നീയും ഞാനും | ഫുൾ പാർട്ട്‌ | ✍️ SHAMSEENA


നീയും ഞാനും.. 🧡
Full Part

✍️shamseena


🧡നീയും ഞാനും ഏതുജന്മ നിലാവിൽകണ്ടുവോ..
നീല നീല രാക്കിനാപുഴയോരം നിന്നുവോ
പറയാൻ... മൊഴി ഇഴകൾ കൊണ്ട്തുന്നും
ഇരു മാനസം സദാ
മിഴിയിൽ... തിരി തെളിയുമെന്നുമെ നീ...അനുരാഗ നാളമായ്
നെഞ്ചിൻ എൻ നെഞ്ചിൻഅകമിടിയും നീ ചുടുനിനവും നീ
മണ്ണിൽ ഈ മണ്ണിൽപകലിരവും നീ പൊരുളറിവും നീ🧡

"ഡീ അസത്തേ മര്യാദക്കത് ഓഫ്‌ ചെയ്ത് ട്യൂഷൻ ക്ലാസ്സിന് പൊക്കോ.."


ഉണങ്ങിയ തുണികൾ കൊണ്ടുവെക്കുന്നതിനിടയിൽ ടിവി കണ്ടുകൊണ്ടിരിക്കുന്ന പാർവണ എന്ന പാറുവിനോട് അമ്മ പറഞ്ഞു..

"ഓ..പോകുവാ,, സമയം ആവുന്നല്ലേ ഉള്ളൂ,, മീര ഇതുവരേയും വന്നിട്ടില്ല.."

പാറു വീണ്ടും ടീവിയിൽ ഒഴുകുന്ന ഗാനത്തിലേക്ക് ശ്രദ്ധ തിരിച്ചു.. അതിലെ ഓരോ ഭാഗങ്ങൾ കാണുമ്പോഴും അവളുടെ ഉള്ളിൽ ഒരാളുടെ മുഖം മിഴിവോടെ തിളങ്ങി നിന്നു.. ചുണ്ടിൽ ഒളിച്ചു വെച്ച ചിരിയോടെ കണ്ണുകളടച്ചിരുന്നു ആ മുഖം ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ആഴത്തിൽ പതിപ്പിച്ചു...

" പാറു..പാറു..നീ വരുന്നുണ്ടോ..ഇല്ലേൽ ഞാൻ പോകുവേ.."

വേലിക്കടുത്തു നിന്നും മീര വിളിച്ചു പറഞ്ഞു..

"ഓ. ദാ  വരുന്നെടി..

അമ്മേ,, ഇറങ്ങുവാണേ..
"

ടിവി ഓഫ്‌ ചെയ്ത് സോഫയിൽ കിടന്നിരുന്ന ബാഗും തോളിലേക്കിട്ട് പാവാട തുമ്പുയർത്തി പിടിച്ചു പാറു പുറത്തേക്കോടി..

"ഓ വന്നോ സുന്ദരിക്കോത.. "

മീര അവളെ കണ്ടതേ ചിറി കോട്ടി..

"നിനക്ക് അസൂയയാ.. "

"ഓ ആയിക്കോട്ടെ,, ഇനി നമുക്ക് പോകാമല്ലോ.."

"വാ.. "

പാറു മീരയുടെ കയ്യും പിടിച്ചു ഇടവഴിയിലൂടെ നടന്നു..

"എടി.. നീ മറ്റേ സീരിയൽ കണ്ടോ..?"

നടത്തത്തിനിടയിൽ പാറു ചോദിച്ചു..

"ഏത്..എനിക്ക് നിന്റെ പോലത്തെ ഭ്രാന്തൊന്നും ഇല്ല.."

"ഒന്ന് പോടി.. നീ അതിലെ പാട്ടൊന്നു കേൾക്കണം.. എന്ത് ഫീൽ ആണെന്നോ..

അതിലെ നായകന്റെയും നായികയുടേയും പോലെയായിരിക്കും ഞാനും ജിത്തേട്ടനും.."

"എന്തോ,, എങ്ങനെ.. "

"ദേ മീരേ എന്നെ കളിയാക്കാൻ നിന്നാലുണ്ടല്ലോ.. "

പാറു ചുണ്ട് കൂർപ്പിച്ചു..

"ഞാൻ കളിയാക്കിയതൊന്നും അല്ല..മുട്ടയിൽ നിന്നും വിരിയാത്ത നീ പ്രേമമാണെന്നും പറഞ്ഞു അങ്ങേരുടെ അടുത്തേക്ക് ചെല്ല്.. ആദ്യം കിട്ടുന്നത് നിന്റെ ഏട്ടന്റെ കയ്യിൽ നിന്നാവും.. "

"അങ്ങനെയൊന്നും ഉണ്ടാവില്ല.. എന്റെ ഏട്ടൻ തന്നെ ഈ കല്യാണം നടത്തിതരും.. നീ കണ്ടോ.."

ഉള്ളിലുള്ള മോഹം അതുപോലെ പാറു തുറന്നു പറഞ്ഞു..

"കാണാം.. "

"ഓ.. "

ഇരുവരും നടത്തം അവസാനിപ്പിച്ചത് കോവിലകം പോലെ തോന്നുന്ന  വീടിന്റെ ഉമ്മറത്താണ്....അവിടെ ഉമ്മറത്തു തൂക്കിയിട്ടിരുന്ന മണിയിലൊന്ന് തട്ടി..

"കയറിപ്പോര് പിള്ളേരെ.. ഞാനിവിടെ ഇത്തിരി പണിയിലാ.. "

പാറുവും മീരയും ചെരുപ്പൂരി അകത്തേക്ക് കയറി.. തിണ്ണയുടെ അടുത്തായി മാറ്റിയിട്ടിരുന്ന ടേബിൾ വലിച്ചു തിണ്ണയോട് ചേർത്തിട്ട് അവിടെ ഇരുന്നു..

ബാഗിൽ നിന്നും പുസ്തകങ്ങൾ എടുത്ത് ടേബിളിൽ വെച്ചു വായിക്കാൻ തുടങ്ങി..

നല്ല ചൂടുള്ള ഉണ്ണിയപ്പത്തിന്റെ വാസന അവിടെയാകെ വ്യാപിക്കാൻ തുടങ്ങിയതും അവർ പുസ്തകത്തിൽ നിന്നും തലയുയർത്തി നോക്കി...

ഒരു പാത്രത്തിൽ നിറയെ ഉണ്ണിയപ്പവുമായി വരുന്ന ഗൗരി ടീച്ചർ..മുണ്ടും നേര്യതും ആണ് വേഷം.. മുഖത്തെ ഐശ്വര്യം കൂട്ടാനെന്നോണം നെറ്റിയിൽ നീട്ടി വരച്ച ചന്ദനക്കുറി.. ഹയർസെക്കന്ററി സ്കൂൾ ടീച്ചർ ആയിരുന്നു ഗൗരിയമ്മ.. ഇപ്പോൾ റിട്ടേട് ആയി വീട്ടിലിരിക്കുന്നു.. ചുറ്റുവട്ടത്തുള്ള പിള്ളേർക്ക് ട്യൂഷൻ എടുക്കുന്നുണ്ട്.. കൂട്ടത്തിൽ നമ്മുടെ പാറുവിനും മീരക്കും.. ഫീസ് വാങ്ങിയിട്ടൊന്നും അല്ല ട്യൂഷൻ എടുക്കുന്നത് തന്റെ അടുത്ത് വരുന്ന ആവശ്യമുള്ള കുട്ടികൾക്ക് ടീച്ചർക്ക് അറിയാവുന്നത് പറഞ്ഞുകൊടുക്കും..

"രണ്ടാളും എടുത്ത് കഴിക്ക് .."

ഉണ്ണിയപ്പം അവരുടെ അടുത്തേക്ക് വെച്ച് ടീച്ചറും അവിടെ ഇരുന്നു..

"ഇന്നെന്താ വിശേഷം ടീച്ചറെ.. "

അതിൽ നിന്നൊരു ഉണ്ണിയപ്പം എടുത്ത് കടിച്ചു കൊണ്ട് മീര ചോദിച്ചു..

"ഒന്നൂല്യ കുട്ടിയേ...ജിത്തൂട്ടന് വല്യ ഇഷ്ടമാ.. അതുകൊണ്ട് പണികൾ ഒതുങ്ങിയപ്പോൾ ഞാൻ തന്നെ അങ്ങ് ഉണ്ടാക്കി.."

ബുക്സ് മറിച്ചു നോക്കുന്നതിനിടയിൽ ഗൗരിയമ്മ പറഞ്ഞു..

ജിത്തൂട്ടൻ എന്ന് കേട്ടതും പാറുവിന്റെ കണ്ണുകൾ അവനെ തേടി ആ വീടിന്റെ മുക്കും മൂലയും അലഞ്ഞു..

"ന്നിട്ട് ജിത്തുവേട്ടൻ എവിടെ.. "

പാറുവിന്റെ മനസ്സറിഞ്ഞു പോലെ മീര ചോദിച്ചു..

"ആ കല്ലുങ്കിന്റെ അവിടെ കാണുമായിരിക്കും.. അല്ലാതിപ്പോ എവിടെ പോവാൻ.. ഇന്ന്  അവധിയല്ലേ..."

ഗൗരിയമ്മ പറഞ്ഞപ്പോൾ പാറുവിന്റെ മുഖം മങ്ങി..

"മോഡൽ എക്സാം എന്നാണ്.. "

"അടുത്ത monday തുടങ്ങുമെന്നാണ് പറഞ്ഞത്..നാളെ ടൈം ടേബിൾ കിട്ടുമായിരിക്കും.."

മീര പറഞ്ഞു..

"എന്താണ് പാറുക്കുട്ടി ഒന്നും മിണ്ടാതെ ഇരിക്കുന്നെ.. "

ഒന്നും മിണ്ടാതെ ഇരിക്കുന്നവളോടായി ഗൗരിയമ്മ ചോദിച്ചു..

"ഏയ്‌ ഒന്നുല്ല ടീച്ചറെ.. ഞാനിങ്ങനെ വെറുതെ.. "

"മ്മ്.. വെറുതെ ഇങ്ങനെ സ്വപ്നം കണ്ടിരിക്കേണ്ട..ഇത്തവണ പരീക്ഷക്ക്‌ മാർക്ക്‌ കുറഞ്ഞാൽ ചട്ടുകം പഴുപ്പിച്ചു വെക്കും ഞാൻ കേട്ടല്ലോ.."

ഗൗരിയമ്മ തലയും താഴ്ത്തിയിരിക്കിയുന്ന പാറുവിനോടായി കപട ഗൗരവത്തിൽ പറഞ്ഞു..

അത് കേട്ടപ്പോൾ മീര വാ പൊത്തി ചിരിച്ചു..

"നിന്നോടും കൂടിയാ.. "

പിന്നീട് ഇരുവർക്കും പഠിക്കാനുള്ളത് പറഞ്ഞുകൊടുത്തു ഗൗരിയമ്മയും അവർക്കൊപ്പം ഇരുന്നു.. അവരുടെ പ്രിയപ്പെട്ട ടീച്ചർ ആണ് ഗൗരിയമ്മ... ഇരുവരും പ്ലസ് വൺ വിദ്യാർത്ഥികൾ ആണ്.. അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്..

മീരക്കും പാറുവിനും അഡ്മിഷൻ കിട്ടിയത് സയൻസിനാണ്.. പഠിക്കാൻ രണ്ടുപേരും മടിച്ചികൾ ആയത് കൊണ്ടാണ് ഗൗരിയമ്മയുടെ അടുത്തേക്ക് ട്യൂഷന് വിടുന്നത്.. അതിന്റെ ഗുണം രണ്ട് പേരിലും കാണാനും ഉണ്ട്..

പാറുവിന് അമ്മയും ഒരു ചേട്ടനും ആണ് ഉള്ളത്.. അച്ഛൻ ചെറുപ്പത്തിലേ ഇവരെ ഉപേക്ഷിച്ചു വേറെയൊരു സ്ത്രീയുടെ കൂടെ പോയി.. അന്ന് പാറുവിന്റെ പ്രായം വെറും ഒന്നര വയസ്സ് മാത്രമാണ്.. ചേട്ടന് പത്ത് വയസ്സും.. പിന്നീടങ്ങോട്ട് അവൾക്ക് അച്ഛന്റെ വാത്സല്യം കൊടുത്ത് വളർത്തിയത് അവളുടെ ചേട്ടൻ വൈശാഖ് എന്ന വിച്ചുവേട്ടൻ ആണ്.. അവൻ ജീവിക്കുന്നത് പോലും പാറുവിന് വേണ്ടിയാണ്.. പാറുവിന്റെ അമ്മക്ക്‌ തയ്യൽ മെഷീൻ ഉണ്ട്.. ചുറ്റുവട്ടത്തുള്ളവരുടെ തുണിയെല്ലാം തൈപ്പിച്ചു കൊടുക്കും..അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് മക്കളെ രണ്ട് പേരേയും വളർത്തി ഈ നിലയിൽ എത്തിച്ചത്..


ഗൗരി ടീച്ചറുടെ മകൻ ജിതിനും വൈശാഖും ഉറ്റ സുഹൃത്തുക്കൾ ആണ്.. ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ.. ജിതിന് മൂത്തത് ഒരു സഹോദരിയാണ് ജ്യോതി.. വിവാഹം കഴിഞ്ഞു ഭർത്താവും കുഞ്ഞുമായി ജീവിക്കുന്നു..ജിതിന്റെ അച്ഛൻ അവന് അഞ്ചു വയസ്സുള്ളപ്പോൾ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു..അതിന് ശേഷം വളരെ കഷ്ടപ്പെട്ടാണ് ഗൗരിയമ്മ മക്കളെ വളർത്തിയത്..

വൈശാഖ് ടൗണിൽ സൂപ്പർ മാർക്കറ്റ് നടത്തുകയാണ്.. അത്യാവശ്യം തരക്കേടില്ലാതെ പോവുന്നൊരു കടയാണ്.. ഇടക്ക് ജിത്തുവും വന്നു സഹായിക്കാറുണ്ട്.. ജിത്തു ടൗണിലെ തന്നെ കോളേജിൽ മാഷ് ആയി വർക്ക്‌ ചെയ്യുകയാണ്.. അമ്മയുടെ പാത പിന്തുടരാൻ ആയിരുന്നു അവനിഷ്ടം..

പഠിത്തമെല്ലാം കഴിഞ്ഞ് ഗൗരിയമ്മയോടും യാത്ര പറഞ്ഞു പാറുവും മീരയും വീട്ടിലേക്ക് നടന്നു.. വീടിനടുത്തേക്കുള്ള വഴിയിലോട്ട് കയറാൻ നിന്നതും പാറു മീരയുടെ കൈ പിടിച്ചു വലിച്ചു അപ്പുറത്തെ വഴിയിലേക്ക് കടന്നു..

"ഡീ നീയിതെവിടെക്കാ.. "

തന്നെയും വലിച്ചു മുന്നേ നടന്നു പോകുന്ന പാറുവിനെ നോക്കി മീര ചോദിച്ചു..

"നമ്മുക്കിന്ന് ഇതുവഴി പോവാം... "

"ഏയ്‌ അതൊന്നും പറ്റില്ല.. വീട്ടിൽ വിളക്ക് വെക്കുന്നതിന് മുന്നേ ചെല്ലണം.. "

മീര കൈ കുടഞ്ഞെടുത്തു..

"പ്ലീസ് ഡീ.. ഇന്നൊരു ദിവസത്തേക്ക്.. "

പാറു അവളെ നോക്കി കെഞ്ചി..

"ഇത്തിരി കൂടുന്നുണ്ട് പാറു നിനക്ക്.. നടക്കങ്ങോട്ട്.. "

പാറുവിനെ നോക്കി കടുപ്പിച്ചു പറഞ്ഞു മീര നടന്നു തുടങ്ങി.. കൂടെ അവളും..

കല്ലുങ്കിന്റെ അവിടേക്ക് എത്താറായപ്പോഴേ ഉയർന്നുള്ള സംസാരവും പൊട്ടിച്ചിരികളും കേൾക്കുന്നുണ്ട്..

പാറുവിന്റെ ഇടനെഞ്ച് തുടിച്ചു.. അവനെ ഒരു നോക്ക് കാണാനായി.. കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞു..

കല്ലുങ്കിന്റെ അവിടെ എത്തിയതും നടത്തം പതിയെ ആക്കി.. ഇടം കണ്ണിട്ട് അവിടെ ഇരിക്കുന്നവരിലേക്ക് നോട്ടം പായിച്ചു. ഒടുവിൽ തേടിയ ആളിൽ മിഴികളുടക്കി..

ചിരിക്കുമ്പോൾ ചുരുങ്ങുന്ന കണ്ണുകളും മീശയുടേയുയും താടിയുടേയും ഇടയിലായി കാണുന്ന ചുവന്ന ചുണ്ടുകളും അവന്റെ ഭംഗി എടുത്തു കാട്ടി.. കറുത്ത ഷർട്ടും അതേ കരയുള്ള മുണ്ടുമാണ് വേഷം..

ഒരു നിമിഷം എല്ലാം മറന്നവൾ അവനെ തന്നെ നോക്കിയിരുന്നു..

"ഡീ... നിന്ന് വായ് നോക്കാതെ അങ്ങട് നടന്നേ.. ഇന്നത്തേക്ക് ഇതുമതി.."

വായും പൊളിച്ചു ജിത്തുവിനെ തന്നെ നോക്കി നിൽക്കുന്നവളോടായി പറഞ്ഞിട്ട് മീര മുന്നേ നടന്നു..

എന്നാലും ജിത്തു തന്നെയൊന്ന് നോക്കുക കൂടി ചെയ്തില്ലല്ലോ എന്നൊരു വിഷമം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു..

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജിത്തുവേട്ടനോട് പ്രണയം എന്ന വികാരം തോന്നി തുടങ്ങിയത്.. പലപ്പോഴും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. വിച്ചേട്ടന്റെ സുഹൃത്താണ് ജിത്തേട്ടൻ അപ്പോൾ തനിക്കും ഏട്ടനെ പോലെ ആണെന്ന്.. ബുദ്ധി അതറിഞ്ഞു പ്രവർത്തിച്ചെങ്കിലും മനസ്സിന് ആ കാര്യങ്ങളൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല..

ജിത്തേട്ടൻ എപ്പോഴും തന്നിൽ നിന്ന് കുറച്ചകലം പാലിച്ചാണ് സംസാരിക്കാറുള്ളത്.. ഒരു കുഞ്ഞനുജത്തിയോടുള്ള വാത്സല്യമാണ് പലപ്പോഴും ആ കണ്ണുകളിൽ താൻ കണ്ടിട്ടുള്ളത്.. അങ്ങനെയുള്ള ഒരാളോട് തന്റെ ഇഷ്ടം പറഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഇത്ര വർഷമായിട്ടും ഉള്ളിൽ മൊട്ടിട്ട പ്രണയം തുറന്ന് പറയാതെ അടക്കി വെച്ചത്...

പത്താം ക്ലാസ്സ്‌ മുതലാണ് ഗൗരി ടീച്ചറുടെ അടുത്ത് ട്യൂഷന് പോയി തുടങ്ങിയത്.. എന്നും ജിത്തേട്ടനെ കാണാമല്ലോ എന്ന സന്തോഷത്തോടെയാണ് ട്യൂഷന് പോയിരുന്നത്.. ഇടക്ക് ഗൗരി ടീച്ചർ എന്തെങ്കിലും ജോലിയിൽ ആണെങ്കിൽ ജിത്തേട്ടൻ വന്നു ക്ലാസ്സ്‌ എടുത്ത് തരാറുണ്ട്..


ജിത്തേട്ടനെ കാണുമ്പോഴുള്ള തന്റെ പ്രസരിപ്പും ഉത്സാഹവും കണ്ട് മീരക്ക് കാര്യം മനസ്സിലായി.. ഓരോന്നും പറഞ്ഞു തന്നെ പിന്തിരിപ്പിക്കാൻ നോക്കി,, എന്നാലതൊന്നും തന്റെ ബുദ്ധിയും മനസ്സും കേട്ടില്ല.. ഇനിയും തന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ട് അവളും പറയുന്നത് നിർത്തി..


വിച്ചേട്ടന്റെ കൂടെയാണ് അധികവും ജിത്തേട്ടൻ ഉണ്ടാവാറുള്ളത്... വീട്ടിലേക്ക് അമ്മയെ കാണാൻ ഇടയ്ക്കിടെ വരാറുണ്ട്.. അമ്മയോട് സംസാരിക്കുമ്പോൾ താൻ അടുത്ത് നിൽക്കുന്നുണ്ടെങ്കിൽ പോലും അറിയാതൊരു നോട്ടം പോലും തന്നിലേക്ക് പാറി വീഴാറില്ല..അതെല്ലാം എന്നിൽ കുഞ്ഞു കുഞ്ഞു പരിഭവങ്ങളായി മാറി...

**************

സന്ധ്യക്ക്‌ ഉമ്മറത്തിരുന്ന് നാളത്തേക്കുള്ള നോട്സ്‌ എഴുതുമ്പോഴാണ് ഒരു ബുള്ളറ്റ് മുറ്റത്തേക്ക് കടന്നു വന്നത്..

പാറു എഴുതി കൊണ്ടിരുന്ന നോട്ട് മടക്കി നോക്കുമ്പോൾ ജിത്തേട്ടൻ ആണ് വരുന്നത്.. പിറകിൽ തന്നെ വിച്ചേട്ടനും ഉണ്ട്..

അവൾ തന്നെയൊന്ന് നോക്കി.. ഫുൾ സ്ലീവ് ബനിയനും ആഫ് സ്‌കെർട്ടുമാണ് ഇട്ടിരിക്കുന്നത്.. തന്നെ കണ്ടാൽ ഇപ്പോഴൊരു അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയേ പോലെ തോന്നും.. അവൾക്ക്  ജാള്യത തോന്നി..

ബൈക്ക് സ്റ്റാൻഡിൽ ഇട്ട് അവർ കോലായിലേക്ക് കയറിയതും പാറു ബുക്‌സും എടുത്ത് അകത്തേക്ക് പോകാനൊരുങ്ങി...

"പാറുക്കുട്ടിയെന്താ ഒരു മൈന്റ് ഇല്ലാതെ പോവുന്നേ.. "

പിന്നിൽ നിന്നും ജിത്തു വിളിച്ചു ചോദിച്ചു..

"അത് പിന്നെ എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു.. "

തിരിഞ്ഞു നിന്നവൾ മറുപടി പറഞ്ഞു.. തലയുയർത്തി നോക്കിയില്ല.. ഇങ്ങനൊരു വേഷത്തിൽ ഇതുവരേയും ജിത്തേട്ടന്റെ മുന്നിലേക്ക് പോയിട്ടില്ല.. അതിന്റെയൊരു ചമ്മൽ..


"ഓ,, വല്യ പഠിത്തക്കാരി.. കൊട്ട കണക്കിന് മാർക്കല്ലേ നീ കൊണ്ടുവരുന്നേ..

ഇന്നാ ഇത് കൊണ്ടുപോയി അമ്മേടെ കയ്യിൽ കൊടുക്ക്.."

വിച്ചു കയ്യിലുണ്ടായിരുന്ന കവർ പാറുവിന് നേരെ നീട്ടി..

"ഇതെന്താ വിച്ചേട്ടാ.."

കുറച്ച് കൊഞ്ചാ ടി.. നിനക്ക് ഇഷ്ടല്ലേ.. കണ്ടപ്പോഴിങ്ങ് വാങ്ങിച്ചു.. "

വിച്ചു ഷർട്ട്‌ അഴിച്ചു അഴയിൽ കിടന്നിരുന്ന തോർത്ത്‌ എടുത്ത് തോളിലേക്കിട്ടു..

"ഇനി ഇത് നേരെയാക്കി എപ്പോ കഴിക്കാനാ.. "

പാറു മുഖം ചുളിച്ചു..

"ഇങ്ങനൊരു മടിച്ചി.. അത് നേരെയാക്കിയതാ.. നീയത് അമ്മക്ക് കൊണ്ട് കൊടുത്തേ..."


പാറു അതുമായി അടുക്കളയിലേക്ക് ചെന്നു അമ്മയുടെ കയ്യിൽ കൊടുത്തു,, വീണ്ടും ഉമ്മറത്തേക്ക് വന്നു..

ജിത്തുവും വിച്ചുവും അപ്പോഴേക്കും കുളത്തിലേക്ക് പോയിരുന്നു... വീടിനടുത്തുള്ള പാടത്തിനടുത്ത് ഒരു ചെറിയ കുളമുണ്ട്.. ഈ നാട്ടിലെ ഒട്ടുമിക്ക ചെറുപ്പക്കാരും രാത്രി അവിടെ കൂടാറുണ്ട്..വെള്ളത്തിൽ നീന്തി തുടിച്ചും കളി പറഞ്ഞു ഇടയിൽ ചെറുതായി രണ്ടെണ്ണം വീശിയും അവരാ സായാഹ്നം മനോഹരമാക്കും..ഇനി ഇപ്പോഴൊന്നും അവരെ ഇങ്ങോട്ട് പ്രതീക്ഷിക്കേണ്ട രണ്ടും വെള്ളം കണ്ടാൽ പിന്നെ അതിൽ നിന്ന് കയറാൻ പാടാണ്.. ഓരോന്നാലോചിച്ചു പാറു വീണ്ടും നോട്സ്‌ എഴുതി തുടങ്ങി..ഇടയിൽ ചിന്തകൾ അവളുടെ മാത്രം ജിത്തേട്ടനിലേക്കും കടന്നു ചെന്നു.. എപ്പോഴോ അവിടെ കിടന്നു തന്നെ ഉറക്കം പിടിച്ചു..

"ഡീ.. എഴുന്നേറ്റെ,,വന്നു അത്താഴം കഴിക്ക്.."

ബുക്കിന്റെ മുകളിൽ തലവെച്ചു കിടന്നുറങ്ങുന്ന പാറുവിനെ വിച്ചു തട്ടിവിളിച്ചു..

പാറു ചിണുങ്ങി കൊണ്ട് എഴുന്നേറ്റ് ഡെയിനിങ് ഹാളിലേക്ക് നടന്നു..

"ഈ പെണ്ണിന്റെ ഒരു കാര്യം.. "

അവൾ പോയ വഴിയേ നോക്കി പറഞ്ഞു വിച്ചു ചിതറി കിടന്നിരുന്ന ബുക്‌സെല്ലാം അടുക്കി വെച്ചു..

കണ്ണും തിരുമ്മി ചെന്നു കസേര വലിച്ചിട്ടു ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുന്നതും കാണുന്നത് തന്റെ  മുന്നിലിരുന്ന് ചോറ് കഴിക്കുന്ന ജിത്തേട്ടനെയാണ്..

ഉറക്കപിച്ചിൽ ആയത് കൊണ്ട് പാറു അവനെനോക്കി ഇളിച്ചു കാട്ടി.. ആ സമയം അവന്റെ ചൊടിയിലും ഉണ്ടായിരുന്നു കള്ളച്ചിരി..

"ഇരുന്ന് ഉറക്കം തൂങ്ങാതെ വേഗം കഴിച്ചിട്ട് പോയി കിടന്നുറങ്ങെടി.. "

അമ്മ വന്നു തലക്കിട്ടു കിഴുക്കിയപ്പോൾ ആണ് സ്ഥലകാലബോധം വന്നത്..

ചമ്മലോടെ ചോറ് വിളമ്പിയ പാത്രവും എടുത്ത് അടുക്കളയിലേക്കോടി.. അവിടെയെത്തി വാതിലിന്റെ മറവിൽ നിന്ന് ഒളിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്റെ കാര്യം വിച്ചേട്ടനോട് പറഞ്ഞു ചിരിക്കുന്ന ജിത്തേട്ടനെയാണ്..

അവളുടെ ഉള്ളം തുടിച്ചുകൊണ്ടിരുന്നു.. തനിക്കുവേണ്ടി ആദ്യമായി ജിത്തേട്ടന്റെ മുഖത്ത് കുഞ്ഞു പുഞ്ചിരി വിരിഞ്ഞിരിക്കുന്നു.. അത്രയും മതിയായിരുന്നു ആ പതിനേഴുകാരിക്ക് മനസ്സ് നിറഞ്ഞു സന്തോഷിക്കാൻ...

"പാറു.. ഇത് അമ്മയുടെ കയ്യിൽ കൊടുത്തേക്ക് ബ്ലൗസ്സിനുള്ള തുണിയാണ്.. അളവ് അതിന്റെ കൂടെ വെച്ചിട്ടുണ്ട്.. "

"ശെരി ടീച്ചറെ.. "

പാറു അത് വാങ്ങി ബാഗിലേക്ക് വെച്ചു..

"നേരം ഇരുട്ടിയല്ലോ.. ഇനിയിപ്പോ കുട്ടിയെങ്ങനെയാ തനിയെ അത് വരെ പോവുന്നേ.. "

പുറത്തേക്ക് കണ്ണുകൾ പായിച്ചു ഗൗരിയമ്മ ആവലാതി പൂണ്ടു..

"നേരം ഇരുട്ടിയിട്ടൊന്നും ഇല്ല..മഴക്കാർ ഉണ്ട് അതിന്റെയാ.. കുറച്ചല്ലേ നടക്കാൻ ഉള്ളൂ ഞാൻ പൊക്കോളാം.."

പാറു ബാഗ് എടുത്ത് രണ്ട് തോളിലേക്കും ഇട്ടു..

"ഏയ്‌ അത് വേണ്ടാ... നീ നിൽക്ക്.. ഞാൻ ജിത്തൂട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ അവൻ വായന ശാലയിലോ മറ്റോ ഉണ്ടാവും.. "

അത് കേട്ടപ്പോൾ അവളൊട്ട് എതിർക്കാനും തുനിഞ്ഞില്ല.. അങ്ങനെയെങ്കിലും കാണാമല്ലോ.. കുറച്ച് നേരമെങ്കിൽ കുറച്ച് നേരം അടുത്തിരിക്കാമല്ലോ..

ഗൗരിയമ്മ അകത്തേക്ക് പോയി ഫോൺ എടുത്തിട്ട് വന്നു.. ജിത്തുവിന്റെ നമ്പറിലേക്ക് വിളിച്ചു വേഗം ഇങ്ങോട്ട് വരാനായി പറഞ്ഞു..

പാറു ജിത്തുവിനേയും കാത്ത് ഉമ്മറത്തെ തിണ്ണയിൽ കാലും ആട്ടി കൊണ്ടിരുന്നു...

കുറച്ച് സമയത്തിനുള്ളിൽ തന്നെ ജിത്തു അവിടേക്ക് വന്നു..

"അമ്മേ.. അമ്മേ.. "

ഉമ്മറത്തിരിക്കുന്ന പാറുവിനെയൊന്ന് നോക്കി അകത്തേക്ക് നോക്കി വിളിച്ചു..

"എന്താടാ... "

ഗൗരിയമ്മ പുറത്തേക്ക് വന്നു..

"അമ്മയെന്തിനാ വരാൻ പറഞ്ഞേ..എന്തെങ്കിലും അത്യാവശ്യം ആണോ.. എനിക്ക് വായനശാലയിൽ ഇത്തിരി കൂടി പണിയുണ്ട്.."

പറഞ്ഞുകൊണ്ട് മുണ്ടിനെ മടക്കി കുത്തി വെച്ചു..


"നിന്റെ അത്യാവശ്യമൊക്കെ അവിടെ നിൽക്കട്ടെ.. നീയേ ഈ കൊച്ചിനെയൊന്ന് വീട്ടിൽ കൊണ്ടുവിട്ടേ.. "

"അതെന്താ ഇവൾക്ക് അങ്ങോട്ടുള്ള വഴി അറിയില്ലേ.. "

തിരിഞ്ഞു നിന്ന് പാറുവിനോടായി ചോദിച്ചു.. എന്ത് പറയണമെന്നറിയാതെ അവൾ ഇരുന്നിടത്ത് നിന്നും പരുങ്ങിക്കൊണ്ട് എഴുന്നേറ്റു..

"ഇന്നത് തനിയേ ഉള്ളൂ... മറ്റേ കുട്ടിക്ക് പനിയോ മറ്റോ ആണെന്ന്..ഇരുട്ടായില്ലേ ഞാനാ പറഞ്ഞത് തനിയേ പോവേണ്ടാ എന്ന്.."

"മ്മ് നടക്ക്.."

പറഞ്ഞിട്ടവൻ മുന്നേ നടന്നു.. ടീച്ചറെ നോക്കി പോകുവാണെന്നു തല കുലുക്കി പറഞ്ഞു അവളും പിറകെ നടന്നു ...


"ഇങ്ങോട്ട് മുന്നേ കേറി നടക്ക് കൊച്ചേ.. പിറകെയിങ്ങനെ പതുങ്ങി നടക്കാതെ.. "

പിന്നിലേക്ക് തിരിഞ്ഞു നോക്കി കൊണ്ടവൻ പറഞ്ഞു.. ഒരു മാഷിന്റെ എല്ലാ കർക്കാശവും ഉണ്ടായിരുന്നു വാക്കുകളിൽ ..

പാറു അവനെ പേടിയോടെ നോക്കി നടത്തതിന്റെ ആക്കം കൂട്ടി..

"നിന്റെ എക്സാം കഴിഞ്ഞോ... "

"ആ..ഇനി അടുത്ത മാസം ആനുവൽ എക്സാം ആണ്.."

പറയുമ്പോൾ നന്നേ പതിഞ്ഞു പോയിരുന്നു സ്വരം..

"വല്ലതും പഠിക്കുന്നുണ്ടോ..!"

കണ്ണുകൾ കുറുക്കി കൊണ്ടവൻ ചോദിച്ചു..

"ഞാൻ പഠിക്കുന്നൊക്കെ ഉണ്ട്.. "

ചുണ്ടുകൾ കൂർപ്പിച്ചു പരിഭവിച്ചു..

ഇരുട്ട് പടർന്ന ഇടവഴിയിലേക്ക് കടന്നതും ജിത്തു അവളുടെ കയ്യിൽ പിടിച്ചു നടന്നു.. അന്നേരം അവളുടെ ശരീരത്തിലൂടെ കറന്റ് പാസ് ചെയ്തപോലെ തോന്നി.. തന്റെ ഓർമയിൽ ആദ്യമായിട്ടാണ് ജിത്തേട്ടൻ തന്നെ സ്പർശിക്കുന്നത്.. അവളിൽ പറഞ്ഞറിയിക്കാൻ ആവാത്തൊരു അനുഭൂതി ഉടലെടുത്തു..

കൊച്ചു കുട്ടികളെ കൈ പിടിച്ചു നടത്തുന്ന പോലെ തോന്നിയവൾക്ക്.. മിഴികൾ വിടർത്തി കൗതുകത്തോടെ അവനെ നോക്കി.. എന്നാലവൻ ഇതൊന്നും അറിയുന്നില്ല..ഏതോ സ്വപ്നലോകത്തെത്തിയ പോലെ അവനോടൊപ്പം അവളുടെ കാലുകളും ചലിച്ചു...

"പൊക്കോ.. "

വേലിക്കടുത്തെത്തിയതും കൈകൾ വിടുവിച്ചു കൊണ്ട് പറഞ്ഞു..

അവനെ നോക്കി തലയാട്ടി പാറു വീടിനകത്തേക്ക് കയറിപ്പോയി..അവൾ അകത്തേക്ക് കയറുന്നത് വരേയും അവനാ വേലിക്കരികിൽ നിന്നു..ശേഷം ഇരുളിലേക്ക് നടന്നു നീങ്ങി..

**********

"അമ്മേ..

അമ്മേ.."

"നീയെന്താടി പെണ്ണേ രാവിലെ തന്നെ കിടന്ന് കാറുന്നെ.. "

ദേഷ്യത്തോടെ പറഞ്ഞിട്ട് അവിടേക്ക് വന്നു..

"ഈ മുടിയൊന്ന് പിന്നിയിട്ട് താ.. എനിക്ക് പോവാൻ സമയം ആയി ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളതാണ്.."

ചീർപ്പെടുത്ത് അവരുടെ കയ്യിൽ കൊടുത്തു...

"തിരിഞ്ഞു നിൽക്കങ്ങോട്ട്.. "

അവളെ തിരിച്ചു നിർത്തി രണ്ട് വശവും നല്ല വൃത്തിയിൽ മെടഞ്ഞിട്ട് കൊടുത്തു..

ചീർപ്പ് അവളുടെ കയ്യിലേക്ക് തന്നെ വെച്ചു കൊടുത്ത് അവർ മറ്റു പണികളിലേക്ക് തിരിഞ്ഞു...

"ശോ..ഈ യൂണിഫോം ഇട്ടിട്ടാണ് ഒട്ടും പക്വത തോന്നിക്കാത്തത്,, എന്നാണാവോ ഇതിൽ നിന്നൊരു മോചനം.."

കണ്ണാടിയിൽ നോക്കി സ്വയമേ പറഞ്ഞു നെടുവീർപ്പിട്ടു കൊണ്ടവൾ ബാഗും എടുത്ത് പുറത്തേക്കിറങ്ങി..


"അമ്മേ പോകുവാണേ... "

ചെരുപ്പിടുന്നതിനിടയിൽ പറഞ്ഞു വാച്ചിലേക്കൊന്ന് നോക്കി ഓടി..

വേലിക്കടുത്തു എത്തിയപ്പോഴേക്കും മീരയും വന്നിരുന്നു.. പിന്നെ രണ്ടാളും കൂടിയായി നടത്തം..

വഴിയിൽ കൂടി കാണുന്ന പൂവിനേയും പൂമ്പാറ്റയേയും കുറിച്ചെല്ലാം സംസാരിച്ചാണ് അവരുടെ നടപ്പ്.. വീട്ടിൽ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക്.. അവരെ കൂടാതെ വേറെ കുറച്ച് കുട്ടികളും നടന്നു പോവുന്നുണ്ട്..

ക്ലാസ്സ്‌ ഇൻ ചാർജ് കുറച്ച് സ്ട്രിക്ട് ആയത് കൊണ്ട് ഫസ്റ്റ് ബെൽ അടിക്കുന്നതിനു മുന്നേ രണ്ടാളും ക്ലാസ്സിൽ കയറി..

"ഡീ മീരേ.. ഇന്നലെ ജിത്തേട്ടൻ എന്റെ കയ്യിൽ പിടിച്ചു.. "

ക്ലാസ്സിനിടയിൽ പാറു മീരയുടെ ചെവിയിൽ അടക്കം പറഞ്ഞു...

"ഓ അതിപ്പോ എല്ലാരും ചെയ്യുന്നേ അല്ലേ.. ഞാനും നിന്റെ കയ്യിൽ പിടിക്കാറില്ലേ.. "

സാറിന്റെ മുഖത്ത് നിന്നും ശ്രദ്ധ മാറ്റാതെ തന്നെ വല്യ താല്പര്യമില്ലാത്ത രീതിയിൽ മീര മറുപടി കൊടുത്തു..

"അതുപോലാണോ ഇത്..."

"അത് പോലെ തന്നെയാ.. വലിയ വ്യത്യാസം ഒന്നുമില്ല.. ആവശ്യമില്ലാത്ത ഓരോ മോഹങ്ങൾ മനസ്സിൽ കയറ്റി വെച്ചാൽ ഒടുവിൽ വിഷമിക്കേണ്ടി വരും പറഞ്ഞില്ലെന്നു വേണ്ടാ.."


മുന്നറിയിപ്പെന്ന പോലെ മീര പറഞ്ഞു നിർത്തി..

"മീരേ.. അങ്ങനെയൊന്നും പറയല്ലെടി.. ജിത്തേട്ടൻ എന്റെ മാത്രമാണെന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം.."

സങ്കടം വന്നു തൊണ്ടകുഴിയിൽ തടഞ്ഞു നിന്നു..

"നിനക്കെന്താ പാറു..

ആഹ്.."

മീരയെന്തോ പറയാൻ ഒരുങ്ങുമ്പോഴാണ് ഒരു ചോക്ക് കഷ്ണം അവളുടെ നെറ്റിയിൽ വന്നു കൊണ്ടത്..തലയുയർത്തി നോക്കിയപ്പോൾ കണ്ടു തങ്ങളുടെ അടുത്തേക്ക് ദേഷ്യത്തിൽ നടന്നു വരുന്ന മാഷിനെ..

അവർ യന്ത്രികമായി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..

"നിങ്ങളിവിടെ പഠിക്കാൻ വരുന്നതാണോ അതോ ആഭ്യന്തരകാര്യങ്ങൾ ചർച്ച ചെയ്യാനോ.."

മാഷ് അടുത്തേക്ക് വന്നു ഡസ്കിൽ ശക്തമായി അടിച്ചു കൊണ്ട് ചോദിച്ചു..

പേടികൊണ്ടവർ പിന്നിലേക്കൊന്നാഞ്ഞു കണ്ണുകൾ ഇറുകെ അടച്ചു...

"പഠിക്കാനാണെന്നും പറഞ്ഞു രാവിലെ ഒരുങ്ങി കെട്ടി വന്നോളും മനുഷ്യനെ മെനക്കെടുത്താൻ.."

മാഷ് നിർത്താൻ ഉദ്ദേശമില്ലാതെ വായിൽ വന്നതെല്ലാം പറഞ്ഞു കൊണ്ടിരുന്നു.. ക്ലാസ്സിലെ മുഴുവൻ കുട്ടികളുടേയും ശ്രദ്ധ അവരിൽ ആണ്.. അത് മനസ്സിലായെന്ന പോൽ ജാള്യതയോടെ തല താഴ്ത്തി..

" Get out of my class. "

പുറത്തേക്ക് കൈ ചൂണ്ടി അലറി..

പേടിച്ചരണ്ട മീരയും പാറുവും പുസ്തകവും എടുത്ത് പുറത്തേക്കോടി..

"മീരേ.. സോറി ഡീ.. "

വരാന്തയുടെ തൂണിൽ ചാരി നിൽക്കുന്ന മീരയോടവൾ കെഞ്ചി..

"ചുപ്.. "

ചുണ്ടുകൾക്ക്‌ മേൽ വിരൽ പാറു പറയാൻ വന്നതിനെ തടഞ്ഞു..

"ഇവിടെ നിന്നിട്ടെങ്കിലും സർ എടുക്കുന്ന പോർഷൻ ഒന്ന് കേട്ടോട്ടെ.. ദയവ് ചെയ്ത് ശല്യം ചെയ്യല്ലേ .."

പാറുവിനെ കടുപ്പിച്ചൊന്ന് നോക്കി ബുക്കും നിവർത്തി പിടിച്ചു തൂണിലേക്ക് ചാരി സർ പറയുന്നത് ശ്രദ്ധിച്ചു....

ദുഃഖം തളം കെട്ടിയ മുഖത്തോടെ പാറു അവിടെ നിന്നും ഗ്രൗണ്ടിലുള്ള മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു.. അവൾ പോകുന്നത് മീര ഇടം കണ്ണാലെ കണ്ടെങ്കിലും തിരിച്ചു വിളിക്കാൻ തുനിഞ്ഞില്ല..ഈ സമയം അവളെ തനിയേ വിടുന്നതാണ് നല്ലതെന്നവൾക്ക് തോന്നി...

"പാറു.. നീയെന്നോട് പിണക്കമാണോ.. "

ഒന്നും മിണ്ടാതെ നടക്കുന്ന പാറുവിനോട് മീര ചോദിച്ചു..

അല്ലെങ്കിൽ ഓരോന്നും പറഞ്ഞു വീടെത്തുന്നത് വരെ സ്വയ്ര്യം തരാത്തവളാ....അവളോർത്തു..

മൂന്നാല് തവണ വിളിച്ചിട്ടും പാറുവിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല..

"നീയെന്തിനാ പാറു ഇങ്ങനെ മിണ്ടാതെ നടക്കുന്നേ.. എനിക്ക് സങ്കടം വരുന്നുണ്ട്ട്ടോ.. "

മുന്നോട്ടു നടക്കുന്ന പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ നേരെ തിരിച്ചു...

"നിനക്ക് മാത്രമല്ല സങ്കടവും ദേഷ്യവുമെല്ലാം.. എനിക്കും ഉണ്ട്... ഇത്ര ദിവസം നീ മിണ്ടാതെ നടന്നപ്പോഴും ഞാൻ സങ്കടപ്പെട്ടിരുന്നു ഇതിനേക്കാൾ കൂടുതലായി... "

കണ്ണുകൾ നിറച്ചു മൂക്ക് വലിച്ചു..

"നീ പറഞ്ഞത് അനുസരിക്കാത്തത് കൊണ്ടല്ലേ ഞാൻ മിണ്ടാതെ നടന്നത്..

ജിത്തേട്ടനും നീയും തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസം ഉണ്ടെന്ന് നിനക്കറിയോ..

അങ്ങനെയുള്ളപ്പോ ആരെങ്കിലും നിന്റെ പ്രണയത്തെ അംഗീകരിക്കുമോ.. നീയൊന്ന് ആലോചിച്ചു നോക്ക്‌.."

മീരയുടെ ഉറച്ച വാക്കുകൾ പാറുവിന്റെ ഹൃദയത്തെ കീറിമുറിച്ചു..

"പ്രണയത്തിനങ്ങനെ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ മീരേ,,, എല്ലാവരും അതൊക്കെ നോക്കിയാണോ പ്രണയിക്കുന്നത് എന്നിട്ടെന്തേ എനിക്ക് മാത്രം അതിന് കഴിഞ്ഞില്ല..ഞാ.."

തളർന്ന സ്വരത്താലവൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ദൂരെ നിന്നും ജിത്തുവിന്റെ ബുള്ളെറ്റ് വരുന്നത് കണ്ടത്..

പാറു വേഗം മുഖവും കണ്ണും അമർത്തി തുടച്ചു മീരയേയും കൂട്ടി മുന്നോട്ട് നടന്നു..

അവനെ ഒരു നോക്ക് കാണുവാനായി കണ്ണുകൾ തുടിക്കുന്നുണ്ടെങ്കിലും മീരയെ ഇനിയും പിണക്കേണ്ടന്ന് കരുതിയവൾ മനസ്സിനെ അടക്കി നിർത്തി...

ഇടവഴിയുടെ ഓരം ചേർന്ന് നടന്നു പോവുന്ന പാറുവിനേയും മീരയേയും കണ്ടതും ജിത്തു ബൈക്ക് സ്ലോ ആക്കി...

"നിങ്ങളെന്താ ഇന്ന് വൈകിയേ.. "

അവൻ അവരെയൊന്ന് സൂക്ഷിച്ചു നോക്കി..

"അത്.. "

"ഞങ്ങളൊരു ഫ്രണ്ടിന്റെ വീട്ടിൽ പോയി.."

പാറു പറയാനായി ഒരുങ്ങിയപ്പോഴേക്കും മീര പെട്ടന്ന് പറഞ്ഞു...

"ഏത് ഫ്രണ്ട്.. "

"അത്,, സ്കൂളിന്റെ അവിടെ ഉള്ളതാ ജിത്തേട്ടന് അറിയില്ല.."

വീണ്ടും മീര തന്നെയാണ് പറഞ്ഞത്..

പാറു അപ്പോഴൊക്കെയും ചുറ്റുമുള്ളതെല്ലാം മറന്ന് അവനെ മാത്രം നോക്കി നിൽക്കുകയായിരുന്നു..

സംസാരിക്കുമ്പോൾ അവന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും അവൾ തന്റെ ഉള്ളിലേക്ക് ആവാഹിച്ചു..

പൊതുവെ ജിത്തു അധികം ചിരിക്കാറില്ല.. എപ്പോഴും ഗൗരവം നിറഞ്ഞ സ്ഥായി ഭാവമാണ് മുഖത്തുണ്ടാവാറുള്ളത്..

പക്ഷേ ഇടക്ക്‌ ആ ചൊടിയിൽ വിരിയുന്ന പുഞ്ചിരി കാണാൻ പ്രത്യേക അഴകാണ്..ചുറ്റുമുള്ളതിനെയെല്ലാം വിസ്മരിച്ചു നോക്കി നിന്ന് പോകും..

"ഇത് പാറുവിന്റെ ബുക്സ് അല്ലേ.. "

ജിത്തു തന്റെ ബാഗിൽ നിന്നും രണ്ട് നോട്സ്‌ എടുത്ത് പാറുവിന് നേരെ നീട്ടി..

ബുക്സ് വാങ്ങിക്കാതെ ജിത്തുവിനെ തന്നെ നോക്കി നിൽക്കുന്ന പാറുവിനെ തോള് കൊണ്ടൊരു തട്ട് കൊടുത്തു മീര അവന്റെ കയ്യിൽ നിന്നും ബുക്സ് വാങ്ങിച്ചു...

പാറുവൊന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്നു...

"ജിത്തേട്ടന് ഇതെവിടുന്നു കിട്ടി.. "

ബുക്സ് പാറുവിന്റെ ബാഗിലേക്ക് വെച്ചു കൊടുക്കുന്നതിനിടയിൽ മീര തിരക്കി...

"നിങ്ങളുടെ മാഷ് ഏൽപ്പിച്ചതാ.. അവിടെ ലാബിൽ നിന്ന് കിട്ടിയതാണത്രേ..ഇതൊക്കെ അവിടെ ഇട്ടിട്ട് പോന്നാൽ പിന്നെ എന്തിൽ നോക്കിയാ കൊച്ചേ പഠിക്കുന്നെ..."

അവൻ ചോദിച്ചതിന് പാറു മറുപടിയൊന്നും പറഞ്ഞില്ല.. തല താഴ്ത്തി നിന്നു..

"എന്നാൽ ശെരി ഞാൻ പോകുവാ..

നിങ്ങളും ഇവിടെ നിന്ന് അധികം ചുറ്റി തിരിയാതെ വീട്ടിലേക്ക് വിട്ടോ.."

പാറുവിന്റെ മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ ജിത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവരെയൊന്ന് നോക്കി അവിടെ നിന്നും പോയി..

ബുള്ളെറ്റ് ദൂരേക്ക് മറയുന്നത് വരെ അവളുടെ കണ്ണുകൾ അവനെ പിന്തുടർന്നു... മുന്നോട്ട് പോകുന്തോറും തന്നെ തന്നെ നോക്കി നിൽക്കുന്ന പാറുവിനെ സൈഡ് മിററിലൂടെ കണ്ടതും ജിത്തുവിന്റെ നെറ്റിചുളിഞ്ഞു..മുഖത്ത് അസ്വസ്ഥത പടർന്നു.. നെറ്റിയിൽ വിരലുകളാൽ അമർത്തി തടവികൊണ്ട് ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി അവിടെ നിന്നും വേഗത്തിൽ പോയി..

***********

പാറു വീട്ടിൽ എത്തിയതും ആദ്യം ചെന്നൊന്ന് കുളിച്ചു.. സ്കൂൾ വിട്ട് നടന്നു വരുന്നത് കൊണ്ട് ആകെ വിയർപ്പും പൊടിയും ആയിരിക്കും ശരീരത്തിലും വസ്ത്രത്തിലും..

കുളികഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു,, അമ്മയെ അവിടെ കണ്ടില്ല..എങ്ങോട്ടെങ്കിലും നീങ്ങിയിട്ടുണ്ടാവും.. ഗ്രാമ പ്രദേശം ആയത് കൊണ്ട് അടുത്തടുത്ത വീടുകളിലെ സ്ത്രീകളെല്ലാം എതെങ്കിലും ഒരു വീട്ടിൽ ഒരുമിച്ചിരുന്ന് വർത്തമാനം പറയുന്നത് വൈകുന്നേരങ്ങളിലെ സ്ഥിരം കാഴ്ചയാണ്..പിന്നെ വിളക്ക് കൊളുത്താനുള്ള സമയം ആവുമ്പോഴേ എല്ലാവരും വീടണയൂ..

ഫ്രിഡ്ജിൽ നിന്നും പാലെടുത്തു തിളപ്പിച്ച്‌ അതിലേക്ക് പഞ്ചസാരയും ഒരു സ്പൂൺ ഹോർലിക്‌സ് പൊടിയും ചേർത്ത് പാകമാക്കിയെടുത്തു.. ചൂട് പോവാനായി പരന്നൊരു കിണ്ണത്തിലേക്ക് ഒഴിച്ചു വെച്ചു..തീരെ മെലിഞ്ഞു പോയെന്നും പറഞ്ഞു വിച്ചേട്ടൻ കഴിഞ്ഞയാഴ്ച തനിക്ക് കുടിക്കാൻ വേണ്ടി കൊണ്ടുവന്നതാണ് ഹോർലിക്സ്..തനിക്കാണേൽ അത് കുടിക്കുന്നത് തന്നെ ഇഷ്ടമല്ല.. വിച്ചേട്ടനെ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതിയാണ് കുടിക്കുന്നത് തന്നെ..

ഹോർലിക്‌സ് ഗ്ലാസിലേക്കൊഴിച്ചു ഒരു നേന്ത്ര പഴവും എടുത്തു ഉമ്മറത്തേക്ക് ചെന്നു.. അതുമായി ചുവന്ന കാവി മെഴുകിയ തിണ്ണയിലേക്കിരുന്നു..

വെറുതെ ഇരിക്കുമ്പോഴെല്ലാം ജിത്തേട്ടനെ കുറിച്ചുള്ള ഓർമകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.. കുട്ടിക്കാലത്ത് എത്രയോ തവണ തന്നെ എടുത്ത് ഒക്കത്ത് വെച്ച് നടന്നിരിക്കുന്നു.. സ്കൂൾ വിട്ടാൽ വിച്ചേട്ടന്റെ കൂടെ ഇവിടേക്ക് വന്നു തന്നെ കണ്ടതിനു ശേഷമാണ് ജിത്തേട്ടൻ വീട്ടിലേക്ക് പോവുക.. താൻ മുതിർന്നപ്പോൾ പിന്നെ അധികം ഇവിടേക്ക് വരാതെയായി.. വന്നാലും അമ്മയോടാവും കൂടുതൽ വർത്തമാനം.. ഒന്നോ രണ്ടോ വാക്കുകളിൽ ചുരുക്കും തന്നോടുള്ള സംസാരം..

ജിത്തേട്ടനും താനും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസമുണ്ട്.. പോരെങ്കിൽ തന്റെ ഏട്ടന്റെ സുഹൃത്തും..

മീര പറഞ്ഞതിലും കാര്യമുണ്ട്... തനിക്കിങ്ങനൊരു മോഹം ഉണ്ടെന്നറിഞ്ഞാൽ ചിലപ്പോൾ വിച്ചേട്ടനും ജിത്തേട്ടനും തമ്മിലുള്ള സൗഹൃദം പോലും അവിടെ അവസാനിക്കും.. അങ്ങനെ സംഭവിച്ചാൽ പിന്നീട് എല്ലാവരും തന്നെ വെറുപ്പോടെ അല്ലേ കാണുക.. പോരെങ്കിൽ വയസ്സിനിത്രയും മുതിർന്ന ആളെ പ്രണയിച്ചു എന്നുള്ള പേരുദോഷവും...

തന്റെ വിച്ചേട്ടൻ സഹിക്കുമോ ഇത്.. അച്ഛനില്ലാത്ത തന്നെ അതിന്റെ യാതൊരു കുറവും കൂടാതെ ഇതുവരെ വളർത്തി വലുതാക്കി.. അമ്മയും ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട് ഞങ്ങൾ മക്കൾക്ക് വേണ്ടി.. അങ്ങനെയുള്ള ഇവരെയൊക്കെ വേദനിപ്പിക്കാൻ തനിക്കാവുമോ..

അതുമല്ല ജിത്തേട്ടനോട്‌ ഇതുവരെ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടുമില്ല... ഇനി പറഞ്ഞാൽ തന്നെ എന്തായിരിക്കും പ്രതികരണം??? വഴക്ക് പറയുമായിരിക്കും അല്ലെങ്കിൽ കുറേ ഉപദേശം തരുമായിരിക്കും.. എന്നിട്ടും തന്റെ ഹൃദയം വീണ്ടും ജിത്തേട്ടന് വേണ്ടി വാശി പിടിച്ചാൽ..??

അവൾക്ക് അതിനൊരുത്തരം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല..

"പാറു.. വാ പോവാം.. സമയമായി.. "

ചിന്താ ഭാരം വീണ്ടും മുറുകി കൊണ്ടിരുന്നപ്പോഴാണ് വേലിക്കരികിൽ നിന്നും മീരയുടെ ഉച്ചത്തിലുള്ള വിളി കേട്ടത്..ട്യൂഷന് പോകാൻ വിളിക്കുന്നതാണ്..ഇനി അധികം ദിവസങ്ങളില്ല ആനുവൽ എക്സാമിന്.. അതിന് മുന്നേ പാഠങ്ങൾ എല്ലാം ഒന്നൂടെ റിവിഷൻ എടുത്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട് ഗൗരി ടീച്ചർ.. അതിനായി നേരത്തെ എത്താനും പറഞ്ഞിട്ടുണ്ട്..

തണുത്തുറഞ്ഞ് പാട കെട്ടിയ ഹോർലിക്‌സ് പിന്നീട് കുടിക്കാൻ തോന്നിയില്ല..അതേപോലെ മുറ്റത്തേക്ക് ഒഴിച്ചു കളഞ്ഞു അകത്തേക്ക് കയറി..ടേബിളിൽ ഇരുന്നിരുന്ന ബാഗും എടുത്ത് വാതിലും പൂട്ടി.. കീ അവിടെ കിടന്നിരുന്ന മാറ്റിനടിയിലേക്കിട്ട് മുഖത്തൊരു ചിരി എടുത്തണിഞ്ഞു മീരയുടെ അടുത്തേക് നടന്നു..

സ്കൂളിൽ നിന്നും വരുന്ന വഴിയിൽ അവൾക്ക് വാക്ക് കൊടുത്തിട്ടുണ്ട് ഇനി ഒരിക്കലും ജിത്തേട്ടനെ പറ്റി ഓർക്കുകയോ പറയുകയോ ചെയ്യില്ലെന്ന്... അങ്ങനെ പറഞ്ഞെങ്കിലും തനിക്ക് ജിത്തേട്ടനെ ഓർക്കാതിരിക്കാൻ കഴിയുമോ..??

ഇല്ല ഒരിക്കലും കഴിയില്ല അത്രക്കും ആഴത്തിൽ മനസ്സിൽ പതിഞ്ഞല്ലേ ആ മുഖവും രൂപവും..

ട്യൂഷന് ഇരിക്കുമ്പോഴും കണ്ണുകൾ വീടിനകത്തും പുറത്തും പാളി വീണു കൊണ്ടിരുന്നു..

താൻ ജിത്തേട്ടനെ നോക്കുന്നത് മീര കണ്ടാൽ പിന്നെ അതുമതി അടുത്ത വഴക്കിന്.. അതുകൊണ്ട് തന്നെ അവളുടെ ശ്രദ്ധ ബുക്കിലേക്ക് തിരിയുമ്പോൾ മാത്രമാണ് കണ്ണുകളെ താൻ സ്വതന്ത്രമായി അലയാൻ വിട്ടത്..

അന്ന് പക്ഷേ കണ്ണിനും മനസ്സിനും തേടി കൊണ്ടിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞില്ല..നിരാശയോടെ വീട്ടിലേക്ക് മടങ്ങി..

കട്ടിലിൽ വെറുതെ കിടക്കുമ്പോഴാണ് ഉമ്മറത്തു നിന്നും അമ്മയുടെ ശബ്ദം കേൾക്കുന്നത്.. ആരോടായിരിക്കും ഇത്ര വലിയ വായിൽ സംസാരിക്കുന്നതെന്നാലോചിച്ചു അസ്വസ്ഥതയോടെ കണ്ണുകൾ ഇറുകെ മൂടി... നിമിഷ നേരങ്ങൾക്കുള്ളിൽ മുഴക്കമുള്ളൊരു ശബ്‍ദം കാതിൽ പതിഞ്ഞു.. കണ്ണുകൾ വലിച്ചു തുറന്നു.. ആ സ്വരത്തിനായി വീണ്ടും കാതോർത്തു..

"അതെ ജിത്തുവേട്ടൻ തന്നെ.. "

ബുദ്ധിയും മനസ്സും പ്രവർത്തിക്കും മുൻപേ കാലുകൾ ജിത്തേട്ടന്റെ അരികിലേക്ക് പാഞ്ഞിരുന്നു..

കിതച്ചുകൊണ്ട് കട്ടിലപടിയിൽ ചാരി നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു ദൂരേക്ക്‌ അകന്നുപോകുന്നൊരു നിഴൽ രൂപത്തെ..

വിശാദം തളം കെട്ടിയ മുഖത്തോടെ പിന്നിലേക്ക് തിരിഞ്ഞതും തൊട്ടു പിന്നിൽ നിൽക്കുന്ന വിച്ചേട്ടനെ കണ്ടു ഭയന്ന് രണ്ടടി പിറകിലേക്ക് നീങ്ങി..

താൻ ജിത്തേട്ടനെ കാണാനാണോ ഇവിടേക്ക് ഓടിവന്നതെന്ന് വിച്ചേട്ടന് മനസ്സിലായി കാണുമോ..

അതാലോചിച്ചതും ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു..

"നീയാരെയാ പാറൂ ഈ നോക്കണേ..

വന്നു അത്താഴം കഴിക്കാൻ നോക്ക്.."

അവന് മനസ്സിലായില്ലെന്നുള്ളത് ഉള്ളിൽ തണുപ്പ് പടർത്തി..

വിച്ചുവിനെ നോക്കിയൊന്ന് മൂളി തലയും താഴ്ത്തി അടുക്കളയിലേക്ക് പോയി..

**********

രാവിലെ എണീറ്റപ്പോൾ തലയിണയുടെ അരികിലായി ഒരു കവർ ഇരിക്കുന്നത് കണ്ടു..

ഇതാരാ ഇവിടെ കൊണ്ടുവന്നു വെച്ചത്,, കിടക്കുന്നത് വരെ ഇവിടെ ഇത് ഉണ്ടായിരുന്നില്ലലോ..

അവൾ അതെടുത്തു തുറന്ന് നോക്കി.. പൊന്മാൻ നിറത്തിലുള്ളൊരു ദാവണി..

പാറു കട്ടിലിൽ നിന്നും എഴുന്നേറ്റ് ദാവണി മുഴുവനായി നിവർത്തി നോക്കി..

പൊന്മാൻ നിറത്തിന്റെ ഭംഗി എടുത്തു കാണിക്കാൻ എന്നോണം കരിനീല നിറത്തിലുള്ള ബോർഡർ കൊടുത്തിട്ടുണ്ട്..

അവൾക്കത് ഒത്തിരി ഇഷ്ടമായി.. വീണ്ടും കവറിൽ പരതി നോക്കി.. അപ്പോഴതിൽ നിന്നും ദാവണിക്ക് മാച്ചിങ് ആയ കുപ്പിവളയും മാലയും പൊട്ടുമെല്ലാം കിട്ടി..

ഇന്നെന്താ പ്രത്യേകത എന്നവൾ ഓർത്തു.. വേഗം ചുവരിൽ തൂക്കിയിട്ടിരുന്ന കലണ്ടർ എടുത്ത് നോക്കി..

ഇന്ന് തന്റെ പിറന്നാൾ ആണെന്നുള്ളത് അവൾക്കപ്പോഴാണ് ഓർമ വന്നത്..

പെട്ടന്ന് തന്നെ ദാവണിയും എടുത്ത് ഫ്രഷാവാൻ കയറി..

*********

തലയിൽ കെട്ടിവെച്ച തോർത്തഴിച്ചു കണ്ണാടിക്ക് മുന്നിൽ നിന്നു..

ഇടതൂർന്ന ചെമ്പ നിറമുള്ള മുടിയിഴകൾ നിതംബം മറയും വിധം ഊർന്നു വീണു...

മുടിയെല്ലാം മുൻ വശത്തേക്കിട്ട് വെള്ളമെല്ലാം തുവർത്തി കളഞ്ഞു... ശേഷം തോർത്തു മുണ്ട് കട്ടിലിന്റെ ക്രാസിയിലായി വിരിച്ചിട്ടു.. മുടി വെറുതെയൊന്ന് ചിക്കി കുളിപ്പിന്നൽ കെട്ടി.. പുരിക കൊടികൾക്കിടയിൽ കരിനീല നിറത്തിലുള്ളൊരു വട്ടപൊട്ടും തൊട്ട് വാതിൽ തുറന്ന് പുറത്തിറങ്ങി..

പാറുവിന്റെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്‍ദം കേട്ടതും പത്രം വായിച്ചു കൊണ്ടിരുന്ന വിച്ചു അത് മടക്കി വെച്ചു  ഉമ്മറത്തു നിന്നും എഴുന്നേറ്റ് അവിടേക്ക് വന്നു..

"ആഹാ.. ഏട്ടന്റെ കുട്ടി ചുന്ദരിയായല്ലോ.."

വിച്ചു പാറുവിനെ ചേർത്ത് നിർത്തി നിറ പുഞ്ചിരിയാലെ പറഞ്ഞു..

"അമ്മേ ഇങ്ങോട്ടൊന്ന് വന്നേ.. "

അവളെ ചേർത്ത് നിർത്തി കൊണ്ട് തന്നെയവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു..

"നോക്കിയേ അമ്മേ നമ്മുടെ പാറു ദാവണിയൊക്കെ ഉടുത്തു വലിയ പെണ്ണായി.. "

അമ്മ അവിടേക്ക് വന്നതും വിച്ചു സന്തോഷത്താൽ പറഞ്ഞു..

"ഇപ്പോഴേലും കാണാനൊരു മനുഷ്യ കോലമൊക്കെ ഉണ്ട്.. അല്ലേൽ ഒരു കുട്ടി പാവാടയും ബനിയനും ഇട്ട് നടക്കും.."

അമ്മ മുഖം ചുളിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും തന്റെ മകളെ ഈ വേഷത്തിൽ കണ്ടതിന്റെ സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നു..

അമ്മ അവരെയൊന്ന് നോക്കി മുറിയിലേക്ക് പോയി..
അവിടെ ചെന്ന് തകരത്തിന്റെ അലമാര തുറക്കുന്ന ചിലമ്പിച്ച ശബ്ദം കേട്ടപ്പോൾ വിച്ചുവും പാറുവും മുഖത്തോട് മുഖം നോക്കി...

നിമിഷങ്ങൾക്കകം അമ്മ ഒരു കുഞ്ഞു പൊതിയുമായി പുറത്തേക്ക് വന്നു..പാറുവിന് നേരെ നീട്ടി.. അവളൊന്ന് മടിച്ചു കൊണ്ടത് വാങ്ങിച്ചു തുറന്ന് നോക്കി..

ചുവന്ന കല്ല് വെച്ച കുഞ്ഞു സെക്കന്റ്‌ സ്റ്റഡ് കണ്ടതും അവളുടെ മുഖം പ്രകാശിച്ചു..

സന്തോഷത്തോടെ അവൾ അമ്മയെ ഇറുകെ പുണർന്നു.. വിച്ചുവും അവരെ പൊതിഞ്ഞു പിടിച്ചു..

മൂവരുടേയും കുറച്ച് നിമിഷത്തേ സ്നേഹപ്രകടനങ്ങൾക്ക് ശേഷം അമ്മ അടുക്കളയിൽ ജോലിയുണ്ടെന്നും പറഞ്ഞ് അങ്ങോട്ട് പോയി..

വിച്ചു തന്നെ അവളെ അവിടെ പിടിച്ചിരുത്തി കാതിൽ കിടന്നിരുന്ന ഗ്യാരണ്ടിയുടെ സെക്കന്റ്‌ സ്റ്റഡ് ഊരി കളഞ്ഞു ചുവന്ന കല്ല് പതിപ്പിച്ച സ്റ്റഡ് കാതിലേക്ക് ഇട്ടു കൊടുത്തു..

കുറേ കാലമായി അമ്മയോടും വിച്ചേട്ടനോടും പറയാൻ തുടങ്ങിയിട്ട് ചുവന്ന കല്ല് പതിപ്പിച്ചൊരു സെക്കന്റ്‌ സ്റ്റഡ് വേണമെന്ന്.. അപ്പോഴൊക്കെയും ചിട്ടി കിട്ടട്ടെ എന്നും പറഞ്ഞ് രണ്ടാളും ഒഴിഞ്ഞു മാറും.. എന്തായാലും അപ്രതീക്ഷിതമായി കിട്ടിയ ഈ സമ്മാനത്തിൽ താൻ ഒത്തിരി ഹാപ്പി ആണെന്നവൾക്ക് തോന്നി..

"എങ്ങനുണ്ട്.. "

കാതിലൊന്ന് തട്ടികൊണ്ടവൾ ചോദിച്ചു..

വിച്ചു വിരലുകൾ ഉയർത്തി സൂപ്പർ എന്ന് കാണിച്ചു.. ശേഷം അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. ഒരേട്ടന്റെയും അതിലുപരി ഒരച്ഛന്റെയും വാത്സല്യവും സ്നേഹവും അതിലുണ്ടായിരുന്നു..

*********

ഉച്ചക്ക് അമ്മ ചെറുതായിട്ടൊരു സദ്യ ഒരുക്കിയിരുന്നു.. ജിത്തേട്ടനെ ഒഴിച്ചു നിർത്തിയിട്ടൊരു കാര്യവും വിച്ചേട്ടന്റെ ജീവിതത്തിൽ ഇല്ല.. അതുകൊണ്ട് തന്നെ ഉച്ചക്ക് സദ്യ കഴിക്കാൻ വിച്ചേട്ടൻ ജിത്തേട്ടനെ വിളിച്ചു..

ജിത്തേട്ടനും ഗൗരി ടീച്ചറും കൂടി ജ്യോതി ചേച്ചിയുടെ വീട്ടിലേക്ക് പോകുവാണെന്നും ഉച്ച കഴിഞ്ഞേ എത്തുകയുള്ളൂ എന്നും പറഞ്ഞു.. അത് കേട്ടപ്പോൾ ചെറിയൊരു നിരാശ തോന്നി..

കാരണം ഗൗരി ടീച്ചർ ജ്യോതി ചേച്ചിയുടെ വീട്ടിൽ ഒരാഴ്ച്ച താമസിക്കാൻ ആണ് പോവുന്നത്.. അതുകൊണ്ട് ട്യൂഷൻ ഉണ്ടാവില്ല,, ഇന്നലെ ട്യൂഷന് പോയപ്പോൾ ടീച്ചർ പറഞ്ഞറിഞ്ഞതാണ് ഈ വിവരം..

ജിത്തേട്ടൻ വീട്ടിൽ ഉണ്ടാവുമെങ്കിലും ട്യൂഷൻ ഉണ്ടെങ്കിലേ കാണാനൊക്കൂ.. വെറുതെ അവിടേക്ക് കയറി ചെല്ലാനൊക്കില്ലല്ലോ..മീരയിപ്പോൾ ജിത്തേട്ടനെ താൻ കാണുന്നതിനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കാറാണ് പതിവ്.. ആകെ കാണുന്നത് ട്യൂഷൻ ഉള്ളപ്പോഴാണ് അതും ഒരു മിന്നായം പോലെ..

ഈ ഒരാഴ്ച്ച ജിത്തേട്ടനെ കാണാതെ ഇരിക്കണമല്ലോ എന്നോർത്തു ഉള്ളിൽ നോവുണർന്നു.. ജിത്തേട്ടനിപ്പോൾ വിച്ചേട്ടന്റെ കൂടെ വീട്ടിലേക്കും വരവ് കുറവാണ്..വന്നാൽ തന്നെ അമ്മയെ കണ്ട് വിശേഷങ്ങൾ ചോദിച്ചു പെട്ടന്നിറങ്ങും..

ഒന്ന് അടുത്ത് കാണണമെന്ന് ഉള്ളം വല്ലാതെ കൊതിച്ചു കൊണ്ടിരുന്നു..

സോഫയിൽ കിടന്നു വെറുതെ ടിവി യുടെ ചാനൽ മാറ്റി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മയൊരു തൂക്കു പാത്രവുമായി അടുത്തേക്ക് വന്നത്..

"പാറു നീയിത് ജിത്തുമോന് കൊണ്ട് കൊടുത്തേ.. കുറച്ച് പായസമാണ്.. വിച്ചുവിനോട് പറഞ്ഞപ്പോൾ അവനെന്തോ കടയിൽ തിരക്കുണ്ടെന്നും പറഞ്ഞിട്ട് ഒരൊറ്റ പോക്കങ്ങ് പോയി..നീയിത് കൊണ്ട് കൊടുത്ത് പെട്ടന്നിങ്ങു വാ.."

അമ്മയങ്ങനെ പറഞ്ഞപ്പോൾ ഹൃദയം സന്തോഷത്താൽ അനന്ദനൃത്തമാടി..

ഉള്ളിൽ നുരഞ്ഞു പൊങ്ങിയ സന്തോഷം മുഖത്ത് പ്രകടമാക്കാതെ തൂക്കു പാത്രവും വാങ്ങിച്ചു ജിത്തേട്ടന്റെ വീട്ടിലേക്ക് നടന്നു..

മീരയെ മനപ്പൂർവം വിളിച്ചില്ല.. അവൾ കൂടെ വന്നാൽ ജിത്തേട്ടനോട് സംസാരിക്കാൻ പോയിട്ട് കാണാൻ പോലും കഴിയില്ലെന്ന് ഉറപ്പായിരുന്നു..

കാലുകൾക്ക്‌ വേഗത പോരെന്നു തോന്നി.. പാവാട തുമ്പും ഉയർത്തി പിടിച്ചു മുന്നോട്ട് തന്നെ പറ്റാവുന്നത്ര വേഗത്തിൽ നടന്നു..

ജിത്തേട്ടന്റെ വീടിന്റെ പടിപ്പുരയിൽ എത്തിയതും വല്ലാതെ കിതച്ചു പോയിരുന്നു.. കിതപ്പൊന്നടങ്ങിയതും മുഖത്ത് പൊടിഞ്ഞ വിയർപ്പ് ദാവണി തുമ്പാൽ തുടച്ചു.. മുഖത്തേക്ക് ഞാണു കിടന്നിരുന്ന തൂളൻ മുടിയിഴകൾ ചെവിയിടുക്കിലേക്ക് തിരുകി വെച്ചു ഉമ്മറത്തേക്ക് കയറി..

പുറത്ത് തൂക്കിയിട്ടിരുന്ന മണിയിൽ രണ്ട് മൂന്ന് തവണ തട്ടിയിട്ടും അകത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.. തൂക്ക് പാത്രം തിണ്ണയിൽ വെച്ച് അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് പടിപ്പുര കടന്ന് വരുന്ന ജിത്തുവിനെ പാറു കണ്ടത്..

മുഖത്തൊരു ചിരിയെടുത്തണിഞ്ഞു.. എന്നാലവന്റെ മുഖം സംശയത്താൽ ചുളിയുന്നതവൾ കണ്ടു..അവനടുത്തേക്കെത്തിയതും മുഖത്തേക്ക് നോക്കാതെയവൾ തൂക്ക് പാത്രം അവനു നേരെ നീട്ടി..

"കുറച്ച് പായസമാണ് അമ്മ തന്നു വിട്ടതാ.. "

പതിഞ്ഞ ശബ്‍ദത്തിൽ പറഞ്ഞു..

വാങ്ങിക്കാതെ അവളെ തന്നെ നോക്കി നിൽക്കുന്ന ജിത്തുവിന്റെ നേരെയവൾ പാത്രം നീട്ടി.. കണ്ണുകളിലെ പിടപ്പ് മനസ്സിലാവാതിരിക്കാൻ തല താഴ്ത്തി പിടിച്ചു..

അവനത് വാങ്ങിച്ചെന്ന് കണ്ടതും പാറു അവിടെ നിന്നും പോകാനൊരുങ്ങി..

"നിൽക്ക് പോകാൻ വരട്ടെ,, ഞാനിപ്പോ വരാം. "

ജിത്തു പാത്രം തിണ്ണയിൽ വെച്ച് അകത്തേക്ക് കയറി പോയി..

അവൻ പോയതും അത്രയും നേരം അടക്കി പിടിച്ചു വെച്ചിരുന്ന ശ്വാസമവൾ പുറത്തേക്ക് വിട്ടു..നെഞ്ചോന്നുഴിഞ്ഞു..

കയ്യിലൊരു പൊതിയുമായി അവനകത്തു നിന്നും വന്നു..

"ഇത് നിനക്കുള്ളതാ,, അമ്മ വാങ്ങിച്ചു വെച്ചതാണ്.. "

അവനാ പൊതി അവളുടെ നേരെ നീട്ടി..അവനെ നോക്കാതെ തന്നെ പൊതി വാങ്ങി മാറോടു അടക്കി പിടിച്ചു..

ശേഷം അവനെ പോകുവാണെന്നു തലയൊന്നനക്കി പറഞ്ഞ് പടികളറിങ്ങി..

"പാറു ഒന്നവിടെ നിന്നേ... "

പഠിപ്പുര കടക്കാനൊരുങ്ങിയവളെ ജിത്തു പിന്നിൽ നിന്നും വിളിച്ചു.. കൂച്ചു വിലങ്ങിട്ടത് പോലെയവളുടെ കാലുകൾ നിശ്ചലമായി..

അവനടുത്തേക്ക് വരുന്നതവൾ അറിയുന്നുണ്ടായിരുന്നു.. ഒരുവേള തിരിഞ്ഞു  നോക്കാൻ ഭയപ്പെട്ടു..

ജിത്തു അവളുടെ മുന്നിലായി വന്നു.. എന്നാലവൾ ഒരിക്കൽ പോലും തലയുയർത്തി നോക്കിയില്ല...

"നീയെന്തിനാ തല താഴ്ത്തി പിടിച്ചിരിക്കുന്നത്.. തെറ്റ് ചെയ്തവരാണ് തല താഴ്ത്തി നിൽക്കുക.. എന്തേ നീ വല്ല തെറ്റും ചെയ്തിട്ടുണ്ടോ... "

കൊള്ളിച്ചു കൊണ്ടുള്ള അവന്റെ സംസാരത്തിൽ പാറു നിന്ന് വിയർത്തു..

"ഞാൻ നിന്നോടാണ് ചോദിക്കുന്നത് പാർവതി.. നീ തെറ്റ് വല്ലതും ചെയ്തിട്ടുണ്ടോ എന്ന്... "

വീണ്ടും കടുത്ത സ്വരത്തിൽ തന്നെ ചോദിച്ചു..

"ഞാൻ. അത് പിന്നെ.. "

എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി.. കണ്ണുകൾ അപ്പോഴേക്കും കലങ്ങി തുടങ്ങിയിരുന്നു..

"നിന്നെ ഞാൻ ഇന്നും ഇന്നലേയും കാണാൻ തുടങ്ങിയതല്ലല്ലോ.. എനിക്കറിയാം നിന്റെ ഓരോ മാറ്റവും..ഒന്നുമില്ലെങ്കിലും ഞാനൊരു ആധ്യാപകനല്ലേ.. അത് നിനക്ക് ഓർമ വേണം എപ്പോഴും.."

അവനൊന്ന് നിർത്തി അവളെ നോക്കി..ആ തീക്ഷ്‌ണമായ നോട്ടത്തിൽ തടഞ്ഞു വെച്ചിരുന്ന കണ്ണുനീർ പുറത്തേക്കൊഴുകി..

"ഇത് നിന്നെ പോലുള്ള മിക്ക പെൺകുട്ടികൾക്കും ഈ പ്രായത്തിൽ തോന്നുന്നതാണ്.. വെറുമൊരു ഇൻഫെക്റ്റുവേഷൻ.. അതിനെ പ്രണയമെന്നൊന്നും വിളിക്കാൻ കഴിയില്ല..അതുകൊണ്ട് തന്നെ ഇനി മേലിൽ നിന്നിൽ തെറ്റായ രീതിയിലുള്ള ഒരു നോട്ടമോ ചിന്തയോ എന്നിൽ വന്നു പതിക്കരുത് കേട്ടല്ലോ..

വിച്ചു എങ്ങനെയാണോ നിനക്ക് അത് പോലെ തന്നെയാണ് ഞാനും..അങ്ങനെയേ പാടുള്ളൂ..."

അവളുടെ ഉള്ളിൽ നിന്നൊരു തേങ്ങൽ പുറത്തേക്ക് വന്നു.. അവനെ നോക്കാതെ സമ്മതമെന്നോണം തലയാട്ടി പഠിപ്പുര കടന്ന് ഓടി..

ആളുകൾ ഒഴിഞ്ഞൊരു സ്ഥലത്തെത്തിയതും കിതച്ചുകൊണ്ടവൾ അവിടെ അണച്ചു നിന്നു..

ജിത്തേട്ടൻ എല്ലാം മനസ്സിലാക്കിയിരിക്കുന്നു.. ഇനി ഇത് ഏട്ടനോടെങ്ങാനും പറഞ്ഞാൽ,,, അതോടെ തീരില്ലേ ഏട്ടന് തന്നോടുള്ള സ്നേഹം... പാടില്ലായിരുന്നു ജിത്തേട്ടനെ താൻ മറ്റൊരു കണ്ണ് കൊണ്ട് കാണാൻ പാടില്ലായിരുന്നു...

ഉള്ളം അലമുറയിട്ടു കൊണ്ടിരുന്നു... ഭയത്താൽ കൈ കാലുകൾ തളർന്നു തുടങ്ങിയിരുന്നു..

എങ്ങനെയൊക്കെയോ വീട്ടിലെത്തി മുറിയടച്ചിരുന്നു..

ഇന്നത്തോടെ ചിലപ്പോൾ എല്ലാം അവസാനിക്കും.. അമ്മയുടേയും ഏട്ടന്റെയും മുഖത്ത് തന്നോടുള്ള വെറുപ്പ് നിറയുന്നത് ആലോചിച്ചപ്പോഴേ അവളുടെ നെഞ്ച് പൊടിഞ്ഞു..

തളർന്നു കൊണ്ടവൾ കട്ടിലിലേക്ക് വീണു..

അമ്മ വന്നു കുറേ തവണ കതകിൽ തട്ടി വിളിച്ചെങ്കിലും തുറക്കാൻ കൂട്ടാക്കിയില്ല..എല്ലാം അവർ അറിഞ്ഞിട്ടുണ്ടാവുമോ എന്ന ഭയം പിറകോട്ട് വലിച്ചു.. വയ്യെന്നും പറഞ്ഞു കിടന്നു.. പിന്നെടൊട്ട് അമ്മ വിളിച്ചതുമില്ല,, അതുമൊരു ആശ്വാസമായി...

ചുവരിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിൽ സമയം നോക്കി.. ഒമ്പത് മണി കഴിഞ്ഞിട്ടുണ്ട്.. വിച്ചേട്ടൻ വരാൻ സമയമായി..

ഒമ്പതര കഴിഞ്ഞിട്ടും വിച്ചു വരാതിരുന്നത് അവളിൽ ആശങ്ക നിറച്ചു.. കിടന്നിടത്ത് നിന്നും എഴുന്നേറ്റ് ക്രമാതീതമായ ഹൃദയമിടിപ്പോടെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...

മണി പത്താവാറായതും വിച്ചുവിന്റെ ബൈക്കിന്റെ സൗണ്ട് പാറു കേട്ടു.. ജനലിന്റെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കണ്ടു വിച്ചുവിനെ വീടിനു മുന്നിൽ ഇറക്കി തിരിച്ചു പോകുന്ന ജിത്തുവിനെ..

അവനെ കണ്ടതും ഇത്രയും നേരം ഉള്ളിൽ കെട്ടി കിടന്നിരുന്ന നൊമ്പരം കണ്ണുനീരായി പുറത്തേക്ക് പ്രവഹിച്ചു...

തിരികെ കട്ടിലിൽ തന്നെ വന്നു കിടന്നു.. ഏത് നിമിഷവും വിച്ചുവിന്റെ വിളിയും പ്രതീക്ഷിച്ച്...

പുറത്ത് നിന്നും കേൾക്കുന്ന അമ്മയുടെയും വിചുവിന്റെയും സംഭാഷണം കാതോർത്തവൾ കിടന്നു..

പാറു എവിടെ എന്ന് വിച്ചു ചോദിച്ചപ്പോൾ അവൾക്ക് വയ്യ എന്നും നേരത്തെ കിടന്നെന്നും അമ്മ പറയുന്നത് കേട്ടു..

വിളിക്കാൻ തുനിഞ്ഞ അവനെ അമ്മ തന്നെ തടഞ്ഞു അത്താഴം കഴിക്കാൻ കൊണ്ടുപോയി..

അവളിൽ ആശ്വാസത്തിന്റെ തണുപ്പ് പടർന്നു.. ഇനി വിച്ചു അറിഞ്ഞിട്ടുണ്ടെങ്കിലും അതേ പറ്റി ഇപ്പോഴൊന്നും ചോദിക്കില്ല എന്ന ആശ്വാസത്തിലവൾ കണ്ണുകൾ ഇറുകെ മൂടി..  ഉറഞ്ഞു കൂടിയിരുന്ന കണ്ണുനീർ മിഴികോണിലൂടെ ഒഴുകി മുടി ചുരുളിൽ പോയൊളിച്ചു...

************

പിറ്റേന്ന് വാതിലിൽ തുടരെ തുടരെ തട്ടുന്ന ശബ്‍ദം കേട്ടാണ് പാറു ഉറക്കം വിട്ടെഴുന്നേറ്റത്...

കരഞ്ഞു തളർന്നൊടുവിൽ രാത്രി എപ്പോഴോ ഉറങ്ങി പോയിരുന്നു..

ബെഡിൽ നിന്നും എഴുന്നേൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ശരീരമെല്ലാം വല്ലാത്ത വേദന.. തല പൊട്ടി പിളരുന്ന പോലെ..

കട്ടിലിൽ കൈ ഊന്നി പതിയെ എഴുന്നേറ്റ് വേച്ചു വേച്ചു നടന്നു ചെന്ന് വാതിൽ തുറന്നു..

വാടി തളർന്നു തന്റെ മുന്നിൽ നിൽക്കുന്ന പാറുവിനെ കണ്ടതും വിച്ചു അവളെ ചേർത്ത് പിടിച്ചു...


"എന്തുപറ്റിയെടാ ഏട്ടന്റെ കുട്ടിക്ക്... "

തലയിൽ തഴുകി വാത്സല്യത്തോടെ ചോദിച്ചു..

മറുപടിയൊന്നും പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി..

പാറുവിന്റെ നെറ്റിയിൽ കൈവെച്ചു നോക്കിയ വിച്ചു പെട്ടന്ന് കൈ പിൻവലിച്ചു..

"പൊള്ളുന്ന പനിയാണല്ലോ ഈശ്വരാ.. "

വിച്ചു അവളെ അവിടെയുള്ള സോഫയിലേക്കിരുത്തി അമ്മയെ വിളിച്ചു..

അപ്പോഴേക്കും പാറുവിന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു..

"വിച്ചു..മോൾക്ക് ഒട്ടും വയ്യെന്ന് തോന്നുന്നു.. നമുക്കുടനെ ആശുപത്രിയിൽ എത്തിക്കാം.."

മയങ്ങി തന്റെ തോളിലേക്ക് വീണ പാറുവിനെ ചേർത്ത് പിടിച്ചുകൊണ്ടവർ പറഞ്ഞു.. വാടി തളർന്നു കിടക്കുന്ന തന്റെ മകളെ കണ്ട് അവരുടെ ഉള്ളിലും ആധിയേറിയിരുന്നു..

അമ്മ പറഞ്ഞപ്പോഴേക്കും വിച്ചു അവളെയൊന്ന് നോക്കി പുറത്തേക്കിറങ്ങി.. ഉടനെ ഒരു ഓട്ടോയുമായി തിരികെ വന്നു.. വിച്ചു തന്നെ അവളെ കൈകളിൽ കോരിയെടുത്തു ഓട്ടോയിൽ കയറി.. പിറകെ അമ്മയും...

ഹോസ്പിറ്റലിൽ എത്തിയതും വീൽ ചെയറിൽ ഇരുത്തി ക്യാഷ്വലിറ്റിയിലേക്ക് എത്തിച്ചു...

അവരെ പുറത്ത് നിർത്തികൊണ്ട് നഴ്സുമാർ അവളുമായി അകത്തേക്ക് പ്രവേശിച്ചു..

വിച്ചു ജിത്തുവിനെ വിളിച്ചു കുറച്ച് പണവുമായി ഉടനെ ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു..

ജിത്തു പണവുമായി വന്നതും വിച്ചു കാര്യങ്ങളെല്ലാം ധരിപ്പിച്ചു..

അന്നേരം തന്റെ മുന്നിൽ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നിൽക്കുന്ന പാറുവിന്റെ മുഖം അവന്റെ ഉള്ളിലൂടെ മിന്നിമാഞ്ഞു..ഒരുവേള അവളോട് അത്രയും കടുത്ത ഭാഷയിൽ സംസാരിച്ചതിന് കുറ്റബോധം തോന്നി...

അല്പ സമയം കഴിഞ്ഞതും ഡോക്ടർ പുറത്തേക്ക് വന്നു..

"ഡോക്ടർ മോൾക്ക്... "

അദ്ദേഹത്തെ കണ്ടതും വിച്ചു അടുത്തേക്ക് ചെന്നു..

"പാർവതിയുടെ.. "

"ചേട്ടനാണ്.. "

ഡോക്ടർ സംശയത്തോടെ ചോദിച്ചതും അവൻ പറഞ്ഞു..

"പേടിക്കാനൊന്നുമില്ലെടോ..പെട്ടന്ന് പനി കൂടിയതിന്റെയാണ്..ബോധം വന്നിട്ടുണ്ട്.. ഡ്രിപ് ഇട്ട് കിടത്തിയിരിക്കുവാണ്.. അത് കഴിഞ്ഞാൽ പോവാം.."

ചിരിയോടെ പറഞ്ഞിട്ടയാൾ അവന്റെ തോളിലൊന്ന് തട്ടി..

"കുട്ടിക്ക് എന്തോ ടെൻഷൻ ഉണ്ട്... ഞാൻ ചോദിച്ചിട്ടൊന്നും പറഞ്ഞില്ല.. നിങ്ങൾ ആരെങ്കിലും അത് എന്താണെന്ന് ചോദിച്ചു അതിനുള്ള സോലൂഷൻ കാണൂ... "

പോകാനൊരുങ്ങിയ ഡോക്ടർ തിരിഞ്ഞുനിന്ന് വിച്ചുവിനെ ഓർമിപ്പിച്ചു...

വിച്ചു അതിന് മറുപടിയെന്നോണം ഒന്ന് മൂളി.....

"മോളെ ഒന്ന് കാണാൻ.. "

"കയറി കണ്ടോളൂ.. അധികം സ്‌ട്രെസ് കൊടുക്കേണ്ട.. "

അമ്മ ചോദിച്ചപ്പോൾ അത്രയും പറഞ്ഞുകൊണ്ടയാൾ നടന്നു നീങ്ങി..

വിച്ചു ക്യാഷ്വലിറ്റിയിലേക്ക് കയറിയതും ജിത്തുവും അമ്മയെ ചേർത്ത് പിടിച്ചു അതിനകത്തേക്ക് കടന്നു..

ഇന്നലെ താൻ അത്രയും രൂക്ഷമായി സംസാരിച്ചതാണ് പാറുവിന് പനി വരാനുള്ള കാരണമെന്ന് അവനപ്പോഴേക്കും മനസ്സിലായിരുന്നു...


ബെഡിൽ കണ്ണുകളടച്ചു കിടക്കുന്നവളെ ജിത്തുവൊന്ന് നോക്കി...മുഖം കണ്ടാൽ തന്നെ അറിയാം അവശയാണെന്ന്..

അമ്മയും വിച്ചുവും ബെഡിൽ പാറുവിന്റെ അടുത്തായി ഇരുന്നപ്പോൾ ജിത്തു കുറച്ച് മാറിയുള്ള കസേരയിൽ ഇരുന്നു..

ജിത്തുവിനെ കണ്ടതും അവളുടെ മിഴികൾ അറിയാതെ നിറഞ്ഞു.. അമ്മയും ഏട്ടനും അരികിൽ ഇരിക്കുന്നത് കൊണ്ടവൾ അവർ കാണാതെ ഇരിക്കാൻ വേണ്ടി തല മറുഭാഗത്തേക്ക്‌ ചെരിച്ചു വെച്ചു കിടന്നു..

"പാറു.. മോളെ ഇപ്പൊ എങ്ങനുണ്ട്.. ക്ഷീണം തോന്നുന്നുണ്ടോ.. "

അമ്മ പതിയെ അവളുടെ തലയിൽ തലോടി..

വിച്ചു ഒന്നും മിണ്ടിയില്ല അവളെ നോക്കി ഇരുന്നതേ ഉള്ളൂ..

അവൾക്ക് ചെറിയൊരു പനി വന്നാൽ പോലും അവനുള്ളിൽ ആധിയാണ്.. ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്.. അമ്മയുടെ ചൂടിനെക്കാൾ കൂടുതൽ ഏട്ടന്റെ നെഞ്ചിലെ ചൂടേറ്റാണ് പാറു വളർന്നത്..

ജിത്തു ഓർത്തെടുത്തു..

"എടാ വിച്ചു.. നീ അമ്മയേയും കൂട്ടി ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിച്ചിട്ട് വാ.. ഞാൻ ഉണ്ടല്ലോ ഇവിടെ... "

ജിത്തു പറഞ്ഞപ്പോൾ അമ്മയും വിച്ചുവും ആദ്യം പാറുവിനെ വിട്ട് പോകാൻ മടിച്ചെങ്കിലും അവന്റെ നിർബന്ധം മൂലം വിച്ചു അമ്മയേയും കൂട്ടി പോയി..

അവർ പോയതും പാറുവിന് തന്റെ അടുത്തിരിക്കുന്ന ജിത്തുവിനെ നോക്കാൻ ഭയമായി.. തലേന്നത്തെ പോലെ ഇനിയും എന്തെങ്കിലും കടുപ്പിച്ചു പറഞ്ഞാൽ ചിലപ്പോൾ തനിക്കത് സഹിക്കാൻ പറ്റിയെന്നു വരില്ല..

മനപ്പൂർവം അവനെ ശ്രദ്ധിക്കാതെ കണ്ണുകൾ അടച്ചു കിടന്നു..

"പാറു.."

അവൻ വിളിച്ചപ്പോൾ കണ്ണുകൾ തുറന്ന് നോക്കി..

"മോൾക്ക് കുടിക്കാൻ ജ്യൂസോ മറ്റോ വേണോ... "

"മ്മ്ഹ്ഹ്.. "

അവൾ വേണ്ടെന്ന മട്ടിൽ തലയാട്ടി..

"മോൾക്ക് എന്നോട് ദേഷ്യമാണോ.. "

അവളൊന്നും മറുപടിയായി പറഞ്ഞില്ല..

"നിന്നോടല്ലേ പാറു ചോദിക്കുന്നെ.. എന്റെ ഒരു സമാധാനത്തിനെങ്കിലും എന്തെകിലുമൊന്ന് സംസാരിക്ക്.. "

"എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല.. "

ഒറ്റ വാക്കിലവൾ മറുപടി പറഞ്ഞു..

"മ്മ്..ഇനിയും പഴയതൊക്കെ ആലോചിച്ചു മനസ്സ് വിഷമിപ്പിക്കേണ്ട.. ഡോക്ടർ പറഞ്ഞു പാറുവിനെന്തോ ടെൻഷൻ ഉണ്ടെന്ന്..

ഉണ്ടോ..."


"മ്മ്ഹ്ഹ്.. "

നെറ്റി ചുളിച്ചു കൊണ്ടവൻ ചോദിച്ചതും ഇല്ലെന്നവൾ പറഞ്ഞു..

"പേടിക്കേണ്ട,, വിച്ചുവിനോട് ഞാൻ ഒന്നും തന്നെ പറഞ്ഞിട്ടില്ല..അല്ലെങ്കിലും അവനോട് എനിക്കിത് ഒരിക്കലും പറയാൻ കഴിയില്ല.. പറഞ്ഞാൽ ചിലപ്പോൾ ഞങ്ങളുടെ കൂട്ട് കെട്ട് അതോടെ അവസാനിക്കും.."

ജിത്തു കസേരയിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്ത് വന്നിരുന്നു.. ബെഡിൽ ഇരിക്കുന്ന അവളുടെ വലതു കൈ എടുത്ത് തന്റെ കൈക്കുള്ളിലേക്ക് വെച്ച് പൊതിഞ്ഞു പിടിച്ചു..

അവന്റെ സ്പർശനം അറിഞ്ഞതും അവൾക്കുള്ളിലെ എല്ലാ തളർച്ചകളും മാറി.. മനസ്സിലൊരു കുളിരു വന്നു പൊതിഞ്ഞു.. എന്നാൽ മനസ്സിൽ തോന്നിയ സന്തോഷമവൾ മുഖത്ത് പ്രകടിപ്പിച്ചില്ല..

"പാറു.. ഞാൻ ഇന്നലെ പറഞ്ഞത് തന്നെയാണ് വീണ്ടും പറയുന്നത്.. പഠിക്കാനുള്ള സമയമാണ്,, നന്നായി പഠിക്കുക.. നിന്റെ മേൽ അമ്മയ്ക്കും ജിത്തുവിനും ഒരുപാട് പ്രതീക്ഷയുണ്ട്.. അത് മോള് കാരണം തകരാൻ ഇടയാവരുത്... മനസ്സിലായോ..

വിഷമമൊന്നും വേണ്ടാട്ടോ.. ഇതെല്ലാം ഈ പ്രായത്തിൽ തോന്നുന്നതാണ്.. അതിനെ അതിന്റെ സെൻസിൽ എടുത്താൽ മതി.."

ജിത്തു പറഞ്ഞു നിർത്തി അവളിൽ നിന്നും വരുന്ന മറുപടിക്കായി കാത്തിരുന്നു..

"എനിക്കതിനു കഴിയുമെന്ന് തോന്നുന്നില്ല ജിത്തേട്ടാ .. എപ്പോഴും ഓർമയിൽ ഈ ഒരു മുഖം മാത്രമേ വരുന്നുള്ളൂ.."

എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ പാറു പറഞ്ഞു..അവളുടെ പറയുന്നത് കേട്ട് ജിത്തു മരവിച്ചിരുന്നു..

'ഒരുപാട് ശ്രമിച്ചു ഞാൻ മറക്കാൻ വേണ്ടി.. മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അർഹതയില്ലെന്ന്.. എന്നിട്ടും,, എന്നിട്ടും ഞെ കൊണ്ട് കഴിയുന്നില്ല..."

പാറു കണ്ണീരോടെ പറഞ്ഞു..

"പാർവതി നിനക്കെന്താ മനസ്സിലാവില്ലേ..ഞാൻ നിന്നെ.."

ജിത്തു ക്ഷുഭിതനായി.. അവൻ പറഞ്ഞു പൂർത്തിയാവുന്നതിനു മുന്നേ അമ്മയും വിച്ചുവും അവിടേക്ക് വന്നു..

പിന്നീടവനൊന്നും മിണ്ടാതെ വിച്ചുവിനോട് അത്യാവശ്യമായി കോളേജിലേക്ക് പോവണമെന്നും പറഞ്ഞു അവിടുന്ന് ഇറങ്ങി ... പോവുന്ന പോക്കിൽ പാറുവിനെ കടുപ്പിച്ചൊന്ന് നോക്കാനും മറന്നില്ല..

***********

പാറുവിനെ വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തു.. ഒരാഴ്ച്ചത്തേക്ക് വിശ്രമവും ഡോക്ടർ നിർദ്ദേശിച്ചു..

വിവരമറിഞ്ഞു മീരയും അവളുടെ അമ്മയും പാറുവിനെ കാണാനായി വന്നിരുന്നു..

എക്സാമിന്റെ ടെൻഷൻ കാരണം ഉണ്ടായതാണെന്ന് ഏട്ടനോടും അമ്മയോടും പറഞ്ഞ കള്ളം തന്നെ മീരയോടും പറഞ്ഞു.. എന്നാൽ മീരക്കത് വല്ലാതെ വിശ്വാസമായിട്ടൊന്നും ഇല്ല..

ജിത്തു അതിൽ പിന്നെ പാറുവിന്റെ വീട്ടിലേക്കുള്ള വരവ് കുറച്ചു..വിച്ചുവിനെ കൂടുതലും കണ്ട് സംസാരിക്കുന്നത് കുളക്കടവിൽ നിന്നോ അല്ലെങ്കിൽ കവലയിൽ നിന്നോ ആകും..

പാറുവിന്റെ മുന്നിൽ അറിയാതെ പോലും വരാതിരിക്കാൻ ജിത്തു പരമാവധി ശ്രമിച്ചു.. അതിനുള്ള സാഹചര്യങ്ങളെല്ലാം അവനായി തന്നെ ഒഴിവാക്കി.. ഇനിയും തന്നെ കാണുമ്പോൾ അവളുടെ ഉള്ളിൽ മോഹങ്ങൾ കൂടുകയേ ഉള്ളൂ കാണാതിരിക്കുന്നത്തോടെ തന്നെ മറന്ന് കളയുമെന്നവൾ വിശ്വസിച്ചു..

പാറു പിന്നീട് പരീക്ഷാ ചൂടിലേക്ക് കടന്നു.. പഠിക്കാൻ ഒരുപാട് ഉണ്ടായിരുന്നത് കൊണ്ട് തന്നെ ജിത്തുവിന്റെ ഓർമകളെ തലയിൽ നിന്നും മായ്ച്ചു കളഞ്ഞു.. മനസ്സിൽ നിന്നും മായ്ച്ചു കളയാൻ കഴിയില്ലെന്നവൾക്ക് ഉറപ്പായിരുന്നു...

********

ദിവസങ്ങൾ ആരേയും കാത്തു നിൽക്കാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു..എല്ലാവരിലും മാറ്റങ്ങൾ സംഭവിച്ചു.. എന്നാൽ പാറുവോ അവളുടെ ഉള്ളിൽ മുളപൊട്ടിയ പ്രണയമോ യാതൊരു മാറ്റവുമില്ലാതെ തുടർന്നു...

പ്ലസ് ടു കഴിഞ്ഞു പാറു അടുത്തുള്ള കോളേജിൽ bsc ക്ക്‌ ചേർന്നു കൂടെ മീരയും..

കോളേജ് തുടങ്ങാൻ ഇനിയും ദിവസങ്ങൾ ഉണ്ട്.. ദിനങ്ങൾ മെല്ലെ മെല്ലെയാണ് കൊഴിഞ്ഞു പോകുന്നതെന്നവൾക്ക് തോന്നി..

ജിത്തു പഠിപ്പിക്കുന്ന കോളേജിൽ ആണ് അഡ്മിഷൻ എടുത്തിരിക്കുന്നതെന്ന് വിച്ചു വന്നു പറഞ്ഞപ്പോൾ തുടങ്ങിയതാണ് പെണ്ണിന്റെ ഉള്ള് തുടികൊട്ടാൻ...

ഒന്നര വർഷത്തിനിടക്ക് ജിത്തുവിന്റെ അവൾ കണ്ടത് വിരലിൽ എണ്ണാവുന്ന അത്ര മാത്രമാണ്.. അതും ദൂരെ നിന്ന് ഒരു മിന്നായം പോലെ..

എന്തിനാണ് തന്നെ ഇത്രമാത്രം അവഗണിക്കുന്നതെന്ന് ചോദിക്കാൻ പലതവണ മുതിർന്നതാണ്.. വേണ്ടെന്ന് വെച്ചു.. ജിത്തുവിനൊരു ശല്യമാവാൻ അവൾ ആഗ്രഹിച്ചിരുന്നില്ല..

ഹൃദയം കൊണ്ടവൾ അവനെ പ്രണയിക്കുകയായിരുന്നു.. തന്റെ പ്രാണൻ പോലും പകുത്തു നൽകി...

കോളേജിലെ ഫസ്റ്റ് ഡേ ആയത് കൊണ്ട് വിച്ചു തലേന്ന് അവൾക്ക് പുത്തനൊരു ചുരിദാർ കൊണ്ടുവന്നു കൊടുത്തിരുന്നു..കരിനീലയും വെള്ളയും കോമ്പോയിൽ വരുന്ന അടിപൊളി ചുരിദാർ..അത് ധരിച്ചു കൊണ്ടവൾ റെഡിയായി നിന്നു..

"അല്ലേലും വിച്ചേട്ടന്റെ സെലെക്ഷൻ തെറ്റാറില്ല.. "

കണ്ണാടിയിലേക്ക് നോക്കി പറഞ്ഞിട്ട് ബാഗും എടുത്ത് റൂമിന് പുറത്തേക്കിറങ്ങി..

കവലയിൽ നിന്നും എട്ടരക്കൊരു ബസുണ്ട് കോളേജിന്റെ അടുത്തേക്ക്.. അത് കിട്ടിയാൽ പെട്ടന്ന് അവിടെ എത്താം ഇല്ലെങ്കിൽ ഒരു ബസ് കയറി ഇറങ്ങണം കോളേജിലേക്ക് എത്തണമെങ്കിൽ..

"എന്റെ പൊന്നു മീരേ നീയിങ്ങനെ കുണുങ്ങി കുണുങ്ങി നടക്കാത്തെ വേഗം അങ്ങോട്ട് നടക്ക്... "

മീര അവളുടെ നേരെ തിരിഞ്ഞു കൂർപ്പിച്ചു നോക്കി..

"ഇതും വലിച്ചോണ്ട് നടക്കണമെങ്കിൽ ഇത്തിരി പ്രയാസം തന്നെയാണ്.. നിനക്ക് പിന്നെ ആ മെനക്കേടില്ലല്ലോ... "

പൊക്കി പിടിച്ചിരുന്ന പാവാട തുമ്പ് താഴ്ത്തിയിട്ട് കൊണ്ടവൾ ദേഷ്യപ്പെട്ടു..

"നിന്നോട് ഞാൻ മിനിഞാന്ന് പറഞ്ഞതല്ലേ ചുരിദാർ മതിയെന്ന്.. പിന്നെ നീയെന്തിനാ ഈ കുന്ത്രാണ്ടം എടുക്കാൻ പോയത്... "

"ഞാൻ എടുത്തതല്ലെടി അച്ഛൻ കൊണ്ടുവന്നതാ ടൗണിൽ പോയപ്പോ..അവസാനമൊരു ഡയലോഗും,,ദാവണി ഉടുക്കുന്നതാത്രെ പെൺകുട്ടികൾക്ക് അഴക്.."

മീര പുച്ഛത്തോടെ പറഞ്ഞു..

"അതോടെ നീ ഫ്ലാറ്റ്..എന്തായാലും ഇപ്പൊ നടക്ക്.. കോളേജിൽ നിന്ന് തിരികെ വരുമ്പോ ടെക്സ്റ്റയിൽസിൽ കയറാം..കാശുണ്ടല്ലോ അല്ലേ.."

പാറു നെറ്റി ചുളിച്ചു..

"പിന്നെ.. അതൊക്കെ അച്ഛന്റെ പോക്കറ്റിൽ നിന്നും എപ്പോഴേ പൊക്കി... "

"എന്നാ നടക്ക്,, വൈകണ്ട.. "

അവർ കവലയിലേക്ക് നടന്നു..ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നതേ കോളേജ് പടിയിലേക്കുള്ള ബസ് കിട്ടി.. രാവിലെ ആയതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു.. എങ്ങനെയൊക്കെയോ അവർ ബസിൽ വലിഞ്ഞു കയറി..

ബസ് കോളേജിന് മുന്നിൽ നിർത്തിയത് അവർ അതിൽ നിന്നും ചാടിയിറങ്ങി..

"ഹോ.. ജീവൻ തിരിച്ചു കിട്ടി.. "

മീര ചുളിഞ്ഞ ദാവണിയെല്ലാം ശെരിയാക്കി..

"നീ വന്നേ അകത്തേക്ക് കയറാം.. "

റോഡിൽ തന്നെ നിന്ന് കസർത്തു കാണിക്കുന്ന മീരയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് കോളേജ് കവാടത്തിനടുത്തേക്ക് നടന്നു..

"അങ്ങനെ നമ്മളും കോളേജ് കുമാരികളായി അല്ലേ പാറൂസേ.. "

"മ്മ്... "

പാറു വെറുതെയൊന്ന് മൂളി..

"എന്തു പറ്റിയെടി... "

ഇത്രയും നേരം ഉത്സാഹത്തിൽ നിന്നിരുന്ന പാറുവിന്റെ തെളിച്ചമില്ലായ്മ കണ്ട് മീരയുടെ നെറ്റി ചുളിഞ്ഞു...

"ഒന്നുമില്ലെടി.. ഞാൻ വെറുതെ.."

"അല്ല എന്തോ ഉണ്ട് പറ..

ജിത്തേട്ടൻ ആണോ നിന്റെ പ്രശ്നം.."

മീരയുടെ ചോദ്യത്തിന് പാറുവിന്റെ തല താഴ്ന്നു..

"അത് നമ്മൾ വിട്ടതല്ലെടി.. വീണ്ടും എന്തിനാ.. "

"എനിക്കറിയില്ല മീരാ.. ഇനി എന്നും ജിത്തേട്ടനെ കാണുമല്ലോ എന്നാലോചിക്കുമ്പോൾ..

വീണ്ടും... എന്റെ ഉള്ളിൽ മോഹങ്ങൾ പൂവിട്ടാൽ.. അത് സ്വന്തമാക്കാൻ എന്റെ മനസ്സ് വാശി പിടിക്കില്ലേ.."

പറയുമ്പോൾ വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ടായിരുന്നു..

"പാറു..നീയിതെന്തൊക്കെയാ പറയുന്നത്.. അപ്പോൾ നീ ജിത്തേട്ടനെ മറന്നത് പോലെ അഭിനയിക്കുകയായിരുന്നോ.."

മീര ചോദിച്ചതിന് മറുപടി പറയാതെ പാറു വിതുമ്പി..

"സാരമില്ല പോട്ടെ..നമ്മുക്കിതിനെ പറ്റി പിന്നീട് സംസാരിക്കാം..ജിത്തേട്ടനെ കാണുമ്പോൾ അല്ലേ.. അത് അപ്പൊ നോക്കാം.."

മീര വന്നവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു..

"ആ മുഖം തുടച്ചേ..ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി.."

മീര തന്നെ തന്റെ കയ്യിൽ ഉണ്ടായിരുന്ന കർച്ചീഫ് കൊണ്ട് മുഖമെല്ലാം തുടച്ചു കൊടുത്തു..

"ഹായ്.. നിങ്ങളെന്താ ഇവിടെ നിൽക്കുന്നേ.. "
അവരുടെ മുന്നിലേക്ക് ഒരുത്തൻ ചാടി വീണു ചോദിച്ചു..

"ഞങ്ങൾ വെറുതെ.. "

അവർ പരുങ്ങി.. ഇനി വല്ല സീനിയേഴ്‌സും ആണെങ്കിൽ പണി കിട്ടുമല്ലോ എന്നോർത്ത്..

"എങ്കിൽ വാ നമുക്ക് ഐശ്വര്യമായി അകത്തേക്ക് പോവാം..ഞാനും ഇവിടെ ആദ്യമാണ്.."

"അങ്ങനെ പറ.. ഇതൊക്കെ ആദ്യം പറയേണ്ടേ.. ഞങ്ങളങ്ങ് പേടിച്ചു പോയി.. "

"മ്മ്. ഇയാളെന്തിനാ കരഞ്ഞേ.. "

അവൻ പാറുവിന്റെ നേരെ തിരിഞ്ഞു..

"അത്..കണ്ണിൽ കരടു പോയതാ.. "

"അത് ചുമ്മാ.. ഞാനെല്ലാം കണ്ടു..ഇനിയിപ്പോ അതിനെ പറ്റി നമുക്ക് പിന്നീട് സംസാരിക്കാം..

ഞാൻ പ്രവീൺ.. ഫസ്റ്റ് ഇയർ..bsc കെമിസ്ട്രി..നിങ്ങളോ.."

അവൻ അവരുടെ നേരെ കൈ നീട്ടി..

"പാർവണ.. "

"മീര.. ഞങ്ങളും bsc കെമിസ്ട്രി.."

നീട്ടി പിടിച്ച കയ്യിലേക്ക് അവർ കൈ ചേർത്തു..

"ഫ്രണ്ട്സ്.. "

അവർ ഒരുപോലെ പറഞ്ഞു..

"ഇനി അകത്തേക്ക് പോകാമല്ലോ... "

പ്രവീൺ ചിരിയോടെ ചോദിച്ചതും മീരയും പാറുവും തലയാട്ടി.. അവൻ രണ്ട് പേരുടെയും കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി..

ഏറെ കുറേ കുട്ടികളെല്ലാം വന്നിട്ടുണ്ട്.. റാഗിങ്ങ് ഒന്നും ഇപ്പോൾ പറ്റാത്തതുകൊണ്ട് സീനിയേഴ്സെല്ലാം ഒരിടത്തു തമ്പടിച്ചു നിൽക്കുന്നുണ്ട്...

സീനിയേഴ്‌സിനെ കണ്ടപ്പോൾ മൂവരും ഒന്ന് ഭയന്നെങ്കിലും അവരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഇല്ലാതിരുന്നത് കൊണ്ട് അവർ നേരെ ക്ലാസ്സിലേക്ക് വിട്ടു..

ഒട്ടുമിക്ക സീറ്റിലും കുട്ടികളുണ്ട് മുന്നിലെ സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നത്..

അവിടെ ഇരിക്കാൻ തുനിഞ്ഞ പാറുവിനെ മീരയും പ്രവീണും കൂടി ലാസ്റ്റ് റോയിലേക്ക് കൊണ്ടുപോയി..

"ഇവിടെ മതി.. അതൊക്കെ വലിയ പഠിപ്പിസ്റ്റുകൾക്കുള്ള സീറ്റാണ്.. "

പ്രവീൺ പറഞ്ഞപ്പോൾ മീരയും അവനെ പിന്തുണച്ചു..

അവർ പരസ്പരം കൂടുതൽ പരിചയപ്പെട്ടു.. പെട്ടന്ന് ക്ലാസ്സ്‌ നിശബ്‍ദമായി.. ആരോ നടന്നു വരുന്ന കാലടിയൊച്ചകൾ മാത്രം കേൾക്കാം..

"ഇതെന്തുവാടി സംഭവം.. "

പ്രവി തന്റെ ഇരുവശത്തും ഇരിക്കുന്ന മീരയോടും പാറുവിനോടും ചോദിച്ചു..

"ഞങ്ങളും അത് തന്നെയല്ലേ നോക്കുന്നേ.. "

അടുത്തടുത്തു വരുന്ന കാലടിയൊച്ചകൾ പാറുവിന്റെ ഹൃദയമിടിപ്പ് കൂട്ടി..

അവൾ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് കണ്ണുകൾ തുറന്നു..

മുന്നിൽ ചിരിയോടെ നിൽക്കുന്ന ജിത്തുവിനെ കണ്ടവളുടെ മിഴികൾ വിടർന്നു...

ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും ഓഫ്‌ വൈറ്റ് പാന്റും അവനു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു..

അവൾ ജിത്തുവിന്റെ അധികവും കണ്ടിട്ടുള്ളത് മുണ്ടും ഷർട്ടും ധരിച്ചാണ്.. അതിനേക്കാൾ കൂടുതൽ അവന് ഈ വേഷമാണ് കൂടുതൽ ചേരുന്നതെന്നവൾക്ക് തോന്നി..

"ഗുഡ്മോർണിംഗ് സർ.. "

എല്ലാവരും ഒരുപോലെ പറഞ്ഞു എഴുന്നേറ്റ് നിന്നു.. പാറു അപ്പോഴും എഴുന്നേൽക്കാതെ മായിക ലോകത്ത് തന്നെയാണ്..

പ്രവി അവളുടെ കൈ തണ്ടയിലൊന്ന് കിള്ളി..

കൈ നല്ലത് പോലെ നൊന്തതും അവൾ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു..

എല്ലാവരും സീറ്റിൽ ഇരുന്നിട്ടും അവിടെ തന്നെ നിൽക്കുന്ന പാറുവിനെ കണ്ട് ജിത്തുവിന്റെ മുഖം കനത്തു..

അത് കണ്ട മീര അവളെ അവിടെ പിടിച്ചിരുത്തി..

"നീ വീണ്ടും തുടങ്ങിയോ പാറു... ഞാൻ നിന്നോട് എന്താ വരുമ്പോഴേ പറഞ്ഞത് മറന്നുപോയോ.. "

സ്വരം താഴ്ത്തി മീര പറഞ്ഞു..അപ്പോഴും ഇടം കണ്ണാലെ തന്നിൽ കുടികൊള്ളുന്ന പ്രണയത്തെ കൊതിയോടെ നോക്കുകയായിരുന്നവൾ..

ഇവരിതെന്താണ് പറയുന്നതെന്ന് മനസ്സിലാകാതിരുന്ന പ്രവി അവരെ മാറി മാറി നോക്കി..

"എന്തുവാ നിങ്ങൾ കുശു കുശുക്കുന്നെ.. "

"പിന്നെ പറഞ്ഞു തരാം.. "

മീര പറഞ്ഞിട്ട് നേരെയിരുന്നു..

"ഗുഡ് മോർണിംഗ് everyone..

I'am ജിതിൻദാസ്.. വീട് ഇവിടെ അടുത്ത് തന്നെയാണ്.. ഈ കോളേജിലെ പൂർവവിദ്യാർത്ഥി ആയിരുന്നു.. അതേ കോളേജിൽ തന്നെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം..നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ് എനിക്കാണ്..
ഇന്നിപ്പോ ഫസ്റ്റ് ഡേ അല്ലേ.. നമ്മുക്ക് ഓരോരുത്തരെയായി പരിചയപ്പെടാം.."

നിറഞ്ഞ പുഞ്ചിരിയോടെ കുട്ടികളെ നോക്കി കൊണ്ടവൻ പറഞ്ഞതും എല്ലാവരും അത് കയ്യടിച്ചു പാസ്സാക്കി..

പെൺകുട്ടികളുടെയെല്ലാം കണ്ണുകൾ അവനെ കൊത്തി വലിച്ചു.. സർ ആണെന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും കരുതിയത് ഏതെങ്കിലും മധ്യ വയസ്കൻ ആയിരിക്കും എന്നാണ്.. അതിന് പകരം ഇത്രയും ചുള്ളനായൊരു സാറിനെ കണ്ടപ്പോൾ അവർക്കും സന്തോഷമായി.. ഫ്രീ ആയിട്ട് വായ് നോക്കാമല്ലോ..

പിടക്കോഴികളുടെയെല്ലാം കണ്ണുകൾ അവനിൽ ആണെന്ന് കണ്ടപ്പോൾ പാറു ചുണ്ട് കൂർപ്പിച്ചു.. അവനെ ഒരു നോട്ടം കൊണ്ട് പോലും മറ്റൊരാൾ ആഗ്രഹിക്കുന്നത് അവൾക്ക് സഹിക്കാൻ കഴിയാത്ത കാര്യമായിരുന്നു..

ഫസ്റ്റ് ബെഞ്ചിൽ നിന്നും ഓരോരുത്തരായി പേരും സ്ഥലവും പറഞ്ഞു പരിചയപ്പെടുത്തി..

മീരയേയും പാറുവിനെയും അറിയുന്നതായിട്ട്  കൂടി അവരോടും പേര് പറയാൻ പറഞ്ഞു.. മീരയെ പേടിച്ചിട്ട് പാറു അവന്റെ മുഖത്ത് നോക്കാതെ പേര് പറഞ്ഞിട്ടിരുന്നു.. ജിത്തുവും അവളിലേക്ക് വല്ലാതെ ശ്രദ്ധ കൊടുത്തില്ല..

"ഇനി ആർക്കെങ്കിലും എന്നെ പറ്റി അറിയാനോ മറ്റോ ഉണ്ടോ..? "

കുട്ടികളെയെല്ലാം പരിചയപ്പെട്ടു കഴിഞ്ഞതും വീണ്ടുമവൻ ചോദിച്ചു..

"സാറിന്റെ ഫാമിലി..I mean സർ മാരീഡ് ആണോ... "

പെൺകുട്ടികളിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു..

"No..i'am not married.. വീട്ടിൽ അമ്മ,ചേച്ചി.. ചേച്ചി മാരീഡാണ്.. ഒരു മോളുണ്ട്.."

പുഞ്ചിരിയോടെ തന്നെ മറുപടി നൽകി..

"എൻഗേജ്ഡ് ആണോ.. "

വീണ്ടും ഒരു പെൺകുട്ടി വിളിച്ചു ചോദിച്ചു..

"No.. "

അവൻ ചിരിയോടെ തലയാട്ടി..

"Love.. "

ആൺകുട്ടികളുടെ സൈഡിൽ നിന്നായിരുന്നു ആ ചോദ്യം..

പക്ഷേ അവനതിനുള്ള മറുപടി കുഞ്ഞു പുഞ്ചിരിയിലൊതുക്കി..അവന്റെ നോട്ടം തന്നിലേക്ക് പാളി വീണോ എന്ന് പാറു സംശയിച്ചു..

അവനെ തന്നെ ശ്രദ്ധിച്ചിരുന്ന പാറു അവന്റെ മുഖത്ത് വിരിയുന്ന ഓരോ  ഭാവങ്ങളും ഒപ്പിയെടുത്തു.. ഇതുവരെ അവന്റെ മുഖത്ത് കാണാത്ത ഭാവങ്ങൾ കണ്ടതും അവളിലും ഒരു പ്രതീക്ഷ മുളപൊട്ടി..

കുറച്ച് നേരം കൂടെ പിള്ളേരോടെല്ലാം ജോളിയായി സംസാരിച്ചിട്ടവൻ ക്ലാസ്സിൽ നിന്നും പോയി..

"എന്തൊരു ഫ്രണ്ട്‌ലി ആണല്ലെടി മാഷ്.. "

"എന്നാ ലൂക്കാടി അങ്ങേർക്ക്.. "

"ഇവിടെ നിന്നും പോകുന്നതിനു മുന്നേ അങ്ങേരെ ഞാൻ വളച്ചിരിക്കും.. "

ഇതുപോലെ പെൺകുട്ടികൾ പറയുന്ന ഓരോ കമന്റ്സും പാറുവിന്റെ കാതുകളിൽ വന്നലച്ചു.. ഇരു ചെവികളും കൈകളാൽ മൂടി ഡസ്കിലേക്ക് തലവെച്ചവൾ കിടന്നു.. മനസ്സപ്പോഴും അസ്വസ്ഥതമായിരുന്നു..

പ്രണയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ജിത്തേട്ടന്റെ മുഖത്ത് തെളിഞ്ഞ സന്തോഷത്തിന്റെ കാരണം എന്തായിരിക്കും..ഇനി എനിക്കുള്ളത് പോലെ ജിത്തേട്ടനും എന്നെ ഇഷ്ടമുണ്ടോ..അങ്ങനെ തന്നെയാവണേ എന്നവൾ മനസ്സിലൊരു നൂറാവർത്തി ഉരുവിട്ടു..

"ഡീ.. എന്തെങ്കിലും കഴിച്ചിട്ട് വരാം.. എണീക്ക്.."

പ്രവി പാറുവിനെ തട്ടി വിളിച്ചു..

നിറഞ്ഞു വന്ന കണ്ണുകളും മൂക്കും തുടച്ചു പാറു ഡസ്കിൽ നിന്നും തലയുയർത്തി അവരെ നോക്കി ചിരിച്ചു..

അവളുടെ കരഞ്ഞു വിങ്ങിയ മുഖം കണ്ട് ദേഷ്യം വന്ന മീര ബാഗും എടുത്ത് എഴുന്നേറ്റ് പോയി..

"ഇവൾക്കിതെന്തു പറ്റി.. "

അവൾ പോയ വഴിയേ നോക്കി പറഞ്ഞിട്ട് പ്രവി പാറുവിനെയും കൂട്ടി കാന്റീനിലേക്ക് നടന്നു...

കാന്റീനിലേക്ക് ചെന്നപ്പോൾ കണ്ടു അധികം ആരുടേയും ശ്രദ്ധ ചെല്ലാത്ത കോൺറിൽ ഇരിക്കുന്ന മീരയെ..

"ദേ അവളവിടെയുണ്ട്.. "

പ്രവി പാറുവിനെയും കൂട്ടി അവിടെ പോയിരുന്നു..

"മൂന്ന് ലൈയിം.. "

അവിടുത്തെ ചേട്ടനോട് വിളിച്ചു പറഞ്ഞു മീരയുടെ നേരെ തിരിഞ്ഞു...

"അല്ല എന്താ നിങ്ങടെ പ്രശ്നം.. കുറച്ച് മുന്നേ വരെ രണ്ടാൾക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ.."

അവൻ രണ്ട് പേരേയും മാറി മാറി നോക്കി..അവരൊന്നും തന്നെ മിണ്ടുന്നില്ല..

"ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. മര്യാദക്ക് കാര്യം പറഞ്ഞോ.. "

ഉച്ചത്തിൽ അവൻ ചോദിച്ചതും പാറുവൊന്ന് ഞെട്ടി..കണ്ണുകൾ കലങ്ങി..

"ഈ ഇരുന്ന് മോങ്ങുന്നവൾക്കുണ്ടല്ലോ നമ്മുടെ സാറിനോട് മുടിഞ്ഞ പ്രേമം..പലവട്ടം ഇവളെ.."

"ഏയ്‌.. നിർത്ത്,, നിർത്ത്.. "

മീര പറഞ്ഞു തുടങ്ങിയതും ഇടയിൽ കയറി പ്രവി പറഞ്ഞു..

"അപ്പോൾ നിങ്ങളും സാറും മുന്നേ അറിയുമോ.. "

"അറിയും.. ഞങ്ങൾ ഒരേ നാട്ടുകാരും അയൽവാസികളുമാണ്.. "

"എന്നിട്ടെന്താ സർ നിങ്ങളെ പരിചയമുള്ള ഭാവമൊന്നും നടിക്കാതിരുന്നത്..തീർത്തും സാധാരണ രീതിയിൽ ആണല്ലോ പെരുമാറിയത്..."

അവന്റെ തന്റെ ഉള്ളിലെ സംശയം ചോദിച്ചു..

"എടാ മണ്ടശിരോമണി അത് തന്നെയല്ലേ പറഞ്ഞു വരുന്നത്.. "

മീര അവനെ നോക്കി പല്ല് കടിച്ചു..

"പലവട്ടം ഇവളെ.. ബാക്കി പറ.."

പ്രവി മീരയെ തന്നെ ശ്രദ്ധിച്ചു..

"പലവട്ടം ഇവളെ ഞാൻ പറഞ്ഞു വിലക്കി.. ഇന്നും ഇന്നലേയും തുടങ്ങിയതല്ല ഇവൾക്കീ സൂക്കേട് നയൻത്തിൽ നിന്ന് തുടങ്ങിയതാണ്..ഇവളുടെ ഏട്ടന്റെ ഉറ്റ സുഹൃത്തുമാണ് ഈ പറയുന്ന ഇവളുടെ ജിത്തേട്ടൻ.."

മീര അവളെ നോക്കി പുച്ഛിച്ചു. എന്നിട്ട് വീണ്ടും പ്രവിയുടെ നേരെ തിരിഞ്ഞു..

"ഒടുവിൽ ഇവളെ അങ്ങേര് കയ്യോടെ പൊക്കി.. ഇനി മേലിൽ ഇത് ആവർത്തിക്കരുതെന്നും പറഞ്ഞു.. അന്ന് ഈ ഇരിക്കുന്നവൾ എന്നോട് എന്താണെന്നോ പറഞ്ഞത്.. ഞാൻ അങ്ങേരെ മറന്നു.. ഇനി ആ പേരും പറഞ്ഞു വിഷമിച്ചു നടക്കില്ലെന്നു..എന്നിട്ടിപ്പോ അവള് വീണ്ടും അങ്ങേരെ കണ്ടപ്പോൾ കാല് മാറി.."

മീര കലിയോടെ പറഞ്ഞു നിർത്തി..

"അത് പിന്നെ പ്രണയം എന്നൊക്കെ പറഞ്ഞാ അത് അത്ര പെട്ടന്നൊന്നും മറന്നു കളയാൻ പറ്റില്ല.."

അത്ര നേരം മിണ്ടാതിരുന്ന പാറു ചാടി കേറി പറഞ്ഞു..

"ഒരു കീറങ്ങ് വെച്ചു തന്നാലുണ്ടല്ലോ.. "

മീര ഇരുന്നിടത്തു നിന്നും എഴുന്നേറ്റു..

കുട്ടികളെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയതും പ്രവി മീരയെ സീറ്റിൽ തന്നെ പിടിച്ചിരുത്തി പാറുവിനെ നോക്കി..

"നിനക്കിപ്പോഴും സാറിനെ ഇഷ്ടമാണോ.. "

അവൾ ആണെന്നുള്ള രീതിയിൽ തലയാട്ടി..

"വാ തുറന്നു പറയെടി.. "

"ഇഷ്ടമാണ്.. "

"എങ്കിൽ നീ രണ്ട് ചെവിയും തുറന്ന് കേട്ടോ..അങ്ങേരെ വളച്ചൊടിച്ചു നിന്റെ കയ്യിൽ തരുന്ന കാര്യം ഞാൻ ഏറ്റു.."

"ഏൽക്കും,, ഏൽക്കും.. അങ്ങേരുടെ കയ്യിൽ നിന്ന് നിനക്ക് ഏൽക്കാതെ സൂക്ഷിച്ചോ.."

മീര അവനെ കെർവോടെ നോക്കി..

"മീരാ.. നീയിങ്ങനെ നെഗറ്റീവ് അടിക്കല്ലേ.. ബി പോസിറ്റീവ്.. "

"മ്മ്.. നിങ്ങൾ രണ്ടാളും കൂടെ എന്താന്ന് വെച്ചാൽ ആയിക്കോ.. നമ്മളെ വിട്ടേക്ക്.. "

പറഞ്ഞിട്ട് അവൾ ബാഗും എടുത്ത് പോകാനൊരുങ്ങി..

"എടി..പോവല്ലെടി.. നമ്മുടെ പാറുവിന് വേണ്ടിയല്ലേ.. പ്ലീസ്.."

പ്രവി അവളോട് കെഞ്ചി പറഞ്ഞതും മീര പാതി മനസ്സോടെ മൂളി കസേരയിൽ തന്നെയിരുന്നു.. അത് കണ്ടപ്പോൾ പാറുവിന്റെ മുഖത്തും ഒരു കുഞ്ഞു പുഞ്ചിരി മൊട്ടിട്ടു..

ലൈയിം ജ്യൂസ് വന്നതും അവർ അതും കുടിച്ചു ക്ലാസ്സിലേക്ക് തന്നെ പോയി..

അവിടെയെത്തി മറ്റു കുട്ടികളെയെല്ലാം പരിചയപ്പെട്ടു.. ഉച്ച കഴിഞ്ഞപ്പോൾ എല്ലാവരോടും പൊക്കോളാൻ പറഞ്ഞു.. പ്രവി ബൈക്കിൽ ആയിരുന്നു വന്നിരുന്നത്.. മീരയേയും പാറുവിനേയും അവൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അവരത് വേണ്ടെന്ന് പറഞ്ഞു വന്ന പോലെ തന്നെ ബസിന് തിരികെ വീട്ടിലേക്ക് മടങ്ങി..

വീട്ടിലെത്തിയ പാറുവിന്റെ ഓർമ്മകൾ അവളുടെ ജിത്തേട്ടനിൽ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു...

പ്രണയമുണ്ടോ എന്ന് ചോദിച്ചപ്പോൾ ജിത്തേട്ടന്റെ കണ്ണുകളിൽ കണ്ട തിളക്കം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അത് ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു...

"നീയിത് ആരെ സ്വപ്നം കണ്ടിരിക്കുവാ പാറു.."

കടപൂട്ടി വീട്ടിലെത്തിയ വിച്ചു സോഫയിലിരുന്ന് കാര്യമായി ചിന്തിക്കുന്ന പാറുവിനെ നോക്കി ചോദിച്ചു..അവനെ കണ്ടതും 

"അമ്മേ.. "

അകത്തേക്ക് നോക്കി അമ്മയെ വിളിച്ചു..

തുന്നി കൊണ്ടിരുന്ന അമ്മ പുറത്തേക്ക് വന്നതും കയ്യിലുണ്ടായിരുന്ന കവർ അവരെ ഏൽപ്പിച്ചു റൂമിലേക്ക് പോയി...

അവിടെ മുഷിഞ്ഞ തുണിയും ഷർട്ടും അഴിച്ചിട്ടു ഒരു കൈലിയും ഉടുത്തു പുറത്തേക്ക് വന്നു.. ഒരു തോർത്ത്‌ മുണ്ട് കഴുത്തിലൂടെ ചുറ്റി ഇട്ടിട്ടുണ്ട്..

"ഡീ നീ വരുന്നോ കടവിലേക്ക്.. "

ചിന്തയിലാണ്ട് ഇരിക്കുന്ന പാറുവിനോടവൻ ചോദിച്ചു..

"ഞാനോ..അവിടെ ഏട്ടന്റെ കൂട്ടുകാരൊക്കെ ഉണ്ടാവില്ലേ..ഞാനില്ല നിക്ക് ചമ്മലാ.."

"അവിടെ ആരും ഇല്ല ഞാനും ജിത്തുവും മാത്രമേ ഉള്ളൂ ഇന്ന്.."

ജിത്തുവിന്റെ പേര് കേട്ടതും പോകണമെന്ന് മനസ്സും പോകേണ്ടാ എന്ന് ബുദ്ധിയും തർക്കിച്ചു കൊണ്ടിരുന്നു..

കുറച്ച് നേരത്തെ വാക്ക്വാദങ്ങൾക്കൊടുവിൽ അവന്റെ കൂടെ പോകാനവൾ തീരുമാനിച്ചു..

അങ്ങനെ വിച്ചുവിന്റെ കൈയിൽ തൂങ്ങി അവനോടൊപ്പം നടന്നു.. അതിനിടയിൽ കോളേജിലെ വിശേഷങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു..

"നീ ഗൗരി ടീച്ചറുടെ അടുത്തേക്ക് പൊക്കോ.. അവിടെ ജ്യോതി വന്നിട്ടുണ്ട്.."

ജിത്തുവിന്റെ വീടിനടുത്തെത്തിയതും വിച്ചു പറഞ്ഞു..

"അപ്പോൾ കുളം.. "

പാറു ചുണ്ട് പിളർത്തി ചോദിച്ചു..

"അത് ഞാൻ ചുമ്മാ പറഞ്ഞതാ.. നീ ഇപ്പോൾ ഇവിടേക്കൊന്നും വരാറില്ലെന്ന് ടീച്ചറും ജ്യോതിയും പറഞ്ഞപ്പോൾ നിന്നെ അവിടെ നിന്ന് ചാടിക്കാൻ വേണ്ടി പറഞ്ഞതാ..."


"അങ്ങനെയാണോ എങ്കിൽ ഞാൻ തിരികെ പോവാണ്.. "

"അയ്യോ ചതിക്കല്ലേ പാറൂസെ.. നിന്നെ കൂട്ടിയിട്ട് വരാമെന്ന് ഞാൻ ജ്യോതിക്ക് വാക്ക് കൊടുത്തു..ഒന്ന് ചെല്ലേടാ,, അല്ലേൽ അവരെന്തു വിചാരിക്കും.."

വിച്ചു കെഞ്ചി പറഞ്ഞതും പാറു മനമില്ലാ മനസ്സോടെ ജിത്തുവിന്റെ വീട്ടിലേക്ക് ചെന്നു..

ഉമ്മറത്തു തന്നെ ജിത്തുവും ടീച്ചറും ജ്യോതിയുമെല്ലാം ഇരിപ്പുണ്ട്.. ജിത്തു തന്റെ മടിയിലിരിക്കുന്ന രണ്ടു വയസ്സുകാരി അച്ചുവിനോട് കിന്നാരം പറയുകയാണ്.. അതിനിടയിൽ പാറു വന്നതൊന്നും അവൻ അറിഞ്ഞിട്ടില്ല..

ജിത്തുവിനെ കണ്ടതും പാറുവിന് ചെറിയൊരു പേടി തോന്നി.. അന്ന് ജിത്തു വഴക്ക് പറഞ്ഞതിൽ പിന്നെ ഇവിടേക്കങ്ങനെ വന്നിട്ടില്ല.. എന്തെങ്കിലും ആവശ്യത്തിന് വരികയാണെങ്കിൽ തന്നെ മീരയോ അല്ലെങ്കിൽ അമ്മയോ ഉണ്ടാവാറുണ്ട്. ഇതിപ്പോ തനിയേ അവനെ അഭിമുഖീകരിക്കണമല്ലോ എന്നോർത്തപ്പോൾ അവൾക്കാകെ പരവേഷമായി...അവൾ പൂമുഖത്തേക്ക് കയറാതെ മുറ്റത്ത് നിന്ന് തന്നെ തത്തി കളിച്ചു..

"ഇതാര് പാറുവോ.. കയറി വാ.. ഒത്തിരി നാളായല്ലോ കണ്ടിട്ട്.."

പാറുവിനെ കണ്ടതേ ജ്യോതി ഉമ്മറത്തു നിന്നും എഴുന്നേറ്റ് അവളുടെ കൈ പിടിച്ചു പുഞ്ചിരിയോടെ അകത്തേക്ക് കയറ്റി..പാറുവിന്റെ ചുണ്ടിലും ഉണ്ടായിരുന്നു തെളിച്ചമില്ലാത്തൊരു പുഞ്ചിരി..

ജ്യോതിയുടെ ശബ്‍ദം കേട്ട ജിത്തു തലയുയർത്തി നോക്കി.. പാറുവിന്റെ കണ്ണുകളും അവനിൽ തന്നെയായിരുന്നു..പെട്ടന്ന് തന്നെ ജിത്തു മുഖം വെട്ടിച്ചു അച്ചുവിനെ മടിയിൽ നിന്നും കസേരയിലേക്കിരുത്തി അകത്തേക്ക് കയറിപ്പോയി..തിരികെ വരുമ്പോൾ കയ്യിലൊരു തോർത്ത്‌ മുണ്ടും ഉണ്ട്.. ജ്യോതിയുടെ അടുത്ത് നിൽക്കുന്ന പാറുവിനെ ദേഷ്യത്തിൽ നോക്കി പുറത്തേക്കിറങ്ങി..അവളുടെ മുഖം മങ്ങി.. കണ്ണുകൾ ഈറനണിഞ്ഞുവോ..

ഇതൊന്നും അറിയാതെ ജ്യോതി പാറുവിനോട് ഓരോ വിശേഷങ്ങളും ചോദിക്കുന്ന തിരക്കിലാണ്..

"നീയതിന് കുറച്ചു ശ്വാസം എടുക്കാനുള്ള അവസരം കൊടുക്കേണ്ട ജ്യോതി..വന്നപ്പോൾ മുതൽ തുടങ്ങിയതാ അതിന്റെ ചെവി തിന്നാൻ.."

"ഒന്ന് പോയേ അമ്മ.. എത്ര നാള് കൂടിയാ ഈ പെണ്ണിനെ ഒന്ന് കാണുന്നതെന്നോ.."

പാറുവിനെ നോക്കി പരിഭവിച്ചു കൊണ്ടാണ് ജ്യോതി അത് പറഞ്ഞത്..

"മോളിരിക്ക്,, ടീച്ചർ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. "

അതും പറഞ്ഞു ടീച്ചർ അകത്തേക്ക് പോയി.. ജ്യോതി അവളുമായി തിണ്ണയിലേക്കിരുന്നു..വിശേഷങ്ങൾ ചോദിക്കാനും പറയാനും..

ജ്യോതി ചോദിക്കുന്നതിനെല്ലാം ഒന്നോ രണ്ടോ വാക്കിലോ അല്ലെങ്കിൽ ഒരു മൂളലിലോ തന്റെ മറുപടിയൊതുക്കി..

*********
വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും നേരം പോയതറിഞ്ഞില്ല.. അതിനിടയിൽ അച്ചുമോളും പാറുവും നല്ലത് പോലെ കൂട്ടാവുകയും ചെയ്തു..

"പാറൂ നമുക്ക് ഇറങ്ങിയാലോ..?"

അച്ചുവിനെ കൊഞ്ചിച്ചു കൊണ്ടിരിക്കുന്ന പാറുവിനോട് അവിടേക്ക് വന്ന വിച്ചു ചോദിച്ചു.. കൂടെ തന്നെ ജിത്തുവും ഉണ്ട്..

കണ്ണുകൾ അനുസരണക്കേട് കാണിക്കാൻ തുടങ്ങിയിട്ടും മനസ്സ് കൊണ്ടതിനെ തടുത്തു നിർത്തി.. ഇനിയും തന്റെ കണ്ണുകൾ ജിത്തേട്ടനെ തേടിപ്പോയാൽ ചിലപ്പോൾ അത് വലിയൊരു പ്രശ്നത്തിന് കാരണമാകും..

"ഇനി അത്താഴം കഴിച്ചിട്ട് പോകാം വിച്ചു..ഇവിടെ എല്ലാം റെഡിയായിട്ടുണ്ട്.."

ഗൗരി ടീച്ചർ പറഞ്ഞു ..

"വേണ്ട ടീച്ചറെ അമ്മ കാത്തിരിക്കുന്നുണ്ടാവും.."

ചെറു ചിരിയോടെ വിച്ചു അവരെ നോക്കി...പാറു പൂമുഖത്തു നിന്നും ഇറങ്ങി വിച്ചുവിനരികിലേക്ക് ചെന്നു..

"ദേ ചെറുക്കാ കൊഞ്ചാതെ കഴിക്കാൻ വന്നോ.. അമ്മയോട് ജ്യോതി വിളിച്ചു പറഞ്ഞിട്ടുണ്ട്.. രണ്ടിനെയും അത്താഴം കഴിപ്പിച്ചിട്ടേ വിടുള്ളൂ എന്ന്."

വാത്സല്യം കലർത്തിയ ശാസനയോടെ ടീച്ചർ പറഞ്ഞപ്പോൾ പിന്നെ വിച്ചു ആ ക്ഷണം നിരസിക്കാൻ നിന്നില്ല..

പാറുവിനേയും കൂട്ടി അകത്തേക്ക് നടന്നു..

ജ്യോതി അപ്പോഴേക്കും കഴിക്കാനുള്ളതെല്ലാം എടുത്ത് ടേബിളിൽ വെച്ചിട്ടുണ്ടായിരുന്നു.... പാറു വിച്ചുവിന്റെ അടുത്തായി ഇരുന്നു.. ജിത്തു അവർക്ക് ഓപ്പോസിറ്റും.. ഗൗരി ടീച്ചർ ഒരു പ്ലേറ്റിൽ കുറച്ചു ചോറെടുത്ത് അച്ചുമോൾക്ക് വാരി കൊടുക്കുന്നുണ്ട്..

പാറു പരമാവധി ജിത്തുവിനെ നോക്കാതിരിക്കാൻ ശ്രമിച്ചു.. ജിത്തുവും അവിടെ അങ്ങനെ ഒരാൾ ഇല്ലെന്ന മട്ടിലാണ് പെരുമാറ്റം.. അതവൾക്ക് തീർത്തും വേദനാജനകമായിരുന്നു..

ജ്യോതി എല്ലാവർക്കും ചോറ് വിളമ്പി..അത് കഴിഞ്ഞു ജ്യോതിയും അവരോടൊപ്പം ഇരുന്നു..

"നീയെന്താ പാറു കഴിക്കാതെ ഇരിക്കുന്നെ..കറികളൊന്നും ഇഷ്ടപ്പെട്ടില്ലേ.."

ജ്യോതി കഴിക്കാതിരിക്കുന്ന പാറുവിനെ കണ്ട് ആകുലതയോടെ ചോദിച്ചു..

വിച്ചു അത് കേട്ട് ചിരിച്ചു..

"ഇവൾക്ക് ഞാനോ അമ്മയോ വാരി കൊടുക്കണം എന്നാലേ കഴിക്കൂ.."

വിച്ചു പറയുന്നത് കേട്ട് ജിത്തുവും ഒരുവേള അവളെ നോക്കി.. അതേ നിമിഷം അവളുടെ കണ്ണുകളും അവനിൽ തറഞ്ഞു നിന്നു.. ഇരുവരുടേയും കണ്ണുകൾ ഇടഞ്ഞ വേളയിൽ ജിത്തു പൊടുന്നനെ തന്റെ കണ്ണുകളെ പിൻവലിച്ചു..

"അയ്യേ നീയിപ്പോഴും കൊച്ചു കുട്ടിയാണോ പാറു.. "

ജ്യോതി അവളെ കളിയാക്കി.. പാറുവിനാകെ ചമ്മൽ തോന്നി.. ദയനീയതയോടെ അവൾ വിച്ചുവിനെ നോക്കിയതും തന്റെ മുന്നിലിരിക്കുന്ന പ്ലേറ്റിൽ നിന്ന് ഒരുരുള എടുത്ത് അവളുടെ നേരെ നീട്ടിയിരുന്നു..

"കഴിക്ക് പാറു.. "

"മോളോരു നാണക്കേടും വിചാരിക്കേണ്ട.. നിന്റെ ഏട്ടനല്ലേ,,കഴിച്ചോ "

വിച്ചു പറഞ്ഞിട്ടും കഴിക്കാൻ മടിക്കുന്ന പാറുവിനോട് ടീച്ചർ പറഞ്ഞു..

അവൾ ജിത്തുവിനെ ഇടം കണ്ണാലെ നോക്കി.. എന്നാലവൻ അവിടേക്ക് ശ്രദ്ധിക്കാതെ കഴിക്കുവാണ്.. അത് കണ്ട പാറു വിച്ചു നീട്ടിയ ചോറ് വാങ്ങി കഴിച്ചു.. പിന്നീട് കൊച്ചു കുട്ടികൾക്ക് കൊടുക്കുന്ന പോലെ വിച്ചു അവൾക്ക് വാരി കൊടുത്തു.. ഇടയിൽ അവനും കഴിക്കുന്നുണ്ട്..

അത്താഴം കഴിക്കൽ കഴിഞ്ഞ് അവരോടെല്ലാം കുറച്ചു നേരം സംസാരിച്ചിരുന്നിട്ടാണ് വിച്ചുവും പാറുവും വീട്ടിലേക്ക് മടങ്ങിയത്..

ജിത്തുവിന്റെ അവഗണന അവളുടെ മനസ്സിനെ തകർത്തു കളഞ്ഞിരുന്നു.. കൂടാതെ വിച്ചേട്ടനോട് സംസാരിക്കുമ്പോഴെല്ലാം ഇടക്കിടക്ക് ഫോൺ നോക്കുന്നതും അതിൽ നോക്കി ചിരിക്കുന്നതുമെല്ലാം പാറു കണ്ടിരുന്നു.. ആരോടായിരിക്കും ജിത്തു ഇത്രയും സന്തോഷത്തോടെ ചാറ്റ് ചെയ്യുന്നതെന്നാലോചിച്ചു ആ രാത്രിയവൾക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല..

പിറ്റേന്ന് കോളേജിലേക്ക് പാറു പോയത് തന്നെ മടിച്ചു മടിച്ചാണ്..മീരയും പ്രവിയും അവളുടെ ഉഷാറില്ലായ്മ കണ്ട് കാര്യം എന്താണെന്ന് മാറി മാറി ചോദിക്കുന്നുണ്ട്.. അവളൊന്നും വിട്ട് പറഞ്ഞില്ല..

ഫസ്റ്റ് അവറിനുള്ള സമയമായപ്പോൾ ജിത്തു ക്ലാസ്സിലേക്ക് വന്നു..സിലബസിനെ കുറിച്ചെല്ലാം സ്റ്റുഡന്റ്സിനൊന്നു പറഞ്ഞു കൊടുത്തു..

ക്ലാസ്സിൽ ശ്രദ്ധിക്കാതെ തന്നെ നോക്കി എന്തോ ആലോചിച്ചിരിക്കുന്ന പാറുവിനെ ജിത്തു കണ്ടിരുന്നു.. താനിവിടെ ഇത്രയൊക്കെ വായിട്ടലച്ചിട്ടും അവൾക്ക് യാതൊരു ഭവമാറ്റവും ഇല്ല.. അവനിൽ ദേഷ്യം ഉടലെടുത്തു..

ബെൽ അടിച്ചതും ജിത്തു ക്ലാസ്സ്‌ അവസാനിപ്പിച്ചു പുറത്തേക്കിറങ്ങി.. എന്നാൽ പോയ പോലെ തന്നെ തിരികെ വരുന്ന ജിത്തുവിനെ കണ്ടപ്പോൾ കലപില കൂട്ടിയിരുന്നു ക്ലാസ്സ്‌ മുറി നിശബ്‍ദമായി..

അവൻ ക്ലാസ്സ്‌ മുറിയാകെ ഒന്ന് കണ്ണോടിച്ചു.. "പാർവണ come to staff room.. "

ദേഷ്യത്തിൽ അത്രയും പാറുവിനെ നോക്കി പറഞ്ഞുകൊണ്ടവൻ അവിടെ നിന്നും പോയി..

പാറു ദയനീയതയോടെ പ്രവിയെയും മീരയേയും നോക്കി..

"നീ വരുത്തി വെച്ചതല്ലേ.. ചെല്ല് അങ്ങേരുടെ വായിലിരിക്കുന്നത് കേട്ടിട്ട് വാ.. "

മീര അവളോട് കയർത്തു..

"മീരാ.. നീ അവളോട് ദേഷ്യപ്പെടേണ്ട.. ധൈര്യമായിട്ട് ചെല്ല് പാറു.. ഞാനും വരാം കൂടെ.. "

പ്രവി അവളെ ഇരുന്നിടത്ത് നിന്നും വലിച്ചെഴുന്നേൽപ്പിച്ചു സ്റ്റാഫ്‌ റൂമിലേക്ക് നടന്നു..

"ഞാൻ പുറത്ത് നിൽക്കാം.. നീ ചെന്നു കാര്യം എന്താണെന്ന് ചോദിച്ചിട്ട് വാ.. "

സ്റ്റാഫ്‌ റൂമിനടുത്തെത്തിയതും പ്രവി പറഞ്ഞു..

"എടാ എന്നാലും ഞാൻ എങ്ങനെ ഒറ്റക്ക്.. "

പാറു കണ്ണ് നിറച്ചു..

"നീ ഒറ്റക്കല്ലല്ലോ,, ഞാൻ ഇവിടെ പുറത്ത് നിൽപ്പില്ലേ.. പേടിക്കാതെ പോയിട്ട് വാ.. "

പ്രവി അവളെ ഉന്തി തള്ളി സ്റ്റാഫ്‌ റൂമിലേക്ക് കയറ്റി പുറത്ത് വെയിറ്റ് ചെയ്തു..

അകത്തേക്ക് കയറിയ പാറു അവിടെയുള്ള കസേരയിൽ ഇരുന്ന് ബുക്സ് നോക്കുന്ന ജിത്തുവിനെ കണ്ടു..വിറച്ചു വിറച്ചു കൊണ്ടവൾ അവിടേക്ക് ചെന്നു..

"ജിത്തേട്ടാ.. "

ഒരു ഉൾപ്രേരണയാൽ അവൾ വിളിച്ചു..

വിളികേട്ട് തലയുയർത്തി നോക്കിയ ജിത്തുവിന്റെ മുന്നിൽ നിൽക്കുന്ന പാറുവിനെ കണ്ടപ്പോൾ കടുത്തു..

"ജിത്തേട്ടൻ എന്തിനാ വരാൻ പറഞ്ഞത്.. "

പതർച്ചയോടെയവൾ ചോദിച്ചു..

അവൻ സീറ്റിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.. അവളൊന്ന് ചുറ്റും നോക്കി അവിടെ വേറെ ആരും ഇല്ല.. അവൾക്കാകെ പരവേഷമായി..

"നാളെ മുതൽ എന്റെ മുഖത്ത് നോക്കി സ്വപ്നം കണ്ടിരിക്കാനാണ് ഭാവമെങ്കിൽ കോളേജിലേക്ക് വരണമെന്നില്ല.. അതല്ല പഠിച്ചു വല്ല ജോലിയും വാങ്ങിക്കാനാണ് എന്നുണ്ടെങ്കിൽ മാത്രം,, മാത്രം കോളേജിലേക്ക് വരാം എന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുകയും ചെയ്യാം കേട്ടല്ലോ.."

ഗൗരവത്തിൽ ജിത്തു പറഞ്ഞപ്പോൾ പാറുവിന്റെ തല താഴ്ന്നു..അവൻ പറഞ്ഞതിന് തലയാട്ടി സമ്മതം അറിയിച്ചു കൊണ്ടവൾ അവിടെ നിന്നും പോകാനൊരുങ്ങി..

"പോകാൻ വരട്ടെ.. "

പിറകിൽ നിന്നും ജിത്തുവിന്റെ ഒച്ച ഉയർന്നപ്പോൾ പാറു പെട്ടന്നവിടെ നിന്നു..

"ഈ ജിത്തേട്ടാ എന്നുള്ള വിളിയൊക്കെ ഈ കോമ്പോട്ടിന് പുറത്ത്.. Call me sir,,ഇവിടെ ഞാൻ അദ്ധ്യാപകനും നീയെന്റെ സ്റ്റുഡന്റും മാത്രമാണ്.. അങ്ങനെയേ ചിന്തിക്കാൻ പാടുള്ളൂ.. ഇനിയും എന്നെകൊണ്ട് ഇങ്ങനെ പറയാനുള്ളൊരു അവസരം ഉണ്ടാക്കരുത്..

മ്മ് പൊയ്ക്കോ.. "

നിറഞ്ഞു വന്ന കണ്ണുകളെ അവനിൽ നിന്നും മറച്ചു കൊണ്ട് പാറു സ്റ്റാഫ് റൂമിന് പുറത്തേക്കോടി..

പുറത്തെത്തിയതും പ്രവിയെ പോലും ഒന്ന് നോക്കാതെ ലൈബ്രറിയിലേക്ക് വേഗത്തിൽ കയറി.. അവിടെ കുട്ടികളുടെ ശ്രദ്ധ ചെല്ലാത്തിടത്തിരുന്ന് തന്റെ ഉള്ളിലെ നൊമ്പരമെല്ലാം ഇറക്കിവെച്ചു.. ടേബിളിലേക്ക് തല ചായ്ച്ചു വെച്ച് കൊണ്ടവൾ നിശബ്‍ദമായി തേങ്ങി..

തോളിലൊരു കര സ്പർശമേറ്റതും പാറു തലയുയർത്തി..

തന്നെ നോക്കി വിങ്ങുന്ന മുഖവുമായി നിൽക്കുന്ന മീരയേയും പ്രവിയെയും കണ്ടതും ഉള്ള് പിടഞ്ഞു..അവർ അവളെ ഇരുവശത്തുമായി വന്നിരുന്നു ചേർത്ത് പിടിച്ചു..

"നീ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ടല്ലേ പാറു ജിത്തേട്ടനെ മറക്കാൻ നിന്നോട് ഞാൻ പറയുന്നത്.. "

മീരയുടെ ശബ്ദം അർദ്രമായി..

"ഞെ കൊണ്ട് കഴിയുന്നില്ല മീരേ..ജിത്തേട്ടനെ തന്നെ വേണമെന്ന് മനസ്സ് വീണ്ടും വാശി പിടിക്കുകയാണ്.."

കലങ്ങിയ കണ്ണുകളോടെ പാറു അവരെ നോക്കി..

"സാരമില്ല പോട്ടെ..ഇനി ഓരോന്ന് പറഞ്ഞു പാറുവിനെ വിഷമിപ്പിക്കേണ്ട.. എന്താ വേണ്ടതെന്ന് നമുക്ക് ആലോചിച്ചു ചെയ്യാം.. വാ ഇപ്പൊ ക്ലാസ്സിലേക്ക് പോവാം.."

പ്രവി അവരേയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു..വരാന്തയിലൂടെ നടക്കുമ്പോൾ കുട്ടികളെല്ലാം അവരെ തന്നെ ശ്രദ്ധിക്കുന്നതായി തോന്നി.. കാരണം വേറൊന്നുമല്ല പാറുവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങി വീർത്ത മുഖവും കണ്ടിട്ട്..

പ്രവി അവരെ രണ്ട് പേരേയും കൊണ്ട് വേഗം അവിടെ നിന്ന് പോന്നു.. ക്ലാസ്സിലേക്ക് കയറാതെ അവൻ അവരേയും കൊണ്ട് വാഷ്റൂമിലേക്കാണ് പോയത്..

"പോയി മുഖമെല്ലാം കഴുകിയിട്ടു വാ. കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്.. "

അവരെ അകത്തേക്കാക്കി അവൻ പുറത്ത് നിന്നു..

പത്തു മിനിറ്റ് കഴിഞ്ഞതും പാറു മുഖമെല്ലാം കഴുകി.. ഒരു പുഞ്ചിരി മുഖത്തെടുത്തണിഞ്ഞു പുറത്തേക്ക് വന്നു..

"ഇനി പോയാലോ.. "

പ്രവി ചോദിച്ചപ്പോൾ പാറു വെറുതെയൊന്ന് മൂളി.. അവർ മൂവരും അവിടെ നിന്നും ക്ലാസ്സിലേക്ക് നടന്നു.. പോവുന്നതിനിടയിൽ മീരയും പ്രവിയും ഓരോ ചളി പറഞ്ഞു പാറുവിനെ ചിരിപ്പിക്കാൻ നോക്കുന്നുണ്ട്..

തന്റെ മുഖം വാടിയാൽ അവർക്കും സങ്കടമാവും എന്ന് മനസ്സിലാക്കിയ പാറുവും അവരോടൊപ്പം കൂടി..ഇതുപോലെ സങ്കടങ്ങളിൽ ചേർത്ത് പിടിക്കുന്ന രണ്ടു സുഹൃത്തുക്കളെ കിട്ടിയതാണ് തന്റെ ഭാഗ്യമെന്നവൾ ഓർത്തു..

പ്രിൻസിയുടെ റൂം കഴിഞ്ഞിട്ട് വേണം ക്ലാസ്സിലേക്കെത്താൻ.. അവിടെ എത്തിയപ്പോഴാണ് തൂണിൽ ചാരി നിന്ന് ചിരിയോടെ സംസാരിക്കുന്ന ഒരു പെൺകുട്ടിയേ കണ്ടത്.. ഒറ്റ നോട്ടത്തിൽ ടീച്ചർ ആണെന്ന് തോന്നിപ്പിക്കും..

അവർ മുഖത്തോട് മുഖം നോക്കി.. ആരോടായിരിക്കും അവരിങ്ങനെ ചിരിച്ചു കളിച്ചു സംസാരിക്കുന്നത്..ആ ഒരു സംശയത്തോടെ തന്നെ മൂവരും മുന്നോട്ട് ചലിച്ചു..

അവരുടെ അടുത്തെത്തുംതോറും ചിരിയൊച്ചകൾ ചെവിയിൽ മുഴക്കം സൃഷ്ടിച്ചു കൊണ്ടിരുന്നു..

ആ പെൺകുട്ടിയോട് നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന ജിത്തുവിനെ കണ്ടതും പാറു തറഞ്ഞു നിന്നു..

ഇത്രയും സന്തോഷത്തോടെ അല്ലെങ്കിൽ ചിരിയോടെ താൻ ഇതുവരെ ജിത്തേട്ടനെ കണ്ടിട്ടില്ലെന്നവൾ ഓർത്തു.. ഇന്നലെ ജിത്തേട്ടന്റെ മുഖത്ത് കണ്ട അതേ ചിരിയും കണ്ണുകൾക്ക് അതേ തിളക്കവും.. ഒരു പക്ഷേ താൻ സംശയിച്ചത് ശെരിയായിരുന്നോ..

"നിങ്ങളെന്താ ഇവിടെ ചുറ്റി തിരിയുന്നേ ക്ലാസ്സിലേക്ക് പോവാറായില്ലേ..? "

ആ പെൺകുട്ടിയോട് എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് തലയുയർത്തിയ ജിത്തു തന്നെ നോക്കി നിൽക്കുന്ന മൂവർ സംഘത്തെ കണ്ട് ഗൗരവത്തിൽ ചോദിച്ചു..

"പോകുവാണ് സർ.. "

പകച്ചു നിൽക്കുന്ന പാറുവിനേയും വലിച്ചു മീരയും പ്രവിയും അവിടെ നിന്നും ഓടി.. ആ ഓട്ടം നിന്നത് ക്ലാസ്സ്‌ റൂമിലാണ്..

പ്രവി അവരോട് എന്തോ പറയാനായി തുടങ്ങിയപ്പോഴേക്കും ആ പെൺകുട്ടിയെയും കൂട്ടി ജിത്തു ക്ലാസ്സിലേക്ക് കടന്നു വന്നിരുന്നു..


അവനെ കണ്ടതും കുട്ടികളെല്ലാം എഴുന്നേറ്റ് നിന്നു..

"സ്റ്റുഡന്റസ്.. ഇത് നമ്മുടെ പുതിയ ഗസ്റ്റ് ലക്ചറാണ് തൻവി.. ഇനി മുതൽ ഇൻ ഓർഗാനിക് കെമിസ്ട്രി എടുക്കുന്നത് തൻവിയായിരിക്കും.. "

നിറഞ്ഞ ചിരിയോടെ പറഞ്ഞു നിർത്തിയ ശേഷം തൻവിയുടെ തിരിഞ്ഞു..

"Ok തൻവി you can continue.. "

തൻവിയുടെ തോളിലൊന്ന് തട്ടി ജിത്തു പുറത്തേക്ക് നടന്നു..തൻവി അവൻ പോയ ദിശയിലേക്കൊന്ന് നോക്കി ചിരിച്ചു സ്റ്റുഡന്റ്സിന് നേരെ തിരിഞ്ഞു..

സ്വയമൊന്ന് പരിചയപ്പെടുത്തി ശേഷം കുട്ടികളേയും പരിചയപ്പെട്ടു..

തൻവി ക്ലാസ്സ്‌ എടുത്ത് തുടങ്ങിയിട്ടും പാറു ആ ഭാഗത്തേക്കേ ശ്രദ്ധിച്ചില്ല..ജിത്തുവിന്റെ മുഖം തന്നെയായിരുന്നു അവളുടെ മനസ്സിൽ..തൻവിയെ കാണുമ്പോൾ അവന്റെ ചുണ്ടിൽ വിരിയുന്ന ചിരിയും കണ്ണുകളുടെ തിളക്കവും അവളെ വേട്ടയാടി കൊണ്ടിരുന്നു..

ബെൽ അടിച്ചതും തൻവി ക്ലാസ്സ്‌ അവസാനിപ്പിച്ചു പുറത്തേക്കിറങ്ങി..

"പാറു വാ ഓരോ ചായ കുടിക്കാം.. "

പ്രവി ചിന്തയിൽ ആഴ്ന്നിരിക്കുന്ന പാറുവിനെ തട്ടി വിളിച്ചു..

"നിനക്ക് ഏത് നേരവും തീറ്റ തീറ്റ എന്നൊരു വിചാരമേ ഉള്ളോടാ.. "

അത് കേട്ട മീര അവനെ കളിയാക്കി..

"ഓ.. നീയൊക്കെ പിന്നെ വായുവാണല്ലോ ഭക്ഷിക്കുന്നെ.. ഒന്ന് പോയെടി.."

പ്രവി പറഞ്ഞത് കേട്ട് പാറു ചിരിയടക്കി..

"ചിരിച്ചോടി ചിരിച്ചോ.. അല്ലേലും നിനക്ക് ഈ പൊന്നാങ്ങളയെ കിട്ടിയപ്പോൾ എന്നെ വേണ്ടല്ലോ.. "

മീര പാറുവിനെ നോക്കി പരിഭവിച്ചു പുറത്തേക്ക് പോയി..പാറു ചുണ്ട് പിളർത്തി..

"അവൾ പോയാൽ ഏത് വരെ പോവും.. നീ വാ പാറു.. "

പ്രവി അവളുടെ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്കോടി...

ക്യാന്റീനിൽ ചെന്നപ്പോൾ കണ്ടു മൂന്ന് ചായയും സമൂസയും ഓർഡർ ചെയ്തിട്ടിരിക്കുന്ന മീരയെ..

"കൊച്ചു ഗള്ളി ഇവിടെ ഇരിക്കുവാണല്ലേ.. "

കുസൃതിയോടെ പറഞ്ഞിട്ട് പ്രവി മീരയുടെ മണ്ടക്കിട്ടൊന്ന് കൊടുത്തു..

"ഔ.."

മീര തല തടവി പ്രവിയെ കൂർപ്പിച്ചു നോക്കി..

എന്നാലവൻ ഒരു കൂസലും ഇല്ലാതെ ഇരുന്ന് ചായയും സമൂസയും കഴിക്കുവാണ്..

"മീരേ നിനക്ക് ലൈൻ ഒന്നും ഇല്ലേ നമ്മുടെ പാറുവിനെ പോലെ.. "

പ്രവിയൊരു കള്ളച്ചിരിയോടെ ചോദിച്ചു..

"പിന്നെ നാലെണ്ണം ഉണ്ടായിരുന്നു.. നാലെണ്ണത്തിനെയും ഞാൻ തേച്ചു.. "

മീര അവനെ നോക്കി ചിറികോട്ടി..

"നീ ആള് ശൂപ്പറാടി.. "

"ദേ ചെക്കാ മിണ്ടാണ്ടിരുന്നോ ഇല്ലേൽ ഈ സോസ് നിന്റെ തലവഴി കമിഴ്ത്തും നോക്കിക്കോ... "

മീര അവനു നേരെ ചീറി..

"നീ പോടീ.. എനിക്ക് എന്റെ പാറൂസിനെ മതി.. "

അവൻ പാറുവിന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു..ആലോചനയിൽ ഇരുന്നിരുന്ന പാറു ഞെട്ടിയുണർന്നു...

"ശവം.. ഏത് നേരവും സ്വപ്നലോകത്താ.. ഇതിന് മാത്രം എന്തോന്നാടി നിനക്ക് ആലോചിക്കാൻ.. "

"അവൾക്കല്ലേ ആലോചിക്കാൻ വിഷയങ്ങൾക്ക് ക്ഷാമം. ഇന്നിപ്പോ തൻവി ടീച്ചർ ആയിരിക്കും മൂല ഘടകം.. "

മീര പരിഹാസത്തോടെ പറഞ്ഞു..

"നീയൊന്ന് ചുമ്മാതിരുന്നെ മീരേ.. അവൾ പറയട്ടെ എന്താ ആലോചിച്ചതെന്ന്.."

"മീര പറഞ്ഞത് തന്നെയാ പ്രവി.. എനിക്കെന്തോ പേടി തോന്നുന്നു ..അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ.. "

ഇടറിയ സ്വരത്തിൽ പാറു പറയുന്നത് കേട്ട് മീരക്കാകെ ദേഷ്യം വന്നു..

"ഓ തുടങ്ങി അവൾ ഒരുമാതിരി കണ്ണീർ സീരിയൽ പോലെ.. "

പ്രവി കണ്ണുകൾ കൊണ്ട് മീരയോട് ഒന്നും പറയരുതെന്ന് കാട്ടി.. അത് കണ്ട മീര തന്റെ ദേഷ്യം നിയന്ത്രിച്ചു..

"പാറു.. "

അരുമയോടെ പ്രവി വിളിച്ചു.. അവളതിന് ഉത്തരം നൽകിയില്ല..

"പാറൂസേ.. നമ്മൾ ഇക്കാര്യം മുന്നേ സംസാരിച്ചതല്ലേ.. ജിത്തു സാറിനെ നിനക്ക് തന്നെ കിട്ടിയിരിക്കും ഉറപ്പ്.."

പ്രവി അവളുടെ കയ്യിൽ അടിച്ചു സത്യം ചെയ്തു..

"പ്രവി നീ വെറുതെ ഓരോ പൊല്ലാപ്പ് ഉണ്ടാക്കി വെക്കേണ്ട..ഒന്നാമതെ അങ്ങേർക്ക് ഇവളെ കണ്ണിനു കണ്ടൂടാ ഇനിയും ഓരോ പുതിയ പ്രശ്നങ്ങളും കൊണ്ട് ചെന്നാൽ അങ്ങേര് വെറുതെ ഇരിക്കില്ല.. കൈ വിട്ട കളിയാ മോനെ.."

മീര മുന്നറിയിപ്പ് പോലെ പറഞ്ഞു..

"ഓ എന്നാൽ ഞാനങ്ങു സഹിച്ചു.. എനിക്ക് എന്റെ പാറൂസിന്റെ സന്തോഷമാണ് വലുത്.. "

പ്രവി പറഞ്ഞത് കേട്ട് പാറുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു..എന്നാൽ മീരയുടെ ഉള്ളിലാകെ ആധിയായിരുന്നു ഇനി  മുന്നോട്ടുള്ള കാര്യങ്ങൾ എന്താകുമെന്നാലോചിച്ച്..

************

ജിത്തു പിന്നെ ഉച്ച കഴിഞ്ഞുള്ള പിരിയഡാണ് ക്ലാസ്സെടുക്കാൻ വന്നത്.. നേരത്തെ കിട്ടിയ ഉപദേശം കൊണ്ടും ഇനിയും അവന്റെ മുന്നിൽ കണ്ണീരോടെ പറയുന്നതെല്ലാം കേട്ട് നിൽക്കാൻ കഴിയാത്തത് കൊണ്ടും പാറു ക്ലാസ്സിലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു..

ജിത്തുവും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഇടയിൽ ഇരുവരുടേയും കണ്ണുകളൊന്ന് ഉടക്കിയതും ജിത്തു പെട്ടന്ന് തന്നെ നോട്ടം പിൻവലിച്ചു..

നാല് മണിയോടെ ക്ലാസ്സ്‌ കഴിഞ്ഞതും ഫസ്റ്റ് ബസിന് തന്നെ വീട്ടിലെത്താൻ വേണ്ടി കോളേജിന് മുന്നിലുള്ള ബസ്സ്റ്റോപ്പിൽ കാത്തിരിക്കുമ്പോഴാണ് ജിത്തുവിന്റെ ബുള്ളറ്റിന്റെ സൗണ്ട് പാറുവിന്റെ കാതിൽ വന്നു പതിച്ചത്..അവളുടെ ഉള്ളൊന്ന് വിറച്ചു..

ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കണം എന്നുണ്ടെങ്കിലും കൂടെ മീരയും പതിവില്ലാതെ പ്രവിയും ഉള്ളത് കൊണ്ട് അവൾക്കൊരു ജാള്യത തോന്നി.. മീരക്ക് തന്നോട് ഇഷ്ടമുണ്ടെങ്കിലും ജിത്തൂവേട്ടന്റെ കാര്യത്തിൽ അവൾ അന്നും ഇന്നും ഇടഞ്ഞു നിൽക്കുവാണ്.. ആ ഒരു കാര്യത്തിന് മാത്രമാണ് അവൾ തന്നോട് പിണങ്ങിയിട്ടുള്ളതും..

ബുള്ളെറ്റ് അടുത്തെത്തിയതും അറിയാതെ തന്നെ പാറുവിന്റെ നോട്ടം ജിത്തുവിനെ തേടി ചെന്നു.. അതേ നിമിഷം തന്നെ അവളുടെ കണ്ണുകളിൽ മിഴിനീർ ഉരുണ്ട് കൂടി.. ഉള്ള് പിടഞ്ഞു...പാറുവിൽ നിന്നൊരെങ്ങൽ പുറത്തേക്ക് പതിച്ചതും കാര്യമെന്തെന്നറിയാൻ പ്രവിയും മീരയും അവളുടെ നോട്ടം പോയ വഴിയേ നോക്കി..

