ഡാ... അജു... എന്താടാ ഈ പെണ്ണ് ഓനോട്‌ പറയുന്നത്... നിന്നെ പോലും അവൾ ഇങ്ങനെ ഓർത്ത് കാണില്ലെന്ന് തോന്നുന്നു..."


"🙄ആർക്കറിയാം... ഒരു കാര്യത്തിൽ ആശ്വാസം ഉണ്ട്... ആ കോപ്പ് വിളമ്പിയത് മുഴുവൻ അവന് മനസ്സിൽ ആയിട്ടില്ല... അല്ലേ ഇപ്പൊ തന്നെ ഓൻ അവളെ കയ്യും പിടിച്ചു കൊണ്ട് പോയേനെ..."


"🤔ഇതാരാ മർജാൻ കാക്കു...?"


🙄പിന്നിൽ ഉള്ളതിനെ ചൂണ്ടി അവൾ ചോദിച്ചതും ഞങ്ങളും അത് അറിയാൻ ഉള്ള ആകാംക്ഷയിൽ നോക്കി...


"My wife and my baby..."


🙄ഇവന് വൈഫും കുഞ്ഞുമൊക്കെ ഉണ്ടായിരുന്നോ... പെണ്ണ് ഇപ്പോഴും കാര്യമായ ഷോക്ക് കിട്ടിയ നിൽപ്പ് ആണ്...


"🙄അജു ഇവൻ പറഞ്ഞത് കെട്ടിയോളും മോളും ആണെന്നല്ലേ..."


"🙄അത് വരെ നിനക്ക് മനസ്സിൽ ആയില്ലെടി കോപ്പേ... അനുട്ടി പറയും അല്ലോ ഇതിനുള്ള ഉത്തരം... നീയല്ലേ പറഞ്ഞത് നീ ഇവന് മെസേജ് അയച്ചു ഇംഗ്ലീഷിൽ എന്നൊക്കെ..."


"😏പിന്നെ ഫോണിൽ ടൈപ് ചെയ്യുമ്പോ ഇംഗ്ലീഷിൽ അല്ലേ വരൂ..."


"😕അതാണോ ഞാൻ കരുതി നിനക്ക് വിവരം വെച്ചു എന്ന്... വെറുതെ അല്ല ഇവന്റെ അഡ്രസ് ഇത്രയും കാലം ഇല്ലാതിരുന്നത്... ആ മെസേജ് കണ്ട് ബോധം പോയി കാണും..."


"അജു വീട്ടിൽ ഒരു ഗസ്റ്റ്‌ വന്നിട്ട് നീ അവരെ അവിടെ തന്നെ നിർത്തിയേക്കുവാണോ... അകത്ത്‌ വിളിക്കെടാ അവരെ..."


ഇത്തൂസ് പിന്നിൽ നിന്നു പറഞ്ഞതും നമ്മൾ അവരെ വിളിച്ചു അകത്ത് കയറ്റി ജ്യൂസ് ഒക്കെ കൊടുത്തു...


"😍നല്ല മോൾ അല്ലേ അജു... എന്താണാവോ ഇനി ഇതുങ്ങളെ പേര്...🙄അത് എങ്ങനെയാ ഹിന്ദീൽ ചോയ്ക്കുന്നെ അജു..."


നമ്മൾ ചോദിച്ചതും ഓൻ മോളെ വാങ്ങി അതിനെ ഉമ്മ വെച്ചു...


"ശബാന ജാസ്മിൻ...😍ബേട്ടി നിയ മർജാൻ..."


😨അത് കേട്ടതും നമ്മൾ ഇരുന്നിടത്തു നിന്നും അറിയാതെ എണീറ്റു...ഇതൂസും അമിയും നെച്ചുവും ഉമ്മച്ചിയും ഒക്കെ ചിരിക്കാൻ തുടങ്ങിയതും നമ്മൾ പെണ്ണിനെ നോക്കി...


"😍യ്യോ എന്റെ പേരാണോ...😒നമുക്ക് ടുട്ടൂസിന് മർജാൻ എന്ന് പേരിടർന്നു അല്ലേ അജു..."


🙄ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ...ആ കോപ്പ് ആണെങ്കിൽ അവന്റെ മോളെ ഉമ്മ വെക്കുന്നത് മുഴുവൻ കൊള്ളുന്നത് നമ്മളെ നെഞ്ചിലാ...😪ഇവന് ഈ കോപ്പിന്റെ പേരെ കിട്ടിയുള്ളൂ ഇടാൻ...


"😕നിനക്ക് അത്രക്ക് താല്പര്യം ആണെങ്കിൽ നമുക്ക് നെക്സ്റ്റ് നോക്കാടി..."


"🙄യ്യോ... ന്നാ വേണ്ട..."


😏അല്ലേ ഇപ്പൊ ആര് സമ്മതിക്കുന്നു... ഇനി പത്ത് ഇരുപത് പിള്ളേർ ഉണ്ടായാലും ആ പേര് വെക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല മോളെ...


"😌നീ കിട്ടിയ ചാൻസ് മുതലാക്കല്ലേ മോനെ അജു...അവനോടുള്ള ആരാധന കൊണ്ട് ചിലപ്പോൾ പെണ്ണ് ഒരു പരീക്ഷണത്തിനും റെഡി ആവും..."


അമി നമ്മളെ കാതിൽ ആയി പറഞ്ഞു കൊണ്ട് ഇളിച്ചു കാണിച്ചു...


"😒അവൾക്ക് നിന്നെക്കാൾ ബുദ്ധി ഉണ്ട്... അങ്ങനെ ഒന്നും കുരിപ്പ് വീഴില്ല..."


പെണ്ണ് ആണേൽ തറയിൽ ഒന്നും അല്ല...കോപ്പിന്റെ പേരാണെന്ന് കേട്ടപ്പോൾ അതിനെ സ്നേഹിച്ചു കൊല്ലാ...🙄


"ഇങ്ങള് ഇത്രേം കാലം എവടെ ആയിരുന്നു കാക്കു...ഡെലിവറിക്ക്‌ ശേഷം വരത്തോണ്ട് നിക്ക് എന്ത് മാത്രം സങ്കടം ആയീന്ന് അറിയോ..."😓


😲കുരിപ്പ് അവനെ പറ്റി ഓർത്തിട്ട് പോലും ഇല്ല... പറയുന്നത് കേട്ടില്ലേ...🙄ഇനി ഇവനെ എങ്ങാനും ആലോചിച്ചു കാണോ...🤔


അവളെ കോപ്രായങ്ങൾ കണ്ട് അവൻ ഒരു നീണ്ട പ്രസംഗം തന്നെ നടത്തി...🙄പെണ്ണ് ഒക്കെ കേട്ട് നമ്മളെ ഒരു നോട്ടം...


"എന്താ അജു ഇവൻ ഈ പറഞ്ഞത്...?"


"എടീ നീ ആ കൊച്ചിനെ കണ്ടില്ലേ നമ്മുടെ സ്റ്റാർസിന്റെ അതേ പ്രായം ആണ്... നിന്റെ ഡെലിവറി ടൈം ആണ് ഇവരെ ഡെലിവറിയും എന്നാണ് പറഞ്ഞത്... ഇവൻ അന്ന് നിന്നെ കാണാൻ വന്നതിന്റെ പിറ്റേന്ന് തന്നെ നാട്ടിൽ പോയതാ... എല്ലാം നിന്നോട് പറഞ്ഞിട്ടുണ്ട് എന്നാ പറയുന്നത്...നിനക്ക് മനസ്സിൽ ആയില്ലെന്ന് അവൻ പോലും ഇന്നാ അറിയുന്നത്..."🙄


"😕ഹിന്ദീൽ ആവും അതോണ്ടാ..."


"🙄മലയാളത്തിൽ ആണേലും നിന്റെ തലയിൽ കേറില്ല... നീ ഓന്റെ താടിയും മുടിയും മസിലും ബോഡി ഷേപ്പും ഒക്കെ നോക്കി നിന്നാൽ അവൻ പറയുന്നത് വല്ലതും കേൾക്കോ..."


"😍അത് ഞങ്ങളെ വീട്ടിൽ പെയിന്റ് പണിക്ക് വന്നപ്പോ തന്നെ ഞാൻ നോക്കീതാ..."


😨ഈ കോപ്പ് എന്നെ അറ്റാക്ക് വരുത്തി കൊല്ലും... അവൻ ഇവളെ പെങ്ങൾ ആയാണ് കാണുന്നത് എന്നാ പറയുന്നത് എങ്കിലും എനിക്കിപ്പോ അവനെക്കാൾ ഡൌട്ട് ഇതിനെയാണ്...😕ഒരു ആങ്ങളയെ ഇങ്ങനെ നോക്കോ...🙄


അവർക്ക് കഴിക്കാൻ ഒക്കെ കൊടുത്തു അരമണിക്കൂർ ചിലവഴിച്ചു അവർ പോവാൻ ഇറങ്ങി...🙄പെണ്ണിനേയും കൊച്ചുങ്ങളെയും മാത്രം കാണാൻ ആയിട്ടാണ് ഭാര്യയെ കൊണ്ട് വന്നത് എന്ന് കേട്ടപ്പോൾ ആണ് അവന്റെ മനസ്സിൽ ഇവളോടുള്ള സ്ഥാനം മനസ്സിൽ ആയത്...ആർക്കും ഇഷ്ട്ടം ആവും... അതിൽ നമ്മക്ക് ഇത്തിരി കുശുമ്പ് ഇല്ലാതില്ല... പെണ്ണിന്റെ കൂടെ അല്ലേ ജീവിതം പകർന്നത് ആവും...😌


പെണ്ണ് പിന്നെ മിട്ടൂസിന്റെ ഉടുപ്പും ശൂസും ടോയ്‌സും ഒക്കെ എടുത്തു കവറിൽ ആക്കി അതിന് കൊടുത്തു... അവൻ അവളെ ഒരുപാട് വർണിച്ചു പോയതും പെണ്ണ് നട്സ് പോയ അണ്ണാനെ പോലെ അവൻ പോയ വഴിയേ നോക്കി നിന്നു...🙄


"അവൻ നാട്ടിൽ തന്നെ വാടക വീട് എടുത്തു താമസിക്കുന്നുണ്ട്... നമുക്ക് ഇടക്ക് പോയി കാണാന്നെ..."


"🙄ആരെ...?"


അമി നമ്മളെ മൊത്തത്തിൽ ഒന്ന് നോക്കി ചോദിച്ചു...


"നിയ ബേട്ടിയേ അല്ലാതെ ആരെ..."😕


"😍ഹെയ്ഷ് നിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല..."


"🙄എന്ത്‌...?"


"😌ആ മോൾക്ക് എന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ ആ പേര് ഇട്ടത്... പടച്ചോനെ ഇത്രക്ക് സ്നേഹം ഉള്ള മർജാൻ കാക്കുനെ നിക്ക് അടുത്ത ജന്മത്തിൽ കെട്ടിയോൻ ആയി കിട്ടണേ..."


😨അത് കേട്ടതും നമ്മൾ പെണ്ണിനെ തുറിച്ചു നോക്കി...


"😠അങ്ങനെ ഇപ്പൊ മോൾ സുഖിക്കേണ്ട... നിന്നെ അടുത്ത ജന്മത്തിലും ഞാൻ തന്നെ കെട്ടും... മൂന്നല്ല ആറ് കൊച്ചുങ്ങളെ തരും ഞാൻ നിനക്ക്..."


"😨യ്യോ ആറോ..."


[🙄Crazy love 2 നമുക്ക് അജുന്റെയും നിയയുടെയും അടുത്ത ജന്മം എങ്ങനെ ആണെന്ന് നോക്കിയാലോ... ]😌


"😬പിന്നല്ലാതെ സ്വന്തം കെട്ടിയോന്റെ മുന്നിൽ വെച്ചു അവനെ കെട്ടിയോൻ ആയി വേണം എന്നൊക്കെ പറയുമ്പോ ആരാടി കേട്ട് നിക്കുന്നെ..."


"🙄അയിന് ഇപ്പൊ അല്ലല്ലോ അടുത്ത ജന്മത്തിൽ അല്ലേ..."


"അടുത്ത ജന്മത്തിലും എനിക്ക് നിന്നെ തന്നെ വേണം... ഒരുത്തനും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല..."


"😬ഒന്ന് നിർത്തോ രണ്ടും... ഈ ജന്മം തന്നെ തന്നത് പടച്ചോന് പോലും നിങ്ങളെ  വേണ്ടന്ന് തോന്നി കാണും... അപ്പോഴാ അടുത്ത ജന്മം... എന്നിട്ടല്ലേ നീയൊക്കെ കെട്ടുള്ളൂ..."


അമി ഞങ്ങളെ നോക്കി കലിപ്പ് ഇട്ടതും നമ്മൾ പെണ്ണിനെ തുറിച്ചു നോക്കി കുട്ടൂസിനെയും എടുത്തു നടന്നു...


"ടുട്ടൂസെ കണ്ടോടാ നിന്റെ ഉമ്മച്ചിയും ബാപ്പച്ചിയും അടുത്ത ജന്മത്തിൽ ഉള്ള കാര്യം പറഞ്ഞ ഇന്നത്തെ പിണക്കം..."


"😏ഞാൻ പിണങ്ങീട്ട് ഒന്നുല്ല... ഇതല്ലേ ഇവന്റെ സ്വഭാവം അതോണ്ടാ ഞാൻ അങ്ങനെ ഒക്കെ പ്രാർത്ഥിച്ചത്... ആ മർജാൻ കാക്കു എന്നെങ്കിലും കലിപ്പ് ആവുന്നത് ഇങ്ങള് ആരേലും കണ്ടിട്ടുണ്ടോ..."


"അവന് നിന്നെ പുറമെ കണ്ടുള്ള പരിചയം അല്ലേ ഉള്ളൂ...അണ്ടിയോട് അടുക്കുമ്പോൾ അല്ലേ മാങ്ങയുടെ പുളി അറിയൂ..."😏


"😕ഈ... വൃത്തികെട്ട ജന്തു...ഞാൻ എന്താ അത്രക്ക് മോശമാണോ...?"


"🙄എടാ അജു നീ അവളെ ബുദ്ധിക്ക് മാച്ച് ആയത് വല്ലതും പറ... അവൾ വേറെ എന്തോ ആണ് ഊഹിച്ചത് എന്ന് തോന്നുന്നു..."


അവളെ മുഖത്തെ എക്സ്‌പെർഷൻ കണ്ട് അമി പറഞ്ഞതും നമ്മൾ പെണ്ണിനെ തിരിഞ്ഞു നോക്കി...🙄


"ബംഗാളി കാക്കുനെ ഒക്കെ കിട്ടാനും വേണം ഒരു ഭാഗ്യം... നമ്മൾ എങ്ങാനും വഴി മാറി വല്ല ബംഗാളിലും എത്തി പെട്ടാൽ ഓന്റെ പേര് പറയാലോ..."


നെച്ചു പറയുന്നത് കേട്ട് അമി കിളി പോയ പോലെ അവളെ തിരിഞ്ഞു നോക്കി...🙄


"😬നീ എന്തിനാടി ഇപ്പൊ ബംഗാളിൽ പോണെ... വഴി മാറാൻ..."


അവൻ കലിപ്പ് ആയതും പെണ്ണ് ഇളിച്ചു കൊടുത്തു...🙄


"എടീ നീ അത് വിട്... അവൻ നിന്നെ സ്വന്തം പെങ്ങൾ ആയിട്ടാ കാണുന്നത്...നീയും അങ്ങനെ കണ്ടാൽ മതി..."


"😍യ്യോ ആന്നോ..."


🙄ഇതിനോട് എന്ത്‌ പറഞ്ഞാലും പണി ആണല്ലോ... നമ്മൾ പിന്നെ സ്വയം തലക്ക് രണ്ട് കൊടുത്തു സൈലന്റ് ആയി ഇരുന്നു...


"മർജാൻ കാക്കു കൊണ്ട് വന്ന ലഡുവും ജിലേബിയും ആണ്...വെറുതെ ഇരിക്കേണ്ട എന്ന് കരുതി ഞാൻ ഇത് എടുത്തു...അമിക്കാക്ക് വേണോ...?"


"പിന്നെ വേണ്ടാതെ... ഒന്നുല്ലേലും ഞാനും അവനും ഇപ്പൊ ബ്രോ അല്ലേ..."


എന്നും പറഞ്ഞു ഓൻ അത് വാങ്ങി വായിൽ ഇട്ടു... എല്ലാറ്റിനും പിരി ഇളകി എന്നാ തോന്നുന്നേ...


"അജു നീയും കഴിക്കെടാ... നിന്റെ ബംഗാളി അളിയൻ കൊണ്ട് വന്നത് അല്ലേ..."


😬നമ്മൾ അതിന് ഓനെ നോക്കി പല്ല് കടിച്ചു...



***********💃



കടൽ തീരത്ത് എത്തിയതും നമ്മൾ കുട്ടൂസിനെയും കൊണ്ട് ഇറങ്ങി...നമ്മളെ കയ്യിൽ ഒതുങ്ങി നിക്കുന്നത് അവൻ മാത്രേ ഉള്ളൂ...സുട്ടൂസിനെ പിന്നെ ഓനെ കൊണ്ടേ പറ്റൂ... ടുട്ടൂസിനെ പിന്നെ അമിക്ക ഉള്ളോണ്ട് എടുത്തു നടക്കാൻ ആളായി... നെച്ചു മിട്ടൂസിനെയും കൊണ്ട് നമ്മളെ പറ്റി ചേർന്നു നടന്നു...


അനുട്ടിയും അച്ചുട്ടനും ഉണ്ടായിരുന്നേൽ ഒരു കമ്പനി ആയേനെ... ഇത്ത ഫ്രണ്ടിന്റെ അനിയത്തീടെ കല്യാണം എന്നും പറഞ്ഞു നമ്മൾ ഇറങ്ങുമ്പോ റെഡി ആവാ...


🙄ഈ വെള്ളം നോക്കി നിക്കുന്നതിനേക്കാൾ നല്ലത് അവരെ കൂടെ ചെന്നു ബിരിയാണി കഴിക്കുന്നതാ...അതുങ്ങൾക്ക് വെയിൽ കൊള്ളും എന്നുള്ളത് കൊണ്ട് പെട്ടെന്ന് തന്നെ അവിടന്ന് വന്നു...


പിന്നെ പാർക്കിലും മാളിലും ഒക്കെ അവരെ ഫ്രീ ആയി കളിക്കാൻ വിട്ടു...🙄പത്ത് മാസം കൂടെ കിടന്ന പരിചയം ഒന്നും സുട്ടൂസിനോട് അവർക്ക് ഇല്ല... ഇനി നമ്മളെയും അജുനെയും പോലെ അവിടെയും വഴക്കാണോ... വെറുതെ അല്ല നമ്മക്ക് ഇടക്ക് ഇടക്ക് ചവിട്ടും കുത്തും കിട്ടിയത്... ഇതുങ്ങൾ അവിടെ പൊരിഞ്ഞ തല്ലാണെന്നാ തോന്നുന്നേ...😕


😍മിട്ടൂസിനെ പെണ്ണിന് നല്ലോണം പിടിച്ച മട്ടുണ്ട്... പെണ്ണ്  അവന്റെ കൂടെയാ കളി...


നമ്മൾ അതൊക്കെ നോക്കി ഇരുന്നു അജുനെ ഒന്ന് നോക്കിയതും നമ്മളെ നോക്കുമ്പോ ഓന്റെ മുഖത്ത് കലിപ്പാണ്...😏ജാഡ അല്ലാണ്ട് എന്താ...


"ഡീ നിയ അത് നോക്കിക്കേ..."


നമ്മളെ നെച്ചു തോണ്ടി വിളിച്ചതും നമ്മൾ തിരിഞ്ഞു നോക്കി... വലിയ ഗ്ലാസ് വിൻഡോസ് വഴി നമ്മൾ താഴേക്ക് നോക്കിയതും ഒരു ആൾക്കൂട്ടം...😕ഇതിപ്പോ ഇവൾ അവിടെ കൂടി നിന്ന ആണുങ്ങളെയാണോ നമ്മക്ക് കാണിച്ചു തന്നത്...😍ഫ്രീ അല്ലേ നോക്കികളയാം...


🙄നമ്മൾ ഒരു സേഫിനു വേണ്ടി ഓനെ തിരിഞ്ഞു നോക്കിയതും ഓൻ കൊച്ചുങ്ങളെ കെയർ ചെയ്യുന്ന തിരക്കിൽ ആണ്...


"😍നിനക്ക് എപ്പോ തുടങ്ങിയെടി ഈ സൂക്കേട്... അമിക്ക കാണേണ്ട തല്ലി കൊല്ലും..."


"😕എടീ നീ ആരെ കാര്യാ ഈ പറയുന്നേ... എടീ ആ കാറിന്റെ അടുത്തേക്ക് നോക്ക്..."


നമ്മൾ അവരെ മുന്നിൽ ഉള്ള നീണ്ട നിര കഴിഞ്ഞു കാറിന്റെ അടുത്തേക്ക് കണ്ണ് എത്തിച്ചതും ആ നിക്കുന്ന ലവനെ കണ്ട് നമ്മളെ കണ്ണ് തള്ളി...😍


"😍യ്യോ പടച്ചോനെ ഫഹദ്ക്കാ... എടീ നോക്കി നിക്കാതെ വാടി നിക്ക് ഓനെ ഒന്ന് തൊടണം... പറ്റുമെങ്കിൽ ഒരു സെൽഫി എടുക്കണം..."


[🙄തള്ളല്ല ഞാൻ ഫഹദ് ഫാസിലിനെ കണ്ട സീനാ... സെല്പി എടുത്തിട്ടില്ല...😕അടുത്തേക്ക് പോവാൻ പറ്റിട്ടില്ല... ദൂരെ നിന്ന് വായും പൊളിച്ചു നോകീട്ടുണ്ട്...😍]


"അയിന് അവർ വിടോടി..."😪


ഞങ്ങൾ രണ്ടും അവരെ നോക്കിയതും അവർ തള്ളി മറിക്കുന്ന തിരക്കിൽ ആണ്...


"🙄വാ മുങ്ങാം... തള്ള് തീരുമ്പോഴേക്കും വരാം..."


"പിടിച്ചാലോ..."


"😏രണ്ട് തല്ലല്ലേ... പിന്നെ കുറച്ച് ഉപദേശവും... അതൊക്കെ നിക്ക് ശീലം ഇണ്ട്... പക്ഷെ ഫഹദ്ക്കാനെ പിന്നെ കാണില്ല... സെൽഫി എടുത്തു നമുക്ക് എല്ലാരേയും ഞെട്ടിക്കണം... നീ വാടി..."


നമ്മൾ മെല്ലെ അവിടെ ഒക്കെ ഒന്ന് നോക്കുന്നത് പോലെ നടന്നു പുറത്തേക്ക് ഇറങ്ങി ഒരു ഓട്ടം...😍


ഫോർത്ത് ഫ്ലോറിൽ നിന്ന് തുടങ്ങിയ ഓട്ടം ഫസ്റ്റ് ഫ്ലോറിൽ എത്തി നിർത്തി ചുറ്റിലും നോക്കാൻ തുടങ്ങി...


"ദേഡി അവടെ..."


നെച്ചു പറഞ്ഞതും നമ്മൾ പെണ്ണിന്റെ കയ്യും പിടിച്ചു അങ്ങോട്ട് നടന്നു...


😍യ്യോ നമ്മൾ കാലും പൊക്കി രണ്ട് വിരലിൽ നിന്നു എത്തിച്ചു നോക്കിയതും ഓന്റെ തല മാത്രേ കാണുന്നുള്ളു...🙄ഓൻ ഈ മാളിൽ എന്തോ ഉത്ഖാടനം ചെയ്യാൻ വന്നതാ... ഓൻ റിബൺ മുറിച്ചതും കുറെ എണ്ണം സെൽഫി എടുക്കാൻ തുടങ്ങി...😍ഹെയ്‌ഷ് നമ്മക്കും എടുക്കണം അത് പോലെ ഒന്ന്... ഓനെ കെട്ടിപ്പിടിച്ചു നിക്കണം...


നമ്മൾ എല്ലാറ്റിനെയും തള്ളി മാറ്റി അകത്തേക്ക് കേറാൻ നോക്കി എങ്കിലും ഒറ്റ എണ്ണം വിടണ്ടേ...


"😌ഫഹദ്ക്കാ..."😍


എന്നൊക്കെ അലറി എന്നല്ലാതെ ആരും കേൾക്കുന്നു പോലും ഇല്ല...😓


"ദേഡി ഒരു ചെയർ നമുക്ക് അതിൽ കേറി നോക്കിയാലോ..."😌


അത് കേട്ടതും നമ്മൾ പിന്നെ ഒന്നും നോക്കാതെ അവിടെ കണ്ട ചെയർ എടുത്തു വന്നു അതിൽ കേറി നോക്കി...😍യ്യോ എന്നാ മൊഞ്ചാ... ബ്ലാക്ക് സോട്ടും കോട്ടും ഒക്കെ കലക്കിയിട്ടുണ്ട്...


😲ഓൻ ഷേക്ക്‌ ഹാൻഡ് ഒക്കെ കൊടുത്തു ഇറങ്ങിയതും എല്ലാം കൂടി ഉന്തും തള്ളും തുടങ്ങിയതും ഞങ്ങൾ രണ്ടും തെറിച്ചു വീണു...😨അപ്പൊ തന്നെ ഞങ്ങളെ ഒന്ന് തുറിച്ചു നോക്കി ഒരുത്തൻ വന്നു ചെയർ എടുത്തു കൊണ്ടോയി...😏അത് വീട്ടിൽ കൊണ്ടോവാൻ ഒന്നും അല്ലല്ലോ ഒരു അത്യാവശ്യ കരത്തിന് അല്ലേ എന്താ ഓന്റെ ഒരു ജാഡ...


😪ഞങ്ങൾ ഓനെ ഒന്ന് തൊടുക ഏലും ചെയ്യാലോ എന്ന് കരുതി പിന്നാലെ ഓടി എങ്കിലും ഓൻ  ലിഫ്റ്റിൽ കയറി പോയി...😏ജാഡ തെണ്ടി... എത്ര വിളിച്ചു ഓനെ ഒന്ന് തിരിഞ്ഞു നോക്കിയാൽ എന്താ കോപ്പിന്...😒ഇനി ഓനെ ഒറ്റയ്ക്ക് കണ്ടാലും നോക്കില്ല... കോപ്പ്...


"😏വല്യ ജാഡയാടി ഓന്... അല്ലേ നമ്മളെ വിളി ഓൻ കേൾക്കാണ്ട് ഇരിക്കോ... ഇനി ഞാൻ ഓന്റെ സിനിമ കാണെ ഇല്ല... എല്ലാം പൊട്ടി പാളീസ് ആവട്ടെ..."


"🙄നീ ഒരാൾ കണ്ടില്ലെന്ന് കരുതി അങ്ങേർക്ക് എന്താ..."


"😍ഇവനെക്കാൾ നല്ലത് ദുൽകർ ആടി... ഓൻ ഒറ്റ വിളിക്ക് നോക്കും... ജാഡ ഒന്നും തീരെ ഇല്ല..."


"😕പിന്നെ... ഈ സ്ഥാനത്ത് അങ്ങേര് ആണേലും നമ്മൾ ഇങ്ങനെ സസി ആവേ ഉള്ളൂ...അങ്ങേര് മേലേക്ക് അല്ലേ നമുക്ക് പോയാലോ..."


🙄അതും പറഞ്ഞു പെണ്ണ്  നടന്നതും നമ്മൾ പെണ്ണിനെ പിടിച്ചു നിർത്തി...


"അങ്ങോട്ടേക്ക് അല്ല ഇങ്ങോട്ട്... കെട്ടിയോന്മാർ ഉണ്ടെന്ന് മറന്ന..."


"😕ഞാൻ അത് മറന്നു... അവർ ചോദിച്ചാൽ എന്ത് പറയും..."


"😌ടോയ്‌ലെറ്റിൽ പോയത് ആണെന്ന്..."


നമ്മൾ അതും പറഞ്ഞു അതുങ്ങളെ വെച്ച സ്ഥലത്ത് നോക്കിയതും അവർ അവിടെ ഇല്ല...😨യ്യോ ഞങ്ങളെ രണ്ടിനെയും അവർ മറന്നോ...


ഞങ്ങൾ അവിടെ മുഴുവൻ അരിച്ചു പെറുക്കി പരസ്പരം നോക്കി പുറത്ത് ഇരുന്നു...


"😓വിളിച്ചു നോക്കിയാലോ..."


"😪ആ കോന്തൻ ഫഹദിനേ കൊണ്ടാ എല്ലാം ഇണ്ടായേ... ഓൻ ആണേൽ ഞങ്ങളെ ഒന്ന് നോക്കീട്ട് പോലും ഇല്ല... നീ വിളിക്ക് നിക്ക് പേടിയാ..."


"🙄നീയല്ലേ രണ്ടും തല്ലും വഴക്കും അല്ലേ പേടി ഇല്ല ശീലം ആണ് എന്നൊക്കെ പറഞ്ഞത്..."


"😕അയിന് ഓൻ ഇവിടെ ഇട്ടേച്ചു പോവല്ലേ ചെയ്തേ... അത് നിക്ക് ശീലം ഇല്ലല്ലോ..."


നെച്ചു നമ്മളെ ഒന്ന് നോക്കി അമിക്കാനെ കാൾ ആക്കി എങ്കിലും ഓൻ എടുക്കുന്ന ലക്ഷണം ഇല്ല... സഹി കേട്ടപ്പോൾ നമ്മൾ അജുനെയും വിളിച്ചു നോക്കി ഓനും സ്വിച്ച് ഓഫ് ആണ്...🙄


കയ്യിൽ ആണേൽ നയാ പൈസയും ഇല്ല...ഫുഡ്‌ ഒക്കെ വാങ്ങിച്ചു തരും എന്ന് പറഞ്ഞത് ആണ്... അതും ക്യാൻസൽ ആയോ പടച്ചോനെ...😓


ഓന്റെ വണ്ടി ആണേൽ പാർക്കിങ് ഏരിയയിൽ പോലും ഇല്ല...🙄ഇത് അത് തന്നെ അവറ്റകൾ ഞങ്ങളെ ഇവിടെ ഇട്ടേച്ചു പോയി...


"😪നമുക്ക് ഒരു ഓട്ടോ വിളിച്ചു പോയാലോ അവിടെ എത്തിയാൽ കാശ് കൊടുക്കാം..."


"അയിന് അവർ വീട്ടിലേക്ക് പോയത് അല്ലെങ്കിലോ... നമ്മളോട് ചോയ്ക്കില്ലേ അവരെവിടെ എന്ന്... അപ്പൊ എന്ത് പറയും...?"🙄


"എങ്കിൽ നീ വീട്ടിൽ വിളിച്ചു നോക്ക്... അയിന് ആരെയും പേടിക്കേണ്ടല്ലോ... അവർക്ക് ഒക്കെ നിന്നെ വല്യ ഇഷ്ട്ടം അല്ലേ..."


"😏അതൊക്കെ കാണുമ്പോ മാത്രേ ഉള്ളുടി... ഞാൻ ഇല്ലാത്തപ്പോൾ എന്നെ കുറ്റം പറയലാ അവരെ പണി... അവർ വീട്ടിൽ എത്താറായില്ല... അത് വരെ നമുക്ക് ഇവിടെ ഒക്കെ ചുറ്റി കറങ്ങാം... എത്ര കാലായി ഇങ്ങനെ ഫ്രീ ആയി നടന്നിട്ട്..."😍


നമ്മൾ പെണ്ണിനേയും പിടിച്ചു അവിടെ ഒക്കെ നടന്നു...


"😍ജെസിയും ശമിയും വേണാർന്നു അല്ലേ... നല്ല രസണ്ടാവും..."


"😌നമുക്ക് സെൽഫി എടുത്തു അവറ്റകൾക്ക് സെൻറ് ചെയ്യാടി കാണാട്ടെ കണ്ട് അസൂയ ഇണ്ടാവട്ടെ..."


നമ്മൾ അപ്പൊ തന്നെ സെൽഫി എടുത്തു അവറ്റകൾക്ക്‌ അയച്ചു കൊടുക്ക മാത്രല്ല സ്റ്റാറ്റസ് കൂടി ഇട്ടു...😏ഇവിടെ ഇട്ടേച്ചു പോയൊണ്ട് കരയല്ലന്ന് കാണാട്ടെ രണ്ടും...


😪എന്റെ കൊച്ചുങ്ങൾക്ക് വിശക്കുന്നുണ്ടാവോ എന്തോ... ഫീഡിങ് ബോട്ടിൽ വെച്ച് ഓൻ അഡ്ജസ്റ്റ് ചെയ്തോളും... എന്നാലും ഓന് എങ്ങനെ തോന്നി അതുങ്ങളെ ഓർത്തിട്ട് ഏലും ഇത്തിരി ദയ കാണിക്കർന്നു...


"😕ദേഡി ഷുഗർ മാൻ അല്ലേ അത്... ഓൻ കാറൊക്കെ വാങ്ങി ല്ലേ... ഓനോട്‌ ചോയ്ച്ചാലോ വീട്ടിൽ കൊണ്ട് വിടൊന്ന്... ഓട്ടോ കാശ് ലാഭം അല്ലേ..."


"🙄അന്ന് ഒരിക്കൽ ഓന്റെ പിന്നാലെ പോയിട്ട് നിനക്ക് തൃപ്തി ആയിട്ടില്ലേ..."


"😕ഓൻ ഇപ്പൊ പെണ്ണൊക്കെ കെട്ടി നന്നായില്ലേ... ഓൻ ഇല്ലേലും നമ്മക്ക് കാറിൽ ഒക്കെ വരാൻ പറ്റും എന്ന് ആ അജു കാണട്ടെ..."


ഞങ്ങളെ കണ്ടതും ഓൻ ചുറ്റിലും ഒന്ന് നോക്കി...😌നമ്മൾ അയിന് ഒന്ന് ഇളിച്ചു കൊടുത്തു...


"കാക്കു ഞങ്ങളെ വീട്ടിൽ ഡ്രോപ് ചെയ്യോ..."


"🙄കാക്കുവോ... നീ അങ്ങനെ അല്ലായിരുന്നല്ലോ എന്നെ വിളിക്കൽ..."


"അത്... അത് പിന്നെ പണ്ടല്ലേ... ഇപ്പൊ നിക്ക് വിവരം ഒക്കെ വെച്ചു..."


"😕എന്ത് തന്നെ ആയാലും ഞാൻ ഇല്ല... നിങ്ങളെ എന്ന് കാണുന്നോ അന്ന് എനിക്ക് കഷ്ടകാലം ആണ്... അതോണ്ട് പറയാ വെറുതെ എന്നെ മെനക്കെടുത്താതെ വന്നത് പോലെ പോവാൻ നോക്ക്..."


"😓വന്നത് പോലെ പോവണം എന്നൊക്കെയാ ആഗ്രഹം അത് ഇനി നടക്കില്ല...അവർക്ക് എന്തോ അത്യാവശ്യം ഉള്ളോണ്ട് ഞങ്ങളെ ഇവിടെ നിർത്തി പോയി..."


"🙄അവർ അല്ലേ ഞാൻ ഇറങ്ങുമ്പോ ഫുഡ്‌ കോർട്ടിൽ കണ്ടത്...മക്കളും ഉണ്ടല്ലോ..."


😲യ്യോ അപ്പൊ പോയില്ലേ ന്നെ കൂട്ടാതെ ഫുഡ്‌ കഴിക്കാ അല്ലേ... വെറുതെ തെറ്റി ധരിച്ചു... നമ്മൾ ഓനെ നോക്കി ഒരു വളിച്ച ഇളി കൊടുത്തു...


"😓അത്... അത് ഇല്ലേ...ഞങ്ങൾ ടോയ്‌ലെറ്റിൽ പോയി വന്നപ്പോ അവരെ കണ്ടില്ല അതാ... താങ്ക്സ്..."


"ഒന്ന് പോയെടി അവളെ ഒരു താങ്ക്സ്..."


ഷുഗർ മാൻ മാറ്റി ഹീറ്റ് മാൻ ആക്കണം എന്നാ തോന്നുന്നേ...😏കോപ്പിനും ജാഡ തുടങ്ങിട്ടുണ്ട്... കാറൊക്കെ കിട്ടിയേ പിന്നെ ആവും...


"അതേ സാനിത്തയോട് എന്റെ അന്വേഷണം പറയണം കേട്ടോ..."


അതും പറഞ്ഞു ഞങ്ങൾ വീണ്ടും അകത്തേക്ക് പോയി...😁അതുങ്ങളെയും കൊണ്ട് രണ്ടും കുത്ത് പാള എടുത്തിട്ടുണ്ട്...😒മോന്ത കണ്ടാൽ അറിയാം...


😌ഞങ്ങൾ ഇളിച്ചു കൊണ്ട് അവരെ അടുത്ത് ചെന്നു ഇരുന്നതും രണ്ടും അങ്ങാടിയിൽ കണ്ട പരിചയം പോലും കാണിച്ചില്ല...


"😃ഞങ്ങൾ ടോയ്‌ലെറ്റിൽ പോയതാ...അവിടെ ചെന്നപ്പോൾ ഭയങ്കര ക്യു... അല്ലേടി... അത് പറയാന്നു വെച്ചു വിളിച്ചപ്പോൾ നിങ്ങളെ ഫോൺ ഓഫ് ആണല്ലോ... ഒടുക്കം ക്യു  എങ്ങനെ ഒക്കെയോ തീർന്നു..."🙄


നമ്മൾ കള്ള കുർബാന മുഴുവൻ നടത്തി എങ്കിലും രണ്ടും ഞങ്ങളെ ഭാഗത്ത്‌ പോലും ഒന്ന് നോക്കീട്ടില്ല...😏


"😍 നല്ല വിശപ്പ് .. ക്യു നിന്നോണ്ട് ആവും...നിക്ക് ബിരിയാണി മതി..."


"വാടാ മക്കളെ...മുഖവും കഴുകി നമുക്ക് വീട്ടിൽ പോവാം..."


😘അതുങ്ങൾ നമ്മളെ മേലേ ചാടി എങ്കിലും ഓൻ അതുങ്ങളെയും എടുത്തു പോയി...😭ഇവന് നമ്മളെ കാണാതെ ആയോ...


"😓അമിക്കാ..."


നെച്ചു നമ്മളെ പോലെ ദയനീയമായി ഓനെ നോക്കി വിളിച്ചതും ഓനും സുട്ടൂസിനെയും മിട്ടൂസിനെയും എടുത്തോണ്ട് പോയി...😏ആ ഫഹദ് കാരണം ഇന്ന് പട്ടിണി ആയി...😒നമ്മൾ അവരെ പെരും വിളിച്ചു പിന്നാലെ നടന്നു... സ്റ്റാർസ് വിരൽ നുണഞ്ഞു നമ്മളെ നോക്കി ചിരിക്കുന്നുണ്ട്...😒ഫുഡ്‌ എന്ന് കേട്ടപ്പോൾ ചാടി കേറി വരണ്ടായിരുന്നു ആ ഷുഗർ മാന്റെ കൂടെ പോയ മാതിയെന്നു...


🙄അപ്പൊ ബാത്‌റൂമും ക്യു നിക്കലും ഒന്നും ഏറ്റില്ലേ...അവരെ കണ്ടതും കാർ തനിയെ വരുന്ന കണ്ട് നമ്മൾ കണ്ണും മിഴിച്ചു നോക്കി...അതിൽ നിന്നും ഒരുത്തൻ ഇറങ്ങി വന്നു കീ ഓന് നേരെ നീട്ടി...🙄ഇവൻ കൊണ്ടോയത് ആണോ കാർ...വെറുതെ ആളെ  പേടിപ്പിക്കാൻ ആയിട്ട് ഓരോന്ന് വന്നോളും...


"ഫഹദ് ഫാസിൽ ഇവരെ കൂടെ സെൽഫി ഒക്കെ എടുക്കുന്നത് കണ്ടല്ലോ...കക്ഷിക്ക് നല്ലോണം ഇഷ്ട്ടം ആയി അല്ലേ ഇവരെ..."


😕യ്യോ ഓൻ അജുന്റെ കയ്യിൽ ഉള്ള അതുങ്ങളെ കവിളിൽ തട്ടി കൊണ്ട് ചോദിക്കുന്നത് കേട്ട് ഞങ്ങൾ രണ്ടും വായും പൊളിച്ചു പരസ്പരം നോക്കി...


"😍ആ ഒരുപാട് ഇഷ്ട്ടം ആയി... ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ആണ് കക്ഷി ഞങ്ങളെ സൈഡിൽ ആയി വന്ന് ഇരുന്നത്... ഇതുങ്ങളെ കണ്ടതും കക്ഷി എണീറ്റ് വന്നു കയ്യിൽ എടുത്തു സെൽഫി ഒക്കെ എടുത്തു... ഇവർക്കും കക്ഷിയെ നല്ലോണം ഇഷ്ട്ടം ആയി എന്നാ തോന്നുന്നേ ആളെ സ്പെക്സ് ഒക്കെ കയ്യിൽ ആക്കിയിട്ടുണ്ട്..."


😨അതൊക്കെ കേട്ട് നമ്മളെ കണ്ണ് തള്ളി അവരെ നോക്കി...


"ഹ ഞാൻ കണ്ടു... ഇവര് അദ്ദേഹത്തിന്റെ മുടിയിൽ ഒക്കെ പിടിച്ചു വലിക്കുന്നത്... കുറെ ടൈം ഇവരെ അടുത്ത് സ്പെൻഡ്‌ ചെയ്തു അല്ലേ..."


"ആ ഇവര് കയ്യിൽ നിന്ന് ഇറങ്ങണ്ടെ... ഇവരെ ഉമ്മയേ കാണണം എന്നൊക്കെ കക്ഷി പറഞ്ഞതാ...ടോയ്‌ലെറ്റിൽ ക്യു നിക്കുന്ന ഉമ്മമാരെ വെയിറ്റ് ചെയ്തു നിന്നാൽ ടൈം വൈസ്റ്റ്‌ ആവല്ലേ ഉള്ളൂ... ഞങ്ങൾ ഇവരെ വാങ്ങിയതും പുള്ളി ഫുഡ്‌ കഴിച്ചു പോയി...  ഓരോ വട്ട് കേസിനെ കൊണ്ട് കക്ഷിക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റിയിട്ടില്ല... ഓരോന്ന് ഏതിൽ ഒക്കെ കയറി നിന്നാ  അങ്ങേരെ ശല്യം ചെയ്യുന്നത്...പക്ഷെ പുള്ളിക്ക് അതിന്റെ അഹങ്കാരമോ ജാടയോ ഒന്നും ഇല്ല..."


😕ഇത് നമ്മളെ എങ്ങാനും ഉദ്ദേശിച്ചാണോ... ഏയ്‌ ആവില്ല...🙄ഇനി ആന്നോ...


ആ ചെക്കൻ പോയതും ഞങ്ങൾ രണ്ടും അവരെ അടുത്തേക്ക് നടന്നു... 😪ആ സെൽഫി ഏലും കാണാൻ യോഗം ഇണ്ടാവോ ആവോ...


ഞങ്ങൾ രണ്ടും പിന്നാലെ കേറി ഇരുന്നതും കൊച്ചുങ്ങൾ നമ്മളെ മേലേക്ക് ചാടി... നമ്മൾ കുട്ടൂസിനെയും ടുട്ടൂസിനെയും കയ്യിൽ ആക്കി അതുങ്ങളെ ഉമ്മ വെച്ചു...😒


🙄ഈ കോപ്പ് നെച്ചു ആണ് ഇവനെ വായി നോക്കി നിക്കുന്ന നമ്മളെ തോണ്ടി ഇതൊക്കെ ഒപ്പിച്ചു വെച്ചത്...അവിടെ തന്നെ നിന്നാൽ മതിയാരുന്നു...വയർ നിറച്ചു ഫുഡും കഴിക്കാം  സെൽഫിയും എടുക്കാം ഓനെ തൊടേം ചെയ്യാം...😪ആ യോഗല്ല ഇന്ന് പട്ടിണി തന്നെ...😕നെച്ചു ഞാൻ ഒന്നും അറീലെടി എന്ന പോലെ നമ്മളെ നോക്കിയതും നമ്മൾ ഓളെ നോക്കി പല്ല് കടിച്ചു...


വീട് വരെ ഞങ്ങൾ സൈലന്റ് ആയിരുന്നു... നാലും ആകെ കൂടെ ബഹളവും കളിയും ചിരിയും ഒക്കെ ആണ്... മറ്റേ രണ്ടും കലിപ്പ് ഇട്ടു ഇരിക്കാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിൽ ആവും...🙄എന്തോ നമ്മക്ക് തരാൻ വെച്ചിട്ടുണ്ട് ഇനി അതെന്താണാവോ...


വീട് എത്തിയതും അമിക്ക മിട്ടൂസിനെയും എടുത്തു ഒരു പോക്ക്... നെച്ചു സുട്ടൂസിന് സീറ്റ് ബെൽട്ട് ഒക്കെ ഇട്ടു കൊടുത്തതും നമ്മൾ ഒരു കയ് കൊണ്ട് അതിനെ പിടിച്ചു... ഓൾ  നമ്മളെ ദയനീയമായി ഒന്ന് നോക്കി അങ്ങേരെ ഒപിന്നാലേ ചെന്നു...🙄


ഓൻ പതിയെ വണ്ടി എടുത്തു വീട് എത്തിയതും രണ്ടിനെയും എടുത്തു ഓൻ ഒരു പോക്ക് അങ്ങ് പോയി... നമ്മൾ വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് കുട്ടൂസിനെയും എടുത്തു ഓന്റെ പിന്നാലേ ചെന്നു...


"😒ഡാ ഉമ്മച്ചിനെ തല്ലി കൊല്ലുമ്പോൾ ഒന്ന് കരയെങ്കിലും ചെയ്യണേ..."


"ഹി ഹി..."😌


ചെക്കൻ ഇളിച്ചു കാണിച്ചതും ഇത്തിരി ആശ്വാസം ആയി...😕ഇനി തല്ലി കൊല്ലുന്നത് കാണുമ്പോഴും ഈ ചിരി ആവോ...



"അജു... ഞാൻ ഇല്ലേ... അത് പിന്നെ..."


നമ്മൾ അകത്തു കേറാതെ ഡോറും ചാരി നിന്നു പറഞ്ഞതും ഓൻ അതൊന്നും മൈൻഡ് ചെയ്യാതെ അതുങ്ങളെ ഉടുപ്പ് മാറുന്ന തിരക്കിൽ ആണ്... കയ്യിൽ ഉള്ളത്തിനെയും പിടിച്ചു വാങ്ങി ബെഡിൽ ഇരുത്തി അതിന്റെയും ഡ്രസ്സ്‌ മാറ്റാൻ തുടങ്ങി...


"നിങ്ങൾക്ക് വിശക്കുന്നുണ്ടോടാ...ഉപ്പച്ചി ഇപ്പൊ വരാവേ..."


എന്നും പറഞ്ഞു ഓൻ കിച്ചണിലേക്ക് നടന്നതും നമ്മൾ സുട്ടൂസിനെ എടുത്തു മടിയിൽ ഇരുത്തി ഫീഡിങ് ചെയ്യാൻ തുടങ്ങി... പെണ്ണിന് വിശപ്പ് വന്നാൽ പിന്നെ കരച്ചിൽ നിർത്തില്ല...


അതിന്റെ വിശപ്പ് മാറിയതും നമ്മൾ ടുട്ടൂസിനെ ഫീഡിങ് ചെയ്യുമ്പോ ആണ് ഓൻ മൂന്ന് കപ്പിൽ അവർക്ക് കഴിക്കാൻ ഉള്ളത് കൊണ്ട് വന്നത്...😒നമ്മളെ കണ്ടതും ഓൻ മൈൻഡ് ചെയ്യാതെ പോയി...


🙄ഇതിപ്പോ എന്തിനാ ഈ കലിപ്പ്... മർജാൻ കാക്കുനെ കെട്ടണം എന്ന് പറഞ്ഞതിനാണോ ഫഹദ്ക്കാനെ കാണാൻ പോയതിന് ആണോ...😒എന്തേലും ആവട്ടെ എന്തായാലും കിട്ടേണ്ടത് കിട്ടും...


നമ്മൾ അതുങ്ങളെ വിശപ്പ് മാറ്റി നേരെ കിച്ചണിലോട്ട് ചെന്നു... ഉമ്മച്ചി ഉണ്ടാക്കിയ ചോറും എടുത്തു കഴിച്ചു...🙄ആ ഫഹദ്ക്കാനെ കൊണ്ട് എന്റെ ബിരിയാണിയും ഐസ്ക്രീമും ഒക്കെയാ നഷ്ടം ആയത്...😓


"എങ്ങനെ ഉണ്ടായിരുന്നു പുറത്തോട്ടൊക്കെ പോയിട്ട്...ഇതുങ്ങൾ വല്ല എടങ്ങേറും ഉണ്ടാക്കിയോ..."


നൈറ്റ്‌ ഫുഡ്‌ കഴിക്കാൻ ഇരുന്നതും ഇത്ത നമ്മളെ നോക്കി ചോദിച്ചു...


"ഇതുങ്ങളെ കൊണ്ട് കുഴപ്പം ഒന്നുമില്ല...എല്ലാർക്കും ഇതുങ്ങളെ ബുദ്ധി പോലും കിട്ടണം എന്നില്ലല്ലോ... ഓരോന്നിന്റെ പെരുമാറ്റം കാണുമ്പോ എടുത്തു കിണറ്റിൽ ഇടാൻ തൊന്നും..."


😕അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്...


🙄അപ്പോ ഓനിക് നമ്മളെ കിണറ്റിൽ ഇടാൻ ആണ് തോന്നുന്നേ...😕ഇനി ഉറങ്ങുമ്പോ എങ്ങാനും എടുത്തു കൊണ്ട് പോയി ഇടോ... കൊച്ചുങ്ങളെ വിവരം പോലും ഇല്ല ഓന്...


"അതെന്താ അജു നീ അങ്ങനെ പറഞ്ഞത്... കൊച്ച് കുട്ടികൾ അലമ്പ് ഉണ്ടാക്കുന്നത് ഒക്കെ സാദാരണയാ അതിന് കിണറ്റിൽ കൊണ്ടോയി ഇടുക എന്നൊക്കെ പറയുമ്പോ...അല്ല അങ്ങനെ ആണെങ്കിൽ നീയൊന്നും ഇപ്പൊ ജീവനോടെ ഉണ്ടാവില്ലല്ലോ..."


😅ഉപ്പച്ചി പറയുന്നത് കേട്ടതും നമ്മൾ നന്നായി ഇളിച്ചു...ഓന്റെ നോട്ടം കണ്ടപ്പോൾ അതൊക്കെ താനേ നിന്നു...


"അതിന് കൊച്ച് കുട്ടി ആണെന്ന് ആര് പറഞ്ഞു... ചിലർ ഉണ്ട് പോത്ത് പോലെ വളർന്നിട്ടും ഭർത്താവും മക്കളും ഉണ്ടായിട്ടും ഒരുമാതിരി ഊള സ്വഭാവം കാണിക്കുന്നവർ... അതിനെ ഒക്കെ എന്താ ചെയ്യേണ്ടത് എന്ന് അറിയോ നല്ല ചൂരൽ പ്രയോഗം നടത്തണം..."


😕യ്യോ അപ്പൊ നമ്മളെ കാര്യം ഏകദേശം തീരുമാനം ആയി...


"😁ആഹാ ഇപ്പോഴല്ലേ മനസ്സിൽ ആയത് ഇതൊക്കെ ഇവിടെ ആണെന്ന്... ഇന്നെന്താടി പ്രശ്നം.. "


ഇത്ത നമ്മളെ ഇരിപ്പ് കണ്ട് ചോദിച്ചതും നമ്മൾ ഉപ്പച്ചിനെയും ഉമ്മച്ചിനെയും ഒക്കെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...


"അ... അത്... അതില്ലേ ഇത്താ..."


"എന്റെ പൊന്ന് ഇത്താ നിങ്ങൾ ആരോടാ ഈ ചോദിക്കുന്നെ... ആ മൂളൽ കണ്ടാൽ തന്നെ അറീലെ എന്തോ പുതിയ കള്ളം കണ്ട് പിടിക്കൽ ആണെന്ന്...ഇതിനെ ഒക്കെ കണ്ട് പഠിച്ചു എന്റെ കൊച്ചുങ്ങൾ ചീത്ത ആവോ എന്നാ എന്റെ പേടി..."


😪യ്യോ അയിന് മാത്രം നമ്മൾ എന്താ ചെയ്തേ... ഇഷ്ട്ടുള്ള ഒരാളെ നോക്കാൻ പോയതോ...


"ബാ... ബാപ്പ... ബാപ്പ..."


മൂന്നും ഇഴഞ്ഞു വന്നു ഓനെ പിടിച്ചു നിന്നു...🙄ഇതുങ്ങൾ നമ്മളെ നോക്കീട്ട് വേണ്ടേ നമ്മളെ കണ്ട് പഠിക്കാൻ... വിശക്കുമ്പോൾ മാത്രേ നമ്മളെ ആവശ്യം ഉള്ളൂ...😒ന്നിട്ടാ ഓൻ എന്നെ ഇങ്ങനെ ഒക്കെ പറയുന്നേ...


"എന്തിനാടാ ഇങ്ങനെ ഒക്കെ പറയുന്നേ... നിന്നെക്കാൾ നന്മ ഉണ്ട് അതിന്റെ മനസ്സിൽ..."


"ആദ്യം വേണ്ടത് വിവരം ആണ് അത് ഇല്ലെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ട് എന്താ കാര്യം..."


😬നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...നിക്ക് വിവരം ഇല്ല അല്ലേ... നമ്മക്ക് വല്ലാണ്ട് സങ്കടം ആയോണ്ട് വിശപ്പ് കൂടിയതും മുന്നിൽ ഉള്ള ഫുഡ്‌ ഓനായി കണ്ട് നമ്മൾ കടിച്ചു ഞെരുക്കി...


"അജു... എനിക്ക് ഫഹദ്ക്കാടെ  കൂടെ ഉള്ള സെൽഫി കാണിച്ചു തരോ..."


അനുട്ടി ചോദിച്ചതും ഓൻ ഇളിച്ചു കൊണ്ട് എണീറ്റ് കയ് ഒക്കെ കഴുകി ഫോണും ആയി വന്നു... കൊച്ചുങ്ങൾ ടേബിളിൽ തന്നെ ഇണ്ടായൊണ്ട് നമ്മൾ അവിടെ തന്നെ ഇരുന്നു...😌ഓന്റെ സെൽഫി കാണുകയും ചെയ്യാം... അല്ലാണ്ട് വേറെ ഉദ്ദേശം ഒന്നുല്ല...


"ദാ കണ്ടോ പിന്നെ കാണാൻ പറ്റില്ല അമ്മാതിരി ഡിമാമൻഡ് ഉള്ള പിക് ആണ്..."


😕ഓഹ് പിന്നെ... ഡിമാൻഡ് ആണത്രേ ഓന്റെ വിചാരം ഓനാ ഫഹദ് ഫാസിൽ എന്നാ...😏


ഉമ്മച്ചിയും ഇത്തയും ഒക്കെ എണീറ്റ് അവന്റെ സൈഡിൽ ചെന്നു തല നീട്ടി ഫോണിലേക്ക് വായും പൊളിച്ചു നോക്കാൻ തുടങ്ങി... നമ്മൾ ഒറ്റയ്ക്ക് അതുങ്ങളെയും പിടിച്ചു അവിടെ ഇരുന്നു...😏അല്ലേലും നിക്ക് ഓന്റെ ജാഡ സെൽഫി കാണണ്ട...


നമ്മൾ കലിപ്പിൽ കൊച്ചുങ്ങളെ എടുത്തു തറയിൽ ഇരുത്താൻ തുടങ്ങി... അതുങ്ങൾ അപ്പൊ തന്നെ മുട്ടിൽ ഇഴഞ്ഞു എങ്ങോട്ടൊക്കെയോ പോവാൻ തുടങ്ങി...


"മോൾക്ക് ഞാൻ വേറെ ഒരു കിടിലൻ സംഭവം കാണിച്ചു തരാട്ടോ... അപൂർവങ്ങളിൽ അപൂർവം ആണ് പിന്നെ കാണാൻ പറ്റി എന്ന് വരില്ല..."


😨അത് കാണാൻ തുടങ്ങിയതും എല്ലാരും നമ്മളെ നോക്കി പൊരിഞ്ഞ ചിരി...😲ഈ കോപ്പ് എന്താണാവോ പടച്ചോനെ ഈ കാണിച്ചു കൊടുക്കുന്നെ...


"😁അപ്പൊ ഇതാണ് ഇന്നത്തെ നിന്റെ കലിപ്പിന്റെ കാരണം അല്ലേ... വല്ലതും പറ്റിയോ ആവോ ആ വീഴ്ചയിൽ അതെങ്കിലും നീ ചോദിച്ചോ..."


ഇത്ത അത് കൂടി പറഞ്ഞതോടെ നമ്മക്ക് ഏകദേശം കാര്യം മനസ്സിൽ ആയതും നമ്മൾ താനെ എണീറ്റു...🙄


😕എന്തോ പന്തികേട് ഇണ്ടല്ലോ... നമ്മൾ മുറിയിൽ ചെന്നു ഫോൺ എടുത്തു നെച്ചുനെ വിളിച്ചു... ഇവിടെ തീ ഇന്ടെൽ അവിടെ പുക ഏലും കാണും...


"ഡീ നെച്ചു അമിക്ക നിന്നോട് മിണ്ടിയാ..."


"😒ഇല്ലെടി... എന്നെ ഒന്ന് മൈൻഡ് ചെയ്യുന്നു കൂടി ഇല്ല... ഓന് എല്ലാരോടും ഭയങ്കര ചിരിയും കളിയും ഒക്കെയാ... എന്നെ കാണുമ്പോ മാത്രേ ഒരുമാതിരി ഉള്ളൂ... അവടെ എങ്ങനെയാ..."


"🙄ഇവിടെ അങ്ങനെ ഒക്കെ തന്നെയാ... ഡീ അവിടെ വല്ല കുഴപ്പവും ഇണ്ടാ... ഇവിടെ ഓൻ എല്ലാർക്കും ഫോണിൽ എന്തോ കാണിച്ചു കൊടുത്തു... അപ്പൊ തൊട്ട് തുടങ്ങിയ ചിരിയാ എല്ലാറ്റിനും...🙄എന്താണോ എന്തോ..."


"😕ഡീ ഇവിടെയും അങ്ങനെ ഒരു സീൻ ഉണ്ടായി... അത് കണ്ടപ്പോൾ നിന്റെ ഉമ്മച്ചി പറയാ ഈ പെണ്ണ് ഇത് വരെ നന്നായില്ലേ ആ അജുന്റെയും കൊച്ചുങ്ങളെയും കഷ്ടകാലം എന്ന്... പിന്നെ നീ പറഞ്ഞത് പോലെ ന്നെ കാണുമ്പോ ഒരു ചിരിയും..."


🙄യ്യോ വീട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ ആവോ... ഹെയ്ഷ് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ...


"😒ഒരു സൂചന ഏലും തരോടി... നിക്ക് എന്താണെന്ന് അറിയാത്തോണ്ട് ഒരു സമാദാനവും ഇല്ല..."


"😕സൂചന തരാൻ എനിക്ക് കാണാൻ പറ്റിട്ട് വേണ്ടേ... എന്തോ ഉടായിപ്പ് ആണ് അത് ഉറപ്പാ..."


അത് കേട്ടതും നമ്മൾ ഫോണും പിടിച്ചു നിന്നതും ഷമി കോപ്പ് നമ്മളെ ഫോണിലേക്ക് വിളിക്കുന്നത് കണ്ട് നമ്മളെ കണ്ണ് തള്ളി...😲യ്യോ കുരിപ്പ് അറിഞ്ഞു കാണോ അല്ലാതെ ഓൾ വിളിക്കില്ല... ഒരു കൊച്ച് ആയെ പിന്നെ നമ്മളെക്കാൾ ബിസിയാ...


"നെച്ചു ആ ഷമി കുരിപ്പ് വിളിക്കുന്നുണ്ട്... ഓൾ എന്തോ അറിഞ്ഞു കാണും അല്ലാതെ വിളിക്കില്ല..."


"🙄എന്റെൽ ജെസിയും വിളിക്കുന്നേണ്ടടി... ഞാനും എടുത്തു നോക്കട്ടെ..."


"😒മ്മ്..."


നമ്മൾ നെച്ചുനെ കട്ടാക്കി ശമിടെ കാൾ എടുത്തു...


"😁ഡീ നിയ എനിക്ക് ഫഹദ്ക്കാടെ പിക് അയച്ചു താടി... നീയും നെച്ചുവും ഒക്കെ എന്തായാലും പത്ത് ഇരുപത് സെൽഫി എടുത്തിട്ടുണ്ടാവുന്നു എനിക്ക് അറിയാം... ഒന്ന് വിടെടി എന്റെ പിക് ആഡ് ചെയ്ത് ഞാനും ഓന്റെ കൂടെ സെൽഫി എടുത്തു എന്ന് എല്ലാരോടും പറയാലോ..."


😨ഈ കോപ്പ് എന്താ ഈ പറയുന്നേ പടച്ചോനെ... ഓന്റെ മോന്ത ഒരൊറ്റ തവണ കണ്ടു എന്നല്ലാതെ ഒരു സെൽഫി പോലും എടുക്കാൻ പറ്റിട്ടില്ല... അപ്പോഴാ ഓളെ പത്തിരുപത്...😪


"😕നിനക്ക് ഓന്റെ കൂടെ സെൽഫി ഒക്കെ എടുത്തപ്പോൾ ജാഡ കൂടി അല്ലേ...അതാണോ നീ എന്നോട് മിണ്ടാതെ..."


🙄എന്ത് മിണ്ടാനാ ഇവളോട് ഇവിടെ സസി ആയി നാറി നിക്കാണെന്നോ...


"🙄അല്ലേടി നീ എങ്ങനെ അറിഞ്ഞു ഞങ്ങൾ ഫഹദ്ക്കാനെ കണ്ടത്..."


"😌അതൊക്കെ അറിഞ്ഞു... നിങ്ങളെ സ്റ്റാർസിനെ എടുത്തു ഓൻ കുറെ സെൽഫി ഒക്കെ എടുത്തു അല്ലേ... പിന്നെ നിന്റെ അജുവും അമിക്കായും ഒക്കെ ഇണ്ടല്ലോ...ഞാൻ മാലിക്കാടെ ഫോണിൽ എല്ലാം കണ്ട്... അതുങ്ങളെ ഉമ്മച്ചി ആയ നീയൊക്കെ കുറെ സെൽഫി എടുത്തിട്ട് ഉണ്ടാവുന്നു എനിക്കറിയാം... നീയൊക്കെ അല്ലേ ആള്..."


"😕അത്... അത് ഇല്ലെടി ഞാനും നെച്ചുവും അപ്പോ ടോയ്‌ലെറ്റിൽ പോയിരിക്കാർന്നു..."


"🙄ഉള്ളതാണോ... അതോ എന്റെ വെയിറ്റ് കൂടുന്നോണ്ടുള്ള അസൂയ കൊണ്ട് പറയാണോ..."


"😒ഉള്ളതാടി... ഏത് നേരത്ത് ആണാവോ അപ്പൊ പോവാൻ തോന്നിയെ... എന്നാലും ഞങ്ങൾ ഓനെ കണ്ടിട്ടുണ്ടാർന്നു... ഓന് ജാഡയാടി..."


"😕ഓന് ജാഡയൊ എന്നിട്ടാണോടി നിന്റെ കൊച്ചുങ്ങളെ കൂടെ ഒക്കെ ഓൻ സെൽഫി എടുത്തെ...എനിക്ക് തോന്നുന്നത് നിനക്കാ ജാഡ എന്നാ..."😏


ഇതൊക്കെ ഈ കുരിപ്പിനെ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും എന്തോ...


അജു വരുന്നത് കണ്ടതും നമ്മൾ കാൾ കട്ടാക്കി ഷെൽഫിൽ ഒക്കെ തിരയും പോലെ നിന്നു... കൊച്ചുങ്ങളും ഓന്റെ പിന്നാലെ വന്നതും ഓൻ അവരെ കൂടെ ടോയ്‌സ് വെച്ച് കളിക്കാൻ തുടങ്ങി...😏ഓന്റെ ഫോൺ ടേബിളിലേക്ക് വെക്കുന്നത് കണ്ടതും നമ്മൾ അതിലേക്ക് ഒന്ന് നോക്കി...


😌ആദ്യം കുളിക്കാം... ഓൻ പോവുമ്പോ അതിൽ എന്താന്ന് നോക്കാം... നമ്മൾ കയ്യിൽ കിട്ടിയ ടോപ്പും എടുത്തു ബാത്‌റൂമിൽ കയറി...


 ഇറങ്ങിയപ്പോൾ ഓൻ ബെഡിൽ സ്റ്റാർസിന്റെ കൂടെ കളി തന്നെയാ...😒ഉറങ്ങി കഴിയുമ്പോൾ തല്ല് ആണോ കിണർ ആണോ വെച്ചിരിക്കുന്നത് എന്ന് ആർക്കറിയാം...😪


നമ്മൾ ഓനെ നോക്കി ബെഡിൽ കയറി കിടന്നു...🙄മൈൻഡ് ഇല്ലല്ലോ കോപ്പിന്...


"ഉമ്മ..."


എന്നും പറഞ്ഞു സുട്ടൂസ് നമ്മളെ മാറിലേക്ക് നീങ്ങിയതും അതിന് വിശപ്പ് തുടങ്ങി എന്ന് മനസ്സിൽ ആയി നമ്മൾ അതിനെ ഫീഡ് ചെയ്ത് ഉറക്കാൻ തുടങ്ങി...


കുട്ടൂസിനെയും ഉറക്കി നമ്മൾ ടുട്ടൂസിനെ കയ്യിൽ എടുത്തതും ഓൻ ബാത്‌റൂമിൽ കയറി പോയി... അപ്പൊ തന്നെ നമ്മൾ ഓന്റെ ഫോൺ കയ്യിൽ ആക്കി...


😕ലോക്ക് ആണല്ലോ ഇതൊക്കെ എപ്പോ തുടങ്ങി... എന്തോ ഉടായിപ്പ് ഉള്ളോണ്ട് അല്ലേ കോപ്പ് ഇങ്ങനെ ചെയ്തേ... നമ്മൾ അത് ഓൺ ആക്കാൻ നോക്കി ഒരു പരുവം ആയി... എന്തായാലും അത് ഇനി ഒരു മണിക്കൂർ നേരത്തേക്ക് ഓന് പോലും തുറക്കാൻ പറ്റില്ല...😒പടച്ചോനെ ഓൻ അത് വരെ അതിനകത്ത് തന്നെ ആയിരിക്കണേ അല്ലേ എന്റെ കാര്യം പോക്കാ...



*********💞



"പ്രിയയുടെ ബ്രോ വരും എന്ന് പറഞ്ഞു...അവന് മെഡിക്കൽ സ്റ്റോറിൽ മെഡിസിൻ സപ്ലൈ ജോബ്സ് ആണ്... വണ്ടി വർക്ക്‌ ഷോപ്പിൽ ആണ്... അവൻ തിരിച്ചു വരുന്നത് വരെ ഇവിടെ സ്പെൻഡ്‌ ചെയ്യേണ്ടി വരും..."


നമ്മൾ മാളിൽ ബേബിസിന്റെ കളി നോക്കി ഇരുന്നു കൊണ്ട് അമിയോട് ആയി പറഞ്ഞതും അപ്പൊ തന്നെ അവന്റെ കാൾ വന്നു...


"അജു ഞാൻ മാളിന് മുന്നിൽ ഉണ്ട്..."


"ഹ നീ അവിടെ നിക്ക് ഞാൻ അങ്ങോട്ട് വരാം..."


ഫോൺ കട്ടാക്കി അവളുമാരെ നോക്കിയതും രണ്ടും നിന്നിടം ശൂന്യം...🙄


"😕ഡാ അമി അത് രണ്ടും എവിടെ...? കുരിപ്പ് ആ മർജാനേ തേടി പോയോ...?"🙄


"ഇപ്പോഴല്ലേ ഇവിടെ കണ്ടത്... പെട്ടെന്ന് അപ്രത്യക്ഷമായോ...ഇനി വല്ല ടോയ്‌ലെറ്റിൽ എങ്ങാനും പോയത് ആവോ...?"


"നീ ഇവരെ നോക്കി ഇവിടെ നിക്ക്... ഞാൻ ഈ കീ അവന് കൊടുത്തു അവരെ ഒന്ന് നോക്കട്ടെ..."😬


നമ്മൾ പല്ലും കടിച്ചു ഇറങ്ങിയതും താഴേക്ക് ഇറങ്ങി അവന് കീ കൊടുത്തു...


"അവിടെ എന്താ ഒരു ബഹളം..."


"അത് ഫഹദ് ഫാസിൽ വന്നതിന്റെയാ... എന്ന ഞാൻ പോട്ടെ... നാലു മെഡിക്കൽ സ്റ്റോറിൽ സപ്ലൈ ഉണ്ട് അത് കഴിഞ്ഞു പെട്ടെന്ന് വരാം..."


"ഓക്കേ... നീ എത്തിയാൽ മെസേജ് ചെയ്താൽ മതി..."


നമ്മൾ കീ കൊടുത്തു തിരിഞ്ഞതും നമ്മളെ കണ്ണ് ചെന്നു പതിഞ്ഞതും നമ്മളെ പെണ്ണ് തുള്ളി ചാടുന്നത് ആണ്...😲പടച്ചോനെ ഈ കോപ്പ് ഇങ്ങോട്ടാണോ വന്നത്...


നമ്മൾ അങ്ങോട്ടേക്ക് ചെന്നതും രണ്ടും കൂടി കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് ആദ്യം കലിപ്പ് ആണ് വന്നതെങ്കിലും പിന്നെ അത് കണ്ടപ്പോൾ ചിരിയാണ് വന്നത്...അപ്പൊ തന്നെ നമ്മൾ ഫോൺ ഓണാക്കി വിഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി...


🙄പെണ്ണ് ചെയറിൽ കയറി നിന്നു അവനെ വിളിക്കുന്നത് കേട്ട് നമ്മളെ കണ്ണ് തള്ളിപ്പോയി... പടച്ചോനെ ഇതെന്താ ഇങ്ങനെ ഒരു ജന്മം... പെണ്ണിന് മാത്രേ വട്ടുള്ളൂ എന്ന കരുതിയേ... അമിക്കും ഒട്ടും മോശം അല്ലാത്ത ഒന്നിനെയാണല്ലോ കിട്ടിയത്...😌ഭാഗ്യം അല്ലേ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വന്നേനെ...


ചിന്തിച്ചു തീർന്നില്ല അപ്പൊ തന്നെ അവന്റെ കാളിംഗ് കണ്ട് അറ്റന്റൻഡ് ചെയ്തു...


"😪ഒന്ന് വന്നെടാ അജു... അവളുമാർ നാട് വിട്ടോന്നാ തോന്നുന്നേ... ഇതുങ്ങൾ നാലും ഇവിടെ കരച്ചിൽ തുടങ്ങി..."


അത് കേട്ടതും നമ്മൾ അങ്ങോട്ട് ഓടി...😬മക്കൾ രണ്ടും ഇവിടത്തെ വർക്ക്‌ കഴിഞ്ഞു അങ്ങോട്ട് വാ ബാക്കി അപ്പൊ തരാം...നമ്മൾ വിഡിയോ അവന് സെൻറ് ചെയ്തതും അവൻ അന്തം വിട്ടു നിന്നു...


"😕ഡാ അജു നീ അതും കണ്ട് റെക്കോർഡ് ചെയ്ത് ഇങ്ങ് പോന്നോ... രണ്ട് കൊടുത്തിട്ട് പിടിച്ചു കൊണ്ട് വരായിരുന്നില്ലേ..."


"എന്തിന്... നാളെ വീണ്ടും അവർ അതേ ചെയ്യൂ... ഇതിനുള്ള മരുന്ന് വേറെയാ... അവളുമാരെ എങ്ങനെ നേരെ ആക്കണം എന്ന് എനിക്കറിയാം... നീ വാ നമുക്ക് വല്ലതും കഴിക്കാം..."


നമ്മൾ അമിയോട് ആയി പറഞ്ഞു കൊച്ചുങ്ങളെ അടുത്ത് ഇരുന്നു...


"വിശക്കുന്നുണ്ടോടാ മക്കളെ ഉമ്മച്ചിമാർ അവിടെ പൊരിഞ്ഞ സമരം ആണ്... ഇന്ന് ആ ഫഹദിനേയാ കിട്ടിയത് പാവം എന്ത് പിഴച്ചു ആവോ... നമുക്ക് എന്തായാലും അവരെ പട്ടിണിക്ക് ഇടാം എന്റെ മക്കളെ അവളുമാർ ഇട്ടേച്ചു പോയത് അല്ലേ... നമുക്ക് ചെന്നു ഫുഡ്‌ കഴിക്കാം..."


ഞങ്ങൾ അതുങ്ങളെ ഫുഡ്‌ കഴിപ്പിക്കുമ്പോ ആണ് അവളുമാർ തേടി പോയ ആൾ ഞങ്ങളെ അടുത്തേക്ക് വന്നത്...🙄ഇവളുമാർ പിന്നെ എവിടെ പോയി... ഇനി ഓനെ നോക്കി വല്ല കുഴിയിലും വീണോ... ആൾക്ക് സ്റ്റാർസിനെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടം ആയെന്നു തോന്നുന്നു...😍 അവളുമാരെ കാര്യം ഓർക്കുമ്പോ ചിരിക്കാതിരിക്കാൻ പറ്റില്ല... തേടി പോയ മുതൽ ദേ കണ്മുന്നിൽ... അല്ലേലും അതിന് ആക്രാന്തം കൂടുതലാ...


ആള് പോയതും ദേ വരുന്നു രണ്ടും...എവിടെ ചെന്നാലും പട്ടി ചന്തക്ക് പോയ പോലെയാണല്ലോ ഇതുങ്ങളെ കാര്യം...😌വന്നപ്പോ തന്നെ ബിരിയാണി ഒക്കെ ഓർഡർ ചെയ്യുന്നത് കണ്ട് ഞങ്ങൾ രണ്ടും അതൊന്നും മൈൻഡ് ചെയ്തില്ല... ഇനി നിന്നെ ഒക്കെ നേരെ ആക്കാൻ പറ്റോ എന്ന് നോക്കട്ടെ...


ബാത്‌റൂമിൽ നിന്നും അതും ആലോചിച്ചു പുറത്ത് ഇറങ്ങിയതും പെണ്ണ് ഫോണും പിടിച്ചു വായും പൊളിച്ചു ഇരിക്കുന്ന കണ്ട് നമ്മൾ ഉള്ളിൽ ഒന്ന് ചിരിച്ചു പുറമെ ഗൗരവം വരുത്തി...


നമ്മളെ കണ്ടതും പെണ്ണ് ഫോൺ എടുത്തടുത്തു തന്നെ വെച്ചു നമ്മളെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി...😍കോപ്പിന്റെ നോട്ടം കണ്ടാൽ കടിച്ചു തിന്നാൻ തോന്നും...നമ്മൾ ഫോൺ കയ്യിൽ എടുത്തതും പെണ്ണിനെ തുറിച്ചു നോക്കി...😕ഇതിനെ കൊണ്ട് തോറ്റല്ലോ പടച്ചോനെ...പെണ്ണ് നമ്മളെ നോക്കി ഇളിച്ചതും ഫോണും വെച്ചു നമ്മൾ പെണ്ണിനെ ഒന്നും മൈൻഡ് ചെയ്യാതെ ലാമ്പ് ലേറ്റ് ഇട്ടു സ്റ്റാർസിനെയും ചുറ്റി പിടിച്ചു കിടന്നു...


😌നമ്മൾ മൈൻഡ് ചെയ്യാതെ ഇരിക്കുമ്പോ അല്ലേ നീ നമ്മളെ മൈൻഡ് ചെയ്യാൻ വരുന്നെ...ഇനി മോൾ കുറച്ചു വെള്ളം കുടിക്ക്... നിന്നെ നേരെ ആക്കാൻ പറ്റൊന്ന് നോക്കട്ടെ...🙄ആവോ എന്തോ... ശ്രമിച്ചു നോക്കാം...



**********💃



"😒ഡീ നെച്ചു ഇന്നേക്ക് അഞ്ച് ദിവസം ആയി ഓൻ എന്നെ ഒന്ന് നോക്കീട്ട്... ഞങ്ങൾ ചെയ്തത് അത്ര വലിയ തെറ്റാണോടി...ജാഡ കാണുമ്പോൾ ഇട്ടേച്ചു പോവാൻ തൊന്നും പിന്നെ കൊച്ചുങ്ങളെ ഓർത്ത...ഒരാൾ മിണ്ടാൻ ഇല്ലാത്തോണ്ട് ഭയങ്കര വിഷമാടി..."


"നിനക്ക് അല്ലേ മൂന്ന് കൊച്ചുങ്ങൾ ഉള്ളത്... അവരോട് മിണ്ടിക്കൂടെ..."


"😬അതാണോ ഇപ്പൊ ഇവിടെ വിഷയം... ഓൻ മിണ്ടാൻ എന്താ വഴി... ഓൻ എന്നോട് മിണ്ടാത്തൊണ്ട് വല്യ രസല്ല... എന്തോ പോലെ... എന്തേലും ഐഡിയ ഉണ്ടോടി..."


"😁ഞാൻ ഇപ്പൊ ജെസിയെ വിളിച്ചപ്പോൾ ഓൾ പറഞ്ഞു തന്ന ഐഡിയ ആണ്... സംഭവം ഊളതരം ആണ്..."


"🙄ഊളത്തരം ആണോ... ന്നാ അത് മതി... അല്ലേലും ജെസി ആ വക കാര്യത്തിൽ വിജയിച്ചവളാ..."


"😌ആണോ എന്നാൽ കേട്ടോ... അവൾ പറഞ്ഞത് അവരെ കൺട്രോൾ കളയാൻ ആണ്...അത് പോയാൽ അവന്മാർ തേനേ പാലെ എന്നും വിളിച്ചു വരും എന്നും പറഞ്ഞു... നമുക്ക് ട്രൈ ചെയ്താലോ..."


"😕അല്ലേലും ഓള് ഇമ്മാതിരി ഐഡിയയേ പറഞ്ഞു തരൂ... ഒടുക്കം ലേബർ റൂമിൽ കയറേണ്ട അവസ്ഥ ആവും... വെറുതെ എന്തിനാ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളിൽ ഇടുന്നെ..."


"🙄അപ്പോ മിണ്ടണ്ടേ..."


"അത് വേണം...😍നിക്ക് എന്റെ അജു എന്നോട് മിണ്ടാത്തൊണ്ട് ഒന്നിനും മൂഡില്ലെടി... ഓന്റെ ആ കലിപ്പ് വല്ലാണ്ട് മിസ്സ്‌ ചെയ്യാ..."


"😁എന്നാൽ ഒന്ന് ട്രൈ ചെയ്യാം... ബാക്കി ഒക്കെ പിന്നെ അല്ലേ..."


😕ഒടുക്കം പണി ആവോ... എന്നാലും എന്റെ ഫഹദ്ക്കാ ഇങ്ങള് ഇമ്മാതിരി പണി തരുന്നു കരുതീല...


"😌ഹി ഹി ഹി..."


🙄അല്ലേലും നമ്മൾ എന്തേലും കോനിഷ്ട് ചിന്തിക്കുമ്പോൾ ഇതുങ്ങൾക്ക് ഒരു ഇളിയാ...


ഓൻ സ്റ്റാർസിനെ വെച്ച് കളിക്കാൻ ഇരുന്നതും നമ്മൾ ഷോർട് ടോപ് ഒക്കെ എടുത്തു ബാത്‌റൂമിൽ കയറി... ഷാൾ ഒന്നും ഇടാതെ ഇറങ്ങി വന്നു ഇടംകണ്ണ് ഇട്ടു ഓനെ നോക്കി എങ്കിലും ഓൻ വീഴുന്ന ലക്ഷണം ഇല്ല...🙄ഇതെന്തു പറ്റി അല്ലേ റൊമാൻസിക്കാൻ വരേണ്ട ടൈം കഴിഞല്ലോ...



***********💞



😕ഈ കോപ്പ് നമ്മളെ കണ്ട്രോൾ കളയാൻ മനഃപൂർവം ഇറങ്ങി തിരിച്ചത് ആണെന്നാ തോന്നുന്നേ... നമ്മൾ പെണ്ണിനെ മൊത്തത്തിൽ ഒന്ന് നോക്കി...😍ഗ്ലാമർ കൂടീട്ടുണ്ട്... പക്ഷെ വിവരം ദിവസം കഴിയും തോറും കുറഞ്ഞു വരുവാണോന്നാ ഡൌട്ട്...


സ്റ്റാർസിനെ ഉറക്കാൻ ഇരുന്നതും നമ്മൾ ബാത്‌റൂമിൽ കയറി... അല്ലേ മൊത്തം കണ്ട്രോൾ ആ കോപ്പ് കളഞ്ഞു പണി വാങ്ങും...


കുളി ഒക്കെ കഴിഞ്ഞു വന്നതും നിലാവും സ്റ്റാർസും ഉറക്കം തുടങ്ങിയിട്ടുണ്ട്... നമ്മൾ പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചതും നമ്മളെ കണ്ണ് ചെന്നു പതിഞ്ഞത് പെണ്ണിന്റെ നഗ്നമായ വയറിൽ ആണ്...😍


നമ്മൾ പുഞ്ചിരിച്ചു കൊണ്ട് പെണ്ണിന്റെ അടുത്തായി ഇരുന്നു...🙄മനഃപൂർവം ആണോ ഈ കോപ്പ് ഇതും കാണിച്ചു കിടക്കുന്നെ... നമ്മളെ കയ് അവളെ വയറിൽ തൊട്ടതും പെണ്ണ് കണ്ണ് തുറന്നു നമ്മളെ ഒരു നോട്ടം...


"😬ഞാൻ ഉറങ്ങുമ്പോൾ ഇതാണല്ലേ പണി... ന്നിട്ട് എന്നെ കാണുമ്പോ വല്യ ജാഡ ആണല്ലോ..."


"ഒന്ന് പോടീ...വയറും കാണിച്ചു കിടക്കുന്നത് കണ്ട് ഞാൻ അത് നേരെ ആക്കാൻ വന്നതാ... ഇനി ഇമ്മാതിരി കിടപ്പ് കിടന്നാൽ ഞാൻ എടുത്തു കൊണ്ട് പോയി മുറിക്കു പുറത്ത് ഇടും..."


😕നമ്മളെ കലിപ്പ് കണ്ട് പെണ്ണ് തുറിച്ചു നോക്കി മൊത്തം മൂടിപ്പുതച്ചു കിടന്നു...കലിപ്പ് ആയില്ലേ ഇപ്പൊ നമ്മൾ നാറി കുളിച്ചേനെ...മനഃപൂർവം എന്തായാലും കോപ്പ് ഇങ്ങനെ ചെയ്യില്ല...


"അജു കൊജു ഓനെന്താ എന്നോട് മിണ്ടിയാൽ...ജാഡ തെണ്ടി...😏😒ഇങ്ങള് വേണ്ടേ ഉമ്മച്ചിനെയും ഉപ്പച്ചിനെയും മിണ്ടിക്കാൻ... എവിടെ നിങ്ങൾക്ക് എവിടാ അതിന് നേരം... വഴക്ക് കൂടാൻ അല്ലേ നേരം കാണൂ...🙄ആ ഞങ്ങളെ കണ്ടല്ലേ നിങ്ങൾ പഠിക്കുന്നെ... എന്നാലും ഇങ്ങൾക്ക് ഒന്ന് ശ്രമിച്ചാൽ എന്താ... നിക്ക് സങ്കടം ഉള്ളോണ്ട് അല്ലേ പറയുന്നേ..."


 നമ്മൾ ഓഫിസിൽ നിന്നും തിരിച്ചു വരുമ്പോൾ അതുങ്ങളെ നോക്കി താടിക്ക് കയ്യും കൊടുത്തു ഇരുന്നു കൊണ്ട് പെണ്ണ്  പറയുന്നത് കേട്ട് നമ്മൾ പുറത്ത് തന്നെ നിന്നു... മൂന്നും  പെണ്ണിന്റെ പരാതി കേട്ട് അവളെ  നോക്കി  ഇളിച്ചു കൊണ്ടിരിക്കാ...


"ഹി ഹി..."😌


തേനും ഒലിപ്പിച്ചു ഇളിക്കുന്ന അതുങ്ങളെ നോക്കി നമ്മൾ അകത്തു കയറി...😏നമ്മളെ കണ്ടതും പെണ്ണ് പുച്ഛിച്ചു ഇറങ്ങി പോയി...


😒നീ തന്നെ വന്നു പറയണം ഇനിയുള്ള എല്ലാ ജന്മത്തിലും എന്നെ തന്നെ വേണം എന്ന്...


"എന്താടാ ഉമ്മച്ചി എന്നെ പറ്റി പരാതി പറഞ്ഞ... അതൊന്നും മക്കൾ കാര്യം ആക്കണ്ട... ഈ ഉപ്പച്ചി ഇല്ലേ നിങ്ങൾക്ക്..."


അതുങ്ങളെ ചിരിയും നോക്കി നമ്മൾ ഡ്രെസ്സ് ചേഞ്ച്‌ ചെയ്തു ബാത്‌റൂമിൽ കയറി...



**********💃



😕ഹെയ്ഷ് ഓൻ പറഞ്ഞത് കേട്ടില്ലേ ഉമ്മച്ചി ഒന്നും വേണ്ടെന്ന്... ഓൻ ഇണ്ടത്രേ... അതുങ്ങളെ വിശപ്പ് മാറ്റാൻ നമ്മൾ തന്നെ വേണല്ലോ... കോപ്പ് കാണിച്ചു തരാം ഞാൻ...


നിയ നിയ എന്നും വിളിച്ചു എന്റെ പിന്നാലെ വരും...😒ആവോ കോപ്പ് വരൊന്നും ഇല്ല... ഇപ്പൊ കാണിച്ചു തരാം... കുളി കഴിഞ്ഞു വാട്ടോ...നമ്മൾ ഇച്ചിരി ഓയിൽ എടുത്തു മുറിയിൽ വന്നതും ടോയ് കാറിൽ ചവിട്ടിയതും ദേ പോണു ഈ ഞാൻ...😨


പടച്ചോനെ ഓയിൽ കയ്യിൽ ആണല്ലോ ന്നിട്ടും വീഴ്ച എനിക്കാണല്ലോ...നമ്മൾ ബെഡിൽ തന്നെ ലാൻഡ് ആയതും ശ്വാസം നേരെ വിട്ടു...😕അല്ലേലും ഓനെ വീഴ്ത്താൻ നിന്നാൽ ഇതാണല്ലോ അവസ്ഥ...


നമ്മൾ കയ്യിൽ ഉള്ള ഓയിൽ നോക്കിയതും അപ്പൊ തന്നെ ഓൻ ഡോർ തുറന്നു ഇറങ്ങി വന്നു...


നമ്മളെ പോലെ ഓൻ ആ കാറിൽ ചവിട്ടിയതും അതേ പോലെ നമ്മളെ മേലേ വീണതും നമ്മൾ കണ്ണും തള്ളി ഓനെ നോക്കി...😍പടച്ചോനെ ചമ്മന്തി ആയാൽ എന്താ ഓൻ വീണല്ലോ അത് മതി...


"എന്നെ വീഴ്ത്താൻ ഉള്ള അടവ് അല്ലേടി ഇത്...അങ്ങനെ ഒന്നും നിന്റെ വലയിൽ ഞാൻ വീഴില്ല കേട്ടോ... ഓരോ അടവും ആയി വന്നിരിക്കാ പോയി ആ ബംഗാളിയേ വീഴ്ത്താൻ നോക്ക്... എങ്കിൽ അടുത്ത ജന്മത്തിൽ നിന്നെ കെട്ടും ഓൻ..."


😨യ്യോ ഈ തെണ്ടി ഇത് എന്തൊക്കെയാ പറയുന്നേ... നമ്മൾ മനഃപൂർവം ആണെന്നോ...


നമ്മൾ ഓനെ പിടിച്ചു തള്ളി കലിപ്പിൽ എണീറ്റ് ഓനെ തുറിച്ചു നോക്കി...😬എന്റെ പിറകെ വരുത്താൻ ഉള്ള വഴി ഒക്കെ നിക്ക് അറിയാം മോനെ... അതിന് ഒരാളെയും ഊള ഐഡിയയും വേണ്ട നമ്മളെ ബുദ്ധി തന്നെ ദാരാളം...


"😏വീഴ്ത്താൻ പറ്റിയ ഒരു കോപ്പ്...  ഇയാളെ ആട്ടും തുപ്പും സഹിച്ചു നിക്ക് മടുത്തു...ഞാൻ എന്റെ വീട്ടിൽ പോവാ..."


"🙄ആട്ടും തുപ്പോ അതെപ്പോ..."


"😏ഇതിനേക്കാൾ ബേധം അതാ... ഞാൻ പോവാ എന്നെ കാണാൻ പോലും വന്നേക്കരുത്..."


നമ്മൾ സ്റ്റാർസിനെ ഒന്ന് നോക്കി മുറിയിൽ നിന്ന് ഇറങ്ങിയതും ഓൻ പിന്നാലെ വന്നു...


"😪എടീ അപ്പൊ കൊച്ചുങ്ങൾ... അവരെന്തു പിഴച്ചു..."


"അതുങ്ങളെ ഞാൻ വരുമ്പോൾ കൊണ്ട് വന്നതല്ല... നിക്ക് ഇവിടന്ന് കിട്ടിയതാ..."


"🙄ഏ... അത്... ഞാൻ..."


ഓൻ ബ ബ ബ അടിച്ചു നിക്കുന്ന കണ്ട് നമ്മൾ ഓനെയും പുച്ഛിച്ചു ഇറങ്ങി...😕ഇനി ആ കോപ്പ് അമിക്കാ അകത്തു കയറ്റില്ലേ കിണറ്റിൽ ചാടേണ്ടി വരോ...😪യ്യോ ഓർക്കുമ്പോൾ തന്നെ പേടി ആവാ...


🤔എന്തോ ഒന്ന് മറന്നു...🙄ആ അത് തന്നെ ഇപ്പൊ കാണിച്ചു തരാം... നമ്മളെയും നോക്കി നിക്കുന്ന ഓന്റെ അടുത്തേക്ക് നമ്മൾ തിരിച്ചു നടന്നു...🙄ഓൻ നമ്മളെ വരവ് കണ്ട് വായും പൊളിച്ചു നിക്കാ...


"ജാഡ തെണ്ടി..."


"😠ഡീ..."


അയിന് മുന്നേ നമ്മൾ ഓടി ഗേറ്റ് കടന്നിരുന്നു... ഇന്നത്തോടെ ഓൻ വിവരം അറിയും...നമ്മളെ അല്ലേ കൊച്ചുങ്ങൾ അതുങ്ങൾ പഠിപ്പിച്ചോളും...😌


"😭ബാപ്പച്ചി ഉമ്മച്ചി മൂത്താപ്പ ആ അജു എന്നെ ഓന്റെ വീട്ടീന്ന് ഇറക്കി വിട്ടു..."


നമ്മൾ അകത്തേക്ക് കയറിയ പാടെ നിലവിളി തുടങ്ങി...


"😕എന്തിന്... നീ എന്തേലും ചെയ്യാതെ അവൻ അങ്ങനെ ഒന്നും ചെയ്യില്ല..."


😏ഓഹ് അല്ലേലും ഓൻ ആണല്ലോ നല്ല ആൾ... നമ്മളെ ഒന്നും ആർക്കും വേണ്ട...


"ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മൂത്താപ്പ... കുറെയായി ഓൻ എന്നോട് മിണ്ടീട്ട് പോലും... ആ ഞാൻ എന്ത് ചെയ്യാനാ... ഇന്ന് എന്നോട് പറയാ ഇറങ്ങി പോടീ എന്റെ വീട്ടീന്ന് എന്ന്..."


"🙄അവൻ അങ്ങനെ പറഞ്ഞ... അപ്പൊ കൊച്ചുങ്ങളെ ആര് നോക്കും..."


"ഞാൻ കൊച്ചുങ്ങളെ എടുക്കാൻ പോയപ്പോൾ ഓൻ പറയാ നീ വരുമ്പോ കൊണ്ട് വന്നതാണോ ഇതിനെ എന്ന്... അല്ലാത്തോണ്ട് ഞാൻ കൂട്ടീല..."😪


പറഞ്ഞു തീർന്നില്ല അമിക്ക ഉണ്ട് മോളിൽ നിന്ന് ഇറങ്ങി വരുന്നു... ഓൻ ആണേൽ നമ്മളെ തുറിച്ചു നോക്കാ...😏ഇതിനേക്കാൾ വല്യ നോട്ടം കണ്ട് പേടിച്ചില്ല പിന്നെയാ...


പിന്നാലെ തന്നെ നെച്ചു വരുന്ന കണ്ട് നമ്മൾ ഓളെ നോക്കി ഒന്ന് ഇളിച്ചു... രണ്ട് കിട്ടിയാലും വേണ്ടില്ല ഇതിനെയും ഒരു വഴിക്ക് ആക്കണം...🙄


"നീ എന്താടി ഒറ്റയ്ക്ക് ഇവിടെ...?"


"😪എന്നെ അജു പുറത്താക്കി... കൊച്ചുങ്ങളെ തന്നില്ല..."


"🙄അജുവോ... അവൻ അങ്ങനെ ഒന്നും ചെയ്യില്ല..."


"😓എല്ലാർക്കും എന്നെക്കാൾ വിശ്വാസം ഓനെ ആണല്ലോ... അല്ലേലും നിക്ക് ആരും ഇല്ല..."


"അമി എന്താ ഉണ്ടായത് നീ തന്നെ വിളിച്ചു ചോദിക്ക്‌... കൊച്ചുങ്ങളെ കൊടുക്കാതെ വിട്ടത് തീരെ ശരിയായില്ല..."


അമിക്കാ നമ്മളെ വീണ്ടും ഒന്ന് പേടിപ്പിച്ചു ഫോൺ പിടിച്ചു പുറത്തേക്ക്‌ ഇറങ്ങി...🙄ഓൻ നമ്മളെക്കാൾ കുരുട്ടാ അജു പറയുന്നതിന്റെ ഇരട്ടി ഇണ്ടാക്കി പറയും ഓൻ...


🙄യ്യോ  കൊച്ചുങ്ങളെ കൊണ്ട് വരായിരുന്നു...ഇപ്പൊ തന്നെ മിസ്സ്‌ ചെയ്യാ അതുങ്ങളെ ആ ചിരി...😪


"😬ഡീ നീ ഇവിടെ പറഞ്ഞത് മുഴുവൻ കള്ളം അല്ലേടി... നീ സ്വയം ഇറങ്ങി വന്നത് അല്ലേ... കൊച്ചുങ്ങളെ കാര്യം പറഞ്ഞപ്പോൾ നീ എന്താ പറഞ്ഞത് അതുങ്ങളെ ഞാൻ കൊണ്ട് വന്നത് അല്ല ഇവിടന്ന് കിട്ടിയത് ആണെന്ന് അല്ലേടി...ഇപ്പൊ ഇറങ്ങിക്കോണം ഇവിടന്ന്..."


ഓൻ കയറി വന്നു നമ്മളെ മെക്കിട്ട് കയറിയതും നമ്മൾ ഓനെ ദയനീയമായി നോക്കി...


"ഞാൻ പോവൂല... ഓൻ വീണതിന് ഓൻ പറയാ ഞാൻ വീഴ്ത്തിയത് ആണെന്ന്... വേണേൽ പോയി മർജാൻ കാക്കുനെ വീഴ്ത്തിക്കോളാൻ... എന്നെ പറ്റി എപ്പോഴും അബവാദം പറഞ്ഞു നടക്കലാ ഓന്റെ പണി... ഞാൻ ഇനി ഓന്റെ കൂടെ പോവൂല... വേണേൽ അമിക്കാ കൊച്ചുങ്ങളെ കൊണ്ട് വന്നോട്ടെ..."


"അയ്യടാ മോളെ ഉള്ളിലിരിപ്പ് കൊള്ളാലോ... എന്നെ ഇതിൽ വലിച്ചിഴക്കാൻ നോക്കണ്ട... അവന്റെ മുന്നിൽ വെച്ച് എനിക്ക് അടുത്ത ജന്മത്തിൽ ഏലും മർജാൻ കാക്കുനെ കെട്ടണം എന്ന് പറഞ്ഞ പിന്നെ അവൻ എന്താടി ചെയ്യുന്നേ... ഞാൻ എങ്ങാനും ആണേൽ ഇപ്പൊ നീ ജീവനോടെ കാണില്ല..."


🙄യ്യോ നെച്ചു നീ അബദ്ധത്തിൽ പോലും അങ്ങനെ ഒന്നും പറയല്ലേ ഈ ദുഷ്ടൻ കൊന്നു കളയും...😓


"എന്തായാലും ഞാൻ പോവില്ല... ഓൻ വന്നു എന്നോട് സോറി പറയട്ടെ...ന്നിട്ട് തീരുമാനിക്കാം പോണോ വേണ്ടയോ എന്ന്..."


നമ്മൾ അതും പറഞ്ഞു മുറിയിലേക്ക് നെച്ചുനെയും കൊണ്ട്  വിട്ടു...😓ഓൻ വന്നില്ലേ പണി പാളുമല്ലോ പടച്ചോനെ...


"നീ എന്ത്‌ പണിയാടി കാണിച്ചത്... നിനക്ക് വരുമ്പോ സ്റ്റാർസിനെ കൂടി കൊണ്ട് വരായിരുന്നില്ലേ..."


"😒ഇപ്പൊ നിക്കും അങ്ങനെ തോന്നാടി...  ഓനെ തോൽപ്പിക്കാൻ വേണ്ടിയാ ഞാൻ അങ്ങനെ ചെയ്തത്... ഇതിപ്പോ അതുങ്ങളെ കാണാതൊണ്ട് ഭയങ്കര ഫീലിംഗ്..."


"അവർ കരയുമ്പോൾ അജു വരുമായിരിക്കും അല്ലേ..."


"നിക്ക് തോന്നുന്നില്ല... അതുങ്ങൾക്ക് അവനെ കിട്ടിയാൽ എന്നെ ഒന്നും വേണ്ടെടി... അവരെ കൂടെ കൂട്ടിയിരുന്നു എങ്കിൽ ഓൻ അതുങ്ങളെ കാണാൻ ഏലും വരുമായിരുന്നു... ഇതിപ്പോ നമ്മളെ കാണാൻ ഓൻ വരും എന്നൊന്നും നിക്ക് തോന്നുന്നില്ല..."😒


"🙄ഒരു കാര്യം ചെയ്യുമ്പോ നിനക്ക് നന്നായി ആലോചിച്ചുടെ... ഇത് എങ്ങാനും വിജയിച്ചാൽ ഞാനും ഈ വഴി തന്നെ ചെയ്യാൻ തീരുമാനിച്ചു..."😌


"😬എങ്കിൽ പിന്നെ മോൾ ആ പോക്ക് ആയിരിക്കും... പിന്നെ നീ എന്റെ അടുത്തേക്ക് വരില്ല കേട്ടോടി..."


അമിക്കാ കലിപ്പ് ഇട്ടു വന്നതും നെച്ചു പേടിച്ചു തലയാട്ടി...


"ഡീ നിന്നോട് ഞാൻ അവസാനം ആയി ചോദിക്കാ നീ വരുന്നോ ഞാൻ കൊണ്ട് വിടാം..."


"😏ഞാൻ വരൊന്നും ഇല്ല... ഓന്റെ ഡൗയലോഗ് എപ്പോഴും ഞാൻ വലിഞ്ഞു കേറി പോയ പോലെയാ... ഇന്നേലും ഓൻ എന്നോട് സോറി പറഞ്ഞു സ്നേഹത്തോടെ വിളിക്കട്ടെ..."


"ആ വിളിച്ചത് തന്നെ...അതിനുള്ള വെള്ളം മോൾ അങ്ങ് മാറ്റി വെച്ചേക്ക്... എന്ത് കാണാൻ നിക്കാടി ഇറങ്ങി പോടീ... രണ്ടും കൂടി അടുത്ത പണി പ്ലാൻ ചെയ്യാൻ ആവും..."


🙄നെച്ചു ഇറങ്ങി ഒരു ഓട്ടം ആയിരുന്നു... എവിടെ പോയാലും കുരിശ് ആണല്ലോ... ഇതിനേക്കാൾ ബേധം എന്റെ അജു തന്നെയാ...😪



**********💞



"😭ങീ... ങീ... ങീ... "


മൂന്നും കൂടി ഒരുമിച്ച് കരച്ചിൽ തുടങ്ങിയതും നമ്മൾ ഇതിപ്പോ എങ്ങനെ നിർത്തും എന്ന ചിന്തയിൽ ആയിരുന്നു... നമ്മൾ കൊടുക്കുന്ന ഫീഡിങ് ബോട്ടിൽ ഒന്നും അതുങ്ങൾക്ക് പറ്റുന്നില്ല...


"🙄എന്റെ മക്കളെ ആ കുരിപ്പ് പോവുമ്പോ നിങ്ങൾക്ക് ഈ കരച്ചിൽ കരയായിരുന്നില്ലേ... ഇത് ഇപ്പൊ എന്റെ അടുത്തു നിന്ന് കരഞ്ഞിട്ട് എന്താവാനാ..."


"അവളും ആയി വഴക്ക് ഇടുമ്പോ ആലോചിക്കണം ആയിരുന്നു... പോയി വിളിച്ചോണ്ട് വാടാ അതിനെ..."


"😏എന്റെ പട്ടി പോകും... ആ കുരുപ്പ് എന്താ പറഞ്ഞത് എന്ന് അറിയോ ഞാൻ ചെന്നു സോറി പറയണം എന്ന്... നടന്നത് തന്നെ..."


"എന്നാൽ നീ ഇവിടെ മസിലും പിടിച്ചു നിന്നോ... ഒന്നും രണ്ടും അല്ല മൂന്നാ കൊച്ചുങ്ങൾ... കരച്ചിൽ നിർത്താൻ നീ പാട് പെടേണ്ടി വരും..."


😕ഉപ്പച്ചി നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ആളെ തുറിച്ചു നോക്കി...


"ഇങ്ങളെ കൊച്ചു മക്കൾ അല്ലേ ഇതുങ്ങൾ കരയുമ്പോൾ നിങ്ങൾക്ക് ഒരു ഉത്തരവാദിത്തം ഇല്ലേ..."


"അത് കൊണ്ടല്ലേ പറയുന്നത് അവളെ പോയി കൊണ്ട് വരാൻ... ഉമ്മമാർക്ക് മാത്രം പറ്റുന്ന കാര്യം ആണ് കൊച്ചുങ്ങളെ പാലൂട്ടുന്നത്... അവളെ പറഞ്ഞു വിടുമ്പോ അതെങ്കിലും ആലോചിക്കണം ആയിരുന്നു... പാവങ്ങൾ നിന്റെ ഒക്കെ മക്കൾ ആവാൻ എന്ത്‌ പിഴച്ചു ആവോ..."


🙄ഉപ്പച്ചി അതും പറഞ്ഞു കുട്ടൂസിനെ എടുത്തു കരച്ചിൽ അടക്കാൻ നോക്കി... ഇത്തയും നമ്മളെ ദയനീയഭാവം കൊണ്ട് ഒന്നിനെ കയ്യിൽ എടുത്തു...


"നിന്റെ പെണ്ണല്ലേ നീ അവളോട് ചെയ്തതിന് ഒരു സോറി പറഞ്ഞു വിളിച്ചു കൊണ്ട് വന്നു എന്ന് കരുതി ആകാശം ഒന്ന് ഇടിഞ്ഞു വീഴാൻ പോണില്ല... ഇവര് ഉറങ്ങണം എങ്കിൽ അവൾ തന്നെ വേണം അത് നീ മറക്കണ്ട..."


"🙄ഞാൻ ആ കുരിപ്പിനോട് പറഞ്ഞതാ ഇതുങ്ങളെ കൊണ്ട് പോവാൻ... അപ്പൊ ആ കോപ്പ് പറയാ ഇതുങ്ങളെ ഞാൻ ഇങ്ങോട്ട് വരുമ്പോ കൊണ്ട് വന്നത് അല്ലെന്ന്..."


"അത് സത്യം അല്ലേ... ആ ചിന്ത നിനക്ക് ഉണ്ടായിരുന്നു എങ്കിൽ നീ അവളോട്‌ ഇങ്ങനെ ചെയ്യോ..."


"ദേ ഉപ്പച്ചി ഇങ്ങള് ഒരുമാതിരി പുര കത്തുമ്പോ വാഴ വെട്ടുന്ന സ്വഭാവം പുറത്ത് എടുക്കാതെ ഇതിനെന്തെങ്കിലും പരിഹാരം പറഞ്ഞു താ..."


"🙄അതല്ലേ അവളെ പോയി കൊണ്ട് വരാൻ പറഞ്ഞത്..."


😬ആ കോപ്പിന്റെ ജാഡ കാണേണ്ടി വരും... എന്നാലും കോപ്പ് ഇങ്ങനെ ഒരു പണി തരും എന്ന് സ്വപ്നത്തിൽ പോലും കരുതീല...


"എന്റെ മുഖത്ത് നോക്കി ജാഡ തെണ്ടി എന്നും വിളിച്ചാ അവൾ പോയത്..."


"നിന്റെ കയ്യിലിരിപ്പ് അങ്ങനെ ഉള്ളത് അല്ലേ... അല്ലെങ്കിൽ സ്വന്തം കെട്ടിയോളോട് ആരെങ്കിലും ദിവസങ്ങളോളം പിണങ്ങി നടക്കോ..."


അപ്പോഴേക്കും സുട്ടൂസ് നിലവിളി തുടങ്ങി...😭


അല്ലേലും ആ കോപ്പിന്റെ വിശപ്പ് മുഴുവൻ ഇതിനാണ് കിട്ടിയേ... ഇതിപ്പോ ആ കോപ്പിന്റെ കാൽ പിടിക്കാൻ പോവാതെ വേറെ വഴി ഒന്നുല്ലല്ലോ പടച്ചോനെ...


നമ്മൾ ഫോൺ എടുത്തു അപ്പൊ തന്നെ അമിയെ വിളിച്ചു...


"ഡാ അമി ഒന്ന് ആ കുരിപ്പിനെ പിടിച്ചു ചാകിൽ ഇട്ടിട്ട് എങ്കിലും കൊണ്ട് വരോ... ഇതുങൾ ഇവിടെ കരച്ചിൽ തുടങ്ങി..."


"🙄പിന്നെ ചാക്കിൽ ആക്കാൻ അങ്ങ് ചെല്ലേ വേണ്ടൂ... വേറെ വഴി ഒന്നും ഞാൻ നോക്കീട്ട് കാണുന്നില്ല നീ വന്നു ഒരു സോറി പറഞ്ഞു അങ്ങ് കൊണ്ട് പോയേക്ക്‌..."


"😕അതിന് മാത്രം എന്ത് തെറ്റാടാ ഞാൻ ആ കോപ്പിനോട് ചെയ്തത്..."


"🙄ഇനി എന്ത് ചെയ്യാൻ ഇരിക്കുന്നു... വല്ല ബംഗാളിലും കെട്ടി പോകേണ്ട അതിനെ കെട്ടി മൂന്ന് കൊച്ചുങ്ങളെ കൊടുത്തില്ലേ ഇതിനേക്കാൾ കൂടുതൽ എന്താ വേണ്ടത്..."


"😕നീയും എന്നെ ഇങ്ങനെ തളർത്തല്ലെടാ പട്ടി... നിന്റെ പെങ്ങൾ ഉണ്ടല്ലോ അവളെ ഞാൻ എന്റെ കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന്..."


"മോൻ തന്നെ നേരിട്ട് വന്നു പറയുന്നതാ നല്ലത്... ഞാൻ വിചാരിച്ചാൽ ഒന്നും അവൾ അവിടെ എത്തില്ല..."


😕എന്നാലും ആ കുരിപ്പിന്റെ നെഞ്ചിൽ എന്താ പാറ കല്ലാണോ... എന്നോടുള്ള ദേഷ്യം എന്തിനാ ഇതുങ്ങളോട് തീർക്കുന്നെ പടച്ചോനെ...


"🙄നീ ഇങ്ങനെ നിന്ന് നട്ടം തിരിയാതെ അവളെ പോയി കൂട്ടി കൊണ്ട് വാടാ..."


😬നിനക്ക് ഞാൻ തരാടി പട്ടി... സോറി അല്ലേ അതും പറഞ്ഞു നിന്നെ ഞാൻ ഇവിടെ എത്തിക്കാം... ഈ അജു ആരാണെന്ന് നീ കാണാൻ പോകുന്നെ ഉള്ളൂ...



*********💃



"😪എന്നെ ഒന്ന് ഹെല്പ് ചെയ്യടി നെച്ചു... എന്റെ സ്റ്റാർസ് ഇപ്പൊ ഉറങ്ങേണ്ട ടൈം ആയി... പാവങ്ങൾ കരയാവും... നീ എന്റെ കൂടെ വാടി... അതുങ്ങൾ ഉറങ്ങിയോ എന്ന് നോക്കാലോ..."


"😕നിനക്ക് ഇപ്പോഴാണോ ബോധം വന്നത്...നിന്നോട് ഇത് തന്നെ അല്ലേ ഇത്രയും നേരം ഇവിടെ ഉള്ളവർ പറഞ്ഞത്..."


"😓അത് പിന്നെ ഞാൻ അറിയോ ആ തെണ്ടിയുടെ നെഞ്ച് കരിങ്കല്ല് ആണെന്ന്... എന്നെ വേണ്ടേൽ വേണ്ട കൊച്ചുങ്ങൾക്ക് വേണ്ടി ഏലും എന്നെ വിളിച്ചു കൊണ്ട് പോയാൽ എന്താ ഓന്..."


"😒അല്ലേലും ഒരു കൊച്ച് ഉണ്ടായി കഴിയുമ്പോൾ എല്ലാരും ഇങ്ങനെ ആടി നമ്മളോട് ഒരു സ്നേഹവും ഇണ്ടാവില്ല..."


നെച്ചു അതും പറഞ്ഞു താടിക്ക് കയ്യും കൊടുത്തു ഇരുന്നു... കൊച്ച് ഉറങ്ങിയപ്പോൾ ഇറങ്ങി വന്നതാ പെണ്ണ് ആ കോപ്പ് അമിക്കാ കണ്ടാൽ ഞങ്ങളെ രണ്ടിനെയും തൂക്കി എടുത്തു വെളിയിൽ ഇടും അത് ഉറപ്പാ...


"നീ വാടി എന്റെ കൂടെ ഒരു ധൈര്യത്തിന്...അവിടെ ചെന്നു ഒളിഞ്ഞു നോക്കാം കൊച്ചുങ്ങൾ ഉറങ്ങിയോ എന്ന്... എന്നാലേ നിക്ക് സമാദാനം ആയി ഉറങ്ങാൻ പറ്റൂ..."


