എന്റെ മാത്രം ഷാഹിനാക്ക് വേണ്ടി | ✍️ അജ്മൽ തിരുന്നാവായ | ഫുൾ പാർട്ട്
എന്റെ മാത്രം ഷാഹിനാക്ക് വേണ്ടി
ഫുൾ പാർട്ട്
---------------------------------------
സുഹൃത്തുക്കളെ എന്റെ ആദ്യ സ്റ്റോറിക്ക് നൽകിയ സപ്പോർട്ട് ഈ സ്റ്റോറിക്കും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു തെറ്റുകൾ കണ്ടേക്കാം അത് ക്ഷമിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു എന്നാൽ നമുക്ക് തുടങ്ങാം
------===========---------------==========
........ എനിക്കെന്തോ ഇപ്പോൾ വല്ലാത്തൊരു ഭയം തോന്നുന്നു ഒന്നും വേണ്ടിരുന്നില്ല മുറിയിലെ A/C on ചെയ്തിട്ടും ഞാൻ വിയർത്തു തുടങ്ങിയിരിക്കുന്നു. ഈ രാത്രിയിൽ അവളുടെ വീട്ടിൽ നിന്നുള്ള വിളി ഞാൻ പ്രതീക്ഷിച്ചിരുന്നു പക്ഷെ ! അത് ഈ തരത്തിൽ ആകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല എല്ലാം അവളോട് തുറന്നു പറയേണ്ടതായിരുന്നു ആലോചിച്ചു നോക്കിയപ്പോൾ ഞാൻ ചെയ്തത് അവളൊരിക്കലും പൊറുക്കാത്ത വലിയൊരു തെറ്റു തന്നെയാണ്. കാര്യം വളരെ സീരിയസ് ആയതു കൊണ്ട് അവളുടെ വീട്ടിലേക്കു പോകാൻ ഞാൻ പെട്ടെന്ന് റെഡിയായി ഉമ്മയോട് അവളുടെ വീട്ടിൽ പോകുകയാണ് എന്ന് പറയാൻ പോയപ്പോൾ ഉമ്മയുടെ മുറിയിലെ ലൈറ്റ് അണഞ്ഞിരുന്നില്ല എല്ലാം ഉപ്പയും ഉമ്മയും അറിഞ്ഞു എന്ന് തോന്നുന്നു അവരുടെ പ്രതികരണം എന്തായാലും വേണ്ടിയില്ല രണ്ടും കല്പിച്ചു ഞാൻ ഉപ്പയോടും ഉമ്മയോടും പറയാൻ വേണ്ടി അവരുടെ റൂമിന്റെ വാതിലിൽ മുട്ടി വിളിച്ചു
" ഉമ്മാ .....ഉമ്മാ..... "
അവർ വാതിൽ തുറന്നയുടനെ ഗൗരവം വിടാതെ ഉപ്പ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു
" മ്മ് എന്താ അനക്ക് വാണ്ടത് "
" അത് ഉപ്പാ "
ഞാൻ പറയാൻ തുടങ്ങിയപ്പോൾ
ഉമ്മ ഇടയിൽ കയറി എന്നെ പറയാൻ സമ്മതിചില്ല
" വേണ്ട ഒന്നും പറയണ്ടാ ഷാഹിമോളെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു ഇജ്ജ് കാരണം ന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് ഇങ്ങനെ ഒരു മകനില്ല "
" ഉമ്മാ... " എന്ന് ഞാൻ വിളിച്ചപ്പോഴേക്കും എന്റെ കണ്ണിൽ ഈറൻ അണിഞ്ഞിരുന്നു
അല്ലെങ്കിലും എന്റെ കണ്ണു നിറഞ്ഞതെന്തിനാണ് അതിനുള്ള അർഹത എനിക്കുണ്ടോ ?
അവൾക്ക് വേണ്ടി ഞാൻ എന്താണ് ഇതു വരെ ചെയ്തിട്ടുള്ളത് ?
ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു കൊണ്ടേയിരുന്നു
എന്റെ ചിന്ത കാട് കയറും മുൻപ് ഉപ്പ പറഞ്ഞു
" നിന്ന് തിരിയാതെ വേഗം ചെല്ലാൻ നോക്ക് ന്റെ കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ എന്റെ രണ്ടു മക്കളിൽ മൂത്ത മകനില്ല *!* "
തിരിച്ചു മറുപടി പറയാൻ നിൽക്കാതെ ഞാൻ കാർ പോർച് ലക്ഷ്യമാക്കി നടന്നു.
എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിലേക് കുറച്ചു ദൂരമുണ്ട് അതു കൊണ്ടു തന്നെ ഞാൻ കുറച്ച് സ്പീഡിൽ തന്നെ കാർ മുന്നോട്ട് എടുത്തു മെയിൻ റോഡ് ലക്ഷ്യമാക്കി ഓടിച്ചു. അങ്ങനെ വിജനമായ ഹൈവേ റോഡിലൂടെ എന്റെ കാറിൽ യാത്ര തുടരുന്നു.
ഓർക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞപോലെ എന്റെ മനസ്സ് പതിയെ പിന്നോട്ട് സഞ്ചരിച്ചു...
ഞാൻ അജ്മൽ എന്റെ വീട്ടിലെ മൂത്ത പുത്രൻ എന്റെ അനിയത്തി ഷംന പിന്നെ ഉപ്പയും ഉമ്മയും ഇതാണ് ഞങ്ങളുടെ ലോകം നിങ്ങൾ ഇതുവരെ അവൾ എന്ന് കേട്ടത് എന്റെ ജീവന്റെ പാതിയായ ഷാഹി എനിക്ക് വേണ്ടി അവളുടെ സ്വപ്‌നങ്ങൾ എല്ലാം ത്യജിച്ചവൾ *എന്റെ മാത്രം ഷാഹിന.......*
അവളെ കണ്ടു മുട്ടിയതു പോലും ഇന്നലെ കഴിഞ്ഞ പോലെ ഒരിക്കലും മറക്കാൻ കഴിഞ്ഞിരുന്നില്ല ആ കൂടിക്കാഴ്ച്ച ഓർക്കുമ്പോൾ ഒരു ചെറു ചിരി മുഖത്തു വരുമെങ്കിലും മറുപടി പോലെ മനസ്സിന്റെ മറ്റൊരു കോണിൽ നിന്നും നീറ്റൽ അനുഭവപ്പെട്ടു കൊണ്ടേയിരിക്കും...
ആദ്യമായി ഞാൻ എന്റെ ഷാഹിയെ കാണുന്നത് എഞ്ചിനീയറിംഗ് എടുത്തു എട്ടു നിലയിൽ പൊട്ടി ഒടുവിൽ വീട്ടുകാർ അറിയാതെ supply എഴുതിക്കൊണ്ടിരുന്ന കാലം എന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ നബീലിന്റെ ഇത്തയുടെ കല്യാണ ദിവസമായിരുന്നു
എന്റെ ബെസ്റ്റ് ഫ്രണ്ട്‌സും ചങ്കുകളും ആയ അർഷാദ് എന്ന അർഷുവും അബ്ബാസ് എന്ന അബുവും ഷെരീഫ് എന്ന മുത്തുവും പിന്നെ ഞാനും കല്യാണപെണ്ണിന്റെ ആങ്ങള ആയ നബീലും.
ചങ്കിന്റെ ഇത്തയുടെ കല്യാണം ആയതു കൊണ്ട് ഞങ്ങൾ എല്ലാവരും നേരത്തെ തന്നെ സഹായിക്കാൻ അവന്റെ വീട്ടിൽ ഹാജറായിരുന്നു തലേന്ന് എല്ലാം ഭംഗിയാക്കി ഇതുവരെ കുഴപ്പമില്ലാതെ പോയി.
ആളുകൾ വന്നു തുടങ്ങി ഞങ്ങൾ ആണുങ്ങൾ ഭക്ഷണ കഴിക്കുന്ന ഭാഗത്ത് സഹായിച്ചു കൊണ്ടിരുന്നു അങ്ങനെ ഭക്ഷണം എടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് എന്നെ നബീലിന്റെ ഇക്കവിളിച്ചു കൊണ്ട് പറഞ്ഞത്
" ഡാ അജു പെണുങ്ങളുടെ ഭാഗത്തു തീരെ ആളില്ല നീ അവിടെ പോയി ഭക്ഷണം സപ്ലൈ ചെയ്തുകൊടുക്ക് " എന്ന് !
ആ സമയം എന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കേൾക്കണ്ട നിമിഷം ആ പന്തലിൽ എത്തിയിരിക്കും. ഞാൻ പെണുങ്ങടെ ഭാഗത്തു ഭക്ഷണം എടുത്തു കൊടുക്കാൻ ഏതെങ്കിലും കല്യാണത്തിനു പോയാൽ പൊതുവെ പോകാറില്ല വേറൊന്നും കൊണ്ടല്ല അവരുടെ മുന്നിൽ പോയി '" ചോറ് വേണോ, അച്ചാർ വേണോ, ഇങ്ങനെ അതു ഇതു വേണോ എന്നൊക്ക ചോദിക്കുമ്പോൾ അവളുമാർക്ക് ഭയങ്കര ജാഡയായിരിക്കും ഞാൻ എന്തോ അവളുടെ മൊഞ്ചു കണ്ടു കോഴി കളിക്കാൻ നോക്കുകയാണ് എന്നാണ് ഇവളുമാരുടെ ഒരു വിചാരം. അങ്ങനെ ഒറ്റക്ക് പോകാൻ മടിയായത് കൊണ്ട് അവന്റെ ഇക്കയോട്
" ആ പോകാം എന്ന് പറഞ്ഞു കൊണ്ട് വീണ്ടും തിരികെ ആണുങ്ങളുടെ ഭാഗത്തു പോകാൻ തിരിഞ്ഞപ്പോൾ അവന്റെ ഇക്ക വിളിച്ചു ചോദിച്ചു
" അല്ല ഇജ്ജ് എന്താ വീണ്ടും അങ്ങട്ട് പോണത് "
" അല്ല ഇക്കാ ഞാൻ അവരെ വിളിക്കാൻ "
" ഇജ്ജ് പൊക്കോ ഞാൻ അവരെ വിളിച്ചോളാം "
എന്ന് പറഞ്ഞു എന്നെ നിരാശനാക്കി.
ഞാൻ കുറച്ചു മടിച്ചിട്ടാണെങ്കിലും അവിടെ സഹായിക്കാൻ ചെന്നു അങ്ങനെ പെണ്ണുങ്ങളുടെ ഭാഗത്തു ഞാനും വലിയ ആളുകളും എന്റെ പ്രായം ഉള്ള ആരുമില്ല എല്ലാം നബീലിന്റെ ഇക്കയുടെ ഫ്രണ്ട്‌സ്
ഞാൻ അങ്ങനെ അവിടെ പോസ്റ്റയ പോലെ ആയിരുന്നു.
പെണ്ണുങ്ങളുടെ ഭാഗത്ത് ആണെങ്കിൽ ഭയങ്കര തിരക്കും പലരും വിളിക്കുന്നുണ്ട്
എല്ലാം കൂടെ കേട്ടു കൊണ്ട് എനിക്ക് ആകെ ദേഷ്യം പിടിച്ചു ഭക്ഷണം എടുത്തു കൊടുക്കുന്നതിനിടയിലായിരുന്നു രണ്ടു കുരുത്തം കേട്ട കുട്ടികൾ എന്നെ വന്നിടിച്ചത് ....
അത് ഒരിക്കലും പ്രതീക്ഷിക്കാത്തതു കൊണ്ട് തന്നെ എന്റെ ബാലൻസ് തെറ്റി ഞാൻ വീഴാൻ പോയി...
ഒരു വിധം ഞാൻ വീഴാതെ പിടിച്ചു നിന്നു എന്നിട്ട് എന്നെ വന്നു ഇടിച്ച ആ കുട്ടികളെ ചീത്ത പറയാൻ വേണ്ടി തിരിഞ്ഞു നോക്കിയപ്പോൾ ആാാ കുട്ടികളെ പോയിട്ട് അവരുടെ പൊടിപോലും പിന്നെ കണ്ടില്ല ഇരച്ചു കയറിയ ദേഷ്യം ഞാൻ പല്ലിൽ തീർത്തു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോഴാണ്
" ഡാ ചെക്കാ നിനക്കൊന്നും കണ്ണു കണ്ടൂടെ "
എന്ന ചോദ്യം എന്റെ നേരെ വരുന്നത്.
അതു കേട്ട ഞാൻ സ്റ്റഡൻ ബ്രേക്ക് ഇട്ട ബൈക്ക് പോലെ നിന്നു. എന്നിട്ട് കുറച്ചു ദേഷ്യം മുഖത്ത് വരുത്തി തിരിഞ്ഞു ഞാൻ
" നീയാരാഡി എന്നോടിതൊക്കെ.ചോ....... "
ഇത് പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴേക്കും ഞാൻ പറഞ്ഞു വന്ന വാക്കുകൾ മുഴുവൻ പുറത്തേക്കു വന്നില്ല പകരം ചിരിയായിരുന്നു എന്റെ മുഖത്ത് വന്നത് കാരണം !
അവളെ നോക്കിയപ്പോളാണ് ഞാൻ അത് ശ്രദ്ധിച്ചത് !
ഞാൻ വീഴാൻ പോയപ്പോൾ അവളുടെ ദേഹത്ത് എന്റെ കയ്യിൽ ഉണ്ടായിരുന്ന പാത്രത്തിൽ നിന്നും അച്ചാർ തെറിച്ചിരുന്നു !
എന്റെ ചിരി അടക്കി പിടിച്ചു ഞാൻ അവളോട്
" സോറി ഞാൻ വീഴാൻ പോയപ്പോൾ "
അത് കണ്ടു അവൾ
" എന്താടാ ചിരിക്കുന്നത് കണ്ണും കണ്ടൂടെ അതോ നീ പൊട്ടക്കണ്ണനാണോ ?"
അത് കേട്ടപ്പോൾ എനിക്ക് വീണ്ടും ദേഷ്യം പിടിച്ചു
" പൊട്ടകണ്ണ് നിന്റെ കെട്ടിയോനാണ് ദേ പെണ്ണെ അറിയാതെ പറ്റിയതാണ് അതിനു ഞാൻ സോറിയും പറഞ്ഞു ഇനിയും ചിലക്കാൻ വന്നാലുണ്ടല്ലോ ? "
" ചിലക്കാൻ വന്നാൽ നീ എന്താടാ ചെയ്യ പൊട്ടക്കണ്ണ "
" തെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട മിണ്ടാതെ പോവാൻ നോക്ക് "
ഞങ്ങളുടെ സംസാരം കേട്ടു പലരും നോക്കുന്നുണ്ട് ആ സമയം
അവളുടെ കൂട്ടുകാരിയാണെന്ന് തോന്നുന്നു അവളോട് പറഞ്ഞു
" ഡി മിണ്ടാതിരിക്കടി ആളുകൾ നോക്കുന്നു "
" അതിനെന്താടി ഞാനല്ലല്ലോ ഈ പൊട്ടക്കണ്ണനല്ലേ എന്റെ ചുരിദാറിൽ മൊത്തം അച്ചാറാക്കിയത് അല്ലാതെ ഞാനല്ലല്ലോ "
അതു കേട്ടു ഞാൻ വീണ്ടും ചൂടായി
" എടീ അത് നിന്റെ കെട്ടിയോനാടി ഇനിയും ചിലക്കാൻ നിന്നാൽ അടിച്ചു നിന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും "
" ആഹാ എന്നാൽ അതൊന്ന് കാണണനല്ലോ "
അപ്പോഴാണ് നബീലിന്റെ ഇക്ക അങ്ങോട്ടേക്ക് വരുന്നത്
" എന്താ അജു പ്രശ്നം നീയെന്താ അവിടൊന്നും ഭക്ഷണം എടുത്തു കൊടുക്കാതെ ഇവടെ നിൽക്കുന്നത് ? എന്താ സുമി പ്രശ്നം നിങ്ങൾ ഭക്ഷണം കഴിച്ചോ ? "
" ആ കഴിച്ചു ഇക്കാ അതല്ല ഇക്കാ ഇവൻ... "
എന്നോട് ചൂടായിരുന്നവളുടെ കൂട്ടുകാരി മറുപടി പറഞ്ഞപ്പോഴേക്കും
ഞാൻ ഇടയിൽ കയറി നടന്ന കാര്യങ്ങൾ പറഞ്ഞു
" അതിനാ ഇക്കാ ഇവള് ഉറഞ്ഞു തുള്ളുന്നത് "
" ഓഹോ ഞാനാണോ ഇപ്പോൾ കുറ്റക്കാരി, ഇക്കാ ഇവനാണ് എന്റെ മേലാക്കിയത് "
" ശരി ! ശരി ! തെറ്റ് അജുന്റെ അടുത്താണെങ്കിലും അവൻ അറിഞ്ഞു കൊണ്ട് ചെയ്‌തതല്ല അതിനു അവൻ സോറിയും പറഞ്ഞു
ഇനിയെങ്കിലും ഒഴിവാക്കിക്കൂടെ "
ഇത് പറഞ്ഞു ഇക്കയെന്നെ ആണുങ്ങളുടെ ഭാഗത്തേക്ക് തന്നെ വിട്ടു
തിരിച്ചു വന്ന എന്റെ മുഖഭാവവും പിറു പിറുക്കലും അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടത്തം കണ്ടിട്ടാണ് അർഷു ഭക്ഷണം എടുത്തു കൊടുക്കുന്നതിന്റെ ഇടയിൽ എന്റെ അടുത്തേക്ക് വന്നത്
" എന്താടാ അജു എന്തോ കളഞ്ഞു പോയ അണ്ണനെ പോലെ നിന്ന് തിരിഞ്ഞു കളിക്കുന്നത് "
ഞാൻ തിരിച്ചു പ്രതികരിക്കാത്തത് കൊണ്ട് എന്നെ പിടിച്ചു നിറുത്തി ക്കൊണ്ട് ചോദിച്ചു
" എന്താടാ എന്താ നിന്റെ പ്രശ്നം ?"
" എടാ പൊട്ടക്കണ്ണൻ ഞാനല്ല ഓളെ കെട്ടിയോനാണ് നബീലിന്റെ ഇക്ക വന്നത് കൊണ്ടാണ് അല്ലെങ്കിൽ ഞാനവളുടെ മുഖത്തിന്റെ ഷേപ്പ് മാറ്റിയെനെ "
" നീയെന്തൊക്കെയാടാ പറയുന്നത്
ആരുടെ മുഖത്തിന്റെ ഷേപ്പ് മാറ്റുന്ന കാര്യമാണ് പറയുന്നത് ?
ഒന്ന് തെളിച്ചു പറയടാ ? "
" എടാ ഒന്ന് പറഞ്ഞു തുലക്കടാ....."
..................................
എല്ലാം കേട്ടതിനു ശേഷം അവൻ പറഞ്ഞു
" എടാ മണ്ടാ ഇതിനാണോ നീ ഇത്രക്കും ചൂടായത് ഞാനോക്കെ ആയിരുന്നെങ്കിൽ..... "
" പറ നീയൊക്കെ ആയിരുന്നെങ്കിൽ.. "
" വീണ്ടും സോറി പറഞ്ഞു പൊന്നെനെ "
" ഒന്ന് പോടാ ചെക്കാ "
" എടാ ഇതൊക്കെ ഇത്ര സീരിയസ് ആക്കാനുണ്ടോ ഒഴിവാക്കടാ."
" ഒഴിവാക്കാനോ അവൾക്കേ ഒരേല്ലു കൂടുതലാ "
" മതി മതി ബാക്കി പിന്നെ പറയാം ഭയങ്കര തിരക്കാണ് നീ വാ അതൊക്കെ ഒന്ന് ശരിയാക്കാം "
ഞങ്ങൾ വീണ്ടും ആളുകൾക്ക് ഭക്ഷണം എടുത്തു കൊടുക്കാൻ നിന്നു അങ്ങനെ തിരക്കെല്ലാം കുറഞ്ഞു തുടങ്ങി ഞാൻ ആ പന്തലിൽ നിന്ന് വെറുതെ പുറത്തിറങ്ങി മുതിർന്നവർ ഇരിക്കുന്ന സ്ഥലത്തു പോയി ഫാനിന്റെ കാറ്റ് കൊള്ളുകയായിരുന്നു അപ്പോഴാണ് നബീൽ വന്നു പറയുന്നത്
" എടാ അജു നീ മുകളിലത്തെ റൂമിൽ പോയി കല്യാണചെക്കൻ വരുമ്പോൾ കൊടുക്കാനുള്ള ആ ബൊക്ക ഒന്നേടുത്തു വാടാ ദാ ചാവി പിന്നെ ഇപ്പോൾ റൂം പൂട്ടിയിട്ടില്ല നീ അതെടുത്തു വരുമ്പോൾ റൂം പൂട്ടിയെക്ക് "
ഇത്രയും പറഞ്ഞു അവൻ പോയി
ഞാൻ അതെടുക്കാൻ വേണ്ടി റൂമിൽ പോയി അതെടുത്തു റൂം പൂട്ടി സ്റ്റെപ്പിറങ്ങി പോരുമ്പോഴാണ് അവളുടെ കൂട്ടുകാരി അതു വഴി കടന്നു പോയത്. അവളതു വഴി പോയ ഉടനെ ഞാൻ അവൾ വന്ന ഭാഗത്തേക്ക് വീണ്ടും നോക്കി മറ്റൊന്നു മല്ല കുറച്ചു നേരത്തെ എന്നോട് ചൂടായവൾ അതു വഴി വരുകയാണെങ്കിൽ ഇനി മറ്റൊരു അംഗം കൂടി കണ്ടേനെ പക്ഷെ എന്റെ ചിന്തകളെ തെറ്റിച്ചു കൊണ്ട് അവളതു വഴി വന്നില്ല.
ബൊക്ക ഞാൻ നബീലിന്റെ കയ്യിൽ കൊടുത്ത് കല്യാണചെക്കനും കൂട്ടരും വരുമ്പോൾ കൊടുക്കാനുള്ള ചായയും മറ്റും റെഡിക്കാൻ വേണ്ടി എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോന്നു.
അങ്ങനെ അതിൽ മുഴുകിക്കൊണ്ടിരുക്കുമ്പോഴാണ് അത് സംഭവിച്ചത്.
ഞാൻ അവരെ സഹായിച്ചു കൊണ്ടിരിക്കെ അവൾ ഉറഞ്ഞു തുള്ളിക്കൊണ്ടായിരുന്നു അവിടേക്ക് വന്നത്
" എടീ ഇവൻ തന്നെയാണ് എന്നെ പൂട്ടിയിട്ടത് "
എന്ന് സുമിയോട് പറഞ്ഞു കൊണ്ട് അവൾ എന്റെ നേരെ തിരിഞ്ഞു
" ഡാ നീ അത് മനപ്പൂർവം ചെയ്തതല്ലേ എന്നെ ആളുകളുടെ മുന്നിൽ നാറ്റിക്കാൻ "
" ഞാനോ ? ഞാനെന്തു ചെയ്തുന്നാ പറയുന്നത് നിനക്കെന്താ പ്രാന്തായോ "
'' താനെന്താ വിചാരിച്ചത് എന്നെ അതിനുള്ളിൽ പൂട്ടിയിട്ടാൽ ആരും ഒന്നും അറിയില്ലന്നോ "
" ഏതിനുള്ളിൽ ? ദേ പെണ്ണെ വെറുതെ ഓരോന്ന് പറഞ്ഞാലുണ്ടല്ലോ "
" ഓഹോ ഒക്കെ ചെയ്തു വച്ചിട്ട് ഒന്നും അറിയാത്ത പോലെ നിന്ന് പൊട്ടൻ കളിക്കുന്നത് കണ്ടോ ? "
" പൊട്ടൻ നിന്റെ...... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കാതെ പോവാൻ നോക്ക് എനിക്കിവിടെ വേറെ പണിയുണ്ട് "
" അങ്ങനങ്ങു പോയാലോ ഇതിനൊരു തീരുമാനം കിട്ടിയിട്ടേ ഞാൻ പോവുന്നോള്ളൂ "
അങ്ങനെ പരസ്പരം വിട്ടു കൊടുക്കാതെ കലഹിച്ചു കാര്യം വഷളായി ക്കോണ്ടിരിക്കുമ്പോഴാണ് നബീലിന്റെ ഇക്കയും എന്റെ ഫ്രണ്ട്‌സും അങ്ങോട്ടേക്ക് വരുന്നത്
" എന്താ അജു ഇപ്പോഴും നിങ്ങൾ തമ്മിലുള്ള വഴക്ക് തീർന്നില്ലേ ? "
എന്ന് നബീലിന്റെ ഇക്ക ചോദിച്ചപ്പോൾ
അതിനുള്ള മറുപടി അവളായിരുന്നു കൊടുത്തത്
" ഇക്കാ ഇവനെന്നെ മനപ്പൂർവം ആ റൂമിൽ പൂട്ടിയിട്ടതാണ് "
" അപ്പോ നേരത്തെ നടന്ന പ്രശ്നമല്ലേ ?"
" അല്ല ഇക്കാ ഞാൻ മുകളിലത്തെ റൂമിലെ ബാത്ത്റൂമിൽ കയറിയപ്പോൾ ഇവൻ എന്നെ ആ റൂമിലിട്ടു പൂട്ടി ഇവൻ അത് എന്നോടുള്ള ദേഷ്യത്തിന് മനപ്പൂർവം ചെയ്തതാണ് "
" ദേ പെണ്ണെ വെറുതെ ഇല്ലത്തത് പറഞ്ഞാലുണ്ടല്ലോ ? "
" ഇക്കാ കാര്യം എന്താന്നു വച്ചാൽ നബീലെന്നോട് ബൊക്കകൊണ്ടു വരാൻ പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് പോയതാണ് അല്ലാതെ ഈ സാധനം അതിലുണ്ടായിട്ട് പോയതല്ല ഇക്കാ പിന്നെ നബീല് റൂം പൂട്ടി വരാൻ പറഞ്ഞതു കൊണ്ടാണ് ഞാൻ ആ റൂം പൂട്ടിയത് "
അതിന്റെ ഇടയിലാണ് കല്യാണചെക്കനും കൂട്ടരും വന്നു എന്ന് പറയുന്നത് അത് കേട്ടയുടനെ നബീലിന്റെ ഇക്ക പറഞ്ഞു
" തത്കാലം ഈ പ്രശ്നം ഇവടെ വച്ച് അവസാനിപ്പിക്കണം അതു കൊണ്ട് അജു ഇവളോട് ഒന്ന് സോറി പറഞ്ഞെക്ക് "
അത് കേട്ടയുടനെ ഞാൻ പറഞ്ഞു
" ഇക്കാ ഇത്രയും പറഞ്ഞത് സത്യമാണ് വേണമെങ്കിൽ ഇവള് വിശ്വസിച്ചാൽ മതി അല്ലാതെ സോറിയൊന്നും പറയാൻ എന്നെകൊണ്ട് പറ്റില്ല ''
ഇതും പറഞ്ഞു കൊണ്ട് ഞാൻ അവളെ മൈൻഡ് ചെയ്യാതെ ജ്യൂസ് എടുത്തു കൊടുക്കാൻ വേണ്ടി പോന്നു പക്ഷെ ഇതെല്ലാം കണ്ടു കൊണ്ട് എന്റെ അനിയത്തി അവിടെയുണ്ടായിരുന്നു.
പിന്നീട് ഞാൻ അവരെ നോക്കിയപ്പോൾ അവിടെ കാണാനില്ലായിരുന്നു.
അങ്ങനെ ആ പ്രശ്നം തീർന്നല്ലോ എന്ന് വിചാരിച്ചു എല്ലാർക്കും ജ്യൂസ് കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് എന്റെ അനിയത്തി ഷംന വന്നു വിളിക്കുന്നത്
" ഇക്കാ ഇക്കാനെ ഉപ്പയും ഉമ്മയും വിളിക്കുന്നു വേഗം വരാൻ പറഞ്ഞു "
" എന്താ കാര്യം എന്തിനാ ഉപ്പ വിളിക്കുന്നത് "
" അറിയില്ല "
കുറച്ചു ദേഷ്യത്തിൽ പറഞ്ഞു അവൾ പോയി
ഞാൻ അർഷു കയ്യിൽ ജ്യൂസ് ട്രെ കൊടുത്തു കൊണ്ട് പെങ്ങളുടെ അടുത്തേക്ക് പോയി
" അല്ല ഉപ്പയും ഉമ്മയും എവിടെ ? കാണാനില്ല "
" വാ "
എന്ന് പറഞ്ഞു കല്യാണവീടിന്റെ പിറകിലേക്ക് എന്നെ കൂട്ടികൊണ്ട് പോയി.