ബുള്ളറ്റിൽ ജിത്തുവിനോട് ചേർന്നിരുന്ന് കളിച്ചു ചിരിച്ചു സംസാരിക്കുന്ന തൻവിയെ കണ്ട് അവരും പകച്ചു നിന്നു.. ഇങ്ങനൊരു കാഴ്ച അവരും പ്രതീക്ഷിച്ചതല്ലായിരുന്നു..

പരിസരം മറന്നു നിശബ്‍ദമായി തേങ്ങുന്ന പാറുവിനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അവർക്കും അറിയില്ലായിരുന്നു..

"എടി അവർ ചിലപ്പോൾ സുഹൃത്തുക്കളാവും നീ പേടിക്കുന്നത് പോലെ ഒന്നും ഉണ്ടാവില്ല.. "

പ്രവി അവളെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു..

"അതൊന്നും അല്ല പ്രവി അവർ തമ്മിൽ എന്തോ ഒരു അടുപ്പം ഉണ്ട് അതെനിക്കുറപ്പാ.. "

പാറു ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു നീക്കി.. അപ്പോഴേക്കും ബസ് വന്നിരുന്നു..പ്രവി പാറുവിനേയും ചേർത്ത് പിടിച്ചു പിറകിലൂടെ കയറി മുന്നിലൂടെ കയറി സീറ്റിലിരിക്കുന്ന മീരയുടെ അടുത്തിരുത്തി അവനും അവരുടെ അടുത്ത് നിന്നു..

"പാറു നീ കരയാതെ നമുക്കന്യോഷിക്കാടാ.."

പാറുവിന്റെ വേദന കണ്ടു നിൽക്കാൻ കഴിയാതെ മീര നിസ്സഹായതയോടെ പറഞ്ഞു..

ആ വാക്കുകളൊന്നും പാറുവിന്റെ മുറിവേറ്റ മനസ്സിനെ സ്വാന്ത്വനിപ്പിച്ചില്ല..

ബസ് ജംഗ്ഷനിൽ എത്തിയതും പാറു യാന്ത്രികമെന്നോണം അതിൽ നിന്നും ഇറങ്ങി ..മീര പ്രവിയോട് യാത്ര പറഞ്ഞു പാറുവിനേയും കൂട്ടി മുന്നോട്ട് നടന്നു..

അന്ന് രാത്രി മുഴുവനും പാറു ഉറങ്ങാതെ തന്റെ പ്രണയത്തെ കുറിച്ചോർത്തു കണ്ണീർ വാർത്തു കൊണ്ടിരുന്നു.. ഇത്തിനിടയിൽ മീരയും പ്രവിയും പല തവണ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല..

പിറ്റേന്ന് ലൈബ്രററിയിൽ ഇരുന്ന് പുസ്തകം വായിക്കുന്ന പാറുവിന്റെയും മീരയുടെയും അടുത്തേക്ക് പ്രവി ഓടി കിതച്ചു കൊണ്ട് വന്നു...

അവൻ പറഞ്ഞ കാര്യം കേട്ട് അവർ അക്ഷരാർത്ഥത്തിൽ ഞെട്ടി തരിച്ചു..

"നീ പറഞ്ഞത് സത്യം തന്നെയാണോ.. "

മീര ഒരു ഉറപ്പിനായി വീണ്ടും ചോദിച്ചു..

"എന്റെ അമ്മയാണെ സത്യം ഞാൻ എന്റെ ഈ രണ്ട് ചെവികൊണ്ട് കേട്ടതാണ്..നമ്മുടെ ജിത്തുസാറും തൻവി മിസ്സും ഇഷ്ടത്തിലാണെന്ന്..അവർ തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടാവുമെന്ന്.."

ഒരിക്കൽ കൂടി അവനിൽ നിന്നാ വാക്കുകൾ കേട്ടതും തകർന്നടിഞ്ഞ മനസ്സുമായി ചലിക്കാൻ കഴിയാതെ പാറു ഇരുന്നു..

ഒരു തുള്ളി കണ്ണുനീർ പോലും അവളിൽ നിന്നും പുറത്തേക്ക് ഒഴുകിയില്ല.. അത്രക്കും മരവിച്ചു പോയിരുന്നു മനസ്സ്.. തന്നിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചിരിക്കുന്നു..

"പാറു.. പാറു.. "

യാതൊരു പ്രതികരണവും ഇല്ലാതെയിരിക്കുന്നവളെ മീര കുലുക്കി വിളിച്ചു..

ഏതോ സ്വപ്നത്തിലെന്ന പോലെ അവൾ ഞെട്ടിയുണർന്നു. അവളുടെ മുഖഭാവവും പ്രവർത്തികളും കണ്ട് പ്രവിയും മീരയും ആകെ ഭയന്നിരുന്നു..ഒരു നിമിഷത്തെ തന്റെ അബദ്ധത്തെ കുറിച്ച് പ്രവി സ്വയം പഴിച്ചു..കേട്ടത് അതേ പടി ഇവിടെ വന്നു പറയുമ്പോൾ താൻ പാറു ഇരിക്കുന്നതോ അവളുടെ മാനസികാവസ്ഥയെ പറ്റിയോ ചിന്തിച്ചില്ല..

"വാ നമുക്ക് ക്ലാസിലേക്ക് പോവാം.. ബ്രേക്ക്‌ കഴിയാറായി.."

അവരെ നോക്കാതെ പറഞ്ഞു കൊണ്ട് പാറു ബുക്ക്‌ ഷെൽഫിലേക്ക് വെച്ച് പുറത്തേക്കിറങ്ങി..

സാധാരണ രീതിയിലുള്ള അവളുടെ പെരുമാറ്റം കണ്ട് അവർ പരിഭ്രമിച്ചു.. അവൾ അരുതാത്തത് വല്ലതും ചെയ്യുമോ എന്ന് അവർക്കുള്ളിൽ ആശങ്കയുണ്ടായി...

അവർ പുറത്തേക്കിറങ്ങിയ പാറുവിനെ ലക്ഷ്യം വെച്ച് ഓടി.. അവളപ്പോഴേക്കും ക്ലാസിലേക്ക് കയറിയിരുന്നു..അവരും വേഗം അവളുടെ അടുത്ത് ചെന്നിരുന്നു.. പരസ്പരം ഒന്നും പറയാൻ കഴിയാത്ത തരത്തിലൊരു മൗനം അവരിൽ ഉടലെടുത്തു..അവരൊന്നും മിണ്ടാതെ തങ്ങളുടെ മുന്നിലിരിക്കുന്ന പുസ്തകത്തിലേക്ക് മിഴികൾ താഴ്ത്തി..

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും തൻവി ക്ലാസ്സിലേക്ക് കയറിവന്നു ക്ലാസ്സ്‌ എടുത്തു തുടങ്ങി..

എന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന പാറു ക്ലാസ്സിലേക്ക് തന്നെ ശ്രദ്ധ ചെലുത്തിയിരുന്നു.. എന്നാൽ പ്രവിക്കും മീരക്കും തൻവിയെ കാണുമ്പോൾ എവിടെനിന്നൊക്കെയോ ദേഷ്യം ഇരച്ചു വന്നു..അവർ ഒട്ടും തന്നെ അവൾ പറയുന്നതൊന്നും ശ്രദ്ധിച്ചില്ല.. മീര പ്രത്യക്ഷത്തിൽ പാറുവിനെ എതിർക്കുമെങ്കിലും അവളും ജിത്തുവും ഒന്നിക്കണമെന്ന് അവൾക്കും ആഗ്രഹം ഉണ്ടായിരുന്നു.. അത് പ്രവിക്കും അറിയാവുന്ന കാര്യമാണ്..

"തേർഡ് റോയിലെ ലാസ്റ്റ് ഫസ്റ്റ് ഇരിക്കുന്ന രണ്ട് പേര് എഴുന്നേറ്റ് നിന്നേ.."

തൻവി ഉറക്കെ പറഞ്ഞപ്പോൾ പാറു  പ്രവിയുടെയും മീരയേയും നോക്കി..തൻവി അടുത്തേക്ക് വന്നതും അവർ യാതൊരു കൂസലുമില്ലാതെ എഴുന്നേറ്റ് നിന്നു..

"നിങ്ങളിവിടെ പഠിക്കാൻ തന്നെ വന്നതാണോ.. കുറേ നേരമായല്ലോ രണ്ടുപേരും ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് സംസാരിക്കുന്നെ..എന്തായിരുന്നു ഡിസ്‌കസ് ചെയ്തിരുന്നത്.."

തൻവി കൈ രണ്ടും നെഞ്ചിലേക്ക് പിണച്ചു കെട്ടി അവരെ തന്നെ നോക്കി..കുട്ടികളുടെയെല്ലാം കണ്ണുകൾ അവരിലേക്ക് നീണ്ടു..

"Nothing മിസ്സ്‌ ഞങ്ങൾ വെറുതെ ഓരോ കാര്യങ്ങളിങ്ങനെ.. "

പ്രവിയുടെ തല താഴ്ന്നു....

"എന്നാൽ ആ കാര്യങ്ങൾ ഇനി പുറത്ത് നിന്ന് സൗകര്യം പോലെ സംസാരിച്ചോളൂ.. നിങ്ങൾക്ക് ലൂസ് ടോക്കിനുള്ള സ്ഥലമല്ല എന്റെ ക്ലാസ്സ്‌ റൂം.."

തൻവി കടുപ്പിച്ചു നോക്കി പറഞ്ഞതും അവർ പാറുവിനെയൊന്ന് നോക്കി ക്ലാസ്സിന് പുറത്തേക്ക് നടന്നു..

അവർ പുറത്ത് പോയതും തൻവി വീണ്ടും ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു..

*********

"എടാ നമ്മളിനി എന്ത് ചെയ്യും.. തൻവി മിസ്സ്‌ ജിത്തേട്ടനെ വിവാഹം കഴിച്ചാൽ പിന്നെ പാറു.. അവളുടെ അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.. "

പരവേഷത്തോടെ മീര തന്റെ കൈകൾ കൂട്ടി തിരുമ്മി..

"ആ വിവാഹം നടക്കാതിരുന്നാൽ പോരെ.. അതിനുള്ള വഴിയൊക്കെ നമുക്ക് കണ്ടു പിടിക്കാം.. തല്ക്കാലം ഇത് പാറു അറിയേണ്ട... അവസരം വരുമ്പോൾ അവളോട് പറയാം.. "

പ്രവി വളരെ പതുക്കെ പറഞ്ഞു...

"ജിത്തുസാറിനും പ്രേമമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.."

"ആ വഴി പോയത് കൊണ്ട് ഞാൻ കേട്ടു ഇല്ലേൽ ഇപ്പോഴൊന്നും ഇത് അറിയില്ലായിരുന്നു.. "

"അല്ല നീയെന്തിനാ സ്റ്റാഫ്‌ റൂമിന് മുന്നിലൂടെ സെക്കന്റ്‌ ബ്ലോക്കിലേക്ക് പോയത്.."

മീര നെറ്റി ചുളിച്ചു..

"അത്.. പിന്നെ അവിടെ സീനിയേഴ്‌സിൽ ഒരു അടിപൊളി കുട്ടിയുണ്ട് അതിനെ കാണാൻ.. "

"അതിനവർ സീനിയേഴ്‌സ് അല്ലേ.. നിന്നേക്കാൾ മുതിർന്നത്.. "

"ആര് പറഞ്ഞു എനിക്കും അവരുടെ അത്ര പ്രായം കാണും ഞാൻ ഒമ്പതിൽ ഒരു തവണ തോറ്റതാണ്...അല്ലേൽ നിങ്ങളുടെ സീനിയർ ആയിരുന്നേനെ ഞാൻ.. വിധി നിങ്ങളുടെ കൂടെ ഇരുന്നു പഠിക്കാനാ.."

പ്രവി ഒരു നെടുവീർപ്പിട്ടു..

"അതെ ഇത് വല്ലാത്തൊരു വിധിയായി പോയി.. "

മീര ചിരി കടിച്ചു പിടിച്ചു കൊണ്ടവനെ നോക്കി..

പിന്നീട് തൻവി പോയിട്ടും അവർ ക്ലാസ്സിലോട്ട് കയറിയില്ല..കോളേജിന്റെ ലോവേർസ് പാർക്കിൽ പോയിരുന്നു..അവരെ അന്യോഷിച്ചു വന്ന പാറു കാണുന്നത് ചിപ്സിന് വേണ്ടി അടികൂടുന്ന പ്രവിയേയു പാറുവിനേയുമാണ്..അവൾ മുഖത്തെടുത്തണിഞ്ഞൊരു ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്നു..

"നിങ്ങളിവിടെ ഇരിക്കുവാണോ നമുക്ക് പോവണ്ടേ.. "

പാറുവിന്റെ ശബ്‍ദം കേട്ട അവർ അടികൂടുന്നത് നിർത്തി തിരിഞ്ഞു നോക്കി..

"അതിന് സമയമായോ.. " (പ്രവി )

"പിന്നെ ആവാതെ.. ഫസ്റ്റ് ബസ് പോയി ഇനി അടുത്തത് കിട്ടുമോ എന്ന് നോക്കാം.."

പാറു യാതൊന്നും സംഭവിക്കാത്തത് പോലെ അവരെ രണ്ട് പേരെയും വലിച്ചെഴുന്നേൽപ്പിച്ചു മുന്നോട്ട് നടന്നു.. അവരും അവളോടൊന്നും ചോദിച്ചില്ല.. വെറുതെ എന്തിനാ അവളുടെ മനസ്സ് വേദനിപ്പിക്കുന്നതെന്ന് കരുതി..

അടുത്ത ബസ് കിട്ടിയെങ്കിലും തിക്കും തിരക്കും കാരണം ഒരുവിധത്തിൽ കയറി പറ്റിയെന്ന് പറയാം.. കവലയിൽ ബസ് നിന്നതും പാറുവും മീരയും പിറകിൽ നിൽക്കുന്ന പ്രവിയെ നോക്കി കൈ വീശി പുറത്തേക്കിറങ്ങി..ബസ് അവരുടെ അടുത്ത് നിന്ന് നീങ്ങി തുടങ്ങിയതും മുന്നിലൂടൊരു ബുള്ളെറ്റ് കടന്നു പോയി.. അതിൽ പോവുന്ന ജിത്തുവിനേയും തൻവിയെയും കണ്ട മീര പാറുവിനെയൊന്ന് നോക്കി.. അവളിലെ ഭാവം അറിയാൻ എന്നാൽ അവളിൽ യാതൊരു തരത്തിലുള്ള മാറ്റവും ഉണ്ടായിരുന്നില്ല..

വീട്ടിലെത്തിയ പാറു ഉമ്മറത്തെ കസേരയിൽ അമ്മയോട് സംസാരിച്ചിരിക്കുന്ന ഗൗരി ടീച്ചറെ കണ്ടൊന്ന് സംശയിച്ചു നിന്നു..അവർ തന്നെ കണ്ടെന്നു മനസ്സിലായതും മുഖത്തെ പതർച്ച മാറ്റി അവൾ അവരുടെ അടുത്തേക്ക് ചെന്നു..


"ഹ പാറു വന്നല്ലോ.. "

അമ്മ പറഞ്ഞതും ഗൗരി ടീച്ചർ തിരിഞ്ഞു അവളെ നോക്കിയൊന്ന് പുഞ്ചിരി തൂകി..

പൈപ്പിൻ ചുവട്ടിൽ നിന്നും കാൽ കഴുകി ചെരുപ്പഴിച്ചിട്ടു പാറു അകത്തേക്ക് കയറി..

"ഞാൻ മോളെ കണ്ടിട്ട് പോവാൻ നിൽക്കുവായിരുന്നു.. "

ചിരിയോടെ ടീച്ചർ പറഞ്ഞപ്പോൾ അവൾ നെറ്റിച്ചുളിച്ചു അമ്മയെ നോക്കി.. അമ്മയുടെ മുഖത്തും ചിരി തന്നെയാണ്..

"വിശേഷം വല്ലതും അറിഞ്ഞോ കുട്ട്യേ.. "

"എന്ത്..വിശേഷം.. "

സ്വല്പം പരിഭ്രമം കലർന്നിരുന്നു സ്വരത്തിൽ..

"നമ്മുടെ ജിത്തൂന്റെ കല്യാണ നിശ്ചയമാണ് വരുന്ന ഞായറാഴ്ച.. "

അമ്മയുടെ നാവിൽ നിന്നും ഉതിർന്ന വാക്കുകൾ മൂർച്ചയുള്ള കൂരമ്പ് പോലെ അവളുടെ നെഞ്ചിൽ വന്നു പതിച്ചു. അവിടം മുറിഞ്ഞു ചോര കിനിയുന്നത് ആരും തന്നെ കണ്ടില്ല..

നിറഞ്ഞു വന്ന കണ്ണുകൾ അവരിൽ നിന്നും മറച്ചുപിടിച്ചു വെറുതെയൊന്ന് മൂളി..

ശരീരമാകെ തളരുന്ന പോലെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു..ജിത്തേട്ടന്റെ ഉള്ളിൽ താനല്ലാതെ മറ്റൊരു പെൺകുട്ടി സ്ഥാനം പിടിച്ചിരിക്കുന്നു.. ആ ഓർമ അവളെ വല്ലാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു..

"പെൺകുട്ടിയെ മോള് അറിയുമായിരിക്കും.. നിങ്ങടെ കോളേജിലെ തന്നെ ഗസ്റ്റ് ലക്ചർ തൻവി..എന്റെ കൂട്ടുകാരിയുടെ മകളാണ്.."

അവളുടെ അടുത്ത് വന്നു ടീച്ചർ തലയിൽ വാത്സല്യത്തിൽ തഴുകി.. എന്നാലത് അവളിൽ അലോസരം സൃഷ്ടിച്ചു.. ജിത്തേട്ടൻ കൈ വിട്ടു പോകുമോ എന്ന ചിന്ത അവളെ പിടിമുറുക്കി..

"ഞാ.. ഞാൻ അറിയും.. ഞങ്ങൾക്ക് ക്ലാസ്സ്‌.. എടുക്കുന്നുണ്ട്.. "

അവളൊരുവിധം പറഞ്ഞൊപ്പിച്ചു..

"കുട്ടികൾ തമ്മിൽ കുറേ കാലമായി ഇഷ്ടത്തിലാണ്.. അറിഞ്ഞപ്പോൾ ഞങ്ങൾക്കും എതിർപ്പൊന്നും ഉണ്ടായില്ല.. പിന്നെ എന്തിനാ വൈകിപ്പിക്കുന്നതെന്ന് കരുതി.."

ഉത്സാഹത്തിൽ ഗൗരി ടീച്ചർ അവരോടായി പറഞ്ഞു ...

"എന്നാൽ ഞാൻ ഇറങ്ങുകയാണ് ലതേ.. വിച്ചുവിനോട് ജിത്തൂട്ടൻ പറഞ്ഞോളും നീ മോളെയും കൂട്ടി നേരത്തെയങ്ങ് എത്തിയേക്കണേ.. "

പാറുവിന്റെ അമ്മയുടെ കൈകൾ കവർന്നു പറഞ്ഞുകൊണ്ട് ടീച്ചർ അവിടുന്നിറങ്ങി..

അപ്പോഴും കേട്ടതിന്റെ തരിപ്പിൽ നിൽക്കുകയായിരുന്നു പാറു.. അവൾക്കതൊന്നും വിശ്വസിക്കാനോ ഉൾകൊള്ളാനോ സാധിച്ചില്ല..

"ഡീ പാറു നീയെന്താ ഇങ്ങനെ അനക്കമില്ലാതെ നിൽക്കുന്നേ.. വേഗം ചെന്ന് വേഷമൊക്കെ മാറിക്കെ.. "

ലത അവളുടെ കയ്യിൽ വേദനിപ്പിക്കാത്തവിധം പതിയെ ഒന്ന് തല്ലി.. ഒന്നും മിണ്ടാതെ അവളകത്തേക്ക് കയറിപ്പോയി..

ബാത്‌റൂമിനുള്ളിൽ കയറി ഷവർ തുറന്നു പിടിച്ചു അതിന്റെ ചുവട്ടിലേക്ക് നിന്നു.. ശരീരമാകെ തണുത്ത വെള്ളം വീണിട്ടും ഉള്ളിലെ ചൂടിന് യാതൊരു ശമനവും കിട്ടിയില്ല..തന്റെ കണ്ണുനീർ പോലും അതിൽ അലിഞ്ഞില്ലാതാവുന്ന പോലെ തോന്നിയവൾക്ക്..

ഇത്രയും കാലം എന്നെങ്കിലും ഒരുനാൾ ജിത്തു തന്റെ സ്നേഹം തിരിച്ചറിയുമെന്നവൾക്ക് വിശ്വാസം ഉണ്ടായിരുന്നു..എന്നാൽ ഇപ്പോൾ അങ്ങനൊരു പ്രതീക്ഷയുണ്ടോ.. കോളേജിൽ നിന്ന് പ്രവി പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടും തനിക്ക് തന്റെ പ്രണയത്തിൽ വിശ്വാസം ഉണ്ടായിരുന്നു..അതുകൊണ്ടാണ് അവരുടെ മുന്നിൽ തളരാതെ പിടിച്ചു നിന്നത്.. എന്നിട്ടിപ്പോൾ അതിനേക്കാൾ വലിയൊരു വേദനയല്ലേ തനിക്ക് ഏറ്റ് വാങ്ങേണ്ടി വന്നത്..ജിത്തേട്ടനോടുള്ള പ്രണയമില്ലാതെ അദ്ദേഹവുമൊത്തുള്ള ഓർമ്മകൾ ഇല്ലാതെ തനിക്കൊരു ജീവിതമുണ്ടോ..അദ്ദേഹത്തോടുള്ള പ്രണയമല്ലേ തന്റെ ജീവശ്വാസം പോലും...

ചിന്തകളങ്ങനെ കാട് കയറി കൊണ്ടിരുന്നു,,, ഡോറിൽ ആരോ ശക്തമായി മുട്ടിയതും ഞെട്ടിയുണർന്നു..

"പാറു ഇറങ്ങാറായില്ലേ നിനക്ക്.. എത്ര നേരമായി അതിനുള്ളിൽ കയറിയിട്ട്.. "

പുറത്ത് നിന്നും അമ്മയുടെ ചീത്ത വിളികേട്ടതും പെട്ടന്നവൾ ഷവർ ഓഫ്‌ ചെയ്ത് ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി..

"നീയതിനുള്ളിൽ എന്തുവാ പെണ്ണേ പണിതിരുന്നത്.. മീര വന്നിട്ട് എത്ര നേരമായെന്നോ അവിടെ കാത്തിരിക്കുന്നുണ്ട്
.. "
അമ്മയവളെ  ശകാരിച്ചു.. ഒപ്പം കയ്യിലെ തൂവർത്തെടുത്തു അവളുടെ തല നന്നായി തുടച്ചു കൊടുത്തു..

മീര വന്നെന്ന് കേട്ട പാറു അമ്മയിൽ നിന്നും കുതറി അവിടേക്കോടി..

"നീ റെഡിയായി വാ,, നമുക്കൊന്ന് അമ്പലത്തിൽ പോവാം.. "

അവളെ കണ്ടതും മീര പറഞ്ഞു.. അവളുടെ മുഖത്തെ തെളിച്ചയില്ലായ്മ പാറുവിന്റെ മുഖത്തേക്കും പടർന്നിരുന്നു..

പാറു ഒരു ദാവണി ഉടുത്തു ചുറ്റി വന്നു. അമ്മയോട് പറഞ്ഞിട്ടവർ അമ്പലത്തിലേക്ക് പോയി..രണ്ടുപേരും പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല...ആൽത്തറയിൽ അവരെ കാത്ത് പ്രവിയും ഉണ്ടായിരുന്നു.. മൂവരും ഒന്നും മിണ്ടാതെ തന്നെ അമ്പലത്തിനകത്തേക്ക് കയറി തൊഴുതു വന്നു..

ഇപ്പ്രാവശ്യം തന്റെ ഇഷ്ട ദേവനോട് പറയാൻ അവൾക്ക് പരാതിയോ പരിഭവങ്ങളോ ഉണ്ടായിരുന്നില്ല.. ജിത്തേട്ടനെ തനിക്ക് കിട്ടണമെന്നവൾ വാശി പിടിച്ചതുമില്ല.. കണ്ണുകൾ നിറയാതിരിക്കാൻ പരമാവധി ശ്രമിച്ചു..അവിടേയും ചില സമയങ്ങളിൽ തോറ്റു പോവുന്നു..

പൂജാരി നീട്ടിയ ഇല ചീന്തിലെ പ്രസാദം ശൂന്യമായ മനസ്സോടെ ഏറ്റുവാങ്ങി.. അതിൽ നിന്നും ഒരുനുള്ള് ചന്ദനം തന്റെ മോതിര വിരലാൽ തൊട്ട് നെറ്റിയിൽ ചാർത്തി.. തിരിഞ്ഞു നോക്കിയപ്പോൾ പ്രവിയെയും മീരയേയും കണ്ടില്ല.. ഒരു നെടുവീർപ്പോടെ അമ്പല കുളത്തിനവിടേക്കുള്ള പടികളിറങ്ങി.. അങ്ങോട്ടെത്തിയപ്പോൾ കണ്ടു ഇരു ദിശകളിലായി ആലോചനയോടെ ഇരിക്കുന്ന മീരയേയും പ്രവിയെയും..

അവളും അവർക്കടുത്തായി ചെന്നിരുന്നു.. മൂവരുടേയും ഉള്ളിൽ ഒരേ ചിന്തകളായിരുന്നു മിന്നിമാഞ്ഞു കൊണ്ടിരുന്നത്..

"ഇനി നിന്റെ തീരുമാനം എന്താണ് പാറു.. " (പ്രവി )

പാറുവിന്റെ മറുപടിക്കായി പ്രവിയും മീരയും അവളെ തന്നെ നോക്കി..

"തീരുമാനമൊന്നുമില്ല,,എൻഗേജ്‌മെന്റിൽ പങ്കെടുക്കണം പോരണം.."

അവൾ യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു..

"പാറു.. ഇത്ര പെട്ടന്ന് നീ ജിത്തേട്ടനെ മറന്നോ.. "

മീര ദേഷ്യത്തിൽ ചോദിച്ചു...

"ആര് പറഞ്ഞു മറന്നെന്ന്. ഓർമകൾക്ക് മരണമില്ലെന്ന് നിങ്ങൾ കേട്ടിട്ടില്ലേ.. അതുപോലെ ജിത്തേട്ടനും എനിക്ക് സുഖമുള്ളൊരു ഓർമയാണ്.. നെഞ്ചിലെ കുഞ്ഞു നോവാണ്.."

"എടാ നമുക്കീ വിവാഹം എങ്ങനെയെങ്കിലും മുടക്കാം.. "

പ്രവി അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു..

"അതൊന്നും വേണ്ട പ്രവി.. അങ്ങനെ എനിക്ക് സന്തോഷം കിട്ടുമെന്ന് തോന്നുന്നുണ്ടോ.. ഒരിക്കലുമില്ല.. ഈ ജന്മം എനിക്ക് ജിത്തേട്ടനെ വിധിച്ചിട്ടില്ലെന്ന് ഞാൻ കരുതിക്കോളാം..എന്നാൽ അടുത്ത ജന്മത്തിൽ എനിക്ക് അദ്ദേഹത്തെ തന്നെ വേണമെന്ന് ദൈവത്തിനോട് ഞാൻ വരം ചോദിക്കും.."

"നീയെന്ത് ഭ്രാന്താണ് പറയുന്നത് പാറു..വിഷമിക്കാതെ നമുക്കെന്തെങ്കിലും വഴികാണാം.."

ഭ്രാന്തിയെ പോലെ എന്തൊക്കെയോ വിളിച്ചു പറയുന്നവളെ ചേർത്തു പിടിച്ചു മീര പറഞ്ഞു..

"വേണ്ട മീരേ വിട്ടേക്ക്.. വെറുതെ നിങ്ങളും കൂടി ജിത്തേട്ടന്റെ വെറുപ്പ് ഏറ്റ് വാങ്ങേണ്ട.. "

മീരയുടെ കൈ തന്നിൽ നിന്നും അടർത്തി മാറ്റി വിതുമ്പിക്കൊണ്ടവൾ അവിടെ നിന്നും എണീറ്റ് പോയി.. അവൾ പോകുന്നതും നോക്കി നിസ്സഹായരായി നിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ..

*******

വീട്ടിലെത്തിയ പാറു ഉമ്മറത്തിരിന്ന് വിച്ചുവിനോട് സംസാരിക്കുന്ന ജിത്തുവിനെ കണ്ട് അവനെ നോക്കാതെ പിന്നാമ്പുറത്തേക്ക് നടന്നു അടുക്കള വഴി അകത്തേക്ക് കയറി.. തിരിഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ ജിത്തുവും വിച്ചുവും അവളെ കണ്ടില്ലായിരുന്നു..

അടുക്കളയിൽ എത്തിയപ്പോൾ അമ്മ ചായയിടുന്ന തിരക്കിലാണ്..

"നീയിത്ര പെട്ടന്ന് വന്നോ.. "

"മ്മ്.. "

വെറുതെയൊന്ന് മൂളി പ്രസാദം അവൾ അമ്മയുടെ നെറ്റിയിലും തൊട്ട് കൊടുത്തു..

"നീയാ അട പത്രത്തിലേക്കിട്ട് അതുമായി ഉമ്മറത്തേക്ക് വാ.. ഞാൻ ചായയുമായി അവിടേക്ക് ചെല്ലട്ടെ.."

അമ്മ അങ്ങനെ പറഞ്ഞപ്പോൾ അവൾക്കെതിർക്കാൻ തോന്നിയില്ല.. അട പാത്രത്തിലേക്കിട്ട് അതുമായി അവിടേക്ക് ചെന്നു..

കട്ടൻ കാപ്പി കയ്യിലെടുത്തു ഊതിയൂതി കുടിക്കുന്ന ജിത്തുവിനെ കണ്ടതും അവളാ കാഴ്ചയോന്ന് നോക്കി നിന്നു.. എന്തോ ഓർത്തെന്ന പോലെ പിടിവിടുന്ന തന്റെ മനസ്സിനെ വരുതിയിലാക്കി പാത്രം അവരുടെ മുന്നിൽ കൊണ്ട് വെച്ചു.. അറിയാതെ പോലും ജിത്തുവിന്റെ മുഖത്തേക്കവൾ നോക്കിയില്ല..

പതിയെ അവിടെ നിന്നും ഉള്ളിലേക്ക് വലിഞ്ഞു വാതിലിനു മറവിൽ നിന്ന് ജിത്തേട്ടന്റെ സ്വരത്തിനായി കാതോർത്തു.. എത്രയൊക്കെ മറക്കാൻ ശ്രമിക്കുമ്പോഴും മനസ്സതിന് വഴങ്ങാത്തത് പോലെ..

ജിത്തു ലതയോടും വിച്ചുവിനോടും ചിരിച്ചു കളിച്ചു വർത്തമാനം പറയുന്നത് പാറു കൊതിയോടെ കേട്ട് നിന്നു..കുറച്ചു കഴിഞ്ഞു അവരെ നിശ്ചയത്തിന് ക്ഷണിച്ചു അവൻ ഇറങ്ങിപ്പോവുന്നത് വേദനയോടെയവൾ നോക്കി നിന്നു..

ആ ദിവസങ്ങളും തുടർന്നുള്ള ദിവസങ്ങളുമവൾക്ക് വളരെ ദൈർഘ്യവും വേദനയും ഏറിയതായിരുന്നു..ഒരു ദിവസം പോലുമവൾ കണ്ണുനീരിന്റെ കൂട്ടില്ലാതെ നിദ്രയെ പുൽകിയില്ല...കണ്ണടച്ചാൽ മുന്നിൽ തെളിയുന്നത് ബൈക്കിൽ ജിത്തുവിനോട് ചേർന്നിരുന്നു പോവുന്ന തൻവിയുടെ മുഖമാണ്..മറക്കാൻ ശ്രമിക്കുന്തോറും ഓർമ്മകൾ കൂടുതൽ ആഴത്തിൽ അവളെ മുറിപ്പെടുത്തി കൊണ്ടിരുന്നു..

ഇന്നാണ് ജിത്തേട്ടന്റെ വിവാഹ നിശ്ചയം..ഒപ്പം തന്റെ പ്രണയത്തിന്റെ അവസാനവും.. ഇനിയും ജീവിതത്തിലൊരു പ്രതീക്ഷക്ക് സ്ഥാനമില്ല..എന്നന്നേക്കുമായി എല്ലാം അവസാനിക്കുന്നു...

വിച്ചേട്ടൻ രാവിലെ തന്നെ പോയിട്ടുണ്ട്.. കുട്ടിക്കാലം മുതലുള്ള സുഹൃത്തിന്റെ വിവാഹനിശ്ചയമല്ലേ.. ഇവിടെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ.. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്നൊരു ചടങ്ങ്..ഇവിടുന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ.. എങ്കിലും പോവാൻ തോന്നുന്നില്ല.. ഇത്ര ദിവസമായിട്ടും മനസ്സ് ഈ കാര്യങ്ങൾ ഒന്നും അംഗീകരിച്ചിട്ടില്ല..

അമ്മയോടൊപ്പം അവളും റെഡിയായി ഇറങ്ങി.. കറുപ്പ് നിറത്തിലുള്ള സിംപിൾ ചുരിദാർ ആയിരുന്നു വേഷം.. വേറെ ചമയങ്ങളൊന്നും ഇല്ല.. അല്ലെങ്കിൽ തന്നെ ഇനി ആരെ കാണിക്കാൻ വേണ്ടിയാണ് വേഷം കെട്ടി നടക്കുന്നത്..

വരുന്നില്ലെന്ന് നിർബന്ധം പിടിച്ചതാണ് പക്ഷേ വിച്ചേട്ടൻ സമ്മതിച്ചില്ല.. താൻ വരുന്നില്ലെങ്കിൽ ഏട്ടനും പോവുന്നില്ലെന്ന് പറഞ്ഞു..

മീരയും അവളുടെ അമ്മയും ഉള്ളത് കൊണ്ട് എല്ലാവരും ഒരുമിച്ചാണ് നടന്നു പോയത്.. ഓഡിറ്റോറിയത്തിന് അടുത്തെത്തിയപ്പോഴേ കൈ കാലുകൾ തളരുന്നത് പോലെ തോന്നി.. ഒരു ബലത്തിനായി മീരയുടെ കൈകളിൽ മുറുകെ പിടിച്ചു..

ഹാളിലേക്ക് കയറിയതേ കണ്ടു സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കുന്ന ജിത്തേട്ടനെ.. മുഖത്ത് പതിവിൽ കൂടുതൽ സന്തോഷവും ചിരിയും.. ചിരിക്കുമ്പോൾ ഇടത് കവിളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ചുഴി അതിനെന്നും ഒരു പ്രത്യേക ഭംഗിയാണ്..കടും ചുവപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വേഷം.. അല്ലെങ്കിലും ജിത്തേട്ടനെ എപ്പോഴും നാടൻ വേഷത്തിൽ കാണാൻ ആണ് ഭംഗി..

അറിയാതെ അവളുടെ മനസ്സ് വീണ്ടും ജിത്തുവിനെ തേടി അലഞ്ഞു..

തന്നെയും അമ്മയേയും കണ്ടിട്ടാവണം ജിത്തേട്ടൻ അവരോടുള്ള സംസാരം മതിയാക്കി അടുത്തേക്ക് വന്നു..എന്നാൽ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ മനസ്സ് അനുവദിച്ചില്ല.. പകരം അമ്മയുടെ പിന്നിലേക്ക് മറഞ്ഞു നിന്നു..

അമ്മയോടും മീരയുടെ അമ്മയോടും വിശേഷങ്ങൾ ചോദിക്കുന്നുണ്ട്.. ഗൗരി ടീച്ചർ എവിടെയെന്ന് അമ്മ ചോദിച്ചതിന് ഡ്രസിങ് റൂമിൽ ഉണ്ടെന്ന് പറഞ്ഞു അവിടേക്ക് വിരൽ ചൂണ്ടി..ഇടയിൽ ജിത്തേട്ടന്റെ കണ്ണുകൾ തന്നെ തേടി വന്നോ എന്ന് തോന്നി.. പിന്നീടത്  തന്റെ മനസ്സിന്റെ തോന്നലാവാം എന്ന് കരുതി...

ജിത്തേട്ടൻ തങ്ങളുടെ അരികിൽ നിന്നും നടന്നു നീങ്ങിയതും അമ്മമാർ ഞങ്ങളെ കൂട്ടി മുൻവരിയിലുള്ള സീറ്റിൽ തന്നെ പോയിരുന്നു.. വേറൊന്നിനും അല്ല ചടങ്ങുകൾ എല്ലാം വളരെ വ്യക്തമായി കാണാൻ..

അല്പ സമയം കഴിഞ്ഞതും ജ്യോതി ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു വിശേഷങ്ങളെല്ലാം ചോദിച്ചു..മീരയാണ് ചോദിക്കുന്നതിനെല്ലാം മറുപടി കൊടുക്കുന്നത്.. താൻ മിണ്ടാതിരിക്കുന്നത് കണ്ട് കാര്യമെന്താണെന്ന് പലതവണ ചേച്ചി ചോദിക്കുന്നുണ്ട്.. അവൾക്ക് പല്ല് വേദനയാണെന്നുള്ളൊരു കള്ളം മീര പറയുകയും ചെയ്തു..

പിന്നീട് ചേച്ചിയുടെ ബന്തുക്കളിൽ ആരോ ചേച്ചിയെ അന്യോഷിക്കുന്നുണ്ടെന്ന് പറഞ്ഞു അവിടേക്ക് പോയി.. നിമിഷങ്ങൾക്കകം തൻവി മിസ്സിനെയും കൂട്ടി ജ്യോതി ചേച്ചിയും ടീച്ചറമ്മയും മറ്റു ബന്ധുക്കളും സ്റ്റേജിലേക്ക് കയറി..

കടും ചുവപ്പ് നിറത്തിൽ വീതിയുള്ള സ്വർണ കസവു വരുന്ന ദാവണിയായിരുന്നു വേഷം.. അതിന് മാച്ചിങ് ആയിട്ടുള്ള ഓർണമന്റ്സും തലയിൽ ബൺ ചെയ്ത് മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.. അധികം ചമയങ്ങളൊന്നും മുഖത്തില്ലെങ്കിലും തൻവി മിസ്സ്‌ ശെരിക്കുമൊരു അപ്സരസ്സിനെ പോലെ തോന്നിച്ചു..

തനിക്ക് അതിന്റെ പകുതി ഭംഗിപോലുമില്ല..എണ്ണമയം ഉള്ള മുഖവും മുഖത്ത് ചുമന്ന നിറത്തിലുള്ള കുരുക്കളും അത് പൊട്ടിയുള്ള കറുത്ത കലകളും ചിരിക്കുമ്പോൾ തെളിയുന്ന കോമ്പല്ലും വരണ്ടുണങ്ങിയ കാപ്പി നിറമുള്ള ചുണ്ടുകളും....ഉള്ളിന്റെ ഉള്ളിൽ ഒരു കുഞ്ഞു അസ്സൂയ മിസ്സിനോട് തോന്നി..

സ്റ്റേജിൽ നിന്ന് കൂട്ടത്തിൽ നിൽക്കുന്ന മുതിർന്നൊരാൾ ജിത്തേട്ടനെ കൈകാട്ടി വിളിച്ചതും അദ്ദേഹം സ്റ്റേജിലേക്ക് ഓടിക്കയറി.. അകന്നു നിൽക്കുന്ന ജിത്തേട്ടനെ ജ്യോതി ചേച്ചി തൻവി മിസ്സിന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.. ഇരുവരും പരസ്പരം നോക്കിയൊന്ന് പുഞ്ചിരിച്ചു...ഇത്രയും മനോഹരമായ പുഞ്ചിരി താൻ ഇന്നുവരെ ആ മുഖത്ത് കണ്ടിട്ടില്ല.. ചേർന്ന് നിൽക്കുന്ന ജിത്തേട്ടനേയും തൻവി മിസ്സിനേയും കണ്ടതും തന്റെ ചുണ്ടിലും വിരിഞ്ഞു വേദനയിൽ കലർന്നൊരു പുഞ്ചിരി...

പ്രണയവിവാഹം ആയത് കൊണ്ടാവാം പൊരുത്തമോ ജാതകമോ നോക്കുന്നില്ലെന്ന് വിച്ചേട്ടൻ പറഞ്ഞിരുന്നു..നേരെ കല്യാണ തീയതിയും മുഹൂർത്തവും വായിച്ചു..ഏപ്രിൽ 4 നുള്ള ശുഭ മുഹൂർത്തത്തിൽ തൻവി മിസ്സ്‌ ജിത്തേട്ടന്റെ പാതിയാവും.. അതോർക്കുന്തോറും മനസ്സിലൊരു പാറക്കല്ല് എടുത്ത് വെച്ചത് പോലൊരു ഭാരം..ജിത്തേട്ടന്റെ പാതിയായി ഒരിക്കലും തൻവി മിസ്സിനെ ചിന്തിക്കാൻ പോലും കഴിയുന്നില്ല..

പരസ്പരം മോതിരം മാറാൻ മുതിർന്നവരിൽ ആരോ പറഞ്ഞു..ഗൗരി ടീച്ചർ ജിത്തേട്ടന്റെ നേരെ അവിടിരുന്ന താലം നീട്ടി.. അതിൽ നിന്നും ജിത്തേട്ടൻ പൂജിച്ച സ്വർണമോതിരം എടുത്തു ശേഷം തൻവി മിസ്സും എടുത്തു..

അപ്പോഴേക്കും തന്റെ ഹൃദയ താളം തെറ്റി തുടങ്ങിയിട്ടുണ്ടായിരുന്നു.. കണ്ണുകൾ അറിയാതെ നിറഞ്ഞു.. അവ ചുട്ടു നീറുന്നത് പോലെ തോന്നി..

മോതിരം മാറാനായി ജിത്തേട്ടന് നേരെ തൻവി മിസ്സ്‌ തന്റെ ഇടതു കയ്യിലെ മോതിര വിരൽ നീട്ടി.. മിസ്സിനെ നോക്കി പ്രണയാർദ്രമായി പുഞ്ചിരിച്ചു കൊണ്ട് ആ വിരലിലേക്ക് ജിത്തേട്ടൻ തന്റെ പേര് കൊത്തിയ മോതിരം ഇട്ട് കൊടുത്തു ശേഷം ആ വിരലിൽ പതിയെ ചുംബിച്ചു.. ആ കാഴ്ചകൾ തന്റെ ഹൃദയത്തെ കീറിമുറിച്ചു.. കണ്ണിൽ നിന്നും മിഴിനീർ കണങ്ങൾ മടിയിലേക്ക് വീണു കൊണ്ടിരുന്നു..കൈകൾ മീരയുടെ കയ്യിൽ ശക്തിയിൽ അമർന്നു..ഉള്ളിൽ ഒരു അഗ്നിപർവതം പൊട്ടി അതിന്റെ ചുട്ടു പൊള്ളുന്ന ലാവ തന്റെ ശരീരമാകെ പടരുന്നത് പോലെ അനുഭവപ്പെട്ടു.. ബാക്കി രംഗങ്ങൾ കാണാൻ കഴിയാതെ കണ്ണുകൾ ഇറുകെ മൂടി...

ചടങ്ങുകളെല്ലാം കഴിഞ്ഞതും കഴിഞ്ഞതും ആർപ്പുവിളികളും കരഘോഷങ്ങളും ഉയർന്നു.. അതിന്റെ ശബ്ദം ചെവിയിലേക്ക് തുളച്ചു കയറുന്ന പോലെ.. എവിടേക്കെങ്കിലും ഓടിയൊളിക്കാൻ തോന്നി.. പിന്നീട് കണ്ണുകൾ തുറക്കുന്നത് അമ്മ തട്ടിവിളിച്ചപ്പോഴാണ്.. ഭക്ഷണം കഴിക്കാൻ വിളിക്കുവാണ്..പോവാൻ തോന്നിയില്ല.. എങ്ങനെയെങ്കിലും അവിടുന്ന്  പോയി വീടെത്തിയാൽ മതിയെന്നായിരുന്നു..

*****************

ലത നിർബന്ധിച്ചവളെ ഭക്ഷണ ഹാളിലേക്ക് കൊണ്ടുപോയി.. വിച്ചുവാണ് എല്ലാത്തിനും മേൽ നോട്ടം കൊടുക്കുന്നത്..അവരെ കണ്ടപ്പോൾ ഒഴിഞ്ഞ സീറ്റിലേക്ക് ഇരുത്തി സദ്യ വിളമ്പാനായി ഇലയിട്ട് കൊടുത്തു..

ചോറ് വിളമ്പിയപ്പോൾ അറിയാതെ അവളുടെ കണ്ണിൽ നിന്നൊരു തുള്ളി അടർന്നു ഇലയിലേക്ക് വീണു.. വിഷ്ണുവും മീരയും ഞെട്ടി കൊണ്ടവളെ നോക്കി..മീരക്ക്‌ അവൾ പിടിക്കപ്പെടുമോ എന്ന ഭയമായിരുന്നു.. വിച്ചുവിനോ എന്തിനായിരിക്കും തന്റെ കുഞ്ഞു പെങ്ങൾ കരയുന്നതെന്ന ആധിയും..

"മോളെ പാറു.. എന്ത് പറ്റി.. ഏട്ടന്റെ കുഞ്ഞേന്തിനാ കരയുന്നെ..? "

വിച്ചു തന്റെ കയ്യിലുള്ള പാത്രം അവിടെ ആവലാതിയോടെ ചോദിച്ചപ്പോഴാണ് ലതയും അത് ശ്രദ്ധിക്കുന്നത്.. അത് വരെ അവർ മീരയുടെ അമ്മയോട് സംസാരിച്ചിരിക്കുവായിരുന്നു..

എന്നാൽ സങ്കടങ്ങൾ തൊണ്ട കുഴിയിൽ വന്നു തടഞ്ഞു നിൽക്കുന്നത് കൊണ്ടവൾക്ക് ഒന്നും തന്നെ മറുപടി കൊടുക്കാൻ കഴിഞ്ഞില്ല..

"പാറു കരയാതെ കാര്യം പറ.. ആളുകൾ ശ്രദ്ധിക്കുന്നു.. "

ലത ചുറ്റുമോന്ന് നോക്കി ഈർഷയിൽ പറഞ്ഞു..

"അമ്മ,, കുഞ്ഞിനോട് ദേഷ്യപ്പെടേണ്ട.. മോൾക്ക് എന്തെങ്കിലും വയ്യായ്കയുണ്ടോ.. "

വിച്ചു ചോദിച്ചതും പാറു ഉണ്ടെന്ന് തലയാട്ടി..

"വിച്ചേട്ടാ.. പാറുവിന് പീരിയഡ്സ് ആയിരിക്കുവാണ്.. അതിന്റെ പൈൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.."

പെട്ടന്ന് തോന്നിയ ബുദ്ധിയിൽ രക്ഷപ്പെടാനായി മീര പറഞ്ഞു..

"അതായിരുന്നോ.. എന്നാൽ മോള് എഴുന്നേൽക്ക് ഏട്ടൻ വീട്ടിൽ കൊണ്ടുവിടാം.. "

വിഷ്ണു അവളെ അവിടുന്ന് എഴുന്നേൽപ്പിച്ചു..

"വേണ്ട വിച്ചേട്ടാ.. നടക്കാവുന്നതല്ലേ ഉള്ളൂ ഞാൻ ഇവളെയും കൊണ്ട് പൊക്കോളാം.. ഏട്ടനിവിടെ തിരക്ക് കാണില്ലേ.. "

മീര അവനെ തടയാൻ നോക്കി..

"അതും ശെരിയാണ്.. അങ്ങനെ മതിയോ കുഞ്ഞേ.. മോള് മീരയോടൊപ്പം പോവുമോ.."

"മ്മ്.. "

പാറു അവനെ നോക്കാതെ മൂളി..

"എന്നാൽ നടന്നു പോവേണ്ട.. ഏട്ടൻ ഒരു ഓട്ടോ വിളിച്ചു തരാം.. "

വിച്ചു അവളേയും ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു.. അവളൊരു കുഞ്ഞിക്കിളിയെ പോലെ തന്റെ ഏട്ടന്റെ നെഞ്ചിലെ ചൂടിലേക്ക് പതുങ്ങി..

പാറുവിനേയും ചേർത്ത് പിടിച്ചു പോകുന്ന വിച്ചുവിനെ കണ്ട് സ്റ്റേജിൽ തൻവിയെയും ചേർത്ത് പിടിച്ചു ഫോട്ടോക്ക് പോസ്സ് ചെയ്തിരുന്ന ജിത്തു ഇപ്പൊ വരാമെന്നും പറഞ്ഞു അവന്റെ അടുത്തേക്ക് വന്നു..

"പാറുവിനെന്ത് പറ്റി വിച്ചു.. "

സാധാരണ രീതിയിൽ ജിത്തു ചോദിച്ചു..

അവന്റെ ചോദ്യം കേട്ട് മീര പല്ലിറുമ്മി..

എല്ലാം അറിഞ്ഞിട്ടും അറിയാത്തത് പോലെ അഭിനയിക്കാൻ ഇയാൾക്ക് മാത്രമേ കഴിയൂ..

അവൾ ചിന്തിച്ചു.. ആ നിമിഷം അവളുടെ ഉള്ളിൽ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കരയുന്ന മുഖമായിരുന്നു..

"മോൾക്ക് എന്തോ വയ്യായ്ക.. വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് കരുതി.. "

വിച്ചു അവളെ ഒന്നൂടെ പൊതിഞ്ഞു പിടിച്ചു..

"പനി വല്ലതും ആണോ.. എങ്കിൽ ഡോക്ടറെ കാണിച്ചേക്ക്.. "

ജിത്തു പാറുവിനെ നോക്കി..

"അതൊന്നും അല്ലേടാ.. ഇത് ചെറിയൊരു ബോഡി പൈൻ ആണ്. റെസ്റ്റെടുത്താൽ മാറാവുന്നതേ ഉള്ളൂ.. നീയങ്ങോട്ട് ചെല്ല് ഞാൻ ഇവർക്കൊരു ഓട്ടോ പിടിച്ചു കൊടുക്കട്ടെ.. "

പറഞ്ഞുകൊണ്ട് വിച്ചു അവരേയും കൂട്ടി മുന്നോട്ട് നടന്നു..

ജിത്തുവിന്റെ ഉള്ളിൽ എന്തെന്നില്ലാത്തൊരു അസ്വസ്ഥത ഉടലെടുത്തു...

വീട്ടിലെത്തിയ പാറു തേങ്ങലോടെ ബെഡിലേക്ക് വീണു...

എന്ത് പറഞ്ഞുകൊണ്ടാണവളെ സമാധാനിപ്പിക്കേണ്ടതെന്ന് മീരക്കും നിശ്ചയം ഇല്ലായിരുന്നു..

അവളുടെ അവസ്ഥ കണ്ടു നിൽക്കാൻ കഴിയാതെ മീര കൈകളാൽ തന്റെ മുഖം മൂടി..

ഇന്നും ഇന്നലേയും തുടങ്ങിയതല്ല അവൾക്ക് ജിത്തേട്ടനോടുള്ള പ്രണയം.. നീണ്ട അഞ്ച് വർഷങ്ങൾ.. യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ അവൾ അദ്ദേഹത്തെ നെഞ്ചിലേറ്റി നടന്നു.. ഇന്നിപ്പോൾ മുന്നോട്ടുള്ള പ്രതീക്ഷയും നഷ്ടമായിരിക്കുന്നു.. അവളുടെ മനസ്സിനും ശരീരത്തിനും താങ്ങാവുന്നതിലും കൂടുതലാണ് ഈ വേദന.. താൻ കൂടി തളർന്നാൽ പിന്നെ അവൾക്കൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയ മീര മുഖം അമർത്തി തുടച്ചു.. കമിഴ്ന്നു കിടന്നു നെഞ്ച് പൊട്ടികരയുന്ന പാറുവിന്റെ മുതുകിൽ പതിയെ തടവി കൊണ്ടിരുന്നു...

നിർത്താതെയുള്ള കരച്ചിൽ കാരണം ശ്വാസം വിലങ്ങി പാറു ആഞ്ഞു ചുമക്കാൻ തുടങ്ങിയതും മീര അടുക്കളയിൽ പോയി വെള്ളം കൊണ്ടുവന്നവളെ നിർബന്ധിപ്പിച്ചു കുടിപ്പിച്ചു..

"പാറു നീയിങ്ങനെ കരയല്ലേ മോളെ.. എനിക്കത് കണ്ട് നിൽക്കാൻ കഴിയുന്നില്ല.. "

കണ്ണുനീരിൽ കുതിർന്ന് മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളെ മീര പാറുവിന്റെ മുഖത്ത് നിന്നും വകഞ്ഞു മാറ്റി..

"എന്നെ കൊണ്ട് കഴിയുന്നില്ലെടി.. നെഞ്ചിങ്ങനെ പൊട്ടുവാ... കണ്ണടച്ചാൽ മുന്നിൽ കാണുന്നത് തൻവി മിസ്സിന്റെ വിരലിൽ മോതിരം ഇടുന്ന ജിത്തേട്ടന്റെ മുഖമാണ്... എന്ത് തെറ്റാടി ഞാൻ സാറിനോട് ചെയ്തത്.. അത്രക്കും... അത്രക്കും സ്നേഹിച്ചതല്ലേ പ്രണയിച്ചതല്ലേ ഞാൻ ഈ കണ്ട വർഷമത്രെയും.. എന്നിട്ടും എന്റെ പ്രണയത്തെ കേവലം ഒരു പക്വത ഇല്ലായ്മയായി കണ്ട് നിഷ്കരുണം തള്ളി കളഞ്ഞില്ലേ.. അത്രക്കും വിലയേ ഉള്ളൂ എന്റെ സ്നേഹത്തിന്.. "


ഇടറുന്ന വാക്കുകളാൽ പാറു പറഞ്ഞു കൊണ്ടിരുന്നു.. ഓരോ വാക്കുകളിലും അവളുടെ ഉള്ളിലെ വേദനയുടെ ആഴമത്രെയും പ്രതിഫലിക്കുന്നുണ്ടായിരുന്നു..

"ഇവിടെ നിന്റെ പ്രണയത്തിന്റെ വിലയല്ല ജിത്തേട്ടൻ നോക്കുന്നത് പാറു.. ബന്ധങ്ങളുടെയും പരസ്പരം ഉള്ള വിശ്വാസത്തിന്റെയുമാണ്..നീ കാരണം വിച്ചേട്ടനുമായുള്ള സൗഹൃദം തകരരുതെന്ന് ജിത്തേട്ടൻ അത്രത്തോളം ആഗ്രഹിക്കുന്നുണ്ടാവും.. അവിടെ നിന്റെ പ്രണയത്തിന് യാതൊരു വിലയും ഇല്ല പാറു.."

പുറത്തേക്ക് മിഴികൾ പായിച്ചു മീര നിർവികാരതയോടെ ഇരുന്നു...

"ഇനിയെനിക്ക് ജിത്തേട്ടനെ സ്വന്തമാക്കാൻ കഴിയുമോ മീരേ.. "

തീർത്തും ദയനീയമായിരുന്നവളുടെ ചോദ്യം..

അവളോട് എന്ത് പറയണം.. ഇനിയും അവൾക്ക് മുന്നോട്ടൊരു പ്രതീക്ഷ നൽകണോ.. അത് ചിലപ്പോൾ അവളുടെ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം.. മീരയുടെ ഉള്ളിൽ ഒരു നൂറായിരം ചോദ്യങ്ങൾ ഉരു തിരിഞ്ഞു..

"പാറു..മോതിരം മാറൽ ചടങ്ങ് കഴിഞ്ഞാൽ പാതി വിവാഹം കഴിഞ്ഞു എന്നല്ലേ പറയാറ്.. അത് പോലെ ജിത്തേട്ടനും തൻവി മിസ്സും ഇപ്പോൾ പാതി ഭാര്യയും ഭർത്താവുമാണ്.. ഇനിയും മുന്നോട്ടൊരു പ്രതീക്ഷ വെക്കുന്നത് ശെരിയല്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്... നമ്മൾ കരുതുന്നത് പോലെയൊന്നും അല്ല.. അവർ തമ്മിലുള്ള പ്രണയത്തിന് കുറേ വർഷത്തെ പഴക്കമുണ്ട്..."

"അപ്പോൾ എന്റെയോ.. ഞാനും പ്രണയിച്ചതല്ലേ ഇത്രയും വർഷം..ഇന്നുവരെ എന്റെ ഹൃദയത്തിൽ ജിത്തേട്ടനല്ലാതെ വേറെ ഒരാൾക്കും കയറിക്കൂടാൻ കഴിഞ്ഞിട്ടില്ല.. അത്രത്തോളം അദ്ദേഹത്തെ ഞാൻ പ്രണയിക്കുന്നുണ്ട്... "

പാറു ബെഡിൽ നിന്നും എഴുന്നേറ്റ് ജനലിനരികിലേക്ക് നടന്നു.. അതിന്റെ കമ്പിയിഴകളിൽ പിടി മുറുക്കി പുറത്തേക്ക് കണ്ണ് നട്ടു...

തന്റെ മുറിയുടെ ഈ ഭാഗത്ത്‌ നിന്നാൽ ഇടവഴിയിലൂടെ തന്റെ വീട്ടിലേക്ക് നടന്നു വരുന്ന ജിത്തേട്ടനെ കാണാൻ കഴിയുമായിരുന്നു.. ഓരോ വട്ടവും കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ജിത്തേട്ടന്റെ വരവിനായി..ഇനി തനിക്ക് ഇതുപോലെ കാത്തിരിക്കാനുള്ള അധികാരമോ അവകാശമോ ഇല്ലെന്നോർക്കേ അവളുടെ ഉള്ളാകെ വിറപൂണ്ടു..

"പാറു... "

മീര അവളുടെ അടുത്തായി വന്നു നിന്ന് ആർദ്രമായി വിളിച്ചു.. പാറു തിരിഞ്ഞവളെ നോക്കിയില്ല..ഉള്ളിൽ നിന്നും പുറത്തേക്ക് വരാൻ വെമ്പുന്ന തേങ്ങൽ ചീളുകളെ അടക്കി നിർത്തി മൗനം പാലിച്ചു...

"പാറു.. പ്രണയം എന്ന് പറയുന്നത് ചിലപ്പോൾ ഇത് പോലെ വേദനകളും സമ്മാനിക്കും.. ഒരുമിക്കാതെ പോയ എത്രയോ പ്രണയങ്ങൾ നമുക്ക് ചുറ്റുമുണ്ട്..ഇന്നും കൂടിയേ ജിത്തേട്ടന്റെ ഓർമ്മകൾ നിന്നിൽ ഉണ്ടാവാൻ പാടുകയുള്ളൂ.. നാളെ മുതൽ നീ പുതിയ പാർവണ ആയിരിക്കണം... വെറുതെ എന്തിനാടി നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിലെ കരടായി നിൽക്കുന്നേ.. ഒഴിഞ്ഞു മാറേണ്ടിടത്തു നിന്ന് ഒഴിഞ്ഞു മാറുക തന്നെ വേണം.. അല്ലെങ്കിൽ ഒരു പട്ടിയുടെ വിലപോലും നമുക്കുണ്ടാവില്ല..അത് ഓർത്താൽ നിനക്ക് നല്ലത്.. നിന്റെ അമ്മയേയും വിച്ചേട്ടനെയും കരുതിയെങ്കിലും നീ പഴയത് പോലെ ഞങ്ങളുടെ പാറു ആവണം.. അല്ലെങ്കിൽ നീ കാരണം നിന്റെ കുടുംബവും തകരും.."

മീരയുടെ വാക്കുകൾ പാറു ശ്രദ്ധയോടെ ശ്രവിച്ചു.. അവൾ പറഞ്ഞതൊക്കെയും ശെരി തന്നെയാണ്..തന്നെ ആകെ തകർന്ന അവസ്ഥയിൽ കണ്ടാൽ ചിലപ്പോൾ വിച്ചേട്ടനും അമ്മയും കാര്യം അന്യോഷിച്ചെന്നിരിക്കും. അപ്പോൾ സത്യങ്ങൾ അറിഞ്ഞാൽ അവരുടെ അവസ്ഥ പരിതാപകരമായിരിക്കും... താൻ കാരണം ഒരിക്കലും അവരുടെ ഹൃദയം മുറിപ്പെടാൻ പാടുള്ളതല്ല..

പാറു മുഖം അമർത്തി തുടച്ചു മീരയുടെ നേരെ തിരിഞ്ഞു..

"നീ വീട്ടിലേക്ക്‌ പൊക്കോ മീരേ.. ഇനിയും ഇവിടെ നിന്നാൽ മറ്റുള്ളവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നും.. സമയം ഇത്രയും ആയില്ലേ അമ്മയും ഏട്ടനും ഇപ്പോൾ വരുമായിരിക്കും.. "

മീരയെ നോക്കി തെല്ലും പതർച്ചയില്ലാതെ പറഞ്ഞുകൊണ്ടവൾ വാഷ്റൂമിലേക്ക് കയറി..

മുഖത്തേക്ക് തണുത്ത വെള്ളം തുരു തുരെ ഒഴിച്ചു കൊണ്ടിരുന്നു.. മുഖമെല്ലാം ചുട്ടു പൊള്ളുന്നപോലെ.. ഇത്രയും നേരം കരഞ്ഞതിന്റെ ആവാം..ശേഷം ഇട്ടിരുന്ന ഡ്രസ്സ്‌ അഴിച്ചു മാറ്റി ശരീരത്തിലൂടെയും വെള്ളം കോരിയൊഴിച്ചു.. നേരിയൊരു ആശ്വാസം തോന്നിയ പാറു വസ്ത്രം മാറി പുറത്തേക്കിറങ്ങി..

പാറുവിന്റെ കുറച്ചെങ്കിലും തെളിഞ്ഞ മുഖം കണ്ട മീരാ അവളോട് യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി..

മീര പോയതും ഉമ്മറത്തെ വാതിൽ അടക്കാൻ ഒരുങ്ങുമ്പോഴാണ് വിച്ചുവും അമ്മയും വരുന്നത് പാറു കണ്ടത്..

അവൾ മുഖമെല്ലാം ഒന്നൂടെ തുടച്ചു പ്രസന്നതയോടെ മുഖത്തൊരു ചിരിയെടുത്തണിഞ്ഞു നിന്നു..

"വയ്യായ്കയൊക്കെ മാറിയോടാ പാറൂസേ.. "

വിച്ചു അവളെ ചേർത്ത് നിർത്തി വാത്സല്യത്തോടെ ചോദിച്ചു..

അവൾ മാറിയെന്ന പോലെ തലയനക്കി...

"എന്നാ ഏട്ടന്റെ കുട്ടി പോയി ഏട്ടനൊരു സ്പെഷ്യൽ ടീ ഇട്ട് കൊണ്ടുവന്നേ.. വല്ലാത്ത തലവേദന... "

നെറ്റിയിൽ കൈവെച്ചു ഉഴിഞ്ഞു കൊണ്ട് വിച്ചു സോഫയിലേക്ക് ചാഞ്ഞു..

"അവള് ചായ ഇട്ടിട്ട് നീ കുടിച്ചത് തന്നെ.. കണ്ടില്ലെ ഒരു അനക്കമില്ലാതെ നിൽക്കുന്നത്..ഞാൻ തന്നെ നിനക്ക് ചായ ഇട്ട് കൊണ്ടുവരാം.."

അന്തം വിട്ട് നിൽക്കുന്ന പാറുവിനെ കണ്ട് ലത ശകാരം തുടങ്ങി..

"വേണ്ട ഞാൻ ഇട്ടോളാം.. "

ലതക്ക് മുഖം കൊടുക്കാതെ പാറു അടുക്കളയിലേക്ക് നടന്നു..

"ഈ പെണ്ണിന് ഓരോ നേരത്ത് ഓരോ സ്വഭാവമാ.. അല്ലെങ്കിൽ ആ മണ്ഡപത്തിൽ കിടന്ന് നിലവിളിച്ചു ഇങ്ങോട്ട് ഓടിപ്പോരേണ്ട കാര്യമുണ്ടോ.. ആളുകളൊക്കെ ചോദിക്കുവാ എന്താ മോള് പെട്ടന്ന് പോയതെന്ന്... ജ്യോതിക്കും ടീച്ചറിനുമെല്ലാം വിഷമം ആയിട്ടുണ്ട് ഇവൾ പെട്ടന്ന് പോന്നതിൽ.. അവർക്ക് ഇവളെ അത്രക്കും കാര്യമായത് കൊണ്ടല്ലേ.. "

ലത നിർത്താൻ ഉദ്ദേശമില്ലാതെ പറഞ്ഞു കൊണ്ടിരുന്നു..

"അമ്മയൊന്ന് നിർത്തിക്കെ.. പാറുമോൾക്ക് വയ്യാത്തത് കൊണ്ടല്ലേ ഇങ്ങ് പോന്നത്.. അതിന് ഇങ്ങനെ പറയണോ..ഇനി ഓരോന്നും പറഞ്ഞു കൊച്ചിനെ വിഷമിപ്പിച്ചാൽ ഉണ്ടല്ലോ.."

വിച്ചു അമ്മക്ക് താക്കീത് നൽകി..

"നീയാ ആ പെണ്ണിനെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കുന്നെ... "

അമ്മ കെർവിച്ചു അപ്പുറത്തേക്ക് പോയി..

ഇവരുടെ സംസാരമെല്ലാം പാറു അടുക്കളയിലേക്ക് കേൾക്കുന്നുണ്ടായിരുന്നു..

എന്തിനും ഏതിനും ഏത് വിഷമ ഘട്ടത്തിലും ഒരു ഏട്ടന്റെയും അച്ഛന്റേയും സ്നേഹം തനിക്ക് തന്റെ വിച്ചേട്ടനിൽ നിന്നും കിട്ടിയിട്ടുണ്ട്..ആ സ്നേഹവും വാത്സല്യവും തനിക്ക് ആയുസ്സ് ഉള്ളിടത്തോളം കാലം ലഭിക്കണേ എന്നായിരുന്നു അവളുടെ ഉള്ളിലെ പ്രാർത്ഥന..

തിളച്ച വെള്ളത്തിലേക്ക് കാപ്പി പൊടിയിട്ട് പഞ്ചസാരയും ഇട്ടിളക്കി ഗ്ലാസ്സിലേക്ക് പകർത്തി പാറു വിചുവിന് കൊണ്ട് കൊടുത്തു..

"നിന്റെ കാപ്പിക്ക് മുത്തശ്ശി ഇടുന്ന കാപ്പിയുടെ അതേ ടേസ്റ്റ് ആണ്... "

കാപ്പി രുചിച്ചു നോക്കി വിച്ചു പറഞ്ഞു...

മുത്തശ്ശിയെ കണ്ട ഓർമപോലും തനിക്കില്ല.. അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ മുത്തശ്ശിയെ അച്ഛന്റെ സഹോദരനും സഹോദരിയും വന്നു കൂട്ടി കൊണ്ടുപോയെന്ന് ചെറുപ്പത്തിലെങ്ങോ കേട്ടിട്ടുണ്ട്.. അങ്ങനെയുള്ള ഞാൻ ആണ് മുത്തശ്ശി ഇടുന്ന അതേ രുചിയിൽ കാപ്പി ഇടുന്നുണ്ടെന്ന് പറയുന്നത്..

കാപ്പി കുടിച്ച് ഒഴിഞ്ഞ ഗ്ലാസും വാങ്ങി പാറു അടുക്കളയിലേക്ക് തന്നെ പോയി..അതവിടെ വെച്ച് മറ്റൊരു ഗ്ലാസിൽ അമ്മയ്ക്കും കാപ്പി പകർന്നെടുത്തു കൊണ്ട് കൊടുത്തു..

ആദ്യമായിട്ട് താൻ കാപ്പി കൊണ്ട് കൊടുത്തത് കൊണ്ടാവാം അമ്മ അതിശയിച്ചു നോക്കുന്നുണ്ട്.. ചുണ്ടിൽ ഒരു ചിരിയും...അമ്മയെ നോക്കിയൊരു പുഞ്ചിരി നൽകി അടുക്കള തിണ്ണയിൽ വന്നിരുന്നു.രാത്രിയിലേക്ക് തോരനുള്ള പായറെടുത്ത് പൊട്ടിച്ചെടുക്കാൻ തുടങ്ങി..

ജിത്തേട്ടന്റെ ഓർമകളിൽ നിന്നും മോചനം കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ഓരോ പണികളിലും മുഴുകി കൊണ്ടിരിക്കുന്നത്.. അത്ര പെട്ടന്നൊന്നും ഉള്ളിൽ നിന്നും പറിച്ചു മാറ്റാൻ കഴിയില്ലെന്നറിയാം.. അത്രക്കും വേരുറച്ചു പോയതല്ലേ..എങ്കിലും തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി പറിച്ചു മാറ്റി കളഞ്ഞേ മതിയാകൂ..

തോരനുള്ള പയറ് പൊട്ടിച്ചു കഴുകി പാത്രത്തിലേക്ക് വാരിയിടുമ്പോഴാണ് വിച്ചേട്ടന്റെ ഫോണിൽ നിന്നും തനിക്കേറെ ഇഷ്ടമുള്ള പാട്ട് മുഴങ്ങി കേൾക്കുന്നത്..

അതിലെ നായകനെയും നായികയേയും പോലെ ഒരുമിച്ചു ജിത്തേട്ടന്റെ ഒരുമിച്ചു കഴിയാൻ തനിക്കും കഴിഞ്ഞെങ്കിൽ എന്നവൾ ഒരുവേള ഓർത്തുപോയി.. ആ നിമിഷമവൾ കഴിഞ്ഞുപോയ സംഭവങ്ങളെല്ലാം മറന്നു തന്റെ സ്വപ്നലോകത്ത് വിഹരിക്കുകയായിരുന്നു...

🧡ഹിമസന്ധ്യകൾ ഇല പെയ്തിടും
എൻ ഹൃദയം പോയ്കയായി
അതിലൊന്നു നീ മിഴി നീട്ടുകിൽ ഒന്നു
കാണാൻ നിൻ മുഖം
കുറുമ്പോടെ കൊഞ്ചുന്ന തേൻകിളി
ചിറകാണു നിന്നിലീ ഞാ..ൻ
പ്രിയമോടെ വന്നൊന്നു ചായുവാൻ
അലിവിന്റെ ചില്ലയിൽ ഞാൻ...

നീയും ഞാനും ഏതു

ജന്മ നിലാവിൽ കണ്ടുവോ
നീല നീല രാക്കിനാ
പുഴയോരം നിന്നുവോ
പറയാൻ... മൊഴി ഇഴകൾ കൊണ്ട് തുന്നും
ഇരു മാനസം സദാ
മിഴിയിൽ... തിരി തെളിയുമെന്നുമെ നീ...
അനുരാഗ നാളമായ്
നെഞ്ചിൻ എൻ നെഞ്ചിൻ

അകമിടിയും നീ ചുടു നിനവും നീ
മണ്ണിൽ ഈ മണ്ണിൽ പകലിരവും നീ പൊരുളറിവും നീ..🧡

പാട്ട് നിന്നതും പാറു തന്റെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തേക്ക് വന്നു.. ഇനി ഒരിക്കലും ജിത്തേട്ടൻ തനിക്ക് സ്വന്തമല്ലെന്ന തിരിച്ചറിവ് അവളിൽ വല്ലാത്തൊരു നോവ് സൃഷ്ടിച്ചെങ്കിലും അതിൽ നിന്നും പുറത്തു വരാൻ അവളും തന്റെ മനസ്സിനെ പ്രാപ്തയാക്കുകയായിരുന്നു...

രണ്ട് ദിവസം വയ്യ എന്നും പറഞ്ഞു പാറു കോളേജിലേക്ക് പോയില്ല.. പ്രവിയും മീരയും മാറി മാറി വിളിച്ചെങ്കിലും അവൾ വരാൻ കൂട്ടാക്കിയില്ല...

ഇനിയും വീട്ടിൽ നിന്നാൽ ചിലപ്പോൾ ഏട്ടന്റെയും അമ്മയുടേയും ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടിവരും എന്നറിയാവുന്നതിനാൽ പിറ്റേന്ന് മുതൽ പാറു മീരയുടെ കൂടെ കോളേജിലേക്ക്‌ പോയി തുടങ്ങി..

കോളേജ് മുഴുവനും സംസാര വിഷയം തൻവിയുടെയും ജിത്തുവിന്റെയും കാര്യമാണ്.. ഇരുവരുടേയും എൻഗേജ്മെന്റ് കഴിഞ്ഞു എന്നുള്ളത് പല പിടക്കോഴികളും വിശ്വസിച്ചിട്ടില്ല..

പാറു രണ്ട് ദിവസം കൊണ്ട് ആകെ മാറിയിരുന്നു..അവൾ അവളിൽ തന്നെ ഒതുങ്ങിക്കൂടി.. ക്ലാസ്സിൽ നിന്നും പുറത്തിറങ്ങാതെ ആരോടും അധികം സംസാരിക്കാതെ ഇരുന്നു... അവളുടെ മാറ്റം ഏറെ വിഷമിപ്പിച്ചത് പ്രവിയേയും മീരയേയുമാണ്.. അവർക്ക് തങ്ങളുടെ പഴയ പാറുവിനെ തിരിച്ചു കിട്ടാൻ വേണ്ടി അവളുടെ അടുത്ത് പല കുസൃതികളും കാട്ടി..എന്നിട്ടും പാറുവിൽ മാറ്റമൊന്നും സംഭവിച്ചില്ല..

തൻവിയും ജിത്തുവും ക്ലാസ്സ്‌ എടുക്കാൻ വേണ്ടി വരുമ്പോൾ അവരുടെ മുഖത്തേക്ക് പോലും നോക്കാതെ പുസ്തകത്തിലേക്ക് മാത്രം ശ്രദ്ധിച്ചു തല കുമ്പിട്ടിരിക്കും..ജിത്തുവിന്റെ നോട്ടം പലപ്പോഴും അവളെ തേടി വരുന്നത് പ്രവിയും മീരയും ശ്രദ്ധിച്ചിരുന്നു.. ആ സമയം അവർ ജിത്തുവിനെ നോക്കി പുച്ഛത്തോടെ ചിരിക്കും..

ഒരു ദിവസം പാറുവിനെ ക്ലാസ്സിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോവുകയാണ് പ്രവിയും മീരയും.. സ്വസ്ഥമായി കോളേജിന് പുറകിലുള്ള വാക ചുവട്ടിൽ ഇരുന്ന് സംസാരിക്കാം എന്നുള്ള രീതിയിലാണ് പാറുവിനേയും വലിച്ചവർ പോയത്..എങ്ങനെയും അവളെ പഴയത് പോലെ ആക്കിയെടുക്കണമെന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ലഞ്ച് ബ്രേക്ക്‌ ആയത് കൊണ്ട് തന്നെ അധികം കുട്ടികളൊന്നും അവിടെ ഉണ്ടാവാൻ സാധ്യതയില്ല.. എല്ലാവരും ഫുഡ്‌ കഴിക്കുന്ന തിരക്കിലായിരിക്കും..

പാറു പാതി മനസ്സോടെ അവരുടെ കൂടെ ചെന്നു.. എന്നാൽ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച അവളുടെ മനസ്സിനെ കൂടുതൽ പിടിച്ചുലച്ചു.. പരസ്പരം പുണർന്നു നിൽക്കുന്ന തൻവിയും ജിത്തുവും.. ഇരുവരും അവരുടെ മാത്രം സ്വകാര്യമായ ലോകത്ത് വിഹരിക്കുകയായിരുന്നു.. തന്റെ കയ്യിൽ മുറുകുന്ന കൈകളുടെ ശക്തിയിൽ പ്രവിക്ക് മനസ്സിലായി അവളുടെ ഉള്ളിലെ വേദന... പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. തന്നെ മുറുകെ പിടിച്ചിരുന്ന മീരയുടെ കൈകളെ തള്ളി മാറ്റികൊണ്ടവൾ അവിടുന്നോടി.. പിറകെ തന്നെ പ്രവിയും മീരയും... അവളുടെ ഓട്ടം ചെന്നവസാനിച്ചത് ആളൊഴിഞ്ഞ ഒരു ക്ലാസ്സ്‌ മുറിയിലാണ്...

"മറക്കാൻ ശ്രമിക്കുന്ന ഓർമകളെ വീണ്ടും തിരികെ നൽകാനാണോ നിങ്ങൾ എന്നെ അവിടേക്ക് കൂട്ടി കൊണ്ട് പോയത്... "

അവളുടെ മനസ്സിലെ വേദന വാക്കുകളായി അവരുടെ നേരെ വർഷിച്ചു..

"സോറി പാറു.. ഞങ്ങൾ അറിഞ്ഞില്ലെടി അവർ അവിടെ ഉണ്ടായിരിക്കുമെന്ന്... "

പ്രവി മീരയുടെ കൈകൾ കവർന്നു നിസ്സഹായതയോടെ പറഞ്ഞു...

"പ്രവി.. എന്നെ കൊണ്ട് കഴിയുന്നില്ലെടാ.. ഞാൻ തളർന്നു പോകുവാ.. ഓരോ നിമിഷവും ഞാൻ ചത്ത് ജീവിക്കുകയാണ്.. അത്രക്കും സ്നേഹിച്ചതാടാ ഞാൻ ആ മനുഷ്യനെ.."

പാറു പൊട്ടികരഞ്ഞു കൊണ്ട് പ്രവിയുടെ നെഞ്ചിലേക്ക് വീണു.. അവളുടെ കണ്ണുകളിലെ ചുടു ബാഷ്പം അവന്റെ ഉള്ളമാകെ പൊള്ളിച്ചു..

അവളുടെ വേദന കണ്ട് മീരയും പ്രവിയും എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ നിന്നു.. അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി..മീരയും മറു വശത്തിരുന്ന് പാറുവിനെ ചേർത്ത് പിടിച്ചു..

നിമിഷങ്ങൾ കഴിയുന്തോറും പാറുവിന്റെ ഉച്ചത്തിലുള്ള പൊട്ടികരച്ചിലുകൾ ശാന്തമായി.. അവളുടെ നേർത്ത തേങ്ങൽ ചീളുകൾ മാത്രം അവിടെ മുഴങ്ങിക്കേട്ടു..സ്വാന്തനമെന്നോണം പ്രവിയുടെ കൈകൾ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു..

നിമിഷങ്ങളേറെ കഴിഞ്ഞിട്ടും പാറുവിൽ നിന്നൊരു പ്രതികരണവും കിട്ടാതായാപ്പോൾ മീര പ്രവിയുടെ നെഞ്ചിൽ നിന്നും അവളെ ബലമായി അടർത്തി മാറ്റി.. അതേ നിമിഷം തന്നെ തളർന്നു കൊണ്ടവൾ മീരയുടെ കൈകളിലേക്ക് വീണു...

"പാറു.. പാറു.. "

മീരയും പ്രവിയും മാറി മാറിയവളെ വിളിച്ചു കൊണ്ടിരുന്നു..എന്നാൽ അവൾ ഒന്ന് ഞെരങ്ങിയതല്ലാതെ കണ്ണുകൾ തുറന്നില്ല..

ഭയപ്പാടോടെ പ്രവി അവളെ കൈകളിൽ കോരിയെടുത്തു ക്ലാസിനു പുറത്തേക്കോടി പിറകെ കരഞ്ഞുകൊണ്ട് പ്രവിയും..

തളർന്നു കിടക്കുന്ന പാറുവിനെ എടുത്ത് ഓടുന്ന പ്രവിയെ കണ്ട് കുട്ടികളെല്ലാം കാര്യം അറിയാതെ മുഖത്തോട് മുഖം നോക്കി... അവരും അവരുടെ പിറകെ ഓടി..

പ്രവി പാറുവിനേയും കൊണ്ട് പോയത് സ്റ്റാഫ് റൂമിലേക്കാണ്.. അവിടെയുള്ള ടീച്ചേഴ്സിനോട് പറഞ്ഞു പാറുവിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ വാഹനം ഏർപ്പാട് ചെയ്തു.. വിവരം അറിഞ്ഞ ജിത്തുവും വെപ്രാളത്തോടെ സ്റ്റാഫ്‌ റൂമിലേക്കെത്തിയെങ്കിലും അപ്പോഴേക്കും പ്രവിയും മീരയും മറ്റൊരു സാറിന്റെ കാറിൽ പാറുവുമായി ഹോസ്പിറ്റലിലേക്ക് തിരിച്ചിരുന്നു...


ഹോസ്പിറ്റലിൽ എത്തിയ പാറുവിനെ ക്യാഷ്വാലിറ്റിയിലേക്ക് കയറ്റി.. മീര ഉടനെ തന്നെ ഫോണെടുത്തു വിച്ചുവിനെ വിളിച്ചു വിവരം പറഞ്ഞു..കേട്ട പാതി വിച്ചു അമ്മയേയും കൂട്ടി അവിടേക്ക് വന്നു...

"മീരേ..എന്റെ കൊച്ചിന് എന്താ പറ്റിയെ... "

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്റെ മുന്നിൽ നിൽക്കുന്ന വിച്ചുവിനോട് മറുപടി പറയാൻ കഴിയാതെയവൾ തല താഴ്ത്തി...

അവൾക്കറിയാം തന്റെ മുന്നിൽ നിൽക്കുന്ന ഈ മനുഷ്യന് പാറുവെന്നാൽ ജീവനാണെന്ന്..

"മീരേ.. മോളെന്താ ഒന്നും പറയാത്തത്... "

ഒന്നും മിണ്ടാതെ നിൽക്കുന്ന മീരയെ ലത പിടിച്ചു കുലുക്കി ചോദിച്ചു..


"പേടിക്കാൻ ഒന്നുമില്ലമ്മേ.. പാറു ഒന്ന് തല കറങ്ങി വീണതാ.. "

അടുത്ത് നിന്ന പ്രവി ലതയെ വന്നു ചേർത്ത് പിടിച്ചു അവിടെയുള്ള ബെഞ്ചിലേക്കിരുത്തി.. അവനെ മനസ്സിലാകാത്ത പോലെ ലതയും വിച്ചുവും അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി...

"ഞാൻ പ്രവീൺ.. പാറു പറഞ്ഞിട്ടില്ലേ, പ്രവി.. "

അവൻ സ്വയം പരിചയപ്പെടുത്തിയതും ലതയും വിച്ചുവും മനസ്സിലായെന്ന പോലെ തലയാട്ടി...

ക്യാഷ്വാലിറ്റിയുടെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവരെല്ലാവരും അവിടേക്ക് നോക്കി..മധ്യ വയസ്കയായൊരു ലേഡി ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു..

"ഡോക്ടർ പാർവണക്ക് ഇപ്പോൾ എങ്ങനുണ്ട്...?"

അവരുടെ കൂടെ വന്ന സാർ ആണ് ചോദിച്ചത്..

'പേടിക്കാനൊന്നുമില്ല.. ആൾക്ക്‌ ബിപി ഷൂട്ട്‌ ഔട്ട്‌ ആയതാണ്...ആള് നേരെ ചൊവ്വേ ഫുഡ്‌ കഴിച്ചിട്ട് ദിവസങ്ങൾ ആയെന്ന് തോന്നുന്നു ബോഡി വീക്ക്‌ ആണ്.. ഡ്രിപ് ഇട്ട് കിടത്തിയിരിക്കുവാണ്.. അത് കഴിഞ്ഞാൽ കൊണ്ടുപോവാം.."

"ഞങ്ങളൊന്ന് കയറി കണ്ടോട്ടെ.. "

"കണ്ടോളൂ..പക്ഷേ മറ്റു പേഷ്യന്റ്സിന് ഡിസ്റ്റർബ് ഉണ്ടാക്കരുത്.."

ചെറു ചിരിയോടെ ലതയുടെ ചോദ്യത്തിന് മറുപടിയും കൊടുത്ത് ഡോക്ടർ അവിടുന്ന് നടന്നു നീങ്ങി..

"അമ്മ കയറി കണ്ടോളൂ.. നിക്ക് വയ്യ തളർന്നു കിടക്കുന്ന അവളെ കാണാൻ.. "

നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു അത്രയും പറഞ്ഞു കൊണ്ട് വിച്ചു അവിടെയുള്ള ബെഞ്ചിലേക്കിരുന്നു.. ഒരു ആശ്വാസത്തിനെന്ന പോലെ പ്രവിയും അവനടുത്തായിരുന്നു..

മീരയും ലതയും അകത്തേക്ക് കയറി പാറുവിന്റെ അടുത്തായി ഇരുന്നു.. അവരെ കണ്ടതും പാറു മുഖത്തൊരു പുഞ്ചിരി എടുത്തണിഞ്ഞു..

'ഒരൊറ്റ അടിയങ്ങ് വെച്ചു തന്നാലുണ്ടല്ലോ..നേരത്തിനും കാലത്തിനും ഭക്ഷണം കഴിക്കാതെ നിനക്കിവിടെ വന്നു കിടന്നാൽ മതിയല്ലോ തീ തിന്നാൻ മറ്റുള്ളവരും.. "

ലത പതം പറഞ്ഞു സാരി തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു..

"എനിക്കൊന്നുമില്ലമ്മേ...തല കറങ്ങിയത് വെയില് കൊണ്ടതിന്റെയാണ് അല്ലാതെ ഭക്ഷണം കഴിക്കാത്തത്തിന്റെയൊന്നുമല്ല..."

അമ്മയെ സമാധാനിപ്പിക്കാൻ എന്നോണം പാറു തളർന്ന സ്വരത്തിൽ പറഞ്ഞു..

വെയില് കൊള്ളാൻ നീ തൊഴിലുറപ്പിന്റെ പണിക്കല്ലേ പോയത്.. കുറച്ചു ദിവസായി ഞാൻ ശ്രദ്ധിക്കുന്നു നിന്റെ പെരുമാറ്റം.. ആരോടും മിണ്ടാതെ എപ്പോഴും ഓരോന്നാലോചിച്ചു എന്തെങ്കിലും കഴിക്കാൻ തന്നാൽ അതും നുള്ളി പെറുക്കി ഇരുന്ന് അവസാനം കഴിക്കാതെ പോവുന്നതും.. അതിന് മാത്രം എന്താ ആലോചിക്കാൻ ഉള്ളത് നിനക്ക് ഈ പ്രായത്തിൽ.. പറ എന്താ ഉള്ളതെന്ന്.. "

അമ്മയുടെ ശാന്തത മാറി അവിടെ ഗൗരവം വന്നിരുന്നു..

"ഒന്നുമില്ലമ്മേ.. എക്സാമിന്റെ ടെൻഷൻ ആണ് അവൾക്ക്..ഫസ്റ്റ് സെമെസ്റ്ററിൽ പ്രതീക്ഷിച്ചത്ര മാർക്ക്‌ കിട്ടിയില്ലല്ലോ.. അതിന്റെയാ.."

മീര പാറുവിന്റെ രക്ഷക്കെത്തി..

"അതൊന്നും അല്ല നിങ്ങള് തമ്മിൽ എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ട്..എന്തായാലും ഞാനത് കണ്ട് പിടിക്കും... "

ലതയുടെ ഉറച്ച വാക്കുകൾ കേട്ടതും പാറുവും മീരയുമൊന്ന് ഞെട്ടി.. എന്നിരുന്നാലും മുഖത്തെ പതർച്ച ലത കാണാതെ അവർ മറച്ചു പിടിച്ചു...


രാത്രിയോടെ പാറുവിനെ ഡിസ്ചാർജ് ചെയ്തു.. ഇരുട്ടി തുടങ്ങിയതും മീരയേയും പ്രവിയേയും വിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു.. ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ വിച്ചു പാറുവിനെ എടുത്ത് ടാക്സിയിലേക്ക് കയറ്റി കൂടെ അവനും കയറി...

വീട്ടിലെത്തുന്നത് വരെ അവൾ തന്റെ ഏട്ടന്റെ മാറിലെ ചൂടിലേക്ക് പതുങ്ങി.. അങ്ങേയറ്റം സുരക്ഷിതത്വവും സമാധാനവും അനുഭവപ്പെട്ടു അവൾക്കാ നിമിഷം...

ഒരാഴ്ച്ച അവളെ വിച്ചു കോളേജിലേക്ക് പറഞ്ഞു വിട്ടില്ല.. അവനും കടയിൽ നിന്നും ലീവ് എടുത്തു കൊച്ചു കുഞ്ഞിനെ നോക്കുന്നത് പോലെയവളെ കൊണ്ട് നടന്നു...

സമയത്തിന് ഭക്ഷണം വാരി കൊടുത്തും മരുന്ന് കഴിപ്പിച്ചും ഇടയ്ക്കവൾ വാശി കാണിക്കുമ്പോൾ ശാസിച്ചും അവൻ ഒരേട്ടനെക്കാൾ ഉപരി ഒരച്ഛനെ പോലെ അവളെ നോക്കി...

അവളുടെ മനസ്സിനെ അലട്ടുന്ന എന്തോ ഒരു പ്രശ്നം ഉണ്ടെന്ന് അവനറിയാമായിരുന്നു.. എന്നിരുന്നാലും ആ കാര്യം ചോദിച്ചു അവളെ വിഷമിപ്പിക്കേണ്ടെന്നവൻ തീരുമാനിച്ചു..

അവളുടെ ലോകം വിച്ചുവിലേക്കും അമ്മയിലേക്കും മാത്രമായി ഒതുങ്ങി.. മീരയും പ്രവിയും ഇടക്കൊരു ദിവസം അവളെ കാണാൻ വന്നിരുന്നു... അവരുടെ സംസാരത്തിൽ അറിയാതെ പോലും ജിത്തുവിന്റെ പേര് വരാതിരിക്കാനവർ ശ്രമിച്ചു...

****************

അടുത്ത ദിവസം വിച്ചുവാണ് പാറുവിനേയും മീരയേയും കോളേജിലേക്ക് കൊണ്ട് വിട്ടത്... അവർ ക്ലാസിലേക്ക് പോയെന്ന് ഉറപ്പായതും വിച്ചു ഫോണെടുത്തു ജിത്തുവിനെ വിളിച്ചു...

"ഹെലോ.. "

"ആ പറയെടാ.. ഇതെന്താ അതിരാവിലെ.. "

ജിത്തു ഫോൺ എടുത്ത ഉടനെ ചോദിച്ചു..

"നീയെന്താ ഇപ്പൊ വീട്ടിലേക്കൊന്നും വരാത്തത്... "

വിച്ചുവിന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതവൻ കുറച്ചു നേരം മിണ്ടാതെ നിന്നു..

"ഹെലോ.. ജിത്തു കേൾക്കുന്നുണ്ടോ..? "

"എടാ അത് കോളേജ് കഴിഞ്ഞു വന്നാൽ പിന്നെ സമയം ഉണ്ടാവാറില്ല.. എക്സാം അല്ലേ വരുന്നത് അതുകൊണ്ട് കുട്ടികൾക്ക് ഓൺലൈൻ ആയും സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കുന്നുണ്ട്.. "

"മ്മ്.. അതൊക്കെ പോട്ടെ ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാണ്... "

അവനെന്തായിരിക്കും പറയാൻ പോവുന്നതെന്നാലോചിച്ചു ജിത്തുവിന്റെ നെഞ്ചിടിപ്പ് കൂടി..

"പാറു ഇന്ന് കോളേജിലേക്ക് വന്നിട്ടുണ്ട്.. നീയൊന്ന് പ്രത്യേകം ശ്രദ്ധിച്ചേക്കണേടാ അവളെ..കുറച്ചു ദിവസം കൊണ്ട് അവളാകെ മാറിപ്പോയി ഒന്നിലും ഒരു താല്പര്യം ഇല്ലാതെ ഒരു മൂലക്ക് ചടഞ്ഞു കൂടിയിരിക്കും എന്താണെന്നറിയില്ല..നീയേതായാലും അവളെയൊന്ന് നോക്കിയേക്കണേ..

എന്നാ ഞാൻ വെക്കുവാ കടയിലേക്ക് പോയിട്ട് ആഴ്ചയൊന്നായി.. "

വിച്ചു പറഞ്ഞതിനവൻ വെറുതെയൊന്ന് മൂളി.. കാൾ ഡിസ്‌ക്കണക്ട് ആയതും ജിത്തു ചെവിയിൽ നിന്നും മാറ്റി ആലോചിച്ചു നിന്നു...

ഇത്രയും ദിവസം പാർവണ എന്നൊരാളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.. ഹോസ്പിറ്റലിലേക്കവളെ  കൊണ്ടുപോയ ദിവസം ചെന്നൊന്ന് കാണണമെന്ന് കരുതിയിരുന്നു എന്നാൽ പിന്നീടത് വേണ്ടെന്ന് വെച്ചു.. ചിലപ്പോൾ ആ സന്ദർശനവും അവളിൽ പ്രതീക്ഷ വളർത്തിയേക്കാം...

മോതിരം മാറൽ ചടങ്ങിന്റെ അന്നും അവളെ മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു..ഒരു കുഞ്ഞു പെങ്ങളെ പോലെ അവളെ കൊണ്ടു നടന്ന എന്നോടവൾക്ക് പ്രണയമാണെന്നറിഞ്ഞപ്പോൾ ദേഷ്യം വന്നു അതിലേറെ വെറുപ്പും...അതുകൊണ്ട് തന്നെയാണ് അവഗണിച്ചതും..

എന്നാൽ അവളോടുള്ള ദേഷ്യത്തിന് പാവം വിച്ചു എന്ത് പിഴച്ചു.. ആഴ്ച ഒന്നായിട്ടും അവനെ താനൊന്ന് വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല.. വീട്ടിലേക്ക് പോവണമെന്ന് പലവട്ടം കരുതി പക്ഷേ മനസ്സതിന് അനുവദിച്ചില്ല... പാർവണയോടുള്ള ദേഷ്യത്തിന് താൻ തന്റെ സുഹൃത്തിനെ മറന്നു... അവന് സ്വയം പുച്ഛം തോന്നി...

"നീയിത് എന്ത് ആലോചിച്ചു നിൽക്കുവാ ജിത്തുട്ടാ.. കോളേജിലൊന്നും പോവുന്നില്ലേ മണി പത്താവാൻ പോവുന്നു.. "

ഗൗരി ടീച്ചർ വാതിലിനോരം വന്നു പറഞ്ഞപ്പോഴാണ് ജിത്തുവും ചിന്തകളെ വെടിഞ്ഞത്..

അവൻ ടീച്ചറെയൊന്ന് നോക്കി ബാഗും എടുത്ത് കോളേജിലേക്ക് പുറപ്പെട്ടു...

**********

ജിത്തുവിന്റെ ബുള്ളറ്റിന്റെ ശബ്‍ദം കേട്ടിട്ടെന്നോണം തൻവി സ്റ്റാഫ്‌ റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരാന്തയിലെ തൂണിൽ ചാരി നിന്നു...

ബുള്ളെറ്റ് പാർക്ക്‌ ചെയ്ത് ജിത്തു സ്റ്റാഫ്‌ റൂം ലക്ഷ്യം വെച്ച് നടന്നു..

തന്നെ കാത്തു നിൽക്കുന്ന തൻവിയെ പോലും കാണാതെയവൻ വരാന്തയിലേക്ക് കയറി..

ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ആലോചനയോടെ നടന്നു പോവുന്ന ജിത്തുവിനെ അവൾ പിന്നിൽ നിന്നും വിളിച്ചു..

നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി കപട ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്ന തൻവിയെ കണ്ടപ്പോഴാണവന് താൻ എവിടെയാണ് നിൽക്കുന്നത് എന്നുള്ള ബോധം പോലും വന്നത്...

അവൻ തന്റെ ഉള്ളിലെ സംഘർഷം മറച്ചു വെച്ചു മുഖത്തൊരു ചിരിയുടെ മൂടുപടമണിഞ്ഞു..

"ഇതെന്താ മാഷേ ഒരു മൈന്റ് ഇല്ലാതെ പോവുന്നേ... "

കുറുമ്പോടെയായിരുന്നവളുടെ ചോദ്യം..

"ഞാൻ ശ്രദ്ധിച്ചില്ലെടോ.. "

ജിത്തു നെറ്റിയൊന്ന് തടവി..

"ഇന്നെന്തുപറ്റി മൂഡോഫ് ആണല്ലോ.. പനിയുണ്ടോ.. "

തൻവി അവന്റെ നെറ്റിയിൽ തൊടാനാഞ്ഞു..

"ഒന്നുമില്ലെടോ രാവിലെ മുതൽ ചെറിയൊരു തലവേദന.."

ജിത്തു അവളുടെ കൈകളെ തടഞ്ഞു..

"ഞാൻ ക്ലാസ്സിലേക്ക് ചെല്ലട്ടെ ഇപ്പൊ തന്നെ വൈകി.. "

അവൻ അവളിൽ നിന്നും ഒടിയൊളിക്കാൻ ശ്രമിച്ചു..

പാർവണക്ക്‌ തന്നോടുള്ള പ്രണയം ഒരിക്കലും തൻവി അറിയരുതെന്നവന് നിർബന്ധം ഉണ്ടായിരുന്നു..

ജിത്തു അവിടെ നിന്നും നടന്നു നീങ്ങിയതും തൻവിയും ചിന്തിക്കുകയായിരുന്നു അവന്റെ മാറ്റത്തെ കുറിച്ച്...

***************

ജിത്തു ക്ലാസ്സിൽ എത്തിയതും കുട്ടികളെല്ലാം എഴുന്നേറ്റ് നിന്ന് ഗുഡ് മോർണിംഗ് വിഷ് ചെയ്തു...

എന്നാൽ അവന്റെ കണ്ണുകൾ ആദ്യം തേടിയത് പാറുവിനെയായിരുന്നു.. മുഖമെല്ലാം കരിവാളിച്ചു കണ്ണുകളെല്ലാം കുഴിഞ്ഞു കൂന്നികൂടിയിരിക്കുന്നു രൂപത്തെ കണ്ടവന്റെ ഉള്ളും ഒരു വേള നൊന്തു..അവൾ തന്റെ വിച്ചുവിന്റെ പ്രാണൻ ആണെന്നോർക്കേ ആ നോവ് കൂടിയതേയുള്ളൂ...

ജിത്തു അവളിൽ നിന്നും നോട്ടം മാറ്റി ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു...ഇടയിൽ അവന്റെ നോട്ടം പാറുവിലേക്കും നീണ്ടു.. എന്നാൽ അവൾ അറിയാതെപോലും അവനെ തലയുയർത്തി നോക്കിയില്ല..

ബ്രേക്ക്‌ ആയതും ജിത്തു ക്ലാസ്സ്‌ അവസാനിപ്പിച്ചു പുറത്തേക്ക് പോയി..അവൻ പോയെന്നുറപ്പായതും അവൾ മിഴികളുയർത്തി..

"നീയെത്ര കാലം സാറിൽ നിന്നും മറഞ്ഞിരിക്കും... "

പ്രവി അല്പം ഗൗരവത്തോടെ ചോദിച്ചു...

"പറ്റാവുന്നിടത്തോളം.. ഇനിയും ഞാൻ അദ്ദേഹത്തെ മുഖാമുഖം കണ്ടാൽ ചിലപ്പോൾ എന്റെ മനസ്സ് പിടിവിട്ടു പോവും.."

അത്ര മാത്രം പറഞ്ഞുകൊണ്ട് പാറു അവിടുന്നെഴുന്നേറ്റ് പോയി..

"ഇവൾ വല്ല കടും കയ്യും ചെയ്യുമോ എന്നാണ് എന്റെ പേടി.. "

മീര തന്റെ ഉള്ളിലെ ആശങ്ക പ്രവിയോട് പങ്കു വെച്ചു..

"അവളതൊരിക്കലും ചെയ്യില്ല മീരേ.. കാരണം അവളുടെ വിച്ചേട്ടനെയും അമ്മയേയും മറന്നുകൊണ്ട് അവളങ്ങനൊരു സഹസത്തിന് ഒരിക്കലും മുതിരില്ല... "

ഉള്ളിലെ നോവ് മറച്ചു പിടിച്ചു ക്ലാസ്സിലെ കുട്ടികളോട് സംസാരിക്കുന്ന പാറുവിനെ നോക്കി കൊണ്ടവൻ പറഞ്ഞു...

ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അവൻ മനസ്സിലാക്കിയിരുന്നു തന്റെ പ്രിയ കൂട്ടുകാരിയുടെ മനസ്സ്...

പിന്നീടുള്ള ദിവസങ്ങളെല്ലാം പാറു ജിത്തുവിൽ നിന്നും പരമാവധി ഒഴിഞ്ഞുമാറി നടന്നു..

ജിത്തു പലവട്ടം പാറുവിനോട് സംസാരിക്കാൻ തുനിഞ്ഞെങ്കിലും പാറു അവനൊരിക്കൽ പോലും മുഖം കൊടുത്തില്ല..

തീർത്തും ശാന്ത സ്വഭാവക്കാരനായ ജിത്തു കാരണമില്ലാതെ സ്റ്റുഡൻസിനോടും ഇടക്ക് തൻവിയോടും ദേഷ്യം പ്രകടിപ്പിക്കാൻ തുടങ്ങി.. അവന്റെ സ്വഭാവത്തിലെ മാറ്റം തൻവിയിൽ സംശയത്തിന്റെ വിത്ത് മുളപ്പിച്ചു...

***********

രാത്രിയുടെ അന്ത്യയാമത്തിൽ പോലും ഗാഡമായൊരു നിദ്രയെ പുൽകാൻ കഴിയാതെ ജിത്തു കട്ടിലിൽ നിന്നും എഴുന്നേറ്റു... കുറച്ചു നേരം ആലോചനയോടെ തല കുമ്പിട്ടിരുന്നുകൊണ്ടവൻ അവിടുന്നെഴുന്നേറ്റ് മുകളിലെ മട്ടുപ്പാവിലേക്ക് നടന്നു... അവിടെ കൈ വരിയോട് ചേർന്നുള്ള തിണ്ണയിൽ തൂണിലേക്ക് ചാരി കാലുകൾ നിവർത്തി വെച്ചുകൊണ്ട് വിദൂരതയിലേക്ക് കണ്ണ് നട്ടിരുന്നു...

കുറച്ചു ദിവസങ്ങളായി മനസൊട്ടും ശാന്തമല്ലെന്നവന് തോന്നി..ഉറങ്ങാൻ വേണ്ടി കണ്ണുകൾ അടച്ചാൽ പോലും തെളിയുന്നത് തന്നെ കാണുമ്പോൾ മുഖം തിരിച്ചു പോവുന്ന പാറുവിനെയാണ്...

അവളുടെ പ്രണയം നിരസിച്ചത് ഇത്രയും വലിയ പാപമാണോ.. താൻ മനസ്സ് കൊണ്ട് പോലും പങ്ക് ചേരാത്തൊരു തെറ്റിന് ഇങ്ങനെ കുറ്റബോധവും പേറി നടക്കുന്നതിലവന് അവനോട് തന്നെ പുച്ഛം തോന്നി...

ഇതേ പറ്റി വിച്ചുവിനോട് സംസാരിക്കണമെന്നുണ്ടെങ്കിലും അവന്റെ പിന്നീടുള്ള പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാവുന്നത് കൊണ്ട് അത് വേണ്ടെന്ന് വെച്ചു..

തൻവിയോട് പോലും ശെരിക്കൊന്ന് മിണ്ടിയിട്ട് ദിവസങ്ങളായി.. അവൾ സംസാരിക്കാനായി അടുത്ത് വരുമ്പോഴെല്ലാം ഒഴിഞ്ഞുമാറും.. ഫോൺ വിളിച്ചാൽ അത് ഓഫ്‌ ചെയ്ത് വെക്കും...താൻ എല്ലാവരിൽ നിന്നും ഓടിയൊളിക്കുന്നത് എന്തിനാണെന്ന് തനിക്ക് പോലും അറിയില്ല....ആരോടെങ്കിലും തന്റെ ഉള്ളിലെ ഭാരം ഇറക്കി വെക്കണമെന്നവന് ഒരു വേള തോന്നി..

ജിത്തു ഇരുന്നിടത്ത് നിന്നും അസ്വസ്ഥമായ മനസ്സോടെ എഴുന്നേറ്റ് വരാന്തയിലൂടെ കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും നടന്നു..

ഒരുപാട് നേരത്തെ ചിന്തകൾക്കൊടുവിൽ ഫോണെടുത്തവൻ തൻവിയുടെ നമ്പർ ഡയൽ ചെയ്തു..

അസമയത്തുള്ള ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഉറക്കം മുറിഞ്ഞ നീരസത്തിൽ തൻവി ഫോൺ എടുത്തു...

ജിത്തുവിന്റെ നമ്പർ കണ്ടതും അവൾ ഫോൺ വേഗം അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു...

"ഹെലോ.. ജിത്തു..."

"മ്മ്.. താൻ ഉറങ്ങിയിരുന്നോ... "

മറുപുറത്ത് നിന്നും വിശാദം കലർന്ന സ്വരത്തോടെയവൻ ചോദിച്ചു..

"ആ.. ചെറുതായോന്ന് ഉറങ്ങിപ്പോയി.. ജിത്തു എന്താ ഈ നേരത്ത്... "

അവന്റെ ശബ്‍ദത്തിലെ വ്യത്യാസം മനസ്സിലാക്കിയ തൻവിയിലും ചെറിയൊരു പരിഭ്രാന്തി ഉടലെടുത്തു...

"എടോ ഞാൻ ഒരു കാര്യം പറയാൻ വേണ്ടിയാണ് വിളിച്ചത്... അത് കുറച്ചു ദിവസങ്ങളായി എന്റെ ഉള്ളിൽ കിടന്നിങ്ങനെ ഉരുകുന്നു..തന്നോട് പറയാതെ എന്റെ മനസ്സ് ശാന്തമാവില്ല... "

അവൻ എന്തായിരിക്കും പറയാൻ പോകുന്നതെന്നറിയാനുള്ള ആകാംഷയോടെ അവൾ കാതുകൾ കൂർപ്പിച്ചു...

അവൻ പാറുവിന് തന്നോട് തോന്നിയ പ്രണയവും താനത് കണ്ട് പിടിച്ചതും അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതും തുടർന്ന് വിവാഹ നിശ്ചയത്തിന്റെയന്ന് പാറു ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങിപ്പോയതും ഇപ്പോൾ തന്നെ കാണുമ്പോൾ മുഖം തിരിച്ചു നടക്കുന്നതുമെല്ലാം പറഞ്ഞു...

അവൻ പറഞ്ഞതെല്ലാം അവൾ ക്ഷമയോടെ കേട്ടിരുന്നു...തൻവിയുടെയുള്ളിൽ പാറുവിനോടുള്ള ദേഷ്യം നുരഞ്ഞു പൊന്തി... അവൾ കാരണമാണ് ജിത്തു തന്നിൽ നിന്നും അകലം പാലിച്ചതെന്ന തിരിച്ചറിവ് അവളിലെ ദേഷ്യത്തെ ആളിക്കത്തിച്ചു...

എല്ലാം തുറന്നു പറഞ്ഞു മനസ്സിലെ ഭാരം വിട്ടൊഴിഞ്ഞ ആശ്വാസത്തിൽ ജിത്തു ഫോൺ കട്ട്‌ ചെയ്ത് തിണ്ണയിൽ നിവർന്നു കിടന്നു കണ്ണുകൾ അടച്ചു... എന്നാൽ അതേ നിമിഷം തൻവിയുടെ ഉറക്കം നഷ്ടമായിരുന്നു... പാർവണ ഇനി ഒരു നോട്ടം കൊണ്ട് പോലും തന്റെ പ്രണയത്തെ ആഗ്രഹിക്കരുതെന്നവൾ മനസ്സിൽ ഉറപ്പിച്ചു... അതിനായി പാറുവിനെ നേരിൽ കണ്ട് സംസാരിക്കണമെന്നവൾ മനസ്സിൽ കരുതി..കലുഷിതമായ മനസ്സോടെ തൻവി കട്ടിലിലേക്ക് ചാഞ്ഞു...

****************

ദിവസങ്ങൾ മാറ്റമേതുമില്ലാതെ കടന്നുപോയി... തൻവിയുടെ ട്രെയിനിങ് പിരിയഡ് അടുത്ത മാസത്തോടെ കഴിയും... അപ്പോൾ അതിന്റെ പിറകെയുള്ള ഓട്ടത്തിനിടയിൽ തൻവിക്ക് പാറുവിനോട് സംസാരിക്കാൻ ഒരവസരം കിട്ടിയിരുന്നില്ല....തൻവിക്ക് കൊടുത്ത വാക്കിനാൽ ജിത്തു പിന്നീട് പാറുവിനെ കുറിച്ച് ചിന്തിച്ചത് പോലുമില്ല... ക്ലാസ് എടുക്കുമ്പോൾ പോലും എല്ലാ കുട്ടികളോടും പെരുമാറുന്നത് പോലെ അവളോടും പെരുമാറി...

പാറുവിന്റെ ഉള്ളിൽ നിന്നും പതിയെ പതിയെ ജിത്തു എന്ന അദ്ധ്യായം നീങ്ങി തുടങ്ങിയിരുന്നു... മീരയുടേയും പ്രവിയുടെയും സൗഹൃദവും സ്നേഹവും അവൾക്കതിനുള്ള കരുത്തേകി...

സെക്കന്റ്‌ സെമെസ്റ്റർ എക്സാമിനുള്ള തയ്യാറെടുപ്പിലാണ് പാറു....

രാത്രി ഉറക്കമൊഴിച്ചിരുന്നുള്ള പഠിത്തം അവളെ ഏറെ ക്ഷീണിതയാക്കിയിരുന്നു... രാത്രിയിൽ പുസ്തകത്തിനു മുകളിൽ തലവെച്ചു മയങ്ങിപ്പോയിരുന്ന പാറുവിനെ വിച്ചു തട്ടിയെഴുന്നേൽപ്പിച്ചു അത്താഴം കഴിക്കാനായി കൊണ്ടുപോയി...

ഭക്ഷണത്തിനു മുന്നിലിരുന്ന് വീണ്ടും ഉറക്കം തൂങ്ങുന്ന പാറുവിന്റെ തലക്കിട്ടൊരു കിഴുക്ക് കൊടുത്ത് അമ്മ അവളെ ശാസിച്ചു...തിരിച്ചു അമ്മയെ കണ്ണുകൾ കൂർപ്പിച്ചു നോക്കി കൊണ്ടവൾ ചോറ് വാരി കഴിക്കാൻ തുടങ്ങി...

കുറച്ചു നേരം അവളുടെ പ്രവർത്തികൾ വീക്ഷിച്ചു കൊണ്ടിരുന്ന ലത വിച്ചുവിന് നേരെ തിരിഞ്ഞു... അവർ പറഞ്ഞ കാര്യം കേട്ട് അവരിരുവരും ഒരുപോലെ ഞെട്ടി...

"അമ്മയിതെന്താ പറയുന്നേ... അവൾ കൊച്ചു കുട്ടിയല്ലേ... "

രോക്ഷത്തോടെ ചോദിച്ചുകൊണ്ട് വിച്ചു കസേരയിൽ നിന്നും എഴുന്നേറ്റു...

"അതെനിക്കും അറിയാം...കൊച്ചു കുഞ്ഞാണ് പഠിക്കുവാണ് എന്നൊക്കെ.. എന്നാലും അടുത്ത മാസം വന്നാൽ അവൾക്ക് പതിനെട്ടു വയസ്സാവും അത് കഴിഞ്ഞു മൂന്ന് മാസത്തിനുള്ളിൽ വിവാഹം നടന്നില്ലേൽ പിന്നെ മുപ്പത്തി അഞ്ചു വയസ്സിലെ വിവാഹമുള്ളൂ എന്നാണ് കണിയാൻ പാറുവിന്റെ ജാതകം നോക്കി പറഞ്ഞത്... "

അമ്മ വിച്ചുവിനെ അനുനയിപ്പിച്ചു 

"അമ്മ ഈ നൂറ്റാണ്ടിലും ജാതകവും കുത്തി പൊക്കി നടക്കുവാണോ.. അമ്മ ഇനി എന്ത് തന്നെ പറഞ്ഞാലും എന്റെ കൊച്ചിനെ ഇപ്പോഴേ കെട്ടിച്ചു വിടില്ല.. ഇനി ഇതും പറഞ്ഞു വന്നേക്കരുത്... "

ലതയെ നോക്കി താക്കീതോടെ പറഞ്ഞുകൊണ്ട് വിച്ചു തന്റെ മുറിയിലേക്ക് പോയി.. പാറുവും നിറഞ്ഞു വന്ന കണ്ണുകളാൽ അമ്മയെ ഒന്ന് നോക്കി കഴിച്ച പാത്രവുമായി എഴുന്നേറ്റു...


എന്നിരുന്നാലും ലത പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു.. എങ്ങനെയും വിവാഹം വേഗത്തിൽ നടത്തണമെന്നവർ ഉറപ്പിച്ചു...

************

പാറു ഉറങ്ങിയെന്ന് ഉറപ്പായതും ലത ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റ് വിച്ചുവിന്റെ മുറിയുടെ അടുത്തെത്തി..

വാതിലിൽ പതിയെയുള്ള തട്ട് കേട്ട് പുസ്തകം വായിച്ചു കൊണ്ടിരുന്നിരുന്ന വിച്ചു വന്നു കതക് തുറന്നു..

ലതയെ കണ്ടതും അവൻ വെട്ടി തിരിഞ്ഞു അകത്തേക്ക് പോയി കട്ടിലിൽ ഇരുന്നു...

"വിച്ചു,,മോനെ നീ അമ്മ പറയുന്നത് മുഴുവൻ സമാധാനത്തോടെ കേട്ടിട്ട് ഒരു തീരുമാനം എടുക്ക്... "

അവർ അപേക്ഷാ സ്വരത്തിൽ പറഞ്ഞു..

"എനിക്ക് കേൾക്കേണ്ട..അമ്മ തന്നെയല്ലേ പറയാറ് അമ്മക്ക് സാധിക്കാത്തത് നമ്മുടെ പാറുവിനെ കൊണ്ട് സാധിക്കുമെന്ന്.. അവളെ പഠിപ്പിച്ച് ഒരുപാട് ഉയരങ്ങളിൽ എത്തിക്കണമെന്ന്.. ആ അമ്മ തന്നെ ഇപ്പോഴിത് മാറ്റി പറയുമ്പോ ദേഷ്യം വരാതിരിക്കുവോ.."

വിച്ചു തന്റെ അണപ്പല്ലുകൾ ഞെരിച്ചു...

"അത് തന്നെയാണ് ഇപ്പോഴും എന്റെ സ്വപ്നം.. പാറുവിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ കഴിവുള്ളൊരാൾക്കേ ഞാൻ എന്റെ കൊച്ചിനെ ഏൽപ്പിക്കൂ..എന്നാലും ഇപ്പോഴൊരു വിവാഹം അനിവാര്യമാണ്.. അതല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ പാറുവിനെ നമുക്ക് നഷ്ടമായെന്ന് വരും.."

പൊട്ടികരഞ്ഞു കൊണ്ടവർ അവന്റെ നെഞ്ചിലേക്ക് വീണു.. ഒരു നിമിഷം അവനും പ്രതികരിക്കാൻ ആവാതെ മരവിച്ചു നിന്നു...

"അമ്മേ.. അമ്മ കരയാതെ കാര്യം പറ.. പാറുവിന് എന്താ പറ്റിയെ... "

വിച്ചുവിലും നേരിയ ഭയം ഉടലെടുത്തു...

"അവളിത്രയും ദിവസം നമ്മളെ ചതിച്ചു കൊണ്ടിരിക്കുവായിരുന്നു...നമ്മുടെ ജിത്തുവിനെ അവൾ ആരുമറിയാതെ പ്രേമിക്കുന്നുണ്ടായിരുന്നു.. അവന്റെ വിവാഹം ഉറപ്പിച്ചത്തിലുള്ള വേദനയാണ് അവൾക്ക്‌ അന്ന് മണ്ഡപത്തിൽ വെച്ചുണ്ടായ തളർച്ചക്ക് കാരണം..."

ലത പറഞ്ഞതത്രെയും പകപ്പോടെയവൻ കേട്ടിരുന്നു...

"അമ്മ ഇതാരെ കുറിച്ചാണ് ണ് പറയുന്നതെന്ന് നിശ്ചയമുണ്ടോ..? നമ്മുടെ പാറുവിനെ കുറിച്ച്.."

പതർച്ച മറച്ചു പിടിച്ചു കൊണ്ട് വിച്ചു ചോദിച്ചു..

"എല്ലാം അറിഞ്ഞിട്ട് തന്നെയാണ് വിച്ചു ഞാൻ പറയുന്നത്..കഴിഞ്ഞയാഴ്ച പാറുവിന്റെ മുറി വൃത്തിയാക്കുമ്പോൾ അവളുടെ പഴയൊരു ഡയറിയിൽ നിന്നും ജിത്തുവിന്റെ ഫോട്ടോ കിട്ടി..ഞാനത് തിരികെ വെക്കാൻ തുടങ്ങുമ്പോഴാണ് ആ ഫോട്ടോയിൽ ഏതാണ്ടൊക്കെയോ കുത്തിക്കുറിച്ചു വെച്ചിരിക്കുന്നത്..നിങ്ങളുടെ അത്രയും വിദ്യഭ്യാസം ഒന്നുമില്ലെങ്കിലും അതിൽ എഴുതിയത് എന്താണെന്ന് വായിച്ചു മനസ്സിലാക്കാനുള്ള വിവരമൊക്കെ ഈ അമ്മക്കുണ്ട്..."

"ഞാൻ പാറുവിനോടൊന്ന് ചോദിച്ചു നോക്കട്ടെ... "

പറഞ്ഞുകൊണ്ട് വിച്ചു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു...

"ഇപ്പൊ വേണ്ടാ... ആവശ്യമെങ്കിൽ പിന്നീട് ചോദിക്കാം.. ഞാൻ ഇന്നലെ കണിയാനെ കണ്ട് അവളുടെ ജാതകം നോക്കിയായിരുന്നു.. ഇപ്പോൾ എന്ത്കൊണ്ടും വിവാഹത്തിന് ഉചിതമായ സമയമാണ്.. നീ നാളെ ആ ഗോപാലൻ ബ്രോക്കറെ കണ്ട് പാറുവിന്റെ ഫോട്ടോയും മറ്റും കൊടുക്കണം.. ജിത്തുവിന്റെ വിവാഹത്തിന് മുൻപേ ഈ വീട്ടിൽ പാറുവിന്റെ വിവാഹപ്പന്തൽ ഉയരണം.."


ഉറച്ച വാക്കുകളാൽ പറഞ്ഞുകൊണ്ട് ലത മുറിയിൽ നിന്നും എഴുന്നേറ്റ് പോയി...

ഇനിയെന്ത് ചെയ്യണം എന്നറിയാതെ വിച്ചു മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..

ഒരുവശത്തു തന്റെ നെഞ്ചിൽ കിടന്ന് വളർന്നവൾ മറുവശത്തു സൗഹൃദം കൊണ്ട് തന്റെ ഹൃദയത്തിൽ ചേക്കേറിയവൻ.... ആരുടെ ഭാഗത്തു നിൽക്കണമെന്നറിയാതെ അവന്റെ ഉള്ളം തേങ്ങി..

ജിത്തുവിന് എല്ലാം അറിയുമോ..? അതായിരിക്കുമോ അവൻ ഇപ്പോൾ ഇങ്ങോട്ടൊന്നും വരാത്തത്?.. അതോ അവനും തിരികെ പ്രണയമുണ്ടോ..?അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു...എന്നാലും തന്റെ കൂടപ്പിറപ്പിന്റെ ഉള്ളിൽ ഇങ്ങനൊരു ആഗ്രഹം ഉള്ള കാര്യം താൻ അറിയാതെ പോയല്ലോ എന്നോർത്തു ആ നിമിഷം അവന്റെ ഹൃദയം മുറിഞ്ഞു ചോര വാർന്നു...

പിറ്റേന്ന് പാറു അമ്മക്ക് മുഖം കൊടുക്കാതെ നടന്നു... പരിഭവമാണോ എന്ന് ചോദിച്ചാൽ അതേ എന്ന് പറയാം... ആരോടും മിണ്ടാതെ അവൾ ബാഗും എടുത്ത് മീരയോടൊപ്പം കോളേജിലേക്ക് പോയി..

പ്രവിയും മീരയും കളിച്ചു ചിരിച്ചു നടക്കുന്നുണ്ടെങ്കിലും പാറുവിന് അതിലൊന്നും കൂടാൻ കഴിഞ്ഞില്ല.. അമ്മയുടെ പെട്ടന്നുള്ള ഈ തീരുമാനത്തിനുള്ള ഉത്തരം തേടുകയായിരുന്നു മനസ്സപ്പോഴും...

"നീയെന്താ പാറു ഒന്നും മിണ്ടാതെ ഇരിക്കുന്നെ,, വയ്യേ നിനക്ക്..? "

ഡസ്കിൽ തലവെച്ചു കിടക്കുന്നവളെ പ്രവി തട്ടിവിളിച്ചു...

"ചെറിയൊരു തലവേദന... "

അവൾ നെറ്റിയൊന്ന് തടവി..

"ഈ തലവേദനയുടെ കാരണം എന്താണെന്നാണ് ചോദിച്ചത്... "

പാറു ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു..

"അപ്പോൾ കാര്യമായിട്ടെന്തോ ഉണ്ട്.. "

മീര അവളെ കൂർപ്പിച്ചു നോക്കി...

"ഒന്നുമില്ലെടി ശെരിക്കും വെയ്യാത്തോണ്ടാ... "

"മ്മ് വിശ്വസിച്ചു... "

പ്രവി പരിഭവിച്ചു തിരിഞ്ഞിരുന്നു..പാറു മീരയെ നോക്കി അവളും ദേഷ്യത്തിൽ തന്നെയാണ്..പാറു ഒന്നും പറയാതെ വീണ്ടും അതേ കിടപ്പ് കിടന്നു...

കുറച്ചു കഴിഞ്ഞു ഡസ്കിൽ ആരോ ശക്തമായി തട്ടിയതും അവൾ ഞെട്ടിയെഴുന്നേറ്റു...

"ഉറങ്ങാൻ ആണെങ്കിൽ പാർവണക്ക് വീട്ടിൽ പോവാം... "

തൻവി ഒരല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു..

"സോറി മിസ്സ്‌.. "

പാറു തലതാഴ്ത്തി... അമർത്തിയൊന്ന് മൂളി അവളോട് ഇരുന്നോളാൻ പറഞ്ഞുകൊണ്ട് തൻവി ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു...

പാറു ഇടം കണ്ണിട്ട് മീരയേയും പ്രവിയേയും നോക്കി അവരപ്പോഴും മുഖം വീർപ്പിച്ചു തന്നെ ഇരിക്കുവാണ്...

"പാർവണ ഒന്ന് ലൈബ്രററിയിലേക്ക് വരൂ... "

ലഞ്ചിനുള്ള ബെൽ അടിച്ചതും പുറത്തേക്കിറങ്ങുന്നതിനിടയിൽ തൻവി പറഞ്ഞു...

അവൾ തലയൊന്നാട്ടി വരാമെന്ന് മറുപടി കൊടുത്തു....

തൻവി മിസ്സ്‌ തന്നെ എന്തിനായിരിക്കും വിളിപ്പിച്ചതെന്നവൾ തല പുകഞ്ഞു ആലോചിച്ചു...

മീരയും പ്രവിയും മാറിയിരുന്നു ഭക്ഷണം കഴിച്ചു പാറു അവരോടൊപ്പം ചെന്നിരുന്നെങ്കിലും അവർ കണ്ടതായി പോലും ഭാവിച്ചില്ല..

കഴിച്ചു കഴിഞ്ഞതും ടിഫിൻ ബോക്സ്‌ ബാഗിലേക്ക് വെച്ച് കൈ കഴുകി തൻവിയുടെ അടുത്തേക്ക് പോയി...

പോവുന്നതിനിടയിൽ വരാന്തയിലൂടെ നടന്നു വരുന്ന ജിത്തുവിനെ കണ്ടതും അവൾ ഒതുങ്ങി നിന്ന് കൊടുത്തു...

"ബെൽ അടിക്കാൻ ആയല്ലോ നീയിതെവിടെക്കാ...? "

അവളെ തടുത്തു നിർത്തി ജിത്തു ചോദിച്ചു..

"ഞാൻ ലൈബ്രറിയിലേക്ക്.. "

അവനെ നോക്കാതെ മറുപടിയും കൊടുത്തു കൊണ്ടവൾ അവിടുന്നോടി...

അവൾ ഓടിപോകുന്നതവൻ ഒരു നെടുവീർപ്പോടെ നോക്കി നിന്നു...
തന്റെ കയ്യും പിടിച്ചു പടവരമ്പിലൂടെ സ്കൂളിലേക്ക് പോയിരുന്ന പട്ടു പാവടക്കാരിയെ അവനോർമ വന്നു.. അന്നൊന്നും തന്റെ പിറകിൽ നിന്നും മാറിയിരുന്നില്ല... ഓർക്കുന്തോറും മധുരമായ ഓർമ്മകൾക്കും കൈപ്പു രസമാണെന്നവന് തോന്നി...

***********

പാറു ലൈബ്രറിയിലേക്ക് കടന്നു ചെല്ലുമ്പോൾ തൻവി അവിടെ പുസ്തകം വായിച്ചിരിക്കുകയായിരുന്നു...

"മേം.. "

"ഹ താൻ വന്നോ... "

അവൾ പുസ്തകം മടക്കി വെച്ചു എഴുന്നേറ്റു...

"മേം എന്തിനാണ് വിളിപ്പിച്ചത്... "

"പറയാം,,, വാ നമുക്കൊന്ന് നടക്കാം... "

തൻവി പാറുവിനേയും കൂട്ടി കോറി ഡോറിലൂടെ നടന്നു...നടന്നു നടന്നവർ കോളേജിന് പുറകിലുള്ള ആളൊഴിഞ്ഞൊരിടത്തെക്കെത്തി...

"ജിത്തുവിനെ മുൻപേ പാർവണക്ക് അറിയാമായിരുന്നല്ലേ..? "

"മ്മ്,, ഏട്ടന്റെ സുഹൃത്താണ്.."

പാറു ഭാവഭേദമൊന്നുമില്ലാതെ പറഞ്ഞു...

"സുഹൃത്ത് മാത്രമാണോ അതിലുപരി ആരും അല്ല നിനക്ക് ജിത്തു.."

തൻവി പാറുവിനെ നോക്കി...

"മേം എന്താണ് ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല... "

പതർച്ചയോടെ പാറു ചോദിച്ചു...

"നിന്റെ മുഖത്തെ പതർച്ചയിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് പാർവണ നിനക്ക് ജിത്തു നിന്റെ ഏട്ടന്റെ സുഹൃത്ത് മാത്രമല്ല നിന്റെ പ്രണയം കൂടിയായിരുന്നെന്ന്.."

തൻവി പല്ലുകൾ കടിച്ചു..

"No.. അങ്ങനെയൊന്നും ഇല്ല... ന്റെ ഏട്ടന്റെ സുഹൃത്ത് മാത്രമാണ് ജിത്തേട്ടൻ അതിലുപരി വേറെ ഒന്നും ഇല്ല.... "

പാറു കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു...


"ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് പാർവണ... ഞാൻ എല്ലാം അറിഞ്ഞുകൊണ്ടാണ് നിന്നോട് സംസാരിക്കുന്നത്.."

പാറു വിശ്വാസം വരാത്തത് പോലെ തൻവിയെ നോക്കി..

"ഞാൻ എങ്ങനെ അറിഞ്ഞെന്നാവും പക്ഷേ അതിനിവിടെ യാതൊരു പ്രസക്തിയും ഇല്ല...ഞാൻ പിന്നെ നിന്നെ വിളിപ്പിച്ചത് ഇനി ജിത്തുവിന്റെ മേൽ അറിയാതെ പോലും നിന്റെ പിഴച്ച കണ്ണുകൾ വീഴരുതെന്ന് പറയാൻ വേണ്ടിയാണ്... അവൻ എന്റെ മാത്രമാണ് വർഷങ്ങളായിട്ടുള്ള എന്റെ പ്രണയം... അതിനിടയിൽ നീയൊരു തടസ്സമായി വരരുത്.. ഇനി നിന്റെ പേര് പോലും ഞങ്ങൾക്കിടയിൽ വരാതെയിരിക്കാൻ വേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത് അല്ലാതെ നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല അല്ല നിനക്കത് വേദനിച്ചെങ്കിൽ I don't care... പറഞ്ഞത് ഓർമയിൽ ഇരുന്നോട്ടെ ഇനി നിന്റെ മനസ്സിൽ പോലും ജിത്തു ഉണ്ടാവരുത്.. ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ അന്ന് എന്താ സംഭവിക്കുന്നതെന്ന് പോലും ചിലപ്പോൾ എനിക്ക് പറയാൻ കഴിഞ്ഞെന്ന് വരില്ല...ഞാനും നീയും തമ്മിൽ സംസാരിച്ചത് നമ്മളല്ലാതെ മൂന്നാമതൊരാൾ അറിയാൻ ഇടവരരുത്..."

അത്യധികം കോപത്തോടെ പറഞ്ഞുകൊണ്ട് തന്റെ മുന്നിൽ കണ്ണുകൾ നിറച്ചു നിന്നിരുന്ന പാറുവിനെ തള്ളിമാറ്റി തൻവി അവിടെ നിന്നും പോയി...

തൻവി പറഞ്ഞതെല്ലാം കേട്ട് ഒന്നനങ്ങാൻ പോലും കഴിയാതെ പാറു അവിടെ നിന്നു.. ഒരു രക്ഷക്കായവൾ അവിടെ ഉണ്ടായിരുന്ന മരത്തിലേക്ക് ചാരി..

ജിത്തുവിന്റെ ഓർമകളെ പോലും മനസ്സിൽ നിന്നും പിഴുതെറിഞ്ഞിട്ടു നാളുകളായിരുന്നു.. ഇപ്പോൾ വീണ്ടും അതെല്ലാം കുത്തി നോവിച്ചു കൊണ്ടിരിക്കുന്നു.. അതിന് മാത്രം എന്ത് തെറ്റാണ് താൻ ചെയ്തതെന്നവൾ നെഞ്ച് പൊട്ടി ഈശ്വരന്മാരോട് ചോദിച്ചു..

കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരുന്നു... ഹൃദയത്തിൽ ഇരുന്നാരോ കത്തി കൊണ്ട് തുളക്കുന്നത് പോലെ കഠിനമായ വേദന അനുഭവപ്പെട്ടു...അവൾ ആർത്തലച്ചു കരഞ്ഞു തന്റെ ഉള്ളിലെ സങ്കടമെല്ലാം ഒഴുക്കി കളഞ്ഞു...

വാഷ്റൂമിൽ കയറി മുഖം കഴുകിയിറങ്ങി... ക്ലാസ്സിലേക്ക് പോവാൻ തോന്നിയില്ല പതിയെ അവിടെ നിന്നും നടന്നു...അധികം ആരുടേയും കണ്ണെത്താത്ത ഒരിടത്തു ചെന്നിരുന്നു...

"മോളെന്താ ഇവിടെ തനിച്ചിരിക്കുന്നെ... വാ ചേട്ടന്മാരോടൊപ്പം വന്നിരിക്ക്... നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാമെന്നെ.."

വഷളൻ ചിരിയോടെ പറഞ്ഞുകൊണ്ട് കുറച്ചു സീനിയേഴ്‌സ് പയ്യന്മാർ അവളുടെ അടുത്തേക്ക് വന്നു...

അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് ഭയത്തോടെ ഒരടി പിറകിലേക്ക് നീങ്ങി..

"മോളെന്താ മാറി നിൽക്കുന്നേ അടുത്തേക്ക് വാ... "

അതിലൊരുത്തൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... അവരിൽ നിന്നും വമിക്കുന്ന അസഹ്യമായ ഗന്ധത്തിൽ നിന്നും നല്ലത് പോലെ മദ്യപിച്ചിട്ടുണ്ടെന്ന്  മനസ്സിലായി..

"വിട് വിടെന്നെ... "

അവൾ അവന്റെ കയ്യിൽ നിന്നും തന്റെ കൈ പിടിച്ചു വലിച്ചു...രക്ഷക്കായവൾ ചുറ്റും കണ്ണുകൾ പായിച്ചു... അവിടെയൊന്നും ഒരു മനുഷ്യ കുഞ്ഞു പോലും ഉണ്ടായിരുന്നില്ല... അവളിൽ ഭയം ഏറി തുടങ്ങി...

"വിടെടാ അവളുടെ കയ്യിൽ നിന്ന്... "

പിന്നിൽ നിന്നുള്ള അലർച്ച കേട്ടതും അവൻ അവളുടെ കയ്യിലെ പിടിവിട്ടു...

"ഇവിടെ എന്താ പരിപാടി നിങ്ങൾക്കൊന്നും ക്ലാസ്സ്‌ ഇല്ലെ...?"

കണ്ണുകൾ നിറച്ചു നിൽക്കുന്ന പാറുവിനെ ഗൗനിക്കാതെ ഗൗരവത്തിൽ ജിത്തു പയ്യന്മാരോട് ചോദിച്ചു..

"ഞങ്ങൾ പോകുവാണ്.. "

കുഴഞ്ഞ ശബ്‍ദത്തിൽ അതിലൊരുത്തൻ പറഞ്ഞു...

"പോവാൻ വരട്ടെ.. നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ...? "

ജിത്തു അവരുടെ അടുത്തേക്ക് വന്നു... പാറു വേഗം വന്നു ജിത്തുവിന്റെ പിറകിലൊളിച്ചു...

"സർ അത് പിന്നെ.. ഇനി ആവർത്തിക്കില്ല സർ ഇതൊരു ഇഷ്യൂ ആക്കരുത്... "

അവർ ജിത്തുവിനോട് താഴ്മയോടെ അപേക്ഷിച്ചു...

"ഇഷ്യു ആക്കരുതെന്നോ.. നിങ്ങളുടെ തോന്നിവാസം ഞാൻ കണ്ടില്ലെന്ന് നടിക്കണോ..."

ജിത്തു രോഷാകുലനായി...

"സർ ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞില്ലേ... "

"നിങ്ങളുടെ പേരും ക്ലാസും പറ... "

അവർ പറഞ്ഞതിന് ചെവി കൊടുക്കാതെ ജിത്തു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു...

പയ്യന്മാർ മിണ്ടാതെ നിൽക്കുന്നത് കണ്ടതും അവൻ ഫോണിൽ അവരുടെ ചിത്രങ്ങൾ പകർത്തി ദേഷ്യത്തിൽ പാറുവിന്റെ കയ്യും പിടിച്ചു വലിച്ചു അവിടുന്ന് പോയി...

"ഒരു വിധത്തിലും മനുഷ്യന് സമാധാനം തരില്ലെന്നാണോ... നീയെന്തിനാ ഈ സമയത്ത് ക്ലാസ്സിൽ കയറാതെ അവിടേക്ക് പോയത്.. "

അവൻ പാറുവിന്റെ കയർത്തു.. ജിത്തുവിൽ നിന്നും ഇത്തരത്തിൽ ഉച്ചത്തിലുള്ള സംസാരം അവൾ ആദ്യമായിട്ടായിരുന്നു കേൾക്കുന്നത്...

"നിന്റെ നാവെന്താ ഇറങ്ങിപ്പോയോ മറുപടി പറയാൻ... "

ഒന്നും മിണ്ടാതെ നിൽക്കുന്ന പാറുവിനെ കണ്ടു അവന്റെ കോപം ഇരട്ടിച്ചു..

"സർ ഞാൻ വെറുതെ...തലവേദനയെടുത്തപ്പോൾ.. "

വിക്കി വിക്കി കൊണ്ടവൾ മറുപടി പറഞ്ഞു...

"അപ്പോൾ പോയി ഇരിക്കാൻ പറ്റിയ സ്ഥലമാണോ അത്.. ഇപ്പോൾ ഞാൻ ഇതുവഴി വന്നില്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.. "

അവൻ പറയുന്നത് കേട്ടവൾ വിതുമ്പലടക്കി...

"മ്മ് ക്ലാസ്സിൽ പൊക്കോ... "

അവളുടെ എങ്ങലടികൾ ഉയർന്നു കേൾക്കാൻ തുടങ്ങിയതും അവൻ പറഞ്ഞു.. അതനുസരിച്ചു കൊണ്ടവൾ ക്ലാസ്സിലേക്ക് പോയി... ജിത്തു ഓഫീസിലേക്കും...

തന്റെ മൊബൈലിൽ പകർത്തിയ ചിത്രം അവൻ ഹെഡ്മാസ്റ്ററെ കാണിച്ചു നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു...അദ്ദേഹം ആലോചിച്ചു വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യാമെന്ന് ജിത്തുവിന് ഉറപ്പ് നൽകി..

അന്ന് കോളേജ് കഴിഞ്ഞു പാറു പ്രവിയോടും മീരയോടും പറയാതെ കിട്ടിയ ബസ്സിൽ വീട്ടിലേക്ക് പോയി...ജിത്തു ഏട്ടനോട് വിളിച്ചു വിവരങ്ങൾ പറയുമോ എന്നുള്ള ഭയം അവൾക്കുണ്ടായിരുന്നു... അപ്പോൾ താൻ എന്തിനാണ് അവിടെ ചെന്നതെന്നുള്ള കാര്യം ഉൾപ്പടെ പറയേണ്ടി വരും...അങ്ങനെയെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടവരുത്തുകയേ ഉള്ളൂ എന്നവൾക്ക് അറിയാമായിരുന്നു...

ഉള്ളിലുള്ള നോവ് കടിച്ചമർത്തി വീട്ടിലേക്ക് കയറിച്ചെന്ന അവളെ കാത്തിരുന്നത് മറ്റൊരാൾ ആയിരുന്നു...

ഉള്ളിലുള്ള നോവ് കടിച്ചമർത്തി വീട്ടിലേക്ക് കയറിച്ചെന്ന അവളെ കാത്തിരുന്നത് മറ്റൊരാൾ ആയിരുന്നു...

"ഇതാണോ കുട്ടി.. "

തിണ്ണയിൽ  ചായ കുടിച്ചു കൊണ്ടിരുന്ന ബ്രോക്കർ ഭാസ്കരൻ ലതയോട് തിരക്കി..

"അതെ...അടുത്ത മാസം പതിനെട്ടാവും.."

പാറു അകത്തേക്ക് കയറിയതും അയാൾ അവളെ അടിമുടി നോക്കി..

"ഒരു കൂട്ടരുണ്ട്.. ചെറുക്കൻ ബാങ്കിലെ അക്കൗണ്ടന്റ് ആണ്... നല്ല തറവാട്ടുകാര് അവർക്കും വിദ്യഭ്യാസം ഉള്ള കൊച്ചിനെയാണ് വേണ്ടത്..ഞാൻ അവരോടൊന്ന് സംസാരിച്ചു ഒഴിവുള്ള ദിവസം ആളെയും കൂട്ടി വരാം..."

അയാൾ കാലിയായ ചായ ഗ്ലാസ്‌ തിണ്ണയിൽ വെച്ച് തന്റെ കയ്യിലെ കറുത്ത ബാഗ് ത്വക്കിടുക്കിലേക്ക് വെച്ചു നടന്നു നീങ്ങി...

"നല്ല കൂട്ടരായാൽ മതിയായിരുന്നു... "

ലത നെടുവീർപ്പിട്ടു...

"അമ്മ ഇതാരുടെ കല്യാണക്കാര്യമാ പറയുന്നേ... "

അവൾ അതിയായ ദേഷ്യത്തോടെ ചോദിച്ചു...

"നിന്റെ അല്ലാതെ ആരുടെയാ.."

അവർ ഭാവമേതുമില്ലാതെ മറുപടി കൊടുത്തു..

"അത് അമ്മ മാത്രം തീരുമാനിച്ചാൽ മതിയോ എന്റെ സമ്മതം കൂടി നോക്കേണ്ടേ... "

"അതിന്റെ ആവശ്യമില്ല.. നീ എല്ലാം ചെയ്യുന്നത് ഞങ്ങളോട് ചോദിച്ചിട്ടോ അല്ലെങ്കിൽ ഞങ്ങളെ അറിയിച്ചിട്ടോ ആണോ.."

ലതയും ഒച്ചയെടുത്തു...

"എന്റെ എന്തെങ്കിലും ഒരു കാര്യം ഞാൻ നിങ്ങളോട് തീരുമാനിക്കാതെ ചെയ്തിട്ടുണ്ടോ പിന്നെ എന്ത് അറിയിച്ചില്ല എന്നാണ് അമ്മ പറയുന്നത്... "

"എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാനില്ല പാറു നിന്റെ വിവാഹം രണ്ട് മാസത്തിനുള്ളിൽ ഞാൻ നടത്തിയിരിക്കും... "

"അമ്മേ... "

അവരുടെ ഉറപ്പോടെയുള്ള വാക്കുകൾ കേട്ടതും പാറു ദയനീയതയോടെ വിളിച്ചു...

"വേണ്ട പാറു നിന്നിലുള്ള വിശ്വാസം ഞങ്ങൾക്ക് നഷ്ടപ്പെട്ടു ഇനി നിന്നേ കൂടെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഈ തീരുമാനം നിനക്ക് ഇഷ്ടമാണേലും അല്ലേലും ഇത് അംഗീകരിച്ചേ മതിയാവൂ... "

അമ്മയുടെ പെട്ടന്നുള്ള ഈ മാറ്റത്തിന്റെ കാരണം അറിയാതെ അവൾ കുഴഞ്ഞു.. ഇനിയും അമ്മയോട് തർക്കിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാറു മുറിയിൽ കയറി വാതിൽ വലിച്ചടച്ചു...

************

പിന്നീടുള്ള ദിവസങ്ങൾ കോളേജിലെ ചർച്ചാ വിഷയം ജിത്തു മുൻകൈ എടുത്ത് സസ്പെൻഡ് ചെയ്ത സീനിയേഴ്‌സിനെ കുറിച്ചായിരുന്നു.. നിരന്തരം ശല്യക്കാരായ അവർ കുറച്ചു ദിവസമെങ്കിൽ കുറച്ചു ദിവസം കോളേജിൽ ഇല്ലാത്തത് ഒട്ടുമിക്ക സ്റ്റുഡന്റ്സിനും ആശ്വാസം ആയിരുന്നു...ജിത്തു കോളേജിൽ നടന്ന കാര്യം വീട്ടിൽ പറയാത്തതിൽ പാറുവും ആശ്വസിച്ചു...

പ്രവിയും മീരയും രണ്ട് ദിവസം മിണ്ടാതെ നടന്നെങ്കിലും ഇനിയും പിണങ്ങി നടക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി അവർ തങ്ങളുടെ സൗഹൃദം ഒന്ന് കൂടെ ഊട്ടി ഉറപ്പിച്ചു..തൻവി മിസ്സ്‌ തന്റെ ട്രെയിനിങ് പിരിയഡ് കഴിഞ്ഞു ആ കോളേജിനോട് വിട പറഞ്ഞുപോയി...

സെക്കന്റ്‌ സെമെസ്റ്റർ എക്സാം കഴിഞ്ഞതും വേനൽ അവധിക്കായി കോളേജ് അടച്ചു...

പ്രവി കൂട്ടുകാരോടൊപ്പം ടൂർ പോയി.. അതിന്റെ ഫോട്ടോസും മറ്റും അവൻ മീരയും പാറുവും അടങ്ങുന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു...മീരയും വെക്കേഷൻ അടിച്ചു പൊളിക്കാൻ കസിൻസിന്റെ വീട്ടിൽ പോയി.. പാറു മാത്രം വീട്ടിൽ ചടഞ്ഞു കൂടിയിരുന്നു...

ഒരുദിവസം ഉച്ചക്ക് ശേഷം കോഴിയെ തുറന്നു വിട്ട് തീറ്റ കൊടുക്കുമ്പോഴാണ് ലത ഓടികിതച്ചു അവളുടെ അടുത്തേക്ക് വന്നത്...

"നീ അതവിടെ വെച്ച് വേഗം പോയി റെഡിയായിക്കെ ആ ബ്രോക്കർ പെണ്ണുകാണാൻ ആളേയും കൊണ്ട് വരുന്നുണ്ടെന്ന്... "

ലത ധൃതി കൂട്ടി..

"ഞാൻ അമ്മയോട് പറഞ്ഞതല്ലേ എനിക്കിപ്പോൾ കല്യാണം വേണ്ടെന്ന്... "

പാറു ദേഷ്യത്തിൽ പറഞ്ഞു..

"അത് നീയല്ല തീരുമാനിക്കുന്നെ.. അമ്മ പറഞ്ഞത് അനുസരിക്കാൻ നോക്ക്.."

അങ്ങോട്ട് വന്ന വിച്ചു ഗൗരവത്തോടെ പറഞ്ഞതും മറുത്തൊന്നും പറയാതെ നിറഞ്ഞ കണ്ണുകളുമായി അവൾ അകത്തേക്ക് കയറിപ്പോയി...

ലത കട്ടിലിൽ എടുത്തു വെച്ച ചുരിദാർ ധരിച്ചു കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകി.. അതിലേറെയും  വേദനിപ്പിച്ചത് അവളുടെ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ ആയിരുന്നു...

വാതിലിൽ ഉറക്കെ ലത തട്ടിവിളിച്ചതും കണ്ണുകൾ അമർത്തി തുടച്ചു മുഖത്തൊരു ചിരിയെടുത്തണിഞ്ഞവൾ വാതിൽ തുറന്നു...

"നിനക്കിപ്പോ വിഷമമൊക്കെ തോന്നും.. പക്ഷേ കുറേ കഴിയുമ്പോൾ നിനക്ക് മനസ്സിലാവും അമ്മയും ഏട്ടനും എടുത്തത് നല്ലൊരു തീരുമാനം ആയിരുന്നെന്ന്.. വന്നവരെ മുഷിപ്പിക്കാതെ വാ ചായ കൊണ്ട് കൊടുക്ക്... "

അമ്മ കയ്യിൽ കൊടുത്ത ചായ ട്രെയുമായി ഹാളിലേക്ക് ചെല്ലുമ്പോൾ ആദ്യ പെണ്ണുകാണലിന്റെ നാണമോ വിറയലോ ഒന്നും അവളിൽ ഉണ്ടായിരുന്നില്ല... അല്ലെങ്കിലും മനസ്സ് മരിച്ചു വെറും ശരീരമായി ജീവിക്കുന്നവൾക്ക് എന്ത് നാണം.. എല്ലാം ഒരു തരം മരവിപ്പ് മാത്രം..

അവൾക്ക് സ്വയം പുച്ഛം തോന്നി...

ബ്രോക്കർ ചായ അങ്ങോട്ടേക്ക് കൊടുത്തോളാൻ പറഞ്ഞതും അവൾ മിഴികൾ ഉയർത്താതെ സുമുഖനായ ചെറുപ്പക്കാരന്റെ മുന്നിലേക്ക് ട്രേ നീട്ടി...

അയാളുടെ കണ്ണുകളിലെ തിളക്കവും മുഖത്തെ പുഞ്ചിരിയും അവളെ അലോസരപ്പെടുത്തി..

ഓരോരുത്തർക്കായി ചായ കൊടുത്തതും അവൾ അമ്മയുടെ പിന്നിലേക്ക് നീങ്ങി നിന്നു...

ബ്രോക്കർ ഓരോരുത്തരെയായി പരിചയപ്പെടുത്തി..

"ഇനി കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.. "

ബ്രോക്കർ എല്ലാവരേയും ഒന്ന് നോക്കി.. അവരെല്ലാം സമ്മതം അറിയിച്ചതും അകത്തേക്ക് മുറിയിലേക്ക് ലത പാറുവിനെ പറഞ്ഞുവിട്ടു...

***********

പിറകിൽ നിന്നൊരു മുരടനക്കം കേട്ടതും ആലോചനയോടെ നിന്നിരുന്ന പാറു തിരിഞ്ഞുനോക്കി...

"ഞാൻ അവിനാഷ്..എനിക്കങ്ങനെ പെൺകുട്ടികളോട് ഇടപഴകി പരിചയമൊന്നും ഇല്ല.. ഇതെന്റെ ആദ്യത്തെയും അവസാനത്തേയും പെണ്ണ് കാണൽ ആയിരിക്കണം എന്നാണ് ആഗ്രഹം... വീടുകൾ തോറും കയറിയിറങ്ങി ചായ കുടിക്കുന്ന പരിപാടിയോട് എനിക്ക് വലിയ താല്പര്യം ഇല്ല..."

യാതൊരു മുഖവുരയും കൂടാതെ അയാൾ പറഞ്ഞു തുടങ്ങി.. പാറു ഒന്നും മിണ്ടിയില്ല എല്ലാം കേട്ട് നിന്നതേ ഉള്ളൂ...

"ഇയാളെന്താ ഒന്നും മിണ്ടാത്തെ എന്നെ ഇഷ്ടമായില്ല എന്നുണ്ടോ..? "

പാറു അയാളെ നോക്കി... സുമുഖനായ ചെറുപ്പക്കാരൻ ഇപ്പോഴത്തെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് പോലെ കട്ടത്താടിയും മീശയും സൗമ്യമായ പെരുമാറ്റം അഞ്ചക്ക ശമ്പളമുള്ള ജോലി സാധാരണ ഒരു പെൺകുട്ടിയുടെ ആഗ്രഹത്തിനൊത്ത പുരുഷൻ.....എടുത്തു പറയാൻ അവൾ യാതൊരു കുറവും അവനിൽ കണ്ടില്ല.. എന്നിട്ടും തനിക്ക് മാത്രം എന്ത് കൊണ്ട് അംഗീകരിക്കാൻ കഴിയുന്നില്ല...അവൾ സ്വയം ചോദിച്ചു..

"എടോ താൻ ഈ ലോകത്തൊന്നും അല്ലേ.. ഇങ്ങനേയും മനുഷ്യന്മാർ സ്വപ്നം കാണുമോ... "

അയാൾ അവളുടെ മുഖത്തിന്‌ നേരെ വിരൽ ഞൊടിച്ചു കുസൃതിയോടെ പറഞ്ഞു...

"അത് പിന്നെ ഞാൻ.. "

അവൾ നിന്ന് വിക്കി..

"എനിക്കെന്തായാലും ഇയാളെ ഇഷ്ടപ്പെട്ടു അത് ഞാൻ അവിടെ പറയാൻ പോകുവാണ് തന്റെ തീരുമാനം പിന്നീട് ഫോൺ വിളിച്ചു അറിയിച്ചാൽ മതി..."

മുഖത്തെ പുഞ്ചിരി മായാതെ സൗമ്യമായി പറഞ്ഞുകൊണ്ട് അയാൾ മുറിവിട്ടിറങ്ങി...

അയാൾ പോയെന്നുറപ്പായതും പാറു വാതിലടച്ചു തന്റെ സങ്കടം പൊട്ടികരഞ്ഞു തീർത്തു...

പുറത്ത് നിന്നും എല്ലാവരുടെയും കളിയും ചിരിയും അവളുടെ സമനില തെറ്റിച്ചു... ഒരു ഭ്രാന്തിയെ പോലെയവൾ ചെവി കൈകൾ കൊണ്ട് അടച്ചു വെച്ചു ചുവരിലൂടെ നിലത്തേക്ക് ഊർന്നിരുന്നു...

************

വന്നവരെല്ലാം തിരികെ പോയതും പാറു പുറത്തേക്കിറങ്ങി... അവളുടെ കരഞ്ഞു തളർന്ന കോലം കണ്ടു വിച്ചുവിന്റെ നെഞ്ച് വിങ്ങി.. എന്നാൽ ഇത്രയും വളർത്തി വലുതാക്കിയ അമ്മയെ ധിക്കരിക്കാൻ കഴിയാത്തത് കൊണ്ടവൻ മനപ്പൂർവം അവളെ കണ്ടില്ലെന്ന് നടിച്ചു...

അവളുടെ ഇഷ്ടം പോലും ചോദിക്കാതെ ചെറുക്കന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തു...അതിനെതിരെ അവൾ ശക്തമായി എതിർത്തെങ്കിലും അവൾക്ക് ജിത്തുവിനോട് തോന്നിയ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ടവർ അവളുടെ വാ അടപ്പിച്ചു... വിവാഹത്തിൽ നിന്നും പിന്മാറിയാൽ പിന്നീട് ഇങ്ങനൊരു അനിയത്തി തനിക്കില്ലെന്ന് വിച്ചു പറഞ്ഞതും ഇഷ്ടമില്ലാതിരുന്നിട്ടും അവൾ സമ്മതം മൂളി...

എന്നിരുന്നാലും ഉള്ളിലൊരു ചോദ്യം അവശേഷിച്ചിരുന്നു തന്റെ പ്രണയം എങ്ങനെ അവർ അറിഞ്ഞെന്നുള്ളത്... അതിന് മാത്രം ഉത്തരം അവൾക്ക് കിട്ടിയില്ല...

തേർഡ് സെമെസ്റ്റർ എക്സാം കഴിയുന്നതിന്റെ അടുത്ത മാസം കല്യാണം ഇതായിരുന്നു മേരേജ് ഡേറ്റ്...

ജ്യോൽസ്യൻ വന്നു ജാതകവും പൊരുത്തവും നോക്കിയെന്നല്ലാതെ നിശ്ചയമോ മോതിരം മാറൽ ചടങ്ങൊ ഉണ്ടായില്ല.. തീർത്തും രഹസ്യമായൊരു വിവാഹമുറപ്പിക്കൽ...

ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു...അവൾ വിച്ചുവിൽ നിന്നും ലതയിൽ നിന്നും മനപ്പൂർവം അകലം പാലിച്ചു...മീരയോടും പ്രവിയോടുമൊന്നും പറഞ്ഞില്ല തന്റെ വിവാഹം ഉറപ്പിച്ച കാര്യം... എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു കൊണ്ടവൾ ജീവിച്ചു...

ഒരു ദിവസം മീര അവളെ കാണാനായി വന്നു... പാറുവിനെ അവിടേക്കൊന്നും കാണണത്തതിൽ പരിഭവിച്ചു കൊണ്ടായിരുന്നു അവളുടെ വരവ്... ആകെ ക്ഷീണിച്ചു കോലം കെട്ട പാറുവിനെ കണ്ടവൾ കാര്യം തിരക്കിയെങ്കിലും അവൾ ഒന്നും വിട്ടു പറഞ്ഞില്ല...

അപ്പോഴാണ് മീര വിച്ചു കുറച്ചു ദിവസങ്ങൾക്ക് മുന്നേ തന്നെ കാണാൻ വന്നിരുന്നെന്നും പാറുവിന് ആരോടെങ്കിലും പ്രണയം ഉണ്ടോ എന്ന് അന്യോഷിച്ചെന്നും പറഞ്ഞത്...

"എന്നിട്ട് നീയെന്ത് പറഞ്ഞു... "

പാറു നിർജീവമായ കണ്ണുകളോടെ അവളെ നോക്കി..

"എടി അച്ഛനും അമ്മയും നിൽക്കുന്നത് കൊണ്ട് എനിക്ക് ജിത്തേട്ടന്റെ കാര്യം പറയേണ്ടി വന്നു.. പിന്നെ വിച്ചേട്ടനെ കണ്ടപ്പോൾ എല്ലാം അറിഞ്ഞുകൊണ്ടുള്ള വരവാണെന്ന് തോന്നി.. ഇനി ഞാൻ കള്ളം പറഞ്ഞു അത് കൂടുതൽ പ്രശ്നം ആവേണ്ട എന്ന് കരുതിയാണ്... "

മീര അപ്പോഴത്തെ തന്റെ അവസ്ഥ തുറന്നു പറഞ്ഞു...

പാറു മൂളിയെന്നല്ലാതെ മറുത്തൊന്നും പറഞ്ഞില്ല... കുറച്ചു നേരം അവളോടൊപ്പം ഇരുന്ന ശേഷം മീര തന്റെ വീട്ടിലേക്ക് തിരിച്ചു പോയി...

കോളേജ് തുറക്കാൻ ഇനി അധികം ദിവസങ്ങളില്ല ഏറിയാൽ ഒരാഴ്ച്ച...പാറു ഒന്നിനും ഒരു ഉത്സാഹം ഇല്ലാതെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി..

അവളുടെ ഇരുപ്പ് കണ്ടു ലത ശകാരിക്കുമെങ്കിലും അവൾ അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല.. തന്റെ ഭാഗം കേൾക്കാൻ പോലും ആരും ഇല്ലല്ലോ എന്ന സങ്കടമായിരുന്നു അവൾക്ക്... അച്ഛന്റെ വാത്സല്യം തന്ന് വളർത്തിയ വിച്ചേട്ടൻ പോലും തന്നോടൊന്ന് ശെരിക്ക് മിണ്ടിയിട്ട് നാളുകളായി അതിന് മാത്രം വലിയ തെറ്റാണോ താൻ ചെയ്തത്... അവൾ തന്റെ മനസാക്ഷിയോട് ചോദിച്ചു കൊണ്ടിരുന്നു,,, കണ്ണുനീരിനാൽ അവളുടെ തലയിണ നനഞ്ഞു കുതിർന്നു...യഥാർഥ്യത്തെ അംഗീകരിക്കാൻ അവളുടെ മനസ്സപ്പോഴും തയ്യാറായിരുന്നില്ല...

കോളേജ് തുറന്നതും പതിവ് പോലെ പാറു മീരയോടൊപ്പം ബസ് കയറി കോളേജിലേക്ക് പോയി...വിവാഹം ഉറപ്പിച്ചതിന് ശേഷം അവിനാശ് ഒന്ന് രണ്ട് തവണ പാറുവിനെ ഫോണിൽ വിളിച്ചിരുന്നു.. എന്നാൽ അവൾ കൂടുതൽ സംസാരത്തിനൊന്നും നിൽക്കാതെ ഒഴിഞ്ഞുമാറും... താൻ മൂലം ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും ജീവിതവും ഇല്ലാതാവുമോ എന്നുള്ള ഭയം അവൾക്കുണ്ടായിരുന്നു...

"എടി നീ ഒന്നകൂടെയൊന്ന് ആലോചിച്ചു നോക്ക് പെട്ടന്നിങ്ങനെ എടുത്തുചാടി തീരുമാനം എടുക്കണോ...??"

പ്രവിയുടേതായിരുന്നു ചോദ്യം..

ബ്രേക്ക്‌ ടൈമിൽ ക്യാന്റീനിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു മൂവരും...പാറു തന്റെ ഉള്ളിലെ ഭാരം അവരുടെ മുന്നിൽ ഇറക്കി വെച്ചു.. വിവാഹം ഉറപ്പിച്ച കാര്യം അറിഞ്ഞപ്പോൾ ഇരുവരുടേയും മുഖത്ത് വല്ലാത്തൊരു അമ്പരപ്പായിരുന്നു..

"എനിക്കറിയില്ല പ്രവി മുന്നോട്ടുള്ള കാര്യം എന്താകുമെന്ന്..എടുത്തുചാടി ഒരു തീരുമാനം ആണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല... എന്റെ സമ്മതം പോലും ചോദിക്കാതെയാണ് ഈ വിവാഹം ഉറപ്പിച്ചത്..."

അവളുടെ മനോവേദന അവർക്ക് മനസ്സിലാകുമായിരുന്നു..

"എടി നീ വിഷമിക്കാതെ നമുക്കെന്തെങ്കിലും വഴികാണാം ജിത്തേട്ടൻ ഈ കാര്യം അറിയുമോ...? "

"അതെനിക്കറിയില്ല.. തീർത്തും രഹസ്യമായൊരു പെണ്ണുകാണലും നിശ്ചയവും ആയിരുന്നു.. വീടിനടുത്തുള്ള നീ പോലും അറിഞ്ഞില്ലല്ലോ പിന്നെയാണോ ജിത്തേട്ടൻ... "

മീരയുടെ ചോദിച്ചപ്പോൾ പാറു മറുപടി നൽകി..

"അതും ശെരിയാണ്.. "

മീര താടിക്ക് കൈ കൊടുത്തു..

"നീ വിഷമിക്കാതെ പാറു ഈ വിവാഹം നടക്കില്ല,, അതിന് എന്ത് വഴിയും ഞാൻ സ്വീകരിക്കും നിന്റെ സന്തോഷം അതാണ് എനിക്ക് വലുത്...."

ഉറച്ച വാക്കുകളാൽ പ്രവി പറഞ്ഞു..

"അതൊന്നും വേണ്ട പ്രവി അമ്മയുടേയും ഏട്ടന്റെയും ആഗ്രഹം നടക്കട്ടെ.. എന്ത് പറഞ്ഞാലും എന്നെ ഇത്രയും വളർത്തി വലുതാക്കിയില്ലേ അവരുടെ ഇഷ്ടം ഇനി ഇതാണെങ്കിൽ ഞാനായിട്ട് എതിര് നിൽക്കുന്നില്ല... "

"എടി അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാവും ഇത് നിന്റെ ലൈഫ് അല്ലേ അപ്പോൾ അതിൽ തീരുമാനം എടുക്കേണ്ടത് നീയല്ലെ...? "

മീര കോപത്തോടെ ചോദിച്ചു..

"ശെരിയായിരിക്കും... എന്നാൽ ചില അവസരങ്ങളിൽ നമ്മൾ മനുഷ്യർ നിസ്സഹായരായി നിൽക്കാറുണ്ട് എപ്പോഴാണെന്നോ നമ്മൾ സ്നേഹിക്കുന്നവർക്ക് മുന്നിൽ ഒരു കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരുമ്പോൾ... ഇനിയും എനിക്ക് അമ്മയുടെയും ഏട്ടന്റെയും മുന്നിൽ തലതാഴ്ത്തി നിൽക്കാൻ വയ്യ അത്രക്കും മടുത്തു,,, ഞാൻ അവരോട് ശെരിക്കൊന്ന് മിണ്ടിയിട്ട് പോലും എത്ര ദിവസങ്ങളായെന്നോ.. അവരായിരുന്നില്ലേ എന്റെ എല്ലാം അവർ പോലും എന്നെയൊന്ന് മനസ്സിലാക്കുന്നില്ലെന്ന് കാണുമ്പോൾ നെഞ്ച് പൊടിഞ്ഞു പോകുവാടി.."

അവൾ വിതുമ്പി കൊണ്ടിരുന്നു.... ചുറ്റുമുള്ള കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും അവർ അവളേയും ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങി..

പാറുവിനെയും കൊണ്ട് നടന്നുവരുന്ന മീരയേയും പ്രവിയേയും കണ്ടു മറ്റൊരു സാറിനോട് സംസാരിച്ചു കൊണ്ടിരുന്ന ജിത്തു നെറ്റിചുളിച്ചു...

"പാർവണക്ക് എന്തുപറ്റി വയ്യാഴ്ക വല്ലതും ഉണ്ടോ...?"

അവൻ അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു...

"അവളുടെ വയ്യാഴ്ക സാറിനെ ബാധിക്കുന്ന കാര്യമല്ലല്ലോ... "

പ്രവി രൂക്ഷമായി പറഞ്ഞു...

"പ്രവി... "

അവൾ തലയാട്ടി ദയനീയതയോടെ വേണ്ടെന്ന് പറഞ്ഞു.. അവൻ തന്റെ കോപം പല്ലുകൾ ഞെരിച്ചു കൊണ്ട് തീർത്തു...

"പ്രവീൺ ഞാൻ നിങ്ങളുടെ അദ്ധ്യാപകനാണ് അതുകൊണ്ട് തന്നെ നിങ്ങളുടെ കാര്യം അന്യോഷിക്കാനുള്ള അവകാശം എനിക്കുണ്ട്,,, so keep respect.."

ജിത്തു പ്രവിയുടെ നേരെ കയർത്തു..

"സോറി സർ... "

പ്രവി പാറുവിൽ നിന്നും അല്പം മാറി നിന്നു...

"എനിക്ക് കുഴപ്പമൊന്നുമില്ല സർ.. ഞങ്ങൾ ക്ലാസ്സിൽ പൊക്കോട്ടെ... "

പാറു ചോദിച്ചതും ജിത്തു സമ്മതം മൂളി...അവൾ മീരയേയും പ്രവിയേയും കൂട്ടി അവിടെ നിന്നും നടന്നു നീങ്ങി..

***********

പാറു നടന്നകലുന്നത് ജിത്തു ചെറു നോവോടെ നോക്കി നിന്നു...

രണ്ട് ദിവസം മുൻപേ വിച്ചു അവനെ കാണാനായി വന്നിരുന്നു.. ഇപ്പോൾ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളും സംസാരവുമെല്ലാം കുറവാണ്.. കാരണം ജിത്തുവിനും വ്യക്തമല്ല...തമ്മിൽ ഓരോ കാര്യങ്ങളും പറയുന്നതിനിടയിലാണ് വിച്ചു പാറുവിന്റെ കാര്യവും പറഞ്ഞത്...

"എടാ ജിത്തു നമ്മുടെ പാറുവിന്റെ വിവാഹമാണ്... നാലോ അഞ്ചോ മാസത്തിനുള്ളിൽ ഉണ്ടാവും... "

നിർവികരമായി വിച്ചു ഇരുന്നു... കേട്ട വാർത്തയുടെ ഞെട്ടലിൽ ജിത്തു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..

"നീയെന്ത് ഭ്രാന്താണ് പറയുന്നത് വിച്ചു എട്ടും പൊട്ടും തിരിയാത്ത പെങ്കൊച്ചിനെ കെട്ടിച്ചു വിടുകയോ..."

ജിത്തു ദേഷ്യം കൊണ്ട് വിറച്ചു...

"ഭ്രാന്തൊന്നും അല്ലെടാ അമ്മയും ഞാനും ആലോചിച്ചെടുത്ത തീരുമാനമാണ്... "

"നീയും അമ്മയും കൂടിയോ അപ്പോൾ പാറുവിനോട് സമ്മതം ചോദിച്ചില്ലേ...? "

"ചോദിച്ചു എതിരൊന്നും പറഞ്ഞില്ല...പിന്നെ പതിനെട്ടായാൽ വിവാഹം വേണമെന്നാണ് ജ്യോൽസ്യൻ പറഞ്ഞത് അല്ലേൽ പിന്നെ ഇപ്പോഴൊന്നും നടക്കില്ലെന്ന്.."

അല്പം പതർച്ചയോടെ വിച്ചു തന്റെ ഭാഗം വ്യക്തമാക്കി.. ഒരിക്കലും ജിത്തു കാരണമാണ് പാറുവിന്റെ വിവാഹം പെട്ടന്ന് നടത്തുന്നതെന്ന് അവൻ അറിയരുതെന്ന് വിച്ചുവിന് നിർബന്ധം ഉണ്ടായിരുന്നു...

"എന്ത് വിഡ്ഢിത്തമാണ് വിച്ചു നീ വിളിച്ചുപറയുന്നത് ഇപ്പോഴും ഈ അന്ധവിശ്വാസത്തിൽ കുരുങ്ങി കിടക്കുകയാണോ നീയും നിന്റെ അമ്മയും... "

ജിത്തുവിന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു...

"നിനക്കറിയാലോ അമ്മക്ക് ഇതിലെല്ലാം നല്ല വിശ്വാസമാണ് പിന്നെ അമ്മയെ എതിർത്ത് എനിക്ക് ഒന്നും ചെയ്യാനും കഴിയില്ല... എന്നായാലും അവളെ കെട്ടിച്ചു വിടേണ്ടതല്ലേ അതിപ്പോൾ ഇത്തിരി നേരത്തെ ആയെന്നല്ലേ ഉള്ളൂ.."

വളരെ ലാഘവത്തോടെ വിച്ചു പറഞ്ഞു നിർത്തി..

"എത്ര നിസ്സാരം ആയിട്ടാണ് വിച്ചു നീ പറയുന്നത്..!കെട്ടിച്ചു വിടേണ്ടതല്ലേ എന്ന്... അത്രയേ ഉള്ളൂ നിനക്ക് അവളോടുള്ള കടമ സ്നേഹം ഇതിനാണോ ഒരു അച്ഛന്റെ സ്നേഹവും വാത്സല്യവും കൊടുത്ത് നീ അവളെ ഇത്രയും വളർത്തി വലുതാക്കിയത്..."


"എന്റെ മുന്നിൽ ഈ ഒരു വഴി മാത്രമേയുള്ളൂ ജിത്തു...എന്നെ ചോദ്യങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കാൻ അല്ല നിന്നോട് ഞാനിത് പറഞ്ഞത് എന്റെ ഉറ്റ സുഹൃത്തല്ലേ എന്നുള്ള ഒരു പരിഗണന വെച്ച് മാത്രമാണ് അതുകൊണ്ട് നീ ഇതിനെപറ്റി കൂടുതലൊന്നും എന്നോട് ചോദിക്കരുത്..."

ഇടറുന്ന വാക്കുകളോടെ വിച്ചു പറഞ്ഞുകൊണ്ട് ജിത്തുവിനെ നോക്കി..

"ഓ അത്രയേ ഉള്ളൂ അല്ലേ...! ഇനി നീ എന്താണെന്ന് വെച്ചാൽ ആയിക്കോ ഞാനായിട്ട് എതിരൊന്നും നിൽക്കുന്നില്ല... ഇനി ഈ വിവാഹത്തിന് പാറുവിന് സമ്മതമല്ലായിരുന്നു എന്ന് ഞാൻ എങ്ങനെയെങ്കിലും അറിയുകയാണെങ്കിൽ അതോടെ തീരും വിച്ചുവും ജിത്തുവും തമ്മിലുള്ള ബന്ധം..."

കോപത്തോടെ വിച്ചുവിനൊരു മുന്നറിയിപ്പ് നൽകി ജിത്തു നടന്നു നീങ്ങി...

ഓർമകളിൽ അവന്റെ ഉള്ള് നീറി... ആരോടോ ഉള്ള കടമ തീർക്കാൻ വേണ്ടി തന്റെ കുഞ്ഞനിയത്തിയുടെ ജീവിതം ബലികഴിപ്പിക്കുന്നൊരു ആങ്ങള.. അവന് സ്വയം അവജ്ഞ തോന്നി...

"ജിത്തു സർ എന്താ ആലോചനയോടെ നിൽക്കുന്നേ ക്ലാസ്സിൽ പോവണ്ടേ..?"

കൂടെ വർക്ക്‌ ചെയ്യുന്ന മറ്റൊരു അദ്ധ്യാപകന്റെ ചോദ്യം കേട്ടതും അദ്ദേഹത്തിന് തിളക്കമില്ലാത്തൊരു പുഞ്ചിരി മറുപടിയായി നൽകി തിരിഞ്ഞു നടന്നു...

*************

ദിവസങ്ങൾ കടന്നുപോയി,,പാറുവിന്റെ ജീവിതം ആ ഒഴുക്കിൽ ദിശയറിയാതെ നീങ്ങിക്കൊണ്ടിരുന്നു...


"നീയെവിടെക്കാ പാറു... "

ബാഗും എടുത്ത് പുറത്തേക്കിറങ്ങുന്നവളോട് അല്പം ഗൗരവത്തിൽ ലത ചോദിച്ചു...

"കോളേജിലേക്ക്.. ഇന്ന് പ്രാക്ടിക്കൽ ഉണ്ട് നേരത്തെ ചെല്ലണം.."

അവൾ ധൃതി കൂട്ടി...