പെണ്ണ് ഒന്ന് മൂളിയതും നമ്മൾ ഫ്ലാഷും ഓൺ ആക്കി പുറത്തേക്ക് ഇറങ്ങി...😓


"😓ഡീ വല്ല പട്ടിയും മുന്നിൽ വന്നാൽ എന്ത് ചെയ്യും..."


"അതൊക്കെ പട്ടി ചെയ്തോളും നമ്മൾ എന്തിനാ അതൊക്കെ ചിന്തിക്കുന്നേ..."


"നിനക്ക് എങ്ങനെയാടി ഈ വളിച്ച തമാശ പറയാൻ ആവുന്നേ... എനിക്ക് കയ്യും കാലും വിറക്കാ..."


"😨ഡീ അതെന്താടി ഒരു സൗണ്ട് കേള്ക്കുന്നെ..."


"😕അയ്യോ പട്ടി ആവും... എങ്ങോട്ട് ഓടും..."


ഞങ്ങൾ രണ്ടും കയ്യും ഇറുക്കി പിടിച്ചു ചുറ്റിലും കണ്ണോടിച്ചു... ഞങ്ങളെ മുന്നിൽ ആയി ഒരു പട്ടി വന്നതും ഞങ്ങൾക്ക് കയ്യും കാലും വിറച്ചു ഓടാൻ ആവുന്നില്ല...😪യ്യോ ഇപ്പൊ ഞങ്ങൾ രണ്ടിനെയും അത് തിന്നും... എന്റെ കൊച്ചുങ്ങൾ എന്ത് ചെയ്യും ആവോ...


"😭പ്ലീസ് നങ്ങളെ ഒന്നും ചെയ്യരുത്... ഞങ്ങൾ ഒരു അത്യാവശ്യ കാര്യത്തിന് പോവാ... വരുമ്പോ ഞങ്ങളെ വേണേൽ തിന്നോ..."


😕യ്യോ ഈ പെണ്ണ് എന്താ ഈ പറയുന്നേ... 🙄അത് ഞങ്ങളെ വായും പൊളിച്ചു നോക്കി തിരിഞ്ഞു നടന്നു...


"😲നീ എന്തിനാടി അങ്ങനെ പറഞ്ഞത്...തിരിച്ചു വരുമ്പോ അത് ഞങ്ങളെ തിന്നില്ലേ..."


"😌നമുക്ക് തിരിച്ചു വരുമ്പോ റൂട്ട് മാറ്റാടി... അത് ഇവിടെ അല്ലേ നിക്കാ..."


😕ഇനി അതെങ്ങാനും സ്മെൽ ചെയ്തു വന്നാലോ... അപ്പൊ വേറെ എന്തേലും പറയാം...


ഞങ്ങൾ ഗേറ്റിന് മുന്നിൽ എത്തിയതും അകത്തേക്ക് തല ഇട്ടു നോക്കി...🙄ഈ കോപ്പ് ഈ നേരത്തു ഇത് എവിടെ പോവാ...ഓൻ ബൈക്ക്‌ സ്റ്റാർട്ട് ചെയ്യുന്ന കണ്ട് നമ്മൾ മാറി നിന്നു...


"😪നീ കണ്ടോ ഓൻ ഞാൻ ഇല്ലാത്തോണ്ട് പോണത്...ഇപ്പോഴല്ലേ മനസ്സിൽ ആയത് ഓൻ എന്തോണ്ടാ എന്നെ വിളിക്കാൻ വരാത്തത് എന്ന്..."


"🙄അത് വല്ല ആവശ്യത്തിനും ആവും നീ വാ ഗേറ്റ് തുറന്നല്ലേ കിടക്കുന്നെ..."


😒എന്നാലും ഓൻ ആരെ കാണാൻ ആവോ പടച്ചോനെ ആ പോയത്... ആരായാലും ആളെ കാണാതെ ഓൻ ചമ്മി നാറണെ പടച്ചോനെ...


ഗേറ്റ് കടന്നതും നമ്മളെ കാതിൽ കേട്ടത് സുട്ടൂസിന്റെ കരച്ചിൽ ആയിരുന്നു...😪യ്യോ എന്റെ മോൾക്ക് വിശന്നിട്ടു വയ്യാവും... നമ്മൾ ഓടി അകത്തു കയറി നോക്കിയപ്പോൾ ഇത്തയും ഉമ്മച്ചിയും ഉപ്പച്ചിയും നമ്മളെ കണ്ടതും മൂന്നിനെയും നമ്മക്ക് നേരെ നീട്ടി... മൂന്നും നമ്മളെ കണ്ടതും ചിരിച്ചു കൊണ്ട് നമ്മളെ മേലേ ചാഞ്ഞു...😍


"ഓഹ് വന്നോ... പിന്നെ എന്തിനായിരുന്നു ഈ നാടകം..."


"സോറി ഉമ്മച്ചി ഉപ്പച്ചി ഇത്ത... നിക്ക് ഉറക്കം വന്നില്ല ഇതുങ്ങളെ അവസ്ഥ ഓർത്തിട്ട് അതോണ്ട് വന്നതാ..."


"രണ്ടും കണക്കാ... ഒരാൾ പഠിക്കാനും മറ്റാൾ പഠിപ്പിക്കാനും... ഒടുക്കം ആരാ പഠിക്കുന്നത് എന്നും പഠിപ്പിക്കുന്നത് എന്നും ആർക്കറിയാം..."


"😓മ്മ്... ആ അജു എന്നോട് മിണ്ടാത്തൊണ്ടാ ഞാൻ ഇങ്ങനെ ചെയ്തേ... ഇനിയും ഓന്റെ ജാഡ സഹിച്ചു നിക്കാൻ നിക്ക് പറ്റില്ല... ഞാൻ ഇതുങ്ങളെയും കൊണ്ട് എന്റെ വീട്ടിൽ പോവാ..."


"അജു നിന്നെയും തേടി അങ്ങോട്ട് പോയിട്ടുണ്ട് അവൻ വരട്ടെ... എന്നിട്ട് എന്താന്ന് വെച്ചാൽ ആയിക്കോ..."


😌ഹോ ഇപ്പോഴാ ആശ്വാസം ആയത്... ഓൻ നമ്മളെ കൊണ്ട് വരാൻ പോയത് ആണല്ലേ...നമ്മൾ സുട്ടൂസിനെ ഫീഡിങ് ചെയ്തു ഉറക്കി കുട്ടൂസിനെയും മടിയിൽ വെച്ച് ഇരുന്നു...



*********💞



"😕അജു അത് രണ്ടും മുറിയിൽ എന്നല്ല ഈ വീട്ടിൽ തന്നെ ഇല്ല അത് ഉറപ്പാ... ഞാൻ അരിച്ചു പെറുക്കി നോക്കി ഇവിടെ ഒക്കെ..."


അമി പുറത്തേക്ക് ഇറങ്ങി നമ്മളോട് ആയി പറഞ്ഞതും നമ്മൾ കണ്ണും തള്ളി നിന്നു...


"ഇനി രണ്ടും വല്ല കിണറ്റിലും ചാടിയൊ ആവോ..."


അമി അതും പറഞ്ഞു ആലോചന തുടങ്ങിയതും നമ്മൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...


"😍അവൾ ഇപ്പോൾ എന്റെ സ്റ്റാർസിന്റെ കൂടെയാവും അത് എനിക്ക് ഉറപ്പാ..."


"🙄പിന്നെന്തിനാ അവൾ ഇവിടെ കിടന്നു ഇത്രയും പ്രശ്നം ഉണ്ടാക്കിയത്..."


"അതാണ്‌ അവൾ... ദേഷ്യവും വാശിയും എത്രക്ക് ഉണ്ടോ അതേ അളവിൽ സ്നേഹവും ഉണ്ട് അവളെ മനസ്സിൽ...എന്തായാലും അവൾ എല്ലാം മറന്നു എന്റെ സ്റ്റാർസിന്റെ അടുത്തു ചെന്നില്ലേ എനിക്ക് അത് മതി...ഇനി അവൾ  ഇറങ്ങാതെ ഞാൻ നോക്കിക്കോളാം..."


"🙄അപ്പൊ അതിന്റെ കൂടെ ആവും അവൾ അതിനെ ആര് എത്തിക്കും ഇവിടെ..."


"നീ നിന്റെ പെണ്ണിനെ വേണേൽ വന്നു കൊണ്ട് പോയിക്കോ... എന്തായാലും അതുങ്ങളോട് അകലം കാണിച്ചു അവരെ മാറ്റി എടുക്കാൻ ആവില്ല...സ്നേഹം കാണിച്ചാലെ അവരെ മാറ്റി എടുക്കാൻ പറ്റൂ..."


"😓നീ തന്നെ അല്ലേ ഈ ഊള ഐഡിയ ഇട്ടത്..."


"അത് പിന്നെ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ... നമുക്ക് അവരെ താങ്ങാൻ ആവാത്ത സ്നേഹം കൊടുത്തു പരീക്ഷിച്ചു നോക്കാഡാ...അതിൽ വീഴാതിരിക്കാൻ അവളുമാർക്ക് ആവില്ല..."


"😒ഉള്ള സ്നേഹം പോലും പുറത്ത് കാണിക്കാതെ പിടിച്ചു വെക്കായിരുന്നു ഇത്രയും ദിവസം... ഇനി എല്ലാം കൂടി പെട്ടെന്ന് പുറത്തെടുത്താൽ വിശ്വസിക്കോ രണ്ടും... രണ്ടിനും ഞങ്ങളെക്കാൾ കുരുട്ട് ബുദ്ധി ഇത്തിരി കൂടുതലാ..."


"സ്നേഹത്തിൽ വീഴാത്തതായി ആരാ ഉള്ളത്... അവരെ നമ്മൾ ഇപ്പൊ തൊട്ട് സ്നേഹിച് കൊല്ലാൻ പോവാ..."


"🙄ഒടുക്കം രണ്ടും കൂടി ഞങ്ങളെ കൊല്ലാതിരുന്നാൽ മതി... അവളെ കൂടെ കൂടിയേ പിന്നെ നമ്മളെ പെണ്ണിന് എല്ലാറ്റിനും ഉള്ള ധൈര്യം ഉണ്ട്..."


"എല്ലാം അവർക്ക് വേണ്ടുവോളം ഉണ്ട്... പക്ഷെ എന്തോ ഒരു തകരാർ എവിടെയോ ഉണ്ട് അത് എന്താണെന്നാ മനസ്സിൽ ആവാതെ..."


"രണ്ട് കിട്ടാത്ത കുറവ് ആയിട്ടാ എനിക്ക് തോന്നുന്നേ... എന്തായാലും പോയ് നോക്കാം അവർ അവിടെ ജീവനോടെ  എത്തിയോ എന്തോ..."


അമി അതും പറഞ്ഞു ഡോർ അടച്ചു അവന്റെ ബൈക്കും എടുത്തു വിട്ടു...🙄ഇനി അതിനെ തളച്ചു നിർത്താൻ ആവോ എന്തോ...


അകത്തു കയറിയതും പെണ്ണ് ടുട്ടൂസിനെ പാലൂട്ടുന്ന കണ്ട് നമ്മൾ ഒന്ന് പുഞ്ചിരിച്ചു...😏പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു കാണിച്ചപ്പോഴാണ് ബോധം വന്നത്...


"😍ഡീ നെച്ചു വാ നമുക്ക് പോവാം... ഇനി അവരായി അവരെ പാടായി..."


"😕ഞാൻ ഇങ്ങോട്ട് വന്ന പോലെ പോയിക്കോളാം... എനിക്ക് ആരെയും ഹെല്പ് വേണ്ട..."


😕ബെസ്റ്റ്... ഞങ്ങൾക്ക് രണ്ടിനും പിന്നെ ഒന്ന് കെട്ടിയെ പിന്നെ പണി ഏത് വഴിക്ക് വരും എന്ന് ഊഹിക്കാൻ ആവില്ല... അമ്മാതിരി ഐറ്റം ആണ്...


"ഡീ അവൾ ഇവിടെ അല്ലേ പിന്നെ നീ എങ്ങനെയാ തനിച്ചു വരുന്നെ... ഈ സമയത്ത് പട്ടികൾ ഇറങ്ങി നടക്കുന്ന ടൈം ആണ്... അതോണ്ട് നിന്നെ കൊണ്ട് പോവാനാ ഞാൻ വന്നത്... മോൻ ഉണർന്നാൽ ബഹളം ആവും... കുഞ്ഞിമ്മയേ ഏല്പിച്ചാ ഞാൻ വന്നത് തന്നെ..."


"😏അയിന് ഞാൻ ഇവിടെ നിക്കൊന്നും ഇല്ല... ഞാനും നെച്ചുവും വന്നത് പോലെ ഇതുങ്ങളെയും കൊണ്ട് തിരിച്ചു പോവും..."


😕അത് കേട്ടതും ടുട്ടൂസ് വരെ അവന്റെ ജോലി നിർത്തി നമ്മളെ ഒന്ന് നോക്കി...


"ഡീ...🙄അല്ല എന്റെ നിയ മോളെ നീ വേണേൽ ഇതുങ്ങൾ ഇച്ചിരി കൂടി വലുതായാൽ എന്താണെന്ന് വെച്ചാൽ ചെയ്തോ... നിന്റെ വീട്ടിൽ നീ വേണേൽ സ്ഥിര താമസം ആയിക്കോടി..."


"😏അയ്യടാ എന്താ ഒരു പൂതി... കൊച്ചുങ്ങൾ വലുതായാൽ എന്നെ വേണ്ടല്ലേ... ഉപ്പച്ചി കണ്ടോ ഇങ്ങളെ മോന്റെ ഉള്ളിലിരിപ്പ്...ഞാൻ എന്തോണ്ടാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ എന്ന് മനസ്സിൽ ആയില്ലേ..."


😬ഈ കോപ്പ് എന്റെ കയ്യീന്ന് ഇന്ന് വാങ്ങും എന്നാ തോന്നുന്നേ... നമ്മൾ പല്ലും കടിച്ചു പിടിച്ചു കുരിപ്പിനെ നോക്കി പുറമെ ഇളിച്ചു...


"ഞാൻ നിനക്ക് സന്തോഷം ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞതാ... നീ എന്താന്ന് വെച്ചാൽ ചെയ്തോ..."


"നെച്ചു നീ ഇതിനെ പിടിച്ചേ... ഞാൻ ഇതുങ്ങളെ എടുക്കട്ടെ..."


പെണ്ണ് അതും പറഞ്ഞു എണീറ്റതും നമ്മൾ അമിയെ ഒന്ന് നോക്കി... അവൻ അപ്പൊ തന്നെ പെണ്ണിനെ പിടിച്ചു നിർത്തി...


"😬ഡീ നിന്നെ ഞാനാ വിളിക്കുന്നെ ഇങ്ങ് വന്നേ... അല്ലെങ്കിൽ എന്റെ കയ്യിന്റെ ചൂട് നീ അറിയും..."


"😓എന്നെ കൊണ്ട് പോയിട്ട് അവിടെ ചെന്നു മിണ്ടാതിരിക്കാൻ ആണോ..."


അവൾ അത് പറഞ്ഞതും അമി അവളെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു...


"അമിക്ക പോവല്ലേ ഞാനും വരുന്നു..."


"😬നിന്നെ ഞാൻ പറഞ്ഞയക്കാടി..."


എന്നും പറഞ്ഞു നമ്മൾ ഡോർ അടച്ചതും പെണ്ണ് കണ്ണും തള്ളി നമ്മളെ നോക്കി നിന്നു...


"അതിനെ അവിടെ കിടത്തെടി...എടീ കിടത്താൻ..."😬


നമ്മൾ ഒച്ച ഇട്ടതും പെണ്ണ് അത് പോലെ അനുസരിച്ച് അതിനെയും കിടത്തി നമ്മളെ നോക്കി... വേണ്ട വേണ്ട എന്ന് വെക്കുമ്പോ ഇരന്നു വാങ്ങുന്നോ...😬


"പോയി നല്ലോരു കട്ടൻ ചായ ഇട്ടു കൊണ്ട് വന്നേ..."


"എന്താ..."


"കേട്ടില്ലേ... പോയി കട്ടൻ ചായ ഇട്ടു കൊണ്ട് വരാൻ..."


"🙄ഈ നേരത്തോ..."


"😬ഈ നേരത്ത് നിനക്കൊക്കെ ഇത്രക്ക് ഒക്കെ കാണിക്കാം എങ്കിൽ പിന്നെ ഇതും ആയിക്കൂടെ...എടുത്തു കൊണ്ട് വാടി..."


ഒച്ച ഇട്ടതും പെണ്ണ് ഡോറും തുറന്നു ഇറങ്ങി പോയി...🙄ഇത്രക്ക് അനുസരണ ഒക്കെ ഇണ്ടാർന്നോ...


സ്നേഹിക്കാം എന്ന് വെച്ചു വന്നതാ ഇതിപ്പോ പണി ഏൽക്കുന്നത് ഇതിൽ ആണല്ലോ...


"🙄ഡാ അജു നീ എന്താ പറഞ്ഞത്..."


ഉപ്പച്ചി അകത്തേക്ക് തലയിട്ട് ചോദിച്ചതും നമ്മൾ ഒന്ന് ഇളിച്ചു...


"ഒരു കട്ടൻ ചായക്ക് പറഞ്ഞതാ... ഇത്രയേ ഉള്ളൂ അവൾ..."


"😕ഇത് ഒടുക്കം മറ്റൊരു പണി ആവാതിരുന്നാൽ നിനക്ക് കൊള്ളാം... കൊടുക്കുന്ന പണി ഒക്കെ ഡബിൾ ആയി തിരിച്ചു കിട്ടാറാ പതിവ് എന്റെ മോൻ അത് മറക്കണ്ട...വേറൊരു കാര്യം അവൾ നിന്നെ ഒന്ന് പേടിച്ചു എന്ന് കരുതി മോൻ കിട്ടിയ ചാൻസ് മുതൽ ആക്കണ്ട..."


അത് കേട്ടതും നമ്മൾ ഇളിച്ചു കൊടുത്തു...എന്തായാലും ഒരു പണി കൊടുത്തെ പറ്റൂ കോപ്പിന്...ചായ ഇട്ടു കൊണ്ട് വന്നതും പെണ്ണ് നമ്മളെ ഒരു നോട്ടം...


"കുടിക്കെടി..."


"😓ഞാൻ ഇത് കുടിക്കാറില്ലെന്ന് അറീലെ..."


🙄നിഷ്കു കണ്ടാൽ പറയോ അമ്മാതിരി പണിയാ ചെയ്യുന്നേ എന്ന്... നമ്മളെ ഇതിന് ഇത്രക്ക് പേടി ഒക്കെ ഉണ്ടായിരുന്നോ...


"നീ എന്തായാലും എന്നെ കൊല്ലില്ല എന്ന് എനിക്കറിയാം... പക്ഷെ രണ്ട് ദിവസം വയറിളക്കി കിടത്താൻ നിനക്ക് മടി ഉണ്ടാവില്ല... അത് കൊണ്ട് ഒരു ടെസ്റ്റ്‌ ആയി കണ്ടാൽ മതി..."


അത് കേട്ടതും പെണ്ണ് ഒരു സിപ് വായിൽ ആക്കി നമ്മക്ക് നേരെ നീട്ടി...


"എനിക്ക് ഈ ടൈം ഒന്നും ഇത് ശീലം ഇല്ലെന്ന് നിനക്ക് അറീലെ... അത് കൊണ്ട് മോൾ കൊണ്ട് പോയി ഇത് കളഞ്ഞു ഗ്ലാസ് കഴുകി വെച്ചേക്ക്..."


"😬ഓഹോ അപ്പൊ മനഃപൂർവം പണി തന്നത് ആണല്ലേ... അല്ലേലും ഇങ്ങോട്ട് വരുമ്പോ ഞാൻ ആലോചിക്കണം ആയിരുന്നു...ഞാൻ ആരാണെന്ന് കാലത്ത് കാണിച്ചു തരാം... ഇപ്പൊ പേടിച്ചിട്ട് ഒന്നുല്ല കൊച്ചുങ്ങളെ ഓർത്താ..."😏


പെണ്ണ് ബെഡിലേക്ക് കയറാൻ നിന്നതും നമ്മൾ അവളെ പിടിച്ചു നെഞ്ചിൽ ഇട്ടു...


"നിനക്കെന്താടി എന്നെ പേടിച്ചാൽ..."


"😏പിന്നെ പേടിക്കാൻ പറ്റിയ ഒരു കോപ്പ്..."


"എന്നാൽ നിന്നെ പേടിപ്പിക്കാൻ എനിക്കറിയാം...പിന്നെ നീ പത്ത് മാസം കഴിഞാലെ ഫ്രീ ആവൂ..."


"😕യ്യോ... എന്നെ വിട്ടേ..."


പെണ്ണ് കുതറി മാറാൻ നോക്കിയതും നമ്മൾ പിടിച്ചു നിർത്തി...


"😬ദേ എന്നെ എന്തേലും ചെയ്താൽ എന്നെ പീഡിപ്പിച്ചു എന്നും പറഞ്ഞു സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കും നോക്കിക്കോ..."


"നമുക്ക് നാളെ ഒരുമിച്ച് പോവാം കംപ്ലയിന്റ് കൊടുക്കാൻ... നിന്നോട് ഞാൻ പറഞ്ഞത് അല്ലേടി എന്നെ അല്ലാതെ വേറെ ആണുങ്ങളെ വല്ലതും നോക്കിയാൽ പണിഷ്മെന്റ് തരും എന്ന്... അതിനുള്ള പണിയാ ഞാൻ തരാൻ പോണെ..."


"😕യ്യോ ഞാൻ ആരെ നോക്കീന്നാ..."


"😬പിന്നെ ഇതെന്താ..."


നമ്മൾ അന്നത്തെ വിഡിയോ പ്ലേ ചെയ്തതും പെണ്ണ് കണ്ണും തള്ളി അതിലേക്ക് നോക്കി... പിന്നെ നമ്മളെ നോക്കി ഒരു വളിച്ച ഇളിയും...


"😓അത് ഫഹദ്ക്കയേ അല്ലേ... ആളെ നോക്കാത്തത് ആരാ ഉള്ളത്... അറിയാതെ നോക്കി പോയതാ ഇനി സാക്ഷാൽ ദുൽകർ സൽമാൻ വന്നു മുന്നിൽ നിന്നാൽ പോലും ഞാൻ നോക്കൂല പോരെ... എന്നെ വിട്..."


"ഇത് മാത്രം ആണേൽ ഞാൻ വിട്ടേനെ... പക്ഷെ അന്ന് നീ ആ ബംഗാളിയേ കണ്ടപ്പോൾ എന്താ പറഞ്ഞത് അടുത്ത ജന്മത്തിൽ അവനെ കെട്ടണം എന്നല്ലേ... കെട്ടിക്കാടി നിന്നെ ഞാൻ... അത് കേട്ടപ്പോൾ തന്നെ തീരുമാനിച്ചതാ ഞാൻ നിനക്ക് ഇതിനുള്ളത് തരണം എന്ന്...എന്താ നീ അമിയോട് പറഞ്ഞത് ഞാൻ നിന്നോട് വന്നു മാപ്പ് പറയണം എന്ന് അല്ലേ...എന്തെ പറയണോ...?"


അത് കേട്ടതും പെണ്ണ് നമ്മളെ നോക്കി വേണ്ടെന്ന് തലയാട്ടി...😌നിന്നോട് എങ്ങനെ പറയണം എന്ന് എനിക്കറിയാം മോളെ...


"വേണ്ട അജു...ഞാൻ ചുമ്മാ പറഞ്ഞതാ..."


"വേണം... എനിക്ക് നിന്നോട് മാപ്പ് പറയാതെ സ്വസ്ഥത കിട്ടില്ല..."


"വേണ്ട..."


"വേണം... ഞാൻ ദാ മാപ്പ് പറയാൻ പോവാണെ..."


എന്നും പറഞ്ഞു നമ്മൾ പെണ്ണിന്റെ കാലിൽ വീണു... അവളെ കൊലുസ് ഇട്ട കാലിൽ ഇക്കിളി ആക്കിയതും പെണ്ണ് നിന്നു തുള്ളാൻ തുടങ്ങി...


കാലിൽ പിടിച്ചു പെണ്ണിനെ നമ്മളെ മേലേ ഇട്ടതും  പെണ്ണ് നമ്മളെയും തള്ളി മാറ്റി എണീക്കുന്നതിനു മുന്നേ നമ്മൾ അവളെ മേലേ അമർന്നു...


നമ്മൾ പെണ്ണിന്റെ ഷാൾ എടുത്തു മാറ്റിയതും പെണ്ണ് നമ്മളെ പിടിച്ചു തള്ളാൻ തുടങ്ങി...അവളുടെ കയ്കൾ കോർത്തു പിടിച്ചു ഇരുവശത്തേക്ക് നീക്കി പെണ്ണിന്റെ കണ്ണിലും മൂക്കിലും കവിളിലും ചുംബിക്കാൻ തുടങ്ങി...😍


"പ്ലീസ് അജു ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല... നല്ല അജു അല്ലേ എന്നെ വിട്... ദേ കൊച്ചുങ്ങൾ ഉണരും..."


"അവർ ഇപ്പോഴൊന്നും ഉണരില്ല... അവർക്ക് നിന്നെക്കാൾ വിവരം ഉണ്ട്... ഉമ്മച്ചിടെയും ഉപ്പച്ചിയുടെയും റൊമാൻസ് അവർ എന്തായാലും കുളമാക്കില്ല...ഒരു ചെറിയ ഡോസ് എങ്കിലും തന്നില്ലെങ്കിൽ നീ എന്റെ തലയിൽ കയറി ഡാൻസ് ചെയ്യാനും മടിക്കില്ല മോളെ..."


നമ്മൾ പെണ്ണിന്റെ കഴുത്തിൽ അമർത്തി ചുംബിച്ചതും പെണ്ണ് പുളഞ്ഞു കൊണ്ട് നമ്മളെ ദയനീയമായി നോക്കി...


"😍പണിഷ്മെന്റ് ആയി കൂട്ടേണ്ട... ഇന്ന് തൊട്ട് ഞാൻ നിന്നെ സ്നേഹിക്കാൻ പോവാ..."


അതും പറഞ്ഞു പെണ്ണിന്റെ അധരങ്ങൾ ചുംബിച്ചു കൊണ്ട് അത് നുണയാൻ തുടങ്ങിയതും പെണ്ണ് കിടന്നു പിടക്കാൻ തുടങ്ങി...അവളെ എതിർപ്പ് കുറഞ്ഞതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ മോചിപ്പിച്ചു കൊണ്ട് നെറ്റിയിൽ അമർത്തി ചുംബിച്ചു...


"😭ങ്ങീ..."


എന്ന കരച്ചിൽ വന്നതും നമ്മൾ പെണ്ണിനെ വിട്ടു ബെഡിലേക്ക് നോക്കി... സുട്ടൂസ് എണീറ്റ് ഇരുന്നു കരച്ചിൽ തുടങ്ങി...


"നിന്റെ അല്ലേ മോൾ... അതാ അത് എന്നെ ചതിച്ചത്... ഇന്നല്ലെങ്കിൽ നാളെ എന്റെ കയ്യിൽ കിട്ടും..."😓


പെണ്ണ് അതിന് നമ്മളെ നോക്കി ഒന്ന് നോക്കി ചിരിച്ചു കൊണ്ട് നമ്മളെ കവിളിൽ ചുംബിച്ചു...


"ഐ ലവ് യൂ അജു... ഞാൻ വേറെ ആരെ നോക്കിയാലും എന്റെ ഉള്ളിൽ ഇയാൾ മാത്രേ ഉള്ളൂ... എത്ര ആയുസ് ഉണ്ടേലും നിക്ക് ഈ കലിപ്പൻ അജുനെ മാത്രം മതി..."❣️


നമ്മളെ ഇറുക്കി പിടിച്ചു കൊണ്ട് പെണ്ണ് പറഞ്ഞതും നമ്മളും അവളെ ചുറ്റിപിടിച്ചു ആ കവിളിൽ ഉമ്മ വെച്ചു... 😍ഇത്തിരി വെയിറ്റ് ചെയ്തു നോക്കി ഏങ്കിലും ഓരോന്ന് ആയി നമ്മക്ക് പണി തരുന്ന കണ്ട് പെണ്ണ് ഭയങ്കര ഇളി ആയിരുന്നു...😪


🙄പെണ്ണ് പിന്നെ അങ്ങോട്ട് നമ്മളെ അങ്ങ് സ്നേഹിച്ചു കൊല്ലുവായിരുന്നു... പണി കിട്ടോന്ന് പേടിച്ചാണോ ആവോ...🙄വല്ലവനെയും കണ്ടാൽ അറിയാം പെണ്ണ് മാറിയോ എന്ന്...അല്ലേലും നമ്മളെ പണി ഒന്നും ഏൽക്കാൻ ചാൻസ് ഇല്ല... അതിന് മാത്രം നാലും ഒറ്റക്കെട്ടാ...😓


പെണ്ണിന്റെ കുറുമ്പിനോടൊപ്പം നമ്മളെ സ്റ്റാർസും വളർന്നു തുടങ്ങി...😍ആകെ കൂടെ ബഹളം തന്നെ...


"ഐ ക്രീം..."


എന്നും പറഞ്ഞു സ്റ്റാർസ് നമ്മളെ നിഴൽ വെട്ടം കാണുമ്പോ മുട്ടിൽ ഇഴഞ്ഞു വരും... ഉപ്പച്ചി വരുമ്പോഴും അതേ അവസ്ഥയാണ്...


ഒരു വയസ് തികയ്ക്കാൻ പോണ സ്റ്റാർസിന്റെ ബർത്ത് ഡേ ആഘോഷിക്കാൻ ഉള്ള തയാറെടുപ്പിൽ ആണ് നമ്മൾ... നാളെ അമിടെ മിട്ടൂസിന്റെ ബർത്ത് ഡേ ആണ്... അതിനുള്ള ഗിഫ്റ്റും സ്റ്റാർസിനുള്ള ഐസ്ക്രീമും വാങ്ങി നമ്മൾ വീട്ടിൽ എത്തിയതും ബൈക്കിന്റെ സൗണ്ട് കേട്ടതും സുട്ടൂസ് ഐ ക്രീം എന്നും പറഞ്ഞു പിച്ച വെച്ചു വരുന്നത് കണ്ട് നമ്മൾ കണ്ണ് വിടർത്തി അത് നോക്കി...😍സ്വന്തം ആയി പിച്ച വെക്കുന്ന ആ കുഞ്ഞികാലുകൾ കണ്ട് നമ്മൾ അടുത്തേക്ക് ചെന്നു...


"ദാ ഐ ക്രീം...മോൾ  ബാപ്പച്ചിടെ അടുത്ത് വന്നേ..."


നമ്മൾ കയ്യിൽ പിടിച്ച ഐസ്ക്രീം കണ്ടതും പെണ്ണ് നാല് സ്റ്റെപ് സ്വയം വെച്ചു നമ്മളെ കയ്യിലേക്ക് പിടിച്ചതും നമ്മൾ അതിനെ ഇറുക്കി പിടിച്ചു ഉമ്മ വെച്ചു...😍


നമ്മളെ കയ്യിൽ തൂങ്ങി നടക്കുന്ന മോളെയും കൊണ്ട് അകത്തേക്ക് കയറിയതും രണ്ടും രണ്ട് ദിക്കിൽ ആയിട്ടുണ്ട്...പെണ്ണ് ആണെങ്കിൽ ടോയ്‌സിന്റെ ഇടയിൽ കിടന്നു ഉറങ്ങാ... ഇതിന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നോ... ഇതുങ്ങളെ ഉറക്കാൻ നോക്കീട്ട് ഒടുക്കം പെണ്ണ് ആണല്ലോ കിടന്നു ഉറങ്ങുന്നേ...


"ഉമ്മച്ചിക്ക്‌ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നോഡാ മക്കളേ... എന്താ ഒരു കിടത്തം..."


"നിയ... ഒങ്ങി..."


നമ്മളെ വിളി കേട്ട് ഇപ്പൊ സ്റ്റാർസും നിയ എന്നാ വിളി...നമ്മളെ ആണേൽ ഇപ്പൊ ബാപ്പ ഒന്നും ഇല്ല അജു... അതെങ്ങനെയാ പെണ്ണ് എപ്പോൾ നോക്കോയാലും അജു എന്നല്ലേ വിളി...🙄


"അല്ലേലും നിങ്ങളെ ഉമ്മച്ചിക്ക്‌ എപ്പോൾ നോക്കിയാലും ഉറക്കാ...ഉമ്മച്ചി കാണണ്ട മക്കൾ കഴിച്ചോ..."


നമ്മൾ ഐസ്ക്രീം നീട്ടിയതും മൂന്നും വാങ്ങി കഴിക്കാൻ തുടങ്ങി...🙄പെണ്ണിന്റെ വക പാരമ്പര്യം ആയി കിട്ടിയ ഒന്നാണ് ഇത്...


"ഡീ എണീറ്റെ... ദേ നമ്മുടെ സുട്ടൂസ് നടന്നു... നിനക്ക് കാണണ്ടേ..."


"ഫൈവ് മിനിറ്റ് അജു...അവൾ നടന്നത് ഞാൻ കണ്ടതാ ഇയാളെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലല്ലോ..."😴


😯കോപ്പ് നല്ല സുഖ നിദ്രയിൽ ആണ്... നേരവും കാലവും ഒന്നും അറീല...


"അത് ഞാൻ ഡ്രൈവിങ്ങിൽ ആയിരുന്നു... അല്ലേലും നീ വിളിക്കുന്നത് വല്ല ഐസ്ക്രീം ചോക്ലേറ്റ് ഒക്കെ വേണന്നു പറയാൻ അല്ലേ...എടീ കൊച്ചുങ്ങളെ നോക്കെടി... ഞാൻ കുളിച്ചു വരാം..."


നമ്മൾ തട്ടി വിളിച്ചതും പെണ്ണ് കണ്ണ് തുറന്നു അതുങ്ങളെ നോക്കി...


"😏ഹ്മ്മ് ഞാൻ തന്നെ അല്ലേ ഇത് വരെ നോക്കിയേ... ഇപ്പൊ ഇയാൾ കൊച്ചുങ്ങളെ തീരെ നോക്കുന്നില്ല കേട്ടോ... സൺ‌ഡേ പോലും വർക്ക്‌ ഉണ്ടെന്ന് കള്ളം പറഞ്ഞു മുങ്ങുന്നത് ആണെന്ന് ഒക്കെ നിക്ക് അറിയാം..."


പെണ്ണ് കോട്ടു വാ ഇട്ടു കൊണ്ട് നമ്മളെ നോക്കി പറഞ്ഞു...


"🙄എന്റെ കൊച്ചുങ്ങളെ നോക്കാൻ എനിക്ക് സന്തോഷം മാത്രേ ഉള്ളൂ... നീ വേണേൽ ഓഫിസിൽ പൊയ്ക്കോടി ഞാൻ ഇതുങ്ങളെ നോക്കി ഇവിടെ ഇരിക്കാം..."


"😕അയ്യടാ എന്താ ഒരു പൂതി... അങ്ങനെ ഇപ്പൊ മോൻ സുഖിക്കേണ്ട..."


"🙄അപ്പൊ സുഖം ഉള്ള ഏർപ്പാട് ആണ് കൊച്ചുങ്ങളെ നോക്കുന്നത് എന്ന് നിനക്കറിയാം അല്ലേ..."


"😨യ്യോ... എന്നാര് പറഞ്ഞു... ഇതുങ്ങളെ നോക്കുന്നതിനേക്കാൾ ബേധം വല്ല മല ഇടിക്കാനും പോണതാ..."


"🙄നീയാ...അതിന് ഇപ്പൊ എവിടെയാ മല ഉള്ളത്... നിനക്ക് പറ്റിയ പണി ഇത് തന്നെയാ... ഇനിയും ഒരു ഏഴണ്ണത്തിനെ നോക്കാൻ നിന്നെ കൊണ്ട് പറ്റും...നിന്നെ കൊണ്ടേ പറ്റൂ...😍എവിടെ നോക്കിയാലും നമ്മളെ പിള്ളേരെ കൊണ്ട് നിറയണം ഈ വീട്... അതുങ്ങളെ പിന്നാലെ ഓടുന്ന നീയും എന്ത് രസായിരിക്കും അല്ലേ..."


"😏നിക്ക് ബല്യ രസൊന്നും തോന്നുന്നില്ല... നിക്ക് ഈ മൂന്ന് മതി... ഇനി ഏഴണ്ണം വേണേൽ ഒന്ന് കൂടെ പോയി കെട്ടിക്കോ... എന്നെ കിട്ടൊന്നും ഇല്ല..."


പെണ്ണ് കലിപ്പ് ഇട്ടു പോവാൻ നിന്നതും നമ്മൾ പിടിച്ചു നിർത്തി...


"നീ തന്നെ മതി എന്റെ കൊച്ചുങ്ങൾക്ക് ഉമ്മച്ചിയായിട്ട്... നമ്മളെ കൊച്ചുങ്ങളെ ബർത്ത് ഡേക്ക്‌ ഇനി ദിവസങ്ങൾ മാത്രേ ഉള്ളൂ... അത് കഴിഞ്ഞു വേണം..."


"പിന്നെ... ഇങ്ങ് വാ... എന്നെ കിട്ടില്ല... എനിക്ക് ഇതുങ്ങൾ വലുതായിട്ട് വേണം അടിച്ചു പൊളിക്കാൻ... ഇയാളെ കെട്ടിയെ പിന്നെ ആയിരുന്നല്ലോ കോളേജിൽ പോക്ക് ഒക്കെ അതോണ്ട് ഒന്നിനും പറ്റിട്ടില്ല..."


പെണ്ണ് നമ്മളെയും പുച്ഛിച്ചു ഇറങ്ങി പോയി...🙄പിന്നെ നിന്നെ ഞാൻ വിട്ടത് തന്നെ...


"അ... ജു...😌ഹി..."


എന്ന് കേട്ടതും സുട്ടൂസ്  ഷെൽഫിൽ ഉള്ള നമ്മളെ ഡ്രെസ്സ് ഒക്കെ വലിച്ചു വാരി ഇടുന്ന കണ്ട് നമ്മൾ ഞെട്ടി... അടക്കാൻ മറന്നു...


"ഇത്രയും കാലം ഉമ്മച്ചി ആയിരുന്നു... ഇതിപ്പോ മോൾ ആണല്ലോ... രണ്ടും കൂടി പ്ലാൻ ചെയ്തു ഇറങ്ങിയേക്കാണോ...നിന്റെ അതേ സ്വഭാവം ആണല്ലോ ഇതിന്..."


"😏എനിക്ക് വഴീന്ന് കിട്ടിയത് അല്ല ഇതിനെ..."


🙄ഏ വഴീന്നൊ... പെണ്ണ് നമ്മളെക്കാൾ കൂതറ ആണല്ലോ...പെണ്ണ് നമ്മളെയും പുച്ഛിച്ചു അതിനെയും എടുത്തു പുറത്തേക്ക് ഇറങ്ങി...



***********💃



"😍വാടാ...ആരാ ആദ്യം വരുന്നെ ഉപ്പച്ചിടെ അടുത്ത്... പെട്ടെന്ന് വന്നാൽ ഐ ക്രീം തരാം..."


🙄കുട്ടൂസും ടുട്ടൂസും പിടിച്ചു നിന്നിട്ട് ഉണ്ടേലും ഓന്റെ അടുത്തേക്ക് പോണില്ല... കുറെ നേരായി ഓൻ ആ ഐസ്ക്രീം പിടിച്ചു തറയിൽ ഇരിക്കാൻ തുടങ്ങീട്ട്...


"😌ഹി... ഹി... അ... ജു...."


എന്നും വിളിച്ചു കുട്ടൂസ് കയ് വിട്ടു രണ്ട് സ്റ്റെപ് നടന്നതും തറയിൽ മുട്ട് കുത്തി ഇഴഞ്ഞു ഓന്റെ അടുത്തേക്ക് പോയി ഐസ്ക്രീം വാങ്ങാൻ നോക്കാ...


"ഇതിന് ഇവളെ കുരുട്ട് ബുദ്ധിയാ കിട്ടിയേക്കുന്നെ... ഇത് ഫൗളാ... മോൻ പൊയി നടന്നു വന്നേ ഉപ്പച്ചി കാണട്ടെ..."


"നീ ആരോടാ ഈ പറയുന്നേ... ഉപ്പച്ചി ഒക്കെ പോയി ഇപ്പൊ അജു ആണ്...ഇതുങൾ എന്നെയാ ഉപ്പച്ചി എന്ന് വിളിക്കുന്നെ..."


"മോൾ നടന്നു എന്ന് കരുതി ഇതുങ്ങൾ നടക്കണം എന്നൊന്നും ഇല്ലെടാ... നീ ഒക്കെ ഒന്നര വയസ് ആയപ്പോഴാ നടന്നു തുടങ്ങിയെ... നിന്നെ പോലെയാ ഇത് രണ്ടും...!"


"😌അപ്പൊ ഈ അജു കുഴി മടിയൻ ആണല്ലേ ഉമ്മച്ചി...സുട്ടൂസ് എന്നെ പോലെയാ അതാ പെട്ടെന്ന് നടന്നത്..."


"😏വല്ല ചെക്കനും മുറ്റത്ത്‌ വന്നത് കണ്ട് നീ  പെട്ടെന്ന് നടന്നത് ആവും...അല്ലാതെ നീ അങ്ങനെ നടക്കാൻ ഒന്നും ചാൻസ് ഇല്ലല്ലോ... കൊച്ചുങ്ങളെ നോക്കാൻ എന്നും പറഞ്ഞു അടുത്ത് ഇരുന്നു പൂര ഉറക്കം അല്ലേ നിന്റെ പണി..."


"😪അത് പിന്നെ രാത്രി എന്നെ ഒരു പോള കണ്ണടക്കാൻ വിടണ്ടേ..."


"അത് എങ്ങനെയാ നിന്റെ അല്ലേ കൊച്ചുങ്ങൾ..."


"😒കണ്ടോ ഉപ്പച്ചി കൊച്ചുങ്ങൾ എന്തേലും നല്ലത് ചെയ്താൽ ഓന്റെ കൊച്ചുങ്ങൾ... വല്ല തെറ്റും ചെയ്താലോ എന്റെ കൊച്ചുങ്ങൾ... ഇത് ഇവിടത്തെ ഏർപ്പാടാ..."


"ആ അത് ഇങ്ങേരും അങ്ങനെ ആയിരുന്നു...അപ്പു ആളൊരു പാവം ആയിരുന്നു ഇവൻ ആണെങ്കിലോ ആൾ ഒരു പോക്കിരിയും... അന്നൊക്കെ അജു എന്റെ മോനും അപ്പു ഇങ്ങേരെ മോനും ആയിരുന്നു..."


"അതിനൊന്നും ഇപ്പോഴും ഒരു കുറവും ഇല്ല..."


"എന്റെ നിയ നീ ആരോടാ ഈ പറയുന്നേ... ലോകത്തെ എല്ലാ ബാപ്പമാരും ഇങ്ങനെ തന്നെയാ... ഇപ്പൊ തന്നെ അനുട്ടിയുടെയും അച്ചൂട്ടെന്റെയും വികൃതി കാണുമ്പോ അപ്പുക്കയും എന്നോട് അങ്ങനെയാ..."


😕ഈ കൊജു പറഞ്ഞ പോലെ പത്ത് എങ്ങാനും ഉണ്ടാർന്നു എങ്കിൽ ഒരു യുദ്ധം നടന്നേനെ...


"ഞാൻ എന്റെ ഉമ്മച്ചീടെ മോനാ... അതിനും വേണം ഒരു ഭാഗ്യം... എന്റെ ഉമ്മച്ചി എന്ത് മാത്രം വേദന സഹിച്ചു കാണും എന്നെ കിട്ടാൻ... അപ്പൊ പിന്നെ ഉമ്മച്ചീടെ മോൻ എന്ന് പറയുന്നതിൽ എനിക്ക് അഭിമാനം മാത്രേ ഉള്ളൂ..."


😏ഓഹ് അപ്പൊ നമ്മൾ ഒക്കെ വേദന ഒന്നും ഇല്ലാതെ എടുത്തു കൊണ്ട് വന്നത് ആണല്ലോ... 🙄ഒരിക്കൽ കണ്ടത് ഒക്കെ മറന്നു പോയോ ആവോ അന്നൊക്കെ എന്തായിരുന്നു മലപ്പുറം കത്തി മാങ്ങാ തൊലി... കൊച്ചുങ്ങൾ ഇനി വേണ്ടത്രേ ഇപ്പൊ പത്തെണ്ണം വേണം പോലും...


എന്തൊക്കെയൊ വീണു ഉടയുന്ന സൗണ്ട് കേട്ടാണ് നമ്മക്ക് അടക്കം എല്ലാറ്റിനും ബോധം വന്നത്...😨പടച്ചോനെ മൂന്നും മൂന്ന് ദിക്കിൽ ആണല്ലോ...കിച്ചണിൽ ചെന്നതും സുട്ടൂസ് എല്ലാം കൂടി വലിച്ചു വാരി ഇട്ടിട്ടുണ്ട്...🙄ഇതിന് എപ്പോൾ നോക്കിയാലും കിച്ചണിൽ ആണല്ലോ ഡ്യൂട്ടി...


"അച്ചോടാ മോളൂസ് ഇവിടെ ആണോ വല്ലോം പറ്റിയോ..."


എന്നൊക്കെ പറഞ്ഞു ഓൻ അതിനെ എടുത്തു നൈസ് ആയി മുങ്ങി... എല്ലാം കൂടി എടുത്തു വെക്കാൻ നമ്മൾ മാത്രം ബാക്കി... ഇവിടെ ഒരു ലോക്ക് ആക്കണം അല്ലാതെ വേറെ വഴി ഒന്നുല്ല...


"നി...യ... ബാ..."


പെണ്ണിന് വിശപ്പ് തുടങ്ങി കാണും... ഇത്രയും നേരം ജോലി അല്ലായിരുന്നോ... നമ്മൾ പെണ്ണിനെ എടുത്തു മടിയിൽ ഇരുത്തി...


ഓൻ കുളി കഴിഞ്ഞു വന്നതും മുറി മൊത്തം ഒന്ന് കണ്ണോടിച്ചു...


"അതുങ്ങൾ എവിടെ...?"🙄


"അവിടെ എവിടേലും കാണും... ഞാൻ ഇതിനെ ഉറക്കുന്നത് കണ്ടില്ലേ..."


ഓൻ പോയി രണ്ടിനെയും എടുത്തു വരുന്ന കോലം കണ്ട് നമ്മൾ വായും പൊളിച്ചു നിന്നു...😕പടച്ചോനെ ഇത് ഏത് അടുപ്പിൽ ആണാവോ...


"രണ്ടും കൂടി അച്ചുട്ടന്റെ കൂടെ ആയിരുന്നു... അനുട്ടിയുടെ ബാഗിന്റെ കാര്യം തീരുമാനം ആക്കിയിട്ടുണ്ട്...നാളെ കാലത്ത് എത്തിക്കും എന്ന കോംപ്രമൈസിൽ ഇങ്ങ് പോണു... ഇനി അതൊക്കെ ഞാൻ എവിടുന്ന് ഒപ്പിക്കും ആവോ..."😓


ഓൻ അതും പറഞ്ഞു രണ്ടിനെയും ബെഡിൽ കിടത്തി ഏങ്കിലും രണ്ടും രണ്ട് വഴിയേ എണീറ്റ് അവിടെ പണി തുടങ്ങി...😒അപ്പൊ ഇന്നും ഉറങ്ങാൻ ഉള്ള ഉദ്ദേശം ഇല്ല...


"അപ്പൊ ഇന്നത്തെ കാര്യവും തീരുമാനം ആയി...ഡാ മക്കളെ വന്നു ഉറങ്ങേടാ..."


ഓൻ പരമാവധി നോക്കി ഒടുക്കം തോൽവി സമ്മതിച്ചു ബെഡിൽ കയറി കിടന്നു...


"അങ്ങനെ ഇപ്പൊ മോൻ ഉറങ്ങേണ്ട...ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കുന്നത് കണ്ടില്ലേ..."


"എടീ അതിന് ഞാൻ എന്ത് ചെയ്യാനാ... നീ വിചാരിച്ചാൽ മാത്രേ അതുങ്ങൾ ഉറങ്ങൂ... പിന്നെ ഞാൻ എന്തിനാ നോക്ക് കുത്തിയായി ഇരിക്കുന്നെ..."


"അയ്യടാ അതൊക്കെ അപ്പൊ ആലോചിക്കണം ആയിരുന്നു...അതിന് ഉറക്കൊളിയാൻ ഒരു മടിയും ഇല്ലല്ലോ...എന്നെ കൊണ്ടെങ്ങും വയ്യ..."


"അപ്പൊ എനിക്കായിരുന്നില്ലേ അധ്വാനം...ഇനി ഇപ്പൊ മോൾ കുറച്ച് അധ്വാനിക്ക്..."


😕എന്നും പറഞ്ഞു ഓൻ മൂടി പുതച്ചു കിടന്നു...


"ഇനി ഇങ്ങ് വാ അപ്പൊ കാണാം..."


"അതിന് ഇതുങ്ങൾ സമ്മതിച്ചിട്ട് വേണ്ടേ... ഇനി ഇതുങ്ങൾ ഉറങ്ങി കഴിഞ്ഞു നീ റെഡി ആണെങ്കിൽ ഞാൻ വെയിറ്റ് ചെയ്യാന്നെ..."


"😬പോടാ...അല്ലെങ്കിൽ തന്നെ ഞാൻ ഒരു വഴിക്ക് ആയി... ഇയാക്ക് അതൊന്നും അറിയേണ്ടല്ലോ..."


"പറയുന്ന കേട്ടാൽ തോന്നും ഞാൻ മാത്രം ആണ് കുറ്റക്കാരൻ എന്ന്...നീ ഒന്ന് ഒച്ച വെച്ചിരുന്നു എങ്കിൽ ഞാൻ ഉണർന്നേനെ നിയ കുട്ടി..."😜


😕അപ്പൊ ഇതും എന്റെ തലയിൽ ആയ... വല്ല ആവശ്യവും ഉണ്ടാർന്നോ...


"😒കഴിഞത് കഴിഞ്ഞു ഇനി ഒച്ച വെക്കാട്ടോ..."


"🙄ഡീ ചതിക്കല്ലേ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ..."


"😏ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ..."


നമ്മൾ ഓനെയും പുച്ഛിച്ചു സുട്ടൂസിനെ കിടത്തി കുട്ടൂസിനെ കയ്യിൽ എടുത്തു... അപ്പോഴേക്കും ടുട്ടൂസ് വന്നു ഉറങ്ങി കിടക്കുന്നതിനെ തോണ്ടാൻ തുടങ്ങി...


"ദേ അജു അതിനെ പിടിച്ചു വെച്ചില്ലേ ഇയാളെ ഇന്നത്തെ രാത്രി ഞാൻ ഉറക്കി കിടത്തില്ല..."


"😍സത്യാണോ..."


"😬ചവിട്ടി താഴെ ഇടും എന്നാ പറഞ്ഞത്... അതിനെ നോക്കാൻ ആണ് പറഞ്ഞത്..."


"😓വല്ല ആവശ്യവും ഉണ്ടാർന്നോ ഇവിടെ തന്നെ നിക്കാൻ... അപ്പുക്കാടെ കൂടെ നാട് വിട്ടാൽ മതിയായിരുന്നു... ഇതൊന്നും കാണേണ്ടല്ലോ..."


"അപ്പുക്കക്ക്‌ കൊച്ച് മൂന്നല്ല..."


"😕അത് എന്റെ തെറ്റാണോ..."


"പക്ഷെ ഇത് ഇയാളെ തെറ്റ് തന്നെയാ... അനുഭവിച്ചോ..."


😓ഓൻ അതിനെ എടുത്തു പാട്ടും പാടി നടന്നു ഉറക്കാൻ നോക്കി...😍നമ്മൾ ആണേൽ ഓന്റെ പാട്ട് കേട്ട് ഫ്യൂസ് പോയി ഇരിക്കാ... അല്ലേലും അത് കേട്ടാൽ നമ്മൾ മൂക്കും കുത്തി വീഴും...


"കണ്ടില്ലേ ഇയാളെ പാട്ട് കേട്ട് അത് ഉറങ്ങി...ന്നെ പോലെ തന്നെ ഇതുങ്ങൾക്ക് ഇയാളെ പാട്ട് ഇഷ്ടാണെന്ന് തോന്നുന്നു..."


😕ഓൻ നമ്മളെ നോക്കി ഇളിച്ചു കൊണ്ട് അതിനെ ബെഡിൽ കിടത്തി നമ്മളെയും നോക്കി ചെരിഞ്ഞു കിടക്കാ...🙄ഉറങ്ങിയത് പാര ആയാ...


🙄കോപ്പ് കിട്ടിയ ചാൻസ് മുതലാക്കാൻ നോക്കാ... നമ്മളോടാ ഓന്റെ കളി...


"😭ങീ..."


എന്നും പറഞ്ഞു അത് കരച്ചിൽ തുടങ്ങിയതും ഓൻ നമ്മളെ ദയനീയമായി നോക്കി...😌നമ്മൾ ആണേൽ ഇളിച്ചു കൊടുത്തു... ഓന്റെ പാട്ട് കേട്ട് വീണാലും ഉറങ്ങാൻ അത് പോരല്ലോ... നമ്മൾ അതിനെയും ഉറക്കി ഓനെ നോക്കിയപ്പോൾ നല്ല ഉറക്കം ആണ്...


നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ആയി തല വെച്ചു കിടന്നു... അവനും അറിയാതെ നമ്മളെ ചേർത്ത് പിടിച്ചു കിടന്നു...


കാലത്ത് തന്നെ ഓൻ നമ്മളെ കുത്തി പൊക്കി എണീപ്പിച്ചു സ്റ്റാർസിനെ റെഡി ആക്കാൻ നിന്നതാ...ഒന്നിനെ റെഡി ആക്കി അടുത്തതിനെ റെഡി ആക്കുമ്പോഴേക്കും ലവൻ എവിടേലും ചെന്നു പണി ഒപ്പിക്കും...


"😕ഡീ ഒന്ന് ഹെല്പ് ചെയ്യടി... ഇതിപ്പോ ഇതിനെ ഞാൻ രണ്ട് തവണ റെഡി ആകിയതാ..."


"അതിനൊക്കെ ട്രിക് വേണം മോനെ... മാറിക്കെ കണ്ട് പടിക്ക്... എപ്പോഴും പഠിപ്പിക്കാൻ ഒന്നും നിക്ക് പറ്റില്ല..."


നമ്മൾ വല്യ ഡയലോഗ് ഒക്കെ ഇട്ടു മൂന്നിനെയും പിടിച്ചു ബെഡിൽ കിടത്തി... ഒരു ടോയിയും കൂടി കയ്യിൽ കൊടുത്തതോടെ മൂന്നും അത് എങ്ങനെ വിഴുങ്ങാം എന്നുള്ള നിരീക്ഷണത്തിൽ ആണ്... നമ്മൾ അപ്പൊ തന്നെ ഡ്രെസ്സ് ഇടീച്ചു...


"😜നിനക്ക് ബുദ്ധി ഇല്ലെന്ന് ആരാ പറഞ്ഞത്..."


"😏നീയേ പറയാറുള്ളൂ..."


നമ്മൾ ഓനെയും പുച്ഛിച്ചു മുടി കെട്ടാൻ തുടങ്ങി... ഓൻ പിറകിൽ വന്നു നമ്മളെ കെട്ടിപ്പിടിച്ചു പിൻകഴുത്തിൽ ചുംബിച്ചു...


"ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കി ചുമ്മാതെ ആവില്ല... ഉള്ളതാവുന്നേ..."


നമ്മൾ ഓനെ കണ്ണാടിയിൽ തന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് ഷാളും എടുത്തു ചുറ്റി ഇറങ്ങി... അനുട്ടിയും അച്ചുട്ടനും ഉള്ളോണ്ട് സ്റ്റാർസ് വണ്ടിയിൽ പോലും അടങ്ങി ഇരിക്കാതെ നടത്തം ആയിരുന്നു...


ഇറങ്ങിയപ്പോ അതുങ്ങളെയും കൊണ്ട് അകത്തു കയറിയപ്പോൾ തന്നെ കണ്ടത് വല്യ കേക്ക് ആണ്...😋ആറ് ചെറീസ്  ഇണ്ട്... നമ്മക്ക് അഞ്ചും ഒന്ന് നെച്ചുനും... അതൊക്കെ ഒന്ന് നോക്കി നമ്മൾ കിച്ചണിൽ ചെന്നു...😍ഫുഡും കൊള്ളാം...നമ്മൾ ഉമ്മച്ചിയും മൂത്തുവും കൂടി ഉണ്ടാക്കുന്ന പലഹാരം ഒക്കെ ഒന്ന് നോക്കി... 😋


"🙄ഡീ അമ്മി നീ വീണ്ടും തടിച്ച..."


"നിനക്കെന്താടി എന്നെ കാണുമ്പോ ഇതേ ചോദിക്കാൻ ഉള്ളൂ..."


"ഹ്മ്മ് ഇനി ഇവളോട് അത് ചോദിക്കാൻ എന്റെ മോൾ ദുബായിൽ പോകേണ്ടി വരും...ഇവൾ അങ്ങോട്ടേക്ക് പോവാ..."


"😕യ്യോ എന്തിന്..."


"അവളെ കെട്ടിയോൻ വിളിക്കുമ്പോ പിന്നെ എന്താ ചെയ്യാ..."


😏നമ്മക്കും ഇണ്ട് കെട്ടിയോൻ... എങ്ങോട്ടും കൊണ്ടോവില്ല... 🙄ഒരിക്കൽ കൊണ്ട് പോയെന് തന്നത് ഓർക്കുമ്പോ ഇനി പോവാതിരിക്കുന്നതാ നല്ലത്...


"നീ എന്താടി ആലോചിക്കുന്നേ..."


അമ്മി നമ്മളെ തട്ടികൊണ്ട് ചോദിച്ചു...


"നീ അവിടെ പോയി പുട്ടും കുറ്റി പോലെ ആവുന്ന കാര്യം അല്ലാണ്ട് എന്താ..."


"ഓഹ്... ഈ പെണ്ണ് വന്നു തുടങ്ങി... ഇന്ന് നിന്നെയാ കിട്ടിയത് എന്ന് തോന്നുന്നു...മോൾ അപ്പുറത്ത് എങ്ങാനും പോയിക്കോ..."


ഉമ്മച്ചി നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ട് അമ്മിയെ പറഞ്ഞു വിട്ടതും നമ്മൾ ബാക്കി ഉള്ളതിനെ  തപ്പി ഇറങ്ങി...നൗഫിക്കാ ആണേൽ ബലൂൺസ് ഒക്കെ ഊതി വീർപ്പിക്കാ...


"ഹ വന്നോ... നിനക്ക് പണി ഒന്നും ഇല്ലേ കുറച്ച് എടുത്തു വീർപ്പിക്കെടി..."


"😓നിക്ക് നൂറ് കൂട്ടം പണി ഇണ്ട്..."


🙄അത് കേട്ടതും ഓൻ നമ്മളെ വായും പൊളിച്ചു നോക്കി...


"🙄നിനക്കാ അതിന് മാത്രം എന്ത് പണി..."


"😌അത് പിന്നെ കേക്കും ഫുഡും ഒക്കെ കഴിക്കാൻ ഉള്ളതാ... ഇതൊക്കെ വീർപ്പിച്ചു ക്ഷീണിച്ച പിന്നെ അയിന് പറ്റൂല... അല്ലേലും ഈ കോലം വെച്ചു ഊതാൻ പറ്റൊന്ന് ഇങ്ങൾക്ക് ഊഹിച്ചൂടെ..."


 വെറുതെ എന്തിനാ ഉള്ള എനെർജി കളയുന്നെ നമ്മൾ നെച്ചുനെ തപ്പി ഇറങ്ങിയതും ഓൾ റെഡി ആയി സെൽഫി എടുക്കുന്ന തിരക്കിൽ ആണ്... നമ്മളും ഓളെ കൂടെ സെൽഫി എടുത്തു ഇറങ്ങി... അപ്പോഴേക്കും എല്ലാരും ബലൂൺസ് ഒക്കെ കെട്ടി വെച്ചു റെഡി ആക്കിട്ടുണ്ട്... നൗഫിക്കാ നമ്മളെ ഒന്ന് നോക്കിയതും നമ്മൾ ഇളിച്ചു കാണിച്ചു...😕ഈ ആരോഗ്യം കണ്ടാൽ പറയോ ആരേലും ബലൂൺ ഊതാൻ... അതെങ്ങാനും ഊതി വീർപ്പിക്കുമ്പോ പൊട്ടുകയും കൂടി ചെയ്താൽ പിന്നെ പറയേ വേണ്ട നമ്മൾ അറ്റാക്ക് വന്നു ചാകും...


അജുവും അമിക്കയും ബേബിസിനെ വീഡിയോസ് എടുക്കുന്ന തിരക്കിൽ ആണ്... അതിനിടയിൽ ഓൻ ഫോൺ കാണിച്ചു വിളിച്ചു രണ്ടും നാലഞ്ച് സ്റ്റെപ് സ്വയം നടക്കാൻ തുടങ്ങി...😍നമ്മൾ അതും നോക്കി നിന്നതും നെച്ചു നമ്മളെ തോണ്ടി...ഓൾക്കും നോട്ടം അതിൽ ഉള്ള ചെറീസിൽ ആണ്...


"നിക്ക് അഞ്ചും ഇൻക് ഒന്നും..."


"😒അത് വേണ്ട എനിക്ക് മൂന്ന് നിനക്ക് മൂന്ന്..."


"രണ്ടിനും എന്താ ഒരു കുശു കുശുപ്പ്..."


😕അമിക്കാ ഞങ്ങളെ നോക്കി ചോദിച്ചതും നമ്മൾ കേക്കിൽ ഉള്ള ചെറീസ് നോക്കി...


"നമുക്ക് ഒരു ഗ്രൂപ്പ്‌ സെൽഫി എടുക്കാന്നു പറയായിരുന്നു..."


🙄അപ്പൊ തന്നെ ഓൻ ഫോണും പൊക്കി പിടിച്ചു സെൽഫി എടുക്കാൻ തുടങ്ങി... നമ്മൾ പിന്നെ ഏത് അവസ്ഥയിലും സെൽഫി കണ്ടാൽ പുലിയാ...


😨സെൽഫി കഴിഞ്ഞു തിരിഞ്ഞു നോക്കിയതും എല്ലാതും കൂടി വായും പൊളിച്ചു നിന്നു... യ്യോ നാലും കൂടി കേക്ക് ഒക്കെ ചിന്നി ചിതറി വെച്ചിട്ടുണ്ട്... സുട്ടൂസ് മിട്ടൂസിന്റെ മേലേ തേച്ചു കൊടുക്കുന്നൊക്കെ ഉണ്ട്... മറ്റേ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും തീറ്റിച്ചു കൊണ്ടിരിക്കാ...


😭യ്യോ ഈ ചതി എന്നോട് വെണ്ടാർന്നു... വന്നപ്പോ തന്നെ നോക്കി വെച്ച കേക്ക് ആണ് ഒന്നിനും കൊള്ളാതെ ആക്കി വെച്ചിരിക്കുന്നത്...എന്നാലും ചെറീസ് ഒറ്റ ഒന്ന് കാണാൻ ഇല്ല...😪


നമ്മൾ കേക്ക്  ദയനീയമായിനോക്കി നിന്നു...നാലും പൊരിഞ്ഞ ജോലി തിരക്കിൽ ആണ്... അച്ചുട്ടൻ ആണേൽ ആ നൗറിയേ കിട്ടിയേ പിന്നെ അതിന്റെ അടുത്ത് നിന്നു മാറീട്ടില്ല... അമ്മിടെ അല്ലേ മോൾ 🙄...അത് കൊണ്ട് ഇവിടെ നടന്നത് ഒന്നും അറീല...


"😬അവളെ ഒരു സെൽഫി..."


അമിക്കാ നമ്മളോട് കലിപ്പ് ആയതും നമ്മൾ എന്തായാലും നനഞ്ഞു ഇനി കുളിച്ചേക്കാം എന്ന പോലെ അത് വാരി ഓന്റെ മുഖത്ത് തേച്ചു കൊടുത്തു...ഓൻ നമ്മളെ തുറിച്ചു നോക്കി ക്രീം കയ്യിൽ എടുത്ത് നമ്മളെ നേർക്ക് കൊണ്ട് വന്നതും നമ്മൾ കുനിഞ്ഞതും നെച്ചു ക്രീമിൽ കുളിച്ചു...😌


നെച്ചു അമിക്കാനെ ലക്ഷ്യം വെച്ച് പോയതും ഓൻ മാറിയതോടെ അമ്മിടെ മേലേ ആയി... ഓൾ ആണേൽ നൗഫിക്കാടെ മേലെയും... നൗഫിക്ക അമ്മിയെ തേക്കാൻ നിന്നതും മൂത്തപ്പാടെ മുഖത്ത് ആയത് കണ്ട് നമ്മൾ പോലും ഞെട്ടി...😕


മൂത്താപ്പയും വിട്ടു കൊടുക്കാതെ നൗഫിക്കാനെ ലക്ഷ്യം വെച്ചതും നമ്മളെ ബാപ്പച്ചിടെ മുഖത്ത് ആയി... ഉമ്മച്ചിയും മൂത്തു വരെ അങ്ങനെ കംപ്ലീറ്റ് ആയി... അച്ചുട്ടൻ വല്യ എന്തോ കളി ആണെന്ന് കരുതി നൗറിക്കും അനുട്ടിക്കും വരെ തേച്ചു കൊടുത്തു... തുടക്കം കുറിച്ച നാലും ഇപ്പോഴും മത്സരം ആണ്...


നമ്മൾ മാറി നിന്ന് നോക്കിയതും ഒരുത്തൻ ഇണ്ട് എല്ലാം വിഡിയോ റെക്കോർഡ് ചെയ്യുന്നു...😜ഇനി ഇപ്പൊ ഓനെ ആയിട്ട് വെറുതെ വിടുന്നത് ശരിയല്ലല്ലോ... നമ്മൾ ക്രീം കയ്യിൽ ആക്കി പിന്നിൽ കൂടി ചെന്നു ഓന്റെ മുഖത്ത് തേച്ചതും ഓൻ ഞെട്ടി കൊണ്ട് തിരിഞ്ഞു...


"ഡീ... നിന്നെ ഞാൻ..."


എന്നും പറഞ്ഞു ഓൻ ക്രീം കയ്യിൽ ആക്കിയതും നമ്മൾ ഓടി... പിടിക്കും എന്ന് ആയപ്പോൾ നമ്മൾ മേലേ കയറിയതും ഓൻ വിടില്ലെന്ന പോലെ പിന്നാലെ വന്നു...


നമ്മൾ മുറിയിൽ ചെന്നു ഡോർ അടക്കാൻ നോക്കിയതും അപ്പോഴേക്കും ഓൻ നമ്മളെ കയ്യിൽ പിടിച്ചു  അകത്തേക്ക് കയറിയതും നമ്മൾ ഓന്റെ കയ്യിൽ നോക്കി... ഓൻ ക്രീം ഉള്ള കയ്യിൽ നമ്മളെ വയറിൽ ചുറ്റി പിടിച്ച് ഡോർ ലോക്ക് ചെയ്തത് കണ്ട് നമ്മൾ ഞെട്ടി തരിച്ചു നിന്നു...


😕നിയ യൂ ആർ ട്രാപ്പ്ഡ്...നമ്മളെ ഓന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി അവന്റെ കൈ നമ്മളെ വയറിൽ ആയി ഒഴുകി നടന്നതും കയ്യിൽ ഉള്ള ക്രീം ഒക്കെ വയറിൽ ആയെന്ന് മനസ്സിൽ ആയി...


ഓന്റെ പ്രവർത്തി എതിർക്കാതെ സ്വയം മറന്നു നിന്നതും അവൻ നമ്മളെ ഓന്റെ നേർക്ക് തിരിച്ചു നിർത്തി നമ്മളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... ഓന്റെ ക്രീം പുരണ്ട ഫേസ് കണ്ട് നമ്മൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി നിന്നതും അവൻ നമ്മളെ അധരങ്ങൾ നുണയാൻ തുടങ്ങിയതും കേക്കിന്റെ മധുരവും ടേസ്റ്റും നമ്മൾ അറിഞ്ഞു തുടങ്ങി...


നീണ്ട ചുംബനം കഴിഞ്ഞു മാറി നിന്നതും നമ്മൾ പോലും അറിയാതെ നമ്മളെ ചുണ്ടുകൾ അവന്റെ ഫേസിൽൽ ഉള്ള ക്രീം ഒപ്പിയെടുക്കാൻ തുടങ്ങി...


"ഇത്രയേ ഉള്ളൂ അല്ലേ നീ... ഞാൻ ഒന്ന് മനസ് അറിഞ്ഞു കിസ്സ്‌ ചെയ്തപ്പോഴേക്കും മോൾ വീണല്ലോ... കൊച്ചുങ്ങളെ അവർ നോക്കിക്കോളും നമുക്ക് തുടങ്ങിയാലോ..."


🙄അത് കേട്ടതും നമ്മൾ ബോധം വന്ന പോലെ ഓനെ നോക്കി...😍അപ്പോഴേക്കും ഓൻ ഇളിച്ചു കൊണ്ട് നമ്മളെ കഴുത്തിൽ ഉമ്മ വെക്കാൻ തുടങ്ങിയതും നമ്മൾ ഓനെയും തള്ളി മാറ്റി ഡോറും തുറന്നു ഇറങ്ങി ഓടി...


😨താഴെ എത്തിയതും എല്ലാറ്റിനും തുടക്കം കുറിച്ച നമ്മളെ മേലേ എല്ലാം കൂടി കേക്ക് അഭിഷേകം തന്നെ നടത്തി...😕ഓന്റെ കൂടെ അവിടന്ന് റൊമാൻസിച്ചാൽ മതിയാരുന്നു...


നമ്മളെ അവസ്ഥ കണ്ട് ഇളിച്ചു കൊണ്ട് ഓൻ താഴേക്ക് വന്നതും നമ്മൾ ഓനെ പിടിച്ചു മുന്നിൽ നിർത്തി പിന്നിലേക്ക് ഒളിച്ചു സ്റ്റാർസിനെ നോക്കി...🙄ഇതുങ്ങൾ എവിടെ പോയി... ചിന്തിച്ചു തീർന്നില്ല...


കിച്ചണിൽ നിന്ന് എന്തോ ഉടയുന്ന സൗണ്ട് കേട്ട് ഞങ്ങൾ എല്ലാം കൂടി കിച്ചണിൽ ചെന്നു നോക്കിയതും അവിടത്തെ കാഴ്ച കണ്ട് ഞങ്ങൾ എല്ലാം ഷോക്ക് അടിച്ചു നിന്നു...😨പടച്ചോനെ അപ്പൊ കേക്കിന്റെ മാത്രം അല്ല ഫുഡിന്റെ കാര്യവും തീരുമാനം ആയി...


"😌ഹി ഹി ഹി... അ... ജു..."


നാലും ഞങ്ങളെ ഒന്ന് നോക്കിയതും സുട്ടൂസ് അജുനെ നോക്കി വിളിച്ചു...നമ്മളെ നോട്ടം തറയിൽ ഉള്ള ചിക്കനിൽ ആണ്...😓 


"😪യ്യോ അപ്പൊ ഇന്ന് എല്ലാരും പട്ടിണിയാണോ..."


സുട്ടൂസ് ആണേൽ ലെഗ് പീസ് എടുത്തു ആകെ കൂടെ ഉള്ള നാല് പല്ല് കൊണ്ട് കടിച്ചു വലിക്കുന്നത് കണ്ട് നമ്മൾ അതുങ്ങളെ അടുത്ത് ചെന്നു ഇരുന്നു...


"🙄വേണേൽ വന്നു കഴിച്ചോ..."


"ഡീ നീ അത് കഴിക്കാതെ അതുങ്ങളെ ഇങ്ങ് എടുക്കാൻ നോക്ക്..."


എന്നും പറഞ്ഞു ഓൻ വന്നു എല്ലാറ്റിനെയും എടുത്തു ഇറക്കി വിട്ടു... കുളിയും കഴിഞ്ഞു റെഡി ആക്കി നിർത്തിയതും ബിരിയാണി മാത്രം അതുങ്ങൾ തൊടാതെ വിട്ടത് കൊണ്ട് അത് കഴിച്ചു ഞങ്ങൾ വീട്ടിലേക്ക് വിട്ടു...😕ഇനി ഇതുങ്ങളെ ബർത്ത് ഡേ എങ്ങനെ ആവോ പടച്ചോനെ ഓർക്കാൻ കൂടി വയ്യ...


"എങ്ങനെ ഉണ്ടായിരുന്നു മോളെ പരിപാടി ഒക്കെ..."


നമ്മളെ കണ്ടതും ഉമ്മച്ചി ചോദിച്ചു... അയിന് നമ്മൾ മൂന്നിനെയും നോക്കി ഒന്ന് ഇളിച്ചു...


"😌അത് കലക്കി ഉമ്മച്ചി... ഇനി ഇതുങ്ങളെ ബർത്ത് ഡേ എങ്ങനെ കലക്കും എന്നാ ഞാൻ ഇപ്പൊ ആലോചിക്കുന്നേ..."


"ആഹാ..."


"കേക്ക് കിട്ടീല ഉമ്മച്ചി..."


അനുട്ടി പറഞ്ഞതും ഇത്ത അജുനെ നോക്കി...😌കൂട്ടി കൊണ്ടോയത് ഓൻ അല്ലേ...


"അതെന്താ..."🙄


"കേക്ക് കഴിക്കൽ അല്ലായിരുന്നു അതിൽ കുളി ആയിരുന്നു എല്ലാരും... ഇവളെ മൂത്താപ്പ അടക്കം അതിൽ കുളിച്ചിട്ടുണ്ട് പിന്നെ എങ്ങനെ കഴിക്കാനാ..."


അജു നമ്മളെ തന്നെ നോക്കി പറഞ്ഞു...


"😏എന്തിനാ അയിന് എന്നെ നോക്കുന്നെ... ഇങ്ങളെ കൊച്ചുങ്ങൾ അല്ലേ എല്ലാം ചെയ്തു വെച്ചത്..."


"അപ്പൊ നീയോ..."


"😕അത്... അത് പിന്നെ കൊച്ചുങ്ങൾ കളിക്കുന്നത് കണ്ടപ്പോൾ നിക്കും ഒരു ആഗ്രഹം അത്രയേ ഉള്ളൂ...പലഹാരവും ചിക്കനും പോയത് ഞാൻ കാരണം ആണോ..."


"😕അപ്പൊ ഫുഡും കഴിച്ചില്ലേ...?"


"😌ബിരിയാണി ഇതുങ്ങൾക്ക് എത്തി പിടിക്കാൻ ആവാതോണ്ട് കിട്ടി... അല്ലേ ഇന്ന് പട്ടിണി ആയേനെ..."


"😕നിങ്ങൾ ഇത്രയൊക്കെ ആൾ ഉണ്ടായിട്ടും ഇതുങ്ങൾ ചെയ്തു വെക്കുന്നത് കണ്ടില്ലേ..."


"🙄അതിന് എല്ലാരും ബിസി  ആയിരുന്നില്ലേ..."


😏കോപ്പ് അപ്പൊ റൊമാൻസിക്കാൻ ഉള്ള പ്ലാനിങ് ആയിരുന്നു... ന്നിട്ട് പറയുന്നത് കേട്ടില്ലേ...


"നിയ... ബാ..."


സുട്ടൂസ് നമ്മളെ കയ്യിൽ പിടിച്ചു തുടങ്ങി... പെണ്ണിന് ഉറക്കം വന്നു കാണും... നമ്മൾ അതിനെയും എടുത്തു മുറിയിലേക്ക് മുങ്ങി...


"🤔ഹെയ്ഷ് എന്നാലും ആ ചെറീസ് ആർക്കവും കിട്ടി കാണാ..."


"🙄എന്താ..."


😕ഓൻ കേട്ടു കാണോ... ഇത്തിരി ഒച്ച കൂടി പോയെന്ന് തോന്നുന്നു...നമ്മൾ ഓനെ നോക്കി ഒന്നും ഇല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു...



*********💞



*അമി *


പെണ്ണ് മിട്ടൂസിനെ ഉറക്കി കിടത്തുന്നത് കണ്ട് നമ്മൾ ചിരിച്ചു കൊണ്ട് പെണ്ണിനെ ഒന്ന്  നോക്കി...


"ഇന്നെന്താ ഉറക്കം ഒന്നുല്ലേ... അല്ലേ മോനേക്കാൾ വേഗം ഉപ്പച്ചി ഉറങ്ങും അല്ലോ..."


"അത്... പിന്നെ നമ്മുടെ കൊച്ചിന് പ്രായം ഒന്നായി..."


"🙄അയിന്..."


"അവനും കാണില്ലേ കൂടെ കളിക്കാൻ ഒന്ന് വേണം എന്നുള്ള ആഗ്രഹം...സ്റ്റാർസ്  ഒരുമിച്ച് കളിക്കുന്നത് കാണുമ്പോ തന്നെ കൊതി ആവാ..."😍


"😕നിയ പറയുന്നത് ഓൾ ആകെ പെട്ടിരിക്കാണെന്നാ... അതോണ്ട് എനിക്ക് അങ്ങനെ ഉള്ള ഒരു ആഗ്രഹവും ഇല്ല... മിട്ടൂസിന് കളിക്കാൻ അവർ ഒക്കെ ഉണ്ടല്ലോ..."


"🙄അവൾ എന്തിനാ അങ്ങനെ പറഞ്ഞത്... അജുവാ ആ നാലിന്റെയും ഇടയിൽ കിടന്നു ചക്രശ്വാസം വലിക്കുന്നെ..."


"ഓൾ പറഞ്ഞത് അജു തിരിഞ്ഞു നോക്കുന്നില്ലെന്നാ... കാലത്ത് പോയാൽ ഓൾ അല്ലേ കഷ്ടപ്പെടുന്നത്..."


"😕ഓഹോ അപ്പൊ അവൾ കിട്ടിയ ചാൻസ് അവനെ കുറ്റം പറയലാ പണി അല്ലേ...ഇതാണല്ലേ രണ്ടിനും എപ്പോ നോക്കിയാലും ഒരു രഹസ്യം പറച്ചില്..."


"ഉള്ളതല്ലേ... ഇങ്ങള് ആണുങ്ങൾക് ഞങ്ങളെ കഷ്ടപ്പാട് വല്ലതും അറിയണോ..."


"🙄അവൾക്ക് കൊച്ച് മൂന്നെണ്ണം അല്ലേ...ഒന്നുള്ള നീ എന്തിനാടി കുറ്റം പറയുന്നത്... അതിന് പകരം ആയി നിനക്കും വേണ്ടേ അത് പോലെ ഒക്കെ...എങ്കിൽ നിനക്ക് അവളെ കൂടെ ഇരുന്നു എന്നെ കുറ്റം പറയേം ചെയ്യാം..."


"ഇയാളെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിൽ ആവുന്നുണ്ട്...എല്ലാ ആണുങ്ങളും ഇങ്ങനെയാ...അജുന് ഇപ്പൊ ഇനിയും എഴെണ്ണം വേണം എന്നാണത്രെ... ഡെലിവറി കണ്ടപ്പോൾ കൊച്ചുങ്ങൾ വേണ്ടെന്ന് പറഞ്ഞ ആളാ..."


🙄എടാ അജു നീ ആള് കൊള്ളാലോ...😕ഏത് നേരത്ത് ആണാവോ അവളെ പിടിച്ചു അവന് കെട്ടിച്ചു കൊടുക്കാൻ തോന്നിയെ... അതിന്റെ പുക കണ്ടേ അവൻ അടങ്ങുള്ളൂ എന്നാ തോന്നുന്നേ...രണ്ടും ഞങ്ങളെക്കാൾ കൂതറ ആണെന്നാ തോന്നുന്നേ... ഇനി ചർച്ച ചെയ്യാൻ വല്ല രഹസ്യവും ഉണ്ടോ ആവോ...😕


"എന്തായാലും അവന്റെ ആഗ്രഹം അടുത്തൊന്നും നടക്കാൻ ചാൻസ് ഇല്ല... നീ ഇങ്ങ് വന്നേ നമുക്ക് മിട്ടൂസിന് തത്കാലം ഒരു കൂട്ട് ഏങ്കിലും കൊടുക്കാം... അല്ലേ അവന് ബോർ അടിക്കും..."😍


പെണ്ണിനെ ഒന്ന് സോപ്പിട്ടു കൊണ്ട് വന്നതും പെണ്ണ് നമ്മളെ ഒരു നോട്ടം...


"😏ഒന്ന് പോയെ...നിയ ഒക്കെ കൂട്ട് ഉണ്ടെങ്കിലേ ഞാൻ ഇനി ഒരു കൊച്ചിന്റെ കാര്യം ആലോചിക്കൂ...അല്ലാതെ ഒറ്റയ്ക്ക് പ്രസവിക്കാൻ ഒന്നും എന്നെ കിട്ടില്ല..."


"🙄എടീ അവൾക്ക് മൂന്നില്ലേ... നമുക്ക് മൂന്ന് കൊച്ചുങ്ങൾ ആയിട്ട് അവരെ കൂട്ട് വിളിക്കാടി..."


"പോ അവിടന്ന്..."


നമ്മൾ പെണ്ണിനെ പിടിച്ചു മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞതും പെണ്ണ് നമ്മളെ തള്ളി  മൈൻഡ് ചെയ്യാതെ കിടന്നതും നമ്മൾ വായും പൊളിച്ചു ഇരുന്നു... ഇതിപ്പോ രണ്ടും കൂടി നമ്മളെ കഞ്ഞിയിൽ ആണല്ലോ പാറ്റ ഇട്ടു കളിക്കുന്നത്...😓


"😓അല്ലേലും ഒരു കൊച്ചിനെ കിട്ടിയപ്പോൾ ഞാൻ നിന്റെ ആഗ്രഹം പോലെ പേരൊക്കെ ഇട്ടു... എനിക്കും ഉണ്ടാവില്ലേ എന്റെ ഇഷ്ടത്തിനുള്ള പേരിടാൻ ഒക്കെ...അതൊക്കെ അജു...മൂന്നെണ്ണം കിട്ടീട്ടും അവൻ കണ്ട് വെച്ച പേര് തന്നെ ഇട്ടു... അതിനും വേണം ഒരു യോഗം..."


ചുമ്മാ ഒന്ന് എറിഞ്ഞു നോക്കിയതാ... പെണ്ണ് അപ്പൊ തന്നെ നമ്മളെ ദയനീയമായി നോക്കി...


"😒അമിക്കാക്ക്‌ എന്നോട് ദേഷ്യം ഉണ്ടോ..."


"ഉണ്ടെങ്കിൽ..."


"😁അത് മനസ്സിൽ വെച്ചോ...അല്ല പിന്നെ..."


പെണ്ണ് നമ്മളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ പിണക്കം നടിച്ചു കിടന്നു...😕എവിടെ വീഴാൻ ഇതിന്റെ ഗുരു ആ കോപ്പാ... ഇത് ഇവിടെ വീഴണം എങ്കിൽ അവൾ അവിടെ വീഴണം... അല്ലാതെ നമ്മളെ മാവ് പൂക്കില്ല...



*********💞



"നല്ല കുട്ടിയായി പെട്ടെന്ന് എഴുതി വരണം... പഠിച്ചത് ഒക്കെ ഓർത്തെടുത്തു എഴുതണം..."


നമ്മൾ പറയുന്ന ഒന്നിനും റിപ്ലൈ കാണാതോണ്ട് നമ്മൾ തിരിഞ്ഞു നോക്കിയതും പെണ്ണ് സ്കാഫ് തിരിച്ചും മറിച്ചും ഒപ്പിക്കുന്ന തിരക്കിൽ ആണ്...🙄


"ഡീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ..."


"മ്മ്..."


"എന്ത് കും... ഇതൊക്കെ റിസൾട്ട്‌ വരുമ്പോൾ കണ്ടാൽ മതി..."


"😬അല്ലേലും ഞാൻ പഠിച്ചു ടീച്ചർ ആവാൻ പോവോന്നും അല്ലല്ലോ...ഈ കാണുന്ന മൂന്നിനെ നോക്കാൻ ഡിഗ്രി ഇണ്ടായിട്ട് വല്യ കാര്യൊന്നും ഇല്ല... വല്ല pt ഉഷക്കും ആണ് എന്നെ പഠിപ്പിക്കേണ്ടത്... ഒരീസം ഞാൻ ഓടുന്ന പോലെ അവർ പോലും ഓടി കാണില്ല..."😪


😕പെണ്ണ് വിഷയത്തിൽ നിന്ന് എവിടെക്കാ ഈ പോയത് പടച്ചോനെ...


"എന്തായാലും അത് നീ പഠിക്കാതെ നന്നായി ഓടുന്നുണ്ടല്ലോ... നീ ഇപ്പൊ ചെന്നു ആ സപ്പ്ളി ഒന്ന് നേരെ ചൊവ്വേ എഴുതാൻ നോക്ക്... പിന്നെ ഫൈനലിനെ പറ്റി മാത്രം ചിന്തിച്ചാൽ മതി... അത് നമുക്ക് ഹൻഡ്രെഡ് പേഴ്സൺ വിജയം വാങ്ങണം... അല്ലേ നിന്റെ മുടിയുടെ കാര്യം ആണ് തീരുമാനം ആവുന്നേ..."


"😏ഇപ്പൊ ഇനി അത് ഇണ്ടായിട്ടും വല്യ കാര്യൊന്നും ഇല്ല... അല്ലേലും മുടി കാണിച്ചു ഞാൻ എവിടെ പോവാനാ... ഇതിനകത്ത് അട ഇരിക്കൽ അല്ലേ എന്റെ പണി..."


🙄പെണ്ണ് കിട്ടിയ ചാൻസിൽ ഗോൾ അടിച്ചു കേറാണല്ലോ...


"തത്കാലം മോൾ ഇറങ്ങു... അമി ഇപ്പൊ വരും..."


"ഉമ്മച്ചിടെ സ്റ്റാർസ് അടങ്ങി ഇരിക്കണേ... വഴക്ക് ഒന്നും കൂടരുതേ... ഉമ്മച്ചി പെട്ടെന്ന് പോയി വരാട്ടോ..."😘


സ്റ്റാർസിനെ ഉമ്മ വെച്ചു പെണ്ണ് നമ്മളെ നോക്കി...😓പെണ്ണിന് ഇത്തിരി മണിക്കൂർ പോലും ഇതുങ്ങളെ കാണാതെ പറ്റില്ലെന്ന് തോന്നുന്നു...


"നീ വാടി ഞാൻ ഇല്ലേ ഇവിടെ... പിന്നെ നിനക്കെന്താ ഇത്രക്ക് ഫീലിംഗ്..."


"😒നിക്ക് ഫീലിംഗ് ഒന്നുല്ല... ഇതുങ്ങളെ കുരുത്തക്കേട് കണ്ട് പിന്നെ ഇവരെ കുറ്റം പറയരുത് അത്രയേ വേണ്ടൂ..."


"എന്റെ പൊന്ന് നിയ നീ അത് വിട്...നിന്നെക്കാൾ ബംഗിയായി ഞാൻ ഇവരെ നോക്കും...പിന്നെ തിരിച്ചു വരുമ്പോ ഞങ്ങൾ വരാം... ഒരു ചെറിയ ഷോപ്പിംഗ്‌ നടത്താം...ബർത്ത് ഡേ അല്ലേ ഇതുങ്ങൾക്ക് കുറച്ച് ഡ്രെസ്സ് ഒക്കെ വാങ്ങാൻ ഉണ്ട്... നിന്റെ അട ഇരിക്കുന്നു എന്നുള്ള പരാതിയും തീരുമല്ലോ..."


"😍നിക്ക് ഡ്രെസ്സ് ഒന്നുല്ലേ..."


"😓അത് നിന്നെയും കൊണ്ട് പോയി വാങ്ങിയാൽ ശരിയാവില്ല... ഞാൻ വാങ്ങാം... ഇന്ന് കൊച്ചുങ്ങൾക്ക് വാങ്ങാം...'


🙄ആ കട മുഴുവൻ ചിതറി ഇട്ടാലും ഒന്നും വാങ്ങാൻ പോണില്ല...


അമി വന്നതും നമ്മൾ കാറിന്റെ ചാവി കൊടുത്തു... പെണ്ണ് അപ്പോഴും സ്റ്റാർസിനോട് യാത്ര ചോദിക്കുന്ന തിരക്കിൽ ആണ്...😕പെണ്ണ് അതുങ്ങളെ കരയിപ്പിച്ചേ അടങ്ങൂ എന്നാ തോന്നുന്നേ...


"ഡീ ഒന്ന് വാടി... ടൈം ആയി..."


അമി വിളിച്ചതും പെണ്ണ് അകത്ത് നിന്നും ഇറങ്ങി...


"പഠിച്ചത് ഒക്കെ മറക്കാതെ എഴുതണം കേട്ടോ..."


"മ്മ്... ഓർത്തെഴുതാൻ ടൈം എടുക്കും അപ്പൊ ഇങ്ങള് സാവദാനം വന്നാൽ മതി..."


"അതിന് ത്രീ ഹവേഴ്സ് അല്ലാതെ അതികം ടൈം ഒന്നുല്ല... അതിനിടയിൽ എല്ലാം എഴുതണം... എഴുതി കഴിഞ്ഞു ഗേറ്റിന് മുന്നിൽ നിന്നാൽ മതി ഞങ്ങൾ അവിടെ എത്താം..."


"യ്യോ മൂന്ന് മണിക്കൂർ മാത്രേ ഉള്ളൂ..."


"🙄അത് പോരെ...അതിന് മുന്നേ തീരും... എന്നാലും ടൈം ആവുമ്പോ ഇറങ്ങി വന്നാൽ മതി... നിനക്ക് കാശ് വല്ലതും വേണോ..."


"😌എന്റെൽ ഇണ്ട്... അല്ല ഇയാൾ വരുമെങ്കിൽ കാശ് വേണ്ടല്ലോ എന്ന്..."😕


🙄എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ പടച്ചോനെ... ഇനി നമ്മളെ പേഴ്‌സ് എങ്ങാനും അടിച്ചു മാറ്റി ആണോ ഈ പോണെ...


"ഡാ അമി ഇതുങ്ങൾ അകത്ത് കയറി എന്ന് ഉറപ്പ് വരുത്തി തിരിച്ചു വന്നാൽ മതി... എന്തോ കള്ള ലക്ഷണം ഉണ്ട്... ഒന്നാമത് നാലും കൂടിയാൽ പിന്നെ എന്താ ഉണ്ടാവാ എന്ന് പറയാൻ ആവില്ല..."


"🙄ഇറങ്ങുമ്പോഴേക്കും നമ്മൾ ചെല്ലില്ലേ പിന്നെ ഇവര് അകത്ത് നിന്ന് എന്ത്‌ കാണിക്കാനാ..."


🙄ആവോ...ഇതിനെ വിശ്വസിക്കാൻ കൊള്ളില്ല... ഉഡായിപ്പിന് കയ്യും കാലും വെച്ച ഒന്നാണ്...


"😍ഉമ്മച്ചി പോട്ടെടാ... ബൈ ഉമ്മ... ബൈ അജു..."


എന്നും പറഞ്ഞു നമ്മളെ കവിളിൽ ഉമ്മ വെച്ചു പെണ്ണ് ഓടി കാറിനകത്തു കയറി...അമി നമ്മളെ ഒന്ന് നോക്കി വായും പൊളിച്ചു നിന്നു...


"😒നമ്മക്കും ഉണ്ട് ഒന്ന് ഇറങ്ങുമ്പോ ഇങ്ങനെ ഒന്ന് തന്നാൽ എന്താണാവോ..."


"മുറിയിൽ ആണെങ്കിൽ ഒരു ഫ്രഞ്ച് ഒപ്പിച്ചെടുക്കാം ആയിരുന്നു... ആ അവസ്ഥയിലാ ഞാൻ...😍മ്മ് നീ ചെല്ലാൻ നോക്ക്..."


"😕പോടാ പട്ടി...സ്വന്തം പെങ്ങളെ പറ്റി ആങ്ങളയുടെ മുന്നിൽ വെച്ചു ഇങ്ങനെ ഒക്കെ പറയുന്നത് ഞാൻ മാത്രേ കേട്ട് നിക്കൂ അത് മറക്കണ്ട..."


"തത്കാലം നീ ചെല്ലാൻ നോക്ക്... മൂന്ന് മണിക്കൂർ ഒന്ന് റസ്റ്റ്‌ എടുക്കട്ടെ..."


അവൻ നമ്മളെ തുറിച്ചു നോക്കി കൊണ്ട് കാറും എടുത്തു വിട്ടതും നമ്മൾ കവിളിൽ കയ് വെച്ചു അകത്തേക്ക് നടന്നു...


😨 അകത്തേക്ക് കയറിയതും  നമ്മൾ ഞെട്ടി പണ്ടാരം അടങ്ങി...മൂന്നിന്റെയും നിഴൽ കാണാൻ ഇല്ല...🙄ഇത് എവിടെ പോയി...


നമ്മൾ മൊത്തത്തിൽ സെർച്ചിങ് നടത്തിയതും ബാത്‌റൂമിൽ നിന്നും സൗണ്ട് കേട്ട് അങ്ങോട്ട് ചെന്നപ്പോൾ കുട്ടൂസ് ഉണ്ട് അകത്തു ടാപ്പും തുറന്നു വെച്ച് അതിന്റെ കീഴെ ഇരുന്നു കളിക്കുന്നു...😕ഇത് ഇപ്പൊ കുളിച്ചല്ലേ ഉള്ളൂ പടച്ചോനെ... നമ്മൾ ടാപ്പും അടച്ചു അതിനെയും കൊണ്ട് ഇറങ്ങി...


😓ഇനി ബാക്കി രണ്ടും എവിടെ ആണാവോ പടച്ചോനെ... നമ്മൾ പുറത്തേക്ക് ഇറങ്ങി നോക്കിയതും ടുട്ടൂസ് ഉണ്ട് ഗേറ്റിന്റെ അടുത്തേക്ക് നടക്കുന്നു...😨പടച്ചോനെ ഇത്രയും കുറച്ച് ടൈം കൊണ്ട് ഇത് അവിടെ എത്തിയാ...


അതിനെയും ഓടിപോയി പിടിച്ചു രണ്ടിനെയും ടോയ്‌സ് വെച്ചു ഹാളിൽ ഇരുത്തി...😕പടച്ചോനെ ഒന്നും കൂടി ഉണ്ടല്ലോ ഇനി അത് എവിടെ ആണാവോ...


"പടച്ചോനെ... ഡാ അജു ഒന്ന് ഇങ്ങ് വന്നേ..."


ഉമ്മച്ചി കിച്ചണിൽ നിന്നും വിളിച്ചതും നമ്മൾ അങ്ങോട്ട് ഓടി...കിച്ചണിൽ ചെന്നതും സുട്ടൂസ് ഉണ്ട് മൈദയിൽ കുളിച്ചു കിടക്കുന്നു...😕പടച്ചോനെ മൂന്നിനെയും കാലത്ത് കുളിപ്പിച്ചേ ഉള്ളൂ...


"കണ്ണ് തെറ്റിയപ്പോഴേക്കും എന്തോ വീഴുന്ന സൗണ്ട് കേട്ട് നോകിയതാ... അപ്പൊ കണ്ടതോ ഇതും..."


🙄ഇതിന് എപ്പോ നോക്കിയാലും കിച്ചൻ ഡ്യൂട്ടി ആണല്ലോ...


"വായും പൊളിച്ചു നിക്കാതെ അതിനെ എടുക്കെടാ..."


നമ്മൾ അതിനെ എടുത്തു പൊടി തട്ടി എടുത്തു അതിനകത്ത് അതിനെയും കൊണ്ട് ഇറങ്ങി...😓


😕ഹാളിൽ ടോയ്‌സ് അല്ലാതെ അതുങ്ങൾ രണ്ടും ഇല്ല...പടച്ചോനെ ഇതുങ്ങളെ എവിടെ ചെന്നു കണ്ട് പിടിക്കും...


"😌ഹിഹി..."


എന്ന ചിരി കേട്ടതും നമ്മൾ  പുറത്തേക്ക് ഓടി... രണ്ടും ഉമ്മച്ചി പോയ റൂട്ട് തേടി പോവാണെന്നു തോന്നുന്നു... അതുങ്ങളെയും എടുത്തു അകത്തു കയറി ഡോർ അടച്ചു... ഇവിടെ നിർത്തിയതിനെ നോക്കുമ്പോ ദേ അത് വീണ്ടും കിച്ചണിലോട്ട് ചെല്ലുന്നു...


നമ്മൾ ഓടി അതിനെയും കയ്യിൽ എടുത്തു ഹാളിൽ ഇരുത്തി...പെണ്ണ് പറഞ്ഞത് നേരാ pt ഉഷക്ക് നന്നായി പഠിക്കേണ്ടി വരും...😪


മൂന്ന് മണിക്കൂർ റസ്റ്റ്‌ എടുക്കാം എന്ന് വെച്ച നമ്മൾ ആ മൂന്ന് മണിക്കൂറും അതുങ്ങളെ പിന്നാലെ ഓട്ടം ആയിരുന്നു... ഒടുക്കം ഓരോന്നിനെ ഉമ്മച്ചിയെയും ഇത്തയെയും ഏൽപ്പിച്ചു അതുങ്ങളെ കുളിച്ചു റെഡി ആക്കി...🙄പെണ്ണിനെ സമ്മതിക്കണം...



********💃



"😬കൊടുക്കെടി പട്ടി... അവളെ ഒരു എഴുത്ത്..."


നമ്മൾ ഷമിയെ നോക്കി കലിപ്പ് ഇട്ടതും പെണ്ണ് ആൻസർ ഷീറ്റ് കൊടുത്തു ഇറങ്ങി... എക്സാം ഹാളിൽ ആയോണ്ട് നമുക്ക് തോന്നുമ്പോൾ ഇറങ്ങി വരാം...


"😓എനിക്ക് അറിയുന്ന രണ്ട് കൂടി ഉണ്ട് അത് പോലും എഴുതാൻ സമ്മതിച്ചില്ല ദുഷ്ടകൾ..."


"അങ്ങനെ ആണേൽ നിക്ക് എല്ലാ ആൻസറും അറിയാം ന്നിട്ട് ഞാൻ എഴുതിയാ... എക്സാം ഇനിയും വരും പക്ഷെ ഇത് പോലെ ഒരു ചാൻസ് ഇനി കിട്ടില്ല..."


നമ്മൾ ഓളെ നോക്കി പുച്ഛത്തോടെ പറഞ്ഞു...


"അത് ശരിയാ ഇനി വൺ ഹവർ മാത്രേ ഉള്ളൂ... കൃത്യം മൂന്ന് മണിക്കൂർ ആയാൽ കെട്ടിയോന്മാർ വരും... ഈ ഒരു മണിക്കൂർ എന്ത് ചെയ്യാനാ..."


"നമുക്ക് ഈ കോളേജിന് അടുത്തുള്ള മാളിൽ തന്നെ പോവാം...അവടെ ഒക്കെ ഒന്ന് കറങ്ങി സെലക്ട് ചെയ്ത ഡ്രെസ്സും വാങ്ങി  ഫുഡും കഴിച്ചു ടൈം ആവുമ്പോ ഇവിടെ വന്നു നിക്കാം...അതാ നല്ലത്..."


"😓അയ്യേ ഈ മാളിൽ വരാനാണോടി ഇത്രയും റിസ്ക് എടുത്തത്..."


"ഇന്ന് ഇതേ പറ്റൂ... അടിച്ചു പൊളിക്കാൻ വേറൊരു ദിവസം കണ്ട് പിടിക്കാടി... ആ അജു അതുങ്ങളെ എന്ത് ചെയ്തോ ആവോ... ഓൻ ഇപ്പൊ കുത്ത് പാള എടുത്തു കാണും..."


"നീയല്ലേ പറഞ്ഞത് മക്കളെ ഒക്കെ കെട്ടിയോന്മാർ നോക്കട്ടെ നമുക്ക് ഫ്രീ ആയി നടക്കണം എന്നൊക്കെ... ഇപ്പൊ പറയുന്നത് കേട്ടില്ലേ..."


"🙄ആ നീ അത് വിട്... ആകെ അത്രയേ ടൈം ഉള്ളൂ അത് എൻജോയ് ചെയ്യാം..."


ഞങ്ങൾ നാലും മാളിൽ ചെന്നു മൊത്തത്തിൽ ഒന്ന് കറങ്ങി... ചുമ്മാ എസ്‌കലേറ്ററിൽ കയറി ഇറങ്ങി ഓരോന്നും നോക്കി കണ്ടു...


"നമുക്ക് ഞാൻ പിക് അയച്ചു തന്ന സ്കൈ ബ്ലൂ ഗൗൺ തന്നെ എടുക്കാം അല്ലേ... സ്റ്റാർസിന്റെ ബർത്ത്ഡേ നമുക്ക് കലക്കണം... നമ്മളെ കോഡ് കണ്ട് കെട്ടിയോന്മാർ ബോധം കെട്ട് വീഴട്ടെ..."


ജെസി ഡ്രെസ്സ് സെലക്ട് ചെയ്തു കൊണ്ട് വല്യ ഡയലോഗ് ഒക്കെ അടിക്കാ... ഒടുക്കം അവന്മാരെ തല്ലു കിട്ടി ഞങ്ങളെ ബോധം പോവാഞ്ഞാൽ ഭാഗ്യം...🙄


"വൗ സൂപ്പർ അല്ലേടി... ഇത് മതി..."


സ്കൈ ബ്ലൂ ഗൗൺ എടുത്തു അവൾ പറഞ്ഞതും നമ്മൾ ഒക്കെ ഒന്ന് ചേഞ്ച്‌ ചെയ്തു നോക്കി...


"ഒന്ന് കൂടി എടുത്തോ ഇവളെ സൈസിൽ..."


നമ്മൾ ജെസിയെ മുന്നിൽ നിർത്തി കൊണ്ട് പറഞ്ഞു...


"🙄ആർക്കാടി..."


"അമ്മിക്കാ ഓൾ ഡെലിവറി കഴിഞതിൽ പിന്നെ നിന്നെ പോലെ വല്ലാണ്ട് തടിച്ചു... അതോണ്ടാ നിന്റെ സൈസ് മതി എന്ന് പറഞ്ഞത്..."


"😪അപ്പൊ ഞാനും തടിച്ചാ..."


"😕ഇത്രയും പറഞ്ഞത് പിന്നെ എന്താടി..."


🙄അത് കേട്ടതും പെണ്ണ് കണ്ണാടിക്ക് മുന്നിൽ നിന്ന് മൊത്തത്തിൽ നോക്കാൻ തുടങ്ങി...


ഷമി അപ്പൊ തന്നെ പെണ്ണിനെ പിടിച്ചു പുറത്തേക്ക് ഇറങ്ങി... ഡ്രെസ്സ് ഒക്കെ ബാഗിൽ അടുക്കി വെച്ചു നമ്മൾ ഡീസന്റ് ആയി പുറത്തേക്ക് ഇറങ്ങി...


"ഇനി ഫുഡ്‌ കഴിക്കാം... കാശൊക്കെ ഇല്ലേ..."


"😌പിന്നില്ലാതെ... കുറേശെയായി ഓന്റെ പേഴ്സിൽ നിന്നും അടിച്ചു മാറ്റി വെച്ചതാ... ഒന്നിച്ച് എടുത്താൽ ഓന് മനസ്സിൽ ആവും... ഇതിപ്പോ ഓൻ ഒന്നും അറീല... ഇനി ഇന്ന് തൊട്ട് നിങ്ങളും തുടങ്ങിക്കോ...ഫൈനൽ എക്സാമിന് ഫുൾ ഡേ കറങ്ങണം... അപ്പൊ ഒത്തിരി കാശ് വേണം..."


"🤔അപ്പൊ അവറ്റകൾ അറീലെ..."


"അതിനൊക്കെ ഐഡിയ ഉണ്ട്...നിങ്ങൾ കാശ് റെഡി ആയിക്കോ ബാക്കി ഒക്കെ ഞാൻ ഏറ്റു... ഇപ്പൊ പറഞ്ഞ അതിന്റെ ത്രിൽ പോവും.. അതോണ്ട് ഇപ്പൊ നമുക്ക് ഫുഡ്‌ കഴിക്കാം..."


ഞങ്ങൾ ന്യൂഡിൽസ് ഒക്കെ വാങ്ങി കഴിച്ചു ഓരോ കോൺ ഐസും വാങ്ങി കഴിച്ചു കൊണ്ട് സെൽഫി ഒക്കെ എടുക്കാൻ തുടങ്ങി...


"ഡീ ഏതാടി ഓൻ കുറെ നേരായി നിന്നെ തന്നെ നോക്കാടി..."


നമ്മൾ നെച്ചുന്റെ ഫോണിൽ കൂടി തന്നെ ഓനെ നോക്കിയതും ഒരു പയ്യൻ... കാണാൻ വല്യ കേടൊന്നും ഇല്ല...🙄ആരാണാവോ പടച്ചോനെ ഈ കോപ്പ് എന്തിനാ ഇപ്പൊ എന്നെ നോക്കണേ ആവോ...


നമ്മൾ ഓനെ തിരിഞ്ഞു നോക്കിയതും ഓൻ നമ്മക്ക് ഇളിച്ചു തന്നു...😌ഹെയ്‌ഷ് ഗുണ്ട ഒന്നും അല്ല നമ്മളും ഓനെ നോക്കി ഒന്ന് ചിരിച്ചു...


"എന്താടി ഒരു ഇളക്കം... അജു കാണണ്ട രണ്ടിന്റെയും മയ്യത് ഓൻ എടുക്കും..."


"😬പൊടി പിശാശ്ശെ കരിനാക്ക് വളച്ചു ഓരോന്ന് പറയാതെ... ഒരാൾ നമ്മളെ നോക്കി ചിരിക്കുമ്പോൾ തിരിച്ചു ചിരിക്കാൻ ഉള്ള മര്യാദ ഏങ്കിലും കാണിക്കണം... അതോണ്ടാ..."


വീണ്ടും ഓൻ നമ്മളെ നോക്കി ചിരിച്ചതും മൂന്നും നമ്മളെ പോലെ ഓനെ നോക്കി ഇളിച്ചു...🙄ആരോടാ പടച്ചോനെ ഈ പറഞ്ഞത്...


"ഡീ അവന്റെ മുന്നിൽ കൊണ്ട് വെച്ച   ഫുഡ്‌ കണ്ടോ... നമ്മളോ ഒരു കൊൺ ഐസ് കടിച്ചു നിക്കാ... നമ്മളെ ദാരിദ്ര്യം ഓൻ കാണണ്ട പെട്ടന്ന് കഴിക്കാൻ നോക്ക്..."


🙄ആ അടുത്ത തവണ ജാഡകാണിക്കാം... ഇപ്പൊ ഇതിനുള്ള കാശെ നമ്മളെ കയ്യിൽ ഉള്ളൂ... നമ്മൾ അതും വയറ്റിൽ ആക്കി എണീറ്റു...


ഓൻ നമ്മളെ വീണ്ടും നോക്കി ഇളിച്ചതും നമ്മൾ പോവല്ലേ ഇനി കാണില്ലല്ലോ എന്നൊക്കെ കരുതി വീണ്ടും നല്ല അടാറ് ഇളി കൊടുത്തു...


"ഏയ്‌... വൺ മിനിറ്റ് എസ്ക്യൂസ്മി..."


എന്നൊക്കെ ഉള്ള ഓന്റെ വിളി കേട്ട് നമ്മൾ തിരിഞ്ഞു നോക്കിയതും ഷമി നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു...


"ഡീ ഓടിക്കോ എന്റെ കയ് തട്ടി ഓന്റെ മേലേ ജ്യൂസ് മറിഞ്ഞു..."


😲യ്യോ ഈ കുരിപ്പ് എവിടെ പോയാലും പണി ആണല്ലോ... ഞങ്ങൾ നാലും തിരിഞ്ഞു നോക്കാതെ ഒരു ഓട്ടം ആയിരുന്നു... പിന്നെ നിന്നത് കോളേജിന് മുന്നിൽ ആണ്... 


ജെസിയും ശമിയും ബസിൽ കയറി പോയതും ഞങ്ങൾ രണ്ടും ഉള്ള നിഷ്കു മുഴുവൻ മുഖത്ത് ഫിറ്റ്‌ ചെയ്തു ഗേറ്റിനു വെളിയിൽ നിന്നു...🙄


ഓന്റെ കാർ വന്നതും ഞങ്ങൾ രണ്ടും അവരെ നോക്കി ഒന്ന് ഇളിച്ചു അകത്തു കയറി ഇരുന്നു... നാലും കൂടി പിന്നിൽ നിന്നും അമിക്കാനെ വെള്ളം കുടിപ്പിക്കാ...മിട്ടൂസ് നെച്ചുനെ കണ്ടതും ഓളെ മേലേ ചാടി കയറി...


സ്റ്റാർസ് ആണേൽ നമ്മളെ കണ്ടതും എടുത്തു ചാടി നമ്മളെ മേലേ വന്നു...


"😌ഹി നിയ... നിയ..."


എന്നൊക്കെ  വിളിച്ചു നമ്മളെ കണ്ണും മൂക്കും ഒക്കെ തൊട്ട് നോക്കിയതും നമ്മൾ മൂന്നിനെയും കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...


"എങ്ങനെ ഉണ്ടായിരുന്നു എക്സാം ഒക്കെ..."


"കലക്കി..."


"ഏത് കലക്ക് ആണെന്ന് കണ്ടു തന്നെ അറിയാം..."


😕ഇവിനെന്താ മുള്ളും മുനയും വെച്ചു സംസാരിക്കുന്നെ...


"എങ്ങനെ ഇണ്ടായിരുന്നു അജു സ്റ്റാർസിനെ നോക്കീട്ട്..."


"🙄അത് ഒരു ഒന്നൊന്നര കലക്കായിരുന്നു അല്ലേ അജു..."


അമിക്കാ പറഞ്ഞതും നമ്മൾ ഓനെ ഒന്ന് നോക്കി...😕ആളെ കോലം കണ്ടിട്ട് ഒരു യുദ്ധം നടന്ന ലക്ഷണം ഉണ്ട്...


"😓ഇവരെ നോക്കാൻ ആണോ നീ വലിയ മല മറിക്കുന്ന പണി ആണ് എന്നൊക്കെ പറഞ്ഞത്..."


😕യ്യോ അപ്പൊ ഇവന് ഇതുങ്ങളെ നോക്കൽ ഈസി ആയിരുന്നാ...😌ഇനി നമ്മൾ വല്ല ജോലിക്കും പോയി ഓനെ കൊണ്ട് സ്റ്റാർസിനെ നോക്കിക്കാം...


ഓൻ നിർത്തിയ മാൾ കണ്ട് നമ്മൾ നെച്ചുനെ ഒന്ന് പാളി നോക്കി...


"🙄യ്യോ ഇവിടന്ന് ആണോ ഡ്രെസ്സ് വാങ്ങുന്നെ..."


"ഇവിടെ ആവുമ്പോ തിരക്ക്‌ കുറവാ... പിന്നെ ഇതുങ്ങളെ ഒക്കെ കൊണ്ട് ഇങ്ങനെ ഉള്ള സ്ഥലത്ത് തന്നെയാ നല്ലത്..."