അവിടെ എത്തിയപ്പോൾ ഉപ്പയും ഉമ്മയും തമ്മിൽ കാര്യമായ സംസാരത്തിലായിരുന്നു എന്നെ കണ്ടപ്പോൾ ഉപ്പയും ഉമ്മയും സംസാരം നിറുത്തി.
ഞാൻ ഉപ്പാനോട് ചോദിച്ചു
" ഉപ്പ എന്താ വരാൻ പറഞ്ഞത് ? "
" നീയെന്താ ഷാഹിനയോടു ചെയ്തത് "
ഉമ്മയായിരുന്നു അത് ചോദിച്ചതു
" ഏത് ഷാഹിന ? "
എന്ന് ഞാൻ ചോദിച്ചതും എന്റെ മുഖത്ത് ഉപ്പാന്റെ കൈ പതിഞ്ഞതും ഒപ്പമായിരുന്നു
എന്നിട്ട് അവളെ ചൂണ്ടിക്കാണിച്ചു തന്നു കൊണ്ട് ഉപ്പ പറഞ്ഞു
" ഇവളെ നീയെന്തിനാ റൂമിൽ പൂട്ടിയിട്ടത് "
" ഉപ്പാ ഞാൻ അറിഞ്ഞു കൊണ്ടല്ല ഞാൻ ആ റൂമിൽ പോയപ്പോൾ ആ റൂമിൽ ആരും ഉണ്ടായിരുന്നില്ല "
''നീ ഒന്നും പറയണ്ട മര്യാദക്ക് അവളോട് പോയി മാപ്പ് പറ "
എന്ന് പറഞ്ഞു ഉപ്പയെന്നെ അവളുടെ മുന്നിലേക്ക് തള്ളി.
അറിഞ്ഞു കൊണ്ട് ചെയ്യാത്ത തെറ്റിനു ഞാൻ അവളോട് മാപ്പ് പറയായുമ്പോൾ
എന്റെ മനസ്സിൽ അവളോടുള്ള പകയുടെ കനലുകൾ എറിഞ്ഞു തുടങ്ങുകയായിരുന്നു.
അങ്ങനെ ആ കല്യാണത്തിനു ശേഷം ഞാൻ പല തവണ അവളെ കാണാനിടയായി. അവളെ കാണുമ്പോഴും എനിക്ക് അവളോടുള്ള ദേഷ്യം വർധിച്ചു കൊണ്ടേയിരിക്കും അതു കൊണ്ട് തന്നെ അവളെ പലപ്പോഴും കാണുമ്പോൾ ഞാൻ അവളെ മൈൻഡ് ചെയ്യാതെ പോവും.
അങ്ങനെ ഒരു ദിവസം ഞാൻ പതിവുപോലെ വീട്ടിലേക്കു കയറിചെല്ലുമ്പോൾ അവിടെ ഉമ്മയും പെങ്ങളും ഒപ്പം ഷാഹിനയും എന്തോ പറഞ്ഞു പൊട്ടി ചിരിക്കുന്നതായിരുന്നു കണ്ടത് .
അവളെ കണ്ടു കലി കയറിയ ഞാൻ ആരെയും മൈൻഡ് ചെയ്യാതെ എന്റെ റൂമിൽ കയറി ഡോർ കുറച്ചു ശബ്ദത്തിൽ വലിച്ചടച്ചു.
ആ ശബ്ദം കേട്ടിട്ട് ഉമ്മ വിളിച്ചു ചോദിച്ചു
" എന്താടാ നിനക്ക് പറ്റിയത് ? ആ വാതിലൊന്ന് മെല്ലെ അടച്ചൂടെ ? "
" ഒന്നുല്ല്യ ഉമ്മാ "
" ചായ വേണമെങ്കിൽ പോരെ ഞങ്ങൾ കുടിക്കാൻ പോവാണ് "
" എനിക്ക് വേണ്ട ഉമ്മാ നിങ്ങൾ കുടിച്ചോളി "
അവളോടുള്ള ദേഷ്യത്തിൽ ചായ വേണ്ടായെന്നു പറഞ്ഞെങ്കിലും പഴംപൊരിയുടെ വാസന മൂക്കിലടിച്ചപ്പോൾ ചായ വേണ്ടാ എന്ന് പറഞ്ഞ നിമിഷത്തെ ഓർത്ത് ഞാൻ സ്വയം പഴിച്ചു.
അങ്ങനെ ചിന്തിച്ചു കിടക്കുന്നതിന്റെ ഇടയിലാണ് റൂമിന്റെ ഡോറിൽ ഒരു മുട്ട് കേൾക്കുന്നത്
ഡോർ തുറന്നു നോക്കിയപ്പോൾ അവളായിരുന്നു
ഞാൻ കുറച്ച് ഗൗരവത്തിൽ ചോദിച്ചു
" ഹ്മ്മ് എന്തു വേണം ? "
" ഇക്ക എന്നോട് ക്ഷമിക്കണം...
ഞാൻ അറിയില്ല ഇങ്ങള് ഷംനയുടെ ഇക്കയാണെന്ന് "
അവൾ അതു പറഞ്ഞയുടനെ
തിരിച്ചൊന്നും പറയാതെ ഞാൻ അതു കേൾക്കാത്തതു പോലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നു.
എന്നിട്ട് നേരെ പോയത് ഷെരീഫിന്റെ അടുത്തേക്കായിരുന്നു
അവിടെ ചെന്ന് അവനോടു കാര്യം പറഞ്ഞു അതു കേട്ട അവൻ
" ടാ നീ ചെയ്തത് വളരെ മോശമായി പോയി "
" എന്തു മോശം അവൾക്ക് ഒരേല്ലു കൂടുതലാ "
'' എന്നാലും "
" ഒരെന്നാലും ഇല്ലാ നീ വണ്ടിയെടുത്താ തത്കാലം ഫായിസിന്റെ കടയിൽ പോയി ചായ കുടിച്ചു വരാം ".
തിരിച്ചു ഞാൻ വീട്ടിലേക്കു ചെന്നത് കുറച്ചു വൈകിയായിരുന്നു ആ സമയം ഉപ്പയും ഉമ്മയും ടാബിളിൽ എന്തോ പേപ്പർ നോക്കുകയായിരുന്നു. ഞാൻ സലാം പറഞ്ഞു റൂമിലേക്ക് പോകാൻ നിൽക്കവേ ഉപ്പയെന്റെ നേരെ ഒരു പേപ്പർ നീട്ടിക്കൊണ്ട് ചോദിച്ചു
'" എന്താടാ ഇത് ? "
ആ പേപ്പർ കണ്ട ഞാൻ ശരിക്കും ഞെട്ടിപ്പോയി !
കഴിഞ്ഞ supplyഎക്സാം റിസൾട്ട്,
ഇതൊന്നും ഇത്രപെട്ടെന്ന് ഇവർ അറിയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എല്ലാം കൈവിട്ടു പോയി
" ചോദിച്ചത് കേട്ടില്ലേ ! എന്താടാ ഇത് ? "
" അത് ഉപ്പാ കഴിഞ്ഞ എന്റെ എക്സാം റിസൾട്ട് "
" എന്നിട്ട് നീ പാസ്സായോ ? "
എന്റെ മൗനം കണ്ടിട്ട് ഉമ്മ ചോദിച്ചു
" നിന്റെ നാവിറങ്ങിപ്പോയോ പറയടാ എന്നിട്ട് നീ പാസ്സായോന്ന് ? "
" ഇല്ല "
" അതെന്തു കൊണ്ട് നീ പാസ്സായില്ല നിന്റെ കൂടെയല്ലേ ആ ഹമീദിന്റെ മോനും പഠിച്ചത് ? എന്നിട്ട് അവൻ പാസ്സായല്ലോ "
( ഈ ഹമീദിന്റെ മോൻ എന്ന് പറയുന്നത് " നിയാസ് " എന്റെ കോളേജിൽ ഉണ്ടായിരുന്നവൻ നാട്ടിലെ പേര് കേട്ട പഠിപ്പിസ്റ്റ് )
ഒന്ന് നിറുത്തിക്കൊണ്ട് ഉപ്പ വീണ്ടും തുടർന്നു
":അതെങ്ങനെ പടിക്കണ്ട സമയത്തു മുഴുവനും ഈ കണ്ട അങ്ങാടി തെണ്ടലല്ലേ നിന്റെ പണി പിന്നെങ്ങനെ പാസ്സാവുക , ഇന്നത്തോടെ നിർത്തികൊ നിന്റെ ബൈക്കേടുത്ത് ചങ്ങായിമാറുമായുള്ള കറക്കം "
അങ്ങനെ ഉമ്മന്റേയും ഉപ്പാന്റെയും കയ്യിൽ നിന്നും എല്ലാം കേട്ടു കൊണ്ട് ആ പേപ്പറുമായി ഞാൻ നേരെ പോയത് പെങ്ങളുടെ അടുത്തേക്കായിരുന്നു
" എടീ നീയാണോ എന്റെ റൂമിൽ കയറി ഇതേടുത്ത് ഉപ്പാന്റെ കയ്യിൽ കൊടുത്തത് ? "
" അള്ളോ ഇക്കാ ഞാനല്ല !! '"
" പിന്നാരാ ഞാനില്ലാത്ത നേരത്ത് എന്റെ റൂമിൽ കയറി തപ്പിയത് ? "
" അത് "
'" പറയാൻ ആരാ ഇതു ചെയ്തത് ? "
" അതിക്കാക്ക ഇങ്ങള് റൂമിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ ആ റൂമിൽ നിലത്തു കുറച്ച് ബുക്സ് കിടക്കുന്നത് കണ്ടു ഷാഹിന അതെടുത്തു വയ്ക്കുമ്പോൾ അതിൽ നിന്ന് ഈ എക്സാം റിസൾട്ട് നിലത്ത് വീണത് അതവൾ നോക്കുന്ന സമയത്താണ് ഉമ്മയും അങ്ങോട്ട് കയറി വന്നത് അങ്ങനെയാണ് ഇങ്ങളെ എക്സാം റിസൾട്ട് ഉമ്മ കണ്ടതും ''
" ഓഹോ അപ്പൊ ഇതെല്ലാം അവളുടെ പണിയാണ് അല്ലെ "
" അല്ല ഇക്കാക്ക ഉമ്മ അങ്ങോട്ട് കയറി വന്നത് കൊണ്ടാണ്, അല്ലാതെ ഇക്കനോട് അവൾ വേണമെന്ന് വച്ചു ചെയ്തതല്ല ''
" അവൾ അറിഞ്ഞു കൊണ്ടല്ല പോലും '"
ഇതും പറഞ്ഞു ഞാൻ റൂമിലേക്ക് പോന്നു.
അന്ന് രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ഉപ്പയോ ഉമ്മയോ എന്നോട് മിണ്ടുക പോലും ചെയ്തില്ല അതെന്നെ വല്ലാതെ വേദനിപ്പിച്ചു.
പിറ്റേ ദിവസം ഫ്രണ്ട്സിന്റെ അടുത്തേക്ക് പോവാൻ വേണ്ടി എന്റെ ബുള്ളറ്റിൽ കയറിയപ്പോൾ ഉപ്പ വന്നു അതിന്റെ ചാവി ഊരിക്കൊണ്ട് പറഞ്ഞു
" ഇനി ഇതിന്റെ ആവശ്യം നിനക്കിപ്പോ ഇല്ല എന്തായാലും നീ പോയി തോറ്റ വിഷയങ്ങൾ എല്ലാം പാസ്സായി വാ അപ്പോൾ നോക്കാം നിനക്കിനി ഇതു വേണോ ? വേണ്ടയോ ?എന്ന് "
ഇത്രയും പറഞ്ഞു കൊണ്ട് ഉപ്പ പോയി.
ഞാൻ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചുകൊണ്ട് മെല്ലെ അതിൽ നിന്നിറങ്ങി വേറൊന്നും കൊണ്ടല്ല +2പാസ്സായതിന് ഉമ്മാന്റെ കയ്യും കാലും പിടിച്ചതു കൊണ്ടാണ് ഉപ്പാനെക്കൊണ്ട് ബുള്ളറ്റ് ഉമ്മ സമ്മതിപ്പിച്ചത് അത് വാങ്ങിച്ചതിനു ശേഷം ഞാൻ അടുത്ത വീട്ടിലെ മൊഞ്ചത്തി മാരെ കണ്ടാൽ ഒന്നും കൂടെ ഞെളിഞ്ഞിരുന്നു കൊണ്ട് അവരെ മൈൻഡ് ചെയ്യാതെ പോവുമായിരുന്നു ഇനിയിപ്പോൾ അവളുമാരെങ്ങാനും ഇത് കണ്ടാൽ പോയില്ലേ എല്ലാം.
അങ്ങനെ രണ്ടും കല്പിച്ചു ഫ്രണ്ട്സിന്റെ അടുത്തേക്ക് പോന്നു.
എന്നെ കണ്ടപ്പോൾ തന്നെ അവർ ചോദിച്ചു
" എവിടെപ്പോയി നിന്റെ വണ്ടി "
" ഒന്നും പറയണ്ട ചങ്ങായി എല്ലാം കുളമായി ആ പെണ്ണ് ഒറ്റഒരുത്തി കാരണം "
" ആര് " എന്ന് അബു ചോദിച്ചയുടനെ
അർഷു
ഇടയിൽ കയറി പറഞ്ഞു
" നീ ഇപ്പോഴും ഷാഹിനാന്റെ കാര്യം വിട്ടില്ലേ '"
" എടാ അർഷു ഞാനല്ല അവളാ എന്റെ പിറകെ കൂടിയിരിക്കുന്നെ "
" അതിനു ഇപ്പൊ അവളെന്താ ചെയ്തത് "
'' എടാ പൊട്ടാ എന്റെ supplyയൊക്കെ വീട്ടിൽ അറിഞ്ഞു ഇപ്പൊ ബുള്ളറ്റ് പോലും ഉപ്പാന്റെ കയ്യിലാ. "
" അതിനു ഷാഹിന എന്താ നിന്നോട് ചെയ്തത് ? '"
" അവളോ ? അവളോറ്റയൊരുത്തിയാണ് ഇതിനൊക്കെ കാരണം "
കാര്യം അവരോട് പറഞ്ഞു
" അജു ഇതിനൊക്കെ അവളെ എന്തിനാ കുറ്റം പറയുന്നത് . അവളറിഞ്ഞോ ഉമ്മ അങ്ങോട്ട് വരുമെന്ന് "
" ആ സമ്മതിച്ചു പക്ഷെ അവൾക് ഉമ്മ വന്നപ്പോൾ അത് മാറ്റായിരുന്നു എന്തു കൊണ്ട് അവൾ അത് ചെയ്തില്ല "
" എടാ അജു അവൾക്ക് അതിനു സമയം കിട്ടിയിട്ടുണ്ടാവില്ല അതായിരിക്കും അല്ലാതെ നീ വിചാരിക്കുന്നത് പോലെയൊന്നും അവൾ വിചാരിച്ചിട്ടുണ്ടാവില്ല ''
" നീ എന്തു പറഞ്ഞിട്ടും കാര്യമില്ല അവളോട് ഞാൻ രണ്ടു വർത്താനം പറയുന്നുണ്ട് അവളുടെ ആ കൂടുതലുള്ള ഒരേല്ലോന്നു കുറക്കണം "
എന്നോട് എത്ര പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസിലായത് കൊണ്ട് അവർ പിന്നീട് അതിനെ കുറിച്ചു പറഞ്ഞില്ല.
അവളെ ഒറ്റക്ക് കിട്ടാൻ വേണ്ടിയുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുന്നു അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഒടുവിൽ കാത്തിരുന്ന ദിവസം വന്നെത്തി ഒരു ദിവസം പതിവുപോലെ വൈകുന്നേരം ഫ്രണ്ട്സിനെ കാണാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയത്.
ഞാൻ എന്റെ വീടു കഴിഞ്ഞു കുറച്ചപ്പുറത്തെത്തിയപ്പോൾ അവളതാ എന്റെ വീട്ടിലേക്കു വരുന്നു.
ഇതു തന്നെ കിട്ടിയ അവസരം എന്ന് വിചാരിച്ചു കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് പോവുമ്പോഴാണ് ഉപ്പയെന്റെ മൊബൈലിലേക്ക് വിളിക്കുന്നത്
സംഗതി വീട്ടിലേക്കുള്ള സാധനങ്ങൾ കൊണ്ടു വരാൻ വേണ്ടി വിളിച്ചതാണെങ്കിലും അതോടെ ദേഷ്യപ്പെടാനുള്ള ധൈര്യം ചോർന്നു പോയി കാരണം ഇതെങ്ങാനും ഇവൾ എന്റെ വീട്ടിൽ പോയി പറഞ്ഞാൽ പിന്നീട് എനിക്ക് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയാകും അപ്പോഴേക്കും അവൾ എന്റെ അടുത്തെത്തിയിരുന്നു.
എന്തു പറയണം എന്ന് അറിയാതെ നിന്ന ഞാൻ അവളോട് ദേഷ്യവും സങ്കടവും കലർന്ന രീതിയിൽ പറഞ്ഞു
" എടി നിന്നോട് ഞാൻ അന്ന് അറിയാതെ ചെയ്ത തെറ്റിന് നീ ഇത്രക്കും ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എടി നിന്നോട് ഞാൻ എന്തു തെറ്റാടി ചെയ്തത് അറിയാതെ പറ്റിയ ആ തെറ്റിന് ഞാൻ നിന്നോട് മാപ്പ് പറഞ്ഞില്ലേ പോരാത്തതിന് എന്റെ ഉപ്പാന്റെ കയ്യിൽ നിന്നും വാങ്ങിത്തന്നില്ലേ അതും പോരാഞ്ഞിട്ടാണോ എന്നോടിത് ചെയ്തത് ! "
" ഇക്കാ ഇങ്ങളോട് ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ലാ .... "
" വേണ്ടാ എനിക്കൊന്നും കേൾക്കണ്ട, പോരാത്തതിന് ഉപ്പനെയും ഉമ്മനെയും കുപ്പിയിലാക്കി വച്ചതല്ലേ നിനക്ക് എന്തും ആവാലോ ? ഞാനല്ലേ നിനക്ക് പ്രശ്നം "
അവളെ സംസാരിക്കാൻ സംസാരിക്കാൻ സമ്മതിക്കാതെ ഞാൻ അവളുടെ അടുത്തു നിന്നും പോന്നു..
അവിടെ നിന്നും ഞാൻ പോരുമ്പോൾ
" ഇക്കാ ഞാൻ പറയുന്നതൊന്നു കേൾക്കി "
" എനിക്കൊന്നും കേൾക്കണ്ട "
എന്ന് തിരിഞ്ഞു നോക്കാതെ പറയുമ്പോഴും അവൾ എന്നോട്
" പ്ലീസ് ഇക്കാ ഇങ്ങള് എനിക്ക് പറയാനുള്ളത് കേൾക്കി "
പറയുന്നുണ്ടായിരുന്നു.....
" വേണ്ടാ എനിക്കൊന്നും കേൾക്കണ്ട, പോരാത്തതിന് ഉപ്പനെയും ഉമ്മനെയും നീ കുപ്പിയിലാക്കി വച്ചതല്ലേ നിനക്ക് എന്തും ആവാലോ ? ഞാനല്ലേ നിനക്ക് പ്രശ്നം "
അവളെ സംസാരിക്കാൻ സമ്മതിക്കാതെ ഞാൻ അവളുടെ അടുത്തു നിന്നും പോന്നു..
അവിടെ നിന്നും ഞാൻ പോരുമ്പോൾ
" ഇക്കാ ഞാൻ പറയുന്നതൊന്നു കേൾക്കി "
" എനിക്കൊന്നും കേൾക്കണ്ട "
എന്ന് തിരിഞ്ഞു നോക്കാതെ പറയുമ്പോഴും അവൾ എന്നോട്
" പ്ലീസ് ഇക്കാ ഇങ്ങള് എനിക്ക് പറയാനുള്ളത് കേൾക്കി "
എന്ന് പറയുന്നുണ്ടായിരുന്നു.....
വീട്ടിലേക്കുളള സാധനങ്ങളുമായി ഞാൻ തിരികെ വന്നപ്പോഴും അവളെന്റെ വീട്ടിൽ തന്നെയുണ്ടായിരുന്നു.
അവളോടുള്ള ദേഷ്യം കാരണം പിന്നെ ഞാൻ വീട്ടിൽ നിന്നില്ല സാധനങ്ങൾ ഉമ്മാന്റെ കയ്യിൽ കൊടുത്തു നേരെ എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോന്നു.
അങ്ങനെ പലപ്പോഴും എന്നോട് സംസാരിക്കാൻ വേണ്ടി അവൾ ശ്രേമിക്കവേ ഞാൻ ഒഴിഞ്ഞു മാറിക്കോണ്ടെയിരുന്നു.
മാസങ്ങളും ദിവസങ്ങളും കടന്നു പോയി ഇതിനിടയിൽ എന്റെ supply ഞാൻ ഒരു വിധം എഴുതിയെടുത്തു 2 പേപ്പറിന്റെ റിസൾട്ട് വരാൻ ബാക്കി നിൽക്കുന്ന സമയം .
ഉമ്മാനെ സോപ്പിട്ടു ബുള്ളറ്റ് വീണ്ടും കയ്യിലാക്കി പതിയെ ഞാൻ ആ പഴയ അടിച്ചു പൊളിയിലേക്ക് തിരിച്ചു പോയിക്കോണ്ടിരിക്കുന്നയിടക്കാണ് എനിക്കുള്ള എട്ടിന്റെ പണി അവിടെ ഒരുങ്ങകയാണെന്നറിഞ്ഞത്.
ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു ഞാൻ കിടക്കാൻ വേണ്ടി റൂമിൽ കയറിയപ്പോൾ പതിവില്ലാതെ ഉമ്മയും എന്റെ കൂടെ വന്നു.
ഞാൻ കിടന്നപ്പോൾ എന്റെ അടുത്തു വന്നിരുന്നു കൊണ്ട് തല മടിയിൽ എടുത്തു വച്ചു തലോടവേ ഉമ്മ ചോദിച്ചു
" ന്റെ കുട്ടി ഇങ്ങനൊക്കെ നടന്നാൽ മതിയോ ? ഒരു ജോലിയൊക്കെ ആവണ്ടേ "
" ഹ്മ്മ് വേണം ഉമ്മാ എന്റെ 2 രണ്ടു പേപ്പേഴ്സിന്റെ റിസൾട്ട് അടുത്ത ആഴ്ച വരും "
" അത് പാസ്സാവുമെന്ന് ഉറപ്പുണ്ടോ ? നിനക്കു വേണ്ടിയല്ലേ നിന്റെ ഉപ്പ ലക്ഷങ്ങൾ മുടക്കി നിന്നെ പഠിപ്പിച്ചതു എന്നിട്ട് നീ പാസ്സായോ "
" ഇല്ല ഉമ്മ ഇത്തവണ ഈ രണ്ടു പേപ്പറും പാസ്സാവും "
" അതൊന്നും ഇനി പറയണ്ട ഉമ്മാന്റെ കുട്ടി ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കണം "
" ആ ഇങ്ങള് പറഞ്ഞോളി ഞാൻ കേൾക്കുന്നുണ്ടല്ലോ "
" അത് വേറൊന്നുമല്ല ഉപ്പ അടുത്ത ആഴ്ച തിരികെ ഗൾഫിലേക്ക് പോകുമ്പോൾ നിന്നെ കൊണ്ടു പോകാം എന്നാണ് പറയുന്നത് നിനക്കും അവിടെ ഉപ്പാന്റെ കടയിലേക്ക് വിസ റെഡിയാക്കിട്ടുണ്ട് ഉപ്പാക്ക് വയ്യാതായാൽ അത് നീയല്ലേ നോക്കി നടത്തേണ്ടത് അപ്പൊ മോൻ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നേരം ഉപ്പാന്റെ അടുത്തേക്ക് പൊയ്ക്കൂടേ "
" എന്ത് ഞാനോ ഇങ്ങള് വേറെ വല്ല കാര്യമുണ്ടെങ്കിൽ പറഞ്ഞോളി ഇതു മാത്രം എന്നെക്കൊണ്ട് പറ്റൂല എനിക്കിവിടെ കുറച്ച് ചുറ്റുപാടുകളുണ്ട് അതൊന്നും ഒഴിവാക്കി ഞാൻ വരൂല "
ഞാനിതു പറഞ്ഞതും ഉപ്പ റൂമിലേക്ക് കയറി വരവും
എന്റെ സംസാരം ഉപ്പ കേട്ടു
" എന്താടാ നീ പറഞ്ഞത് നിനക്കിവിടെ ചുറ്റുപാടുണ്ടെന്നോ ?
എന്തു ചുറ്റുപാടാടാ നിനക്കുള്ളത് ഇന്നേ വരെ നീ ഒരു പണിക്ക് പോയിട്ടുണ്ടോ നിന്റെ പ്രായത്തിലുള്ളവർ സ്വന്തം കുടുംബത്തിനു വേണ്ടി രാപകലില്ലാതെ പണിയെടുത്തു ജീവിക്കുന്നു . ആകെയുള്ള ആണ്തരിയല്ലേ എന്ന് വച്ച് എനിക്കോ പഠിക്കാൻ പറ്റിയില്ല നിനക്കെങ്കിലും പഠിക്കാൻ പറ്റുമല്ലോ എന്നോർത്ത് നിന്റെ ആഗ്രഹപ്രകാരം ലക്ഷങ്ങൾ മുടക്കി എഞ്ചിനീയറിംഗിനു ചേർത്തത് എന്നിട്ടോ നീ പാസ്സായോ ഇല്ലതാനും ആ നീയാണോ ചുറ്റുപാടും പറഞ്ഞു ഇതിൽ നിന്നും ഒഴിയാൻ നോക്കുന്നത് "
" ഉപ്പ അതല്ല എന്റെ റിസൾട്ട് അടുത്ത ആഴ്ച വരും അത് കഴിഞ്ഞു ഇവിടെ വല്ലതും നോക്കിക്കൂടെ "
" അത് പാസ്സായൽ അല്ലെ ഇനി പാസ്സായലും ജോലിക്കിട്ടാൻ കുറച്ചു സമയമെടുക്കും അതുവരെ ന്റെ മോൻ ന്റെ കൂടെ അവിടെ നിൽക്കും "
" അത് "
" ഇജ്ജ് ഇങ്ങോട്ട് ഒന്നും പറയണ്ട ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. ഞാൻ തീരുമാനിക്കും നീ അത് അനുസരിക്കും "
ഇത്രയും പറഞ്ഞ് ഉപ്പ പോയപ്പോൾ
ഉമ്മാന്റെ വക പിന്നെയും ഡയലോഗ്
" ഉപ്പ പറഞ്ഞത് കേട്ടില്ലേ നാളത്തന്നെ ട്രാവൽസിൽ പോയി ടിക്കറ്റെല്ലാം ശരിയാക്കാൻ നോക്ക് "
ഉമ്മയും റൂമിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ ആകപ്പാടെ എന്തോ കളഞ്ഞു പോയ അണ്ണാനെ പോലെ ആയി എന്റെ അവസ്ഥ.
വീട്ടുകാരുടെ പെട്ടെന്നുള്ള ഈ തീരുമാനം എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല എല്ലാം കൂടെ ആലോചിച്ചു കിടന്നിട്ടുറക്കം വന്നിരുന്നില്ല എന്റെ ഫ്രണ്ട്സിനെയും വീട്ടുകാരെയും വിട്ടു അങ്ങകലെ മണലാരണ്യത്തിൽ...മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു ഉറക്കം കിട്ടാതിരുന്ന ഞാൻ ഇതെല്ലാം ചിന്തിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് ഞാൻ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ട്രാവൽസിലേക്ക് പോയി. ഉപ്പപോകുന്ന അന്ന് എനിക്ക് ടിക്കറ്റ് കിട്ടിയില്ല എങ്കിലും ഉപ്പ പോയ രണ്ടാമത്തെ ദിവസം തിങ്കളാഴ്ചത്തെക്ക് എനിക്ക് ടിക്കറ്റ് കിട്ടി. ട്രാവൽസിൽ നിന്നും ടിക്കറ്റെല്ലാം ശരിയാക്കി ഞാൻ തിരികെ വന്നത് എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്കായിരുന്നു.
