മാഞ്ഞു പോയ നിലാവ് | SHORT STORY | ✍️സുധീന അൻസാദ്

മാഞ്ഞു പോയ നിലാവ് ************************** റംലാ....... അടുക്കളയിൽ തീ ഊതികൊണ്ടിരുന്ന റംല വിളിച്ചു തീരുന്നതിനു മുന്നേ മുൻപിലെത്തി.കിതച്ചു കൊണ്ടവൾ ചോദിച്ചു. എന്താ ഇക്ക വിളിച്ചത്? ഇവിടിരുന്ന എന്റെ വാച്ച് എവിടെ? ഒരു സാധനം വെച്ച വെച്ചിടത്തുണ്ടാവില്ല. അതെങ്ങനെയാ നിനക്ക് ഇതു വല്ലോം അറിയണോ. കുറേ തിന്നാൻ മാത്രം അറിയാം. കണ്ടില്ലേ ചക്കുരുള പോലെ ഇരിക്കുന്നത്. നിറഞ്ഞു വന്ന കണ്ണുകൾ അയാൾ കാണാതെ തുടച്ചവൾ വാച്ച് എടുത്തു കൊടുത്തു. ഇന്നലെ മേശമേൽ വെച്ചിരുന്നത് ഇളയ മോൻ കളിച്ചു നടന്നപ്പോൾ കൈ കൊണ്ടു താഴെ വീണിരുന്നു. ഓടിപ്പോയി അതെടുത്തു ഭദ്രമായി അലമാരയിൽ വെച്ചതാണ്. ആ ഞാൻ ഇറങ്ങുവാ.... എന്തെങ്കിലും മേടിക്കാൻ ഉണ്ടോ വരുമ്പോൾ. അത്.... അത് പിന്നേ... എനിക്കൊരു... ഹാ.... ഞാൻ ഇറങ്ങി വരുമ്പോൾ വിളിക്കാം... അപ്പൊ പറഞ്ഞാൽ മതി. നീ തന്നന്നം പാടി നിന്നാൽ കച്ചോടം വേറെ വല്ലോരും കൊണ്ടോകും. പോകുമ്പോൾ തന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിലെന്നവൾ വെറുതെ മോഹിച്ചു. നിസാറിക്കാക്ക് അതൊക്കെ ഇപ്പോൾ കുറച്ചിലാണ്. മക്കളൊക്കെ വലുതായീ എന്ന്. മൂത്ത മോൾ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. രണ്ടാമത്തവൾ ഏഴിൽ.. മൂത്ത മോൾ എട്ടിൽ പഠ...