അറിയാതെ | SHORT STORY | ✍️ JOUHAR MUTHU
അറിയാതെ
---------------------
ഏട്ടാ ഒരുപാട് നേരമായല്ലോ ഈ ഫയൽ കൊണ്ട് ഇരിക്കുന്നു. ഇനി ഭക്ഷണം കഴിച്ചിട്ട് നോക്കാം.
അത് പറഞ്ഞ് അനു ആ ഫയൽ മാറ്റി വെച്ചു.പെട്ടെന്ന് ആയിരുന്നു ഭർത്താവിന്റെ കൈ തന്റെ മുഖത്ത് പതിഞ്ഞത്.വേദന കൊണ്ട് പുളഞ്ഞു പോയി.
എന്നെ ഭരിക്കാൻ നീയാരാ. ഞാനെന്റെ ഇഷ്ട്ടം പോലെ ചെയ്യും. ഓരോന്ന് പറഞ്ഞു ശല്യം ചെയ്ത് വന്നോളും.
അനു ഒന്നും പറയാതെ അവിടെ നിന്ന് പോയി.
ശ്രീജിത്തിന്റെ മനസും പൊട്ടി പോകുന്നത് പോലെ തോന്നി. ആദ്യമായിട്ടാണ് അവളെ അടിച്ചത് അതും ഒരു കാരണവും ഇല്ലാതെ.
വൈകുന്നേരം വീട്ടിലേക്ക് വന്ന് കയറിയത് രാവിലെ തന്നെ ക്യാമ്പനിയിൽ നിന്നും ബോസിന്റെ ഒരുപാട് ചീത്തകൾ കേട്ടുകൊണ്ട് ആയിരുന്നു.
താൻ ചെയ്ത വർക്കിൽ പറ്റിയ ഒരു ചെറിയ മിസ്റ്റേക്ക് അതാണ് ഇതിനെല്ലാം കാരണം.
നാളെ അത് ശരിയാക്കി കൊടുത്തില്ലെങ്കിൽ ഇനിയും അതിന് വഴക്ക് കേൾക്കേണ്ടി വരും.
അത്കൊണ്ട് ആ ഫയലിലെ മിസ്റ്റേക്ക് കഷ്ടപ്പെട്ട് കണ്ടുപിടിച്ചു ശരിയാക്കുന്ന സമയത്ത് ആയിരുന്നു അവളും വന്നത്.
അവൾക്ക് അറിയില്ലല്ലോ ഇന്ന് നടന്ന സംഭവങ്ങൾ. അല്ല അവളോട് പറഞ്ഞില്ല. വന്ന് കയറിയപ്പോൾ തന്നെ ഡ്രസ്സ് പോലും മാറ്റാതെ ആ ഫയലുമായി ഇരുന്നതാണ്.
അപ്പോളാണ് അവൾ വന്ന് അത് വാങ്ങി വെച്ചത്. പെട്ടെന്ന് ഉണ്ടായ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
മനസ്സിൽ ഉള്ള ദേഷ്യവും സങ്കടവുമെല്ലാം അവളുടെ മുഖത്ത് തീർത്തു.
ശ്രീജിത്തിന് ഒരുപാട് സങ്കടം തോന്നി. 5 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ അനുവിന്റെ ഒന്ന് നുള്ളി നോവിക്കുക പോലും ചെയ്തിട്ടില്ല.
എന്നിട്ടും ഇന്ന് തിരുത്താൻ കഴിയാത്ത വലിയ ഒരു തെറ്റ് പറ്റി.
നാളെ ഫയൽ സബ്‌മിറ്റ് ചെയ്യേണ്ടത്കൊണ്ട് കുറച്ചു നേരം കൂടി ഇരുന്ന് അത് തീർത്തു.
അപ്പോഴാണ് ഉറക്ക ചടവിൽ ശ്രീക്കുട്ടി വരുന്നത്.
അച്ചേ... അച്ഛ എന്തിനാ അമ്മേയെ അടിച്ചത്.
എന്റെ അമ്മ പാവമാണ്.
ശ്രീ കുട്ടിയുടെ സംസാരം കേട്ടപ്പോൾ ആണ് മനസ്സിലായത് അവളുടെ മുന്നിൽ വച്ച് ആയിരുന്നു അനുവിനെ തല്ലിയത് എന്ന്.
സോറി മോളെ... അച്ഛൻ അറിയാതെ തല്ലിയതാ ഇനി ഉണ്ടാവില്ല ട്ടോ...
അത് കേട്ട് അവളൊന്ന് തല കുലുക്കി.
മൂന്ന് വയസ്സുകാരി ശ്രീകുട്ടിയെ എടുത്ത് ഹാളിലേക്ക് നടന്നപ്പോൾ അവിടെ ടേബിളിൽ രണ്ടാൾക്കും എടുത്ത് വച്ച ഭക്ഷണം ഉണ്ട്.