നമ്മൾ സുട്ടൂസിനെ എടുത്തു നടന്നതും ബാക്കി മൂന്നും ഓരോന്നിനെയും എടുത്തു വന്നു... കിഡ്സ്‌ സെക്ഷനിൽ അവർക്ക് പിന്നാലെ നമ്മൾ നടക്കുമ്പോൾ നെച്ചു നമ്മളെ തോണ്ടി ഷമി ജ്യൂസ്‌ മറിച്ച ആ ചെക്കനെ കാണിച്ചു തന്നു...🙄ഇവൻ ഇവിടെ അട ഇരിക്കാണോ...


ഓൻ ഓരോന്ന് എടുത്തു അതുങ്ങളെ മേലേ വെച്ച് നോക്കാൻ ഒക്കെ തുടങ്ങിയതും നമ്മൾക്ക്‌ വല്ലാണ്ട് ആയി...😪ഇതിപ്പോ കണ്ട ഐസ്ക്രീം ഒക്കെ വാങ്ങി കഴിക്കുമ്പോൾ ഓർക്കണം ആയിരുന്നു...


"😓അജു... ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയിക്കോട്ടേ..."


"🙄ഇന്ന് ഏതവനാണാവോ വന്നത്..."


"😕യ്യോ അതിനൊന്നുല്ല... നിക്ക് ശരിക്കും ടോയ്‌ലെറ്റിൽ പോവാനാ..."


🙄കള്ളം പറഞ്ഞു പറഞ്ഞു ഒടുക്കം നമ്മളെ  സത്യത്തിന് പുല്ല് വില പോലും ഇല്ലാതായി... നമ്മൾ വയറ്റിൽ ഒക്കെ കയ് വെച്ചു ഓനെ ഉള്ളതാണെന്ന് ബോധിപ്പിച്ചു...


"😓മ്മ്... മോൾ ഒറ്റയ്ക്ക് പോയിട്ട് വന്നാൽ മതി... കൂടെ ആളുണ്ടാവുമ്പോഴാ ഓരോന്ന് തോന്നുക... ആ പിന്നെ നിന്റെ പിറകെ തന്നെ എന്റെ രണ്ട് കണ്ണും ഉണ്ട് അത് മറക്കണ്ട..."


😲യ്യോ...നമ്മൾ ഓനെ ഒന്ന് നോക്കിയതും കണ്ണൊക്കെ അവടെ ഇണ്ട്... നമ്മൾ ഇളിച്ചു കൊണ്ട് ടോയ്‌ലെറ്റിൽ പോയി...😷വല്യ മാൾ ആയിട്ട് എന്താ കാര്യം മൂക്കും അടച്ചു വേണം അകത്തു കയറാൻ... ശ്വാസം വിടാതെ നമ്മൾ എങ്ങനെ ഒക്കെയോ പുറത്ത് വന്നു ശ്വാസം വലിച്ചു വിടുമ്പോ ഇണ്ട് ആ പയ്യൻ ഇളിച്ചു കൊണ്ട് നിക്കുന്നു...😕ഒരിക്കൽ തിരിച്ചു കൊടുത്തു എന്ന് കരുതി ഇവൻ പിന്നാലെ കൂടി ഇരിക്കാണോ...


നമ്മൾ പേടി ഒന്നും പുറത്ത് കാണിക്കാതെ നടക്കാൻ തുടങ്ങി...😓അല്ലേലും നമ്മൾ ഒന്നുല്ലല്ലോ ജ്യൂസ് ഓന്റെ മേലേ ആക്കിയത്...


നമ്മൾ അടുത്ത് എത്തിയതും ഓൻ പിറകിൽ നിന്നും എന്തോ എടുക്കാൻ നോക്കിയതും നമ്മൾ ഞെട്ടി...😨പടച്ചോനെ നമ്മളെ കുത്തി കൊല്ലാൻ കത്തി ആണോ എടുക്കുന്നെ...


😕ഓന്റെ കയ്യിൽ റോസ് കണ്ട് നമ്മൾ വീണ്ടും ശ്വാസം വലിച്ചു വിട്ടു...😵പക്ഷെ അയിന് മുന്നേ നമ്മൾ വീണ്ടും ഞെട്ടി...പടച്ചോനെ റോസ് അല്ലേ ഇത് ഇതെന്തിനാ കോപ്പ് നമ്മക്ക് തരുന്നത്...


"😍ഐ ലവ് യൂ..."


🙄അത് കൂടി കേട്ടതും നമ്മൾ വായും പൊളിച്ചു നിന്നു... ഇവനൊക്കെ ഇത്രേം കാലം എവിടെ ആയിരുന്നു... ഒരുത്തനും പ്രേമിക്കാൻ ഇല്ലാതെ ഞാനും ഷമിയും കണ്ട ലവേഴ്സിന്റെ കണക്കെടുപ്പ് നടത്തുമ്പോൾ ഒരുത്തനും ഒരു ഐ ലവ് യൂ എന്നും പറഞ്ഞു വന്നിട്ടില്ല... ഇപ്പൊ ഒരുത്തൻ കെട്ടി മൂന്ന് കൊച്ചുങ്ങൾ ആയപ്പോൾ വന്നിരിക്കാ...😏


"തന്നെ കണ്ടപ്പോൾ തന്നെ എന്താ പറയാ ഒരു സ്പാർക്ക് അടിച്ചതാ... താൻ പോയപ്പോൾ ഇനി കാണില്ലേ എന്ന ടെൻഷനിൽ ആയിരുന്നു...വീണ്ടും കണ്ടപ്പോൾ പിന്നാലെ വന്നതാ ഞാൻ... ഇനി കാണാൻ പറ്റിയില്ലെങ്കിലോ... തനിക്കും എന്നെ ഇഷ്ട്ടം ആണെന്ന് മനസ്സിൽ ആയി... അതല്ലേ ഞാൻ ഒന്ന് ചിരിച്ചപ്പോ തിരിച്ചു പ്രതികരിച്ചത്..."


🙄വല്ല ആവശ്യവും ഇണ്ടാർന്നോ... മാനുഷിക പരിഗണന വെച്ചു ഒന്ന് ചിരിച്ചപ്പോൾ പണി പാളിയാ...


"താൻ എന്താ ഒന്നും മിണ്ടാതെ... അറ്റ്ലീസ്റ്റ് ഈ ഫ്ലവർ ഏങ്കിലും ഒന്ന് വാങ്ങടോ പ്ലീസ്... എന്റെ ഫ്രണ്ട്‌സ് ഒക്കെ അവിടന്ന് നോക്കുന്നുണ്ട്... അവരോടൊക്കെ ഞാൻ ബെറ്റ് വെച്ച് വന്നതാ..."


😪ഇതെങ്ങാനും ആ അജു കണ്ടാൽ ഫ്രണ്ട്സിന്റെ മുന്നിൽ വെച്ചു ഇവന്റെ അന്ത്യം ആവും...


"😒അതേ ഞാൻ ഇല്ലേ...ഞാൻ ഇയാളോട് ചുമ്മാ ചിരിച്ചതാ..."


നമ്മൾ അതും പറഞ്ഞു ഓനെ നോക്കി... ഓൻ ഭയങ്കര ഇളിയാ...


"താൻ ഇപ്പൊ തന്നെ റിപ്ലൈ തരണം എന്നില്ല... നന്നായി ആലോചിച്ചു പറഞ്ഞ മതി... തത്കാലം ഈ റോസ് ഒന്ന് വാങ്ങണം...പ്ലീസ്..."


🙄യ്യോ ഇവന് വേറെ ആരെയും കിട്ടീലെ പടച്ചോനെ... എമ്മാതിരി പെണ്ണുങ്ങളാ ഇവിടെ ഉള്ളത്...


ഓൻ നമ്മളെ അടുത്തേക്ക് ഒന്ന് കൂടി വന്നു അത് നീട്ടിയതും നമ്മൾ അതിലേക്ക് ഒന്ന് നോക്കി...😒ഇതിപ്പോ ചെകുത്താന്റെയും കടലിന്റെയും ഇടയിൽ പെട്ട അവസ്ഥ ആയല്ലോ പടച്ചോനെ...


😨അത് ആരെയോ കയ്യിലേക്ക് പോണത് കണ്ടതും നമ്മൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി...😵യ്യോ അജു... ഓൻ നമ്മളെ കലിപ്പിൽ ഒന്ന് നോക്കി അവന്റെ അടുത്തേക്ക് നീങ്ങി...


"അല്ല അനിയാ  അനിയന് ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടോ..."


"അതെന്താ... നിങ്ങൾ ആരാ ഇതൊക്കെ ചോദിക്കാൻ..."


"അറിഞ്ഞു കൊണ്ട് അനിയനെ എങ്ങനെയാ കുർള എക്സ്പ്രെസ്സിന് തല വെക്കാൻ വിടുന്നെ... അനിയന്റെ അവസ്ഥ ഓർത്ത് ജീവിച്ചു പോയിക്കോട്ടെ എന്ന് കരുതി അത്രയേ ഉള്ളൂ..."


🙄യ്യോ കുർള എക്സ്പ്രെസ്സാ നമ്മളാ... ഇതിനേക്കാൾ ബേധം ഇവന്റെ കൂടെ പോവുന്നതാ...


"ഇവളെ അറിയോ..."


😕യ്യോ ഇനി അതിനെന്താണാവോ ഓൻ പറയാൻ പോണെ...


"ആ ഒരു ചെറിയ പരിചയം ഉണ്ട്...!എന്റെ ഭാര്യ ആയി വരും..."


😕ലവൻ ഒന്ന് ഞെട്ടി നമ്മളെ നോക്കി... അയിന് ഇപ്പൊ എന്തിനാ എന്നെ നോക്കുന്നെ...


"സോറി ഞാൻ അറിയാതെ..."😓


"സോറി അല്ല നന്ദി ആണ് പറയേണ്ടത്... ഈ മുതലിനെ നിന്റെ തലയിൽ ആവാൻ സമ്മതിച്ചില്ലല്ലോ അതിന്...ആ അത് പോട്ടെ ഇതിനേക്കാൾ വല്യ എന്തോ വരാൻ ഇരുന്നതാ അത് ഇങ്ങനെ ആയീന്ന് കരുതിയാൽ മതി...അല്ല അനിയാ ഇവളെ ഇപ്പൊ ഒരൊറ്റ നിമിഷം കണ്ട് ഇഷ്ട്ടം ആയതാണോ അനിയന്... അതോ പഴയ വല്ല കണക്കും ഉണ്ടോ...?"


😪എങ്ങോട്ടെങ്കിലും ഓടിയാലോ... ഹെയ്ഷ് ഇപ്പൊ അതിനും പറ്റില്ലല്ലോ നമ്മളെ സ്റ്റാർസ് അല്ലേ വഴിയാധാരം ആവുന്നേ...


"അത് ഇന്ന് ഫുഡ്‌ കോർണറിൽ വെച്ച്  കണ്ടതാ... കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചപ്പോൾ തിരിച്ചും ചിരിക്കുന്നത് കണ്ടപ്പോൾ സിംഗിൾ ആണെന്ന് കരുതി..."😓


😨എല്ലാം പോയല്ലോ പടച്ചോനെ... ഒരു ഇളിക്ക്‌ നമ്മളെ ജീവന്റെ വിലയോ...😕എടാ കാലമാടാ...നിന്നെ ഇന്നല്ലേ നാളെ എന്റെൽ കിട്ടും...😬പട്ടി...


നമ്മൾ ഓനെ നോക്കി പല്ല് കടിച്ചതും അതിനേക്കാൾ വല്യ നോട്ടം ആണ് നമ്മളെ ഒരുത്തൻ ഇവിടെ നോക്കുന്നത്...😒


"എത്ര ടൈം ആയി കാണും..."


"ഒരു പതിനൊന്ന് മുപ്പത്തി അഞ്ച് ആയി കാണും..."


ജെസി ഷമി നെച്ചു ഞാൻ പെട്ടെടി...😕നിങ്ങളൊക്കെ പെടാൻ വല്യ ടൈം ഒന്നുല്ല...


"എന്നാൽ പിന്നെ അനിയൻ ചെല്ല്... ദാ ഈ റോസും കൂടി വെച്ചോ ആവശ്യം വരും...പിന്നെ,,,പ്രപ്പോസ് ചെയ്യുന്നതിന് മുമ്പ് ആളെ പറ്റി അന്വേഷിക്കുന്നത് നല്ലതാ...അല്ലേ ഇതിനെ പോലെ ഒന്നും രണ്ടും അല്ല മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചിയാ തലയിൽ ആവാ..."


😨അത് കേട്ടതും ഓൻ നമ്മളെ ഒന്ന് നോക്കി...😌അയിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു... പാവം കൊച്ച്...


ഓന്റെ കോളർ ഒക്കെ ശരിയാക്കി റോസൊക്കെ കയ്യിൽ വെച്ച് കൊടുത്തതും ഓൻ ഇപ്പോഴും കറണ്ട് അടിച്ച പോലെ നിക്കാ...ഓന്റെ കാര്യം തീരുമാനം ആയി... ഇനി നമ്മക്ക് എന്താണാവോ...🙄ഏത് അടുപ്പിൽ പോയാലും ഓൻ തരാൻ ഉള്ളത് തരും...😓


"ഇനി ഇങ്ങനെ വല്ല സൂക്കേടും തോന്നുന്നുണ്ടെങ്കിൽ ദാ ഇത് ഓർക്കുന്നത് നല്ലതാ..."


😨എന്നും പറഞ്ഞു ഓന്റെ കരണം നോക്കി കൊടുക്കുന്നത് കണ്ട് നമ്മൾ പോലും അറിയാതെ കവിളിൽ കയ് വെച്ച് നിന്നു...😪


🙄ആ ചെക്കൻ അവന്റെ ഫ്രണ്ട്സിനെയും കൊണ്ട് പോയതും നമ്മൾ ദയനീയമായി ഓനെ നോക്കി...😓


ഓന്റെ നോട്ടം കണ്ടതും നമ്മൾ ഓടാൻ ഉള്ള പ്ലാനിങ്ങിൽ ആയിരുന്നു...


"ഡീ ഓടരുത്...ഓടിയാൽ ഞാൻ ഓടി പിടിക്കും... പിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ വെട്ടി നുറുക്കി അടുപ്പിൽ ഇടും..."


😪ഹെയ്‌ഷ് അപ്പൊ ഓടീട്ട് കാര്യല്ല... വരാൻ ഉള്ളത് പ്ലെയിൻ പിടിച്ചാലും വരും...


"😬നിന്നെ ഞാൻ എന്താടി ചെയ്യേണ്ടത്...നീ ഒരു കാലത്തും നന്നാവില്ല എന്ന് തന്നെ തീരുമാനിച്ചിരിക്കാണോഡി..."


"😪ഞാൻ...അത് ഇല്ലേ  സോറി..."


"😬എന്തിനും ആ ഒരു വാക്ക് ഉണ്ടല്ലോ... തത്കാലം മോൾ ഇങ്ങ് വാ... ഇതിനുള്ളത് നിനക്ക് ഞാൻ തരാം... അത് നീ ജീവിതത്തിൽ ഒരിക്കലും മറക്കില്ല..."


"😕യ്യോ അതെന്താ..."


"ഇനി ഒരിക്കലും ഒരുത്തന്റെയും മുഖത്ത് നോക്കാത്ത ഒന്ന്..."


🙄യ്യോ കണ്ണ് കുത്തി പൊട്ടിക്കാൻ എങ്ങാനും ആണോ...😓ദുഷ്ടൻ അതും ചെയ്യും...


"അതില്ലേ അമിക്ക ഒന്നും അറിയണ്ട... എന്നെ വേണേൽ കൊന്നോ..."


"😬നിന്നെയും കൊന്നിട്ട് ജയിലിൽ പോയിട്ട് വേണം എന്റെ ജീവിതം വൈസ്റ്റ്‌ ആവാൻ..."


കൊല്ലാൻ കൊണ്ട് പോണ കോഴിയെ പോലെ  നമ്മളെയും കൊണ്ട് ഓൻ അകത്തു ചെന്നതും നമ്മൾ നെച്ചുനെ ഒന്ന് നോക്കി...


"ഇത്രയും നേരം നീ ടോയ്‌ലെറ്റിൽ ആയിരുന്നോ..."🙄


😕നമ്മൾ ഓളെ നോക്കി മിണ്ടല്ലേ എന്നൊക്കെ കാണിക്കുന്നുണ്ടേലും ഓൾ അതും ചോദിച്ചു ഇളിക്കാ...


"രണ്ടിനെയും കണ്ടിട്ട് എന്തോ പന്തികേട് ഉണ്ടല്ലോ... എന്താടാ അജു..."


"പട്ടിയുടെ വാല് കുഴലിൽ ഇട്ടാൽ നേരെ ആവോ... അതിന് ശ്രമിച്ച് ഇപ്പൊ ഞാൻ കൂടെ വളഞ്ഞ മട്ടാ..."


🙄യ്യോ പട്ടി എന്ന് എന്നെയല്ലെ പറഞ്ഞത്... ജന്തു കിട്ടിയ അവസരം മുതൽ ആക്കാ...


😕ഓൻ  ബില്ലും കൊടുത്തു കുട്ടൂസിനെയും കയ്യിൽ എടുത്തു ഇറങ്ങി...നമ്മൾ ഒന്നും മിണ്ടാതെ ഓന് പിന്നാലെ സുട്ടൂസിനെയും കൊണ്ട് നടന്നു...


🙄അവരെ ഭാഗ്യം കോപ്പ് ഒന്നും പറയുന്നില്ല... പക്ഷെ നമ്മളെ കാര്യം ഏതാണ്ട് തീരുമാനം ആയ മട്ടാ...


"ഡാ അജു വല്ലതും കഴിച്ചാലോ...?"


😓അല്ലേ അത് കേൾക്കുമ്പോ വല്ലാണ്ട് സന്തോഷാ... ഇന്ന് എന്തോ അതൊക്കെ വെറുത്തു പോയി...


"ഏയ്‌ അതിന്റെ ആവശ്യം ഒന്നുല്ല...ഇപ്പൊ തന്നെ വയർ നിറഞ്ഞുഇരിക്കാ..."


🙄കഴിച്ച നമ്മളെ വയർ വരെ വെള്ളം ആയി...😓


ഓൻ മൊത്തം സൈലന്റ് ആണല്ലോ പടച്ചോനെ... നെച്ചു ആണേൽ എന്തോ പന്തികേട് തോന്നി നമ്മളെ തോണ്ടി കൊണ്ട് ഇരിക്കാ...😓ഇതൊക്കെ ഞാൻ എങ്ങനെ ആക്ഷൻ കാണിച്ചു മനസ്സിൽ ആക്കും...



**********💞



അമി പോയതും നമ്മൾ സ്റ്റാർസിനെ എടുത്തു മുറിയിൽ കിടത്തി... കുരിപ്പിന് നല്ലോരു പണി കൊടുത്തെ പറ്റൂ...


മുറിയിൽ വന്നതും പെണ്ണ് ശിക്ഷ വാങ്ങാൻ എന്ന പോലെ നമ്മളെയും നോക്കി നിക്കുന്നുണ്ട്... 


"നീ ആരാന്നാടി നിന്റെ വിചാരം...?"


"😕അത്... അത് ഞാൻ നിയ അല്ലേ..."


"അല്ലാതെ സണ്ണി ലിയോൺ ഒന്നും അല്ലല്ലോ... കാണുന്നവന്മാർ ഒക്കെ നിന്റെ പിന്നാലെ വരാൻ..."


"🙄അതാരാ..."


😕പടച്ചോനെ പറഞ്ഞു പെട്ടാ... ഇനി ഈ കുരിശ് ഇത് ചെന്നു ആരെടുത്തു ആവോ ചോദിക്കുന്നെ...


"അത് അവിടെ നിക്കട്ടെ... നിന്നെ ഞാൻ വിട്ടത് എക്സാം എഴുതാൻ അല്ലേടി എന്നിട്ട് നീ കണ്ടവനെ ഇളിച്ചു വീഴ്ത്താൻ പോയി അല്ലേ... മൂന്ന് കൊച്ചുങ്ങൾ ഉണ്ടെന്ന വല്ല ബോധവും ഉണ്ടെങ്കിൽ നീ ഇങ്ങനെ ചെയ്യോടി..."


"നിക്ക് ബോധം ഒക്കെ ഇണ്ട്... ആ ചെക്കനാ ഇല്ലാതെ... ശമിയും ജെസിയും ഒക്കെ പറഞ്ഞതാ ഞാൻ ഡെലിവറി കഴിഞ്ഞതിൽ പിന്നെ മൊഞ്ചത്തി ആയിട്ടുണ്ടെന്ന്...😌അതോണ്ടാവും..."


😕പടച്ചോനെ അതും കേട്ട് ഇറങ്ങിയിരിക്കാണോ കോപ്പ്... ഇത് പണി ആവോ...


"ഇന്നത്തെ പോക്ക് ആരുടെ പ്ലാൻ ആയിരുന്നു അത് പറ..."


"അത് ജെസീടെയാ... പിന്നെ ശമിയും നെച്ചുവും ഒക്കെ ഓകെ പറയുമ്പോ ഞാൻ എന്തിനാ വെറുതെ നിക്കുന്നെ എന്ന് കരുതി...അതോണ്ടാ ഞാൻ പോയെ അല്ലേ ഞാൻ പോവില്ലാരുന്നു..."😒


"അവൾമാർക്ക് ഉള്ളത് പലിശ സഹിതം ഞാൻ പാർസൽ അയക്കുന്നുണ്ട്... പിന്നെ നിനക്കുള്ളത് ഇപ്പൊ തന്നെ കയ്യോടെ തരാൻ പോവാ ഞാൻ..."


പെണ്ണ് അപ്പൊ തന്നെ കവിളിൽ കയ് വെച്ചു നമ്മളെ ഒന്ന് നോക്കി...


"തല്ലാൻ ആണേൽ എനിക്ക് അവിടെ വെച്ച് തന്നെ ആവാം ആയിരുന്നു... ഇത് ഞാൻ നിനക്ക് എട്ടും എട്ടും പതിനാറിന്റെ പണി തരാൻ പോവാ..."


"😕യ്യോ അതെന്താ... ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല... വേണേൽ രണ്ട് തല്ലിക്കൊ പണി മാത്രം വേണ്ട..."


"നിന്നോട് ഞാൻ അന്നേ പറഞ്ഞത് അല്ലേടി എന്നെ അല്ലാതെ വേറെ ഒരുത്തനെ നോക്കിയാൽ ഞാൻ നിനക്ക് ദാ ഈ ഉറങ്ങുന്ന മൂന്നെണ്ണത്തിനെ പോലെ ഇനിയും തരുമെന്ന്... പിന്നെ നിന്റെ ഡെലിവറി കഴിഞ്ഞപ്പോ നീ ഗ്ലാമർ കൂടീട്ടുണ്ട് എന്ന് അല്ലേ... അതും കൂടി ഞാൻ കാണട്ടെ..."


"😪യ്യോ വേണ്ട... ഈ പ്രാവശ്യത്തേക്ക് എന്നോട് ക്ഷമിക്കണം..."


പെണ്ണ് പിന്നാലെ നടന്നു കൊണ്ട് ചുവരിൽ തട്ടി നിന്നതും നമ്മൾ ഇരു സൈഡിലും ആയി കയ്യും കുത്തി നിന്നു...


"അ... ജു... എന്നെ വിട്... നല്ല അജു അല്ലേ..."


"നിന്റെ ഈ നോട്ടം തന്നെ എന്റെ കണ്ട്രോൾ കളയാ നിയ... പിന്നെ നിന്റെ ചിരി കണ്ടാൽ അവൻ വീണില്ലെങ്കി അല്ലേ അത്ഭുതം ഉള്ളൂ... ഇനി നിനക്ക് നോക്കാനും ചിരിക്കാനും ഒക്കെ തോന്നുമ്പോ എന്നോട് മതി..."


നമ്മൾ പെണ്ണിന്റെ അധരങ്ങൾ തലോടി കൊണ്ട് പറഞ്ഞതും പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു വേണ്ടെന്ന് തലയാട്ടി...


"സ്റ്റാർസ് നല്ല ഉറക്കാ... എന്തായാലും നിന്നെ ഞാൻ വെറുതെ വിടാൻ ഒന്നും തീരുമാനിച്ചിട്ടില്ല..."


അതും പറഞ്ഞു പെണ്ണിന്റെ കൈ വിരലിൽ കോർത്തു പിടിച്ചു കൊണ്ട് അധരങ്ങളിൽ ചുംബിച്ചു കൊണ്ട് അത് നുണയാൻ തുടങ്ങി...പെണ്ണിന്റെ കണ്ണിലേക്കു നോക്കിയതും അപ്പൊ തന്നെ നാണത്തോടെ അവൾ കണ്ണുകൾ അടച്ചു പിടിച്ചു... കയ് കൊണ്ടുള്ള എതിർപ്പും പതിയെ നിന്നതും നമ്മളെ കയ്കൾ അവളെ ദേഹത്ത് കൂടി ഒഴുകി നടക്കാൻ തുടങ്ങി...❣️


"അയ്യേ അജു നിയനെ ഉമ്മ വെച്ചേ..."


😨അത് കേട്ടതും നമ്മൾ പെണ്ണിനെ വിട്ടു ഞെട്ടി കൊണ്ട് നിന്നു... 


"കുന്തം വിഴുങ്ങിയ പോലെ നിക്കാതെ മാറങ്ങോട്ട്..."


നമ്മളെയും പിടിച്ചു തള്ളി കുരിപ്പ് ബാത്‌റൂമിൽ ഓടി കയറി...🙄ഇനി എന്ന് കിട്ടോ എന്തോ...അല്ലേലും ഡോർ അടക്കാതെ റൊമാൻസിക്കാൻ നിന്നാൽ ഇതിനേക്കാൾ നാറി കുളിക്കേണ്ടി വരും...😓


നമ്മൾ ഒരു വളിച്ച ഇളിയും ഇളിച്ചു അനുട്ടിയെ ഒന്ന് നോക്കി...


"ഉമ്മ വെച്ചത് ഒന്നും അല്ലേടി... കണ്ണിൽ ഊതിയതാ..."


"മ്മ് മ്മ് ഞാൻ കണ്ടതാ..."😌


😒ഇനി ഒന്നും ചെയ്തിട്ട് കാര്യല്ല നാറാൻ ഉള്ളത് നാറി...നാണക്കേട് മറക്കാൻ വേണ്ടി വാങ്ങിയ ചോക്ലേറ്റും ഡ്രെസ്സും എല്ലാം എടുത്തു കൊടുത്തു കോംപ്രമൈസ് ആക്കി അതിനെ പറഞ്ഞു വിട്ടു...


അച്ചുട്ടൻ ആണേൽ സ്റ്റാർസിനെ ഉണർത്താൻ ഉള്ള പ്ലാനിൽ ആണ്...


"ഷൂ ഒച്ച വെക്കല്ലേ അതുങ്ങൾ ഉറങ്ങിക്കോട്ടേ..."


😓കാലത്ത് തൊട്ടുള്ള യുദ്ധം ആണ്... ക്ഷീണം തീർക്കൽ ആവും... കണ്ടാൽ പറയോ ഉമ്മച്ചിടെ കുരുത്തക്കേട് മുഴുവൻ കിട്ടീട്ടുണ്ട് എന്ന്...


"ന്നാ നിക്ക് തോക്ക് മേണം..."


"😪തോക്ക് മാത്രം അല്ല വെടിയുണ്ട വരെ വേണേൽ വാങ്ങി തരാം...അജുന്റെ മുത്തല്ലേ...ചക്കര അല്ലേ... മോൻ ചെന്നു  അനുട്ടിയുടെ കൂടെ ചോക്ലേറ്റ് കഴിക്ക്...അല്ലേ അവൾ മുഴുവൻ തിന്ന് തീർക്കും..."


അവൻ പോയതും നമ്മൾ ബെഡിലേക്ക് വീണു...


"അജു...നിക്ക് മാറാൻ ഉള്ള ഡ്രെസ്സ് എടുത്തു തരോ... ഞാൻ എടുക്കാൻ മറന്നു..."


😍ഈ പെണ്ണ് ഇത് എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ... നമ്മൾ ഡ്രെസ്സ് എടുത്തു പെണ്ണിന് നീട്ടിയതും പെണ്ണ് നമ്മളെ ഒന്ന് നോക്കി... നമ്മൾ ഇളിച്ചു കൊണ്ട് തലയാട്ടി അവളെ കയ് പിടിക്കാൻ നോക്കിയതും കോപ്പ് ഡോർ അടച്ചു...


"😬എല്ലാറ്റിനും കൂടി തരാട്ടോ നീ ഇങ്ങ് വാ..."


നമ്മൾ കയ്യും കുടഞ്ഞു കലിപ്പിൽ പുറത്തേക്ക് ഇറങ്ങി...🙄ഇന്ന് മൊത്തം നമ്മക്ക് പണിയാണല്ലോ കിട്ടുന്നെ പടച്ചോനെ...


രാത്രി എല്ലാരും ഒരുമിച്ച് ഫുഡ്‌ കഴിക്കാൻ ഇരുന്നതും സ്റ്റാർസ് കളിക്കുന്നതും നോക്കി നമ്മൾ കഴുക്കാൻ തുടങ്ങി...പെണ്ണിനെ മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല...


"ഈ അജു ഇല്ലേ ഉമ്മച്ചി ഇന്ന് നിയനെ ഉമ്മ വെച്ചു..."


😨അത് കേട്ടതും നമ്മൾ ഞെട്ടി കൊണ്ട് പെണ്ണിനെ നോക്കിയതും പെണ്ണും നമ്മളെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു... എല്ലാരേയും നോട്ടം നമ്മളിൽ ആണെന്ന് കണ്ടതും പെണ്ണിന്റെ അതേ ചിരി ആയിരുന്നു നമ്മക്കും...


"അത് ഉമ്മ വെച്ചത് ഒന്നും അല്ലേടി... ഇവളെ കണ്ണിൽ കരട് പോയപ്പോൾ ഊതി കൊടുത്തതാ..."😓


"🙄നിന്നെയല്ലേ കെട്ടിയത് പിന്നെ കണ്ണിൽ  വീണില്ലെങ്കി അല്ലേ അത്ഭുതം ഉള്ളൂ..."


ഉപ്പച്ചി നമ്മക്ക് ഇട്ടു താങ്ങിയതും നമ്മൾ മൂപ്പരെ നോക്കി പേടിപ്പിച്ചു...😪ആരോടും പറയില്ലെന്ന് വാക്ക് തന്ന കോപ്പാണ് ഒറ്റി കൊടുത്തു ഇരുന്നു വിഴുങ്ങുന്നത്... ഇത് ഈ കോപ്പിനെ കണ്ടല്ലേ പഠിക്കുന്നെ...


"ഉമ്മ വെച്ച കാര്യം പറഞ്ഞപ്പോഴാ...ഉപ്പച്ചി ഉപ്പച്ചിക്ക് സണ്ണി ലിയോൺനെ അറിയോ..."


😨കോപ്പിനെ പറ്റി ചിന്തിച്ചു തീർന്നില്ല അതിന് മുന്നേ കോപ്പിന്റെ ചോദ്യം കേട്ട് നമ്മൾ ചുമക്കാൻ തുടങ്ങി...


"🙄അതാരാ മോളെ... എവിടെയൊ കേട്ട് മറന്ന പേരാണല്ലോ അത്...ആരാടാ അജു നിനക്ക് അറിയോ..."


😪പടച്ചോനെ ഏത് നേരത്ത് ആണാവോ ഇതിനോടൊക്കെ ഓരോന്ന് പറയാൻ തോന്നുന്നേ... പെണ്ണിന് പണിയാൻ നിന്നിട്ട് പണി മുഴുവൻ കിട്ടുന്നത് നമ്മക്ക് ആണല്ലോ...


"😓ആ എനിക്ക് അറീല..."


ഉമ്മച്ചി നമ്മളെ ഒന്ന് നോക്കി ഏങ്കിലും ഇത്ത ഭയങ്കര ഇളിയാ...


"ഈ അജുവാ ഉപ്പച്ചി പറഞ്ഞത്... ന്നിട്ട് ഇപ്പൊ അറീലെന്ന്..."😏


"അത് ഒരു സാഹിത്യകാരിയാ നിങ്ങൾക്ക് ഒന്നും അറിയാൻ ചാൻസ് ഇല്ല..."


"😕യ്യോ ന്നിട്ടാണോ ന്നെ പോലെ ഇണ്ടെന്ന് പറഞ്ഞത്... നിക്ക് അത് എന്താന്ന് പോലും അറീല..."


😬ഈ കുരിപ്പ് എന്റെ കയ്യീന്ന് വാങ്ങിയെ അടങ്ങൂ... നമ്മൾ പെണ്ണിന്റെ കാലിന് ഇട്ടു ഒരു ചവിട്ട് കൊടുത്തു സൈലന്റ് ആക്കാൻ നോക്കി...


"😏ന്നെ പോലെ ഒരാൾ ഇണ്ടെന്ന് പറഞ്ഞ ഞാൻ അയാളെ കാണാതെ വിടില്ല..."


🙄ഇനി കാണെം വേണോ...നമ്മൾ വായും പൊളിച്ചു ഇരുന്നതും ഇത്ത നന്നായി ചിരിച്ചു കാണിച്ചു...


"😬കയ്യിലിരിപ്പ് കൊണ്ട് എന്തോ പറഞ്ഞു എന്ന് വെച്ചു നീ അതിൽ കേറി പിടിക്കേണ്ട...കഴിച്ചിട്ട് പോടീ..."


നമ്മൾ അതും പറഞ്ഞു കഴിപ്പ് ഒക്കെ നിർത്തി എണീറ്റ് പോയി... ഇനിയും നിന്നാൽ ശരിയാവില്ല...


"😏ഹ്മ്മ് അയ്യേ ഈ പെണ്ണിനെ ആണോ ന്നെ പോലെ ഇണ്ടെന്ന് പറഞ്ഞത്..."


നമ്മൾ മുറിയിൽ ഇരുന്നു സ്റ്റാർസിന്റെ കൂടെ കളിക്കുമ്പോ ആണ് പെണ്ണ് ഫോണും നീട്ടി പിടിച്ചു വന്നത്...


"😕എന്റെ പൊന്ന് നിയ ഞാൻ എപ്പോഴാ നിന്നെ പോലെ ഉണ്ടെന്ന് പറഞ്ഞത്...അങ്ങനെ ആണാടി ഞാൻ നിന്നോട് പറഞ്ഞത്...?!!അല്ലേലും നിന്നെ പോലെ ആണ് അവർ എന്ന് ആരേലും പറയോ..."


"😕യ്യോ അപ്പൊ എന്നെ ഭംഗി ഇല്ലെന്നാണോ പറയുന്നത്... ഇങ്ങളെ ഉള്ളിലിരിപ്പ് ഈ പെണ്ണാണ് അല്ലേ... നിക്ക് എല്ലാം മനസ്സിൽ ആയി...😪മൂന്ന് കൊച്ചുങ്ങൾ ആയപ്പോൾ ന്നെ വേണ്ടല്ലേ...നിക്കും കിട്ടും നല്ല മണി മണി പോലത്തെ ചെക്കനെ... മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചിയാ എന്നും പറഞ്ഞു ഇയാൾ പിന്നാലെ വരുന്നോണ്ടാ അല്ലേ കാണർന്നു..."


"അത് ഞാൻ കണ്ടത് ആണല്ലോ... നിനക്ക് ആവാം എങ്കിൽ എനിക്ക് ആയിക്കൂടെ... ഞാൻ ഒരു പെണ്ണിന്റെ പേര് പറയുമ്പോ ഇങ്ങനെ ആണെങ്കിൽ കാണുന്നവനെ ഒക്കെ നോക്കി ഇളിച്ചു കൊടുക്കുന്ന നിന്നെ ഞാൻ എന്താടി ചെയ്യാ..."


"😬ഈ തുണി ഇല്ലാത്ത പെണ്ണിനെ അല്ലേ ഇയാളെ നോട്ടം... വൃത്തികെട്ട ജന്തു... ഈ... ഇങ്ങനെ ഇണ്ടാവോ ആളുകൾ...എന്റെ അമിക്കാ ഒക്കെ എത്രയോ നല്ലതാ ഇയാളെ കൂടെ കൂടി ചീത്ത ആവൊന്നാ എന്റെ പേടി..."


"😍ഞാനും അമിയും മുന്നേ ഇവളെ ഫാൻ ആടി... ഹോ എന്റമ്മോ ഒന്ന് കാണേണ്ടത് തന്നെയാ... ഇതൊന്നും ഒന്നും അല്ല മോളെ..."


അത് കേട്ടതും പെണ്ണ് ഭദ്രകാളി ലുക്കിൽ നമ്മളെ തുറിച്ചു നോക്കി...


"😬പോടാ... ഇനി എന്റടുത്തേക്ക് വാ... കിസ്സ്‌ ചെയ്യാൻ തോന്നുമ്പോ അവളെ അടുത്ത് പോയാൽ മതി..."


"😍ഞാൻ റെഡിയാ... ആൾ തരോ എന്തോ..."


പോകാൻ നിന്ന കുരിപ്പ് നമ്മളെ പിടിച്ചു തള്ളി തറയിൽ ഇട്ടു ഒരു പോക്ക് ആയിരുന്നു... ഇവൾക്ക് എന്തും ആവാം...അബദ്ധത്തിൽ ഒരു പേര് പറഞ്ഞു പോയതിന് ഇത്രേം വലിയ ശിക്ഷയൊ...


ആ പെരും പറഞ്ഞു മുഖവും വീർപ്പിച്ചു കോപ്പ് മൂന്നാലു ദിവസം ആണ് പിണങ്ങി നടന്നത്...😕കോപ്പിനെ മിണ്ടിക്കാൻ എന്താണാവോ ഒരു വഴി... നാളെ കാലത്ത് ബർത്ത് ഡേ ഫങ്ക്ഷൻ ആണെന്ന കാര്യം പോലും കോപ്പിന് ഓർമ ഇല്ലേ ആവോ...


"ഡാ അമി ആ കോപ്പിനെ ഒന്ന് മിണ്ടിക്കാൻ എന്തേലും വഴി പറഞ്ഞു താടാ..."😓


"🙄വർഷത്തിൽ മുന്നൂറ്റി അറുപത്തി അഞ്ച് ദിവസം ആണെങ്കിൽ മുന്നൂർ ദിവസവും ആരേലും ഒരാൾ ആയിട്ട് പിണക്കം ആണ്... ഇതൊക്കെ ഞാൻ എങ്ങനെ നേരെയാക്കാനാ...തുടങ്ങാൻ എന്തായിരുന്നു കരണം അതിൽ തന്നെ തുടങ്ങി ഒന്ന് തീർക്കാൻ നോക്ക്..."


😕പടച്ചോനെ ഇനിയും ആ പെണ്ണിന്റെ പേര് പറഞ്ഞ എന്റെ കൊച്ചുങ്ങൾക്ക് ഉപ്പച്ചി ഉണ്ടാവില്ല... യക്ഷി കൊല്ലാനും മടിക്കില്ല അമ്മാതിരി കലിപ്പ് ആണ്...


"🙄ഡാ അത് ശരിയാവൂല... ഇനി ആ പേര് എന്റെ നാവിന്ന് കേട്ടാൽ എന്റെ മയ്യത് ആവും നീ കാണാ... നീ വേറെ വല്ല ഐഡിയയും പറഞ്ഞു താ..."


"😁നിനക്കെന്തായാലും ഉദാഹരണം പറയാൻ വേറെ ആരെയും കിട്ടീലെ... ഈ ലോകത്ത് വേറെ എന്തൊക്കെ ജീവികകൾ ഉണ്ട്... വല്ല കഴുത എന്ന് എങ്ങാനും ആണേൽ പോലും പെണ്ണ് ക്ഷമിച്ചേനെ..."


"കഴിഞ്ഞത് കഴിഞ്ഞു... നീ ഒരു സൊല്യൂഷൻ പറഞ്ഞു താടാ... അല്ലേ ബർത്ത് ഡേ പാർട്ടി പോലും പെണ്ണ് കുളം തോണ്ടും..."😓


നാലും കൂടി കറങ്ങാൻ പോയതാ എല്ലാറ്റിനും കാരണം... എന്നിട്ട് എട്ടിന്റെ പണി കിട്ടിയത് നമ്മക്ക് മാത്രം... എന്തായാലും അതുങ്ങളെ ഈ സൂക്കേട് നാളെ തന്നെ തീർക്കണം എന്നാലേ ഈ കോപ്പിനെ നേരെ ആക്കാൻ പറ്റൂ...😓ഇതിനെ നേരെ ആക്കി നമ്മളെ ജീവിതം ഒരു വഴിയായി...😪


🎶പിണക്കമാണോ എന്നോടിണക്കമാണോ...

അടുത്ത് വന്നാലും പൊന്നെ മടിച്ച് നിക്കാതെ...🎶


"😬കേട്ടാലും മതി ഓന്റെ ഉലക്കമേലേ പാട്ട്..."


😕പടച്ചോനെ നമ്മളെ പാട്ട് കേട്ടാൽ മൂക്കും കുത്തി വീഴുന്ന കോപ്പാണ്... എന്നാലും എന്റെ സണ്ണി ചേച്ചി ഇങ്ങള് എന്റെ ജീവിതത്തിൽ ഒരു പാര ആവുന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതീല...😓


"നിനക്ക് നാളെ ഇടാൻ ഉള്ള ഡ്രെസ്സ് ആണ് ഇത്... എങ്ങനെ ഉണ്ട്... എന്റെയും സ്റ്റാർസിന്റെയും ഇതും സെയിം കളർ ആണ്..."


"😏നിക്ക് എങ്ങും വേണ്ട ഇയാളെ സെയിം കളർ... നിക്ക് ഇടാൻ ഉള്ളത് ഒക്കെ വാങ്ങാൻ നിക്ക് അറിയാം..."


"🙄അറിയാൻ മേലാത്തോണ്ട് ചോദിക്കാ ഇതിപ്പോ ഞാൻ അല്ലേ നിന്നോട് പിണങ്ങി നിക്കേണ്ടത്... കണ്ടവനെ നോക്കി ഇളിച്ചു അവനെ വളച്ചു എടുത്തതും പോരാ ചോദിക്കാൻ വന്ന എന്നോട് പിണക്കം ഇത് ഇവിടുത്തെ ഏർപ്പാടാ..."


"ആ ചെക്കൻ ഫ്രണ്ട്സിനോട് ബെറ്റ് വെച്ചു വന്നതാ... നാളെ ഒരിത്തിയെ കാണുമ്പോ അവൻ പോയിക്കോളും...എപ്പോഴും അത് പറയണ്ട..."


"പഴയ അജു ആണെങ്കിൽ നിന്റെ കരണം ഇപ്പൊ അടിച്ചു പുകച്ചേനെ... കൊച്ചുങ്ങളെ ഓർത്ത് താഴ്ന്നു തരുമ്പോ നീ എൻറെ തലയിൽ കേറാ അല്ലേ..."😬


"😪ഇയാൾ വേറെ പെണ്ണിനെ നോക്കിയൊണ്ട് അല്ലേ...ഇയാൾ എന്നെ തല്ലിയാൽ ഞാൻ സഹിക്കും... പക്ഷെ ഇത് നിക്ക് സഹിക്കാൻ ആവില്ല... ഫാൻ ആണത്രേ... നാളെ നെച്ചുനെ കാണട്ടെ അമിക്കാ ഫാൻ ആണെന്ന് ഞാൻ ഓളോട് പറയും...ആ അമിക്കയാ ഇങ്ങളെ ചീത്ത ആക്കുന്നെ..."


😕ഡാ അമി നീ അറിഞ്ഞ നിനക്കും പണി വരുന്നുണ്ട്...ഇപ്പോഴാ ആശ്വാസം ആയത്... കുറച്ച് ദിവസം അവനും അനുഭവിക്കട്ടെ...😌


"😬ഡാ ഇങ്ങ് വന്നേ അല്ലേ തല്ലി കൊല്ലും ഞാൻ..."


കുട്ടൂസ് പെണ്ണിന്റെ കലിപ്പ് കണ്ട് നമ്മളെ ചാവിയും തറയിൽ ഇട്ടു ഇളിച്ചു കൊണ്ട് പെണ്ണിന്റെ അടുത്ത് ചെന്നു...


"😌ഹി ഹി... നിയ..."


🙄പാവം ചെക്കൻ... പെണ്ണ് കലിപ്പാണെന്ന് അറിയാതെ ഇളിക്കാ...


"കളിച്ചത് മതി... പെട്ടെന്ന് ഉറങ്ങിക്കോണം... അതെങ്ങനെയാ ഉപ്പച്ചിടെ അല്ലേ മോൻ അതേ സ്വഭാവം കിട്ടാതെ ഇരിക്കോ..."


"😬ഡീ കോപ്പേ എന്റെ മോന് എന്റെ സ്വഭാവം അല്ലാതെ നിന്റെ മറ്റവന്റെ സ്വഭാവം കിട്ടോ..."


"😏കണ്ട പെണ്ണുങ്ങളെ നോക്കുന്ന സ്വഭാവം കിട്ടാണ്ട് ഇരുന്ന മതി..."


😕കൊച്ചു കയ്യിൽ ഉണ്ടായിപ്പോയി അല്ലേ കാണർന്നു... നമ്മൾ കലിപ്പ് മാറ്റി വെച്ചു ഉറങ്ങുന്ന രണ്ടിനെയും നോക്കി ഇരുന്നു...ചിരിച്ചു കൊണ്ട് പേഴ്‌സ് എടുത്തു അവളെ ഒന്ന് നോക്കി...


"😍എന്റമ്മോ എന്താ ഒരു ഫിഗർ... കയ്യീന്ന് വെക്കാൻ തോന്നുന്നില്ല...ഈ ഒന്ന് കണ്ടാൽ പിന്നെ ഒരു പെണ്ണിനേയും നോക്കാൻ തോന്നില്ല... അമ്മാതിരി ഐറ്റം അല്ലേ ഇത്... ഹോ ആ കണ്ണ് മൂക്ക് ചുണ്ട് പല്ല് പിന്നെ അയ്യേ എങ്ങനെയാ പറയാ...😍എന്തേലും ഒരു തുണി ഉടുക്കായിരുന്നു ക്യാമറയുടെ മുന്നിൽ നില്കുമ്പോ എങ്കിലും...എന്നാലും കുഴപ്പല്ല എന്റെ കയ്യിൽ തന്നെ വന്നു പെട്ടല്ലോ..."😍


പെണ്ണ് കുശുമ്പ് കൊണ്ട് എന്താണെന്ന് അറിയാൻ തല നീട്ടി നോക്കിയതും നമ്മൾ മറച്ചു പിടിച്ചു...


"വല്ലവളുമാരെയും ഫോട്ടോ നോക്കി പറയാൻ ഇന്ടെൽ പുറത്ത് പോയി പറഞ്ഞു വാ...അല്ലേ ഞാൻ എന്റെ വീട്ടിൽ പോവും..."😏


നമ്മൾ ആ ഫോട്ടോ നോക്കിയതും നമ്മളെ മുന്നിൽ ഉറങ്ങുന്ന സുട്ടൂസിനെ കണ്ടതും അതിനെ ഒന്ന് നോക്കി...


"😜എന്തായാലും ഇതിന്റെ കാര്യത്തിൽ തീരുമാനം ആയി...ദേ ഈ ഫോട്ടോയിൽ ഉള്ളതിനെ പോലെ തന്നെ ഉണ്ട് എന്റെ സുട്ടൂസ്..."


"😏എന്റെ മോൾ എന്നെ പോലെ ആണ് ഇണ്ടാവാ... അല്ലാതെ ഇങ്ങളെ മറ്റവളെ  പോലെ അല്ല..."


"അല്ലേടി ഉള്ളതാ നീ ഒന്ന് കണ്ട് നോക്ക്..."


"നിക്ക് കണ്ട വൃത്തികെട്ട പെണ്ണുങ്ങളെ നോക്കൽ അല്ല പണി..."


"🙄അതൊക്കെ ക്യാമറക്ക്‌ മുന്നിൽ നിക്കുമ്പോ ആലോചിക്കണം ആയിരുന്നു... ഭാഗ്യം ഇതുങ്ങൾ രണ്ടും എന്നെ പോലെയാ...ഞാൻ ചെറുപ്രായത്തിൽ എങ്ങനെ ആണോ അത് പോലെ തന്നെ  ഉണ്ട് ഇതുങ്ങളെ കാണാൻ..."


"അയിന്..."


"ഒന്നുല്ല..."


"😪ഇതൊക്കെ ഞാൻ ആരോടാ പറയാ പടച്ചോനെ... ആരേലും വിശ്വസിക്കോ... അജു എന്ന് കേട്ടാൽ എല്ലാർക്കും നമ്മളെക്കാൾ വല്യ കാര്യാ..."


"എനിക്ക് നിന്നെ വല്യ കാര്യാടി... അത് പോരെ..."😍


"😏അതാണല്ലോ ഈ കാണുന്നെ..."


പെണ്ണ് അതിനെയും കിടത്തി നമ്മളെ പുച്ഛിച്ചു കാണിച്ചു... നമ്മൾ വീണ്ടും ആ പിക് നോക്കി പെണ്ണിനെ നോക്കിയതും പെണ്ണ് അത് തട്ടി പരിച്ച് നോക്കി...


"കുറെയായി ഇതും വെച്ച് എന്നെ നാണം കെടുത്തുന്നു... ഞാൻ ഇത് കളയാൻ പോവാ..."


"ഡീ ചതിക്കല്ലേ ഇങ്ങ് തന്നെ..."


നമ്മൾ പെണ്ണിനെ പിടിക്കാൻ ചെന്നതും പെണ്ണ് ഓടാൻ തുടങ്ങി...അവളെ കയ്യിൽ കിട്ടിയതും പെണ്ണ് ഫോട്ടോ പൊക്കി പിടിച്ചതും നമ്മൾ പെണ്ണിന്റെ വയറ്റിൽ ഇക്കിളി ആക്കിയതും എളുപ്പം അത് കയ്യിൽ ആക്കി...😍ഇത് അങ്ങനെ ഒന്നും കളയാൻ തോന്നുന്നില്ല...


പെണ്ണ് കിതച്ചു കൊണ്ട് നിന്നതും നമ്മളെ കയ് അവളെ വയറിൽ തന്നെ ആയിരുന്നു... അവളെ ഒന്ന് കൂടി നമ്മളെ ദേഹത്തോട് ചേർത്ത് നിർത്തിയതും പെണ്ണ് കിതപ്പ് മാറ്റി നമ്മളെ ഒന്ന് നോക്കി...


"😍ഇങ്ങനെ നോക്കല്ലേ പെണ്ണെ..."


അവൾ നമ്മളിൽ നിന്നും കുതറി മാറി ബെഡിൽ കയറി കിടന്നു...


"😍അതേ ഇനി ഏതേലും പെണ്ണിനെ നോക്കിയാൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..."


🙄അപ്പൊ കോപ്പ് കണ്ട ചെക്കന്മാരെ നോക്കി ഇളിക്കുന്നതോ...


കാലത്ത് തന്നെ നമ്മൾ റെഡി ആയി സ്റ്റാർസിനെ റെഡി ആക്കുന്ന തിരക്കിൽ ആണ്...പെണ്ണ് കാലത്തു തന്നെ കിച്ചണിലോട്ട് ചെന്നതാ കണ്ടറിയാം തിന്ന് ഹെല്പ് ചെയ്യാണോ പണി ഉണ്ടാക്കി ഹെല്പ് ചെയ്യണോ എന്ന്...


അവളെ തപ്പി ഇറങ്ങിയതും പെണ്ണ് എന്തോ കഴിക്കുന്ന തിരക്കിൽ ആണ്... ഊഹം തെറ്റിയില്ല...🙄


"വൗ സൂപ്പർ ടേസ്റ്റ്... ഇത് ഇച്ചിരി മാറ്റി വെക്കണം... എല്ലാരും പോയി കഴിഞ നിക്ക് ഒറ്റയ്ക്ക് കഴിക്കാനാ..."


🙄ബെസ്റ്റ് ഇതിനാണോ കാലത്ത് തൊട്ട് ഇതിനകത്ത് കയറി കൂടിയത്...😕എല്ലാം മാറ്റി വെച്ചു വന്നവരെ വെറുതെ അയക്കേണ്ടി വരോ എന്തോ...


അമി കയറി വന്നതും നമ്മൾ ഒന്നിനെ റെഡി ആക്കാൻ അവനെ ഏൽപ്പിച്ചു...


"🙄ഒന്ന് കഴിഞ്ഞു വരുന്നതാ... ഇവിടെയും ഇത് തന്നെ... ഈ കൊച്ചുങ്ങളെ റെഡി ആക്കുന്നത് ഇത്രക്ക് വലിയ പണി ആണെന്ന് ഇപ്പോഴാ അറിഞ്ഞത്..."


"നിനക്ക് ഒന്നല്ലേ എനിക്ക് മൂന്നാ... അപ്പൊ ഞാൻ എന്ത് പറയണം..."


"എന്ത് പറയാൻ കയ്യിലിരിപ്പ് കൊണ്ട് കിട്ടിയത് ഒക്കെ സ്വയം അനുഭവിക്കുന്നത് നല്ലതാ... അല്ല അവൾ എവിടെ...?!എന്തായി പിണക്കം ഒക്കെ..."


"അതൊക്കെ ഒരു വിധം സോൾവ് ആയി..."


"😁എന്തായാലും ബർത്ത് ഡേ പ്രമാണിച്ചു ഒരു കിടിലോസ്‌കി ഗിഫ്റ്റ് തന്നെ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്...അതിൽ ലവൾ വീണോളും..."


"🙄അതെന്താ..."


"അതൊക്കെ അപ്പൊ കണ്ടാൽ മതി... നിനക്കും കൂടി ഒരു ചെറിയ ഷോക്കിനുള്ള വക ഉണ്ട്..."


😕ഇനിയും ഷോക്കാ... ആ കോപ്പിനെ കണ്ടെൽ പിന്നെ ഡെയ്ലി ഷോക്കാ അപ്പോഴാ ബ്രോയുടെ വക...


എല്ലാരും വന്നതും നമ്മളെ പെണ്ണിനെ മാത്രം കാണാൻ ഇല്ല... ഒന്നര മണിക്കൂറിനു മേലേ ആയി മുറിയിൽ റെഡി ആവാൻ എന്നും പറഞ്ഞു പോയിട്ട്...കുട്ടി പട്ടാളങ്ങൾ കൊണ്ട് വീട് നിറഞ്ഞിരിക്കാ...😍അമി അതൊക്കെ വീഡിയോ എടുക്കുന്ന തിരക്കിൽ ആണ്...


നമ്മളെ അടുത്തേക്ക് പുഞ്ചിരിച്ചു വരുന്ന പെണ്ണിനെ കണ്ട് നമ്മൾ വായും പൊളിച്ചു നിന്നു...😍പടച്ചോനെ സ്കൈബ്ലൂ ഗൗൺ ഒക്കെ ഇട്ടു ശരിക്കും ഒരു നിലാവിനെ പോലെ ഉണ്ട്...


"ഇതെന്താ നിങ്ങൾ നാലും ഒരു പോലെ..."🙄


"😍അതൊക്കെ ഞങ്ങൾ ഒപ്പിച്ചു...അമ്മിക്കും ഇണ്ട് ഓൾ ഡ്രെസ്സ് മാറ്റുന്നുണ്ട് ഇപ്പൊ വരും..."


പെണ്ണ് ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു കൊണ്ട് പറയുന്നത് കേട്ട് നമ്മൾ പെണ്ണിനെ തുറിച്ചു നോക്കി...


"നീ ഇങ്ങ് വന്നേ..."


നമ്മൾ പെണ്ണിന്റെ കയ്യും പിടിച്ചു മാറി നിന്നു...


"പോയി ഞാൻ വാങ്ങിയ ഡ്രെസ്സ് ഇട്ടോണ്ട് വാ... അല്ലേ ഇവിടെ നിന്നോ..."


"😕യ്യോ ഞാൻ അല്ലേ ഉമ്മച്ചി... അപ്പൊ അതുങ്ങൾ ഫസ്റ്റ്  കേക്ക് തരേണ്ടത് നിക്കല്ലേ..."


"😍അത് ഇപ്പൊ ഞങ്ങൾ രണ്ടും നിന്നാൽ അതുങ്ങൾ എനിക്കെ തരൂ...അത് ഉറപ്പാ..."


"😒അല്ലേലും നിക്കറിയാം അതുങ്ങൾ അങ്ങനെയെ ചെയ്യൂ..."


"എങ്കിൽ മോൾ ചെന്നു ഡ്രെസ്സ് ചേഞ്ച്‌ ചെയ്തു വാ...ഫ്രണ്ട്സും ആയിട്ടുള്ള കോഡ് ഒക്കെ വല്ല കല്യാണത്തിനും മതി..."


"🙄എങ്കിൽ നിക്ക് കുറച്ച് സെൽഫി എടുക്കാൻ ഇണ്ട്... എല്ലാരേയും കാണിക്കണ്ടേ..."


അഞ്ചും കൂടി പിന്നെ ഒന്നൊന്നര സെൽഫി ആയിരുന്നു... ഞങ്ങൾ കെട്ടിയോന്മാരും പാവം കൊച്ചുങ്ങളും ഉമ്മച്ചിമാരും ഉപ്പച്ചിമാരും ഒക്കെ ഓരോ മൂലയിൽ താടിക്ക് കയ്യും കൊടുത്തു ഇരുന്നു...😓


അമി മാത്രം കാര്യായിട്ട് എന്തോ പണിയിൽ ആണ്...🙄


"ഗയ്‌സ്...സ്റ്റാർസിന്റെ ബർത്ത്ഡേ പ്രമാണിച്ചു ഞാൻ ഒരു ഗിഫ്റ്റ് എന്ന നിലക്ക് ഒരു വീഡിയോ ഇവിടെ പ്ലെ ചെയ്യാൻ പോവാ... ഇത് സ്റ്റാർസിനു മാത്രം അല്ല അവർക്ക് ജന്മം കൊടുത്ത അജുനും നിയക്കും കൂടി ഉള്ളത് ആണ്...റെഡി വൺ ടു ത്രീ സ്റ്റാർട്ട്‌..."


എല്ലാരും സ്ക്രീനിലേക്ക് നോക്കി നിന്നതും പെണ്ണ് ഒക്കെ അമിടെ ഡയലോഗ് കേട്ട് വായും പൊളിച്ചു വന്നു നിന്നിട്ടുണ്ട്...


സ്‌ക്രീനിൽ ആദ്യം തന്നെ നമ്മളും പെണ്ണും സ്റ്റാർസിനെ കയ്യിൽ എടുത്ത നല്ലോരു പിക് വന്നു...


പിന്നെ സ്റ്റാർസ് ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ ഉള്ള ഓരോ പിക്കും വിഡിയോആയി തെളിഞ്ഞതും നമ്മൾ ചിരിച്ചു കൊണ്ട് അതും നോക്കി നിന്നു... അവസാനം ആയി മിട്ടൂസിന്റെ ബർത്ത് ഡേ കുളമാക്കി കയ്യിൽ കൊടുത്ത അതുങ്ങളെ വീഡിയോസ് കണ്ട് എല്ലാരും ചിരിക്കാൻ തുടങ്ങി...😍അതൊക്കെ കണ്ടാൽ ആരും ചിരിച്ചു മരിക്കും...


"ഇനിയാണ് ഇതുങ്ങളെ ഉമ്മച്ചിടെയും ഉപ്പച്ചിടെയും ലവ് സീൻ കാണാം...🙄വെറും ലവ് മാത്രം അല്ല മുട്ടൻ വഴക്കും കാണാം...എ വണ്ടർഫുൾ ലവ് സ്റ്റോറി ❣️crazy love ❣️..."


വിഡിയോ ഓൺ ആയതും അമിടെ പെങ്ങളെ വിവാഹ ദിവസം ഞങ്ങൾ വഴക്ക് ഇടുന്നത് ആണേലും പിന്നെ നമ്മൾ പെണ്ണ് ആ മർജാനോട് ഒലിപ്പിക്കുന്നത് കണ്ട് അവളെയും നോക്കി നിക്കുന്നത് ആണ്...🙄


😍പിന്നെയും വഴക്ക് കൂടി കഴിഞ്ഞുള്ള ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ്... സ്റ്റാർസിനെ കിട്ടി കഴിഞ്ഞുള്ള ഞങ്ങളെ സ്നേഹ പ്രകടനം കഴിഞ്ഞു പിന്നീട് അങ്ങോട്ട് അതുങ്ങളെ പേരിടൽ ചടങ്ങിന് ഞങ്ങളുടെ പൊരിഞ്ഞ വഴക്ക് ആയിരുന്നു...ഇതൊക്കെ പകുതിയും നമ്മളെ ഫോണിൽ നിന്നും അടിച്ചു മാറ്റിയത് ആണ്...


"🙄ഇവര് ഇത്രയൊക്കെ തല്ല് കൂടീട്ടും ഒറ്റ ഡെലിവറിക്ക്‌ മൂന്ന് കൊച്ചുങ്ങളെയാ കിട്ടിയത് എന്ന് ആരേലും വിശ്വസിക്കോ..."


മാലി നമ്മളെ നോക്കി കൊണ്ട് പറഞ്ഞതും നമ്മൾ അവന് ഇളിച്ചു കൊടുത്തു...😍ഞങ്ങളെ സ്നേഹം  ഞങ്ങൾക്ക് അല്ലേ അറിയൂ...


"😍സൂപ്പർ..."


എല്ലാരും ക്ലാപ് ചെയ്തു സ്ക്രീൻ ഓഫ് ആയതും പിന്നെ ഉള്ള ദൗത്യം കേക്ക് കട്ടിങ് ആണ്...


"അജു...ഇങ്ങ് വന്നേ..."


ഡ്രെസ്സ് മാറാൻ പോയ പെണ്ണ് നമ്മളെ വിളിച്ചതും നമ്മൾ കിട്ടിയ ചാൻസ് അല്ലേ എന്ന് കരുതി മുറിയിൽ ചെന്നു...


"ഈ സിബ് മുടിയിൽ കുരുങ്ങിയിട്ട് മാറ്റാൻ പറ്റുന്നില്ല..."


മുടി മുന്നിലേക്ക് നീക്കി പെണ്ണ് പുറം തിരിഞ്ഞു നിന്നതും നമ്മളെ നോട്ടം പെണ്ണിന്റെ പിൻകഴുത്തിൽ ആയിരുന്നു... അവിടെ കയ് കൊണ്ട് തലോടി ചുണ്ടുകൾ അമർന്നതും പെണ്ണ് പിടഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു...


"😕അതിനൊക്കെ ഒരു നേരവും കാലവും ഇണ്ട്... ഇപ്പൊ അത് ഒന്ന് ഇളക്കിക്കെ... അല്ലേ ഞാൻ വേറെ ആരെയേലും വിളിച്ചോളാം..."


"😍എനിക്കറിയാം മോളെ നീ എന്നെ മനഃപൂർവം വിളിച്ചത് ആണെന്ന്... ആ വീഡിയോ ഒക്കെ കണ്ടപ്പോൾ നിനക്ക് എന്നെ ഒറ്റയ്ക്ക് കാണണം എന്ന് തോന്നിയോണ്ട് അല്ലേ... ഹ്മ്മ്..."


"😧പിന്നെ നിക്ക് ഭ്രാന്ത് അല്ലേ... ഒന്ന് പോയെ... ഏത് നേരത്ത് ആണാവോ ഇതിനെ വിളിക്കാൻ തോന്നിയെ..."


കോപ്പ് അതും പറഞ്ഞു തിരിഞ്ഞതും നമ്മൾ ഒറ്റ വലിക്ക്‌ സിബ് താഴ്ത്തി...അത് കണ്ടതും നമ്മൾ പെണ്ണിനെ ഒന്ന് നോക്കി ഷോൾഡറിൽ കയ് വെച്ചു...


"ഞാൻ ഹെല്പ് ചെയ്യാന്നെ..."


"😬ഒന്ന് പോയെ... വെറുതെ എന്റെ കോൺസെൻട്രേഷൻ കളയാതെ..."


"😍അപ്പൊ നിനക്കും എന്നെ പോലെ കണ്ട്രോൾ പോന്നുണ്ടല്ലേ..."


നമ്മൾ പെണ്ണിന്റെ മുടി ഒന്ന് കൂടി നീക്കി കഴുത്തിൽ തലോടി കൊണ്ട് ചോദിച്ചു...


"😧വെറുതെ നാറ്റിക്കാൻ നിക്കാതെ ഒന്ന് പോയെ അജു...🙈എല്ലാരും പോയി കഴിഞ്ഞു വേണേൽ നോക്കിക്കോ..."


അത് കേട്ടതും നമ്മൾ ഒന്ന് ഷോക്ക് ആയി...😌പെണ്ണ് വീണെന്നാ തോന്നുന്നേ...


"അത് ഞാൻ ഏറ്റു..."😍


നമ്മൾ ഒന്ന് കൂടി പെണ്ണിന്റെ കഴുത്തിൽ ഉമ്മ വെച്ച് ഇറങ്ങി...എന്തായാലും ഇന്ന് കാണാൻ ഉള്ളത് അല്ലേ...❣️



**********💃



നമ്മൾ ഓൻ വാങ്ങിയ ഡ്രെസ്സ് ഒക്കെ ഇട്ടു കണ്ണാടിയിൽ ഒന്ന് നോക്കി...🙈നിക്ക് വയ്യ വല്ലാണ്ട് ഗ്ലാമർ കൂടീട്ടുണ്ട്... നമ്മക്ക് പിന്നെ നമ്മളെ ആര് പൊക്കി പറഞ്ഞാലും ഒരു കുളിരാ...


[🙄അയിന് ഇപ്പൊ ആരാ പൊക്കിയത്... Sp അല്ലേ...]


😏നമ്മളെ മനസിന് എന്താ നമ്മളെ പൊക്കിക്കൂടെ...


നമ്മൾ അജുന്റെയും സ്റ്റാർസിന്റെയും അടുത്ത് ചെന്നു നിന്നു ഓനെ ഒന്ന് നോക്കി...😒ഹെയ്ഷ് കോപ്പ് നോക്കുന്നില്ലല്ലോ... ഇനി ഗ്ലാമർ കൂടീട്ട് ഒന്നുല്ലേ ആവോ...


സ്റ്റാർസിന്റെ കയ്യിൽ ക്നയിഫ് വെച്ച് അതുങ്ങളെ കൈ ഞങ്ങൾ രണ്ടും പിടിച്ച് കേക്ക് കട്ട് ചെയ്തതും അപ്പോഴേക്കും സ്റ്റാർസ് മറ്റേ കയ് കൊണ്ട് കേക്ക് കോലം കെടുത്തിയിരുന്നു... ഞങ്ങൾ വായും പൊളിച്ചു മുന്നിൽ നിന്നെങ്കിലും അതുങ്ങൾ പരസപരം വായിൽ ഇട്ടു കൊടുത്തു... അത് കണ്ട് അജു നമ്മക്ക് തന്നതും നമ്മളും അജുന് കേക്ക് കൊടുത്തു...😓


😍കഴിക്കാൻ ഉള്ളത് വേറെയും ഉള്ളോണ്ട്   എല്ലാരും അതിൽ നിർവൃതി കൊണ്ടു... സ്റ്റാർസിന്റെ കൂടെ കേക്കിൽ കുളിക്കാൻ കുട്ടി പട്ടാളങ്ങൾ ഉള്ളോണ്ട് അവരായി അവരെ പാടായി എന്ന പോലെ അവരെ ഫ്രീ ആയി വിട്ടു...


അപ്പോഴും സുട്ടൂസിന് കമ്പനിക്ക്‌ മിട്ടൂസ് മാത്രേ ഉള്ളൂ...🙄അജുന്റെ അല്ലേ മോൾ അമിക്കാടെ കൊച്ച് ആയോണ്ട് ആവും... മറ്റേ രണ്ടിന് പിന്നെ അങ്ങനെ ഒന്നുല്ല ആരെ കിട്ടിയാലും കമ്പനി ആണ്...


എല്ലാരും ഒരുമിച്ച് ഫുഡ്‌ കഴിച്ചു ഫോട്ടോ എടുപ്പും വിഡിയോ എടുപ്പും ഒക്കെ കഴിഞ്ഞു...ഞങ്ങൾ നാലും പുറത്ത് ഒക്കെ ഇറങ്ങി... അവറ്റകൾ ഒക്കെ ഭയങ്കര തള്ളിൽ ആണ്...😌പിന്നെ നമ്മക്ക് ആയിക്കൂടെ...


"ഡീ അന്ന് മാളിൽ ഞങ്ങളെ നോക്കി ചിരിച്ച ആ ചെക്കൻ ഞാൻ ടോയ്‌ലെറ്റിൽ പോയ് വരുമ്പോ എന്നെ പ്രപ്പോസ് ചെയ്തെടി..."😁


"😕മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചി ആയ നിന്നെയാ...ഞാൻ വിശ്വസിച്ചിട്ട് ഒന്നുല്ല..."😏


ഷമി നമ്മളെ നോക്കി പുച്ഛിച്ചു... ഓൾക്ക് അസൂയയാ അല്ലാണ്ട് എന്താ...😏


"😏നിക്ക് മൂന്ന് കൊച്ചുങ്ങൾ ഇണ്ടെന്ന് ഇങ്ങൾക്ക് അല്ലേ അറിയൂ... ആ ചെക്കൻ പറയാ ഞാൻ മൊഞ്ചത്തി ആണെന്നും എന്നെ കണ്ടപ്പോൾ സ്പാർക് അടിച്ചെന്നും ഒക്കെ... ഇങ്ങള് കൂടെ വേണർന്ന് അത് കാണാൻ...എന്റെ അടുത്ത് ആദ്യായിട്ടാ ഒരു ചെക്കൻ പ്രപ്പോസ് ചെയ്യുന്നേ... ഹോ എന്നാ ഒരു രോമാഞ്ചിഫിക്കേഷൻ ആയിരുന്നു എന്നോ..."


"ഞങ്ങൾ അറിഞ്ഞത് അജു രണ്ടിന്റെയും ഇളക്കം മാറ്റി എന്നാണല്ലോ..."


"🙄ഇതൊക്കെ ഇങ്ങള് എപ്പോൾ അറിഞ്ഞു... ഞാൻ ഇന്ന് പറയാന്നു വെച്ചു പിടിച്ചു വെച്ചതാ..."


"അജു അല്ലേ ആള് അമിക്കടെ അടുത്ത് അന്ന് തന്നെ പറഞ്ഞതാ... പിന്നെ ഞങ്ങൾ കറങ്ങാൻ പോയതും... അപ്പൊ തന്നെ ഞാൻ ഒരു സമാദാനത്തിന് വേണ്ടി ഇവരെ വിളിച്ചു നോക്കി... അപ്പൊ ഇവർക്കും അതിനുള്ളത് കിട്ടി എന്ന് കേട്ടപ്പോൾ ആശ്വാസം ആയി..."😌


നെച്ചു അതും പറഞ്ഞു ഇളിച്ചു കാണിച്ചു...നമ്മൾ എല്ലാറ്റിനെയും ഒന്ന് നോക്കി... ഇതുങ്ങൾക്ക് ശിക്ഷ ഒന്നും കിട്ടീലെ...🙄


"😒ഇങ്ങൾക്ക് ഒക്കെ എന്താടി കിട്ടിയേ..."


"😓എനിക്ക് അങ്ങേരെ ഉള്ള ഡ്രെസ്സ് മുഴുവൻ രാത്രി ഒറ്റ കാലിൽ നിന്ന് അയൺ ചെയ്യൽ ആയിരുന്നെടി പണി..."


"😕യ്യോ അപ്പൊ നിന്റെ മറ്റേ കാൽ തറയിൽ വെക്കാൻ വിട്ടില്ലേ ആ റാഷിക്കാ... ഓന് ഞാൻ വെച്ചിട്ടുണ്ട്..."


നമ്മൾ ജെസീടെ ഗൗൺ പൊക്കി കാൽ നോക്കി ചോദിച്ചതും പെണ്ണ് നമ്മളെ ഒരു നോട്ടം...


"😬ഞാൻ ഒരു ഉപമ പറഞ്ഞതാടി...അങ്ങനെ വല്ലോം ആയിരുന്നേൽ ഓന്റെ ചന്തിമ്മേ ഞാൻ അയൺ ബോക്സ്‌ വെച്ചേനെ..."


😕പാവം അങ്ങേര്... ഇവളെ ഒക്കെ ശിക്ഷിക്കുന്നതിലും ബേധം വല്ല പൊട്ട കിണറ്റിലും എടുത്തു ഇട്ടാൽ മതിയാരുന്നു...


"നിക്ക് എന്താടി ഷമി കിട്ടിയേ...?"


"😪എന്നെ കൊണ്ട് ബിരിയാണി ഉണ്ടാക്കിച്ചെടി ആ കാലമാടൻ... കഷ്ടകാലത്തിന് അന്ന് അങ്ങേരെ ഉമ്മച്ചിക്കും ഇത്തക്കും കല്യാണം ഇണ്ടാർന്നു..."


"😌അങ്ങനെ നീയും ബിരിയാണി ഇണ്ടാക്കാൻ പഠിച്ചു ല്ലേ... നിക്കും പഠിക്കണം... എന്നാ എപ്പളും കഴിക്കാലോ...എങ്ങനെയാടി നീ ഇണ്ടാക്കിയെ മാലിക്ക നല്ല ടേസ്റ്റ് ഇണ്ട് എന്നൊക്കെ പറഞ്ഞ..."


"😕അതിന് ഞാൻ ബിരിയാണി ഇണ്ടാക്കീട്ട് കഴിക്കാൻ പറ്റിയില്ലെടി...അന്ന് ഞങ്ങൾ രണ്ടാളും ഒന്നും കഴിച്ചില്ല...പട്ടിണി ആയിരുന്നു..."


"🤔ഹെയ്‌ഷ് അപ്പൊ നീ ഇണ്ടാക്കിയ ബിരിയാണി എവിടെ പോയി...ആരേലും അടിച്ചു മാറ്റി കഴിച്ചോ..."


"😪നീ ഓരോന്ന് പറയാതെ... ന്നിട്ട് വേണം അടിച്ചു മാറ്റി പോയവൻ എന്നെ തല്ലാൻ വരാൻ... ഞാൻ കുറെ അരി എടുത്തു വെള്ളത്തിൽ ഇട്ടു... സുമി ചേച്ചി പറയുന്നത് കേട്ട് വേറൊരു പാൻ വെച്ച് സവാളയും തക്കാളിയും മസാലയും ഒക്കെ ചേർത്ത് അവസാനം ചിക്കനും ചേർത്ത്... നല്ല സ്മെൽ ഒക്കെ ഇണ്ടാർന്നു... പിന്നീട് എല്ലാം കൂടി മിക്സ്‌ ചെയ്ത് വായിൽ ഇട്ടപ്പോൾ നമ്മൾ തലേന്ന് കഴിച്ചത് വരെ വോമിറ്റ് ചെയ്തെടി..."


"😕അതെന്താ നിനക്ക് വീണ്ടും വയറ്റിൽ ആയാ..."


"അതല്ലെടി പോത്തേ... ടേസ്റ്റ് ഇല്ലാരുന്നു... അത് ഓന് കൊടുത്തപ്പോൾ ഓൻ നമ്മളോട് ഇനി മേലാൽ കിച്ചണിൽ കയറി പോകരുത് എന്നും പറഞ്ഞു ഒരു പോക്ക് ആയിരുന്നു...😒ആ സുമി  ചേച്ചി സബ്സ്ക്രൈബ് ഒക്കെ എന്നെ കൊണ്ട് ചെയ്യിച്ചിട്ടാ വായിൽ വെക്കാൻ കൊള്ളാത്ത ബിരിയാണി ഇണ്ടാക്കാൻ കാണിച്ചു തന്നത്...ഞാൻ അപ്പൊ തന്നെ അൺസബ്സ്ക്രൈബ് ചെയ്ത് ഡിസ്‌ലൈക്കും ഇട്ടു കൊള്ളില്ല എന്ന് കമന്റും ഇട്ടു... അല്ല പിന്നെ എന്നോടാ അവരെ കളി... അതാണേൽ വൺ കെ വ്യൂവേഴ്സ് ഇണ്ടായിരുന്നു... ഈ വൺ കെ ആളുകളും കുളമായ ആ ബിരിയാണി എന്താ ചെയ്തേ ആവോ..."🤔


"😧അവരൊക്കെ നിന്നെ പോലെ കളഞ്ഞു കാണും... കുളമായത് പിന്നെ തിന്നാൻ പറ്റോ...അല്ലേ എല്ലാരും ഇണ്ടാക്കി കാണില്ല..."


"അല്ലടി ആരാ ഈ സുമി  ചേച്ചി..."


നമ്മൾ പറഞ്ഞു തീരുന്നതിനെ മുന്നേ ജെസി കേറി ചോദിച്ചു...


"എന്റെ അമ്മായിടെ മോൾ...😏അത് പോലും അറീലത്രേ..."


"🤔നിന്റെ ഏത് അമ്മായി...നിനക്ക് ഒരു അമ്മായി അല്ലേ ഉള്ളൂ അവർക്ക് രണ്ട് ആൺമക്കൾ അല്ലേ..."


"😬അവർ ഇന്നലെ രാത്രി കൃത്യം പന്ത്രണ്ടു മണിക്ക് ഒരു പെൺകുട്ടിനെ പെറ്റു പോരെ...😪അത് വിട്... നെച്ചു നിനക്കെന്താടി കിട്ടിയേ..."


ഷമി അതും പറഞ്ഞു നെച്ചുനെ നോക്കി...


"😪അതാടി കുരുപ്പേ നീയൊക്കെ കുറച്ച് മുന്നേ കണ്ട വീഡിയോ... അയിന് വേണ്ടി എന്നെ രണ്ടീസം ഉറങ്ങാൻ വിട്ടിട്ടില്ല അറിയോ ഇങ്ങൾക്ക്... അതിന്റെ മേക്കിങ് പണി മുഴുവൻ എന്റെ തലയിൽ ആയിരുന്നു...ന്നിട്ടും ഇന്ന് കൂടി ശിക്ഷ ഇണ്ടെന്നാ ഇങ്ങോട്ട് വരുമ്പോ പറഞ്ഞത്എന്നാവും... നീയൊക്കെ കൂടെ ഇണ്ടേൽ മാത്രേ ഞാൻ പ്രസവിക്കൂ..."


"😒നമ്മളെ കെട്ടിയോൻ പിന്നെ ഇങ്ങനത്തെ ശിക്ഷ ഒന്നും തരൂല..."


"😨പടച്ചോൻ കാത്തു... ആ അമിക്കാ ഈ കുരിപ്പിനെ എങ്ങാനും ആണ് കെട്ടിയത് എങ്കിൽ ഇവക്ക് പെറ്റു കിടക്കാനെ നേരം കാണൂ..."


"😬എന്റെ അമിക്കാനെ കൊണ്ട് നീ എന്തിനാ ഇവളെ കെട്ടിക്കുന്നെ...നിനക്ക് എന്താ അജു എന്ന് പറഞ്ഞ..."


"😧കൂൾ നെച്ചു കൂൾ ഞാൻ ഒരു എക്സാമ്പിൾ പറഞ്ഞു എന്നെ ഉള്ളൂ...😪എന്റെ അജു അങ്ങനെ എക്സാമ്പിൾ ആയാൽ പോലും വേറെ ഒരുത്തിയെ കെട്ടാൻ ഞാൻ വിടൂല..."


"🙄രണ്ടും ഒന്ന് നിർത്തോ... നമ്മൾ ചർച്ച ചെയ്യാൻ ഇരുന്നത് കെട്ടിയോന്മാരെ കൊണ്ട് ആരെ കെട്ടിക്കണം എന്നല്ല... എന്തായാലും കെട്ടാൻ ഉള്ളത് കെട്ടി... വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ..."


"😓അത് ശരിയാ ഞാൻ അത് മറന്നു... ഡീ നിയ വല്ല ഉഡായിപ്പും പറഞ്ഞു താടി..."


"കുറച്ചീസം ഓനോട്‌ പിണങ്ങി നടന്നോ അല്ലാതെ വേറെ വഴി ഒന്നുല്ല...😪എന്നെ ആ അജു അങ്ങനെയാ ശിക്ഷിക്കാൻ വന്നേ... അപ്പൊ ഞാൻ ഈ ഐഡിയയാ പ്രയോഗിച്ചത്..."


"🤔അങ്ങനെ ഇപ്പൊ പിണങ്ങി നിക്കാൻ ഒരു കാരണം വേണ്ടേ..."


"😌അതൊക്കെ ഇണ്ടെടി... അന്ന് ആ അജു തുണി ഇല്ലാത്ത ഒരു പെണ്ണിനെ കാണിച്ചു എന്നോട് പറയാ അമിയും ഞാനും ഇവളെ ഫ്രണ്ട് ആണെന്ന്... അയിനാണ് ഞാൻ അജുനോട് പിണങ്ങിയെ... നീ അതും പറഞ്ഞു കുറച്ചീസം ഓനെ മൈൻഡ് ചെയ്യേണ്ട...😒ന്ന് കരുതി എന്റെ അമിക്കാനെ നോക്കാണ്ട് ഒന്നും നിക്കണ്ട... പാവാ ഓൻ... പിന്നെ ഒരു കൊച്ചിന്റെ കാര്യം ഓർത്താ ഞാൻ ഇതൊക്കെ പറഞ്ഞു തരുന്നേ..."


"😕ഡീ മാലിക്കാ ഫാൻ ആണെന്ന് അജു പറഞ്ഞ..."


"😧നീയൊക്കെ എന്നെ അങ്ങ് കൊല്ല്... നിന്റെ മാലിക്ക ഫാൻ അല്ല ac യാടി കോപ്പേ..."


😕ഓരോന്ന് വന്നോളും...എല്ലാം കൂടി എപ്പോഴാ തിരിച്ച് കിട്ടുന്നെ എന്ന് പറയാൻ ആവില്ല...


"🙄അല്ല നിയ ഏതാ ആ പെണ്ണ്... പേര് പറയാതെ പിണങ്ങി നിക്കാൻ പറ്റോ..."


"സണ്ണി ലിയോൺ എന്നാടി...ഗൂഗിളിൽ നോക്കീട്ടാ ഞാൻ കണ്ടേ... ഓളെയെ ഞാൻ നോക്കീട്ട് ഉള്ളൂ പക്ഷെ അങ്ങനെ ഉള്ള കുറെ എണ്ണം വന്നെടി...🙈ആ അജു എങ്ങാനും ഇതൊക്കെ നോക്കോ എന്നാ എന്റെ പേടി... ഓരോന്ന് ഇറങ്ങിക്കോളും...😕ഗൂഗിളിൽ നിന്നാ കിട്ടിയേ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല നീയും പറയേണ്ട... അവന്മാർ എങ്ങാനും അത് കേട്ട് നോക്കിയാൽ പിന്നെ എല്ലാറ്റിനെയും നോക്കും..."


[🙄അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണോ മോളെ...]🙈


"😪അയ്യ ഈ പെണ്ണിനെ ആണോ അമിക്ക ഫാൻ ആണെന്ന് പറഞ്ഞത്...😭ദുഷ്ടൻ..."


"😕ഡീ കാണട്ടെ..."


ഷമി ഓളെ ഫോൺ വേടിച്ചു അതിലേക്ക് നോക്കി...


"🙄ഭാഗ്യം മാലിക്കാ ഫാൻ ആയിട്ടില്ല അപ്പൊ ഇവളെ ഒന്നും അറീല... അല്ലേലും അങ്ങേര് പാവാ..."


"🙄കൂടെ പഠിച്ചത് അല്ലേ അപ്പൊ നിന്റെ കേട്ടോയോനും ഫാനിൽ കിടന്നു കറങ്ങാൻ ഇണ്ടാവും...ഒരു ഫാനിനു മൂന്ന് ലീഫ് അല്ലേ ഉള്ളത്... രണ്ടെണ്ണം മാത്രം നീ എവിടേലും കണ്ടിട്ടുണ്ടോ..."


😕ജെസി അതും പറഞ്ഞു ഷമിനെ കൂടി മോങ്ങിപ്പിക്കാൻ തുടങ്ങി...🙄ഹെയ്ഷ് ഈ കോപ്പ് ഇത് ഏത് ഫാനിന്റെ കാര്യം ആന്ന് പറയുന്നേ...🤐ഇതുങ്ങളെ ഇടയിൽ സൈലന്റ് ആണ് നല്ലത്...


നമ്മൾ എണീറ്റതും അനുട്ടി ഇണ്ട് ഫോണും പിടിച്ചു നിക്കുന്നു...


"😍ഡീ ഞങ്ങളെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കെടി..."


"ഞാൻ വീഡിയോ ആന്ന് എടുക്കുന്നെ...അജു പറഞ്ഞു എല്ലാം എടുക്കാൻ..."


😌വിഡിയോ എങ്കിൽ വീഡിയോ നമ്മൾ ഇളിച്ചു കൊടുത്തു... മൂന്നും നമ്മക്ക് പിന്നാലെ വന്നതും ഞങ്ങൾ കെട്ടിയോന്മാരെ അടുത്ത് ചെന്നു...


"നിങ്ങൾക്ക് ഒന്നും പോവാൻ ഉള്ള ഉദ്ദേശം ഇല്ലേ... പോയി കൊച്ചുങ്ങളെ എടുത്തു വാടി വായും നോക്കി നിക്കാതെ..."


മാലിക്ക പറഞ്ഞതും ഷമി നമ്മളെ ദയനീയമായി നോക്കി...😓നമ്മക്കും വല്ലാണ്ട് സങ്കടം ആയി...


"നിന്നോട് ഇനി പ്രത്യേകം പറയണോ പോയി കുഞ്ഞിനെ എടുത്തു വാടി..."


റാഷിക്കയും ഓർഡർ ഇട്ടതോടെ രണ്ടും അകത്തേക്ക് ചെന്നു...


"ദാ അജു ഫോൺ... ഞാൻ പോയി സ്റ്റാറ്റസിന്റെ കൂടെ കളിക്കട്ടെ... അവരൊക്കെ ഇല്ലോണ്ട് അതുങ്ങൾ എന്നെ മൈൻഡ് ചെയ്തില്ല..."


അനുട്ടി ഓന്റെ കയ്യിൽ ഫോണും കൊടുത്തു ഓടിയതും നമ്മൾ നെച്ചുനെ നോക്കി...😓ഓൾ കാര്യായിട്ട് എന്തോ ആലോചനയിൽ ആണ്...


"😍അമിക്കാ ഇങ്ങൾക്ക് കുറച്ച് കഴിഞ്ഞു പോയാൽ പോരെ... ഞാനും നെച്ചുവും കൂടി കുറച്ച് സമയം കൂടി സംസാരിക്കട്ടെ..."


"🙄നിനക്കൊക്കെ ഇതിന് മാത്രം എന്താടി സംസാരിക്കാൻ..."


"അപ്പൊ നിങ്ങളൊക്കെ സംസാരിക്കുന്നതോ..."


"ഡീ അന്ന് മാളിൽ ഞങ്ങളെ നോക്കി ചിരിച്ച ആ ചെക്കൻ ഞാൻ ടോയ്‌ലെറ്റിൽ പോയ് വരുമ്പോ എന്നെ പ്രപ്പോസ് ചെയ്തെടി..."


😨നമ്മൾ പറഞ്ഞു തീരുന്നതിനു മുന്നേ നമ്മളെ സൗണ്ട് കേട്ട് നമ്മൾ ഒന്ന് ഞെട്ടി...😭പടച്ചോനെ ഇത് അജുന്റെ കയ്യീന്ന് അല്ലേ...നമ്മൾ ഫോൺ തട്ടി പറിക്കാൻ ഒരു ശ്രമം നടത്തി എങ്കിലും അജു നമ്മളെ കയ് പിടിച്ചു തിരിച്ചു അവിടെ നിർത്തി...


പിന്നെ ശമിയും ജെസിയും നെച്ചുവും കൂടി ഓരോ വീരഷൂര കഥ പറഞ്ഞു കൊണ്ടിരിക്കാ...അത് കേട്ട് കെട്ടിയോന്മാർ അടക്കം വട്ടം കൂടി ഫോണും നോക്കി ഇരുന്നു... എങ്ങാണ്ടോ ഫോണും തോണ്ടി ഇരുന്ന നൗഫിക്ക വരെ വന്നു ഇരുന്നു...🙄ഇന്ന് ദുബായിൽ പോകേണ്ട ആളാ ബർത്ത് ഡേ കഴിഞ്ഞു പോയാ മതി എന്നും പറഞ്ഞു നമ്മൾ പിടിച്ചു വെച്ചോണ്ട് ഇവിടെ ഇരുന്നു ഇപ്പൊ ഇത് കേൾക്കാൻ ആയി...


🙄ഭാഗ്യം മൂന്ന് ഉപ്പച്ചിമാർ ലോക ചർച്ചയിൽ ആയോണ്ട് അവർ ഒന്നും അറീല...


അവറ്റകൾ കൊച്ചുങ്ങളെയും എടുത്തു വന്നതും ജെസിയുടെ ഡയലോഗ് കേട്ട് അങ്ങേര് ഓളെ ഒരു നോട്ടം ആയിരുന്നു...


😕ശമിടെ ബിരിയാണി കഥ കൂടി കേട്ട് അവളെ കാര്യവും ഏതാണ്ട് തീരുമാനം ആയി എന്ന് ഉറപ്പായി...


പിന്നെ നമ്മളെ ഊള ഐഡിയ നെച്ചുനെ പഠിപ്പിക്കുന്നത് ആയിരുന്നു... നമ്മൾ കുറച്ച് ദിവസം ഓനോട്‌ പിണങ്ങി നിന്നതും എല്ലാം കൂടി കേട്ട് ഓൻ നമ്മളെ നിനക്ക് തരാടി എന്ന പോലെ നോക്കി പേടിപ്പിച്ചു...


അമിക്ക നെച്ചുന്റെ ഐഡിയ ഫ്ലോപ്പ് ആയ ഇളിയാണ്... പിന്നെ അങ്ങോട്ട് നമ്മളെ കൂതറ ഡയലോഗ് കേട്ട് കെട്ടിയോന്മാർ എല്ലാം ഇളി ആയിരുന്നു...


"😌എന്റെ നിയ അവരെ ഒക്കെ കാണാൻ ഇവന്മാർക്ക് ഗൂഗിളിൽ ഒന്നും പോണ്ടാ... എല്ലാ ഉഡായിപ്പും കാണിച്ചാ ഇവർ ഈ നിലയിൽ എത്തിയത്...നാലിനും എന്താ ഒരു ബുദ്ധി...ഈ തല ഒന്നും വെയിൽ കൊള്ളിക്കല്ലേ..."


നൗഫിക്കാ നമ്മളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു...😒ആ അമ്മിനെ കൂടെ കൂട്ടായിരുന്നു... എങ്കിൽ ഇങ്ങേരെക്ക് ഒരു പണി കിട്ടിയേനെ...


"😬നിന്റെ അജു എന്താടി നിന്റെ ബാക്കിൽ ക്യാമറ ഫിറ്റ്‌ ചെയ്ത് വെച്ചിരിക്കാണോ...?"


ഷമി നമ്മളെ നോക്കി കലിപ്പ് ഇട്ടു...🤔പറയും പോലെ ഇത് എങ്ങനെ ഓന്റെ ഫോണിൽ വന്നു...


😨യ്യോ ആ കുരുട്ട് അല്ലേ ഇപ്പൊ ഇവന് ഫോൺ കൊടുത്തെ... പടച്ചോനെ അപ്പൊ ലവൾ വീഡിയോ എടുപ്പ് നമ്മൾ അവിടെ ചെന്നു ഇരുന്നപ്പോൾ തൊട്ട് തുടങ്ങിയത് ആണോ...😪


😒വെള്ളത്തിൽ പോയപ്പോൾ ഓളെ കരയിൽ ഇടാൻ നമ്മൾ മാത്രേ ഇണ്ടായിട്ട് ഉള്ളൂ... ന്നിട്ടാ ഓൾ എന്നോട് ഈ കൊല ചതി ചെയ്തേ... ഓൾ വല്ല അമേരിക്കയിലും ഒഴുകി പോയി അവിടെ നിക്കേണ്ടതാ...🙄നമ്മൾ ഇല്ലേ കാണർന്നു...


😕ഞാൻ മാറ്റി വെച്ച ഐസ്ക്രീം കഴിക്കുമ്പോ നീ വാ ഒരു സ്പൂൺ പോലും തരില്ല നോക്കിക്കോ...😓


ഏറ്റവും അവസാനം നമ്മളെ വളിച്ച ഇളിയും...😁അതും ഉള്ള പല്ല് മുഴുവൻ പുറത്ത് കാണിച്ചു കൊണ്ട്... അത് കണ്ടതും നമ്മൾ എല്ലാരേയും നോക്കി ഇളിച്ചു...


🙄വീട്ടിൽ എത്തി തരാം എന്ന് പറഞ്ഞു ജെസിയെയും ശമിയെയും കെട്ടിയോന്മാർ കൊണ്ടോയി...


നൗഫിക്ക വിളിച്ചപ്പോൾ അമ്മി നാളെ പോവാണെന്നു പറഞ്ഞു കരച്ചിൽ ആയിരുന്നു... അങ്ങേർക്ക് ഉള്ളത് ഓൾ അവിടെ വെച്ചു കൊടുത്തോളും...🙄നമ്മളെ ബാക്കി അല്ലേ അത്... അങ്ങേരെ ഒരു ഇളി കണ്ടില്ലേ...


"😭ഡീ നീ എന്നെ ഡെയ്ലി വീഡിയോ കാൾ ആക്കണേ..."


"😪ഇപ്പോഴാടി നിന്റെ സ്നേഹം ഞാൻ തിരിച്ചറിയുന്നത്..."


"😟അതോണ്ടൊന്നും അല്ല ഓരോ ദിവസവും നിക്ക് ഫോണിലൂടെ ദുബായ് ഒക്കെ കാണാലോ... അല്ലാതെ ഈ കൊജു അവിടെ ഒന്നും കൊണ്ടോവില്ലല്ലോ..."


"😧അതിനാണോ...ഹ്മ്മ് ഞാൻ വിളിക്കൊന്നും ഇല്ല..."


"😟അല്ലേലും ദുബായിൽ പോയാൽ എല്ലാരും ഇങ്ങനെയാ...നീ വരുമ്പോ ഇല്ലേ നിക്ക് സ്പ്രേ ഒന്നും കൊണ്ട് വരണ്ട അത് ഫ്രീ ആയി ഇങ്ങേർക്ക് കിട്ടുന്നു നിക്കറിയാം... നിക്ക് ദുബായ് ചോക്ലേറ്റ് വല്യ ഇഷ്ടാ... നീ ഒരു ചാക്കിൽ അത് കൊണ്ട് വന്നാൽ മതി..."


"😧ചാക്കോ... അതൊക്കെ അവടെ കിട്ടോ..."


നെച്ചു നമ്മളെ നോക്കി ചോദിച്ചു...


"😕ഇല്ലേ... എന്നാ ഞാൻ ഇവിടന്ന് ഒന്ന് എടുത്തു തരാം..."


"😕എടീ പൊട്ടി അവിടന്ന് കൊണ്ട് വരുന്നത് ചാക്കിൽ അല്ല ബോക്സിൽ ആണ്... നീ കാണാറില്ലേ കുറെ ബോക്സിൽ  ലെഗെജ് നിറച്ചു വരുന്നത്..."


"😌ഷോ ഞാൻ അത് മറന്നു എന്റെ ബാപ്പച്ചി അങ്ങനെയാ വരുന്നെ... എന്നാ നിക്ക് നീ ഒരു ബോക്സിൽ ചോക്ലേറ്റ് കൊണ്ട് വന്നാൽ മതി..."


"🙄ആ നോക്കട്ടെ...എന്റെ ഉമ്മച്ചിനെയും ഉപ്പച്ചിനെയും അമിക്കാനെയും  നിങ്ങൾ നന്നായി നോക്കണം...നിനക്ക് ഞാൻ പോവുന്നോണ്ട് സങ്കടം ഉണ്ടോ...?"😓


"😍നീ പോന്നോണ്ട് നിക്ക് സന്തോഷം ആടി...എല്ലാരേയും സ്നേഹം നിക്ക് കിട്ടില്ലേ... പിന്നെ നീ വരുമ്പോ നിന്റെ ഒരേ ഒരു അനിയത്തി ആയോണ്ട് നിക്ക് എന്തൊക്കെ കൊണ്ട് വരും ഓർക്കാൻ കൂടി വയ്യ..."


"നീ വരുന്നതിന് ഒരു മാസം മുന്നേ എന്നെ വിളിക്കണട്ടോ... ഞാൻ ലിസ്റ്റ് വാട്സാപ്പിൽ ഇടാം..."


"😬ഇങ്ങനെ ആണോടി യാത്ര പറയുന്നേ...കുറെ നേരായി തുടങ്ങീട്ട്..."


ഓൻ അതും പറഞ്ഞു നമ്മളെ കലിപ്പിൽ ഒന്ന് നോക്കിയതും നമ്മൾ ഓനെ പുച്ഛിച്ചു...


🙄ഓൻ അപ്പൊ തന്നെ നൗഫിക്കാക്ക്‌ ഷേക്ക്‌ ഹാൻഡ്  കൊടുത്തു കെട്ടിപ്പിടിച്ചു...😟ഇത് മണവാളൻ നിക്കാഹ് കഴിഞ്ഞു വന്നാൽ അളിയൻമാർ ചെയ്യുന്ന ഏർപ്പാട് അല്ലേ...🙄അപ്പൊ ഇങ്ങനെ ആണല്ലേ യാത്ര ആക്കേണ്ടത്... അപ്പൊ തന്നെ നമ്മൾ അമ്മിക്ക്‌ ഷേക്ക്‌ ഹാൻഡ് കൊടുത്തു ഓളെ കെട്ടിപ്പിടിച്ചു...😪


"😬നീ എന്താടി കാണിക്കുന്നേ മാറങ്ങോട്ട്..."


"😕ഞാൻ യാത്ര ചോദിച്ചത് അല്ലേ... നിനക്കെന്താ ഞാൻ കെട്ടിപ്പിടിക്കുമ്പോ വല്യ ജാഡ... നമ്മൾ പണ്ട് ഇങ്ങനെ കെട്ടിപ്പിടിച്ചു അല്ലേടി ഉറങ്ങിയേ..."


"അന്നൊക്കെ നീ എന്നെ ചവിട്ടി തറയിൽ ഇട്ടിട്ടുണ്ട്...അല്ലെങ്കിൽ നാഗ വല്ലി കൂടിയ പോലെ ഉറക്കപിച്ചിൽ ഓരോന്ന് പറഞ്ഞു എന്റെ ഉറക്കം കളഞ്ഞിട്ടുണ്ട്..."


😌ഉള്ളതാ...അതോണ്ട് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...ഇപ്പോഴെങ്ങാനും ആണേൽ അജു എന്നെ കൊന്നേനെ...


"😕യ്യോ പറയാൻ മറന്നു... ഡീ നീ വരുമ്പോ നിക്ക് പിസ്ത കൊണ്ട് വരോ... അത് കഴിച്ചാൽ തടി വെക്കുന്ന കേട്ടത്..."


"🙄ഞാൻ ആദ്യം അങ്ങോട്ട് ചെല്ലട്ടെ... ന്നിട്ടല്ലെ തിരിച്ചു വരുന്നത്..."


😕ഓളെ ഒരു ജാഡ കണ്ടില്ലേ...ഇനി അങ്ങോട്ട് ചെന്നാൽ എന്നെ ഒക്കെ ഓർമ ഇണ്ടാവോ ആവോ...😓


ഓൾ പോയതും നമ്മക്ക് വല്ലാണ്ട് സങ്കടം ആയി... നമ്മൾ ആരെയും നോക്കാതെ മുറിയിലേക്ക് നടന്നതും ഉമ്മച്ചിമാരും ഇത്തയും വട്ടമേശ സമ്മേളനം നടത്തുന്നത് കണ്ട് ഒന്ന് ഇളിച്ചു...


എവിടുന്നോ നാല് ഇളി കേട്ടതും നമ്മൾ ഒന്ന് നിന്നു...😕പടച്ചോനെ സ്റ്റാർസും മിട്ടൂസും അല്ലേ അത്...🙄ഇതുങ്ങൾ എവിടുന്ന് പണിയുന്ന ഇളിആണോ എന്തോ...


"🙄അല്ല ഉമ്മച്ചി ഇവിടെ ഉള്ള നാല് ഭീകര വാദികൾ എവടെ...?"


"രണ്ടെണ്ണം പോയില്ലേ... ഒന്ന് അമിടെ അടുത്ത് കാണും... ഒന്നാണേൽ ഞങ്ങളെ അടുത്ത് നിക്കല്ലേ.. "


😕നമ്മളെ സ്വന്തം ഉമ്മച്ചിടെ ഡയലോഗ് കേട്ട് നമ്മൾ ചുറ്റിലും നോക്കി...


"🙄ന്നിട്ട് ഞാൻ കാണുന്നില്ലല്ലോ..."


"കണ്ണാടിയിൽ പോയി നോക്ക്..."


ആ എന്നും പറഞ്ഞു രണ്ട് സ്റ്റെപ് വെച്ചപ്പോൾ ആണ് ബോധം വന്നത്...😕


"😓വളിച്ച കോമഡി പറയാതെ ആ പിള്ളേർ എവിടെ ആണെന്ന് പറ... എവിടുന്നോ ഒരു ഇളി കേട്ടതാ ഇപ്പൊ അതും ഇല്ല..."


"പറയും പോലെ അതുങൾ എവടെ...?"


😕എല്ലാം ചുറ്റിലും നോക്കി കൊണ്ട് പറഞ്ഞു...അപ്പോഴേക്കും വീണ്ടും നല്ലോരു ഇളി കേട്ടു...😌


"😓സ്റ്റോർ റൂമിൽ നിന്നല്ലേ സൗണ്ട് കേൾക്കുന്നത്...അവടെ ഇപ്പൊ ഒരു യുദ്ധ ഭൂമി ആയി കാണും..."


"🙄യുദ്ധ ഭൂമിയോ അതെന്താടി..."


"😓ആ കാണണേൽ വാ... എല്ലാം മനസ്സിൽ ആവും..."


😪ഇനി വലിച്ചിടാൻ ആ ചുവരും വിൻഡോസും മാത്രേ ഉള്ളൂ.. വെജിറ്റബിൾസ് ഒക്കെ എടുത്തു ടോയ്‌സ് ആക്കി കളിക്കാ...😓ഇത് നേരെ ആക്കാൻ നമ്മൾ ഒന്നും പോരാ...


😕ഇമ്മാതിരി പണി കിട്ടൂന്ന് അറിയാം എങ്കിൽ ഇതുങ്ങളെയും നോക്കി ഇവടെ എങ്ങാനും ഇരുന്നാൽ മാതിയെന്നു... ഇതിപ്പോ എല്ലാ പണിയും ഇരന്നു വാങ്ങാണല്ലോ...


"😕മോനെ അജു ഇങ്ങ് വന്നേ... ദേ നിന്റെ മക്കൾ ഇവിടെ കാണിച്ചു വെച്ചിരിക്കുന്നത് എന്താണെന്ന് നോക്കിയെ..."


ഓൻ വന്നതും നമ്മളെ ഒരു നോട്ടം...🙄നോട്ടം കണ്ടാൽ തൊന്നും നമ്മളാ  ഇതൊക്കെ ചെയ്തു വെച്ചത് എന്ന്...


"നിനക്ക് അവിടെ കിടന്നു കെട്ടിയോന്മാർക്ക് ഇട്ടു പാര പണിയുമ്പോ ഇതുങ്ങളെ നോക്കിയാൽ എന്താ..."


"😏അപ്പൊ ഇയാക്ക് എന്തെന്നു അവടെ പണി... കെട്ടിയോൾമാർക്ക് പണിയൽ അല്ലേ..."


"അത്...അത് ഞങൾ... അല്ലേലും കൊച്ചുങ്ങളെ നോക്കുന്ന ജോലി ഉമ്മച്ചിമാരുടേയാ..."


"😬എന്നാരു പറഞ്ഞു...അങ്ങനെ ആണേൽ കൊച്ചുങ്ങളെ ഉണ്ടാ..."


അയിന് മുന്നേ ഓൻ നമ്മളെ വാ അമർത്തി പിടിച്ചു കണ്ണ് കൊണ്ട് എല്ലാരേം കാണിച്ചു തന്നു...😌അല്ലേലും നിക്കറിയാം ഓൻ തന്നെയാ നാണം കെടുന്നെ എന്ന്...


"😪നീ പോയിക്കോ... ഞാൻ നോക്കിക്കോളാം... വാടാ അമി നിന്റെ സന്തതിയും ഉണ്ട്..."


ഓൻ നമ്മളെ വിട്ടു അമിക്കാനെ പിടിച്ചു അതുങ്ങളെ അടുത്തേക്ക് വിട്ടു...


"🙄ആ ഞാൻ ഒന്നിന്റെ ജോലി എടുത്തോളാം..."


അമിക്കാ അതും പറഞ്ഞു നടന്നതും നമ്മൾ നെച്ചുനെ നോക്കി ഇളിച്ചു...


"ഡീ... വാ നമുക്ക് ഐസ്ക്രീം കഴിച്ചു കൊണ്ട് റസ്റ്റ്‌ എടുക്കാം..."


നമ്മൾ മാറ്റി വെച്ച ഐസ്ക്രീം ഒക്കെ എടുത്തു കഴിക്കാൻ തുടങ്ങീതും കുരുട്ട് വന്നു ഞങ്ങളെ അടുത്ത് ഇരുന്നു...😏നമ്മൾ അപ്പോ തന്നെ ഓളെ നോക്കി പുച്ഛിച്ചു...


"എനിക്ക് തരോ..."


"😬നിനക്ക് കൂടി തരണം എന്നൊക്കെ കരുതീതാ... പക്ഷെ തരൂല... നീ ദുഷ്ടത്തിയ... എന്നെ ചതിക്കാൻ നിനക്ക് എങ്ങനെ തോന്നി..."


"🙄എപ്പോ..."


"നീ അല്ലേടി ഞങ്ങൾ സംസാരിക്കുന്നത് ആ അജുന്റെ ഫോണിൽ റെക്കോർഡ് ചെയ്തത്..."


"😓അത് അജു പറഞ്ഞത് കൊണ്ടല്ലേ..."


"ആ എന്നാ മോൾ പോയി അജുനോട്‌ ചോയ്ക്ക്..."


"ഞാൻ ഉമ്മച്ചിടെ ഫോണിൽ വേറൊന്ന് റെക്കോർഡ് ചെയ്തിട്ടുണ്ട്... അത് കാണിച്ചു തന്നാൽ തരോ..."


"😕അതെന്താ..."


"😌ഇങ്ങളെ പറ്റി അജുവും അമിക്കയും കുറ്റം പറയുന്നതാ..."


😕യ്യോ അപ്പൊ രണ്ടിനും അതാണല്ലേ പണി...കാണിച്ചു തരാം...


"🙄എപ്പോഴാ ഞങ്ങളെ പറ്റി കുറ്റം പറഞ്ഞത്..."


നെച്ചു വല്യ കാര്യായിട്ട് ചോദിച്ചു... ടൈം ഒക്കെ അറിയണോ കുറ്റം അല്ലേ പറഞ്ഞത്... നല്ലത് ഒന്നും അല്ലല്ലോ...😪


"ഇങ്ങള് അവടെ പോണേനു മുന്നേ ഞാൻ അവരെയാ വിഡിയോ റെക്കോർഡ് ആക്കിയേ..."


നമ്മൾ കയ്യിൽ ഉള്ള ഐസ്ക്രീം കൊടുത്തു വീഡിയോ പ്ലേ ചെയ്ത്... നെച്ചുവും നമ്മളും അതും നോക്കി ഇരിക്കുമ്പോ അവൾ ഞങ്ങളെ ഐസ്ക്രീം കേറ്റുന്ന തിരക്കിൽ ആണ്...


"😍അവൾ ആ ബ്ലൂ ഗൗണിൽ വന്നപ്പോ എന്റെ അമി അവളെ കടിച്ചു തിന്നാനാ തോന്നിയെ...നമുക്ക് ഒരു ട്രിപ്പ് കൂടി ഊട്ടിയിലേക്ക് വിട്ടാലോ..."


😍അത് കണ്ടതും നമ്മൾ ഫ്രീസ് ആയി...നെച്ചു നമ്മളെ ഒന്ന് നോക്കിയതും നമ്മൾ അത് തന്നെ കേട്ടോണ്ട് ഇരുന്നു...


"🙄ഡീ ഊട്ടിലേക്ക് വിട്ടാലോ എന്ന് കേട്ടിട്ട് നിനക്കെന്താടി ഷോക്ക് ഒന്നും ഇല്ലാതെ... അല്ലേ കലിപ്പ് ആവുന്ന ആളാണല്ലോ..."


"😨യ്യോ ഊട്ടിയിൽ പോയി പണി തരാൻ ആണോ ഓൻ പറയുന്നേ..."


"പിന്നെ നീ എന്താ കരുതിയെ... എന്തായാലും അമിക്ക നമ്മളെ പറ്റി ഒന്നും പറഞ്ഞില്ല ഭാഗ്യം..."


"ബാക്കി ഇണ്ടെടി ഓൻ എന്താ പറയുന്നെന്നു നോക്കാം..."


"അവൾ ഡ്രെസ്സ് മാറി എന്റെ മുന്നിൽ വന്നപ്പോ എനിക്കും തോന്നിയതാ... പക്ഷെ നീ ആദ്യം മനസ് വെച്ചാലെ എന്റെ മാവ് പൂക്കൂ...അതോണ്ട് മാത്രം നിന്നെ ഞാൻ പ്രോത്സാഹിപ്പിക്കാം...പക്ഷെ അതിന് ഊട്ടിയിൽ ഒന്നും പോണ്ട...


അയിന് നമ്മൾ നെച്ചുനെ നോക്കി നന്നായി ഇളിച്ചു...😌ഓൾക്ക് ഉള്ളതും പെൻഡിങ്ങിൽ ആണ്...


"ഊട്ടിയിൽ എന്ന് കേട്ടാലേ കുരിപ്പ് എന്തേലും ഒപ്പിച്ചു അത് മുടക്കും... അതോണ്ട് ഇന്ന് തന്നെ അവൾക്കുള്ള പണി കൊടുക്കാൻ ഞാൻ തീരുമാനിച്ചു..."


"😍എന്നാൽ ഞാനും റെഡി... ഇനി അവറ്റകൾ എങ്ങനെ എങ്കിലും മുടക്കിയാലോ..."


"അതൊക്കെ നമ്മളെ മിടുക്ക് പോലെ ഇരിക്കും..."


🙄ഓഹോ അപ്പൊ അതാണല്ലേ പ്ലാനിങ്... കൊച്ചുങ്ങളെ നോക്കുന്നത് ഉമ്മച്ചി ആണല്ലേ...😏ശരിയാക്കി തരാം...


😌എന്റെ അനുട്ടി നീ മാലാഖയാടി മാലാഖ...


