ഹൃദയസഖി | ✍️ SHAMSEENA | ഫുൾ പാർട്ട്‌



💜ഹൃദയസഖി💜

Full Part


✍️ Shamseena



മകര മാസത്തിന്റെ തണുപ്പിൽ വിറച്ചു അവൾ പുതപ്പ് ഒന്നുകൂടി വലിച്ചു തലവഴിയിട്ട് അതിൽ ചുരുണ്ട് കൂടി...


കുന്നിൻ മുകളിലുള്ള ഒരു ചെറിയ അമ്പലം.. ശിവ പാർവതിമാരാണ് അതിൽ പ്രതിഷ്ഠ... അതിന്റെ നടയിൽ കൈകൂപ്പി നിൽക്കുന്ന രണ്ട് പ്രണയിതാക്കൾ... തൊഴുതു കൊണ്ട് അവർ പരസ്പരം ഒന്ന് നോക്കി ചിരിച്ചു... തിരുമേനി കൊടുത്ത പ്രസാധത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു... കണ്ണുകൾ അടച്ചു അവൾ അത് സ്വീകരിച്ചു... അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി....




അമ്മേ.... എന്റെ നടു...😩


അവൾ നടുവിന് കയ്യും താങ്ങി താഴെ നിന്നും എഴുന്നേറ്റു.. എന്തോ ഓർമ വന്നതുപോലെ നെറ്റിയിൽ തൊട്ടുനോക്കി.. ഇല്ല!സിന്ദൂരത്തിന്റെ തണുപ്പ് അവിടെയില്ല..



ഇന്ന് എന്തായിരുന്നു... ഫ്രഞ്ചോ അതോ സിന്ദൂരം തൊട്ടതിനു ശേഷമുള്ള ഫോർ ഹെഡ് കിസ്സോ 🤨...

അവളുടെ കോപ്രായം കണ്ട് സച്ചു ഊരക്ക് രണ്ട് കയ്യും താങ്ങി കൊണ്ട് ചോദിച്ചു 🤭


😁സച്ചുവിന്റെ ചോദ്യത്തിന് അവൾ നന്നായൊന്ന് ഇളിച്ചു കൊടുത്തു...


ഇതാണ് നമ്മുടെ കഥാ നായിക..." മാളവിക ശങ്കർ"


സ്വാന്ത്വനം വീട്ടിൽ ശങ്കറിന്റെയും ദേവാകിയുടെയും രണ്ട് മക്കളിൽ ഇളയവൾ... ഡി ഗ്രീ സെക്കന്റ്‌ ഇയർ ആണ് ഇപ്പോൾ... കയ്യിൽ അത്യാവശ്യത്തിനു കുരുത്തക്കേടെല്ലാം ഉണ്ട്..മൂത്തവൾ "ലക്ഷ്മി ശങ്കർ"... പേര്പോലെതന്നെ ലക്ഷ്മിദേവിയുടെ ചൈതന്യം ഉള്ളവൾ...എൽ പി സ്കൂൾ അധ്യാപികയാണ്..



കഷ്ടം കുറേ കാലമായല്ലോ സ്വപ്നവും കണ്ട് നടക്കുന്നു.. വല്ലതും നടക്കോ... 😏 സച്ചു കളിയാക്കി കൊണ്ട് പറഞ്ഞു...


നീ പോടാ... എന്തിനാടാ മരപ്പട്ടി നീയെന്നെ ചവിട്ടി താഴെയിട്ടത്.. മനുഷ്യന്റെ നടു പോയി 😬


പിന്നെ സ്വപ്നവും കണ്ടു കിടക്കുന്ന നിനക്ക് ഞാൻ താരാട്ട് പാടി തരാം. 😬


ദേ സച്ചു .. രാവിലെ തന്നെ എന്നെ ചൊറിയാൻ വന്നാലുണ്ടല്ലോ... എന്റെ തനി കൊണം ഞാൻ പുറത്തെടുക്കും.. 😡


നീ കൊണവും പുറത്തെടുത്തു നിന്നോ... സമയം നോക്കെടി പുല്ലേ... എട്ടര കഴിഞ്ഞു... നീ ഇന്ന് കോളേജിലേക്കൊന്നും ഇല്ലേ...


😁😁😁അവൾ തലച്ചോറിഞ്ഞു കൊണ്ട് ഇളിച്ചു...


ഇളിച്ചോ..ഒമ്പത് ആയാൽ ഞാൻ പോകും.. പിന്നെ സച്ചു  എന്നൊന്നും വിളിച്ചിട്ട് പിറകെ വന്നേക്കരുത് കേട്ടല്ലോ...


എടാ പിണങ്ങല്ലേ ഒരു പത്തു മിനിറ്റ്.. ദേ പോയി.. ദാ വന്നു... അതും പറഞ്ഞു അവൾ ബാത്ത് ടവലും ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് ഓടി... അവളുടെ പോക്ക് കണ്ട് സച്ചു ചിരിച്ചു...


ഇങ്ങനൊരു പെണ്ണ്... 😄


ഈ ചിരിച്ചു മറിയുന്നവൻ ആണ് അവളുടെ ചങ്കും കരളിന്റെ കരളുമായ സത്യജിത്ത്...


വലിയ വീട്ടിൽ ദേവദാസിന്റെയും റുക്‌മിണിയമ്മയുടെയും രണ്ടാമത്തെ സന്തതി "സത്യജിത്ത് ".. പേരിൽ മാത്രമേ സത്യമൊക്കെ ഉളളൂ... സ്വഭാവത്തിൽ തനി കൂതറയാണ്.. ഇവനും മാളുവും തമ്മിൽ ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ ഭൂമിയിൽ പിറവികൊണ്ടവരാണ്.. അതുകൊണ്ട് തന്നെ എന്തിനും ഏതിനും ഇവർ ഒരുമിച്ചാണ്.. ഇവന്റെ മൂത്തത് "ശിവജിത്ത്"...ആൾ ഒരു ബാങ്ക് ജീവനക്കാരൻ ആണ്... ഇനി വഴിയേ എല്ലാവരെയും അറിയാം...


ദേവൂമ്മേ ...അവൻ വിളിച്ചുകൊണ്ടു അടുക്കളയിലേക്ക് നടന്നു..


"എന്തിനാടാ രാവിലെ തന്നെ കിടന്ന് അമറുന്നത്..." കാസറോൾ ടേബിളിൽ കൊണ്ടുവന്നു വെച്ചിട്ട് ദേവൂമ്മ  അവനോട് ചോദിച്ചു...


"ഇന്നെന്താ ബ്രേക്ക്‌ഫാസ്റ്റിന്.." ചോദിച്ചു കൊണ്ട് അവൻ കാസറോൾ തുറന്ന് നോക്കി..


"ദോശയോ..🤤"എന്ന വേഗം വിളമ്പിക്കോ.. അവൻ കൈ രണ്ടും തിരുമ്മിക്കൊണ്ട് കസേരയിൽ ഇരുന്നു...ദേവൂമ്മ അവന് ദോശയും ചമ്മന്തിയും വിളമ്പി.... അവനത് കൊതിയോടെ കഴിച്ചു...


"ഇന്നെന്താടാ വീട്ടിൽ പലഹാരം..." അവനടുത്ത് ഇരുന്ന് ചമ്മന്തി വിളമ്പിക്കൊണ്ട് ദേവൂമ്മ ചോദിച്ചു....


"അവിടെ എന്താ ഓണക്കപുട്ടും പഴവും.. അല്ലാതെന്താ അമ്മക്ക് ഉണ്ടാക്കാൻ അറിയുന്നേ...". അവൻ പറഞ്ഞുകൊണ്ട് തീറ്റ തുടർന്നു...



"ഡാ.. ഡാ.. നീ രാവിലെ തന്നെ എന്റെ പെങ്ങൾക്കിട്ട് താങ്ങേണ്ട കേട്ടോ.. "കണ്ണട തുടച്ചു മുഖത്തു വെച്ച് പറഞ്ഞുകൊണ്ട് ശങ്കർ അങ്ങോട്ട് വന്നു...



"ഓ നമ്മളൊന്നും പറയുന്നില്ലേ.. പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റ് വാഷ്ബേസിനരികിലേക്ക് നടന്നു.."


"ഒന്നുടെ കഴിക്ക് സച്ചു .. ദേവൂമ്മ അവനോട് പറഞ്ഞു.."


"മതി ദേവൂമ്മേ വയറ് നിറഞ്ഞു.. അവരുടെ നേര്യത്തിൽ തന്നെ കയ്യും മുഖവും തുടച്ചുകൊണ്ട് അവൻ അടുക്കള വഴി പുറത്തേക്കിറങ്ങി..."


"നീയിതെങ്ങോട്ടാ.. ശങ്കർ ആയിരുന്നു അത്.."


"പുസ്തകം ഇല്ലതെ ക്ലാസ്സിൽ കയറ്റില്ല mr.ബാഗ് എടുത്തിട്ട് വരാം"...സച്ചു പറഞ്ഞുകൊണ്ട് വേലിക്കരികിലേക്ക് നടന്നു..


"സച്ചു ഇതൂടെ കൊണ്ടുപോയിക്കോ.. ശിവന് കൊടുത്തേക്ക് "


മ്മ്.. ഞാൻ വരുമ്പോഴേക്കും മാളുവിനോട് റെഡിയായി നിൽക്കാൻ പറ ദേവൂമ്മേ ഇപ്പൊ തന്നെ ലേറ്റ് ആയി..


അതും പറഞ്ഞു അവൻ നടന്നു.. ദേവൂമ്മ തിരികെ അടുക്കളയിലേക്കും...

*****

അമ്മേ.. ബ്രേക്ക്ഫാസ്റ്റ്.. 


ടേബിളിൽ താളം കൊട്ടി കൊണ്ട് മാളു അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു...



ദേവൂമ്മ ഒരു പാത്രം അവളുടെ മുന്നിൽ കൊണ്ടുവന്നു വെച്ചു.. ഒരു ഗ്ലാസ്‌ ചായയും...


നിനക്കെന്താടി കൊച്ചേ അവിടെ വന്നു എടുത്താൽ.. ഒന്നുല്ലേലും പോത്ത് പോലെ വളർന്നില്ലേ.. ഇപ്പോഴും കുട്ടിയാന്നാ വിചാരം...


ഒരു ദോശ പ്ലേറ്റിലേക്ക് വെച്ച് അതിൽ നിന്ന് ഒരു പീസ് മുറിച്ചു ചമ്മന്തിയിൽ മുക്കി അവളുടെ വായിൽ വെച്ചുകൊടുത്തു കൊണ്ട് ദേവൂമ്മ കപട ഗൗരവത്തോടെ പറഞ്ഞു...


എനിക്ക് എന്റെ ദേവമ്മ തന്നാലേ വിശപ്പ് മാറൂ അതാ...😁😁


രാവിലെതന്നെ സോപ്പ് ആണല്ലോ എന്താ ഉദ്ദേശം...🤨


തീർത്തും ദുരുദ്ദേശം 😁മാളു ഒരു പ്രേത്യേക ഈണത്തിൽ പറഞ്ഞു...


അമ്മേ ഞാൻ ഇറങ്ങുവാണേ.... ശബ്ദം കേട്ടിടത്തേക്ക് രണ്ടുപേരും കൂടി നോക്കി.. സ്റ്റയർ ഇറങ്ങി വരുന്ന ലച്ചു...


ഇന്നെന്താ മോളെ നേരത്തെ.... ദേവൂമ്മ ചോദിച്ചു കൊണ്ട് ഒരു ദോശ പീസ് കൂടി മാളുവിന്റെ വായിലേക്ക് വെച്ച് കൊടുത്തു...


ടീച്ചേഴ്സിന്റെ ഒരു മീറ്റിംഗ് പറഞ്ഞിട്ടുണ്ടമ്മേ അതാ... എന്ന ഞാൻ പോവാ...ബാഗിലെക്ക് ഫോണും എടുത്ത് വെച്ചുകൊണ്ട് ലച്ചു മുൻവശത്തേക്ക് നടന്നു....


അച്ഛാ എന്നെ ജംഗ്ഷൻ വരെ ഒന്ന് ആക്കിത്തരോ.. ഇല്ലെകിൽ അവിടെ എത്തുമ്പോഴേക്കും വൈകും... വാച്ചിലേക്ക് നോക്കി ലച്ചു പറഞ്ഞു...


നിൽക്ക് ഞാൻ കീ എടുത്തിട്ട് വരാം... ശങ്കർ പത്രം മടക്കി അവിടെ നിന്നും എഴുന്നേറ്റു....


അമ്മ.. ദേ അച്ഛൻ ... ചോയ്ക്ക്‌ അമ്മ..മാളു അവരോട് കൊഞ്ചി...


അടങ്ങ് പെണ്ണെ പറയാം.. അവളുടെ കയ്യിൽ അടിച്ചു കൊണ്ട് അവർ പറഞ്ഞു...


ശങ്കരേട്ടാ ...മാളുവിന് ഒരു അഞ്ഞൂർ രൂപ വേണമെന്ന്..


അതെന്തിനാ ഇപ്പൊ ഒരു 500... കോളേജ് ഫീസൊക്കെ ഞാൻ അടച്ചതാണലോ... പിന്നെന്താ.. ഷർട്ടിന്റെ സ്ലീവ് മടക്കി കൊണ്ട് ശങ്കർ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു...



എനിക്കറിയില്ല..ദാണ്ടെ ഇവിടെ ഇരിക്കുന്നുണ്ടല്ലോ നേരിട്ടങ്ങ് ചോയ്ച്ചോ..... അതും പറഞ്ഞു പാത്രവും എടുത്തിട്ട് ദേവൂമ്മ അടുക്കളയിലേക്ക് പോയി...


എന്തിനാ വാവേ നിനക്ക് പൈസ... അയാൾ അടുത്ത് വന്നു അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു...


അത് അച്ചേ കണ്ണന് ബിരിയാണി മേടിച്ചു കൊടുക്കാൻ..


ബിരിയാണി മേടിച്ചു കൊടുക്കാൻ മാത്രം എന്ത് പണിയാടി നീ അവനെ കൊണ്ട് ചെയ്യിച്ചേ 😡...


അത് എന്റെ നോട്സ്‌ എല്ലാം എഴുതിച്ചു... അത്രേ ഉളളൂ 😁.അതിനാണ് ആ കുരുപ്പ് ബിരിയാണി വേണമെന്ന് പറഞ്ഞെ... പ്ലീസ് അച്ചേ തായോ 😞



അപ്പൊ ടീച്ചർ നോട്സ്‌ പറയുമ്പോ നീ എവിടെ ആയിരുന്നു...അച്ഛൻ ടെറർ ആയി. 😡


അത്... അത് ഞാൻ ഉറങ്ങിപ്പോയി... 😁

പിതാജി ഇങ്ങള് കളിക്കാണ്ട് പൈസ എടുക്ക് ഇല്ലേൽ ഞാൻ ഇപ്പൊ ചില നഗ്ന സത്യങ്ങൾ വിളിച്ചു പറയും... വേണോ 😡



പൊന്നു വാവേ ചതിക്കല്ലേ... നീ അഞ്ഞൂർ അല്ലെ ചോദിച്ചേ... ഇന്നാ ആയിരം തന്നെ ഉണ്ട് വെച്ചോ... പോക്കറ്റിൽ നിന്ന് പൈസ എടുത്ത് കൊടുത്ത് കൊണ്ട് അച്ഛൻ വേഗം സ്ഥലം കാലിയാക്കി...


അന്ത ഭയം ഇരിക്കട്ടും 🤭

അതും പറഞ്ഞു തുള്ളി ചാടി അവൾ സ്റൈർ കയറി പോയി... വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നു... അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് മുറ്റത്തേക്ക് ഓടി...


അവിടെ അവളെ കാത്ത് സച്ചു ഉണ്ടായിരുന്നു...


സച്ചു പോവാം... പറഞ്ഞുകൊണ്ട് അവൾ ബൈക്കിൽ കേറാൻ തുടങ്ങിയതും എന്തോ ഓർത്തപോലെ വീണ്ടും ഇറങ്ങി...


അയ്യോ മറന്നു ഇപ്പവരാം... പറയലും അവൾ സച്ചുവിന്റെ വീട്ടിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു...


മിക്കവാറും ഇവൾ ഇന്ന് വേടിക്കും... അല്ലെങ്കിലേ ആ പ്രാന്തൻ ഇന്ന് കലിയെടുത്ത് നിൽക്കാ ഇനി അതിന്റെ ഇടയിൽ ഇവൾടെ ഒരു ഒണക്ക റൊമാൻസിന്റെ കുറവേ ഉളളൂ.. സിംഹത്തിന്റെ മടയിലോട്ടാണ് മാളു നീ ചെന്ന് ചാടി കൊടുത്തത്... സച്ചു ആത്മഗതിച്ചു കൊണ്ട് അവളുടെ നഖമെങ്കിലും തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു... കാരണം നമ്മുടെ കഥാ നായകൻ കലിയെടുത്ത് നിൽക്കുവാണേ 🤭


*********

മാളു അവന്റെ വീടിന്റെ ഉമ്മറത്തോട്ട് കേറി വാതിലിൽ പിടിച്ചു ഉള്ളിലേക്ക് ഒന്ന് എത്തി നോക്കി...


അടുക്കളയിൽ നിന്നും ദാസച്ഛന്റെയും  റുക്കുവമ്മയുടെയും സംസാരം കേൾക്കുന്നുണ്ട്.. ഹാളിലൊന്നും ആരുമില്ല 

ഭാഗ്യം... നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു ഒരു ദീർഘനിശ്വാസമെടുത്ത് അവൾ അകത്തേക്ക് കടന്നു... മെല്ലെ ശബ്‍ദമുണ്ടാക്കാതെ കോണിപ്പടികൾ കയറി... ശിവന്റെ മുറിയുടെ മുന്നിലെത്തി ഉള്ളിലേക്ക് കടക്കാൻ കാലെടുത്തു വെച്ചതും..


ഡീ 😡😡


അതൊരു അലർച്ചയായിരുന്നു.. ആ ഗാംഭീര്യ ശബ്‍ദത്തിൽ അവൾ നിന്ന് വിറച്ചു...


കാലടികൾ അടുത്തെത്തിയതും അവൾ തല ചെരിച്ചൊന്ന് നോക്കി...


"എന്താടി ഇവിടെ കിടന്നൊരു ചുറ്റിക്കളി "


തോളിലൂടെ പുതച്ചിരുന്ന തോർത്ത്‌ ഒന്ന് കൂടെ മാറിലേക്ക് വലിച്ചിട്ടു കൊണ്ട് ശിവ ചോദിച്ചു...


പക്ഷേ ആ ചോദ്യമൊന്നും അവൾ കേട്ടില്ല.. അവളുടെ നോട്ടമെല്ലാം നനഞ്ഞൊട്ടിയ നിറയെ രോമമുള്ള നെഞ്ചിലേക്കായിരുന്നു.. വിരിഞ്ഞ നെഞ്ചിന് ഭംഗി കൂട്ടാനെന്നോണം കഴുത്തിൽ കിടക്കുന്ന രുദ്രാക്ഷ മാല..


അവളുടെ അടുത്ത് നിന്ന് മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ അവൻ അവളെ മറികടന്നു റൂമിലേക്ക് പോകാനൊരുങ്ങി... ഉടനെ തന്നെ അവൾ അവന്റെ ഇടത്തെ കവിളിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് താഴേക്ക് ഓടിയിരുന്നു..അവൻ അവളുടെ പിറകെ ഓടാൻ നിന്നെങ്കിലും പിന്നെ അത് വേണ്ടെന്ന് വെച്ച് റെഡിയാവൻ പോയി...

*********

അവളുടെ ഓട്ടം നിന്നത് സച്ചുവിന്റെ അടുത്താണ്.. അവളെ കണ്ടതും അവൻ അടിമുടിയൊന്ന് നോക്കി...അവളും ഒന്ന് ഇളിച്ചു കൊടുത്തു..


"കയറ് "

പറഞ്ഞുകൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. കോളേജ് ലക്ഷ്യം വെച്ച് നീങ്ങി...


കോളേജിൽ എത്തിയതും സച്ചു തന്റെ കിളികുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി ഗ്രൗണ്ടിലെ ഗാർഡൻ ഏരിയയിലോട്ട് പോയി... ഈ കോഴിത്തരം പിന്നെ സ്ഥിരം പരുപാടി ആയതുകൊണ്ട് മാളു ക്ലാസ്സിലേക്ക് പോയി..ഫസ്റ്റ് ബെൽ അടിക്കാനുള്ള സമയം ആയപ്പോഴേക്കും സച്ചു അവളുടെ അടുത്തെത്തിയിരുന്നു... അത് കണ്ടപ്പോൾ അവളൊന്ന് ചിരിച്ചു..


"എന്താടി ഇരുന്ന് കിണിക്കുന്നേ 😡"


"അല്ല ഇത്ര പെട്ടന്ന് നിന്റെ തീറ്റി കൊടുപ്പൊക്കെ കഴിഞ്ഞോന്ന് ആലോചിച്ചു ചിരിച്ചതാ "


"മ്മ്.. ഇന്ന് കളക്ഷൻ കുറവായിരുന്നു 😞" സച്ചു വിത്ത്‌ ശോകം


"അച്ചോടാ.. സാരല്ല പോട്ടെ.

നമുക്കിന്ന് വിമൻസ് കോളേജിന്റെ മുന്നിൽ നിന്ന് കളക്ഷൻ പിടിക്കാം.."


"എന്താ "

മാളു പറഞ്ഞപ്പോൾ അവൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു..


"ടൺ ട ടെൺ "

കയ്യിലുള്ള അഞ്ഞൂറിന്റെ നോട്ട് അവൾ ഉയർത്തി കാണിച്ചു...


"ഇതെവിടുന്നു കിട്ടി " വിശ്വാസം വരാതെ  നോട്ടിനെ തിരിച്ചും മറിച്ചും നോക്കികൊണ്ട് സച്ചു ചോദിച്ചു..


"അതൊക്കെ ഒപ്പിച്ചു.. നമുക്കിന്ന് ലഞ്ച് ബ്രേക്കിന് മുങ്ങാം "


"ഓക്കേ " സച്ചു പറയലും മാഷ് ക്ലാസ്സിലേക്ക് വന്നതും ഒരുമിച്ചായിരുന്നു... പിന്നെ ഇടയിൽ സംസാരിച്ചും ഉറങ്ങിയുമെല്ലാം ഉച്ചവരെ അവർ സമയം തള്ളി നീക്കി...


ഉച്ചയായതും നല്ല അടിപൊളി ബിരിയാണി കിട്ടുന്ന വിമൻസ് കോളേജിന്റെ അടുത്തുള്ള ഹോട്ടലിലേക്ക് പോയി.. ഫുഡടി കഴിഞ്ഞ് അടുത്തുള്ള മാളിലും ഒന്ന് ചുറ്റിയടിച്ചു കോളേജ് വിടേണ്ട ടൈം ആയപ്പോൾ അതിന്റെ മുന്നിലെത്തി..


"ഇന്ന് ഞാൻ പൊളിക്കും... നോക്കിയെടി എന്തോരം തരുണീ മണികളാ വരുന്നേ "


സച്ചു ഓരോന്നിന്റെയും കളക്ഷൻ എടുത്ത് കൊണ്ട് പറഞ്ഞു... മാളു വലിയ താല്പര്യം ഇല്ലാതെ ഫോണിലേക്ക് നോക്കിയിരുന്നു...


പിന്നീടവിടെ നിന്നും നേരെ വീട്ടിലേക്ക് പോയി... പെണ്പിള്ളേരുടെ കളക്ഷൻ എടുത്ത് എടുത്ത് നമ്മുടെ സച്ചു സമയം പോയതൊന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല... വീട്ടിൽ എത്തിയപ്പോൾ സമയം ആറുമണിയോടടുത്തിരുന്നു...പേടിച്ചു പേടിച്ചാണ് അവർ അങ്ങോട്ട് വന്നത്... കാരണം കോളേജിൽ നിന്നും ബസ് കിട്ടി വീട്ടിൽ എത്തുമ്പോഴേക്കും നേരം വൈകും എന്ന് പറഞ്ഞതുകൊണ്ടാണ് അവർക്ക് പോകാൻ ബൈക്ക് വാങ്ങി കൊടുത്തത് എന്നിട്ടും നേരം വൈകുക എന്ന് പറഞ്ഞാൽ... ഇന്നിവിടെ വല്ലതും നടക്കും...


ബൈക്കിൽ നിന്നിറങ്ങി തന്റെ വീട്ടിലേക്ക് പോകാൻ നിന്ന മാളുവിനെ അവൻ തടഞ്ഞു..


"ഡീ നിൽക്ക്... ഞാനും വരുന്നു.. ആ കാലൻ അകത്തുണ്ട്... ദാണ്ടേ കാർ അവിടെ കിടപ്പുണ്ട്..അതോണ്ട് അവിടേക്ക് പോയാൽ ശെരിയാവത്തില്ല..."


"എന്നാ വാ"

രണ്ടുപേരും തോളിലൂടെ കയ്യിട്ടുകൊണ്ട് മാളുവിന്റെ വീട്ടിലേക്ക് നടന്നു... രണ്ടുപേരുടെയും വീട് ഒരു മുറ്റത്ത് തന്നെയാണ് ഇവരുടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ആഗ്രഹം ആണ് മക്കളെല്ലാം ഒരിടത്തു തന്നെ ഒരുമിച്ചു വേണമെന്നുള്ളത്..സച്ചുവിന്റെ അച്ഛന് ബന്ധുക്കളൊന്നും ഇല്ല... കോളേജിൽ വെച്ച് റുക്‌മിണിയമ്മ പ്രേമിച്ചു കെട്ടിയതാണ് അങ്ങേരെ...ഇവരുടെ മൂത്തത് ഒരു ചേട്ടൻ കൂടി ഉണ്ട് മാധവൻ... പിള്ളേരുടെയെല്ലാം വല്യമ്മാവൻ... ആൾ കല്യാണമൊന്നും കഴിക്കാതെ തീർത്ഥാടനം എന്നും പറഞ്ഞു ലോകം മുഴുവൻ കറങ്ങലാണ് പണി ഇടക്കിടക്ക് അനുജനെയും അനിയത്തിയെയും കാണാൻ വരാറുണ്ട്..


വീടിനകത്തേക്ക് കയറിയതും സച്ചുവിന്റെ പിന്നിൽ അടി വീണതും ഒരുമിച്ചായിരുന്നു... എന്താ നടന്നതെന്ന് ആലോചിക്കുന്നതിനു മുന്നേ മാളുവിനും കിട്ടിയിരുന്നു കനത്തിൽ ഒന്ന്.. മൂടും തിരുമ്മി രണ്ടും മുന്നിലേക്ക് നോക്കിയതും വടിയും പിടിച്ച് കൊണ്ട് കട്ട കലിപ്പിൽ നിൽക്കുന്നു നമ്മുടെ ശിവ..ചുറ്റും മറ്റുള്ളവരും ഉണ്ട്...


രണ്ടുപേരും അകത്തേക്ക് മെല്ലെ വലിയാൻ നോക്കിയതും ശിവയുടെ ചോദ്യമെത്തിയിരുന്നു...


"എവിടെയായിരുന്നു രണ്ടും കൂടെ ഇത്ര നേരം 😡"


രണ്ടാളും മുഖത്തോട് മുഖം നോക്കി എന്തൊക്കെയോ ഗോഷ്ടി കാട്ടുന്നുണ്ട്.. അത് കണ്ടപ്പോൾ ലച്ചുവിന് കാര്യം മനസിലായി.. അവൾ ചിരി കടിച്ചു പിടിച്ചു...



"അ.. അത്.. ഹോസ്പിറ്റലിൽ പോയതാ "


"സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു "


രണ്ടാളുടെയും ഒരുമിച്ചുള്ള വ്യത്യസ്ത ഉത്തരം കേട്ട് ശിവയൊന്ന് നെറ്റിച്ചുളിച്ചു...


വീണ്ടും അടി തുടങ്ങി രണ്ടാളും നിന്ന് തുള്ളി...


"യ്യോ ഇനി അടിക്കല്ലെന്ന് പറ അമ്മാ "

വേദനയുടെ ഇടയിലും അവർ അലറി കൊണ്ടിരുന്നു...


"ഇനി പറ എവിടെ പോയി രണ്ടാളും ക്ലാസ്സ്‌ കട്ട്‌ ചെയ്ത് " ശിവ വീണ്ടും ചോദിച്ചു..


"അത് പിന്നെ ഇവന് ചിഞ്ചുവിനെയും മഞ്ജുവിനെയുമൊക്കെ കാണണമെന്ന് പറഞ്ഞപ്പോൾ വെറുതെ ഒന്ന് വിമൻസ് കോളേജിന്റെ മുന്നിൽ പോയി നിന്നു... അത്രേ ചെയ്തുള്ളൂ..."


മാളു പരമാവധി നിഷ്കു ആയി പറഞ്ഞു...


"എടി.. ദുഷ്ടേ... നീയെന്നെ ഒറ്റിയല്ലേ "


സച്ചു അവളെ നോക്കി പല്ല് കടിച്ചു.. പക്ഷേ അവൾ അത് ശ്രദ്ധിക്കാത്ത പോലെ തലയും ചൊറിഞ്ഞു സീലിങ്ങിലേക്ക് നോക്കി...


വീണ്ടും ശിവ സച്ചുവിന് നേരെ വടി ഓങ്ങിയതും ശേഖരൻ അത് തടഞ്ഞിരുന്നു..


"മതിയെടാ പിള്ളേരല്ലേ.. ഇപ്പ്രാവശ്യത്തേക്ക് വിട്ടേക്ക്.."


"മാമയാണ് ഇവരെ വഷളാക്കുന്നെ.."


"ആ ഇനി നീയിപ്പോ എന്റെ നെഞ്ചത്തോട്ട് കയറിക്കോ "


"ഞാൻ ഒന്നും പറയുന്നില്ല.. എന്താന്ന് വെച്ചാൽ ആയിക്കോ "


ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ശിവ പുറത്തേക്ക് പോയി..


"ഹോ രക്ഷപ്പെട്ടു "

രണ്ടാളും നെഞ്ചിൽ കൈ വെച്ച് പറഞ്ഞു.. എന്നിട്ട് അവരവരുടെ മുറിയിലേക്ക് പോയി ഫ്രഷായി... ഇരുവീടുകളിലും പ്രേത്യേകം മുറിയുണ്ട് ഇവർക്ക്...


ഫ്രഷായി വന്നിട്ട് ചായ കുടിക്കാൻ ഇരുന്നു.. അപ്പോഴൊക്കെയും സച്ചു മുഖം വീർപ്പിച്ചിരിക്കുന്നുണ്ട്.. മാളുവിന് കാര്യം മനസ്സിലായി..


"എടാ ഞാൻ അന്നേരം രക്ഷപ്പെടാൻ വേണ്ടി  പറഞ്ഞതാ.. നീയൊന്ന് ക്ഷമി.. പ്ലീസ് ..."


"എന്നാ നിന്റെ പഴംപൊരി എനിക്ക് താ "


"മൊതലെടുക്കുവാണല്ലേ 😡... ഇന്നാ മുണുങ്ങ് "


മാളു പറഞ്ഞുകൊണ്ട് അവന്റെ വായിലേക്ക് പഴംപൊരി കുത്തി കയറ്റി..


അവരുടെ കാട്ടികൂട്ടൽ കണ്ട് അവരെല്ലാം ചിരിച്ചു...

**********

ഉച്ചക്ക് നല്ലോണം വെയില് കൊണ്ടത് കൊണ്ട് തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ മാളു നേരത്തെ തന്നെ ഉറക്കം പിടിച്ചു..


അപ്പോഴാണ് ശിവ അങ്ങോട്ട് വന്നത്..


"ദേവൂമ്മേ... മാളു എവിടെ "

അവളെ അവിടെയൊന്നും കാണാഞ്ഞപ്പോൾ അവൻ തിരക്കി..


"അവളിന്ന് നേരത്തെ കിടന്നു.. വൈകുന്നേരം വരെ തെണ്ടിതിരിഞ്ഞതല്ലേ ക്ഷീണം കാണും "


"ഞാൻ ഒന്ന് നോക്കിയിട്ട് വരാം.. അടികൊണ്ടതല്ലേ കിടന്നിട്ടൊരു സമാധാനം ഇല്ല "


"മ്മ്.. മുകളിലുണ്ട് "


പറഞ്ഞുകൊണ്ട് ദേവൂമ്മ അടുക്കളയിലേക്ക് പോയി.. ശിവ മുകളിലേക്കും...


അവളുടെ റൂമിനു മുന്നിൽ എത്തി പതിയെ ശബ്‍ദം ഉണ്ടാക്കാതെ തുറന്നു.. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു ഒരു പൂച്ചക്കുഞ്ഞിനെ പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുന്നവളെ...


മെല്ലെ അടുത്ത്പോയി ഇരുന്നു തലയിലൊന്ന് തഴുകി.. കാലിലെ പുതപ്പ് മാറ്റി നോക്കി.. അടികൊണ്ടത് തിണർത്തു കിടക്കുന്നുണ്ട്... മെല്ലെ അതിലൂടെ ഒന്ന് തലോടി പുതപ്പ് നേരെയിട്ടു.. എന്നിട്ടൊന്ന് ഉയർന്നു നെറ്റിയിൽ ചുണ്ടുകൾ ചേർത്തു..അവന്റെ ചുണ്ടുകളുടെ തണുപ്പ് നെറ്റിയിൽ പതിഞ്ഞതും സ്വപ്നത്തിലെന്ന പോലെ അവളൊന്ന് ചിണുങ്ങി..


❣️ശിവേട്ട ❣️


അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അത് കേട്ടപ്പോൾ അവൻ ഒന്നുകൂടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് മുറിയുടെ വാതിൽ ചാരി പുറത്തേക്ക് നടന്നു..



"എടാ.. സച്ചു.."


"മ്മ്


"എടാ പൊട്ട.. നീ കേൾക്കുന്നുണ്ടോ "


അവന്റെ മൂളൽ കേട്ടതും  ദേഷ്യം വന്നു അവന്റെ പുറത്തിനിട്ടൊന്ന് കൊടുത്തിരുന്നു മാളു..


"ദേ പെണ്ണേ.. മര്യാദക്ക് അടങ്ങിയിരുന്നോ.. അല്ലേൽ എന്റെ കോൺസൻഡ്രേഷൻ പോവും പറഞ്ഞില്ലെന്നു വേണ്ട "



"ഓ പിന്നെ നീ ഫ്ലൈറ്റ് അല്ലെ ഓടിക്കുന്നെ 😏ഒന്ന് പോടാ "


മാളു അവനെ പുച്ഛിച്ചു... പിന്നെ സച്ചു ഒന്നും മിണ്ടിയില്ല..


അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും മാളു വീണ്ടും അവനെ വിളിച്ചു...


"സച്ചു...ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടെടാ.."


അവന്റെ പുറത്തേക്ക് തലചായിച്ചു കൊണ്ട് അവൾ പറഞ്ഞു...


"മ്മ്.. ബെസ്റ്റ്. നീയി സ്വപ്നം എന്നും കാണുന്നതല്ലേ.. ശിവേട്ടൻ നിന്റെ കഴുത്തിൽ താലി കെട്ടുന്നു സിന്ദൂരം തൊടീക്കുന്നു നെറ്റിയിൽ ഉമ്മ തരുന്നു.. Nee തിരിച്ചു കൊടുക്കുന്നു... ഇതല്ലേ നിന്റെ ഊള സ്വപ്നം "


സച്ചു ഇത്തിരി പുച്ഛത്തോടെ പറഞ്ഞു...


"ഏയ്‌ അതൊന്നും അല്ലടാ... കിസ്സൊക്കെ തന്നെയാ.. പക്ഷേ അത് സ്വപ്നത്തിൽ ഒന്നുമല്ല.. എനിക്കത് നേരിട്ട് ഫീൽ ചെയ്തു "



ഇന്നലത്തെ ഓർമയിൽ നെറ്റിയിൽ തൊട്ടു നോക്കികൊണ്ട്  മാളു പറഞ്ഞു...


"രാവിലെ തന്നെ പൊട്ടത്തരം വിളിച്ചു പറയാതെ മാളു "


അവളുടെ സ്വപ്ന ലോകത്തിലെന്ന പോലെയുള്ള വർത്താനം കേട്ട് സച്ചുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു...


"അല്ലേലും നിനക്ക് ഞാൻ എന്ത് പറഞ്ഞാലും ദേഷ്യമാണല്ലോ "


മാളു കെർവിച്ചു...


"എടി അതോണ്ടല്ല... അങ്ങേര് ഇന്നലെ രാത്രി വീട്ടിൽ തന്നെ ഉണ്ടായിരുന്നു... പിന്നെ എങ്ങനാ നിന്നെ വന്നു കിസ്സ് ചെയ്യുന്നേ..."



"ചിലപ്പോൾ എന്റെ തോന്നലായിരിക്കും... നീ വേഗം വിട്ടോ ഇല്ലേൽ ഹേമന്ത് സർ നമ്മളെ നിർത്തി പൊരിക്കും "


മാളു പറഞ്ഞതും സച്ചു ബൈക്കിന്റെ സ്പീഡ് ഒന്നുകൂടെ കൂട്ടി...


*********


കോളേജിൽ എത്തിയിട്ടും അവളുടെ ചിന്ത മുഴുവനും ആ കാര്യത്തെ പറ്റി തന്നെയായിരുന്നു... തലയിൽ എന്തോ വന്നു തട്ടിയപ്പോൾ അവൾ ആ ഭാഗം തിരുമ്മി കൊണ്ട് മുന്നിലേക്ക് നോക്കി.. തീക്ഷണമായ കണ്ണുകളോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ഹേമന്ത് സർ..


"ഇവിടേക്ക് വരുന്നത് പഠിക്കാനാണോ അതോ സ്വപ്നം കാണാനോ..."


ഹേമന്ത് അവളുടെ നേരെ പൊട്ടിത്തെറിച്ചു...അവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു..


"രാവിലെ തന്നെ കെട്ടിയൊരുങ്ങി പോന്നോളും കോളേജിലേക്കാണെന്നും പറഞ്ഞുകൊണ്ട് മനുഷ്യനെ മിനക്കെടുത്താൻ "


ഹേമന്ത് ദേഷ്യപ്പെട്ടുകൊണ്ട് ബാക്കി പോർഷൻസ് എടുക്കാൻ തുടങ്ങി...


വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന രീതിയിൽ സച്ചു അവളെ നോക്കി...

*******

കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രോജെക്ടിനു വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങിക്കാനായി സച്ചുവും മാളുവും ബാങ്കിനടുത്തുള്ള ഷോപ്പിലേക്ക് പോയി...കഴിഞ്ഞ തവണത്തെ അടിയുടെ ചൂട് ഇപ്പോഴും പോവാത്തത് കൊണ്ട് അവർ ശിവയോട് പറഞ്ഞു മുൻകൂട്ടി അനുവാദം വാങ്ങിയിട്ടാണ് അവർ പോയത്..


സാധനങ്ങൾ വാങ്ങി ഇറങ്ങുമ്പോഴാണ് ആ കാഴ്ച്ച കണ്ടത്...


ശിവേട്ടനും ഒരു പെണ്ണും കൂടി ചിരിച്ചു കളിച്ചു വർത്തമാനം പറഞ്ഞുകൊണ്ട് വരുന്നു.. ശിവൻ അവൾക്ക് കയറാനായി കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു അവൾ ഹൈ വോൾടേജ് ചിരി പാസാക്കി കൊണ്ട് കയറുന്നുണ്ട്... വേഷം കണ്ടാൽ തന്നെ അറിയാം വസ്ത്രത്തിന് ക്ഷാമമുള്ള ഏതോ നാട്ടിൽ നിന്ന് വന്നതാണെന്ന്... പോരാത്തതിന് മുഖത്തു ലോറി കണക്കിന് പൂട്ടിയും ചുണ്ടിൽ ചുവന്ന പെയിന്റും...


അവൾ കയറിയതും ശിവ ഡോർ അടച്ചുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.. ശേഷം അവിടെ നിന്നും അവരുടെ കാർ മുന്നോട്ട് സഞ്ചരിച്ചു...


അവർ ഒരുമിച്ച് പോകുന്നത് കണ്ടതും മാളുവിന്റെ കണ്ണുകൾ കലങ്ങി.. അവർ പോയ വഴിയേ നോക്കി ചുണ്ട് പിളർത്തി...


"കാത്തു വെച്ചൊരു കസ്തൂരി മാമ്പഴം

കാക്ക കൊത്തി പോയി.. ആ കാക്കച്ചി കൊത്തിപോയി "


അവളുടെ നിൽപ്പ് കണ്ട് സച്ചു കളിയാക്കി കൊണ്ട് പാടി..


"പോടാ പട്ടി... വിടടാ വണ്ടി അവരുടെ പിറകെ "


ചാടിത്തുള്ളി കൊണ്ട് മാളു പറഞ്ഞതും സച്ചു വേഗം വണ്ടിയെടുത്തു അവരുടെ പുറകെ വെച്ചുപിടിച്ചു..


******

അവരുടെ കാർ ഒരു മാളിലേക്ക് പോവുന്നത് കണ്ടു.. സച്ചുവും മാളുവും  അവരുടെ മുന്നിൽ പെടാത്ത രീതിയിൽ ബൈക്ക് പാർക്ക്‌ ചെയ്തു മാളിനകത്തേക്ക് കയറി...



ശിവ നേരെ അവളെയും കൊണ്ട് പോയത് ലേഡീസ് സെക്ഷനിലേക്കാണ്... അവിടെ നിന്നും ആ പെണ്ണ് ഏതാണ്ടൊക്കെയോ വലിച്ചിടീക്കുന്നുണ്ട്...ഇടക്ക് തിരിഞ്ഞു ശിവയോട് അഭിപ്രായം ചോദിക്കുന്നുണ്ട്.. ഇതെല്ലാം സച്ചുവും മാളുവും ദൂരെ നിന്ന് വീക്ഷിച്ചു...


"ദുഷ്ടൻ.. എനിക്കും ചേച്ചിക്കും ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് തരാൻ പറഞ്ഞാൽ കടിച്ചു തിന്നാൻ വരും.. ഇപ്പോ കണ്ടില്ലേ അവളോട് നിന്ന് ഒലിപ്പിച്ചുകൊണ്ട് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നത് "


മാളു സച്ചുവിന്റെ ചെവിയിൽ പിറുപിറുത്തു...


"എന്റെ മാളൂസിന് എത്ര ഡ്രസ്സ്‌ വേണം ഈ ചേട്ടൻ സെലക്ട്‌ ചെയ്ത് തരാലോ "


അവളെ ചൊടിപ്പിക്കാനെന്നോണം സച്ചു പറഞ്ഞു..


"അതിന് നിന്റെ കയ്യിൽ അറ്റ്ലീസ് ഒരു നൂറ് രൂപയെങ്കിലും എടുക്കാൻ ഉണ്ടോ.. 😏"


"ഹാ അതും ശെരിയാണല്ലോ.. ചേട്ടൻ ജോലിയൊക്കെ ആയി മോൾക്ക് വാങ്ങി തരാട്ടോ "


"എന്നെ കുഴിയിലേക്ക് എടുക്കുമ്പോൾ ആയിരിക്കും "


"മിക്കവാറും നമ്മളെ രണ്ട് പേരെയും ഇന്ന് കുഴിയിലേക്ക് എടുക്കേണ്ടി വരുമെന്നാ തോന്നുന്നേ.. ദാണ്ടേ അവരിങ്ങോട്ടാണ് വരുന്നേ" 


അവരെ തന്നെ ഫോക്കസ് ചെയ്തുകൊണ്ടിരുന്ന സച്ചു പറഞ്ഞു...


"വാ അപ്പുറത്തോട്ട് നിൽക്കാം "


അവർ സാരീ സെക്ഷനിൽ നിന്നും മാറി നിന്നു വീണ്ടും അവരെ വാച്ച് ചെയ്യാൻ തുടങ്ങി...


സാരീ സെക്ഷനിൽ നിന്നും ഓരോ സാരിയെടുത്ത് അവളുടെ ദേഹത്തു വെച്ച് നോക്കുന്നുണ്ട് ശിവ..ഇതെല്ലാം കണ്ട് കലി കയറി നിൽക്കുവാണ് മാളു..



"നിന്റെ ഏട്ടൻ ഇത്ര വലിയ കോഴിയായിരുന്നോ... ആരും പറഞ്ഞില്ലല്ലോ കുഞ്ഞേ "മാളു...


"എന്റെ ഏട്ടനാ 😏.. നിന്റെ കാമുകൾ അങ്ങനെ പറ.."


"ഇവനെ ഇന്ന് ഞാൻ "


ദച്ചു അടിക്കാനായി കയ്യൊങ്ങിയതും സച്ചു അത് തടഞ്ഞു...


"ഇവിടെ കിടന്ന് അടിയുണ്ടാക്കിയ നമ്മുടെ തടിക്ക് തന്നെയാ കേട്.. എന്താ വേണോ 🤨"



"വേണ്ടല്ലേ 😁വീട്ടിൽ പോയി ശെരിയാക്കി താരാട്ടാ "


മാളു സച്ചുവിനെ നോക്കി പറഞ്ഞു.. അതിനെയവൻ പുച്ഛിച്ചു തള്ളി...



പർച്ചേസ് എല്ലാം കഴിഞ്ഞ് അവർ മാളിൽ തന്നെയുള്ള ഫുഡ്‌ കോർട്ടിൽ കയറി... അവരും പുറകെ കയറി..


ശിവയുടെ കൂടെയുള്ള പെണ്ണ് എന്തൊക്കെയോ മെനു കാർഡ് നോക്കി ഓർഡർ ചെയ്തു കഴിക്കുന്നത് കണ്ടു.. ശിവൻ ഒരു കോഫി മാത്രമാണ് കഴിച്ചത്..


ഫുഡിക്കോർട്ടിൽ നിന്നിറങ്ങുമ്പോഴും ആ പെണ്ണ് ശിവേട്ടനോട് ചേർന്ന് കൈയിൽ തൂങ്ങിയാണ് നടപ്പ്..കണ്ടാൽ കപ്പിൾസ് ആണെന്നെ പറയൂ.. ഇത്രയൊക്കെ ആയപ്പോഴേക്കും മാളുവിന്റെ സകല നിയന്ത്രണവും പോയിരുന്നു.. അവൾ ശിവയെ വിളിക്കാനായി തുനിഞ്ഞതും സച്ചു അവളുടെ വായ പൊത്തിപിടിച്ചു എടുത്തുകൊണ്ടു പോയി..


"നിനക്കെന്താടി ഭ്രാന്താണോ "


സച്ചു അവളോട് ദേഷ്യത്തോടെ ചോദിച്ചു..


"മിക്കവാറും അങ്ങേര് എന്നെ ഒരു മുഴുഭ്രാന്തിയാക്കും..എനിക്ക് കഴിയുന്നില്ലെടാ അങ്ങേരെ ഇങ്ങനെ വേറെ ഒരു പെണ്ണിന്റെ കൂടെ കാണാൻ..."

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മാളു കരഞ്ഞു പോയിരുന്നു..


"ഏയ്‌ പോട്ടെ മാളൂസേ... ശിവേട്ടനേക്കാൾ നല്ലൊരു പയ്യനെ നിനക്ക് ഞാൻ കൊണ്ടതരില്ലേ "


അതിനവൾ അവനെ കടുപ്പിച്ചൊന്ന് നോക്കി.. അവൻ നന്നായൊന്ന് ഇളിച്ചുകൊടുത്തു..


"അല്ലേൽ വേണ്ട ശിവേട്ടനെ തന്നെ നിന്റെ ഈ ഉള്ളം കയ്യിൽ വെച്ചു തരും ഞാൻ.. എന്താ പോരെ.."


അവളുടെ വലതു കൈയിൽ അടിച്ചുകൊണ്ട് സച്ചു പറഞ്ഞതും പെണ്ണ് ചിരിച്ചു.......


"എന്നാ നമുക്ക് പോയാലോ.. ആ പ്രാന്തൻ എത്തുന്നേനു മുന്നേ വീട്ടിലെത്തണം..."


പറഞ്ഞുകൊണ്ട് സച്ചു ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.. മുഖമെല്ലാം തുടച്ചു കൊണ്ട് മാളുവും കയറി...

******


അവരുടെ ബൈക്ക് വീടിന്റെ മുറ്റത്തേക്ക് കയറിയതും അതിനോടൊപ്പം തന്നെ ശിവയുടെ കാറും വന്നിരുന്നു..


ശിവയുടെ കാർ കണ്ടതും പെണ്ണ് എത്തി വലിഞ്ഞു കാറിനുള്ളിലേക്ക് നോക്കി.. അവൾ കൂടെയില്ല എന്ന് കണ്ടതും അവൾക്ക് കുറച്ചാശ്വാസമായി... അപ്പോഴേക്കും ശിവ കാറിൽ നിന്നും ഇറങ്ങിയിരുന്നു.. കയ്യിൽ കുറേ കവറുകളും ഉണ്ട്.. അവൻ നേരെ വീട്ടിലേക്ക് കയറിപ്പോയി.. സച്ചുവും മാളുവിനോട് പറഞ്ഞുകൊണ്ട് പോയി...



മാളു ഫ്രഷായി വന്നു ഒരു ടി ഷർട്ടും പാവാടയും എടുത്തിട്ട് ബെഡിലേക്ക് വീണു.. മുകളിൽ കറങ്ങുന്ന ഫാനും നോക്കി കിടന്നു.. പതിയെ കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോഴാണ് ബെഡിലേക്ക് എന്തോ ഒന്ന് വന്നു വീണത്.. നോക്കുമ്പോൾ മുപ്പത്തി രണ്ട് പല്ലും കാട്ടി ചിരിച്ചുകൊണ്ട് സച്ചു കിടപ്പുണ്ട്...രണ്ടുപേരും അങ്ങനെ കിടന്നു കൊണ്ട് തന്നെ മുകളിലേക്ക് നോക്കി.. പരസ്പരം ഒന്നും മിണ്ടിയില്ല.. സച്ചുവിനറിയാമായിരുന്നു പറഞ്ഞില്ലെങ്കിൽ കൂടി മാളുവിന്റെ വേദന...


"മാളൂസേ... നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല.. അത് ഏട്ടന്റെ കോളേജ് ഫ്രണ്ട് ആണ് "


അവളുടെ നേരെ തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു..


"നിന്നോടാരാ പറഞ്ഞെ "


"ഏട്ടൻ അമ്മയോട് പറയുന്നത് കേട്ടതാ... ശ്രുതിയോ അങ്ങനെ എന്തോ ആണ് പേര് "


"മാളുസേ ഇനിയെങ്കിലും നീ താഴേക്കു വാ..എല്ലാരും ഉണ്ടവിടെ..നീയില്ലാഞ്ഞിട്ട് ഒരു സുഖമില്ലെടി..വാ മാളുസേ പ്ലീസ്.."


പറഞ്ഞുകൊണ്ട് സച്ചു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എണീപ്പിക്കാൻ നോക്കി...



"വയ്യ സച്ചു.. പീരിയഡ്‌സ് ആണ് "


മാളു അവിടെ തന്നെ കമിഴ്ന്നു കിടന്നു...


പീരിയഡ്സ് ആയാൽ മാളുവിന് വയ്യാതെയാവുമെന്ന് അവനറിയാമായിരുന്നു.. അതുകൊണ്ട് അവൻ പിന്നെ ഒന്നും പറഞ്ഞില്ല.. ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ചു കൊണ്ട് അവളുടെ അടുത്ത് അവളെയും കെട്ടിപിടിച്ചുകൊണ്ട് കിടന്നു.. ഒരു അമ്മയുടെ വയറ്റിൽ പിറന്നതല്ലെങ്കിലും ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ പിറന്ന അവന്റെ കൂടപ്പിറപ്പായ കുഞ്ഞനിയത്തിയാണ് മാളു..അവളുടെ കാലിൽ ഒരു മുള്ള് കൊള്ളുന്നത് പോലും അവന് സഹിക്കില്ല.. സച്ചു ചുറ്റിപ്പിടിച്ചതും മാളു ഒരു പുഞ്ചിരിയോടെ ഉറക്കത്തിലേക്ക് വീണു..സച്ചുവും എപ്പോഴോ അവിടെ കിടന്ന് തന്നെ ഉറങ്ങിയിരുന്നു..ഇവരെ താഴേക്ക് കാണാഞ്ഞിട്ട് അന്യോഷിച്ചു വന്ന ദേവൂമ്മ ഈ കാഴ്ച കണ്ടതും പതിയെ ശബ്‍ദമുണ്ടാക്കാതെ രുക്കുവമ്മയെയും വിളിച്ചു കാണിച്ചു കൊടുത്തു..


ഇവരുടെ സ്നേഹവും ഒത്തൊരുമയും കണ്ട് ആ അമ്മമാരുടെ കണ്ണുകൾ നിറഞ്ഞു... അവരുടെ ഉറക്കത്തിനു തടസ്സമാകാതെ അവർ വാതിൽ ചാരി പുറത്തേക്ക് പോയി...

*********

വാതിൽ ആരോ തള്ളിതുറന്ന ശബ്‍ദം കേട്ടാണ് സച്ചുവും മാളുവും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.. മുന്നിൽ കലിയോടെ നിൽക്കുന്ന ശിവയെ കണ്ടതും അവർ കാര്യമറിയാതെ പരസ്പരം നോക്കി ഉമിനീർ വിഴുങ്ങി..


"എ.. എന്താ.."


പതർച്ചയോടെ മാളു ചോദിച്ചു...


"ബുക്‌സെടുത്തു കൊണ്ട് വേഗം രണ്ടാളും ഉമ്മറത്തേക്ക് വാ "


ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് ആൾ ഒറ്റപോക്ക്..


"എടി നാലു മണിയായിട്ടേ ഉള്ളൂ..ഇയാൾക്ക് വട്ടായോ"


ഫോണെടുത്തു സമയം നോക്കികൊണ്ട് സച്ചു ചോദിച്ചു..


"അത് പിന്നെ പണ്ടുമുതലേ ഉണ്ടല്ലോ "


മാളു പുതപ്പ് മാറ്റി എഴുന്നേറ്റുകൊണ്ട് ബാത്‌റൂമിലേക്ക് പോയി.. സച്ചു വീണ്ടും തലവഴി പുതപ്പിട്ടു കിടന്നു..