"ഇന്ന് പോവേണ്ടാ... അവിനാഷും വീട്ടുകാരും വരുന്നുണ്ട് നിന്നെ കാണാൻ അപ്പോൾ നീ ഇവിടെ ഇല്ലെങ്കിൽ മോശമല്ലേ... "

"എന്ത് മോശം..!അല്ലെങ്കിലും അവരെന്തിനാ എന്നെ കാണാൻ വരുന്നത്.. എനിക്കെന്തായാലും പോയേ പറ്റൂ..."

പാറു വാശിയോട് പറഞ്ഞു ചെരുപ്പുമിട്ട് മുറ്റത്തേക്കിറങ്ങി...

"പാറു.."

പിറകിൽ നിന്നും വിച്ചുവിന്റെ കോപത്തോടെയുള്ള വിളികേട്ടതും അവൾ ചലനമറ്റു നിന്നു...

"അമ്മ പറഞ്ഞതങ്ങ് അനുസരിച്ചാൽ മതി കയറിപ്പോടി അകത്തേക്ക്... "

അവൻ അലറിയതും കണ്ണുകൾ നിറച്ചുകൊണ്ടവൾ ആരേയും നോക്കാതെ അകത്തേക്കോടി...

തന്റെ കണ്ണുനീരിന്റെ ഉപ്പുരസം ആവോളം രുചിച്ചറിഞ്ഞ തലയിണയിൽ മുഖം അമർത്തി കിടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു... സ്നേഹിക്കുന്നവർ അവഗണിക്കുമ്പോഴുള്ള വേദന തന്നേക്കാൾ കൂടുതലായി മാറ്റാർക്കാണ് അറിയുക... കാലം തനിക്കായി ഇത്തിരിയെങ്കിലും സന്തോഷം മാറ്റി വെച്ചിട്ടുണ്ടാവുമോ അതോ ഇനിയും ഇങ്ങനെ നീറി നീറി കഴിയാനാണോ തന്റെ വിധി...

സ്വയം പഴിചാരി കൊണ്ടവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു...

മുഖം കഴുകി കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തിലേക്ക് ഇമവെട്ടാതെ നോക്കി നിന്നു...

പഴയ പാർവണയിൽ നിന്നും ഒരുപാട് മാറ്റം സംഭവിച്ചിരിക്കുന്നു.. കവിളുകൾ ഒട്ടിയുണങ്ങി മുഖം കരിവാളിച്ചിരിക്കുന്നു... കൺതടത്തിൽ കാണുന്ന കറുപ്പ് നിറം തന്റെ ഉള്ളിലെ വേദനകളെ എടുത്തു കാട്ടുന്നുണ്ടായിരുന്നു... എന്തിനേറെ പറയുന്നു പണ്ടെല്ലാം അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന താൻ ഇന്നൊരു പൊട്ടുപോലും തൊടുന്നത് അരോചകമായി തോന്നുന്നു...

വാതിലിലുള്ള തട്ട് കേട്ട് അവൾ ഞെട്ടിയുണർന്നു.. മുഖം ഒന്നുകൂടെ അമർത്തി തുടച്ചു  ചെന്നു വാതിൽ തുറന്നു..

മുന്നിൽ പുഞ്ചിരിയോടെ തന്റെ വരവിനായി കാത്തു നിൽക്കുന്ന അവിനാഷിനെ കണ്ടതും അവളൊന്ന് പതറി..

"ഇതെന്താടോ താൻ എന്നെ കണ്ടിട്ടിങ്ങനെ പരിഭ്രമിച്ചു നിൽക്കുന്നേ..? "

അവൻ അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.. എന്നാൽ അവൾ അവന്റെ കൈ എടുത്തു മാറ്റി ഒഴിഞ്ഞു നിന്നു...

"ഓ സോറി.. ഞാൻ പെട്ടന്ന് തന്നെ കണ്ട എക്സയ്റ്റ്മെന്റിൽ ... "

അവൻ എന്ത് പറയണമെന്നറിയാതെ കുഴങ്ങി...

"കുഴപ്പമില്ല... "

അവൾ മറുപടി കൊടുത്തു...

"തന്നെ അവിടെ അച്ഛനും അമ്മയുമെല്ലാം അന്യോഷിക്കുന്നുണ്ട് വാ നമുക്ക് അവിടേക്ക് ചെല്ലാം... "

അവളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൻ പറഞ്ഞുകൊണ്ട് മുന്നേ നടന്നു...

"ആ പാറു വന്നല്ലോ.. എന്നാൽ ഇനി ഞങ്ങൾ വന്ന കാര്യം പറയാം... "

അവളെ കണ്ടതും അവിനാഷിന്റെ അമ്മ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു... കാര്യമറിയാതെ അവൾ എല്ലാവരേയും മാറി മാറി നോക്കി...

അവിനാഷിന്റെ അച്ഛൻ പറഞ്ഞു തുടങ്ങി...

"ഇവന്റെ ഒരേ ഒരു പെങ്ങളും ഭർത്താവും വിദേശത്താണെന്നറിയാമല്ലോ... അവർ വിവാഹം അടുപ്പിച്ചു വരാൻ ഇരുന്നതായിരുന്നു എന്നാൽ ആ സമയത്ത് ലീവ് കിട്ടില്ല അതുകൊണ്ട് അവർ വരുന്നത് ഇത്തിരി നേരത്തെയാക്കി അടുത്തയാഴ്ചക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്... "

അയാൾ പാതിയിൽ നിർത്തി..

"അച്ഛൻ ഉദ്ദേശിക്കുന്നത്... "

വിച്ചു അയാളെ ഉറ്റുനോക്കി...

"നീയിങ്ങനെ പരിഭ്രമിക്കാൻ മാത്രമൊന്നുമില്ല വിച്ചു വിവാഹം ഇത്തിരി നേരത്തെയാക്കിയാൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ എന്നാണ് ഞാൻ ചോദിച്ചത്..."

അയാൾ ഒരു ചിരിയോടെ പറഞ്ഞു...

"അതിപ്പോ പെട്ടന്നിങ്ങനെ പറഞ്ഞാൽ ഒരു തീരുമാനമെടുക്കാൻ... "

"ഞങ്ങൾക്കറിയാം ബുദ്ധിമുട്ടായിരിക്കുമെന്ന് എന്നാലും അവൻക്കുള്ള ഒരേ ഒരു പെങ്ങളല്ലേ അവൾ വിവാഹത്തിന് പങ്കെടുത്തില്ലെങ്കിൽ അവന് വിഷമമാവില്ലേ.. അതുകൊണ്ടൊന്ന് ചോദിച്ചെന്നെ ഉള്ളൂ..."

അയാൾ വിച്ചുവിനെ പറയാൻ അനുവദിക്കാതെ ഇടയിൽ കയറി..

"ഞങ്ങ... "

"വിച്ചു നീയൊന്നിങ്ങ് വന്നേ... "

ലത വിച്ചുവിനെയും കൂട്ടി അടുക്കള ഭാഗത്തേക്ക്‌ ചെന്നു...

പാറുവിന് യാതൊരു അത്ഭുതവും തോന്നിയില്ല.... അവരുടെ വരവിന്റെ ഉദ്ദേശം ചിലപ്പോൾ ഇത് തന്നെ ആയിരിക്കുമെന്ന് അവൾ ഊഹിച്ചിരുന്നു...അവൾ അവരെ ആരേയും നോക്കാതെ താഴേക്ക് മിഴികൾ പതിപ്പിച്ചു നിന്നു...ഇനി എന്തായിരിക്കും നടക്കാൻ പോവുന്നതെന്നും അവൾ മുൻകൂട്ടി മനസ്സിൽ കണ്ടിരുന്നു...

"വിച്ചു കൂടുതൽ ഒന്നും ആലോചിക്കേണ്ട അവർ പറഞ്ഞതിനങ്ങ് സമ്മതിച്ചേക്ക്... "

ലത ശബ്ദം താഴ്ത്തി പറഞ്ഞു...

"അമ്മേ എന്നാലും എടിപിടിന്നൊരു തീരുമാനം വേണോ...നമുക്ക് സാവധാനം ആലോചിച്ചിട്ട് പറഞ്ഞാൽ പോരെ.."

വിച്ചുവിനെന്തോ ഈ തീരുമാനം അംഗീകരിക്കാൻ തോന്നിയില്ല..

"പോരാ,,, അവളുടെ മനസ്സ് എപ്പോഴാ മാറുക എന്ന് പറയാൻ കഴിയില്ല..തൊട്ടാൽ തെറിക്കുന്ന പ്രായമാണ് അതുകൊണ്ട് നമ്മൾ വേണം സൂക്ഷിക്കാൻ.."

"അമ്മയിതെന്തൊക്കെയാ പറയുന്നേ...? അവൾ നമ്മുടെ പാറുവല്ലേ അങ്ങനൊന്നും ഉണ്ടാവില്ല... "


"എന്നിട്ടാണോ അവൾ ആ ചെറുക്കനെയും ഉള്ളിൽ വെച്ചോണ്ട് നടന്നത്.. ഇത്ര വർഷമായിട്ടും നമ്മൾ ആരെങ്കിലും അറിഞ്ഞോ ആ കാര്യം... "

വിച്ചു പറയാൻ മറുപടി ഇല്ലായിരുന്നു...

"ഇനി കൂടുതൽ ഒന്നും ആലോചിക്കാനില്ല നീ അവരോട് ചെന്നു സമ്മതമാണെന്ന് പറ..ബാക്കിയുള്ളത് പിന്നീട് ആലോചിക്കാം..."

"അമ്മേ അവളോടൊന്ന് ചോദിക്കാതെ... "

വിച്ചുവിന് ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നാലുണ്ടായി..

"ചോദിച്ചിടത്തോളം മതി.. നീയങ്ങോട്ട് ചെന്നേ വന്നവരെ മുഷിപ്പിക്കാൻ നിൽക്കണ്ട..."

ലത വിച്ചുവിനെ നിർബന്ധപൂർവ്വം അവരുടെ അടുത്തേക്കയച്ചു...

അവനെ കണ്ടതും അവരുടെ മുഖം തിളങ്ങി...

"നിങ്ങളുടെ തീരുമാനം എന്താണോ അത് പോലെ നടക്കട്ടെ ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല... "

അവൻ അല്പം പരിഭ്രമത്തോടെ പറഞ്ഞു... പാറുവിന്റെ മുഖത്തേക്ക് നോക്കാൻ അവനു കഴിഞ്ഞില്ല...

വിച്ചു പറഞ്ഞത് കേട്ട് പാറുവിന് വലിയ ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല.. തന്റെ അമ്മ അതിനായിരിക്കും വിച്ചുവിനെ കൂട്ടി പോയിട്ടുണ്ടാവുക എന്നവൾക്ക് അറിയാമായിരുന്നു...ഉള്ളിൽ ചെറിയൊരു വേദന ഉടലെടുത്തെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകിയില്ല...

"എന്നാൽ ഞങ്ങൾ ഇറങ്ങുവാണ് എത്രയും അടുത്തുള്ളൊരു മുഹൂർത്തം നോക്കി അറിയിക്കാം... "

അവിനാഷിന്റെ അച്ഛനും മറ്റുള്ളവരും എഴുന്നേറ്റ് യാത്ര പറഞ്ഞിറങ്ങി...

അവിനാഷ് കണ്ണുകൾ കൊണ്ടവളോട് പ്രണയാർദ്രമായി യാത്ര പറഞ്ഞു...എന്നാൽ പാറു അത് കണ്ടില്ലെന്ന് നടിച്ചു മുറിയിലേക്ക് പോയി...

നാളത്തെ ക്ലാസ്സ്‌ ടെസ്റ്റിനുള്ളത് പഠിക്കാനെടുത്ത് മുന്നിൽ വെച്ചെങ്കിലും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ അവൾ അവിടുന്നെഴുന്നേറ്റ് മുറിക്ക്‌ പുറത്തിറങ്ങി..

ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് സംസാരിക്കുന്ന വിച്ചുവിനെയും ലതയെയും കണ്ടില്ലെന്ന് നടിച്ചു അവൾ മുറ്റത്തേക്കിറങ്ങി...

"നീയിതെവിടെക്കാ..? "

ലത വിളിച്ചു ചോദിച്ചു...

"പേടിക്കേണ്ടാ.. ഓടിപോവുകയൊന്നും അല്ല .."

അത്രമാത്രം പറഞ്ഞുകൊണ്ടവൾ മുന്നോട്ട് നടന്നു...

"പൊന്നിന്റെ കാര്യം ആലോചിച്ചു നീ തലപ്പുണ്ണാക്കേണ്ട.. നമ്മുടെ വടക്കേപുറത്തുള്ള പറമ്പങ്ങട് വിൽക്കാം.. ഇപ്പോൾ സ്ഥലത്തിനൊക്കെ നല്ല വിലയുള്ള സമയമല്ലേ നമ്മൾ വിചാരിച്ച തുക കിട്ടാതിരിക്കില്ല..."

"മ്മ് ഞാനൊന്ന് നോക്കട്ടെ പറ്റിയ ആളെ കിട്ടുമോ എന്ന്..."

വിച്ചു അവിടെ നിന്നും എഴുന്നേറ്റ് കടയിലേക്കാണെന്ന് പറഞ്ഞു പോയി..

പാടവരമ്പിനു നടുവിലൂടെയുള്ള ഇടറോഡിലൂടെ ബൈക്കിൽ പോവുമ്പോഴാണ് ഒഴുകുന്ന തോടിലേക്ക് കാലുകളിട്ടിരിക്കുന്ന പാറുവിനെ കണ്ടത്..

അവളുടെ അടുത്തേക്ക് പോവണമെന്ന് മനസ്സ് പറഞ്ഞെങ്കിലും അവനാ ഉദ്യമം വേണ്ടെന്ന് വെച്ചു... കാരണം അവളിപ്പോൾ തനിച്ചിരിക്കുന്നതാണ് നല്ലതെന്നവന് തോന്നി...

ഇന്നുവരെ ഒന്ന് നുള്ളി പോലും നോവിക്കാത്ത തന്റെ കുഞ്ഞിനെയാണ് ഇത്രയും വലിയൊരു വിഷമത്തിലേക്ക് തള്ളിയിടുന്നതെന്നാലോചിച്ചു അവനുള്ളിൽ വല്ലാത്തൊരു കുറ്റബോധം തോന്നി...

അവിനാഷിന്റെ വീട്ടുകാരോട് വിളിച്ചു ഈ വിവാഹത്തിൽ നിന്നും പിന്മാറിയാലോ എന്നുവരെ അവനാ നിമിഷം ചിന്തിച്ചു... എന്നാൽ തന്റെ അമ്മയുടെ മുഖം ആലോചിച്ചപ്പോൾ അവനതിനും കഴിഞ്ഞില്ല... ആരെ തള്ളണം കൊള്ളണം എന്നറിയാൻ കഴിയാത്തൊരു അവസ്ഥ ആയിരുന്നവന്..

***********

"ഇന്നലെ നീ എവിടെ ആയിരുന്നു.. "

ബസ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ മീര തിരക്കി...

"തലവേദനയായിരുന്നെടി... "

പാറു മീരയെ നോക്കാതെ പറഞ്ഞു..

"മ്മ് വിശ്വസിച്ചു...പിന്നെ ഇന്നലെ വേറൊരു കാര്യം ഉണ്ടായി..."

"എന്ത്..."

പാറു അവളെ നോക്കി...

"ജിത്തേട്ടൻ നിന്നെ തിരക്കി.. നീയെന്താ വരാത്തതെന്നും എന്ത് പറ്റിയെന്നുമൊക്കെ ചോദിച്ചു.. ഞങ്ങൾ മറുപടി കൊടുക്കാൻ നിന്നില്ല... "

"മ്മ്.. "

പാറുവിൽ നിന്നൊരു നെടുവീർപ്പുയർന്നു...

"നീയെന്താ ഒന്നും മിണ്ടാത്തെ,,ഞാൻ പറഞ്ഞത് വിഷമമായോ... "

മീരക്ക് പിന്നീടത് പറയേണ്ടെന്ന് തോന്നി...

"എന്ത് വിഷമം..! ഇപ്പൊ അതിനെ പറ്റിയൊന്നും ഞാൻ ചിന്തിക്കാറില്ല..ജിത്തേട്ടനെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ..."

അവർ നടന്നു ബസ്റ്റോപ്പിൽ എത്തി... അപ്പോഴേക്കും കോളേജ് സ്റ്റോപ്പിലേക്കുള്ള ബസ് വന്നിരുന്നു..ഇരുവരും അതിൽ കയറി കോളേജിലേക്ക് പോയി...

************

കോളേജിന്റെ ഗേറ്റ് കടന്നപ്പോഴേ കണ്ടു ജിത്തു ബുള്ളെറ്റ് സ്റ്റാന്റിൽ ഇട്ട് ഓഫീസ് റൂമിലേക്ക് ചെല്ലുന്നത്...

ഒരു നോട്ടമേ അവൾ നോക്കിയുള്ളൂ പെട്ടന്നത് പിൻവലിച്ചു..ഇപ്പോൾ ജിത്തേട്ടൻ തനിക്ക് സ്വന്തമല്ലെന്ന തിരിച്ചറിവ് അവൾക്കുണ്ട്...

ഫസ്റ്റ് അവർ ജിത്തുവായിരുന്നു ക്ലാസ്സ്‌ എടുത്തത്... പാറു സാധാരണ പോലെ തന്നെ ഇരുന്നു... അവൻ പറയുന്ന ഓരോ പോയന്റ്സും ശ്രദ്ധയോടെ നോട്ടിലേക്ക് പകർത്തി...

ലഞ്ച് ബ്രേക്കിന് പാറു ഫുഡ്‌ കഴിക്കാൻ പോയില്ല വിശപ്പില്ലെന്ന് അവരോട് പറഞ്ഞിട്ടവൾ ലൈബ്രറിയിലേക്ക് പോയി...അവിടെ നിന്നും തനിക്കിഷ്ടപ്പെട്ട ബുക്ക്‌ എടുത്തുവെച്ചു വായന തുടങ്ങി...

ക്ലാസിലേക്ക് പോവാനുള്ള ബെൽ അടിച്ചതും അവൾ വേഗത്തിൽ അവിടെ നിന്നും എഴുന്നേറ്റു.. ഇപ്പോഴുള്ള ലൈബ്രറിയിൽ നിന്നും കുറച്ചു ദൂരമുണ്ട് ക്ലാസ്സിലേക്ക്... അവൾ ധൃതിയിൽ കോണിപ്പടികൾ ഇറങ്ങിയതും മുഖം മറച്ച ആരോ ഒരാൾ അവളെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തി കൊണ്ട് ഓടി മറഞ്ഞു...

സ്റ്റെപ്പിൽ നിന്നും താഴേക്ക് പതിക്കാൻ തുടങ്ങിയ അവളെ ആരോ ഒരാൾ വന്നു താങ്ങി നിർത്തി...പേടിച്ചു വിറച്ച അവൾ അയാളെ ഇറുകെ പുണർന്നു കരഞ്ഞു കൊണ്ടിരുന്നു... അയാളും ഒരുവേള അവളുടെ മുടിയിഴകളിലൂടെ തലോടി ഒരാശ്വാസമെന്നപോലെ...

ഭയം വിട്ടുമാറിയതും പൊടുന്നനെ അവൾ അയാളിൽ നിന്നും അകന്നു മാറി... മുന്നിൽ നിൽക്കുന്ന ജിത്തുവിനെ കണ്ടവൾ ഒരു നിമിഷം പകച്ചു നിന്നു... അവളോട് സംസാരിക്കാൻ ഒരുങ്ങിയ ജിത്തുവിനെ അതിനനുവദിക്കാതെ പാറു അവിടെ നിന്നും ക്ലാസ്സിലേക്ക് നടന്നു...

തന്നെ തള്ളിയിട്ടു ഓടിയ ആ വ്യക്തി ആരായിരിക്കും... എന്തിനായിരിക്കും അയാൾ മനപ്പൂർവം ഇത് ചെയ്തത്... നേരത്തെ നടന്ന സംഭവത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു പാറു... ജിത്തുവിനെ കുറിച്ചവൾ മനഃപൂർവം ഓർത്തില്ല അല്ല മറന്നെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...ഈ വിഷയത്തെ കുറിച്ചവൾ മീരയോടും പ്രവിയോടും പറഞ്ഞില്ല... എന്തോ പറയേണ്ടെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു...

പിന്നീട് രണ്ട് ദിവസം കോളേജ് അവധിയായിരുന്നു... വീട്ടിലിരുന്നു പാറുവിന് ഭ്രാന്ത്‌ പിടിക്കാൻ തുടങ്ങി... എവിടെ ഇരുന്നാലും ഏട്ടന്റെയും അമ്മയുടേയും സംസാരവിഷയം തന്റെ വിവാഹമാണ്... എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് വരെ തോന്നിപ്പോയവൾക്ക്....

"നിന്റെ ഫോൺ എന്തിയേ...? "

ഹാളിലെ സോഫയിൽ ഇരുന്ന് ടിവി കാണുന്ന പാറുവിന്റെ അടുത്തേക്ക് വിച്ചു വന്നു....അവന്റെ ദേഷ്യം പിടിച്ച മുഖം കണ്ടതും പാറു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു....

"നിന്റെ ഫോൺ എവിടെ ആണെന്നാണ് ചോദിച്ചത്... "

അവൻ അവളുടെ നേരെ ശബ്‍ദമുയർത്തി...

"ഞാൻ കണ്ടില്ല..."

ദേഷ്യം വന്ന തന്റെ ഫോണെടുത്തു അവളുടെ നമ്പറിലേക്ക് കാൾ ചെയ്തു... സോഫയിൽ കിടന്ന് റിങ്ങ് ചെയ്യുന്ന ഫോൺ കണ്ടതും അവന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല... പൊടുന്നനെ പാറുവിന്റെ ഇടതു കവിളിൽ അവന്റെ കൈ ആഞ്ഞു പതിച്ചു...

ചുട്ടുനീറുന്ന വേദനയാലേ അവൾ തന്റെ കവിൾ പൊത്തി പിടിച്ചു നിറക്കണ്ണുകളോടെ അവനെ നോക്കി...

"ഇനി മേലിൽ മുഖത്ത് നോക്കി കള്ളം പറയരുത്...ഫോണെടുത്ത് അവിനാഷിനെ തിരിച്ചു വിളിക്ക്... വെറുതെ ഇനിയും എന്നെ ദേഷ്യം പിടിപ്പിക്കേണ്ട..."

അവൻ താക്കീതോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി...

ഒരുതരം വാശിയോട് നിറഞ്ഞു വന്ന കണ്ണുകളെ അമർത്തി തുടച്ചു കൊണ്ടവൾ ബെഡിലേക്കിരുന്നു... ഓർമ വെച്ചിട്ടിന്നുവരെ തന്റെ ഏട്ടൻ തന്നെയൊന്ന് നുള്ളി നോവിച്ചിട്ടു പോലുമില്ല... അങ്ങനെയുള്ള ഏട്ടൻ ദിവസങ്ങളുടെ മാത്രം പരിചയമുള്ളൊരാൾക്ക് വേണ്ടി തന്നെ തല്ലിയിരിക്കുന്നു..ഓർക്കുന്തോറും അവൾക്ക് സ്വയം വെറുപ്പ് തോന്നി...താൻ ആരാധിക്കുന്ന ദൈവങ്ങളോട് പോലും നീരസം തോന്നി.....


************

വിച്ചുവും അമ്മയും കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.. ബന്ധുവീടുകളിലും മറ്റും പോയി വിവാഹം ക്ഷണിച്ചു.... നിശ്ചയം പോലും പറയാത്തതിൽ ചില കുടുംബക്കാർ ഇടഞ്ഞെങ്കിലും ഈ കുടുംബക്കാരൊന്നും ഞങ്ങൾ പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പറഞ്ഞു അവരുടെ വാ അടപ്പിച്ചു...

നാട്ടുകാരേയും അയൽവാസികളേയും ക്ഷണിച്ചപ്പോൾ അവരെല്ലാം മൂക്കത്ത് വിരൽ വെച്ചു...ഇത്ര ചെറുപ്പത്തിലേ ആ കൊച്ചിനെ പിടിച്ചു കെട്ടിക്കണമെങ്കിൽ അതിന് എന്തേലും കുഴപ്പം കാണുമെന്നു അവർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കൊണ്ടിരുന്നു...ജിത്തുവിന്റെ വീട്ടിൽ വിവാഹം ക്ഷണിക്കാൻ പോയ അവരെ ഗൗരി ടീച്ചർ പാറുവിന്റെ വിവാഹം പെട്ടന്ന് നടത്തുന്നതിൽ അവരെ ഒരുപാട് ശകാരിച്ചു..എന്നാൽ ഇല്ലാത്തൊരു ജാതകദോഷത്തിന്റെ കാര്യം പറഞ്ഞു ലത അവരെ സമാധാനിപ്പിച്ചു... ജ്യോൽസ്യത്തിൽ വിശ്വാസമുള്ള ടീച്ചർ അവരുടെ വാക്കുകൾ വിശ്വസിച്ചു...

പാറു കോളേജിൽ പോയിട്ടിപ്പോൾ ദിവസങ്ങളായി... കല്യാണത്തിന് ആളുകൾ കാണുമ്പോൾ ഇത്തിരി മെനയൊക്കെ വേണമെന്ന് പറഞ്ഞു ലത അവളെ വീട്ടിൽ പിടിച്ചിരുത്തി... അവൾ എതിർപ്പൊന്നും പറഞ്ഞില്ല,, പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം....

പ്രവിയേയും മീരയേയും അവസാനമായി ഒരു നോക്ക് കാണണമെന്നും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കണമെന്നും അവൾക്കതിയായ ആഗ്രഹം തോന്നി...


അല്പം പേടിയോടെ ആണെങ്കിലും അവൾ തന്റെ ആവശ്യം വിച്ചുവിന്റെ മുന്നിൽ അവതരിപ്പിച്ചു... വിച്ചു എതിര് പറയും എന്നാണ് അവൾ കരുതിയതെങ്കിലും അതിനെ എതിർത്തത് ലതയായിരുന്നു..പിന്നീട് വിച്ചു ഒരുവിധം അവരെ പറഞ്ഞു സമാധാനിപ്പിച്ചു അവളേയും കൂട്ടി കോളേജിലേക്ക് പോയി...


കോളേജിന് മുന്നിൽ അവളെ ഇറക്കി വിട്ട ശേഷം വൈകീട്ട് വിളിക്കാൻ വരാമെന്നും പറഞ്ഞിട്ടാണവൻ പോയത്... പാറു ദീർഘമായൊന്ന് നിശ്വസിച്ചു മുന്നോട്ടു നടന്നു...

ഇത്ര ദിവസം എവിടെ ആയിരുന്നു എന്ന് ചോദിച്ചതിന് പനിയായിരുന്നെന്നൊരു കള്ളം പറഞ്ഞു അവൾ ഒഴിഞ്ഞു മാറി... തന്റെ കൂട്ടുകാരോടൊപ്പം കളിയും ചിരിയുമായി അവൾ ഏറെ നേരം ചിലവഴിച്ചു...

കോളേജ് വിട്ടതും അവൾ തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന ക്ഷണക്കത്ത് അവരുടെ നേരെ നീട്ടി.. വിതുമ്പി കൊണ്ടവർ അവളെ ഇറുകെ പുണർന്നു... മൂവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... ഇനിയും ഇവിടെ നിന്നാൽ താൻ തളർന്നു പോവുമെന്ന് മനസ്സിലാക്കിയ പാറു അവരിൽ നിന്നും അകന്നുമാറി..

വിച്ചുവിന്റെ ബൈക്കിന്റെ ഹോണടി കേട്ടതും അവൾ അവരിരുവരേയും ഒന്നുകൂടെ കെട്ടിപിടിച്ചു ധൃതിയിൽ മുന്നോട്ട് നടന്നു..

പാറുവിന്റെ വിധിയുടെ മുന്നിലവരും നിസ്സഹായരായി നിന്നു...

അവൾ അവസാനമായി തന്റെ കോളേജ് നോക്കികണ്ടു.. ഇനി ഇങ്ങോട്ടൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് അവളുടെ ഉള്ളം മന്ത്രിച്ചു.... വിങ്ങുന്ന മനസ്സോടെ അവൾ വിച്ചുവിനോടൊപ്പം ബൈക്കിൽ കയറി..

പാറുവിന്റെ വീടിനു മുന്നിൽ കല്യാണപ്പന്തൽ ഉയർന്നു...ലതയുടെ കുടുംബക്കാരും അയൽവാസികളും വീടിന്റെ ഓരോ മൂലയിൽ ഇരുന്ന് കുശലം പറഞ്ഞു.. ചിലരാണെങ്കിൽ അടുക്കളയിൽ ജോലിയിലും...

മുറിയുടെ ഒത്തനടുവിൽ കസേരയിൽ ഇരിക്കുകയാണ് പാറു.. ചുറ്റും കസിൻസുകളും അണിനിരന്നിട്ടുണ്ട്...അതിലൊരാൾ അവളുടെ ഇരുകൈകളിലും ഭംഗിയിൽ മെഹന്തി ഇടുന്നുണ്ട്... അവരുടെ കയ്യടികളും ആർപ്പുവിളികളും പാറുവിന് അരോചകമായി തോന്നി...എങ്ങനെയും അവിടുന്ന് പുറത്തേക്ക് കടന്നാൽ മതിയെന്നായി അവൾക്ക്... അതിനിടക്കാണ് മീര മുറിയിലേക്ക് കടന്നു വന്നത് കൂടെ തൻവിയും...

തൻവിയെ കണ്ടതും പാറു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു...

"പാർവണ ഇരിക്ക്.. "

കസേരയിൽ ഇരുന്നിരുന്ന തൻവി അവളേയും തന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുത്തി...

"എന്റെ മിസ്സാണ്... "

പരിചിതമില്ലാതെ ആളെ കണ്ടത് പോലെ നോക്കുന്ന കസിൻസിനോടായി അവൾ പറഞ്ഞു...പാറു അങ്ങനെ പറഞ്ഞതും അവർക്കൊരു ശല്യമാവാതെ അവരെല്ലാം പുറത്തേക്കിറങ്ങി...

"പാർവണ എന്നെ വിവാഹത്തിന് ക്ഷണിച്ചില്ലല്ലോ... ഒന്നുമില്ലേലും തനിക്ക് കുറച്ചു ദിവസം അറിവ് പകർന്നു തന്നൊരു ആളല്ലേ ഞാൻ... "

ഉള്ളിലെ പുച്ഛം തൻവിയുടെ വാക്കുകളിൽ പ്രകടമായിരുന്നു...

"മിസ്സേ ഞാൻ... ഞാൻ അങ്ങനെ ആരേയും ക്ഷണിച്ചിട്ടില്ല..."

പാറു നിസ്സഹായയായി...

"അത് സാരമില്ല വിളിച്ചില്ലേലും ഞാൻ വരും.. എന്റെ ജിത്തുവിന് വേണ്ടപ്പെട്ടവരല്ലേ നിങ്ങളൊക്കെ..."

അവൾ ജിത്തുവിന്റെ പേര് പറഞ്ഞതും പാറു മീരയെ നോക്കി...അവൾ കണ്ണുകൾ അടച്ചു മറുപടിയൊന്നും കൊടുക്കേണ്ട എന്ന് പറഞ്ഞു...

"ദാ ഇതിരിക്കട്ടെ.... "

കൈയിലുള്ള ഗിഫ്റ്റ് തൻവി അവളെ ഏൽപ്പിച്ചു... അത് വാങ്ങിക്കാതെ മടിയോടെ നിന്ന പാറുവിന്റെ കയ്യിലേക്ക് അത് വെച്ചു കൊടുത്തു...

"ഞാൻ ഇറങ്ങട്ടെ.. ഭാഗ്യമുണ്ടെൽ ഇനിയും കാണാം.. പിന്നെ ഞാൻ മുൻപ് പറഞ്ഞതൊന്നും മറക്കേണ്ട..."

തൻവി പാറുവിനെ ഓർമിപ്പിച്ചു കൊണ്ട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി...

തൻവി പോയെന്നുറപ്പായതും പാറു കയ്യിലുള്ള ഗിഫ്റ്റ് വലിച്ചെറിഞ്ഞു പൊട്ടികരഞ്ഞു... മീരാ ആരെങ്കിലും കാണുന്നതിന് മുന്നേ മുറിയുടെ വാതിൽ അടച്ചു പാറുവിന്റെ അടുത്തേക്ക് ചെന്നു..

"നിക്ക് വയ്യ മീരേ ഇതുപോലെയൊരു കോമാളി വേഷം കെട്ടാൻ..മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു കളിച്ചു ഇരിക്കുന്നെന്നെ ഉള്ളൂ എന്റെ ഉള്ള് നോവുന്നത് എനിക്ക് മാത്രമല്ലേ അറിയൂ..."


"പാറു.. മോളെ കരയാതെടി...നമുക്ക് എന്തെങ്കിലും വഴികാണാം.."

മീര അവളെ ആശ്വസിപ്പിച്ചു..

"ഇനി എന്ത് വഴി..എല്ലാ വഴിയും എന്റെ മുന്നിൽ അടഞ്ഞു,, ജീവിതകാലം മുഴുവൻ ഇതുപോലെ മറ്റുള്ളവരുടെ മുന്നിലും അഭിനയിച്ചു ജീവിക്കണ്ടേ എന്നാലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു..."

പാറുവിന്റെ തേങ്ങലുകൾ ഉയർന്നു... മീരക്കും തന്റെ കൂട്ടുകാരിയുടെ അവസ്ഥ കണ്ടു കണ്ണീർ വാർക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ...

***********

കല്യാണതലേന്നുള്ള ആളും ആരവങ്ങളുമെല്ലാം ഒഴിഞ്ഞതും പാറു തന്റെ മുറിയിലേക്ക് കയറി കതകടച്ചു... വേഗം കിടന്നുറങ്ങി നേരത്തെ എഴുന്നേൽക്കാനും വാതിൽ അടിക്കുന്നതിനു മുന്നേ ലത പറയാൻ മറന്നില്ല....

നാളെ മുതൽ താൻ ഓടിക്കളിച്ചു വളർന്ന തന്റെ വീട് തനിക്ക്‌ അന്യമാവും.. പക്ഷേ ആ ഓർമയിൽ ചെറു നോവ് പോലും അവൾക്കനുഭവപ്പെട്ടില്ല...ഒരു പക്ഷേ അത്രമാത്രം വേദനകൾ ചുരുങ്ങിയ ദിവസം കൊണ്ട് അനുഭവിച്ചതിനാലാവാം...

പാറു മുറിയിലെ ജനൽ തുറന്നിട്ടു പുറത്തേക്ക് മിഴികൾ പായിച്ചു...വിടർത്തിയിട്ടിരുന്ന മുടിയിഴകൾ കാറ്റിൽ പാറിപറന്നു... മിഴികളിലൂടെ നീർതുള്ളികൾ ഒഴുകി കവിളുകളിൽ ചാലുകൾ തീർത്തു... ആ സമയമാണ് മിഴികൾ ദൂരെ മാറി നിൽക്കുന്ന ഒരാളിൽ ഉടക്കിയത്... അതാരാണെന്ന് പെട്ടന്ന് തന്നെ മനസ്സിലായി പാറുവിന്.. വർഷങ്ങളോളം ഒരു നിഴൽ പോലെ പിറകെ നടന്നിരുന്നതല്ലേ... ജിത്തുവിനെ കുറിച്ചാലോചിക്കുന്തോറും മിഴികൾ തോരാതെ പെയ്തു കൊണ്ടിരുന്നു...

നാളെ മുതൽ ഇതിനുള്ള അവകാശം പോലും തനിക്കില്ല...തന്റെ മനസ്സും ശരീരവും മറ്റൊരാൾക്ക് സ്വന്തമായിരിക്കും...ജിത്തേട്ടനെയല്ലേ താൻ പ്രണയിച്ചത് ആ മാറോട് ചേരാനല്ലേ താൻ ഇക്കാലമത്രയും കൊതിച്ചത്... എല്ലാം വെറും പാഴ് മോഹങ്ങളായിരുന്നെന്ന് കാലം തെളിയിച്ചു...

ഗൗരി ടീച്ചറും ജ്യോതിചേച്ചിയും തന്നെ കാണാൻ വന്നിരുന്നു... ജോയേച്ചിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ല അവരുടെ ഭർത്താവിന്റെ കുടുംബത്തിൽ ഒഴിച്ചു കൂടാനാവതൊരു വിവാഹമുണ്ട് ആ കാരണത്താൽ... ഒന്നാലോചിച്ചാൽ അതും നല്ലതാണെന്നു തോന്നി ഒരാളുടെ മുന്നിലുള്ള അഭിനയമെങ്കിലും കുറക്കാമല്ലോ...

ജിത്തു കണ്ണിൽ നിന്ന് മാഞ്ഞതും അവന്റെ ഓർമകളെയും പാതിയിൽ ഉപേക്ഷിച്ചു പാറു കട്ടിലിൽ വന്നു കിടന്നു...കണ്ണടച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ലവൾക്ക്...തിരിഞ്ഞും മറിഞ്ഞും കിടന്നു കണ്ണിൽ ഉറക്കം പിടിച്ചപ്പോഴാണ് വാതിലിൽ ശക്തമായി തട്ടുന്നത് കേട്ടത്.. അവൾ ഉറക്കച്ചടവോടെ ചെന്നു വാതിൽ തുറന്നു..

"ഇതുവരെ എഴുന്നേറ്റില്ലേ പാറു.. ചെല്ല് വേഗം ചെന്നു കുളിച്ചിട്ടു വാ.. "

ലത മുറിക്കകത്തേക്ക് കയറി തിടുക്കത്തോടെ അവളെ ബാത്റൂമിലേക്ക് കയറ്റി...പാറു കുളിച്ചിറങ്ങിയപ്പോഴേക്കും ലത ഒരു സെറ്റും മുണ്ടും അവൾക്കു വേണ്ടി റെഡിയാക്കി വെച്ചിരുന്നു.. അത് വൃത്തിയിൽ അവർ തന്നെ ഉടുപ്പിച്ചു...

"മോൾക്ക് അമ്മയോട് നീരസമൊന്നും തോന്നരുത്.. അമ്മയുടെ ഈ തീരുമാനമാണ് ശെരിയെന്നു മോൾക്ക് പിന്നീട് മനസ്സിലാവും.. "

അവളുടെ മുടി പിന്നുന്നതിനിടയിൽ ലത പറഞ്ഞു...

"അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ടു വാ.. മീര മുറ്റത്ത് കാത്തു നിൽക്കുന്നുണ്ട്... "

ലത അവളെ ക്ഷേത്രത്തിലേക്ക് പറഞ്ഞുവിട്ടു..

അമ്പലത്തിലേക്ക് നടക്കുമ്പോൾ ഇരുവരും പരസ്പരം മൗനത്തിലായിരുന്നു...സാധാരണ എവിടേക്കെങ്കിലും പോവുമ്പോൾ വാ തോരാതെ സംസാരിക്കുന്നവരാണ് ഇപ്പോൾ ഒന്നും പറയാനില്ലാതെ നടക്കുന്നത്...

കൈകൾ കൂപ്പി കണ്ണന് മുന്നിൽ നിൽക്കുമ്പോഴും പാറുവിന് യാതൊരു വികാരവും തോന്നിയില്ല മനസ്സ് അത്രമേൽ കല്ലായി പോയിരുന്നു...ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ ഇതുപോലൊരു അവസ്ഥ ഇനി ഒരു പെൺകുട്ടിക്കും വരാതിരിക്കട്ടെയെന്ന്...

************

അമ്പലത്തിൽ നിന്നും തിരികെയെത്തിയ പാറു കാണുന്നത് വീടിനു മുന്നിൽ തടിച്ചു കൂടി നിൽക്കുന്ന ആളുകളെയാണ്.... അവളെ കണ്ടതും അവരെല്ലാം പരസ്പരം എന്തൊക്കെയോ അടക്കം പറഞ്ഞു കൊണ്ടിരുന്നു... വേഗതയിൽ പാറു മുന്നോട്ട് നടന്നു... തന്റെ അമ്മക്കോ ഏട്ടനോ എന്തെങ്കിലും ആപത്ത് സംഭവിച്ചോ എന്നായിരുന്നു ചിന്ത മുഴുവൻ... എത്രയൊക്കെ പുറമെ വെറുപ്പ് കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ ഇന്നും അവർ തന്റെ ദൈവങ്ങളുടെ സ്ഥാനത്താണ്...

പാറു വീടിനകത്തേക്ക് കയറുമ്പോഴേ കേട്ടു അകത്തു നിന്നുമുള്ള വാക്ക് തർക്കങ്ങളും ബഹളങ്ങളും... അവൾ ചുറ്റും കൂടി നിൽക്കുന്നവരെ വകഞ്ഞു മാറ്റി കോലായിലേക്ക് കടന്നു.. എല്ലാ കണ്ണുകളും അവളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു നിന്നു..

"ഈ കല്യാണം ഇനി നടക്കില്ല.. വേറൊരുത്തന്റെ കൂടെ അതും സ്വന്തം അദ്ധ്യാപകന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നവളെ ഞങ്ങളുടെ ചെറുക്കന് വേണ്ട..."

അവിനാഷിന്റെ അമ്മാവന്റെ വാക്കുകൾ ചാട്ടുള്ളി അവളുടെ കാതുകളിൽ വന്നു പതിച്ചു... വിച്ചുവിന്റെയും ലതയുടെയും മുഖം അപമാനത്താൽ താഴ്ന്നു...

"അമ്മാവാ നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് അങ്ങനൊന്നും.."

വിച്ചു അവരെ സമാധാനിപ്പിക്കാൻ നോക്കി..

"പിന്നെ എങ്ങനെയാനുള്ളത്.. ആര് കള്ളം പറഞ്ഞാലും നമ്മുടെ കണ്ണുകൾ കള്ളം പറയില്ലല്ലോ.. ദാ നോക്ക് നിന്റെ പെങ്ങളുടെ ലീലാവിലാസങ്ങൾ... "

അയാൾ അവിനാഷിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി വിച്ചുവിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു.. അതിൽ പാറുവിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന ജിത്തുവിനെ കണ്ടതും അവന്റെ മുഖം കോപത്താൽ വിറച്ചു..

"ഇനി അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ചോദിക്കാനും പറയാനുമില്ല ഞങ്ങളിറങ്ങുന്നു.."

അയാൾ അത്രയും കോപത്തോടെ പറഞ്ഞു തിരിഞ്ഞത് പാറുവിന്റെ മുന്നിലേക്കായിരുന്നു...

"ആഹാ വന്നല്ലോ കഥാ നായിക...പറയേണ്ടതെല്ലാം അവിടെ പറഞ്ഞിട്ടുണ്ട്... എങ്ങനെ തോന്നി കൊച്ചേ ഞങ്ങളുടെ കൊച്ചിനോട് ഈ ചതി ചെയ്യാൻ..."

അയാൾ പറഞ്ഞതും അവൾ പിന്നിൽ നിൽക്കുന്ന അവിനാഷിന്റെ മുഖത്തേക്ക് നോക്കി,, അവനെന്നാൽ അവളിൽ നിന്നും മുഖം വെട്ടിച്ചു പുറത്തേക്കിറങ്ങി...

വന്നവരെല്ലാം മടങ്ങിയതും പാറുവിന്റെ ശരീരവും മനസ്സും ഒരുപോലെ വിറച്ചു... അവൾ വിച്ചുവിനെയും അമ്മയേയും നോക്കി... അവരുടെ മുഖത്തെ ഭാവം അവൾക്ക് വിവേചിച്ചെടുക്കാൻ കഴിഞ്ഞില്ല...

പൊടുന്നനെ വിച്ചു വന്നവളുടെ മുഖമടച്ചു കൊടുത്തു...പാറുവിന്റെ കണ്ണുകൾ നിറഞ്ഞു...അത്രയും ശക്തിയിലുള്ള അടിയായത് കൊണ്ട് ചുണ്ട് പൊട്ടി ചോര വന്നു... കലി തീരാതെ വീണ്ടും വിച്ചു അവളെ അടിച്ചു കൊണ്ടിരുന്നു... വേച്ചു വീഴാൻ പോയവളെ മീര താങ്ങി നിർത്തി...

"എന്ത് കാണാൻ നിൽക്കുവാണ് എല്ലാവരും ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്... "

അവൻ അവിടെയുള്ളവരെ നോക്കി അലറിയതും അവരെല്ലാം അവിടുന്ന് സ്ഥലം കാലിയാക്കി...പാറുവിന്റെ അടുത്ത് നിന്നും മാറാതെ നിന്ന മീരയെ അവളുടെ അച്ഛനും അമ്മയും പിടിച്ചു വലിച്ചു വീട്ടിലേക്ക് കൊണ്ടുപോയി...

"കുടുംബത്തിന്റെ മാനം കളഞ്ഞപ്പോൾ സമാധാനമായില്ലെടി നിനക്ക്... നീ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോടി അസത്തെ..."

"അമ്മേ ഞാൻ.. ഞാനൊന്നും അറിഞ്ഞിട്ടില്ല... "

അവൾ അവരോട് കരഞ്ഞു പറഞ്ഞു..

"അറിഞ്ഞിട്ടില്ല പോലും,, നീയും അവനും കൂടി ഞങ്ങളെ ചതിക്കുവായിരുന്നു അല്ലേ.. എങ്ങനെ തോന്നിയെടി ഞങ്ങളോട് നിനക്കിത് ചെയ്യാൻ.. കാണേണ്ട ഞങ്ങൾക്ക് നിന്നെ ഇതുപോലൊരു കൂടപ്പിറപ്പ് എനിക്കോ ഒരു മകൾ അമ്മക്കോ ഇല്ല... ഇറങ്ങിപ്പോടി ഞങ്ങളുടെ മുന്നിൽ നിന്നും.."

വിച്ചുവിൽ നിന്നും കേട്ട വാക്കുകൾ അവളുടെ ഉള്ളിൽ ഒരു കൂരമ്പ് പോലെ തുളഞ്ഞു കയറി...വിച്ചു കോപത്തോടെ അവളുടെ മുടിക്കുത്തിൽ പിടിച്ചു പുറത്തേക്ക് തള്ളി...

പാറു മുറ്റത്തേക്ക് വീഴുന്നതിന് മുന്നേ രണ്ട് കരങ്ങൾ അവളെ താങ്ങി... അവൾ മുഖമുയർത്തി നോക്കി... കോപത്തോടെ വിച്ചുവിനെ നോക്കുന്ന ജിത്തേട്ടനും ടീച്ചറമ്മയും... ഉള്ളിലെവിടെയോ ആ കൊച്ചു പെണ്ണിനോട് അവർക്ക് സഹതാപം തോന്നി...

"വിച്ചു കാര്യമറിയാതെ നീ ഇവളെ ഉപദ്രവിക്കരുത്.. "

ഗൗരി ടീച്ചർ ശാസനയോടെ പറഞ്ഞു...

"എല്ലാം അറിഞ്ഞിട്ടു തന്നെയാണ് പറയുന്നത്..ഇവളെ ഇനി ഞങ്ങൾക്ക് വേണ്ടാ,,ഈ വീടുമായി ഇവൾക്കിനി യാതൊരു ബന്ധവുമില്ല... അത്രക്കും ഞങ്ങൾ  മറ്റുള്ളവരുടെ മുന്നിൽ അപമാനിതരായി...ഇനിയും വയ്യാ നാണം കെട്ട് ജീവിക്കാൻ..."

വിച്ചു നുരഞ്ഞു വന്ന ദേഷ്യത്തോടെ അവരോട് പറഞ്ഞു....

"അനുവാദത്തിന് കാത്തു നിൽക്കുന്നില്ല കൊണ്ടുപോകുവാണ് ഞങ്ങളിവളെ...ഒന്നോർത്താൽ മറുഭാഗത്ത് എന്റെ മകനാണ് അപ്പോൾ അതിന്റെ ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട്..സത്യമെന്തെന്നറിയാതെ ഈ പെണ്ണിന് നേരെ കയ്യുയർത്തിയ നീ ഒരുനാൾ പശ്ചാതപിക്കും അന്ന് നീ ഞങ്ങളെ തേടി വരും... ഇവളെ ഇതുപോലെ പാതി വഴിയിൽ ഉപേക്ഷിച്ചു പോവുമോ എന്നോർത്തു പേടിക്കേണ്ടാ എന്റെ മകന്റെ ഭാര്യയായി അവൾ കാണും ഞങ്ങളുടെ വീട്ടിൽ ഇത് എന്റെ തീരുമാനമാണ്..."

ഗൗരി ടീച്ചറുടെ വാക്കുകളിൽ ജിത്തു ഉൾപ്പടെ എല്ലാവരും ഞെട്ടി...

നാട്ടുകാരിൽ നിന്നും വിവരമറിഞ്ഞു അന്വേഷിച്ചു വന്നതാണ് ജിത്തുവും ടീച്ചറും.. പക്ഷേ അവർ മുന്നും പിന്നും നോക്കാതെ ഇതുപോലൊരു തീരുമാനം എടുക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല...

"അമ്മേ.. "

അവൻ നിസ്സഹായതയോടെ വിളിച്ചു..

"ഈ ഒരു കാര്യത്തിൽ നീ എന്നെ എതിർക്കരുത് ജിത്തു... ഈ അവസ്ഥയിൽ നമ്മൾ പാറുവിനെ ഇവിടെ ഉപേക്ഷിച്ചു പോയാൽ നാളെ ചിലപ്പോൾ അതോർത്തു ദുഖിക്കേണ്ടി വരും... ഇനിയും ഈ കൊച്ചിനെ ഇവർ ഉപദ്രവിച്ചെന്നിരിക്കും...വെറുതെ നമ്മളും കൂടി അതിന് വേദന നൽകണോ.."

ടീച്ചറെ എതിർക്കാൻ അവനു കഴിഞ്ഞില്ല... അമ്മയുടെ തീരുമാനത്തിന് അവൻ വാക്ക്കൊണ്ട് സമ്മതം നൽകി...

തല്ലു കൊണ്ട് അവശയായി നിൽക്കുന്ന പാറുവിനേയും ചേർത്ത് പിടിച്ചു ഗൗരി ടീച്ചർ അവരുടെ വീട്ടിലേക്ക് പോയി...

ചുറ്റും മുറുമുറുപ്പുകൾ ഉയർന്നു... അതൊന്നും വകവെക്കാതെ ഗൗരി ടീച്ചർ അവളേയും ചേർത്ത് പിടിച്ചു വീട്ടിലേക്ക് നടന്നു... പിന്നിലായി ഹൃദയം നുറുങ്ങുന്ന വേദനയോടെ ജിത്തുവും..

ജിത്തുവിന്റെ വീടെത്തിയതും പാറുവിന്റെ കാലുകൾ താനേ നിശ്ചലമായി...

"എന്തേ നിന്നു കളഞ്ഞത് അകത്തേക്ക്‌ വാ.. "

ടീച്ചർ വാത്സല്യത്തോടെ പറഞ്ഞതും അവൾ ജിത്തുവിനെ നോക്കി... ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവൻ അകത്തേക്ക് കയറി...

"മോള് വാ,, അവനൊരു മുൻശുണ്ഠിക്കാരനാണ്..."

അവളെ സമാധാനപ്പെടുത്തി ടീച്ചർ അകത്തേക്ക് കൊണ്ടുപോയി..

"മോളിവിടിരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം... "

അവർ അവളെ ഹാളിലുള്ള സോഫയിൽ ഇരുത്തി അടുക്കളയിലേക്ക് പോയി... പാറുവിന്റെ ശരീരം അപ്പോഴും വിറക്കുന്നുണ്ടായിരുന്നു കണ്ണുകൾ അപ്പോഴും മിഴിനീർ വാർക്കുന്നുണ്ടായിരുന്നു...ഒന്നുറക്കെ പൊട്ടിക്കരയണമെന്ന് തോന്നിയവൾക്ക് പക്ഷേ അതിന് പോലും നിർവാഹമില്ലാതായിപ്പോയി...

ഇതിനോടകം എല്ലാവരും വിവരമറിഞ്ഞിരുന്നു,,, ജ്യോതിയും ഭർത്താവും വീട്ടിലേക്ക് വരുമ്പോൾ കാണുന്നത് ടീച്ചറോടൊപ്പം സോഫയിൽ ഇരിക്കുന്ന പാറുവിനെയാണ്...

എന്തോ ചോദിക്കാനായി വന്ന ജ്യോതിയെ ടീച്ചർ കണ്ണുകൾ കൊണ്ട് തടഞ്ഞു... പറയാൻ വന്നത് വിഴുങ്ങി അവൾ പാറുവിന്റെ അടുത്ത് വന്നിരുന്നു...ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു വിതുമ്പുന്നവളുടെ കൈകളിൽ തലോടി കൊണ്ടിരുന്നു..

"നീയിങ്ങനെ കരഞ്ഞിരുന്നാൽ പ്രശ്നങ്ങൾ തീരുമോ,,,! കണ്ണ് തുടക്ക് ഇനി കരഞ്ഞാൽ നല്ല അടിവെച്ചു തരും ഞാൻ..."

"ജ്യോതി നീ അവളേയും കൊണ്ട് അകത്തുപ്പോയി ആ വേഷമൊക്കെ മാറ്റിച്ചേ രാവിലെ മുതലുള്ള ഇരിപ്പാണ്..."

ടീച്ചർ പറഞ്ഞപ്പോൾ ജ്യോതി അവളേയും കൂട്ടി തന്റെ മുറിയിലേക്ക് പോയി... അലമാരയിൽ നിന്നും പാറുവിന് പകമാവുന്ന ഒരു ചുരിദാർ തിരഞ്ഞെടുത്ത് അവളോട് ഫ്രഷായി വരാൻ പറഞ്ഞു... പെട്ടന്നാണ് പാറു അവളെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞത്...

"മോളെ പാറു... "

ജ്യോതി അവളുടെ മുതുകിൽ തടവി കൊണ്ടിരുന്നു...

"ചേച്ചി,, ഞാൻ,, ഞാൻ ഒന്നും അറിഞ്ഞതല്ല,,, ഞാൻ അറിഞ്ഞു കൊണ്ടൊരു തെറ്റും ചെയ്തിട്ടില്ല..."

കരച്ചിലിനിടയിലും അവൾ പറഞ്ഞു...

"ആര് പറഞ്ഞു നീയാണ് തെറ്റ് ചെയ്തതെന്ന്.. എല്ലാം നിന്റെ തോന്നലാണ്.. നിന്നേയും ജിത്തുവിനേയും എനിക്കറിയാവുന്നതല്ലേ... ആ നിങ്ങൾ ഒരു തെറ്റ് ചെയ്യില്ലെന്ന് ആരേക്കാളും നന്നായി എനിക്കറിയാം... കഴിഞ്ഞു പോയതിനെ പറ്റി സംസാരിച്ചിട്ട് യാതൊരു കാര്യവും ഇല്ല ഇനി മുന്നോട്ടുള്ളത് ചിന്തിക്കാം.. നീയിപ്പോ പോയി വേഷമൊക്കെ മാറി വാ ഞാൻ ഇവിടിരിക്കാം..."

ജ്യോതി അവളെ നിർബന്ധിച്ചു ബാത്റൂമിലേക്ക് കയറ്റി കട്ടിലിൽ ഇരുന്നു...

അവളുടെ ചിന്തകൾ പാറുവിനേയും ജിത്തുവിനേയും കുറിച്ചായി... അറിഞ്ഞുകൊണ്ടവർ ഇങ്ങനെ ചെയ്യില്ലെന്ന് അവർക്കുറപ്പായിരുന്നു പക്ഷേ ഇത് ചെയ്തത് ആരായിരിക്കും അയാളുടെ ലക്ഷ്യം എന്തായിരിക്കും..?അവളുടെ ചിന്തകൾ കാടുകേറി... എന്നിരുന്നാലും തൻവി അവളുടെ മുന്നിലൊരു ചോദ്യചിന്നമായി നിന്നു....

*****************

മുറിയിലുള്ള കസേരയിൽ ആലോചനയോടെ ഇരിക്കുകയായിരുന്നു ജിത്തു അപ്പോഴാണ് ഉമ്മറത്തു നിന്നും ആരുടെയൊക്കെയോ ഒച്ചപ്പാടും ബഹളവും കേൾക്കുന്നത്.. അവൻ തിടുക്കത്തിൽ താഴേക്കിറങ്ങി... തൻവിയുടെ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ തലകുനിച്ചു നിൽക്കുന്ന തന്റെ അമ്മയെ കണ്ടപ്പോൾ അവന്റെ നെഞ്ചോന്ന് പിടഞ്ഞു...എല്ലാവരുടെ ജീവിതവും ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞ പാറുവിനോടവന് തീർത്താൽ തീരാത്ത വെറുപ്പ് മുളപൊട്ടി...

"ആഹാ പുതുമണവാളൻ അറക്കകത്ത് കേറിയിരിക്കുകയായിരുന്നോ...? "

അവനെ കണ്ടതും തൻവിയുടെ അച്ഛൻ പുച്ഛത്തോടെ ചോദിച്ചു...

"കുറച്ചു കൂടി മാന്യമായി സംസാരിക്കണം... "

ജ്യോതിയുടെ ഭർത്താവ് കിരൺ അവരോട് പറഞ്ഞു..

"ഞങ്ങടെ കൊച്ചിനെ ചതിച്ചു കൂട്ടുകാരന്റെ പെങ്ങളെ കെട്ടിഎഴുന്നള്ളിച്ചു കൊണ്ടുവന്ന ഇവനോടൊക്കെ ഇത്രയും മാന്യത മതി... ഞങ്ങൾക്കിപ്പോൾ ഒരു തീരുമാനം അറിയണം ഞങ്ങടെ കൊച്ചിനെ എന്തു ചെയ്യണം... കല്യാണത്തോട് അടുക്കുമ്പോഴാണ് നിങ്ങൾ ഞങ്ങളോട് ഈ നെറികേട് കാണിച്ചത്...അതുകൊണ്ട് തന്നെ ഇതിനൊരു തീരുമാനം അറിഞ്ഞിട്ടേ ഞങ്ങൾ ഇവിടെ നിന്ന് പോവുന്നുള്ളൂ.."

കൂട്ടത്തിലൊരാൾ പറഞ്ഞു...

"തീരുമാനം ഞങ്ങൾ ഫോണിലൂടെ അറിയിച്ചു ഈ വിവാഹത്തിൽ നിന്നും പിന്മാറുന്നു എന്നത് അതിൽ കൂടുതലൊന്നും പറയാനില്ല..."

ഗൗരി ടീച്ചർ ഗൗരവം വെടിയാതെ പറഞ്ഞു...

"എത്ര നിസ്സാരമായിട്ടാണ് നിങ്ങൾ പറയുന്നത്.. ഊണിലും ഉറക്കത്തിലും നിങ്ങളുടെ മകനെ മാത്രം സ്വപ്നം കണ്ട് നടന്ന എന്റെ മകളെന്താ വിഡ്ഢിയാണോ...അന്നേ ഞാൻ അവരോട് പറഞ്ഞതാണ് ഈ പട്ടിക്കാട്ടിലെ ചെറുക്കനെയൊന്നും വേണ്ടാ എന്ന് എന്നിട്ടിപ്പോൾ അവസാനം എന്തായി... എന്തായാലും നിങ്ങളുടെ ചതിയനായ മകനെ ഓർത്ത് എന്റെ മകളുടെ ജീവിതം നശിച്ചു പോവാത്തൊന്നും ഇല്ല ഇവനെക്കാൾ യോഗ്യതയുള്ള ഒരാളെകൊണ്ട് ഞാൻ എന്റെ കുട്ടിയുടെ വിവാഹം നടത്തും..."

അവരെയെല്ലാം വെല്ലുവിളിച്ചു കൊണ്ട് വന്നവരെയും കൊണ്ട് തൻവിയുടെ അച്ഛൻ ആ വീടിന്റെ പടിയിറങ്ങി...

ജിത്തുവിന്റെ ദേഷ്യത്തോടെയുള്ള നോട്ടം ജ്യോതിയുടെ പിന്നിൽ മറഞ്ഞു നിൽക്കുന്ന പാറുവിൽ ചെന്ന് നിന്നു...

"ഇപ്പൊ തൃപ്തിയായില്ലേടി നിനക്ക്,,,ആരുടെ മനസ്സ് വേദനിച്ചാലെന്താ നീ നിന്റെ ആഗ്രഹം സാധിച്ചെടുത്തില്ലേ സന്തോഷിക്കെടി നീ ഉള്ളു തുറന്നു സന്തോഷിക്ക്..."

തന്റെ കോപവും സങ്കടവും അവൻ വാക്കുകൾ കൊണ്ട് പാറുവിന്റെ മേൽ ചൊരിഞ്ഞു... അതെല്ലാം കേട്ടു നിന്ന അവളുടെ എങ്ങലടികൾ ഉച്ചത്തിലായി കണ്ടുനിന്നവർക്ക് ആരുടെ ഭാഗത്ത് നിൽക്കണം എന്നറിയുന്നുണ്ടായിരുന്നില്ല...

"ജിത്തു ഇനി നീ മിണ്ടരുത് കേറി പ്പോ അകത്ത്..."

ഒടുവിൽ ടീച്ചറുടെ ശബ്ദം ഉയർന്നതും മുന്നിലുള്ള കസേര തട്ടിത്തെറിപ്പിച്ചു ജിത്തു പുറത്തേക്കിറങ്ങിപ്പോയി... ജ്യോതി തളർന്നു നിൽക്കുന്ന പാറുവിനേയും ചേർത്ത് പിടിച്ചു മുറിയിലേക്ക് പോയി...

*************

"ചേച്ചി,,ഞ്ഞെ ഇവിടെ നിന്ന് വേറെ എവിടേക്കെങ്കിലും കൊണ്ടു പോവുമോ.. നിക്കിവിടെ നിക്കാൻ കഴിയില്ല... "

കണ്ണുകൾ തുടച്ചുകൊണ്ട് പാറു അടുത്തിരുന്ന ജ്യോതിയോട് പറഞ്ഞു...

"നീയെവിടെ പോവാനാ ഇനി മുതൽ ഇതാണ് നിന്റെ വീട്..."

"നിക്ക് വയ്യ ചേച്ചി,, ജിത്തേട്ടൻ തിരിച്ചു വന്നാൽ വീണ്ടും ന്നെ വഴക്ക് പറയും നിക്ക് പേടിയാ.... "

"സാരമില്ല പോട്ടെ അവൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതല്ലേ അവന്റെ അവസ്ഥ കൂടെ ആലോചിക്കണ്ടേ... ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരെങ്കിലും വിചാരിച്ചോ... എല്ലാവരും എല്ലാത്തിനോടും പൊരുത്തപ്പെടാൻ സമയമെടുക്കും അത് വരെ എല്ലാം സഹിച്ചേ പറ്റൂ..."

"വേണ്ടാ ചേച്ചി,, ഞാൻ ഏതെങ്കിലും ഹോസ്റ്റലിലേക്ക് പൊക്കോളാം ആർക്കും ഒരു ശല്യമാവാതെ... ചെയ്യാത്ത തെറ്റിന് ഇതുപോലെ മറ്റുള്ളവരുടെ പഴി കേൾക്കുന്നതിനേക്കാൾ നല്ലതല്ലേ എവിടേക്കെങ്കിലും പോവുന്നത്..."

അവൾ നിർവികരതയോടെ പറഞ്ഞു...

"ആരും എവിടെയും പോവുന്നില്ല,,, നിന്നെ വിളിച്ചിറക്കി കൊണ്ടുവന്നത് ഞാനാണ് അപ്പോൾ നിന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും എനിക്കാണ് ഇനി ഇതുപോലൊരു ചർച്ച വേണ്ടാ... "

കർക്കശത്തോടെ പറഞ്ഞുകൊണ്ട് ടീച്ചർ അവിടെ നിന്നും പോയി...അവളോട് ക്ഷീണമുണ്ടെങ്കിൽ കിടന്നോളാൻ പറഞ്ഞുകൊണ്ട് ജ്യോതിയും മുറിവിട്ടിറങ്ങി....

*************

നേരമിത്രയായിട്ടും തന്റെ ഏട്ടന്റെയും അമ്മയുടേയും പിണക്കം മാറാത്തതിൽ അവളെറെ വിഷമിച്ചു... അവക്ജ്ഞയോടെ തന്നെ നോക്കുന്ന അവരുടെ മുഖം കൂരമ്പ് പോലെ അവളുടെ ഉള്ളിൽ വന്നു തറച്ചു... അവരുടെ മുന്നിലും ജിത്തുവിന്റെ മുന്നിലും തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവളേറെ വേദനിച്ചു...ആരോരുമില്ലാത്ത ഒരു അനാഥയായല്ലോ താനെന്നോർക്കേ ജീവിതം പോലും ഒരുനിമിഷം കൊണ്ട് തീർന്ന് പോയെങ്കില്ലെന്നവൾ അതിയായി ആഗ്രഹിച്ചു... ഇനി മുന്നോട്ട് എന്ത്‌ എന്നുള്ളത് ഒരു ചോദ്യം ചിന്നമായി തന്നെ നിന്നു...

ഓരോന്നും ആലോചിച്ചു കിടന്നതുകൊണ്ട് കണ്ണുകൾ അടഞ്ഞു പോയത് അവൾ അറിഞ്ഞിരുന്നില്ല.. ജിത്തുവിന്റെ ഉയർന്ന ശബ്‍ദമാണ് അവളുടെ ശാന്തമല്ലാത്ത ഉറക്കത്തെ മുറിച്ചത്...

"കല്യാണമോ... ആരുടെ കല്യാണമാണെന്നാണ് അമ്മ പറയുന്നത്... എന്റെ വിവാഹം ഒരിക്കൽ ഉറപ്പിച്ചതാണ് ഞാൻ സ്നേഹിച്ച പെൺകുട്ടിയുമായി അവളെ മറന്ന് അകത്തിരിക്കുന്നവളെ സ്വീകരിക്കണോ ഞാൻ...പറയ്,, നിങ്ങൾ ആരെങ്കിലും സത്യമെന്താണെന്ന് ഇതുവരെ എന്നോടൊന്ന് ചോദിച്ചോ അത് പോട്ടെ എന്റെ തീരുമാനം എന്താണെന്ന് ചോദിച്ചോ... ഇതൊന്നും നോക്കാതെ നാളെ കല്യാണം നടത്തുകയാണെന്ന്..."

അവൻ പറയുന്ന ഓരോ വാക്കുകളും അവളുടെ ഹൃദയ വേദന കൂട്ടി... ശബ്ദം പുറത്തു വരാതെ വാ മൂടികൊണ്ടവൾ കരഞ്ഞു....

"എന്റെ തീരുമാനം ഞാൻ പറയുന്നു പാർവണയെ എനിക്കൊരിക്കലും സ്വീകരിക്കാൻ കഴിയില്ല അവളെ എന്റെ ഭാര്യയുടെ സ്ഥാനത്തു ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല...അമ്മ അവളെ തിരികെ കൊണ്ടുവിട്..."


"ജിത്തു... "

ടീച്ചർ അത്യധികം ദേഷ്യത്തോടെ വിളിച്ചു...

"നീയെന്ത് ഭ്രാന്താണ് പറയുന്നത് തിരികെ കൊണ്ടുവിടുകയോ,, നിനക്ക് വേണ്ടെങ്കിൽ വേണ്ടാ അവളെ ഞാൻ നോക്കിക്കോളാം എന്റെ മരണം വരെ പിന്നെ അവിടെ തീരും നീയും ഞാനുമായുള്ള ബന്ധം..."

ടീച്ചറുടെ വാക്കുകൾ കേട്ടുനിന്നവരുടെ ഉള്ളിൽ കോളിളക്കം സൃഷ്ടിച്ചു... താൻ കാരണം ഈ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണല്ലോ എന്നോർത്ത് അവൾക്ക് സ്വയം വെറുപ്പ് തോന്നി...

"അമ്മയെന്താ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുവാണോ... "

അവൻ പുച്ഛത്തോടെ ചോദിച്ചു...

"അല്ല ജിത്തുട്ടാ,,, നീയൊന്ന് ആലോചിച്ചു നോക്കിക്കേ ആ കുട്ടിയുടെ അവസ്ഥ.. ആരോരുമില്ലാത്ത അതിനെ നമ്മള് കൂടെ കൈവിട്ടാൽ നാളെ അതോർത്തു വേദനിക്കേണ്ടിവരും..."

ടീച്ചർ ശാന്തമായി അവന്റെ അടുത്തിരുന്നു പറഞ്ഞു...

"അപ്പോൾ തൻവിയോ..? അവളും ഇവളെ പോലൊരു പെണ്ണല്ലേ അവൾക്കുമുണ്ടാവില്ലേ വേദനയും വിഷമവും..."

ജിത്തു വാശിയോടെ ചോദിച്ചു..

"ഉണ്ടാവും,, ഇല്ലെന്ന് അമ്മ പറഞ്ഞില്ലല്ലോ... തൻവിമോൾ വിദ്യാഭ്യാസവും പക്വതയും ഉള്ള കുട്ടിയാണ് അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവും പിന്നെ അവൾക്ക് ചുറ്റും താങ്ങായും തണലായും അവളുടെ അച്ഛനും അമ്മയുമുണ്ട് ഈ വേദനയെല്ലാം അവൾക്ക്‌ വേഗത്തിൽ മറക്കാൻ സാധിക്കും... പക്ഷേ അതുപോലെയാണോ പാറു അതിന്റെ അമ്മയും കൂടപ്പിറപ്പും അതിനെ കൈവിട്ടില്ലേ നീയും കണ്ടതല്ലേ അവൻ ഒരു പട്ടിയെ തല്ലുന്നത് പോലെ ആ കുട്ടിയേ ഇട്ട് തല്ലുന്നത് നീയും കണ്ടതല്ലേ ഇനിയും അതിനെ കൊല്ലാ കൊല ചെയ്യാൻ അങ്ങോട്ട് വിടണോ നീ തന്നെ പറ..."

ടീച്ചർ പറഞ്ഞു നിർത്തി... മറുപടി പറയാൻ കഴിയാതെ ജിത്തു ഇരു കൈകൾ കൊണ്ടും മുഖം മറച്ചിരുന്നു... കൈകൾക്കുള്ളിലൂടെ ചുടു കണ്ണീർ ചാലിട്ടൊഴുകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു... ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവനുരുകി... തന്നോട് ചേർന്ന് പുഞ്ചിരി തൂകി നിൽക്കുന്ന തൻവിയുടെ മുഖം അവന്റെ മുന്നിലൂടെ മിന്നിമാഞ്ഞു... കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ തന്റെ തീരുമാനം അവരെ അറിയിച്ചു...ടീച്ചർ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു ഈശ്വരന് നന്ദി പറഞ്ഞു....

മഞ്ഞ ചരടിൽ കോർത്ത താലി മുന്നിൽ നിൽക്കുന്നവളുടെ കഴുത്തിലേക്ക് അണിയിച്ചു കൊടുക്കുമ്പോൾ അവന്റെ ശരീരം വിറപൂണ്ടിരുന്നു...താലികെട്ട് കഴിഞ്ഞതും ജ്യോതി നൽകിയ പുടവ ജിത്തു പാറുവിന്റെ മുന്നിലേക്ക് നീട്ടി... അവളത് സ്വീകരിച്ചതും നിറഞ്ഞു വന്ന കണ്ണുകളെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിച്ച് ഒരു നുള്ള് സിന്ദൂരം എടുത്തവൻ അവളുടെ നെറുകയിൽ ചാർത്തി... കണ്ണുകളടച്ചു കൈകൾ കൂപ്പി മുന്നിൽ നിൽക്കുന്ന പാറുവിൻറെ സ്ഥാനത്തവൻ ഒരു നിമിഷം തന്റെ എല്ലാമെല്ലാമായ തൻവിയെ കണ്ടു... അവൾ മിഴികൾ തുറന്ന അതേ നിമിഷം തന്നെ അതൊരു സ്വപ്നം മാത്രമായിരുന്നെന്ന് മനസ്സിലായി...അനിയത്തിയെ പോലെ കണ്ടിരുന്നവൾ ഇന്ന് തന്റെ താലിയും അണിഞ്ഞു നിൽക്കുന്നത് അവന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു...അവൻ എല്ലാവരിൽ നിന്നും മുഖം വെട്ടിച്ചു നിന്നു... പാറു ജിത്തുവിന് തന്നോടുള്ള ദേഷ്യവും വെറുപ്പും അറിയാവുന്നത് കൊണ്ട് അവൾ ഒരിക്കൽ പോലും അവനെ നോക്കാനായി മുതിർന്നില്ല....

ആളും ആരവവും ഇല്ലാത്ത തീർത്തും ശാന്തമായൊരു അന്തരീക്ഷത്തിലുള്ള വിവാഹം ആയിരുന്നു അവരുടേത്... ഇന്നലെ നടന്ന കാര്യങ്ങളെല്ലാം നാട് മുഴുവൻ പരന്നിട്ടുണ്ട് അതുകൊണ്ട് തന്നെ ഇങ്ങനൊരു വിവാഹം അവിടെ നടക്കുമ്പോൾ ക്ഷേത്രം പരിസരത്തുള്ളവരെല്ലാം നോക്കി നിൽക്കുന്നുണ്ട് ചുറ്റും മുറുമുറുപ്പുകൾ ഉയർന്നു കേൾക്കുകയും ചെയ്യുന്നുണ്ട്...ആ കൂട്ടത്തിൽ ലതയും ഉണ്ടായിരുന്നു... ജിത്തു പാറുവിന്റെ കഴുത്തിൽ താലി ചാർത്തുന്ന കാഴ്ച അവർക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു...ഗൗരി ടീച്ചർ പൂമാലയെടുത്തു പാറുവിന്റെയും ജിത്തുവിന്റെയും കൈകളിലേക്ക് വെച്ചു കൊടുത്തു...മുഖം വെട്ടിച്ചു നിൽക്കുന്ന ജിത്തുവിന്റെ കഴുത്തിലേക്കവൾ ഏന്തി വലിഞ്ഞു ഹാരം അണിയിച്ചു.. തിരിച്ചവനും കോപത്തോടെ ഹാരം അവളുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തതും ശാസനയോടെയുള്ള ഗൗരി ടീച്ചറുടെ നോട്ടം അവനെ തേടിയെത്തിയിരുന്നു...അടുത്തത് കന്യാധാനം ആയിരുന്നു അത് ആര് ചെയ്യുമെന്ന് അറിയാതെ നിന്നപ്പോഴാണ് ജ്യോതിയുടെ ഭർത്താവ് കിരൺ മുന്നിലേക്ക് വന്നു താൻ ആ ചടങ്ങ് നടത്താമെന്ന് പറഞ്ഞത്...ജ്യോതിക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല... ഒരു മൂത്ത സഹോദരന്റെ സ്ഥാനത്തു നിന്ന് കിരൺ ആ ചടങ്ങ് നടത്തി... ഒരുവേള അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു...

"ഇനി പ്രദക്ഷിണം വെച്ചോളൂ... "

തിരുമേനി പറഞ്ഞതും അവർ പ്രദക്ഷിണം ചെയ്യാൻ തുടങ്ങി... ജിത്തുവിന്റെ ഉള്ളിലെ കോപം നുരഞ്ഞു പൊന്തി അതിന്റെ ഉച്ഛസ്ഥായിൽ എത്തിയതും ആ കുഞ്ഞു കൈ അവന്റെ കൈകൾക്കിടയിൽ ഞെരിഞ്ഞമർന്നു....വേദന കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും മറ്റുള്ളവരിൽ നിന്നും അവളതിനെ മറച്ചു പിടിച്ചു... വേദന അസഹ്യമായപ്പോൾ കൈ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ജിത്തു കൂടുതൽ കരുത്തോടെ പിടിക്കുകയാണ് ചെയ്തത്... അവൻ നൽകുന്ന വേദനയിൽ അവളുടെ ഹൃദയം മുറിവേറ്റു...

പ്രദക്ഷിണം വെച്ചു കഴിഞ്ഞതും തിരുമേനി ടീച്ചറുടെ അനുഗ്രഹം വാങ്ങിക്കാനായി പറഞ്ഞു... ഇരുവരും ടീച്ചറുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി...ടീച്ചർ പാറുവിനെ ചേർത്ത് നിർത്തി അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു...

"കഴിഞ്ഞതെന്ത് എന്നുള്ളതല്ല ഇനി മുന്നോട്ടുള്ളതാണ് ജീവിതം... അതാലോചിച്ച് ഇപ്പോഴേ തളർന്നാൽ താങ്ങായി ആരും കൂടെ ഉണ്ടാവണമെന്നില്ല...ഇനി മുതൽ നീയെന്റെ മരുമകളല്ല ദാ ഇവളെപ്പോലെ എന്റെ മോള് തന്നെയാണ്..."

വാത്സല്യത്തോടെ പറഞ്ഞുകൊണ്ട് അവർ പാറുവിന്റെ നെറ്റിയിൽ ചുംബിച്ചു... ഗൗരി ടീച്ചറുടെ അടുത്ത് നിൽക്കുമ്പോൾ അവൾക്ക് തന്റെ അമ്മയേയും വിച്ചേട്ടനെയും ഓർമവന്നു... ഒരുവട്ടമെങ്കിലും അവരെ കണ്ട് ആ കാലിലൊന്ന് വീണു മാപ്പ് പറയാൻ കഴിഞ്ഞെങ്കിലെന്നവൾ മനസ്സുകൊണ്ട് ആഗ്രഹിച്ചു... അവളുടെ മനസ്സറിഞ്ഞപോലെ ജ്യോതി വന്നവളെ ചേർത്ത് പിടിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോഴാണ് ആൾക്കൂട്ടത്തിൽ നിറകണ്ണുകളോടെ നിൽക്കുന്ന ലതയിൽ പാറുവിന്റെ മിഴികളുടക്കിയത്...അവൾ അമ്മേ എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് ഓടി...

പാറു അടുത്തേക്ക് വരുന്നത് കണ്ടതും അവളെ അവഗണിച്ചു കൊണ്ട് ലത കൂടിനിന്ന ആളുകളെ വകഞ്ഞു മാറ്റി മുന്നോട്ട് നടക്കാനാഞ്ഞു..

"അമ്മേ... "

നിലവിളിച്ചു കൊണ്ടവൾ അവരുടെ കൽക്കലേക്ക് വീണു.. കൂടി നിന്നവരെല്ലാം ഒരു നിമിഷം എന്തായിരിക്കും സംഭവിക്കാൻ പോവുന്നതെന്നറിയാതെ സ്ഥബ്ദരായി നിന്നു...

"അമ്മേ എന്നോട് ക്ഷമിക്കമ്മേ... ഞാൻ അറിഞ്ഞു കൊണ്ടല്ല ഒന്നും ന്നോട് ക്ഷമിക്കമ്മേ... "

കരഞ്ഞുകൊണ്ടവൾ പറയുന്നത് കേട്ടിട്ടും അവരുടെ മനസ്സൊന്നലിഞ്ഞതു പോലുമില്ല... അവളെ തട്ടി മാറ്റി പോകാനൊരുങ്ങവേ പാറു ലതയുടെ കാലിൽ മുറുകെ പിടിച്ചു പതം പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു...

"ചി കയ്യെടുക്കെടി എന്റെ അമ്മയുടെ ദേഹത്തു നിന്നും... "

കോപത്തോടെ വിച്ചു പറയുന്നതിനൊപ്പം പാറുവിനെ ലതയുടെ അടുത്ത് നിന്നും വലിച്ചെഴുന്നേൽപ്പിച്ചു മുന്നോട്ട് തള്ളി... മണ്ണിലേക്ക് വീഴാൻ പോയവളെ കിരണും ജ്യോതിയും കൂടി താങ്ങി നിർത്തി...സങ്കടം സഹിക്കവയ്യാതെ പാറു ജ്യോതിയുടെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞു...

"ഇനി നിന്നെ ഞങ്ങളുടെ കൺവെട്ടെത്തെങ്ങാനും കണ്ടാൽ വെട്ടിനുറുക്കി ആറ്റിൽ തള്ളും ഞാൻ... എന്നെ കൊണ്ട് ആ പാപം ചെയ്യിക്കാതിരിക്കുന്നതാണ് നിനക്ക് നല്ലത്... "

"വിച്ചു.. ഇത് അമ്പലമുറ്റമാണ് അവിടെ നിന്ന് എന്തൊക്കെ അസംബന്ധമാണ് നീയീ വിളിച്ചു പറയുന്നത്...വാ വിട്ട വാക്ക് പിന്നീട് തിരിച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല ഓർത്തോ നീ...."

കോപത്തോടെ നിൽക്കുന്ന വിച്ചുവിന് നേരെ ടീച്ചർ കയർത്തു...

"ഞാൻ പറയുന്നതാണോ കുറ്റം നിങ്ങൾ ഈ കാണിച്ചു കൂട്ടുന്നതൊന്നും തെറ്റല്ലേ...കൂടപ്പിറപ്പിനെ പോലെ നിന്നെ സ്നേഹിച്ച എന്നോട് തന്നെ നീ ഈ ചതി ചെയ്തല്ലോടാ...ചത്താലും വിച്ചു ഇതൊന്നും മറക്കില്ല..."

അവൻ ജിത്തുവിനെ നോക്കി പറഞ്ഞതും മറുപടി പറയാൻ കഴിയാതെ അവൻ തലതാഴ്ത്തി.....

"ഈ നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു... ഇനി നീയും ഞാനും എന്നുള്ളത് വെറും ഒരു അടഞ്ഞ അദ്ധ്യായം മാത്രമായിരിക്കും തികച്ചും അപരിചിതർ...ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് നിങ്ങളുടെ കടന്നുവരവ് ഒരിക്കൽപോലും ആഗ്രഹിക്കുന്നില്ല...."

ഇടറുന്ന വാക്കുകളോടെ പറഞ്ഞുകൊണ്ട് മറുപടിക്ക് പോലും കാത്തു നിൽക്കാതെ വിച്ചു അവരുമായുള്ള എല്ലാ ബന്ധങ്ങളും ആ ക്ഷേത്രസന്നിധിയിൽ ഉപേക്ഷിച്ചു ലതയെയും കൂട്ടി വീട്ടിലേക്ക് നടന്നു..

തകർന്നടിഞ്ഞ മനസ്സോടെ പാറു വാവിട്ട് കരഞ്ഞു...ജിത്തു അപ്പോഴും വിച്ചു താനുമായുള്ള സൗഹൃദവലയം മുറിച്ചു കളഞ്ഞു എന്നുള്ളത് വിശ്വസിക്കാൻ കഴിയാതെ മരവിച്ചു നിൽക്കുകയായിരുന്നു... തൻവിയെ ഉപേക്ഷിച്ചതിനേക്കാൾ വേദനയായിരുന്നു അവനാ നിമിഷം അനുഭവിച്ചു കൊണ്ടിരുന്നത്..എല്ലാം പാർവണ ഒരാൾ കാരണമാണല്ലോ എന്നോർക്കേ അവനാകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി....ജ്യോതിയുടെ തോളിൽ തലചായ്ച്ചു തേങ്ങുന്നവളെ കോപത്തോടെ നോക്കി അവൻ തന്റെ ബൈക്കും എടുത്ത് അവിടെ നിന്നും പോയി...പാറുവിന്റെ കരച്ചിൽ ഒന്നടങ്ങിയതും ജ്യോതി അവളേയും കൂട്ടി കാറിനകത്തേക്ക് കയറി...

************

ടീച്ചർ കൊടുത്ത നിലവിളക്കുമായി പാറു വലതുകാൽ വെച്ച് വീടിനകത്തേക്ക് കയറി... കരഞ്ഞു തളർന്ന മുഖവുമായി അവൾ ആ വിളക്ക് പൂജാ മുറിയിലേക്ക് വെച്ച് കൈകൾ കൂപ്പി കണ്ണുകളടച്ചു നിന്നു... പ്രാർത്ഥിക്കാൻ ഒന്നും തന്നെയില്ലാതെ മനസ്സ് ശൂന്യതയിലേക്ക് ആണ്ടു പോയിരുന്നു...ചലനമേതുമില്ലാതെ നിൽക്കുന്ന പാറുവിനെ ജ്യോതി തട്ടി വിളിച്ചു അകത്തേക്ക് കൊണ്ടുപോയി...

"പാറു ഇനിയും കരഞ്ഞു അസുഖം വരുത്തി വെക്കാതെ... വിച്ചു അത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ... കാലം മുന്നോട്ട് പോവുമ്പോൾ ഓർമ്മകൾക്കും മങ്ങൽ സംഭവിക്കും അന്ന് ഇതെല്ലാം വെറും കെട്ടുകഥകളായി മാറും... നിന്റെ അമ്മയേയും വിച്ചേട്ടനെയും നിനക്ക് തിരികെ ലഭിക്കുകയും ചെയ്യും വിഷമിക്കാതെ സമാധാനമായിട്ടിരിക്ക്..."

വീണ്ടും കരഞ്ഞു തുടങ്ങിയ പാറുവിനെ ജ്യോതി അരികിലിരുത്തി ആശ്വസിപ്പിച്ചു...

"ഈ പാറുവേച്ചി എന്തിനാ അമ്മേ എപ്പോയും കരഞ്ഞു കൊണ്ടിരിക്കുന്നെ..."

കൊഞ്ചാലോടെ ജ്യോതിയുടെ മടിയിലിരുന്ന അച്ചു മോൾ ചോദിച്ചു...

"അതോ... അതുണ്ടല്ലോ പാറുവേച്ചിയുടെ കയ്യിലൊരു ഉവ്വാവു... അത് വേദനിച്ചിട്ടാ ചേച്ചികരയുന്നെ.."

ജ്യോതി ആ കുരുന്നിനോട് പറഞ്ഞു...

"ആണോ എവിടേ... അച്ചുമോൾ ഊതി തരാവേ... ജിത്തുമാമക്ക് ഉവ്വാവു ആവുമ്പോൾ അച്ചുമോളാ മരുന്ന് പുരട്ടുന്നെ പാറുവേച്ചിക്കും അച്ചുമോള് പുരട്ടി തരാവേ... "

നിഷ്കളങ്കതയോടെ ആ കുഞ്ഞു പറയുന്നത് കേട്ടപ്പോൾ പാറുവും തന്റെ കരച്ചിലടക്കി അച്ചുമോളെ വാരിയെടുത്തു മടിയിലേക്ക് ഇരുത്തി...

"അച്ചുമോളെ ഇനി മുതൽ പാറുവേച്ചിയെന്നല്ല മാമി എന്നാണ് വിളിക്കേണ്ടത് കേട്ടോ... "

"അതെന്തിനാ അമ്മേ അങ്ങനെ വിളിക്കുന്നെ... നിക്ക് പാറുവേച്ചിയെന്ന് വിളിച്ചാൽ മതി..."

അവൾ കൊഞ്ചികൊണ്ട് പാറുവിന്റെ തോളിലേക്ക് തലചായ്ച്ചു...

"അതുണ്ടല്ലോ മോൾടെ ജിത്തുമാമ നമ്മുടെ പാറുവേച്ചിയെ കല്യാണം കഴിച്ചില്ലേ അപ്പൊ  ഇനി മാമിയെന്നാണ് വിളിക്കേണ്ടത്...അച്ചുമോൾ അങ്ങനെ വിളിക്കില്ലേ..."

"ആണോ..!എന്നാൽ ഇനി അച്ചുമോളും അങ്ങനെ വിളിക്കാട്ടോ..."

ജ്യോതി വാത്സല്യത്തോടെ പറഞ്ഞതും അച്ചുമോള് അത് സമ്മതിച്ചു... കളിക്കാൻ പുതിയ കൂട്ട് കിട്ടിയ സന്തോഷത്തിൽ അവൾ പാറുവിന്റെ മടിയിൽ നിന്നും ഇറങ്ങിയോടി....

"നീയൊന്ന് കിടന്നോ... മനസ്സ് ശാന്തമാക്കി പുതിയൊരു പാറുവായി പുറത്തേക്ക് വന്നാൽ മതി..."

ജ്യോതി അത്രയും പറഞ്ഞുകൊണ്ട് മുറിവിട്ട് പുറത്തേക്കിറങ്ങി....

താൻ കാരണം മറ്റുള്ളവരും വേദന അനുഭവിക്കുകയാണെന്നോർക്കേ അവളുടെ സങ്കടം കൂടിയതല്ലാതെ കുറഞ്ഞില്ല... എന്നിരുന്നാലും ടീച്ചറുടെയും ജ്യോതിയുടെയും സന്തോഷത്തിന് വേണ്ടി അവൾ പുഞ്ചിരിയുടെ മൂടുപടമണിഞ്ഞു...

ക്ഷേത്രത്തിൽ നിന്നും ദേഷ്യത്തോടെ പോയതിന് ശേഷം ജിത്തു ഉച്ചയായിട്ടും മടങ്ങി വന്നിരുന്നില്ലേ.... സദ്യയും വിളമ്പി എല്ലാവരും കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം... ടീച്ചറുടെ നിർബന്ധം കാരണം പാറു കുറച്ചു ചോറ് കഴിച്ചു എഴുന്നേറ്റു...

വൈകീട്ട് ജ്യോതിയുടെ കൂടെ തൊടിയിലൂടെയും മറ്റും നടന്നു സമയം തള്ളി നീക്കി.... സന്ധ്യാ നേരത്ത് ഉമ്മറത്തിരുന്ന് വിളക്ക് കത്തിച്ചു നാമം ജപിക്കുമ്പോഴാണ് ജിത്തു മടങ്ങി വന്നത്... കാത് തുളച്ചു കയറുന്ന ഇരമ്പലോടെ അവന്റെ ബുള്ളറ്റ് മുറ്റത്ത് വന്നു നിന്നു...പാറു വിളക്കണച്ച് എഴുന്നേൽക്കാൻ തുടങ്ങുന്നതിനു മുന്നേ ജിത്തു ഉമ്മറത്തേക്ക് കയറിയിരുന്നു... അവളെ പാടെ അവഗണിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി...

അകത്തു നിന്നും ടീച്ചർ ജിത്തുവിനെ ശകാരിക്കുന്നത് കേട്ടതും അവളുടെ മുഖം മങ്ങി... അത് കണ്ടപ്പോൾ അച്ചുമോൾക്കും സങ്കടം വന്നു.... അച്ചു വിഷമിച്ചു നിൽക്കുന്നത് കണ്ട പാറു മുഖത്തൊരു ചിരി എടുത്തണിഞ്ഞു അവളേയും എടുത്ത് മുറ്റത്തേക്കിറങ്ങി...

ജിത്തേട്ടന് ഒരിക്കലും തന്നെ അംഗീകരിക്കാൻ കഴിയില്ലെന്ന സത്യം അവളാ കുറഞ്ഞ സമയം കൊണ്ട് തന്നെ മനസ്സിലാക്കിയിരുന്നു... എന്നിരുന്നാലും തന്റെ പഠനം പൂർത്തിയാവുന്നത് വരെ എങ്ങനെയും ഇവിടെ പിടിച്ചു നിൽക്കണമെന്നവൾ മനസ്സിൽ ഉറപ്പിച്ചു...സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തയാവുമ്പോൾ ജിത്തേട്ടനെ ഈ ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമെന്ന് മനസ്സ് കൊണ്ടവൾ തീരുമാനമെടുത്തു...

കല്ലുങ്കിൽ ഒറ്റക്കിരിക്കുമ്പോൾ മടുപ്പ് തോന്നി ജിത്തുവിന്... കഴിഞ്ഞ ദിവസം വരെ നിഴൽ പോലെ കൂട്ടിനുണ്ടായിരുന്നവൻ ഇന്ന് തന്നോടൊപ്പം ഇല്ല.... ചെയ്യാത്ത തെറ്റിന്റെ പേരിൽ അവൻ തന്നെ നിഷ്കരുണം തള്ളി കളഞ്ഞിരിക്കുന്നു...ആര് മനസ്സിലാക്കിയില്ലെങ്കിലും അവൻ തന്നെ മനസ്സിലാക്കുമെന്നൊരു വിശ്വാസം കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ വരെ ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോഴതില്ല.... തന്റെ ജീവിതത്തിന്റെ ഭാഗമായി താൻ ഹൃദയത്തോട് ചേർത്തു വെച്ച രണ്ട് പേർ തന്നിൽ നിന്നും എന്നന്നേക്കുമായി അകന്നു പോയിരിക്കുന്നു... ഇനി മുന്നോട്ടുള്ള ജീവിതം താൻ ആരെയാണോ വെറുക്കുന്നത് അവളുടെ കൂടെ... അവളുമായൊരു കുടുംബ ജീവിതം തനിക്ക് സാധ്യമാവുമോ... അവൾക്കതിന് തനിക്കത് ഈ ജന്മം കഴിയില്ല.... ദൈവം എന്തിനാണ് തന്നോട് ഇതുപോലൊരു ചതി ചെയ്തത്... അല്ലെങ്കിലും ദൈവത്തിനെ പഴിച്ചിട്ടെന്തു കാര്യം... ഇതിനെല്ലാം പിന്നിൽ അവളല്ലേ പാർവണ... എന്നാലും അവൾ ഇതുപോലൊരു പ്രവർത്തി കാണിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയതല്ലായിരുന്നു... ഇതിനുള്ള ശിക്ഷ നിനക്ക് ഞാൻ നൽകിയിരിക്കും പാർവണ...

അവൻ മനസ്സിൽ ഓരോന്നും കണക്ക് കൂട്ടി അവിടെ കിടന്നു....ആരോ തട്ടിവിളിക്കുമ്പോഴാണ് കണ്ണുകൾ തുറന്നത്.. നോക്കുമ്പോൾ കിരൺ ആണ് നേരം ഇത്രയായിട്ടും തന്നെ കാണാത്തത് കൊണ്ട് തിരഞ്ഞു വന്നതാവും...

ജിത്തു അവിടുന്നെഴുന്നേറ്റു...അഴിഞ്ഞു തുടങ്ങിയ മുണ്ട് ഒന്നുകൂടെ മുറുക്കിയുടുത്ത് കിരണിനൊപ്പം വീട്ടിലേക്ക് നടന്നു...

"നീ വണ്ടിയും കൊണ്ടല്ലേ വന്നത് എന്നിട്ടതെവിടെ.. "

കിരൺ കല്ലുങ്കിന്റെ അവിടേക്ക് ടോർച് അടിച്ചു നോക്കി ചോദിച്ചു...

"അത് വർക്ക്‌ ഷോപ്പിൽ ഉണ്ട് എഞ്ചിൻ പ്രോബ്ലം ആണെന്ന് തോന്നുന്നു... "

"മ്മ് നടക്ക്... "

ജിത്തു പറഞ്ഞ മറുപടി വിശ്വാസം വരാത്തത് പോലെ അമർത്തിയൊന്ന് മൂളി കിരൺ ടോർച്ച് തെളിച്ചു മുന്നേ നടന്നു...

"തൻവി വിളിച്ചിരുന്നോ... "

കിരൺ ഭാവമേതുമില്ലാതെ ചോദിച്ചു...

"വിളിച്ചിരുന്നു,, എടുത്തില്ല,,, അറ്റന്റ് ചെയ്താൽ തന്നെ എന്ത് പറയാനാണ് എല്ലാം ഒരു നിമിഷം കൊണ്ടല്ലേ തകിടം മറിഞ്ഞത്...ഇനി പരസ്പരം പഴി ചാരാം എന്നല്ലാതെ എന്ത് പ്രയോജനം..."

ചങ്ക് പൊടിയുന്നത് കിരൺ അറിയാതിരിക്കാൻ അവൻ നന്നേ പാടുപെട്ടു...

"കഴിഞ്ഞു പോയതിനെ ഓർത്ത് സങ്കടപെടാതെ വരാനിരിക്കുന്ന നല്ലകാലം ഓർത്ത് സന്തോഷത്തോടെയിരിക്ക് ജിത്തു..."

"ഇനിയെന്ത് നല്ലകാലം,,, എന്റെ ജീവിതത്തിലെ വസന്തമെല്ലാം പൊഴിഞ്ഞുപോയി അവിടെ വേനൽ ഇടം പിടിച്ചിരിക്കുന്നു... ആ വരൾച്ചയെ മറികടക്കാൻ ഒരു പേമാരിക്കും കഴിയില്ല കിരൺ അത്രക്കും മുരടിച്ചു പോയി ഈ രണ്ട് ദിവസം കൊണ്ടെന്റെ  മനസ്സ്...."

ഒരു ഗദ്ഗദം വന്നവന്റെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു..

"ജിത്തു... "

അവന്റെ വാക്കുകളിലെ നോവ് മനസ്സിലായതും കിരൺ അലിവോടെ അവനെ വിളിച്ചു... ഇത്രയും തളർന്നൊരവസ്ഥയിൽ അവനും ആദ്യമായി കാണുകയായിരുന്നു ജിത്തുവിനെ...

"കിരണിനറിയോ തൻവി പോയതിനേക്കാൾ എന്നെ ഏറെ വിഷമിപ്പിച്ചത് ഇത്രയും നാൾ കൂടെ നടന്ന എന്റെ വിച്ചു കളഞ്ഞിട്ട് പോയപ്പോഴാണ്... അവൻ എന്റെ ഭാഗം ഒന്ന് കേൾക്കാൻ പോലും മുതിർന്നില്ല...പാർവണ ചെയ്ത തെറ്റിന് ശിക്ഷിക്കേണ്ടത് എന്നെയാണോ...ഞാനാണോ എല്ലാത്തിനും കാരണക്കാരൻ..."

ജിത്തു ക്ഷുഭിതനായി...

"നീ പറഞ്ഞുവരുന്നതെന്താ പാറുവാണ് എല്ലാം ചെയ്തതെന്നാണോ... അവൾക്ക് വിച്ചു എങ്ങനെയാണോ അത് പോലെ തന്നെ അല്ലായിരുന്നോ നീയും... പോരെങ്കിൽ അവളുടെ വിവാഹം നടക്കേണ്ടതും അല്ലായിരുന്നോ അങ്ങനെയുള്ളപ്പോൾ പാറു എന്തിന് ഇതുപോലൊരു കാര്യം ചെയ്യണം..."

കിരണിന്റെ സംശയത്തിന് അവൻ പുച്ഛത്തോടെ ചിരിച്ചു...

"നിങ്ങൾക്കൊന്നും അറിയാത്ത ഒരു പാറുവുണ്ട്....ഒമ്പതാം ക്ലാസ്സ് മുതൽ ഒരു പ്രണയത്തെ അല്ലെങ്കിൽ വെറുമൊരു മോഹത്തെ മാറോടു ചേർത്ത് പിടിച്ചവൾ.... പലതവണ സൗമ്യമായ ഭാഷയിൽ പിന്തിരിപ്പിക്കാൻ നോക്കി എന്നിട്ടും ആ മോഹം അവൾ ഉപേക്ഷിക്കില്ലെന്ന് കണ്ട് ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു... വർഷങ്ങൾ കഴിഞ്ഞ് അവൾ പുതിയൊരു ബന്ധത്തിന് സമ്മതം മൂളിയപ്പോൾ എല്ലാം ഉപേക്ഷിച്ചിട്ടായിരിക്കും എന്ന് കരുതിയ വിഢിയായിരുന്നു ഞാൻ.... അതിന് പിന്നിൽ ഇതുപോലൊരു ചതി ഒളിഞ്ഞു കിടപ്പുണ്ടെന്ന് അറിയാൻ വൈകി... അറിഞ്ഞു കഴിഞ്ഞപ്പോഴേക്കും അത്രയും നാൾ നിധിപോലെ സൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ തകർന്നടിഞ്ഞിരുന്നു..."

നിറഞ്ഞു വന്ന കണ്ണുകളെ ജിത്തു അമർത്തി തുടച്ചു മുന്നോട്ട് നടന്നു... അപ്പോഴും അവൻ പറഞ്ഞതെല്ലാം കേട്ട് വിശ്വാസം വരാത്തത് പോലെ മരവിച്ചു നിൽക്കുകയായിരുന്നു കിരൺ...


"അപ്പൊ പാറു നിന്നെ പ്രണയിച്ചിരുന്നോ... "

"മ്മ്.. "

കിരൺ സംശയത്തോടെ ചോദിച്ചപ്പോൾ അവൻ ബലമില്ലാതെയൊന്ന് മൂളി...

"വിച്ചുവിന് അറിയുമോ ഇത്...? "

"ഇല്ലെന്ന് കരുതുന്നു... ഉണ്ടായിരുന്നേൽ അവൻ എന്നേ എന്നോട് ഇതിനെ പറ്റി ചോദിക്കുമായിരുന്നു... "

"അറിഞ്ഞിട്ടും അവൻ മിണ്ടാതിരുന്നതാണെങ്കിലോ... അതുമല്ല പെട്ടന്നുള്ള പാറുവിന്റെ കല്യാണം ഉറപ്പിക്കലും നടത്തലും ഇതിന്റെ ഭാഗമായിട്ടാണെങ്കിലോ...? "

"എനിക്കറിയില്ല കിരൺ ആലോചിക്കുമ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ല...എല്ലാം ഇട്ടെറിഞ്ഞു എവിടേക്കെങ്കിലും ഓടിപ്പോവാന തോന്നുന്നേ..."

"നീ വിഷമിക്കാതെടാ എല്ലാം കലങ്ങി തെളിയും... നീ പാറുവിനെ വെറുതെ പ്രതി സ്ഥാനത്തു നിർത്തി ഓരോന്നും ചിന്തിച്ചു കൂട്ടേണ്ട..ഈ കാര്യത്തിൽ അവൾ നിരപരാധി ആയിരിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്... അല്ല അത് തന്നെയാണ് സത്യം... നീ ധൈര്യമായിട്ടിരിക്ക്..."

കിരൺ അവന്റെ തോളിലൊന്ന് തട്ടി.... ജിത്തുവിൽ നിന്നൊരു നെടുവീർപ്പുയർന്നു...

വീടെത്തിയതും കയ്യിലുള്ള ടോർച് അണച്ചു കൊണ്ട് ഇരുവരും പഠിപ്പുര കടന്ന് ഉമ്മറത്തേക്ക് കയറി...

"എവിടെ പോയി കിടക്കുവായിരുന്നു ജിത്തു നീയിത്രയും നേരം...നീ ഞങ്ങളെക്കൂടെ വിഷമിപ്പിക്കാൻ വേണ്ടിയാണോ ഇങ്ങനെ ചോദിക്കാതെയും പറയാതെയും ഇറങ്ങിപ്പോവുന്നെ.."

അത്രയും നേരം ജിത്തുവിനെ കാണാതിരുന്ന് വിഷമിച്ചിരുന്ന ഗൗരി ടീച്ചർ ദേഷ്യത്തിൽ ചോദിച്ചു...

"ഞാൻ കാരണം ആരും വിഷമിക്കേണ്ട... എന്റെ സങ്കടത്തിനും വേദനക്കുമൊന്നും ഇവിടെ യാതൊരു വിലയും ഇല്ലെ..."

ദേഷ്യം വന്ന ജിത്തു പരിസരം മറന്നു കൊണ്ട് ചോദിച്ചു...

"നിങ്ങളെന്താ കൊച്ചു കുട്ടികളെ പോലെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തുന്നെ... ജിത്തു നീ അകത്തേക്ക് പോയേ... ജ്യോതി നീ അമ്മയെയും വിളിച്ചു കൊണ്ട് പോ..."

കിരൺ ഇരുവരേയും അനുനയിപ്പിച്ചു അകത്തേക്ക് പറഞ്ഞുവിട്ടു....

************

"ഇത് പിടിച്ചേ... ചടങ്ങുകളൊന്നും തെറ്റിക്കേണ്ട... "

ജ്യോതി കയ്യിലുള്ള പാൽ ഗ്ലാസ്‌ പാറുവിന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു...

"തുടക്കം തന്നെ നിങ്ങൾ രണ്ട് പേരും പരസ്പരം അകന്നു നിന്നാൽ ആ അകൽച്ച കൂടുകയേ ഉള്ളൂ.. നേരെ മറിച് ഒരു മുറിയിൽ താമസിക്കുന്ന രണ്ട് പേർ എങ്ങനെ കാലങ്ങളോളം മിണ്ടാതെയിരിക്കും..! മിണ്ടിയേ തീരൂ,,, ആദ്യം ചിലപ്പോൾ കുറച്ചു പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായെന്നിരിക്കും എന്നാൽ പോകെ പോകെ അതും ഇല്ലാതായിക്കോളും...

നിന്റെ ജീവിതത്തിന്റെ പുതിയൊരു തുടക്കം ഇന്ന് മുതൽ ഇവിടെ തുടങ്ങുകയാണ്... ഇങ്ങനെ സങ്കടപ്പെട്ടു നിൽക്കാതെ ധൈര്യമായിട്ട് ചെല്ല്..."

പോകാൻ മടിച്ചു നിൽക്കുന്ന പാറുവിനെ ജ്യോതി ഉന്തി തള്ളി മുകളിലെ മുറിയിലേക്ക് പറഞ്ഞയച്ചു ...


"പാവം കുട്ടി,, അതിനെ അവൻ വേണ്ടാത്തതൊന്നും പറഞ്ഞു നോവിക്കാതിരുന്നാൽ മതിയായിരുന്നു... "

അവൾ പോവുന്നതും നോക്കി നിന്ന ജ്യോതി പറഞ്ഞു...

"ന്റെ ജിത്തു അത്രക്ക് ദുഷ്ടനൊന്നും അല്ല... ദേഷ്യം വരുമ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നു എന്നേ ഉള്ളൂ ആളൊരു പാവമാ... "

"മ്മ് അത് കണ്ടറിയാം,, രാവിലെ അതിന്റെ പല്ലും നഖവുമെങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു... "

"നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും ജ്യോതി.... "

ജ്യോതി തമാശ രൂപേണ പറഞ്ഞതും ഗൗരിയമ്മ അവളെ കർക്കഷത്തോടെ നോക്കി.. അവൾ പെട്ടന്ന് തന്നെ അവിടെ നിന്നും സ്ഥലം വിട്ടു...

************

പാറു ജിത്തുവിന്റെ മുറിയുടെ അടുത്തെത്തി ഉള്ളിൽ ചെറിയ ഭയമുണ്ടെങ്കിലും വാതിൽ പതിയെ തുറന്നു അകത്തേക്ക് നോക്കി... അകത്ത് ആരുമില്ലെന്ന് കണ്ടതും അവൾ അങ്ങോട്ട് കയറി.. അതേ നിമിഷം തന്നെയാണ് ബാത്റൂമിന്റെ ഡോർ തുറന്ന് ജിത്തു പുറത്തേക്ക് വന്നതും... അവളെ കണ്ടെങ്കിലും ആ ഭാവം കാണിക്കാതെ അവൻ ഷെൽഫിൽ നിന്നും ഒരു ബനിയൻ എടുത്തിട്ടു... പാറുവാണേൽ ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് ജിത്തു വാതിൽ ശക്തിയിൽ അടച്ചത്...അവളൊന്ന് ഞെട്ടി.. കയ്യിലുള്ള ഗ്ലാസിൽ നിന്നും പാൽ തുളുമ്പി താഴെ പോയി...

"ആ ലൈറ്റ് ഒന്നണച്ചാൽ മറ്റുള്ളവർക്കൊന്ന് കിടക്കാമായിരുന്നു.... "

അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ ലൈറ്റ് അണച്ചു ബെഡ്‌ ലാമ്പ് ഓൺ ചെയ്തു....താൻ എവിടെ കിടക്കും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് മേലേക്ക് ഒരു പുതപ്പും തലയിണയും വന്നു വീണത്..

"ആ മൂലയിലെങ്ങാനും ചുരുണ്ട് കൂടിക്കോ.... "

അവൻ തീർത്തും ഒരു അപരിചിതനോടെന്ന പോലെ പറഞ്ഞു ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു കണ്ണുകളടച്ചു....

നിശബ്‍ദം തേങ്ങിക്കൊണ്ടവൾ ആ പുതപ്പിനെ നിലത്തേക്ക് വിരിച്ചു അതിലേക്ക് ചുരുണ്ട് കൂടി....

നേരം ഒരുപാടായിട്ടും ഇരുവർക്കും നിദ്രയെ പുൽകാൻ കഴിഞ്ഞില്ല...അവരുടെ മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുവായിരുന്നു....

പാറുവിന് ഏട്ടനെയും അമ്മയേയും കുറിച്ചോർക്കുമ്പോൾ സങ്കടം ഇരട്ടിയായി.... തേങ്ങൽ ചീളുകൾ പുറത്തേക്ക് വരാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.... കരഞ്ഞു തളർന്നു ഒടുവിൽ എപ്പോഴോ മയങ്ങി പോയിരുന്നു....

ഉറങ്ങി കിടക്കുന്ന പാറുവിനെ നോക്കി ജിത്തു വാതിൽ ചാരി പുറത്തേക്കിറങ്ങി... നന്നേ ക്ഷീണം ഉണ്ടെങ്കിലും ഒരു പോള കണ്ണടക്കാൻ അവനു കഴിഞ്ഞില്ല...അവൻ ഉമ്മറത്തെ വാതിൽ തുറന്നു വിച്ചുവും അവനും അധികവും ഒത്തുകൂടാറുള്ള കുളത്തിലേക്ക് പോയി...

ശാന്തമായി ഒഴുകുന്ന വെള്ളം... അത് പോലെ തന്റെ ഉള്ളും സംഘർഷങ്ങൾ നീങ്ങി ശാന്തമായെങ്കിൽ എന്നവൻ ആഗ്രഹിച്ചു....അവിടെ തനിയേ ഇരിക്കുമ്പോൾ പഴയ ഓർമ്മകൾ അവനെ കുത്തി നോവിച്ചു കൊണ്ടിരുന്നു... അവൻ ആ പടവിലേക്ക് കിടന്നു.... ആകാശത്തു ഒരു താരകം പോലും ഉണ്ടായിരുന്നില്ല... കറുത്ത മഴമേഘങ്ങളാൽ അവയെല്ലാം മൂടപ്പെട്ടിരിക്കുന്നു... അത് പോലെയാണ് തന്റെ ജീവിതവും എന്നവന് തോന്നി... സന്തോഷങ്ങൾക്ക് മേൽ കരിനിഴൽ വീണിരിക്കുന്നു... ഇനി ആ നിഴലിനെ മായ്ക്കാൻ തക്ക വിധത്തിലുള്ള പ്രകാശം തന്റെ ജീവിതത്തിൽ ഉണ്ടാവുമോ എന്ന് പോലും സംശയമായിരുന്നു...

പുലർച്ചെ വാതിൽ തള്ളി തുറക്കുന്ന ഒച്ച കേട്ടാണ് പാറു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്... കരഞ്ഞു തളർന്നൊടുവിൽ എപ്പോഴോ മയങ്ങി പോയിരുന്നു... അവളെ ഒന്ന് ശ്രദ്ധിക്കുക കൂടെ ചെയ്യാതെ ജിത്തു ബെഡിലേക്ക് കിടന്നു.... പാറു കിടന്നിടത്തു നിന്നും എഴുന്നേറ്റു... തറയിൽ തണുപ്പടിച്ചു കിടന്നതു കൊണ്ടാകണം ശരീരമെല്ലാം വല്ലാതെ നോവുന്നുണ്ടായിരുന്നു...

അവൾ ചുമരിൽ തൂക്കിയിരിക്കുന്ന വലിയ ക്ലോക്കിലേക്ക് നോക്കി... സമയം അഞ്ചാവുന്നു... അടുത്തുള്ള അമ്പലത്തിൽ നിന്നും പ്രഭാത കീർത്തനം കേൾക്കുന്നുണ്ട്... അവൾ മാറിയുടുക്കാനുള്ള വസ്ത്രമെടുത്ത് ബാത്‌റൂമിലേക്ക് കയറി...

തണുത്ത വെള്ളം ശരീരത്തിലേക്ക് പതിക്കുമ്പോൾ വല്ലാത്തൊരു കുളിരും ഉന്മേഷവും തോന്നിയവൾക്ക്.. പെട്ടന്ന് തന്നെ ഫ്രഷായി ഇറങ്ങി താഴേക്ക് ചെന്നു...താഴെ വെളിച്ചമൊന്നും കാണാത്തതുകൊണ്ട് ആരും എഴുന്നേറ്റിട്ടില്ലെന്ന് മനസ്സിലായി... അവൾ പൂജാ മുറിയിലേക്ക് കയറി വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു... അവിടെ വെച്ചിരുന്ന തട്ടിൽ നിന്നും ഒരു നുള്ള് ഭസ്‌മം എടുത്ത് നെറ്റിയിൽ തൊട്ടു... മറ്റൊരു തട്ടിൽ ഇരിക്കുന്ന കുങ്കുമത്തിലേക്ക് അവളുടെ കണ്ണുകൾ നീണ്ടെങ്കിലും മനപ്പൂർവം അതിനെ അവഗണിച്ചു...

മുറിയിൽ വ്യാപിക്കുന്ന കർപ്പൂര ഗന്ധം അറിഞ്ഞാണ് ടീച്ചർ കണ്ണുകൾ തുറന്നത്... ആരായിരിക്കും ഈ അതിരാവിലെ പൂജമുറിയിൽ കയറിയിരിക്കുന്നതെന്നവർ സംശയിച്ചു... അവർ മുടി വാരിചുറ്റി കതക് തുറന്നു പുറത്തേക്ക് വന്നു...അടുക്കളയിലെ വെളിച്ചം കണ്ടവർ അവിടേക്ക് പോയി...

തിളയ്ക്കുന്ന വെള്ളത്തിലേക്ക് കാപ്പിപ്പൊടിയും മധുരവും ഇട്ടിളക്കി പാകമാക്കിയെടുക്കുന്ന പാറുവിനെ അവർ കൗതുകത്തോടെ നോക്കി നിന്നു... തന്റെ മകൾ പോലും ഇത്രയും നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ കയറി ഒരു തുള്ളി വെള്ളം പോലും തിളപ്പിക്കില്ലെന്ന് ഓർത്തു പോയി...

പാറു കാപ്പി പകർത്താൻ ഗ്ലാസിന് വേണ്ടി തിരഞ്ഞപ്പോഴാണ് വാതിൽ പടിയിൽ നിൽക്കുന്ന ടീച്ചറെ കണ്ടത്.... അവൾ അവരെ നോക്കി പുഞ്ചിരിച്ചു സ്റ്റാന്റിൽ നിന്നും ഗ്ലാസുകളെടുത്തു...

"പാറു ഇത്ര നേരത്തെ എഴുന്നേൽക്കുമോ... "

"രണ്ട് കൊല്ലം മുന്നേ വരെ ഇല്ലായിരുന്നു.. പിന്നെ കോളേജിൽ പോക്ക് തുടങ്ങിയപ്പോൾ നേരത്തെ എണീക്കാതെ പറ്റില്ലായിരുന്നു..."

പറയുന്നതിനൊപ്പം അവൾ ഒരു ഗ്ലാസ്‌ കാപ്പിയെടുത്തു അവരുടെ നേരെ നീട്ടി...

"അതെന്തായാലും നന്നായി...!അതുകൊണ്ട് നേരത്തെ ഒരു ഗ്ലാസ്‌ കാപ്പി കിട്ടിയല്ലോ..."

അവരത് വാങ്ങി ചുണ്ടോട് അടുപ്പിച്ചു...

"മോള് കുടിച്ചു കഴിഞ്ഞു ബാക്കിയുണ്ടേൽ ആ കാണുന്ന ഫ്ലാസ്കിൽ ഒഴിച്ചു വെച്ചേക്ക്... ഇല്ലെങ്കിൽ അവരെല്ലാം എണീറ്റ് വരുമ്പോഴേക്കും ചൂട് പോവും... "

നേര്യതിന്റെ മുന്താണി എളിയിൽ കുത്തിക്കൊണ്ടവർ പറഞ്ഞു.. ശേഷം ഇടിയപ്പത്തിനുള്ള വെള്ളമെടുത്ത് അടുപ്പിലേക്ക് വെച്ചു...

"ഇതെന്താ ടീച്ചറെ അടുപ്പിൽ,, ഗ്യാസ് ഇരിപ്പുണ്ടല്ലോ..."

അടുപ്പിൽ തീ കത്തിക്കുന്ന ടീച്ചറെ കണ്ടവൾ ചോദിച്ചു...

"ഇവിടുത്തെ സാറിന് ഗ്യാസിൽ ഭക്ഷണം ഉണ്ടാക്കിയാൽ പറ്റില്ല... അതെല്ലാം ശരീരത്തിന് ദോഷമാണെന്നാണ് പറയുന്നത്... അടുപ്പിൽ വെച്ചാലേ വായ്ക്ക് രുചിയായി വല്ലതും കഴിക്കാൻ പറ്റൂ എന്നാ പറയാറ്..."

അവർ പുകഞ്ഞു കൊണ്ടിരിക്കുന്ന അടുപ്പൊന്ന് ഊതി ....

"പക്ഷെ മിക്ക ദിവസങ്ങളിലും ജിത്തുവാണ് രാവിലത്തെ പലഹാരത്തിന്റെ ജോലികൾ ചെയ്യാറ്... ഉച്ചക്കത്തേക്ക് മാത്രമേ എനിക്ക് അടുക്കളയിലേക്ക് പ്രവേശനമുള്ളൂ...അവൻ ഇല്ലാത്തത് കൊണ്ടാണ് ഞാനിപ്പോൾ കിടന്നു ഊതേണ്ടി വരുന്നത്..."

അവർ വീണ്ടും അടുപ്പിലേക്ക് ഊതിയതും തീ ആളിക്കത്തി...

"ഇനിയങ്ങോട്ട് കത്തിക്കോളും.."

അതും പറഞ്ഞു കൊണ്ടവർ അവിടുന്ന് നീങ്ങി...

ടീച്ചറിലൂടെ പാറു അറിയുകയായിരുന്നു മറ്റൊരു ജിത്തുവിനെ...

കറിക്ക് പച്ചക്കറി അരിഞ്ഞും ഇടിയപ്പത്തിന്റെ അച്ചിൽ പിടി വലി കൂടിയും പാറു ടീച്ചറോടൊപ്പം കൂടി... എല്ലാവരും എണീറ്റ് വരുമ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് എല്ലാം റെഡിയാക്കി പാറുവും ടീച്ചറും കൂടെ ടേബിളിൽ വെച്ചിരുന്നു...

"മോള് പോയി ജിത്തുവിനെ വിളിച്ചിട്ട് വാ... "

"ഞാനോ... നിക്ക് പേടിയാ... "

അവൾ പരിഭ്രാന്തിയോടെ പറഞ്ഞു....

"പിന്നെ നീയല്ലാതെ ഞങ്ങൾ പോയി വിളിക്കണോ... കളിക്കാതെ പോയി വിളിച്ചോണ്ട് വാ പെണ്ണേ..."

അവിടേക്ക് വന്ന ജ്യോതിയും ടീച്ചർ പറഞ്ഞതിനെ ശെരിവെച്ചു...

അവരുടെ നിർബന്ധം കാരണം വേറൊരു വഴിയില്ലാത്തത് കൊണ്ട് പാറു സന്ദേഹത്തോടെ കോണിപ്പടി കയറി...

മുറിയുടെ മുന്നിലെത്തിയ പാറു അകത്തേക്കൊന്ന് എത്തി നോക്കി... കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീവുന്ന ജിത്തുവിനെ കണ്ടതും വാതിൽ പടിയിലേക്ക് നീങ്ങി നിന്നു... വാതിലിനടുത്തൊരു നിഴൽ വെട്ടം കണ്ടതും ജിത്തു തലചെരിച്ചു നോക്കി...

"ടീച്ചർ...താഴേക്ക് വരാൻ പറഞ്ഞു... "

അവൾ പരിഭ്രമത്തോടെ പറഞ്ഞു...

"മ്മ്... "

കനത്തിലൊന്ന് മൂളി കയ്യിലുണ്ടായിരുന്ന ചീർപ്പിലേക്കൊന്ന് ഊതി...

"ഇനിയെന്താ... "

വീണ്ടും അവിടെ നിന്ന് തിരിയുന്നത് കണ്ട പാറുവിനോടവൻ ഒച്ചയെടുത്തു...പേടിച്ചുപോയ പാറു താഴേക്കൊരോട്ടം വെച്ചു കൊടുത്തു....

***********

"നീ എവിടെയെങ്കിലും പോവാൻ ഇറങ്ങിയതാണോ...? "

ഒരുങ്ങി ഇറങ്ങി വരുന്ന ജിത്തുവിനെ കണ്ട് ടീച്ചർ ചോദിച്ചു...

"മ്മ്,, കോളേജിലേക്ക്..."

അവൻ ഫുൾ സ്ലീവ് ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് മറുപടി കൊടുത്തു...

"അതിനിന്ന് ശനിയാഴ്ചയല്ലേ... "

ജ്യോതി സംശയം പ്രകടിപ്പിച്ചു...

"സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്... "

അവളെ നോക്കാതെ പറഞ്ഞുകൊണ്ട് ജിത്തു ബാഗും എടുത്ത് പോയി...

"എടാ നിനക്ക് ചായ വേണ്ടേ.... "

"വേണ്ടാ..എന്റേത് കൂടെ അകത്തുള്ളവൾക്ക്‌ കൊടുത്തേക്ക്..."

പുച്ഛത്തോടെ പറഞ്ഞിട്ടവൻ ബൈക്ക്‌ സ്പീഡിൽ റോഡിലേക്കിറക്കി....

"ഈ ചെറുക്കന്റെ ഒരു കാര്യം... "

ജ്യോതി ഇതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് പിറകിൽ കണ്ണ് നിറച്ചു കൊണ്ട് നിൽക്കുന്ന പാറുവിനെ കാണുന്നത്...

"അതവൻ ചുമ്മാ പറയുന്നതല്ലേ... പാറൂസ് അത് കാര്യമാക്കേണ്ട... വാ നമുക്ക് ചായകുടിക്കാം..."

ജ്യോതി അവളേയും കൂട്ടി അകത്തേക്ക് നടന്നു...
************

"ടീച്ചറെ... "

"എന്താ കുട്ടി എന്തെകിലും വേണോ... "

പാറുവിന്റെ വിളികേട്ട് ചോറിന്റെ വേവ് നോക്കുകയായിരുന്ന ഗൗരിയമ്മ തിരിഞ്ഞു നോക്കി ചോദിച്ചു...

"അത് ഞാനും കോളേജിൽ പൊക്കോട്ടെ... "

അവൾ മടിച്ചു മടിച്ചു കൊണ്ട് ചോദിച്ചു...

"ഇത് ഞാൻ അങ്ങോട്ട് പറയാൻ നിൽക്കുവായിരുന്നു...ഇവിടിങ്ങനെ ചടഞ്ഞു കൂടിയിരുന്നാൽ വിഷമം കൂടത്തെ ഉള്ളൂ... കോളേജിൽ പോവുന്നതായിരിക്കും എന്ത് കൊണ്ടും നല്ലത്...."

"പക്ഷെ ന്റെ പുസ്തകങ്ങളൊക്കെ വീട്ടിലല്ലേ അതെങ്ങനെ കിട്ടും.... "

"ഇനി പുസ്തകവും ചോദിച്ചു കൊണ്ട് അങ്ങോട്ട് ചെന്നാൽ നിന്റെ വിച്ചേട്ടൻ വാളും പരിചയും എടുക്കും... അതിലും നല്ലത് പുറത്തു നിന്ന് പുസ്തകം വാങ്ങിക്കുന്നതാ....ഞാൻ കിരണേട്ടനോട് പറഞ്ഞു നോക്കാം നീ എന്താ വേണ്ടതെന്ന് വെച്ചാ ലിസ്റ്റ് എഴുത്...."

അടുത്ത് നിന്ന ജ്യോതി വിച്ചുവിനെ കുറിച്ച് പറഞ്ഞത് കേട്ട് ചെറിയൊരു സങ്കടം തോന്നിയെങ്കിലും അവളതിനെ മറച്ചു പിടിച്ചു മുറിയിലേക്ക് ചെന്നു....

"നീയെന്തിനാടി അതിനോട് അങ്ങനെ പറഞ്ഞത്.. ആ കൊച്ചിന് വിഷമം ആയെന്നാ തോന്നുന്നേ... "

പാറു പോയതും ടീച്ചർ ജ്യോതിയുടെ നേരെ തിരിഞ്ഞു...

"അറിയാതെ വായിൽ നിന്ന് വന്നു പോയതാണ്... വിച്ചുവിൽ നിന്നും പ്രതീക്ഷിക്കാത്ത പലതും ആണല്ലോ നടന്നത്.... "


"കഴിഞ്ഞത് കഴിഞ്ഞു.... ഇനിയിപ്പോ അങ്ങനെ സമാധാനിക്കാനേ ഒക്കൂ..."

നെടുവീർപ്പോടെ ടീച്ചർ പറഞ്ഞു നിർത്തി...

***********

പിറ്റേന്ന് നേരത്തെ എണീറ്റ് റെഡിയാവുന്ന പാറുവിനെ കണ്ട് നെറ്റിച്ചുളിച്ചു.... അവൾ എവിടേക്കാണ് പോവുന്നതെന്ന് ചോദിക്കണമെന്നുണ്ടെങ്കിലും അവൻ അതിന് തുനിഞ്ഞില്ല....

"ടാ ജിത്തു നീ പോവുമ്പോൾ പാറുവിനെ കൂടെ കൂട്ടിക്കോ,,, രണ്ടാളും ഒരിടത്തേക്കല്ലേ..... "

"ഒരിടത്തേക്കോ.... "

ജിത്തു കണ്ണുകൾ കുറുക്കി...

"ആ കോളേജിലേക്ക്... വെറുതെ ഇവിടെ ഇരുന്ന് പഠിപ്പ് മുടക്കേണ്ടല്ലോ...."

ടീച്ചർ പറയുമ്പോഴേല്ലാം പാറു തലയും താഴ്ത്തി നിന്നതേയുള്ളൂ...

"ഇതുവരെ എങ്ങനെയാണോ പോയിരുന്നത് അങ്ങനെ തന്നെ ഇനിയും പോയാൽ മതി... വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട്.... "


"ജിത്തു.... "

ടീച്ചർ ദേഷ്യത്തിൽ വിളിച്ചു...

"ഇതിൽ ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല,,, ഞാൻ അനുസരിക്കില്ല..."

അവൻ കോപത്തോടെ പറഞ്ഞുകൊണ്ട് ബൈക്കും എടുത്ത് പോയി... പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാനായി വെമ്പി നിന്നു...

"സാരമില്ല ടീച്ചറെ ഞാൻ ഇവിടുന്ന് ബസിൽ പൊക്കോളാം..."

ഇടറുന്ന ശബ്‍ദത്തോടെ പറഞ്ഞുകൊണ്ടവൾ ചെരുപ്പിട്ട് ഉമ്മറത്തേക്കിറങ്ങി....

"പാറു അവിടെ നിന്നേ... ഞാൻ കൊണ്ടുവിടാം ബസ് സ്റ്റോപ്പ്‌ വരെ... വഴിയിൽ കാണുന്നവരെല്ലാം ഓരോന്നും ചോദിച്ചു വേദനിപ്പിക്കും,,,നമ്മുടെ നാട്ടുകാരല്ലേ വാ മൂടി ഇരിക്കില്ല..."

പറഞ്ഞുകൊണ്ട് ടീച്ചർ അവളുടെ കയ്യും പിടിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു..ഇരുവരും നടന്നു പോവുന്നത് കണ്ടപ്പോൾ അവരെ അറിയാവുന്നവർ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട്... അവരെയെല്ലാം ഒരു നോട്ടം കൊണ്ട് ടീച്ചർ ശാസിച്ചു നിർത്തി....

"പാറു.... "

അവളെ കണ്ടതേ ബസ് കാത്ത് നിന്നിരുന്ന മീര അടുത്തേക്ക് വന്നു....

"നിനക്ക് സുഖമാണോടി... "

പാറുവിനെ കണ്ട സന്തോഷത്തിൽ മീര കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു...

"മ്മ്... "

മൂളിയെന്നല്ലാതെ മറ്റൊന്നും പാറു മറുപടിയായി നൽകിയില്ല...

"ഇനി ടീച്ചർ പൊക്കോ ഞാൻ മീരയുടെ കൂടെ പൊക്കോളാം... "

"ഉറപ്പാണോ... "

"മ്മ്... "

ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ അവൾ മൂളിയതും പാറുവിനെ മീരയെ ഏൽപ്പിച്ചു ടീച്ചർ വീട്ടിലേക്ക് പോയി....

"മീരേ,,, അമ്മയും ഏട്ടനും... "

മനസ്സിന്റെ വിങ്ങൽ മറച്ചു വെച്ചു കൊണ്ടവൾ ചോദിച്ചു....

"അവിടെയുണ്ട്... നീ പോയതിൽ പിന്നെ ആ വീട് ഉറങ്ങി...ഞാൻ അവിടേക്ക് പോവാറില്ല...ചിലപ്പോൾ അമ്മ ചെന്ന് എന്തെങ്കിലും വെച്ചുണ്ടാക്കി കൊടുക്കാറുണ്ട്....അത് തന്നെ അവർ കഴിച്ചാൽ കഴിച്ചു... വിച്ചേട്ടൻ ഇപ്പോൾ കടയിലേക്കൊന്നും പോവുന്നില്ല വീട്ടിൽ തന്നെ ഇരിപ്പാണ്..."

"മതി മീരേ ഇനിയും എനിക്ക് കേൾക്കാനുള്ള ത്രാണിയില്ല.... ഞാൻ ചെയ്ത തെറ്റിന് എന്റെ ചുറ്റുമുള്ളവരാണല്ലോ വേദനിക്കുന്നതെന്നോർക്കുമ്പോൾ ചങ്ക് പൊട്ടുവാടി..."

ഇടറുന്ന വാക്കുകളോടെ പാറു തന്റെ ഉള്ളിലെ നോവ് മീരയോട് പറഞ്ഞു...

"ജിത്തേട്ടൻ... "

മീര ചോദിച്ചതിനവൾ അകലെ നിന്നും വരുന്ന ബസ്സിലേക്ക് നോക്കി നിന്നു... മറുപടിയൊന്നും പറയാതെ മുന്നിൽ വന്നു നിന്ന ബസിലേക്കവൾ കയറി...

"നീ ആള് കൊള്ളാമല്ലോടി...!പൂച്ചയെ പോലെ പതുങ്ങി നിന്നിട്ട് പഠിപ്പിച്ചിരുന്ന സാറിനെ തന്നെ വല വീശിപ്പിടിച്ചല്ലോ.... "

പാറു ക്ലാസ്സിലേക്ക് വരുന്നത് കണ്ട സുചിത്ര മറ്റു കുട്ടികളോടൊപ്പം ചേർന്ന് പാറുവിനെ നോക്കി പറഞ്ഞതും  അവരെല്ലാം അവളെ പരിഹാസത്തോടെ നോക്കി ചിരിച്ചു....സുചിത്ര മറ്റുള്ളവരെ കളിയാക്കാനും കുറ്റപ്പെടുത്താനും കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല... അതുകൊണ്ടെന്താ കോളേജിലെ ഒട്ടുമിക്ക കുട്ടികൾക്കും അവളെ കാണുന്നതേ ഇഷ്ടമല്ല....

"സുചിത്രേ,,,നീ നിന്റെ പണിയെടുത്താൽ മതി വെറുതെ മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങളിൽ കയറി അഭിപ്രായം പറയാനോ അവരെ പരിഹസിക്കാനോ നിൽക്കേണ്ട....."

അവളുടെ വർത്തമാനം കേട്ട് ദേഷ്യം വന്ന മീര പ്രതികരിച്ചു... മീരയുടെ മുഖത്തെ ദേഷ്യം തിരിച്ചറിഞ്ഞ പാറു നിറകണ്ണുകളാലെ അവളോട് വേണ്ടെന്ന് പറഞ്ഞു അവളേയും വലിച്ചു സീറ്റിൽ പോയിരുന്നു....

"ആര് എന്ത് പറഞ്ഞാലും കണ്ണും നിറച്ചു നിന്നോണം....അവൾ അത് പറയുമ്പോൾ നിന്റെ വായിലെന്താടി പഴം തിരുകി വെച്ചേക്കുവാണോ മറുപടി പറയാതിരിക്കാൻ..."

സീറ്റിലേക്കിരിക്കുന്നതിനിടയിൽ മീര പാറുവിന്റെ നേരെ തിരിഞ്ഞു ദേഷ്യത്തോടെ ചോദിച്ചു....

"എനിക്ക് പെട്ടന്ന് അവളങ്ങനെ പറഞ്ഞത് കേട്ടപ്പോൾ  തെറ്റ് മുഴുവൻ എന്റെ ഭാഗത്താണെന്ന്  തോന്നി...അവർക്കറിയില്ലല്ലോ ഇവിടെ വരുന്നതിനു മുന്നേ ജിത്തേട്ടനെ ഞാൻ പ്രണയിച്ചിരുന്നെന്ന്..കോളേജിൽ ആരും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്ന് കരുതിയാണ് ഞാൻ വന്നത് തന്നെ എന്നിട്ടിപ്പോൾ...."

പാറു നിസ്സഹായതയോടെ ഡസ്കിലേക്ക് തലവെച്ചു കിടന്നു...

"ആരും ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല...!പിന്നെ ഇന്നലെ ഇവിടെ തൻവി മിസ്സ്‌ വന്നിരുന്നു സർട്ടിഫിക്കറ്റ്സ് വാങ്ങിക്കാൻ അപ്പോൾ സുഷമ മിസ്സിനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു അവര് വഴിയാണ് അവൾ കാര്യങ്ങൾ അറിഞ്ഞത് അവരുടെ ബന്ധുവാണല്ലോ സുചിത്ര... പിന്നെ പറയേണ്ടല്ലോ പത്രത്തിൽ കൊടുത്താൽ പോലും ഇത്ര പെട്ടന്ന് ന്യൂസ്‌ എല്ലാവരിലേക്കും എത്തില്ല.... "

മീരയുടെ വാക്കുകളിൽ സുചിത്രയോടുള്ള അമർഷം വ്യക്തമായിരുന്നു...

"എന്നാലും ആർക്കായിരിക്കും എന്നോടിത്രയും ദേഷ്യം...അല്ലെങ്കിൽ പിന്നെ ഇതുപോലൊരു പ്രവർത്തി ചെയ്യുമോ... ഞങ്ങൾ പോലും അറിയാതെ ഞങ്ങളുടെ ഫോട്ടോ എടുത്ത് അവിനാഷിന് അയക്കണമെങ്കിൽ അത്രക്കും ഞങ്ങളോട് പകയുള്ള ആരെങ്കിലും ആയിരിക്കില്ലേ... പക്ഷേ അയാൾക്ക് ഇത് കൊണ്ടെന്ത്‌ ഗുണം...."

ഇത്രയും നാൾ തന്റെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന ചോദ്യങ്ങൾ അവൾ മീരയുമായി പങ്കുവെച്ചു...

"ചിലപ്പോൾ നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് അയാൾ ഇങ്ങനൊരു കാര്യം ചെയ്തതെങ്കിലോ.... എന്തായാലും ഒരു കാര്യത്തിൽ എനിക്ക് ഇത് ചെയ്തവനോട് നന്ദിയുണ്ട്...!എന്റെ പാറുക്കുട്ടിയുടെ ഏറെ നാളത്തെ ആഗ്രഹം പൂവണിഞ്ഞല്ലോ... "

മീര സന്തോഷത്തോടെ പാറുവിന്റെ കവിളിൽ പിച്ചി...

"നീ പറഞ്ഞതൊക്കെ ശെരി തന്നെ എന്റെ ഏറെ നാളത്തെ മോഹമായിരുന്നു ജിത്തേട്ടന്റെ കൂടെയുള്ള ജീവിതം പക്ഷേ...!പ്രതീക്ഷിക്കാത്ത നേരത്ത് അത് ദൈവം എന്റെ മുന്നിലേക്ക് വെച്ചു നീട്ടിയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുടുംബമല്ലേ,, അവരുടെ സ്നേഹവും ലാളനയുമല്ലേ.. നിനക്കറിയോ ഇന്ന് ഞാൻ ആരുമില്ലാത്തൊരു അനാഥയാണ് ..."

ആ ഓർമയിൽ പാറുവിന്റെ നെഞ്ച് പിടഞ്ഞു....

"എല്ലാം ശെരിയാവുമെടി.. നിന്റെ അമ്മയും വിച്ചേട്ടനുമല്ലേ അവർക്ക് എത്ര നാൾ നിന്നോടിങ്ങനെ മിണ്ടാതേയും പറയാതെയും ഇരിക്കാൻ കഴിയും... അധികം വൈകാതെ അവർ നിന്റെ നിരപരാധിത്വം തിരിച്ചറിയും എന്നിട്ട് പഴയതിനേക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കുകയും ചെയ്യും ഉറപ്പ്.... "

മീരയുടെ വാക്കുകൾ അവളിൽ നേരിയ പ്രതീക്ഷയുണർത്തി....എന്നാലും മനസ്സിനുള്ളിലെ സങ്കടത്തിന് ശമനമൊന്നും വന്നിരുന്നില്ല....

പ്രവി ക്ലാസ്സിലേക്ക് കയറി വരുമ്പോഴാണ് അപ്രതീക്ഷിതമായി പാറു ഇരിക്കുന്നത് കണ്ടത്..അവൻ ഓടി വന്നവളെ ഇറുകെ കെട്ടിപ്പിടിച്ചു തന്റെ സന്തോഷം പ്രകടിപ്പിച്ചു....

"നീ ഇനി ഈ വഴിക്കൊന്നും വരില്ലാ എന്നാണ് കരുതിയെ... എന്തായാലും വന്നല്ലോ സന്തോഷമായി...."

അവന്റെ ഉള്ളിലെ ആഹ്ലാദം വാക്കുകളാൽ പുറത്തേക്ക് പ്രവഹിച്ചതും പാറുവിന്റെ ചുണ്ടിലും ഒരിളം പുഞ്ചിരി മൊട്ടിട്ടു...

"നിന്റെ കണവൻ എന്ത് പറയുന്നു... ഇപ്പോഴും പഴയത് പോലെ മസിലും പിടിച്ചു നടക്കുവാണോ... "

ജിത്തുവിനെ കുറിച്ച് ചോദിച്ചതും പാറുവിന്റെ മുഖം മങ്ങി... കണ്ണുകൾ നിറച്ചു കൊണ്ടവൾ പ്രവിയെ നോക്കി...

"ഏയ്‌ പാറു നീയെന്തിനാ കണ്ണ് നിറച്ചിരിക്കുന്നെ ഞാൻ ചുമ്മാ ചോദിച്ചതാ..."

പാറുവിന്റെ സങ്കടം കണ്ട പ്രവി പരിഭ്രമത്തോടെ പറഞ്ഞു...ഇത് കേട്ട മീര പ്രവിയെ കണ്ണുരുട്ടി പേടിപ്പിച്ചു...

"പാറു കരയല്ലേ... സോറി.... "

അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്ത് കൊണ്ട് പറഞ്ഞതും അവൾ അവന്റെ തോളിലേക്ക് തലചായ്ച്ചു....

"ജിത്തേട്ടന് ഇപ്പോൾ എന്നോട് പഴയതിനേക്കാൾ ദേഷ്യം കൂടുതലാണ്..പലപ്പോഴും എന്നെ കാണുമ്പോൾ വെറുപ്പോടെ മുഖം തിരിക്കും അപ്പോൾ എന്റെ നെഞ്ചും പിടയും...മനസ്സ് നിയന്ത്രണം വിട്ട് പോകും എന്ന് തോന്നിയപ്പോഴാണ് കോളേജിലേക്ക് വന്നത് ഇവിടെ വന്നപ്പോഴും പലരുടേയും നോട്ടം കാണുമ്പോൾ തന്നെ..."

ബാക്കി പറയാൻ കഴിയാതെ അവൾ വിതുമ്പി....

"നീ ഇത്രയും വിഷമം ഉള്ളിൽ വെച്ചു കൊണ്ടാണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു... ജിത്തേട്ടന് നിന്നോടുള്ള ദേഷ്യം കുറച്ചെങ്കിലും കുറഞ്ഞിട്ടുണ്ടാവും എന്നാണ് കരുതിയത്..."

പ്രവിയിൽ കുറ്റബോധം ഉടലെടുത്തു...

"സാരമില്ല പ്രവി എനിക്കിപ്പോൾ ഇതൊക്കെ ശീലമാണ്...പിന്നെ നിങ്ങൾ രണ്ട് പേരും എന്റെ കൂടെയുള്ളതാണ് ഏക ആശ്വാസം.."

പാറു ഇരുവരേയും നോക്കി കൊണ്ട് പറഞ്ഞതും അവർ അവളെ ഇറുകെ പുണർന്നു...

"ഇനി നിന്നെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ ഞങ്ങൾ പറയില്ല...നിന്റെ എല്ലാ സങ്കടങ്ങളും ഇനി ഞങ്ങളുടേത് കൂടെയാണ്.. അതുകൊണ്ട് എന്ത് വിഷമം തോന്നുവാണേലും വന്നു പറഞ്ഞോണം ഇല്ലേൽ അറിയാലോ ഞങ്ങളെ.."

അവർ പറയുന്നത് കേട്ട് പാറു തല കുലുക്കി ചിരിച്ചു... പിന്നെ മൂവരും ഓരോന്നും പറഞ്ഞിരുന്നു സമയം നീക്കി കൊണ്ടിരുന്നു...പാറു തന്റെ വേദനകളെല്ലാം മറന്നു അവരോടൊപ്പം കൂടി...

പലപ്പോഴും കരുതാറുണ്ട് തന്റെ സങ്കടങ്ങളെല്ലാം എങ്ങനെയാണ് ഇവർ നിഷ്പ്രയാസം മാറ്റിയെടുക്കുന്നതെന്ന് അതിനിവർ എന്ത് മായാജാലമാണ് കാണിക്കുന്നതെന്ന്... സൗഹൃദം എന്നതിനേക്കാൾ ഉപരി ഇവർക്ക് തന്നോടെന്തോ ആത്മബന്ധം ഉള്ളതായവൾക്ക് തോന്നി...

ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് സർ ക്ലാസ്സിലേക്ക് വന്നു അതുവരെ ശബ്ദ കോലാഹളങ്ങൾ കൊണ്ട് നിറഞ്ഞ ക്ലാസ്സ്‌ പെട്ടന്ന് നിശബ്‍ദമായി....പിന്നീട് ക്ലാസ്സ്‌ കഴിയുന്നത് വരെ ആരും അറിയാതെ പോലും പരസ്പരം മിണ്ടിയില്ല.... ക്ലാസ്സ്‌ കേൾക്കാൻ യാതൊരു താല്പര്യവും പാറുവിന് തോന്നിയില്ല എന്നാലുമവൾ താല്പര്യം ഉള്ളത് പോലെ ശ്രദ്ധയോടെ ഇരുന്നു...മനസ്സപ്പോഴും വിച്ചേട്ടനെയും അമ്മയേയും കുറിച്ചുള്ള ഓർമയിൽ ഉഴയുകയായിരുന്നു...

*************

ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു ക്ലാസ്സിലേക്ക് പോകുന്ന വഴി വരാന്തയുടെ അങ്ങേ അറ്റത്തു നിന്നും നടന്നു വരുന്ന ജിത്തുവിനെ കണ്ടതും അവളുടെ കാലുകൾ നിശ്ചലമായി... ഉള്ളിൽ എന്തെന്നില്ലാത്തൊരു ഭയം ഉടലെടുത്തു...ആരേയും ശ്രദ്ധിക്കാതെ ഫോണിലേക്ക് നോക്കി നടന്നിരുന്ന ജിത്തു പെട്ടന്ന് തലയുയർത്തിയതും തനിക്കെതിരെ നടന്നു വരുന്ന പാറുവിനെ കണ്ടു... ഗൗരവമുറ്റിയ അവന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി.. ദേഷ്യത്തോടെ ഫോൺ ഓഫ് ചെയ്ത് പോക്കറ്റിലേക്കിട്ടു മുന്നോട്ട് നടന്നു.... അവൾ തന്റെ ചുരിദാറിന്റെ ഷാളിൽ കൈകൾ മുറുക്കി തന്റെ ഭയത്തെ നിയന്ത്രിച്ചു കൊണ്ടിരുന്നു...

അവളുടെ അടുത്തെത്തിയതും അവനൊന്ന് നിന്നു... അവനെ നോക്കാൻ പോലുമുള്ള ശക്തി ഇല്ലാത്തത് കൊണ്ടവൾ തലതാഴ്ത്തി നിന്നു...

"നിനക്കെന്താ ക്ലാസ്സ്‌ ഇല്ലെ...?"

നെറ്റിച്ചുളിച്ചു കൊണ്ട് മയത്തിൽ ചോദിച്ചതും പാറുവൊന്ന് അമ്പരന്നു...

"ചോദിച്ചതിന് ഉത്തരമില്ലെ...?"

മറുപടി പറയാതെ നിൽക്കുന്നത് കണ്ട പാറുവിനെ നോക്കി അവൻ ദേഷ്യത്തിൽ ചോദിച്ചു...

"അത്... പിന്നെ ഉണ്ട് ഞാൻ... പോകാൻ തുടങ്ങുവായിരുന്നു.... "

അവൾ പതർച്ചയോടെ പറഞ്ഞതും അവനൊന്ന് ഗൗരവത്തിൽ മൂളി...

"മ്മ് എന്നാൽ വേഗം ചെല്ലാൻ നോക്ക്... "

പറഞ്ഞു കൊണ്ട് ജിത്തു മുന്നോട്ട് നടന്നതും അവൾ ശ്വാസമൊന്നാഞ്ഞു വലിച്ചു... ശേഷം ധൃതിയിൽ നടന്നു പോകുന്ന ജിത്തുവിനെ തിരിഞ്ഞു നോക്കി... ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ചെറിയൊരു ആനന്ദം നുരഞ്ഞു പൊന്തി... നാളുകൾക്ക് ശേഷം ജിത്തേട്ടൻ തന്നോട് ദേഷ്യമേതുമില്ലാതെ രണ്ട് വാക്കെങ്കിൽ രണ്ട് വാക്ക് സംസാരിച്ചല്ലോ എന്ന ആഹ്ലാദത്തിൽ അവളുടെ മിഴികൾ ആർദ്രമായി... കണ്ണിൽ നിന്നും ആ രൂപം മറഞ്ഞു തുടങ്ങിയതും ചെറു പുഞ്ചിരിയോടെ അവൾ ക്ലാസ്സിലേക്ക് നടന്നു....

**********

"സർ ഒരു വിസിറ്റർ ഉണ്ട്.... "

സ്റ്റാഫ്‌ റൂമിലിരുന്ന് കുട്ടികളുടെ ടെസ്റ്റ്‌ പേപ്പർ നോക്കുന്നതിനിടയിലാണ് പ്യൂൺ വന്നു ഇക്കാര്യം പറഞ്ഞത്...ആരായിരിക്കും തന്നെ കാണാൻ വന്നിരിക്കുന്നതെന്ന സംശയത്തോടെ ജിത്തു പേപ്പേഴ്സ് തന്റെ ബാഗിലേക്ക് തന്നെ വെച്ചു വിസിറ്റേഴ്‌സ് റൂമിലേക്ക് നടന്നു....

വിസിറ്റേഴ്‌സ് റൂമിൽ ഇരിക്കുന്ന തൻവിയെ കണ്ടതും അവന്റെ മിഴികൾ സചലമായി... ഹൃദയം എന്തിനെന്നറിയാതെ വേഗത്തിൽ മിടിക്കാൻ തുടങ്ങി... മുന്നോട്ടൊരടിപോലും അനങ്ങാൻ കഴിയാതെ നിൽക്കുന്ന ജിത്തുവിനെ നോക്കി ചെറുപുഞ്ചിരിയോടെ തൻവി അടുത്തേക്ക് വന്നു...

"പഴയ ബന്ധം പുതുക്കി ആരേയും വേദനിപ്പിക്കാൻ വന്നതല്ല ജിത്തു...ഈ നാട്ടിൽ നിന്നും പോവുന്നതിനു മുന്നേ നിന്നെയൊന്ന് കാണണമെന്ന് തോന്നി..."

നഷ്ടബോധത്തോടെയുള്ള തൻവിയുടെ വാക്കുകൾ കേട്ടവൻ നിർവികാരനായി നിന്നു...

"നമുക്കൊന്ന് പുറത്തു പോയാലോ ജിത്തു... ഇവിടെ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ,, ചിലപ്പോൾ പഴയ ഓർമ്മകൾ കുത്തി നോവിക്കുന്നത് കൊണ്ടാവാം.... "

വേദനയോടെ പറഞ്ഞു കൊണ്ട് തൻവി പുറത്തേക്കിറങ്ങി... ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ജിത്തു തന്റെ ബുള്ളറ്റ് എടുത്തു അവളുടെ മുന്നിലായി വന്നു നിന്നു...തൻവി അവന്റെ പിന്നിൽ കയറി ഒരല്പം അകലം പാലിച്ചിരുന്നു... ആ നിമിഷം ഇരുവരുടേയും ഹൃദയം വേദനയാൽ പിടയുന്നുണ്ടായിരുന്നു...ദിശയറിയാതെ അവരേയും വഹിച്ചു കൊണ്ട് ബുള്ളറ്റ് മുന്നോട്ട് പാഞ്ഞു...

ഇരുവരും പോവുന്നതും നോക്കി വരാന്തയിൽ നിന്നിരുന്ന പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അത്രയും നേരം ജിത്തുവിന്റെ ഓർമ്മകളിൽ തുടികൊട്ടിയിരുന്ന ഹൃദയം പൊടുന്നനെ സങ്കടത്താൽ വീർപ്പുമുട്ടി.... ഹൃദയ വേദന താങ്ങാൻ കഴിയാതവൾ ബാഗുമെടുത്ത് ആരോടും പറയാതെ കോളേജിന് പുറത്തേക്ക് നടന്നു...

***********

കോളേജ് കഴിഞ്ഞു നേരത്തേ വരുന്ന പാറുവിനെ കണ്ടപ്പോൾ ഗൗരി ടീച്ചർ അവളുടെ അടുത്തേക്ക് വന്നു.... ഇവിടെ നിന്ന് പോവുമ്പോൾ ഉണ്ടായിരുന്ന തെളിച്ചമൊന്നും അവളുടെ മുഖത്തിനപ്പോൾ  ഉണ്ടായിരുന്നില്ല...

"എന്താ പറ്റിയേ കുട്ട്യേ... ആകെ വാടി തളർന്നല്ലോ.. "

അവർ തന്റെ നേര്യതിന്റെ തുമ്പ് കൊണ്ട് അവളുടെ മുഖം തുടച്ചു കൊടുത്തു....

"ഇന്നെന്താ നേരത്തേ കോളേജ് കഴിഞ്ഞോ പാറു.. "

മോളെയും എടുത്തു ഒക്കത്ത് വെച്ച് കൊണ്ട് ജ്യോതി അവിടേക്ക് വന്നു... പാറുവിനെ കണ്ടതും മോള് അവളുടെ മേലേക്ക് ചാഞ്ഞു... അവളെ നോക്കി നേർമയോടെ പുഞ്ചിരിച്ചു കൊണ്ട് പാറു മോളെയെടുത്ത് എളിയിലേക്ക് വെച്ചു...

"ഉച്ച കഴിഞ്ഞപ്പോൾ വല്ലാത്തൊരു തലവേദന... പിന്നെ ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല കിട്ടിയ ബസ്സിനിങ് പോന്നു... "

മനസ്സിന്റെ വിങ്ങൽ അടക്കി പിടിച്ചു പറഞ്ഞു കൊണ്ടവൾ മോളെയും എടുത്ത് അകത്തേക്ക് കയറി...

"ഈ കുട്ടിക്ക് കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്... "

പിറുപിറുത്തു കൊണ്ട് ഗൗരി ടീച്ചറും അപ്പുറത്തേക്ക് പോയി.....

മുറിയിലെത്തിയ പാറു അച്ചുവിനെ ബെഡിലേക്കിരുത്തി...

"അയ്യോ ചേച്ചി ന്നെ ഇവിടെ ഇരുത്തല്ലേ... "

അച്ചു ബെഡിൽ നിന്നും എഴുന്നേറ്റ് താഴെയിറങ്ങി...

"അതെന്തേ... "

കാര്യം മനസ്സിലാവാതിരുന്ന പാറു നെറ്റിചുളിച്ചു...

"അതുണ്ടല്ലോ ജിത്തു മാമ വഴക്ക് പറയും...മാമക്ക് ഈ മുറിയിൽ ആരും കയറുന്നത് ഇഷ്ടമല്ല.. ഈ അച്ചുമോൾക്ക് തന്നെ എത്ര വഴക്ക്‌ കേട്ടിട്ടുണ്ടെന്നോ..."

ജിത്തുവിനെ കുറിച്ച് കേട്ടതും അവൻ തൻവിയുമായി ബൈക്കിൽ പോവുന്നത് അവളുടെ മനസ്സിലേക്ക് ഓടിയെത്തി... മറക്കാൻ ശ്രമിക്കുന്തോറും അത് തന്നെ ഒരു പെരുമ്പാമ്പ് കണക്കെ ചുറ്റി വരിയുന്നതായവൾക്ക് തോന്നി...അല്ലെങ്കിലും ചില ഓർമകൾക്കെന്നും കൈപ്പു രസമായിരിക്കുമല്ലോ....

"മോൾടെ ജിത്തുമാമയോട് ഞാൻ പറഞ്ഞോളാം.. മോളിവിടിരുന്നോട്ടോ... "

പാറു വീണ്ടും അച്ചുവിനെ പിടിച്ചു ബെഡിലേക്കിരുത്തിയതും അവൾ നിച്ച് പേടിയാണെന്നും പറഞ്ഞു താഴെക്കോടി...

"കുറുമ്പി... "

അവൾ പോവുന്നതും നോക്കി ചിരിച്ചു കൊണ്ട് പാറു മുറിയുടെ വാതിലടച്ചു... ഷെൽഫിൽ ഉടുത്തുമാറാനുള്ള ഡ്രെസ്സുമെടുത്ത് ബാത്റൂമിലേക്ക് കയറി....

കുളിച്ചിറങ്ങിയപ്പോൾ ചെറിയൊരാശ്വാസം തോന്നി... പനിയുടെ തുടക്കമാണെന്ന് തോന്നുന്നു വല്ലാത്ത തലവേദനയും തൊണ്ട വരൾച്ചയും... അവൾ ഫാൻ ഓഫ്‌ ചെയ്തു ജനൽ പാളി തുറന്നിട്ടു...വൈകുന്നേരം പാടത്തു നിന്നും വീശുന്ന ഇളം തണുപ്പുള്ള കാറ്റ് മുറിയിലാകെ വ്യാപിച്ചു...അതിന്റെ ആലസ്യത്തിൽ അവൾ കട്ടിലിലേക്ക് കിടന്നു....

ജിത്തുവിന്റെ മുഖമാണ് മനസ്സുനിറയെ... ജിത്തേട്ടൻ തന്റെ സ്വന്തമല്ലെന്ന് എത്രയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും അനുസരിക്കാതെ വീണ്ടും വീണ്ടും മനസ്സ് ജിത്തേട്ടന്റെ സ്നേഹത്തിനായി കൊതിക്കുന്നത് പോലെ....ജിത്തേട്ടനെ വിവാഹമെന്ന ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു ദൂരെ എവിടേക്കെങ്കിലും ഓടി പോവണമെന്ന് ബുദ്ധി പറയുന്നുണ്ടെങ്കിലും ഉള്ളിലിരുന്ന് മാറ്റാരോ പറയുന്നു ജിത്തേട്ടൻ തന്റെ സ്വന്തമാണെന്ന്,,, വൈകിയാണെങ്കിലും ആ സ്നേഹം നിന്നിലേക്ക് തന്നെ എത്തിച്ചേരുമെന്ന്....ഇനിയും ഓരോന്ന് ചിന്തിച്ചു കൂട്ടിയാൽ തലക്ക് ഭ്രാന്ത്‌ പിടിക്കുമെന്ന് ഓർത്തതും അവൾ കണ്ണുകൾ അടച്ചു കിടന്നു...

***********

ബീച്ചിനടുത്തുള്ള കടയുടെ മുന്നിൽ ബൈക്ക് ഒതുക്കി ഇരുവരും ഇറങ്ങി....വൈകുന്നേരം ആയതു കൊണ്ട് തന്നെ അത്യാവശ്യം തിരക്കുണ്ടായിരുന്നു ബീച്ചിൽ... ആളൊഴിഞ്ഞ സ്ഥലം തേടി ഇരുവരും മുന്നോട്ട് നടന്നു....

കുറച്ചു നടന്നതും ജിത്തു അവിടെയുണ്ടായിരുന്ന സിമന്റ് ബെഞ്ചിലേക്കിരുന്നു... തൻവിയും അവനോടൊപ്പം വന്നിരുന്നു... ഇരുവരിലും ഓർമകൾ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു... പഴയ കാല മധുരമുള്ള ഓർമ്മകൾ ഒരു തിരമാല കണക്കെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആഞ്ഞു വീശി...വീണ്ടും കുത്തി നോവിക്കാനെന്ന പോലെ...

"നിനക്ക്‌ ഓർമ്മയുണ്ടോ ജിത്തൂ,,,എത്രയോ തവണ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കൂട്ടുകാരോടൊപ്പം നമ്മൾ ഇവിടെ വന്നത്... പോകെ പോകെ പിന്നെ നമ്മൾ രണ്ടുപേരും തനിച്ചായി ഇവിടെ വരവ്... ഒന്നും പറയാനില്ലെങ്കിൽ കൂടി കൈകൾ കോർത്തു പിടിച്ചു നമ്മളിങ്ങനെ തിരമാലകൾക്കരികിലൂടെ നടക്കും കാലുകൾ കഴക്കുവോളം...."

കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലയിലേക്ക് നോക്കി തൻവി പറഞ്ഞു... ജിത്തുവിന്റെ ഓർമകളും അവരുടെ പഴയ കോളേജ് ദിനങ്ങളിലേക്ക് പോയി...ആരുടേയും നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി ഉല്ലസിച്ചു നടന്നിരുന്ന കാലത്തിലേക്ക് ഒരിക്കൽ കൂടെ തിരികെ പോവാൻ അവന്റെ ഹൃദയം വെമ്പൽ കൂട്ടി...

"ഒരു പക്ഷേ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..പക്ഷേ എന്റെ ഉള്ളിൽ ഇപ്പോഴും നിന്നോടുള്ള ഇഷ്ടത്തിന്റെ അവശേഷിപ്പുകൾ ചിന്നി ചിതറി കിടപ്പുണ്ട്.. ഒരിക്കലും കൂട്ടി യോജിപ്പിക്കാൻ കഴിയാത്തത് പോലെ.... "

നോവോടെ പറയുന്നവളെ ജിത്തു നിറ കണ്ണുകളോടെ നോക്കി....

"തൻവി... എനിക്കിപ്പോൾ നിന്നോട് പഴയത് പോലൊരു ഇഷ്ടമില്ല... ഒരല്പം വേദനയോടെ ആണെങ്കിലും ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു വിധി ഇതാണെന്ന്,,, ഇനി ഒരിക്കലും നീ എന്റെയോ ഞാൻ നിന്റെയോ സ്വന്തമല്ലെന്ന്...ആദ്യമൊക്കെ നിന്നേയും കൂട്ടി എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷേ അപ്പോഴും മുന്നിൽ നിസ്സഹായയായ പാർവണയുടെ മുഖം ഓടിയെത്തും... അവൾ ചെയ്ത തെറ്റിന്റെ ശിക്ഷയായിട്ടായിരിക്കാം ഇന്നവൾ ആരുമില്ലാത്തവളെ പോലെ എന്റെ വീട്ടിൽ കഴിയുന്നത്...അവളുടെ പഠനമെല്ലാം കഴിഞ്ഞു സ്വന്തമായിട്ടൊരു വരുമാന മാർഗം കണ്ടെത്തുന്നത് വരെ എനിക്കവളെ സംരക്ഷിച്ചേ മതിയാവൂ... "

"അത് കഴിഞ്ഞാലോ... "

തൻവിയുടെ ചോദ്യം കേട്ട അവന്റെ തൊണ്ടക്കുഴിയിലൊരു ഗദ്ഗദം വന്നു തടഞ്ഞു നിന്നു...

"അത് കഴിഞ്ഞാൽ...! എനിക്കറിയില്ലടോ,,,പക്ഷേ ഒന്നറിയാം പക്വത ഇല്ലാത്ത പ്രായത്തിൽ നടന്ന ഞാനുമായുള്ള വിവാഹം അവൾക്കൊരു തെറ്റാണെന്ന് അല്ലെങ്കിൽ ഒരു ബാധ്യതയാണെന്ന് തോന്നുന്ന നിമിഷം യാതൊരു പരിഭവവുമില്ലാതെ ഒഴിഞ്ഞു കൊടുക്കും.. "

അവൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു മുന്നോട്ട് നടന്നു...

"എനിക്കും വീട്ടിൽ നിന്ന് നല്ല പ്രഷർ ഉണ്ട് മറ്റൊരു വിവാഹത്തിന്...ഇതുവരെ പിടികൊടുത്തില്ല... എല്ലാത്തിൽ നിന്നൊരു ഒളിച്ചോട്ടമാണ് ത്രിവാൻഡ്രത്തേക്കുള്ള ട്രാൻസ്ഫർ..."

അവൾ പറഞ്ഞതെല്ലാം അവനൊരു മൂളലോടെ കേട്ടു...

"നമുക്ക് മടങ്ങിയാലോ ജിത്തു... "

ഇരുവർക്കിടയിലും മൗനം മൂടിയപ്പോൾ തൻവി ചോദിച്ചു... അവരൊരുമിച്ചു ബൈക്കിനടുത്തേക്ക് നടന്നു...

"അവിടെ ഇറക്കിയാൽ മതി ജിത്തു.. "

ബൈക്കിൽ കയറി കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞതും അടുത്തുള്ള ബസ്റ്റോപ്പിലേക് കൈ ചൂണ്ടി കൊണ്ടവൾ പറഞ്ഞു... അവൻ ബൈക്ക് നിർത്തിയതും അവൾ അതിൽ നിന്നും ഇറങ്ങി...


"എന്നെങ്കിലും നിങ്ങൾക്കിടയിൽ പ്രണയം ഉണ്ടാവുകയാണെങ്കിൽ പാർവണയോടെന്റെ സോറി പറയണം...അവളെ ഞാൻ നിന്റെ പേരും പറഞ്ഞു ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്... ചിലപ്പോൾ അതിനുള്ള ശിക്ഷയായിട്ടായിരിക്കാം ഞാനിപ്പോൾ അനുഭവിക്കുന്നതെല്ലാം.... എന്നാൽ പോട്ടെ... ഇനി ഒരിക്കലും ഒരു കൂടിക്കാഴ്ചക്ക്‌ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിക്കാം..."

മറുപടിക്ക് കാത്തു നിൽക്കാതവൾ മുൻപിൽ വന്നു നിന്ന ബസ്സിലേക്ക് കയറി... അവൾ പോവുന്നത് കണ്ടതും അവന്റെ മിഴിക്കോണിൽ നിന്നൊരു നീർതുള്ളി അടർന്നു നിലത്തേക്ക്‌ വീണു...തൻവിയെ കുറിച്ചോർത്തവന്റെ നെഞ്ചം വേദനയാൽ പിടഞ്ഞു.....

************

അച്ചുമോൾക്ക് പാല് ചൂടാറ്റി ഗ്ലാസ്സിലേക്ക് പകർന്നു കൊടുക്കുമ്പോഴാണ് ആരോ മണിയടിക്കുന്ന ശബ്ദം ജ്യോതി കേട്ടത്... എളിയിൽ ഇരുന്നിരുന്ന അച്ചുവിനെ അടുക്കള സ്ലാബിലേക്കിരുത്തി അവൾ ഡോർ തുറക്കാനായി ചെന്നു...

"അല്ല ആരിത് മീരയോ...!കുറേ നാളായല്ലോ ഈ വഴിയൊക്കെ കണ്ടിട്ട്... "

മുറ്റത്തു നിൽക്കുന്ന മീരയെ കണ്ടതും ജ്യോതി ചോദിച്ചു.... മീര അതിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി...


"ആരാ ജ്യോതി അത്...? "

"മീരയാണമ്മേ... "

അകത്തു നിന്നും ടീച്ചർ ചോദിച്ചതും ജ്യോതി വിളിച്ചു പറഞ്ഞു...മീരയാണെന്ന് അറിഞ്ഞത് കൊണ്ടാവണം ടീച്ചർ ഉമ്മറത്തേക്ക് വന്നു...

"എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്,,, കയറി വാ കുട്ടീ... "

ടീച്ചർ അകത്തേക്ക് ക്ഷണിച്ചതും അവൾ മടിയോടെ കോലായിലേക്ക് കയറി...

"പാറു ഇങ്ങോട്ട് വന്നോ ടീച്ചറേ.... "

പതർച്ചയോടെ ചോദിക്കുന്നവളെ കണ്ട് ടീച്ചറും ജ്യോതിയും മുഖത്തോട് മുഖം നോക്കി...

"ഉവ്വ്,,,മുകളിലെ മുറിയിലുണ്ട്... അപ്പോൾ നിന്നോട് പറഞ്ഞിട്ടില്ലേ അവൾ വീട്ടിലേക്ക് വരുന്നത്..."

നെറ്റിച്ചുളിച്ചു കൊണ്ട് ടീച്ചർ ചോദിച്ചു...


"ഇല്ല... എനിക്ക് ആർട്സിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു... അത് കഴിഞ്ഞു വന്നു ഒപ്പം പോവാമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു.. മീറ്റിംഗ് കഴിഞ്ഞു വന്നപ്പോൾ ആളെ കാണാനില്ല... ക്ലാസ്സിലെ കുട്ടിയോട് ചോദിച്ചപ്പോൾ പാറു ബാഗും എടുത്ത് പുറത്തേക്ക് പോവുന്നത് കണ്ടെന്നു പറഞ്ഞു.. ഞാൻ കോളേജ് മുഴുവൻ തിരഞ്ഞിട്ടും അവളെ കണ്ടില്ല അതാ ഇവിടെയും കൂടെ ഒന്നന്യോശിക്കാമെന് വിചാരിച്ചത്..."

മീര കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു...

"നേരത്തെ വരുന്നത് കണ്ടപ്പോൾ ഞങ്ങൾ തിരക്കിയിരുന്നു.. അപ്പോൾ തലവേദനയാണെന്നാണ് പറഞ്ഞത്...പാറു മുകളിലെ മുറിയിലുണ്ട് മോള് ചെന്ന് എന്താണെന്നൊന്ന് അന്യോഷിക്ക്... ടീച്ചർ അപ്പോഴേക്കും ചായ എടുക്കാം..."


ടീച്ചർ അടുക്കളയിലേക്ക് പോയതും മീര മുകളിലേക്കുള്ള പടികൾ കയറി... അടഞ്ഞു കിടന്നിരുന്ന വാതിൽ തള്ളിത്തുറന്നു കൊണ്ട് അകത്തേക്ക് കയറി... കതകിന്റെ ഉറക്കെയുള്ള ശബ്‍ദം കേട്ടത് കൊണ്ടാവണം പാറു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു... മുന്നിൽ കലിപ്പോടെ നിൽക്കുന്ന മീരയെ കണ്ടതും അവൾക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ ബെഡിൽ എഴുന്നേറ്റിരുന്നു...

"എന്നെ തീ തീറ്റിച്ചിട്ട് നീ ഇവിടെ വന്നു സുഖമായിട്ട് ഉറങ്ങുവാണല്ലേ... ഞാനും പ്രവിയും കൂടെ നിന്നെ എവിടെയെല്ലാം അന്യോഷിച്ചെന്നോ.. വിളിക്കാനാണെങ്കിലോ മൊബൈലും ഇല്ല.... "

മീര അവളുടെ കൈത്തണ്ടയിൽ നോവാത്ത വിധം അടിച്ചു കൊണ്ട് പറഞ്ഞു...

"പെട്ടന്നൊരു തലവേദന നിങ്ങളോട് പറഞ്ഞിട്ട് പോരാമെന്ന് വിചാരിച്ചപ്പോൾ കണ്ടതുമില്ല..."

പാറു വായിൽ വന്ന കള്ളം പറഞ്ഞു...

"നിന്റെ തലവേദനയുടെ കാരണമൊക്കെ എനിക്ക് മനസ്സിലായി...ഞാനും കണ്ടിരുന്നു ജിത്തേട്ടനും തൻവി മിസ്സും ബൈക്കിൽ ഒരുമിച്ചിരുന്ന് പോവുന്നത്..."

അവരെ കുറിച്ച് പറഞ്ഞതും അവളുടെ മുഖം വാടി....

"എനിക്കെന്തോ അത് കണ്ടപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ... എങ്ങനെയും ഈ പഠിപ്പൊന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ ജിത്തേട്ടനെ ഈ താലിയിൽ നിന്നും മോചിപ്പിച്ചു എവിടേക്കെങ്കിലും പോവാമായിരുന്നു... "

മനസ്സിനുള്ളിലെ വിങ്ങൽ സഹിക്ക വയ്യാതവൾ പറഞ്ഞു...

"അതിനാണോ ഞാനും പ്രവിയും ഇത്രയും കഷ്ടപ്പെട്ടത്..."

പറഞ്ഞു കഴിഞ്ഞാണ് താൻ എന്താണ് പറഞ്ഞതെന്ന ബോധം മീരക്ക് വന്നത്... അബദ്ധം പിണഞ്ഞത് പോലെയവൾ പാറുവിന് മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു...

"എന്താ.. എന്താ പറഞ്ഞത് നീ....!"

പകപ്പോടെ പാറു ചോദിക്കുന്നത് കേട്ടതും അവൾ മറുപടി പറയാനാവാതെ കുഴങ്ങി..

"ഞാൻ.. ഞാനൊന്നും പറഞ്ഞില്ലല്ലോ.. നിനക്ക് തോന്നിയതാവും... വാ നമുക്ക് താഴേക്ക് പോവാം ടീച്ചർ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു..."

ബെഡിൽ കിടന്നിരുന്ന ബാഗെടുത്ത് തോളിലേക്കിട്ട് മീര വെപ്രാളം കൂട്ടി... ഉള്ളിൽ പല സംശയങ്ങളും മുളച്ചു പൊന്തിയെങ്കിലും എന്നെങ്കിലും സത്യങ്ങൾ മറ നീക്കി പുറത്തു വരുമെന്ന പ്രതീക്ഷയോടെ പാറുവും മീരയുടെ കൂടെ താഴേക്ക് ചെന്നു...

മീര പാറുവിനോട് യാത്ര പറഞ്ഞു പോവാൻ തുടങുമ്പോഴാണ് ജിത്തു കോളേജിൽ നിന്നും തിരികെ വന്നത്.. അവരെ ഒരുമിച്ചു കണ്ടതും അവൻ മുഖം വെട്ടിച്ചു അകത്തേക്ക് കയറിപ്പോയി...മീര ദയനീയമായി പാറുവിനെ നോക്കി..

"മോള് അതൊന്നും കാര്യമാക്കേണ്ട... മാഷാണ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല ഇപ്പോഴും ദേഷ്യത്തിനും വാശിക്കും ഒരു കുറവും വന്നിട്ടില്ല..."

ഗൗരി ടീച്ചർ അവരെ സമാധാനപ്പെടുത്തി...

"ഞാൻ ഇറങ്ങുന്നു.. ഇനിയും വൈകിയാൽ ചിലപ്പോൾ അമ്മ പേടിക്കും... "

മീര പോയതും പാറു ഒരു നെടുവീർപ്പോടെ അകത്തേക്ക് കയറി...