🎶പച്ചക്കറിക്കായ തട്ടിൽ

ഒരു പൊട്ടറ്റോ മുത്തശി ചൊല്ലി...🎶


ഓനുള്ള പണി ആലോചിക്കുമ്പോൾ ആണ് ഓന്റെ പാട്ട് കേട്ടത്...😍അപ്പൊ തന്നെ നമ്മൾ എല്ലാം മറന്നു അങ്ങോട്ട് ചെന്നു...


എല്ലാം രണ്ടും അടുക്കി വെച്ചിട്ടുണ്ട്...🙄വലിച്ച് വാരി ഇട്ട അതുങ്ങൾക്ക് ഇല്ലാത്ത ക്ഷീണം ആണ് രണ്ടിന്റെയും മുഖത്ത് ഉള്ളത്...


എന്നാലും ഓൻ പാടി കൊണ്ട് സ്റ്റാർസും ആയി കളിക്കുന്നത് കണ്ട് നമ്മൾ ഓനെയും നോക്കി നിന്നു...😍പടച്ചോനെ ഇതിപ്പോ നമ്മൾ ഓനെ കേറി പീഡിപ്പിക്കൊ ആവോ...🙄ഹെയ്ഷ് രണ്ടായാലും പണി നമ്മക്കാ...



*********💞



സ്റ്റാർസ് ഉറങ്ങുന്നതും നോക്കി നമ്മൾ പെണ്ണിനേയും വെയിറ്റ് ചെയ്തു ഇരുന്നു...പെണ്ണ് കുളി ഒക്കെ കഴിഞ്ഞു വന്നെങ്കിലും നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ബെഡിൽ കയറി കിടക്കാൻ ഉള്ള പ്ലാനിങ്ങിൽ ആണ്...ഇന്ന് മുഴുവൻ കഷ്ടപ്പെട്ടത് ഇതിന് വേണ്ടി ആണോ...😓


"🙄നീ ഉറങ്ങാൻ പോവാണോ..."


"അല്ല ഞാൻ ഇവിടെ കിടന്നു ഡാൻസ് കളിക്കാൻ  പോവാ..."


"അതിന്റെ ഒരു കുറവ് കൂടിയെ  ഉണ്ടായിരുന്നുള്ളൂ...അതിന് നിനക്ക് ഡാൻസ് ഒക്കെ അറിയോ... പാട്ട് ഞാൻ കേട്ടിട്ടുണ്ട് അത് ഓർക്കാൻ കൂടി വയ്യാ...ഡാൻസ് ഇന്നേ വരെ കണ്ടിട്ടില്ല..."


"😏ഓഹ് നമ്മക്ക് വല്യ കഴിവ് ഒന്നുല്ല സമ്മതിച്ചു... എല്ലാം തികഞ്ഞ ഒരു കെട്ടിയോൻ ഉണ്ടല്ലോ പിന്നെന്താ..."


കോപ്പ് ജാഡ കാണിക്കാ... ഇന്ന് ഒന്നും ചിലവാകില്ല മോളെ...


"ഇന്ന് എന്ത് പറ്റി എന്റെ നിയ കുട്ടീടെ മോന്തക്ക്‌... ഇതിൽ കാണാനും ചേലൊക്കെ ഉണ്ട്... എന്നാലും നിന്റെ ഒരുമാതിരി ഇളി കാണാനാ ഇതിലും ഭംഗി..."


"ന്നെ നിയ കുട്ടി എന്നൊന്നും വിളിക്കേണ്ട... ഉള്ളിലിരിപ്പ് ഒക്കെ നിക്കറിയാം... അത് എന്റെ അടുത്ത് ചിലവാകില്ല മോനെ അജു..."


പെണ്ണ് അതും പറഞ്ഞു ബെഡിലേക്ക് കിടന്നതും നമ്മൾ പെണ്ണിന്റെ അടുത്തേക് നീങ്ങി...


"നീ അല്ലേ എല്ലാരും പോയി കഴിഞ്ഞു നോക്കാം എന്ന് പറഞ്ഞത്... ആ ഒരു ഉറപ്പിലാ ഞാൻ വെയിറ്റ് ചെയ്‌തത്... എന്നിട്ട് ഇപ്പൊ എന്നെ പട്ടിണിക്ക് ഇട്ടു മോൾ ഉറങ്ങാൻ പോവാണോ..."


"🙄യ്യോ ഞാൻ എപ്പോഴാ അങ്ങനെ പറഞ്ഞത്... ഹെയ്ഷ് ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ..."


"പറഞ്ഞു...മുടി കുരുങ്ങി എന്നും പറഞ്ഞു എന്നെ വിളിച്ചില്ലേ അപ്പൊ..."


"😌അതാണോ...ഇയാൾ അല്ലേ അപ്പൊ എന്റെ തലയിൽ നോക്കിയത് അല്ലേ... എന്റെ തലയിൽ ഇപ്പൊ ഭയങ്കര ചൊറിച്ചിൽ ആണ്...പേൻ വല്ലതും ഇണ്ടോന്ന എന്റെ ഡൌട്ട്... അപ്പൊ ആരേലും കണ്ടാൽ നിക്കല്ലേ നാണക്കേട്...ഇപ്പൊ നോക്കിക്കോ..."


🙄അതും പറഞ്ഞു പെണ്ണ് നമ്മളെ മടിയിൽ തല വെച്ചു കിടന്നു...😕പേനാ... ആ ഭീകര ജീവിയും ഇതിന്റെ തലയിൽ കൂട് കെട്ടീട്ട് ഉണ്ടോ... വെറുതെ അല്ല ഇതിന്റെ ബുദ്ധി ഒക്കെ അടിച്ചു പോയത്... എല്ലാം അവറ്റകൾ ഊറ്റി കുടിക്കൽ ആവും...


"അയ്യേ... മാറ്റടി ഈ തല...ഇനി ആ ജന്തുക്കൾ ഇതുങ്ങളെ തലയിൽ എങ്ങാനും കയറി കൂടോ ആവോ..."


"😕എന്റെ വയറ്റിൽ ആയിരുന്നു പത്ത് മാസം... അത് മറക്കണ്ട..."


"അവിടെ പിന്നെ കൊക്കപുഴു അല്ലേ... നിന്റെ ശരീരം മൊത്തം ജന്തുക്കൾ കൂട് കെട്ടി താമസം ആണല്ലേ..."


"ശരീരം മൊത്തം അല്ല എന്റെ അടുത്തും ഉണ്ട് ഒരു ജന്തു..."


പെണ്ണ് നമ്മളെയും തള്ളി മാറ്റി സ്റ്റാർസിന്റെ അടുത്ത് നീങ്ങി കിടന്നു...😕


"😍അങ്ങനെ ഇപ്പൊ നിന്നെ ഞാൻ വെറുതെ വിടാൻ ഒന്നും പോണില്ല... ഇന്ന് പകൽ ഉറക്കം ഇല്ലാത്തോണ്ട് ഇതുങ്ങൾ ഉണരാൻ ചാൻസ് ഇല്ല... നീ ഇങ്ങ് വന്നേ..."


"അയ്യടാ റൊമാൻസിന് ഞാൻ വേണല്ലേ...അയിന് വേറെ ആളെ നോക്ക്..."


"അത് ഞാൻ നാളെ നോക്കാം... ഈ ടൈം പോയാൽ കിട്ടിലെങ്കിലോ..."


"😕വായീന്ന് വീഴാൻ കാത്തു നിക്കാ അല്ലേ... വൃത്തികെട്ട ജന്തു..."


"😍സ്വന്തം കെട്ടിയോൾ തന്നെ പറയുമ്പോ പിന്നെ ഞാൻ ആയിട്ട് എന്തിനാ വേണ്ടെന്ന് വെക്കുന്നെ..."


"😬ഓഹോ അപ്പൊ എന്റെ സമ്മതം കിട്ടാൻ കാത്തു നിക്കാ അല്ലേ..."


എന്നും പറഞ്ഞു ഭദ്രകാളിയായി ചാടി എണീറ്റ് പെണ്ണ് നമ്മളെ നേരെ വന്നു...


"😍എന്റെ പൊന്ന് നിയ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ നിന്റെ കലിപ്പ് കാണാൻ...എന്താ ഒരു ഭംഗി..."


"😏നിക്കറിയാം സോപ്പിങ് ആണെന്ന്...നേരത്തെ ഇയാൾ എന്നെ പറ്റി പറഞ്ഞതും ഞാൻ കേട്ടു...ഊട്ടിയിൽ പോണം എന്നും ഒക്കെ പറയുന്ന കേട്ടല്ലോ...എന്നെ അതിനൊന്നും കിട്ടില്ല..."


😕കുരിപ്പ് അതും കേട്ടോ... വെറുതെ അല്ല ഒന്നും ഏൽക്കാത്തത്...


"🙄അല്ല അതൊക്കെ നീ എങ്ങനെ...?"


"ഇയാൾ എന്താ കരുതിയെ അനുട്ടി ഇയാളെ സൈഡ് ആണെന്നോ... അവൾ എന്റെ സൈഡിൽ ആണ് മോനെ... അതോണ്ടല്ലേ ഇയാളും അമിക്കയും പറയുന്നത് ഒക്കെ വീഡിയോ റെക്കോർഡ് ചെയ്തു നിക്കും നെച്ചുനും കാണിച്ചു തന്നെ..."


അതിന് നമ്മൾ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു... എന്നാലും എന്റെ അനുട്ടി...🙄


"😪ചുരുക്കി പറഞ്ഞ നമ്മൾ ഇന്നും പട്ടിണി... അല്ലേലും ഈ കെട്ടിയ പെണ്ണിനെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല... എപ്പോഴാ കാൽ മാറുന്നെ എന്ന് പറയാൻ പറ്റില്ല...ഇത്രയും കാലം ഓരോ കാരണം പറഞ്ഞു പിണങ്ങി നടന്നു... എല്ലാം സഹിച്ചും ക്ഷമിച്ചും നിക്കാൻ ഞങ്ങളെ ജീവിതം ഇനിയും ബാക്കി..."😓


നമ്മൾ ദയനീയമായി പറഞ്ഞു ബെഡിൽ കിടന്നതും പെണ്ണ് നമ്മളെ നോക്കി ഇരുന്നു... നമ്മൾ തിരിഞ്ഞു കിടന്നതും പെണ്ണ് നമ്മളെ അടുത്ത് വന്നു നമ്മളെ ഫേസ് പിടിച്ചു പെണ്ണിന്റെ നേർക്ക് പിടിച്ചു...


"😍അങ്ങനെ ഇപ്പൊ മോൻ ഉറങ്ങണ്ട..."


"😕പിന്നെ..."


"😍പിന്നെ... ഐ ലവ് യൂ... അജു..."😘


എന്നും പറഞ്ഞു പെണ്ണ് നമ്മളെ കണ്ണിൽ തന്നെ നോക്കി മുഖം അടുപ്പിച്ചു വന്നതും അധരങ്ങൾ തമ്മിൽ മുട്ടിയതും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് പതിയെ നുണയാൻ തുടങ്ങി...


"ഇതുങ്ങളെ ശല്യം ചെയ്യേണ്ട... നമുക്ക് തറയിൽ കിടന്നാലോ..."


പെണ്ണ് ഒന്ന് മൂളി കൊണ്ട് നമ്മളെ ഇറുക്കി പിടിച്ചതും നമ്മൾ അവളെയും കയ്യിൽ എടുത്തു തറയിൽ കിടന്നു...


"എന്ത് പറ്റി എന്റെ നിയ കുട്ടിക്ക് ഇന്ന് റൊമാന്റിക് ആണല്ലോ..."


"😍അത്... അത് ഇല്ലേ ഇയാളെ പാട്ട് കേട്ടാൽ പിന്നെ ഇയാളെ നിക്ക് വല്ലാണ്ട് ഇഷ്ടാ..."


"എന്നിട്ടാണോ അന്ന് ഊള പാട്ട് എന്നൊക്കെ പറഞ്ഞത്..."


"🙈അത് പിന്നെ ഞാൻ ദേഷ്യം ഒക്കെ മറന്നു ഇയാളെ കേറി പീഡിപ്പിച്ചാലോ... അതോണ്ട് നിർത്തിച്ചതാ..."


"എടീ കള്ളി... അപ്പൊ ഡെയ്ലി ഒരു പാട്ട് പാടിയാൽ മതി അല്ലേ... നിന്നെ വീഴ്ത്താൻ ഇങ്ങനെ ഒരു ട്രിക് ഉണ്ടല്ലേ... ഇനി നിന്റെ കാര്യം ഞാൻ ഏറ്റു..."


"🙈യ്യോ എന്നും വേണ്ട... വല്ലപ്പോഴും മതി... നിക്ക് താങ്ങൂല..."


"അതൊക്കെ ഞാൻ ഏറ്റു..."


നമ്മൾ പെണ്ണിലേക്ക് അമർന്നു കൊണ്ട് അവളെ കവിളിലും കഴുത്തിലും ചുമ്പിക്കാൻ തുടങ്ങി...❣️


"കി കി കി..."🎶


"🙄യ്യോ ആരോ വന്നിട്ടുണ്ട് കാളിംഗ് ബെൽ അടിക്കുന്നു..."


"അത് അവർ ആരേലും നോക്കിക്കോളും..."


നമ്മൾ പെണ്ണിനെ ചുംബിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് നമ്മളെ മാറ്റി...


"പ്രായം ആയ ഉപ്പച്ചിയും രണ്ട് പെണ്ണുങ്ങളും ആണ് ഉള്ളത്... ഈ പാതിരാത്രി വല്ല കള്ളന്മാരും ആണെലോ...ഇയാൾ പോയി നോക്ക്..."


🙄കള്ളനോ അതും ഇവിടെയൊ... കുരിപ്പിന്റെ ഓരോ ഡൌട്ട്... നമ്മൾ പിറു പിറുത്തു ഡോർ തുറന്നു ഹാളിൽ ഇറങ്ങിയതും ഉപ്പച്ചിയും ഉമ്മച്ചിയും ഇത്തയും നമ്മളെ നോക്കി നിക്കാ... പെണ്ണ് നമ്മളെ പിന്നാലെ വന്നു പെട്ടെന്ന് ഡോർ തുറക്കാൻ നോക്കി...


"😕തുറക്കല്ലേടി നീയല്ലേ പറഞ്ഞത് കള്ളന്മാർ ആണെന്ന്...ആണേൽ നിന്റെ തലക്ക് ഇടി ഉറപ്പാ..."


അത് കേട്ടതും പെണ്ണ് മാറി നിന്നു...


"പോയി തുറക്കേടാ... പിന്നെ കള്ളന്മാർ കാളിംഗ് ബെൽ അടിച്ചല്ലേ വരുന്നത്..."


🙄അതും ശരിയാണല്ലോ ഇവളെ കൂടെ കൂടി ബുദ്ധി ഒക്കെ ആവിയായോ...


നമ്മൾ ഡോർ തുറന്നതും മുന്നിൽ നിക്കുന്ന ആളെ കണ്ട് നമ്മൾ ചെന്നു കെട്ടിപ്പിടിച്ചു...


"നിങ്ങൾ എന്താ ഈ പാതിരാത്രി... ഇപ്പൊ ഇങ്ങനെ ആണല്ലോ വരവ് ആരോടും ഒന്നും പറയാറില്ലല്ലോ..."


"നിങ്ങൾക്ക് ഒക്കെ സർപ്രൈസ്‌ ആയിക്കോട്ടെ എന്ന് കരുതി... മക്കൾസ് ഒക്കെ ഉറക്കം ആവും അല്ലേ..."


അങ്ങേര് അകത്തു കയറി സ്റ്റാർസിനെ ഒന്ന് നോക്കി...


"😍ഇവരൊക്കെ വലുതായി പോയല്ലോ... നാളെ തൊട്ട് എനിക്ക് കളിക്കാൻ ആളായി..."


"🙄അതിനാണോ എന്റെ മോൻ ഈ നേരത്തു വന്നത്..."


"എന്ത്‌ ചെയ്യാനാ ബർത്ത് ഡേ ഫങ്ക്ഷൻ തുടങ്ങുമ്പോൾ എത്താൻ ഉള്ള പ്ലാനിങ്ങിൽ ആയിരുന്നു പക്ഷെ എല്ലാം ഫ്ലോപ്പ് ആയി...ട്രെയിൻ ഒന്നര മണിക്കൂർ ലേറ്റ് ആയിരുന്നു... പിന്നെ ബസ് ആണെങ്കിൽ മുടിഞ്ഞ ട്രാഫിക്കും..."


"ആ ബാക്കി നാളെ ചെന്നു കുളിച്ചു എന്തെങ്കിലും കഴിച്ചു ചെന്നു കിടക്കാൻ നോക്ക്..."


ഉപ്പച്ചി അതും പറഞ്ഞു അകത്തേക്ക് പോയി പിന്നാലെ ഉമ്മച്ചിയും...നമ്മൾ പെണ്ണിനെ നോക്കിയതും പെണ്ണ് ആളെ ബാഗിൽ ആണ് നോട്ടം...🙄


"😓ഇങ്ങള് എന്താ എപ്പോളും പറയാതെ വരുന്നെ ഞാൻ എന്തേലും കൊണ്ട് വരാൻ പറയുന്നു കരുതിയാണോ..."


"പറഞ്ഞില്ലേൽ എന്താ... നിനക്കുള്ളത് ഒക്കെ കൊണ്ട് വന്നിട്ടുണ്ട് പോരെ..."


"😌യ്യോ ആണോ നോക്കട്ടെ..."


എന്നും പറഞ്ഞു കോപ്പ് ബാഗിൽ കയ്യിട്ടു ചോക്ലേറ്റ് കവർ കയ്യിൽ ആക്കി...


"നിന്നെ പോലെ അഞ്ച് പൈതങ്ങൾ ഉറങ്ങുന്നുണ്ട് അവർക്ക് ഉള്ളത് വെച്ചിട്ട് അകത്താക്കിയാൽ മതി..."


അങ്ങേര് അതും പറഞ്ഞു നമ്മളെ ഒന്ന് നോക്കി ഇളിച്ചു കെട്ടിയോളെയും കൊണ്ട് അകത്തേക്കു പോയി... കുരിപ്പ് ഇപ്പോഴും ചോക്ലേറ്റ് തുറന്നു നോക്കുന്ന തിരക്കിൽ ആണ്...😓എന്നോട് വേണ്ടായിരുന്നു ഈ ചതി...


"😕ഡീ അതൊക്കെ ഇവിടെ തന്നെ ഉണ്ടാവും... നാളെ കഴിക്കാം ഇപ്പൊ വാ..."


"😋ഇതൊക്കെ ഇവടെ വെച്ചിട്ട് കിടന്നാൽ നിക്ക് ഉറക്കം വരില്ല..."


"😍അതിന് ഉറങ്ങാൻ അല്ലല്ലോ... നമുക്ക് തുടങ്ങി വെച്ചത് പൂർത്തിയാക്കണ്ടേ..."


"🙈അതിനൊക്കെ ഇനിയും ദിവസം ഇല്ലേ...😕ഇയാൾ പോയി കിടന്നോ...ഞാൻ എല്ലാം ഒന്ന് ടേസ്റ്റ് ചെയ്തു നോക്കട്ടെ..."


ഇപ്പൊ കയറി വന്ന അങ്ങേര് വരെ കെട്ടിയോളെയും കെട്ടി പിടിച്ചു ഉറങ്ങി കാണും... കോപ്പ് കോഴിയെ കണ്ട കുറുക്കനെ പോലെ ഇരിക്കാ...😕


"😒പട്ടിണി കിടന്ന എന്നെ ബിരിയാണി കാണിച്ചു വിളിച്ചുണർത്തിയിട്ട് ഇപ്പൊ വെള്ളം പോലും ഇല്ലാത്ത അവസ്ഥയിൽ ആക്കി നീ ഇവിടെ ഇട്ടിക്കാൻ പോവാണോ..."


"ഹെയ്ഷ് ബിരിയാണിയെക്കാൾ നല്ല ടേസ്റ്റ് ഇണ്ട് ഇതിന്... ഇന്നാ..."


കോപ്പ്... നമ്മൾ പെണ്ണിനേയും പുച്ഛിച്ചു സ്റ്റാർസിനെയും കെട്ടിപ്പിടിച്ചു കിടന്നു...😓ഇമ്മാതിരി പണി കിട്ടുന്നു സ്വപ്നത്തിൽ പോലും കരുതീല... എന്നാലും എന്റെ അപ്പുക്കാ ഇത് വല്ലാത്ത സർപ്രൈസ്‌ ആയിപ്പോയി...



*********💞



*അമി *


"പ്ലീസ് അമിക്ക...വേണ്ടന്നെ എനിക്ക്..."


"നിയ കൂട്ട് വേണം എന്നല്ലേ... നിയ മാത്രം അല്ല നിന്റെ മറ്റേ രണ്ട് പടയാളികൾ കൂടി ഉണ്ടാവും... അതുങ്ങളെ കെട്ടിയോന്മാരും ഈ പ്ലാനിങ്ങിൽ ഉണ്ടായിരുന്നു..."


നമ്മൾ അവളെ പിടിച്ചു മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞതും പെണ്ണ് പിടക്കാൻ തുടങ്ങി...


"നിയ എന്ത് വന്നാലും സമ്മതിക്കില്ല..."


🙄എങ്കിൽ അവൾക്ക് കൊള്ളാം...


"അജു അല്ലേ ആള്... അവൻ ഒരു കാര്യം തീരുമാനിച്ചാൽ അവൾ വിചാരിച്ചാൽ ഒന്നും ഫ്ലോപ്പ് ആവില്ല മോളെ..."


"ആണോ... എന്നാ ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ..."


😕പടച്ചോനെ ആ അജുന്റെ വായിൽ ഉള്ളത് കേൾക്കേണ്ടി വരുമെന്നാ തോന്നുന്നേ...


റിങ്ങ് ചെയ്യുന്നു എന്നല്ലാതെ ഒരു റിപ്ലൈയും ഇല്ല...


"അവരൊക്കെ ഉറങ്ങി കാണും... അല്ലേ അവർ ഇപ്പൊ ഫോൺ എടുക്കോ..."😍


നമ്മൾ ഇളിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് നമ്മളെയും പുച്ഛിച്ചു എണീറ്റു... നമ്മൾ അപ്പൊ തന്നെ അവളെ കയ്യിൽ പിടിച്ചതും പെണ്ണ് ഒരു തട്ട് ആയിരുന്നു...


"😪ആാാ..."


കയ് ടേബിളിൽ തട്ടിയതും നമ്മൾ ഒച്ച വെച്ചു...


"അയ്യോ അമിക്കാ...സോറി ഞാൻ കണ്ടില്ല..."


എന്നൊക്കെ പറഞ്ഞു നമ്മളെ കൈ തടവാൻ തുടങ്ങിയതും നമ്മൾ പെണ്ണിന്റെ ഭാവം നോക്കി നിന്നു കൊണ്ട് മറ്റേ കയ് അരയിൽ കൊണ്ട് പോയി നമ്മളോട് ചേർത്ത് നിർത്തി...


"വേദന ഉണ്ടോ..."


"നീ അവോയ്ഡ് ചെയ്യുമ്പോ ഉള്ളത്ര വേദന ഒന്നും ഇല്ലന്നെ..."


അപ്പൊ തന്നെ പെണ്ണ് ചിരിച്ചു കൊണ്ട് നമ്മളെ നോക്കിയതും പച്ചക്കൊടി കാണിച്ചത് കണ്ട് നമ്മൾ പെണ്ണിനേയും കൊണ്ട് ബെഡിലേക്ക് വീണു...❣️


അജുന്റെ കാര്യം ഗോവിന്ദആയെന്നു കേട്ടതും നമ്മൾ നന്നായി ഇളിച്ചു കൊടുത്തു... അവൾ അല്ലേ ആള്... നിന്ന നിൽപ്പിൽ കാൽ മാരറും...😌



*********💃



😌സ്റ്റാർസിനെ നോക്കാൻ അപ്പുക്ക ഇള്ളൊണ്ട് നമ്മൾ നല്ല ഉറക്കം ആയിരുന്നു... മൂപ്പരെ ഇവിടെ തന്നെ നിർത്തിയാൽ കോൾ അടിച്ചു...


"😌ഹി ഹി ഹി..."


തറയിൽ കിടന്ന മൂപ്പരെ മേലേ അതുങ്ങൾ കയറി നിക്കാൻ ഒക്കെ തുടങ്ങി...


"ഇങ്ങള് ഇനി പോണ്ട അപ്പുക്കാ ഇതുങ്ങളെ നോക്കാൻ ആളെ കിട്ടുമല്ലോ..."


"😕നിനക്ക് ആകെ കൂടെ ഉള്ള പണിയല്ലേ അത്... അതും കൂടി നീ അങ്ങേരെ ഏൽപ്പിച്ചു എന്ത് ചെയ്യാൻ ഉള്ള പരിപാടിയാ..."


ഓൻ കലിപ്പോടെ കയറി വന്നു പറയുന്നത് കേട്ടപ്പോൾ നമ്മൾ സൈലന്റ് ആയി ഇരുന്നു... ഇവന് ഇന്ന് കാലത്ത് തൊട്ട് കലിപ്പ് ആണല്ലോ...😓


"അവൾ ഒരു തമാശ പറഞ്ഞത് അല്ലേ... നീ അതിന് അവളോട്‌ കലിപ്പ് ആവണോ അജു..."


😏അയിന് ഓൻ നമ്മളെ നോക്കി പുച്ഛിച്ചു മുറിയിലേക്ക് നടന്നു... ഓനെ കണ്ടതും പിന്നാലെ അജു എന്നും വിളിച്ചു അതുങ്ങൾ ചെന്നു...


"നീ ഇവനെ നിർത്തിക്കോടി...അവനെ കണ്ടപ്പോൾ ആരെയും വേണ്ട..."


നമ്മൾ ആയിട്ട് എന്തിന് നിക്കണം ഓനെ ഒന്ന് സോപ്പിട്ടു പതപ്പിക്കാം എന്ന് കരുതി പിന്നാലെ ചെന്നു...


"ഓഹ് അപ്പൊ നീയും പോവാണോ..."


എന്നും ചോദിച്ചു അങ്ങേര് എണീറ്റ് നിന്നതും നമ്മൾ ആളെ നോക്കി ഒന്ന് ഇളിച്ചു മുറിയിലേക്ക് വിട്ടു...


നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ഓൻ ഡ്രെസ്സും മാറി ലോലി പോപ്പും പൊളിച്ചു അതുങ്ങളെ കയ്യിൽ കൊടുത്തു ബാത്‌റൂമിൽ കയറിപ്പോയി... നമ്മക്ക് ഉള്ളത് ടേബിളിൽ കണ്ടതും നമ്മൾ ഇളിച്ചു കൊണ്ട് അതും എടുത്തു കഴിച്ചു...


"നമുക്ക് എല്ലാർക്കും കൂടി ഒരു ഔട്ടിങ് പോയാലോ അജു...ഫാമിലി മൊത്തം... ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഒക്കെ അത് ഒരു ചേഞ്ച്‌ ആവും..."


ഫുഡ്‌ കഴിക്കുമ്പോ അപ്പുക്ക പറയുന്നത് കേട്ട് നമ്മക്ക് വല്ലാണ്ട് സന്തോഷം ആയി...


"😍ഹെയ്ഷ് നല്ല രസായിരിക്കും..."


അയിന് ഓൻ നമ്മളെ തുറിച്ചു നോക്കിയതും നമ്മൾ സൈലന്റ് ആയി...


"എപ്പോളാ ഉപ്പച്ചി പോണെ..."


"നീ പറ അജു നിനക്ക് വൺ വീക്ക് ലീവ് കിട്ടോ..."


"അയ്യോ മോനെ അത് വരെ കട അടച്ചിടാൻ പറ്റില്ല..."😓


😕നമ്മൾ എങ്ങാനും ആണേൽ കടയും നോക്കി നിക്കോ... ഇങ്ങേർക്ക് ഔട്ടിങ്ങിനെക്കാൾ വലുത് കടയാണോ...


"എന്റെ ഉപ്പച്ചി കട അവിടെ തന്നെ ഇല്ലേ...ഒരാഴ്ച്ച ആരെയെങ്കിലും നമുക്ക് നിർത്താം... ഡാ അജു നീ എന്താ ഒന്നും പറയാതെ..."


"😓അത്... അപ്പുക്ക അമിയെയും കൂടി..."


😕ഇങ്ങേരെ വിമ്മിഷ്ടം കണ്ടപ്പോൾ ഞാൻ കരുതി ഇഷ്ടല്ലന്ന് അപ്പൊ ഇതാണല്ലേ കാര്യം...


"അമിയെ മാത്രം ആക്കണ്ടടാ... ഇവളെ ഫാമിലിയെ കൂടി കൂട്ടാം..."


"😍അങ്ങനെ ആണേൽ ജെസിയെയും ശമിയെയും കൂടി കൂട്ടാം..."


"എങ്കിൽ പിന്നെ നിയാ ബേട്ടിടെ മർജാൻ കാക്കുനെ കൂടി കൂട്ടിയാലോ..."


"😌എങ്കിൽ കലക്കും... നിക്ക് ആണേൽ ഓന്റെ അടുത്തുന്നു  ഹിന്ദി പഠിക്കേം ചെയ്യാം..."


"😪ഞാൻ ഇല്ല അപ്പുക്കാ..."


"എങ്കി മർജാൻ കാക്കു വേണ്ട... അൽത്താഫ് ആയാലോ വേണേൽ പാത്തുനെയും കൊണ്ടോവാം... അവൻ ആണേൽ ബസിൽ ഒക്കെ മൊത്തം ഡാൻസ് ആണ് പണ്ട് ഞങ്ങൾ സ്കൂളിൽ നിന്ന് ടൂർ പോവുംമ്പോൾ എന്ത് രസായിരുന്നു എന്ന് അറിയോ..."😌


ഓൻ വീണ്ടും നമ്മളെ തുറിച്ചു നോക്കി...😏അസൂയക്ക്‌ കയ്യും കാലും വെച്ച ഒരു സാധനം...


"തുള്ളാൻ ആണേൽ ഇവിടെ ഇരുന്നു തുള്ളിയാൽ മതി...അതിന് ട്രിപ്പ് ഒന്നും പോണ്ട..."


എന്നും പറഞ്ഞു ഓൻ പോയി...🙄തുള്ളാൻ ആണെന്നോ...


"അപ്പുക്ക ഇങ്ങള് എല്ലാം പ്ലാൻ ചെയ്തോളു...ആളെ കാൽ പിടിച്ചിട്ട് ആയാലും ഞാൻ സമ്മതിപ്പിക്കും..."


"നീ കാലൊന്നും പിടിക്കേണ്ട നിന്റെ ആ വാ അടച്ചു വെച്ചാൽ മതി... അവനെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം..."


😏അല്ലേ ഇപ്പൊ ആര് കാൽ പിടിക്കുന്നു...അങ്ങേരെ അല്ലേ കാക്കു ഇതിനും ജാഡ തന്നെ... ഇനി ഔട്ടിങ്ങിന് എന്റെ പട്ടി വരും...🙈അല്ലേ വേണ്ട ഞാൻ തന്നെ പോയേക്കാം വെറുതെ എന്തിനാ അടിച്ചു പൊളിക്കാൻ ഉള്ള ചാൻസ് മിസ്സ്‌ ആക്കുന്നത്...


നമ്മൾ മുറിയിലേക്ക് കാൽ എടുത്തു വെച്ചതും 😨പടച്ചോനെ നമ്മൾ ദേ പോണു...ഭാഗ്യം വീണില്ല നമ്മളെ താങ്ങി പിടിച്ചു ഓൻ ഒന്ന് നോക്കിയതും നമ്മൾ ഇളിച്ചു കൊടുത്തു...😌


"നോക്കി നടക്ക്‌... അല്ലേ ഔട്ടിങ് ആവില്ല പരലോകത്ത് ആവും പോവുന്നെ..."


"😍ഞാൻ  നോക്കി തന്നെയാ നടന്നത്..."


"ആരെ..."


"ഇയാളെ..."😜


നമ്മൾ ഓനെ തന്നെ നോക്കി പറഞ്ഞതും ഓൻ നമ്മളെ നേരെ നിർത്തി നമ്മളെ പിടിച്ചു ചുവരിൽ ചേർത്ത് നിർത്തി...


"നിനക്ക് ഹിന്ദി പഠിക്കണം അല്ലേ...നിനക്ക് ഞാൻ പഠിപ്പിച്ചു തരാട്ടോ...കുറച്ച് ദിവസം ആയി നീ എന്നെ വട്ടം കറക്കാൻ തുടങ്ങീട്ട്... ഇന്ന് പലിശ സഹിതം പലതും പഠിപ്പിച്ചു തരാം നിനക്ക്... കേട്ടോടി..."


"😌ഹി ഹി...അജു..."


അത് കേട്ടതും ഞങ്ങൾ രണ്ടും ഒരു പോലെ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി...😕സുട്ടൂസ് ഓനെ പിടിച്ചു വലിക്കാ...


"ദേ അതിനും ഹിന്ദി പഠിക്കണം എന്ന്...വിളിക്കുന്നത് കേട്ടില്ലേ..."


"പോടീ കുരുപ്പേ... ഇനി മേലാൽ ഹിന്ദി എന്നൊരു വാക്ക് മിണ്ടി പോകരുത്... ഇത് വേറെ എന്തോ കണ്ടിട്ടുണ്ട് അതിനാ എന്നെ വിളിക്കുന്നെ..."


ഓൻ അതിന്റെ പിന്നാലെ പോയതും നമ്മൾ എന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷ കൊണ്ട് അവരെ പിന്നാലെ വിട്ടു...


🙄പെണ്ണ് കാണിച്ചു കൊടുക്കുന്ന പാറ്റയെ കണ്ട് ഓൻ നമ്മളെ ഒന്ന് നോക്കിയതും നമ്മൾ വായും പൊളിച്ചു നിന്നു...


"അച്ചോടാ അതിനെ വേണം എന്നോ... എന്തായാലും ഉമ്മച്ചിടെ പേടി കിട്ടീലല്ലോ ഭാഗ്യം...അത് കഴിക്കാൻ പറ്റുന്നത് ഒന്നും അല്ല പിന്നെന്തിനാ അതിനെ എന്റെ മോളൂസിന്..."


"😕കഴിക്കാൻ ഒന്നും ആവില്ല അയിനെ കണ്ട് പേടിച്ചിട്ട് കളയാൻ ആവും..."


"പിന്നെ നീയല്ലേ പേടിക്കാൻ..."


എന്നും പറഞ്ഞു ഓൻ പതിയെ ചെന്നു അതിനെ കയ്യിൽ എടുത്തതും നമ്മൾ പിന്നിലേക്ക് നീങ്ങി...


"😌ഹി ഹി... അജു...താ..."


പെണ്ണ് അതിനെ വാങ്ങുന്നത് കണ്ട് നമ്മൾ വീണ്ടും കണ്ണും തള്ളി നിന്നു...😕ഇതിന് പേടിയും ഇല്ലേ...


"ഇപ്പൊ കണ്ടോ നിന്നെ പോലെ അല്ലെന്ന്... അല്ലേലും ഇതിനെ ഒക്കെ എന്താ ഇത്രക്ക് പേടിക്കാൻ അതിന് നിന്നെ ഒക്കെ പിടിച്ചു തിന്നാൻ പറ്റോ..."


"😓അത് പറക്കുമ്പോ തന്നെ എനിക്ക് അറ്റാക് വരും..."


"അതിനാ പേടി എന്ന് പറയുന്നേ...😍അല്ലേലും ആ പേടി കൊണ്ട് നമുക്ക് ഇപ്പൊ സ്റ്റാർസിനെ എങ്കിലും കിട്ടി...അങ്ങനെ എങ്കിലും നിന്റെ പേടി കൊണ്ട് ഉപകാരം ഉണ്ടായി..."


സുട്ടൂസ് ആണേൽ ഇളിച്ചു കൊണ്ട് അതിനെ കൊല്ലാകൊല ചെയ്യാ...😓നമ്മൾ അത് നോക്കി ഓനെ നോക്കി പേടിപ്പിച്ചു...


"ഇയാളെ അല്ലേ മോൾ...ഒന്നിനെയും പേടി കാണില്ലല്ലോ..."😏


"എന്റെ മോൾ തന്നെയാ..."


"അത് ഇപ്പോഴാണോ മനസ്സിൽ ആയത്... അയ്യേ..."


"😕ഡീ കോപ്പേ അത് എനിക്കറിയാം... അല്ലേലും നിനക്ക് മൂന്ന് കൊച്ചിനെ തരാൻ എന്നെ കൊണ്ടേ പറ്റൂ...അല്ലെങ്കിൽ ' നി കൊ ഞാ ചാ 'കേട്ടല്ലോ..."


"😌ഏയ്‌ എന്നെ കൊല്ലൊന്നും ഇല്ല...ന്നിട്ടാണോ ഒരുത്തി ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞപ്പോ അത് എന്റെ കൊച്ഛ് ആണ് എന്നും പറഞ്ഞു നടന്നത്..."


"😓അത് പിന്നെ... അല്ലേലും ഒരു അബദ്ധം ആർക്കും പറ്റും... എന്ന് കരുതി മോൾ കോഴി പണിക്ക് ഇറങ്ങേണ്ട..."


ഓൻ നമ്മളെ കലിപ്പോടെ നോക്കി പറഞ്ഞതും നമ്മൾ ഓനെയും പുച്ഛിച്ചു സുട്ടൂസിനെ നോക്കി...


യ്യോ ആ പാറ്റ അവളെ മേലേ കൂടി ഇഴയുന്നത് കണ്ട് പെണ്ണ് പൊട്ടി ചിരിക്ക... നമ്മൾ കണ്ണും തള്ളി നിന്നത് കണ്ട് ഓൻ അതിനെ കയ്യിൽ എടുത്തു...


"ഇനി നാളെ കളിക്കാട്ടോ..."


എന്നും പറഞ്ഞു ഓൻ അതിനെ കയ്യിൽ എടുത്തു നമ്മളെ ഒന്ന് നോക്കി... നമ്മൾ ഓനെ നോക്കി പുച്ഛിച്ചതും ഓൻ നമ്മളെ നേരെ അതിനെ എറിഞ്ഞു...


"😨യ്യോ എന്റുമ്മച്ചി..."


എന്നും പറഞ്ഞു നമ്മൾ ഒരു ഓട്ടം ആയിരുന്നു...🙄പേടിക്കേണ്ട എന്ന് വിചാരിച്ചാലും അതിനെ കാണുമ്പോ തന്നെ അലറി പോവാ... രണ്ടും കൂടി നമ്മളെ കളിയാക്കി ചിരിക്കാ...പേടിപ്പിച്ചു കൊല്ലാൻ നടക്കാ ജന്തു...😬



**********💞



"ഡീ കാലത്ത് എണീക്കണം... ഇപ്പൊ തന്നെ നിന്റെ ബാഗ് പാക്ക് ചെയ്യ്..."


നമ്മളെയും സ്റ്റാർസിന്റെയും ഡ്രസ്സ്‌ വെച്ച് കൊണ്ട് പറഞ്ഞതും പെണ്ണ് ഫോണും തോണ്ടി ഇരിക്കാ...


"ഡീ പറഞ്ഞത് കേട്ടില്ലേ..."


"ഞാൻ വെച്ചോളാ..."


🙄സ്റ്റാർസിനും പെണ്ണിനും ഒരു ചേഞ്ച്‌ ആയിക്കോട്ടെ എന്ന് കരുതി പോകാൻ സമ്മതിച്ചതാണ്... ഇതിപ്പോ പെണ്ണിന് വല്യ താല്പര്യം ഒന്നും ഇല്ലല്ലോ...


"ഡീ..."


"😏എല്ലാരേയും വെക്കുന്നില്ലേ പിന്നെന്താ എന്റെ ഡ്രെസ്സ് കൂടി വെച്ചാൽ... വർഗബേധം കാണിക്കരുത്..."


🙄വർഗബേധമോ... ഇതൊക്കെ ഇവൾ എപ്പോ പഠിച്ചു...


"ഇപ്പോഴെങ്കിലും നിനക്ക് മനസ്സിൽ ആയല്ലോ നീ വർഗ്ഗത്തിൽ പെട്ടത് അല്ലെന്ന്... ഞാൻ എന്റെയും സ്റ്റാർസിന്റെയും ഡ്രെസ്സ് വെച്ചിട്ടുണ്ട്... നീ എന്താന്ന് വെച്ചാൽ എടുത്തു വെക്ക്‌..."


"ഓഹ്..."😏


എന്നും മൂളി കൊണ്ട് പെണ്ണ് എല്ലാം കൂടി വാരി വലിച്ചു അതിലേക്ക് ഇട്ടു ബാഗ് അടച്ചു വെച്ചു...😕


"എടീ ഇങ്ങനെ വെക്കാൻ ആർക്കും പറ്റും... അടക്കി ഒതുക്കി വെക്ക്... ഇതിപ്പോ അതിൽ വല്ല പാമ്പ് കയറി കൂടിയാൽ പോലും കാണില്ലല്ലോ..."


"😕ഇയാൾ അപ്പൊ പാമ്പിനെ കണ്ടോ... അതോണ്ടാണോ എന്നോട് വെക്കാൻ പറഞ്ഞത്..."😓


"എന്റെ പൊന്ന് നിയ ഇത് കഴിഞ്ഞു വേണം ഒന്ന് ഉറങ്ങാൻ..."


"എന്റെ കഴിഞ്ഞു ഞാൻ ഉറങ്ങാൻ പോവാ..."


"😬മര്യാദക്ക് എടുത്തു വെക്കെടി കോപ്പേ..."


അത് കേട്ടതും പെണ്ണ് ഇളിച്ചു കൊണ്ട് എല്ലാം അടുക്കി വെക്കാൻ തുടങ്ങി...


"😏ഒന്ന് ഹെല്പ് ചെയ്താൽ എന്താ..."


" ഭർത്താവിന്റെയും മക്കളെയും കൂടി നീയാ ചെയ്യേണ്ടത് അത് വെച്ചു ഹെല്പ് ചെയ്തില്ലേ... ഇതും കൂടി ചെയ്താൽ നീ വല്ലാണ്ട് മടിച്ചി ആവും..."


"ഞാൻ മടിച്ചി തന്നെയാ സമ്മതിച്ചു ഇയാക്ക് എന്താ... എന്റെ കാര്യം നോക്കാൻ ഒക്കെ നിക്കറിയാം... എന്റെ ആവശ്യം ഇയാക്ക് വരും അപ്പൊ കാണാം..."


"😍ആവശ്യം ഒക്കെ ഉണ്ട് പക്ഷെ നീ മനസ് വർക്കുന്നില്ലല്ലോ..."


"😏അതെനിക്കറിയാം...അതോണ്ട് തന്നെയാ മനസ് വെക്കാതെ..."


എല്ലാം അറിയാം... പക്ഷെ ഒന്നും അറീല താനും...നമ്മൾ സ്റ്റാർസിനെ നോക്കിയതും മൂന്നും നല്ല ഉറക്കം ആണ്... പെണ്ണ് ആണേൽ മുഖം വീർപ്പിച്ചു ഡ്രെസ്സ് വെക്കാ... നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് പെണ്ണിനെ ഹെല്പ് ചെയ്തു...അത് കണ്ട് പെണ്ണ് കാര്യം മനസ്സിൽ ആവാതെ നമ്മളെ നോക്കി ചിരിച്ചു...


"അതേ സ്റ്റാർസ് നല്ല ഉറക്കാ... നമുക്ക് സ്നേഹിച്ചാലോ...മ്മ്..."😍


"😓ഇതിനാണോ നിക്കും തോന്നി പെട്ടെന്ന് എന്ത് പറ്റി എന്ന്...ഞാൻ ഇയാളോട് പിണക്കാ... ജെസിയും ശമിയും ഇല്ലല്ലോ ഇയാൾ അവരെ കൊണ്ടോവാൻ സമ്മതിക്കാത്തൊണ്ടല്ലേ..."


"😕നിങ്ങൾ നാലും കൂടിയാൽ നഴ്സറി പിള്ളേർ ഒരുമിച്ച് കൂടിയാൽ ഉള്ള അവസ്ഥ അല്ലേ... പിന്നെ നിങ്ങളെ നോക്കി നടക്കാൻ അല്ലേ ഞങ്ങൾക്ക് നേരം കാണൂ... എന്താ കാണിച്ചു വെക്കാ എന്ന് പറയാൻ ആവില്ലല്ലോ... അവളുമാരെ കെട്ടിയോന്മാർ തന്നെയാ പറഞ്ഞത് വെറുതെ എന്തിനാ വേലിയിൽ കിടക്കുന്ന വയ്യാവേലി എടുത്തു തോളിൽ ഇടുന്നെ ഞങ്ങൾ ഇല്ലെന്ന്... അത് എന്റെ കുറ്റം ആണോ പിന്നെ എന്നോട് പിന്നെങ്ങീട്ട് എന്താ കാര്യം..."


"😏ഞങ്ങൾ എന്ത് ചെയ്ത് എന്നാ... ഊട്ടിയിൽ പോയിട്ട് ഞങ്ങൾ രണ്ടാളും എന്തേലും ഇണ്ടാക്കിയാ... ഓഹ് ഒരു നല്ല കെട്ടിയോന്മാർ...കണ്ടാലും മതി..."


"അത് ഞങ്ങൾ കൂടെ തന്നെ ഉള്ളോണ്ട് അല്ലേ... ഇതിപ്പോ മക്കളും പെരന്റസും എല്ലാം കൂടി പോണത് അല്ലേ നിന്നെ ഒക്കെ കണ്ണിൽ എണ്ണ ഒഴിച്ചു നോക്കാൻ പറ്റി എന്ന് വരില്ല അത് കൊണ്ട് അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് ഒക്കെ കൊള്ളാം...അല്ലേ ഞാൻ അവിടെ ഇട്ടു വരും... ആരും വേണ്ടന്ന് പറയില്ല കാരണം നിന്നെപറ്റി എല്ലാർക്കും അറിയാലോ..."


"😒ഓഹ് ഇയാളെ കൂടെ വരുന്നതിലും ബേധം അവിടെ നിക്കുന്നതാ..."


🙄അവിടെ നിക്കാനോ...ഉള്ളിലിരിപ്പ് കൊള്ളാലോ...


"വൈകീട്ട് എങ്ങാനും പോയിക്കൂടെ... ഓഹ് കാലത്ത് എണീക്കേണ്ട കാര്യം ഓർക്കുമ്പോ ആണ്..."😓


"😍എന്നാൽ നമുക്ക് ഒരു കാര്യം ചെയ്താലോ...ഇന്ന് ഉറങ്ങണ്ട..."😉


"ഹ്മ്മ് അത് വേണ്ട... നിക്ക് നല്ല ഉറക്കം വരുന്നുണ്ട്..."


എന്നും പറഞ്ഞു പെണ്ണ് ബെഡിൽ കയറാൻ നിന്നതും പിടിച്ചു അവളെ നമ്മളെ നേർക്ക് നിർത്തി...


"ഇത്രയും നല്ല ചാൻസ് ഇനി കിട്ടി എന്ന് വരില്ല... നിന്നെ വിടാൻ തത്കാലം ഞാൻ ഉദ്ദേശിച്ചിട്ടില്ല..."


"അജു... നിക്ക്... നല്ല ഉറക്കം വരുന്നു..."


പെണ്ണ് തലയും ചൊറിഞ്ഞു പറഞ്ഞതും നമ്മൾ പെണ്ണിനെ പിടിച്ചു തറയിൽ കിടത്തി...അവളെ സൈഡിൽ ആയി കിടന്നു ആ കണ്ണുകളിലേക്ക് നോക്കി കിടന്നതും പെണ്ണ് നാണം കൊണ്ട് മുഖം തിരിച്ചു...😍അത് കൂടി കണ്ടതും നമ്മൾ പുഞ്ചിരിച്ചു കൊണ്ട് പെണ്ണിനെ ഉമ്മ വെക്കാൻ തുടങ്ങി...


അവളെ കയ്കൾ നമ്മളെ ചുറ്റി വരിഞ്ഞതോടെ നമ്മൾ അവളിലേക്ക് അമർന്നു...മതി വരാത്ത പോലെ അധരങ്ങൾ കോർത്തു പിടിച്ചു അവളിലേക്ക് ഇഴുകി ചേർന്നതും അവൾ നമ്മളെ പുഞ്ചിരിച്ചു കൊണ്ട് വരവേറ്റു...❣️


"😘ഐ ലവ് യൂ നിയ..."


"ഐ ലവ് യൂ ടു..."


എന്നും പറഞ്ഞു നമ്മളെ മുടിയിൽ കോർത്തു പിടിച്ചു അവളിലേക്ക് അടുപ്പിച്ചു...


തളർന്നു കൊണ്ട് പെണ്ണിനേയും നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടന്നു...❣️


അലാറം കേട്ടതോടെ പെണ്ണ് ഒന്ന് കൂടി നമ്മളെ ദേഹത്തേക്ക് ചുരുണ്ടു കൂടി...നമ്മൾ അവളെ മാറ്റി മനസ് ഇല്ലാത്ത പോലെ എണീറ്റ് സ്റ്റാർസിനെ നോക്കി...😍മൂന്നും നല്ല ഉറക്കം ആണ്...എന്തായാലും റൊമാൻസിന് തടസ്സം സൃഷ്ടിച്ചില്ല... അത് കൊണ്ട് കുറെയായി ഒഴിഞ്ഞു മാറുന്ന പെണ്ണിനെ കിട്ടി...😍


പെണ്ണിന്റെ കിടപ്പ് കണ്ട് പുതപ്പ് വലിച്ചു അവളെ മേലേ ഇട്ടു നമ്മൾ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി...🙄ഇനി ഇതിനെ എങ്ങനെ കുത്തി പോക്കും ആവോ... ഉറങ്ങിയാൽ തന്നെ തല പൊക്കാൻ മടിയാ...


"നിയ... എണീക്ക്..."


"ഫൈവ് മിനിറ്റ് അജു..."


"🙄നമുക്ക് പോകേണ്ടത് അല്ലേ... എണീക്ക് ബാക്കി വണ്ടിയിൽ ഉറങ്ങിക്കോടി ഞാൻ കൊച്ചുങ്ങളെ നോക്കിക്കോളാം..."


"😓ഹ്മ്മ് ഞാൻ വരുന്നില്ല..."


അതും പറഞ്ഞു പെണ്ണ് തല വഴി മൂടി പുതച്ചു കിടന്നു...


"ഡീ എണീക്ക്... നീ റെഡി ആയിട്ട് വേണം കൊച്ചുങ്ങളെ റെഡി ആക്കാൻ... പെട്ടെന്ന് നോക്ക്... നിന്റെ നിർബന്ധം കൊണ്ടല്ലേ ഞാൻ സമ്മതിച്ചത്... ഇനി മുടക്കാൻ ആവില്ല..."


"😴എന്നാ ഉച്ചക്ക് പോവാം..."


🙄ഉച്ചക്കോ... അത് വരെ ഉറങ്ങാൻ ആണോ പ്ലാൻ...


"ഞാൻ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് ഇടണോ നീ എണീക്കുന്നോ..."


"😪ഓഹ് ഉറങ്ങാനും വിടില്ല... കോപ്പ്..."


എന്നും പറഞ്ഞു പെണ്ണ് ഇരുന്നു കൊണ്ട് കയ് നീട്ടി മേലേക്ക് കൊണ്ട് പോയതും നമ്മൾ പെണ്ണിനെ വായും പൊളിച്ചു നോക്കി നിന്നു...😍


"അതികം പൊക്കേണ്ട... പണി പാളും..."


നമ്മൾ പറഞ്ഞതും സ്വയം ഒന്ന് നോക്കി പുതപ്പ് എടുത്തു മറച്ചു പിടിച്ചതും നമ്മൾ നന്നായി ഇളിച്ചു കൊടുത്തു...


"😕ഇയാൾ എന്താ ഡ്രെസ്സ് ഇട്ടു തരാന്നെ..."


"ഞാൻ തന്നെ ഏത് കോലത്തിൽ ആണെന്ന് എനിക്കെ അറിയൂ... പിന്നെയാ നിന്നെ നോക്കുന്നെ... എപ്പോഴാ ഉറങ്ങിയത് എന്ന് പോലും അറീല..."


"😓ഹ്മ്മ് ഉറങ്ങാൻ പോലും വിട്ടില്ല... ജന്തു... പോകേണ്ടത് അല്ലേ എന്ന് വിചാരിച്ചെങ്കിലും വെറുതെ വിടായിരുന്നു...ചുണ്ട് ഒക്കെ പൊട്ടീട്ടുണ്ട് എന്തൊരു കടി ആയിരുന്നു നീറിയിട്ട് വയ്യ..."


"അത് ശരി ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ...മോളും ഒട്ടും മോശം അല്ലായിരുന്നു...ആ കോന്ത്രൻ പല്ലിന്റെ പെർഫോമൻസ് എനിക്കും കിട്ടിയതാ..."


പെണ്ണ് ഒരു വളിച്ച ഇളിയോടെ നമ്മളെ നോക്കി...പെണ്ണിന്റെ നാണം ഒക്കെ നോക്കി നിന്നാൽ പണി പാളും എന്നുള്ളൊണ്ട് കൂടുതൽ വായി നോക്കാൻ നിന്നില്ല...🙄


"പോയി കുളിച്ചു വാ... എന്നെയും നോക്കി ഇരിക്കാതെ നമുക്ക് നൈറ്റ്‌ വിശദമായി നോക്കാന്നെ..."


"☹️പോടാ കോന്ത..."


എന്നും പറഞ്ഞു പെണ്ണ് ചമ്മിയതു മറച്ചു വെച്ച് ബാത്‌റൂമിൽ കയറി...


"അതേ അവിടെയും ഇവിടെയും ഒക്കെ നീറ്റൽ കാണും ഇനി അതിന് എന്നെ കുറ്റം പറയാൻ വന്നേക്കരുത്... അതിൽ നിനക്കും പങ്കുണ്ട്..."😍


"😒ഓഹ്... മതി എന്നെ നാറ്റിച്ചത്... ഇയാൾ ഒരു പുണ്യാളൻ... നിയ എന്നും വിളിച്ചു ഇനി വാ അപ്പൊ കാണാം..."


"😍ഓകെ..."


😬പെണ്ണ് കലിപ്പ് ആയതും നമ്മൾ പിന്നെ സൈലന്റ് ആയി...കലിപ്പ് കയറിയാൽ പിന്നെ ഉലക്ക കിട്ടിയാലും അത് നോക്കാതെ എടുത്തടിക്കും... നമ്മൾ സ്റ്റാർസിനെ ഒക്കെ ഉണർത്തി ഉമ്മ കൊടുത്തതും പെണ്ണ് ഇറങ്ങി വന്നു... പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചതും നമ്മൾ നന്നായി ഇളിച്ചു കൊടുത്തു...😌


ഞങ്ങൾ രണ്ടും ഒരു മഹാ യുദ്ധത്തിലൂടെ അങ്ങനെ സ്റ്റാർസിനെയും റെഡി ആക്കി എടുത്തു...


"അജു റെഡി ആയെങ്കിൽ കൊച്ചുങ്ങളെ ഇങ്ങ് താ... വെള്ളം നിറച്ച ടിന്നും കഴിക്കാൻ ഉള്ളതും എടുത്തു വെച്ചിട്ടുണ്ട്... നീ അതൊക്കെ എടുത്തു വണ്ടിയിൽ വെക്ക്..."


ഇത്ത പറഞ്ഞതും നമ്മൾ സ്റ്റാർസിനെ ഏൽപ്പിച്ചു എല്ലാം എടുത്തു വണ്ടിയിൽ വെച്ചു..റെഡി ആയി വന്നെങ്കിലും പെണ്ണ് മാത്രം ഇറങ്ങിയില്ല...🙄


"ഡീ മതി ഒരുങ്ങിയത്... വന്നേ..."


നമ്മൾ മുറിയിലേക്ക് നോക്കി പറഞ്ഞതും പെണ്ണ് സ്ടൂളിൽ കയറി ഷെൽഫിന് മുകളിൽ തപ്പുന്നത് കണ്ട് നമ്മൾ അടുത്തേക്ക് ചെന്നു...


"എന്റെ ഷൂ മേലെയാ ഉള്ളെ..."


"നീ ഇറങ്ങിക്കെ ഞാൻ എടുക്കാം..."


നമ്മൾ സ്ടൂളിൽ കയറി എടുത്തതും കണ്ണിലേക്ക്‌ എന്തോ പോയതും നമ്മൾ കണ്ണും ഇറുക്കി അടച്ചു ഷൂ കൊടുത്തു താഴേക്ക് ഇറങ്ങി... പെണ്ണ് നമ്മളെ ഒന്നും നോക്കാതെ അത് ഇടുന്ന തിരക്കിൽ ആണ്...


"ഇറങ്ങാം... യ്യോ എന്ത് പറ്റി അജു..."😪


"കരട് പോയതാ... ഞാൻ കഴുകി വരാം നീ ഇറങ്ങിക്കോ..."


"ഞാൻ ഊതി തരാം..."


പെണ്ണ് നമ്മളെ പിടിച്ചു നിർത്തി കണ്ണ് തുറന്നു പിടിച്ചു ഊതാൻ തുടങ്ങി...നമ്മൾ പെണ്ണിന്റെ ആദരങ്ങളിൽ നിന്നു വമിക്കുന്ന ചുടു നിശ്വാസത്തിൽ സ്വയം മറന്നു നിന്നതും...


"പോയോ..."


"മ്മ്..."😍


പെണ്ണിന്റെ അരയിൽ കൂടി കയ്യിട്ടു പിടിച്ചു മൂളി കൊണ്ട് അധരങ്ങളിൽ നിന്ന് കണ്ണെടുക്കാതെ അതിലേക്ക് ചുണ്ടുകൾ കോർത്തു പിടിച്ചു നുണയാൻ തുടങ്ങി...


"അജു... ഡാ..."🙈


അത് കേട്ടതും ഞങ്ങൾ രണ്ടും ഞെട്ടി കൊണ്ട് തിരിഞ്ഞു നിന്നു...അപ്പുക്ക നമ്മളെ നോക്കി എന്തോന്നടെ ഇത് ഇന്ന് ആക്ഷൻ കാണിച്ചതും നമ്മൾ വളിച്ച ഒരു ഇളി കൊടുത്തു... പെണ്ണ് അപ്പൊ തന്നെ ഇറങ്ങി ഓടിയതും നമ്മൾ പെണ്ണിന്റെ ഫോണ് കണ്ട് എ എടുത്തു പിറകെ വിട്ടു...


"ഇതിനൊക്കെ നേരവും കാലവും ഉണ്ട്... എല്ലാരും അവിടെ വെയിറ്റ് ചെയ്യുമ്പോ അവൻ ഇവിടെ റൊമാൻസ് നടത്തുന്നു..."


"🙄ഇതൊക്കെ ടൈം നോക്കി നടത്തേണ്ടത് ആണോ... നമുക്ക് എപ്പോൾ തോന്നുന്നു അപ്പൊ കൊടുക്കണം... അതാ എന്റെ പോളിസി..."😍


"😕വെറുതെ അല്ല മൂന്നെണ്ണം... ആക്രാന്തം കൊണ്ടാ..."


"😌ഇനിയും മൂന്നെണ്ണം കിട്ടിയാൽ എന്റെ പണി കുറഞ്ഞു..."


"😕ഈ വിവരം അവൾക്ക് അറിയോ..."


"അതൊക്ക അറിഞ്ഞു എങ്കിൽ എന്നെ ഏഴയലത്തു അടുപ്പിക്കോ...കിട്ടുമ്പോ അറിയട്ടെ..."


😕അതിന് ആള് നമ്മളെ വായും പൊളിച്ചു നോക്കി വണ്ടിയിൽ കയറി...ഇളിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ നോക്കി അങ്ങേര് നമ്മളെ ദയനീയമായി നോക്കി...


"😕പിന്നെ,,, ഒരിക്കൽ ആമ ഉറങ്ങിപോയെന്ന് കരുതി എന്നും അത് പ്രതീക്ഷിക്കേണ്ട..."


"എന്ന് വെച്ചാൽ..."


"ഒരിക്കൽ മൂന്ന് കിട്ടി എന്ന് കരുതി എപ്പോഴും കിട്ടല്ലേ ഒന്ന് പോടാ അവിടന്ന്...അതിന് വല്ല ട്രിക്കും ഉണ്ടോ... മോൻ അതും പഠിച്ചു ഇറങ്ങിയയ് ആണോ..."


അങ്ങേര് നമ്മളെ നോക്കി ചോദിച്ചതും നമ്മൾ നന്നായി ഇളിച്ചു കൊടുത്തു...😌


"യ്യോ ഒരു മിനിറ്റ് പാത്തുനോട് യാത്ര പറഞ്ഞു ഇപ്പൊ വരാം..."


എന്നും പറഞ്ഞു പെണ്ണ് ഇറങ്ങാൻ നിന്നതും ആള് മുന്നിൽ വന്നു...


"ഒരാൾ അവിടെ പിണങ്ങി ഇരിക്കാ...നസിയുടെ ഡേറ്റ് നാളെയാ അല്ലേ ഞങ്ങളും വന്നേനെ...പിന്നെ അവൻ പറഞ്ഞു ഞാൻ നാട്ടിൽ വന്നിട്ട് ഞങ്ങൾക്ക് എല്ലാർക്കും പോവാം എന്ന്... അത് കേട്ടപ്പോൾ ആണ് പാത്തൂന്റെ മുഖം ഒന്ന് തെളിഞ്ഞത്..."


"😌ഞാൻ പറഞ്ഞതാ പാത്തുനെയും  അൽത്താഫിനേയും കൂടെ വിളിക്കാന്ന്... അപ്പൊ പറയാ കെട്ട് കഴിയാതെ അവരെ കൊണ്ട് പോവുന്നത് ശരിയല്ലെന്ന്..."


"😁അത് പിന്നെ പറയണോ നിയ കെട്ടിന് മുന്നേ നിന്റെ വീട്ടിൽ കയറി വന്നു നിന്നെ കിസ്സ്‌ ചെയ്തവനാ ഇവൻ...പിന്നെ കുറച്ച് ദിവസം പ്രേമിക്കുന്ന പെണ്ണിനെ കൊണ്ട് നടക്കുമ്പോ എന്തൊക്കെ സംഭവിക്കും എന്ന് നിന്റെ കേട്ടോയോന് നന്നായി ഊഹിക്കാൻ പറ്റുന്നുണ്ടാവും.."


അപ്പുക്കാ നമ്മക്ക് ഇട്ടു നന്നായി വെച്ചതും പെണ്ണ് അടക്കം എല്ലാരും നമ്മളെ നോക്കി ഇളിച്ചു...😕


"നസിടെ ഡെലിവറി കഴിഞ അപ്പൊ ഞങ്ങളെ വിളിക്കണേ...പെണ്ണാണോ ആണാണോ എന്ന് അറിഞ്ഞിട്ട് വേണം ഉടുപ്പ് വാങ്ങിക്കാൻ..."


🙄അത് ഇവിടെ ഒന്നും കിട്ടില്ലേ... അവരോട് യാത്രയും പറഞ്ഞു വണ്ടി വിട്ടതും അമിയും ഉപ്പമാരും ഉമ്മച്ചിമാരും കയറിയതും പെണ്ണ് അപ്പൊ തന്നെ നെച്ചുനെയും കൊണ്ട് പിന്നിലേക്ക് മാറി ഇരുന്നു...


ഉമ്മച്ചിയും ഉപ്പച്ചിയും കുട്ടൂസിനെയും ടുട്ടൂസിനെയും കയ്യിൽ ആക്കിയതും സുട്ടൂസ് നമ്മളെ കയ്യിൽ ഇരുന്നു അമിടെ കയ്യിൽ ഉള്ള മിട്ടൂസിന്റെ അടുത്തേക്ക് ചെല്ലാൻ തുള്ളി കൊണ്ടിരുന്നു...ഞങ്ങൾ രണ്ടും അതുങ്ങളെ കളിയും നോക്കി തൊട്ടടുത്തായി ഇരുന്നു... രണ്ട് കെട്ടിയോൾമാറും കൊച്ചുങ്ങളെ ഒന്നും നോക്കാതെ തള്ളി മറിക്കുന്നുണ്ട്...🙄


ഇടക്ക് സ്റ്റോപ്പ് ചെയ്‍തത് കണ്ട് നമ്മൾ പെണ്ണിനെ തിരിഞ്ഞു നോക്കിയതും പെണ്ണ് എന്തിനാണെന്ന പോലെ തല നീട്ടി നോക്കുന്നത് കണ്ട് നമ്മൾ ഒന്ന് ചിരിച്ചു...


റാഷിയും മാലിയും കെട്ടിയോൾമാരെയും കൊണ്ട് കയറിയത് കണ്ട് പെണ്ണ് ചാടി എണീറ്റു...


"😕യ്യോ ഇങ്ങള് വരുന്നുണ്ടാ..."


"😕അതെന്താ ഞങ്ങൾ വന്നത് നിനക്ക് ഇഷ്ടായില്ലേ... നീ പറഞ്ഞത് കൊണ്ട് നിരാഹാരം കിടന്നാ കെട്ടിയോന്മാർ ഒന്ന് സമ്മതിച്ചത്...നീ ഇങ്ങനെ ചോദിക്കും എന്ന് ഞങ്ങൾ കരുതീല..."😓


"😕യ്യോ അതല്ലെടി... ഈ അജു പറഞ്ഞു ഇങ്ങളെ കെട്ടിയോന്മാർ ഇങ്ങള് വയ്യാ വേലി ആണെന്നും എവിടെയും കൊണ്ടോവാൻ പറ്റില്ലെന്നും നഴ്സറി കുട്ടികളെക്കാൾ കഷ്ടം ആണെന്നും ഒക്കെ... പിന്നെ പെട്ടെന്ന് നിങ്ങളെ കണ്ടപ്പോൾ ഞാൻ ചോയ്ച്ചതാടി..."


🙄അത് രണ്ടും പല്ലും കടിച്ചു കെട്ടിയോന്മാരെ നോക്കുമ്പോ അവർ രണ്ടും നമ്മളെ ഒരു നോട്ടം ആയിരുന്നു...😕


"😁ഒരു സർപ്രൈസ്‌ തന്നതാടി... നീ വേണ്ടാത്തത് പറയാതെ അവിടെ അടങ്ങി ഇരിക്ക്... നീയല്ലേ ഇന്നലെ കൂടി ഇവര് ഇല്ലാത്ത കൊണ്ട് മൂഡില്ല എന്നൊക്കെ പറഞ്ഞത്..."


"😒ഇതിപ്പോ ഞങ്ങൾ സെൽഫി എടുത്തു ഇങ്ങള് കാണാൻ സ്റ്റാറ്റസ് ഇട്ടത് വെറുതെ ആയില്ലേ...എന്തൊക്കെ പ്ലാൻ ആയിരുന്നു എല്ലാം പോയി..."


🙄ഇതിന് ഒരു മാറ്റവും ഇല്ലടെ എന്ന പോലെ അവറ്റകൾ നമ്മളെ ഒന്ന് നോക്കി... ഇതിപ്പോ അവിടവിടെ ആയി ചിതറികിടക്കുന്ന സീറ്റ് കണ്ട് അവർ എവിടെ ഇരിക്കണം എന്ന പോലെ നിന്നു...


"🙄ഒരു കാര്യം ചെയ്യാം... കപ്പിൾസ് ആയി ഇരിക്കാം അല്ലാതെ ഇരിക്കാൻ ആവില്ല..."


ട്രാവലിങ് വാൻ നിറയാൻ മാത്രം ആള് ഇല്ലെങ്കിലും ഇതിപ്പോ വണ്ടിനിറഞ്ഞിരിക്കാ...നമ്മൾ പെണ്ണിനെ വിളിച്ചതും പെണ്ണ് മൈൻഡ് ഇല്ല...


"ഇങ്ങള് അമിക്കാടെ കൂടെ ഇരുന്നോ ഞാൻ നെച്ചുന്റെ കൂടെയാ... അപ്പൊ കപ്പിൾ ആയില്ലേ... റാഷിക്കയും മാലിക്കയും ഒന്നിച്ചു ഇരിക്കട്ടെ കെട്ടിയോൾമാർ ഇവിടെയും ഇരുന്നോട്ടെ വേറൊരു കപ്പിൾ..."


നാലും ലോങ്ങ്‌ സീറ്റിൽ ഇരുന്നതും നമ്മൾ അവരെ മുന്നിൽ ഉള്ള സീറ്റിൽ രണ്ടിനെയും നോക്കി ഇരുന്നു... അപ്പുക്കയും ഇത്തൂസും കപ്പിൾ ആയി ഇരുന്നതും ഉപ്പച്ചിമാരും ഉമ്മച്ചിമാരും അത് പോലെ ഇരുന്നു... അനുട്ടിയും അച്ചുട്ടനും ഒരു സീറ്റിൽ ഇരുന്ന് ഗെയിം കളിയാ... ഈ കുരിപ്പിനു ഫ്രണ്ട്‌സിനെ കിട്ടിയാൽ പിന്നെ ബോധം കാണില്ല...😕


പെണ്ണിന്റെ സൗണ്ട് ഒന്നും കേൾക്കാത്തൊണ്ട് തിരിഞ്ഞു നോക്കിയതും പെണ്ണ് നെച്ചുന്റെ തോളിൽ തലയും വെച്ചു പൊരിഞ്ഞ ഉറക്കം ആണ്...ബാക്കി മൂന്നും തള്ളുന്ന തിരക്കിൽ ആണ്...


"🙄ഇന്നലെ ഉറങ്ങിയില്ല എന്ന് തോന്നുന്നു... കൂർക്കം വലി ഇവിടെ കേൾക്കാം..."


"അത് പിന്നെ ഡ്രെസ്സ് ഒക്കെ എടുത്തു വെച്ചു കിടക്കുമ്പോൾ പന്ത്രണ്ട് കഴിഞ്ഞു... നോക്കുമ്പോ ഇതുങ്ങൾ നല്ല ഉറക്കവും... കിട്ടിയ ചാൻസ് മുതലാക്കി..."


"ഒരു യാത്ര പോവല്ലേ ഉറങ്ങിക്കോട്ടെ എന്ന് കരുതിക്കൂടെ..."


"അതിന്റെ ഗുണം കണ്ടില്ലേ ചെവിതല കേൾക്കാൻ പറ്റി...നീ എണീറ്റെ..."


നമ്മൾ പെണ്ണിന്റെ തല മെല്ലെ പൊക്കി അവളെ മാറ്റി പെണ്ണിന്റെ തല നമ്മളെ മടിയിൽ വെച്ചു അവിടെ ഇരുന്നു...അവളുമാരെ കെട്ടിയോന്മാരെ കൂടെ ഇരുത്തി അമി അവളെയും കൊണ്ട് നമ്മളെ അടുത്തായി ഇരുന്നു...



*********💃



ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ കുറെ ടൈം ആയി നടക്കുന്നു... സ്റ്റാർസിനെ എടുക്കാൻ ആളുള്ളോണ്ട് നമ്മൾ ഫ്രീ ആയി അങ്ങ് നടന്നു...😌


"😓ഇത് എവിടെക്കാ ഈ പോണെ കുറെ നേരായല്ലോ ഈ കുന്നും മലയും കേറാൻ തുടങ്ങീട്ട്...കാൽ കടഞ്ഞു..."


"കൂട്ടത്തിൽ പ്രായം നിനക്കാണല്ലോ അപ്പൊ കാൽ കടയും..."


🙄കാൽ കടയുന്നതിനു പ്രായം ഒക്കെ ഇണ്ട... നമ്മൾ ഓനെയും പുച്ഛിച്ചു കാണിച്ചു നടന്നതും എല്ലാരും നിന്നത് കണ്ട് നമ്മൾ അവരെ അടുത്തേക്ക് ഓടി...


മലമുകളിൽ നിന്നും താഴേക്ക് ഒഴുകുന്ന വെള്ളചാട്ടം കണ്ട് നമ്മൾ എല്ലാരേയും പോലെ സെൽഫി എടുക്കാൻ തുടങ്ങി...😕വീണ്ടും വന്നു കെട്ടിയോന്മാരെ കൂടെ ഇരുന്നതും നമ്മൾ ഉറങ്ങി...രാത്രി ആയി ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി റൂം എടുക്കാൻ പോയതും നമ്മൾ ഓടി ചെന്നു അജുനെ തോണ്ടി...


"ഉമ്മച്ചിമാർക്കും ഉപ്പച്ചിമാർക്കും സപ്പറേറ് റൂം എടുത്തോ... നങ്ങക്ക് അഞ്ചാൾക്കും ഒരുമിച്ചും ഇങ്ങള് അഞ്ച് ആണുങ്ങളും ഒരുമിച്ചും ...ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ... എങ്ങനെ ഇണ്ട് നല്ലതല്ലേ..."😌


"മ്മ് വളരെ നല്ലത്...അപ്പൊ കൊച്ചുങ്ങൾ എട്ടിനും കൂടി വേറെ ഒരു റൂം കൂടി എടുക്കാം...അതാ ഏറ്റവും നല്ലത്..."


😕യ്യോ ഇവന് ഭ്രാന്ത് ആയാ...നമ്മൾ വായും പൊളിച്ചു ഇരുന്നതും ഓൻ നമ്മളെ കയ്യും പിടിച്ചു മുറിയിൽ ചെന്നപ്പോൾ ആണ് ഓൻ ആക്കിയത് ആണെന്ന് മനസ്സിൽ ആയത്...


സ്റ്റാർസിനെയും കുളിച്ചു ഓന്റെ കുളിയും കഴിഞ്ഞു നമ്മൾ കുളിക്കുമ്പോ ആണ് ഒരു സൗണ്ട് കേട്ടത്...😨യ്യോ എലി... നമ്മൾ പെട്ടന്ന് അലറി കൊണ്ട് തുള്ളിയതും അത് ഒരു ഹോൾ വഴി പോയി...😲ഇത് ആ കോപ്പ് അജു നാട്ടിന്നു കൊണ്ട് വന്നത് ആവോ...നമ്മളെ വീഴ്ത്താൻ...🙈അല്ലേ തന്നെ നമ്മൾ മൂക്കും കുത്തി വീണിരിക്കാ... പിന്നെ ഇതെന്തിനാ പടച്ചോനെ...🙄


"എന്തായിരുന്നു അകത്ത് പരിപാടി...ആരോടായിരുന്ന് കിന്നാരം പറച്ചില്..."


"😬ഇയാൾ എന്തിനാ എലിയെ പിടിച്ചു ബാത്‌റൂമിൽ ഇട്ടെ... പേടിച്ചു മനുഷ്യൻ ചാകാനായി... ന്നിട്ട് ചോയ്ക്കുന്നത് കേട്ടില്ലേ..."


"🙄എലിയാ... ഞാനോ... എന്തിന്..."


"😏അത് തന്നെയാ ഞാനും ചോയ്ക്കുന്നെ... എപ്പോളും ട്രിപ്പ് പോകുമ്പോ ഓരോ ജീവിയെയും കൊണ്ട് പോവാന്ന് വല്ല നേർച്ചയും ഇണ്ടോ..."


"😌അത് പിന്നെ നീ എന്റെ തലയിൽ ആയിപോയില്ലേ... അപ്പൊ പിന്നെ കൊണ്ട് പോയല്ലേ പറ്റൂ..."


😬ഓന്റെ ഒടുക്കത്തെ ചളി കേട്ട് നമ്മക്ക് വല്ലാണ്ട് കലിപ്പ് കയറി... അല്ലേ തന്നെ ഹാർട്ട്‌ ഇപ്പോഴും പിടക്കാ...


"ദേ വല്ലതും എടുത്തു ആ തലമണ്ട ഞാൻ തല്ലി പൊളിക്കും... മനുഷ്യൻ ഇവിടെ പേടിച്ചു ചാകാൻ ആയപ്പോൾ ആണ് ഓന്റെ ഒടുക്കത്തെ ചളി... ഇയാൾ അല്ലേ എലിയെ പിടിച്ചു അകത്തേക്ക് ഇട്ടത്..."


"എടീ ഞാൻ അല്ല... അല്ലേലും ഞാൻ എന്തിനാ ഇപ്പൊ എലിയെ പിടിച്ചിടുന്നെ... ഞാൻ ഇപ്പൊ അതിനകത്ത് നിന്ന് വന്നത് അല്ലേ ഉള്ളൂ അത് വരെ അവിടെ ഒരു എലിയും പുലിയും ഒന്നും ഇല്ലല്ലോ..."


"🤔അപ്പൊ പിന്നെ അത് എവിടുന്ന് വന്നു... ഇനി വല്ലവനും വേഷം മാറി വന്നത് ആവോ അതാണേൽ ഞാൻ കുളിക്കുന്നത് ഒക്കെ കാണെംചെയ്തു..."😪


"എവിടെ... കാണുന്നില്ലല്ലോ..."


ഓൻ അകത്തു കയറി ചുറ്റിലും നോക്കി ചോദിച്ചു...


"ദാ ആ ഹോൾസ് കണ്ടോ അതിലേക്ക് പോയി..."


"🙄ഓഹ് എന്നാൽ എലി തന്നെയാ...അല്ലാതെ മനുഷ്യന് അത് വഴി പോവാൻ പറ്റില്ലല്ലോ..."


"😕അപ്പൊ അത് ഞാൻ കുളിക്കുന്നത് കണ്ടതോ...നിക്ക് ഇയാളെ തന്നെയാ ഡൌട്ട്... എന്നെ കാണുമ്പോ മാത്രം അത് വരാൻ നിക്കല്ലേ..."


"നിന്റെ കുളി സീൻ കാണാൻ വന്നതാവും...പാവല്ലേ ജീവിച്ചു പൊക്കോട്ടെ..."


"😓അപ്പൊ ഇയാൾ കൊണ്ട് വന്നത് തന്നെയാ അല്ലേ ഇങ്ങനെ പറയോ...അന്ന് പാറ്റ ഇന്ന് എലി അല്ലേ..."


"അന്ന് ഫസ്റ്റ് നൈറ്റ്‌ നടത്താൻ ഉള്ള ആകാംക്ഷ കൊണ്ട് ചെയ്തത് അല്ലേ... ഇന്ന് ഞാൻ ഒന്ന് റൊമാൻസിക്കാൻ വന്നാൽ നീ എന്നെ കേറി പീഡിപ്പിക്കും... പിന്നെ എന്തിനാ ഇപ്പൊ എലിടെയും പാറ്റയുടെയും ഒക്കെ ഹെല്പ്..."


"😒ഞാൻ പീഡിപ്പിക്കൊന്നും ഇല്ല... പിന്നെ നിക്ക് അതല്ലേ പണി... ഒന്ന് മാറിക്കെ..."


കോപ്പ് പറയുന്നത് കേട്ടില്ലേ...ഓന്റെ  ഉള്ളിലിരിപ്പ്  മനസ്സിൽ ആയോണ്ട് നമ്മൾ ഓനെയും തള്ളി മാറ്റി മുടിയും കെട്ടി സ്റ്റാർസിനെ ഒന്ന് നോക്കി...🙄അതുങ്ങൾ നല്ല കളിയാ...


😓നമ്മൾ എവിടെ പോയാലും എന്തേലും ഇണ്ടാവും പേടിപ്പിക്കാൻ ആയിട്ട്...വെറുതെ ഓൻ ആണെന്ന് തെറ്റിധരിച്ചു...


നമ്മൾ അങ്ങുങ്ങളെ ഫീഡിങ് ചെയ്തു ഉറക്കാൻ ഇരുന്നതും കോപ്പ് നമ്മളെയും നോക്കി ഇരിപ്പ് ആണ്...നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ അതുങ്ങളെ ഉറക്കി ബെഡിൽ കിടത്തി...


"😍കൂൾ ആൻഡ് നൈസ് പ്ലേസ് അല്ലേ...നല്ല മൂഡ്..."


"🙄അയിന്..."


"കുന്തം... എന്താണെന്ന് പറഞ്ഞു തരാം..."


ഓൻ നമ്മളെ പിടിച്ചു ഓന്റെ നെഞ്ചിൽ ഇട്ടതും നമ്മൾ നെഞ്ചിൽ നല്ല കുത്ത് വെച്ച് കൊടുത്തു...


"😏പാവല്ലേ എന്ന് കരുതി സ്നേഹിക്കാന്ന് കരുതീതാ...ഇനി കണ്ടോ ഞാൻ എന്താ ചെയ്യാൻ പോണെ എന്ന്..."


നമ്മൾ ഓനെയും പുച്ഛിച്ചു എണീറ്റതും ഓൻ വീണ്ടും നമ്മളെ പിടിച്ചു മേലേ ഇട്ടു...


"ഞാൻ നിന്റെ കലിപ്പ് കാണാൻ വേണ്ടി പറഞ്ഞത് അല്ലേ..."😍


😓അവസരവാദി പറയുന്ന കേട്ടില്ലേ... നമ്മളെ കയ് പിടിച്ചു വെച്ചതും നമ്മൾ കിടന്നു പിടച്ചിട്ട് കാര്യമില്ല എന്ന് കരുതി അടങ്ങി കിടന്നു...


"ഡീ നിയകുട്ടി അപ്പൊ സമ്മതിക്കില്ലേ..."


"😏ഇല്ല... ആദ്യം ഈ സ്വഭാവം ഒന്ന് മാറ്റാൻ നോക്ക് ന്നിട്ട് മതി..."


"😍നീ കൂടെ ഉള്ളിടത്തോളം അത് മാറ്റാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല...അത് കൊണ്ട് പകൽ മുഴുവൻ കലിപ്പ് ആയാലും നൈറ്റ്‌ ഞാൻ നിന്നെ സ്നേഹിച്ചു കൊല്ലും അത് പോരെ..."


"പോരാ..."


"പിന്നെ...?"


"😍എന്നെ പകൽ എത്ര വഴക്ക് പറയുന്നോ അത്രയും..."


"അത്രയും...?"


"അത്രയും കിസ്സ്‌ വേണം..."


"😉എടീ കള്ളി...പിന്നെ നിനക്ക് അതിനെ നേരം കാണൂ..."


"ന്നെ വഴക്ക് പറയുമ്പോ നിക്ക് എന്ത്‌ മാത്രം സങ്കടം ഇണ്ടെന്ന് അറിയോ... അതൊക്കെ ഇയാൾ ഉമ്മ വെക്കുമ്പോ ആണ് പോന്നെ... അതോണ്ടല്ലേ..."


"അങ്ങനെ ആണെങ്കിൽ നീ എന്നെ എന്ത് മാത്രം ദേഷ്യം പിടിപ്പിക്കുന്നോ അതിന് മാത്രം നീ എനിക്കും കിസ്സ്‌ തരണം..."


😕യ്യോ അങ്ങനെ ആണേൽ നേരം വെളുക്കുന്നത് വരെ ഇവനെ ഉമ്മ വെക്കാനെ നേരം കാണൂ...ഇത്തിരി നന്നായേക്കാം...😌ഒരു വഴക്കും കേൾപ്പിക്കാതെ നോക്കണം എന്നാൽ ഒന്നും അങ്ങോട്ട് കൊടുക്കേണ്ട... അപ്പൊ ഓൻ സസി...😁


"എന്താ ഒരു ആലോചന..."


"അപ്പൊ ഞാൻ സൈലന്റ് ആയി നിന്നാൽ ഒന്നും തരേണ്ടല്ലോ അല്ലേ..."


"🙄അതിനൊക്കെ നിനക്ക് പറ്റോ..."


"പിന്നല്ലാണ്ട്... ഇയാൾ കണ്ടോ ഞാൻ ആരാണെന്ന്..."


"😍അതിന് തന്നെയാ പോണെ... അപ്പൊ കാണട്ടെ..."


ഓൻ നമ്മളെ തിരിച്ചു ബെഡിൽ കിടത്തി ഉമ്മ വെച്ചോണ്ട് ചോദിച്ചതും നമ്മൾ കണ്ണും അടച്ചു കിടന്നു...🙈ഓൻ നമ്മളെ ഇങ്ങനെ സ്‌നേഹിക്കുമ്പോൾ എങ്ങനാ വേണ്ടെന്ന് പറയുന്നേ...❣️


കാലത്ത് റെഡി ഞങ്ങൾ എല്ലാരും ഇറങ്ങിയതും ബാക്കി ഉള്ളത് വരാൻ വേണ്ടി ചുവരും ചാരി നിക്കുമ്പോ ആണ് ഒരുത്തൻ നമ്മളെ ഇടിച്ചു  വീഴ്ത്താൻ ആക്കി പോയത്...


😬ഇപ്പൊ താഴെ പോയേനെ... ജന്തു... രണ്ട് തെറി വിളിക്കാൻ തോന്നി എങ്കിലും പേടിഉള്ളോണ്ട് വെറുതെ വിട്ടു...ഫോണിൽ കുറുകിയാ നടപ്പ് ജന്തുന്റെ... അല്ലേലും ഓന് മലയാളം അറിയോ... ഏതായാലും ഒന്ന് ടെസ്റ്റ്‌ ചെയ്തേക്കാം...🙄


"മരപട്ടി കണ്ണ് കാണുന്നില്ലേ ജന്തുന് അലവലാതി..."😬


😕നമ്മൾ  പതുക്കെ  പറഞ്ഞതും ഓൻ തിരിഞ്ഞു നോക്കിയതും അപ്പൊ തന്നെ നമ്മൾ ഫോണും കാതിൽ വെച്ച് ആക്ഷൻ ഇട്ടു...😲അല്ലേ ഇപ്പൊ നമ്മളെ ഓൻ കൊന്നേനെ...മലയാളം അറിയായിരിക്കും...ആ അജു കുരിപ്പ് ആണേൽ അമിക്കാടെ ചെവി കടിച്ചു തിന്നാ...നമ്മൾ ഓനെ നോക്കിയതും ഓൻ നമ്മളെ അടുത്തേക്ക് വന്നു...


"ഇവിടെ നിക്ക്... അല്ലേ പോന്നവരും വരുന്നവരും മുട്ടി നോക്കും..."


ഓൻ നമ്മളെ പിടിച്ചു ഒരു മൂലയിൽ നിർത്തി കൊണ്ട് പറഞ്ഞു...🙄നമ്മൾ എന്താ ചെണ്ടയാണോ...


ബാക്കി ഉള്ളത് കൂടി വന്നതും നമ്മൾ നെച്ചുന്റെ കൂടെ ഇരിക്കാൻ നോക്കി എങ്കിലും അപ്പോഴേക്കും ഓൻ നമ്മളെ ഓന്റെ അടുത്ത് പിടിച്ചു ഇരുത്തിയിരുന്നു...😏


"എപ്പോഴും ഞാൻ ഇയാളെ കൂടെ അല്ലേ... ഫ്രണ്ട്‌സിനോട് ഒന്ന് മിണ്ടാൻ പോലും പറ്റില്ലാന്ന് വെച്ചാൽ ഇത് എന്തൊരു കഷ്ടാ..."😪


"ഈയൊരു കരാറിൽ ആണ് നിന്നെ ഒക്കെ കൊണ്ട് വന്നത്... ഇപ്പൊ തന്നെ നോക്കാൻ കൊച്ചുങ്ങൾ ഉണ്ട്... അതിന്റെ കൂടെ നിന്നെ ഒക്കെ നോക്കാൻ പറ്റി എന്ന് വരില്ല...ഭാര്യമാർ ഒക്കെ ഭർത്താവിന്റെ കൂടെ നിന്നോണം..."


😕ഞങ്ങൾ നാലും പരസ്പരം ഒന്ന് നോക്കി... ഇത് ഒരുമാതിരി പണി ആയിപ്പോയി...


നമ്മൾ പുറത്ത് നോക്കി ഇരുന്നതും തമിഴിൽ എഴുതി വെച്ച ബോർഡ് കണ്ട് അത് വായിക്കാൻ നോക്കി...മർജാൻ കാക്കു ഇണ്ടാരുന്നേൽ മൊത്തം വായിപ്പിക്കാം ആയിരുന്നു...സൈഡിൽ നിന്നും നെച്ചു നമ്മളെ തോണ്ടിയതും നമ്മൾ ഓളെ നോക്കി... ഓൾ അപ്പൊ പുറത്തേക്ക് ചൂണ്ടി കുതിരവണ്ടി കാണിച്ചു തന്നതും നമ്മൾ ഇതിപ്പോ എന്തിനാ എന്ന പോലെ ഓളെ തന്നെ നോക്കി...🙄


"ഞാൻ പണ്ട് ടൂർ പോയപ്പോൾ ഇങ്ങനെ ഉള്ള വണ്ടീൽ കേറീട്ടുണ്ട്..."😌


"😌നീ ആ വണ്ടീൽ അല്ലേ ഞാൻ ആ കുതിരന്റെ മേലേ കേറീട്ടുണ്ട്..."


"😕ഉള്ളതാണോ..."


"മ്മ്...എണീറ്റ് നോക്കുമ്പോ കുതിര പോയിട്ട് കു വരെ ഇല്ല..."


"🙄സ്വപ്നത്തിൽ ആണോ..."


"😕പിന്നല്ലാണ്ട് നേരിട്ട് കേറാൻ നിക്കെന്താ വട്ടാണോ... അതിന് വിവരം ഇല്ലാത്തതാ എപ്പോഴാ താഴെ ഇടുന്നെ എന്ന് പറയാൻ പറ്റില്ല..."


"😋നമുക്ക് ഇറങ്ങിയാൽ പാനീ പൂരി കഴിക്കണം അല്ലേ... എന്തൊരു ടേസ്റ്റ് ആണെന്ന് അറിയോ..."


"😌ആ അത് വേണേൽ നോക്കാം... നീ അങ്ങനെ ഉള്ള നല്ല കാര്യം വല്ലതും പറ..."


നമ്മൾ തിരിഞ്ഞു ഇരുന്നു പാനീ പൂരി മൊത്തത്തിൽ ഒന്ന് നോക്കി...


"അജു നിക്ക് ഇറങ്ങിയാൽ പാനീ പൂരി വേടിച്ചു തരോ..."


"അതൊക്കെ ഇവിടെ ഉള്ള അഴുക്കും പൊടിയും പാറി പിടിച്ചത് ആടി... വേറെ വല്ലതും വാങ്ങി തരാം..."


😪ഇതിപ്പോ നമ്മൾ എന്തിനാ ഈ കോപ്പിന്റെ കൂടെ ഇറങ്ങിപുറപ്പെട്ടെ...😌യ്യോ നമ്മളെ ബാപ്പച്ചിയും മൂത്താപ്പയും അല്ലേ ആ ഇരിക്കുന്നെ... ഇന്ന് ഞാൻ അതുങ്ങളെ മുടിപ്പിക്കും...😍നമ്മൾ രണ്ടാളെയും നോക്കി നന്നായി ഇളിച്ചു... ഇറങ്ങി കഴിഞ്ഞു ആവശ്യം ഉള്ളതാ...



***********💞



എല്ലാരും ഇറങ്ങിയതും പെണ്ണ് നോക്കുന്നത് തിന്നാൻ ഉള്ള ഐറ്റംസ് ആണ്...🙄ഇവിടെ എന്തോരം കാഴ്ചകൾ ഉണ്ടായാലും കുറുക്കന്റെ കണ്ണ് കോഴികൂട്ടിൽ തന്നെ എന്ന് പറഞ്ഞ പോലെയാ...


"🤔ഹെയ്ഷ് ഒന്നും വായിക്കാനും പറ്റുന്നില്ല... ഇത് എവിടെയാ അജു..."


"ഇതാണ് മൈസൂർ... നമ്മൾ പാലസ് കാണാൻ ആണ് ഇങ്ങോട്ട് വന്നത്..."


"😕ഓഹ്... അല്ല ഇതെന്തിനാപ്പോ നമ്മൾ കാണുന്നെ..."


🙄അതിന് നമ്മൾ കൂടെ ഉള്ളവരെ ഒക്കെ ഒന്ന് നോക്കി... വല്ല ആവശ്യവും ഉണ്ടായിരുന്നോ അപ്പുക്കാ...


"ഹിസ്റ്ററിയിൽ ഒക്കെ പഠിച്ചത് അല്ലേ ഒന്ന് കണ്ടെച്ചു പോകാന്നെ... ഭാവിയിൽ പിള്ളേർക്ക് പഠിപ്പിച്ചു കൊടുക്കാലോ..."


"😓എവിടെ പോയാലും പഠിപ്പ്...ഇതിനേക്കാൾ ബേധം കോളേജിൽ അല്ലേ അതാവുമ്പോ ഇത്രക്ക് യാത്ര ചെയ്യേണ്ടല്ലോ..."


സൈലന്റ് ആയി നിക്കും എന്ന് പറഞ്ഞ കോപ്പാണ്... ഇവളെ ഡൌട്ട് ഇന്നെങ്ങാനും തീരുവോ എന്തോ...


"നിങ്ങൾ ഇവിടെ നിക്ക്... ഞങ്ങൾ പോയി ടിക്കറ്റ്‌ എടുത്തു വരാം..."


സുട്ടുസിനെ പെണ്ണിന്റെ കയ്യിൽ കൊടുത്തു ഞാനും അമിയും അപ്പുക്കയും ടിക്കറ്റ് എടുക്കാൻ പോയി...


ടിക്കറ്റും ആയി വന്നതും നിർത്തിയിടത് ഒറ്റഒരെണ്ണം ഇല്ല... റാഷിയും മാലിയും എന്തോ പോയ ആരെയോ പോലെ നിന്നത് കണ്ട് ഞങ്ങൾ അങ്ങോട്ട് ചെന്നു...


"എല്ലാം എവിടെ...?"


"ദോണ്ടെ അവിടെ... പാനീ പൂരി എന്നും പറഞ്ഞു പോയതാ ആ കട മുഴുവൻ അകത്താക്കിയിട്ടുണ്ട്...മൂന്ന് ഉപ്പച്ചിമാരും ഇത്തിരി വെള്ളം കുടിക്കേണ്ടി വരും അവിടന്ന് ഇറങ്ങികിട്ടാൻ..."


😬ഇതൊക്കെ ആ കോപ്പ് ഒറ്റ ഒരുത്തി കാരണം ആവും... നമ്മൾ അടുത്ത് ചെന്നതും മൂന്ന് ഉപ്പച്ചിമാരും നമ്മളെ ദയനീയമായി ഒന്ന് നോക്കി...


"😬എടീ നിന്നോടൊക്കെ അല്ലേ പറഞ്ഞത് ഒരു അലമ്പും ഉണ്ടാക്കരുത് എന്ന്... ഒരു അഞ്ച് മിനിറ്റ് കണ്ണ് തെറ്റുമ്പോഴേക്കും നീയൊക്കെ തുടങ്ങി അല്ലേ..."


"🙄അയിന് ആര് അലമ്പുണ്ടാക്കി...ഞങ്ങൾ ഒരു അലമ്പും ഇണ്ടാക്കാതെയാ ഇത് കഴിക്കുന്നേ അല്ലേ മൂത്താപ്പ..."


"🙄അത് ശരിയാ അലമ്പ് ഒന്നും ഉണ്ടാക്കീട്ടില്ല..."


പല്ലും കടിച്ചു പിടിച്ചു കുരിപ്പിനെ നോക്കി എങ്കിലും വല്യ കുലുക്കം ഒന്നും ഇല്ലാതെ അതും അകത്താക്കി ഇറങ്ങികിട്ടി...😪ഈ ട്രിപ്പ് എന്ന പരിപാടിക്കെ ഇനിയില്ല...


അകത്തേക്ക് കയറാൻ ക്യു നിന്നതും നമ്മൾ പെണ്ണിനെ പിടിച്ചു മുന്നിൽ നിർത്തി... പിന്നിൽ ആവുമ്പോ എന്ത് ഒപ്പിച്ചു വെക്കുന്നു പറയാൻ ആവില്ല...


"യ്യോ ഈ ചങ്ങായി എന്താ പറയുന്നേ..."🙄


"ഷൂ ഊരി കൊടുക്കെടി..."


"😕തൊള്ളയിരം രൂപേടെ ഷൂ ആണ്... ഞാൻ കൊടുക്കൂല... പിന്നെ ഞാൻ എന്താ ഇടാ... ഇത് ലേഡീസ് ഷൂ അല്ലേ... ഇയാക്ക് എന്തിനാ അത്...ഇങ്ങനെ ആണേൽ ചെരിപ്പ് ഇട്ടാൽ മാതിയെന്നു..."


"🙄ഓഹ് എടീ  ഇറങ്ങുമ്പോൾ തിരിച്ചു തരും...അകത്തേക്ക് കയറുമ്പോ ഇതൊന്നും ഇടാൻ പറ്റില്ല അത് കൊണ്ടാ... ഇത്രയും ജനകൂട്ടം ഉള്ളോണ്ട് ഇവിടെ ഊരി ഇട്ടാൽ കണ്ട് പിടിക്കാൻ പാടല്ലേ ഇവിടെ ആവുമ്പോ ടോക്കൺ കിട്ടും..."


"😌അയിനാണോ... അത് നല്ലതാ... അപ്പോ ഇങ്ങേർ ഷൂ കാവൽകാരൻ ആണോ...🤔ഈ ബാഹുബലിയിൽ ഒക്കെ അവരൊക്കെ ഷൂ ഒക്കെ ഇട്ടിട്ടാണല്ലോ അകത്തു കയറുന്നത്..."


"😕നീ തത്കാലം അത് കൊടുത്തു ടോക്കൺ വാങ്ങു... ബാഹുബലിയൊക്കെ പിന്നെ..."


പെണ്ണ് ഷൂ ഊരി കൊടുത്തു ഒരു ഇളി ആയിരുന്നു... നമ്മളും ഷൂ കൊടുത്തു കാശ് കൊടുത്തതും പെണ്ണ് ഒരു നോട്ടം...


"🤔കാശും ഇവര് സൂക്ഷിക്കോ... ന്നാ എന്റെ ഫോൺ പിടിക്കാൻ കൊടുത്താലോ..."


"😓ഫോൺ കൊടുത്താൽ തിരിച്ചു കിട്ടില്ല...കാശ്  തിരിച്ചു വരുന്നത് വരെ സൂക്ഷിക്കുന്നതിനുള്ള കൂലിയാ...ഒരു ജോഡി ഷൂ സൂക്ഷിക്കാൻ ഇരുപത് രൂപ...നീ ഇങ്ങ് വന്നേ അവരൊക്കെ ഇങ്ങ് കയറട്ടെ..."


പെണ്ണിനെ പിടിച്ചു അകത്തേക്ക് കയറിയതും ബാക്കി എല്ലാം അകത്തു കയറിയതും ഞങ്ങൾ അകത്തെ കാഴ്ചയും നോക്കി നടന്നു...


"രാജാവ് ഒക്കെ എവടെ...?"


"ഇപ്പൊ രാജഭരണം അല്ല അത് കൊണ്ട് രാജാവും  ഇല്ല...ഡോണ്ട് ടച്ച്‌ എന്ന് എഴുതിയത് കണ്ടില്ലേ തൊടാതെ നോക്കിയാൽ മതി..."


"😏അതൊക്കെ നിക്കറിയാം..."


പെണ്ണ് നമ്മളെയും പുച്ഛിച്ചു ഒരു നടത്തം ആയിരുന്നു...


"ഇതിനെ ഒക്കെ കൊണ്ട് വന്ന ഞങ്ങളെ വേണം തല്ലാൻ...നാലും ഒന്നും നോക്കുന്നുപോലുമില്ല... അവറ്റകളെ നോട്ടം ഇവിടെ ഉള്ള ജനങ്ങളെയാ...അത് പയ്യന്മാർ ആണേൽ പിന്നെ പറയേ വേണ്ട..."😓


മാലി പിന്നിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞതും നമ്മൾ അവരെ ഒന്ന് നോക്കി...


"😌അജു... നിയ...പോയി..."


 സുട്ടൂസ് നമ്മളെ കയ്യിൽ നിന്ന് പറഞ്ഞതും നമ്മൾ  മുന്നിലേക്ക് നോക്കിയതും പെണ്ണുണ്ട് ഏതോ ഒരുത്തനും ആയി പഞ്ചാര അടിക്കുന്നു... ഉമ്മച്ചി കയ് വിട്ടു പോയെന്ന് ഇതിന് വരെ മനസ്സിൽ ആയി...പടച്ചോനെ മലയാളം തന്നെ നേരെ ചൊവ്വേ അറിയാത്ത ഈ കോപ്പ് എന്താണാവോ പറയുന്നേ...😪


"😍യ്യോ ആന്നോ... താങ്ക്സ്... അപ്പൊ ഇതൊ..."


പെണ്ണ് മലയത്തിൽ സംസാരിക്കുന്നത് കേട്ട് നമ്മൾ അവനെ ഒന്ന് നോക്കി...


"ദിസ്‌ ഈസ്‌..."


"പോടാ ചെക്കാ ദിസ്‌ ഈസ്‌ ആപ്പിൾ ദിസ്‌ ഈസ്‌ ഓറഞ്ച്...വിവരം നഴ്സറികുട്ടിടെ ആണെന്ന് ലവന് മനസ്സിൽ ആയി കേട്ടോ..."


ലവൻ വല്യ കാര്യത്തിൽ പെണ്ണിനോട് പറയാൻ നിന്നതും നമ്മൾ കലിപ്പ് ആയതും ചെക്കൻ മുങ്ങി...പെണ്ണിന്റെ ഗ്ലാമർ കണ്ട് പാവം കൊച്ചു വീണതാ...


"ഡീ നിനക്ക് എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ എന്നോട് ചോദിച്ചാൽ പോരെ... എവിടുന്ന് കിട്ടി ഇവനെ..."


"🙄ഞാൻ ഇയാൾ എന്റെ പിറകിൽ ഇണ്ടെന്ന് കരുതി ഡൌട്ട് ചോദിച്ചതാ... അപ്പൊ തൊട്ട് തുടങ്ങീതാ ഓൻ... ഓൻ എന്താ പറഞ്ഞത് എന്നൊന്നും അറീലെലും വെറുതെ താങ്ക്സ് ഒക്കെ പറഞ്ഞു... പാവം ഓൻ... എല്ലാം നന്നായി പറയുന്നുണ്ട്..."


"🙄എന്നാ പിന്നെ അവന്റെ കൂടെ തന്നെ അങ്ങ് പോയിക്കോടി..."


"😏ന്നിട്ട് ഇയാൾക്ക് വേറെ കെട്ടാൻ ആന്നോ...ആ പൂതി മനസ്സിൽ ഇരിക്കട്ടെ..."


😕ഇത് വലിയ കഷ്ടം ആണല്ലോ പടച്ചോനെ...കോപ്പ് കണ്ടവനോട്‌ കിന്നാരം പറഞ്ഞു നടക്കാ... നമുക്ക് സ്വപ്നത്തിൽ പോലും ഒരു പെണ്ണിനെ പറ്റി ചിന്തിച്ചൂട...


"😍യ്യോ ആ ബെഡ് കാണുമ്പോ തന്നെ കിടന്നു ഉറങ്ങാൻ തോന്നാ..."


"😌എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്ന സുഖം ഒന്നും അതിൽ കിടന്നാൽ കിട്ടില്ല..."


"അയിന് ഇയാൾ എന്റെ മേലേ അല്ലേ..."


😕പൂർത്തി ആകുന്നതിനു മുന്നേ നമ്മൾ വാ അടച്ചു പിടിച്ചു... കോപ്പ് നാക്കിന് ലൈസൻസ് ഇല്ലാതെ ഇറങ്ങിയെക്കാ... മനുഷ്യനെ നാണം കെടുത്താൻ ആയിട്ട്...😓


ഇറങ്ങിയപ്പോ ആണ് ശ്വാസം നേരെ വീണത്...തിരിച്ചു ടോക്കൺ കൊടുത്തു ചപ്പൽ വാങ്ങിയതും പെണ്ണ് അയാളെ നോക്കി നിക്കാ...


"😕ഇരുപത് രൂപ എവടെ... ചോക്കോ ബാർ ഏലും വാങ്ങാം..."


"😬അത് തിരിച്ചു തരില്ല... മലയാളം ആയോണ്ട് അയാൾക്ക് മനസ്സിൽ ആയില്ല... അല്ലേ നീ വിവരം അറിയുമായിരുന്നു..."


"😏വല്യ കൊട്ടാരം ഒക്കെ ഇണ്ടായിട്ട് എന്താ കാര്യം... ദാരിദ്ര്യം ആണെന്ന് തോന്നുന്നു...അല്ലേ ഇരുപത് രൂപ ഒക്കെ വാങ്ങോ..."


"🙄അപ്പുക്കാ ഇങ്ങൾക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ... ഇതിനെ പറഞ്ഞു മനസ്സിൽ ആക്കാൻ എനിക്ക് വയ്യ..."


"😌അങ്ങനെ അല്ലേടാ അവൾ അതൊക്കെ പഠിക്കുന്നത്... ഞാൻ ഇവിടെ നിന്നെക്കാൾ പെട്ടിരിക്കാ... കെട്ടിയോളും മോളും ഒരുമിച്ചാ ഡൌട്ട് ചോദിക്കുന്നെ പറഞ്ഞു പറഞ്ഞു മടുത്തു..."


അമിയും റാഷിയും മാലിയും അതെ അവസ്ഥയിൽ ആണ്...അപ്പൊ പെണ്ണിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല...


ഫുഡും കഴിച്ചു ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറിയതും പെണ്ണ് അവളുമാരോടൊപ്പം തള്ളുന്ന തിരക്കിൽ ആണ്... ഒരു കണക്കിന് അതാ നല്ലത്...നമ്മളെ ബോധം പോവില്ലല്ലോ...


"ഇവിടെ എന്താ...?"


"ഇവിടെ നിന്റെ വർഗത്തെ കാണാൻ വന്നതാ..."


"ഓഹ്... സൂ... എന്റെ വർഗം എന്ന് പറഞ്ഞിട്ട് ഇവടെ ഒക്കെ ഇയാളെ ഫോട്ടോ ആണല്ലോ കാണുന്നെ..."😍


നിനക്കുള്ളത് തരാട്ടോ... നേരം വെളുക്കുന്നത് വരെ നീ എന്നെ കിസ്സ്‌ ചെയ്തു ഇരിക്കേണ്ടി വരും...😌


ടിക്കറ്റ്‌ എടുത്തു അകത്തേക്ക് കയറാൻ നിന്നതും പെണ്ണ് വാച്ച് മാനെ കണ്ട് ഇളിച്ചു കൊണ്ട് ഷൂ ഊരി അങ്ങേർക്ക് നീട്ടി...🙄അത് കണ്ട് നമ്മൾ വായും പൊളിച്ചു പെണ്ണിനെ നോക്കി...അങ്ങേര് ആണേൽ കിളി പോയി നിക്കാ...


"ഡീ ഇവിടെ ഷൂ കൊടുക്കേണ്ട... അകത്ത് ഒരുപാട് നടക്കാൻ ഉണ്ട്...കല്ലും മുള്ളും നിറഞ്ഞ വഴിയാ ഷൂ ഇല്ലാതെ മോൾ നടക്കോ..."


😁പെണ്ണ് വളിച്ച ഒരു ഇളിയും ഇളിച്ചു ഷൂ ഇട്ടു അകത്തേക്ക് കയറി...


"😌ഹി ഹി... അജു ഉബ്ബ... ഊ..."


മൃഗങ്ങളെ ചൂണ്ടി കൊണ്ട് സ്റ്റാർസ് ഒച്ച വെക്കാൻ തുടങ്ങിയതും നമ്മൾ അതുങ്ങൾക്ക് അവരെ നല്ല പോലെ കാണിച്ചു... അവൾ സെൽഫി എടുക്കുന്ന തിരക്കിൽ ആണ്...


"😪നിക്ക് വയ്യ നടക്കാൻ... എന്റെ കാൽ ഒടിഞ്ഞു..."


എന്നും പറഞ്ഞു പെണ്ണ് മുട്ടും താങ്ങി അവിടെ ഇരുന്നതും ബാക്കിയുള്ളവരും അടുത്തായി ഇരുന്നു...നമ്മൾ ചെന്നു അടുത്തായി ഇരുന്നതും പെണ്ണ് തോളിൽ തല വെച്ച് നല്ല ഉറക്കം ആയിരുന്നു... സിംഹത്തിന്റെ കൂട്ടിൽ ആണേലും കോപ്പ് ഉറക്കം മുടക്കില്ല... അവിടന്ന് കുത്തി പൊക്കി എങ്ങനെ ഒക്കെയോ പുറത്ത് എത്തിയതും എല്ലാം ക്ഷീണിച്ചിരുന്നു...


"😓ഇനി ഞാൻ എങ്ങോട്ടും ഇല്ല... നിക്ക് ഒന്ന് കിടന്നാൽ മതി..."


എല്ലാരും ക്ഷീണിച്ചതും റൂമിലേക്ക് പോവാൻ തന്നെ തീരുമാനിച്ചു...



**********💃



"😍ബൈ... നാളെ കാണാം..."


എന്നൊക്കെ എല്ലാർക്കും റ്റാറ്റാ കൊടുത്തു നമ്മളെ മുറിയിലേക്ക് വിടുമ്പോ ആണ് കാലത്ത് നമ്മളെ തട്ടി ഇടാൻ നോക്കിയ കോന്തൻ മുറിയിലേക്ക് കേറുന്നത് കണ്ടത്...😬നിനക്ക് ഞാൻ തരാട്ടോ... നീ എന്നെ തള്ളി ഇടാൻ നോക്കും അല്ലേ...


സ്റ്റാർസിനെ കുളിച്ചതും ഓൻ ബാത്‌റൂമിൽ കയറി കൂടി... നമ്മൾ അതുങ്ങളെ കളിക്കാൻ ഇരുത്തി പുറത്ത് ഇറങ്ങി ഓന്റെ മുറിയിലെ കാളിംഗ് ബെൽ അമർത്തി പിടിച്ചു അകത്തേക്ക് കയറി... അങ്ങനെ ഇപ്പൊ മോൻ സുഖിച്ചു ഉറങ്ങേണ്ട...😏


ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും നമ്മൾ അകത്തേക്ക് കയറി ഒന്നും അറിയാത്ത പോലെ ഇരുന്നു...


നമ്മൾ ബാത്‌റൂമിൽ കയറി മൂളിപാട്ടൊക്കെ പാടി കൊണ്ടിരിക്കുമ്പോൾ ആണ് ആ ജന്തു എലി കയറി വന്നത്...ഈ ജന്തു എന്താ നമ്മൾ കുളിക്കുമ്പോ മാത്രം കയറി വരുന്നെ... നാണം ഇല്ലാത്ത ജന്തു...


അത് നമ്മളെ കാലിന്റെ അടുത്ത് കൂടി ഓടിയതും നമ്മൾ ഇറങ്ങി ഓടി...


"😪അജു എലി..."


നമ്മൾ ഓനെ കെട്ടിപ്പിടിച്ചു പറഞ്ഞതും കോപ്പ് ഇളിച്ചു കൊണ്ട് നമ്മളെ നോക്കി നിക്കാ...🙄


"😍എന്റെ പൊന്ന് നിയ ഇന്ന് റസ്റ്റ്‌ എടുത്തോട്ടെ ക്ഷീണം കാണില്ലേ എന്നൊക്കെ കരുതി വെറുതെ വിടാൻ തീരുമാനിച്ചപ്പോൾ നീ ആയിട്ട് എന്റെ കണ്ട്രോൾ കളയാ അല്ലേ..."


"😬ദേ ആ എലിയെ പിടിച്ചില്ലേ ഞാൻ വേറെ ആരെയെങ്കിലും മുറിയിൽ പോകും...ഓന്റെ ഒരു കണ്ട്രോൾ..."