ശിവയേ പേടിയുള്ളത് കൊണ്ട് വേഗം തന്നെ ബ്രഷ് ചെയ്ത് മുഖവും കഴുകി മാളു പുറത്തേക്ക് വന്നു.. ബാഗിൽ നിന്ന് ബുക്ക്സ് എല്ലാം തിരയുമ്പോഴാണ് സച്ചുവിന്റെ ഉറക്കെയുള്ള നിലവിളികേട്ടത്..ഒപ്പം പടക്കം പൊട്ടുന്ന പോലൊരു ശബ്‍ദവും..


"അയ്യോ തല്ലല്ലേ... ഞാൻ എഴുന്നേറ്റോളം "


മാളു തിരിഞ്ഞു നോക്കിയതും കയ്യിൽ വടിയുമായി കലിയോടെ നിൽക്കുന്നു ശിവ.. വീണ്ടും അവനെ അടിക്കാനായി വടി വീശിയതും ചാടി എണീറ്റുകൊണ്ട് പുറത്തേക്ക് പോകലും കഴിഞ്ഞിരുന്നു സച്ചു 🤭..


മാളു പെട്ടന്ന് തന്നെ ബുക്സ് എല്ലാം എടുത്ത് ഉമ്മറത്തേക്ക് ഓടി.. അവിടെ ഇട്ടിരുന്ന ടേബിളിനടുത്തുള്ള ചെയറിൽ പോയിരുന്നു...ബുക്ക്‌ തുറന്നു വെച്ച് അതിലേക്ക് മിഴികൾ താഴ്ത്തി..


മുന്നിലേക്ക് ഒരു ഗ്ലാസ്‌ കട്ടൻ ചായ നീങ്ങി വന്നപ്പോൾ മുഖമുയർത്തി നോക്കി..


"കുടിച്ചോ.. ഉറക്കം പൊയ്ക്കോളും "


ചിരിയോടെ പറഞ്ഞുകൊണ്ട് ശിവേട്ടൻ മുന്നിൽ നിൽക്കുന്നു..



ശെരിക്കും ഈ ചിരിയിലാണ് താൻ വീണുപോയത്..ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിയും മീശക്കിടയിലൂടെ കാണുന്ന നിരയൊത്ത പല്ലുകളും.. ആരും ഒന്ന് നോക്കി പോകും..


ടേബിളിനു മുകളിൽ ശിവ ഉറക്കെ തട്ടിയതും മാളു ഞെട്ടി.. വീണ്ടും പുസ്തകത്തിലേക്ക് മിഴികൾ താഴ്ത്തി..


**********

അവനും അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു... വായിക്കുമ്പോൾ പിടയുന്ന കണ്ണുകളും ശബ്‍ദം പോലും പുറത്തേക്ക് വരാതെ ചലിക്കുന്ന ചുണ്ടുകളും മുഖക്കുരു വന്നു തുടുത്ത കവിളുകളും താടിയുടെ ഒരു വശത്തായി കാണുന്ന കറുത്ത മറുകും കാണുന്തോറും അവന്റെ ഉള്ളിലെ കാമുകൻ ഉണർന്നു..അതിലൊന്നമർത്തി ചുംബിക്കാൻ അവനു തോന്നി.താടിക്ക് കയ്യും കൊടുത്തു കൊണ്ട് അവളെ തന്നെ നോക്കിയിരുന്നു..


സച്ചുവിന്റെ നിഴലനക്കം കണ്ടതും വേഗം തന്നെ നേരെയിരുന്നു..


അവനും ബുക്ക്‌ തുറന്ന് കൊണ്ട് മാളുവിനടുത്തിരുന്നു..


"എന്നാ എക്സാം ഡേറ്റ് കിട്ടിയിരിക്കുന്നെ"


ശിവ മൊബൈൽ ഓൺ ചെയ്ത് കൊണ്ട് ചോദിച്ചു..


"പെട്ട് "


സച്ചു ആത്മ


ശിവ പറഞ്ഞപ്പോഴാണ് രണ്ടാൾക്കും എക്സാമിന്റെ ഓർമപോലും..


"ചോദിച്ചത് കേട്ടില്ലേ എന്നാണെന്ന്😡 "


"അ..അറിയില്ല "


രണ്ടാളും ഒരുപോലെ പറഞ്ഞു..


"അറിയില്ല അല്ലെ "


ശിവ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു ടേബിളിനടിയിൽ നിന്ന് ചൂരൽ എടുത്തു..


അത് കണ്ടതും രണ്ടാളും ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു..


"മ.. മാറ്റന്നയാണെന്ന് തോന്നുന്നു "


വടി കൊണ്ട് വീശാനൊരുങ്ങിയതും മാളു ചാടി കേറി പറഞ്ഞു...


വടിയിലേക്കും തന്നെയും മാറി മാറി നോക്കികൊണ്ട് വിതുമ്പുന്ന മാളുവിനെ കണ്ടതും ശിവ വടി താഴെയിട്ടു.. കസേരയിൽ വന്നിരുന്നു..


"ഒരു മണിക്കൂർ സമയം തരും അതിനുള്ളിൽ വേഗം രണ്ട് ചാപ്റ്റർ കവർ ചെയ്‌തോ.. ഞാൻ ചോദ്യം ചോദിക്കുമ്പോൾ മണി മണി പോലെ ഉത്തരം പറഞ്ഞിരിക്കണം.. മ്മ് വേഗം ആയിക്കോട്ടെ.."


ശിവ കസേരയിലേക്ക് ആഞ്ഞിരുന്നു..


സച്ചു ആത്മാർത്ഥയോടെ വായിച്ചു തുടങ്ങി.. മാളുവാണേൽ ഒന്നും മനസ്സിലാവാതെ തലയും ചൊറിഞ്ഞു കൊണ്ടിരുന്നു..


അവളുടെ കാട്ടികൂട്ടൽ കണ്ട് ശിവ ചിരി കടിച്ചു പിടിച്ചു..



"Time is over "


കയ്യിലുണ്ടായിരുന്ന ബുക്ക്‌ താഴെ വെച്ച് ശിവ പറഞ്ഞു..


സച്ചുവാണേൽ ചോദിച്ചോ എന്ന മട്ടിൽ ആണ്.. അവന്റെ ഇരുപ്പ് കണ്ട് മാളുവിന്റെ കണ്ണു തള്ളി.. കാര്യം വേറൊന്നുമല്ല.. സച്ചു ആള് തല്ലിപൊളിയാണേലും പഠിത്തതിന്റെ കാര്യത്തിൽ അവൻ പുലിയാണ് അത്പോലെ തന്നെയാണ് ശിവയും ലച്ചുവേച്ചിയും.. കൂട്ടത്തിൽ മണ്ടി താൻ ആണ്..


അവൾ ഓർത്തു.


എങ്ങനെ ഇതിൽ നിന്ന് രക്ഷപ്പെടുമെന്ന് ആലോചിച്ചതും ഗേറ്റ് തള്ളി തുറന്ന് ആരോ വരുന്നത് കണ്ടു..


അടുത്തെത്തിയതും കണ്ടു വല്യമ്മാവൻ..


ഇത് തന്നെ പറ്റിയ അവസരം...


"വല്ല്യമ്മാവാ.."


ഉറക്കെ വിളിച്ചുകൊണ്ടവൾ മുറ്റത്തേക്ക് ഓടി...അയാളുടെ മേലേക്ക് കേറി.. ശിവ വിളിക്കുന്നത് കേട്ടാണ് മാളുവും ലച്ചുവും അയാളെ വല്യമ്മാവാ എന്ന് വിളിക്കുന്നത്..അയാളോട്ട് അത് തിരുത്താനും പോയില്ല..


"മാളൂട്ടിയെ "


അയാൾ അവളെ എടുത്തൊന്ന് വട്ടം കറക്കി...


"ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.. എന്തായാലും നല്ല ടൈമിംഗ് ആണ് 🤭"


അവൾ പറഞ്ഞിട്ട് വാ പൊത്തി ചിരിച്ചപ്പോഴാണ് അയാൾ അകത്തേക്ക് നോക്കിയത്...


കയ്യിൽ ബുക്കുമായി നിൽക്കുന്ന സച്ചുവും ശിവയും..


"കള്ളി.. അവിടെ നിന്ന് രക്ഷപെട്ടതാണല്ലേ..മഞ്ഞ് നിന്ന് കൊള്ളാതെ അകത്തേക്ക് പോകാം "


കയ്യിലുള്ള ബാഗ് അവളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു.. മാളു അത്‌വാങ്ങി വല്ല്യമ്മാവന്റെ കയ്യിൽ തൂങ്ങി അകത്തേക്ക് നടന്നു...



മാളു സച്ചുവിനെ നോക്കി എങ്ങനെയുണ്ടെന്ന് കാണിച്ചു..


"നീ പോടീ"


സച്ചു പല്ല് കടിച്ചു..


"സച്ചു "


അമ്മാവന്റെ ശാസന നിറഞ്ഞ സ്വരം അവനെ തേടിയെത്തി..



ശിവയും സച്ചുവും അയാളുടെ ഇരുവശവും പോയിരുന്നു...


"ഇത്രയും നാൾ എവിടെ ആയിരുന്നു "


സച്ചു സംശയ രൂപേണ ചോദിച്ചു...


"അങ്ങ് ഗോവയിൽ "


ഒറ്റ കണ്ണിറുക്കി ചിരിച്ചുകൊണ്ടയാൾ പറഞ്ഞു...


"കള്ള തിരുമാലി "


സച്ചു കളിയായി പറഞ്ഞു..


ശിവ ഒന്നും മിണ്ടിയില്ല എല്ലാം കേട്ടിരുന്നതേ ഉളളൂ..



"എന്താ ശിവാ നീയൊന്നും മിണ്ടാത്തെ "


"ഒന്നുമില്ല വല്യമ്മാവ.. "


"ഞാൻ എല്ലാരേയും വിളിച്ചിട്ട് വരാം "


മാളു തുള്ളിചാടി അകത്തേക്ക് പോയി...



"നീ അവളോട് പറഞ്ഞോ ഇഷ്ടമാണെന്നുള്ളത് "


ശിവയുടെ കാതോരം അയാൾ ചോദിച്ചു..


"ഇല്ല.. അവസരം വരട്ടെ "


അവനും സ്വകാര്യമായി പറഞ്ഞു കൊണ്ട് ചിരിച്ചു..


സച്ചു അവർ പറയുന്നതെന്താണെന്ന് കേൾക്കാൻ ചെവി വട്ടം പിടിച്ചു.. പക്ഷേ ഒന്നും കേൾക്കാൻ പറ്റിയില്ല. അവനും മെല്ലെ മാളു പോയതിന്റെ പിന്നാലെ അകത്തേക്ക് പോയി..


************


അമ്മാവൻ വന്നതും ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു വീട്ടിൽ... എല്ലാവരും തറവാട് വീടുകൂടിയായ ശങ്കറിന്റെ വീട്ടിൽ ഒത്തുകൂടി..കുറേ ദിവസത്തിനു ശേഷമാണ് അയാൾ തന്റെ സഹോദരങ്ങളോടും മക്കളോടുമൊപ്പം ഇങ്ങനെ ഒത്തു കൂടുന്നത്.. അന്നേ ദിവസം ആരും എങ്ങോട്ടും പോയില്ല.. വീട്ടിൽ തന്നെ ഒത്തുകൂടി..


ശിവേട്ടനാണ് വല്ല്യമ്മാവന്റെ പെറ്റ്.. രണ്ടുപേരും സുഹൃത്തുക്കളെ പോലെയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാത്തതായി ഒന്നുമില്ല..



രാത്രി എല്ലാവരും മുറ്റത്തെ മാവിൻ ചുവട്ടിൽ ഇരുന്നു..സംസാരിച്ചും പരസ്പരം കളിയാക്കി കൊണ്ടും ആ രാത്രിയെ അവർ മനോഹരമാക്കി.. പുരുഷന്മാരെല്ലാം ചെറുതായി വീശാനുള്ള പരിപാടിയിലാണ്.. ശിവയും സച്ചുവും ഒഴിച്ച്.. അതിൽ നമ്മുടെ സച്ചുവിന് ചെറുതായി നീരസം ഉണ്ട്..




"നമ്മുടെ ലച്ചുവിനിപ്പോൾ ഇരുപത്തിമൂന്ന് വയസ്സല്ലേ "


അമ്മാവൻ ചോദിച്ചു..


"അതെ എന്താ ഏട്ടാ "


ശങ്കർ ചോദിച്ചു..


"കുട്ടിക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്.."


"ഏട്ടാ കല്യാണമൊക്കെ എന്ന് പറയുമ്പോ മോൾടെ ഇഷ്ടം കൂടെ നോക്കണ്ടേ "


ദേവകി ഒന്ന് മടിച്ചു..



"അതിനിപ്പോ എന്താ അവളുടെ ഇഷ്ടം നോക്കിയിട്ട് മതി.. എന്റെ സുഹൃത്തിന്റെ മകനാണ്.. ആളും ഇവളെ പോലെ അധ്യാപകനാണ്.. രണ്ടാളും ഒരേ ഫീൽഡ് ആവുമ്പോ ഒന്നൂടെ പരസ്പരം മനസ്സിലാക്കുമല്ലോ "



"കേട്ടിടത്തോളം തരക്കേടില്ലെന്ന് തോന്നുന്നു.. അല്ലെ അളിയാ "


ദാസിനെ നോക്കി ശങ്കർ ചോദിച്ചു...



"നല്ലതാണേൽ നോക്കാം അളിയാ..."


ആയാളും ശെരിവെച്ചു...


ലക്ഷ്മി നാണത്തോടെ തല താഴ്ത്തി..


*********


രണ്ടാഴ്ച കടന്നുപോയി.. അതിനിടയിൽ എക്സാമും...


ഇന്നാണ് ലച്ചുവേച്ചിയെ പെണ്ണ് കാണാൻ വരുന്നേ... ഇവിടെ അടുത്ത് തന്നെയാണ്..രാവിലെ പത്ത് മണിയോടെ അവരെത്തുമെന്ന് പറഞ്ഞിരുന്നു...



സെറ്റ് സാരിയൊക്കെ ഉടുപ്പിച്ചു സുന്ദരിയാക്കി നിർത്തി ലച്ചുവേച്ചിയെ..ആൺ പടകളെല്ലാം മുന്നിൽ തന്നെയുണ്ട് ചെറുക്കനെയും കൂട്ടരെയും സ്വീകരിക്കാൻ...


ആൾടെ പേര് അഭിഷേക്..അധ്യാപകനാണ് .. വീട്ടിൽ അച്ഛനും അമ്മയും ഒരനിയനും അക്ഷയ്..


രണ്ട് വീട്ടുകാർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടു.. ചെറുക്കാനോടും പെണ്ണിനോടും പരസ്പരം ഇഷ്ട്ടമായോ എന്ന് ചോദിച്ചു... അഭിയേട്ടൻ ഒരു മടിയും ഇല്ലാതെ തുറന്നു പറഞ്ഞു ഇഷ്ടമായെന്ന്. ലച്ചുചേച്ചി നാണത്തിന്റെ ചെറിയൊരു മെൻപൊടിയോടെയും.. അത് കണ്ടപ്പോൾ ശിവേട്ടൻ വന്നവളെ ചേർത്ത് പിടിച്ചു..

ഒരു വല്യേട്ടന്റെ ഭാവത്തോടെ..


ജാതകങ്ങൾ തമ്മിൽ കൈ മാറി..അടുത്തുള്ള ശുഭ മുഹൂർത്തത്തിൽ ഗംഭീരമായി തന്നെ വിവാഹം നടത്താൻ തീരുമാനിച്ചു.. എല്ലാവരും പിരിഞ്ഞു...

*******

കല്യാണം ഇങ്ങടുത്തു.. രണ്ട് കൂട്ടരും പോയി ഡ്രെസ്സും ഓർണമന്റ്സും എല്ലാം എടുത്തു... ഓഡിറ്റോറിയത്തിൽ വെച്ചാണ് താലിക്കെട്ട്.. വൈകീട്ട് അഭിയേട്ടന്റെ വീട്ടിൽ ചെറിയൊരു റിസെപ്ഷനും...


എല്ലാത്തിനും ശിവേട്ടനും അച്ഛന്മാരുമെല്ലാം മുന്നിൽ തന്നെയുണ്ട്.... കല്യാണത്തോടടുപ്പിച്ചു വീട് മോടി പിടിപ്പിക്കുന്നത് കൊണ്ട് എല്ലാവരും ശിവേട്ടന്റെ വീട്ടിലേക്ക് താമസം മാറി...


എവിടെ നോക്കിയാലും കല്യാണത്തിന്റെ ബഹളം.. വീട്ടിൽ ആദ്യമായി നടക്കുന്ന ചടങ്ങല്ലേ... എല്ലാവരുടെ ഉള്ളിലും അതിന്റെ സന്തോഷം ഉണ്ട്...


ഇതിനിടയിലെല്ലാം ഞാൻ മൗനമായി ശിവേട്ടനെ പ്രണയിച്ചു... വീട്ടിൽ പെയിന്റ് പണി നടക്കുവാണ്... ശിവേട്ടന്റെ കൂട്ടുകാരാണ് ചെയ്യുന്നത്.. ബാങ്കിൽ നിന്നും വൈകീട്ട് ജോലി കഴിഞ്ഞ് വന്നാലും അവധി ദിവസങ്ങളിലും ശിവേട്ടനും അവരോടൊപ്പം കൂടും...



ക്ഷീണിച് ഉമ്മറത്തു വന്നിരിക്കുമ്പോൾ "മാളൂട്ടിയേ " എന്നൊരു വിളിയാ...


അത് കേട്ടാലുടനെ കപ്പിൽ തണുത്ത വെള്ളവുമായി ഉമ്മറത്തേക്ക് പായും.. ആൾ കുടിച്ചു കഴിയുവോളം നോക്കി നിൽക്കും. കപ്പ് കയ്യിൽ വെച്ച് തരുമ്പോൾ ആൾക്കൊരു കുസൃതി ചിരിയുണ്ട്.. കാണാൻ തന്നെ എന്ത് ചേലാണെന്നോ... അതിന്റെ അർത്ഥമെന്താണെന്ന് ഗ്രഹിക്കാൻ മാത്രം തന്നെകൊണ്ടിതുവരെ കഴിഞ്ഞിട്ടില്ല 💜



ഒളിഞ്ഞും തെളിഞ്ഞും ശിവേട്ടനെ നോക്കുമ്പോൾ വിചാരിക്കും ആളൊന്ന് തിരിഞ്ഞു നോക്കിയെങ്കില്ലെന്ന്... ചിലപ്പോൾ അപ്രതീക്ഷിതമായി നോക്കും... അപ്പോൾ ഉള്ളിൽ തണുപ്പ് വീഴുന്ന അനുഭൂതിയാണ്.. തന്റെ കോപ്രായങ്ങൾ കാണുമ്പോൾ സച്ചു കളിയാക്കി ചിരിക്കാറുണ്ട്.. അത് അതെ പോലെ തന്നെ പുച്ഛിച്ചു കളയും...


***********

നാളെയാണ് ചേച്ചിയുടെ കല്യാണം... വിവാഹ തലേന്നായതു കൊണ്ട് തന്നെ ആളും ബഹളവുമാണ് വീട് നിറയെ.. ശിവേട്ടനെ ഇന്നൊന്ന് ശെരിക്ക് കാണാൻ പോലും കിട്ടിയിട്ടില്ല... അതിന്റെ ഒരു വിഷമത്തോടെ ഇരിക്കുമ്പോഴാണ് ബ്യൂട്ടീഷ്യൻ ചേച്ചി മെഹന്തി ഇടാൻ വിളിച്ചത്.. ഒന്നും നോക്കിയില്ല കൈ നിറച്ചും ഇട്ടു..



ഇട്ട് കഴിഞ്ഞപ്പോളാണ് ഫുഡ്‌ എങ്ങനെ കഴിക്കുമെന്ന കാര്യം ആലോചിച്ചത്... അമ്മമാരെല്ലാം ഓരോ പണികളിൽ ആണ്.. ആരോട് വാരി തരാൻ പറയും... സച്ചുവാണേൽ നാളത്തെ കാര്യങ്ങളൊക്കെ റെഡിയാക്കാൻ വേണ്ടി ഓഡിറ്റോറിയത്തിൽ പോയിരിക്കുവാണ്...


ആളുകളെല്ലാം ഏറെക്കുറെ പോയിട്ടുണ്ട്.. വിശന്നിട്ടാണെൽ കുടല് കരിയുന്നുണ്ട്.. അടുക്കള വശത്തുള്ള ഒരു തിണ്ണയിൽ പോയിരുന്നു.. കയ്യിലെ മെഹന്തിയും ഉണങ്ങുന്നത് നോക്കി കൊണ്ട്..


മുന്നിലേക്ക് ഒരുരുള ചോറ് ആരോ നീട്ടിയപ്പോൾ തലയുയർത്തി നോക്കി 


ചോറും നീട്ടി ചിരിയോടെ ഇരിക്കുന്നുണ്ട് ശിവേട്ടൻ ...വിശ്വാസം വരാതെ കണ്ണുമിഴിച്ചു നോക്കി...


"അന്ധം വിട്ടിരിക്കാതെ വേഗം കഴിക്ക് പെണ്ണേ.. പിടിപ്പത് പണിയുണ്ടവിടെ.."



ശാസനയോടെ അതിലേറെ വാത്സല്യത്തോടെ പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല... വേഗം വാ തുറന്നു...



ആൾ ശ്രദ്ധയോടെ ഓരോ ഉരുളയും തരുന്നുണ്ട്... ആകെ വിയർപ്പിൽ കുളിച്ചാണ് ഇരുപ്പ്... ഷർട്ടെല്ലാം നനഞ്ഞിട്ടുണ്ട്.. മുഖത്തു ഉറക്ക ക്ഷീണം നല്ലോണം ഉണ്ട്.. കണ്ടപ്പോൾ ആകെ സങ്കടമായി...


ചോറ് മുഴുവനും തന്ന് ശിവേട്ടൻ എഴുന്നേറ്റു..


പെട്ടന്നാ കൈകളിൽ പിടിച്ചു.. കയ്യിൽ മെഹന്തിയുള്ള കാര്യമെല്ലാം മറന്നിരുന്നു...


"ശി.. ശിവേട്ടൻ കഴിച്ചോ "


ആൾടെ മുഖത്തേക്ക് ഉറ്റുനോക്കി ചോദിച്ചു...


ശിവേട്ടൻ ചിരിച്ചുകൊണ്ടൊന്ന് കണ്ണു ചിമ്മി കാണിച്ചു... എന്നിട്ട് തന്നെ എഴുന്നേൽപ്പിച്ചു വായും മുഖവും കഴുകിച്ചു തന്നു.. പെട്ടന്ന് തന്നെ പോയി...


ശിവേട്ടൻ പോവുന്നത് നോക്കി നിന്നു.. പിന്നീട് കൈകളിലേക്കും... ഒരു കയ്യിലെ പകുതിയും മാഞ്ഞിട്ടുണ്ട്...അത് കണ്ടപ്പോൾ ചെറുതായി നാണം വന്നു.. ചിരിച്ചുകൊണ്ടകത്തേക്ക് പോയി..


ചേച്ചിയുടെ റൂമിൽ ചെന്ന് നോക്കുമ്പോൾ അവൾ കിടന്നിട്ടുണ്ട്.. മാളുവും ഒരു പുതപ്പെടുത്ത് കൊണ്ട് വന്നു പുതച്ചു അവളെയും കെട്ടിപിടിച്ചു കൊണ്ട് കിടന്നു...


ഇനി നാളെ മുതൽ എപ്പോഴേലും വരുന്ന ഒരഥിതി മാത്രമായിരിക്കും ലച്ചുവേച്ചി... അവൾ ഓർത്തു..


മാളു കെട്ടിപിടിച്ചതും ലച്ചു അവളുടെ നേരെ തിരിഞ്ഞു തിരിച്ചും കെട്ടിപിടിച്ചു... ഒരു ചിരിയോടെ ഇരുവരും ഉറക്കത്തിലേക്ക് വീണു...


നേരം പുലർച്ചെ തന്നെ അമ്മ വന്നു രണ്ട് പേരെയും ഉണർത്തി.. അമ്പലത്തിലേക്ക് പറഞ്ഞയച്ചു... സച്ചുവിന്റെ കൂടെ ശിവയുടെ കാറിൽ ആയിരുന്നു പോയത്..


തൊഴുതു വന്നപ്പോഴേക്കും ബ്യൂട്ടിഷൻ വന്നിട്ടുണ്ടായിരുന്നു ചേച്ചിയെ ഒരുക്കാൻ.. ബ്ലൂ കളറിലുള്ള കാഞ്ചിപുരം പട്ട് സാരിയായിരുന്നു വേഷം..


നല്ല ഭംഗിയായി തന്നെ അവർ ലക്ഷ്മിയെ ഒരുക്കി.. കണ്ണാടിക്ക് മുന്നിൽ നിന്ന് ഗോഷ്ടി കാണിച്ചിരുന്ന മാളുവിനെയും പിടിച്ചു അവർ സിമ്പിൾ ആയി ഒരുക്കി കൊടുത്തു..ഗ്രീൻ &ബ്ലൂ കോമ്പിനേഷനിൽ ഉള്ള ദാവണി ആയിരുന്നു അവളുടേത്..



ലക്ഷ്മി മുതിർന്നവരുടെയെല്ലാം അനുഗ്രഹം വാങ്ങി ഓഡിറ്റോറിയത്തിലേക്ക് പോയി...കുറച്ച് ദൂരമുണ്ട് അവിടേക്ക് അതുകൊണ്ട് തന്നെ അമ്മയും അച്ഛനും റുക്കുവമ്മയും ദാസച്ഛനും ലച്ചുവും കൂടി സച്ചുവിന്റെ കൂടെ കാറിൽ പോയി...മാളുവിനോട് മറ്റേ വാഹനത്തിൽ വരാൻ പറഞ്ഞു..ആ വാഹനത്തിൽ വല്യമ്മാവനും കുറച്ച് ബന്ധുക്കളും പോയി.. മാളുവും അതിന്റെ കൂടെ പോവാൻ നിന്നപ്പോഴേക്കും വണ്ടി ഫുൾ ആയിരുന്നു.. അത് കണ്ട് അമ്മാവൻ സച്ചുവിനെ തിരികെ പറഞ്ഞു വിടാം എന്ന് പറഞ്ഞു..


അവൾ സച്ചുവിനെ കാത്ത് ഉമ്മറത്തു വന്നിരുന്നു...വെറുതെ ശിവയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ അവൻ ദൃതിയിൽ ഷർട്ടിന്റെ ബട്ടൻസ് ഇട്ട് മുടി ഒതുക്കി കൊണ്ട് വരുന്നുണ്ട്.. ബ്ലൂ നിറത്തിലുള്ള ഷർട്ടും സ്വർണ കസവുള്ള മുണ്ടുമാണ് വേഷം.. അവൾ അവനെയും പിന്നെ സ്വയവും ഒന്ന് നോക്കി നാണത്തോടെ ചിരിച്ചു..


ശിവ നേരെ ചെന്ന് ബൈക്ക് എടുത്തു  മാളുവിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി.


അവളൊന്ന് ഞെട്ടി..


"കയറ് "


അവനവളെ നോക്കികൊണ്ട് പറഞ്ഞു..


കുറച്ച് നിമിഷമെടുത്തു അവൻ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ..


"എ.. എന്താ "


"വായും പൊളിച്ചു നിൽക്കാതെ കയറെടി "


ഉച്ചത്തിലവൻ പറഞ്ഞതും ഞെട്ടികൊണ്ടവൾ വേഗം അവന്റെ പിറകിൽ ഇരുന്നു..



അവൾ കയറിയെന്ന് കണ്ടതും അവൻ ബൈക്ക് മുന്നോട്ടെടുത്തു..


മാക്സിമം അകലം പാലിച്ചവൾ ഇരുന്നു.. ശിവയോട് ഇഷ്ടം തോന്നി കഴിഞ്ഞ് ആദ്യമായിട്ടാണവൾ അവനോടൊപ്പം ബൈക്കിൽ കയറുന്നത്... അതിന്റെ ഒരു വെപ്രാളം അവൾക്കുണ്ട്താനും..


അവനെ ടെച്ച് ചെയ്യാതെ തന്നെ ഇരുന്നു... അവളുടെ വെപ്രാളം അവൻ സൈഡ് മിററിലൂടെ കാണുന്നുണ്ടായിരുന്നു.. അവൻ ഒന്നൂറി ചിരിച്ചു..


ബൈക്ക് ജംഗ്ഷനിലേക്കെത്തിയതും അവനവളുടെ വലതു കൈ എടുത്ത് അവന്റെ വയറിലൂടെ ചുറ്റി പിടിപ്പിച്ചു..


അവന്റെ പ്രവർത്തിയിൽ അവൾ ഞെട്ടി.. ഞെട്ടിയെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ഞെട്ടൽ..


ഞെട്ടൽ മാറിയതും അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.. അവന്റെ മുഖഭാവം അറിയാനായി തലയുയർത്തി സൈഡ് മിററിലേക്കൊന്ന് എത്തി നോക്കി... അവിടെയും കള്ളച്ചിരിയാണെന്ന് കണ്ടപ്പോൾ മെല്ലെ ആ തോളിലേക്ക് തല ചായ്ച്ചു...വല്ലാത്തൊരു അനുഭൂതിയായിരുന്നു ആ നിമിഷം..


ഓഡിറ്റോറിയത്തിനു മുന്നിൽ ബൈക്ക് നിർത്തി.. മാളുവിനോടാവൻ ഇറങ്ങാൻ പറഞ്ഞു..സമയം പെട്ടന്ന് പോയത് പോലെയവൾക്ക് തോന്നി..


അവനവളുടെ കയ്യും പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.. മെയിൻ എൻട്രൻസിലൂടെ അവർ കൈ കോർത്തു പിടിച്ചു നിറഞ്ഞ ചിരിയാലെ ഒരുമിച്ച് വരുന്നത് കണ്ടതും സച്ചുവിന്റെ കിളിയെല്ലാം കൂടും കുടുക്കയും എടുത്ത് നാട് വിട്ടു...


പക്ഷേ ക്യാമറമാൻ ആ മനോഹരമായ കാഴ്ച തന്റെ ക്യാമറയിൽ പകർത്തി..


"Made for each other"


അവരെ നോക്കി അയാൾ പറഞ്ഞു..


അത് കേട്ടപ്പോൾ അവളിൽ നാണത്തിന്റെ പൂക്കൾ വിരിഞ്ഞു...അവൾ ഇടം കണ്ണാലെ ശിവയെ നോക്കി.. അപ്പോഴും അവിടെ കള്ള ചിരിയാണ്..


ലച്ചുവിനെയും അമ്മയേയുമെല്ലാം കണ്ടപ്പോൾ അവൾ അവന്റെ കൈ വിടുവിച്ചു കണ്ണുകൾ കൊണ്ട് അനുവാദം വാങ്ങി അവരുടെ അടുത്തേക്ക് പോയി..


അവരോട് സംസാരിക്കുമ്പോഴും അവളുടെ കണ്ണുകൾ ശിവയെ തേടികൊണ്ടിരുന്നു..ഒരു മിന്നായം പോലെ ശിവയെ അവിടെ ഇവിടെ യായി കാണാൻ കഴിഞ്ഞു.. വീട്ടിലെ മൂത്ത ആൺ തരിയല്ലേ...


അതിനിടയിലാണ് കിളി പോയി നിൽക്കുന്ന സച്ചുവിനെ മാളു കണ്ടത്.. പാവാട ഒന്ന് പൊക്കി പിടിച്ചവൾ അവനടുത്തേക്ക് നടന്നു.. എന്നിട്ടവന്റെ മുന്നിൽ നിന്നൊന്ന് കറങ്ങി..



"എങ്ങനുണ്ട് "


ഇടുപ്പിൽ ഒരു കൈ കുത്തി സ്റ്റൈലോടെ അവൾ ചോദിച്ചു..


"നീയെന്നെ ഒന്ന് പിച്ചിക്കെ "


അവളുടെ നേരെ കൈ തണ്ട നീട്ടിക്കൊണ്ടവൻ പറഞ്ഞു..


മാളു കിട്ടിയ ചാൻസ് മുതലെടുത്തു നല്ലൊരു പിച്ച് തന്നെ വെച്ചു കൊടുത്തു..


"ആ....  ".


അവൻ നിലവിളിച്ചു..


"നിന്നോട് ചെറുതായൊന്നു പിച്ചാനല്ലേടി കുരിപ്പേ പറഞ്ഞേ..ഇതിപ്പോ മനുഷ്യന്റെ തൊലി പോയല്ലോ 😡"


"കുരിപ്പ് നിന്റെ മറ്റവൾ 😏"


"ഡീ.. വേണ്ടാ.. അല്ല അതൊക്കെ പോട്ടെ എന്തായിരുന്നു അവിടെ രണ്ടും കൂടി..


കൈ കോർത്തു പിടിച്ചു വരുന്നു ഫോട്ടോ എടുക്കുന്നു.. ക്യാമറമാൻ എന്തോ പറയുന്നു.. രണ്ട് പേരും ബ്ലഷ് ആവുന്നു.. അയ്യേ.. ക്രാ തു.."


വല്ലാത്ത ജാതി എക്സ്പ്രഷൻ ഇട്ടു കൊണ്ട് പറഞ്ഞു..


"കണ്ട് പിടിച്ചു കൊച്ചു കള്ളൻ "


മാളു അവനെ കളിയാക്കി കൊണ്ട് നാണത്തോടെ പറഞ്ഞു..


"അയ്യേ.. ശവം.. മാറങ്ങോട്ട് "


കെർവിച്ചു കൊണ്ട് അവളെ തള്ളിമാറ്റി സച്ചു അവിടുന്ന് പോയി.. അവൻ പോയ വഴിയേ നോക്കി അവൾ പൊട്ടിച്ചിരിച്ചു..


ചിരിച്ചു ചിരിച്ചു വയറെല്ലാം വേദനിച്ചു തുടങ്ങിയവൾക്ക്... വയറിലൊന്ന് പിടിച്ചു കിതച്ചുകൊണ്ട് നേരെ നോക്കിയതും ദൂരെ നിന്ന് അവളെ തന്നെ നോക്കി നിൽക്കുന്ന ശിവയെയാണ്..


പെട്ടന്നവളുടെ ചിരി നിന്നു.. മുഖത്തു വെപ്രാളം നിറഞ്ഞു.. അവനെ ഒന്നുകൂടി നോക്കിയവൾ അവിടെ നിന്നും മറ്റുള്ളവരുടെ അടുത്തേക്ക് ഓടി..


മാളുവിന്റെ ഓട്ടം കണ്ട് അവനൊന്ന് ചിരിച്ചു.. ആ ചിരിയോടെ നോക്കിയത് സച്ചുവിന്റെ മുഖത്തേക്കാണ്..


താൻ മാളുവിനെ നോക്കുന്നതും ചിരിക്കുന്നതുമെല്ലാം സച്ചു വ്യക്തമായി കണ്ടിട്ടുണ്ടെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് ശിവക്ക് മനസ്സിലായി..


അവൻ ചിരി നിർത്തി മുഖത്ത് ഗൗരവം വരുത്തി.



"മ്മ് എന്തേ "


ഒരു പുരികം പൊക്കി ഗൗരവത്തോടെ ശിവ സച്ചുവിനോട് ചോദിച്ചു..


"ഒ.. ഒന്നുല്ല.. ഏട്ടനെ കൊച്ചമ്മാവൻ അന്യോഷിക്കുന്നുണ്ട് "


ശിവയുടെ നോട്ടത്തിൽ പേടിച്ചു സച്ചു വേഗം വന്ന കാര്യം പറഞ്ഞു...


"മ്മ്.. എന്നാ നീയങ്ങോട്ട് ചെല്ല്.. അവിടുത്തെ കാര്യങ്ങളൊക്കെ എന്തായി എന്ന് നോക്ക്‌ "


കലവറയുടെ ഭാഗത്തേക്ക്‌ കൈ ചൂണ്ടി ശിവ പറഞ്ഞു..


"മ്മ് "


സച്ചു സമ്മതപൂർവം തലയാട്ടി..


"ഇയാൾക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതോ 🤔"


സച്ചു ചിന്തിക്കാതിരുന്നില്ല..


"ആ...എന്തേലും ആവട്ട്.. ന്റെ മാളുവിന്റെ സ്വപ്നം നടന്നാൽ മതിയായിരുന്നു  "


മനസ്സിലൊന്ന് പ്രാർത്ഥിച്ചു അവൻ കലവറയുടെ അങ്ങോട്ട് പോയി...


********


ചെറുക്കനും കൂട്ടരും വന്നതും എല്ലാവരും അങ്ങോട്ട് പോയി.. എല്ലാവരുടെയും ഇടയിലൂടെ തിക്കി തിരക്കി മാളുവും മുന്നിൽ പോയി നിന്നു..


ശിവൻ മാലയും പൂച്ചെണ്ടും കൊടുത്തു ചെറുക്കനെ സ്വീകരിച്ചു വേദിയിലേക്കിരുത്തി..


അല്പം കഴിഞ്ഞ് താലപ്പൊലിയുടെ അകമ്പടിയോടെ ലച്ചുവും വേദിയിലേക്ക് വന്നു എല്ലാവരെയും നോക്കി കൈകൾ കൂപ്പി അഭിഷേകിന്റെ ഇടതു ഭാഗത്തായി ഇരുന്നു..ഇരുവരും പരസ്പരം നോക്കിയൊന്ന് പുഞ്ചിരിച്ചു..


*******

മാളുവിനെ കണ്ടതും അക്ഷയുടെ കണ്ണുകൾ തിളങ്ങി... അവൻ നിന്നിടത്തു നിന്നും മാറി മാളുവിന്റെ അടുത്ത് വന്നു നിന്നു...അവളെ നോക്കി നന്നായൊന്ന് ഇളിച്ചു..


അവളും വേണമോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു എന്നിട്ട് സച്ചുവിനെ നോക്കി..


"എന്താ "


അവൻ ചുണ്ടുകൾ മാത്രം അനക്കി കൊണ്ട് ചോദിച്ചു..


അറിയില്ലെന്നവൾ ചുണ്ട് ചുളുക്കി പറഞ്ഞു...



മുഹൂർത്തം ആയപ്പോൾ അഭിഷേക് ലച്ചുവിന്റെ കഴുത്തിൽ താലി ചാർത്തി തന്റെ പാതിയാക്കി..എല്ലാവരും പൂക്കൾ അവരുടെ മേലേക്ക് ഇട്ട് ആശിർവദിച്ചു..അവൻ ലച്ചുവിന്റെ നെറ്റിയിൽ ഒരു നുള്ള് കുങ്കുമം ചാർത്തി കൊടുത്തു..


മാളു അവരുടെ ഭാഗത്ത്‌ അവളെയും ശിവനെയും സങ്കൽപ്പിച്ചു സ്വപ്നലോകത്തെന്ന പോലെ നിന്നു...


പൂക്കൾ ഇടാതെ സ്വപ്നവും കണ്ടു നിൽക്കുന്ന മാളുവിനെ സച്ചു ഒന്ന് തട്ടി..


ഞെട്ടികൊണ്ടവൾ അവനെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു 😁


"മ്മ് "


അവൻ അവളെ അടിമുടി നോക്കിയിട്ടൊന്ന് അമർത്തി മൂളി...


**********


സദ്യയും കഴിച്ചു വയറും നിറച്ചു ഇരിക്കുമ്പോഴാണ് സച്ചുവിന്റെയും മാളുവിന്റെയും അടുത്തേക്ക് അക്ഷയ് വരുന്നത്..


അവന്റെ രണ്ട് കയ്യിലും ഓരോ ഗ്ലാസ്‌ പായസവുമുണ്ട്...


വയറ് നിറഞ്ഞത് കൊണ്ട് പായസം കുടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തിലിരിക്കുന്ന സച്ചുവിന്റെ മുന്നിലേക്കവൻ ആ പായസം നീട്ടി...


അവൻ സന്തോഷത്തോടെ അത് കൈ നീട്ടി വാങ്ങാൻ ആഞ്ഞതും അക്ഷയ് അത് പിറകിലേക്ക് വലിച്ചു...


"ദാ... മാളു കുടിക്ക് "


അവൻ ചിരിയോടെ മാളുവിനോട് പറഞ്ഞു..


മാളു സച്ചുവിനെ നോക്കി ചിരി കടിച്ചു പിടിച്ചു കൊണ്ട് അത് വാങ്ങി.. സച്ചു മുഖം ചുളിച്ചുകൊണ്ടവളെയൊന്ന് നോക്കി..


അക്ഷയ് മാളുവിന്റെ അപ്പുറത്തായി ഇരുന്നു...


"മാളു ഇപ്പൊ ഏത് ഇയർ ആണ് "


അക്ഷയ് ചോദിച്ചു...


"ഞാൻ സെക്കന്റ്‌ ഇയർ "


"ഞാനും🤨 "


അക്ഷയുടെ ചോദ്യം ഇഷ്ടമാവാത്ത പോലെ സച്ചു പറഞ്ഞു.. അതിന് അക്ഷയ് ഒന്ന് ചിരിച്ചു..



"മാളു പായസം കുടിക്ക് "


സച്ചുവിനെ നോക്കികൊണ്ട് അവൻ മാളുവിനോട് പറഞ്ഞു..


"ഇവൻ എന്നേക്കാൾ വലിയ കോഴിയാണല്ലോ ഈശ്വരാ.. വളരാൻ അനുവദിച്ചു കൂടാ "


സച്ചു മനസ്സിൽ പറഞ്ഞു..


മാളു പായസത്തിൽ നിന്നും ഒരിറുക്ക് കുടിച്ചു ബാക്കി സച്ചുവിന് നേരെ നീട്ടി.. അവൻ വിജയഭാവത്തോടെ അക്ഷയെ നോക്കി അത് വാങ്ങി കുടിച്ചു..


********

ശിവ മാളുവിനെ നോക്കി വന്നപ്പോഴാണ് അവളുടെ അടുത്തിരുന്നു വർത്തമാനം പറയുന്ന സച്ചുവിനെയും അക്ഷയിനെയും കണ്ടത്..


അക്ഷയ് അവളോട് ചേർന്നിരുന്നാണ് വർത്തമാനം.. അത് കണ്ടതും അവന് ദേഷ്യം വന്നു.. ആ ദേഷ്യത്തോടെ തന്നെ അവൻ അവരുടെ അടുത്തേക്ക് പോയി.... അവരുടെ ഇടയിൽ നിന്ന് മാളുവിനെ വലിച്ചെഴുന്നേൽപ്പിച്ചു കൊണ്ടുപോയി..


എന്താപ്പോ ഉണ്ടായേ എന്ന രീതിയിൽ കാര്യം അറിയാതെ രണ്ടാളും അന്തിച്ചു അവർ പോയ വഴിയേ നോക്കി..


*****

"ഇവിടിരിക്ക്.. ഇനി ഞാൻ പറയാതെ ഇവിടുന്നനങ്ങരുത് മനസ്സിലായല്ലോ "


ലച്ചുവിനടുത്തുള്ള കസേരയിൽ മാളുവിനെ ഇരുത്തി അവളുടെ നേരെ കൈ ചൂണ്ടികൊണ്ട് ദേഷ്യത്തിൽ പറഞ്ഞവൻ അവിടെ നിന്നും വെട്ടി തിരിഞ്ഞു പോയി..



"എന്താടി... എന്തിനാ ശിവേട്ടൻ ദേഷ്യപ്പെട്ടെ.."


ലച്ചു മാളുവിനോട് അന്യോഷിച്ചു..


"ആ.. എനിക്കറിയില്ല.. "


ദേഷ്യപ്പെട്ട് കൊണ്ട് മാളു മുഖം തിരിച്ചിരുന്നു ...


********


ലച്ചുവിന് പോവാനുള്ള സമയം ആയി... എല്ലാവരോടും യാത്ര ചോദിച്ചു അവൾ അഭിഷേകിനൊപ്പം കാറിൽ കയറി... ഒന്നൂടെ എല്ലാവരെയും നോക്കി കൈ വീശിയവൾ യാത്ര പറഞ്ഞു..


അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ എല്ലാവരും നോക്കി നിന്നു... പിന്നീട് എല്ലാവരും കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് നടന്നു..



എല്ലാവരും പോയി ഓഡിറ്റോറിയം കാലിയായി.. വീട്ടുകാർ മാത്രം അവിടെ നിന്നു...


അവിടുത്തെ എല്ലാ ജോലികളും ഒതുക്കി പണിക്കാരുടെയും മറ്റും കാശും കൊടുത്തു ശിവ കാറിൽ വീട്ടുകാരെല്ലാം കയറി എന്ന് ഉറപ്പു വരുത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വീട്ടിലേക്ക് തിരിച്ചു....


പിറകെ ബൈക്കിൽ സച്ചുവും വല്യമ്മാവനും ..


യാത്രക്കിടയിൽ തന്നെ മാളു റുക്കുവമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങിയിരുന്നു...


ബൈക്കിൽ ആയതു കൊണ്ട് തന്നെ സച്ചുവും വല്യമ്മാവനും ആദ്യം തന്നെ വീട്ടിൽ എത്തിയിരുന്നു..


അവൻ ബൈക്ക് സ്റ്റാൻഡിൽ ഇടുമ്പോഴാണ് ശിവയുടെ കാർ വന്നു മുറ്റത്ത് നിന്നത്..


ദേവമ്മ കാറിൽ നിന്നിറങ്ങി... ഉറങ്ങിയ മാളുവിനെ തട്ടിവിളിച്ചു..എത്ര വിളിച്ചിട്ടും അവൾ ഞേറങ്ങിയതല്ലാതെ ഉണർന്നില്ല..


"വേണ്ട ഏട്ടത്തി.. ഉണർത്തണ്ട...


സച്ചു.. ഒന്നിങ്ങു വന്നു കൊച്ചിനെയെടുത്ത് അകത്തു കിടത്തിക്കെ "


റുക്കുവമ്മ ദേവമ്മയോട് പറഞ്ഞുകൊണ്ട് സച്ചുവിനെ വിളിച്ചു.. അവൻ അവരുടെ അടുത്തേക്ക് നടന്നു..


"ഏയ്... അതൊന്നും വേണ്ട... ഞാൻ എടുത്തകത്തു കിടത്തിക്കോളാം.."


ശിവ പെട്ടന്ന് ചാടി കേറി പറഞ്ഞതും എല്ലാവരുടെയും നെറ്റി ചുളിഞ്ഞു..


"അതല്ല... അല്ലെങ്കിലേ വെളിവില്ലാതെ നടക്കുന്നവനാണ് അവൻ.. ഇനി ഇവളെയും താങ്ങി നടന്നിട്ട് വേണം എവിടേലും തട്ടി വീഴാൻ..."


ശിവ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു..


"ശിവ പറഞ്ഞതിലും കാര്യമുണ്ട്.. സച്ചു എടുക്കേണ്ട.. നീ തന്നെ കൊണ്ട് കിടത്ത് ശിവ "


വല്യമ്മാവൻ ശിവയെ പിന്താങ്ങി.. ശിവ നന്ദിയോടെ അയാളെ നോക്കി കണ്ണിറുക്കി ചിരിച്ചു.. എന്നിട്ട് മാളുവിനെ റുക്കുവമ്മയുടെ മടിയിൽ നിന്നും വാരിയെടുത്തു കൊണ്ട് അകത്തേക്ക് നടന്നു...



"ഇങ്ങേർക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് "


അവൻ പോയ വഴിയേ നോക്കി സച്ചു പറഞ്ഞു...


*******


ശിവ മാളുവിനെ റൂമിലേക്ക് കിടത്താനായി പടികൾ കയറി.. തന്റെ നെഞ്ചിൽ പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്നവളെ അവനൊന്ന് നോക്കി... ചുറ്റും ആരുമില്ലെന്നുറപ്പു വരുത്തി അവൻ അവളുടെ മുഖത്തേക്ക് പതിയെ ഊതി.. അവൾ ചിണുങ്ങി കൊണ്ട് ഒന്നുകൂടെ അവനിലേക്ക് പറ്റി ചേർന്നു.. അത് കണ്ടവൻ അവളിലുള്ള പിടുത്തം ഒന്നൂടെ മുറുക്കികൊണ്ട് പടികൾ സൂക്ഷ്മതയോടെ കയറി..


റൂമിന്റെ ഡോർ കാലുകൊണ്ട് തള്ളി തുറന്നവൻ അവളെ കട്ടിലിൽ കൊണ്ടുപോയി കിടത്തി.. ഒരു പുതപ്പെടുത്ത് പുതപ്പിച്ചു കൊണ്ട് നെറ്റിയിൽ ഒരുമ്മയും കൊടുത്തു വാതിൽ ചാരി പുറത്തേക്കിറങ്ങി..


💜💜💜💜💜💜💜


റൂമിന്റെ ഡോർ തള്ളി തുറക്കുന്ന ശബ്ദം കേട്ട് തലത്തുവർത്തി കൊണ്ടിരുന്ന ശിവ തിരിഞ്ഞു നോക്കി..


കൈ രണ്ടും ഇടുപ്പിൽ വെച്ച് ചുണ്ട് കൂർപ്പിച്ചു ദേഷ്യത്തോടെ നോക്കി നിൽപ്പുണ്ട് മാളു..ചുവപ്പും കറുപ്പും കലർന്ന ദാവണിയാണ് വേഷം... മുടി കുളി കഴിഞ്ഞ് അഴിച്ചിട്ടുണ്ട്.. ദാവണിയുടെ തുമ്പെടുത്ത് ഇടുപ്പിൽ കുത്തിയതിനാൽ വയറിന്റെ കുറച്ച് ഭാഗം അനാവൃതമാണ്..


എന്റെ കൺട്രോൾ പരമ്പര ദൈവങ്ങളേ കണ്ട്രോൾ തരണേ..


അവളുടെ നിൽപ്പ് കണ്ടു അവനൊന്ന് പകച്ചു കൊണ്ട് ആത്മഗതിച്ചു..


ഇനി തന്റെ ഉള്ളിൽ അടക്കി വെച്ച പ്രണയം എങ്ങാനും അവൾ അറിഞ്ഞു കാണുമോ.. ഏയ്‌ വഴിയില്ല🤔..


അവനൊന്ന് സ്വയമേ പറഞ്ഞു..


"എന്താടി.. നീ രാവിലെ തന്നെ എന്നെ പേടിപ്പിക്കാൻ ഇറങ്ങിയേക്കുവാണോ "


ഗൗരവം നടിച്ചു കൊണ്ട് ചോദിച്ചു..


"നിങ്ങൾ കാരണം സച്ചു എന്നോട് മിണ്ടുന്നില്ല 😡"


അവളവന് നേരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു..


"ഞാൻ കാരണമോ🤨 "


"ആ ശിവേട്ടൻ തന്നെ. ഇന്നലെ സച്ചു എന്നെ എടുക്കാൻ വന്നപ്പോൾ ശിവേട്ടൻ തടഞ്ഞത്രേ.. എന്നിട്ട് ശിവേട്ടൻ എന്നെ എടുത്ത് റൂമിൽ കിടത്തിയെന്ന്.. "


"ഓ അതാണോ... ഇത്ര വലിയ കാര്യം "


അവൻ ആശ്വാസത്തോടെ പറഞ്ഞു..


"വലിയ കാര്യം തന്നാ 🤨.. ചെക്കൻ ഇപ്പൊ പറയുന്നത് നമ്മൾ തമ്മിൽ ലബ്ബ് ആണെന്നാ.."



നാണം അഭിനയിച്ചു കാലുകൊണ്ട് കളം വരച്ച് മാളു അവനെ നോക്കി പറഞ്ഞു..


"എന്തോന്നാ 😳"


അവൾ പറഞ്ഞതുകേട്ട് അവന്റെ കണ്ണുകൾ തുറിച്ചു വന്നു..



"അതുണ്ടല്ലോ..."


അവൾ അവനടുത്തേക്ക് നടന്നു കൊണ്ടിരുന്നു..


"ഏതുണ്ടല്ലോ "


അവനും അവളുടെ പ്രവർത്തിയിൽ പകച്ചു പിന്നിലേക്ക് നീങ്ങി...


"അതുണ്ടല്ലോ.. നിങ്ങക്കെന്നോട് പ്രേമം ആണെന്ന്.. ലവ്.. കേട്ടിട്ടില്ലേ.. പറ എന്നെ ഇഷ്ടാണോ ശിവേട്ടന് "


അവനടുത്തേക്ക് നീങ്ങി കഴുത്തിൽ കിടക്കുന്ന രുദ്രാക്ഷ മാലയിൽ തെരുത്ത് പിടിച്ചുകൊണ്ട് ചോദിച്ചു...


"എനിക്കോ...നിന്നെയോ..നീയൊന്ന് പോയെ പെണ്ണേ രാവിലെ തന്നെ വട്ട് പറയാതെ.."


അവളെ ദേഹത്തു നിന്ന് മാറ്റാൻ ശ്രമിച്ചു കൊണ്ടവൻ പറഞ്ഞു..


"പറയാതെ ഞാൻ ശിവേട്ടനെ വിടില്ല "


അവനിലേക്ക് ഒന്നൂടെ ചേർന്നു നിന്നു.. അവന്റെ ദേഹത്തെ തണുപ്പ് അവളുടെ ഇളം ചൂടുള്ള മേനിയിലേക്കും പടർന്നു..


തന്റെ മുന്നിൽ വന്നു പെട്ടാൽ കയ്യും കാലും വിറക്കുന്ന പെണ്ണാണ് ഒരു പേടിയും ഇല്ലാതെ തന്നോടിത് പറയുന്നതെന്നോർത്ത് അവന് തന്നെ അതിശയമായി...


"മാളു.. നീ മാറിയേ ആരേലും കണ്ടാൽ പ്രശ്‌നമാവും "


വാതിലിനു പുറത്തേക്ക് നോക്കികൊണ്ടവൻ പറഞ്ഞു..


"ഓഹോ അപ്പോ അതാണ് പ്രശ്നം.."


പറഞ്ഞുകൊണ്ടവൾ അവന്റെ അധരങ്ങളിലേക്ക് പൊടുന്നനെ അവളുടെ അധരങ്ങൾ ചേർത്ത് വെച്ചു..