വല്ലാത്ത ദാഹം തോന്നിയപ്പോൾ അവൾ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുകളിൽ നിന്നും ഉച്ചത്തിലുള്ള വിളി കേട്ടത്...

"പാർവണാ,,, പാർവണാ... "

അവൾ ഞെട്ടികൊണ്ട് ചുറ്റും നോക്കി... പിന്നെ ഓരോട്ടമായിരുന്നു മുകളിലുള്ള മുറിയിലേക്ക്... അവിടെ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച അവളിലെ ഭയത്തെ വർധിപ്പിച്ചു...മീരയുമായി സംസാരിച്ചു എണീറ്റു പോയതിന് ശേഷം മുറി വൃത്തിയാക്കിയിടാൻ അവൾ മറന്നു പോയിരുന്നു...

"എന്താ ഈ കാണിച്ചു വെച്ചിരിക്കുന്നെ..എന്ത് തോന്നിവാസവും ആവാമെന്നാണോ...."

അലങ്കോലമായി കിടക്കുന്ന ഷെൽഫിലേക്കും താഴെ ചിന്നി ചിതറി കിടക്കുന്ന വസ്ത്രങ്ങളിലേക്കും ചൂണ്ടി കൊണ്ടായിരുന്നു ജിത്തുവിന്റെ ചോദ്യം...അവൾ ഭയത്താൽ ഒരടി പിറകിലേക്ക് നീങ്ങി നിന്നു...

"നിന്നോടാ ചോദിച്ചത് പാർവണാ... "

മറുപടിയൊന്നും തന്നെ കിട്ടാതെ വന്നപ്പോൾ ജിത്തു വീണ്ടും ശബ്‍ദമുയർത്തി...

"അത് ജിത്തേട്ടാ,,, ഞാൻ പെട്ടന്ന്.. ശ്രദ്ധിച്ചില്ല... ഞാൻ ഇപ്പൊ വൃത്തിയാക്കി വെക്കാം..."

പറയുന്നതിനിടയിൽ അവൾ വസ്ത്രങ്ങൾ ഓരോന്നും പെറുക്കിയെടുത്തു....

"മ്മ് അഞ്ചേ അഞ്ചു മിനിറ്റ് ഞാൻ കുളിച്ചു വരുന്നതിന് മുന്നേ ഈ മുറി മുഴുവൻ വൃത്തിയാക്കിയിരിക്കണം അല്ലേൽ അറിയാലോ എന്റെ സ്വഭാവം...!"

കോപത്തോടെ പറഞ്ഞുകൊണ്ടവൻ ബാത്റൂമിലേക്ക് കയറി വാതിൽ വലിച്ചടച്ചു... അവൻ പോയെന്ന് കണ്ടതും അത്രയും നേരം പിടിച്ചു വെച്ചിരുന്ന ശ്വാസം അവൾ പുറത്തേക്ക് വിട്ടു... അവന്റെ ദേഷ്യം അറിയാവുന്നത് കൊണ്ട് തന്നെ അവൾ മുറി പെട്ടന്ന് തന്നെ വൃത്തിയാക്കിയെടുത്തു...

കുളി കഴിഞ്ഞിറങ്ങിയ ജിത്തു മുറി വൃത്തിയായി കിടക്കുന്നത് കണ്ടതും മുഖത്തെ ഗൗരവം എടുത്തു കളഞ്ഞു...വേഷമെല്ലാം മാറി ഒരു കൈലിയും ബനിയനുമിട്ട് താഴേക്ക് ചെന്നു... അമ്മ കൊടുത്ത കട്ടൻ കാപ്പിയും വാങ്ങി മുറ്റത്തേക്കെല്ലാമൊന്നിറങ്ങി.... മുറ്റത്തിരുന്ന് കളിക്കുന്ന അച്ചുമോളെ കണ്ടതും അവൻ അടുത്തേക്ക് ചെന്നു...

"മോളിവിടെ തനിച്ചിരുന്ന് കളിക്കുവാണോ...? "
അവൻ വാത്സല്യത്തോടെ ചോദിച്ചു...

"അല്ലല്ലോ എന്റെ കൂടെ പാറുവേച്ചിയും ഉണ്ട്.. ദേ നോക്കിക്കേ.."

അച്ചു മോൾ കൈ ചൂണ്ടിയ ഇടത്തേക്കവൻ നോക്കി... കൊച്ചു കുട്ടികളെ പോലെ കയ്യിലും ഉടുത്തിരുന്ന വസ്ത്രത്തിലുമെല്ലാം ചെളിയാക്കി നിൽക്കുന്ന പാറുവിനെ കണ്ടതും ജിത്തുവിന്റെ മുഖം വലിഞ്ഞു മുറുകി...അവൻ ദേഷ്യത്തിൽ അവിടെ നിന്നെഴുന്നേറ്റ് തൊടിയിലേക്കിറങ്ങി...അവന്റെ ദേഷ്യത്തോടെയുള്ള പോക്ക് കണ്ട പാറു ചെളിയെല്ലാം കഴുകി കളഞ്ഞു പിൻവശത്തേക്കോടി...

"അമ്മേ കുറച്ചു വെള്ളമിങ്ങെടുത്തെ... "

തൊടിയിൽ നിന്നും ജിത്തുവിന്റെ ശബ്‍ദം കേട്ടതും ടീച്ചർ വെള്ളവുമായി അവിടേക്ക് പോവാനൊരുങ്ങുമ്പോഴാണ് ഓടി കിതച്ചു വരുന്ന പാറുവിനെ കണ്ടത്...

"മോളിതൊന്ന് അവന് കൊണ്ടു കൊടുത്തേ...എനിക്ക് അടുക്കളയിൽ ഒരിത്തിരി കൂടെ ജോലിയുണ്ട്..."

പാറു വെള്ളവുമായി തൊടിയിലേക്ക് ചെന്നു...വാഴക്ക് തടമെടുക്കുന്ന ജിത്തുവിനെ കണ്ടതും അവളവനടുത്തേക്ക് നടന്നു...

"വെള്ളം... "

ശ്വാസം അടക്കി പിടിച്ചു കൊണ്ടായിരുന്നു പറഞ്ഞത്...

"നിന്നോടാണോ വെള്ളം കൊണ്ടുവരാൻ പറഞ്ഞത്...!അമ്മയെവിടെ..? "

മടക്കി കുത്തിയ കൈലി നേരെയിട്ട് കൊണ്ടവൻ ചോദിച്ചു...

"ടീച്ചർക്കവിടെ ജോലിയുണ്ടെന്ന് പറഞ്ഞു... "

"മ്മ്.. ഇങ്ങ് താ.. "

പരിഭ്രമിച്ചു നിൽക്കുന്നവളുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി അവൻ വായിലേക്കൊഴിച്ചു...അവന്റെ ഓരോ പ്രവർത്തിയും അവൾ കൗതുകത്തോടെ നോക്കി നിന്നു... 


"മ്മ് എന്താ... "

"മ്മ്ച്ചും... "

അവൾ നോക്കുന്നത് കണ്ടവൻ ചോദിച്ചതും ഒന്നുമില്ലെന്ന് ചുമ്മൽ കൂച്ചി അവൾ അവിടുന്നോടി... കൊച്ചു കുഞ്ഞുങ്ങളെ പോലെയുള്ള അവളുടെ ഓട്ടം കണ്ടതും ജിത്തുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു... അതേ പുഞ്ചിരിയോടെ തന്നെ അവൻ തന്റെ ജോലിയിലേക്ക് തിരിഞ്ഞു...

**********

"അയ്യോ ടീച്ചറെ പതിയെ... നിക്ക് വേദനയെടുക്കുന്നുണ്ട്..."

ഉമ്മറത്ത് നിന്നും കേൾക്കുന്ന കരച്ചിലും ബഹളവും കേട്ടാണ് പൈപ്പിൻ ചുവട്ടിൽ നിന്നും കയ്യും കാലും കഴുകുകയായിരുന്ന ജിത്തു വെപ്രാളത്തോടെ അവിടേക്ക് ചെന്നത്...

പാറുവിന്റെ കാൽ മുട്ടിലേക്ക് മരുന്ന് വെച്ചു കൊടുക്കുന്ന ടീച്ചറേ കണ്ടതും അവൻ കാര്യം മനസ്സിലാവാതെ കുറച്ചു നേരം നോക്കി നിന്നു....ടീച്ചർ മരുന്ന് വെച്ച് കഴിഞ്ഞ് അവളുടെ അടുത്ത് നിന്നും മാറിയപ്പോഴാണ് കയ്യിലും കാലിലുമായി മുറിവുമായി ഇരിക്കുന്ന പാറുവിനെ അവൻ ശെരിക്കും കണ്ടത്...

"നിനക്ക് വെള്ളം തന്ന് തിരികെ വരുന്നതിനിടയിൽ അടുക്കള ഭാഗത്തൊന്ന് വഴുതി വീണതാണ്..."

അവൻ നോക്കി നിൽക്കുന്നത് കണ്ട ജ്യോതി പറഞ്ഞു...

"അതിന് നല്ല വേദനയുണ്ടെന്ന് തോന്നുന്നു.. നീയൊന്ന് മോളെ മുറിയിൽ കൊണ്ട് ചെന്നു കിടത്ത്... "

ടീച്ചർ പറയുന്നത് കേട്ടവന്റെ സർവ്വനാഡി ഞരമ്പുകളും വലിഞ്ഞു മുറുകി...

"തന്നെ താനെയങ്ങ് പോയാൽ മതി... കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ തെന്നി വീഴാൻ... അതെങ്ങനാ ആകാശത്തേക്കും നോക്കിയല്ലെ നടപ്പ് മനുഷ്യനെ മെനക്കെടുത്താൻ.... "

അവൻ ദേഷ്യം സഹിക്കവയ്യാതെ ഓരോന്നും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു...

"ചേച്ചിയൊന്ന് പിടിച്ചാൽ മതി ഞാൻ മുറിയിലേക്ക് പൊക്കോളാം..."

അവന്റെ വായിലുള്ളതെല്ലാം കേട്ട് കഴിഞ്ഞതും പാറു ജ്യോതിയെ നോക്കി...

"മ്മ് എണീക്ക്... "

ജ്യോതി ജിത്തുവിനെ ദേശിച്ചു നോക്കി പാറുവിന്റെ അടുത്തേക്ക് വന്നു...ജ്യോതി താങ്ങി എണീപ്പിക്കുന്നതിന് മുന്നേ ജിത്തു ഇരുകൈകൾ കൊണ്ടും പാറുവിനെ പൊക്കിയെടുത്തിരുന്നു....

പാറുവിന്റെ ശരീരമാകെ വിറപൂണ്ടു... ആദ്യമായാണ് ഇത്രയും അടുത്ത് ജിത്തുവിന്റെ സാമീപ്യം അവൾ അറിയുന്നത്.... അവനിൽ നിന്നും വമിക്കുന്ന വിയർപ്പിന്റെയും ചന്ദ്രികാ സോപ്പിന്റെയും സമിശ്ര ഗന്ധം അവളുടെ രോമകൂപങ്ങളെ ഉണർത്തി...കണ്ണടച്ചു തുറക്കുന്നതിന് മുന്നേ അവൻ അവളുമായി മുറിയിലേക്കെത്തിയിരുന്നു..

മുറിയിലെത്തിയതും ജിത്തു അവളെ കട്ടിലിലേക്കിട്ടു...

"അയ്യോ അമ്മേ... "

പെട്ടന്നുള്ള വീഴ്ചയായതിനാൽ അവളുടെ നടുവൊന്ന് വിലങ്ങി...

"ശ്ഹൂ...മിണ്ടി പോവരുത്... അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോണം... ഇനി എന്റെ അനുവാദമില്ലാതെ ഈ മുറിയിൽ നിന്നെങ്ങാനും പുറത്തിറങ്ങിയാൽ നിന്റെ മറ്റേ കാല് കൂടെ ഞാൻ തല്ലിയൊടിക്കും... ഇപ്പോഴും കുഞ്ഞുകളി കളിച്ചു നടക്കേണ്ട പ്രായമാണെന്നാണ് വിചാരം.."

അവളെ തറപ്പിച്ചു നോക്കി കൊണ്ടവൻ മുറിവിട്ട് പുറത്തേക്ക് പോയി...

അവനത്രയൊക്കെ ദേഷ്യപ്പെട്ടിട്ടും അവൾക്കുള്ളിൽ യാതൊരു വിഷമവും തോന്നിയില്ല.. മറിച്ചു സന്തോഷമാണ് തോന്നിയത്... അങ്ങനെയെങ്കിലും ജിത്തേട്ടൻ തന്നോടൊന്ന് മിണ്ടിയല്ലോ എന്നോർത്തുള്ള സന്തോഷം...അവന്റെ നെഞ്ചോട് ചേർന്ന് കിടന്ന നിമിഷങ്ങളോർക്കെ അവൾക്കുള്ളിൽ എന്തൊക്കെയോ വികാരങ്ങൾ ഉടലെടുത്തു.... അത് പോലെ ഈ ജീവിത കാലം മുഴുവൻ കിടക്കാൻ കഴിഞ്ഞെങ്കിലെന്നവൾ വെറുതെയാണെങ്കിലും മോഹിച്ചു....

************

രാത്രിക്കത്തേക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് കയറി വരുന്ന ജ്യോതിയെ കണ്ടപ്പോൾ പാറു കിടന്നിടത്ത് നിന്നും എഴുന്നേറ്റു...

"ചേച്ചിയെന്തിനാ ബുദ്ധിമുട്ടി ഇതുമായി ഇവിടേക്ക് വന്നത്.... ഞാൻ അവിടേക്ക് വരുമായിരുന്നല്ലോ...."

"അതൊന്നും സാരമില്ല,,, കോളേജ് കഴിഞ്ഞ് വന്നത് തൊട്ട് ഒന്നും കഴിച്ചില്ലല്ലോ... ദാ കഴിക്ക്..."

ജ്യോതി അവളുടെ അരികിൽ വന്നിരുന്നു...

"വേദനക്ക് കുറവുണ്ടോ...? "

"ആശ്വാസം തോന്നുന്നുണ്ട്... "

കഴിക്കുന്നതിനിടയിൽ പാറു മറുപടി പറഞ്ഞു....

"ജിത്തേട്ടൻ... "

അവൾ മടിച്ചു മടിച്ചു ചോദിച്ചു...

"താഴെയുണ്ട്,, കട്ട കലിപ്പിലാണ്...കുറച്ചു കഴിഞ്ഞാൽ ശെരിയാവുമായിരിക്കും.... എനിക്കും അമ്മയ്ക്കും കിട്ടി വയറു നിറയെ നിന്റെ കുട്ടിക്കളിക്ക് ഞങ്ങൾ കൂട്ട് നിൽക്കുവാണെന്നും പറഞ്ഞ്..."

"അയ്യോ ഒത്തിരി വഴക്ക് കേട്ടോ. ടീച്ചർക്ക് എന്നോട് ദേഷ്യം ആയിക്കാണുമല്ലേ..."

"ഒന്ന് പോയേ കൊച്ചേ,,, നിന്നോട് ആർക്കും ഒരു ദേഷ്യവുമില്ല... നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് വേദനിക്കില്ലേ അത് തന്നെയാ ഇവിടെയും സംഭവിച്ചത്... നിന്റെ ജിത്തേട്ടന് ഉള്ളിലെവിടെയോ നിന്നോടൊരു കുഞ്ഞിഷ്ടം തോന്നി തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു....ഇതുപോലെയങ്ങ് പൊക്കോട്ടെ എന്നാലേ ആ വെട്ട് പോത്തിനെ മെരുക്കിയെടുക്കാൻ കഴിയൂ...."

ജ്യോതി പറയുന്നത് കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി... ഹൃദയം അതി വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു.... ജ്യോതി ഗുഡ്നൈറ്റും പറഞ്ഞു മുറിവിട്ട് പോയതും അവൾ ബാത്റൂമിൽ കയറി ഒന്ന് ഫ്രഷായി വന്നു കിടന്നു....

മുറിയുടെ വേദനയും തളർച്ചയിൽ കാരണം കിടന്നതേ അവൾ ഉറങ്ങിപ്പോയിരുന്നു....കിടക്കാനായി മുറിയിലേക്ക് വന്ന ജിത്തു കാണുന്നത് കട്ടിലിൽ കിടന്നുറങ്ങുന്ന പാറുവിനെയാണ്... ഉറങ്ങുന്നവളെ വിളിച്ചുണർത്താനായി തുനിഞ്ഞെങ്കിലും പിന്നീടത് വേണ്ടെന്ന് വെച്ചു... ഷർട്ടഴിച്ചു ഹാങറിൽ തൂക്കി ഇന്നലെ വായിച്ചു പകുതിയിൽ നിർത്തിയിരുന്ന പുസ്തകം ഷെൽഫിൽ നിന്നും എടുത്തു... അതുമായി കസേരയിലേക്കിരുന്നു വായന തുടങ്ങി... ഇടക്കുള്ള ഞരങ്ങലും മൂളലും അധികരിച്ചപ്പോൾ പുസ്തകം മടക്കി വെച്ചവൻ കട്ടിലിൽ കിടക്കുന്ന പാറുവിനെ നോക്കി...പുറത്തു നല്ല മഴയും ഫാനിന്റെ സ്പീഡും കാരണം കൊണ്ടായിരിക്കും അവളിങ്ങനെ തണുത്തു വിറക്കുന്നതെന്നവൻ ഊഹിച്ചു... ജിത്തു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കട്ടിലിൽ കിടന്നിരുന്ന കമ്പിളിയെടുത്ത് അവളെ പുതപ്പിക്കാനൊരുങ്ങി... അപ്പോഴാണ് അവളുടെ തെന്നി മാറിയ പാവാടക്കിടയിൽ നിന്നും മുട്ടിലെ മുറിവ് കണ്ടത്... മുറിവുള്ള ഭാഗം ചുവന്നു കിടപ്പുണ്ട്... അവൻ പതിയെ സ്നേഹത്തോടെ അവിടമൊന്ന് തലോടി... പിന്നീടെന്തോ ചിന്തിച്ചതുപോലെ പൊടുന്നനെ കൈകൾ പിൻവലിച്ചു പാവാട നേരെ പിടിച്ചിട്ടു... പുതപ്പെടുത്ത് പുതപ്പിച്ച ശേഷം അവൻ മുറിവിട്ട് പുറത്തേക്കിറങ്ങി...

നീയെന്താ ജിത്തു കാണിച്ചത്...അവൾ നിന്റെ ആരുമല്ല,,,എന്നെങ്കിലുമൊരിക്കൽ നിന്നിൽ നിന്നും അടർത്തി മാറ്റപ്പെടേണ്ടവളാണ്,,, അങ്ങനെയുള്ള അവളോട് യാതൊരു സിംപതിയുടെയോ സ്നേഹത്തിന്റെയോ ആവശ്യമില്ല... കഴിഞ്ഞ് പോയ ഓരോ കാര്യങ്ങളും മനസ്സിലേക്ക് ഒരു പേമാരിപോലെ ഇരച്ചെത്തിയതും അവൻ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു...ഇനിയും എത്ര നാൾ ഇങ്ങനെ നീറി നീറി ജീവിക്കേണ്ടി വരുമെന്ന് യാതൊരു നിശ്ചയവും അവനുണ്ടായിരുന്നില്ല... മുന്നോട്ട് ഇനിയെന്ത് സംഭവിക്കും എന്നുള്ളതും അവന്റെ മുന്നിലൊരു വലിയ ചോദ്യ ചിന്നമായിരുന്നു.....

രാവിലെ അലാറം മുഴങ്ങുന്ന ഉച്ചത്തിലുള്ള ശബ്‍ദം കേട്ടു കൊണ്ടാണ് പാറു എഴുന്നേറ്റത്... ഇന്നലെ രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നോ എവിടെയാണ് കിടന്നതെന്നോ എന്നൊന്നും അവൾക്ക് യാതൊരു ഓർമയും ഉണ്ടായിരുന്നില്ല...പുതപ്പ് ദേഹത്തു വലിച്ചു മാറ്റി കണ്ണുകൾ തിരുമ്മി കൊണ്ട് എഴുന്നേറ്റു...കാലിലെയും കയ്യിലേയും മുറിവ് കാറ്റുകൊണ്ട് ഉണങ്ങാൻ തുടങ്ങുന്നത് കൊണ്ടാവണം വലിഞ്ഞു മുറുകി കിടപ്പുണ്ട്.. ഒപ്പം അസഹ്യമായ വേദനയും... മുറിവിന്റെ വേദന കാരണം എഴുന്നേൽക്കാൻ തോന്നുന്നില്ലെങ്കിൽ കൂടി ഇന്ന് കോളേജുള്ള കാര്യം ആലോചിക്കുമ്പോൾ എണീക്കതിരിക്കാനും വയ്യ....

മുറിയിലേക്ക് വെളിച്ചം തട്ടി തുടങ്ങാത്തത് കൊണ്ട് അവൾ ഇരുട്ടിൽ തപ്പി തടഞ്ഞാണ് എഴുന്നേറ്റത്..നിലത്ത് കാലുകളൂന്നി മുന്നോട്ട് നടക്കാനൊരുങ്ങവേ അവൾ എന്തിലോ തട്ടി വീണിരുന്നു...

"അമ്മേ.... "

താഴെ കിടന്ന് ഉറങ്ങുകയായിരുന്ന ജിത്തുവിന്റെ ദേഹത്തേക്കായിരുന്നു അവൾ വീണത്... ജിത്തു ഞെട്ടിപിടഞ്ഞു കണ്ണുകൾ തുറന്നു ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു... പേടിച്ചു വിറച്ചു കണ്ണുകളടച്ചു തന്റെ നെഞ്ചിൽ കിടക്കുന്ന പാറുവിനെ കണ്ടതും അവനൊന്ന് പകച്ചു...ഫ്ലാഷ് ലൈറ്റ് കണ്ണുകളിലേക്ക് കുത്തി തുളഞ്ഞു കയറിയതും ഇറുകെ മൂടിയിരുന്ന കണ്ണുകളെ തുറന്നു കൊണ്ട് അവൾ ജിത്തുവിനെ നോക്കി...

"സോ.. സോറി,,, അറിയാണ്ട് പറ്റിയതാണ്..."

അവന്റെ മുഖത്തെ രൗദ്ര ഭാവം അവളിലെ ഭയത്തെ വർധിപ്പിച്ചു... വെപ്രാളം പൂണ്ടവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നിലത്ത് വിരിച്ചിരുന്ന പുതപ്പിൽ വഴുതി അവൾ വീണ്ടും അവന്റെ ദേഹത്തേക്ക് തന്നെ വീണു...

"ഓ നാശം എഴുന്നേറ്റ് പോടി... "

അവൻ അലറിയെങ്കിലും രണ്ടാമത്തെ വീഴ്ചയിൽ മുട്ടിലെ മുറിവ് നിലത്തിടച്ചത് കൊണ്ട് പാറുവിന് എഴുന്നേൽക്കാൻ കഴിയുന്നിലായിരുന്നു.... ജിത്തു കോപത്തോടെ അവിടെ കിടന്ന് കൊണ്ട് തന്നെ അവളേയും ചേർത്ത് പിടിച്ചു മലക്കം മറിഞ്ഞു... ഇപ്പോൾ അവൾ താഴേയും അവൻ മുകളിലും... പാറുവിന്റെ ശരീരമാകെ വിറപൂണ്ടു... തനിക്കേറെ പ്രിയപ്പെട്ടവന്റെ ശരീരത്തിലെ ചൂട് അവൾ പോലുമാറിയാതെ അവളിലെ പ്രണയിനിയെ ഉണർത്തി... മങ്ങിയ വെളിച്ചത്തിൽ പാറുവിന്റെ കണ്ണുകൾ ജിത്തുവിന്റെ മുഖമാകെ ഓടി നടന്നു... ഇരുവരുടേയും കണ്ണുകൾ പരസ്പരം ഇടഞ്ഞതും ജിത്തു കോപത്തോടെ അവളുടെ ദേഹത്തു നിന്നും എഴുന്നേറ്റ് പോയി...പാറുവിന്റെ അധരങ്ങൾ മനോഹരമായി പുഞ്ചിരി പൊഴിച്ചു... അവന്റെ ഗന്ധവും ചൂടും ഇപ്പോഴും തന്നിൽ തങ്ങി നിൽക്കുന്നതായവൾക്ക് അനുഭവപ്പെട്ടു....അതിന്റെ ആലസ്യത്തിൽ നിലത്ത് തന്നെ അവൾ ചുരുണ്ട് കൂടി...

**************

രാവിലെ നടന്ന സംഭവങ്ങളുടെ മായാ ലോകത്ത് തന്നെയായിരുന്നു പാറു അപ്പോഴും... ചെയ്യുന്നതെല്ലാം യാന്ത്രികമായി അവൾ തന്റെ സ്വപ്‌ന ലോകത്തിലങ്ങനെ പാറി പറന്നു നടക്കുകയായിരുന്നു...

"ഈ കുട്ടി ഇതെന്താ ചെയ്യുന്നേ... "

ചോറ്റു പാത്രത്തിലേക്ക് ചോറിടാതെ താഴേക്കിടുന്നത് കണ്ടതും ടീച്ചർ ശകാരിച്ചു... അപ്പോഴാണ് അവൾക്കും ബോധം വന്നത്... അവൾ അവരെ നോക്കി ചമ്മിയൊരു ചിരി പാസാക്കി താഴെനിന്നും വറ്റുകളെല്ലാം പെറുക്കിയെടുത്തു...

"മ്മ് കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു... നീയി ലോകത്തൊന്നും അല്ലല്ലോ..."

ടീച്ചർ അവളെ ഒന്നർത്ഥം വെച്ചു നോക്കി...

"അതുണ്ടല്ലോ ടീച്ചറമ്മേ... ആ ഇന്ന് ക്ലാസ്സ്‌ ടെസ്റ്റ്‌ പറഞ്ഞിട്ടുണ്ട് അപ്പൊ അതിന്റെയൊരു ടെൻഷൻ... അല്ലാതെ വേറൊന്നുമില്ല..."

കള്ളം പിടിക്കപ്പെട്ട കുട്ടികളെ പോലെ അവൾ അവരെ നോക്കി പറഞ്ഞു...

"ഇപ്പൊ തന്നെ സമയം വൈകി ഇനിയും വൈകിയാൽ ചിലപ്പോൾ ബസ് കിട്ടില്ലാട്ടോ... "
അത്രയും പറഞ്ഞുകൊണ്ട് ടീച്ചർ തന്റെ ജോലികളിലേക്ക് തിരിഞ്ഞു...

പാറു റെഡിയായി പോകുവാണെന്നു പറയാൻ അടുക്കളയിലേക്ക് ചെന്നപ്പോഴാണ് ടീച്ചർ ഒരു പൊതി ചോറു കൂടെ അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തത്...

"നിന്റെ സാറ് ഇന്ന് ഉച്ചക്കത്തേക്കുള്ള ചോറ് കൊണ്ടുപോയിട്ടില്ല...എന്തോ അത്യാവശ്യം ഉണ്ടെന്നും പറഞ്ഞു നേരത്തേയിറങ്ങി... നീ ഇതവന് കൊടുത്തേക്ക് അല്ലേൽ ഉച്ചക്ക് ഒന്നും കഴിക്കത്തില്ല..."

"ഞാൻ തന്നെ കൊടുക്കണോ ടീച്ചറേ... "

"എന്റെ പൊന്നു കൊച്ചേ അവൻ നിന്നെ പിടിച്ചു തിന്നത്തൊന്നും ഇല്ല... ഇനി ഇതിന്റെ പേരിൽ അവൻ നിന്നെ വഴക്ക് പറയുവാണേൽ എന്നോട് വന്നു പറ... അപ്പൊ ഞാൻ അവന് നല്ല തല്ല് വെച്ചു കൊടുത്തോളം പോരെ... "

ടീച്ചറുടെ സംസാരം കേട്ടതും പാറു ചിരി കടിച്ചു പിടിച്ചു തലകുലുക്കി സമ്മതിച്ചു...

"നല്ല ബെസ്റ്റ് അമ്മായിയമ്മയും മരുമോളും... "
ഇതെല്ലാം കേട്ട് കൊണ്ട് നിന്ന ജ്യോതിയായിരുന്നു അത് പറഞ്ഞത്...

"നീ പോടി ഇവൾ എന്റെ മരുമോളൊന്നും അല്ല എന്റെ മോള് തന്നെയാ..."

അവർ വാത്സല്യത്തോടെ അവളുടെ കവിളിൽ തഴുകി...

"ഞാൻ ഇറങ്ങുവാണേ ടീച്ചറേ... ഇപ്പൊ തന്നെ വൈകി....പോട്ടെ ചേച്ചി..."

അവൾ ബാഗുമെടുത്ത് ധൃതിയിൽ പുറത്തേക്കോടി...

"പാവം കുട്ടി... "

ടീച്ചറിൽ നിന്നൊരു നെടുവീർപ്പുയർന്നു...

**********

കോളേജിൽ എത്തി പഴയത് പോലെ ചടഞ്ഞു കൂടിയിരിക്കാതെ മീരയോടും പ്രവിയോടും ഒപ്പം കളിച്ചും ചിരിച്ചും നടന്നു... ഇന്ന് ഉച്ചക്ക് ശേഷമുള്ള പിരിയഡാണ് ജിത്തുവിന്റെ അതവൾക്കും ഒരു ആശ്വാസമായിരുന്നു.... രാവിലെ തന്നെ അവന്റെ വീർത്തു കെട്ടിയ മുഖം കാണേണ്ടല്ലോ എന്നുള്ള ആശ്വാസം...

ഉച്ചക്ക് ലഞ്ച് ബ്രേക്കിനുള്ള ബെൽ മുഴങ്ങിയപ്പോഴാണ് ടീച്ചർ കൊടുത്തു വിട്ട ചോറിന്റെ കാര്യം പാറുവിന് ഓർമ വന്നത്... അവൾ മീരയോട് ഇപ്പൊ വരാമെന്നും പറഞ്ഞു ചോറ് പൊതിയെടുത്ത് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു...

"പാർവണ ജിത്തു സാറിനെ അന്യോഷിച്ചു വന്നതാണോ...കയ്യിലൊരു പൊതിയൊക്കെ ഉണ്ടല്ലോ...?"

സ്റ്റാഫ്‌ റൂമിനു മുന്നിൽ നിന്ന് കറങ്ങുന്ന പാറുവിനെ കണ്ട ജോസഫ് സർ ചോദിച്ചു...

"അത്.. സാറിനുള്ള ചോറുമായിട്ട്... "

അവൾ കിടന്നു പരുങ്ങി..

"ജിത്തു മീറ്റിംഗ് ഹാളിൽ ഉണ്ട്...അവിടേക്ക് പൊക്കോളൂ..."

നേർത്ത ചിരിയോടെ പറഞ്ഞു കൊണ്ട് ജോസഫ് സർ അവിടെ നിന്നും പോയി...

മീറ്റിംഗ് ഹാളിന് മുന്നിലെത്തിയ പാറു അകത്തേക്കൊന്ന് പാളി നോക്കി... സീനിയേഴ്സായ കുട്ടികളോട് കാര്യമായി എന്തോ സംസാരിക്കുകയാണ്... അവൾ എങ്ങനെ വിളിച്ചു തുടങ്ങുമെന്നാലോചിച്ചു സങ്കോചം പൂണ്ടു... തിരികെ പോയി പ്രവിയുടെ അടുത്ത് കൊടുത്തു വിടാമെന്ന് കരുതി തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് പിറകിൽ നിന്നും ജിത്തുവിന്റെ സ്വരം കേട്ടത്...

"നീയെന്താ ഇവിടെ... "

അവൻ കനത്ത സ്വരത്തിൽ ചോദിച്ചതും അവൾ ചുറ്റുമൊന്ന് നോക്കി... ഇരുവരേയും ഒരുമിച്ചു കണ്ടത് കൊണ്ടാവണം അതിലെ നടന്നു പോവുന്ന കുട്ടികൾ കളിയാക്കി ചിരിക്കുന്നുണ്ട്... അത് കൂടെ കണ്ടതും പാറുവിന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി... അതേ വിറയലോടെ തന്നെ ചോറ് പൊതി അവനു നേരെ നീട്ടി...

"ടീച്ചർ... തന്നു വിട്ടതാ.... ഇന്ന് ഉച്ചക്കത്തേക്കുള്ളത് കൊണ്ടു വന്നില്ലെന്ന് പറഞ്ഞു...."

അവൾ പരിഭ്രമത്തോടെ പറയുന്നത് കേട്ടതും അവനുള്ളിൽ ചിരിപൊട്ടി.. എന്നിരുന്നാലും മുഖത്തെ ഗൗരവത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല....

"നീ കഴിച്ചോ...? "

പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ട് അവൾ അത്ഭുതം കൂറി...

"ഇല്ല... ചെന്നിട്ട് വേണം... "

പരിഭ്രമം അപ്പോഴും വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല...

"മ്മ്... "

കനപ്പിച്ചൊന്ന് മൂളിക്കൊണ്ട് ജിത്തു അവിടെ നിന്നും നടന്നു നീങ്ങി... ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷം അടക്കിപിടിച്ചു കൊണ്ടവൾ ക്ലാസ്സിലേക്കോടി....

*************
വൈകീട്ട് കോളേജ് വിട്ട് ബസ്സ്റ്റോപ്പിലേക്ക് മീരയോടൊപ്പം നടക്കുമ്പോഴാണ് ജിത്തു ബുള്ളറ്റുമായി പാറുവിന്റെ മുന്നിൽ വന്നു നിന്നത്...

"കയറ്..."

ഒരു നിമിഷം അവൾ കാണുന്നത് സ്വപ്നമാണോ എന്ന് വരെ ചിന്തിച്ചുപോയി...

"മിഴിച്ചു നിൽക്കാതെ കയറെടി... "

അവൻ ശബ്‍ദമുയർത്തിയതും അവൾ അവനു പിറകിൽ കയറി... ബുള്ളറ്റ് മുന്നോട്ടെടുത്തതും അവൾ മീരക്ക് കൈ വീശി കാണിച്ചു... അവളുടെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം തിരികെ മീരയും അവൾക്കായൊരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു....

"അടങ്ങി ഇരിക്കാൻ അറിയില്ലേ നിനക്ക്... "

ബൈക്കിന് പിന്നിലിരുന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിയുന്ന പാറുവിനോടവൻ ചോദിച്ചു..

"ഷാൾ.."

പറഞ്ഞിട്ടവൾ ഷാൾ പിടിച്ചു നേരെയിട്ടു....

ബുള്ളറ്റിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ച് അവളുടെ മുടിയിഴകൾ കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു... ഇടക്ക് മുഖത്തേക്ക് പാറിവീഴുന്ന മുടിയിഴകളെ കൈ വിരലുകൊണ്ട് മാടിയൊതുക്കി വെക്കുന്നുണ്ടായിരുന്നു....തന്റെ പ്രണയമായവനോടൊത്തുള്ള ആദ്യ യാത്ര അവൾ ആസ്വദിക്കുകയായിരുന്നു... പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അവന്റെ കൂടെ ചേർന്നിരുന്നിട്ടുള്ളൊരു ബൈക്ക് യാത്ര...പക്ഷേ നാളുകൾക്കു ശേഷം ഇന്നാണത് സാധ്യമായത്....

ഇടക്കെപ്പോഴോ സൈഡ് മിററിലൂടെ അവന്റെ നോട്ടം പാറുവിൽ തെന്നി വീണു... കാറ്റിൽ പാറിപറക്കുന്ന മുടിയിഴകളും അതിനുള്ളിൽ കാണുന്ന കുഞ്ഞു വട്ട മുഖവും അവൻ കൗതുകത്തോടെ നോക്കിയിരുന്നു... നെറ്റിയിലെ കറുത്ത കുഞ്ഞു വട്ടപൊട്ട് അവളിലെ ഭംഗി വർധിപ്പിച്ചതായവന് തോന്നി...രാവിലത്തെ അവളോടൊത്തുള്ള ഓരോ നിമിഷങ്ങളും അവന്റെ മനസ്സിലൂടെ മിന്നിമാഞ്ഞു...അവളുടെ പിടക്കുന്ന മിഴികളും വിറക്കുന്ന അധരങ്ങളും ചുവന്നു തുടുത്ത കവിളിണകളും ഉയർന്നു താഴുന്ന ശ്വാസനിശ്വാസങ്ങളും ഒരു നിമിഷം അവന്റെ മനസ്സിനെ പിടിച്ചുലച്ചു... പൊടുന്നനെ ആക്സിലേറ്ററിൽ കൈകൾ അമർന്നതും മുന്നിലുള്ള ഹംബ് അവന്റെ ശ്രദ്ധയിൽ പെട്ടില്ല...

പെട്ടന്ന് ഹംബ് ചാടിയതും സ്വപ്‌ന ലോകത്തായിരുന്ന ഇരുവരും ഒരുപോലെ ഞെട്ടിത്തരിച്ചു ...ഭീതിയോടെ അവളുടെ കൈകൾ ജിത്തുവിന്റെ തോളിലമർന്നു... അപ്പോഴാണ് ജിത്തുവും സ്വബോധത്തിലേക്ക് വന്നത്....താൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയതെന്നോർക്കേ അവന്റെ ഉള്ളിൽ കുറ്റബോധം നുരഞ്ഞു പൊന്തി...

"പേടിച്ചോ...? "

ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി അവളുടെ നേരെ തല ചെരിച്ചു കൊണ്ട് വെപ്രാളത്തോടെ ചോദിച്ചു...അവൾ തലയനക്കി ഇല്ലെന്ന് പറഞ്ഞതും അവൻ സമാധാനത്തോടെ ബുള്ളറ്റ് മുന്നോട്ടെടുത്തു...

കവലയിൽ എത്തിയപ്പോൾ അവരെ ഒരുമിച്ചു കണ്ടത് കൊണ്ടാവണം ആളുകളെല്ലാം ഏതോ അത്ഭുത ജീവിയെ കണ്ടത് പോലെ കണ്ണുകൾ തള്ളി നോക്കുന്നുണ്ടായിരുന്നു...തന്റെ പ്രിയപ്പെട്ടവരുടെ സാമീപ്യം തിരിച്ചറിഞ്ഞതും അവൾ ചുറ്റും കണ്ണുകളോടിച്ചു.... തയ്യൽ കടയുടെ മുന്നിൽ നിൽക്കുന്ന വിച്ചുവിനെയും അമ്മയേയും കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു...മിഴിനീർ മൂടി മങ്ങിയ കാഴ്ചയിലും അവൾ കണ്ടു വെറുപ്പോടെ തന്നെ നോക്കുന്ന വിച്ചേട്ടനെയും അമ്മയേയും...

"കണ്ണെന്താ കലങ്ങിയിരിക്കുന്നെ... "

ബുള്ളറ്റ് ഓഫ് ചെയ്ത് ഇറങ്ങിയ ജിത്തു അവളുടെ കലങ്ങിയ കണ്ണുകൾ കണ്ട് ചോദിച്ചു...

"അത്.. കരട് വീണതാണ് ... "

അവന് മുഖം കൊടുക്കാതെ പറഞ്ഞുകൊണ്ടവൾ അകത്തേക്ക് നടന്നു... പക്ഷേ അവളുടെ വാക്കുകൾ അവനത്ര വിശ്വാസം പോരായിരുന്നു...

'നിങ്ങൾ രണ്ട് പേരും ഒരുമിച്ചാണോ വന്നത്... "

പാറുവിന്റെ പിന്നാലെ തന്നെ വീട്ടിലേക്ക് കയറി വരുന്ന ജിത്തുവിനെ കണ്ട് ടീച്ചർ ചോദിച്ചു...

"മ്മ് "

ഒരു മൂളൽ മാത്രം മറുപടിയായി നൽകികൊണ്ട് ജിത്തു മുറിയിലേക്ക് നടന്നു...

***********
"എന്തേ വരുമ്പോഴുണ്ടായിരുന്ന ഉത്സാഹം ഇപ്പൊ ഇല്ലല്ലോ എന്തു പറ്റി... "

എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്ന പാറുവിനെ കണ്ട് ജിത്തു ചോദിച്ചു..

"ഒന്നുമില്ല... "

അവൾ ഒഴിഞ്ഞുമാറാൻ നോക്കി...

"വിച്ചുവിനെയും അമ്മയേയും കണ്ടിരുന്നു അല്ലേ... "

"മ്മ്... "

അപ്പോഴേക്കുമവളുടെ കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങിയിരുന്നു...

"നിന്നെ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല... അവർ കവലയിൽ നിൽക്കുന്നത് ഞാനും കണ്ടിരുന്നു...നിന്നെ സങ്കടപ്പെടുത്തേണ്ടാ എന്ന് കരുതിയാണ് കാണിച്ചു തരാതെ ഇരുന്നത്..."

"നിക്ക് സങ്കടമൊന്നുമില്ല... അല്ലെങ്കിലും ഈ വിധി ഞാനായിട്ട് വരുത്തി വെച്ചതല്ലേ... അതിൽ ആരേയും പഴി ചാരിയിട്ട് ഒരു കാര്യവുമില്ല... ജിത്തേട്ടനും എന്നോട് ദേഷ്യമല്ലേ ഇപ്പോൾ കാണിക്കുന്ന ഈ കുഞ്ഞു പരിഗണന പോലും എന്നോടുള്ള സഹതാപത്തിന്റെ പുറത്താണെന്ന് എനിക്കറിയാം... ഈ പാറു തനിച്ചാണ് അവൾക്കിന്ന് ആരുമില്ല ആരും..."

വിതുമ്പലോടെ പറഞ്ഞു കൊണ്ടവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി...

അവളെ ചേർത്ത് നിർത്തി തനിച്ചല്ല കൂടെ ഞാനുണ്ട് എന്ന് പറയണമെന്ന് ഉള്ളിന്റെ ഉള്ളിൽ ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള സമയമായിട്ടില്ലെന്ന് തന്റെ അരികിലിരുന്ന് ആരോ പറയുന്നത് പോലെ....അവൾക്കിപ്പോൾ തന്നോടുള്ള അഭിനിവേഷം അവസാനിക്കുമ്പോൾ തന്നോട് തോന്നിയ പ്രണയവും ഒരു തെറ്റായിരുന്നെന്ന് മനസ്സിലാക്കുമായിരിക്കും... അങ്ങനെയെങ്കിൽ ഇപ്പോൾ താൻ അവളെ ചേർത്ത് നിർത്തിയാൽ അന്ന് ഇതിനേക്കാൾ ഇരട്ടി താൻ വേദനിക്കേണ്ടി വരുമെന്നവൻ ഓർത്തു.... അവൾക്ക് തന്നോടുള്ള പ്രണയം വെറുമൊരു കൗതുകത്തിന്റെ പുറത്ത് ഉണ്ടായതല്ല മറിച്ച് ആത്മാർത്ഥമായിട്ടുള്ളതാണെന്ന്  മനസ്സിലാക്കുന്നത് വരെ അവൾ തന്നിൽ നിന്നും കുറച്ചകന്നു നിൽക്കുന്നതാണ് നല്ലതെന്നവനും തോന്നി...

************

"ദാ മോനേ ചായ...."

ഉമ്മറത്തിരിക്കുന്ന വിച്ചുവിനരികിൽ വന്നിരുന്ന് കൊണ്ട് ലത പറഞ്ഞു...

"നീയെന്താ ആലോചിക്കുന്നെ കുറേ നേരമായല്ലോ...? "

"ഒന്നുമില്ലമ്മേ... ഞാൻ വെറുതെ...!"

"അമ്മയൊരു കാര്യം പറഞ്ഞാൽ എന്റെ കുഞ്ഞ് അനുസരിക്കോ...? "

അവർ ഒന്ന് ശങ്കിച്ചു...

"അമ്മയിന്നുവരെ പറഞ്ഞ എന്തെങ്കിലും കാര്യം ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ...? "

അവൻ ചോദ്യ ഭാവേന അവരെ നോക്കി...

"ഇല്ല.. എന്നാലും... "

"അമ്മ കാര്യം പറ... "

വിച്ചുവിന്റെ സ്വരം കടുത്തു...

"നമ്മുടെ അക്കരെയുള്ള ശാരധ വന്നിരുന്നു ഇന്നലെ അവൾടെ മോൾടെ കല്യാണം ക്ഷണിക്കാൻ ആക്കൂട്ടത്തിൽ വേറൊരു കാര്യം കൂടെ പറഞ്ഞു..."

"എന്ത് കാര്യം...? "

പതർച്ചയോടെ പറയുന്ന ലതയെ തന്നെ അവൻ നോക്കിയിരുന്നു...

"അവൾടെ അകന്ന ബന്ധത്തിൽ ഒരു കൊച്ചുണ്ടെന്ന്... നിനക്ക് നന്നായി ചേരുമെന്നാണ് അവൾ പറഞ്ഞത്... പോരാത്തതിന് നല്ല കുടുംബക്കാരും... എന്ത് കൊണ്ടും നമുക്ക് യോജിച്ച ബന്ധമാണിതെന്ന് എന്റെ മനസ്സ് പറയുന്നു..."

"ഞാനിപ്പോൾ ഒരു വിവാഹം കഴിച്ചു കുടുംബ ജീവിതം നയിക്കാനുള്ള മാനസികാവസ്ഥയിൽ ഒന്നുമല്ല...മനുഷ്യന് നൂറു കൂട്ടം ടെൻഷനും കാര്യങ്ങളുമാണ്... അതിനിടക്ക് ഇപ്പോഴൊരു വിവാഹം എനിക്ക് വേണ്ടാ..."

അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞു...

"വേണ്ടെന്ന് വെച്ചാ കാലാകാലം ഇങ്ങനെ ഒറ്റത്തടിയായി ജീവിക്കാനാണോ നിന്റെ ഭാവം... ആർക്ക് വേണ്ടി...ആർക്ക് വേണ്ടിയായിട്ടായിരുന്നു  പൊടിമീശ മുളച്ച കാലം മുതൽക്കേ രാവും പകലുമില്ലാതെ നീ തെണ്ടിക്കാൻ പോയിരുന്നത്... ആ അവൾ തന്നെ നമ്മളെ കളഞ്ഞിട്ട് ഇറങ്ങിപ്പോയില്ലേ... നീയും കണ്ടതല്ലേ ഇന്ന് അവൾ എത്ര സന്തോഷത്തോടെയാ ജിത്തുവിന്റെ കൂടെ പോവുന്നതെന്ന്.... ധണ്ണമുണ്ടെടാ എനിക്ക്....എനിക്കിനി അധിക കാലമൊന്നും ആയുസ്സ് ഉണ്ടാവുമെന്ന് തോന്നുന്നില്ല അത്രക്കും തളർന്നു പോയിട്ടുണ്ട് മനസ്സും ശരീരവും...അതിന് മുന്നേ നിനക്ക്‌ താങ്ങായും തണലായും ഒരു കുട്ടി ഈ കുടുംബത്തേക്ക് കയറി വരണമെന്ന് ആഗ്രഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്... പറയെടാ,,,അല്ലെങ്കിൽ തന്നെ ഞാനാരാ ഇതൊക്കെ പറയാൻ... കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്നിരുന്നവൾ അവളുടെ ഇഷ്ടം തേടി പോയി ഇനി നീയും ജീവിച്ചോ നിന്റെ ഇഷ്ടം പോലെ അതിന് മുന്നേ ഈ അമ്മയുടെ ജീവൻ പോകാനങ് പ്രാർത്ഥിച്ചേക്കണം..."

"അമ്മേ... "

കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടത് അവൻ ഉറക്കെ വിളിച്ചു...നെഞ്ച് പൊട്ടി കരഞ്ഞു കൊണ്ടവർ അവന്റെ അടുത്ത് നിന്നും എഴുന്നേറ്റ് പോയി...

അച്ഛൻ ഉപേക്ഷിച്ചു പോയ കാലം തൊട്ട് കാണുന്നതായിരുന്നു അവൻ അമ്മ അവർക്ക് വേണ്ടി കഷ്ടപ്പെടുന്നത്...അത് കണ്ട് സഹിക്കാൻ കഴിയാത്തത് കൊണ്ട് മാത്രമായിരുന്നു പഠിപ്പ് പോലും പാതി വഴിയിൽ ഉപേക്ഷിച്ചു താൻ ജോലിക്ക് പോവാൻ തുടങ്ങിയത്... ഇന്നുവരെ അമ്മയെ ഇത്രയും തകർന്നൊരവസ്ഥയിൽ കണ്ടിട്ടില്ല .. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ തേടി പോയപ്പോൾ പോലും സധൈര്യം അതിനെ നേരിട്ടൊരാളായിരുന്നു തന്റെ അമ്മ...ഇതിന് മുൻപ് പാറു ഈ വീടിന്റെ പടിയിറങ്ങിയപ്പോഴായിരുന്നു അമ്മ ഇത്രയധികം വേദനിച്ചത്... ചിലപ്പോൾ ഇതിനേക്കാൾ കൂടുതൽ... അമ്മക്കെന്നും അവളോട് തന്നേക്കാളും ഒരുപടി സ്നേഹം കൂടുതലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... പക്ഷേ അതിലിന്നുവരെ താൻ ഒരു പരിഭവം പോലും കരുതിയിട്ടില്ല... അമ്മ അവളെ എന്നേക്കാൾ കൂടുതൽ സ്‌നേഹിക്കുന്നതായിരുന്നു തനിക്കും ഇഷ്ടം...പാറുവിനെ കുറിച്ചോർത്തതും അവന്റെ ഉള്ളിൽ അവളോടുള്ള വെറുപ്പിന്റെ ആഴം കൂടി വന്നു..ഇനിയും അമ്മയെ വിഷമിപ്പിച്ചു കൂടാ എന്ന് കരുതിയവൻ ലതയുടെ മുറിയിലേക്ക് നടന്നു...

"അമ്മേ... "

കട്ടിലിൽ കിടന്ന് കണ്ണീർ വാർക്കുന്ന ലതയെ അവൻ സ്നേഹത്തോടെ വിളിച്ചു..

"മ്മ് എന്തു വേണം... "

അടഞ്ഞ ശബ്‍ദത്തിൽ ലത ചോദിച്ചു...

"അമ്മ ശാരദേട്ടത്തിയോട് വിളിച്ചു പറഞ്ഞോളൂ ഉടനെ പെണ്ണ് കാണാൻ നമ്മളങ്ങോട്ട് വരുന്നുണ്ടെന്ന്... "

അവൻ പറഞ്ഞത് കേട്ട് അവർക്ക് സന്തോഷമായെങ്കിലും മറുപടിയൊന്നും നൽകാതെ പരിഭവിച്ചു കിടന്നു..

"അമ്മേ..ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടോ...? "

ചെരിഞ്ഞു കിടന്നിരുന്ന അമ്മയെ അവൻ തനിക്കഭിമുഖമായി തിരിച്ചു കിടത്തി...

"നീ പറയുന്നത് ഞാൻ വിശ്വസിച്ചോട്ടെ,, വാക്ക് കൊടുത്തോട്ടെ അവർക്ക്... "

അവർ വീണ്ടും ഉറപ്പിക്കാനെന്ന പോലെ ചോദിച്ചു...

"അമ്മക്കെന്താ എന്നെ വിശ്വാസമില്ലേ...? "

അവർ ഉണ്ടെന്നർത്ഥത്തിൽ തലയാട്ടി...

"ആ എന്നാൽ അവരോട് വിളിച്ചു പറഞ്ഞേക്ക്.."

പറഞ്ഞിട്ടവൻ അവിടെ നിന്നും എഴുന്നേറ്റ് പോയി... ലത മുകളിലേക്ക് നോക്കി സന്തോഷത്തോടെ ഈശ്വരനോട് നന്ദി പറഞ്ഞു...

************

"പാറു നീയറിഞ്ഞോ,,, നിന്റെ വിച്ചേട്ടന്റെ വിവാഹം ഉറപ്പിച്ചു... ഉടനെ ഉണ്ടാവുമെന്നാണ് കേട്ടത്... "

മീര പറഞ്ഞ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ പാറു പകച്ചിരിന്നു....

"നീയെന്താ മീരേ പറയുന്നത് വിച്ചേട്ടന്റെ വിവാഹമോ...!അതും ഞാനറിയാതെ..."

പാറു ഇടറുന്ന വാക്കുകളാൽ ചോദിച്ചു...

"നീയറിഞ്ഞിരിക്കാൻ നീയും അവരുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലല്ലോ... തന്നെയുമല്ല അധികമാരും ഇക്കാര്യം അറിഞ്ഞിട്ടുമില്ല... ഇന്നലെ അമ്മ ലതേച്ചിയെ കാണാൻ അങ്ങോട്ട് ചെന്നപ്പോഴാണ് കാര്യം അറിഞ്ഞത് തന്നെ... "

"എന്നേയും ക്ഷണിക്കുമായിരിക്കും അല്ലേ വിവാഹത്തിന്...?"

ദയനീയമായിരുന്നു അവളുടെ ചോദ്യം...

"നിനക്ക് തോന്നുന്നുണ്ടോ പാറു...?"

പാറുവിനെ നിരുത്സാഹാപ്പെടുത്താനേ അവൾക്ക് കഴിഞ്ഞുള്ളൂ... അല്ലെങ്കിൽ അവൾ അക്കാര്യവും ആലോചിച്ചു സങ്കടപ്പെട്ട് ദിവസങ്ങൾ തള്ളി നീക്കുമെന്ന് മീരക്കറിയാമായിരുന്നു....പാറു മറുപടി പറയാതെ ബാഗുമെടുത്ത് ക്ലാസ്സിലേക്ക് നടന്നു...

"ഇന്ന് പ്രവിയെ കാണാനില്ലല്ലോ... ഏത് പെണ്ണുങ്ങളുടെ വായും നോക്കി നടക്കുവാണാവോ... "

മീര ക്ലാസ്സിന് പുറത്തേക്ക് നോക്കി ചോദിച്ചു....അവൻ വന്നാലേ പാറു ഒന്നുകൂടെ ഉഷാറാവുകയുള്ളൂ...

"നീയെവിടെ പോയി കിടക്കുവായിരുന്നെടാ... "
പ്രവി ഓടിക്കിതച്ചു അടുത്ത് വന്നിരുന്നതും മീര ചോദിച്ചു...

"ഒന്നും പറയേണ്ടാ നമ്മുടെ സീനിയേഴ്‌സും സാറ്മാരും തമ്മിൽ മുട്ടനടി..."

കിതച്ചു കൊണ്ടവൻ പറഞ്ഞു...

"എന്തിന്... "

അന്ന് കുറച്ചു സീനിയേഴ്സിനെ ഡ്രഗ്സ് യൂസ് ചെയ്തതിന് സസ്പെൻസ് ചെയ്തില്ലേ അതിന്റെ തുടർച്ചയാണ്... ഇന്നും ലഹരി ഉപയോഗിച്ചെന്നും പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നൊക്കെ കേട്ടു... "

"എന്നിട്ടെന്താ സംഭവിച്ചേ...? "

ജിത്തുകൂടെ ഈ സംഭവത്തിൽ ഉണ്ടെന്നറിഞ്ഞതും പാറു ഭയന്നു...പകപ്പോടെ ചോദിക്കുന്ന പാറുവിനെ പ്രവി തറപ്പിച്ചൊന്ന് നോക്കി...

"അത് ചോദിക്കാൻ ചെന്ന ജിത്തുസാറും വേറെ രണ്ട് മാഷ്മാരും ചെക്കന്മാരെ എടുത്തിട്ട് കുടഞ്ഞു... ലഹരി അടിച്ചു വെളിവില്ലാതെ ഇരിക്കുന്നവരല്ലേ അവർക്ക് ഗുരു നാഥനാണെന്നോ അച്ഛനാണെന്നോ എന്നൊക്കെയുണ്ടോ അറിയുന്നു.. അതിലൊരു സാറിനെ കൂട്ടത്തിലൊരുത്തൻ അടിച്ചു... ഇത് കണ്ട ജിത്തു സാറുണ്ടോ അടങ്ങുന്നു പിള്ളേരെ ശെരിക്കുമിട്ടങ് പെരുമാറി.... പിന്നെ അങ്ങോട്ടുമിങ്ങോട്ടും മുട്ടൻ വഴക്കായി.. പോലീസിനെയൊക്കെ വിളിച്ചിട്ടുണ്ട്... ഇന്ന് മിക്കവാറും കോളേജ് വിടാൻ സാധ്യതയുണ്ട്..."

പ്രവി ഒരു യുദ്ധം നടക്കുന്ന പ്രതീതിയിൽ പറഞ്ഞു...

പറഞ്ഞു കഴിഞ്ഞതും വരാന്തയിലൂടെ കുട്ടികൾ പരിഭ്രാന്തിയോടെ ഓടുന്നതവർ കണ്ടു... അവരുടെ ക്ലാസ്സിലെ പിള്ളേരും കൂടെ ഓടാൻ തുടങ്ങിയതും അവരും പിന്നാലെ ഗ്രൗണ്ടിലേക്കോടി...

ചെന്നപ്പോൾ കണ്ട കാഴ്ച സിനീയേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്നതാണ്... പാറുവിന്റെ കണ്ണുകൾ ജിത്തുവിനെ തേടി അലഞ്ഞു.... പക്ഷേ എത്ര തിരഞ്ഞിട്ടും അവനെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല...

സീനിയേഴ്‌സിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് മറ്റു സീനിയേഴ്‌സ് രംഗത്തിറങ്ങി... പ്രിൻസിയുടെ മുറിക്കു മുന്നിൽ തടിച്ചു കൂടി അവർ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചു...പ്രിൻസി മൈക്കിലൂടെ കോളേജിന് രണ്ട് ദിവസം അവധിയാണെന്ന് പ്രഖ്യാപിച്ചു എല്ലാ കുട്ടികളോടും വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു... എന്നാൽ പ്രതിഷേധക്കാർ അറസ്റ്റ് ചെയ്ത സീനിയേഴ്സിനെ പോലീസ് വെറുതെ വിടുന്നത് വരെ ഒരു സ്റ്റുഡന്റസിനെ പോലും കോളേജ് വിട്ട് പുറത്തു പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞു.... സമരം ആക്രമാസക്തമാവുന്നെന്ന് കണ്ടതും പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി... പേടിച്ചരണ്ട കുട്ടികൾ ചിന്നി ചിതറി ഓടാൻ തുടങ്ങി...പ്രവി നേരത്തേ തന്നെ ക്ലാസ്സിലെ മറ്റു ആൺപിള്ളേരുടെ കൂടെ പോയത് കൊണ്ട് പാറുവും മീരയും എങ്ങോട്ടോടും എന്നറിയാതെ പകച്ചു നിന്നു... തിക്കിനും തിരക്കിനിടയിലും പെട്ടവർ ഞെരിപിരിപൂണ്ടു... ക്ലാസ്സിലേക്ക് തന്നെ തിരികെ പോകാൻ തുടങ്ങുമ്പോഴാണ് ഓടിക്കിതച്ചു കൊണ്ട് ജിത്തു അവരുടെ അടുത്തേക്ക് വന്നത്...

"വാ ... "

ജിത്തു അവരേയും വലിച്ചു ആ തിരക്കിനിടയിലൂടെ കോളേജിന് പുറത്തേക്കോടി...റോഡിലൂടെ പോവുന്ന ഓട്ടോക്ക് കൈ കാണിച്ചവൻ അടുത്തേക്ക് വിളിച്ചു...

"കയറ്... "

അവൻ വെപ്രാളത്തോടെ പറഞ്ഞു..

"അയ്യോ ജിത്തേട്ടാ നെറ്റിയിൽ നിന്നും ചോര വരുന്നു... "

പാറു അവന്റെ നെറ്റിയിൽ നിന്നും രക്തം ഒഴുകുന്നത് കണ്ടതും പരിഭ്രാന്തി പൂണ്ടു...അപ്പോഴേക്കും അവളുടെ ശരീരമാകെ തളർന്നു തുടങ്ങിയിരുന്നു....

"അതൊന്നുമില്ല...നിങ്ങൾ പെട്ടന്ന് പോവാൻ നോക്ക്... ചേട്ടാ ഇവരെ ന്യൂ സിറ്റി ജംഗ്ഷനിൽ ഇറക്കിയേക്ക്..."

ഓട്ടോക്കാരനോട് അത്രയും പറഞ്ഞു അവൻ കോളേജിനകത്തേക്ക് തന്നെ ഓടി... ജിത്തുവിന്റെ പരിക്കിനെ കുറിച്ചോർക്കുന്തോറും അവളുടെ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു... മീരയുടെ തോളിൽ തലചായ്ച്ചു കിടന്നവൾ നിശബ്‍ദമായി കണ്ണീർ വാർത്തു....

********

L
ജിത്തു വരാൻ വൈകുന്തോറും അവളുടെ ഉള്ളിലെ ഭയവും അധികരിക്കാൻ തുടങ്ങി.... സമാധാനമില്ലാതെ ടീച്ചറുടെ ഫോണിൽ നിന്നും നിരവധി തവണ അവന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അറ്റന്റ് ചെയ്തില്ല... മുറിയിൽ ഇരുന്ന് ഇരിപ്പുറക്കാതെ പാറു ടെൻഷനായി ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു...

"എന്റെ കുട്ടീ അവനിങ്ങോട്ട് വന്നോളും... കുഴപ്പമെന്തെങ്കിലും ഉണ്ടെങ്കിൽ അവൻ വിളിച്ചു പറയേണ്ടതല്ലേ.. ഇതിപ്പോ അങ്ങനെയൊന്നും ഇല്ലല്ലോ..."

ടീച്ചർ അവളെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞെങ്കിലും അവരുടെ ഉള്ളിലും ചെറിയൊരു ഭയം ഉണ്ടായിരുന്നു...

"കുഴപ്പമില്ലാതാണോ ജിത്തേട്ടന്റെ നെറ്റിയിൽ നിന്നും രക്തം വന്നിരുന്നത്... എന്തോ പറ്റിയിട്ടുണ്ട് ടീച്ചറേ..."

കൊച്ചു കുട്ടികളെ പോലെയവൾ തേങ്ങി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു...

"അയ്യേ ഇത്ര ധൈര്യമേ ഉള്ളൂ നിനക്ക്... അവനൊന്നും സംഭവിച്ചിട്ടുണ്ടാവില്ല നീ പത്തു വരെ എണ്ണുമ്പോഴേക്കും അവനിവിടെ എത്തിയിട്ടുണ്ടാവും..."

ജ്യോതി കൊച്ചു കുഞ്ഞുങ്ങളോട് പറയുന്ന കണക്കെ അവളെ അടുത്തിരുത്തി പറഞ്ഞു...പാറു സകല ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ചു എണ്ണിത്തുടങ്ങിയതും ജിത്തുവിന്റെ ബുള്ളറ്റ് പഠിപ്പുര കടന്നു വന്നതും ഒരുമിച്ചായിരുന്നു...

ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റ് ഉമ്മറത്തേക്കോടി...അവനടുത്തേക്ക് പോവാൻ ധൈര്യമില്ലാതെ അവൾ കട്ടിളപ്പടിയിൽ ചാരി നിന്ന് അവനെ നോക്കി...നെറ്റിയിൽ ബന്റേഡ്ജ് കെട്ടി അകത്തേക്ക് കയറി വരുന്ന ജിത്തുവിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....

"നീ വന്നോ..."

അടക്കിപ്പിടിച്ച ചിരിയോടെയായിരുന്നു ജ്യോതി അവനോടായി ചോദിച്ചത്...

"മ്മ് കോളേജിൽ പിള്ളേര് തമ്മിൽ ചെറിയൊരു പ്രശ്നം അതാണ് വൈകിയേ..."

"അത് ഞങ്ങൾക്ക് മനസ്സിലായി അതുകൊണ്ടാണല്ലോ ഇവിടെ ഒരാൾ നീ വരുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്..."

അടക്കിപ്പിടിച്ച ചിരിയോടെ പറഞ്ഞിട്ട് ജ്യോതി പാറുവിനെ തിരിഞ്ഞു നോക്കി... അപ്പോഴാണ് ജിത്തുവും അവളെ കാണുന്നത്...കണ്ണും മുഖവുമെല്ലാം വിങ്ങി വീർത്തിട്ടുണ്ട്...അവൻ അവളെ സൂക്ഷിച്ചൊന്ന് നോക്കിയതും മിഴികൾ നിറച്ചവൾ തല താഴ്ത്തി നിന്നു....

"വലിയ മുറിവാണോടാ... "

ടീച്ചർ മുറിവിലൊന്ന് തലോടി കൊണ്ട് ചോദിച്ചു...

"അല്ല അമ്മാ ഇത് ചെറുത് പിള്ളേര് കല്ലോ മറ്റോ ഉപയോഗിച്ച് എറിഞ്ഞതാണ്.. നാല് സ്റ്റിച്ചുണ്ട്...ഞാനൊന്ന് ഫ്രഷായിട്ട് വരാം അമ്മ കഴിക്കാൻ എന്തെങ്കിലും എടുത്ത് വെക്ക്..."

അമ്മയോടായി പറഞ്ഞിട്ടവൻ പാറുവിനരികിലൂടെ മുറിയിലേക്ക് പോയി...

"ഇപ്പൊ നിനക്ക് സമാധാനമായില്ലേ...ഇനി പോയി വല്ലതും കഴിക്കാൻ നോക്ക്..."

വാത്സല്യം കലർത്തിയ തമാശ പോലെ പറഞ്ഞുകൊണ്ട് ജ്യോതി അകത്തേക്ക് പോയി...

**********

ജിത്തു കുളിച്ചിറങ്ങി വന്നപ്പോഴേക്കും പാറു ഭക്ഷണം എടുത്ത് ടേബിളിലേക്ക് വെച്ചിരുന്നു... ശേഷമവൾ അടുക്കളയിൽ മറഞ്ഞു നിന്നു...

"കഴിച്ചു തുടങ്ങിയോ,,, പാറുവിനെ കൂടെ വിളിക്കായിരുന്നില്ലേ നിനക്ക്... ആ കുട്ടി കോളേജിൽ നിന്ന് വന്നത് മുതൽ ഒരേ ഇരിപ്പായിരുന്നു നീ വരുന്നതും നോക്കി... ഒന്നും കുടിച്ചിട്ടുമില്ല കഴിച്ചിട്ടുമില്ല...."

ടീച്ചർ അവനടുത്തേക്ക് വന്നു പറഞ്ഞു...ജിത്തുവിന്റെ മുഖം ചുളിഞ്ഞു അവൻ അടുക്കളയിലേക്ക് എത്തി നോക്കി... വാതിലിനു മറവിൽ തന്നെ നോക്കി നിൽക്കുന്ന പാറുവിനെ കണ്ടതും അവനനിൽ അറിയാതെ തന്നെ ചിരിപൊട്ടി... പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ചവൻ പാറുവിനെ വിളിച്ചു...

"പാർവണാ... "

കനത്തിലുള്ള അവന്റെ വിളികേട്ടതും അവൾ വാതിലിനു മറവിൽ നിന്നും അവന്റെ മുന്നിലേക്ക് വന്നു...

"ഒരു പ്ലേറ്റ് എടുത്ത് വാ ഭക്ഷണം കഴിക്കാൻ... "

"ഞാൻ... ഞാൻ പിന്നെ കഴിച്ചോളാം... "

അവൾ മുഖമുയർത്താതെ മറുപടി പറഞ്ഞു...

"പിന്നെയല്ല ഇപ്പോൾ കഴിക്കണം... ദേഷ്യം പിടിപ്പിക്കാതെ പ്ലേറ്റ് എടുത്ത് വരാൻ നോക്ക്... "

മുറുകിയ മുഖ ഭാവത്തോടെ ജിത്തു പറഞ്ഞതും അവൾ വേഗം തന്നെ ഒരു പ്ലേറ്റ് എടുത്ത് വന്നു അവനരികിൽ ഇരുന്നു...

അവളെ തറപ്പിച്ചൊന്ന് നോക്കി അവൻ പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പി....

"ഇനി കഴിക്കാൻ പ്രത്യേകം പറയണോ..."

കഴിക്കാതെ ചിന്തയോടെ ഇരിക്കുന്ന പാറുവിനെ കണ്ടതും അവൻ കടുപ്പത്തിൽ ചോദിച്ചു... ഇനിയും അവനെ ദേഷ്യം പിടിപ്പിച്ചാൽ അവന്റെ അടുത്ത് നിന്നും കണ്ണ് പൊട്ടുന്ന ചീത്ത കേൾക്കുമെന്ന് ഉറപ്പായതും പാറു പതിയെ കഴിച്ചു തുടങ്ങി...

പാറുവിനെ വഴക്ക് പറഞ്ഞതിന് ജിത്തുവിനു നേരെ ടീച്ചർ കണ്ണുരുട്ടി...ജിത്തു ചെറു പുഞ്ചിരിയോടെ അവരെ നോക്കി കണ്ണ് ചിമ്മി...

************
രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പാറുവിനെ നിദ്രാദേവി പുൽകിയില്ല... അവൾ ഇടയ്ക്കിടെ തലയുയർത്തി കട്ടിലിൽ കിടക്കുന്ന ജിത്തുവിനെ നോക്കും... അവനത് അറിയുന്നുണ്ടെങ്കിലും അറിയാത്തത് പോലെ ഉറക്കം നടിച്ചു കിടന്നു...

രാത്രിയുടെ ഏതോ യാമത്തിൽ ആരുടെയോ ഞരക്കവും മൂളലും കേട്ടതും പാറു കണ്ണുകൾ തിരുമ്മി എഴുന്നേറ്റിരുന്നു.... കട്ടിലിൽ കിടകന്നു ഞെരങ്ങുന്ന ജിത്തുവിനെ കാൺകെ അവൾ പൊടുന്നനെ നിലത്ത് നിന്നും എഴുന്നേറ്റ് അവനരികിലേക്കിരുന്നു...

"ജിത്തേട്ടാ.. ജിത്തേട്ടാ... "

കുറേ തവണ തട്ടി വിളിച്ചെങ്കിലും ഞെരങ്ങിയതല്ലാതെ അവൻ കണ്ണുകൾ തുറന്നില്ല... പാറു പതിയെ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി അതേ നിമിഷം തന്നെ അവൾ കൈകളെ പിൻവലിച്ചു... ചുട്ടുപൊള്ളുന്ന പനിച്ചൂടിൽ അവന്റെ ശരീരമാകെ വിറകൊള്ളുന്നുണ്ടായിരുന്നു...

അവന്റെ അവസ്ഥ കണ്ട് പരിഭ്രമം പൂണ്ടവൾ ടീച്ചറേ വിളിക്കാനായി ഒരുങ്ങിയെങ്കിലും ഉറങ്ങുന്നവരെ വിളിച്ചുണർത്തേണ്ടാ എന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു...

അവൾ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്ത് കൊണ്ടു വന്നു... ഒരു കോട്ടൺ തുണിയെടുത്ത് ആ വെള്ളത്തിൽ മുക്കി അവന്റെ നെറ്റിയിലേക്ക് വെച്ചു കൊടുത്തു.... അവന്റെ നെറ്റിയിലെ ചൂട് ആ തുണിയുടെ നനവിനെ പെട്ടന്ന് തന്നെ വലിച്ചെടുത്തു... അതിനനുസരിച്ചവൾ വീണ്ടും വീണ്ടും തുണി നനച്ചു നെറ്റിയിൽ വെച്ചു കൊണ്ടിരുന്നു....ആ സമയം അവളുടെ മനസ്സ് പ്രണയിനിയിൽ നിന്നും ഭാര്യയിലേക്ക് പരിണമിച്ചിരുന്നു....

************

രാവിലെ എഴുന്നേൽക്കാൻ തുടങ്ങിയതും ജിത്തുവിന് തന്റെ നെഞ്ചിലൊരു ഭാരം പോലെ അനുഭവപ്പെട്ടു... തലയുയർത്തി നോക്കിയപ്പോഴാണ് തന്റെ നെഞ്ചിൽ തല വെച്ച് കിടന്നുറങ്ങുന്ന പാറുവിനെ കണ്ടത്... അതോടൊപ്പം തന്നെ നെറ്റിയിൽ നനച്ചിട്ടിരുന്ന തുണിയും അവന്റെ മുന്നിലേക്ക് വീണു... അവനതെടുത്ത് സംശയത്തോടെ തന്റെ നെറ്റിയിലും കഴുത്തിലുമെല്ലാം തൊട്ടു നോക്കി... നന്നായി വിയർത്തിരിക്കുന്നത് കൊണ്ട് രാത്രിയിൽ നല്ലത് പോലെ പനിച്ചിട്ടുണ്ടെന്ന് അവനു മനസ്സിലായി.....രാത്രിയിൽ ഉറങ്ങാതെ തന്നെ പരിചരിച്ച പാറുവിനെ കുറിച്ചോർക്കേ അവന്റെയുള്ളിൽ അവളോടുള്ള സ്നേഹത്തിന്റെ ഉറവ അതിരുകൾ ബേധിച്ചു ഒഴുകുന്നതായവന് തോന്നി....കുറച്ചു സമയം തന്റെ നെഞ്ചിൽ കിടന്നു ശാന്തമായുറങ്ങുന്ന പാറുവിനെ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു... പതിയെ അവളെ തട്ടിയുണർത്തി...

"പാറു,, പാറു... "

പാർവണ എന്നതിന് വിപരീതമായി പാറു എന്നായിരുന്നു അവൻ വിളിച്ചത്...

നല്ല ഉറക്കത്തിലായിരുന്ന പാറു ഒന്ന് ഞെരങ്ങി...

"പാറു.. "

അവന്റെ പതിഞ്ഞ സ്വരം വീണ്ടും കാതുകളിൽ അലയടിച്ചതും ഉറക്കത്തിനിടയിലും അവളുടെ അധരങ്ങൾ പുഞ്ചിരി തൂകി... തന്റെ ചുറ്റും ഒരുപാട് വർണങ്ങളിലുള്ള ചിത്രശലഭങ്ങൾ പാറി നടക്കുന്നതായവൾ കണ്ടു... അവക്കിടയിലൂടെ ഒരു പൂത്തുമ്പിയെ പോലെ പാറി നടക്കുന്ന അവളുടെ അരികിലേക്ക് അവൻ പതിയെ പതിയെ നടന്നടുത്തു...

"പാർവണാ..."

അവൻ ഉച്ചത്തിൽ വിളിച്ചതും മനോഹരമായ സ്വപ്നം കണ്ടുറങ്ങിയിരുന്ന അവൾ ചാടിയെഴുന്നേറ്റു...

"എ.. എന്താ... "

അവൾ പരിഭ്രമത്തോടെ ചോദിച്ചു...

"എന്റെ നെഞ്ചത്ത് കയറി കിടന്നിട്ട് എന്നോട് എന്താണെന്നോ... "

അവൻ പുരികം ചുളിച്ചു കപട ഗൗരവത്തിൽ പറഞ്ഞു...അബദ്ധം പിണഞ്ഞത് പോലെ അവൾ സ്വയം നെറ്റിയിലൊന്നടിച്ചു...

"ഇന്നലെ രാത്രി സാറിനെ ചുട്ടു പൊള്ളുകയായിരുന്നു.. ഞാൻ കുറേ തവണ വിളിച്ചെങ്കിലും സാറ് എണീറ്റില്ല... അവസാനം ഞാൻ തുണി നനച്ചു നെറ്റിയിലിട്ടപ്പോഴാണ് പനി കുറഞ്ഞത്... സാറിന്റെ അടുത്തിരുന്നിരുന്ന ഞാൻ അറിയാതെ എപ്പോഴോ അവിടെ കിടന്നുറങ്ങി പോയതാണ്... സോറി സർ..."

അവൾ ചുണ്ടുകൾ പിളർത്തി അവനെ നോക്കി...

"മ്മ് ഇനി ഇതാവർത്തിക്കരുത്... എണീറ്റ് പൊക്കോ... "

അവൻ അനുവാദം കൊടുത്തതും മറുത്തൊന്നും പറയാതെ അവൾ എഴുന്നേറ്റ് പോയി...ജിത്തു ചിരിയോടെ കട്ടിലിലേക്ക് തന്നെ ചാഞ്ഞു...

***********

കുളിച്ചിറങ്ങിയ പാറുവിന്റെ ചുണ്ടിൽ ആരും കാണാതെ ഒരു പുഞ്ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു... ഇന്നലെ രാത്രി മുഴുവൻ താൻ ജിത്തേട്ടന്റെ നെഞ്ചിലാണ് ഉറങ്ങിയതെന്നോർക്കേ അവളുടെ ഉടലാകെ കുളിരുകോരി...അവനെ കുറിച്ചോർക്കുന്തോറും അവളുടെ മനസ്സിൽ പലവിധത്തിലുള്ള വികാര വിചാരങ്ങൾ മുളച്ചു പൊന്തി... ഒരു കൗമാരക്കാരിക്ക് താൻ ആഗ്രഹിക്കുന്ന പുരുഷനോട് തോന്നുന്ന മോഹങ്ങൾ...മനസ്സിന്റെ കഴിഞ്ഞാൺ പൊട്ടിപ്പോകുമെന്നുറപ്പായ നിമിഷം അവൾ തന്റെ വികാര വിചാരങ്ങളെ നിയന്ത്രിച്ചു നിർത്തി മറ്റു പണികളിലേക്ക് മുഴുകി...

"നീയിതെവിടെക്കാ പോവുന്നെ... "

ബാഗുമെടുത്ത് പുറത്തോട്ട് പോവുന്നത് കണ്ട പാറുവിനെ കണ്ട് ജിത്തുവിന്റെ പുരികം ചുളിഞ്ഞു...

"ഞാൻ മീരയുടെ വീട്ടിലേക്ക്..എക്സാം വരുവല്ലേ അപ്പൊ അവൾടെ കൂടെ ഇരുന്ന് പഠിക്കാമെന്ന് കരുതി,,, പ്രവിയും വരാമെന്ന് പറഞ്ഞിട്ടുണ്ട്..."

അവൾ അനുവാദത്തിനായി അവനെ നോക്കി...

"നീയിപ്പോ അവിടേക്ക് പോവുകയൊന്നും വേണ്ടാ...നിന്റെ വീട് കഴിഞ്ഞിട്ട് വേണ്ടേ മീരയുടെ വീട്ടിലേക്കെത്താൻ... എന്നിട്ട് വേണം കഴിഞ്ഞ ദിവസത്തെ പോലെ കണ്ണും നിറച്ചോണ്ട് വരാൻ.. അതെന്തായാലും വേണ്ടാ...അവരോട് ഇങ്ങോട്ട് വരാൻ പറ... പോരെങ്കിൽ ഞാൻ ഫ്രീയുമാണ് എക്സാമിന് വരുന്ന പോഷൻസ് ഞാൻ പറഞ്ഞു തരാം...എന്താ അത് പോരെ...!"

അവൻ ചോദിച്ചതും അവൾ പാതി മനസ്സോടെ സമ്മതം മൂളി...

ഫോണെടുത്ത് പ്രവിയോടും മീരയോടും ഇങ്ങോട്ട് വരാനായി മെസ്സേജ് ഇട്ടു... ജിത്തു പറഞ്ഞ കാര്യമൊന്നും പറഞ്ഞില്ല....

*********

"നീയെന്തിനാടി ഞങ്ങളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്... നമ്മൾ പ്ലാൻ ചെയ്തത് മീരയുടെ വീട്ടിൽ കൂടാമെന്നല്ലേ..."

വീട്ടിലേക്ക് കയറുന്നതിനിടയിൽ പ്രവി പാറുവിന്റെ ചെവിയിൽ അടക്കം പറഞ്ഞു..

"ഞാൻ രാവിലെ ബാഗൊക്കെ എടുത്ത് റെഡിയായി ഇറങ്ങിയതാ...അപ്പോഴാണ് ജിത്തേട്ടൻ അങ്ങോട്ട് പോവേണ്ടാ എന്ന് പറഞ്ഞത്..."

"നിനക്ക് ഞങ്ങളോട് ഒരു വാക്ക് പറയാമായിരുന്നില്ലേ.... എങ്കിൽ ഇവിടേക്കെന്നല്ല ഈ പഞ്ചായത്തിൽ പോലും ഞങ്ങൾ വരില്ലായിരുന്നു...എന്ത് ചെയ്യാം,,,ഇനിയിപ്പോ നിന്റെ ജിത്തേട്ടന്റെ ക്ലാസ്സും അതിനൊപ്പം ഉപദേശവും കേൾക്കണമല്ലോ എന്നാലോചിക്കുമ്പോഴാ ഒരു വിഷമം..."

പ്രവിയിൽ നിന്നൊരു നെടുവീർപ്പുയർന്നു...

"ആ വിഷമം എനിക്ക് ഒറ്റക്ക് താങ്ങാൻ കഴിയാത്തത് കൊണ്ടല്ലേ ഞാൻ നിങ്ങളേയും കൂടെ വിളിച്ചു വരുത്തിയത്... "

പാറു എന്തോ നല്ല കാര്യം ചെയ്തത് പോലെ പറഞ്ഞു...

"എടി ദുഷ്ടേ അപ്പൊ നീ മനപ്പൂർവം ആയിരുന്നല്ലേ...ഇതിനുള്ള പണി ഞാൻ നിന്റെ കെട്ടിയോനിട്ട് കൊടുക്കുമെടി  നോക്കിക്കോ..."

പ്രവി അവളെ നോക്കി പല്ലിറുമ്മിയതും പാറു അവനെ നോക്കി ഇളിച്ചു കാട്ടി...

"ആർക്ക് പണി കൊടുക്കുന്ന പണി കൊടുക്കുന്ന കാര്യമാ പ്രവീൺ ഇത്ര കാര്യമായി പറയുന്നേ..."

ഷർട്ടിന്റെ സ്ലീവ്സ് തെരുത്ത് വെച്ചു കൊണ്ട് അവിടേക്ക് വന്ന ജിത്തു ചോദിച്ചു... കാവിമുണ്ടും ഫുൾ സ്ലീവ് ഷർട്ടുമായിരുന്നു അവന്റെ വേഷം...

"ഏയ്‌,, ആർക്കുമില്ല സർ... ഞാൻ ഇന്നലെ കോളേജിലെ സീനിയേഴ്സിന് പണി കിട്ടിയ കാര്യം പറയുമായിരുന്നു...അല്ലേ പാറു,, അല്ലേ മീരേ..."

അവൻ അത്യധികം കുലീനതയോടെ ഇരുവരേയും നോക്കി ചോദിച്ചതും അവർ ചിരിയടക്കി പിടിച്ചു അതേയെന്ന അർത്ഥത്തിൽ തല കുലുക്കി...

"മ്മ്.. നിങ്ങൾ അങ്ങോട്ടിരുന്നോ, കഴിഞ്ഞ ദിവസം എടുത്ത പോഷൻസ് ഒന്ന് ഓടിച്ചു നോക്ക് അപ്പോഴേക്കും ഞാൻ വരാം..."

മൂവരെയും നോക്കി പറഞ്ഞിട്ട് ജിത്തു പുറത്തേക്ക് പോയി...

"നിങ്ങളിരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം... "

അവരെ അവിടിരുത്തി പാറു അടുക്കളയിലേക്ക് നടന്നു...

"എടി മീരേ നീ പാറുവിനെ ശ്രദ്ധിച്ചോ,,, അവൾക്കിപ്പോൾ ജിത്തു സാറിനെ കാണുമ്പോൾ പഴയത് പോലെയുള്ള പേടിയോ പരിഭ്രമമോ ഒന്നും തന്നെയില്ല... അതെന്താ അങ്ങനെ...? "

മീരയോട് ചോദിച്ചു കൊണ്ട് പ്രവി ചിന്തയിലാണ്ടു...

"അതിന്റെ ഉത്തരം സിംപിളല്ലേ...അവരിപ്പോൾ ഒരു വീട്ടിൽ അല്ലെങ്കിൽ ഒരു മുറിയിൽ ഒരുമിച്ചു കഴിയുന്നു ദിവസവും കാണുന്നു അടുത്തിടപെഴകുന്നു അപ്പോൾ സ്വാഭാവികമായും അവൾക്കും ജിത്തേട്ടനും ഇടയിൽ നമുക്കാർക്കും മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു അടുപ്പവും സ്നേഹവുമൊക്കെ വന്നിട്ടുണ്ടാവും.... അല്ലെങ്കിലും കൂടെ കഴിയുന്ന ഒരാളോട് മറ്റേയാൾക്ക്‌ എത്ര കാലം മുഖം കറുപ്പിച്ചു നിൽക്കാൻ കഴിയും... മനുഷ്യനല്ലേ കാലം മാറുന്നതിനനുസരിച്ചു മാറ്റം സംഭവിച്ചു കൊണ്ടിരിക്കും...നമ്മുടെ പാറുവിന്റെ ജീവിതത്തിലും അതുപോലുള്ളൊരു മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്..."

പാറുവിന്റെ ചിരിക്കുന്ന മുഖം ഓർത്തുകൊണ്ട് മീര പറഞ്ഞു...

"ശെരിയാ...അവളുടെ ചിരിക്കുന്ന മുഖം കാണുമ്പോൾ ഉള്ളിന്റെ ഉള്ളിലുള്ള കുറ്റബോധമെല്ലാം കുറയുന്നുണ്ട്... എല്ലാം നല്ലതിനായിരുന്നെന്ന് ഉള്ളിരുന്നാരോ പറയുന്നത് പോലെ..."

പ്രവി പറഞ്ഞത് കേട്ടതും മീര അവനെ ദയനീയമായി നോക്കി...

"എല്ലാ കള്ളങ്ങളും എല്ലാ കാലവും മറച്ചു വെക്കാൻ കഴിയില്ല പ്രവി.. എന്നെങ്കിലും ഒരു ദിവസം അത് മറനീക്കി പുറത്തു വരും...ആ ദിവസം ആലോചിച്ചു എനിക്ക് നല്ല ഭയമുണ്ട്.. ആ സമയം തോന്നരുത് നമ്മൾ ചെയ്തത് ഒരു വലിയ തെറ്റായിരുന്നു എന്ന്...കഴിഞ്ഞ ദിവസം തന്നെ തലനാരിഴക്കാണ് ഞാൻ പാറുവിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടത്.."

അവളുടെ ഉള്ളിലെ ഭയം വാക്കുകളായി പുറത്തു വന്നു...

"അങ്ങനെയൊന്നും ഉണ്ടാവില്ല മീരേ.... ഇനി അഥവാ ഉണ്ടായാൽ തന്നെ അതിനുള്ള ശിക്ഷ നമ്മൾ രണ്ട് പേരും കൂടി അനുഭവിക്കും അപ്പോഴും പാറുവിന്റെ കണ്ണുകൾ കലങ്ങാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്... നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതൊരു നല്ല കാര്യത്തിന് വേണ്ടിയല്ലേ അതുകൊണ്ട് ആര് കൈ വിട്ടാലും ദൈവം നമ്മെ കൈ വിടില്ലെന്നെനിക്ക് ഉറപ്പുണ്ട്..."

പ്രവി തിണ്ണയിൽ വെച്ചിരുന്ന അവളുടെ കൈയിൽ അമർത്തി പിടിച്ചു... അവളിൽ ആത്മ വിശ്വാസം പകരാനെന്ന പോലെ..പരസ്പരം ആശ്വാസ വാക്കുകൾ കൊണ്ട് മൂടുന്നുണ്ടെങ്കിലും ഇരുവരുടേയും മനസ്സുകൾ കലുഷിതമായിരുന്നു... സത്യങ്ങൾ പുറത്തറിഞ്ഞാൽ വരാനിരിക്കുന്നത് ദുരന്തമാണോ സന്തോഷമാണോ എന്നവർക്കും നിശ്ചയമില്ലായിരുന്നു...

************

കുറച്ചു കഴിഞ്ഞതും പുറത്തേക്ക് പോയിരുന്ന ജിത്തു മടങ്ങി വന്നു... അപ്പോഴേക്കും അവരുടെ വായനയെല്ലാം കഴിഞ്ഞിരുന്നു... മുറിയിലേക്ക് കയറിപ്പോയ ജിത്തു തിരികെ വരുന്നത് കയ്യിലൊരു ചൂരലുമായിട്ടാണ്... അത് കണ്ടതും അവരുടെ മൂന്ന് പേരുടേയും കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു... പ്രവിയും മീരയും ദയനീയമായി പാറുവിനെ നോക്കി... അവളുടെയും അവസ്ഥ മറിച്ചല്ലായിരുന്നു...

"ഞാൻ പറഞ്ഞിട്ട് പോയ ഭാഗങ്ങൾ എല്ലാവരും നോക്കിയോ... "

അവൻ ചൂരൽ തിണ്ണയിലേക്ക് വെച്ച് അടുത്തിരുന്നിരുന്ന മരക്കസേര വലിച്ചു അതിലേക്കമർന്നിരുന്നു...

അവർ നോക്കിയെന്ന മട്ടിൽ അവനെ നോക്കി തലകുലുക്കി...

ജിത്തുവിന്റെ മുഖത്തെ ഗൗരവം കണ്ട് മൂവർക്കും പേടിയാവുന്നുണ്ടായിരുന്നു... ആദ്യത്തെ ചോദ്യം ചോദിച്ചത് പ്രവിയോടായിരുന്നു... അവന് ഉത്തരം അറിയാത്തത് കൊണ്ട് തന്നെ നല്ല അന്തസ്സായി അടി വാങ്ങി ഒരു മൂലയിലേക്കിരുന്നു... പ്രവിക്കിത് സ്ഥിരം ആയത് കൊണ്ട് വലിയ വേദനയോ നാണക്കേടോ ഒന്നും തോന്നിയില്ല....പിന്നീട് പാറുവിനോടായിരുന്നു ചോദ്യം... അവളും അവന്റെ മുന്നിൽ നിന്ന് പരുങ്ങി കളിച്ചതും അവൾക്കും വീണു ഉഗ്രനൊരു അടി..

"സ്സ്... "

അടികൊണ്ട വേദനയിൽ അവൾ കൈ പൊടുന്നനെ പിൻവലിച്ചു... എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു... അവളത് അവനിൽ നിന്നും മറച്ചു പിടിച്ചു പ്രവിയുടെ അടുത്തേക്കിരുന്നു...മീരയോട് ചോദിച്ചതും അവൾ മണി മണിയായി ഉത്തരം പറയുന്നത് കേട്ട് പ്രവിയും പാറുവും വാ പൊളിച്ചിരുന്നു... ഉത്തരം പറഞ്ഞു തിണ്ണയിലേക്കിരുന്നതും മീര കാണുന്നത് തന്നെ നോക്കി പല്ലിറുമ്മുന്ന തന്റെ കൂട്ടുകാരെയാണ്... ജിത്തു അടുത്തിരിക്കുന്നത് കൊണ്ട് തന്നെ അവൾ അവരെ കാണാത്തത് പോലെ അവൻ ക്ലാസ്സ്‌ എടുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു...

ജിത്തു ബുക്കിൽ നിന്നും കുറച്ചു ഭാഗങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കും ശേഷം അതിൽ നിന്നും ചോദ്യം ചോദിക്കും... മീര ഉത്തരം പറയുമെങ്കിലും മറ്റു രണ്ട് പേരും ചോദ്യങ്ങൾ പോലും മനസ്സിലാവാതെ തലയും ചൊറിഞ്ഞു നിൽക്കും... ഇത് കണ്ടാൽ പിന്നെ ജിത്തുവിന്റെ കണ്ട്രോൾ മുഴുവനും പോവും അവൻ ചൂരലെടുത്ത് അവർക്ക് നേരെ വീശും.. തുടരെ തുടരെ ഇത് തന്നെ സംഭവിക്കുമ്പോൾ പാറുവിനും പ്രവിക്കും എങ്ങനെയെങ്കിലും അവിടെ നിന്നും ഓടിപ്പോയാൽ മതിയെന്ന് തോന്നി....

അവന്റെ കയ്യിൽ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന് ഓർത്തിരിക്കുമ്പോഴാണ് കിരൺ (ഓർമയില്ലേ ജ്യോതിയുടെ കെട്ടിയോൻ..)അതുവഴി പോവുന്നത് അവൾ കണ്ടത്... പാറു അവനെ  ദയനീയമായി നോക്കി ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കെന്ന് ആംഗ്യ ഭാഷയിൽ പറഞ്ഞു...കിരൺ വഴിയുണ്ടാക്കാം എന്ന് പറഞ്ഞു ജിത്തുവിന്റെ അടുത്തേക്ക് വന്നു...

"ജിത്തു നീ ഫ്രീയാണോ..."

കിരൺ ഒന്നുമറിയാത്ത ഭാവത്തിൽ അവിടേക്ക് വന്നു കൊണ്ട് ചോദിച്ചു..

"അങ്ങനെ ചോദിച്ചാൽ.!ഞാനിവർക്ക് ക്ലാസ്സ്‌ എടുക്കുവായിരുന്നു കിരണിന് എന്തെങ്കിലും അത്യാവശ്യം ഉണ്ടോ..."

ജിത്തു കസേരയിൽ നിന്നും എഴുന്നേറ്റു..

"പിന്നില്ലാതെ..
എനിക്കൊന്ന് ടൗൺ വരെ പോവേണ്ട ആവശ്യം ഉണ്ടായിരുന്നു... തനിച്ചു പോവാനൊരു മടി നീയും കൂടെ വാ..."

"ഒരു പത്തു മിനിറ്റ് കഴിഞ്ഞ് പോയാൽ മതിയോ... "

ജിത്തു വാച്ചിലേക്ക് നോക്കി ചോദിച്ചു...

"ഏയ്‌ അതൊന്നും പറ്റില്ല ഇപ്പൊ തന്നെ വേണം.. നീ വന്നേ... "

ജിത്തുവിനെ പിന്നീടൊന്നും പറയാൻ അനുവദിക്കാതെ കയ്യിലുള്ള പുസ്തകം പാറുവിന്റെ കയ്യിലേക്ക് കൊടുത്ത് ജിത്തുവിനേയും വലിച്ചു കൊണ്ട് കിരൺ അവിടെ നിന്നും പോയി...

"ഹോ... ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്..."

പ്രവി തലയൊന്ന് കുടഞ്ഞു ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടു...അവന്റെ കാട്ടികൂട്ടലുകൾ കണ്ട് മീരയും പാറുവും ചിരിച്ച്..

"എന്നാൽ ഇനി വൈകിക്കുന്നില്ല ഞങ്ങൾ ഇറങ്ങുവാ...ആ രാക്ഷസൻ വരുമ്പോഴേക്കും വീട് പിടിക്കണം..."

പ്രവി പറയുന്നത് കേട്ടതും പാറു അവനെ കൂർപ്പിച്ചു നോക്കി...

"സോറി മുത്തേ. ഉള്ളിലെ അമർഷം കൊണ്ട് പറഞ്ഞുപോയതാ.. അത്രക്കും ഉണ്ടേ കയ്യിലെ വേദന... "

അവൻ ദയനീയതയോടെ തന്റെ കയ്യിലേക്ക് നോക്കി..

"അത് നന്നായെന്നേ ഞാൻ പറയൂ.. പഠിക്കാതെ ഉഴപ്പി നടന്നത് കൊണ്ടല്ലേ..."

മീര പറഞ്ഞു... അത് കേട്ട് കലിപ്പോടെ അവളുടെ മണ്ടക്കിട്ടൊരു കൊട്ടും കൊടുത്ത് പ്രവി ഇറങ്ങി നടന്നു... പാറുവിനോട് യാത്ര പറഞ്ഞു ചെറു പുഞ്ചിരിയോടെ മീരയും അവന്റെ പിറകെ ചെന്നു....

"മതി ടീച്ചറേ,, വയറു നിറഞ്ഞു,, ദേ നോക്കിയേ... "

മുന്നിലേക്ക് നീട്ടി പിടിച്ച ഉരുള കൂടെ വായിലാക്കി പാറു ചിണുങ്ങി...

"അത് പറഞ്ഞാൽ പറ്റില്ല... ഇത് കൂടെ കഴിച്ചേ പറ്റൂ.... "

ടീച്ചർ വാൽസല്യത്തോടെ പറഞ്ഞതും അവൾക്കത് നിരസിക്കാൻ തോന്നിയില്ല... വേണ്ടാതിരുന്നിട്ട് കൂടെ അവൾ ഓരോ ഉരുളകളും അവരുടെ കയ്യിൽ നിന്ന് വാങ്ങി കഴിച്ചു...

ഈ കാഴ്ച്ച കണ്ട് കൊണ്ടാണ് കിരണിന്റെ കൂടെ പുറത്തേക്ക് പോയ ജിത്തു വരുന്നത്.... ജിത്തുവിനെ കണ്ടതും പാറു പേടിയോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു...

"അവിടെ ഇരിക്ക് കൊച്ചേ.."

ടീച്ചർ ഗൗരവത്തിൽ പറഞ്ഞതും പാറു അവിടെ തന്നെ ഇരുന്നു...

"ഇവളെന്താ കൊച്ചു കുട്ടിയാണോ ഇങ്ങനെ അടുത്തിരുത്തി ഊട്ടാൻ... "

ജിത്തു ഇഷ്ടപ്പെടാത്തത് പോലെ ചോദിച്ചു...

"ഇവളെനിക്ക് കൊച്ചു കുട്ടി തന്നെയാ... നിനക്ക് അങ്ങനെ കാണാൻ കഴിയാത്തത് കൊണ്ടാവും നീ ഇവൾടെ കയ്യിനെ അടിച്ചു ശെരിപ്പെടുത്തിയത് അല്ലേ... "

ദേഷ്യത്തോടെ പ്ലേറ്റ് ടേബിളിലേക്ക് വെച്ച് ടീച്ചർ അവനെ നോക്കി...

"പ്രശ്നം ഗുരുതരമാണ്... "

അവൻ മനസ്സിൽ ആലോചിച്ചു....

"ശെരിപ്പെടുത്തിയെങ്കിൽ അതിന് തക്കതായ കാരണവും ഉണ്ട്...ഞാൻ പറഞ്ഞു കൊടുക്കുന്നത് പഠിച്ചില്ലെങ്കിൽ ഇനിയും കിട്ടും....അതിന് അമ്മയെ എന്നല്ല ആരെ കൂട്ട് പിടിച്ചിട്ടും കാര്യമില്ല.. മര്യാദക്ക്‌ പഠിച്ചാൽ അവൾക്ക് കൊള്ളാം..."

പറയുന്നതിനിടയിൽ ജിത്തു പാറുവിനെ കൂർപ്പിച്ചു നോക്കി... അവൾ അവനിൽ നിന്നും മുഖം വെട്ടിച്ചു ടീച്ചറുടെ പിന്നിലേക്ക് മറഞ്ഞു നിന്നു...

"അവൾക്കല്ല നിനക്കാ കൊള്ളേണ്ടത്.. ഇമ്മാതിരി തോന്നിവാസം കാണിച്ചതിന്.. ഇനി പഠിക്കാത്തതിന്റെ പേരും പറഞ്ഞു നീ കൊച്ചിനെയെങ്ങാനും അടിച്ചെന്ന് ഞാൻ അറിഞ്ഞാൽ എന്റെ പഴയ ചൂരൽ ഇപ്പോഴും തട്ടിൻ പുറത്തുണ്ട്... അത് ഞാനിങ്ങോട്ട് എടുത്ത് കൊണ്ടുവരും...പോത്തുപോലെ വളർന്ന നിന്നെ അടിക്കാൻ എനിക്കും യാതൊരു മടിയും ഇല്ല..."

ടീച്ചർ പറയുന്നത് കേട്ടതും പാറു ചിരിയമർത്തി പിടിച്ചു ടീച്ചറുടെ പിന്നിൽ നിന്നും  എത്തി നോക്കി....ജിത്തുവിന്റെ കല്ലിച്ച മുഖം കണ്ടതും അവൾ പിന്നിലേക്ക് തന്നെ വലിഞ്ഞു...

"ഓ ആയിക്കോട്ടെ..."

പിന്നിൽ നിൽക്കുന്ന പാറുവിനെ കടുപ്പിച്ചൊന്ന് നോക്കി അവൻ മുകളിലേക്ക് പോയി...

*************

തനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരൻ ബഷീറിന്റെ ബാല്യകാല സഖി എന്ന നോവൽ വായിച്ചു മട്ടുപ്പാവിലെ നീളൻ വരാന്തയോട് ചേർന്ന തിണ്ണയിൽ ഇരിക്കുകയാണ് ജിത്തു....രാത്രിയായത് കൊണ്ട് നനുത്ത ഇളം തണുപ്പുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു... അതിന്റെ അനുഭൂതിയിൽ അവൻ ആ പുസ്തകം മുഴുവനും വായിച്ചു മടക്കി വെച്ചു...

എത്ര വായിച്ചാലും തനിക്ക് മടുപ്പ് വരാത്ത നോവലുകളിൽ ഒന്നാണ് ഇതെന്നവൻ ഓർത്തു... അത്രയും ആഴത്തിൽ മനസ്സിൽ പതിഞ്ഞ രണ്ട് പേരുകളാണ് മജീദും സുഹറയും... അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കുറച്ചു സമയം വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... ഉള്ളിൽ തന്റെ കളിക്കൂട്ടുകാരനായ വിച്ചുവിനെ കുറിച്ചുള്ള ഓർമ്മകൾ മിന്നി മാഞ്ഞു...

ഇന്ന് ജിത്തു ടൗണിലേക്ക് പോയപ്പോൾ അവിചാരിതമായാണ് വിച്ചുവിനെ കാണുന്നത്.. നാളുകൾക്കു ശേഷം നേർക്ക് നേരെ കണ്ടത് കൊണ്ട് വിച്ചു വെറുപ്പോടെ മുഖം വെട്ടിച്ചു തിരിഞ്ഞു നടക്കാനൊരുങ്ങി... അപ്പോഴേക്കും ജിത്തു അവന്റെ കയ്യിൽ പിടിച്ചു നിർത്തിയിരുന്നു...

"കയ്യെടുക്ക് ജിത്തു... "

വിച്ചു അവനു നേരെ മുരണ്ടു...

"ആരോടാടാ ഈ ദേഷ്യവും വാശിയുമൊക്കെ...!വർഷങ്ങളോളം കൂടെ നിഴല് പോലെ നടന്ന എന്നോടോ അതോ നിന്റെ കൂടപ്പിറപ്പായ ആ പാവം പെണ്ണിനോടോ..."

ജിത്തുവിന്റെ സ്വരം അത്രയും ദയനീയമായിരുന്നു....

"നിങ്ങളുമായി എനിക്കെന്തെങ്കിലും ബന്ധമുണ്ടെങ്കിലല്ലേ ഈ ദേഷ്യത്തിന്റെയും വാശിയുടെയും ആവശ്യമുള്ളൂ... നീ അവളേയും കൂട്ടി എന്ന് എന്റെ വീടിന്റെ പടിയിറങ്ങിയോ അന്ന് എന്റെ മനസ്സിൽ നിന്നും നിങ്ങൾ പടിയിറങ്ങി എന്നന്നേക്കുമായി...ഇനി ഇങ്ങനൊരു കൂട്ടുകാരനോ പെങ്ങളോ എന്റെ ജീവിതത്തിലെന്ന് ഞാൻ അന്നേ തീരുമാനം എടുത്തതാണ് ഞാൻ മരിക്കേണ്ടി വന്നാൽ പോലും അതിലിനി ഒരു മാറ്റവും ഉണ്ടാവില്ല...."

"വിച്ചു... "

വിച്ചുവിന്റെ ഉള്ളിലെ അമർഷം വാക്കുകളായി പുറത്തു വന്നതും ജിത്തു ദേഷ്യത്തോടെ അവനെ വിളിച്ചു...

"വൈശാഖ്...അതാണെന്റെ പേര്... എനിക്ക് പ്രിയപ്പെട്ടവർക്ക് മാത്രമാണ് ഞാൻ വിച്ചു... ഒരു അപേക്ഷയേ ഉള്ളൂ ദയവ് ചെയ്ത് ഇനി സുഹൃത്ത് ബന്ധത്തിന്റെയോ രക്ത ബന്ധത്തിന്റെയോ കണക്ക് പറഞ്ഞു എന്റെയോ എന്റെ അമ്മയുടെയോ മുന്നിലേക്ക് നീയും നിന്റെ ഭാര്യയും വരരുത്...പ്ലീസ്...."

കൈ കൂപ്പി തൊഴുത് ജിത്തുവിനോട് പറഞ്ഞുകൊണ്ട് വിച്ചു അവനെ മറി കടന്നു പോയി... അവന്റെ കണ്ണുകളിൽ കണ്ട വെറുപ്പ് ജിത്തുവിന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു...

കുറച്ചു നിമിഷം മുന്നേ നടന്ന കാര്യങ്ങൾ ഓർക്കേ ജിത്തുവിന്റെ ഉള്ളിൽ നിന്നും വല്ലാത്തൊരു പിടച്ചിൽ ഉയർന്നു... വർഷങ്ങൾ പഴക്കമുള്ള സൗഹൃദമാണ് ഒറ്റ നിമിഷം കൊണ്ട് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് തകർന്നടിഞ്ഞത്... അത്രക്കും ബലഹീനമായിരുന്നോ ഞങ്ങൾ തമ്മിലുള്ള സൗഹൃദം...അവൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു...

പഴയതെല്ലാം ആലോചിച്ചു മനസ്സിന്റെ സമാധാനം നഷ്ടപ്പെടുമെന്ന് തോന്നിയതും ജിത്തു മുറിയിലേക്ക് നടന്നു...

നിലത്ത് ഷീറ്റ് വിരിച്ചു സുഖമായി കിടന്നുറങ്ങുന്ന പാറുവിനെ കണ്ടതും അത്രയും നേരം മനസ്സിൽ മുറുകി കൂടിയിരുന്ന സങ്കടങ്ങൾക്ക് അയവ് വന്നതായവന് തോന്നി... അവൻ പതിയെ അവളുടെ അടുത്തേക്കിരുന്നു....താൻ അടികൊടുത്തു വേദനിപ്പിച്ച വലതു കരം അവളുടെ മുഖത്തിന് കീഴെ നിന്നും വലിച്ചെടുത്തു... അടിച്ചിടം തിണർത്തു നിലിച്ചു കിടക്കുന്നത് കണ്ടതും അവന്റെയുള്ളിൽ ഇത്രയും വേദനിപ്പിക്കേണ്ടായിരുന്നു എന്നുള്ള കുറ്റബോധം തോന്നി... അവൻ പതിയെ അവളുടെ കൈ വെള്ളയിലേക്ക് ഊതി... തണുത്ത നിശ്വാസം മുറിവിൽ തട്ടിയതും അവളൊന്ന് ചിണുങ്ങി തിരിഞ്ഞു കിടന്നു... ഇനിയും നിന്നാൽ അവൾ ഉണരുമെന്ന് മനസ്സിലാക്കിയ ജിത്തു അവളുടെ അരികിൽ നിന്നും എഴുന്നേറ്റ് കട്ടിലിലേക്ക് കിടന്നു....

************

"ഇനി പാറുവേച്ചി ഒളിക്ക് അച്ചുമോൾ എണ്ണാം..."

കൊഞ്ചലോടെ പറഞ്ഞിട്ട് അവൾ ചുവരിലേക്ക് മുഖം പൊത്തി എണ്ണാൻ തുടങ്ങി... രാവിലെ തന്നെ അച്ചുവിന്റെ വാശി പുറത്ത് അവളോടൊപ്പം ഒളിച്ചു കളിക്കുകയാണ് പാറു.. എവിടേ പോയി ഒളിക്കുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് പാറു കോണിക്കടിയിലുള്ള ഒഴിഞ്ഞു കിടക്കുന്ന ഭാഗം കണ്ടത്... അവൾ പതുങ്ങി പതുങ്ങി അവിടെ പോയി ഒളിച്ചിരുന്നു...

എണ്ണി കഴിഞ്ഞതും അച്ചു പാറുവിനെ തിരയാൻ തുടങ്ങി... അച്ചു മുറികളിലും അടുക്കളയിലുമെല്ലാം നോക്കി ഉമ്മറത്തേക്കിറങ്ങിയതും ഒളിച്ചിരുന്ന പാറു പുറത്തേക്ക് വന്നു സാറ്റ് അടിക്കാനായി ഓടിയതും എതിരെ വന്ന ജിത്തുവുമായി കൂട്ടിയിടിച്ചു... പ്രതീക്ഷിക്കാത്ത ഇടി ആയതിനാൽ ഇരുവരും വലിയൊരു ശബ്‍ദത്തോടെ നിലത്തേക്ക് വീണു... ശബ്‍ദം കേട്ട് അടുക്കളയിൽ പണിയിൽ മുഴുകിയിരുന്ന  ജ്യോതിയും ടീച്ചറും അവിടേക്ക് ഓടി വന്നു...അച്ചു വാ പൊത്തി തൂണിന് മറവിലേക്ക് ഒളിച്ചു നിന്നു...

വീണു കിടക്കുന്ന പാറുവിനേയും ജിത്തുവിനേയും ജ്യോതിയും ടീച്ചറും കൂടെ എഴുന്നേൽപ്പിച്ചു... ദേഷ്യത്തിൽ നിലത്ത് നിന്നും എഴുന്നേറ്റ ജിത്തു പാറുവിന്റെ മുഖമടച്ചു ഒന്ന് കൊടുത്തു... വേദന യോടെ കവിൾ പൊത്തി പാറു കണ്ണ് നിറച്ചവനെ നോക്കി....

"നീയെന്താ കൊച്ചു കുട്ടിയാണെന്നാണോ വിചാരം ഇപ്പോഴും പിള്ളേരുടെ കൂടെ കുതിര കളിച്ചു നടക്കാൻ... എത്ര പറഞ്ഞാലും മനസ്സിലാവില്ലേ നിനക്ക് അതോ മനപ്പൂർവം മനുഷ്യനെ മെനക്കെടുത്താൻ ഓരോന്നും ചെയ്തു വെക്കുന്നതാണോ..
ഏത് നേരത്താണാവോ ഇതിനെ എടുത്ത് പെടലിയിൽ വെക്കാൻ തോന്നിയത്... എന്നെ പറഞ്ഞാൽ മതി അല്ലെങ്കിൽ ഒരല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ ഈ മന്തബുദ്ധിയെ എടുത്ത് തലയിൽ വെക്കില്ലല്ലോ...."

"ജിത്തു... "

വാക്കുകൾ അതിരു കടക്കുന്നുവെന്ന് തോന്നിയതും ടീച്ചർ കോപത്തോടെ വിളിച്ചു...

"അമ്മ ഇക്കാര്യത്തിൽ ഇവളുടെ പക്ഷം പിടിക്കേണ്ട...അമ്മയാണ് ഇവൾക്ക് എല്ലാത്തിനും വളം വെച്ചു കൊടുക്കുന്നത്...ഇപ്പോൾ വീണതെ ഉള്ളൂ നാളെ ഇവളുടെ കയ്യിലിരിപ്പ് കൊണ്ട് വേറെ വല്ലതും സംഭവിച്ചാൽ..."

അവൻ ദേഷ്യത്തിൽ ടീച്ചറുടെ നേരെ തിരിഞ്ഞു... പാറു അപ്പോഴും അവനിൽ നിന്നും ഉതിർന്ന വാക്കുകളിൽ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു...

"മതി നിർത്ത് ജിത്തു... നിന്റെ വാക്കുകൾ അതിര് കടക്കുന്നു... അപ്പുറത്തു പോ..."

"അമ്മേ.. "

"നിന്നോട് പോവാനാ പറഞ്ഞത്... "

ടീച്ചർ അവൻ പറയാൻ വന്നതിന് ചെവി കൊടുക്കാതെ ശബ്‍ദം ഉയർത്തിയതും ജിത്തു രോഷത്തോടെ പുറത്തേക്കിറങ്ങി പോയി...

"മോള് വാ... "

നിശബ്‍ദമായി തേങ്ങുന്ന പാറുവിനേയും കൂട്ടി ടീച്ചർ തന്റെ മുറിയിലേക്ക് കയറിപ്പോയി...

തന്റെ മുന്നിലിരുന്ന് കണ്ണീർ വർക്കുന്ന ആ പാവം പെണ്ണിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് ഗൗരി ടീച്ചർക്കും അറിയില്ലായിരുന്നു...

"മോള് വിഷമിക്കാതെ അവൻ എന്തോ ദേഷ്യത്തിന്റെ പുറത്ത് അടിച്ചതാവും.. അല്ലാതെ വേണമെന്ന് കരുതിയിട്ടാവില്ല..."

അവർ പതിയെ അവളുടെ മുടിയിലൊന്ന് തഴുകി...

"നിക്കറിയാം ടീച്ചറേ... തെറ്റ് എന്റെ ഭാഗത്തല്ലേ അതുകൊണ്ട് നിക്കൊരു വിഷമവും ഇല്ല..."

വാക്കുകൾ കൊണ്ടവൾ തന്റെ നോവിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ അവിടേയും അവളെ തോൽപ്പിച്ചു കളഞ്ഞിരുന്നു...

"ഇനി കരഞ്ഞു കരഞ്ഞു അസുഖമൊന്നും വരുത്തി വെക്കേണ്ടാ...കണ്ണും മുഖവും കഴുകി കഴുകിയിട്ട് വാ... അവനുള്ളത് ഞാൻ കൊടുത്തോളം..."

"വേണ്ട ടീച്ചറേ,,, ജിത്തേട്ടനുമായിട്ട് വഴക്കൊന്നും ഉണ്ടാക്കേണ്ട... ടീച്ചർ ജിത്തേട്ടനെ വഴക്ക് പറയുമ്പോൾ നിക്കും സങ്കടാവും..."

സങ്കടം കടിച്ചു പിടിച്ചു കൊണ്ടവൾ അവരെ നോക്കി...

"നിന്റെ ജിത്തേട്ടനെ ഞാനായിട്ട് ഒന്നും പറയുന്നില്ല... നിന്റെ ഈ സ്നേഹമൊന്നും അവൻ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്താ ന്റെ സങ്കടം... ങ്ഹാ.. എല്ലാം ശെരിയാവുന്ന ഒരു കാലം വരുമായിരിക്കും എന്ന് കരുതി ആശ്വസിക്കാം...അപ്പോൾ നിന്റെ മനസ്സും അവൻ അറിയുമായിരിക്കും...."

അവരിൽ നിന്നൊരു നെടുവീർപ്പുയർന്നു...

"ഇന്നിനി അവന്റെ മുന്നിലേക്കൊന്നും പോവേണ്ടാ... നിന്നെ വേദനിപ്പിച്ചതല്ലേ അവനും കുറച്ചു ടെൻഷനിടക്കട്ടെ..."

പറഞ്ഞിട്ടവർ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി...

തന്റെ അമ്മയേക്കാൾ സ്നേഹവും വാത്സല്യവും പലപ്പോഴും ടീച്ചറിൽ നിന്ന് തനിക്ക് കിട്ടുന്നുണ്ടെന്നവൾക്ക് തോന്നി... അമ്മയും കൂടപ്പിറപ്പും തള്ളി പറഞ്ഞപ്പോൾ തന്റെ മകനെ പോലും എതിർത്ത് ചേർത്ത് പിടിച്ചവരാണ് ടീച്ചർ... ഇന്നും ആ ക സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ല...ഒരു പക്ഷേ താൻ നൊന്തു പ്രസവിച്ച മക്കളെക്കാളേറെ ഇന്നവർ തന്നെ സ്നേഹിക്കുന്നുണ്ട്... തന്റെ കണ്ണൊന്നു നിറയുന്നത് പോലും ആ ഹൃദയത്തിന് താങ്ങാൻ കഴിയാറില്ല...ടീച്ചറേ കുറിച്ചോർക്കേ അവളുടെ ഉള്ളം ശാന്തമായി തുടങ്ങി.....

**************

ജിത്തു വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയത് കുളത്തിനരികിലേക്കാണ്... പാറുവിനെ തല്ലിയതോർക്കേ അവനു സ്വയം കുറ്റബോധം തോന്നി.....

കഴിഞ്ഞ ദിവസത്തെ കേസിന്റെ കാര്യത്തിന് പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അവൾ തന്നെ വന്നിടിച്ചത്... അപ്പോഴത്തെ ടെൻഷനും മറ്റും കാരണം പെട്ടന്നുള്ള ദേഷ്യത്തിൽ അടിച്ചുപോയതായിരുന്നു... അടിച്ചു കഴിഞ്ഞാണ് ചെയ്തു പോയ തെറ്റിനെ വ്യാപ്തി എത്രത്തോളമാണെന്ന് മനസ്സിലായത്...

"അവൾക്ക് തന്നോട് ദേഷ്യം തോന്നിക്കാണുമോ...? "

അവൻ സ്വയം ചോദിച്ചു... അവളുടെ നിറഞ്ഞ കണ്ണുകൾ അവന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തി... എന്തു തന്നെയായാലും അടിക്കാൻ പാടില്ലായിരുന്നു... ചെയ്തത് തെറ്റാണെന്നുള്ള പൂർണ ബോധ്യം ഉള്ളത് കൊണ്ട് അവളോട് ക്ഷമ ചോദിക്കുന്നതിൽ തെറ്റില്ലെന്നവന്റെ ബുദ്ധിയും മനസ്സും തർക്കിച്ചു കൊണ്ടിരുന്നു.... കുറച്ചു നേരം അവനാ കുളക്കടവിൽ ഇരുന്നു... പണ്ടൊക്കെ തന്റെ കൂടെ വിച്ചുവും ഉണ്ടാവുമായിരുന്നു... ഇന്നിപ്പോൾ അവന്റെ ഭാഗ്യം ശൂന്യമായി തന്നെ നിൽക്കുന്നു... ഓർമ്മകൾ മനസ്സിനെ കുത്തി നോവിച്ചു തുടങ്ങിയതും അവൻ കണ്ണുകളടച്ചു കുളപ്പടവിലേക്ക് കിടന്നു...മനസ്സൊന്നു ശാന്തമായതും അവൻ അവിടെ നിന്നും എഴുന്നേറ്റ് ബൈക്കുമെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് പോയി...

*************

അന്നേ ദിവസം പാറു അറിയാതെ പോലും അവന്റെ മുന്നിലേക്ക് പോയില്ല.... കിടപ്പ് പോലും ടീച്ചറുടെ അടുത്തേക്ക് മാറ്റി...പലപ്പോഴും അവൻ തന്നെ തിരയുന്നത് അവൾ ഒളിഞ്ഞു നിന്ന് ആസ്വദിക്കുകയായിരുന്നു... ആ സമയം അവളുടെ ചൊടികളിൽ നാണത്തിൽ കലർന്ന മനോഹരമായൊരു പുഞ്ചിരി വിടരും... തന്നെ പ്രണയിക്കാൻ പഠിപ്പിച്ച മനുഷ്യനോട് അടങ്ങാത്ത സ്നേഹവും....

"ഇന്ന് തന്നെ പോവണോ ചേച്ചി... "

തിരികെ കിരണിന്റെ നാട്ടിലേക്ക് പോവാൻ ബാഗ് പാക്ക് ചെയ്യുന്ന ജ്യോതിയുടെ അടുത്ത് വന്നിരുന്നു കൊണ്ട് പാറു വിഷമത്തോടെ ചോദിച്ചു...

"പിന്നെ പോവാതെ... എന്നും ഇവിടിങ്ങനെ നിൽക്കാൻ ഒക്കുവോ..."

ജ്യോതിക്ക് ആ പെണ്ണിനോട് വല്ലാത്തൊരു അലിവ് തോന്നി...

"എന്നാലും ചേച്ചിയും മോളും കൂടെ പോയാൽ ഞാനിവിടെ തനിച്ചാവില്ലേ... "

"ആര് പറഞ്ഞു... നിനക്ക് ഞങ്ങളേക്കാൾ കൂട്ട് അമ്മയോടല്ലേ... അമ്മ എവിടേയും പോവുന്നില്ലല്ലോ..പിന്നെ അവിടുത്തെ അച്ഛനും അമ്മയ്ക്കും വയ്യാതിരിക്കുവല്ലേ എത്രയെന്നു വെച്ചാ കിരണേട്ടനേയും കൂട്ടി ഇവിടെ നിൽക്കുന്നേ മൂപ്പർക്കും ഉണ്ടാവില്ലേ സ്വന്തം വീട്ടിൽ അച്ഛനോടും അമ്മയോടുമൊപ്പം നിൽക്കാൻ മോഹം.."

പറയുന്നതിനൊപ്പം ജ്യോതി അവളുടെ കവിളിലൊന്ന് തഴുകി...

പാറു മറുപടിയായി നേർമയിലൊന്ന് മൂളി...അടുത്തിരുന്ന അച്ചുമോളെയും എടുത്ത് താഴേക്ക് പോയി...

"അമ്മേ ഞങ്ങളിറങ്ങുവാ...പാറു പോട്ടെടി... ജിത്തു..."

ജ്യോതി എല്ലാവരോടും യാത്ര പറഞ്ഞു അച്ചുമോളെ പാറുവിന്റെ കയ്യിൽ നിന്നും വാങ്ങി...

"പാറുവേച്ചി...അച്ചു മോള് പോവാട്ടോ... ഇനി മാമ വഴക്ക് പറയുവാണേൽ ഞങ്ങടെ വീട്ടിലോട്ട് വരണേ... അവിടെ ചേച്ചിയെ ആരും വഴക്ക് പറയില്ല...."

അച്ചു പാറുവിന്റെ കവിളിൽ അമർത്തി മുത്തിയിട്ട് കൊഞ്ചലോടെ പറഞ്ഞു...

പാറു ജിത്തുവിനെ ഇടം കണ്ണിട്ട് നോക്കി... ടീച്ചറാണേൽ ദേഷ്യത്തോടെയും... അച്ചു മോൾടെ പറച്ചിലിൽ  താൻ ഉരുകി ഇല്ലാതാവുന്നത് പോലെ തോന്നിയവന്... അവൻ വേഗം ചെന്ന് കാറിൽ കയറി...

അമ്മയോടും പാറുവിനോടും ഒരിക്കൽ കൂടെ യാത്ര പറഞ്ഞു ജ്യോതി കിരണും കാറിലേക്ക് കയറി... കാർ അകന്നു പോവുന്നതും നോക്കി നിന്ന പാറു വിഷമത്തോടെ ടീച്ചറുടെ തോളിലേക്ക് ചാഞ്ഞു...

***************

"ജിത്തു നീ ഇന്നലെ ചെയ്തത് ഒട്ടും ശെരിയായില്ല... മോൾക്ക് വരെ മനസ്സിലായി നിന്റെ സ്വഭാവം..."

യാത്രക്കിടയിൽ ജ്യോതി അവനെ നോക്കി കെർവിച്ചു... ഇന്നലെ തന്നെ അവനോട് ഇക്കാര്യം ചോദിക്കണമെന്നവൾ കരുതിയതായിരുന്നു പക്ഷേ അതിനുള്ള അവസരം ഒത്തു വന്നിരുന്നില്ല....

"എന്റെ പൊന്നു ജ്യോതി നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാൻ മനപ്പൂർവം ചെയ്തതാണെന്ന്.. അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ സംഭവിച്ചു പോയി... അതിനവളോട് മാപ്പ് പറയാനും ഞാൻ തയ്യാറാണ്..."

എല്ലാവരും തന്നെ ഒരു തെറ്റുകാരനായി കാണുകയാണെന്ന് മനസ്സിലായതും അവൻ തന്റെ ഭാഗം വ്യക്തമാക്കി...

"എന്നിട്ടിത്ര നേരമായിട്ടും നീ അവളോട് സോറി പറഞ്ഞോ...? "

ജ്യോതിയുടെ നെറ്റി ചുളിഞ്ഞു..

"അതിനവളൊന്ന് മുന്നിലേക്ക് വരണ്ടേ... എന്റെ തലവെട്ടം കണ്ടാൽ ആമ തൊടിനുള്ളില്ലേക്ക് ഒളിക്കുന്നത് പോലെ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും പിന്നെങ്ങനാ..."

അവൻ പറയുന്നത് കേൾക്കെ കിരണും ജ്യോതിയും പൊട്ടി വന്ന ചിരി അടക്കി പിടിച്ചിരുന്നു...

"അമ്മയാണ് അവളുടെ മെന്റർ... നിന്റെ മുന്നിലേക്ക് അറിയാതെ പോലും വന്നു പോവരുതെന്നാണ് അമ്മയുടെ ഓർഡർ..."


"എനിക്കപ്പോഴേ തോന്നിയിരുന്നത്... എന്റെ സംശയം അതിപ്പോൾ നമ്മുടെ അമ്മയാണോ അതോ അവളുടെയാണോ എന്നാണ്..."

ജിത്തു പറയുന്നത് കേട്ട് അവളൊന്ന് ചിരിച്ചു...

"അതിനൊട്ടും സംശയം വേണ്ട... അവളുടെ അമ്മ തന്നെയാ... ചിലപ്പോൾ അവരുടെ സ്നേഹം കാണുമ്പോൾ എനിക്ക് പോലും അസൂയ തോന്നാറുണ്ട്..."

ജ്യോതി പറയുന്നത് കേൾക്കെ ജിത്തുവിന്റെ ഉള്ളിൽ അമ്മ പാറുവിനെ ചേർത്ത് പിടിച്ചു അവളുടെ വീടിന്റെ പടിയിറങ്ങിയത് ഓർമ വന്നു.. അന്ന് തൊട്ടിന്നുവരെ അവൾക്കും അമ്മയാവുകയായിരുന്നു തന്റെ അമ്മ...

റെയിൽവേ സ്റ്റേഷനു മുന്നിൽ എത്തിയതും ജിത്തു കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി... അപ്പോഴേക്കും കിരൺ ഡിക്കിയിൽ നിന്നും ബാഗുകളും മറ്റും എടുത്തിരുന്നു.... അച്ചു എടുക്കാൻ പറഞ്ഞു വാശി പിടിച്ചതും ജിത്തു അവളേയും എടുത്ത് അവരോടൊപ്പം പ്ലേറ്റ് ഫോമിലേക്ക് നടന്നു... അവിടെ എത്തി കുറച്ചു കഴിഞ്ഞതും പോവാനുള്ള ട്രെയിൻ വന്നിരുന്നു... ജിത്തു ഒരു ബോട്ടിൽ വെള്ളവും മോൾക്ക് കഴിക്കാൻ കുറച്ചു സ്‌നാക്ക്സും വാങ്ങി അവരുടെ കയ്യിലേക്ക് കൊടുത്തു...

"ജീവിതം ഒന്നേയുള്ളൂ....അത് എത്രത്തോളം എൻജോയ് ചെയ്യാൻ പറ്റുമോ അത്രത്തോളം എൻജോയ് ചെയ്യുക... പാറു നല്ലൊരു കുട്ടിയാണ്... അവൾ നിനക്ക് ചേരും.... അവളെ നഷ്ടപ്പെടുത്തിയാൽ നാളെ ചിലപ്പോൾ അതോർത്ത് നീ ഖേദിക്കേണ്ടിവരും.... ഓരോ തീരുമാനം എടുക്കുമ്പോഴും ആലോചിച്ചെടുക്കുക... ഒരു നിമിഷത്തെ കൈപിഴ ജീവിതം ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴാൻ..."

അത്രയും പറഞ്ഞുകൊണ്ട് കിരൺ അവനെ പുണർന്നു...

"എന്നാൽ ശെരി .. ഇനി അടുത്ത അവധിക്ക് കാണാം... "

കിരൺ ജ്യോതിയേയും കുഞ്ഞിനേയും കൂട്ടി ട്രെയിനിനുള്ളിലേക്ക് കയറി.... ട്രെയിൻ പതിയെ പതിയെ മുന്നോട്ട് നീങ്ങി തുടങ്ങിയതും ജിത്തു അവർക്കു നേരെ കൈ വീശി കാണിച്ചു.....

അവർ കണ്ണിൽ നിന്നും മറഞ്ഞതും ജിത്തു തിരികെ വീട്ടിലേക്ക് മടങ്ങി... യാന്ത്രികമായി കാർ ഓടിക്കുന്നുണ്ടെങ്കിലും കിരൺ പറഞ്ഞ വാക്കുകൾ അത്രയുമായിരുന്നു അവന്റെയുള്ളിൽ...ശെരിയാണ് ജീവിതം ഒന്നേയുള്ളൂ... ഈ ജീവിതത്തിൽ തന്റെ പാതി അവളും... അവളുടെ മനസ്സ് ഇനിയും താൻ കണ്ടില്ലെന്ന് നടിച്ചാൽ ഒരു പക്ഷേ ദൈവം പോലും തന്നോട് പൊറുക്കില്ലെന്നവന് തോന്നി...ഇന്ന് തന്നെ പാറുവിനോട് ചെയ്തു പോയ തെറ്റിന് സോറി പറയണമെന്നവൻ തീരുമാനിച്ചു...

രാത്രിയിലുള്ള പഠിപ്പും നോട്സുമൊക്കെ എഴുതി കഴിഞ്ഞതും പാറു അടുക്കളയിലേക്ക് പോയി ചോറെടുത്ത് കഴിച്ചു.. ടീച്ചറും ജിത്തുവും നേരത്തെ കഴിച്ചിരുന്നു അവളെ വിളിച്ചെങ്കിലും കുറച്ചു കൂടി വർക്ക്‌  ഉണ്ടെന്ന് പറഞ്ഞവൾ അങ്ങോട്ട് പോവാതെ ഇരുന്നു...ജിത്തുവിന്റെ മുന്നിലേക്ക് പോവാനുള്ള മടി കൊണ്ടായിരുന്നു അവളങ്ങനെ പറഞ്ഞത്...

ജിത്തു മുറിയിലേക്ക് വരുന്നതിന് മുന്നേ അവന് കുടിക്കാനുള്ള ചൂട് വെള്ളം ടേബിളിൽ വെക്കാൻ തുടങ്ങുമ്പോഴാണ് പിന്നിൽ വാതിൽ ശക്തിയിൽ അടയുന്ന ശബ്‍ദം കേട്ടത്.. അവൾ നേരിയ ഭയത്തോടെ തിരിഞ്ഞു നോക്കിയതും കണ്ടു ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന ജിത്തുവിനെ..

വെള്ളം ടേബിളിൽ വെച്ചു അവനെ മറികടന്നു വാതിൽ തുറന്നു പോകാനൊരുങ്ങിയതും കൈകളിൽ അവന്റെ പിടുത്തം വീണിരുന്നു...

"നീയെന്തിനാ എന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടക്കുന്നേ... ഞാൻ നിന്നെ പിടിച്ചു തിന്നുമോ..."

അവൻ പുരികം ഉയർത്തി ഗൗരവത്തോടെ ചോദിച്ചതും അവളും തിരിച്ചു അവന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി ...

"ചിലപ്പോ പിടിച്ചു തിന്നാലോ.. ഇന്നലെ തല്ലി ഇനിയും തല്ലില്ലെന്ന് ആര് കണ്ടു... "

ഇന്നലത്തെ ഓർമയിൽ പാറു പറഞ്ഞത് കേട്ട് ജിത്തു അവളുടെ മുഖത്ത് നിന്നും കണ്ണുകൾ പിൻവലിച്ചു...

"നീ എന്നെ കുറിച്ച് അങ്ങനെയാണോ കരുതിയിരിക്കുന്നെ...ശരിയാണ് ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് ന്യായീകരിക്കാൻ കഴിയാത്ത തെറ്റ്... അത് അപ്പോഴത്തെ ദേഷ്യത്തിൽ പറ്റിപ്പോയതാണ് അല്ലാതെ വേണമെന്ന് വെച്ചിട്ടല്ല..."

അവൻ കുറ്റബോധത്തോടെ പറയുന്നത് കേട്ടവൾ പുച്ഛത്തോടെ അവനെ നോക്കി...

"അതെ ആരും ഒന്നും വേണമെന്ന് വെച്ചിട്ടല്ല.. തെറ്റുകാരി ഞാനാണല്ലോ എപ്പോഴും... ജിത്തേട്ടന് തോന്നുമ്പോൾ വഴക്ക് പറയാം തല്ലാം... അപ്പോഴൊക്കെയും വേദനിക്കുന്നൊരു മനസ്സ് എനിക്കും ഉണ്ടെന്ന് ജിത്തേട്ടൻ പലപ്പോഴും മറന്നു പോവുന്നു..."

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അത് കണ്ടപ്പോൾ അവന്റെ നെഞ്ചും പിടഞ്ഞു.. എന്താണെന്നറിയില്ല ഈയിടെയായി അവളുടെ കണ്ണുകൾ നിറയുമ്പോൾ തന്റെ മനസ്സും വേദനിക്കാറുണ്ടെന്നവൻ ഓർത്തു..

"പാറു ഞാൻ പറഞ്ഞല്ലോ അറിയാതെ സംഭവിച്ചു പോയതാണ്.... നിന്നെ വന്നൊന്ന് കണ്ട് സോറി പറയാൻ ഞാൻ എത്ര തവണ ശ്രമിച്ചെന്നോ അപ്പോഴൊക്കെ നീ എനിക്ക് പിടിതരാതെ ഒഴിഞ്ഞു മാറി നടക്കുവല്ലായിരുന്നോ... പിന്നെങ്ങനെ ഞാൻ വന്നു സോറി പറയാനാണ്..."

അവൻ പരിഭവത്തോടെ പറയുന്നത് കേൾക്കെ അവൾ ഉള്ളിൽ ഊറി ചിരിച്ചു...ദയനീയതയോടെ തന്നെ നോക്കി നിൽക്കുന്ന ജിത്തുവിന്റെ കണ്ണുകളിൽ അവൾ പ്രണയത്തിന്റെ അലകൾ തിരഞ്ഞു കൊണ്ടിരുന്നു...

"പാറു iam realy sorry... തെറ്റ് പറ്റിപ്പോയി നീയെന്നോട് ക്ഷമിക്ക്..."

പറഞ്ഞുകൊണ്ടവൻ അവളുടെ കുഞ്ഞു മുഖം കോരി കൈകളിലെടുത്തു.. പാറുവിന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയത് പോലെ തോന്നി..അവന്റെ സ്പർശനത്തിൽ ആ കരി നീല മിഴികൾ പിടഞ്ഞു.. അധരങ്ങൾ വിറപൂണ്ടു... ഹൃദയ താളം പോലും നിലച്ച നിമിഷം യാന്ത്രികമായവൾ അവനോട്‌ ചേർന്നു നിന്നു...

"എനിക്കറിയാം നിനക്കിപ്പോഴും എന്നോട് ദേഷ്യമാണെന്ന്...ആ ദേഷ്യം മാറാൻ ഞാൻ എന്തു വേണമെങ്കിലും ചെയ്യാം... പറ ഞാൻ നിന്റെ കാല് പിടിക്കണോ..."

"ജിത്തേട്ടാ... "

പൊടുന്നനെ വിളിച്ചു കൊണ്ടവൾ അവന്റെ വാ മൂടി...

"നിക്ക് ദേഷ്യമൊന്നുമില്ല...ഒരിക്കലും ജിത്തേട്ടനോടെനിക്ക് ദേഷ്യപ്പെടാൻ കഴിയില്ല..പാറുവിനതിന് സാധിക്കില്ല.... കാരണം അത്രക്കും ഇഷ്ടമാണ് എനിക്ക് നിങ്ങളെ ഇപ്പോഴെന്നല്ല എപ്പോഴും..."

അവന്റെ വിടർന്ന മിഴികളിലേക്ക് നോക്കി ആർദ്രമായവൾ പറഞ്ഞു വാ മൂടിയ കൈകൾ എടുത്തു മാറ്റി...ആ നിമിഷം അവിടെ മൗനം തളം കെട്ടിനിന്നു... ഇരുവരുടേയും മിഴികൾ പരസ്പരം കൊരുത്തു വലിച്ചു...തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന പാറുവിന്റെ അരയിലൂടെ അവൻ തന്റെ കൈകൾ ചുറ്റി പിടിച്ചു... അവളൊന്നേങ്ങി അവനോട് ചേർന്ന് നിന്നു... അവളുടെ മുഖത്തു പടർന്ന വിയർപ്പു തുള്ളികളെ അവൻ തന്റെ തള്ള വിരലാൽ തുടച്ച് മാറ്റി...അവന്റെ മുഖം തന്നിലേക്ക് താഴ്ന്നു വരുന്നത് കണ്ടതും പരവേഷത്തോടെ അവളുടെ മിഴികൾ കൂമ്പി അടഞ്ഞു പോയി....പെട്ടന്നവൻ അവളെ തന്നിൽ തള്ളിമാറ്റി...

"സോ.. സോറി.. "

അവളുടെ മുഖത്ത് പോലും നോക്കാതെ പറഞ്ഞിട്ടവൻ താഴേക്ക് പോയി... അവൻ പോവുന്നതും നോക്കി നിന്ന അവളുടെ മുഖത്ത് എന്നത്തേതിനേക്കാളും തെളിച്ചമുള്ള മനോഹരമായ പുഞ്ചിരി വിടർന്നു...

***********

രണ്ട് ദിവസങ്ങൾ മാറ്റമൊന്നുമില്ലാതെ കടന്നു പോയി.. പക്ഷേ പാറുവിന്റെ കിടത്തം അപ്പോഴും ടീച്ചറുടെ കൂടെ ആയിരുന്നെന്ന് മാത്രം...അത് കാണുമ്പോൾ ജിത്തുവും കരുതും അവൾക്ക് തന്നോടുള്ള പിണക്കം മാറിയിട്ടില്ല എന്ന്...

"പോവാം... "

അവൾ ജിത്തുവിന്റെ ബുള്ളറ്റിൽ കയറിയിരുന്നു കൊണ്ട് പറഞ്ഞു... എന്നിട്ട് ഉമ്മറപ്പടിയിൽ നിൽക്കുന്ന ടീച്ചറേ നോക്കി കൈവീശി കാണിച്ചു....

രാവിലെ കോളേജിലേക്ക് പോവാൻ റെഡിയാവുമ്പോഴായിരുന്നു ജിത്തു ഇന്ന് ഒരുമിച്ചു പോവാമെന്ന് അപ്രതീക്ഷിതമായി വന്നു പറഞ്ഞത്... എപ്പോഴെങ്കിലും കിട്ടുന്ന ചാൻസ് ആയത് കൊണ്ട് പാറുവും അത് വേണ്ടെന്ന് വെച്ചില്ല... കേട്ട പാതി കേൾക്കാത്ത പാതി അവൾ ടീച്ചറിനോട് കാര്യം പറഞ്ഞു ജിത്തുവിനോടൊപ്പം കോളേജിലേക്ക് പോയി...

ബുള്ളെറ്റ് കോളേജ് കവാടം കഴിഞ്ഞ് അകത്തേക്ക് പ്രവേശിച്ചതും അങ്ങിങ്ങായി കൂടി നിന്നിരുന്ന കുട്ടികളെല്ലാം ശബ്‍ദം കേട്ട് അങ്ങോട്ട് നോക്കി... അവർക്കറിയാം ജിത്തു സാറിന്റെ ബുള്ളെറ്റ് ആണെന്ന് എന്നാലും ഒരു കൗതുകത്തിന്റെ പുറത്ത് അറിയാതെ നോക്കിപോവും... പക്ഷേ എന്നും കാണുന്നതിലും വിപരീതമായി പാറുവിനെ ജിത്തുവിന്റെ പിറകിൽ കണ്ടതും പിടക്കോഴികളുടെ മുഖം മങ്ങിയോ എന്നൊരു സംശയം ഇല്ലാതില്ല...

അവൻ ബുള്ളെറ്റ് ഒരു വലിയ മരത്തിന്റെ തണലിലേക്ക് നിർത്തിയതും അവൾ അതിൽ നിന്നും ഇറങ്ങി... ചുറ്റുമുള്ള കുട്ടികളെയൊന്ന് നോക്കി അവൾ ഗമയോടെ ക്ലാസ്സിലേക്ക് നടന്നു...അത് കണ്ട് ജിത്തുവും ചിരിക്കാതിരുന്നില്ല...

"ഇതൊന്നും പതിവില്ലാത്ത കാഴ്ചയാണല്ലോ ജിത്തു സാറെ എന്തുപറ്റി...?"

ചിരിച്ചു കൊണ്ട് തനിയേ നടന്നു വരുന്ന ജിത്തുവിനെ കണ്ടതും മേരി ടീച്ചർ ചോദിച്ചു...അവനതിനും ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി സ്റ്റാഫ്‌ റൂമിലേക്ക് ചെന്നു... അവിടെയുണ്ടായിരുന്ന രജിസ്റ്ററിൽ ഒപ്പ് വെച്ച ശേഷം അന്നത്തെ ക്ലാസ്സ്‌ എടുക്കാനുള്ള പോഷൻസ് നോക്കി കൊണ്ടിരുന്നു...

************

"ഇന്നെന്താണ് പാറൂസിന് അടിമുടിയൊരു മാറ്റം..."

സന്തോഷവതിയായി ക്ലാസ്സിലേക്ക് വരുന്ന പാറുവിനെ നോക്കി കൊണ്ടായിരുന്നു മീര ചോദിച്ചത്...

"അത് തന്നെയാ ഞാനും ആലോചിക്കുന്നെ... കവിളുകളിലെ തുടുപ്പും കണ്ണുകളിലെ തിളക്കവും ചൊടികളിലെ മായാത്ത പുഞ്ചിരിയും... മ്മ് എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട്..."

പാറു അടുത്ത് വന്നിരുന്നതും പ്രവി കാവ്യാത്മകമായി പറഞ്ഞു പൊട്ടിച്ചിരിച്ചു....

"ഒന്ന് പോയേ പ്രവി... വെറുതെ ഓരോന്ന് പറഞ്ഞു ശുണ്ഠി പിടിപ്പിക്കാതെ...."

അവന് നേരെ കെർവിക്കുമ്പോഴും അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി മായാതെ നിൽക്കുന്നുണ്ടായിരുന്നു... അത് മനസ്സിലാക്കിയെന്ന പോലെ മീരയും പ്രവിയും പരസ്പരം നോക്കിയൊന്ന് ചിരിച്ചു....

ബ്രേക്ക്‌ സമയത്ത് സ്റ്റാഫ്‌ റൂമിന് മുന്നിലൂടെ കറങ്ങുന്ന പാറുവിനെ ജിത്തു കണ്ടിരുന്നു... സാധാരണയത് പതിവില്ലാത്തതാണ് ഇനി അഥവാ സ്റ്റാഫ്‌ റൂമിന് മുന്നിലൂടെ പോവേണ്ടി വന്നാൽ തന്നെ കാണുമ്പോൾ തലയും താഴ്ത്തി പോവാറാണ്... പക്ഷേ ഇതിപ്പോ അങ്ങനെയല്ലല്ലോ ഇനി എന്തെങ്കിലും ആത്യാവശ്യമുണ്ടായിട്ടാവുമോ എന്നൊക്കെ ചിന്തിച്ചു കൊണ്ടവൻ കുടിച്ചു കൊണ്ടിരുന്ന ചായയുമായി പുറത്തേക്കിറങ്ങി....

"മ്മ് എന്തു വേണം..."

മുന്നിൽ നിൽക്കുന്ന ജിത്തുവിനെ കണ്ടതും അവളൊന്ന് പതറി....

"ഏയ്‌ ഞാൻ ചുമ്മാ... "

"നിന്റെ വാലുകളെവിടെ ഇന്ന് കണ്ടില്ലല്ലോ ...?"

കൂടെ ആരും ഇല്ലാത്തത് കണ്ടതും അവൻ ചോദിച്ചു...

"ദേ അവിടെ... "

ഗ്രൗണ്ടിലേക്ക് ചൂണ്ടി കൊണ്ടവൾ പറഞ്ഞു..

"ചായ വേണോ...?"

ജിത്തു ഗ്ലാസ്‌ അവളുടെ നേരെ നീട്ടി..

"മ്മ്ച്ചും... "

അവൾ ചുമ്മൽ കൂച്ചി വേണ്ടെന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല..

"കുടിച്ചോ...? "

ഗ്ലാസ്‌ നിർബന്ധിച്ചു അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു... ചെറു ചൂടുണ്ടായിരുന്ന ചായ പാറു ഊതി ഊതി കുടിച്ചു...ആദ്യമായിട്ടാണവൻ കുടിച്ചതിന്റെ ബാക്കി രുചിച്ചു നോക്കുന്നത്.... ചായക്ക് മധുരമില്ലാഞ്ഞിട്ടു കൂടി അത് അമൃത് പോലെ മധുരമുണ്ടെന്നവൾക്ക് തോന്നി.....അവൾ വേഗമത് മൊത്തി കുടിച്ചു ഒഴിഞ്ഞ ഗ്ലാസ്‌ അവനു നേരെ നീട്ടി....

"ചായക്ക് മധുരം ഉണ്ടായിരുന്നില്ല..."

കുടിച്ചു കഴിഞ്ഞതും ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞു...

"എനിക്ക് മധുരം ഉണ്ടായിരുന്നു... "

തോളിൽ കിടന്നിരുന്ന ഷാളിന്റെ തുമ്പെടുത്ത് മുഖം തുടക്കുന്നതിനിടയിൽ അതേ ചിരിയോടെ തന്നെ അവളും പറഞ്ഞു... എന്നിട്ട് കണ്ണുകൾ കൊണ്ട് പോകുവാണെന്ന് പറഞ്ഞു അവിടെ നിന്നും നടന്നു...

അവൾ നേരത്തെ പറഞ്ഞത് ആലോചിക്കെ അവന്റെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു....

കോളേജ് കഴിഞ്ഞ് പാറുവിനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങുകയാണ് ജിത്തു.. മീരയുടേയും പ്രവിയുടെയും കൂടെ പോവാൻ നിന്ന അവളെ അതിന് സമ്മതിക്കാതെ അവൻ നിർബന്ധിച്ചു കൂടെ കൂട്ടുകയായിരുന്നു...

"ഇന്ന് രാത്രി എന്റെ അടുത്ത് കിടന്നാൽ മതി.... "

"എന്താ... "

അവളൊരു ഞെട്ടലോടെ ചോദിച്ചു...

"അല്ല,,, ഇന്ന് രാത്രി എന്റെ മുറിയിൽ കിടന്നാൽ മതി എന്ന്... അമ്മയുടെ അടുത്ത് കിടക്കേണ്ട..."

"അതെന്താ... "

അവൾ മനസിലാവാത്ത പോലെ വീണ്ടും ചോദിച്ചു...

"കൂടുതൽ ചോദ്യമൊന്നും വേണ്ടാ.. പറഞ്ഞതങ്ങ് കേട്ടാൽ മതി..."

അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ അവനിൽ നിന്നും മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു....

"ഇങ്ങേരെന്താ റേഡിയോ ആണോ പറഞ്ഞത് മാത്രം കേൾക്കാൻ... "

അവൾ ഇരുന്ന് പിറുപിറുത്തു... ഇത് കേട്ട ജിത്തു കണ്ണാടിയിൽ കാണുന്ന അവളുടെ പ്രതിഭിംഭത്തെ നോക്കി ദേശിച്ചു കണ്ണുകൾ കൂർപ്പിച്ചു... പാറു പിന്നെ ഒന്നും പറയാതെ അടങ്ങി ഒതുങ്ങിയിരുന്നു...

മുഖം വീർപ്പിച്ചു ബുള്ളറ്റിൽ നിന്നും ഇറങ്ങി വരുന്ന പാറുവിനെ കണ്ട് ടീച്ചർ വേവലാതിയോടെ അടുത്തേക്ക്‌ ചെന്നു...

"എന്താ മോൾടെ മുഖം വല്ലാതിരിക്കുന്നേ... "

ടീച്ചർ ചോദിച്ചപ്പോൾ അവൾ ജിത്തുവിനെ തിരിഞ്ഞു നോക്കി...

"ഒന്നുമില്ലമ്മേ ഇന്ന് രാത്രി ഞാൻ നോട്സ്‌ പറഞ്ഞുകൊടുക്കാം എന്ന് പറഞ്ഞതിനാ... ഒരു വക ക്ലാസ്സിൽ ശ്രദ്ധിക്കില്ല ആ പിള്ളേരുടെ കൂടെ കൂടി കുതിര കളിച്ചു നടക്കുവാ..."

അവൻ സാധാരണ പോലെ പറയുന്നത് കേട്ടതും പാറുവിന്റെ കണ്ണുകൾ തള്ളി വന്നു... അവളെ ഇരുത്തിയൊന്ന് നോക്കി ജിത്തു മുറിയിലേക്ക് പോയി...

"കള്ള ബടുവ എത്ര പെട്ടന്നാ കള്ളം പറഞ്ഞത്... "

അവൾ മനസ്സിൽ അവനെ നന്നായൊന്ന് സ്മരിച്ചു... ടീച്ചറോട് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞു അകത്തേക്ക് കയറി...

***********

"ടീച്ചറേ നമുക്ക്‌ ക്ഷേത്രത്തിലൊന്ന് പോയാലോ...? "

മുറ്റത്തെ ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരിക്കുന്ന ടീച്ചറിനോടവൾ ചോദിച്ചു...

"ഇപ്പോഴോ...നടയടക്കാനായിട്ടുണ്ടാവും...."

അവർ ഹോസ് താഴെയിട്ട് കൈ തന്റെ നേര്യതിൽ തുടച്ചു...

"ആവുന്നതേ ഉള്ളൂ.. നമുക്ക് പെട്ടന്ന് പോയിട്ട് വരാം... "

അവൾ കെഞ്ചി...

"നിക്ക് വയ്യ കുട്ട്യേ അത്രടം വരെ നടക്കാൻ...കാലിനൊക്കെ ഭയങ്കര വേദനയാ...മോള് മീരയേയും കൂട്ടി പൊക്കോ..."

അവർ വല്ലായ്മയോടെ അവളെ നോക്കി...

"അവൾക്ക് അമ്പലത്തിൽ കയറാൻ പറ്റില്ലെന്ന്... "

പറയുന്നതിനൊപ്പം പാറുവിന്റെ മുഖവും വാടി തുടങ്ങിയിരുന്നു....

"ഇന്നെന്താപ്പോ പതിവില്ലാതെ അമ്പലത്തിലൊക്കെ പോവണമെന്നോരാഗ്രഹം... വിഷമിക്കാതെ മോള് പോയി റെഡിയായി വാ ഞാൻ ജിത്തുവിനോട് പറയാം കൊണ്ടുപോവാൻ..."

പറഞ്ഞിട്ടവർ ദൃതിയിൽ അകത്തേക്ക് കയറി...

"പാറു... "

കുറച്ചു കഴിഞ്ഞതും മുറിക്ക് പുറത്ത് നിന്നും ജിത്തുവിന്റെ വിളികേട്ടു.. അവൾ നെറ്റിയിലൊരു പൊട്ടും തൊട്ട് കണ്ണാടിയിലൊന്ന് കൂടെ നോക്കി ചെന്ന് വാതിൽ തുറന്നു..

"പോവാം.. "

അവൻ ഷർട്ടിന്റെ സ്ലീവ് മടക്കി വെക്കുന്നതിനിടയിൽ ചോദിച്ചു..

"മ്മ്... "

മറുപടിയായൊന്ന് മൂളി അവൾ അവന്റെ പിന്നാലെ ചെന്നു...

ടീച്ചർ ജിത്തുവിനെ വിളിച്ചിട്ട് വരാമെന്ന് പറഞ്ഞു പോയപ്പോൾ അവളിൽ യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല അവൻ കൂടെ വരുമെന്ന്...പ്രതീക്ഷിക്കാതെ അവനെ കണ്ടപ്പോൾ അവളുടെ മനസ്സും സന്തോഷത്താൽ ആനന്ദനൃത്തമാടി...

"നടന്നു പോവാം... "

ബൈക്കിൽ കയറാൻ ഒരുങ്ങിയ ജിത്തുവിനെ തടഞ്ഞു കൊണ്ടവൾ പതിയെ ചോദിച്ചു... മറുപടിയൊന്നും പറയാതെ ബൈക്കിൽ നിന്നും കീ ഊരിയെടുത്ത് പോക്കറ്റിലേക്കിട്ടു..

"നടക്ക്... "

ഗൗരവത്തിൽ പറഞ്ഞിട്ടവൻ മുന്നോട്ട് നടന്നു കൂടെ അവളും... അവന്റെ കൈകളിൽ കോർത്തു പിടിച്ചു കിന്നാരം പറഞ്ഞു നടക്കണമെന്ന് ഉള്ളം വെമ്പൽ കൂട്ടുന്നുണ്ടെങ്കിലും അവൾ തന്റെ മനസ്സിനെ നിയന്ത്രിച്ചു നിർത്തി...

പഠിപ്പുര കഴിഞ്ഞവർ കുറച്ചു മുന്നോട്ട് നടന്നു പാട വരമ്പിലേക്കിറങ്ങി...രാവിലെ മഴ പെയ്തത് കൊണ്ട് വരമ്പിലെല്ലാം ചെളി കെട്ടി വഴുക്കുന്നുണ്ടായിരുന്നു...

"സൂക്ഷിച്ച്... "

വേച്ചു വീഴാൻ പോയ പാറുവിനെ താങ്ങി നിർത്തികൊണ്ടവൻ പറഞ്ഞു... അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു... അവന്റെ ഇടക്കുള്ള ഈ കരുതലും സ്നേഹം അവൾ ആസ്വദിക്കുകയായിരുന്നു... പുറമെ എത്ര തന്നെ വെറുപ്പ് കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ ജിത്തേട്ടന് തന്നോട് സ്നേഹമുണ്ടെന്ന് ആരോ വിളിച്ചു പറയുന്നത് പോലെ അവൾക്ക് തോന്നി...അവനോടൊത്തുള്ള ഓരോ നിമിഷവും അവൾക്ക് ഓരോ വ്യത്യസ്ത അനുഭവങ്ങളായിരുന്നു പകർന്നു നൽകിയിരുന്നത്...

പാടം കഴിഞ്ഞാൽ പിന്നെ നേരെ കയറി ചെല്ലുന്നത് ക്ഷേത്രത്തിന്റെ മുൻവശത്തേക്കാണ്... അവർ അകത്തേക്ക് കയറി...അപ്പോഴും അവന്റെ കൈക്കുള്ളിൽ അവളുടെ കൈകൾ ഭദ്രമായിരുന്നു...

തിരു നടയുടെ മുന്നിലെത്തിയതും അവൻ അവളുടെ കൈകളെ മോചിപ്പിച്ചു...തൊഴുതു കൊണ്ട് ശ്രീ കോവിലിനു മുന്നിൽ നിൽക്കുമ്പോൾ എന്നും ഈ സ്നേഹം കൂടെയുണ്ടാവാണേ എന്ന പ്രാർത്ഥന മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ...

തൊഴുതു കഴിഞ്ഞതും തിരുമേനി ഇലച്ചീന്തിൽ പ്രസാദം നീട്ടി...പാറു അതിൽ നിന്നും ഒരു നുള്ള് കുങ്കുമവും ചന്ദനവുമെടുത്ത് നെറ്റിയിൽ തൊട്ടു...

"ഞാൻ തൊട്ട് തന്നോട്ടെ... "

പ്രസാദം തൊടാനൊരുങ്ങിയ ജിത്തുവിനോട് പാറു നേർത്ത സ്വരത്തോടെ ചോദിച്ചു...

"മ്മ്... "

അവനിൽ നിന്നൊരു മൂളൽ ഉയർന്നതും അവൾ മോതിര വിരലിൽ ചന്ദനം എടുത്തു... തന്റെ നെഞ്ചിനൊപ്പം മാത്രം പൊക്കമുള്ള പാറുവിന് അവൻ തലയൊന്ന് താഴ്ത്തി കൊടുത്തതും അവൾ നിറഞ്ഞ ചിരിയോടെ  നെറ്റിയിൽ പ്രസാദം തൊട്ട് കൊടുത്തു....

"നല്ല മഴക്കാറുണ്ട് വേഗം പോവാം... "

മാനം ഇരുണ്ട് തുടങ്ങിയത് കണ്ടതും ജിത്തു പറഞ്ഞുകൊണ്ട് ധൃതിയിൽ പാറുവിനേയും വലിച്ചു പടിക്കെട്ടുകളറിങ്ങി...പാട വരമ്പിലേക്കിറങ്ങുന്നതിന് മുന്നേ മഴ ആർത്തലച്ചു പെയ്തിരുന്നു... ജിത്തു അവളേയും വലിച്ചു അടുത്തു കണ്ട ആൽമരത്തിന്റെ ചുവട്ടിലേക്ക് നിന്നു...

"തല മുഴുവൻ നനഞ്ഞല്ലോ... "

അവൻ ഉടുത്തിരുന്ന തുണിയുടെ തലപ്പ് കൊണ്ട് അവളുടെ തല തുടച്ചു... അവന് തന്നോടുള്ള സ്നേഹം കാണെ അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പി നിന്നു...

"ജിത്തേട്ടനും നനഞ്ഞല്ലോ... "

അവൾ ചെറു കുറുമ്പോടെ ചോദിച്ചു..

"എനിക്ക് ഇത്തിരി മഴ കൊണ്ടാലും പ്രശ്നമില്ല അത് പോലാണോ നീയ്യ്... മഴ എന്ന് കേട്ടാൽ പനി വരുന്ന ഐറ്റമാ...ഈ കാരണം കൊണ്ട് വിച്ചു നിന്നേയും എടുത്ത് എത്ര തവണ ആശുപത്രികളിലേക്ക് ഓടിയിട്ടുണ്ടെന്നോ..."

അവൻ പെട്ടന്ന് വിച്ചുവിന്റെ പേര് പറഞ്ഞതും അവളുടെ മനസ്സിലേക്ക് കുട്ടിക്കാലത്തെ ഓർമ്മകൾ ഓടിയെത്തി... അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി...

പറഞ്ഞു കഴിഞ്ഞാണ് എന്താണ് പറഞ്ഞതെന്ന് അവനും ഓർത്തത്...

"ഇനി അതും ആലോചിച്ചു നിൽക്കേണ്ട.. ഞാൻ പറഞ്ഞെന്നെ ഉള്ളൂ...അവന് എന്റെ മുന്നിൽ വരാതിരിക്കാനല്ലേ പറ്റൂ എന്നിലുള്ള അവന്റെ ഓർമകളെ മായ്ച്ചു കളയാൻ പറ്റില്ലല്ലോ..."

ജിത്തുവിന്റെ വാക്കുകളിലെ വേദന പാറുവിന് മനസ്സിലാക്കാൻ കഴിയുമായിരുന്നു...

"മഴ കുറഞ്ഞെന്ന് തോന്നുന്നു.. നമുക്ക് പതിയെ അങ്ങോട്ട് നടക്കാം..."

ജിത്തു പറഞ്ഞു...തുണിയിലെ വെള്ളമൊന്ന് കുടഞ്ഞു മടക്കി കുത്തി അവൻ നടന്നു തുടങ്ങി... തോരാതെ പെയ്യുന്ന കണ്ണുകളെ അമർത്തി തുടച്ച് കൊണ്ട് പാറുവും അവന്റെ പിറകെ ചെന്നു...

************

രാത്രിയിൽ ടീച്ചർ നേരത്തെ കിടന്നത് കൊണ്ട് പാറു വേറെ വഴിയില്ലാതെ ജിത്തുവിന്റെ മുറിയിലേക്ക് തന്നെ ചെന്നു...

അവൾ വാതിൽ തള്ളി... അത് പൂട്ടിയിട്ടുണ്ടായിരുന്നില്ല...അവൾ മടിയോടെ അകത്തേക്ക് പ്രവേശിച്ചു...

"കുറ്റിയിട്ടേക്ക്... "

കുട്ടികളുടെ പേപ്പേഴ്സ് നോക്കി കൊണ്ടിരുന്ന ജിത്തു തലയുയർത്താതെ തന്നെ പറഞ്ഞു...

പാറു വാതിൽ കുറ്റിയിട്ടു ഷെൽഫിൽ നിന്നും തലയിണയും പുതപ്പും എടുത്ത് നിലത്ത് വിരിച്ചു...

"നല്ല തണുപ്പുണ്ട് താഴെ കിടക്കേണ്ട..കട്ടിലിൽ കിടന്നോ... "

"അപ്പൊ ജിത്തേട്ടനോ... "

ഭാവഭേദമൊന്നുമില്ലാതെ ജിത്തു പറഞ്ഞതും അവൾ അറിയാതെ ചോദിച്ചു പോയി...

"ഞാനും കട്ടിലിൽ അല്ലാതെ എവിടെ കിടക്കാനാ..."

അവൻ നോക്കികൊണ്ടിരുന്ന പേപ്പറുകളെല്ലാം പെറുക്കി തന്റെ ബാഗിലേക്ക് വെച്ചു...

"അയ്യോ അത് വേണ്ടാ.. ഞാനിവിടെ കിടന്നോളാം.. "

പതർച്ചയോടെ പറഞ്ഞിട്ടവൾ നിലത്ത് വിരിച്ച ഷീറ്റിലേക്ക് തന്നെ കിടന്നു...

ടേബിളിൽ ഇരുന്നിരുന്ന ജഗ്ഗിൽ നിന്നും കുറച്ചു വെള്ളമെടുത്ത് കുടിച്ചു ജിത്തു ചെറു ചിരിയോടെ കട്ടിലിൽ വന്നു കിടന്നു... കിടന്നിട്ടുറക്കം വരാത്തത് കൊണ്ടവൻ ഷെൽഫിൽ നിന്നും ഒരു ബുക്കെടുത്തു... തലയിണയെ ചുവരിലേക്ക് ചേർത്ത് വെച്ച്  അവൻ ബുക്കുമായി ബെഡിലേക്കിരുന്നു... മുറിയിലെ വെളിച്ചം കാരണം പാറുവിന്റെ ഉറക്കം നഷ്ടപ്പെടേണ്ട എന്ന് കരുതിയവൻ ലൈറ്റ് ഓഫ് ചെയ്തു നേരിയ വെട്ടത്തിലുള്ള ബെഡ്‌ ലാമ്പ് ഓൺ ചെയ്തു... പിന്നീട് പുസ്തകതിന്റെ ഓരോ വരികളിലൂടെയും തന്റെ കണ്ണുകൾ പായിച്ചു വായന തുടങ്ങി...

വായനയിലങ്ങനെ മുഴുകി ഇരിക്കുമ്പോഴായിരുന്നു ജിത്തുവിന്റെ മേലേക്ക് വലിയൊരലർച്ചയോടെ എന്തോ വന്നു വീണത്... ഒരു നിമിഷം അവനും ഒന്ന് ഭയന്ന് പോയി... കൊട്ടി പിടഞ്ഞു കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ടതും കണ്ടു കട്ടിലിൽ പേടിച്ചിരിക്കുന്ന പാറുവിനെ......അവളുടെ ഇരുപ്പ് കണ്ട് അന്നേരം അവന് ചിരിപ്പൊട്ടിയെങ്കിലും വിദക്തമായവൻ അതിനെ മറച്ചു പിടിച്ചു...

"അത് പിന്നെ... ഇടിവെട്ടിയപ്പോ... പേടിച്ചിട്ട്.... "
അവൾ വാക്കുകൾ പെറുക്കി പെറുക്കി പറഞ്ഞു...

"പേടിച്ചിട്ട്... "

ജിത്തു കൈകൾ രണ്ടും നെഞ്ചിലേക്ക് പിണച്ചു വെച്ച് അവളെ കൂർപ്പിച്ചു നോക്കി...

"മ്മ് ബാക്കി പറ.."

അവൻ ഗൗരവത്തിൽ ചോദിച്ചതും പെണ്ണാകെ വിരണ്ടു പോയിരുന്നു...


"ജിത്തേട്ടാ.. അത്... "

"ഇത് കൊണ്ടല്ലേ ഞാൻ മോളോട് നേരത്തെ പറഞ്ഞത് കട്ടിലിൽ കയറിക്കിടക്കാൻ എന്നിട്ടെന്തേ അനുസരിക്കാഞ്ഞത്..."

അത് ഞാൻ അപ്പോഴത്തെ ആവേശത്തില്. സോറി... ഇനി... ഇനി ഞാൻ ഇവിടെ കിടന്നോട്ടെ.... "

അവൾ ദയനീയമായ മുഖഭാവത്തോടെ ചോദിച്ചതും അവൻ അമർത്തിയൊന്ന് മൂളി...

പാറു വേഗം തന്നെ പുതപ്പെടുത്ത് മേലേക്കിട്ടു കട്ടിലിന്റെ ഒരരികിലേക്ക് ചുരുണ്ട് കൂടി.... ജിത്തുവും ഒരരിക് പറ്റി മറുവശത്തേക്ക് തിരിഞ്ഞു കിടന്നു...

കണ്ണിൽ ഉറക്കം പിടിച്ചു വരുമ്പോഴാണ് മുതുകിൽ ആരോ തോണ്ടിയത് പോലെ ജിത്തുവിന് തോന്നിയത്...അവൻ തിരിഞ്ഞു നോക്കി...

"മ്മ് എന്താ... "

ഉറങ്ങാതെ കണ്ണ് മിഴിച്ചു തന്നെ നോക്കി കിടക്കുന്ന പാറുവിനോടവൻ ചോദിച്ചു...

"ഇങ്ങോട്ട് തിരിഞ്ഞു കിടക്കാമോ.. എനിക്കെന്തോ പേടിയാവുന്നു... "

നിഷ്കളങ്കമായവൾ പറഞ്ഞത് കേൾക്കെ ഉള്ളിലൊരു ചിരിയോടെ ജിത്തു അവൾക്കഭിമുഖമായി കിടന്നു....അവൻ പെട്ടന്നങ്ങനെ ചെയ്തത് കാണെ പാറുവിനും സന്തോഷമായി... അവനെ തന്നെ മനസ്സ് നിറയെ നോക്കിക്കൊണ്ടവൾ എപ്പോഴോ നിദ്രയെ പുൽകി....

**************

എന്നും പതിവ് പോലെ അലാറം അടിച്ചതും പാറു പ്രാർത്ഥനയോടെ എഴുന്നേറ്റു...തമ്മിൽ കൂട്ടി മുട്ടുമോ എന്ന് പേടിച്ചു അവളിൽ നിന്നും കുറച്ചകലം പാലിച്ചു കിടക്കുന്ന ജിത്തുവിനെ കണ്ടതും അവൾ മനസ്സിൽ ഊറി ചിരിച്ചു അഴിഞ്ഞുലഞ്ഞ മുടി വാരി ചുറ്റി കട്ടിലിൽ നിന്നും ഇറങ്ങി ബാത്റൂമിലേക്ക് കയറി....

ഒരു കാക്ക കുളിയെല്ലാം പാസാക്കി ഇറങ്ങിയപ്പോഴും ജിത്തു നല്ല ഉറക്കത്തിലാണ്... ശാന്തമായി ഉറങ്ങുന്ന അവനെ കാണെ അവൾക്കുള്ളിൽ കുറുമ്പ് നിറഞ്ഞു... പതിയെ ശബ്‍ദമുണ്ടാക്കാതെ നടന്നു അവനടുത്തെത്തി... വെള്ളം ഇറ്റി വീഴുന്ന മുടിതുമ്പ് പിന്നിൽ നിന്നും മുന്നിലേക്ക് വകഞ്ഞെടുത്തു അവന്റെ മുഖത്തേക്ക് അടുപ്പിച്ചു... തണുത്ത വെള്ളം മുഖത്ത് പതിച്ചതും ഞെരങ്ങി കൊണ്ടവനൊന്ന് തല ചെരിച്ചു വെച്ചു..വീണ്ടും പാറു ഇത് തന്നെ ചെയ്തതും ജിത്തു ഈർഷ്യയോടെ കണ്ണുകൾ തുറന്നു... അവൻ ഉണർന്നു തുടങ്ങിയെന്നു മനസ്സിലായതും പാറു അവിടെന്നിന്ന് ഓടാൻ തുനിഞ്ഞു.. അപ്പോഴേക്കും അവളുടെ കൈയിൽ പിടിച്ചു വലിച്ചവൻ കട്ടിലിലേക്ക് ഇട്ടിരുന്നു...

"ഈ കൊച്ചു വെളുപ്പാൻ കാലത്ത് എന്താ മോൾടെ ഉദ്ദേശം.... "

അവളുടെ ശരീരത്തിലേക്ക് അമരാതെ കിടന്നു കൊണ്ടവൻ ചോദിച്ചു...പറയുമ്പോഴുള്ള അവന്റെ ചുടു നിശ്വാസം മുഖത്ത് പതിച്ചതും അവൾ കണ്ണ് ചിമ്മി...

"പാറു... "

അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചവൻ വിളിച്ചതും അവൾ പിടപ്പോടെ കണ്ണുകൾ തുറന്നു...

"ഞാൻ വെറുതെ തമാശക്ക്... "

പരിഭ്രമത്തോടെ അവൾ പറഞ്ഞതും ജിത്തു എന്തോ ഒന്നാലോചിച്ചു...

"തമാശക്കാണോ... "

ചോദിക്കുന്നതിനൊപ്പം അവളെ കയ്യിൽ എടുത്തവൻ ബാത്റൂമിലേക്ക് നടന്നിരുന്നു...

"ജിത്തേട്ടാ... ഇതെവിടേക്കാ കൊണ്ടുപോവുന്നെ... "

അവൾ കൈ കാലിട്ടടിച്ചു...

ബാത്റൂമിൽ കയറിയതും ജിത്തു അവളെ താഴെയിറക്കി... എന്തിനാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നതെന്ന് ഗ്രഹിച്ചെടുത്ത പാറു ഓടാനായി തുനിഞ്ഞതും അവളെ ബലമായി തന്നെ പിടിച്ചുവെച്ച് ഷവറിന് ചുവട്ടിലേക്ക് നിർത്തി ഷവർ ഓൺ ചെയ്തു...

നനഞ്ഞ കോഴിയെ പോലെ നിൽക്കുന്ന പാറുവിനെ കണ്ടവൻ പൊട്ടിച്ചിരിച്ചു...അവളുടെ ചുണ്ടുകൾ പരിഭവത്തോടെ കൂർത്തു വന്നതും ചുവന്നു തുടുത്ത മൂക്കിൻ തുമ്പിൽ അവനൊന്ന് ഞൊട്ടി...

"ഔച്... "

അവൾ മൂക്കിൻ തുമ്പ് അമർത്തി പിടിച്ചു ദേഷ്യത്തോടെ ജിത്തുവിനെ നോക്കി..

"ഇപ്പൊ മനസ്സിലായോ തമാശയാണോ കാര്യമാണോ എന്ന്... "

കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് പറഞ്ഞിട്ടവൻ വീണ്ടും പോയി കിടന്നു...

അവനോടുള്ള ദേഷ്യത്തിൽ  ഷവർ ഓഫ്‌ ചെയ്ത് ചാടി തുള്ളി മുറിയിലേക്ക് വന്നു ഷെൽഫിൽ നിന്നും ഒരു ഡ്രെസ്സെടുത്ത് വീണ്ടും ബാത്റൂമിനകത്തേക്ക് കയറി... അവളുടെ കാട്ടികൂട്ടൽ കണ്ടവൻ മനസ്സിൽ പൊട്ടിച്ചിരിച്ചു...

*************

"പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് മറ്റു കാര്യങ്ങൾ തീരുമാനിക്കാം... "

കൂട്ടത്തിൽ തലമൂത്ത കാരണവർ പറഞ്ഞതും എല്ലാവരും അതിനെ ശെരിവെച്ചു...

