അഴകിയ അസുരൻ | ✍️ ISHUZZ | ഫുൾ പാർട്ട്

💞അഴകിയ അസുരൻ 💞 ✍️ishuzz 🎶അഴകിയ അസുരാ... അഴകിയ അസുരാ 🎶 നമ്മള് പാട്ട്പാടികൊണ്ട് പത്രം കഴുകുകയായിരുന്നു...... " മോളെ ... ഷാനു ... നീ എങ്ങനെ full ടൈമും ഈ പാട്ട് തന്നെ പാടിനടന്നാൽ നിന്നെ ഏതെങ്കിലും അഴകിയ അസുരൻ വന്ന് കെട്ടികൊണ്ട് പോകും "....തനു "തനു ..... അതിന് എന്റെ എൻഗേജ്മെന്റ് കഴിഞ്ഞതല്ലേ...ഇനി നമ്മടെ ലൈഫിൽ നീ പറഞ്ഞത് പോലെ അഴകിയ അസുരനൊന്നും വരില്ല ..കബീർക്കയാണെൽ ഇജ്ജ് പറഞ്ഞത് പോലെ അസുരൻ ഒന്നുമല്ല..... "..... നമ്മള് തനുനോട് പറഞ്ഞു.. " അത് നീ പറഞ്ഞത് ശരിയാ...നിന്റെ കബീർക്ക അസുരൻ ഒന്നുമല്ല പക്കാ പെൺകോന്തൻ ആണ് .....സത്യം പറയാലോ എനിക്ക് നിന്റെ കബീർക്കാനെ ഒട്ടും ഇഷ്ട്ടായില്ല... അയാളെ നോട്ടവും ഭാവവും ഒന്നും ശരിയല്ല....മാത്രമല്ല അയാൾക്ക് 35 വയസ്സായില്ലേ നിനക്കാണേൽ പതിനെട്ടും... ഒന്നൂടെ ആലോചിച്ചിട്ട് മതിയില്ലേടി ..." തനു " ഇല്ല...ഈ കല്യാണം നടക്കണം... നിനക്കറിയില്ലേ എന്റെ അവസ്ഥ എന്റെ ഉമ്മച്ചി വീട്ടുവേലക്ക് പോയിട്ടാ ഞങ്ങളെ രണ്ട് പെൺമക്കളെയും നോക്കുന്നെ.... ഞങ്ങളുടെ കഷ്ടപ്പാട് ഒക്കെ മാറണെങ്കിൽ... ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചേ പറ്റു...."...