അവന്റെ കണ്ണുകൾ തുറിച്ചു വന്നു.. കൈകൾ അവളുടെ ഇടുപ്പിൽ മുറുക്കി ഒന്നൂടെ ദേഹത്തേക്ക് ചേർത്തി..


അപ്പോഴും അവളുടെ ചുണ്ടുകൾ അവന്റെ അധരങ്ങളെ നുണഞ്ഞു കൊണ്ടിരുന്നു... അവളുടെ ചാമ്പക്ക ചുണ്ടിന്റെ മാസ്മരികതയിൽ അവൻ കണ്ണുകൾ കൂമ്പി അടച്ചു..


ഏറെ നേരം അവളവന്റെ ചുണ്ടുകളിൽ ചുംബിച്ചു കൊണ്ടിരുന്നു.. അവൾക്ക് ശ്വാസം വിലങ്ങി പിന്മാറാൻ ഒരുങ്ങി.. അത് വിചാരിച്ചെന്ന പോലെ ശിവ ആ ചുംബനം ഏറ്റെടുക്കാൻ തുടങ്ങിയതും ആരോ പടികൾ കയറി വരുന്ന ശബ്‍ദം രണ്ട് പേരും കേട്ടു..


മാളു അവനെ തള്ളിമാറ്റി പുറത്തേക്കോടി.. വാതിലിനടുത്തെത്തി ഒന്നു കൂടി തിരിഞ്ഞു നോക്കി.. അപ്പോഴവൻ അവന്റെ ചുണ്ടിൽ ഒന്ന് തൊട്ടുകൊണ്ട് അവളെ നോക്കി കള്ള ചിരി ചിരിച്ചു..


അതുകണ്ടവൾ നാണത്തോടെ ചിരിച്ചുകൊണ്ട് തിരിഞ്ഞോടാൻ തുടങ്ങിയതും ആരുമായോ കൂട്ടിയിടിച്ചു...



ദേ കിടക്കുന്നു രണ്ടും കൂടെ നടുവും തല്ലി താഴെ...


"എവിടെ നോക്കിയാടി നീ വരുന്നേ.. രാവിലെ തന്നെ മനുഷ്യന്റെ നെഞ്ചിൻ കൂട് കലങ്ങിയെന്ന തോന്നുന്നേ "


അവിടുന്നെഴുന്നേറ്റ് നെഞ്ചും തടവികൊണ്ട് സച്ചു അവളുടെ നേരെ ചീറി...



"നീ പോടാ "


മാളു  എഴുന്നേറ്റ് മൂടൊന്ന് തട്ടിക്കൊണ്ടു അവനെ പുച്ഛിച്ചു പോയി..


"ഇവൾക്കെന്തോ ഈയിടെ സംഭവിച്ചിട്ടുണ്ട് "


അവൻ മെല്ലെ നടന്നു ചെന്ന് ശിവയുടെ റൂമിലേക്കൊന്ന് എത്തി നോക്കി..


അപ്പോൾ അവിടെയും ഒരു കല്ലചിരിയോടെ മൂളി പാട്ടൊക്കെ പാടി ഷർട്ടിന്റെ ബട്ടൻസ് ഇടുവാണ്...


"ഇയാളിതെന്ത് ഭാവിച്ച.. ആ പെണ്ണിനെ പ്രേമിച്ചു ഒരു വഴിക്ക് ആക്കുമെന്ന തോന്നുന്നേ.. അല്ലേലെ പ്രേമം മണ്ണാങ്കട്ട എന്ന് പറഞ്ഞു ഒന്നും പഠിക്കില്ല ഇനി ഇതുകൂടെ ആയാൽ പൂർത്തിയായി.. ഈശ്വരാ നീ തന്നെ അവളെ ഈ കഷ്മലന്റെ കയ്യിൽ നിന്ന് കാത്തോണേ "


അവൻ അവിടെ നിന്ന് പിറുപിറുത്തു..


"എന്താടാ അവിടെ നിന്ന് ഗോഷ്ടി കാണിക്കുന്നേ... നിനക്കിന്നു കോളേജിൽ പോവണ്ടേ😡 "


"ഏ.. ആ.. ദേ ഞാൻ പോയി "


ശിവ കലിപ്പ് മോഡ് ഓൺ ആക്കിയപ്പോൾ തന്നെ സച്ചു ജീവനും കൊണ്ടോടി.. ശിവ അവന്റെ പോക്ക് കണ്ടു ചിരിച്ചു..


**********

രാവിലത്തെ പെണ്ണിന്റെ കിസ്സും ഭാവങ്ങളും ആലോചിച്ചു കസേരയിൽ ഇരിക്കുവാണ് ശിവ.. മുഖത്ത് നിറഞ്ഞ പുഞ്ചിരിയും ഉണ്ട്..



"എന്താണ് ഇന്ന് ശിവൻ സാറിന്റെ മുഖത്ത് പൂനിലാവ് ഉദിച്ചത് പോലൊരു പുഞ്ചിരി.."


അടുത്തിരുന്ന സിമി ചേച്ചി ചോദിച്ചു...


"അതെയതെ ഞാനും കുറച്ച് നേരമായി ശ്രദ്ധിക്കുന്നു.. ഈയിടെയായി ഒരു അടിമുടി മാറ്റം.. "


മനോജും അതിനെ ശെരിവെച്ചു..


അതിനെല്ലാം മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ശിവ.


"ഒരു സദ്യ കൂടി കഴിക്കാനുള്ള വല്ല വകുപ്പും ഉണ്ടോ ശിവൻ സാറെ .. "


സിമി വിടാൻ ഉദ്ദേശമില്ല..


"ഉണ്ടെന്ന് കൂട്ടിക്കോളൂ സിമി ചേച്ചി... അധികം വൈകാതെ ഒരു അടിപൊളി സദ്യ നിങ്ങൾക്കെല്ലാം തരുന്നുണ്ട് "


"ആഹാ.. അപ്പൊ സാറിന് ഒരു നിധി കിട്ടിയിട്ടുണ്ട് "


മനോജ്‌ കളിയായി പറഞ്ഞു..


"ആ ഒരു നിധി തന്നെയാ.. എനിക്ക് മാത്രം അവകാശപ്പെട്ട നിധി "


ശിവ പ്രണയാതുരനായി പറഞ്ഞു..


"ദേ മനോജേ നോക്കിയേ ശിവൻ സാർ ആകെ പൂത്തുലഞ്ഞിട്ടുണ്ട്.. "



"ഒന്ന് പോയെ ചേച്ചി മനുഷ്യനെ വട്ടാക്കാതെ "


സിമി വീണ്ടും കളിയാക്കിയതും ശിവ കെർവിച്ചു..


"ഓ നമ്മളൊന്നും പറയുന്നില്ലേ... നിധി കിട്ടുമ്പോൾ ഞങ്ങളെ കൂടി ഒന്നറിയിച്ചാൽ മതി "


സിമി വീണ്ടും കളിയായി പറഞ്ഞുകൊണ്ട് തന്റെ ജോലിയിലേക്ക് തിരിഞ്ഞു..


ശിവയും അത് സമ്മതമെന്നോണം തലയാട്ടി സമ്മതിച്ചു..


അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു.. അപ്പുറത്തു നിന്നുള്ള വാർത്ത കേട്ടവൻ ഞെട്ടി.. വേഗം തന്നെ കാറിന്റെ കീയും ബാഗും എടുത്ത് പുറത്തേക്കിറങ്ങി..


********


കോളേജ്  ഗേറ്റ് കടന്ന് ശിവയുടെ കാർ അകത്തേക്ക് പ്രവേശിച്ചു...


കാറിൽ നിന്നിറങ്ങിയവൻ ചുറ്റുമൊന്ന് വീക്ഷിച്ചു..


തല്ലി തകർത്ത ജനൽ ചില്ലുകളും ബൈക്കുകളും അവിടെ ഇവിടെയായി കൂടി നിന്ന് പതിഞ്ഞ രീതിയിൽ സംസാരിക്കുന്ന കുട്ടികളും..


ആകെക്കൂടി ഒരു അടി നടന്ന പ്രതീതി..


അവൻ വരാന്തയിലേക്ക് കയറാൻ തുടങ്ങിയതും ഹേമന്ത് അവന്റെ അടുത്തേക്ക് ഓടിവന്നു..


ഇരുവരും സുഹൃത്തുക്കൾ ആണ്.. ഇവൻ ഇവിടെ ഉണ്ടല്ലോ എന്ന. ധൈര്യത്തിൽ ആണ് സച്ചുവിനെയും മാളുവിനെയും ഈ കോളേജിൽ ചേർത്തിയത് പോലും..


"ഹേമന്ത് എന്താ ഉണ്ടായേ.. നീയെന്തിനാ വരാൻ പറഞ്ഞേ "


അവനെ കണ്ടപാടെ വെപ്രാളത്തിൽ ശിവ ചോദിച്ചു...


"നീയൊന്ന് നിർത്തി നിർത്തി ചോദിക്ക്.. "


"നീ കളിക്കാതെ കാര്യം പറ ഹേമന്ത്"


"ഇതിന്റെ പേരിൽ നീ വഴക്കിനും വക്കാണത്തിനുമൊന്നും നിൽക്കണ്ട.. പിള്ളേരല്ലേ അങ്ങനെ കരുതിയാൽ മതി "


ഒരു മുൻകരുതൽ എന്നോണം ഹേമന്ത് പറഞ്ഞു..


"നീ വളച്ചുകെട്ടാതെ പറയുന്നുണ്ടോ... എനിക്കാകെ വിറഞ്ഞു വരുന്നുണ്ട് 😡"


"നിനക്കറിയാലോ നമ്മുടെ സച്ചു ഇത്തിരി രാഷ്ട്രീയത്തിന്റെയൊക്കെ ആളാണെന്ന്..


അവൻ പാർട്ടിയിൽ ഉണ്ട്താനും..


ഒരാഴ്ച മുന്നേ രണ്ട് പാർട്ടിക്കാരും കൂടി ഇലക്ഷന്റെ പേരും പറഞ്ഞു തല്ലുണ്ടായി..


എതിർ പാർട്ടിയിലെ ലീഡർക്കിട്ട് സച്ചു ഒന്ന് പൊട്ടിക്കുകയും ചെയ്തു..


അത് പിന്നെ ഞങ്ങളെല്ലാവരും കൂടി സോൾവ് ചെയ്തു..



പിന്നീട് പ്രശ്നമൊന്നും ഉണ്ടായില്ല.. പാർട്ടിയിലെ ലീഡറിനെ തല്ലിയതിന് സച്ചുവിനിട്ട് പണിയാൻ എല്ലാവരും കൂടി പ്ലാൻ ചെയ്തു...അതിനവർ കരുവാക്കിയത് മാളുവിനെ ആയിരുന്നു...


സച്ചുവിനെ തന്ത്രപൂർവ്വം കോളേജിൽ നിന്നും മാറ്റി അവളെ ചെറിയ രീതിയിൽ റാഗിങ് ചെയ്യാനായിരുന്നു പ്ലാൻ..


അത് നടന്നില്ല അതിന് മുന്നേ സച്ചുവിന് വിവരം കിട്ടിയിരുന്നു... അവനും അവന്റെ ഫ്രണ്ട്സും കൂടി അതിലുള്ളവന്മാരെ അടിച്ചു നിരത്തി.. അതിലൊരുത്തൻ അവന് നേരെ ഒരു ഇരുമ്പ് ദണ്ട് വീശി... അത് കണ്ട് നിന്ന മാളു അവന്റെ അടുത്തേക്ക് ഓടി അവിടെ നിന്നും അവനെ തള്ളി മാറ്റി ..


പക്ഷേ ഇരുമ്പ് വടി വന്നു കൊണ്ടത് മാളുവിന്റെ തലയുടെ പിൻ ഭാഗത്തായിരുന്നു..


പേടിക്കാൻ ഒന്നുമില്ല.. കുറച്ച് ബ്ലഡ്‌ ലോസ് ആയിട്ടുണ്ട് അവളെ അപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും കൂടി ഹോസ്പിറ്റലിൽ എത്തിച്ചു.. വീട്ടിൽ വിളിച്ചു വിവരം അറിയിച്ചിട്ടുണ്ട്..


പക്ഷേ സച്ചുവിനെയും മറ്റുള്ളവരെയും ഇവിടെ പ്രിൻസിയുടെ റൂമിൽ പിടിച്ചു വെച്ചിരിക്കുവാണ്..പോലീസിൽ കംപ്ലയിന്റ് ചെയ്യണം എന്നാണ് പറയുന്നേ.. 


അതാണ് ഞാൻ നിന്നോട് അർജന്റ് ആയി ഇവിടേക്ക് വരാൻ പറഞ്ഞത്"



"എടാ എന്റെ മാളുവിനെന്തെങ്കിലും "


അവനതായിരുന്നു അറിയേണ്ടിയിരുന്നത്..



"ഇല്ലടാ.. ഞാൻ പറഞ്ഞില്ലേ പേടിക്കാൻ ഒന്നുമില്ല.. അവിടെ നിന്റെ വീട്ടുകാരെല്ലാം ഉണ്ട്..


നീ വാ ഇപ്പോൾ ഈ പ്രശ്നമാണ് പരിഹരിക്കേണ്ടത് "


ഹേമന്ത്‌ അവനെയും കൂട്ടി ഓഫീസ് റൂമിലേക്ക് നടന്നു..


അതുവരെ ദേഷ്യത്തോടെ നിന്നിരുന്ന സച്ചു ശിവയെ കണ്ടപ്പോൾ തല താഴ്ത്തി..


ശിവ അവനെ കടുപ്പിച്ചൊന്ന് നോക്കി പ്രിൻസിയോട് സംസാരിച്ചു തുടങ്ങി..


ശിവയെ കണ്ടതും പ്രിൻസിയുടെ മുഖം തെളിഞ്ഞു..


"ഏയ്‌ ശിവ.. താനെന്താ ഇവിടെ "


പ്രിൻസി അതിശയത്തോടെ ചോദിച്ചു...


"അത് സർ ഈ നിൽക്കുന്ന സത്യദേവ് എന്റെ ബ്രദർ ആണ് "


"സീ ശിവ...തന്നെ എനിക്കറിയാം ഈ കോളേജിലെ തന്നെ ബെസ്റ്റ് സ്റ്റുഡന്റ്സിൽ ഒരാൾ ആയിരുന്നു ശിവ..


പക്ഷേ സത്യദേവ് അങ്ങനെയല്ല.. ആൾ പഠിക്കാനൊക്കെ മുന്നിൽ തന്നെയാണ്.. എന്നാൽ കയ്യിൽ ഇത്തിരി തല്ലുകൊള്ളിത്തരം ഉണ്ട്..


ഇന്നത്തെ സംഭവം തന്നെ നോക്കൂ... ആ കുട്ടിക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ.."



പ്രിൻസി ഗൗരവത്തോടെ പറഞ്ഞു..


"സർ... ഇത്തവണത്തേക്കൊന്ന് സ്‌

ക്ഷമിക്കണം..


ഇനി ഇതുപോലൊരു ഇഷ്യൂ ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം..


പിന്നെ ആക്‌സിഡന്റ് സംഭവിച്ചത് ഞങ്ങളുടെ വീട്ടിലെ കുട്ടിക്ക് തന്നെയാണ് മാളവിക...


അതുകൊണ്ട് ഇതൊരു കേസ് ആവാതെ ഞാൻ നോക്കിക്കോളാം..


പിന്നെ പിള്ളേരല്ലേ സർ.. അവരുടെ ഫ്യുച്ചർ നമ്മളായിട്ട് സ്പോയിൽ ചെയ്യണോ.."


"Ok ശിവ.. തന്റെ റിസ്കിൽ ഞാൻ ഇത് ഒരു ഇഷ്യൂ ആക്കുന്നില്ല.. പക്ഷേ ഇനിയും ഇതുപോലൊരു ഇളവ് പ്രതീക്ഷിക്കരുത് "



മുഖത്തെ കണ്ണട ഒന്നൂടെ ശെരിയാക്കി പ്രിൻസി പറഞ്ഞു നിർത്തി..



"താങ്ക്യൂ സർ "


ശിവ പ്രിൻസിക്ക് ഹസ്തദാനം നൽകി അവിടെ നിന്നും എഴുന്നേറ്റു..


ദേഷ്യത്തോടെ സച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു അവിടെ നിന്നും നടന്നു... ശിവയുടെ ദേഷ്യം അറിയാവുന്ന സച്ചു ഒന്നും പറഞ്ഞില്ല..


കാറിന്റെ ഡോർ തുറന്ന് സച്ചുവിനെ കോ ഡ്രൈവർ സീറ്റിലേക് തള്ളി..


ശിവ ഡ്രൈവർ സീറ്റിലേക് കയറി ഡോർ വലിച്ചടച്ചു..അതിന്റെ ശബ്ദത്തിൽ സച്ചുവൊന്ന് ഞെട്ടി..


അവരെയും വഹിച്ചുകൊണ്ട് ആ വാഹനം ഹോസ്‌പിറ്റൽ ലക്ഷ്യമാക്കി നീങ്ങി..

***********


കുറച്ച് മുന്നേ കൊണ്ടുവന്ന ആക്‌സിഡന്റ് കേസ്..


മാളവിക ശങ്കർ..


കിതപ്പടക്കി ശിവ റിസപ്ഷനിസ്റ്റിനോട് ചോദിച്ചു..


"ഡാ ശിവ... ഇങ്ങോട്ട് പോര് "


അപ്പോഴേക്കും വല്യമ്മാവൻ അവനെ വിളിച്ചിരുന്നു..


അവൻ അങ്ങോട്ട് നടന്നു.. പിറകെ തന്നെ സച്ചുവും..


"ഇവനെന്താടാ നനഞ്ഞ കോഴിയെ പോലെ വരുന്നേ "


സച്ചുവിനെ കണ്ടതും ശിവയോട് വല്യമ്മാവൻ ചോദിച്ചു..


"അവനോട് തന്നെ ചോദിക്ക്.. ഓരോന്ന് ഉണ്ടാക്കി വെച്ചോളും.. ഇപ്പോഴും കുട്ടിയാണെന്ന വിചാരം.."


പരിസരം മറന്നു കൊണ്ട് ശിവ ക്ഷോഭിച്ചു..


"ശിവാ നീയൊന്ന് മിണ്ടാണ്ടിരുന്നേ "


"വല്യമ്മാമേ.. മാളൂട്ടി "


അത്ര നേരം മിണ്ടാതിരുന്ന സച്ചു വിതുമ്പലോടെ ചോദിച്ചു..


"ചെല്ലെടാ... അവൾ റൂമിലുണ്ട്.. നിന്നെ കാണാഞ്ഞിട്ട് അവിടെ കിടന്ന് കയറ് പൊട്ടിക്കുന്നുണ്ട്..


നിന്നെ കൂട്ടാൻ കോളേജിലേക്കിറങ്ങിയതായിരുന്നു ഞാൻ..


എന്തായാലും നിങ്ങൾ വന്നില്ലേ അങ്ങോട്ട് ചെല്ല് ഞാൻ ഇപ്പോൾ വരാം..റൂം നമ്പർ 205 "


അമ്മാവൻ നടന്നു നീങ്ങി..


സച്ചു ശിവയെ പോലും ശ്രദ്ധിക്കാതെ അവിടെ നിന്നും റൂം ലക്ഷ്യം വെച്ച് ഓടി..


********


ശിവ റൂമിലേക്ക് ചെല്ലുമ്പോൾ മാളുവിനെ കെട്ടിപിടിച്ച് അവളുടെ അടുത്ത് കിടക്കുന്ന സച്ചുവിനെയാണ് കാണുന്നേ..


അവന്റെ ഉള്ളിൽ ചെറുതായി അസൂയ മുളപൊട്ടി...


അവളെ നോക്കികൊണ്ടവൻ ബെഡിനരികിലേക്ക് നടന്നു.. കസേര വലിച്ചു അവളുടെ അടുത്തേക്കിട്ടു അടുത്തിരുന്നു തലയിലൊന്ന് തഴുകി..


മാളു കണ്ണുകൾ ചിമ്മിക്കൊണ്ട് മെല്ലെ തുറന്നു നോക്കി... ശിവയെ കണ്ടതും അവൾ വേദന കടിച്ചമർത്തി ചിരിക്കാൻ ശ്രമിച്ചു..

എന്നിട്ട് വീണ്ടും കണ്ണുകളടച്ചു.. വേദനയാൽ കണ്ണുകൾ നിറഞ്ഞൊഴുകി ഇരു ചെന്നിയിലൂടെയും ഒഴുകിയിറങ്ങി.. ശിവയത് കൈ നീട്ടി തുടച്ചു..


അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു.. അവൾക്കൊരു ഉറുമ്പ് കടിക്കുന്നത് പോലും അവനിൽ അത്രമാത്രം വേദനയുണ്ടാക്കും ....



"നീ വിഷമിക്കൊന്നും വേണ്ട അവൾക്കിപ്പോൾ കുഴപ്പമൊന്നും ഇല്ല... വേദന രണ്ട് ദിവസത്തിന് ഉണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു.. "


ദേവകി അവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു..



"എന്താ ശിവാ ഉണ്ടായേ.. എന്തിനായിരുന്നു സച്ചുവിനെ കോളേജിൽ തടഞ്ഞു വെച്ചിരുന്നത് "


ദാസൻ ചോദിച്ചു..


'പുന്നാരമോൻ അല്ലെ കിടക്കുന്നേ.. നേരിട്ടങ്ങ് ചോദിച്ചു നോക്ക്.."



വെട്ടിതിരിഞ്ഞവൻ റൂമിൽ നിന്ന് വെട്ടിതിരിഞ്ഞവൻ പുറത്തേക്ക് പോയി..


"ഈ ചെറുക്കനെന്തിനാ ഇത്ര ദേഷ്യം 😡"


അവൻ പോയ വഴിയേ നോക്കി രുക്മിനി പിറുപിറുത്തു..


**********


മൂന്ന് ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഇന്നാണ് മാളുവിനെ ഡിസ്ചാർജ് ചെയ്യുന്നത്..


ഈ ദിവസമത്രെയും നിഴൽപോലെ ഏതൊരാവശ്യത്തിനും ശിവയുണ്ടായിരുന്നു കൂടെ..


ബാങ്കിൽ നിന്നും ഒരാഴ്ച ലീവ് എടുത്താണവൻ മാളുവിനോടൊപ്പം നിന്നത്..


അവന്റെ വാത്സല്യവും പരിചരണവും അവളിൽ പ്രണയത്തിന്റെ വസന്തം വിരിയിച്ചു...


"എന്റെ ശിവേട്ടനെ എനിക്ക് തന്നെ തരണേ കൃഷ്ണാ "


എന്നവൾ മനസ്സുരുകി പ്രാർത്ഥിച്ചു..


***********


വീട്ടിലെത്തി സ്റൈർ കയറാൻ ബുദ്ധിമുട്ടാവും എന്ന് പറഞ്ഞു ശിവ തന്നെയാണ് അവളെ എടുത്ത് മുറിയിൽ എത്തിച്ചത്..


മുകളിലേക്കുള്ള പടികൾ കയറുന്നതിനിടയിൽ അവളൊന്നവനെ നോക്കി..



ഈ മൂന്ന് ദിവസം കൊണ്ട് തന്നെ ആൾ നല്ലപോലെ ക്ഷീണിച്ചിട്ടുണ്ട്.. ഉറക്ക കുറവ് കൊണ്ടായിരിക്കും കണ്ണിനു താഴെ കറുപ്പ് നിറം പടർന്നിട്ടുണ്ട്..


എങ്ങനെ ഉറങ്ങാനാ രാവും പകലും അടുത്ത് നിന്ന് മാറാതെ കൂട്ടിരിക്കുവല്ലായിരുന്നോ...


ആ ഓർമയിൽ അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു...

ബെഡിൽ മാളുവിനെ കിടത്തി പോവാൻ നിന്നതും അവൾ അവന്റെ കൈകളിൽ പിടിത്തമിട്ടു..


"വിശ്വസിച്ചോട്ടെ ഞാൻ.. ശിവേട്ടന് എന്നെയും ഇഷ്ടമാണെന്ന്... എന്റെ മാത്രം ശിവേട്ടനാണെന്ന് "



അതിനവൻ അവളുടെ അടുത്തിരുന്നു നെറ്റിയിൽ ആർദ്രമായി ചുണ്ടുകൾ ചേർത്തു..


നിന്റെ സ്വന്തമാണെന്ന് പറയാതെ പറഞ്ഞു..

💜💜💜💜💜💜💜💜


ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയിട്ട്... തലക്ക്‌ നന്നായി റസ്റ്റ്‌ കൊടുക്കാൻ ആണ് പറഞ്ഞിരിക്കുന്നത് ഡോക്ടർ..


അതുകൊണ്ട് തന്നെ ആ പേരും പറഞ്ഞു സച്ചുവും കോളേജിലേക്ക് പോയില്ല..


പക്ഷേ ആ സമയത്തെല്ലാം മാളുവിന്റെ ചുറ്റും എല്ലാവരും ഉണ്ടായിരുന്നത് കൊണ്ട് ശിവക്ക് അവളോട് മിണ്ടാനും അടുത്തിരിക്കാനും പരിമിതികൾ ഉണ്ടായിരുന്നു...



അവന്റെ ഒഴിഞ്ഞു മാറ്റം മനസ്സിലാക്കിയ മാളുവിന് അത് വല്ലാതെ സങ്കടമായി..


ജോലി കഴിഞ്ഞ് അവൻ നേരെ വരുന്നത് മാളുവിനെ കാണാൻ ആയിരുന്നു..


അപ്പോഴൊക്കെയും അവന് മുഖം കൊടുക്കാതെ അവൾ തിരിഞ്ഞിരിക്കും...


ഇതിനിടയിൽ ലച്ചുവും ചേട്ടനും മാളുവിനെ വന്നു കണ്ട് പോയി.. സ്കൂളിൽ നിന്നും ലീവ് കിട്ടില്ല അതുകൊണ്ടാണ് പെട്ടന്ന് പോയത്..


************


തിങ്കളാഴ്ച ശിവ അവളോടൊപ്പം ഇരിക്കാൻ വേണ്ടി മേനേജറുടെ കയ്യും കാലും പിടിച്ചു ലീവ് ഒപ്പിച്ചു..


സച്ചുവിനെ തന്ത്രപൂർവ്വം കോളേജിലേക്ക് പറഞ്ഞുവിട്ടു..


അമ്മമാർക്ക് ഇന്ന് കുടുംബശ്രീ ഉണ്ട്.. പത്തു മണിക്ക് ശേഷം അതുകൊണ്ട് അവർ അങ്ങോട്ട് പോകുമെന്ന് അവനുറപ്പുണ്ടായിരുന്നു..


അച്ഛന്മാർ രണ്ടാളും ചരക്ക് കടയിലേക്ക് ചരക്ക് എടുക്കാൻ പോയിരിക്കുവാണ്... രാത്രിയെ തിരിച്ചു വരൂ..


രുക്മിനിയമ്മ എന്താണ് ബാങ്കിൽ പോകാത്തതെന്ന് അവനോട് ചോദിക്കുന്നുണ്ടായിരുന്നു..


ചെറിയ ഒരു പനിയുണ്ടെന്നവൻ പറഞ്ഞു... അത് കേട്ട സച്ചു വിശ്വാസമാവാത്ത പോലെ അവനെ ചെറഞ്ഞു നോക്കുന്നുണ്ടായിരുന്നു..


അത് മനസ്സിലായപ്പോൾ ശിവ മൂക്ക് വലിച്ചും തൊണ്ട ശെരിയാക്കിയും ഇരുന്നു.. അവനെ വിശ്വസിപ്പിക്കാൻ 🤭


***********


എല്ലാവരും പോവാൻ വേണ്ടി കാത്തിരിക്കുവായിരുന്നു ശിവ... ആർക്കും സംശയം തോന്നാതിരിക്കാൻ അവൻ മുറിയിൽ വന്നു കിടന്നു..


ശിവാ...


ദേവമ്മയുടെ വിളികേട്ടാണ് അവൻ പിന്നീട് താഴേക്ക് ചെന്നത്..



നീയൊന്ന് മാളുവിന്റെ അടുത്ത് പോയി ഇരുന്നേ..


ഞങ്ങളൊന്ന് ലതയുടെ വീട് വരെ പോയിട്ട് വരാം..


ഇന്ന് കുടുംബശ്രീ ഉള്ളതല്ലേ..



ദേവമ്മ അവനെ കണ്ടപ്പോൾ പറഞ്ഞു..


ഹാ ഞാൻ നോക്കിക്കോളാം..


നിങ്ങൾ പൊക്കോ..


താല്പര്യം ഇല്ലാത്തപോലെ അവൻ നിന്നു..


അവളുടെ കുളിയും മറ്റും കഴിഞ്ഞതാണ് വെറുതെ അവിടെയൊന്ന് കൂട്ടിരുന്നാൽ മതി..


ദേവമ്മ അവനെ വീണ്ടും ഓർമിപ്പിച്ചു..


എന്നാ നീയങ്ങോട്ട് ഇറങ്ങ് ഞാൻ വീട് പൂട്ടട്ടെ..


റുക്‌മിണിയമ്മ താക്കോലുമായി വന്നു...


"നിധിയിരിക്കുവല്ലേ അകത്ത്..അത് പൂട്ടുവൊന്നും വേണ്ടാ..ഞാൻ ആ ഉമ്മറത്തു തന്നെ ഉണ്ടാവും.."



ഈ ചെർക്കനിതെന്താ എന്ത് പറഞ്ഞാലും മനുഷ്യന്റെ മെക്കിട്ട് കേറുവാണല്ലോ...


രുക്മിനി അമ്മ അംഗത്തിന് തിരി കൊളുത്തി..


ന്റെ പൊന്നു രുക്കു ഇനി നീയതിൽ പിടിച്ചു കയറേണ്ട..നമുക്കിറങ്ങാം..


ഇല്ലേൽ അവിടെയെത്തുമ്പോഴേക്കും അവരെല്ലാം പോയിട്ടുണ്ടാവും..


ദേവമ്മ അവരുടെ കൈ വലിച്ചു നടന്നു..


രുക്മിനിയമ്മ അവനെയൊന്ന് ചിറഞ്ഞു നോക്കി.. അവൻ അത് കണ്ട ഭാവം പോലും നടിക്കാതെ മച്ചിലേക്ക് നോക്കിനിന്നു..


************


അവർ പോയെന്ന് കണ്ടതും അവൻ റൂമിൽ പോയി ഒരു ടി ഷർട്ട്‌ എടുത്തിട്ട് മുടിയൊന്ന് ചീവി... കണ്ണാടിയിൽ നോക്കി  താടിയുഴിഞ്ഞുകൊണ്ട് മീശയൊന്ന് പിരിച്ചു വെച്ചു..ചുണ്ട് കടിച്ചു പിടിച്ചൊന്ന് ചിരിച്ചു..



എന്നിട്ട് വേഗം തന്നെ ഉമ്മറത്തെ വാതിൽ ചാരി കൊണ്ട് മാളുവിന്റെ വീട്ടിലേക്ക് ഓടി..



താഴെയൊന്നും അവളെ കാണാത്തതു കൊണ്ട് മുകളിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് അടുക്കളയിൽ നിന്നും ശബ്ദം കേട്ടത്...


ഒച്ചയുണ്ടാക്കാതെ മെല്ലെ അവിടേക്ക് നടന്നു..


ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുന്ന മാളുവിന്റെ പിറകിലൂടെ ചെന്ന് എടുത്തുയർത്തി..


ആ അമ്മേ...


അവൾ അലറി..


പക്ഷെ പെട്ടന്ന് തന്നെ നിശബ്ദമായി..


തന്റെ പ്രിയ പെട്ടവന്റെ സാമീപ്യം അപ്പോഴേക്കും അവൾക്ക് മനസ്സിലായിരുന്നു...


അവനവളെയും കൊണ്ട് വട്ടം കറങ്ങി താഴെയിറക്കി..


അവൾ ഇടുപ്പിൽ കൈ കുത്തിയവനെ കൂർപ്പിച്ചു നോക്കി..


മീശയൊന്ന് പിരിച്ചു കൊണ്ടവൻ അവളെ നോക്കി ചിരിച്ചു..


കയ്യിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളം അവൾ അവന്റെ തലവഴി ഒഴിച്ചു...


എന്താ സംഭവിച്ചതെന്നറിയാതെ അവനൊന്ന് പകച്ചു.. പിന്നെ തന്റെ ശരീരത്തിലേക്കൊന്ന് നോക്കി..


മൊത്തത്തിൽ നനഞ്ഞിട്ടുണ്ട്..

അവളെ കടുപ്പിച്ചൊന്ന് നോക്കി അവൻ തലയൊന്ന് കുടഞ്ഞു..


മുഖത്തേക്ക് വെള്ളം തെറിച്ചതും അവൾ തല വെട്ടിച്ചു...


പിന്നെയവനെ നോക്കി...


മുടിയിൽ നിന്നും വെള്ളം ഇറ്റുന്നുണ്ട്.... അത് മൂക്കിലൂടെ ഒഴുകി ചുണ്ടിന്റെ കോണിൽ ചെന്നൊളിക്കുന്നു..


അതിൽ തന്റെ അധരം ചേർത്ത് വെച്ച് നുണയാൻ അവൾക്ക് തോന്നി..


അവനെ നോക്കുന്തോറും അവളിൽ മാറ്റങ്ങൾ ഉണ്ടായി തുടങ്ങി..


തൊണ്ട വറ്റി വരണ്ടു.. ഉമിനീർ ഇറക്കി കൊണ്ടവൾ അവനെ നോക്കി..


പൊടുന്നനെ അവൻ അവളെ വലിച്ചു കൈകളിൽ കോരിയെടുത്തു മുകളിലേക്ക് കയറി...


പിടക്കുന്ന കണ്ണുകളോടെ അവളവനെ നോക്കി.. എന്നാൽ അവനതൊന്നും ശ്രദ്ധിക്കാതെ പടികൾ കയറി..


മുറിയിലേക്ക് കയറി തലക്ക് അധികം ഭാരം കൊടുക്കാതെ അവളെ ബെഡിലേക്ക് കിടത്തി...


അവൻ ഡോർ ലോക്ക് ചെയ്ത് വന്നു.. അവന്റെ പ്രവർത്തി കണ്ടതും അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു...


അവനടുത്ത് വന്നു അവളുടെ മടിയിലേക്ക് കിടന്നു വയറിലേക്ക് മുഖം പൂഴ്ത്തി..


അവളൊന്നുയർന്നു പൊങ്ങി.. ശ്വാസം വലിച്ചു വയറിനെ ഉള്ളിലേക്ക് അമക്കി പിടിച്ചു...


അവൻ മെല്ലെ അവളുടെ ടോപ് ഉയർത്തി നാഭി ചുഴിയോട് ചേർന്ന് ചെറുതായി കടിച്ചു ..



അവളൊന്നേങ്ങി കൊണ്ട് അവന്റെ മുടിയിൽ കൈ ചേർത്ത് വലിച്ചു...


വീണ്ടുമവൻ അവളുടെ നാഭി ചുഴിയിലേക്ക് ചുണ്ടുകൾ പതിപ്പിക്കാൻ നിന്നതും..



ശി.. ശിവേട്ട..


വിറയലോടെയവൾ വിളിച്ചു..


അവൻ തലയുയർത്തി അവളെ നോക്കി..


വിയർപ്പ് പൊടിഞ്ഞു ചുവന്നു തുടുത്തു ഇരിക്കുന്നുണ്ട് പെണ്ണ്..


അവൻ ടോപ് ശെരിയാക്കി കൊടുത്തു കൊണ്ട് മലർന്ന് കിടന്നു.. അവളുടെ ഇടതു കൈ എടുത്തു നെഞ്ചിലും വലതു കൈ മുടിയിലും വെച്ചു..



എന്തിനാ എന്നോട് പിണക്കം കാണിച്ചു നടന്നേ..


വളരെ ശാന്തമായിരുന്നു അവന്റെ സ്വരം.


അവളൊന്നും മിണ്ടിയില്ല.. അവന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടിരിന്നു..


അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ട അവൻ നെഞ്ചിൽ വെച്ച കൈ എടുത്ത് തന്റെ വിരലുകളോട് കൊരുത്തു പിടിച്ചു.. എന്നിട്ട് കയ്യിനെ പിന്നിലേക്കൊന്നമർത്തി..



ആഹ്...


വേദന കൊണ്ടവൾ അലറി..


അവൻ കയ്യൊന്നയച്ചു..


എന്നാ പറ എന്തിനായിരുന്നു ഈ മുഖമിങ്ങനെ വീർപ്പിച്ചു വെച്ചിരുന്നേ..


അത്.. ഒന്നുല്ല..



അവളുടെ മറുപടി ഉടനെ വന്നു.. വിചാരിച്ച മറുപടി കിട്ടാഞ്ഞപ്പോൾ അവൻ വീണ്ടും കൈ പിന്നിലേക്ക് അമർത്താൻ നിന്നതും അവൾ വേഗം തന്നെ കൈ പിൻ വലിച്ചു..


എന്നെ മൈന്റ് ചെയ്യാതെ നടന്നിട്ടല്ലേ...


അവൾ മുഖം വീർപ്പിച്ചു..



ഞാനോ..എപ്പോ..നിക്കോർമ്മയില്ല ???


ഓർമയുണ്ടാവില്ല.. ഞാനൊരു മണ്ടി.. ശിവേട്ടന് എന്നെ ഇഷ്ടമായിരിക്കുമെന്ന് വിചാരിച്ചു.. പക്ഷേ എല്ലാം എന്റെ..


ബാക്കി പറയാൻ അനുവദിക്കാതെ അവനവളുടെ വാ പൊത്തി..



ഞാൻ ഈ കാണിക്കുന്ന സ്നേഹമെല്ലാം വെറും അഭിനയമാണെന്ന് തോന്നിയോ നിനക്ക്..


എന്നാൽ ഇനി എനിക്കൊന്നും നിന്നെ ബോധ്യപ്പെടുത്താൻ ഇല്ല..


കൈ അയച്ചു അവനവളുടെ മടിയിൽ നിന്നും എഴുന്നേൽക്കാൻ നിന്നു..


അവളതിന് സമ്മതിക്കാതെ അവന്റെ ടി ഷർട്ടിൽ പിടിച്ചു അവിടെ തന്നെ കിടത്തി..



വിട് മാളു... എന്നെ ദേഷ്യം പിടിപ്പിക്കാതെ..😡


ഇല്ല..



മാളു.. 😡


ശിവേട്ട ഞാനൊന്ന് പറയട്ടെ.. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല..



അവളവനെ അനുനയിപ്പിക്കാൻ നോക്കി..


പിന്നെ നീ എങ്ങനെയാ ഉദ്ദേശിച്ചത്..


അവന്റെ ദേഷ്യം അപ്പോഴും മാറിയിട്ടില്ലായിരുന്നു..


അത് മനസ്സിലായ അവൾ കുനിഞ്ഞു അവന്റെ പുരിക കൊടികൾക്കിടയിൽ ചുണ്ടുകൾ പതിപ്പിച്ചു...


അവൻ കണ്ണുകളടച്ചു..


എനിക്ക് വിശ്വാസമാ എന്റെ ശിവേട്ടനെ... എനിക്കറിയാം ദാ ഈ നെഞ്ചിനുള്ളിൽ മുഴുവനും എന്നോടുള്ള സ്നേഹമാണെന്ന്..


പക്ഷേ ശിവേട്ടൻ അത് പ്രകടിപ്പിക്കാതിരിക്കുമ്പോൾ എനിക്കെന്തോ ശിവേട്ടന് എന്നോട് ഇഷ്ടമില്ലെന്ന് തോന്നി പോവാ..



അവളുടെ കണ്ണിൽ നിന്നൊരു തുള്ളിയടർന്ന് അവന്റെ മുഖത്തേക്ക് വീണു..


പൊള്ളിപ്പിടഞ്ഞ പോലെയവൻ എഴുന്നേറ്റു...


അവൾക്കഭിമുഖമായി ഇരുന്നു കൊണ്ട് ഇരു കവിളുകളും പൊതിഞ്ഞു പിടിച്ചു..


ഇന്നും ഇന്നലെയും തുടങ്ങിയതല്ല എനിക്ക് നിന്നോടുള്ള പ്രണയം..ഏകദേശം പത്തു വർഷത്തോളം പഴക്കമുണ്ടതിന്...


അവൻ പറഞ്ഞതും അവളൊന്ന് ഞെട്ടി.. അത്ഭുതത്തോടെയവനെ നോക്കി..


അത് ഒരു ദിവസം നിന്നോട് മിണ്ടാതിരുന്നത് കൊണ്ടോ കാണാതിരുന്നത് കൊണ്ടോ മാഞ്ഞു പോകില്ല..


നിന്നോട് അകൽച്ച കാണിച്ചിരുന്നു അത് സത്യം തന്നെയാ.. കാരണം നീ കുട്ടിയായിരുന്നു.. ഒരു കൗമാരക്കാരനായിരുന്ന എനിക്ക് നിന്നോടെന്റെ പ്രണയം വെളിപ്പെടുത്താൻ സാധിക്കില്ലായിരുന്നു..


പക്ഷേ ഇന്നങ്ങനെയല്ല ഇന്ന് നീ പക്വതയും കാര്യബോധവും ഉള്ളൊരു പെൺകുട്ടിയാണ്..


അത് മനസ്സിലായത് കൊണ്ടാണ് ഞാൻ എന്റെ പ്രണയം നിന്നോട് പ്രകടമാക്കാൻ തുടങ്ങിയതും..


നീ എന്റെ പിറകെ ഇഷ്ടമാണെന്നു പറഞ്ഞു നടക്കുമ്പോഴും ആരും കാണാതെ കവിളിൽ ചുംബിച്ചു പോവുന്നതും ഞാൻ എണീക്കാൻ വൈകിയാൽ എന്റെ അടുത്ത് വന്നു കിടക്കുന്നതുമെല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു..


ഒരു ദിവസം അതിനേക്കാൾ ഇരട്ടിയായി എന്റെ പ്രണയം നിന്നിലേക്ക് പകരാൻ കഴിയുമെന്നെനിക്ക് ഉറപ്പുണ്ടായിരുന്നു..


കാരണം എന്റെ ഹൃദയത്തിൽ ആരും അറിയാതെ ഇത്ര വർഷം ഞാൻ നിധിപോലെ കാത്തുവെച്ച എന്റെ പ്രണയമാണ് നീ പ്രാണനാണ്..


എന്റെ മാത്രം ഹൃദയസഖി 💜


എന്ത് തടസ്സം മുന്നിൽ വന്നാലും ആരെതിർത്താലും നിന്റെ കഴുത്തിൽ ഒരു താലി എന്റെ കൈകൊണ്ട് ഞാൻ ചാർത്തിയിരിക്കും..



ഇത് നിന്റെ മാത്രം ശിവേട്ടൻ നിനക്ക് തരുന്ന വാക്കാണ്...


അവനത്രെയും പറഞ്ഞതും വിതുമ്പലോടെയവൾ അവന്റെ നെഞ്ചിലേക്ക് വീണു..


അവനും അവളെ മാറോടടക്കി പിടിച്ചു..


💜💜💜💜💜💜💜💜💜💜💜💜




"അതേയ് ഇങ്ങനെ ഇരുന്നാൽ മതിയോ..


ആരേലും വന്നു കണ്ടാൽ ഇന്ന് തന്നെ എല്ലാത്തിനും ഒരു തീരുമാനം ആകും "


അവളെ അടർത്തി മാറ്റാൻ നോക്കിയവൻ..


"ആയിക്കോട്ടെ.. എനിക്ക് സമ്മതം "


അവന്റെ നെഞ്ചിൽ മുഖമിട്ടുരസികൊണ്ടവൾ പറഞ്ഞു..


"ഡീ.. ഡീ.. മനുഷ്യൻ അല്ലെങ്കിലേ കണ്ട്രോൾ പോയി നിൽക്കാ..


നീ വെറുതെ എന്നെ പ്രലോഭിപ്പിക്കാൻ നിക്കല്ലേ "


അതിനവൾ ചിരിച്ചു.. എന്നിട്ട് മുഖമുയർത്തി...


"എന്നാ എന്നെ കല്യാണം കഴിക്കുന്നേ "


"ആദ്യം എന്റെ കൊച്ച് വലുതാക്.. എന്നിട്ട് നമുക്ക് കല്യാണം കഴിക്കാം "


അവളുടെ മൂക്കിൻ തുമ്പിലൊന്ന് പിടിച്ചു വലിച്ചു..



"ഞാൻ വലുത് തന്നാ "


കെർവിച്ചു കൊണ്ടവൾ പറഞ്ഞോ..


"ആണോ..എന്നാ ഞാൻ നോക്കട്ടെ "


കുറുമ്പോടെയവൻ പറഞ്ഞു..


"അയ്യേ.. ഈ ശിവേട്ടന് ഒരു നാണവും ഇല്ല "


അവനെ തള്ളി മാറ്റി ബെഡിൽ നിന്നും എഴുന്നേറ്റു..


"ഞാൻ എന്റെ മാളൂസിനോടല്ലേ പറഞ്ഞേ.. വേറെ ആരോടും അല്ലല്ലോ "


"വേറെ വല്ലവരോടും ആണ് പറഞ്ഞിരുന്നതെങ്കിൽ ചവിട്ടി കൂട്ടി ഒരു മൂലക്കിടും ഞാൻ 😡"


അവനെ നോക്കിയൊന്ന് പുച്ഛിച്ചു.


"വേണേൽ ഊണ് കഴിക്കാൻ വാ.. എനിക്ക് നല്ല വിശപ്പുണ്ട് "


വാതിൽ പടിയിൽ എത്തിയപ്പോൾ അവൾ പറഞ്ഞു...


"പെണ്ണിനിപ്പോൾ വന്നു വന്നു എന്നെ ഒരു പേടിയും ഇല്ലാതായിട്ടുണ്ട്.."


അവൾ പോയ വഴിയേ നോക്കിയവൻ പിറുപിറുത്തു.. എന്നാലും അവളത് കേട്ടിരുന്നു..

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

*************


ശിവ താഴേക്ക് വരുമ്പോൾ മാളു ചോറും കറികളുമെല്ലാം മേശ പുറത്ത് കൊണ്ടു വന്നു വെച്ചിരുന്നു..


ശിവയും ആദ്യം പോയി ഉമ്മറത്തെ വാതിൽ തുറന്നിട്ടു.. പിന്നെ കൈ കഴുകി വന്നിരുന്നു..


അവൾ രണ്ടു പേർക്കും പ്ലേറ്റ് എടുത്ത് വെച്ചു..

മാളുവിന്റെ പ്ലേറ്റ് ശിവ നീക്കി വെച്ചു..


എന്നിട്ടവന്റെ പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പി കുഴച്ചു അവളുടെ നേരെ നീട്ടി..


അവളും യാതൊരു മടിയും കൂടാതെ വാങ്ങി കഴിച്ചു..


കുട്ടികാലത്തു ശിവ വാരികൊടുക്കാതെ പെണ്ണ് ഒരു വറ്റ് പോലും കഴിക്കില്ലായിരുന്നു..


അവൻ വാരികൊടുക്കുന്നത് വരെ പെണ്ണ് വാശി പിടിച്ചു കരഞ്ഞു വിളിച്ചിരിക്കും..


വളർന്നു വലുതായപ്പോൾ പിന്നെ ആ ശീലമെല്ലാം മാറി..


ആ ഓർമയിൽ ഇരുവരും പരസ്പരം നോക്കിയൊന്ന് ചിരിച്ചു..


മാളുവിന് കൊടുക്കുന്നതിനിടയിൽ അവനും കഴിച്ചു..


ലാസ്റ്റ് ഉരുളക്ക് വേണ്ടി മാളു വാ തുറന്നപ്പോൾ ആണ് കുടുംബശ്രീ യിലേക്ക് പോയ അമ്മമാർ കയറി വരുന്നത്..



"നിനക്കെന്താ ചെക്കാ വട്ടുണ്ടോ.. പോത്തുപോലെ വളർന്ന ഇവൾക്ക് വാരികൊടുക്കാൻ "


ദേവമ്മ മാളുവിനെ കടുപ്പിച്ചൊന്ന് നോക്കി..


അതിനവൾ ചുണ്ട് കൂട്ടി പുച്ഛിച്ചു അവന്റെ കൈയിൽ നിന്നും ആ ഉരുള വായിലാക്കി..


"ആ പിശാശ്ശെ.. കടിച്ചു പറിച്ചല്ലോ "


ശിവ കൈകുടഞ്ഞ് നിലവിളിച്ചപ്പോഴാണ് മാളുവിന് അബദ്ധം മനസ്സിലായത്..


ദേവമ്മയോടുള്ള ദേഷ്യം തീർത്തത് ശിവയുടെ കൈ വിരൽ കടിച്ചു പറിച്ചായിരുന്നു..



ശിവ തുറിച്ചു നോക്കുന്നത് കണ്ടതും പെണ്ണ് അവനെയൊന്ന് ഇളിച്ചുകാട്ടി പ്ലേറ്റും എടുത്ത് അടുക്കളയിലേക്കോടി..


"കാട്ടുപോത്ത്... എത്ര പെട്ടന്നാ സ്വഭാവം മാറിയെ..


ഇത്ര നേരം റൊമാൻസിങ്ങനെ ഒഴുകുവായിരുന്നു..


ഇപ്പോഴോ കടിച്ചു കീറാൻ വരുന്നു..


കാട്ടുപോത്ത് "


മാളു പിറുപിറുത്തുകൊണ്ട് പാത്രം സിങ്കിലേക്ക് എടുത്തെറിഞ്ഞു തിരിഞ്ഞതും വാതിലിൽ ചാരി അവളെ തന്നെ നോക്കി നിൽക്കുന്ന ശിവ..


"ന്നാലും എന്നോടീ ചതി വേണ്ടായിരുന്നു..


മഹാദേവാ.. കത്തോണേ "


മനസ്സിൽ നന്നായൊന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൾ അവനെ കടന്നു പോകാൻ ഒരുങ്ങി..


അപ്പോഴേക്കും അവൻ കൈ നീട്ടി തടസ്സം സൃഷ്ടിച്ചിരുന്നു..


"നീയെന്താ പറഞ്ഞേ.. എനിക്ക് കാട്ടുപോത്തിന്റെ സ്വഭാവം ആണെന്നോ "


"ഞ.. ഞാനോ.. ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ല..


ശിവേട്ടന് തോന്നിയതായിരിക്കും "


മാളു വിത്ത് നിഷ്കു 😟


"എങ്കിൽ ഓക്കേ...


പിന്നെ വേറെന്തോ പറഞ്ഞല്ലോ എനിക്ക് റൊമാൻസ് ഇല്ലെന്നോ മറ്റോ.."


അവൻ പുരികം പൊക്കി ചോദിച്ചു..


"കേട്ടല്ലേ "


"നല്ല വ്യക്തമായി തന്നെ കേട്ടു "


"എന്നാ ഞാൻ പൊക്കോട്ടെ "


"ഹാ അങ്ങനങ്ങു പോകാൻ വരട്ടെ..


നിനക്കെന്റെ റൊമാൻസ് കാണേണ്ടേ "


അവനവളെ അരയിലൂടെ കയ്യിട്ട് പിടിച്ചു ദേഹത്തേക്ക് വലിച്ചിടാൻ നോക്കിയതും


"ശിവാ "


എന്ന് വിളിച്ചുകൊണ്ടു ദേവമ്മ അവിടേക്ക് വന്നു..


അവൻ വേഗം തന്നെ അവളിലുള്ള പിടി വിട്ട് ഫ്രിഡ്ജിനടുത്തേക്ക് നീങ്ങി... അത് തുറന്ന് വെള്ളം നിറച്ച കുപ്പി കയ്യിൽ എടുത്ത് പിടിച്ചു..


"എന്താ ദേവമ്മേ "


കുപ്പിയിൽ നിന്ന് ഒരു മുറുക്ക്‌ വെള്ളം കുടിച്ചു കൊണ്ടവൻ ചോദിച്ചു..


"നീ കവലയിലേക്ക് പോവുന്നുണ്ടോ "


"ഇപ്പൊ പോവുന്നില്ല.. ദേവമ്മക്ക് എന്തേലും ആവശ്യമുണ്ടേൽ പോവാം "


"എനിക്ക് മുട്ടുവേദനയുടെ മരുന്ന് വാങ്ങിക്കണമായിരുന്നു.. അത് വരെ നടന്നു പോയി വന്നപ്പോഴേക്കും ഭയങ്കര വേദന.. "


മുട്ടിൽ മുറുകെ പിടിച്ചുകൊണ്ടു അവിടെ ഉണ്ടായിരുന്ന കസേരയിലേക്കവർ ഇരുന്നു..


"ലിസ്റ്റ് ഉണ്ടേൽ താ.. ഞാൻ വാങ്ങി കൊണ്ട് വരാം "


"മാളു നീയാ ടിവി സ്റ്റാൻഡിൽ വെച്ചിട്ടുള്ള ചീട്ട് എടുത്ത് കൊടുത്തേ "


മാളു അങ്ങോട്ട് പോയപ്പോൾ അവനും കൂടെ പോയി..


"കല്യാണം കഴിഞ്ഞിട്ട് എന്റെ റൊമാൻസ് എന്താണെന്ന് നിനക്ക് കാണിച്ചു തരാട്ടോ "



ചീട്ട് തപ്പികൊണ്ടിരിക്കുന്നവളുടെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു..


അവളൊന്ന് വിറപൂണ്ട് കണ്ണുകൾ വിടർത്തി അവനെ തിരിഞ്ഞു നോക്കി..


അവളുടെ നിൽപ്പ് കണ്ടവൻ കയ്യിലുള്ള ചീട്ട് തട്ടി പറിക്കുന്ന പോലെ വാങ്ങിക്കൊണ്ട് ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി പുറത്തേക്ക് പോയി..


അവൻ പോയതും ഏതോ മായാലോകത്തെന്ന പോലെ ഹാളിലുള്ള സോഫ സെറ്റിയിലേക്ക് അവൾ കമിഴ്ന്നു കിടന്നു..


ഉള്ളിൽ നിറയെ അവനോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു...


💜💜💜💜💜💜💜💜💜💜


തലയിലെ സ്റ്റിച്ചെല്ലാം എടുത്ത് കഴിഞ്ഞ് പിറ്റേന്ന് മുതൽ മാളു സച്ചുവിന്റെ കൂടെ കോളേജിൽ പോയി തുടങ്ങി..