"🙄ഇവിടെ എലി പോയിട്ട് എലിയുടെ പൂട പോലും ഇല്ലന്നെ... നീ എന്താ സ്വപ്നം കണ്ടാണോ കുളിക്കുന്നെ..."


🙄പറയും പോലെ ഇതെന്താ ഇങ്ങനെ... നമ്മൾ പിന്നെ കുളിയും കഴിഞ്ഞു ഇറങ്ങി സ്റ്റാർസിനെ ഉറക്കി...


കാലത്ത് ചിൽഡ്രൻസ് പാർക്കിൽ ഒക്കെ ചെന്നു ടൈം കളഞ്ഞു...നാളെ കാലത്ത് പോവാൻ ഉള്ളോണ്ട് ബാഗ് ഒക്കെ റെഡി ആക്കി കുളിക്കാൻ ചെല്ലുമ്പോ ഫോൺ കൊണ്ട് പോയെങ്കിലും എലിടെ അഡ്രസ്സ് ഇല്ല...🙄


"😍അജു... ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ..."


നമ്മൾ ഓന്റെ നെഞ്ചിൽ തല വെച്ച് കിടന്നു കൊണ്ട് ചോദിച്ചു...


"എന്ത് വേണേലും ചോദിക്കാം... ഡബിൾ ആയി തിരിച്ചു തരും..."


"😕അത് വേണ്ട... ഒരിക്കൽ തന്ന തൃപ്പിൾ ഒന്ന് വളർന്നു വലുതാവട്ടെ...ഞാൻ ചോയ്ക്കാൻ വന്നത് അതൊന്നും അല്ല..."


"പിന്നെ...?"


"😍നമുക്ക് ഒരിക്കൽ കൂടി ഊട്ടിയിലെ നമ്മളെ പഴയ ആ റൂമിൽ ഒന്ന് പോണം... അതിന്റെ ഫീലിംഗ് ഒന്നും എവടെ ചെന്നാലും കിട്ടില്ല..."


"എനിക്കും തോന്നാറുണ്ട്...അത് എന്ത് കൊണ്ടാണെന്ന് അറിയോ എന്നെ നീയും നിന്നെ  ഞാനും അറിഞ്ഞ മുറിയല്ലേ അത്... അത് കൊണ്ടാ... നമുക്ക് ഒരിക്കൽ പോവാം സ്റ്റാർസ് കുറച്ച് കൂടി വലുതാവട്ടെ... ആ മുറിയിൽ ചെന്നു നമുക്ക് അതൊക്കെ ഒന്ന് ഓർക്കാന്നെ..."😍


"അപ്പൊ ഓർക്കലെ ഉള്ളൂ... വീണ്ടും ഓർക്കാൻ ഒന്നും ഇല്ലേ..."


"😍പടച്ചോനെ ഈ പെണ്ണ്... ആ ഒടുക്കം കൂടി പോയെന്ന് പരാതെ ഇരുന്നാൽ മതി..."


🙈നമ്മൾ ഓനെയും കെട്ടിപ്പിടിച്ചു മൂളി കൊണ്ട് കിടന്നു... ഇവിടെ ഒന്നും അത്രക്ക് അറ്റാച്ച്ഡ് കിട്ടുന്നില്ല...😓


കാലത്ത് സ്റ്റാർസിനെ റെഡി ആക്കി നമ്മക്ക് മാറാൻ ഉള്ള ഡ്രെസ്സ് എടുത്തു വെച്ച് ഓൻ ബാഗ് ഒക്കെ വണ്ടിയിൽ കൊണ്ട് വെച്ചു...


"ഇതുങ്ങളെ ഉമ്മച്ചിയെയും ഉപ്പച്ചിയെയും ഏൽപ്പിക്കട്ടെ... നീ അപ്പോഴേക്കും കുളിച്ചു റെഡി ആയി വാ..."


നമ്മൾ തലയാട്ടി കൊണ്ട് ബാത്‌റൂമിൽ കയറിയതും വീണ്ടും ദേ ആ പരട്ട എലി... ഫോൺ ഒക്കെ ഓൻ ബാഗിൽ ആക്കി കൊണ്ടോയി...😓നമ്മൾ കുറെ ഓടിക്കാൻ നോക്കി ടൈം പോയി എന്നല്ലാതെ കുരിപ്പ് ഒന്ന് പോണില്ല...


😪ഉമ്മച്ചിടെ റൂമിൽ തന്നെ പോയി കുളിച്ചേക്കാം... നമ്മൾ ഡ്രെസും എടുത്തു ഇറങ്ങുമ്പോൾ ആണ് മുറിയിൽ നിന്നും മറ്റേ ജന്തു ഇറങ്ങിയത്...കോപ്പ് പോവാണോ ബാഗ് ഒക്കെ ഇണ്ടല്ലോ...😓ബെൽ അടിച്ചു ഉറക്കം കളഞ്ഞത് നമ്മൾ ആണെന്ന് മനസ്സിൽ ആയാൽ ഓൻ കൊല്ലും...


ഓൻ ഫോണിൽ തോണ്ടി നടന്നതും നമ്മൾ പിന്നാലെ നടന്നു ഇടിക്കുന്നത് പോലെ ആക്ഷൻ ഇട്ടു...അപ്പൊ തന്നെ ഓൻ തിരിഞ്ഞു നോക്കിയതും നമ്മൾ തല ചൊറിയുന്നത് പോലെയും മൂക്കിൽ ചൊറിയുന്നത് പോലെ ഒക്കെ കാണിക്കാൻ തുടങ്ങി...


ഓൻ അതും വിശ്വസിച്ചു വീണ്ടും നടന്നു... പോണേനു മുന്നേ രണ്ട് ഇടി ഏലും ഓന് കൊടുക്കണം എന്നുണ്ടാർന്നു...


ഉമ്മച്ചിയെ ഒന്നും മുറിയിൽ

കാണാതോണ്ട് നമ്മൾ ബാത്‌റൂമിൽ കയറി കുളിക്കാൻ തുടങ്ങി...😕എന്താ പടച്ചോനെ ഒരു സൗണ്ട് ഇനി ആ കോപ്പ് നമ്മളെ പിന്നാലെ എങ്ങാനും വന്നു കാണോ...



*********💞



നമ്മൾ ഉമ്മച്ചിടെ മുറിയിൽ ചെന്നു സ്റ്റാർസിനെ അവരെ കയ്യിൽ ഏൽപ്പിച്ചു...അവരെ ബാഗ് ഒക്കെ കൊണ്ട് വെച്ചതും ഓരോരുത്തർ ആയി കെട്ടിയോളെയും ബാഗും ആയി വന്നതും നമ്മളെ പെണ്ണ് മാത്രം വന്നില്ല...


"കുളിക്കാൻ കയറിയതാ പാട്ടും പാടി നീരാടി ഇറങ്ങാൻ മറന്നു കാണും...ഞാൻ പോയി നോക്കട്ടെ..."🙄


അമിടെ കയ്യിൽ കുട്ടൂസിനെ കൊടുത്തു മുറിയിൽ ചെന്നതും ഡോർ ഒക്കെ തുറന്നു വെച്ചിട്ടാ ഉള്ളത്...ബാത്രൂംമും തുറന്നാ ഉള്ളത്...അവിടെ ആണേൽ പെണ്ണ് എന്നും പറയാറുള്ള എലിയും ഉണ്ട്...പെണ്ണിന്റെ അഡ്രസ്സ് മാത്രം ഇല്ല... 


"അമി അവൾ വന്നോ അവിടെ എങ്ങും ഇല്ലല്ലോ..."


നമ്മൾ  വീണ്ടും അവരെ അടുത്തേക്ക് ചെന്നു ചോദിച്ചതും ഇല്ലെന്ന് കേട്ട് നമ്മൾ അവിടെ ഒക്കെ തിരക്കി... ഈ പെണ്ണ് ഇത് എവിടെ പോയി...🙄ആരായാലും കൊണ്ട് പോയ പോലെ തിരിച്ചു കൊണ്ട് വിടും അത് ഉറപ്പാ...


😕എന്നാലും ഈ കുരുപ്പ് ഇത് നമ്മളെ ഇട്ടേച്ചു പോയത് ആവോ...ഏയ്‌ അങ്ങനെ ഒന്നും നമ്മളെ ഇട്ടു പോവില്ല...


അവിടെ ഒക്കെ നോക്കി എങ്കിലും പെണ്ണിനെ മാത്രം കാണാൻ ഇല്ല...ക്‌ളീനിംഗ് സ്റ്റാഫ് വന്നു മുറി ഒക്കെ ക്‌ളീൻ ചെയ്യാൻ തുടങ്ങിയതും നമ്മൾ എല്ലാരുടെയും അടുത്തേക്ക് വന്നു...


"😭എന്റെ മോൾ പിന്നെ ഇത് എവിടെ പോയി... ഇത്രയും ആൾക്കാർ കൂടെ ഉണ്ടായിട്ടും അവളെ നോക്കാൻ ആയില്ല... പൊട്ടത്തരം കാണിച്ചു വല്ല ഏടാ കൂടത്തിലും ചെന്നു ചാടിയോ എന്തോ..."


പെണ്ണിന്റെ ഉമ്മച്ചിയും ഉപ്പച്ചിയും കരച്ചിൽ തുടങ്ങിയതും എല്ലാം കൂടി അത് കൂട്ട കരച്ചിൽ ആക്കി മാറ്റി...


"അയ്യോ ഞങ്ങളെ നിയ എവിടെ പോയി... ഞങ്ങളെ കൂടെ ആയിരുന്നെ ഓളെ ആരും കൊണ്ടോവില്ലായിരുന്നു..."


😓അവൾ എവിടെയും പോവില്ല... നമ്മളെ   വിട്ടു പോവാൻ അവൾക്ക് ആവില്ല... പിന്നെ പെണ്ണിന് ഇതെന്തു പറ്റി...


"നിന്റെ മുറി സ്റ്റെയറിന്റെ അടുത്തല്ലേ അവിടെ cctv ക്യാമറ ഉണ്ട്... നമുക്ക് അവരെ അടുത്ത് നിന്നു ചെക്ക് ചെയ്യാം നീ വാ..."


ഞങ്ങൾ അവിടെ ചെന്നു ചെക്ക് ചെയ്‌തതും പെണ്ണ് ഡ്രെസും കയ്യിൽ പിടിച്ചു ഇറങ്ങിയതും  അന്ന് പെണ്ണിനെ തട്ടിയ അവന്റെ പിന്നാലെ  പോന്നത് കണ്ട് നമ്മൾ അമിയെ ഒന്ന് നോക്കി...


"ഇവൻ ആവോ അവളെ കൊണ്ട് പോയെ...അന്ന് പെണ്ണിനെ മനഃപൂർവം അവൻ തട്ടുന്നത് ഞാൻ കണ്ടതാ...അന്ന് ഞാൻ അത് കാര്യം ആക്കിയില്ല..."


"അവനെ അവൾ കൊണ്ട് പോയെന്ന് പറയുന്നത് ആവും ശരി... എങ്ങോട്ടോ പോണ അവന്റെ പിന്നാലെ കോഷ്ടി കാണിച്ചു കൊണ്ടാ പോയത്... ബാക്കി അറിയാൻ ക്യാമറ ഇല്ല..."


അവൻ റൂം വെക്കേറ്റ് ചെയ്തു പോയെന്ന് കേട്ടതും ഞങ്ങൾ പോലീസിൽ കംപ്ലയിന്റ് ചെയ്തു... സ്റ്റാർസ് ആണെങ്കിൽ കരച്ചിലും തുടങ്ങി...😪പടച്ചോനെ അവൾക്ക് ഒന്നും പറ്റാതെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു...🙄കോപ്പ് എന്തിനാ അവന്റെ പിന്നാലെ പോയത്...


ഏതോ റൂട്ടിലേക്ക് പോയ അവനെ തേടി പോലീസ്കാർ പോയെങ്കിലും നമ്മൾ കിട്ടിയ ഷോക്ക് മാറാതെ നിന്നു... പിന്നാലെ പോയി പണി ഇരന്നു വാങ്ങികാണും...


പെണ്ണിനെ കുറിച്ച് ഓർക്കുമ്പോ തന്നെ സഹിക്കാൻ ആവുന്നില്ല...😪


"അ... അജു..."


പെട്ടെന്ന് നമ്മളെ അടുത്തേക്ക് ഓടി വരുന്ന പെണ്ണിനെ കണ്ട് നമ്മൾ ഞെട്ടി കൊണ്ട് പെണ്ണിനെ നോക്കി...


"അജു... ഞാൻ ഇല്ലേ..."


കുളി ഒക്കെ കഴിഞ്ഞു ഡ്രെസ്സ് ഒക്കെ മാറിയിട്ടുണ്ട്...


"😬എവിടെ ആയിരുന്നെടി നീ... നങ്ങളെ ആരെയും ഓർക്കേണ്ട ഇതുങ്ങളെ എങ്കിലും ഓർക്കാം ആയിരുന്നില്ലേ...അവന്റെ പിന്നാലെ പോന്നത് കണ്ടല്ലോ എങ്ങോട്ടായിരുന്നു..."


 എരിഞ് വന്ന കലിപ്പോടെ നമ്മൾ പെണ്ണിനെ തല്ലാൻ എന്ന പോലെ കയ് പൊക്കിയതും പെണ്ണിന്റെ നിഷ്കളങ്കത കണ്ട് കയ് പിൻവലിച്ചു...പെണ്ണ് ആണേൽ നമ്മളെ ചോദ്യം കേട്ട് വായും പൊളിച്ചു നിക്കാ...


"നിന്നോട് ചോദിച്ചത് കേട്ടില്ലേ... എവിടെ ആയിരുന്നു നീ...അവന്റെ പിന്നാലെ എങ്ങോട്ടായിരുന്നു...നിന്നെ  ഇവിടത്തെ പോലീസ് വരെ തേടി നടക്കാ..."


"😕യ്യോ ആണോ എന്തിന്... അയിന് ഞാൻ ആരെയും കൊന്നിട്ടൊന്നും ഇല്ലല്ലോ...ഞാൻ ആരെ പിന്നാലെ പോയീന്നാ ഞാൻ ഒരു ഗ്ലാസ് പൊട്ടിച്ചല്ലേ ഉള്ളൂ... അയിന്   പോലീസ് പിടിക്കോ അങ്ങനെ ആണേൽ ഞാൻ അവടെ തന്നെ നിന്നേനെ..."


"അപ്പൊ നീ കൊല്ലാൻ പോയതാണോ... അല്ലേലും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കൊ... നിന്നെ ഒക്കെ കൊണ്ട് ഇറങ്ങുമ്പോ ആലോചിക്കണം ആയിരുന്നു... നിനക്ക് കുരുട്ട് ബുദ്ധി കൂടുതൽ ആണല്ലോ... ഞങ്ങളാ വിഡ്ഢികൾ..."


"🙄അയിന്നെന്താ ഇപ്പൊ ഇവിടെ ഇണ്ടായേ...ഞാൻ കുളിക്കാൻ പോയതാ അജു..."


"അഞ്ചാർ മണിക്കൂർ വേണോടി കുളിക്കാൻ...നീ കള്ളം പറയല്ലെടി ഞാൻ അവിടെ ഒക്കെ നോക്കിയതാ... നിന്നെ കണ്ടില്ലല്ലോ... പറയെടി അയാൾ എവിടെ...?!"


"😭യ്യോ ഞാൻ അവടെ എലി ഇള്ളൊണ്ട് ഉമ്മച്ചിടെ മുറിയിലെ ബാത്‌റൂമിൽ ആന്ന് കുളിക്കാൻ പോയെ...അല്ലാതെ ഞാൻ ആരെയും കൊന്നിട്ടൊന്നും ഇല്ല... കൂടെ പോയിട്ടും ഇല്ല..."


അത് കേട്ടതും ഞങ്ങൾ ഒന്ന് ഞെട്ടി കൊണ്ട് പരസ്പരം നോക്കി... പറയും പോലെ ഞങ്ങളെ മുറിയിൽ അല്ലാതെ മറ്റൊരു ബാത്‌റൂമിൽ പോലും പെണ്ണിനെ നോക്കീട്ടില്ല... അല്ലേലും ഇവൾ കുളിക്കാതെ ഇരിക്കുന്നതാ നല്ലത് അതിനകത്ത് കയറിയാൽ എട്ടിന്റെ പണിയാ...😕


"എന്നിട്ട് ഇത് വരെ എന്തായിരുന്നു അവിടെ പരിപാടി..."


"ഞാൻ കുളിച്ചോണ്ട് ഇരിക്കുമ്പോ  ആരോ പുറത്ത് നിന്ന് പൂട്ടി... ഞാൻ കരുതി അന്ന് എന്നെ തള്ളി ഇടാൻ പോയ ആളാണെന്ന്...ഓനെ ആണേൽ ഞാൻ പിന്നിൽ ചെന്നു കളിയാക്കേം ചെയ്തു...ഓൻ പോണത് ഞാൻ കണ്ടതാ...പിന്നെ ഞാൻ ബാത്‌റൂമിൽ കയറി... അപ്പോ ആരോ ഡോർ അടക്കുന്ന സൗണ്ട് കേട്ട് ഓൻ ആണെന്ന് കരുതി ഞാൻ ഒച്ച ഇണ്ടാക്കാതെ നിന്നതാ... പിന്നെ പുറത്തും ഒച്ച ഇല്ല... ഞാൻ ഇറങ്ങി നോക്കിയപ്പോൾ ആണ് മനസ്സിൽ ആയെ ആരോ പൂട്ടി ഇട്ടെന്ന്... "😌


😕അത് കേട്ട് നമ്മളെ കിളി ഒക്കെ പോയി...ഒന്നും അറിയാത്ത ലവനെ തേടി പോലീസ് പോയിരിക്കാ... അവനെ കയ്യിൽ കിട്ടരുതേ പടച്ചോനെ... പാവം പെണ്ണിന്റെ മുന്നിൽ വന്നു പെട്ടതിന് ഉള്ള ശിക്ഷ ആവും...🙄 


"പിന്നെ ആരാ നിന്നെ പൂട്ടി ഇട്ടത്..."


"അതാ ഞാനും ആലോചിക്കുന്നേ... ഞാൻ കുറെ വിളിച്ചു കൂവി...😒ആരും വരാണ്ട് ആയപ്പോൾ നിക്ക് പേടിയായി...ഇങ്ങളൊക്കെ ആ കുരിശ് പോയല്ലോ രക്ഷപെട്ടു എന്ന് പറഞ്ഞു എന്നെ കൂട്ടാതെ പോയാലോ... അതോണ്ട് ഞാൻ ക്ലോസെറ്റിൽ കയറി നിന്നു ചെയർ എടുത്തു അടിച്ചു  വിൻഡോസിന്റെ ഗ്ലാസ് പൊട്ടിച്ചു... എന്റെ കയ് ഒക്കെ മുറിഞ്ഞു...ചോര ഒക്കെ വരുന്നുണ്ട്..."😭


പെണ്ണ് കയ് കാണിച്ചു തന്നതും രണ്ട് കയ്യും ഗ്ലാസ് ചില്ല് തറച്ചു മുറിഞിട്ടുണ്ട്... ഇടത് കയ്യിന്റെ മുട്ട് വരെ തോൽ ഉരിഞ്ഞു ബ്ലഡ് വരുന്നുണ്ട്... അത് കണ്ടതും നമ്മൾ കയ് പിടിച്ചു ഊതി കൊടുത്തു...


"സോറി മോളെ ഞങ്ങൾ കാര്യം അറിയാതെ നിന്നെ വഴക്ക് പറഞ്ഞു... പെട്ടെന്ന് നിന്നെ കണ്ടപ്പോൾ സന്തോഷം ആയെങ്കിലും നീ മനഃപൂർവം ആണെന്ന് കരുതി പെട്ടന്ന് വന്ന സങ്കടം കൊണ്ട് വഴക്ക് പറഞ്ഞതാ..."


അവർ അപ്പൊ തന്നെ പോലീസിൽ ഇൻഫോം ചെയ്തു...അവരൊക്കെ തിരച്ചിൽ നിർത്തി വന്നതും ഉണ്ടായത് ഒക്കെ നമ്മൾ പറഞ്ഞു... അവരൊക്കെ പെണ്ണിനെ ഒരു നികൃഷ്ട ജീവിയെ പോലെ നോക്കി പെട്ടെന്ന് ഈ നാട്ടിന്നു തന്നെ പൊക്കോളാൻ പറഞ്ഞു...🙄


"എന്നിട്ട് നീ ആ ജനൽ വഴി ആണോ പുറത്ത് ഇറങ്ങിയത്...?"


നെച്ചു പെണ്ണിനെ തിരിച്ചും മറിച്ചും നോക്കി കൊണ്ട് ചോദിച്ചു...


"വിൻഡോസ് വഴി സെൻഷൈടിൽ ഇറങ്ങിയപ്പോ ആണ് നമ്മൾ മൂന്നാമത്തെ നിലയിൽ ആണെന്ന് മനസ്സിൽ ആയെ... കുറെ ഞാൻ അജു എന്ന് വിളിച്ചു ആരും കേട്ടില്ല...😒അതോണ്ട് ഞാൻ പയ്പ്പ് വഴി ഇറങ്ങി... ഭാഗ്യത്തിന് ഒരു വാൻ അവിടെ ഇള്ളൊണ്ട് അതിന്റെ മേലേ ചാടി... അപ്പൊ ഞാൻ താഴെ വീണു... എന്റെ കാലൊക്കെ മുറിഞ്ഞു അജു..."😭


കണ്ണ് നിറഞ്ഞു വന്നതും നമ്മൾ പെണ്ണിനെ കെട്ടിപ്പിടിച്ചു അവളെ ഉമ്മ വെക്കാൻ തുടങ്ങി...ഇപ്പോഴാ ശ്വാസം നേരെ വീണത്...ക്‌ളീനിംഗ് ബോയ്  ഞങ്ങളോടും മാപ്പ് പറഞ്ഞു...ബാത്‌റൂമിൽ നോക്കാതെ ഡോർ ക്ലോസ് ചെയ്തു പോയതാ ആള്...പെണ്ണിനെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡ്രെസ്സ് ചെയ്തതും ഇൻജെക്ഷൻ കണ്ട് പെണ്ണ് അലറാൻ തുടങ്ങി... അത് കേട്ടതും നമ്മൾ ഒന്ന് ചിരിച്ചു...


"😏എന്നെ വഴക്ക് പറഞ്ഞു അല്ലേ...ഞാൻ ആരെ കൂടെ പോയെന്നാ  ചോയിച്ചേ... ഇപ്പൊ നിക്ക് വേദനിക്കുമ്പോ ചിരിക്കാ അല്ലേ... ഇയാൾ എന്നോട് ഇനി മിണ്ടാൻ വന്നാൽ ഉണ്ടല്ലോ...അമിക്കാ എന്നെ പിടിക്ക്...ഇയാൾ എന്നെ പിടിക്കേണ്ട..."


🙄അമി നമ്മളെ ഒന്ന് നോക്കി പെണ്ണിനെ പിടിച്ചു നടന്നു... നമ്മൾ മാപ്പ് പറഞ്ഞു പിന്നാലെ നടന്നതും പെണ്ണ് നമ്മളെ മാത്രം മൈൻഡ് ചെയ്യുന്നില്ല...


😕മനഃപൂർവം ആണ് കുരിപ്പ് ഇങ്ങനെ ഒക്കെ...മൂന്നിന്റെയും ഇടയിൽ ചെന്നു ഇരുന്നു തള്ളാൻ തുടങ്ങിയതും നമ്മൾ ദയനീയമായി നോക്കി... അല്ലേലും നമ്മക്ക് ഇത് കിട്ടണം... കലിപ്പ് ഇത്തിരി കൂടുതലാണല്ലോ... ഉണ്ടായത് ഒക്കെ കേട്ടപ്പോൾ പെണ്ണിനെ ഇഷ്ട്ടം കൊണ്ട് കടിച്ചു തിന്നാൻ തോന്നി എങ്കിലും പെണ്ണ് ജാഡ കാണിച്ചു ഇരിപ്പ് ആണ്...


"പാവം പെണ്ണ്... കാര്യം അറിയാതെ എല്ലാം കൂടി പെണ്ണിന്റെ നേരെ തട്ടി കയറി... അല്ലേലും ഇവന് സ്നേഹം കൂടുതൽ ആണേലും പെണ്ണിനോട് എപ്പോ നോക്കിയാലും കലിപ്പ് ആണല്ലോ..."


"😪അവളോടുള്ള ഇഷ്ടം കൊണ്ടാ ഉമ്മച്ചി...അതൊന്നും അതിന് മനസ്സിൽ ആവില്ല..."


ഇടക്ക് ഫുഡ്‌ കഴിക്കാൻ ഇരുന്നതും നമ്മൾ പെണ്ണിന്റെ മുന്നിൽ ഉള്ള ചെയറിൽ ഇരുന്നു ലെഗ് പീസൊക്കെ കൊടുത്തു സോപ്പിടാൻ തുടങ്ങി... എവിടെ ഒരു മൈൻഡ് പോലും ഇല്ല... നമ്മൾ പിന്നെ കാൽ കൊണ്ട് പെണ്ണിന്റെ കാലിൽ ഇഴയാൻ തുടങ്ങിയതും പെണ്ണ് ഒരു ചവിട്ട് ആയിരുന്നു... പക്ഷെ എരിവ് വലിച്ചത് പെണ്ണാണ്...


"😭ആാാ... എന്റുമ്മച്ചി..."


"😪അയ്യോ വേദന ഉണ്ടോ... സോറി മോളെ ഞാൻ കണ്ടില്ല..."


"😏ഹ്മ്മ്... എന്താ ഒരു ഒലിപ്പീരു... മോളാണത്രെ...ഞാൻ മോൾ ഒന്നുല്ല... ഇപ്പൊ തോന്നാ ആ ബാത്‌റൂമിൽ തന്നെ നിന്നാ മാതിയെന്നു എന്ന്... ആ ബോയ് എന്നാ ഗ്ലാമർ ആണ്... തുറക്കുമ്പോൾ എന്നെ കണ്ടാ ഓൻ എന്നെ കെട്ടിയെനെ..."


😕പൂട്ടി ഇട്ടു നമ്മൾ കെട്ടി എന്ന് കരുതി എല്ലാരും കുരിപ്പിനെ കെട്ടാൻ നിക്കല്ലേ... വീട്ടിൽ എത്തട്ടെ മുതലും പലിശയും അടക്കം നിനക്ക് തരാം... അതിനിടയിലും അവന്റെ ഗ്ലാമർ നോക്കി വന്നിരിക്ക... ആ ചെക്കൻ മാപ്പ് പറയുമ്പോ പെണ്ണ് നോക്കി ഇളിക്കുന്നത് കണ്ട് അത് ഇതാണല്ലേ...😬


നാലും പിന്നിൽ ഇരുന്നു ലോക ചർച്ച ആയിരുന്നു...അതാണേൽ ഭൂ  ലോക പൊട്ടത്തരവും... ഇടക്ക് എപ്പോഴോ സൈലന്റ് ആയത് കണ്ട് നോക്കിയതും നാലും പൊരിഞ്ഞ ഉറക്കം ആണ്...😌



*********💃



ഉറക്കം ഒക്കെ കഴിഞ്ഞു എണീറ്റതും നമ്മക്ക് ഭയങ്കര വിശപ്പ്... നല്ല പരിപ്പ് വടയൊക്കെ തട്ട് കടയിൽ കണ്ട് നമ്മൾ നോക്കി വെള്ളം ഇറക്കാൻ തുടങ്ങി... കെട്ടിയോന്മാർ ഒക്കെ ഭയങ്കര ഉറക്കാ...😏


അല്ലേലും ഓനോട്‌ എന്റെ പട്ടി ചോയ്ക്കും... ആള് കഷ്ടപ്പെട്ട് ഇറങ്ങി വന്നപ്പോ ഓന്റെ കലിപ്പ് കണ്ടില്ലേ... ശല്യം പോയെന്ന് കരുതിയോണ്ട് ആവും പെട്ടെന്ന് കണ്ടപ്പോൾ കലിപ്പ്...😏


നമ്മൾ മെല്ലെ ബാപ്പച്ചിനെ തോണ്ടി...


"വിശക്കുന്നു ബാപ്പച്ചി... നമുക്ക് ചായ കുടിച്ചാലോ..."


"🙄അതിന് നീ ചായ കുടിക്കില്ലല്ലോ..."


😕കടുവയെ കിടുവ പിടിക്കുന്നോ...


"😌അത് നിങ്ങളൊക്കെ ചായ കുടിച്ചോ ഞാൻ കടി തിന്നോളാ..."😋


"ഓഹ്... എന്ന്...കെട്ടിയോൻ ഉള്ളപ്പോൾ ഞാൻ എങ്ങനെയാ മോളെ... അവന് സങ്കടം ആവും..."


🙄ഇങ്ങേർ ആള് ഒരു പെരുച്ചാഴി ആണല്ലോ... നമ്മൾ ആളെ തുറിച്ചു നോക്കിയതും പേഴ്‌സ് എടുത്തു നമ്മളെ കയ്യിൽ തന്നു...😓പാവം കാലിയാ... വെറുതെ അല്ല ഇപ്പൊ ഒരു മാറ്റം... നമ്മൾ തന്നെ അങ്ങേരെ സോപ്പിട്ടു പോയടുത് നിന്നൊക്കെ എന്തൊക്കെ വാങ്ങീട്ടുണ്ട്... 


മിക്കവാറും ഈ കൊജുന്റെ പേഴ്സും കാലിയായി  കാണും...😍എന്നാലും വേണ്ടില്ല... പരിപ്പ് വട ഒക്കെ ഓൻ എങ്ങനെ ഏലും വാങ്ങി തരും... ഇപ്പൊ ഇത്തിരി സിംപതി ഇണ്ടല്ലോ...


"അമിക്കാ... നിക്ക് ഇല്ലേ പരിപ്പ് വട വാങ്ങി തരോ... കണ്ടിട്ട് വായിൽ വെള്ളം വരാ..."


നമ്മൾ ഓനെ പുച്ഛിച്ചു അമിക്കനോട്‌ ആയി പറഞ്ഞതും വണ്ടി നിർത്തി എല്ലാർക്കും പരിപ്പ് വടയും ചായയും വാങ്ങി... നമ്മക്ക് ആണേൽ ഹോർലിക്സ് വരെ ഓൻ കൊണ്ട് വന്നു നീട്ടി...


"😏അമിക്കാ വേടിച്ചു തന്നാലേ ഞാൻ കുടിക്കൂ... നിക്ക് ഇയാളെ ഒന്നും വേണ്ട..."


അത് കേട്ട് അമിക്കാ ഓന്റെ കയ്യീന്ന് അത് വാങ്ങി നമ്മളെ നേരെ നീട്ടിയതും നമ്മൾ അത് വാങ്ങി കുടിച്ചു... ഓൻ വായും പൊളിച്ചു നോക്കി നിക്കാ...🙄


"ഇവിടെ ഒരു വലിയ മല ഉണ്ട്... ടൂറിസ്റ്റ്കൾ  ഒക്കെ വരാറുണ്ട്... അവിടെ കൂടി കണ്ട് പോയാലോ..."


"😍മല കേറാൻ നിക്ക് പണ്ടേ ഇഷ്ടാ... നമുക്ക് പോവാം..."


നമ്മൾ ഇറങ്ങി നടന്നതും ഓൻ നമ്മളെ ഒരു നോട്ടം...സ്റ്റാർസ് നമ്മളെ പോലെ ഹാപ്പിയാ... കയ്യൊക്കെ കൊട്ടി ഭയങ്കര കളിയാ... നമ്മളെ കയ്യിൽ മുറിവ് ഉള്ളോണ്ട് അതുങ്ങളെ ആരും നമുക്ക് തന്നില്ല...


കെട്ടിയോന്മാർ ഒക്കെ ക്ഷീണിച്ചു കൊച്ചുങ്ങളെ അവളുമാരെ കയ്യിൽ കൊടുത്തതും ഇത്ത സുട്ടൂസിനെ ഓന്റെ കയ്യിൽ നിന്ന് വാങ്ങി...


നമ്മൾ അനുട്ടിയുടെ കൂടെ നടന്നതും അച്ചുട്ടൻ ഞങ്ങളെ കടത്തി വെട്ടി ഓടി...ഞങ്ങൾ രണ്ടും വിടാതെ അവന്റെ പിറകെ ഓടിയതും ഞങ്ങൾ ഒരുപാട് ദൂരം ആയി...😪എന്റമ്മോ നമ്മൾ തളർന്നു... അവറ്റകൾ ആണേൽ നമ്മൾ തോറ്റു എന്ന് പറയാ... നമ്മൾ വീണ്ടും വിട്ടു കൊടുക്കാതെ ഓടി...


അവസാനം അതിന്റെ മേലേ എത്തിയതും ഞങ്ങൾ പിന്നിലേക്ക് നോക്കി... അവരൊക്കെ ദൂരെ നിന്ന് നടന്നു വരുന്നെ ഉള്ളൂ...


"😍വൗ സൂപ്പർ അല്ലെ..."


നമ്മൾ മുന്നിൽ തെളിഞ്ഞു കാണുന്ന പച്ചപ്പും മലയും വെള്ളവും എല്ലാം നോക്കി കൊണ്ട് പറഞ്ഞു...


"നമ്മൾ താഴെ വീണാൽ മരിക്കോ നിയ..."


"പൊടി പോലും കിട്ടില്ല...ന്നിട്ടല്ലേ ജീവൻ ഇണ്ടോ എന്ന് പറയാൻ..."


"അപ്പൊ നമ്മൾ എവടെ ആവും ഇണ്ടാവാ...?"


"🙄ആ... നീ അജുനോട് ചോയ്ക്ക്... ഓനിക്ക് വലിയ ബുദ്ധിയാടി..."


നമ്മൾ ഒന്നുള്ള പണി അവളെ ഏൽപ്പിച്ചു അവരൊക്കെ വന്നപ്പോ സെൽഫി എടുക്കാൻ തുടങ്ങി...


"അജു നമ്മൾ താഴെ വീണാൽ എവിടാ ഇണ്ടാവാ..."


"🙄താഴെ ഇണ്ടാവും..."


"🙄അപ്പൊ നിയ പറഞ്ഞു പൊടി പോലും കിട്ടില്ലെന്ന്‌... അപ്പൊ നമ്മൾ എവിടെയാ ഇണ്ടാവാ... നിയ പറഞ്ഞു അജുന് വലിയ ബുദ്ധി ആണെന്ന്..."


"നമ്മൾ വീണാൽ ഡെഡ്ബോഡി ആയാലും താഴെ തന്നെ ഉണ്ടാവും..."


ഓഹ്...😏ബുദ്ധി എന്ന് പറയുന്ന ഒന്നില്ല...നമ്മൾ ഓനെ പുച്ഛിച്ചു താഴേക്ക് നോക്കിയതും തലകറങ്ങുന്നത് പോലെ തോന്നി...😕വീണാൽ പിന്നെ ഡെഡ് ബോഡി ആയാലും ആരും കാണില്ല...🙄


നമ്മൾ തിരിഞ്ഞു നിന്നതും അച്ചുട്ടൻ ലോലിപോപ്പ് കവർ മാറ്റി കൊണ്ട് പിന്നിലേക്ക് നടക്കാ... ഒരു സ്റ്റെപ് കൂടി വെച്ചാൽ നമ്മൾ വിളിക്കാൻ വാ തുറന്നതും പടച്ചോനെ അവൻ കാൽ പൊക്കിയതും നമ്മൾ അവിടെ വീണു അവന്റെ കയ്യിൽ പിടിച്ചു...


"അച്ചുട്ടാ..."


എന്ന് അലറിയതും എല്ലാരുടെയും നോട്ടം നമ്മളിൽ വന്നു പതിച്ചു... നമ്മൾ അവനെ  രണ്ട് കയ് കൊണ്ടും അവനെ ഇറുക്കി പിടിച്ചു...അപ്പുക്കയും അജുവും അമിക്കയും ഒക്കെ വന്നു നമ്മളെ കയ്യിൽ നിന്നും അവനെ പൊക്കി എടുത്തു... അവൻ പേടിച്ചു കരച്ചിൽ ആയതും അപ്പുക്കാ അവനെ തോളിൽ ഇട്ടു...എല്ലാരും അവനെ ആശ്വസിപ്പിക്കുന്ന തിരക്കിൽ ആണ്...😓നമ്മക്ക് ആണേൽ നെഞ്ചിൽ എന്തോ വേദന വന്നതും അവിടെ തന്നെ കിടന്നു...


"എണീക്ക് നിയ വല്ലതും പറ്റിയോ...?!"


ഓൻ അതും പറഞ്ഞു നമ്മളെ പിടിച്ചു ഇരുത്തിയതും എല്ലാരും നമ്മളെ നോക്കി...😭നമ്മളെ നെഞ്ചിൽ ബ്ലഡ് കണ്ടതും യ്യോ  നമ്മൾ കരച്ചിൽ തുടങ്ങി...


"കല്ല് തറച്ചത് ആവും ഞാൻ നോക്കട്ടെ..."


😓വൃത്തികെട്ട ജന്തു... എല്ലാരേയും മുന്നിൽ നമ്മളെ നാറ്റിക്കാൻ ആയിട്ട്... നമ്മൾ ഓനെ നോക്കി പല്ല് കടിച്ചു തിരിഞ്ഞിരുന്നു...


"നീ എന്റെ ഭാര്യ ആണെന്ന് ഇവിടെ ഉള്ള എല്ലാവർക്കും അറിയാം...ആരും നോക്കില്ല ദേ എല്ലാരും തിരിഞ്ഞു നിന്നു..."


ഓൻ നമ്മളെ മുന്നിൽ വന്നു ബട്ടൺമാറ്റിയതും നമ്മൾ ഓനിൽ നിന്നും നോട്ടം മാറ്റി... ഓൻ കെർചീഫ് എടുത്തു ബ്ലഡ് തുടച്ചതും നമ്മൾ കണ്ണ് ഇറുക്കി അടച്ചു... അവന്റെ ചുണ്ടുകൾ അവിടെ പതിഞ്ഞതും നമ്മൾ മെല്ലെ കണ്ണ് തുറന്നു നോക്കിയതും ഓൻ നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു...😉അത് കണ്ടതും നമ്മൾ കലിപ്പ് ഫിറ്റ്‌ ചെയ്തു...


"ഇന്ന് മൊത്തം ചോര കൊണ്ടുള്ള കളി ആണല്ലോ... ചെറിയ മുറിവേ ഉള്ളൂ പേടിക്കാൻ ഒന്നുല്ല...കല്ല് തട്ടിയതാ ടി ടി എടുക്കേണ്ടി വരും..."


"😪യ്യോ ഇനിയും ഇൻജെക്ഷൻ വെക്കാനോ...നിക്ക് വയ്യാ..."


"😍ഞാൻ ചുമ്മാ പറഞ്ഞതാടി... പേടിക്കേണ്ട വാ... എണീക്ക്..."


നമ്മൾ ഓനെയും താങ്ങി എണീറ്റതും മൂന്നിന്റെയും നോട്ടം കണ്ടപ്പോൾ ആണ് നമ്മൾ പിണക്കം ആണല്ലോ എന്നോർത്തത്...നമ്മൾ ഓനെയും പുച്ഛിച്ചു അമിക്കാടെ കയ്യിൽ തൂങ്ങി പിടിച്ചു നിന്നു...


"😍താങ്ക്സ് മോളെ നിയ... ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ടായിട്ടും എന്റെ മോനെ രക്ഷിക്കാൻ നീ മാത്രേ ഉണ്ടായുള്ളു..."


അപ്പുക്ക നമ്മളെ കെട്ടിപ്പിടിച്ചു പറഞ്ഞതും നമ്മൾ ആളെ പിടിച്ചു മാറ്റി...


"😓അജു എന്നെ വഴക്ക് പറയും അപ്പുക്ക എന്നെ കെട്ടിപ്പിടിച്ചോണ്ട്...അല്ലേലും താങ്ക്സ് ഒക്കെ എന്തിനാ നിക്ക് വല്ലതും കഴിക്കാൻ വേടിച്ചു തന്നാൽ മതി..."


"😍നീ എന്റെ അനിയത്തി കുട്ടി അല്ലേ... എനിക്ക് അവനെക്കാൾ ഇഷ്ട്ടം നിന്നെയാ...നീ എന്ത് വേണേലും പറ ഞാൻ വാങ്ങി തരാന്ന്... പിന്നെ  അവൻ നിന്നെ വഴക്ക് പറഞ്ഞ നീ എന്നോട് പറഞ്ഞ മതി അവനുള്ളത് ഞാൻ കൊടുത്തോളാം..."


😌ഹെയ്ഷ് അത് കേട്ടതും നമ്മൾ നന്നായി ഇളിച്ചു കാണിച്ചു... ഓൻ വായും പൊളിച്ചു നമ്മളെ നോക്കി നിക്കാ...


അവിടെ നിന്നു തിരിച്ചു നടക്കാൻ തുടങ്ങിയതും അച്ചുട്ടൻ അപ്പുക്കാടെ തോളിൽ പറ്റി കിടക്കാ... പോവുമ്പോ ഓടി ചാടി പോയ ആളാ...😓


നമ്മക്ക് ആണേൽ കയ്യിലും കാലിലും നെഞ്ചിലും ഒക്കെ പൈൻ തുടങ്ങിയതും നമ്മൾ ആണേൽ ഊരക്ക് കയ്യും കൊടുത്തു താഴേക്ക് നോക്കി നിന്നു...😓വല്ല ആവശ്യവും ഉണ്ടായിരുന്നോ ഓടി കയറി വരാൻ... അച്ചുട്ടനെ എടുത്ത പോലെ നമ്മളെ ആർക്കേലും എടുത്താൽ എന്താ... നമ്മളും വീണത് അല്ലേ...😪


"😒നിക്ക് ഇനി നടക്കാൻ വയ്യ... ഞാൻ ഇവിടെ ഇരിക്കാൻ പോവാ... അല്ലേ ബാപ്പച്ചി എന്നെ എടുക്കേണ്ടി വരും..."


"🙄ഈ പ്രായത്തിൽ നിന്നെ എടുത്തിട്ട് വേണം ഞാൻ കിടപ്പിൽ ആവാൻ..."


"അമിക്ക എന്നെ എടുക്കോ... നാല്പത്തി എട്ട് കിലോ മാത്രേ ഉള്ളൂ..."


"🙄നിന്റെ കൊച്ച് വരെ എന്റെ കയ്യിൽ ആടി ഉള്ളത്...അതിന്റെ കൂടെ നിന്നെ താങ്ങൂല മോളെ..."


നമ്മൾ പിന്നെ ചോദിക്കാതെ ഡിമാൻഡ് ഇട്ടു ഓനെ ഒന്ന് നോക്കി... ഓൻ അപ്പൊ തന്നെ ഇളിച്ചു കൊണ്ട് കയ്യിൽ ഉള്ള ടുട്ടൂസിനെ ബാപ്പച്ചിടെ കയ്യിൽ കൊടുത്തു നമ്മളെ അടുത്തേക്ക് വന്നു...


"ഞാൻ ഉള്ളപ്പോൾ എന്തിനാ വേറൊരാൾ നിന്നെ എടുക്കാൻ..."


ഓൻ നമ്മളെ പൊക്കി എടുത്തതും നമ്മൾ ഓന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു...


"🙄അല്ല നാൽപത്തി എട്ട് കിലോ എത്ര വർഷം മുന്നേ ഉള്ള കണക്കാ... അമ്മാതിരി വെയിറ്റ് ഒന്നും അല്ലല്ലോ ഉള്ളത്..."


"കെട്ടിന് മുന്നേ ഉള്ളതാ... ഇപ്പൊ ഡെലിവറി ഒക്കെ കഴിഞ്ഞു പഴയ പോലെ ആയില്ലേ... അപ്പൊ വൈറ്റും അതാവില്ലേ..."


"😍പക്ഷെ അവിടെയും ഇവിടെയും ഒക്കെ ഇത്തിരി മാറ്റം ഉണ്ടെന്നേ... പഴയ പോലെ ഒന്നും അല്ല... അതിന്റെ വെയിറ്റ് ഒക്കെ വെച്ച് ഇപ്പൊ ഒരു അന്പത്തി നാല് കിലോ എങ്കിലും കാണും..."


"😁നീ വെയിറ്റ് ഒക്കെ കൃത്യം ആയി പറയും അല്ലേ അജു... കുറെയായി വെയിറ്റ് നോക്കണം എന്ന് കരുതീട്ട്... എന്നെ കൂടി ഒന്ന് പൊക്കി നോക്കെടാ..."


അമിക്കാ പറഞ്ഞതും ഓൻ പല്ല് കടിച്ചു കാണിച്ചു...🙈പാവം പെട്ടു എന്ന് തോന്നുന്നു...


"അതേ... ഇതിന് പകരം ആയിട്ട് നിന്നെ എനിക്ക് വേണം... നിന്നെ എനിക്ക് ഇന്ന് ഒരുപാട് സ്നേഹിക്കാൻ ഉള്ളതാ..."


"അയ്യടാ... അയിന് വെച്ച വെള്ളം മോൻ മാറ്റി വെച്ചേക്ക്... എന്നെ പറഞ്ഞതിനൊക്കെ ഉള്ളത് ഞാൻ വേറെ വെച്ചിട്ടുണ്ട്... പിന്നെ ഈ വെയിറ്റ് റൊമാൻസിക്കുമ്പോ മോന്റെ വെയിറ്റ് ഞാൻ താങ്ങുന്നില്ലേ..."


"🙄പതുക്കെ പറയെടി കോപ്പേ... അമി കേൾക്കും..."


ഓൻ അമിക്കാനെ നോക്കി ഇളിച്ചു...അമിക്കാ ആണേൽ ഞാൻ ഒന്നും കേട്ടില്ലേ എന്ന പോലെ നടന്നു...


"ആര് കേട്ടാലും കുഴപ്പല്ല ആ അജ് വ കേൾക്കണ്ട... ഓൾ ഇത് sc യിൽ മൊത്തം പാട്ടാക്കും..."


"ഞാൻ കരുതി നിനക്ക് മാത്രേ വട്ടുള്ളൂ എന്ന്... ഇതിപ്പോ നിന്നെ അറിയുന്ന എല്ലാർക്കും മുഴു വട്ടാണല്ലോ..."


"😌ഇയാളെ അത്രയും വട്ടൊന്നും ആർക്കും ഇല്ല..."


"ഈ വെയിറ്റ് തങ്ങുന്നതും പോരാ എന്നെ കുറ്റം പറയുന്നോ... ഞാൻ ഒന്ന് കയ് വിട്ടാൽ നീ താഴെയാ..."


😕യ്യോ അത് കേട്ടതും നമ്മൾ താഴേക്ക്‌ ഒന്ന് നോക്കി ഓന്റെ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചു...😪താഴെ എങ്ങാനും ഇട്ടാൽ നമ്മളെ പൊടി പോലും കാണില്ല...


"🙄നിനക്ക് പണ്ടേ മല കേറാൻ ഇഷ്ട്ടം ആണെന്ന് കേട്ടല്ലോ... അതേതു മലയാ..."


"🙄പണ്ടേ കേൾക്കാം മല കേറി മല കേറി എന്ന്... അതോണ്ട് പറഞ്ഞതാ... ഇനി നിക്കും പറയാലോ മല കേറിയെന്ന്..."😌


"🙄ഓഹ്... ആ മല..."


ഓൻ തലയാട്ടി കൊണ്ട് പറഞ്ഞതും നമ്മൾ ഇളിച്ചു കാണിച്ചു... അയിന് ശേഷം ഓൻ സൈലന്റ് ആയി നടന്നു... നമ്മൾ ആണേൽ ഓന്റെ താടിയും കവിളും കണ്ണും മൂക്കും ചുണ്ടും എല്ലാം നോക്കാൻ തുടങ്ങി...🙈ഇതിപ്പോ വേറെ ആരെയും നോക്കാൻ കിട്ടാത്തോണ്ട് കണ്മുന്നിൽ ഉള്ളതിനെ നോക്കാന്ന് വെച്ചു... അല്ല പിന്നെ...😍


"എന്തുവാടി ഇത്...?"


"എന്ത്...?"🙄


"നിന്റെ ഈ നോട്ടം... ഇവിടെ ഇപ്പൊ ഞാനും നീയും മാത്രം ആണെങ്കിൽ ഇതിന്റെ ഭവിഷത്ത് നീ അനുഭവിച്ചേനെ... സാരല്ല്യ വീട്ടിൽ എത്തിയാൽ തരാന്നെ..."😍


"😕നിക്ക് എങ്ങും വേണ്ട... എന്നെ താഴെ ഇറക്ക്‌..."


ഓൻ നമ്മളെ താഴെ ഇറക്കിയതും പഞ്ഞി മിട്ടായി കൊണ്ട് പോണ ഒരുത്തനെ കണ്ട്  നമ്മൾ ഒറ്റ ഓട്ടം ആയിരുന്നു...അതും വാങ്ങി അപ്പുക്കാടെ പോക്കെറ്റിൽ നിന്ന് കാശ് എടുത്തു കൊടുത്തു...ഒന്നുല്ലേലും കൊച്ചിനെ രക്ഷിച്ചത് അല്ലേ...😌അങ്ങേരെ ഭാഗ്യം ഇത് മുന്നിൽ കണ്ടത്... ഫൈവ് സ്റ്റാർ ഹോട്ടൽ ആണ് മുന്നിൽ എങ്കിൽ അങ്ങേരെ അണ്ടർവൈർ വരെ പണയം വെക്കേണ്ടി വന്നേനെ...


😕ഞങ്ങൾ അഞ്ചെണ്ണം കഴിക്കുന്നത് കണ്ട് ബാപ്പച്ചിയും മൂത്തപ്പയും ഉപ്പച്ചിയും ഒക്കെ അതും വാങ്ങി കഴിക്കാൻ തുടങ്ങി...


"😍ഇത് കുഞ്ഞു നാളിൽ കഴിച്ചതാ... ഇപ്പൊ ആ പഴയ ടേസ്റ്റ് ഒന്നും ഇല്ലേലും ആ കാലത്ത് എത്തിയ പോലെ..."


"😌ന്നാ കുറച്ച് കൂടി വാങ്...ന്നിട്ട് ആ പഴയ കാലം ഞങ്ങളോടും പറ... ആരെ കയ്യീന്ന് ഒക്കെ തല്ല് കിട്ടി എന്ന് അറിയാലോ..."


ഓൻ നമ്മളെ കണ്ടത് കൊണ്ട് ഇന്നത്തെ കണി കൊള്ളാം എന്ന പോലെ നമ്മളെ നോക്കി ഇളിച്ചു കൊണ്ട് പോയി... നമ്മൾ ഓനോട്‌ തിരിച്ചു ഇളിച്ചതും നമ്മളെ തുറിച്ചു നോക്കുന്ന അജുനെ കണ്ട് നമ്മൾ ഡീസന്റ് ആയി നിന്നു...


"😓എന്നെ കൊണ്ട് ഉള്ള വെയിറ്റ് മുഴുവനും താങ്ങിച്ചിട്ട്... എവിടെ വേദനിക്കുന്നു എന്നാ പറഞ്ഞത് എന്തായിരുന്നു ഒരു ഓട്ടം..."


"😕അയിന് ഞാൻ ഇയാളോട് എടുക്കാൻ   പറഞ്ഞ... ഞാൻ എന്റെ ബാപ്പച്ചിയോടും അമിക്കാനോടും ചോദിച്ചു ഇന്നല്ലേ ഉള്ളൂ... അത് നിക്ക് നടക്കാൻ മടി ആയോണ്ടാ... അച്ചുട്ടൻ ഒക്കെ അപ്പുക്കാടെ മേലേ കേറിയപ്പോ നിക്കും ബാപ്പച്ചിയോട് എടുപ്പിക്കാൻ പറയാൻ തോന്നി അതോണ്ടാ... ഇയാളോട് ആരാ എന്നെ എടുക്കാൻ പറഞ്ഞത്..."😏


"🙄മൂന്ന് കോച്ചായിട്ടും നിനക്ക് എങ്ങനെ തോന്നി മോളെ ഈ ബാപ്പച്ചിയെ കൊണ്ട് നിന്നെ എടുപ്പിക്കണം എന്ന്...പത്തൻപത് കിലോ എടുക്കാൻ ഉള്ള ശേഷി എനിക്കില്ല മോളെ..."


"😒എന്നെ എടുത്തു കൊണ്ട് നടക്കേണ്ട പ്രായത്തിൽ ഇങ്ങള് ദുബായിൽ പോയി കൂടിയൊണ്ട് അല്ലെ നിക്ക് ഇപ്പോഴും അങ്ങനെ ഉള്ള ആഗ്രഹം..."😪


"😭 സാരല്ല്യ മോളെ... അതിന് മാത്രം നിന്റെ കൊച്ചുങ്ങളെ ഞാൻ കൊതി തീരുവോളം എടുത്തോളാം..."


🙄അതുങ്ങളെ എടുത്താൽ നമ്മളെ ആഗ്രഹം മാറോ...


"🙄എന്റെ അജു കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല ഇതിനെ ഒന്നും... നീ അല്ലാതെ പെണ്ണിന്റെ പറച്ചില് കേട്ട് ബാഹുബലി ആവാൻ നിക്കോ..."


ഓൻ നമ്മളെ വായും പൊളിച്ചു നോക്കിയതും നമ്മൾ ഇളിച്ചു കൊടുത്തു... സ്വന്തം കെട്ടിയോളെ അല്ലേ അല്ലാതെ അടുത്ത വീട്ടിലെ പെണ്ണിനെ ഒന്നും അല്ലല്ലോ എടുത്തത്... എന്താ ഒരു സങ്കടം...😏


😏നമ്മൾ രണ്ടിനെയും നോക്കി പുച്ഛിച്ചു വണ്ടിയിൽ കേറി ഇരുന്നതും ഓൻ ഇരുന്നിടത് നിന്ന് നമ്മളെ തന്നെ ഇടക്ക് ഇടക്ക് നോക്കാ...


ഷമിയും ജെസിയും നാട്ടിൽ എത്താറായതും  നമ്മളെ തോണ്ടി...


"ഡീ ഞങ്ങൾ ഡീസന്റ് അല്ലേ... ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലല്ലോ അല്ലേ..."


"🙄അതെന്താ ഉണ്ടാക്കണോ..."


"😪അല്ലേടി ഉണ്ടാക്കിയാൽ ഞങ്ങളെ രണ്ടിനെയും വീട്ടിൽ കൊണ്ട് വിടും എന്ന് പറഞ്ഞു ആ ദുഷ്ടൻമാർ... അതോണ്ടാടി ഞങ്ങൾ ഒരു കച്ചറക്കും നിക്കാനേ..."


"😌യ്യോ ഞാൻ ആണേൽ വീട്ടിൽ കൊണ്ട് വിടും എന്ന് കേട്ടാൽ എപ്പോൾ കച്ചറ ഇണ്ടാക്കി എന്ന് ചോദിച്ചാൽ മതി... പക്ഷെ ഓൻ അത് മാത്രം പറയില്ല...😏ഇപ്പൊ തന്നെ ആ നോട്ടം കണ്ടില്ലേ... ഓന്റെ വിചാരം എന്താന്ന് ഒക്കെ നിക്കറിയാം... പക്ഷെ ഓനുള്ളത് ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്..."


"🙄അതെന്താ...?!!"


നമ്മൾ ഡ്രെസ്സ് വെച്ച ബാഗ് തപ്പി പിടിച്ചു ഓൻ കാണാതെ അവരെ അടുത്ത് ചെന്നു ഇരുന്നു... അതിൽ കയ്യിട്ടു പുറത്തെടുത്ത സാധനം കണ്ട് മൂന്നും കണ്ണും തള്ളി അത് തന്നെ നോക്കി ഇരുന്നു...😌


"😕കണ്ടിട്ട് തന്നെ പേടിയാവുന്നു...യക്ഷിടെ മാസ്ക് അല്ലേ ഇത് ഇതെന്തിനാ നിനക്ക്..."


നെച്ചു അത് കയ്യിൽ ആക്കി കൊണ്ട് ചോദിച്ചു...


"ഇത് വെച്ച് വേണം  ഓനെ പേടിപ്പിക്കാൻ..."


"ഇത് കണ്ടാൽ അജു പേടിക്കോ... ചിലപ്പോൾ സ്റ്റാർസ് പേടിച്ചു കരച്ചിൽ ആവും... അപ്പൊ നിനക്ക് കിട്ടാൻ ഉള്ളത് അജുന്റെ കയ്യെന്ന്  കിട്ടേം ചെയ്യും..."


ഷമി കുരിപ്പ് പറഞ്ഞതും നമ്മൾ പല്ലും കടിച്ചു ഓളെ നോക്കി...


"😬കരിനാക്ക് വളച്ചു ഓരോന്ന് പറയാതെ... ഇത് അങ്ങനെയും ഇങ്ങനെയും ഒന്നും പേടിപ്പിക്കാൻ അല്ല... ഇന്ന് ഞാൻ വീട്ടിൽ ആണ് പോന്നെ...ന്നിട്ട് ഇതും ഇട്ടു നട്ടപാതിരാത്രി ഓന്റെ മുന്നിൽ ചെന്നാൽ ഓൻ പേടിച്ചു അലറും...അത് ഞാൻ വിഡിയോ റെക്കോർഡ് ചെയ്ത് സ്റ്റാറ്റസ് ഇട്ടു ഓന്റെ ധൈര്യം എല്ലാർക്കും കാണിച്ചു കൊടുക്കാൻ പോവാ... ഓർക്കുമ്പോൾ തന്നെ ചിരി വരാ..."😌


"😕ഇതൊക്കേ നടക്കോ...പടക്കം നിന്റെ മോന്തമ്മേ ആവും പൊട്ടുന്നെ..."


അല്ലേലും ഈ ഷമി കുരുപ്പ് ഇങ്ങനെയാ... ഒരു നല്ല കാര്യത്തിന് പോവുമ്പോ ഓളെ ഒരു ഡയലോഗ്...


"എല്ലാം കഴിഞ്ഞു നീ ജീവനോടെ ഇണ്ടേൽ ഭാഗ്യം..."🙄


ജെസി പറഞ്ഞതും നമ്മൾ ഓളെ നോക്കി പേടിപ്പിച്ചു...😬


"നടക്കും... നടത്തും ഈ ഞാൻ... വെറുതെ ഒന്നുല്ലല്ലോ... ഓൻ എന്നെ എല്ലാരേയും മുന്നിൽ ഇട്ടു നല്ലോണം വഴക്ക് പറയുന്നുണ്ടല്ലേ..."😏


"അയിന് മാത്രം നിന്നെ സഹിക്കുന്നും ഉണ്ടെടി..."


അയിന് നമ്മൾ നെച്ചൂന് ഒന്ന് ഇളിച്ചു കൊടുത്തു...😍


"😍നിക്കും ഉണ്ടാവില്ലെടി കെട്ടിയോന്റെ പേടിച്ചു വിളറിയ മോന്ത കാണാൻ ആഗ്രഹം... ഡെയ്ലി നമ്മളെ പേടിച്ച മോന്ത ഓൻ കാണുന്നത് അല്ലേ..."


"അങ്ങനെ ആണേൽ ഞങ്ങൾക്കും ഉണ്ടെടി അങ്ങനെ ഉള്ള  ആഗ്രഹം..."😍


മൂന്നും ഒരുമിച്ച് പറഞ്ഞതും നമ്മൾ ഇളിച്ചു കാണിച്ചു...


"എങ്കിൽ ഇത്തിരി പടക്കം വാങ്ങി പൊട്ടിക്ക്...ആരും പേടിക്കും... തിരി കൊളുത്തുന്നതിന് മുന്നേ കൊച്ചിനെ ഒക്കെ മാറ്റിയാൽ നിനക്ക് കൊള്ളാം..."


"🙄പടക്കം ആവുമ്പോ വീട്ടുകാർ ഒക്കെ അറീലെ... ആരും അറിയാതെ പേടിപ്പിക്കാൻ വല്ല വഴിയും ഉണ്ടോ...?"


"😕അയിന് കെട്ടിയോൾ ആണ് ഈ കാണിച്ചു വെച്ചത് എന്ന് ആരും അറിയാതെ വേണം ചെയ്യാൻ... പുറത്താവും എന്ന് മാത്രം അല്ല കെട്ടിയോന്റെ തല്ലും കിട്ടും..."


"😌അതിനൊക്കെ ഉള്ള ഐഡിയ എന്റെൽ ഇണ്ട്...പക്ഷെ പടക്കം എവിടന്ന് കിട്ടും..."


ഷമി ഇളിച്ചു കൊണ്ട് പറഞ്ഞതും ജെസിയും അത് ഉറപ്പിച്ച മട്ടാ...🙄എല്ലാം കൂടെ എന്നെ കൊലക്ക് കൊടുക്കാൻ ആവും പ്ലാൻ...  നെച്ചു ആണേൽ ദയനീയമായി നമ്മളെ തോണ്ടി...


"അല്ലേടി പടക്കം അല്ലാതെ കെട്ടിയോനെ ഞെട്ടിക്കാൻ വേറെ വഴി ഒന്നുല്ലേ..."


🙄ഓൾക്ക് ഇപ്പൊ നമ്മളെ അമിക്കാനെ ഞെട്ടിക്കാഞ്ഞിട്ടാ... അയിനുള്ള വഴി ചോയ്ക്കുന്നെ നമ്മളോടും...😕


"അമിക്കാക്കുള്ളത് ഞാൻ തന്നെ കൊടുത്തോളാം... നീ കൂടെ ഇണ്ടായ മതി..."


"😌എന്നാ ഓകെ... പിടിച്ചാലും തല്ല് വാങ്ങാൻ ഒരാൾ ഇണ്ടല്ലോ..."


"😬പിടിക്കാതിരിക്കാൻ പ്രാർത്ഥിക്കെടി കോപ്പേ...നിങ്ങൾ ഇപ്പൊ ഇറങ്ങു വിഷു ഒക്കെ ആവട്ടെ പടക്കം ഒക്കെ ഒപ്പിക്കാം... ഇത് അജുന്റെ അടുത്ത് ഏറ്റാൽ ഇങ്ങക്ക് വേണേൽ ഇത് തന്നെ നോക്കാലോ..."


അവറ്റകൾ ഒക്കെ  ഇറങ്ങാൻ നേരം ഞങ്ങളെ രണ്ടിനെയും കെട്ടിപ്പിടിച്ചു...😓അല്ലേലും നമ്മക്ക് ഒരാൾ യാത്ര ചോദിക്കുമ്പോ കരച്ചിൽ പിടിച്ചു വെക്കാൻ ആവില്ല...നമ്മൾ മോങ്ങി കൊണ്ട് അവരെ കെട്ടിപ്പിടിച്ചു...


"മതിയെടി... വീട്ടിൽ  എത്തിയാൽ പിന്നെ ഫോണിൽ അല്ലേ നാലിനും കുറുകൽ... പിന്നെ എന്തിനാ ഈ കരച്ചിലും പിഴിച്ചിലും ഒക്കെ..."


മാലിക്ക ഞങ്ങളെ അടുത്ത് വന്നു പറഞ്ഞതും നമ്മൾ ഓളെ വിട്ടു അങ്ങേരെ നോക്കി...


"😏ഇങ്ങൾക്ക് സങ്കടം ഇല്ലാന്ന് കരുതി ഞങ്ങൾക്ക് സങ്കടം ഇണ്ട്... നിങ്ങളൊക്കെ ഡെയ്ലി നേരിട്ട് കാണില്ലേ ഞങ്ങൾ അങ്ങനെ ആണോ..."


"😕ഡെയ്ലി നിങ്ങൾ നാലും കൂടി കണ്ടാൽ ഞങ്ങളാടി പെടുന്നത്..."


🙄ഈ കുറച്ച് ദിവസം കൊണ്ട് റാഷിക്കാ വല്ലാണ്ട് പുരോഗമിച്ചു... എന്നാ ഒരു ഡയലോഗ് ആണെന്നോ... ഇവന്റെ കൂടെ ഒക്കെ അല്ലേ കുറച്ചീസം നടപ്പ്...


നാലും റ്റാറ്റാ ഒക്കെ കാണിച്ചു ഇറങ്ങിയതും നമ്മൾ സുട്ടൂസിനെ കയ്യിൽ ആക്കി...😍


"ഹി ഹി... നിയ..."


പെണ്ണ് നമ്മളെ കിട്ടിയപ്പോൾ തന്നെ നമ്മളെ മാറിലേക്ക് വീണു... അതിന്റെ മരുന്ന് കിട്ടിയപ്പോൾ തന്നെ പെണ്ണ് ഉറക്കം ആയി...വീടിന് മുന്നിൽ നിർത്തിയതും നമ്മൾ ബാക്കി രണ്ടിനെയും നോക്കി...


"ഉമ്മച്ചി കുട്ടൂസിനെ വാങ്ങിക്ക്... ഞാൻ ഇവിടെയാ..."


"ഇവിടെയാ...അതെന്താ... ഇവിടെ..?"


"എനിക്കെന്താ കുറച്ചീസം എന്റെ വീട്ടിൽ നിന്നൂടെ... ഇയാളെ കലിപ്പ് കാണേണ്ടല്ലോ..."😏


എന്നും പറഞ്ഞു നമ്മൾ ഓനെയും പുച്ഛിച്ചു മുന്നിൽ ഇറങ്ങി...


"🙄വരുന്നത് ഒക്കെ കൊള്ളാം...ഉറങ്ങാൻ കിടന്നാൽ അജു എന്നും പറഞ്ഞു ഇറങ്ങി പോവാൻ ആണ് മോളെ ഉദ്ദേശം എങ്കിൽ ജീവനോടെ കാണില്ല..."


"😕അപ്പൊ എന്നെ കൊല്ലുന്നു അല്ലേ...കണ്ടോ മൂത്താപ്പ ഇങ്ങേർ ഇപ്പൊ പറഞ്ഞത് എന്നെ കൊല്ലും എന്നാ..."


"😕ഞാൻ അല്ല കൊല്ലുന്നേ അതിന്റെ ആവശ്യം ഒന്നും ഇല്ലല്ലോ... എന്തായാലും നിന്റെ കൂടെ ഇവൾ വരാൻ പോണില്ല... അപ്പൊ പിന്നെ മോൾ ഒറ്റയ്ക്ക് ഇറങ്ങി പോവും... പട്ടികൾ ഈയിടെ ആയി കുടീട്ടുണ്ട്... എത്ര പേരെയാ അത് കടിച്ചിട്ടുള്ളത് എന്ന് അറിയോ..."


🙄പടച്ചോനെ അപ്പൊ പിന്നെ എന്താ ചെയ്യാ...😏അല്ലേലും ഇപ്പൊ ആര് ഓനെ നോക്കി പോണു...


"😒അന്ന് കൊച്ചുങ്ങൾ ഉള്ളോണ്ടാ അല്ലാതെ ഇങ്ങേരെ കാണാൻ ഒന്നുല്ല ഞാൻ പോയെ... ഇന്ന് ഇതുങ്ങൾ എന്റെ കൂടെ ഇണ്ടല്ലോ..."


"എടീ എനിക്ക് ഇതുങ്ങളെ കാണാതിരിക്കാൻ ആവില്ല... നീ വന്നേ... നിനക്ക് ഇപ്പൊ അങ്ങനെ ഒക്കെ തൊന്നും പിന്നെ തൊന്നും വേണ്ടായിരുന്നു എന്ന്..."


"ഞാൻ അവിടന്ന് എന്നെ വഴക്ക് പറഞ്ഞപ്പോ തന്നെ തീരുമാനിച്ചതാ... ഇന്ന് ഇവിടെ ആന്ന്..."


"😓അതിന് ഞാൻ സോറി പറഞ്ഞത് അല്ലേ... അതൊക്കെ തീർക്കാൻ അല്ലേ നിന്നെയും എടുത്തു മല ഇറങ്ങിയത്..."


"ആദ്യം മോൻ എന്നോട് കലിപ്പ് ആവില്ല എന്ന് ഉറപ്പിക്ക്... ന്നാൽ ഞാൻ വരാം... അത് വരെ ഞാൻ ഇവിടെയാ... വാ ഉമ്മച്ചി..."


"അജു... ബാ..."


പടച്ചോനെ കുട്ടൂസ് അല്ലേ ആ വിളിക്കുന്നെ... ഇനി ഓൻ കൂടെ വരോ...


"🙄എന്നാൽ പിന്നെ മോനും കുറച്ചു ദിവസം ഇവിടെ നിക്ക്... അതുങ്ങൾ ഇപ്പൊ തന്നെ മോനെ വിളിക്കുന്നത് കണ്ടില്ലേ..."


ബാപ്പച്ചി അത് പറഞ്ഞതും നമ്മൾ തിരിഞ്ഞു നോക്കി...


"അത് വേണ്ട...എന്നോടുള്ള ദേഷ്യം കൊണ്ടല്ലേ അവൾ ഇവിടെ നില്കുന്നത്... അപ്പൊ പിന്നെ ഞാൻ കൂടെ വരുന്നത് ശരിയല്ലല്ലോ... എന്തായാലും അവളെ പിണക്കം തീരുന്നത് വരെ ഇവിടെ നിക്കട്ടെ... ഇതുങ്ങളെ കാണാതെ ഇരിക്കാൻ പറ്റില്ല എന്നാലും കാലത്തും വൈകീട്ടും വന്നു കണ്ടോളാം..."


😒അപ്പൊ എന്നെ കാണാതെ ഇരിക്കാൻ പറ്റുന്നു അല്ലേ...അവർ പോയതും നമ്മൾ അകത്തേക്ക് കയറി... അമിക്കാ നമ്മളെ തുറിച്ചു നോക്കി എങ്കിലും നമ്മൾ ഒരു ലോഡ് പുച്ഛം അങ്ങ് കൊടുത്തു... അല്ല പിന്നെ...😏


ഫുഡ്‌ ഒക്കെ കഴിച്ചു നമ്മൾ മേലേക്ക് ചെന്നു സ്റ്റാർസിനെ ഉറക്കാൻ തുടങ്ങി...😪അജു ഇപ്പൊ എന്ത് ചെയ്യാവോ... ഓൻ ഉറങ്ങി കാണോ... നമ്മൾ ഫോൺ എടുത്തു ഓന്റെ ഫോട്ടോ നോക്കിയതും നമ്മളെ കയ്യിൽ നിന്നും സുട്ടൂസ് തല പൊക്കി...


"😌ഹി.. ഹി... അജു...ബാ..."


ഫോണും മാന്തി പൊളിച്ചു ഓനെ പുറത്തെടുക്കാൻ ഉള്ള പരിപാടിയാ... അത് കേട്ട് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടൂസും ടുട്ടൂസും നമ്മളെ ഫോണിൽ കൂടി ഓനെ പുറത്തെടുക്കാൻ ഉള്ള പരിപാടിയാ...


"അജു..."😍


😪അതുങ്ങളെ സ്നേഹം കണ്ട് നമ്മക്ക് തന്നെ കരച്ചിൽ വന്നു...😓ഇന്ന് കൂടിയല്ലെ ഉള്ളൂ... ഇനി നമ്മൾ ഓനെ വിട്ടു വരത്തില്ല...😕ഒന്ന് പേടിപ്പിച്ചു നമ്മൾ നല്ല കുട്ടിയായി ഓന്റെ അടുത്തേക്ക് പൊക്കോളാം...😓


"😓എന്നാലും ഇന്നെന്താ ഞങ്ങളെ കാണാൻ വരാനെ... വന്നു വന്നു ഇപ്പൊ ഞങ്ങളെ ഒന്നും വേണ്ടാതായി അല്ലേ..."


"🙄ഈ നീയാണോടി ഓനെ പേടിപ്പിക്കാൻ മാസ്കും കൊണ്ട് ഇങ്ങോട്ട് വന്നത്... വല്ല കാര്യവും ഉണ്ടായിരുന്നോ..."


നെച്ചു അതും ചോദിച്ചു വന്നതും നമ്മൾ ഇളിച്ചു കൊടുത്തു...


"😌ഒന്ന് പേടിപ്പിച്ചു ഞാൻ ഓന്റെ അടുത്ത് പൊക്കോളാം... നീ ചെന്നു അമിക്കാ എന്ത് ചെയ്യാ എന്ന് നോക്കിക്കേ..."


"അങ്ങേര് അജുവും ആയിട്ട് ഭയങ്കര കുറുകൽ ആണ്... ആ ചാൻസിൽ ഞാൻ മുങ്ങിയതാ... നിന്റെ അടുത്ത് വന്നേക്കരുത് എന്നാ ഓർഡർ..."


"😏ഓഹ്...ഞാൻ നിന്നെയും കൊണ്ട് അജുനെ കാണാൻ പോവുന്നു കരുതി ആവും... ഓന് ഇവിടെ വന്നു ബോധം കെടും...അതിനാ ഞാൻ വെയിറ്റ് ചെയ്യുന്നേ..."


അപ്പോഴേക്കും മിട്ടൂസും കൂടി വന്നതും ഉറങ്ങാൻ പ്ലാൻ ഇട്ട സുട്ടൂസ് ചാടി ഇറങ്ങി...🙄അല്ലേലും ഇതിന് അവനെ കാണുമ്പോ ഒരു ഇളക്കം ആണ്... പടച്ചോനെ ഇനി ലവ് എങ്ങാനും ആവോ...😕ഒരേ പ്രായം അല്ലേ രണ്ടിനും അത് ശരിയാവില്ല...


"🙄ഡീ നീ മോനെ ഇങ്ങ് എടുത്തു വന്നു കിടക്കാൻ നോക്ക്‌..."


അമിക്കാ വന്നതും ഓർഡർ ഇട്ടു... നലിന്റെയും കളി കണ്ട് ഓൻ വായും പൊളിച്ചു നിക്കാ...


"അജു ഇതുങ്ങളെ കാണാതെ വിഷമിക്കാ... അവൻ എന്തായാലും ഇപ്പൊ വരും..."


"അയിന്..."


"എന്തിനാടി നീ അവനെ ഇങ്ങനെ എടങ്ങേറാക്കുന്നെ..."


"😓ഇങ്ങള് ഒരു കാര്യം ചെയ്യ്... ഇതുങ്ങളെ ഒന്ന് നോക്ക്‌... ഞാൻ അജുനെ നോക്കട്ടെ..."


"🙄ഓഹ് അപ്പൊ നിനക്കും അവനില്ലാതെ ഉറങ്ങാൻ പറ്റില്ല അല്ലേ... പിന്നെ എന്തിനായിരുന്നു ഈ ജാഡ..."


😌അത് ഒന്ന് പേടിപ്പിച്ചു ബോധം കെടുത്താൻ... അല്ലാണ്ട് എന്ത്... നമ്മൾ ഓനെ നോക്കി നന്നായി ഇളിച്ചു മാസ്കും അരയിൽ തിരുകി ഇറങ്ങി... നെച്ചുനെ ആക്ഷൻ ഇട്ടു പുറത്തേക്ക് വിളിച്ചു...


"ഓൻ ഇപ്പൊ വരും... നീ ക്യാമറ ഓൺ ചെയ്ത് പിടിച്ചോ... ഡോർ തുറന്നു ഞാൻ ഓനെ പേടിപ്പിക്കും... ഓൻ ബോധം പോയി വീണാൽ ലേറ്റ് ഇടണം... അത് വരെ ഫ്ലാഷ് ലേറ്റ് മതി... ഓൻ എന്നാലേ പേടിക്കൂ..."


എല്ലാം അവളെ ഏല്പിച്ചു നമ്മൾ വിൻഡോസ് വഴി ഓൻ വരുന്നത് നോക്കി നിന്നു...😌ഇന്ന് ഓന്റെ കാര്യം തീരുമാനം ആവും... പാവം...


നമ്മൾ ഇളിച്ചു കൊണ്ട് മാസ്ക് വെച്ചതും നെച്ചു ഒരു അലർച്ച ആയിരുന്നു...


"മിണ്ടാതിരിക്കെടി കോപ്പെ... നീയല്ല അലറേണ്ടത് ഓൻ ആണ്... എല്ലാരും ഉണർന്നാൽ മൊത്തം വെള്ളത്തിൽ ആവും..."


"😓കണ്ടിട്ട് പേടി ആവുന്നേടി...ഈ ലേറ്റിൽ ഈ മോന്ത ആര് കണ്ടാലും പേടിക്കും..."


അത് കേട്ട് നമ്മൾ കണ്ണാടിക്ക്‌ മുന്നിൽ ചെന്നതും 😨ഒരു അലർച്ച ആയിരുന്നു... അപ്പൊ തന്നെ നെച്ചു നമ്മളെ വാ അടച്ചു...


"ഡീ ഞാൻ തന്നെയാണോ ഇത്..."


"നീ തന്നെയാ ഇത്... ദേ നോക്ക്..."


മാസ്ക് മാറ്റിയപ്പോ ആണ് ശ്വാസം വിടാൻ ആയത്...😪ഇനി ഓൻ എങ്ങാനും പേടിച്ചു കാറ്റ് പോവോ...ഓൻ ഇത്തിരി പേടിച്ചു ബോധം പോയാൽ മതി പടച്ചോനെ.. 😒



**********💞



കുരിപ്പ് ഇങ്ങനെ ചെയ്യും എന്ന് കരുതീല...എല്ലാറ്റിനും ഉള്ള പണിഷ്മെന്റ് കൊടുക്കണം എന്നൊക്കെ കരുതിയതാ... അത് ഇങ്ങനെ ആയി... എല്ലാം മുൻകൂട്ടി കണ്ട് മുങ്ങിയത് ആവാൻ ആണ് ചാൻസ്...


എന്തായാലും നിനക്ക് തരാൻ ഉള്ളത് അങ്ങോട്ട് വന്നിട്ട് ആയാലും ഞാൻ തന്നിരിക്കും...😓


നമ്മൾ ഫോൺ എടുത്തു അമിയെ വിളിച്ചു...


"നിന്നോട് ഒക്കെ അപ്പോഴേ പറഞ്ഞത് അല്ലേ... ഇത് ഇങ്ങനെയേ വരൂ എന്ന് എനിക്കറിയാം ആയിരുന്നു...വെച്ചിട്ട് പോടാ..."

 

"😬ഡാ പട്ടി പെങ്ങളെ സ്വഭാവം എന്റെ അടുത്ത് എടുക്കാൻ നിക്കല്ലേ... ആ കുരിപ്പിനെ കാണാത്തോണ്ട് ഉറങ്ങാൻ ആവണ്ടേ... ഞാൻ അങ്ങോട്ട് വരാൻ പോവാ... നീ പതിവ് പോലെ ഡോർ ഓപ്പൺ ആക്കി തന്നാൽ മതി..."


"നിന്നോടൊക്കെ പച്ച മലയാളത്തിൽ അല്ലേ ഇവിടെ നിന്നോളാൻ പറഞ്ഞത്... ഭാഗ്യത്തിന് ഇവിടെ ഉള്ള ഒരുത്തിക്ക് നിന്നെ കാണാതെയും ഉറങ്ങാൻ പറ്റും എന്ന് തെളിയിച്ചു... ഇത് വരെ ആള് ഭയങ്കര ഡീസന്റ് ആയിരുന്നു..."


"🙄അങ്ങനെ വരാൻ വഴി ഇല്ലല്ലോ... എന്തിനോ ഉള്ള സൂചന അല്ലേ അത്... നീ ഒന്ന് ഇറങ്ങി നോക്കിയേ...നിന്റെ പെണ്ണിനെ നല്ലോണം ഒന്ന് സൂക്ഷിച്ചോ... ഒറ്റയ്ക്ക് അവൾക്ക് ഒന്നിനും ഉള്ള ധൈര്യം ഉണ്ടാവില്ല... ആരെങ്കിലും കൂടെ ഉണ്ടായാൽ ആണ് പെണ്ണ് തനി കൂതറ സ്വഭാവം പുറത്ത് എടുക്കുന്നത്..."


"നേരത്തെ കിടന്നു ഉറങ്ങിയെടാ അവരൊക്കെ...യാത്രാ ക്ഷീണം കാണും... നീയും പോയി ഉറങ്ങിയേ...കെട്ടിയോളെയും പിള്ളേരെയും ഒരു രാത്രി കണ്ടില്ലെന്ന് വെച്ച് ആകാശം ഒന്നും ഇടിഞ്ഞു വീഴാൻ പോണില്ല..."


"പക്ഷെ അവൾ സൈലന്റ് ആയാൽ അതിനും ചാൻസ് ഉണ്ടെടാ..."


"ഒന്ന് പോടാ... അവളെ നന്നാവാനും നീയൊന്നും സമ്മതിക്കില്ല അല്ലേ..."


"😌നന്നായെങ്കിൽ അവൾക്ക് കൊള്ളാം... അപ്പൊ നീ ഡോർ ഓപ്പൺ ആക്കാൻ മറക്കണ്ട..."


"🙄നിന്നോടൊക്കെ പടച്ചോൻ ചോദിക്കും..."


നമ്മൾ  ഓഹ് എന്നും പറഞ്ഞു കൊണ്ട് ചാവിയും എടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് അനുട്ടി മുന്നിൽ വന്നത്... മാസ്ക് ഒക്കെ ഇട്ടാ നിൽപ്പ്...🙄


"പേടിച്ചോ..."


"പേടിപ്പിക്കാൻ ആണോ മുന്നിൽ വന്നത്... എന്നാൽ അത് ആദ്യേ പറയണ്ടേ... അയ്യോ അജു വല്ലാണ്ട് പേടിച്ചു...എവിടുന്ന് കിട്ടി ഇത്..."


"അത് നമ്മൾ ട്രിപ്പ് പോയപ്പോൾ വാങ്ങീതാ... നിയ യക്ഷീടെ മാസ്ക് വാങ്ങുന്ന കണ്ട് ഞാൻ ഉമ്മച്ചീനോട്  ഇത് വാങ്ങി തരാൻ പറഞ്ഞു...മറ്റേ മാസ്ക് കണ്ടാലേ പേടിക്കും അതോണ്ട് ഉമ്മച്ചി ഇതാ വാങ്ങി തന്നത്..."


🙄യക്ഷിടെയൊ... എല്ലാം നമ്മളെ കാണിച്ചത് ആണല്ലോ... അത് മാത്രം എന്താ കോപ്പ് നമ്മളോട് പറയാതെ വിട്ടത്...


"അത് എപ്പോൾ വാങ്ങിയതാ..."


"നിങ്ങളൊക്കെ പള്ളീൽ പോയില്ലേ അപ്പോ വാങ്ങീതാ..."


🙄ഓഹ് എന്ന്... അപ്പൊ എന്തോ ഉടായിപ്പ് ഉണ്ടല്ലോ... യക്ഷി എന്നൊക്കെ പറയുമ്പോൾ ലവൾ അത് വെച്ച് കണ്ണാടിയിൽ നോക്കിയാൽ ബോധം പോവുന്ന ടൈപ്പാ...എന്നാലും അത് എന്തിനാവും കുരിപ്പ് വാങ്ങിയത്...


"ഈ മാസ്ക് അജു കാലത്ത് തരാട്ടോ... ഇത് കൊണ്ട് ചെറിയൊരു ആവശ്യം ഉണ്ട്..."


"മ്മ്..."


"എങ്കിൽ മോൾ പോയി കിടന്നോ..."


അനുട്ടി പോയതും നമ്മൾ അത് നോക്കി ചിരിച്ചു കൊണ്ട് ഇറങ്ങി...


 അവിടെ എത്തിയാൽ വീണ്ടും അവന്റെ വായിൽ ഉള്ളത് കേൾക്കേണ്ടി വരുമല്ലോ പടച്ചോനെ... എന്നാലും വേണ്ടില്ല നാലിനെയും കണ്ണ് നിറച്ചു കാണാലോ...❣️


"🙄ഡാ ഡോർ ഓപ്പൺ ആക്ക്‌..."


നമ്മൾ ഗേറ്റ് കടന്നപ്പോ അമിയെ വീണ്ടും കാൾ ആക്കി...


"ഞാൻ ബിസിയാ... ഒന്നും രണ്ടും അല്ല നാലെണ്ണം ആണ് എന്റെ നെഞ്ചത്ത് ഉള്ളത്..."😓


"നീയല്ലേ അവരൊക്കെ ഉറങ്ങി എന്ന് പറഞ്ഞത്..."🙄


"എന്നാ ഞാനും കരുതിയത്... പിന്നെ വരാൻ ഉള്ളത് വഴിയിൽ താങ്ങില്ലല്ലോ...നിന്നെ നോക്കാൻ ആയിട്ട് ഇതുങ്ങളെ എന്നെ ഏൽപ്പിച്ചു താഴേക്ക് വന്നതാ..." 


അത് കേട്ടതും നമ്മൾ വായും പൊളിച്ചു നിന്നു... പണി എനിക്കിട്ട് തരാൻ ആണല്ലേ മോളെ പ്ലാൻ... നമ്മൾ ഇളിച്ചു മാസ്ക് വെച്ചതും ഡോർ തുറക്കുന്നത് കണ്ട് തിരിഞ്ഞു നിന്നതും നമ്മളെ മുന്നിൽ ഉള്ള രൂപം കണ്ട് ഞെട്ടി എങ്കിലും ആ സാദനം നിന്ന നിൽപ്പിൽ താഴേക്ക് വീണു...🙄


അപ്പൊ തന്നെ ലേറ്റ് ഓൺ ആയതും നോക്കുമ്പോ പെണ്ണ് വാഴ വെട്ടി ഇട്ട പോലെ തറയിൽ കിടക്കാ...


😨ലേറ്റ് കണ്ട് നോക്കിയതും വേറെ ഒന്ന് നമ്മളെ കണ്ട് അത് പോലെ തറയിൽ വീണു...🙄നമ്മളെ പേടിക്കാൻ നിന്നതാണോ രണ്ടും... രണ്ടിന്റെയും കാറ്റ് പോയോ എന്തോ...


"ഡീ നിയ... ഞാൻ ആടി..."


പെണ്ണ് ഒന്ന് കണ്ണ് തുറന്നതും വീണ്ടും ബോധം പോയി... അപ്പോഴാണ് മാസ്ക് മാറ്റാൻ ഓർത്തത് തന്നെ...


അമിയെയും കൂട്ട് പിടിച്ചു രണ്ടിനെയും മുറിയിൽ കൊണ്ട് പോയി കിടത്തി...🙄രണ്ടും പേടിച്ചു വിറച്ചു കിടപ്പ് ആയിരുന്നു... കൊച്ചുങ്ങളെയും കൊണ്ട് ഞങ്ങൾ രണ്ടും നിന്നും ഇരുന്നും നേരം വെളുപ്പിച്ചു...


"🙄കിടക്കുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ...പിന്നെ രണ്ടിനും ഇത് എന്ത് പറ്റി... ട്രിപ്പ് പോയ വക വെള്ളം മാറി കുളിച്ചോണ്ട് ആണെങ്കിൽ കൊച്ചുങ്ങൾക്ക് അല്ലേ പനി പിടിക്കേണ്ടത്... ഇതിപ്പോ ഉമ്മച്ചിമാർക്ക് ആണല്ലോ പനി പിടിച്ചത്..."


പെണ്ണിന്റെ ഉപ്പച്ചി രണ്ടിനെയും നോക്കി പറഞ്ഞതും രണ്ടും ബ്ലാങ്കറ്റിന്റെ ഇടയിൽ കൂടി ഞങ്ങളെ ഒന്ന് നോക്കി...


"ദാ ഇത് കുടിക്ക്... പെട്ടെന്ന് മാറും ചുക്ക് കാപ്പിയാണ്..."


എന്നും പറഞ്ഞു പെണ്ണിന്റെ ഉമ്മച്ചി കൊണ്ട് വന്നതും രണ്ടും എങ്ങനെ ഒക്കെയോ അതും വായിൽ ആക്കി കിടന്നു... എല്ലാരും പോയതും ഞങ്ങൾ രണ്ടും അവളുമാരെ അടുത്തേക്ക് ചെന്നു...


"സത്യം പറയെടി... എന്താ ഉണ്ടായത്..."


"😭അജു ആണെന്ന് കരുതി ഞാൻ ഡോർ തുറന്നതാ അപ്പൊ എന്റെ മുന്നിൽ ഒരു പ്രേതം... പിന്നെ ഒന്നും നിക്ക് ഓർമ ഇല്ല...സത്യായിട്ടും അതാ ഇണ്ടായേ..."


പെണ്ണ് അതും പറഞ്ഞു മറ്റവളെ നോക്കി...


"അതേ... ഞാൻ നോക്കുമ്പോ യക്ഷി ഇവളെ ചോര കുടിക്കുന്നതാ കണ്ടത്... പിന്നെ എനിക്കും ഒന്നും ഓർമ ഇല്ല..."


അത് കേട്ട് അമി നമ്മളെ ഒന്ന് നോക്കി...


"🙄കിസ്സ്‌ അടിച്ചത് അല്ലേടാ അടുത്ത് ഇരുന്നു ജീവനുണ്ടോ എന്ന് നോക്കിയതാ... അല്ലാതെ നമ്മക്ക് അതിനൊന്നുമുള്ള യോഗം ഇല്ല..."


നമ്മൾ അമിയെ സത്യാവസ്ഥ ബോധിപ്പിച്ചു പെണ്ണിനെ നോക്കി...


"അതിന് മുന്നേ ഉള്ള പ്ലാൻ എന്തായിരുന്നു..."


"അത് അജു വരുമ്പോൾ പേടിപ്പിക്കാൻ ആയിരുന്നു പ്ലാൻ...ബോധം കെട്ട് വീണാൽ ലേറ്റ് ഓൺ ആക്കാനും  പറഞ്ഞു...ഓൾക് സ്റ്റാറ്റസ് ഇടാൻ ആണെന്നും പറഞ്ഞു...ആരോ വീഴുന്ന കേട്ടാണ് ഞാൻ ലേറ്റ് ഓൺ ചെയ്തേ... പിന്നെ എനിക്ക് ഒന്നും ഓർമ ഇല്ല..."


"അപ്പൊ മോൾ ഈ മാസ്ക് വാങ്ങിയത് എന്നെ ബോധം കെടുത്താൻ ആയിരുന്നോ..."


അത് കേട്ടതും പെണ്ണ് ദയനീയമായി തലയാട്ടി...


"😌അത് നന്നായി ഉഗ്രൻ വീഡിയോ ആണ് കേട്ടോ... ഡോർ തുറക്കുന്നു പ്രേതത്തെ കാണുന്നു ബോധം പോകുന്നു... ഈ വീഡിയോ ഒന്ന് കണ്ട് നോക്ക്... പ്ലാൻ ചെയ്തതിനേക്കാളും നന്നായിട്ടില്ലേ..."😍


😕അത് കേട്ടതും പെണ്ണ് ഫോണിലേക്കും നമ്മളെയും മാറി മാറി നോക്കി...


"വല്യ രസൊന്നുല്ല..."


"പക്ഷെ ഞങ്ങൾക്ക് ഇഷ്ടായി... നിന്റെ ഫ്രണ്ട്സും കെട്ടിയോനും ഒക്കെ ഇതിന്റെ ഡയറക്ക്ഷൻ ആരാണെന്നാ ചോദിച്ചത്...തിരക്കഥയടക്കം എല്ലാറ്റിന്റെയും ക്രെഡിറ്റ്‌ നിനക്കാട്ടോ... എന്താ ഒരു വീഴ്ച..."


"😓മതി കാലൊയാക്കിയത്... ഒരബദ്ധം ഒക്കെ ആർക്കും പറ്റും..."


"പക്ഷെ അബദ്ധം മാത്രം പറ്റുന്ന ഒരാളെ ഞാൻ ജീവിതത്തിൽ ആദ്യായിട്ടാ കാണുന്നെ..."


"😏ഓഹ്..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെയും പുച്ഛിച്ചു കിടന്നു...


"😕യ്യോ അപ്പൊ ആ പ്രേതം പിന്നെ എവിടെ പോയി...?"


എന്നും ചോദിച്ചു പെണ്ണ് ചാടി എണീറ്റതും നമ്മളെ കിളി മൊത്തം നാട് വിട്ടു...🙄അപ്പൊ അത് ഇത് വരെ മനസ്സിൽ ആയില്ലേ രണ്ടിനും... ബെസ്റ്റ്...


"🙄അത്..."


അമി പറയാൻ നിന്നതും നമ്മൾ അവനെയും കൊണ്ട് പുറത്ത് ഇറങ്ങി...


"തത്കാലം അത് പറയേണ്ട...എന്തായാലും ഇവിടെ യക്ഷി ഉണ്ടെന്ന് കരുതിക്കോട്ടെ... അതാ എനിക്കും നിനക്കും നല്ലത്..."


"🙄നിനക്കൊക്കെ ഇത് എന്തിന്റെ സൂക്കേട് ആണ്... നീയാണെന്ന് കേട്ടാൽ പനി ഒക്കെ നാട് വിടും... അല്ലേലും അവളുമാർക്ക് രണ്ട് കിട്ടാത്ത കുറവാ നിനക്കും..."


"അവളുമാർ അങ്ങനെ ആണ് കരുതുന്നത് എങ്കിൽ അങ്ങനെ ആയിക്കോട്ടെഡാ അതിന് നിനക്കെന്താ നഷ്ടം... കൂടുതൽ ആലോചിക്കാൻ ഒന്നുല്ല നീ ഇങ്ങ് വന്നേ..."


"😒ഞാൻ ആലോചിക്കുന്നത് നിന്നെ കൊണ്ട് കെട്ടിക്കുന്ന നേരത്ത് ആ ബംഗാളിക്ക്‌ എങ്ങാനും കെട്ടിച്ചു കൊടുത്താൽ മതിയായിരുന്നു എന്നാ... അതാവുമ്പോ അവളെയും കൊണ്ട് അവൻ വല്ല ബംഗാളിലും പോയേനെ..."


"😬എങ്കിൽ നീ വിവരം അറിയുമായിരുന്നു..."


"🙄ഞാൻ ഒരു ആഗ്രഹം പറഞ്ഞു പോയതാ... നീ ഒന്ന് തിരിഞ്ഞു നോക്കിയേ... ഈ കിട്ടി കൊണ്ടിരിക്കുന്നത് ഒന്നും അല്ല... ഇതിനേക്കാൾ ഒക്കെ എന്തോ വലുത് ഞങ്ങളെ കാത്തിരിക്കാ മോനെ അജു..."


ലവൻ കിളി പോയത് പോലെ നിന്നു പറയുന്നത് കേട്ട് നമ്മൾ തിരിഞ്ഞു നോക്കിയതും അത് കണ്ട് നമ്മളെ കിളി ഒക്കെ നാട് വിട്ടു...😕


"ഉമ്മച്ചിടെ സ്വഭാവം പുറത്ത് എടുക്കാതെ ഇങ്ങ് വന്നേ..."


മിട്ടൂസിനെ പിടിച്ചു കിസ്സ്‌ അടിക്കുന്ന സുട്ടൂസിനെ നമ്മൾ കയ്യിൽ ആക്കിയതും അത് കരച്ചിൽ തുടങ്ങി...🙄


"ഉമ്മച്ചീടെ അല്ല നിന്റെ സ്വഭാവം ആണ് എന്ന് പറ...അവളെ പിടിച്ചു കിസ്സുമ്പോൾ കൊച്ചുങ്ങൾ കാണുന്ന ബോധം എങ്കിലും വേണർന്നു..."


"😓ഇല്ലെടാ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല... ഇത് ഞാൻ ഇതുങ്ങൾക്ക്‌ കൊടുക്കുന്ന കിസ്സ്‌ ആവും ഉദ്ദേശിച്ചത് അല്ലേടാ മോളൂസേ..."


"😌ഹി ഹി മിറ്റൂച്..."


പെണ്ണ് ചാടി ഇറങ്ങി പോയതും നമ്മൾ അതും നോക്കി നിന്നു...🙄പെണ്ണ് ഉമ്മച്ചിയെ പോലെ കോഴിപണി തുടങ്ങിയാ...


"😌രണ്ടും ലവ് ആണേൽ നമുക്ക് വലുതാവുമ്പോൾ പിടിച്ചു കെട്ടിക്കാടാ..."


"🙄ഞാൻ സഹിക്കുന്ന പോലെ അവൻ സഹിക്കോ ആവോ..."


"അതൊക്കെ അവർ വലുതായാൽ തീരുമാനിച്ചോളും...🙄പടച്ചോനെ അവളെ സ്വഭാവം കിട്ടാതിരുന്നാൽ മതിയായിരുന്നു... എന്റെ കൊച്ച് ഇത്തിരി വെള്ളം കുടിക്കേണ്ടി വരും..."


"😕അപ്പൊ നിനക്ക് നന്നായിട്ട് അറിയാം എന്റെ അവസ്ഥ അത് മതി..."


നമ്മൾ പറഞ്ഞതും അവൻ ഇളിച്ചു കാണിച്ചു...



********💃



"സത്യം പറ മൂത്താപ്പ ഇങ്ങള് ആരെയെങ്കിലും കൊന്ന് ഇവിടെ എവിടേലും കുഴിച്ചിട്ടിട്ടുണ്ട..."


"🙄നീ ഇന്നലെ തൊട്ട് ചോദിക്കുന്നത് ആണല്ലോ... നീ ഇവിടെ അല്ലേ ഇത്രയും കാലം ഉണ്ടായത്... അത് വരെ കാണാത്ത യക്ഷിയെ ഇന്നലെ ഒരു ദിവസം കാണാൻ ഉപ്പച്ചി  കൊന്നത് ആവൂല... നീ വല്ലതും ചെയ്തത് ആവും... അത് കൊണ്ടല്ലേ നിനക്ക് മാത്രം കാണാൻ പറ്റിയെ..."


😕അമിക്ക അത് പറഞ്ഞതും നമ്മൾ ഞെട്ടി...


"ഞാൻ മനുഷ്യൻമാരെ ആരെയും കൊന്നിട്ടില്ല... ഞാൻ കണ്ടത് മനുഷ്യ യക്ഷിയെ ആണ് അല്ലേടി നെച്ചു..."


"🙄മ്മ്... മനുഷ്യൻ തന്നെയാ..."


"എങ്കിൽ നീയൊക്ക കാരണം കെട്ടി തൂങ്ങി ചത്ത ആരോ ആണ്... കൊല്ലണം എന്ന് ഇല്ലല്ലോ കൊല്ലാ കൊല ചെയ്‌താലും മതിയല്ലോ..."


😕പടച്ചോനെ അതിപ്പോ ആരാ... ഇവിടെ നിക്കുന്നത് അത്ര പന്തി അല്ലല്ലോ...  അവറ്റകൾ ആണേൽ ബ്ലഡ് അല്ലേ കുടിക്കുന്നത്...


"ഈ യക്ഷി നമ്മൾ പോവിന്നിടത് ഒക്കെ വരോ അമിക്കാ..."


"ഒരു സ്ഥലം അവറ്റകൾക്ക്‌ ഇഷ്ട്ടം ആയാൽ പിന്നെ തിരിച്ചു പോകാൻ വല്യ പാടാ..."


"😌എന്നാ ഞാൻ വൈകീട്ട് പോവാ... നിക്ക് തോന്നുന്നു ആ യക്ഷിക്ക്‌ ഇവിടെ വല്ലാണ്ട് ഇഷ്ടായി എന്ന്..."


"🙄ചില യക്ഷികൾ  അങ്ങനെയാ...ഓരോ സ്ഥലത്ത് ചെന്നു പാര പണിതില്ലേ അവർക്ക് ഉറക്കം കിട്ടില്ല...നേരെ ചൊവ്വേ ഒരു സ്ഥലത്ത് നിന്നാൽ പോരെ..."


😏ഇത് നമ്മക്ക് ഇട്ടു വെച്ചത് ആണെന്ന് മനസ്സിൽ ആയതും നമ്മൾ ഓനെ നോക്കി പുച്ഛിച്ചു...അജു കൊണ്ടോവാൻ വന്നപ്പോ നമ്മൾ എല്ലാരോടും സൂക്ഷിക്കാൻ ഒക്കെ പറഞ്ഞു...


"നെച്ചു അതിനെ കണ്ട ഒരാൾ നീയാ ഇപ്പൊ... നീ രാത്രി ആയാൽ പുറത്ത് ഇറങ്ങേ വേണ്ടാട്ടോ..."


"😓മ്മ്... നീ ഉണ്ടാരുന്നേൽ കുറച്ച് ധൈര്യം ആയിരുന്നു...എന്നെ കൊല്ലോ ആവോ ആ യക്ഷി..."


"ഇത് ഏലസ്ആടി... ഇത് കയ്യിൽ കെട്ടിയാൽ യക്ഷിയെ നമ്മൾ കാണൂല..."


"പക്ഷെ യക്ഷി നമ്മളെ കാണൂലെ... യക്ഷിക്ക് ഏലസ് കെട്ടി കൊടുക്കാൻ ഒന്നും പറ്റില്ലല്ലോ..."😓


😕ഏലസ് കെട്ടി കൊടുക്കാനോ...യക്ഷിയെ കണ്ട് ഇവളെ ബോധം കൂടി പോയാ...


"മിറ്റൂ... ഷ്..."


എന്നും വിളിച്ചു സ്റ്റാർസ് വരാൻ ഉള്ള പ്ലാൻ ഒന്നുല്ല...🙄രണ്ടീസം കൊണ്ട് അതുങ്ങൾ വല്ലാണ്ട് കമ്പനി ആയി...


"🙄മിട്ടൂസിനെ കൂടി കൊണ്ടോയാലോ അജു..."


"😍എനിക്ക് സമ്മത... അല്ലേലും ഭാവിയിൽ അതിനാ ചാൻസ് അത് കുറച്ച് മുന്നേ ആയീന്ന് കരുതിയാൽ മതി..."


"🙄അത് വേണ്ട ഇതുങ്ങൾ ഇവിടെ നിക്കട്ടെ...ഭാവിയിൽ അതിനും ചാൻസ് ഉണ്ട്..."


അമിക്കാ ഇളിച്ചു കൊണ്ട് ഓനെ നോക്കി പറഞ്ഞു...


"ഭാവിയിൽ എന്താ...?"🙄


"അത് നമ്മളെ സുട്ടൂസും മിട്ടൂസും ഭയങ്കര ലവ് ആടി..."


"😪ഞാൻ സമ്മയിക്കൂല..."


"🙄അതെന്താ...?"


"മിട്ടൂസ് വലുതാവുമ്പോ അമിക്കാടെ സ്വഭാവം ആവും... എന്റെ മോൾക്ക് എപ്പോഴും വഴക്ക് കേൾക്കാനെ നേരം കാണൂ..."


"😁നിന്റെ സ്വഭാവം ആണെങ്കിൽ പിന്നെ പറയേ വേണ്ട അല്ലേ..."


അജു നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഓനെ തുറിച്ചു നോക്കി...


"😒വരുന്നുണ്ടേൽ വാ... ഞാൻ പോവാ... യക്ഷി... ലവ്... ഇനി എന്തൊക്കെ കാണേണ്ടി വരോ എന്തോ..."


"🙄എല്ലാറ്റിനും ഉത്തരവാദി നീയാ..."


😕ഞാനോ... ഒടുക്കം അതും നമ്മളെ ഈ കൊട്ട തലയിൽ ആയി...


"പോട്ടെ... റ്റാറ്റാ..."


എന്ന് കാണിച്ചതും സ്റ്റാർസ് പിന്നെ ഒരു കരച്ചിൽ ആയിരുന്നു...


"😭അജു..."


🙄മര്യാദക്ക് അങ്ങോട്ട് തന്നെ പോയാൽ മതിയാരുന്നു...കൂട്ട കരച്ചിൽ തുടങ്ങിയതും അകത്തേക്ക് കയറി അതുങ്ങളെ ഉറക്കി കഴിഞ വീട്ടിലേക്ക് വിട്ടത്... ഉണർന്നപ്പോൾ അതുങ്ങൾ അച്ചുട്ടനെ കണ്ടപ്പോൾ ഹാപ്പി ആയി...


ജൗഹർ കാക്കുന്റെ  മോനെ കാണാൻ പോയതും നമ്മക്ക് അതിനെ കണ്ട് തിരിച്ചു വരാനും തോന്നുന്നില്ല...😍സ്റ്റാർസ് ഒക്കെ വലുതായ പോലെ...


"😍ഹെയ്ഷ് എന്ത് രസാ ഈ കുഞ്ഞുവാവയെ കാണാൻ അല്ലേ അജു...നമ്മളെ സ്റ്റാർസ് ഇത് പോലെ ആണോ ഇണ്ടായേ അജു..."


"😍ഇതിനേക്കാൾ നല്ല ചേലായിരുന്നെടി... മൂന്നെണ്ണം അല്ലേ... ഇനിപ്പോ നിനക്ക് അത്രക്ക് മോഹം ആണെങ്കിൽ ഞാൻ തരാടി ഇത് പോലെ ഒന്നിനെ..."


"😬അത് വേണ്ട... അല്ലേലും ഇയാൾക്ക് അതിനെ പറ്റൂ..."


"🙄അയ്യേ നീ എന്താടി ഇങ്ങനെ...ഞാൻ അത്രക്ക് ഒക്കെ നിന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടോ..."


നമ്മൾ അപ്പൊ തന്നെ ഓന്റെ വയറിന് ഒരു കുത്ത് കൊടുത്തു...


"😍ഹി ഹി വാ... വ..."


സ്റ്റാർസ് അതിനെ തോണ്ടി പറഞ്ഞതും ഓൻ നമ്മളെ നോക്കി വീണ്ടും ഇളിച്ചു...


"അതുങ്ങൾക്ക്‌ വാവയെ ഇഷ്ടായി... അപ്പൊ പിന്നെ പ്രശ്നല്ല..."


"😒പക്ഷെ നിക്ക് പ്രശ്നം ഇണ്ട്... അത് കൊണ്ട് മോൻ അങ്ങ് മാറി നിന്നെ..."


ജൗഹർ കാക്കു നസിയെ വീഡിയോ കാൾ ആക്കിയതും നമ്മൾ ഫോൺ വാങ്ങി...


" മോൻ ഇങ്ങളെ പോലെ ഒന്നുല്ല...ഇങ്ങള് വരുന്നില്ലേ കാണാൻ..."


"🙄എന്നിട്ട് ഉമ്മച്ചി പറഞ്ഞത് ആൺകുട്ടി ആണ് എന്നാണല്ലോ..."


"🙄അയിന് കൊച്ച് ആൺകുട്ടി തന്നെയാണല്ലോ..."


"😕ഓഹ് അപ്പൊ നീ എന്നെ ആക്കിയത് ആണല്ലേ... ആൺകുട്ടി എന്നെ പോലെ അല്ലാതെ പിന്നെ നിന്നെ പോലെ ആണോ ഉണ്ടാവാ..."


🙄പടച്ചോനെ നമ്മൾ മൊഞ്ചിന്റെ കാര്യം അല്ലേ പറഞ്ഞത്... വല്ല ആവശ്യവും ഉണ്ടാർന്നാ...


 അങ്ങേർക്കും വട്ടായോ...ഇതിപ്പോ നമ്മൾ ചെല്ലുന്നിടത് ഒക്കെ വട്ടന്മാർ ആണല്ലോ പടച്ചോനെ...😕


"ഞാൻ നിന്റെ ബോധം പോണ വീഡിയോ കണ്ടിരുന്നു കേട്ടോ സൂപ്പർ ആയിട്ടുണ്ട്...ഇപ്പൊ തന്നെ വൈറൽ ആയി... കണ്ടവർ ആരും ചിരിക്കാതിരുന്നിട്ടില്ല..."


😕 അത് ഇങ്ങേർക്കും കിട്ടിയ... നമ്മൾ ഓനെ തുറിച്ചു നോക്കിയതും ഓൻ നമ്മൾ അല്ലെന്ന് കാണിച്ചു...😌പിന്നെ വൈറൽ എന്ന് കേട്ടപ്പോൾ നമ്മക്ക് വല്ലാണ്ട് സന്തോഷം ആയി...


"ഞാൻ ആണ് കാക്കുന് സെൻറ് ചെയ്തേ...ഞാൻ ടിക് ടോകിലും ഇട്ടിട്ടുണ്ട്...കിട്ടിയ  ഹാർട്ട്‌ കണ്ടാൽ നീ ബോധം കെടും..."


പാത്തു പറഞ്ഞതും നമ്മൾ ഇളിച്ചു കൊടുത്തു... ഇനി പോവാൻ ബോധം ഒന്നുല്ല...അങ്ങേര് വൈറൽ ആവുന്നു പറഞ്ഞത് കൊണ്ട് മാത്രം ഓളെ വെറുതെ വിട്ടു അല്ലേ ഓളെ കൊന്നേനെ...😌


"അത് നീയാണോ ചെയ്തേ...ഞാൻ കരുതി ഇവളെ ഫ്രണ്ട് ആണെന്ന്...അത് ഇപ്പൊ തന്നെ ഡിലീറ്റ് ചെയ്തേ... ഇങ്ങനെ ഉള്ള പണി ചെയ്യുമ്പോ നിന്റെ പ്രായം അല്ല ഇവൾക്ക് എന്ന് ആലോചിച്ചൂടെ... മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചിയാണെന്നുള്ള ബോധം അവൾക്കൊ ഇല്ല നിനക്ക് എങ്കിലും ഉണ്ടാവും എന്ന് കരുതി..."


🙄അതും ഇതും ആയി ഇങ്ങനെ ഒരു ബന്ധം ഉണ്ടാ... എന്ത് ചെയ്താലും മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചി...😕നമ്മളെ തെറ്റാണോ...പെണ്ണ് അപ്പൊ തന്നെ ഓനെ പേടിച്ചു അത് ഡിലീറ്റ് ചെയ്യേം ചെയ്തു...


ഫുഡ്‌ ഒക്കെ കഴിഞ്ഞു നമ്മൾ ഫ്രഷ് ആയി ഇറങ്ങുമ്പോ ആണ് ഒരുത്തൻ ഇളിച്ചു കൊണ്ട് നിക്കുന്നത് കണ്ടത്...🙄


"അജു... എന്റെ മാസ്ക് എവടെ...?"


അനുട്ടി അതും ചോദിച്ചു കേറി വന്നതും ഓൻ ഒന്ന് പരുങ്ങി കൊണ്ട് നമ്മളെ നോക്കി...


"കളഞ്ഞു അല്ലേ..."😪


പെണ്ണ് മോങ്ങാൻ നിന്നതും ഓൻ മാസ്ക് എടുത്തു കൊടുത്തതും പെണ്ണ് അത് ഫേസിൽ വെച്ചപ്പോൾ നമ്മൾ കണ്ണും തള്ളി അത് നോക്കി...


"🙄യ്യോ ഇത് ഞാൻ എവടെയോ കണ്ടിട്ടുണ്ടല്ലോ...?"🤔


"😌ഉണ്ടാവും നീ അന്ന് കണ്ട യക്ഷിയെ പോലെ ഇല്ലേ..."


"🙄അപ്പൊ ഇവൾ ആണോ ആ യക്ഷി..."


"അത് ഞാൻ ആടി... എങ്ങനെ ഉണ്ട് നീ എനിക്കിട്ട് തരാൻ വെച്ചത് നിനക്ക് ഇട്ടു കിട്ടിയപ്പോൾ... എന്നെ കണ്ട് ബോധം പോയി രണ്ട് ദിവസം പനിച്ചു കിടന്നില്ലേ അത് മതി..."


"😏അല്ലേലും ഇയാളെ ഇരുട്ടത് കണ്ടാൽ ആരും പേടിക്കും...കാണാൻ തന്നെ ഡ്രാക്കുളനെ പോലെ ഇണ്ട്..."