"ഞങ്ങളുടെ തറവാട്ടിൽ വെച്ച് ഏക പെൺതരിയാണിവൾ എന്ന് അറിയാമല്ലോ... അതുകൊണ്ട് തന്നെ ഞങ്ങളുടെ ആൺമക്കൾക്ക് തറവാട് വക സ്വത്തുക്കളിൽ എത്ര അവകാശമുണ്ടോ അത്ര തന്നെ ഇവൾക്കും ഉണ്ടാവും..പിന്നെ പൊന്നും പണവും അതിന് പ്രത്യേകിച്ച് കണക്കൊന്നും പറയുന്നില്ല എന്നാലും പറയുവാണ് നൂറ് പവനിൽ കൂടുക എന്നല്ലാതെ ഒട്ടും കുറവ് വരില്ല... "

പെണ്ണിന്റെ അമ്മാവൻ വലിയ എന്തോ സംഭവം പോലെ പറഞ്ഞതും വിച്ചു തന്റെ അടുത്തിരിക്കുന്ന അമ്മയെ തറപ്പിച്ചൊന്ന് നോക്കി... അവർ ഒന്നും മിണ്ടരുതെന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും അവൻ തന്റെ അവസരത്തിനായി ക്ഷമയോടെ കാത്തിരുന്നു...

"വൈശാഖന്റെ അമ്മ എന്ത് പറയുന്നു..."

പറഞ്ഞു കഴിഞ്ഞതും അയാൾ ലതയെ നോക്കി ചോദിച്ചു...

വിച്ചു പെട്ടന്ന് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു...അവന്റെ ഭാവമാറ്റം കണ്ടതും പെണ്ണിന്റെ വീട്ടുകാരും ഒന്നമ്പരന്നു...

"അമ്മാവൻ എന്നോട് ക്ഷമിക്കണം... ഞങ്ങൾ നിങ്ങളുടെ മോൾക്ക് നിങ്ങൾ എന്ത് കൊടുക്കുന്നു എന്നതിന്റെ അളവും തൂക്കവും എടുക്കാൻ വേണ്ടി വന്നതല്ല... മറിച്ച് എനിക്ക് നല്ലൊരു ഭാര്യയേയും എന്റെ അമ്മക്ക് നല്ലൊരു മകളേയും അന്വേഷിച്ചു വന്നതാണ്..."

വിച്ചു അടുക്കള വാതിലിൽ നിൽക്കുന്ന നിമിഷയെ നോക്കി കൊണ്ടായിരുന്നു പറഞ്ഞത്...

"നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് എന്ത് കൊടുക്കുന്നു എന്നത് നിങ്ങളുടെ ഇഷ്ടം അതിൽ ഒരഭിപ്രായം പറയാൻ എനിക്കോ എന്റെ അമ്മക്കോ യാതൊരു അവകാശവും ഇല്ല...എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം കെട്ടിയ പെണ്ണിനെ അന്തസ്സായി പോറ്റാനുള്ള കഴിവ് എനിക്കുണ്ട്...അതിലേക്ക് സംഭാവനയായി ആരുടേയും ഒരു തരി പൊന്ന് പോലും എനിക്ക് വേണ്ടാ..."

ഇനിയും ഉള്ളിലുള്ളത് തുറന്നു പറഞ്ഞില്ലെങ്കിൽ തന്റെ ആത്മാഭിമാനത്തിന് പോലും ചിലപ്പോൾ വിള്ളൽ വീഴുമെന്നവൻ മനസ്സിലാക്കി...

വിച്ചു പറയുന്നത് നിർത്തിയതും നിമിഷയുടെ അമ്മാവൻ ഗൗരവം പൂണ്ട മുഖത്തോടെ അവനടുത്തേക്ക് വന്നു...

"എന്ത് കൊണ്ടും എന്റെ മരുമോൾക്ക് യോജിച്ച വരൻ നീ തന്നെയാ... നിന്റെ കൈകളിൽ ആയിരിക്കും അവൾ ഏറ്റവും സുരക്ഷിത അതിൽ യാതൊരു സംശയവുമില്ല..."

അയാൾ നിറഞ്ഞ മനസ്സോടെ പറഞ്ഞതും വിച്ചുവിന്റെ ചുണ്ടുകളും അറിയാതെ വിരിഞ്ഞിരുന്നു...

"മോളെ നിമിഷേ,,,എന്നാൽ ഞങ്ങളിത് ഉറപ്പിക്കുവാണ് കേട്ടോ... "

അയാൾ അടുക്കള ഭാഗത്തേക്ക് നോക്കി വിളിച്ചു പറഞ്ഞതും നാണിച്ചു കൊണ്ടവൾ അവിടെ നിന്നും അപ്പുറത്തേക്ക് ഓടിയിരുന്നു...

************

കുട്ടികൾ പരസ്പരം ഒന്നടുത്തറിഞ്ഞിട്ട് വിവാഹം മതിയെന്നായിരുന്നു മുതിർന്നവരുടെ തീരുമാനം.. നിമിഷയുടെ പിജി കംപ്ലീറ്റ്  ചെയ്യാൻ ഇനിയും ഒരു വർഷം ഉള്ളത് കൊണ്ട് വിവാഹം അത് വരേക്കും നീട്ടി വെച്ചു...

അടുത്ത കുടുംബക്കാരെ മാത്രം വിളിച്ചു ഒരു ലളിതമായ മോതിരം മാറൽ ചടങ്ങ് നടത്തി...

മീര പറഞ്ഞറിഞ്ഞു പാറുവും ഈ വിവരം അറിഞ്ഞിരുന്നു...അവൾക്കുള്ളിൽ അതിയായ വേദന അനുഭവപ്പെട്ടു... തന്നെ മാറ്റി നിർത്താൻ മാത്രം അവർക്കുള്ളിൽ തന്നോട് അത്രയും വെറുപ്പുണ്ടയിരുന്നോ എന്നവൾ ചിന്തിച്ചു..ജിത്തുവിനോടവൾ ഇക്കാര്യം പറഞ്ഞെങ്കിലും അവൻ സാരമില്ല പോട്ടെ എന്ന ആശ്വാസവാക്കിൽ ഒതുക്കുക മാത്രമാണ് ചെയ്തത്... അവനും അറിയില്ലായിരുന്നു അവളെ എന്ത് പറഞ്ഞു സമാധാനിപ്പിണമെന്ന്...

കോളേജിലേക്ക് പോവുന്ന വഴിയിൽ ഇടക്ക് അമ്മയേയും വിച്ചുവിനെയും പാറു കാണാറുണ്ടെങ്കിലും അവളെ കാണുമ്പോൾ അവർ മുഖം തിരിച്ചു കടന്നു പോകും.. പതിയെ പതിയെ പാറുവും ആ സാഹചര്യങ്ങളോട് ഒത്തു പോകാൻ പഠിച്ചു... അവരെ മുന്നിൽ കാണുമ്പോൾ അവളും കാണാത്ത ഭാവം നടിച്ചു നടന്നു പോവും....ഉള്ളിൽ വിഷമമുണ്ടെങ്കിൽ കൂടി അത് മറച്ചു വെച്ച് അവരിൽ നിന്നും മുഖം വെട്ടിക്കും...പോകെ പോകെ അതൊരു ശീലമായി... ഓരോ അവഗണനയും ഓരോ പാഠങ്ങളാണ് എന്ന് പറയുന്നത് പോലെ ചില അവഗണനകൾ നമുക്ക് മുന്നോട്ട് ജീവിക്കാനുള്ള കരുത്ത് പകരും... പണ്ടെങ്ങോ പഠിപ്പിച്ച മലയാളം സർ പറഞ്ഞ വാചകങ്ങൾ അന്നേരം മനസ്സിലേക്ക് ഓടിയെത്തും..

നദിവസങ്ങൾ അതി വേഗത്തിൽ കടന്നുപോയി...പാറു ഫൈനൽ ഇയർ എക്സാമിനോട് അടുക്കുകയാണ്... അതിന്റെ മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്... ഒരു സപ്ലി പോലും ഇല്ലാതെ പാസാവണം എന്നുള്ളത് അവളുടെ വാശിയായിരുന്നു... തന്നെ തള്ളിക്കളഞ്ഞ തന്റെ വീട്ടുകാരോടുള്ള വാശി...

സന്ധ്യ കഴിഞ്ഞാൽ പാതിരാവോളം പാറു പഠിത്തത്തിൽ ആയിരിക്കും ജിത്തു അവളെ പഠിപ്പിക്കലിലും...ഇടക്ക് അവളെ തല്ലാനായി ചൂരൽ എടുക്കുമെങ്കിലും ടീച്ചറുടെ കൂർപ്പിച്ചുള നോട്ടത്തിൽ അവൻ ആ ഉദ്യമം ഉപേക്ഷിക്കും...

"ജിത്തേട്ടാ ഇനി മതി എനിക്ക് ഉറക്കം വരുന്നു... "

പഠിക്കുന്നതിനിടയിലവൾ ചിണുങ്ങി...

"നീയല്ലേ പറഞ്ഞത് നല്ല മാർക്കോടെ പാസാവണമെന്ന് അപ്പൊ കുറച്ചു കഷ്ടപ്പെടേണ്ടിയൊക്കെ വരും... "

"പ്ലീസ് ജിത്തേട്ടാ ഇനി നാളെ പഠിക്കാം... "

ആ സമയം അവളൊരു കൊച്ചു കുഞ്ഞിനെ പോലെയായി മാറുകയായിരുന്നു.. അവന്റെ ഉള്ളിൽ അവളോട് അതിയായ വാത്സല്യം തോന്നി...

"മിണ്ടാണ്ടിരുന്ന് പഠിച്ചേ നീയ്യ്... "

അവൻ കപട ദേഷ്യത്തിൽ ഒച്ചയെടുത്തതും കെർവിച്ചു കൊണ്ടവൾ പുസ്‌തകത്തിലേക്ക് തന്നെ മിഴികൾ താഴ്ത്തി... ജിത്തു ചില പോഷൻസ് വായിച്ചു കൊടുക്കുന്നതിനവൾ അലസമായി  മൂളിയിരുന്നു... ഇടക്ക് അതും നിന്നപ്പോൾ ജിത്തു തലചെരിച്ചവളെ നോക്കി....അവന്റെ തോളിലേക്ക് തലചായ്ച്ചു സുഖ നിദ്രയിലാണവൾ... അവന്റെ അധരങ്ങൾ വിടർന്നു... അവളെ ഉണർത്താതെ തന്നെ തോളിൽ നിന്നും അടർത്തി മാറ്റി ബെഡിലേക്ക് ചായ്ച്ചു കിടത്തി... മുറിയിലെ ലൈറ്റ് ഓഫ് ചെയ്തവൻ പുറത്തേക്കിറങ്ങി...

"പാറു എവിടെ..? ഇതവൾക്ക് കൊടുത്തേക്ക്... "

കോണിപ്പടി കയറി മുകളിലേക്കെത്തിയ ടീച്ചർ ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി അവന്റെ നേരെ നീട്ടി..

"അവളുറങ്ങി... അതിങ്ങ് തന്നേക്ക് ഞാൻ കുടിച്ചോളാം... "

അവൻ ചായ വാങ്ങി ചുണ്ടോടടുപ്പിച്ചു...

"മ്മ് നിന്റെ പീഡനം സഹിക്കാഞ്ഞിട്ട് ഉറങ്ങി പോയതാവും.. പുസ്തകത്തിലേക്ക് തന്നെ നോക്കി നല്ല തലവേദനയുണ്ടെന്ന് പറഞ്ഞിരുന്നു... അതെങ്ങനാ പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു അതിനൊരു സമാധാനം കൊടുക്കത്തില്ലല്ലോ നീയ്... "

ടീച്ചറുടെ മുഖം ഇരുണ്ടു...

"അവൾക്ക് കൂടി വേണ്ടിയിട്ടല്ലേ അമ്മേ ഞാനും കൂടി ഇങ്ങനെ കഷ്ടപ്പെടുന്നേ..നമ്മളവളെ ഇവിടേക്ക് കൂട്ടി കൊണ്ടു വന്നിട്ട് അവളുടെ ഭാവി കളഞ്ഞെന്ന് വിച്ചൂവിനും ലതാമ്മക്കും തോന്നരുത് അതുകൊണ്ടു കൂടിയല്ലേ എനിക്ക് ചെയ്തു തീർക്കേണ്ട ജോലികൾ എത്രയോ ഉണ്ടായിട്ട് കൂടെ അതെല്ലാം അവിടെയിട്ട് ഞാനീ പണിക്കിറങ്ങിയത്..."

അമ്മയെ ദയനീയമായി നോക്കി കൊണ്ടവൻ അവിടെ നിന്നും പോയി...

ജിത്തുവിന്റെ മാറ്റം കണ്ട് അവർക്കും അതിയായ സന്തോഷം തോന്നിയിരുന്നു... എത്രയും പെട്ടന്ന്  തന്നെ അവർ തമ്മിൽ നല്ലൊരു ജീവിതം നയിക്കുമെന്ന് അവർ മനസ്സാലെ ആശിച്ചു...

***********

പരീക്ഷ ഹാളിലേക്ക് കയറാനുള്ള ബെൽ മുഴങ്ങിയതും സർവ്വ ദൈവങ്ങളേയും വിളിച്ചു പ്രാർത്ഥിച്ചു പാറു അകത്തേക്ക് കയറി...നന്നായി പഠിച്ചത് കൊണ്ട് അല്ല ജിത്തു പഠിപ്പിച്ചത് കൊണ്ട് തന്നെ അധികം ആയാസമില്ലാതെ അവൾക്ക് എക്സാം എഴുതാനായി സാധിച്ചു...

പരീക്ഷ കഴിഞ്ഞിറങ്ങിയതും അവളെ കാത്ത് ജിത്തു പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു... അവനെ കണ്ടതും സന്തോഷത്തോടെ അടുത്തേക്ക് ഓടിച്ചെന്നു...

"എങ്ങനെയുണ്ടായിരുന്നു...? "

അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു കൊണ്ടവൻ കുസൃതിയോടെ ചോദിച്ചു..

"തരക്കേടില്ലായിരുന്നു... "

അവളും അതേ കുസൃതിയിൽ മറുപടി കൊടുത്തു...

പിന്നീടവർ അവിടെ നിന്നും നേരെ ഒരു കോഫി ഷോപ്പിലേക്ക് പോയി.... അവിടെ നിന്നും അവൾക്കിഷ്ടപ്പെട്ട റോബസ്റ്റ കോഫിയും പാസ്റ്ററെയും വാങ്ങിച്ചു കൊടുത്തു... അവളത് ആസ്വദിച്ചു കഴിക്കുന്നതവൻ കൗതുകത്തോടെ നോക്കിയിരുന്നു... ഇടയിൽ ഒരു സ്പൂൺ പാസ്റ്ററി അവന്റെ നേരെയവൾ നീട്ടി...നിരസിക്കാതെ യാന്ത്രികമായവൻ അത് വാങ്ങി കഴിച്ചു...അവൾക്കുള്ളിൽ വല്ലാത്ത സന്തോഷം തോന്നി...ജീവിതത്തിലെ ആദ്യ അനുഭവമാണ് ഇതെല്ലാം... എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു അവൾക്ക് തോന്നിയത്....

ദിവസങ്ങളങ്ങനെ ഒരൊഴുക്കിൽ കടന്നുപോയി...

പാറുവിനെ എക്സാമിന് കൊണ്ടുപോയി തിരികെ കൊണ്ടു വരുന്നത് മാത്രമായിരുന്നു ജിത്തുവിന്റെ ആ ദിവസങ്ങളിലെ ജോലി... എക്സാം ഡ്യൂട്ടി അവനും ഉണ്ടായിരുന്നെങ്കിലും അവളുടെ കാര്യങ്ങൾക്ക് യാതൊരു കുറവും അവൻ വരുത്തിയിരുന്നില്ല...

അങ്ങനെ അവസാന പരീക്ഷയും കഴിഞ്ഞതിന്റെ ആശ്വാസത്തിൽ പാറു ഹാളിൽ നിന്നും പുറത്തേക്കിറങ്ങി.... പതിവ് പോലെ ജിത്തുവിനെ പുറത്തെങ്ങും കാണാതിരുന്നതും അവൾ ഫോണെടുത്ത് അവനെ വിളിക്കാനായി ഒരുങ്ങി... അപ്പോഴാണ് കുറച്ചു മാറി ജിത്തു ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്‍ദം അവൾ കേട്ടത്...

"ജിത്തേട്ടാ... "

ഉറക്കെ വിളിച്ചുകൊണ്ടവൾ അവനടുത്തേക്ക് ഓടിയെങ്കിലും അവനത് കേൾക്കാതെ ബുള്ളറ്റും എടുത്ത് വേഗത്തിൽ കോളേജ് ഗേറ്റ് കടന്നു പോയി...അവന്റെ പെട്ടന്നുള്ള അവഗണന സഹിക്കവയ്യാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കണ്ണുനീർ മുന്നിലുള്ള കാഴ്ചയെ മറച്ചു തുടങ്ങിയതും അതിനെ തുടച്ച് നീക്കി കൊണ്ടവൾ പതിയെ പുറത്തേക്ക് നടന്നു....

*************

ജിത്തുവിന്റെ ബുള്ളറ്റ് റോഡിലൂടെ അലക്ഷ്യമായി മുന്നോട്ട് പാഞ്ഞു..... അവന്റെ മനസ്സും അത് പോലെ തന്നെയായിരുന്നു...നിയന്ത്രണങ്ങളൊന്നുമി ല്ലാതെ എവിടേക്കൊക്കെയോ സഞ്ചരിക്കുന്നു...

സീബ്ര ലൈനിലൂടെ റോഡ് ക്രോസ്സ് ചെയ്യുകയായിരുന്ന ഒരാളുടെ നേരെ ബുള്ളറ്റ് നിയന്ത്രണം തെറ്റി മുട്ടാനായി ആഞ്ഞതും ജിത്തു സഡൻ ബ്രേക്കിട്ടു ബുള്ളറ്റ് നിർത്തി...അപ്പോഴേക്കും അയാൾ നിലത്തേക്ക് വീണു കഴിഞ്ഞിരുന്നു....

"എവിടെ നോക്കിയാടോ ഓടിക്കുന്നെ... "

കണ്ടു നിന്ന ആളുകൾ അവനു നേരെ കയർത്തു...

"സോറി ചേട്ടാ ... പെട്ടന്ന് ബ്രേക്ക്‌ കിട്ടിയില്ല..... "

വേവലാതിയോടെ അവൻ തന്റെ നെറ്റിയൊന്നുഴിഞ്ഞു... ബുള്ളറ്റിൽ നിന്നും ഇറങ്ങി അയാളുടെ അടുത്തേക്ക് ചെന്നു പേഴ്സിൽ നിന്നും കുറച്ചു ക്യാഷെടുത്തു കൊടുത്തു പ്രശ്നം ഒതുക്കി അവൻ അവിടെ നിന്നും പോയി...

ഒടുവിൽ അവന്റെ ബൈക്ക് ആളൊഴിഞ്ഞ പുഴയോരത്തായിരുന്നു വന്നു നിന്നത്... സംഘർഷഭരിതമായ മനസ്സോടെ അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി...

പുഴയോരത്തിറങ്ങി ശൂന്യതയിലേക്ക് നോക്കി നിൽക്കുമ്പോൾ തണുത്ത ഇളം കാറ്റവനെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു... പക്ഷേ ആ കുളിരൊന്നും അവന്റെ മനസ്സിൽ ആളി കത്തുന്ന നോവിനെ അണക്കാൻ മാത്രം കഴിവുള്ളതായിരുന്നില്ല...

കുറച്ചു നിമിഷം മുന്നേ നടന്ന കാര്യങ്ങൾ ഓർക്കേ അവന്റെയുള്ളിൽ ആരോടൊക്കെയുള്ള അമർഷം കുമിഞ്ഞു കൂടി...

എക്സാം ഡ്യൂട്ടി കഴിഞ്ഞ് പാറുവിനെ വിളിക്കാൻ വേണ്ടി എക്സാം നടക്കുന്ന ഹാളിലേക്കവൻ ചെന്നു...എന്നാൽ അവളെ അവിടെയൊന്നും കാണാതെ വന്നപ്പോൾ തിരിച്ചു പോവാനൊരുങ്ങുമ്പോഴാണ് സ്റ്റയറിന്റെ താഴെ നിന്നും സംസാരിക്കുന്ന പ്രവിയേയും മീരയേയും അവൻ കണ്ടത്... എന്നാൽ അവരോട് പാറു എവിടെയാണെന്ന് ചോദിക്കാമെന്ന് കരുതി അടുത്തേക്ക് നടന്നതും അവർ പറയുന്ന കാര്യങ്ങൾ കേട്ട് അവന്റെ കാലുകൾ നിശ്ചലമായി...താൻ കേട്ടതെല്ലാം സത്യം തന്നെയാണോ എന്നറിയാൻ അവർ കാണാതെ ഒരു കോണിലേക്ക് മാറി നിന്നു...

"നീ പേടിക്കാതെ മീരേ... ആരും ഒന്നും അറിയാൻ പോവുന്നില്ല...വർഷം ഒന്നാവാറായി,,,അറിയാനാണേൽ എന്നേ അറിയേണ്ടതായിരുന്നു... "

വളരെ പതിഞ്ഞ സ്വരത്തിൽ പ്രവി മീരയോട് കയർത്തു...

"എടാ എന്നാലും...ആരോടെങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞാൽ മനസ്സിനൊരു ആശ്വാസം കിട്ടുമെന്ന് തോന്നുന്നു..."

മീരയുടെ ഉള്ളിൽ എന്തെന്നില്ലാത്തൊരു ഭയം പിടിമുറുക്കി...

"ഒരെന്നാലും ഇല്ല...ഇനി നീയായിട്ട് സത്യങ്ങൾ വിളിച്ചു പറഞ്ഞു പാറുവിന്റെ ജീവിതം തകർക്കാൻ നോക്കേണ്ട..."

പ്രവി തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന മട്ടിൽ ചുറ്റുമൊന്ന് നോക്കി...

"ഇപ്പൊ തന്നെ കണ്ടില്ലെ പാറു എത്ര സന്തോഷത്തിലാ.. കുറച്ചു കഷ്ടപ്പെട്ടിട്ടാണേലും അവൾക്ക് ജിത്തു സാറിന്റെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞില്ലേ... ഇനി അഥവാ നമ്മളാണ് ജിത്തു സാറിന്റെയും തൻവി മിസ്സിന്റെയും വിവാഹം മുടക്കാൻ വേണ്ടി ആ ഫോട്ടോസ് എടുത്ത് അയച്ചത് എന്നറിഞ്ഞാൽ ജിത്തു സർ വെറുതെ ഇരിക്കുമോ... അതുമൂലം നമ്മൾ കഷ്ടപ്പെട്ടതെല്ലാം വെറുതെയാവില്ലേ... പാറുവിന്റെ ജീവിതം എന്നുന്നേക്കുമായി തകർന്നു പോവില്ലേ....ഇനി ഇതേ കുറിച്ചൊരു സംസാരമില്ല... നമ്മുടെ കോളേജ് ജീവിതം ഇവിടെ അവസാനിച്ചു അതോടൊപ്പം ഈ രഹസ്യവും ഇവിടെ ഈ നിമിഷം മണ്ണിട്ട് മൂടുന്നു... നമ്മൾ കാരണം നമ്മുടെ പ്രിയപ്പെട്ടവളുടെ ജീവിതം തകരരുത്...."

പ്രവി പറഞ്ഞതൊക്കെയും ഒരു തരം ഞെട്ടലോടെയാണ് ജിത്തു കേട്ടത്...

ആ ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ നടന്ന കോലാഹലങ്ങളും പ്രശ്നങ്ങളും ഓർക്കേ അവന്റെ ഉള്ളിൽ അവരോട് തീർത്താൽ തീരാത്ത വെറുപ്പ് തോന്നി...ഇതിന്റെയെല്ലാം പിന്നിൽ പാറുവിനും പങ്കുണ്ടായിരിക്കുമെന്നവൻ ഉറച്ചു വിശ്വസിച്ചു... ഇത്രയും ദിവസം അവൾക്ക് താൻ കൊടുത്ത പരിഗണനയും സ്നേഹവും വെറുതെ ആയിരുന്നെവന് തോന്നി... അതെല്ലാം ഓർക്കേ സ്വയം കുറ്റബോധം തോന്നി.... ദേഷ്യത്തിൽ ബുള്ളറ്റും എടുത്ത് അവിടെ നിന്ന് പോവുമ്പോൾ പിറകെ തന്റെ പേര് വിളിച്ചു ഓടി വരുന്ന പാറുവിനെ സൈഡ് മിററിലൂടെ അവൻ കാണുന്നുണ്ടായിരുന്നു... മനഃപൂർവം ആ വിളികൾക്ക് കാതോർക്കാതവൻ മുന്നോട്ട് പാഞ്ഞു...


അന്ന് രാത്രി ഏറെ വൈകിയാണ് ജിത്തു പുഴയോരത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയത്...അവന്റെ മനസ്സാകെ കലുഷിതമായിരുന്നു... ഇനി മുന്നോട്ടെന്ത് എന്നുള്ള ചോദ്യം മാത്രം ഉള്ളിൽ അവശേഷിച്ചു...

പഠിപ്പുര കടന്നപ്പോഴേ അവൻ കണ്ടിരുന്നു ഉമ്മറപ്പടിയിൽ തന്നെയും കാത്തിരിക്കുന്ന പാറുവിനെ... ഇന്നലെ വരെ അതെല്ലാം സന്തോഷം നൽകുന്ന കാഴ്ചകൾ ആയിരുന്നെങ്കിൽ ഇന്നത് തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു...

ജിത്തു വരുന്നത് കണ്ടതും അവൾ ആശ്വാസത്തോടെ ഉമ്മറപ്പടിയിൽ നിന്നും എഴുന്നേറ്റു... ജിത്തു ബുള്ളെറ്റ് ഷെഡിലേക്ക് കയറ്റി നിർത്തി... ഉമ്മറത്തു നിൽക്കുന്ന പാറുവിന്റെ മുഖത്തേക്ക് പോലും നോക്കാതെ അകത്തേക്ക് കയറിപ്പോയി...

പെട്ടന്നവനെന്താണ് സംഭവിച്ചതെന്നാലോചിച്ചു പാറു പിറകെ ചെന്നു...

"ജിത്തേട്ടന് ചോറ് വിളമ്പട്ടെ... "

"വേണ്ട... "

കനത്ത സ്വരത്തിൽ പറഞ്ഞിട്ടവൻ മുറിയിലേക്ക് കയറി...

അവൻ പോവുന്നതും നോക്കിയവൾ നിന്നു.. പിന്നീടൊരു നെടുവീർപ്പോടെ അടുക്കളയിലേക്ക് പോയി...ടീച്ചർ നേരത്തെ തന്നെ കിടന്നിരുന്നു... ജിത്തു വന്നിട്ട് കഴിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് അവളിത്രയും നേരം അവൻ വരുന്നതും നോക്കിയിരിപ്പായിരുന്നു... വയറ്റിൽ നിന്നും വിശപ്പിന്റെ വിളി ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അവൾക്ക് പിന്നീടൊന്നും കഴിക്കാൻ തോന്നിയില്ല... ചോറിൽ വെള്ളമൊഴിച്ചു ഫ്രിഡ്ജിലേക്ക് വെച്ചു അടുക്കളയിലെ ലൈറ്റും ഓഫ്‌ ചെയ്ത് മുറിയിലേക്ക് നടന്നു...

അവൾ മുറിയിൽ എത്തിയപ്പോഴേക്കും ജിത്തു ഉറക്കം പിടിച്ചിരുന്നു... പാറു മുറിയിലേക്ക് വരുന്നതും അടുത്തു വന്നു കിടക്കുന്നതുമെല്ലാം അവൻ അറിഞ്ഞെങ്കിലും ഉറക്കം നടിച്ചു കിടന്നു...

അവന്റെ ഭാവമാറ്റത്തിൽ മനം നൊന്ത് പാറുവിന് ആ രാത്രിയിൽ ഉറക്കം പോലും വന്നില്ല... പലതവണ അവനോടിക്കാര്യം ചോദിക്കാനായി ഒരുങ്ങിയെങ്കിലും അവളത് വേണ്ടെന്ന് വെച്ചു...

ചുരുങ്ങിയ ദിവസം കൊണ്ട് അവൻ തന്നിലേക്ക് പകർന്നു നൽകിയ സ്നേഹവും കരുതലുമെല്ലാം ഓർക്കേ മിഴിക്കോണിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി... തലയിണയിൽ മുഖം അമർത്തി പിടിച്ചവൾ അവനെയോർത്ത് നിശബ്‍ദമായി തേങ്ങി...

**************

തുടരെ തുടരെയുള്ള ദിവസങ്ങളിലുള്ള ജിത്തുവിന്റെ അവഗണന പാറുവിനെ വല്ലാതെ തളർത്തി... പലവട്ടം അവനോട് സംസാരിക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും അവൾക്ക് മുഖം കൊടുക്കാൻ പോലും അവൻ നിന്നില്ല... ഇരുവരുടേയും പെരുമാറ്റം കണ്ട് ടീച്ചർ പാറുവിനോട് കാര്യം തിരക്കിയെങ്കിലും അവൾ യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി..

ജിത്തു ഒരാഴ്ചയായി വീട്ടിൽ ഇല്ലായിരുന്നു... ടീച്ചേഴ്സ് ട്രെയിനിങ്ങിന് വേണ്ടി പോയിരിക്കുകയായിരുന്നു... അവിടെ നിന്ന് ടീച്ചറുടെ ഫോണിലേക്ക് വിശേഷങ്ങൾ അറിയാൻ വിളിക്കുമെങ്കിലും പാറുവിനോട് സംസാരിക്കാൻ പോലും തയ്യാറാവാതെ അവൻ ഒഴിഞ്ഞുമാറി... ഇതെല്ലാം പാറുവിൽ കടുത്ത മനോവിഷമത്തിനിടയാക്കി...

ഊണും ഉറക്കവുമില്ലാതെ അവൾ തന്റെ മുന്നോട്ടുള്ള ദിവസങ്ങൾ തള്ളിനീക്കി....അവളുടെ അലസമായുള്ള പെരുമാറ്റവും മുഖത്തെ വിഷാദവുമെല്ലാം കാണുമ്പോൾ ടീച്ചർക്കും അവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിതുടങ്ങി... അവർ തന്നോട് വന്നു പറയുന്നത് വരെ അതിനെ കുറിച്ച് കൂടുതൽ ചോദിച്ചു ഉള്ള പ്രശ്നം വലുതാക്കേണ്ട എന്നവരും കരുതി...

അന്നൊരു ഞായറാഴ്ചയായിരുന്നു...

മനസ്സിന്റെ അസ്വസ്ഥത താങ്ങാൻ കഴിയാതെ വന്നപ്പോൾ പാറു വൈകീട്ട് ക്ഷേത്രത്തിലേക്ക് പോയി... ഭഗവാന്റെ മുന്നിൽ തന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞപ്പോൾ മനസ്സിന്റെ ഭാരം ഒരല്പം കുറഞ്ഞതായി തോന്നി...

"പാറു... "

തൊഴുത് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും ഇറങ്ങുമ്പോഴാണ് പിന്നിൽ നിന്നും മീരയുടെ വിളി കേട്ടത്...

അവൾ നടത്തം നിർത്തി തിരിഞ്ഞു നോക്കി...

കോളേജിൽ നിന്നും പിരിഞ്ഞ ശേഷം ഇന്നാദ്യമായാണ് അവർ കാണുന്നത്... ഫോണിലൂടെ മെസ്സേജും വിളികളും ഒക്കെയുണ്ടെങ്കിലും പാറു ഓരോ തിരക്കുകൾ പറഞ്ഞു അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറും...

"നീയെന്താടി ഫോൺ വിളിച്ചിട്ട് എടുക്കാത്തത്... പ്രവിയും പറഞ്ഞിരുന്നു നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന്..... "

മീര അവളുടെ അടുത്തെത്തിയതും പരിഭവത്തോടെ പറഞ്ഞു...

"വീട്ടിൽ ഇപ്പൊ ഞാനും ടീച്ചറും തനിച്ചല്ലേ... അപ്പൊ അതിന്റേതായ ഓരോ തിരക്കുകൾ...

"നിങ്ങളെന്തെ വിളിച്ചത് വിശേഷമെന്തെങ്കിലുമുണ്ടോ...?"

"വിശേഷമുണ്ടെങ്കിലേ നിന്നെ വിളിക്കാൻ പാടുള്ളൂ എന്നുണ്ടോ...? "

മീര നെറ്റിച്ചുളിച്ചു... പാറു മറുപടിയൊന്നും തന്നെ പറയാതെ നടത്തം തുടർന്നു..

"പ്രവി നാളെ കഴിഞ്ഞാൽ ഗൾഫിലേക്ക് പോവുകയാണ്...അവന്റെ അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക്..."

മീരയിൽ നിന്നൊരു നെടുവീർപ്പുയർന്നു...

"നീയെന്താ  ഒന്നും മിണ്ടാത്തെ...? "

ക്ഷമ നശിച്ചപ്പോൾ മീര സ്വരം കടുപ്പിച്ചു...

"ഞാൻ പൊക്കോട്ടെ മീരേ... ടീച്ചർ തിരക്കുന്നുണ്ടാവും... "

താൻ പറയുന്നതിൽ ഒന്നുമല്ല അവളുടെ ശ്രദ്ധ എന്ന് മനസ്സിലായ മീര തന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി...

പാറു തിടുക്കപ്പെട്ട് അവിടെ നിന്നും നടന്നു പോയി...

അവൾക്ക് കാര്യമായെന്തോ പറ്റിയിട്ടുണ്ടെന്ന് മീര മനസ്സിലാക്കി... അല്ലെങ്കിൽ അവളിങ്ങനെ ഒഴിഞ്ഞു മാറില്ല... ചിന്തിച്ചു നിൽക്കെ മീരയുടെ ഉള്ളിൽ അവളെ കുറച്ചോർത്ത് വല്ലാത്തൊരു ആശങ്ക ഉടലെടുത്തു...

*************

പാറു വീട്ടിലേക്കെത്തുമ്പോൾ ജിത്തുവിന്റെ ബുള്ളറ്റ് ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു... അവൻ വന്നിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി... ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷത്തോടെ അവൾ അകത്തേക്ക് നടന്നു...

ഹാളിലെ സോഫയിലിരുന്ന് ചായ കുടിക്കുന്ന ജിത്തുവിനെ കണ്ടതും അവളൊന്ന് നിന്നു... അവനും അവൾ വന്നിരുന്നത് കണ്ടിരുന്നു... ഗ്ലാസ്സിലെ അവസാന തുള്ളി ചായയും കുടിച്ചവൻ ഗ്ലാസ്‌ അവിടെ വെച്ച് അവളെ മറികടന്നു പോയി...

ദിവസങ്ങൾക്ക് ശേഷം തമ്മിൽ കണ്ടിട്ടും അവന്റെ സമീപനത്തിൽ മാറ്റമൊന്നും വന്നിട്ടില്ലല്ലോ എന്നോർക്കേ അവളുടെ ഹൃദയം വേദനിച്ചു....കണ്ണുകൾ അനുവാദത്തിന് കാത്തു നിൽക്കാതെ നിറഞ്ഞു തുടങ്ങിയതും അവൾ മുറിയിലേക്കോടി...

തലയിണയിൽ മുഖം അമർത്തി കരയുമ്പോഴും മനസ്സിന്റെ വിങ്ങലിന് ശമനമൊന്നും ഉണ്ടായിരുന്നില്ല... അതിങ്ങനെ തികട്ടി തികട്ടി വരുകയായിരുന്നു...

കുറച്ചു ദിവസമെങ്കിൽ കുറച്ചു ദിവസം തന്നെ സന്തോഷിപ്പിച്ചത് ഇത്രയും വലിയൊരു സങ്കടക്കടലിലേക്ക് തള്ളിയിടാനായിരുന്നോ... എന്തിനാ എന്നെ തിരിച്ചു സ്നേഹിച്ചത് അതുകൊണ്ടല്ലേ എനിക്കിന്ന് ഇത്രയും വേദനിക്കേണ്ടി വരുന്നത്...

കണ്ണുനീരിനിടയിലും അവൾ പതം പറഞ്ഞു കൊണ്ടിരുന്നു...

അമ്പലത്തിൽ നിന്നും വന്ന പാറുവിനെ താഴെയെങ്ങും കാണാതെ വന്നപ്പോൾ തന്റെ നീര് വന്നു വീർത്ത കാലും വെച്ച് ടീച്ചർ പതിയെ കോണിപ്പടികൾ കയറി...

മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന പാറുവിനെയാണ് അവർ കണ്ടത്... അവർ അവളുടെ അടുത്ത് പോയിരുന്നു മുടിയിലൊന്ന് തഴുകി...

ആ കൈകളുടെ വാത്സല്യച്ചൂട് തിരിച്ചറിഞ്ഞതും പാറു കരഞ്ഞു വിങ്ങിയ മുഖവുമായി എഴുന്നേറ്റിരുന്നു...

"നിനക്കെന്താ വയ്യേ കുട്ടി..മുഖമൊക്കെ വല്ലാണ്ടിരിക്കുന്നു... "

വേവലാതിയോടെ അവർ ചോദിക്കെ അവളറിയാതെ വിതുമ്പി പോയി...

"മോളെ... എന്തു പറ്റി... "

അവർ ആധിപൂണ്ടു..

"ഒന്നുല്ല്യ ടീച്ചറെ ചെറിയൊരു തലവേദന... "

തങ്ങൾക്കിടയിലെ പ്രശ്നം അവരെക്കൂടെ അറിയിച്ചു വിഷമിപ്പിക്കേണ്ടെന്ന് കരുതി പാറു വായിൽ വന്ന കള്ളം പറഞ്ഞു അവരെ ആശ്വസിപ്പിച്ചു...

"ഇന്നലെ മുഴുവൻ മഴ കൊള്ളുവല്ലായിരുന്നോ അതിന്റെയാവും.. മോള് കിടന്നോ ടീച്ചറ് പോയി ചുക്ക് കാപ്പി കൊണ്ടുവരാം... "

വാത്സല്യത്തോടെ പറഞ്ഞിട്ടവർ അവളുടെ അഴിഞ്ഞുലഞ്ഞ മുടി വാരി ചുറ്റി കെട്ടിക്കൊടുത്തു...

അവർ പോവുന്നതും നോക്കി പാറു തളർച്ചയോടെ വീണ്ടും കിടക്കാൻ ആഞ്ഞതും വാതിൽക്കൽ എത്തിയ ടീച്ചർ തിരിഞ്ഞുനോക്കി...

"പാറു... "

അവരുടെ വിളികേട്ട് പാറു തലയുയർത്തി...

"നീയും ജിത്തുവും വല്ല പ്രശ്നവും ഉണ്ടോ...?"

അവർ നെറ്റിച്ചുളിച്ചു...എന്ത് പറയണം എന്നറിയാതെ പാറു കുറ്റബോധത്തോടെ മിഴികൾ താഴ്ത്തി...

"എന്താണെന്നൊന്നും ഞാൻ ചോദിക്കുന്നില്ല... ഈ പിണക്കം അധികം നീട്ടിക്കൊണ്ടുപോവേണ്ടാ... ചിലപ്പോൾ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിനെ അത് കാര്യമായി ബാധിച്ചെന്നിരിക്കും..."

ഒരു മുന്നറിയിപ്പോടെ പറഞ്ഞിട്ടവർ അവിടെ നിന്നും പോയി...

ടീച്ചർ പറഞ്ഞതിനെ കുറിച്ച് പാറു കാര്യമായി തന്നെ ആലോചിച്ചു... ഇനിയും ഇത് നീട്ടിക്കൊണ്ടു പോവാൻ കഴിയില്ല... ഇന്ന് തന്നെ ഇതിനൊരു പരിഹാരം കാണണമെന്നവൾ ഉറപ്പിച്ചു....


രാത്രിയിൽ ജിത്തു മുറിയിലേക്ക് വരുന്നത് വരേയും പാറു അവനു വേണ്ടി കാത്തിരുന്നു.... നെഞ്ചിലെരിയുന്ന ഞെരിപ്പോട് കണ്ണുനീരായി പുറത്തേക്ക് പെയ്യുന്നുണ്ടെങ്കിലും വാശിയോടെ അവളത് തുടച്ച് മാറ്റി കൊണ്ടിരുന്നു...

സമയം രാത്രി മൂന്നിനോട് അടുത്തുകാണും അപ്പോഴാണ് ജിത്തു മുറിയിലേക്ക് വന്നത്... അലസമായ വസ്ത്രവും പാറിപ്പറന്ന മുടിയിഴകളും അവന്റെയുള്ളിലെ സംഘർഷത്തെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു...

കട്ടിലിൽ നിശ്ചലമായി ഇരിക്കുന്ന പാറുവിനെ കണ്ടിട്ടും അവനൊന്നും മിണ്ടാതെ ബാത്റൂമിലേക്ക് കയറി... ഫ്രഷായി ഇറങ്ങി വരുമ്പോഴും അവൾ അതേ ഇരുപ്പ് തന്നെ ഇരിക്കുന്നുണ്ടായിരുന്നു...

തലതാഴ്ത്തി ഇരുന്നിരുന്ന പാറു അവനെ കണ്ടതും പൊടുന്നനെ തലയുയർത്തി... അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളും വിങ്ങി വീർത്ത മുഖവും കാണെ അവന്റെ നെഞ്ചോന്ന് പിടഞ്ഞെങ്കിലും അവളത് അറിയാതിരിക്കാൻ അവൻ ശ്രമിച്ചു...

"ജിത്തേട്ടാ... "

കട്ടിലിലേക്ക് കിടക്കാൻ ഒരുങ്ങുന്നവനെ തടഞ്ഞു കൊണ്ടവൾ വിളിച്ചു...

"മ്മ് എന്താ... "

അത്രയും നേരം ശാന്തമായിരുന്ന അവന്റെ മുഖഭാവം പെട്ടന്ന് മാറി...

"എനിക്കൊരു കാര്യം അറിയണം... "

ഉറച്ച ശബ്‍ദത്തിൽ അവൾ ചോദിച്ചെങ്കിലും അവൻ മറുപടിയൊന്നും പറഞ്ഞില്ല... അവൾ എന്താണ് ചോദിക്കാൻ പോവുന്നതെന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു...

"എന്നോടെന്തിനാ മിണ്ടാതെ നടക്കുന്നേ..എന്തിനാ ഈ അവഗണന.... അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്..."

"അറിയണോ നിനക്ക്... "

കരച്ചിലോടെ അവൾ ചോദിച്ചത് കേട്ടതും അവൻ അടിമുടി വിറച്ചു.. കോപം കൊണ്ടവന്റെ നെറ്റിയുടെ അരികെയുള്ള ഞെരമ്പുകൾ പോലും വലിഞ്ഞു മുറുകി...

അവന്റെ ഭാവം പെട്ടന്ന് മാറിയതും പാറുവിലും നേരിയ ഭയം ഉടലെടുത്തു..

"എന്ത് തെറ്റാടി ഞാൻ നിങ്ങളോടൊക്കെ ചെയ്തത്...ഇത്രയും നാൾ കൂടെ നടന്നു ചതിക്കുകയായിരുന്നെന്ന് ഞാൻ അറിഞ്ഞില്ലല്ലോ..."

"ജിത്തേട്ടാ... "

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

അവൻ രൗദ്രഭാവം പൂണ്ടു... ഇന്നുവരെ അവൾ കാണാത്ത ഒരു ജിത്തുവായിരുന്നു അപ്പോൾ അവളുടെ മുന്നിൽ ഉണ്ടായിരുന്നത്...

"മിണ്ടിപ്പോവരുത്...എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇങ്ങനെ നിന്ന് മോങ്ങിയിട്ട് യാതൊരു പ്രയോജനവുമില്ല...

എല്ലാ കാലത്തും എന്നെ മണ്ടനാക്കി ഒന്നുമറിയാത്തത് പോലെ എന്നോടൊപ്പം ജീവിക്കാമെന്ന് കരുതിയോ നീ..."

അവൻ വിളിച്ചു പറയുന്ന കാര്യങ്ങളുടെ പൊരുൾ അപ്പോഴും അവൾക്ക് ഊഹിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...

"ജിത്തേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ.. ആര് ആരെ ചതിച്ചൂവെന്നാ...? "

അവൾ നിസ്സഹായയായി അവനെ നോക്കി...

"നീ..."

അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടി... അവന്റെ ചുവന്നു കലങ്ങിയ കണ്ണുകളും വിറകൊള്ളുന്ന അധരങ്ങളും അവന്റെ കോപത്തെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു...

"ഇനിയും ഞാൻ വിശദീകരിച്ചു തരണോ...എന്നാൽ കേട്ടോ..."

യാതൊരു പ്രതികരണവുമില്ലാതെ നിൽക്കുന്ന വൈഗയുടെ നേരെ അവൻ അലറി...

"നീയും നിന്റെ കൂട്ടുകാരും ചേർന്ന് അതി വിദഗ്ദ്ധമായി തയ്യാറാക്കിയ പ്ലാൻ അനുസരിച്ചു വെറും ഒന്ന് രണ്ട് ഫോട്ടോസ് ഉപയോഗിച്ച് എന്റെയും തൻവിയുടെയും വിവാഹം മുടക്കി...ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം തകർത്തു...

എന്നിട്ട് എന്ത് നേടിയെടി നീയൊക്കെ...!

സ്വന്തം കാര്യം നടക്കാൻ ഇത്രയും തരം താഴ്ന്ന പ്രവർത്തി ചെയ്യുന്ന നിന്നോടാണല്ലോ ഞാൻ സ്നേഹം കാണിച്ചതെന്നോർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു..."

അവൻ വെറുപ്പോടെ അവളിൽ നിന്നും മുഖം തിരിച്ചു..

അവൻ ഏൽപ്പിക്കുന്ന വാക്കുകളുടെ ആഘാതത്തിൽ അനങ്ങാൻ പോലും കഴിയാതെ അവൾ തറഞ്ഞു നിന്നു...

"നിനക്കറിയുമോടി... നീ കാരണം എന്റെ ചങ്കിൽ കൊണ്ട് നടന്നിരുന്ന കൂട്ടുകാരൻ പോലും എന്നിൽ നിന്നും അകന്ന് പോയി...അവന്റെ അവഗണന എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു... ഒരുപക്ഷെ നീയിപ്പോൾ അനുഭവിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി...

ഇത്രയും പേരുടെ ഹൃദയത്തെ കീറി മുറിച്ചു വേദനിപ്പിച്ചുകൊണ്ട് നീ എന്ത് നേടിയെടി... എന്റെ സ്നേഹത്തിന് വേണ്ടിയാണോ നീയിതൊക്കെ ചെയ്തത്...

എന്നാ കേട്ടോ..ഇനി ജിത്തുവിന്റെ ജീവിതത്തിൽ പാർവണയില്ല... നിന്നെ പോലൊരുവളോട് കുറച്ചെങ്കിലും സ്നേഹം കാണിച്ചു പോയതിന് ഞാൻ ഖേദിക്കുന്നു... ഇനി നീയോ നിന്റെ കൂട്ടുകാരോ എന്റെ കണ്മുന്നിൽ പോലും വന്നു പോവരുത്...അത്രയ്ക്കും വെറുപ്പാണ് എനിക്കിപ്പോൾ നിന്നോട്....ഈ ലോകത്ത് ഞാൻ വെറുക്കുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും... നീ മാത്രം...."

അത്രയും പറഞ്ഞിട്ട് മുന്നിൽ നിന്നും കണ്ണുനീർ വാർക്കുന്നവളെ യാതൊരു ദയയും കൂടാതെ തട്ടി മാറ്റി അവൻ കാറ്റു പോലെ പുറത്തേക്ക് പോയി...

പാറു തളർച്ചയോടെ ബെഡിലേക്കിരുന്നു... അപ്പോഴും അവൻ പറഞ്ഞതൊന്നും വിശ്വാസത്തിൽ എടുക്കാൻ അവളുടെ മനസ്സ് വിസമ്മതിച്ചു കൊണ്ടിരുന്നു...

താൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു ജിത്തേട്ടൻ വിളിച്ചു പറഞ്ഞിരുന്നത്.. തൻവി മിസ്സിനേയും ജിത്തേട്ടനേയും അകറ്റി ആ സ്ഥാനത്തേക്ക് കയറി വരണമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല...അവിനാഷിനെ ഞാൻ മനപ്പൂർവം ചതിച്ചിട്ടില്ല... പക്ഷേ ഇതിനിടയിൽ പ്രവിയും മീരയും എന്ത് ചെയ്തു... അവരായിരുന്നോ ആ ഫോട്ടോക്ക് പിന്നിൽ...

ചിന്തകൾ ഹൃദയം വേദനിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പാറു ബെഡിലിരുന്ന ഫോണെടുത്ത് സമയം പോലും നോക്കാതെ മീരക്ക് വിളിച്ചു...സത്യാവസ്ഥ എന്താണെന്നറിയാൻ അവളുടെ ഉള്ളം വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു...

പുലർച്ചേയുള്ള ഫോണിന്റെ അലറൽ കേട്ടാണ് മീര ഉറക്കം ഞെട്ടിയത്...

പാറുവിന്റെ നമ്പർ കണ്ടതും നേരിയ ഭയത്തോടെ ഫോണെടുത്ത് ചെവിയിലേക്ക് ചേർത്തു..

"ഹെലോ... "

"ഇങ്ങോട്ടൊന്നും പറയേണ്ട... ഞാൻ പറയുന്ന കാര്യങ്ങൾ സത്യമാണോ അല്ലയോ എന്ന് മാത്രം എനിക്കറിഞ്ഞാൽ മതി... "

അവളുടെ ഉറച്ച ശബ്‍ദം കേൾക്കെ മീരയുടെ ഹൃദയം വേഗത്തിൽ ഇടിച്ചു തുടങ്ങി...

"എന്റെയും അവിനാഷിന്റെയും വിവാഹം മുടക്കിയതിന് പിന്നിൽ നിങ്ങളാണോ എന്ന് ...?

അവിനാഷിന്റെയും തൻവി മിസ്സിന്റെയും വീടുകളിലേക്ക് എന്റെയും ജിത്തേട്ടന്റെയും ഫോട്ടോ അയച്ചത് നിങ്ങളാണോ...?"

പാറുവിൽ നിന്നും ഉതിർന്നു വീണ ചോദ്യങ്ങൾ ശരം കണക്കെ മീരയുടെ നെഞ്ചിൽ വന്നു തറച്ചു...കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ കനത്ത തണുപ്പിലും അവളിരുന്ന് വിയർത്തു...മറുപടി പറയാൻ കഴിയാതെ നാവിൽ കൂച്ചു വിലങ്ങ് വീണത് പോലെയായി...

"പറ മീരേ.. എനിക്കറിയണം എന്താ നടന്നതെന്ന്... "

പാറുവിന്റെ ശബ്‍ദം വീണ്ടും കാതുകളിൽ വന്നു പതിച്ചു..

"പാറു... നീ ഞാൻ പറയുന്നതൊന്ന് ആദ്യം കേൾക്ക്... "

അവൾ പതറിക്കൊണ്ട് ആമുഖത്തോടെ പറഞ്ഞു തുടങ്ങിയതും പാറുവിന് കാര്യങ്ങൾ മനസ്സിലായിരുന്നു... താനിക്കത്രയും പ്രിയപ്പെട്ട കൂട്ടുകാർ തന്നോടിത് പോലൊരു ചതി ചെയ്തതോർക്കേ മനസ്സിനൊപ്പം ശരീരവും തളർന്നു തുടങ്ങി....

"എനിക്കൊന്നും കേൾക്കണ്ട മീരേ...എന്നാലും എന്നോടിത് വേണ്ടായിരുന്നു... എത്രയൊക്കെ എന്റെ നന്മയെ കരുതിയിട്ടാണെങ്കിലും ഇങ്ങനൊരു ചതി വേണ്ടായിരുന്നു... ഒരു പെണ്ണിന്റെ ജീവിതം തകർത്തു നിങ്ങളെന്നെ സന്തോഷിപ്പിക്കരുതായിരുന്നു...

കഴിയുന്നില്ലെടി എനിക്കീ വേദന താങ്ങാൻ... എല്ലാം മറന്നു ജീവിച്ചു തുടങ്ങുയതല്ലായിരുന്നോ ഞാൻ... എന്നിട്ടും വീണ്ടും എന്തിനാ നിങ്ങളെന്നിൽ ജിത്തേട്ടനോടുള്ള മോഹം കുത്തി നിറച്ചത് അതുകൊണ്ടല്ലേ എനിക്ക് വീണ്ടും വീണ്ടും വേദനിക്കേണ്ടി വന്നത്..അത് മാത്രമോ എനിക്ക്.. എനിക്കെന്റെ വിച്ചേട്ടനെയും അമ്മയേയും എന്നുന്നേക്കുമായി നഷ്ടപ്പെടുത്തിയില്ലേ നിങ്ങൾ...

പൊറുക്കില്ല മീരേ ഒരിക്കലും പൊറുക്കില്ല ഞാൻ നിങ്ങളോട്..."

ആർത്തു കരഞ്ഞുകൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവൾ അലറി വിളിച്ചു...

"പാറു.. നീ ഞാൻ പറയുന്നതൊന്ന് കേൾക്കെടി... "

മീര പൊട്ടിക്കരഞ്ഞു പറഞ്ഞിട്ടും അവൾ പറയുന്നത് പോലും കേൾക്കാൻ നിൽക്കാതെ പാറു കയ്യിലുള്ള ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു...

എന്തിനാ... എന്തിനാ എന്നോടിങ്ങനെ ചെയ്തത്... എനിക്കറിയാം എന്നോടുള്ള സ്നേഹത്തിന്റെ പുറത്താണ് നിങ്ങളിങ്ങനെ ചെയ്തതെന്ന്... പക്ഷേ അതെനിക്ക് കൂടുതൽ കൂടുതൽ വേദന നൽകുകയല്ലേ ചെയ്തത്.. ജിത്തേട്ടൻ എന്നെ വെറുത്തില്ലേ... ഉപേക്ഷിച്ചില്ലേ... എനിക്കിപ്പോൾ ആരുമില്ല... ആരുമില്ല...ഈ പാറു എന്നും തനിച്ചാണ്... ആരും കൂട്ടിനില്ലാതെ ആരുടേയും ആശ്വാസ വാക്കുകളില്ലാതെ തനിച്ചാണെന്നും...

"നിന്നെ സ്നേഹിച്ചു പോയതിൽ ഞാൻ ഖേദിക്കുന്നു... ഇന്ന് ലോകത്ത് ഞാൻ വെറുക്കുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും....നീ മാത്രം..."

ജിത്തുവിന്റെ വാക്കുകളും അവന്റെ കണ്ണുകളിൽ കാണുന്ന അവളോടുള്ള വെറുപ്പും ആലോചിക്കെ ഹൃദയം മുറിവേറ്റ് കൊണ്ടിരുന്നു....ആ മുറിവിൽ നിന്നും രക്തം വാർന്നൊഴുകിയിട്ടും അവളുടെ ഉള്ളിലെ കനൽ മാത്രം കെട്ടടങ്ങിയില്ല....


നേരം വെളുത്ത് ഒരുപാടായിട്ടും പാറുവിനെ താഴേക്ക് കാണാത്തത് കൊണ്ടാണ് ടീച്ചർ മുകളിലുള്ള അവളുടെ മുറിയിലേക്ക് പോയത്... മുറ്റത്ത് ബുള്ളറ്റ് കാണാത്തതിനാൽ ജിത്തു അവിടെയില്ലെന്ന് അവർക്ക് മനസ്സിലായിരുന്നു... അവര് തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ അവർക്കൊട്ടും സമാധാനവും ഉണ്ടായിരുന്നില്ലതാനും...

"ഈ കുട്ടിക്കിതെന്തു പറ്റിയോ ആവോ.."

അവർ വേവലാതിയോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

മുറിയുടെ മുന്നിലെത്തിയപ്പോൾ വാതിൽ അടച്ചിട്ടായിരുന്നു ഉണ്ടായിരുന്നത്..

"പാറു.. പാറു... "

അവർ കുറേ തട്ടി വിളിച്ചെങ്കിലും യാതൊരു പ്രതികരണവും അകത്തു നിന്നും ഉണ്ടായില്ല...

അവർക്കുള്ളിൽ വല്ലാത്തൊരു വെപ്രാളം ഉടലെടുത്തു... എന്ത് ചെയ്യണമെന്നറിയാതെ അവർ തളർച്ചയോടെ ചുവരിലേക്ക് ചാരി നിന്നു... അപ്പോഴും തൊണ്ട പൊട്ടും കണക്കെ അവർ അവളെ വിളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു...

ഇനിയും സമയം വൈകിച്ചു കൂടാ എന്ന് തോന്നി എങ്ങനെയൊക്കെയോ താഴെയെത്തി ജിത്തുവിന്റെ ഫോണിലേക്ക് വിളിച്ചു... അടിക്കുന്നുണ്ട് എന്നല്ലാതെ അവൻ അതെടുത്തില്ല...

ടീച്ചർ വെപ്രാളത്തോടെ പുറത്തേക്കിറങ്ങി...തൊടിയിലെ തെങ്ങിൽ നിന്നും തേങ്ങയിട്ടിരുന്ന നാരായണന്റെ അടുത്തേക്കോടി...

"നാരായണാ ഒന്നങ്ങട് വന്നു നോക്കിക്കേ.. വിളിച്ചിട്ട് ആ കുട്ടി വാതിൽ തുറക്കുന്നില്ല...എനിക്കാകെ പേടിയാവുന്നു..."

വിയർത്തു കുളിച്ചു പരിഭ്രമത്തോടെ പറയുന്ന ടീച്ചറെയൊന്ന് നോക്കിക്കൊണ്ടയാൾ അകത്തേക്കോടി... അവരുടെ വെപ്രാളം പിടിച്ച ഓട്ടവും ബഹളവുമെല്ലാം കണ്ടത് കൊണ്ടാവണം അയൽവക്കത്ത് നിന്നും ഒന്ന് രണ്ട് പേര് കൂടെ ഓടിവന്നു...

അവരെല്ലാം കൂടെ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തേക്ക് കയറി... മുറിയിലൊന്നും അവളെ കണ്ടില്ല... ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്‍ദം കേട്ട് ടീച്ചർ വാതിൽ തുറന്നു നോക്കി...

"അയ്യോ എന്റെ കുഞ്ഞേ..."

അവരൊരു നിലവിളിയോടെ അടുത്തേക്ക് ചെന്നു...

കയ്യിലെ ഞെരമ്പ് മുറിച്ചു രക്തത്തിൽ കുളിച്ചു കിടക്കുന്ന പാറുവിനെ കണ്ട് കൂടെ വന്നിരുന്നവരും ആദ്യമൊന്ന് പകച്ചു.. പിന്നെ ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിൽ അവളേയും എടുത്ത് കൊണ്ടവർ ഹോസ്പിറ്റലിലേക്കോടി...

***************

രാത്രിയിൽ പാറുവിനോട് കലഹിച്ചു വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ജിത്തു ഉച്ചയോട് അടുക്കുമ്പോഴാണ് തിരികെ വരുന്നത്...

ഉമ്മറത്തെ വാതിലും മറ്റും തുറന്നു കിടക്കുന്നത് കണ്ടവൻ നെറ്റിച്ചുളിച്ചു അകത്തേക്ക് കയറി.. സാധാരണ അങ്ങനെ വാതിൽ തുറന്നിടാത്ത പതിവുള്ളതാണ്..

"അമ്മേ അമ്മേ... "

വീട് മുഴുവൻ നടന്നു തിരഞ്ഞിട്ടും അവൻ ആരേയും കണ്ടില്ല... മുകളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് കോണിപ്പടികളിൽ അങ്ങിങ്ങായി ചോരത്തുള്ളികൾ കാണുന്നത്... അവന്റെ ഉള്ളൊന്ന് കാളി... ഓടിപിടച്ചു മുറിയിലെത്തിയപ്പോഴും അവിടേയും ഉണ്ടായിരുന്നു ചോരത്തുള്ളികൾ... അവന്റെയുള്ളിൽ ആവശ്യമില്ലാത്ത ഓരോ ചിന്തകൾ കടന്നു കൂടിയതും വെപ്രാളത്തോടെ താഴേക്ക് തന്നെയോടി.. അമ്മയുടെ ഫോണിലേക്ക് അടിച്ചു നോക്കിയെങ്കിലും അത് വീട്ടിൽ നിന്ന് തന്നെ റിങ് ചെയ്യുന്നുണ്ടായിരുന്നു...

"കുഞ്ഞേ... "

ഉമ്മറത്ത് നിന്നും നിന്നും ആരോ വിളിക്കുന്നത് കേട്ടതും അവൻ അവിടേക്ക് ചെന്നു..അപ്പുറത്തെ വീട്ടിലെ ആളായിരുന്നു വന്നത്..

"എന്താ ചേച്ചി... "

ചെറിയ കിതപ്പോടെ അവൻ ചോദിച്ചു...

"ഇവിടുത്തെ മോള് കൈ ഞെരമ്പ് മുറിച്ചു.. എല്ലാവരും കൂടെ ആ കുട്ടിയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയിരിക്കുവാ... കുഞ്ഞ് അറിഞ്ഞില്ലായിരുന്നോ... "

അവർ സംശയ ഭാവത്തോടെ അവനെ ചൂഴ്ന്നു നോക്കി..

"ഇ.. ഇല്ല... ഞാൻ സ്ഥലത്തില്ലായിരുന്നു..."

വിവരം അറിഞ്ഞതിന്റെ പകപ്പ് അവനിൽ നിന്ന് അപ്പോഴും വിട്ടു മാറിയിട്ടില്ലായിരുന്നു...വെപ്രാളത്തോടെയവൻ ഉമ്മറത്തെ വാതിൽ ചാരി ബൈക്കും എടുത്ത് ഹോസ്പിറ്റലിലിലേക്ക് പോയി...

*************

"ഇവിടെ കുറച്ചു മുന്നേ കൊണ്ടുവന്ന പാർവണ.. "

കിതച്ചു കൊണ്ടവൻ റിസപ്ഷനിസ്റ്റിനോട് ചോദിച്ചു..

"ആ സൂയിസൈഡ് കേസ് അല്ലേ... Icu വിൽ ആണ്. സെക്കന്റ്‌ ഫ്ലോർ... "

അവൻ പരിഭ്രാന്തിയോടെ അങ്ങോട്ട് ഓടുന്നത് ആളുകൾ പകപ്പോടെ നോക്കുന്നുണ്ടായിരുന്നു...

Icu വിന് മുന്നിലെത്തിയതും കരഞ്ഞു തളർന്നു കസേരയിൽ ഇരിക്കുന്ന ടീച്ചറെ കാണെ അവന്റെ കാലുകൾ നിശ്ചലമായി... ഒരുവേള അവരുടെ അടുത്തേക്ക് ചെല്ലാൻ പോലും അവൻ ഭയപ്പെട്ടു..പിന്നീട് എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ അവൻ അവരുടെ അടുത്തേക്ക് ചെന്നു...

"അമ്മേ. "

അടുത്ത് നിന്നും അവന്റെ സ്വരം കേട്ടതും കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകൾ കൊണ്ടവർ അവനെ തലയുയർത്തി നോക്കി...

"അമ്മേ.. പാറു എവിടെ... "

അവന്റെ ചോദ്യത്തിന് മറുപടിയായവർ പൊടുന്നനെ കസേരയിൽ നിന്നും എഴുന്നേറ്റ് അവന്റെ കവിളിൽ ആഞ്ഞടിച്ചു... കണ്ടു നിന്നവർ പോലും ഒരു നിമിഷം ശ്വാസമടക്കി നിന്നു...

"സമാധാനമായില്ലേടാ നിനക്ക്... ആ പാവം കൊച്ചിനെ കൊലക്ക് കൊടുത്തപ്പൊ തൃപ്തിയായില്ലേ..."

പൊട്ടിക്കരഞ്ഞവർ അവന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു...

"അമ്മേ... "

ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞുവന്നു.. അമ്മയുടെ അടിയേക്കാൾ അവനെ വേദനിപ്പിച്ചത് ടീച്ചറിന്റെ വാക്കുകളായിരുന്നു...

"വിളിച്ചു പോകരുത് നീയെന്നെയങ്ങനെ... പൊക്കോണം എന്റെ കണ്മുന്നിൽ നിന്ന്...

എന്റെ കൊച്ചിന് വല്ലതും പറ്റിയാൽ വെറുതെ വിടില്ല നിന്നെ ഞാൻ... "

കണ്ണുകൾ തുറിപ്പിച്ചു രൗദ്ര ഭാവത്തോടെ പറഞ്ഞിട്ടവർ അവനെ പിറകിലേക്ക് തള്ളി...

ജിത്തു വിറയലോടെ ചുവരിലേക്ക് ചേർന്നു നിന്നു... ഇന്നലെ പെട്ടന്നുണ്ടായ ദേഷ്യത്തിൽ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുമ്പോൾ കരുതിയില്ല അവളിങ്ങനെയൊരു കടും കൈ ചെയ്യുമെന്ന്.. അറിയാതെയാണെങ്കിലും താനും അതിന് കാരണക്കാരൻ ആണല്ലോ എന്നോർക്കേ അവന്റെയുള്ളിൽ കുറ്റബോധം നിറഞ്ഞു തുടങ്ങി...

"നിന്നോട് പോവാനല്ലേ പറഞ്ഞത് ജിത്തു... "

വീണ്ടും അവിടെ തന്നെ നിൽക്കുന്ന ജിത്തുവിനെ കണ്ടവർ ശബ്‍ദമുയർത്തി... പിന്നീടവിടെ നിൽക്കാതെ കണ്ണുനീരോടെയവൻ പുറത്തേക്കിറങ്ങി....

പാറുവിനെ കുറിച്ചോർക്കുന്തോറും ഏത് നശിച്ച നേരത്താണാവോ തനിക്കങ്ങനെ പറയാൻ തോന്നിയതെന്നോർത്ത് അവൻ സ്വയം ശപിച്ചു കൊണ്ടിരുന്നു...അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാതെ അവൻ ഇരുന്ന് ഉരുകി... എന്ത് ചെയ്യണമെന്നറിയാതെ വെരുകിനെ പോലെ വെപ്രാളം പൂണ്ടു എന്തൊക്കെയോ കാണിച്ചു കൂട്ടി... ഒടുവിൽ സമാധാനം നഷ്ടപ്പെടുമെന്ന് തോന്നിയതും icu വിന് അടുത്തേക്ക് തന്നെ ചെന്നു... വിവരങ്ങൾ അറിയാൻ അമ്മ കാണാതെ ഒരിടത്തു മറഞ്ഞു നിന്നു...കുറച്ചു സമയം കഴിഞ്ഞതും icu വിന് അകത്തു നിന്നും ഡോക്ടർ പുറത്തേക്കുവന്നു... അദ്ദേഹം പറയുന്നത് എന്താണെന്നറിയാൻ അവൻ അക്ഷമയോടെ കാത്തു നിന്നു..


ഡോക്ടർ പുറത്തേക്ക് വന്നതും ടീച്ചർ തന്റെ തളർച്ച പോലും മറന്നുകൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്നു...

"ഡോക്ടറേ എന്റെ മോള്... "

തോരാത്ത കണ്ണുനീരാൽ അവർ ചോദിച്ചു...

"അമ്മ വരൂ... നമുക്ക് അകത്തിരുന്ന് സംസാരിക്കാം... "

അദ്ദേഹം ടീച്ചറേയും കൂട്ടി കൺസൽറ്റിങ് മുറിയിലേക്ക് കയറി... ജിത്തുവിനാകെ പരവേശമായി.. അവർ അകത്തു കയറിയതിനാൽ അവനൊന്നും കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല...

അവൻ ആശുപത്രി വരാന്തയിലൂടെ ഒരു വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു...
കുറച്ചു കഴിഞ്ഞതും ടീച്ചർ കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്നതവൻ കണ്ടു... അമ്മയോട് നേരിട്ട് പോയി വിവരങ്ങൾ ചോദിക്കാമെന്നു വെച്ചാൽ തന്നോടുള്ള ദേഷ്യത്തിന് പുറത്ത് ഒന്നും പറയണമെന്നില്ല... അമ്മ അവിടെ നിന്നൊന്ന് മാറിയിരുന്നെങ്കിൽ തനിക്ക് ഡോക്ടറെ നേരിൽ പോയിക്കണ്ടു വിവരങ്ങൾ തിരക്കാമായിരുന്നു... അങ്ങനെയൊരു അവസരത്തിനായി അവൻ കാത്തിരുന്നു... ദൈവം തുണയായെന്ന് വേണമെങ്കിൽ പറയാം ടീച്ചർ ഫാർമസിയിലേക്ക് പോവുന്നതവൻ കാണാനിടയായി... പിന്നീടൊട്ടും സമയം പാഴാക്കാതെ അവൻ ഡോക്ടറുടെ മുറിയിലേക്ക് നടന്നു...

അദ്ദേഹത്തിന്റെ അനുവാദം വാങ്ങി അകത്തേക്ക് പ്രവേശിക്കുമ്പോൾ അവന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു... ശീതീകരിച്ച ആ മുറിക്കുള്ളിലിരുന്നവൻ വിയർത്തു കുളിച്ചു...

"മനസ്സിലായില്ല... "

കൺസൽറ്റിങ് സമയം അല്ലാത്തത് കൊണ്ട് പേഷ്യന്റ് ആയിരിക്കില്ല എന്നദ്ദേഹത്തിന് അറിയാമായിരുന്നു... അതുകൊണ്ട് തന്നെയാണ് അങ്ങനെ ചോദിച്ചതും..

"ഞാൻ പാറുവിന്റെ.. അല്ല പാർവണയുടെ ഹസ്ബെന്റ്..."

അവൻ സ്വയം പരിചയപ്പെടുത്തി...

"ഓ. യെസ് മനസ്സിലായി...ഞാൻ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നല്ലോ...വേറെ എന്തെങ്കിലും ചോദിക്കാനാണോ വന്നത് .."

അദ്ദേഹം അവനെയൊന്ന് ചൂഴ്ന്ന് നോക്കി...

"അത് ഡോക്ടർ ഞാനും പാർവണയെ കുറിച്ചറിയാൻ വേണ്ടി വന്നതാണ്..

അമ്മയെ അവിടെയെങ്ങും കണ്ടില്ല.. എന്നാ പിന്നെ ഡോക്ടറേ നേരിൽ കണ്ട് ചോദിക്കാമെന്ന് കരുതി..."

ജിത്തു പതർച്ചയോടെ ഡോക്ടറുടെ മുന്നിലൊരു കള്ളം പറഞ്ഞു...

" കൊണ്ടു വരുമ്പോൾ കുട്ടിയുടെ കണ്ടീഷൻ ഒരല്പം മോശമായിരുന്നു... പക്ഷേ തക്ക സമയത്തെത്തിച്ചത് കൊണ്ട് ദൈവം തുണച്ചെന്ന് പറയാം...ഇപ്പോഴും ഒബ്സെർവേഷനിലാണ്... ബോധം വീണാൽ നിങ്ങൾക്ക് കയറിക്കാണാം... "

അദ്ദേഹം വളരെ സൗമ്യതയോടെ പറഞ്ഞു... ജിത്തുവിന്റെ ഉള്ളിൽ ഒരല്പം ആശ്വാസം പടർന്നു..

"താങ്ക്യൂ ഡോക്ടർ... "

"ഹാ പിന്നെ... "

അവൻ പോവാനായി എണീറ്റതും അദ്ദേഹം വീണ്ടും കാര്യമായെന്തോ പറയാനൊരുങ്ങി...

"Mr... "

അവന്റെ പേരറിയാതെ ഡോക്ടറൊന്ന് നിർത്തി..

"ജിതിൻ... "

അവൻ പറഞ്ഞു...

"ഹാ. ജിതിൻ..അറിയാലോ ഇതൊരു ആത്മഹത്യാ ശ്രമമാണ്... നിയമപരമായി നോക്കുവാണേൽ ഇതൊരു കുറ്റകൃത്യമാണ് മൂന്ന് മാസം വരെ തടവ് കിട്ടിയേക്കാവുന്ന കുറ്റകൃത്യം...

പിന്നെ അറിയാലോ ഒരു ഹോസ്പിറ്റൽ എന്ന് പറയുമ്പോ അവിടെ അതിന്റേതായ റൂൾസ് ആന്റ് റെഗുലേഷൻസ് ഉണ്ടാവും... അതുകൊണ്ട് ഈ വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട് അമ്മയോട് ഞാനിക്കാര്യം പറഞ്ഞിരുന്നു... തന്നോടും ഒന്ന് സൂചിപ്പിച്ചെന്നേയുള്ളൂ..."

ഗൗരവത്തോടെ പറയുന്ന ഡോക്ടറുടെ മുഖത്തേക്കവൻ നിർവികാരമായി നോക്കിയിരുന്നു... പിന്നീടൊന്നും മിണ്ടാതെ മുറിവിട്ട് പുറത്തേക്കിറങ്ങി...

ജിത്തു ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ട ഗൗരി ടീച്ചർ ദേഷ്യത്തോടെ അവനെ ദഹിപ്പിച്ചു നോക്കി മുഖം തിരിച്ചു... താനതിന് അർഹനാണെന്ന തിരിച്ചറിവോടെ അവൻ തലയും താഴ്ത്തി അവിടെ നിന്നും നടന്നകന്നു...

************

രണ്ട് ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി...

ജിത്തു ഹോസ്പിറ്റലിൽ ടീച്ചറുടെ മുന്നിൽപ്പെടാതെ പാറുവിന് വേണ്ടി കാത്തിരുന്നു...

പാറു icu വിൽ ആയതിനാൽ ടീച്ചർ വീട്ടിലും ഹോസ്പിറ്റലിലുമായി മാറി മാറി നിന്നു...ഇടക്ക് ടീച്ചർ അവളെ കയറി കാണുമായിരുന്നു...ജിത്തു കാണാൻ വന്നാൽ കാണിച്ചു കൊടുക്കരുതെന്ന് അവർ നഴ്സിനോട് നേരത്തേ പറഞ്ഞിരുന്നു...അതുകൊണ്ട് തന്നെ ജിത്തുവിന് അവളെ കയറിക്കാണാനും സാധിച്ചില്ല...നാട്ടിൽ അധികമാരും അറിഞ്ഞിരുന്നില്ല പാറുവിന്റെ കാര്യം...ടീച്ചർക്കും അതൊരു ആശ്വാസമായിരുന്നു...

ഉച്ചയോടെ പാറുവിനെ മുറിയിലേക്ക് മാറ്റുമെന്ന് രാവിലെ ഡോക്ടർ റൗണ്ട്സിന് വന്നപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു... അവളെ മുറിയിലേക്ക് മാറ്റുന്ന സമയമായതും കിരണും ജ്യോതിയും അങ്ങോട്ടേക്ക് വന്നു... മോളെ കൊണ്ടു വന്നിട്ടില്ലായിരുന്നു.... വിസിറ്റേഴ്‌സ് ഏരിയയിൽ ഇരിക്കുന്ന ജിത്തുവിനെ അവർ കണ്ടിരുന്നെങ്കിലും കണ്ടതായി ഭാവിച്ചില്ല.. അതവനെ ഏറെ വേദനിപ്പിച്ചു...

പാറുവിനെ മുറിയിലേക്ക് കൊണ്ടുവന്നു... ജ്യോതിയും കൂടെയുണ്ടായിരുന്ന ഒരു നഴ്സും കൂടെ ചേർന്ന് അവളെ കട്ടിലിലേക്ക് കിടത്തി...പാറുവിനെ ഒരു നോക്ക് കാണാനായി ജിത്തു കൂടെ ചെന്നെങ്കിലും അവനെ കണ്ട് ജ്യോതി വാതിൽ ചേർത്തടച്ചു... നിരാശമുറ്റിയ മുഖത്തോടെ തിരിഞ്ഞു പോവാൻ മനസ്സവദിക്കാതെ അവൻ ആ അടഞ്ഞ വാതിലിനു മുന്നിൽ പ്രതീക്ഷയോടെ നിന്നു...

പാറുവിന് അവരുടെയെല്ലാം മുഖത്തേക്ക് നോക്കാൻ നന്നേ വിഷമം തോന്നി... ഒരു നിമിഷത്തെ പൊട്ട ബുദ്ധിക്കാണേലും തന്നെ ജീവനോളം സ്നേഹിക്കുന്ന ടീച്ചറേയും മറ്റുള്ളവരെയും മറന്നല്ലോ എന്നോർക്കേ അവൾക്ക് സ്വയം വെറുപ്പ് തോന്നി...

ടീച്ചറും കണ്ണുകൾ നിറച്ചു കൊണ്ടവളെ നോക്കിയെന്നല്ലാതെ ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല... നഴ്സ് ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ പറഞ്ഞിട്ടാണ് മുറിവിട്ട് പുറത്ത് പോയത്... ടീച്ചർ വീട്ടിൽ നിന്നും കൊണ്ടുവന്ന കഞ്ഞി ഒരു പരന്ന പാത്രത്തിലേക്കെടുത്ത് ചൂടാറ്റി അവൾക്ക് കോരിക്കൊടുത്തു... നിറ കണ്ണുകളോടെ അവളത് വാങ്ങി കുടിക്കുമ്പോഴും ടീച്ചർ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല... ഇടയ്ക്കവർ നേര്യത്തിന്റെ തുമ്പ് കൊണ്ട് കണ്ണും മൂക്കും തുടക്കുന്നുണ്ടായിരുന്നു... ഉള്ളിലുള്ള സങ്കടക്കടൽ പാറു അറിയാതിരിക്കാൻ അവർ നന്നേ പാടുപ്പെട്ടു...

കഞ്ഞി കുടിപ്പിച്ചു കഴിഞ്ഞ് ടീച്ചർ എണീക്കാൻ ഒരുങ്ങിയതും പൊട്ടിക്കരഞ്ഞു കൊണ്ടവൾ അവരുടെ മാറിലേക്ക് വീണു... ആ നിമിഷം ടീച്ചറുടെയും പിടിവിട്ട് പോയിരുന്നു... അവരും അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു...

"എന്തിനാ കുഞ്ഞേ നീയീ കടും കൈ ചെയ്തത്..ആരെ തോൽപ്പിക്കാനാ നീ നോക്കിയത്...ഈ പാവം കിളവിയെയോ..."

കരച്ചിലിനിടയിലും അവർ പതം പറഞ്ഞു...

"ആരേയും തോൽപ്പിക്കാനല്ല ടീച്ചറേ...നിക്ക് സഹിക്കാൻ കഴിയാത്തോണ്ടാ ഞാൻ..."

അവളുടെ തേങ്ങലുകൾ ഉച്ചത്തിലായി..

"സാരമില്ല പോട്ടെ... ഇനി ഇങ്ങനെയൊന്നും കാണിക്കരുത്.. ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണം നിന്നെ... എന്റെ വയറ്റിൽ പിറന്നില്ലന്നേയുള്ളൂ നീയും എനിക്ക് മോള് തന്നെയാ..."

ഇവരുടെ സങ്കടം പറച്ചിലും കരച്ചിലും ഇപ്പോഴൊന്നും തീരില്ലെന്ന് കണ്ടതും ജ്യോതിയും കിരണും കൂടെ അവരെ പിടിച്ചു മാറ്റി...

കിരൺ അവളെ ഓക്കേയാക്കാൻ വേണ്ടി തമാശകൾ ഓരോന്നായി പറയുന്നുണ്ടെങ്കിലും പൂർണമായും അവൾക്കതിൽ മനസ്സറിഞ്ഞു ചിരിക്കാൻ കഴിഞ്ഞില്ല... ഇടയ്ക്കിടെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നീളും... എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും മനസ്സ് വീണ്ടും വീണ്ടും അവനെ തേടുന്നത് പോലെ..അവൻ പറഞ്ഞ വാക്കുകളെല്ലാം മനസ്സിൽ കിടന്നു വിങ്ങിപ്പൊട്ടിയിട്ടും അവൻ തന്നെ കാണാൻ വരുമെന്ന പ്രതീക്ഷയിൽ അവളിരുന്നു...

അല്പ സമയം കഴിഞ്ഞതും രണ്ട് പോലീസുകാർ മുറിയിലേക്ക് കടന്നു വന്നു...സ്ഥലം എസ് ഐ യും കോൺസ്റ്റബിളും ആയിരുന്നു വന്നിരുന്നത്...അവർ പാറുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു...പരീക്ഷയിൽ തോറ്റു പോകുമോ എന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്നവൾ പറഞ്ഞു..

പോലീസുകാർക്ക് പൂർണമായും അത് വിശ്വാസം വന്നില്ലെങ്കിലും അവർ അവരുടെയെല്ലാം മൊഴി രേഖപ്പെടുത്തി മുറിവിട്ട് പോയി...

"ജിതിൻ... "

കണ്ണുകളടച്ചിരിക്കുന്ന ജിത്തുവിനെ എസ് ഐ പരിചിത ഭാവത്തോടെ തട്ടി വിളിച്ചു...

അവൻ കണ്ണുകൾ തുറന്നതും മുന്നിൽ നിൽക്കുന്ന പോളിനെ കണ്ട് കണ്ണുകൾ വിടർന്നു...

"ഇപ്പോ ഇവിടെ കിടന്നാണോ ഉറക്കം..."

പോൾ തമാശ രൂപേണ ചോദിച്ചതും ജിത്തു മെല്ലെയൊന്ന് ചിരിച്ചു..

"നീയെന്താ ഇവിടെ...കോളേജ് കഴിഞ്ഞു ഇപ്പോഴാണല്ലോ നിന്നെ കാണുന്നത്.... "

ജിത്തു ഉള്ളിലെ നോവ് മറച്ചു പിടിച്ചു കുശലാന്യോഷണം നടത്തി...

"ഞാനിവിടെ ഒരു കേസുമായി ബന്ധപ്പെട്ട് വന്നതാ... ഒരു കോളേജ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു... അവർക്കിതും ചെയ്ത് മിണ്ടാതെ അവിടെയിരുന്നാൽ മതി പുലിവാൽ പിടിക്കുന്നത് ഞങ്ങളെപ്പോലുള്ള പാവം പോലീസുകാരാണല്ലോ... "

സംസാരത്തിനിടയിൽ അവർ രണ്ട് പേരും മുന്നോട്ട് നടന്നു..

"എടാ അതെന്റെ വൈഫാണ്.. "

ജിത്തു ചെറിയൊരു മടിയോടെ പറഞ്ഞു...

"What... പാർവണയാണോ തന്റെ വൈഫ് അപ്പോൾ തൻവി..."

പോൾ വിശ്വാസം വരാത്ത മട്ടിൽ ചോദിച്ചു...

ജിത്തു അവരുടെ വിവാഹം മുതൽ പാറുവിന്റെ ആത്മഹത്യാ ശ്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ പോളിന്റെ മുന്നിൽ അവതരിപ്പിച്ചു...കേസിൽ നിന്നും പാറുവിനെ എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പറഞ്ഞു..

"ഞാൻ നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്...

ധരിച്ചിരിക്കുന്ന കാക്കിയോട് കാണിക്കുന്ന നീതികേടാണ്.. എന്നാലും സാരമില്ല നിനക്ക് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോൾ ഒരാശ്വാസം.. ഇനിയിപ്പോ ഇതിന് പിന്നാലെ നടന്നു നിന്റെ പെണ്ണിന്റെ ഭാവിയും തുലയേണ്ട..."

എല്ലാം കേട്ട് കഴിഞ്ഞു ചെറു ചിരിയോടെ പോൾ പറഞ്ഞു.. നന്ദി സൂചകമായി ജിത്തു അവനെ കെട്ടിപ്പിടിച്ചു... വേറെ ഒന്നു രണ്ടിടത്ത് കൂടെ പോവാനുണ്ടെന്നും പിന്നീട് സമയം പോലെ കാണാമെന്നും പറഞ്ഞു സൗഹൃദ സംഭാഷണം അവിടെ അവസാനിപ്പിച്ചു അവർ പിരിഞ്ഞു...

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം പാറുവിനേയും കൊണ്ട് ടീച്ചറും ജ്യോതിയും വീട്ടിലേക്ക് മടങ്ങി... അവിടെ എത്തിയാലെങ്കിലും അവളെ ഒന്ന് കാണാനോ സംസാരിക്കാനോ കഴിയുമല്ലോയെന്ന് ജിത്തു നിനച്ചിരുന്നു...

അവൻ വീട്ടിലെത്തുമ്പോൾ ജ്യോതിയും കിരണും പോകാൻ നിൽക്കുവായിരുന്നു... ആശുപത്രിയിൽ നിന്നും മുന്നിൽ കണ്ടാൽ പോലും മുഖം തിരിച്ചു പോവാറുണ്ടായിരുന്ന കിരണും ജ്യോതിയും ആ നേരം അവനോട് പുഞ്ചിരിച്ചു... അവരങ്ങനെയൊക്കെ ചെയ്തെങ്കിലും ജിത്തുവിന് തിരിച്ചു യാതൊരു പിണക്കവും ഉണ്ടായിരുന്നില്ല... അതുകൊണ്ട് അവനും തിരിച്ചൊരു പുഞ്ചിരി നൽകി...

"ടാ ജിത്തു ഞങ്ങൾ ഇറങ്ങുവാ... "

ജ്യോതി അവന്റെ അടുത്തേക്ക് വന്നു...

"രണ്ട് ദിവസം കൂടെ കഴിഞ്ഞിട്ട് പോവാടി..."

അവൾ കേൾക്കില്ല എങ്കിലും അവൻ പറഞ്ഞു നോക്കി...

"അതൊന്നും നടക്കില്ല ജിത്തു... ഇവരെ വീട്ടിൽ ആക്കിയിട്ട് വേണം എനിക്ക് ഡൽഹി വരെ പോവാൻ... രണ്ട് ദിവസത്തെ കോൺഫ്രൻസ് ഉണ്ട്... "

കിരണായിരുന്നു മറുപടി പറഞ്ഞത്...

"ഇവരോ... "

അവൻ ആലോചിച്ചു തീരും മുൻപേ പാറു കയ്യിലൊരു ബാഗുമായി അവിടേക്ക് വന്നിരുന്നു... അവന്റെ നോട്ടം ആദ്യം പതിഞ്ഞത് അവളുടെ ഇടതു കയ്യിലുള്ള മുറിവിലേക്കായിരുന്നു...അവന്റെ നെഞ്ചൊന്ന് പിടഞ്ഞു... കണ്ണുകളിൽ നീർത്തുള്ളികൾ ഉരുണ്ട് കൂടി... പാറു അവനെ നോക്കാതെ മിഴികൾ താഴ്ത്തി നിന്നു...

ഇവളെങ്ങോട്ടാ പോവുന്നതെന്ന് ചോദിക്കാൻ ആഗ്രഹമുണ്ടെങ്കിലും അടുത്ത് നിൽക്കുന്ന ടീച്ചറിന്റെ തുറുപ്പിച്ചുള്ള നോട്ടത്തിൽ അവനത് വേണ്ടെന്ന് വെച്ചു...

ജ്യോതി കയ്യിലുള്ള ബാഗ് വാങ്ങി പാറുവിനെ ചേർത്ത് പിടിച്ചു..

"ഇറങ്ങട്ടെടാ... "

യാത്ര ചോദിച്ചു കൊണ്ട് ജ്യോതി അവളേയും കൂട്ടി ടാക്സിയിലേക്ക് കയറി...

ടീച്ചർ കാറിന്റെ അടുത്തേക്ക് ചെന്നു പാറുവിനോട് സംസാരിക്കുന്നുണ്ടായിരുന്നു.. ഇങ്ങനെയൊരു നീക്കം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ഒന്നനങ്ങാൻ പോലും കഴിയാതെ ജിത്തു തരിച്ചു നിന്നു...

കാർ അകലേക്ക്‌ പോവുന്നത് അവൻ നിർവികാരതയോടെ നോക്കി നിന്നു... ഓടിച്ചെന്ന് അവളെ തിരികെ വിളിക്കണമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും ഉള്ളിലെ അപകർഷാ ബോധം മുന്നിൽ തടസ്സം സൃഷ്ടിക്കുന്നത് പോലെ...

കാർ പഠിപ്പുര കടന്നതും പാറു ജ്യോതിയുടെ തോളിലേക്ക് ചാഞ്ഞു നിശബ്‍ദമായി മിഴിനീർ വാർത്തു... ജ്യോതിയും കിരണും ഇതെല്ലാം അറിയുന്നുണ്ടായിരുന്നെങ്കിലും ഈ കരച്ചിലോടെ അവളുടെ ഉള്ളിലുള്ള സങ്കടമെല്ലാം കെട്ടടങ്ങട്ടെ എന്ന് കരുതി മൗനം പാലിച്ചു...

**************

മീര പാറുവിന്റെ വിവരങ്ങളൊന്നും തന്നെ അറിയാതെ വേവലാതി പിടിച്ചു നടക്കുവായിരുന്നു... അവൾ ഹോസ്പിറ്റലിൽ ആണെന്ന വിവരം കുടുംബശ്രീ കൂടാൻ വന്ന സ്ത്രീകൾ പറയുന്നത് അവൾ കേൾക്കാനിടയായി...പക്ഷേ എന്തിനാണ് ഹോസ്പിറ്റലിൽ കിടക്കുന്നതെന്ന് അവർക്കും അറിയില്ലായിരുന്നു...കേട്ടത് നേരാണോ എന്നറിയാൻ പല തവണ പാറുവിനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ എന്നായിരുന്നു പറഞ്ഞിരുന്നത്... ജിത്തുവിന്റെ വീട്ടിൽ ചെന്ന് തിരക്കാം എന്ന് വെച്ചാൽ വീട്ടിൽ നിന്നും ഇറങ്ങണമെങ്കിൽ അമ്മയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയേണ്ടി വരും... അത് വിചാരിച്ചു അവൾ ആ ശ്രമം ഉപേക്ഷിച്ചു... എന്നിട്ടും ഇരിപ്പുറക്കാതെ അമ്പലത്തിലേക്കാണെന്നും പറഞ്ഞു അവൾ വീട്ടിൽ നിന്നും ഇറങ്ങി... അമ്മക്ക് സംശയമൊന്നും തോന്നാതിരിക്കാൻ വീടിന്റെ പിന്നിലുള്ള പാടം വഴി ക്ഷേത്രത്തിൽ പോയതിന് ശേഷമാണ് ജിത്തുവിന്റെ വീട്ടിലേക്ക് ചെന്നത്...

ഉമ്മറത്തൊന്നും ആരേയും കാണാത്തതിനാൽ അവൾ പിന്നാമ്പുറത്തേക്ക് ചെന്നു... അവിടെ ടീച്ചർ കോഴികൾക്ക് തീറ്റി കൊടുത്തു നിൽപ്പുണ്ടായിരുന്നു...

"ടീച്ചറേ... "

"ഇതാര് മീരയോ... കുറേ നാളായല്ലോ കണ്ടിട്ട്... "

ടീച്ചർ കയ്യിലുണ്ടായിരുന്ന അരിയുടെ പാത്രം തിണ്ണയിലേക്ക് വെച്ചിട്ട് കുശലം ചോദിച്ചു..

"ഞാൻ ക്ഷേത്രത്തിലേക്ക് വന്നതാ... അപ്പൊ ഇവിടെയൊന്ന് കേറിയിട്ട് പോവാമെന്ന് വെച്ചു... "

"എന്നാ കയറിയിരിക്ക് ഞാൻ ചായയെടുക്കാം... "

ടീച്ചർ അകത്തേക്ക് പോവാനൊരുങ്ങിയതും അവൾ തടഞ്ഞു..

"അയ്യോ ടീച്ചറേ അതൊന്നും വേണ്ടാ.. എനിക്ക് പോയിട്ട് ഒരല്പം തിരക്കുണ്ട്... പാറു ഇല്ലേ ഇവിടെ,,, ഒന്ന് വിളിക്കാവോ... "

അവരൊന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്ന ഉറപ്പോടെ അവൾ തിരക്കി...

"അവളിവിടെ ഇല്ലല്ലോ.. ജ്യോതിയുടെ കൂടെ ട്രിവാൻഡ്രത്താ,,, മോളോട് പറഞ്ഞില്ലായിരുന്നോ..!"

ഇത്രയും അടുത്ത സുഹൃത്തുക്കളായിട്ടും ഈ വിവരം എന്തുകൊണ്ട് അറിഞ്ഞില്ല എന്നൊരു ഭാവം ടീച്ചറുടെ മുഖത്തപ്പോൾ ഉണ്ടായിരുന്നു...

"ഇ.. ഇല്ല.. ചിലപ്പോൾ അവൾ വിളിച്ചിട്ടുണ്ടാവും എന്റെ ഫോൺ കംപ്ലയിന്റ് ആയിരുന്നത് കൊണ്ട് ഞാൻ അറിയാത്തതാവും.... "

"മ്മ്... പാറു വിളിക്കുമ്പോൾ ഞാൻ പറയാം മോള് വന്നിരുന്നെന്ന്..."

"അല്ല ടീച്ചറെ അവൾ ഹോസ്പിറ്റലിൽ ആയിരുന്നെന്ന് കേട്ടു... ശെരിയാണോ.. "

മനസ്സിലെ കൂട്ടി വെച്ചിരുന്ന ആശങ്ക മടിയോടെ മീര ചോദിക്കെ അവരൊന്ന് പതറി..

"ആ.. അതവൾക്കൊരു പനി.. അഞ്ചാറ് ദിവസം കിടക്കേണ്ടി വന്നു...ഇപ്പൊ കുഴപ്പമൊന്നുമില്ല..."

ഇന്നുവരെ ആരോടും കള്ളം പറയാത്ത ടീച്ചർ അന്നവളോട് പാറുവിന് വേണ്ടി കള്ളം പറഞ്ഞു...

"എന്നാ ഞാൻ ഇറങ്ങുവാ ടീച്ചറേ..."

മീര പിന്നെയൊന്നും ചോദിക്കാനില്ലാതെ അവിടെ നിന്നും മടങ്ങി...

ഉമ്മറത്തെത്തിയപ്പോൾ അവിടെ ബുള്ളറ്റിൽ ചാരി ജിത്തു നിൽപ്പുണ്ടായിരുന്നു... അവൾ പരിഭ്രമത്തോടെ തലയും താഴ്ത്തി അവനെ കടന്നു പോവാനൊരുങ്ങി...

"ഒന്നവിടെ നിന്നേ... "

അവന്റെ ഗൗരവം നിറഞ്ഞ സ്വരം അവളുടെ കാലുകളെ നിശ്ചലമാക്കി...താൻ പിടിക്കപ്പെട്ടെന്ന് മനസ്സിലായി...

"നിങ്ങളൊക്കെക്കൂടി എനിക്ക് തന്ന പണി കൊള്ളാം...സന്തോഷം...കൂട്ടുകാരിയോടൊപ്പം ചേർന്ന് എനിക്കെതിരെ ഇങ്ങനൊരു നീച പ്രവർത്തി ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... സാരമില്ല... പുറമെ കാണുന്നതൊന്നും ആയിരിക്കില്ലല്ലോ മനുഷ്യന്റെ മനസ്സിൽ..."

അവൻ പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു....... മീര ഭയം കാരണം അവന്റെ മുഖത്തേക്ക് നോക്കാതെ തലതാഴ്ത്തി ഒരു കുറ്റവാളിയെ പോലെ നിന്നു...പക്ഷേ ഒരു തെറ്റും ചെയ്യാത്ത  പാറുവിനെ അവൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നുള്ള ചിന്ത അവളെ അസ്വസ്ഥയാക്കി... ഇപ്പോൾ സത്യങ്ങൾ തുറന്നു പറഞ്ഞാലും അവൻ വിശ്വസിക്കില്ല എന്നുള്ള കാര്യം അവൾക്കുറപ്പായിരുന്നു...

"പിന്നെ ഇനി കൂട്ടുകാരിയേയും തിരക്കി ഇങ്ങോട്ടൊരു വരവ് വേണ്ടാ... അമ്മ പറഞ്ഞിട്ടുണ്ടാവുമല്ലോ കാര്യങ്ങളെല്ലാം...

എന്നോട് ചെയ്ത ചതിക്ക് ഞാനായിട്ട് നിങ്ങൾക്കൊരു ശിക്ഷ തരില്ല... ചെയ്തത് തെറ്റായിരുന്നു എന്നുള്ള ഈ കുറ്റബോധം തന്നെ മതിയാവും ജീവിതകാലം മുഴുവൻ നീറി നീറി ജീവിക്കാൻ...

മ്മ് പൊക്കോ..."

തന്റെ മനസ്സിലുള്ളതെല്ലാം വെട്ടിത്തുറന്നു പറഞ്ഞിട്ടവൻ  ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി...

ജിത്തുവിന്റെ വാക്കുകളാലുള്ള പ്രഹരത്തിൽ നിന്നും മുക്തയായതും ഉള്ളിൽ ആർത്തലച്ചു കരഞ്ഞുകൊണ്ടവൾ തകർന്ന ഹൃദയവുമായി  തിരികെ വീട്ടിലേക്ക് നടന്നു....

*************

കിരണിന്റെ വീടുമായി പാറു പെട്ടന്ന് തന്നെ അടുത്തു... കുറേ ദിവസത്തിന് ശേഷം പാറുവിനെ കണ്ടതിന്റെ സന്തോഷം അച്ചുവിനും ഉണ്ടായിരുന്നു... അവളെ ഉമ്മവെച്ചും കൂടെ കിടന്നുറങ്ങിയും കൂടെ കളിച്ചുകൊണ്ടും അവൾ തന്റെ സന്തോഷം പ്രകടിപ്പിച്ചു...അച്ചുവിനോടൊപ്പം കൂടി തന്റെ വിഷമങ്ങളും അവൾ മറന്നു തുടങ്ങിയിരുന്നു...

കിരണിന്റെ വീട്ടിൽ അച്ഛനും അമ്മയും അവന്റെ അനിയത്തിയും ഉണ്ടായിരുന്നു... പാറുവിന്റെ അതേ പ്രായം തന്നെയായിരുന്നു അവൾക്കും... ഡിഗ്രി എക്സാം എഴുതി റിസൾട്ടിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുവായിരുന്നു.... പാറുവിന്റെ കയ്യിലെ മുറിവ് കണ്ട് കാവേരി (കിരണിന്റെ സഹോദരി ) അതിനെ പറ്റി ചോദിച്ചെങ്കിലും അവളൊന്നും വിട്ടു പറഞ്ഞില്ല... ഒരിത്തിരി കുറുമ്പ്  കൂടുതൽ ആയത് കൊണ്ട്  അവളെ കൊണ്ട് അത് പറയിപ്പിച്ചിട്ടേ അടങ്ങൂ എന്ന് കാവേരിയും ഉറപ്പിച്ചു.. ഒടുവിൽ അവളുടെ ശല്യം സഹിക്കവയ്യാതെ പാറു എല്ലാം തുറന്നു പറഞ്ഞു...

പാറുവിന്റെ കയ്യിലെ മുറിവ് കണ്ട് കാവേരി (കിരണിന്റെ സഹോദരി ) അതിനെ പറ്റി ചോദിച്ചെങ്കിലും അവളൊന്നും വിട്ടു പറഞ്ഞില്ല... ഒരിത്തിരി കുറുമ്പ്  കൂടുതൽ ആയത് കൊണ്ട്  അവളെ കൊണ്ട് അത് പറയിപ്പിച്ചിട്ടേ അടങ്ങൂ എന്ന് കാവേരിയും ഉറപ്പിച്ചു.. ഒടുവിൽ അവളുടെ ശല്യം സഹിക്കവയ്യാതെ പാറു എല്ലാം തുറന്നു പറഞ്ഞു....

"ഓഹോ അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ..."

എല്ലാം കേട്ടുകഴിഞ്ഞ് കാവേരി ചിന്താഗ്മതമായി പറഞ്ഞു...

"കുറച്ചു കഷ്ടപ്പെട്ടിട്ടാണേലും നിനക്ക് സ്നേഹിച്ച ചെറുക്കനെ തന്നെ കിട്ടിയല്ലോ... ഇല്ലേൽ നീ ആ അവിനാഷിനെ കഷ്ടപ്പെട്ട് ഇഷ്ട്ടപ്പെടേണ്ടി വന്നേനെ...

ഹോ... ഇനി എന്റെയൊക്കെ കല്യാണം എന്നാണാവോ...?"

അവൾ നെടുവീർപ്പോടെ പറഞ്ഞിട്ട് താടക്ക് കയ്യും കൊടുത്തിരുന്നു... അവളുടെ ഇരുപ്പ് കണ്ട് പാറുവിനും ചിരി വരുന്നുണ്ടായിരുന്നു... ഒരുമാതിരി നിരാശ കാമുകിയെ പോലെ...

"നിന്നെ നാളെത്തന്നെ കെട്ടിച്ചു വിടാൻ ഞാൻ കിരണേട്ടനോട് പറയാം...എന്താ അത് മതിയോ കാവൂ..."

പിന്നിൽ നിന്ന് ഇതെല്ലാം കേട്ട് കൊണ്ട് വന്ന ജ്യോതി അരയിൽ കൈകൊടുത്തു നിന്ന് കാവേരിയെ നോക്കി കണ്ണുരുട്ടി...

"എന്റെ പൊന്നേട്ടത്തി... വേഗം സെറ്റാക്കി തരണേ..."

കുറുമ്പോടെ ജ്യോതിയുടെ കവിളിലൊരു നുള്ള് കൊടുത്തു കാവേരി പുറത്തേക്കോടി...

"നിന്നെ കിരണേട്ടൻ അന്യോഷിക്കുന്നുണ്ട്... കയ്യിലെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ പോവേണ്ടേ... "

അവളുടെ ഓട്ടം കണ്ട് തിരിഞ്ഞ ജ്യോതി പാറുവിന്റെ കയ്യിലേക്ക്‌ വ്യസനത്തോടെ നോക്കികൊണ്ട് പറഞ്ഞു....

"ഇവിടെ നിന്ന് ചെയ്താൽ പോരെ ചേച്ചി...അവര് ചെയ്യുമ്പോ ഭയങ്കര വേദനയാ..."

പോവാനുള്ള മടികൊണ്ടും വേദന സഹിക്കാൻ കഴിയാത്തത് കൊണ്ടും പാറു ചിണുങ്ങി...

"ഇതുപോലെ വേണ്ടാത്തത് ഒപ്പിച്ചു വെക്കുമ്പോ ആലോചിക്കണമായിരുന്നു ഈ വക കാര്യങ്ങളൊക്കെ...

ഇനി ഇവിടെ നിന്ന് നമ്മള് അറിയാത്ത പണി ചെയ്തിട്ട് ഇൻഫെക്ഷൻ ആവുകയോ മറ്റോ ചെയ്താൽ നിന്റെ ടീച്ചറമ്മ എന്റെ തല കൊത്തിപ്പറിക്കും... പൊന്നുമോള് കളിക്കാതെ വേഗം പോവാൻ നോക്കിക്കേ..."

ജ്യോതിയുടെ കണ്ണുരുട്ടൽ കണ്ട് കെർവിച്ചു പാറു കിരണിനോടൊപ്പം പോയി.. കാറിലിരുന്ന് ബോറടി ക്കേണ്ടല്ലോ എന്ന് കരുതി കൂട്ടിന് അച്ചുവും കാവേരിയും ഉണ്ടായിരുന്നു...

ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളായും കടന്നു പൊയ്ക്കൊണ്ടേയിരുന്നു... പാറു ഇപ്പോൾ ആ വീട്ടിലെ ഒരംഗം പോലെയാണ്.... കിരണിന് കാവേരി എങ്ങനെയാണോ അത് പോലെയാണ് അവളും... അല്ലെങ്കിലേ അച്ചുവിന്റെയും കാവേരിയുടെയും കുസൃതി കൊണ്ട് പൊറുതിമുട്ടിയിരുന്ന ജ്യോതി അവരുടെ കൂട്ടത്തിൽ പാറു കൂടെ കൂടിയപ്പോൾ ആകെ വലഞ്ഞു...ഇടക്ക് ജ്യോതിയുടെ കയ്യിൽ നിന്ന് മൂന്ന് പേർക്കും തല്ലും വഴക്കുമൊക്കെ കിട്ടുമെങ്കിലും അവളും അവരുടെ കുറുമ്പുകൾ നന്നായി ആസ്വദിക്കാറുണ്ടായിരുന്നു...

എന്തൊക്കെ വേലത്തരങ്ങൾ കാണിച്ചാലും പാറു ദിവസവും മറക്കാതെ ടീച്ചറിനെ ഫോണിൽ വിളിച്ചു സംസാരിക്കും... ടീച്ചർക്കും അവളുടെ വിളി കണ്ടില്ലെങ്കിൽ ഒരു തരം ശ്വാസംമുട്ടലാണ്... അമ്മക്കിപ്പോൾ എന്നെ വേണ്ട പാറുവിനെ മതിയെന്നും പറഞ്ഞു ജ്യോതി ഇടക്ക് പരിഭവിക്കാറുണ്ടെങ്കിലും ടീച്ചറിനെ അതൊന്നും ബാധിച്ചതേയില്ല...

ടീച്ചറിന് വിളിക്കുമ്പോൾ ഇടക്ക് ജിത്തുവിന്റെ ശബ്‍ദം അകലേന്നെന്ന പോലെ അവൾക്ക് കേൾക്കാറുണ്ടായിരുന്നു.... എന്നാലും ഒരിക്കൽ പോലും അവൾ ജിത്തുവിനെ കുറിച്ച് ടീച്ചറിനോട് അന്യോഷിച്ചില്ല... ടീച്ചറും അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അവനെ കുറിച്ചൊന്നും പറയാറില്ലതാനും...

പാറു പോയതിൽ പിന്നെ ജിത്തു വീട്ടിലങ്ങനെ ഇരിക്കാറില്ലായിരുന്നു... എവിടേക്ക് തിരിഞ്ഞാലും അവളുടെ സാമീപ്യം ഉള്ളത് പോലെ അവന് തോന്നും...എന്നിരുന്നാലും പാറു അവനോട് ചെയ്ത തെറ്റിന് ചെറിയ നീരസമുണ്ടെങ്കിലും ഉള്ളിൽ അവളോടുണ്ടായിരുന്ന വെറുപ്പ് പാടെ അകന്നു പോയിരുന്നു... അതെന്ത് കൊണ്ടാണെന്ന് അവനിപ്പോഴും വ്യക്തമല്ലായിരുന്നു....വീട്ടിൽ ഇരിക്കാത്തത് കൊണ്ട് തന്നെ ടീച്ചറോടുള്ള അവന്റെ സംസാരവും കുറഞ്ഞു ...പാറുവിനെ കുറിച്ച് അവനും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാറില്ലായിരുന്നു ...

പാറുവിന്റെ ഫൈനൽ ഇയർ റിസൾട്ട്‌ വന്നു... സപ്ലിയൊന്നും ഇല്ലാതെ തന്നെ പാസായത് വലിയൊരു ഭാഗ്യമെന്നവൾ കരുതി.. മനസ്സുകൊണ്ടവൾ ഒരായിരം തവണ ജിത്തുവിനോട് നന്ദി പറഞ്ഞു... തന്നെപോലെ തന്നെ അവനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഈ ഒരു റിസൾട്ട് കിട്ടാൻ വേണ്ടി...

ദിവസങ്ങൾക്ക് ശേഷം ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങിക്കാനായി പാറു നാട്ടിലേക്ക് തിരിച്ചു... കിരൺ ജോലി സംബന്ധമായി ടൂറിൽ ആയിരുന്നതിനാൽ അവൾക്ക്  അവിടെ നിന്നും തനിച്ചു യാത്ര ചെയ്യേണ്ടി വന്നു....ജ്യോതി കൂടെ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും തനിയേ പോയിട്ടും ശീലിക്കട്ടേയെന്ന് പാറു പറഞ്ഞു...

ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി അവൾ വീട്ടിലേക്ക് വരുന്ന വിവരം ടീച്ചറോട് പറഞ്ഞിരുന്നില്ല.... നാട്ടിലെത്തിയപ്പോൾ നേരം രാത്രി പത്തിനോട് അടുത്തിരുന്നു...ട്രെയിനിറങ്ങി അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചവൾ വീട്ടിലേക്ക് വന്നു... നാളുകൾക്ക് ശേഷം വീണ്ടും ആ വീടിന്റെ പടി ചവിട്ടുമ്പോൾ ഓർമ്മകൾ പേമാരി കണക്കെ മനസ്സിലേക്ക് കുത്തിയൊലിച്ചു വരുന്നുണ്ടായിരുന്നു...എന്നിട്ടും തളരാതെയവൾ പിടിച്ചു നിന്നു...

ഉമ്മറത്തൊന്നും വെട്ടം കാണാത്തതിനാൽ എല്ലാവരും കിടന്നിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി... കാലിലുള്ള ശൂ അഴിച്ചുമാറ്റി വരാന്തയിലേക്ക് കയറി... കാളിംഗ് ബെല്ലിൽ വിരലുകൾ അമർത്തുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു..

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും ഉമ്മറത്തെ വാതിൽ തുറന്നു ഉറക്കച്ചടവോടെ ജിത്തു പുറത്തേക്ക് വന്നു... തൊട്ടു പിന്നാലെ ടീച്ചറും... ഇരുട്ടിൽ നിന്നിരുന്ന പാറു വെളിച്ചത്തേക്ക്‌ നീങ്ങി നിന്നതും അതിശയം പൂണ്ടു അവരുടെ മിഴികൾ വിടർന്നു വന്നു..പാറുവിന്റെ കണ്ണുകൾ കൊതിയോടെ ജിത്തുവിന്റെ മുഖമാകെ അലഞ്ഞു നടന്നു.... നാളുകൾക്ക് ശേഷം അവനെ നേരിൽ കണ്ടതിനാലാവണം അവളുടെ ഹൃദയം തരളിതമായി കണ്ണുകൾ ഈറനണിഞ്ഞു....ഇരുവരുടേയും മിഴികൾ പരസ്പരം ഇടഞ്ഞ നിമിഷം പാറു തന്റെ കണ്ണുകളെ ബലമായി അവനിൽ നിന്നും പിൻവലിച്ചു...

ആദ്യത്തെ അമ്പരപ്പൊന്ന് വിട്ടുമാറിയതും ടീച്ചർ മോളെയെന്നും വിളിച്ചുകൊണ്ട് പാറുവിന്റെ അടുത്തേക്ക്‌ ഓടി വന്നു കെട്ടിപ്പിടിച്ചു.. ജിത്തു അപ്പോഴും അമ്പരപ്പോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു...അവൾ ടീച്ചറിനോട് വർത്തമാനം പറയുന്നതിനിടക്ക് അവന്റെ കണ്ണുകൾ അവളുടെ ഇടതു കൈത്തണ്ടയിലേക്ക് നീണ്ടു..മുറിവിന്റെ അവശേഷിപ്പെന്നോണം അവിടെ ചെറിയൊരു അടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ...വിശേഷമെല്ലാം പറഞ്ഞു കഴിഞ്ഞതും മുന്നിൽ നിൽക്കുന്ന അവനെയൊന്ന് നോക്കുക പോലും ചെയ്യാതെ അവൾ ടീച്ചറെയും ചേർത്ത് പിടിച്ചു അകത്തേക്ക് കയറിപ്പോയി...

അവൾ തന്നോടൊന്ന് മിണ്ടുകയോ തന്നെയൊന്ന് നോക്കുകയോ ചെയ്യാത്തതിന്റെ പരിഭവം അവന്റെയുള്ളിൽ അതിയായ നോവ് പടർത്തി...ഉള്ളിന്റെയുള്ളിൽ തനിക്കവളോട് പ്രണയം പൂവിട്ടു തുടങ്ങിയോ എന്ന സന്ദേഹം മാത്രം അവശേഷിച്ചു...എന്നെങ്കിലും അവൾക്ക് തന്നോടുള്ള പരിഭവം മാറുമായിരിക്കുമെന്നവൻ മനസ്സിൽ അതിയായ പ്രതീക്ഷവെച്ചു ഉമ്മറത്തെ വാതിൽ കൊട്ടിയടച്ചു തിരികെ മുറിയിലേക്ക് നടന്നു .....


നേരം പുലർന്നു തുടങ്ങിയതും തന്നെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന പാറുവിനെ ഉണർത്താതെ ടീച്ചർ എഴുന്നേറ്റു... അവരുടെ ചൂട് നഷ്ടപ്പെട്ടതിനാലാവണം അവൾ ചിണുങ്ങിക്കൊണ്ടൊന്ന് തിരിഞ്ഞു കിടന്നു...

അടഞ്ഞു കിടക്കുന്ന കൺപോളകളിൽ പ്രകാശം വന്നു പതിച്ചതും കണ്ണുകൾ പതിയെ തുറന്നവൾ ചുറ്റും നോക്കി... ആദ്യത്തെ അമ്പരപ്പൊന്ന് മാറിയതും താനെവിടെയാണെന്നവൾക്ക് മനസ്സിലായി... അഴിഞ്ഞുലഞ്ഞ മുടി വാരിച്ചുറ്റി  കട്ടിലിൽ നിന്നും എഴുന്നേറ്റു... നാളുകൾക്ക് ശേഷം സുഖമായുറങ്ങിയ ഒരനുഭൂതി അവൾക്കനുഭവപ്പെട്ടു...

ഇവിടെ നിന്നും ജ്യോതിചേച്ചിയുടെ വീട്ടിലേക്ക് മാറിയതിന് ശേഷം ജിത്തേട്ടനെ ഓർത്ത് മിഴിനീർ വാർത്തുക്കൊണ്ടല്ലാതെ താൻ ഉറങ്ങിയിട്ടില്ല എന്നവൾ ഓർത്തു...പകൽ മുഴുവൻ ചിരിച്ചു കളിച്ചു നടക്കുമെങ്കിലും രാത്രിയിലെ കനത്ത ഇരുട്ടിന്റെ മറവിൽ താനിന്നും ജിത്തേട്ടന്റെ പ്രണയത്തിന് വേണ്ടി വാശി പിടിക്കുന്ന ആ പഴയ ഒമ്പതാം ക്ലാസുകാരി തന്നെയായിരുന്നു...

ഫ്രഷായ ശേഷം പാറു മുറിയിൽ നിന്നും പുറത്തേക്കിറങ്ങി... മുട്ടിനു താഴെയുള്ള പാന്റും ഒരു ടീഷർട്ടും ആയിരുന്നു വേഷം... ഇപ്പോഴും കണ്ടാൽ കൊച്ചു കുഞ്ഞുങ്ങളെ പോലെ തോന്നുമായിരുന്നു......

അവൾ നേരെ അടുക്കളയിലേക്കാണ് പോയത്.... അവിടെ ചെന്നു നോക്കുമ്പോൾ ടീച്ചർ തിരക്കിട്ട പണികളിലാണ്... ഏറെ നാളുകൾക്കു ശേഷം  തന്റെ മനസപുത്രി അരികിലുണ്ടെന്ന സന്തോഷവും ആശ്വാസവും ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു... പാറു പിന്നിലൂടെ ചെന്നവരെ കെട്ടിപിടിച്ചു...

"എഴുന്നേറ്റോ... "

അത്യധികം വാത്സല്യത്തോടെ അവർ തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചു...

"ഇന്നെന്താ സ്പെഷ്യൽ ടീച്ചറേ..."

കൊഞ്ചലോടെ ചോദിച്ചിട്ടവൾ അവരുടെ തോളിൽ താടികുത്തി നിന്നു...

"നിനക്കിഷ്ടപ്പെട്ട ഇടിയപ്പവും മുട്ടക്കറിയും... "

ടീച്ചറും അതേ കൊഞ്ചലോടെ മറുപടി പറഞ്ഞു...

"അത് അടിപൊളിയായി... എത്ര നാളായെന്നോ രുചിയുള്ള ഭക്ഷണം കഴിച്ചിട്ട്... "

അവൾ കൊതിയോടെ സ്ലാബിൽ ഇരിക്കുന്ന ഇടിയപ്പത്തിലേക്ക്‌ കണ്ണുകൾ പായിച്ചു.....

"എന്തേ അവിടുത്തെ ഭക്ഷണമൊന്നും പിടിക്കുന്നില്ലേ... "

"പിടിക്കാഞ്ഞിട്ടൊന്നുമല്ല... എന്നാലും ടീച്ചറമ്മ ഉണ്ടാക്കുന്നതിന്റെ ആ ടേസ്റ്റ് അങ്ങോട്ട് കിട്ടുന്നില്ല..."

"ഇതെല്ലാം ജ്യോതി വൈകീട്ട് വിളിക്കുമ്പോൾ ഞാൻ പറയാം.."

അവർ അവളെ ചൊടിപ്പിക്കാനായി വെറുതെ പറഞ്ഞു...

"അയ്യോ ടീച്ചറേ ചതിക്കല്ലേ...എനിക്കിനിയും അവിടേക്ക് തന്നെ പോവാനുള്ളതാ...ഇതറിഞ്ഞാൽ ചേച്ചി എന്നെ കൊന്ന് കൊലവിളിക്കും..."

പാറു ദയനീയമായി പറയുന്നത് കേട്ട് ടീച്ചറൊന്ന് മന്ദഹസിച്ചു തന്റെ ജോലികളിലേക്ക് തിരിഞ്ഞു...

"അമ്മേ.
ചായ... "

പാറുവിന്റെയും അമ്മയുടേയും സംസാരം പുറത്ത് നിന്നും കേട്ട് കൊണ്ടിരുന്ന ജിത്തു അടുക്കളയിലേക്ക് എത്തി നോക്കി വിളിച്ചു പറഞ്ഞു.. സാധാരണ അവൻ ടീച്ചറെ ബുദ്ധിമുട്ടിക്കാതെ അടുക്കളയിൽ വന്നു എടുത്ത് കുടിക്കാറാണ് പതിവ്... പക്ഷേ ഇന്ന് ടീച്ചറോടൊപ്പം പാറുവും അവിടെയുള്ളത് കൊണ്ട് അവളുടെ മുന്നിലേക്ക് പോവാൻ അവനെന്തോ മടി...ജിത്തു ഉമ്മറത്തെ ചാരു കസേരയിൽ ചെന്നിരുന്നു അന്നത്തെ പത്രം എടുത്ത് മറിച്ചു നോക്കി... മൊബൈൽ ഫോണിന്റെ വരവോടെ ഒട്ടുമിക്ക മലയാളികളുടേയും രാവിലെയുള്ള പത്രം വായന കുറഞ്ഞു.. എല്ലാവരും സോഷ്യൽ മീഡിയാസ് വഴി അന്നേ ദിവസങ്ങളിലെ ന്യൂസ് അറിയാറാണ് പതിവ്... എന്നാലും തന്റെ അമ്മക്ക് രാവിലെ എണീറ്റാൽ ഒരു ഗ്ലാസ്‌ കട്ടൻ ചായയും കുടിച്ചോണ്ട് ഈ ചാരുകസേരയിലിരുന്ന് പത്രം വായിക്കണം... അന്നും ഇന്നും ആ ഒരു കാര്യം മാത്രം മാറ്റമില്ലാതെ തുടരുന്നു...അവനൊരു ചെറുചിരിയോടെ ഓർത്തു...

മുഖത്തിന്‌ നേരെ ഒരു ഗ്ലാസ്‌ കട്ടൻകാപ്പി നീണ്ടു വന്നതും അവൻ തലയുയർത്താതെ തന്നെ അത് വാങ്ങി കസേരയുടെ തണ്ടിലേക്ക് വെച്ചു... പിന്നീടാണ് എന്തോ ഓർത്തെന്ന പോലെ തലയുയർത്തിയത്... അപ്പോഴേക്കും ചായയുമായി വന്ന പാറു അടുക്കളയിലേക്ക്  നീങ്ങിത്തുടങ്ങിയിരുന്നു...

"ഇവളിനി തന്നോട് മിണ്ടില്ല എന്നുള്ള വാശിയിലാണോ... അങ്ങോട്ട് ചെന്നൊന്ന് മിണ്ടിയാലോ..."

അവൻ ആലോചിച്ചു....

മനസ്സ് അവളിലേക്ക് ചായുമ്പോഴും ബുദ്ധി അതിന് തടസം നിൽക്കുന്നത് പോലെ... ഉള്ളിൽ അവളോട് വെറുപ്പൊന്നുമില്ലെങ്കിൽ കൂടി അവൾ തന്നോട് ചെയ്ത തെറ്റ് അംഗീകരിക്കാൻ കഴിയാത്തത് പോലെ... തന്റെ മനസ്സിനേറ്റ മുറിവ് അത്രത്തോളം ആഴത്തിലുള്ളതായിരുന്നല്ലോ... ഇപ്പോഴും അതെല്ലാം ഓർക്കുമ്പോൾ വല്ലാത്തൊരു വിങ്ങലാണ് മനസ്സിനുള്ളിൽ...തനിക്കിനി ഒരിക്കലും അവളെ പഴയത് പോലെ കാണാൻ കഴിയില്ല എന്നൊരു തോന്നൽ... അവൾക്കും ഇനി അങ്ങനെ തന്നെയായിരിക്കുമോ... അതുകൊണ്ടായിരിക്കുമോ ഒരകലം തന്നിൽ നിന്നും പാലിക്കുന്നത്..!!

അവൻ തന്റെ മനസ്സിൽ ഉടലെടുത്ത ചോദ്യങ്ങൾക്ക് ഉത്തരം തേടിക്കൊണ്ട് കണ്ണുകളടച്ചു ചാരു കസേരയിലേക്ക് ചാഞ്ഞു...

*************

രണ്ട് ദിവസങ്ങൾ വലിയ മാറ്റങ്ങളൊന്നുമില്ലാതെ കടന്നുപോയി... പരസ്പരം മിണ്ടാതെ രണ്ട് അപരിചിതരെ പോലെ അവർ ഒരു കൂരക്ക് കീഴെ കഴിഞ്ഞു...

ആദ്യം ആര് മിണ്ടും എന്നുള്ള ഒരു തരം പിടിവാശിയായിരുന്നു അവർക്കിടയിലെ വില്ലൻ... എല്ലാം കണ്ടിട്ടും ടീച്ചർ അവിടെ മൗനം പാലിച്ചു...തെറ്റുകൾ സ്വയം തിരുത്തി അവർക്കിടയിലെ പിണക്കം അവർ തന്നെ തീർക്കുന്നതാണ് നല്ലതെന്ന് ടീച്ചറിന് തോന്നിയിരുന്നു....

ടീച്ചറിന്റെ കൂടെ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പോവാം എന്നായിരുന്നു പാറു കരുതിയിരുന്നത്...അതിനായി രാവിലെ റെഡിയായി തുടങ്ങുമ്പോഴാണ് ടീച്ചറുടെ കൂടെ വർക്ക്‌ ചെയ്തിരുന്ന അദ്ധ്യാപകൻ അല്പ സമയം മുൻപ് മരണപ്പെട്ടു എന്ന് പറഞ്ഞു ഫോൺ വന്നത്.. ടീച്ചറിനാണേൽ അദ്ദേഹത്തെ കാണാൻ പോവാതിരിക്കാനും കഴിയില്ല അത്രക്കും അടുത്ത സുഹൃത്താണ് മരണപ്പെട്ടിരിക്കുന്നത്...പാറുവിനെ ആണേൽ തനിച്ചു വിടാനും കഴിയില്ല... എന്ത് ചെയ്യും എന്നറിയാതെ ടീച്ചറാകെ വലഞ്ഞു...

"എനിക്ക് കോളേജിൽ പോവേണ്ട ആവശ്യമുണ്ട് വിരോധമില്ലെങ്കിൽ എന്റെ കൂടെ പോരാം... "

എല്ലാം കേട്ട് കൊണ്ടിരുന്ന ജിത്തു മുറിയിലേക്ക് കടന്നു വന്നു കൊണ്ട്...

ടീച്ചർ നിസ്സംഗതയോടെ പാറുവിനെ നോക്കി... കാരണം അവന്റെ കൂടെ പോണോ വേണ്ടയോ എന്നുള്ളത് അവളുടെ തീരുമാനം ആണല്ലോ...

" ടീച്ചർ മാഷിനെ കാണാൻ പൊക്കോളൂ... ഞാൻ ജിത്തേട്ടന്റെ കൂടെ പൊക്കോളാം... "

കുറച്ചു നേരത്തെ മൗനത്തിനു ശേഷം പാറു അവനെ നോക്കാതെ തന്നെ പറഞ്ഞു...

"എന്നാ പെട്ടന്ന് റെഡിയായിക്കോ..."

പറഞ്ഞിട്ട് ടീച്ചർ തിടുക്കത്തിൽ വേഷം മാറാനായി പോയി...

***************

കൊണ്ടുവന്ന ബാഗിൽ നിന്നും പാറു ഫുൾ സ്ലീവ് റൗണ്ട് നെക്ക് ടീഷർട്ടും ജീൻസ് പാന്റും എടുത്ത് ധരിച്ചു...നഗരം ജീവിതം അവളിലും മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു...ട്രെഡിഷണൽ വസ്ത്രങ്ങളിൽ നിന്നും മോഡേൺ വസ്ത്രങ്ങളിലേക്ക് ചുവടു വെച്ചു തുടങ്ങിയിരിക്കുന്നു..സതാ എണ്ണമയം ഉണ്ടായിരുന്ന മുടിയിഴകളിൽ ഇപ്പോൾ ഷാമ്പൂവിന്റെയും കണ്ടീഷ്ണറുടേയും മനം മയക്കും സുഗന്ധമാണ്...പൗഡർ മാത്രം ഉപയോഗിച്ചിരുന്ന മുഖത്തിന്ന് ഫൌണ്ടേഷനും ലിപ്സ്റ്റിക്കുമെല്ലാം സ്ഥാനം പിടിച്ചിരിക്കുന്നു.....

കാതിലേക്ക് കല്ല് പതിപ്പിച്ച ഒരു സ്റ്റഡ് കൂടെയിട്ട് അവൾ കണ്ണാടിയിലേക്ക് നോക്കി... ടീഷർട്ടിന് പുറത്ത് കിടക്കുന്ന ജിത്തു കഴുത്തിൽ ചാർത്തിയ താലിയെടുത്ത് ഉള്ളിലേക്കിട്ടു... ടേബിളിൽ ഇരുന്നിരുന്ന കുങ്കുമത്തിൽ നിന്നും ഒരു നുള്ളെടുത്ത് പുറത്തേക്ക് കാണാത്ത വിധം നെറുകയിൽ ചാർത്തി...

ഒരുങ്ങിക്കഴിഞ്ഞു പുറത്തേക്ക് വരുമ്പോൾ ജിത്തു അക്ഷമനായി കാത്തു നിൽപ്പുണ്ടായിരുന്നു... അവളെ കണ്ടതും അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു... തന്റെ മുന്നിൽ നിൽക്കുന്നത് പഴയ പാറുവല്ല എന്ന് തന്നെയവൻ ഒരു നിമിഷത്തേക്ക് കരുതി...

"ഇറങ്ങാം ജിത്തു..."

കണ്ണിമ വെട്ടാതെ അവളെ നോക്കി നിൽക്കുന്ന ജിത്തുവിനെ തട്ടിയുണർത്തി കൊണ്ട് ടീച്ചർ പറഞ്ഞു.. ജിത്തു ചമ്മലോടെ അവളുടെ മുഖത്ത് നിന്നും കണ്ണുകളെ പിൻവലിച്ചു കാറിലേക്ക് കയറി...

ടീച്ചറെ ബസ്റ്റാന്റിൽ ഇറക്കി അവർ നേരെ കോളേജിലേക്ക് പോയി... അവിടെ നിന്നും ഫോർമാലിറ്റീസൊക്കെ പൂർത്തിയാക്കി സർട്ടിഫിക്കറ്റും വാങ്ങി അവർ മടങ്ങി...

വീട്ടിലേക്ക് പോവുന്ന വഴിയിലൂടെ അല്ലാതെ വേറൊരു വഴിയിലേക്ക് തിരിഞ്ഞ ജിത്തുവിനെ സംശയദൃഷ്ടിയോടെ അവൾ നോക്കി... ആ നോട്ടത്തെ അവഗണിച്ചു അവൻ കാർ ബീച്ച് റോഡിലേക്ക് തിരിച്ചു...

"ഇറങ്ങ്... "

കാർ തിരക്കില്ലാത്ത ഭാഗത്തേക്ക്‌ പാർക്ക് ചെയ്തിട്ടവൻ അവളെ നോക്കി പറഞ്ഞു... പാറു തന്നെ എന്തിനായിരിക്കും ഇങ്ങോട്ട് കൊണ്ടുവന്നതെന്ന ചിന്തയോടെ കാറിൽ നിന്നും പുറത്തേക്കിറങ്ങി...


"ഇറങ്ങ്... "

കാർ തിരക്കില്ലാത്ത ഭാഗത്തേക്ക്‌ പാർക്ക് ചെയ്തിട്ടവൻ അവളെ നോക്കി പറഞ്ഞു... പാറു തന്നെ എന്തിനായിരിക്കും ഇങ്ങോട്ട് കൊണ്ടുവന്നതെന്ന ചിന്തയോടെ കാറിൽ നിന്നും പുറത്തേക്കിറങ്ങി...

ഒന്നും മിണ്ടാതെ ജിത്തു  മുന്നോട്ട് നടന്നതും അവളും പിന്തുടർന്നു...ജിത്തു ആളൊഴിഞ്ഞ ഇരിപ്പിഡത്തിലേക്ക് ഇരുന്ന്കൊണ്ട് അവളെ നോക്കി... അവനിൽ നിന്നും തെല്ലകലം പാലിച്ചു അവളും കൂടിയിരുന്നു... ഇരുവർക്കുമിടയിൽ കനത്ത മൗനം തളം കെട്ടി നിന്നു... അതിനെ ഭേദിക്കാനെന്നോണം ജിത്തു സംസാരിച്ചു തുടങ്ങി...

"മുന്നോട്ടുള്ള പ്ലാൻ എന്താണ്... "

കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളിൽ നിന്നും നോട്ടം പിൻവലിക്കാതെ അവൻ ചോദിച്ചു...

"തീരുമാനിച്ചിട്ടില്ല...എന്തെങ്കിലും ജോബിന് ശ്രമിച്ചു നോക്കണം..."

മറുപടി പറയുമ്പോൾ അവളും അവനെ നോക്കിയിരുന്നില്ല...

"എന്തേ... ഇനി പഠിക്കുന്നില്ലെന്ന് തീരുമാനിച്ചോ... "

അവൻ ചോദ്യഭാവേന തിരിഞ്ഞവളെ നോക്കി...

"അതുകൊണ്ടല്ല... ഇനിയും ആർക്കും ഒരു ബുദ്ധിമുട്ടാവേണ്ടല്ലോ എന്ന് കരുതിയിട്ടാ... "

പറയുമ്പോൾ അവളുടെ വാക്കുകളിലെ ഇടർച്ച അവന് മനസ്സിലാക്കാൻ കഴിയുമായിരുന്നു...

"ആർക്കും താനൊരു ബുദ്ധിമുട്ടല്ല... അതെല്ലാം നിന്റെ തെറ്റായ ചിന്താഗതിയാണ്... അതുകൊണ്ടല്ലേ എടുത്ത് ചാടി ഇതുപോലൊരു മണ്ടത്തരം ചെയ്തു വെച്ചത്..."

അവളുടെ കൈത്തണ്ടയിലേക്ക് നോക്കിയവൻ പറഞ്ഞു...അവന്റെ മുഖത്തെ അന്നേരത്തെ ഭാവം  മനസ്സിലാക്കിയെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല...

"മണ്ടത്തരമല്ലായിരുന്നു ജിത്തേട്ടാ.. അതെന്റെ ശെരിയായിരുന്നു... തെറ്റ് ചെയ്യാതെ ഒരാൾക്ക് മുന്നിൽ കുറ്റവാളിയെ പോലെ പഴികേട്ട് നിൽക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി ജിത്തേട്ടൻ ചിന്തിച്ചു നോക്കിയിട്ടുണ്ടോ..ജീവിതത്തിലെ ഏറ്റവും വലിയ മോശം അവസ്ഥയായിരിക്കുമത്...

തന്നെ മനസ്സിലാക്കാനോ ചേർത്ത് പിടിക്കാനോ ആരുമില്ലെന്ന് തോന്നിപ്പോകുന്ന നിമിഷം ഏതൊരു മനുഷ്യന്റെയും സമനില തെറ്റും... അതുമൂലം വിവേകമില്ലാതെ അവൻ പ്രവർത്തിക്കും.. അത് മാത്രമല്ലെ ഞാനും ചെയ്തുള്ളൂ... ജിത്തേട്ടന് ചിലപ്പോൾ അതൊരു തെറ്റായിരിക്കാം പക്ഷേ അതായിരുന്നെന്റെ ശെരി.. നിർഭാഗ്യവശാൽ ദൈവവും ആ സമയം എന്നെ കയ്യൊഴിഞ്ഞു..."

പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... അതവനിൽ നിന്നും മറച്ചു പിടിക്കാനെന്നോണം  മുഖം തിരിച്ചിരുന്നു...

"അപ്പോൾ നിനക്കതിൽ ഒരു പങ്കും ഇല്ലെന്നാണോ പറഞ്ഞു വരുന്നത്...പിന്നെ നീയെങ്ങനെ ഞാൻ വരുന്ന അതേ സമയം തന്നെ അന്നെന്റെ മുന്നിലേക്ക് വന്നു ചാടി...."

അവന്റെ ഉള്ളിലെ സംശയങ്ങൾ അപ്പോഴും കെട്ടടങ്ങിയിട്ടില്ലായിരുന്നു...

"എനിക്കറിയില്ല ജിത്തേട്ടാ...."

ഒറ്റവാക്കിൽ അവൾ മറുപടി പറഞ്ഞു...അവൾ അന്നത്തെ സംഭവം ഓർത്തെടുക്കാൻ ശ്രമിച്ചു... ആരോ വന്ന് തന്നെ സ്റ്റെപ്പിൽ നിന്നും തള്ളിയിട്ടത് മാത്രമേ ഓർമയുണ്ടായിരുന്നുള്ളൂ... അതാരാണെന്നോ എന്താണെന്നോ ഇപ്പോഴും വ്യക്തമല്ല... ഒരു പക്ഷേ അത് മീരയോ പ്രവിയോ ആയിരിക്കുമോ... അവൾ ചിന്തയോടെയിരുന്നു...ജിത്തുവിന്റെ ശബ്‍ദമാണ് അവളുടെ ചിന്തകൾക്ക് ഭംഗം സൃഷ്ടിച്ചത്...

"നിനക്കറിയോ കുറച്ചു ദിവസങ്ങളായി ഞാൻ അനുഭവിക്കുന്ന വേദന എത്രത്തോളമാണെന്ന്...ഉള്ളിലെ കുറ്റബോധം കാരണം ഒരു രാത്രി പോലും എനിക്കൊന്ന് നേരാവണ്ണം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല... ഞാൻ കാരണമാണോ നീയിങ്ങനെ ചെയ്തതെന്നൊരു തോന്നാൽ ഉള്ളിൽ കിടന്നങ്ങനെ വീർപ്പുമുട്ടുകയായിരുന്നു..

എന്റെ മനസ്സ് നിന്നെ എപ്പോഴോ അംഗീകരിച്ചു തുടങ്ങിയിരുന്നു....ആ സമയത്താണ് ഇക്കാര്യങ്ങളെല്ലാം ഞാൻ അറിയാൻ ഇടയായത്...പെട്ടന്നങ്ങനെയെല്ലാം കേട്ട സാഹചര്യത്തിൽ എന്റെ നിയന്ത്രണം വിട്ടുപോയി... എല്ലാം നീയും കൂടി അറിഞ്ഞു കൊണ്ടായിരിക്കുമോ എന്ന തോന്നൽ ഉള്ളിൽ പിടിമുറുക്കി... അതുകൊണ്ടാണ് ഞാൻ അന്നത്രയും ദേഷ്യത്തിൽ നിന്നോട് പെരുമാറിയത്..."

ഇത്രയും നാൾ ഉള്ളിൽ കിടന്നു വീർപ്പുമുട്ടിയതെല്ലാം ഒറ്റശ്വാസത്തിൽ അവൻ പറഞ്ഞു തീർത്തു...

"എനിക്കറിയാം ജിത്തേട്ടാ... ആ സാഹചര്യത്തിൽ ആരായാലും അങ്ങനെയേ പെരുമാറുകയുള്ളൂ... പക്ഷേ അന്നേരത്ത് എനിക്കങ്ങനെയൊന്നും ചിന്തിക്കാനുള്ള വിവേകവും ബുദ്ധിയുമൊന്നും ഉണ്ടായില്ല...എങ്ങനെയും ഈ ഭൂമിയിൽ നിന്ന് ഇല്ലാതായാൽ മതിയെന്ന ചിന്തമാത്രമായിരുന്നു ഉള്ളിന്റെയുള്ളിൽ..."

തൊണ്ടക്കുഴിയിൽ നിന്നൊരു ഗദ്ഗദം വന്നു തടഞ്ഞു നിന്നു.... ഇനിയും കരയില്ലെന്ന വാശിയോടെ പുറത്തേക്കൊഴുകിയ കണ്ണുനീരിനെ തുടച്ചു മാറ്റി...

"കഴിഞ്ഞു പോയതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ലല്ലോ...നിന്നോടെല്ലാം തുറന്നു പറഞ്ഞു മനസ്സിലെ ഭാരം ഇറക്കി വെക്കണമെന്ന് തോന്നി അത്രയേയുള്ളൂ..."

നിസ്സംഗതയോടെ പറയുന്നവനെ പാറു ഇമ ചിമ്മാതെ നോക്കിയിരുന്നു....

"ജിത്തേട്ടൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ഇതിനെല്ലാം പിന്നിൽ ഞാനാണെന്ന്..."

അറിയാതെ അവളിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നു...അവൾ ചോദിച്ചതിന് അവന്റെ പക്കൽ മറുപടിയുണ്ടായിരുന്നില്ല...അല്ലെങ്കിൽ തന്നെ എന്താ പറയേണ്ടത് ഇപ്പോഴും താൻ വിശ്വസിക്കുന്നത് അങ്ങനെ തന്നെയാണെന്നോ...!

"ജിത്തേട്ടനെന്താ ഒന്നും മിണ്ടാത്തത്...ഈ മൗനം അതിനുള്ള ഉത്തരമാണോ..?"

നെറ്റിചുളിച്ചു കൊണ്ടവൾ വീണ്ടും ചോദിച്ചു..

"നമുക്ക് പോയാലോ നേരം ഒരുപാടായി... "

മറുപടി പറയാതെ അവളുടെ വാക്കുകളെ അവഗണിച്ചു കൊണ്ടവൻ എഴുന്നേറ്റു...മുന്നോട്ട് നടക്കാൻ തുടങ്ങവേ അവന്റെ കൈത്തണ്ടയിൽ അവളുടെ പിടിവീണു..

"അതേയെന്നല്ലേ ഈ മൗനത്തിന്റെ അർത്ഥം...!

ജിത്തേട്ടന്റെ മുന്നിൽ ഇനിയും ഞാനെന്റെ നിരപരാധിത്വം തുറന്നു കാണിക്കാൻ ശ്രമിക്കുന്നില്ല കാലം തെളിയിക്കട്ടെ സത്യമേതാണെന്നും മിഥ്യയേതാണെന്നും...അന്നേ ജിത്തേട്ടന്റെ മുന്നിലേക്ക്  ഞാൻ വരുകയുള്ളൂ..."

ഉറച്ച വാക്കുകളോടെ പറഞ്ഞിട്ടവൾ  കയ്യിലെ പിടി അയച്ചു എഴുന്നേറ്റ് മുന്നോട്ട് നടന്നു... അവനപ്പോഴും അവൾ പറഞ്ഞ വാക്കുകളിലെ പൊരുൾ തിരയുകയായിരുന്നു... അവളെ തള്ളാനും ഉൾകൊള്ളാനും കഴിയാതെ അവനാ നിമിഷം നിസ്സഹായനായി പോയിരുന്നു...

************

പാറു ജിത്തുവിനോടൊപ്പം കാറിൽ കയറാതെ അവിടെ നിന്നും ഒരോട്ടോ പിടിച്ച് വീട്ടിലേക്ക് വന്നു... അവിടെയെത്തുമ്പോൾ ഉമ്മറത്തു തന്നെ ടീച്ചർ ഇരുപ്പുണ്ടായിരുന്നു.... കരഞ്ഞു വിങ്ങിയ മുഖം കണ്ടാൽ ടീച്ചർ എന്തെങ്കിലും ചോദിക്കുമെന്ന് കരുതി മുഖത്തൊരു പുഞ്ചിരി എടുത്തണിഞ്ഞു... ഉള്ളിൽ ഒരു കടൽ തന്നെ ഇളകി മറിയുന്നുണ്ടെങ്കിലും മറ്റുള്ളവരിൽ നിന്നും അതിനെ മറച്ചു പിടിക്കാനുള്ള ഏറ്റവും വലിയ ഉപാധിയാണല്ലോ ചുണ്ടിൽ തെളിയുന്ന പുഞ്ചിരി...

"ഇതെന്താ തനിച്ച്..ജിത്തു എവിടെ..."

അവൾ കരുതിയിരുന്ന പോലെ തന്നെ ടീച്ചർ ചോദിച്ചു...

"അത്... ജിത്തേട്ടന് അത്യാവശ്യമായിട്ടൊരു ഫ്രണ്ടിനെ കാണാൻ പോവാനുണ്ടെന്ന് പറഞ്ഞു.. അതാ ഞാൻ ഓട്ടോ പിടിച്ചിങ്ങ് പോന്നത്... "

അവൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു...അത് വിശ്വസിച്ചെന്ന ടീച്ചറൊന്ന് അമർത്തി മൂളി... ഇനിയും ചിലപ്പോൾ അവിടെ നിന്നാൽ പിടിക്കപ്പെടുമെന്ന് മനസ്സിലായതും അവൾ മെല്ലെ അകത്തേക്ക് കയറിപ്പോയി...

ഒന്ന് കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും മൂഡോഫെല്ലാം മാറിയിരുന്നു... ഉള്ളിൽ ഞെരിപിരി കൊള്ളുന്ന സങ്കടങ്ങളെ മനസ്സിന്റെ ഒരു മൂലയിലേക്ക് മാറ്റി നിർത്തിക്കൊണ്ട് വീണ്ടും പഴയത് ടീച്ചറിന്റെ കുറുമ്പിപ്പെണ്ണായി മാറി...കോളേജിൽ പോയ വിശേഷങ്ങളും മറ്റും ഉമ്മറത്ത് അവരുടെ മടിയിലേക്ക് ചാഞ്ഞു കിടന്ന് പങ്കുവെക്കുമ്പോഴാണ് ജിത്തുവിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടത്... അവൾ മടിയിൽ നിന്നും എഴുന്നേറ്റു... ജിത്തു കാറിൽ നിന്നും ഇറങ്ങി കയ്യിലുണ്ടായിരുന്ന പലഹാരപ്പൊതി ടീച്ചറെ ഏൽപ്പിച്ചു അവളെയൊന്ന് നോക്കി അകത്തേക്ക് നടന്നു...

ഇനിയും അവൻ തന്നെയൊന്ന് മനസ്സിലാക്കിയില്ലല്ലോ എന്നോർക്കേ പാറുവിന്റെ മുഖം വാടി..

******************

രണ്ട് ദിവസം കഴിഞ്ഞതും ജിത്തുവിനോട് യാത്ര പോലും പറയാതെ പാറു തിരിച്ചു ട്രിവാൻഡ്രത്തേക്ക് തന്നെ പോയി... അവൾ പോയതിൽ ടീച്ചർക്കായിരുന്നു ഏറെ വിഷമം....അത്രയും ദിവസം പാറുവിന്റെ ശബ്‍ദവും ചിരിയൊച്ചകളും അലയടിച്ച ആ വീട്ടിൽ പഴയത് പോലെ  കനത്ത മൗനം തളം കെട്ടി നിന്നു...

ജിത്തുവിന്റെ ഉള്ളിൽ അവളെ കുറിച്ചുള്ള ഓർമ്മകൾ കുമിഞ്ഞു കൂടി... അവ തന്നെ വേട്ടയാടുന്നത് പോലെ...സത്യം മനസ്സിലാക്കാതെ അവളെ ഉൾക്കൊള്ളാനോ ചേർത്ത് നിർത്താനോ അവനും കഴിയുമായിരുന്നില്ല... മനസ്സിന്റെയൊരു കോണിൽ അവളോടുള്ള പ്രണയം വന്നു നിറയുമ്പോൾ മറുകോണിൽ അവളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആ പ്രണയത്തെ മറച്ചു പിടിക്കുന്നു....ഇനിയും എത്ര നാൾ ഇതിങ്ങനെ മുന്നോട്ട് പോവുമെന്ന് അവനും നിശ്ചയമില്ലായിരുന്നു...എല്ലാം പെട്ടന്ന് കലങ്ങിത്തെളിഞ്ഞെങ്കിലെന്നവൻ വെറുതെയെങ്കിലും മോഹിച്ചുപോയി...

തിരികെ വന്നപ്പോൾ മുതൽ അവിടുത്തെ വിശേഷങ്ങളറിയാൻ പാറുവിന്റെ പിറകെ കൂടിയതാണ് കാവേരി.. വേറെയൊന്നുമല്ല ജിത്തു മിണ്ടിയോ എന്താ പറഞ്ഞ് അവർ തമ്മിലുള്ള പിണക്കമൊക്കെ മാറിയോ എന്നൊക്കെ അറിയാനുള്ള വെറും ത്വര...

"ശ്ശോ ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു..."

എല്ലാം കേട്ട് കഴിഞ്ഞു കാവേരി താടക്ക് കയ്യും കൊടുത്ത് വിഷാദ ഭാവത്തിലിരുന്നു...

"നീ നാട്ടിലേക്ക് ചെല്ലുന്നു... ഏറെ നാളുകൾക്ക് ശേഷം നിന്നെ കാണുന്ന ജിത്തേട്ടൻ ഓടിവന്നു നിന്നെ കെട്ടിപ്പിടിക്കുന്നു തെറ്റുകൾ ഏറ്റുപറഞ്ഞ് ഉമ്മകൾ കൊണ്ട് മൂടുന്നു എന്തൊക്കെ പ്രതീക്ഷിച്ചതായിരുന്നു എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായില്ലേ..."

കാവേരിയിൽ നിന്നൊരു നെടുവീർപ്പുയർന്നു...

"അയ്യേ ഈ പെണ്ണിന് ഒരു നാണവും ഇല്ലേ... പിഞ്ച് കുഞ്ഞായാ എന്നോട് ഇങ്ങനെയൊക്കെ ചോദിക്കാൻ... "

വിഷയം മാറ്റാനെന്നോണം പാറു പറഞ്ഞു...

"ഞാനെന്തിന് നാണിക്കണം.. നാളെ എനിക്കും ആരോടെങ്കിലും പ്രേമം തോന്നി ഇതുപോലൊക്കെ സംഭവിച്ചാലോ.. അതുകൊണ്ടൊരു മുൻകരുതൽ എടുക്കുന്നു എന്നേയുള്ളൂ... "

"മ്മ്.. "

പാറു അമർത്തിയൊന്ന് മൂളി ആലോചനയോടെ ഇരുന്നു...

"എന്തു പറ്റിയെടി...പെട്ടന്നെന്താ നിന്റെ മുഖം വാടിയത്... "

"ഒന്നുമില്ല പെണ്ണേ.. ഞാൻ ജിത്തേട്ടനെ കുറിച്ച് ആലോചിക്കുവായിരുന്നു... ആൾക്ക് ഇപ്പോഴും എന്റെ മേലുള്ള തെറ്റിദ്ധാരണ മാറിയിട്ടില്ലല്ലോ എന്നാലോചിക്കുമ്പോളൊരു വിഷമം..."

അവളുടെ ശബ്‍ദമിടറി...

"സാരമില്ല പോട്ടെ പാറൂസേ...ജിത്തേട്ടന് നിന്നെ മനസ്സിലാവുന്ന ഒരു ദിവസം വരും.. അന്ന് അങ്ങേര് നിന്റെ പിന്നാലെ റൊമാൻസും കാണിച്ചു തേരാ പാരാ നടക്കും നീ നോക്കിക്കോ... അന്ന് ഇതിനൊക്കെ ചേർത്ത് ഒരു മധുര പ്രതികാരം അങ്ങ് ചെയ്തേക്കണം...അല്ല പിന്നെ..."

കാവേരി പറയുന്നത് കേട്ട് ഉള്ളിലെ നോവിനെ മറന്നു പാറു പുഞ്ചിരിച്ചു...

"അല്ല ഞാൻ ചോദിക്കാൻ വിട്ടു... നീ നിന്റെ കൂട്ടുകാരെ കണ്ടില്ലേ... "

കാവേരിയുടെ ചോദ്യത്തിന് മുന്നിൽ പാറുവിന്റെ തല താഴ്ന്നു...

"എന്ത് പണിയാ നീ കാണിച്ചത്..എന്തൊക്കെയായാലും അവർ നിനക്ക് വേണ്ടിയിട്ടല്ലേ തെറ്റാണെന്നറിഞ്ഞിട്ടും ഇതുപോലൊരു കാര്യം ചെയ്തത്... അപ്പോൾ നീ അവരോട് പിണങ്ങി നടക്കുന്നത് ശെരിയാണോ..."

"അതൊന്നും എനിക്കറിയില്ല കാവു... അവർ ചെയ്തതൊക്കെ ആലോചിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാ ഇപ്പോഴും...

അവരോടുള്ള എന്റെ പിണക്കം തീരണമെങ്കിൽ ജിത്തേട്ടന് എന്റെ മേലുള്ള തെറ്റിദ്ധാരണ ആദ്യം മാറണം... എന്നാലേ എനിക്ക് അവരോടും ക്ഷമിക്കാൻ പറ്റൂ..."

ഇനിയും പാറുവിനോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്ന് കാവേരിക്ക് തോന്നിയത് കൊണ്ടാവും അവൾ മൗനം പാലിച്ചു... പാറു വീണ്ടും ഓർമകളെ സ്വസ്ഥമായി വിഹരിക്കാൻ വിട്ടുകൊണ്ട് കാവേരിയുടെ തോളിലേക്ക് തലചായ്ച്ചു...

**************

ദിവസങ്ങൾ കടന്നുപോയി...

പാറുവും കാവേരിയും ഇന്ന് മുതൽ വീണ്ടും കോളേജിലേക്ക് പോയിത്തുടങ്ങുവാണ്... രണ്ട് പേരും വേറെ വേറെ കോഴ്‌സുകൾ ആണെങ്കിലും ഒരേ കോളേജിൽ തന്നെയായിരുന്നു..

പാറുവിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല തുടർ പഠനത്തിന്... കിരണിന്റെയും ടീച്ചറുടെയും ഒറ്റ നിർബന്ധത്തിന്റെ പുറത്താണ് msc കൂടി ചെയ്യാമെന്ന് തീരുമാനിച്ചത്... മുൻപ് പഠിച്ചിരുന്ന കോളേജിന്റെ കീഴിൽ വരുന്ന യൂണിവേഴ്സിറ്റിയിൽ തന്നെയായിരുന്നു അഡ്മിഷൻ എടുത്തിരുന്നത്....

രാവിലെ തന്നെ പുറപ്പെടാനുള്ള തിരക്കിലാണ് കാവേരിയും പാറുവും.. ജ്യോതി അവരുടെ പിറകെ ഓരോന്നും ഓർമപ്പെടുത്തി നടക്കുന്നുണ്ട്... ബസിൽ തിക്കിത്തിരക്കി പോവേണ്ടെന്ന് പറഞ്ഞു കിരൺ അവർക്കൊരു സ്കൂട്ടി വാങ്ങിച്ചു കൊടുത്തു... കാവേരിക്ക് ഓടിക്കാൻ അറിയാം..ടീച്ചറമ്മ ഇല്ലാത്തത് കൊണ്ട് കിരണിന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം വാങ്ങി അവർ കോളേജിലേക്ക് പുറപ്പെട്ടു...

ആദ്യ ദിവസം ആയത് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടലും മറ്റുമായിരുന്നു... ഉച്ചയോടെ കോളേജ് വിടുകയും ചെയ്തു...അതുകൊണ്ടവർ സിറ്റിയിലൊക്കെയൊന്ന് കറങ്ങി ഒരു സിനിമയൊക്കെ കണ്ടതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്...

ജിത്തുവും കോളേജിൽ പോയിത്തുടങ്ങി... പാറു കൂടെയില്ലാതെ അവന് ജീവിതത്തിനോട് തന്നെ വല്ലാത്ത വിരസത തോന്നി... ആരോടും അധികം സംസാരിക്കാതെ ഒഴിവ് സമയങ്ങളിൽ പുസ്തകങ്ങളെ ആശ്രയിച്ചവൻ തന്റെ മനസ്സിന്റെ വേദനകളെ അകറ്റി നിർത്താൻ ശ്രമിച്ചു....

************

പതിവ് പോലെ അന്നും കോളേജിലേക്ക് പോയതായിരുന്നു പാറുവും കാവേരിയും... കുറച്ച് ഷോപ്പിംഗ് ഉണ്ടെന്ന് പറഞ്ഞവർ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ മാളിൽ കയറി..അത്യാവശ്യം വേണ്ടതൊക്കെ ഓഫറുകൾ നോക്കി പർച്ചേസ് ചെയ്തു...

തിരികെ മടങ്ങുമ്പോൾ പാറുവായിരുന്നു സ്കൂട്ടി ഓടിച്ചത്.. കാവേരിയുടെ കൂടെ കൂടി അവൾ അത്യാവശ്യം ഡ്രൈവിങ്ങൊക്കെ പഠിച്ചിരുന്നു...

തിരക്കില്ലാത്ത റോഡിലേക്കെത്തിയതും അവൾ സ്കൂട്ടിയുടെ സ്പീഡ് അല്പമൊന്ന് കൂട്ടി... പെട്ടന്നാണ് മുന്നിലേക്കൊരു പെൺകുട്ടി വന്ന് ചാടിയത്... അവൾ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചതും ആ പെൺകുട്ടിയും അവരും ഒരുപോലെ നിലത്തേക്ക് വീണു..

"ആഹ്... "

അരിൽ നിന്നും ഒരുപോലെ നിലവിളി ഉയർന്നു... പാറു വെപ്രാളത്തോടെ വീണിടത്ത് നിന്നും കൊട്ടിപ്പിടഞ്ഞെഴുന്നേറ്റു..

"കാവു.. എന്തെങ്കിലും പറ്റിയോ... "

പാറു  കരച്ചിലിന്റെ വക്കിലെത്തിയിരുന്നു...

"എനിക്കൊന്നും പറ്റിയില്ലെടി നീ ആ ചേച്ചിയെ നോക്ക്... "

കാവേരി ഡ്രെസ്സിലുള്ള പൊടി തട്ടി നിലത്ത് നിന്നും എഴുന്നേറ്റു... അപ്പോഴേക്കും ആളുകൾ അങ്ങോട്ട് വന്നു തുടങ്ങിയിരുന്നു...

"എന്താ.. എന്തു പറ്റി... "

ആളുകൾ കാവേരിയോട് തിരക്കി...

"സ്കൂട്ടി ചെറുതായൊന്ന് സ്ലിപ്പായതാ... "

എങ്ങനെ സ്ലിപ്പാവാതിരിക്കും അമ്മാതിരി വരവാല്ലായിരുന്നോ വന്നിരുന്നത്...

കാവേരി പറഞ്ഞത് അതിലൊരു ചേട്ടൻ പറഞ്ഞു...

ഇങ്ങേരിത് കണ്ടിരുന്നെങ്കിൽ പിന്നെ ചോദിക്കേണ്ട ആവശ്യമുണ്ടോ...

മനസ്സിൽ പറഞ്ഞു കൊണ്ടവൾ അയാളെ കണ്ണുകളുരുട്ടി പേടിപ്പിക്കുമ്പോഴാണ് പാറു വിളിക്കുന്നത് കേട്ടത്...

"കാവു..ഈ കുട്ടിക്ക് ബോധമില്ല.. നെറ്റിയും മുറിഞ്ഞിട്ടുണ്ട് "

"വേഗം ആശുപത്രിയിൽ എത്തിക്കാൻ നോക്ക്... "

വേറൊരു ചേട്ടൻ മുന്നോട്ട് വന്നു പറഞ്ഞു...

അതിലെ പോയൊരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തി ആ പെൺകുട്ടിയേ അതിലേക്ക് കയറ്റി കൂടെ പാറുവും കയറി...

"നീ സ്കൂട്ടിയെടുത്ത് പിന്നാലെ വാ.. "

അന്തം വിട്ട് നിൽക്കുന്ന കാവേരിയോട് പറഞ്ഞിട്ടവൾ ഡ്രൈവറോട് ഓട്ടോ സിറ്റി ഹോസ്പിറ്റലിലേക്ക് വിടാൻ പറഞ്ഞു...

ഹോസ്പിറ്റലിലെത്തിയതും ആ പെൺകുട്ടിയെ നേരെ കേഷ്വാലിറ്റിയിലേക്ക് കയറ്റി...

"എന്ത് പറ്റിയതാ... "

കുറച്ചു സമയം കഴിഞ്ഞതും അകത്ത് നിന്നും ഒരു നഴ്സ് അടുത്തേക്ക് വന്നു പാറുവിനോട് തിരക്കി..

"എന്റെ സ്കൂട്ടിയൊന്ന് തട്ടിയതാ.. "

അവൾ നേർത്ത പരിഭ്രമത്തോടെ പറഞ്ഞു..

"ആക്‌സിഡന്റ് ആണല്ലേ.. പോലീസിൽ വിവരം അറിയിച്ചോ.. "

"അയ്യോ പൊന്നു സിസ്റ്ററെ ചതിക്കല്ലേ..അറിയാണ്ട് പറ്റിയതാ..ഞങ്ങൾ എന്ത് വേണേലും ചെയ്യാം.."

പാറു അവരുടെ കാൽക്കലേക്ക് വീഴാനൊരുങ്ങി..

"എന്താ കുട്ടി ഈ കാണിക്കുന്നേ... ഇപ്പൊ പോയി ഈ ബില്ലടച്ചിട്ട് വാ... ആ കുട്ടിക്ക് ബോധം തെളിയട്ടെ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം..."

സിസ്റ്റർ അവളുടെ അവസ്ഥ മനസ്സിലാക്കി ആശ്വസിപ്പിച്ചു...

പാറു ബില്ലടക്കാൻ പോവുമ്പോഴാണ് കാവേരി വരുന്നത് കണ്ടത്..

"എന്തായി പാറു... ബോധം വന്നോ... "

കാവേരി വെപ്രാളം പൂണ്ടു..

"ഇല്ലെടി... ഇപ്പൊ ഈ ബില്ല് പേ ചെയ്യാൻ പറഞ്ഞു..."

പാറു കയ്യിലുള്ള ബില്ല് അവളുടെ നേരെ നീട്ടി..

"എന്നാൽ വാ നമുക്ക് അടച്ചിട്ട് വരാം... "

"പേഷ്യന്റിന്റെ പേരെന്താ... "

റിസപ്ഷനിൽ ഇരുന്നിരുന്ന മധ്യവയസ്കയായ സ്ത്രീ അവരോട് ചോദിച്ചു.. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി..

"അതേയ് പേരെന്താണെന്ന്..

ആ സ്ത്രീക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു...

"ഡീ ആ ചേച്ചിയുടെ ബാഗ് നിന്റെ കയ്യിലുണ്ടായിരുന്നില്ലേ അതെവിടെ..."

എന്തോ ഓർത്തെന്ന പോലെ പാറു ചോദിച്ചു...

"വണ്ടിയിലുണ്ട് ഞാനെടുത്തിട്ട് വരാം... "

അതും പറഞ്ഞു കാവേരി അവിടുന്ന് പുറത്തേക്കോടി... നിമിഷങ്ങൾക്കുള്ളിൽ തന്നെ അവൾ ബാഗുമായി തിരിച്ചു വന്നു...പാറു അതവളുടെ കയ്യിൽ നിന്നും വാങ്ങി തപ്പി നോക്കി... ആ പെൺകുട്ടിയുടേതാണെന്ന് തോന്നിക്കുന്ന ഐഡന്റിറ്റി കാർഡ് അതിൽ നിന്നും കിട്ടി... പാറു അതിലെ പേര് വായിച്ചു നോക്കി...

ആ പെൺകുട്ടിയുടേതാണെന്ന് തോന്നിക്കുന്ന ഐഡന്റിറ്റി കാർഡ് അതിൽ നിന്നും കിട്ടി... പാറു അതിലെ പേര് വായിച്ചു നോക്കി...

"നിമിഷ... "

"നല്ല പേര് അല്ലേടി... "

പേര് കേൾക്കെ കാവേരി പറഞ്ഞതും പാറു അവളെ തറപ്പിച്ചൊന്ന് നോക്കി റിസപ്ഷനിസ്റ്റിന്റെ അടുത്തേക്ക് ചെന്നു... പേരും അഡ്രെസ്സുമെല്ലാം പറഞ്ഞു കൊടുത്ത ശേഷം ഫയലും വാങ്ങി ക്യാശ്വാലിറ്റിയിലേക്ക് ചെന്നു...

"ആ കുട്ടിക്ക് ബോധം വന്നിട്ടുണ്ട്..കയറി കണ്ടോളൂ... "

അവർ വരുന്നതും നോക്കിയിരുന്നെന്ന പോലെ നഴ്സ് പറഞ്ഞു...ചെറിയൊരു പേടിയോടെ അവർ അകത്തേക്ക് കയറി... കാരണം തെറ്റ് അവരുടെ ഭാഗത്താണല്ലോ...

കട്ടിലിൽ ഇരിക്കുന്ന നിമിഷയെ കണ്ടവർ പുഞ്ചിരിക്കാൻ ശ്രമിച്ചു... നെറ്റിയിലൊരു മുറിവുണ്ട് അതിന്റെയാണെന്ന് തോന്നുന്നു കൺതടവും ചെറുതായി നീര് വന്നിട്ടുണ്ട് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല... ഇത് കാണെ അവർക്ക് ചെറിയൊരു ആശ്വാസമായി...

"ഇപ്പൊ എങ്ങനെയുണ്ട് ചേച്ചി... വേദന വല്ലതുമുണ്ടോ...? "

അവളെങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് കാവേരി ചെറിയൊരു പരിഭ്രമത്തോട് കൂടിയാണ് ചോദിച്ചത്...

"വേദന കുറവുണ്ട്... നിങ്ങളാണോ എന്നെ ഇവിടെ കൊണ്ടുവന്നത്..."

ചെറു ചിരിയോടെ നിമിഷ ചോദിക്കെ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി..

"ചേച്ചി അതുണ്ടല്ലോ... ഇവിടെ കൊണ്ടുവ് വന്നത് ഞങ്ങൾ തന്നെയാ പക്ഷേ ഞങ്ങടെ വണ്ടിയാ ചേച്ചിയെ തട്ടിയത്... സ്പീഡിൽ വന്നപ്പോൾ ചേച്ചി റോഡ് ക്രോസ്സ് ചെയ്യുന്നത് ശ്രദ്ധിച്ചില്ല..."

പാറു ദയനീയമായ മുഖത്തോടെ പറഞ്ഞിട്ട് അവളുടെ അടുത്തേക്കിരുന്നു...

"അത് സാരമില്ല... എന്റെ ഭാഗത്തും തെറ്റുണ്ട് ഫോൺ ചെയ്ത് നടന്നത് കൊണ്ട് നിങ്ങൾ വരുന്നത് ഞാനും കണ്ടില്ലായിരുന്നു..."

അവർക്കിനിയും വിഷമം ആവേണ്ടെന്ന് കരുതി നിമിഷ പറഞ്ഞു...

"ദാ ചേച്ചിയുടെ ബാഗ്... എവിടെ പോവേണ്ടതെന്ന് വെച്ചാ പറഞ്ഞാൽ മതി.. ഞങ്ങൾ കൊണ്ടുവിടാം...അല്ലേടി..."

നിമിഷക്ക് തങ്ങളോട് ദേഷ്യമൊന്നുമില്ലെന്ന് കണ്ടതും കാവേരി പറഞ്ഞു..പാറുവും അത് ശെരി വെച്ചെന്നോണം തലയാട്ടി...

"ഏയ്‌ അതൊന്നും വേണ്ടാ.. നേരം ഒരുപാടായില്ലേ നിങ്ങളെ വീട്ടിൽ അന്യോഷിക്കില്ലേ.. എന്തായാലും എന്നെ വഴിയിൽ ഉപേക്ഷിച്ചു പോയില്ലല്ലോ അത് തന്നെ മഹാ ഭാഗ്യം...

ഞാനെന്റെയൊരു ഫ്രണ്ടിനെ കാണാൻ വന്നതാ ട്രിവാൻഡ്രത്ത്... അവളുടെ അടുത്തേക്ക് പോവുമ്പോഴാ ഇങ്ങനെയൊക്കെ പറ്റിയത്...ഞാൻ അവളെ വിളിച്ചു പൊക്കോളാം... നിങ്ങൾ വീട്ടിൽ പോവാൻ നോക്കിക്കോ..."

പറയുന്നതിനൊപ്പം നിമിഷ ഫോണെടുത്ത് കൂട്ടുകാരിയെ വിളിച്ചു..

"അവളിപ്പോൾ വരും...എനിക്കിവിടെയൊന്നും വലിയ പരിചയമില്ല...അല്ല നിങ്ങൾ പോവുന്നില്ലേ..."

അവരവിടെ തന്നെ ഇരിക്കുന്നത് കണ്ട് നിമിഷ ചോദിച്ചു..

"ഇല്ല... മറ്റേ ചേച്ചി വന്നിട്ട് ഞങ്ങൾ പൊക്കോളാം... ഇല്ലേൽ സമാധാനമുണ്ടാവില്ല..."

പാറു അങ്ങനെ പറഞ്ഞതും നിമിഷ വെറുതെയൊന്ന് ചിരിച്ചു... ഇന്നത്തെ കാലത്തും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസുള്ള പിള്ളേരൊക്കെ ഉണ്ടോയെന്ന് ആലോചിച്ചു...

അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു.. നിമിഷ ഇരുവരേയും കുറിച്ച് ചോദിച്ചറിഞ്ഞു...തന്റെ വിവാഹം കഴിഞ്ഞതാണെന്ന് പാറു അവളിൽ നിന്നും മനപ്പൂർവം മറച്ചു വെച്ചു...

കുറച്ചു കഴിഞ്ഞതും നിമിഷയുടെ കൂട്ടുകാരി അവിടേക്ക് വന്നു... അവളെ കണ്ടതും കാവേരിയും പാറുവും യാത്ര പറഞ്ഞു ഇറങ്ങാനൊരുങ്ങി..

"ഒന്നവിടെ നിൽക്കൂ... "

പോവാൻ തുടങ്ങിയതും നിമിഷ അവരെ വിളിച്ചു....അവർ ഒരുപോലെ തിരിഞ്ഞു നോക്കി...

"ഈ വരുന്ന ഇരുപത്തിയേഴിന് എന്റെ വിവാഹമാണ് നിങ്ങൾ രണ്ട് പേരും തീർച്ചയായും വരണം..അഡ്രസ്സും മറ്റും അതിലുണ്ട് കൂടെ എന്റെ നമ്പറും..."

നിമിഷ ബാഗിൽ നിന്നും അല്പ നേരത്തെ തിരച്ചിലിനൊടുവിൽ ഒരു ഇൻവിറ്റേഷൻ കാർഡ് എടുത്ത് അവരുടെ നേരെ നീട്ടി...

നേരം ഇരുട്ടിയത് കൊണ്ടും വീട്ടിൽ നിന്നും ഒരുപാട് തവണ എവിടെയെന്ന് ചോദിച്ചു ഫോൺ വന്നത് കൊണ്ടും അവരത് സന്തോഷത്തോടെ വാങ്ങി തുറന്ന് പോലും നോക്കാതെ ഉറപ്പായും വരാം എന്ന് പറഞ്ഞു ബാഗിലേക്ക് വെച്ചു...നിമിഷയോടും കൂട്ടുകാരിയോടും ഒരിക്കൽ കൂടെ യാത്ര പറഞ്ഞു അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി......

************

വീടിന് മുന്നിൽ വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ജ്യോതിയെ കണ്ടവർ തെല്ലൊന്ന് ഭയപ്പെട്ടു... കിരൺ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു...

ഗേറ്റ് കടന്നു വരുന്ന അവരെ കണ്ടതും ജ്യോതി നടത്തം നിർത്തി...

"ഡീ അത് ആ മറവിലേക്ക് ഒതുക്കിക്കോ ഇല്ലേൽ വണ്ടി ചളുങ്ങിയത് കാണും.. നമുക്ക് നാളെ കോളേജിലേക്ക് പോകും വഴി വർക്ക്‌ഷോപ്പിൽ കൊടുക്കാം..."

സ്കൂട്ടിയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ കാവേരി പാറുവിന്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു...

പാറു സ്കൂട്ടി ആരുടേയും ശ്രദ്ധ അധികം എത്താത്ത സ്ഥലത്തേക്ക് ഒതുക്കി നിർത്തി... ഇരുവരും ഒരുമിച്ചു തന്നെ അകത്തേക്ക് കയറി...

"ആഹാ വന്നല്ലോ.. എവിടെയായിരുന്നു മക്കളെ ഇത്ര നേരം... "

ആ സമയം അവിടേക്ക് വന്ന കിരണിന്റെ അമ്മ ചോദിച്ചു... കലിപ്പോടെ നിൽക്കുന്ന ജ്യോതിയെ ഇടം കണ്ണിട്ടൊന്ന് നോക്കി അവർ അമ്മയുടെ അടുത്തേക്ക് ചെന്നു...

"നിക്കിനെടി അവിടെ...എവിടെ പോയിരിക്കുവായിരുന്നു രണ്ടും കൂടെ... നേരം എത്രയായെന്ന് വല്ല വിചാരവും ഉണ്ടോ രണ്ടാൾക്കും... മനുഷ്യനിവിടെ തീ തിന്നുവായിരുന്നു..."

ജ്യോതി അത്യധികം കോപത്തോടെ പറഞ്ഞു... അവളുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ടവർ തല താഴ്ത്തി..

"നിക്കുന്നത് കണ്ടില്ലേ യാതൊരു കൂസലുമില്ലാതെ....."

"എന്റെ ജ്യോതി നീയൊന്നടങ്ങ്... അവർ കൊച്ചു കുട്ടികളൊന്നും അല്ലല്ലോ ഇങ്ങനെ കിടന്ന് വഴക്ക് പറയാൻ...പോയത് പോലെ തിരിച്ചു വരാൻ അവർക്കറിയാം... അല്ലേ പിള്ളേരെ..."

കിരൺ അവരുടെ പക്ഷം ചേർന്നു... അതിനിടയിൽ ജ്യോതി കാണാതെ കണ്ണുകൾ കൊണ്ടവരോട് അകത്തേക്ക് ഓടിക്കോളാൻ പറയുകയും ചെയ്തു... കേട്ടപാതി കേൾക്കാത്ത പാതി അവർ അകത്തേക്കോടി...

"കിരണേട്ടനാ അവരെയിങ്ങനെ വഷളാക്കുന്നത്.. അല്ലേ എന്തൊരു പാവം പിടിച്ച കൊച്ചായിരുന്നു പാറു ഇവിടെ വരുമ്പോൾ... ഇപ്പോഴാണേൽ എല്ലാ വേലത്തരവും പഠിച്ചു വെച്ചിട്ടുണ്ട്.. അമ്മക്ക് വിളിക്കുന്നുണ്ട് ഞാൻ... "

ജ്യോതി കെർവോടെ പറഞ്ഞുകൊണ്ട് ചാടിത്തുള്ളി അകത്തേക്ക് കയറിപ്പോയി....