ഈ ദിവസങ്ങളിലെല്ലാം ശിവ അവന്റെ പ്രണയം ഓരോ നോട്ടങ്ങളിലൂടെയും ചേർത്ത് നിർത്തലിലൂടെയും അവളിലേക്ക് എത്തിച്ചിരുന്നു..


ശിവ നോക്കുമ്പോൾ ആകെ പൂത്തുലഞ്ഞു നിൽക്കുന്ന മാളുവിനെ കണ്ട് സച്ചുവിന്റെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു..


അതിനുള്ള ഉത്തരം മാളു തന്നെ സ്വയം തന്നോട് പറയട്ടെ എന്നവൻ കരുതി..


"ഡാ സച്ചു നീയൊന്ന് ബൈക്ക് സൈഡ് ആക്കിക്കേ.. "


വീട്ടിലേക്കുള്ള ജംഗ്ക്ഷനിൽ എത്തിയപ്പോൾ സച്ചുവിന്റെ തോളിലൊന്ന് തട്ടി മാളു പറഞ്ഞു..


"എന്താടി "


"നീ സൈഡ് ആക്ക്‌ എനിക്കൊരു കാര്യം പറയാനുണ്ട് "


മനസ്സിലുള്ള കാര്യം തന്റെ എല്ലാമെല്ലാമായ സച്ചുവിനോട് പറയാതിരുന്നിട്ട് അവളുടെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു..




സച്ചു ബൈക്ക് ഒരു കൂൾബാറിന്റെ മുന്നിലായി നിർത്തി..


മാളു അവനെയും കൂട്ടി കൂൾബാറിനുള്ളിലേക്ക് കയറി..


"രണ്ട് ലയിം "


വെയ്റ്ററോട് വിളിച്ചു പറഞ്ഞു..


നിമിഷങ്ങൾക്കുള്ളിൽ ലൈയിം എത്തി..


ഒരു ഗ്ലാസ്‌ എടുത്ത് അവന്റെ അടുത്തേക്ക് നീക്കിവെച്ചു..


അവൻ ഭാവമേതുമില്ലാതെ എടുത്ത് കുടിച്ചു..


"ഈ കാടി വെള്ളം കുടിക്കാനാണോ നീ എന്നെ ഇവിടെ കൊണ്ടുവന്നേ"


അവന്റെ ചോദ്യം കേട്ട് മാളു തുറിച്ചു നോക്കി..



"കാര്യം എന്താണെന്നു വേഗം പറ.. എന്നിട്ട് വേണം വീട്ടിൽ പോവാൻ..


അല്ലേൽ ആ രാക്ഷസൻ നിർത്തി പൊരിക്കും "


സച്ചു വാച്ചിലേക്ക് നോക്കി ടേബിളിൽ താളം പിടിച്ചിരുന്നു...



"എടാ.. ഞാനും.."


മാളു പാതിയിൽ നിർത്തി..


"നീയും "


സച്ചു പുരികം പൊക്കി ചോദിച്ചു..


"ഞാനും ശിവേട്ടനും ഇഷ്ടത്തിലാണെടാ... ശിവേട്ടൻ തന്നെയാ ഇങ്ങോട്ട് വന്നു പറഞ്ഞേ..


കുറച്ച് ദിവസമായി പറഞ്ഞിട്ട്..


നിന്നോട് പറഞ്ഞാൽ നിനക്ക് ദേഷ്യമാവുമോ എന്ന് വിചാരിച്ചാണ് പറയാതിരുന്നത്.. "



മാളു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി മുന്നിലിരുന്ന ലൈയിം ഒറ്റ വലിക്ക് കുടിച്ചു..


ഗ്ലാസ്‌ ടേബിളിൽ വെച്ച് അവൾ ഒളിക്കണ്ണാലെ സച്ചുവിനെ നോക്കി അവന്റെ പ്രതികരണം അറിയാൻ..


അവനൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങിപ്പോയി..


ഇത്രയും ദിവസം അവനിൽ നിന്നും മറച്ചു വെച്ചതിനു അവൾക്ക് സ്വയം വെറുപ്പ് തോന്നി..താൻ പറയേണ്ടതായിരുന്നു..


ഇത്ര കാലത്തിനടക്ക് അവനിൽ നിന്ന് ഒന്നും മറച്ചു വെച്ചിട്ടില്ല.. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ഷെയർ ചെയ്യുമായിരുന്നു..


അവൻ എന്നിൽ നിന്ന് ഒന്നും ഒളിക്കാറില്ല ഒരു ചെറിയ കാര്യം പോലും ആദ്യം വന്നു പറയുന്നത് തന്നോടായിരിക്കും...


എന്നിട്ട് ഇപ്പൊ ഞാൻ അവനോട് ചെയ്തതോ..


സച്ചുവിന്റെ ബൈക്കിന്റെ ഹോൺ ആണ് ചിന്തകളിൽ നിന്ന് പുറത്ത് കൊണ്ടുവന്നത്..


ബാഗും എടുത്ത് ബില്ലും പേ ചെയ്ത് പുറത്തേക്കിറങ്ങി..


കടുത്ത മുഖത്തോടെ ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു റൈസ് ചെയ്യുന്ന സച്ചുവിനെ കണ്ടപ്പോൾ ഒന്നും മിണ്ടാതെ ബൈക്കിനു പിറകിൽ കയറി..


**********


മാളുവിനെ വീട്ട് മുറ്റത്ത് ഇറക്കികൊണ്ടവൻ പുറത്തേക്ക് പോയി...


അവൻ പോവുന്നത് കണ്ടതും മാളുവിന്റെ മിഴികൾ നിറഞ്ഞു..


മിഴികൾ തുടച്ചുകൊണ്ടവൾ വീടിനകത്തേക്ക് കയറി..


"എന്താ വാവേ.. ഞാൻ ഇവിടെ ഇരിക്കുന്നത് കണ്ടില്ലേ..


എന്നിട്ടും എന്താ ഒന്നും മിണ്ടാതെ പോവുന്നേ "


ശങ്കർ ചോദിച്ചു...


"ഞാൻ ശ്രദ്ധിച്ചില്ല അച്ഛാ "


അവളുടെ കലങ്ങിയ കണ്ണുകൾ കണ്ട് ശങ്കർ ഉമ്മറത്തു നിന്നും എഴുന്നേറ്റു..


"വാവേ.. എന്തിനാ ന്റെ കുട്ടീടെ കണ്ണ് നിറഞ്ഞിരിക്കുന്നേ "


അരുമയോടെ അയാൾ അവളെ ചേർത്ത് പിടിച്ചു..


മാളു അച്ഛനെ ഇറുകെ പുണർന്നു നെഞ്ചിൽ തലചായ്ച്ചു..


"പറയെടാ.. ന്താ അച്ഛന്റെ പൊന്നിന് പറ്റിയെ "


"ഒന്നുല്ല അച്ചേ..മിസ്സ്‌ വഴക്ക് പറഞ്ഞു.. അസ്സിഗ്മെൻറ് സബ്‌മിറ്റ് ചെയ്യാത്തതിന് "



അഛനിൽ നിന്നകന്ന് കണ്ണുകൾ തുടച്ചു...


അന്നേരം അങ്ങനെ പറയാനാണവൾക്ക് തോന്നിയത്..


അയ്യേ.. അതിനാണോ.. സാരല്ല പോട്ടെ..


"സച്ചുവിനോട് അച്ഛൻ പറയാം അസ്സിഗ്മെന്റ് ചെയ്യാൻ നിന്നെ ഹെല്പ് ചെയ്യാൻ.. അപ്പൊ ന്റെ കുട്ടിക്ക് നാളെ തന്നെ അസ്സിഗ്മെന്റ് സബ്‌മിറ്റ് ചെയ്യാലോ


മോള് ചെന്ന് ഫ്രഷ് ആവ്.."


സമ്മതപൂർവ്വം തലയാട്ടികൊണ്ട് അകത്തേക്ക് നടന്നു..


"അമ്മയെവിടെ അച്ഛാ "


പോവുന്നതിനിടയിൽ ചോദിച്ചു..


"അടുക്കള ഭാഗത്ത്‌ ഉണ്ടാവും "


"മ്മ് "


**************


റൂമിൽ ചെന്ന് ഫ്രഷായി താഴേക്ക് തന്നെ വന്നു..


ഉമ്മറത്തിറങ്ങി സച്ചുവിന്റെ ബൈക്ക് അവിടെ ഉണ്ടോ എന്ന് നോക്കി..


അവിടെ കാണാഞ്ഞപ്പോൾ വീണ്ടും നിരാശയായി..


അടുക്കളയിൽ പോയി ചായയും എടുത്ത് കുടിച്ചു അതുവഴി തന്നെ ശിവയുടെ വീട്ടിലേക്ക് പോയി മാളു..


അടുക്കളയുടെ തിണ്ണയിൽ ഇരുന്ന് വർത്തമാനം പറയുന്നുണ്ട് അമ്മയും റുക്കുവമ്മയും..



"സച്ചു വന്നോ രുക്കുവമ്മേ "


"ഇല്ല.. നിങ്ങൾ ഒരുമിച്ചാല്ലേ വന്നേ "


"ആ.. എന്നെ ഇവിടെ വിട്ടിട്ട് അവനെങ്ങോട്ടോ പോയി "


അവളും അവരുടെ കൂടെ ഇരുന്നു... രുക്കുവമ്മയുടെ മടിയിലേക്ക് തലചായ്ച്ചു..



"രണ്ടാളും അടിയുണ്ടാക്കിയോ "


അമ്മ സംശയദൃഷ്ടിയോടെ ചോദിച്ചു...


"ഞങ്ങളൊന്നും അടിയിട്ടില്ല 😏"


"അത് ആ മുഖം കണ്ടാലും പറയും "


"ഒന്ന് പോയേ അമ്മേ "


അമ്മയോട് ദേഷ്യത്തിൽ പറഞ്ഞു അവിടെ നിന്നെഴുന്നേൽക്കാൻ തുടങ്ങിയതും സച്ചുവിന്റെ ബൈക്കിന്റെ ശബ്ദം കേട്ടു...



"അമ്മേ "


ശിവേട്ടനായിരുന്നു അത്..


സച്ചുവല്ലേ വന്നത്...


അവൾ ചിന്തിച്ചുകൊണ്ട് അകത്തേക്ക് എത്തി നോക്കി..


ആ സമയം ശിവ അടുക്കള വാതിൽ കടന്ന് അവിടേക്കെത്തി..


"ഹാ നീയും ഉണ്ടായിരുന്നോ ഇവിടെ.. "


മാളുവിനെ കണ്ടതും ശിവ ചോദിച്ചു..


അതിനവൾ തിരികെ മറുപടിയായി ചിരിച്ചു..


"സച്ചു എവിടെ ശിവാ "


"അവൻ  ലേറ്റ് ആകും... വർക്ക്‌ ഷോപ്പിലാ.. എന്റെ കാർ സെർവീസിന് കൊടുത്തിട്ടുണ്ട് അതും കൊണ്ടേ വരൂ.. "



പറയുന്നതിനൊപ്പം ശിവ ഷർട്ടിന്റെ ബട്ടൺ അഴിച്ചു ഷർട്ട്‌ ഊരി റുക്കുവമ്മയുടെ തോളിലേക്കിട്ടു കൊടുത്തു....



അവന്റെ വിയർപ്പും പെർഫ്യൂംമും ഇടകലർന്നുള്ള ഗന്ധം മാളുവിന്റെ നാസികയിലേക്ക് കയറി..


അവൾ കണ്ണുകളടച്ചു അത് ഉള്ളിലേക്ക് വലിച്ചു..


"ഞാൻ കുളിച്ചിട്ട് വരാം അപ്പോഴേക്കും അമ്മ ചായ എടുക്ക് "


അഴയിൽ കിടന്നിരുന്ന തോർത്തെടുത്തു അടുക്കള വാതിലിലൂടെ തന്നെ ശിവ പുറത്തേക്കിറങ്ങി..


ഇറങ്ങുന്നതിനിടയിൽ മാളു തലയുയർത്തി നോക്കിയതും കണ്ണുകൾ കൊണ്ട് വരാൻ പറഞ്ഞിട്ടവൻ പോയി..



തൊടിയിൽ ഒരു കുഞ്ഞു കുളം ഉണ്ട് അവിടെക്കാണ് ശിവേട്ടൻ പോവുന്നത്..


എന്നും ജോലി കഴിഞ്ഞ് വന്നാൽ അവിടെ പോയി ഒരു കുളി പതിവുള്ളതാണ്..


ആദ്യമൊക്കെ ഞാനും ലച്ചുവേച്ചിയും എല്ലാം പോയി കുളിച്ചിരുന്നു.. മുതിർന്നപ്പോൾ അമ്മ അതിന് സമ്മതിക്കാറില്ല..



പഠിക്കാനുണ്ടെന്നും പറഞ്ഞു അവരുടെ അടുത്ത് നിന്നും മുങ്ങി..


തൊടിയിലേക്കിറങ്ങി കുളം ലക്ഷ്യം വെച്ച് നടന്നു..


തൊടിയുടെ അങ്ങേ തലക്കലാണ് കുളം സ്ഥിതി ചെയ്യുന്നത്.... കുളത്തിന് ചുറ്റും ഉയർന്ന മതിൽ കെട്ടിയിട്ടുണ്ട്... അതിനോട് ചേർന്ന് ഒരു മറപ്പുരയും..


നിറയെ പടികൾ ഇറങ്ങി വേണം കുളത്തിലേക്കെത്താൻ..


പാവാട തുമ്പുയർത്തി പടികൾ ഓരോന്നായി ഇറങ്ങി..


തന്നെ കാത്തെന്ന പോലെ അവസാനത്തെ പടിയിന്മേൽ ശിവേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു


പാദസാര കിലുക്കം കേട്ടതും ശിവ തിരിഞ്ഞു നോക്കി..


അവളും അവനു മുകളിലുള്ള പടിയിലായി ഇരുന്നു...


അവൻ എഴുന്നേറ്റ് മുണ്ടുമാറി തോർത്തുടുത്ത് കുളത്തിലേക്ക് ചാടി..


പെട്ടന്ന് തന്നെ ഒന്ന് മുങ്ങി നിവർന്നു..


വെള്ളം മുഖത്തേക്ക് തെറിച്ചപ്പോൾ മാളു അവനെ കൂർപ്പിച്ചു നോക്കി...


അവൻ കുസൃതിയോടെ ചിരിച്ചുകൊണ്ട് കുളത്തിൽ നീന്തി തുടിക്കാൻ തുടങ്ങി...


അവളും നേർത്തൊരു ചിരിയോടെ അവനെ തന്നെ നോക്കിയിരുന്നു..


വെള്ളം മുഖത്തേക്ക് തെറിച്ചപ്പോൾ മാളു അവനെ കൂർപ്പിച്ചു നോക്കി...


അവൻ കുസൃതിയോടെ ചിരിച്ചുകൊണ്ട് കുളത്തിൽ നീന്തി തുടിക്കാൻ തുടങ്ങി...


അവളും നേർത്തൊരു ചിരിയോടെ അവനെ തന്നെ നോക്കിയിരുന്നു..


"എന്താടി നിന്റെ മുഖത്തിനൊരു വാട്ടം..🤨 "


"മ്ച്ചും.. ഒന്നുല്ല "


ചുമ്മൽ കൂചി കൊണ്ടവൾ പറഞ്ഞു..എന്നിട്ട് കാൽ മുട്ടിലേക്ക് തലവെച്ചു കിടന്നു..


അത് കണ്ടപ്പോൾ ശിവക്ക് ശരിക്കും ദേഷ്യം വന്നു..


"ദേ പെണ്ണേ കളിക്കാതെ കാര്യം പറഞ്ഞോ.. "


അവൻ കലിപ്പായി..


"പറയാം.. പക്ഷേ അതിന് മുന്നേ ഒരു കാര്യം.. ഞാൻ പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ എന്നെ വഴക്ക് പറയില്ലെന്ന് ഉറപ്പ് തരണം.. "


അവനു നേരെ വലതു കരം നീട്ടി.. അവനും അവളുടെ കൈക്കു മുകളിൽ കൈവെച്ചു സത്യം ചെയ്തു വഴക്ക് പറയില്ലെന്ന്..



"അത്.. അതുണ്ടല്ലോ.."


"ഏതുണ്ടല്ലോ.. "


മാളു വിക്കി കൊണ്ടിരുന്നതും ദേഷ്യത്തോടെ ശിവ ചോദിച്ചു..


"അത് ശിവേട്ടന് എന്നെയും തിരിച്ചു ഇഷ്ടമാണെന്ന കാര്യം ഞാൻ സച്ചുവിനോട് പറഞ്ഞു..


മനഃപൂർവം പറഞ്ഞതല്ല എന്റെ മനസ്സിൽ നിൽക്കാത്തോണ്ട് പറഞ്ഞതാണ്..


ഞാൻ ഇത്രയും ദിവസം അവനോട് മറച്ചുവെച്ചെന്നും പറഞ്ഞു അവനിപ്പോൾ എന്നോട് മിണ്ടുന്നില്ല.. "



"നന്നായി പോയി.. ഞാൻ നിന്നോട് പറഞ്ഞതല്ലേ മാളു ഇപ്പോൾ ആരും ഒന്നും അറിയേണ്ട എന്ന്.. എന്നിട്ടവൾ സച്ചുവിനോട് പറഞ്ഞു പോലും.. അവനറിഞ്ഞാൽ ഈ നാട് മുഴുവനും അറിഞ്ഞമാതിരിയാണ്.."


ശിവൻ ദേഷ്യപ്പെട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..


ശിവ വേഗം കുളത്തിൽ നിന്നും കയറി മുണ്ട് മാറിയുടുത്ത് അവളുടെ അടുത്ത് വന്നിരുന്നു..


"എന്ത് പറഞ്ഞാലും കണ്ണും നിറച്ചു ഇരുന്നോ.. അത് കണ്ടാൽ പിന്നെ മറ്റുള്ളവർ ഒന്നും പറയില്ലല്ലോ.. "


ശിവൻ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു...


"സാരമില്ല പോട്ടെ... അവനോട് പറയണം ആരോടും പറയരുതെന്ന് കേട്ടല്ലോ.. "


"അതിനവൻ എന്നോട് മിണ്ടുന്നില്ല.. "


മൂക്ക് വലിച്ചു കൊണ്ടവൾ പറഞ്ഞു..


"നിന്നോട് അവൻ പിണങ്ങി നടക്കില്ലാ എന്ന് നിനക്കറിയില്ലേ.. പിന്നെ എന്തിനാ സങ്കടം.. അവൻ നിന്നെ വെറുതെ വട്ടക്കുന്നതാവും.. "


ശിവനവളെ സമാധാനിപ്പിച്ചു..



"ആയിരിക്കും അല്ലേ.. "


"ആണെന്നേ.. "


കുസൃതി ചിരിയോടെ അവനവളെ അടക്കി പിടിക്കാൻ നോക്കിയതും ദേവമ്മയുടെ വിളി അകലെ നിന്നും കേട്ടു..



"മാളു...മാളു..


ഈ കുട്ടി ഇതെവിടെ പോയി കിടക്കുവാ..


മാളു.."


ദേവമ്മയുടെ ശബ്‍ദം അടുത്തേക്ക് അടുത്തേക്ക് വന്നതും അവനവളെയും വലിച്ചു മരപ്പുരയിലേക്ക് കയറി...


മരപ്പുരയിലുള്ള പൊടിയും മാറാലയും തട്ടി മാളു തുമ്മാൻ ആഞ്ഞതും അവനവളുടെ വാ പൊത്തി പിടിച്ചു ചുവരിലേക്ക് ചേർത്ത് നിർത്തി..


അവൾ എന്തോ പറയാൻ വേണ്ടി ശ്രമിച്ചതും മിണ്ടരുതെന്നവൻ ആംഗ്യം കാണിച്ചു..


ദേവമ്മയുടെ ശബ്‍ദം അടുത്തേക്ക് വന്നതും അവർ ഇരുവരും ശ്വാസം അടക്കി പിടിച്ചു നിന്നു.. ശബ്‍ദം അകന്നകന്ന് പോയതും ഇരുവരും ശ്വാസം വലിച്ചു വിട്ടു..


മാളു മുറളുന്നത് കണ്ടതും ശിവ എന്താണെന്ന് ചോദിച്ചു.. അവളെത്ര ആംഗ്യം കാണിച്ചിട്ടും അവനു മനസ്സിലായില്ല.. ദേഷ്യം വന്നവൾ അവന്റെ കയ്യിൽ ആഞ്ഞു കടിച്ചു..


"ആഹ്.. "


കൈ കുടഞ്ഞു കൊണ്ടവൻ അവളിൽ നിന്നും അകന്നു..


മാളു അണച്ചു കൊണ്ടിരുന്നു..


"നിനക്ക് കയ്യെടുക്കാൻ പറഞ്ഞാൽ പോരടി പിശാശ്ശെ.. അതിനെന്റെ കൈ കടിച്ചു പറിക്കണോ.. "


ശിവ കയ്യിലേക്ക് ഊതുകയും അവളെ നോക്കുകയും ചെയ്തു കൊണ്ടിരുന്നു..


"ഞാൻ എത്ര തവണ ആംഗ്യം കാണിച്ചു.. നിങ്ങൾക്ക് വല്ലതും മനസ്സിലായോ.. അവസാനമല്ലേ ഞാൻ കടിച്ചത്.. "


ഇടുപ്പിൽ കൈ കുത്തി കൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി..



അപ്പോഴാണവൻ അവളെ ശ്രദ്ധിക്കുന്നത്.. തന്റെ ശരീരത്തിലുണ്ടായിരുന്ന വെള്ളം മുഴുവനും അവളുടെ ശരീരത്തിൽ പറ്റിയിട്ടുണ്ട്..


ദാവണിയെല്ലാം ശരീരത്തോട് ഒട്ടിപിടിച്ചു കിടപ്പുണ്ട്.. അതിനിടയിൽ കൂടി അവളുടെ കുഞ്ഞു പൊക്കിൾ ചുഴിയും ഇടുപ്പുമെല്ലാം അനാവൃതമായി..


അവന്റെ കണ്ണുകൾ അവളിൽ അലഞ്ഞു നടന്നു.. വിറക്കുന്ന ചുണ്ടുകളും കലങ്ങി ചുവന്ന കണ്ണുകളും അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ സൃഷ്ടിച്ചു..അവന്റെ കണ്ണുകൾ പോകുന്നിടത്തേക്കവളുടെ നോട്ടം ചെന്നെത്തിയതും പെട്ടന്ന് തന്നെയവൾ തിരിഞ്ഞു നിന്നു..


അവളുടെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു..


അവനടുത്തേക്ക് വരുന്തോറും വിറപൂണ്ടവൾ അനങ്ങാൻ കഴിയാതെ നിന്നു..


ശിവ അവളുടെ പിന്നിലേക്ക് ചേർന്ന് നിന്നു.. അവന്റെ അവളുടെ നഗ്നമായ പുക്കിൾ ചുഴി ലക്ഷ്യമാക്കി നീങ്ങി..


ഇടുപ്പിലൂടെ കൈ കൊണ്ടുപോയി ദാവണി വകഞ്ഞു മാറ്റി.. അമ്മച്ചി കെട്ട് കെട്ടി വെച്ചിരുന്നവളുടെ മുടി വലതു കൈ കൊണ്ട് അഴിച്ചിട്ടു ഒരു വശത്തേക്കിട്ടു..


ദാവണിക്കിടയിലൂടെ കൈ കടത്തിയവൻ പൊക്കിൾ ചുഴിയിൽ എത്തി നിന്നു..

അവന്റെ തള്ള നാഭി ചുഴിയിൽ അമർന്നതും അവളൊന്നേങ്ങി പെരുവിരലിൽ ഉയർന്നു പൊങ്ങി....


ശിവ പൊക്കിൾ ചുഴിയിൽ നിന്നും കൈ വിരൽ എടുത്ത് മാറ്റി വയറിലൂടെ കൈ ചുറ്റി പിടിച്ചു.. അവന്റെ കയ്യിലെ രോമങ്ങൾ അവളുടെ നഗ്നമായ വയറിൽ തട്ടിയതും അവൾ ഇക്കിളിയായത് പോലെ കിടന്നു പിടച്ചു..


അത് മനസ്സിലായ ശിവ മാളുവിനെ ഒന്നുകൂടെ അമർത്തി പിടിച്ചു.. അവളുടെ പിൻ കഴുത്തിലേക്ക് മുഖം ചേർത്തു.. അവന്റെ ശ്വാസം പിൻ കഴുത്തിൽ തട്ടിയതും അവൾ അനങ്ങാതെ നിന്നു.. പിൻ കഴുത്തിലൂടെ അവന്റെ ചുണ്ടുകൾ അരിച്ചു.. അവസാനം അവളുടെ വലതു ചെവിതുമ്പിൽ എത്തി നിന്നു.


പതിയെ അവിടെ ചുംബിച്ചു കൊണ്ടവൻ നാവുകൊണ്ട് നുണഞ്ഞു..


ശിവയുടെ നാവിന്റെയും ചുണ്ടുകളുടെയും ചൂട് അവിടെ പതിഞ്ഞതും മാളു കിതച്ചു കൊണ്ടിരുന്നു.. അവളുടെ ചെന്നിയിൽ കൂടി ഒഴുകിയിറങ്ങിയ അവസാന വിയർപ്പ് തുള്ളിയെയും നുകണർന്നെടുത്തു കൊണ്ടവൻ അവളിൽ നിന്നും അകന്നു..


നാണത്താൽ ചുവന്നു തുടുത്ത അവൾ അവനെ തിരിഞ്ഞു നോക്കാതെ പുറത്തേക്കോടി..


അവൾ ഓടി പോവുന്നതവൻ കുസൃതി ചിരിയാലേ നോക്കി നിന്നു...


അവളുടെ ഓട്ടം ചെന്നവസാനിച്ചത് ഉമ്മറത്ത് നിൽക്കുന്ന വല്യമ്മാമയുടെ മുന്നിലാണ്...


വല്യമ്മാമയെ കണ്ടതും കിതച്ചു കൊണ്ടവൾ നിന്നു..


ശ്വാസം എടുക്കാൻ ആയാസപ്പെട്ടു കൊണ്ടവൾ അണച്ചു കൊണ്ടിരുന്നു..


"എവിടേക്കാ കൊച്ചേ ബ്രേക്ക്‌ ഇല്ലാതെ പായുന്നേ.."


അവളുടെ അടുത്തേക്ക് വന്നു മുതുകിൽ തടവി കൊടുത്തു..


"വന്നു വന്ന് അടക്കവും ഒതുക്കവും തീരെ ഇല്ലാണ്ടായിരിക്കുന്നു പെണ്ണിന്.. "


അവിടേക്ക് കടന്നു വന്ന ദേവമ്മ മാളുവിനെ ശകാരിച്ചു..


"ഞാൻ മനപ്പൂർവം ഓടിയതൊന്നും അല്ല... "


"പിന്നെ.. "


മാളു പറഞ്ഞപ്പോൾ ദേവമ്മ നെറ്റി ചുളിച്ചു..


"അത്.. അതെന്നെയൊരു പട്ടി ഓടിച്ചതാ.. "


"പട്ടിയോ.. എന്നിട്ടാ പട്ടിയെവിടെ..? "


"ആ.. ദോ വരുന്നു.. "


തലയും തൂവർത്തി വരുന്ന ശിവയെ ചൂണ്ടി മാളു നിഷ്കളങ്കത വാരി വിതറി പറഞ്ഞതും ദേവമ്മയവളെ കൂർപ്പിച്ചു നോക്കി..


വല്യമ്മാവൻ കാര്യം മനസ്സിലായ പോലെ ചിരി കടിച്ചു പിടിച്ചു..


"ശിവയോ..?"


"അ.. അല്ല.. ദാണ്ടേ പോവുന്നു...


അമ്മ കണ്ടില്ലേ.. "


പറമ്പിലേക്ക് വിരൽ ചൂണ്ടികൊണ്ടവൾ പറഞ്ഞു..


"ഇവളെ ഇന്ന് ഞാൻ.."


ഉമ്മറത്തു നിന്നും ഇറങ്ങി ദേവമ്മ അവളെ തല്ലാൻ കമ്പൊടിക്കാനായി ചെമ്പരത്തിയുടെ അടുത്തേക്ക് പോയി..


"അയ്യോ.. വല്യമ്മാമേ എന്നെ രക്ഷിക്ക്.. "


അയാളുടെ പിറകിലേക്കവൾ ഒളിച്ചു.. ദേവമ്മയെ എത്തി നോക്കി...


വടിയും ഒടിച്ചു ഭദ്രകാളിയെ പോലെ വരുന്ന ദേവമ്മയെ കണ്ടവൾ വല്യമ്മാമയിലുള്ള പിടി മുറുക്കി..


"ദേവു.. കൊച്ചിനെ വെറുതെ നോവിക്കേണ്ട..


നീ അകത്തേക്ക് പോയേ... "


അയാൾ പറഞ്ഞപ്പോൾ മാളുവിനെ തുറിച്ചു നോക്കി വടിയും താഴെയിട്ട് ദേവമ്മ അകത്തേക്ക് കയറിപ്പോയി..


പോകുന്ന വഴിയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്..


അത്  കേട്ട് വല്യമ്മാമ അവളെ കണ്ണുകൾ ചുരുക്കി കൊണ്ട് കപട ഗൗരവത്തിൽ നോക്കിയപ്പോൾ ഇരു കണ്ണുകളും ചിമ്മി അയാളുടെ കവിളിലൊരുമ്മയും കൊടുത്ത് അകത്തേക്ക് ഓടി..


ഇതെല്ലാം ദൂരെ നിന്ന് ചിരിയോടെ വീക്ഷിച്ചു കൊണ്ടിരുന്ന ശിവയെ അദ്ദേഹം അടുത്തേക്ക് കൈകാട്ടി വിളിപ്പിച്ചു..


അവനടുത്തേക്ക് വന്നതും വല്യമ്മാമ അവന്റെ ചെവിയിൽ പിടിച്ചു..


"ആഹ്..വിട് മാമേ.. നോവുന്നു..


"ഇനി നീ കൊച്ചിനെ പേടിപ്പിക്കുമോടാ.."


"ഇല്ലില്ല..പിടിവിട്.. പിടിവിട്.."


അവൻ കിടന്ന് തുള്ളി..


അയാൾ പിടിവിട്ട് കുസൃതിയോടെ ചിരിച്ചു..


ശിവ ചെവി തിരുമ്മി വല്യമ്മാമയെ നോക്കി ദഹിപ്പിച്ചു...


"ചെക്കനിത്തിരി ഇളക്കം കൂടിയിട്ടുണ്ട്.. "


അയാളവനെ അടിമുടി ഉഴിഞ്ഞു നോക്കി..


"എങ്ങനെ ഇളക്കാതിരിക്കും.. നിങ്ങളല്ലേ റോൾ മോഡൽ.. "


"ഡാ.. ഡാ.. "


വല്യമാമ ശാസനയിൽ കുസൃതി കലർത്തിയവനെ വിളിച്ചു..


"ഇവിടിങ്ങനെ നിൽക്കാനാണോ പരുപാടി..

വാ അകത്തേക്ക് പോവാം.."


ശിവ അയാളെ അകത്തേക്ക് ക്ഷണിച്ചു..


"നീ കയറിക്കോ ഞാൻ നമ്മുടെ കടയിലൊന്ന് പോയിട്ട് വരാം.. "


അവനോടായി പറഞ്ഞ് തോളിലിട്ട തോർത്ത്‌ ഒന്ന് കൂടെ കുടഞ്ഞിട്ട് അയാൾ അവിടെ നിന്നും നടന്നു നീങ്ങി..


വല്യമാമ അവിടെ നിന്ന് പോയതും ശിവ മാളുവിന്റെ വീട്ടിലേക്കൊന്ന് എത്തി നോക്കി.. അവളവിടെ എവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ..


അവളെയവിടെ ഒന്നും കാണാഞ്ഞപ്പോൾ മുണ്ടും മടക്കി കുത്തി അവനകത്തേക്ക് കയറിപോയി..


ശിവ മുറ്റത്ത് നിന്ന് പോയതും തൂണിനു പിന്നിൽ മറഞ്ഞു നിന്നിരുന്ന മാളു പുറത്തേക്ക് വന്നു... അവൻ പോയ വഴിയേ നോക്കി പുഞ്ചിരിച്ചു..


അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് സച്ചു കാറുമായി വരുന്നത് കണ്ടത്..അവളവിടെ തന്നെ നിന്നു..


അവൻ കാർ നിർത്തി പുറത്തേക്കിറങ്ങിയതും അവളോടി അടുത്തേക്ക് ചെന്നു..


എന്നാലവൻ അവളെ മൈന്റ് ചെയ്യാതെ കാറിന്റെ പിൻ സീറ്റിൽ നിന്നും കവറുകൾ എടുത്തു...


അവഗണന സഹിക്ക വയ്യാതെയവളുടെ കണ്ണുകൾ നിറഞ്ഞു..


കണ്ണും നിറച്ചു മൂക്കും ചുവപ്പിച് തന്നെ നോക്കുന്ന മാളുവിനെ കണ്ടതും ചുണ്ടിൽ ഊറി വന്ന പുഞ്ചിരിയവൻ അടക്കി പിടിച്ചു..


അവൾ നിന്നിടത്ത് നിന്നും അനങ്ങുന്നില്ലെന്ന് കണ്ടതും കൊണ്ടു വന്ന കവറിൽ നിന്നും ഒരു സ്വീറ്റ് ബോക്സ്‌ തുറന്ന് അതിൽ നിന്നൊരു ലഡു എടുത്ത് അവളുടെ വായിലേക്ക് കുത്തി തിരുകി..


കാര്യം മനസ്സിലാവാതെ കണ്ണ് തുറിച്ചു നോക്കിയവളുടെ തലയിലൊന്ന് കൊട്ടി കൊണ്ടവൻ അവളെ നോക്കി നിറഞ്ഞ മനസ്സോടെ ചിരിച്ചു..


വിതുമ്പി കൊണ്ടവൾ അവനെ കെട്ടിപിടിച്ചു...


"ഞാൻ.. കരുതി.. നീയെന്നോട്... പിണങ്ങി കാണുമെന്ന്.. "


തേങ്ങലിനിടയിലവൾ പറഞ്ഞു..


"ഞാനെന്റെ മാളൂസിനോട് പിണങ്ങുമോ..


മ്മ്.. എനിക്കതിനു കഴിയുമോടി പൊട്ടിക്കാളി.. "


അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി കണ്ണുകൾ തുടച്ചു കൊടുത്തു..


മൂക്ക് വലിച്ചു കൊണ്ടവൾ അവനെ നോക്കി നിന്നു.. ചുണ്ടിൽ അപ്പോഴും പരിഭവം ഉണ്ടായിരുന്നു..


"ഞാനേ ഇത് വാങ്ങിക്കാൻ പോയതാ.."


കയ്യിലെ സ്വീറ്റ് ബോക്സ്‌ അവളുടെ നേരെ കാണിച്ചു കൊണ്ടവൻ പറഞ്ഞു..


"എന്റെ മാളുവിന്റെ പ്രണയ സാഫല്യം നടന്നില്ലേ..


അതിത്തിരി മധുരം കഴിച്ചു ആഘോഷിക്കാമെന്ന് കരുതി.."


അവനും ഒരു ലഡു എടുത്ത് വായിലേക്ക് വെച്ചു.. ബാക്കി വീണ്ടും അവളുടെ വായിലേക്ക് തന്നെ വെച്ചു കൊടുത്തു..


അവളവനെ കൂർപ്പിച്ചു നോക്കി..


സച്ചു അവളുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് അകത്തേക്ക് നടന്നു..


"ശെരിക്കും എന്നോട് പിണക്കമില്ലല്ലോ.. അല്ലേ.. "


നടക്കുന്നതിനിടയിൽ  സംശയം തീർക്കാനെന്ന പോലെ വീണ്ടും വീണ്ടുമവൾ ചോദിച്ചു കൊണ്ടിരുന്നു..


"മാളു.. നീ അടിവാങ്ങിക്കുമേ..


ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നോടൊരു പിണക്കവും ഇല്ല.. സന്തോഷമേ ഉള്ളൂ.."


അവന്റെ മുഖത്തെ ചിരി അവളുടെ മുഖത്തും പ്രതിഫലിച്ചു..



ഇരുവരുടെയും സ്നേഹം മുകളിലെ ജനാലയുടെ അടുത്ത് നിന്ന് കണ്ട് കൊണ്ടിരുന്ന ശിവയുടെ ചുണ്ടിലും ഉണ്ടായിരുന്നു മായാത്തൊരു പുഞ്ചിരി.. 💜


"ഡീ.. ദേ അവൻ വരുന്നുണ്ട്... "


രേഖ പറഞ്ഞപ്പോൾ കൂട്ടുകാരികളോട് കത്തിയടിച്ചു കൊണ്ടിരുന്ന ചിത്ര തിരിഞ്ഞു നോക്കി...


"ന്റെ പൊന്നേ... അടാറ് ലുക്ക്‌ ആണല്ലോ ഇന്ന് കാണാൻ.. "


ചിത്രയുടെ കണ്ണുകൾ മിഴിഞ്ഞു...


"ഇതൊക്കെ എന്ത്...ഇവനൊരു ചേട്ടനുണ്ട് ശിവ... അങ്ങേരുടെ ഏഴയലത്ത് എത്തൂല ഇവനൊന്നും... അങ്ങേര് ഇതിലും ഹോട് &ഹാൻഡ്‌സം ആണ്.."


ശിവയുടെ മുഖം ആലോചിച്ചപ്പോൾ രേഖക്കുള്ളിൽ കുളിരു കോരി..


"എന്നാലേ അങ്ങേരെ നീയെടുത്തോ എനിക്ക് ഇവനെ മതി... "


മാളുവിന്റെ കൂടെ നടന്നുവരുന്ന സച്ചുവിന്റെ മേൽ ചിത്രയുടെ കണ്ണുകൾ തറഞ്ഞു നിന്നു ...


"അല്ലെടി.. അവനെന്തിനാ എപ്പോഴും ഈ പെണ്ണിന്റെ വാലിൻമേൽ തൂങ്ങി നടക്കുന്നത്..

"


അവരെ ഒരുമിച്ചു കണ്ടതിന്റെ നീരസം അവൾ പ്രകടിപ്പിച്ചു..


"അവരങ്ങനെയാടി...കാണുന്നവർ പ്രേമമാണെന്നൊക്കെ തെറ്റിദ്ധരിക്കും.. പക്ഷെ അങ്ങനൊന്നും ഇല്ല..."


"അതെങ്ങനെ നിനക്കറിയാം.. "


"എന്റെ വീടിനടുത്താടി പൊട്ടിക്കാളി ഇവർ താമസിക്കുന്നത്... "


"ഓ അങ്ങനെ... എന്തായാലും നീ പറഞ്ഞു തന്നത് നന്നായി.. ഇല്ലേൽ ഞാനും തെറ്റിദ്ധരിച്ചേനെ... "


"മ്മ്.. അതെനിക്ക് മനസ്സിലായി..നിനക്കവനെ വീഴ്ത്താൻ ഞാൻ നല്ലൊരു ഐഡിയ പറഞ്ഞു തരാം.."


രേഖ അവളോട് സ്വകാര്യമായി പറഞ്ഞു..


"എന്ത് ഐഡിയ.. "


"മാളുവേച്ചിയെ ചാക്കിലാക്കിയാൽ നിനക്കവനെ എളുപ്പത്തിൽ വീഴ്ത്താം.. "


"നടക്കോ... "


ചിത്ര അവളെ മൊത്തത്തിലൊന്ന് നോക്കി..


"പിന്നെ നടക്കാതെ.."


"ശ്രമിച്ചു നോക്കാമല്ലേ..."


"ബെല്ലടിച്ചു... ബാക്കി വായിനോക്കൽ ബ്രേക്കിന്.. "


രേഖ ചിത്രയേയും വലിച്ചു ക്ലാസ്സിലേക്കോടി...


************


ബ്രേക്കിന് ക്യാന്റീനിൽ ഇരുന്ന് ജ്യൂസ്‌ കുടിക്കുവാണ് മാളു അതോടൊപ്പം ഫോണിൽ നോക്കുന്നുമുണ്ട്....


ഇത് കണ്ട ചിത്ര പറ്റിയ അവസരം ഇതാണെന്നുറപ്പിച്ചു രേഖയേയും വലിച്ചു അവളുടെ അടുത്തേക്ക് ചെന്നു..തൊട്ടടുത്ത സീറ്റിൽ പോയിരുന്നു..


"മാളു ചേച്ചിയല്ലേ... "


"അതെ.. "


അവൾ ഫോണിൽ നിന്നും തലയുയർത്തി..


"ഞാൻ ചിത്ര.. ഫസ്റ്റ് ഇയർ സയൻസ്.. "


മാളു അവളെ നോക്കി ചിരിച്ചു..


"ചേച്ചിയുടെ കൂടെയുള്ള മറ്റേ ആൾ എവിടെ.. "


ചിത്ര നാലുപാടും കണ്ണുകൾ പായിച്ചു..


"ആര്.. സച്ചുവോ..?"


അവളുടെ നെറ്റി ചുളിഞ്ഞു..


മാളുവിന്റെ മുഖഭാവം മാറിയതും രേഖ അവളുടെ കാലിനിട്ടൊന്ന് ചവിട്ടി..


"ആഹ്..


എന്താടി കുരിപ്പേ.."


ചിത്ര അവളെ നോക്കി പല്ലു കടിച്ചു..


"ആക്രാന്തം കാണിക്കല്ലേ നാറി.."


രേഖ ചിത്രക്ക് കേൾക്കാൻ പാകത്തിന് പതുക്കെ പറഞ്ഞുകൊണ്ട് മാളുവിന്റെ നേരെ തിരിഞ്ഞു..


"ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ.. "


രേഖ ചോദിച്ചപ്പോൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.. പക്ഷേ ഇങ്ങനൊരാളെ കണ്ടതായി ഓർമയിൽ ഇല്ലായിരുന്നു..


"ഞാൻ നിങ്ങടെ വീടിനടുത്തുള്ള രാമേട്ടനില്ലേ അവരുടെ മോളാണ് രേഖ... "


മാളുവിന് ഓർമ കിട്ടുന്നില്ലെന്ന് കണ്ടതും രേഖ പറഞ്ഞു..


"രാമേട്ടന്റെ മോളാണോ.. എനിക്ക് പെട്ടന്ന് കണ്ടപ്പോ ഓർമ കിട്ടിയില്ല.. കുഞ്ഞിലേ എപ്പോഴോ കണ്ടതല്ലേ.."


"നിങ്ങളിപ്പോൾ എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശം... "


രണ്ട് കയ്യും നെഞ്ചിലേക്ക് പിണച്ചുകെട്ടി കസേരയിലേക്ക് ചാഞ്ഞു..


"അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല... എന്നാൽ കാര്യമുണ്ട്താനും.. "


രേഖ പറഞ്ഞു കൊണ്ട് ചിത്രയെ നോക്കി...


കണ്ണും പിടിയും കാട്ടി ബാക്കി കൂടി പറയാൻ ചിത്ര ആംഗ്യം കാട്ടിക്കൊണ്ടിരുന്നു..


മാളു അവരെ തന്നെ ശ്രദ്ധിക്കുകയായിരുന്നു....


"നിങ്ങളിൽ ആർക്കാണ് സച്ചുവിനെ ഇഷ്ടം.. "


കനത്ത മുഖത്തോടെ ചോദിച്ചുകൊണ്ട് മാളു മുന്നിലേക്ക് ആഞ്ഞു.. രണ്ടുപേരെയും മാറി മാറി നോക്കി..


ഉമിനീർ വിഴുങ്ങി കൊണ്ടവർ പരസ്പരം വിരൽ ചൂണ്ടി..


രേഖ താൻ അല്ലെന്ന മട്ടിൽ ദയനീയതയോടെ തലയാട്ടി..


മാളു വീണ്ടും കണ്ണുരുട്ടിയപ്പോൾ ചിത്രയുടെ വിരലുകൾ അവളുടെ നേരേക്ക് തന്നെ തിരിച്ചു പിടിച്ചു..


പെട്ടന്ന് മാളു പരിസരം മറന്നു പൊട്ടിച്ചിരിച്ചു...


രേഖയും ചിത്രയും അവളുടെ ഭാവമാറ്റം കണ്ട് അമ്പരന്നു...


ചുറ്റും ഇരിക്കുന്ന കുട്ടികൾ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും ചിരി നിർത്തി ഡീസന്റ് ആയി ഇരുന്നു..


"പേടിച്ചുപോയോ... "


അന്തം വിട്ടിരിക്കുന്നു അവരെ നോക്കി ചോദിച്ചു..


ഇല്ലെന്നവർ യന്ത്രികമായി തലയാട്ടി..


ഈ പെണ്ണുമ്പിള്ളക്ക് വട്ടാണോ എന്നൊരു ധ്വനി ഇരുവരുടേയും നോട്ടത്തിൽ ഇല്ലാതില്ല...


"മാളുവേച്ചിയല്ലേ എന്ന് ചോദിച്ചു വന്നപ്പോഴേ എനിക്ക് മനസ്സിലായിരുന്നു എന്തോ കാര്യസാധ്യത്തിനാണെന്ന്..."


"മനസ്സിലായല്ലേ.. "


"പിന്നേ.... "


വല്യ കാര്യം കണ്ടുപിടിച്ചപോലെ മാളുപറഞ്ഞപ്പോൾ രേഖയും ചിത്രയും അവളെ നോക്കി ചമ്മിയ പോലെ ചിരിച്ചു...



"ആരുടെ ബുദ്ധിയായിരുന്നു എന്നെ ഒടിച്ചു ചാക്കിലാക്കാം എന്നുള്ളത്.. "



"ഇവൾടെ... "


രണ്ട് പേരും ഒരുപോലെ പറഞ്ഞു...


മാളു അവരെയൊന്ന് ഇരുത്തി നോക്കി..


"എന്റെ പൊന്നു ചേച്ചി... ഈ മൂഷേട്ടയാ പറഞ്ഞത് ചേച്ചിയെ വലയിലാക്കിയാൽ സച്ചുവേട്ടനെ വീഴ്ത്താമെന്ന്...


അല്ലാതെ ഞാൻ അങ്ങനൊന്നും ചിന്തിച്ചു കൂടി ഇല്ല... പാവം ഞാൻ.. "


ചിത്ര കരയുന്നത് പോലെ ആക്ഷനിട്ടു...


"എടി സമദ്രോഹി... നീയല്ലേ പറഞ്ഞത് അങ്ങേരെ വീഴ്ത്താൻ ഐഡിയ പറഞ്ഞുതരാൻ.. എന്നിട്ടവളിപ്പോ പറയുന്നത് കേട്ടില്ലേ..."


രേഖ പല്ലിറുമ്മി...



"ഒന്ന് നിർത്തോ രണ്ടാളും.."


മാളു കൈ കൂപ്പി.. ഇരുവരും പോര് കോഴികളെ പോലെ നോക്കി മാളുവിന്‌ നേരെ തിരിഞ്ഞിരുന്നു.


"എത്ര നാളായി ഇത് തുടങ്ങിയിട്ട്..."


"അതിപ്പോ.. രണ്ട് മാസം .. "


"രണ്ട് മാസമോ... "


"മ്മ്.. കോളേജിൽ അടി നടന്നില്ലേ അന്ന് കയറി കൂടിയതാ.... മറക്കാൻ പറ്റുന്നില്ല ചേച്ചി..അസ്ഥിക്ക് പിടിച്ചുപോയി.... എവിടെ നോക്കിയാലും അങ്ങേരിങ്ങനെ നൂറ് വാൾട്ട് ബൾബിന്റെ പവറോടെ  മുന്നിൽ തെളിഞ്ഞു നിൽക്കും.."


കണ്ണുകൾ വിടർത്തി ചിത്ര പറഞ്ഞുകൊണ്ടിരുന്നു..


"ഇതിലിപ്പോൾ എന്റെ റോൾ എന്താ.. "


"ചേച്ചി എങ്ങനേലും ഏട്ടനോട് പറയണം എന്റെ ഇഷ്ടത്തെപറ്റി..ചേച്ചി പറഞ്ഞാൽ സച്ചുവേട്ടൻ കേൾക്കും.. പ്ലീസ് ചേച്ചി...."..???


ചിത്ര അവളുടെ രണ്ട് കൈകളും കൂട്ടി പിടിച്ചു...


"ബെസ്റ്റ്...പ്രേമവും മണ്ണാങ്കട്ടയും ആണെന്ന് പറഞ്ഞു അങ്ങോട്ട് ചെന്നാൽ മതി അവൻ കാലേ വാരി നിലത്തടിക്കും.. നിനക്കറിയില്ല കൊച്ചേ അവനെ.."


"ചേച്ചിക്കറിയാലോ ഏട്ടനെ.. പ്ലീസ്.. "


"ഇതൊരു നടക്ക് പോവില്ല.. വിട്ടേ.. വിട്ടേ.. തന്നത്താൻ ചെന്ന് പറഞ്ഞാൽ മതി..


തടി കേടാവുന്ന ഒരു പരിപാടിക്കും ഞാനില്ല... "

മാളു അവളുടെ കൈകൾ മാറ്റി ഫോൺ കയ്യിലെടുത്തു പോവാനൊരുങ്ങി..


"പ്ലീസ് ചേച്ചി..എനിക്ക് അങ്ങേരെ അത്രക്കും ഇഷ്ടമായത് കൊണ്ടാ ചേച്ചിയുടെ അടുത്തേക്ക് വന്നത്,,,എന്നിട്ടിപ്പോൾ...."



ചിത്ര അവളെ കയ്യിൽ പിടിച്ചു നിർത്തി അവസാനത്തെ അടവ് പുറത്തെടുത്തു...


അവളുടെ മുഖത്തെ വിഷമം കണ്ടപ്പോൾ മാളുവിനും സങ്കടമായി...



"ഉറപ്പ് പറയുന്നില്ല..ഞാൻ നോക്കട്ടെ... ജീവനുണ്ടേൽ നാളെ കാണാം.."


അവളവരെ നോക്കി പറഞ്ഞു ക്യാന്റീനിൽ നിന്നും പുറത്തേക്കിറങ്ങി...


"നല്ല ചേച്ചി അല്ലേടി.. "


മാളു പോയ വഴിയേ നോക്കി ചിത്ര പറഞ്ഞു..


"നല്ലതാണോ ചീത്തയാണോ എന്ന് നാളെ അറിയാം.. എന്തായാലും ഞാൻ നാളെ ലീവാ..."


"അതെന്താ "


"വെറുതെ എന്തിനാ വഴിയേ പോകുന്ന അടി ഏണി വെച്ച് ചാടി പിടിക്കുന്നെ..എന്റെ തടി ഞാൻ തന്നെ നോക്കണ്ടേ..."


"അയ്യോ.. പണിയാവോ.. "


ചിത്ര ഞെട്ടി കൊണ്ട് ചോദിച്ചു..


"മിക്കവാറും.. "


"നീ വെറുതെ ഓരോന്ന് പറഞ്ഞു എന്നെ കൂടെ പേടിപ്പിക്കാതെ ഇങ്ങോട്ട് വന്നേ.. നമുക്കാ ലൗ കോർണറിൽ പോയിരുന്നു ഇണക്കുരുവികൾ പഞ്ചാരയടിക്കുന്നത് കാണാം..


അതാവുമ്പോ എനിക്കൊരു പ്രാക്ടീസും ആവും.."


ചിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു..


"ശവം.. നടക്കങ്ങോട്ട്... "


കെർവിച്ചു കൊണ്ട് രേഖ അവളേയും കൂട്ടി അങ്ങോട്ട് നടന്നു...


**************


വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് എത്തിയപ്പോൾ ഇത്തിരി വൈകിയിരുന്നു..


ഉമ്മറത്തു ഒരുങ്ങി നിൽക്കുന്ന അമ്മയേയും അച്ഛനേയും നോക്കി കൊണ്ട് മാളു ബൈക്കിൽ നിന്നും ഇറങ്ങി...


"നിങ്ങളെന്താ വൈകിയേ... "


സാരിയുടെ മുന്താണി ശെരിയാക്കി ദേവമ്മ ചോദിച്ചു..


"ലൈബ്രറിയിൽ നിന്നും കുറച്ച് ബുക്സ് റഫർ ചെയ്യാനുണ്ടായിരുന്നു.."


മാളു ചെരുപ്പ് അഴിച്ചിട്ടു അകത്തേക്ക് കയറി..


"ആർക്ക്... "


അച്ഛനവളെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു..


"സച്ചുവിന്.. "


അവളവരെ നോക്കി ഇളിച്ചു..


"അപ്പോൾ നിനക്കില്ലേ... "


"എനിക്കതിന്റെ ആവശ്യമില്ല പിതാജി ... കാരണം ഞാൻ ജന്മനാ ബുദ്ധിയുള്ള കുട്ടിയാണ്... "


"അതെയതെ.. മന്തബുദ്ധി ആണെന്ന് മാത്രം.."


ദേവമ്മ ഇടയിൽ കയറി കൗണ്ടർ അടിച്ചതും അവരെ നോക്കി ഗമയിൽ നിന്നിരുന്ന മാളു കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി..


"അച്ഛാ.. "


"നിന്റെ അമ്മക്ക് കുശുമ്പാടി.. എന്റെ ബുദ്ധിയാ നിനക്ക് കിട്ടിയിരിക്കുന്നെ.. അതുകൊണ്ടെന്റെ മോൾക്ക് കൂടുതൽ പഠിത്തതിന്റെയൊന്നും ആവശ്യമില്ല..


ഇപ്പോൾ മാളൂസ് പോയി വേഗം റെഡിയായി വാ..


നമുക്കൊരിടം വരെ പോവാം."


"എവിടെ..? "


"ലച്ചുവിന്റെ വീട് വരെ.."


"അവിടെയെന്താ.. "


"ഞങ്ങൾ രണ്ടാളും മുത്തശ്ശനും മുത്തശ്ശിയും ആവാൻ പോവാ... "


"എന്താ.... "


ശങ്കർ പറഞ്ഞത് മാളുവിന് കത്തിയില്ല..