എന്നെ കണ്ടതും അവർ വന്നു ചോദിച്ചു
" അല്ല അജു നിനക്കെന്താ വിളിച്ചാലോന്നു ഫോണോന്നെടുത്താൽ എത്ര നേരമായി ഞങ്ങൾ വിളിച്ചു കൊണ്ടിരിക്കുകയാണെന്നറിയാമോ ? "
അപ്പോഴാണ് ഞാനും മൊബൈലിലേക്ക് നോക്കുന്നത് ഒരുപാട് miss calls വന്നു കിടപ്പുണ്ട് ട്രാവൽസിൽ കയറിയപ്പോൾ ഫോൺ സൈലന്റ് ആക്കിയിരുന്നു
" എടാ അത് ഫോൺ സൈലന്റായിപ്പോയി എന്തെങ്കിലും അത്യവശ്യമുണ്ടായിരുന്നോ ''
" ഇല്ലെടാ, സാധരണ നീയാണല്ലോ ഞങ്ങളെല്ലാരും എത്തുന്നതിനു മുൻപ് ഗ്രൗണ്ടിൽ എത്തുന്നത് അപ്പോൾ നിന്നെ കാണാതായപ്പോൾ വിളിച്ചതാ ''
അപ്പോഴേക്കും ഞാൻ അവരുടെ കൂടെ ഗ്രൗണ്ടിലേ മതിലിൽ കയറിയിരുന്നു.
എന്റെ മുഖത്തെ ഭാവമാറ്റം കണ്ടപ്പോൾ അബു ചോദിച്ചു
" എന്താടാ നിനക്ക് പറ്റിയത് നിന്റെ മുഖം കണ്ടാലറിയാം എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പറയടാ "
അവന്റെ വാക്ക് കേട്ടപ്പോൾ മറ്റുള്ളവരും ചോദിച്ചു
അവസാനം ഞാൻ രണ്ടും കല്പിച്ചു അവരോട് പറഞ്ഞു
" എടാ ഞാൻ പോവാ "
" എന്ത് നീ പോവാനോ എങ്ങോട്ട് അതും ഞങ്ങളോട് പറയാതെ നിനക്കേന്താ പ്രാന്തായോ ? "
" അതല്ലടാ "
" ഏതല്ലടാ വളച്ചു കെട്ടാതെ കാര്യം പറയട ഹമുക്കേ "
ഇന്നലെ രാത്രി വീട്ടിൽ നടന്ന കാര്യങ്ങൾ അവരോട് പറഞ്ഞു. എല്ലാം കേട്ട അവർ പിന്നെ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല പിന്നെ അതെനിക്ക് കൂടുതൽ വിഷമമാകുമെന്ന് വിചാരിച്ചിട്ടാവും എന്നെ ആശ്വാസിപ്പിച്ചു കൊണ്ട് അർഷു പറഞ്ഞു
" എടാ പൊട്ടാ ഇതിനാണോ നീ ഇത്ര വിഷമിച്ചത് നമ്മുടെ ഫ്രണ്ട്ഷിപ് നീ പോയതോടുകൂടെ തീരുമോ അപ്പൊ അത്രക്കോള്ളു നമ്മൾ തമ്മിലുള്ള ബന്ധം ? ''
അവനതു പറഞ്ഞയുടനെ മറ്റുള്ളവരും കൂടെ അതിനു സപ്പോർട്ട് ചെയ്തപ്പോൾ
എനിക്ക് മറുപടിയില്ലാതായി എന്റെ മൗനം കണ്ടു അവർ പറഞ്ഞു
" മതി മതി നിർത്തെടാ നീ സെന്റിയടിച്ചു കുളമാക്കണ്ട, പോയി നന്നായി വാടാ ''
" ടാ ഇതിനൊക്കെ കാരണം അവളല്ലേടാ അവളോറ്റയൊരുത്തിയല്ലേടാ "
" ദാ പിന്നെയും തുടങ്ങി ഇവൻ "
അർഷു ആയിരുന്നു അത് പറഞ്ഞത്
" അല്ല ഞാൻ കാര്യമല്ലേടാ പറഞ്ഞത് ഇതിനൊക്കെ കാരണക്കാരി അവളല്ലേ "
" എടാ അവൾ അറിഞ്ഞു കൊണ്ടല്ലല്ലോ "
" ശരി അവളുടെ തെറ്റല്ല സമ്മതിച്ചു "
" നീ അതൊക്കെ വിട് എന്നത്തേക്കാണ് ടിക്കറ്റ് റെഡിയായത് ? "
" അടുത്ത ശനിയാഴ്ച ഉപ്പ പോകും തിങ്കളാഴച്ചയാണ് എനിക്ക് ടിക്കറ്റ് കിട്ടിയത് രാത്രി 8.30 യ്ക്കാണ് ഫ്ലൈറ്റ് "
എന്നിങ്ങനെ പലതും ചോദിച്ചു കൊണ്ട് അവർ ആ ദിവസം എന്നെ സമാധാനിപ്പിച്ചു.
പെട്ടന്ന് പോവേണ്ടത് കൊണ്ട് പിന്നീടുള്ള ദിവസങ്ങളിൽ പലരോടും യാത്രപറയാനുള്ളതിനാൽ എനിക്ക് അവരോട് കാര്യമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിലും ഓർത്തു പോവുന്നു വൈകുന്നേരങ്ങളിൽ ഒത്തു കൂടുന്ന ഞങ്ങളുടെ ആ പഴയ സ്കൂൾ ഗ്രൗണ്ടും ഒന്നിച്ചു നടന്നിരുന്ന ആ ഇടവഴികളും ചങ്കിന്റെ വീട്ടിലെ കല്യണത്തലേന്നുള്ള പരിപാടികളും പരസ്പരം പാര വച്ചുള്ള തമാശകളും എല്ലാത്തിനുമുപരി കൂട്ടത്തിൽ ഒരാൾക്ക് വേണ്ടി മാറ്റി വയ്ക്കുന്ന തീരുമാനങ്ങളും എല്ലാം ഒന്നു കൂടി ഓർത്തു പോകുന്നു.
പോകുന്നതിനു മുമ്പുള്ള ദിവസങ്ങൾ യുഗങ്ങൾ പോലെ കടന്നു പോകണമെന്ന് വിചാരിച്ചു പോയെങ്കിലും എനിക്ക് സെക്കന്റുകൾ പോലെ ദിവസങ്ങൾ കടന്നു പോയി.
അങ്ങനെ ആ ദിവസവും വന്നെത്തി
സ്വന്തബന്ധങ്ങളെല്ലാം ഒഴിവാക്കി
ഞാൻ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിലേക്കുള്ള യാത്ര.
...........യാത്രപറയാനുള്ളതിനാൽ എനിക്ക് അവരോട് കാര്യമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിലും ഓർത്തു പോവുന്നു വൈകുന്നേരങ്ങളിൽ ഒത്തു കൂടുന്ന ഞങ്ങളുടെ ആ പഴയ സ്കൂൾ ഗ്രൗണ്ടും ഒന്നിച്ചു നടന്നിരുന്ന ആ ഇടവഴികളും ചങ്കിന്റെ വീട്ടിലെ കല്യണത്തലേന്നുള്ള പരിപാടികളും പരസ്പരം പാര വച്ചുള്ള തമാശകളും എല്ലാത്തിനുമുപരി കൂട്ടത്തിൽ ഒരാൾക്ക് വേണ്ടി മാറ്റി വയ്ക്കുന്ന തീരുമാനങ്ങളും എല്ലാം ഒന്നു കൂടി ഓർത്തു പോകുന്നു.
പോകുന്നതിനു മുമ്പുള്ള ദിവസങ്ങൾ യുഗങ്ങൾ പോലെ കടന്നു പോകണമെന്ന് വിചാരിച്ചു പോയെങ്കിലും എനിക്ക് സെക്കന്റുകൾ പോലെ ദിവസങ്ങൾ കടന്നു പോയി.
അങ്ങനെ ആ ദിവസവും വന്നെത്തി
സ്വന്തബന്ധങ്ങളെല്ലാം ഒഴിവാക്കി
ഞാൻ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിലേക്കുള്ള യാത്ര.
ഫ്ലൈറ്റ് രാത്രി 8. 30 യ്ക്ക് ആയതിനാൽ എന്റെ അടുത്ത് ബന്ധുക്കളും എന്റെ ഫ്രണ്ട്സും എല്ലാവരും നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു.
വീട്ടിൽ നിന്നും ഇറങ്ങുന്നെരം എല്ലാവരോടും യാത്ര പറഞ്ഞു ഉമ്മയോട് യാത്ര പറയാൻ പോയി
എല്ലാവരെയും പിരിയുന്ന സങ്കടം ഉള്ളിലുണ്ടെങ്കിലും പുറത്ത് കാണിക്കാതെ
ഉമ്മാനോട് യാത്ര പറഞ്ഞു റൂമിൽ നിന്നും തിരികെ ഇറങ്ങുമ്പോൾ ഉമ്മ എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു
" ഉമ്മാന്റെ കുട്ടി പോയി നന്നായി വരണട്ടോ "
എന്ന് പറഞ്ഞു ഉമ്മയെന്റെ നെറ്റിയിൽ മുത്തം വച്ചപ്പോഴാണ് എളാപ്പ വന്നു പറഞ്ഞത്
"ഇനിയും ഇറങ്ങാൻ വൈകിയാൽ സമയത്തിന് എത്താൻ കഴിയില്ല ''
അങ്ങനെ ഉമ്മാനോട് സലാം പറഞ്ഞു ഞാൻ ഇറങ്ങി വണ്ടിയിൽ കയറാൻ നേരം
പെങ്ങളെയും ഉമ്മനെയും ഒന്നും കൂടെ നോക്കി നിന്നു എന്നിട്ട് പതിയെ വണ്ടിയിൽ കയറിയിരുന്നു.
വണ്ടി നീങ്ങി തുടങ്ങുന്നതനുസരിച്ചു മനസ്സിൽ എന്തോ ഒരു തരം വിങ്ങൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
എന്നെ എയർപോർട്ടിൽ കൊണ്ടാക്കാൻ എന്റെ ഫ്രണ്ട്‌സായിരുന്നു കൂടെ വന്നത് ഒപ്പം എളാപ്പയും ആരും ഒന്നും മിണ്ടുന്നില്ല കുറെ നേരം അങ്ങനെ യാത്ര ചെയ്തു ഇടക്ക് എളാപ്പ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല മനസ്സപ്പോഴും എന്റെ കഴിഞ്ഞു പോയ ലൈഫിൽ തന്നെയായിരുന്നു. ഒടുവിൽ ഞങ്ങൾ എയർപോർട്ടിലെത്തി എല്ലാവരോടും അവസാനമായി ഞാൻ ഒന്നും കൂടെ യാത്ര പറഞ്ഞു പ്രവാസമെന്ന പച്ചയായ യാഥാർത്യത്തിലേക്ക് കാലെടുത്തു വച്ചു.
പെങ്ങളുടെ കൂടെ നടന്ന് ഓരോന്ന് പറഞ്ഞു വഴക്കിട്ടതും വെറുതെ ദേഷ്യം പിടിപ്പിച്ചതും ഇതൊക്കെ കണ്ടു കലിപ്പായി നിൽക്കുന്നു ഉമ്മയോട്
പേര് വിളിച്ചു കൊണ്ട് തമാശ പറഞ്ഞതും എല്ലാം എന്നെ കുത്തി നോവിക്കുന്നത് പോലെ തോന്നുന്നു.
മനസ്സിൽ മുഴുവനും നാട്ടിലെ ചിന്തകളായതിനാൽ സമയം പോയതറിഞ്ഞില്ല. എല്ലാ കഴിഞ്ഞു ഖത്തർ എയർപോർട്ടിന്റെ പുറത്തേക്കിറങ്ങിയപ്പോൾ എന്നെ കാത്ത് ഉപ്പയും കൂടെ ഉപ്പാന്റെ സുഹൃത്തുമുണ്ടായിരുന്നു
എന്നെ കണ്ടപ്പാടെ സലാം പറഞ്ഞു ഇതാരാണെന്ന ചോദ്യ ഭാവത്തിൽ ഉപ്പാനെ നോക്കിയപ്പോൾ
ഉപ്പ തന്നെ എനിക്ക് അവരെ പരിജയപ്പെടുത്തി
" മോനെ ഇത് സൈതാലിക്ക ഞമ്മളെ കടയുടെ അടുത്ത് ഒരു ഹോട്ടൽ അത് ഇക്കയുടെതാണ് പിന്നെ നമ്മുടെ അടുത്ത റൂമിൽ തന്നെയാണ് ഇക്കയും "
ഞാൻ അപ്പോൾ അവരെ ഒന്നുംകൂടെ നോക്കി പുഞ്ചിരിച്ചു.
ഞങ്ങൾ എയർപോർട്ടിൽ നിന്നും യാത്ര തിരിച്ചു.
റൂമിലെത്തിയ ഉപ്പയെന്നോട് പറഞ്ഞു
" നീ പോയി ഫ്രഷായിവാ യാത്രാക്ഷീണം ഒന്ന് മാറിക്കോളും "
അതും പറഞ്ഞു ഉപ്പ ഡ്രസ്സ് ചേഞ്ച് ചെയ്തു റൂമിനു പുറത്തേക്ക് പോയി.
ഞാൻ കുളിക്കാൻ കയറി ഷവറിൽ നിന്നും തലയിലേക്ക് ഓരോ തുള്ളി വെള്ളം വന്നു പതിക്കുമ്പോഴും എന്റെ വീട്ടിലെ ഓർമകളായിരുന്നു അതെ
എന്റെ ഉമ്മ പെങ്ങൾ ഫ്രണ്ട്‌സ് ബന്ധുക്കൾ എന്റെ റൂം ഇതെല്ലാം ഉപേക്ഷിച്ചു കൊണ്ട് ഇനിയുള്ള ജീവിതം ഈ മണലാരണ്യത്തിൽ കണ്ണിൽ വെള്ളം നിറഞ്ഞു പക്ഷെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു
' പാടില്ല എല്ലാം സഹിച്ചേ പറ്റു ജീവിതത്തിന്റെ ഓരോ പ്രതിസന്ധിയിലും ഞാൻ പിടിച്ചു നിന്നെ മതിയാകു '.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ബാത്‌റൂമിന്റെ ഡോറിൽ മുട്ട് കേട്ടപ്പോഴാണ് ഞാൻ ആ ചിന്തയിൽ നിന്നും ഉണർന്നത് വേഗം ഫ്രഷായി പുറത്തിറങ്ങിയപ്പോൾ ഉപ്പ ചായയു മായി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഞാൻ ഉപ്പാടെ അടുത്ത് ചെന്നു ചായ കുടിക്കവേ
ഉപ്പ എന്റെ നേരെ ഫോൺ നീട്ടിക്കൊണ്ട് പറഞ്ഞു
" നീ കുളിക്കാൻ കയറിയപ്പോൾ ഞാൻ വീട്ടിലെക്ക് വിളിച്ചിരുന്നു അപ്പൊ നിന്റെ ശബ്ദം ഉമ്മാക്ക് കേൾക്കണമെന്ന് ഒന്ന് വിളിച്ചു പറഞ്ഞേക്ക് "
" ആ ഉപ്പ "
ആ മൊബൈലും വാങ്ങി ഞാൻ ഉമ്മാക്ക് വിളിച്ചു തിരികെ വന്നപ്പോൾ സൈതാലിക്കയുമുണ്ടായിരുന്നു. എന്നോട് റൂമിലിരിക്കാൻ പറഞ്ഞിട്ട് അവർ പോയി പക്ഷെ അതെനിക്ക് ഒരു തരം വീർപ്പു മുട്ടൽ തന്നെയായിരുന്നു കാരണം നാട്ടിലായിരിക്കുമ്പോൾ ഞാൻ വീട്ടിൽ ചാടഞ്ഞു കൂടിയിരിക്കാറില്ലയിരുന്നു എങ്ങനെയോ സമയം കടന്നു പോയി രാത്രിയിൽ ഉപ്പ വന്നു വിളിച്ചപ്പോഴാണ് ഞാൻ മൊബൈലിൽ കളിച്ചു ഉറങ്ങിപ്പോയതാണെന്ന് മനസ്സിലായത് ഭക്ഷണം കഴിക്കാൻ വേണ്ടിയിരിക്കുമ്പോഴേക്കും സൈതാലിക്കയും എത്തിയിരുന്നു അങ്ങനെ ഞങ്ങളെല്ലാവരും കൂടെയിരുന്നു ഭക്ഷണകഴിച്ചു. കിടക്കാൻ നേരം ഉപ്പ ഇവിടത്തെ ഒരു സിം എനിക്ക് തന്നു രാവിലെ നേരത്തെ എഴുനേൽക്കാൻ മൊബൈലിൽ അലാറം സെറ്റ് ചെയ്തു കിടന്നു. പിറ്റേന്ന് നേരത്തെ തന്നെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഉപ്പാന്റെ കൂടെ കടയിലേക്ക് ചെന്നു.
കടയിൽ വേറെ 3 ജോലിക്കാരുണ്ട് ഉപ്പയെന്നെ ഓരോരുത്തരായി പരിജയപ്പെടുത്തി അഷ്‌കർ,ജദീർ, ഇർഷാദ്
അങ്ങനെ ഓരോരുത്തരുമായി വളരെ പെട്ടെന്ന് തന്നെ അടുത്തു പതിയെ ഞാൻ ഈ പ്രവാസ ജീവിതവുമായി ഇഴുകി ചേർന്ന് മുന്നോട്ട് പോയിക്കോണ്ടിരുന്നു ഇടക്ക് ചായകുടിക്കാൻ ഞങ്ങൾ എല്ലാവരും സൈതാലിക്കയുടെ ഹോട്ടലിലേക്കാണ് പോവുക അങ്ങനെ ഞാൻ സൈതാലിക്കയുമായും കൂടുതൽ അടുത്തു. അതിനിടയിൽ ഒരു ദിവസം ഉച്ചക്ക് വീട്ടിലേക്കു വിളിച്ചപ്പോൾ ഉമ്മാക് പകരം പെങ്ങളായിരുന്നു ഫോൺ എടുത്തത്
" ഹലോ ഉമ്മാ അസ്സലാമു അലൈകും "
" വലൈകുമുസ്സലാം, ഇക്കാക്ക ഉമ്മ ഇവിടെയില്ല '"
" ഉമ്മ എവിടെപ്പോയി? "
" ഉമ്മ അമ്മോന്റെ വീട്ടിൽ പോയതാ "
" അപ്പൊ നീ കൂടെ പോവാഞ്ഞതെന്തേ ''
'' ഇവിടെ ഷാഹിനയുണ്ടായിരുന്നു അപ്പൊ ഞാൻ പോയില്ല "
അതു കേട്ട എനിക്ക് ആകെ ദേഷ്യം പിടിച്ചു കഴിഞ്ഞതവണ വിളിച്ചപ്പോഴും അവളുണ്ടായിരുന്നു ദാ ഇപ്പഴും
എന്തോ മനസ്സിൽ ഷാഹിനയോടുള്ള ദേഷ്യം കൂടുകയല്ലാതെ കുറയുന്നില്ല
" എന്നാൽ ഞാൻ പിന്നെ വിളിക്കാം ''
എന്ന് പറഞ്ഞു കടയിലേക്ക് തിരികെ ചെല്ലുമ്പോഴും മനസ്സിലിതായിരുന്നു ചിന്ത.
മാസങ്ങൾ കടന്നു പോയി ഞാൻ പ്രവാസിയായിട്ടിപ്പോൾ ഒരു വർഷമാവുന്നു ഈ ഒരു വർഷം എങ്ങനെ കടന്നു പോയതെന്ന് അറിഞ്ഞില്ല ഇടക്ക് സമയം കിട്ടുമ്പോൾ ഫ്രണ്ട്‌സുമായി ചാറ്റിങ്ങും കാളിങ്ങും ഒക്കെയായി ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് ഉപ്പ കടയുട ചുമതല എന്നെ ഏല്പിച്ചു കൊണ്ട് നാട്ടിലേക്കു പോയത്.
ഉപ്പ പോയതോടെ ഞാൻ റൂമിൽ ഒറ്റക്കായി വെള്ളിയാഴ്ച ദിവസങ്ങളിൽ ഞാൻ രാവിലെ എഴുനേൽക്കാൻ വളരെ വൈകും ഉപ്പയുള്ളപ്പോൾ നേരം വൈകുമെങ്കിലും ഇത്രക്ക് വൈകില്ല ഇതു കണ്ടു സൈതാലിക്ക എന്നെ ഒറ്റക്ക് റൂമിൽ ഇരുത്താതെയായി ഒഴിവുള്ള ദിവസങ്ങളിൽ പലയിടത്തും ഞങ്ങൾ പോകാറുണ്ടായിരുന്നു.
ഉപ്പ നാട്ടിലേക്കു പോയിട്ട് ഇപ്പൊ രണ്ടു മാസമാകുന്നു അങ്ങനെ അന്ന് കടയടച്ചു റൂമിൽ എത്തി റസ്റ്റ് എടുത്തു കൊണ്ടിരിക്കെയാണ് നാട്ടിൽ നിന്നും ഉപ്പാന്റെ വിളി വരുന്നത്
" ഹലോ മോനെ അസ്സലാമു അലൈകും "
" വഅലൈകുമുസ്സലാം, എന്തെ ഉപ്പ വിളിച്ചത് "
" ടാ മോനെ ഒരാഴ്ചക്കുള്ളിൽ തന്നെ നീ നാട്ടിലേക്കു വരണം പിന്നെ കടയിലെ കാര്യങ്ങളൊക്കെ ജദീറിനെ ഏല്പിച്ചെക്ക് "
" എന്താ ഉപ്പാ പ്രശ്നം എന്താ ഇത്ര പെട്ടെന്ന്? "
'' കാര്യങ്ങളൊക്കെ നീ വന്നിട്ട് പറയാം "
ബാക്കി ചോദിക്കുന്നതിനു മുൻപ് ഉപ്പ ഫോൺ വച്ചു.
കടയിലെ കാര്യങ്ങളെല്ലാം ജദീറിനെ ഏല്പിച്ചു കൊണ്ട് ഞാൻ നാട്ടിലേക്കു തിരിച്ചു.
തിരിച്ചു നാട്ടിലേക്കു ചെല്ലാൻ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അതിലുപരി എന്തിനായിരിക്കും തന്നെ നാട്ടിലേക്ക് വിളിച്ചതെന്നറിയാതെ ടെൻഷനും കൂടെ ചിന്തിച്ചു നാട്ടിലെത്തിയതറിഞ്ഞില്ല.
ഉപ്പ നാട്ടിലേക്കു പോയിട്ട് ഇപ്പൊ രണ്ടു മാസമാകുന്നു പതിവുപോലെ അന്ന് കടയടച്ചു റൂമിലെത്തി റസ്റ്റ് എടുത്തു കൊണ്ടിരിക്കെയാണ് നാട്ടിൽ നിന്നും ഉപ്പാന്റെ വിളി വരുന്നത്
" ഹലോ മോനെ അസ്സലാമു അലൈകും "
" വഅലൈകുമുസ്സലാം, എന്തെ ഉപ്പ വിളിച്ചത് "
" ടാ മോനെ ഒരാഴ്ചക്കുള്ളിൽ തന്നെ നീ നാട്ടിലേക്കു വരണം പിന്നെ കടയിലെ കാര്യങ്ങളൊക്കെ ജദീറിനെ ഏല്പിച്ചെക്ക് "
" എന്താ ഉപ്പാ പ്രശ്നം എന്താ ഇത്ര പെട്ടെന്ന്? "
'' കാര്യങ്ങളൊക്കെ നീ വന്നിട്ട് പറയാം "
ബാക്കി ചോദിക്കുന്നതിനു മുൻപ് ഉപ്പ ഫോൺ വച്ചു.
കടയിലെ കാര്യങ്ങളെല്ലാം ജദീറിനെ ഏല്പിച്ചു കൊണ്ട് ഞാൻ നാട്ടിലേക്കു തിരിച്ചു.
തിരിച്ചു നാട്ടിലേക്കു ചെല്ലാൻ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അതിലുപരി എന്തിനായിരിക്കും തന്നെ നാട്ടിലേക്ക് വിളിച്ചതെന്നറിയാതെ ടെൻഷനും കൂടെ ചിന്തിച്ചു നാട്ടിലെത്തിയതറിഞ്ഞില്ല.
എയർപോർട്ടിൽ നിന്നും എന്നെ കൊണ്ടു പോകാൻ എളാപ്പയായിരുന്നു വന്നത്
വീട്ടിലേക് വരും വഴി എന്തിനാണ് ഇത്ര പെട്ടെന്ന് വരാൻ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ എളാപ്പാന്റെ മറുപടിയിൽ നിന്നും ഒന്നും പിടുത്തം കിട്ടിയില്ല.
അങ്ങനെ ഞങ്ങൾ വീട്ടിലെത്തി എന്നെ കാത്തു ഉപ്പയും ഉമ്മയും പെങ്ങളും തറവാട്ടിലെ എല്ലാവരും ഉമ്മറത്തു തന്നെയുണ്ടായിരുന്നു
അവരോടൊക്കെ വിശേഷങ്ങളെല്ലാം തിരക്കി ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യാനായി റൂമിന്റെ ഡോർ തുറന്ന ഞാൻ ഞെട്ടിപ്പോയി !.
നാട്ടിൽ നിന്നും ഞാൻ പോക്കുമ്പോഴുണ്ടായിരുന്ന എന്റെ റൂമായിരുന്നില്ല
ഈ കാണുന്ന എന്റെ റൂം ഒരു പാട് മാറ്റങ്ങൾ അടക്കം ഒതുക്കവും ഇല്ലെങ്കിലും എന്റെ ഇഷ്ടപ്രകാരം ഞാൻ ചെയ്തു വച്ച പല വർക്കും എന്റെ ബുക്ക്സുകൾ എല്ലാം മാറ്റിയിരിക്കുന്നു.
ഞാൻ റൂമിൽ കയറാതെ നിൽക്കുന്നത് കണ്ടു വന്ന പെങ്ങൾ ചോദിച്ചു....
'' എന്തുപറ്റി ഇക്കാക്ക ഇങ്ങള് റൂമിൽ കയറാതെ പുറത്തുതന്നെ നിൽക്കുന്നു "
" ആരുടെ പണിയാ ഇത് ? "
" അത് ഇക്കാക്ക ഞാൻ ഒന്ന് ശരിയാക്കിയതാ "
" നീയോ നിന്നെ പറ്റി എനിക്ക് നന്നായി അറിയുന്നതല്ലേ ! സത്യം പറ ഇതാരുടെ പണിയാ? "
" സത്യം ഞാൻ തന്നെ ഇക്കാക്കാന്റെ റൂം ശരിയാക്കിയത് ''
'' നിന്നെ എനിക്കറിയുന്നതല്ലേ ഞാൻ പറഞ്ഞിട്ട് പോലും റൂമിൽ കയറി ബുക്ക്സ് നേരെയാക്കാത്ത നീയാണോ ഇത് മൊത്തം ഇങ്ങനെയാക്കിയത് "
" അതെന്താ ഇക്കാക്കാ ഇങ്ങൾക്ക് എന്നെ വിശ്വാസമില്ലേ? "
" ഇല്ല അതില്ലാതോണ്ടാണ് ഞാൻ വീണ്ടും വീണ്ടും ചോതിച്ചത് '"
" എന്നാ ഇങ്ങള് വിശ്വസിക്കണ്ട "
" ഇല്ല ഞാൻ ഉമ്മാനോട് ചോദിച്ചോണ്ട് "
"' ഇതിനൊക്കെയെന്തിനാ ഉമ്മാനോട് ചോദിക്കാൻ പോണത്? "
'' ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഞാൻ ഉമ്മാനോട് ചോദിച്ചു വരാം "
'' വേണ്ട വേണ്ട ഇങ്ങള് ഉമ്മാനോട് ചോദിക്കാനൊന്നും നിക്കണ്ട "
ഇതും പറഞ്ഞു ഉമ്മാന്റെ അടുത്ത് പോകാൻ നിന്ന എന്നെ പെങ്ങള് മുന്നിൽ ബ്ലോക്ക് ചെയ്തു നിന്നു
" എന്നാ പറ ആരാ എന്റെ റൂം ഇങ്ങനെ ആക്കിയത് "
" അത് ഇക്കാക്ക ഷാഹിനായാണ് റൂം ശരിയാക്കിയത് "
" അവളോട് ആരാ പറഞ്ഞത് എന്റെ റൂം ശരിയാക്കാൻ "
" ഇക്കാക്കയെന്നോട് ചൂടായിട്ടെന്താ കാര്യം അവളോട് ഞാൻ പറഞ്ഞിട്ടൊന്നുല്ല ഇങ്ങളെ റൂം ശരിയാക്കാൻ "
ഇതും പറഞ്ഞു മുഖം വീർപ്പിച്ചു പെങ്ങള് പോയി ആ സമയം മനസ്സിന്റെ ഒരു കോണിൽ ഒതുങ്ങിക്കൂടിയ പഴയ കാര്യങ്ങളെല്ലാം കൂടെ ഓർമവന്നപ്പോൾ അവളോടുള്ള ദേഷ്യം ഒന്നും കൂടെ വർധിച്ചു .