"🙄ഞാനോ...?"


"പിന്നല്ലാണ്ട്... ഇനി നിക്ക് ധൈര്യം ആയി വീട്ടിൽ പോവാലോ...അതോണ്ട് മാത്രം ഞാൻ വെറുതെ വിട്ടതാ... അല്ലേ കാണർന്ന്..."


"അതിന് തന്നെയാ ഞാനും നിക്കുന്നെ..."😍


😬നമ്മൾ ഓനെ നോക്കി പല്ല് കടിച്ചതും ഓൻ ഇളിച്ചു കാണിച്ചു...അനുട്ടി ആണേൽ അതിനേക്കാൾ വല്യ ഇളിയും ഇളിച്ചു പുറത്തേക്ക് പോയി... ഈ കുരിപ്പ് കാരണാ പണി പാളിയത് അല്ലേ...😕നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...😌അല്ലേ വേണ്ട ഇപ്പൊ നമ്മൾ വൈറൽ ആയില്ലേ...നമ്മൾ ഇളിച്ചു കൊണ്ട് ഓനെ ഒന്ന് നോക്കി...


"ഞാൻ ഇപ്പൊ വൈറൽ ആയീന്നാ ജൗഹർ കാക്കു പറഞ്ഞത്..."😌


"വൈറൽ ആവാനോ... വേണേൽ വയറിൽ ആവും... എന്താ നോക്കിയാലോ..."


ഓൻ അതും ചോദിച്ചു വന്നതും നമ്മൾ ഓനെ പിടിച്ചു തള്ളി...🙄 കോപ്പിന് അസൂയയാ...


"അങ്ങനെ ഒന്നും ഞാൻ പോവില്ല... കുറച്ച് ദിവസത്തെ കണക്ക്‌ മുതലും പലിശയും അടക്കം തീർക്കാൻ ഉണ്ട് മോളെ..."


ഓൻ നമ്മളെ പിടിച്ചു ഓന്റെ നേരെ നിർത്തി കൊണ്ട് പറഞ്ഞതും അത് എന്താണെന്ന പോലെ നമ്മൾ ഓനെ തുറിച്ചു നോക്കി...


"നീയല്ലേ പറഞ്ഞത് എന്നെ ദേഷ്യം പിടിപ്പിക്കുന്നതിന് അനുസരിച്ചു നീ എനിക്ക് കിസ്സ്‌ തരും എന്ന്..."


"😓അപ്പൊ എന്നെ വഴക്ക് പറഞ്ഞതിൽ ഒന്നുല്ലേ..."


"😍അത് ഞാൻ തരാം... ആദ്യം നീ താ..."


ഉറങ്ങുന്ന സ്റ്റാർസിനെ ഒന്ന് നോക്കി നമ്മൾ ഓന്റെ കാലിൽ കയറി നിന്നു ആ നെറ്റിയിൽ ഉമ്മ വെച്ചു... ഓൻ നമ്മളെ പിടിച്ചു ചേർത്ത് നിർത്തിയതും നമ്മൾ ഓന്റെ കണ്ണിലും മൂക്കിലും കവിളിലും താടിയിലും ഒക്കെ ഉമ്മ വെച്ചു ഓനെ നോക്കി...


"ഇനി പലിശ വേണ്ടേ..."😍


അത് കേട്ട് ഓൻ ഇളിച്ചതും നമ്മൾ ഓന്റെ കവിളിൽ അമർത്തി കടിച്ചു...


"😓എന്റെ കവിളിൽ നീ കടിച്ചെടുത്തോ... എന്തൊരു കടിയാടി കോപ്പേ ഇത്..."


ഓൻ കവിളിൽ തടവി കൊണ്ട് പറഞ്ഞതും നമ്മൾ ഇളിച്ചു കൊടുത്തു...


"😍ഇനി ഞാൻ തരാൻ പോവാ..."


🙄പടച്ചോനെ നമ്മൾ കവിളിൽ കയ് വെച്ച് ഓനെ നോക്കി വേണ്ടെന്ന് കാണിച്ചു... ഓന്റെ താടി ഉള്ളോണ്ട് നമ്മൾ കടിച്ചത് ഒന്നും ആരും കാണില്ല... ഓൻ എങ്ങാനും നമ്മളെ കടിച്ചാൽ നമ്മളെ മോന്ത വെച്ച് പുറത്ത് ഇറങ്ങാൻ പറ്റൂല...😓


അവൻ നമ്മളെ ഉമ്മ വെക്കാൻ തുടങ്ങിയതും നമ്മൾ പതിയെ കയ് മാറ്റി ഓനെ ഇറുക്കി പിടിച്ചു... അധരങ്ങൾ നുണഞ്ഞു കൊണ്ട് പതിയെ അവൻ നമ്മളെ തറയിൽ കിടത്തിയതും ഓൻ നമ്മളെ കഴുത്തിൽ അമർത്തി കടിച്ചു...


"പലിശ എങ്ങനെ ഉണ്ട്..."


"😪പോ അവിടന്ന് ഞാൻ മിണ്ടൂല... നിക്ക് നല്ലോണം വേദനിച്ചു..."


"ആണോ...നീ തന്നെയല്ലേ തുടക്കം ഇട്ടത്... സഹിച്ചോട്ടോ..."


അവൻ നമ്മളിലേക്ക് അമർന്നു കൊണ്ട് കാതിൽ ആയി പറഞ്ഞതും നമ്മൾ അവനെ നോക്കി പുഞ്ചിരിച്ചു... തളർന്നു കിടക്കുന്ന അവനെ നോക്കി വീണ്ടും ആ കവിളിൽ ഉമ്മ വെച്ചതും അവൻ ചിരിച്ചു കൊണ്ട് നമ്മളെയും ചേർത്ത് പിടിച്ചു കിടന്നു...❣️



**********💞



"ആദം..."


ജൗഹർന്റെ കുഞ്ഞിന്റെ പേര് വിളിച്ചതും നമ്മൾ നോക്കിയത് പെണ്ണിനെ ആണ്... പെണ്ണ് വായും പൊളിച്ചു നിക്കാ...


"🙄ഇതെവിടുന്നു കിട്ടി സൈനുത്ത ഈ പേര്...?"


"എന്റെ ഉപ്പച്ചീടെ പേരാ മോളെ..."


"അപ്പൊ പാത്തുന് കൊച്ചുണ്ടായാൽ എന്താ പേരിടാ..."


"അത് ഓളെ ഉപ്പച്ചീന്റെ പേര്... രണ്ട് മക്കളെ തന്നു പോയതാ അങ്ങേര്..."😪


"🙄ആന്നോ...ഉപ്പച്ചീടെ പേരെന്താ...?"


"സുലൈമാൻ എന്നാ..."


"😌അത് കലക്കി... മാൻ എന്ന് വിളിക്കേം ചെയ്യാം..."


പെണ്ണ് അൽത്താഫിനെ നോക്കി പറഞ്ഞതും ചെക്കൻ കാറ്റ് പോയ പോലെ നിന്നു...


"😕അയ്യോ... പടച്ചോനെ എനിക്ക് പെൺകുട്ടികൾ  മതി..."


അൽത്താഫ്  നെഞ്ചിൽ കയ് വെച്ച് കൊണ്ട് പറഞ്ഞതും ഞങ്ങൾ ഒക്കെ ചിരിച്ചു... അങ്ങനെ അവന്റെ കാര്യം തീരുമാനം ആയി...🙄ചെക്കന്റെ കിളി നാട് വിട്ടെന്ന് തോന്നുന്നു പിന്നെ ഒന്നൊന്നര നിൽപ്പ് ആയിരുന്നു...


"ഡാ അൽത്താഫെ വാ ഫുഡ്‌ കഴിക്കാം..."


"🙄ഇപ്പൊ തന്നെ വയർ നിറഞ്ഞു..."


അവൻ അതും പറഞ്ഞു അവിടെ ഇരുന്നതും പാത്തു അവനെ പിടിച്ചു കൊണ്ട് പോയി...


"അജു രണ്ടാൾ വന്നു ചോയ്ക്കാ ആരാ നിയ അജ്മൽ എന്ന്..."


അനുട്ടി നമ്മളെ അടുത്ത് വന്നു പറഞ്ഞതും നമ്മൾ ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ നോക്കി...


"🙄ആരാടി...പെണ്ണാണോ ആണാണോ... കാണാൻ ഒക്കെ എങ്ങനെ ഇണ്ട്...കൊള്ളാവോ..."


🙄അത് കേട്ടതും അൽത്താഫിന്റെ കിളിയുടെ കൂടെ നമ്മളെ കിളിയും പോയി...


"ടൈ ഒക്കെ കെട്ടിയ ആളാ... രണ്ടെണ്ണം ഇണ്ട്..."


"ന്നാ എന്നെ അല്ല അജുനെയാ... ടൈ ഒക്കെ വിവരം ഇല്ലാത്തവരെ കെട്ടി നടക്കൂ..."


😕പോകാൻ ഇനി കിളി ഒന്നും ഇല്ലാത്തോണ്ട് നമ്മൾ ഇറങ്ങിയതും പെണ്ണ് പിന്നാലെ വന്നു...


"😏എന്തിനാന്ന് നിക്കും അറിയണം... ഇയാൾക്ക്‌ പെണ്ണ് ആലോചിച്ചു വന്നതാണെലോ..."


🙄ഒരു പെണ്ണിനെ കൊണ്ട് നമ്മൾ നക്ഷത്രം എണ്ണി തുടങ്ങി...അപ്പോഴാ...😓


"ഞങ്ങൾ നിയയെ കാണാൻ വന്നതാ... സത്യം പറഞ്ഞ ഞങ്ങൾ നിയടെ ഫാൻ ആണ് ഇപ്പൊ..."


😨അത് കേട്ടതും പെണ്ണിന്റെ കിളിയും പോയി... നമ്മൾ ആണേൽ ഫാനോ എന്ന പോലെ പെണ്ണിനെ ഒന്ന് നോക്കി...🙄വിവരം ഇല്ലായ്മ ആണോ...


"ഞങ്ങൾ കുറച്ച് ദിവസം മുന്നേ ഇയാളെ ഒരു വീഡിയോ ടിക് ടോകിൽ കണ്ടു... അപ്പൊ തുടങ്ങിയതാ കുട്ടിയെ പറ്റി അന്വേഷിക്കാൻ..."


"😌ആന്നോ...എല്ലാരും പറയും ചിരിച്ചു ചാകാനായി എന്നൊക്കെ...ഇങ്ങള് അത് കണ്ടിട്ടാണോ എന്റെ ഫാൻ ആയെ..."


"ഞങ്ങൾ ആ വീഡിയോ പലതവണ കണ്ടു... കുട്ടിയുടെ ചിരിപ്പിക്കാൻ ഉള്ള കഴിവ് അതാ ഞങ്ങൾ നോക്കിയത്...കൊച്ച് കുട്ടികൾ മുതൽ മുതിർന്ന ആൾക്കാർ വരെ ഒരുപോലെ ചിരിപ്പിക്കാൻ ആ വീഡിയോക്ക്‌ കഴിഞ്ഞു... അത് കൊണ്ട് കുട്ടിയെ ഒന്ന് ഇന്റർവ്യൂ ചെയ്യാൻ ആണ് ഞങ്ങൾ വന്നത്...അത് ഞങ്ങളെ യൂട്യൂബ് ചാനലിന് ഒരു മുതൽ കൂട്ട് ആവേം ചെയ്യും...


😪പടച്ചോനെ ഇത് നമ്മക്ക് തന്നെ പാരയായോ...


"നിങ്ങൾ വേറെ ആരെയെങ്കിലും നോക്കുന്നതാ നല്ലത്... ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്... ഡെലിവറി ഒക്കെ ആയി ലീവ് ആയിരുന്നു... നാളെ തൊട്ട് ക്ലാസിൽ പോവാനും ഒരു പാട് പഠിക്കാനും ഉണ്ട്... അത് മാത്രം അല്ല മൂന്ന് കുട്ടികളെ ഉമ്മച്ചിയാ ഇത്... അപ്പൊ പിന്നെ തിരക്ക്‌ പറയേണ്ടല്ലോ..."


🙄അത് കേട്ടതും പെണ്ണ് നമ്മളെ ദയനീയമായി നോക്കി...


"ഒരു മുപ്പത് മിനിറ്റിന്റെ കാര്യം മാത്രമല്ലെ ഉള്ളൂ..."


"😬ഇല്ലെന്ന് പറയെടി കോപ്പേ..."


നമ്മൾ പല്ലും കടിച്ചു പെണ്ണിനോട് ആയി പറഞ്ഞതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി...


"😒നിക്ക് തീരെ ടൈം ഇല്ല... ഇപ്പൊ തന്നെ ഞാൻ ബിരിയാണി കഴിക്കുന്നത് നിർത്തിയാ വന്നേ..."😓


"ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം... കുട്ടി പോയി ഫുഡ്‌ കഴിച്ചു വന്നാൽ മതി..."


അത് കേട്ടതും പെണ്ണ് നമ്മളെ വീണ്ടും നോക്കി... നമ്മൾ അൽത്താഫിനെ അടുത്തേക്ക് കണ്ണ് കൊണ്ട് വിളിച്ചതും ചെക്കൻ പരുങ്ങി കൊണ്ട് നമ്മളെ അടുത്തേക്ക് വന്നു...


"ഇത് ഇവളെ ഫ്രണ്ട് അൽത്താഫ്... കക്ഷിക്ക്‌  യൂട്യൂബിൽ വൺ കെ വ്യൂവേഴ്സ് ഉണ്ട്... ഇപ്പൊ ഇവന്റെ ഇന്റർവ്യൂ കഴിഞ്ഞതെ ഉള്ളൂ... എല്ലാരും കൂടി ഒരുത്തീടെ തന്നെ ഇന്റർവ്യൂ പോസ്റ്റ്‌ ചെയ്യുന്നതിൽ എന്താ സ്പെഷ്യലിറ്റിയി... നിങ്ങൾ ചെല്ല്... ഞങ്ങൾ ഒരു ഫങ്ക്ഷൻ എൻജോയ് ചെയ്യുന്ന തിരക്കിൽ ആണ്..."


അവറ്റകൾ പോയതും അടുത്തുള്ള രണ്ടും വായും പൊളിച്ചു നിക്കാ...


"അല്ല അജുക്കാ എനിക്ക് എപ്പോഴാ വൺ കെ വ്യൂവേഴ്സ് ഉണ്ടായത്... കൂടിയാൽ മുന്നൂർ... അല്ലാതെ അതിന് ചലനം ഒന്നുമില്ല...😌വൺ കെ കേൾക്കുമ്പോൾ തന്നെ കുളിര് കോരാ..."


"നീയധികം കോരാൻ നിക്കണ്ട... ഞാൻ ഇവൾ കയ് വിട്ടു പോവാതിരിക്കാൻ വേണ്ടി പറഞ്ഞതാ... എന്തായിരുന്നു അവളെ ഒരു നിൽപ്പ്..."


"😒ഇയാൾക്ക് അസൂയയാ അല്ലാണ്ട് എന്താ... എന്റെ വീഡിയോ കണ്ടവർക്ക് എന്റെ ഇന്റർവ്യൂ കണ്ടാൽ എന്താ..."


"നിന്റെ പൊട്ടത്തരം കേട്ട് നിനക്ക് ട്രോളെ കിട്ടൂ... വെറുതെ പണി ഇരന്നു വങ്ങേണ്ട..."


"😌യ്യോ ട്രോൾ നിക്ക് ഭയങ്കര ഇഷ്ടാ..."


"🙄ആരേലും മുഖത്ത് നോക്കി കളിയാക്കിയാൽ നീ വെറുതെ നിക്കോ...ഇല്ലല്ലോ,,, ട്രോളിയാൽ ഇഷ്ട്ടം... രണ്ടും രണ്ട് രീതിയിൽ എന്നെ ഉള്ളൂ സംഭവം ഒന്ന് തന്നെയാ...ട്രോളാൻ ഇഷ്ട്ടം ആണത്രേ..."


"😕sc ലെ പിള്ളേർക്ക് ഒക്കെ ഇഷ്ടാ ട്രോളാൻ... അതോണ്ടാ നിക്കും ഇഷ്ട്ടം ആയെ..."


"🙄നിന്റെ ആകെ കൂടെ ഉള്ള ബുദ്ധി ഒക്കെ നീ sc യിൽ കൊണ്ട് പോയി കളയ്... അതിലും നിന്നെ പോലെ വിവരം ഇല്ലാത്തതുങ്ങൾ ആണോ..."


"😕അവർക്ക് ഒക്കെ ഭയങ്കര വിവരാ..."


"അത് കൂടി നീ കളയാൻ നിക്കണ്ട...നീ ചെന്നു ബിരിയാണി കഴിക്ക്..."


"😌അപ്പൊ അൽത്താഫ് എന്റെ ഇന്റർവ്യൂ എടുക്കണ്ടേ... അത് കഴിഞ്ഞു ഞാൻ ബിരിയാണി കഴിച്ചോളാം..."


"ദാ നമുക്ക് അവിടെ മതി...കിടു ലൊക്കേഷൻ ആവും..."


എന്നും പറഞ്ഞു അവൻ പെണ്ണിനേയും കൊണ്ട് നടന്നതും നമ്മൾ വായും പൊളിച്ചു നിന്നു...എല്ലാ കുരിശും എന്റെ നെഞ്ചത്ത് ആണല്ലോ പടച്ചോനെ...


"🙄നിന്നെ ഇന്റർവ്യൂ ചെയ്തിട്ട് വേണം അവന്റെ ചാനല് പൂട്ടി പോവാൻ... ഡാ ചെക്കാ നീ ചെന്നു നിന്റെ പെണ്ണിനെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്ക്...ഒരു കുരിശ് ഒഴിവാക്കാൻ നിന്നെ നിർത്തി എന്നെ ഉള്ളൂ... രണ്ട് കൊടുത്തു പറഞ്ഞു വിടാൻ എനിക്ക് അറിയതോണ്ടല്ല വല്ല ക്യാമറയും കൊണ്ടാണോ നടപ്പ് എന്ന് ആർക്കറിയാം അത് കൊണ്ടാ..."


ചെക്കൻ പെണ്ണിനെ ഒന്ന് നോക്കി പോയതും പെണ്ണ് നമ്മളെ കലിപ്പിൽ നോക്കി...


"😬ദുഷ്ടൻ..."


എന്നും വിളിച്ചു ചവിട്ടി തുള്ളി പെണ്ണ് അകത്തേക്ക് പോയി...🙄


"ഉമ്മച്ചി ഇന്ന് പിണക്കാ മക്കളെ...അതോണ്ട് നമുക്ക് ഇവിടെ കിടക്കാം..."


പെണ്ണ് മുറിയിലേക്ക് വരുന്നത് കണ്ട് നമ്മൾ പറഞ്ഞതും പെണ്ണ് നമ്മളെ ഒരു നോട്ടം...


"എന്നാരു പറഞ്ഞു..."


"അപ്പൊ പിണക്കം ഇല്ലേ... നീ അല്ലേ വൈറൽ ആവാൻ പറ്റാത്തോണ്ട് മോന്തയും കേറ്റി വെച്ച് നടക്കുന്നത്..."


"😒നിക്ക് അതോണ്ട് വിഷമൊന്നുല്ല...അവരൊക്കെ എന്നെ തെടി ഇത് വരെ വന്നത് അല്ലേ...തിരിച്ചു പോവുമ്പോ അവർക്ക് എന്ത് മാത്രം വിഷമായി കാണും അതോണ്ടാ നിക്ക് സങ്കടം... പാവങ്ങൾ..."


"😍അതോണ്ടാണോ എന്റെ നിയ കുട്ടിക്ക് സങ്കടം... ഞാൻ കരുതി നിനക്ക് ഫേമസ് ആവാൻ പറ്റാത്തോണ്ട് ആണെന്ന്...എന്നിട്ട് ഇപ്പൊ സങ്കടം പോയോ..."


"മ്മ് പോയി...എന്റെ അജുന് അയിനെക്കാൾ വല്യ സങ്കടം ഉണ്ടെന്ന് കണ്ടപ്പോൾ വിഷമൊക്കെ പോയി..."


"😍ഇതാണ് ഞാൻ ആഗ്രഹിച്ച എന്റെ നിയ കുട്ടി... നിന്റെ ഈ നല്ല മനസ് കൊണ്ടാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് എന്ന് മനസ്സിൽ ആയി...അത് മുതലാക്കാൻ കുറെ എണ്ണവും... സോറി മോളെ ഞാൻ നിന്നെ തെറ്റിധരിച്ചു..."


എന്നും പറഞ്ഞു നമ്മൾ പെണ്ണിനെ ചേർത്ത് നിർത്തിയതും പെണ്ണ് നമ്മളെ കെട്ടിപ്പിടിച്ചു...


"ഇപ്പൊ ഞാൻ നന്നായോ അജു..."


"നീ നല്ലത് തന്നെയാ... പിന്നെ നിന്റെ ഈ പൊട്ടത്തരവും കുറുമ്പും ഒക്കെ വേണം അത് മാറ്റണ്ട... അതാ എനിക്ക് നിന്നെ കൂടുതൽ ഇഷ്ട്ടം ആയത്..."


😍നമ്മൾ ഒന്ന് കൂടി പെണ്ണിനെ ചേർത്ത് നിർത്തി ഉമ്മ വെക്കാൻ നിന്നതും ഞങ്ങളെ വാച്ച് ചെയ്യുന്ന മൂന്നെണ്ണത്തിനെ കണ്ട് നമ്മൾ പെണ്ണിനെ മാറ്റി അതുങ്ങളെ നോക്കി...🙄പണി പാളിയ...


അതുങ്ങൾ ഉറങ്ങി പെണ്ണിനെ ഒന്ന് സ്നേഹിക്കാന്നു വെച്ച് നോക്കുമ്പോൾ പെണ്ണ് നല്ല ഉറക്കം...😪എന്നാലും ഈ ചതി എന്നോട് വെണ്ടാർന്നു...



********💃



"അജു... ബു...വ്വ... പൊനം..."


നമ്മളെ ഇരുത്തി പഠിപ്പിക്കുന്ന അജുന്റെ അടുത്ത് വന്നു സുട്ടൂസ് പറഞ്ഞതും നമ്മൾ ഹാവൂ രക്ഷപെട്ടു എന്ന പോലെ ഇളിച്ചു...😌


"😍ആണോടാ... എങ്ങോട്ടാ പോണ്ടേ..."


"ഹി... ഹി...മി റ്റൂ ച്..."


"🙄ഇതിന് എപ്പോൾ നോക്കിയാലും മിട്ടൂസിനെ കാണാൻ ഉള്ള പൂതി ആണല്ലോ പടച്ചോനെ... മിട്ടൂസിനെ കാണാനോ...ദാ മിട്ടൂസ്..."


ഓൻ ഫോൺ നീട്ടി മിട്ടൂസിന്റെ പിക് കാണിച്ചതും പെണ്ണ് അത് കയ്യിൽ ആക്കി ഉമ്മ വെക്കാൻ തുടങ്ങി...


"ഒരു വർഷം കൂടി കഴിഞ്ഞ പെണ്ണ് നിന്നെ  പോലെ കണ്ണ് തെറ്റിയാൽ അവിടെ ആവും... നിനക്ക് നെച്ചു ആണേൽ പെണ്ണിന് മിട്ടൂസ് ആണെന്ന് മാത്രം..."


"😏ഞാൻ എപ്പോളാ കണ്ണ് തെറ്റുമ്പോ പോയെ... എന്നെ ചീത്ത പറയുമ്പോ മാത്രേ ഞാൻ പോവാറുള്ളു..."


നമ്മൾ ഓനെ നോക്കി പുച്ഛിച്ചതും ഓൻ സുട്ടൂസിൽ നിന്നും നോട്ടം മാറ്റി നമ്മളെ നോക്കി...


"🙄അത് വിട്... നീ എഴുതിയത് കാണട്ടെ..."


എന്നും പറഞ്ഞു ഓൻ എടുത്തു നോക്കിയതും നമ്മളെ ഒരു നോട്ടം...


"🙄അ................ ക........... ബ............ ന.......... സ............എന്തോന്നടി ഇത്... ഇതാണോ നീ ഇത്രയും നേരം കുത്തി കുറിച്ചത്...മൊത്തം ഇങ്ങനെ ആണല്ലോ..."


"😌ഞാൻ ഷോർട് ആക്കി എഴുതീതാ... എങ്ങനെ ഇണ്ട്... കയ് കടയൂലല്ലോ..."


"അല്ലാതെ ആൻസർ അറിയതോണ്ടല്ല..."


😌അങ്ങനെയും വേണേൽ പറയാം... മൂന്ന് കൊച്ചുങ്ങളെ നോക്കാൻ ഡിഗ്രിടെ ഒന്നും ആവശ്യം ഇല്ല... കൊച്ചുങ്ങൾ ഇല്ലാത്തപ്പോൾ തലയിൽ കേറാത്തത് ആന്ന് ഇനി ഇപ്പൊ...😪


"ഇതിന്റെ ഒക്കെ ആൻസർ പത്ത് തവണ ഇമ്പോസിഷൻ എഴുതി എന്നെ കാണിച്ചു മോൾ ഉറങ്ങിയാൽ മതി...കേട്ടല്ലോ..."


😪ഇതിനേക്കാൾ ബേധം കോളേജിൽ ആയിരുന്നു...അവിടെ ആവുമ്പോ വല്ല ഉഡായിപ്പും കാണിക്കാം... ആരെയേലും ഇമ്പോസിഷൻ വാങ്ങി നീട്ടി പിടിച്ചാലും നമ്മളെ ആണെന്ന് കരുതി പോയിക്കോളും... ഇതിപ്പോ വല്ലാത്തൊരു ചതി ആയിപ്പോയി...


"ഒരു തവണ പോരെ അജു... പത്ത് എന്നൊക്കെ പറയുമ്പോ എസ്സേ ഒക്കെ അല്ലേ...എന്റെ കയ്ടെ ഊപ്പാട് ഇളകും..."


"തള്ളി മറിക്കാൻ ആണേൽ നാവിന് റസ്റ്റ്‌ ഉണ്ടാവില്ലല്ലോ...പഠിക്കാൻ പറയുമ്പോ വായിക്ക്‌ കടച്ചിൽ എഴുതാൻ പറയുമ്പോ കയ്യിന്നു വേദന... നിനക്ക് മടിയാ അല്ലാതെ വേറെ ഒന്നും അല്ല... അത് ഇരുന്നു എഴുതുമ്പോ താനേ മാറിക്കോളും..."


ഓൻ അതും പറഞ്ഞു സ്റ്റാർസിന്റെ കൂടെ ഇരുന്നു കളിക്കാൻ തുടങ്ങി...😍


"അജു ഞാൻ നാളെ കാലത്ത് എണീറ്റ് പഠിച്ചു പറഞ്ഞു തരാം... പ്ലീസ് നല്ല അജു അല്ലേ..."


"വിളിച്ചുണർത്താൻ ഞാൻ തന്നെ അല്ലേ കഷ്ടപ്പെടേണ്ടത്... അത് കൊണ്ട് മോൾ ഇപ്പൊ പഠിച്ചോ... ഒരു മണിക്കൂർ ടൈം ഉണ്ട്..."


😪ഇപ്പൊ തന്നെ പതിനൊന്ന് മണി ആയി...ഈ കോപ്പിനെ കെട്ടുമ്പോൾ ഇനി പഠിക്കേണ്ടല്ലോ എന്ന് കരുതി മാത്രാ സൈലന്റ് ആയത്...


നമ്മൾ താടിക്ക് കയ്യും കൊടുത്തു ഇരുന്നു ഉറക്കം തൂങ്ങി കൊണ്ട് പഠിക്കാൻ തുടങ്ങി...


"ദാ ഹോർലിക്സ് ഇത് കുടിച്ചു പഠിക്കാൻ ഇരുന്നാൽ ഉറക്കം വരില്ല..."


😒എന്നെ അങ്ങ് കൊല്ല്... നമ്മളെ ഉറക്കിന്റെ സീക്രെട് തന്നെ ഹോർലിക്സ് ആണ്... പിന്നെ ഏത് നട്ടപാതിരാത്രി ഹോർലിക്സ് കിട്ടിയാലും കുടിക്കും... അതോണ്ട് അതും കുടിച്ചു തിരിഞ്ഞു നോക്കിയതും സ്റ്റാർസ് നല്ല ഉറക്കം ആണ്...😕അതുങ്ങളെ ഭാഗ്യം... ഓൻ ആണേൽ നമ്മളെയും നോക്കി ഇരിക്കാ...😍അത് കണ്ടതും നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചു...


"മ്മ് പഠിച്ചോ...?"


🙄കോപ്പ് ഒന്ന് റൊമാൻസിക്കാന്നു വെച്ച് നോക്കുമ്പോ ഓന്റെ ഒരു പഠിപ്പ്...


"😓നിക്ക് നല്ല ഉറക്കം വരുന്നു അജു..."


"അത് ആദ്യ ദിവസം മാത്രേ കാണൂ... നാളെ മുതൽ ശീലം ആയിക്കോളും..."


😕യ്യോ അപ്പൊ ഇത് സ്ഥിരമക്കാനുള്ള പ്ലാൻ ആണോ... നമ്മൾ ഓനെ ദയനീയമായി നോക്കിയതും ഓൻ വല്യ മൈൻഡ് ഇല്ല...


😦വേറെ വഴി ഇല്ലാത്തോണ്ട് നമ്മൾ ഒന്ന് കൂടി ഓനെ നോക്കി അടുത്തേക്ക് നടന്നു...


"അജു... ദേ ഇത് ഇല്ലേ...നിക്ക് മനസ്സിൽ ആയില്ല..."


നമ്മൾ കാണിച്ച ക്യുഎസ്ടിയൻ ഓൻ നോക്കിയതും നമ്മൾ ഓന്റെ മടിയിൽ കയറി ഇരുന്നു ഉമ്മ വെക്കാൻ തുടങ്ങി...😍ഇതിൽ ഓൻ വീഴും... അല്ല പിന്നെ...


"രക്ഷപെടാൻ ഉള്ള അടവ് അല്ലേ മോളെ ഇത്... അതിലൊന്നും ഞാൻ വീഴില്ല മോളെ..."


കോപ്പ് ഇളിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ സ്റ്റെക്ക് ആയി നിന്നു...🙄


"വേണ്ടെങ്കിൽ വേണ്ട... ഇങ്ങ് തന്നേക്ക്... ഞാൻ പഠിച്ചോളാം..."


നമ്മൾ ബുക്കും വാങ്ങി എണീക്കാൻ നിന്നതും ഓൻ പിടിച്ചു അതേ പോലെ ഇരുത്തി...


"😍എന്തായാലും തുടങ്ങി വെച്ചത് അല്ലേ അത് അങ്ങ് പൂർത്തിയാക്കാം... അല്ലേ... മ്മ്..."


ഓൻ നമ്മളെ കഴുത്തിലേക്ക് മുഖം അമർത്തി പറഞ്ഞു കൊണ്ട് ബുക്ക്‌ വാങ്ങി ടേബിളിൽ വെച്ച് നമ്മളെയും കൊണ്ട് ബെഡിലേക്ക് കിടന്നു...


🙈പഠിക്കുന്നതിനേക്കാൾ ബേധം ഓന്റെ റൊമാൻസ് തന്നെയാ...😜പാവം ഓൻ നമ്മളെ സോപ്പിങ് ഒന്നും ഓന് മനസ്സിൽ ആയില്ല...


"എടീ കള്ളി പഠിക്കാൻ പറയുമ്പോൾ ഒക്കെ ഇങ്ങനെ റൊമാൻസിക്കാൻ വന്നാൽ നിനക്ക് തന്നെയാ പണി... അവസാനം മോൾ വയറും വീർപ്പിച്ചു നടക്കുമ്പോൾ പറയരുത് ഇതിനേക്കാൾ ബേധം പഠിക്കുന്നത് ആയിരുന്നു എന്ന്..."


😕പടച്ചോനെ അതും നേരാണല്ലോ...നമ്മൾ ഓനെ പിടിച്ചു തള്ളാൻ തുടങ്ങിയതും ഓൻ നമ്മളെ കയ് പിടിച്ചു മാറ്റി ഉമ്മ വെക്കാൻ തുടങ്ങി...


"അജു ഞാൻ പഠിക്കാൻ ഉള്ള മടി കൊണ്ട് ചെയ്തതാ എന്നെ വിട്ടേ..."


"എക്സാം കഴിയുന്നത് വരെ വെറുതെ വിടാന്ന് വെച്ചപ്പോൾ മോൾ ആയിട്ട് എന്റെ കണ്ട്രോൾ കളയാൻ നിന്നത് അല്ലേ... അനുഭവിച്ചോ..."😍


🙈ഇതിപ്പോ പുലിവാൽ ആയല്ലോ...നമ്മൾ ഓനെ നോക്കി ഇളിച്ചതും കള്ളി എന്നും വിളിച്ചു ഓൻ നമ്മളിലേക്ക് ഇഴുകി ചേർന്നു...❣️


"ഡീ നിയ എണീക്ക്..."


😬ഓഹ് തുടങ്ങി... നമ്മൾ രണ്ട് കാതും അടച്ചു പിടിച്ചു തിരിഞ്ഞു കിടന്നതും ഓൻ വീണ്ടും കാറാൻ തുടങ്ങി...


"😴ഫൈവ് മിനിറ്റ് അജു... നല്ല അജു അല്ലേ പ്ലീസ്..."


"🙄അതൊന്നും പറ്റില്ല... നാല് മണിയായി പെട്ടെന്ന് എണീറ്റ് പഠിക്കാൻ നോക്ക്..."


"😨യ്യോ... നാല് മണി അല്ലേ ആയുള്ളൂ... അതിനാണോ ഇങ്ങനെ കിടന്നു കാറുന്നെ... ഇന്ന് നല്ല ക്ഷീണം നാളെ തൊട്ട് ഞാൻ നാല് മണിക്ക് എണീറ്റ് പഠിച്ചോളാം..."


"ക്ഷീണം ഒക്കെ നീ ചോദിച്ചു വാങ്ങിയത് അല്ലേ... അല്ലേലും നിനക്കെന്തിനാ ക്ഷീണം എനിക്കല്ലേ അതൊക്കെ വേണ്ടത്... മോൾ എണീറ്റെ..."


😓ഓഹ് ഇവനെ മിക്കവാറും ഇന്ന് ഞാൻ തന്നെ കൊല്ലുന്ന തോന്നുന്നേ...


"നേരെ ചൊവ്വേ ഉറങ്ങീല്ലലോ അജു... ഇന്ന് ഒരു ദിവസം മാത്രം...ഞാൻ നാളെ തൊട്ട് എണീക്കാം..."


"ആ എല്ലാ ദിവസവും എന്റെ കൺട്രോൾ കളഞ്ഞു പഠിക്കാതിരിക്കാം എന്ന് വിചാരിക്കേണ്ട... നാളെ തൊട്ട് ഞാൻ ആരാണെന്ന് നീ കാണാൻ പോവുന്നെ ഉള്ളൂ..."


"🙈ഉള്ളതാണോ..."


"🙄നിന്റെ പിരി ഇളകിയിട്ടുണ്ടോ...?നീ എന്താടി ഒരുമാതിരി..."


"😒ഉറങ്ങുന്ന ആളെ വിളിച്ചു ചോറില്ലെന്ന് പറഞ്ഞ അങ്ങനെ പലതും കാണേണ്ടി വരും..."


"അതാണോ പ്രശ്നം... ഇപ്പൊ ശരിയാക്കി തരാം..."


എന്നും പറഞ്ഞു ഓൻ നമ്മളെ തല വഴി പുതപ്പ് ഇട്ടു മൂടി നമ്മളെയും ചേർത്ത് പിടിച്ചു കിടന്നു...



*********💞



സൺ‌ഡേ പെണ്ണിനെ സ്പെഷ്യൽ ക്ലാസിന് ഒക്കെ വിടുന്നുണ്ടെങ്കിലും കോപ്പിന് വല്യ താല്പര്യം ഒന്നുല്ല... മീനുവും ഒരുപാട് ഹെല്പ് ചെയ്യുന്നുണ്ട്...എല്ലാം നമ്മക്ക് വേണ്ടി ആണെന്നാ വിചാരം...


ബാക്കി മൂന്നും ലവളെ പകർപ്പ് ആയോണ്ട് നാലും തോറ്റു തുന്നം പാറാൻ ആണ് ചാൻസ്...


"ഞങ്ങൾ ഇവിടെ ഒക്കെ തന്നെ കാണും... ക്ലാസ് കഴിഞ്ഞു നേരെ ഇങ്ങ് വന്നാൽ മതി..."


"😏ഓഹ്... ഇത് വഴി ഞാൻ ഊട്ടിക്ക് പോവാന്ന് കരുതാ..."


"അതൊക്കെ നമുക്ക് പിന്നെ പോകാം... നിനക്ക് പഠിക്കാതിരിക്കാൻ അല്ലേ നീ ഊട്ടി എന്നും പറഞ്ഞു നടക്കുന്നെ...ഒക്കെ എനിക്കു മനസ്സിൽ ആവും മോളെ..."


"🙄എന്റമ്മോ ഞാൻ അബദ്ധത്തിൽ പറഞ്ഞു പോയതാ... ഇനി ഊട്ടി എന്ന വാക്ക് ഞാൻ മിണ്ടില്ല പോരെ..."


പെണ്ണ് നമ്മളെയും പുച്ഛിച്ചു ഗേറ്റ് കടന്നതും നമ്മൾ വണ്ടി തിരിച്ചു... പഠിച്ചില്ലേലും പണി ഉണ്ടാക്കാൻ ഒന്നിനൊന്നു മെച്ചം ആണ്...


അപ്പുക്ക ലീവ് കഴിഞ്ഞു തിരിച്ചു പോയി... സ്റ്റാർസിനെ  നോക്കാൻ  അങ്ങേര് ഉണ്ടായാൽ വേറെ ആരും വേണ്ട...എക്സാം അടുക്കും തോറും നമ്മക്ക് ആണ് ടെൻഷൻ...😓


ദിവസങളും മാസങ്ങളും കഴിയും തോറും അതുങ്ങൾ വേണ്ടത് ഒക്കെ പറയാൻ തുടങ്ങി...ഉമ്മച്ചീടെ പഠിപ്പ് കണ്ട് അതുങ്ങൾ അങ്ങോട്ട് അടുക്കാതായി...നമ്മളോട് ഉള്ള കലിപ്പ് അതുങ്ങളോട് ആണ് കുരിപ്പ് തീർക്കുന്നത്...😪


"ഹി... ഹി... നിയ... പച്ചാ... ഷൂ..."


ഒച്ച വെക്കുന്ന സുട്ടൂസിനെ നോക്കി കുട്ടൂസ് പറയുന്ന കേട്ട് നമ്മൾ ചിരിച്ചു...


"😍അച്ചോടാ... നിയ പഠിക്കാണേൽ ഒച്ച വെക്കുന്നതിൽ കുഴപ്പൊന്നും ഇല്ലന്നെ... അവൾ ഒന്നും അറീല... അമ്മാതിരി കോൺസെൻട്രേഷൻ ആണ് അവൾ പടിക്കാൻ ഇരുന്നാൽ... എത്ര വിളിച്ചാലും ഉമ്മച്ചി കേൾക്കില്ലന്നെ..."


"😬ദേ ഇത് എടുത്തു ഞാൻ ആ തലമണ്ട നോക്കി ഒന്ന് തരും... മര്യാദക്ക് അതുങ്ങളെ നോക്കുന്ന എന്നെ പിടിച്ചു ഇവിടെ ഇരുത്തിട്ട് ഇപ്പൊ പറയുന്ന കേട്ടില്ലേ..."


"ഹി... നിയ...കളിപ്പ്..."


"കളിപ്പ് അല്ല ടുട്ടൂസെ കലിപ്പ്... ഇനി ചിലപ്പോൾ തല്ല് ആവും കിട്ടുന്നെ... നമുക്ക് പുറത്ത് പോയി കളിക്കാം..."


"😌ഹി... ഹി... മിറ്റൂചിനെ കാനാ പൂവാ..."


"🙄ആ നീ പിന്നെ ഉമ്മച്ചീടെ അല്ലേ മോൾ... എപ്പോ നോക്കിയാലും മിറ്റൂച്... അത് പോലെ രണ്ടെണ്ണം അല്ലേ കൂടെ ഉള്ളത്..."


അത് കേട്ടതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി...സീൻ പന്തിയല്ലെന്ന് കണ്ടതും നമ്മൾ അതുങ്ങളെയും കൊണ്ട് ഇറങ്ങി...


ടോയ് കാറിൽ ഇരുന്നു ഡ്രൈവിംഗ് തുടങ്ങിയതും നമ്മൾ അവിടെ ഇരുന്നു അതുങ്ങളെ കളി നോക്കി...


"റ്റാറ്റാ... ബൈ... ബൈ..."


എന്നും കാണിച്ചു സുട്ടൂസ് ഗേറ്റ് കടന്നു പോവാൻ ഉള്ള പ്ലാൻ ആണ്...


"എന്റെ പൊന്ന് സുട്ടൂസെ... നീ ഇത് വെച്ച് മിറ്റൂചിനെ കാണാൻ പോവാണോ... നിന്റെ ഉമ്മച്ചിക്ക്‌ ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയാത്തോണ്ട് മാത്രാ ഇപ്പോഴും അതിനകത്ത് ഇരിക്കുന്നത്... നീ ഈ കാർ വെച്ച് മിട്ടൂസിനെ കാണാൻ പോവാണെങ്കി വലുതായാൽ എന്താവും..."


"ഹി ഹി... മിറ്റൂചിനെ കാനാ പൂവാ..."


"🙄എന്നാൽ പിന്നെ നീ അവിടെ തന്നെ നിന്നോ... ഈ ചിന്ത ഒന്നും നിന്റെ മിറ്റൂചിന് ഇല്ലല്ലോ..."


😕പടച്ചോനെ പെണ്ണ് പിന്നേം പിന്നേം അത് തന്നെ ആണല്ലോ പറഞ്ഞു കൊണ്ടിരിക്കുന്നത്...


"ദാ മിറ്റൂച്... കണ്ടോ..."


നമ്മൾ ഫോൺ നീട്ടിയതും പെണ്ണ് അതും നോക്കി ഉമ്മ വെക്കൽ ആയി...😕


"ഹി ഹി ഹി... മിറ്റൂച്..."


🙄എന്നും പറഞ്ഞു എങ്ങാണ്ടോ ഉള്ള ടുട്ടൂസും കുട്ടൂസും കൂടി വന്നു അത് പൊളിച്ചെടുക്കാൻ നോക്കാ...ആ ഫോണിന്റെ കാര്യം തീരുമാനം ആയി...😓



*********💃



"എന്റെ പൊന്ന് നിയ നല്ല കുട്ടിയായി വന്നത് പോലെ തിരിച്ചു പോണം... സ്റ്റാർസ് നിന്റെ വീട്ടിൽ ആണേലും ഞങ്ങൾ രണ്ടും ഇല്ലേ അതുങ്ങളെ പിടിച്ചാൽ കിട്ടില്ല... ഈ പ്രായത്തിൽ അവർക്ക് അതുങ്ങളെ പിന്നാലെ ഓടാൻ ഉള്ള ശേഷി ഒന്നും കാണില്ല... നാലെണ്ണം കൂടിയാൽ ഉള്ള അവസ്ഥ നിനക്ക് അറിയാലോ... ദാ കാശ് ഓട്ടോ പിടിച്ചു പോയാൽ മതി... ഇനി ആ ചെക്കന്റെ വായും നോക്കി നിക്കാതെ പെട്ടെന്ന് പോയിക്കോണം... ഞാൻ മീനുനെ വിളിക്കും നീയൊക്കെ ഇറങ്ങിയൊ എന്ന് അറിയാൻ..."


"🙄ഇതൊക്കെ ഇയാൾ എഴുതി പഠിച്ചാണോ പറയുന്നേ...ഒരു എസ്സേടെ അത്ര ഇണ്ടല്ലോ..."


"അത് നീ വീട്ടിൽ വാ അവിടന്ന് പറഞ്ഞു തരാം... ഇപ്പൊ മോൾ ചെല്ല്..."


"ഡീ നിനക്കും ഇത് ബാധകം ആണ്...ഈ പറഞ്ഞതിൽ വല്ല മാറ്റവും ഉണ്ടായാൽ രണ്ടും വിവരം അറിയും..."


🙄അമിക്കാ നെച്ചുനെ നോക്കി പറഞ്ഞതും ഓൾ ഇളിച്ചു കൊണ്ട് തലയാട്ടി കൊടുത്തു...രണ്ടും പോയതും നമ്മൾ നെച്ചുനെ ഒന്ന് നോക്കി...


"നീ എന്തിനാടി ആ തല ഇട്ടു ഇങ്ങനെ കുലുക്കുന്നത്..."


"🙄ഒക്കെ സമ്മതിച്ചത് ആണെടി...ക്ലാസ് കഴിഞ്ഞു ഹാൾ ടിക്കറ്റും വാങ്ങി ഓട്ടോ പിടിച്ചു വീട്ടിലേക്ക് പോവണം എന്ന്..."


"😓ആ കൊജു പറയുന്നത് കേട്ടോടി നീ... ആ  ഓട്ടോക്കാരന്റെ വായി നോക്കി നിക്കാതെ വീട്ടിലേക്ക് പോണം എന്ന്... ഞങ്ങൾ അത്തരക്കാരി ആണോടി..."


"🙄ഞങ്ങൾ അല്ല നീ... അജു നിന്നെയാ ആ പറഞ്ഞത്..."


"😏അമിക്കാ നിനക്കും ഇത് ബാധകം ആണെന്ന് പറഞ്ഞത് പിന്നെ എന്ത് ഒലക്കയാ..."


"അവന്മാർക്ക് അസൂയയാടി... അവരെക്കാൾ മൊഞ്ചൻമാരെ കണ്ടാൽ നമുക്ക് നോക്കാടി..."


😕ഇനി അമ്മാതിരി നോട്ടം ഒക്കെ നിർത്താന്നു കരുതീതാ...ഇന്ന് കൂടി ലാസ്റ്റ് ഒന്ന് നോക്കി കളയാം...😌


"ഓഹ് വന്നല്ലോ വനമാല... ഇവളുമാർ ഫസ്റ്റ് ക്ലാസ് വാങ്ങിയേ അടങ്ങൂ...ഉമ്മച്ചിമാർ ആയിട്ടും ഇവറ്റകൾ ഡിഗ്രി എഴുതിയെ അടങ്ങൂ എന്തിനാന്ന് അറിയോ ഞങ്ങളെ മൊട്ട അടിച്ചു കാണാൻ ഉള്ള കൊതി കൊണ്ട്..."


ഞങ്ങളെ കണ്ടതും റൂബി തുടങ്ങിയതും നമ്മൾ പല്ലും കടിച്ചു രണ്ടിനെയും നോക്കി...


"ഇവളെ കണ്ടാൽ പറയോ മൂന്ന് കൊച്ചുങ്ങളെ ഉമ്മച്ചി ആണെന്ന്...ഡെലിവറി ഒക്കെ കഴിഞ്ഞു തുടുത്തു പോയല്ലോ രണ്ടും..."


"അതിനൊക്കെ ഒരു യോഗം വേണം... നിനക്ക് കെട്ടാൻ ചെക്കനെ കിട്ടാത്ത കലിപ്പ് അല്ലേടി...മൂന്ന് കൊച്ചുങ്ങളെ ഒരുമിച്ച് കിട്ടാനും ഒരു ഭാഗ്യം വേണം... നിനക്കൊക്കെ ഒന്ന് പോലും കിട്ടോ ആവോ... മിക്കവാറും മച്ചി ആവാൻ ആണ് ചാൻസ്... പിന്നെ ഡിഗ്രി അത് ഞങ്ങൾ നിങ്ങളെ സ്കോർ ചെയ്യ തന്നെ ചെയ്യും... റിസൾട്ട്‌ ഡേ നീയൊക്കെ ഇവിടെ കാണണം... അന്ന് വേണം നിന്നെ ഒക്കെ നിന്റെ ഒക്കെ ഒറിജിനൽ കോലത്തിൽ കാണാൻ..."


😨പടച്ചോനെ ഈ നെച്ചു എന്തൊക്കെയാ ഈ വിളിച്ചു പറയുന്നേ...നമ്മൾ ആണേൽ ഇവിടെ നേരെ ചൊവ്വേ പഠിക്കുന്നുപോലും ഇല്ല...പഠിപ്പിസ്റ്റ് ആയ ഇവറ്റകളെ ആണോ ഇവൾ വെല്ലു വിളിക്കുന്നത്... ഡെയ്ലി ക്ലാസിൽ വരാത്ത നങ്ങക്ക് ഇവരെ കടത്തി വെട്ടാൻ ആവോ...😓


ക്ലാപ്പിംഗ് സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയതും ദേ നിക്കുന്നു രണ്ടും...ഇവളുമാർ കാരണാ ഈ കുരിപ്പുകളും ആയി ഉടക്ക് തുടങ്ങിയത് തന്നെ വല്ല ആവശ്യവും ഉണ്ടാർന്നോ...🙄


"അത് കലക്കി നെച്ചു... റിസൾട്ട്‌ വന്നു ബാക്കി തരാം നിനക്കൊക്കെ... വഴീന്ന് മാറെടി.. "


എന്നുംപറഞ്ഞു  ജെസി അവളുമാരെ മാറ്റി നടന്നു...🙄പടച്ചോനെ റിസൾട്ട്‌ ഡേ ഏത് അടുപ്പിൽ കയറി ഒളിക്കും...😓


"ഡീ നിന്റെ ഒക്കെ വെല്ലുവിളിക്കുന്നത് എന്ത് കണ്ടിട്ടാ... നിക്ക് ആണേൽ ഒന്നും തലയിൽ കേറുന്നുമില്ല..."


"🙄ഞങ്ങൾക്കും അങ്ങനെ ഒക്കെ തന്നെയാ... പിന്നെ നമ്മളെ കേറി ചൊറിയുമ്പോൾ എങ്ങനാ മാന്താതെ വിടുന്നത്..."


😕അപ്പൊ മുടി പോകുന്നുള്ള കാര്യം ഉറപ്പാ...😪ക്ലാസും കഴിഞ്ഞു ഹാൾ ടിക്കറ്റും വാങ്ങി ഞങ്ങൾ നാലും പുറത്തേക്ക് ഇറങ്ങി...


"കുറെയായില്ലെടി ഷവർമയും ബർഗറും ഒക്കെ ആസ്വദിച്ചു തിന്നിട്ട്... ഇന്ന് നമുക്ക് അവിടെ ചെന്നു കഴിച്ചു പോവാം..."


ഷമി പറഞ്ഞതും നമ്മൾ ചുറ്റിലും ഒന്ന് നോക്കി ഓൻ എവിടേലും ക്യാമറ വെച്ചിട്ടുണ്ടേലോ...നമ്മളെ പഴയ കൂൾ ബാറിൽ തന്നെ പോയി എല്ലാം കഴിച്ചു സെൽഫി ഒക്കെ എടുത്തു ടൈം കുറെ പോയി കിട്ടി... ഓട്ടോക്ക് ഉള്ള കാശ് തീർന്നോണ്ട് ഞങ്ങൾ നാലും ബസിൽ പോവാൻ തീരുമാനിച്ചു...


നമ്മളെ പഴയ ബസ് വന്നതും നമ്മൾ പുഞ്ചിരിച്ചു കൊണ്ട് അതിലേക്ക് കയറി... മാമ്മളെ കണ്ണുകൾ ആദ്യം തിരക്കിയത് അജുനെയാണ്...❣️


കണ്ടക്റ്റർ വേഷത്തിൽ മറ്റൊരാളെ കണ്ടതും നമ്മളെ ഫേസ് ഒക്കെ വാടി... നമ്മളെ കാണുമ്പോ ഇളിച്ചു കൊണ്ട് വരുന്ന അവനെ വല്ലാണ്ട് മിസ് ചെയ്യുന്ന പോലെ...


കാശ് കൊടുക്കുമ്പോ അവൻ കാണിക്കുന്ന കുസൃതി ഓർത്ത് കൊണ്ട് നമ്മൾ അയാൾക്ക് കാശ് നീട്ടി അയാളെ തന്നെ നോക്കി... അജു മുന്നിൽ വന്നു നിന്ന പോലെ...❣️


"🙄ഓട്ടോക്കാരനെ വായും നോക്കി നിക്കരുത് എന്ന് അജു പറഞ്ഞത് നമ്മൾ ഓട്ടോയിൽ പോവാണെന്നു കരുതിയാ... ഇതിപ്പോ ബസിൽ ആയോണ്ട് നീ ആ കണ്ടക്ക്‌റ്ററെ ആന്നോ വായി നോക്കുന്നെ... അങ്ങേരെ കാണാൻ വല്യ ലുക്ക് ഒന്നുല്ലല്ലോ..."


"😪അങ്ങേരെ ലുക്ക്‌ ഒന്നും ഞാൻ കണ്ടിട്ടില്ലെടി... എന്റെ അജുനെയാ ഞാൻ ആളെ സ്ഥാനത്ത് കാണുന്നെ... അജുനെ വല്ലാണ്ട് മിസ് ചെയ്യാടി..."


"കാലത്ത് കണ്ടപ്പോൾ എന്തൊക്കെ ആയിരുന്നു അജു കൊജു... ഇപ്പൊ എന്ത് പറ്റി..."🙄


പെണ്ണ് വായും പൊളിച്ചു നമ്മളെ തന്നെ നോക്കി ചോദിച്ചതും നമ്മൾ ഒന്നും പറയാതെ അങ്ങേരെ തന്നെ നോക്കി നിക്കായിരുന്നു...😪ഇതൊക്കെ ഞാൻ എങ്ങനെ പെണ്ണിനെ പറഞ്ഞു മനസ്സിൽ ആക്കും...


ബസിൽ നിന്ന് ഇറങ്ങിയതും ഓൻ പുറത്തേക്ക് തല ഇട്ടു നമ്മളെ ഒരു നോട്ടം ഉണ്ട്...എല്ലാം കൂടി നമ്മക്ക് കരച്ചിൽ വന്നതും നമ്മൾ അപ്പൊ തന്നെ ഫോൺ എടുത്തു ഓനെ വിളിച്ചു...


"😪അജു... നിക്ക് ഇപ്പൊ കാണണം..."


"🙄എന്ത് പറ്റി എവിടേലും വീണോ..."


"ഇല്ല... പക്ഷെ നിക്ക് ഇപ്പൊ കാണാൻ തോന്നാ... വരോ അജു എന്റെ അടുത്ത്... നിക്ക് ഇപ്പൊ കാണണം... കണ്ടില്ലേ നിക്ക് കരച്ചിൽ വരും..."😭


നമ്മൾ ഫോൺ വെച്ച് വീട്ടിലേക്ക് ഓടി... സ്റ്റാർസിന്റെ ചിരിയും കളിയും ഒക്കെ കേട്ടതും നമ്മൾ അവരെ അടുത്ത് ചെന്നു അതുങ്ങളെ ഉമ്മ വെക്കാൻ തുടങ്ങി... എന്റെ അജു എനിക്കായി തന്ന ഞങ്ങളെ സ്റ്റാർസ്...❣️അവരെയും കണ്ട് കൊതി തീരാത്ത പോലെ...


"😌ഹി ഹി... നിയ..."


സുട്ടൂസ് വന്നു നമ്മളെ ടോപ്പിനുള്ളിലേക്ക് കയ്യിടാൻ തുടങ്ങി...മിട്ടൂസ് നെച്ചുനെ കണ്ടപ്പോൾ അത് പോലെ പോയതും നമ്മൾ മുറിയിൽ ചെന്നു അതുങ്ങളെ ഫീഡിങ് ചെയ്യാൻ തുടങ്ങി...



*********💞



"😪ഡാ അമി... അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്...എന്നെ ഇപ്പൊ കാണണം എന്ന് പറഞ്ഞു വിളിച്ചു... എന്തോ പന്തികേട് ഉണ്ട്..."


"🙄പടച്ചോനെ എന്തെങ്കിലും ഒപ്പിച്ചു വെച്ചിട്ട് ഉണ്ടാവും...ഞാനും വരാം... അവൾ ഉണ്ടെങ്കിൽ എന്തായാലും മറ്റവളും ഉണ്ടാവും... എന്നെ പേടിച്ചു വിളിക്കാത്തത് ആവും..."


ഞങ്ങൾ രണ്ടും ഹാഫ് ഡേ ലീവ് എടുത്തു വീട്ടിലേക്ക് വിട്ടു...🙄ഇനി തല്ല് കൂടിയത് ആവോ... അല്ലേലും ഇവളെ ഒക്കെ നേരെ ആക്കാൻ നിന്ന നമ്മളെ വേണം പറയാൻ...😪


വീട്ടിൽ എത്തിയതും നമ്മൾ പേടിയോടെ ഇറങ്ങി... ആർക്കും വലിയ മാറ്റം ഒന്നുമില്ല...പറഞ്ഞു കാണില്ല... അത് ഏതായാലും നന്നായി...🙄


"അമിക്കാ ഇങ്ങള് രണ്ടാളും എന്താ ഈ നേരത്ത്..."🙄


നെച്ചു ഞങ്ങളെ കണ്ട് ഇറങ്ങി വന്നു ചോദിച്ചതും ഞങ്ങൾ പരസ്പരം നോക്കി നിന്നു...


"ഇന്ന് എന്തായിരുന്നു കോളേജിൽ... അവൾ എവിടെ അവൾക്ക് എന്താ പറ്റിയെ..."


"🙄അതാ എനിക്കും മനസ്സിൽ ആവാതെ... ബസിൽ കേറിയപ്പോ തൊട്ട് തുടങ്ങിയതാ..."


"😕നിങ്ങൾ ബസിൽ ആണോ വന്നത്...?"


"😓അ... അത്... അത് പിന്നെ..."


"എന്താടി ഒരു ഒളിച്ചു കളി... സത്യം പറയെടി വെറുതെ തല്ലു വാങ്ങാൻ നിക്കാതെ..."


"😪അത് പിന്നെ കയ്യിൽ ഉള്ള കാശ് കൊണ്ട് ഞങ്ങൾ ജ്യൂസും ഷവർമയും കഴിച്ചു... അതോണ്ട് ബസിൽ ആണ് വന്നത്... അപ്പൊ തൊട്ട് തുടങ്ങിയതാ പെണ്ണിന് എന്തോ പോലെ... ഇറങ്ങിയപ്പോ ആണ് അജുനെ കാണണം എന്നൊക്കെ പറഞ്ഞു വിളിച്ചത്... ഞാൻ ചോയ്ച്ചിട്ട് ഒന്നും പറഞ്ഞില്ല..."


അത് കേട്ടതും അമി നമ്മളെ ഒരു നോട്ടം ആയിരുന്നു...


"നീ വീണ്ടും പണി പറ്റിച്ചോ...?"


"അതൊക്കെ സ്റ്റാർസിന് മൂന്ന് വയസ് ആയിട്ട് മതി എന്ന് കരുതി...അതുങ്ങളെ ഭാവി നോക്കണ്ടേ..."


"😕അതിന് പിന്നെ എന്ത് പറ്റി...?ആള് ഇപ്പൊ ഫേമസ് അല്ലേ ഇനി ആരേലും ബസിൽ വെച്ച് എന്തേലും ചെയ്തോ...അതാവും നിന്നെ കാണണം എന്ന് പറഞ്ഞത്...ആരായാലും അവന്റെ അന്ത്യം ഇന്ന് ഉണ്ടാവും... നീ ചെന്നു ആരാന്ന് ചോദിച്ചു വാ..."


"🙄അങ്ങനെ ഒന്നും ഞാൻ കണ്ടില്ല... ഇത് അതൊന്നും അല്ല..."


"😓അല്ലേലും അവളെ ആരെങ്കിലും തൊട്ടാൽ അവനുള്ളത് കൊടുക്കാൻ ഉള്ള തന്റേടം ഒക്കെ പെണ്ണിന് ഉണ്ട്..."


😪പടച്ചോനെ അമി പറഞ്ഞ പോലെ എങ്ങാനും സംഭവിച്ചു കാണോ...നമ്മൾ മുറിയിലേക്ക് ചെന്നതും സ്റ്റാർസ് ബെഡിൽ നല്ല ഉറക്കം ആണ്...പെണ്ണ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നതും നമ്മൾ പെണ്ണിനെ മൊത്തത്തിൽ ഒന്ന് നോക്കി... എന്താവോ പറ്റിയെ...


"അജു..."😪


എന്നും പറഞ്ഞു പെണ്ണ് നമ്മളെ അടുത്തേക്ക് വന്നു നമ്മളെ ഇറുക്കി പിടിച്ചു നമ്മളെ ഫേസ് മുഴുവൻ ഉമ്മ വെക്കാൻ തുടങ്ങി...🙄പടച്ചോനെ ഇതിന് തലക്ക് അടി വല്ലതും കിട്ടിയാ...


"😕എന്ത് പറ്റി മോളെ...ആരെങ്കിലും നിന്നെ വല്ലതും ചെയ്തോ... എന്താണെങ്കിലും ഈ അജുനോട് പറ... അവനുള്ളത് ഞാൻ കൊടുത്തോളാം.. "


"😕യ്യോ അങ്ങനെ ഒന്നുല്ല...ബസിൽ കേറിയപ്പോ തൊട്ട് എന്റെ അജുനെ കാണാൻ തോന്നി... ആ കണ്ടക്ക്റ്റർ എന്റെ അജു ആണെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... എന്റെ അജുനെ കണ്ടില്ലെങ്കിൽ നിക്ക് കരച്ചിൽ വരും എന്ന് തോന്നി... അത് കൊണ്ടാ അജു ഞാൻ വിളിച്ചേ..."❣️


പെണ്ണ് പറയുന്നത് കേട്ടതും നമ്മൾ പെണ്ണിനെ കടിച്ചു തിന്നാൻ ഉള്ള ഇഷ്ടത്തോടെ ഇറുക്കി പിടിച്ചു...സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ...


സ്റ്റാർസിനെ ഒന്ന് കൂടി നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ അധരങ്ങൾ നുണയാൻ തുടങ്ങി... ആ സമയം  അവളെ  ചുംബിച്ചു തീർക്കാൻ മാത്രമേ നമ്മക്ക് ആയുള്ളൂ...


"😍ഐ ലവ് യൂ നിയ... നിന്നെ കാണാൻ എനിക്ക്‌ ആ ജോലി തന്നെയാ ഇഷ്ട്ടം... പക്ഷെ എന്റെ നിലാവിനെയും സ്റ്റാർസിനെയും ഒരു വിഷമവും അറിയിക്കാതെ നോക്കാൻ ആ ജോലി പോരല്ലോ മോളെ... അത് കൊണ്ടല്ലേ..."


"എന്നാലും ആ സമയത്ത് എന്തോ എന്റെ അജുനെ കാണണം എന്ന് തോന്നി..."


"😍ഞാൻ നിന്റെ കൂടെ തന്നെ ഉണ്ട്...നിന്നെ ഒക്കെ കാണാൻ ഇരിക്കാൻ പറ്റാത്തോണ്ട് അല്ലേ ഞാൻ അപ്പുക്ക വിളിച്ചിട്ടും പോവാതെ ഇരുന്നേ...പിന്നെ ഞാൻ കൂടെ ഇല്ലാത്തപ്പോൾ എന്നെ കാണണം എന്ന് തോന്നുമ്പോൾ നമ്മുടെ ഈ സ്റ്റാർസിനെ നോക്കിയാൽ മതി..."


"മ്മ്..."😍


"എന്നാൽ നമുക്ക് ഇപ്പൊ തന്നെ പോകാം... ഇതുങ്ങൾ ഉണർന്നാൽ അറിയാലോ മിട്ടൂസ് ഇല്ലാതെ വരില്ല... വെറുതെ കരച്ചിലിന് വഴി ഒരുക്കേണ്ട..."


ഞങ്ങൾ സ്റ്റാർസിനെയും എടുത്തു ഇറങ്ങിയതും അമിയെ കണ്ട് നമ്മൾ ഒന്ന് ഇളിച്ചു...😌ഇനി ഇവനോട് ഇത് എന്ത് പറയും...ഈ പെണ്ണിനെ കൊണ്ട് നമ്മൾ തന്നെ പെട്ടിരിക്കാ... ചില സമയത്ത് ഒടുക്കത്തെ സ്നേഹം ആവും... ചിലപ്പോൾ ഒടുക്കത്തെ കലിപ്പും...


"എന്ത് പറ്റി ഇവൾക്ക്...എന്താ ഉണ്ടായേ... ആരാ അവളെ ഉപദ്രവിച്ചത്...?"


😌അതിന്  നമ്മൾ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...


"നീ ഇങ്ങ് വന്നേ..."


നമ്മൾ അമിയെയും പിടിച്ചു മാറി നിന്നു...


"അവൾക്ക് ഒന്നും ഇല്ല...എന്നെ കണ്ടതോടെ അവളെ എല്ലാ സൂക്കേടും മാറി... ഇപ്പൊ കണ്ടില്ലേ ആള് ഹാപ്പി ആയത്..."


"🙄അപ്പൊ പിന്നെ അവളെ ആരാ ഉപദ്രവിച്ചത്...നീ അത് ചോദിച്ചില്ലേ..."


"😍അങ്ങനെ ഒന്നും അവളെ ആരും ഉപദ്രവിക്കില്ല...അതും ഇവിടത്തെ ബസിൽ വെച്ച്...അവൾക്ക് എന്നെ കാണണം എന്ന് തോന്നി അതാ വിളിച്ചേ...അത് കേട്ടപ്പോൾ ഞാനും ഹാപ്പി..."


"😕നീ എന്ത് കയ് വശം ആടാ അവൾക്ക് കലക്കി കൊടുത്തത്...പടച്ചോനെ ഇങ്ങനെ ഉള്ള സൂക്കേട് ഒന്നും നമ്മളെ പെണ്ണിന് ഇല്ലല്ലോ..."


അവൻ അതും പറഞ്ഞു കിളി പോയ പോലെ നിന്നതും നമ്മൾ അവനെ നോക്കി ഇളിച്ചു കൊണ്ട് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി...സ്റ്റാർസ് ഇറങ്ങുമ്പോ എല്ലാർക്കും സങ്കടം ആണ് എന്നാലും നമ്മക്ക് ഇറങ്ങിയല്ലെ പറ്റൂ...അന്ന് മുഴുവൻ പെണ്ണ് നമ്മളെ സ്നേഹിച്ചു കൊല്ലുക ആയിരുന്നു...


സൺ‌ഡേ ആയോണ്ട് തന്നെ നമ്മൾ സ്റ്റാർസിന്റെ കൂടെ കളി ആയിരുന്നു...


"അജു... ഞാൻ ബിരിയാണി ഇണ്ടാക്കട്ടെ..."


അത് കേട്ടതും  നമ്മൾ വായും പൊളിച്ചു പെണ്ണിനെ നോക്കി... ഇന്നലെ തൊട്ട് നമ്മളെ സ്നേഹിച്ചു കൊല്ലാ... ഇപ്പൊ ബിരിയാണി ഉണ്ടാക്കി തന്നു കൊല്ലാൻ ഉള്ള പ്ലാൻ ആണോ...🙄


"🙄നീയാ... നിനക്ക് വേണേൽ ഞാൻ ഉണ്ടാക്കി തരാം... നീ ഉണ്ടാക്കി നീ ഈ ജന്മം കഴിക്കാന്നുള്ള പൂതി ഒന്നും ഞങ്ങൾക്കില്ല..."


"😏ഞാൻ ഇണ്ടാക്കും...കൊച്ചുങ്ങളെ നോക്കിയാൽ മതി... കുറച്ച് നേരത്തേക്ക് എന്നെ ഡിസ്റ്റർബ്ൻസ് ചെയ്യരുത്..."


"😕അപ്പൊ സീരിയസ് ആണോ...മക്കളെ ഇന്ന് ഉമ്മച്ചി ബിരിയാണി ഉണ്ടാക്കാണെന്ന്...ഞങ്ങളെ കാര്യം ഹുദാ ഗവ..."


"😌ഹി ഹി... മിനിയാനി..."


സുട്ടൂസിനും ഉമ്മച്ചിനെ പോലെ ബിരിയാണി ഫേവറൈറ് ആണ്... ബിരിയാണി എന്ന് കേട്ടപ്പോൾ തന്നെ പെണ്ണ് ഹാപ്പി ആയി...🙄എന്താവോ എന്തോ...പെണ്ണ് ആണേൽ ഉമ്മച്ചിയെയും ഇത്തൂസിനെയും പിടിച്ചു കിച്ചണിൽ നിന്ന് പുറത്താക്കിയിട്ടിട്ടുണ്ട്... എല്ലാരും പട്ടിണി ആവോ...😓


"അജു... ഇങ്ങ് വന്നേ..."


😕നമ്മൾ കിച്ചണിൽ ചെന്നതും പെണ്ണ് യൂട്യൂബിൽ ബിരിയാണി സീൻ കാണാ...


"ഇതാണോ മുളക് പൊടി..."


🙄പടച്ചോനെ അതൊന്നും അറിയാതെ ആണോ ഇറങ്ങിയിരിക്കുന്നെ...


"നീ ഇങ്ങ് മാറിക്കെ ഞാൻ ഉണ്ടാക്കാം... നീ ചെന്നു കൊച്ചുങ്ങൾ പുറത്ത് പോവുന്നുണ്ടോ എന്ന് നോക്ക്..."


"അജു...കുറ്റൂച്...മീന്..."


"അയ്യോ... എവിടെ... എന്നിട്ട് കുട്ടൂസ് എവിടെ..."


"ദാ...അവദെ ഇണ്ട്..."


നമ്മൾ ചെന്നു അവനെ എടുത്തു നോക്കിയതും അവൻ ഭയങ്കര ചിരിയാ...


"😌ഹി ഹി ഹി... പച്ചിചേ..."


സ്റ്റാർസ് കയ്യടിച്ചു പറയുന്നത്  കേട്ടതും നമ്മൾ അതുങ്ങളെ നോക്കി ചിരിച്ചു...നമ്മളെ പറ്റിക്കാൻ മൂന്നും ഒറ്റ കെട്ടാ...😍


"ആഹാ പറ്റിച്ചത് ആണല്ലേ..."


നമ്മൾ സ്റ്റാർസിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചതും അതുങ്ങൾ ചിരിക്കാൻ തുടങ്ങി...😍വീട് മുഴുവൻ അവരുടെ ചിരിയും കളിയും മാത്രം ആയിരുന്നു...


"അജു..."


പടച്ചോനെ പെണ്ണ് വീണ്ടും തുടങ്ങി... ഇതിപ്പോ നമ്മൾ നിര്ബന്ധിച്ചു ബിരിയാണി ഉണ്ടാക്കാൻ പറഞ്ഞത് പോലെ ആയല്ലോ...


"നമുക്ക് നിയ ബിരിയാണി ഉണ്ടാക്കുന്നത് നോക്കിയാലോ..."


"ഹി ഹി... നോക്കാ..."😌


നമ്മൾ സ്റ്റാർസിനെയും കൊണ്ട് കിച്ചണിലേക്ക് വിട്ടതും പെണ്ണ് ഭയങ്കര  ബിസിയാണ്...🙄നമ്മൾ ഓരോന്ന് ആയി എടുത്തു വെച്ച് കൊടുത്തു...


"അജു... ചുറ്റൂചിന് മിനിയാനി മാനം..."


"🙄എടീ കൊച്ചുങ്ങൾ ഒക്കെ ചോദിച്ചു തുടങ്ങി... വല്ലതും നടക്കോ..."


"ഒരു പത്തു മിനിറ്റ് ഇതുങ്ങളെയും കൊണ്ട് മാറി നിന്നെ... എന്റെ കോൺസെൻട്രേഷൻ പോണു..."


🙄പടച്ചോനെ ബിരിയാണി കൊടുക്കാന്നു വാക്കും കൊടുത്തു... ഓർഡർ ചെയ്യേണ്ടി വരോ എന്തോ...


"എന്തായി അജു..."


ഇത്തയും ഉമ്മച്ചിയും ചോദിച്ചതും നമ്മൾ കയ് മലർത്തി കാണിച്ചു... അച്ചുട്ടൻ ഉറക്കം കഴിഞ്ഞു വന്നതും എല്ലാം കൂടി ഓടാൻ തുടങ്ങി... അനുട്ടി ആണേൽ കാർട്ടൂൺ കണ്ട് ഇരിക്കാ... നമ്മൾ ആണേൽ എല്ലാരും പട്ടിണി കിടക്കേണ്ടി വരോ എന്നും ചിന്തിച്ചു ഇരുന്നു...പത്ത് മിനിറ്റ് എന്ന് പറഞ്ഞു പോയ പെണ്ണാ മണിക്കൂർ രണ്ടായിട്ടും കാണാൻ ഇല്ല...😕



**********💃



കുറെ നാളായി ഉള്ള ആഗ്രഹം ആണ് നമ്മളെ കയ് കൊണ്ട് അജുനും സ്റ്റാർസിനും വല്ലതും വെച്ചുണ്ടാക്കി കൊടുക്കണം എന്ന്...😪അത് ഇന്നത്തോടെ നിർത്തേണ്ടി വരോ ആവോ...


ബിരിയാണിടെ കോലം ഉണ്ടേലും നമ്മക്ക് വായിൽ വെച്ച് നോക്കാൻ ഒരു മടി... വല്ല വയറിളക്കവും പിടിക്കോ ആവോ...🙄


"😪പടച്ചോനെ നല്ല ബിരിയാണി ആവണേ... ഇത് കഴിച്ചു ആർക്കും ഒന്നും പറ്റരുതേ..."


നമ്മൾ പ്രാർത്ഥിച്ചു കൊണ്ട് ബിരിയാണി ടേബിളിൽ കൊണ്ട് വെച്ചു...


"കാണാൻ ഒക്കെ കൊള്ളാം..."


ഓൻ അതും പറഞ്ഞു ഇരുന്നതും നമ്മൾ ഓന് സെർവ് ചെയ്തു കൊടുത്തു ഓനെ ദയനീയമായി നോക്കി...😓ഓൻ വായിൽ വെച്ചതും നമ്മൾ കയ്യിൽ ഉള്ള നഖം മുഴുവൻ കടിച്ചു ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി നിന്നു...എക്സാം റിസൾട് വെയിറ്റ് ചെയ്യുമ്പോ പോലും ഇത്രക്ക് ടെൻഷൻ ഇല്ല...😕


"കൊള്ളില്ല അല്ലേ..."😪


ഓന്റെ നോട്ടം കണ്ട് നമ്മൾ ചോദിച്ചതും ഓൻ ഒന്ന് കൂടി വായിൽ ഇട്ടു...


"നിന്നെ പോലെ തന്നെ..."


😒അപ്പൊ കൊള്ളില്ല എന്നല്ലേ... എന്നാലും ഓന് സൂപ്പർ ആണെന്ന് വെറുതെ ഏലും പറഞ്ഞുടെ... നമ്മൾ മുഖവും വീർപ്പിച്ചു കിച്ചണിലേക്ക് തന്നെ ചെന്നു...


😏ഒരു യൂ ട്യൂബ്... ഷമി പറഞ്ഞത് നേരാ...വെറുതെ ആളെ പറ്റിക്കാ...


നമ്മൾ ഓരോന്ന് പിറു പിറുത്ത് നിന്നതും പെട്ടെന്ന് നമ്മളെ വയറിൽ രണ്ട് കയ്കൾ ചുറ്റി വരിഞ്ഞതും നമ്മൾ തല ചെരിച്ചു ഓനെ നോക്കി പുച്ഛിച്ചു...😏


"നീ എന്താ ഇവിടെ നിന്നു ഒറ്റയ്ക്ക് സംസാരിക്കുന്നെ... എല്ലാരും അവിടെ നിന്നെയും വെയിറ്റ് ചെയ്ത് ഇരിക്കാ ഫുഡ്‌ കഴിക്കാൻ..."


"എന്നാലും ഞാൻ ആദ്യായി ഇണ്ടാക്കീട്ട് കൊള്ളില്ല എന്ന് പറഞ്ഞില്ലേ... ചുമ്മാതെ എങ്കിലും നന്നായി എന്ന് പറയരുന്നു... നിക്ക് വല്ലാണ്ട് സങ്കടം ആയി..."


"🙄ഞാൻ കൊള്ളില്ല എന്ന് എപ്പോൾ പറഞ്ഞു...?"


"😒അപ്പൊ എന്നെ പോലെ ഇണ്ടെന്ന് പറഞ്ഞതോ..."


"അപ്പൊ നീ കൊള്ളില്ല എന്നാണോ നീ പറയുന്നത്... എടീ പൊട്ടി നിന്നെ നന്നായി എന്ന് പറഞ്ഞ എനിക്കു മതിയാവില്ല... അത്രക്ക് ഇഷ്ട്ടം ആണ് നിന്നെ എനിക്ക്...അത് പോലെയാ നിന്റെ കയ് കൊണ്ട് ആദ്യായി ഉണ്ടാക്കിയ ഫുഡും...സൂപ്പർ ടേസ്റ്റ് ആയിരുന്നു... ശരിക്കും ഞാൻ അത്ഭുതപ്പെട്ടു... നീ തന്നെയാണോ ഉണ്ടാക്കിയത് എന്ന് വരെ ചിന്തിച്ചു പോയി..."


"😕എന്നെ പറ്റിക്കാൻ പറീണത്‌ അല്ലല്ലോ..."


"അത് ശരി ഇപ്പോഴും നിനക്ക് വിശ്വാസം ആയില്ലേ... അത്രക്ക് ടേസ്റ്റ് ഉണ്ടായിരുന്നു...സ്റ്റാർസ് പോലും കഴിക്കുന്നുണ്ട്..."


"അതല്ല..."😓


"😕പിന്നെ...?"


"ഞാൻ കൊള്ളാവോ എന്ന്... അത് ഉള്ളതാണോ...?"


"അത് രാത്രി പറയാം... മതിയോ..."😍


"പോടാ... വൃത്തികെട്ട ജന്തു..."


"അത് കൂടെയേ അതുങ്ങൾ പടിക്കാൻ ഉള്ളൂ... ബാക്കി എല്ലാം പഠിച്ചു...നീ അതും പഠിപ്പിച്ചു കൊടുക്കല്ലേ മോളെ...ഇപ്പൊ തന്നെ ഒരു ദിവസം എന്നെ അഞ്ചാറു തവണ പറ്റിക്കൽ ആണ് പണി... അതും നിന്റെ സ്വഭാവം ആണ്..."


"😓കണ്ടോ... ഇപ്പൊ ഞാൻ കൊള്ളില്ല എന്റെ സ്വഭാവം മോശം ആണ് എന്നല്ലേ ആ പറഞ്ഞത്...?"


ഓന്റെ കയ് നമ്മളെ മേലെന്ന് മാറ്റി നമ്മൾ മുഖവും വീർപ്പിച്ചു നിന്നു...


"😍അത് പിന്നെ അങ്ങനെ അല്ലേ വരൂ... ഇപ്പൊ ഒരു വഴുതിന എടുത്തു നോക്കിയാൽ ആഹാ എന്താ ഒരു കളർ എന്താ ഒരു ഭംഗി... എന്താ ഒരു സോഫ്റ്റ്‌നെസ്... പക്ഷെ അത് കട്ട് ചെയ്യുമ്പോ പുഴു ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല... അത് പോലെയാ നീയും... ഇപ്പൊ മനസ്സിൽ ആയോ..."


🙄പടച്ചോനെ ഈ വഴുതിന ഏതാ ആവോ... നമ്മൾ വെജിറ്റബിൾ കൊട്ട ഒന്ന് നോക്കി...മിക്കവാറും ഗൂഗിളിൽ നോക്കേണ്ടി വരും...


"അപ്പൊ പുഴു ഉള്ള വഴുതിന ആണ് അല്ലേ ഞാൻ... നിക്ക് എല്ലാം മനസ്സിൽ ആയി..."😪


"അതല്ലേ നിന്റെ വയറ്റിൽ കൊക്കപുഴു ഉണ്ടെന്ന് പറയുന്നത്..."😍


"😏ഓഹ് ഒരു തമാശ... കേട്ടിട്ട് കരച്ചിൽ വരാ..."


നമ്മൾ ഓനെയും പുച്ഛിച്ചു തള്ളി ഹാളിൽ വന്നു ഇരുന്നു നമ്മൾ ഉണ്ടാക്കിയ ബിരിയാണി കഴിക്കുന്ന സ്റ്റാർസിനെയും അനുട്ടിയെയും അച്ചുട്ടനേയും ഒന്ന് നോക്കി...😍അപ്പൊ സൂപ്പർ തന്നെ...😒എന്നാലും ഓൻ പുഴു ഉള്ള വഴുതിന എന്ന് പറഞ്ഞത് തീരെ ശരിയായില്ല...


ബിരിയാണി കണ്ടപ്പോൾ പിന്നെ നമ്മൾ അത് കഴിക്കാൻ ഇരുന്നു...ഉമ്മച്ചിയും ഇത്തൂസും എന്തിന് പറയുന്നു അനുട്ടി വരെ ബിരിയാണി സൂപ്പർ എന്ന് പറഞ്ഞപ്പോൾ നമ്മക്ക്‌ വല്ലാണ്ട് സന്തോഷം ആയി... ഉപ്പച്ചി കൂടി പറഞ്ഞതും നമ്മൾ വല്യ ജാഡ ഇട്ടു നിന്നു... എന്നാലും പുഴുനെ ഓർക്കുമ്പോ കലിപ്പ് വരാ...😓


"അജു... ഒങ്ങി..."


"ഓഹ് അല്ലേലും ഓന് പിന്നെന്താ പണി..."


നമ്മൾ ഓന്റെ കിടപ്പ് നോക്കി സ്റ്റാർസിനോട് ആയി പറഞ്ഞതും അതുങ്ങൾ കയ് കൊട്ടി ചിരിക്കാൻ തുടങ്ങി...


"😌ഹി ഹി ഹി... പച്ചിചേ..."


🙄അത് കേട്ടതും നമ്മൾ വായും പൊളിച്ചു നിന്നു... ഇന്ന് നമ്മളെ ആണോ പറ്റിക്കാൻ കിട്ടിയേ...ഓൻ എണീറ്റ് നമ്മളെ നോക്കിയതും നമ്മൾ ഇളിച്ചു കൊടുത്തു...


"നിനക്ക് അല്ലേടി ഏത് നേരം നോക്കിയാലും ഉറക്ക്... ഇന്ന് എന്തായാലും നിന്റെ ഉറക്കം ഞാൻ കാണിച്ചു തരാം..."


ഓൻ പറഞ്ഞതും നമ്മൾ ഇളിച്ചു കാണിച്ചു... സ്റ്റാർസിനെ ഉറക്കുന്നത് വരെ ഓൻ നമ്മളെ തന്നെ നോക്കി താടിക്ക് കയ്യും കൊടുത്തു ഇരിപ്പ് ആയിരുന്നു...🙄


"നമുക്ക് ഇന്ന് ഉറങ്ങാതെ ഇരുന്നാലോ..."


"നിക്ക് നല്ല ഉറക്കം വരുന്നുണ്ട്..."


"ഞാൻ സ്നേഹിക്കാൻ തുടങ്ങിയാൽ നിന്റെ ഉറക്കം ഒക്കെ നാട് വിടും..."


ഓൻ നമ്മളെ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞതും നമ്മൾ പുളഞ്ഞു കൊണ്ട് ഓന്റെ ടി ഷർട്ടിൽ പിടിച്ചു... അപ്പൊ തന്നെ ഓൻ നമ്മളെ പിടിച്ചു തറയിൽ കിടത്തി കണ്ണിലേക്കു തന്നെ നോക്കി കിടന്നു...


"🙈ഇങ്ങനെ നോക്കല്ലേ അജു... നിക്ക് നാണം വരുന്നു..."


"😜ഉറക്കം പോയി ഇപ്പൊ നാണം ആയല്ലേ... നീയാള് കൊള്ളാലോ..."


"ആണോ... എന്നാൽ മോൻ സഹിച്ചോ..."


ഓൻ വായും പൊളിച്ചു നിന്നതും നമ്മൾ ഓനെ പിടിച്ചു നമ്മളിലേക്ക് അടുപ്പിച്ചു... ഓൻ പറഞ്ഞത് പോലെ ഓൻ പ്രണയത്തോടെ നോക്കുമ്പോ തന്നെ നമ്മളെ പിണക്കവും ഉറക്കവും ഒക്കെ നാട് വിടും...❣️


സ്റ്റാർസിന്റെ കൂടെ കളിക്കാൻ അച്ചുട്ടനും മിട്ടൂസും ഉള്ളോണ്ട് നമ്മൾ എക്സാം എഴുതി തുടങ്ങി... അങ്ങനെ ഇന്ന് ലാസ്റ്റ് എക്സാം ആയോണ്ട് നമ്മൾ ഓൻ ബാത്‌റൂമിൽ കയറാൻ വേണ്ടി കണ്ണിൽ എണ്ണയും ഒഴിച്ചു കാത്ത് നിക്കാ...🙄


"പെട്ടെന്ന് ചെന്നു കുളിക്ക്... അജു ടൈം ഇല്ല..."


"ടൈം ഒക്കെ ഉണ്ടല്ലോ... നിനക്കെന്താ ഇന്ന് ഇത് വരെ ഇല്ലാത്ത ദൃതി..."


 അതൊക്കെ എങ്ങനെ പറയും...ഓൻ നമ്മളെ ഒന്ന് സൂക്ഷിച്ചു നോക്കി പോയതും നമ്മൾ പേഴ്സിൽ നിന്നും അഞ്ഞുർ രൂപ നോട്ട് രണ്ടെണ്ണം കയ്യിൽ ആക്കി... പഴയ പോലെ ഒരു സുഖം തോന്നുന്നില്ല...😓മോഷണം ഒക്കെ തെറ്റായത് കൊണ്ടാണോ അതോ നമ്മളെ അജുന്റെ പേഴ്‌സ് ആയോണ്ട് ആണോ ആവോ... വല്ലാണ്ട് സങ്കടം വരുന്നു...


നമ്മളെ പഴയ ലുക്ക് പിക്കും സ്റ്റാർസും നമ്മളും അജുവും കൂടി ഗ്രൂപ്പ്‌ ആയി നിന്ന പിക്കും കൂടി ഓന്റെ പേഴ്സിൽ കണ്ടതും നമ്മളെ ലോകം മുന്നിൽ കണ്ട പോലെ അതും നോക്കി നിന്നു...😪


"എനിക്ക്‌ അപ്പോഴേ തോന്നി എന്തോ ഉടായിപ്പ് ഉണ്ടെന്ന്...അപ്പൊ ഇതാണല്ലേ മോളെ പരിപാടി..."


അത് കേട്ടതും നമ്മൾ വായും പൊളിച്ചു ഓനെ നോക്കി...😕പടച്ചോനെ ഓൻ കണ്ടല്ലോ...


"😏ഞാൻ ഒന്നും എടുത്തിട്ടില്ല... ഇതിലെ ഫോട്ടോസ് നോക്കീതാ...ഇതാ ഇയാളെ പേഴ്‌സ്..."


"😍ഞാൻ കണ്ടോണ്ട് ആണോ... എന്റെ പേഴ്‌സ് അല്ലേ നീ എത്രയാന്ന് വെച്ചാൽ എടുത്തോ... പക്ഷെ അത് വെച്ച് പണി ഉണ്ടാക്കാതെ ഇരുന്നാൽ മതി..."


"എന്നാ നിക്ക് ഒരു ആയിരം രൂപ തരോ...ഇന്ന് ലാസ്റ്റ് ഡേ അല്ലേ അവരെ ഒക്കെ പിന്നെ കാണില്ലല്ലോ...അടിച്ചു പൊളിക്കാൻ ആണ് എല്ലാരേയും പ്ലാൻ... ഫുഡ്‌ ഒക്കെ അവിടന്ന് തന്നെയാ പുറത്ത് ഒന്നും പോവില്ല..."


"മ്മ്... എടുത്തോ... ലേറ്റ് ആവരുത്... സ്റ്റാർസിന് മിട്ടൂസ് ഉണ്ടേലും അതുങ്ങൾക്ക് ഞാനും നീയും കൂടെ ഉള്ളത് പോലെ ആവില്ല വേറെ ആരുണ്ടായാലും..."


ഓൻ ഡ്രെസ്സ് മാറി കൊണ്ട് പറഞ്ഞതും നമ്മൾ മൂളി കൊണ്ട് പേഴ്‌സ് ഓന് നീട്ടി...


"കാശ് ഇയാൾ എടുത്തു താ..."


ഓൻ നമ്മളെ വായും പൊളിച്ചു നോക്കിയതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...


"അടിച്ചു മാറ്റാൻ ആയിരുന്നു പ്ലാൻ... പക്ഷെ പഴയ പോലെ എടുക്കാൻ തോന്നുന്നില്ല... എന്റെ അജു തരുമ്പോൾ വാങ്ങുന്ന സുഖം ഒന്നും അതിനില്ല..."😍


ഓൻ അതും വാങ്ങി നമ്മളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് നമ്മളെ ഫേസ് ഓന്റെ കയ്ക്കുള്ളിൽ ആക്കി...


"ഇതാണ് ഞാൻ ആഗ്രഹിച്ച എന്റെ മാത്രം നിയ...പക്ഷെ എനിക്ക്‌ നിന്റെ ആ പഴയ കുറുമ്പും വാശിയും ദേഷ്യവും കള്ളത്തരവും ഒക്കെ ഉള്ള നിയയെ ആണ് ഇഷ്ട്ടം..."😍


😕വെറുതെ അല്ല ഞാൻ നന്നാവാത്തെ കണ്ടില്ലേ...നന്നായാൽ ഓന് ഇഷ്ട്ടം ആയില്ലേലോ...നമ്മൾ അതും ചിന്തിച്ചു ഓനെ നോക്കിയതും ഓൻ നമ്മളെ ഓന്റെ മുഖത്തേക്ക് അടുപ്പിച്ചു മൂക്കിൽ കടിച്ചു...


"എന്നാലും ഈ നിയ കുട്ടിയെ എനിക്ക്‌ ഒരുപാട് ഒരുപാട് ഇഷ്ടാവാ... ഇപ്പൊ നിന്നെ എനിക്ക് കടിച്ചു തിന്നാൻ തോന്നാ...😍ഐ ലവ് യൂ മോളെ..."


"😌എന്നെ തിന്നാൽ സ്റ്റാർസിന് ഉമ്മച്ചി ഇണ്ടാവൂല..."


"ഇപ്പൊ നീ എന്റെ കണ്ട്രോൾ കളയാതെ പെണ്ണെ... എക്സാം ഒക്കെ കഴിഞ്ഞു വാ... പിന്നെ നീ ഫ്രീ ആയില്ലേ... എന്നിട്ട് വേണം നിന്നെ എനിക്ക്‌..."


അത് കേട്ടതും നമ്മൾ ആ വാ അടച്ചു പിടിച്ചു...


"😍ഇപ്പോഴോ എന്റെ കണ്ട്രോൾ കളയല്ലേ... ഞാൻ ഈ എക്സാം കൂടി ഒന്ന് വെടിപ്പ് ആയി എഴുതട്ടെ..."


ഓൻ കണ്ണും തള്ളി നിന്നതും നമ്മൾ കണ്ണ് ഇറുക്കി കാണിച്ചു...😍


ഓൻ തന്ന കാശും വാങ്ങി ബാഗിൽ ആക്കി...നമ്മൾ സ്റ്റാർസിനോട് റ്റാറ്റാ കാണിച്ചു...അമിക്കയും നെച്ചുവും വന്നു മിട്ടൂസിനെ അതുങ്ങളെ കൂടെ ആക്കിയതും അവരും ഹാപ്പി ആയി...


"നിയ പോട്ടെ... റ്റാറ്റാ ബൈ ബൈ പറ..."


"നിയ... എച്ചാം പൂവാ..."


"ആ നിയ എക്സാം എഴുതാൻ പോവാ... ഉമ്മച്ചി ജയിക്കണേ പറ..."😓


"അതുങ്ങൾ പറഞ്ഞ നീ ജയിക്കില്ല... നീ എഴുതിയാലേ നീ പാസ്സ് ആവൂ..."


"😏ഓഹ്... അത് അറിയില്ലായിരുന്നു... ഇയാൾ പോയി വണ്ടി എടുത്തെ എന്നെയും നോക്കി നിക്കാതെ... ഞാൻ വന്നോളാം..."


"😌ഹി ഹി...റ്റാറ്റാ ബൈ... ബൈ... ഐ കീം മാനം..."


"😍ഇന്ന് എന്തായാലും ഐസ്ക്രീം വേണം അജു... സമാദാനത്തോടെ കഴിക്കാലോ..."


"🙄എന്തായിരുന്നു ഇത്രയും കാലം സമാദാനക്കേട്..."


"എക്സാം ആണെന്ന് പറഞ്ഞു ഇയാൾ എന്നെ നിന്നു തിരിയാൻ സമ്മതിച്ചിട്ടുണ്ടോ..."


"അത് ശരിയാ അതോണ്ട് മോൾ ഇരുന്നും കിടന്നും ഉറക്കം അല്ലായിരുന്നോ..."


😕അത് കേട്ടതും നമ്മൾ ഒരു വളിച്ച ഇളി കൊടുത്തു... നെച്ചുവും അമിക്കയും ഇളിച്ചതും നമ്മൾ അവരെ നോക്കി പേടിപ്പിച്ചു...


വണ്ടിയിൽ മുഴുവൻ പിന്നെ കൊട്ട കണക്കിന് ഉപദേശം ആയിരുന്നു... അതൊക്കെ കേട്ട് ഞങ്ങൾ രണ്ടും പിറകിൽ ഇരുന്നു തല കുലുക്കി കുലുക്കി പിരടി വരെ ഉളുക്കി എന്നാ തോന്നുന്നേ...😪


"😍അജു... ഐസ്ക്രീം മറക്കണ്ടട്ടോ...പിന്നെ തേൻ മിട്ടായിയും..."


"അമിക്കാ എനിക്കും..."😍


"പറച്ചില് കേട്ടാൽ തോന്നും രണ്ടും LKG സ്റ്റുഡന്റ് ആണെന്ന്...കോളേജിന് മുന്നിൽ ആണ് നില്കുന്നത് എന്ന ബോധം എങ്കിലും വേണം..."


"എന്നാ ആ നിലവാരത്തിനുള്ളത് പറയാം... കുഴിമന്തിയും പിസ്സയും ബർഗറും വാങ്ങണെ... നാളെ വേറെ ലിസ്റ്റ് തരാം..."😌


"🙄നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ അമി..."


അല്ല പിന്നെ... നമ്മളോടാ ഓന്റെ കളി... നമ്മൾ വായും പൊളിച്ചു ഇരിക്കുന്ന രണ്ടിനെയും നോക്കി റ്റാറ്റാ കാണിച്ചതും അവർ പോയി...


"😍കൂടെ പോവാൻ തോന്നാ അല്ലേടി..."


"ആരുടെ...?"🙄


"😕എന്റെ അജുന്റെ കൂടെ അല്ലാതെ ഞാൻ വേറെ ആരെ കൂടെ പോവാൻ..."


"അതാണോ എന്ന കുഴപ്പല്ല... ഞാൻ കരുതി ഇപ്പൊ ഇതിലെ പോയ ആ മൊഞ്ചനെ കണ്ടിട്ടാ നീ പറഞ്ഞത് എന്ന്..."


"😕യ്യോ മൊഞ്ചനോ എവടെ...?"


"അങ്ങേര് ഈ ജില്ല വിട്ടു... അപ്പോഴാ ഓളെ ഒരു ചോദ്യം..."


😧ഹെയ്ഷ് കാണാനും പറ്റീല... ഏയ്‌ എന്റെ അജുന്റെ അത്രയും മൊഞ്ചൻ ഒന്നും ആവില്ല... നമ്മൾ ഓന്റെ കാർ പോയ ഭാഗത്ത്‌ ഒന്ന് കൂടി നോക്കി അകത്തേക്ക് കയറി...


"എടീ ഇത് എനിക്ക്‌ അറിയായിരുന്നു പക്ഷെ ഞാൻ എഴുതീല... കൺഫ്യൂഷൻ ആയപ്പോൾ നിന്നോട് ചോയ്ക്കാന്നു വെച്ച് നോക്കിയപ്പോ നീ ഭയങ്കര എഴുത്ത്..."


"😒ഞാൻ ആ ദേവു നോക്കുന്ന കണ്ട് ആക്ഷൻ ഇട്ടത് ആടി... എഴുതിയത് ആണേൽ മുഴുവൻ തെറ്റാണെന്നാ തോന്നുന്നേ... ഞാൻ ഇന്ന് തന്നെ എന്റെ മുടി കട്ട് ചെയ്താലോ എന്നാ ആലോചിക്കുന്നേ...ഇപ്പളെ പ്രാക്ടീസ് ആവുമല്ലോ..."😪


നമ്മൾ മോങ്ങി കൊണ്ട് പറഞ്ഞതും മൂന്നും നമ്മളെ ആശ്വസിപ്പിച്ചു...


"റിസൾട്ട് ഡേ ഞാൻ നാട് വിട്ടാലോ എന്നാ ആലോചിക്കുന്നെ..."


ഷമി പറഞ്ഞതും ഞങ്ങൾ പെണ്ണിനെ നോക്കി...


"എങ്ങോട്ട്...?"


"അങ്ങനെ ഒന്നുല്ല ഏതേലും ബസിൽ കേറി എങ്ങോട്ടേലും പോകും... ഈ പീച്ചവാല് പോലത്തെ മുടി കൂടി പോയാൽ പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നെ... അത് തന്നെ ഈ നിയടെ മുടി കണ്ട് അസൂയ ആയിട്ട് കറ്റാർവാഴ ഒക്കെ തേച്ചു ഉണ്ടാക്കിയതാ..."


"😪ഞാനും...എനിക്കാണെങ്കിൽ ക്യുഎസ്ടിയൻ പേപ്പർ കണ്ടപ്പോൾ തല കറങ്ങാൻ തുടങ്ങീതാ... ഇപ്പൊ മുടി പോകുന്ന കാര്യം കൂടി ഓർത്തപ്പോ തല കറക്കം കൂടി..."


"ഞാൻ അന്ന് എവിടേലും ഒളിച്ചിരിക്കും... പിറ്റേന്ന് പുറത്ത് ഇറങ്ങിയ മുടി പോവില്ലല്ലോ..."


"എന്നാൽ ഞങ്ങൾക്കും ഒളിച്ചു ഇരിക്കാടി നെച്ചു... ആരും അറിയണ്ട..."


ദേവൂവും റൂബിയും നമ്മളെ അടുത്തേക്ക് വന്നതും ഞങ്ങൾ സൈലന്റ് ആയി നിന്നു...


"ഫ്രണ്ട്‌സ്..."


എന്നും പറഞ്ഞു രണ്ടും കയ് നീട്ടിയതും നമ്മളും നെച്ചുവും അവളുമാർക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തു... അപ്പോഴേക്കും അവളുമാർ നങ്ങളെ മേലേ കളർപൊടി ഊതി പറത്തി വിട്ടു... അത് പോലെ ഞങ്ങളും അവളുമാരെ അതിൽ കുളിപ്പിച്ചു വിട്ടു...


കുറെ വീഡിയോയും സെൽഫിയും ഒക്കെ എടുത്തു ഒരു ആഘോഷം ആയിരുന്നു... ഓർഡർ ചെയ്ത ഫുഡും ഒരുമിച്ചിരുന്നു കഴിക്കാൻ തുടങ്ങി... ഫൈനൽ ഇയർ എല്ലാ ബാച്ചും ആഘോഷം ആയിരുന്നു...


എന്നാലും അവളുമാർക്ക് മൊട്ട അടിക്കില്ല എന്ന് പറയരുന്നു... ഇതിപ്പോ ആര് ചോദിക്കും എന്നുള്ള കൺഫ്യൂഷനിൽ നിന്നതും എല്ലാരും കെട്ടിപ്പിടിക്കലും കരച്ചിലും ഒക്കെ തുടങ്ങി...


ഞങ്ങൾ പിന്നെ ആരുമായും വലിയ ടച്ചിങ്‌സ് ഇല്ലാത്തോണ്ട് ഞങ്ങൾ നാലും തന്നെ കെട്ടിപ്പിടിക്കലും കരച്ചിലും തുടങ്ങി...😪


"😭ഇനി എപ്പോഴാടി ഇത് പോലെ ഒന്ന് കാണാ..."


"😕വീട്ടിൽ എത്തിയാൽ വീഡിയോ കാൾ ചെയ്യാടി... വെറുതെ മനുഷ്യനെ കരയിക്കാതെ..."


അതോടെ ഷമി നമ്മളെ നോക്കി ഇളിച്ചു കൊണ്ട് സൈലന്റ് ആയി...


"ഡീ ബാക്കി കാശ് വെച്ചു നമുക്ക് ബീച്ചിൽ ഒക്കെ ഐസ്ക്രീം ഒക്കെ കഴിച്ചു കറങ്ങിയാലോ... ഇനി ഇത് പോലെ ചാൻസ് ഇല്ലല്ലോ... ഈ നിയ ആണേൽ ലാസ്റ്റ് ഡേ കറങ്ങാൻ ഉള്ള ഐഡിയ ഉണ്ടെന്ന് ഒക്കെ അല്ലേ പറഞ്ഞത്... ഇപ്പൊ ഓൾക്ക് ആണേൽ മിണ്ടാട്ടം ഇല്ല..."


"😓ഞാൻ എങ്ങോട്ടും ഇല്ല... എന്തേലും പ്രശ്നം ഇണ്ടായാൽ അജുന് വിഷമാവും... വെറുതെ എന്തിനാടി കെട്ടിയോനെ വിഷമിപ്പിക്കുന്നെ... നമുക്ക് എവിടെയും പോകേണ്ട വീട്ടിലേക്ക് പോവാന്നെ..."


നമ്മൾ പറഞ്ഞതും മൂന്നും നമ്മളെ ഒരു നോട്ടം...


"😕നിനക്ക് ഇത് എന്ത് പറ്റിയെടി...ബിരിയാണി ഉണ്ടാക്കുന്നു...ഇപ്പൊ ദാ വായിൽ കൊള്ളാത്തതൊക്കെ പറയുന്നു... കേട്ടിട്ട് തന്നെ തല കറങ്ങുന്നു..."


ഷമി നമ്മളോട് ആയി പറഞ്ഞതും നമ്മൾ ഇളിച്ചു കൊടുത്തു...പിറകീന്ന് ഒരു സൗണ്ട് കേട്ടതും നെച്ചു ദേ വീണു കിടക്കുന്നു...😨


😕യ്യോ നമ്മളെ പറച്ചില് കേട്ട് പെണ്ണിന് ഉള്ള ബോധം കൂടി പോയൊ... ഒന്ന് നന്നാവാനും ഒറ്റ എണ്ണം സമ്മതിക്കില്ല...😓


"😪ഡീ നെച്ചു എന്ത്‌ പറ്റി..."


പെണ്ണിന്റെ മുഖത്ത് വെള്ളം തെളിച്ചു നമ്മൾ ചോയ്ച്ചതും പെണ്ണ് നമ്മളെ തോളിൽ തല വെച്ച് കിടന്നു...😪പാവം ന്റെ നെച്ചു... ഇങ്ങനെ ആണേൽ നമ്മൾ ഒന്നും പറയില്ലാരുന്നു...


"ഡീ ഇവളെ പിടിക്ക്...നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടോയാലോ...?"


😕ഇനി ആ ഡോക്ടറോഡ് എന്ത് പറയും പടച്ചോനെ...🙄നമ്മളെ ഡയലോഗ് കേട്ട് ബോധം പോയത് ആണെന്ന് പറയേണ്ട... വീണു എന്ന് എങ്ങാനും പറയാം...😓


നമ്മൾ ഓട്ടോ നോക്കി നിന്നതും ദേ വരുന്നു നമ്മളെ മുന്നിൽ ഒരു കാർ...പടച്ചോനെ ഷുഗർമാനും സാനിത്തയും...ഇവറ്റകൾ എന്തിനാ ഞങ്ങളെ കണ്ട് വണ്ടി നിർത്തിയത്...പണി ആവോ... ആ കുരിപ്പ് സാനി ആണേൽ നമ്മളെ നോക്കി ഇളിച്ചു കൊണ്ട് നെച്ചുനെ നോക്കാ...🙄


നമ്മൾ മെല്ലെ അടുത്തേക്ക് ചെന്നു അവറ്റകളെ നോക്കി ഇളിച്ചു...


"എന്ത് പറ്റി...?"


"😓ഒന്നുല്ല..."


അപ്പൊ ലവൾ തല ചെരിച്ചു നെച്ചുനെ ഒന്ന് നോക്കി... പഴയ ലവറെ വൈഫ് ആയോണ്ട് കൊല്ലാൻ എങ്ങാനും ആണോ നോക്കുന്നെ...😕


"അവൾ വീണതാ... ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടോവാൻ ഓട്ടോ നോക്കി നിക്കാ..."


"ആണോ... ഞങ്ങളും ഹോസ്പിറ്റലിൽ തന്നാ... കയറിക്കോ..."


😕തട്ടി കൊണ്ടോവാൻ ആണോ... ഒരിക്കൽ ഈ പുള്ളിടെ അടുത്ത് ചെന്നു പെട്ടതാ... നമ്മൾ ഓനെ ഒന്ന് നോക്കിയതും ഓൻ ഇളിച്ചു തന്നു...


😌അല്ലേലും ഞങ്ങൾ നാലിനെയും കൊണ്ടോയാൽ ഇവറ്റകൾ വിവരം അറിയേ ഉള്ളൂ... നമ്മൾ പിന്നെ ഒന്നും നോക്കാതെ നെച്ചുനെയും കൊണ്ട്  അങ്ങ് കയറി ഇരുന്നു...


"നിങ്ങൾ എന്താ കോളേജിന് മുന്നിൽ...?"


"എക്സാം എഴുതാൻ വന്നതാ..."


"ഓഹ്... കോലം കണ്ടപ്പോൾ ഞാൻ കരുതി..."


നമ്മൾ മിററിൽ നോക്കിയതും ഒരുമാതിരി മോന്ത കണ്ട് ഷാൾ കൊണ്ട് തുടച്ചു... എല്ലാരും നമ്മളെ പോലെ ഷാൾ കൊണ്ട് മുഖവും തുടച്ചു ഡീസന്റ് ആയി ഇരുന്നു...നെച്ചു ആണേൽ നമ്മളെ തോളിൽ തലയും വെച്ച് കിടപ്പ് തന്നെ... ഇത് ആരെ കൂടെയാ പോണെ എന്നൊന്നും പെണ്ണ് കണ്ടില്ലേ ആവോ...


"ഡെലിവറി ഒക്കെ കഴിഞ്ഞും നിങ്ങൾ ഡിഗ്രി കംപ്ലീറ്റ് ചെയ്യുന്നുണ്ടോ..."


"😌മ്മ്...ഞങ്ങൾക്ക് ഇഷ്ട്ടുള്ളൊണ്ട് ഒന്നുല്ല...കെട്ടിയോന്മാർ വിടണ്ടേ..."


അയിന് രണ്ടും ഒന്ന് ഇളിച്ചു...🙄അയിന് മാത്രം കോമഡി ആണോ അത്...


"ഇങ്ങള് ഇപ്പൊ ഏത് ഹോസ്പിറ്റലിൽ ആണ്...?"


"ഇപ്പൊ ഞാൻ വർക്ക്‌ ചെയ്യുന്നില്ല... ഇപ്പൊ പോന്നത് ഒരു ചെക്കപ്പിന് വേണ്ടിയാ..."


"🙄ആന്നോ..."


ഹോസ്പിറ്റൽ കണ്ടപ്പോൾ ആണ് നമ്മൾക്ക് ആശ്വാസം ആയത്...ഞങ്ങൾ ഇറങ്ങിയതും സാനിത്താ ഞങ്ങളെ അടുത്തേക്ക് വന്നു...


"വാ ഞാൻ പിടിക്കാം..."


"😕അത് വേണ്ട ഞങ്ങൾ പിടിച്ചോളാം... ഇങ്ങള് പോയിക്കോ..."


"എങ്കിൽ ശരി... ഓകെ..."


"താങ്ക്സ്..."


അവരെ നോക്കി പറഞ്ഞതും ആള് ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി...


"എന്ത് പറ്റി...?"


"വീണതാ..."😓


ഡോക്ടർ ചോയ്ച്ചതും നമ്മൾ അതും പറഞ്ഞു രണ്ടിനെയും ഒന്ന് നോക്കി...


"ബിപി കുറവാ... നല്ല ക്ഷീണം ഉണ്ട്... ഡ്രിപ് കൊടുക്കേണ്ടി വരും...ഒരു  ടെസ്റ്റും ഉണ്ട്..."


🙄പടച്ചോനെ ഒന്ന് വീണതിനോ...കുറച്ചു മുന്നേ ബിരിയാണി കേറ്റിയ പെണ്ണാ...പെട്ടെന്ന് ഇത് എന്ത്‌ പറ്റി ആവോ...😓


"കൂടെ ആരെങ്കിലും ഉണ്ടോ..."


ഡോക്ടർ എഴുതിയ സ്ലിപ് നോക്കി നഴ്സ് ചോയ്ച്ചതും ഞങ്ങൾ  മൂന്നും മുന്നിൽ നിന്നു...


"ഞങ്ങൾ മൂന്നാളും കൂടെ വന്നതാ..."


"ആണുങ്ങൾ ആരുല്ലേ..."


🙄പടച്ചോനെ പെണ്ണിന് വല്യ സൂക്കേട് ആന്നോ...നമ്മൾ വായും പൊളിച്ചു നിന്നതും നമ്മളെ ഷുഗു ഇണ്ട് ചാവിയും കറക്കി പോണു...


"ഇണ്ട്... ഒരു മിനിറ്റ്..."


നമ്മൾ ഓന്റെ അടുത്തേക്ക് ചെന്നു ഇളിച്ചു കാണിച്ചു...


"നഴ്സ് ചോയ്ക്കാ ആണുങ്ങൾ ആരൂല്ലെന്ന്... ഒന്ന് വരോ..."😪


അത് കേട്ടതും ഓൻ വന്നു നഴ്സിന്റെ അടുത്തേക്ക് ചെന്നു...നഴ്സ് ആണേൽ ഓനോട്‌ കാര്യായിട്ട് എന്തോ പറഞ്ഞു പോയി...


"പേടിക്കാൻ ഒന്നുല്ല... ഡ്രിപ് ഇടാൻ ഉണ്ട്... ഞാൻ വാങ്ങി കൊണ്ട് വരാം നിങ്ങൾ ഇവിടെ ഇരിക്ക്‌... പിന്നെ ഒരു ടെസ്റ്റും  ഉണ്ട്... എന്തായാലും ഹസ്ബന്റിനെ വിളിച്ചോളൂ..."


അപ്പോഴാണ് നമ്മക്ക് അങ്ങനെ ഒരാൾ ഇണ്ടെന്ന് തന്നെ ഓർമ വന്നത്...നമ്മൾ ഫോൺ എടുത്ത് വിളിച്ചേലും ഓൻ എടുക്കുന്ന ലക്ഷണം ഇല്ല...🙄അപ്പൊ തന്നെ നമ്മൾ നെച്ചുന്റെ ഫോൺ എടുത്തു ഓനെ വിളിച്ചു...