"എടി പൊട്ടിക്കാളി നമ്മുടെ വീട്ടിലേക്ക് പുതിയൊരു അഥിതി വരാൻ പോകുവാണെന്ന്.. ലച്ചുവിന് വിശേഷമുണ്ടെന്ന്.."


മാളുവിന്റെ മിഴികൾ വിടർന്നു.. അച്ഛനെ കെട്ടിപിടിച്ചു കൊണ്ടവൾ തുള്ളിചാടി..എന്നിട്ട് പെട്ടന്ന് റെഡിയായി വരാം എന്ന് പറഞ്ഞു മുറിയിലേക്ക് പോയി...


വേഗം തന്നെ കയ്യിൽ കിട്ടിയൊരു ജീൻസും ലോങ്ങ്‌ ടോപ്പും എടുത്ത് ഫ്രഷാവാൻ കയറി...


ഫ്രഷായി ഇറങ്ങി മുടി വെറുതെയൊന്ന് കോതി ഒരു ഹെയർ ബാന്റ് എടുത്ത് വെച്ചു.മുഖത്ത് കുറച്ച് പൗഡറും ഇട്ട് താഴേക്ക് ഓടി..



താഴെയെത്തിയപ്പോൾ എല്ലാവരുംപോവാൻ വേണ്ടി റെഡിയായി നിൽപ്പുണ്ട്..


ശിവയെ അവിടെയൊന്നും കാണാതെ വന്നപ്പോൾ പുറത്തേക്കിറങ്ങി നോക്കി...


ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് കാറിൽ ചാരി നിൽക്കുന്നുണ്ട്...


ഇങ്ങേർക്ക് ഇത് തന്നെയാണോ പണി..


ശിവയെ നോക്കി പിറുപിറുത്തു സച്ചുവിനെ തിരഞ്ഞു....


സച്ചു കുറച്ച് മാറി ബൈക്കിലെ കണ്ണാടിയിൽ നോക്കി മുടി ശെരിയാക്കുന്നുണ്ട്...



"ഇനി വൈകിക്കണ്ട..


നമുക്കിറങ്ങിയാലോ ശിവാ.. "


വല്യമ്മാവൻ ശിവയോട് ഉറക്കെ വിളിച്ചു ചോദിച്ചു..


"ദാ വരുന്നു അമ്മാവാ.. "


ശിവ ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലേക്കിട്ടു  കാറിലേക്ക് കയറി....


സച്ചുവും വല്യമ്മാവനും ബൈക്കിലും മറ്റുള്ളവർ കാറിലുമാണ് ലക്ഷ്മിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്...



മാളു അമ്മമാരുടെ ഇടയിലായി പിൻസീറ്റിലാണ് ഇരുന്നിരുന്നത്... ശിവയുടെ പ്രണയം ഒളിപ്പിച്ച നോട്ടം ഇടയ്ക്കിടെ അവളെ തേടിയെത്തി..


നാണം കൊണ്ടവളുടെ മിഴികൾ താഴുമ്പോൾ അവന്റെ ചുണ്ടിൽ മനോഹരമായൊരു കുസൃതി ചിരി വിരിയും...


അങ്ങനെ നാട്ടു വിശേഷങ്ങളും അമ്മമാരുടെ പരദൂഷണവുമെല്ലാം കേട്ട് ലച്ചുവിന്റെ വീടെത്തി...


അവരുടെ മുൻപേ സച്ചുവും വല്യമ്മാവനും അവിടെ എത്തിയിരുന്നു...


ശിവയുടെ കാർ വരുന്നത് കണ്ടപ്പോൾ അവർ അവരുടെ അടുത്തേക്ക് വന്നു..


എല്ലാവരും കാറിൽ നിന്നിറങ്ങിയതും ലച്ചു അവരെ കണ്ട സന്തോഷത്തിൽ ഓടി അടുത്തേക്ക് വന്നു..


മാളൂസേ എന്ന് വിളിച്ചുകൊണ്ടു അവളെ ഇറുകെ കെട്ടിപിടിച്ചു.. പിന്നെ അവരെയെല്ലാം കൂട്ടി അകത്തേക്ക് നടന്നു..


സച്ചുവും ശിവയും കൊണ്ടുവന്ന പലഹാരങ്ങൾ എല്ലാം കാറിന്റെ ടിക്കിയിൽ നിന്നും എടുത്തു അകത്തേക്ക് വെച്ചു..


അഭിഷേക് വന്നു ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു.. അവർ ഉമ്മറത്തെ തിണ്ണയിലേക്ക് ഇരുന്നു.. അവരുടെ കൂടെ അക്ഷയും വന്നിരുന്നു...


അവന്റെ കണ്ണുകൾ അപ്പുറത്തു ലച്ചുവിനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന മാളുവിലേക്ക് പാളി വീണുകൊണ്ടിരുന്നു..


ഇത് മനസ്സിലാക്കിയ ശിവ മാളുവിനെ മറക്കാനെന്നോണം ഒന്നുകൂടെ നിവർന്നിരുന്നു...


അക്ഷയുടെ മുഖം ചുളിയുന്നത് ശിവ ഇടം കണ്ണാലെ കണ്ടു..


ഇത് കണ്ട സച്ചു ചിരിയടക്കി പിടിച്ചിരുന്നു അഭിഷേകിനോട് സംസാരം തുടർന്നു..


കുറച്ച് കഴിഞ്ഞപ്പോൾ അഭിഷേകിന്റെ അമ്മ വന്നു എല്ലാവരേയും ചായ കുടിക്കാൻ ഡെയിനിങ് ഹാളിലേക്ക് കൊണ്ടുപോയി...



കളിച്ചു ചിരിച്ചു വിശേഷങ്ങൾ പറഞ്ഞു ചായ കുടിക്കുന്നതിനിടയിൽ ആണ് അഭിഷേകിന്റെ അമ്മ ഉഗ്രനൊരു പടക്കം പൊട്ടിച്ചത്...


"എന്റെ ആങ്ങളക്കൊരു മോളുണ്ട് അശ്വതി.. അവൾക്ക് വേണ്ടി ശിവൻ മോനെ ആലോചിച്ചാലോ എന്ന് ഇന്നാള് വന്നപ്പോൾ ഏട്ടൻ ചോദിച്ചു...


അവർക്കാണേൽഅഭിയുടേയും ലച്ചുവിന്റെയും വിവാഹത്തിന് കണ്ടിട്ട് ശിവയെ നന്നായി ബോധിച്ചമട്ടാണ്.."


ഉത്സാഹത്തോടെ അഭിയുടെ അമ്മ പറഞ്ഞു..


അത് കേട്ടപ്പോൾ ശിവയുടേയും മാളുവിന്റേയും ഉള്ളിൽ സ്ഫോടനം നടന്നെങ്കിലും മറ്റുള്ളവരുടെ മുഖത്ത് ഹൈ വോൾട്ടേജിൽ LED ബൾബ് കത്തി ചുറ്റും പ്രകാശം പരത്തി..


കാര്യം മനസ്സിലായിട്ടും മുപ്പത്തി രണ്ടു പല്ലും കാട്ടി ഇളിച്ചു കൊണ്ടിരിക്കുന്ന സച്ചുവിന്റെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു മാളു..


"എന്തുവാടി കുട്ടിപിശാശ്ശെ.."


പല്ലു കടിച്ചു കൊണ്ടവൻ മുരണ്ടു..


ഉണ്ടകണ്ണുകൾ അവനു നേരെ ഉരുട്ടി പേടിപ്പിച്ചു...


"അതിപ്പോ എടി പിടിന്ന് തീരുമാനിക്കാൻ ഒക്കത്തില്ലല്ലോ.. കുട്ടികളുടെ താല്പര്യം കൂടി നോക്കണ്ടേ... "


എല്ലാവരേയും നോക്കി കൊണ്ട് വല്യമ്മാവൻ പറഞ്ഞു...


"അമ്മാവൻ പറഞ്ഞതിലും കാര്യമുണ്ട് അമ്മേ.. ശിവന്റേയും ആശ്വതിയുടേയും ഇഷ്ടം നോക്കണ്ടേ... "


"എന്നാൽ നമുക്ക് മുറപോലെ പെണ്ണുകാണൽ ചടങ്ങ് നടത്താം... "


അഭിയുടെ അമ്മക്ക് ധൃതിയായി..


"നീയിങ്ങനെ ധൃതി കൂട്ടാതെ.. എന്താ വേണ്ടതെന്ന് വെച്ചാൽ നമുക്കെല്ലാവർക്കും കൂടി പിന്നീട് ആലോചിച്ചു തീരുമാനിക്കാം.. എന്താ മാധവാ അങ്ങനെ പോരെ...."


"അതുമതി.. സമയം ഇനിയും ഉണ്ടല്ലോ.. വെറുതെയെന്തിനാ വെപ്രാളം.. "


വല്യമ്മാവൻ പറഞ്ഞുകൊണ്ട് ശിവയെ നോക്കി കണ്ണടച്ചു കാണിച്ചു..


ശിവക്ക് പിന്നെയവിടെ ഇരിക്കാൻ തോന്നിയില്ല.. അവനെഴുന്നേറ്റ് പുറത്തേക്കിറങ്ങി.. പോകുന്നതിനിടയിൽ മാളുവിനെയൊന്ന് നോക്കി തെളിച്ചമില്ലാത്തൊരു ചിരി സമ്മാനിച്ചു...


"ശിവയ്ക്ക് എന്തെങ്കിലും ഇഷ്ടക്കേടായോ ഇങ്ങനൊരു കാര്യം ഈ സന്ദർഭത്തിൽ പറഞ്ഞപ്പോൾ.. "


അഭിയുടെ അമ്മ മടിച്ചു കൊണ്ട് ചോദിച്ചു..


"ഏയ്‌.. അങ്ങനൊന്നും ഇല്ല.. അവനിപ്പോഴേ വിവാഹം കഴിക്കാനുള്ള പ്ലാനൊന്നും ഇല്ല.. ലൈഫ് ഒന്നുകൂടെ സെറ്റിൽഡ് ആവട്ടെ എന്നിട്ട് മതി ഒരു ഫാമിലി ലൈഫ് എന്നൊക്കെയാണ് അവന്റെ കാഴ്ചപ്പാട്..


അതാണ് പെട്ടന്ന് വിവാഹക്കാര്യം കേട്ടപ്പോൾ എഴുന്നേറ്റ് പോയത്.."


രുക്മിണിയമ്മ പറഞ്ഞു..


"എന്തായാലും വീട്ടിൽ ചെന്ന് നിങ്ങൾ എല്ലാവരും കൂടിയൊന്ന് ആലോചിച്ചു വിവരം പറയൂ.. ഇപ്പൊ എല്ലാവരും ചായ കുടിക്ക്.. "


അഭിയുടെ അച്ഛൻ സന്ദർഭത്തിന് അയവ് വരുത്തി..


പിന്നീടെല്ലാവരും സാധാരണ രീതിയിൽ തന്നെ പെരുമാറി..പക്ഷേ മാളുവിന്റേയും ശിവയുടേയും ഉള്ള് പുകഞ്ഞു കൊണ്ടിരുന്നു...


നേരം ഇരുട്ടി തുടങ്ങിയപ്പോൾ യാത്ര പറഞ്ഞു ലച്ചുവിന്റെ വീട്ടിൽ നിന്നും ഇറങ്ങി... തിരികെ പോവുമ്പോൾ മാളു സച്ചുവിന്റെ കൂടെ ബൈക്കിൽ കയറി.. അവളുടെ മുഖമപ്പോഴും കാർമേഘം പോലെ മൂടികെട്ടി കിടക്കുവായിരുന്നു...


യാത്രക്കിടയിലും അവളൊന്നും മിണ്ടിയില്ല സച്ചുവിനോട്.. ചിത്രയെ പറ്റി പറയണമെന്നെല്ലാം വിചാരിച്ചതായിരുന്നു മാളു.ഇപ്പോൾ അതിനെ പറ്റിയൊന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ട് സച്ചുവിന്റെ തോളിലേക്ക് തലവെച്ചു കിടന്നു..


"മാളുസേ.. സങ്കടമായോടാ.. "


സച്ചു വാത്സല്യത്തോടെ ചോദിച്ചു..


എത്ര വലുതായെന്ന് പറഞ്ഞാലും ഇപ്പോഴും അവളുടെ കണ്ണൊന്നു കലങ്ങിയാൽ പിടയുന്നത് അവന്റെ നെഞ്ചാണ്.. ഒരുപക്ഷെ ശിവയേക്കാൾ ഒരു പടി മുന്നിൽ അവളെ മനസ്സിലാക്കിയതും സ്നേഹിക്കുന്നതും അവൻ തന്നെ ആണ്..


അവളൊന്നും മിണ്ടാതെ അവനെ ഒന്നുകൂടെ ഇറുകെ പിടിച്ചു..


"നീ പേടിക്കേണ്ട മാളൂസേ.. ഒളിച്ചോടി പോയിട്ടാണേലും നിങ്ങടെ കല്യാണം ഞാൻ നടത്തി തന്നിരിക്കും... "


"ഒന്ന് പോടാ..നേരെ ചൊവ്വേ വീടിനു പുറത്തേക്കിറങ്ങാൻ പേടിയുള്ള നീയാണോ ഞങ്ങളെയും കൊണ്ട് ഒളിച്ചോടുന്നെ.."


ഇനിയും താനിങ്ങനെ ഇരുന്നാൽ സച്ചുവിന് വിഷമമാവും എന്നറിയാവുന്നത് കൊണ്ട് മാളു കലിപ്പ് മോഡ് ഓൺ ആക്കി..


"കണ്ടോടി.. എന്റെ ധൈര്യം തെളിയിക്കാൻ ഞാൻ ഏതേലും ഒരു പെണ്ണിനെ വളച്ചു കുപ്പിയിലാക്കി അവളേയും കൊണ്ട് ഒളിച്ചോടും.."


"നീയല്ല അവളായിരിക്കും നിന്നെയും കൊണ്ട് പോവുന്നത്..ജാഗ്രതൈ.."


മാളു അവനൊരു മുന്നറിയിപ്പ് നൽകി..

പെട്ടന്നവൻ ബൈക്ക് ഒതുക്കി അവളുടെ നേരെ തിരിഞ്ഞു..


"അതാരാണാവോ അങ്ങനൊരു അവതാരം.. "


അവന്റെ നെറ്റി ചുളിഞ്ഞു..


"ഉണ്ട് മോനെ ഉണ്ട്.. അമിട്ടിന് കയ്യും കാലും വെച്ചൊരു ഐറ്റം.. അവളൊന്നൊരുങ്ങി ഇറങ്ങിയാൽ നിന്നെയവൾ വരച്ച വരയിൽ നിർത്തും.."


സച്ചു കണ്ണുകൾ കൂർപ്പിച്ചു...


"നീയിങ്ങനെ നോക്കുവൊന്നും വേണ്ട... ഉള്ളത് തന്നെയാ... ഇന്നെന്റെ മുന്നിൽ അപേക്ഷയുമായി വന്നിരുന്നു കക്ഷി.. "


"എന്താടാ ഇവിടെ നിൽക്കുന്നെ .. "


മാളു പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ സച്ചുവിന്റെ ബൈക്ക് ഒതുക്കിയത് കണ്ട ശിവ ചോദിച്ചു.


"ഒന്നുമില്ലേട്ടാ... നിങ്ങൾ വിട്ടോ.. ഞങ്ങൾ വന്നോളാം.."


"അധികം നിന്ന് ചുറ്റി തിരിയാതെ വേഗം വന്നേക്കണം കേട്ടല്ലോ.. "


ദാസൻ കാറിനുള്ളിൽ നിന്നും തല പുറത്തേക്കിട്ട് കൊണ്ട് പറഞ്ഞു..


ഇരുവരും ശെരിയെന്ന മട്ടിൽ ഒരുപോലെ തലയാട്ടി.


ശിവ ഇരുവരേയും കടുപ്പിച്ചൊന്ന് നോക്കി കാർ മുന്നോട്ടെടുത്തു..


"ആരാടി ആ മൊതല്.."


അവർ നീങ്ങിയതും അവൻ വീണ്ടും ചോദിച്ചു..


"അയ്യടാ.. എന്തൊരു ശുഷ്‌കാന്തി..


ആരാണെന്നറിഞ്ഞിട്ട് നാളെ പോയി ആ പെണ്ണിനെ കടിച്ചു കീറാനല്ലേ..ഈ കാര്യത്തിൽ നീയും ശിവേട്ടനും കണക്കാ.."


"അത് ശെരിയാ..പക്ഷേ ഇപ്പൊ അങ്ങനെ അല്ല.. നീ അങ്ങേരെ കണ്ണും കലാശവും കാട്ടി മയക്കിയെടുത്തില്ലേ.. ഇനിയിപ്പോ അങ്ങേരുടെ വിധി..വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.."


"പോടാ തെണ്ടി..അങ്ങേരെന്നെ ഉമ്മിക്കുന്നത് കണ്ടാൽ നീയിതൊക്കെ തിരുത്തി പറയും.."


"ഉമ്മിക്കുകയോ..?"


മാളു പറഞ്ഞത് മനസ്സിലാവാതെ അവനൊന്നു കൂടെ ചോദിച്ചു..


"ഏ.. ഏയ്‌.. അതൊന്നുമില്ല... വണ്ടിയെടുത്തേ നമുക്കേ സ്ഥലം കാലിയാക്കാം.. "


അവൾ വേഗം തടി തപ്പി..


"എന്തോ ചുറ്റിക്കളി മണക്കുന്നുണ്ടല്ലോ... "


അവനവളെ അടിമുടി ഉഴിഞ്ഞു നോക്കി..


"ഒന്നുമില്ലെന്റെ പൊന്നേ.. നീയേ വണ്ടിയെടുത്തേ... "


അവന്റെ തോളിൽ പതിയെ തട്ടിക്കൊണ്ടു പറഞ്ഞു..


മാളു പറഞ്ഞത് വിശ്വാസമാവത്ത പോലെ അവളെയൊന്ന് ചുഴിഞ്ഞു നോക്കി അവൻ ബൈക്ക് എടുത്തു.


"അല്ല മാളൂസേ നീ ആ പെണ്ണ് ഏതാണെന്നു പറഞ്ഞില്ല.. "


"അതൊക്കെ വഴിയേ അറിയാം.. ചോദിക്കുന്നത് കേട്ടാൽ തോന്നും നീ നാളെത്തന്നെ അവളെയും കൊണ്ട് ഒളിച്ചോടാൻ പോകുവാണെന്നു.."


"ചുമ്മാ..ഒരു ക്യൂരിയോസിറ്റി..."


"എങ്കിലേ ആ സിറ്റി ഇപ്പൊ ഇവിടെ കെട്ടിപ്പൊക്കേണ്ട.. "


രണ്ടുപേരും അടിപിടി കൂടി വീട്ടിൽ എത്തിയത് തന്നെ അറിഞ്ഞില്ല.. അപ്പോഴേക്കും മാളുവിന്റെ മനസ്സും ശാന്തമായിരുന്നു..


സച്ചുവിനേയും മാളുവിനേയും കണ്ടതും ശങ്കർ തിണ്ണയിൽ നിന്നും എഴുന്നേറ്റു ദാസനോട് പറഞ്ഞു അവളേയും കൂട്ടി വീട്ടിലേക്ക് നടന്നു.


*************


തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ശിവക്ക് ഉറക്കം വന്നില്ല.. അഭിയുടെ അമ്മ പറഞ്ഞ കാര്യങ്ങളിങ്ങനെ മനസ്സിലേക്ക് തികട്ടി വരുന്നു..



മാളുവിനെ കാണണമെന്നവന് അതിയായ മോഹം തോന്നി.. പിന്നൊന്നും ആലോചിക്കാതെ മുറിയുടെ പുറത്തേക്കിറങ്ങി ചുറ്റും ആരും ഇല്ലെന്ന് ഉറപ്പു വരുത്തി..


പമ്മി പമ്മി താഴേക്കിറങ്ങുമ്പോഴാണ് സച്ചുവിന്റെ മുറിയിൽ നിന്നും ബഹളം കേൾക്കുന്നത്..


വെട്ട്,പിടിക്ക് എന്നൊക്കെ പറയുന്നുണ്ട് അതിൽ നിന്ന് തന്നെ മനസിലാക്കാം അവൻ എന്താണ് അതിനുള്ളിൽ ചെയ്യുന്നതെന്ന്..


"ഈ തെണ്ടിക്ക് ഉറക്കവും ഇല്ലേ എന്റീശ്വരാ. "

ആത്മഗതിച്ചു കൊണ്ട് ശിവ കള്ളന്മാരെ പോലെ പതുങ്ങി നടന്നു...


മാളുവിന്റെ വീടിന്റെ മുൻ വശത്തു എത്തിയപ്പോഴാണ് കുട്ടിക്ക് അക്കാര്യം ഓർമ വന്നത്..


"എങ്ങനെ അകത്തു കടക്കും..ഫോൺ ആണേൽ എടുത്തുമില്ല.. അല്ലേൽ മാളുവിനെ വിളിക്കാമായിരുന്നു.."


അങ്ങനെ വീടിനു ചുറ്റും നടന്നു ഒരു ഏണി സംഘടിപ്പിച്ചു കൊണ്ടുവന്നു മാളുവിന്റെ റൂമിന്റെ ഭാഗത്തേക്ക്‌ ചാരി വെച്ചു മുകളിലേക്ക് കയറി..


അവിടെ നിന്നിട്ടവനൊന്ന് താഴേക്ക് നോക്കി..


ഇതെങ്ങാനും ആരെങ്കിലും കണ്ടാൽ എന്റെ കഥ കഴിഞ്ഞത് തന്നെ.. ഹ്മ്മ് അല്ലേലും പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ...


പതിയെ ഓടിളക്കി മാറ്റി എങ്ങനെയൊക്കെയോ മാളുവിന്റെ മുറിയിലേക്ക് ചാടി..


"അമ്മേ... "


ചക്ക വീഴുന്നത് പോലെയൊരു ശബ്‍ദം കേട്ട് മാളു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു..


ശിവ വേഗം വന്നവളുടെ വാ പൊത്തി..


"ഒച്ചവെക്കാതെടി കുരുട്ടെ.. ഇത് ഞാനാണ്.. "


അവൾ അടങ്ങിയതും അവൻ കയ്യെടുത്തു മാറ്റി..


"ശിവേട്ടനെന്താ ഈ നേരത്തിവിടെ..


അല്ല ഇതിനുള്ളിലേക്ക് എങ്ങനെ എത്തി... "


അവൻ ഇളിച്ചു കാട്ടി മുകളിലേക്ക് നോക്കി..


മാളു  കൂർപ്പിച്ചു നോക്കി..


"മാളു.. മാളു.."


വാതിലിൽ തട്ട് കേട്ടു അതോടൊപ്പം ശങ്കറിന്റെ ശബ്‍ദവും..


"അയ്യോ.. അച്ഛൻ.."


മാളു ഞെട്ടികൊണ്ട് ശിവയെ നോക്കി..


എന്നാലവൻ യാതൊരു കൂസലും ഇല്ലാതെ കട്ടിലിൽ കയറി കിടന്നു..


"മാളു.. 

മോളെന്തിനാ നിലവിളിച്ചേ..വാതിൽ തുറന്നെ.."


വിളിക്കുന്നതോടൊപ്പം അടുത്ത ചോദ്യവും എത്തി..


"ആ.. അച്ഛാ..

അതൊന്നുമില്ല ഞാനൊരു സ്വപ്നം കണ്ടതാണ്..


എനിക്ക് കുഴപ്പമൊന്നുമില്ല,,അച്ഛൻ പോയി കിടന്നോളൂ.."


അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു..


"അതെങ്ങനാ പ്രാർത്ഥിച്ചു കിടക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ അസത്ത്.. "


പുറത്ത് നിന്നും ദേവമ്മയുടെ പിറുപിറുക്കൽ കേട്ടു..


മാളു ബെഡിൽ നിന്നെഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു.. കതകിൽ ചെവി വെച്ചു.. പുറത്ത് നിന്നും സംസാരം കേൾക്കുന്നുണ്ടോ എന്നറിയാൻ..


ഒന്നും കേൾക്കുന്നില്ലെന്ന് കണ്ടതും ഒച്ചയുണ്ടാക്കാതെ കതക് തുറന്നു തല മാത്രം പുറത്തേക്കിട്ട് നോക്കി ഒരു തവണ കൂടെ ഉറപ്പ് വരുത്തി..


ആരും ഇല്ലെന്ന് കണ്ടതും കതകടച്ചു ഇടുപ്പിൽ രണ്ട് കൈകളും കുത്തി ശിവയുടെ നേരെ തിരിഞ്ഞു ഉണ്ട കണ്ണുകൾ ഉരുട്ടി നോക്കി..


"അവിടെ നിന്ന് കണ്ണുരുട്ടാതെ ഇങ്ങ് വാ പെണ്ണേ.. "


കൊഞ്ചിക്കൊണ്ടവൻ വിളിച്ചു..


"കൊഞ്ചല്ലേ.. ഇപ്പോഴിങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്താണാവോ..?"


ഒറ്റ പുരികം ഉയർത്തി കൊണ്ടവൾ ചോദിച്ചു..


"നീ എന്റെ മുറിയിലേക്ക് എന്തിനാണോ പാതിരാത്രി വന്നിരുന്നേ അതിനു തന്നെ.. പക്ഷേ കാര്യം നടന്നില്ല.. അതിനു മുന്നേ നീ ഉണർന്നില്ലേ.. "


അവളെ ഇടം കണ്ണിട്ടു നോക്കി കൊണ്ടവൻ പറഞ്ഞു ബെഡിലേക്ക് നിവർന്നു കിടന്നു..


"ഞാനെപ്പോ വന്നു... "


"അയ്യോ ഒന്നും അറിയാത്ത ഇള്ള കുഞ്ഞ്.. "


അവനെഴുന്നേറ്റിരുന്നു...


"ആ തെണ്ടി നിനക്ക് മുൻ വശത്തെ വാതിൽ തുറന്ന് തരുന്നതും നീ അകത്തു കടക്കുന്നതും അതും പോരാഞ്ഞു എന്റെ മുറിയിലേക്ക് വന്നു എന്റെ കട്ടിലിൽ കയറി കിടന്ന് എന്നെ ഉ.. "


"അയ്യേ.. ബാക്കി പറയരുത്.. "


മാളു വേഗം തിരിഞ്ഞു നിന്നു..


"പറയും.. എന്നെ ഉമ്മ വെക്കുന്നതും ഞാൻ അറിയുന്നില്ലെന്ന് കരുതിയോ..."


"ആഹാ.. അപ്പോ എല്ലാം അറിഞ്ഞിട്ട് എന്റെ ഉമ്മയും വാങ്ങി കിടന്നുറങ്ങിയിട്ട് ഇപ്പോൾ എനിക്കായോ കുറ്റം.. "


മാളു പറഞ്ഞുകൊണ്ട് വീണ്ടും അവനു നേരെ തിരിഞ്ഞു..


"അതിനാര് കുറ്റം പറഞ്ഞു..നഗ്നമായ ചില സത്യങ്ങളല്ലേ ഞാൻ പറഞ്ഞത്.."


"അത് പിന്നെ ശിവേട്ടന് എന്നെ ഇഷ്ടമല്ല എന്ന് കരുതിയിട്ടല്ലേ ഞാൻ അങ്ങനൊക്കെ ചെയ്തത്.. ശിവേട്ടന്റെ സ്നേഹം നേടിയെടുക്കാൻ വേണ്ടി.. "


"അങ്ങനെയാണോ.. എങ്കിൽ നിന്നെ ഞാൻ നന്നായൊന്ന് സ്നേഹിക്കാൻ പോവാണ്.."


ഞൊടിയിട കൊണ്ടവൻ എഴുന്നേറ്റു മാളുവിന്റെ അടുത്തേക്ക് നടന്നു..


അവൻ വരുന്നതിനനുസരിച്ചവൾ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.. അവസാനം ഒരു ടേബിളിൽ തട്ടി നിന്നു..


അവളുടെ പരൽ മീൻ പോലെ പിടക്കുന്ന കണ്ണുകളിലേക്കവൻ തന്റെ മിഴികളെ കൊരുത്തു..💜


അവൻ വരുന്നതിനനുസരിച്ചവൾ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.. അവസാനം ഒരു ടേബിളിൽ തട്ടി നിന്നു..


അവളുടെ പരൽ മീൻ പോലെ പിടക്കുന്ന കണ്ണുകളിലേക്കവൻ തന്റെ മിഴികളെ കൊരുത്തു..


അവളുടെ ഇടുപ്പിലേക്ക് തന്റെ തണുത്ത കൈ വിരലുകൾ ചേർത്തു..


"മ്മ്ഹ്.. "


അവളൊന്നേങ്ങി..


പതിയെ കൈ വിരലുകൾ ഇടുപ്പിൽ നിന്നും പുതിയ സഞ്ചാരപാത തേടി അലയാൻ തുടങ്ങിയതും മാളുവിന്റെ ഫോൺ റിങ് ചെയ്തു..


ഇരുവരും ഞെട്ടി പിടഞ്ഞു മാറി..


"നശിപ്പിച്ചു.. "


ശിവ പിറുപിറുക്കുന്നത് മാളു വളരെ വ്യക്തമായി തന്നെ കേട്ടു..


അവളൊന്ന് പുഞ്ചിരിച്ചു ഫോൺ എടുക്കാൻ ചെന്നു..


"സച്ചുവാണല്ലോ.. ഇവനെന്താ ഈ നേരത്ത്.. "


നെറ്റിചുളിച്ചു കൊണ്ട് ഫോൺ എടുത്ത് ചെവിയോരം ചേർത്തു..


"ഹെലോ.. "


"മാളു ശിവേട്ടനെ കാണാൻ ഇല്ലെടി.. "


മാളുവിന്റെ ശബ്‍ദം കേട്ട ഉടനെ വെപ്രാളത്തോടെ സച്ചു പറഞ്ഞു..


"എന്താ.. "


"എടി പൊട്ടി,,, നിനക്ക് ചെവി കേൾക്കില്ലേ..ശിവേട്ടനെ മുറിയിൽ ഒന്നും കാണാനില്ലെന്ന്.."


"ഓ.. അതാണോ.. ങേ.. "


മാളു കണ്ണുതള്ളി ശിവയെ നോക്കി.. 


"എന്താ.. "


ശിവ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..


പറയാമെന്നവളും ആംഗ്യ ഭാഷയിൽ പറഞ്ഞു..


"നീ അവിടെ തന്നെ ശെരിക്ക് നോക്ക്..ബാത്‌റൂമിലേക്ക് പോയിട്ടുണ്ടാവും.. ബഹളം വെച്ച് ദാസച്ഛനെയും രുക്കുവമ്മയെയും ഉണർത്തേണ്ട.."


"ഇല്ലന്നെ ഞാൻ വീട് മുഴുവനും തപ്പി.. എന്റെ ബലമായ സംശയം അങ്ങേര് പെണ്ണ് കെട്ടാൻ പറഞ്ഞതിന് വീട് വിട്ടു പോയെന്നാ."


വാക്കുകളിൽ പരമാവധി സങ്കടം വരുത്തി കൊണ്ടവൻ പറഞ്ഞു..


"പിച്ചും പേയും പറയാതെ ഒന്നൂടെ അവിടെയെല്ലാം പോയി നോക്ക്..


ഞാൻ വെക്കുവാ.. എനിക്ക് കിടന്നുറങ്ങണം.. "


"വെക്കല്ലേ.. വെക്കല്ലേ. ഒരുമിനിറ്റ്.. "


"ഇനി എന്താ.. "


"അല്ല പ്രാണനാഥനെ കാണുന്നില്ലെന്ന് പറഞ്ഞിട്ടും നിനക്കെന്താടി ഒരു കുലുക്കമില്ലാത്തെ..


ഇനി അങ്ങേര് അവിടെയെങ്ങാനും ഉണ്ടോ..!!"


"പ്ഫ.. വൃത്തികേട് പറയാതെ വെച്ചിട്ട് പോടാ.. "



സച്ചു എടുത്തടിച്ചപോലെ ചോദിച്ചപ്പോൾ മാളു ഒന്ന് പതറിയെങ്കിലും പിന്നെ ഒരു വിധം പിടിച്ചു നിന്നു..


അവളുടെ ആട്ടലിൽ അവൻ ഫോൺ പെട്ടന്ന് കട്ട്‌ ചെയ്തു ശിവയെ തപ്പി പുറത്തേക്ക് തന്നെ ഇറങ്ങി..


"സച്ചുവെന്താ പറഞ്ഞേ.. "


"ചിവേട്ടനെ കാണാൻ ഇല്ലെന്ന്.. അവനറിയില്ലല്ലോ അവന്റെ ചിവേട്ടൻ രാത്രി കണ്ട പെണ്പിള്ളേരുടെ മുറിയുടെ ഓടിളക്കി അകത്തു കയറിരിക്കുവാണെന്ന്.. "


മാളു അവനെ തറപ്പിച്ചു നോക്കി..


"കണ്ട പെൺപിള്ളേർ ആണോ നീ എനിക്ക്.. "

ശിവക്ക് പെട്ടന്ന് ദേഷ്യം വന്നു.. മുഖം കനത്തു..


അങ്ങനെ.. അല്ല..ശിവേട്ട...ഞാൻ ഒരു.. ഫ്ലോയിൽ അങ്ങനെ.. പറഞ്ഞു പോയതാണ്..



ഭയത്തോടെ വാക്കുകൾ പെറുക്കി പെറുക്കി പറഞ്ഞു..


ശിവ ഒന്നും മിണ്ടാതെ മുഖം വെട്ടിച്ചു മുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി...


ഫ്രണ്ട് ഡോറിനടുത്തേക്ക് നടന്നു തുടങ്ങിയതും അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കോണിയുടെ മറവിലേക്ക് നിന്നു..


"സോറി.. അറിയാതെ പറഞ്ഞതാ.. "


അവനവളെ നോക്കാതെ ഒരു വശത്തേക്ക് തല ചെരിച്ചു പിടിച്ചു..


ശിവയുടെ കവിളിൽ പിടിച്ചു അവളുടെ നേരെ തിരിച്ചു..


"സോറി.. പറഞ്ഞില്ലേ ഇനിയെന്താ.."


അവന്റെ ഇടനെഞ്ചിലേക്ക് തന്റെ വലത്‌ കരം ചേർത്ത് വെച്ചു..


"എനിക്കറിയാം ഇവിടെ മുഴുവനും എന്നൊടുള്ള സ്നേഹമാണെന്ന്.. പിന്നെന്തിനാ ഈ കള്ള പരിഭവം..മ്മ് "


കുസൃതിയോടെ പറഞ്ഞു ശിവയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു തന്റെ മുഖത്തേക്ക് അടുപ്പിച്ചു തൂ നെറ്റിയിൽ അവളുടെ നേർത്ത ചുണ്ടുകൾ അവിടെ പതിപ്പിച്ചു..


എന്നിട്ടും അവന്റെ മുഖം വീർത്തു തന്നെയിരുന്നപ്പോൾ ചുണ്ടുകൾ അവിടെ നിന്നും ഇരു കവിളുകളിലേക്കും താടിയിലേക്കും ഇഴഞ്ഞു..


മുഖഭാവത്തിന് മാറ്റമൊന്നുമില്ലെന്ന് കണ്ടതും കുറുമ്പോടെ അവന്റെ കഴുത്തിൽ തെളിഞ്ഞു കാണുന്ന നീലഞെരമ്പിൽ കടിച്ചു നുണഞ്ഞു..


"സ്സ്.."


അവനൊന്ന് പിടഞ്ഞു.... പൊടുന്നനെ അവളവന്റെ വാ പൊത്തി പിടിച്ചു.. വീണ്ടുമവൾ അവിടം നുണഞ്ഞു കൊണ്ടിരുന്നു.. അവന്റെ കൈകളവളുടെ ദാവണി തുമ്പ് വകഞ്ഞു മാറ്റി നഗ്നമായ അണിവയറിൽ അമർന്നു..


കുറച്ച് നിമിഷങ്ങൾക്കകം മാളു അവനിൽ നിന്നും അകന്നു.. അപ്പോഴുമവൻ അവൾ തന്ന സുഖമുള്ള നോവിൽ എല്ലാം മറന്നു ഏതോ മായാലോകത്തെന്ന പോലെ നിൽക്കുകയായിരുന്നു..


"അതേയ് നിന്ന് സ്വപ്നം കാണാതെ പോയേ.. "


അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..


"ഇവിടെ കിട്ടിയില്ല.. "


ചുണ്ടിൽ തൊട്ടുകൊണ്ട് വല്ലാത്തൊരു ഭാവത്തോടെ ശിവ അവളെ നോക്കി..


"ഇപ്പൊ ഇത്രെയും മതി.. പോയേ,,പോയേ "


പിറകിൽ നിന്നവനെ തള്ളി വാതിലിനടുത്തേക്ക് ചെന്നു തുറന്ന് കൊടുത്തു സൈഡിലേക്ക് ഒതുങ്ങി നിന്നു..


"പ്ലീസ്,, ഒന്ന് താടി.. ചെറുത് മതി.. "


"ശിവേട്ടാ.. "


"മാളൂട്ടി.. "


കൊഞ്ചി കൊണ്ടവനും വിളിച്ചു..


"ദേ.. സച്ചു.. "


വേലിക്കരികിലേക്ക് നോക്കി മാളു പറഞ്ഞപ്പോൾ അവളുടെ കവിളിലൊന്ന് പിച്ചി വലിച്ചു അവൻ പിറകിലേക്ക് ഓടി അതുവഴി വീട്ടിലേക്ക് കയറി...


തൽക്കാലം രക്ഷപ്പെട്ടെന്ന ആശ്വാസത്തിൽ മുറിയിൽ കയറി വാതിലടച്ചു പുതച്ചു മൂടി കട്ടിലിൽ കയറി കിടന്നു..


സച്ചുവപ്പോഴും ശിവയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു...


***********


"ഇതിപ്പോ ആരാ ഇവിടെ കൊണ്ട് വന്നു വെച്ചത്.. "


ഓടിലേക്ക് ചാരിവെച്ച ഏണിയിലേക്ക് നോക്കി വല്യമ്മാവൻ ആരോടെന്നില്ലാതെ പറഞ്ഞു..


"എന്താ അളിയാ മേലോട്ടും നോക്കി നിൽക്കുന്നേ..?"


പുറത്ത് നിന്ന് പല്ല് തേച്ചു കൊണ്ടിരുന്ന ദാസൻ വേലിക്കരികിലേക്ക്‌ നടന്നു വന്നു കൊണ്ട് ചോദിച്ചു..


"ഏയ്‌,, ഒന്നൂല്യ ദാസ..


ഈ ഏണി ഇവിടെ എങ്ങനെ വന്നൂ എന്ന് ആലോചിക്കുവായിരുന്നു.."


വല്യമ്മാവൻ വീണ്ടും ഏണിയിലേക്ക് നോക്കി..


"അളിയൻ തന്നെ കൊണ്ടുവന്നു വെച്ചിട്ടുണ്ടാവും. "


"ഇല്ലന്നേ..ഇന്നലെ കുരുമുളക് പൊട്ടിച്ചു കഴിഞ്ഞു ഞാൻ ആ എണ്ണകരയിൽ തന്നെ വെച്ചതാന്നെ..."


"ഇനി വല്ല കള്ളന്മാരും.. "


"അങ്ങനെയാണെങ്കിൽ ഞങ്ങൾ അറിയേണ്ടതല്ലേ... "


"പിന്നേ,, കള്ളന്മാർ വരുന്നത് നോട്ടീസ് അടിച്ചിറക്കിയിട്ടല്ലേ.. "


സച്ചു ബാഗും തൂക്കി അവിടേക്ക് വന്നു..


"ഇത് കള്ളനൊന്നും അല്ല..വേറെ ആരോ ആണ്.."


ഉമ്മറത്തിരുന്ന് ഷൂവിന്റെ ലൈസ് കെട്ടുകയായിരുന്ന ശിവയെ ഇടം കണ്ണിട്ടു നോക്കി കൊണ്ടവൻ ഇത്തിരി ഉറക്കെ പറഞ്ഞു..


ശിവയത് കേട്ടെങ്കിലും കേൾക്കാത്ത മട്ടിൽ ഇരുന്നു..ലൈസ് കെട്ടി കഴിഞ്ഞതും പാന്റ്സിലെ പൊടിയും തട്ടി അവിടുന്നെഴുന്നേറ്റു..


"അമ്മേ.. ഇറങ്ങുവാണേ.. "


അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു,,, കാറും എടുത്ത് അവിടെ നിന്നും പോയി..


"നീയിതെവിടേക്കാ ഇത്ര നേരത്തെ.. "


"സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് മാമേ.. "


സച്ചുവിനോട് ചോദിച്ചു കൊണ്ട് ശങ്കർ അവിടേക്ക് വന്നു.. വല്യമ്മാമ ഏണിയും എടുത്ത് പിന്നാമ്പുറത്തേക്ക് നടന്നു.. ദാസനും ബാക്കി പല്ല് കൂടെ വെളുപ്പിക്കാൻ സ്വന്തം വീട്ടിലേക്ക് പോയി..


"ബെസ്റ്റ്..ഇവിടെ ഉള്ളവൾ എഴുന്നേറ്റിട്ട് പോലുമില്ല.. "


"അവളെഴുന്നേറ്റില്ലേ..ഇന്നത്തെ ക്ലാസും പോയി കിട്ടും എന്നാണ് തോന്നുന്നേ.."


സച്ചു തിടുക്കത്തിൽ അകത്തേക്ക് നടന്നു..


മാളുവിനെ ഒരുവിധം എഴുന്നേൽപ്പിച്ചു.. മാളു റെഡിയായി വന്നപ്പോഴേക്കും സമയം ഒത്തിരി വൈകിയിരുന്നു.. ബൈക്കിൽ പോവുമ്പോഴും സച്ചുവിന്റെ തോളിൽ തലവച്ചു മാളു സുഖനിദ്രയിൽ തന്നെയാണ്..


കോളേജിൽ എത്തി മാളുവിനെ തട്ടിവിളിച്ചു എഴുന്നേൽപ്പിച്ചു അവളേയും വലിച്ചു ക്ലാസ്സിലേക്ക് ഓടി..


"May i coming miss.. "


സച്ചു പുറത്ത് നിന്ന് ചോദിച്ചപ്പോൾ ക്ലാസ്സ്‌ എടുത്തു കൊണ്ടിരുന്ന മിസ്സ്‌ അവരേയും തന്റെ  കയ്യിൽ കെട്ടിയ വാച്ചിലേക്കും നോക്കി...


"സമയം എത്രയായി..? "


"9:50 "


തല താഴ്ത്തി കൊണ്ടവൻ പറഞ്ഞൂ.. മാളു ആണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ നിൽക്കുന്നുണ്ട്..


"എത്ര മണിക്കായിരുന്നു ക്ലാസ്സ്‌.. "


മിസ്സ്‌ നടന്നു അവരുടെ അടുത്തേക്ക് വന്നു..


"9:30.. "


"ആണല്ലോ..എന്നാൽ ഇനി നിങ്ങൾ ക്ലാസ്സിൽ കയറേണ്ട..ഇപ്പോഴെന്നല്ല ഇന്നത്തെ എന്റെ അവേർസ് മുഴുവനും പുറത്ത് നിന്നാൽ മതി.."


അവർ മാളുവിനെ തറപ്പിച്ചൊന്ന് നോക്കി...


"ഇതിനായിരുന്നോ ഇത്രയും ബിൽഡ്അപ്പ്‌ അതങ്ങട് നേരത്തെ പറഞ്ഞൂടായിരുന്നോ...വാടാ സച്ചു.."


ദേഷ്യത്തിൽ അവരെ നോക്കി പറഞ്ഞുകൊണ്ട് സച്ചുവിനേയും വലിച്ചു അവിടെ നിന്നും പോയി..


"അഹങ്കാരി.. "


അവൾ പോയ വഴിയേ നോക്കി അവർ പിറുപിറുത്തു..


**********


"നീയെന്തിനാ മിസ്സിനോട് ദേഷ്യപ്പെട്ടേ.. ഇനി അത് മതി അവർക്ക് നിന്നെ കാണുമ്പോൾ കല്ലിച്ചു കയറാൻ.. "


"പിന്നെ എന്ത് വേണമായിരുന്നു..അവരുടെ ഭാവം കണ്ടാൽ ഈ കോളേജ് തന്നെ അവരുടെയാണെന്ന് തോന്നും.."


മാളുവിന്റെ ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു..


സച്ചു പിന്നീടൊന്നും മിണ്ടിയില്ല.. അവളേയും കൂട്ടി ലൈബ്രററിയിലേക്ക് നടന്നു..


"ഓ ഇങ്ങനൊരു പുസ്തകപുഴു..ഞാനില്ല നീ തനിയെ അങ്ങ് പോയേച്ചാൽ മതി.. ഞാൻ ക്യാന്റീനിൽ കാണും.."


മാളു പോയതും സച്ചു ലൈബ്രററിയിലേക്ക് കയറി..


ഒന്ന് രണ്ട് കുട്ടികൾ അവിടെ ഇവിടെയായി നിൽക്കുന്നുണ്ട്.. ബഹളങ്ങളൊന്നും ഇല്ലാതെ ശാന്തമായൊരു അന്തരീക്ഷം..


സച്ചു അവിടെ ഉണ്ടായിരുന്ന കസേരയിലേക്കിരുന്നു.. ബാഗിൽ നിന്നും കംപ്ലീറ്റ് ചെയ്യാനുള്ളൊരു നോട്ട് എടുത്ത് എഴുത്ത് തുടങ്ങി..അവന്റെതല്ലാട്ടോ മാളുവിന്റെയാണ് നോട്ട്..


എഴുത്തിൽ തന്നെ ശ്രദ്ധിച്ചിരിക്കുമ്പോഴാണ് തന്നെ ആരോ ശ്രദ്ധിക്കുന്നതായി അവനു തോന്നിയത്.. പെട്ടന്ന് തിരിഞ്ഞു നോക്കി.. ചുറ്റും കണ്ണുകൾ ഓടിച്ചു..ആരേയും കണ്ടില്ല..തോന്നൽ ആയിരിക്കാം എന്ന് കരുതി വീണ്ടും എഴുതുന്നതിലേക്ക് തന്നെ തിരിഞ്ഞു..


എഴുതി കഴിഞ്ഞു പുസ്തകം ബാഗിലേക്ക് തന്നെ വെക്കുമ്പോഴാണ് മുന്നിലെ മിററിൽ കൂടി ഒരു പെൺകുട്ടി തന്റെ പുറകിലുള്ള റോയിലെ ഷെൽഫിനടുത്ത് മറഞ്ഞു നിൽക്കുന്നത് കണ്ടത്.. മുഖം വ്യക്തമായിരുന്നില്ല..


സച്ചു കണ്ടതായി നടിക്കാതെ അവിടെനിന്നും എഴുന്നേറ്റ് പോയി...


അവൻ പോയതും മറഞ്ഞു നിന്നിരുന്നവളും തിരികെ ക്ലാസ്സിലേക്ക് തന്നെ പോവാനായി തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അടിമുടി വിറച്ചു..


"നീയെതാ.. എന്തിനാ ഒളിച്ചു നിന്നെന്നെ വീക്ഷിക്കുന്നത്.. "


ഗൗരവത്തോടെ സച്ചു ചോദിച്ചു..


"അത്.. ഞാൻ.. "


"താളം ചവിട്ടാതെ പറയെടി.. "


ഉച്ചത്തിൽ പറഞ്ഞതും ചിത്ര ഒരടി പിറകിലേക്ക് നീങ്ങി..


"ഞാൻ ഫസ്റ്റ് ഇയറിൽ ഉള്ളതാ..വെറുതെ ഇതുവഴി വന്നപ്പോൾ ചേട്ടനെ നോക്കി പോയതാ..


അല്ലാതെ മനപ്പൂർവം അല്ല.."


ഒറ്റശ്വാസത്തിൽ പറഞ്ഞു..


"നിനക്ക് വെറുതെ നോക്കാൻ ഞാനെന്താ ഇവിടെ തുണിയില്ലാതെയാണോ നിൽക്കുന്നേ.. "


സച്ചു വീണ്ടും അവളുടെ നേരെ ചീറി..


കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും അവൻ ശബ്ദം കുറച്ച് പല്ലിറുമ്മി..


ദൈവമേ,, പുലിമടയിൽ ആണോ ചെന്ന് പെട്ടത്.. 


ചിത്ര മനസ്സിൽ പറഞ്ഞു കൊണ്ടവനെ നോക്കി..


"അത് ചേട്ടനറിയില്ലേ,, തുണിയുണ്ടോ ഇല്ലയോ എന്ന്.. "


"വിളച്ചിലെടുക്കല്ലേ.. ഞാൻ ആരാണെന്ന് അറിയില്ല നിനക്ക്.. "


"എന്താടാ സച്ചു പ്രശ്നം.. "


ആ സമയം അങ്ങോട്ട് വന്ന മാളു ഇരുവരുടേയും ഇടയിലേക്ക് കയറി നിന്നു..


"മാളു.. ഇവ.. "


"ചേച്ചി.. ചേച്ചി..ഞാൻ പറയാം.. "


സച്ചുവിനെ തടഞ്ഞുകൊണ്ട് ചിത്ര മുന്നിലേക്ക് വന്നു..


"ഞാൻ ഇവിടെ ബുക്സ് നോക്കുവായിരുന്നു.. അപ്പോഴുണ്ട് ഈ ചേട്ടൻ വന്നു അവിടെ കസേരയിലിരുന്നു.. ആരാണെന്നറിയാൻ ഞാൻ ചുമ്മാ നോക്കിയതാ..


അതിനിങ്ങേരെന്നെ കടിച്ചു കീറാൻ വന്നു.."


"ഡീ... പുല്ലേ,, ഒരു കീറങ്ങ് വെച്ചു തരും ഞാൻ.. "


സച്ചു അവളുടെ നേരെ കൈമുട്ട് മടക്കി ഓങ്ങി..


"കണ്ടോ,,, കണ്ടോ.. "


"നീയൊന്നടങ്ങിക്കെ സച്ചു.. "


മാളു ചിത്രയെ കണ്ണുകൾ കൂർപ്പിച്ചു നോക്കി..


പ്ലീസ് എന്നെ എങ്ങനെയെങ്കിലും ഒന്ന് ഈ കാലന്റെ കൈയിൽ നിന്നും രക്ഷിക്കൂ എന്ന ഭാവത്തോടെ ചിത്ര അവളെ ദയനീയമായി തിരിച്ചു നോക്കി..


മാളു ചിരിയടക്കി പിടിച്ചു കൊണ്ട് സച്ചുവിന് നേരെ തിരിഞ്ഞു..


"അത് വിട്ടേക്കെടാ.. പാവം കൊച്ചാ,, എനിക്കറിയാവുന്നതാ.. നീ വന്നേ.. "


അവൾ സച്ചുവിന്റെ കൈയിൽ പിടിച്ചു  വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു..


"നീ വിട്ടേ മാളു.. "


പുറത്തേക്കെത്തിയതും അവനവളുടെ കൈ കുടഞ്ഞെറിഞ്ഞു അവിടെ ഉണ്ടായിരുന്ന ബെഞ്ചിലേക്കിരുന്നു..


"നീയൊന്നടങ്ങെടാ.. എന്തിനാപ്പൊ ഇത്രയും ദേഷ്യം.. "


പതിയെ അവന്റെ തോളിൽ കൈ വെച്ചു..


"ഇതല്ലേ നീ പറഞ്ഞ ആ വിളഞ്ഞ വിത്ത്.. "


"ആണല്ലോ.. എങ്ങനെയുണ്ട് ഐറ്റം.. അടിപൊളിയല്ലേ.."


"മ്മ്.. പിന്നെ,,, ഇങ്ങനെയാണെങ്കിൽ അവൾക്ക്‌ അടി കൊള്ളും.. "


"സച്ചു..അതൊരു പാവമാ ഡാ.. ഈ കാണുന്ന കുസൃതിയൊക്കെ ഉള്ളൂ.."


"കുസൃതി കാണിക്കാൻ അവളെന്താ കൊച്ചു കുട്ടിയല്ലേ... നീയേ അവളോട് പറഞ്ഞേക്ക് പ്രേമം കോപ്പ് എന്നൊന്നും പറഞ്ഞു എന്റെ പിറകേ വരേണ്ട എന്ന്.."


അവനവിടെ നിന്നും ദേഷ്യത്തിൽ എഴുന്നേറ്റ് പോയി..


മാളു ഒന്ന് ദീർഘശ്വാസം വിട്ടു കൊണ്ട് തിരിഞ്ഞതും പിന്നിൽ ഇതെല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന ചിത്രയെ കാണുന്നത്..


അവളുടെ നിറഞ്ഞ കണ്ണുകളിൽ അവൾ തന്നെ തന്നെയാണ് കണ്ടത്.. പണ്ട് താനും ഇത് പോലെയായിരുന്നല്ലോ..ഒരിറ്റ് സ്നേഹത്തിന് വേണ്ടി എത്രയോ തവണ ശിവേട്ടന്റെ പിറകേ നടന്നിരിക്കുന്നു..



അവൾ ചിത്രയെ അടുത്തേക്ക്‌ വിളിച്ചു..


"വിഷമായോ.. "


"ഇതെല്ലാം പ്രതീക്ഷിച്ചിട്ടു തന്നെയാണ് ചേച്ചി ഞാൻ ഇതിനിറങ്ങിയത്..."


നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു..


"അവനങ്ങനെയാ.. പക്ഷെ എന്റെ പ്രണയത്തിന് ഫുൾ സപ്പോർട്ട് ആയിരുന്നുട്ടോ..


അവന്റെ ഒരാളുടെ പ്രാർത്ഥന കൊണ്ടാവും എന്റെ പ്രണയം വിജയിച്ചതെന്ന് എനിക്ക് തന്നെ ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.."


മാളു ശിവയോടുള്ള പ്രണയവും തുടർന്നുണ്ടായതും എല്ലാം ചിത്രയോട് പറഞ്ഞു..


"ഇപ്പോൾ പ്രണയിച്ചു നടക്കേണ്ട സമയമല്ലല്ലോ,, അതായിരിക്കും അവനിങ്ങനെ പറഞ്ഞത്... സാരല്ല പോട്ടെ.. അവനെ എനിക്കറിയാം.. ഉള്ളിൽ ആരോടും വെറുപ്പും വൈരാഗ്യവും വെച്ചു നടക്കുന്ന ആളൊന്നും അല്ല..ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.."