പാറുവും കാവേരിയും ഒരു യുദ്ധം ഒഴിവായി എന്ന മട്ടിൽ കുളിച്ചു ഫ്രഷായി കട്ടിലിലേക്ക് വീണു... ഇവിടെ വന്നാൽ പട്ടിണി കിടക്കേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് പുറത്ത് നിന്ന് വയറൊക്കെ ഫുള്ളാക്കിയിട്ടാണ് വന്നിരുന്നത്.... രാവിലെ മുതലുള്ള അലച്ചിൽ കാരണം ഇരുവരും നന്നേ ക്ഷീണിച്ചിരുന്നു കിടന്നതും അവർ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി...

************

"പാറു... നാളെയല്ലേ ഇരുപത്തിയേഴ്‌.. ആ ചേച്ചിയുടെ കല്യാണം.. നമുക്ക് പോയാലോ... "

ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിനിടയിൽ പെട്ടന്ന് ഇക്കാര്യം ഓർമ വന്നതും കാവേരി പറഞ്ഞു...

"എന്റെ പൊന്നു കാവു നീ നടക്കുന്ന വല്ല കാര്യവും പറ...എവിടെയാണെന്ന് വെച്ചാ നമ്മൾ പോവുക... പോരാത്തതിന് കിരണേട്ടനും ചേച്ചിയും സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ..."

പാറു ആദ്യം തന്നെ കൈ മലർത്തി...

"ഓ നീ ആദ്യം തന്നെ നെഗറ്റീവടിക്കല്ലേ... നമുക്കൊന്ന് ചോദിച്ചു നോക്കാം... ചിലപ്പോൾ വിട്ടാലോ..."

കാവേരി പ്രതീക്ഷ കൈ വിടാതെ പറഞ്ഞു..

"അതിന് നിനക്ക് ആ ചേച്ചിയുടെ വീടറിയോ.."

പാറു അവളെ നോക്കി നെറ്റി ചുളിച്ചു...

"എടി പൊട്ടിക്കാളി അതിനല്ലേ ഇൻവിറ്റേഷൻ കാർഡ്‌... പോരാത്തതിന് അതിൽ ആ ചേച്ചിയുടെ നമ്പറുമുണ്ട്... നമുക്ക് എങ്ങനേലും അന്യോഷിച്ചു പോവാടി..പ്ലീസ്..."

കാവേരി അതിയായ മോഹത്തോടെ കൊഞ്ചി...

"നമുക്കാലോചിക്കാം... നീ ആദ്യം സമ്മതം വാങ്ങിച്ചു വെക്ക്... ബാക്കിയൊക്കെ പിന്നെ... "

അത്രയും പറഞ്ഞിട്ട് പാറു എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു...

വൈകീട്ട് വീട്ടിലെത്തിയതും വസ്ത്രം പോലും മാറാതെ കാവേരി ജ്യോതിയുടെ അടുക്കലേക്ക് ചെന്നു... വിവാഹക്കാര്യം പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീട് അന്ന് നടന്ന കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞപ്പോൾ പൊക്കോളാൻ പറഞ്ഞു...ശേഷം അമ്മയോടും അച്ഛനോടും ചോദിച്ചു അവർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു...

കിരൺ അവർക്ക് പോവാനുള്ള കാര്യങ്ങളെല്ലാം റെഡിയാക്കി... ഇൻവിറ്റേഷൻ കാർഡ് നോക്കി അഡ്രസ്സും മറ്റും നോക്കിയത് കാവേരി തന്നെയായിരുന്നു.. എന്തോ പാറുവിന് ഈ വിവാഹത്തിൽ പങ്കെടുക്കുന്നതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു...

കുറച്ചധികം ദൂരം ഉള്ളതിനാൽ അന്ന് രാത്രി തന്നെ അവർ പുറപ്പെട്ടു... എങ്കിലേ മുഹൂർത്ത സമയത്ത് മണ്ഡപത്തിൽ എത്താൻ കഴിയുകയുള്ളൂ... പുലർച്ചയോടെ അവർ റെയിൽവേ സ്റ്റേഷനിലെത്തി... ഒരു ഊബർ വിളിച്ചു ബുക്ക്‌ ചെയ്ത ഹോട്ടലിലേക്ക് തിരിച്ചു...

"കാവു.. നമുക്ക് പോവണോ... എനിക്കെന്തോ പോലെ...അറിയാത്തിടത്തേക്കൊക്കെ പോവാന്ന് വെച്ചാ..."

പിറ്റേന്ന് രാവിലെ വിവാഹത്തിന് പോവാൻ റെഡിയാകവേ പാറു വിരസതയോടെ പറഞ്ഞു..

"ഒരെന്നാലും ഇല്ല...ക്ഷണിച്ചിട്ടല്ലേ പോവുന്നത്... പിന്നെ ആ ചേച്ചിയെ ഒരു വട്ടം കൂടെ കാണുകയും ചെയ്യാമല്ലോ...ഓർക്കുമ്പോ തന്നെ എനിക്കെന്തൊക്കെയോ തോന്നുന്നു..."

കാവേരി ആവേശത്തോടെ പറഞ്ഞു....

"നീ വേഗം ഇറങ്ങാൻ നോക്കിക്കേ.. അഡ്രെസ്സൊക്കെ തപ്പി പിടിച്ചു എത്തുമ്പോഴേക്കും മുഹൂർത്തം കഴിയും... "

കാവേരി ധൃതി കൂട്ടിയതും പാറു പാതി മനസ്സോടെ ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങി... കണ്ണാടിയിൽ ഒരു വട്ടം കൂടി നോക്കി എല്ലാം ഓക്കേയാണെന്ന് ഉറപ്പു വരുത്തിയ ശേഷം കാവേരിയും അവളുടെ കൂടെയിറങ്ങി... ഇരുവരും അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു നേരെ മണ്ഡപതിലേക്ക് പോയി.. ഓട്ടോക്കാരൻ ആവുമ്പോൾ ഒരുവിധം എല്ലാ സ്ഥലങ്ങളും അറിയുമല്ലോ... അതുകൊണ്ട് തന്നെ അധികം ചുറ്റിത്തിരിയാതെ അവർ അവിടെയെത്തി...

**************

"ഇതെന്തൊരു ഇരിപ്പാ ജിത്തു... അവൻ ക്ഷണിച്ചില്ലെന്ന് വെച്ച് കല്യാണത്തിന് പോകാതിരിക്കാൻ ഒക്കുവോ... എത്രയായാലും നിങ്ങൾ കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞവരല്ലേ...പാറുവോ ഒന്നും അറിഞ്ഞിട്ടില്ല ഇനി നമ്മളായിട്ട് ഒന്നും അറിയിക്കേണ്ട അവൾക്ക് കൂടി വിഷമമാവും....ഞാനെന്തായാലും ഇല്ല നീയെങ്കിലും പോയിട്ട് വാ...അങ്ങനെയെങ്കിലും നിനക്കൊരല്പം സമാധാനം കിട്ടുകയാണെങ്കിലോ..."

വിച്ചുവിന്റെ വിവാഹമാണെന്ന് അറിഞ്ഞത് മുതൽ ഏറെ വിഷമത്തോടെ നടക്കുകയായിരുന്ന ജിത്തുവിനെ ടീച്ചർ ആശ്വസിപ്പിച്ചു...

"വേണ്ടമ്മേ...ഇനി ഞാൻ കയറിച്ചെന്നിട്ട് അവനതൊരു മുഷിച്ചിലാവേണ്ട... ജീവിതത്തിൽ ഏറെ സന്തോഷിക്കുന്ന ദിവസമായിരിക്കില്ലേ ഇന്ന് ഞാനായിട്ട് അതിനൊരു തടസ്സം സൃഷ്ട്ടിക്കേണ്ട..."

ഉള്ളിൽ വലിയൊരു അഗ്നി പർവതം തന്നെ എരിയിന്നുണ്ടെങ്കിലും അവനത് പുറത്ത് കാണിക്കാതെ പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി...

കട്ടിലിൽ കണ്ണുകൾ അടച്ചങ്ങനെ കിടക്കുമ്പോൾ ചെന്നിയിലൂടെ കണ്ണുനീർ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു...കുട്ടിക്കാലം മുതലുള്ള വിച്ചുവുമായുള്ള സൗഹൃദവും കളിയും ചിരിയും അങ്ങനെ ഓർമ്മിക്കാൻ മധുരമുള്ളതെന്തും ഒരു തിരശീലകണക്കെ മുന്നിലൂടെ മിന്നിമാഞ്ഞു...

അവന്റെ നിശ്ചയം കഴിഞ്ഞത് മുന്നേ അറിഞ്ഞുവെങ്കിലും വിവാഹമാണെന്ന് അറിയുന്നത് കവലയിൽ ആരോ പറഞ്ഞാണ്... അന്നേരം വലിയ വിഷമമൊന്നും തോന്നിയില്ല... മുട്ടിലിഴയുന്ന പ്രായം തൊട്ട് കൂട്ട് കൂടി നടക്കുന്നതല്ലേ പകയും വിദ്വെഷവുമെല്ലാം മറന്ന് തന്നെയും വിളിക്കുമായിരിക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.. തങ്ങളുടെ വീടിന്റെ തൊട്ടടുത്ത വീട് വരെ വന്നു വിവാഹം ക്ഷണിച്ചു ഇവിടെ കയറാതെ പോയപ്പോൾ നെഞ്ചിൽ ഒരു പാറക്കല്ല് കേറ്റി വെച്ചത് കണക്കെ  ഭാരമായിരുന്നു... ഇന്നീ നിമിഷം വരെ അത് കൂടി എന്നല്ലാതെ ഒരിഞ്ച് പോലും കുറവ് വന്നിട്ടില്ല...തൻവി തന്റെ ജീവിതത്തിൽ നിന്ന് പോയപ്പോൾ പോലും താൻ ഇത്രമാത്രം വേദനിച്ചു കാണില്ല...അവൻ കമിഴ്ന്നു കിടന്നു തലയിണയിൽ മുഖമമർത്തി തേങ്ങി...

*************

മണ്ഡപത്തിൽ എത്തിയതും ഓട്ടോക്കാരന് പൈസ കൊടുത്ത് അവർ അകത്തേക്ക് പ്രവേശിച്ചു... എല്ലാം അറിയാത്ത ആളുകളായിരുന്നു... ചെറുക്കനും കൂട്ടരും എത്തിയിട്ടില്ലെന്ന് ആരോ പറയുന്നതവർ കേൾക്കാനിടയായി.... ഇടക്ക് അലങ്കരിച്ച വേദിയിലേക്ക് പാറുവിന്റെ കണ്ണുകൾ തെന്നിമാറാൻ തുടങ്ങവേ നിമിഷ അവരെ പിന്നിൽ നിന്നും വിളിച്ചിരുന്നു...

"ഇപ്പൊ വന്നേയുള്ളോ..."

അവർ തിരിഞ്ഞു നോക്കവേ ആലിംഗനം ചെയ്തു കൊണ്ട് നിമിഷ തിരക്കി..

മുന്നിൽ സർവ്വാഭരണ വിഭൂശികയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന നിമിഷയെ കാണെ അവർ കണ്ണിമ വെട്ടാതെ നോക്കി നിന്നു...

"ഇപ്പൊ എത്തിയതേയുള്ളൂ ചേച്ചി..."

കാവേരിയായിരുന്നു മറുപടി പറഞ്ഞത്... പാറുവിനെന്തോ ആളുകളൊക്കെ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയതും ജാള്യത തോന്നി അവൾ കാവേരിയുടെ പിന്നിലേക്ക് ഒതുങ്ങി നിന്നു...

"ഇയാളെന്താ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നേ..."

ചെറു ചിരിയോടെ നിമിഷ ചോദിക്കവേ പാറുവും അവളെ നോക്കി പുഞ്ചിരിച്ചു....

"നിങ്ങളിരിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. വിഷമമൊന്നും ഇല്ലല്ലോ... "

"ഏയ്‌ ചേച്ചി പോയിട്ട് വാ... ഞങ്ങളിവിടെയുണ്ടാവും..."

കാവേരി നിമിഷയെ പറഞ്ഞുവിട്ട് പാറുവിനേയും കൊണ്ട് മധ്യ ഭാഗത്തുള്ള ചെയറിലേക്കിരുന്നു...

"ദേ ടി നോക്കിയേ... എന്നാ ചുള്ളൻ ചെക്കന്മാരാ.. എന്റീശ്വരാ ഇതുപോലൊരെണ്ണം നമ്മുടെ  നാട്ടിലൊന്നും ഇല്ലല്ലോ എന്നോർക്കുമ്പോഴാ..."

കുറച്ചു മാറി നിന്ന് ഫോട്ടോയെടുക്കുന്ന ചെക്കന്മാരെ നോക്കി കാവേരിയൊരു നെടുവീർപ്പോടെ പറഞ്ഞു..

"എന്റെ പൊന്നു കാവു ഇവിടെയെങ്കിലും നിന്റെ കോഴിത്തരം പുറത്തെടുക്കാതെ ഡീസന്റായി ഇരിക്കാൻ നോക്ക്... "

അവരെ തന്നെ നോക്കിയിരിക്കുന്ന കാവേരിയുടെ തോളിൽ പാറു തട്ടി...

"ഒന്ന് പോടി... ഇതിനേക്കാൾ നല്ലയൊരു കല ഈ ലോകത്ത് വേറെയുണ്ടോ...നീ കേട്ടിട്ടില്ലേ പണ്ടാരാണ്ടോ പറഞ്ഞത് പ്രേമം ദുഃഖമാണുണ്ണീ വായ് നോട്ടമല്ലോ സുഖപ്രദം...ഏകദേശം അതുപോലെയൊക്കെ തന്നെയാ ഞാനും.."

പറയുമ്പോഴും അവളുടെ കണ്ണുകൾ ആ ചെറുക്കന്മാരിൽ തന്നെയായിരുന്നു...

"നീയൊന്ന് മിണ്ടാണ്ടിരുന്നോ കാവു...നമ്മുടെ സംസാരം കേട്ട് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു... "

പാറു ഒരല്പം ഗൗരവത്തോടെ പറഞ്ഞതും കാവേരി പിന്നീടൊന്നും മിണ്ടാതെ അടങ്ങിയിരുന്നു...

"എന്ത് നല്ല മാച്ചായ പേരുകൾ അല്ലേ..."

കാവേരി പറയുമ്പോഴാണ് പാറു സ്റ്റേജിലേക്ക് ശ്രദ്ധിക്കുന്നത്....

നിമിഷ weds വൈശാഖ്

എന്ന് കണ്ടതും അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി... ഒരു നിമിഷം തന്റെ വിച്ചേട്ടനാണോ അതെന്ന് പോലും തോന്നിപ്പോയി... എന്നാൽ ആ തോന്നലിന് അധികം ആയുസ്സുണ്ടായിരുന്നില്ല... ചെറുക്കനും കൂട്ടരും വന്നെന്ന് കാരണവരിൽ ആരോ അത്യധികം സന്തോഷത്തോടെ വിളിച്ചു പറഞ്ഞതും അവളുടെ കണ്ണുകൾ അങ്ങോട്ടേക്ക് ശര വേഗത്തിൽ പാഞ്ഞു...

ആൾകൂട്ടത്തിനിടയിലൂടെ കസവു മുണ്ടും ചന്ദനക്കളർ കുർത്തയും ധരിച്ചു പുഞ്ചിരിയോടെ നടന്നു വരുന്ന വിച്ചുവിനെ കാണെ അവളുടെ കണ്ണുകൾ പെയ്തു തുടങ്ങി... ഹൃദയം അതിവേഗത്തിൽ മിടിച്ചു ഇപ്പോൾ പൊട്ടുമെന്ന അവസ്ഥയിലായി... തളർന്നു പോകുമെന്ന് തോന്നിയ നിമിഷത്തിലവൾ ഒരു താങ്ങിനായി കാവേരിയുടെ കൈകളിൽ അമർത്തിപ്പിടിച്ചു...

"പതിയെ പിടിക്കെടി നോവുന്നു... "

പെട്ടന്ന് വേദന തോന്നിയ കാവേരി മുഖം ചുളിച്ചു... എന്നാൽ മണവാളനെ നോക്കുന്ന തിരക്കിൽ അവൾ പാറുവിനോടങ്ങനെ പറഞ്ഞു എന്നല്ലാതെ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല... കാവേരിയുടെ കൈകളിലുള്ള പിടുത്തം മുറുകിയതും അവൾ ഈർഷ്യയോടെ പാറുവിനെ നോക്കി... ഇത്രയും നേരം കുഴപ്പമൊന്നുമില്ലാതെ നിന്നിരുന്നവൾ ശബ്ദം പുറത്തേക്ക് വരാതെ വിതുമ്പുന്നത് കാണെ അവളും ഒന്നമ്പരന്നു...

"പാറു.. എന്താ പ്രശ്നം..."

അവൾ പാറുവിനെ ശക്തിയിൽ പിടിച്ചുലച്ചു... അപ്പോഴും അവൾ തേങ്ങുന്നു എന്നല്ലാതെ കാര്യം പറഞ്ഞില്ല...ഇനിയും ഇവിടെ നിന്നാൽ ആളുകൾ ചിലപ്പോൾ തങ്ങളെ ശ്രദ്ധിക്കുമെന്ന് മനസ്സിലാക്കിയതും കാവേരി അവളേയും പിടിച്ചു വലിച്ചു മണ്ഡപത്തിന്റെ ഒഴിഞ്ഞൊരു കോണിലേക്ക് മാറി നിന്നു...

അവിടെയെത്തിയതും പാറു അവളെ കെട്ടിപ്പിടിച്ചു തേങ്ങലടക്കി...

"പാറു... എന്താടാ പ്രശ്നം... "

കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായതും അവളുടെ പുറത്ത് തടവി കാവേരി വാത്സല്യത്തോടെ ചോദിച്ചു...

"ന്റെ.. ന്റെ വിച്ചേട്ടനാടിയത്.... "

കാവേരിയിൽ നിന്നും അകന്ന് മാറി ഏങ്ങി കൊണ്ടവൾ പറയവേ അവൾക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല....

"നീയെന്താ പാറു പറയുന്നത്... നിന്റെ വിച്ചേട്ടനാണെന്നോ... "

കാവേരിയുടെ കണ്ണുകളിൽ അതിശയം പൂണ്ടു...

"സത്യമാണ് കാവു..എന്റെ അമ്മയും വിച്ചേട്ടനുമാണത്... ഞാൻ.. ഞാനറിഞ്ഞില്ലല്ലോ ഇത്... ഇതെന്റെ വിച്ചേട്ടന്റെ വിവാഹമാണെന്ന്... അവർക്കെങ്ങനെ തോന്നിയെടി എന്നോടിത് പറയാതിരിക്കാൻ.. എത്രയായാലും ഞാൻ... ഞാനവരുടെ പാറുവല്ലേ..."

അവളൊരു നിമിഷം പഴയ പാറുവിലേക്ക് അറിയാതെ മാറിയിരുന്നു....

സങ്കടം സഹിക്കവയ്യാതെ അവ കണ്ണുനീരായി മിഴികളിലൂടെ അണപൊട്ടിയൊഴുകി...കാവേരിക്കും അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു... ഇവിടെ അവളെ ആശ്വസിപ്പിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് തോന്നിയതും കാവേരി അവളുടെ ഉള്ളിലേക്ക് തന്റെ വാക്കുകളാൽ ഊർജം പകർന്നു നൽകി...

ഇവിടെ അവളെ ആശ്വസിപ്പിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് തോന്നിയതും കാവേരി അവളുടെ ഉള്ളിലേക്ക് തന്റെ വാക്കുകളാൽ ഊർജം പകർന്നു നൽകി...

"എന്റെ പൊന്നു പാറു നീയിവിടെ വികാരത്തെ മാറ്റി നിർത്തി ബുദ്ധികൊണ്ട് ചിന്തിക്ക്‌.. "

അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ പാറു ബാക്കി കൂടി അറിയാനായി കാതുകൾ കൂർപ്പിച്ചു...

"നിന്റെ സ്വന്തം ഏട്ടന്റെ കല്യാണം...അതും നിന്നെ ക്ഷണിക്കുക പോയിട്ട് വിവരം പോലും പറയാത്ത കല്യാണം... എന്നിട്ടും ഒരു നിയോഗം പോലെ നീ ഇവിടെ എത്തിയെങ്കിൽ അതിനർത്ഥമെന്താ..?"

"ഒന്ന് വ്യക്തമായി പറയെന്റെ കാവു... നിക്കൊന്നും മനസ്സിലാവുന്നില്ല..."

പാറുവിന് ദേഷ്യവും സങ്കടവുമൊക്കെക്കൂടെ വന്നിട്ട് വല്ലാത്തൊരവസ്ഥയിലായിരുന്നു...

"അല്ലെങ്കിലും നീയൊരു ട്യൂബ് ലൈറ്റാണല്ലോ പറഞ്ഞിട്ട് കാര്യമില്ല.."

കാവേരിയൊരു നെടുവീർപ്പോടെ പറഞ്ഞിട്ട് വീണ്ടും തുടർന്നു...

"പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ നീ ഈ കരഞ്ഞു പിഴിഞ്ഞുള്ള സെന്റിമെന്റ്സ് സീനൊക്കെ മാറ്റിയൊന്ന് ഉഷാറാവണം... ധൈര്യമായി നിന്റെ ഏട്ടന്റെയും അമ്മയുടേയും മുന്നിൽ ചെന്നു നിന്ന് ഈ വിവാഹം കൂടണം...ഒരു സ്വീറ്റ് റിവഞ്ച്.."

"റിവഞ്ചോ... എനിക്ക് കേൾക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുന്നു... അവരുടെ മുന്നിൽ പെട്ടാൽ പിന്നെ പറയേണ്ടാ... ഒരു യുദ്ധം തന്നെ ഇവിടെ നടക്കും..."

അവൾ പേടിയോടെ ഇരു കൈകളും കൂട്ടിത്തിരുമ്മി...

"ഒരു ചുക്കും നടക്കില്ല.... പ്രത്യേകിച്ച് ഇന്ന്..നിമിഷച്ചേച്ചിയുടെ ക്ഷണം സ്വീകരിച്ചല്ലേ നമ്മൾ ഇവിടെയെത്തിയത്...ധൈര്യമായിട്ട് വാ പെണ്ണേ... അവളുടെ ഒരു പേടി..."

കാവേരി അവളേയും വലിച്ചു വീണ്ടും വേദിക്കടുത്തേക്ക് നടന്നു... പാറുവാകെ പരവശയായി...അവർ നേരെ ചെന്ന് അവളുടെ അമ്മയുടെ തൊട്ടടുത്തായി ഇരുന്നു... വേറൊരാളോട് സംസാരിക്കുന്നത് കൊണ്ട് അവർ അതൊട്ടും ശ്രദ്ധിച്ചില്ലതാനും...

മുഹൂർത്തമായതും ലതയും കുറച്ചടുത്ത ബന്ധത്തിൽപ്പെട്ട ചെറുക്കന്റെയും പെണ്ണിന്റെയും ആളുകളും വേദിയിലേക്ക് കയറി...പാറു അപ്പോഴൊന്നും മുഖമുയർത്തി നോക്കിയതേയില്ല...

"പാറു,,നീ പതർച്ചയൊക്കെ മാറ്റി നേരെയിരിക്കുന്നുണ്ടോ... എടി ശെരിയേതേന്നോ തെറ്റേതെന്നോ അന്യോഷിക്കാതെ നിന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയോടും ചേട്ടനോടും ഇത്രയെങ്കിലും ചെയ്യണ്ടേ... അപ്പോഴല്ലേ നിന്റെയുള്ളിലെ കനലിന് ഒരല്പമെങ്കിലും ആശ്വാസം കിട്ടൂ...ഈ അവസരം പാഴാക്കാതെ പരമാവധി ഉപയോഗിക്കാൻ നോക്ക്..."

കാവേരി അവളെ ആശ്വസിപ്പിച്ചു...

ശെരിയാണെന്നവൾക്കും തോന്നി... താൻ ഈ വിവാഹത്തിൽ പങ്കെടുത്തു എന്നറിഞ്ഞാൽ ഒരുപക്ഷെ അവർ പരിസരം പോലും മറന്ന് പ്രതികരിച്ചെന്നിരിക്കും എന്നിരുന്നാലും അവർക്ക് കൊടുക്കാവുന്നതിൽ ഏറ്റവും വലിയ മധുര പ്രതികാരമല്ലേയിത്... പാറു ചിന്തിക്കാതിരുന്നില്ല... പിന്നെ ഉള്ളിലെ ഭയത്തെ പാടെ എടുത്തുമാറ്റി തലയുയർത്തി തന്നെയിരുന്നു...

പൂജാരി നീട്ടിയ താലി വിച്ചു നിമിഷയുടെ കഴുത്തിലേക്ക് ചാർത്തികൊടുക്കുന്നത് നിറകണ്ണുകളോടെ നോക്കിയിരുന്നു... കരയില്ലെന്ന് വിചാരിച്ചതായിരുന്നു പക്ഷേ ഉള്ളിലെ വേദനകൾ അതിനനുവദിക്കാത്തത് പോലെ...

താലി കെട്ടൽ കഴിഞ്ഞു എഴുന്നേറ്റ് നിന്ന് പരസ്പരം ഹാരം അണിയിച്ചു പുടവ കൈമാറി...ശേഷം മുതിർന്നവരുടെ അനുഗ്രഹം വാങ്ങിച്ചു....

അതിഥികളെല്ലാം ഭക്ഷണം കഴിക്കാനായി പോയതും സ്റ്റേജിൽ നിന്ന് ഫോട്ടോയെടുക്കുന്ന വിചുവിന്റെയും നിമിഷയുടേയും അടുത്തേക്ക് കയ്യിൽ കരുതിയിരുന്ന ഗിഫ്റ്റുമായി പാറുവും കാവേരിയും ചെന്നു..

തങ്ങളുടെ അടുത്തേക്ക് വരുന്നവരെ കണ്ടതും നിമിഷ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു... നിമിഷയുടെ നോട്ടം പാഞ്ഞിടത്തേക്ക് ഒരു വേള വിച്ചുവിന്റെ കണ്ണുകളും ചലിച്ചു... മുന്നിൽ നിൽക്കുന്ന പാറുവിനെ കണ്ടവന്റെ മിഴികൾ സജലമായി..അവളെ കണ്ടതിന്റെ പകപ്പൊന്ന് വിട്ടുമാറിയതും ഓടിചെന്നവളെ മാറോടു ചേർക്കണമെന്ന് തോന്നി... ആരോടൊക്കെയോയുള്ള വാശിയുടെ പുറത്ത് അവൻ തന്റെയുള്ളിൽ നുരഞ്ഞു പൊന്തിയ വാൽസല്യത്തെ അടിച്ചമർത്തി...

"Happy married life ചേച്ചി... "

അവർ ഒരുപോലെ പറഞ്ഞു ഗിഫ്റ്റ് നിമിഷയുടെ കയ്യിലേക്ക് കൊടുത്തു.. അറിയാതെ പോലും അവളുടെ നോട്ടം വിച്ചുവിലേക്ക് തെന്നിമാറിയില്ല...അവന്റെ മുഖത്ത് വിവിധ തരം ഭാവങ്ങൾ മിന്നിമായുന്നത് പാറു വ്യക്തമായി കണ്ടിരുന്നു... അവളൊരു തരം പുച്ഛചിരിയോടെ അവനടുത്തേക്ക് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു...

"നല്ലൊരു വൈവാഹിക ജീവിതം എന്റേട്ടന്  നേരുന്നു... നിമിഷചേച്ചി നല്ല കുട്ടിയാ... നമ്മുടെ അമ്മയേയും ഏട്ടനെയും പൊന്നു പോലെ നോക്കും... "

പോവുന്നതിനിടയിൽ പാറു അവന് കേൾക്കാൻ മാത്രം പാകത്തിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു....

അവർ അവിടെ നിന്ന് പോയിട്ടും വിച്ചുവിന്റെ പകപ്പ് വിട്ടുമാറിയിരുന്നില്ല... പാറു എങ്ങനെ ഇവിടെയെത്തി എന്നുള്ളതായിരുന്നു അവന്റെ സംശയം... അവൾ ട്രിവാഡ്രത്ത് പഠിക്കാൻ പോയിരിക്കുവാണെന്ന് കൂട്ടുകാരിൽ ആരോ പറയുന്നത് കേട്ടിരുന്നു... പക്ഷേ അവളിപ്പോൾ ഇവിടെയെത്തണമെങ്കിൽ... നിമിഷയുമായിട്ടുള്ള അവൾക്കുള്ള ബന്ധം എന്തായിരിക്കും...? അങ്ങനെ ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിനെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു...

'എന്തുപറ്റി... ആകെ മൂഡോഫായല്ലോ... "

അത്രയും നേരം സന്തോഷത്തോടെ നിന്നിരുന്ന വിച്ചുവിന്റെ പെട്ടന്നുള്ള ഉത്സാഹമില്ലായ്മ കണ്ട് അടുത്ത് നിന്ന നിമിഷ തിരക്കി...

"ഏയ്‌.. ഒന്നുമില്ലെടോ.. ഞാൻ ചുമ്മാ... "

അവൻ മുഖത്ത് തെളിച്ചമില്ലാത്തൊരു പുഞ്ചിരി എടുത്തണിഞ്ഞു...

************

വിവാഹം കഴിഞ്ഞു സദ്യയൊക്കെ കഴിച്ചു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വരാന്തയിൽ നിന്ന് അയൽക്കാരായ സ്ത്രീകളോട് വർത്തമാനം പറയുന്ന ലതയെ പാറു കണ്ടത്...

"ഡീ.. നിന്റെ അമ്മ... "

കാവേരി സ്വകാര്യം പോലെ പറഞ്ഞു..

"കണ്ടു.. കണ്ടു.. കാണാത്തത് പോലെ നടക്കാം... എന്നാലേ ആ നിൽക്കുന്ന കൂട്ടത്തിലുള്ള ആരെങ്കിലും നമ്മളെ ശ്രദ്ധിക്കൂ..."

പാറു രഹസ്യം പോലെ പറഞ്ഞതും കാവേരി നോവാത്ത വിധം അവളുടെ തോളിലൊന്നടിച്ചു..

"എന്റെ കൂടെ കൂടി പെണ്ണിന് ബുദ്ധി വെച്ചു... "

"പിശാശ് മനുഷ്യനെ കൊല്ലുമെന്നാ തോന്നുന്നത്... "

പാറു പിറുപിറുത്ത് അവളേയും വലിച്ചു മുന്നോട്ട് നടന്നു..

"ലതേച്ചി...നിങ്ങടെ മോളല്ലേയത് പാറു...?"

"ശെരിയാണല്ലോ...!!"

കൂട്ടത്തിൽ അവളെ അറിയാവുന്നൊരു സ്ത്രീ പറഞ്ഞതും മറ്റുള്ളവരുമതിനെ ശെരിവെച്ചു... ലത തിരിഞ്ഞു നോക്കി....ആരേയും ശ്രദ്ധിക്കാതെ ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ചു വലിച്ചു നടന്നു പോവുന്ന പാറുവിനെ കണ്ടതും അവരുടെ മുഖം ഇരുണ്ട് കയറി...

ശെരിയാണ്.. അത് പാറുവാണല്ലോ... ഇവളെന്താ ഇവിടെ...

അവർ ചിന്തിക്കാതിരുന്നില്ല... അതറിയാൻ അവളുടെ പിന്നാലെ വെച്ചു പിടിച്ചെങ്കിലും മുന്നിൽ വന്നു നിന്ന ടാക്സിയിലേക്ക് അവർ കയറിയിരുന്നു...

കാർ മുന്നോട്ട് ചലിച്ചു തുടങ്ങിയതും തല പുറത്തേക്കിട്ട് പിന്നാലെ പാഞ്ഞു വന്ന ലതയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു... ഇത് കൂടെ കണ്ടതും ലതക്കാകെ അരിശം കയറി... അവർ അവിടെ നിന്നും വിച്ചുവിന്റെ അടുത്തേക്ക് നടന്നു...

************

"ഹോ.. ഇപ്പോഴാണൊന്ന് സമാധാനമായത്... നെഞ്ചിൽ നിന്നൊരു ഭാരം ഇറക്കി വെച്ചത് പോലെ... "

സീറ്റിലേക്ക് ചാരി നെഞ്ചിൽ കൈ വെച്ചു കണ്ണുകളടച്ചു പാറു ശ്വാസം വലിച്ചു വിട്ടു...

"താങ്ക്യു... കാവേരി.. നീയില്ലായിരുന്നെങ്കിൽ ഇന്നെന്റെ വിച്ചേട്ടന്റെ വിവാഹമാണെന്ന് പോലും ഞാൻ അറിയില്ലായിരുന്നു..."

നന്ദി സൂചകമെന്നോണം പാറു കാവേരിയെ കെട്ടിപ്പിടിച്ചു...പാറുവിന്റെ മുഖത്തെ സന്തോഷം കാണെ കാവേരിയുടെ കണ്ണുകളും എന്തിനെന്നറിയാതെ നിറയുന്നുണ്ടായിരുന്നു...

അവർ നേരെ ഹോട്ടലിലേക്ക് ചെന്നു... വൈകുന്നേരത്തോടെ റൂം വെക്കെറ്റ് ചെയ്ത് റെയിൽവേ സ്റ്റേഷനിലെത്തണം... എങ്കിലേ ട്രിവാൻഡ്രത്തേക്കുള്ള ട്രെയിൻ കിട്ടൂ...

അവർ വിവാഹത്തിന് പോവുമ്പോൾ ഒരുങ്ങാൻ വേണ്ടി വലിച്ചു വാരിയിട്ട സാധനങ്ങളെല്ലാം തിരികെ ബാഗുകളിലേക്ക് കുത്തി നിറച്ചു... റെസ്റ്റോറന്റിൽ ഓരോ കോഫിക്ക് ഓർഡർ ചെയ്ത് വരുത്തിച്ചു... അതും കുടിച്ചു അവർ ഹോട്ടലിൽ നിന്നും ഇറങ്ങി....അവിടുന്ന് റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോഴാണ് ട്രെയിൻ ഒരു മണിക്കൂർ ലേറ്റാണെന്നറിഞ്ഞത്... അവർ അത്രയും നേരം അവിടെ കാത്തിരുന്നു....

കാത്തിരുന്ന് ചടച്ചപ്പോൾ കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചിട്ട് വരാമെന്നും പറഞ്ഞു കാവേരി അടുത്തുള്ള കടയിലേക്ക് പോയി...അങ്ങോട്ട് പോവുമ്പോഴുള്ള സന്തോഷം തിരികെ വരുമ്പോൾ അവൾക്കില്ലായിരുന്നു...

"എന്തു പറ്റിയെടി... "

പാറു അവളുടെ കയ്യിലുള്ള ലൈസിന്റെ പാക്കറ്റ് വാങ്ങിക്കൊണ്ട് ചോദിച്ചു...

"എന്തു പറ്റിയെടി... "

പാറു അവളുടെ കയ്യിലുള്ള ലൈസിന്റെ പാക്കറ്റ് വാങ്ങിക്കൊണ്ട് ചോദിച്ചു...

"അമ്മയും അച്ഛനും കൂടി മൂകാംബിക പോകുവാണെന്ന് കൂട്ടത്തിൽ ഏട്ടനും ഏട്ടത്തിയുമുണ്ട്... നമ്മളോട് ഇപ്പോഴങ്ങോട്ട് ചെല്ലേണ്ടെന്ന്... ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് വന്ന് അവർ വിളിക്കാമെന്ന് പറഞ്ഞു... "

"അതെങ്ങനെ ശെരിയാവും അപ്പൊ നമ്മൾ എവിടെ നിൽക്കും... "

ചോദിച്ചു കൊണ്ട് പാറു വേവലാതിയോടെ കയ്യിലെ നഖം കടിച്ചു കൊണ്ടിരുന്നു...

"അതല്ലേ രസം... ജിത്തേട്ടൻ നമ്മളെ ഇവിടെ നിന്ന് കൂട്ടാൻ വരുമെന്ന്.. നേരെ അങ്ങോട്ട് വിട്ടോളാൻ..."

കാവേരി അവളുടെ അടുത്തേക്കിരുന്നു...

"എവിടേക്ക് വീട്ടിലേക്കോ.. ഏയ്‌ അതൊന്നും ശെരിയാവത്തില്ല... "

പാറു ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു...

"എന്താ ശെരിയാവാത്തെ.. അതേ ശെരിയാവൂ...

ആ ദാ വരുന്നുണ്ടല്ലോ കക്ഷി..."

അവരുടെ അടുത്തേക്ക് വരുന്ന ജിത്തുവിനെ കണ്ടതും കാവേരി പറഞ്ഞു... പാറു അവനെ തന്നെ ഒരു നിമിഷം നോക്കി നിന്നു.. പുഞ്ചിരിച്ചു കൊണ്ടുള്ള അവന്റെ നോട്ടവും തന്നിലാണെന്ന് കണ്ടതും പെട്ടന്ന് മുഖം വെട്ടിച്ചു...

"കിരൺ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വീട്ടിൽ ഇല്ലായിരുന്നു അതാ ഒരല്പം വൈകിയേ...വാ... "

പറഞ്ഞിട്ടവൻ അവരുടെ കയ്യിലെ ബാഗുകൾ വാങ്ങി മുന്നോട്ട് നടന്നു....

"കയറ്... "

ബാഗുകൾ ഫ്രണ്ട് സീറ്റിലേക്ക് വെച്ച് ബാക്കിലെ ഡോർ തുറന്നവൻ പറഞ്ഞു... അപ്പോഴും അവന്റെ നോട്ടം പാറുവിൽ തന്നെയാണെന്നുള്ളത് അവളിൽ വല്ലാത്തൊരു പരവേശം നിറച്ചു...

യാത്രക്കിടയിൽ ആരും പരസ്പരം ഒന്നും മിണ്ടിയില്ല... കാവേരിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ കാറിൽ കയറിയതേ അവൾ ഉറക്കം പിടിച്ചിരുന്നു... ജിത്തു ഇടയ്ക്കിടെ ഫ്രണ്ട് മിററിലൂടെ അവളെ നോക്കിക്കൊണ്ടിരുന്നു... അന്നേരം അവളുടെ മുഖത്തെ പരവേശവും വിറയലുമെല്ലാം കാണുമ്പോൾ അറിയാതെ അവന്റെ ചുണ്ടിലൊരു ചിരി വന്നു പൊതിയും....

കുറച്ചു സമയത്തിനകം അവർ വീട്ടിലെത്തി... പാറുവിന് അപ്പോഴാണ് ആശ്വാസമായത്.... തോളിൾ തലവെച്ചു കിടന്നുറങ്ങുന്ന കാവേരിയെ തട്ടിവിളിച്ചു ഡോർ തുറന്നു പുറത്തേക്കിറങ്ങി... ഉമ്മറത്ത് തങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന ടീച്ചറമ്മയുടെ അടുത്തേക്കോടി ഇറുകെ കെട്ടിപ്പിടിക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... അവർ വാത്സല്യത്തോടെ അവളുടെ കവിളിലൊന്ന് തഴുകി...

"എത്ര നാളായി കണ്ടിട്ട്... നീ ഞങ്ങളെയൊക്കെ മറന്നെന്നാ വിചാരിച്ചത്... "
ചോദിക്കുമ്പോൾ അവരുടെ വാക്കുകൾ പോലും ഇടറിപ്പോയിരുന്നു...

"അങ്ങനെ മറക്കാനൊക്കുവോ എനിക്കെന്റെ അമ്മയെ...."

ചിരിയോടെ ചോദിച്ചുകൊണ്ട് പാറു അവരുടെ തോളിലേക്ക് ചാഞ്ഞു...

ജിത്തു ബാഗുകളുമായി വരുന്നത് കണ്ടതും അവളൊരു വശത്തേക്ക് ഒതുങ്ങി നിന്നു...

"മോളെ കയറി വാ... "

ഉമ്മറത്തു വായും പൊളിച്ചു നിൽക്കുന്ന കാവേരിയെ ടീച്ചർ അകത്തേക്ക് ക്ഷണിച്ചു... അവളോടും അമ്മയുടേയും അച്ഛന്റെയുമെല്ലാം വിശേഷങ്ങൾ തിരക്കി... ശേഷം ഇരുവരേയും കൂട്ടി മുറിയിലേക്ക് പോയി...

"നിങ്ങളൊന്ന് കുളിച്ചു വസ്ത്രമൊക്കെ മാറി വാ അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്ത് വെക്കാം..."

ടീച്ചർ അടുക്കളയിലേക്ക് നീങ്ങിയതും അവർ പെട്ടന്ന് തന്നെ കുളിച്ചു ഫ്രഷായി...

പുറത്ത് നിന്നും ടീച്ചറുടെ വിളി കേട്ടതും അവൾ കാവേരിയേയും കൂട്ടി അങ്ങോട്ടേക്ക് നടന്നു...

അവരങ്ങോട്ട് ചെല്ലുമ്പോൾ ജിത്തുവും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു... അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങിയോ... മുഖത്തൊരു പുഞ്ചിരി വിടർന്നുവോ...

അവന്റെ ചെറിയ ചലനങ്ങൾ പോലും മനസ്സിലാവുന്ന പാറുവിന് അവന്റെ ഈ മാറ്റത്തിന്റെ കാരണം മാത്രം പിടികിട്ടിയില്ല...

അവന്റെ അടുത്തുള്ള കസേരയിൽ കാവേരിയോട് ഇരിക്കാൻ പറഞ്ഞിട്ട് അവൾ ടീച്ചറുടെ അടുത്തിരുന്നു...നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് പിന്നെ ആരേയും ശ്രദ്ധിക്കാൻ നിന്നില്ല വേഗം വേഗം കഴിച്ചു കൊണ്ടിരുന്നു... ഇടക്ക് ജിത്തു കഴിച്ചെഴുന്നേറ്റ് പോവുന്നത് അറിഞ്ഞെങ്കിലും അവൾ തലയുയർത്തി നോക്കിയില്ല....

കഴിച്ചു കഴിഞ്ഞു ടീച്ചറിന്റെ കൂടെ അവിടെയെല്ലാം ഒതുക്കി വെച്ച ശേഷം അവർ കിടക്കാനായി പോയി... ടീച്ചറിന്റെ മുറിയിലെ കട്ടിലിന്മേൽ രണ്ട് പേർക്ക്‌ മാത്രമേ കിടക്കാൻ പറ്റൂ... മുറിയിലേക്ക് കയറിയിറങ്ങുന്ന വഴിയായത് കൊണ്ട് നിലത്ത് പാ വിരിച്ചു കിടക്കാനും കഴിയില്ല... കാവേരി ആദ്യം തന്നെ കട്ടിലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്...എന്ത് ചെയ്യും എന്നോർത്ത് പാറുവങ്ങനെ നിൽക്കുമ്പോഴാണ് ടീച്ചർ മുറിയിലേക്ക് വന്നത്...

"നീയന്താ ഇവിടിങ്ങനെ നിക്കുന്നെ.. കിടക്കുന്നൊന്നും ഇല്ലേ... "

അവർ അവളെ നോക്കി നെറ്റിചുളിച്ചു...

"എവിടെ കിടക്കും ടീച്ചറെ... കഷ്ഠി രണ്ടാൾക്കേ കട്ടിലിൽ കിടക്കാൻ പറ്റൂ... "

അവൾ ചുണ്ടുകൾ ചുളുക്കി പറഞ്ഞു...

"ശെരിയാണല്ലോ ഇനിയിപ്പോ എന്ത് ചെയ്യും... മറ്റേ മുറികളിൽ ആണെങ്കിൽ നിറയെ പൊടിയും അഴുക്കുമാണ്... ആരും ഉപയോഗിക്കാൻ ഇല്ലല്ലോ എന്ന് കരുതി ഞാനൊട്ടും വൃത്തിയാക്കാറുമില്ല...

എന്നാ ഒരു കാര്യം ചെയ്യ്... നിങ്ങളിവിടെ കിടന്നോ ഞാൻ പുറത്തെവിടെയെങ്കിലും കിടന്നോളാം..."

ഒട്ടൊരു നിമിഷത്തെ ആലോചനക്ക് ശേഷം ടീച്ചർ പറഞ്ഞു...

"ഏയ്‌ അതൊന്നും വേണ്ടാ...എന്നിട്ട് വേണം തറയിലെ തണുപ്പടിച്ച് കാല് വേദന അധികമാവാൻ..."

പുറത്തേക്ക് പോവാൻ തുടങ്ങിയ ടീച്ചറെ തടഞ്ഞു നിർത്തിയവൾ പറഞ്ഞു...

"അമ്മ ഇവിടെ കിടന്നോ ഞാൻ പുറത്ത് കിടന്നോളാം... "

പ്രശ്നത്തിനൊരു പരിഹാരമെന്ന പോലെ പാറു പറഞ്ഞു...

"ഓ നിങ്ങൾ രണ്ട് പേരുമെന്തിനാ ഇങ്ങനെ ചിന്തിച്ചു കാട് കയറുന്നെ... അവിടെ മുകളിലെ മുറിയിൽ ജിത്തേട്ടൻ തനിച്ചല്ലേ,, നിനക്ക് അവിടെ പോയി കിടന്നാൽ പോരെ... "
ചിരിയടക്കി പിടിച്ചു പറയുന്ന കാവേരിയെ നോക്കി പാറു പല്ല് ഞെരിച്ചു... നിനക്ക് കാണിച്ചു തരാമെടി എന്നൊരു ധ്വനി അതിൽ ഇല്ലാതില്ല...

"അത് ശെരിയാണല്ലോ.. ഞാനത് ഓർത്തില്ല... എന്നാ പിന്നെ മോളവിടേക്ക് ചെല്ല്... "

ടീച്ചർ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെ പറഞ്ഞു...

"ടീച്ചറെ...അത്..."

"ഒന്ന് വേഗം പോയേ പാറു.. എനിക്ക് കിടന്നുറങ്ങണം... "

പോവാൻ മടിച്ചവൾ നിൽക്കുന്നത് കണ്ട് കാവേരി വീണ്ടും പറഞ്ഞു...ദേഷ്യത്തോടെയുള്ള പാറുവിന്റെ കണ്ണുരുട്ടൽ കണ്ടതും തലവഴി പുതപ്പിട്ടവൾ കട്ടിലിലേക്ക് ചാഞ്ഞു...

പാറു മടിച്ചു മടിച്ചു മുറിയിലേക്ക് ചെന്നു... മാസങ്ങൾക്കു ശേഷം വീണ്ടും ആ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ഓർമകളുടെയൊരു വലിയ കൂമ്പാരം തന്നെ മനസ്സിൽ വന്നു മൂടി കിടപ്പുണ്ടായിരുന്നു...മുറിയുടെ മുന്നിലെത്തിയതും വിറക്കുന്ന കൈകളോടെ അവൾ വാതിലിൽ രണ്ട് തട്ട് തട്ടി.... പെട്ടന്ന് തന്നെ മുന്നിലെ വാതിൽ തുറക്കപ്പെട്ടു....

പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ മുന്നിൽ നിൽക്കുന്ന പാറുവിനെ കണ്ടതും അവന്റെ മിഴികൾ അതിശയത്തോടെ വിടർന്നു... അവളൊന്നും മിണ്ടാതെ അകത്തേക്ക് കയറാൻ തുടങ്ങിയതും അവൻ വാതിലിനടുത്ത് നിന്നും കുറച്ച് നീങ്ങി നിന്നു..

പിന്നിലെ കതകടയുന്നതും കൊളുത്ത് വീഴുന്നതും ഒരുതരം വിറയലോടെ കണ്ട് നിന്നു....

ജിത്തു കട്ടിലിൽ വന്നിരുന്നു... അവൻ തന്നെ തന്നെയാണ് നോക്കുന്നതെന്നറിഞ്ഞിട്ടും ആ നോട്ടത്തെ അവഗണിച്ചു കൊണ്ടവൾ അലമാരയിൽ നിന്നും പുതപ്പും തലയിണയുമെടുത്ത് തറയിൽ വിരിച്ചു...

"രാത്രിയിൽ നല്ല തണുപ്പുണ്ടാവും... അവിടെ കിടക്കേണ്ട,, കട്ടിലിൽ കയറി കിടക്ക്... "

ഗൗരവത്തോടെ അവനങ്ങനെ പറയവേ തലചെരിച്ചവളൊന്ന് നോക്കി...യാതൊന്നും മറുപടി പറയാതെ നിലത്ത് വിരിച്ച ഷീറ്റിലേക്ക് തന്നെ കിടന്നു...

"ഒരല്പം സ്നേഹത്തോടെ പറഞ്ഞാലെന്തെ... ഞാൻ അനുസരിക്കില്ലേ... "

വാക്കുകളിൽ അവനോടുള്ള പരിഭവമാവോളം കലർന്നിരുന്നു...

അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയിലെ ലൈറ്റ് അണച്ചു വന്നു കിടന്നു... ഒരിക്കൽക്കൂടി അവൻ തന്നെ വിളിക്കുമായിരിക്കും എന്ന് പ്രതീക്ഷിച്ചു കിടന്നിരുന്ന പാറുവിന്റെ മനസ്സിൽ നിരാശ വന്നു മൂടി.. കണ്ണുകൾ നിറഞ്ഞൊഴുകി... ഒരു തരം വാശിയോടെ അവയെ തുടച്ചു മാറ്റി ഉറക്കം വരുന്നില്ലെങ്കിൽ കൂടി കണ്ണുകളടച്ചു കിടന്നു...

കണ്ണുകൾ അടച്ചു കിടന്നെപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു...

"പാറു..."

കാതരികിൽ അവന്റെ നേർത്ത സ്വരം.. അവളൊന്ന് ചിണുങ്ങി...

"സോറി..."

പറയുന്നതിനൊപ്പം അവന്റെ നേർത്ത അദരങ്ങളും മീശത്തുമ്പും ചെവിയിടുക്കിൽ ഇക്കിളിക്കൂട്ടി കടന്നുപോയി....മേലാകെ കുളിരുകോരിയവൾ തിരിഞ്ഞവനെ ഇറുകെ പുണർന്നു... കനത്ത തണുപ്പിൽ വിറകൊള്ളുന്നവളെ അവനും ചെറു ചിരിയോടെ ചേർത്ത് പിടിച്ചു...

നാളുകൾക്ക് ശേഷം അവളെയിങ്ങനെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു തണുപ്പ് വന്നു പൊതിയുന്നുണ്ടായിരുന്നു... അതിന്റെ ആലസ്യത്തിൽ അവന്റെ ചുണ്ടുകൾ അവളുടെ നെറുകിൽ ഇടതടവില്ലാതെ പതിഞ്ഞു കൊണ്ടേയിരുന്നു...


ഏകദേശം ഒരാഴ്ച്ച മുൻപാണെന്ന് തോന്നുന്നു കോളേജിലേക്ക് തന്നെ കാണാനൊരാൾ വന്നു...

"ജിത്തു സാറെ ഒരു വിസിറ്ററുണ്ട്... "

"ആരാ നാരായണേട്ടാ... "

"അറിയുന്നയാള് തന്നെയാ,, സാറങ്ങോട്ട് ചെന്നാട്ടെ... "

ഫോണിൽ നിന്നും തലയുയർത്തി ജിത്തുവത് ചോദിക്കുമ്പോൾ ചെറു ചിരിയോടെ മറുപടി പറഞ്ഞു നാരായണേട്ടൻ നടന്നു നീങ്ങിയിരുന്നു...

ആരായിരിക്കും വന്നിട്ടുണ്ടാവുക എന്ന ചിന്തയോടെ തന്നെ അവൻ വിസിറ്റിങ് റൂമിലേക്ക് നടന്നു...

വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ കസേരയിൽ തിരിഞ്ഞിരിക്കുന്നയാളെ മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല...

"ഇതാര് തൻവിയോ.. വല്ലാത്ത സർപ്രൈസ് ആയിപ്പോയല്ലോ... "

ജിത്തു ചോദിക്കെ തൻവി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അവനെ നോക്കി പുഞ്ചിരിച്ചിരുന്നു...

"അതിനേക്കാൾ വലിയൊരു സർപ്രൈസുണ്ട്...

വാ... നമുക്ക് രണ്ട് കോഫി കുടിച്ചു സംസാരിക്കാം... "

തൻവി അവനേയും കൂട്ടി ക്യാന്റീനിലേക്ക് നടന്നു...

"ചേട്ടാ രണ്ട് കോഫി...

കഴിക്കാൻ എന്തെങ്കിലും വേണോ... "

കടക്കാരനോട് പറഞ്ഞിട്ട് തൻവിയെ നോക്കി ചോദിച്ചു...അവൾ വേണ്ടെന്ന് തലയനക്കി...

തൻവി ബാഗിൽ നിന്നും ഒരു കാർഡ് എടുത്ത് അവനു നേരെ നീട്ടി...

ജിത്തു അത് വാങ്ങി തുറന്ന് നോക്കെ മുഖത്തൊരു പുഞ്ചിരി വിടർന്നു... എന്നിട്ടും വിശ്വാസം വരാതെ അവളെയൊന്ന് നോക്കി...

"എന്റെ വിവാഹമാണ് അടുത്തമാസം,,, നീയും പാറുവും തീർച്ചയായും വരണം..."

പാറുവിന്റെ കാര്യം പറഞ്ഞതും അത്രയും നേരം ഉണ്ടായിരുന്ന അവന്റെ മുഖത്തെ തെളിച്ചം മങ്ങി...

"എന്തേ നിന്റെ മുഖം വാടിയത്.. പാറു വരില്ലേ... "

തൻവിയുടെ കണ്ണുകൾ ചുരുങ്ങി...

"അവളിവിടില്ലെടോ.. ട്രിവാൻഡ്രത്താ ജ്യോതിയുടെ കൂടെ... അവിടുത്തെ യൂണിവേഴ്സിറ്റിയിൽ msc ചെയ്യുന്നു.. "

"അതെന്തേ ഇവിടെ നിന്ന് പോയത്.. നിങ്ങൾ തമ്മിൽ വല്ല പ്രശ്നവുമുണ്ടോ...? "

തൻവി ചോദിക്കെ അവളോടെങ്ങനെ ഇക്കാര്യങ്ങളെല്ലാം പറയുമെന്നോർത്ത് അവൻ ആശയക്കുഴപ്പത്തിലായി... എന്നായാലും അവളും കൂടെ അറിയേണ്ടതല്ലേയെന്ന് കരുതി എല്ലാം തുറന്നു പറഞ്ഞു...

മീരയിൽ നിന്നും പ്രവിയിൽ നിന്നും അറിഞ്ഞ കാര്യങ്ങളും അതേ തുടർന്നുണ്ടായ പ്രശ്നങ്ങളും പാറുവിന്റെ ആത്മഹത്യാ ശ്രമവും അങ്ങനെയെല്ലാം അവളുടെ മുന്നിൽ തുറന്നു പറഞ്ഞു മനസ്സിലെ ഭാരമങ്ങ് ഇറക്കി വെച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നിയവന്...

"ഇത്രയൊക്കെ കാര്യങ്ങൾ നടന്നിട്ടും നീയെന്തേ ഇത്രയും നാൾ എന്നോടൊന്നും പറഞ്ഞില്ല...അത്രമാത്രം അന്യരായിപ്പോയോ ജിത്തു നമ്മൾ... ഒന്നുമില്ലെങ്കിലും പ്രണയിക്കുന്നതിന് മുന്നേ നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരുന്നില്ലെടോ...."

സങ്കടം തിങ്ങിയ വാക്കുകളോടെ അവൾ ചോദിച്ചു...

"മനപ്പൂർവം പറയാതിരുന്നതാണ് തൻവി.. വെറുതെ നിന്നെ കൂടെ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി... "

കുറ്റബോധം കൊണ്ടവന്റെ മിഴികൾ താഴ്ന്നു...

"അത് വിട്... എന്നിട്ട് നിന്റെ തീരുമാനമെന്താ..."

"എനിക്കറിയില്ല തൻവി...ഒരു ഭാഗത്ത് ഹൃദയം അവളോട് പ്രണയമാണെന്ന് പറയുന്നു.. എന്നാൽ മറ്റൊരു ഭാഗത്ത് ബുദ്ധി അതിനെ അവഗണിച്ചുകൊണ്ട് അവളിൽ നിന്നും അകലം പാലിക്കാൻ പറയുന്നു...ഇതിലേത് സ്വീകരിക്കണം എന്നറിയാതെ ഞാനാകെ ആശയക്കുഴപ്പത്തിലാണ്..."

അവൻ അസ്വസ്ഥതയോടെ നെറ്റിയൊന്ന് തടവി...

"നിന്റെയുള്ളിലെ തെറ്റിദ്ധാരണയാണ് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്.. ആദ്യം അതെടുത്ത് കളയാൻ നോക്ക്.. മീരയേയോ പ്രവിയെയോ കണ്ട് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്ക്.. ഒരു പക്ഷേ പാറുവിനിതിൽ പങ്കൊന്നുമില്ലെങ്കിൽ... എത്ര നാളിതിങ്ങനെ മുന്നോട്ട് പോവും.... നിങ്ങൾക്കും വേണ്ടേ സന്തോഷം നിറഞ്ഞൊരു ജീവിതം...പക്വതയില്ലാത്ത പ്രായത്തിൽ അവളൊരു തെറ്റ് ചെയ്തു ആ തെറ്റിന്റെ പേരിൽ ജീവിതം കാലം മുഴുവനും അവളെ വേദനിപ്പിക്കാനാണോ നിന്റെ ഉദ്ദേശം..."

തൻവി പറയവേ നിറഞ്ഞ കണ്ണുകളോടെ ജിത്തു അവളെ തലയുയർത്തി നോക്കി...

"നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല...എനിക്കറിയാം നിനക്ക് പാറുവിനെ ഇഷ്ടമാണെന്ന്...ആദ്യം തന്നെ സത്യാവസ്ഥ മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്നീ വിഷമിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ..."

തൻവി പറയുന്നതെല്ലാം ശെരിയാണെന്നവന് തോന്നി... തെറ്റ് തന്റെ ഭാഗത്തുമുണ്ട്... സത്യാവസ്ഥ എന്താണെന്ന് തിരക്കാതെ എല്ലാ കുറ്റങ്ങളും പാറുവിന്റെ മേലെ ചാർത്തിക്കൊടുത്തു... ഞാൻ കാരണം എന്നും അവൾക്ക് സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നോർക്കേ അവന്റെയുള്ളിൽ കുറ്റബോധം വന്നു മൂടി...

"ഞാനിറങ്ങുന്നു ജിത്തു.. വിവാഹത്തിന് വരുമ്പോൾ പാറുവും കൂടെയുണ്ടാവണം... അവളില്ലേൽ നീയും വരേണ്ടതില്ല..."

മറുപടിക്ക് കാത്തു നിൽക്കാതെ ബാഗും തോളിലേക്ക് വലിച്ചിട്ടവൾ കാന്റീനിൽ നിന്നും പുറത്തേക്ക് നടന്നു....

****************

മീര കോളേജിൽ നിന്നും മടങ്ങി വരുന്നവഴിയാണ് ഇടവഴിയിലെ കലുങ്കിനടുത്ത് നിൽക്കുന്ന ജിത്തുവിനെ കണ്ടത്... ഇടയ്ക്കിടെ അവനെ കാണാറുണ്ടെങ്കിലും തന്നെ കാണുമ്പോൾ വെറുപ്പോടെ മുഖം തിരിച്ചിട്ട് കടന്നു പോവും... ഇന്ന് പതിവില്ലാതെ ആരെയോ കാത്ത് നിൽക്കുന്ന ജിത്തുവിനെ തലയുയർത്തി നോക്കുക പോലും ചെയ്യാതെ പോവാനൊരുങ്ങിയതും ജിത്തു അവളെ വിളിച്ചു...

"മീരേ... "

അവളൊരു സങ്കോചത്തോടെ തിരിഞ്ഞു നോക്കി..

"പോയിട്ട് തിരക്കുണ്ടോ... എനിക്കൊരല്പം സംസാരിക്കണം... "

അവനൊരു ആമുഖം പോലെ പറഞ്ഞു...

"ഇ.. ഇല്ല.. ജിത്തേട്ടൻ പറഞ്ഞോളൂ..."

ആദ്യമൊന്ന് പതറിയെങ്കിലും അവൾ പറഞ്ഞു..

"എനിക്ക് സത്യമെന്താണെന്നറിയണം മീരേ.. അന്ന് ശെരിക്കും എന്താണ് സംഭവിച്ചത്... "

അവൾ പരിഭ്രമത്തോടെ അവനെ നോക്കി...

"ഞാനൊന്നും ചെയ്യില്ല... പേടിക്കാതെ പറഞ്ഞോ... "

അവളുടെ മുഖത്തെ ഭയം കണ്ടവൻ ശാന്തമായി പറഞ്ഞു...

"അന്ന് ജിത്തേട്ടന്റെ വിവാഹം തൻവി മിസ്സുമായി ഉറപ്പിച്ചതറിഞ്ഞു പാറു ഭയങ്കര വിഷമത്തിൽ ആയിരുന്നു... എന്നും ഞങ്ങളോട് വന്നു കരച്ചിലും സങ്കടം പറച്ചിലുമായിരിക്കും....

പതിയെ പതിയെ അവളത് അംഗീകരിച്ചു തുടങ്ങി.. ജിത്തേട്ടനെ സ്വന്തമാക്കാൻ കഴിയില്ലെന്നവൾ പൂർണമായും വിശ്വസിച്ചു...

ആ ഇടക്കാണ് അവളുടെ അമ്മ പാറുവിന് ജിത്തേട്ടനെ ഇഷ്ടമാണെന്നുള്ള കാര്യമടക്കം അറിയുന്നത്... അവളാലെ ജിത്തേട്ടനൊരു പ്രശ്നവും ഉണ്ടാവരുതെന്ന് കരുതി അവിനാഷുമായി അവളുടെ വിവാഹം ഉറപ്പിച്ചു... വിച്ചേട്ടനും അതിന് കൂട്ട് നിന്നു...വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവൾക്കും സമ്മതം മൂളേണ്ടി വന്നു...

കല്യാണം അടുത്ത് വരുന്നതോടെ അവളാകെ മാറിക്കൊണ്ടിരുന്നു... ഒന്നിലും ഒരുത്സാഹമില്ലാതെ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരിക്കും... ഇതൊന്നും കണ്ട് നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ജിത്തേട്ടനേയും പാറുവിനേയും എങ്ങനെയും ഒരുമിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചത്...

അങ്ങനെയിതിക്കുമ്പോഴാണ് അതിനുള്ള ഒരവസരം ഒത്തുവന്നത്... ലൈബ്രററിയിലേക്ക് ഒറ്റക്ക് നടന്നു പോവുന്ന പാറുവിനെ ഞങ്ങൾ കണ്ടു ആ സമയം അവിടേക്ക് വരുന്ന ജിത്തേട്ടനേയും.... പിന്നെ നിങ്ങൾ തമ്മിലുള്ളൊരു ചിത്രം പകർത്തുക എന്നതായിരുന്നു ഉദ്ദേശം.. അതിന് വേണ്ടി മുഖം ഷാള് കൊണ്ട് മറച്ചു ഞാൻ പാറുവിനെതിരെ ഓടി വന്നു അവളെ തട്ടി വീഴ്ത്തി....ഞങ്ങൾ വിചാരിച്ചത് പോലെ തന്നെ അവിടേക്കെത്തിയ ജിത്തേട്ടൻ അവളെ താങ്ങിനിർത്തി... ഞങ്ങളത് ഫോണിൽ പകർത്തുകയും ചെയ്തു... പിന്നീട് സ്റ്റുഡിയോയിൽ കൊണ്ടുപോയി പ്രിന്റ് ചെയ്തു... പാറുവിന്റെ വിവാഹം മുടക്കിയാൽ മാത്രമേ കാര്യങ്ങൾ ഞങ്ങൾ ഉദ്ദേശിച്ച വഴിക്ക് നടക്കുകയുള്ളൂ എന്ന് മനഡിലാക്കിയാണ് ആ ഫോട്ടോസ് അവിനാഷിന് അയച്ചു കൊടുത്തത്...

അല്ലാതെ ജിത്തേട്ടൻ കരുതുന്നത് പോലെ പാറുവിന് ഇക്കാര്യങ്ങളിൽ യാതൊരു പങ്കുമില്ല...മനസ്സിലുള്ള കുറ്റബോധം കാരണം ഇക്കാര്യങ്ങളെല്ലാം നിങ്ങളോടൊക്കെ തുറന്നു പറയണമെന്ന് കരുതിയതായിരുന്നു പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു ...പാറു പോലും ഇക്കാരണത്താൽ ഞങ്ങളോട് പിണങ്ങി..."

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു...മീര പറയുന്നതെല്ലാം ഒരു ഞെട്ടലോടെയായിരുന്നു അവൻ കേട്ടുകൊണ്ട് നിന്നത്.. ഇതിന് പിന്നിൽ ഇത്രയേറെ കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നെന്ന് അവനും അപ്പോഴാണ് മനസ്സിലായത്...

"മീരേ എന്തായിത്... പൊതുവഴിയാണ് ആളുകൾ ശ്രദ്ധിക്കും.. കണ്ണ് തുടക്ക്... "

ജിത്തു പറഞ്ഞത് കേട്ടവൾ കണ്ണും മുഖവും അമർത്തിത്തുടച്ചു അവനെ നോക്കി...

പാറു ഇവിടെ ഇല്ലെന്നറിയാം എന്നാലും ജിത്തേട്ടനോട് ഒരപേക്ഷയേയുള്ളൂ,,

പ്രണയത്തെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടായ കാലം തൊട്ട് മനസ്സിൽ കൊണ്ടു നടക്കുന്നതാണ് ജിത്തേട്ടനെ,,, ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇനിയും അവളെ വേദനിപ്പിക്കരുത്... ഒരുപക്ഷെ ജിത്തേട്ടന്റെ അവഗണനയാവും ആ പാവത്തിനെ ഏറെ വേദനിപ്പിക്കുന്നത്...

ഞാനെന്നാൽ പോവുന്നു... "

മീര അവിടെ നിന്നും നടന്നകന്നു... ഇനിയെങ്കിലും തന്റെ പാറുവിനോട്‌ ജിത്തേട്ടന് ഇഷ്ടം തോന്നണേ എന്ന് മാത്രമായിരുന്നു അവളുടെയുള്ളിൽ അപ്പോഴുള്ള പ്രാർത്ഥന...

മീര പോയിട്ടും ജിത്തു ഏറെ നേരം കലുങ്കിൽ തനിയെ ഇരുന്നു... അവന്റെയുള്ളിൽ താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് കരഞ്ഞുകൊണ്ട് പറയുന്ന പാറുവിന്റെ മുഖം ഓടിയെത്തി... മിഴികൾ ഈറനണിഞ്ഞു...ചെയ്തു പോയ തെറ്റുകൾക്ക് മനസ്സുകൊണ്ടൊരായിരം തവണ അവളോട് മാപ്പപേക്ഷിച്ചു..

നല്ലൊരുറക്കം കഴിഞ്ഞതും പാറു കണ്ണുകൾ തിരുമ്മി കൊണ്ടെഴുന്നേറ്റു മൂരി നിവർന്നു....ചുറ്റും നോക്കിയപ്പോഴാണ് മനസ്സിലായത് രാത്രിയിൽ നിലത്തു കിടന്ന താൻ ഇപ്പോഴുള്ളത് കട്ടിലിന് മുകളിലാണ്...ഇതെങ്ങനെ ഇവിടെയെത്തി എന്ന് ചിന്തിക്കുന്നതിന് മുന്നേ ജിത്തു മുറിയിലേക്ക് വന്നിരുന്നു.. വിയർത്തു കുളിച്ചു കൊണ്ടുള്ള ആൾടെ വരവ് കണ്ടാലേ അറിയാം രാവിലത്തെ കസർത്തൊക്കെ കഴിഞ്ഞിട്ടുള്ള വരവാണെന്ന്...

"ഗുഡ് മോർണിംഗ്... "

ഭാവഭേദമൊന്നുമില്ലാതെ അവൻ അവളെ നോക്കി പറഞ്ഞു..

"ഗു.. ഗുഡ് മോർണിംഗ്... "

അവളും യാന്ത്രികമായി തന്നെ മറുപടി കൊടുത്തു...

"താഴെ കാവേരി നിന്നെ അന്യോഷിക്കുന്നുണ്ട്... ഇങ്ങോട്ട് കയറിവരാൻ മടിയായിട്ടാവും... "

ഹാങ്ങറിൽ കിടന്ന ടവ്വലെടുത്ത് മുഖം തുടച്ചു കൊണ്ടവൻ ആമുഖമേതുമില്ലാതെ പറഞ്ഞുകൊണ്ട് അവളെ നോക്കി...

"എന്തിനാ മടി ഇവിടെ വിശേഷിച്ചൊന്നും ഇല്ലല്ലോ... "

അവളിരുന്ന് പിറുപിറുത്തു..പുച്ഛത്തോടെ ചുണ്ടിന്റെ കോൺ ഒരു വശത്തേക്ക് കോട്ടി..

"എന്തെങ്കിലും പറഞ്ഞായിരുന്നോ...? "

അവൾ പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും അവൻ വെറുതെ ചോദിച്ചു..

"ഏയ്‌.. ഞാനങ്ങോട്ട് ചെല്ലട്ടെ എന്ന് പറയുവായിരുന്നു... "

പറഞ്ഞിട്ടവൾ പുതപ്പ് മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു... കട്ടിലിൽ താനെങ്ങനെയെത്തിയെന്ന് അവനോട് ചോദിക്കണമെന്നുണ്ടെങ്കിലും അവനോടുള്ള പരിഭവം അതിനനുവദിച്ചില്ല...

കൊണ്ടു വന്ന ബാഗിൽ നിന്നും ഉടുത്തുമാറാനുള്ള ഡ്രെസ്സുമെടുത്ത് ബാത്റൂമിലേക്ക് കയറി ഫ്രഷായി ഇറങ്ങി... ജീവിതം പട്ടണത്തിലേക്ക് മാറിയിട്ടും മാറാത്ത ശീലങ്ങളിൽ ഒന്നായിരുന്നു എഴുന്നേറ്റാലുടനെയുള്ള കുളി...ഇക്കാരണത്താൽ എത്രയോ തവണ പനി പിടിച്ചിട്ടുണ്ട് അന്നേരമൊക്കെ ജ്യോതി ചേച്ചി കണ്ണ് പൊട്ടുന്ന ചീത്ത പറയാറുമുണ്ടായിരുന്നു...

തല തോർത്തി കഴിഞ്ഞ് വെറുതെ കണ്ണാടിയുടെ മുന്നിൽ നിന്ന് ഗോഷ്ഠി കാണിക്കുമ്പോഴാണ് പിന്നിൽ ജിത്തു വന്നു നിൽക്കുന്നതവൾ ശ്രദ്ധിച്ചത്...

തിരിഞ്ഞു നോക്കാൻ തുനിഞ്ഞതും അവനത് പോലെ കണ്ണാടിയുടെ മുന്നിലേക്കവളെ തിരിച്ചു നിർത്തി...കണ്ണാടിയിലൂടെ പകപ്പോടെ നോക്കി നിൽക്കുന്നവളെ ഒന്നുകൂടെ ഞെട്ടിച്ചു കൊണ്ട് കുങ്കുമച്ചെപ്പിൽ നിന്നും വിരൽ തുമ്പിൽ തൊട്ടെടുത്ത ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ നീട്ടി വരച്ചു... അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി...വർഷമിത്രയും മടുപ്പില്ലാതെ കാത്തിരുന്നത് ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു... അവന്റെ പ്രണയത്തിന് വേണ്ടി...മുന്നിൽ കാണുന്നത് സ്വപ്നമാണോ എന്ന് പോലുമവൾ നിനച്ചുപോയി...

തന്നെ നോക്കി കണ്ണുനീർ വാർക്കുന്ന പാറുവിനെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി...അവളുടെ കുഞ്ഞു മുഖം കൈകുമ്പിളിലെടുത്ത് തള്ളവിരലുകൾ കൊണ്ട് കണ്ണുനീരിനെ തുടച്ചു നീക്കി..

"ഇനി ഈ കണ്ണുകൾ സന്തോഷം കൊണ്ടല്ലാതെ നിറയരുത്... സോറി.. ചെയ്തു കൂട്ടിയ എല്ലാ... "

പൊടുന്നനെ അവന്റെ വാ മൂടിക്കൊണ്ടവൾ അരുതെന്ന് തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് പറഞ്ഞു..

അവൻ അവളുടെ കൈ എടുത്തു മാറ്റി തന്റെ കവിളിനോട്‌ ചേർത്ത് വെച്ചു...

"അറിയാതെ പോയി ഞാൻ നിന്നെ... ഒരു നിമിഷത്തേക്കെങ്കിലും നിന്നെ ഞാൻ തെറ്റിദ്ധരിച്ചു...അന്ന് നീ പറയുന്നത് ഒരു നിമിഷം ഞാൻ കേട്ടിരുന്നെങ്കിൽ അല്ലെങ്കിൽ സത്യം എന്താണെന്ന് അന്യോഷിച്ചിരുന്നെങ്കിൽ ഇത്രയും നാൾ നമുക്കിങ്ങനെ വേദന അനുഭവിക്കേണ്ടി വരുമായിരുന്നോ...

തെറ്റുകളെല്ലാം എന്റെ ഭാഗത്താണ്... എന്നിലെ ഈഗോ സത്യം അറിയാൻ എന്നെ അനുവദിച്ചില്ല... ഇനിയും വയ്യ പെണ്ണേ നിന്നെ ഓർത്തിങ്ങനെ നീറി നീറി ജീവിക്കാൻ...നീയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്നായിരിക്കുന്നു... നിന്റെ അഭാവം എന്നെയൊരു മുഴുഭ്രാന്തനാക്കുന്നു..."

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു...

"ഇത്രയും മതി ജിത്തേട്ടാ എനിക്ക്...ഇപ്പോഴെങ്കിലും എന്റെ പ്രണയം ജിത്തേട്ടൻ തിരിച്ചറിഞ്ഞല്ലോ... ഇതിൽപരം വേറെന്ത് വേണമെനിക്ക്...

ഒരു കണക്കിന് തെറ്റ് എന്റെ ഭാഗത്തുമില്ലേ...എനിക്ക് ജിത്തേട്ടനോട് തോന്നിയ പ്രണയമല്ലേ ഈ പ്രശ്നങ്ങൾക്കെല്ലാം വഴിയൊരുക്കിയത്..."

അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു..

"സാരമില്ല...ദൈവനിശ്ചയം ചിലപ്പോൾ ഇങ്ങനെയൊക്കെയായിരിക്കും... അങ്ങനെ വിശ്വസിക്കാം നമുക്ക്....പഴയതെല്ലാം മറന്നു പുതിയ തുടക്കം കുറിക്കാം... എല്ലാം മറന്ന് എനിക്ക് നിന്നെ പ്രണയിച്ചു തുടങ്ങണം... നീയും ഞാനും എന്നതിൽ നിന്നും നമ്മളിലേക്കുള്ള  ദൂരം അധികം വിദൂരമല്ല...ഒരു മഴയായ് എനിക്ക് നിന്നിൽ അലിഞ്ഞു ചേരണം...നിന്റെ പ്രണയമെനിക്ക് കൊതിതീരുവോളം ആസ്വദിക്കണം..."

അവൻ പറയുന്നതൊക്കെയും കേട്ട് നിൽക്കെ അവളുടെ അധരങ്ങൾ പുഞ്ചിരി പൊഴിച്ചു... സിരകളിൽ അവനോടുള്ള പ്രണയം ഒഴുകിക്കൊണ്ടിരുന്നു...തന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു നിൽക്കുന്നവളെ ഇറുകെ പുണർന്നു കൊണ്ടവൻ എടുത്തുയർത്തി...

"ജിത്തേട്ടാ... "

പേടിയോടെ അവളുടെ കൈകൾ അവന്റെ തോളിലമർന്നു... പതിയെ അവൾ അവനിൽ നിന്നും ഊർന്നിറങ്ങി... ഇടതൂർന്നു വളർന്ന അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിടുക്കിൽ ഇക്കിളി കൂട്ടിയതും അവളുടെ ശരീരമാകെ ചൂട് പിടിച്ചു... അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു... ഇരുവരുടേയും മിഴികൾ പ്രണയസല്ലാപങ്ങൾ കൈ മാറുമ്പോൾ അധരങ്ങൾ അവയുടെ ഇണയെ തേടി അലഞ്ഞു കൊണ്ടിരുന്നു.... അവന്റെ മുഖം അവളിലേക്ക് അടുത്തടുത്ത് വരുന്നതിനനുസരിച്ച് അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു...ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞു... അരയിലൂടെ ചുറ്റിപ്പിടിച്ചു അവളെ തന്നിലേക്ക്‌ അമർത്തിപ്പിടിച്ചു ആ തേൻ ചുണ്ടുകൾ കവർന്നെടുക്കാൻ തുടങ്ങവേ മുറിയുടെ വാതിൽ തള്ളിത്തുറന്ന് കൊണ്ട് കാവേരി അകത്തേക്ക് കയറിവന്നു..

"പാറു...

അയ്യേ ഞാനൊന്നും കണ്ടില്ല.."

ഞെട്ടിപ്പിടഞ്ഞു കൊണ്ടവർ അകന്നു മാറിയതും കാവേരി വന്ന അതേ സ്പീഡിൽ തന്നെ താഴേക്കോടി...

"അയ്യേ.. ആകെ നാണക്കേടായി.. ഇനി ഞാൻ എങ്ങനെ അവളുടെ മുഖത്ത് നോക്കും... "

പാറു ജിത്തുവിനെ നോക്കി കെർവിച്ചു... അവളെ ഞെട്ടിച്ചു കൊണ്ട് അവൻ പൊടുന്നനെ അവളെ തന്നിലേക്ക് അടക്കിപ്പിടിച്ചു ആ ചുവന്ന അധരങ്ങൾ കവർന്നെടുത്തു...അവളുടെ അധരങ്ങളുടെ മൃദുലതയും ഇളം ചൂടും അവനെ ഏതോ മായാലോകത്തേക്കെത്തിച്ചു... പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവളുടെ മിഴികൾ പകപ്പോടെ വിടർന്നു വന്നെങ്കിലും അവ പതിയെ കൂമ്പിയടഞ്ഞു...കൂർത്ത നഖങ്ങളുള്ള വിരലുകൾ അവന്റെ പുറം മേനിയിലമർന്നു...ആദ്യ ചുംബനത്തിന്റെ ലഹരി അവർ മതിവരുവോളം ആസ്വദിച്ചു.. ഇരുവരുടേയും സിരകളിൽ പ്രണയത്തിന്റെ അലകൾ പുതിയ കാവ്യം രചിച്ചു കൊണ്ടിരുന്നു.... അവൻ തുടങ്ങിവെച്ച ചുംബനം പതിയെ അവളേറ്റെടുത്തു...അവന്റെ നേർത്ത ചുണ്ടുകളെ തലോടിയും നുണഞ്ഞും അവളുടെ അധരങ്ങൾ കടന്നുപോയി... അതിന്റെ ആലസ്യത്തിൽ അവന്റെ ദന്തങ്ങൾ നോവാത്ത വിധം അവളുടെ ചെഞ്ചുണ്ടുകളെ കടിച്ചെടുത്തു.... ചുറ്റുമുള്ളതിനെയെല്ലാം വിസ്മരിച്ച കൊണ്ടവർ മത്സരിച്ചു ചുംബിച്ചു... അധരങ്ങൾ കടന്നു അവ നാവുകളെ തമ്മിൽ ബന്ധിപ്പിച്ചതും ഇരുവരുടേയും ശ്വാസം ഒരുപോലെ വിലങ്ങി....ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിത്തുടങ്ങിയതും ഇരുവരും പാതി മനസ്സോടെ ദീർഘമായ ചുംബനത്തിൽ നിന്നും പിൻവാങ്ങി...അവനെ നോക്കാതെ നെഞ്ചിൽ കൈവെച്ചു കിതപ്പടക്കുന്നവളെ വലിച്ചു നെഞ്ചിലേക്കിട്ടു...നാണത്താൽ പൂത്തു നിൽക്കുന്ന വളുടെ താടിയിൽ പിടിച്ചു  മുഖം അവന് നേരെ ഉയർത്തി... ചുവന്ന അധരങ്ങൾ ഇപ്പോഴും വിറകൊള്ളുന്നതായവന് തോന്നി... അവ വീണ്ടും അതിന്റെ ഇണയെ കൊതിക്കുന്നത് പോലെ.... അവളുടെ കണ്ണുകളിലെ തിളക്കവും മുഖത്തെ പ്രണയച്ചുവപ്പും അവന്റെ നെഞ്ചിടിപ്പ് കൂട്ടി...

"I love you പാറു..."

പതിയെ അവന്റെ ചുണ്ടുകൾ കാതോരം വന്നുകൊണ്ട് സ്വകാര്യമായി മൊഴിഞ്ഞു...പ്രണയത്താൽ അവൾ അടിമുടി പൂത്തുലഞ്ഞു...

അത്യധികം പ്രണയഭാവത്തോടെ അവൻ തന്റെ ചൂണ്ട് വിരൽ അവളുടെ മുഖത്തൂടെ താഴേക്ക് ചലിപ്പിച്ചു... നെറ്റിയിൽ നിന്നും തുടങ്ങി നീളൻ മൂക്കും കടന്നു അധരങ്ങളിലെത്തി... തന്റെ രണ്ട് വിരലുകൾ കൊണ്ടവയെ പിടിച്ചു ഞെരടിയതും അവളിൽ നിന്നൊരേങ്ങൽ ഉയർന്നു..

"സ്സ്... "

കുറുമ്പോടെ ചിരിച്ചു കൊണ്ടവൻ തന്റെ വിരലുകളെ വീണ്ടും താഴേക്ക് ചലിപ്പിച്ചു..ഒടുവിൽ ലക്ഷ്യസ്ഥാനത്തെത്തിയതും ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു...

ഇട്ടിരുന്ന ടീ ഷർട്ടിനുള്ളിലേക്ക് അവന്റെ വിരലുകൾ സഞ്ചരിക്കുന്നത് അവളൊരു ഞെട്ടലോടെ അറിഞ്ഞു... തടയണമെന്നുണ്ടെങ്കിലും അവനോടുള്ള അടങ്ങാത്ത പ്രണയം അതിനനുവദിക്കാത്തത് പോലെ... ഏറെ നേരം അവ അവിടെ എന്തൊക്കെയോ പരതി ഒടുവിൽ തേടിയതെന്തോ കയ്യിൽ കിട്ടിയത് പോലെ അവന്റെ മുഖം തിളങ്ങി..

താൻ കെട്ടിയ മഞ്ഞച്ചരടിൽ കോർത്ത താലി ടി ഷർട്ടിനുള്ളിൽ നിന്നും വലിച്ചു പുറത്തേക്കിടുമ്പോൾ എന്തു കൊണ്ടോ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു...

"ജിത്തേട്ടാ.. "

അങ്ങേയറ്റം പ്രണയത്തോടെയുള്ള അവളുടെ സ്വരം കാതുകളിൽ വന്നലയടിച്ചതും അവനാ താലിയിൽ അമർത്തി ചുംബിച്ചു.... അവന്റെ ചുണ്ടുകളുടെ ചെറു ചൂടും താലിയുടെ ഇളം തണുപ്പും ശരീരമാകെ പടരുന്നത് പോലെ...ഒരു നിമിഷം എല്ലാം മറന്നവൾ തന്റെ കഴുത്തിൽ മുഖമമർത്തി നിൽക്കുന്നവനെ വരിഞ്ഞു മുറുക്കി മാറോട് ചേർത്തു... അപ്പോഴും അവന്റെ ചുണ്ടുകൾ ഇടതടവില്ലാതെ ആ താലിമാലയിൽ പതിയുന്നുണ്ടായിരുന്നു...

ജിത്തു കോളേജിലേക്ക് പോവാൻ റെഡിയായി തുടങ്ങിയതും പാറു കാവേരിയേയും തിരക്കി താഴേക്ക് ചെന്നു...

"നീയെന്താടി നട്സ് പോയ അണ്ണാനെ പോലെയിരിക്കുന്നത് എന്തു പറ്റി... "

ടിവി യും തുറന്ന് വെച്ച് താടിക്ക് കയ്യും കൊടുത്ത് അന്തം വിട്ടിരിക്കുന്ന കാവേരിയുടെ അടുത്തേക്കിരുന്ന് കൊണ്ട് പാറു ചോദിച്ചു..

"ഇതിൽ കൂടുതൽ എന്ത് പറ്റാൻ..".

അവളൊന്ന് നെടുവീർപ്പിട്ട് പാറുവിനെ നോക്കി...

"എന്നാലും ഒരൊറ്റ രാത്രി കൊണ്ട് നീ ആ വാദ്യാരേ വഴിപിഴപ്പിച്ചല്ലോടി..."

കണ്ണുകൾ തുറിപ്പിച്ചു കൊണ്ട് കാവേരി പറഞ്ഞു...

"ഞാനല്ല അങ്ങേര് എന്നെയാണ് വഴിപിഴപ്പിച്ചത്... "

കുറച്ച് മുന്നേ നടന്ന കാര്യങ്ങളുടെ ഓർമയിൽ പാറു പിറുപിറുത്തു...

"എന്തൊക്കെയായിരുന്നു....ഇപ്പൊ എങ്ങനെ ഇരിക്ക്ണ്..."

കാവേരി അവളെ കളിയാക്കി കൊണ്ടിരുന്നു...

"ഒന്ന് പോടി കളിയാക്കാതെ...ജിത്തേട്ടൻ ഇങ്ങോട്ട് വന്നു പിണക്കം മാറ്റിയതാണ്... അപ്പൊ പിന്നെ എനിക്ക് മുഖം തിരിക്കാൻ ഒക്കുവോ... ഞാനും ഇത്രയും കാലം അതല്ലേ ആഗ്രഹിച്ചത്...അതിന് വേണ്ടിയല്ലേ കാത്തിരുന്നത്..."

"എന്നാലും ഇത്ര പെട്ടന്നെങ്ങനെയാ അങ്ങേരുടെ ദേഷ്യമൊക്കെ മാറിയതെന്നാ ഞാൻ ആലോചിക്കുന്നെ..."

കാവേരി വീണ്ടും ആലോചനയോടെ ഇരുന്നപ്പോൾ തൻവി ജിത്തുവിനെ കാണാൻ വന്നതും വിവാഹത്തിന് ക്ഷണിച്ചതും അവളുടെ നിർദ്ദേശപ്രകാരം മീരയെ ചെന്ന് കണ്ട് സത്യങ്ങൾ അറിഞ്ഞതും അങ്ങനെയെല്ലാം പാറു അവൾക്ക് വിവരിച്ചു കൊടുത്തു...

"ഇതിനിടയിൽ ഇങ്ങനെയൊക്കെ നടന്നല്ലേ... ഇതങ്ങേർക്കിത് നേരത്തെ ചെയ്താൽ പോരായിരുന്നോ.. വെറുതെ നിന്റെ കുറേ ചോര വേസ്റ്റാക്കി... "

പാറുവിന്റെ ഇടതു കയ്യിൽ പിടിച്ചിട്ടവൾ ചിരിയോടെ പറഞ്ഞു...

"കുറേ ചോര പോയെങ്കിലെന്താ ജിത്തേട്ടനെ എനിക്ക് തിരിച്ചു കിട്ടിയില്ലേ... അത് മതിയെനിക്ക്... "

പറഞ്ഞുകൊണ്ടവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു...അവളുടെയുള്ളിൽ ജിത്തുവിനോടുള്ള പ്രണയം വീണ്ടും പതിന്മടങ്ങ് വേഗത്തിൽ തളിരിട്ട് തുടങ്ങി...അവന്റെ അധരങ്ങളുടെയും ശരീരത്തിന്റെയും ചൂട് ഇപ്പോഴും തന്നിൽ തങ്ങി നിൽക്കുന്നതായവൾക്ക് തോന്നി....

"ഇങ്ങ് തരൂ ടീച്ചറെ ഞാൻ കൊണ്ടു കൊടുക്കാം... "

ജിത്തുവിനുള്ള ചായയുമായി മുകളിലേക്ക് പോവാൻ തുടങ്ങുന്ന ടീച്ചറുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങിച്ചു കൊണ്ടവൾ പറഞ്ഞു...

കഴുത്തിൽ താലി മാലയും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു നിൽക്കുന്ന പാറു അവർക്കൊരു അതിശയമായിരുന്നു... ഇരുവരുടേയും വിവാഹം നടന്ന ദിവസം മാത്രമാണ് അവളെയിത് പോലെ കണ്ടിട്ടുള്ളത്... അവർക്കിടയിലെ പ്രശ്നങ്ങളെല്ലാം തീർന്നതിന്റെയാവം ഈ പുതിയ മാറ്റത്തിന്റെ കാരണം എന്നോർക്കേ അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു...

"ടീച്ചർടെ കണ്ണുകൾ നിറഞ്ഞല്ലോ... എന്ത് പറ്റി... "

പാറു വേവലാതിയോടെ ചോദിച്ചതും നേര്യതിന്റെ തുമ്പ് കൊണ്ടവർ കണ്ണുകളൊപ്പി..

" കണ്ണിൽ പൊടി പോയതാണെന്ന് തോന്നുന്നു.. ചൂടാറും മുന്നേ മോളിത് കൊണ്ടു കൊടുത്തിട്ട് വാ... "

അവളെ മുറിയിലേക്ക് പറഞ്ഞുവിട്ട് ടീച്ചർ അപ്പുറത്തേക്ക് നടന്നു ...

************

"ജിത്തേട്ടാ... ദാ ചായ... "

ബാഗും പേഴ്‌സും എടുത്ത് പോവാൻ തുടങ്ങുന്ന ജിത്തുവിനരികിലേക്ക് ചെന്ന് ചായ അവനു നേരെ നീട്ടി...

"ഇന്ന് നേരത്തെ വരോ... "

കയ്യിലെ നഖം ചുരണ്ടി കൊണ്ടായിരുന്നു അവളത് ചോദിച്ചത്..

"നേരത്തെ വന്നിട്ടെന്തിനാ...സ്പെഷ്യൽ ആയിട്ടെന്തെങ്കിലും....."

കുറുമ്പോടെ പറഞ്ഞിട്ടവൻ ഒരു കൈകൊണ്ട് അവളെ കയ്യിൽ പിടിച്ചു വലിച്ചു ദേഹത്തേക്കിട്ടു...

"വിട്ടേ ജിത്തേട്ടാ... ആ പെണ്ണിപ്പോ കേറിവരും...എന്നിട്ട് വേണം മനുഷ്യന്റെ ബാക്കിയുള്ള മാനം കൂടെ പോവാൻ..."

അവൾ അവനെ തള്ളിമാറ്റാൻ നോക്കി...

"വന്നോട്ടെ... ഞാൻ എന്റെ ഭാര്യേനെയല്ലേ പിടിച്ചിരിക്കുന്നെ..."

അവൻ അവളിലുള്ള പിടി മുറുക്കി...അവന്റെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയ സാഗരത്തിൽ താൻ മുങ്ങിത്താഴുമെന്ന് ഉറപ്പായതും പാറു അവന്റെ നെഞ്ചിൽ തന്റെ പല്ലുകളാഴ്ത്തി ..

"ഔച്ച്... "

അവൻ പെട്ടന്നവളിലുള്ള പിടി അയച്ചു...

"നിന്നെ ഞാൻ എടുത്തോളാമെടി കാന്താരി.. "
നേരം വൈകിയെന്ന് കണ്ടതും അവളെ നോക്കി കണ്ണുരുട്ടി അവൻ മുറിക്ക് പുറത്തേക്കിറങ്ങി...

അവൻ ബുള്ളറ്റും എടുത്ത് പോവുന്നത് അവൾ മുറിയുടെ ജനലിലൂടെ നോക്കി കാണുന്നുണ്ടായിരുന്നു..... പഠിപ്പുര കടന്നതും അവൻ തിരിഞ്ഞു നോക്കി... ജനലഴികളിൽ പിടിച്ചു തന്നെ പ്രണയത്തോടെ നോക്കി നിൽക്കുന്ന പാറുവിന് മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച് അവൻ അവിടെ നിന്നും പോയി...

***************

"നമ്മളിതെവിടേക്കാ പോവുന്നേ പാറു... "

എവിടേക്കാണെന്നൊന്നും പറയാതെ തന്നെയും വലിച്ചു നടക്കുന്ന പാറുവിനോടായി കാവേരി ചോദിച്ചു ...

"അതൊക്കെ അവിടെ ചെന്നിട്ടറിയാം.. നീ ആദ്യം നടക്ക്... "

പാറു വീണ്ടും മുന്നോട്ട് നടന്നതും കാവേരിയും മടുപ്പോടെ അവളോടൊപ്പം നടന്നു...

കുറച്ച് ദൂരം നടന്നതും അവരൊരു വീടിന് മുന്നിലെത്തി..

"ഇതാണോ നിന്റെ വീട്...?"

കാവേരി ചോദിച്ചതും പാറു അവളെ തറപ്പിച്ചൊന്ന് നോക്കി..

"ദേ ആ കാണുന്നതാ എന്റെ വീട്.. ഇത് മീരയുടെ വീടാ... "

രണ്ട് വീടിനപ്പുറമുള്ള വീട് ചൂണ്ടിക്കാട്ടി പാറു പറഞ്ഞു...

"എന്നാ നമുക്ക് അങ്ങോട്ടും കൂടിയൊന്ന് പോയാലോ... "

"ചെന്നേച്ചാലും മതി.. എന്റെ അമ്മ ചൂലെടുക്കും...

തല്ക്കാലം നീ ഇങ്ങോട്ട് കയറ്..."

പാറു അവളേയും കൂട്ടി മീരയുടെ വീടിന്റെ ഉമ്മറത്തേക്ക് കയറി..

"രാജിയേച്ചി... "

പാറു അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു...

"ഇങ്ങോട്ട് കയറിപ്പോര് കൊച്ചേ.. ഞാനിവിടെ മീൻ നന്നാക്കുവാ.. "

ഉടനെ മറുപടിയും വന്നു...

"വാ.. "
അവർ അകത്തേക്ക് കയറി നേരെ അടുക്കളയിലോട്ട് ചെന്നു..അവരെ കണ്ടതും രാജി ചിരിച്ചു...

"അങ്ങോട്ടിരിക്ക്...ഇതിപ്പോ കഴിയും..."

പാറുവും കാവേരിയും സ്ലാബിലേക്ക് ചാടിയിരുന്നു...

"ഞാൻ മീരയോട് എപ്പോഴും ചോദിക്കും പാറുവിനെ കാണാറില്ലേയെന്ന്...അവളൊന്നും പറയാതെ എന്റെ നേരെ ഒച്ചയെടുക്കും... അതുകൊണ്ട് ഇപ്പൊ ഞാൻ ചോദിക്കാറുമില്ല..."

രാജിയേച്ചി പറയവേ അവളുടെ മുഖമൊന്ന് വാടി..

"ഞാനിവിടെ ഉണ്ടായിരുന്നില്ലല്ലോ അതുകൊണ്ടായിരിക്കും... ഇവിടുന്ന് പോവുമ്പോൾ അവളോട് പറയാനൊട്ട് പറ്റിയതുമില്ല...

അവളിവിടെ ഇല്ലേ..."

പാറു സ്ലാബിൽ നിന്നും ഇറങ്ങി മുറിയിലൊക്കെ നോക്കി..

"അവളിപ്പോ ഇവിടെ ടൗണിലുള്ളൊരു ലാബിൽ ജോലിക്ക് പോവുന്നുണ്ട്...വൈകുന്നേരം ആവും എത്തുമ്പോഴേക്കും..."

"ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നിന്നോട് ഉച്ച കഴിഞ്ഞ് വന്നാൽ മതിയെന്ന്... "

രാജി പറയുന്നത് കേട്ടതും കാവേരി ഇടയിൽ കയറി...

"അല്ല ചോദിക്കാൻ വിട്ടു ഏതാ ഈ കുട്ടി...."

മീൻ വൃത്തിയാക്കി കഴിഞ്ഞ് കൈ കഴുകി മാക്സിയിൽ തുടച്ചു കൊണ്ടവർ ചോദിച്ചു...

"അരുണേട്ടൻറെ സിസ്റ്ററാ.. നമ്മുടെ ജ്യോതി ചേച്ചിടെ... "

"നിക്ക് മനസ്സിലായി... നിങ്ങൾ ഹാളിലോട്ട് വാ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..."

"അയ്യോ അതൊന്നും വേണ്ടാ... ടീച്ചർ തിരക്കുന്നുണ്ടാവും ഞങ്ങൾ വൈകീട്ട് വരാം... "

"വീട്ടിൽ പോവുന്നുണ്ടോ നീ... എത്രയെന്നു വെച്ചാ ഇങ്ങനെ പിണങ്ങി നിൽക്ക... നീയൊന്ന് ചെന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ..."

"അതൊന്നും ശെരിയാവത്തില്ല രാജിയേച്ചി... അമ്മയ്ക്കും ഏട്ടനും ഇപ്പോഴും എന്നോട് ദേഷ്യം തന്നെയാ... അതുകൊണ്ടല്ലേ വിച്ചേട്ടന്റെ കല്യാണം പോലും എന്നോട് പറയാതിരുന്നത്..."

അവളുടെ കണ്ണുകൾ നിറഞ്ഞു...കാവേരി വന്നവളെ ചേർത്ത് പിടിച്ചു...

"എന്നിട്ടും വിവാഹത്തിന് പങ്കെടുത്ത നീയല്ലേ മിടുക്കി.."

അവർ പറഞ്ഞത് കേട്ട് അവളൊന്ന് ചിരിച്ചു...

"അത് അപ്രതീക്ഷിതമായി നടന്നൊരു കാര്യമായിരുന്നു... എന്നാലും സന്തോഷമുണ്ട്...ഞങ്ങളെന്നാ ഇറങ്ങട്ടെ... "

പാറു കാവേരിയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി...

"പാവം.. "

അവൾ പോവുന്നതും നോക്കി നിന്ന രാജി സഹതാപത്തോടെ പറഞ്ഞു...

***************

പാറുവും കാവേരിയും വൈകീട്ട് വീണ്ടും മീരയെ തിരക്കി വീട്ടിലേക്ക് ചെന്നു..

"മ്മ് എന്ത് വേണം.. ആരെ കാണാനാ... "

ഉമ്മറത്തു നിൽക്കുന്ന പാറുവിനെ കണ്ട് മീര ഗൗരവത്തോടെ ചോദിച്ചു...

"ഇവള് നിന്റെ കൂട്ടുകാരി ആണെന്നല്ലേ പറഞ്ഞത്... എന്നിട്ടെന്താ അറിയാത്തത് പോലെ സംസാരിക്കുന്നെ... "

അടുത്ത് നിന്ന കാവേരി പാറുവിന്റെ ചെവിയിൽ സ്വകാര്യമായി ചോദിച്ചു..

"എടി ബുദൂസെ.. ഞാൻ അന്നവളോട് അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞതല്ലേ അതിന്റെ ദേഷ്യമാ... നീ പേടിക്കാതെ അതിപ്പോ മാറും.."


"ചോദിച്ചത് കേട്ടില്ലേ... "

ഇരുവരും പിറുപിറുക്കുന്നത് കണ്ട് മീര വീണ്ടും ചോദിച്ചതും പാറു തിണ്ണയിൽ കയറിയിരുന്നു...

"കേട്ടു... നിനക്കെന്നെ അറിയില്ലെങ്കിൽ വേണ്ടാ...ഞാനിവിടെ ഇരിക്കും...നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ..."

പാറു കൂസലേതുമില്ലാതെ ചോദിച്ചു...

"ഉണ്ടല്ലോ... ഇതെന്റെ വീടാ ഇവിടെ ആര് ഇരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാ..."

മീര അവളെ തിണ്ണയിൽ നിന്നും പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കി...

"അയ്യേ നിങ്ങളെന്താ കൊച്ചു പിള്ളേരെ പോലെ.. ഇതാണോ നീ പറയാറുള്ള നിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ സ്വഭാവം...കഷ്ടം.... "

കാവേരി അവരെ നോക്കി പരിഹസിച്ചതും മീര അവളെ നോക്കി കണ്ണുരുട്ടി...

"ഇവളേതാ...? "

മീര കാവേരിയെ നോക്കി മുഖം ചുളിച്ചു...

"നീയെന്നോട് മിണ്ടുന്നില്ലല്ലോ... അതുകൊണ്ടെനിക്ക് പുതിയ ഫ്രണ്ടിനെ കിട്ടി... അവളാണ് ഇവൾ... "

"ഞാനാണോ മിണ്ടാത്തെ.. ആരാ എന്നോട് മിണ്ടാതെ നടന്നേ.. ആരാ എന്നെ വിളിച്ചു വഴക്ക് പറഞ്ഞേ... "

മീര അവളെ തലങ്ങും വിലങ്ങും നോവാത്ത വിധം കയ്യിലും കാലിലും അടിച്ചു കൊണ്ടിരുന്നു...

"തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു... അത് തന്നെയാ എനിക്കും സംഭവിച്ചത്... "

പാറു സിനിമാ ഡയലോഗ് എടുത്ത് കാച്ചിയതും മീര അടിക്കുന്നത് നിർത്തി അവളുടെ അടുത്തേക്കിരുന്നു...

"സോറി മീരേ... ജിത്തേട്ടൻ അന്നെന്നെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ എന്റെയും നിയന്ത്രണം വിട്ടു പോയി... അതാ ഞാൻ നിന്നെ വിളിച്ചു വഴക്ക് പറഞ്ഞത്... സോറി... "

പരിഭവത്തോടെ ഇരിക്കുന്ന മീരയുടെ ഇരുകവിളുകളിലും പിടിച്ചു പാറു കൊഞ്ചലോടെ പറഞ്ഞു...

"മ്മ് താൽക്കാലത്തേക്ക് ക്ഷമിച്ചിരിക്കുന്നു... ഇനി ഇതാവർത്തിക്കരുത്..."

മീര അവളെ നോക്കി ഗൗരവത്തോടെ കണ്ണുകൾ കൂർപ്പിച്ചു...

"ഇല്ലെന്റെ പൊന്നേ... "

പാറു അവളെ ഇറുക്കി പിടിച്ചു കവിളിൽ മുത്തിയതും മീര പുഞ്ചിരി തൂകി..

"ഞാൻ ചായയെടുക്കാം..."

മുഖത്തെ ചിരി മായാതെ പറഞ്ഞുകൊണ്ട് മീര അടുക്കളയിൽ ചെന്ന് മൂന്ന് ചായയും കഴിക്കാനുള്ളതും എടുത്തിട്ട് വന്നു...

ചായകുടിക്കുന്നതിനിടയിൽ അത്രയും ദിവസത്തെ വിശേഷങ്ങൾ അവർ പരസ്പരം പങ്ക് വെച്ചു...കാവേരിയും അവരുടെ കൂടെ കൂടി...ഇടക്ക് പ്രവിയും വീഡിയോ കാൾ ചെയ്തിരുന്നു... ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ തങ്ങളുടെ സൗഹൃദം വീണ്ടും തിരികെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു....

സന്ധ്യ മയങ്ങിത്തുടങ്ങിയതും നാളെ കാണാമെന്നും പറഞ്ഞു പാറുവും കാവേരിയും തിരികെ വീട്ടിലേക്ക് പോയി...

രാത്രിയിൽ ജിത്തു ഏറെ വൈകിയാണ് വന്നത്... ടീച്ചറും കാവേരിയും നേരത്തേ ഭക്ഷണം കഴിച്ചിരുന്നു പാറുവിനെ വിളിച്ചെങ്കിലും ജിത്തേട്ടൻ വന്നിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു അവൾ ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്നു...

"അവൻ വന്നാൽ ഉമ്മറത്തെ ലൈറ്റ് അണക്കണേ... "

പഠിപ്പുരയിൽ നിന്നും കണ്ണുകൾ പിൻവലിക്കാതെ അവൾ തലകുലുക്കി...

"വാ മോളെ... "

ടീച്ചർ കാവേരിയേയും കൂട്ടി മുറിയിൽ കയറി വാതിലടച്ചതിന്റെ പിന്നാലെ ജിത്തുവും വന്നു...ഉറക്കം തൂങ്ങി ഉമ്മറത്തിരിക്കുന്ന പാറുവിനെ കണ്ടവന്റെ മിഴികൾ തിളങ്ങി... ഹെഡ്ലൈറ്റിന്റെ വെളിച്ചം മുഖത്തേക്കടിച്ചതും അവൾ തലയുയർത്തി നോക്കി... ജിത്തുവാണെന്ന് കണ്ടതും മുഖമൊന്നമർത്തി തുടച്ച് പുഞ്ചിരിയോടെ പടിക്കെട്ടിൽ നിന്നും എഴുന്നേറ്റു...

"കിടന്നൂടായിരുന്നോ....? "

ബൈക്ക് സ്റ്റാൻഡിലിട്ട് അവളുടെ അടുത്തേക്ക് വന്നു കൊണ്ടവൻ ചോദിച്ചു...

"ജിത്തേട്ടൻ വന്നിട്ടാവാമെന്ന് കരുതി... എന്തേ ഇന്നിത്ര വൈകിയത്..."

അവന്റെ കയ്യിലുള്ള ബാഗ് വാങ്ങി തന്റെ കയ്യിലേക്ക് പിടിച്ചു...

"ഇന്നൊരു ഫ്രണ്ടിന്റെ ബാച്ച്ലർ പാർട്ടിയുണ്ടായിരുന്നു...നേരത്തേ ഇറങ്ങണമെന്ന് വിചാരിച്ചതായിരുന്നു പക്ഷേ അവന്മാർ വിട്ടില്ല..."

"അപ്പൊ ഡിന്നർ കഴിച്ചായിരുന്നോ... "

"മ്മ്.. "

മറുപടിയായവൻ മൂളിയതും അവളുടെ മുഖം വാടി...

"ഒന്നും കഴിച്ചില്ലെടോ... ഞാൻ ചുമ്മാ പറഞ്ഞതാ... എനിക്കറിയാലോ എന്റെ പാറുക്കുട്ടി ഇവിടെ കാത്തിരിപ്പുണ്ടാവുമെന്ന്... "

ഇട്ടിരുന്ന ഷർട്ടിന്റെ കൈയിലെ ബട്ടൺസ് അഴിച്ചു മുകളിലേക്ക് തെരുത്ത് കയറ്റിക്കൊണ്ടവൻ പറഞ്ഞു...അതിനവളൊന്ന് നാണത്തോടെ പുഞ്ചിരിച്ചു...

"ജിത്തേട്ടൻ ഫ്രഷായി അപ്പോഴേക്കും ഞാനെല്ലാം കൊണ്ടു വന്നു വെക്കട്ടെ... "

കയ്യിലുള്ള ബാഗ് സോഫയിലേക്ക് വെച്ചിട്ടവൾ അടുക്കളയിലേക്ക് നടന്നു...

ജിത്തുവിന് ഭക്ഷണം ഒരല്പം ചൂടോടെ കഴിക്കുന്നതാണിഷ്ടം... ചൂടില്ലെങ്കിൽ മുഖം കറുപ്പിച്ചൊന്നും പറയില്ലെങ്കിലും ആളത് കഴിക്കാതെ നീക്കി വെക്കും.. ഇല്ലേൽ തനിയേ പോയി ചൂടാക്കി കഴിക്കുന്നത് കാണാം...

അവൾ എല്ലാമൊന്ന് ചൂടാക്കി എടുത്ത ശേഷം ടേബിളിൽ കൊണ്ടുവെച്ചു... അപ്പോഴേക്കും അവനും കുളി കഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നു... അവളും അവന്റെ കൂടിയിരുന്നു പ്ലേറ്റിലേക്ക് രണ്ട് ചപ്പാത്തിയും വെജിറ്റബിൾ കറിയും ഒഴിച്ചു...

കഴിക്കാനായി ഒരുങ്ങുമ്പോഴാണ് മുന്നിലേക്കൊരു കൈ നീണ്ടു വന്നത്... തലയുയർത്തി നോക്കുമ്പോൾ കറിയിൽ മുക്കിയൊരു ചപ്പാത്തി കഷ്ണം അവളുടെ നേരെ പ്രതീക്ഷയോടെ നീട്ടിപ്പിടിച്ചിരിക്കുകയാണ് ജിത്തു...സങ്കടമാണോ സന്തോഷമാണോ ആ നിമിഷം തോന്നിയതെന്നറിയില്ല...കൊതിയോടെ അത് വായിലാക്കി.... വീണ്ടും വീണ്ടും ഇതേ പ്രവർത്തി തുടർന്നു... ജിത്തു കഴിക്കാതെ അവളെ കഴിപ്പിച്ചു കൊണ്ടിരുന്നു... എന്നത്തേക്കാളും രുചി അവൻ നീട്ടുന്ന ഓരോ ഉരുളയ്ക്കും ഉണ്ടെന്ന് തോന്നി...കഴിച്ചു കഴിച്ചു വയറ് പൊട്ടുമെന്ന് തോന്നിയതും മതിയെന്ന് പറഞ്ഞവൾ അവന്റെ കൈ പിടിച്ചു വെച്ചു...അവനൊരു കുസൃതി ചിരിയോടെ എഴുന്നേറ്റ് പോയി...

"ഒന്നും കഴിച്ചില്ലല്ലോ... "

അവൾ അവിടെ തന്നെ ഇരുന്ന് കൊണ്ട് ചോദിച്ചു...

"വയറ് നിറഞ്ഞു.. താൻ അതെല്ലാം എടുത്ത് വെച്ച് മുറിയിലേക്ക് വാ. എനിക്ക് കുറച്ച് പേപ്പർ വർക്കുകളുണ്ട്... "

കൈ ടർക്കിയിൽ തുടച്ചിട്ടവൻ മുറിയിലേക്ക് നടന്നു...

അവിടെയെല്ലാം ഒതുക്കിയിട്ട ശേഷം പാറുവും മുറിയിലേക്ക് ചെന്നു... അവൻ കാര്യമായിട്ടെന്തോ പണിയിലാണെന്ന് കണ്ടതും ശല്യം ചെയ്യാതെ ഫ്രഷായി വന്നു കിടന്നു...

കുറച്ചു കഴിഞ്ഞ് മുറിയിലെ ലൈറ്റ് അണച്ച് അവനും അവളുടെ അരികിലായി വന്നു കിടന്നു... ചെരിഞ്ഞു കിടന്ന് കള്ളയുറക്കം നടിക്കുന്നവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു...തന്റെ സാമീപ്യം അറിഞ്ഞത് മുതൽ അവളുടെ ഹൃദയമിങ്ങനെ ശക്തിയിൽ മിടിക്കുന്നത് അവന് കേൾക്കാമായിരുന്നു...

"പിണക്കം മാറിയില്ലേ ഇതുവരെ... "

കാതരികിൽ അവന്റെ നനുത്ത സ്വരം... അവളുടെ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു...അതറിഞ്ഞെന്ന പോലെ അവന്റെ വിരലുകൾ പതിയെ അവളുടെ ബനിയന്റെയുള്ളിലേക്ക് പ്രവേശിച്ചു...

"ജിത്തേട്ടാ... "

നേർത്തൊരേങ്ങൽ അവളിൽ നിന്നും ഉയർന്നു... ഒപ്പം അവന്റെ കൈകളിൽ അവളുടെ കൈകളും മുറുക്കത്തോടെ അമർന്നു...

"എന്തേ... ഞാൻ തൊടുന്നത് ഇഷ്ടമല്ലേ... "

പതിയെ അവൾക്ക് കേൾക്കാൻ പാകത്തിൽ പരിഭവം കലർത്തിക്കൊണ്ടവൻ ചോദിക്കെ തിരിഞ്ഞു കിടന്നവൾ അവന്റെ രോമനിഭിഡമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി...

"അത് കൊണ്ടൊന്നുമല്ല.. നിക്കെന്തോ വല്ലാതാകുന്നു... ശരീരത്തിലൂടെ എന്തൊക്കെയോ പായുന്ന പോലെ... "

വിറച്ചു വിറച്ചവൾ പറയവേ അവനിലൊരു പുഞ്ചിരി വിടർന്നു...തന്റെ കയ്യിലെ അവളുടെ പിടിത്തത്തെ അയച്ചു കൊണ്ട് വിരലുകൾ അവളുടെ അണിവയറിൽ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു...അവളുടെ കൈകൾ അവന്റെ പുറം മേനിയിലമർന്നു...

ഒടുവിൽ ആ വിരലുകൾ നാഭിച്ചുഴിയിൽ എത്തി നിന്നതും അവളിൽ നിന്നൊരു ശീൽക്കാര ശബ്‍ദം ഉയർന്നു വന്നു...

"സ്സ്... "

ആഴമുള്ള ആ ചുഴിയിൽ തന്റെ വിരലുകളൊന്ന് കറക്കിയതും അവളുടെ നട്ടെല്ലിലൂടൊരു മിന്നൽ പിണർ പാഞ്ഞു പോയിരുന്നു...വീണ്ടും അവനത് തുടർന്നതും അവളിൽ നിന്നും ദുർബലമായ എതിർപ്പുകൾ പുറത്തേക്ക് വന്നു...

"ജിത്തേട്ടാ...

മതി...എനിക്കിനി വയ്യ..."

പ്രണയ പരവശയായി കിടക്കുന്നവളുടെ മുഖമാകെ മിഴികൾ പായിച്ച ശേഷം അവൻ തന്റെ വിരലുകളെ പിൻവലിച്ചു...വിയർത്തൊലിച്ചു പരിഭ്രമം പൂണ്ടു കിടക്കുന്നവളെ എടുത്തുയർത്തി തന്റെ ശരീരത്തിന് മുകളിലേക്ക് കിടത്തി...പാതി നഗ്നമായ അവന്റെ ശരീരത്തിൽ പഞ്ഞിക്കെട്ട് പോലെയുള്ള അവളുടെ മൃദുലമായ മേനിയമർന്നു...തന്റെ രണ്ട് കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിക്കാനുള്ളതേ അവളുടെ കുഞ്ഞു മേനിയെന്നവൻ ഓർത്തു പോയി...

"ക്ഷീണിച്ചോ...ഇപ്പോഴേ ഇങ്ങനെയായാൽ എങ്ങനെയാ... ഇനി എന്തൊക്കെ കാര്യങ്ങൾ കിടക്കുന്നു..."

കുറുമ്പ് നിറച്ചവൻ പറയവേ അവളുടെ അധരങ്ങൾ പരിഭവത്താൽ കൂർത്ത് വന്നു...

"ഇനി അതിന് മുഖം വീർപ്പിക്കേണ്ട... എന്തായാലും മോള് ഉദ്ദേശിച്ചത് ഇപ്പോഴൊന്നും നടക്കില്ല... ഇനിയും ഒന്നര വർഷമില്ലേ msc കംപ്ലീറ്റ് ചെയ്യാൻ... അതൊന്ന് കഴിഞ്ഞോട്ടെ ഈ കടമെല്ലാം തീർക്കുന്നുണ്ട് ഞാൻ..."

അതിനവൾ നാണത്തോടെയൊന്ന് പുഞ്ചിരിച്ചു...

"വിശ്വസിച്ചോട്ടെ ഞാൻ ഈ കാണുന്നതൊന്നും മിഥ്യയല്ലെന്ന്...എന്നോട് ഈ കാണിക്കുന്ന സ്നേഹത്തിനും കരുതലിനും ഇനിയൊരു കോട്ടവും സംഭവിക്കില്ലെന്ന്..."

നോവോടെ ചോദിക്കുന്നവളെ ചേർത്ത് പിടിച്ചവൻ എഴുന്നേറ്റിരുന്നു കട്ടിലിന്റെ ക്രാസിയിലേക്ക് ചാഞ്ഞിരുന്നു...മിഴികൾ താഴ്ത്തി തന്റെ മടിയിൽ ഇരിക്കുന്നവളുടെ മുഖം താടിത്തുമ്പിൽ പിടിച്ചുയർത്തി...

"ഈ കാണിക്കുന്നതെല്ലാം അഭിനയമായിട്ട് തോന്നുന്നുണ്ടോ നിനക്ക്... മ്മ്..."

ശാന്തനായവൻ ചോദിക്കേ ഇല്ലെന്നവൾ തലയനക്കി...

"പിന്നെ ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യകതയുണ്ടോ...എനിക്ക് വേണ്ടി ഒത്തിരി വേദന അനുഭവിച്ചതല്ലേ നീ അതിന് പകരമായി എനിക്ക് നിന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കണം..."

അവളുടെ ഇടതു കൈത്തണ്ടയിലെ മുറിയുടെ അടയാളത്തിലവൻ അമർത്തി ചുംബിച്ചു...അറിയാതെ മിഴിയിൽ നിന്നൊരു തുള്ളിയടർന്നു അതേ കൈത്തണ്ടയിലേക്ക് തന്നെ വീണു..

"ജിത്തേട്ടാ.. "

അവൻ കരയുകയാണെന്ന് മനസ്സിലായതും അവൾ ഇരുകൈകളും അവന്റെ കവിളുകളിൽ ചേർത്ത് വെച്ചു...

"നിനക്കെന്നോട് പ്രണയം ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ ഉരുകിയായിരുന്നു ഞാൻ ജീവിച്ചത്... ജിത്തു ഇതറിഞ്ഞാലുള്ള വിപത്തിനെ പറ്റി ആരേക്കാളും നന്നായി എനിക്കറിയാമായിരുന്നു... അത്രക്കും വിശ്വാസവും സ്നേഹവുമായിരുന്നു അവന് അവന്റെ കുഞ്ഞു പെങ്ങളോട്... അത് കൊണ്ട് തന്നെയാണ് തുടക്കത്തിൽ നിന്നെ ഞാൻ വിലക്കിയതും... തൻവിയുമായുള്ള എന്റെ വിവാഹം ഉറപ്പിച്ചപ്പോൾ ഞാൻ ആശ്വസിച്ചു ഇനിയെങ്കിലും നീ പക്വതയോടെ ചിന്തിച്ച് തീരുമാനമെടുക്കുമെന്ന്... പക്ഷേ അവിടേയും പിഴച്ചു... അവിനാഷുമായുള്ള വിവാഹത്തിന് നീ സമ്മതം മൂളിയെന്ന് ഞാനറിഞ്ഞപ്പോൾ അതിനും ഞാനൊരു കാരണക്കാരൻ ആണോയെന്ന് തോന്നിപ്പോയി... വിധി വീണ്ടും കുറച്ച് ഫോട്ടോകളുടെ രൂപത്തിൽ മുന്നിൽ വന്നു നിന്നു... അമ്മയുടെ ഇഷ്ടപ്രകാരം നിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ എനിക്ക് നിന്നോട് വെറുപ്പായിരുന്നു തോന്നിയിരുന്നത്... അത്രയും കാലം പ്രണയിച്ചിരുന്നവളെ നിഷ്കരുണം തള്ളിക്കളഞ്ഞ് ആ സ്ഥാനത്ത് കയറിപ്പറ്റിയ നിന്നോടെനിക്ക് ദേഷ്യമായിരുന്നു... പക്ഷേ ഞാൻ കൂടെ കൈവിട്ടാൽ നിനക്ക് പിന്നേയൊരു തണലുണ്ടോ എന്നാലോചിക്കെ വെറുപ്പ് സഹതാപത്തിലേക്ക് വഴിമാറി... തൻവിക്കും എന്നോട് ദേഷ്യമൊന്നുമില്ലെന്ന് മനസ്സിലാക്കിയതും പതിയെ ഞാനും തന്നെ അംഗീകരിക്കാൻ തുടങ്ങി... നിന്റെ മുഖത്തെ പുഞ്ചിരി കാണുമ്പോൾ എന്റെ മനസ്സിലെ കാർമേഘങ്ങളും നീങ്ങിത്തുടങ്ങിയിരുന്നു...ആ നിമിഷം വീണ്ടും ഞാൻ വഞ്ചിക്കപ്പെട്ടോ എന്നുള്ള തോന്നലിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... അതുകൊണ്ടാണ് നിന്റെ അടുത്ത് നിന്ന് അകലം കാണിച്ചതും നിന്നെ അവഗണിച്ചതും... പക്ഷേ നീ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചു അവിടേയും എന്നെ തോൽപ്പിച്ചു കളഞ്ഞു.. എത്രയോ തവണ നിന്നെ ഒരുനോക്ക് കാണാനായി ഞാൻ icu വിന് മുന്നിലും നിന്റെ മുറിക്ക് പുറത്തും വന്നു നിന്നിട്ടുണ്ടെന്നോ... അപ്പോഴൊക്കെ ഒരു ക്രൂരനെ പോലെ അമ്മയും ജ്യോതിയും എന്നെ ആട്ടിയോടിച്ചു... നീ എന്നിൽ നിന്നും അകന്ന് ദൂരേക്ക് പോവുകയാണെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി...എന്നിട്ടും സത്യങ്ങൾ അറിയാൻ വേണ്ടി ശ്രമിച്ചില്ല... പിന്നീട് തൻവിയെ കാണേണ്ടി വന്നു എനിക്ക് പറ്റിയ തെറ്റ് തിരുത്താൻ... എല്ലാം അറിഞ്ഞ ശേഷം നിന്നെ വന്നു കാണണമെന്ന് കരുതിയതായിരുന്നു പക്ഷേ അവിടെ വന്നു മറ്റുള്ളവരുടെ മുന്നിലൊരു അപഹാസ്യനായി നിൽക്കാൻ മനസ്സനുവദിച്ചില്ല... അതുകൊണ്ടാണ് ജ്യോതി നിങ്ങളെ വീട്ടിലേക്ക് കൊണ്ടുവരാൻ വിളിച്ചു പറഞ്ഞപ്പോൾ തടസ്സമൊന്നും പറയാതെ ഞാൻ വന്നത്...

പിന്നീട് നിന്നോടിത് എങ്ങനെ തുറന്നു പറയുമെന്നായി ചിന്ത... ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞു നിന്നെയെന്റെ നെഞ്ചോട് അടക്കിപ്പിടിച്ചപ്പോൾ ഈ ലോകം തന്നെ എന്റെ കാൽച്ചുവട്ടിലാണെന്ന് തോന്നിപ്പോയി...അത്രക്കും സന്തോഷവാനായിരുന്നു ഞാനാ നിമിഷം..."

ഒരൊറ്റ ശ്വാസത്തിൽ അവനെല്ലാം പറഞ്ഞവസാനിപ്പിക്കുമ്പോൾ ഇരുവരുടേയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു...

"അപ്പൊ ഇപ്പോൾ സന്തോഷം തോന്നുന്നില്ലേ... "

പ്രണയത്താൽ ചാലിച്ച അവന്റെ മറുപടിക്കായവൾ വീണ്ടും കാതോർത്തു...

"പിന്നില്ലാതെ... നീ കൂടെയുള്ള ഓരോ നിമിഷവും എനിക്കിപ്പോൾ അമൂല്യമാണ്...ഞാൻ എത്രയോ സന്തോഷവാനാണ്... അതിലുപരി നീയെന്റെ നെഞ്ചോട് ചേർന്നിങ്ങനെ ഇരിക്കുമ്പോൾ എന്നിലെ കാമുകനുണരും മതിവരുവോളം നിന്നെ പ്രണയിക്കാൻ തോന്നും..."

അവൾ കേൾക്കാനാഗ്രഹിച്ച മറുപടി കേൾക്കെ അവൾ അവന്റെ കവിളിളുകളിൽ തന്റെ അധരങ്ങളാൽ അമർത്തി ഉമ്മവെച്ചു...അവളെ ചേർത്ത് പിടിച്ചു കൊണ്ട് വീണ്ടും കട്ടിലിലേക്ക് മറിയവേ കുപ്പിവള കിലുങ്ങുന്ന പോലെയുള്ള അവളുടെ ചിരിയൊച്ചകൾ അവിടമാകെ അലയടിക്കുന്നുണ്ടായിരുന്നു...

നാളെ കഴിഞ്ഞാൽ പാറുവും കാവേരിയും തിരിച്ചു ട്രിവാൻഡ്രത്തേക്ക് തിരിച്ചു പോകും...പാറുവിന് പോവുന്ന കാര്യം ആലോചിക്കുമ്പോഴേ സങ്കടം വന്നിങ്ങനെ നിറയുന്നുണ്ട്... എന്നാലും പോയല്ലേ പറ്റൂ...

ഇവിടെ വന്നിട്ടിതുവരെ അമ്പലത്തിൽ പോയില്ലല്ലോ എന്ന് ടീച്ചറമ്മ രാവിലെ അവരോട് പറഞ്ഞിരുന്നു... അതനുസരിച്ചവർ വൈകീട്ട് അമ്പലത്തിലേക്കിറങ്ങി... കൂടെ മീരയുമുണ്ടായിരുന്നു...

"മീരേ,,, ഞാനും വരുന്നു... "

പിറകിൽ നിന്നും നിമിഷയുടെ വിളി കേട്ടതും അവർ മൂവരും ഒരു പോലെ തിരിഞ്ഞു നോക്കി... നിമിഷ ഓടിക്കിതച്ചവരുടെ അടുത്തെത്തി...

"എന്തൊരു പോക്കാ ഇത്... ഞാൻ എത്ര തവണ വിളിച്ചെന്നോ... "

കിതച്ചു കൊണ്ടവൾ പറഞ്ഞു...

"ഞാൻ കേട്ടില്ല ചേച്ചി.."

പറഞ്ഞിട്ടവർ മുന്നോട്ട് നടന്നു... പാറുവിനേയും കാവേരിയേയും തീർത്തും അവഗണിച്ചു കൊണ്ടായിരുന്നു നിമിഷയുടെ പെരുമാറ്റം...

"ഡീ പാറു... ഈ ചേച്ചി നമ്മളെ മറന്നോ... അതോ പിണങ്ങി നിൽക്കുവാണോ... "

കാവേരി അവളുടെ ചെവിക്കടുത്തായി പിറുപിറുത്തു..

"അത് തന്നെയാ ഞാനും ചിന്തിക്കുന്നേ... പുള്ളിക്കാരി യാതൊരു മൈന്റും കാണിക്കുന്നില്ലല്ലോ... "

പാറു പറഞ്ഞു...

"നമുക്ക് ചോദിച്ചു നോക്കിയാലോ... "

കാവേരി നിമിഷയെ പാളി നോക്കി...

"ഏയ്‌ അത് വേണ്ടാ. കുറച്ചു സമയം കൂടെ കാത്ത് നോക്കാം... എന്നിട്ടും മിണ്ടുന്നില്ലേൽ അങ്ങോട്ട് കയറി മിണ്ടാം..."

പാറുവങ്ങനെ പറഞ്ഞപ്പോൾ അതാണ് നല്ലതെന്ന് കാവേരിക്കും തോന്നി... നിമിഷ മീരയോട് വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്... അന്ന് ഹോസ്പിറ്റലിലും വിവാഹത്തിനും വെച്ച് കണ്ടത് പോലെയല്ല... ആളൊരു സംസാരപ്രിയയാണ്...

ക്ഷേത്രത്തിലെത്തിയതും തിരക്ക് വരുന്നതിന് മുന്നേ തൊഴുതിറങ്ങി... അപ്പോഴും നിമിഷ അവരെ ശ്രദ്ധിക്കുന്നു കൂടിയുണ്ടായിരുന്നില്ല....

പ്രസാദവും വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ പാറു മുന്നിൽ പോവുന്ന നിമിഷയുടെ കയ്യിൽ പിടിച്ചു നിർത്തി...

"അമ്മയ്ക്കും വിച്ചേട്ടനും എന്നോട് ദേഷ്യമുള്ളത് പോലെ ഏട്ടത്തിയമ്മക്കും എന്നോട് ദേഷ്യമാണോ..."

അവളുടെ ഏട്ടത്തിയമ്മ എന്നുള്ള വിളിയിൽ നിമിഷയുടെ എല്ലാ പിണക്കവും മാഞ്ഞുപോയി... അപ്പോഴേക്കും പാറു വിങ്ങിപ്പൊട്ടി തുടങ്ങിയിരുന്നു...

"അയ്യേ പാറു കരയുവാണോ...എനിക്കെന്തിനാ മോളോട് പിണക്കം അറിഞ്ഞു കൊണ്ട് നീയെനിക്കൊരു ദ്രോഹവും ചെയ്തിട്ടില്ല..പിന്നെ മിണ്ടാതെ നടന്നത് ആദ്യം തന്നെ നീയെന്റെയടുത്ത് നിന്ന് എല്ലാം മറച്ചു വെച്ചില്ലേ അതിന്റെയൊരു പരിഭവം... അത്രേയുള്ളൂ..."

പറഞ്ഞു കഴിഞ്ഞതും പാറു അവളെ കെട്ടിപ്പിടിച്ചു...

"ഇനിയും കരയുവാണോ..!"

അവൾ മൂക്ക് വലിക്കുന്ന ശബ്‍ദം കേട്ട് നിമിഷ ചെറു ചിരിയോടെ ചോദിച്ചു..

"സന്തോഷം കൊണ്ടാ... "

പാറു കണ്ണുകൾ തുടച്ചു അവളിൽ നിന്നും അകന്നു മാറി...

"വിച്ചേട്ടൻ... "

ഒരല്പം മടിയോടെ പാറു ചോദിക്കേ നിമിഷ അവളുടെ കൈകൾ കവർന്നു...

"വൈശാഖന് നിന്നോടൊരു പിണക്കവുമില്ല... വെറുതെ ജാഡയിട്ട് നടക്കുവാ... അന്ന് നീ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോവുമ്പോൾ ഞാൻ കണ്ടതാ ആ കണ്ണുകൾ നിറയുന്നത്... അപ്പൊഴെനിക്ക് കാര്യം മനസ്സിലായില്ല പിന്നീട് മീരയാണ് എല്ലാം പറഞ്ഞു തന്നത്...

ഈ വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ എനിക്ക് മനസ്സിലായതാണ് നിന്റെ വിച്ചേട്ടന് നിന്നോടുള്ള സ്നേഹം... അമ്മയെ വിഷമിപ്പിക്കേണ്ടാ എന്ന് കരുതിയാണ് ആള് നിന്നിൽ നിന്ന് അകന്ന് നിൽക്കുന്നത്..."

"എല്ലാം ശെരിയാവുമായിരിക്കും അല്ലേ.. "

നിമിഷ പറയവേ പാറു വേദനയോടെ ചോദിച്ചു...

"ശെരിയാവാതെ എവിടെ പോവാൻ.. പുറമെ കാണുന്ന ദേഷ്യവും വാശിയുമൊക്കെ ഉണ്ടാവുകയുള്ളൂ,,, ഉള്ളുകൊണ്ട് എല്ലാവരും പാവങ്ങളായിരിക്കും... "

നിമിഷ വാത്സല്യത്തോടെ അവളുടെ കവിളിലൊന്ന് തലോടി...

"കണ്ണിൽ കണ്ടവരോട് വർത്തമാനം പറയാൻ നിൽക്കുവാണോ നീ... നേരം സന്ധ്യയായി വരുന്നുണ്ടോ നീ... "

അതുവഴി വന്ന ലത പാറുവിനോട് സംസാരിക്കുന്ന നിമിഷയെ കണ്ട് കയർത്തു...

"ദാ വരുന്നമ്മേ... "

അവൾ ഉറക്കെ വിളിച്ചു പറഞ്ഞു...

അമ്മയിപ്പോൾ എവിടുന്ന് വന്നു... പാറു ചിന്തിക്കാതിരുന്നില്ല...

"അമ്മ നേരത്തേ വന്നിരുന്നു... എന്തൊക്കെയോ വഴിപാടുകൾ കഴിക്കാൻ... എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ.. ഇനിയും നിന്നാൽ ചിലപ്പോഴെന്നെ ശെരിയാക്കും... "

ചിരിയോടെ പറഞ്ഞിട്ട് നിമിഷ ലതയുടെ അടുത്തേക്ക് ചെന്നു...തന്നെയൊന്ന് നോക്കുക കൂടി ചെയ്യാതെ പോവുന്ന ലതയെ കണ്ടവളുടെ നെഞ്ച് വിങ്ങി...

"ഇതിനാണോ നീ ഞാനും അമ്പലത്തിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞത്... "

അവർ നെറ്റിച്ചുളിച്ചു കൊണ്ട് ചോദിച്ചു...

"കണ്ടപ്പോൾ ജസ്റ്റ്‌ വിശേഷം ചോദിച്ചു വേറൊന്നുമില്ല... "

"മ്മ്..എന്നാ ഇനി അങ്ങനെയൊന്നും വേണ്ടാ.. ഞങ്ങൾക്കില്ലാത്ത ഒരു ബന്ധവും നിനക്കും വേണ്ട അവളുമായിട്ട്...അത്രക്ക് ഞങ്ങളെ കണ്ണീര് കുടിപ്പിച്ചിട്ടുണ്ട്.."

ഓരോന്നും ആലോചിക്കേ അവരുടെ മുഖം വലിഞ്ഞു മുറുകി...

"വർഷമെത്രയായി നിങ്ങളിങ്ങനെ അവളോട് പിണങ്ങി നടക്കാൻ തുടങ്ങിയിട്ട്... അവൾക്കും അവളുടെ ഭാഗം പറയാനൊരു അവസരം കൊടുത്തൂടെ..."

നിമിഷ പ്രതീക്ഷയോടെ ലതയുടെ മുഖത്തേക്ക് നോക്കി...

"നീയെനിക്ക് മോളെ പോലെയാ... അല്ല മോള് തന്നെയാ... ആ സ്നേഹം നീയായിട്ട് ഇല്ലാതാക്കരുത്..ഇതും പറഞ്ഞു നമ്മൾ തമ്മിലൊരു മുഷിച്ചിൽ വേണ്ടാ..
..."

വളരെ സൗമ്യമായി പറഞ്ഞുകൊണ്ട് ലത മുന്നോട്ട് നടന്നു...

"അമ്മക്ക് വിഷമമായെങ്കിൽ സോറി.. ഞാൻ പാറുവിന്റെ സങ്കടം കണ്ടപ്പോൾ അറിയാതെ പറഞ്ഞുപോയതാ... എന്നോട് പിണങ്ങല്ലേ.. "

വേഗത്തിൽ നടന്നു പോവുന്ന ലതയുടെ മുന്നിലേക്ക് കയറിനിന്നുകൊണ്ട് നിമിഷ പറഞ്ഞു... അവളുടെ കണ്ണുകളിലെ സങ്കടം കാണെ അവരുടെ കല്ലിച്ച മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു...

"എനിക്ക് പിണക്കമൊന്നുമില്ല...ഇനി അതോർത്ത് വിഷമിക്കേണ്ട..."

പറഞ്ഞിട്ടവർ അവളുടെ തലയിലൊന്ന് തഴുകി....നിമിഷയുടെ മുഖത്തും ആ പുഞ്ചിരി പടർന്നു... അവരുടെ കയ്യിൽ പിടിച്ചു കൊണ്ടവൾ വീട്ടിലേക്ക് നടന്നു...ലത അവൾക്ക് അമ്മായിയമ്മ അല്ലായിരുന്നു സ്വന്തം അമ്മ തന്നെയായിരുന്നു... അതുകൊണ്ടാണ് അവരുടെ മുഖമൊന്ന് വാടിയപ്പോൾ അവൾക്കും വിഷമം തോന്നിയത്... എങ്ങനെയും ഇവർ തമ്മിലുള്ള പിണക്കം മാറ്റിയെടുക്കണം എന്നവൾ മനസ്സിലുറപ്പിച്ചു...

****************

"ജിത്തേട്ടാ.... "

പാറുവിന്റെ വിളികേട്ടതും വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും ജിത്തു തലയുയർത്തി നോക്കി...

"കുളി കഴിഞ്ഞായിരുന്നോ... "

അവൾ ചോദിച്ചതും അവൻ അതേയെന്ന മട്ടിൽ തലയനക്കി....

കയ്യിലുള്ള ഇലച്ചീന്തിൽ നിന്നും ഒരു നുള്ള് ചന്ദനമെടുത്ത് അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു...

"മ്മ് എന്തു പറ്റി മുഖത്ത് വോൾട്ടേജ് കുറവാണല്ലോ... "

പതിവില്ലാതെ അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ടവൻ ചോദിച്ചു...

"ഒന്നൂല്യ... മറ്റന്ന എപ്പോഴാണ് ട്രെയിൻ എന്നറിഞ്ഞോ... "

അവൾ വിഷയം മാറ്റി..

"രാവിലെ പതിനൊന്നു മണിക്ക്... ഒരു പത്തരക്ക് ഇവിടെ നിന്ന് ഇറങ്ങിയാൽ മതിയാവും... "

ജിത്തു പുസ്തകം മടക്കി വെച്ച് അവളുടെ അടുത്തേക്ക് വന്നു..

"വാ... "

അവൻ അവളേയും കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.
. അവിടെയുള്ള നീളൻ വരാന്തയിലേക്ക് അവളെ ഇരുത്തി അടുത്തായി അവനായും ഇരുന്നു....

"ഇനി പറ.. എന്താ എന്റെ കുഞ്ഞിന്റെ വിഷമം... "

അവൻ വാത്സല്യത്തോടെ ചോദിച്ചിട്ട് അവളുടെ കൈകൾ പൊതിഞ്ഞു പിടിച്ചു...അവളുടെ മിഴിയിൽ നിന്നൊരു തുള്ളിയടർന്നു അവന്റെ കയ്യിലേക്ക് വീണു...

"കരയാൻ മാത്രം എന്താ ഉണ്ടായേ...അമ്മ വഴക്ക് പറഞ്ഞോ...?"

അവൾ ഇല്ലെന്ന് തലയനക്കി...

"പിന്നെ,,, കാവേരിയുമായിട്ട് പിണങ്ങിയോ...?"

അതിനുമവൾ ഇല്ലെന്ന് തലയാട്ടി....

"പിന്നെ... മനുഷ്യനെ ടെൻഷനാക്കാതെ കാര്യം പറ കുഞ്ഞേ..."

അവൻ വീണ്ടും ചോദിച്ചതും അവളൊന്ന് തേങ്ങി...

"അമ്മയെ കണ്ടിരുന്നു അമ്പലത്തിൽ വെച്ച്.... എന്നോട് സംസാരിക്കുന്ന നിമിഷേച്ചിയെ കണ്ട് വഴക്ക് പറഞ്ഞു...അറിയാത്തവരോട് സംസാരിക്കേണ്ട എന്ന് പറഞ്ഞു അവിടെ നിന്നും കൊണ്ടുപോയി..."

പറഞ്ഞിട്ടവൾ കണ്ണും മൂക്കും ഒരുപോലെ തുടച്ചു...

"അയ്യേ.. ഇത്രേയുള്ളൂ കാര്യം...ഇത് പതിവുള്ളതല്ലേ...അതിനിങ്ങനെ വിഷമിച്ചിരുന്നാലോ... എനിക്ക് നിന്നോടുള്ള പിണക്കം മാറിയില്ലേ അത് പോലെ അവരുടേയും മാറും..."

ജിത്തു പറഞ്ഞതും അവളുടെ കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞു...

"ഞാനല്ലേ പറയുന്നേ.... നിനക്കെന്നെ വിശ്വാസമില്ലേ... "

ചോദിച്ചു കൊണ്ടവൻ അവളുടെ കവിളിലേക്ക് തന്റെ കൈ ചേർത്ത് വെച്ചു..

"മ്മ്... എന്നേക്കാൾ വിശ്വാസമാണ്..."

"എന്നാലാ കണ്ണും മുഖവുമൊക്കെ തുടച്ചേ...കാണുമ്പോൾ തന്നെ എന്റെ നെഞ്ച് നീറുവാ..."

അവളൊന്ന് ചിരിച്ചു... അത് കണ്ടതും അവൻ അവിടുന്നെഴുന്നേറ്റ് തന്റെ ലുങ്കിയുടെ തുമ്പ് കൊണ്ട് തന്നെ അവളുടെ മുഖമെല്ലാം തുടച്ചു കൊടുത്തു...

"ഇനിയെനിക്കൊരു ചായ ഇട്ടോണ്ട് വാ... നീ വരാൻ വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു....ഇനിയിപ്പോ മാസങ്ങൾ കഴിയേണ്ടി വരില്ലേ നിന്റെ കൈകൊണ്ടൊരു ചായ കുടിക്കാൻ..."

അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചവൻ പറയവേ അവന്റെ കൈകളെ തട്ടി മാറ്റി ചെറു ചിരിയോടെ ചായയിടാനായവൾതാഴേക്ക് പോയി...

"തല ശെരിക്ക് തുടച്ചില്ലേ...

ഇങ്ങോട്ട് തന്നേ... "

വിച്ചുവിന്റെ കയ്യിലുണ്ടായിരുന്ന തോർത്ത്‌ വാങ്ങി നിമിഷ അവന്റെ തല നല്ലത് പോലെ തോർത്തി കൊടുത്തു...

"മതിയെടി... നീയെന്റെ തലയുടെ പരിപ്പെടുക്കുമെന്നാ തോന്നുന്നേ... "

വിച്ചു പറയുന്നത് കേട്ട് അവളൊന്ന് ചിരിച്ചു... അവന്റെ തലയിൽ നിന്നും തോർത്ത്‌ മാറ്റി തോളിലേക്കിട്ട് മുടി മാടിയൊതുക്കി...

"ഇവിടെ വെള്ളവും സൗകര്യങ്ങളുമൊക്കെയുള്ളപ്പോൾ ഈ പാതിരാത്രി ആ കുളത്തിൽ പോയി ചാടേണ്ട വല്ല ആവശ്യവും ഉണ്ടോ തനിക്ക്..."

അവൾ നേർത്ത പരിഭവത്തോടെ പറഞ്ഞു...

"കുഞ്ഞിലേ മുതലുള്ള ശീലമാ.. അത്രപെട്ടന്നൊന്നും വേണ്ടെന്ന് വെക്കാൻ കഴിയില്ല..."

അവൻ ഉമ്മറത്തു നിന്നും അകത്തേക്ക് കയറി...

"അന്നൊക്കെ ജിത്തുവും ഉണ്ടായിരുന്നിരിക്കണമല്ലോ കൂടെ... ഇപ്പൊ ആൾ കൂടെ ഇല്ലല്ലോ... അതുകൊണ്ട് ഈ ശീലവും വേണ്ടെന്ന് വെച്ചൂടെ... "

അതിനവൻ മറുപടി പറഞ്ഞില്ല പകരമൊന്ന് ചിരിച്ചു...

"താൻ ചോറെടുത്ത് വെക്ക്... നല്ല വിശപ്പുണ്ട്... "

അവൻ മുടിയൊന്ന് കുടഞ്ഞ് മുറിയിലേക്ക് കയറി ഒരു സ്ലീവ്ലെസ്സ് ബനിയൻ എടുത്തിട്ടു...

നിമിഷ അപ്പോഴേക്കും ചോറെടുത്ത് വെച്ചിരുന്നു... അവൻ വന്നതും ഇരുവരും ഒരുമിച്ച് കഴിക്കാനിരുന്നു....

"അമ്മ കഴിച്ചോ... "

കറി ചോറിലേക്ക് ഒഴിച്ചുകൊണ്ടവൻ തിരക്കി...

"മ്മ്... വയ്യെന്ന് പറഞ്ഞിട്ട് നേരത്തേ കിടന്നു... "

"ഈയിടെയായി അമ്മക്ക്‌ നല്ല ക്ഷീണമുണ്ട്.. നാളെ എന്തായാലും ഡോക്ടറുടെ അടുത്തൊന്ന് കൊണ്ടുപോയേക്കാം..."

അവൻ കഴിപ്പ് തുടർന്നു...

"വിച്ചു ഞാൻ ചോദിച്ചതിന്  ഉത്തരം തന്നില്ല..."

അവർ മാത്രമുള്ളപ്പോൾ വിച്ചുവെന്നും അല്ലാത്തപ്പോൾ വൈശാഖ് എന്നുമാണ് അവൾ വിളിച്ചിരുന്നത്... പേരിനൊപ്പം ഏട്ടനെന്ന് കൂട്ടിചേർത്ത് വിളിക്കുന്നതിനോട് രണ്ടുപേർക്കും താല്പര്യമുണ്ടായിരുന്നില്ല...

"തനിക്കെന്താ അറിയേണ്ടത്... ജിത്തുവിനെ കുറിച്ചല്ലേ.. ഞാനിപ്പോ അതിനെ കുറിച്ചൊന്നും ചിന്തിക്കാറ് കൂടിയില്ല.. വെറുതെയെന്തിനാ ഓരോന്ന് ആലോചിച്ചു നമ്മുടെ ബിപി കൂട്ടുന്നേ... "

വിച്ചു വളരെ ലാഘവത്തോടെയായിരുന്നു പറഞ്ഞത്... എന്നാലും അവന്റെയുള്ളിലെ വേദനയുടെ ആഴം അവൾക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയുമായിരുന്നു...

"ആ വിഷയം വിട്ടേക്ക് നിമ്മി... എനിക്കതിനെ കുറിച്ച് കേൾക്കാനോ സംസാരിക്കാനോ താല്പര്യമില്ല... "

അവന്റെ മുഖം ചുളിഞ്ഞു..

"ഞാനിന്ന് പാറുവിനെ കണ്ടിരുന്നു അമ്പലത്തിൽ വെച്ച്... പാവം അവൾക്ക് നല്ല വിഷമമുണ്ട് വിച്ചുവും അമ്മയും മിണ്ടാത്തതിൽ..."

അവളുടെ കാര്യം നിമിഷ പറഞ്ഞു തുടങ്ങിയതും വിച്ചു കഴിപ്പ് മതിയാക്കി എഴുന്നേറ്റ് കൈ കഴുകി...

"ഞങ്ങൾക്ക് വിഷമം ഇല്ലെന്നാണോ താൻ പറയുന്നത്...."

കൈ ടർക്കിയിൽ തുടച്ചുകൊണ്ട് കടുപ്പിച്ചവൻ ചോദിച്ചു...

"ഞാനങ്ങനെയല്ല പറഞ്ഞത് വിച്ചു...പ്രായത്തിന്റെ പക്വതയില്ലായ്മയിൽ അവൾക്കൊരു തെറ്റ് സംഭവിച്ചു... അത് തിരുത്തി താനും അമ്മയും ചൂണ്ടിക്കാണിച്ച പയ്യനെ വിവാഹം കഴിക്കാൻ തയ്യാറായതല്ലേ അവളും... പിന്നീട് നടന്നതൊക്കെ തികച്ചും യാദൃശ്ചികമായ കാര്യങ്ങളല്ലേ... അതിലവളെ തെറ്റ് പറയാനൊക്കുവോ...

നിങ്ങളവളെ കയ്യൊഴിഞ്ഞപ്പോൾ ടീച്ചറിന്റെയും ജിത്തുവിന്റെയും കൂടെ പോവുക എന്നല്ലാതെ മറ്റൊരു മാർഗവും അവൾക്കുണ്ടായിരുന്നില്ല... വെറുതെ ചെയ്യാത്ത തെറ്റിന്റെ പേരിൽ അവളെയിങ്ങനെ ശിക്ഷിക്കണോ.. നടന്നതെന്താണെന്ന് രാജിയേച്ചി നിങ്ങളോട് വന്നു പറഞ്ഞതല്ലേ... ഇനിയും ആ പാവത്തിനെ വേദനിപ്പിക്കുക എന്ന് വെച്ചാ വല്ലാത്ത കഷ്ടമാണ്..."

അത്രയും പറഞ്ഞിട്ട് നിമിഷ കഴിച്ച പാത്രങ്ങളുമെടുത്ത് അടുക്കളയിലേക്ക് നടന്നു...

നിമിഷ പറഞ്ഞതൊക്കെയും അവന്റെ മനസ്സിലിങ്ങനെ കിടന്ന് പുകഞ്ഞു കൊണ്ടിരുന്നു... അവൻ ഉമ്മറത്തുള്ള തിണ്ണയിൽ വന്നിരുന്നു... പണ്ടൊക്കെ ഇവിടിങ്ങനെ വന്നിരിക്കുമ്പോൾ പാറുവും ഉണ്ടാവും കൂടെ... തന്റെ മടിയിലേക്ക് തലവെച്ചു കിടന്ന് അന്നത്തെ ഓരോ വിശേഷങ്ങളും ഒന്ന് വിടാതെ അവൾ തന്നെ പറഞ്ഞു കേൾപ്പിക്കും... എത്രയോ സന്തോഷമുള്ള നാളുകളായിരുന്നു അതൊക്കെ.. ഇപ്പൊ അവളോ അവളുടെ ഓർമ്മകളോ ഒന്നും തന്നെ ഇവിടെ അവശേഷിക്കുന്നില്ല... ഓരോന്നും ഓർക്കേ അവന്റെ മനസ്സിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു... ലുങ്കിയുടെ മടക്കിൽ നിന്നും ഫോണെടുത്ത് ഗാലറി ഓപ്പൺ ചെയ്തു... അതിൽ പാറുവുമൊത്തുള്ള ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു..അവനോരോന്നും എടുത്ത് നോക്കിക്കൊണ്ടിരുന്നു... അവളുടെ മുഖത്തെ പുഞ്ചിരി അതായിരുന്നു തന്റെ സന്തോഷം ഇക്കാലമത്രയും കഷ്ടപ്പെട്ടതും ജീവിച്ചതും അതിന് വേണ്ടി തന്നെയായിരുന്നു... പക്ഷേ എപ്പോഴൊക്കെയോ അവളുടെ കണ്ണുനീരിന് താനും കാരണമായിട്ടുണ്ട്... അമ്മയുടെ വാശിക്കൊപ്പം നിൽക്കേണ്ടി വന്നിട്ടുണ്ട്... ഇടക്ക് അവനും കൂടെ പാറുവും ജിത്തുവും നിൽക്കുന്ന ഫോട്ടോ കണ്ടതും അവന്റെ കണ്ണുകൾ ഈറനണിഞ്ഞു... ഒരു ഓണത്തിന് എടുത്ത ചിത്രമായിരുന്നത്...തങ്ങളുടെ നടുക്ക് കുറുമ്പ് കാട്ടി നിൽക്കുന്ന പാറു... തന്റെ ഫോണിലെ ഏറ്റവും മനോഹരമായ ചിത്രം... അവൻ വെറുതെ ആ ഫോട്ടോയിലൂടെ വിരലുകളോടിച്ചു..

"ആഹാ...എന്നോടങ്ങനെയൊക്കെ പറഞ്ഞിട്ട് വിച്ചു അവരുടെ ഫോട്ടോയും നോക്കിയിരിക്കുവാണോ..."

അവൾ അവന്റെ കയ്യിലുള്ള ഫോൺ വാങ്ങി നോക്കി...

"ഇതാണല്ലേ ജിത്തു...കേട്ടിട്ടേയുള്ളൂ ഇത് വരെ കാണാൻ പറ്റിയിട്ടില്ല..."

പറഞ്ഞിട്ടവൾ ഫോൺ അവന്റെ കയ്യിലേക്ക് തന്നെ കൊടുത്തു...

"ഞാൻ പറഞ്ഞത് ആലോചിച്ചു വിഷമിച്ചിരിക്കുകയാണോ വിച്ചു...ഞാൻ പെട്ടന്നെന്റെ സങ്കടം കൊണ്ട് പറഞ്ഞതാ...പാറുവിനെ അമ്പലത്തിൽ വെച്ച് അമ്മയും കണ്ടിരുന്നു... ഞാനവളോട് സംസാരിക്കുന്നത് കണ്ട് അമ്മക്കെന്നോട് നീരസം തോന്നി...അവൾ ഏട്ടത്തിയമ്മേ എന്നും വിളിച്ചു അടുത്തേക്ക് വന്നപ്പോ എങ്ങനെയാ സംസാരിക്കാണ്ടിരിക്കാ അതുകൊണ്ടാ ഞാൻ... വിച്ചുവിന് ഇഷ്ടമില്ലെങ്കിൽ ഇനി ഞാൻ അവളെ കണ്ടാൽ പോലും മിണ്ടില്ല......"

നിമിഷ അവന്റെ തോളിലേക്ക് ചാഞ്ഞു...

"അതൊന്നും വേണ്ടടോ...ഒരു കണക്കിന് നോക്കുവായിരുന്നേൽ അമ്മയുടെ എടുത്ത് ചാട്ടവും വാശിയുമായിരുന്നു എല്ലാത്തിനും കാരണം.... ഇനി ഞാൻ കൂടെ ഓരോന്ന് പറഞ്ഞു അമ്മയെ വിഷമിപ്പിക്കേണ്ട എന്ത് കരുതിയാണ് അമ്മ ചെയ്യുന്നതിനെല്ലാം നേരെ കണ്ണടച്ചത്... അമ്മ അത്രക്കും ഞങ്ങളെ വളർത്താൻ വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്...

അച്ഛൻ  ഞങ്ങളെ ഉപേക്ഷിച്ചു പോവുമ്പോൾ അവൾക്ക് വെറും ഒന്നര വയസ്സ് മാത്രമാണ് പ്രായം... അന്ന് തൊട്ട് അവൾ ഈ വീടിന്റെ പടിയിറങ്ങുന്ന നിമിഷം വരെ ഈ നെഞ്ചിൽ കിടന്നാ അവൾ വളർന്നത്... അത്രപെട്ടന്നൊന്നും എനിക്കവളെ ഉപേക്ഷിക്കാൻ കഴിയില്ല...ഒരു കൂടപ്പിറപ്പ് മാത്രമായിരുന്നില്ല അവളെനിക്ക് എന്റെ മകൾ കൂടിയായിരുന്നു...."

അവൻ വിതുമ്പലോടെ പറഞ്ഞു...

"അവളും ജിത്തുവും തമ്മിലുള്ള ഫോട്ടോസ് കണ്ട നിമിഷം തകർന്നത് എന്റെ നെഞ്ചായിരുന്നു...ജിത്തു അങ്ങനെയൊരു കാര്യം ചെയ്യില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു... പക്ഷേ പാറു...

ഞാൻ ആരുടെ കൂടെ നിൽക്കും... ഒരു ഭാഗത്ത് അമ്മയും മറു ഭാഗത്ത് കൂടപ്പിറപ്പും.....എന്ത് കൊണ്ടും ആ സാഹചര്യത്തിൽ അവൾ ജിത്തുവിന്റെ കൂടെ പോവുന്നതാണ് നല്ലതെന്നെനിക്കും തോന്നി... ആര് കൈ വിട്ടാലും അവൻ അവളെ തള്ളിക്കളയില്ലെന്ന് എനിക്കുറപ്പായിരുന്നു... അവൾ പോയി കഴിഞ്ഞ് പ്രശ്നങ്ങളുടെ ചൂടവസാനിക്കുമ്പോൾ പതിയെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്ന് കരുതി... പക്ഷേ അമ്മ അമ്പിനും വില്ലിനും അടുക്കുന്നുണ്ടായിരുന്നില്ല.. അന്ന് രാത്രി അവളെ തിരിച്ചു കൊണ്ടുവരാൻ ഞാൻ ഇറങ്ങിയതായിരുന്നു പക്ഷേ അമ്മയവിടെ തടസ്സം നിന്നു... അവളെ ഇനി ഇങ്ങോട്ട് കൊണ്ട് വന്നാൽ അമ്മ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞു...അമ്മയെ കൂടെ നഷ്ടപ്പെടുത്താൻ കഴിയാത്തത് കൊണ്ട്  മാത്രമാണ് ഞാൻ ഈ വാശിയുടെയും വെറുപ്പിന്റെയും മുഖം മൂടി എടുത്തണിഞ്ഞത്... അല്ലാതെ എനിക്ക് ജിത്തുവിനോടോ പാറുവിനോടോ യാതൊരു ദേഷ്യവുമില്ല... ജിത്തു എന്നോട് സംസാരിക്കാൻ വന്ന അവസരങ്ങളിലൊക്കെ അവനെ ഞാൻ വേദനയോടെയാണെങ്കിലും ആട്ടിയകറ്റിയിട്ടുണ്ട് എന്റെ മുന്നിലേക്കിനി വരരുതെന്ന് പോലും പറഞ്ഞിട്ടുണ്ട്...അതിനെല്ലാം ഈശ്വരന്റെ മുന്നിൽ പശ്ചാതപിച്ചു നിന്നിട്ടേയുള്ളൂ ഞാൻ ഇന്നീ നിമിഷം വരെ.... "

കരച്ചിലിനിടയിലും അവൻ പറഞ്ഞുകൊണ്ടിരുന്നു...

"വിച്ചു...കരയല്ലെടോ...എനിക്കിതൊന്നും അറിയില്ലായിരുന്നു..."

നിമിഷയുടെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു...

"താനും കരയുവാണോ.. പറഞ്ഞു വന്നപ്പോ പിടിവിട്ടുപോയി അതാ.."

അവളെ നോക്കി ചോദിച്ചിട്ടവൻ പെട്ടന്ന് തന്നെ കണ്ണും മുഖവും തുടച്ചു നേരെയിരുന്നു...

"തെറ്റുകൾ തിരുത്തി അവളെ ചേർത്ത് പിടിക്കാൻ ഇനിയും വൈകിയിട്ടില്ല വിച്ചു...ജീവിതത്തിൽ എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും നിങ്ങളില്ലായ്മ അവളിൽ വല്ലാത്ത ശൂന്യത തന്നെയായിരിക്കും... അവളെ ഇനിയുമിങ്ങനെ അകറ്റി നിർത്തണോ..."

ചോദിച്ചുകൊണ്ട് നിമിഷ അവന്റെ തോളിൽ കൈകളമർത്തി...

"എനിക്കും തോന്നുന്നുണ്ട് നിമ്മി അത്... പക്ഷേ അമ്മ...അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ എന്റെ മനസ്സിലെ ആഗ്രഹം അടക്കി വെക്കും.. പാറുവും ജിത്തുവും എന്റെ ആരുമല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കും.."

ഇടറുന്ന വാക്കുകളോടെ അവൻ പറഞ്ഞു നിർത്തി...

"അമ്മയെ നമുക്ക് സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം...താനാദ്യം ജിത്തുവിനേയും പാറുവിനേയും കണ്ട് സംസാരിക്കാൻ നോക്ക്..."

അവൾ പറയവേ അവനിൽ നിന്നൊരു നെടുവീർപ്പുയർന്നു...

"നമുക്ക് കിടന്നാലോ... സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല... "

ആ സംഭാഷണത്തിന് അവിടെ വിരാമമിട്ടു കൊണ്ട് വിച്ചു അവളുമായി മുറിയിലേക്ക് നടന്നു...

"ടീച്ചറമ്മ ഇതെങ്ങോട്ടാ ബാഗൊക്കെ പാക്ക് ചെയ്ത്... "

പുറത്തൊന്നും ആരേയും കാണാതെ വന്നപ്പോൾ ടീച്ചറുടെ മുറിയിലേക്ക്‌ വന്ന പാറു ഡ്രെസ്സുകളും മറ്റും ബാഗിൽ നിറക്കുന്ന ടീച്ചറെ കണ്ട് ചോദിച്ചു...

"ഞാനും നിങ്ങളുടെ കൂടെ വരുന്നുണ്ട്...ജ്യോതിയേയും കൊച്ചിനേയുമൊക്കെ കണ്ടിട്ട് നാളൊത്തിരിയായില്ലേ... ഇങ്ങോട്ടൊന്ന് വരാൻ പറഞ്ഞാൽ അവളൊട്ട് കേൾക്കത്തുമില്ല..."

അവരൊരു ദീർഘ നിശ്വാസം വിട്ടു...

"ചേച്ചിക്കിപ്പോ ഓഫീസിൽ വർക്ക്‌ ലോഡ് കൂടുതലാണ് പോരെങ്കിൽ അച്ചുമോൾ നഴ്സറിയിലും പോകുന്നുണ്ടല്ലോ... അതുകൊണ്ടായിരിക്കും വരാൻ മടിക്കുന്നത്..."

ടീച്ചർ കട്ടിലിൽ എടുത്ത് വെച്ച സാധനങ്ങളോരോന്നും അവളെടുത്ത് ബാഗിലേക്ക് വെച്ചു..

"നീയൊക്കെ പാക്ക് ചെയ്‌തോ... "

അടുത്തിരുന്ന് മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്ന കാവേരി ചോദിച്ചു...

"ഞാനത് മറന്നു... ഇനിയിപ്പോ കുറച്ചു കഴിഞ്ഞ് ചെയ്യാം..."

പാറു നിസ്സാരമട്ടിൽ പറഞ്ഞു...

"മ്മ് എന്നിട്ട് സ്റ്റേഷനിൽ എത്തുമ്പോ അതെടുത്തില്ല ഇതെടുത്തില്ലായെന്ന് പറയാൻ നിൽക്കരുത്..."

കാവേരി ഓർമപ്പെടുത്തി...

"അതും ശെരിയാ..ഞാനെന്നാലേ അങ്ങോട്ട് ചെല്ലട്ടെ..."

പാറു മുറിയിലേക്ക് നടന്നു...

ഷെൽഫിൽ നിന്നും അത്യാവശ്യം വേണ്ട സാധനങ്ങളെടുത്ത് ബാഗിലേക്ക് കുത്തി നിറച്ചു... കോളേജിൽ നിന്നും വന്നു കുളികഴിഞ്ഞിറങ്ങിയ ജിത്തു കാണുന്നത് ഈ കാഴ്ചയാണ്... തലയുയർത്തി പാറു അവനെയൊന്ന് നോക്കി...അവനൊന്നും മിണ്ടിയില്ല തലയും തുടച്ച് ഒരു ടീ ഷർട്ടും എടുത്തിട്ട് കട്ടിലിലേക്കിരുന്നു....

എല്ലാം ഒരുക്കി കഴിഞ്ഞതും അവൾ സങ്കടത്തോടെ അവന്റെ മടിയിൽ വന്നിരുന്നു... നോക്കിക്കൊണ്ടിരുന്ന മൊബൈൽ ടേബിളിലേക്ക് വെച്ച് അവളുടെ അരയിലൂടെ വട്ടം ചുറ്റി പിടിച്ചു...

"ഇനി നമ്മളെന്നാ കാണാ ജിത്തേട്ടാ... "

പരിഭവത്തോടെ ചോദിച്ചിട്ടവൾ മുഖം അവന്റെ തോളിലേക്ക് അമർത്തി വെച്ചു...

"ഇനി ഏറിപ്പോയാൽ ഒന്നര വർഷം അത്രയല്ലേയുള്ളൂ... അതിനിടയിൽ എത്രയോ അവധി വരുന്നുണ്ട്... അപ്പോഴൊക്കെ നമുക്ക് കാണാമല്ലോ... ഇത് പോലെ ചേർന്നിരിക്കാമല്ലോ...

പഴകുന്തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുന്നപോലെ കാത്തിരുന്നു കാത്തിരുന്നു കിട്ടുന്ന പ്രണയത്തിന് മധുരവും ആവേശവും കൂടും...അതറിയാമോ നിനക്ക്..."

ചിരിയോടെ പറഞ്ഞിട്ടവൻ അവളിലുള്ള പിടിമുറുക്കി...

"ഈ ജിത്തേട്ടന് ഞാൻ പോവുന്നതിൽ ഒരു വിഷമവുമില്ല..."

തോളിൽ നിന്നും മുഖമുയർത്തി അവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു...

"ആര് പറഞ്ഞു വിഷമമില്ലെന്ന്.. മ്മ്... ഞാൻ പോവേണ്ടാ എന്ന് പറഞ്ഞാൽ നീ പോവാതിരിക്കുമോ ഇല്ലല്ലോ..."

അവനും കണ്ണുകൾ കൂർപ്പിച്ചവളെ നോക്കി...

"ജിത്തേട്ടൻ പോവേണ്ടാ എന്ന് പറയുന്ന നിമിഷം ഞാനീ പാക്ക് ചെയ്തതെല്ലാം അതുപോലെ തിരിച്ചെടുത്തു വെക്കും... പിന്നെ ജിത്തേട്ടൻ പറയാതെ ജിത്തേട്ടനെ വിട്ട് ഞാൻ പോവില്ല..."

"അങ്ങനെയാണോ...?"

ചോദിക്കുന്നതിനൊപ്പം ജിത്തു അവളെ തിരിച്ചിരുത്തി... അവളുടെ പുറം മേനി അവന്റെ നെഞ്ചിലമർന്നു... ഇടുപ്പിലുള്ള അവന്റെ പിടുത്തം മുറുകി... പുറം മേനിയിൽ വിടർന്നു കിടക്കുന്ന മുടിയിഴകളെ തോളിനൊരു വശത്തൂടെ മുന്നിലേക്കിട്ടു... അവളുടെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി...

"എന്നാലേ എന്റെ കുഞ്ഞൻ ഞാൻ പറയുന്നത് വരെ എന്നെ വിട്ട് എവിടേക്കും പോവേണ്ടാ... "

പറയുന്നതിനൊപ്പം അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിലൂടെ ഉരസി മാറി.. അവളൊന്ന് പുളഞ്ഞു പോയി... അവൻ പറഞ്ഞത് വിശ്വാസം വരാത്തത് പോലെ അവൾ മുഖം തിരിച്ചവനെ നോക്കി...

"സത്യമാടോ... രണ്ടാഴ്ച നമുക്ക് എല്ലാം മറന്നൊന്ന് പ്രണയിക്കാം... എന്താ സമ്മതമല്ലേ..."

വീണ്ടും കാതരികിൽ ചുണ്ടുകൾ ചേർത്ത് ചോദിക്കേ അവൾ നാണത്താൽ പുഞ്ചിരി പൊഴിച്ചു...

"അയ്യോ അപ്പൊ എന്റെ ക്ലാസ്സ്‌... "

അവളൊരു ഞെട്ടലോടെ ചോദിച്ചു...

"അതൊന്നും ഓർത്ത് ഈ കുഞ്ഞിത്തല പുകക്കേണ്ടാ...ഞാൻ കിരണിനോട് വിളിച്ചെല്ലാം റെഡിയാക്കിയിട്ടുണ്ട്..

അവളുടെ തലയിൽ അമർത്തിക്കൊണ്ടവൻ പറഞ്ഞു...

"അല്ല ജിത്തേട്ടാ ഇതെന്താപ്പോ ഇങ്ങനൊരു തോന്നൽ... ഇന്നലെ വരെ ഇതൊന്നും അല്ലായിരുന്നല്ലോ പറഞ്ഞത്... നിന്റെ പഠിത്തമൊക്കെ കഴിയട്ടെ ബാക്കി കാര്യങ്ങളൊക്കെ അത് കഴിഞ്ഞ് എന്നൊക്കെയാണല്ലോ..."

അവളൊരു കുറുമ്പോടെ ചോദിച്ചു...

"അതൊക്കെ ശെരി തന്നെ... എന്നാലും നിന്റെ കൂടെ നിന്ന് നിന്നെ സ്നേഹിച്ചു മതിയായില്ല കുഞ്ഞാ... ഇനിയിപ്പോ ഒന്നര വർഷം കഴിയേണ്ടേ ഇതുപോലൊന്ന് അടുത്ത് കിട്ടണമെങ്കിൽ... അപ്പൊ അത് വരേയ്ക്കും ഓർത്തുവെക്കാൻ നമ്മുക്കും എന്തെകിലുമൊക്കെ വേണ്ടേ.."

പ്രണയം നിറച്ചവൻ പറയവേ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു...

"ഇങ്ങനെ ചുവന്നു തുടുത്ത് എന്റെ മുന്നിൽ ഇരിക്കല്ലെട്ടോ... നാളത്തേക്ക് മാറ്റിവെച്ച ഫസ്റ്റ് നൈറ്റ്‌ ചിലപ്പോ ഇപ്പോൾ തന്നെ നടന്നെന്ന് വരും... "

അവൻ പറഞ്ഞതും പാറു അവനെ തള്ളിമാറ്റി എഴുന്നേറ്റു...

"പോയി പോയി ജിത്തേട്ടന് ഒരു നാണവുമില്ല... എപ്പോഴും വഷളത്തരം മാത്രമേ പറയൂ..."

"ഇതൊക്കെയെന്ത്... എന്റെ വഷളത്തരം മോളെന്താന്ന് കാണാൻ കിടക്കുന്നല്ലേയുള്ളൂ.. "

അവൻ പ്രണയം തുളുമ്പുന്ന ചിരിയോടെ അവളെ നോക്കി തന്റെ മീശയൊന്ന് പിരിച്ചു...

അത് കാണാവേ വീണ്ടും പാറുവിന്റെ മുഖത്ത് നാണത്തിന്റെ ചുവപ്പ് പടർന്നു... അതവനിൽ നിന്നും ഒളിപ്പിച്ചു മുറിയിൽ നിന്നും പുറത്തേക്ക് നടക്കാനൊരുങ്ങവേ ജിത്തു അവളെ വലിച്ചു തന്റെ മടിയിലേക്ക്‌ ഇരുത്തിയിരുന്നു...

"ജിത്തേട്ടാ... "

അവളൊന്ന് ചിണുങ്ങി... അതേ നിമിഷം തന്നെ അവൻ അവളുടെ അധരങ്ങളെ കവർന്നെടുത്തിരുന്നു... പതിയെ തുടങ്ങിയ ചുംബനം അതിന്റെ തീവ്രതയിലേക്കെത്താൻ അധികം സമയം വേണ്ടി വന്നില്ല.... ഏറെ നേരത്തിനു ശേഷം കിതപ്പോടെ ഇരുവരും അകന്നു മാറി... പാറു ചമ്മൽ മറക്കാൻ വേണ്ടി അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു... നിറഞ്ഞ പുഞ്ചിരിയോടെ ജിത്തു അവളെ ചേർത്ത് പിടിച്ചു...

*************

ജിത്തു അമ്മയേയും കാവേരിയെയും സ്റ്റേഷനിൽ കൊണ്ടു വിട്ട് നേരെ കോളേജിലേക്ക്‌ പോയി... പാറു തിരികെ ട്രിവാൻഡ്രത്തേക്ക് വരുന്നില്ലെന്ന് പറഞ്ഞപ്പോൾ കാവേരി അവളെ ഒത്തിരി കളിയാക്കി...

വയ്യെന്ന് പറഞ്ഞു പാറു അവരുടെ കൂടെ സ്റ്റേഷനിലേക്ക് പോയിട്ടില്ലായിരുന്നു...ഇടക്ക് ജിത്തു വിളിച്ചു നോക്കിയെങ്കിലും അവൾ കുഴപ്പമില്ലെന്ന് പറഞ്ഞു... ക്ലാസ്സൊക്കെ കഴിഞ്ഞു ഒന്ന് രണ്ട് ഫ്രണ്ട്സിനേയും കണ്ട് വീട്ടിലെത്തിയ ജിത്തു വൈകിയിരുന്നു...ഉമ്മറത്തെ ലൈറ്റിട്ടുണ്ട്...വേറെ അനക്കമൊന്നും കേൾക്കാനില്ല... വൈകുമെന്ന് വിളിച്ചു പറഞ്ഞതുമില്ല അവൻ വേവലാതിയോടെ വാതിലിൽ തട്ടി...

വാതിൽ തുറന്നു വരുന്ന മീരയെ കണ്ടവന്റെ മുഖം ചുളിഞ്ഞു...

"പാറു അകത്തുണ്ട്... അവൾക്കൊട്ടും വയ്യ...അതാ ഞാൻ വന്നത്..."