ഡ്രസ്സോക്കെ ചേഞ്ച് ചെയ്തു വന്നു വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നപ്പോഴും അവർ ഒന്നും പറഞ്ഞില്ല.
ഞാൻ നാട്ടിലേക്ക് വരുന്ന കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് തന്നെ വൈകുന്നേരമായപ്പോൾ ഗ്രൗണ്ടിലേക്ക് പോന്നു.
ഞാൻ ഗ്രൗണ്ടിൽ എത്തുമ്പോൾ എന്നെയും കാത്ത് അവർ ഉണ്ടായിരുന്നു.
നേരെ അവരുടെ അടുത്ത് ചെന്നു വിശേഷങ്ങളൊക്കെ പറയുന്നതിനിടയിലാണ് ഷെരീഫത് ചോതിച്ചത്...
" ഡാ അജു ഇനി നിന്നെ പെട്ടെന്ന് വിളിപ്പിച്ചത് വല്ല പെണ്ണ് കാണലിനാവുമോ? "
" ഡാ നിന്റെ കരിനാക്ക് വളക്കാതെടാ "
അവനോട് അത് പറഞ്ഞെങ്കിലും മനസ്സിൽ എന്തോ ഒരു തോന്നൽ ഇനി അതിനു വേണ്ടിയാണോ എന്നെ ഇത്ര പെട്ടെന്ന് വിളിച്ചു വരുത്തിയത്
'ഹേയ് അതാവാൻ സാധ്യതയില്ല അങ്ങനാണെങ്കിൽ എളാപ്പ പറയേണ്ടതല്ലേ'
എന്റെ ആത്മഗതാഗതം കേട്ടിട്ട് അവൻ ചോദിച്ചു...
" നീയെന്താ നിന്ന് പിറുപിറുക്കുന്നത് ഒന്ന് ഉറക്കെ പറയടാ "
" അതല്ലടാ ഞാൻ എയർപോർട്ടിൽ നിന്നും വരുമ്പോൾ എളാപ്പയോട് ചോദിച്ചു പക്ഷെ കാര്യമായിട്ടോന്നും പറഞ്ഞില്ല ഞങ്ങൾ തമ്മിൽ ഭയങ്കര കമ്പനിയാണ് "
" എടാ അപ്പൊ ഉറപ്പിച്ചോ ഇത് സംഗതി അതു തന്നെ "
" പോടാ.. നിന്റെ കരിനാക്ക് വീണ്ടും വളക്കാതെടാ ''
അതു കേട്ട അബു പറഞ്ഞു
" എടാ അവൻ പറഞ്ഞത് സത്യമല്ലേടാ എടാ ഇത് അതു തന്നെയാണെന്നാണ് ഞങ്ങളുടെയും ഒരു തോന്നൽ "
" എന്നാൽ പിന്നെ ഞാൻ തീർന്നെടാ തീർന്നു "
അങ്ങനെ അവരുമായി സംസാരിച്ചു കുറെ നേരം അവിടെയിരുന്നു
പിന്നെ കളിയൊക്കെ കഴിഞ്ഞു ഗ്രൗണ്ട് കാലിയായപ്പോൾ ഞങ്ങൾ പള്ളിയിൽ പോയി നിസ്കരിച്ചു കുറച്ചു നേരം അങ്ങാടിയിൽ പോയി നിന്ന് പിന്നെ ഇഷാ നിസ്കരിച്ചു നേരെ വീട്ടിലേക്കു പോന്നു.
വീടിലെത്തിയ ഞാൻ പെങ്ങളുടെ കൂടെ തമാശ പറഞ്ഞിരുന്നെങ്കിലും മനസ്സിനെ അലട്ടുന്ന വിഷയം അതായിരുന്നു
ആരും ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാവരുടെയും മുഖത്ത് എന്നോട് എന്തോ പറയാനുള്ളതു പോലെ.
ഭക്ഷണം കഴിച്ചു ഞാൻ റൂമിലേക്ക് കയറാൻ നിൽകുമ്പോഴാണ് ഉപ്പാന്റെ വിളി വന്നത്..
( വീട്ടിൽ കാര്യമായി എന്തെങ്കിലും ചർച്ച ചെയ്യാൻ ഉണ്ടെങ്കിൽ അതു രാത്രി ഭക്ഷണം കഴിച്ചതിന്റെ ശേഷം വീട്ടിലേ എല്ലാവരും ഒരുമിച്ചിരുന്നിട്ടായിരിക്കും ഒരു തീരുമാനത്തിലേത്തുക )
ഈ വിളിയിലും അതെനിക്ക് മനസ്സിലായി ഞാൻ ഉമ്മറത്തെക്ക് ചെന്നപ്പോ ഉപ്പയും ഉമ്മയും പെങ്ങളും അവിടെ ഉണ്ടായിരുന്നു...
ഉപ്പ തന്നെ ആദ്യം സംസാരിച്ചു തുടങ്ങി..
" മോനെ ഇനി നിന്റെ തീരുമാനമാണ് അറിയേണ്ടത് "
ഉപ്പ അത് പറഞ്ഞപ്പോൾ നെഞ്ചിലൂടെ എന്തോ പോയപോലെ ഒരു തോന്നൽ
" ഉപ്പ ഇങ്ങള് പറഞ്ഞോളി ഞാൻ എന്താണ് തീരുമാനിക്കേണ്ടത് "
" അത് മോനെ ഇവൾക്കോരു ആലോചന വന്നിട്ടുണ്ട് അനേഷിച്ചു നോക്കിയപ്പോൾ ഞങ്ങൾക്കെല്ലാം ഇഷട്ടപ്പെട്ടു ഇനി നീയും കൂടെ നിന്റെ അഭിപ്രായം അറിയിച്ചാൽ മതി "
ഉപ്പാന്റെ ആ വാക്കുകളിൽ രാവിലെ വന്നപ്പോൾ മുതൽ ഉണ്ടായിരുന്ന ടെൻഷനെല്ലാം മാറിയെങ്കിലും
മറ്റൊരു വീട്ടിലേക്കു പ്രതീക്ഷിക്കാതെ പെങ്ങൾ പോകുന്നു എന്നറിഞ്ഞപ്പോൾ മനസ്സിൽ ഒരു സങ്കടം വന്നെങ്കിലും അതു മറച്ചു വച്ച് ഞാൻ അവളെ കളിയാക്കി
" ആര്ക്ക് ഇവൾക്കോ ! "
അതു കണ്ട പെങ്ങൾ നാണം കൊണ്ട് തല താഴ്ത്തി തിരിച്ചു റൂമിലേക്ക് പോന്നപ്പോൾ
ഉമ്മാനോട് ഇതു വരെ എന്നോട് ഈ കാര്യം പറയാഞ്ഞത്തിലുള്ള പരിഭവം പറഞ്ഞപ്പോൾ ഇതൊക്കെ നിന്റെ പെങ്ങടെ പണിയാണെന്ന് പറഞ്ഞയുടനെ ഞാൻ പെങ്ങടെ അടുത്തേക്ക് പോന്നു.
അവളുടെ അടുത്തേക്ക് പോരുമ്പോൾ കാര്യമറിയാതെ വെറുതെ ടെൻഷൻ അടിച്ചതിന്റെ ചമ്മൽ പുറത്തു കാണിക്കാതെ
" അല്ല ഞാൻ നിന്റെ ഇക്കാക്കയല്ലടി എന്നോടല്ലേടി നീ ആദ്യം ഈ കാര്യം പറയേണ്ടത് അല്ലാതെ അവസാനമാണോ പറയേണ്ടത് "
" ആ അതുകൊണ്ടാണല്ലോ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ വന്നപ്പോൾ മുതൽ കാട്ടിക്കൂട്ടുന്നത് കണ്ടത് "
" കൊരങ്ങൻ നിന്നെ കെട്ടാൻ പോണ അളിയനെ വിളിച്ചാ മതി, അല്ല അത് പറഞ്ഞപ്പോഴാണ് അളിയന്റെ പേരെന്താ "
" ഉമ്മ പറഞ്ഞില്ലേ "
" ഇല്ല "
" എന്നാ ഉമ്മാനോട് പോയി ചോയിച്ചു നോക്കി "
" പറ നിന്റെ വായിന്നു തന്നെ പേര് കേൾക്കട്ടെ ഒന്നുല്ലേലും കല്യാണം കഴിഞ്ഞാൽ നിന്നെ ആ അളിയനല്ലേ സഹിക്കേണ്ടത് "
" അങ്ങനെയിപ്പോ ഞാൻ പറഞ്ഞു ഇക്കാക്ക ആ പേരറിയണ്ടാ വേണങ്കിൽ ഉമ്മാനോട് തന്നെ പോയി ചോയിച്ചു നോക്കി "
" വേണ്ട നീ പറയണ്ട എനിക്ക് ഇനി അറിയും വേണ്ട നിനക്ക് ഇപ്പൊ എന്നൊന്നും കണ്ണിൽ പിടിക്കൂലല്ലോ "
ഈ ഡയലോഗും അടിച്ചു ഞാൻ പെങ്ങളെ അടുത്ത് നിന്നും പോരാൻ നിന്നപ്പോൾ
" എന്താ ഇക്കാക്ക ഇങ്ങള് ഇങ്ങനൊക്കെ പറയുന്നത് ഞാൻ വെറുതെ പറഞ്ഞതല്ലേ അപ്പോഴേക്കും പിണങ്ങിയോ? "
ഇതും പറഞ്ഞു പെങ്ങള് കൊഞ്ചാൻ വന്നപ്പോൾ
" വേണ്ട ഇനി ഇക്കാക്കാക് ഒന്നും കേൾക്കണ്ട "
" എന്റെ പൊന്നിക്കാക്കാ ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ ഇനി അതിന്റെ പേരിൽ പിണങ്ങാതെ പേര് ഞാൻ പറയാം "
" എന്നാ പറ "
" പറയട്ടെ "
" പറ "
" അതെ പേര് അഫ്സലെന്നാണ് "
അതും പറഞ്ഞു പെങ്ങൾ തല താഴ്ത്തിയപ്പോൾ
" അല്ല ആരായിപ്പോ ഇത് പുലിക്കുട്ടി പൂച്ചക്കുട്ടിയായല്ലോ "
അതു കേട്ടു ദേഷ്യം പിടിച്ച പെങ്ങള്
" പോട കൊരങ്ങാ "
" കൊരങ്ങൻ എന്റെ അളിയൻ അഫ്സൽ "
ഇതും പറഞ്ഞു പെങ്ങളെ മുറിയിൽ നിന്നും സ്കൂട്ടായി.
പെങ്ങളുടെ കല്യാണം അങ്ങനെ ഉറപ്പിച്ചു പിന്നെ അതിന്റെ തിരക്കിൽ തന്നെയായിരുന്നു ഞാൻ പലപ്പോഴും ഞാനും ഷാഹിനയും തമ്മിൽ മിണ്ടാറില്ല അല്ല ഞാൻ അവളോട് മിണ്ടാൻ നിൽക്കാറില്ല എന്ന് പറയുന്നതാവും ശരി.
അങ്ങനെ കല്യാണം ഇങ്ങു വന്നെത്തി കല്യാണപ്പെണ്ണിന്റെ ഒരേയൊരു ഇക്കയെന്നതിനാൽ ഞാനും ഉപ്പാന്റെ കൂടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ചെയ്തു കൂടെ കട്ട സപ്പോർട്ടായി എന്റെ ഫ്രണ്ട്സും.
തലേന്നത്തെ പരിപാടികളെല്ലാം കഴിഞ്ഞു പിറ്റേന്നത്തെ ദിവസം ഓഡിറ്റോറിയത്തിൽ വച്ചായിരുന്നതിനാൽ അവിടെക്കുള്ള കാര്യങ്ങൾ ഏല്പിച്ചു ഞാൻ കിടക്കാൻ ചെന്നപ്പോൾ എന്റെ റൂമിന്റെ ഡോർ ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരുന്നു. ഡോറിൽ കുറെ തട്ടി വിളിക്കാൻ കൈ പോക്കുമ്പോഴേക്കും ഉമ്മ വന്നു പറഞ്ഞു..
" ഡാ ആ റൂമിൽ നീ ഇന്ന് കിടക്കണ്ട അതിൽ ഷാഹിയാണ് "
" അവളോട് ഈ റൂമിൽ കിടക്കാൻ ആരാ പറഞ്ഞത് ഉമ്മാ? "
" എടാ ഇന്നൊരു ദിവസത്തെക്കല്ലേ പിന്നെ അന്റെ പുന്നാര പെങ്ങളുമുണ്ട് കൂടെ നീ ആ ഓഫീസ് റൂമിൽ കിടന്നോ അവിടെ എളാപ്പയുണ്ട് "
അവളോടുള്ള കലിപ്പ് ഉള്ളിൽ വച്ച് ഞാൻ ഓഫീസ് റൂമിൽ കിടന്നു .
രാവിലെ ഓഡിറ്റോറിയത്തിലെക്കുള്ള കാറ്ററിംങ്ങിന്റെ ആളുകളെയും ഭക്ഷണത്തിന്റെയും കാര്യങ്ങൾ ഏർപ്പാടാക്കിയിട്ട് വീട്ടിലേക്കു വന്നയെന്നെ ഉമ്മ കണ്ടത്
" അല്ല എന്താപ്പോ അന്റെ കോലം ഇവടെ എല്ലാരും റെഡിയായി ഇനി എപ്പളാ നീ റെഡിയാവുക വേഗം പോയി കുളിക്കട "
ഉമ്മയത് പറഞ്ഞപ്പോഴാണ് ഞാനെന്റെ ഷർട്ടിലെക്ക് നോക്കിയത് ഇന്നലെ രാവിലെ കുളിച്ചു മാറ്റിയ ഡ്രെസ്സാണ് ഇനിയിപ്പോ കുളിച്ചിട്ടേ ബാക്കി കാര്യമോള്ളൂ.
ഉമ്മാനോട് ഇപ്പോ റെഡിയാവാമെന്നു പറഞ്ഞു
ഞാൻ എന്റെ റൂമിന്റെ ഡോറിൽ കൈ വയ്ക്കലും അവൾ ഡോർ തുറന്നു റൂമിൽ നിന്നും പുറത്തേക്കിറങ്ങലും ഒരുമിച്ചായിരുന്നു.
.........രാവിലെ
ഓഡിറ്റോറിയത്തിലെക്കുള്ള
കാറ്ററിംങ്ങിന്റെ ആളുകളെയും
ഭക്ഷണത്തിന്റെയും കാര്യങ്ങൾ
ഏർപ്പാടാക്കിയിട്ട് വീട്ടിലേക്കു
വന്നയെന്നെ ഉമ്മ കണ്ടു
" അല്ല എന്താപ്പോ അന്റെ കോലം
ഇവടെ എല്ലാരും റെഡിയായി ഇനി
എപ്പളാ നീ റെഡിയാവുക വേഗം
പോയി കുളിക്കട "...
ഉമ്മയത് പറഞ്ഞപ്പോഴാണ്
ഞാനെന്റെ ഷർട്ടിലെക്ക് തന്നെ
നോക്കിയത് ഇന്നലെ രാവിലെ കുളിച്ചു
മാറ്റിയ ഡ്രെസ്സാണ് ഇനിയിപ്പോ
കുളിച്ചിട്ടേ ബാക്കി കാര്യമോള്ളൂ.
ഉമ്മാനോട് ഇപ്പോ
റെഡിയാവാമെന്നു പറഞ്ഞു ;
ഞാൻ എന്റെ റൂമിന്റെ ഡോറിൽ
കൈ വയ്ക്കലും അവൾ ഡോർ തുറന്നു
റൂമിൽ നിന്നും പുറത്തേക്കിറങ്ങലും
ഒരുമിച്ചായിരുന്നു...
ആ സമയത്താണ് അർഷുന്റെ കാളും വന്നത്
അത് അറ്റൻഡ് ചെയ്തു അകത്തേക്ക്
കയറാൻ നിന്നപ്പോൾ അവൾ
അങ്ങോട്ടും ഇങ്ങോട്ടുമല്ലാതെ
തിരിഞ്ഞു കളിച്ചു !
ഇതു കണ്ടു ദേഷ്യം വന്ന ഞാൻ
അർഷുനോട് തിരിച്ചു വിളിക്കമെന്ന്
പറഞ്ഞ് കാൾ കട്ടാക്കിക്കൊണ്ട്
അവളോട് പറഞ്ഞു:
" നീയെന്താടി ആളെ കളിപ്പിക്കാൻ
നിന്നതാണോ? ഒന്നുകിൽ നീ
അങ്ങോട്ട് മാറി നിക്ക് അല്ലെങ്കിൽ
ഇങ്ങോട്ടിറങ്ങ് ഇതിലെതെങ്കിലും
ഒന്ന് നീ ആദ്യം തീരുമാനിക്ക് "....
ഇത് പറഞ്ഞു ഞാൻ മാറി നിന്നപ്പോൾ,,
" സോറി ഇക്കാ "..
എന്ന് പറഞ്ഞു അവൾ പുറത്തേക്കു
പോയി...
പെട്ടന്ന് കുളിച്ചു റെഡിയായി ഞാൻ ഓഡിറ്റോറിയത്തിൽ എത്തി..
കൂടെ പഠിച്ചവരെയും
പരിജയക്കാരെയും സ്വീകരിക്കലും
മറ്റുമായി ഓരോ തിരക്കിൽ പെട്ടു
സമയം പോയതറിഞ്ഞില്ല.
പെട്ടെന്ന് ഉപ്പ വന്നു ചെക്കനും
കൂട്ടരും എത്തിയെന്നു
പറഞ്ഞപ്പോളാണ് അത്രയും നേരം
സന്തോഷത്തിൽ നിന്ന എന്റെ ചിരി
മാഞ്ഞു തുടങ്ങിയത്...
പിന്നീട് പലരോടും ചിരിച്ചതായി
അഭിനയിച്ചു എന്നല്ലാതെ ഉള്ളു
തുറന്നു സന്തോഷിക്കാൻ
കഴിഞ്ഞിട്ടില്ല ......
എങ്കിലും പെങ്ങളെ സുരക്ഷിതമായ
കൈകളിലേക്കാണല്ലോ
ഏല്പിക്കുന്നത് എന്ന് ഓർത്തു കൊണ്ട്
സങ്കടമെല്ലാം ഉള്ളിൽ അടക്കി വച്ചു,,,
ഒരു ചെറു പുഞ്ചിരി മുഖത്തു വരുത്തി ഞാൻ വീണ്ടും ഓരോ കാര്യങ്ങങ്ങളിലേക്ക് മുഴുകി....
പെങ്ങളെയും കൊണ്ട് അവർ
ഇറങ്ങാൻ നേരം ഉമ്മയെ
കെട്ടിപിടിച്ചു കരഞ്ഞ അവൾ എന്നെ
കാണണമെന്നു വാശിപിടിച്ചപ്പോൾ മനപ്പൂർവം
അങ്ങോട്ട് പോവാതിരുന്നയെന്നെ
ഉപ്പ വിളിപ്പിച്ചു....
എല്ലാവരെയും പിരിയുന്ന സങ്കടത്തിൽ
എന്നെ കണ്ടയുടനെ പെങ്ങൾ ഈ
നെഞ്ചിലെക്ക് വീണു കരഞ്ഞു അത്
കണ്ടു എനിക്കും സഹിക്കാൻ
കഴിഞ്ഞിരുന്നില്ല ഉള്ളിൽ
സങ്കടമുണ്ടെങ്കിലും അതെല്ലാം
കടിച്ചമാർത്തി അവളെ
ആശ്വാസിപ്പിച്ചു കൊണ്ട് ഞാൻ
യാത്രയാക്കി.....
എന്റെ
ഉത്തരവാദിത്തങ്ങളെകഴിഞ്ഞു വീട്ടിൽ
തിരിച്ചെത്തിയപ്പോൾ സമയം
രാത്രിയായിരുന്നു കല്യാണത്തിനു
വന്നവരെല്ലാം പോയി ഞാനും ഉപ്പയും
ഉമ്മയും മാത്രമായി ..
തികച്ചും മൂകമായിരുന്നു
പെങ്ങളില്ലാത്ത വീട് ഭക്ഷണം
കഴിക്കാനിരുന്നപ്പോഴും ഇത്
തന്നെയായിരുന്നു അവസ്ഥ
ഒരുവിധം കഴിച്ചെന്നു വരുത്തി
ഞാൻ എഴുന്നേറ്റു.
കിടന്നിട്ടു ഉറക്കം വന്നതേയില്ല,,,!!!
കുഞ്ഞു നാൾ മുതൽ ഇക്കാക്ക എന്ന്
വിളിച്ചു ഇന്നലെ വരെ എന്റെ
പിന്നാലെ നടന്നു കുസൃതി കാട്ടിയും
പാര വച്ചും തല്ലു കൂടിയവൾ ;
ഇന്ന് മുതൽ മറ്റൊരാളുടെ ഭാര്യയായിരിക്കുന്നു ...
നാളെ മുതൽ അവൾ ഈ വീട്ടിൽ
വല്ലപ്പോഴും വരുന്ന വിരുന്നുകാരിയും...
ഇനിയും ആ പഴയ കുഞ്ഞു
പെങ്ങളാകാൻ അവൾക്
കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു
പോയി ...
ഞാൻ ഇങ്ങനെയൊക്കെ ചിന്തിച്ചു
കിടന്ന ഞാൻ ഒടുവിൽ എപ്പഴോ
ഉറക്കത്തിലേക്ക് വഴുതി വീണു...
പിന്നീട് വിരുന്നു വന്ന പെങ്ങളെ കുറച്ചു ദിവസം നിറുത്തിയെങ്കിലും അവൾ പോയതോടെ വീട് വീണ്ടും ഉറങ്ങിയ പോലെയായി....
ദിവസങ്ങൾ കടന്നു പോയി കടയിലെ കാര്യങ്ങൾക്ക് ഉപ്പയില്ലാതെ പറ്റില്ലയെന്നായപ്പോൾ മൂന്നു മാസത്തിന് ഉപ്പ തിരിച്ചു ഫ്ലൈറ്റ് കയറി.
വീട്ടിൽ ഉമ്മ ഒറ്റക്കായതിനാൽ പഴയത് പോലെ എപ്പോഴും ഫ്രണ്ട്സിന്റെ കൂടെ കറങ്ങി നടക്കാൻ കഴിഞ്ഞിരുന്നില്ല അതു കൊണ്ട് തന്നെ മിക്കവാറും സമയങ്ങളിൽ ഞാൻ വീട്ടിൽ തന്നെയുണ്ടായിരുന്നു.
അങ്ങനെ ഒരു ദിവസം ഏറെ വൈകി രാത്രിയിൽ പ്രതീക്ഷിക്കാതെയായിരുന്നു ഉപ്പാന്റെ കാൾ വന്നത്
" ഹലോ ഉപ്പാ "
" ആ മോനെ ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചതാണ് "
" എന്താ ഉപ്പ എന്തു പറ്റി "
" അത് മോനെ നമ്മുടെ സൈദാലിക്കാക്കോരു നെഞ്ചു വേദന ഇപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിലാണ് "
" എപ്പോഴാ ഉപ്പാ ഇത് സംഭവിച്ചത് "
" ഞങ്ങൾ ഒരുമിചായിരുന്നു ഷോപ്പ് അടച്ചു റൂമിലെത്തിയത് വന്നപാടെ ഒന്ന് ഫ്രഷായി വീട്ടിലെ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിലാണ് പെട്ടെന്ന് മൂപ്പർക്ക് നെഞ്ചു വേദന വന്നത് അപ്പോൾ തന്നെ കൊണ്ടു വന്നു ഇപ്പോൾ ഐ സി യു ലാണ് "
" ഡോക്ടർ എന്താ പറഞ്ഞത് ഉപ്പാ "
" ഒന്നും പറയാറായിട്ടില്ല മോനെ...."
തിരിച്ചു മറുപടി പറയാൻ സമ്മതിക്കാതെ ഉപ്പ
" എന്നാ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം മോനെ എന്നെയിപ്പോൾ ഡോക്ടർ വിളിക്കുന്നുണ്ട് "
ഇത്രക്ക് പറഞ്ഞപ്പോഴേക്കും കാൾ കട്ടായി.
എന്റെ സംസാരം കേട്ടു ഉമ്മ വന്നു ചോദിച്ചു
" ആരാ മോനെ ഈ നേരത്ത് വിളിച്ചത് "
" അത് ഉപ്പയാണുമ്മ "
" എന്നിട്ട് എന്താ പറഞ്ഞത് "
" അതുമ്മാ പെട്ടെന്ന് നമ്മുടെ സൈദാലിക്കാക്ക് നെഞ്ച് വേദന ഉപ്പ അവരുമായി ഹോസ്പിറ്റലിലാണ് അത് പറയാനാണ് ഉപ്പ വിളിച്ചത് "
" എന്നിട്ട് ഡോക്ടർ എന്താ പറഞ്ഞത്? "
" ഒന്നും പറയാറായിട്ടില്ല എന്നാണ് പറഞ്ഞത് "
" പടച്ചോൻ കാക്കട്ടെ "
ഉപ്പാക്ക് പിന്നീട് വിളിച്ചേങ്കിലും ഉപ്പ ഫോൺ എടുത്തതെയില്ല കുറെ ഉപ്പാന്റെ കാളിനു വേണ്ടി കാത്തിരുന്ന ഞാൻ അവസാനം റൂമിൽ പോയി കിടന്നു.
നിർത്താതെയുള്ള ഫോണിന്റെ ശബ്ദം കേട്ടു കൊണ്ടാണ് ഞാൻ ഉറക്കിൽ നിന്നും ഉണർന്നത് സമയം നോക്കുമ്പോൾ 5 മണി കഴിഞ്ഞു. ഞാൻ ഫോൺ എടുക്കാൻ നോക്കുമ്പോഴേക്കും കാൾ കട്ടായി.
ഫോണെടുത്ത് നോക്കുമ്പോൾ ഉപ്പയായിരുന്നു വിളിച്ചത് തിരിച്ചു വിളിക്കുമ്പോഴേക്കും ഉപ്പ വീണ്ടും വിളിച്ചു
" ഹലോ ഉപ്പാ "
" മോനെ സൈദാലിക്ക......"
എന്ന് പറയുമ്പോഴേക്കും ഒരു തേങ്ങലായിരുന്നു
" എന്താ ഉപ്പാ എന്തു പറ്റി? "
" മോനെ നമ്മുടെ സൈദാലിക്ക പോയി മോനെ "
" ഉപ്പയെന്താ ഈ പറയുന്നത് !!!!!!"
" അതെ മോനെ സൈദാലിക്ക നമ്മളെയൊക്കെ വിട്ടു പോയി "
ഉപ്പാന്റെ വാക്കുകൾ എന്നെ മരവിപ്പിച്ചു കളഞ്ഞു
കടയുടെ ചുമതല എന്നെ ഏൽപ്പിച്ച് ഉപ്പ നാട്ടിലേക്കു വന്നപ്പോൾ
എന്റെ കാര്യങ്ങളിൽ വളരെ ശ്രദ്ധ ചേലുത്തിയ ഒരു പാവം മനുഷ്യനായിരുന്നു അദ്ദേഹം
നാട്ടിൽ ഒന്നും അറിയാതെ വിലസി നടന്നിരുന്ന എനിക്ക് കാര്യങ്ങളെല്ലാം കണ്ടറിഞ്ഞു ഉത്തരവാദിത്തത്തെടെ ചെയ്യാൻ പഠിപ്പിച്ചു തന്നതും അദ്ദേഹമായിരുന്നു..
എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ടു ഉപ്പ പറഞ്ഞു
" മൂന്നാമത്തെ അറ്റാക്കായിരുന്നു നാളെ ഉച്ചയാവുമ്പോഴേക്കും ഞാൻ മയ്യത്തുമായി എയർപോർട്ടിലെത്തും അപ്പോൾ നീ എയർപോർട്ടിൽ ഉണ്ടാകണം പിന്നെ അവരുടെ വീട്ടുകാരെയൊക്കെ ഞാൻ അറിയിച്ചിട്ടുണ്ട് അവരും ഉണ്ടാകും "
ഇത്രയും പറഞ്ഞു ഉപ്പ കാൾ കട്ട് ചെയ്തു.
ഉമ്മാനെ വിളിച്ചുണർത്തി ഞാൻ വിവരങ്ങളെല്ലാം പറഞ്ഞു എന്റെ ഫ്രണ്ട്സിനെയും വിവരങ്ങൾ അറിയിച്ചു. ഉച്ചയാകുമ്പോഴേക്കും ഞാനും എന്റെ ഫ്രണ്ട്സും എയർപോർട്ടിൽ എത്തി.