മാളു പറഞ്ഞപ്പോൾ അനുസരണയോടെയവൾ തലയാട്ടി..


"ഇനി ഇതുപോലെ ഒളിച്ചു നോക്കി അവന്റെ മുന്നിൽ പോയി ചാടേണ്ട കേട്ടല്ലോ..


ഇപ്പൊ ക്ലാസ്സിലേക്ക് ചെല്ല്.."


ചിത്ര അവളെയൊന്ന് നോക്കി അവിടെ നിന്നും എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു..


**********


"കഴിഞ്ഞോ ആശ്വസിപ്പിക്കൽ .. "


"ആശ്വസിപ്പിക്കലോ.. "


"ആ..എന്തൊക്കെയോ പറയുന്നതും കണ്ണീര് തുടച്ചു കൊടുക്കുന്നതുമൊക്കെ കണ്ടല്ലോ.."


സച്ചു പരിഹാസത്തോടെ പറഞ്ഞു..


"എനിക്കവളെ കണ്ടപ്പോൾ എന്നെ തന്നെ ഓർമ വന്നു.. ഞാനും ഇങ്ങനെ അല്ലായിരുന്നോ.. ശിവേട്ടൻ ഒന്ന് പ്രണയത്തോടെ നോക്കാൻ എങ്കിലും വേണ്ടി എന്തൊക്കെ കോപ്രായങ്ങൾ കാണിച്ചിരിക്കുന്നു.. "



"അതിന്.. "


"അതിനൊന്നുമില്ല.. നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ.. "


മാളു പിണങ്ങി തിരിഞ്ഞിരുന്നു..


"മാളൂ..മാളൂസേ..


നീ പിണങ്ങിയോടി.."


സച്ചു പിന്നിലൂടെ ചെന്നവളെ കെട്ടിപിടിച്ചു..


"വിട്ടേ സച്ചു.. അവഗണനയുടെ വേദനയൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.. അത് അനുഭവിച്ചു തന്നെ അറിയണം.."


ശബ്‍ദം ഇടറുന്നുണ്ടായിരുന്നു..


"എടാ.. എനിക്കവളോട് വിരോധമൊന്നും ഉണ്ടായിട്ടല്ല.. അവളിപ്പോൾ ഫസ്റ്റ് ഇയർ അല്ലേ..


ഇപ്പോഴേ പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു നടന്നാൽ പഠിത്തത്തിൽ ഉഴപ്പും അതാണ് ഞാൻ അവളെ അവഗണിച്ചത്.."


കൈ എടുത്തു മാറ്റി അവന്റെ നേരെ തിരിഞ്ഞു..


"നിന്നോട് ഞാൻ പണ്ട് പറഞ്ഞിട്ടില്ലേ,, എനിക്കൊരു പെൺകുട്ടിയോട് പ്രണയം ഉണ്ടെന്ന്.."


മാളു ഓർത്തെടുക്കാൻ ശ്രമിച്ചു.. ഒരിക്കലെങ്ങോ പറഞ്ഞിട്ടുണ്ട്.. പത്തിലോ മറ്റോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു..


അവനെന്താ പറയുന്നതെന്നറിയാൻ മാളു കാതോർത്തിരുന്നു..


"പത്തിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു..കാലോത്സവത്തിന്റെ അന്ന് നൃത്തം പകുതിയിൽ വെച്ചു മറന്നു പോയിട്ട് സ്റ്റേജിൽ നിന്ന് കരഞ്ഞൊരു പെൺകുട്ടിയേ പറ്റി..എനിക്ക് അവളെ മറക്കാൻ പറ്റുന്നില്ലെന്നും അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്റെ ഉറക്കം കെടുത്തുന്നു എന്നും പറഞ്ഞു ഞാൻ കരഞ്ഞത് ഓർക്കുന്നുണ്ടോ..ആ കുട്ടിയാണ് ഈ കുട്ടി..എന്റെ വർഷങ്ങളായുള്ള പ്രണയം.."



"എന്താ.. "


മാളു വിശ്വാസം വരാതെ ചോദിച്ചു..


"സത്യമാടി..ഫ്രഷേഴ്‌സ് ഡേ ക്ക്‌ ഇവളെ കണ്ടപ്പോൾ എനിക്ക് എവിടെയോ കണ്ട പരിചയം തോന്നി..അവളറിയാതെ പലപ്പോഴും അവളെ പിന്തുടർന്നു.. പിന്നീട് ആർട്സ് ഡേയുടെ അന്ന് കലോത്സവത്തിന് കളിച്ച അതേ നൃത്തം അവൾ വീണ്ടും ചെയ്തപ്പോഴാണ് എനിക്ക് ഓർമ വന്നത്..


പിന്നീട് പലപ്പോഴും അവളെന്നെ വീക്ഷിക്കുന്നതായി തോന്നി.. എങ്കിൽ ഈ ഒളിച്ചു കളി തുടരട്ടെ എന്ന് ഞാനും വിചാരിച്ചു.."


സച്ചുവിന്റെ തുറന്നു പറച്ചിലിൽ വായും പൊളിച്ചിരിക്കുന്നുണ്ട് മാളു..


"അടച്ചു വെക്ക് ഈച്ച കയറും.. "


മാളു വാ അടച്ചു നേരെ ഇരുന്നു..


"എട ഭീകരാ.. ഇത്രയൊക്കെ ഫ്ലാഷ് ബാക്ക് ഉണ്ടായിട്ടും നീയെന്നോട് പറഞ്ഞില്ലല്ലോ..


അറ്റ്ലീസ്റ്റ് ഇന്നലെ ഞാൻ പറഞ്ഞപ്പോഴെങ്കിലും.."


അവൾ പരിഭവിച്ചു..


"നിങ്ങൾ രണ്ടാളും ഏത് വരെ പോകുമെന്ന് നോക്കിയതല്ലേ ഞാൻ..


ഇനി നീയിത് അവളോട് പോയി പറയുവൊന്നും വേണ്ടാ..


ഇപ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കട്ടെ.. അവസരം വരുമ്പോൾ ഞാൻ തന്നെ അവളോട് പറഞ്ഞോളാം.."


"പ്രപോസ് ചെയ്യാനാണല്ലേ കള്ള തിരുമാലി.."


"അങ്ങനേയും പറയാം.. "


മുഖത്ത് നാണം വരുത്തി കൊണ്ടവൻ പറഞ്ഞു..


"അയ്യടാ. അവന്റെ ഒരു നാണം..


ചില സത്യങ്ങൾ പുറത്ത് വന്ന സ്ഥിതിക്ക് ഇന്നത്തെ ഫുൾ ചിലവ് നിന്റെ വക കേട്ടല്ലോ.."


"പൊന്നുമോളെ ചതിക്കല്ലേ.. എന്റെ കൈയിൽ പത്തു രൂപ പോലും തികച്ചെടുക്കാൻ ഇല്ല.."


"അങ്ങനെയാണെങ്കിൽ ഞാനിതെല്ലാം ചിത്രയോട് പറഞ്ഞു കൊടുക്കും.. കാണണോ നിനക്ക്‌.."


"അയ്യോ വേണ്ടാ.. എന്താന്ന് വെച്ചാൽ ഞാൻ ചെയ്യാം പോരെ.. "


തൊഴുതുകൊണ്ട് പറഞ്ഞു..


"അങ്ങനെ വഴിക്ക് വാ.. "


"അല്ല മാളു..നീയറിഞ്ഞോ ശിവേട്ടന് വീട്ടിൽ കല്യാണാലോചന നടക്കുന്നുണ്ട്.. ഇന്ന് അമ്മാവന്മാരും അച്ഛനും കൂടി ജ്യോൽസ്യന്റെ അടുത്ത് പോവുന്നുണ്ട് ശിവേട്ടന്റെ ജാതകം നോക്കാൻ.. നിങ്ങടെ കാര്യം നമുക്ക് വീട്ടിൽ പറഞ്ഞാലോ.."


ദൂരേക്ക് നോക്കി കൊണ്ട് സച്ചു പറഞ്ഞു ..


"അത് വേണ്ടടാ.. ശിവേട്ടൻ എന്നെ മറന്ന് വേറെ ഒരാളെ കെട്ടുകയൊന്നും ഇല്ല.. പിന്നെ വീട്ടിൽ പറയുന്ന കാര്യം,, അതിന് സമയമാവുമ്പോൾ പറയാം.. ഇപ്പൊ ഇങ്ങനെയൊക്കെ പോട്ടെ.."


"അതല്ല മാളു..അഭിയേട്ടന്റെ അമ്മ ഇങ്ങനൊരു ആലോചന മുന്നോട്ട് വെച്ച സ്ഥിതിക്ക് എത്രയും പെട്ടന്ന് നമുക്ക് വീട്ടിൽ പറയുന്നതല്ലേ നല്ലത്..."



"നിനക്കെന്താ പേടിയുണ്ടോ.. ശിവേട്ടൻ എന്നെ ഉപേക്ഷിച്ചു പോകുമെന്ന്.."


മാളു ചിരിയോടെ ചോദിച്ചു..


"അതൊന്നും അല്ല.. വീട്ടുകാർക്ക് നിങ്ങളെ തമ്മിൽ കെട്ടിക്കാൻ ആഗ്രഹമുണ്ടായിരുന്നേൽ അന്നവിടെ ഇങ്ങനൊരു ആലോചന നടന്നപ്പോഴേ അവർ ഈ കാര്യം പറഞ്ഞേനെ.. ഇതിപ്പോ അത് പറയാത്ത സ്ഥിതിക്ക്.. "


"ഒന്നും സംഭവിക്കില്ലെടാ.. നിന്റെ ഏട്ടത്തിയമ്മയായി ഞാൻ തന്നെ വരും.. എന്നിട്ട് വേണം നിന്നെയൊക്കെ നിലക്ക് നിർത്താൻ.. "


മാളു കുറുമ്പോടെ പറഞ്ഞപ്പോൾ സച്ചു ചിരിച്ചെങ്കിലും അവന്റെ ഉള്ളിൽ അരുതാത്തതെന്തോ സംഭവിക്കാൻ പോവുന്ന പോലൊരു ഭയം ഉണ്ടായിരുന്നു..


തന്റെ മാളുവിനെ വിഷമിപ്പിക്കുന്ന ഒന്നും സംഭവിക്കരുതേ.. ഈ ചിരി എന്നും അവളുടെ മുഖത്തുണ്ടാവണേ...


മനസ്സുകൊണ്ടവൻ അവൾക്കായി പ്രാർത്ഥിച്ചു..


ദിവസങ്ങൾ ആരേയും കാത്തിരിക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..


സച്ചുവും മാളുവും സെക്കന്റ്‌ ഇയർ കഴിഞ്ഞു ലാസ്റ്റ് ഇയറിലേക്കെത്തി..


ചിത്രയും ഉണ്ട് അവരുടെ കൂടെ സെക്കന്റ്‌ ഇയറിൽ..സച്ചുവിന് അവളെ ഇഷ്ടമാണെങ്കിലും ഒരിക്കൽ പോലും അവളോടത് തുറന്നു പറഞ്ഞിട്ടില്ല.. പക്ഷേ മാളു വഴി ചിത്ര അറിഞ്ഞിട്ടുണ്ടായിരുന്നു സച്ചുവിന് തന്നോടുള്ള ഇഷ്ടവും ഫ്ലാഷ് ബാക്കും..


മാളു പറഞ്ഞ കാര്യമത്രെയും അവൾ ഉള്ളിൽ തന്നെ സൂക്ഷിച്ചു രേഖയോട് പോലും പറഞ്ഞില്ല..മരം ചുറ്റി പ്രേമത്തിന് സച്ചുവിനെ കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ ചിത്ര പ്രണയം എന്ന വികാരം മാറ്റി നിർത്തി പഠിപ്പിലേക്ക് ശ്രദ്ധ കൊടുത്തു... സച്ചുവിനും അതായിരുന്നു ഇഷ്ടം..



മാളുവിന്റേയും ശിവയുടേയും പ്രണയം യാതൊരു തടസവും ഇല്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു... ശിവക്ക് ഇപ്പോൾ കല്യാണത്തിനുള്ള ഉചിതമായ സമയമാണെന്ന് ജ്യോൽസ്യൻ പറഞ്ഞതനുസരിച്ച് രുക്മിനിയും ദാസനും തകൃതിയായി പെണ്ണന്യോഷിക്കുന്നുണ്ട്..പിറകെ തന്നെ അഭിയുടെ അമ്മയും ഉണ്ട്..എന്തൊക്കെ ആയിട്ടും ശിവക്ക് യാതൊരു കുലുക്കവും ഇല്ല.. മാളുവിനാണേൽ ചെറിയ ഭയമുണ്ട്താനും..


ഇന്ന് ലച്ചുവിന്റെ ഏഴാം മാസത്തിലെ കൂട്ടി കൊണ്ടുവരൽ ചടങ്ങാണ്.. ഇരു വീട്ടിലേയും ആദ്യത്തെ കണ്മണി ആയത് കൊണ്ട് വളരെ ഗംഭീരമായി തന്നെ നടത്താൻ തീരുമാനിച്ചു...


മാളുവിന്റെ വീട്ടിൽ നിന്നും ഒരു ട്രാവലറിലും രണ്ട് മൂന്ന് കാറുകളിലുമായി ആളുകൾ ലച്ചുവിന്റെ വീട്ടിലേക്ക് പോയി..


ഓറഞ്ചും റെഡും കോമ്പോയിൽ വരുന്ന ദാവണിയായിരുന്നു മാളു ധരിച്ചിരുന്നത്... അതിന് മാച്ചിങ് ആയി ശിവയും സച്ചുവും റെഡ് കളർ ഷർട്ടും വൈറ് മുണ്ടും.. ചടങ്ങിന് മാളു ചിത്രയേയും രേഖയേയും വിളിച്ചെങ്കിലും അവർക്ക് വേറൊരു ഫങ്ക്ഷൻ ഉണ്ടെന്ന് പറഞ്ഞു..



ലച്ചുവിനെ എല്ലാവരും കൂടി ട്രെഡിഷണൽ രീതിയിൽ ഒരുക്കി.. ലാവെൻഡർ നിറത്തിലുള്ള കാഞ്ചിപുരം പട്ടുസാരിയായിരുന്നു വേഷം....മഞ്ഞ ജമന്തി പൂക്കളാൽ അലങ്കരിച്ച മണ്ഡപത്തിൽ ലച്ചുവിനെ ഇരുത്തി.. മുന്നിൽ വിവിധ നിറങ്ങളിലുള്ള വളകളും പലതരം മധുര പലഹാരങ്ങളും നിരത്തി വെച്ചു.. അതിന്റെ കൂടെ തന്നെ ഒരു പാത്രത്തിൽ മഞ്ഞളും...


നിറവയറുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ലച്ചുവിനെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു... മാളു അവളുടെ കൂടെ തന്നെ നിന്നു...


ആദ്യം അഭി വന്നു ലച്ചുവിന്റെ മുഖത്ത് മഞ്ഞൾ തേച്ചു വായിൽ മധുരവും വെച്ചുകൊടുത്തു... അതിന് ശേഷം ശിവയും സച്ചുവും മാളുവും വന്നു. പിന്നേ ഓരോരുത്തരായി വന്നു മധുരം നൽകി...


*************


"ഹമ്മേ.. "


നടുംപുറത്ത് അടി വീണതും ആരോടോ സംസാരിച്ചു കൊണ്ടിരുന്ന ശിവ അലറിക്കൊണ്ട് തിരിഞ്ഞുനോക്കി...


"സർപ്രൈസ്... "


മുന്നിൽ നിൽക്കുന്ന പെൺകുട്ടി പറഞ്ഞതും ശിവ അവളെ ഇറുകെ പുണർന്നു...


"അശ്വതി... താനെന്താ ഇവിടെ... "


അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് ചോദിച്ചു...


"അഭിയെന്റെ കസിൻ ബ്രദറാടോ.. "


ദൂരെ മാറി നിൽക്കുന്ന അഭിലാഷിനെ ചൂണ്ടി കൊണ്ട് പറഞ്ഞു..


"ബ്രദർ.. "


ശിവ നെറ്റിച്ചുളിച്ചു..


"യെസ്.. എന്റെ ആന്റിയുടെ മകൻ ആണ്.. "


"ഓ.. ഇപ്പൊ പിടികിട്ടി... "


ശിവ ആലോചിച്ചെടുത്തു... അന്ന് അഭിയുടെ അമ്മ പറഞ്ഞതും ഈ അശ്വതിയെ കുറിച്ചായിരുന്നു...


"എന്നിട്ടെന്തൊക്കെ ഉണ്ട് വിശേഷം.. എത്ര നാളായി കണ്ടിട്ട്..


നീ ഒന്ന് വണ്ണം വെച്ചു മിനുങ്ങിയിട്ടുണ്ട്.."


പറഞ്ഞുകൊണ്ട് അശ്വതി ശിവയുടെ തോളിൽ തട്ടി..


"നീയും ആളാകെ മാറികേട്ടോ..


"ഇപ്പൊ എവിടെയാണ്.. കല്യാണത്തിനൊന്നും കണ്ടില്ലല്ലോ.."


ശിവ അവളേയും കൊണ്ട് ആൾക്കൂട്ടത്തിൽ നിന്നും മാറി നിന്നു..


"ഞാനിപ്പോൾ ആലപ്പുഴയാണ് വർക്ക്‌ ചെയ്യുന്നേ.. അന്ന് ലീവ് കിട്ടിയില്ല.."


"നിനക്കെന്താ പരിപാടി.."


"ഞങ്ങടെ നാട്ടിൽ തന്നെയുള്ള ബാങ്കിൽ അക്കൗണ്ടന്റ് ആണ്.. "


"അപ്പോൾ നിന്നോട് പറഞ്ഞാൽ ലോണൊക്കെ കിട്ടുമല്ലേ.."


അവനൊന്ന് ചിരിച്ചു..


അശ്വതി വാ തോരാതെ ശിവയോട് വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരുന്നു...


"ആരാടി അത്.. "


സ്റ്റേജിൽ നിൽക്കുന്ന മാളുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് സച്ചു ചോദിച്ചു..


"ആ.. എനിക്കറിയില്ല.. "


അവൾ കൈ മലർത്തി.. മാളുവും ഒരുപാട് നേരമായി ഇരുവരേയും ശ്രദ്ധിക്കുന്നു..പരിസരം പോലും മറന്ന് കളിച്ചും ചിരിച്ചും ഇരിക്കുകയാണ് രണ്ടാളും.. അവൾക്കടിമുടി വിറഞ്ഞു കേറിയെങ്കിലും സന്ദർഭം മനസ്സിലാക്കി ക്ഷമിച്ചു നിന്നതാണ്.. സച്ചു കൂടി വന്നു ചോദിച്ചതും മാളുവിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു... സച്ചുവിനെ തട്ടിമാറ്റി മാളു ശിവയുടെ അടുത്തേക്ക് നടന്നു...


"മാളു.. നീ പ്രശ്നത്തിനൊന്നും നിൽക്കേണ്ട.. നമുക്ക് ശിവേട്ടനെ പറഞ്ഞു മനസിലാക്കാം... "


സച്ചു പിറകിൽ നിന്നും വിളിച്ചു പറഞ്ഞതും മാളു തിരിഞ്ഞു നിന്നവനെ തറപ്പിച്ചു നോക്കി.. പിന്നെ വെട്ടിതിരിഞ്ഞു ശിവയുടെ അടുത്തേക്ക് തന്നെ നടന്നു...



ചാടി തുള്ളി വരുന്ന മാളുവിനെ കണ്ടതും ശിവക്ക് കാര്യം മനസ്സിലായി..ആശ്വതിയോട് പിന്നെ കാണാം എന്ന് പറഞ്ഞു അവിടെ നിന്നും വലിയാൻ നിന്നതും മാളു അടുത്തെത്തിയിരുന്നു. പിറകെ തന്നെ സച്ചുവും...


ശിവ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..അവന്റെ കണ്ണുകൾ പോവുന്നിടത്തേക്ക് അശ്വതിയുടെ കണ്ണുകളും ചലിച്ചു..


മാളു ശിവയുടെ മുന്നിലെത്തി ദേഷ്യത്തോടെ അവനെ നോക്കി..


"മാളവികയല്ലേ.. "


പെട്ടന്നാണ് അശ്വതി ചോദിച്ചത്..


മാളു കടുത്ത മുഖത്തോടെ തന്നെ അശ്വതിയുടെ നേരെ തിരിഞ്ഞു..


"ഹായ്,,ഞാൻ അശ്വതി.. ശിവയുടെ ക്ലാസ്സ്‌മേറ്റ്‌ ആണ്... "


അവൾ മാളുവിന്റെ നേരെ കൈ നീട്ടി.. മുഖത്തൊരു ചിരിയണിഞ്ഞ് മാളുവും തിരികെ കൈ കൊടുത്തു..


"സച്ചു.. ശെരിയല്ലേ.. "


മാളുവിന്റെ തൊട്ടു പിറകിൽ വന്നിരുന്ന സച്ചുവിനെ നോക്കിയവൾ പറഞ്ഞു.. അവനും അന്താളിച്ചു അവളെ തന്നെ നോക്കി..


"എനിക്കെങ്ങനെ നിങ്ങളെയൊക്കെ അറിയാം എന്നല്ലേ ഈ കണ്ണും തള്ളിയുള്ള നോട്ടത്തിന്റെ അർത്ഥം.. "


അതേയെന്ന പോലെ മാളുവും സച്ചുവും ഒരുപോലെ തലയാട്ടി..


"ശിവ പറഞ്ഞിട്ടുണ്ട് നിങ്ങളെ രണ്ടാളേയും കുറിച്ച്.. കോളേജിൽ പഠിക്കുമ്പോൾ.. മാളവികയെ കണ്ടപ്പോൾ ആദ്യമൊരു സംശയം തോന്നി.. പിന്നെ ഇവൻ പറഞ്ഞ അടയാളങ്ങൾ വെച്ച് ഊഹിച്ചെടുത്തു.. "


ചിരിയോടെ പറഞ്ഞു അശ്വതി ശിവയുടെ കയ്യിലൊന്ന് തല്ലി..അവളെ വിഷമിപ്പിക്കേണ്ടന്ന് കരുതി ശിവയും ആ ചിരിയിൽ പങ്കു ചേർന്നു..


"ആഹാ.. മോളിതെപ്പോ വന്നു.. "


ആ സമയം അങ്ങോട്ട് വന്ന അഭിയുടെ അമ്മ ആശ്വതിയെ കണ്ട് ചോദിച്ചു..


"ഞാൻ വരുന്ന വഴിയാണ് അമ്മായി.. ഇവരെ കണ്ടപ്പോഴങ്ങനെ സംസാരിച്ചു നിന്നു.. "


അപ്പോഴാണ് അവിടെ നിൽക്കുന്ന മറ്റു മൂന്ന് പേരെ അഭിയുടെ അമ്മ കണ്ടത്..


"മോൾക്കിവരെ പരിചയമുണ്ടോ...? "


"മ്മ്.. ശിവ എന്റെ ക്ലാസ്സ്‌മേറ്റ് ആണ്.."


"അതെന്തായാലും നന്നായി..നിങ്ങളങ്ങോട്ട് വാ.. എല്ലാവരും അവിടെയുണ്ട്.."


"അമ്മായി പൊക്കോ.. ഞങ്ങൾ വന്നേക്കാം.. "


അശ്വതി അവരെ പറഞ്ഞയച്ചു...മാളുവിന്റെ നേരെ തിരിഞ്ഞു...


"മാളു ശിവയോടെന്തെങ്കിലും പറയാൻ വന്നതാണോ.."


"ഏയ്‌.. ഞാൻ ചുമ്മാ.. നീ വാ സച്ചു നമുക്കങ്ങോട്ട് പോവാം.. "


ശിവയെ നോക്കി സച്ചുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മാളു അവിടെ നിന്നും പോയി...


"ആൾ കലിപ്പിലാണെന്ന് തോന്നുന്നല്ലോ... "


അശ്വതി മാളു പോയ വഴിയേ നോക്കി ശിവയെ കളിയാക്കി..


"മ്മ്.. ഇനി വീട്ടിൽ ചെന്നാൽ എനിക്കിതിന്റെ ബാക്കി കിട്ടും... "


"കിട്ടണമല്ലോ.. നീ കഷ്ട്ടപ്പെട്ടു വളച്ചെടുത്തതല്ലേ... "


"അതും ശെരിയാണ്.. വാ നമുക്കങ്ങോട്ട് പോവാം.. ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ ഞാൻ ശവമായിട്ടായിരിക്കും തിരിച്ചുപോകുന്നേ... "


ശിവയും അശ്വതിയും വീണ്ടും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു വരുന്നത് കണ്ട മാളുവിന്റെ മുഖം വീർത്തു.. ശിവയോടുള്ള പരിഭവത്തോടെ സച്ചുവിന്റെ തോളിൽ ചാരി ഒരു മൂലയിലായി ഇരുന്നു...


ഇതിനോടകം എല്ലാവരും അറിഞ്ഞിരുന്നു ശിവയും അശ്വതിയും ഒരുമിച്ചു പഠിച്ചതാണ് എന്നുള്ളത്.. ഏറെ സന്തോഷം അഭിയുടെ അമ്മക്ക് തന്നെ ആണെന്ന് പറയാം.. രുക്മിണിയമ്മയും ദേവമ്മയും ആശ്വതിയെ കണ്ടപ്പോൾ മുതൽ തുടങ്ങിയ ചർച്ചയാണ്.. മുടി മുതൽ നഖം വരെ വളരെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്...


ഗൃഹപ്രവേശനത്തിനുള്ള സമയം ആയപ്പോൾ ലച്ചുവിനേയും കൊണ്ടവർ വീട്ടിലേക്ക് തിരികെ മടങ്ങി...


വീട്ടിൽ വന്ന ലച്ചുവിനെ എല്ലാവരും കൊച്ചു കുഞ്ഞിനെയെന്ന പോലെ കൊണ്ട് നടന്നു.. ശിവയായിരുന്നു അവളുടെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ മുന്നിൽ നിന്ന് ചെയ്തിരുന്നത്...


രണ്ടാഴ്ച കഴിഞ്ഞപ്പോൾ അഭിയുടെ അച്ഛനും അമ്മയും അമ്മാവനും അമ്മായിയും കൂട്ടത്തിൽ അശ്വതിയും ലച്ചുവിനെ കാണാനായി വന്നു.. ആ നേരത്ത് ശിവ ജോലി കഴിഞ്ഞു വന്നിരുന്നില്ല.. സച്ചുവും മാളുവും കോളേജിൽ നിന്നും വന്നിട്ട് അവിടെ ഉണ്ടായിരുന്നു..


ഇരുവീട്ടുകാരും വിശേഷം പറച്ചിലും അതിനിടയിൽ ലച്ചുവിന്റെ പ്രസവ ശ്രൂഷയെ പറ്റിയും മറ്റുമെല്ലാം തകൃതിയായി ചർച്ച ചെയ്ത് കൊണ്ടിരുന്നു....


ഇടക്ക് അഭിയുടെ അമ്മാവൻ എല്ലാവരോടുമായി ഒരു കാര്യം പറഞ്ഞു...


"ഞങ്ങളുടെ വരവ് ലച്ചുവിനെ കാണാൻ വേണ്ടി മാത്രമല്ല അതിനു പിന്നിൽ വേറൊരു കാര്യം കൂടി ഉണ്ടെന്ന് കൂട്ടിക്കോളൂ.."


അയാൾ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും മുഖത്തോട് മുഖം നോക്കി..മാളുവിന്റെ ഉള്ളിൽ എന്തിനെന്നറിയാത്ത വെപ്രാളം ഉടലെടുത്തു..


"ശിവക്ക് വേണ്ടി ആശ്വതിയെ ആലോചിക്കാൻ കൂടിയാണ് ഈ വരവ്...

ഞാൻ ഇന്നലെ ദാസനെ വിളിച്ചു സംസാരിച്ചിരുന്നു.. അദ്ദേഹത്തിന് എതിർപ്പൊന്നും ഇല്ല..


നിങ്ങൾക്കും എതിർപ്പുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.."


ദേവിയും റുക്കുവും പരസ്പരം നോക്കി ചിരിച്ചു..


"ഞങ്ങൾക്കും സന്തോഷമേ ഉള്ളൂ.. എന്നാലും ശിവയോട് ചോദിക്കാതെ എങ്ങനെയാ.. "


രുക്കുവമ്മ അവരോടായി പറഞ്ഞു..


"തിരക്കൊന്നും ഇല്ല...മോനോട് ചോദിച്ചിട്ട് നാളെ വിവരം പറഞ്ഞാൽ മതി..


എന്നാൽ ഞങ്ങളിറങ്ങുന്നു.. ഇപ്പൊ തന്നെ ഒത്തിരി വൈകി.."


സന്തോഷത്തോടെ എല്ലാവരും അവരെ യാത്രയാക്കി...


അവർ പോയതും മാളു സച്ചുവിനേയും വലിച്ചു റൂമിൽ കയറി...


"എടാ ഇനിയിപ്പോ എന്ത് ചെയ്യും.. ഇതാകെ കൈ വിട്ട് പോകുമല്ലോ.."


"നീ പേടിക്കാതെടി.. ശിവേട്ടൻ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.. ഞാനല്ലേ പറയുന്നേ,, ശിവേട്ടൻ നിന്റെ മാത്രമായിരിക്കും..."


"നമുക്ക് ശിവേട്ടനെ വിളിച്ചു പറഞ്ഞാലോ ഈ വിവരം... "


"അത് വേണ്ടാ.. ഇവിടുള്ളവർ പറഞ്ഞു അറിയട്ടെ.. അപ്പോഴേ ആ സമയത്ത് ഏട്ടന് പ്രതികരിക്കാൻ പറ്റൂ.."


"ഇനിയിപ്പോ വീട്ടിലുള്ളവർ ഞങ്ങളുടെ ബന്ധത്തെ എതിർത്താൽ.. "


"അങ്ങനെയൊന്നും ഉണ്ടാവില്ല നീ ടെൻഷൻ ആവാതെ.. "


അപ്പോഴാണ് ശിവയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടത്...മാളുവും സച്ചുവും മുറിവിട്ട് പുറത്തേക്കിറങ്ങി...


ശിവ വീട്ടിനുള്ളിലേക്ക് കയറി.. അമ്മയെ വിളിച്ചു നോക്കിയെങ്കിലും അവരെ അവിടെയൊന്നും കാണാതെ വന്നപ്പോൾ അവൻ ബാഗ് അവിടെ വെച്ച് മാളുവിന്റെ വീട്ടിലേക്ക് ചെന്നു..


അവിടേക്ക് കയറിയതേ കണ്ടു വീർത്തു കെട്ടിയ മുഖവുമായി ഇരിക്കുന്ന മാളുവിനെ...ശിവ അവൾക്ക് എന്താണ് പറ്റിയതെന്ന് സച്ചുവിനോട് കണ്ണുകൊണ്ട് ചോദിച്ചു..സച്ചു ഒന്നുമില്ലെന്ന് തലയനക്കി..


"ശിവേട്ടനിതെപ്പോ വന്നു... കൈ കഴുകിയിട്ടു വാ ഞാൻ ചായ എടുക്കാം.. "


അങ്ങോട്ടേക്ക് വന്ന ലച്ചു പറഞ്ഞു..


"വേണ്ട ലച്ചു.. മാളു എടുത്ത് തന്നോളും. നീ അവിടെ പോയിരുന്നോ.. "


പറഞ്ഞുകൊണ്ട് ശിവ മാളുവിനെ നോക്കി.. എന്നാലവൾ അവനെ നോക്കാതെ അടുക്കളയിലേക്ക് പോയി ചായ കൊണ്ടുവന്നു കൊടുത്തു...


ചായ കുടിക്കുമ്പോഴെല്ലാം ശിവ മാളുവിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..


"ഈ പെണ്ണിനിതെന്തു പറ്റി.. ഓരോ നേരത്ത് ഓരോ സ്വഭാവമാ.. "


ശിവ പിറുപിറുത്തു..


"ശിവേട്ടൻ എന്തെങ്കിലും പറഞ്ഞോ.. "


"ഞാൻ ഒന്നും പറഞ്ഞില്ല ലച്ചു..അഭി വിളിച്ചിരുന്നോ.."


"ഇല്ല.. മെസ്സേജ് അയച്ചിരുന്നു.. കുട്ടികളേയും കൊണ്ട് സ്പോർട്സിന് പോയിരിക്കുവാണെന്ന് പറഞ്ഞു..


പിന്നെ ഇന്നിവിടെ അഭിയേട്ടന്റെ വീട്ടുകാർ വന്നിരുന്നു.. ശിവേട്ടനുള്ള പൂട്ടുമായിട്ടാണ് വന്നിരിക്കുന്നത്.."


"എനിക്കോ.. "


ലച്ചു കളിയായി പറഞ്ഞപ്പോൾ ശിവ മനസ്സിലാവാത്തത് പോലെ ചോദിച്ചു..


"മ്മ് ശിവേട്ടന് തന്നെ.. എന്തായാലും ഞാൻ ആയിട്ട് സർപ്രൈസ് പൊളിക്കുന്നില്ല..ശിവേട്ടൻ വഴിയേ അറിഞ്ഞോളും..."


ലച്ചു പറഞ്ഞുകൊണ്ടിരുന്നതും മാളു ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റ് പോയി..


കാര്യം മനസ്സിലായ ശിവ മാളു പോയ വഴിയേ നോക്കി ചിരിയടക്കി.. ആ സമയത്താണ് അവന്റെ ഫോണിലേക്ക് അറിയാത്തൊരു നമ്പറിൽ നിന്ന് ഫോൺ വന്നു..


ആദ്യം ശിവ അവിടെ ഇരുന്ന് തന്നെ സംസാരിച്ചെങ്കിലും പിന്നീട് ആരോടും ഒന്നും പറയാതെ കാറും എടുത്ത് പുറത്തേക്ക് പോയി..


സച്ചു വാലിന് തീപിടിച്ചത് പോലുള്ള അവന്റെ പോക്ക് കണ്ട് ഒന്നും മനസ്സിലാവാതെ നിന്നു..


************


രാത്രി എല്ലാവരും കൂടി ഉമ്മരിത്തിരിക്കുമ്പോഴാണ് ദാസൻ വിവാഹകാര്യം എല്ലാവരോടുമായി പറഞ്ഞത്..


എല്ലാവരും ശിവയെ തന്നെ ഉറ്റുനോക്കി മറുപടിക്കായി..


മാളു അവനെന്തായിരിക്കും പറയാൻ പോവുന്നതെന്നറിയാതെ സച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കണ്ണുകൾ ഇറുകെ അടച്ചു.. സച്ചുവിനും മനസ്സിലാവുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ സംഘർഷം..



"അശ്വതിയെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ്.."


മാളുവും സച്ചുവും ഞെട്ടി.. അടച്ചു പിടിച്ചിരുന്ന കണ്ണുകൾ മാളു വലിച്ചു തുറന്നു,, ശിവയുടെ മുഖത്തേക്ക് പകപ്പോടെ നോക്കിയപ്പോൾ അവനിൽ യാതൊരു തരത്തിലുള്ള ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല..മാളുവിന്റെ മിഴികോണിൽ നിന്നും ഒരു തുള്ളിയടർന്ന് സച്ചുവിന്റെ കൈകളിലേക്ക് വീണു.. തന്റെ മുന്നിൽ തകർന്നടിഞ്ഞിരിക്കുന്ന മാളുവിനെ കണ്ടവന്റെ നെഞ്ച് നീറി...


"നീയൊന്ന് വന്നേ ശിവാ.. "


നിസ്സഹായതയോടെ ഇരിക്കുന്ന മാളുവിനെ കണ്ട് വല്ല്യമ്മാവൻ ശിവയേയും വിളിച്ചു കുറച്ചപ്പുറത്തേക്ക് മാറിനിന്നു..


അവരെന്തായിരിക്കും പറയുന്നതെന്നറിയാൻ സച്ചു ചെവി വട്ടം പിടിച്ചെങ്കിലും ഒന്നും വ്യക്തമായി കേട്ടില്ല.. ഇരുവരും സീരിയസ് ആയ എന്തോ ആണ് പറയുന്നതെന്ന് ഇരുവരുടേയും മുഖഭാവത്തിൽ നിന്നും വ്യക്തമായി..


കുറച്ച് നിമിഷങ്ങൾക്കകം വല്ല്യമ്മാവനും ശിവയും വന്നു..


"ആർക്കും എതിർഅഭിപ്രായം ഒന്നും ഇല്ലെങ്കിൽ ഞായറാഴ്ച അവരോട് പെണ്ണ് കാണാനായി അവിടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂ ദാസാ.. "


വല്യമ്മാവൻ എല്ലാവരോടുമായി പറഞ്ഞതും സച്ചു അതിനെതിരെ എതിർക്കാൻ വേണ്ടി നിന്നതും മാളു അവനോട് അപേക്ഷസ്വരത്തിൽ വേണ്ടെന്ന് പറഞ്ഞു..


സച്ചു നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ മാളുവിനേയും കൂട്ടി അവിടെ നിന്നും എണീറ്റ് പോയി.. പോവുന്ന പോക്കിൽ ശിവയെ കടുപ്പിച്ചു നോക്കി.. എന്നാൽ ശിവയത് മൈന്റ് പോലും ചെയ്യാതെ ലച്ചുവിനോട് സംസാരിച്ചിരുന്നു..


മറ്റുള്ളവർ കല്യാണ ചർച്ചകളിൽ മുഴുകി... ഇതൊന്നും കേൾക്കാൻ കഴിയാതെ മാളു സച്ചുവിന്റെ പിടിവിട്ട് മുറിയിലേക്ക് ഓടി..


***********


മുറിയിലെത്തിയതും പൊട്ടികരഞ്ഞുകൊണ്ട് മാളു ബെഡിലേക്ക് വീണു..


"ഇതിനാണോ എന്നെ മോഹിപ്പിച്ചേ.. ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കാൻ.. അത്രക്ക് ഇഷ്ടമേ എന്നോട് ഉണ്ടായിരുന്നുള്ളൂ .. എന്തിനാ എന്നോടിത് ചെയ്തത്..."


എങ്ങലടികൾക്കിടയിലും അവൾ പതം പറഞ്ഞു കൊണ്ടിരുന്നു..


"മാളു.. "


സച്ചു അവളുടെ അരികിൽ വന്നിരുന്നു..


"സച്ചൂ..... നീ.. കേട്ടില്ലെടാ.. ശിവേട്ടൻ പറഞ്ഞത്... എന്നെ വേണ്ടാന്ന്.. അവളെ വിവാഹം.. കഴിക്കാൻ .. സമ്മതമാണെന്ന്.. ഇതിനായിരുന്നോ... എന്നോട്.. പ്രണയമാണെന്ന്.. പറഞ്ഞു.. നാടകം.. കളിച്ചത്.. ഇനി എനിക്ക്.. ജീവിക്കേണ്ട... സച്ചൂ.."


വിങ്ങി വിങ്ങി അവൾ പറഞ്ഞു കൊണ്ടിരുന്നു..


"കരയാതെടാ മാളൂസേ.. നിന്നെ ശിവേട്ടൻ അർഹിക്കുന്നില്ല.. അത് അയാൾക്ക് ഒരിക്കൽ മനസ്സിലാവും.. കരയാതെടാ..


എണീറ്റെ.. മറ്റുള്ളവർക്ക് സംശയമാകും.."


"എനിക്ക് സഹിക്കാൻ കഴിയുന്നില്ല സച്ചു.. ന്തിനാ എന്നോട് ഇങ്ങനൊരു ചതി ചെയ്തത്..എനിക്കറിയണം അത്.."


ഒരു ഭ്രാന്തിയെ പോലെ മാളു ബെഡിൽ നിന്നും എഴുന്നേറ്റ് അഴിഞ്ഞുലഞ്ഞ മുടി വാരികെട്ടി പുറത്തേക്കോടാനായി തുനിഞ്ഞു..


"നീയിതെന്ത് ഭ്രാന്താണ് കാണിക്കുന്നത് മാളു...താഴെ എല്ലാവരും ഉണ്ട്.. ഇപ്പോൾ എല്ലാവരും ഇതറിഞ്ഞാൽ നമ്മുടെ കുടുംബം തന്നെ തകരും.. അത് കാണണോ നിനക്ക്. പറ.."



സച്ചു അവളുടെ ഇരു തോളിലും പിടിച്ചു കുലുക്കി ചോദിച്ചു..


"എനിക്കറിയില്ല സച്ചു.. എനിക്ക് ഒന്നും അറിയില്ല.. ശിവേട്ടൻ വേറൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല... എന്റെ മനസ്സിങ്ങനെ വിങ്ങുവാ.."


ഇരു കൈകളും തലയിൽ താങ്ങിക്കൊണ്ട് മാളു ബെഡിലേക്കിരുന്നു..


സച്ചുവിനും അവളെ എന്ത് പറഞ്ഞൂ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.. അവളുടെ തലയിലൊന്ന് തഴുകി അവൻ മുറിവിട്ടിറങ്ങി..


**********


പിറ്റേന്ന് കരഞ്ഞു വിങ്ങിയ മുഖവുമായി കോളേജിലേക്ക് പോവാൻ റെഡിയായി വരുന്ന മാളുവിനെ കണ്ട് വല്യമ്മാമയുടെ ഉള്ള് പിടഞ്ഞു.. ഇത്രയും പ്രായത്തിനിടക്ക് ഒരിക്കൽ പോലും അവളെയിങ്ങനെ കണ്ടിട്ടില്ല.. അവളെ നോക്കാൻ കഴിയാതെ അയാൾ മുറിയിലേക്ക് പോയി..


മാളു സച്ചുവിന്റെ കൂടെ കോളേജിലേക്ക് പുറപ്പെട്ടു...കോളേജിൽ എത്തുന്നവരെ കലപില കൂട്ടി ചെവിതല കേൾപ്പിക്കാതിരിക്കുന്ന മാളുവിന്റെ മൗനം സച്ചുവിനെ വീർപ്പുമുട്ടിച്ചു..


കോളേജിൽ എത്തിയിട്ടും ഇത് തന്നെയായിരുന്നു അവസ്ഥ.. ആരോടും മിണ്ടാതെ ഒരു മൂലയിൽ ഒഴിഞ്ഞു മാറിയിരുന്നു.. ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നതിന് മിസ്സിന്റെ കയ്യിൽ നിന്നും പലതവണ മാളുവിന് വഴക്ക് കേട്ടു..


മാളുവിന് എന്ത് പറ്റിയെന്ന് ചിത്ര സച്ചുവിനോട് ചോദിച്ചു.. അവൻ ഇന്നലെ നടന്നതെല്ലാം അവളോട് പറഞ്ഞു... ചിത്ര മാളുവിന്റെ അടുത്ത് പോയി അവളുടെ മൂഡ് മാറ്റാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.. ചിത്രയും രേഖയും അവളെ തനിച്ചു വിടാതെ കൂടെ തന്നെ നിന്നു.. സച്ചുവിന് അവളുടെ അവസ്ഥ കണ്ടിരിക്കാൻ കഴിയുന്നില്ലായിരുന്നു.. അവൻ അവളിൽ അകന്നു മാറി ഇരുന്നു.. അവന്റെ ഉള്ളിൽ ശിവയോടുള്ള ദേഷ്യം ആളിക്കത്തി..


നാളെയാണ് ശിവയുടെ പെണ്ണ് കാണൽ.. എല്ലാവരും ഡ്രസ്സ്‌ എടുക്കാൻ പോകാൻ തയ്യാറായി നിന്നു.. മാളു തലവേദനയാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. സച്ചു ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്നും പറഞ്ഞു പുറത്തേക്കും പോയി..

ആ നേരത്തൊന്നും മാളു ശിവയെ ശ്രദ്ധിച്ചു പോലുമില്ല..


ശിവതന്നെ മാളുവിനും സച്ചുവിനും വേണ്ട ഡ്രസ്സ്‌ എടുത്ത് കൊണ്ടുവന്നു.. എന്നാൽ മാളു അവൻ കൊണ്ടുവന്ന ഡ്രസ്സ്‌ ധരിക്കാതെ വേറെ ഒരെണ്ണം എടുത്തിട്ട് പെണ്ണ് കാണാൻ പോകാൻ റെഡിയായി..


രാവിലെ പതിനൊന്നു മണിയോടെ അവരെല്ലാം അശ്വതിയുടെ വീട്ടിലെത്തി..


അശ്വതി ഒരൊറ്റ മകൾ ആയത്കൊണ്ട് തന്നെ അവർ വളരെ ആഡംബരമായിട്ട് തന്നെയായിരുന്നു പെണ്ണുകാണൽ ചടങ്ങ് ഒരുക്കിയിരുന്നത്..


ശിവയേയും കുടുംബത്തേയും അവിടുള്ളവർ അകത്തേക്ക് ക്ഷണിച്ചിരുത്തി..


ഓരോരുത്തർ ആയി വന്നു പരിചയപ്പെടുന്നുണ്ട്.. അവരെല്ലാം മാളുവിനെ കണ്ട് ശിവയുടെ ആരാണെന്ന് ചോദിക്കുമ്പോൾ സഹോദരി ആണെന്ന് പറയുന്നുണ്ട് ദേവമ്മയും റുക്കുവമ്മയും,,അത് കേൾക്കുമ്പോൾ കൂർത്ത മുള്ള് നെഞ്ചിൽ കുത്തിക്കയറുന്ന വേദന അനുഭവപ്പെട്ടു മാളുവിന്.. ശിവയാണെങ്കിൽ അവളെ ശ്രദ്ധിക്കുന്നു പോലുമില്ല.. എന്നാലും ശിവക്ക് പെട്ടന്നിങ്ങനൊരു മാറ്റം അതവൾക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല..സച്ചു മാളുവിന്റെ അരികിൽ നിന്നും മാറാതെ കൂടെ തന്നെ നിന്നു..


"എന്നാൽ ഇനി പെൺകുട്ടിയെ വിളിക്കാം.."


അവരുടെ കൂട്ടത്തിലെ മുതിർന്നൊരു കാർണവർ പറഞ്ഞതും അശ്വതി ചായ കപ്പുകൾ നിരത്തിയ ട്രേയുമായി അവിടേക്ക് വന്നു..ആരുടെയോ നേരെ ട്രെ നീട്ടിയപ്പോൾ ആദ്യം ചെറുക്കന് കൊടുക്കാൻ പറഞ്ഞു..


അശ്വതി നാണത്തോടെ ട്രെ ശിവയുടെ നേരെ നീട്ടി.. ശിവ ആശ്വതിയെ തന്നെ നോക്കി ചായ എടുത്തു... ബാക്കിയുള്ള ചായ അശ്വതി തന്നെ എല്ലാവർക്കും കൊടുത്തു..മാളുവിന്റെ അടുത്തെത്തിയപ്പോൾ അശ്വതി അവളെ നോക്കി ചിരിച്ചു.. എന്നാൽ മാളു അവളെ ദേഷ്യത്തോടെ നോക്കി അതിൽ നിന്നുമൊരു കപ്പ് ചായ എടുത്തു..


"ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണം എങ്കിൽ ആവാം.. "


അശ്വതിയുടെ അച്ഛൻ പറഞ്ഞു..


"അവർക്കെന്ത് സംസാരിക്കാൻ.. മുന്നേ അറിയാവുന്നതല്ലേ.. "


ദാസൻ ഇരുവരേയും കളിയാക്കി ..


ശിവ ചായ കപ്പ് ടീപ്പോയിൽ വെച്ച് സോഫയിൽ നിന്നും എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.. അവനെഴുന്നേറ്റ് കണ്ടപ്പോൾ അശ്വതിയും എല്ലാവരേയും ഒന്ന് നോക്കി അവന്റെ പിന്നാലെ ഇറങ്ങി.. ഇത് കണ്ട മാളു അവിടെ നിന്നും എഴുന്നേറ്റു പോകാൻ തുടങ്ങി..


"നീയിതെവിടെക്കാ കൊച്ചേ.. "


പോകാൻ തുടങ്ങുന്ന മാളുവിനെ കണ്ട് ദേവമ്മ ചോദിച്ചു..


"ഞാൻ..വാഷ്റൂമിലേക്ക്.. "


വായിൽ വന്ന കള്ളം പറഞ്ഞു..


"മ്മ്.. പോയിട്ട് പെട്ടന്ന് വാ.. "


പറഞ്ഞുകൊണ്ട് ദേവമ്മ വീണ്ടും പകുതിയിൽ നിർത്തിവെച്ച വാചകമടിയിലേക്ക് തിരിഞ്ഞു..


മാളു വാഷ്റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു  അതിലേക്ക് ചാരിനിന്ന് പൊട്ടിക്കരഞ്ഞു.. കരച്ചിൽ ചീളുകൾ ഉച്ചത്തിൽ ആയതും ശബ്‍ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ ടാപ് ഓൺ ചെയ്തിട്ടു..

മനസ്സിലെ ഭാരം കുറയുവോളം ആർത്തലച്ചു കരഞ്ഞു.. ഡോറിൽ തട്ടുന്ന ശബ്‍ദം കേട്ടതും മുഖം കഴുകി വേഗത്തിൽ പുറത്തിറങ്ങി..



"നീയതിന്റെ അകത്തു എന്തുവാ ചെയ്തിരുന്നേ.. കുറേ നേരമായല്ലോ കയറിയിട്ട്.. "


മാളുവിനെ പുറത്തേക്ക് കാണാഞ്ഞിട്ട് അന്യോഷിച്ചു വന്നതായിരുന്നു ദേവമ്മ..


"ഞാൻ.. അത്.. "


"നിന്റെ ഒച്ചയെന്താ അടഞ്ഞിരിക്കുന്നെ.. മുഖവും വല്ലാതെ ഉണ്ടല്ലോ.. എന്ത് പറ്റി.. "


അവർ മാളുവിന്റെ മുഖത്ത് തലോടി..പെട്ടന്നവൾ ദേവമ്മയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു..


"എന്താ.. മാളു.. നീയെന്തിനാ കരയുന്നെ..മാളു.."


"വെയ്യ അമ്മാ..തലവേദനയെടുക്കുന്നു..നമുക്ക് പോവാം..


"ആ പോവാം.. അതിനാണോ കരയുന്നെ.."


"മ്മ്.. "


അമ്മക്ക് വിഷമം ആവേണ്ടന്ന് കരുതി മാളു കരച്ചിൽ നിർത്തി പതിയെ മൂളി..


"എന്താ ഏട്ടത്തി ഇവിടെ നിൽക്കുന്നേ. എല്ലാവരും അവിടെ അന്യോഷിക്കുന്നുണ്ട്.. "



"ഒന്നുമില്ല രുക്കു..മോൾക്ക് വയ്യ ന്ന്.. നമുക്ക് പെട്ടന്നിറങ്ങിയാലോ."


"അതിനെന്താ.. ജാതകം കൂടി പരസ്പരം കൈമാറിയാൽ നമുക്കിറങ്ങാം..


മോൾ അതുവരെ ഇവിടെ കിടന്നോ.. പോവാറാവുമ്പോൾ രുക്കുവമ്മ വന്നു വിളിക്കാം കേട്ടോ.."


മാളുവിനെ അവിടെ ഉണ്ടായിരുന്ന കട്ടിലിലേക്ക് കിടത്തി ഇരുവരും ഹാളിലേക്ക് പോയി..


അവരും കൂടി ഹാളിലേക്കെത്തിയതും കല്യാണ ചർച്ചകൾ കൊഴുത്തു.. ഇടക്ക് ആരൊക്കെയോ മാളു എവിടെ എന്ന് ചോദിക്കുന്നുണ്ട്.. അവൾക്ക് തല വേദനയാണെന്ന് ദേവമ്മ മറുപടിയും കൊടുക്കുന്നുണ്ട്...


ജാതകങ്ങൾ കൈമാറി പൊരുത്തം നോക്കി അപ്പോൾ തന്നെ വിവാഹത്തിനുള്ള തീയ്യതിയും സമയം കുറിക്കുന്നത് മാളു മുറിയിലേക്ക് കേട്ടിരുന്നു.. എന്തുകൊണ്ടോ ഒരുതുള്ളി കണ്ണുനീർ പോലും പുറത്തേക്ക് വന്നില്ല.. മനസത്രെയും മരവിച്ചു പോയിരുന്നു..


എല്ലാവരും യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയതും സച്ചു മാളുവിനെ വന്നു വിളിച്ചു. ബെഡിൽ തളർന്നു കിടക്കുന്ന മാളുവിനെ തട്ടിവിളിച്ചു എഴുന്നേൽപ്പിച്ചു... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കുന്ന മാളുവിനെ ചേർത്ത് പിടിച്ചു കൊണ്ടവൻ മുറിവിട്ടിറങ്ങി.. മാളു ആരേയും തലയുയർത്തി നോക്കാതെ സച്ചുവിന്റെ നെഞ്ചിലേക്ക് പതുങ്ങി...


മാളുവിനേയും ചേർത്ത് പിടിച്ചു വരുന്ന സച്ചുവിനെ ദൂരെ മാറിനിന്നു അശ്വതിയോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ശിവ കണ്ടെങ്കിലും കാണാത്തത് പോലെ നിന്നു.. സച്ചു ശിവയെ കടുപ്പിച്ചു നോക്കി മാളുവിനേയും കൊണ്ട് കാറിൽ കയറി ഡോർ വലിച്ചടച്ചു...


********


"ഈ പിള്ളേർക്കിതെന്തു പറ്റി.. ആകപ്പാടെ മൂടികെട്ടി ഇരിക്കുന്നെ.. "


ഏറ്റവും പിറകിൽ ഇരിക്കുന്ന സച്ചുവിനേയും മാളുവിനേയും നോക്കി ശങ്കർ ചോദിച്ചു..ഇത് കേട്ടതും വണ്ടി ഓടിച്ചു കൊണ്ടിരുന്ന ശിവ തിരിഞ്ഞു മാളുവിനെ നോക്കി.. എന്നാൽ മാളു ആ നോട്ടത്തെ അവഗണിച്ചു പുറത്തേക്ക് നോക്കിയിരുന്നു..


"അത് തന്നെയാ എനിക്കും മനസ്സിലാവാത്തെ ഏട്ടാ ,,കാര്യമായി എന്തോ പറ്റിയിട്ടുണ്ട് രണ്ടിനും.. "


റുക്കുവമ്മയും അത് ശെരിവെച്ചു...