അവന്റെ പരിഭ്രമം കണ്ടവൾ പറഞ്ഞു...

ജിത്തു ധൃതിയിൽ അകത്തേക്ക് നടന്നു... സോഫയിൽ ചുരുണ്ട് കൂടി കിടക്കുന്ന പാറുവിനെ കണ്ടവന്റെ നെഞ്ച് വിങ്ങി... ഓടിച്ചെന്നവളുടെ അടുത്തേക്കിരുന്നു...

"കുഞ്ഞാ... "

അവൻ അലിവോടെ വിളിച്ചതും പാറു കണ്ണുകൾ പാതി തുറന്നവനെ നോക്കി..

"ജിത്തേട്ടാ... "

അവൾ എഴുന്നേറ്റിരിക്കാൻ നോക്കി...

"വേണ്ട കിടന്നോ...

എന്തു പറ്റി..."

ജിത്തു അവളെ സോഫയിലേക്കമർത്തി കവിളിൽ തലോടി...

"പീരിയഡ്‌സിന്റെ വേദനയും ക്ഷീണവുമാണ്... ഇവൾക്കിങ്ങനെ ഇടക്ക് ഉണ്ടാവാറുണ്ട്..."

അങ്ങോട്ട് വന്ന മീര പറഞ്ഞു...

ജിത്തു തലച്ചെരിച്ചൊന്നവളെ നോക്കി...

"ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ് ഇടേണ്ടി വരും അല്ലാതെ ഈ ക്ഷീണം മാറില്ല...വിച്ചേട്ടൻ അങ്ങനെയാണ് ചെയ്യാറ്..."

ഉടനെ തന്നെ ജിത്തു അവളെ സോഫയിൽ നിന്നും പൊക്കിയെടുത്തു...

"വേണ്ട ജിത്തേട്ടാ... ഇത് നാളത്തേക്ക് മാറുമായിരിക്കും... "

തളർച്ചയോടെ അവൾ പറഞ്ഞതും നിറഞ്ഞ മിഴിയാലേ ജിത്തു അവളെ കടുപ്പിച്ചൊന്ന് നോക്കി കാറിലേക്കിരുത്തി...

"ഞാനും കൂടെ വരാം... "

വാതിൽ പൂട്ടുന്ന ജിത്തുവിനോടായി മീര ചോദിച്ചു...

"വേണ്ട മീരേ...നേരം ഇരുട്ടിയില്ലേ.. രാജിയേച്ചി തിരക്കുന്നുണ്ടാവും താൻ പൊക്കോ..."

ചാവി പോക്കറ്റിലേക്കിട്ടു കൊണ്ട് ജിത്തു മറുപടി പറഞ്ഞു...

"ഞാൻ കൊണ്ടു വിടണോ... "

പോകാതെ മടിച്ചു നിൽക്കുന്ന മീരയോടവൻ ചോദിച്ചു...

"വേണ്ട ജിത്തേട്ടാ ഞാൻ പൊക്കോളാം.... ഏട്ടൻ അവളേയും കൊണ്ട് പോവാൻ നോക്കൂ..."

മീര പറഞ്ഞു... ജിത്തു കാറെടുത്ത് പെട്ടന്ന് തന്നെ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് പോയി..

രാത്രിയായത് കൊണ്ട് ഡ്യൂട്ടി ഡോക്ട്ടേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവിടെ എത്തിയപ്പോഴേക്കും അവൾക്ക് കടുത്ത വയറ് വേദനയും ശർദ്ധിയും തുടങ്ങിയിരുന്നു... നേരെ ക്യാഷ്വാലിറ്റിയിലേക്ക് കയറ്റി... പരിശോധിച്ച ശേഷം വേദനക്കുള്ള ടാബ്‌ലെറ്റും കൊടുത്ത് ഡ്രിപ്പിട്ട് കിടത്തി... രണ്ട് ബോട്ടിൽ കേറിക്കഴിഞ്ഞാൽ തിരിച്ചു പോവാമെന്നും പറഞ്ഞു... ക്ഷീണം കാരണം പാറു മയങ്ങിത്തുടങ്ങിയിരുന്നു....ജിത്തു അവളുടെ അടുത്ത് തന്നെയിരുന്നു...

രാത്രിയായത് കൊണ്ട് ഡ്യൂട്ടി ഡോക്ട്ടേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവിടെ എത്തിയപ്പോഴേക്കും അവൾക്ക് കടുത്ത വയറ് വേദനയും ശർദ്ധിയും തുടങ്ങിയിരുന്നു... നേരെ ക്യാഷ്വാലിറ്റിയിലേക്ക് കയറ്റി... പരിശോധിച്ച ശേഷം വേദനക്കുള്ള ടാബ്‌ലെറ്റും കൊടുത്ത് ഡ്രിപ്പിട്ട് കിടത്തി... രണ്ട് ബോട്ടിൽ കേറിക്കഴിഞ്ഞാൽ തിരിച്ചു പോവാമെന്നും പറഞ്ഞു... ക്ഷീണം കാരണം പാറു മയങ്ങിത്തുടങ്ങിയിരുന്നു....ജിത്തു അവളുടെ അടുത്ത് തന്നെയിരുന്നു...ഇടക്ക് നഴ്സ് വന്നു രണ്ടാമത്തെ ബോട്ടിൽ വെച്ചിരുന്നു... അത് പകുതി കയറി കഴിഞ്ഞപ്പോഴേക്കും പാറുവിന് ആശ്വാസം തോന്നിത്തുടങ്ങിയിരുന്നു... അവൾ ഉറക്കം വിട്ടുണർന്നു അടുത്തിരിക്കുന്ന ജിത്തുവിനെ നോക്കി...

"ഉണർന്നോ.."

ചോദിച്ചുകൊണ്ടവൻ തലയിലൊന്ന് തഴുകി...

"മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ...ഇപ്പോഴാണൊന്ന് സമാധാനമായത്..."

ചിരിയോടെയാണ് പറയുന്നതെങ്കിലും ആ കണ്ണുകളിലെ നോവവൾക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു...

"ജിത്തേട്ടന് ബുദ്ധിമുട്ടായല്ലേ... "

നേർത്ത ശബ്‍ദത്തോടെ പാറു ചോദിക്കേ ജിത്തു സൂചി കുത്തിയിരിക്കുന്ന കയ്യിലൊന്ന് തടവി...

"നീയിങ്ങനെ ചോദിക്കുന്നതാടോ എനിക്ക് ബുദ്ധിമുട്ട്...നമുക്കിടയിൽ എന്തോ ഒരകലും സൃഷ്ടിക്കപ്പെടുന്ന പോലെ..."

അവൻ ഇടർച്ചയോടെ പറഞ്ഞു...

"സോറി ജിത്തേട്ടാ.. ഞാൻ അറിയാതെ... "

"ഡ്രിപ് തീർന്നല്ലോ... ഞാൻ സിസ്റ്ററെ വിളിച്ചിട്ട് വരാം... "

പറഞ്ഞത് കേൾക്കാത്ത മട്ടിൽ ജിത്തു എഴുന്നേറ്റ് നഴ്സിംഗ് റൂമിലേക്ക് നടന്നു...നഴ്സ് വന്നു കയ്യിലെ നീഡിൽ എടുത്ത് മാറ്റി... കുറച്ചു രക്തം പുറത്തേക്ക്‌ വന്നു...പാറുവിന് ചെറുതായി വേദന തോന്നി....സൂചി കുത്തിയയിടത്ത് അവർ പഞ്ഞി വെച്ചു കെട്ടിക്കൊടുത്തു....

"പോവുമ്പോൾ ഡോക്ടറെയൊന്ന് കണ്ടേക്കൂ... "

പുറത്തേക്ക് നടക്കുന്നതിനിടയിൽ നഴ്സ് പറഞ്ഞു...ജിത്തു അവളെ പതുക്കെ എഴുന്നേൽപ്പിച്ചു കൺസൽട്ടിങ് മുറിയിലേക്ക് ചെന്നു..

"വരൂ ജിതിൻ... "

അവനെ കണ്ടതും ഡോക്ടർ അകത്തേക്ക് ക്ഷണിച്ചു...

"ഇപ്പൊ ആശ്വാസം തോന്നുന്നുണ്ടോ പാർവണ... "

അവർ അകത്തേക്ക് കയറിയിരുന്നതും അദ്ദേഹം തിരക്കി..

"ഉവ്വ്... "

അവൾ ചിരിയോടെ പറഞ്ഞു...

"മ്മ് ഇപ്പോഴത്തെ ആശ്വാസം കണക്കിലെടുക്കണ്ട...ഇനി ഇതുപോലെ വരുന്നതിന് മുന്നേയൊരു ഗൈനക്കിനെ കാണിക്കുന്നതാണ് ഏറ്റവും നല്ലത്...ഇപ്പൊ തല്ക്കാലികമായിട്ടൊരു ട്രീറ്റ്മെന്റ് മാത്രമേ ഞാനെടുത്തിട്ടുള്ളൂ..."

അദ്ദേഹം മുന്നോട്ടാഞ്ഞിരുന്ന് വളരെ ഗൗരവത്തോടെ പറഞ്ഞു...

"ഡോക്ടർ... "

ജിത്തു പകപ്പോടെ അദ്ദേഹത്തെ നോക്കി...

"ഏയ് നിങ്ങൾ പേടിക്കാൻ മാത്രമൊന്നുമില്ല,,,ഇങ്ങനെ വരാൻ കാരണം ഹോർമോൺ ചേഞ്ചസാവാം.. അത് നല്ലൊരു ഗൈനക്കിനെ കണ്ട് പരിഹരിക്കാവുന്നതേയുള്ളൂ അതാ ഞാനുദ്ദേശിച്ചത്.... താൻ പഠിക്കുന്ന കുട്ടിയല്ലേ ഇടയ്ക്കിടെ ഇങ്ങനെ വരുമ്പോൾ ചിലപ്പോൾ  മെന്റൽ ഹെൽത്തിനെ തന്നെയത് ബാധിച്ചെന്ന് വരാം...do you understand..."

അവരുടെ മുഖത്തെ പരിഭ്രമം കണ്ട് ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു...

"യെസ് ഡോക്ടർ... "

ജിത്തു പറഞ്ഞതും അദ്ദേഹം നോട്ട് പാടിൽ എന്തോ കുത്തികുറിച്ചു... ശേഷമത് ചീന്തിയെടുത്ത് അവനു നേരെ നീട്ടി...

"എന്റെ പരിചയത്തിലുള്ള ലേഡി ഡോക്ടറാണ് രേഖ... നിങ്ങളൊന്ന് കണ്ടു നോക്കൂ... ഞാൻ വിളിച്ചു പറയാം... "

"താങ്ക്യു ഡോക്ടർ... "

ജിത്തു ആ പേപ്പർ വാങ്ങി പോക്കറ്റിലേക്കിട്ടു പാറുവിനേയും കൂട്ടി മുറിവിട്ടിറങ്ങി...

"ജിത്തേട്ടാ...എനിക്കെന്തെങ്കിലും വലിയ അസുഖമാണോ..."

കാറിൽ കയറിയിരുന്നതും അവൾ വേവലാതിയോടെ ചോദിച്ചു...

"എടി പൊട്ടിക്കാളി.. ഇത് അതൊന്നുമല്ല.. ഡോക്ടർ പറഞ്ഞില്ലേ ഹോർമോൺ ചേഞ്ചസിന്റെയാണെന്ന്... നീ കേട്ടിട്ടില്ലേ pcod, pcos എന്നൊക്കെ..."

ജിത്തു തന്റെ സീറ്റ് ബെൽറ്റൊന്ന് വലിച്ചിട്ടു അവളെ നോക്കി....

" കേട്ടിട്ടൊക്കെയുണ്ട്...വീട്ടിൽ ചെന്നിട്ട് ഗൂഗിൾ ചെയ്ത് നോക്കാം അപ്പോൾ കൂടുതലറിയാമല്ലോ... "

അവളൊന്ന് സീറ്റിൽ ഇളകിയിരുന്നു...

"എന്ത് പറഞ്ഞാലും ഗൂഗിൾ അല്ലെങ്കിൽ യൂട്യൂബ്... നിനക്കൊന്നും വേറെ പണിയില്ലേ കൊച്ചേ...ഡോക്ടറെ കാണുന്നത് വരേ ഗൂഗിളിന്റെയോ യൂട്യൂബിന്റെയോ പരിസരത്തേക്ക് പോയാൽ ആ കൈ ഞാൻ വെട്ടും..."

അവൻ താക്കീതോടെ പറഞ്ഞു കാർ മുന്നോട്ടെടുത്തു...

"നിനക്ക് കഴിക്കാനെന്തെങ്കിലും വേണോ.. "

പരിഭവിച്ചിരിക്കുന്ന പാറുവിന്റെ കവിളിലൊരു കുത്തു കൊടുത്തു കൊണ്ടവൻ ചോദിച്ചതും അവൾ ദേഷ്യത്തോടെ കൈ തട്ടി മാറ്റി....

"വേണ്ടെങ്കിൽ വേണ്ടാ... "

അതും പറഞ്ഞവൻ ഒരു തട്ടുകടയുടെ മുന്നിൽ കാർ നിർത്തി...

"മിണ്ടാണ്ടിരുന്നാൽ വേണ്ടെന്നാണോ.. "

അവനൊന്നും ചോദിക്കാതെ കാറിൽ നിന്ന് ഇങ്ങിപ്പോവുന്നത് കണ്ടതും അവളിരുന്ന് പിറുപിറുത്തു...

കയ്യിൽ ഒരു പ്ളേറ്റ് ഭക്ഷണവുമായി വരുന്നത് കണ്ട പാറുവിന്റെ ചുണ്ടുകൾ പരിഭവത്തോടെ ഒന്നുകൂടെ കോർത്തു...നെഞ്ചിലേക്ക് കൈകൾ പിണച്ചു വെച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു...അവൻ ഡോർ തുറന്നു കയറുന്നതറിഞ്ഞെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല... നല്ല ചൂട് പൊറോട്ടയുടേയും മീൻ കറിയുടേയും മണം അവിടമാകെ പരന്നു...അവളുടെ നാവിൽ കൊതിയൂറി... ജിത്തുവിനെ ഇടം കണ്ണിട്ടൊന്ന് നോക്കിയപ്പോൾ ആള് കഴിക്കാനുള്ള പുറപ്പാടിലാണ്... തന്നോടൊന്ന് വേണോ എന്നൊന്ന് ചോദിച്ചു പോലുമില്ലല്ലോ എന്നോർത്തവൾ കണ്ണ് നിറക്കാൻ തുടങ്ങിയതും മുന്നിലെക്കൊരു കൈ നീണ്ടു വന്നു...

"കഴിക്ക്... "

കുസൃതി ചിരിയോടെ പറയുന്നവന്റെ താടിയിൽ പരിഭവത്തോടെ പിടിച്ചു വലിച്ചവൾ അവൻ നീട്ടിയ ഉരുളക്കായി വാ തുറന്നു...

"എങ്ങനുണ്ട്... "

പൊറോട്ടയുടെ പീസെടുത്ത് മീൻ കറിയിൽ മുക്കി തന്റെ വായിലേക്ക് വെക്കുന്നതിനിടയിലവൻ ചോദിച്ചു... അവൾ കൈ കൊണ്ട് അടിപൊളിയാണെന്ന് കാണിച്ചതും അവനൊരുരുള കൂടെ വായിലേക്ക് വെച്ചു കൊടുത്തു...ഇരുവരും സന്തോഷത്തോടെ അത് മുഴുവനും കഴിച്ചു തീർത്തു...

"ഇനി വേണോ... "

സീറ്റിലേക്ക് ചാരിയിരുന്ന് വയറുഴിയുന്ന പാറുവിനെ കണ്ടവൻ ചോദിച്ചു...

"അയ്യോ വേണ്ടാ... ഇപ്പൊ തന്നെ വയറ് പൊട്ടാറായി... "

അവൾ കിതപ്പോടെ പറഞ്ഞു...

"എന്നാ ഞാനിത് കൊണ്ടു കൊടുത്തു വരാം..."

അവൻ കഴിച്ച പ്ളേറ്റുമായി തിരികെ പോയി... പ്ളേറ്റ് കടക്കാരനെ ഏൽപ്പിച്ചു ക്യാഷും കൊടുത്ത് തിരികെ വന്നു കാറെടുത്തു വീട്ടിലേക്ക് തിരിച്ചു...

**************

"ഇപ്പൊ വേദനയുണ്ടോ കുഞ്ഞാ... "

വീട്ടിലെത്തി ഒരു കുളിയൊക്കെ കഴിഞ്ഞു പാറുവിന്റെ അരികിലേക്ക് കിടന്നവൻ ചോദിച്ചു...

"മ്മ്ച്ചും... "

അവളൊന്ന് ചുമ്മൽ കൂച്ചി മലർന്ന് കിടന്നു... അവൻ അവളുടെ അരികിലേക്കൊന്ന് ചേർന്ന് കിടന്നു ടീഷർട്ടിന് മുകളിലൂടെ വയറിലൂടെ തഴുകിക്കൊണ്ടിരുന്നു...കുറച്ചു സമയം ഇരുവരും ഒന്നും സംസാരിക്കാതെയങ്ങനെ കിടന്നു... അപ്പോഴും ജിത്തുവിന്റെ കൈകൾ അവളുടെ വയറിനെ തഴുകുന്നുണ്ടായിരുന്നു...

പാറു അവൻ തഴുകിക്കൊണ്ടിരുന്ന കൈ പെട്ടന്ന് പിടിച്ചു വെച്ചു... ജിത്തു എന്താണെന്നുള്ള രീതിയിൽ അവളെ നോക്കിയതും പാറു തന്റെ ടി ഷർട്ടൊന്നുയർത്തി അവന്റെ ഇളം ചൂടുള്ള ഉള്ളം കൈ തന്റെ നഗ്നമായ വയറിലേക്ക് ചേർത്ത് വെച്ചു... ആദ്യമായാണ് അവളിൽ നിന്നും ഇതുപോലൊരു സമീപനം..ആ നിമിഷം തന്റെ ധമനികളിലെ രക്തയോട്ടം പോലും നിലച്ചതായവന് തോന്നി...

"ഇപ്പോഴാ കൂടുതൽ ആശ്വാസം തോന്നുന്നത്..."

അവന്റെ ഉള്ളം കയ്യിന്റെ ചൂട് മേനിയിലാകെ പടർന്നു പിടിക്കവേ അവൾ കണ്ണുകളടച്ചു കിടന്നു...

"ജിത്തേട്ടാ..."

ഒട്ടൊരു നിമിഷത്തിന് ശേഷം അവൾ വിളിച്ചു... അവൻ നേർമയിൽ മറുപടിയായൊന്ന് മൂളി...

"മ്മ്.. "

"എന്നോട് ദേഷ്യം തോന്നുന്നുണ്ടോ ജിത്തേട്ടന്... "

"എന്തിന്... "

അവൻ തഴുകുന്നത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു.....

"അല്ല പീരിയഡ്സായതിൽ... ഇന്ന് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട നിമിഷത്തിലേക്ക് കടക്കാൻ ഇരുന്നതല്ലായിരുന്നോ...അപ്പോഴല്ലേ ഇങ്ങനെയൊക്കെ..."

എങ്ങനെ പറഞ്ഞു തുടങ്ങും എന്നോർത്തവളൊന്ന് മടിച്ചു...

"ഓ അതായിരുന്നോ കാര്യം...തന്നെ ആ ഒരവസ്ഥയിൽ കണ്ടപ്പോൾ ഞാനതിനെ കുറിച്ചെല്ലാം മറന്നിരുന്നു..."

അവൻ കൈകൾ പിൻവലിച്ചു മാറി കിടക്കുന്ന പാറുവിന്റെ ബനിയൻ നേരേയിട്ടു മലർന്നു കിടന്നു... അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നതും അവനൊരു കൈ കൊണ്ടവളെ പൊതിഞ്ഞു പിടിച്ചു...

"മ്മ്.. ഒരുപാട് പ്ലാനിങ്ങോടെയായിരുന്നു വന്നത്... എന്നാലും സാരമില്ല ഈയൊരു ജന്മം തന്നെയിങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ നമുക്ക് പ്രണയിക്കാൻ... അപ്പൊ പിന്നെന്തിനാ അതോർത്ത് വിഷമിക്കുന്നത്... സെ*സ് എന്നത് മാത്രമല്ലല്ലോ വിവാഹ ജീവിതത്തിന്റെ അടിസ്ഥാന ഘടകം... അവിടെ ഇതുപോലെയുള്ള ചെറിയ ചെറിയ പ്രശ്നങ്ങളുമുണ്ടാവും... അവിടെ തന്റെ കൂടെയുള്ളയാളെ തളരാതെ ചേർത്ത് നിർത്തുമ്പോഴല്ലേ ജീവിതം കൂടുതൽ മനോഹരമാകുന്നത്..."

പറഞ്ഞിട്ടവൻ ചെരിഞ്ഞു കിടന്നു...

"ഇന്ന് നടക്കാതെ പോയ ഫസ്റ്റ് നൈറ്റ്‌ നമുക്ക് പൂർവാധികം ശക്തിയോടെ വീണ്ടെടുക്കാം... എന്റെ വൈഫി അതോർത്ത് ടെൻഷൻ ആവേണ്ടാട്ടോ...നിന്റെ ജിത്തേട്ടനല്ലേ പറയുന്നേ..."

കാതോരം വന്നവൻ ആർദ്രമായി പറയുമ്പോൾ അവളാകെ നാണിച്ചു പോയിരുന്നു.... വാകപോലും തോറ്റു പോവുന്ന ചെഞ്ചുവപ്പായിരുന്നു അവളുടെ മുഖത്തിനപ്പോൾ...

തന്റെ മാറിൽ തളർന്നുറങ്ങുന്ന പാറുവിനെ ഒരരികിലേക്ക് മാറ്റി കിടത്തി ജിത്തു കട്ടിലിൽ നിന്നും എഴുന്നേറ്റു... ഫോണെടുത്ത് സമയം നോക്കുമ്പോൾ ഒമ്പത് മണി കഴിഞ്ഞിട്ടുണ്ട്... അപ്പോൾ തന്നെ കോളേജിലേക്ക് വിളിച്ചു രണ്ട് ദിവസത്തെ ലീവ് പറഞ്ഞു ഫ്രഷാവാൻ കയറി...പാറു ഉണരേണ്ടായെന്ന് കരുതി മുറിയുടെ വാതിൽ പതിയെ ചാരി അടുക്കളയിലേക്ക് ചെന്നു... ആദ്യം തന്നെ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് രണ്ട് ചായയിട്ടു...ഒരു ഗ്ലാസ്‌ ചായ അവനുവേണ്ടി ഗ്ലാസ്സിലേക്ക് പകർത്തി ബാക്കിയുള്ളത് ഫ്ലാസ്കിലേക്ക് ഒഴിച്ചു വെച്ചു... ചായയുമായി ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്നു പത്രമെടുത്ത് അതിലൂടെയൊന്ന് കണ്ണുകളോടിച്ചു...കണ്ണുകളൊന്ന് ഇടവഴിയിലേക്ക് പാളി വീണതും വിച്ചു അതിലൂടെ പോവുന്നത് കണ്ടു... ജിത്തു തന്നെ കണ്ടെന്നു മനസ്സിലായതും ബൈക്കിന്റെ വേഗത കൂട്ടി മുന്നോട്ട് പാഞ്ഞു... ജിത്തുവൊരു ചിരിയോടെ പത്രം മടക്കി വെച്ച് അകത്തേക്ക് നടന്നു...

പാറു എണീക്കുമ്പോൾ ജിത്തു അരികിലില്ലായിരുന്നു... ശരീരമെല്ലാം ഇപ്പോഴും വേദനിക്കുന്നത് കൊണ്ടവൾ കിടന്ന കിടപ്പിൽ തന്നെ മൂരി നിവർന്നു എഴുന്നേറ്റിരുന്നു...സമയം പത്താവാറായിരുന്നു... ഇത്രയും സമയം താനുറങ്ങിയോ എന്ന് ചിന്തിച്ചു കൊണ്ട് വേഗം കുളിച്ചു ഫ്രഷായി വന്നു... ജിത്തുവിനെ അന്യോഷിച്ചു താഴേക്ക് ചെന്നപ്പോൾ അവൻ പറമ്പിലായിരുന്നു...

"ജിത്തേട്ടാ... "

അടുക്കളയുടെ വാതിൽ പടിയിൽ നിന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു...

"ദാ വരുന്നു... "

തൊടിയിലെ ഏതോ ഭാഗത്ത് നിന്നും മറുപടി വന്നു... കുറച്ചു കഴിഞ്ഞതും ആള് മുന്നിൽ പ്രത്യക്ഷപ്പെട്ടു... കാവിമുണ്ടും വെള്ളനിറത്തിലുള്ള സ്ലീവ്ലെസ് ബനിയനുമാണ് വേഷം...നന്നായി വിയർത്തിട്ടുണ്ടായിരുന്നു അതിൽ നിന്ന് തന്നെ മനസ്സിലാവും ആളവിടെ നല്ല അധ്വാനത്തിലായിരുന്നെന്ന്...

തലയിൽ കെട്ടിയ തോർത്തഴിച്ചു കുടഞ്ഞു തോളിലേക്കിട്ടവൻ... അടുത്തുള്ള പൈപ്പിൽ നിന്നും കാലിലെ ചെളിയെല്ലാം കഴുകിക്കളഞ്ഞു പാറുവിനടുത്തേക്ക് വന്നു... അവനടുത്ത് വന്നതും രണ്ട് കൈകൾ കൊണ്ടും ചുറ്റി വരിഞ്ഞു നെഞ്ചിലേക്ക് മുഖം വെച്ചങ്ങനെ നിന്നു...

"ദേഹം മുഴുവനും വിയർപ്പാ.. നീയങ്ങോട്ട് മാറിയേ... "

ജിത്തു അവളെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും ചിണുങ്ങിക്കൊണ്ടവൾ അവനിലെ പിടിത്തം മുറുക്കി...

"പാറു... "

"കുറച്ചു നേരം കൂടെ.."

സ്വരം കടുത്തതും അവൾ പറഞ്ഞു...ജിത്തു പിന്നീടൊന്നും പറഞ്ഞില്ല അവളേയും ചേർത്ത് പിടിച്ചങ്ങനെ നിന്നു...

"ഇന്ന് കോളേജിൽ പോവുന്നില്ലേ... "

ഒട്ടൊരു നിമിഷം കഴിഞ്ഞ് അവനിൽ നിന്നും അകന്നു മാറിക്കൊണ്ടവൾ ചോദിച്ചു..

"ഇല്ല.. ലീവാക്കി.. നിനക്ക് വയ്യാത്തതല്ലേ... "

അവൻ അവളേയും കൂട്ടി അകത്തേക്ക് കയറി..

"അതൊക്കെ ഇന്നലെ തന്നെ മാറിയില്ലേ... വെറുതെ ലീവെടുത്തു..."

"നേരം വൈകിയിട്ടൊന്നുമില്ല ഞാൻ വേണേൽ പോവാം..."

കുസൃതി ഒളിപ്പിച്ചവൻ ഗൗരവത്തോടെ പറഞ്ഞതും പാറു കണ്ണുകൾ കൂർപ്പിച്ചോന്ന് നോക്കി...

"അങ്ങനെയിപ്പോ പോവേണ്ടാ... "

അവന്റെ നെഞ്ചിനിട്ടൊരു കുത്ത് കൊടുത്ത് അടച്ചു വെച്ചിരുന്ന കാസറോൾ തുറന്നു നോക്കി...

"ജിത്തേട്ടനാണോ ഉണ്ടാക്കിയെ..."

ഇടിയപ്പം കണ്ട് കണ്ണുകൾ വിടർത്തിയവൾ ചോദിച്ചു...

"പിന്നെ ഞാനല്ലാതെ ഇവിടെ വേറെ ആരേലുമുണ്ടായിരുന്നോ... "

കെർവോടെ ചോദിക്കേ പാറു അവന്റെ കവിളിലൊന്ന് പിച്ചി..

"ഹാ പിണങ്ങല്ലേ മാഷേ...ഞാൻ ചുമ്മാ ചോദിച്ചതല്ലേ..."

"മ്മ് നീയിതൊക്കെയെടുത്ത് ടേബിളിൽ കൊണ്ടുവെക്ക്.. നല്ല വിശപ്പുണ്ട്... ഞാനീ മുഷിഞ്ഞതൊക്കെ മാറിയിട്ട് വരാം..."

അവൻ മുറിയിലേക്ക് പോയതും പാറു അതെല്ലാമെടുത്ത് ടേബിളിലേക്ക് വെച്ചു അവനേയും കാത്തിരുന്നു... ജിത്തു വന്നതും ഇരുവരും ഒരുമിച്ചിരുന്ന് വർത്തമാനമൊക്കെ പറഞ്ഞു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചെഴെന്നേറ്റു...

************

ദിവസങ്ങൾ സന്തോഷകരമായി തന്നെ മുന്നോട്ട് നീങ്ങി... ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെയായിരുന്നു ജിത്തു പാറുവിനെ നോക്കിയിരുന്നത്... ഇത്രയും നാൾ അവഗണിച്ചതിനുള്ള പ്രായശ്ചിത്തമായി അവൻ അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു... ആരുടേയും ശല്യമില്ലാതെ അവർ അവരുടെ ആ കുഞ്ഞു ലോകത്തിൽ പരസ്പരം പ്രണയം പങ്കിട്ടു... രണ്ട് ദിവസം കഴിഞ്ഞ് ജിത്തു കോളേജിലേക്ക് പോയിത്തുടങ്ങി... അവൻ പോയിക്കഴിഞ്ഞാൽ പിന്നെ വരുന്നത് വരെ അവൾക്കവിടെ തനിച്ചിരിക്കുന്നത് വല്ലാത്ത മുഷിപ്പായിരിക്കും... ഇക്കാരണത്താൽ പാറു മിക്ക ദിവസവും അവനുമായിട്ട് പിണങ്ങും.. ആ പിണക്കം പിന്നെ മാറണമെങ്കിൽ ഒന്നുകിൽ അവളേയും കൂട്ടി പുറത്തേക്ക് പോവണം അല്ലേൽ കോളേജിൽ നിന്ന് വന്നു കഴിഞ്ഞാൽ പിന്നെ എവിടേക്കും പോവാതെ അവളുടെ അടുത്ത് തന്നെയിരിക്കണം... ഈ കൊച്ചു കൊച്ചു പിടിവാശികൾക്കെല്ലാം യാതൊരു മടിയും കാണിക്കാതെ ജിത്തു കൂട്ടുനിൽക്കും...

ഇടക്ക് ഒരുദിവസം രേഖ ഡോക്ടറെ പോയിക്കണ്ടിരുന്നു... ടെസ്റ്റുകളെല്ലാം കഴിഞ്ഞ് ആദ്യം തന്നെ ഡോക്ടർ ചോദിച്ചത് ഇപ്പോഴൊരു ബേബിക്ക് പ്ലാൻ ചെയ്യുന്നുണ്ടോ എന്നായിരുന്നു..ഇല്ലെന്ന് രണ്ട് പേരും ഒരുപോലെ പറഞ്ഞു...വേറെ കാര്യമായിട്ട് കുഴപ്പങ്ങളൊന്നുമില്ല കുറച്ച് രക്തക്കുറവ് കാണുന്നുണ്ടെന്ന് പറഞ്ഞു മൂന്ന് മാസത്തേക്കുള്ള വിറ്റാമിൻ ടാബ്ലറ്റുകൾ കുറിച്ച് കൊടുത്തു...

"ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ബേബി പ്ലാനിങ് ഉണ്ടോന്ന്..."

കാറിലേക്ക് കയറി സീറ്റ് ബെൽറ്റ് വലിച്ചിട്ടു കൊണ്ട് ജിത്തു കുസൃതിയോടെ അവളെ നോക്കി...യാതൊരു ചമ്മലും കൂടാതെ അവൻ പറയുന്നത് കേൾക്കെ അവൾക്കാകെ എന്തോ പോലെ തോന്നി... എന്തെന്നില്ലാത്തൊരു പരവേശം ഉടലാകെ വന്നു മൂടുന്ന പോലെ...

"എപ്പോ ഇതിനെ പറ്റി പറഞ്ഞാലും നീയിങ്ങനെ ചുവക്കുന്നതെന്തിനാ... അത് കാണുമ്പോഴാ എന്റെ കണ്ട്രോൾ മൊത്തം പോവുന്നത്..."

കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ അവളുടെ കവിളിലൂടെ വിരലുകളാൽ തഴുകിക്കൊണ്ടവൻ പറഞ്ഞു...

"ജിത്തേട്ടാ.. "

അവളൊന്ന് ചിണുങ്ങി നാണത്തോടെ മുഖം പൊത്തി..

"ഈ നാണമൊക്കെ ഞാൻ മാറ്റുന്നുണ്ട് വീട്ടിലൊന്നെത്തിക്കോട്ടെ.."

വീണ്ടും അവനിൽ കുറുമ്പ് നിറഞ്ഞു...വണ്ടി അപ്പോഴേക്കും മെയിൻ റോഡിലേക്ക് കയറിയിരുന്നു...റോഡിൽ നല്ല തിരക്കുള്ളത് കൊണ്ട് തന്നെ പിന്നീടൊരു സംസാരത്തിന് നിൽക്കാതെ ജിത്തു ശ്രദ്ധയോടെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു...പാറു അറിയാതെ പോലും അവനെയൊന്ന് നോക്കിയില്ല... വീട്ടിലെത്തി നടക്കാൻ പോവുന്ന കാര്യങ്ങളാലോചിക്കേ അവൾക്കുള്ളിൽ നാണമോ പരവേഷമോ അങ്ങനെയെന്തൊക്കെയോ തോന്നുന്നുണ്ടായിരുന്നു...

************

ജിത്തുവിന്റെ ഉത്സാഹമോ അതോ പാറുവിന്റെ പരവേഷമോ എന്തുകൊണ്ടാണെന്നറിയില്ല പെട്ടന്ന് തന്നെ വീടെത്തി... ജിത്തു കാർ പോർച്ചിലേക്ക് കയറ്റിയിടുന്ന സമയം കൊണ്ട് പാറു അതിന്റെ ഫയലും മരുന്നുകളുമൊക്കെയെടുത്ത് ഇറങ്ങി അകത്തേക്ക് കയറിയിരുന്നു...

ജിത്തു ചെല്ലുമ്പോൾ കാണുന്നത് ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് കുടിക്കുന്ന പാറുവിനെയാണ്.. തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ പാറു അവനെ കണ്ടിരുന്നില്ല... ജിത്തു പിറകിലൂടെ ചെന്നവളെ ചുറ്റിപ്പിടിച്ചു...പേടിച്ചുപോയാ പോയ പാറുവിന്റെ കയ്യിൽ നിന്നും കുപ്പി താഴെ വീണ് വെള്ളം മുഴുവനും തറയിൽ പോയി...

"എന്തു പണിയാ ജിത്തേട്ടാ കാണിച്ചത്..."

കുതറിക്കൊണ്ടവൾ അകന്നു മാറി അവനെ നോക്കി കണ്ണുരുട്ടി....

"അതൊന്നും സാരമില്ല...നീയിങ്ങോട്ട് വന്നേ ഒരാവശ്യമുണ്ട്..."

ജിത്തു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു...

" എ..എന്താവശ്യം... "

അവളൊന്ന് പതറി...

"നീ വിചാരിക്കുന്ന പോലെയൊന്നുമല്ല അതെല്ലാം രാത്രിയിൽ..."

ഒന്ന് കുനിഞ്ഞു കാതരികിൽ സ്വകാര്യമായി പറഞ്ഞു...

"ഇപ്പോഴെന്റെ തലയൊന്ന് മസ്സാജ് ചെയ്ത് തന്നേ... ഭയങ്കര തലവേദന... "

"ഇപ്പോഴോ... ഫ്രഷായിട്ട് പോരെ... "

"No..ഇപ്പൊ തന്നെ വേണം വന്നേ..."

ജിത്തു പാറുവിനേയും വലിച്ചു ഹാളിലെ സെറ്റിയിൽ ചെന്നിരുന്നു... അവളുടെ മടിയിലേക്ക് തലവെച്ചു കണ്ണുകളടച്ചു കിടന്നു...പാറു പതിയെ അവന്റെ തല മസ്സാജ് ചെയ്തു കൊണ്ടിരുന്നു...അതിനിടയിൽ എപ്പോഴോ അവളും ഉറങ്ങിയിരുന്നു...

നല്ലൊരുറക്കം കഴിഞ്ഞു കണ്ണ് തുറന്നു നോക്കിയപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു... അവൾ മടിയിൽ തല വെച്ചു കിടന്നിരുന്ന ജിത്തുവിനെ നോക്കി... എന്നാൽ അവനവിടെയുണ്ടായിരുന്നില്ല...

ഇതെവിടെപ്പോയി എന്നാലോചിച്ചു കൊണ്ട് അവളവിടെ മുഴുവനും അവനെ തിരഞ്ഞു...

"ജിത്തേട്ടാ... "

താഴെയൊന്നും കാണാതെ വന്നപ്പോൾ മുകളിലെ മുറിയിലേക്ക് ചെന്നു... അവിടേയും ആളുണ്ടായിരുന്നില്ല... പകരം ടേബിളിൽ നിന്നും ഒരു പേപ്പർ കിട്ടി... അവളതെടുത്ത് വായിച്ചു നോക്കവേ ഉടലാകെ കുളിരു കോരുന്നുണ്ടായിരുന്നു...വീണ്ടും വീണ്ടും ആ വരികളിലൂടെയവൾ കൊതിയോടെ മിഴികൾ പായിച്ചു...

"ജിത്തേട്ടാ... "

താഴെയൊന്നും കാണാതെ വന്നപ്പോൾ മുകളിലെ മുറിയിലേക്ക് ചെന്നു... അവിടേയും ആളുണ്ടായിരുന്നില്ല... പകരം ടേബിളിൽ നിന്നും ഒരു പേപ്പർ കിട്ടി... അവളതെടുത്ത് വായിച്ചു നോക്കവേ ഉടലാകെ കുളിരു കോരുന്നുണ്ടായിരുന്നു...വീണ്ടും വീണ്ടും ആ വരികളിലൂടെയവൾ കൊതിയോടെ മിഴികൾ പായിച്ചു...

"പാറൂസേ...

          നീയും ഞാനും എന്നതിൽ നിന്ന് നമ്മളിലേക്കുള്ള ദൂരം വിദൂരമല്ല... അതിന് സമയമായെന്ന് മനസ്സ് പറയുന്നപോലെ... നിന്നിലേക്കൊരു മഴയായി പെയ്തിറങ്ങാൻ ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രം..."

അവൾ ചുറ്റും പരതി... അവനവിടെ എവിടെയെങ്കിലും മറഞ്ഞിരിപ്പുണ്ടോ എന്നറിയാൻ.... ഇല്ലെന്ന് മനസ്സിലായതും അവളുടെ മുഖം വാടി...മുന്നോട്ടുള്ള നിമിഷങ്ങളെ കുറിച്ചാലോചിക്കവേ അവൾ കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു... നാളുകളെണ്ണി കാത്തിരുന്നത് ഈ മനോഹരമായ സ്വപ്നത്തിന് വേണ്ടിയല്ലേ.... മനസ്സ് കൊണ്ടും ശരീരം കൊണ്ടും ജിത്തേട്ടന്റെ മാത്രമായി മാറുന്നത് എത്രയോ രാത്രികൾ തന്റെ ഉറക്കം കെടുത്തിയിരിക്കുന്നു...ഇന്നതും നടക്കാൻ പോവുന്നു... അവൾ പുഞ്ചിരിയോടെ ഓർത്തു...

വീണ്ടും അവിടെ കിടന്ന് സ്വപ്‌നങ്ങൾ നെയ്യുമ്പോഴാണ് ടേബിളിൽ ഇരിക്കുന്ന കവർ ശ്രദ്ധിച്ചത്... അവളെഴുന്നേറ്റ് അതെടുത്തു തുറന്നു നോക്കി...
       
ബ്ലാക്ക് നിറത്തിൽ സിംപിളായിട്ടുള്ള ഷിഫോൺ സാരിയായിരുന്നതിൽ... കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് സാരി ദേഹത്തേക്ക് അടുപ്പിച്ചു വെച്ചു...

"മ്മ് കൊള്ളാം... "

അവൾ സ്വയമൊന്ന് വിലയിരുത്തി... പിന്നീട് രാത്രിയാവുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു... സമയമൊട്ടും നീങ്ങാത്തത് പോലെ തോന്നി... അവനെയാണേൽ കാണുന്നുമില്ല...ഇനി തന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതായിരിക്കുമോ... പലവിധ ചിന്തകളാൽ മനസ്സ് കലുഷിതമായി....

രാത്രി എട്ടടിച്ചതും അവൾ വാതിലുകളെല്ലാം അടച്ചു മുറിയിലേക്ക് പോയി... ഫ്രഷായി ഇറങ്ങി സാരി എടുത്തുടുത്തു... വൃത്തിയിൽ ഞൊറിഞ്ഞുടുക്കുന്നതിന് പകരം അലസമായി വാരിച്ചുറ്റി...മിനുസമാർന്ന മുടി വിടർത്തിയിട്ടു....നെറ്റിയിൽ കുഞ്ഞു കറുത്ത പൊട്ട് തൊട്ടു... നെറ്റിയിൽ നീട്ടി വരച്ച സിന്ദൂരം അവളിലെ സൗന്ദര്യത്തെ എടുത്തുകാട്ടി..താലിയൊഴികെ ബാക്കിയുള്ള എല്ലാ ആഭരണങ്ങളും ദേഹത്ത് നിന്നും അഴിച്ചു മാറ്റി...റെഡിയായിക്കഴിഞ്ഞതും പുറത്ത് കാളിങ് ബെൽ കേട്ടു...അവൾ ആവേശത്തോടെ താഴേക്കോടി...

വാതിൽ ചെന്ന് തുറന്നു കൊടുക്കുമ്പോൾ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു... മുന്നിൽ വിയർത്തു കുളിച്ചു കിതപ്പോടെ നിൽക്കുന്ന ജിത്തുവിനെ അവൾ അടിമുടിയൊന്ന് നോക്കി...

"നീയെങ്ങോട്ടേലും പോവാൻ ഇറങ്ങിയതാണോ..."

സാരിയൊക്കെ ഉടുത്ത് നിൽക്കുന്ന പാറുവിനോട്‌ അറിയാത്തത് പോലെ തിരക്കി...

അവൾ മറുപടി പറയാതെ വെട്ടിതിരിഞ്ഞകത്തേക്ക് പോയി..

"പാറൂസേ.. കുടിക്കാനെന്തെകിലും എടുക്കെടി...നല്ല ദാഹം... "

ഷർട്ടിന്റെ ബട്ടൺസ് അഴിച്ചവൻ അകത്തേക്ക് കയറി... അപ്പോഴും അവളുടെ മുഖം വീർത്തു തന്നെയായിരുന്നു... അവനെ കണ്ടതും പാറു അടുക്കളയിലേക്ക് നീങ്ങി...

"പച്ചവെള്ളം വേണ്ടാട്ടോ...തണുത്ത ജ്യൂസോ അങ്ങനെയെന്തെങ്കിലും മതി..."

മുറിയിലേക്ക് പോവുന്നതിനിടയിൽ അവൻ ഉറക്കെ വിളിച്ചു പറഞ്ഞു...

"ദാഹിക്കുമ്പോൾ പച്ചവെള്ളമല്ലേ കുടിക്കാ..അങ്ങേരുടെ ജ്യൂസ്‌...എന്താ ആക്ടിങ്... എവിടേക്കെങ്കിലും പോകുവാണോയെന്ന്...

കള്ള ബടുവ..."

ഫ്രിഡ്ജിൽ നിന്നും തണ്ണിമത്തനെടുത്ത് സ്ലാബിലേക്ക് വെക്കുന്നതിനിടയിലവൾ പിറുപിറുത്തു...

വിടർന്നു കിടന്നിരുന്ന സാരിയുടെ മുന്താണി ഇടുപ്പിലേക്ക് വലിച്ചു കുത്തി... കത്തിയെടുത്ത് മത്തൻ വെട്ടി ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലേക്കിട്ടു.. കൂടെ പഞ്ചസാരയും പാലും ഒഴിച്ചു അടിച്ചെടുത്തു ഗ്ലാസ്സിലേക്ക് പകർത്തി അവന്റെ അടുത്തേക്ക് ചെന്നു....

മുറിയുടെ വാതിലിൽ കുറേ നേരം തട്ടി വിളിച്ചിട്ടും ജിത്തു വാതിൽ തുറന്നില്ല... അവൾ ദേഷ്യത്തോടെ അവിടെയിട്ടിരുന്ന ചൂരൽ സോഫയിലേക്കിരുന്നു... സമയം നീങ്ങുന്നു എന്നല്ലാതെ അവൻ വാതിൽ തുറന്നതുമില്ല അകത്ത് നിന്നവന്റെ അനക്കമൊന്നും കേട്ടതുമില്ല... അവനോടുള്ള ദേഷ്യത്തിൽ അവളാ ജ്യൂസ്‌ ഒറ്റവലിക്ക് കുടിച്ചു ഗ്ലാസ്‌ ടേബിളിലേക്കുറക്കെ വെച്ചു...

ഓരോന്നും പിറുപിറുത്ത് ഇരിക്കുമ്പോഴാണ് വാതിൽ തുറയുന്ന ശബ്‍ദം കേട്ടതും... അവൾ സോഫയിലിരുന്ന് കൊണ്ട് തന്നെ വാതിലിനടുത്തേക്ക് എത്തി നോക്കി... വാതിൽ പകുതി തുറന്നു കിടപ്പുണ്ട് എന്നിട്ടും അവനെ പുറത്തേക്ക് കണ്ടില്ല... പാറു എഴുന്നേറ്റ് മുറിയിലേക്ക് നടന്നു കതക് തള്ളിത്തുറന്നു...

മുറിയിലാകെ ഇരുട്ടായിരുന്നു... അവളിൽ നേരിയ ഭയം ഉളവായി... അതേ നിമിഷം തന്നെ മുറിയിലെ ഡിം ലൈറ്റുകൾ ഓണായി അവിടമാകെ പ്രകാശം പരത്തി... മുറിയുടെ അപ്പോഴത്തെ അവസ്ഥ കണ്ട് അവളുടെ മിഴികൾ വിടർന്നു വന്നു...

ബേബി പിങ്ക് നിറത്തിലുള്ള ബെഡ്‌ ഷീറ്റിൽ വൈറ്റ് റോസ്പ്പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു...ചുവരിൽ എപ്പോഴോ എടുത്ത അവരുടെ ഫോട്ടോ വലുതായി ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്....ഫ്ലോറിൽ അവിടെ ഇവിടെയായി ചിതറിക്കിടക്കുന്ന റോസ് പെറ്റൽസ്...ശെരിക്കുമൊരു റൊമാന്റിക് ഫീൽ അവൾക്കപ്പോൾ അനുഭവപ്പെടുന്നുണ്ടായിരുന്നു...

ബാൽക്കണിയുടെ ഡോർ തുറന്നു ജിത്തു മുറിക്കകത്തേക്ക് വന്നു... ബ്ലാക്ക് നിറത്തിലുള്ള സോഫ്റ്റ്‌ ക്ലോത് ഷർട്ടും ബ്ലാക്ക് ജീനുമായിരുന്നു വേഷം.... ഷർട്ടിന്റെ മുന്നിലെ ആദ്യത്തെ രണ്ട് ബട്ടൺസ് അലസമായി തുറന്നു കിടപ്പുണ്ടായിരുന്നു... അതിനിടയിലൂടെ കാണുന്ന അവന്റെ ദൃഡമായ നെഞ്ചിലെ രോമകൂപങ്ങളിൽ അവളുടെ മിഴികളുടക്കി...അവന്റെ മുഖത്ത് വശ്യമായൊരു പുഞ്ചിരി തങ്ങി നിൽപ്പുണ്ടായിരുന്നു...മിഴികളിൽ അലയടിക്കുന്ന പ്രണയം അവളുടെ ഹൃദയത്തെ കൊത്തി വലിച്ചു...

ഇമ ചിമ്മാതെ അതിശയം പൂണ്ട് നിൽക്കുന്ന പാറുവിന്റെ മുന്നിൽ അവൻ മുട്ടുകുത്തി നിന്നു.... പിന്നിൽ മറച്ചുപിടിച്ചിരുന്ന നിറയെ ചുവന്ന റോസാപ്പൂക്കളുള്ള ബൊക്ക അവളുടെ നേരെ നീട്ടി..

"love you my sweet wifey... "

പാറുവിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി...അവളാ പൂച്ചെണ്ട് സ്വീകരിച്ചതും അവനെഴുന്നേറ്റ് അവളെ ഇറുകെ പുണർന്നു...അവളുടെ കൈകളും അവനെ ചുറ്റിവരിഞ്ഞു...

ജിത്തു അവളെ അടർത്തി മാറ്റി പോക്കറ്റിൽ നിന്നും ഒരു കുഞ്ഞു ബോക്സെടുത്തു... അവനെ തന്നെ നോക്കി നിൽക്കുന്ന പാറുവിനെ തിരിച്ചു നിർത്തി...

"കണ്ണടക്ക്... "

അവൾ ഇരു കണ്ണുകളും ചിമ്മിയതും ജിത്തു അവളേയും കൊണ്ട് കണ്ണാടിയുടെ മുന്നിലേക്ക് നീങ്ങി...കഴുത്തിൽ നേർത്ത തണുപ്പ് പടർന്നതും അവൾ മിഴികൾ തുറന്നു... കഴുത്തിൽ കിടക്കുന്ന സിമ്പിൾ പ്ലാറ്റിനം മാലയിൽ അവളുടെ മിഴികളുടക്കി... അവൾ അതിലൊന്ന് തൊട്ടു നോക്കി കണ്ണാടിയിൽ കാണുന്ന ജിത്തുവിന്റെ പ്രതിഭിംബത്തിലേക്ക് നോക്കി പുഞ്ചിരി തൂകി... അതിലെ പെണ്ടന്റിൽ നേർത്ത അക്ഷരങ്ങളാൽ ജിത്തു എന്ന് കൊത്തി വെച്ചിട്ടുണ്ടായിരുന്നു...

"ഇഷ്ടായോ... "

പിറകിൽ നിന്ന് അരയിലൂടെ ചുറ്റിപ്പിടിച്ചവൻ കാതോരം വന്നു ചോദിച്ചു... അവന്റെ ഉള്ളം കയ്യിന്റെ ഇളം ചൂട് അണിവയറിൽ പതിഞ്ഞതും അവളിൽ നിന്നും അറിയാതെ നേർത്തൊരു മൂളലുയർന്നു...അവന്റെ വിരലുകൾ അണിവയറിലൂടെ ചലിച്ചു തുടങ്ങിയതും അവളുടെ ഉടലാകെ വിറപൂണ്ടു... ഏറെ നേരത്തെ അലച്ചിലിന് ശേഷം അവ നാഭിച്ചുഴിയിൽ വിശ്രമം പൂണ്ടു... ജിത്തു തന്റെ തള്ള വിരൽ അവളുടെ നാഭിച്ചുഴിയിൽ അമർത്തിയതും അവളൊന്ന് പുളഞ്ഞു... കിതച്ചു കൊണ്ടിരിക്കുന്ന അവളുടെ മാറിടങ്ങൾ ഉയർന്നു താഴുന്നതവൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു...ചെന്നിയി പൊടിഞ്ഞ വിയർപ്പു കണങ്ങൾ തോളിലൂടെ ഒഴുകി മാറിലേക്ക് അരിച്ചിറങ്ങിയതും തോളിലേ ബ്ലൗസിനെ വലിച്ചു നീക്കി അവനാ തുള്ളികളെ തന്റെ അധരങ്ങളാൽ ഒപ്പിയെടുത്തു..

"സ്സ്.. "

അവളിൽ നിന്നൊരേങ്ങൽ ഉയർന്നു വന്നു... തോളിൽ നിന്നും അവന്റെ ചുണ്ടുകൾ പിൻകഴുത്തിലൂടെ ഒഴുകി... മുടിച്ചുരുകൾക്കിടയിൽ തെളിഞ്ഞു കാണുന്ന പിൻകഴുത്തിലെ ചുഴിയിൽ അവൻ നാവുകളാൽ നുണഞ്ഞു...

"ജിത്തേട്ടാ... "

പ്രണയ പരവശയായവൾ അവനെ വിളിച്ചതും ജിത്തു പൊടുന്നനെ അവളെ തിരിച്ചു നിർത്തി... ഇടുപ്പിലൂടെ ചുറ്റി തന്റെ ദേഹത്തേക്ക് വലിച്ചു ചേർക്കുമ്പോൾ വില്ലുപോലെയവൾ വളഞ്ഞു പോയിരുന്നു... അവളുടെ നീണ്ടു മെലിഞ്ഞ കഴുത്തിൽ തന്റെ അധരങ്ങളാൽ ചിത്രപ്പണികൾ തീർക്കാനവന്റെ ഉള്ളം തുടിച്ചു... ഒറ്റവലിക്കവൻ അവളെ ഉയർത്തി കഴുത്തിലേക്ക് മുഖമമർത്തി... അവളിൽ നിന്നും വമിക്കുന്ന പെർഫ്യൂമിന്റെയും വിയർപ്പിന്റെയും സമിശ്ര ഗന്ധം അവന്റെ നാസികയിലേക്ക് തുളഞ്ഞു കയറി... അവളുടെ കഴുത്തിലൂടെ മുഖമിട്ടുരസന്നതിനനുസരിച്ച് അവളുടെ വിരലുകൾ അവന്റെ ഷർട്ടിന്റെ കോളറിൽ മുറുകുന്നുണ്ടായിരുന്നു... അവന്റെ അദരങ്ങളും നാവും കൊതിയോടെ അവളുടെ ഇടം കഴുത്തിനെ നുണയുകയും കടിച്ചെടുക്കുകയും ചെയ്തു...അവന്റെ ഉമിനീർ കഴുത്തിലാകെ പടർന്നു...

വികാര തീവ്രതയിൽ നിൽക്കുന്ന ഇരു ശരീരങ്ങളും കൂടുതൽ ആഴങ്ങളിലേക്ക് പടർന്നുകയറാൻ വെമ്പൽ കൊണ്ടു.... അവളുടെ വിറക്കുന്ന അധരങ്ങൾ അവന്റെ സിരകളിലെ രക്തയോട്ടം വർധിപ്പിച്ചു... പതിയെ അവ നുണഞ്ഞെടുക്കുമ്പോൾ നേർത്ത തണുപ്പ് അവന്റെ അധരങ്ങളിലേക്കും പടരുന്നുണ്ടായിരുന്നു... വേദനിപ്പിക്കാത്ത വിധം തന്റെ ചുണ്ടുകളെ അവൻ താലോലിക്കുമ്പോൾ അവളും വികാരത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു.... അവന്റെ ചുംബനത്തിന്റെ ആഴം വർധിക്കുന്നതനുസരിച്ചു അവളുടെ കൂർത്ത നഖങ്ങളുള്ള വിരലുകൾ അവന്റെ മുടിയിഴകളിൽ മുറുകി...പനിനീർ ദളങ്ങൾ പോലെയുള്ള അവളുടെ അദരങ്ങളെ വേർപ്പെടുത്തിയ ശേഷം അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ ചുംബനവർഷം പൊഴിച്ചു....ഉടലാകെ പ്രണയച്ചൂട് പടർന്നു പിടിച്ചതും പാറു ജിത്തുവിന്റെ കഴുത്തിലൂടെ കൈകൾ ചുറ്റിവരിഞ്ഞു അവന്റെ ഇടം ചെവിയെ നുണഞ്ഞെടുത്തു...

"സ്സ്... "

ജിത്തുവിന്റെ കൈകൾ അവളുടെ ഇടുപ്പിലമർന്നു... അവളുടെ ചുണ്ടുകളും നാവും തന്നിൽ തീർക്കുന്ന മാന്ത്രികതയിൽ അവനൊന്ന് പുളഞ്ഞുപോയി...

അവളെ എടുത്തുയർത്തി ബെഡിലേക്ക് കിടത്തുമ്പോഴും ഇരുവരുടേയും മിഴികൾ പരസ്പരം കൊത്തി വലിക്കുന്നുണ്ടായിരുന്നു...തനിക്ക് മുകളിൽ കൈകുത്തി നിൽക്കുന്ന ജിത്തുവിന്റെ ഷർട്ടിന്റെ ബട്ടൻസുകൾ അവൾ ആവേശത്തോടെ വലിച്ചു പൊട്ടിച്ചു.... അവന്റെ നഗ്നമായ നെഞ്ചിലൂടെ വിരലുകൾ കൊണ്ട് തഴുകി..അവന്റെ മിഴികൾ കൂമ്പിയടഞ്ഞു.... പൊടുന്നനെ പാറു അവനെ ബെഡിലേക്ക് തള്ളി അവന്റെ മുകളിൽ സ്ഥാനം പിടിച്ചു...അവളുടെ മിഴികൾ അവന്റെ മുഖമാകെ അലഞ്ഞു... ഒടുവിൽ അവന്റെ നീളൻ താടിയിൽ അമർത്തി ചുംബിച്ചു... അവിടെ നിന്നും കഴുത്തിലേക്കും പിന്നീട് നെഞ്ചിലേക്കും അവളുടെ ചുണ്ടുകൾ അരിച്ചിറങ്ങി... ഇനിയും തന്റെ വികാരത്തെ ശമിപ്പിക്കാൻ കഴിയില്ലെന്ന് കണ്ടതും ജിത്തു അവളുമായി മറിഞ്ഞു.... പരിഭ്രമത്തോടെ അവനെ നോക്കവേ മാറിൽ നിന്നും തെന്നിമാറിയ അവളുടെ സാരി പൂർണമായും അവൻ വലിച്ചു മാറ്റിയിരുന്നു... പാതി നഗ്നമായി അവന്റെ മുന്നിൽ കിടക്കുമ്പോൾ അവൾക്കൊട്ടും ജാള്യത തോന്നിയില്ല... മറിച്ച് അവനോടുള്ള പ്രണയമായിരുന്നു മുന്നിട്ടു നിന്നിരുന്നത്...തന്റെ ദേഹത്തേ ഉടയാടകൾ അവനടർത്തി മാറ്റുന്നത് അവളറിഞ്ഞു... അവനെ തടുക്കാൻ ബുദ്ധി പറയുന്നുണ്ടെങ്കിലും മനസ്സതിന് അനുവദിക്കാത്ത പോലെ....നേർത്ത ഇരുണ്ട വെളിച്ചത്തിൽ തനിക്ക് മുന്നിൽ കിടക്കുന്ന പാറുവിനെ അവൻ വിടർന്ന മിഴികളാൽ നോക്കിക്കണ്ടു...

"ജിത്തേട്ടാ... "

നേർത്ത സ്വരത്തോടെ അവൾ വിളിച്ചതും അവൻ അവളുടെ ഇടനെഞ്ചിലേക്ക് മുഖം പൂഴ്ത്തി... അവളുടെ മൃദുലതകളെ താലോലിച്ചു അവൻ പതിയെ അണിവയറിലേക്ക് നീങ്ങി... നെഞ്ചിൽ നിന്നും തുടങ്ങിയ നേരിയ വരപോലെയുള്ള രോമ പാത അണിവയറിലേക്കൊഴുകി അവിടെ നിന്നും അവിടെ വയറിലേക്കും സഞ്ചാരപാത തീർത്തിരിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു... അവളുടെ പൊക്കിൾ ചുഴിയിൽ നാവ് കൊണ്ടും ചുണ്ടുകൾ കൊണ്ടും തഴുകുമ്പോൾ അവൾ കിടന്നിടത്ത് നിന്നും പുളഞ്ഞു പോയിരുന്നു... അവിടെ നിന്നും അവളിലെ സ്ത്രീത്വത്തെ അവന്റെ ചുണ്ടുകൾ ഊർന്നിറങ്ങി... അവളിൽ നിന്നും ദുർബലമായ എതിർപ്പുകൾ ഉയർന്നു വന്നു...ചെറു നോവ് നൽകി അവളിലെ പെണ്ണിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവന്റെ മിഴികളിൽ തെളിഞ്ഞു കണ്ടത് അവളോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു.... ഇരുവരുടേയും പ്രണയ സംഗമം കണ്ട് പൂർണ ചന്ദ്രൻ പോലും നാണത്താൽ മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞിരുന്നു....

നഗ്നമായ അവളുടെ പുറം മേനിയിൽ തലവെച്ചുറങ്ങുകയാണ് ജിത്തു... നേരം പുലരാൻ തുടങ്ങിയപ്പോഴാണ് ഇരുവരും ഉറങ്ങിയത്... അതുകൊണ്ടെണീക്കാനും വൈകിയിരുന്നു... വല്ലാത്ത ദാഹം തോന്നിയപ്പോൾ പാറു പതിയെ കണ്ണുകൾ തുറന്നു... തലയുയർത്തി ചുറ്റും നോക്കിയെങ്കിലും ശരീരം അനങ്ങുന്നില്ലായിരുന്നു കൂടെ ഭയങ്കര വേദനയും... അവൾ തലയെ പിറകിലേക്ക് ചെരിച്ചു നോക്കി... തന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന ജിത്തുവിനെ കാണെ രാത്രിയിലെ കാര്യങ്ങൾ അവളുടെ ഓർമയിലേക്ക് വന്നു... അവളിൽ നാണത്തിന്റെ പുഞ്ചിരി മൊട്ടിട്ടു..പതിയെ അവന്റെ മുടിയിഴകളിൽ തലോടിയതും ചിണുങ്ങിക്കൊണ്ടവൻ അവളിൽ നിന്നും അകന്നുമാറി ചെരിഞ്ഞു കിടന്നു... നഗ്നമായ ശരീരത്തിലേക്ക് പുതപ്പ് വാരിച്ചുറ്റി അലസമായി നിലത്ത് ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങളെടുത്ത് ബിന്നിലേക്കിടാനൊരുങ്ങി... അപ്പോഴാണ് രാത്രിയിൽ ജിത്തു അഴിച്ചിട്ട ഷർട്ട്‌ അവളുടെ കണ്ണിൽ പെട്ടത്... അതെടുത്ത് നാസികയോട് അടുപ്പിച്ചു... അവന്റെ വശ്യമായ ഗന്ധം അതിൽ തങ്ങി നിൽപ്പുണ്ടെന്നവൾക്ക് തോന്നി... അതുമായി നേരെ ബാത്റൂമിലേക്ക് നടന്നു...ഫ്രഷായി അവന്റെ ഷർട്ട്‌ ധരിച്ചു പുറത്തേക്കിറങ്ങി... മുട്ടിനു മേലെ വരെയേ ഷർട്ടിന്റെ നീളമുണ്ടായിരുന്നുള്ളൂ... കൈപ്പതി മറഞ്ഞു കിടക്കുന്ന സ്ലീവ്സ് മുകളിലേക്ക് കയറ്റിവെച്ചു... അലങ്കോലമായി കിടക്കുന്ന മുടിയെ വരിച്ചുറ്റി നെറുകിലേക്ക് അമ്മച്ചിക്കെട്ട് കെട്ടിവെച്ചു താഴേക്ക്‌ ചെന്നു...നേരം പത്തു മണി കഴിഞ്ഞിരുന്നു അത് കൊണ്ട് കാര്യമായൊന്നും ഉണ്ടാക്കാൻ നിന്നില്ല..പാലൊഴിച്ചു രണ്ട് കാപ്പിയിട്ടു കൂടെ ബ്രെഡും ന്യൂടെല്ലയുമെടുത്ത് പാത്രത്തിലേക്ക് വെച്ചു... എല്ലാം റെഡിയാക്കി ഹാളിലേക്ക് പോവാനൊരുങ്ങുമ്പോഴാണ് ജിത്തു പിന്നിലൂടെ വന്നവളെ കെട്ടിപ്പിടിച്ചത്...

"ഗുഡ് മോർണിംഗ് പാറൂസേ... "

ജിത്തു അവളുടെ കഴുത്തിലൂടെ മുഖമിട്ടുരസി..

"അടങ്ങിയിരുന്നേ ജിത്തേട്ടാ... "

"Thank You. You Made Me Feel Truly Special.."

കാതോരം ചേർന്ന് നിന്നവൻ വശ്യമായി പറയവേ അവൾ വിറച്ചു പോയി..

പതിയെ അവൻ അവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി ചുവപ്പാർന്ന അധരങ്ങളെ കടിച്ചെടുത്തു നുണഞ്ഞു... പൊൻ പുലരിയിൽ വീണ്ടുമൊരു പ്രണയകാവ്യം രചിക്കാനായി അവരുടെ ഹൃദങ്ങളും ഉടലുകളും ഒരു പോലെ വ്യഗ്രത പൂണ്ടു.... അവളെ പൊക്കിയെടുത്തു മുറിയിലേക്ക് നടക്കുമ്പോൾ നാണത്താൽ ചുവന്ന മുഖം അവന്റെ നെഞ്ചിലേക്കൊളിപ്പിച്ചു കൊണ്ട് പരവശയായവൾ കിടന്നു...

***************
രണ്ടാഴ്ചകൾ അതിവേഗത്തിൽ കടന്നുപോയി... ജിത്തുവിന്റെ പ്രണയം യാതൊരു ഉപാധികളുമില്ലാതെ അവളുടെ ഹൃദയത്തിലേക്കും ശരീരത്തിലേക്കും പടർന്നൊഴുകി....നാളെ തിരിച്ചു പോകുന്ന കാര്യം ആലോചിക്കുമ്പോൾ ഇപ്പോൾ തന്നെ ഇരുവരുടേയും മനസ്സ് വിരഹവേദനയാൽ പിടഞ്ഞു തുടങ്ങിയിരുന്നു..

"കഴിഞ്ഞില്ലേ കുഞ്ഞാ ഒരുക്കം... "

ഉച്ച കഴിഞ്ഞപ്പോൾ ഒരു സാരിയും പൊക്കിപ്പിടിച്ചു മുറിയിലേക്ക് കയറിയതാണ് പാറു.. മണിക്കൂറുകൾ കഴിഞ്ഞിട്ടും അവളെ പുറത്തേക്ക് കാണാതിരുന്നപ്പോഴാണ് ജിത്തു മുറിയിലേക്ക്‌ വന്നത്...

"ഇതുടുത്തിട്ട് ശെരിയാവുന്നില്ല ജിത്തേട്ടാ... "

വാരിചുറ്റിയ സാരി ദേഹത്ത് നിന്നും വലിച്ചു മാറ്റിക്കൊണ്ടവൾ താളം ചവിട്ടി...ഇരുവരുടേയും വിവാഹത്തിന് സാരിയുടുത്തത്തിൽ പിന്നെ സാരിയങ്ങനെ ഉടുത്തിട്ടില്ല..അമ്പലത്തിലേക്ക് പോവുമ്പോൾ ഇടക്ക് ടീച്ചറുടെ നിർബന്ധപ്രകാരം സെറ്റ് സാരിയുടുക്കും.. അതും മിക്കപ്പോഴും ടീച്ചർ തന്നെയായിരിക്കും ഉടുപ്പിച്ചു കൊടുക്കുന്നത്...

"പോത്ത് പോലെ വളർന്നു എന്നിട്ടും ഒരു സാരിയുടുക്കാൻ അറിയില്ലെന്ന് വെച്ചാ.. "

ജിത്തു അടുത്തേക്ക് വന്നു സാരി അവളുടെ കയ്യിൽ നിന്നും വാങ്ങിച്ച് ഉടുപ്പിച്ചു തുടങ്ങി..

"ജിത്തേട്ടനല്ലായിരുന്നോ നിർബന്ധം സാരിയുടുക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ സെൽവർ മതിയെന്ന്... "

അവൾ പരിഭവത്തോടെ ചുണ്ട് കൂർപ്പിച്ചു..

"വിവാഹത്തിന് പോവുമ്പോൾ എന്റെ കൂടെനടക്കുന്ന നിന്നെ കാണുന്ന ആളുകൾ പറയരുതല്ലോ എന്റെ പെണ്ണൊരു കൊച്ചു പെണ്ണാണെന്ന്.. അങ്ങനെ പറഞ്ഞാൽ അതിന്റെ കുറച്ചിൽ എനിക്കല്ലേ..."

സാരിയുടെ മുന്താണി നല്ല വൃത്തിയിൽ മടക്കി തോളിലേക്ക് പിൻ ചെയ്തു കൊടുക്കുന്നതിനിടയിലവൻ പറഞ്ഞു...

"ഓഹോ എന്നിട്ട് രാത്രിയിൽ എന്റെ കെട്ടിയോന് ഞാൻ കൊച്ചു കുട്ടിയാണെന്ന ബോധമൊന്നും ഇല്ലല്ലോ... "

അവൾ കുറുമ്പൊളിപ്പിച്ചു കൊണ്ടവനെ നോക്കി...

"അക്കാര്യത്തിൽ ഞാനാണ് കൊച്ചു കുഞ്ഞ്... നിനക്ക് എന്നേക്കാൾ അക്കാര്യത്തിൽ ശുഷ്‌കാന്തിയുണ്ടെന്ന വിവരം ഞാൻ വൈകിയാണറിഞ്ഞത്.."

"അയ്യടാ ഒരു കൊച്ചുകുഞ്ഞ്.. കാപാലികൻ..."

ചിരി കടിച്ചു പിടിച്ചവൻ പറയവേ പാറു അവന്റെ പുറത്ത് നഖങ്ങളാഴ്ത്തി...

"സ്സ്.. നോവിക്കാതെടി... "

പ്ലീറ്റ്സ് ഞൊറിഞ്ഞുടുത്ത് അടിവയറിലേക്ക് തെരുത്തു വെച്ചു കൊണ്ട് നിവർന്നു നിന്നു..

"കഴിഞ്ഞു... "

"ഇത് നേരത്തേ ചെയ്താൽ പോരായിരുന്നോ.. വെറുതെ സമയം കളഞ്ഞു... "

പാറു അവനെ നോക്കി കെർവിച്ച് മുടി അഴിച്ചു പിന്നിയിട്ടു... ജിത്തു അവളുടെ ഒരുക്കം കഴിയുന്നത് വരെ മൊബൈലിൽ നോക്കി ബെഡിലേക്കിരുന്നു...

ഡാർക്ക് ഗ്രീനിന്റെ കൂടെ ഓഫ്‌ വൈറ്റ് കൂടി വരുന്ന സിമ്പിൾ പാർട്ടി വെയർ സാരിയായിരുന്നു അവളുടുത്തത്...നെറ്റിയിൽ സാരിക്ക് മച്ചായ പൊട്ടും നെറുകിൽ സിന്ദൂരവുമണിഞ്ഞു...സാരിക്കിടയിൽ മറഞ്ഞു കിടന്നിരുന്ന താലിയെടുത്ത് പുറത്തേക്കിട്ടു കഴുത്തിൽ സിംപിളായിട്ടുള്ള ഒരു നെക്‌ലെസും അതിനോട് മാച്ചിങ്ങായ കമ്മലുമണിഞ്ഞു...കയ്യിൽ സ്റ്റോൺ വെച്ച ഓരോ വളകളുമണിഞ്ഞു ജിത്തുവിനെ നോക്കി...

"കഴിഞ്ഞു ജിത്തേട്ടാ.. "

അവൻ ഫോണിൽ നിന്നും തലയുയർത്തി..

"മ്മ് നന്നായിട്ടുണ്ട്... "

അടുത്തേക്ക് വന്നവളെ ദേഹത്തേക്ക് ചേർത്ത് നിർത്തി പ്രണയാർദ്രമായവൻ പറഞ്ഞു..

"വിട്ടേ വിട്ടേ... സാരി ഉലഞ്ഞാൽ ജിത്തേട്ടന് തന്നെ പണിയാവും... "

പാറു പറയവേ ജിത്തു അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അകന്നു മാറി...

"ഇനിയൊന്നുമില്ലല്ലോ,, വേഗം ഇറങ്ങാം ഇപ്പോൾ തന്നെ സമയം വൈകി..."

ജിത്തു തിരക്ക് കൂട്ടി...

"ഇറങ്ങാം.. "

പാറു ബെഡിൽ കിടന്നിരുന്ന മൊബൈലെടുത്ത് ബാഗിലേക്ക് വെച്ചവന്റെ കൂടെ ഇറങ്ങി...

ജിത്തു പോർച്ചിൽ നിന്നും കാറെടുക്കുന്ന സമയം കൊണ്ട് പാറു വാതിലും പൂട്ടി പഠിപ്പുരയുടെ പുറത്തേക്ക് നിന്നു...ജിത്തു കാറുമായി വന്നതും ഗേറ്റ് അടച്ച് കാറിലേക്ക് കയറി...

ഇവിടെ നിന്നും ഒരു മണിക്കൂർ ഡ്രൈവുണ്ട് റിസപ്ഷൻ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക്.. കുറച്ച് കൂടെ കഴിഞ്ഞാൽ റോഡിൽ ഭയകര ബ്ലോക്കായിരിക്കും അതുകൊണ്ടവൻ കാറിന്റെ സ്പീഡ് പരമാവധി കൂട്ടി...

സ്റ്റീരിയോയിൽ നിന്നും മുഴങ്ങിക്കേൾക്കുന്ന പാട്ടിന്റെയൊപ്പം പാറുവിന്റെ അധരങ്ങളും വെറുതെ മൂളി..

🧡Neeyum naanum anbae
Kangal korthukondu
Vaazhvin yellai sendru
Ondraaga vaazhalaam

Aayul kaalam yaavum
Anbae neeyae podhum
Imaigal naangum porthi
Idhamaai naam thoongalam...🧡

ഓരോ വരികളും തീർക്കുന്ന മായാജാലത്തിൽ അവൾ മിഴികൾ പൂട്ടി സീറ്റിലേക്ക് ചാഞ്ഞു...ജിത്തു തലചെരിച്ചു പാറുവിനെ നോക്കി... ചെറുചിരിയോടെ മടിയിലിരുന്നിരുന്ന അവളുടെ കയ്യെടുത്ത് തന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു... പാറു മിഴികൾ തുറന്നവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു... ജിത്തു അവളെ നോക്കി ഇമ ചിമ്മി...

ഏറെ ദൂരം സഞ്ചരിച്ചതും ജിത്തു വലിയൊരു ഓഡിറ്റോറിയത്തിലേക്ക് കാർ തിരിച്ചു..

"ഇറങ്ങ്.. "

പാറു സീറ്റ് ബെൽറ്റൂരി കാറിൽ നിന്നും ഇറങ്ങി... ബാക്ക് ഡോർ തുറന്ന് ഗിഫ്റ്റെടുത്ത് കയ്യിൽ പിടിച്ചു... ജിത്തു കാർ പാർക്ക്‌ ചെയ്തു വന്നതും ഇരുവരും ഒരുമിച്ച്  അകത്തേക്ക് നടന്നു...

ജിത്തുവിനെ കണ്ടത് കൊണ്ടാവണം ചിലരുടെ മുഖം മങ്ങുകയും ചിലർ അവരെ നോക്കി ചിരിക്കുകയും ചെയ്തു...പരിഭ്രമത്തോടെ പാറു ജിത്തുവിന്റെ കയ്യിൽ പിടിമുറുക്കിയതും അവൻ അവളേയും ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു...

പാറുവിനേയും ചേർത്ത് പിടിച്ചു നടന്നു വരുന്ന ജിത്തുവിനെ കണ്ടതും സ്റ്റേജിൽ നിന്നിരുന്ന തൻവിയുടെ മിഴികൾ തിളങ്ങി...അടുത്തുനിന്നിരുന്ന ഋഷിയേ തോണ്ടി ജിത്തുവിനേയും പാറുവിനേയും ചൂണ്ടി കാണിച്ചവൾ എന്തോ സ്വകാര്യം പറയുന്നുണ്ടായിരുന്നു...

കറുപ്പ് നിറത്തിൽ നിറയെ വൈറ്റ് സ്റ്റോൺ കൊണ്ട് മനോഹരമാക്കിയ ലഹങ്കയിൽ തൻവി അതീവ സുന്ദരിയായിരുന്നു...അടുത്തു നിൽക്കുന്ന വരനോട് തങ്ങളെ നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു...പാറു അവളുടെ ഓരോ ചലനങ്ങളും വീക്ഷിച്ചു. .അവളെ നോക്കിക്കൊണ്ട് തന്നെ അവർ സ്റ്റേജിലേക്ക് കയറി...

"ഇത്രയും സമയമായപ്പോൾ ഞാൻ കരുതി നിങ്ങൾ വരത്തില്ലെന്ന്... എന്തായാലും വന്നല്ലോ ഒത്തിരി സന്തോഷം... "

നിറഞ്ഞ ചിരിയോടെ പറയവേ അതേ പുഞ്ചിരി ഒട്ടും മാങ്ങാതെ അവരും തിരിച്ചു നൽകി...പരിഭ്രമിച്ചു നിൽക്കുന്ന പാറുവിനെ തൻവി ആലിംഗനം ചെയ്തതും അത്രയും സമയം അവളുടെ മനസ്സിനെ അലട്ടിയിരുന്ന സങ്കോചമെല്ലാം വിട്ടുമാറിയിരുന്നു...

"ഋഷി.. ഇതാണ്.. "

"പ്രേത്യേകമായിട്ടൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.. അല്ലാതെ തന്നെ എനിക്കിവരെ അറിയാം..."

ആ ചെറുപ്പക്കാരൻ അവരെ നോക്കി പുഞ്ചിരി തൂകി ജിത്തുവിനെ ഹസ്തദാനം ചെയ്തു....

ജിത്തുവും ഋഷിയും മാറി നിന്ന് സംസാരിച്ചു തുടങ്ങിയപ്പോൾ പാറു തൻവിയുടെ അടുത്തേക്ക് നീങ്ങി..

"തൻവി മിസ്സേ.. "

വിളിക്കുന്നതിനൊപ്പം പാറു അവളുടെ കൈകളെ തന്റെ കൈക്കുള്ളിലേക്ക് കവർന്നു പിടിച്ചു...

"ഈ മിസ്സെന്നുള്ള വിളി ഇനി വേണോ പാറു..ആ വിളിയിൽ ഒരകലം ഫീൽ ചെയ്യുന്ന പോലെ.."

തൻവിയുടെ മാറ്റം കണ്ട് പാറുവാകെ അമ്പരന്നു പോയിരുന്നു... തനിക്കറിയാവുന്ന തൻവിയും ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന തൻവിയും തമ്മിൽ രാവും പകലും വ്യത്യാസമുണ്ട്...എന്നാലും ഉള്ളിൽ വിങ്ങിപ്പൊട്ടിയിരുന്ന കാര്യം പാറുവിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല...

"ഈ മനസ്സിൽ എന്നോടെന്തെങ്കിലും തരത്തിലുള്ള വെറുപ്പുണ്ടോ..? "

ചോദിക്കേ അവളുടെ മിഴികൾ നിറഞ്ഞു തൂവി...

"ഉണ്ടായിരുന്നു.. ഇല്ലെന്ന് പറഞ്ഞാൽ അതൊരു പക്ഷേ കള്ളമായിരിക്കും..."

തൻവി അവളുടെ കൈകളൊന്ന് തഴുകി വിട്ടു ...

"നഷ്ട പ്രണയത്തെയോർത്ത് ഓരോ രാത്രിയും നെഞ്ച്പൊട്ടി കരഞ്ഞിട്ടുണ്ട്...നിന്നെ ഒത്തിരി ശപിച്ചിട്ടുണ്ട് വെറുത്തിട്ടുണ്ട് ... പക്ഷേ അതെല്ലാം ഇപ്പൊ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ...അന്നേരത്തെ ഓരോ പൊട്ടത്തരം അല്ലാതെന്ത്..

ദൈവം ഓരോരുത്തർക്കും ഓരോ ഇണയെ സൃഷ്ടിച്ചിട്ടുണ്ട് എത്ര പ്രതിരോധിച്ച് നിന്നാലും നമുക്കുള്ളതാണേൽ അത് നമ്മളിലേക്ക് തന്നെയെത്തും... ഇപ്പൊ അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം...

ജിത്തു നിന്റേത് മാത്രമാണെന്നുള്ള സത്യം എന്ന് ഞാൻ ഉൾക്കൊണ്ടുവോ ആ നിമിഷം മുതൽ എനിക്ക് നിന്നോട് ഒരു മണൽ തരിയുടെ അത്രപോലും വെറുപ്പോ വിദ്വേഷമോയില്ല... സത്യം.. ഇനി അതോർത്ത് സങ്കടപ്പെടേണ്ട... ആകെയൊരു ജീവിതമല്ലേയുള്ളൂ അത് സന്തോഷത്തോടെ തന്നെ മുന്നോട്ട് പോവട്ടെ..."

തൻവി വാത്സല്യത്തോടെ അവളുടെ കവിളിൽ തട്ടി..

"തൻവി... "

സ്റ്റേജിന്റെ സൈഡിൽ നിന്നും ആരോ വിളിച്ചതും തൻവി പാറുവിനോട് ഇപ്പൊ വരാമെന്നും പറഞ്ഞിട്ട് അങ്ങോട്ടേക്ക് പോയി...

പാറുവിന്റെ മനസ്സിൽ വല്ലാത്തൊരു ആശ്വാസം വന്നു നിറഞ്ഞു.. ജിത്തുവിനെ നോക്കിയപ്പോൾ അവനും ഇരു കണ്ണുകളും ചിമ്മി കാണിച്ചു... ഋഷിയോടുള്ള സംസാരം മതിയാക്കി ജിത്തു പാറുവിനടുത്തേക്ക് വന്നു..

"എന്തായിരുന്നു രണ്ടാളും കൂടെ,,സംസാരം തുടങ്ങിയിട്ട് കുറച്ച് നേരമായല്ലോ... "

സ്റ്റേജിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ജിത്തു അവളുടെ കാതോരം വന്നു സ്വകാര്യത്തിൽ ചോദിച്ചു...

"പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കുവായിരുന്നു...എത്രയൊക്കെ പുറമെ ചിരിച്ചെന്ന് കാണിച്ചാലും ഉള്ളിന്റെയുള്ളിൽ തൻവി മിസ്സിനെ ആലോചിച്ച് ചെറിയൊരു കുറ്റബോധമുണ്ടായിരുന്നു... ഇനിയിപ്പോ അതിന്റെയും ആവശ്യമില്ല... കിട്ടാവുന്നതിൽ നല്ലൊരു ലൈഫ് പാർട്ണറേ തന്നെയാണ് മിസ്സിന് കിട്ടിയിരിക്കുന്നത്..."

സ്റ്റേജിൽ നിൽക്കുന്ന തൻവിയിലേക്കും ഋഷിയിലേക്കും അവളുടെ മിഴികൾ വീണ്ടും ഉടക്കി...

"അപ്പൊ ഞാനത്ര പോരാ എന്നുള്ളൊരു ധ്വനി അതിലുണ്ടല്ലോ... "

കുറുമ്പൊളിപ്പിച്ചു ജിത്തു പറഞ്ഞതും പാറു അവനെ നോക്കി കണ്ണുരുട്ടി...

"അങ്ങനെ ഞാൻ പറഞ്ഞോ... ഇല്ലല്ലോ...എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളയാളെ തന്നെയാ കിട്ടിയിരിക്കുന്നത്... കുറച്ച് സങ്കടങ്ങൾ അനുഭവിച്ചെങ്കിലും ഒടുവിൽ ഈ മൊതലിനെ എനിക്ക് തന്നെ കിട്ടിയില്ലേ..."

പാറു അവന്റെ ഇടതൂർന്ന താടിയിൽ പിടിച്ചു വലിച്ചു...

"ആഹ്.. അടങ്ങിയിരിക്കെടി പെണ്ണേ.. ആളുകൾ ശ്രദ്ധിക്കുന്നു.. "

പാറു ചുറ്റും നോക്കി... ചിലരെല്ലാം എന്തോ അത്ഭുതം കണ്ടത് പോലെ തുറിച്ചു നോക്കുന്നുണ്ട്.. അവൾക്കാകെ ചമ്മൽ തോന്നി... പിന്നീട് അടങ്ങിയൊതുങ്ങി നല്ലകുട്ടിയായി ജിത്തുവിനോടൊപ്പം ഫുഡ്‌ കഴിക്കാൻ പോയി...

****************

തിരിച്ചു പോവാനുള്ള പാക്കിങ്ങിലാണ് പാറു...വലിച്ചു വാരിയിട്ടതെല്ലാം അത് പോലെ തന്നെ ബാഗിലേക്ക് കുത്തി നിറച്ചു...

"നിന്റെ മുഖമെന്താ മത്തങ്ങ വീർത്തത് പോലെ വീർത്തിരിക്കുന്നത്... എന്തേലും പ്രശ്നമുണ്ടോ...? "

ജിത്തു പതിയെ അവൾക്കരികിലേക്കിരുന്നു...

"അതേയ് ജിത്തേട്ടാ...

ഇത്രയൊക്കെയായ സ്ഥിതിക്ക് ഞാൻ തിരിച്ചു പോവണോ.."

അവന്റെ ഷർട്ടിന്റെ ബട്ടൺസിൽ തെരുത്തു പിടിച്ചവൾ കൊഞ്ചലോടെ ചോദിച്ചു..

"എത്രയുമൊക്കെ ആയ സ്ഥിതിക്ക്.. "

ജിത്തു ഒന്നുമറിയാത്ത മട്ടിൽ അവളെ നോക്കി..

"ഓ,, ഒന്നുമറിയാത്ത ഇള്ളക്കുഞ്ഞ്... "

അവൾ പരിഭവത്തോടെ അവനിൽ നിന്നും മുഖം വെട്ടിച്ചു...

"ഹാ പിണങ്ങല്ലേ കുഞ്ഞാ ഞാൻ പറയട്ടേ..."

ജിത്തു അവളെ വലിച്ച് തന്റെ മടിയിലേക്കിരുത്തി അരയിലൂടെ ചുറ്റിപ്പിടിച്ചു...

ജിത്തേട്ടനൊന്നും പറയണ്ട.. എന്നോട് ഒട്ടും സ്നേഹമില്ല ജിത്തേട്ടന്...അതുകൊണ്ടല്ലേ പോകാൻ നിർബന്ധിക്കുന്നത്...

അവിടെ ചെന്നാൽ എനിക്ക് എത്രത്തോളം മിസ്സ്‌ ചെയ്യുമെന്നറിയോ ജിത്തേട്ടനെ..."

അവൾ വീണ്ടും കൊഞ്ചി കൊണ്ടവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

"ഇനി എന്തൊക്കെ അടവെടുത്താലും അതിലൊന്നും ഞാൻ വീഴാൻ പോവുന്നില്ല.. പിന്നെന്തിനാ മോള് കഷ്ടപ്പെടുന്നേ... "

കുസൃതിയൊളിപ്പിച്ചവൻ പറയുന്നത് കേൾക്കെ പാറു അവന്റെ നെഞ്ചിലൊന്നിടിച്ചു..

"ജിത്തേട്ടാ... "

"എന്റെ കുഞ്ഞൻ പോയിട്ട് പഠിച്ച് ഒരു ജോലിയൊക്കെ വാങ്ങി തിരിച്ചു വാ...

നിനക്ക് എപ്പോഴെന്നെ കാണണമെന്ന് തോന്നുന്നോ അപ്പൊ ഞാനങ്ങോട്ട് ഓടിയെത്തില്ലേ.. പിന്നെന്താ..."

കരയാൻ തുടങ്ങുന്നവളെ നെഞ്ചിലേക്ക് അമർത്തിപ്പിടിച്ചു വാത്സല്യത്തോടെ പറഞ്ഞു...

"എന്നാലും ജിത്തേട്ടനെ വിട്ട് നിൽക്കുവാ എന്ന് പറയുമ്പോ നെഞ്ച് വിങ്ങുന്നു... "

അവൾ പതം പറഞ്ഞു... അവളുടെ സങ്കടം കാണെ അവനും വിഷമം തോന്നുന്നുണ്ടെങ്കിലും താൻ കൂടി കരയുന്നത് കണ്ടാൽ അവളുടെ വിഷമം ഇരട്ടിക്കുമെന്ന് കരുതി തന്റെ നോവിനെ അമർത്തിപ്പിടിച്ചു...

ഏറെ നേരം അവന്റെ നെഞ്ചോരം ചേർന്നിരുന്നവൾ തേങ്ങി....അവന്റെ 
പ്രണയചൂടിൽ ഉരുകിയൊലിക്കുമ്പോഴും അവനെ വിട്ടു നിൽക്കുന്ന സങ്കടം അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു...

***************

പിറ്റേന്ന് രാവിലെ  മീരയോട് യാത്ര പറഞ്ഞ് അവൾ ജിത്തുവിനൊപ്പം കാറിൽ കയറി... കാറിൽ കയറിക്കഴിഞ്ഞാലും വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നവളന്ന് പതിവിലും വിപരീതമായി മൂകയായിരുന്നു...അവളുടെ വിഷമം അറിയാവുന്നത് കൊണ്ട് ജിത്തുവും സംസാരിക്കാൻ തുനിഞ്ഞില്ല...

റെയിൽവേ സ്റ്റേഷനടുത്തുള്ള പാർക്കിന്റെ അരിക് പറ്റി കാർ പാർക്ക്‌ ചെയ്തപ്പോൾ പാറു നെറ്റിച്ചുളിച്ചവനെ നോക്കി...

"ഇറങ്ങ്.. "

അവർ കാറിൽ നിന്നും ഇറങ്ങി പാർക്കിനകത്തേക്ക് നടന്നു..

"എവിടേക്കാ ജിത്തേട്ടാ... "

"താൻ വാ ഞാൻ പറയാം... "

ജിത്തു അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു... ഇടക്ക് ഫോണെടുത്ത് ആർക്കോ മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ടായിരുന്നു...അവൻ അവളുമായി ഒരു മരച്ചുവട്ടിലേക്കിരുന്നു...

"ജിത്തേട്ടാ.. കാര്യം പറ.. എന്തിനാ നമ്മളിവിടേക്ക് വന്നത്.. "

അവൾ അക്ഷമയോടെ ജിത്തുവിനെ നോക്കി...

"കുറച്ചു നേരം കൂടെ ഇപ്പൊ വരും.. "

ജിത്തു അവളെ സമാധാനപ്പെടുത്തി... പാറു പരിസരമൊക്കെ വീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന രണ്ട് പേരെ കണ്ടത്... അവൾ അമ്പരപ്പോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു നിന്നു...

അവൾ അക്ഷമയോടെ ജിത്തുവിനെ നോക്കി...

"കുറച്ചു നേരം കൂടെ ഇപ്പൊ വരും.. "

ജിത്തു അവളെ സമാധാനപ്പെടുത്തി... പാറു പരിസരമൊക്കെ വീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന രണ്ട് പേരെ കണ്ടത്... അവൾ അമ്പരപ്പോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു നിന്നു...

"വിച്ചേട്ടൻ... "

ചുണ്ടുകൾ മന്ത്രിച്ചു...

കൂടെയുള്ള നിമിഷയുടെ മുഖത്ത് പുഞ്ചിരിയാണേൽ വിച്ചുവിന്റെ മുഖം കടുപ്പിച്ചു തന്നെയായിരുന്നു.. ജിത്തു അവരെ കണ്ട് പുഞ്ചിരിച്ചെങ്കിലും വിച്ചു മുഖം വെട്ടിച്ചു... ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കിടെ തോൽക്കുമെന്നുറപ്പായാൽ പരിഭവിച്ചു മാറി നിൽക്കുന്ന വിച്ചുവിന്റെ മുഖമവന് ആ സമയം ഓർമ വന്നു..

"ജിത്തു,, നമുക്കങ്ങോട്ട് മാറി നിൽക്കാം...ആങ്ങളയും പെങ്ങളും കൂടി എന്താന്ന് വെച്ചാ സംസാരിച്ചു തീർക്കട്ടെ.."

നിമിഷം ചെറു ചിരിയുടെ അകമ്പടിയോടെ പറഞ്ഞു...

അവൻ നിമിഷയോടൊപ്പം പോവാൻ തുനിഞ്ഞതും പാറു കൈകൾ പിടിച്ചു പോവരുതെന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു...

"സംസാരിക്ക്...നീയും ആഗ്രഹിച്ചിരുന്നതല്ലേ ഈയൊരു മുഹൂർത്തത്തിന് വേണ്ടി..."

ജിത്തു കൈ വിടുവിച്ചു കുറച്ചപ്പുറത്തേക്ക് മാറി നിന്നു... അവൻ പോവുന്നതും നോക്കി നിന്ന വിച്ചു ഒരു ദീർഘനിശ്വാസം അയച്ചുവിട്ട്  പാറുവിനെ നോക്കി...

ഇരുവർക്കും എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന ചെറിയൊരു ആശങ്കയുണ്ടായിരുന്നു...

വർഷങ്ങൾക്ക് ശേഷം നേരിൽ കാണുന്ന ജാള്യത ഇരുവരേയും പൊതിഞ്ഞു.... മുന്നിൽ നിൽക്കുന്ന വിച്ചു ഒന്നും സംസാരിക്കാത്തത് അവളുടെ മിഴികളെ ഈറനണിയിച്ചു...ഇനിയും തന്നോടുള്ള പിണക്കം മാറിയില്ലേ എന്നവൾ ചിന്തിക്കുന്നതിന് മുന്നേ വിച്ചു അവളെ ഇറുകെ പുണർന്നിരുന്നു...

"മോളെ... "

അവനിൽ നിന്നോരേങ്ങൽ പുറത്തേക്ക് വന്നു... പാറു ഒരു നിമിഷം സ്തംഭിച്ചു നിന്നു... പിന്നീട് അവളുടെ കൈകളും അവനെ വരിഞ്ഞു മുറുക്കി... ഇരുവരുടേയും മിഴികൾ തോരാതെ പെയ്തു തുടങ്ങി... ഒരു വിളിപ്പുറത്തുണ്ടായിട്ടും വർഷങ്ങളിത്രയും തമ്മിൽ കാണാതെ മിണ്ടാതെ നടന്ന സങ്കടം ഒരു പേമാരിയായി പുറത്തേക്കൊഴുകി...

ഈ രംഗങ്ങൾ കാണെ നിമിഷയുടെയും ജിത്തുവിന്റെയും ചൊടികളിൽ നിർവൃതിയുടെ മനോഹരമായാ പുഞ്ചിരി മൊട്ടിട്ടു...

വിച്ചു പാറുവിനെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി നിറ മിഴികളാലെ തന്നെ നോക്കുന്നവളുടെ നെറുകയിൽ മുകർന്നു... അവളേയും ചേർത്ത് പിടിച്ചു സിമന്റ് പാകിയ ബെഞ്ചിലേക്കിരിക്കുമ്പോൾ അവന്റെ ഹൃദയം ആശ്വാസം പൂണ്ടിരുന്നു...

"വിച്ചേട്ടന് എന്നോടിപ്പോഴും പിണക്കമാണോ...? "

പാറു കൊച്ചു കുഞ്ഞുങ്ങളെ പോലെ ചുണ്ടുകൾ പിളർത്തി ചോദിച്ചു ....

"ഇല്ലെടാ പൊന്നേ... ഏട്ടന് നിന്നോട് അന്നും ഇന്നും യാതൊരു പിണക്കവുമില്ല...

നമ്മുടെ അമ്മക്ക് വേണ്ടി നിന്നെ മനഃപൂർവം അവഗണിക്കേണ്ടി വന്നു... അത് നിനക്കിത്രയും വേദന സമ്മാനിക്കുമെന്ന് ഏട്ടൻ കരുതിയില്ലെടാ..."

വിച്ചു അവളുടെ മിഴിനീർ തുള്ളികളെ തുടച്ചു മാറ്റി...വിച്ചേട്ടന് നിന്നോട് പിണക്കമൊന്നുമില്ലെന്ന് അന്ന് അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ നിമിഷ പറഞ്ഞതവൾക്ക് ഓർമ വന്നു...

"ഞാൻ.. ഞാനൊന്നും അറിഞ്ഞിട്ടല്ല.. അന്നത്തെ ആ പ്രശ്നം..."

പറയുന്നതിനൊപ്പം അവളിൽ നിന്നൊരു തേങ്ങൽ പുറത്തേക്കുതിർന്നു...

"അറിയാം പൊന്നാ... ഏട്ടന് എല്ലാം അറിയാം... പക്ഷേ നിന്റെ വേദന മനസ്സിലാക്കാൻ ഏട്ടന് കഴിയാതെപോയി... മാത്രവുമല്ല അതിന് മറ്റൊരാളുടെ സഹായവും വേണ്ടി വന്നു...

നീ ഏട്ടനോട് ക്ഷമിക്കില്ലെടി..."


വിച്ചു വേദനയോടെ അവളുടെ കൈകൾ കവർന്നു പിടിച്ചു...

"വിച്ചേട്ടാ..ഏട്ടന്റെ ഭാഗത്ത് തെറ്റൊന്നുമില്ലല്ലോ... എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് നടന്നതല്ലേ...

എനിക്ക് ജിത്തേട്ടനോട് പ്രണയമുണ്ടായിരുന്നു എന്നത് ശെരി തന്നെയാണ്... പക്ഷേ ആൾടെ വിവാഹം ഉറപ്പിച്ചപ്പോൾ ആ പ്രണയം ഞാൻ ഉപേക്ഷിക്കാൻ തയ്യാറായി,,, പക്ഷേ എന്നെക്കൊണ്ടതിന് കഴിഞ്ഞില്ല... എന്നിട്ടും നിങ്ങളെ വേദനിപ്പിക്കേണ്ട എന്ന് കരുതി മാത്രമാണ് ഞാൻ അന്ന് ആ വിവാഹത്തിന് സമ്മതം മൂളിയത്..."

പാറു തന്റെ ഭാഗം തുറന്നു പറഞ്ഞു...ഇനിയും ഒരാളുടേയും മുന്നിൽ തെറ്റുകാരിയായി നിൽക്കാൻ അവളുടെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല...

"ജിത്തുവുമായിട്ടുള്ള വിവാഹം നടക്കാനായിരിക്കും നിന്റെ യോഗം... അതല്ലേ അത്രയേറെ പ്രശ്നങ്ങൾക്കിടയിലും ഈശ്വരൻ നിങ്ങളെ ചേർത്ത് വെച്ചത്...

നിങ്ങളെ ഒരുമിച്ചു കാണുമ്പോൾ എനിക്കിപ്പോ സന്തോഷമേയുള്ളൂ...ആരേക്കാളും നന്നായി ജിത്തു നിന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്..."

വിച്ചുവിന്റെ കണ്ണുകൾ നിമിഷയോട് സംസാരിച്ചു നിൽക്കുന്ന ജിത്തുവിലേക്ക് നീണ്ടു... അവന്റെ കൺകോണിൽ ഒരു നീരുറവ പൊടിഞ്ഞു.... ഒരു നിമിഷത്തേ തെറ്റിദ്ധാരണയുടെ പുറത്ത് തന്റെ നിഴല് പോലെ നടന്ന ഉറ്റകൂട്ടുകാരനെ തള്ളിപ്പറഞ്ഞ നോവിൽ അവന്റെ മനം വേദനപൂണ്ടു...

"വിച്ചേട്ടാ.. അമ്മ.. അമ്മക്കിപ്പോഴും എന്നോട് പിണക്കം തന്നെയാണല്ലേ...!"

"മ്മ്,,, നിനക്കറിയാലോ അമ്മയുടെ വാശി... ആ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നത് കൊണ്ടാണ് ഇത്രയും വർഷം നിന്നെ അകറ്റി നിർത്തേണ്ടി വന്നത്...

ഇനിയും വയ്യ മോളെ  നിന്നെ പിരിഞ്ഞു ജീവിക്കാൻ...

അമ്മയെ പതിയെ പറഞ്ഞു മനസ്സിലാക്കണം... പിണക്കമെല്ലാം മാറി അമ്മയുമായി നിന്നെ ഞാൻ കാണാൻ വരും..."

വിച്ചു അവളുടെ കൈകളിൽ വാത്സല്യത്തോടെ തഴുകി... പാറു ഒരിക്കൽ കൂടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... വിച്ചു അവളെ ചേർത്ത് പിടിച്ചു നെറുകിൽ തലോടി കൊണ്ടിരുന്നു...


"കഴിഞ്ഞോ ഏട്ടന്റെയും കുഞ്ഞുപെങ്ങളുടെയും കരച്ചിലും പരിഭവം പറയലുമൊക്കെ... "

നിമിഷയും ജിത്തുവും അവരുടെ അടുത്തേക്ക് വന്നു... വിച്ചുവും പാറുവും പരസ്പരം നോക്കി ചിരിച്ചു അകന്നു മാറി..

"ഹോ ഇപ്പോഴാ സമാധാനമായത്...

എന്തോരം പണിപ്പെട്ടന്നോ ഈ കലിപ്പനേയും വലിച്ചു ഇങ്ങോട്ട് കൊണ്ടുവരാൻ...

കൊണ്ടുവന്നപ്പോഴോ നമ്മള് പുറത്ത് നിങ്ങള് ആങ്ങളും പെങ്ങളും അകത്ത്..."

നിമിഷ ഊരക്ക് കൈ കൊടുത്ത് അവരെ കൂർപ്പിച്ചു നോക്കി...

"ഈ ഏട്ടത്തിക്ക് അസൂയയാണേട്ടാ... "

നിമിഷയെ നോക്കി മുഖം വീർപ്പിച്ചു പാറു വീണ്ടും വിച്ചുവിനെ ചുറ്റിപ്പിടിച്ചു..

"ഞാനില്ലെങ്കിൽ കാണാമായിരുന്നു...രണ്ടും ഇപ്പോഴും കീരിയും പാമ്പും പോലെ നടന്നേനെ... അല്ലേ ജിത്തു..."

എല്ലാം കണ്ട് കൊണ്ട് ചിരിയോടെ നിൽക്കുന്ന ജിത്തുവിനോടായി നിമിഷ ചോദിച്ചതും അവൻ അതേയെന്ന മട്ടിൽ തലയനക്കി...

വിച്ചു പാറുവിൽ നിന്നും മാറി ജിത്തുവിനരികിലേക്ക് വന്നു...

"സോറി ഡാ... നിന്നെ ഞാൻ മനസ്സിലാക്കാതെ പോയി... ഒത്തിരി വേദനിപ്പിച്ചു... സോറി.."

കെട്ടിപ്പിടിച്ചു ഇടറുന്ന ശബ്‍ദത്തോടെ പറയുന്ന വിച്ചുവിന്റെ പുറത്തവൻ സാരമില്ലെന്ന പോലെ തട്ടി...

"ഇപ്പോഴെങ്കിലും നിനക്ക് വെളിവും വെള്ളിയാഴ്ചയും വന്നല്ലോ അതുമതി... "

യാതൊരു തരത്തിലുള്ള ഈർഷ്യയും മനസ്സിൽ വെക്കാതെ ജിത്തു കുറുമ്പോടെ പറഞ്ഞതും വിച്ചു അവന്റെ വയറ്റിൽ നല്ലത് പോലെ പഞ്ച് ചെയ്തു...

"നീ മനുഷ്യനെ കൊല്ലുമോടാ...?"

ജിത്തു വയറിൽ അമർത്തി കല്ലിച്ചവനെ നോക്കിയതും വിച്ചു അവന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു...

നാല് പേരുടേയും ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടർന്നു...കാറും കോളും വിട്ടകന്ന ആകാശത്തെ പോലെ തെളിഞ്ഞ മനസ്സോടെ അവർ കുറച്ചു നേരം കൂടെ അവിടെ ചിലവിട്ടു...

"ഞങ്ങളെന്നാലങ്ങോട്ട്... ട്രെയിനിന് സമയമായി..."

ജിത്തു വാച്ചിലേക്ക് നോക്കി ധൃതി കൂട്ടി....

"എന്നാ ശെരി നിങ്ങള് പോയി വാ...ഞങ്ങളും ഇറങ്ങുവാ,, ഇപ്പോൾ തന്നെ എവിടെയെന്നു ചോദിച്ചു അമ്മ ഒരു നൂറ് തവണയെങ്കിലും വിളിച്ചിട്ടുണ്ട്..."

വിച്ചു പറഞ്ഞു...

പാറുവും ജിത്തുവും യാത്ര പറഞ്ഞു അവിടെ നിന്നും മടങ്ങി...

"താങ്ക് യു... "

അവർ പോയതും നിമിഷയുടെ ഇരു ചുമലിലും കൈകളമർത്തി വിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...

"എന്തിന്... "

"എന്റെ പ്രാണനായിരുന്നവരെ തിരികെ തന്നതിന്..."

"അപ്പൊ ഞാൻ നിങ്ങടെ ആരുമല്ലേ മനുഷ്യാ.... "

അവൻ ആർദ്രമായി പറയവേ അവൾ വെറുതെ പരിഭവിച്ചു....

"നീയല്ലേ എന്റെ എല്ലാം... നീയില്ലെങ്കിൽ ഇന്ന് ഞാൻ ഏകനാണ്... എന്റെ ഒരു ദിനം തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നിലല്ലേ അപ്പൊ ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമുണ്ടോ...

ഇനി അത്രക്ക് പരിഭവമാണേൽ അത് മാറ്റിയെടുക്കാനുള്ള വഴിയൊക്കെ എന്റെ അടുത്തുണ്ട്..."

വിച്ചുവിന്റെ നോട്ടം അവളുടെ ചുവന്ന ചുണ്ടുകളിൽ എത്തി നിന്നു...

"അങ്ങനെയിപ്പോ മാറ്റേണ്ട... എന്റെ പഞ്ചാരകുഞ്ചു വീട്ടിലേക്ക് നടന്നാട്ടെ..ഇതേ പൊതു സ്ഥലമാണ്...."

നിമിഷയവന്റെ തള്ളിമാറ്റി... അവളിൽ നാണത്തിൻറെ അലകൾ പൂവിട്ടു...രാത്രിയിൽ ഈ പരിഭവമെല്ലാം തീർക്കാമെന്നവൻ കാതോരം വന്നു സ്വകാര്യമായി പറയുമ്പോൾ അവളുടെ ഉടലാകെ കുളിരുകോരി...

അവളേയും ചേർത്ത് പിടിച്ചു നടക്കുമ്പോൾ അവന്റെയുള്ളിലും അവളോടുള്ള അടങ്ങാത്ത പ്രണയം പതിവിനേക്കാളേറെ തളിരിട്ട് തുടങ്ങിയിരുന്നു...


സന്ധ്യയോടെ അവർ ട്രിവാൻഡ്രത്തെത്തി... അവരെ കൂട്ടാനായി കാവേരിയും കിരണും സ്റ്റേഷനിൽ കാത്ത് നിൽപ്പുണ്ടായിരുന്നു...

കാറിൽ കയറിയതും സീറ്റിലിരുന്നിരുന്ന അച്ചുമോളെ പാറു എടുത്ത് മടിയിലേക്കിരുത്തി...അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിക്കുമ്പോഴാണ് എന്തോ കൊനഷ്ട് ചോദ്യവുമായി കാവേരി അടുത്തേക്ക് നീങ്ങി വന്നത്...

"വല്ലതും നടന്നോ..."

കാവേരി ശബ്ദം താഴ്ത്തി ചോദിച്ചു...

"എന്ത്... "

അവളുടെ ചോദ്യം ഗ്രഹിച്ച പാറുവിന്റെ മിഴികളിപ്പോൾ തള്ളി പുറത്തേക്ക് വരുമെന്ന അവസ്ഥയിലായി...

"ഓ ഒന്നും അറിയാത്ത പോലെ...ഇതുപോലൊരു കുഞ്ഞുവാവ എപ്പോഴാ നിന്റെ കൈയിലേക്ക് വരുവാ എന്ന്..."

ആവേശത്തിൽ കാവേരിയുടെ ശബ്‍ദം അല്പം ഉയർന്നുപോയി...കിരണിന്റെ മിഴികൾ മിററിലൂടെ അവളെ തുറിച്ചു നോക്കിയതും അവളൊന്നിളിച്ചു കാട്ടി... കടുപ്പിച്ചൊന്ന് മൂളി കിരൺ ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു..

"ഈ പെണ്ണിന്റെ നാവിനൊരു ലൈസൻസുമില്ല... "

പാറു അവളുടെ കവിളിൽ ഇറുക്കി...

"ഇതാപ്പോ നന്നായെ,, ഇപ്പൊ എനിക്കായോ കുറ്റം..നിന്റെ അടുത്ത് നിന്ന് എന്തെങ്കിലും പഠിക്കാമെന്ന് വെച്ചപ്പോ പൊട്ട് കളിക്കുന്നോ...മ്മ്ഹ്.."

കാവേരിയുടെ മുഖം പരിഭവത്തോടെ കൂർത്തു...

"കൊച്ചിരിക്കുന്നത് കൊണ്ട് ഞാനൊന്നും പറയുന്നില്ല...

അല്ലേലും ഈ വക സംശങ്ങളൊക്കെയെ കുറച്ചൂടെ എക്സ്പീരിയൻസ് ഉള്ള ആളോട് ചോദിക്കുന്നതാ നല്ലത്. ഞാൻ ജോയേച്ചിയോട് പറയാം..."

"എന്റെ പൊന്നു പാറു ചതിക്കല്ലേ...അല്ലേലെ ഏത് നേരവും എന്റെ മേലേക്ക് കയറിയിട്ടാ.. ഇനിയിപ്പോ ഇത് കൂടെ അറിഞ്ഞാൽ എന്നെ ഏട്ടത്തി നിർത്തി പൊരിക്കും..."

ദയനീയമായിട്ടുള്ള കാവേരിയുടെ മുഖഭാവം കണ്ട് പാറു പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചു...

"എന്ത് പൊരിക്കുന്ന കാര്യമാ നിങ്ങൾ സംസാരിക്കുന്നത്... "

അവരുടെ സംഭാഷണം കേട്ടെങ്കിലും അറിയാത്ത മട്ടിൽ ജിത്തു കുസൃതിയോടെ ചോദിച്ചു..

"ഏയ്‌ അതൊന്നുല്ല ജിത്തേട്ടാ,, ഞങ്ങൾ വീട്ടിലെത്തിയിട്ട് ചിക്കൻ ഫ്രൈ ചെയ്യുന്ന കാര്യം പറയുവായിരുന്നു... "

മറുപടി പറയാനായി വന്ന പാറുവിനെ തടഞ്ഞു കാവേരി ഇടക്ക് കയറി..

"ഉവ്വ,, ഉവ്വ... "

എന്തോ അർത്ഥം വെച്ചുള്ള കിരണിന്റെ പറച്ചിൽ കേട്ട് പാറു കാവേരിയെ തുറിച്ചു നോക്കി മുഖം വീർപ്പിച്ചിരുന്നു... കാവേരി അച്ചുമോളെ കവിളിൽ കൊഞ്ചലോടെ പിടിച്ചു വലിച്ചപ്പോൾ അവളുടെ കൈ തട്ടി മാറ്റി അവളും കാര്യമറിയാതെ പരിഭവിച്ചിരുന്നു...

അര മണിക്കൂറിന്റെ യാത്രക്കൊടുവിൽ അവർ കിരണിന്റെ വീട്ടിലേക്കെത്തി... അവരെ കാത്ത് എല്ലാവരും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു...പാറു അച്ചുമോളെയും എടുത്ത് കാറിൽ നിന്നും ചാടിയിറങ്ങി ടീച്ചറുടെ അടുത്തേക്കോടി...ആ വാത്സല്യചൂടിലേക്ക് ഒതുങ്ങാൻ അവളുടെ മനം തുടികൊട്ടി...

അവരുടെ മാറോട് ചേർന്ന് പുണർന്നു നിൽക്കുന്നത് കണ്ടാണ് ജിത്തു അകത്തേക്ക് കയറിയത്... അവളുടെ തലയിൽ തഴുകി അടുത്ത് നിന്ന കിരണിന്റെ അച്ഛനോടും അമ്മയോടും വിശേഷമൊക്കെ തിരക്കി...

ഇരുവർക്കിടയിലെ പ്രശ്നങ്ങളെല്ലാം നീങ്ങി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്ന് അവരുടെ ഇടപഴകലിൽ നിന്നും മനസ്സിലായ ടീച്ചറുടെയും ജ്യോതിയുടെയും മനസ്സിലെ ആശങ്ക മുഴുവനായും വിട്ടകന്നു....

"ഡീ,, ഇതെടുത്തോണ്ട് പോ.."

മുന്നേ പോവുന്ന കാവേരി തിരിഞ്ഞുനോക്കി...

"തന്നെ താനെയങ്ങ് എടുത്തേച്ചാൽ എനിക്കൊന്നും വയ്യ... "

അവൾ മുഖം വെട്ടിച്ചു പടികൾ കയറാനൊരുങ്ങി..

"മറ്റേ കാര്യം ഞാൻ പറയണോ...!"

കാര്യം മനസ്സിലായ കാവേരി  പെട്ടന്ന് തിരിഞ്ഞു ഓടി വന്നവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി അകത്തേക്ക് കയറി...

"എന്ത് കാര്യമാ കിരണേട്ടാ... "

ജ്യോതി അവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിക്കുന്നതിനിടെ തിരക്കി...

"ഏയ്‌ അതൊന്നുമില്ലെടി... ഞാൻ വെറുതെ അവളെ വട്ടാക്കിയതാ...

നീ പോയി കുടിക്കാനെന്തെങ്കിലുമെടുക്ക്.."

കിരൺ തിണ്ണയിലേക്കിരുന്നതും ജ്യോതി അടുക്കളയിലേക്ക് നീങ്ങി...

ജിത്തുവും അവനടുത്തേക്കിരുന്ന് വിശേഷമൊക്കെ തിരക്കി.. സംസാരത്തിനിടക്ക് സിഗരറ്റ് വലിക്കുന്ന രീതി കിരണിനുണ്ട്. കൂടുതലൊന്നുമില്ല,, ദിവസത്തിൽ ഒന്നോ രണ്ടോ,, ചിലപ്പോൾ അതും ഉണ്ടാവില്ല... അവൻ പോക്കറ്റിൽ നിന്നും സിഗരറ്റെടുത്ത് കത്തിച്ചു ചുണ്ടിനിടയിലേക്ക് വെച്ചു...ജിത്തുവിന് നേരെ വേണോ എന്നർത്ഥത്തിൽ നീട്ടിയെങ്കിലും അവൻ സ്നേഹത്തോടെ നിരസിച്ചു...

"ഇനി അവനെക്കൂടെ പഠിപ്പിക്കണോ ഇതൊക്കെ... "

തണുത്ത മുന്തിരി ജ്യൂസുമായി അവിടേക്ക് വന്ന ജ്യോതി കെർവോടെ ചോദിച്ചു...കിരൺ അതിന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.. അത് കൂടെ കണ്ടപ്പോൾ ജ്യൂസ്‌ അവന്റെ കയ്യിലേക്ക് ദേഷ്യത്തോടെ കൊടുത്തിട്ട് ജ്യോതി ചാടിത്തുള്ളി അകത്തേക്ക് പോയി...

'അടുത്ത പിണക്കത്തിനുള്ള കാരണം കിട്ടിയപ്പോൾ എന്തൊരു സമാധാനം... "

അടുത്തിരുന്ന ജിത്തുവിനോട് ചിരിയോടെ പറഞ്ഞിട്ട് വിരലുകൾക്കിടയിലെ എരിഞ്ഞു തീരാറായ സിഗരറ്റ് കിരൺ പുറത്തേക്കെറിഞ്ഞു ജ്യൂസ്‌ എടുത്ത് കുടിച്ചു....

"പിണങ്ങിക്കഴിഞ്ഞുള്ള ഇണക്കത്തിന് വല്ലാത്ത മധുരമാ... "

ഏതോ ഓർമയിൽ കിരൺ പറയവേ ജിത്തുവിന്റെ മനസ്സും അതിനെ ശെരിവെച്ചു...

ഇത്രയും ദിവസങ്ങൾ അകലങ്ങളിൽ കഴിഞ്ഞ രണ്ട് പേർ തമ്മിലുള്ള പ്രണയം അതിലേറെ മനോഹരമായിരിക്കുമെന്ന് അവന്റെ അധരങ്ങൾ പതിയെ മൊഴിഞ്ഞു... പാറുവിനെ കുറിച്ചോർക്കേ അവന്റെ ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി മൊട്ടിട്ടു... അവന്റെ മിഴികൾ അകത്തളത്തിലേക്ക് പാഞ്ഞു അവിടമാകെ അവളെ തിരഞ്ഞു...

ഏറെ പ്രണയത്തോടെ...

********************

രാത്രി മുറിയിലേക്ക് വന്ന ജിത്തു പാറു ബെഡിൽ ഷീറ്റ് വിരിക്കുന്നതും നോക്കി ടേബിളിൽ കൈകൾ കുത്തി ചാരിനിന്നു....കിരണിന്റെയും ജ്യോതിയുടെയും മുറിയായിരുന്നു അവർക്ക് കിടക്കാനായി ഒഴിഞ്ഞു കൊടുത്തത്...

അവളുടെ ഓരോ പ്രവർത്തികളും അവൻ സസൂക്ഷ്മം വീക്ഷിച്ചു...താൻ അടുത്ത് വന്നു നിന്നത് കൊണ്ടാണെന്ന് അവളുടെ പ്രവർത്തികൾക്ക് വേഗതയേറി... ഇടക്ക് പിടക്കുന്ന മിഴികളോടെ ഇടം കണ്ണിട്ടവൾ അവനേയും നോക്കി...

ബെഡിലേക്ക് കയറുമ്പോൾ അവളുടെ പൊങ്ങുന്ന പാവാടയിലും കിലുങ്ങുന്ന വെള്ളിക്കൊലുസിലും അവന്റെ മിഴികളുടക്കി.... ഏറെ കൗതുകത്തോടെ അവനാ കാഴ്ച നോക്കി നിന്നു..

ചെറിയ ചെറിയ രോമാജികളിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന കൊലുസിനെ തന്റെ ദന്തങ്ങളാൽ കവർന്നെടുക്കാൻ അവന്റെ മനസ്സ് വെമ്പൽ പൂണ്ടു... പതിയെ നടന്നവൻ അവളുടെ അടുത്തേക്കെത്തി..

പാറു ഷീറ്റ് വിരിച്ചു തിരിഞ്ഞതും ജിത്തുവിന്റെ നെഞ്ചിലിടിച്ചു ബെഡിലേക്ക് വീഴാൻ തുടങ്ങും മുന്നേ അവന്റെ കരങ്ങൾ അവളെ വലയം ചെയ്തിരുന്നു...അവൾ പേടിയോടെ അവന്റെ ടീ ഷർട്ടിൽ അള്ളിപ്പിടിച്ചു...

അവളുടെ താമര മൊട്ട് പോലെയുള്ള മിഴികൾ അവനിലെ രക്തയോട്ടം വർധിപ്പിച്ചു... പതിയെ കുനിഞ്ഞു വന്നവളുടെ അധരം കവർന്നെടുക്കുമ്പോൾ ഇരുവരും ആദ്യ ചുംബനമെന്നപോൽ വിറച്ചു പോയിരുന്നു...

അവളുടെ ഇടുപ്പിലുള്ള അവന്റെ പിടുത്തം മുറുകി... ഏറെ നേരം അധരങ്ങളിൽ തന്റെ വികാരങ്ങളെ ശമിപ്പിച്ചവൻ പതിയെ അധരങ്ങളെ മോചിപ്പിച്ചു...

മിഴികൾ ഇറുകെ മൂടി കിടക്കുന്നവളെ തന്റെ തണുത്ത നിശ്വാസത്താൽ തട്ടിയുണർത്തി...അവന്റെ കണ്ണുകളിലേക്ക് നോക്കവേ അവനോടുള്ള അടങ്ങാത്ത പ്രണയത്താൽ അവൾ വിവശയായി...ബെഡിലേക്കവളെ ചായ്ച്ചു കിടത്തി മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ഇരുവരുടേയും ഹൃദയം വരാനിരിക്കുന്ന വിരഹത്തിന്റെ നാളുകളെയോർത്ത് അലറിവിളിക്കുന്നുണ്ടായിരുന്നു...

മുഖമാകെ ചുംബനങ്ങൾ ചാലിച്ച ചുവപ്പാൽ കിടക്കുന്നവളുടെ കഴുത്തിലൂടെ ഊർന്നിറങ്ങി കാൽപാദങ്ങളിലേക്ക് സഞ്ചരിക്കവേ വന്ന വഴികളെല്ലാം ചുംബനങ്ങളാൽ കുതിർന്നിരുന്നു...

വെള്ളിക്കൊലുസ് ചുറ്റിപിണഞ്ഞു കിടക്കുന്ന ഗോതമ്പ് നിറമുള്ള കാലിൽ അവൻ തന്റെ ദൃഡമായ വിരലുകളാൽ തഴുകി... ചൂണ്ടു വിരലാൽ കൊലുസിനെ ചുറ്റിയെടുത്ത് പാദങ്ങളിൽ മുഴുവൻ ചുംബന മഴ വർഷിക്കുമ്പോൾ അവളാകെ തളിർത്തുപോയി... എത്രയും വേഗത്തിൽ അവന്റെ ചൂടിലേക്ക് തളർന്നുറങ്ങാൻ അവളുടെ ശരീരവും മനസ്സും ഒരു പോലെ കൊതിച്ചു..

കല്പാദങ്ങളിലൂടെ അവളുടെ ഓരോ അണുവിനേയും തഴുകിയുണർത്തി പ്രണയ മൂർച്ചയിലെത്തിച്ചു...മേലേക്കുയർന്നു വിയർപ്പു കണങ്ങൾ പൊടിഞ്ഞ ഇടം കഴുത്തിൽ പല്ലുകളാഴ്ത്തുമ്പോൾ അവൻ നൽകിയ ചെറു നോവിൽ അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ കൊരുത്തു വലിച്ചു...

വീണ്ടുമൊരു പ്രണയ സംഗമത്തിന് സാക്ഷ്യം വഹിച്ച താരകങ്ങൾ മിഴികൾ പൂട്ടി തങ്ങളുടെ പ്രണയമായ ചന്ദ്ര ശോഭയിൽ മുങ്ങി നിവർന്നു...

പ്രണയവേഴ്ചകളുടെ അവസാനം അവന്റെ മാറിൽ തളർന്നുറങ്ങുമ്പോഴും വരാനിരിക്കുന്ന വിരഹ ദിനങ്ങൾ അവളുടെ മനസ്സിനെ വേട്ടയാടി കടന്നുപോയി...

****************

രാവിലെ തന്നെ അടുക്കളയിൽ നിന്നുള്ള പത്രങ്ങളുടെ ഉറക്കെയുള്ള തട്ടലും മുട്ടലും കേട്ടാണ് വിച്ചു ഉറക്കമുണർന്നത്... അരികിൽ കിടന്നിരുന്ന നിമിഷയെ കൈകൾ കൊണ്ട് പരതിയെങ്കിലും നിരാശയായിരുന്നു ഫലം... അഴിഞ്ഞു വീഴാറായ മുണ്ട് മുറുക്കിയുടുത്ത് കണ്ണും തിരുമ്മി വിച്ചു ഹാളിലേക്ക് വന്നു... മുറ്റത്ത് നിന്നും ചൂല് ചരലിൽ ഉരയുന്ന ശബ്‍ദം കേൾക്കുന്നുണ്ട്.. അമ്മക്ക് നടുവേദനയായതിൽ പിന്നെ മുറ്റം തൂക്കുന്ന ജോലി  നിമിഷ ഏറ്റെടുത്തിരുന്നു...

അവൻ നേരെ അടുക്കളയിലേക്ക് ചെന്നു... ലതക്ക് നന്നേ ദേഷ്യം വരുന്ന ദിവസങ്ങളിലാണ് പാത്രങ്ങളുമായി ഇതുപോലെ മല്ലിടാറുള്ളത്...വിച്ചു അകത്തേക്ക് കയറാനുള്ള പേടികൊണ്ട്  വാതിലിനടുത്ത് നിന്ന് അടുക്കളയിലേക്ക് എത്തി നോക്കി... അവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ മനസ്സിലായി കാര്യമായിട്ടെന്തോ നടന്നിട്ടുണ്ടെന്ന്...

ഇടക്ക് അമ്മയും നിമിഷയും തമ്മിൽ ചെറിയ ചെറിയ സ്വരച്ചേർച്ചകൾ ഉണ്ടാവാറുണ്ടെങ്കിലും ആ പിണക്കം കൂടുതൽ സമയമൊന്നും നീണ്ടു നിൽക്കാറില്ല.. അമ്മയെ ചുറ്റിപ്പിടിച്ചുള്ള നിമിഷയുടെ കൊഞ്ചലിൽ അവരുടെ എല്ലാ പിണക്കവും അലിഞ്ഞു പോവും..

"ഇതിപ്പോ കാര്യമായിട്ടെന്തോ ഉണ്ട്... "

അവൻ ആലോചനയോടെ നിൽക്കുമ്പോഴാണ് നിമിഷ പിന്നാമ്പുറം വഴി അടുക്കളയിലേക്ക് കയറിവന്നത്... അവൻ കണ്ണ് കൊണ്ട് അമ്മക്ക് എന്ത് പറ്റിയെന്ന് ചോദിച്ചതും അവൾ ഇരു ചുമലുകളും ഉയർത്തി കുസൃതിയോടെ കണ്ണ് ചിമ്മി കാണിച്ചു...

അവളുടെ ഈ കോപ്രായം കണ്ട് തിരിഞ്ഞു നോക്കിയ ലത കാണിക്കുന്നത് നിമിഷയെ നോക്കി കഥകളി കാണിക്കുന്ന വിച്ചുവിനെയാണ്... അവർ ദേഷ്യത്തിൽ കയ്യിലുണ്ടായിരുന്ന പാത്രം സിങ്കിലേക്ക് വലിച്ചെറിഞ്ഞു...

"ആർക്കും എന്ത്‌ തോന്നിവാസവും ആവാമല്ലോ,, ഞാനൊന്നും അറിയില്ലെന്നാ വിചാരം... "

അവർ മൂക്ക് ചീറ്റി പറഞ്ഞിട്ട് അടുക്കള വഴി ചായപ്പിലേക്കിറങ്ങി...

"മീരയോട് ഇന്നലെ പാറുവിനെ പോയി കണ്ട കാര്യം സംസാരിച്ചത് അമ്മ കേട്ടു.. എനിക്കപ്പോൾ തന്നെ വയറ് നിറച്ച് കിട്ടി... ഇനി വൈശാഖിനുള്ളത് പോയി സ്വീകരിച്ചോളൂ... "

ചിരിയോടെ നിമിഷ പറയുന്നത് കേട്ടതും അവൻ തലയിൽ കൈവെച്ചുപോയി... അമ്മയെ അനുനയിപ്പിച്ചു തങ്ങളുടെ വരുതിക്ക് കൊണ്ടുവരിക എന്നുള്ളത് വലിയൊരു കടമ്പ തന്നെയാണ്..

അവൻ അവരുടെ അടുത്തേക്ക് ചെന്നു... കോഴിക്ക് തീറ്റയിട്ട് കൊടുക്കുന്ന അവരെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു..

"മാറിനിക്കെടാ അങ്ങോട്ട്.. ചെയ്യേണ്ടതൊക്കെ ചെയ്തു വെച്ചിട്ട് അവൻ സോപ്പിടാൻ വന്നിരിക്കുന്നു..."

അവർ ദേഷ്യത്തോടെ പരിഭവിച്ചു..

"അമ്മേ..

എന്ത് ചെയ്തെന്നാ പറയുന്നത്..."

സൗമ്യതയോടെ ചോദിച്ചതും  കടുപ്പിച്ചൊന്ന് നോക്കി അവനെ തട്ടിമാറ്റി ലത അപ്പുറത്തേക്ക് നടന്നു...

"അമ്മേ.. "

അവരൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അവൻ വീണ്ടും ദയനീയതയോടെ വിളിച്ചു...

"നീയെന്നെയങ്ങനെ വിളിക്കേണ്ട.. ഞാൻ പറഞ്ഞതല്ലേ നിന്നോട് എനിക്കില്ലാത്ത ഒരു ബന്ധവും നിങ്ങൾക്ക് അവളുമായിട്ടും വേണ്ടെന്ന്.. പിന്നെന്തിനാ നിങ്ങളെന്റെ വാക്ക് ധിക്കരിച്ച് പാറുവിനെ കാണാൻ പോയത്..."

അവരുടെ മുഖം വലിഞ്ഞു മുറുകി...

"എത്രയെന്നു വെച്ചാ അമ്മേ അവളേ അകറ്റി നിർത്തുന്നത്...അമ്മയുടെ വാശിക്ക്‌ മുന്നിൽ ഞാനന്ന് തോറ്റു തന്നെന്നേയുള്ളൂ ഇനിയും അത് തുടർന്നു കൊണ്ടുപോവാൻ ഞാനാഗ്രഹിക്കുന്നില്ല...

അല്ലെങ്കിൽ തന്നെ എന്തിന്റെ പേരിലാ അവളെ അകറ്റി നിർത്തുന്നത്... അവളും ജിത്തുവും ഇതിലൊരു തെറ്റും ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതല്ലേ... തെറ്റ് ചെയ്ത മീരയോട് അമ്മക്ക് മിണ്ടാമെങ്കിൽ ഒരു തെറ്റും ചെയ്യാത്ത പാറുവിനോട് എനിക്കും മിണ്ടാം...

നിങ്ങള് രണ്ടാളും എനിക്കൊരുപോലെയാ ആർക്ക് വേണ്ടിയും രണ്ടിലൊരാളെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല... ഇനി ഇതിന്റെ പേരിൽ അമ്മയെന്നോട് മിണ്ടാതെ നടന്നാലും എനിക്കതൊരു പ്രശ്നവുമല്ല..."

കടുപ്പിച്ചു പറഞ്ഞിട്ടവൻ അവിടെ നിന്നും അകത്തേക്ക് കയറിപ്പോയി... അവനറിയാമായിരുന്നു ഇവിടെ അനുനയത്തിന്റെ ഭാഷ ഉപയോഗിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്ന്...

വിച്ചു പോവുന്നതും നോക്കിയവർ മനസ്സിനെ കല്ലാക്കി ചിന്താ ഭാരത്തോടെ നിന്നു... ഇപ്പോഴും അവരുടെ മനസ്സ് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ മടിച്ചു വാശി പിടിക്കുകയായിരുന്നു... 

രാവിലെ ജിത്തു തിരിച്ചു പോവാൻ റെഡിയായി... കട്ടിലിലിരുന്ന് പരിഭവം പറയുന്ന പാറുവിനെ മുടി ചീകിയൊതുക്കുന്നതിനിടയിൽ കണ്ണാടിയിലൂടെ കണ്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല... ഒരു പക്ഷേ അവളെ കാണുമ്പോൾ ചിലപ്പോൾ തന്റെ പിടിയും വിട്ടുപോവും... രാത്രി മുതൽ തുടങ്ങിയതാണ് പരിഭവം പറച്ചിലും കണ്ണ് നിറക്കലും,, ഒന്നര വർഷം കൂടെ എങ്ങനെയെങ്കിലും തള്ളി നീക്കിയിട്ട് വേണം അവളെ എന്നും തന്റെ കൂടെ നിർത്താൻ..

ജിത്തു ബാഗിൽ എല്ലാ സാധനങ്ങളും എടുത്ത് വെച്ചില്ലേയെന്ന് ഒന്നുകൂടെ ഉറപ്പു വരുത്തി... അവൻ മുറിക്ക് പുറത്തേക്ക് ധൃതിയിൽ പോവാൻ തുടങ്ങിയതും പാറു മുന്നിൽ വന്നു നിന്നു..

"എന്നോട് പറയാതെ പോകുവാണോ... "

അവന്റെ കണ്ണുകളിലേക്ക് നോക്കിയവൾ ചോദിച്ചു... നിറഞ്ഞു തുളുമ്പാൻ വെമ്പൽ പൂണ്ടു നിൽക്കുന്ന മിഴിനീർ തുള്ളികൾ കാണെ അവന്റെ നേത്ര ഗോളങ്ങളിലും ഒരു നീർതുള്ളി ഉരുണ്ട് കൂടി...

അവളെ നെഞ്ചോട് ചേർത്ത് നെറുകയിൽ അമർത്തി ചുംബിച്ച് താഴേക്ക് പോയി...ഇനിയും അവളുടെ അരികിൽ നിൽക്കുവാണേൽ അവളേയും കൂടെ കൂട്ടാൻ തന്റെ മനസ്സ് നിർബന്ധം പിടിക്കും...കൊച്ചു കുഞ്ഞുങ്ങളെ പോലെ വാശിപിടിക്കും...

ടീച്ചർക്ക് ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിനാൽ കിരൺ അവർക്ക് പോവാനൊരു ടാക്സി അറേഞ്ച് ചെയ്തിരുന്നു...ഉമ്മറത്ത് നിൽക്കുന്ന ടാക്സിയിലേക്ക് ബാഗുകൾ എടുത്ത് വെച്ചു... എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറുമ്പോൾ അവന്റെ മിഴികൾ ഒരുവട്ടം കൂടെ പാറുവിനെ തേടി.... അവളുടെ അസാന്നിധ്യം മനസ്സിൽ നോവ് പടർത്തി... കലങ്ങിയ കണ്ണുകളോടെ സീറ്റിലേക്ക് ചാരിക്കിടക്കുമ്പോൾ കണ്ടു ജ്യോതിയുടെ തോളിൽ തലചായ്ച്ചു നോവോടെ തന്നെ നോക്കുന്ന പ്രിയപ്പെട്ടവളെ... ചുണ്ടിന്റെ കോണിൽ അവൾക്കായി മാത്രം തളിരിട്ട പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി ആ കുഞ്ഞു മുഖം ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ആഴത്തിൽ പതിപ്പിച്ചു...കാർ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് അവളുടെ രൂപം പൊട്ടുപോലെ മാഞ്ഞു മാഞ്ഞു അകലങ്ങളിലേക്ക് പോയി...

അവൾ നൽകിയ ചുംബന ചൂടും നിശ്വാസങ്ങളുടെ നേർത്ത തണുപ്പും ശരീരത്തിലിപ്പോഴും തങ്ങി നിൽക്കുന്നത് പോലെ... കൊഞ്ചിയുള്ള ജിത്തേട്ടാ എന്നുള്ള വിളിയും ചിരിയൊച്ചകളും കാതിൽ അലയടിക്കുന്ന പോലെ... അവളുടെ ഓർമകളെ മനസ്സിലേക്കാവാഹിച്ചു വിരഹവും പേറിയവൻ യാത്ര തുടർന്നു...

****************

ജിത്തു പോയ വിഷമത്തിലിരിക്കുന്ന പാറുവിനെ കാവേരി പിടിച്ചു വലിച്ചു കോളേജിലേക്ക് കൊണ്ടുപോയി... അവളെ ക്ലാസ്സ്‌ മുറിയിലാക്കിയ ശേഷം കാവേരി തന്റെ ഡിപ്പാർട്ട്മെന്റിലേക്ക് നടന്നു...

കുറേ ദിവസത്തിന് ശേഷം ക്ലാസ്സിലേക്ക് വന്ന പാറുവിന് വല്ലാത്ത വിരസത തോന്നി... എങ്ങനേയും ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് പോയാൽ മതിയെന്നായി... ക്ലാസ്സിനിടയിലിരുന്ന് ഉറക്കം തൂങ്ങിയ അവളെ പല തവണ സാറ് കയ്യിലിരുന്ന ചോക്ക് കഷ്ണം എറിഞ്ഞു ഉണർത്തി... അവസാനം സഹിക്കെട്ടവളെ ക്ലാസ്സിൽ നിന്നും പുറത്താക്കി... ആ സമാധാനത്തിലവൾ കാന്റീനിൽ നിന്നൊരു ജ്യൂസും കുടിച്ച് ഗ്രൗണ്ടിലെ മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു...

ഓർമ്മകളത്രയും ജിത്തേട്ടനരികിലാണ്... പ്രേമിക്കുമ്പോൾ തോന്നാത്തത്രയും വിരഹ വേദനയാണിപ്പോൾ... അവന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങി വിയർത്തൊലിച്ചു നാണത്തോടെ നെഞ്ചിലേക്ക് പതുങ്ങിക്കിടന്നവളിന്ന് അവനില്ലായ്മയിൽ ഉരുകിയൊലിക്കുകയാണ്...

തന്നെ പ്രണയത്തോടെ ചുംബിക്കുന്ന,,
വാരിപുണരുന്ന,,,
സ്വകാര്യം പറയുന്ന,,,
ജിത്തുവിന്റെ മുഖം ഹൃദയത്തെ കൊളുത്തി വലിക്കുന്നപോലെ...

തന്നിൽ നിന്ന് അകന്ന് പോയിട്ട് നിമിഷങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ആ നെഞ്ചോട് ചേരാൻ ഹൃദയം വെമ്പുന്ന പോലെ...

ഫോണെടുത്ത് എവിടെയെത്തി എന്ന് ചോദിച്ച് ജിത്തുവിനൊരു മെസ്സേജ് അയച്ചു..

കുറച്ചു ദൂരം കൂടെയുണ്ടെന്ന് പറഞ്ഞു അവന്റെ മറുപടിയും വന്നു..

എത്തിയാൽ വിളിക്കാമെന്നും പറഞ്ഞവൻ ഓൺലൈനിൽ നിന്നും പോയി... പാറു നിരാശയോടെ ഫോൺ തിരികെ ബാഗിലേക്ക് വെച്ചു...

സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നിയതും അവൾ കോളേജ് മുഴുവനും ചുറ്റിക്കണ്ടു...ഇവിടേക്ക് വരാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ആദ്യമായിട്ടാണ് മുഴുവനും കാണുന്നത്...

ലഞ്ച് ബ്രേക്കായതും ഫോണെടുത്ത് കാവേരിയെ വിളിച്ചു വരുത്തി.... ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പങ്കുവെക്കാൻ വിശേഷങ്ങളൊത്തിരിയായിരുന്നു... ഉച്ചക്ക് ശേഷം ലീവാക്കാമെന്ന് പാറു പറഞ്ഞു... അന്നൊരു തവണ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാൻ പോയതിന് കിട്ടിയ സമ്മാനത്തിന്റെ ചൂട് ഇപ്പോഴും പിൻഭാഗത്ത് തങ്ങി നിൽക്കുന്നത് കൊണ്ട് അവളുടെ മോഹന വാഗ്ദാനങ്ങളിൽ കാവേരി വീണില്ല....അവളോട് പിണങ്ങി പാറു ചാടിത്തുള്ളി ക്ലാസ്സിലേക്ക് പോയി...

വീണ്ടും വിരസതയുടെ മണിക്കൂറുകൾ... എങ്ങനെയൊക്കെയോ വൈകുന്നേരം തള്ളിനീക്കി... ബാഗെടുത്ത് ദൃതിയിൽ ക്ലാസ്സിന് പുറത്തേക്കോടുന്ന തന്നെ ഏതോ അത്ഭുത ജീവിയെ പോലെ പിള്ളേർ നോക്കിക്കാണുന്നുണ്ടായിരുന്നു...

കോളേജ് കാവാടത്തിന് പുറത്തെത്തിയതും ആദ്യമെടുത്ത് നോക്കിയത് ഫോണാണ്... ജിത്തേട്ടന്റെ രണ്ട് മൂന്ന് മിസ്സ്‌ കാളുകൾ കിടപ്പുണ്ടെന്ന് കണ്ടതും പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു...

ആ കനത്ത സ്വരം കാതിൽ വന്നു പതിച്ചപ്പോൾ ജീവശ്വാസം തിരിച്ചു കിട്ടിയ പോലെയായിരുന്നു... കുറച്ചു നേരം വിശേഷമൊക്കെ പറഞ്ഞിരുന്നപ്പോഴേക്കും കാവേരിയും വന്നിരുന്നു..അവളോടൊപ്പം സ്കൂട്ടിയുടെ പിന്നിൽ കയറുമ്പോഴും വർത്തമാനം തുടർന്നു കൊണ്ടേയിരുന്നു...ഏറെ നേരം സംസാരം നീണ്ടു പോയി... കുറച്ചു കഴിഞ്ഞതും അല്പം ജോലിയുണ്ടെന്ന് പറഞ്ഞു ജിത്തു ഫോൺ വെച്ചു... പിന്നെ കാവേരിയോടായി സംസാരം...

ചെവിതല കേൾപ്പിക്കാതെയുള്ള പാറുവിന്റെ വർത്തമാനത്തിന് വെറുതെ മൂളിക്കൊടുത്ത് കാവേരി ഡ്രൈവിംങ്ങിലേക്ക് ശ്രദ്ധ കൊടുത്തു... മെയിൻ റോഡ് കഴിഞ്ഞ് വീട്ടിലേക്കുള്ള പഞ്ചായത്ത് റോഡിലേക്ക് കടന്നതും വേഗത്തിൽ വന്നൊരു ഡ്യൂക്ക് അവരുടെ മുന്നിൽ സഡൻ ബ്രെക്കിട്ട് നിന്നു...കാവേരിയും പെട്ടന്ന് ബ്രേക്ക്‌ പിടിച്ചതും അവർ മുന്നിലേക്കൊന്നാഞ്ഞു...

"ഏതാടി ഈ വധൂരി.."

പാറു ശബ്‍ദം താഴ്ത്തി ചോദിച്ചു..

"ജീവിക്കാൻ വലിയ മോഹമൊന്നുമില്ലാത്തവനാണെന്നുറപ്പാ.. "

പറഞ്ഞിട്ട് കാവേരി അയാളെ തുറിച്ചു നോക്കി...

ഹെൽമെറ്റ് തലയിൽ നിന്നും ഊരി ചെമ്പൻ തലയിലെ മുടി കുടഞ്ഞു പിന്നിലേക്ക് വിരലുകൾ കൊണ്ട് കൊതിയൊതുക്കി ഡ്യുക്കിൽ വന്ന ചെറുപ്പക്കാരൻ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു...

അവന്റെ സൗന്ദര്യത്തിൽ മയങ്ങിയ കാവേരി കണ്ണുകൾ തുറിച്ച് വായും പൊളിച്ചവനെ നോക്കി നിന്നു... അവൻ ബൈക്ക് സ്റ്റാന്റിലിട്ട് അവരുടെ അടുത്തേക്ക് വന്നതൊന്നും അവളറിഞ്ഞിരുന്നില്ല...

അവന്റെ ചിരിയടക്കിപ്പിടിച്ചുള്ള നോട്ടം കണ്ട് പാറു അവളുടെ തോളിൽ തല്ലിയതും കാവേരി സ്വപ്‌നലോകത്ത് നിന്നും ഞെട്ടിയുണർന്നു...

"Hello i'am അഖിൽ... "

അവൻ കാവേരിക്ക് നേരെ കൈ നീട്ടി... ആ നിമിഷം അവളുടെയുള്ളിലെ പിടക്കോഴി സടകുടഞ്ഞെഴുന്നേറ്റു... തന്റെ കയ്യിലേക്കൊന്ന് നോക്കി തിരികെ കൈ കൊടുക്കാൻ നിന്നതും പാറു അവളുടെ കൈ തട്ടിമാറ്റി...കാവേരി കണ്ണുകൾ കൂർപ്പിച്ചവളെ നോക്കിയതും പാറു തിരികെ കണ്ണുരുട്ടിയവളെ ശാസിച്ചു നിർത്തി..

"ഇയാൾക്കെന്ത് വേണം,, എന്തിനാ വഴി തടഞ്ഞത്..."

പാറു കടുത്ത മുഖത്തോടെ ചോദിച്ചു..

'കൂട്ടുകാരി ഭയങ്കര ദേഷ്യക്കാരിയാണെന്ന് തോന്നുന്നല്ലോ...? "

അഖിൽ കാവേരിയെ നോക്കി ചോദിച്ചതും അവൾ പാറുവിനെ നോക്കി പല്ല് കടിച്ചു..

"ഇയാൾ വഴിയിൽ നിന്ന് മാറിയാട്ടെ.. ഞങ്ങൾക്ക് പോയിട്ടല്പം തിരക്കുണ്ട്.. "

"ഒരഞ്ചു മിനിറ്റ് എനിക്ക് പറയാനുള്ളത് കേട്ടിട്ട് പൊക്കോ.. "

അവൻ കെഞ്ചി... പാറു എന്താണെന്നർത്ഥത്തിൽ അവനെ നോക്കി..

"എനിക്കീ കുട്ടിയേ ഭയങ്കര ഇഷ്ടമാ...ഇഷ്ടമെന്ന് പറഞ്ഞാൽ കുറേ നാളായിട്ട് ഞാനിവളുടെ പിറകെ തന്നെയാ.. നിങ്ങളെന്നെ കണ്ടിട്ടില്ലെന്ന് മാത്രം...

ഞാൻ അമ്മയേയും കൂട്ടി ഇയാളെ പെണ്ണ് കാണാൻ വന്നോട്ടെ.."

കാവേരിയെ നോക്കിയിട്ടുള്ള അവന്റെ പ്രസ്ഥാവനയിൽ അവളും പാറുവും പകച്ചു പണ്ടാരമടങ്ങി.. ഇത്രയും സമയം അവനെ വായിനോക്കി നിന്ന കാവേരിയുടെ മിഴികൾ താനെ നോട്ടം മാറ്റി..

"അതിനാണോ താൻ വഴി തടഞ്ഞത്.. വീട്ടിലേക്ക് വന്നു ചോദിച്ചാൽ പോരെ... "

പാറുവിന്റെ നെറ്റിചുളിഞ്ഞു...

"മതിയായിരുന്നു... പക്ഷേ ഇയാൾക്ക് വേറെ ആരോടെങ്കിലും പ്രേമം ഉണ്ടോയെന്ന് മുൻകൂട്ടി അറിഞ്ഞാൽ അവിടം വരെ വന്നു മടങ്ങേണ്ട ആവശ്യമില്ലല്ലോ,, അതുകൊണ്ടാ ഞാൻ... "

അവൻ ജാള്യതയോടെ തലയുടെ പിൻവശം ചൊറിഞ്ഞു...

"ഇയാളാള് കൊള്ളാലോ.."

പാറു അവനെ അടിമുടിയൊന്ന് നോക്കി..

"താൽക്കാലത്തേക്കിവൾക്ക് പ്രണയമൊന്നുമില്ല ഇനി പക്ഷേ നാളെ ഉണ്ടായിക്കൊള്ളണമെന്നുമില്ല..

അതുകൊണ്ട് പൊന്നുമോൻ വന്ന വഴിയേ വണ്ടി തിരിച്ചു വിട്ടോ.."

പാറു പറഞ്ഞതും മറുപടിക്ക് കാത്ത് നിൽക്കാതെ കാവേരി അവനെ മറികടന്നു പോയി... തങ്ങൾ പോവുന്നതും നോക്കി നിരാശയോടെ നിൽക്കുന്ന അഖിലിനെ കാവേരി തിരിഞ്ഞു നോക്കി മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു... അത് കാണെ അവനും തിരികെയൊരു പുഞ്ചിരി സമ്മാനിച്ച് ബൈക്കും എടുത്ത് തിരികെ പോയി..

"ചെക്കന് അസ്ഥിക്ക് പിടിച്ചിട്ടുണ്ടെന്ന് തോന്നുന്നു.. അതാ ഇന്നൊരു വഴിതടയൽ പ്രതിഷേധം... "

പാറു കുറുമ്പോടെ പറഞ്ഞു...

"വരട്ടെ നോക്കാം... "

അവന്റെ മുഖം വീണ്ടും ഓർത്തെടുത്ത് കൊണ്ട് കാവേരി മറുപടി പറഞ്ഞു...

വീട്ടിലെത്തിയിട്ടും കാവേരിയുടെ മനസ്സിൽ നിന്ന് വൈകുന്നേരം നടന്ന രംഗങ്ങൾ മാഞ്ഞു പോകുന്നില്ലായിരുന്നു.. കണ്ണടച്ചാലും തുറന്നാലും അവന്റെ ചെമ്പൻ മുടിയിഴകളും കുസൃതി നിറഞ്ഞ നോട്ടവും മനസ്സിലേക്കോടിയെത്തുന്നു....അവൾ കണ്ണുകൾ ഇറുകെ മൂടി ബെഡിലേക്ക് ചാഞ്ഞു...

പാറുവിന് തനിയേ ഒരു വീട് കൊണ്ടു നടത്തി പരിചയമില്ലാത്തത് കൊണ്ട് ടീച്ചർ തിരിച്ചു വന്നപ്പോഴേക്കും ഒരു വിധമൊക്കെ അലങ്കോലപ്പെട്ടു കിടപ്പുണ്ട് അകവും പുറവുമൊക്കെ... ടീച്ചർക്ക് ദേഷ്യമൊന്നും തോന്നിയില്ല... വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് നിർബന്ധമുള്ള ജിത്തുവിനെന്തോ അമ്മയുടെ മുഖത്ത് നോക്കാൻ ജാള്യത തോന്നി... ടീച്ചർ ഒരരികിൽ നിന്ന് ഓരോന്നായി ചെയ്തു തുടങ്ങിയപ്പോൾ അവനും കൂടെ കൂടി... അകത്തെ ജോലിയെല്ലാം ഒരുവിധം ഒതുങ്ങിയപ്പോൾ ബാക്കി ഞാൻ ചെയ്‌തോളാമെന്ന് പറഞ്ഞു ടീച്ചർ അവനെ പറഞ്ഞു വിട്ടു...

ജിത്തു മുറ്റത്ത് മുളച്ച പുല്ല് പറിച്ചു ചപ്പിലകളെല്ലാം അടിച്ചു വാരിക്കൂട്ടി തീയിട്ടു... അപ്പോഴേക്കും നേരം സന്ധ്യ മയങ്ങിയിരുന്നു... മുഷിഞ്ഞിട്ട് വീടിനകത്തേക്ക് കയറാതെ അഴയിൽ കിടന്നിരുന്ന തോർത്തും ലുങ്കിയുമെടുത്ത് കുളത്തിലേക്ക് നടന്നു...

ഇരുളിന്റെ നിഷബ്ദതയിൽ അവന്റെ ചെരുപ്പും കരിയിലകളും നേർത്ത ഉരസൽ ശബ്‍ദത്തോടെ പ്രണയം പങ്ക് വെച്ചു...പാടത്തിനോട് ചേർന്നുള്ള കുളത്തിൽ രാത്രിയിൽ വരാൻ ആരുമൊന്ന് ഭയക്കും...പൂർണ ചന്ദ്രന്റെ നിലാവിൽ കുളത്തിലെ ജലം വൈരം പോലെ തിളങ്ങി... ഒതുക്കുകളിറങ്ങി ഉടുത്തിരുന്ന മുണ്ട് മാറ്റി തോർത്തെടുത്തുടുത്ത് കുളത്തിലേക്ക് ചാടി മുങ്ങാം കുഴിയിട്ടു... ശരീരമാകെയൊന്നുലച്ചു കൊണ്ട് മുങ്ങി നിവർന്നതും കുളത്തിലേക്ക് വലിയ ശബ്‍ദത്തോടെ എന്തോ ഒന്ന് വന്നു ചാടി... അവനൊന്ന് ഭയന്ന് പിന്നോട്ട് മാറിയെങ്കിലും പടവിലിരിക്കുന്ന ഷർട്ടും മുണ്ടും കണ്ടപ്പോൾ അത് വിച്ചുവാണെന്ന് മനസ്സിലായി...

വിച്ചു വെള്ളത്തിൽ നിന്നും ഉയർന്നു പൊന്തി അവനെ നോക്കി ചിരിച്ചു...

"പന്നി... മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി... "

ജിത്തു അടിക്കാനായി കയ്യുയർത്തിയതും വിച്ചു വേഗത്തിൽ മുന്നോട്ട് നീന്തിയിരുന്നു... ജിത്തു പിറകെ നീന്തി... ഇരുവരും മത്സരിച്ച് നീന്തിയെങ്കിലും തളർച്ച തോന്നിയപ്പോൾ കിതപ്പോടെ പടവിലേക്ക് ചാരി നിന്നു...

"ട്രിവാൻഡ്രത്ത് നിന്ന് എപ്പോ എത്തി.. "

വിച്ചു മുഖത്തെ വെള്ളം കൈകൊണ്ട് വകഞ്ഞു മാറ്റി...

"ഉച്ചയോടെ എത്തി...

നീയിന്ന് കടയിൽ പോയില്ലേ.."

"ഇല്ല ലീവാക്കി... നിമ്മിക്കൊരു പനി...ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് വന്നതേയുള്ളൂ..."

"മ്മ്.. "

കുറച്ചു സമയം ഇരുവർക്കുമിടയിൽ മൗനം തളം കെട്ടി...

"ഇവിടെ വന്നിരുന്ന് ഇത് പോലെ കൊച്ചു വർത്തമാനമൊക്കെ പറഞ്ഞിരുന്നത് ഒരുപാട് മിസ്സ്‌ ചെയ്തു അല്ലേ വിച്ചു.. "

കനത്ത ഇരുട്ടിലേക്ക് മിഴികൾ പായിച്ചു ജിത്തു ചോദിക്കേ വിച്ചു അലസമായി മൂളി...

"ഇനി ഇതെല്ലാം മധുരമുള്ള ഓർമ്മകൾ മാത്രമായിരിക്കുമെന്നാണ് കരുതിയിരുന്നത്... എല്ലാം വീണ്ടും തിരിച്ചു കിട്ടിയപ്പോൾ ലോകം തന്നെ പിടിച്ചടക്കിയ സന്തോഷമാണ്..."

ജിത്തു വിച്ചുവിനെ നോക്കി... ഓർമ്മകൾ ഇരുവരുടെയുള്ളിലും വലിയൊരു സ്ഫോടനം തന്നെ സൃഷ്ടിക്കുന്നുണ്ടായിരുന്നു...

"പഴയതെല്ലാം ചികഞ്ഞത് കൊണ്ടെന്ത്‌ പ്രയോജനം ജിത്തു... സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു എല്ലാം നല്ലതിനാണെന്ന് കരുതി സമാധാനിക്കാം..."

വിച്ചു വീണ്ടും മുങ്ങി നിവർന്നു...

"അതേ എല്ലാം നല്ലതിനായിരുന്നു... ദൈവം എന്നിൽ നിന്ന് തട്ടിയെടുത്തതിന് പകരം അതിനേക്കാൾ നല്ലതിനെ കൈ വെള്ളയിലേക്ക് വെച്ച് തന്നു..

ഞാൻ കാരണം അവളൊരുപാട് വേദനിച്ചിട്ടുണ്ട് കണ്ണീരൊഴുക്കിയിട്ടുണ്ട് അതിനെല്ലാം പ്രായശ്ചിതം ചെയ്തു കൊണ്ടിരിക്കുവാണ് ഞാനിപ്പോൾ..."

പാറുവിന്റെ ഓർമയിൽ അവന്റെ ഉള്ളം കുളിർന്നു...

"പ്രായത്തിന്റെതായ കുറച്ച് പക്വത കുറവുണ്ടെങ്കിലും എന്റെ പാറു പാവമാടാ... ഞാനും അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്റെ ഈ കൈകൾ കൊണ്ട് പ്രഹരമേൽപ്പിച്ചിട്ടുണ്ട് അതിനേക്കാൾ മൂർച്ചയുള്ള വാക്കുകൾ അവൾക്ക് നേരെ തൊടുത്തു വിട്ടിട്ടുണ്ട്... ഈ പാപമെല്ലാം ഏത് ഗംഗയിൽ കൊണ്ടൊഴുക്കിയാലും തീരില്ലെടാ..."

വിച്ചുവിന്റെ കണ്ണുകളിൽ നനവ് പടർന്നു...

"ഏതൊരു പ്രതിസന്ധി ഘട്ടത്തിലും അവളുടെ കൂടെ നിന്ന് ചേർത്ത് നിർത്തി സ്നേഹിച്ചാൽ മതി വിച്ചു എല്ലാം പാപവും താനെ ഒഴുകി പൊക്കോളും..."

ജിത്തു വിച്ചുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു...

"ടീച്ചർക്കും ജ്യോതിക്കുമൊക്കെ എന്നോട് ദേഷ്യമായിരിക്കുമല്ലേ.. അത് പോലെയായിരുന്നല്ലോ എന്റെ പ്രവർത്തികൾ... "

"നിന്നോടാർക്കും ഒരു ദേഷ്യവുമില്ല വിച്ചു എല്ലാം നിന്റെ തോന്നലുകളാണ്...കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അമ്മ നിന്നേയും നിമിഷയേയും വീട്ടിലേക്ക് ക്ഷണിക്കണമെന്ന് പറഞ്ഞു ഒറ്റക്കാലിലാണ്...

എനിക്കും കൂടി ഒഴിവുള്ളൊരു ദിവസം നോക്കി ഞാൻ വിളിക്കാം അന്ന് രണ്ട് പേരും കൂടെ മുടക്കമൊന്നും പറയാതെ വന്നേക്കണം..."

"ഓ ഉത്തരവ്... "

ജിത്തു കണ്ണുരുട്ടി പറഞ്ഞതും വിച്ചു അവനെ നോക്കി കുസൃതിയോടെ കൈ കൂപ്പി...ഇരുവരും കുളത്തിൽ നിന്നും കയറി തലത്തുടച്ച് വസ്ത്രം മാറി...

"പാറു എന്ത് പറയുന്നു... "

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വിച്ചു തിരക്കി..

ഓ സ്ഥിരം കരച്ചിലും പരിഭവവും തന്നെ...

"കുറേ തവണ വിളിച്ചിട്ടുണ്ട് ഫോണിലേക്ക് ഞാനെടുത്തില്ല...ചെന്നിട്ട് വേണം വിളിക്കാൻ..."

"ഇപ്പോഴും പിണക്കത്തിനും കുറുമ്പിനുമൊന്നും ഒട്ടും കുറവില്ലല്ലേ..."

"മ്മ് കൂടിയെങ്കിലേയുള്ളൂ... അമ്മയാ വളം വെച്ചു കൊടുക്കുന്നെ... ഞാനിത്തിരി മസിലു പിടിച്ചു നിൽക്കും ഇല്ലേൽ തലയിൽ കയറി തിരുവാതിര കളിക്കും പെണ്ണ്..."

ജിത്തുവിന്റെ പറച്ചിലും മുഖത്തെ ഭാവവും കണ്ട് വിച്ചുവിൽ ചിരി പൊട്ടി....

വിശേഷമൊക്കെ പറഞ്ഞ് വീടെത്തിയതറിഞ്ഞില്ല..

"കയറിയിട്ട് പോടാ... "

ജിത്തു അവനെ ക്ഷണിച്ചു..

"ഇല്ലെടാ നിമ്മിയേയും കൂട്ടി പിന്നൊരിക്കൽ വരാം... അമ്മയും അവളും കാത്തിരിക്കുന്നുണ്ടാവും അത്താഴം കഴിക്കാൻ നേരം ഒരുപാടായില്ലേ.."

ചെറു ചിരിയോടെ പറഞ്ഞ് വിച്ചു അവിടെ നിന്നും പോയി..

"അവനെന്തേ കയറാതെ പോയേ... "

ഉമ്മറത്തിരുന്നിരുന്ന ടീച്ചർ ജിത്തുവിനെ കണ്ടതും ഇടവഴിയിലേക്കെത്തി നോക്കി പരിഭവിച്ചു...

"അവന് പോയിട്ട് തിരക്കുണ്ടെന്ന്... അമ്മ വാ നമുക്ക് കഴിക്കാം... "

ജിത്തു അവരേയും ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു..

***************

നാളെയൊരു ക്ലാസ്സ്‌ ടെസ്റ്റ്‌ പറഞ്ഞിട്ടുണ്ട് അതിനുള്ള പ്രെപറേഷൻസൊക്കെ കഴിഞ്ഞു പാറു കിടന്നപ്പോഴേക്കും നേരം വൈകിയിരുന്നു... കാവേരിക്ക് പിന്നെ ഉറക്കം കഴിഞ്ഞേ വേറെന്തും ഉള്ളൂ... മൂടിപ്പുതച്ചുറങ്ങുന്ന കാവേരിയുടെ നടുവിനിട്ടൊരു ചവിട്ടും കൊടുത്ത് പാറു കട്ടിലിൽ കയറിക്കിടന്നു... വേദനയെടുത്ത കാവേരി ഉറക്കത്തിൽ ഭരണിപ്പാട്ട് തുടങ്ങിയതും പാറു തലവഴി പുതപ്പ് മൂടി...

സൈലന്റിൽ ഇട്ടിരുന്ന ഫോൺ പ്രകാശിക്കുന്നതഗ് കണ്ടതും കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു...

"ഹെലോ..."

അവളുടെ പതിഞ്ഞ സ്വരം കാതിൽ തട്ടിയതും അവന്റെ ശരീരം കഴിഞ്ഞ രാത്രിയിലെ ഓർമ്മകളിൽ കിടുങ്ങി..അധരങ്ങൾ പുഞ്ചിരി പൊഴിച്ചു...

"നീയെന്താടി പെണ്ണേ മെല്ലെ സംസാരിക്കുന്നെ.. "

ജിത്തുവും സ്വകാര്യത്തോടെ ചോദിച്ചു..

"അപ്പുറത്ത് കാവേരിയുണ്ട്.. അവളെങ്ങാനും കേട്ടാൽ സംസാരിച്ചതെല്ലാം അതേ പോലെ രാവിലെ റിപ്പീറ്റ് ചെയ്യേണ്ടി വരും.. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ..."

പാറു തലയുയർത്തി കാവേരിയെ നോക്കി അവളുറങ്ങുകയല്ലേയെന്ന് ഉറപ്പു വരുത്തി...

"എനിക്ക് നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ഭാര്യേ...നീയടുത്തില്ലാഞ്ഞിട്ട് ഒരു സുഖവുമില്ല..."

അവന്റെ വാക്കുകളിൽ പരിഭവവും പ്രണയവും ഒരുപോലെ കലർന്നിരുന്നു..

"എനിക്കും അങ്ങനെ തന്നെയാ ജിത്തേട്ടാ...ഉറക്കം പോലും വരുന്നില്ല...

ജിത്തേട്ടൻ ഇനിയെന്നാ ഇങ്ങോട്ട് വരുവാ..."

സങ്കടം കൊണ്ടവളുടെ ചുണ്ടുകൾ പിളർന്നു.. പ്രണയം പകരുന്ന നോവിനേക്കാൾ എത്രയോ വലുതാണ് ഇപ്പോഴുള്ള വിരഹ വേദനയെന്നവർ ഒരുപോലെ ചിന്തിച്ചു...

"ഉടനെ വരാം കുഞ്ഞാ...നിന്നെ കാണാതെ ഒരുപാട് ദിവസമൊന്നും പിടിച്ചു നിൽക്കാൻ എന്നെക്കൊണ്ട് കഴിയില്ലായെന്നറിയില്ലേ..."

അവൻ പറഞ്ഞതിനവൾ വെറുതെ മൂളി... അന്നത്തെ വിശേഷങ്ങൾ പരസ്പരം പങ്കു വെച്ച് അവരുടെ സംസാരം ഒരുപാട് നേരം നീണ്ടു...

"ഹെലോ.. കുഞ്ഞാ... "

പാറുവിന്റെ ശബ്‍ദമൊന്നും കേൾക്കാതെ വന്നപ്പോൾ ജിത്തു ചോദിച്ചു.. അവളുടെ നിശ്വാസവും ഇടക്കുള്ള കൂർക്കം വലിയും നേർത്ത സ്വരത്തിൽ കേട്ടപ്പോൾ അവളുറങ്ങിയെന്ന് മനസ്സിലായി... അവനും ചെറു ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു... സൈഡ് ടേബിളിലിരിക്കുന്ന അവളുടെ ഫോട്ടോയെടുത്ത് നെഞ്ചോട് ചേർത്തവനും നിദ്രയെ പുൽകി...


ആഴ്ചകൾ കടന്നു പോയി...

പഠിക്കാതെ ഉഴപ്പി നടക്കുന്ന പാറുവിനേയും കാവേരിയേയും കണ്ട് ജ്യോതി തന്റെ ഭദ്രകാളീ രൂപം പുറത്തെടുത്തു... രാവെന്നോ പകലെന്നോ ഇല്ലാതെ ഫോണിൽ ജിത്തുവിനോട് സംസാരിച്ചിരുന്ന പാറുവിന് അതിലും വിലക്ക് വീണു... കോളേജിൽ നിന്ന് വന്നു കഴിഞ്ഞാൽ അര മണിക്കൂർ സംസാരിക്കാം അത് കഴിഞ്ഞാൽ പിന്നെ രാത്രി ഒമ്പതാവണം...അപ്പോഴും മാക്സിമം ഒരു മണിക്കൂർ ഏറിപ്പോയാൽ ഒന്നര മണിക്കൂർ... ആദ്യമൊക്കെ പാറു ജിത്തുവിനോടും ടീച്ചറോടും വിളിച്ചിട്ട് പരാതി പറയുമായിരുന്നു... പിന്നീട് അവരും ജ്യോതിയുടെ ഭാഗമാണെന്നറിഞ്ഞപ്പോൾ അവളാ പരിപാടിയങ്ങ് നിർത്തി...

ഒരു ദിവസം കോളേജിൽ നിന്നും തിരിച്ചു വരുമ്പോൾ മുറ്റത്ത് രണ്ട് കാറ് കിടപ്പുണ്ട്.. ദൂരെ നിന്ന് കണ്ടപ്പോൾ ജിത്തുവിന്റെ കാറായിരിക്കുമെന്ന് കരുതിയെങ്കിലും അടുത്തെത്തിയപ്പോൾ അതല്ലെന്ന് മനസ്സിലായി.... കാവേരി സ്കൂട്ടി മുറ്റത്തൊതുക്കി നിർത്തി.. അന്നത്തെ അപകടത്തിന് ശേഷം ജീവനിൽ കൊതിയുള്ളത് കൊണ്ട് കാവേരി പാറുവിന് സ്കൂട്ടി ഓടിക്കാൻ കൊടുക്കാറില്ല...

ഉമ്മറത്തു നിന്ന് പുരുഷ ശബ്‍ദങ്ങൾ മുഴങ്ങി കേൾപ്പുണ്ടായിരുന്നു.. തൂണിന്റെ മറവിൽ നിന്ന് അവരങ്ങോട്ട് എത്തി നോക്കി.. പരിചിതമല്ലാത്ത കുറേ മുഖങ്ങൾ... ഉമ്മറത്തു കൂടെ കയറിയാൽ അവരെയെല്ലാം അഭിമുഖീകരിക്കണമല്ലോ എന്ന മടികൊണ്ട് അവർ വീടിന്റെ സൈഡിലൂടെ അടുക്കള ഭാഗത്തേക്ക്‌ നടന്നു..

അകത്തേക്ക് കയറുമ്പോൾ ജ്യോതിയും അമ്മയുമെല്ലാം തിരക്കിട്ട പണികളിലാണ്..

"നിങ്ങള് വന്നോ... "

ചായ ഗ്ലാസുകളെടുത്ത് ട്രെയിലേക്ക് നിരത്തുന്ന ജ്യോതി അവരെ കണ്ടതും ചോദിച്ചു...

"ആരാ ജോയേച്ചി ഉമ്മറത്ത്... "

പാറു സ്ലാബിലേക്ക് ചാരി നിന്ന് പ്ലേറ്റിൽ അടുക്കി വെച്ചിരുന്ന ലഡു എടുത്ത് വായിലേക്കിട്ടു..

"ഹാ അടങ്ങിയിരി കൊച്ചേ... "

ജ്യോതി അവളുടെ കൈ തണ്ടയിൽ നോവാത്ത വിധം തല്ലി...പാറു പെട്ടന്ന് കൈ പിൻവലിച്ചു കൂർപ്പിച്ചു നോക്കി...

"ഏട്ടത്തി ആരാ വന്നിരിക്കുന്നെന്ന് പറ... "

കാവേരി തിടുക്കം കൂട്ടി..

"അമ്മേ ഇത് കൂടി പാത്രത്തിലേക്കാക്കിയേക്ക്... "

ഷെൽഫിൽ നിന്ന് ബേക്കറിയുടെ ഒരു പൊതി കൂടെ എടുത്ത് ജ്യോതി പുറത്തേക്ക് വെച്ചു...

"ചേച്ചി.. "

പാറു ചിണുങ്ങി..

"എന്റെ പൊന്നു പിള്ളേരെ ആരാ വന്നിരിക്കുന്നെന്നൊക്കെ വഴിയേ അറിയാം... ഇപ്പൊ നീ പോയി കാവേരിയെ റെഡിയാക്കി കൊണ്ടുവാ.."

"എന്നെയോ അതെന്തിനാ..?"

കാവേരി നെറ്റിച്ചുളിച്ചു ചോദിച്ചു....

"പിന്നെ ഞാനാണോ പോയി നിൽക്കേണ്ടത്.. നിന്നെയല്ലേ പെണ്ണ് കാണാൻ വന്നിരിക്കുന്നത്.. "

"എന്നെയോ...!"

അവളുടെ മിഴികൾ പുറത്തേക്ക് തുറിച്ചു വന്നു..

"കൂടുതൽ എക്സ്പ്രക്ഷനിടാതെ പൊന്നു മോള് പോയി റെഡിയായിക്കെ.. അവരൊക്കെ വന്നിട്ട് ഒരുപാട് നേരായി.. "

ജ്യോതി തിരക്ക് കൂട്ടി...

"എനിക്കെങ്ങും വയ്യാ.. അല്ലേലും ഈ പെണ്ണ് കാണാലൊക്കെ ഔട്ട്‌ ഓഫ് ഫാഷനാ... "

അവൾ പരിഭവിച്ചു നിന്നു..

"കാവു.. കൊഞ്ചാതെ പോയി റെഡിയായിക്കെ... അച്ഛനും ഏട്ടനും ഇങ്ങോട്ട് വന്നാലറിയാമല്ലോ...?"

അമ്മ ഭീഷണിയുടെ സ്വരം പുറത്തെടുത്തതും കാവേരി ചാടിത്തുള്ളി മുറിയിലേക്ക് പോയി. പിറകെ തന്നെ പാറുവും..

കാവേരി ഒരുങ്ങാതെ മടിപിടിച്ചിരിക്കുന്നത് കണ്ട് പാറു തന്നെ അവളെ സിംപിളായി ഒരുക്കി.. കാവേരിയുടെ മനസ്സിൽ അഖിലിന്റെ മുഖം തെളിഞ്ഞു വന്നു... ഒരു നോട്ടമേ കണ്ടിരുന്നുള്ളൂവെങ്കിലും അവനത്രയും അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു...അവന് വേണ്ടി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കുറേ അരിച്ചു പെറുക്കിയെങ്കിലും ഒരു വിവരം പോലും കിട്ടിയില്ല..അന്നത്തെ കണ്ട് മുട്ടലിന് ശേഷം അവനെ പിന്നീട് കണ്ടതുമില്ല..ആ നിരാശയിലിരിക്കുമ്പോഴാണ് ഈ പെണ്ണ് കാണൽ...

"പാറു എനിക്ക് വയ്യെടി.. അവരുടെ മുന്നിൽ പോയി നിൽക്കാൻ..എനിക്കീ വിവാഹം തന്നെ വേണമെന്നില്ല..."

പുറത്തേക്ക് പോവാൻ തുടങ്ങിയ പാറുവിനെ പിടിച്ചു നിർത്തി കാവേരി തന്റെ സങ്കടം പറഞ്ഞു..

"എനിക്കറിയാം കാവു നിന്റെ മനസ്സിൽ അന്ന് നമ്മൾ കണ്ട പയ്യനാണെന്ന്...