മയ്യത്തുമായി ഉപ്പ വന്നയുടനെ ഇക്കയുടെ അനിയനും ഞാനും ആംബുലൻസിൽ കയറി
ഉപ്പാനെ എന്റെ ഫ്രണ്ട്സിന്റെ കൂടെ കാറിൽ കയറ്റി
കാരണം ഇക്കാന്റെ പെട്ടെന്നുള്ള മരണം അത് ഉപ്പാനെ വല്ലാതെ തളർത്തിയിരുന്നു അങ്ങനെ ഇക്കാന്റെ മയ്യത്തുമായി ഞങ്ങൾ എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് തിരിച്ചു.
മയ്യത്ത് വീടിന്റെ അകത്തേക്ക് കൊണ്ടു പോകാൻ നിൽകുമ്പോൾ മറ്റാർക്കും വിട്ടു കൊടുക്കാതെ മയ്യത്തിന്റെ ഒരു സൈഡ് എന്റെ തോളിൽ വച്ചു കൊണ്ട് വീടിനുള്ളിലേക്ക് നടന്നു..
മുൻവശത്തെ റൂമിൽ മയ്യത്ത് കിടത്താമെന്ന നിർദേശപ്രകാരം ആ റൂമിൽ മയ്യത്ത് കിടത്തിയപ്പോഴായിരുന്നു,
" ന്റെ പ്പാ !!!!!!! " എന്നുള്ള നിലവിളി കേട്ടത്
മയ്യത്ത് വീടിന്റെ അകത്തേക്ക്
കൊണ്ടു പോകാൻ നിൽകുമ്പോൾ
മറ്റാർക്കും വിട്ടു കൊടുക്കാതെ
മയ്യത്തിന്റെ ഒരു സൈഡ് എന്റെ
തോളിൽ വച്ചു കൊണ്ട്
വീടിനുള്ളിലേക്ക് നടന്നു..
മുൻവശത്തെ റൂമിൽ മയ്യത്ത്
കിടത്താമെന്ന നിർദേശപ്രകാരം ആ
റൂമിൽ മയ്യത്ത്
കിടത്തിയപ്പോഴായിരുന്നു,,
" ന്റെ പ്പാ !!!!!!! " എന്നുള്ള
നിലവിളി കേട്ടത്.......
കരഞ്ഞു നിലവിളിച്ചു കൊണ്ടു ആ
മുറിയിലെക്ക് ഓടിക്കയറി വന്ന ആ
പെൺകുട്ടിയെ കണ്ടു ആ
റൂമിലുണ്ടായിരുന്നവരുടെ കണ്ണ്
നിറഞ്ഞു പോയി..
വാ തോരാതെ എപ്പോഴും തന്റെ
മകളെ കുറിച്ച് പറഞ്ഞിരുന്ന
അദ്ദേഹത്തിന്റെ മകൾ
ഇഷയായിരുന്നു അത്.
ആ ഒരു സാഹചര്യത്തിൽ എന്തോ
എനിക്ക് അവിടെ നിൽക്കാനായില്ല
ഞാൻ പതിയെ വീടിന്റെ
പുറത്തിറങ്ങി ഒരു മൂലയിൽ
പോയിരുന്നു ..
ഒരു പക്ഷെ എനിക്കെന്നല്ല,,,
അദ്ദേഹവുമായി ബന്ധമുള്ള
ആർക്കും ഇതു കണ്ടു നില്കാൻ കഴിയില്ല..
കാരണം ,
അത്തരത്തിൽ ആയിരുന്നു ഉപ്പയും
മകളും തമ്മിലുള്ള സ്നേഹം..
തലയും താഴ്ത്തി ഇരിക്കുകയായിരുന്ന
എന്റെ തോളിൽ പെട്ടെന്നായിരുന്നു
ഒരു കൈ വന്നു പതിഞ്ഞത് .!!
ആരാണെന്ന ഭാവത്തിൽ
തലയുയർത്തി നോക്കിയപ്പോൾ
അളിയനെയായിരുന്നു കണ്ടത് ...
പെട്ടന്ന് അവിടെ നിന്ന് എഴുനേറ്റു
ഞാൻ സലാം പറഞ്ഞു കാര്യങ്ങൾ
ചോദിച്ചു ..
" രാവിലെ ഉമ്മ വിളിച്ചു
പറഞ്ഞപ്പോഴാണ് അറിഞ്ഞത് ".
" ആ, അളിയൻ ഒറ്റക്കാണോ വന്നത് "
" അല്ല അവളുണ്ട് പിന്നെ വരുന്ന വഴി
അവളുടെ ഒരു ഫ്രണ്ടിനെ വിളിച്ചിരുന്നു ".
" ആര് സുമിയാണോ? "
" അല്ല ഷാഹിനാ എന്നാണ്
പറഞ്ഞത് "
" ആ മനസ്സിലായി "..
അളിയൻ പെട്ടെന്ന് കാൾ വന്നു
പുറത്തേക്കു പോയപ്പോൾ ഞാൻ
വീണ്ടും അവിടത്തന്നെയിരുന്നു ..
പിന്നീട് മയ്യത്തെടുക്കാൻ
സമയമായി എന്ന്
പറഞ്ഞപ്പോഴാണ് ഞാൻ അവിടെ
നിന്നും എഴുന്നേൽക്കുന്നത് ...
അദ്ദേഹത്തിന്റെ മയ്യത്ത്
അവസാനമായി ഒരു നോക്കു
കാണുവാൻ വേണ്ടി ഞാൻ വരിയിലേക്ക് നടന്നു....
.........................................................
പെങ്ങളും അളിയനും ഉമ്മനെയും കൂട്ടി
നേരത്തെ പോന്നത് കൊണ്ടു തന്നെ,
രാത്രി ഏറെ വൈകിയായിരുന്നു
ഞാനും ഉപ്പയും സൈദാലിക്കാന്റെ
വീട്ടിൽ നിന്നും പോന്നത്..
വീട്ടിലെത്തിയപ്പോൾ ഉമ്മാക്ക്
പകരം പെങ്ങളായിരുന്നു വാതിൽ
തുറന്നത് ..
വല്ലാത്ത ക്ഷീണം കാരണം ഉപ്പയും
ഞാനും നാളെ സംസാരിക്കാം എന്ന്
പറഞ്ഞു കൊണ്ട് റൂമിലേക്ക് പോന്നു.
ദിവസങ്ങൾ കഴിഞ്ഞു പോയി ഞാൻ
തിരിച്ചു പ്രവാസ ജീവിതത്തിലേക്ക്
പോകാൻ തന്നെ തീരുമാനിച്ചു.
അതിനു വേണ്ടി ടിക്കറ്റെടുത്തു.
പക്ഷെ ,,
അന്ന് രാത്രി ഉപ്പയെന്നോട് വന്നു
പറഞ്ഞു :
"നീ ഇനി ഇപ്പൊ തന്നെ പോകണ്ട "
" അതെന്താ ഉപ്പാ അങ്ങനെ ഞാൻ
ഇനിയും പോയില്ലെങ്കിൽ അവിടെ
കടയിലെ കാര്യങ്ങളൊക്കെ "
" അതൊക്കെ ഞാൻ ഒരു വിധം
ശരിയാക്കിയിട്ടുണ്ട് ഇനി ബാക്കി ജദീർ
നോക്കിക്കോളും "
" അല്ല എന്താ ഉപ്പാ പെട്ടന്ന്
പോവണ്ടാന്ന് പറഞ്ഞത് "
" നീയും ഞാനും തിരിച്ചു അങ്ങോട്ട്
പോന്നാൽ പിന്നെ ഉമ്മാക്ക് ആരാ
കൂട്ടിന് ഈ വീട്ടിൽ ഉമ്മ
ഒറ്റക്കാവില്ലേ? പിന്നെ അന്റെ
പെങ്ങൾക്കണേങ്കിൽ എപ്പോഴും
ഇവടെ നിക്കാനും പറ്റില്ല ".
" എന്താ ഇങ്ങള് പറഞ്ഞു വരുന്നത്
ഉപ്പാ "
" നീ എത്രയും പെട്ടെന്ന് ഒരു
കല്യാണം കഴിക്കണം "
" എന്ത് ഞാനോ !! എനിക്കിപ്പൊ
തന്നെ കല്യാണമൊന്നും വേണ്ട
അതിനൊക്കെ ഉപ്പാ ഇനിയും
സമയമുണ്ടല്ലോ "
" നിനക്ക് ഇവിടെത്തെ അവസ്ഥ
അറിയുന്നതല്ലേ "
" അതിനിപ്പോ തന്നെ ...."
" നീ ഇനി ഒന്നും പറയണ്ട "
" എന്നാലും ഉപ്പാ "
" ഒരേന്നാലുമില്ല "
അപ്പോഴാണ് ഉമ്മ അങ്ങോട്ട്
വന്നത് കൂടെ പെങ്ങളുമുണ്ട്
" മോനെ നീ ഉപ്പ പറയുന്നതൊന്ന്
കേൾക്ക് നീയും ഉപ്പയും പോയാൽ
പിന്നെ ഞാൻ ഒറ്റക്കല്ലേ "
" അതിനു ഉപ്പ അങ്ങോട്ട് എപ്പോഴും
വരണ്ടല്ലോ ഇടക്ക് മൂന്നു മാസം
കൂടുമ്പോൾ വന്നാൽ പോരെ ആ
സമയം ഇവൾക്ക് ഇവിടെ വന്നു
നിന്നൂടെ "
ഇതിനു ഉപ്പയാണ് മറുപടി പറഞ്ഞത്:
" എപ്പോഴും അങ്ങനെ വരാനും
പോകാനും പറ്റൂല പിന്നെ ഓൾക്
എപ്പോഴും ഇവടെ വന്നു നിക്കാൻ
പറ്റുമോ? അവളെ മറ്റൊരു
തറവാട്ടിലേക്ക് കെട്ടിച്ചു വിട്ടതല്ലേ
തൽക്കാലം നീ ഇനി ഇങ്ങോട്ട് ഒന്നും
പറയണ്ട "
കൂടെ പെങ്ങളുടെ വകയും
കൂടിയായപ്പോൾ സഹികെട്ടു ഞാൻ
പറഞ്ഞു
" എന്നാ നിങ്ങളുടെ ഇഷ്ട്ടം പോലെ
നടക്കട്ടെ ഞാൻ എതിര് നില്കുന്നില്ല "
ഇതും പറഞ്ഞു ഞാൻ എന്റെ
റൂമിലേക്ക് പോന്നു..
പിറ്റേദിവസം രാവിലെ ഞാൻ
ഷെരീഫിനെ വിളിച്ചു എല്ലാവരെയും
അത്യാവശ്യമായി കാണാമെന്നു
പറഞ്ഞു ഗ്രൗണ്ടിലെത്തി..
" നീ പോയില്ലേ ഇന്നലെ
കണ്ടപ്പോൾ നീ പോവാണ്
എന്നല്ലേ പറഞ്ഞത് "
വന്നപാടെ അർഷുവാണ് ചോതിച്ചത്
എന്നിട്ട് ഒന്ന് നിർത്തിക്കൊണ്ട് അവൻ
വീണ്ടും ചോദിച്ചു
" അല്ല എന്തായിപ്പോ ഇത്ര
അത്യാവശ്യമായി കാണാനുള്ള
വിഷയം "
" അല്ല അർഷു നിനക്കിപ്പോ ഞാൻ
പോവാത്തതിലാണോ വിഷമം "
" അതെന്താടാ നീ അങ്ങനെ പറഞ്ഞത് "
" നിന്റെ ചോദ്യം കേട്ടാൽ അങ്ങനെ തോന്നു "
ഇതിനിടയിൽ കയറി ഷെരീഫ് ചോദിച്ചു :
" പറയടാ എന്തിനാ ഇത്ര
അത്യാവശ്യമായി കാണണമെന്ന്
പറഞ്ഞത്? ".
" അങ്ങനെ കാര്യത്തിലേക്ക് വാ
അല്ലാതെ വന്നപാടെ ഞാൻ
പോവാത്തതല്ല ചോദിക്കൽ "
അതിനു മറുപടിയായി അർഷു പറഞ്ഞു
" സോറി സർ, എന്നാ സാറു പറഞ്ഞാട്ടെ "
" എടാ എന്റെ ഉപ്പയും ഉമ്മയും
പെങ്ങളും കൂടി എന്നെക്കൊണ്ട്
കല്യാണം കഴിപ്പിക്കാനുള്ള
പുറപ്പാടിലാടാ "
ഇത് കേട്ട നബീല് ചോദിച്ചു :
" അതിനു നീ സമ്മതിച്ചോ? "
" എന്നെക്കൊണ്ട് സമ്മതിപ്പിച്ചെടാ "
" പിന്നെ എന്താടാ പ്രശ്നം "
" നിനക്ക് അറിയുന്നതല്ലേ അല്ലങ്കിൽ തന്നെ സൈദാലിക്കയുടെ
വേർപാടിന്റെ വിഷമം മനസ്സിൽ
നിന്നും വിട്ടു വരുന്നതേയുള്ളൂ
അപ്പോഴാണ് ഒരു കല്യാണം ".
"മനസ്സിന് ഒരു സുഖമില്ലടാ "
" എന്നാ നിനക്ക് പറഞ്ഞൂടെ കുറച്ചു
കഴിഞ്ഞു മതീയെന്ന് "
" എടാ ഞാൻ പറഞ്ഞതാടാ പക്ഷെ
വീട്ടിലെ സാഹചര്യങ്ങൾ ഓർത്ത്
എനിക്ക് സമ്മതിക്കേണ്ടി വന്നു "
" ഇനിയിപ്പോ ഒന്നും പറഞ്ഞിട്ട്
കാര്യമില്ല നീ ok പറഞ്ഞേക്ക് "
"ഹ്മം "
എന്റെ മൂളൽ കേട്ടപ്പോൾ
അവരെല്ലാരും കൂടെ
" അപ്പൊ ചെക്കന് പൂതിയൊക്കെ
ഉണ്ട് ലെ ''
'' ഒന്ന് പോടാ ഹമുക്കോളേ '"
അങ്ങനെ അവരുമായി
സംസാരിച്ചിരുന്നു നേരം പോയി.
മറ്റൊരു ദിവസം ഉച്ചക്ക് നിസ്കാരം
കഴിഞ്ഞു ഞാൻ പതിവുപോലെ
എന്റെ ബുള്ളറ്റിൽ,,
എന്തൊക്കെയോ ചിന്തിച്ചു കൊണ്ട്
അലസമായിട്ടാണ്
വീട്ടിലേക്ക് കയറി വന്നത്
അപ്പോൾ അളിയനും പെങ്ങളും
വീട്ടിലുണ്ടായിരുന്നു
ഞാൻ കയറി വന്നപാടെ എന്നെ
അളിയന്റെ കൂടെ പിടിച്ചു ഭക്ഷണം
കഴിക്കാനിരുത്തി
അളിയനുമായി ഓരോന്ന് സംസാരിച്ചു
കൊണ്ട് ഭക്ഷണം കഴിച്ചു
കൊണ്ടിരിക്കെയാണ് ..
എന്റെ പെങ്ങളും അളിയനും കൂടെ
കണ്ണുകൊണ്ടു എന്തൊക്കെയോ
ഘോഷ്ട്ടികൾ കാട്ടുന്നത് എന്റെ
ശ്രദ്ധയിൽ പെട്ടത് ..
അവരുടെ ഇടയിൽ ഞാനൊരു
ശല്യമാവാതിരിക്കാൻ വേണ്ടി .
അതൊന്നും മൈൻഡ് ചെയ്യാതെ
പെട്ടെന്ന് കഴിക്കാൻ തുടങ്ങി ..
ഒടുവിൽ അത് നിറുത്തി അവൾ മടിച്ചു
മടിച്ചു കൊണ്ട് എന്നോട് പറഞ്ഞു
'' ഇക്കാക്ക ഇങ്ങളെ മനസ്സിൽ ഇനി
വല്ലവരോടും ഇഷ്ടമുണ്ടോ ഉണ്ടെങ്കിൽ
വേഗം പറഞ്ഞോളി ഞാൻ ഉപ്പാനോട്
പറഞ്ഞു സമ്മതിപ്പിചോണ്ട് "
അവളത് പറഞ്ഞയുടനെ അളിയൻ
എന്റെ മുഖത്തേക്ക് നോക്കി ഒരു
ആക്കിയ ചിരി..
അത് കണ്ടു ദേഷ്യം പിടിച്ച ഞാൻ
പറഞ്ഞു:
" എനിക്ക് അങ്ങനെ ഒരാളെ
പ്രേമിക്കാനൊന്നും ഇതു വരെ
തോന്നിയിട്ടില്ല ".
" അപ്പൊ ഇനി തോന്നി കൂടായില്ല "
" പിന്നെ ഒരു പെണ്ണിന്റെ
പിന്നാലെയും ഞാൻ പോവില്ല "
ഞാനിതു പറഞ്ഞയുടനെ ഉമ്മ
അടുക്കളയിൽ നിന്നും വന്നു എന്റെ
അടുത്തു വന്നിരുന്നു എന്നിട്ട് പെങ്ങള്
തുടർന്നു ..
" എന്നാലേ ഇനി പോവാനും
നിൽക്കണ്ടാ ഉപ്പാക്കും ഉമ്മാക്കും ഒരു
കുട്ടിയെ ഇഷ്ടായിക്ക്ണ് "
" ആര് "
ഉമ്മ അതിനിടയിൽ കയറി ആ പേര്
പറഞ്ഞയുടനെ,
കുടിച്ചുകൊണ്ടിരിക്കുന്ന വെള്ളമങ്ങ്
തരിപ്പിൽ കയറി !!!!!!
ഞാനിതു പറഞ്ഞയുടനെ
അടുക്കളയിലായിരുന്ന ഉമ്മ
വന്നെന്റെ അടുത്തിരുന്നു എന്നിട്ട്
പെങ്ങള് തുടർന്നു,
" എന്നാലേ ഇനി പോവാനും
നിൽക്കണ്ടാ ഉപ്പാക്കും ഉമ്മാക്കും ഒരു
കുട്ടിയെ ഇഷ്ടായിക്ക്ണ് ".
" ആര് "
ഉമ്മ അതിനിടയിൽ കയറി ആ പേര്
പറഞ്ഞയുടനെ
കുടിച്ചുകൊണ്ടിരിക്കുന്ന വെള്ളമങ്ങ്
തരിപ്പിൽ കയറി !!.
ഉടനെ ഉമ്മയെന്റെ തലയിൽ തട്ടിക്കൊണ്ട് ചോദിച്ചു :
" എന്താടാ എന്താ പറ്റിയത് "
" ഒന്നുല്ല ഉമ്മാ പിന്നെ നേരത്തെ
ആരാന്നാ പറഞ്ഞെ '"
" ഷാഹിന !!! "
" എന്തെ "
" ആര് ഷാഹിനയോ"
" ആ ! ഉപ്പയും ഞാനും ഓളെ നിനക്ക്
വേണ്ടി ഉറപ്പിച്ചു കഴിഞ്ഞു "
ഉമ്മയിത് പറഞ്ഞയുടനെ
പെങ്ങളെയാണ് ഞാൻ തുറിച്ചു
നോക്കിയത്
അതിനു മറുപടിയായി പെങ്ങൾ
പറഞ്ഞു :
" ഇക്കാക്ക എന്നെ തുറിച്ചു
നോക്കുകയൊന്നും വേണ്ട
ഞാനൊന്നും പറഞ്ഞിട്ടില്ല ഒക്കെ
ഉമ്മയും ഉപ്പയും കൂടി
തീരുമാനിച്ചതല്ലേ "
ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഞാൻ
ഇതു കേട്ടപ്പോൾ പാതിവഴിയിൽ
നിറുത്തി വാഷ് ബേസിന്റെ
അടുത്തേക്ക് എഴുന്നേറ്റു നടന്നു
ഉമ്മ പറഞ്ഞതിന് തിരിച്ചു മറുപടി
പറയാത്തത് കൊണ്ടു തന്നെ
ഉമ്മയെന്റെ പിന്നാലെ വന്നു.
'" മോനെ ഞാൻ പറഞ്ഞതിനു നീ
ഒന്നും പറഞ്ഞില്ല എന്താ നിന്റെ
അഭിപ്രായം "..
" ഇങ്ങക്ക് ഓളെ മാത്രേ കിട്ടിയത് "??
കൈ കഴുകി പോകാൻ നിന്ന
ഞാനിതു പറഞ്ഞിട്ട് റൂമിൽ വന്നു
കിടന്നു...
വൈകുന്നേരം 5മണിക്ക് അർഷുന്റെ
കാൾ വന്നപ്പോഴാണ് ഞാൻ
ഉറക്കിൽ നിന്നു ഉണരുന്നത് ..
" ഹലോ, പറ അർഷു എന്താ കാര്യം "
" ഒന്നുല്ല്യ നീ ഗ്രൗണ്ടിലേക്ക്
വരുന്നുണ്ടോ? "
" ആട ഞാൻ വരുന്നുണ്ട് ഒരു 10 മിനിറ്റ്
ദാ ഇപ്പൊ വരാം "..
അതും പറഞ്ഞു കാൾ കട്ടാക്കി ഞാൻ
മുഖം കഴുകി ഡ്രസ്സ് ചേഞ്ച് ചെയ്തു
റൂമിൽ നിന്നും പുറത്തിറങ്ങി....
ഹാളിൽ ഉപ്പയും ഉമ്മയും ഇരിക്കുന്നുണ്ട്
എന്നെ കണ്ടപ്പോൾ ഉമ്മ പറഞ്ഞു:
" നിന്റെ തീരുമാനം എന്തായാലും ശരി
ഞങ്ങൾക്ക് അവളെ മതി '"..
" ഉമ്മാക്ക് എന്താ എത്ര പറഞ്ഞാലും
മനസ്സിലാവില്ലേ "
കുറച്ചു ദേഷ്യത്തിൽ മറുപടി പറഞ്ഞു.
വീട്ടിൽ നിന്നും പോരാൻ നിന്നയെന്നെ
ഉപ്പ വിളിച്ചു
'' ഡാ ഒന്നവിടെ നിന്നെ "
പുറത്തിറങ്ങാൻ നിന്ന ഞാൻ തിരിച്ചു
ഉപ്പാന്റെ അടുത്തേക്ക് വന്നു
" ഉപ്പാ ഇങ്ങളും തീരുമാനിച്ചോ? "
" അവള് നല്ല കുട്ടിയാടാ അവളെക്കാൾ
നല്ല കുട്ടിയെ അത്ര പെട്ടെന്നു
നിനക്ക് കിട്ടില്ല മാത്രമല്ല നിനക്ക്
അവളെ അറിയാം അവൾക്
നിന്നെയും അറിയാം പിന്നെ നിന്റെ
ഉമ്മയെന്ന് വച്ചാൽ അവൾക്
ജീവനാണ് ആ ഒരു കുട്ടിയെ ആണോ
നീ വേണ്ടെന്നു വയ്ക്കുന്നത് ".
" അതൊന്നും... "
" എടാ മോനെ നീ ഒരു കാര്യം കൂടെ
മനസ്സിലാക്കണം നമ്മളിവിടെ നിന്ന്
പോയാലും ഉമ്മയും അവളും
മാത്രമാണ് ഈ വീട്ടിൽ അപ്പൊ
നിന്റെ ഉമ്മാനെ സ്നേഹിക്കുന്ന
അവളെ കെട്ടുന്നതല്ലേ എന്തു കൊണ്ടും
നല്ലത് "..
ഒന്നും മിണ്ടാൻ കഴിയാതെ നിന്ന
എന്നോട് ഉപ്പ വീണ്ടും പറഞ്ഞു :
" നീ എന്തായാലും ഇതിനു
സമ്മതിക്കണം "
" ഉപ്പാ എനിക്കൊന്നാലോചിക്കണം "
അതിനിടയ്ക്കാണ് ഉമ്മ ഇടയിൽ കയറി പറഞ്ഞത് :
" ഇനി എന്ത് ആലോചിക്കാനാടാ
ഉള്ളത് ഒന്നുമില്ലെങ്കിലും ഒരു
ഉമ്മയില്ലാത്ത കുട്ടിയല്ലേ ഓൾ "
..
ഉമ്മാന്റെ ആ വാക്കുകൾ
കേട്ടപ്പോൾ എന്തോ ഉള്ളിലൊരു
ഇത് അവസാനം ഞാൻ പറഞ്ഞു :
" എന്നാ ഇങ്ങള് എന്താന്ന് വച്ചാൽ തീരുമാനിച്ചോളി ! "..
ഈ ഒരു വാക്ക് എന്നിൽ നിന്നും
കേട്ടപ്പോൾ ഉമ്മന്റേയും
ഉപ്പന്റെയും മുഖമൊന്നു തെളിഞ്ഞു .
ഇനി അവിടെ നിന്നാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ വീട്ടിൽ നിന്നും ഗ്രൗണ്ടിലേക്ക് പോന്നു.
കാര്യങ്ങളെല്ലാം കേട്ടതിന് ശേഷം
അബ്ബാസ് ചോദിച്ചു
" അല്ല അജു നിനക്കെന്താ
ഷാഹിനയോട് ഇത്ര ദേഷ്യം "
" അത് നിനക്ക് പറഞ്ഞാൽ
മനസിലാവില്ല "
അത് കേട്ടു അർഷു പറഞ്ഞു :
" പിന്നെ നിന്റെ ഒലക്കമ്മലെ
ദേഷ്യം ഒന്ന് പോടാ ചെക്കാ അന്റെ
ഉമ്മ പറഞ്ഞപോലെ ഒന്നുല്ലേലും
ഓളോരു ഉമ്മയില്ലാത്ത കുട്ടിയല്ലേടാ "
" മതി മതി ഞാൻ ഉമ്മാനോട്
സമ്മതം പറഞ്ഞിട്ടുണ്ട് "
" നീ ഈ പറഞ്ഞത് ആദ്യം തന്നെ
പറഞ്ഞൂടെ വെറുതെ വീട്ടിൽ ഒരു
പ്രശ്നം ഉണ്ടാക്കുന്നതെന്തിനാ ".
" എനിക്ക് ഇഷ്ട്ടായിട്ടോന്നുമല്ല
പിന്നെ അവരുടെ ഇഷ്ട്ടം പോലെ
നടക്കട്ടെ എന്ന് വച്ചു "
ഇടയിൽ കയറി ഷെരീഫ് പറഞ്ഞു
" എങ്ങനെ ആയാലും ശരി പക്ഷെ
കല്യാണം കഴിഞ്ഞാൽ നിന്റെ ഈ
സ്വഭാവം മാറ്റണം "..
" മ്മ് ആയിക്കോട്ടെ മാറ്റിക്കോളാമെ "
ഉപ്പയും ഉമ്മയും തീരുമാനിച്ച പോലെ പെട്ടന്ന് കല്യാണം നടന്നു.
എനിക്ക് താല്പര്യമില്ലാതെ
പെട്ടെന്നുണ്ടായ
കല്യാണമായതിനാലും വലിയ
രീതിയിലൊന്നും നടത്തിയില്ല
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
അയൽ വാസികളും മാത്രമടങ്ങുന്ന
ഒരു ചെറിയ കല്യാണം.
രാത്രി നിസ്കാരം കഴിഞ്ഞു
ഫ്രണ്ട്സിന്റെ കൂടെ ഇരുന്ന്
അറിഞ്ഞു കൊണ്ടായിരുന്നു ഞാൻ
നേരം വൈകി വീട്ടിലെത്തിയത്.
ഞാൻ റൂമിലേക്ക് കയറി
ചെന്നപ്പോൾ അവളവിടെ
ഇരിക്കുകയായിരുന്നു ..
ഞാൻ കയറി ചെന്നപാടെ പെട്ടെന്ന്
അവളെഴുനെറ്റു നിന്നു എന്നാൽ ഞാൻ
അവളെ മൈൻഡ് ചെയ്യാതെ
ബെഡിൽ പോയി കിടന്നു.
കുറെ നേരം ഞാൻ ഒന്നും മിണ്ടാത്തത്
കണ്ടു അവളെന്റെ അടുത്തേക്ക് വന്ന്
ചോദിച്ചു
"" എന്തു പറ്റി ഇക്കാ? "
" എനിക്കൊന്നും പറ്റിയിട്ടില്ല ഇനി
നീയായിട്ട് എനിക്കൊന്നും
വരുത്താതിരുന്നാൽ മതി ''.