"😍എന്താ മോളൂസേ..."


"😏ഓഹ്...മോളൂസ് ഇപ്പൊ ഹോസ്പിറ്റലിൽ ആണ്... എന്തോ വല്യ സൂക്കേട് ആണെന്ന ഇവര് പറയുന്നേ... ആണുങ്ങളെ ഒക്കെയാ അവർ ചോയ്ക്കുന്നെ..."


"ഞാൻ കരുതി നീ വല്ല ഉടായിപ്പിനും വിളിക്കുന്നത് ആണെന്ന്...ഞാൻ ഇപ്പൊ വരാം..."


😕ഉടായിപ്പ് ആണെന്നോ... ഓൻ തന്നെ ഉടായിപ്പ് ആണ്... അപ്പോഴാ ഓനെ ഉഡായിപ്പിന് വിളിക്കുന്നെ...😏



*********💞



"അവിടെ വല്ല തല്ലോ വഴക്കോ ഉണ്ടാക്കി കാണും അല്ലാതെ വേറെന്താ..."🙄


"അതാ എന്റെയും പേടി... അവളോട്‌ ചോദിച്ചിട്ടും കാര്യം ഇല്ല..."


ഞങ്ങൾ രണ്ടും അകത്തേക്ക് ചെന്നതും മൂന്നും ഉണ്ട് ഒരുത്തനോട് ഭയങ്കര ഒലിപ്പീരു... പടച്ചോനെ ഒടുക്കം കുരിപ്പ് ഇവന്റെ അടുത്ത് തന്നെ എത്തിയോ...😓


"ഡീ... അവൾ എവിടെ..."


"അകത്താ... ഡോക്ടർ ടെസ്റ്റ്‌ ചെയ്യാ..."😪


നമ്മൾ പഴയത് ഒക്കെ ഓർത്ത് അവനെ ഒന്ന് നോക്കിയതും അവൻ നമ്മളോട് ഒന്ന് ചിരിച്ചു...


"പേടിക്കാൻ ഒന്നുല്ല...ഷി ഈസ്‌ പ്രെഗ്നന്റ്... കോൺഗ്രാറ്റ്ലഷൻസ്..."


എന്നും പറഞ്ഞു ഡോക്ടർ അവന് ഷേക്ക്‌ ഹാൻഡ് കൊടുത്തതും നമ്മൾ കണ്ണും തള്ളി നിന്നു...😨ഒന്നാമത് പ്രെഗ്നന്റ് എന്ന് കേട്ടതും രണ്ടാമത് ഈ തെണ്ടിക്ക് ആണോ ക്രെഡിറ്റ്‌ കിട്ടിയത് എന്നതും...


"ഞാൻ അല്ല ഹസ്ബന്റ് ഇതാണ്..."


എന്നും പറഞ്ഞു അവൻ തന്നെ അമിയെ പിടിച്ചു മുന്നിൽ നിർത്തിയതും നമ്മൾ വായും പൊളിച്ചു  അമിയെ ഒന്ന് നോക്കി...ഇതൊക്കെ എപ്പോ...🙄


"😌ഡീ നെച്ചു വീണ്ടും പ്രെഗ്നന്റ് ആയെന്ന്... ഡോക്ടർ ഞങ്ങൾ കണ്ടോട്ടെ..."


"അതിനെന്താ കണ്ടോളൂ... ഡ്രിപ് കഴിഞ്ഞയുടനെ  പോവാം..."


അത് കേട്ടതും മൂന്നും ഇടിച്ചു കയറി പോയി...😕


"എങ്കിൽ ഞാൻ ചെല്ലട്ടെ...വൈഫ് വെയിറ്റ് ചെയ്യാ...കൂടെ ആരും ഇല്ലാത്തോണ്ട് ഞാൻ നിന്നു എന്നെ ഉള്ളൂ..."


അവൻ അതും പറഞ്ഞു പോവാൻ നിന്നതും പെണ്ണ് ഇറങ്ങി വന്നു അവന്റെ അടുത്തേക്ക് ചെന്നു...


"താങ്ക്സ് ഇണ്ട്ട്ടോ..."😍


അത് കണ്ടതും നമ്മൾ കലിപ്പിൽ പെണ്ണിനെ നോക്കി...


"നീ എന്തിനാടി അവനോട് താങ്ക്സ് ഒക്കെ പറയുന്നത്..."


"ഞങ്ങൾ വന്നത് അങ്ങേരെ കാറിൽ ആയോണ്ട്...അത് മാത്രല്ല  അവർ തന്ന പ്രിസ്ക്രിപ്ഷൻ വാങ്ങി ഡ്രിപ്പും മരുന്നും ഒക്കെ വാങ്ങിയത് അങ്ങേരാ..."😌


"അപ്പൊ കാശ്...?"


"അതൊക്കെ ഞാൻ കൊടുത്തു... അല്ലേ ഓൻ ഇന്ന് കണ്ട പോലെ ഒന്നുല്ല നാളെ കാശ് വേണന്നു പറഞ്ഞു ഞങ്ങളെ തട്ടി കൊണ്ടോയാലോ... സാനിത്തയും ഇണ്ടാർന്നു... ആള് വീണ്ടും പ്രെഗ്നന്റ് ആയി... അമിക്കാടെ കെട്ടിയോളും കാമുകിയും ഒരീസം തന്നെ പ്രെഗ്നന്റ് ആയില്ലേ... എന്താ ചെയ്യാ..."😍


അത് കേട്ടതും അമി നമ്മളെ തുറിച്ചു നോക്കി...


"ഡീ അവരൊക്കെ ഞങ്ങളെ ശത്രു ആണെന്ന് നിനക്ക് അറീലെ... പിന്നെന്തിനാ നീ ചെന്നു അവനോട് ഒലിപ്പിക്കുന്നെ.. "


"🙄യ്യോ ഞാനോ എപ്പോ...?!!അല്ലേലും ഒരു ഹെല്പ് ചെയ്ത ആളോട് മിണ്ടിയാൽ എന്താ കുഴപ്പം... നെച്ചു വീണപ്പോൾ അങ്ങേരെ ഇണ്ടായുള്ളു..."


"നീ എന്തിനാ അവനെ പിടിച്ചു അവളെ ഹസ്ബന്റ് ആക്കിയേ..."


"😌അത് ഞാൻ അല്ല... ആ പരട്ട തലയൻ ഡോക്ടർ ആണ്... ഭാഗ്യം സാനിത്ത പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു അങ്ങേര് ഇങ്ങൾക്ക് ഷേക്ക്‌ ഹാൻഡ് തരാതെ...അങ്ങനെ ആണേൽ ഇപ്പൊ ഇവിടെ ഒരു കൊല നടന്നേനെ..."


"മിക്കവാറും അത് ഇവിടെ ഉണ്ടാവും എന്നാ തോന്നുന്നേ... നീ നിന്റെ പൊട്ട വാ ഒന്ന് അടച്ചു വെക്കുന്നതാ നിനക്ക് നല്ലത്..."


അതിന് പെണ്ണ് ഇളിച്ചു കൊണ്ട് സൈലന്റ് ആയി... പടച്ചോനെ ഈ അമി ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു പണി ഒപ്പിക്കും എന്ന് കരുതീല...🙄


"😍ഡീ നെച്ചു ഞാൻ നിന്റെ ഫോണിൽ നിന്ന് വിളിച്ചപ്പോൾ ഈ അമിക്കാ ചോയ്ക്കാ എന്താ മോളൂസേ എന്ന്...എന്താ ഒലിപ്പീരു... ഇത് കെട്ടാണോ മോൾ വീണത്... ഇതൊക്കെ ഇങ്ങേരെ അടവാടി..."


അത് കേട്ടതും നമ്മൾ നന്നായി ഇളിച്ചു...


"നീ എന്തിനാടി എന്റെ തലയിൽ കേറി നിരങ്ങുന്നേ..."


"😏ഹ്മ്മ് ഞാൻ കാൾ ചെയ്തപ്പോൾ ഫോൺ എടുക്കാത്ത ആള് നെച്ചുന്റെ ഫോണിൽ നിന്ന് റിങ്ങ് ആയപ്പോൾ എടുത്തില്ലേ അതിന്റെ ദേഷ്യാ..."


"എന്റെ പൊന്ന് നിയ സത്യായിട്ടും ഞാൻ കരുതിയത് നിനക്ക് അന്നത്തെ പോലെ അജുനെ കാണാൻ തോന്നിയ വിളി ആണെന്നാ... അന്നും കോളേജിൽ പോയപ്പോൾ ആണല്ലോ ആ സൂക്കേട് ഉണ്ടായത്..."


"😏ഓഹ്... നിക്ക് എന്താ ഭ്രാന്ത് ആണോ ഇടക്ക് ഇടക്ക് ഇങ്ങേരെ കാണാൻ..."


🙄ഡീ കുരിപ്പേ നിനക്ക് ഞാൻ തരാട്ടോ...നമ്മൾ പെണ്ണിനെ ഒന്ന് തുറിച്ചു നോക്കി...


ഓരോന്നിനെ ആയി വീട്ടിൽ ഇറക്കി കെട്ടിയോന്മാരെ കണ്ട് കാരണം ബോധിപ്പിച്ചു ഞങ്ങൾ ഇറങ്ങി...


വീട് എത്തിയതും അത് രണ്ടും ഇറങ്ങി പോയതും നമ്മൾ അമിയെ നോക്കി നന്നായി ഇളിച്ചു...


"നീ ഇളിക്കൊന്നും വേണ്ട എപ്പോഴാ അവൾക്ക് പണി കിട്ടുന്നെ എന്ന് പറയാൻ പറ്റില്ല..."


"അതൊക്കെ ഞാൻ നോക്കിക്കോളാം...ഇനി ധൈര്യം ആയി പണി കൊടുക്കാലോ... കമ്പനിക്ക് ആളായല്ലോ..."


"അത് നന്നായി...കമ്പനിക്ക്‌ ആള് ഇല്ലാത്തതിന്റെയാ മോന്തയും വീർപ്പിച്ചു പോയിരിക്കുന്നെ...🙄മിക്കവാറും ഇന്ന് എന്റെ അന്ത്യം ആവും..."


നമ്മളെ ഉമ്മച്ചിയും ഇത്തൂസും ഒക്കെ അമിയെ ഒന്ന് നോക്കിയതും ഓൻ ഒന്ന് ഇളിച്ചു കെട്ടിയോളെയും മോനെയും കൊണ്ട് ഇറങ്ങി...


"😭അജു... മി റ്റൂ ച്...പോയി..."


"സാരല്ല്യ... സുട്ടൂസിന് കളിക്കാൻ അജു ഇല്ലേ... പിന്നെന്തിനാ മോൾ കരയുന്നെ..."


"നിക്ക് മിറ്റൂചിന്റെ കൂത പോനം..."


🙄പടച്ചോനെ ഇപ്പോഴേ പോണോ...ഇത് ഉമ്മച്ചിയെ കടത്തി വെട്ടോ...


"അജു കുളിക്കട്ടെ... ന്നിട്ട് പോവാട്ടോ...അപ്പോഴേക്കുംസുട്ടൂസ്  ഐ ക്രീം കഴിക്ക്..."


അത് കേട്ടതും പെണ്ണ് ഹാപ്പി ആയി...🙄കുളി കഴിഞ്ഞു വരുമ്പോ പെണ്ണ് അതെല്ലാം മറന്നു നല്ല കളിയാ...😍


🙄ഒരുത്തി ആണേൽ വന്നപ്പോ തൊട്ട് താടിക്ക് കയ്യും കൊടുത്തു ഇരിപ്പ് ആണ്... ഇനി അതെന്താണാവോ... നമ്മൾ അടുത്ത് ചെന്നു ഇരുന്നു പെണ്ണിനെ തോണ്ടി വിളിച്ചതും പെണ്ണ് നമ്മളെ ഒന്ന് നോക്കി...😒


"😍എന്ത് പറ്റി എന്താ ഒരു ആലോചന..."


"😪അത്... അതില്ലേ എക്സാം ഒക്കെ കഴിഞപ്പൊ ഒരു പേടി... ഞാൻ തോറ്റു പോവൊന്ന്... എഴുതി വെച്ചത് ഒക്കെ തെറ്റാ അജു..."


"😕അതിന് നീ കരയൊന്നും വേണ്ട...നമുക്ക് നെക്സ്റ്റ് ഇയർ നോക്കാലോ..."


"😨യ്യോ അപ്പൊ ഇനിയും പഠിക്കണം എന്നാണോ... തീർന്നു എന്ന് കരുതി സമദാനിക്കുമ്പോൾ ആണ്... എന്നെ കൊണ്ട് വയ്യ..."


"😍എന്നാ നിന്നെ കൊണ്ട് സാധിക്കുന്ന ഒരു കാര്യം പറയട്ടെ..."


"😌അത് പറ... ബിരിയാണി വരെ ഞാൻ ഇണ്ടാക്കും... പക്ഷെ പഠിപ്പ് അത് മാത്രം  നടക്കൂല..."


"അത്രക്ക് ഒന്നും വേണ്ട... ഒരിക്കൽ മുയൽ ഉറങ്ങി പോയി എന്ന് കരുതി എന്നും അങ്ങനെ സംഭവിക്കണം എന്നില്ല..."


"🙄ഏത് മുയൽ... എപ്പോൾ ഉറങ്ങി...?"🤔


"ഞാൻ ഒരു എക്സാമ്പിൾ പറഞ്ഞു പോയതാ...നീ അത് വിട്... നമുക്ക് സ്റ്റാർസിന് കൂടെ കളിക്കാൻ ഒരു കൂട്ട് വേണ്ടേ.  "


"😕ഇപ്പൊ തന്നെ കൂട്ട് അതികം ആണ്... എന്തൊരു ബഹളാ ഇവിടെ... അനു അച്ചു പോരാത്തതിന് മിട്ടൂസും ഇണ്ട്... എക്സാം ഒക്കെ കഴിഞ്ഞതോണ്ട് നിക്ക് വേറെ പണി ഒന്നുല്ലല്ലോ...ഞാനും അവരെ കൂടെ ഹൈഡ് ആൻഡ് സീക് കളിച്ചോളാം..."


😟പറ്റിയ പ്രായം...ബുദ്ധി ഒന്നും വേണ്ട സമയത്ത് വർക്ക്‌ ചെയ്യില്ല...


"എടീ അതല്ല... നമുക്കും വേണ്ടേ വീണ്ടും ഒരു കുഞ്ഞു വാവ... സ്റ്റാർസ് അങ്ങനെ ഒന്നിനെ കിട്ടിയാൽ മിട്ടൂസ് എന്നും പറഞ്ഞു കരയേം ചെയ്യില്ല...അതുങ്ങളെ സങ്കടം മാറും..."😍


"അയിന് ഇപ്പൊ നെച്ചു പ്രെഗ്നന്റ് ആയീലെ...അയിനെ കണ്ടാൽ പിന്നെ മിട്ടൂസിനെ ഒന്നും മൈൻഡ് ചെയ്യില്ല ഇതുങ്ങൾ..."


"🙄എടീ അത് അവിടെ അല്ലേ... ഇവിടെ നമുക്ക് സ്റ്റാർസിന് ഒരു കൂട്ട് വേണ്ടേ...മ്മ്... ഒരു കുഞ്ഞു നിയ അല്ലെങ്കിൽ ഒരു കുഞ്ഞു അജു..."😍


"😒ഒരു കുഞ്ഞു നിയനെ കൊണ്ടും രണ്ട് കുഞ്ഞു അജുനെ കൊണ്ടും തന്നെ ഞാൻ പെട്ടിരിക്കാ... അപ്പോഴാ ഓന്റെ ഒരു...അന്ന് അല്ലേ ഇനി നമുക്ക് വേറെ കുഞ് ഒന്നും വേണ്ട ഇതുങ്ങൾ മതി എന്നൊക്കെ പറഞ്ഞത്... ഇപ്പൊ എന്താ ഒരു ഇളക്കം... അമിക്കാക്ക്‌ ഒരു കൊച്ചേ ഉള്ളൂ..."😏


😧കോപ്പ് നമ്മളെയും പിടിച്ചു തള്ളി ഒരു പോക്ക് ആയിരുന്നു...


😍എന്ത് തന്നെ ആയാലും നിനക്ക് പണി തരാതെ വിടില്ല മോളെ ഞാൻ...



*********💞



*അമി *


"😍നിന്റെ നോട്ടം കണ്ടാൽ തോന്നുമല്ലോ ഞാൻ എന്തോ വല്യ തെറ്റ് ചെയ്‌തെന്ന്..."


"😏പിന്നല്ലാണ്ട്..."


"അത് ശരി നിനക്ക് പങ്ക് ഇല്ലെന്നാണോ... അല്ലേലും എനിക്ക്‌ ഇഷ്ട്ടം ഉള്ള പേരിടാൻ ഒക്കെ ഒന്നിനെ വേണം എന്നുള്ളത് എന്റെ സ്വപ്നം ആണ്... അത് കൊണ്ടല്ലെടി... ഇത് കഴിഞ നമുക്ക് നീണ്ട റസ്റ്റ്‌ എടുക്കാടി..."


അല്ലേലും പെണ്ണിന് സഹതാപം നിറഞ്ഞ രണ്ട് വാക്ക് മതി മൂക്കും കുത്തി വീണോളും...😌


"ഹ്മ്മ് ഇപ്പൊ ഇതൊക്കെ പറയും...പ്രവർത്തി പിന്നെ അതൊന്നും അല്ലല്ലോ..."


"😍അത് എന്റെ മാത്രം തെറ്റൊന്നും അല്ല..."


"😒ഓഹ് സമ്മതിച്ചു... ഇയാളെ സ്നേഹം കണ്ട് ഞാൻ വീണു പോയത് തന്നാ... അതിലൊന്നും എനിക്ക്‌ സങ്കടം ഇല്ല..."


"പിന്നെ...?"😕


"എനിക്കില്ലേ... കമ്പനിക്ക് നിയ കൂടി ഉണ്ടാർന്നാൽ ഒരു ധൈര്യം ആയിരുന്നു..."


🙄പ്രേഗ്നെന്സിക്കും കമ്പനിയൊ... ഇത് മറ്റവളെക്കാൾ കഷ്ടം ആണല്ലോ...


"🙄എടീ അവൾക്ക് മൂന്ന് കൊച്ചാ... നീ കാണുന്നത് അല്ലേ അവളെ കഷ്ടപ്പാട്... പാവം ഒന്ന് റസ്റ്റ്‌ എടുത്തോട്ടെടി... നിനക്ക് കമ്പനിക്ക് അവൾ തന്നെ വേണോ..."


"അവൾ തന്നെ വേണം... ഇപ്പൊ തന്നെ മിട്ടൂസും സ്റ്റാർസും കമ്പനി അല്ലേ... അത് പോലെ നമുക്ക് അടുത്ത കുഞ്ഞിനും കമ്പനി ആയി ഒന്ന് വേണം... അതാവുമ്പോ ഒന്നിച്ചു കളിക്കാനും സ്കൂളിൽ പോവാനും ഒക്കെ ഒരു കമ്പനി ആയില്ലേ...😒അല്ലേ എന്നെ പോലെ ഒറ്റപ്പെട്ടു പോവും... നിയയെ കിട്ടിയപ്പോൾ ഫ്രണ്ട്ഷിപ്പും സ്നേഹവും ഒക്കെ എനിക്കു കിട്ടിയേ... എന്റെ കുഞ് ഒറ്റയ്ക്ക് വളരുന്നത് എനിക്ക്‌ ഇഷ്ട്ടം അല്ല...സ്റ്റാർസ് ഉള്ളോണ്ട് മിട്ടൂസ് എന്ത് ഹാപ്പിയാ അല്ലേടാ..."


😕പടച്ചോനെ ഈ കുരിപ്പിനെ കൊണ്ട് തോറ്റല്ലോ... ആ അജു ആണെങ്കിൽ ഒരു ചാൻസ് കിട്ടാൻ കാത്തിരിക്കാ...


"ഉമ്മി സ്റ്റാചിനെ കാണാൻ പോവാ..."


സ്റ്റാർസ് എന്ന് കേട്ടതും ചെക്കൻ തുടങ്ങി...🙄


"സ്റ്റാർസിനെ കാണാൻ എന്നും പറഞ്ഞു പോയിട്ട് നിനക്ക് സുട്ടൂസിനെ കാണാൻ അല്ലേ... സുട്ടൂസ് ഇന്ന് എത്ര ഉമ്മ തന്നു..."


നമ്മൾ അവനെ പിടിച്ചു നിർത്തി ചോദിച്ചതും ചെക്കന് നാണം വന്നു...😕ഇങ്ങനെ പോയാൽ എന്താവോ എന്തോ...


"ചുറ്റൂച്... നാല് ഉമ്മ തന്നു..."


ഉള്ള വിരൽ മുഴുവനും കാണിച്ചു ചെക്കൻ പറഞ്ഞു...


"അപ്പൊ സുട്ടൂസിന് എത്ര ഉമ്മ കൊടുത്തു..."


"😌നാല് ഉമ്മ കൊത്ത്..."


"😍നീ കണ്ടോടി ഇവര് ഇപ്പോഴേ ഉമ്മ വെക്കൽ ഒക്കെ തുടങ്ങി... ഭാവിയിൽ എന്താവോ എന്തോ..."


"എന്താവാൻ നിങ്ങളെ അല്ലേ മോൻ... പാവം അതിന് എന്റെ ഗതി ആവും..."😒


🙄അത് കേട്ടതും നമ്മൾ വായും പൊളിച്ചു നിന്നു...മിട്ടൂസ് ആണേൽ അവന്റെ പണി നോക്കി പോയി...


"ഇപ്പൊ നിനക്ക് ഒരു കമ്പനി വേണം അതിനാണോ മോൾ ഇങ്ങനെ മുഖവും വീർപ്പിച്ചു നിക്കുന്നത്...പാവം അവൾ..."😓


"എന്താ ഒരു സ്നേഹം... ഇതൊന്നും കെട്ടിയോളെ കാര്യത്തിൽ ഇല്ലല്ലോ..."


"🙄അവൾ പറയുന്നത് നിന്നോടാ എനിക്ക്‌  ഇഷ്ട്ടകൂടുതൽ എന്നാ...എനിക്കാണെങ്കിൽ നിങ്ങൾ രണ്ടും ഒരുപോലെ പ്രിയപ്പെട്ടതാ... അവളെ കാര്യത്തിൽ ആ അജു കൊടുക്കുമ്പോൾ പലിശയും മുതലും ചേർത്താ കൊടുക്കുന്നത് ആ ഒരു പേടിയാ ഉള്ളത്..."


"😍അത് രണ്ടിന്റെയും റൊമാൻസ് അത്രക്ക് ഉള്ളോണ്ടാ... അതിന് അജുനെ മാത്രം എന്തിനാ കുറ്റം പറയുന്നേ... അതിൽ അവൾക്ക് ഒരു പങ്കും ഇല്ലേ..."


പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ പെണ്ണിനെ തന്നെ നോക്കി...😍


"എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം...അല്ലേ..."


നമ്മൾ പെണ്ണിനെ പിടിച്ചു ഉമ്മ വെക്കാൻ തുടങ്ങിയതും മിട്ടൂസ് നോക്കുന്നത് കണ്ട് പെണ്ണ് നമ്മളെ പിടിച്ചു തള്ളി...😕


"എന്താടാ മോന്തക്ക്‌ ഒരു കനം... കെട്ടിയോൾ ശരിക്കും തന്നു എന്ന് തോന്നുന്നു..."


പിറ്റേന്ന് നമ്മളെ കണ്ടതും അജുന്റെ ചോദ്യം കേട്ട് നമ്മൾ അവനെ ദയനീയമായി നോക്കി...


"നല്ലോരു മുട്ടൻ പണി തന്നു...പക്ഷെ അതിന് നീ മനസ് വെക്കണം..."


"ഞാനോ...?"😕


"പെണ്ണിന് കമ്പനിക്ക് നിയ വേണം എന്ന്...അവളെ കൂടെ അല്ലേ നടപ്പ് ഉടായിപ്പ് നല്ലോണം പഠിച്ചു വെച്ചിട്ടുണ്ട്..."


"😍ഞാൻ റെഡിയാ കുരിപ്പ് മനസ് വെക്കണ്ടേ..."


"🙄അവളെ കാര്യം ഓർക്കുമ്പോ സങ്കടം തോന്നാ...നീയല്ലേ ആള്..."


"അത് എന്റെ കുഴപ്പം അല്ല മോനെ...പെണ്ണിനെ സ്നേഹിച്ചു കൊതി തീരണ്ടേ..."😍


🙄പടച്ചോനെ അവളെ കാര്യം തീരുമാനം ആയി...നമ്മൾ അവനെ നോക്കിയതും അവൻ ഏതാണ്ട് തീരുമാനിച്ച പോലെ നല്ലോണം ചിരിക്കുന്നുണ്ട്...❣️



********💃



"ഇനി സ്റ്റാച് ഒളിച്ചറ്റെ..."


നമ്മൾ കണ്ണും അടച്ചു നിന്നതും മൂന്നും എവിടെ പോയി ഒളിച്ച് ആവോ...അതുങ്ങളെ നോക്കി നടന്നു എന്നല്ലാതെ ഒരു അനക്കവും ഇല്ല...🙄


"നിയ തോറ്റു... പുറത്തേക്ക് വന്നേ ഇനി..."


"ആഹാ...ഒളിച്ചു കളിക്കാൻ പറ്റിയ പ്രായം...അതുങൾ എവിടെ...?"


എന്നും ചോദിച്ചു ഓൻ കേറി വന്നു ചുറ്റിലും നോക്കാൻ തുടങ്ങി...


"അയിന് പ്രായം ഒക്കെ ഇണ്ടോ... അങ്ങുങ്ങൾ എന്നെ കൊണ്ട് കളിപ്പിക്കുന്നതാ...എവിടെ പോയ് ഒളിച്ചോ ആവോകാണുന്നില്ല..."


നമ്മൾ പുറത്തേക്ക് ഇറങ്ങാൻ നിന്നതും ഓൻ നമ്മളെ പിടിച്ചു മുന്നിൽ നിർത്തി ആദ്യായിട്ട് കാണുന്ന പോലെ നോക്കി നിക്കാൻ തുടങ്ങി...


"അതുങ്ങളെ വിചാരം നിനക്കും അവരെ പ്രായം ആണെന്നാ... അത് നമുക്ക് മാറ്റി എടുക്കണ്ടേ..."😍


എന്നും പറഞ്ഞു ഓൻ നമ്മളെ പൊക്കി എടുത്തു ബെഡിൽ കിടത്തി നമ്മളെ മേലേ കിടന്നു കൊണ്ട് ഉമ്മ വെക്കാൻ തുടങ്ങി...


"മാറിക്കെ... അജു ദേ കളിക്കല്ലേ... അതുങ്ങൾ എവിടെയാന്ന് നോക്കട്ടെ..."


"പിന്നെ എപ്പോഴാ...?"😍


"ഒന്ന് പോയെ... വന്നു കേറിയില്ല അതിന് മുന്നേ തുടങ്ങി... ഇന്ന് ഇത്തിരി ഓവർ ആണല്ലോ..."


"അത് പിന്നെ അമി ആദ്യായിട്ട് എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടത് അല്ലേടി... ഉടനെ സാധിച്ചു കൊടുക്കണം എന്നാ എന്റെ ആഗ്രഹം..."😍


"😕അത് എന്താ എന്റെ തലയിൽ ആണോ ഇരിക്കുന്നെ..."


"അല്ല നിന്റെ ഈ കുഞ് വയറ്റിൽ... ഈ അജുന്റെ ഒരു കുഞ്... ഇപ്പൊ നമ്മളെ സ്റ്റാർസും മിട്ടൂസും കൂട്ടായത് പോലെ വരാൻ പോവുന്ന അവന്റെ കുഞ്ഞിന് ഒരു കൂട്ട് വേണം എന്ന്..."


"😬അല്ലേലും ആ കുരിപ്പ് അമിക്കാ എപ്പോൾ നോക്കിയാലും എനിക്കിട്ട് പണി തരാ...ഓന് ഞാൻ വെച്ചിട്ടുണ്ട്..."


"അവൻ ഒന്നും അല്ല... നിന്റെ നെച്ചു തന്നെയാ ഇതിന്റെ ആള്..."


🙄പടച്ചോനെ ആ കുരിപ്പ് ആണോ... നമ്മൾ ഇങ്ങനെ നടക്കുന്നത് കണ്ടിട്ട് ആ കുരിപ്പിന് സഹിക്കുന്നില്ലേ...😓


"ആരായാലും എന്റെ അടുത്ത് വരേണ്ട... ഓൾക്ക് ഉള്ളത് ഞാൻ കൊടുത്തോളാം..."


"😍നിന്നെ വീഴ്ത്താൻ ഒക്കെ എനിക്കറിയാം മോളെ..."


നമ്മൾ എണീറ്റതും ഓന്റെ ഡയലോഗ് കേട്ട് ഒന്ന് പകച്ചു... പടച്ചോനെ ഇത് പണി ആവുമല്ലോ...ഇവൻ ആണേൽ സ്നേഹിക്കാൻ വന്നാൽ പിന്നെ നമ്മൾ എല്ലാം മറക്കേം ചെയ്യും...😪


"ഇറങ്ങി വന്നേ..."


നമ്മൾ ഓരോന്നിനെ ആയി പിടിച്ചു ഇറക്കി അതിലേക്ക് ഒന്ന് നോക്കി...സ്റ്റെയറിന്റെ പിന്നിൽ ഉള്ള ബോക്സിൽ ആണ് മൂന്നും കയറി ഇരിക്കുന്നത്...🙄ഇതിനകത്ത് ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നോ...


"😍മിട്ടൂസിന് വാവയെ കിട്ടാൻ പോവാ...നിങ്ങൾക്കും വേണ്ടേ അത് പോലെ ഒരു വാവയെ..."


😕പടച്ചോനെ നമ്മളെ നോക്കി കൊണ്ട് അതുങ്ങളോട് ആയി ചോദിക്കുന്നത് കേട്ട് നമ്മൾ ഒന്നും കേട്ടില്ലേ എന്ന പോലെ അതുങ്ങളെ ഡ്രെസ്സ് ഒക്കെ ഷെൽഫിൽ എടുത്തു വെക്കാൻ തുടങ്ങി...


"😌ഹി ഹി... വാവനെ മാനം..."


"😍അതിന് നിങ്ങളെ നിയ മനസ് വെക്കണം...നിങ്ങൾ പറഞ്ഞു നോക്ക്... വാവയെ വേണം എന്ന്..."


"നിയ... വാവനെ മാനം..."


"ദാ വാവ..."


നമ്മളെ ഡ്രെസിൽ പിടിച്ചു ചോദിച്ച കുട്ടൂസിന് ടെഡി എടുത്തു കൊടുത്തതും അവൻ അതിനെ വാവയാക്കി ഉറക്കാൻ തുടങ്ങി...അത് കണ്ട് സുട്ടൂസും ടുട്ടൂസും അതുങ്ങളെ ടെഡി എടുത്തു അത് പോലെ ഉറക്കാൻ തുടങ്ങി... അത് കണ്ട് ഓൻ കിളി പോയ പോലെ ഇരിക്കുന്നത് കണ്ട് നമ്മൾ ഒന്ന് ചിരിച്ചു...😌


🎶നീയില്ലാതെ എൻജന്മം പൂക്കുമോ...

നിന്നോടാണെനിക്കാരാധന...🎶


ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന നമ്മളെ നോക്കി കയ്യിൽ ഉള്ള ടെഡിയെ കെട്ടിപ്പിടിച്ചു പാടുന്ന ഓനെയും പുച്ഛിച്ചു കാണിച്ചു  നമ്മൾ സ്റ്റാർസിന്റെ കൂടെ കിടന്നു...


"😪വേണ്ടെങ്കിൽ വേണ്ട... എന്നേലും നിന്നെ എന്റെ കയ്യിൽ കിട്ടും... അന്ന് പിന്നെ കമ്പനിക്ക് ആളുണ്ടായി എന്ന് വരില്ല കേട്ടോ...ഒരു പാറ്റയുടെ ഹെല്പ് മതി അത് മറക്കണ്ട..."


😕ഇനി ഓൻ പാറ്റയെയും പിടിച്ചു വരോ...


അനക്കം ഒന്നും കേൾക്കാത്ത കൊണ്ട് നമ്മൾ എണീറ്റ് ഒച്ച വെക്കാതെ ഓനെ നോക്കിയതും ഓൻ ടെഡിയും കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ട് നമ്മൾ അടുത്ത് ചെന്നു അത് മാറ്റി ഓന് പുതച്ചു കൊടുത്തു കൊണ്ട് ആ മുഖത്ത് തന്നെ നോക്കി...


😌എമ്മാതിരി കലിപ്പും കൊണ്ട് നടന്നവനാ ഈ പൂച്ചകുട്ടിയെ പോലെ കിടന്നു ഉറങ്ങുന്നേ... നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചതും ഓൻ കണ്ണ് തുറന്നത് കണ്ട് ഞെട്ടി കൊണ്ട് നമ്മൾ അതേ നിൽപ്പ് ആയിരുന്നു...😕


"😍അപ്പോ തുടങ്ങാലെ..."


ഓൻ നമ്മളെ പിടിച്ചു തറയിൽ കിടത്തി കൊണ്ട് പറഞ്ഞതും നമ്മൾ ഓനെ മാറ്റാൻ ശ്രമിച്ചു...


ഓൻ അതൊന്നും കാര്യം ആക്കാതെ നമ്മളെ കഴുത്തിൽ ഉമ്മ വെക്കാൻ തുടങ്ങിയതും നമ്മൾ കിടന്നു പിടഞ്ഞു...


"അജു വേണ്ട... നല്ല അജു അല്ലേ..."


"വേണ്ടേ..."


"ഹ്മ്മ്... വേണ്ട..."


പിണങ്ങിയ പോലെ ഓൻ തിരിഞ്ഞു കിടക്കാൻ നിന്നതും നമ്മൾ പിടിച്ചു ഓനെ നമ്മളിലേക്ക് ചേർത്തു...❣️


"വൈകീട്ട് ഇനി ഉടായിപ്പ് കാണിക്കാതെ നേരെ ചൊവ്വേ വന്നേക്കണം കേട്ടല്ലോ..."


അയിന് നമ്മൾ ഇളിച്ചു കൊണ്ട് തലയാട്ടി കൊടുത്തു...നമ്മൾ അകത്തു ചെല്ലുമ്പോ അമിക്കാ ഇറങ്ങി വരുന്നത് കണ്ട് നമ്മൾ ഓനെ നോക്കി ഇളിച്ചു...😌


"എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ ആണോ ആവോ ഈ വരവ്..."


"😌പാറ്റയൊ... അത് ഒക്കെ ഇങ്ങളെ പരിപാടി അല്ലേ... ഞാൻ ഒരു ബോംബും കൊണ്ടാ വന്നേക്കൂന്ന്..."


"😕എടീ ചതിക്കല്ലേ..."


ഓൻ നമ്മളെ നോക്കി ദയനീയമായി പറഞ്ഞതും നമ്മൾ ഓനെ നോക്കി ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി...


"മിറ്റൂചൂ..."


എന്നും വിളിച്ചു സ്റ്റാർസ് അകത്തേക്ക് ചെന്നതും നമ്മൾ സ്മെല്ലും പിടിച്ചു കിച്ചണിലേക്ക് വിട്ടു...


"ഹ വന്നോ കുറച്ചീസം ആയല്ലോ കണ്ടിട്ട്..."


"😍അത് പിന്നെ ഇന്നാ നിക്ക് തോന്നിയെ ഉമ്മച്ചീനെ കാണണം എന്ന്..."


"ഇന്നെങ്കിലും തോന്നിയല്ലോ... അത് മതി..."


"ഓഹ് ഈ പറീണ ആൾക്ക് ഇങ്ങനെ ഉള്ള ഒരു മോൾ ഉണ്ടെന്ന ചിന്ത ഇണ്ടോ... ആർക്കും ഇല്ല..."😓


"ഞങ്ങൾ ഇന്ന് അങ്ങോട്ട് വരാൻ ഇരുന്നതാ മോളെ..."


"😍അല്ലേലും മൂത്തുനെ എന്നോട് സ്നേഹം ഉള്ളൂ..."


നമ്മൾ മൂത്തുന്റെ കവിളിൽ നുള്ളി കൊണ്ട് നെച്ചുനെ തപ്പി ഇറങ്ങി... ഓൾ ചൂലും പിടിച്ചു സ്വപ്നം കാണാ...🙄നമ്മൾ കയ് വീശിയതും പെണ്ണ് നമ്മളെ നോക്കി ഇളിച്ചു...


"നീ എപ്പോ വന്നു...?"


"ഇപ്പൊ വന്നേ ഉള്ളൂ... നിനക്കിട്ട് രണ്ട് തരാൻ വേണ്ടിയാ ഞാൻ വന്നത്... നിനക്കെന്തിനാടി കോപ്പേ ഞാൻ കമ്പനി തരുന്നേ... ഒന്നുള്ള വേറെ എത്ര എണ്ണം ഇണ്ട്..."


"😌അവരൊന്നും നിന്നെ പോലെ ആവില്ലല്ലോടി..."


"😕അതെന്താ..."


"അവരെ ഒക്കെ പിന്നെ കണോന്ന് പോലും അറീല... പക്ഷെ നീ എപ്പളും എന്റെ കൂടെ ഇണ്ടാവൂലെ അതാ..."


😒ഹെയ്ഷ് അത് കേട്ടതും നമ്മക്ക് വല്ലാണ്ട് സങ്കടം ആയി...പെണ്ണിന് രണ്ട് കൊടുക്കാൻ വന്ന നമ്മൾ ഇപ്പൊ പെണ്ണിനെ തീറ്റിച്ചു കൊണ്ടിരിക്കാ...


"ചു റ്റൂ ചേ...ന്നാ..."


എന്നും പറഞ്ഞു നമ്മളെ കണ്ട് മിട്ടൂസ് സുട്ടൂസിന്റെ വായിൽ ഫുഡ്‌ കുത്തി നിറക്കുന്നത് കണ്ട് നമ്മൾ വായും പൊളിച്ചു നിന്നു...🙄


"ഇതുങ്ങൾ രണ്ടും നിങ്ങളെ പോലെയാ... ഇത് രണ്ടും അമിയും അജുവും ആണ്..."


"😍അപ്പൊ ഇവളെ വയറ്റിൽ ഉള്ളതോ..."


"എന്തായാലും നിന്നെ പോലെ ആവണ്ട്‌ ഇരുന്നാൽ മതി..."


"😒ഞാൻ അത്രക്ക് മോശമാണോ..."


നമ്മൾ ഉമ്മച്ചിയെ ദയനീയമായി നോക്കി ചോദിച്ചതും ഉമ്മച്ചി നമ്മളെ അടുത്ത് വന്നു ചിരിച്ചു...


"എന്റെ മോളെ പോലെ സ്നേഹം ഉള്ള ഒരു മോളെ കിട്ടാൻ പുണ്യം ചെയ്യണം... നിനക്കും അമിക്കും ഉണ്ടാകുന്ന മക്കൾ ഒക്കെ എന്റെ മോളെ പോലെ ആവണേ എന്ന എന്റെ പ്രാർത്ഥന പോലും... അത്രക്ക് നന്മ ഉള്ളവളാ എന്റെ മോൾ..."❣️


😍അത് കേട്ടതും നമ്മൾ ഇളിച്ചു... ഇനി കളിയാക്കീത് ആണോ...😕നമ്മളെ ഉമ്മച്ചിയാ ആള്...


"😒ന്നിട്ടാണോ അങ്ങനെ ഒക്കെ പറഞ്ഞത്..."


"അത് എന്റെ മോളെ കലിപ്പ് കാണാൻ അല്ലേ... അല്ലേലും എന്റെ മോളെ ആർക്കാ ഇഷ്ട്ടം ആവാതിരിക്കാ..."


"ആന്നോ ബാപ്പച്ചി..."😕


"😍പിന്നല്ലാണ്ട്... നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാ ഇവരൊക്കെ എന്നെ പിടിച്ചു ഇവിടെ നിർത്തിയത് തന്നെ... അല്ലാതെ അനിയൻ അല്ലേ എന്ന് കരുതി ഒന്നുമല്ല..."


മൂത്താപ്പയും സമ്മതിച്ചതും നമ്മളെ ബോധം ഏതാണ്ട് പോവാറായി...


"😪പക്ഷെ ആ അമിക്കായ്ക്ക് എന്നെ തീരെ ഇഷ്ടല്ല... അതോണ്ടാ നിക്ക് സങ്കടം..."


"അതൊക്കെ നിന്നോട് കാണിക്കുന്നതാടി... ഒരു ദിവസം പോലെ നിന്നെ പറ്റി പറയാതിരിക്കില്ല... അജുനോടൊപ്പം ആണ് നടപ്പ് എങ്കിലും അജുനെ കുറ്റപ്പെടുത്തി ചിലപ്പോൾ നിന്നെ പൊക്കി ആകാശം വരെ കൊണ്ടൊവുന്നത് കാണാം..."


😌യ്യോ അപ്പൊ എല്ലാർക്കും നമ്മളെ വല്യ ഇഷ്ടാ അല്ലേ...😏ആ അജുന് മാത്രേ നമ്മളെ വില ഇല്ലാതുള്ളൂ...


ഓൻ വന്നതും നമ്മൾ ഓനെ ഒന്നും മൈൻഡ് ചെയ്യാതെ വണ്ടിയിൽ കയറി...ഓന്റെ കയ്യിൽ ഐസ്ക്രീം ഉള്ളോണ്ട് സ്റ്റാർസ് ബഹളത്തിന് നിക്കാതെ വന്നു...🙄അല്ലേ കാണർന്നു...


"എന്ത് പറ്റി ഉമ്മച്ചിക്ക്‌...?"


"നിയ... കളിപ്പാ...ഹി..."😌


"അതെന്താ... നിയനെ ആരേലും വഴക്ക് പറഞ്ഞ..."


"എന്നെ ആരും ഒന്നും പറയില്ല...എല്ലാർക്കും ന്നെ വല്യ ഇഷ്ടാ ഇയാക്ക് അല്ലേ വില ഇല്ലാതുള്ളൂ..."


"😍അതാണോ കാര്യം...അത് ഞാൻ തീർത്തു തരാം..."


"😏ഓഹ് വേണ്ടേ..."


"വേണ്ടെങ്കിൽ വേണ്ട..."


🙄ഓനെന്താ ഒന്നൂടി നമ്മളോട് മിണ്ടിയാൽ... കോപ്പ്... നമ്മൾ മിണ്ടാൻ പോവുന്നു അറിയാം... അയിനാ ഈ ജാഡ...😏


"നിയ...അജു പിനക്കാ..."


"ആന്നോ... അയിന് എനിക്കെന്താ... ഞാനും നിങ്ങളെ അജുനോട് പിണക്കാ..."


നമ്മൾ ഓനെ നോക്കി അതും പറഞ്ഞു അതുങ്ങളെയും കൊണ്ട് ബെഡിലേക്ക് കിടന്നു... ഓൻ കാര്യായിട്ട് എന്തോ കുത്തി കുറിക്കുന്ന തിരക്കിൽ ആണ്...🙄എന്താണോ എന്തോ...


"തീർന്നില്ലേ അജു... ഇന്നെന്താ ഇത്രക്ക് എഴുതാൻ നാളെ എക്സാം വല്ലതും ആണോ..."


"നീ കിടന്നോ എനിക്ക്‌ കുറച്ച് കൂടി പണി ഉണ്ട്..."


😓അത് കേട്ടതും നമ്മൾ സ്റ്റാർസിനെ പുതപ്പിച്ചു ഓന്റെ അടുത്തേക്ക് ചെന്നു...ഓൻ നമ്മളെ മൈൻഡ് ചെയ്യാത്തത് കണ്ട് ഓന്റെ മടിയിൽ കേറി ഇരുന്നു കവിളിൽ ഉമ്മ വെച്ചു...


"ഇന്നെന്താ ഇത്രക്ക് ഗൗരവം..."


"നിനക്കല്ലേ ഗൗരവം..."


"അത് എന്നെ മൈൻഡ് ചെയ്തോണ്ടല്ലേ..."


"എന്നാൽ ഞാൻ മൈൻഡ് ചെയ്യട്ടെ... മ്മ്..."


"😍മ്മ്... എനിക്കും ഇപ്പൊ തോന്നി തുടങ്ങി നമ്മുടെ സ്റ്റാർസിന് ഒരു വാവച്ചി വേണം എന്ന്...അതുങ്ങൾ ഹാപ്പി ആവും... ഞാനും..."


"എന്ത് പറ്റി മൊത്തത്തിൽ ഒരു മാറ്റം..."


"അതോ... അപ്പൊ എനിക്ക്‌ ഈ അജു തരുന്ന ഓരോ ചുംബനവും എനിക്ക്‌ പ്രിയപ്പെട്ടതാണ്...ഞാൻ പ്രെഗ്നന്റ് ആയാൽ എന്നെ കെയർ ചെയ്യുന്നത് എന്റെ ഏത് ആഗ്രഹവും സാധിച്ചു തരുന്നത് ഒക്കെ ഓർക്കുമ്പോ..."


"അതൊന്നും അല്ലാതെയും നിന്നെ ഞാൻ കെയർ ചെയ്യുന്നില്ല എന്നാണോ...?"


"അതല്ല... അതൊരു സ്പെഷ്യൽ ആണ്... ഒരു കൊച്ച് കുഞ്ഞിനെ പോലെ എന്നെ പരിപാലിക്കില്ലേ... അത് എനിക്ക്‌ ഒത്തിരി ഇഷ്ടാ..."❣️


അപ്പോഴേക്കും അവൻ നമ്മളെ ഇറുക്കി പിടിച്ചു അധരങ്ങൾ ബന്ധിപ്പിച്ചിരുന്നു...❣️


"നിയ... അജു... പോൻ മിക്കാ..."


നമ്മളെ ഫോൺ റിങ്ങ് ചെയ്യുന്നതിനോടൊപ്പം ടുട്ടൂസ് പറയുന്നത് കേട്ട് നമ്മൾ ഓടി വന്നു അത് വാങ്ങി...


"അജു അല്ലാട്ടോ...അജുനെ പിന്നെ വിളിക്കാട്ടോ... ഇത് ഉമ്മച്ചിന്റ ഫ്രണ്ട..."


"പെൻഡ്..."


🙄ആ പെൻഡ് എങ്കിൽ പെൻഡ്... നമ്മൾ ഫോണും കൊണ്ട് പുറത്തേക്ക് വന്നു...🙄ഷമി ആണല്ലോ... വെറുതെ ഒന്നും ഓൾ വിളിക്കില്ലല്ലോ...


"എന്താടി ഈ നേരത്ത്..."


"നിന്നെ വിളിക്കാൻ ഇനി ഞാൻ ജ്യോത്സന്റെ അടുത്ത് ടൈം നോക്കാൻ പോണോ... എത്ര നേരായി വിളിക്കുന്നു നിനക്കെന്താ ഫോൺ എടുത്താൽ..."😏


"ഫോൺ സ്റ്റാർസിന്റെ കയ്യിൽ ആടി... ഇതിപ്പോ നീ വിളിച്ചോണ്ട് തന്നതാ...അല്ലേ അതിന്റെ കാര്യം തീരുമാനം ആയേനെ.  "


"അല്ലേലും നിനക്കിപ്പോ ഞങ്ങളെ ഒന്നും വിളിക്കാൻ പോലും ടൈം ഇല്ല... വിളിച്ചാൽ ഒട്ട് കിട്ടത്തും ഇല്ല..."


"😪നിക്ക് മൂന്നാ കൊച്ചുങ്ങൾ... ഒന്നിനെ കുളിച്ചു ഒരുക്കി അടുത്തതിനെ കുളിക്കുമ്പോഴേക്കും ഇനിയുള്ളത് എന്തേലും പണി ഒപ്പിച്ചു വെച്ചിട്ട് ഇണ്ടാവും... അത് തൂത്തുവാരി വരുമ്പോഴേക്കും ആ കുളിച്ചത് കൂടി ഇനി കുളിക്കാൻ ഉള്ള പാകത്തിന് ആയി കാണും... ഇന്ന് എനിക്കു ബാത്‌റൂമിൽ നിന്ന് ഇറങ്ങാൻ നേരം കിട്ടീട്ടില്ല അറിയോ നിനക്ക്..."


"🙄അല്ലേലും നിനക്ക് നല്ലത് അവിടെ തന്നെ നിക്കുന്നതാ... മിക്കവാറും നാളെയും അതിനകത്ത് കയറി ഒളിക്കേണ്ടിയും വരും..."😌


"😕അതെന്താ നീ ഇങ്ങോട്ട് വരുന്നുണ്ടോ..."


"🙄ഞാൻ എന്തിന് അവിടെ വരണം... നിന്റെ അജുന്റെ വായിൽ ഉള്ളത് കേൾക്കാനോ... നാളെ ഞാൻ എവിടേലും ഒളിക്കാൻ പോവാ..."


"😕എന്തിന്...?"


"🙄അപ്പൊ നിനക്ക് ഞാൻ പറഞ്ഞത് ഇത് വരെ മനസ്സിൽ ആയില്ലേ.. എടീ നാളെയല്ലേ നമ്മുടെ റിസൾട്ട് വരുന്നെ..."


"😪ഉള്ളതാണോ... അല്ലേലും ഇപ്പൊ ഏതാ മാസം ഏതാ ദിവസം ഏതാ ഡേറ്റ് എന്നൊന്നും അറീലടി... അമ്മാതിരി തിരക്കാ...ഇനി ഇപ്പൊ നാളെ ഞാൻ എവിടെ പോയി ഒളിക്കും ആവോ..."😓


"😒നിന്റെ അവസ്ഥ ഒക്കെ എനിക്ക് മനസ്സിൽ ആവും... പക്ഷെ നാളെ രക്ഷപെടാൻ എന്തേലും വഴി ഉണ്ടോടി    "


"😌അവന്മാരോട് പറയേണ്ടടി നാളെ ആണ് റിസൾട്ട് എന്ന്..."


"🙄ഇപ്പൊ അജു പറഞ്ഞു എന്നും പറഞ്ഞു മാലിക്ക എന്നെ വിളിച്ചു പറഞ്ഞതാ... ഇനി അവന്മാരോട് പറയേണ്ട ആവശ്യം ഒന്നുല്ല..."


😒അപ്പൊ ഓൻ ഉറക്കം ഒളിച്ചു കാത്തിരിക്കാ അല്ലേ... ഓന്റെ മുന്നിലും കോളേജിലും നാണം കെടേണ്ടി വരുമല്ലോ പടച്ചോനെ...


"😓ഞാൻ നെച്ചുനെ വിളിച്ചു ചോയ്ക്കട്ടെ... ഓൾ പ്രെഗ്നന്റ് ആയോണ്ട് അമിക്കാ വഴക് ഒന്നും പറയില്ല...ഈ ഇയർ അല്ലേ നെക്സ്റ്റ് ഇയർ എന്നാ ആ കോപ്പ് പറയുന്നേ... ഇനിയുള്ള എല്ലാ വർഷവും നിക്ക് പഠിച്ചു എക്സാം എഴുതാൻ പോവാൻ ആണെന്നാണ് യോഗം എന്നാ തോന്നുന്നേ..."


"😕അങ്ങനെ ആണേൽ ആ അജു ഞങ്ങളെ കെട്ടിയോന്മാരെ കൊണ്ട് ഞങ്ങളെയും എഴുതിക്കും ഉറപ്പാ..."


😌അല്ലേലും ഓൾക്ക് അത് വേണം...അങ്ങനെ നമ്മൾ മാത്രം പെട്ടാൽ ശരിയാവൂല...


നെച്ചു ആണേൽ നമ്മളെ പോലെ ഒളിക്കാൻ പ്ലേസ് കണ്ട് പിടിച്ചു നിക്കാ...🙄നാലും കൂടി നാട് വിട്ടു എന്ന് കരുതിക്കോട്ടേ അല്ല പിന്നെ...😏


"നിയ... ബാ... ഒങ്..."


സ്റ്റാർസ് നമ്മളെ വിളിക്കുന്നുണ്ടേലും നമ്മൾ ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി...


"നീ എന്താടി കോഴി മുട്ട ഇടാൻ കളിക്കുന്ന പോലെ... എവിടേലും ഒന്ന് ഇരിക്ക്..."


"😬ദേ അടങ്ങി ഇരുന്ന എന്നെ പിടിച്ചു ഈ അവസ്ഥയിൽ എത്തിച്ചിട്ട് പറയുന്ന കേട്ടില്ലേ...എന്ത് ബംഗിയുള്ള മുടിയാ അതാ നാളെ അവള്മാർ മുറിച്ചു കളയാൻ പോണെ..."😪


"🙄നിന്നോട് ഞാൻ എക്സാം എഴുതി പാസ്സ് ആവണം എന്നെ പറഞ്ഞുള്ളൂ... നീ എന്തിനാ അവിടെ ചെന്നു ബെറ്റ് വെക്കാൻ നിന്നത്... അടങ്ങി ഒതുങ്ങി നിക്കാൻ അറിയാത്തോണ്ട് അല്ലേ...അല്ലേലും നിനക്കൊക്കെ ഒരു എല്ല് കൂടുതലാ... അത് ഒടിക്കാൻ അവളുമാരെ കൊണ്ടെങ്കിലും പറ്റിയാൽ മതിയായിരുന്നു..."


"😏ഓഹ് ഇയാളെ എല്ല് മിക്കവാറും ഞാൻ ഒടിക്കും എന്നാ തോന്നുന്നേ..."


"നീ ഇങ്ങ് വാ...ഒടിക്കാൻ...കുറെ നേരായി സഹിക്കുന്നു... വന്നു കിടക്കെടി കോപ്പേ..."


😓ഓൻ കലിപ്പ് ആയതും നമ്മൾ പേടിച്ചു ബെഡിൽ കയറി കിടന്നു...


നമ്മക്ക് ആണേൽ ഉറക്കം ഒന്നും വരത്തോണ്ട് നമ്മൾ ഓനെ ഒന്ന് നോക്കി ഒച്ച വെക്കാതെ എണീറ്റ് കിച്ചണിൽ ചെന്നു... സങ്കടം ഉള്ളോണ്ടാന്ന് തോന്നുന്നു നല്ല വിശപ്പ്...😓


സ്ലാബിൽ കയറി ഇരുന്നു ബ്രെഡും ജാമും കൂടി കഴിക്കുമ്പോ ആണ് ഒരു ഇളി കേട്ടത്...നോക്കുമ്പോ ഓൻ ഇണ്ട് ഡോറും ചാരി നില്കുന്നു...


"കട്ട് തിന്നാൻ ആണോ മോൾ ഈ കളിച്ചത് മുഴുവൻ... ഞാൻ കരുതി ടെൻഷൻ ആയിട്ടാണെന്..."


"😏അതോണ്ട് തന്നെയാ... നിക്ക് ടെൻഷൻ ആയാലും സങ്കടം വന്നാലും സന്തോഷം വന്നാലും വിശപ്പ് ഇണ്ടാവും... അതെന്ത് കൊണ്ടാണവോ..."


"🙄ഇത് കാര്യായിട്ടുള്ള സൂക്കേട് തന്നെയാട്ടോ..."


"ഓഹ് ഞാൻ സഹിച്ചു..."


"😍നീ അല്ലല്ലോ ഞാൻ അല്ലേ  സഹിക്കേണ്ടത്..."


എന്നും പറഞ്ഞു ഓൻ അടുത്തു വന്നതും നമ്മൾ ഓനെ മൈൻഡ് ചെയ്യാൻ നിന്നില്ല...


"നല്ല വിശപ്പ്..."


അത് കേട്ടതും നമ്മൾ ബ്രെഡ് കവർ ഓന് നീട്ടി...😌ഇനി അതേ ഉള്ളൂ...


"😍അതല്ല എനിക്ക്‌ നിന്നെ കഴിക്കാൻ ഉള്ള വിശപ്പാ..."


ഓൻ നമ്മളെ ഒട്ടി നിന്നു കഴുത്തിൽ ആയി ഉമ്മ വെച്ച് കൊണ്ട് പറഞ്ഞതും നമ്മൾ പിന്നിലേക്ക് നീങ്ങി കൊണ്ട് ഓനെ പിടിച്ചു തള്ളി മുറിയിൽ വന്നു...


😪ഒന്ന് സ്വസ്ഥം ആയിട്ട് ആലോചിക്കാനും വിടില്ല...


"എന്റെ നിയ ഞാൻ ഇല്ലേ നിനക്ക്... നിന്റെ ഒരു രോമം പോലും ആരും തൊടാൻ ഞാൻ അനുവദിക്കില്ല... പിന്നല്ലേ നിനക്ക് കൂടുതൽ ഭംഗി നൽകുന്ന നിന്റെ തലമുടി..."


അത് കേട്ടതും നമ്മൾ ഓനെ കെട്ടിപ്പിടിച്ചു നിന്നു... അവൻ നമ്മളെ ഉമ്മ വെക്കാൻ തുടങ്ങിയതും നമ്മളും എല്ലാം മറന്നു അവനിലേക്ക് ലയിച്ചു ചേർന്നു...❣️



*********💞



"അജു... നിയ... ഒച്ചു... കാനന്നില്ല..."😭


🙄ഇന്നും ഒളിച്ചു കളി ആണോ... ഇന്നലെ കണ്ട ടെൻഷൻ ഒക്കെ പോയ...


"എവിടെയാ നിയ ഒളിച്ചേ..."


"😭കാനന്നില്ല... നിയ ചാച്ചിനെ കൂത്താതെ പോയ്..."


"അച്ചോടാ... സ്റ്റാർസിനെ അജു കൂട്ടില്ലേ..."😍


നമ്മൾ അതുങ്ങളെ ആശ്വസിപ്പിച്ചു പെണ്ണിനെ വീട് മുഴുവൻ തിരക്കി...സ്റ്റാർസും നിയ എന്നും വിളിച്ചു നമ്മളെ കൂടെ നടപ്പ് ആയിരുന്നു...


"🙄എന്നാലും ഇവൾ ഇത് ആരോടും പറയാതെ എവിടെ പോയി...ഇപ്പൊ ഇവിടെ കണ്ടത് ആണല്ലോ... ഇനി വീട്ടിലേക്ക് പോയി കാണോ...നീ ഒന്ന് വിളിച്ചു നോക്ക് അജു..."


ഇത്തൂസ് പറഞ്ഞതും നമ്മൾ ഫോൺ എടുത്തു അമിയെ വിളിച്ചു...


"🙄ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാൻ ഇരിക്കയിരുന്നു... അവളെ കൂടെ നെച്ചു ഉണ്ടോ അവിടെ...?"


"🙄ഞാൻ വിളിച്ചത് ഇവിടെ ഉള്ള ഒരുത്തി അവിടെ ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാ..."


"അവളും ഇല്ലേ... പടച്ചോനെ രണ്ടും ഇത് എവിടെ പോയി...?"


മാലിയും റാഷിയും കൂടി നമ്മളെ അതേ അവസ്ഥയിൽ ആണെന്ന് കേട്ടതും നാലും കൂടി നാട് വിട്ടോ എന്ന ഡൌട്ട് ആയിരുന്നു നമ്മക്ക്...😪എന്നാലും പെണ്ണിന് എങ്ങനെ തോന്നി ഞങ്ങളെ ഇട്ടേച്ചു പോവാൻ...


"😪നിയ നെ കാനനം..."


സ്റ്റാർസ് നിർത്താതെ കരച്ചിൽ തുടങ്ങിയതും നമ്മൾ എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു...


"നിയ ഇന്നലെ ഫോണിൽ പറീന്ന കേട്ടു... റിസൾട് വരുമ്പോൾ തോക്കും അത് കൊണ്ട് നാട് വിടണം എന്ന്..."


😕അനുട്ടി പറഞ്ഞതും നമ്മൾ അമിയെ ഒന്ന് നോക്കി...അപ്പൊ തന്നെ അവൻ റിസൾട്ട് ചെക്ക് ചെയ്തതും അത് കണ്ട് ഞങ്ങൾ രണ്ടും വായും പൊളിച്ചു പരസ്പരം നോക്കി...


"😌ഹി ഹി... നിയ നെ കണ്ണു പിച്ചെ..."


സ്റ്റാർസിന്റെ സൗണ്ട് കേട്ടതും നമ്മൾ അകത്തേക്ക് ഓടി കയറി നോക്കിയതും പെണ്ണ് ഉണ്ട് സ്റ്റെയറിന്റെ പിന്നിൽ ഉള്ള ബോക്സിൽ ഇരുന്നു ചിപ്സ് തിന്നുന്നു...


കുറച്ച് സമയം നമ്മളെ ടെൻഷൻ അടിപ്പിച്ചു കൊണ്ട് കുരിപ്പ് ഇവിടെ ഇരുന്നു ഇതാണല്ലേ പരിപാടി... നമ്മൾ പല്ലും കടിച്ചു പെണ്ണിനെ നോക്കിയതും വളിച്ച ഒരു ഇളിയും തന്നു പെണ്ണ് എണീറ്റു...


"😌നിയ തോത്തു..."


"😕യ്യോ ഉള്ളതാണോ...😪നിക്കറിയാരുന്നു ഞാൻ തോക്കുന്നു... അതോണ്ടാ ഇവടെ ഒളിച്ചേ... അപ്പോഴേക്കും കണ്ട് പിടിച്ചു... ഇപ്പൊ ദാ ഞാൻ തോക്കേം ചെയ്തു...ഇനി ഞാൻ ഇങ്ങനെ പുറത്ത് പോകും..."😭


പെണ്ണ് മോങ്ങാൻ തുടങ്ങിയതും അമി നമ്മളെ ദയനീയമായി നോക്കി...🙄


"😬എടീ കരച്ചിൽ നിർത്ത്...നിന്റെ ബാക്കി ഉള്ളത് ഒക്കെ എവിടെയാ ഒളിച്ചിരിക്കുന്നെ അത് കൂടി പറ...അവരൊക്കെ അവളുമാരെ തെടി നടക്കാ..."


"😒നെച്ചു എന്റെ മുറീടെ കട്ടിലിനടിയിൽ ഇണ്ട്...ഷമി ബാൽക്കണിയുടെ പിറകിൽ ഇണ്ട്... ജെസി വിറക് പുരയിൽ ആണെന്നാ പറഞ്ഞത്..."


അപ്പോ തന്നെ അമി രണ്ടിന്റെയും കെട്ടിയോന്മാരെ വിളിച്ചു പറഞ്ഞു...പെണ്ണ് അപ്പോഴും മോങ്ങി കൊണ്ട് ഇരിക്കാ...


"😍കോൺഗ്രാറ്റ്ലഷൻസ് മൈ സ്വീറ്റ് ഡിയർ നിയ..."


"😪നിക്കറിയാം ഞാൻ തോറ്റൊണ്ടല്ലേ...🙄അയിന് അതല്ലല്ലോ പറയാ... എന്തിനാ..."


"എന്റെ നിയ കുട്ടി ഫസ്റ്റ് ക്ലാസോടെ പാസ്സ് ആയതിന്..."😍


"😕ഉള്ളതാണോ... ഹെയ്ഷ് അങ്ങനെ വരാൻ വഴി ഇല്ലല്ലോ... ശരിക്ക്‌ ഒന്ന് നോക്കിക്കേ..."


"ദാ കണ്ണ് നിറച്ചു കണ്ടോ... ബാക്കി മൂന്നും നിനക്ക് അടുത്ത് തന്നെ ഉണ്ട്..."


പെണ്ണും ഫോണും നോക്കി കണ്ണും തള്ളി നിന്നു...🙄


"അപ്പോ ഇതുങ്ങൾ അല്ലേ നിയ തോറ്റു എന്ന് പറഞ്ഞത്..."


"😌അത് നീ കളിച്ച ഹൈഡ് ആൻഡ് സീക്കിൽ തോറ്റ കാര്യാ അതുങ്ങൾ പറഞ്ഞത്...ദേ സ്റ്റാർസിന്റെ  നിയ എക്സാമിന് ജയിച്ചു..."


"😌ഹി ഹി... നിയ... എച്ചാമിനു ലയിച്.. "


അത് കേട്ടതും പെണ്ണ് നമ്മളെ കെട്ടിപ്പിടിച്ചു...❣️



*********💃



"കോൺഗ്രാറ്റ്ലഷൻസ് നിയ..."


എന്നും പറഞ്ഞു അവളുമാർ നമ്മക്ക് ഷേക്ക്‌ ഹാൻഡ് തന്നു അവളുമാരെ അടുത്ത് ചെന്നു ഷേക്ക്‌ഹാൻഡ് കൊടുത്തു...


😏കോപ്പുകൾ കാരണം ജയിച്ചോണ്ട് വെറുതെ വിടുന്നു അല്ലേ കാണർന്നു...


"ദേ അജുക്ക അമിക്ക രണ്ടാളും ചിലവ് തരണട്ടോ... അല്ലാതെ ഞങ്ങൾ വെറുതെ വിടൂല..."


😨അത് കേട്ടതും ഞങ്ങൾ നാലും ഞെട്ടി അവളുമാരെയും അവന്മാരെയും മാറി മാറി നോക്കി...


"ഡീ ഇവളുമാർക്ക് എങ്ങനാ അവരെ അറിയാ..."


"🙄ആ ആർക്കറിയാം... വിളി കേട്ടില്ലേ അജുക്ക അമിക്ക എന്ന്..."😕


രണ്ട് കോന്തന്മാരും ഇളിച്ചു പിടിച്ചു കാശ് ഒക്കെ എടുത്തു കൊടുക്കുന്നത് കണ്ട് നമ്മക്ക് കലിപ്പ് കയറി...😬


അവളുമാർ അടുത്ത് വന്നതും നമ്മൾ മോന്തയും വീർപ്പിച്ചു നിന്നു...


"ജസ്റ്റ്‌ പാസ്സ് ആവാൻ വേണ്ടിയാ ഞങ്ങൾ അന്ന് അങ്ങനെ ഒരു ബെറ്റ് വെച്ചത്... പക്ഷെ നിങ്ങൾ ഞങ്ങളെ കടത്തി വെട്ടി കേട്ടോ... അതിന്റെ ക്രെഡിറ്റ്‌ അവർക്കാ...  ഇനി എപ്പോഴെങ്കിലും  ഇത് പോലെ എന്നെങ്കിലും കാണാം...ഞങ്ങളെ മാരേജിന് ക്ഷണിക്കും കേട്ടോ അപ്പൊ വരണം... ഹസ്ബന്റ് കൊണ്ട് വരാതിരിക്കില്ല എന്നാലും വരണം...ഫ്രണ്ട്‌സ് ഗ്രൂപ്പിൽ ഇനി നിങ്ങളും ഞങ്ങളെ കൂടെ ഉണ്ടാവും..."


എന്നൊക്കെ പറഞ്ഞു കെട്ടിപ്പിടിച്ചു ഷേക്ക്‌ ഹാൻഡ് തന്നതും നമ്മളെ നോട്ടം രണ്ടിനെയും ആണ്...😏


"ഇപ്പൊ ഹാപ്പി ആയല്ലോ മക്കൾ... നിങ്ങൾ ഒന്ന് ജയിച്ചു കാണണം എന്നെ ഉണ്ടായിരുന്നുള്ളൂ... പക്ഷെ ഇത് ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ..."


😏അത് കേട്ടിട്ട് ഞങ്ങൾക്ക് വല്യ സന്തോഷം ഒന്നും വന്നില്ല...😕ഇവന്മാർക്ക് എങ്ങനാ ഇവറ്റകളെ അറിയാ...


"എന്റെ നിയ നീ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ എന്തെങ്കിലും ആ വാ തുറന്നു ഒന്ന് പറയെടി..."


😒ഓഹ് ഇനി അതിന്റെ ഒരു കുറവേ ഉള്ളൂ...


"എടീ പൊട്ടി ഇതാണ് ഞങ്ങളെ പ്രിയയുടെ അനിയത്തി ദേവൂ...ഇവളെ ക്ലാസ്മറ്റ് ആണ് നീ എന്ന് പ്രിയ പറഞ്ഞപ്പൊ ആണ് ഞങ്ങൾ അറിയുന്നത്... അപ്പൊ പിന്നെ നിന്നെ ഒക്കെ ജയിപ്പിക്കാൻ ഇതല്ലാതെ വേറെ വഴി ഒന്നും കണ്ടില്ല..."


🙄പടച്ചോനെ...നമ്മൾ രണ്ടിനെയും നോക്കിയതും രണ്ടും നമ്മളെ നോക്കി ഒന്ന് ഇളിച്ചു തന്നു...


വായും പൊളിച്ചു നിന്ന ഞങ്ങളെയും നോക്കി പിണക്കം ഒക്കെ തീർത്തു രണ്ടും പോയതും റാഷിക്കയും മാലിക്കയും വന്നു ജെസിയെയും ഷമിയെയും കൊണ്ട് പോയി...


"ഡൌട്ട് ഒക്കെ തീർന്നില്ലേ ഇനി പോയാലോ..."


"😏ഓഹ്... വല്യ കാര്യായിപ്പോയി... അല്ലേ ഞങ്ങൾ തോറ്റു പോയേനെ...നലിന്റെയും വിചാരം അവരെ കൊണ്ടാ ഞങ്ങൾ പാസ്സ് ആയത് എന്നാ... കഷ്ടപ്പെട്ട് പഠിച്ചത് ഒക്കെ വെറുതെ ആയി..."😓


എന്നും പറഞ്ഞു നമ്മൾ ഓനെയും പുച്ഛിച്ചു വണ്ടിയിൽ കയറി ഇരുന്നു...അകത്തു കളിച്ചു കൊണ്ടിരിക്കുന്ന സ്റ്റാർസിന് ഐസ്ക്രീം ഒക്കെ വാങ്ങി എങ്കിലും നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ഇരുന്നു...വേറെയും ബോക്സ് ഇണ്ട്...😋ഐസ്ക്രീം മോഷ്ടിച്ചു കഴിക്കാലോ... അയിന് വേണ്ടി ഓനോട് ഇപ്പൊ മിണ്ടാൻ ഒന്നും പോണ്ട...


അമിക്കയും നെച്ചുവും മിട്ടൂസിനെയും കൊണ്ട് ഇറങ്ങുന്നത് കണ്ട് സ്റ്റാർസ് ഇറങ്ങിയതും നമ്മൾ ഓനെയും പുച്ഛിച്ചു അതുങ്ങളെ കൂടെ ഇറങ്ങി...😪അങ്ങനെ ഇപ്പൊ നമ്മൾ കഷ്ടപ്പെട്ട് ജയിച്ച ക്രെഡിറ്റ്‌ ഓന് കൊടുക്കേണ്ട...



"ഡീ നീ ഇത് എവിടെ പോവാ..."


"😏ഹ്മ്മ് എന്നെ പറ്റിച്ചത് അല്ലേ... അതോണ്ട് ഞാൻ ഇന്ന് ഇവിടെയാ..."


"എടീ ചതിക്കല്ലേ പ്ലീസ്..."


ഓൻ അതും പറഞ്ഞു വന്നതും നമ്മൾ ഓനെ മൈൻഡ് ചെയ്യാതെ അകത്തു കയറി...


"🙄ഇന്ന് ജയിച്ച വക ആണോ പിണക്കം..."


ബാപ്പച്ചി നമ്മളെ കണ്ടതും ചോദിച്ചു കൊണ്ട് ഓന്റെ അടുത്ത് ചെന്നു... ഓന് പിന്നെ ഇവിടെ നിക്കാന്നു വെച്ച അയിന് പറ്റില്ല... ഓൻ നമ്മളെ തുറിച്ചു നോക്കി സ്റ്റാർസിനെ എങ്കിലും പാട്ടിലാക്കാൻ ഉള്ള പ്ലാൻ ആണ്...


"ഹി ഹി മിറ്റൂച് മരുന്നില്ല... ചാച്ചും മരുന്നില്ല..."😌


"അജുന് ആരും വേണ്ട നിയയും വേണ്ട സ്റ്റാർസിനെയും വേണ്ട... അജു പോവാ..."😓


"അജു... പോന്ത..."


"അജു പോവും... വീട്ടിൽ കുറെ കുറെ ഐസ്ക്രീം ഉണ്ടല്ലോ... പിന്നെ സ്റ്റാർസിനു കളിക്കാൻ വാവ ഉണ്ടല്ലോ..."


"😌ഹി ഹി വാവ... നിക്ക് വാവനെ മാനം..."


😕പടച്ചോനെ കോപ്പ് അതുങ്ങളെ മയക്കി എന്നാ തോന്നുന്നേ...


"വാവ ദാ വീട്ടിൽ ഉണ്ടല്ലോ... സ്റ്റാർസ് അജുന്റെ കൂടെ വന്നാൽ വാവനെ തരാലോ..."


"ടുറ്റൂചിന് വാവനെ മാനം... ചുറ്റൂചിന് വാവനെ മാനം... കുറ്റൂചിനും വാവനെ മാനം...കുടെ വാവനെ മാനം..."


"😍ഡീ ഇതുങ്ങൾക്ക് മൂന്നിനും ഓരോ വാവനെ വേണം എന്ന്...നിന്റെ കാര്യം പോക്കാണെന്നാ തോന്നുന്നേ... സ്റ്റാർസ് ചോദിച്ചാൽ എങ്ങനാടി കൊടുക്കാതെ വിടുന്നെ..."


"മിണ്ടാതെ പോയിക്കോണം അവിടന്ന്... എല്ലാ പ്രാവശ്യത്തെയും പോലെ എന്നെ പറ്റിക്കാന്നു കരുതി എങ്കിൽ തെറ്റി... പഠിച്ചത് പാസ്സ് ആവാൻ മാത്രം അല്ല മോനെ അജു ബുദ്ധി വെക്കാൻ കൂടിയാ..."


"എനിക്കും തോന്നാറുണ്ട് നിനക്ക് ഈയിടെ ആയി കുരുട്ട് ബുദ്ധി കൂടുതൽ അല്ലേ എന്ന്..."


"😬 നിക്ക് കുരുട്ട് ബുദ്ധി തന്നെയാ... മോൻ അതികം കുരുട്ട് കാണിക്കാതെ പോവാൻ നോക്ക്..."


"അജു പോന്താ..."


"😍 മിട്ടൂസിന്റെ ഉമ്മിടെ വയറ്റിൽ ഉള്ള വാവാച്ചിനെ കാണിച്ചു തരാലോ...നിങ്ങൾ വാ..."


"😌ഹി ഹി... മിറ്റൂചിന്റെ വാവ..."


🙄പടച്ചോനെ അതും പറഞ്ഞു മൂന്നും ഓടി... ഇന്ന് തന്നെ പെണ്ണിന്റെ ഡെലിവറി നടത്തോ ആവോ...


"എന്തായാലും അതുങ്ങളെ ആഗ്രഹം സാധിച്ചു കൊടുക്കാതെ ഞാൻ വിടില്ല മോളെ.  ഞാൻ പോയി രാത്രി വരാട്ടോ...കാത്തിരിക്കണേ..."😍


എന്നും പറഞ്ഞു ഓൻ നടന്നതും അതേ പോലെ വന്നു നമ്മളെ കവിളിൽ ഉമ്മ വെച്ച് പോയി...😍നമ്മൾ ആണേൽ ഓന്റെ പോക്കും നോക്കി ചിരിച്ചു കൊണ്ട് നിന്നു...


😕ഒരു ചിരി കേട്ടപ്പോൾ ആണ് ബോധം വന്നത്... പടച്ചോനെ ജാഡ ഇട്ടത് ഒക്കെ പിന്നെ എന്തിനാ...നമ്മൾ ബാപ്പച്ചിനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു സ്റ്റാർസ് പോയ വഴിയേ ഓടി...😌


"എന്റെ പൊന്നു നിയ ഇതുങ്ങൾക്ക്  എന്റെ വയറ്റിൽ ഉള്ള വാവനെ വേണം എന്ന്...നീയല്ലെടി പറഞ്ഞു കൊടുത്തത്..."


"😍പിന്നല്ലാണ്ട്... കേട്ടപ്പോൾ തന്നെ നാലും ഹാപ്പിയായി അത് മതി..."


"അപ്പൊ നിന്റെ വയറ്റിൽ ഉണ്ടെന്ന് കേട്ടാൽ ഇതുങ്ങൾ ഡബിൾ ഹാപ്പി ആവും..."


😌നമ്മളും... നമ്മക്കും തോന്നാ വീണ്ടും ഒരു കുറുമ്പൻ അജു കൂടെ വേണം എന്ന്... നമ്മൾ അതും ചിന്തിച്ചു ഒന്ന് ചിരിച്ചു.. ❣️


നമ്മൾ പിന്നെ അമിക്കാ വാങ്ങിയ ഐസ്ക്രീം കഴിച്ചു സ്റ്റാർസിന്റെ കൂടെ ഇരുന്നു കളി തുടങ്ങി...


"നിയ... അജു മന്ന്..."


"അജു അല്ല അമിക്കാ ആണ്..."


"അമിക്കാ..."😌


"😕ഓഹ് മൂപ്പരെ പേര് മാത്രം വള്ളിയും പുള്ളിയും തെറ്റാതെ പറയാൻ അറിയാം.. അതെങ്ങനെയാ അജുന്റെ അല്ലേ ബാക്കി..."


"😕നിനക്ക് അതുങ്ങളോടും കുശുമ്പ് തുടങ്ങിയൊ..."


"😌അങ്ങനെ ഒന്നുല്ല...ഞാൻ ഒന്ന് ഉപദേശിച്ചു നോക്കിയതാ അമിക്കാ..."


ഓൻ ഒന്ന് മൂളി കൊണ്ട് മേലേക്ക് കയറിപ്പോയി... 🙄


ഫുഡ്‌ ഒക്കെ കഴിച്ചു നാലും കൂടി ഉറങ്ങാൻ ഉള്ള പ്ലാൻ ഒന്നും ഇല്ലാതെ ഭയങ്കര കളിയാ...നമ്മൾ പിന്നെ അപ്പിളും കടിച്ചു തിന്ന് കൊണ്ട് അതുങ്ങൾക്ക് വെച്ച കാർട്ടൂൺ കണ്ടിരുന്നു...



********💞



"😕കാത്തിരിക്കായിരുന്നു ഞാൻ...നിന്നെ അകത്തു കയറ്റി പോയി ഉറങ്ങാന്നു കരുതി..."


അമി നമ്മളെ ദയനീയമായി നോക്കി പറഞ്ഞതും നമ്മൾ ഇളിച്ചു കൊടുത്തു..


"അല്ലേലും അവൾ ഒരു നിലയിൽ എത്തി കാണാൻ ആഗ്രഹിച്ച എന്നെ വേണം തല്ലാൻ... നന്ദി പറയുന്നതിന് പകരം എന്നെ ഇട്ടേച്ചു പോവാണോ വേണ്ടത്..."


"🙄കുറച്ചു ദിവസം ആയി കാരണം ഒന്നും ഇല്ലാത്തോണ്ട് ആവും... ഇത്രയും നേരം ആറ് കുട്ടികളെ ബഹളം ആയിരുന്നു മോനെ അജു... ഇപ്പോഴാ ബഹളം നിന്നത്... അതോടെ ഞാൻ രണ്ടിനെ മുറിയിൽ എത്തിച്ചിട്ടുണ്ട്... നിന്റെ നിലാവും സ്റ്റാർസും ഒന്നും അറിയാതെ നല്ല ഉറക്കം ആണ്..."


നിനക്കുള്ളത് തരാതെ ഞാൻ ഉറക്കില്ല മോളെ നിന്നെ... നമ്മൾ അതും ചിന്തിച്ചു അവനെ നോക്കി നന്നായി ഇളിച്ചു മുറിയിൽ കയറി...


😕 ബെഡിലേക്ക് നോക്കിയതും പെണ്ണിനെ കാണാൻ ഇല്ല...സ്റ്റാർസിനെ തനിച്ചാക്കി കുരിപ്പ് ഇത് എവിടെ പോയി...🙄ഇനി നമ്മളെ എങ്ങാനും കാണാൻ പോയത് ആവോ...തനിച്ചു പോകാൻ ഉള്ള ധൈര്യം ഒന്നും അതിന് ഇല്ലല്ലോ...


അമിയെ വിളിച്ചാൽ അവന്റെ വായിൽ ഉള്ളത് കേൾക്കേണ്ടി വരുമല്ലോ പടച്ചോനെ... നമ്മൾ ഒച്ച വെക്കാതെ വീട് മുഴുവനും പെണ്ണിനെ നോക്കുമ്പോൾ ആണ് കിച്ചണിൽ ഒരു അരണ്ട വെളിച്ചം കണ്ടത്..


😨നമ്മൾ ചെന്നു നോക്കിയതും പെണ്ണ് ഉണ്ട് സ്ലാബിൽ കയറി ഇരുന്നു ഫുഡ്‌ കഴിക്കുന്നു... ആ തീറ്റ കണ്ട് നമ്മൾ കണ്ണും തള്ളി നിന്നതും പെട്ടെന്ന് ബോധം വന്ന പോലെ അടുത്തേക്ക് ചെന്നു...


ഫ്ലാഷും ഓൺ ചെയ്തു പിടിച്ചു നല്ല തീറ്റയാ...🙄നമ്മൾ ഒന്ന് തോണ്ടിയതും കുരിപ്പ് അലറാൻ തുടങ്ങിയതും നമ്മൾ ആ വാ അടച്ചു പിടിച്ചു...


"അലറല്ലെടി... ഞാനാണ്..."


നമ്മളെ കണ്ടതും നമ്മളെ കയ് പിടിച്ചു നമ്മളെ ഒന്ന് നോക്കി ശ്വാസം വലിച്ചു വിട്ടു...


"പേടിപ്പിച്ചു കളഞ്ഞല്ലോ... ഞാൻ കരുതി കള്ളൻ ആണെന്ന്..."


"അകത്തു തന്നെ കള്ളി ഉള്ളപ്പോൾ വേറെ കള്ളന്റെ ഒക്കെ ആവശ്യം ഉണ്ടോ... കട്ട് തീറ്റയാല്ലേ പരിപാടി... ഇതിനാണോ മോൾ ഇങ്ങോട്ട് വന്നത്..."


"😓വിശന്നിട്ടല്ലേ... വല്ലോടത് നിന്ന് ഒന്നും അല്ലല്ലോ എന്റെ വീട്ടിൽ അല്ലേ..."


"😍എന്താണ് ഇപ്പൊ ഉറക്കത്തിൽ വരുന്ന വിശപ്പ് ഒക്കെ... പണി ആയീന്നാ തോന്നുന്നേ..."


"🙄എന്ത് പണി...?"


"അതായത് എന്റെ നിയ കുട്ടിയുടെ ഈ കുഞ്ഞു വയറ്റിൽ വീണ്ടും ആള് വന്നോ എന്ന്... ഓർമ്മയുണ്ടോ സ്റ്റാർസ് വന്നപ്പോ ഇത് പോലെ ഉറക്കിൽ എണീറ്റുള്ള തീറ്റ ആയിരുന്നു...ക്ഷീണം തല കറക്കം ഇതൊക്കെ വന്നാ പ്രെഗ്നന്റ് ആണെന്ന് ഉള്ളത് പ്രൂവ് ചെയ്യുന്നേ... നിനക്ക് പിന്നെ ബോധം തന്നെ ഇല്ലാത്തോണ്ട് അതൊന്നും ഇല്ലല്ലോ... ആകെ കൂടെ വിശപ്പ് മാത്രേ ലക്ഷണം ആയിട്ട് ഉള്ളൂ..."


"😕നിക്കും തോന്നി പെട്ടെന്ന് എന്താ വിശപ്പ് എന്ന്... പടച്ചോനെ സ്റ്റാർസിനെ പോലെ മൂന്ന് കൊച്ചുങ്ങൾ എങ്ങാനും ആവോ...അതാവോ ഈ  വിശപ്പ്..."🙄


"അതൊക്കെ വല്ലപ്പോഴും സംഭവിക്കുന്നത് അല്ലേ...ഒരിക്കൽ ഇത് പോലെ ഉള്ളവർക്ക് പിന്നെ അത് പോലെ രണ്ടും മൂന്നും കൊച്ചുങ്ങൾ ഒന്നും ഉണ്ടായിട്ടില്ല... ഇത് ഒരു കുഞ്ഞു നിയ ആവും... അതാ ഇത്രക്ക് വിശപ്പ്..."


"😌നിക്ക് കുഞ്ഞു അജുനെ മതി..."


"😍അത് അടുത്തതിൽ തരാട്ടോ..."


അത് കേട്ടതും പെണ്ണ് വായും പൊളിച്ചു നമ്മളെ ഒരു നോട്ടം ആയിരുന്നു...


"ഇത് സ്ഥിരം ആക്കാൻ ഉള്ള പ്ലാൻ ആണോ... സ്റ്റാർസിന് വാവച്ചിയെ വേണം എന്ന് പറഞ്ഞതോണ്ടാ... ഇനി ഞാൻ ഈ പണിക്ക് ഇല്ല...😓ലേബർ റൂം ഓർക്കുമ്പോ തന്നെ പേടിയാവാ..."


"ഞാൻ ഇല്ലേ... അവിടെക്ക്‌ ആയാലും നിന്നെ തനിച്ചു വിടില്ല പോരെ..."


"😌ഉള്ള ബോധം കൂടി പോവാൻ ആണോ..."


🙄പെണ്ണ് നമ്മളെ ആക്കിയതും നമ്മൾ പഴയത് ഒക്കെ ഓർത്ത് ഒന്ന് ഇളിച്ചു കൊടുത്തു...


"ഇനി ബോധം ഒന്നും പോവില്ല... ഇടക്ക് ഇടക്ക് പോവേണ്ടത് അല്ലേ അതിനകത്തേക്ക്...മ്മ്..."😍


"പോടാ..."


എന്നും പറഞ്ഞു പെണ്ണ് നമ്മളെ തള്ളി ചാടി എണീറ്റതും നമ്മൾ പെണ്ണിനെ പൊക്കി എടുത്തു...


"പഴയ പോലെ ഓട്ടം ഒന്നും പാടില്ല... എന്തായാലും നമുക്ക് നാളെ ഹോസ്പിറ്റലിൽ ചെന്നു ടെസ്റ്റ്‌ ചെയ്യാം... നിന്റെ കാര്യം ആയോണ്ട് ഒന്നും ഉറപ്പ് പറയാൻ പറ്റില്ല..."


"അപ്പോ ഉറപ്പില്ലേ... പക്ഷെ എനിക്കുറപ്പാ... ബിസി ആയോണ്ട് ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല... ഇപ്പോഴല്ലേ മനസ്സിൽ ആയത്... ഈ കലിപ്പൻ അജു തന്ന പണി ആണെന്ന്..."


"എന്നെ മാത്രം കുറ്റം പറയേണ്ട... ഇതിൽ നിനക്ക് എന്നേക്കാൾ അതികം പങ്കുണ്ട്... അത് മോൾ മറക്കണ്ട..."😍


അതിന് പെണ്ണ് കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് നമ്മളെ താടിയിൽ പിടിച്ചു വലിച്ചു...❣️


"കണ്ടില്ലേ ഇപ്പൊ തന്നെ എന്നെ സ്നേഹിക്കാൻ തുടങ്ങിയത് അത് കൊണ്ടല്ലേ ഞാൻ... അല്ലേ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യില്ലല്ലോ..."


"അതൊക്കെ നിന്റെ തോന്നലാ... നീയല്ലേ എന്നെ ഇട്ടേച്ചു ഇങ്ങോട്ട് വന്നത്...നിന്നെ കാണാതെ ഉറക്കം പോലും തിരിഞ്ഞു നോക്കില്ല മോളെ...അതല്ലേ നിന്നെ കാണാൻ ഞാൻ ഇങ്ങോട്ട് വന്നത്..."


പെണ്ണിനെ ബെഡിൽ കിടത്തി നമ്മൾ അവളുടെ കഴുത്തിൽ നിന്നും കയ് മാറ്റിയതും പെണ്ണ് നമ്മളെ കയ് പിടിച്ചു അവളെ അടുത്തായി വലിച്ചിട്ടു...


"ഐ ലവ് യൂ അജു..."😍


എന്നും പറഞ്ഞു പെണ്ണ് നമ്മളെ കവിളിൽ ഉമ്മ വെച്ചതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പെണ്ണിനെ നമ്മളിലേക്ക് ചേർത്തു...❣️


കാലത്ത് തന്നെ ചെക്കപ്പ് ചെയ്യാൻ പോയതും അങ്ങനെ ആ ഗുഡ് ന്യൂസും അറിഞ്ഞു...


"😕ഡോക്ടർ മൂന്ന് കൊച്ച് എങ്ങാനും ആണോ..."


"🙄അതെന്താ അങ്ങനെ ചോദിച്ചത്...?"


അതിന് പെണ്ണ് നമ്മളെ ഒരു നോട്ടം...


"അത് ഫസ്റ്റ് ഡെലിവറിക്ക്‌ അങ്ങനെ ആയിരുന്നു..."😌


ഒരു വളിച്ച ഇളി കൊടുത്തു പറഞ്ഞതും ഡോക്ടർ നമ്മളെ നല്ലോണം ഒന്ന് നോക്കി...


"മൂന്നാം മാസം സ്കാൻ ചെയ്താലേ പറയാൻ പറ്റൂ...ഫസ്റ്റ് ഡെലിവറിക്ക്‌ മൂന്ന് ആണെന്ന് കരുതി സെക്കന്റ്‌ ഡെലിവറിക്കും മൂന്ന് ആവണം എന്നൊന്നും ഇല്ല..."


അത് കേട്ടപ്പോൾ ആണ് പെണ്ണിന് ശ്വാസം നേരെ വീണത്...😍നമ്മക്ക് ആണെങ്കിൽ എത്ര കിട്ടിയാലും നമ്മൾ ഹാപ്പിയാ...


പെണ്ണിന്റെ വീട്ടുകാർ പ്രെഗ്നന്റ് ആണെന്ന് കേട്ടതും ഹാപ്പി ആയി... സ്റ്റാർസിനെ പോലെ മൂന്നെണ്ണം ആയാലും അവർ ഹാപ്പിയാ...പെണ്ണിന് ഇഷ്ട്ടം ഉള്ള ഫുഡ്‌ ഒക്കെ ഉണ്ടാക്കി കഴിപ്പിക്കാൻ തുടങ്ങി...


വീട്ടിൽ എത്തി നിഷ്കു ആയി നമ്മൾ കാര്യം അവതരിപ്പിച്ചതും ഇത്തൂസും ഉമ്മച്ചിയും  ഒരു ചിരി ആയിരുന്നു...🙄ഉപ്പച്ചി ആണേൽ ആ പെണ്ണിനെ നീ സ്നേഹിച്ചു കൊല്ലോ എന്ന ഒറ്റ ചോദ്യം ആയിരുന്നു...😍


അപ്പുക്ക ആണെങ്കിൽ നിന്നെ കൊണ്ട് എങ്ങനെ ഇതൊക്കെ സാധിക്കുന്നു... എന്ന അവസ്ഥയിൽ ആയിരുന്നു...


"😌ഹി ഹി നിയ ടെ വയച്ചിൽ വാവച്ചി ഇന്തല്ലോ..."


എന്നുള്ള സ്റ്റാർസിന്റെ ഡയലോഗ് ആണ് നമ്മൾക്ക് പിടിച്ചു നിക്കാൻ പ്രചോദനം ആയത്...


പെണ്ണിന് ദിവസം കഴിയും തോറും വിശപ്പ് കൂടി കൂടി വന്നു... പാതിരാത്രി വരെ എണീറ്റ് ഫുഡ്‌ ഉണ്ടാക്കി കൊടുക്കൽ വീണ്ടും നമ്മക്ക് പണി ആയി...😕ഉറക്കം കളഞ്ഞു വേണ്ടാത്ത പണിക്ക് നിക്കുമ്പോൾ ആലോചിക്കണം ആയിരുന്നു... എന്ന പെണ്ണിന്റെ ഒറ്റ ഡയലോഗ് കേട്ടാൽ ഏത് ഉറക്കിലും നമ്മൾ ചാടി എണീറ്റു പോകും...


😍മൂന്നാം മാസം സ്കാൻ ചെയ്തു റിസൾട് വന്നപ്പോ ആണ് നമ്മക്ക്‌ സന്തോഷം ആയത്...❣️


അങ്ങനെ പെണ്ണിന്റെ പിറകെയും സ്റ്റാർസിന്റെ പിറകെയും ഓടി ദിവസങ്ങൾ മാസങ്ങൾ ആയി... പെണ്ണിന്റെ വയർ പഴയ പോലെ വീർത്തു തുടങ്ങി... 😒അതോടെ പഴയ പോലെ വീണ്ടും നമ്മൾ ഒരു തീരുമാനത്തിൽ എത്തി... ഇനി പെണ്ണിനെ ബുദ്ധിമുട്ടിക്കില്ല എന്ന്...🙄



*********💃



"ചുറ്റൂചിനെ കുക്ക് അജു..."


"അജുന് മൂന്ന് കയ്യില്ല മോളെ... ഇത് ഒന്ന് തീരട്ടെ എന്നിട്ട് സുട്ടൂസിനെ കുളിക്കാട്ടോ അത് വരെ മോൾ ഇവിടെ നിക്ക്..."


"അജു... ടുറ്റൂച് വെള്ളം കലയാ..."


"മോനൂസെ വെള്ളം കളയല്ലേ..."


"അജു...കുറ്റൂചിനെ കുക്ക് അജു..."


ഏതേലും ഒന്നിനെ കുളിച്ചു തീരോ ആവോ...🙄ബഹളം അല്ലാതെ വേറെ ഒന്നും നടക്കുന്നുണ്ട് എന്ന് തോന്നുന്നില്ല... നമ്മൾ ചെയറിൽ  നാലും ഇറങ്ങി വരുന്നതും നോക്കി ഇരുന്നു...


"ഇന്നത്തെ കുളി കഴിഞ്ഞു കേട്ടല്ലോ... ഇനി അടങ്ങി നിക്കണം നല്ല സ്റ്റാർസ് അല്ലേ... എവിടെയും ചെന്നു മേലാകെ മണ്ണും പൊടിയും പിടിപ്പിച്ചു വന്നേക്കല്ലേ..."


🙄അല്ലേലും ഓന് ഓവർ വൃത്തിയും വെടിപ്പും ആണ്...😏വല്ലപ്പോഴും കുളിക്കുന്ന നമ്മളെ വരെ ഡെയ്ലി രണ്ട് നേരം കുളിപ്പിക്കാൻ തുടങ്ങിയത് ഓനാ...


"😌ഇല്ല...ചാച് കുത്തക്കേദ് കക്കൂല..."


ഇറങ്ങേണ്ട താമസം ഇണ്ടെന്ന് മാത്രം... ഇറങ്ങി കിട്ടിയാൽ തുടങ്ങിക്കോളും...


"നല്ല സ്റ്റാർസ്... ഉമ്മ..."😘


മൂന്നിനെയും ഇറക്കി ഓൻ നെറ്റിയിലെ വിയർപ് തുടച്ചു ഇറങ്ങുന്നത് കണ്ട് നമ്മൾ ദയനീയമായി നോക്കി... പാവം എന്റെ അജു...😒


"ഒത്തിരി കഷ്ടപ്പലെടുന്നുണ്ടല്ലേ... എന്നെയും സ്റ്റാർസിനെയും കൊണ്ട്... ഇപ്പൊ തോന്നുന്നുണ്ടോ ഒന്നും വേണ്ടായിരുന്നു എന്ന്..."


"നിന്നെ വരെ വേണേൽ ഞാൻ കുളിച്ചു തരാന്നെ...എനിക്ക്‌ ഒരു കഷ്ടപ്പാടും ഇല്ല... നിങ്ങൾ അല്ലേ എന്റെ ലോകം... എന്റെ മോൾ ഒന്നും ചിന്തിക്കാതെ ഹാപ്പി ആയി ഇരുന്നാൽ മതി കേട്ടല്ലോ..."😘


ഓൻ നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് അതുങ്ങളെ ഉടുപ്പ് ഇടീച്ചു...


"ദേ മക്കളെ നിയനെ ഒളിച്ചു കളിക്കാൻ ഒന്നും വിളിക്കല്ലേ... നിയടെ വയറ്റിൽ വാവച്ചി ഉണ്ട്... അതോണ്ട് നിയക്ക്‌ ഓടാൻ ഒന്നും പാടില്ല... കേട്ടല്ലോ..."


"വാവച്ചി കാനനം...എപ്പോ വരും അജു..."


"വാവച്ചി കുറച്ച് മാസം കൂടി കഴിഞ്ഞ വരും... അപ്പൊ എന്റെ സ്റ്റാർസ് വലുതാവും... നിങ്ങൾ വേണം വാവച്ചിനെ നോക്കാൻ..."


"😌ഹി ചുറ്റൂച് നോക്കും..."


🙄മൂന്നും നോക്കാന്നു ഒക്കെ ഏറ്റു... എന്താവോ എന്തോ...


നമ്മക്ക് ഏഴാം മാസം ആയതും വീട്ടിൽ ചെന്നു അന്ന് തന്നെ വന്നു... ഓന്റെ നെഞ്ചിൽ തലയും വെച്ചു കിടന്നു കൊണ്ട് നമ്മൾ ഓരോന്ന് ആലോചിക്കാൻ തുടങ്ങി...


"ഉറങ്ങിക്കോ... ഈ സമയത്ത് ഇങ്ങനെ ഉറക്കം കളയാൻ ഒന്നും പാടില്ല..."


"അതല്ല അജു...ഡെലിവറി കഴിഞ്ഞ നമുക്ക് സ്റ്റാർസിനെ പഴയ പോലെ നോക്കാൻ പറ്റോ... അതുങ്ങളെ കാണുമ്പോ നിക്ക് വല്ലാണ്ട് സങ്കടം വരാ..."😓


"😍അതാണോ കാര്യം... ഈ അജു ഉള്ളിടത്തോളം എന്റെ നിലാവിനും സ്റ്റാർസിനും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഞാൻ നോക്കിക്കോളാം... അതുങ്ങളെ നമുക്ക് നോക്കാം... അതുങൾ അവരെ വാവച്ചിനെ നോക്കിക്കോളും..."


"😓എന്നാലും..."


"നീ കണ്ടോ അതുങ്ങൾ ആവും ഞങ്ങളെക്കാൾ ഹാപ്പി ആവുന്നെ..."


ഓൻ നമ്മളെ ഒന്ന് കൂടി ചേർത്ത് കൊണ്ട് പറഞ്ഞതും നമ്മൾ അതുങ്ങളെ ഒന്ന് കൂടി നോക്കി... നിഷ്കളങ്കമായി ഇറങ്ങുന്ന അവരെ ചിരിയും കളിയും ഒക്കെ ഓർത്തപ്പോ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നമ്മളും ഉറക്കത്തിലേക്ക് വീണു...❣️


അങ്ങനെ ജൗഹർ കാക്കു നാട്ടിൽ വന്നു... പാത്തുന്റെയും അൽത്താഫിന്റെയും കെട്ടും അടുത്ത മാസം ഫിക്സ് ചെയ്തു.. അത് കേട്ടതും നമ്മളെ മുഖം വാടി...😒


അല്ലേലും ഓനെ എന്ന് കണ്ടോ അന്ന് തൊട്ട് ഒരു കെട്ടും കൂടാൻ ഉള്ള യോഗം ഇല്ല...ഇതുങ്ങൾ ലവ് ആയപ്പോൾ എന്തൊക്കെ സ്വപ്നം കണ്ടതാ...😒


ജൗഹർ കാക്കു കല്യാണം ക്ഷണിച്ചു പോയെ പിന്നെ നമ്മൾ അങ്ങേര് കൊണ്ട് വന്ന ചോക്ലേറ്റ് കഴിച്ചു കൊണ്ട് ഒരേ ഇരിപ്പ് ആണ്... അല്ലേലും നമ്മക്ക് സങ്കടം വന്നാൽ എന്തേലും കഴിച്ചു കൊണ്ടേ ഇരിക്കണം...😕


"അവരെ കല്യാണം കൂടാൻ കഴിഞ്ഞില്ലെങ്കിൽ എന്താ... നമ്മുടെ മക്കളെ കല്യാണം ഒക്കെ നമുക്ക് അടിച്ചു പൊളിക്കാന്നെ...അതല്ലേ പടച്ചോൻ നമുക്ക് മക്കളെ വാരി കോരി തന്നത്..."


🙄അത് കേട്ടതും നമ്മൾ വായും പൊളിച്ചു ഓനെ നോക്കി... എങ്ങാണ്ടോ ഉള്ള ഉപ്പച്ചി വരെ നമ്മളെ പോലെ ഓനെ ഒരു നോട്ടം ആയിരുന്നു...അയിന് ഓൻ ഒന്ന് ഇളിച്ചു കാണിച്ചു...


അങ്ങനെ നമ്മളെ നെച്ചുന്റെ ഡെലിവറി കഴിഞ്ഞു...ഓൻ സ്റ്റാർസിനെയും കൊണ്ട് മിട്ടൂസിന്റെ വാവച്ചിയെ കാണാൻ ചെന്നു... നമ്മളെ  വീഡിയോ കാൾ ആക്കി കാണിച്ചു തന്നു... ഇതാ ഒരുമിച്ച് പ്രെഗ്നന്റ് ആയാൽ ഉള്ള കുഴപ്പം...😓


😌ജെസിയും ഷമിയും കൂടി പ്രെഗ്നന്റ് ആയതും നമ്മക്ക് വല്ലാണ്ട് സന്തോഷം ആയി... അവളുമാർ സുഖിക്കുന്നത് കണ്ട് നമ്മക്ക് തീരെ സഹിക്കുന്നില്ല... ഇപ്പൊ എന്തായാലും ഹാപ്പി ആയി...നമ്മളെ അമ്മിയും വയറ്റിൽ ആയോണ്ട് അടുത്ത മാസം നാട്ടിൽ വരാ...


😕ആ കുരിപ്പ് അൽത്താഫ് ഒന്ന് ഫോൺ വിളിക്ക പോലും ചെയ്യാതെ മെസേജ് അയച്ചു ഓന്റെ കെട്ടിന് ചെല്ലാൻ... ഓനുള്ളത് അന്ന് തന്നെ കൊടുത്തേക്കാം...


കല്യാണം പ്രമാണിച്ചു വീട് മിനുക്കാൻ തുടങ്ങിയതും നമ്മളെ മർജാൻ കാക്കുനെ കാണാൻ പറ്റി... ഓൻ നമ്മളെ കണ്ടതും ദയനീയമായി നമ്മളെ വയറിൽ ഒന്ന് നോക്കി...😒എല്ലാറ്റിനും കാരണം ആ അജു കുരിപ്പ് ആണ്...


😌പിറ്റേന്ന് ഓൻ നമ്മക്കുള്ള സ്വീറ്റ്സും ആയി വന്നപ്പോ ആണ് നമ്മക്ക് സമാദാനം ആയത്...അങ്ങേരെ നിയ ബേട്ടിയുടെ പിക് ഒക്കെ കാണിച്ചു തന്നു...സ്റ്റാർസിനെ പോലെ അവരും വളർന്നു...


ഓൻ ആണേൽ നമ്മളോട് വാ തോരാതെ ഹിന്ദി പറയാ...🙄


"ജൗഹർ കാക്കു ഇങ്ങേർ എന്താ ഈ പറീന്നെ...അജു എന്നൊക്കെ പറീന്നുണ്ടല്ലോ...?"🙄


"അത് നിനക്കും അജുനും ഇത് തന്നെ ആണോ പണി എന്ന് ചോദിച്ചത് ആവും...നിന്റെ ഈ കോലം കണ്ടിട്ട്... അല്ലാതെ വേറെ എന്താ നിന്നെ കണ്ടാൽ ചോദിക്കാ..."😌


ഓൻ നമ്മളെ ആക്കിയതും നമ്മൾ ഓനെ നോക്കി പേടിപ്പിച്ചു...


"😏ഇങ്ങളെ കെട്ടിയോൾ അടുത്ത മാസം വയറും വീർപ്പിച്ചു നടക്കണം എന്നുള്ള ആഗ്രഹം ഞാൻ അങ്ങ് കട്ട് ചെയ്യും... അറിയാലോ അന്ന് ഞാൻ മാത്രേ ഇണ്ടായിരുന്നുള്ളൂ..."


"😕ചതിക്കല്ലേ മോളെ... ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ...ഒന്നര വർഷം കൂടി വന്നതാ... രണ്ട് മാസം ലീവെ ഉള്ളൂ..."


"ആ അങ്ങനെ വഴിക്ക് വാ... അല്ലേലും ഇങ്ങള് ആണുങ്ങൾക് നിങ്ങളെ കാര്യം മാത്രേ ഉള്ളൂ...നമ്മളെ വിഷമം ഒന്നും ഇങ്ങൾക്ക് അറിയേണ്ടല്ലോ..."


"🙄അത് നിന്റെ അജുനോട് പറ... അല്ലേലും ഓന് ദൃതി കൂടുതലാ..."


"അതാണോ ഈ കോപ്പ് ഹിന്ദീൽ പറയുന്നേ..."


"അതൊന്നും അല്ല നിന്നെ കിട്ടിയത് അജുന്റെ ഭാഗ്യം ആണെന്നാ..."


😌യ്യോ അത് കേട്ടതും നമ്മൾ ഉള്ള പല്ല് മുഴുവൻ കാട്ടി ഓനെ നോക്കി ഇളിച്ചു...


വെറുതെ അല്ല നമ്മൾ ഓനെ അടുത്ത ജന്മത്തിൽ അല്ലേ വേണ്ട...പടച്ചോനെ അടുത്ത ജന്മത്തിൽ നമ്മൾ അജുന്റെ കെട്ടിയോൾ തന്നെ ആവണേ... അപ്പോഴും നമ്മളെ ഇപ്പൊ സ്നേഹിക്കുന്ന എല്ലാരും നമ്മളെ കൂടെ തന്നെ ഇണ്ടവണെ... ഈ മർജാൻ കാക്കുനേം വിടണ്ട... ആൾക്ക് ഇപ്പളത്തെക്കാളും സ്നേഹം നമ്മളോട് ഇണ്ടവണെ പടച്ചോനെ...😌


[🙄പടച്ചോനെ ഈ ജന്മം തന്നെ ആ പാവം അജു ഒത്തിരി വെള്ളം കുടിച്ചു...]


മർജാൻ കാക്കു വന്നേ പിന്നെ ഓന്റെ കലിപ്പ് കൂടീട്ടുണ്ട്... സ്റ്റാർസ് പുറത്ത് ഒക്കെ അച്ചുട്ടന്റെ കൂടെ കളിക്കുന്നത് കണ്ട് നമ്മൾ അതും നോക്കി നടക്കാൻ തുടങ്ങി... 😒പ്രെഗ്നന്റ് ആണെന്ന് വെച്ച് ഇങ്ങനെ നടക്കണോ...


ഗേറ്റിന് വെളിയിൽ പോവുന്ന അതുങ്ങളെ മർജാൻ കാക്കു അകത്തേക്ക് കൊണ്ട് വന്നു ഗേറ്റ് അടച്ചതും നമ്മൾ കുറച്ച് മുന്നേ ഓൻ പറഞ്ഞു പോയത് ഓർത്തു...🙄


"ഇനി ഞാൻ വരുന്നത് വരെ ഓന്റെ വായും നോക്കി നിന്നോ... അവൻ ഒടുക്കം കൊച്ചുങ്ങളെയും കൊണ്ട് പോവുന്നത്  നോക്കിയാൽ നിനക്ക് കൊള്ളാം..."


😕ഇത്രയും നല്ല മർജാൻ കാക്കുനെയാ ഓൻ കാലത്ത് തന്നെ കുറ്റം പറഞ്ഞു പോയത്...


"😍എടീ പൊട്ടി അവൻ നിന്നെ പെങ്ങളെ പോലെ ആണ് കാണുന്നത് എങ്കിലും നീ അവനെയും നോക്കി നിക്കുന്നത് കാണുമ്പോ എനിക്കു സഹിക്കുന്നില്ല... അത് കൊണ്ട് പറഞ്ഞു പോയതാ... അതിന് നീ ഇങ്ങനെ മുഖവും വീർപ്പിച്ചു നടക്കാതെ മോളെ..."


"അതിനാ അസൂയ എന്ന് പറയുന്നേ..."


"അത് പിന്നെ നിന്റെ കാര്യത്തിൽ എനിക്ക്‌ ഇത്തിരി കൂടുതലാ...സഹിച്ചേക്ക്..."


"😌ഹി ഹി അജു ചാച്ചിന് മജാൻ കാക്കു ചോക്കെറ്റ് തന്ന്..."


കുട്ടൂസ് ഓനോട്‌ വന്നു പറഞ്ഞതും ഓൻ കണ്ണും തള്ളി നമ്മളെ ഒരു നോട്ടം...😌പടച്ചോനെ ഇങ്ങനെ പോയാൽ ഇവന് അവളെ കെട്ട് കഴിയുന്നത് വരെ പണി ആണല്ലോ...


"😕അവളെ ഒരു മർജാൻ കാക്കു...ഓരോ കെട്ടിനും നമ്മക്ക് പണി ആണല്ലോ പടച്ചോനെ..."


ഓൻ നെഞ്ചിൽ കയ് വെച്ച് പറഞ്ഞതും നമ്മൾ ഇളിച്ചു കാണിച്ചു...


പണിയും തീർന്നു ഓൻ പോയപ്പോൾ ആണ് ചെക്കന് സമാദാനം ആയത്...😌അപ്പുക്ക നമ്മളെ ഡെലിവറി അടുത്തത് കൊണ്ട് നാട്ടിൽ വന്നു... അതോണ്ട് സ്റ്റാർസിന്റെ പിന്നാലെ ഓടാൻ ഒരാൾ ആയി...


പാത്തുന്റെ മെഹന്ദിക്ക്‌ എല്ലാരും പോയതും നമ്മൾ ബിരിയാണിയും കഴിച്ചു ഫോണും നോക്കി ഇരുന്നു... ഓൻ ആണേൽ എഴുതി മരിക്കാ...ഈയിടെ ആയി ഭയങ്കര എഴുത്താണല്ലോ...🙄കണ്ട് പിടിച്ചേ പറ്റൂ...എന്താണെന്ന്...


ജെസിയും ഷമിയും പാത്തുവും അൽത്താഫും ക്ഷണിച്ചു എന്നും പറഞ്ഞു കാലത്ത് തന്നെ വന്നതും നമ്മൾ അജുനെ ഒന്ന് നോക്കി...😕ഇന്നേലും ഓൻ വിട്ടാൽ മതിയാരുന്നു...



"അജു... ഞാൻ ഇന്ന് പോയിക്കോട്ടെ നല്ല അജു അല്ലേ..."


"എടീ ഈ വയറും വെച്ച് എന്തിനാടി ആൾകൂട്ടത്തിൽ പോണെ... എവിടെ എങ്കിലും തട്ടിയാൽ പൈൻ വരും ഡേറ്റ് ആയതാ..."


"😪അല്ലേലും നിക്കറിയാം ഇങ്ങനെയെ പറയൂ എന്ന്... ഏത് നേരത്ത് ആണാവോ ഈ കോന്തനെ കണ്ടത്... ഒരു കെട്ടിനും കൂടാൻ നിക്ക് യോഗല്ല..."