"ഞങ്ങൾക്കൊന്നും പറ്റിയിട്ടില്ല.. ഇനി നിങ്ങളൊക്കെ പറഞ്ഞു ഒന്നും ഉണ്ടാക്കാതെ ഇരുന്നാൽ മതി.."


അത്രയും നേരം ദേഷ്യം കടിച്ചുപിടിച്ചിരുന്ന സച്ചു പൊട്ടിത്തെറിച്ചു.. പെട്ടന്ന് മാളു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.. അവളുടെ ദയനീയമായ മുഖം കണ്ടപ്പോൾ സച്ചു ഒന്നടങ്ങി...


"ഈ ചെറുക്കനിതെന്താ..എന്ത് പറഞ്ഞാലും ചാടികടിക്കാൻ വരുന്നേ.. "


"നീയൊന്ന് മിണ്ടാതെ ഇരുന്നേ രുക്കു.. വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാതെ.."


ഇനിയും ഇടപെട്ടില്ലേൽ സച്ചു എന്തെങ്കിലും വിളിച്ചു പറയുമോ എന്ന ഭയത്താൽ വല്യമ്മാവൻ പറഞ്ഞു..


"ഞാൻ ഒന്നും പറയുന്നില്ല പോരെ...വല്ല്യേട്ടനാ ഇവരെ ഇങ്ങനെ വഷളാക്കുന്നെ.."


രുക്കുവമ്മ ദേഷ്യത്തോടെ പറഞ്ഞു മുഖം തിരിച്ചു..തന്റെ പിടിവിട്ടു പോകും എന്ന് തോന്നിയ സച്ചു കണ്ണുകൾ ഇറുകെ അടച്ചു സീറ്റിലേക്ക് ചാരി..


***********


കുറച്ചധികം ദൂരം ഉണ്ടായിരുന്നു അശ്വതിയുടെ വീട്ടിലേക്ക്.. അതുകൊണ്ട് തിരിച്ചെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു..വീട്ടിലെത്തിയതും മാളു നേരെ മുറിയിൽ കയറി ഡ്രസ്സ്‌ പോലും മാറാതെ ബെഡിൽ കയറി കിടന്നു.. സച്ചു ബൈക്കും എടുത്ത് പുറത്തേക്ക് പോയി..


പിന്നീട് രാത്രി അത്താഴ സമയത്താണ് മാളു പുറത്തേക്ക് വന്നത്... ഉമ്മറത്തു നിന്നും ശിവയുടേയും അച്ഛന്മാരുടേയുമെല്ലാം സംസാരം കേൾക്കുന്നുണ്ട്.. അതുകൊണ്ട് അവിടേക്ക് പോവാതെ അടുക്കളയിലേക്ക് പോയി.. അവിടെ എത്തിയപ്പോൾ അമ്മമാരും ലച്ചുവും അത്താഴം വിളമ്പാനുള്ള തയ്യാറെടുപ്പിൽ ആണ്.. അത് കണ്ടതും മാളു സ്റ്റാൻഡിൽ നിന്നും ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് ചോറും കറിയും തോരനും എടുത്ത് അടുക്കള തിണ്ണയിലേക്കിരുന്നു...


"അവരുടെ കൂടെ ചെന്നിരുന്നു കഴിക്ക് മാളു.. "


"വേണ്ട ചേച്ചി ഞാൻ ഇവിടെ ഇരുന്നോളാം.. "


ലച്ചു പറഞ്ഞപ്പോൾ അവൾക്കുള്ള മറുപടിയും കൊടുത്ത് ചോറ് കഴിക്കാൻ തുടങ്ങി..ഇടക്ക് ശിവ വന്നു അടുക്കള വാതിലിനവിടെ നിന്ന് എത്തി നോക്കുന്നത് കണ്ടിരുന്നു.. അത് ശ്രദ്ധിക്കാതെ അവിടെ ഇരുന്ന് തന്നെ കഴിച്ചു..



കഴിച്ച പാത്രവും കഴുകി വെച്ച് മുറിയിലേക്ക് തന്നെ പോവുമ്പോൾ മാളു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ശിവയെ പാളിനോക്കി.. എത്ര നോക്കരുതെന്ന് കരുതിയാലും അറിയാതെ കണ്ണുകൾ അവനിരിക്കുന്നിടത്തേക്ക് ചലിക്കും..ശിവയും തന്നെ ശ്രദ്ധിക്കുന്നെന്ന് കണ്ടതും വേഗം മുറിയിലേക്ക് കയറി.. നാളെ കോളേജിലേക്ക് കൊണ്ടുപോവാനുള്ള നോട്സ് എഴുതാനിരുന്നു...


സച്ചു എവിടെ പോയതാ.. ഇതുവരെ വന്നില്ലേ അവൻ..


സച്ചുവിനെ അവിടെയൊന്നും കാണാഞ്ഞപ്പോൾ മാളു ആലോചിച്ചു.. ഉടനെ എഴുന്നേറ്റ് മുറിക്ക് പുറത്തേക്കിറങ്ങി..


"രുക്കുവമ്മേ.. സച്ചു ഇതുവരെ വന്നില്ലേ.."


"അവനേതോ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണമുണ്ടെന്ന്..വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു.."


"മ്മ്.. "


മറുപടിയായി ഒന്ന് മൂളി ബുക്‌സും എടുത്ത് മാളു ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുന്നു..


കുറച്ച് കഴിഞ്ഞപ്പോൾ ശിവ വീട്ടിലേക്ക് പോവുന്നത് കണ്ടു.. അതിന് പിറകെ തന്നെ ദാസച്ഛനും റുക്കുവമ്മയും പോയി..


"മഞ്ഞു കൊള്ളാതെ അകത്തേക്ക് കയറിക്കേ മാളു.. "


വല്യമ്മാവന്റെ വാത്സല്യത്തോടെയുള്ള ശാസന കേട്ടതും അയാൾക്ക് ഗുഡ്‌നെറ്റും പറഞ്ഞു മാളു അകത്തേക്ക് കയറിപ്പോയി..



വാതിലിൽ തുടരെ തുടരെയുള്ള തട്ട് കേട്ട് ശിവ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു..


വീണ്ടും അക്ഷമയോടെയുള്ള തട്ടൽ കേട്ടതും ഈർഷ്യയോടെ ചെന്ന് വാതിൽ തുറന്നു.. പുറത്ത് നിൽക്കുന്ന ആളെ കണ്ട് ശിവയുടെ നെറ്റി ചുളിഞ്ഞു...


"ഇവിടെ ഉണ്ടായിരുന്നോ മഹാൻ.. ഒരു പാവം പെണ്ണിനെ ചതിച്ചിട്ട് നിങ്ങൾ ഇതിനുള്ളിൽ കയറി സുഖനിദ്രയിൽ ആണല്ലേ.. കൊള്ളാം.."


സച്ചു വാതിൽ തുറന്ന് പിടിച്ചു നിന്നിരുന്ന ശിവയെ തട്ടി മാറ്റി അകത്തേക്ക് കയറി..


"സച്ചു.. "


ശിവ ദേഷ്യത്തിൽ വിളിച്ചു..


"അലറണ്ട.. എന്റെ നേരെ ശബ്‍ദം ഉയർത്താനുള്ള യോഗ്യതയൊന്നും നിങ്ങൾക്കില്ല..എന്റെ മാളുവിനെ പറഞ്ഞു പറ്റിച്ച നിങ്ങളോട് ഞാനെന്നല്ല ദൈവം പോലും പൊറുക്കില്ല.."


ചുവന്നു കലങ്ങിയ കണ്ണുകളോടെ സച്ചു ശിവയെ നോക്കി...അവനിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം വമിച്ചു..



"നീ മദ്യപിച്ചിട്ടുണ്ടോ.. "


"ഞാൻ മദ്യപിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്കെന്താ..എനിക്ക് ഇതുപോലൊരു ഏട്ടൻ ഇല്ല എന്ന് പറയാനാ ഞാൻ ഇവിടേക്ക് വന്നത്.."



"സച്ചു,, കാര്യമറിയാതെ സംസാരിക്കരുത്.. "


"അറിഞ്ഞിടത്തോളം മതിയെടോ. നിങ്ങളുടെ മുഖം മൂടി ഞാൻ വലിച്ചു കീറും ഒരുദിവസം.. അതിനുള്ള അവസരം എനിക്ക് വരിക തന്നെ ചെയ്യും.. "


നാവ് കുഴഞ്ഞുകൊണ്ടവൻ പുലമ്പി കൊണ്ടിരുന്നു...


"നിനക്കെന്താടാ പറഞ്ഞാൽ മനസ്സിലാവില്ലേ.. വാ ഇവിടെ.."


വർധിച്ച ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ശിവ അവനേയും വലിച്ചു ബാത്റൂമിലേക്ക് നടന്നു...



ഷവർ തുറന്നിട്ട്‌ അതിനടിയിലേക്ക് അവനെ നിർത്തി... ശരീരത്തിലേക്ക് വെള്ളം വീണതും സച്ചുവിന് കുളിരു കോരി... വീണ്ടും എന്തൊക്കെയോ പുലമ്പുന്നവനെ ശിവ ബലമായി അവിടെ തന്നെ നിർത്തി.. സച്ചുവിന്റെ കെട്ട്  വിട്ട് ഓക്കേ ആയെന്ന് കണ്ടതും ശിവ ടർക്കിയെടുത്തു അവന്റെ തല തുടച്ചു കൊടുത്തു.. പിന്നീടവന്റെ ഡ്രെസ്സെല്ലാം മാറ്റി ശിവയുടെ തന്നെ ഒരു കൈലിയും ബനിയനും ഇട്ട് കൊടുത്തു ബെഡിൽ കൊണ്ടുവന്നു കിടത്തി...


"എങ്ങനെ തോന്നിയെടോ തനിക്ക് എന്റെ മാളുവിനെ ചതിക്കാൻ..അവളൊരു പാവമല്ലായിരുന്നോ. നിങ്ങളെ ഒത്തിരി ഒത്തിരി സ്നേഹിച്ചതല്ലേ...എന്നിട്ടും."



ഇനിയും തന്നെ കൊണ്ട് സച്ചുവിന്റെ മനോവേദന കണ്ടു നിൽക്കാൻ കഴിയില്ലെന്നു മനസ്സിലായ ശിവ അവന്റെ അടുത്തായി കിടന്നു...


"സച്ചു.. നീ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം.."


ശിവ തന്റെ ഉള്ളിലുള്ളതെല്ലാം അവനോട് തുറന്നു പറഞ്ഞു.. പാതിബോധത്തിലും ശിവ പറയുന്നതെല്ലാം അവൻ വ്യക്തമായി തന്നെ കേട്ടിരുന്നു.. കേട്ട് കഴിഞ്ഞതും സച്ചു ശിവയെ കെട്ടിപിടിച്ചു അമർത്തി ഉമ്മ വെച്ചു..


"വിടെടാ പട്ടി എന്നെ.. "


കവിൾ അമർത്തി തുടച്ചു ശിവ മുഖം ചുളിച്ചു..


"നിങ്ങളെ ഞാൻ വല്ലാണ്ട് തെറ്റിദ്ധരിച്ചു ശിവേട്ടാ.. തെറ്റിദ്ധരിച്ചു.. "


"മ്മ്..ഞാൻ ഈ പറഞ്ഞത് വല്ലതും നീ മാളുവിനോട് പോയി പറഞ്ഞാൽ നിന്റെയും ചിത്രയുടേയും കാര്യം എനിക്കൊന്ന് ആലോചിക്കേണ്ടി വരും.. "


"ങേ..അതെപ്പോഴാ ഏട്ടൻ അറിഞ്ഞേ.."


"നീയേ എന്ത് ചെയ്താലും ഞാൻ അറിയും.. "

ശിവാ പറഞ്ഞപ്പോൾ സച്ചു അവനെ കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു കിടന്നു.. പക്ഷേ ശിവയ്ക്ക് ഉറക്കം വന്നേ ഇല്ല.. കണ്ണുകൾ അടക്കുമ്പോൾ മാളുവിന്റെ മുഖമായിരുന്നു തെളിഞ്ഞു വന്നത്..


***********


പിന്നീടങ്ങോട്ട് കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആയിരുന്നു.. വീട് മോടിപിടിപ്പിക്കലും ആളുകളെ ക്ഷണിക്കലും എല്ലാം കൂടി മൊത്തത്തിൽ തിരക്കായിരുന്നു എല്ലാവർക്കും..


വിവാഹത്തിനായി അവിടെയുള്ള വലിയൊരു ഓഡിറ്റോറിയം തന്നെ ബുക്ക്‌ ചെയ്തു.. അവിടെ വെച്ച് തന്നെയാണ് താലികെട്ടും.. ഇരു വീടുകളും തമ്മിൽ കുറച്ചധികം ദൂരമുള്ളത് കൊണ്ട് റിസപ്ഷൻ വേണ്ടാ എന്ന് വെച്ചു. കല്യാണം ആർഭാടമായി നടത്താമെന്ന് തീരുമാനമായി...


വിവാഹവസ്ത്രമെടുക്കാൻ പോവാൻ നിൽക്കുമ്പോൾ മാളു ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി എന്നാലും സച്ചു പിടിച്ച പിടിയാലെ അവളെ കൂടെ കൂട്ടി..


അമ്മമാരും ലച്ചുവും ഒരേ ഡിസൈനിൽ ഉള്ള വേറെ വേറെ കളറുകൾ സാരിയാണ് എടുത്തത്... മാളുവിന് ദാവണി മതിയെന്ന് ദേവമ്മ മുന്നേ പറഞ്ഞിരുന്നു.. എന്നാൽ ശിവ അതിന് സമ്മതിക്കാതെ ഡാർക്ക്‌ മെറൂൺ നിറത്തിലുള്ള ബാനറസി മോഡൽ സോഫ്റ്റ്‌ സിൽക്ക് സാരിയാണ് മാളുവിന് വേണ്ടി സെലക്ട്‌ ചെയ്തത്..എല്ലാവർക്കും അത് നല്ലത് പോലെ ഇഷ്ട്ടപ്പെടുകയും ചെയ്തു.. മാളു പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല...


താലിയും മോതിരവും അമ്മാവന്മാർ എടുത്തോളാമെന്ന് പറഞ്ഞതുകൊണ്ട് ബാക്കിയുള്ളവർ അതിനെതിർ അഭിപ്രായമൊന്നും പറഞ്ഞില്ല..


*********


പരമാവധി മാളു ശിവയുടെ മുന്നിൽ പെടാതെ നടന്നു..അത്രയും ദിവസം ശിവയെ കുറ്റം പറഞ്ഞുകൊണ്ട് നടന്നിരുന്ന സച്ചു പെട്ടന്ന് ശിവയോടൊപ്പം കൂടി കല്യാണത്തിന്റെ ആവശ്യങ്ങൾക്കായി ഓടി നടക്കുന്നത് കണ്ട് മാളുവിന് ദേഷ്യം തോന്നി. പലപ്പോഴും സച്ചുവിനോട് മിണ്ടാതെ നടന്നു അവളത് പ്രകടിപ്പിക്കുകയും ചെയ്തു..


കല്യാണത്തിന്റെ തലേ ദിവസം ആളും ബഹളവുമായി കല്യാണവീട് ശബ്‍ദമുഖരിതമായി... മാളു എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി മുറിയിൽ കയറി കതകടച്ചിരുന്നു.. വരുന്നവരെല്ലാം മാളുവിനെ അന്യോഷിക്കാൻ തുടങ്ങിയപ്പോൾ ദേവമ്മ വഴക്ക് പറഞ്ഞവളെ റൂമിൽ നിന്നും പുറത്ത് ചാടിച്ചു.. ദാസച്ഛൻ എടുത്ത് കൊടുത്ത ദാവണിയും ചുറ്റി മാളു താഴേക്ക് വന്നു..എല്ലാവരും ഓരോന്നായി അവളോട് ചോദിക്കുന്നുണ്ടെങ്കിലും എല്ലാത്തിനും ഒരു മൂളലിലോ അല്ലെങ്കിൽ ചിരിയിലോ മറുപടിയൊതുക്കി അടുക്കളയുടെ മൂലയിൽ പോയി പതുങ്ങി നിന്നു..



രാത്രിയിൽ സച്ചുവിന്റെയും ശിവയുടേയും കൂട്ടുകാരെല്ലാം കൂടി പാട്ടും ഡാൻസുമായി അടിച്ചുപൊളിച്ചു.. ഇതിൽ നിന്നെല്ലാം മാറി നിൽക്കുന്ന മാളുവിനെ പലതവണ എല്ലാവരും മാറി മാറി ചോദിച്ചു എന്താ മുഖം വാടിയിരിക്കുന്നതെന്ന്.. അപ്പോഴേല്ലാമവൾ തലവേദനയാണെന്ന് പറഞ്ഞു.. ഇടയ്ക്കിടെ അവളിങ്ങനെ തലവേദനയാണെന്ന് പറയുന്നതുകൊണ്ട് കല്യാണതിരക്ക് കഴിഞ്ഞു അവളെ നല്ലൊരു ഡോക്ടറേ കൊണ്ടുപോയികാണിക്കണമെന്ന് റുക്കുവമ്മ ശങ്കറിനോട് പറഞ്ഞു.. അവർക്കാർക്കും അറിയില്ലല്ലോ അവളുടെ ഹൃദയവേദനയെ ആണ് മറ്റുള്ളവരുടെ മുന്നിൽ തലവേദനയായി അവതരിപ്പിക്കുന്നതെന്ന്..


**********


ഇന്നാണ് അശ്വതിയുടേയും ശിവയുടേയും വിവാഹം..


രാവിലെ തന്നെ ശിവ അമ്പലത്തിൽ പോയി തൊഴുതു വന്നു.. ഗോൾഡൻ നിറത്തിലുള്ള കുർത്തയും കസവുമുണ്ടും ആയിരുന്നു വേഷം.. നെറ്റിയിൽ തെളിഞ്ഞു കാണുന്ന ചന്ദനക്കുറി അവന് കൂടുതൽ അഴകേകി..


ശിവ എടുത്തു കൊടുത്ത സാരി ഉടുക്കാതെ നിൽക്കുന്ന മാളുവിനെ കണ്ട് ലച്ചു തന്നെ അവൾക്ക്‌ സാരി ഉടുപ്പിച്ചു കൊടുത്തു.. മുടിയും പിന്നിയിട്ടു കൊടുത്തു മുഖത്ത് ആവശ്യത്തിന് മേക്കപ്പും ചെയ്ത് കൊടുത്തു...


ഒരുങ്ങി വരുന്ന മാളുവിനെ കണ്ട് ദേവമ്മ അത്ഭുതപ്പെട്ടു. അവൾക്ക് ആ സാരി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു..


മുതിർന്നവർക്ക് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിക്കുന്ന ശിവയെ കണ്ടപ്പോൾ മാളുവിന്റെ മിഴികളിൽ കണ്ണുനീർ ഉരുണ്ട് കൂടി... നെഞ്ച് പൊട്ടി താനിവിടെ മരിച്ചു വീഴുമോ എന്ന്പോലുമവൾക്ക് അന്നേരം തോന്നി..


രണ്ട് മൂന്ന് വണ്ടി നിറയെ ആളുകളുമായി എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു..


ശിവയെ സ്വീകരിക്കാൻ മുൻപന്തിയിൽ തന്നെ അഭിലാഷ് ഉണ്ടായിരുന്നു.. അശ്വതിയുടെ സഹോദരന്റെ സ്ഥാനത്തു നിന്ന്..


മാളു ലച്ചുവിന്റെ കൈ വിടാതെ അവളുടെ കൂടെ തന്നെ നിന്നു..


ക്യാമറാമാൻ ഫോട്ടോ എടുക്കാനായി വിളിച്ചപ്പോൾ താല്പര്യമില്ലാതെ മാളുവും അവരോടൊപ്പം ചെന്ന് നിന്നു..


എല്ലാവരേയും ഒരുമിച്ചു നിർത്തി ഫാമിലി ഫോട്ടോ എടുത്തു.. അതിന് ശേഷം ഓരോരുത്തരായി നിന്ന് ഫോട്ടോ എടുത്തു.. ശിവ മാളുവിനോടൊപ്പം ഫോട്ടോക്ക് പോസ്സ് ചെയ്തപ്പോൾ ക്യാമറാമാൻ മാളുവിനോട് ശിവയോട് ചേർന്ന് നിൽക്കാൻ പറഞ്ഞു.. അത് കേൾക്കാത്ത പോലെ മടിച്ചു നിന്ന മാളുവിനെ ശിവ അടുത്തേക്ക് വന്നു ചേർത്ത് പിടിച്ചു...


എല്ലാവരുടേയും അനുഗ്രഹത്തോടെ ശിവ മണ്ഡപത്തിൽ കയറിയിരുന്നു.. മുഹൂർത്തമായതും പെണ്ണിനെ വിളിക്കാനായി പൂജാരി പറഞ്ഞു..



ആ സമയത്താണ് അശ്വതിയുടെ അമ്മ അവിടേക്ക് വെപ്രാളത്തിൽ ഓടി വന്നുകൊണ്ട് അശ്വതിയുടെ അച്ഛന്റെ ചെവിയിൽ എന്തോ അടക്കം പറഞ്ഞത്..


അയാൾ സ്റ്റേജിൽ നിന്നും ഇറങ്ങി ഓഡിറ്റോറിയത്തിലെ ഡ്രസിങ് റൂമിലേക്ക് ഓടി.. പിറകെ തന്നെ അഭിയും കുടുംബവും..


കാര്യമെന്തെന്നറിയാതെ പകച്ചുനിന്ന മറ്റുള്ളവരുടെ കാതുകളിലേക്കും ആ വാർത്ത കാട്ടു തീ പോലെ പടർന്നു..


ഡ്രസിങ് റൂമിലേക്ക് എത്തിയവർ കാണുന്നത് കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവുമണിഞ്ഞു നിൽക്കുന്ന അശ്വതിയെ ആണ്.. കൂടെ ഒരു യുവാവും ഉണ്ട്..


"അശ്വതി..എന്തായിതൊക്കെ "


അവളുടെ അച്ഛൻ അക്രോഷിച്ചു..


"ഞങ്ങളുടെ വിവാഹം കഴിഞ്ഞു അത്ര തന്നെ.."


അശ്വതി കൂസലേതുമില്ലാതെ പറഞ്ഞു..



"കഴിഞ്ഞെന്നോ..നീ ഞങ്ങളെയൊക്കെ ചതിക്കുകയായിരുന്നു അല്ലേ.."


അമ്മയും അതിനോടൊപ്പം കൂടി..


"ഞാൻ ചതിച്ചെന്നോ,, നിങ്ങളൊക്കെ കൂടിയല്ലേ എന്നെ ചതിച്ചത്..


ഞാൻ ഇഷ്ടപ്പെട്ട ഈ നിൽക്കുന്ന രാഹുലിനെ വിവാഹം കഴിപ്പിച്ചു തരാമെന്നു പറഞ്ഞല്ലേ നിങ്ങളെന്നെ ഇവിടേക്ക് കൂട്ടി കൊണ്ടുവന്നത്.. എന്നിട്ടിപ്പോൾ ഞാൻ ചതിച്ചെന്ന് പോലും.."


"എന്താ ഇവിടെ.. ങേ.. "


ആളുകളെ വകഞ്ഞു മാറ്റി ദാസനും ശേഖറും വല്യമ്മാവനും മുന്നിലേക്ക് വന്നു..കൂടെ മറ്റുള്ളവരും..


അശ്വതിയെ കണ്ടതും അവരും പകച്ചു നിന്നു.. എന്നാൽ മാളുവിന് സന്തോഷിക്കണോ അതോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥയായിരുന്നു.. മാളു ശിവയുടെ മുഖത്തേക്ക് പാളിനോക്കി.. വലിയ ഭാവവ്യത്യാസം ഒന്നുമില്ലാതെ നിൽക്കുന്നുണ്ട്..


"എന്താ രാഘവാ ഇത്.. ഈ കാഴ്ച്ച കാണാൻ ആണോ ഞങ്ങളെ ഇങ്ങനെ വേഷം കെട്ടിച്ചത്.."


ദാസൻ രോഷാകുലനായി..


"അങ്കിൾ അച്ഛനെ ഒന്നും പറയേണ്ട..തെറ്റ് മുഴുവൻ എന്റെ ഭാഗത്താണ്,, വിവാഹത്തിന് മുൻപേ ഞാനിത് പറയേണ്ടതായിരുന്നു.. ആ സമയം എനിക്കതിനു കഴിഞ്ഞില്ല.. രാഹുലിന് നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥയായിരുന്നു.. ഇപ്പോഴാണ് എല്ലാം ഓക്കേയായത്.. അങ്കിൾ ഞങ്ങളോട് ക്ഷമിക്കണം.."


"മോളെ.. ഞങ്ങൾ.."


ദാസൻ എന്ത് പറയണമെന്നറിയാതെ കുഴങ്ങി..


"അച്ഛാ.. ഇനിയൊരു ക്രോസ്സ് വിസ്താരം വേണ്ടാ..അശ്വതി വിവാഹത്തിന് മുന്നേ എന്നോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ടായിരുന്നു.. ഇവരുടെ പ്രണയം ഇന്നും ഇന്നലേയും തുടങ്ങിയതല്ല കോളേജിൽ പഠിക്കുന്ന കാലത്തുള്ളതാണ്.. രാഹുൽ ഞങളുടെ സീനിയർ ആയിരുന്നു.. ഞാൻ ആണ് രാഹുലിനെ നാട്ടിലെത്തിച്ചതും.."


"എടാ.. നീ.. "


ശിവൻ അത്രയും പറഞ്ഞപ്പോഴേക്കും രാഘവൻ അവന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു..


"വിട് അങ്കിളേ..രാഹുലിനെ നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയാക്കിയത് നിങ്ങൾ ആണെന്ന് ഞങ്ങൾക്കറിയാം..


പക്ഷെ അതല്ലല്ലോ ഇപ്പോൾ ഇവിടുത്തെ പ്രശ്നം.. ഇവരുടെ വിവാഹമല്ലേ..അത് എന്തായാലും കഴിഞ്ഞു.. ഇനി അങ്കിൾ ആയിട്ട് എതിര് നിൽക്കേണ്ട,, ഇവരെ അനുഗ്രഹിച്ച് വീട്ടിൽ കയറ്റൂ.. പ്ലീസ് അങ്കിൾ.. സ്നേഹിക്കുന്നവർ അല്ലേ ഒന്നിക്കേണ്ടത്...."


ശിവൻ അശ്വതിയുടെ അച്ഛൻ രാഘവനോട് അപേക്ഷിച്ചു..


"ശിവാ നീയിതെന്തൊക്കെയാ പറയുന്നേ.."


ശേഖർ അവനോട് കയർത്തു..


"എല്ലാം ഞാൻ വിശദമായി പറഞ്ഞു തരാം മാമേ.. ഇപ്പോൾ നിങ്ങളെല്ലാവരും കൂടി ഇവരെ അനുഗ്രഹിക്കണം.."


ശിവ അത്രയും പറഞ്ഞതും പിന്നീട് ആരും എതിർക്കാൻ നിന്നില്ല..രാഘവൻ അശ്വതിയേയും രാഹുലിനേയും അംഗീകരിച്ചു.. ഇരുവരേയും കൂട്ടി വീട്ടിലേക്ക് മടങ്ങി..കൂടെ അവരുടെ ബന്ധുജനങ്ങളും..


വീണ്ടും അവിടെ മുറുമുറുപ്പുകൾ ഉയർന്നു.. ചർച്ചാ വിഷയം ശിവയുടെ വിവാഹം.. ഇനി ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പെണ്ണിനെ കണ്ടു പിടിക്കുക എന്ന് വെച്ചാൽ അതൊരു വലിയ കടമ്പ തന്നെയായിരുന്നു..ദേവമ്മയും റുക്കുവമ്മയും കുടുംബത്തിലെ സകല പെൺകുട്ടികളുടേയും ലിസ്റ്റ് എടുത്ത് അരിച്ചു പെറുക്കി.. യാതൊരു ഫലവും ഉണ്ടായില്ല..അഭിയും ലെച്ചുവും അവരുടെ ഫ്രണ്ട്സ് ലിസ്റ്റിലും തപ്പുന്നുണ്ട്..


മാളു സച്ചുവിന്റെ അടുത്തിരുന്നു കാര്യങ്ങൾ ചിക്കി ചികയുന്ന തിരക്കിൽ ആണ്.. എന്നാലവൻ ഒന്നും വിട്ടു പറഞ്ഞില്ല..


ഒടുവിൽ വല്യമ്മാവൻ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് ആ തീരുമാനം പറഞ്ഞു..



"ദാസാ,, ശേഖരാ,, ഇനി ശിവക്കൊരു പെണ്ണിനെ തിരക്കി നാട് മുഴുവൻ അലയേണ്ട... "


"പിന്നെ എന്താ ചെയ്യാ ഏട്ടാ..പറഞ്ഞ മുഹൂർത്തത്തിൽ വിവാഹം നടക്കണ്ടേ.."


ദാസൻ തന്റെ ആകുലത പങ്കുവെച്ചു..


"അതിനൊരു വഴിയുണ്ട്.. കയ്യിലൊരു മാണിക്യം ഇരിക്കുമ്പോൾ ആരെങ്കിലും ചെമ്പ് തേടി പോവുമോ.."


വല്യമ്മാവൻ എല്ലാവരേയും നോക്കി ചോദിച്ചു..


"അളിയൻ പറഞ്ഞു വരുന്നത്.. "


"അത് തന്നെ..ശിവ നമ്മുടെ മാളുവിനെ വിവാഹം ചെയ്യട്ടെ..ഇനി ഇതിൽ വേറൊരു അഭിപ്രായം ഇല്ല.."


"ഏട്ടാ,, കുട്ടികളുടെ ഇഷ്ടം.. "


ശേഖർ വിമ്മിഷ്ടപ്പെട്ടു..


"ഇഷ്ടവും പൊരുത്തവും നോക്കി ഒന്ന് നടത്താൻ തീരുമാനിച്ചു അത് അവനായിട്ട് തന്നെ മുടങ്ങിക്കിയില്ലേ.. ഇനി അവന്റെ ഇഷ്ടം നോക്കേണ്ട.. വേണച്ചാൽ മാളുവിനോട് ചോദിക്കാം.."


റുക്കുവമ്മ പറഞ്ഞപ്പോൾ ആരും അതിനെ എതിർത്തു പറഞ്ഞില്ല..ശിവ തലതാഴ്ത്തിയിരുന്നു.. മുഖത്ത് വിരിഞ്ഞ സന്തോഷം മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാനായി.. അത്രയും നേരം നിശബ്‍ദമായിരുന്ന ആൾക്കൂട്ടം വീണ്ടും മുറുമുറുപ്പുകൾ തുടങ്ങി..


"മാളു.. ഇങ്ങ് വന്നേ.. "


സച്ചുവിന്റെ അടുത്ത് നിൽക്കുന്ന മാളുവിനെ ദാസൻ അരികിലേക്ക് വിളിച്ചു.. മാളു കാര്യം മനസ്സിലാവാതെ അവരുടെ അടുക്കലേക്ക് ചെന്നു..



"ശിവയെ വിവാഹം ചെയ്യാൻ നിനക്ക് സമ്മതമാണോ.. "


മുഖവുരയൊന്നും കൂടാതെ വല്യമ്മാവൻ ചോദിച്ചു..


"അത്.. പിന്നെ.. "


മാളു നിന്ന് വിയർത്തു..


"സമ്മതമാണോ അല്ലയോ.. "


ശേഖർ വീണ്ടും ഉച്ചത്തിൽ ചോദിച്ചതും മാളു ഞെട്ടി.. ഇനിയും താൻ മറുപടി പറയാതിരുന്നാൽ ശിവേട്ടനെ തനിക്ക്‌ എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്നവൾ ഭയന്നു..


"സമ്മതമാണ്.. "


മാളുവിന്റെ മറുപടി വന്നതും എല്ലാവരും നെഞ്ചിൽ കൈവെച്ചു ആശ്വസിച്ചു..


"എന്നാലിനി വൈകിക്കേണ്ട വധൂ വരന്മാർ മണ്ഡപത്തിലേക്കിരുന്നോളൂ.. "


പൂജാരി പറഞ്ഞു..


മാളുവിന്റെ ഹൃദയം സന്തോഷത്താൽ തുടികൊട്ടി.. ശിവയുടെ അവസ്ഥയും അത് തന്നെയായിരുന്നു 


ശിവ മണ്ഡപത്തിലേക്കിരുന്നതും ലച്ചുവും അമ്മമാരും കൂടി മാളുവിനെ ചെറുതായി ഒന്ന് അണിയിച്ചൊരുക്കി ശിവയുടെ അടുത്തായി ഇരുത്തി..



പൂജാരി നീട്ടിയ താലി കൈകളിലേക്ക് ഏറ്റു വാങ്ങുമ്പോൾ ശിവയുടെ കൈകൾ വിറകൊള്ളുന്നുണ്ടായിരുന്നു.. ഉള്ളിലെ സന്തോഷം മുഖത്തും പ്രതിഫലിച്ചു..


അങ്ങനെ എല്ലാവരുടേയും ആശിർവാദത്തോടെ ശിവ മാളുവിന്റെ കഴുത്തിൽ അവന്റെ പേരിൽ കൊത്തിയ താലി അണിയിച്ചു.. ഇരു കൈകളും കൂപ്പി കണ്ണുകൾ അടച്ചു കൊണ്ടവൾ അത് സ്വീകരിച്ചു..


തന്റെ മാറിൽ കിടക്കുന്ന താലിയേയും നിറഞ്ഞ ചിരിയാലെ ഇരിക്കുന്ന ശിവയേയും മാറി മാറി നോക്കി.. ആ നിമിഷം തന്നെ തന്റെ മോതിര വിരലാൽ ഒരു നുള്ള് കുങ്കുമം എടുത്തവൻ അവളുടെ സീമന്തരേഖ ചുവപ്പിച്ചു.. അതിന്റെ തണുപ്പ് ഇരുവരുടേയും മനസ്സിലും വ്യാപിച്ചു..


മൂന്ന് തവണ അഗ്നിയെ വലം വെച്ച ശേഷം ഇരുവരും മുതിർന്നവരുടെ അനുഗ്രഹം വാങ്ങി..


സച്ചു ഓടിവന്നു മാളുവിനെ സന്തോഷത്താൽ ഇറുകെ പുണർന്നു.. റുക്കുവമ്മ ശകാരിച്ചപ്പോൾ അവനവളെ വിട്ടു നിന്നു..


മാളുവിന്റെ മുഖത്തെ പുഞ്ചിരി സച്ചുവിന്റെ ഉള്ള് നിറച്ചു.. ഈ സന്തോഷം എന്നും അവളുടെ കൂടെ ഉണ്ടാകണമേ എന്നവൻ ആത്മാർഥമായി ഭഗവാനോട് പ്രാർത്ഥിച്ചു..


ശിവയും മാളുവും ചേർന്ന് നിൽക്കുന്ന ഫോട്ടോ എടുത്ത് ഉടനെ തന്നെ ചിത്രക്കും അയച്ചു കൊടുത്തു.. അവളും സന്തോഷത്താൽ തുള്ളി ചാടുകയായിരുന്നു..


"എങ്ങനെയുണ്ട് ഇഷ്ടമായോ സർപ്രൈസ്.. "


ലച്ചുവിനോട് സംസാരിച്ചു നിൽക്കുന്ന മാളുവിന്റെ അരികിൽ വന്നു കാതോരം ശിവ ചോദിച്ചു..


കൂർപ്പിച്ചൊരു നോട്ടമായിരുന്നു അവളുടെ മറുപടി..


"ഇങ്ങനെ നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി.."


"തനിക്കുള്ള പണി വരാനൻ പോവുന്നേ ഉള്ളൂ..എന്നെ കുറേ ഇട്ട് വെള്ളം കുടിപ്പിച്ചതല്ലേ.."


മാളു ശിവയെ പിറുപിറുത്തു..


"നീ എന്തെകിലും പറഞ്ഞായിരുന്നോ... "


അവൾ പറഞ്ഞത് മുഴുവൻ മനസ്സിൽ ആയില്ലെങ്കിലും മുഖഭാവത്തിൽ നിന്നും എന്തോ പണി വരുന്നുണ്ടെന്ന് മനസ്സിലായ ശിവ ചോദിച്ചു..


"ഏയ്‌ ഞാനൊന്നും പറഞ്ഞില്ല.. എത്ര പെട്ടന്നാ നമ്മുടെ വിവാഹം കഴിഞ്ഞതെന്ന് ആലോചിക്കുവായിരുന്നു.."


മാളു അവനെ ആക്കി കൊണ്ട് പറഞ്ഞു..


"നീയെന്താ മുന വെച്ചു സംസാരിക്കുന്നെ.. "


"ശിവേട്ടന്റെ തോന്നലാവും.."


"മ്മ്.. "


ശിവ മാളുവിനെ അടിമുടി ഉഴിഞ്ഞു നോക്കി..


ഗൃഹ പ്രവേശനത്തിനുള്ള സമയമായതും എല്ലാവരും വീട്ടിലേക്ക് പുറപ്പെട്ടു..


റുക്കുവമ്മ കൊടുത്ത നിലവിളക്കും കയ്യിലേക്ക് വാങ്ങി മാളു വലതു കാൽ വെച്ചു വീട്ടിലേക്ക് കയറി...


"എന്നാലും ആ കൊച്ച് ഇങ്ങനൊരു കടും കൈ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. "


പാത്രം കഴുകുന്നതിനിടയിൽ റുക്മിനി പറഞ്ഞു..


"എന്തിനാ ആ കൊച്ചിനെ പറയുന്നേ നമ്മുടെ ശിവയെ പറഞ്ഞാൽ മതിയല്ലോ.. അവനല്ലേ ഇതിനെല്ലാം ഒത്താശ ചെയ്തത്.. "


അടുപ്പിൽ നിന്നും കറി മാങ്ങി വെച്ചു ദേവമ്മ റുക്‌മിനിയുടെ നേരെ തിരിഞ്ഞു..


"ആഹാ.. രണ്ടാൾക്കും പറയാൻ പുതിയൊരു വിഷയം കിട്ടിയല്ലോ.. ഇനി ഇതിൽ പിടിച്ചു പൊയ്ക്കോളും കുറച്ച് ദിവസം അല്ലേ.. "


സച്ചു അവിടേക്ക് കടന്നു വന്നു..


"ദേ ചെറുക്കാ നീയെന്റെ കയ്യിൽ നിന്നും വാങ്ങിക്കും കേട്ടോ.. അവന്റെയൊരു തമാശ.. "


കയ്യിൽ ഉണ്ടായിരുന്ന പാത്രം രുക്മിനി അവന്റെ നേരെ ഓങ്ങി..


"അയ്യോ.. വേണ്ടാ. ഞാൻ ഇനി മിണ്ടില്ല.."


"അല്ല നീയെന്തിനാ ഇപ്പൊ ഇവിടേക്ക് വന്നത്.. "


റുക്‌മിനിയു ഗൗരവത്തിൽ തന്നെ ചോദിച്ചു..


"ഉമ്മറത്തിരിക്കുന്നവർക്ക് കട്ടൻ കാപ്പി വേണം .. "


"ഏട്ടത്തി കാപ്പി ആ കലത്തിലുണ്ട്.. ഒന്ന് ഗ്ലാസ്സിലേക്ക് പകർത്തി കൊടുക്കോ.."


ദേവമ്മ ചായ ഗ്ലാസുകളിലേക്ക് ഒഴിച്ച് ട്രേയിൽ നിരത്തി സച്ചുവിന്റെ കയ്യിലേക്ക് കൊടുത്തു..


"ഡാ മാളുട്ടി എവിടെ.. ".


പോകാൻ തുടങ്ങിയവനോട് രുക്മിനി വീണ്ടും ചോദിച്ചു..


"മുകളിൽ ലച്ചുവേച്ചിയുടെ കൂടെയുണ്ട്.."


സച്ചു ട്രെയുമായി ഉമ്മറത്തേക്ക് പോയി.. അവിടെ പന്തൽ പണിക്കാരും കുറച്ച് ബന്ധുക്കളും ഉണ്ടായിരുന്നു..


ചായ എല്ലാവർക്കും കൊടുത്ത് പന്തല് പണിക്കാരോടൊപ്പം കസേര എടുത്ത് വെക്കാൻ സഹായിക്കുമ്പോഴാണ് ഒരു ഓട്ടോ മുറ്റത്ത് വന്നു നിന്നത്.. അതിൽ നിന്നും ഇറങ്ങുന്നവരെ കണ്ടപ്പോൾ സച്ചുവിന്റെ ഉള്ളൊന്നാളി..


"ഈ പെണ്ണെന്താ ഇവിടെ..അതും ഈ സമയത്ത്.."


സച്ചു കസേര അവിടെയിട്ട് അവരുടെ അടുത്തേക്ക് ഓടി..


"നി..ങ്ങ..ളെ...ന്താ..ഇ..വി..ടെ.. "


കിതച്ചു കൊണ്ട് പറഞ്ഞതിനാൽ കാറ്റ് മാത്രമാണ് പുറത്തേക്ക് വന്നത്..


"എന്താ.. "


ചിത്രയും രേഖയും മുഖത്തോട് മുഖം നോക്കി...


"നിങ്ങളെന്താ ഇവിടെ എന്ന്.. "


"ഓ അതോ..ഞങ്ങൾ മാളു ചേച്ചിയെ കാണാൻ വന്നതാ.."


ചിത്ര പറഞ്ഞു കൊണ്ട് അവനെ നോക്കി.. ആകെ വിയർത്തു മുഷിഞ്ഞാണ് നിൽക്കുന്നത്.. വിയർപ്പിനാൽ ഷർട്ട്‌ ദേഹത്തോട് ഒട്ടി കിടപ്പുണ്ട്.. എങ്കിലും കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്.. അവളുടെ ചുണ്ടിൽ നാണത്താൽ കുതിർന്നൊരു പുഞ്ചിരി വിടർന്നു..



"എന്നിട്ട് നിങ്ങൾ വരുന്ന വിവരമൊന്നും മാളു പറഞ്ഞില്ലല്ലോ.. "


സച്ചു കണ്ണുകൾ ചുരുക്കി ചോദിച്ചു..


"പറഞ്ഞിട്ട് വേണോ ഞങ്ങൾക്കിവിടേക്ക് വരാൻ.. മാറങ്ങോട്ട്.."


ചിത്ര സച്ചുവിനെ തട്ടി മാറ്റി രേഖയേയും കൂട്ടി വീടിനകത്തേക്ക് കയറി..


"ആരാടാ ആ പോയത്.. "


മുണ്ടും മടക്കി കുത്തി ശിവ സച്ചുവിന്റെ അടുത്തേക്ക് വന്നു  ചോദിച്ചു..


"അത്.. അത്.. പിന്നെ മാളുവിന്റെ ഫ്രണ്ട്സാണ്.. "


സച്ചു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു..


"അപ്പോൾ നിന്റെയോ.. "


"എന്റെ..അല്ല അതിപ്പോ എന്തിനാ ഏട്ടനറിയുന്നേ.. എല്ലാം സമയമാവുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം..


ഏട്ടൻ പോയി നന്നായി കുഴമ്പൊക്കെ തേച്ച് കുളിക്ക്.. രാത്രി മാളുവിന്റെ കയ്യിൽ നിന്നും അടി വാങ്ങിക്കാൻ ഉള്ളതല്ലെ.."


"മ്മ് പിന്നെ.. അവളിങ്ങ് വരട്ടെ എന്നെ തല്ലാൻ.. ശെരിയാക്കി കൊടുക്കുന്നുണ്ട്. "


കള്ളച്ചിരിയോടെ ശിവ മീശ പിരിച്ചു വെച്ചു കയ്യിലെ ഇടിവളയൊന്ന് കയറ്റി..


"നമുക്ക് കാണാം.. എന്തായാലും ഏട്ടന് വേണ്ടി ഞാൻ പ്രാർത്ഥിക്കാം..ജീവനെങ്കിലും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു.."



അത്രയും പറഞ്ഞു സച്ചു ശിവയുടെ കയ്യിന്റെ അടുത്ത് നിന്നും ഓടി..


**********


"ചേച്ചി... "


വിളികേട്ടതും ബെഡിൽ കിടക്കുകയായിരുന്ന മാളു തലയുയർത്തി നോക്കി..


ചിത്രയേയും രേഖയേയും കണ്ടപ്പോൾ അതിശയത്തോടെ കിടന്നിടത്ത് നിന്നും എഴുന്നേറ്റു...


"നിങ്ങളിതെപ്പോ വന്നു.. "



"ദാ നേരെ ഇങ്ങോട്ടാ വന്നത്.. "


സച്ചുവേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ ആകെ ത്രില്ലിങ് ആയി.. അപ്പോ തന്നെ ചേച്ചിയെ നേരിട്ട് കണ്ട് വിഷ് ചെയ്യണമെന്ന് തോന്നി.. പിന്നെ ഒന്നും നോക്കിയില്ല കിട്ടിയ വണ്ടിയിൽ കയറി ഇങ്ങ് പോന്നു.. "



പറഞ്ഞുകൊണ്ട് ചിത്ര മാളുവിനെ ഇറുകെ പുണർന്നു..



"എന്നാലും എന്റെ ചേച്ചി ഇപ്പോഴും ഇതങ്ങട് വിശ്വസിക്കാൻ കഴിയുന്നില്ല..എന്തായാലും ചേച്ചിയുടെ പ്രാർത്ഥനക്ക്‌ ഫലമുണ്ടായി.."


"അതേ രേഖേ.. ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ എന്നെ കൈവിട്ടില്ല..അഥവാ മറിച്ചാണ് സംഭവിച്ചിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ജീവനോടെ ഉണ്ടാവുമോ എന്ന് പോലും എനിക്കുറപ്പില്ലായിരുന്നു..."


ദൂരേക്ക് മിഴികൾ പായിച്ചു കൊണ്ട് ഏതോ ഓർമയിൽ പറഞ്ഞു..


"ചേച്ചിയാണെന്നൊന്നും നോക്കില്ല ഞാൻ നല്ല അടിവെച്ചു തരും.. ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ.. "


ചിത്ര ചുണ്ടുകൾ കൂർപ്പിച്ചു..


"അച്ചോടാ.. സോറി മുത്തേ.. ഞാൻ ഒന്ന് ഇമോഷണൽ ആയിപ്പോയതാ..


അതൊക്കെ അവിടെ നിൽക്കട്ടെ.. സച്ചുവിനെ കണ്ടോ നീ.."


"മ്മ് പിന്നേ.. ഉമ്മറത്തു തന്നെ വടിപോലെ നിൽക്കുന്നുണ്ടായിരുന്നു.. "



"എന്ന് വെച്ചാൽ രണ്ടാളും തമ്മിൽ ഒരുടക്കും കഴിഞ്ഞാണ് ഇങ്ങോട്ട് വന്നത് എന്നല്ലേ.."


"മനസ്സിലായല്ലേ.. "


ചിത്ര മാളുവിനെ നോക്കി ഇളിച്ചുകാട്ടി..


"പിന്നല്ലാതെ..നമുക്ക് താഴേക്ക് പോവാം.. ഞാൻ എല്ലാവരേയും ഒന്ന് പരിചയപ്പെടുത്തി തരാം.."



മാളു അവരേയും കൂട്ടി താഴേക്ക് ചെന്നു... അവളുടെ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞാണ് എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തത്.. എല്ലാവരോടും നല്ലത് പോലെ പെരുമാറുന്ന ചിത്രയെ അമ്മമാർക്ക് വല്ലാതങ്ങ് ബോധിച്ചു.. കുറേനേരം അവരോടെല്ലാം സംസാരിച്ചിരുന്നു ചിത്രയും രേഖയും..വൈകുന്നേരത്തെ കാപ്പി കുടിയും കഴിഞ്ഞാണ് അവർ തിരികെ മടങ്ങിയത്..


*************

" മാളു.. മാളു.. ഒന്നിങ്ങു വന്നേ.."


രാത്രി സച്ചുവിനോടൊപ്പം സോഫയിൽ ഇരുന്ന് ടിവി കാണുകയായിരുന്ന മാളുവിനെ ലച്ചു അടുക്കളയിലേക്ക് വിളിച്ചു..


"എന്താ ചേച്ചി.. "


മാളു അവിടുന്നെഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു..


"നീ കുളിച്ചോ.."


ഉടനെ ദേവമ്മയുടെ ചോദ്യം വന്നു..


"ആഹ്.. "


ഒന്നാലോചിച്ചിട്ട് പറഞ്ഞു..


"എന്നാലിതുമായി ശിവേട്ടന്റെ മുറിയിലേക്ക് ചെല്ല്.. "


ലച്ചു പിറകിൽ നിന്നും പറഞ്ഞപ്പോൾ മാളു തിരിഞ്ഞുനോക്കി.. കയ്യിൽ പാൽഗ്ലാസുമായി നിൽക്കുന്ന ലച്ചുവിനെ കണ്ടപ്പോൾ മാളുവിന് ചിരിവന്നു..


"ഇതുമായിട്ട് ഞാനെന്തിനാ അവിടേക്ക് പോവുന്നേ.. എനിക്ക് എന്റെ മുറിയിൽ കിടന്നാൽ പോരെ.."


"ഹോ.. ഇങ്ങനൊരു പൊട്ടിക്കാളി.. എടി.. "


ലച്ചു പറയാൻ തുടങ്ങുമ്പോഴാണ് അവിടെ നിൽക്കുന്ന അമ്മമാരെ കണ്ടത്.. അബദ്ധം പിണഞ്ഞ പോലെ ലച്ചു മാളുവിനേയും കൂട്ടി ഹാളിലേക്ക് നടന്നു..


"എന്റെ ബുദൂസേ.. ഇന്ന് നിങ്ങടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ.. അപ്രതീക്ഷിതമായി നടന്ന കല്യാണം ആണെങ്കിലും ആദ്യരാത്രി ആദ്യരാത്രി അല്ലാതാവില്ലല്ലോ.. "


ലച്ചു ശബ്‍ദം താഴ്ത്തി സ്വകാര്യമായി പറഞ്ഞു..


"എന്താ.. "


"ഈ പെണ്ണിനെ ഇന്ന് ഞാൻ.. നീയിങ്ങ് വന്നേ.. "


ലച്ചു അവളേയും കൂട്ടി ശിവയുടെ മുറിയിലേക്ക് നടന്നു..


"ഞാൻ ഇതുവരെയേ ഉള്ളൂ പടികൾ കയറാൻ വയ്യ..നീ ഇതുമായി അങ്ങോട്ട് ചെന്നോ.. ബാക്കിയൊക്കെ ശിവേട്ടൻ പറഞ്ഞു തന്നോളും.."



ലച്ചു പാൽ ഗ്ലാസ്‌ അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു അവിടെ നിന്നും പോയി..



ലച്ചു പോയ വഴിയേയും തിരിഞ്ഞു പാൽ ഗ്ലാസ്സിലേക്കും നോക്കി നെടുവീർപ്പിട്ട് മാളു മുകളിലേക്കുള്ള പടികൾ കയറി..


**********


റൂമിന്റെ വാതിൽ തള്ളി തുറന്ന മാളു കാണുന്നത് കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന ശിവയെയാണ്..


"ഇത്രയും ദിവസം എന്നെ തീ തീറ്റിച്ചിട്ട് നിങ്ങളിവിടെ സുഖ നിദ്രയിൽ ആണല്ലേ.. "


മനസ്സിൽ പിറുപിറുത്തു മാളു ഒച്ചയുണ്ടാക്കാതെ പാൽ അടുത്ത് കണ്ട ടേബിളിൽ വെച്ചു..


കമിഴ്ന്നു കിടന്നുറങ്ങുന്നവന്റെ മുതുകിനിട്ട് ആഞ്ഞൊരു ചവിട്ട് വെച്ചു കൊടുത്തു..


"ഹമ്മേ.. "


വീണ വീഴ്ചയിൽ ശിവ അറിയാതെ നിലവിളിച്ചു..


നടുവിന് കയ്യും കുത്തി താഴെ നിന്നും എഴുന്നേറ്റ ശിവ കാണുന്നത് ഇടുപ്പിൽ രണ്ട് കയ്യും കുത്തി തന്നെ നോക്കി കണ്ണുരുട്ടുന്ന മാളുവിനെയാണ്..


"വീണതല്ല.. വീഴ്ത്തിയതാണല്ലേ.. ശരിയാക്കിത്തരാം.."


മനസ്സിൽ ആത്മഗതിച്ചു ശിവ ഷർട്ടിന്റെ കൈ രണ്ടും മുകളിലേക്ക് വലിച്ചു കയറ്റി മുണ്ടും മടക്കി കുത്തി മാളുവിന്റെ അടുത്തേക്ക് ചെന്നു...



അവൻ അടുത്തേക്ക് വരുന്നത് കണ്ടിട്ടും മാളു കൂസലില്ലാതെ നിന്നു..


"നീയെന്നെ ചവിട്ടിയിടാൻ മാത്രം വളർന്നല്ലേ.. "


മീശയൊന്ന് പിരിച്ചു കള്ള ഗൗരവത്തോടെ പറഞ്ഞു.. പൊടുന്നനെ മാളുവിന്റെ അരയിൽ ചുറ്റി പിടിച്ചു ബെഡിലേക്കിട്ടു..


"ഏയ്‌.. "


മാളു കിടന്നിടത്ത് നിന്നും പിടഞ്ഞെഴുന്നേൽക്കാൻ നോക്കിയതും അതിനഅനുവദിക്കാതെ അവളുടെ മുകളിലായി കൈകൾ കുത്തിയവൻ നിന്നു..


മാളുവിന്റെ മുഖത്ത് തന്നെയായിരുന്നു ശിവയുടെ കണ്ണുകൾ.. കുറേ നാള് കൂടി അവനേറെ പ്രിയപ്പെട്ട മുഖം അത്രയും അടുത്ത് കണ്ടതും ഹൃദയം സന്തോഷത്താൽ തുടികൊട്ടി..


എന്നാലവനെ പോലും ഞെട്ടിച്ചു കൊണ്ട് മാളു ശിവയെ ഇറുകെ പുണർന്നു പൊട്ടി കരഞ്ഞു..