" അതിനിക്കാ ഞാൻ.. "
" കൂടുതലിങ്ങോട്ടൊന്നും പറയണ്ട
ഓരോന്ന് പറഞ്ഞു നീയെന്റെ
ഉമ്മാനെയും ഉപ്പനെയും
കയ്യിലെടുത്തു ഇനി എന്നെയും കൂടെ
നിന്റെ വരുത്തിയിൽ ആകാനാണോ
ഈ വിളി "
" ഇക്കാ ഞാനെന്തു തെറ്റാണ് ചെയ്തത്
ഇക്കാക് എന്നോട് ഇത്ര വെറുപ്പ്
തോന്നാൻ "
" മതി നീ ഇനി സംസാരിച്ചാൽ ഞാനീ
റൂമിൽ നിന്നും ഇറങ്ങിപ്പോവും കാണണോ നിനക്ക് "..
" വേണ്ട ഇക്കാ ഞാൻ കാരണം ഇക്ക
ഈ റൂമിൽ നിന്നും പുറത്തു പോവണ്ട ".
" എന്നാ ആ ലൈറ്റ് ഒന്ന് കിടത്ത്
എനിക്കുറങ്ങണം "
എന്ന് പറഞ്ഞ് തിരികെ ഞാൻ
ബെഡിൽ ചെന്നു കിടന്നു .
പിറ്റേന്ന് രാവിലെ യാതൊരു
കുഴപ്പവുമില്ലാതെ എനിക്കുള്ള
ചായയുമായി വന്ന ഷാഹിനയെ
കണ്ടപ്പോൾ എനിക്കാകെ ദേഷ്യം
പിടിച്ചു..
" ഇക്കാ ചായ "
" ആർക്കു വേണം നിന്റെ ചായ"
"ഇന്നലെ രാത്രി പറഞ്ഞതൊക്കെ നീ
മറന്നോ അതോ വീണ്ടും എന്നെ
കൈയ്യിലെടുക്കാൻ പുതിയ
പരിപാടികളുമായി ഇറങ്ങിയതാണോ "?
ഇങ്ങനെ മനപ്പൂർവം ഞാൻ
ഷാഹിനയെ കുറ്റങ്ങൾ കണ്ടെത്തി
ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു
പല പരിപാടികളും ഇവളോടുള്ള
ദേഷ്യത്തിന് വേണ്ടാന്ന് വച്ചു.
എന്തോ എനിക്ക് അവളെ
അംഗീകരിക്കാൻ കഴിയുന്നില്ല ഒരു
പക്ഷെ എന്നിലെ ഈഗോ
ആയിരിക്കാം ഇങ്ങനെയൊക്കെ
പെരുമാറാൻ കാരണം.
അങ്ങനെയാണ് എത്ര വേണ്ടാന്ന്
വച്ചിട്ടും ഉമ്മന്റേയും ഉപ്പന്റെയും
നിർബന്ധപ്രകാരം അമ്മോന്റെ
വീട്ടിൽ വിരുന്നിനു പോകുന്നത്
ആ വിരുന്നിലായിരുന്നു ഞാനെന്ന
വ്യക്തിയിൽ അവൾ മാറ്റങ്ങൾ കണ്ടു
തുടങ്ങിയത് ......
വീട്ടിൽ നിന്നും ഞാനും അവളും
കൂടി പോകുമ്പോൾ പരസ്പരം ഒന്നും
മിണ്ടാതെ ഒരു അപരിചിതരെ
പോലെയായിരുന്നു...
എന്നാൽ അവിടെ അമ്മോന്റെ
വീട്ടിലെത്തിയപ്പോൾ അവരുടെ
മുന്നിൽ വച്ച് ഞാൻ ഷാഹിനയോട്
സ്നേഹത്തോടെയായിരുന്നു
പെരുമാറിയത്
എന്റെ പെരുമാറ്റത്തിൽ അവളിൽ
വരുത്തിയ സന്തോഷം കണ്ടപ്പോൾ
അവരൊന്നും കേൾക്കാതെ ഞാ അവളോട് പറഞ്ഞു:
" നീ വല്ലാതെ സന്തോഷിക്കൊന്നും
വേണ്ട അവരുടെ മുന്നിൽ മാത്രമെ
ഒള്ളു ഇതൊക്കെ ".
അവിടത്തെ സൽക്കാരം കഴിഞ്ഞു
വീട്ടിലെ ഓരോരോ കാര്യങ്ങൾ
സംസാരിച്ചിരിക്കുമ്പോളാണ് ;
എന്റെ പഴയൊരു ഫ്രണ്ട് എന്നെ
വിളിക്കുന്നത്
അവനെ കാണാൻ വേണ്ടി പോയി
തിരിച്ചു വരുമ്പോൾ കാണുന്നത്
ഷാഹിന അവരുടെ
പേരക്കുട്ടികളുമായി മുറ്റത്തു ഓരോന്ന്
പറഞ്ഞു നിൽക്കുന്നതായിരുന്നു
ഞാൻ അത് കണ്ടെങ്കിലും മൈൻഡ്
ചെയ്യാതെ അകത്തേക്ക് പോന്നു
കുറെ നേരം കഴിഞ്ഞപ്പോൾ
അമ്മായിയോട് തിരിച്ചു
പോകുകയാണെന്ന് പറയാൻ വേണ്ടി
അടുക്കളയുടെ ഭാഗത്തേക്ക് പോകുന്ന
വഴിയാണ് അമ്മോനും അമ്മായിയും
കൂടിയുള്ള സംസാരം
കേൾക്കാനിടയായത്........
" അജുന്റെ ഭാഗ്യാണ് അവളെ
പോലൊരു കുട്ടിയെ ഭാര്യയായി
കിട്ടിയത് മാത്രമല്ല ഉമ്മയില്ലാത്ത ഒരു
കുട്ടിയാണെന്ന് പറയുകയെയില്ല
അങ്ങനെയാണ് എല്ലാം കണ്ടറിഞ്ഞു
ചെയ്യുന്നതും പെരുമാറുന്നതും
അങ്ങനെയുള്ള ഒരു കുട്ടിയെ ഇനി
വേറെ അവനു കിട്ടില്ല "
" അതിനു അജുന്റെ സ്വഭാവം നിനക്ക്
നന്നായി അറിയുന്നതല്ലേ അവന്റെ
കൂടെ ആ കുട്ടി നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല "
അവര് പറയുന്നത് കേട്ട ഞാൻ
തിരികെ ഉമ്മറത്തെക്ക് തന്നെ നടന്നു
കസേരയിൽ വന്നിരുന്നു
അപ്പോഴും അവരുടെ ആ സംസാരം
മനസ്സിൽ അസ്വസ്ഥതകൾ
വരുത്തിക്കൊണ്ടിരുന്നു ...
എല്ലാവരും പറയുന്നത്
ശരിയായിരുന്നോ?
എന്റെ കാഴ്ചപ്പാടുകളായിരുന്നോ
തെറ്റ്?
പിന്നീടുള്ള അവളുടെ ഓരോ
പ്രവർത്തികളും എന്റെ മനസ്സിൽ
കുറ്റബോധത്തിന്റെ ചെറു തീ
കനലുകൾ എറിഞ്ഞു
കൊണ്ടേയിരുന്നു.....
ഒരു വൈകുന്നേരം വീട്ടിലേക്കുള്ള
സാധനങ്ങളുമായി വന്ന ഞാൻ
കണ്ടത് ,
ഉമ്മാന്റെ മടിയിൽ കിടന്നവൾ
എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതാണ്
എന്നെ കണ്ടു പരിഭ്രമത്തോടെ
എഴുന്നേറ്റു നിന്ന അവളെ
കണ്ടപ്പോൾ എനിക്ക് ചിരിയാണ്
വന്നതെങ്കിലും ഗൗരവം നടിച്ചു
കൊണ്ടായിരുന്നു ഞാൻ
അകത്തേക്ക് പോന്നത്
പിന്നീടുള്ള ഓരോ സമയങ്ങളിലും
അവളോടുള്ള എന്റെ ആ
ദേഷ്യത്തിന് അയവ് വരുത്തുന്ന
തരത്തിലായിരുന്നു അവളുടെ ഓരോ
കാട്ടിക്കൂട്ടലുകളും ..
പലതും ഞാൻ കണ്ടില്ലെന്നു
നടിച്ചെങ്കിലും അറിയാതെ തന്നെ
അവളെന്റെ മനസ്സിൽ
കയറിക്കൂടുകയായിരുന്നു ..
എന്നാൽ പ്രതീക്ഷിക്കാതെയാണ്
ഇത്രയൊക്കെ ഞാൻ ചെയ്തിട്ടും അവൾ
സുമിയോട് എന്നെ പറ്റി നല്ലത്
പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് !
അത് കേട്ടതോട്കൂടി എനിക്ക്
എന്നോട് തന്നെ വെറുപ്പ് തോന്നി
അന്ന് എന്തിനോ ഒരു ആവശ്യത്തിന്
റൂമിലേക്ക് വന്നു പുറത്തു പോകുന്ന
അവളെ ആദ്യമായിട്ടായിരുന്നു
" ഷാഹി "
എന്ന് വിളിച്ചത് !
" എന്താ ഇക്കയെന്നെ വിളിച്ചത് ''
കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഒരു
ഞെട്ടലോടു കൂടെ അവളത്
ചോദിച്ചപ്പോൾ
" ഷാഹി എനിക്ക് നിന്നോട് ഒരു കാര്യം
പറയാനുണ്ട് "
" എന്താ ഇക്കാ "
" ഞാൻ നിന്നെ ഒരു പാട്
വേദനിപ്പിച്ചിട്ടുണ്ട് ഒന്നും നിനക്ക്
ക്ഷമിക്കാൻ പറ്റാത്ത
തെറ്റാണെന്നറിയാം എങ്കിലും നീ
എന്നോട്... "
അവളെന്റെ വാക്കുകൾ
പൂർത്തിയാക്കാൻ സമ്മതിക്കാതെ
" ഇക്കയല്ലേ എന്നോട് ക്ഷമിക്കേണ്ടത്
ഞാനല്ലേ ഇക്കാനെ
വേദനിപ്പിച്ചിട്ടുള്ളത് അന്ന് ആ
കല്യാണവീട്ടിൽ വച്ച് എല്ലാരും
കാൺക്കെ ഇക്കാക് ഉപ്പാന്റെ കയ്യിൽ
നിന്നും തല്ല് വാങ്ങിച്ചു തന്നതിനും ,
എല്ലാവരുടെ മുമ്പിൽ ഇക്കാനെ
നാണം കെടുത്തിയത്തിനും,
ഞാൻ കാരണം നാട്ടിൽ ഇക്ക പഠിച്ച
ജോലിക്ക് കയറാൻ പറ്റാത്തതിനും
എല്ലാ തരത്തിലും ഞാനല്ലേ ഇക്കാനെ വേദനിപ്പിച്ചത് "
ഇത്രയൊക്കെ ഞാൻ ഷാഹിയോട്
ചെയ്തിട്ടും സ്വയം തെറ്റുകൾ
ഏറ്റെടുക്കുന്ന അവളുടെ ആ
സംസാരം കേട്ടപ്പോൾ പിന്നെ
ഞാൻ വേറൊന്നും ചിന്തിച്ചില്ല നേരെ
അവളെ വലിച്ചു ഞാനെന്റെ
നെഞ്ചിലെക്കിട്ടു .......
പരസ്പരം കരഞ്ഞു കെട്ടിപിടിച്ചു എത്ര
നേരം നിന്നെന്നറിഞ്ഞില്ല...
അവസാനം അടുക്കളയിൽ നിന്നുള്ള
ഉമ്മാന്റെ ഷാഹിമോളെയെന്ന ആ
നീട്ടി വിളിയിലായിരുന്നു പരസ്പരം
മറന്നുള്ള ആ നിറുത്തത്തിൽ നിന്നും
ഞങ്ങൾ വേർപെട്ടത് ,,,,,.....
കണ്ണ് തുടച്ചു കൊണ്ട് പോകാൻ നിന്ന
അവളുടെ കൈ പിടിച്ചു കൊണ്ട്
ഞാൻ ചോദിച്ചു
" നീ ഇപ്പഴും പറഞ്ഞില്ല എന്നോട ക്ഷമിച്ചു എന്ന് "
പെട്ടെന്നെന്റെ കൈ കുതറി മാറ്റി
കവിളിലൊരുമ്മ തന്നു കൊണ്ടവൾ
ഡോറിന്റെ അടുത്തേക്ക് പോയി
" എന്നാലും എന്റെ പൊന്നിക്കാ
ചൂടനായ ഇങ്ങള് തന്നെ ഇത്രക്ക്
സെന്റി അടിക്കാൻ പാടുണ്ടോ? അയ്യെ മോശം മോശം "
" ഡി "
എന്ന് വിളിച്ചു കൊണ്ട് അടുത്തേക്ക്
ചെന്നപ്പോഴേക്കും ഡോർ
തുറന്നവളോടിയിരുന്നു
എന്റെ അടുത്തു നിന്നും ഓടിയ ഷാഹി
ഉമ്മാന്റെ പിറകിലായിരുന്നു പോയി
നിന്നത്
പിറകെ ഓടിയ ഞാൻ ചെന്നു പെട്ടത്
ഉമ്മാന്റെ മുന്നിലും
" ഹ്മം എന്താടാ നിനക്കിവിടെപ്പണി? "
" ഒന്നൂല്യ വെറുതെ "
" എന്നാ പോടാ അപ്പുറത്ത് "
ഉമ്മാന്റെ മറുപടിയിൽ
വാ പൊത്തി ചിരിക്കുന്ന അവളെ
നോക്കി ഞാൻ തലയാട്ടി ക്കോണ്ട്
പറഞ്ഞു
" അങ്ങട്ട് വാ ട്ടാ ശരിയാക്കി തരാം "
എന്റെ മെല്ലെയുള്ള സംസാരം ഉമ്മ
കേട്ടോ എന്നൊരു സംശയം
" ഡാ "
എന്ന് ഉമ്മ പറഞ്ഞതും അടുക്കളയിൽ
നിന്നും റൂമിലേക്ക് സ്കൂട്ടായി.
ഉച്ചക്ക് ഭക്ഷണം കഴിച്ചു റൂമിലേക്ക്
വന്ന അവളെ
വലിച്ചു
നെഞ്ചിലെക്കടുപ്പിച്ചയെന്നെയവൾ
പെട്ടെന്നായിരുന്നു
ബെഡിലേക്ക് പിടിച്ചു തള്ളിയത്
ഷാഹിയുടെ കയ്യിൽ പിടിച്ചതു
കൊണ്ട് അവളും ഞാനും കൂടിയാണ്
ബെഡിലേക്ക് വീണത്.
എന്റെ നെഞ്ചിൽ തല വച്ചു
കിടക്കവേ ഷാഹി
" ഇക്കാ "
" ഹ്മം "
" ഇക്കോയ് "
" പറ ഷാഹി "
" അതേയ് ഇക്കാക്ക് മുൻപ് ഞാനീ റൂം വൃത്തിയാക്കിയതിന് ശേഷം ഷെൽഫിൽ നിന്നും എന്തെങ്കിലും പേപ്പർ കിട്ടിയിരുന്നോ "
" ഇല്ലാ "
" സത്യം പറ ഇക്കാ "
" ഇല്ലടി "
" ഇക്ക പിന്നെ ആ ഷെൽഫിലെ ബുക്കൊന്നും എടുത്തിട്ടില്ലേ "
" ഇല്ലടി ഞാൻ ആ ബുക്ക്സ് പിന്നെ
തൊടാൻ പോയിട്ടില്ല അല്ല നീയെന്താ
ഇപ്പൊ അങ്ങനെ ചോദിച്ചത് "
" ഹേയ് ഒന്നൂല്യ ഇക്കാ ഞാൻ വെറുതെ ചോദിച്ചതാ "
" അല്ല എന്തോണ്ട് "
" ഒന്നൂല്യ ഇക്കാ "
" നീ കാര്യം പറ മുത്തേ "
" എന്നാ ഞാൻ പോയി ഷെൽഫിൽ
നിന്നതെടുത്തു വരാം "
ഷെൽഫിൽ നിന്നും ഏതാ ഒരു
ബുക്കെടുത്തു കുറെ മറിച്ചു നോക്കിയ
ശേഷം അതിൽ നിന്നൊരു പേപ്പർ
എടുത്തു വന്നു എനിക്ക് തന്നു
" എന്തായിത് "
" ഇക്ക ആദ്യം അത് വായിച്ചു നോക്കി "
ഷാഹി നാലായി മടക്കിത്തന്ന ആ പേപ്പർ ഞാൻ നിവർത്തി :
ഇക്കാക്ക് എന്നോട് അടങ്ങാത്ത
ദേഷ്യമുണ്ടെന്നറിയാം
ഒരിക്കലും ഇക്കാനെ മനപ്പൂർവം ഞാൻ
വേദനിപ്പിക്കാൻ വിചാരിച്ചിതല്ല
ഷംനയോടൊപ്പം പഠിക്കുന്ന കാലം
മുതൽ ഈ വീട്ടിൽ ഞാൻ വരാറുണ്ട്
അപ്പോഴൊക്കെ
ഇക്കാടെ ഉമ്മ
പറഞ്ഞുള്ള അറിവേ എനിക്ക്
ഇക്കാനെ പറ്റി ഉണ്ടായിരുന്നോള്ളൂ
നാട്ടിലേക്ക് വരാൻ കഴിയാതെ
ഇക്കാടെ ഉപ്പ ഗൾഫിലായിരുന്ന സമയം,
ബാത്‌റൂമിൽ വീണ് തല പൊട്ടി
കിടപ്പിലായ ഉമ്മയെയും 3 വയസ്സുള്ള
ഷംനയെയും നോക്കിയ
അന്നത്തെ ആ 12 വയസ്സു കാരനെ
പറ്റി ഇക്കാടെ ഉമ്മ പറഞ്ഞപ്പോൾ ,,
അന്ന് ഞാൻ ആഗ്രഹിച്ചതായിരുന്നു ഇക്കാനെ ഒന്ന് നേരിട്ടു കാണാൻ.
പതിയെ ആ ആഗ്രഹം വളർന്നു
മനസ്സിലൊരു ഇഷ്ടമായി മാറിയിരുന്നു
പക്ഷെ പുറത്തു നിന്ന് പഠിക്കുന്ന
ഇക്കാനെ എനിക്ക് കാണാനേ
കഴിഞ്ഞിരുന്നില്ല.
ഒടുവിലാണ് ഇക്ക
പഠിപ്പൊക്കെ കഴിഞ്ഞു
നാട്ടിലെത്തിയതറിഞ്ഞട്ടാണ്
വരില്ലന്നു വച്ച കല്യാണത്തിന് പോലും ഞാൻ വന്നത്.
അന്നായിരുന്നു ഞാനും ഇക്കയും തമ്മിൽ പ്രശ്നമുണ്ടാകുന്നതും...
പിന്നീട് ഷംനയുടെ ഇക്കയാണെന്ന്
എന്നറിഞ്ഞപ്പോഴേക്കും ഒന്നു
മിണ്ടാൻ പോലും കഴിയാത്ത വിധം
ഇക്കയെന്നെ വെറുത്തിരുന്നു...
ഇക്കയോട് ഇതൊക്കെ പറയാൻ വന്നപ്പോഴെല്ലാം ഇക്കയെന്നെ ഒന്ന്
മിണ്ടാൻ പോലും അനുവദിച്ചില്ല
അത്
കൊണ്ടാണ് ഞാനിത് എഴുതിയത്.
ഇക്കാക്കെന്നെ ഇഷ്ട്ടമല്ലേന്നറിയാം
എന്നാലും എനിക്കിഷ്ട്ടമാണ്
അതിനി
ഇക്ക മറ്റൊരുവളുടെതായാൽ പോലും
എന്ന്,
സ്നേഹത്തോടെ ഞാൻ സ്നേഹിക്കുന്ന എന്റെ
ഇക്കാക്ക്
അങ്ങനെ വിളിക്കാൻ കഴിയുമോ എന്നറിയില്ല എന്നാലും ഞാൻ ആഗ്രഹിച്ചു പോകുന്നു ..
ഇത്രയും വായിച്ചു കഴിഞ്ഞ ശേഷം
എന്നെ നോക്കി നിൽക്കുന്ന
ഷാഹിയുടെ നോട്ടം കണ്ടപ്പോൾ
അവളെ ചേർത്ത് പിടിച്ചു കൊണ്ട് :
" അല്ല പെണ്ണെ ഇതൊരു കഥക്കുള്ള സ്കോപ്പുണ്ടല്ലോ "
അതിനവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു
" പിണങ്ങല്ലേ മുത്തേ "
" അല്ലെങ്കിലും ഇക്കാക്കെന്നെ ഇഷ്ട്ടല്ലല്ലോ "
" ഞനോരു തമാശ പറഞ്ഞതല്ലേ പെണ്ണെ "
" ഇങ്ങളൊരു തമാശ ",,
അങ്ങനെ കളിയും ചിരിയുമായി ജീവിതം മുന്നോട്ട് പോകവേ,
നാട്ടിലെ ബിസിനസ്
ആവശ്യങ്ങൾക്കായി ഞാനും
അബ്ബാസും 5 ദിവസത്തെക്ക്
ചെന്നൈയിലേക്ക് പോന്നു.
അപ്പോഴാണ്
ഉമ്മ വിളിച്ചു പറഞ്ഞത്
" ഹലോ മോനെ "
" എന്താ ഉമ്മാ "
" മോനെ ഷാഹിനയൊന്ന് തല ചുറ്റി വീണു "
" എന്തെ ഉമ്മാ എന്താ പറ്റിയത് ഹോസ്പിറ്റലിൽ പോയോ "
" പോയി മോനെ പേടിക്കാനോന്നുല്ല "
" എന്നിട്ട് ഓളെവിടെ "
" ഓള് റൂമിൽ കിടക്കാണ് "
" എന്നാ ശരി ഉമ്മാ "
ഉമ്മാന്റെ കാൾ കട്ട് ചെയ്തു അപ്പോൾ തന്നെ അവൾക് വിളിച്ചു
" ഹലോ ഷാഹി "
" ആ ഇക്കാ "
" എന്താ പറ്റിയത് ഷാഹി നിനക്ക് ഉമ്മ
വിളിച്ചു പറഞ്ഞു നീ തല ചുറ്റി
വീണെന്ന് നിന്നോട് എത്ര പ്രാവശ്യം
ഞാൻ പറഞ്ഞിട്ടുണ്ട് നേരത്തിനും
കാലത്തിനും ഭക്ഷണം കഴിക്കണമെന്ന് "
" ഇക്കാ ഇങ്ങള് ഇങ്ങനെ ചൂടാവല്ലേ
ഇത് അതൊന്നുമല്ല "
" പിന്നെ "
" പറയട്ടെ "
" പറഞ്ഞോ "
" അത് "
" നീ ആളെ ടെൻഷനടിപ്പിക്കാതെ
കാര്യം പറ പെണ്ണെ "
" എന്നാ വേണ്ട
ഞാൻ പറയുന്നില്ല "
" പിണങ്ങല്ലേ മുത്തേ നീ പറ "
" അത് ഇക്കയില്ലേ "
" ആ ഞാന് "
" ഇക്ക ,
ഇങ്ങള് ഒരു ഉപ്പയാക്കാൻ പോകുന്നു "
" ഷാഹി.. സത്യമാണോ ഈ പറഞ്ഞത് "
" അതെ ഇക്കാ സത്യാണ് '"
അവളത് പറഞ്ഞനേരം ഒരു നിമിഷം
ഞാൻ ചിന്തിച്ചുപോയി ഈ സമയം
ഞാൻ അവളുടെ
അടുത്തുണ്ടായിരുന്നെങ്കിൽ
കെട്ടിപിടിച്ചു ഒരുമ്മ
കൊടുത്തേനെ.
എന്റെ ശബ്ദം കേൾക്കാതെ ആയപ്പോൾ അവൾ ഫോണിലൂടെ
" ഹലോ ഇക്കാ ഇക്ക പോയോ "
" ഇല്ല "
" പിന്നെന്താ ഒന്നും മിണ്ടാഞ്ഞത് '"
" അതെ ഞാനിപ്പോ നിന്റെ
അടുത്തുണ്ടായിരുന്നെങ്കിൽ നിന്നെ
കെട്ടിപിടിച്ചു ഒരുമ്മ തന്നേനെ "
" ഒന്നു പോ ഇക്കാ "
" അല്ലടി പെണ്ണെ നിനക്കെന്താ
ഞാൻ വരുമ്പോ കൊണ്ടു വരേണ്ടത് "
" ഒന്നും കൊണ്ടു വരണ്ട ഇക്കാ.. ഇങ്ങളൊന്ന് വന്നു കിട്ടിയാൽ മതി "
" എന്നാൽ ശരി ഞാൻ രാത്രി വിളിക്കാം ഇപ്പൊ ചെറിയ തിരക്കിൽ ആണ് മുത്തേ "
" എന്നാ ശരി ഇക്കാ രാത്രി വിളിക്കണേ "
call കട്ട് ചെയ്തു വന്ന എന്നോട് അബ്ബാസ് ചോദിച്ചു
" എന്താടാ പറ്റിയത്? "
" ഒന്നുല്ലടാ "
" പിന്നെ "
" എടാ ഞാനൊരു ഉപ്പയാകാൻ പോവുകയാടാ "
" ചിലവ് വേണം മോനെ "
" എടാ ആദ്യം ഞാനൊന്ന് നാട്ടിലോന്നെത്തട്ടെടാ എന്നിട്ട് പോരെ ചിലവൊക്കെ "
" ആ അത് മറക്കാതിരുന്നാൽ മതി "
ഈ അഞ്ചു ദിവസം കടന്നു പോകാൻ
പാട് പെട്ടു ഒടുവിൽ അവളെ
അറിയിക്കാതെ തിരികെ നാട്ടിലെത്തി
അവൾക്കുള്ള ഒരു സർപ്രൈസ്
ഗിഫ്റ്റുമായിട്ടായിരുന്നു
വീട്ടിലെത്തിയത് ...
" ഉമ്മാ ഷാഹിയെവിടെ "
" അവൾ മുകളിലുണ്ട് ''
" എന്നാ ഉമ്മാ ഞാൻ ഓളെ കണ്ടു വരാം "
എന്നു പറഞ്ഞു ഞാൻ ശബ്ദമുണ്ടക്കാതെ റൂമിൽ ചെന്നപ്പോൾ അവൾ ഷെൽഫിൽ എന്തോ തിരയുകയായിരുന്നു
കയ്യിലുള്ള ഗിഫ്റ്റ് ബെഡിൽ വച്ചു
" ഷാഹി "
എന്ന് വിളിച്ചു കൊണ്ട് അവളെ
പിറകിലൂടെ ചെന്നു
പിടിച്ചപ്പോൾ,
എന്നെ തട്ടി മാറ്റിക്കോണ്ടവൾ:
" എന്നെ നിങ്ങൾ തൊട്ടു പോകരുത് "
.............ഈ അഞ്ചു ദിവസം കടന്നു
പോകാൻ ഞാൻ പാട് പെട്ടു..
ഒടുവിൽ അവളെ അറിയിക്കാതെ
തിരികെ നാട്ടിലെത്തി.
അവൾക്കുള്ള ഒരു സർപ്രൈസ്
ഗിഫ്റ്റുമായിട്ടായിരുന്നു വീട്ടിലെത്തിയത്..
" ഉമ്മാ ഷാഹിയെവിടെ "
" അവൾ മുകളിലുണ്ട് ''
" എന്നാ ഉമ്മാ ഞാൻ ഓളെ കണ്ടു
വരാം "
എന്നു പറഞ്ഞു ശബ്ദമുണ്ടക്കാതെ
ഞാൻ റൂമിൽ ചെന്നപ്പോൾ
അവൾ ഷെൽഫിൽ എന്തോ
തിരയുകയായിരുന്നു...
കയ്യിലുള്ള ഗിഫ്റ്റ് ബെഡിൽ വച്ചു
" ഷാഹി ",
എന്ന് വിളിച്ചു കൊണ്ട് അവളെ
പിറകിലൂടെ ചെന്നു പിടിച്ചപ്പോൾ,,,,!!!
എന്നെ തട്ടി മാറ്റിക്കോണ്ടവൾ:
" എന്നെ നിങ്ങൾ തൊട്ടു
പോകരുത് "!!!
" ഷാഹി.... എന്തുപറ്റി നിനക്ക്.. "
" എന്നെ നിങ്ങളിനിയങ്ങനെ
വിളിക്കരുത്... "
" എന്താ ഷാഹി എന്താ പറ്റിയത്
എന്തിനാ നീയെന്നോടിങ്ങനെ
ചൂടാവുന്നത്... "
" ഒന്നുമറിയില്ല അല്ലെ
നിങ്ങൾക്ക് "
" കാര്യം പറഞ്ഞാലല്ലെ അറിയൂ
ഷാഹി "
" നിങ്ങളോട് പറഞ്ഞതല്ലേ ഇനി ആ
പേര് ഉച്ചരിക്കരുതെന്ന് ...