"😍എനിക്ക്‌ വർഷവും മാസവും ദിവസവും ഒക്കെ നല്ല പോലെ ഓർമ ഉണ്ട്...അതിനൊന്നും ഒരു കുഴപ്പവും ഇല്ല..."


"കുഴപ്പം മുഴുവനും ഇയാക്ക് അല്ലേ..."😏


"എനിക്കോ... നീയല്ലെടി എന്റെ അജുന്റെ സ്നേഹവും വാത്സല്യവും ഒക്കെ വേണം എന്നൊക്കെ പറഞ്ഞത്... ഇപ്പൊ ഞാൻ ആയി കുറ്റക്കാരൻ..."


🙈പറ്റിപ്പോയി...ഒരു കൈയബദ്ധം നാറ്റിക്കരുത്...


"എവിടെയും തട്ടാതെ ഞാൻ നോക്കിക്കോളാം...ഞാൻ പോയിക്കോട്ടെ..."😓


"എങ്കിൽ പോയി പെട്ടെന്ന് വരണം... ഫുഡ്‌ ഒക്കെ ഇവിടന്ന് കഴിക്കാം...ഇതോടെ നിന്റെ പരാതി തീരണം..."


😍അത് കേട്ടതും നമ്മൾ ഓന്റെ കവിളിൽ ഉമ്മ വെച്ചു റെഡി ആയി... വയർ കാണിക്കാതെ കുറച്ച് സെൽഫി എടുക്കണം... അൽത്താഫിനിട്ട് രണ്ട് കൊടുക്കേം ചെയ്യാം...


🙄ഡെലിവറി കഴിഞ്ഞു ഒന്നര മാസം ആയോണ്ട് നെച്ചുനെ അമിക്കാ വിടൊന്ന് ഒരു ഡൌട്ട്...നെച്ചു കൂടെ ഉണ്ടാരുന്നേൽ പൊളിക്കാർന്നു... ഈ വയറും വെച്ച് എന്ത് പൊളിക്കാൻ... എന്നാലും സെൽഫി ഏലും എടുക്കാലോ...


"അമിക്കാ നെച്ചുനെയും കൊണ്ട് വരോ... ഞങ്ങളെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അൽത്താഫും പാത്തുവും...പ്ലീസ് അമിക്കാ ഞങ്ങൾക്കും കാണില്ലേ ആഗ്രഹം..."😒


നമ്മൾ ദയനീയമായി പറഞ്ഞതും ആള് ഫ്രീസ് ആയി...😌അപ്പൊ തന്നെ മൂപ്പര് പോയി ഓളെ കൊണ്ട് വരാൻ...


"എല്ലാരും കൂടി ഇനി അവിടെ ചെന്നു പറയിപ്പിക്കരുത്... പ്രത്യേകിച്ചു നീ... ഡേറ്റ് അടുത്തതാ അത് മറക്കണ്ട...ഞാൻ അവിടെ തന്നെ കാണും..."


"😓ഞാൻ അവരെ രണ്ടിന്റെയും കൂടെ സെൽഫി എടുക്കെ ചെയ്യൂ അജു... അപ്പൊ തന്നെ വരാം പോരെ... പിന്നെ ബിരിയാണി സൈനുത്ത നിക്ക് കൊണ്ട് വന്നു തന്നോളും..."


ഓൻ സമ്മതിച്ചതും നമ്മൾ ഷമിയെയും ജെസിയെയും കൊണ്ട് നെച്ചു വരുന്നതും നോക്കി നിന്നു... ഓൻ അമിക്കാനെയും വെയിറ്റ് ചെയ്തു നിക്കാ...വഴി അറിയാത്തോണ്ട് ആവും...🙄സ്റ്റാർസ് ഒക്കെ പിന്നെ അപ്പുക്കാടെ കൂടെ അവിടെ തന്നെയാണ്...


"എടീ നിയ നിന്റെ വയറ്റിൽ  പഴയ പഴയ പോലെ മൂന്നെങ്ങാനും ആണോ...?"🙄


ഷമി ഓളെ ഡൌട്ട് ചോദിച്ചതും നമ്മൾ ഓളെ തുറിച്ചു നോക്കി... കരിനാക്ക്‌ വളച്ചു ഓരോന്ന് ചോദിക്കാ ജന്തു...😬


"😕ഒന്ന് തന്നെയാ... ഞാൻ എന്താ എപ്പോഴും എപ്പോഴും മൂന്നിനെ പ്രസവിക്കാൻ അനി കുട്ടന്റെ പാത്തുവോ... നിന്റെ ആ വാ അടച്ചു പിടിച്ചേ...ഇതെങ്ങാനും ആ അജു കേട്ടാൽ പിന്നെ എന്നെ അങ്ങോട്ട് അടുപ്പിക്കില്ല..."


"നിന്റെ വയർ കണ്ട് ഞാൻ ഒരു ഡൌട്ട് ചോദിച്ചത് അല്ലേടി..."


"അത് ഫുഡ്‌ കഴിച്ചതിന്റെയാടി... പ്രെഗ്നന്റ് ആയാൽ നിക്ക് ആണേൽ ഒടുക്കത്തെ വിശപ്പാ..."


നെച്ചു വന്നതും നമ്മൾ ഓടി ചെന്നു ഓളെ മോളെ നോക്കി...😍ഓളെ പോലെ തന്നെ ചുന്ദരി കുട്ടി... നമ്മൾ അതിനെ ഉമ്മ വെച്ച് കൊണ്ട് നമ്മളെ ബെഡിൽ കിടത്തി...


"പെട്ടെന്ന് തന്നെ നിങ്ങൾ രണ്ടും തിരിച്ചു വരണം... ഒന്ന് ഡെലിവറി കഴിഞ്ഞതും മറ്റൊന്ന് ഇന്നോ നാളെയോ എന്നും പറഞ്ഞു നിക്കാ... ആ ബോധം രണ്ടിനും വേണം..."


"😒അതൊക്കെ കഴിഞ്ഞതാ അമിക്കാ... അല്ലേലും മുറ്റത്ത്‌ ഇറങ്ങുമ്പോൾ ഉപദേശം ആണ്... കേട്ടു കേട്ട് മടുത്തു..."


"എന്നിട്ടും അനുസരണ ഇല്ലല്ലോ..."🙄


"😕ഉള്ളോണ്ടാ ഞാൻ ഈ അവസ്ഥയിൽ ആയത്... അത് മറക്കണ്ട..."


"ഏയ്‌ അതൊന്നും അല്ല... ഞാൻ നല്ലോണം മിനക്കെട്ടിട്ടാ..."😍


ഓൻ ഇളിച്ചു കൊണ്ട് നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഓനെ തുറിച്ചു നോക്കി...😒ഓന്റെ റൊമാൻസ് കണ്ട് വീഴാൻ പോയ നമ്മളെ വേണം പറയാൻ...


"രണ്ടിനും മെനക്കെടാൻ ഇനി ഞങ്ങളെ കിട്ടില്ല... വൃത്തികെട്ടവന്മാർ..."😬


എന്നും പറഞ്ഞു രണ്ടിനെയും തുറിച്ചു നോക്കി ഞങ്ങൾ ഇറങ്ങി...നമ്മളെ കണ്ടതും പാത്തു ഓടി വന്നു...


" നിങ്ങൾ വന്നല്ലോ എനിക്ക്‌ സന്തോഷം ആയി...നിയനെ അജു വിട്ടതാണോ അതോ ഒളിച്ചു  വന്നതോ... "


"😒കാല് പിടിച്ചു വന്നതാടി... ആ അൽത്താഫ് എപ്പോൾ വരും...ഞങ്ങൾക്ക്‌  പെട്ടെന്ന് പോവാൻ ഉള്ളതാ..."


" ഇപ്പൊ എത്തും...ഇറങ്ങി എന്ന് ഇപ്പൊ വാട്സ്ആപ്പ് ചെയ്തിരുന്നു... നീ ഇവിടെ ഇരിക്ക്..."


പെണ്ണ് നമ്മളെ പിടിച്ചു ഇരുത്തിയതും ഞങ്ങൾ അവളെ കൂടെ സെൽഫി എടുത്തു... ജ്യൂസ് ഒക്കെ കുടിച്ചു ഞങ്ങൾ അൽത്താഫ് വരുന്നതും നോക്കി നിന്നു...


😍ചെക്കൻ മൊഞ്ചൻ ആയിട്ടുണ്ട്... ലുക്ക് താടി ഒക്കെ വെച്ചിട്ട് ഇണ്ടേലും ഓൻ ആ ഉടായിപ്പ് പണി നിർത്തിയാൽ മാതിയെന്നു...അല്ലെ ഓനുള്ളത് ലവൾ കൊടുത്തോളും...😌


വല്യ വീട് ആയോണ്ട് വീട്ടിൽ തന്നെ ആണ് നിക്കാഹ്...നിക്കാഹ് ഒക്കെ കഴിഞ്ഞു ചെക്കൻ പാത്തുന് മഹർ ഇട്ടു കൊടുത്തു...


ഓന്റെ ഫാമിലിയോടൊപ്പം ഫോട്ടോ ഷൂട്ടിംഗ് തുടങ്ങിയതും നമ്മൾ അതിൽ ഉള്ള മൊഞ്ചന്മാരെ നോക്കി നിന്നു...


നമ്മളെ ഷുഗർമാനും സാനിത്തയും മക്കളെയും കൊണ്ട് വരുന്നത് കണ്ട് ഞങ്ങൾ നാലും കണ്ണും മിഴിച്ചു നിന്നു...😕ഇവന്റെ ഫാമിലി ആണോ ഇത്... അവറ്റകൾക്ക്‌ ആണേൽ രണ്ട് മോളാണ്...


ഓനെ കെട്ടിപ്പിടിച്ചു ഭയങ്കര ഒലിപ്പീരു ആണല്ലോ...നമ്മൾ ഡോറും ചാരി നിന്നു അതുങ്ങളെ തന്നെ നോക്കി അന്തം വിട്ടു നിന്നു...🙄


അവറ്റകൾ ഒക്കെ ഫുഡ്‌ കഴിക്കാൻ പോയതും നമ്മൾ അവരെ അടുത്ത് ചെന്നു അൽത്തൂനെ ഒന്ന് തോണ്ടി...ഓൻ തിരിഞ്ഞു നോക്കിയതും നമ്മളെ കണ്ട് സ്പെക്സ് മാറ്റി നമ്മളെയും വയറും ഒന്ന് കൂടിനോക്കി...


"😕നിനക്ക് ഇത് തന്നെ ആണോ പണി...?"


"😌ഇനി പാത്തുനും ഇതിനെ നേരം കാണൂ...നീയല്ലേ ആള്..."


അയിന് ലവൻ ആദ്യം ഒന്ന് ഇളിച്ചു തന്നു... പാത്തു ഒന്ന് നോക്കിയതും ആള് ഡീസന്റ് ആയി...


"ഞാൻ നിന്റെ അജു അല്ല..."


"അതെനിക്ക് അറിയാം... നിനക്ക് ഇവളെ സെറ്റ് ആക്കാൻ ഞാൻ മാത്രേ ഉണ്ടായിട്ടുള്ളൂ...ആ എന്നെ നീ വെറും മെസേജ് വിട്ടാണോടാ  പട്ടി കല്യാണത്തിന് ക്ഷണിക്കുന്നെ..."


"അത് പിന്നെ ടൈം കിട്ടാത്തോണ്ട് ആടി... പിന്നെ കെട്ട് കഴിയുന്ന വരെ ഈ ഭാഗത്ത്‌ വന്നേക്കരുത് എന്നാ കാക്കുമാരുടെ ഓർഡർ... അവർക്ക് എന്നെ നല്ല വിശ്വാസം ആണ്..."


"😍നിന്റെ കാക്കു ഒക്കെ എവടെ കണ്ടില്ലല്ലോ..."


"ഇതാണ് എന്റെ കാക്കു ജാബിർ..."


ഒരുത്തൻ തിരിഞ്ഞു നോക്കിയതും നമ്മൾ ഇളിച്ചു കൊടുത്തു... ഓൻ ഫ്രണ്ട് ആണെന്ന് ഒക്കെ പറഞ്ഞു കൊടുത്തതും അവൻ നമ്മക്ക് കെട്ടിയോളെ ഒക്കെ പരിചയപ്പെടുത്തി തന്നു...


"ഡാ അൽതു അതാരാ നിന്റെ ഫാമിലിയിൽ നിന്നും വന്നത് ആണല്ലോ..."


നമ്മൾ ഷുഗർ മാനെ കാണിച്ചു ചോദിച്ചതും ഓൻ ആളെ നോക്കി നമ്മളെ ഒരു നോട്ടം...🙄


"മാമന്റെ മോനാ... ആളെ അറിയോ... ഉടായിപ്പ് ആണ് മോളെ കക്ഷി... ഇപ്പൊ ആള് ഡീസന്റ് ആട്ടോ..."


😌രണ്ട് തല്ല് കിട്ടിയപ്പോൾ നന്നായത് ആവും... അല്ലാണ്ട് ഇവനൊന്നും നന്നാവില്ല... നമ്മളും നെച്ചുവും പരസ്പരം നോക്കി ഒന്ന് ഇളിച്ചു...


"ഇത്ത ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ്... ഇതാണ് മൂപ്പരെ വൈഫ്..."


എന്നും പറഞ്ഞു ഓൻ സാനിത്തയെ പിടിച്ചു നിർത്തി പറഞ്ഞതും കക്ഷി ഞങ്ങളെ നോക്കി ചിരിച്ചതും നമ്മളും നന്നായി ഇളിച്ചു കൊടുത്തു...


"സുഖാണോ...?"


🙄ഇനി കോപ്പ് നമ്മളെ അവസ്ഥ കണ്ട് ആക്കിയത് ആണോ... നമ്മൾ ആ എന്ന് തലയാട്ടി കാണിച്ചതും ഒരുത്തൻ ഇണ്ട് നമ്മളെ നോക്കി പേടിപ്പിക്കുന്നു...


"എന്തായാലും നീ പറഞ്ഞത് പോലെ അമിക്ക് നല്ലോരു പെണ്ണിനെ തന്നെ കണ്ട് പിടിച്ചു കൊടുത്തല്ലോ... നീയാള് കൊള്ളാം..."


അയിന് നെച്ചു നമ്മളെ ഒന്ന് നോക്കി ഇളിച്ചു... നമ്മൾ ആണോ കണ്ട് പിടിച്ചേ രണ്ടും കൂടി പ്രേമിച്ചിട്ട് നമ്മക്ക് ഇട്ടു പണി തന്നത് അല്ലേ...


"നിനക്ക് ഇത് എത്രാമത്തെയാ..."


"😒രണ്ടാമത്തെയാ..."


" നാലാമത്തെയല്ലേ..."


ഷമി നമ്മൾ പറഞ്ഞു തീരുന്നതിന് മുന്നേ പറഞ്ഞു നമ്മളെ നോക്കി ഇളിച്ചു കാണിച്ചു...


"ഡെലിവറി രണ്ടാമത്തെയാ ഇത്ത..."


"അത് മനസ്സിൽ ആയി... അജുന്റെ കൂടെ നിന്റെ കൊച്ചുങ്ങളെ ഞാൻ കണ്ടു..."


പുള്ളി നമ്മളെ ഒക്കെ കണ്ടതും അടുത്തേക്ക് വന്നു നമ്മളെ നോക്കി ഒന്ന് ചിരിച്ചു...നമ്മളും അയിന് നല്ലോരു ഇളി കൊടുത്തു... ഒരു ആവശ്യം വന്നപ്പോ പുള്ളിയെ ഇണ്ടായുള്ളൂ...


"അല്ല ഇങ്ങൾക്ക് ഇവരെ അറിയോ..."🙄


ഓൻ ഞങ്ങളെ സംസാരം കേട്ട് വായും പൊളിച്ചു നിന്ന് കൊണ്ട് ചോദിച്ചു...


"അതൊക്കെ അറിയാം... ലൈഫിൽ ചിലർ വന്നാൽ നമ്മളെ മാറ്റി മറിക്കാൻ ആവും എന്ന് കേട്ടിട്ടില്ലേ അത് പോലെ എന്നെ മാറ്റി മറിച്ചത് ദാ ഇവളാ..."


അത് കേട്ടതും ഓൻ നമ്മളെ നീയോ എന്ന പോലെ നോക്കി...😌രണ്ട് തല്ലിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ...അത് ഞങ്ങൾ രണ്ടും ഓരോന്ന് വീതം കൊടുത്തപ്പോൾ ഓൻ നന്നായി...


അവറ്റകൾ പോയതും ഓൻ ഇപ്പോഴും നമ്മളെ കണ്ണും തള്ളി നോക്കി നിക്കാ...


"🙄നീയൊക്കെ എങ്ങനെയാടി അങ്ങേരെ ഇങ്ങനെ മാറ്റിയെ..."


"രണ്ട് കൊടുത്തപ്പോൾ നേരെ ആയതാ... ബോധം അപ്പൊ തന്നെ പോയതാ... ബോധം വന്നപ്പോ വെളിവും വന്നു കാണും...നിന്റെ കാക്കു ആണെന്ന് അറിയില്ലായിരുന്നു... എങ്കിൽ ഒന്നൂടെ കൊടുക്കും ആയിരുന്നു..."


"ഏ... അപ്പൊ നീയൊക്കെ അങ്ങേരെ കയ്യിലും എത്തി പെട്ടു അല്ലേ..."


"😌മ്മ് ചെറുതായിട്ട്..."


"🙄അപ്പൊ വലുതായിട്ട് ആണേൽ എന്തായേനെ..."


അയിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു... ഓന് കിട്ടിയ തല്ലു മാത്രം മതി ഓൻ നന്നാവാൻ...😌


ജൗഹർ കാക്കു ലീവ് കഴിഞ്ഞു  തിരിച്ചു പോവുമ്പോ ഇവനെയും കൊണ്ടാ പോന്നത്... ഇവനുള്ള വിസയും ആയാ അങ്ങേര് വന്നത്...അത് വരെ രണ്ടും ഇവിടെ തന്നെ ആണ് താമസിക്കുന്നത്... അതോണ്ട് പാത്തു പോവുന്നുള്ള സങ്കടം സൈനുത്തക്ക്‌ ഇല്ല...


അങ്ങനെ ഞങ്ങൾ എല്ലാം കൂടി സെൽഫിയും പിക്കും ഒക്കെ എടുത്തു വെറുപ്പിച്ചു... ഫുഡ്‌ ഇവിടന്ന് കഴിക്കണ്ട എന്ന ഓന്റെ ഓർഡർ അനുസരിച്ചു നമ്മൾ ആ ഭാഗത്ത്‌ പോയില്ല... നമ്മളെ തീറ്റ അമ്മാതിരി ആണത്രേ... ഓന് അറിയോ  നമ്മളെ വിശപ്പ്...


മർജാൻ കാക്കു വൈഫിനേയും മോളെയും കൊണ്ട് വന്നതും നമ്മൾ അതുങളും ആയി പിക് എടുത്തു...നമ്മൾ ജൗഹർ കാക്കുനോട്‌ പ്രത്യേകം പറഞ്ഞു വിളിപ്പിച്ചതാ...😍


ക്യാമറയും ബാഗിൽ ആക്കി ഫോട്ടോഗ്രാഫർ പോകാൻ നിന്നതും നമ്മൾ ഓന്റെ അടുത്ത് ചെന്നു ഒരു പിക് കൂടി എടുത്തു തരാൻ പറഞ്ഞു... ഓൻ വല്യ ജാഡ ഇട്ടു സമ്മതിച്ചതും നമ്മൾ ഓരോരുത്തരെ ആയി പാത്തുന്റെയും അൽത്താഫിന്റെയും കൂടെ നിർത്താൻ തുടങ്ങി...


റാഷിക്കയെയും മാലിക്കയെയും അവരെ കെട്ടിയോൾമാരെയും  ബേബിസിനെയും അടുത്ത് നിർത്തി ഇപ്പൊ വരാന്ന് പറഞ്ഞു നമ്മൾ ബാക്കി ഉള്ളതിനെ തെടി നടന്നു...


അപ്പുക്കാനേ കണ്ടതും അച്ചുട്ടനേയും അനുട്ടിയെയും കൂട്ടി ഇത്തൂസിന്റെ കൂടെ നിർത്തി... മർജാൻ കാക്കു ഷുക്കൂർ കാക്കുവും സാനിത്തയും ബേബിസും ആയി... ജൗഹർ കാക്കുനെയും പൊക്കി നസിടെ അടുത്ത് കൊണ്ടോയി നിർത്തി...ഷമീർ കാക്കുനെയും കെട്ടിയോളെയും അതും പിടിച്ചു നിർത്തി... ആള് ജൗഹർ കാക്കുന്റെ ഫ്രണ്ട് ആണല്ലോ...


ഇനി ഉള്ളത് ഞങ്ങളെ കെട്ടിയോന്മാരും കൊച്ചുങ്ങളും ആണ്... 


😌സ്റ്റാർസിന്റെ ചിരി കേട്ടതും നമ്മൾ പുറത്തേക്ക് ഇറങ്ങി...മിട്ടൂസും സ്റ്റാർസും കളിക്കുന്നതിന്റെ അടുത്ത് ചെയറിൽ ഇരുന്നു ഫോണിൽ തോണ്ടി കളിക്കാ രണ്ടും... നമ്മൾ അടുത്ത് ചെന്നു നന്നായി കിതച്ചു...


"വാ അമിക്ക അജു നമുക്ക് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാം..."


"നീ എന്താടി ഇങ്ങനെ കിതക്കുന്നെ... എന്തേലും പറ്റിയാലോ നീ എന്താ ഈ കാണിക്കുന്നത് വാ പോവാം...അല്ലേലും നിന്നെ ഇങ്ങോട്ട് വിട്ട എന്നെ പറഞ്ഞ മതിയല്ലോ...എന്തായിരുന്നു നിനക്ക് അകത്തു പണി... വീട്ടിലേക്ക് വാ നിനക്കുള്ളത് തരാം ഞാൻ..."


"🙄ഈ തന്നത് ഒന്നും പോരെ..."


"ഇങ്ങനെ പോയാൽ ഇതൊന്നും പോരാ..."


😕യ്യോ അപ്പൊ നമ്മക്ക് ഇങ്ങനെ നടക്കാനെ നേരം കാണൂ... ഇവനെ വിശ്വസിക്കാൻ പാടില്ല... കോപ്പ് കലിപ്പ് തീർക്കേണ്ടത് ഇങ്ങനെ ആന്നോ...😒


"ഫോട്ടോസ് എടുത്തിട്ട് പോകാം അജു... പ്ലീസ്...എല്ലാരും ഞങ്ങളെ  വെയിറ്റ് ചെയ്തു നിക്കാ..."


നമ്മളെ കെഞ്ചിയുള്ള പറച്ചില് കേട്ട് രണ്ടും  സ്റ്റാർസിനെയും മിട്ടൂസിനെയും കൊണ്ട് വന്നതും നമ്മൾ അൽത്താഫിന്റെ സൈഡിൽ നിന്നു...നമ്മളെ ഫ്രണ്ട് ഓൻ ആണല്ലോ പിന്നല്ലേ പാത്തുനെ  ഒക്കെ കണ്ടേ...


🙄എന്തോ ഒരു കുറവ് തോന്നിയതും നമ്മൾ ഒരു മിനിറ്റ് എന്നും പറഞ്ഞു ഇറങ്ങി കിച്ചണിലേക്ക് വിട്ടു... അനി കുട്ടനെയും പാത്തുനെയും നോക്കിയതും അതുങ്ങൾ ഇല്ല... എവിടെലും ചെന്നു റൊമാൻസ് ആവും... നമ്മൾ പാത്തൂന്റെ ഒരാഴ്ച്ച മുന്നേ ഉള്ള കുഞ്ഞുങ്ങളെയും പിടിച്ചു മുന്നിൽ ഇരുത്തി... കളർഫുൾ ആക്കണ്ടേ...❣️


ഓൻ സ്റ്റാർസിനെയും മുന്നിൽ നിർത്തി നമ്മളെ അടുത്ത് നിന്നതും അങ്ങേര് ഫോട്ടോസ് എടുത്തു...📸


എല്ലാരും ഹാപ്പി ആയതും നമ്മളും ഹാപ്പി ആയി... ഷുഗർ മാൻ അങ്ങനെ നമ്മളെ കാക്കു ആയി...സാനിത്തയും എല്ലാ പിണക്കവും മറന്നു നമ്മളും ആയി കമ്പനി ആയി...


കല്യാണ വീട് ശാന്തമായതും നമ്മൾ അൽത്താഫിനെയും വിഷ് ചെയ്തു  വീട്ടിലേക്ക് വിട്ടു... ബിരിയാണി കഴിക്കാൻ ഇരുന്നതും നമ്മക്ക് മുന്നത്തെ പോലെ കഴിക്കാൻ ഒന്നും പറ്റീല...നല്ല കിതപ്പും ക്ഷീണവും കാരണം നമ്മൾ ഫുഡും മതിയാക്കി മുറിയിൽ ചെന്നു...


"മിറ്റൂചിന്റെ വാവച്ചി..."


എന്നും പറഞ്ഞു സ്റ്റാർസ് നെച്ചുന്റെ കുഞ്ഞിനെ തൊടാനും ഉമ്മ വെക്കാനും തുടങ്ങിയതും ഓൻ ഇളിച്ചു കൊണ്ട് ഇങ്ങനെ ഉണ്ടെന്ന് കാണിച്ചു...


"അജു... ഹി... വാവച്ചി ചുറ്റൂചിനെ പോല ഇന്ത്‌..."😌


അത് കേട്ടതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു...അജു പറഞ്ഞ പോലെ മോൾ തന്നെയാ വേണ്ടത്... എന്നാൽ സുട്ടൂസിന് ഒരു കൂട്ടാവേം ചെയ്യും...😍


"സുട്ടൂസിനെ പോലെ ഉള്ള വാവച്ചി നിയന്റെ വയറ്റിൽ ഉണ്ടല്ലോ പിന്നെന്താ..."


"അപ്പൊ മോൾ ആണെന്ന് ഉറപ്പിച്ചോ..."


"ഇല്ലാതിരിക്കില്ല...😌


"🙄ഏ..."


"അ...അത് പിന്നെ നമ്മളെ സ്റ്റാർസിന്റെ ആഗ്രഹം അല്ലേ നടക്കും... അല്ലേലും അതിന് ഇഷ്ട്ടം ആവും അല്ലേടാ മോളൂസേ..."


"😌ഹി ഹി നിക്ക് വാവച്ചിനെ ഇസ്താ..."


"മോൾക്ക് ഇങ്ങനെ ഉള്ള വാവച്ചിനെ ഇഷ്ടം... അജുനെ പോലെ ഉള്ളതോ നിയനെ പോലെ ഉള്ളതോ..."


"നിക്ക് മിറ്റൂചിനെ പോല വാവച്ചിനെ മാനം...ചുറ്റൂചിനെ പോല വാവച്ചിനെ മാനം..."


🙄പടച്ചോനെ നല്ല ആളോടാ ചോദിച്ചത്...


"😍എന്റെ സുട്ടൂസിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ..."


"ഹി...ഹി..."😌


പെണ്ണ് ഇളിച്ചതും നമ്മൾ ഓനെ നോക്കി പേടിപ്പിച്ചു... അതിന് ഓൻ നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു🙄... ഓൻ പിന്നെ അതുങ്ങളെ കുളിക്കലും നനക്കലും ഒക്കെ ആയി ടൈം കളഞ്ഞു...


അമിക്ക ആണേൽ നെച്ചുനെ കൊണ്ടോയതും സ്റ്റാർസ് ബഹളം തുടങ്ങി... മിട്ടൂസ് മാത്റല്ല വാവച്ചികൂടെ പോണ സങ്കടം കൊണ്ടാ...😒നമ്മക്ക് ആണേൽ നെച്ചു പോണ സങ്കടം... ഓൻ ആണേൽ അമിക്ക പോണ സങ്കടം ആവും... ഓന് പിന്നെ കാലത്ത് കാണാലോ... നമ്മക്ക് ഇനി എപ്പോഴാ ആവോ കാണാൻ പറ്റാ...


"ദേ സ്റ്റാർസ് മിട്ടൂസിന്റെ കൂടെ പോവാൻ കരഞ്ഞാൽ വാവച്ചി പിണങ്ങി പോകൂട്ടോ... അതോണ്ട് കരയാതെ ഇരുന്നേ..."


"😭നിക്ക് വാവച്ചിനെ കാനനം..."


"നാളെ കാണിക്കാട്ടോ... സ്റ്റാർസ് കരയല്ലേ... വാവച്ചി പേടിക്കും..."


ഓൻ പരമാവധി കരച്ചിൽ നിർത്താൻ നോക്കി എങ്കിലും അപ്പുക്ക വന്നു അതുങ്ങളെ കൂടെ കൂടി ഒളിച്ചു കളിക്കാൻ കൂട്ട് വിളിച്ചതും അതുങ്ങൾ കരച്ചിൽ നിർത്തി ചിരിച്ചു കളിക്കാൻ തുടങ്ങി...😪നമ്മക്ക് ആണേൽ ഒളിച്ചു കളിക്കാൻ തോന്നാ... അയിന് ഓൻ ഉള്ളപ്പോൾ പറ്റില്ലല്ലോ...


"😍അജു ഞാനും കളിച്ചോട്ടെ..."


"🙄നീയോ...നേരെ ചൊവ്വേ നടക്കാൻ പറ്റാത്ത നീ...നീ ഇവിടെ ഇരുന്നു കണ്ടോ... അതൊക്കെ നമുക്ക് പിന്നെ കളിക്കാം..."


ഓൻ നമ്മളെ പിടിച്ചു ചെയറിൽ ഇരുത്തിയതും നമ്മൾ ഓനെ കലിപ്പിൽ നോക്കി...


"😏ഹ്മ്മ് ഞാൻ ഉറങ്ങാൻ പോവാ...ഇയാൾ ഇവിടെ ഇരുന്നു സീൻ പിടിച്ചോ..."


"എടീ പതുക്കെ..."


നമ്മൾ അതൊന്നും കാര്യം ആക്കാതെ മുറിയിൽ ചെന്നു ബെഡിലേക്ക് കിടക്കാൻ നോക്കിയതും എന്തോ വയ്യായ്ക പോലെ തോന്നി...വയറും പിടിച്ചു നമ്മൾ ചെയറിൽ ഇരുന്നതും ഓൻ എഴുതി കൊണ്ടിരിക്കുന്ന ഡയറി  കണ്ട് അത് എടുത്തു നോക്കി...


😍നമ്മളെ കണ്ടപ്പോൾ മുതൽ ഉള്ള ഓരോ കാര്യം എഴുതി വെച്ചത് കണ്ട് നമ്മൾ അതും വായിച്ചു ഇരുന്നു... ഓൻ പറഞ്ഞത് ശരിയാ നമ്മളെ ആദ്യമായി കണ്ട ദിവസം പോലും അവൻ എഴുതി വെച്ചിട്ടുണ്ട്...


ഓന് നമ്മളോട് ഉള്ള സ്നേഹം കണ്ട് നമ്മളെ കണ്ണ് നിറഞ്ഞു... അതിന്റെ ഹെഡ് ലൈൻ തന്നെ❣️ crazy love ❣️എന്നാണ്... അതും നോക്കി ചിരിച്ചു കൊണ്ട് നമ്മൾ ലാസ്റ്റ് ഓൻ എഴുതിയ പേജ് മറിച്ചു നോക്കി...


😍പുഞ്ചിരിച്ചു കൊണ്ട് വായിച്ചതും അതിലെ ഒരേ ഒരു ലൈൻ കണ്ട് നമ്മളെ പുഞ്ചിരി ഒക്കെ താനെ നിന്നു...😭പിന്നെ ബാക്കി ഒന്നും വായിക്കാൻ നിക്കാതെ നമ്മൾ അങ്ങനെ ഇരുന്നു...


"😕ഡീ... നീ എന്തിനാ അത് എടുത്തത്..."


എന്നും പറഞ്ഞു ഓൻ കയറി വന്നതും നമ്മൾ ഓനെ കലിപ്പിൽ നോക്കി...തുറന്നു വെച്ച പേജ് കണ്ട് ഓൻ നമ്മളെ ദയനീയമായി നോക്കിയതും നമ്മൾ ചാടി എണീറ്റ് ഓനെ പിടിച്ചു തള്ളിയതും ഓൻ ഒരടി മാറാതെ അങ്ങനെ നിന്നു...


"ദുഷ്ടൻ ചതിയൻ..."


"ഞാനോ...?"🙄


"😪പിന്നല്ലാണ്ട്..."


"😍നിന്നെ ഞാൻ ആവശ്യത്തിൽ അതികം സ്നേഹിച്ചു പോയെടി അത് കൊണ്ടാവും...പിന്നെ നീയും മോശം ഒന്നും അല്ലല്ലോ... എന്നെ അങ്ങ് സ്നേഹിച്ചു കൊല്ലുവായിരുന്നില്ലേ... മ്മ്..."


ഓൻ നമ്മളെ കണ്ണിലേക്കു നോക്കി ചോദിച്ചതും നമ്മൾ ഓനെ കെട്ടിപ്പിടിച്ചു നിന്നു...


"ഐ ലവ് യൂ അജു..."


"ഹാവൂ... ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്..."


ഓൻ നമ്മളെ ഒന്ന് കൂടി ഇറുക്കി പിടിച്ചു പറഞ്ഞതും നമ്മൾ ആ നെഞ്ചിൽ കിടന്നു...❣️


"😪അ... അജു... നിക്ക് വയ്യ... ഞാൻ..."


"എന്ത് പറ്റി... നീ ടെൻഷൻ ആവാതെ മോളെ ഞാൻ ഇല്ലേ... പൈൻ ഉണ്ടോ... ഡീ പെണ്ണെ എന്തേലും ഒന്ന് പറ..."


"ആ... അജു... നിക്ക് അവടെന്ന് വന്നപ്പോ തൊട്ട് എന്തോ പോലെ... ഇപ്പൊ... ഇപ്പൊ തീരെ വയ്യ..."


അതിന് മുന്നേ ഓൻ നമ്മളെ കയ്യിൽ എടുത്തു ബെഡിൽ കിടത്തി... നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് പേടിക്കാൻ ഒന്നും ഇല്ലെന്ന് പറഞ്ഞു എല്ലാരേം വിളിച്ചു...ഓൻ നമ്മളെ എടുത്തു കാറിൽ ഇരുത്തിയതും നമ്മൾ അതിൽ ചാരി ഇരുന്നു...


സൈനുത്തയും ജൗഹർ കാക്കുവും നസിയും ഒക്കെ വന്നതും പിന്നാലെ തന്നെ അൽത്താഫും പാത്തുവും വന്നതും നമ്മൾ ആ വേദനയിലും അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...😪


പക്ഷെ അൽത്താഫ് നമ്മളെ എന്നോട് വേണ്ടായിരുന്നു എന്ന പോലെ ഒരു നോട്ടം ആയിരുന്നു...😕അയിന് ഇപ്പൊ നമ്മൾ എന്ത് ചെയ്തു... ഓന്റെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് കരുതി നമ്മക്ക് പൈൻ വരാൻ പറ്റൂലെ...😪


"😭അജു ഞാൻ മരിച്ചു പോവോ..."


"അങ്ങനെ ഒന്നും പറയാതെ... ഒന്നും പറ്റില്ല മോളെ ഞാൻ ഇല്ലേ..."


ഓൻ നമ്മളെ തലോടി കൊണ്ട് പറഞ്ഞതും നമ്മൾ ഓന്റെ മടിയിൽ നിന്ന് തല പൊക്കി നോക്കി...


"സ്റ്റാർസ് എവിടെ... നിക്ക് കാണണം..."


"നിന്റെ കരച്ചിൽ കണ്ടാൽ അവർക്ക് സങ്കടം വരില്ലേ... അത് കൊണ്ട് അവർ ദേ അപ്പുക്കടെ കൂടെ പിന്നാലെ ഉണ്ട്..."


അപ്പൊ പിന്നെ ആരാ ഡ്രൈവിംഗ് എന്ന് നോക്കിയതും ജൗഹർ കാക്കു...😕പിന്നിലേക്ക് നോക്കിയതും അൽത്താഫ് ആണ് ഡ്രൈവിംഗ്...😌ഓന് മര്യാദക് ഓന്റെ വീട്ടിൽ ഫസ്റ്റ് നൈറ്റ്‌ നടത്തിയാൽ പോരെ...


നമ്മൾ വീണ്ടും ഓന്റെ മടിയിൽ തല വെച്ച് കിടന്നതും നമ്മക്ക് വീണ്ടും ഒരു ഡൌട്ട്...


"അജു...അജുന് എപ്പോഴാ എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയെ..."😪


"🙄അതെന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ..."


"😓അതിൽ എഴുതി വെച്ചത് കണ്ടല്ലോ... അതോണ്ടല്ലേ ഞാൻ ദുഷ്ടൻ എന്നൊക്കെ വിളിച്ചേ... പിന്നെ എന്നോടുള്ള ഇഷ്ട്ടം കൊണ്ടാണെന്ന് കേട്ടപ്പോൾ വെറുതെ വിട്ടതാ..."


"😕അപ്പൊ നീ അത് കണ്ടാണോ എന്നോട് കലിപ്പ് ആയത്..."


"ആ... അതല്ലേ ഞാൻ ചോയ്ക്കുന്നെ..."


"അപ്പൊ വേറൊന്നും കണ്ടില്ലേ..."😓


"😕അപ്പൊ ഇനിയും എന്നെ പറ്റി എഴുതി വെച്ചിട്ടുണ്ട് അല്ലേ...അല്ലേലും ഇപ്പൊ എന്നോട് ഇയാക്ക് പഴയ സ്നേഹം ഒന്നുല്ല എന്നോട്..."😪


"ഓരോ ദിവസം കഴിയും തോറും നിന്നോടുള്ള സ്നേഹം എനിക്കു കൂടി വരാ... അത് കൊണ്ടല്ലേ വേണ്ടെന്ന് വിചാരിച്ചാലും നിനക്ക് ഈ അവസ്ഥയിൽ ആവേണ്ടി വന്നത്..."


ഓൻ നമ്മളെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞതും നമ്മൾ എണീറ്റ് ഇരുന്നു...ഇപ്പൊ ആണേൽ നേരത്തെ ഇണ്ടായ ബുദ്ധിമുട്ട് ഒന്നുല്ല...🙄പൈൻ ഒക്കെ എവടെ പോയി ആവോ...


"😕അജു നമുക്ക് തിരിച്ചു പോയാലോ..."


"അതെന്താ... പേടി ആയോണ്ട് ആണോ..."


"അതല്ല എന്റെ പൈൻ ഒക്കെ പോയി..."


🙄ഓൻ കണ്ണും തള്ളി നമ്മളെ നോക്കിയതും ജൗഹർ കാക്കുവും നമ്മളെ നല്ലോണം ഒന്ന് നോക്കി... അയിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...😌


നമ്മളെ വയ്യായ്ക കണ്ട് ഓൻ നല്ലോണം പേടിച്ചോണ്ട് ഹോസ്പിറ്റലിൽ തന്നെ പോയി... നമ്മളെ ചാട്ടം കൊണ്ടാണ് എന്നാ ഓൻ നമ്മളെ കുറ്റം പറയുന്നത്... നാളെ തന്നെ ഡെലിവറി ഇണ്ടാവും എന്ന് കേട്ടതും നമ്മൾ അവിടെ റൂമിൽ ഷിഫ്റ്റ്‌ ചെയ്തു...


😟അൽത്താഫ് ആണേൽ പിന്നെ എന്ത് കോപ്പിനാടി ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കുന്ന എന്നെ ഡിസ്റ്റർബ് ചെയ്തേ എന്ന പോലെ ഒന്ന് നോക്കി...😏നാളെയും ദിവസം ഇല്ലേ...


ഒന്നും ഇന്ന് നടക്കില്ലെന്നു കണ്ടതും അൽതു ഉമ്മച്ചിനെയും ഉപ്പച്ചിനെയും അനുട്ടിയെയും അച്ചുട്ടനേയും കൊണ്ട് ചെന്നു... ഇത്തയും അപ്പുക്കയും സ്റ്റാർസും ഇത് വല്ലോം നടക്കോ എന്ന പോലെ നമ്മളെ നോക്കി ഇരുന്നു...


കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയർ എടുക്കണോ... അമിക്കാ ഓടി കിതച്ചു വന്നു നമ്മളെ ഒന്ന് നോക്കിയതും നമ്മൾ ഇരുന്ന ഇരുപ്പിൽ ഒന്ന് ഇളിച്ചു കൊടുത്തു... അതോടെ അവറ്റകൾ ജൗഹർ കാക്കുനെയും പറഞ്ഞു വിട്ടു...🙄


"അജു എന്നെ ഒന്ന് പിടിക്കോ..."


"😓പൈൻ തോന്നുന്നുണ്ടോ..."


"😕അയിനല്ല നിക്ക് ഒന്ന് ടോയ്‌ലെറ്റിൽ പോവാനാ..."


അത് കേട്ടതും ഓൻ നമ്മളെ പിടിച്ചു കട്ടിലിൽ നിന്നും ഇറക്കി...ഇവറ്റകൾ ഒക്കെ പൈൻ വരാൻ വെയിറ്റ് ചെയ്തു നിക്കാ... കണ്ണിൽ ചോര ഇല്ല ഒന്നിനും...😓നമ്മക്ക് ആണേൽ അത് എപ്പോ വരൂന്നുള്ള ടെൻഷൻ ആണ്...


നമ്മൾ ഒരു കട്ടിലിൽ സുഖായി കിടന്നു ഉറങ്ങി... സ്റ്റാർസ് ആണേൽ അടുത്തുള്ള കാട്ടിലിലും... ബാക്കി ഒക്കെ ഇരുന്നും നടന്നും ഒക്കെ നേരം വെളുപ്പിച്ചു...


കാലത്ത് തന്നെ നമ്മളെ ഉമ്മച്ചിയും ബാപ്പച്ചിയും ഒക്കെ വന്നു... ഫുഡ്‌ കൊണ്ട് വന്നത് കൊണ്ട് നമ്മൾ അതും കഴിച്ചു ഇരുന്നു... നമ്മളെ പഴയ ഡോക്ടർ തന്നെ വന്നു ടെസ്റ്റ്‌ ചെയ്യാൻ തുടങ്ങി...


"പൈൻ തോന്നി തുടങ്ങിയാൽ അപ്പൊ തന്നെ പറയണം... ഞാൻ വൈകീട്ട് വരെ ഇവിടെ തന്നെ ഉണ്ട്..."


"അപ്പൊ നൈറ്റ്‌ ആണേലോ..."


"അത് നഴ്സ് അറിയിച്ചോളും..."


"ഡോക്ടർ ആൾക്ക് പഴയതിനെക്കാൾ നല്ല പേടിയാ... ഡെലിവറി ടൈം ഞാനും കൂടി..."


🙄ഇവനെന്താ ബ്ലസി ആണോ ഡെലിവറി സീൻ പിടിക്കാൻ... ഇവിടെ പ്രാണ വേദന അപ്പോഴാ ഓന്റെ ഒരു വീണ വായന...😏


"ആളെക്കാൾ പേടി ഇയാക്ക് ആണല്ലോ..."


😌അത് കേട്ടതും നമ്മൾ നന്നായി ഇളിച്ചു... അമിക്കയും അപ്പുക്കയും സൈഡിൽ നിന്നും നമ്മളെ പോലെ ഇളിച്ചു...


"നിനക്ക് ഇത് സ്ഥിരം ആക്കാൻ ഉള്ള പരിപാടി ആണോ...അങ്ങനെ ആണേൽ നിനക്ക് തന്നെ ഇവളെ ഡെലിവറി കൂടി ഏറ്റെടുത്താൽ പോരെ... ഇങ്ങോട്ട് വരേണ്ട വല്ല ആവശ്യവും ഉണ്ടോ..."


ഡോക്ടർ പോയതും അപ്പുക്ക ഓനോട്‌ ആയി പറഞ്ഞു...


"അത് പിന്നെ ഇവൾ അകത്തു പോയാൽ ഈ കെട്ടിയോന്മാർ പുറത്ത് നിന്ന് ടെൻഷൻ ആവുന്ന ഏർപ്പാടിൽ എനിക്കു താല്പര്യം ഇല്ല..."


"ലോകത്തുള്ള എല്ലാ കെട്ടിയോന്മാരും അങ്ങനെ തന്നെ അല്ലേ..."🙄


"പക്ഷെ കെട്ടിയോൾ ഇവളെ പോലെ അല്ല... എന്തൊക്കെയാ അകത്തു നിന്നും വിളിച്ചു പറയാ എന്ന് ആർക്കറിയാം...എന്നെ നാണം കെടുത്താൻ ആയിട്ട്..."


😕ഉള്ളതല്ലേ... അപ്പൊ അയിനാണല്ലേ അകത്തോട്ടു വരുന്നത്...😓ഞാൻ കരുതി നമ്മളോടുള്ള സ്നേഹം കൊണ്ടാണെന്ന്...😒



**********💞



സ്റ്റാർസിനെയും കൊണ്ട് അപ്പുക്കയും ഇത്തൂസും  വീട്ടിലേക്ക് പോയതും നമ്മളും അമിയും പെണ്ണിന്റെ ഉമ്മച്ചിയും ബാപ്പച്ചിയും കട്ടിലിന്റെ ഓരോ സൈഡിൽ ആയി ഇരുന്നു...


😴പെണ്ണ് ആണേൽ പൂര ഉറക്കം ആയിരുന്നു...🙄കണ്ടാൽ തോന്നും ഈ ഒൻപത് മാസവും ഉറങ്ങീട്ടില്ല എന്ന്...


ഫുഡ്‌ കഴിക്കാൻ വിളിച്ചതും പെണ്ണ് പെട്ടെന്ന് തന്നെ എണീറ്റു... കഴിച്ചു കഴിഞ്ഞു നമ്മൾ പെണ്ണിനേയും കൊണ്ട് അവിടെ ഒക്കെ നടക്കാൻ തുടങ്ങി... പെണ്ണാണ് എങ്കിൽ വയറും താങ്ങി പിടിച്ചു ഒരു കയ്യിൽ ഫോണും നോക്കി നടക്കാ... ആ മൂന്നിനോടും കത്തി അടിയാ...


"നിക്ക് ഐസ്ക്രീം വേണം അജു..."


അത് കേട്ടതും നമ്മൾ അതും വാങ്ങി കൊടുത്തു... പെണ്ണ് ആസ്വദിച്ചു കഴിക്കുന്നത് കണ്ട് നമ്മൾ കണ്ണ് എടുക്കാതെ പെണ്ണിനെ നോക്കി ഇരുന്നു...😍


പെണ്ണിന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നാ...


സ്റ്റാർസ് ഞങ്ങളെ കാണാതെ കരച്ചിൽ ആയതും അപ്പുക്ക അതുങ്ങളെയും കൊണ്ട് വന്നു... അതുങ്ങൾ വീട് പോലെ നല്ല കളിയാ... ഒപ്പം വാവയെ കാണാത്ത പരാതിയും... അതിന് ഇവൾ മനസ് വെക്കണ്ടേ...😓


"വാവച്ചി എവെദെ അജു..."


"😕വാവച്ചി നിയടെ വയറ്റിൽ അല്ലേ...കുറച്ച് കഴിഞ്ഞ വരും കേട്ടോ..."


"😌ഹി...ആന്നോ... വാവച്ചി..."


എന്നും പറഞ്ഞു അതുങ്ങൾ പെണ്ണിന്റെ വയറിൽ തൊടാൻ ഒക്കെ തുടങ്ങി... അത് കണ്ടതും നമ്മൾ അതുങ്ങളെ മാറ്റി...


"😪ആ... അജു..."


എന്നും പറഞ്ഞു പെണ്ണ് കട്ടിലിൽ നിന്നും എണീക്കാൻ ആവാതെ കഷ്ടപ്പെടുന്ന കണ്ട് നമ്മൾ പെണ്ണിനെ പിടിച്ചു ഇരുത്തി...


"ബാത്‌റൂമിൽ പോണോ..."


"അയിനല്ല നിക്ക് പൈൻ തോന്നാ അജു..."😓


അത് കേട്ടതും പെണ്ണിനെ വീൽ ചെയറിൽ ഇരുത്തി ലേബർ റൂമിൽ കയറ്റിയതും ഡോക്ടർ വന്നു...പഴയ പോലെ നമ്മളെ അകത്തു കയറാൻ അനുവദിച്ചില്ല...പെണ്ണ് നമ്മളെ കയ് പിടിച്ചു വലിച്ചെങ്കിലും അവളുടെ കയ് നമ്മളിൽ നിന്നും അടർത്തി മാറ്റി ആ ഡോർ അടഞ്ഞു... എല്ലാ കെട്ടിയോന്മാരെയും പോലെ നമ്മളും  ടെൻഷൻ അടിച്ചു ഒന്ന് ഇരിക്കാൻ പോലും ആവാതെ ആ ഡോറിന് അടുത്തായി നിന്നു...😪


അൽപ നേരം കൊണ്ട് തന്നെ ആ ഡോർ തുറന്നതും നമ്മൾ പ്രതീക്ഷയോടെ ഡോക്ടറേ നോക്കി...


"ഹസ്ബന്റ് ഒന്ന് വന്നേ... ആ കുട്ടി ഞങ്ങൾ പറയുന്നത് ഒന്നും അനുസരിക്കുന്നില്ല..."


😕പടച്ചോനെ പണി പാളിയാ... നമ്മൾ എല്ലാരേയും ഒന്ന് നോക്കി അകത്തേക്ക് നടന്നതും പെണ്ണിന്റെ കലിപ്പ് ആണ് കണ്ടത്...


"ഒരാളെ വന്നുള്ളൂ... ഇനിയും ട്രൈ ചെയ്യാൻ പറഞ്ഞപ്പോൾ ഇതാണ് അവസ്ഥ..."


"നിയ നമ്മുടെ കൊച്ചുങ്ങൾക്ക് വേണ്ടി ഇല്ലേ ഇവര് പറയുന്നത് എന്റെ മോൾ ഒന്ന് ട്രൈ ചെയ്യ്‌..."


"😕യ്യോ ഇനിയും ഇണ്ടോ...?"


🙄അതിന് നമ്മൾ നഴ്സിനെയും ഡോക്ടറെയും മാറി മാറി നോക്കി...പെണ്ണ് അപ്പോഴും പൈൻ കൊണ്ട് ഇടക്ക് പിടയുന്നുമുണ്ട്...😓


"ഒരാൾ കൂടി ഉണ്ട്..."😓


"😕യ്യോ ഒരാൾ ആണെന്ന് കരുതിയാ ഞാൻ വന്നേ അല്ലേ വരില്ലാരുന്നു..."


"🙄വരാതെ പിന്നെ ഡെലിവറി നടക്കോ... നീ ശ്രമിക്ക്‌..."


"😭 ഒരാളെ മതിയാരുന്നു... നിക്ക് വയ്യാ..."


എന്നും പറഞ്ഞു ഒരു കരച്ചിലോടെ പെണ്ണ് ബെഡിൽ കയ് ഇറുക്കി പിടിച്ചതും നമ്മൾ അവളെ മുഖം നമ്മളെ നെഞ്ചിൽ ചേർത്ത് പിടിച്ചു നോട്ടം മാറ്റി...ഒന്ന് കൂടി ആ കാഴ്ച കാണാൻ ഉള്ള ശേഷി ഇല്ല... അപ്പൊ എല്ലാം അനുഭവിക്കുന്ന നമ്മളെ പെണ്ണിന്റെ അവസ്ഥ എന്താവും...😪


അവളെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളെ വാടി തളർന്ന മുഖം നോക്കി നമ്മൾ പുറത്ത് ഇറങ്ങി...


"ഡാ എന്തായി..."


"😪എന്റെ പെണ്ണ് വീണ്ടും എല്ല് നുറുങ്ങുന്ന വേദന സഹിച്ചു എന്റെ മക്കൾക്ക് ജന്മം നൽകി... ഈ കടം ഒക്കെ ഞാൻ അവൾക്ക് എന്ത് കൊടുത്തു വീട്ടും..."


"🙄എന്ത് കൊടുത്താലും ഇനി കൊച്ചുങ്ങളെ കൊടുത്തു പരീക്ഷിക്കാതെ ഇരുന്നാൽ മതി..."


നമ്മളെ ഉപ്പച്ചി നമ്മക്ക് ഇട്ടു നൈസ് ആയിട്ട് താങ്ങിയതും നമ്മൾ അങ്ങേരെ നോക്കി ഒന്ന് ഇളിച്ചു...🙄


"എന്താഡാ കുഞ് മോൾ ആണോ മോൻ ആണോ..."


"അറിയില്ല... എന്ത് തന്നെ ആയാലും എനിക്കു സന്തോഷം ആണ്..."


"🙄ഇന്ന് ബോധം പോവാത്തത് തന്നെ ഭാഗ്യം... അപ്പോഴാ അല്ലേ അജു..."😌


അമി നമ്മളെ നോക്കി പറഞ്ഞതും നമ്മൾ ഓനെ നോക്കി ഇളിച്ചു...എല്ലാം അറിയുമ്പോ എല്ലാറ്റിന്റെയും അവസ്ഥ എന്താവോ എന്തോ...😕


രണ്ട് നഴ്സ് വന്നതും  പൊതിഞ്ഞു പിടിച്ച രണ്ട് കൊച്ചുങ്ങളെ കണ്ട് ആരും അനക്കം ഇല്ലാതെ നിന്നു...


"മോളും മോനും ആണ്..."


😍നമ്മൾ അതുങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രണ്ടിനെയും കയ്യിൽ ഏറ്റു വാങ്ങി... രണ്ടിന്റെയും നെറ്റിയിൽ കുഞ്ഞു ചുംബനം നൽകി...


ആഗ്രഹിച്ചത് പോലെ കുഞ്ഞു നിയയും അജുവും...❣️


"😕എന്തുവാടേ ഇത്... നിനക്ക് ഇത് തന്നെ ആണോ പണി..."


അമി നമ്മളെ നോക്കി കൊണ്ട് വായും പൊളിച്ചു നിന്ന നിൽപ്പിൽ പറഞ്ഞു... ഉമ്മച്ചിമാരും ആ ഷോക്ക് ഒന്ന് മാറിയതോടെ അതുങ്ങളെ വാങ്ങി കൊഞ്ചിക്കാൻ തുടങ്ങി...


സ്റ്റാർസ് ഉറക്കം ആയോണ്ട് അതുങ്ങൾക്ക് വാവാച്ചികളെ കാണാൻ ആയില്ല... മൈ എയിഞ്ചൽസ്...❣️രണ്ടിനെയും നോക്കി നമ്മളെ മനസ് ഉരുവിട്ടു...


"നിനക്ക് ട്വിൻസ് ആണെന്ന് നേരത്തെ അറിയാമായിരുന്നോ അജു..."


"😌മ്മ്... പക്ഷെ നിങ്ങൾ അറിഞ്ഞൽ പഴയ പോലെ ആരുടെയെങ്കിലും നാവിൽ നിന്നും അവൾ അറിയും...അത് താങ്ങാൻ ഉള്ള ശേഷി അവൾക്ക് ഇല്ലെന്ന് എനിക്ക് നന്നായി അറിയാം... അത് കൊണ്ടാഡാ അമി നിന്നോട് പോലും ഞാൻ മറച്ചു വെച്ചത്..."


"അവൾ എന്ത് പറയുന്നു..."


"😪ആവോ വന്നാൽ അറിയാം... എന്തായാലും ആൾ കലിപ്പാ..."


പെണ്ണിനെ മുറിയിലേക്ക് കൊണ്ട് വന്നതും പെണ്ണ് നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ബെഡിൽ കിടന്നു രണ്ടിനെയും ഒന്ന് നോക്കി...


"സോറി മോളെ... ഇനി ഞാൻ നിന്നെ ബുദ്ധിമുട്ടിക്കില്ല... ഈ പ്രാവശ്യത്തേക്ക് കൂടെ നീ ക്ഷമിക്ക്..."


"😏ഹ്മ്മ് എന്നോട് മിണ്ടണ്ട... എന്നോട് പറയാതെ എന്നെ പറ്റിച്ചില്ലേ... ഞാൻ പിണക്കാ..."


പെണ്ണ് നമ്മളെ കയ് അവളെ കവിളിൽ നിന്നും മാറ്റി നമ്മളെ നോക്കി പുച്ഛിച്ചു...😓


"🙄നിനക്ക് എന്താടാ അജു ഒരു കൊച്ചിനെ ഒന്നും പോരെ...എന്തോണ്ടാ ഒന്നിനെ കുറച്ചേ ആവോ..."


"😌ഒരു ചേഞ്ച്‌ വേണ്ടേ..."


നമ്മൾ ജൗഹിയെ നോക്കി ഇളിച്ചു...സ്റ്റാർസ് ഉണർന്നതും അതുങ്ങളെ വാവച്ചിയെ കണ്ട് അതുങ്ങൾ ഹാപ്പി ആയി...😍


"😌ഹി ഹി... ചുറ്റൂചിന്റെ വാവച്ചി..."


"ഹി ടുറ്റൂചിന്റെ വാവച്ചിയാ ഇത്..."


"😭കുറ്റൂചിന് വാവച്ചി ഇല്ല..."


എന്നും പറഞ്ഞു അത് കരച്ചിൽ തുടങ്ങിയതും നമ്മൾ വായും പൊളിച്ചു പെണ്ണിനെ നോക്കി...🙄പടച്ചോനെ ഇത് പണി ആയോ...


"കുറ്റൂചിന് വാവച്ചിനെ മാനം..."😭


"കുറ്റൂചിന് വാവച്ചി നിയന്റെ വയറ്റിൽ ഇന്തോ അജു..."



"കുട്ടൂസിനും ഉള്ളതാ ഈ വാവാച്ചികൾ..."


അതാണെങ്കിൽ രണ്ടും സമ്മതിക്കുന്നുമില്ല...🙄ഉപ്പച്ചിമാർ ഒക്കെ നമ്മളെ ഒന്ന് നോക്കി...


"രണ്ട് കൊടുത്ത സ്ഥിതിക്ക് ഒന്ന് കൂടെ ആവായിരുന്നു അല്ലേ അജു..."😌


അമി നമ്മളെ നോക്കിയതും പെണ്ണ് ഇപ്പോഴും കലിപ്പിൽ നമ്മളെ നോക്കി പേടിപ്പിക്കാ...


"നിയടെ വയറ്റിൽ കുട്ടൂസിനും ഉള്ള വാവച്ചി ഇണ്ടല്ലോ... നാളെ വരൂട്ടോ..."


അതും പറഞ്ഞു അപ്പുക്ക അവനെ ആശ്വസിപ്പിച്ചപ്പോൾ ആണ് കരച്ചിൽ ഒന്ന് നിന്നത്...😓


ഓരോരുത്തർ ആയി കുഞ്ഞിനെ കാണാൻ വന്നതും നമ്മളെ നോക്കി നന്നായി ഇളിച്ചു... നമ്മളും നല്ല അടാർ ഇളി തന്നെ തിരിച്ചും കൊടുത്തു... അല്ലാതെ ഇപ്പൊ എന്ത് ചെയ്യാൻ...😌


"നിന്നോട് ഞാൻ അപ്പോഴോ പറഞത് അല്ലേ ഒരു കൊച്ചൊന്നും അല്ലെന്ന്... അപ്പൊ നീയല്ലേ പറഞ്ഞത് ഫുഡ്‌ കഴിച്ചത് ആണെന്ന്...ഇപ്പൊ എന്തായി..."🙄


"😕എന്നെ പറ്റിച്ചത് ആടി..."


അതോടെ മാലിയും നമ്മളെ നോക്കി എന്തോന്നടെ ഇത് എന്നും പറഞ്ഞു കളയാക്കി... ഇതെന്താ പടച്ചോനെ നമ്മക്ക് മാത്രം ഇങ്ങനെ വാരി കോരി തന്നത്...❣️


"എനിക്കു മോളെ കണ്ടപ്പോഴേ തോന്നി ഇതും പഴയ പോലെ മൂന്ന് കൊച്ചുങ്ങൾ ആണെന്ന്..."


"😪അപ്പോഴേലും പറയരുന്നു സൈനുത്ത..."


പെണ്ണ് ദയനീയമായി പറഞ്ഞതും നമ്മൾ അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു...


"ചുറ്റൂചിന്റെ വാവച്ചിയെ തോദന്ത..."


എന്നും പറഞ്ഞു സുട്ടൂസ് പാത്തുനെയും അൽത്താഫിനേയും ഒന്ന് തൊടാൻ പോലും സമ്മതിച്ചില്ല...


"അജുക്കാ ഈ ട്രിക് എനിക്കു പറഞ്ഞു തന്നാൽ  മതിയാരുന്നു...കണ്ടിട്ട് തന്നെ കൊതി ആവാ..."😍


നമ്മൾ അവനെ തുറിച്ചു നോക്കിയതും ഓൻ ഡീസന്റ് ആയി ഇളിച്ചു കൊണ്ട് പെണ്ണിന്റെ അടുത്ത് ചെന്നു...


എല്ലാം കൂടി അന്നത്തെ ബഹളം കഴിഞ്ഞതും നമ്മൾ പെണ്ണിന്റെ അടുത്തായി ചെന്നു ഇരുന്നു...


"😍എന്റെ നിയ കുട്ടി പിണക്കാണോ... ട്വിൻസ് ഉണ്ടായത് എന്റെ കുഴപ്പം ആണോ... അതിന് ഏതേലും ഭാര്യ കേട്ടിയോനോട് മിണ്ടാതെ ഇരിക്കോ..."😓


"😏അയിനല്ല ഞാൻ പിണക്കം... എന്നോട് പറയാതെ ഇരുന്നില്ലേ അയിനാണ്..."


"ആ ഡയറി വായിച്ചു കലിപ്പ് കണ്ടപ്പോൾ ഞാൻ കരുതി നീ സത്യം അറിഞ്ഞു എന്ന്... നീ പിന്നെ നല്ലത് ഒന്നും കാണില്ലല്ലോ..."


"എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും എന്നൊക്കെ കണ്ടാൽ ആരാ ബാക്കി നോക്കാ... അത് എപ്പോഴാ അജു അങ്ങനെ തോന്നുന്നേ..."😓


"😍അതോ... നീ എന്നോട് പിണങ്ങി നിന്റെ വീട്ടിൽ പോവില്ലേ അപ്പൊ..."


"ആണോ...അപ്പൊ ഞാൻ അന്ന് കിണറ്റിൽ ചാടാൻ പോയപ്പോൾ എന്തിനാ എന്നെ രക്ഷിക്കാൻ വന്നേ..."


"നീ ഇല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാടി... എനിക്ക്‌ ഈ ആയുസ് മുഴുവനും നിന്നെ സ്നേഹിക്കണം..."❣️


"എനിക്കും... ഈ അജു തരുന്ന എന്തും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാ.  "😍


"അപ്പൊ നിനക്ക് ഈ ട്വിൻസിനെ ഇഷ്ടായോ..."


"😍മ്മ്..."


അത് കേട്ടതും നമ്മൾ പുഞ്ചിരിച്ചു കൊണ്ട് പെണ്ണിന്റെ കവിളിൽ ഉമ്മ വെച്ചു...❣️


"ഇതിന്റെ പേരിൽ നീ നിന്റെ വീട്ടിൽ ഒന്നും പോയേക്കല്ലേ...വേണേൽ നീ എന്നെ രണ്ട് തല്ലിക്കൊ...പക്ഷെ എന്നെ ഇട്ടേച്ചു പോവല്ലേ അത് മാത്രം എനിക്കു സഹിക്കാൻ ആവില്ല..."😓


അതിന് പെണ്ണ് തല ഉയർത്തി നമ്മളെ കവിളിൽ അമർത്തി ചുംബിച്ചു... അവളുടെ സ്നേഹത്തിന്റെ ആഴം മനസ്സിൽ ആയതും നമ്മളും അവളുടെ കവിളിൽ ചുംബിച്ചു...❣️


കാലത്ത് തന്നെ കുട്ടൂസ് വീണ്ടും കരച്ചിൽ തുടങ്ങി... ബാക്കി രണ്ടും രണ്ടിന്റെയും ബോഡിഗാർഡ് എന്ന പോലെ അതിനെയും നോക്കി ഇരിക്കാ...


"😭കുറ്റൂചിന് ഇപ്പൊ വാവച്ചിനെ മാനം..."


ടെഡിയെ ഒക്കെ കൊടുത്തു നോക്കി എങ്കിലും അതിനെയും തറയിൽ ഇട്ടു കരച്ചിൽ ആയിരുന്നു... അത് കണ്ടതും നമ്മൾ പെണ്ണിനെ ഒന്ന് നോക്കി...


"🙄എന്തിനാ എന്നെ നോക്കുന്നെ..."


"കൂടി പോയതിൽ അല്ല കുറഞ്ഞു പോയതിൽ ആടി എനിക്കു സങ്കടം..."


"അതൊക്കെ അപ്പൊ ആലോചിക്കണം ആയിരുന്നു...ഇനി എന്നെ കിട്ടില്ല..."😓


എന്നും പറഞ്ഞു പെണ്ണ് മുഖം തിരിച്ചു...സ്റ്റാർസിനെ മറ്റൊരു കട്ടിലിൽ മാറ്റി നമ്മളെ ബെഡിൽ അതുങ്ങൾക്ക് ആയുള്ള ബെഡ് റെഡി ആക്കി എങ്കിലും സ്റ്റാർസ് അതുങ്ങളെ കൂടെ തന്നെയാ...അപ്പോഴും കുട്ടൂസിന് വാവച്ചി ഇല്ലാത്ത പരാതി ആയിരുന്നു...😓


"നമുക്ക് ഒരിക്കൽ കൂടി നോക്കിയാലോ നിയ... നമ്മുടെ കുട്ടൂസിന് ഉള്ള വാവച്ചിക്ക്‌ വേണ്ടി..."


"😬ഒരാഴ്ച്ച ആയില്ല അതിന് മുന്നേ തുടങ്ങി...ഇനി എന്നെ കിട്ടില്ല നോക്കിക്കോ..."


"😍നീ സമ്മതിക്കേം ചെയ്യും അവനുള്ള വാവാച്ചിനെ കൊടുക്കേം ചെയ്യും..."


"😬പോടാ..."


പെണ്ണ് കലിപ്പ് ആയതും നമ്മൾ പുറത്ത് ഇറങ്ങി...


നമ്മളെ നിലാവിനെയും സ്റ്റാർസിനെയും എയിഞ്ചൽസിനെയും നോക്കി നമ്മൾ ഒരു വിധം ആയി... എങ്കിലും അതുങ്ങളെ കാര്യം നോക്കാൻ നമ്മക്ക് സന്തോഷം ആയിരുന്നു...ഒപ്പം ഓഫിസിലും പോയി തുടങ്ങി...അപ്പുക്ക നമ്മളെ കമ്പനിയിൽ തന്നെ ജോലി നേടി... അതോടെ നമ്മക്ക് ഒരു ഹെല്പ് ആയി...


ജൗഹറും അൽത്താഫും കെട്ടിയോൾമാർക്ക് വയറ്റിൽ ആയപ്പോൾ വിമാനം കയറി...


അമിടെ പെങ്ങളും പെണ്ണിന്റെ ബാക്കി രണ്ട് ഫ്രണ്ട്സിന്റെയും ഡെലിവറി കഴിഞ്ഞു... മൂന്നിനും മോളെയാണ് കിട്ടിയത്...അവർക്കൊന്നും അടുത്ത കാലത്ത് ഒന്നും കൊച്ചുങ്ങൾ വേണ്ടെന്ന തീരുമാനം എടുത്തു... അമിടെ മോൾക്ക് ആലിയ എന്ന പേരും വെച്ചു...പെണ്ണ് അതിനെയും അല്ലൂസ് എന്ന് വിളിക്കാൻ തുടങ്ങിയതോടെ ആ പേര് വീണു...❣️


നമ്മളെ കൊച്ചുങ്ങൾക്ക് ഉള്ള പേര് നമ്മൾ കണ്ട് വെച്ചെങ്കിലും പെണ്ണ് അതിനൊന്നും സമ്മതിക്കാതെ സച്ചൂസും കിച്ചൂസും എന്ന് വിളിക്കാൻ തുടങ്ങി... പഴയ പോലെ നമ്മൾ ആദ്യം എതിർ നിന്നു എങ്കിലും ഇപ്പൊ നമ്മളും സ്റ്റാർസും അത് തന്നെ വിളിക്കാൻ തുടങ്ങി...😌


"അജു എയിഞ്ചൽചിന് ഐകീം കൊക്ക..."


"എയിഞ്ചൽസ് ഐസ് ക്രീം ഒന്നും കഴിക്കാൻ ആയില്ലട്ടോ...ഇപ്പൊ അജുന്റെ സ്റ്റാർസ് കഴിച്ചാൽ മതി..."


"😌നിയക്ക്‌ മാനം..."


"അത് വേണം...അതിന് പിന്നെ പ്രായം ഒന്നും ഇല്ലല്ലോ... കൊടുത്തേക്ക് കേട്ടോ..."


"😏ഓഹ്...അല്ലേലും ഇപ്പൊ എന്നോട് പഴയ പോലെ  സ്നേഹം ഒന്നും ഇല്ലാത്തോണ്ടല്ലേ ഇങ്ങനെ ഒക്കെ പറയുന്നേ..."


"😍സ്നേഹം പഴയതിനെക്കാൾ ഉണ്ടെന്ന് തെളിയിക്കട്ടെ...മ്മ്..."


"😕അത് വേണ്ട..."


പെണ്ണ് നമ്മളെയും തള്ളി മാറ്റി സ്റ്റാർസിന്റെ കൂടെ ഇരുന്നു ഐസ്ക്രീം കഴിക്കാൻ തുടങ്ങി... നമ്മൾ തറയിൽ ഇരുന്നു ബെഡിൽ കയ്യും കൊടുത്തു പെണ്ണ് കഴിക്കുന്നതും നോക്കി ഇരുന്നു...


"അജു... അജുന് ഐകീം മാനാ..."


"നിങ്ങൾക്ക് എങ്കിലും ചോദിക്കാൻ തോന്നിയല്ലോ അത് മതി..."


മൂന്നും നമ്മൾക്ക്‌ സ്നേഹത്തോടെ വായിൽ ഇട്ടു തന്നതും നമ്മൾ അതുങ്ങളെ ഉമ്മ വെച്ചു... അത് കണ്ട് പെണ്ണ് ഇളിച്ചു കൊണ്ട് നമ്മക്ക് നേരെ നീട്ടിയതും നമ്മൾ സ്റ്റാർസിനെ ഒന്ന് നോക്കി...


"സ്റ്റാർസ് കണ്ണ് അടച്ചു പിടിച്ചേ..."


മൂന്നും നമ്മളെ നല്ല അനുസരണ ഉള്ളോണ്ട് അപ്പൊ തന്നെ കണ്ണ് അടച്ചു പിടിച്ചതും നമ്മൾ പുഞ്ചിരിച്ചു കൊണ്ട് പെണ്ണിന്റെ ഐസ്ക്രീം കഴിക്കാൻ എന്ന പോലെ മുഖം അടുപ്പിച്ചു പോയതും പെണ്ണിന്റെ അധരങ്ങളിൽ പറ്റി പിടിച്ച ഐസ്ക്രീം നുണയാൻ തുടങ്ങി...😍അതിന്റെ മധുരത്തിൽ ലയിച്ചു കൊണ്ട് പെണ്ണിന്റെ അധരങ്ങൾക്ക് മോചനം നൽകാതെ അതും നുണഞ്ഞു ഇരുന്നു...


"😌അജു കണ്ണ് തൊക്കട്ടെ..."


അത് കേട്ടതും നമ്മൾ പെണ്ണിനെ വിട്ടു ആ എന്ന് പറഞ്ഞതും അതുങൾ കണ്ണ് തുറന്നു...


"😍നല്ല ടേസ്റ്റ് ഉണ്ടായിരുന്നുട്ടോ ഐസ്ക്രീം..."


പെണ്ണിനെ നോക്കി പറഞ്ഞതും പെണ്ണ് നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...ആ ചിരിയിൽ പെണ്ണിനെ കടിച്ചു തിന്നാൻ ഉള്ള ഇഷ്ടത്തോടെ നമ്മൾ നോക്കി ഇരുന്നു...❣️


"മതി അജു... എന്തിനാ ഉറക്കം കളയുന്നെ... പകൽ മുഴുവനും കഷ്ടപ്പാട് അല്ലേ... വന്നു കിടക്ക്..."


പെണ്ണ് കിടക്കാൻ നിന്നതും നമ്മളെ നോക്കി പറഞ്ഞു... നമ്മൾ ചെയറിൽ നിന്നും എണീറ്റ് പെണ്ണിന്റെ അടുത്തായി ചെന്നു...


"ഇന്ന് തൊട്ട് നൈറ്റ്‌ കൂടി കഷ്ടപ്പെട്ടാലോ... മ്മ്..."😍


എന്നും പറഞ്ഞു നമ്മൾ പെണ്ണിലേക്ക് അടുത്തതും...


"😭ങീ..."


അല്ലൂസ് കരച്ചിൽ തുടങ്ങിയതും നമ്മൾ പെണ്ണിനെ ദയനീയമായി നോക്കി...പെണ്ണ് ഇളിച്ചു കൊണ്ട് അതിനെ കയ്യിൽ എടുത്തു...


"നിന്നെ ഞാൻ എടുത്തോളാം..."


എന്നും പറഞ്ഞു നമ്മൾ സ്റ്റാർസിനെയും കെട്ടിപ്പിടിച്ചു കിടന്നു...❣️


"️😌നിയ ചാച്ച് നഴ്ച്ചറി പോവാ..."


വല്യ സന്തോഷത്തോടെ സുട്ടൂസ് പെണ്ണിനെ നോക്കി പറഞ്ഞതും പെണ്ണ് സങ്കടത്തോടെ നമ്മളെ ഒന്ന് നോക്കി...പെണ്ണിന്റെ സങ്കടം മനസ്സിൽ ആയതും നമ്മൾ അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു...അച്ചുട്ടൻ UKG ആയപ്പോൾ ഇതുങ്ങളെ അവിടെ തന്നെ LKG യിൽ കൊണ്ട് പോയി ചേർത്തു... അച്ചുട്ടനും മിട്ടൂസും ഉള്ളോണ്ട് സ്റ്റാർസ് ഹാപ്പിയാ...


അതുങ്ങളെ റെഡി ആക്കി കവിളിൽ ഉമ്മ വെച്ചതും അവർ എയിഞ്ചൽസിനും നിയക്കും ഉമ്മ കൊടുത്തു...


"😌അജു... ചാച് പോത്തേ റ്റാറ്റാ..."


"അച്ചോടാ തിടുക്കം ആയൊ സ്റ്റാർസിന് പോവാൻ... വണ്ടി വന്നിട്ട് പോവാട്ടോ... പിന്നെ അജുന്റെ സ്റ്റാർസ് നല്ല കുട്ടിയായി നിക്കണം കേട്ടോ..."


"ചുറ്റൂച് നല്ല ചുറ്റൂചാ..."😌


പെണ്ണിന്റെ ബാക്കിയാണ്... അവിടെ ചെന്നു കച്ചറ പരിപാടി ഒന്നും കാണിക്കാതെ ഇരുന്നാൽ മതിയായിരുന്നു...🙄


"അജുന് ഉമ്മ ഇല്ലേ..."😍


മൂന്നും നമ്മളെ ഇറുക്കി പിടിച്ചു കവിളിൽ ഉമ്മ വെച്ചു... അപ്പോഴേക്കും പെണ്ണ് അതുങ്ങളെ ബാഗ് റെഡി ആക്കി വെച്ചു...


പെണ്ണിനെ പോലെ നമ്മളെ മനസിലും അതുങ്ങൾ റെഡി ആയപ്പോൾ തൊട്ട് എന്തോ ഒരു ഫീലിംഗ്...എങ്ങോട്ടും വിടാതെ നമ്മളെ ചിറകിനുള്ളിൽ തന്നെ വേണം എന്ന പോലെ ഒരു തോന്നൽ...


അമി മിട്ടൂസിനെയും കൊണ്ട് വന്നതും അച്ചുട്ടനും റെഡി ആയി...


"😭അജു... സ്റ്റാർസിനെ വിടണ്ട...നമുക്ക് ഇവിടന്ന് പഠിപ്പിക്കാം... നിക്ക് അതുങ്ങളെ കാണാതിരിക്കാൻ വയ്യ..."


"എനിക്ക് വിഷമം ഇല്ലാതോണ്ടല്ല മോളെ... നമ്മളെ സ്റ്റാർസ് പഠിച്ചു വല്യ നിലയിൽ എത്തേണ്ടത് അല്ലേ...എനിക്കും നിനക്കും പ്രായം ആയാൽ അവർ അല്ലേ നമ്മളെ നോക്കേണ്ടത്..."


"😪എന്നാലും നിക്ക് സഹിക്കാൻ ആവുന്നില്ല അജു..."


പെണ്ണ് പൊട്ടി കരഞ്ഞു കൊണ്ട് നമ്മളെ നെഞ്ചിൽ വീണു...


"നീ കരയുന്നത് കണ്ടാൽ അതുങൾ കരയും... കണ്ടില്ലേ നീ അവരുടെ സന്തോഷം..."


നമ്മൾ പെണ്ണിന്റെ കണ്ണും തുടച്ചു പെണ്ണിനെ ഹാപ്പി ആക്കി നിർത്തി...


വണ്ടി വന്നതും അച്ചുട്ടൻ കയറിയതും സ്റ്റാർസ് നമ്മളെ ഒന്ന് നോക്കി... വിഷമം പുറത്ത് കാണിക്കാതെ അതുങ്ങളെ നോക്കി ചിരിച്ചു കൊണ്ട് റ്റാറ്റാ കാണിച്ചതും അതുങ്ങൾ ഓടി വന്നു നമ്മളെ കെട്ടിപ്പിടിച്ചു കരച്ചിൽ തുടങ്ങി...


"അജു ചാച്ചിന് നഴ്ച്ചറി പോന്ത..."😭


അത് കേട്ടതും നമ്മൾ കരഞ്ഞു കൊണ്ട് അതുങ്ങളെ ചേർത്ത് പിടിച്ചു... അത് കണ്ടതും മിട്ടൂസും കരച്ചിൽ തുടങ്ങി...


"എന്റെ അജു നീയും കൊച്ച് കുഞ്ഞുങ്ങളെ ഒപ്പം കരയാതെ... ആദ്യം ഒക്കെ ഇങ്ങനെ തന്നെയാ...അവരെ പോലെ ഉള്ളതിനെയൊക്കെ കിട്ടുമ്പോ അവർ പിന്നെ അവരും ആയി പൊരുത്തപ്പെട്ടോളും..."


അപ്പുക്ക നമ്മളിൽ നിന്നും അവരെ അടർത്തി മാറ്റി പറഞ്ഞതും നമ്മളെ വിട്ടു പോവാതെ ഇറുക്കി പിടിച്ചു അവർ കരച്ചിൽ തന്നെ ആയിരുന്നു...😓



**********💃



"ദാ സ്റ്റാർസിനോട് എയിഞ്ചൽസ് റ്റാറ്റാ പറയാ... കണ്ടോ..."


സ്റ്റാർസിനെ നഴ്സറിക്ക്‌ മുന്നിൽ നിർത്തി അജു പറഞ്ഞതും സ്റ്റാർസ് പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി എയിഞ്ചൽസിനെ ഉമ്മ വെച്ചു കൊണ്ട് റ്റാറ്റാ കൊടുത്തു...


അങ്ങനെ ഒരു വർഷം കഴിഞ്ഞു വീണ്ടും അതുങ്ങളെ നഴ്സറിയിൽ ആക്കി...എന്നും അതുങ്ങളെ ഞങ്ങൾ കൊണ്ട് വിടണം... വൈകീട്ട് കൊണ്ട് പോവാനും വരണം... അത്രക്ക് ഇഷ്ടം ആണ് അതുങ്ങൾക്ക് ഞങ്ങളോട്... ഈ സ്നേഹം എന്നും നില നിൽക്കട്ടെ...❣️


സ്റ്റാർസും ഇപ്പൊ അതുമായി പൊരുത്തപ്പെട്ടു... അമിക്കയും നെച്ചുവും മിട്ടൂസിനെയും കൊണ്ട് വന്നതും സുട്ടൂസ് മിട്ടൂസിന്റെ അടുത്തേക്ക് ഓടി...❣️


ടുട്ടൂസും കുട്ടൂസും മറ്റൊരു കൂട്ട് ഒന്നും ഇല്ലാതെയാ നടപ്പ്...


"ചാചെ...താ... ടാ..."😌


എയിഞ്ചൽസ് അവർക്ക് റ്റാറ്റാ കൊടുത്തതും സ്റ്റാർസും മിട്ടൂസും അതുങ്ങളെ നോക്കി റ്റാറ്റാ കാണിച്ചു... ഇപ്പൊ ഞങ്ങളെ പോലെ അവരും ഹാപ്പിയാ...


അതുങ്ങൾ കണ്മുന്നിൽ നിന്ന് മറഞ്ഞതും നമ്മൾ കണ്ണും തുടച്ചു അജുനെ നോക്കി... അവനും നമ്മളെ പോലെ നിറഞ്ഞു വന്ന കണ്ണ് തുടച്ചു നമ്മളെ നോക്കി പുഞ്ചിരിച്ചു... ഇത് എന്നും പതിവാണ്...അതുങ്ങളെ കാണാതിരിക്കാൻ ഒരു അഞ്ച് മിനിറ്റ് പോലും ആവില്ല...😪


ഇപ്പൊ എല്ലാരും ഹാപ്പിയാ... ഫ്രണ്ട്‌സ് എല്ലാരും കൂടി നമ്മളെ അവശ്യ പ്രകാരം നമ്മളെ ബാപ്പച്ചിന്റെ കാശ് കൊണ്ട് നാട്ടിൽ തന്നെ ഐ ടി കമ്പനി തുടങ്ങി... അത് ബാങ്കിൽ കിടന്നു തുരുമ്പിക്കുന്നതിനേക്കാൾ നല്ലത് ഞാൻ ഇഷ്ടപ്പെടുന്നവരുടെ സന്തോഷം ആണെന്ന് എനിക്ക് തോന്നി...


അമിക്കയും അജുവും അപ്പുക്കയും നൗഫിക്കയും മാലിക്കയും റാഷിക്കയും ഷമീർ കാക്കുവും ജൗഹർ കാക്കുവും അൽത്താഫും പിന്നെ നമ്മളെ മർജാൻ കാക്കുവും ആ കമ്പനിയിൽ ആണ്... എല്ലാം നമ്മളെ നിർബന്ധം ആണ്... മർജാൻ കാക്കു സ്റ്റാഫ്  ആണേലും ഇപ്പൊ അജുന്റെ ജോലി ഒക്കെ അങ്ങേരെ തലയിലാ... ഓന് സ്റ്റാർസിനെയും എയിഞ്ചൽസിനെയും നമ്മളെയും ഒക്കെ നോക്കാൻ അല്ലാതെ വേറെ എന്തിനാ നേരം...


നമ്മളെ ബാപ്പച്ചിടെ കാശ് പോയത് പോലെ ഇരട്ടി ആയി തിരിച്ചു കിട്ടാനും തുടങ്ങി... എല്ലാം നമ്മളെ കൊച്ചുങ്ങൾക്ക് ഉള്ളത് ആണെന്ന് ബാപ്പച്ചി തന്നെ എപ്പോളും പറയും...🙄പക്ഷെ ഓന് അതൊന്നും ഇഷ്ട്ടം അല്ല...


🎶കാത്തിരിപ്പൂ... കണ്മണി....🎶


ഓൻ നമ്മളെ നോക്കി പാടിയതും നമ്മൾ വല്യ മൈൻഡ് ഇല്ലാതെ കൊച്ചുങ്ങളെ ഡ്രെസ്സ് ഒക്കെ അടുക്കി വെച്ചു... ഓൻ അതിനൊക്കെ നമ്മളെ ഹെല്പ് ചെയ്തു കൊണ്ട് സോപ്പിടാൻ ഉള്ള പ്ലാൻ ആണ്...


ഓന്റെ ഉദ്ദേശം മനസ്സിൽ ആയോണ്ട് നമ്മൾ ഷീറ്റ് ഒക്കെ നേരെ വിരിക്കാൻ തുടങ്ങി...അതിനും ഓൻ ഹെല്പ് ചെയ്യാൻ തുടങ്ങിയതോടെ നമ്മൾ കയ്യും കെട്ടി ഓനെ നോക്കി നിന്നു...


"എന്താ ഉദ്ദേശം..."😓


"😍ദുരുദ്ദേശം മാത്രം... എയിഞ്ചൽസിന് വാവച്ചികളെ വേണം എന്ന് നീയും കേട്ടത് അല്ലേ... പിന്നെ കുട്ടൂസിന്റെ ഒരു കടവും..."


"ഓഹോ അപ്പൊ ഈ വാവച്ചികൾക്ക് അടുത്ത വർഷം വീണ്ടും വാവച്ചികളെ വേണ്ടി വരില്ലേ..."🙄


"😍വേണ്ടി വരും... നീ ഇങ്ങനെ റെഡി ആയി നിക്കല്ലേ..."


ഓൻ നമ്മളെ വലിച്ചു ഓന്റെ മടിയിൽ ഇരുത്തിയതും നമ്മൾ ഓനെയും പിടിച്ചു തള്ളി എണീറ്റു...


"മര്യാദക്ക് ഓഫിസിൽ പോയിക്കോണം... എന്റെ ബാപ്പച്ചിന്റെ കാശ് തരുന്നു കേട്ടാണോ ഈ മടി..."


"ഓഹ് പിന്നെ എനിക്ക് നിന്റെ ബാപ്പച്ചിന്റെ കാശ് ഒന്നും വേണ്ട...😏ഇതിനാണോ നീ ഇങ്ങനെ ഒരു പ്ലാൻ ഇട്ടത്... എനിക്ക് നിന്റെ ബാപ്പച്ചിന്റെ ഏറ്റവും വലിയ മുതൽ മതി..."😍


"അതെന്താ...?"🙄


"😍എനിക്ക് നിന്നെ മതി എന്ന്..."


"അയ്യടാ...അടങ്ങി നിന്നോണം...വെറുതെ കാണുന്നവരെ കൊണ്ട് ചിരിപ്പിക്കാൻ ആയിട്ട്..."


"നിന്നെ കാണുമ്പോ  എനിക്ക് തന്നെ  ചിരി വരാറുണ്ട്...പിന്നെ ബാക്കി ഉള്ളവർ ഇങ്ങനെ ചിരിക്കാതെ ഇരിക്കും..."


"😏ഓഹ് വളിച്ച കോമെഡി... വീട് നിറച്ചും പിള്ളേരാ... ആ ബോധം എങ്കിലും വേണം..."


"നമുക്ക് വല്യ വീട് വെക്കാടി..."


🙄യ്യോ അപ്പൊ ഈ കോപ്പിന് വീട് മാറ്റിയാലും ഇത് മാറ്റാൻ ഉള്ള പ്ലാൻ ഒന്നുല്ലേ പടച്ചോനെ...😕നമ്മൾ ഓനെ കലിപ്പിൽ നോക്കിയതും ഓൻ നമ്മളെ പിടിച്ചു ബെഡിൽ ഇട്ടു...നമ്മളെ ഉമ്മ വെക്കാൻ തുടങ്ങിയതും നമ്മൾ ഡെലിവറി കഴിഞ്ഞുള്ള ഡയലോഗ് ചിന്തിച്ചു...


"😓എന്നോട് ഇയാക്ക് ഒരു സ്നേഹവും ഇല്ലല്ലേ... ഇന്ടെൽ എന്നെ ഇങ്ങനെ ഉപദ്രവിക്കോ..."


അത് കേട്ടതും ഓൻ നമ്മളെ കണ്ണിലേക്കു നോക്കി...


"നിന്നോടുള്ള ഇഷ്ട്ടം നമ്മുടെ സ്റ്റാർസിനോടും നമ്മുടെ എയിഞ്ചൽസിനോടും ഉണ്ട്...നമുക്ക് ചുറ്റിലും നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നത് പോലെ നമ്മുടെ മക്കൾ...ഓർക്കുമ്പോൾ തന്നെ എന്താ ഒരു ഫീൽ...അതുങ്ങളെ കുസൃതിയും കളിയും ചിരിയും ഒക്കെ ആർക്കാടി മടുപ്പ് വരാ...എത്ര കണ്ടാലും കൊതി തീരില്ല..."


"🙄അയിന്..."


"എനിക്ക് വേണം ഇനിയും എന്റെ നിലാവിനെ പോലെ ക്യൂട് ആയ ഒരു മോൾ..."


"ഇത് തന്നെയാ കഴിഞ രണ്ട് തവണയും പറഞ്ഞത്...ന്നിട്ട് അതുങ്ങൾ വല്ല കുരുത്തക്കേടും കാണിച്ചാൽ എന്റെ മോൾ എന്റെ സ്വഭാവം... അതിനാണോ..."


"അതോണ്ടല്ലെടി അതുങ്ങളെ പോലെ ഉള്ളതിനെ ഞാൻ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നത്..."❣️


ഓന്റെ പറച്ചിലും സ്നേഹവും കൂടി ആയപ്പോൾ തന്നെ നമ്മൾ ഫ്രീസ് ആയി... നമ്മളെ മൗനം കണ്ട് ഓൻ ഇളിച്ചു കൊണ്ട് നമ്മളെ ഉമ്മ വെച്ച് കൊണ്ട് അവനിലേക്ക് ചേർത്തു...❣️



*********💞



"അജു... എണീക്ക് അജു... ദെ ടൈം എത്രയായി എന്ന് അറിയോ..."


കാലത്ത് തന്നെ പെണ്ണ് തുടങ്ങിയതും നമ്മൾ പെണ്ണിനെ ഒന്ന് നോക്കി പുതപ്പും വലിച്ചു മുഖത്ത് ഇട്ടു കിടന്നു...


"അജു...എണീക്കാൻ അല്ലേ പറയുന്നേ..."😬


പെണ്ണ് കലിപ്പിൽ നമ്മളെ കുത്തി പൊക്കിയതും നമ്മൾ ഉറക്ക ക്ഷീണത്തോടെ അവളെ ഒന്ന് നോക്കി...


"നീ എന്തിനാടി കാലത്ത് തന്നെ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ..."


"😪അല്ലേലും നിക്കറിയാം ഞാൻ ഇപ്പൊ ശല്യം ആയെന്ന്..."


"നീ ഇത് തന്നെ ഒരു ദിവസം പത്ത് മുപ്പത് തവണ പറയുന്നുണ്ടല്ലോ... ഞാൻ ഇന്നേ വരെ നിനക്ക് എന്തേലും കുറവ് വരുത്തിയിട്ടുണ്ടോ... മ്മ്..."


"😕കുറവോ എല്ലാം കൂടുതൽ അല്ലേ... അല്ലേ എന്നെ വിളിച്ചുണർത്തുന്ന ആളാ ഇപ്പൊ ഞാൻ വിളിച്ചുണർത്തണം... എനിക്ക്‌ നോക്കാൻ ആവശ്യത്തിൽ അതികം പിള്ളേർ ഉണ്ട്... അതിന്റെ കൂടെ ഇയാളെയും നോക്കാൻ ഒന്നും നിക്ക് പറ്റില്ല..."


"ഇത്രയും കാലം ഞാൻ നിന്നെ നോക്കീലെ... അഞ്ചിനെയും സ്നേഹിച്ചു ഉറക്കി അത് കഴിഞ്ഞു നിന്നെയും സ്നേഹിച്ചു വെളുപ്പിന് അല്ലേ ഞാൻ കിടന്നേ..."


"😓എന്തിനാപ്പോ ആവശ്യം ഇല്ലാത്ത പണിക്ക് നിന്നത്...ഇനി സ്നേഹിക്കാൻ ഇങ്ങ് വാ അപ്പൊ കാണാം..."


പെണ്ണ് നമ്മളെയും പുച്ഛിച്ചു കാണിച്ചു പുറത്തേക്ക് നടന്നു...


"എടീ ചതിക്കല്ലേ..."


"ആ പിള്ളേരെ എണീപ്പിച്ചു റെഡി ആവാൻ പറ... സ്കൂളിൽ പോവേണ്ടതാ... നിക്ക് ഇവിടെ നൂറു കൂട്ടം പണി ഇണ്ട്..."


എന്നും പറഞ്ഞു പെണ്ണ് കിച്ചണിലോട്ട് വിട്ടു... സ്റ്റാർസ് രണ്ടാം ക്ലാസിൽ ആയതും എയിഞ്ചൽസിനെ നഴ്സറിയിൽ ആക്കി...


പഴയ കുറുമ്പി നിയയിൽ നിന്നും അവൾ പക്വത വന്ന ഒരു സ്ത്രീയായി മാറി...നല്ലോരു മകളും നല്ലോരു ഭാര്യയും നല്ലോരു ഉമ്മച്ചിയും നല്ലോരു പെങ്ങളും ആയി അവൾ മാറി... ഒപ്പം എല്ലാരുടെയും നല്ലോരു കൂട്ട്കാരിയും...❣️


അഞ്ചിനെയും റെഡി ആക്കി നമ്മളും റെഡി ആയതും പെണ്ണ് അതുങ്ങളെ ടിഫിനും ബാഗും റെഡി ആക്കി... സ്റ്റാർസ് എയിഞ്ചൽസിനെയും കൊണ്ട് വണ്ടിയിൽ കയറിയതും പെണ്ണ് നമ്മക്ക് ഉള്ള ഫുഡും ആയി വന്നു...


"പിണക്കം ആണോ... എന്താ ഒരു വാട്ടം... മ്മ്..."


"പിണക്കം ഒന്നും അല്ല അജു... നല്ല വിശപ്പ്...എന്ത് കഴിച്ചിട്ടും വിശപ്പ് മാറുന്നില്ല..."😓


😕അത് കേട്ടതും നമ്മൾ പെണ്ണിനെ തന്നെ വായും പൊളിച്ചു നോക്കി നിന്നു...🙄


"ഉറക്കം ഒളിച്ചു മിനക്കെടുമ്പോൾ ഓർക്കണം ആയിരുന്നു... മോന് വീണ്ടും പണി കിട്ടും എന്ന്..."


"😍സത്യാണോ..."


"മ്മ്... വിശപ്പ് അല്ലേ എന്റെ ലക്ഷണം..."


അത് കേട്ടതും നമ്മൾ പെണ്ണിനെ കെട്ടിപ്പിടിച്ചു അവളെ ഉമ്മ വെച്ചു..


"കൊച്ചുങ്ങളെ കൊണ്ട് വിട്ടു ഞാൻ വരാം... അപ്പോഴേക്കും മോൾ റെഡി ആയി നിക്ക്... നമുക്ക് ടെസ്റ്റ്‌ ചെയ്തു കൺവിൻസ് ചെയ്യാം..."


നമ്മൾ പെണ്ണിനെ കണ്ട് മതി വരാത്ത പോലെ ഇറങ്ങിയതും അമി കാറും ആയി വന്നു...


"ഇന്ന് എന്താ വൈഫിനെയും കൊണ്ട്..."


"അതൊക്കെ ഉണ്ട്..."


അമി അതും പറഞ്ഞു ഇളിച്ചതും നമ്മൾ ഒന്ന് മൂളി... കാര്യം ഇപ്പൊ നമ്മളെ അതേ അവസ്ഥയിൽ ആണ് അവൻ ഇപ്പൊ ഉള്ളത് എന്ന് നമ്മക്ക്‌ അവന്റെ ആ ഇളി കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി...


"നിയ കുത്തക്കേട് കളിക്കാന്തു നിക്കനെ..."😌


നമ്മൾ അതുങ്ങളോട് പറയുന്ന ഡയലോഗ് ഇപ്പൊ അവളാ കേൾക്കുന്നെ...എയിഞ്ചൽസ് പറഞ്ഞതും പെണ്ണ് അതും സമ്മതിച്ചു അവർക്ക് റ്റാറ്റാ കാണിച്ചു...


"റ്റാറ്റാ നിയ... റ്റാറ്റാ നെച്ചുമ്മ..."


എന്നും പറഞ്ഞു അവരും ഹാപ്പി ആയി സ്കൂളിലേക്ക് വിട്ടു...



**********💃



"😕നീ എന്താടി ഇങ്ങനെ എന്തോ പോയ ആരെയോ പോലെ നിക്കുന്നെ..."


നമ്മൾ നെച്ചുന്റെ നിൽപ്പ് കണ്ട് ചോദിച്ചതും പെണ്ണ് നമ്മളെ ദയനീയമായി നോക്കി...


"😓അമിക്കാ വീണ്ടും പണി തന്നേടി..."


🙄അപ്പൊ രണ്ടും പ്ലാനിങ് ആണല്ലേ...😪പക്ഷെ നമ്മക്ക് ഒന്നൊന്നും അല്ലല്ലോ കിട്ടുന്നെ... ആരെ ശാപം ആണാവോ...😏ആ അജു തന്നെയാ നമ്മളെ ശപിച്ചത്... ന്നിട്ട് ഓൻ തന്നാ ഇപ്പൊ തരുന്നതും...😪


"😒നീ അയിന് ഇങ്ങനെ ഒന്നും നിക്കേണ്ട... എന്നേക്കാൾ വല്യ പണി ഒന്നും ആർക്കും കിട്ടാൻ ഇല്ല..."


"🙄ഏ... അപ്പൊ നിനക്കും..."


"😪മ്മ്..."


"😍ഹോ ഇപ്പോഴാ ആശ്വാസം ആയത്..."


"😕പോടീ... നിനക്ക് അറിയോ നിക്ക് ഒന്നൊന്നും ആവില്ല... അങ്ങനെ ഒന്ന് ഓന് അറീല്ലല്ലോ... ഇനി നാലെങ്ങാനും ആവോന്നാ എന്റെ ഡൌട്ട്..."


"😍നല്ലതല്ലേ...സ്റ്റാർസിനെയും എയിഞ്ചൽസിനെയും കാണുമ്പോ തന്നെ എന്ത് രസാ..."


😕അതിനേക്കാൾ രസം വളർത്തി എടുക്കുന്നതാ...


രണ്ടും തിരിച്ചു വന്നതും ടെസ്റ്റ്‌ ചെയ്തതും പ്രേഗ്നെൻസി ടെസ്റ്റ്‌ പോസിറ്റീവ് ആയതും രണ്ടും ഹാപ്പി... നെച്ചൂന് പിന്നെ നമ്മളെ അത്രയും ടെൻഷൻ ഒന്നും വേണ്ടല്ലോ... എത്രയാന്ന് അറിയാതെ നമ്മക്ക് സമാദാനം കിട്ടില്ല...😓


"😌നിയടെ വയറ്റിൽ വാവച്ചി ഇന്തോ... അജു പറഞ്ഞല്ലോ ഇന്തെന്ന്..."


അയിന് നമ്മൾ ഓനെ തുറിച്ചു നോക്കിയതും ഓൻ കണ്ണ് ഇറുക്കി കാണിച്ചു...😪


"😍വാവച്ചി ഒക്കെ ഉണ്ട്... എത്ര വാവച്ചിനെ വേണം അത് പറ..."


"ഹി ഹി... കുതെ വാവച്ചിനെ മാനം..."


😕പടച്ചോനെ അങ്ങനെ എങ്ങാനും ആവോ... ഓനെ വിശ്വസിക്കാൻ കൊള്ളില്ല... ഓൻ ആണേൽ അത് കേട്ടപ്പോൾ ഒരു ഇളിയാ...😪


"😍അതുങ്ങൾ ഹാപ്പിയാ...കേട്ടില്ലേ കുറെ വേണം എന്ന്..."


"🙄ഇങ്ങനെ പോയാൽ സ്റ്റാർസിന്റെ കെട്ട് നടക്കുമ്പോഴും ഞാൻ പെറ്റു കിടക്കുന്ന തോന്നുന്നേ..."😪


നമ്മൾ അതും പറഞ്ഞു കിടന്നതും ഓൻ പാട്ടും പാടി അഞ്ചിനെയും ഉറക്കി... ഇപ്പൊ അതുങ്ങൾക്ക് ഓന്റെ പാട്ട് ഇല്ലാതെ ഉറക്കം വരില്ല...അതുങ്ങളെ പുതപ്പിച്ചു ഉമ്മ വെച്ച് കൊണ്ട്  ഓൻ നമ്മളെ നോക്കി...നമ്മൾ ഓന്റെ പാട്ട് കേട്ടതോടെ ഓനെയും നോക്കിയാ കിടപ്പ്... പുഞ്ചിരിച്ചു കൊണ്ട് അവൻ നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചു കിടന്നതും  നമ്മൾ ഓനെയും ചുറ്റി പിടിച്ചു ആ നെഞ്ചിൽ കിടന്നു...


"എന്റെ നിയ കുട്ടിയെ എത്ര സ്നേഹിച്ചാലും എനിക്ക്  കൊതി തീരില്ല..."


"എനിക്ക് ഈ അജുന്റെ സ്നേഹം എത്ര കിട്ടിയാലും മടുപ്പും വരില്ല..."❣️


എന്നും പറഞ്ഞു നമ്മൾ ഓന്റെ കവിളിൽ ഉമ്മ വെച്ചു...


ഇതോടെ ഡെലിവറി നിർത്താം എന്നും ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു... സ്കാൻ ചെയ്തപ്പൊ സിംഗിൾ ആണെന്ന് കേട്ടതും നമ്മൾ വിശ്വാസം വരാതെ ഇരുന്നു...


"🙄യ്യോ അങ്ങനെ ഒന്നും ആവില്ല... ഒന്ന് കൂടി നോക്കിക്കേ...അല്ലേ ലേബർ റൂമിൽ നിന്നാവും ഞാൻ അറീന്നെ..."😓


"എടീ സിംഗിൾ തന്നെയാ... റിപ്പോർട്ട്‌ കണ്ടില്ലേ... ഇപ്പൊ നിനക്ക് ആണോ ആഗ്രഹം..."


"അതോണ്ടല്ല...ഇയാക്ക് ഒന്നിനെ ഒന്നും തന്നു ശീലം ഇല്ലല്ലോ അത് കൊണ്ടാ..."


"😍അതാ ശീലം... പിന്നെ എന്റെ നിയ കുട്ടീടെ വേദന കാണാൻ പറ്റാത്തോണ്ട് ആണ്... അത് മാത്രല്ല സ്റ്റാർസും എയിഞ്ചൽസും കൂടി ഓരോരുത്തർക്ക്‌ വാവച്ചിനെ വേണം എന്ന് പറഞ്ഞാലോ... അത് കൊണ്ട് നമുക്ക് എല്ലാർക്കും കൂടെ സ്നേഹിക്കാൻ ഒരു വാവച്ചിനെ മതി...അതുങ്ങൾ നോക്കും പൊന്ന് പോലെ..."


🙄സിംഗിൾ ആണെന്ന് കേട്ടതും അമിക്കയും അപ്പുക്കയും വിശ്വാസം വരാതെ പോലെ ഓനെ ഒന്ന് നോക്കി...ഓൻ റിപ്പോർട്ട്‌ കാണിച്ചപ്പോൾ ആണ് അവർക്ക് വിശ്വാസം വന്നത്...


നമ്മളും നെച്ചുവും വീണ്ടും ഡെലിവറിയും കാത്ത് നിക്കാ... രണ്ടും ഒരുമിച്ച് പണി തന്നൊണ്ട് ഞങ്ങളെ ആഗ്രഹം പോലെ ഒരേ ദിവസം ആണ് ഞങ്ങളെ ഡേറ്റ്... ലേബർ റൂമിൽ നമ്മക്ക് കൂട്ടായി...🙄ഇനി ഓനും കൂടെ വരോ ആവോ...


"നിങ്ങൾ ഇതിനകത്ത് ഇരുന്നാൽ മതി... ആ വയറും വെച്ച് ഇറങ്ങേണ്ട...ഞങ്ങൾ പോയി മക്കളെ കൊണ്ട് വരാം..."


ഞങ്ങൾ രണ്ടും ഒന്ന് മൂളിയതും ഓനും അമിക്കയും ഇറങ്ങി പോയി...ഞങ്ങളെ രണ്ടിന്റെയും ഡേറ്റ് നാളെയാണ്... ഞങ്ങൾ ഹോസ്പിറ്റലിൽ ആണ് പോവുന്നതെലും ഇതൊക്കെ ശീലം ആയോണ്ട് നമ്മക്ക് വല്യ പേടി ഒന്നുല്ല...ഒക്കെ കെട്ടിയോന്മാർക്ക്‌ ആണ്... എന്നാൽ പിന്നെ ഞങ്ങളെ വെറുതെ വിട്ടൂടെ അതും ചെയ്യില്ല...😌


നെച്ചു ഫോണിൽ തോണ്ടാൻ തുടങ്ങിയതും നമ്മൾ പുറത്ത് നോക്കി ഇരുന്നു...


"😍യ്യോ... ഡീ നോക്ക് ഒരു മൊഞ്ചൻ... എന്നാ ലുക്ക്‌ ആണല്ലേ...ദുൽകർ സൽമാനെ പോലെ ഇണ്ട്..."


നമ്മൾ നേരെ ചൊവ്വേ കാണാത്തോണ്ട് ഇറങ്ങിയതും നെച്ചുവും ഇറങ്ങി... ഞങ്ങൾ രണ്ടും ഓന്റെ മസിലും ലുക്കും താടിയും ഒക്കെ നോക്കി ഓരോന്ന് പറയാൻ തുടങ്ങി... ആൾ അതൊന്നും അറിയാതെ കാറും ചാരി ഫോൺ വിളിക്കാ...


"😍ഡീ ഓന്റെ തിരിഞ്ഞു നിന്ന ലുക്ക് കാണുമ്പോ ടോവിനോയെ പോലെ ഇണ്ടല്ലേ... നേരിട്ട് ഞാൻ ആദ്യായിട്ടടി ഇങ്ങനെ ഒരു മൊഞ്ചനെ കാണുന്നെ..."😌


"😬😬ഡീീീ...."😠


അത് കേട്ടതും നമ്മൾ തിരിഞ്ഞു നോക്കാതെ ഞങ്ങൾ പരസ്പരം കയ്യും ഇറുക്കി പിടിച്ചു നിന്നു...🙄ഒക്കെ നിർത്താന്ന് വെച്ച് നിന്നതാ... പിന്നെ കണ്മുന്നിൽ ഒരു മൊഞ്ചനെ കണ്ടാൽ എങ്ങനാ നോക്കാണ്ട് ഇരിക്കുന്നെ... കണ്ടപ്പോൾ ആണേൽ പരിസരം മറന്നു പോയി...😓


"ഡെലിവറിക്ക്‌ പോവാണെന്നുള്ള ബോധം ഉണ്ടോ രണ്ടിനും...കണ്ട ചെക്കനെയും വായും നോക്കി നിക്കാ...നിനക്കൊന്നും എത്ര കിട്ടിയാലും പഠിക്കില്ല എന്ന് വെച്ചാൽ എന്താ ചെയ്യാ..."


"😪സോറി... ഇനി നോക്കൂല അജു..."


"ഇത് തന്നെ അല്ലേ ഓരോ ദിവസവും നീ പറയുന്നേ..."


😌ഉള്ളതാ,,,അയിന് നമ്മൾ ഓനെ നോക്കി ഇളിച്ചു... നെച്ചു ആണേൽ അമിക്കാനെ നോക്കി നമ്മളെ പോലെ ഇളിച്ചു... മക്കൾസിനെയും വണ്ടിയിൽ ആക്കി ഓൻ നമ്മളെ തുറിച്ചു നോക്കി...


"നിയ കുത്തക്കേട് കാട്ടിയോ അജു..."


എയിഞ്ചൽസ് ചോയ്ച്ചതും നമ്മൾ നിഷ്കു ആയി നിന്നു...😪അവൻ കലിപ്പ് മൂഡ് മാറ്റി അതുങ്ങളെ നോക്കി പുഞ്ചിരിച്ചു... അല്ലേ ഇപ്പൊ നമ്മളെ ഓൻ കൊന്നേനെ...


"ഇവിടെ അവനെയും നോക്കി നിക്കുന്നോ അതോ വരുന്നുണ്ടോ..."😬


😕അത് കേട്ടതും ഞങ്ങൾ ചാടി കയറി ഇരുന്നു... കൊട്ട കണക്കിന് ഉപദേശം വാങ്ങി ഞങ്ങൾ അങ്ങനെ ഡെലിവറിക്ക്‌ പോവാ...🙄


അങ്ങനെ ഞങ്ങൾക്ക് രണ്ടിനും ഓരോ മാലാഖ കുട്ടികളെ കിട്ടി...അതിനെ നോക്കാൻ നമ്മളെ ആവശ്യം ഒന്നുല്ല... സ്റ്റാർസും എയിഞ്ചൽസും അതിനെ ചുറ്റിലും ഇരുന്നാ നോക്കുന്നത്...


അങ്ങനെ നമ്മളെ ആഗ്രഹം പോലെ ഊട്ടിയിലേക്ക് കമ്പനി സ്റ്റാഫും ഫാമിലിയും ഫ്രണ്ട്സും ഒക്കെ കൂടി ട്രിപ്പ് പോയി... നമ്മളെ പഴയ റൂം കണ്ട് നമ്മൾ പഴയത് ഒക്കെ ഓർത്ത് നിന്നു...ആദ്യമായി എന്റെ അജുന്റെ മാത്രം ആയ നിമിഷങ്ങൾ...അതിലെ ഓരോ നിമിഷവും ഓർത്ത് നമ്മൾ അവനെ ഒന്ന് നോക്കി... അവൻ നമ്മളെയും ചേർത്തു പിടിച്ചു ആ ബെഡിലേക്ക് വീണു...❣️


"ഇനി എപ്പോഴാ ഇങ്ങോട്ട് വരുന്നെ അജു...?"


"ഇനി നമുക്ക് ഒരു ജന്മം കൂടി ജനിക്കാം... എന്നിട്ട് വരാട്ടോ..."


[🙄പടച്ചോനെ അപ്പോഴും ഫസ്റ്റ് നൈറ്റ്‌ ഇവിടെ ആണോ...]


"അപ്പൊ നിക്ക് ഇയാളെ തന്നെ കിട്ടോ..."


"എന്റെ വഴക്കാളിയായും എന്റെ പ്രണയിനിയായും എന്റെ കൊച്ചുങ്ങളെ ഉമ്മച്ചി ആയും നിന്നെ എനിക്ക് വേണം...എല്ലാ ജന്മത്തിലും..."❣️


മക്കളുടെ പിന്നാലെ കയ് കോർത്തു പിടിച്ചു ഞങ്ങളും യാത്ര ആയി...❣️ബാക്കി ജീവിതത്തിലേക്ക്...❣️


അപ്പൊ സ്റ്റാർസും എയിഞ്ചൽസും അവരെ വാവച്ചിയും അജുവും നിയയും ഒക്കെ പോവാ... ബൈ റ്റാറ്റാ...❣️



End..


അവസാനിച്ചു എന്ന് പറയുന്നില്ല...അവർ ജീവിക്കട്ടെ നിങ്ങളുടെ മനസ്സിൽ...❣️

നിങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്ന പോലെ  അജുനെയും നിയയെയും പോലെയുള്ള ലൈഫ് നമുക്ക് എല്ലാവർക്കും കിട്ടട്ടെ...😜😜


മിസ്സ്‌ യൂ സ്റ്റാർസ്..😪😪


Story Written By :- Ajwa


Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