എന്നും ഒരുമിച്ച് ആണ് കഴിക്കാറുള്ളത്.
പാവം ഇന്ന് ഭക്ഷണം പോലും കഴിച്ചിട്ടില്ല എന്നോർത്തപ്പോൾ ചങ്ക് പിടഞ്ഞു.
🍃🍃🍃🍃🍃🍃🍃🍃🍃
ഏട്ടൻ വന്നിട്ട് ഒരുപാട് നേരം ആയിരുന്നു. ചായ പോലും കുടിക്കാതെ അങ്ങനെ കുറെ നേരം ഇരിക്കുന്ന ശീലം ഇല്ലായിരുന്നു.
അത്കൊണ്ട് ആണ് അറിയാതെ ആ ഫയൽ വാങ്ങി വെച്ചത്.
പക്ഷെ ഏട്ടൻ അടിക്കും എന്ന് ഒരിക്കലും കരുതിയില്ല.
അടിയേക്കാൾ വേദന തോന്നിയത് പിന്നെ പറഞ്ഞ വാക്കുകൾ കേട്ട് ആയിരുന്നു.
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ഉറങ്ങുന്ന ശ്രീകുട്ടിയുമായി മുറിയിലേക്ക് ചെന്നപ്പോൾ അനു ബെഡിൽ കിടക്കുന്നതാണ് കണ്ടത്.
അനുവിനെ തല്ലിയതോർത്തു സങ്കടം അണ പൊട്ടി വന്നു.
ഉറങ്ങുന്ന ശ്രീകുട്ടിയെ ബെഡിൽ കിടത്തി അവൻ അനുവിന്റെ അടുത്ത് ഇരുന്നു.
തന്റെ കൈപാടുകൾ അവളുടെ മുഖത്ത് ഉണ്ട്.
അത് കണ്ട് നിന്നതും അറിയാതെ കണ്ണുകൾ നിറഞ്ഞ് കണ്ണീർ തുള്ളികൾ അനുവിന്റെ മുഖത്തേക്ക് പതിച്ചു.
അവൾ ഞട്ടി എണീറ്റു.അപ്പോൾ കാണുന്നത് തന്റെ അടുത്ത് ഇരിക്കുന്ന ശ്രീജിത്തിനെ ആയിരുന്നു.
അവളുടെ വാടിയ മുഖം അവൻ കയ്യിൽ കോരിയെടുത്തു.
അനു.... ഒരുപാട് ഒരുപാട് സോറി. ഒരിക്കലും തല്ലണം എന്ന് കരുതിയതല്ല എന്റെ പെണ്ണിനെ.
അറിയാതെ പറ്റിപോയതാണ്.
എന്നോട് ക്ഷമിക്കണം.
ശ്രീജിത്ത് അതും പറഞ്ഞ് അവളുടെ കാലുകൾ തൊടാൻ പോയി.
അയ്യോ ഏട്ടൻ എന്താ ഈ കാണിക്കുന്നത്. സാരമില്ല ഏട്ടാ. ഏട്ടനോട് എനിക്ക് ഒരു ദേഷ്യവും ഇല്ല.തല്ല് കൊണ്ടത് മുഖത്ത് ആയിരുന്നെങ്കിലും വേദന മുഴുവൻ മനസ്സിൽ ആയിരുന്നു.
ഏട്ടൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ സങ്കടം ആയത്.
ഇനി അങ്ങനെ ഉണ്ടാവില്ല സോറി...
ശ്രീജിത്തിന്റെ കണ്ണുകൾ നിറയുന്നത് കണ്ട് അവൾക്ക് സഹിച്ചില്ല.
ദേ ഏട്ടാ ഇതിപ്പോൾ സങ്കടം കണ്ടാൽ തോന്നുമല്ലോ അടി കൊണ്ടത് ഏട്ടനാണെന്ന്. ഇനി സങ്കടപെടണ്ട പ്ലീസ്.
അടി കൊണ്ടത് എനിക്ക് തന്നെയാ അനു. പക്ഷെ മനസ്സിൽ ആണെന്ന് മാത്രം.
സോറി ഇനി ഇങ്ങനെ ഉണ്ടാവില്ല.
എനിക്ക് സോറി വേണ്ട.
പിന്നെ....
ദേ ഇവിടെ ഒരു ഉമ്മ തന്നാൽ മതി.
അനു തന്റെ കവിളിൽ തൊട്ട് കാണിച്ച് പറഞ്ഞു.
അവൻ ഒന്ന് പുഞ്ചിരിച് അനുവിന്റെ കവിളിൽ ചുംബങ്ങൾ കൊണ്ട് മൂടി.
അതിൽ അലിഞ്ഞു പോയിരുന്നു രണ്ടാളുടെയും സങ്കടം.
📝Jouharmuthu
ശുഭം 🍃
Comments
Post a Comment