അത്രക്കും നിങ്ങളെ ഞാൻ വെറുത്തു പോയി..
നിങ്ങളുടെ ഇതുവരെയുള്ള സ്നേഹം വെറുമൊരു അഭിനയം മാത്രമാണ്...
ചതിയനാണ് നിങ്ങൾ "
" എന്താണ് നീ ഇങ്ങനെയൊക്കെ
പറയുന്നത് അതിനു മാത്രം ഞാൻ
എന്തു തെറ്റാണ് നിന്നോട് ചെയ്തത്
ഞാൻ ആരെ ചതിചൂന്നാണ് നീ
പറയുന്നത് പറ ഷാഹി "
" ഒന്നുമറിയാത്തതു പോലെയുള്ള
നിങ്ങളുടെ ഈ അഭിനയം ഇനിയും
നിറുത്താനായില്ലേ "?
" എന്ത് നിറുത്താൻ ഇതുവരെ
എനിക്ക് നിന്നോടുള്ള സ്നേഹം
വെറുമൊരു അഭിനയമായി തോന്നിയോ നിനക്ക്? ''
" അതെ തോന്നിയതല്ല സത്യമാണ്
അത്രക്കും ക്രൂരനാണ് നിങ്ങൾ
സ്വന്തകാര്യത്തിനു വേണ്ടി
മറ്റുള്ളവരുടെ വിലപ്പെട്ടതൊക്കെ
കവർന്നെടുക്കുന്ന നീചനായ മനുഷ്യൻ "
" എന്താ നീ പറഞ്ഞത്? "
" ഇപ്പോഴും നിങ്ങളുടെ ഒടുക്കത്തെ
അഭിനയം കാണുമ്പോളാണ്.. "
" എന്തിനാണ് ഞാൻ നിന്റെ മുന്നിൽ
അഭിനയിക്കുന്നത് അതിനു മാത്രം
എന്താ ഞാൻ ചെയ്തത് പറ ഷാഹി "
" ഇനി അതും ഞാൻ തന്നെ
പറയണോ?
എന്നാ കേട്ടോ,.
സലീന എന്ന പെൺകുട്ടിയുടെ
ജീവിതമല്ലേ നിങ്ങൾ നശിപ്പിച്ചത്..
നിങ്ങളുടെ കാര്യത്തിന് വേണ്ടി,
കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയോട്
നിങ്ങൾ അന്ന് ചെയ്ത ക്രൂരത അത്ര
പെട്ടന്ന് നിങ്ങൾ മറന്നോ "?
" സലീനയോ...
"
" അതെ എന്താ മറന്നു പോയോ
നിങ്ങൾ "
" സത്യമായിട്ടും ഞാൻ മനസ്സാ വാജാ
അറിയാത്ത കാര്യമാണ് നീ ഈ
പറഞ്ഞത് സലീന എന്റെ കൂടെ
കോളേജിൽ ഉണ്ടാരുന്നു എന്നത്
സത്യമാണ് പക്ഷെ...."
" എനിക്കിനി ഒന്നും കേൾക്കണ്ട "
" ഞാൻ പറയുന്നതൊന്ന് കേൾക്ക്
ഷാഹി "
" എനിക്ക് ഒന്നും കേൾക്കണ്ടന്നല്ലേ
പറഞ്ഞത് ഇങ്ങനെയുള്ള നിങ്ങൾ
സ്വന്തം ആവശ്യം വന്നാൽ എന്നെ
പോലും... "
" ഷാഹി..... "
" അലറണ്ടാ... "
" ഷാഹി..നമ്മൾ വളരെ ഏറെ
സന്തോഷിക്കേണ്ട സമയത്ത് നീ
മറ്റുള്ളവരുടെ വാക്ക് കേട്ടു എന്നെ
കുറ്റപ്പെടുത്തല്ലേ ''..
" സന്തോഷം പോലും ഹും അതും
എനിക്ക് എന്നാലും ആ പാവം
ഉമ്മാക്ക് അറിയില്ലല്ലോ മകൻ
ഇങ്ങനെ ഒരാളാണെന്ന് "
" എന്താ ഷാഹി.. ഞാൻ പറയുന്നത്
നീ കേൾക്കാത്തത് എന്നെ നീ ഒന്ന്
മനസ്സിലാക്ക് "..
" ഇതിൽ കൂടുതൽ എന്തോന്ന്
മനസ്സിലാക്കാൻ നിങ്ങളെ ജീവന്
തുല്യം സ്നേഹിച്ച എന്നോട് തന്നെ
എനിക്ക് വെറുപ്പ് തോന്നുന്നു... "
" ഷാഹി...ഞാൻ പറയുന്നതൊന്ന്
മുഴുവനായി കേൾക്ക് നീ അറിഞ്ഞ
കാര്യങ്ങളോന്നും സത്യമല്ല "..
" എന്നോട് നിങ്ങൾ എന്ത് പറഞ്ഞിട്ടും
കാര്യമില്ല ഇങ്ങനെയുള്ള ഒരാളുടെ
കൂടെ ജീവിക്കുന്നതിനും ഭേദം
മരിക്കുന്നതാണ് "
" അത്രക്ക് വെറുപ്പാണോ നിനക്ക്
എന്നോട് ? "
" അതെ ഇങ്ങനെയുള്ള നിങ്ങൾ
ചിലപ്പോൾ എന്നെ എന്നല്ല
നിങ്ങളുടെ ആവശ്യത്തിന് വേണ്ടി
സ്വന്തം പെങ്ങളെ പോലും .. "
ഷാഹിയുടെ അതിരു കടന്ന ആ
സംസാരത്തിൽ എന്റെ കൈ
അവളുടെ കവിളിൽ പതിഞ്ഞിരുന്നു..
" ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും
നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ
നീ എന്താന്നു വച്ചാ ചെയ്യ് "..
ഇത്രയും പറഞ്ഞു റൂമിൽ നിന്നും
ഇറങ്ങിവരുന്ന എന്നോട് ഉമ്മ :
" എന്താടാ നീയും ഷാഹിമോളും
തമ്മിൽ പ്രശ്നം ".
" അതുമ്മാന്റെ മോളോട് തന്നെ
ചോദിച്ചു നോക്കി ".
വീട്ടിൽ നിന്നിറങ്ങി പോന്ന ഞാൻ ചെന്നത് എന്റെ ഫ്രണ്ട്സിന്റെ
അടുത്തേക്കായിരുന്നു...
അവരുടെ ഇടയിൽ ഇരിക്കുമ്പോഴും
എന്നെ സങ്കടപ്പെടുത്തിയത്
അവളുടെ വാക്കുകളായിരുന്നു..
എന്റെ സങ്കടം നിറഞ്ഞ ആ ഇരിപ്പ്
കണ്ടാണ് അവർ ചോദിച്ചതും.
" ഡാ അജു എന്താ നിനക്ക് പറ്റിയത്
വന്നപ്പോൾ മുതൽ തുടങ്ങിയതാണ്
എന്തെങ്കിലും ചോതിച്ചാൽ നിന്റെ
ഒരു മൂളൽ എന്ത് പ്രശ്നമായാലും തുറന്നു
പറയടാ "
" ഒന്നുല്ലടാ "
" നീ ഈ പറഞ്ഞത് ഞങ്ങൾ
വിശ്വസിക്കില്ല നിന്നെ ഇന്നോ
ഇന്നലെയോ കാണാൻ തുടങ്ങിയതല്ല
സത്യം പറ എന്താ പ്രശ്നം "..
ഒന്ന് നിർത്തി കൊണ്ട് അവർ വീണ്ടും
പറഞ്ഞു :
" ഒരുപ്പയാകാൻ പോകുന്നതിൽ
ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട
നീയാണ് ഇങ്ങനെ സത്യം പറ എന്താ
പ്രശ്നം "..
" എന്താടാ ഞാൻ പറയേണ്ടത് പണ്ട്
കോളേജിൽ പഠിക്കുന്ന
സമയത്തുണ്ടായ പ്രശ്നം അവളോട്
പറയാതിരുന്നതോ അല്ലെങ്കിൽ
ഞാൻ എത്ര പറഞ്ഞിട്ടും എന്നെ
മനസിലാക്കാൻ കഴിയാത്ത അവളെ
പറ്റിയോ "?
" ഡാ എന്തൊക്കെയാടാ നീ വിളിച്ചു
പറയുന്നത് ഒന്ന് തെളിച്ചു പറയടാ ".
" നമ്മൾ കോളേജിൽ പഠിക്കുന്ന
സമയത്ത് ഞാൻ സത്യാവസ്ഥ
അറിയാതെ നിയാസിന് വേണ്ടി
സഹായം ചെയ്തത് ഓർമയില്ലേ "!
" എടാ അതും ഇതുമായി എന്താടാ
ബന്ധം "
കാര്യം വ്യക്തമായി അവരോടു പറഞ്ഞു
എല്ലാം കേട്ട ശേഷം;
" ഡാ എന്നാലും നീ ചെയ്തത് ഒട്ടും
ശരിയായില്ല നീ അവളെ ഒരിക്കലും
തല്ലേണ്ടിയിരുന്നില്ല അവളുടെ
ഇപ്പോഴത്തെ അവസ്ഥ
മനസ്സിലാക്കേണ്ടിയിരുന്നു ".
" ഡാ അപ്പോഴത്തെ
മാനസികാവസ്ഥയിൽ അവളുടെ
സംസാരം കേട്ടപ്പോൾ എന്റെ
കണ്ട്രോൾ പോയതാടാ അല്ലാതെ
ഞാൻ വേണമെന്ന് വച്ചു തല്ലിയതല്ല
ഇനിയിപ്പോ ഞാനെന്താ
ചെയ്യേണ്ടത് "..
" നീ ആദ്യം പോയി അവളോട് ക്ഷമ
ചോദിച്ചു കാര്യം പറഞ്ഞു
മനസ്സിലാക്കുക അപ്പോഴേക്കും
ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ
പറ്റുമോ എന്ന് നോക്കട്ടെ പിന്നെ
അവളോടാരാ ഇതൊക്കെ
പറഞ്ഞത് "??
" അറിയില്ല ഞാൻ ചോദിച്ചിട്ടു
അവൾ പറഞ്ഞതുമില്ല ".
" എന്നാൽ നീ വീട്ടിലേക്ക് ചെല്ല് "
ഫ്രണ്ട്സിന്റെ ആശ്വാസവാക്കുകൾ
കൊണ്ടും ഉപദേശം കൊണ്ടും
ദേഷ്യമൊക്കെ മാറി തിരിച്ചു വീട്ടിലേക്ക് ചെല്ലുമ്പോൾ
അവളവിടെ ഉണ്ടായിരുന്നില്ല...
ഉമ്മാനോട് ചോദിച്ചിട്ടു ആദ്യം
പറഞ്ഞില്ലെങ്കിലും പിന്നെ എടുത്തടിച്ച പോലെ ഉമ്മ പറഞ്ഞു :
" എന്തിനാ നിനക്കിപ്പോ അവൾ
അവളെ വീണ്ടും തല്ലാനോ, ന്റെ
കുട്ടിക്ക് സങ്കട സഹിക്കാൻ
പറ്റാതെയാണ് ഓളെ വീട്ടിൽ
പോയത് "..
തിരിച്ചൊന്നും പറയാതെ ഞാൻ
റൂമിൽ വന്നു കിടന്നു..
അവളില്ലാത്ത ആ റൂമിൽ കിടന്നിട്ട്
എനിക്ക് ഒരുതരം വീർപ്പു മുട്ടൽ
അവളുടെ ആ ഗന്ധം പോലും എന്നെ
പ്രാന്ത് പിടിപ്പിച്ചു തുടങ്ങി ഒടുവിൽ
അവളെ ബലമായിട്ടായാലും തിരിച്ചു
കൊണ്ടു വന്നാലോ എന്ന് വരെ
ചിന്തിച്ചപ്പോഴാണ് അത്യാവശ്യമായി
അവളുടെ വീട്ടിലേക്ക് ചെല്ലാൻ
പറഞ്ഞുകൊണ്ട് അവളുടെ ഉപ്പാന്റെ
call എനിക്ക് വരുന്നത്...
എനിക്കെന്തോ ഇപ്പോൾ
വല്ലാത്തൊരു ഭയം തോന്നുന്നു ഒന്നും
വേണ്ടിരുന്നില്ല റൂമിലെ A/C on
ചെയ്തിട്ടും ഞാൻ വിയർത്തു
തുടങ്ങിയിരിക്കുന്നു...
ഈ രാത്രിയിൽ അവളുടെ വീട്ടിൽ
നിന്നുള്ള വിളി ഞാൻ
പ്രതീക്ഷിച്ചിരുന്നു
പക്ഷെ !!!! ,,,
അത് ഈ തരത്തിൽ ആകുമെന്ന്
ഒരിക്കലും ഞാൻ വിചാരിച്ചതല്ല
എല്ലാം അവളോട്
പറയേണ്ടതായിരുന്നു ആലോചിച്ചു
നോക്കിയപ്പോൾ
ഞാൻ ചെയ്തത് തെറ്റു തന്നെയാണ്..
കാര്യം വളരെ സീരിയസ് ആയതു
കൊണ്ട് ഉമ്മയോട് അവളുടെ വീട്ടിൽ
പോകുകയാണ് എന്ന് പറയാൻ
പോയപ്പോൾ അവരുടെ റൂമിലെ
ലൈറ്റ് അണഞ്ഞിരുന്നില്ല എല്ലാം
ഉപ്പയും ഉമ്മയും അറിഞ്ഞു എന്ന് തോന്നുന്നു അവരുടെ പ്രതികരണം
എന്തായാലും വേണ്ടിയില്ല രണ്ടും
കല്പിച്ചു ഞാൻ ഉപ്പയോടും
ഉമ്മയോടും പറയാൻ വേണ്ടി
അവരുടെ റൂമിന്റെ ഡോറിൽ
മുട്ടി വിളിച്ചു
" ഉമ്മാ .....ഉമ്മാ..... "
വാതിൽ തുറന്നയുടനെ ഗൗരവം
വിടാതെ ഉപ്പ ചോദിച്ചു
" മ്മ് എന്താ അനക്ക് വാണ്ടത് "
" അത് ഉപ്പാ "
ഞാൻ പറയാൻ തുടങ്ങിയപ്പോൾ
ഉമ്മ ഇടയിൽ കയറി എന്നെ
പറയാൻ സമ്മതിചില്ല.
" വേണ്ട ഒന്നും പറയണ്ടാ
ഷാഹിമോളെ വീട്ടിൽ നിന്ന്
വിളിച്ചിരുന്നു ഇജ്ജ് കാരണം ന്റെ
കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ
എനിക്ക് ഇങ്ങനെ ഒരു മകനില്ല "
ഡ്രൈവിംങ്ങിനിടയിലെ എന്റെ ഈ
ചിന്തകളിൽ നിന്നുണർത്തി
ക്കൊണ്ടാണ് ആ ഫോൺ call
വരുന്നത്........!!!!!
............കാര്യം വളരെ സീരിയസ്
ആയതു കൊണ്ട് ഉമ്മയോട് അവളുടെ
വീട്ടിൽ പോകുകയാണ് എന്ന്
പറയാൻ പോയപ്പോൾ അവരുടെ
റൂമിലെ ലൈറ്റ് അണഞ്ഞിരുന്നില്ല ...
എല്ലാം ഉപ്പയും ഉമ്മയും അറിഞ്ഞു
എന്ന് തോന്നുന്നു അവരുടെ
പ്രതികരണം എന്തായാലും
വേണ്ടിയില്ല രണ്ടും കല്പിച്ചു ഞാൻ
ഉപ്പയോടും ഉമ്മയോടും പറയാൻ
വേണ്ടി അവരുടെ റൂമിന്റെ ഡോറിൽ
മുട്ടി വിളിച്ചു ...
" ഉമ്മാ .....ഉമ്മാ..... "
വാതിൽ തുറന്നയുടനെ ഗൗരവം
വിടാതെ ഉപ്പ ചോദിച്ചു :
" മ്മ് എന്താ അനക്ക് വാണ്ടത് "
" അത് ഉപ്പാ "
ഞാൻ പറയാൻ തുടങ്ങിയപ്പോൾ
ഉമ്മ ഇടയിൽ കയറി എന്നെ പറയാൻ
സമ്മതിചില്ല
" വേണ്ട ഒന്നും പറയണ്ടാ
ഷാഹിമോളെ വീട്ടിൽ നിന്ന്
വിളിച്ചിരുന്നു ഇജ്ജ് കാരണം ന്റെ
കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ
എനിക്ക് ഇങ്ങനെ ഒരു മകനില്ല "..
എന്നെ ചിന്തകളിൽ നിന്നുണർത്തി
ക്കൊണ്ടാണ് ഒരു ഫോൺ call
വരുന്നത്........
" ഹലോ "
" അജ്‌മലിക്കയല്ലേ? "
" അതെ, ആരാണ്? "
" ഇക്കാ ഞാൻ സുമിയാണ് പിന്നെ
ഷാഹിനയെ കാണാഞ്ഞിട്ട് ഇക്ക
ഇനി ടെൻഷനടിക്കണ്ട
അവളെന്റെ വീട്ടിലുണ്ട് "
" നീ പറയുന്നത് സത്യമാണോ
അവളവിടെയുണ്ടോ "?
" അതെ ഇക്കാ, പിന്നെ അവൾ
വന്നപ്പോൾ മുതൽ സങ്കടത്തിലാണ്
കുറച്ചൊക്കെ എന്നോടും പറഞ്ഞു
നിങ്ങള് തമ്മിൽ പ്രശ്നം ഉണ്ടായതും
എന്നാലും മുഴുവനായും പറഞ്ഞിട്ടില്ല "..
" എന്നാൽ ഞാനങ്ങോട്ട് വരാം "
അവളുടെ call കട്ട് ചെയ്തു നേരെ
ഷാഹിയുടെ വീട്ടിലേക്കു വിട്ടു.
ഷാഹിയുടെ വീട്ടിൽ
എത്തിയപ്പോൾ എന്നെയും കാത്ത്
ഉമ്മറത്തു നിന്ന അവളുടെ ഉപ്പ ഞാൻ
കാറിൽ നിന്നിറങ്ങിയപ്പോഴേക്കും
എന്റെ അടുത്തേക്ക് ഇറങ്ങി വന്നു ...
" മോനെ നിങ്ങള് തമ്മിൽ എന്തോ
പ്രശ്നമുണ്ടായി മോളവിടെ നിന്ന്
ഇറങ്ങി പോന്നു എന്ന് നിന്റെ ഉമ്മ
വിളിച്ചു പറഞ്ഞു..
പക്ഷെ
ഇതുവരെ ആയിട്ടും അവൾ എത്തിയിട്ടില്ല വിളിച്ചിട്ടാണെങ്കിൽ
ഫോൺ സ്വിച്ച് ഓഫും ആണ് ന്റെ
കുട്ടിക്ക് എന്തെങ്കിലും? ",,
" പേടിക്കാനൊന്നുല്ല ഉപ്പ അവൾ
സുമിയുടെ വീട്ടിൽ ഉണ്ട് ഞാൻ പോയി കൂട്ടി കൊണ്ടു വരാം "...
" എന്നാ മോനെ ഞാനും കൂടെ വരാം "
" വേണ്ട ഉപ്പാ ഞാനവളുമായി
ഉപ്പാന്റെ അടുത്തു വന്നിട്ടേ
പോവുന്നോള്ളൂ "..
ഇത് പറഞ്ഞു ഞാൻ തിരിച്ചു കാറിൽ
കയറി സുമിയുടെ വീട്ടിലേക്കു തിരിച്ചു.
ഞാൻ സുമിയുടെ വീട്ടിൽ
എത്തിയപ്പോൾ എന്നെയും കാത്തു
സുമിയും പുറത്തു തന്നെയുണ്ടായിരുന്നു കാറിൽ നിന്നിറങ്ങി അടുത്തു ചെന്നു :
" ഷാഹിയെവിടെ? "
" ഞാനിവിടെത്തന്നെയുണ്ട് "
പ്രതീക്ഷിക്കാതെ ഷാഹിയിൽ
നിന്നായിരുന്നു ആ വാക്കുകൾ കേട്ടത്
" ഷാഹി... "
" നിങ്ങളോടെത്ര തവണ ഞാൻ
പറഞ്ഞു എന്നെയങ്ങനെ
വിളിക്കരുതെന്ന് വീട്ടിലേക്കു
പോയാലവിടെയും നിങ്ങൾ
വരുമെന്നെനിക്കറിയാമായിരുന്നു
അതുകൊണ്ടാണ് ഞാനിങ്ങോട്ട്
പോന്നത് ഇനിയെനിക്കിവിടെയും
നിങ്ങളൊരു സ്വസ്ഥത തരില്ലേ "
" നീയെന്നെ ഒരു തെറ്റിദ്ധാരണയുടെ
മേൽ വെറുക്കല്ലേ
നീയറിഞ്ഞതോന്നും സത്യമല്ല "
" സ്വന്തം ഭാഗം പറഞ്ഞു
ന്യായീകരിക്കാൻ വേണ്ടി
എന്തിനാണ് നിങ്ങൾ ഇങ്ങോട്ടും
വന്നത് വെറുതെയെനിക്കുള്ള
മനസമാധാനം കൂടി കളയാനോ
ഒന്ന് പോയി തരാവോ "?
" ഇത്രയൊക്കെ വെറുക്കാൻ മാത്രം
ഞാനോരു തെറ്റും നിന്നോട്
ചെയ്തിട്ടില്ല മറ്റൊരാളുടെ വാക്ക്
കേട്ടു നീ... "
" വേണ്ട എനിക്കൊന്നും കേൾക്കണ്ട
നിങ്ങളുടെ ഈ മുഖം കാണുന്നത്
പോലും എനിക്കറപ്പാണ് "...
" നമുക്ക് ജനിക്കാൻ പോകുന്ന
കുഞ്ഞിനെ ഓർത്തെങ്കിലും നീ ഞാൻ
പറയുന്നത് കേൾക്കാനുള്ള മനസ്സ്
കാണിക്ക് ".
" ഒരു പെൺകുട്ടിയുടെ ജീവിതം
നശിപ്പിച്ച നിങ്ങൾക്കതിനുള്ള
അർഹതയില്ല
ഒരുപ്പയില്ലാത്ത കുഞ്ഞിനെ
വളർത്താനായിരിക്കുമെന്റെ വിധി ! "
" എന്താ ഷാഹി നീ ഈ പറയുന്നത്? "
" അതെ !
എന്റെ മനസ്സിൽ
നിങ്ങളെപ്പോഴേ മരിച്ചു കഴിഞ്ഞു
ഇനിയുമെനിക്കൊരു ശല്യമായിവിടെ
നിൽക്കുകയാണെങ്കിൽ ഇനിയെന്നെ
നിങ്ങൾ ജീവനോടെ കാണില്ല ഇത്
ഷാഹിനയാണ് പറയുന്നത് '"
" വേണ്ട ഇനി ഞാൻ കാരണം
നിനക്കും കുഞ്ഞിനും ഒന്നും
സംഭവിക്കരുത് അതുകൊണ്ടോരു
ശല്യമാവാതെ ഞാൻ പോയിത്തരാം
പക്ഷെ നിന്നെ കാത്ത് ഒരു പാവം
മനുഷ്യൻ കൂടി നിന്റെ വീട്ടിലുണ്ട്
അദ്ദേഹത്തിന് വേണ്ടിയെങ്കിലും നീ
ഇപ്പോൾ എന്റെ കൂടെ വാ ".
" എന്റെയുപ്പാക്ക് ഞാൻ വിളിച്ചു
പറഞ്ഞോളാം എന്നാലും ഇനി
നിങ്ങളുടെ കൂടെ വരാനെനിക്ക്
കഴിയില്ല അത്രക്ക് വെറുപ്പാണ്
നിങ്ങളോടെനിക്ക്
നിങ്ങളെ പോലുള്ളവരോന്നും ജീവിച്ചിരുന്നിട്ടൊരു കാര്യമില്ല ഒന്നു പോയി ചത്തൂടെ ''!!!
" അതെ എന്നെ പോലുള്ള വരോന്നും
ജീവിച്ചിരുന്നിട്ട് കാര്യമില്ല അല്ലെങ്കിലും
നീയില്ലാതെ എനിക്കെന്തു ജീവിതം
ഞാൻ പോയേക്കാം "..
വാക്കുകൾ മുറിയുന്നുണ്ടെങ്കിലും
എങ്ങനെയൊക്കെ ഇത്രയും
പറഞ്ഞോപ്പിച്ചു ഞാനാ വീടിന്റെ
പടിയിറങ്ങി.
തിരിച്ചുള്ള യാത്രയിലപ്പോഴും
എന്റെ കാതിലവളുടെ വാക്കുകൾ
മുഴങ്ങിക്കൊണ്ടിരുരുന്നു ;
"""എന്റെ മനസ്സിൽ നിങ്ങളെപ്പഴെ
മരിച്ചു കഴിഞ്ഞു നിങ്ങളെ
പോലുള്ളവരോന്നും
ജീവിച്ചിരുന്നിട്ടൊരു കാര്യമില്ല
ഒന്നു പോയി ചത്തൂടെ """..
അപ്പോഴേക്കുമെന്റെ കണ്ണും നിറഞ്ഞു
ഇടക്ക് കാറിന്റെ നിയന്ത്രണം
എന്നിൽ നിന്നും നഷ്ടപ്പെടുന്നുണ്ടോ
എന്നൊരു സംശയം
അപ്പോഴാണ് അർഷുന്റെ Call വരുന്നത് ;
" ഹലോ "
" ഡാ അജു നീയെവിടെയാ "
" ഞാനോ ഞാൻ....."
പെട്ടെന്നാണ് കാറെന്റെ
നിയന്ത്രണം വിട്ടു എതിരെ വരുന്ന
ലോറിയുമായിചെന്നിടിക്കുന്നത്.
ഇടിയുടെ ആഗാധത്തിൽ കാറിന്റെ
നിയന്ത്രണം വിട്ടു ചെറിയ
താഴ്ച്ചയിലേക്കാണ് മറിഞ്ഞത്.
പതിയെ എന്റെ ശരീരത്തിന്റെ
ഭാരം കുറഞ്ഞു വരുന്നതായി
തോന്നിതത്തുടങ്ങി കാലിന്റെ
പെരുവിരൽ മുതൽ ഒരു തരം
മരവിപ്പ് പോലെ കാറിനുള്ളിൽ
കിടന്നു എന്റെ ബോധം
നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴും
മനസ്സിൽ നെഞ്ചിൽ തലവച്ചു
കിടക്കുന്ന ഷാഹിയുടെ പുഞ്ചിരിച്ച
മുഖമായിരുന്നു.
.........പതിയെ എന്റെ കാണുകളടഞ്ഞു.
--------------------------------------------------
കണ്ണു തുറക്കുമ്പോളെന്നെ
എന്തൊക്കെയോ വരിഞ്ഞു
മുറുക്കിയപോലെ തലയിൽ എന്തോ
ഭാരം കയറ്റി വച്ചത് പോലെ എന്റെ
ജീവൻ നിലനിർത്താൻ കയ്യിലും
നെഞ്ചിലും മുഖത്തും എന്തൊക്കെയോ
വച്ചു പിടിപ്പിച്ചിട്ടുണ്ട് അതെ
ഞാനിപ്പോൾ ഒരു
ഹോസ്പിറ്റലിലാണ് ....
കൈകാലുകൾക്കൊക്കെ ബലം
നഷ്ടമായത് പോലെ ഒന്നും
സംസാരിക്കാനും കഴിയുന്നില്ല
ഇങ്ങനെ എന്ത്
ചെയ്യണമെന്നറിയാതെ
കിടക്കുമ്പോളാണ് അതെന്റെ
ശ്രദ്ധയിൽ പെട്ടത്....
മറ്റൊന്നുമല്ല എന്റെ ഷാഹിയതാ
തൊട്ടടുത്തുള്ള കസേരയിലിരുന്ന്
ബെഡിൽ തല വച്ചു കിടക്കുന്നു
അവളെ വിളിക്കാൻ വേണ്ടി
ശ്രമിക്കുന്നുണ്ടെങ്കിലും നാവ്
പൊന്തുന്നില്ല
കൈകൾ ചലിപ്പിക്കാൻ
ശ്രമിചെങ്കിലും അതും നടക്കുന്നില്ല
ഒന്നും ചെയ്യാൻ കഴിയാതെ
നിസ്സഹായ അവസ്ഥയിൽ കിടക്കുമ്പോഴാണ് അവളെന്റെ
മുഖത്തേക്ക് നോക്കിയത് ആ
സമയത്തായിരുന്നു എന്റെ
കൈകളിലെ ചെറു ചലനം അവളുടെ ശ്രദ്ധയിൽ പെട്ടത്
ഇത് കണ്ടതോടു കൂടി അവൾ
" ഡോക്ടർ... എന്റെ ഇക്കാ...."