വിവാഹം ഉറപ്പിച്ചിട്ടൊന്നുമില്ലല്ലോ ജസ്റ്റ്‌ ഒരു പെണ്ണ് കാണൽ.. അത് കഴിഞ്ഞ് വിവാഹത്തിലേക്ക് എത്തണമെങ്കിൽ എത്രയോ കടമ്പകൾ കടക്കണം...

അതുകൊണ്ട് നീ ടെൻഷനാവാതെ നമുക്ക് വഴിയുണ്ടാക്കാം.. എന്തായാലും നിന്നോട് ചെറുക്കനെ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കും അപ്പോ നിന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞാൽ മതി..."

പാറു അവളെ ആശ്വസിപ്പിച്ചു താഴേക്ക് കൊണ്ടു പോയി..

താഴെയെത്തിയതും അവളുടെ കയ്യിലേക്ക് ചായ നിറച്ച ട്രേ വെച്ച് കൊടുത്ത് കൊണ്ടു കൊടുക്കാൻ പറഞ്ഞു അമ്മ... അവൾ മടിച്ചു മടിച്ചു അതുമായി ഉമ്മറത്തേക്ക് ചെന്നു...

ആദ്യം തന്നെ അവളുടെ നോട്ടം ചെന്നെത്തിയത് പുഞ്ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന അഖിലിന്റെ മുഖത്തേക്കാണ്... അവളൊന്ന് ഞെട്ടി,,കണ്ണുകളിൽ അത്ഭുതം കൂറി.. തിരിഞ്ഞു പാറുവിനെ നോക്കുമ്പോഴും അവളുടെ മുഖത്തും അതേ ഞെട്ടലുണ്ടായിരുന്നു.. അത്രയും നേരം ഇല്ലാതിരുന്ന പരവേശവും വിറയലും അവളെ ഞൊടിയിടയിൽ പിടിമുറുക്കി...

ചായ അഖിലിന് കൊടുക്കാനായി കിരൺ പറഞ്ഞു.. ജാള്യതയോടെ അവനെ നോക്കി ചായ കൊടുക്കുമ്പോൾ തിരികെ അവൻ ഇരു കണ്ണുകളും ചിമ്മി കുസൃതിയോടെ പുഞ്ചിരിച്ചു...അവൾ പൊടുന്നനെ നോട്ടം മാറ്റി ചായ മറ്റുള്ളവർക്കും കൊടുത്തു..

അഖിലും അവന്റെ അമ്മാവനും അച്ഛനും ഏട്ടനും രണ്ട് കൂട്ടുകാരുമാണ് വന്നിരുന്നത്.. ചെറുക്കന് കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം പെൺ പടകളുമായി വരാമെന്നായിരുന്നു തീരുമാനം... ചായ കുടിച്ചു കഴിഞ്ഞതും അഖിൽ കാവേരിയേയും കൂട്ടി സംസാരിക്കാനായി മുറ്റത്തേക്കിറങ്ങി... പേടിച്ചു വിറച്ച കാവേരി പാറുവിനേയും വലിച്ചു കൂടെ കൂട്ടി.

"ഇയാളെന്താ തന്റെ വാലാണോ.എപ്പോഴും കൂടെ കാണുമല്ലോ...!"

പാറുവിനെ നോക്കി അഖിൽ തമാശ പോലെ പറഞ്ഞു... അത് രസിക്കാതിരുന്ന പാറു അവനെ നോക്കി കണ്ണുരുട്ടി കുറച്ചപ്പുറത്തേക്ക് മാറി നിന്നു...

"തന്റെ കൂട്ടുകാരി പിണങ്ങിയെന്ന് തോന്നുന്നു... ആൾക്കിത്തിരി ദേഷ്യം കൂടുതലാണല്ലേ..."

അഖിൽ മാറി നിന്ന് ഫോണിൽ സംസാരിക്കുന്ന പാറുവിനെ നോക്കി കാവേരിയോട് ചോദിച്ചു...

"ഏയ്‌ അവളൊരു പാവാ...ഇതൊക്കെ ചുമ്മാതാ.."

കാവേരി ഒരിളം പുഞ്ചിരിയോടെ പറഞ്ഞു...

"മ്മ് അത് വിട്...എങ്ങനെയുണ്ട് സർപ്രൈസ്..."

അവൻ ചോദിച്ചതും അവൾ മറുപടി പറയാതെ അവനെ നോക്കി നിന്നു... സംസാരിക്കുമ്പോൾ ചുരുങ്ങുന്ന കണ്ണുകളും വിടരുന്ന അധരങ്ങളും അവളിൽ കൗതുകമുണർത്തി...

"തനിക്കെന്നെ ഇഷ്ടമായോ..."

അവൻ അവളുടെ അടുത്തേക്ക് നീങ്ങി ശബ്‍ദം താഴ്ത്തി ചോദിച്ചു...

അവൾ നാണത്തോടെ മിഴികൾ താഴ്ത്തി പുഞ്ചിരിച്ചു...

"ഇതിൽ നിന്ന് ഞാനെന്താ മനസ്സിലാക്കേണ്ടേ.. ഇഷ്ടമാണെന്നോ അല്ലെന്നോ...!"

അവൻ വീണ്ടും ചോദിച്ചതും കാവേരി മിഴികളുയർത്തി...

"പറയെടോ...വേറെ ആര് പറഞ്ഞു കേൾക്കുന്നതിനേക്കാൾ എനിക്കിഷ്ടം തന്റെ അടുത്ത് നിന്ന് കേൾക്കുന്നതാണ്..

ഞാൻ കാണാറുണ്ട് കോളേജിന്റെ മുന്നിലൊക്കെ താനെന്നെ തിരയുന്നത്.. അതെല്ലാം ഞാൻ മറഞ്ഞു നിന്ന് ആസ്വദിക്കുകയായിരുന്നു.. ഇനിയും തന്നെ സങ്കടപ്പെടുത്തേണ്ടാ എന്ന് കരുതിയാണ് നേരെ ഇങ്ങോട്ട് പോന്നത്..."

"അതിനെന്റെ വീടൊക്കെ എങ്ങനെ കണ്ടുപിടിച്ചു..."

അവൻ പറഞ്ഞതിന് മറുചോദ്യം അവളുന്നയിച്ചു...

"അപ്പൊ തന്നോടാരും ഒന്നും പറഞ്ഞിരുന്നില്ലേ...!"

അവൻ ചോദ്യ ഭാവേന അവളെ നോക്കി..അവൾ കാര്യം മനസ്സിലാവാതെ ഇല്ലെന്ന് തല ചലിപ്പിച്ചു...

"എടോ അന്ന് തന്നെ വന്നു കാണുന്നതിന് മുന്നേ ഞാൻ കിരണേട്ടനോട് തന്നെയെനിക്ക് ഇഷ്ടമാണെന്ന് സൂചിപ്പിച്ചിരുന്നു... "

"കിരണേട്ടനോടോ..? "

"പിന്നെ വേറെ ആരോടാ... ഞാനും കിരണേട്ടനും ഒരേ കമ്പനിയിലാണ് വർക്ക്‌ ചെയ്യുന്നത്.... കിരണേട്ടന്റെ ഫോണിൽ അപ്രതീക്ഷിതമായാണ് ഞാൻ തന്റെ ഫോട്ടോ കാണുന്നത്...

കണ്ട ഉടനെ തന്നെ ഉള്ളിലൊരു സ്പാർക്ക് വീണു.. നീ തന്നെയാണെന്റെ പെണ്ണെന്ന് ഉറപ്പിച്ചു... വീട്ടിലെനിക്ക് വിവാഹം നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ തന്റെ കാര്യം അവതരിപ്പിച്ചു അവർക്കാർക്കും എതിർപ്പില്ലായിരുന്നു..കിരണേട്ടനോടും ഇക്കാര്യം പറഞ്ഞു...

അപ്പോഴാണ് ഏട്ടൻ പറഞ്ഞത് നിന്റെ ഇഷ്ടമറിയാൻ... അതിനെന്താണ് വഴിയെന്ന് കുറേ തവണ ആലോചിച്ചു അതിന് ശേഷമാണ് ഞാൻ തന്റെ മുന്നിലേക്ക് വന്നത്.. തന്റെ അന്നത്തെ പെരുമാറ്റത്തിൽ നിന്ന് തന്നെ മനസ്സിലായി തന്റെ ഹൃദയത്തിൽ ആരും കയറിപ്പറ്റിയിട്ടില്ലെന്ന്.. അതൊന്ന് കൂടി ഉറപ്പിക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഒളിച്ചു നിന്നത്..

എന്തായാലും അതിന് ഫലമുണ്ടായി..."

അവസാനത്തെ വാചകം അതിശയത്താൽ വിടർന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി പറയുമ്പോൾ അവനും കാണുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയത്തിന്റെ തിരയിളക്കം...

പിന്നീടെല്ലാം പെട്ടന്നായിരുന്നു.പെണ്ണിനും ചെക്കനും ഇഷ്ടമായ സ്ഥിതിക്ക് നിശ്ചയം നടത്തി വെക്കാമെന്ന് പറഞ്ഞു. കോഴ്സ് കംപ്ലീറ്റ് ചെയ്തു കഴിഞ്ഞ് വിവാഹവും...എല്ലാവർക്കും ആ തീരുമാനത്തോട് സമ്മതമായിരുന്നു...

അധികം ആഘോഷങ്ങളൊന്നുമില്ലാതെ ചെറിയ രീതിയിൽ അഖിലിന്റെയും കാവേരിയുടെയും മോതിരം മാറൽ ചടങ്ങ് നടത്തി... ജിത്തുവിന് കോളേജിൽ നിന്ന് ലീവെടുക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ അവനും ടീച്ചറും ചടങ്ങിന് പങ്കെടുത്തില്ല... അതിന്റെ പരിഭവം തീർക്കാൻ വിവാഹത്തിന് ഒരാഴ്ച്ച മുന്നേ ഇവിടെ എത്തിയേക്കണമെന്നാണ് കിരണിന്റെ അച്ഛന്റെയും അമ്മയുടേയും ഓർഡർ..

അഖിലും കാവേരിയും അവരുടെ പ്രണയകാലം ആഘോഷിക്കുകയായിരുന്നു... എപ്പോഴും ഫോൺ വിളിയും മിക്ക ദിവസവും കറക്കവും.. ഇതെല്ലാം കാണുമ്പോൾ പാറുവിന് ജിത്തുവിനെ വല്ലാണ്ട് മിസ്സ്‌ ചെയ്യും.. എത്രയും വേഗം അവനടുത്തെത്താൻ മനസ്സ് തിടുക്കം കൂട്ടും...

ഇതിനിടയിൽ ഒന്ന് രണ്ട് തവണ ജിത്തു അവധി ദിവസങ്ങളിൽ പാറുവിന്റെ പരിഭവം തീർക്കാൻ കാണാൻ വന്നിരുന്നു..പിന്നീട് തിരിച്ചു പോവുമ്പോൾ അവളുടെ സങ്കടം സഹിക്കാൻ കഴിയാത്തത് കൊണ്ട് അങ്ങോട്ടുള്ള വരവും നിർത്തി..

ഒന്നര വർഷം പെട്ടന്ന് കടന്നുപോയി...

പാറുവിന്റെയും കാവേരിയുടെയും കോളേജ് ജീവിതത്തിനും തിരശ്ശീല വീണു...ഫൈനൽ ഇയർ റിസൾട്ട്‌ വന്നു. രണ്ട് പേരും തരക്കേടില്ലാതെ പാസ്സായിട്ടുണ്ട്... എക്സാം കഴിഞ്ഞ് പാറു ജിത്തുവിന്റെ വീട്ടിലേക്ക് തിരികെ പോയിട്ടില്ല.. കാവേരിയുടെ വിവാഹത്തിന് അധികം ദിവസമില്ലാത്തത് കൊണ്ട് അത് കഴിഞ്ഞ് പോകാമെന്നു കിരൺ പറഞ്ഞു...

ഉടനെ തന്നെയൊരു ജോലി നോക്കാം എന്ന് പറഞ്ഞ ജിത്തുവിനെ പാറു വിലക്കി... ഇത്രയും വർഷങ്ങൾ ഗ്യാപ്പില്ലാതെ പഠിച്ചതല്ലേ ഇനി കുറച്ച് റെസ്റ്റെടുത്തിട്ടൊക്കെ ജോലിക്ക് ശ്രമിക്കാം എന്നായിരുന്നു അവളുടെ വാദം...

നാളെ കാവേരിയുടെയും അഖിലിന്റെയും വിവാഹമാണ്...

അതി ഗംഭീരമായിട്ടാണ് വിവാഹം നടത്തുന്നത്...ഇന്ന് ഹൽദി നൈറ്റ്‌ നാളെ വിവാഹം അത് കഴിഞ്ഞ് റിസപ്ഷൻ അങ്ങനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്...

ടീച്ചർ ഒരാഴ്ച്ച മുന്നേ വന്നിട്ടുണ്ട്. അതിന്റെ കൂടെ മീരയും. വിവാഹത്തിന്റെ അന്നേ വരുള്ളൂ എന്ന് പറഞ്ഞ മീരയെ കാവേരിയും പാറുവും കൂടെ നിർബന്ധിച്ചു ടീച്ചർടെ കൂടെ വരുത്തിക്കുകയായിരുന്നു..കോളേജിലെ തിരക്കുകൾ മൂലം ജിത്തു ഇന്ന് എത്തുമെന്നാണ് പറഞ്ഞത്... കുറേ ദിവസത്തിന് ശേഷം അവനെ കാണുന്ന ആകാംഷ കൂടെയുണ്ട് പെണ്ണിന്...

മഞ്ഞ നിറത്തിലുള്ള സ്ലീവ് ലെസ്സ് ഗൗണും അതിനനുസരിച്ച ഓർണമെന്റ്സും ധരിപ്പിച്ച് കാവേരിയെ അവർ അണിയിച്ചൊരുക്കി... അവരെ കൂടാതെ കാവേരിയുടെ മറ്റു ഫ്രണ്ട്സും കസിൻസുമൊക്കെ വന്നിട്ടുണ്ടായിരുന്നു..

ഡാർക്ക്‌ ഗ്രീനും മഞ്ഞയും കലർന്ന ദാവണിയായിരുന്നു പാറുവിന്റെയും മീരയുടേയും വേഷം...

"പ്രവി കൂടെ വേണ്ടതായിരുന്നു... "

ഒരുങ്ങുന്നതിനിടയിൽ പാറു സങ്കടത്തോടെ പറഞ്ഞു..

"അവന്റെ കാര്യം പറഞ്ഞു പോകരുത്.. തെണ്ടി ഒന്ന് വിളിക്കുക കൂടിയില്ല.. "

മീര കലിപ്പ് മോഡ് ഓണാക്കി..

"നീ ഉദ്ദേശിച്ച തെണ്ടി അതാണോ എന്ന് നോക്കിയേ മീരേ.. "

അവസാന മിനുക്കപ്പണികൾ കഴിഞ്ഞതും കാവേരി ചോദിച്ചു..

വാതിൽക്കൽ ചിരിയോടെ നിൽക്കുന്ന പ്രവിയെ കണ്ടതും മീരയുടേയും പാറുവിന്റെയും മിഴികൾ അതിശയത്തോടെ വിടർന്നു... ആദ്യത്തേ പകപ്പ് മാറിയതും അവർ അവനടുത്തേക്കോടി. കയ്യിലുണ്ടായിരുന്ന ബാഗ് താഴെയിട്ട് അവൻ ഇരു കൈകളും വിരിച്ചു വെച്ച് അവരെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു... മൂവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി... അത് കാണെ കാവേരിയുടെയും.. അവൾ നിറഞ്ഞ സന്തോഷത്തോടെ തന്റെ മിഴിനീർ തുടച്ചു നീക്കി...

"എവിടെയായിരുന്നെടാ ഇത്ര ദിവസം.. എത്ര തവണ നിനക്ക് മെസ്സേജ് ചെയ്തെന്നോ... "

പാറു അവനെ ഇടിക്കാനും കുത്താനുമൊക്കെ തുടങ്ങി... അവനെ കണ്ടപ്പോൾ തന്നെ മീരയുടെ പരിഭവമെല്ലാം മാറിയിരുന്നു...

"ഈ കുട്ടി പിശാശ് മനുഷ്യനെ വല്ലാതെ നോവിക്കുന്നുണ്ടല്ലോ... "

അവൻ വേദനിച്ചയിടം ഉഴിഞ്ഞു പാറുവിനെ നോക്കി കണ്ണുരുട്ടി..

"നീ പോടാ.. "

പാറു കെർവോടെ അവനിൽ നിന്ന് വിട്ടു നിന്നു..

"സൈലന്റ് മോഡിൽ ഇരിക്കുവായിരുന്നു ഭേദം... ആ വാദ്യാര്ടെ കൂടെ കൂടി എല്ലാ വശളത്തരവും പഠിച്ചു വെച്ചിട്ടുണ്ട്... "

അവളെ ഒന്നൂടെ ദേഷ്യം പിടിപ്പിക്കാൻ പ്രവി പറഞ്ഞു..

"മ്മ് ആ വാദ്യാര് നിന്നെ നന്നായിട്ടൊന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്... "

പാറു അവന് നേരെ തിരിഞ്ഞു..

"ഇനി എന്തോന്ന് കാണാൻ,, കാണേണ്ടതൊക്കെ കണ്ട് കഴിഞ്ഞിട്ടുണ്ടാവുമല്ലോ.."

പ്രവി ചിരി കടിച്ചു പിടിച്ചു പറഞ്ഞതും പാറു തിങ്ങി വളർന്ന അവന്റെ താടിയിൽ പിടിച്ചു ശക്തമായി വലിച്ചു..

"വൃത്തികെട്ടവൻ.. "

"സ്സ്..ഇവളിത്രക്ക്‌ ഭീകരിയായിരുന്നോ... ഇങ്ങനെയായിരുന്നേൽ ഞാനിങ്ങോട്ട് വരില്ലായിരുന്നു..."

പ്രവി കള്ള പിണക്കം നടിച്ചു കട്ടിലിൽ ചെന്നിരുന്നു..

"ഡാ നീ പിണങ്ങിയോ.. ആ പെണ്ണിന് ഭ്രാന്താ ജിത്തേട്ടനെ കാണാനിട്ട്..ആ ദേഷ്യമാ നിന്നോട് തീർക്കുന്നെ... "

മീര അവന്റെ അടുത്ത് വന്നിരുന്നു... 

"ഓ അവളുടെയൊരു ജിത്തേട്ടൻ.. "

പ്രവി വീണ്ടും അവളെ ചൊടിപ്പിക്കാനായി ചുണ്ട് കോട്ടി പിടിച്ചു.. കലി തുള്ളി അവനടുത്തേക്ക് പായുന്ന പാറുവിനെ കാവേരി ഒരുവിധം ഒതുക്കി നിർത്തി...

"ഹാ അവിടെ നിൽക്ക് പെണ്ണേ.. അവൻ ചുമ്മാ നിന്നെ വട്ടാക്കുകയല്ലേ.. "

കാവേരി പറഞ്ഞതും പാറു ഒന്നടങ്ങി.. എന്നാലും കണ്ണുകൾ കൊണ്ടവൾ അവനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു..

"അതൊക്കെ അവിടെ നിൽക്കട്ടെ നീയെങ്ങനെ ഇവിടെ എത്തി.. നിങ്ങള് തമ്മിൽ ആകെ ഒരു തവണ വീഡിയോ കാളിൽ കണ്ട പരിചയമല്ലേയുള്ളൂ... "

മീര പ്രവിയേയും കാവേരിയേയും മാറി മാറി നോക്കി..

"അതൊക്കെയുണ്ട്... "

പ്രവി പറഞ്ഞു...

"അതെന്താ ഞങ്ങളറിഞ്ഞാൽ പറ്റില്ലേ.. "

പാറു വീണ്ടും കലിപ്പായി..

"ഇനി അതിന് മുഖം വീർപ്പിക്കേണ്ട.. ഞാൻ പറയാം... "

"ഞാൻ പറഞ്ഞോളാം... "

പ്രവി പറയാൻ തുടങ്ങിയതും കാവേരി ഇടയിൽ കയറി...

"ആരെങ്കിലുമൊന്ന് പറഞ്ഞു തൊലക്ക്... "

ക്ഷമകെട്ട് മീര അലറി...

"അന്ന് വീഡിയോ കാളിൽ കണ്ട ശേഷം എന്നിലെ കോഴി സടകുടഞ്ഞെഴുന്നേറ്റു...പാറുവിന്റെ ഫോണിൽ നിന്ന് ഞാനിവന്റെ നമ്പറങ്ങ് ചൂണ്ടി മെസ്സേജ് അയച്ചു... ഉടനെ തന്നെ റിപ്ലൈയും വന്നു... പരിചയപ്പെട്ട് വന്നപ്പോൾ മനസ്സിലായി ഇവൻ എന്നേക്കാൾ വലിയ കാട്ടു കോഴിയാണെന്ന്... പിന്നീട് എന്നും മെസ്സേജ് അയക്കാൻ തുടങ്ങി...വിവാഹത്തിന് ക്ഷണിച്ചപ്പോ ഇവൻ പറഞ്ഞു നിങ്ങളോട് പറയേണ്ട സർപ്രൈസ് ആയിക്കോട്ടെന്ന്..."

"മ്മ് അപ്പൊ  ഞങ്ങളറിയാതെ രണ്ടും കൂടെ ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടല്ലേ..."

മീര പുരികമുയർത്തി ചോദ്യഭാവത്തിൽ അവരെ നോക്കി..

"എന്റെ മീരക്കൊച്ച് പിണങ്ങാതെ...നിങ്ങൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയല്ലേ..."

അവൻ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു....

"പോടാ.. "

മീര അവന്റെ കൈ തട്ടിമാറ്റി എഴുന്നേറ്റു...അവൻ എഴുന്നേറ്റു പാറുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ പിണക്കവും മാറ്റി...

താഴെ നിന്നും ഉച്ചത്തിൽ പാട്ട് മുഴങ്ങി കേൾക്കാൻ തുടങ്ങി... അവർ കാവേരിയേയും കൂട്ടി താഴേക്ക് നടന്നു...

***************

🎶ബല്ലാ ബല്ലാ ബല്ലാ ഹേ....
ബല്ലാ ബല്ലാ ബല്ലാ ഹേ....🎶

മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലികളാൽ അലങ്കരിച്ച വേദിയിലേക്ക് കാവേരിയെ ഇരുത്തി...

🎶അല്ലിപ്പൂവിൻ കല്യാണം.... 
മുല്ലക്കാറ്റിൻ കല്യാണം...🎶

പാടിക്കൊണ്ടവർ തളികയിലുള്ള മഞ്ഞളെടുത്ത് അവളുടെ കവിളുകളിൽ ചാലിച്ചു പാട്ടിനൊപ്പം ചുവടുകൾ വെച്ചു....

🎶ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു... 
നാണം ചൂടും പെണ്ണു വന്നു പോയി വാ....
ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു... 
നാണം ചൂടും പെണ്ണു വന്നു പോയി വാ....
ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി...
ഇനിയെല്ലാം നാളേയാവം പോയി വാ...

ബല്ലാ ബല്ലാ ബല്ലാ ഹേ....
ബല്ലാ ബല്ലാ ബല്ലാ ഹേ....🎶

പാട്ടും ബഹളവുമായി കല്യാണവീട് ഒരുങ്ങി... ഓരോരുത്തരായി വന്നു കാവേരിയുടെ മുഖത്ത് മഞ്ഞൾ പുരട്ടുകയും മധുരം കൊടുക്കുകയും ചെയ്തു... ഡാൻസിനിടയിലും പാറുവിന്റെ കണ്ണുകൾ ജിത്തുവിനെ തേടി പടിപ്പുരയിലേക്ക് നീളും...ഇടക്ക് സ്റ്റെപ് തെറ്റിക്കുന്ന പാറുവിനെ മീര കണ്ണുകൾ കൊണ്ട് ശാസിക്കും...

"നീയെവിടെ പോവാ... "

ഡാൻസിനിടക്ക് പോവുന്ന പാറുവിനെ നോക്കി മീര ചോദിച്ചു..

"വാഷ് റൂം വരെ പോയിട്ട് വരാം... "

മീര അമർത്തിയൊന്ന് മൂളിയതും പാവാടത്തുമ്പുയർത്തി പിടിച്ചവൾ അകത്തേക്കോടി...

നെറ്റിയിൽ വെച്ചിരുന്ന പൊട്ടെടുത്ത് കണ്ണാടിയിലേക്ക് ഒട്ടിച്ച് വെച്ച് വാഷ്റൂമിലേക്ക് കയറി... മുഖം കഴുകിയിട്ടും അവനെ കാണാത്ത സങ്കടത്താലും പരിഭവത്താലും കണ്ണുകൾ നിറഞ്ഞൊഴുകി...രാവിലെ വിളിച്ചപ്പോൾ കൂടി വൈകീട്ട് മൂന്ന് മണിയോടെ എത്തുമെന്ന് പറഞ്ഞ ആളാണ് ഏഴുമണിയായിട്ടും കാണുന്നില്ല... മുഖമൊന്ന് കൂടെ കഴുകി തുടച്ച് പുറത്തേക്കിറങ്ങി... പാട്ടും ബഹളവും അപ്പോഴേക്കും നേരത്തേതിനേക്കാൾ ഉച്ചത്തിൽ കേൾക്കാമായിരുന്നു...

കണ്ണാടിയിലുള്ള പൊട്ടെടുത്ത് നെറ്റിയിൽ വെച്ചതും പിന്നിൽ നിന്നും കരുത്തുറ്റ രണ്ട് കരങ്ങൾ അവളെ ചുറ്റിവരിഞ്ഞു.. കാലുകൾ നിലത്തൂന്നി അവൾ മുകളിലേക്കുയർന്നു അയാളുടെ നെഞ്ചിൽ തട്ടി നിന്നു...അയാളുടെ നിശ്വാസവും ഗന്ധവും തിരിച്ചറിഞ്ഞവളുടെ അധരങ്ങൾ മനോഹരമായി വിടർന്നു...

"എന്തേ വൈകിയേ... "

ജിത്തു അവളെ തിരിച്ചു നിർത്തിയതും പിടക്കുന്ന മിഴികളിലേക്ക് നോട്ടമെയ്തവൾ ചോദിച്ചു...

"ട്രെയിൻ ലേറ്റായെടാ.. ഇല്ലേൽ ഞാൻ പെട്ടന്നിങ്ങ് വരത്തില്ലായിരുന്നോ... "

ജിത്തു അവളുടെ താടിയിൽ കൊഞ്ചിക്കുന്ന പോലെ പിടിച്ചു...

"നോക്കിയിരുന്ന് നോക്കിയിരുന്നെന്റെ കണ്ണ് കഴച്ചു... "

പരിഭവത്തോടെ അതിലേറെ നൊമ്പരത്തോടെ പാറുവിന്റെ ചുണ്ടുകൾ കൂർത്തു..

"ആണോടാ പൊന്നേ.. സോറി.. ഇനി ഞാൻ ശ്രദ്ധിച്ചോളാം.. "

അവൻ താഴ്ന്നു വന്നു കൂർപ്പിച്ചു പിടിച്ച ചുണ്ടിൽ അമർത്തി ചുംബിച്ച് അകന്നു മാറി..പാറു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവനും അവളെ തന്നിലേക്ക് ഒതുക്കിപ്പിടിച്ചു....

ഏറെ നാളായുള്ള വിരഹ വേദന ആ ചേർത്ത് പിടിക്കലിൽ അലിഞ്ഞില്ലാതായി പോയിരുന്നു... കുറച്ച് നിമിഷങ്ങൾ മൗനമായി കടന്നുപോയി... അതിനെ ഭേധിച്ചു കൊണ്ട് പാറു അവനെ നോക്കി..

"പ്രവിയെ കണ്ടില്ലേ... "

"മ്മ് കണ്ടു. സംസാരിക്കുകയും ചെയ്തു...നാട്ടിലേക്ക് വരുന്നതിന് മുന്നേ അവൻ മുൻ‌കൂർ ജാമ്യം എടുത്തത് കൊണ്ട് താൽക്കാലത്തേക്ക് രക്ഷപ്പെട്ടു..."

ജിത്തു കുസൃതിയൊളിപ്പിച്ചു പറഞ്ഞു...

"ജിത്തേട്ടൻ അവനെ വല്ലതും പറയുമോ എന്നെനിക്ക് പേടിയുണ്ടായിരുന്നു.. "

അവൾ അവന്റെ ഷർട്ടിന്റെ ബട്ടൺസ് വലിച്ചു വിട്ടു..

"അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളല്ലേ.. വീണ്ടും വീണ്ടും അത് കുത്തി പൊക്കി നമുക്ക് ചുറ്റും ദുർഗന്ധം പരത്തണോ.."

അവൾ വേണ്ടെന്ന പോലെ തല ചലിപ്പിച്ചു..

"Miss you ... "

പാറു ജിത്തുവിന്റെ കവിളിൽ അമർത്തി ചുംബിച്ചു... കണ്ണുകളിലെ നനവ് കവിളിൽ പതിഞ്ഞതും ജിത്തു അവളെ എടുത്തുയർത്തി കട്ടിലിൽ ചെന്നിരുന്നു...

"ഇവിടെ നോക്കിക്കേ... "

മുഖമുയർത്താതെ ഇരിക്കുന്നവളുടെ കവിളുകളെ പൊതിഞ്ഞു പിടിച്ചു ബലമായി ഉയർത്തി...

"ഞാൻ വന്നില്ലേ പിന്നെന്താ... "

"ഇത്രയും വൈകിയപ്പോൾ ഞാൻ കരുതി.. "

ബാക്കി പറയാൻ കഴിയാതെ അവളിരുന്ന് വിതുമ്പിയതും ജിത്തുവിന്റെ നെഞ്ചോന്ന് പിടഞ്ഞു... പണ്ട് ഇവളുടെ കണ്ണുനീരിന് മുന്നിൽ പോലും തോൽക്കാതിരുന്ന തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ബലഹീനതയും ഈ കണ്ണീരാണ്.. അവളുടെ കണ്ണൊന്നു നിറഞ്ഞാൽ ശബ്‍ദമൊന്നിടറിയാൽ നോവുന്നത് തന്റെ ഹൃദയമാണ്.. പിടയുന്നത് തന്റെ പ്രാണനാണ്..

അവനവളെ വാരിപ്പുണർന്നു..മിഴിക്കോണിൽ നിന്നും അടർന്നു വീണ ചെറു ബാഷ്പം അവളുടെ മുടിയിഴകളിൽ പോയൊളിച്ചു...

പാറുവിന്റെ കണ്ണുനീരിനാൽ അവന്റെ നെഞ്ചിലെ രോമങ്ങൾ കുതിർന്നു തൊലിയോടൊട്ടി...

"നിമിഷയെ ഡെലിവറിക്ക്‌ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ജിത്തു വിളിച്ചിരുന്നു.. നിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞു.. "

നിമിഷയെ കുറിച്ച് കേട്ടതും പാറു അവനിൽ നിന്നും അടർന്നു മാറി..

"ഫോൺ ചാർജിൽ ഇട്ടിരിക്കുവായിരുന്നു.. ഞാനൊന്ന് വിളിച്ചു നോക്കട്ടെ... "

വെപ്രാളത്തോടെ ഫോണെടുക്കാൻ പോകാൻ തുനിഞ്ഞവളെ ജിത്തു കയ്യിൽ പിടിച്ചു വലിച്ചു മടിയിലേക്കിരുത്തി..

"പേടിക്കാനൊന്നുമില്ല.. ഞാനിവിടേക്ക് വരുന്നതിന് മുന്നേ വിളിച്ചു വെച്ചതേയുള്ളൂ.. ഹോസ്പിറ്റലല്ലേ ചിലപ്പോൾ അവനെന്തെങ്കിലും തിരക്കിലാവും.. കുറച്ച് കഴിഞ്ഞു വിളിക്കാം..."

പറഞ്ഞു കഴിഞ്ഞതും ജിത്തുവിന്റെ നോട്ടം അവളുടെ ചെഞ്ചുണ്ടുകളിൽ വന്നു പതിഞ്ഞു.. തന്റെ അദരങ്ങളാൽ അവയെ നുണഞ്ഞെടുക്കാൻ ആശ തോന്നി.. അതറിഞ്ഞെന്ന പോലെ പോലെ അവളിൽ നാണത്തിന്റെ പുഞ്ചിരി വിടർന്നു...

പാറുവിന്റെ മുഖം അവനിലേക്ക് താഴ്ന്നു വന്നു.. ജിത്തുവിന്റെ ഇടം കൈ അവളുടെ തലയ്ക്കു പിന്നിൽ താങ്ങായി കൊടുത്ത് ഒറ്റക്കുതിപ്പിന്  അവളുടെ ചുണ്ടുകൾ കവർന്നെടുത്തു നുണഞ്ഞു തുടങ്ങി ...

അതേ നിമിഷം തന്നെ പുറത്ത് നിന്നും അവൾക്കേറെ പ്രിയമുള്ള പാട്ട് പ്ലേ ചെയ്തു...

🧡കുറുമ്പോടെ കൊഞ്ചുന്ന തേൻകിളി
ചിറകാണു നിന്നിലീ ഞാ..ൻ
പ്രിയമോടെ വന്നൊന്നു ചായുവാൻ
അലിവിൻ്റെ ചില്ലയിൽ ഞാൻ...🧡

വികാര തീവ്രതയിൽ ചുംബനത്തിന്റെ ആഴവും വർധിച്ചു... ഇരുവരും മത്സരിച്ചു ചുംബിച്ചുകൊണ്ടിരുന്നു... വിരഹവും പ്രണയവും ഇടകലർന്ന മനോഹരമായ ചുംബനം...

🧡നീയും ഞാനും ഏതു
ജന്മ നിലാവിൽ കണ്ടുവോ
നീല നീല രാക്കിനാ
പുഴയോരം നിന്നുവോ
പറയാൻ... മൊഴി ഇഴകൾ കൊണ്ട് തുന്നും
ഇരു മാനസം സദാ
മിഴിയിൽ... തിരി തെളിയുമെന്നുമെ നീ...
അനുരാഗ നാളമായ്

നെഞ്ചിൻ എൻ നെഞ്ചിൻ
അകമിടിയും നീ ചുടുനിനവും നീ
മണ്ണിൽ ഈ മണ്ണിൽ
പകലിരവും നീ പൊരുളറിവും നീ... 🧡

ശ്വാസം വിലങ്ങിയതും ഇരുവരും കിതപ്പോടെ  അകന്നു മാറി... ജിത്തു അവളെ നോക്കി തന്റെ ചുണ്ട് നാവ് കൊണ്ടൊന്ന് നനച്ചു വിട്ടു.. നാണത്തിൽ കുതിർന്നവൾ അവനെ തള്ളിമാറ്റി പുറത്തേക്കോടി...

"ഡീ.. "

ജിത്തു പിറകെ ഓടിയെങ്കിലും അവളപ്പോഴേക്കും താഴേക്കെത്തിയിരുന്നു..

കൈ വരിയിൽ കൈകളൂന്നിയവൻ പുറത്തേക്ക് നടക്കുന്ന പാറുവിനെ ചിരിയോടെ നോക്കി നിന്നു... ആളുകൾക്കിടയിലേക്ക് മറയുന്നതിന് മുന്നേ പാറു അവനെ തിരിഞ്ഞുനോക്കി ഇരു മിഴികളും കുസൃതിയോടെ ചിമ്മി...

****************

സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്യുന്ന പാറുവിന്റെ മിഴികൾ ജിത്തുവിനെ തേടിയലഞ്ഞു... കുറച്ചുമാറി ജ്യോതിയോടും കിരണിനോടും സംസാരിച്ചു നിൽക്കുന്നവനിൽ മിഴികളുടക്കി... മഞ്ഞ നിറത്തിലുള്ള ടി ഷർട്ടും നീല ബ്ലാക്ക് ജീൻസുമാണ് വേഷം... ജിത്തു അധികം ടി ഷർട്ടും ജീനും യൂസ് ചെയ്യാത്ത ആളാണ്.. പക്ഷേ അതവന് നന്നായി ചേരുന്നുണ്ടെന്ന് തോന്നി..

ജ്യോതിയോട് കാര്യമായിട്ട് സംസാരിക്കുകയാണെങ്കിലും ശ്രദ്ധ മുഴുവൻ പാറുവിലാണ്... അവളുടെ ഓരോ ചലനങ്ങളിലും പ്രണയം കണ്ടെത്തി മിഴികൾ അവളിലേക്ക് മാത്രമായി ചുരുങ്ങി...

"അങ്ങേര് നിന്നെ ആദ്യമായിട്ട് കാണുവാ.. ഇങ്ങനെ നോക്കി നിൽക്കാൻ... "

ഇരുവരുടേയും കണ്ണുകൾ കൊണ്ടുള്ള സംവാദം കാണെ പ്രവി സ്വകാര്യത്തോടെ ചോദിച്ചു..

"ആണല്ലോ.. അത് നിനക്കിപ്പോ മനസ്സിലാവില്ല... ഈ കഴുത്തിൽ ആരെങ്കിലുമൊന്ന് തൂങ്ങട്ടെ.. അപ്പൊ മനസ്സിലാവും... "

അവന്റെ കവിളിൽ ചുണ്ടു വിരൽ കുത്തി വേദനിപ്പിച്ചിട്ട് പാറു അച്ചുമോളെയും എടുത്ത് ടീച്ചറിന്റെ അടുത്തേക്ക് നടന്നു...

****************

രാത്രി എല്ലാവരും കൂടെ എവിടെ കിടക്കും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് ജിത്തു വന്നു പാറുവിനേയും കൂട്ടി മുകളിലെ ഒഴിഞ്ഞു കിടക്കുന്ന മുറിയിലേക്ക് പോയത്... അവളെ ഇനി പ്രതീക്ഷിക്കേണ്ടെന്ന് കരുതി മീരയും കാവേരിയും ഒരു സൈഡിൽ ചുരുണ്ട് കൂടി... പ്രവി നാളെ നേരത്തേ വരാമെന്ന് പറഞ്ഞ് തിരിച്ച് ഹോട്ടലിലേക്ക് പോയിരുന്നു...

"ഇതെന്താ ഈ മുറിയിൽ.. ഇതാരും ഉപയോഗിക്കാത്തതാണല്ലോ... "

വാതിലടക്കുന്ന ജിത്തുവിനെ കണ്ടവളുടെ നെറ്റിചുളിഞ്ഞു..

"ഇന്ന് നമുക്കുപയോഗിക്കാം...

വാ..."

ജിത്തു അവളേയും കൂട്ടി കട്ടിലിലേക്ക് കിടന്നു..

"ഒരു മിനിറ്റ്... "

പറഞ്ഞിട്ടവൾ പെട്ടന്ന് പുറത്തേക്ക് പോയി നൈറ്റ്‌ സ്യൂട്ട് ധരിച്ച് തിരികെ വന്നു...

"ചൂടല്ലേ.. അതിട്ട് ഉറങ്ങാൻ കഴിയില്ല... "

തന്നെ നോക്കുന്ന ജിത്തുവിനോട് പറഞ്ഞു മുടിയെ നെറുകിലേക്ക് വാരിച്ചുറ്റി കെട്ടിവെച്ചു...

"മുടി അഴിച്ചിട്ടേക്ക് കുഞ്ഞാ....അതാണ് ഭംഗി... "

ജിത്തു അവളെ നോക്കി കൊണ്ട് മലർന്നു കിടന്നു...

"ഈ ജിത്തേട്ടന് വട്ടാ.. രാത്രിയിൽ ആരെങ്കിലും മുടി അഴിച്ചിടുവോ... "

"അതൊന്നും എനിക്കറിയില്ല...നീ കെട്ടേണ്ട അത്രയേയുള്ളൂ..

പ്ലീസ്..."

അവൻ കെഞ്ചുന്ന പോലെ അവളെ നോക്കി... പാറു ചിരിയോടെ മുടി അഴിച്ചിട്ടു വിരിച്ചു വെച്ച അവന്റെ കയ്യിന്റെ മുകളിലേക്ക് തല വെച്ച് കെട്ടിപിടിച്ചു കിടന്നു..ജിത്തു അവൾക്കു നേരെ തിരിഞ്ഞു കിടന്നു മുടിയിഴകൾ പതിയെ തലോടി വിട്ടു... ഇടക്ക് ചുണ്ടുകൾ നേർമയോടെ അതിലുപരി വാത്സല്യത്തോടെ അവളുടെ നെറ്റിയിലമർന്നു...ഇത്രയും നേരം സ്റ്റേജിൽ കിടന്ന് തുള്ളി കളിച്ചത് നല്ല ക്ഷീണം അവൾക്കുണ്ടായിരുന്നു... അവന്റെ ചേർത്ത് പിടിക്കലിലും തലോടലിലും അവളുടെ മിഴികൾ താനെ അടഞ്ഞു ഉറക്കത്തിലേക്ക് വഴുതി വീണു..

വിവാഹ ദിവസം രാവിലെ കാവേരി മീരയേയും കൂട്ടി ക്ഷേത്രത്തിൽ പോയി തൊഴുത് വന്നു... പാറുവിനേയും കൂടെ കൂട്ടമെന്ന് കരുതി അവളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫായിരുന്നു..ക്ഷേത്രത്തിൽ പോയി തിരികെ വന്നപ്പോഴേക്കും ബ്രൈഡൽ മേക്കപ്പ് ചെയ്യാനുള്ള ചേച്ചി വന്നിരുന്നു.. കൂടെ സഹായത്തിനായി ഒരു പെൺകുട്ടിയുമുണ്ട്.. കാവേരിയെ മുറിയിലാക്കി മീര അടുക്കളയിലേക്ക് ചെന്നു...എല്ലാവരും രാവിലത്തെ ചായ കുടിക്കുന്ന തിരക്കിലാണ്.. അത് കഴിഞ്ഞിട്ട് വേണമല്ലോ ഒരുങ്ങാൻ..മീരയും ഒരു പാത്രമെടുത്ത് അതിലേക്ക് രണ്ട് ഇഡലിയും അതിന് മുകളിൽ സാമ്പാറും ഒഴിച്ചു അതുമായി സ്ലാബിലേക്ക് കയറിയിരുന്നു..

"പാറു എഴുന്നേറ്റില്ലേ മീരേ.. "

അവിടേക്ക് വന്ന ടീച്ചർ ചോദിച്ചു..

"ഇല്ല ടീച്ചറെ.. കുറച്ചു കഴിയുമ്പോഴേക്കും എണീക്കുമായിരിക്കും.."

മീര കഴിപ്പ് തുടർന്നു..

"ജ്യോതി.. നീ പോയവളെ വിളിച്ചിട്ട് വന്നേ... ഇല്ലേൽ സമയത്തിന് മണ്ഡപത്തിലേക്ക് ഇറങ്ങാൻ പറ്റില്ല..."

ടീച്ചർ അടുത്ത് നിന്ന ജ്യോതിയോട് പറഞ്ഞു.. കഴുകി കൊണ്ടിരുന്ന പാത്രം അവിടെയിട്ട് ജ്യോതി മുകളിലെ മുറിയിലേക്ക് നടന്നു...

വാതിലിലുള്ള തട്ട് കേട്ട് ജിത്തു കണ്ണുകൾ തുറന്നു... അവനൊന്ന് ഞെട്ടി സമയം നോക്കി... ഏഴ് മണി കഴിഞ്ഞിട്ടുണ്ട്... ദേഹത്ത് അള്ളിപ്പിടിച്ചു കിടക്കുന്ന പാറുവിനെ ബെഡിലേക്കിറക്കി കിടത്തി... അവന്റെ ദേഹത്തിന്റെ ചൂടകന്നതും ചിണുങ്ങലോടെ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി...

ജിത്തു ചെന്ന് വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന ജ്യോതിയെ കണ്ടവൻ ചമ്മിയ ചിരിച്ചിരിച്ച് ബാത്‌റൂമിലേക്ക് കയറി....ജ്യോതി മുറിക്കകത്തേക്ക് പ്രവേശിച്ചു..

"ഡീ.. പാറു.."

ജ്യോതി അവളുടെ മേലെ നിന്നും പുതപ്പ് വലിച്ചു മാറ്റി..എന്നിട്ടും അവളുറങ്ങുകയാണ്...

"ഡീ പെണ്ണെ... "

വിളിക്കുന്നതിനൊപ്പം അവളുടെ തുടയിൽ ഒരടി വെച്ചു കൊടുത്തതും പാറു ഞെട്ടിയുണർന്നവളെ നോക്കി..

"എന്തുവാ ചേച്ചി... "

ആദ്യത്തെ പകപ്പൊന്ന് മാറിയതും പാറു ജ്യോതിയെ നോക്കി പല്ല് കടിച്ചു... ജിത്തുവിനെ കിട്ടിയപ്പോൾ പെണ്ണ് വിവാഹത്തിന്റെ കാര്യം തന്നെ മറന്നു പോയ മട്ടാണ്...

"നീ എഴുന്നേൽക്കുന്നൊന്നും ഇല്ലേ... റെഡിയാവാൻ വൈകിയാൽ നിന്നെ കൂട്ടാതെ ഞങ്ങളങ്ങ് പോവും... "

ജ്യോതി തമാശ രൂപേണ പറഞ്ഞതും പാറു മുഖം വീർപ്പിച്ചു കട്ടിലിൽ നിന്നും എഴുന്നേറ്റ് താഴെയിറങ്ങി...

"നിങ്ങള് പൊക്കോ.. ഞാനെന്റെ ജിത്തേട്ടന്റെ കൂടെ വന്നോളാം.."

ചുണ്ട് പുച്ഛത്തോടെ ഒരു ഭാഗത്തേക്ക്‌ കോട്ടി പാറു മുറിവിട്ട് പുറത്തേക്കിറങ്ങി.. ജ്യോതി അവർ കിടന്നിരുന്ന ഷീറ്റും തലയിണയുമെല്ലാം മടക്കി ഒതുക്കി വെച്ചു...

"നിന്റെ ഡ്രസ്സ്‌ ഞാൻ കിരണേട്ടനോട് കൊണ്ടുവന്നു തരാൻ പറയാം.. അങ്ങേർക്കേ അറിയൂ എവിടെയാ വെച്ചിരിക്കുന്നതെന്ന്... "

കുളി കഴിഞ്ഞിറങ്ങിയ ജിത്തുവിനോടായി പറഞ്ഞിട്ട് ജ്യോതി അവിടെ നിന്നും പോയി..

കൊണ്ടു വന്നതിൽ നിന്നൊരു ട്രാക്ക് പാന്റും ടി ഷർട്ടും എടുത്ത് ധരിച്ച് താഴേക്കിറങ്ങി...അടുക്കളയിലേക്ക് ചെല്ലുന്നതിനിടയിൽ തൊട്ടപ്പുറത്തുള്ള മുറിയിലേക്ക് വെറുതെയൊന്ന് എത്തി നോക്കി... പാറുവും മീരയുമടക്കം എല്ലാ പെൺ പടകളും അതിനുള്ളിലുണ്ട്.. എല്ലാവരും വിവാഹത്തിന് വേണ്ടി ഒരുങ്ങുന്ന തിരക്കിലാണ്.. ജിത്തു അതെല്ലാം കണ്ട് ചിരിയോടെ അടുക്കള വാതിൽ കടന്നു...

"നിനക്ക് ചായ എടുക്കട്ടെ ജിത്തുട്ടാ... "

ടീച്ചറുടെ ജിത്തുട്ടാന്നുള്ള വിളി കേട്ട് അവിടെയുള്ള മുതിർന്ന സ്ത്രീകൾ അവനെ നോക്കി കളിയാക്കി ചിരിച്ചു... അവൻ ടീച്ചറെ കടുപ്പിച്ചു നോക്കി പിന്നാമ്പുറത്തെ തിണ്ണയിൽ ചെന്നിരുന്നു..

ടീച്ചറൊരു ഗ്ലാസ്‌ ചായയെടുത്ത് അവനടുത്തേക്ക് നടന്നു..

"അമ്മയോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ ജിത്തുട്ടാന്ന് വിളിക്കരുതെന്ന്.. "

ജിത്തു ടീച്ചറെ നോക്കിയപ്പോൾ അവരുടെ മുഖത്തൊരു കള്ളച്ചിരി പടർന്നു..

"ഇതാപ്പോ നന്നായേ.. എന്റെ കുഞ്ഞിനെ ഞാനെനിക്ക് ഇഷ്ടമുള്ളതല്ലേ വിളിക്കാ.. ഇനിയിപ്പോ നിനക്കൊരു കുഞ്ഞുണ്ടായാലും ഞാനിത് തന്നെ വിളിക്കൂ.."

ടീച്ചർ പറയുന്നത് കേട്ടവൻ തലയൊന്ന് കുടഞ്ഞു..

"പാറു എഴുന്നേറ്റോടാ.. "

അവർ അവന്റെ തലയിൽ തഴുകി..

"എഴുന്നേറ്റല്ലോ.. അമ്മ കണ്ടില്ലേ.. "

ചുണ്ടോടടുപ്പിച്ച ചായ വലിച്ചു കുടിച്ചു...

"എന്റെ അടുത്തേക്കെത്തിയിട്ടില്ല.. ആ അവിടെ എവിടേലും കാണുമായിരിക്കും..

അല്ല വിച്ചു വിളിച്ചിരുന്നോ.. ഹോസ്പിറ്റലിലെ കാര്യം എന്തായി.."

"അയ്യോ.. ഞാനത് മറന്നു...ഒന്ന് വിളിച്ചു നോക്കട്ടെ..."

ജിത്തു ഒഴിഞ്ഞ ഗ്ലാസ്‌ അമ്മയുടെ കയ്യിലേക്ക് കൊടുത്ത് അകത്തേക്കോടി...

ഫോണെടുത്ത് വിച്ചുവിന് വിളിച്ചു.. രണ്ട് മൂന്നു തവണ വിളിച്ചതിന് ശേഷമായിരുന്നവൻ ഫോണെടുത്തത്..

"ഹെലോ.. എവിടെയായിരുന്നെടാ.. "

"അടുത്ത് അമ്മയുണ്ടായിരുന്നു അതാ എടുക്കാതിരുന്നത്... "

വിച്ചു ലതയുടെ അടുത്ത് നിന്നും അല്പം മാറി നിന്നു...

"എന്തായി കാര്യങ്ങൾ.. പൈനുണ്ടോ... "

"കുറവായിരുന്നു.. വേദനക്കുള്ള ഇൻജെക്ഷൻ വെച്ചിട്ടുണ്ട്.. ഉച്ചയോടെ ഡെലിവറിയുണ്ടാവുമെന്നാ ഡോക്ടർ പറഞ്ഞത്.."

"മ്മ്.. നീ പേടിക്കാതെ.. എന്താവശ്യമുണ്ടേലും എന്നെ വിളിച്ചാൽ മതി... "

അവന്റെ സംസാരത്തിലെ പിടപ്പറിഞ്ഞ് ജിത്തു ആശ്വാസം പകർന്നു..

"പാറു എവിടെ.. അവളോട് പറഞ്ഞിരുന്നോ... "

"അവളവിടെ തിരക്കിലാ.. കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.. നാളെ ഞങ്ങളങ്ങോട്ട് തിരിക്കും.. "

"എന്നാ ok ഡാ.. അമ്മ വിളിക്കുന്നുണ്ട്. കൂടുതൽ നേരം മാറി നിന്ന് സംസാരിച്ചാൽ അമ്മക്ക് സംശയമാവും.. പിന്നെ അത് മതി മുഖം വീർപ്പിക്കാൻ... "

അതും പറഞ്ഞു വിച്ചു ഫോൺ വെച്ചു...

"ആരായിരുന്നു ഫോണിൽ.. "

കയ്യിലൊരു കവറുമായി മുറിയിലേക്ക് വന്ന കിരൺ തിരക്കി...

"വിച്ചുവായിരുന്നു.. നിമിഷയെ ഡെലിവറിക്ക് അഡ്മിറ്റ് ചെയ്തിരിക്കുവല്ലേ.. "

ജിത്തു കയ്യിലുണ്ടായിരുന്ന ഫോൺ ടേബിളിലേക്ക് വെച്ചു..

"ജ്യോതി പറഞ്ഞു കേട്ടിരുന്നു...

"നിന്റെ കുളി കഴിഞ്ഞതല്ലേ. ഇതിട്ടോ.. നീ സൈസ് പറയാത്തത് കൊണ്ട് പാറു തന്നെ ഏകദേശം ഒരളവ് പറഞ്ഞെടുത്തതാ...."

കിരൺ കയ്യിലുണ്ടായിരുന്ന കവർ അവനെ ഏൽപ്പിച്ചു...

കിരൺ മുറിവിട്ട് പോയതും ജിത്തു അതെടുത്ത് തുറന്ന് നോക്കി...

റോയൽ ഗ്രീൻ നിറത്തിലുള്ള ഷോർട് ഫുൾ സ്ലീവ് കുർത്തയും അതിന് മാച്ചായാ ഗോൾഡൻ കസവുള്ള മുണ്ടും... ജിത്തു അതെടുത്ത് ധരിച്ചു.. കറക്റ്റ് ഫിറ്റായിരുന്നു...

"പെണ്ണിനെന്റെ സൈസൊക്കൊ മനഃപാഠമാണല്ലോ.."

നേർത്ത ചിരിയോടെ അവനോർത്തു...

താഴെ നിന്നും കിരൺ വിളിച്ചതും അവൻ പെട്ടന്ന് റെഡിയായി അവിടേക്ക് ചെന്നു.. ഒരുവിധം എല്ലാവരും പോവാൻ റെഡിയായി നിൽപ്പുണ്ട്... കാവേരി മുതിർന്നവർക്കെല്ലാം ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങി...

എല്ലാം കണ്ട് ചിരിയോടെ നിൽക്കുന്ന ജിത്തുവിനടുത്തേക്കും അവൾ അനുഗ്രഹം വാങ്ങാൻ വന്നു.. അവൻ വേണ്ടെന്ന് പറഞ്ഞെങ്കിലും മറ്റുള്ളവരുടെ നിർബന്ധ പ്രകാരം ദക്ഷിണ വാങ്ങിച്ചു.... കാലിൽ തൊട്ട് വണങ്ങാൻ തുനിഞ്ഞ കാവേരിയെ തടഞ്ഞ് നെറുകിൽ കൈ വെച്ചവൻ അവളെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു...

കൂട്ടത്തിലെ കാരണവർ എല്ലാവരോടും ചെന്ന് വണ്ടിയിൽ കയറാൻ പറഞ്ഞു...മണ്ഡപത്തിലേക്ക് കുറച്ച് ദൂരമുള്ളതിനാൽ എല്ലാവരുടേയും സൗകര്യം നോക്കി ട്രാവലർ ബുക്ക്‌ ചെയ്തിരുന്നു.. കല്യാണപ്പെണ്ണും അമ്മയും അച്ഛനും ടീച്ചറും കിരണിനോടൊപ്പം കാറിൽ പോയി... അവശേഷിക്കുന്ന പാറുവിനേയും മീരയേയും ജ്യോതിയേയും കൂട്ടി അവൻ വേറൊരു കാറിൽ വന്നോളാമെന്ന് പറഞ്ഞു..

സമയമായിട്ടും അവരെ കാണാതെ വന്നപ്പോൾ ജിത്തു അവരെ തിരക്കി മുറിയിലേക്ക് പോയി... ജിത്തുവിനെ കണ്ടതും അച്ചുമോൾ ഓടി വന്നു കയ്യിൽ തൂങ്ങി...

"കഴിഞ്ഞില്ലേ ജ്യോതി... "

ജിത്തുവിന്റെ മുതിർന്നതാണ് ജ്യോതിയെങ്കിലും ഇടക്ക് മാത്രമേ അവൻ ചേച്ചിയെന്ന് വിളിക്കാറുള്ളൂ...

"ദാ വരുന്നു.. നീ പോയി കാർ തിരിച്ചിട്ടോ.. "

അവസാന ഒരുക്കാമെന്നോണം ജ്യോതി നെറ്റിയിൽ സ്റ്റോണിന്റെ പൊട്ട് വെച്ച് അവന് നേരെ തിരിഞ്ഞു..

"അതൊക്കെ ഞാൻ ചെയ്‌തോളാം..പാറു എവിടെ..?"

മുറിയിലവളെ കാണാത്തത് കൊണ്ടവൻ ചോദിച്ചു...

"ഇവിടെ ഉണ്ടായിരുന്നല്ലോ.. ചിലപ്പോൾ പുറത്തേക്കിറങ്ങിയിട്ടുണ്ടാവും.."

ജ്യോതി മുറിയുടെ വാതിൽ വലിച്ചടച്ച് അവനോടൊപ്പം ഇറങ്ങി...

മുറ്റത്ത് അവരെ കാത്ത് പാറുവും മീരയും നിൽപ്പുണ്ടായിരുന്നു...

ജിത്തുവിന്റെ കണ്ണുകൾ ഒരുങ്ങി നിൽക്കുന്ന പാറുവിൽ ചെന്ന് പതിച്ചു...

റോയൽ ഗ്രീൻ നിറത്തിലുള്ള ഷിഫോൺ സാരിയും ഡിസൈനർ ബ്ലൗസുമായിരുന്നു അവളുടെ വേഷം.. കഴുത്തിൽ ഗ്രീൻ നിറത്തിൽ ഗോൾഡൻ ഷേഡ് വരുന്ന സിംപിൾ ചോക്കറും താലിമാലയും അതിനിണങ്ങുന്ന കമ്മലും.. മുടി ഇരുവശത്ത് നിന്നും കുറച്ചെടുത്ത് പിന്നിലേക്ക് പിൻ ചെയ്ത് വെച്ചിട്ടുണ്ട് ബാക്കി മുടി വിടർത്തിയിട്ടിട്ടുണ്ട്... നെറ്റിയിൽ സ്റ്റോൺ വർക്കുള്ള കുഞ്ഞ് വട്ടപ്പൊട്ടും സിന്ദൂരവും...ആകെ മൊത്തം അവളൊരു സുന്ദരിയായിട്ടുണ്ടെന്നവന് തോന്നി..

"എന്റെ പൊന്നു മാഷേ സ്വന്തം കെട്ടിയോളെ തന്നെ ഇങ്ങനെ വായിനോക്കാമോ..."

മീര അടുത്ത് വന്നു പതിഞ്ഞ ശബ്‍ദത്തിൽ ചോദിച്ചതും അവൻ നോട്ടം മാറ്റി അവളെ അടിക്കാനായി കയ്യോങ്ങി.. അതിന് മുന്നേ അവൾ ജ്യോതിയോടൊപ്പം കാറിന്റെ പിൻ സീറ്റിലേക്ക് കയറിയിരുന്നു...പാറു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. അവൾക്കായി പ്രണയം നിറച്ചൊരു പുഞ്ചിരി പകുത്തു നൽകി കാറിലേക്ക് കയറാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു... അവൻ സമ്മാനിച്ച അതേ ചിരിയോടെ പാറു അവന്റെ കൂടെ മുൻ സീറ്റിൽ കയറി... അപ്പോഴും ഇരുവരുടേയും മിഴികൾ ഇടയ്ക്കിടെ തമ്മിൽ കൊരുക്കുന്നുണ്ടായിരുന്നു... അപ്പോഴെല്ലാം ജിത്തു അവളുടെ വിരലുകൾ അമർത്തി ഞെക്കി വിടും...


ഓഡിറ്റോറിയത്തിന് മുന്നിൽ തന്നെ കിരണിന്റെയൊപ്പം പ്രവിയും നിൽക്കുന്നുണ്ടായിരുന്നു..അവരെ കണ്ടതും പ്രവി പുഞ്ചിരിച്ചു... പെൺപടകൾ അകത്തേക്ക് പോയതും ജിത്തു കിരണിന്റെയും പ്രവിയുടെയും കൂടെ അവിടെ നിന്നു.. അതിഥികൾ ഓരോരുത്തരായി വന്നു തുടങ്ങി.. ഓഡിറ്റോറിയത്തിനകത്ത് നിന്നും മുഴക്കം പോലെ ചിരിക്കുന്നതും വർത്തമാനം പറയുന്നതും ഇടക്ക് കുഞ്ഞുങ്ങളുടെ കരച്ചിലുമെല്ലാം പുറത്തേക്ക് കേൾക്കുന്നുണ്ട്..

ഫോട്ടോ ഗ്രാഫർ വന്നു എല്ലാവരുടേയും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു .. ജിത്തുവിന്റെ ആവശ്യ പ്രകാരം അവനും പാറുവും തനിയേയുള്ള കുറച്ച് സ്റ്റിൽസ് എടുത്ത് ഫോണിലേക്ക് വാട്ട്‌സപ്പ് ചെയ്തു..

വരനും കൂട്ടരും വന്നെന്ന് ആരോ പറഞ്ഞതും എല്ലാവരും ഓഡിറ്റോറിയത്തിന്റെ മുന്നിൽ വന്നു തിക്കും തിരക്കും കൂട്ടി.. പാറുവും മീരയുമാണേൽ കാവേരിയെ നല്ലത് പോലെ കളിയാക്കുന്നുണ്ട്...

കിരൺ അഖിലിന്റെ കാല് കഴുകി പൂമാലയിട്ട് അകത്തേക്ക് ക്ഷണിച്ചു... മുഹൂർത്തമായതും താലപ്പൊലിയുടേയും സംഗീതത്തിന്റേയും അകമ്പടിയോടെ കാവേരി വേദിയിലേക്ക് വന്നു...അച്ഛന്റെ കയ്യിൽ പിടിച്ചു മണ്ഡപത്തിനെ മൂന്ന് തവണ വലം ചെയ്ത് അഖിലിന്റെ വാമഭാഗത്തായി ഇരിപ്പുറപ്പിച്ചു... അഖിലിന്റെ മിഴികൾ അവളോടെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. ഇരുവർക്കും മാത്രം മനസ്സിലാവുന്ന മൗനമായ ഭാഷയിൽ അവളുടെ മുഖം ചുവന്നു തുടുത്തു..

പത്തിനും പത്തരക്കുമുള്ള ശുഭമുഹൂർത്തത്തിൽ അഖിൽ കാവേരിയുടെ കഴുത്തിൽ താലി ചാർത്തി.. നെറ്റിയിൽ സിന്ദൂരം അണിയിക്കുന്നതിനൊപ്പം അധരങ്ങളാൽ അവിടെ സ്നേഹ മുദ്രണം ചാർത്തി...അത് കാണെ എല്ലാവരും ആർപ്പ് വിളിച്ചു...

ചടങ്ങുകളെല്ലാം കഴിഞ്ഞ് പെണ്ണും ചെക്കനും ഫോട്ടോയെടുക്കുന്ന തിരക്കിലേക്ക് ഊളിയിട്ടതും ബാക്കിയുള്ളവർ സദ്യ കഴിക്കാനിരുന്നു...ജ്യോതി അവിടെ തിരക്കിലായത് കൊണ്ട് പാറുവായിരുന്നു അച്ചുമോൾക്ക് വാരി കൊടുത്തത്... ഇടക്ക് ജിത്തു അവളുടെ അരികിലേക്ക് വന്നപ്പോൾ അവനും കൊടുത്തു ഒരുരുള..

ഗൃഹ പ്രവേശനത്തിനുള്ള ചടങ്ങിനായി കാവേരി അഖിലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.. വൈകുന്നേരം റിസപ്ഷനുണ്ട്.. അപ്പോൾ വീണ്ടും വീട്ടിലുള്ളവരെ കാണാമല്ലോ എന്ന ആശ്വാസത്തിൽ യാത്ര ചോദിക്കുമ്പോൾ കാവേരിയിൽ വലിയ സങ്കടമൊന്നും ഉണ്ടായിരുന്നില്ല...

അതിഥികൾ ഓരോരുത്തരായി മടങ്ങിയതും പ്രവിയും തിരിച്ച് നാട്ടിലേക്ക് പോയി.. ദുബായിൽ നിന്നും നേരെ ഇവിടെക്കായിരുന്നു വന്നത്.. സ്വന്തം വീട്ടിൽ പോലുമവൻ പോയിട്ടില്ലായിരുന്നു...

പ്രവി പോകുന്ന വഴിയിൽ മീരയെ ഡ്രോപ്പ് ചെയ്യാമെന്ന് മുന്നേ പറഞ്ഞിട്ടുണ്ടായിരുന്നു... ജിത്തുവിന്റെ കാറിൽ നിന്നും തന്റെ സാധനങ്ങളെടുത്ത് മീര പ്രവിയുടെ കൂടെ പോയി...അവരും കൂടെ പോയപ്പോൾ പാറുവിനാകെ സങ്കടമായി... അവരെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ...

തിരികെ കിരണിന്റെ വീട്ടിലേക്കെത്തിയതും അവരെല്ലാം ഒന്ന് മയങ്ങാൻ കിടന്നു.. ഒരാഴ്ച്ചയായിട്ടുള്ള അലച്ചിലല്ലേ പോരെങ്കിൽ വൈകീട്ട് റിസപ്ഷനും..

അച്ചുമോളെയും എടുത്ത് പാറു അവളും കാവേരിയും കിടക്കാറുള്ള മുറിയിലേക്ക് പോയി.. തോളിൽ കിടന്നുറങ്ങുന്ന അച്ചുവിനെ കട്ടിലിലേക്ക് കിടത്തി ഇട്ടിരുന്ന വസ്ത്രമൊക്കെ മാറ്റി മേല് കഴുകി പാന്റും ബനിയനും എടുത്ത് ധരിച്ച് അവളും കയറിക്കിടന്നു... കിടന്നതേ ഉറക്കം പിടിച്ചു... ഓഡിറ്റോറിയത്തിലെ പണികളെല്ലാം തീർത്ത് തിരിച്ചെത്തിയ ജിത്തു കാണുന്നത് അച്ചുവിനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന പാറുവിനെയാണ്... തന്റെ സ്ഥാനത്ത് വേറൊരാൾ കിടക്കുന്നത് കണ്ടതും അവന് ചെറുതല്ലാത്തൊരു കുശുമ്പ് തോന്നി...

ഫ്രഷായി വന്നു അവനും അവളുടെ അടുത്ത് കിടന്നു.. അപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ടത്.. നോക്കുമ്പോൾ വിച്ചുവാണ്.. മറു തലക്കൽ നിന്നും കേട്ട വാർത്തയിൽ അവന്റെ ഉള്ളം കുളിർന്നു.. പാറുവിനോട് പറയാനായി തുനിഞ്ഞെങ്കിലും അവളുടെ ഉറക്കം കണ്ടപ്പോൾ അതിന് കഴിഞ്ഞില്ല... ഉണർന്നിട്ട് പറയാമെന്നു കരുതി... അവരെ ശല്യം ചെയ്യാതെ ജിത്തു ഒരരികിലേക്ക് ചെരിഞ്ഞു കിടന്ന് കണ്ണുകളടച്ചു..

**************

വൈകീട്ട് അഞ്ച് മണിയോടെ എല്ലാവരും റിസപ്ഷനിൽ പങ്കെടുക്കാൻ അഖിലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു... അലങ്കരിച്ച സ്റ്റേജിൽ നിൽക്കുന്ന അഖിലിനെയും കാവേരിയേയും കാണെ പാറുവിന്റെ മിഴികൾ തിളങ്ങി..തന്റെ വിവാഹം ഇതുപോലെയൊന്നും നടന്നില്ലല്ലോ എന്നാലോചിക്കെ അവളുടെയുള്ളിൽ ചെറിയൊരു നഷ്ടബോധം ഉടലെടുത്തു.. അതറിഞ്ഞെന്നപോൽ ജിത്തു വന്നവളെ ചേർത്ത് പിടിച്ചു.. ഏകദേശം പത്ത് മണിയോടെ അവർ തിരികെ മടങ്ങി....

വീട്ടിലെത്തിയതേ പാറു കുളിച്ചു ഫ്രഷായി കട്ടിലിൽ കയറിക്കിടന്നു... ജിത്തു അവളുടെയും തന്റെയും സാധനങ്ങളെല്ലാമെടുത്ത് പെട്ടിയിലേക്ക് വെച്ചു....അവളൊന്നും ചെയ്യാതെ കിടക്കുന്നത് കണ്ടവൻ അവളെ കണ്ണുരുട്ടി നോക്കുന്നുണ്ടെങ്കിലും അവളത് ഗൗനിക്കാതെ ഫോണിൽ തോണ്ടിയിരുന്നു... ഒരുവിധം എല്ലാ സാധനങ്ങളും എടുത്ത് വെച്ച് ജിത്തു അവളുടെ അടുത്ത് വന്നു കിടന്നു കയ്യിലെ ഫോൺ വാങ്ങി മാറ്റിവെച്ചു..

അവളുടെ നീളൻ വിരലുകളിൽ അലസമായി തഴുകി..

"നിമിഷയുടെ ഡെലിവറി കഴിഞ്ഞു.. പെൺകുഞ്ഞാ... "

പാറു അതിശയത്തോടെ അവനെ നോക്കി..

"എപ്പോ.. ഞാനറിഞ്ഞില്ലല്ലോ.."

അവൾ എഴുന്നേറ്റ് ചമ്രം പടിഞ്ഞിരുന്നു...

"വൈകുന്നേരം ആയിക്കാണും..."

"എന്നിട്ടിപ്പോഴാണോ പറയുന്നേ... "

അവന്റെ കയ്യിൽ നുള്ളിക്കൊണ്ടവൾ ദേഷ്യം തീർത്തു...

"ഹാ.. ഞാൻ മറന്നതാ പെണ്ണേ...

ഫോട്ടോയുണ്ട് ഞാൻ കാണിച്ചു തരാം.."

ജിത്തു ഫോണെടുത്തു..

"ഏയ്‌ അത് വേണ്ടാ.. എനിക്ക് നേരിട്ട് കണ്ടാൽ മതി.. "

അവളാ കുഞ്ഞിപ്പെണ്ണിന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു...

"അതിന് നിന്റെ അമ്മ സമ്മതിക്കുമോ..!"

"സമ്മതിച്ചാലും സമ്മതിച്ചില്ലേലും എനിക്ക് കണ്ടേ പറ്റൂ.. കുഞ്ഞ് ന്റെ വിച്ചേട്ടനെ പോലെയായിരിക്കും അല്ലേ....."

അവൾ വെറുതെയിരുന്ന് ചിരിച്ചു...

"ഈ പെണ്ണിന് വട്ടാണോ.. ഫോട്ടോ കാണിക്കാമെന്ന് പറഞ്ഞപ്പോൾ അത് വേണ്ട... എന്നിട്ട് വെറുതെയിരുന്ന് ചിരിക്കുന്നു..."

അവൻ പിറുപിറുത്ത് മലർന്ന് കിടന്നു..

"അതേയ് ജിത്തേട്ടാ.."

പാറു അവന്റെ ദേഹത്തേക്ക് ചാഞ്ഞു... ജിത്തു മിഴികൾ താഴ്ത്തി എന്താണെന്ന രീതിയിലവളെ നോക്കി..

" നമുക്ക് നാളെ തന്നെ പോയാലോ..? "

"എവിടേക്ക്..!"

"കുഞ്ഞിനെ കാണാൻ... "

"അതിനെന്താ പോവാലോ..

പക്ഷേ നാളെയല്ല..

വിച്ചുവിനോടും കൂടെ ആലോചിച്ചിട്ട് നമുക്ക് പോവാം.. വെറുതെ നമ്മളായിട്ടങ്ങോട്ട് ചെന്ന് അവർക്കൊരു പ്രശ്നം വേണ്ടാ..."

ജിത്തു പറഞ്ഞതും പാറു മങ്ങിയ മുഖഭാവത്തോടെ ദേഹത്ത് നിന്നും ഇറങ്ങി കിടന്നു..

"അതേയ്...ഇങ്ങനെ മുഖം വീർപ്പിച്ച് കിടന്ന് നല്ലൊരു രാത്രി മിസ്സാക്കണോ.. മനുഷ്യൻ മാസങ്ങളായിട്ട് പട്ടിണിയിലാ..."

പറയുന്നതിനൊപ്പം ജിത്തുവിന്റെ വിരലുകൾ അവളിൽ കുസൃതി കാട്ടി..

"എന്നാലേ പൊന്നുമോൻ ഒരാഴ്ച്ച കൂടെ പട്ടിണി കിടന്നോ.. റെഡ് സിഗ്നലാണ്... "

പാറു ചിരിയടക്കി പിടിച്ചു തലവഴി പുതപ്പിട്ടു... ചെറിയൊരു നിരാശ തോന്നിയെങ്കിലും ജിത്തുവും ആ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി...

"ഒരു മുത്തം തരാൻ പാടില്ലെന്നൊന്നും നിന്റെ ഉപ്പൂപ്പ പറഞ്ഞിട്ടില്ലല്ലോ.. "

നാടകീയതയോടെ സിനിമാ ഡയലോഗും പറഞ്ഞിട്ട് ജിത്തു അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി...പാറുവിന്റെ പൊട്ടിച്ചിരികൾ അവിടമാകെ ഉയർന്നു...

***************

പിറ്റേന്ന് രാവിലെ തന്നെ പാറുവും ജിത്തുവും ടീച്ചറും നാട്ടിലേക്ക് തിരിച്ചിരുന്നു... പാറു പോവുന്നതിൽ ഏറെ സങ്കടം ജ്യോതിക്കായിരുന്നു... രണ്ട് വർഷങ്ങൾ പാറുവിനെ അവൾ തന്റെ ചിറകിനടിയിൽ പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ചു... സഹോദരിയെന്ന സ്ഥാനത്തേക്കാൾ മകളെന്ന സ്ഥാനത്തിനായിരുന്നു മുൻഗണന...

ജ്യോതി പാറുവിനെ കെട്ടിപ്പിടിച്ചു വിതുമ്പിയപ്പോൾ ഇടയ്ക്കിടെ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞു പാറു സമാധാനപ്പെടുത്തി...

വീട്ടിലെത്തിയതും വേഷം പോലും മാറാതെ പാറു നേരെ ചെന്നത് മീരയുടെ അടുത്തേക്കാണ്... റിസപ്ഷന്റെ വിശേഷങ്ങളൊക്കെ അവളുമായി പങ്ക് വെച്ചു..തിരികെ മടങ്ങുമ്പോൾ അവളുടെ വീട്ടിലേക്കെത്തി നോക്കിയെങ്കിലും ആരേയും അവിടെ കണ്ടില്ല...

***********

"ജിത്തേട്ടനെന്താ ചെയ്യുന്നേ.. "

രാത്രി മുറിയിലേക്ക് വന്ന പാറു എഴുതിക്കൊണ്ടിരിക്കുന്ന ജിത്തുവിനെ കണ്ട് ചോദിച്ചു... കയ്യിലുള്ള വെള്ളം നിറച്ച ജഗ് ടേബിളിലേക്ക് വെച്ച് അവനടുത്തേക്ക് ചാരി നിന്നു..

"ഒന്നുമില്ലന്നെ... നാളത്തെ ക്ലാസിനുള്ള പ്രിപറേഷനാണ്... താൻ കിടന്നോ,,എനിക്കിത്തിരി കൂടെ ജോലിയുണ്ട്..."

ജിത്തു വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ പാറു പിന്നീടവിടെ നിൽക്കാതെ വന്നു കിടന്നു...

ഉറക്കം വരാത്തത് കാരണം പഴയ കാര്യങ്ങളോരോന്നും ആലോചിച്ചവൾ കിടന്നു...ജിത്തുവിനോട് പ്രണയം തോന്നിയതും അവനെ മാത്രം മനസ്സിൽ നിനച്ച് രാവും പകലും തള്ളി നീക്കിയതും അങ്ങനെയെല്ലാം...തൻവിയുമായുള്ള വിവാഹം നിശ്ചയിച്ചെന്നറിഞ്ഞ നിമിഷമായിരുന്നു താനേറ്റവും വേദന അനുഭവിച്ചത്... ഓർക്കുമ്പോൾ ഇപ്പോഴും മനസ്സ് വിങ്ങുന്ന പോലെ...

പിന്നീട് നടന്നതെല്ലാം അവിചാരിതമായിട്ടുള്ള കാര്യങ്ങളാണെങ്കിലും ജിത്തേട്ടന്റെ താലി കഴുത്തിലേറിയ വേളയിൽ താനേറെ സന്തോഷിച്ചിരുന്നു... തിരിച്ചൊരു പുഞ്ചിരി കിട്ടില്ലെന്നറിഞ്ഞിട്ടും ആ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിന്നിട്ടുണ്ട്... അവഗണനയുടേയും വെറുപ്പിന്റെയും നാളുകൾ എങ്ങനെ അതിജീവിച്ചെന്ന് ഇപ്പോഴും വ്യക്തമല്ല... എല്ലാത്തിനും ഒടുവിൽ എന്റെ പ്രണയം ഏറ്റുവാങ്ങാൻ ഒരുങ്ങിയ ജിത്തേട്ടന്റെ ഹൃദയത്തെ അവഗണിക്കാൻ തോന്നിയില്ല... കഴിഞ്ഞുപോയതെല്ലാം ഒരു ചുംബനത്തിലൂടെ തന്നിൽ നിന്നും മായ്ച്ചു കളയുമ്പോൾ ആ ഇടുങ്ങിയ ചെറിയ കണ്ണുകളിൽ താനും അടിമപ്പെട്ടു പോയിരുന്നു.... പ്രണയം സത്യമാണേൽ അത് നമ്മളിലേക്ക് തന്നെ എത്തിച്ചേരുമെന്ന് പറയുന്നത് എത്രയോ ശെരിയാണ്...

അവളൊരു പുഞ്ചിരിയോടെ തിരിഞ്ഞ് ജിത്തുവിനെ നോക്കിക്കിടന്നു... അവന്റെ ശാന്തമായ മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ അവളുടെയുള്ളിൽ അവനോടുള്ള പ്രണയം കൂടുതൽ കൂടുതൽ ആഴത്തിൽ പതിയുകയായിരുന്നു...

നേരം പുലരുന്നതിന് മുന്നേയുള്ള അലാറത്തിന്റെ ശബ്ദം കേട്ടാണ് ജിത്തു കണ്ണുകൾ തുറന്നത്... സമയം നോക്കുമ്പോൾ അഞ്ചു മണി..

ഇതാരാ ഈ നേരത്ത് അലാറം വെച്ചതെന്ന് മനസിലാവാതെ അത് ഓഫ്‌ ചെയ്ത് വീണ്ടും തിരിഞ്ഞു കിടന്ന് പാറുവിനെ കെട്ടിപ്പിടിക്കാൻ തുനിഞ്ഞതും അവൾ പിടഞ്ഞു മാറി..

"നീയെങ്ങോട്ടാ ഓടുന്നേ... "

തലയൊന്നുയർത്തി സംശയത്തോടെ ചോദിച്ചു...

"ഞാൻ കുളിക്കാൻ.. എന്നിട്ട് വേണം കിച്ചണിൽ കയറാൻ... "

"നിന്റെ തലക്കെന്താ വെളിവില്ലെ..വെട്ടം പോലും വീണിട്ടില്ല, അതിന് മുന്നേ അടുക്കളയിലോട്ട് ഓടാൻ.."

അവൻ നെറ്റിച്ചുളിച്ചു എഴുന്നേറ്റിരുന്നു..

"കുളിക്കുന്നത് ഓക്കേ,, പക്ഷേ അടുക്കളയിൽ നീ അതും ഇത്ര രാവിലെ... ഇമ്പോസിബിൾ..."

വിശ്വാസം വരാത്തത് പോലെ അവൻ തലയൊന്ന് കുടഞ്ഞു..

"ഇമ്പോസിബിൾ ആണോ പോസിബിൾ ആണോ എന്നൊക്കെ എന്റെ മാഷ് കണ്ടറിഞ്ഞോ...ഇപ്പൊ ഞാനെന്തായാലും ചെല്ലട്ടെ..."

അവന്റെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച്ചവൾ ബാത്‌റൂമിലേക്ക് കയറി..

"മനുഷ്യന്റെ ഉറക്കവും പോയി.. കാര്യം പറഞ്ഞിട്ട് പോടി... "

ജിത്തു വിളിച്ചു ചോദിച്ചെങ്കിലും അവളപ്പോഴേക്കും ഷവർ ഓൺ ചെയ്ത് കുളി തുടങ്ങിയിരുന്നു...

കുറച്ച് കഴിഞ്ഞതും അവളിറങ്ങി വന്നു... സാധാരണ ടി ഷർട്ടും ആഫ് സ്കെർട്ടും ധരിച്ചു വരാറുള്ള പാറു അന്ന് ചുരിദാർ ധരിച്ചാണ് ഇറങ്ങിയത്.. നനഞ്ഞ മുടി തോർത്ത്‌ കൊണ്ട് കെട്ടിവെച്ചിട്ടുണ്ട്...

അവളുടെ പുതിയ മാറ്റങ്ങൾ കണ്ട് ജിത്തുവിന്റെ കണ്ണൊന്നു മിഴിഞ്ഞു...അവൻ താടിക്കും കൈകൊടുത്ത് അവളെ തന്നെ നോക്കിയിരുന്നു...

"എന്തിയേ ഇങ്ങനെ നോക്കുന്നേ.. "

നെറ്റിയിൽ സിന്ദൂരം തൊട്ട് അവനെ തിരിഞ്ഞു നോക്കി ചോദിച്ചു...

"കുഞ്ഞു കളി  മാറാത്ത എന്റെ ഭാര്യയുടെ പുതിയ ശീലങ്ങൾ കണ്ട് നോക്കിയിരുന്നതാ.. ഇനി വല്ല കാക്കയോ മറ്റോ മലർന്നു പറന്നാലോ.."

"ജിത്തേട്ടാ..."

അവന്റെ പറച്ചിലും ഭാവവുമെല്ലാം കണ്ടവൾ നിന്ന് തുള്ളി..

"ഓ ഞാൻ വിട്ട്.. നീ എന്താന്ന് വെച്ചാ ആയിക്കോ.. "

കൈകൂപ്പി തൊഴുതവൻ കട്ടിലിലേക്ക് തന്നെ കിടന്നു..

"അതേയ്... "

പാറു അവനെ തോണ്ടി...

"മ്മ്.. "

കണ്ണടച്ചവനും മൂളി..

"ജിത്തേട്ടനും ആഗ്രഹമുണ്ടാവില്ലേ നല്ലൊരു ഭാര്യയായിട്ടെന്നെ കാണാൻ.."

"അങ്ങനെ ഒരത്യാഗ്രഹവും എനിക്കില്ല മോളെ... "

പറഞ്ഞിട്ടവനൊന്ന് ഇളകി കിടന്നു..

"ജിത്തേട്ടാ..."

അവൾ ചിണുങ്ങി..

"മ്മ് ബാക്കി പറ.. "

"രാവിലെ എഴുന്നേറ്റു വരുമ്പോൾ ഞാനിട്ട് കൊണ്ടു വരുന്ന ചായകുടിക്കാനും അലക്കി തേച്ച വസ്ത്രം ധരിക്കാനുമൊക്കെ... "

"തേപ്പിന്റെ കാര്യം നീ ഓർമിപ്പിക്കല്ലേ...കഴിഞ്ഞ തവണത്തെ ലീവിന് വന്നിട്ട് തിരിച്ചുപോവുമ്പോ എന്റെ ആയിരത്തി അഞ്ഞൂറ് രൂപ വിലവരുന്ന ഷർട്ടാ നീ കരിച്ചു കളഞ്ഞത്.."

"അത് പിന്നെ ഒരബദ്ധം ഏത് ബുദ്ധിമാനും പറ്റുമല്ലോ..."

അവൾ അവനെ നോക്കി ഇളിച്ചു..

"പക്ഷേ നിനക്ക് പറ്റുന്നത് മൊത്തം അബദ്ധമാണെന്ന് മാത്രം..."

അവൻ ചിരി കടിച്ചു പിടിച്ചവളെ നോക്കി...

"ദേ മനുഷ്യാ..വല്ലാതങ്ങ് ഓവറാക്കിയാലുണ്ടല്ലോ രാവിലത്തെ ചായയിൽ ഞാൻ വിമ്മ് കലക്കിത്തരും പറഞ്ഞില്ലെന്ന് വേണ്ടാ.."

അവന് നേരെ വിരൽചൂണ്ടി കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ടവൾ പുറത്തേക്ക് നടന്നു..

"മനുഷ്യനെ നന്നാവാനും സമ്മതിക്കില്ല... "

പോവുന്നതിനിടക്കവൾ പിറുപിറുത്തു...

"പാറൂസേ എനിക്ക് എട്ടരക്കിറങ്ങണം കേട്ടോ... അടുക്കള ഭരണം നീ ഏറ്റെടുത്ത സ്ഥിതിക്കെന്റെ കഞ്ഞികുടി മുട്ടിക്കരുത്.. "

കളിയാക്കി പറയുന്നവനെ നോക്കി കൊഞ്ഞനം കുത്തി താഴേക്കോടി...

ടീച്ചറമ്മ എണീറ്റിട്ടുണ്ടായിരുന്നില്ല..നേരെ അടുക്കളയിലേക്ക് ചെന്ന് ചായക്കുള്ള വെള്ളം വെച്ചു...വെള്ളം തിളച്ചതും പൊടിയും മധുരവും ചേർത്ത് ഫ്ലാസ്കിലേക്ക് ഒഴിച്ചു വെച്ചു...

ഗ്രീൻ പീസ് തലേന്ന് വെള്ളത്തിലിട്ടു വെച്ചിട്ടുണ്ടായിരുന്നു.. അതെടുത്ത് കഴുകി കുക്കറിലിട്ട്  അടുപ്പിലേക്ക് വെച്ചു... ഇടിയപ്പത്തിനുള്ള മാവും തയ്യാറാക്കി... വിസിലടിക്കുന്ന ശബ്‍ദം കേട്ടാണ് ടീച്ചർ എഴുന്നേറ്റ് വന്നത്...

"നീയെന്താ മോളെ ഈ ചെയ്യുന്നേ... "

അടുക്കളയിൽ നിൽക്കുന്ന പാറുവിനെ കണ്ടവർ തിരക്കി...

"ഒന്നുല്ലന്നെ...ടീച്ചറമ്മ പോയി കുറച്ചു നേരം കൂടെ കിടന്നോ.. "

പറഞ്ഞതിനൊപ്പം അവൾ കുക്കർ അടുപ്പിൽ നിന്നും ഇറക്കി വെച്ചതും അടുത്തിരുന്ന് ചൂടായിരുന്ന ഇഡലി ചെമ്പിൽ  കൈ കൊണ്ടു..

"ആഹ്.. "

നിലവിളിയോടെ കുക്കർ സ്ലേബിലേക്കിട്ടു..

"അയ്യോ എന്തു പറ്റി.. "

ടീച്ചർ അടുത്തേക്കോടി വന്നു കൈ നോക്കി... തൊലി ചുവന്നു കിടപ്പുണ്ടായിരുന്നു.. പൈപ്പിൻ ചുവട്ടിലേക്ക് നീട്ടി വെള്ളം തിരിച്ചതും അവളെരി വലിച്ചു കണ്ണുകൾ മൂടി..

"അറിയാത്ത പണിക്ക് നിൽക്കേണ്ട ആവശ്യമുണ്ടോ നിനക്ക്.. ഞാൻ ചെയ്യത്തില്ലേ ഇതൊക്കെ... "

കയ്യിൽ തേൻ പുരട്ടി കൊടുക്കുന്നതിനിടയിലവർ ശകാരിച്ചു..ഒപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു..

"ഇനി അവിടെ എവിടേലും പോയിരിക്ക്.. ഈ പരിസരത്ത് കണ്ടു പോവരുത്... "

ടീച്ചർ കണ്ണുരുട്ടി..

"വേണ്ടമ്മേ ..ഇനി ഇങ്ങനെ പറ്റില്ല. ഞാൻ ശ്രദ്ധിച്ചോളാം... ഇത്ര കാലം ടീച്ചറമ്മയെല്ലാം ഒറ്റക്ക് ചെയ്തില്ലേ ഇനി ഞാൻ ചെയ്യാം പ്ലീസ്..."

അവൾ കൊഞ്ചി..

"മ്മ് കൊഞ്ചണ്ട.. ഇനി ഇങ്ങനെ വല്ലതും സംഭവിച്ചാൽ പൂച്ചകുഞ്ഞിനെ തൂക്കുന്ന പോലെ ചെവിയിൽ പിടിച്ചു നിന്നെ ഞാൻ അടുക്കളയിൽ നിന്ന് പുറത്തിടും.. "

ചിരിയോടെ പറഞ്ഞിട്ട് ടീച്ചറവിടെ നിന്നും പോയി... പാറു തന്റെ ജോലിയിലേക്ക് തിരിഞ്ഞു...

ജിത്തുവിന് കോളേജിലേക്ക് കൊടുത്തു വിടാനുള്ള ഉച്ചക്കത്തെ ചോറും കൂടെ പാത്രത്തിലാക്കി കഴിഞ്ഞതും ഒരുവിധം പണികളൊക്കെ ഒരുങ്ങി... അപ്പോഴേക്കും ജിത്തു റെഡിയായി താഴേക്ക് വന്നിരുന്നു...

അവൾ ഇടിയപ്പവും കറിയും കൊണ്ടു വന്നു വെച്ചു... എല്ലാവരും ഒരുമിച്ച് കഴിക്കാനിരുന്നു... ആദ്യമായിട്ട് ഉണ്ടാക്കിയത് കാരണം പാറു അവരുടെ മുഖത്തേക്ക് നോക്കി എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാൻ..

ആരുമൊന്നും പറയുന്നില്ലെന്ന് കണ്ടതും അവൾ കഴിപ്പ് തുടർന്നു.. കറിയിൽ ഉപ്പ് കൂടിയ കാര്യം മനസ്സിലായിട്ടും അവൾക്ക് വിഷമമാവുമെന്ന് അവരൊന്നും മിണ്ടിയില്ല... ടീച്ചർ ജിത്തുവിനെ നോക്കിയപ്പോൾ അവൻ കണ്ണുകൾ ചിമ്മി മിണ്ടരുതെന്ന് പറഞ്ഞു..

കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്നിട്ടും പാറു ജിത്തുവിനടുത്ത് തത്തി തത്തി നിന്നു..

"എന്താടോ... "

അവൻ വാത്സല്യത്തോടെ ചോദിച്ചു..

"ബ്രേക്ക്‌ ഫാസ്റ്റ് നന്നായിരുന്നോ.... "

"മ്മ്.. നന്നായിരുന്നു...

ഞാനിറങ്ങട്ടെ ഇപ്പൊ തന്നെ വൈകി..."

കസേരയിലിരുന്ന ബാഗെടുത്ത് ജിത്തു പുറത്തേക്ക് നടന്നു... പാറു ഓടിച്ചെന്നു അടുക്കളയിൽ നിന്നും ടിഫിൻ എടുത്തിട്ട് വന്നു..

"ജിത്തേട്ടാ... "

ബൈക്കിൽ കയറാനൊരുങ്ങുന്നവനെ വിളിച്ച് ടിഫിൻ ബാഗിലേക്ക് വെച്ചു കൊടുത്തു...

"പോയിട്ട് വരാം.. "

അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ച് യാത്ര പറഞ്ഞിട്ടവൻ കോളേജിലേക്ക് പോയി....

ഉച്ചക്കത്തെ കറിക്കെന്തെങ്കിലും കിട്ടുമോ എന്നറിയാൻ ടീച്ചർ ജിത്തുവിന്റെ പച്ചക്കറി തോട്ടത്തിലേക്കിറങ്ങി... ഒരു വീട്ടിലേക്കാവശ്യമായ അത്യാവശ്യം പച്ചക്കറിയൊക്കെ അവനവിടെ നട്ട് നനച്ചുണ്ടാക്കിയിരുന്നു...

പാറു ആ സമയം കൊണ്ട് മറ്റു പണികളൊക്കെ തീർത്തു.. അകം പണി കഴിഞ്ഞ് മുറ്റം തൂക്കുമ്പോഴാണ് ഇടവഴിയിലൂടെ പോവുന്ന മീരയെ കണ്ടത്..

"മീരേ.. "

അവളോടി ഗേറ്റിനടുത്തേക്ക് ചെന്നു...

"നേരമില്ലെടി പെണ്ണേ.. ഞാൻ വൈകീട്ട് വരാം... "

ബസിന്റെ ഹോണടി കേട്ടതും ഉറക്കെ വിളിച്ചു പറഞ്ഞിട്ട് മീര പാടത്തേക്കിറങ്ങി ഓടി...

**************

ദിവസങ്ങൾ പോകെ പാറു ജിത്തുവിന് നല്ലൊരു ഭാര്യയും ടീച്ചർക്ക് നല്ലൊരു മരുമകളും ആവാനുള്ള പരിശ്രമം തുടർന്നു കൊണ്ടേയിരുന്നു.. അതിന്റെ ഫലമായി കയ്യിലെ പൊള്ളലിന്റെയും വിരലുകളിലെ മുറിവുകളുടെയും എണ്ണം വർധിച്ചു... പലപ്പോഴും ജിത്തുവും ടീച്ചറും ഇതേ ചൊല്ലി കണ്ണ് പൊട്ടുന്ന ചീത്ത പറയുമെങ്കിലും അവളതൊന്നും കാര്യമാക്കാറില്ല...അവർക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളിലുമവൾ സന്തോഷം കണ്ടെത്തിയിരുന്നു...

"മോളെ.. ഞാൻ ക്ഷേത്രത്തിലോട്ടൊന്ന് പോകുവാ.. ജിത്തു എണീറ്റാൽ തൈ കൾക്കൊക്കെ വെള്ളം നനച്ചിടാൻ പറയണം... "

അവരോർമപ്പെടുത്തി..

"ഞാൻ നനച്ചോ... "

പാതിയിൽ നിർത്തി നാക്ക് കടിച്ചവൾ അബദ്ധം പറ്റിയ പോലെ അവരെ നോക്കി... ടീച്ചറവളെ ദഹിപ്പിച്ചൊന്ന് നോക്കി പുറത്തേക്കിറങ്ങി..

വേറൊന്നുമല്ല കഴിഞ്ഞയാഴ്ച വെള്ളം നനക്കാനാണെന്നും പറഞ്ഞ് തൊടിയിലേക്കിറങ്ങിയ പാറു വീട്ടിലേക്ക് വന്നത് ഞൊണ്ടി ഞൊണ്ടിയാണ്...കാല് മറിഞ്ഞു തൊടിയിൽ വീണു... വേദന കാരണം രാത്രിക്ക് രാത്രി ജിത്തു അവളേയും കൊണ്ട് ഹോസ്പിറ്റലിലേക്കോടി...മൂന്ന് ദിവസമാണ് ബാൻഡേഡ്ജും ചുറ്റിയവൾ കിടന്നത്...

ടീച്ചർ പോയതും ഉമ്മറത്തെ വാതിലടച്ച് തേങ്ങ ചിരവാൻ നിന്നു...

അവധി ദിവസമായത് കൊണ്ട് വൈകി എഴുന്നേറ്റു വന്ന ജിത്തു തേങ്ങ ചിരവുന്നവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചു കഴുത്തിലേക്ക് മുഖമമർത്തി.. അവളൊന്ന് പിടഞ്ഞു പോയി...വീണ്ടുമവൻ മുഖമിട്ടുരസിയതും കുറുകി കൊണ്ടവൾ നെഞ്ചിലേക്ക് ചാരി...

രാവിലെ തന്നെയുള്ള പെണ്ണിന്റെ ദേഹത്തെ ഇളം തണുപ്പും ചന്ദ്രിക സോപ്പിന്റെ മനം മടുപ്പിക്കുന്ന ഗന്ധവും അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു..പൊടുന്നനെ തിരിച്ചു നിർത്തി അധരങ്ങൾ കവർന്നെടുക്കുമ്പോൾ ഇരുവരും ഏതോ മായിക ലോകത്തെത്തിയിരുന്നു... ഏറെ നേരം നീണ്ടു നിന്ന ചുംബനത്തിനൊടുവിൽ അവളുടെ തണുത്തു വിറങ്ങലിച്ച ചുണ്ടിൽ തന്റെ അധരങ്ങളാൽ മുദ്ര ചാർത്തിയവൻ അകന്നു മാറി..

"സ്സ്.. "

അവളറിയാതെ എരി വലിച്ചു...വിരല് കൊണ്ട് ചുണ്ടു പിളർത്തി മുറിവുണ്ടോയെന്ന് നോക്കുന്നവളെ വലിച്ചു നെഞ്ചോട് ചേർത്തു..

"വൈകുന്നേരം റെഡിയായി നിൽക്ക്.. കുഞ്ഞിനെ കാണാൻ പോവാം.. "

കാതോരം കാറ്റുപോലെ പറഞ്ഞിട്ടവൻ അടുക്കള വഴി തൊടിയിലേക്കിറങ്ങി...

കുഞ്ഞിനെ കാണാൻ പോവാമെന്ന് പറഞ്ഞതും പാറു വേഗത്തിൽ പണികൾ തീർക്കാനൊരുങ്ങി... അവളുടെ ഉത്സാഹം കാണെ ജിത്തുവിന്റെ ചൊടികളും എന്തിനോ വേണ്ടി പുഞ്ചിരി പൊഴിച്ചു...

വൈകുന്നേരം ജിത്തുവും പാറുവും നിമിഷയുടെ വീട്ടിലേക്ക് ചെന്നു...വഴിയറിയാത്തത് കൊണ്ട് കുറച്ച് കഷ്ടപ്പെട്ടു അവിടെയെത്താൻ..വിച്ചുവും ഉണ്ടായിരുന്നവിടെ.. ഇവർ വരുന്നുണ്ടെന്നറിഞ്ഞ് വന്നതായിരുന്നു..

നിമിഷയുടെ വീട്ടുകാർ അവരെ അകത്തേക്ക് ക്ഷണിച്ചു... ആദ്യമായിട്ടാണല്ലോ വിച്ചുവിന്റെ സഹോദരിയും ഭർത്താവും ഇവിടേക്ക് വരുന്നതെന്ന് പ്രമാണിച്ച് ചെറിയൊരു വിരുന്ന് ഒരുക്കിയിരുന്നു... അവധിയായത് കൊണ്ട് വിച്ചു കുഞ്ഞിനെ കാണാൻ പോവുന്നുണ്ടെന്ന് മാത്രമേ ലതയോട് പറഞ്ഞിട്ടുള്ളൂ പാറു വരുന്ന കാര്യം മിണ്ടിയിട്ട് പോലുമില്ല...

പാറു കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു... പ്രസവിച്ച് കിടക്കുന്ന മുറിയിലേക്ക് പുരുഷന്മാർക്ക് പ്രവേശനമില്ലാത്തത് കൊണ്ട് ജിത്തു ലിവിങ് ഹാളിലിരുന്നു...

കുഞ്ഞിന് വേണ്ടി കരുതിയിരുന്ന കുഞ്ഞുടുപ്പുകൾ കട്ടിലിനോരം വെച്ച് പാറു കുഞ്ഞിപ്പെണ്ണിനെ വാരിയെടുത്തു...

"പയ്യെ... "

അവളുടെ വെപ്രാളം കണ്ട് നിമിഷ പറഞ്ഞു...

ഞൊട്ടി നുണയുന്നത് കണ്ടാൽ തന്നെ അറിയാം പാല് കുടി ഇപ്പൊ കഴിഞ്ഞതേയുള്ളൂന്ന്... കുഞ്ഞി കണ്ണുകൾ ചിമ്മി സുഖ നിദ്രയിൽ കിടക്കുന്ന കുഞ്ഞിന്റെ കവിളിൽ പതിയെ ഉമ്മവെച്ചു... കുറച്ച് നേരം നിമിഷയോട് സംസാരിച്ചിരുന്ന ശേഷം കുഞ്ഞിനേയും കൊണ്ട് ജിത്തുവിനടുത്തേക്ക് ചെന്നു...

അച്ചു മോളെയെടുത്ത് തഴക്കമുള്ളതിനാൽ ജിത്തു കുഞ്ഞിനെ പേടിയൊന്നും കൂടാതെ എടുത്തു... കുഞ്ഞിപ്പെണ്ണ് അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു...

"നൂല് കെട്ട് കഴിഞ്ഞില്ലേ... "

കുഞ്ഞിനെ നിമിഷയുടെ അമ്മയുടെ കയ്യിലേക്ക് കൊടുത്തവൻ വിച്ചുവിനോട് തിരക്കി...

"മിനിഞ്ഞാന്നായിരുന്നു...അനാമികയെന്ന് പേരിട്ടു..."

വിച്ചു പറഞ്ഞു.. പിന്നെ രണ്ട് പേരും ഓരോന്നും സംസാരിച്ച് പുറത്തേക്കിറങ്ങി...

"നിനക്കും വേണ്ടെടി പെണ്ണേ ഇതുപോലൊന്ന്... "

കുഞ്ഞിനെ നോക്കി നിമിഷ കുസൃതിയോടെ ചോദിക്കേ അവളൊരു ദീർഘ നിശ്വാസം അയച്ചു വിട്ടു..

"ആഗ്രഹമില്ലാനിട്ടൊന്നുമല്ല ഏട്ടത്തി... അങ്ങേരോന്ന് കനിയണ്ടേ.. ഇപ്പോഴൊന്നും വേണ്ടെന്നാ തീരുമാനം..."

പാറു പരാതി പോലെ പറഞ്ഞു..

"അതെന്തേ ജിത്തുവിന് കുട്ടികളെ ഇഷ്ടമല്ലേ..."

നിമിഷയുടെ കണ്ണുകൾ ചുരുങ്ങി..

"ഇഷ്ടമൊക്കെ തന്നെയാ.. പക്ഷേ ജിത്തേട്ടനെന്റെ എന്റെ കുട്ടിക്കളി മാറാൻ വെയിറ്റ് ചെയ്യുവാ..ഒരു കണക്കിന് അതാണ് നല്ലതെന്നെനിക്കും തോന്നി.പ്രണയിച്ച് കൊതി തീർന്നിട്ടില്ലന്നെ.."

നിമിഷയുടെ നോട്ടം കണ്ടവൾ നാണത്തോടെ പറഞ്ഞു..

"അയ്യടാ.. "

ചിരിച്ചു കൊണ്ടവൾ പാറുവിന്റെ കവിളിൽ നുള്ളി...

"അതുമല്ല ഇപ്പൊ തന്നെ പിള്ളേരായാൽ അങ്ങേർക്കെന്നോടുള്ള സ്നേഹം കുറയും.. ഇനിയിപ്പോ ജനിക്കുന്നതൊരു പെൺകുട്ടിയാണേൽ പറയുകയും വേണ്ടാ.. അവള് മൊത്തത്തിൽ അങ്ങേരെ കയ്യടക്കി വെക്കും... പെൺകുട്ടികൾക്കെപ്പോഴും അച്ഛന്മാരോടായിരിക്കുമല്ലോ പ്രിയം..."

"നീ വല്ലാണ്ട് കാട് കയറി ചിന്തിക്കുന്നു... അങ്ങനൊന്നും ഉണ്ടാവില്ല പെണ്ണേ... ഒക്കെ നിന്റെ തോന്നലാ.. "

"ഉണ്ടാവില്ലായിരിക്കും.. പക്ഷേ ആ സാധ്യത തള്ളിക്കളയാനുമൊക്കില്ല.. "

കൊച്ചു കുഞ്ഞുങ്ങളെ പോലെയുള്ള പാറുവിന്റെ ആശങ്കകൾ കേട്ട് ഇവളിത്രക്കും നിഷ്കളങ്കയായി പോയല്ലോ എന്നോർത്ത് നിമിഷ ഉള്ളാലെ ചിരിച്ചു.. 

"പാറു... "

അവരുടെ സംസാരം നീണ്ടു പോയതും പുറത്ത് നിന്നും വിച്ചുവിന്റെ വിളികേട്ടു..

"പോട്ടെ ഏട്ടത്തി.. സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.... "

കുഞ്ഞി പെണ്ണിനൊരു മുത്തം കൂടെ കൊടുത്ത് പാറു യാത്ര പറഞ്ഞവിടെ നിന്നും പോയി...

"നല്ല മോള്.. ഈ മോളെയാണോ വിച്ചുവിന്റെ അമ്മ അകറ്റി നിർത്തുന്നെ... "

അവർ പോയതും നിമിഷയുടെ അമ്മ അവളുടെ അടുത്ത് വന്നിരുന്നു ചോദിച്ചു..

"അമ്മക്ക് പാറുവിനോട് ദേഷ്യമൊന്നുമില്ല എന്നാലും ചെറിയൊരു പരിഭവമുണ്ട്താനും... ഞാനും വൈശാഖും അവളോട് മിണ്ടുന്നതു കാണുമ്പോൾ വഴക്ക് പറയാറുണ്ട്.. എന്നിട്ട് മാറി നിന്ന് സങ്കടപ്പെടുന്നതും കാണാം...

ഞങ്ങളായിട്ട് ആ സങ്കടം തീർക്കാനും പോവാറില്ല.. അമ്മ തന്നെ സ്വയം മാറി അവളോട് മിണ്ടട്ടെയെന്ന് കരുതി..."

അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു... വിച്ചു മുറിയിലേക്ക് വന്നതും അമ്മ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കിറങ്ങി...

വിച്ചു നിമിഷക്കരികിൽ വന്നിരുന്നു... അവളെ കെട്ടിപ്പിടിക്കാനായി തുനിയുമ്പോഴാണ് കുഞ്ഞുണർന്ന് കരയാൻ തുടങ്ങിയത്..

"കറക്റ്റ് ടൈമിംഗ് ആണല്ലോ.."

വിച്ചു നിരാശയോടെ പറഞ്ഞിട്ട് ഫോണെടുത്ത് അതിലേക്ക് നോക്കി ബെഡിലേക്ക് കിടന്നു..നിമിഷ കരയുന്ന കുഞ്ഞിനെയെടുത്ത് മാറോട് ചേർത്തു... അമ്മിഞ്ഞ പാലിന്റെ രുചി നാവിൽ നുണഞ്ഞതും കുഞ്ഞ് കരച്ചിൽ നിർത്തി ആർത്തിയോടെ വലിച്ചു കുടിച്ചു...വീണ്ടും ഉറക്കം പിടിച്ചു...

****************

മാസങ്ങൾ കഴിയേ പാറു അവരുടെ നാട്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലിൽ ലബോറട്ടറി ടെക്നീഷ്യനായി ജോലിക്ക് പ്രവേശിച്ചു...രാവിലെ പത്ത് മണിമുതൽ വൈകീട്ട് ആറ് വരെയാണ് വർക്കിംഗ്‌ ടൈം.. ഇടക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ഉണ്ടാവാറുണ്ട്... വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് അധികം ദൂരമില്ലാത്തത് കൊണ്ട് പോവാനും വരാനുമുള്ള സൗകര്യത്തിന് ജിത്തു അവൾക്കൊരു സ്കൂട്ടി വാങ്ങിച്ചു കൊടുത്തു.. ഇപ്പോൾ അതിലാണ് പോക്കും വരവുമെല്ലാം...

ജിത്തുവിനിപ്പോഴും അവളൊരു കൊച്ചു കുഞ്ഞിനെ പോലെയാണ്.. ഫ്രീ ടൈമിലൊക്കെ പാറുവിന് ഫോൺ വിളിച്ച് ഫുഡ്‌ കഴിച്ചോ ഇപ്പൊ എന്ത് ചെയ്യുന്നു ഫ്രീയാണോ എന്നൊക്കെ തിരക്കും... ചിലപ്പോൾ പാറു ഫോണെടുക്കാൻ പോലും കഴിയാത്ത വിധം തിരക്കിലായിരിക്കും അപ്പോൾ ജിത്തു മെസ്സേജ് അയച്ചിടും. ഫ്രീയാകുമ്പോൾ പാറു അതിന് മറുപടി കൊടുക്കും...

അന്ന് ജോലി കഴിഞ്ഞ് പാറു നേരത്തേയിറങ്ങി... നാളെ മീരയുടെ വീടിന്റെ ഹൗസ് വാമിങ്ങാണ്.. അതിനെന്തെങ്കിലും ഗിഫ്റ്റ് വാങ്ങിക്കണം.. സ്വന്തം അധ്വാനം കൊണ്ടൊരു കൊച്ചു വീട് എന്നുള്ളത് അവളുടെ എക്കാലത്തെയും സ്വപ്നമായിരുന്നു.. അതാണ് നാളത്തോടെ നിറവേറാൻ പോവുന്നത്...അവൾ ജിത്തുവിന് ഫോൺ വിളിച്ചു എവിടെയാണെന്ന് ചോദിച്ചു...ഹോസ്പിറ്റലിൽ നിന്നും കുറച്ച് മാറിയുള്ള ഫർണിച്ചർ ഷോപ്പിൽ അവനും ടീച്ചറുമുണ്ടെന്ന് പറഞ്ഞതും പാറു അവിടേക്ക് തിരിച്ചു..

അവളെ കാത്തെന്ന പോലെ ജിത്തു ഷോപ്പിന്റെ ഫ്രണ്ടിൽ തന്നെയുണ്ടായിരുന്നു..

"ടീച്ചറെവിടെ..? "

തലയിലുള്ള ഹെൽമെറ്റൂരി വെച്ച് കൊണ്ടവൾ തിരക്കി..

"അകത്തുണ്ട്,, താൻ വാ... "

ജിത്തു അവളേയും കൂട്ടി അകത്തേക്ക് കയറി...

പാറുവും അമ്മയും കൂടെ സെലക്ട്‌ ചെയ്‌തോട്ടെയെന്ന് കരുതി ജിത്തു മാറിയിരുന്നു...കുറേ നേരത്തേ തിരച്ചിലിനോടുവിൽ അമ്മയും മോളും കൂടെ ഒരു സോഫാ സെറ്റിയിൽ പിടുത്തമിട്ടു.. ഇത് തന്നെ മതിയെന്ന് തറപ്പിച്ചു പറഞ്ഞു... മീരയുടെ വീട്ടിലെ അഡ്രെസ്സ് കൊടുത്ത് ബില്ലും പേ ചെയ്ത് അവരവിടെ നിന്നും ഇറങ്ങി..

പിന്നെ പോയത് വേറൊരു കടയിലേക്കായിരുന്നു.. അവിടെ നിന്നൊരു ഡിന്നർ സെറ്റും വേറെ അല്ലറ ചില്ലറ പാത്രങ്ങളും വാങ്ങിച്ചു... ജിത്തു അതെടുത്ത് കാറിലേക്ക് വെക്കുന്ന സമയം കൊണ്ടവർ അടുത്തുള്ള ഡ്രസ്സ്‌ ഷോപ്പിലേക്ക് കയറി... അവിടെ നിന്ന് നാളത്തെ ഫങ്ക്ഷനിടാനുള്ള ഡ്രെസ്സും പർച്ചേസ് ചെയ്താണ് അവർ വീട്ടിലേക്ക് മടങ്ങിയത്..

വരുന്ന വഴിക്ക് ഫുഡ്‌ കഴിച്ചത് കൊണ്ട് വീട്ടിലെത്തിയതും പാറു കുളിച്ച് ഫ്രഷായി കിടന്നു... ജിത്തു പിന്നെ കുറച്ച് നേരം എന്തെങ്കിലുമൊക്കെയിരുന്ന് വായിച്ചിട്ടേ കിടക്കുകയുള്ളൂ...

****************

രാവിലെ പത്ത് മണിയോടെ ജിത്തുവും കുടുംബവും മീരയുടെ വീട്ടിലേക്ക് ചെന്നു... അകത്തേക്ക് കയറിയതേ ആദ്യം കണ്ടത് മീരയോട് സംസാരിച്ചു നിൽക്കുന്ന ലതയെയാണ്... ടീച്ചറെ നോക്കിയൊന്ന് ചിരിച്ചെന്നു വരുത്തി ലത അപ്പുറത്തേക്ക് പോയി..

"ലതക്കൊരു മാറ്റവുമില്ലല്ലോ... "

ടീച്ചർ നെടുവീർപ്പോടെ അവർ പോവുന്നതും നോക്കി നിന്നു...

"ടീച്ചറതൊന്നും കാര്യമാക്കേണ്ട.. അകത്തേക്ക് വാ... "

മീര അവരെ കൊണ്ടുപോയി വീടിനകവും പുറവുമെല്ലാം കാണിച്ചു കൊടുത്തു... രണ്ട് മുറികളും അവയിൽ അറ്റാച്ഡ് ബാത്രൂമും കിച്ചണും ഹാളും ലിവിങ് ഏരിയയും സിറ്റൗട്ടുമടങ്ങുന്ന കൊച്ചു വീടായിരുന്നു... മുറ്റമെല്ലാം ചെറിയ മെറ്റൽ പാകി മോടി കൂട്ടിയിട്ടുണ്ട്...എല്ലാവരും ഇത്ര ചെറുപ്പത്തിലേയുള്ള അവളുടെ കഠിനാധ്വാനത്തെ വാനോളം പുകഴ്ത്തി...

പ്രവിയും വന്നിട്ടുണ്ടായിരുന്നു ഫങ്ക്ഷന്.. നാളെ കഴിഞ്ഞാൽ അവൻ ദുബായിലേക്ക് തിരിച്ചു പോവും... മൂവരും കൂടിയിരുന്ന് സംസാരിക്കുന്നതിനിടക്കാണ് വിച്ചു അനു മോളേയും കൊണ്ട് വന്നത് കൂടെ നിമിഷയുമുണ്ട്.. മോളേയും നിമിഷയെയും അവരുടെ അടുത്താക്കി വിച്ചു ജിത്തുവിനടുത്തേക്ക് ചെന്നു...

അനു മോൾക്കിപ്പോൾ ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ട്... ചെറിയ രീതിയിൽ നടത്തവും സംസാരമൊക്കെ തുടങ്ങിയിട്ടുണ്ട്...അവർ കുഞ്ഞിനേയും കളിപ്പിച്ച് അവിടെയിരുന്നു.. കുറച്ച് കഴിഞ്ഞതും ലത വന്നു നിമിഷയെയും മോളേയും അവിടെ നിന്ന് കൊണ്ടുപോയി... സാരമില്ലെന്ന് പറഞ്ഞു കണ്ണ് ചിമ്മി കാണിച്ചു..

ജിത്തുവും വിച്ചുവും കൂടിയായിരുന്നു അവിടുത്തെ മേൽനോട്ടം.. സദ്യ വിളമ്പുന്നതും ആളുകളെ ഇരുത്തുന്നതുമെല്ലാം അവരും കൂട്ടുകാരും ചേർന്നാണ് കൂടെ പ്രവിയുമുണ്ട്...

ഫങ്ക്ഷൻ കഴിഞ്ഞതും എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി... പാറു കുറച്ച് കഴിഞ്ഞ് ജിത്തുവിനോടൊപ്പം വന്നോളാമെന്ന് പറഞ്ഞപ്പോൾ ടീച്ചറും വീട്ടിലേക്ക് പോയി...

***********

രാത്രിയിലെ ഫുഡും കഴിപ്പിച്ചാണ് മീര പാറുവിനേയും ജിത്തുവിനേയും പറഞ്ഞു വിട്ടത്... പ്രവിയും അവരോടൊപ്പം ഇറങ്ങി...ദുബായിലുള്ള ഫാമിലിയോടൊപ്പം ഇനിയുള്ള കാലം സെറ്റിൽ ചെയ്യാനാണ് അവന്റെ തീരുമാനം.. അവിടെ തന്നെയൊരു കമ്പനിയിൽ ജോലിയും ശെരിയായിട്ടുണ്ട്..

ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ജിത്തുവും പാറുവും ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു...

"ജിത്തേട്ടാ നമുക്കാ കുളപ്പടവിലേക്കൊന്ന് പോയാലോ... "

"ഈ സമയത്തോ... "

അവൻ വാച്ചിലേക്ക് നോക്കി... സമയം പതിനൊന്നു മണിയോടടുക്കുന്നു...

"പ്ലീസ്... "

അവൾ ചിണുങ്ങിയതും ജിത്തു അവളേയും ചേർത്ത് പിടിച്ച് കുളക്കരയിലേക്ക് നടന്നു..

ഫോണും വാച്ചും പാറുവിന്റെ കയ്യിലേക്ക് കൊടുത്ത് ഇട്ടിരുന്ന ഷർട്ട്‌ അഴിച്ചിട്ടവൻ കുളത്തിലേക്ക് ചാടി... പാറു പടവിലിരുന്ന് വെള്ളത്തിലേക്ക് കാലിട്ടു...

ജിത്തു കുറച്ച് സമയം വെള്ളത്തിൽ നീന്തി തുടിച്ച ശേഷം അവളുടെ അടുത്തേക്ക്‌ നീന്തി വന്നു... തെളിഞ്ഞ വെള്ളത്തിൽ ഓളം വെട്ടിക്കുന്ന അവളുടെ പാദങ്ങളെ പിടിച്ചു വെച്ച് അമർത്തി ചുംബിച്ചു... പാറുവിന്റെ വിരലുകൾ അവന്റെ നനഞ്ഞ മുടിയിൽ പിടുത്തമിട്ടു... വിരലുകളെയാകെ നുണഞ്ഞെടുത്തവൻ ഉയർന്നു അവളുടെ മടിയിലേക്ക് ചാരി നിന്നു... പാറു അവന്റെ തോളിലും തലയിലുമൊക്കെ മസ്സാജ് ചെയ്തു.. അവനങ്ങനെ ചെയ്ത് കൊടുക്കുന്നത് ഭയങ്കര ഇഷ്ടമാണ്...

"ഇങ്ങനെ മിണ്ടാതിരിക്കാനാണോ താനെന്നേയും വലിച്ചിങ്ങോട്ട് വന്നത്... "

ജിത്തു തലയുയർത്തി ചോദിച്ചു...

"വെറുതെ..ഒന്നും സംസാരിക്കാനില്ലെങ്കിലും ജിത്തേട്ടനോടൊപ്പം കുറച്ച് സമയമിവിടെ വന്നിരിക്കാൻ തോന്നി... "

തോളിലേക്ക് വിരലുകൾ അമർത്തി പറഞ്ഞു... ജിത്തു കണ്ണുകളടച്ച് നിന്നു...

"ജിത്തേട്ടന് ഓർമ്മയുണ്ടോ നമ്മുടെ കുട്ടിക്കാലമൊക്കെ..."

ആകാംഷയോടെ അവനിൽ മിഴി നാട്ടി..

"പിന്നെ ഓർമയില്ലാതെ,, എത്രയോ തവണ ഈ കുളത്തിൽ ഞാനും ജിത്തുവും കൂടെ നിനക്ക് നീന്തൽ പഠിപ്പിച്ചു തന്നിരിക്കുന്നു... നീ മണ്ടി ഞങ്ങളുടെ സമയം പോയി എന്നല്ലാതെ ഒന്നും പഠിച്ചില്ല... "

ജിത്തു അവളുടെ കൊലുസിൽ തട്ടി..

"അത് പിന്നെയെനിക്ക് പേടിയായിട്ടല്ലേ... "

അവൾ പരിഭവിച്ചു...

"ഈ കുളപ്പടവിൽ വെച്ച് തന്നെയാ എനിക്ക് ജിത്തേട്ടനോടാദ്യം പ്രണയം തോന്നിയതും... "

അവളുടെ വെളിപ്പെടുത്തലിൽ ഞെട്ടിയവൻ തിരിഞ്ഞു നോക്കി..

"അന്നിവിടെയൊരു നീന്തൽ മത്സരം നടന്നില്ലേ...ജിത്തേട്ടനായിരുന്നു അതിലെ വിജയി... അപ്പോൾ സംഘാടകരെല്ലാം കൂടെ അണിയിച്ചു തന്ന പൂമാല അവിടെ നിന്നിരുന്ന എന്റെ കഴുത്തിലേക്ക് ജിത്തേട്ടൻ ഇട്ടു തന്നില്ലേ... അന്ന് ഞാൻ ഒമ്പതിലോ മറ്റോ പഠിക്കുവാണ്..അപ്പോൾ മുതൽ തീരുമാനിച്ചതാ എനിക്കൊരു പ്രണയമുണ്ടെങ്കിൽ അത് നിങ്ങളോടായിരിക്കുമെന്ന്..."

പാറു പറയുന്നത് കേൾക്കെ അവന്റെ കണ്ണുകൾ വിടർന്നു വന്നു... മിഴികളിൽ അവളോടുള്ള പ്രണയം തുളുമ്പി പുറത്തേക്കൊഴുകാൻ വെമ്പൽ പൂണ്ടു...

"പിന്നെ പിന്നെ ജിത്തേട്ടൻ പോകുന്നിടത്തെല്ലാം ഞാനുമുണ്ടാവും.. മറഞ്ഞു നിന്ന് നിങ്ങളെ നോക്കുമ്പോൾ ഉള്ളിൽ നിങ്ങളോടുള്ള പ്രണയം കരകവിഞ്ഞൊഴുകുന്നുണ്ടാവും...ഓരോ തവണ വീട്ടിലേക്ക് വരുമ്പോഴും മുന്നിലേക്ക് വരാനുള്ള മടികൊണ്ട് ആ ശബ്‍ദത്തെ കൊതിയോടെ ശ്രവിക്കും... കിട്ടില്ലെന്ന് കരുതിയിട്ടും ഹൃദയം നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ പ്രണയത്തിന് വേണ്ടി വാശിപിടിച്ചു...നിങ്ങളെ മാത്രം കിനാവ് കണ്ട് ഉറങ്ങിയിരുന്ന എന്നിൽ ഇരുൾ പടർന്നത് ജിത്തേട്ടന്റെ വിവാഹം ഉറപ്പിച്ച ദിവസത്തിലായിരുന്നു... അന്ന് ഞാൻ കരഞ്ഞു തീർത്ത മിഴിനീരിന് കണക്കില്ല...ഇന്നതൊക്കെ ഓർക്കുമ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതിയാണ്... ഇത്രയൊക്കെ അനുഭവിച്ചിട്ടും ഞാനെന്റെ പ്രണയം നേടിയെടുത്തെന്ന് എന്നോട് തന്നെ വീറോടെ പറയും..."


"ഇത്രക്കും ഇഷ്ടമുണ്ടായിരുന്നോ എന്നോട്... "
അത്ഭുതം കൂറിക്കൊണ്ടവൻ പാറുവിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു..

"അന്നും ഇന്നും ആ ഇഷ്ടം കൂടിയിട്ടേയുള്ളൂ... ഒട്ടും കുറവ് വന്നിട്ടില്ല... "

പ്രണയാർദ്രമായി പറഞ്ഞുകൊണ്ട് അവന്റെ നെറ്റിയിലേക്ക് നെറ്റിമുട്ടിച്ചു...

എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള പെണ്ണിന്റെ പ്രണയം ഇന്നിവിടെ വരെ എത്തി നിൽക്കുന്നു എന്നതവനിൽ അവളോടുള്ള ഇഷ്ടത്തെ വർധിപ്പിച്ചു...ഇത്രയേറെ തന്നെ സ്നേഹിക്കുന്ന പെണ്ണിനെ കിട്ടാൻ മുൻജന്മത്തിൽ താനെന്തോ സുകൃതം ചെയ്തിട്ടുണ്ടെന്നവൻ വിശ്വസിച്ചു...

അതേ ആവേശത്തോടെ അരയിലൂടെ ചുറ്റിപ്പിടിച്ച് അവളേയും വലിച്ചു വെള്ളത്തിലേക്കിട്ട് അധരങ്ങൾ കവർന്നെടുക്കുമ്പോൾ പെണ്ണിന്റെ മുഖം താമരപ്പൂ പോലെ ചുവന്നു പോയിരുന്നു...

വർഷങ്ങൾ കടന്നു പോയി..

"ടീച്ചറേ.. ടീച്ചറേ.. "

ഉമ്മറത്തു നിന്നും കൊഞ്ചിയുള്ള നീട്ടിവിളി കേട്ടതും ടീച്ചർ തിടുക്കത്തിലവിടേക്ക് നടന്നു... അപ്പോഴേക്കും നിറയെ മണികളുള്ള കിലുങ്ങുന്ന കൊലുസുമിട്ടവൾ അകത്തേക്ക് കയറിയിരുന്നു..

"വന്നോ ടീച്ചർടെ കുറുമ്പി... "

ടീച്ചറവളെ കണ്ടതേ വാരിയെടുത്തു ഉമ്മവെച്ചു... അനുമോളെ കാണുമ്പോഴേപ്പോഴും ടീച്ചർക്ക് ഓർമ വരുന്നത് കുഞ്ഞി പാറുവിനെയാണ്... അവളും കൊച്ചിലേ ഇങ്ങനെയായിരുന്നു. ഉമ്മറത്തു നിന്ന് നീട്ടിയൊരു വിളിയാണ് ടീച്ചറേയെന്ന്...

"താഴെയിറക്കിയിക്ക് ടീച്ചറേ..."

നിമിഷ തിണ്ണയിലേക്കിരുന്ന് പറഞ്ഞു..

"സാരമില്ല..ഇവിടെ വരുമ്പോഴല്ലേയുള്ളൂ..നിന്റെ അച്ഛമ്മ കണ്ടോ ഇവിടേക്ക് വരുന്നത്..."

"ഇല്ലന്നേ.. ഞാനും അമ്മയും ഒളിച്ചു വന്നതാ.. മോൾക്ക് അംഗനവാടിയിൽ പോവേണ്ടേ... "

കൊച്ചരി പല്ലുകൾ കാണിക്കാതെ വാ മൂടി ചിരിച്ചു...

"കുറുമ്പി... "

ടീച്ചറവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു..

"അപ്പച്ചി എന്തിയേ... "

ചോദിക്കുന്നതിനൊപ്പം അവൾ ടീച്ചറുടെ ദേഹത്ത് നിന്നും ഊർന്നിറങ്ങി..

"മോൾടെ അപ്പച്ചി ജോലിക്ക് പോയല്ലോ.. ദേ ഇപ്പൊ ഇറങ്ങിയതേയുള്ളൂ... "

അവളുടെ മുഖം വാടി..

"അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ.. ടീച്ചറ് നിനക്കൊരു കൂട്ടം എടുത്ത് വെച്ചിട്ടുണ്ട്... "

അവളുടെ ചെവിയിൽ പതിയെ പറഞ്ഞ് ടീച്ചർ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു...അനു അക്ഷമയോടെ നിമിഷയുടെ അടുത്ത് ചെന്നിരുന്നു..

തിരികെ വരുമ്പോൾ ഒരു ഭരണി നിറയെ എള്ള് മിട്ടായിയുമുണ്ടായിരുന്നു... അനു കൊതിയോടെ ടീച്ചറുടെ കയ്യിൽ നിന്നും ഭരണി വാങ്ങി... നിമിഷയത് തുറന്ന് കൊടുത്തതും അവളൊരെണ്ണമെടുത്ത് വായിലിട്ടു..

"ഒറ്റയടിക്ക് തിന്നരുത് കേട്ടോ.. "

വാത്സല്യത്തോടെ ടീച്ചറവളെ ശാസിച്ചപ്പോൾ സമ്മതമെന്നോണം തലകുലുക്കി..

"ടീച്ചറേ ഞങ്ങള് പോകുവാണേ... ഇനിയും നിന്നാൽ ചിലപ്പോഴെനിക്ക് കോളേജിലെത്താൻ വൈകും... "

"നാളെ നേരത്തെ വാ... അപ്പോഴേ അപ്പച്ചിയെ കാണാൻ പറ്റൂ... "

മിട്ടായി കഴിച്ചിരിക്കുന്ന മോൾടെ കവിളിൽ നുള്ളി ടീച്ചർ പറഞ്ഞു...


നിമിഷ യാത്ര പറഞ്ഞു  അവിടെ നിന്നിറങ്ങി..... അനുവിനെ നഴ്സറിയിൽ വിട്ട് അതുവഴി കോളേജിലേക്ക് പോയി...ജിത്തു വർക്ക്‌ ചെയ്യുന്ന അതേ കോളേജിൽ തന്നെ ഗസ്റ്റ് ലച്ചറായി നിമിഷ പോവുന്നുണ്ട്....

അവൾ ഫോണെടുത്തു വിച്ചുവിനെ വിളിച്ചു. വൈകീട്ട് മോളെ നഴ്സറിയിൽ നിന്നും എടുത്ത് വീട്ടിലിറക്കണമെന്ന് പറഞ്ഞു.. വിച്ചു പുതിയ ഷോപ്പിന്റെ ഉൽഘാടന തിരക്കിലാണ്... പഴയ ഷോപ്പ് പൊളിച്ച് അവിടെ വലിയൊരു സൂപ്പർ മാർക്കറ്റാണ് തുടങ്ങാൻ പോവുന്നത്..

***************

കയ്യിലുള്ള റിപ്പോർട്ടിലേക്ക് പാറു വിശ്വാസം വരാത്തത് പോലെ വീണ്ടും വീണ്ടും നോക്കി... സന്തോഷത്താൽ മിഴിക്കോണിലൊരു നീർതുള്ളി പൊടിഞ്ഞു...ചൊടികൾ പുഞ്ചിരി പൊഴിച്ചു.. ഹൃദയം പെരുമ്പറ മുഴക്കി...റിസൾട്ട്‌ വേഗത്തിൽ ബാഗിലേക്ക് വെച്ച് വീട്ടിലേക്ക് തിരിച്ചു...

പതിവില്ലാതെ നേരത്തെ വരുന്ന പാറുവിനെ കണ്ട് ടീച്ചർ കാര്യം തിരക്കിയെങ്കിലും അവളൊന്നും വിട്ടു പറഞ്ഞില്ല.. കവിളിലൊരുമ്മ കൊടുത്ത് അകത്തേക്ക് കയറിപ്പോയി..

ജിത്തു കോളേജിൽ നിന്നും വരുന്നത് 
വരെ വെരുകിനെ പോലെ അവളുമ്മറത്തൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി... ബുള്ളറ്റിന്റെ ശബ്‍ദം കേട്ടതും അവൾ കിച്ചണിലേക്കോടി ചായക്കുള്ള വെള്ളം വെച്ചു...

"താനിന്ന് നേരത്തേ വന്നോ..! "

"മ്മ്.. "

തേയില ഇടുന്നതിനിടയിൽ അവളലസമായൊന്ന് മൂളി..

സാധാരണ ജിത്തു വന്നു കഴിഞ്ഞാണ് പാറു വരാറുള്ളത്..

"ഞാനൊന്ന് ഫ്രഷായിട്ട് വരാം.. "

അവൻ മുകളിലെ മുറിയിലേക്ക് പോയതും സ്റ്റെപ് വരെ അവളും ചെന്നു... അവൻ വരുന്നതും നോക്കി അക്ഷമയോടെ കാത്ത് നിന്നു..

ഡ്രസ്സഴിച്ച് ഹാങ്കറിൽ കിടന്നിരുന്ന ടർക്കി എടുത്തുടുക്കുമ്പോഴാണ് ടേബിളിലിരിക്കുന്ന പേപ്പർ ശ്രദ്ധിച്ചത്... ആദ്യമത് പാറുവിന്റെയായിരിക്കും എന്ന് കരുതി ഗൗനിച്ചില്ലെങ്കിലും പിന്നീടെന്തോ ഉൾപ്രേരണയോടെ അതെടുത്ത് വായിച്ചു നോക്കിയത്...

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണുകൾ നിറഞ്ഞൊഴുകി... പെട്ടന്ന് തന്നെ ഫ്രഷായി താഴേക്കോടി.. മിഴികൾ അവളെ തേടി അകത്തളങ്ങളിൽ ഓടി നടന്നു... അടുക്കള വാതിൽ പുറം തിരിഞ്ഞു നിൽക്കുന്നവളെ കണ്ടതും പിന്നിലൂടെ ചെന്നവൻ ഇറുകെ പുണർന്നു..

"ഇതെപ്പോ.. "

ചെവിയിടുക്കും കവിളും ചേർത്ത് ചുംബിക്കുന്നതിനിടയിലവൻ തിരക്കി... കാറ്റുപോലെ അവന്റെ ആകാംഷ നിറഞ്ഞ സ്വരം അവളിൽ പുഞ്ചിരി വിടർത്തി.. തിരിഞ്ഞു നിന്ന് ആ നെഞ്ചോട് ചേരുമ്പോൾ ഹൃദയത്തിൽ അവനായി ഒരായിരം പൂക്കാലമൊരുങ്ങിയിരുന്നു...

ജിത്തു അവളുടെ താടിത്തുമ്പുയർത്തി...

"പറയെടോ... താനെന്നോടൊന്ന് സൂചിപ്പിച്ചു കൂടിയില്ലല്ലോ... "

അവന്റെ മിഴികൾ തിളങ്ങി..

"അങ്ങനെ പറഞ്ഞിരുന്നേൽ ഈ സന്തോഷമെനിക്ക് കാണാൻ കഴിയുമായിരുന്നോ...!"

തിരിച്ചവളും ചോദിക്കേ ചേർത്തി നിർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു..

"എനിക്കൊരു ഡൌട്ടുണ്ടായിരുന്നു.. ഡേറ്റ് തെറ്റി ഒരാഴ്ച്ച കഴിഞ്ഞിരുന്നല്ലോ..കാർഡിൽ നോക്കിയപ്പോൾ നെഗറ്റീവ് ആയിരുന്നു പിന്നെ രണ്ടും കൽപ്പിച്ച് ബ്ലഡ്‌ ടെസ്റ്റ്‌ എടുത്തു... റിസൾട്ട്‌ കിട്ടിയ ഉടനെ ജിത്തേട്ടനെ അറിയിക്കാൻ കരുതിയതായിരുന്നു പിന്നെ തോന്നി സർപ്രൈസ് ആയിക്കോട്ടെന്ന്.. "

നിറഞ്ഞ ചിരിയോടെ പറയുന്നവളെ മതിവരാതെ വീണ്ടും ചുംബനങ്ങൾ കൊണ്ട് മൂടി..

"അമ്മയോട് പറഞ്ഞോ.. "

അവളില്ലെന്ന് തലകുലുക്കിയതും അവൻ അവളേയും കൂട്ടി അമ്മയുടെ അരികിലേക്ക് ചെന്നു...

തിണ്ണയിലിരിക്കുന്ന അമ്മയുടെ മടിയിലേക്ക് തലചായ്ച്ചു കിടന്നു ആ വിരലുകളിൽ വെറുതെ തഴുകി... പാറുവും ടീച്ചറുടെ അടുത്തായി വന്നിരുന്നു..

"എന്താണ് രണ്ട് പേരും കൂടെ.. എന്തോ കള്ളത്തരമുണ്ടല്ലോ... "

പതിവില്ലാത്ത അവരുടെ ചമ്മലും ജാള്യതയുമൊക്കെ കാണെ ടീച്ചർ തിരക്കി..

"കള്ളത്തരമൊന്നുമല്ല, അമ്മക്ക് സന്തോഷം തരുന്ന കാര്യമാ... "

"എനിക്ക് സന്തോഷം തരുന്നതോ... "

ടീച്ചർ മിഴികൾ ചുരുക്കി അവരെ തന്നെ നോക്കി...

"പഴയ ആട്ട് തൊട്ടിലൊക്കെ പൊടിതട്ടിയെടുത്തോ.. ഉടനെ അച്ഛമ്മേ എന്ന് വിളിക്കാനൊരാള് കൂടെ വരുന്നുണ്ട്... "

ആദ്യത്തെ അമ്പരപ്പ് മാറിയതും അവർ പാറുവിന് നേരെ തിരിഞ്ഞു..

"നേരോ.. "

ആകാംഷയോടെ ചോദിച്ചതും അവൾ നാണത്താൽ മുഖം താഴ്ത്തി പുഞ്ചിരി തൂകി...

ടീച്ചറവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തമിട്ടു... സന്തോഷം കൊണ്ടവരുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ഏറെ നാളായി കൊതിക്കുന്നതാണ് ഒരു പേരക്കുട്ടിക്ക് വേണ്ടി.. ജ്യോതിക്ക് രണ്ടെണ്ണമുണ്ടെങ്കിലും ആണ്ടിലൊരിക്കൽ വരുന്നത് കൊണ്ട് അവരെ മതിവരുവോളം സ്നേഹിക്കാനോ കൊഞ്ചിക്കാനോ കിട്ടാറില്ല.. പിന്നെ ആകെയൊരു ആശ്വാസമെന്ന് പറയുന്നത് അനുമോളായിരുന്നു... ഇവരുടെ സ്വകാര്യതയിൽ കയറി ഇടപെടേണ്ടയെന്ന് കരുതിയാണ് കുഞ്ഞിനെ കുറിച്ച് അവരോട് പറയാതിരുന്നത്.. ഇപ്പോഴതും സാധ്യമായിരിക്കുന്നു.. മാസങ്ങൾ കഴിഞ്ഞാൽ ഒരു പിഞ്ചോമന തങ്ങളുടെ വീട്ടിലേക്കും വരവറിയിച്ചിരുന്നു..ആനന്ദം പൂണ്ടവർ അപ്പോൾ തന്നെ ജ്യോതിയേയും നിമിഷയേയും വിളിച്ച് വിവരം പറഞ്ഞു..രാത്രിയോട് രാത്രി വിച്ചുവും നിമിഷയും കുറേ മധുരപലഹാരങ്ങളും വാങ്ങി അവളെ കാണാനായി വന്നു...

****************

ദിവസങ്ങൾ പോകെ പാറുവിൽ ഗർഭാലസ്യങ്ങൾ തുടങ്ങി...

ഒന്നും കഴിക്കാൻ പറ്റാതെ എപ്പോഴും ശർദ്ധിലായിരിക്കും... ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ്പിട്ട് കിടത്തും... അപ്പൊ ഒരാശ്വാസം തോന്നുമെങ്കിലും പിറ്റേന്ന് വീണ്ടും തുടങ്ങും...

ടീച്ചറും ജിത്തുവും അവളുടെ ഇടം വലം നിന്ന് പരിചരിച്ചു... അമ്മയില്ലാത്ത കുറവ് അവളെ അറിയിക്കാതെ അവളുടെ ഓരോ കാര്യങ്ങളും ടീച്ചർ കണ്ടറിഞ്ഞു ചെയ്തു കൊടുത്തു...

"അപ്പച്ചി.. "

ഉമ്മറത്തിരിക്കുന്ന പാറുവിന്റെ അടുത്തേക്ക് അനുമോൾ ഓടിവന്നു..

"ഉണ്ണി എപ്പോഴാ വരാ... "

വീർത്തുന്തിയ വയറിൽ കൈ ചേർത്ത് വെച്ച് കൊണ്ട് കൊഞ്ചലോടെ ചോദിച്ചു..

"ഇനി ഒരു മാസം കൂടെ ഉണ്ടെടാ.. "

പാറു അവളുടെ തലയിൽ തഴുകി വാത്സല്യത്തോടെ പറഞ്ഞു..

ജോലിക്കൊന്നും പോകാതെ പാറു വീട്ടിൽ തന്നെയുള്ളത് കൊണ്ട് അവിടുത്തെ സ്ഥിരം സന്ദർശകയാണ് അനു.. മീര ഇടയ്ക്കവളെ കാണാൻ വരും... രണ്ട് മാസം കഴിഞ്ഞാൽ പെണ്ണിന്റെ വിവാഹമാണ് ഇപ്പോഴേ അതിനുള്ള ഓട്ടത്തിലാണ്..

പാറുവിന് ഒമ്പത് മാസമായി..

ലാസ്റ്റ് സ്കാനിങ്ങിൽ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും ഏത് നിമിഷവും ഡെലിവറി പ്രതീക്ഷിക്കാമെന്നും ഡോക്ടർ പറഞ്ഞു... വേദന വന്നാലുടനെ ഹോസ്പിറ്റലിൽ വന്നു അഡ്മിറ്റാവാനും പറഞ്ഞിട്ടുണ്ട്...

പൊതുവെ മെലിഞ്ഞിരുന്ന പാറു ഇപ്പോഴൊന്ന് തടിച്ചിട്ടുണ്ട്... മുഖത്തും കാലിലുമെല്ലാം നീര് വന്നു വീർത്തിട്ടുണ്ട്.. ഇടക്ക് ജിത്തു കാല് തടവി കൊടുക്കും.. കവിളിൽ കുത്തി കുറുമ്പോടെ ഗുണ്ടുമണി എന്ന് വിളിക്കും...

രാത്രിയിലെ അത്താഴമൊക്കെ കഴിഞ്ഞ് ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്ന പാറുവിന്റെ അരികിലായി നിലത്ത് ജിത്തു വന്നിരുന്നു.. നീര് വന്നു വീർത്ത കാലെടുത്ത് മടിയിലേക്ക് വെച്ച് പതിയെ തടവികൊണ്ടിരുന്നു..

പാറു ടിവി യിൽ ശ്രദ്ധിച്ചിരിക്കുവാണ്.. ഇടക്ക് മിഴികളൊന്ന് പാളിയപ്പോൾ കണ്ടത് തന്നെ തന്നെ നോക്കിയിരിക്കുന്ന ജിത്തുവിനെയാണ്...

"ജിത്തേട്ടനെന്താ എന്നെ ആദ്യമായിട്ട് കാണുന്ന പോലെ നോക്കുന്നേ.. "

"ചുമ്മാ. എനിക്കെന്റെ പെമ്പറന്നോത്തിയെ നോക്കാനും പാടില്ലേ... "

കപട ഗൗരവം നടിച്ചവൻ മുഖം വെട്ടിച്ചു...

ഗർഭിണിയാണെന്നറിഞ്ഞതിൽ പിന്നെ അവളുടെ കുട്ടിത്തമെല്ലാം പോയി ഒരു പക്വത നിറഞ്ഞ സ്ത്രീയെ പോലെയായിരുന്നു.. അത് പെരുമാറ്റത്തിലും പ്രകടമായിരുന്നു... ജിത്തുവിന് പഴയ കുറുമ്പുള്ള പാറുവിനെ വല്ലാണ്ട് മിസ്സ് ചെയ്തു...

"ജിത്തേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ... "

"നിനക്കെന്നുമുണ്ടാവുമല്ലോ ഓരോ കാര്യം ചോദിക്കാൻ.. മ്മ് എന്തായാലും ചോദിക്ക്.. "

ജിത്തു ഗൗരവത്തോടെ പറഞ്ഞ് വീണ്ടും കാലിൽ തടവിയിരുന്നു ...

"വാവ വന്നാൽ എന്നോടായിരിക്കുമോ വാവയോടായിരിക്കുമോ ജിത്തേട്ടന് കൂടുതൽ സ്നേഹം... "

അവന്റെ മറുപടി കേൾക്കാൻ അവൾ കുറുമ്പോടെ കാതത് കൂർപ്പിച്ചിരുന്നു..

"ഇത് തന്നെയല്ലേ മിനിഞ്ഞാന്നും ചോദിച്ചത്... "

അവൻ നെറ്റിച്ചുളിച്ചു..

"പറ ജിത്തേട്ടാ... "

"എത്ര വാവമാര് വന്നാലും എനിക്കെന്നും പ്രിയം എന്റെ കുഞ്ഞനോടായിരിക്കും.. നിന്നെ കഴിഞ്ഞേ എനിക്ക് മാറ്റാരുമുള്ളൂ... പോരെ.. "

അളവറ്റ സ്നേഹത്തോടെ ജിത്തു അവളുടെ കവിളിൽ പിടിച്ചു വലിച്ചു..

പെണ്ണിനിത് ഇടക്കിടക്ക് കേൾക്കണം ഇല്ലേൽ ഒരു സമാധാനമില്ലായ്മയാണ്..

"എന്റെ കുഞ്ഞി പാറുവിന് ഒട്ടും കുശുമ്പില്ലാല്ലേ... "

അവൻ കുസൃതിയോടെ അവളെ നോക്കി..

"ന്റെ ജിത്തേട്ടന്റെ കാര്യത്തിൽ എനിക്ക് കുറച്ച് കുശുമ്പ് കൂടുതലാ... "

പാറു പരിഭവത്തോടെ മുഖം വീർപ്പിച്ചു..

"മതി മതി രണ്ടാളുമിരുന്ന് കൊഞ്ചിയത്.. പോയി കിടന്നുറങ്ങാൻ നോക്കിക്കേ... "

ടീച്ചർ ശാസനയോടെ പറഞ്ഞതും ജിത്തു അവളെ എഴുന്നേൽപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി.. വിശേഷം ഉണ്ടെന്നറിഞ്ഞതിൽ പിന്നെ കിടത്തം താഴത്തെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്...

അവളോട് കിടന്നോളാൻ പറഞ്ഞിട്ട് ജിത്തു ഫ്രഷാവാൻ കയറി... തിരികെ ഇറങ്ങുമ്പോൾ വയറിൽ അമർത്തി പിടിച്ചിരിക്കുന്ന പാറുവിനെയാണ് കാണുന്നത്.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്...

"എന്താ.. എന്തു പറ്റി... "

ജിത്തു അവളുടെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു..

"വേദനയെടുക്കുന്നു.. ആഹ്.. "

വേദനകൊണ്ടവൾ ചുണ്ടിനെ കടിച്ചു പിടിച്ചു..

"അമ്മേ.. അമ്മേ... "

ജിത്തുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ട് ടീച്ചർ ഓടി വന്നു..

"അയ്യോ എന്തു പറ്റി... "

വേദനകൊണ്ട് പുളയുന്ന പാറുവിനെ അവർ ചേർത്ത് പിടിച്ചു..

"അമ്മ ഇവളേയും കൊണ്ട് ഉമ്മറത്തേക്ക് വാ.. ഞാൻ കാറെടുക്കട്ടെ.. "

ജിത്തു ധൃതിയിൽ പുറത്തേക്കോടി.. ടീച്ചറപ്പോഴേക്കും കൊണ്ടു പോവാനുള്ള സാധനങ്ങളൊക്കെ എടുത്ത് ഉമ്മറത്തേക്ക് വെച്ച് പാറുവിനേയും കൊണ്ടവിടേക്ക് ചെന്നു...

ജിത്തു ഓടിവന്ന് സാധനങ്ങൾ കാറിൽ വെച്ചു. ഒപ്പം അവളേയും എടുത്ത് കാറിലേക്ക് കയറ്റി... ടീച്ചറും വാതിൽ പൂട്ടി വണ്ടിയിലേക്ക് കയറിയതും ജിത്തു വേഗത്തിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു..

ഇടക്ക് വിച്ചുവിനേയും ജ്യോതിയേയും വിളിച്ച് വിവരം പറഞ്ഞു...

*****************

ആശുപത്രിയിൽ എത്തിയ ഉടനെ നേരെ ലേബർ റൂമിലേക്ക് കയറ്റി...

സെക്കന്റുകൾ മിനിറ്റുകളായി മിനിറ്റുകൾ മണിക്കൂറുകളായി എന്നിട്ടും അകത്തേക്ക് കയറ്റിയ പാറുവിന്റെ യാതൊരു വിവരവും ഇല്ലായിരുന്നു..

ഇടക്കൊരു നഴ്സ് വന്നു മാറിയിടാനുള്ള നൈറ്റി വാങ്ങി പോയി.. അവരോട് ചോദിച്ചപ്പോൾ ഉടനെ പ്രസവം ഉണ്ടാവുമെന്ന് പറഞ്ഞു...

ജിത്തു അസ്വസ്ഥതമായ മനസ്സോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു...

അകത്തേക്ക് കയറിയവളേക്കാൾ ടെൻഷനാണ് ഇവനെന്ന് ടീച്ചർ മനസ്സിലോർത്തു...

കുറച്ച് കഴിഞ്ഞപ്പോൾ നിമിഷയും വിച്ചുവും കൂടി വന്നു...വിച്ചുവിനെ കണ്ടപ്പോൾ അവന്റെ വേവലാതിക്കും ഒരാക്കമുണ്ടായി...

വീണ്ടും സമയം ഇഴഞ്ഞു നീങ്ങി... ലേബർ റൂമിന്റെ വാതിൽ തുറക്കുന്ന ചിലമ്പിച്ച ശബ്ദം കേട്ടതും അവരുടെ നോട്ടം അങ്ങോട്ട് പാഞ്ഞു...

കയ്യിലൊരു കുഞ്ഞുമായി പുറത്തേക്ക് വന്ന നഴ്സ് ചുറ്റുമൊന്ന് കണ്ണുകൾ പായിച്ചു...

"പാർവണ ജിതിൻ..."

അവരുച്ചത്തിൽ വിളിച്ചു ചോദിച്ചതും ജിത്തു അവരുടെ അടുത്തേക്ക് പാഞ്ഞു.. പിന്നാലെ മറ്റുള്ളവരും...

"പെൺകുഞ്ഞാ... "

റോസ് ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ ജിത്തുവിന്റെ കയ്യിലേക്ക് വെച്ചു കൊടുത്തവർ പറഞ്ഞു...

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...

"തന്റെ ചോരാ... ഞങ്ങളുടെ പ്രണയത്തിന്റെ അവശേഷിപ്പ്... "

ഹൃദയം മന്ത്രിച്ചു...ഇറുകെ പിടിച്ചു കിടക്കുന്ന കുഞ്ഞി കൈകളിൽ പതിയെ മുത്തമിട്ടു...

"ആളെ കുറച്ച് കഴിഞ്ഞാൽ മുറിയിലേക്ക് മാറ്റും... "

നോട്ടം അകത്തേക്ക് പാഞ്ഞതും അതിനർത്ഥം മനസ്സിലായത് പോലെ സിസ്റ്റർ പുഞ്ചിരിയോടെ പറഞ്ഞു...

ജിത്തുവിന്റെ കയ്യിൽ നിന്നും ടീച്ചർ മോളെ വാങ്ങി നെഞ്ചോട് ചേർത്തു... വിച്ചു മോൾടെ കാൽ വെള്ളയിൽ മുത്തമിട്ടു..

"പാറുവിനെ പോലെ തന്നെ അല്ലേ വിച്ചു... "

അവളിൽ നിന്നും കണ്ണെടുക്കാതെ നിമിഷ പറഞ്ഞു...

"ഇനി കുറച്ച് കഴിഞ്ഞ് തരാം... പാല് കുടിപ്പിക്കാനുണ്ട്... "

സിസ്റ്റർ കുഞ്ഞിനെ വാങ്ങി തിരികെ അകത്തേക്ക് പോയി... ആശുപത്രിയിലുണ്ടായിരുന്നവർക്ക് വിച്ചുവും ജിത്തുവും കൂടെ മധുരം കൊടുത്ത് സന്തോഷം പങ്കുവെച്ചു...

***************

കുറച്ച് കഴിഞ്ഞ് പാറുവിനേയും കുഞ്ഞിനേയും മുറിയിലേക്ക് മാറ്റി... അപ്പോഴേക്കും ജ്യോതിയും കിരണും പിള്ളേരും വന്നിട്ടുണ്ടായിരുന്നു... അവരെല്ലാം കുഞ്ഞിനെ കാണാൻ തിക്കും തിരക്കും കൂട്ടി...

ജിത്തുവിന് പാറുവിനോട് സംസാരിക്കണമെന്നുണ്ടെങ്കിലും എല്ലാവരും മുറിയിൽ തന്നെ ഇരിക്കുന്നത് കൊണ്ടവൻ ഒഴിഞ്ഞു നിന്നു...

"എല്ലാവരുമൊന്ന് പുറത്തേക്കിറങ്ങിക്കെ കുഞ്ഞിന് പാല് കൊടുക്കാൻ സമയമായി... "

ജിത്തുവിന്റെ മനസ്സറിഞ്ഞ പോലെ ടീച്ചർ പറഞ്ഞു... കാര്യം മനസ്സിലായതും വിച്ചു ജിത്തുവിനെ കൂർപ്പിച്ചോന്ന് നോക്കി പുറത്തേക്കിറങ്ങി...കുഞ്ഞിനെ പാറുവിന്റെ മാറോട് ചേർത്ത് കൊടുത്തിട്ട് ടീച്ചർ വാതിൽ ചാരി പുറത്തേക്കിറങ്ങി...

ജിത്തു അവളുടെ അരികിലേക്കിരുന്നു.. ഒത്തിരി വേദന സഹിച്ചതിന്റെയാവാം മുഖമാകെ കരഞ്ഞു വീർത്തിരുന്നു.. അവനവളുടെ കൺ തടത്തിൽ പതിയെ തലോടി...

"ഒരുപാട് വേദന സഹിച്ചല്ലേ.. "

നോവോടെ ജിത്തു അവളെ നോക്കി..

"ഇല്ലന്നേ... അതൊക്കെ അപ്പോ തന്നെ പോയില്ലേ...വേദന സഹിച്ചെങ്കിലെന്താ എന്റെ ജിത്തേട്ടന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞിനെ നമുക്ക് കിട്ടിയില്ലേ..."

പാറുവിന്റെ വിരലുകൾ കുഞ്ഞു മുഖമാകെ ഒഴുകി നടന്നു... ജിത്തു അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു...

****************

മൂന്ന് ദിവസത്തിന് ശേഷം പാറുവിനെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ടു വന്നു..

ടീച്ചർ തന്നെയാണ് പ്രസവ രക്ഷയും മറ്റും നോക്കുന്നത്.. ജിത്തു സഹായത്തിനൊരാളെ നിർത്താമെന്ന് പറഞ്ഞെങ്കിലും അവരതിന് സമ്മതിച്ചില്ല...

അനു ഇപ്പൊ നഴ്സറിയിലേക്കൊന്നും പോവാതെ പാറുവിന്റെ അടുത്താണ്..ലതയുടെ കയ്യിൽ നിന്ന് അവൾക്കതിന് നല്ല വഴക്കും കേൾക്കാറുണ്ട്.. അനു കുഞ്ഞിനെ കൊഞ്ചിച്ചു അടുത്ത് നിന്നും മാറാതെ അവിടെ നിൽക്കും...പാറുവിന്റെയും കുഞ്ഞിന്റെയും കാര്യമൊക്കെ അറിഞ്ഞെങ്കിലും ലത ഇപ്പോഴും പിണക്കത്തിൽ തന്നെയാണ്...

മീര നിറയെ കുഞ്ഞുടുപ്പുകൾ വാങ്ങി മോളെ കാണാൻ വന്നു... പ്രവിയും കാവേരിയും വീഡിയോ കാളിൽ കുഞ്ഞിനെ കാണാൻ വിളിക്കാറുണ്ട്.. കാവേരി ഇപ്പോൾ യുകെ യിൽ സെറ്റിൽഡാണ്.. മൂന്ന് വയസ്സുള്ളൊരു മോനുണ്ട്..അടുത്തത് ഓൺ ദി വേയാണ്...

എണ്ണ തേച്ചിട്ടുള്ള ഇരിപ്പും തൈലം തേച്ച് ചൂട് വെള്ളത്തിലുള്ള കുളിയുമൊക്കെ പാറുവിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു..പിന്നെ ഹോർമോൺ ചേഞ്ചസും... സങ്കടവും ദേഷ്യവും എല്ലാം കൂടെ ചിലപ്പോൾ ഒരുമിച്ച് വരും... പുറത്തേക്കത് പ്രകടിപ്പിക്കാൻ കഴിയാത്തത് കൊണ്ട് ആരോടും ഒന്നും മിണ്ടാതെ തനിച്ചിരിക്കും...

കുഞ്ഞിന്റെ നൂല് കെട്ട് കഴിഞ്ഞു... ടീച്ചറുടെ അമ്മയുടെ പേരായ മഹാലക്ഷ്മി എന്നായിരുന്നു പേര് വിളിച്ചത്...ആളും ബഹളവും ഒഴിഞ്ഞപ്പോഴേക്കും നേരം രാത്രിയായിരുന്നു... തലവേദന മൂലം പാറു നേരത്തേ കിടന്നു...പകലുറങ്ങാൻ സമയം കിട്ടാത്തത് കൊണ്ട് കിടന്നതേ അവളുറങ്ങി...

************

"ദേ അച്ഛമ്മേ നോക്കിയേ... ലച്ചു മോള്.. എന്തൊരു സുന്ദരിയാ... "

നൂല് കെട്ടിന്റെ ഫോട്ടോ നിമിഷയുടെ ഫോണിൽ പകർത്തിയിരുന്നത് അനു ലതയ്ക്ക്‌ കാണിച്ചു കൊടുത്തു...ഒന്ന് നോക്കിയ ശേഷം മുഖം വെട്ടിച്ചവർ മുറിയിലേക്ക് കയറിപ്പോയി..

കുളത്തിന്റെ കരയിലൊരു പെൺകുട്ടി നിൽക്കുന്നു...തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല.. എന്നാൽ അവളുടെ തേങ്ങലുകൾ കാതിൽ വന്നു പതിക്കുന്നുണ്ട്... ലത മെല്ലെ അവളുടെ അരികിലേക്ക് നടന്നു... അടുത്തെത്തുന്തോറും കരച്ചിലിന്റെ ആക്കം കൂടി വന്നു... അവ ചെവിയിലേക്ക് തുളഞ്ഞു കയറുന്നു... പെട്ടന്നവൾ അമ്മേ എന്ന് വിളിച്ചിട്ട് കുളത്തിലേക്ക് ചാടി...നിലവിളിച്ചു കൊണ്ട് ലത അടുത്തെത്തിയപ്പോഴേക്കും അവൾ കുളത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോയിരുന്നു..

"മോളെ... "

ലത സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു... അവരാകെ വിയർത്തു കുളിച്ചിരുന്നു.. പരവേഷത്തോടെ അടുത്തിരുന്ന ജഗ്ഗിലെ വെള്ളമെടുത്ത് വായിലേക്കൊഴിച്ചു..

"എന്താ എന്തുപറ്റി... "

നിലവിളി കേട്ട് നിമിഷയും വിച്ചുവും ഓടി വന്നു...

"നിക്കെന്റെ മോളെ ഇപ്പൊ കാണണം.. "

വിതുമ്പിക്കൊണ്ട് പറയുന്ന ലതയെ അവർ അതിശയത്തോടെ നോക്കിനിന്നു...

************

"അമ്മേ... "

ഇതേ സമയം പാറുവും അമ്മയെ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു കരയാൻ തുടങ്ങി... അടുത്ത് കിടന്നിരുന്ന ടീച്ചർ കാര്യം തിരക്കിയപ്പോൾ കരഞ്ഞുകൊണ്ട് എനിക്കമ്മയെ കാണണമെന്ന് മാത്രമാണവൾ പറഞ്ഞത്...

അവളുടെ ഏങ്ങലടികൾ ഉച്ചത്തിലായപ്പോൾ ടീച്ചർ ജിത്തുവിനെ വിളിച്ചു...

"ജിത്തേട്ടാ നിക്കെന്റെ അമ്മയെ കാണണം.. അമ്മക്കെന്തോ പറ്റിയിട്ടുണ്ട്... "

അവളുടെ സങ്കടം സഹിക്കവയ്യാതെ ജിത്തു കുഞ്ഞിനെയുമെടുത്തു അവളേയും കൂട്ടി ലതയുടെ അടുത്തേക്ക് ചെന്നു..

ജിത്തുവിന്റെ വീട്ടിലേക്ക് പുറപ്പെടാനായി വാതിൽ തുറന്നിറങ്ങിയ ലതയും വിച്ചുവും കാണുന്നത് ഉമ്മറത്തു നിൽക്കുന്ന പാറുവിനേയും ജിത്തുവിനേയുമാണ്..

"മോളെ.. "

ലത ഓടിച്ചെന്നവളെ മാറോട് ചേർത്തു...ആദ്യമായിട്ട് കാണുന്നത് പോലെ അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി..അവരുടെ കണ്ണുനീർ അവളുടെ മുഖമാകെ പരന്നു...

"അമ്മേ... "

വിങ്ങലോടെ പാറു അവരെ നോക്കി..

"അമ്മയോട് ക്ഷമിക്കെടി.. പാപിയാ ഞാൻ മഹാപാപി... എന്റെ കുഞ്ഞിനെ ഞാനകറ്റി നിർത്തിയില്ലേ.. അമ്മയോട് ക്ഷമിക്കെടി... "

പതം പറഞ്ഞവർ കരച്ചിലിന്റെ ആക്കം കൂട്ടി... അമ്മയുടേയും മോളുടെയും സ്നേഹം കാണെ കണ്ടു നിന്നവരുടെ കണ്ണുകളും നിറഞ്ഞു..

കുഞ്ഞിന്റെ കരച്ചിൽ കേട്ടതും ലത പാറുവിൽ നിന്നും അകന്ന് ജിത്തുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി തെരുതെരെ ഉമ്മവെച്ചു...സന്തോഷം കൊണ്ടവരുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...

ലത കുഞ്ഞിനേയും പാറുവിനേയും കൊണ്ട് അകത്തേക്ക് കയറി..

"വാടാ.. ഈ രംഗം ഞാൻ മുന്നേ മനസ്സിൽ കണ്ടതാ... "

മുറ്റത്ത് തന്നെ നിൽക്കുന്ന ജിത്തുവിനേയും വിളിച്ച് അകത്തേക്ക് കയറുന്നതിനിടയിൽ വിച്ചു കുസൃതിയോടെ പറഞ്ഞു...

*************

ദിവസങ്ങൾ കടന്നു പോയി...

അകന്ന് നിന്നിരുന്ന ഇരു കുടുംബങ്ങളും പൂർണമായും ഒന്ന് ചേർന്നു... ലതയാണേൽ പാറുവിനെ സ്നേഹിച്ചു കൊല്ലുവാണ്.. ഇടക്ക് വിച്ചുവത് പറഞ്ഞു കളിയാക്കും...

മൂന്ന് മാസം കഴിഞ്ഞ് പാറുവിനെ ഇന്ന് ജിത്തുവിന്റെ വീട്ടിലേക്ക് തിരികെ കൊണ്ടു പോകുവാണ്... അന്ന് രാത്രിയിൽ വന്നതിന് ശേഷം ലത അവളെ അങ്ങോട്ട് വീട്ടിട്ടിലായിരുന്നു.. ബാക്കിയുള്ള ശ്രുശ്രൂഷ ലതയും നിമിഷയും കൂടിയാണ് ചെയ്തത്  ....

ജിത്തുവും വീട്ടുകാരും കൂട്ടികൊണ്ട് പോകാൻ വരുന്നത് പ്രമാണിച്ച് ലത രാവിലെ തന്നെ അടുക്കളയിൽ കയറിയിട്ടുണ്ട്.. ചെറിയൊരു സദ്യക്കുള്ള പരിപാടിയിലാണാള് ..

പാറു കൊണ്ടു പോവാനുള്ള സാധനങ്ങളൊക്കെ എടുത്ത് വെച്ചു... അതിനിടക്ക് മോള് കരഞ്ഞതും അവളെയെടുത്ത് പാല് കൊടുത്തു.. അപ്പോഴാണ് മുറ്റത്തൊരു വണ്ടി വന്നു നിന്ന ശബ്‍ദം കേട്ടത്.. നോക്കാതെ തന്നെ മനസ്സിലായിരുന്നു ആരായിരിക്കുമെന്ന്...

പാല് കുടിച്ചു ഉറങ്ങിയ മോളെ കട്ടിലിലേക്ക് കിടത്തി അവൾ ഹാളിലേക്ക് ചെന്നു..

പാറുവിനെ കണ്ടതും ജിത്തുവിന്റെ മിഴികൾ വിടർന്നു... പാറു നാണത്താൽ പുഞ്ചിരി തൂകി അടുക്കളയിലേക്ക് വലിഞ്ഞു..

അവിടെയെത്തിയപ്പോൾ ടീച്ചറും ലതയും കൂടി ഭയങ്കര വർത്തമാനത്തിലാണ്...

ഉച്ച കഴിഞ്ഞതും അവർ പോവാനായി ഇറങ്ങി...

വിച്ചു മോൾക്ക് സ്വർണ കൊലുസും കുഞ്ഞു ജിമിക്കിയും വാങ്ങിയിട്ടുണ്ടായിരുന്നു... അതെല്ലാം കുഞ്ഞിന് അണിയിച്ചു കൊടുത്തു...ലത കണ്ണുകൾ നിറച്ച് മകളേയും പേരക്കുട്ടിയെയും യാത്രയാക്കി.. പാറുവിനും വിഷമമുണ്ടായിരുന്നു... എന്നാൽ ജിത്തുവിനോടൊപ്പം പോവുന്ന സന്തോഷമുണ്ട് താനും...വീട്ടിലെത്തി അവന്റെ നെഞ്ചോട് ചേർന്ന് നിൽക്കാൻ അവളുടെ മനസും വ്യഗ്രത പൂണ്ടു..

**************

വീട്ടിലെത്തിയതും മകനെയും മരുമകളെയും പേരക്കുട്ടിയെയും ആരതിയുഴിഞ്ഞ് ടീച്ചർ അകത്തേക്ക് കയറ്റി... മോളപ്പോഴേക്കും ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു...

പാറു മുറിയിലെത്തി വാതിലടച്ച് ഉടുത്തിരുന്ന സാരിമാറ്റി നൈറ്റി എടുത്ത് ധരിച്ചു കുഞ്ഞിന് പാല് കൊടുത്തു...

അവളുടെ കരച്ചിലൊന്നടങ്ങിയതും ടീച്ചറുടെ അടുത്തേക്ക് കൊടുത്ത് കൊണ്ടുവന്ന സാധനങ്ങളെല്ലാം ഒതുക്കി വെച്ചു.. ജിത്തു എന്തോ ഒരാവശ്യത്തിന് പുറത്തേക്ക് പോയിരുന്നു...

വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞു കാണും ലതയും നിമിഷയും അവിടേക്ക് വന്നു...

"ഇതിപ്പോ വീട് അടുത്തായത് എളുപ്പമായി... ഇല്ലേൽ കാണാൻ തോന്നുമ്പോഴിങ്ങനെ ഓടി വരാൻ പറ്റോ... "

കുഞ്ഞിനെ കൊഞ്ചിക്കുന്ന ലതയെ നോക്കി ടീച്ചർ കളിയാക്കി...

ജിത്തു തിരികെ വരുമ്പോൾ വിച്ചുവും ഉണ്ടായിരുന്നു കൂടെ....പിന്നെ അവിടെയൊരു മേളമായിരുന്നു....അനുമോൾടെ കുറുമ്പും പാട്ടും ഡാൻസുമൊക്കെയായി അവരവിടെ കൂടി...രാത്രി അത്താഴം കഴിച്ചു കഴിഞ്ഞാണ് അവർ മടങ്ങിയത്...

കുഞ്ഞിനെ കളിപ്പിച്ച് ഹാളിലിരിക്കുന്ന ജിത്തുവിന്റെ കണ്ണുകൾ ഇടയ്ക്കിടെ അടുക്കളയിൽ നിൽക്കുന്ന പാറുവിലേക്ക് തെന്നി വീണു.. വന്നിട്ടിത്ര നേരമായിട്ടും പെണ്ണിനെയൊന്ന് അടുത്ത് പോലും കിട്ടിയിട്ടില്ല...

"ഇനി മോള് പൊക്കോ.. അമ്മ ചെയ്‌തോളാം ബാക്കി... "

പാറു കൈ കഴുകി ഹാളിലേക്ക് വന്നതും കുഞ്ഞവിടെയുണ്ടായിരുന്നില്ല... മുകളിൽ നിന്നും ചിരിയും ജിത്തുവിന്റെ വർത്തമാനമൊക്കെ കേൾക്കുന്നുണ്ട്... താഴെ നിന്ന് മേല് കഴുകി അവൾ മുകളിലേക്ക് പോയി...

"ഉറങ്ങിയോ...?"

ജിത്തുവിന്റെ നെഞ്ചിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടവൾ ശബ്ദം താഴ്ത്തി ചോദിച്ചു...

"മ്മ്.. "

അവനൊന്ന് മൂളി കുഞ്ഞിനെ നെഞ്ചിൽ നിന്നും ഇറക്കി കിടത്തി...

പാറു മുടിവരിച്ചുറ്റി ലൈറ്റ് ഓഫ്‌ ചെയ്ത് ഇരുവർക്കും നടുവിലായി വന്നു കിടന്നു..

ദിവസങ്ങൾക്ക് ശേഷമുള്ള അവന്റെ സാമീപ്യം അവളുടെ നെഞ്ചിടിപ്പ് കൂട്ടി... അവനെ നോക്കാനുള്ള ജാള്യത മൂലം കുഞ്ഞിനടുത്തേക്ക് തിരിഞ്ഞു കിടന്നു... ജിത്തു അവളുടെ ഭാഗത്തേക്ക് തിരിഞ്ഞതും കട്ടിലൊന്നിളകി.. പാറുവിന്റെ വിരലുകൾ പരിഭ്രമത്തോടെ നൈറ്റിയിൽ പിടുത്തമിട്ടു...

വാരിചുറ്റി കെട്ടിയിരുന്ന മുടി അഴിച്ചിട്ടു അതിലേക്ക് മുഖമമർത്തി...നല്ല കാച്ചെണ്ണയുടെ ഗന്ധം നാസികയിലേക്ക് തുളഞ്ഞു കയറി..പതിയെ മുടിയിഴകളെ വകഞ്ഞു മാറ്റി പിൻകഴുത്തിൽ മുഖമിട്ടുരസി.. അവളൊന്ന് പുളഞ്ഞുപോയി... അവന്റെ കുറ്റിത്താടിയും മീശയും അവളിൽ ഇക്കിളി കൂട്ടി..

"ജിത്തേട്ടാ.. "

ചെവിത്തുമ്പിൽ കടിച്ചു നുണഞ്ഞതും അവളറിയാതെ വിളിച്ചു പോയി..

ജിത്തു അവളെ തിരിച്ചു കിടത്തി മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി...

അവളുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു..

"മിടിച്ചു മിടിച്ചു ഇതിപ്പോ പൊട്ടിപ്പോവുമല്ലോ... "

നെഞ്ചിലേക്ക് കൈ വെച്ച് കുസൃതിയോടെ ചോദിക്കേ അവളവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി...

നാളുകൾക്ക് ശേഷം ആ മുറിയിൽ അവരുടെ നേർത്ത കിതപ്പുകകളും ശ്വാസോച്ഛാസങ്ങളും ഉയർന്നു കേട്ടു... ഏറെ നേരത്തേ പ്രണയ വേഴ്ചക്ക്‌ ശേഷം തളർന്നവളുടെ മാറിലേക്ക് വീഴുമ്പോൾ ഇരുകൈകളും കൊണ്ടവൾ അവനെ ഇറുകെ പുണർന്നു... വീണ്ടും വീണ്ടും അവന്റെ പ്രണയമഴയിൽ കുതിരാൻ അവളുടെ മനസ്സും ശരീരവും ഒരുപോലെ വെമ്പൽ പൂണ്ടു...

അവളുടെ മാറിൽ നിന്നും അകന്ന് മാറി ജിത്തു അവളെ നെഞ്ചിലേക്ക് കയറ്റി കിടത്തി...

ഇനിയുള്ള ജന്മങ്ങളിലും എന്റെ ജിത്തേട്ടന്റെ മാത്രം പാതിയായ്‌ തീരണേ എന്ന പ്രാർത്ഥനയോടെ,,അവന്റെ ഹൃദയതാളം കേട്ടവൾ മിഴികളടച്ചു...🧡

ഇനിയൊരു കാത്തിരിപ്പില്ല....

(അവസാനിച്ചു... )

ഈ സ്റ്റോറി നിങ്ങൾക്കെത്ര മാത്രം പ്രിയപ്പെട്ടതാണെന്നറിയില്ല പക്ഷേ ഞാനേറ്റവും ഇഷ്ടത്തോടെ എഴുതിയ സ്റ്റോറിയിൽ ഒന്നാണിതും..

കഥ വായിച്ച് ഇതുവരെ റിവ്യൂസ് പറയാത്തവർ ഈ ലാസ്റ്റ് പാർട്ടിലെങ്കിലും അഭിപ്രായം പറയുമെന്ന് കരുതുന്നു..

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
✍️ഷംസീന... 🧡



Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