അവളുടെ ബഹളം കേട്ടു
നേഴ്സുമാർ ഓടി വന്നു
ഉടനെ തന്നെ ഡോക്ടറും എന്റെ
അടുത്തേക്ക് വന്നു
അവരുടെ സംസാരത്തിൽ നിന്ന്
എനിക്ക് മനസ്സിലായി ഞാൻ ഈ
കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് 3 ആഴ്ച
കഴിയുന്നു എന്ന് അതെ ഞാൻ കോമ
സ്റ്റേജിൽ ആയിരുന്നത്രെ... !!
ഡോക്ടർ വന്നു എന്നെ പരിശോധിച്ച
ശേഷം ഷാഹിയോട് പറഞ്ഞു
" പേടിക്കണ്ട ഇപ്പോൾ കൈകൾ
ചലിച്ചില്ലേ അതു പോലെ പതിയെ
ഒക്കെ ശരിയാകും "
ഇതും പറഞ്ഞു ഡോക്ടർ പുറത്തേക്കു
പോയപ്പോൾ ഉമ്മ
വേവലാതിയോടെ അങ്ങോട്ട് കയറി
വന്നു
" എന്താ മോളെ ഡോക്ടർ പറഞ്ഞത് "
" ഉമ്മാ ഇക്കാന്റെ കൈകൾ ചലിച്ചത്
പോലെ എല്ലാം പതിയെ ശരിയാകും
എന്നാണ് "
" ന്റെ കുട്ടിനെ എത്രയും പെട്ടെന്ന്
തന്നെ പഴയ രീതിയിൽ കണ്ടാ
മതിയായിരുന്നു ..
എന്നാ മോള് വീട്ടിൽ പോയി വാ
രാവിലെ മുതൽ നീ ഒന്നും കഴിച്ചിട്ടില്ല
ഉപ്പാന്റെ കൂടെ പൊയ്ക്കോ അവിടെ
ഷംനയുണ്ട് "
" വേണ്ട ഉമ്മാ എനിക്ക് വിശപ്പില്ല
ഉമ്മയെന്നാ ഉപ്പാന്റെ കൂടെ
പൊയ്ക്കോളി ഞാനുണ്ടല്ലോ ഇവിടെ "
" അതൊന്നും പറഞ്ഞാ പറ്റില്ല
ഇപ്പൊ മോള് മാത്രമല്ല, വയറ്റിൽ
മറ്റൊരാളുകൂടിയുണ്ട് അതു കൊണ്ട്
ഉപ്പാന്റെ കൂടെ മോള് ചെല്ലണം "
അവളെ പറഞ്ഞയച്ചു ഉമ്മയെന്റെ
അടുത്തിരുന്നു.
ദിവസങ്ങൾ കടന്നുപോയി ഇടക്ക്
ഫ്രണ്ട്സ് കാണാൻ വന്നെങ്കിലും
എന്റെ അവസ്ഥ കണ്ടു അവർ
സങ്കടപ്പെട്ടു കൊണ്ടായിരുന്നു
തിരിച്ചു പോകാറ്.
ദിവസങ്ങൾ കഴിയുംതോറും
എന്നിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി
എഴുന്നേറ്റിരിക്കാനും
സംസാരിക്കാനുമായി
എന്നിലെ മാറ്റങ്ങൾ കണ്ടു
ഡോക്ടറുടെ നിർദേശപ്രകാരമാണ്
എന്നെ വീട്ടിലേക്കു മാറ്റാൻ
പറയുന്നത് ....
രാവിലെ ഡിസ്ചാർജ് ചെയ്തു
വീട്ടിലേക്കു കൊണ്ടു വന്നപ്പോൾ
മുതൽ പലരും കാണാൻ വരുന്നത്
കാരണം അവളോടൊന്ന് മനസ്സു
തുറന്നു സംസാരിക്കാനുള്ള
അവസരം എനിക്ക് കിട്ടിയില്ല ....
രാത്രിയിൽ എനിക്ക് കഴിക്കാനുള്ള
മരുന്നും തന്ന് ഉമ്മയും അവളും
റൂമിൽ നിന്നും പോയി ..
വീണ്ടും എനിക്ക് കുടിക്കാനുള്ള
വെള്ളവുമായിട്ടാണവൾ
റൂമിലേക്ക് തിരികെ വന്നത്...
ടേബിളിൽ വെള്ളം വച്ചു
റൂമിൽ നിന്നും തിരികെ പോകാൻ
നിൽക്കുന്ന അവളെ:
" ഷാഹി..... "
" എന്താ ഇക്കാ വെള്ളം വേണോ "
" ആ ""
ഗ്ലാസിൽ വെള്ളവുമായി എന്റെ
അടുത്തു വന്നിരുന്ന അവളോട്
" ഷാഹി.....എനിക്കൊരു കാര്യം..."
" വേണ്ട ഇക്കാ എല്ലാം ഞാനറിഞ്ഞു
ഞാൻ കാരണമാണ് ഇക്കാക് ഈ
ഗതി വന്നത് അന്ന് ഞാൻ
സലീനയുടെ വാക്ക് കേട്ടു
ഇക്കാനെ തള്ളിപ്പറയുമ്പോഴും ഒരു
വട്ടം പോലും ഇക്കാക്ക്
പറയാനുള്ളത് കേൾക്കാൻ
ഞാൻ തയ്യാറായില്ല പിന്നീട്
സുമി വന്നു ഇക്കാക് ആക്സിഡന്റായി എന്ന് പറഞ്ഞപ്പോൾ :
' അല്ലെങ്കിലും അയാൾകിതു
കിട്ടേണ്ടത് തന്നെയാണ് '
എന്റെ ഈ പ്രതികരണം കാരണം
പിന്നീട് ഇക്കാനെ പറ്റി ഒരു
വിവരവും അവളെന്നോട്
പറഞ്ഞില്ല ഞാൻ എന്റെ
വീട്ടിലേക്കു പോയപ്പോൾ
വീട്ടിൽ നിന്നും ഒരുപാട് പ്രാവശ്യം
ഉപ്പയും മറ്റുള്ളവരും പറഞ്ഞെങ്കിലും
ഞാൻ ഒന്നു കേൾക്കാൻ
തയ്യാറായില്ല അങ്ങനെയാണ്
ഇക്കാടെ ഫ്രണ്ട്സ് എന്നെ
കാണാൻ വരുന്നത് .....
" ഷാഹിന നീ വിചാരിക്കുന്നതു
പോലെയല്ല കാര്യങ്ങൾ അജുന്
ഇപ്പോഴും ബോധം വന്നിട്ടില്ല "..
" അതിനു ഞാനെന്തു വേണം
അല്ലെങ്കിലും ഇത് നേരത്തെ
തന്നെ കിട്ടേണ്ടതാണ് "..
" നീ അങ്ങനെയൊന്നും പറയല്ലേ
അവനു ബോധം തെളിഞ്ഞാൽ
ചിലപ്പോൾ നിന്നെയാവും ആദ്യം
അനേഷിക്കുക "
" അവനെന്തിനാ എന്നെ
അനേഷിക്കുന്നത് അവനെന്റെ
ആരുമല്ലാ എന്ന് നേരത്തെ
പറഞ്ഞതല്ലേ ഇനിയിപ്പോ
അനേഷിച്ചാൽ തന്നെ എനിക്ക് അയാളെ കാണണ്ട അത്രക്കും
നീചമായ പ്രവർത്തിയല്ലേ ചെയ്തത് "
" ഇനി ഞങ്ങളുടെ അജൂനെ പറ്റി
നീയോരക്ഷരം പോലും ഉച്ചരിച്ചു
പോകരുത് അവനെ ഞങ്ങൾ ഇന്നോ
ഇന്നലെയോ കാണാൻ തുടങ്ങിയതല്ല
അത് കൊണ്ട് തന്നെയാണ്
നിന്നിൽ തെറ്റിദ്ധാരണ വരുത്തിയ
ഇവളുമായി ഞങ്ങൾ നിന്നെ
കാണാൻ വന്നതും ".!!
ഇത്രയും പറഞ്ഞു കൊണ്ട് ഇക്കാടെ
ഫ്രണ്ട്സ് അന്ന് ഇക്ക ചെന്നൈയിൽ
പോയപ്പോൾ എന്നെ വീട്ടിൽ
വന്നു കണ്ട ആ പെൺകുട്ടിയെ
വിളിച്ചു മുന്നിൽ നിറുത്തി .
" പറയടി സത്യത്തിൽ എന്താ
അന്ന് കോളേജിൽ ശരിക്കും
ഉണ്ടായത് "
പേടിച്ചു വിറച്ചു കൊണ്ടവൾ പറഞ്ഞു :
" ഞാൻ പറഞ്ഞതോന്നും സത്യമല്ല
അന്ന് നിയാസും ഞാനും തമ്മിലുള്ള
പ്രശ്നം ഒത്തു തീർപ്പാക്കാൻ വേണ്ടിയായിരുന്നു നിന്റെ
ഇക്ക ഞങ്ങളുടെ കാര്യത്തിൽ
ഇടപെട്ടത്..
പക്ഷെ സത്യാവസ്ഥ
അറിയാത്ത നിന്റെ ഇക്കയെന്നെ
എന്റെ ഫ്രണ്ട്സിന്റെ ഇടയിൽ
വച്ചു കളിയാക്കി പിന്നീട് കോളേജിൽ വരാൻ കഴിയാത്ത വിധം അത്
എല്ലാവരും ഏറ്റെടുത്തു പലരും
സത്യം മനസ്സിലാക്കാതെ എന്നെ കുറ്റപ്പെടുത്തി എന്തിനു ഞാൻ
സ്നേഹിച്ച എന്റെ ജംഷി പോലും എന്നെ ഒഴിവാക്കി അതോടെ
ഞാൻ കോളേജിൽ വരവും നിർത്തി...
എന്നാലും നിന്റെ ഇക്കാന്റെ
എല്ലാ വിവരവും എന്റെ അടുത്ത
സുഹൃത്തുക്കളെന്നെ അറിയിച്ചിരുന്നു എന്റെ പഠിപ്പു പാതി വഴിയിൽ
നിർത്താനും അതിലുപരി എന്റെ
എല്ലാമായിരുന്ന ജംഷിയെ
എന്നിൽ നിന്നും അകറ്റാൻ കാരണക്കാരനായ നിന്റെ ഇക്കയെയും നിന്നെയും
വേർപിരിക്കാനും ചെയ്യാത്ത കുറ്റത്തിന് പഴികേൾക്കുമ്പോഴുണ്ടാകുന്ന അപ്പോഴത്തെ എന്റെ ആ മാനസികാവസ്ഥ നിന്റെ ഇക്കാനെ അറിയിക്കാനും വേണ്ടിയാണ്
ഞാൻ പ്ലാൻ ചെയ്ത പോലെ നിന്റെ വീട്ടിൽ എത്തി കൃത്യമായി എഡിറ്റ് ചെയ്തുണ്ടാക്കിയ ആ ഫോട്ടോസ് നിന്നെ കാണിച്ചു കൊണ്ട്
നിന്റെ ഇക്ക എന്നെ നശിപ്പിച്ചു എന്ന് പറഞ്ഞതും ,,
അല്ലാതെ അവനെന്നെ ഒന്നും
ചെയ്തിരുന്നില്ല എന്തായാലും
ഞാൻ ചെയ്യാൻ വിചാരിച്ച കാര്യം നീയായിട്ട് ചെയ്തല്ലോ അതു മതിയെനിക്ക് "..
പേടിച്ചു വിറച്ചു കൊണ്ടു പറഞ്ഞിരുന്ന
അവൾ പിന്നീടിതു പറഞ്ഞു ആർത്തു ചിരിച്ചു.
ഉടനെ ഞാനവളുടെ
മുഖമടക്കിയോരൊറ്റ അടിയായിരുന്നു!!!
" നീ തകർത്തത് ഞങ്ങളുടെ
സമാധാനമുള്ള ജീവിതമായിരുന്നു
അതിലുപരി എന്റെ ഇക്കനോടുള്ള
വിശ്വാസമായിരുന്നു "..
കരഞ്ഞു കൊണ്ട് ഇത് പറയുമ്പോൾ ഇക്കാടെ ഫ്രണ്ട്സ് എന്നോട് :
" ഇതിന്റെ സത്യാവസ്ഥ പറയാൻ
വേണ്ടി തന്നെയാണ് ഞങ്ങൾ
ആദ്യം വരാൻ നിന്നത് പക്ഷെ
ഞങ്ങൾ പറഞ്ഞാൽ
വിശ്വസിക്കില്ലായെന്നറിയുന്നത്
കൊണ്ടാണ് നാട്ടിൽ നിന്നും
മുങ്ങിയ ഇവളെ തപ്പി പിടിച്ചു
ഇങ്ങോട്ട് കൊണ്ട് വന്നത് ഇതിൽ
കൂടുതൽ ഞങ്ങക്ക് പറയാനില്ല
ഇനിയെല്ലാം നിന്റെ ഇഷ്ടട്ടം പോലെ നടക്കട്ടെ "..
ഇത്രയും പറഞ്ഞു പോകാൻ നിന്ന
അവരുടെ അടുത്തേക്ക് പോയി
" എനിക്കിപ്പോൾ കാണണം
എന്റെ ഇക്കാനെ ആ കാലിൽ വീണു മാപ്പ് പറയണം "
എന്ന് പറഞ്ഞു കരഞ്ഞ എന്നെ
ഇവിടെയെത്തിക്കുമ്പോൾ ഇക്ക
ഒന്നും പറയാൻ പറ്റാത്ത
അവസ്ഥയിലായിരുന്നു ..
" ഇക്കാ ഒരിക്കലും പൊറുക്കാൻ
കഴിയാത്ത തെറ്റാണ്
ഞാനിക്കയോടെ ചെയ്തത് അന്നങ്ങനെയൊക്കെ പറഞ്ഞതിന് ഇക്കയെനിക്ക് മാപ്പ് തരണം "
" അതൊന്നും സാരമില്ല ഷാഹി "
എന്ന് പറഞ്ഞു അവളുടെ കണ്ണ്
തുടക്കുമ്പോൾ
" എന്നാലും ഇക്കാ ഞാൻ കാരണമല്ലേ
ഇക്ക ഈ നിലയിൽ ആയത് ആ
എന്നോട് വെറുപ്പ് തോന്നുന്നില്ലേ "?
" എന്താ ഷാഹി നീ കുട്ടികളെ പോലെ
നീയല്ലെ എന്റെ ജീവിതം പോലും
ആ നിന്നെ ഞാൻ വെറുക്കാനോ
ഒരിക്കലുമില്ല നീയില്ലെങ്കിൽ പിന്നെ
ഞാനില്ല അത്രക്ക് ജീവനാണ് ഷാഹി
എനിക്ക് നിന്നെ "
ഞാനത്ര പറഞ്ഞപ്പോഴേക്കും
അവളെന്നോട് ചേർന്നിരുന്നു
കൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ
തന്നപ്പോഴാണ് ഞാനവളുടെ വയറു ശ്രദ്ധിക്കുന്നത്
അവളുടെ വയറിൽ കൈ വച്ചു കൊണ്ട് ചോദിച്ചു
" ഷാഹി നമ്മുടെ കുഞ്ഞ് ? "
" ഇക്കാടെമാതിരി
ദേഷ്യക്കാരനാണെന്ന് തോന്നുന്നു
ഇടക്ക് ഭയങ്കര ചവിട്ടും കുത്തുമാണ് "
" അല്ല നിന്നെപ്പോലെ
കാന്താരിയായിരിക്കും "
" എനിക്ക് ഇക്കാനെ പോലെ
ഒരു ദേഷ്യക്കാരനെ മതി "
അവളതു പറഞ്ഞപ്പോൾ ഞാൻ
ഒന്നുടെ ഇറുകേ അടുപ്പിച്ചുപ്പോൾ
പെട്ടെന്നിൽ നിന്നും മാറിക്കൊണ്ട്
പറഞ്ഞു :
" എത്ര വയ്യെങ്കിലും ഇങ്ങളെ ബലത്തിനൊരു കുറവുമില്ല "
" ഇത് ചുമ്മാ എന്തെങ്കിലും
പറ്റിയാലൊന്നും പോവില്ല പെണ്ണെ
കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാ "
" എന്നാലേ ഇനി ഈ പരിപാടി
നടക്കൂല ഞാനെ രാത്രി ഉമ്മാന്റെ
കൂടെ പോയി കിടക്കാണ് "
" എടി പെണ്ണെ ഞാനോരു
തമാശക്ക് പറഞ്ഞതാടി ദേ
ഇങ്ങോട്ട് നോക്ക് ഇവിടെ നല്ല
വേദനയുണ്ട് "
" മ്മ് മ്മ് മനസ്സിലായി ഇങ്ങക്ക് വേദനണ്ട്ന്ന് "....
അങ്ങനെ ദിവസങ്ങളും ആഴ്ചകളും
കടന്നു പോയി അവളുടെ ആരോഗ്യം
പോലും കണക്കിലെടുക്കാതെ
എന്നിൽ അമിതമായ ശ്രദ്ധ ചെലുത്തി
എന്റെ ആരോഗ്യനില മെച്ചപ്പെട്ടു
വരുന്ന സമയത്താണ് നാട്ടു
നടപ്പനുസരിച്ചു ഏഴാം
മാസത്തിൽ അവളെ കൂട്ടിക്കൊണ്ടു
പോവാൻ അവളുടെ ഉപ്പയും
അമ്മായിയും വന്നത് ...
പക്ഷെ
എത്ര നിർബന്ധിച്ചിട്ടും വാശി
പിടിച്ചവൾ കൂടെ പോയില്ല
അവസാനം ഞാനവളെ നിർബന്ധിച്ചു ...
" ഷാഹി നീ ഉപ്പ പറയുന്നത് കേൾക്ക്
ഈ സമയം നിനക്ക് നല്ലതു പോലെ
റസ്റ്റ് വേണം ''
അവളെന്നെ കെട്ടിപിടിച്ചു പറഞ്ഞു
" ഞാൻ പോയിക്കഴിഞ്ഞാൽ പിന്നെ
ഇങ്ങളെ കാര്യം ആരാ നോക്കുക
ഇക്ക എന്തു പറഞ്ഞാലും ഞാൻ
പോവൂല "
" അതിനുമ്മയില്ലേ ഇവിടെ പിന്നെ
നിനക്ക് നിന്റെ കാര്യങ്ങൾ
നോക്കണ്ടേ അതുകൊണ്ട് ഞാൻ
പറയുന്നത് പോലെ ചെയ്യ് "
" പറ്റൂല ഇക്കാ എനിക്ക് വല്ല
ആവശ്യമുണ്ടെങ്കിൽ ഇക്കാന്റെ
ഉമ്മച്ചി അല്ല ന്റെ ഉമ്മച്ചിയിവിടെ
ഉണ്ട് അതു മതി "..
ഇതു പറഞ്ഞു ഉപ്പാന്റെ കൂടെ
പോകാതെ എന്റെയോപ്പമവൾ
നിന്നു. അതിനു ശേഷമായിരുന്നു
ഇന്നേവരെ അനുഭവിക്കാത്ത
ടെൻഷൻ ഞാനാനുഭവിക്കാൻ
തുടങ്ങിയത് ഓരോ ദിവസം
പോകുന്തോറും അവൾ കൂടുതൽ
അവശയായിക്കൊണ്ടിരുന്നു
രാത്രിയിൽ അസ്വസ്ഥതകൊണ്ട്
ഉറങ്ങാതെയിരിക്കുമ്പോൾ അവളെ
ആശ്വാസിപ്പിക്കാൻ വേണ്ടി ഉറക്കം
കളയുന്നയെന്നെ നിർബന്ധിച്ചു
ഉറങ്ങാൻ പറയുമ്പോഴും
ഞാനുറങ്ങാതെ കൂട്ടിരുന്നു..
ഇന്നിവിടെ ലേബർ റൂമിന്റെ
മുന്നിൽ ഞാനിരിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പുകൾ വല്ലാതെ
കൂടിക്കൊണ്ടിരിക്കുന്നു ഒപ്പം
എന്റെ ഷാഹിക്കും കുഞ്ഞിനും
ഒന്നും വരുത്തരുതേ എന്ന പ്രാർത്ഥനയും...
പെട്ടെന്നാണ്
" ഷാഹിനാന്റെ കൂടെ ആരാ വന്നത് "
നേഴ്സ് വിളിച്ചു പറഞ്ഞത്,,
എന്റെ ഷാഹിയെ കുറിച്ചുള്ള
ചിന്തകളിലായിരുന്ന ഞാൻ
നേഴ്സിന്റെ വാക്കുകൾ കേട്ടതോട്
കൂടി ചെയറിൽ നിന്നെഴുനെറ്റ്
അവരുടെ അടുത്തേക്ക് നടന്നു
ഉപ്പയും ഉമ്മയും അവിടെ
ഉണ്ടായിരുന്നിട്ടും ഞാനായിരുന്നു
നഴ്സിന്റെ അടുത്തേക്ക് അവരെക്കാൾ
വേവലാതിയോട് കൂടെ ആദ്യം
ചെന്നത്
" സിസ്റ്റർ ഞാനാണ് "
" നിങ്ങളുടെ ഭാര്യ പ്രസവിച്ചു
പെൺകുഞ്ഞാണ് "
അപ്പോഴേക്കും മറ്റൊരു നേഴ്സ്
വന്നു കുഞ്ഞിനെ എന്റെ കയ്യിൽ
തന്നപ്പോൾ കുഞ്ഞിന്റെ
നെറുകയിൽ ചുംബിച്ചു കൊണ്ട്
ചോദിച്ചു :
" ഷാഹിനാക്ക് "
" ഒരു കുഴപ്പവുമില്ല കുറച്ചു
കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും "
കുഞ്ഞിനെ ഉമ്മാന്റെ
കൈകളിലേക്ക് കൊടുത്തു
വൈകാതെ തന്നെ ഷാഹിയെ റൂമിലേക്ക് മാറ്റി.....
കുഞ്ഞിന്റെ വരവോടു കൂടി ഞങ്ങളുടെ ജീവിതത്തിൽ എന്തന്നില്ലാത്ത ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു ......
---------------------------------------------------
" ഇക്കാ... ഇക്കോയ്.... ഒന്നേഴുനെറ്റെയിക്കാ എത്ര നേരായി
ഞാൻ വിളിക്കാൻ തുടങ്ങിയിട്ട്
ഇങ്ങനൊരു ഉറക്കപ്പിരാന്തൻ "
" എടി കുറച്ചു നേരം കൂടി
കിടക്കട്ടെടി "
" അത് പറ്റില്ല ഇത്രയും നേരം
പള്ളിയിലും പോവാതെ സുഖിച്ചു
കിടന്നത് മതി '"
" ഒരഞ്ചു മിനിറ്റ് മതി "
" പറ്റൂല വേഗം എഴുന്നേറ്റോളി
അല്ലെങ്കിൽ ഞാൻ വെള്ളം
കൊടുന്നോഴിക്കും "
അവൾ പറഞ്ഞത് കാര്യമാക്കാതെ
വീണ്ടും പുതച്ചു മൂടി കിടന്നപ്പോഴാണ്
തലയിൽ വെള്ളം വീഴുന്നത്.
ഉറക്കം പോയ ദേഷ്യത്തിൽ അടുത്തു
നിന്ന ഷാഹിയെ പെട്ടെന്ന്
ബെഡിലേക്ക് വലിച്ചിട്ടു കൊണ്ട്
അവളെ ബലമായി പിടിച്ചപ്പോൾ
" വല്ലിമ്മാ ഇതാ ഇമ്മച്ചിനെ
ഇപ്പച്ചിയഥാ കൊല്ലാൻ പോണ് "
പ്രതീക്ഷിക്കാതെയാണ് പാതി തുറന്ന
ഡോറിന്റെ മറവിൽ നിന്ന്
ഞങ്ങളെ റിനുമോള് ഉമ്മാനോട്
വിളിച്ചു പറഞ്ഞത് ....
അപ്പോൾ തന്നെ അവളുടെ പിടി
വിട്ടു കൊണ്ട് ചോദിച്ചു :
" എടീ കുരിപ്പേ ഇവളിവിടെ
ഉണ്ടായിരുന്നോ എന്നാ ഒന്ന്
പറഞ്ഞൂടെ നിനക്ക് ".
" അതിനു നിങ്ങളിവിടുന്ന്
ഒന്നേഴുനെൽക്കണ്ടേ "
" അതിനു ഇവളെപ്പോഴാ
എണീറ്റത് അതിനു മാത്രമുള്ള
സമയം ആയിട്ടില്ലള്ളോ "
" അതെ നിങ്ങളാദ്യം ആ
ടൈമൊന്ന് നോക്കി എന്നിട്ട് പറയി "
" ആ നേരം എട്ടര കഴിഞ്ഞോ "
" പിന്നല്ലാതെ "
ഇതും പറഞ്ഞു എഴുനേറ്റു പോവാൻ
നിന്ന അവളെ വീണ്ടും ബെഡിലേക്ക്
വലിച്ചിരുത്തി ഇതു കണ്ട റിനുമോള്
വീണ്ടും ഉമ്മാനെ വിളിക്കാൻ വേണ്ടി
നിന്നപ്പോഴേക്കും അവളെ എടുത്തു
എന്റെ മടിയിലിരുത്തിയിട്ട് ചോദിച്ചു
" അല്ല റിനു മോളെ ഇജ്ജെന്തിനാ
വല്ലിമ്മാനെ വിളിച്ചത് "
" അത് ഇപ്പച്ചി ഇമ്മച്ചിനെ
കൊല്ലാൻ നോക്കിയപ്പോ "
" അതുപ്പച്ചി അന്റുമ്മച്ചിക്ക് ഉമ്മ
കൊടുത്തതല്ലേ "
" എന്നാ ഇന്കും വേണം ഉമ്മ "
" അനക്ക് ഇപ്പച്ചി തോനെ തരാലോ "
" ഇങ്ങളെന്തായിക്കാ ഈ പറയുന്നത്
ഇനിയിപ്പോ ഞാനും ഉമ്മയും
ഉള്ളപ്പോൾ ഇവളിതൊക്കെ
വിളിച്ചു പറയും "
" അതിനെന്താടി "
" ഒന്നൂല്യ "
ഇത് പറഞ്ഞെഴുനേറ്റു റൂമിൽ നിന്നും
പുറത്തിറങ്ങാൻ നിന്ന അവളോട് :
" അതെ റിനു മോൾക്ക് കൂടെ
കളിക്കാൻ ഒരുകൂട്ടുണ്ടെങ്കിൽ
ഇതൊന്നും വിളിച്ചു പറയില്ല "
ഒരു കള്ളചിരിയോടു കൂടെ ഞാനിതു പറഞ്ഞു തീർന്നതും ;
" അങ്ങനെയിപ്പോ ഇക്ക മോൾക്ക് കൂട്ടുണ്ടാക്കണ്ട ആദ്യം പോയി
കുളിക്ക് മനുഷ്യാ "..
" ഡീ "
എന്ന് പറഞ്ഞു എഴുന്നേറ്റു
അവളുടെ നേരെ കൈ ഓങ്ങിയപ്പോൾ
" വല്ലിമ്മ ഇപ്പച്ചിതാ ഇമ്മച്ചിനെ തല്ലാൻ പോണ് "
" പടച്ചോനെ ഈ
പെണ്ണിനെക്കൊണ്ട് തോറ്റല്ലോ "....
ഇങ്ങനെയുള്ള ചെറിയ
ഇണക്കങ്ങളും പിണക്കങ്ങളുമായി
എന്നെയും ഷാഹിയെയും മരണം
വരെ പിരിക്കല്ലേ നാഥാ എന്ന്
പ്രാർത്ഥിച്ചു കൊണ്ട് എന്റെ കഥയിവിടെ അവസാനിപ്പിക്കുന്നു.....
🌹🌹🌹
*--------------------------------------------------------------*
( ഇതിൽ ഷാഹിന നിങ്ങളുടെ ഭാര്യയാണോ എന്ന് ചോദിച്ചു വരരുത് ഇതെന്റെ ഭാവനയിൽ വിരിഞ്ഞ ഒരു കഥാപാത്രം മാത്രമാണ്
സ്റ്റോറി വായിച്ചു അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു )
നിങ്ങളുടെ സ്വന്തം
*അജ്മൽ തിരുന്നാവായ* :9745651981
Comments
Post a Comment