അവളുടെ കണ്ണുനീർ ഷർട്ടിനേയും നനച്ചു ഇടനെഞ്ചിൽ പതിച്ചതും അവിടം പൊള്ളുന്നതായവനു തോന്നി..


"മാളുട്ടി.. മാളൂസേ.. "


എത്രയൊക്കെ വിളിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല... കരച്ചിലൊന്നടങ്ങിയതും ബലമായവൻ അവളെ തന്റെ മാറിൽ നിന്നും അടർത്തി മാറ്റി,, മുഖം കൈ കുമ്പിളിൽ എടുത്ത് പിടിച്ചു..


"എന്തിനാടാ കരയുന്നെ..മ്മ്.. നിന്നെ ഞാൻ ചുമ്മാ പറ്റിച്ചതല്ലേ.."


ആർദ്രമായി ചോദിച്ചു.. അവന്റെ ശബ്‍ദവും ഇടരുന്നുണ്ടായിരുന്നു.


"നിക്ക് എന്തോരം.. സങ്കടമായെന്നോ.. ഞാൻ.. ശിവേട്ടനെ നഷ്ട്ടപ്പെട്ടാൽ.. മരിച്ചാലോ എന്ന് വരെ.. ആലോചിച്ചതാ.. "


തേങ്ങി കൊണ്ടവൾ പറഞ്ഞു..


"ഇങ്ങനെയൊന്നും പറയല്ലേടാ..നിന്നെയല്ലാതെ വേറെ ആരെയാ ഞാൻ വിവാഹം കഴിക്ക.. നീ തന്നെ പറ.. നീയല്ലേടാ എന്റെ സ്വന്തം.. എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഒരേയൊരു അവകാശി..അങ്ങനെയുള്ള നിന്നെ ഞാൻ കൈ വിട്ടു കളയുമോ.."


നേർമയിൽ പറഞ്ഞുകൊണ്ട് അവളുടെ സിന്ദൂരചുവപ്പിൽ അമർത്തി ചുംബിച്ചു..പിന്നീട് അവളേയും പിടിച്ചു കട്ടിലിന്റെ ക്രാസിയിലേക്ക് ചാരിയിരുന്നു...


അവന് എന്താണ് പറയാൻ ഉള്ളതെന്നറിയാൻ അവളും കാതോർത്തിരുന്നു.. 💜


കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ സീനിയർ ആയിരുന്നു രാഹുൽ..


സീനിയർ ആണെങ്കിലും അതിന്റെ ജാഡയൊന്നും ഇല്ലാതെ ജൂനിയേഴ്സിനോടെല്ലാം നല്ല ഫ്രണ്ട്ലിയായി പെരുമാറിയിരുന്നു..അധികം കൂട്ടുകാരൊന്നും പുള്ളിക്ക് ഉണ്ടായിരുന്നില്ല..അച്ഛനും അമ്മയും രണ്ട് സഹോദരിമാരുമാണ് രാഹുലിന് ഉണ്ടായിരുന്നത്...അവൻ പഠിച്ചു വലിയ നിലയിൽ എത്തിക്കാണാൻ അച്ഛനും അമ്മയ്ക്കും വലിയ ആഗ്രഹമായിരുന്നു..


അവരുടെ ആഗ്രഹം പോലെ തന്നെ അവൻ പഠിച്ചു തരക്കേടില്ലാത്തൊരു ജോലിയും വാങ്ങിച്ചു..ഞങ്ങൾ ലാസ്റ്റ് ഇയർ എത്തിയപ്പോൾ പൂർവ്വ വിദ്യാർത്ഥികൾക്കായി ഒരു ഗെറ്റ് ടു ഗെദർ നടത്തി.. അതിൽ വെച്ചാണ് രാഹുൽ അശ്വതിയോട് ഇഷ്ടമാണെന്ന് പറയുന്നത്.. അവൾ ആലോചിച്ചു പറയാമെന്ന് പറഞ്ഞു..പിറ്റേന്ന് കോളേജിൽ വന്നപ്പോൾ അവൾ എന്നോട് ഇതേ പറ്റി പറഞ്ഞു.. ഇതിൽ എന്ത് ആലോചിക്കാൻ ഇരിക്കുന്നു കണ്ണും പൂട്ടി യെസ് എന്ന് തന്നെ പറഞ്ഞോ ഞാൻ അവൾക്ക് ആത്മവിശ്വാസം കൊടുത്തു..


അന്ന് വൈകീട്ട് കോളേജ് കഴിഞ്ഞപ്പോൾ അവളേയും കൂട്ടി അടുത്തുള്ളൊരു കഫേയിലേക്ക് പോയി.. രാഹുലിനേയും അവിടേക്ക് വിളിച്ചു വരുത്തി.. ഇരുവരും അവിടെ വെച്ച് തങ്ങളുടെ ഇഷ്ടം കൈമാറി..


ഇടക്ക് കോളേജിൽ വന്നു കണ്ടും ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാൻ പോയിട്ടും ഇരുവരും പ്രണയിച്ചു നടന്നു... ആ ഇടക്കാണ് രാഹുലിന് ഡൽഹിയിലേക്ക് ജോബ് ഓഫർ വന്നത്.. അവൻ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന കമ്പനിയുടെ മെയിൻ ബ്രാഞ്ചിൽ നിന്നും..വീട്ടിൽ രണ്ട് പെങ്ങന്മാരെ കെട്ടിച്ചു വിട്ടതിന്റെ കടവും വീടിന്റെ ലോണും ഉള്ളത് കൊണ്ട് അവൻ ആ ജോബ് ഓഫർ സ്വീകരിക്കുകയും ഒരാഴ്ച്ച കഴിഞ്ഞ് ഡൽഹിക്ക് പോവുകയും ചെയ്തു..


എത്രയൊക്കെ അകലെയാണെങ്കിലും ഫോണിലൂടെ അവന്റെ സ്വരം അശ്വതിയെ തേടിയെത്തുമായിരുന്നു..


പിന്നീട്  കോളേജ് ലൈഫും കഴിഞ്ഞു ഞങ്ങളും പിരിഞ്ഞു.. ആദ്യമൊക്കെ ഫോണിലൂടെ ഒരു വിളിയോ അല്ലെങ്കിൽ മെസ്സേജോ എന്തെങ്കിലും ഉണ്ടായിരുന്നു.. പോകെ പോകെ അതും ഇല്ലാതെയായി..


പിന്നീട് അഭിയുടെ വീട്ടിൽ വെച്ചാണ് ഞാൻ അശ്വതിയെ കാണുന്നത്.. പഴയ അശ്വതിയിൽ നിന്നും ഒരുപാട് മാറിപോയിരുന്നു അവൾ..


രാഹുലിന്റെ വിശേഷങ്ങൾ ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത്.. കുറച്ച് മാസങ്ങളായി അവന്റെ യാതൊരു വിവരവും ഇല്ലെന്ന്.. അവൾക്ക് പറ്റാവുന്ന പോലെ അവന്റെ വീട്ടിലും കൂട്ടുകാരോടുമെല്ലാം അന്യോഷിച്ചു.. അവർക്കും അവനെ പറ്റി യാതൊന്നും അറിയില്ലായിരുന്നു.. അവനെ കാണാൻ ഇല്ലെന്ന് പോലീസിൽ പരാതി കൊടുത്തു.. അവരിൽ നിന്ന് പ്രത്യേകിച്ച് വിവരമൊന്നും കിട്ടിയില്ല...


കുറച്ച് ദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്നും അച്ഛൻ വിളിച്ചു എത്രയും പെട്ടന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞു... രാഹുലുമായിട്ട് ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോഴേ അവളുടെ അച്ഛൻ എതിര് നിന്നിരുന്നു.. അവനുമായിട്ടുള്ള വിവാഹം നടത്തി തരാമെന്ന് പറഞ്ഞാണ് അവളെ ഇവിടേക്ക് വിളിപ്പിച്ചത്..ഇവിടെ വന്നപ്പോഴാണ് അയാളുടെ ചതിയെ പറ്റി അവൾ അറിയുന്നത്..


അശ്വതി പറഞ്ഞ വിവരങ്ങൾ അനുസരിച്ചു എന്റെ ഒരു സുഹൃത്ത് വഴി ഡൽഹിയിൽ രാഹുൽ വർക്ക്‌ ചെയ്തിരുന്ന കമ്പനിയിൽ അന്യോഷിച്ചു..അവിടെ നിന്നും കിട്ടിയ വിവരമനുസരിച്ച് അവൻ ഡൽഹിയിലെ ജയിലിൽ മൂന്ന് മാസത്തോളമായി തടവിലാണെന്ന് അറിഞ്ഞു..


കമ്പനിയിൽ എന്തോ തിരിമറി നടത്തിയതിനാണ് അറസ്റ്റ് ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്.. എന്നാൽ അവനങ്ങനെയൊരു പ്രവർത്തി ചെയ്യില്ലെന്നും ആരോ മനപ്പൂർവം അവനെ ചതിച്ചതാണെന്നും അവന്റെ കൂടെ വർക്ക്‌ ചെയ്യുന്ന കൊളീഗ്സ് പറഞ്ഞു..


പിന്നീട് എന്റെ സുഹൃത്ത് അനൂപ് അവനെ ജയിലിൽ പോയി കാണുകയും എന്താണ് സംഭവിച്ചതെന്ന് അന്യോഷിക്കുകയും ചെയ്തു.. അവനിൽ നിന്നാണ് അറിഞ്ഞത് ഇതിന്റെയെല്ലാം പിന്നിൽ അശ്വതിയുടെ അച്ഛന്റെ കൈകൾ ആണെന്ന്..അനൂപിന്റെ റിലേറ്റിവ് ആയ ഒരു പോലീസ് ഉദ്യോഗസ്ഥൻ വഴി രാഹുൽ അങ്ങനൊരു തിരിമറി കമ്പനിയിൽ നടത്തിയിട്ടില്ല എന്ന് കോടതിയിൽ തെളിയിച്ചു..എന്നിട്ടും ദിവസങ്ങൾ വേണ്ടി വന്നു രാഹുൽ ജയിലിൽ നിന്നും പുറത്തിറങ്ങാൻ..


അപ്പോഴാണ് അശ്വതിയുടെ അച്ഛൻ ഞങ്ങളുടെ വിവാഹ കാര്യം എടുത്തിട്ടത്..


അശ്വതി എന്നോട് അപേക്ഷിച്ചു ഈ വിവാഹത്തിന് സമ്മതിക്കാൻ..ആ സമയം അതിന് സമ്മതിക്കുകയല്ലാതെ എനിക്ക് വേറെ നിവൃത്തി ഇല്ലായിരുന്നു...അല്ലെങ്കിൽ അയാൾ വേറെ ഏതെങ്കിലും ഒരു പണച്ചാക്കിന് അവളെ പിടിച്ചു കെട്ടിച്ചു കൊടുക്കും പിന്നീടവൾക്ക് ഒരിക്കലും രാഹുലിനെ വിവാഹം ചെയ്യാൻ കഴിയില്ല..


അങ്ങനെ ഞങ്ങൾ രണ്ടുപേരും നിങ്ങളുടെ മുന്നിൽ അഭിനയിച്ചു.. നിന്നോട് എല്ലാം തുറന്ന് പറയണമെന്ന് കരുതിയതാണ് പക്ഷേ നിന്റെ നാവിൽ നിന്നും അത് വേറെ ആരെങ്കിലും അറിഞ്ഞാൽ അശ്വതിക്ക് ദോഷം ചെയ്യും അതു കൊണ്ടാണ് പറയാതിരുന്നത്.. സച്ചുവിനോട് അവസരം കിട്ടിയപ്പോൾ ഞാൻ എല്ലാം പറഞ്ഞിരുന്നു... പിന്നെ നമ്മുടെ വല്യമാമ്മയോടും..


കല്യാണത്തിന്റെ അന്നാണ് രാഹുലിനെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്..മുഹൂർത്തത്തിന്റെ പത്തു മിനിറ്റ് മുന്നേയാണ് മനസ്സിൽ തങ്ങൾ ആരാധിക്കുന്ന ഈശ്വരന്മാരെ സാക്ഷിയാക്കി രാഹുൽ അശ്വതിയുടെ കഴുത്തിൽ താലി ചാർത്തിയത്..


സത്യം പറഞ്ഞാൽ അപ്പോഴാണ് ശ്വാസം നേരെ വീണത്,, അത് വരെ ദാ ഇവിടിങ്ങനെ പിടക്കുകയായിരുന്നു..


ശിവ മാളുവിന്റെ കൈ എടുത്ത് തന്റെ ഇടനെഞ്ചിലേക്ക് ചേർത്ത് വെച്ചു..


"സോറി ശിവേട്ടാ ഞാൻ കാര്യം അറിയാതെ.. എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ.."


അവളുടെ തൊണ്ടയിടറി..


"നീയല്ല മാളു ഞാനല്ലേ സോറി പറയേണ്ടത്.. നിന്നെ വേദനിപ്പിച്ചത് മുഴുവൻ ഞാൻ അല്ലേ.."


അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..


"അയ്യേ ഇതെന്താ കൊച്ചു പിള്ളേരെ പോലെ കരയുന്നെ.. ഇനി പഴയതൊന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കേണ്ട.. എന്തൊക്കെ ആയാലും അവസാനം എന്റെ ശിവേട്ടനെ എനിക്ക് തന്നെ കിട്ടിയല്ലേ.. അത്രയും മതി ഇത്രയും ദിവസം ഞാൻ അനുഭവിച്ച വേദനകൾ മറക്കാൻ.."


മാളു അവന്റെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊടുത്തു ഇരു കണ്ണുകളിലും ചുണ്ടുകൾ ചേർത്തു..


ഇടുപ്പിലൂടെ കയ്യിട്ട് അവൻ അവളെ തന്റെ ദേഹത്തേക്ക് ചേർത്തു..


"സത്യമായിട്ടും എന്നോട് ദേഷ്യമില്ലല്ലോ... "


കണ്ണുകളിലേക്ക് നോക്കി കൊണ്ടവൻ ചോദിച്ചു..


"ഇല്ലന്നേ.. "


പറഞ്ഞുകൊണ്ട് അവന്റെ കൈക്കുള്ളിൽ നിന്നും ഊരി പോരാൻ നോക്കി.. എന്നാലവൻ അവളെ ശക്തിയിൽ അമർത്തി പിടിച്ചു..


"എന്നാലേ നേരത്തെ ഇവിടെ തന്നത് ദോ ഇവിടെ താ.."


ചുണ്ടിൽ തൊട്ട് വാക്കുകളിൽ കുറുമ്പ് നിറച്ചവൻ പറഞ്ഞു..


അവന്റെ ആവശ്യം കേട്ട് മാളുവിന്റെ കണ്ണ് തള്ളി ഇപ്പോൾ പുറത്ത് വരുമെന്ന സ്ഥിതിയായി..


"ഏയ്‌ അതൊന്നും പറ്റത്തില്ല.. വിട്ടേ.. പിടിവിട്ടേ.."


കൈ വിടുവിക്കാൻ നോക്കി..


"ഇത് തരാതെ നിന്നെ ഞാൻ വിടുന്ന പ്രശ്നമില്ല.. "


"ശിവേട്ടാ.. കൊഞ്ചാതെ പിടിവിടുന്നുണ്ടോ.. "


ചുണ്ടിൽ വിരിഞ്ഞ നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി അവനിൽ നിന്നും മറച്ചു പിടിച്ചു..


"വിടില്ല..എനിക്ക് നീ ആദ്യമായിട്ടൊന്നും അല്ലല്ലോ തരുന്നത് ഇതിന് മുന്പും തന്നിട്ടുണ്ടല്ലോ.. ഇവിടെ,,, ഇവിടെ.. ദാ.. ഇ.."


"അയ്യേ,, ഈ മനുഷ്യന് ഒരു നാണവും ഇല്ലേ.."


മുഖത്തെ ഒരോ ഭാഗവും തൊട്ട് കാണിച്ചു പറയുന്ന ശിവയെ നോക്കി അവൾ പരിഭവിച്ചു...


"വേഗം തന്നാൽ വേഗം പോകാം.. "


ശിവ മീശയൊന്ന് പിരിച്ചു വെച്ചു അവളെ നോക്കി..


"മ്മ് തരാം.. എന്നാലേ ശിവേട്ടൻ കണ്ണുകളടക്ക്.."


"ഓക്കേ.. "


ശിവൻ കണ്ണുകൾ അടച്ചു ..അവളുടെ തണുത്ത നിശ്വാസം മുഖത്തേക്ക് പതിയുന്നതവൻ അറിഞ്ഞു..നിശ്വാസം മുഖത്ത് തട്ടുന്നതിനനുസരിച്ച് തൊണ്ടയിലെ ആദംസ് ആപ്പിൾ ചലിച്ചു കൊണ്ടിരുന്നു..


കട്ടിയുള്ള മീശയുടേയും താടിയുടേയും ഇടയിലായി കാണുന്ന ഇളം കാപ്പി നിറമുള്ള ചുണ്ടുകളിലേക്കവൾ തന്റെ ദന്തങ്ങൾ ആഴത്തിൽ പതിപ്പിച്ചു..


"സ്സ്.. ആഹ്.."


അവനെരിവലിച്ചു അവളിലെ പിടിവിട്ടു.. ചെറുതായി ചോരപൊടിഞ്ഞ ചുണ്ടിന്റെ പൊതിഞ്ഞു പിടിച്ചു അവളെ നോക്കി കണ്ണുരുട്ടി..


അവന്റെ ഇരുത്തം കണ്ടവൾ വാ പൊത്തി ചിരിച്ചു.. ഞൊടിയിടയിൽ അവളുടെ കയ്യിൽ പിടിച്ചു വലിച്ചവൻ അവളുമായി ബെഡിലേക്ക് മറിഞ്ഞു.. കുതറി മാറാൻ ശ്രമിച്ച അവളെ മുറുകെ പിടിച്ചു തന്നിലേക്ക് ചേർത്ത് കിടത്തി.. അവളിലെ എതിർപ്പുകളും കുറഞ്ഞു..  ഹൃദയമിടിപ്പിന്റെ താളം കേട്ട് കൊച്ചു കുഞ്ഞിനെ പോലെ അവന്റെ മാറിലേക്ക് പതുങ്ങി.. അവന്റെ വിരലുകൾ അവളുടെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു...


മാറിൽ നിന്നും മുഖമുയർത്തി ചോര പൊടിഞ്ഞ ചുണ്ടുകളെ തന്റെ കൈകളാൽ തഴുകി.. തന്റെ ചുണ്ടുകളെ തലോടി പോകുന്ന അവളുടെ കൈകളെ പിടിച്ചു നിർത്തി വെളുത്ത നീണ്ട വിരലുകളിൽ ഓരോന്നിലും തന്റെ സ്നേഹമുദ്രണം പതിപ്പിച്ചു..


അവന്റെ പ്രണയത്തിന്റെ സ്നേഹലാളനകളിൽ എപ്പോഴോ അവളുടെ കണ്ണുകൾ നിദ്രയെ തേടി പോയിരുന്നു.. അവളുറങ്ങിയെന്ന് കണ്ടതും കാലിൽ കിടന്നിരുന്ന പുതപ്പ് ഇരുവരുടേയും മേലേക്ക് വലിച്ചിട്ടു അവളേയും ചേർത്ത് പിടിച്ചു അവനും നിദ്രയെ പുൽകി..


 "മാളു..ഡീ പെണ്ണേ..എഴുന്നേറ്റെ.."


"ഒന്ന് പോയേ അമ്മേ.. ഞാൻ കുറച്ച് നേരം കൂടി കിടക്കട്ടെ..


ആഹ്.."


പറഞ്ഞത് മാത്രം ഓർമയുണ്ട് മാളുവിന്.. നടും പുറത്തിനിട്ടൊരു അടി കിട്ടിയപ്പോൾ അവൾ ചാടി എഴുന്നേറ്റു..


"എന്തുവാ.. അമ്മേ.. മനുഷ്യന്റെ പുറം നോവുന്നു.. "


"നോവണം അതിന് വേണ്ടിയാ അടിച്ചത്.. "


ദേവമ്മ മാളുവിനെ നോക്കി പേടിപ്പിച്ചു..


"അമ്മയെന്തിനാ രാവിലെ തന്നെ കിടന്ന് തിളക്കുന്നത്..മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്.."


അവൾ വീണ്ടും ബെഡിലേക്ക് ചായാൻ തുടങ്ങിയതും എന്തോ ഓർത്ത പോലെ ദേവമ്മയെ നോക്കി ഇളിച്ചു കാട്ടി... അവരപ്പോഴും അവളെ ദേശിച്ചു നോക്കി ഇടുപ്പിലും കൈ കുത്തി നിൽക്കുവാണ്..



"പോയി കുളിച്ചിട്ടു വാടി അസത്തെ.. "


ദേവമ്മ അവളുടെ നേരെ ചീറിയതും മാളു ജീവനും കൊണ്ട് ബാത്‌റൂമിലേക്ക് ഓടി...അവൾക്കപ്പോഴാണ് ഇന്നലെ നടന്ന കാര്യങ്ങളും കല്യാണം കഴിഞ്ഞതുമെല്ലാം ഓർമ വന്നത്..


ദേവമ്മ സ്വയം നെറ്റിയിലടിച്ചു ബെഡിലേക്കിരുന്നു...


മാളു ഫ്രഷായി വന്നതും ദേവമ്മ കയ്യിൽ കരുതിയിരുന്ന സെറ്റ് സാരി അവളെ ഉടുപ്പിച്ചു..


"മോളെ... നീയിപ്പോൾ പഴയ മാളുവല്ല.. ശിവയുടെ ഭാര്യയാണ് അതിലുപരി ഈ വീടിന്റെ മരുമകൾ.. അതുകൊണ്ട് എന്റെ മോൾ കുറച്ച് കൂടി പക്വതയോടെ പെരുമാറണം.. ആരെ കൊണ്ടും മോശം പറയിപ്പിക്കരുത് കേട്ടല്ലോ..


അമ്മക്കറിയാം അപ്രതീക്ഷിതമായി നടന്ന കല്യാണമാണ്.. നിങ്ങൾ രണ്ട് പേർക്കും അത് ഉൾകൊള്ളാൻ സമയം വേണമെന്ന്.. എന്നാലും അമ്മ മോളെ ഒന്നൂടെ ഓർമിപ്പിക്കുകയാണ്.. എന്റെ മോൾടെ ഭാഗത്തു നിന്നും ഒരു വീഴ്ച സംഭവിക്കരുത്..കേട്ടല്ലോ.. നല്ലതേ വരൂ.. "


സാരിയുടെ പ്ലീറ്റ്സ് പിടിച്ചു കൊടുക്കുന്നതിനിടയിൽ ദേവമ്മ വാത്സല്യത്തോടെ അവളോടായി പറഞ്ഞു..


"എന്റെ ഭാഗത്ത്‌ നിന്നും നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും തന്നെ ഉണ്ടാവില്ല.. "


മാളു ദേവമ്മക്ക് വാക്ക് നൽകി.. അപ്പോഴും അവളുടെ കണ്ണുകൾ തന്റെ പ്രിയപ്പെട്ടവനെ തേടുകയായിരുന്നു..


എല്ലാം എല്ലാവരോടും തുറന്ന് പറയണം.. ഇവരുടെ മുന്നിൽ തങ്ങൾ തെറ്റുകാരല്ലെങ്കിലും ദൈവത്തിന്റെ മുന്നിൽ തങ്ങൾ തെറ്റുകാരാണ്..എല്ലാവരേയും കബളിപ്പിച്ചു കൊണ്ടൊരു ജീവിതം തങ്ങൾക്ക് വേണ്ടാ..ആ ജീവിതത്തിൽ ഒരിക്കലും മനം നിറഞ്ഞു സന്തോഷിക്കാനും കഴിയില്ല..


കുറ്റബോധത്താൽ ഉള്ളം നീറി..


ദേവമ്മ അവളേയും കൂട്ടി താഴേക്ക് ചെന്നു.. അവിടെ ചെന്നപ്പോൾ എല്ലാവരും അമ്പലത്തിൽ പോവാൻ റെഡിയായി നിൽക്കുവാണ്.. ശിവ ഉമ്മറത്തു നിൽക്കുന്നുണ്ട്.. ഇപ്പോൾ എല്ലാവരും ഉള്ള സമയമാണ്.. അമ്പലത്തിലേക്ക് പോവുന്നതിനു മുന്നേ എല്ലാവരോടും കാര്യങ്ങൾ തുറന്നു പറയാം..


മാളു ശിവയോട് ഇതിനെ പറ്റി പറയാനായി ഉമ്മറത്തേക്കിറങ്ങി..


മാളു അടുത്തേക്ക് വരുന്നത് കണ്ടതും ശിവ അവളുടെ നേരെ തിരിഞ്ഞു..


"ശിവേട്ടാ.. എനിക്കൊരു.. കാര്യം.. "


"മോനെ ശിവാ.. ഇറങ്ങിയാലോ..പൂജാരി അവിടെ കാത്തു നിൽപ്പുണ്ടാവും.. "


ചോദിച്ചുകൊണ്ട് ശങ്കർ അവിടേക്ക് വന്നു.. അയാളെ കണ്ടതും മാളു പറയാൻ വന്നത് പാതിയിൽ നിർത്തി.. ദയനീയതയോടെ ശിവയെ നോക്കി..



രണ്ട് വാഹനങ്ങളിലായി അവരെല്ലാം അമ്പലത്തിലേക്ക് പുറപ്പെട്ടു..


എന്നും പോവാറുള്ള അമ്പലത്തിലേക്കുള്ള വഴിയിലൂടെ അല്ലാതെ കാർ നീങ്ങിയപ്പോൾ മുഖം ചുളിച്ചു മാളു ശിവയെ നോക്കി.. അവനപ്പോൾ ഇരു കണ്ണുകളും ചിമ്മി കാണിച്ചു കുറുമ്പോടെ ചിരിച്ചു..


കാറിൽ നിന്നും പുറത്തിറങ്ങിയ മാളു കുന്നിൻ മുകളിലുള്ള അമ്പലം കണ്ട് കണ്ണുകൾ വിടർത്തി ശിവയെ നോക്കി.. അവനരികിലേക്ക് വന്നു അവളുടെ കൈ കോർത്തു പിടിച്ചു അമ്പലത്തിലേക്ക് നടന്നു...


"ശിവേട്ടാ..എനിക്കൊരു..കാര്യം.."


നടക്കുന്നതിനിടയിൽ പറയാനായി തുനിഞ്ഞു ..


"പറയാനും അറിയാനും ഉള്ളതെല്ലാം ഇനി തൊഴുതു കഴിഞ്ഞിട്ട്,,ഓക്കേ..ഇപ്പോൾ വാ.."


മാളുവിനെ പറയാൻ അനുവദിക്കാതെ ശിവ അവളേയും കൂട്ടി മുന്നോട്ട് തന്നെ നടന്നു..


അവരുടെ പിന്നിലായി മറ്റുള്ളവരും...


ശിവപാർവതിമാരുടെ മുന്നിൽ തൊഴുകയ്യാലെ നിൽക്കുമ്പോൾ അവളുടെ ഹൃദയം സന്തോഷത്താൽ തുടികൊട്ടി..എന്നിരുന്നാലും എവിടെയോ ഒരു കുഞ്ഞു നൊമ്പരവും ഉണ്ടായിരുന്നു..


"ആ താലി അഴിച്ചു ഈ തട്ടത്തിലേക്ക് വെച്ചോളൂ.. "


പൂജാരിയങ്ങനെ പറഞ്ഞപ്പോൾ മാളു തന്റെ പിന്നിലായി നിൽക്കുന്നവരെ തിരിഞ്ഞു നോക്കി...


"വേറൊന്നിനും അല്ല..താലി മാലയിലേക്ക് കോർക്കാൻ വേണ്ടിയാണ്.. ഇവിടെ വന്നു പൂജിച്ച താലി കഴുത്തിൽ ചാർത്തിയാൽ ദീർഘസുമംഗലി ആയിരിക്കും എന്നാണ് വിശ്വാസം.. മടികൂടാതെ അഴിച്ചു കൊടുക്കൂ.."



വല്യമാമ മാളുവിനോട് അരുമയാൽ പറഞ്ഞു..


"വല്യമാമേ..അതിന് മുന്നേ എനിക്ക് നിങ്ങളോടെല്ലാവരോടും ഒരു കാര്യം.."


മാളു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. അവൾക്ക് പറയാൻ ഉള്ളതെന്തായിരിക്കും എന്ന് മനസ്സിലാക്കിയ എല്ലാവരുടേയും മുഖത്ത് പുഞ്ചിരി വിടർന്നു..


"ഞങ്ങളുടെ മാളൂട്ടി എന്താണ് പറയാൻ പോകുന്നതെന്ന് ഞങ്ങൾക്കെല്ലാം അറിയാം.. "


ദാസൻ വന്നവളെ ചേർത്ത് പിടിച്ചു..


മാളു മനസ്സിലാവാത്ത പോലെ ദാസനെ നോക്കി..


ദാസനൊന്ന് ചിരിച്ചു എന്നിട്ട് വീണ്ടും തുടർന്നു..


"സച്ചു ഇന്നലെ തന്നെ ഞങ്ങളോടെല്ലാം തുറന്ന് പറഞ്ഞിരുന്നു.. ആദ്യം കുറച്ച് വിഷമമൊക്കെ തോന്നി.. ഇങ്ങനൊരു ആഗ്രഹം നിങ്ങൾക്ക് ഉണ്ടായിട്ടും ഞങ്ങളോടൊന്ന് പറഞ്ഞില്ലല്ലോ എന്നൊരു സങ്കടം..എന്നാലിപ്പോൾ അതും ഇല്ല.. ഞങ്ങൾക്കും ഉണ്ടായിരുന്നു നിങ്ങൾ രണ്ട് പേരും വിവാഹിതരായി കാണാൻ.. നിങ്ങൾക്ക് അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് കരുതിയാണ് ഞങ്ങൾ അത് ആരോടും പറയാതിരുന്നത്.. എന്തായാലും ഈശ്വരൻ നിങ്ങളെ ഒരുമിപ്പിച്ചല്ലോ സന്തോഷം..


അന്നേരമാണ് ജ്യോൽസ്യൻ ഇന്നലെ വിളിച്ചിട്ട് പറഞ്ഞത് താലി മാറ്റിയിടാൻ പറ്റിയ മുഹൂർത്തം ഇന്നാണെന്ന്.. എല്ലാവരോടും ചോദിച്ചപ്പോൾ ആർക്കും എതിർ അഭിപ്രായം ഉണ്ടായിരുന്നില്ല..


അപ്പോഴാണ് സച്ചു നിനക്ക് ഇങ്ങനെയൊരു ആഗ്രഹം ഉള്ള കാര്യം പറഞ്ഞത്.. ശിവ പാർവതിമാരുടെ മുന്നിൽ വെച്ച് നീയും ശിവയും വിവാഹിതരാവുന്നത് മോള് സ്വപ്നം കാണാറുണ്ടെന്നും പറഞ്ഞു.. എന്നാൽ മോൾടെ ആഗ്രഹം പോലെ നടക്കട്ടെ എന്ന് ഞങ്ങളും അങ്ങ് വിചാരിച്ചു.. അല്ലേ അളിയാ.."


ദാസൻ ശേഖറിനെ നോക്കി ചോദിച്ചു..അയാൾ അതേയെന്ന പോലെ തല ചലിപ്പിച്ചു..


അവരുടെയെല്ലാം മുഖത്തെ സന്തോഷം കണ്ടപ്പോൾ അവളുടെ ഉള്ളിൽ അത്രയും നേരം വിങ്ങി കൊണ്ടിരുന്ന നൊമ്പരം എങ്ങോട്ടോ ഓടി മറഞ്ഞു ....


വാക്ക് പറഞ്ഞതുപോലെ തന്റെ മനസ്സിലെ ആഗ്രഹം സാധിച്ചു തന്ന സച്ചുവിനെയവൾ നിറ കണ്ണുകളാൽ നന്ദിയോടെ നോക്കി.. സച്ചു അവളെ വന്നു ചേർത്ത് പിടിച്ചു..


പൂജാരി പറഞ്ഞത് പ്രകാരം തന്നെ താലിയഴിച്ചു തട്ടത്തിലേക്ക് വെച്ചു കൊടുത്തു.. അദ്ദേഹം അതുമായി അകത്തേക്ക് പോയി..


ശേഖറിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന ശിവയെ ഒളിക്കണ്ണാലെ നോക്കിയപ്പോൾ അവന്റെ കണ്ണുകളും തന്നിലാണെന്നറിഞ്ഞതും അവൾ മുഖം വെട്ടിച്ചു.. മുഖത്ത് നാണത്തിന്റെ ചുവപ്പ് രാശി പടർന്നു..വീണ്ടും അവനെ നോക്കാനായി ഉള്ള് തുടികൊട്ടിക്കൊണ്ടിരുന്നു..


 പൂജിച്ച താലിയുമായി പൂജാരി വന്നതും വല്യമാമ താലത്തിൽ നിന്നും താലിയെടുത്ത് മാലയിൽ കൊരുത്തു ശിവയുടെ കയ്യിലേക്ക് കൊടുത്തു... വീണ്ടും എല്ലാവരുടേയും അനുഗ്രഹത്തോടെ മാളുവിന്റെ ശിവ പാർവതിമാരുടെ മുന്നിൽ വെച്ച് ശിവ താലി അവളുടെ കഴുത്തിലേക്ക് മനസ്സ് നിറഞ്ഞ പ്രാർത്ഥനയോടെ ചാർത്തി.. ഒരു നുള്ള് സിന്ദൂരം എടുത്തവളുടെ സീമന്ത രേഖ ചുവപ്പിച്ചു..അതോടൊപ്പം അവന്റെ നനുത്ത അധരങ്ങളും അവന്റെ പ്രാണന്റെ തൂ നെറ്റിയിൽ അമർന്നു...


കണ്ടു നിന്നവരുടെ കണ്ണുകളും മനസ്സും ആനന്ദത്താൽ നിറഞ്ഞു തുളുമ്പി..


***************


ഫ്രഷായി ഇറങ്ങിയ മാളു തങ്ങളുടെ മുറിയുടെ മാറ്റം കണ്ട് അതിശയിച്ചു..


ഇരുട്ട് പടർന്ന മുറിയിൽ അവിടെ ഇവിടെയായി കത്തിച്ചു വെച്ചിരിക്കുന്ന മെഴുകുതിരികൾ.. ചുവരിൽ ലച്ചുവിന്റെ വിവാഹത്തിനെടുത്ത അവരുടെ ഫോട്ടോ ഫ്രെയിം ചെയ്ത് ഭംഗിയായി വെച്ചിരിക്കുന്നു..ചുവന്ന റോസാ ദളങ്ങൾ കൊണ്ട് അലങ്കരിച്ച കിടക്ക...ഇളം കാറ്റിൽ അലക്ഷ്യമായി പാറുന്ന വെളുത്ത കർട്ടനുകൾ..


മിഴികൾ വിടർത്തി കൊണ്ടവൾ ചുറ്റും നോക്കി...


പിൻ കഴുത്തിൽ തണുത്ത നിശ്വാസം പതിഞ്ഞതും അവൾ തറഞ്ഞു നിന്നു.. ശിവയുടെ കൈകൾ പിന്നിലൂടെ മാളുവിനെ വരിഞ്ഞു മുറുക്കി.. അവനിൽ നിന്നും പിൻകഴുത്തിൽ പതിക്കുന്ന നിശ്വാസം അവളെ തളർത്തി കൊണ്ടിരുന്നു... പൊടുന്നനെ അവന്റെ ദന്തങ്ങൾ അവളുടെ തോളെല്ലിൽ ആഴ്ന്നു..


"സ്സ്.. "


പെരുവിരൽ നിലത്തൂന്നി കൊണ്ടവലൊന്നുയർന്നു.. കൈവിരലുകൾ അവന്റെ നീളൻ മുടിയിഴകളിൽ പോയൊളിച്ചു..


തോളിൽ നിന്നും ദന്തങ്ങളെ അടർത്തി മാറ്റികൊണ്ടവൻ അവിടം ചുണ്ടുകളാൽ നുണഞ്ഞെടുത്തു... അവൾ ഭാരമില്ലാത്തൊരു തൂവൽ പോലെ അവനിലേക്ക് ചാഞ്ഞു നിന്നു..


വിവശയായി തന്നിലേക്ക് അലിയാനായി വെമ്പി നിൽക്കുന്ന അവളെ ഇരു കൈകളാൽ വാരിയെടുത്തു ചുവന്ന റോസാപൂവിൻ ഇതളുകൾ നിറഞ്ഞ ബെഡിലേക്ക് കിടത്തി..


കണ്ണുകൾ കൂമ്പി ചുണ്ടിൽ പുഞ്ചിരിയോളിപ്പിച്ചു കിടക്കുന്നവളെ കണ്ണെടുക്കാതെയവൻ നോക്കി നിന്നു..


പതിയെ വിറക്കുന്ന അവളുടെ തേനൂറും ചുണ്ടുകൾ തന്റെ അധരങ്ങളാൽ കവർന്നെടുത്തു.. അവളുടെ നീണ്ട വിരലുകൾ അവന്റെ നഗ്നമായ പുറം മേനിയിൽ ആഴ്ന്നിറങ്ങി..പതിയെ തുടങ്ങിയ ചുംബനം പിന്നീട് തീവ്രമായി.. പതിയെ പതിയെ അവളുടെ എതിർപ്പുകളും കുറഞ്ഞു വന്നു.. അവനിലേക്ക് അലിഞ്ഞു ചേരാനായി അവളുടെ പെൺ മനസ്സും സജ്ജമായി...


അധരത്തിൽ നിന്നും തെന്നിമാറിയ ചുണ്ടുകൾ അവളുടെ കഴുത്തിലേക്കും പിന്നീട് മാറിലേക്കും അരിച്ചിറങ്ങി... തങ്ങളിൽ തടസ്സമായതിനെയെല്ലാം അഴിച്ചു മാറ്റപ്പെട്ടു.. അവന്റെ ചുണ്ടും നാവും അവളിൽ പുതിയ പുതിയ തീരങ്ങൾ തേടി അലക്ഷ്യമായി ഒഴുകി കൊണ്ടിരുന്നു.. തന്റെ പ്രണയലാളനകളിൽ വിവശയായി കിടക്കുന്നവളെ രാത്രിയുടെ ഏതോ യാമത്തിൽ അവൻ തന്റേത് മാത്രമാക്കി മാറ്റി.. കിതച്ചു കൊണ്ടവൻ വിയർപ്പിനാൽ കുതിർന്ന അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി...💜


"എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ.. അല്ലേ ശിവേട്ടാ.."


ഒരു പുതപ്പിനുള്ളിൽ ഒരു മെയ്യും മനസ്സുമായി കിടക്കുന്ന അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവന്റെ കഴുത്തിൽ കിടക്കുന്ന നേരിയ സ്വർണ മാലയിൽ കൈ വിരലാൽ തെരുത്ത് പിടിച്ചു കൊണ്ടവൾ ചോദിച്ചു..


"സ്വപ്നം അല്ല മാളൂസേ.. എല്ലാം യാഥാർഥ്യം തന്നെയാ..നമ്മൾ വിശ്വസിക്കുന്ന ദൈവത്തിന്റെ തീരുമാനം..


നീ അന്നും ഇന്നും എന്നും എന്റെ സ്വന്തമാണ്.. എന്റെ മാത്രം സഖി.. എന്റെ ഹൃദയസഖി.. 💜"


ആർദ്രമായി പറഞ്ഞുകൊണ്ടവൻ അവളെ ഇറുകെ അണച്ചു പിടിച്ചു...


വീണ്ടും ഒരു മഴയായ് അവൻ അവളിലേക്ക് ആർത്തലച്ചു പെയ്തു..


💜💜💜💜💜💜💜💜💜💜


മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ളൊരു പ്രഭാതം...


ശിവയുടേയും മാളുവിന്റേയും വീട്ടിൽ വീണ്ടുമൊരു കല്യാണം പന്തൽ ഉയർന്നു.. ആളും ആരവങ്ങളുമായി ആകെ ശബ്‍ദമുഖരിതമായി അവിടം...



"മുതിർന്നവരുടെ അനുഗ്രഹം വാങ്ങി ഇറങ്ങിക്കോളൂ... "


അവിടുള്ളൊരു കാർന്നോർ പറഞ്ഞു..


സച്ചു എല്ലാവരുടേയും അനുഗ്രഹം വാങ്ങി വണ്ടിയിൽ കയറി..


"ഈ പെണ്ണിന്റെ ഇതുവരെ കഴിഞ്ഞില്ലേ.. മാളു.. മാളു.. "


ലച്ചു താഴെ നിന്നും വിളിച്ചു കൊണ്ടിരുന്നു..കയ്യിൽ തൂങ്ങി അവളുടെ നാലു വയസ്സുകാരൻ കുട്ടികുറുമ്പനും..


"അവളിത് വരെ വന്നില്ലേ ലച്ചു.. "


"ഇല്ല ശിവേട്ടാ.. ഞാൻ കുറേ നേരം കൊണ്ട് നോക്കുന്നതാ.. "


"മ്മ് നീ പൊക്കോ.. ഞാൻ അവളേയും കൂട്ടി വന്നേക്കാം.. അഭിയേട്ടൻ അവിടെ കാത്ത് നിൽപ്പുണ്ട്..."


"എന്നാൽ പെട്ടന്നങ്ങ് വന്നേക്കണേ... ഇല്ലേൽ താലി കെട്ട് കഴിയും.. "


ലച്ചു ശിവയെ കളിയാക്കി പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി..


ശിവ തലയൊന്ന് കുടഞ്ഞു ശ്വാസമോന്ന് ആഞ്ഞു വലിച്ചു മുകളിലേക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി..



മുറിയുടെ മുന്നിലെത്തി വാതിൽ തള്ളിതുറന്നു.. അപ്പോൾ കണ്ട കാഴ്ചയിൽ അവന്റെ കണ്ണുകൾ മിഴിഞ്ഞു..


സാരിയുടെ പ്ലീറ്റ്സ് കയ്യിൽ പിടിച്ചു ഇത് ഇനി എന്ത് ചെയ്യണം എന്നപോലെ അന്തം വിട്ട് നിൽക്കുവാണ് മാളു..


അവനൊരു കുസൃതി ചിരിയോടെ അവളുടെ അരികിലേക്ക് ചെന്നു..


"നീയിത് വരെ റെഡിയായില്ലേ മാളു.. എല്ലാവരും പോയി കേട്ടോ.. "


"ദേ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്...


"നീ പറഞ്ഞോടി,, ഞാൻ കേട്ടോളാം.."


ശിവ മീശത്തുമ്പൊന്ന് കടിച്ചു വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി..


"മനുഷ്യനെ രാത്രി കിടന്നുറങ്ങാൻ സമ്മതിക്കാതെ ഇപ്പൊ കിന്നരിക്കാൻ വന്നിരിക്കുവാ.. നേരം വൈകിയ  നേരത്താണേൽ ഈ നാശം പിടിച്ചത് ഉടുത്താലും ശെരിയാവുന്നില്ല.."


അവനോടവൾ പരിഭവിച്ചു..


"ഞാൻ ആണോ ഉറങ്ങാൻ സമ്മതിക്കാഞ്ഞേ.. പറ.. "


അവളുടെ പിന്നിലൂടെ പുണർന്നു കൊണ്ടവൻ കാറ്റുപോലെ ചോദിച്ചു.. അവന്റെ നിശ്വാസം ചെവിയിടുക്കിൽ തട്ടിയതും അവളൊന്ന് വിറച്ചു.. ഒരുവിധത്തിൽ കയ്യിൽ എടുത്ത് പിടിച്ചിരുന്ന സാരിയുടെ പ്ലീറ്റ്സ് ഊർന്ന് താഴെ പോയി..


"ശോ.. ഈ ശിവേട്ടൻ.. പ്ലീറ്റ്സെല്ലാം താഴെ പോയി..


മാറങ്ങോട്ട്.."


പെട്ടന്നവൾ ബോധമണ്ഡലത്തിലേക്ക് തിരികെ വന്നു അവനെ തള്ളി മാറ്റി ചുണ്ടുകൾ കൂർപ്പിച്ചു....



"ഇങ്ങ് വാ ഞാൻ ഉടുപ്പിച്ചു തരാം.. "


ശിവ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അടുത്തേക്ക് നിർത്തി മുന്നിൽ മുട്ട് കുത്തി നിന്നു..


സാരിയുടെ ഞൊറി വൃത്തിയിൽ പിടിച്ചു പിൻ ചെയ്ത് കൊടുത്തു.. ടേബിളിൽ ഇരുന്നിരുന്ന മുല്ലപ്പൂവും മുടിയിലേക്ക് ചൂടി കൊടുത്തു..


"ഇപ്പോൾ കാണാനൊരു ചേലൊക്കെയുണ്ട്.. "


കണ്ണാടിയിൽ കൂടി കാണുന്ന അവളുടെ പ്രതിഭിംബത്തെ നോക്കി കൊണ്ടവൻ പറഞ്ഞു..


"അല്ലെങ്കിൽ എന്താ എന്നെ കാണാൻ ഭംഗിയില്ലേ.. "


"ഓ പിന്നേ നീ ഐശ്വര്യ റായി അല്ലേ.. നടക്ക് പെണ്ണേ അങ്ങോട്ട് ഇപ്പോൾ തന്നെ സമയം വൈകി.. "


മാളു അവനെ കണ്ണുരുട്ടി പേടിപ്പിച്ചു...അതുകണ്ടവൻ അവളെ ഇറുകെ പുണർന്നു മൂക്കിൻ തുമ്പിലൊന്ന് കടിച്ചു വിട്ടു..


"ഇപ്പോൾ കൂടുതൽ സുന്ദരിയായി.. "


ചുവന്ന മൂക്കിൻ തുമ്പിലേക്ക് നോക്കി പ്രണയാർദ്രമായി പറഞ്ഞു.. അത് കേട്ടവളുടെ കവിളുകൾ നാണത്താൽ ചുവന്നു..


"ബാക്കി തിരികെ വന്നിട്ട്.. "


കുറുമ്പോടെ പറഞ്ഞുകൊണ്ടവൻ അവളേയും കൂട്ടി മണ്ഡപത്തിലേക്ക് പുറപ്പെട്ടു...


***********


കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് എല്ലാവരിലും മാറ്റം സംഭവിച്ചു..


ശിവക്ക്  ജോലിയിൽ പ്രൊമോഷൻ ലഭിച്ചു,, ഇപ്പോൾ ബാങ്ക് മേനേജർ ആണ്..


അതുപോലെ തന്നെ മാളുവും സച്ചുവും ഡിഗ്രി കംപ്ലീറ്റ് ചെയ്തു.. ശിവയെ പോലെ തന്നെ അവരും ബാങ്ക് ടെസ്റ്റ്‌ എഴുതി.. ജോലിയും കിട്ടി.. വേറെ വേറെ ബ്രാഞ്ചുകളിൽ ആയി വർക്ക്‌ ചെയ്യുന്നു.. സച്ചുവിനും മാളുവിനും അത് ഏറെ വിഷമം നൽകുന്ന കാര്യം ആയിരുന്നു.. കാരണം ഓർമ വെച്ചനാൾ മുതൽ അവർ പിരിഞ്ഞിരുന്ന നിമിഷങ്ങൾ വളരെ ചുരുക്കം ആയിരുന്നു..  തിരികെ വീട്ടിൽ എത്തിയാൽ കാണാമല്ലോ എന്നൊരു ആശ്വാസത്തിൽ അവരും ജോലിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു..


ചിത്ര കഴിഞ്ഞ വർഷമാണ് ഡിഗ്രി കംപ്ലീറ്റ് ചെയ്തത്. അവളും ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.. ഒന്ന് രണ്ടിടങ്ങളിൽ അപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്,, ഉടനെ ജോലി കിട്ടും എന്നൊരു പ്രതീക്ഷയിലാണ് അവളും..


സച്ചുവിന് ജോലി കിട്ടി കഴിഞ്ഞ് ഒന്ന് സെറ്റിൽഡ് ആയപ്പോൾ തന്നെ വീട്ടിലുള്ളവർ അവന് വിവാഹം ആലോചിക്കാൻ തുടങ്ങിയിരുന്നു.. അത് അറിഞ്ഞ ഉടനെ തന്നെയവൻ ചിത്രയും അവനും തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചു.. അവർക്കാർക്കും എതിർപ്പുണ്ടായിരുന്നില്ല...


പിന്നീട് ഒഴിവുള്ളൊരു ദിവസം നാട്ടുനടപ്പ് പ്രകാരം അവരെല്ലാം കൂടി ചിത്രയുടെ വീട്ടിൽ പോയി പെണ്ണ് കണ്ടു..


രണ്ട് കൂട്ടർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടക്കേടൊന്നും ഇല്ലാത്ത സ്ഥിതിക്ക് എത്രയും പെട്ടന്ന് വിവാഹം നടത്താൻ തീരുമാനിച്ചു...


***********


താലപ്പൊലിയുടെ അകമ്പടിയോടെ കതിർമണ്ഡപത്തിലേക്ക് കയറിവരുന്ന ചിത്രയെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു...


ചുവന്ന കാഞ്ചിപുരം പട്ടുസാരിയിലവൾ അതീവ സുന്ദരിയായിരുന്നു..


"ഇങ്ങനെ ചോര ഊറ്റാതെടാ..അവൾ ഇല്ലാണ്ടായി പോകും.. "


മാളു സച്ചുവിന്റെ അടുത്ത് സ്വകാര്യമായി പറഞ്ഞു..


"അതിന് നിനക്കെന്താ അതെന്റെ സ്വന്തം പ്രോപ്പർട്ടിയാ.. ഞാൻ ഇനിയും നോക്കും... "


സച്ചു അവളെ നോക്കി പുച്ഛം വാരി വിതറി..


"അത് തന്നെയാ എന്റെ പേടി.. "


മാളു പിറുപിറുത്തു..


"നീയെന്തെകിലും പറഞ്ഞോ.. "


അവന്റെ നെറ്റി ചുളിഞ്ഞു ..


"ഏയ്‌.. എത്ര വേണേലും നോക്കിക്കോ എന്ന് പറയുകയായിരുന്നു.. "


മാളു അവനെ നോക്കി ഇളിച്ചു കാട്ടി..


"പോടീ.. "


അവൻ പല്ലിറുമ്മി.. മാളു തിരികെ കോക്രി കാണിച്ചു..


അവൻ വീണ്ടും എന്തോ പറയാനായി നാവ് വളച്ചതും ചിത്ര അരികിലായി വന്നിരുന്നിരുന്നു...


നിനക്ക് വെച്ചിട്ടുണ്ടെന്ന് മാളുവിനെ നോക്കി ചുണ്ടനക്കി പറഞ്ഞു അവൻ ചിത്രയെ നോക്കി പുഞ്ചിരിച്ചു.. അവളും നാണം ചാലിച്ചൊരു പുഞ്ചിരി തിരികെ നൽകി..


മുഹൂർത്തത്തിന്റെ സമയമായപ്പോൾ മാളു ശിവയുടെ അടുത്തേക്ക് നീങ്ങി നിന്നു..


പൂജാരി നീട്ടിയ താലി എല്ലാവരുടേയും ആശിർവാദത്തോടെ സച്ചു ചിത്രയുടെ കഴുത്തിൽ ചാർത്തി.. ചിത്ര കണ്ണുകൾ അടച്ചു കൈകൾ കൂപ്പി മനസ്സിൽ നിറഞ്ഞ പ്രാർത്ഥനയോടെ അതിലുപരി പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷകളോടെ...


തന്റെ വർഷങ്ങളായുള്ള പ്രണയസാക്ഷാൽക്കാരം നടന്ന ആത്മ നിർവൃതിയിൽ അവന്റെ അധരങ്ങൾ അവളുടെ തൂ നെറ്റിയിൽ അമർന്നു.. ശേഷം ഒരു നുള്ള് കുങ്കുമം എടുത്തവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു..


എല്ലാവരുടേയും അനുഗ്രഹം വാങ്ങാനായി പൂജാരി പറഞ്ഞതും സച്ചുവും ചിത്രയും ഓരോരുത്തരുടേയായി കാൽതൊട്ട് അനുഗ്രഹം വാങ്ങി..


അവസാനമായി ശിവയുടേയും മാളുവിന്റേയും കാൽ തൊട്ട് അനുഗ്രഹം വാങ്ങിയതും മാളുവിന്റെ കണ്ണിൽ നിന്നും ഒരുതുള്ളി അടർന്നു സച്ചുവിന്റെ കയ്യിൽ വീണു.. അവൻ പെട്ടന്ന് തലയുയർത്തി നോക്കി..


കണ്ണുകൾ നിറച്ചു നിൽക്കുന്ന മാളുവിനെ കണ്ടതും അവന്റെ ഉള്ളൊന്നുലഞ്ഞു..


"മോളൂസേ.. എന്ത് പറ്റി.. "


ആവലാതി പൂണ്ടവൻ ചോദിച്ചു..അപ്പോഴേക്കും എല്ലാവരും അവരുടെ ചുറ്റും കൂടിയിരുന്നു..


"ഏയ്‌.. ഒന്നുല്ല.. സന്തോഷം കൊണ്ടാണ്..ഞാൻ നിന്റെ കൂടപ്പിറപ്പിലുപരി ഏട്ടത്തിയമ്മയാണല്ലോ എന്ന സന്തോഷം കൊണ്ട്.."


മാളു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.. ശിവ വന്നവളെ തന്നോട് ചേർത്ത് പിടിച്ചു...


മറുവശത്തു നിന്ന് സച്ചുവും അവളെ ചേർത്ത് പിടിച്ചു കൂടെ ചിത്രയേയും...


അവിടെ അവരുടെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായത്തിനു കൂടി തുടക്കം കുറിക്കുകയായിരുന്നു...


************



"എത്ര പെട്ടന്നാണല്ലേ ശിവേട്ട ഓരോ വർഷങ്ങളും കഴിഞ്ഞു പോകുന്നത്.. ആരെയും കാത്തു നിൽക്കാതെ അതിങ്ങനെ ഓടി കൊണ്ടിരിക്കുന്നു..ഈ ജീവിതം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നുവാ.."



നിലാവ് പെയ്യുന്ന ആകാശത്തേക്ക് നോക്കി ശിവയുടെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ടവൾ പറഞ്ഞു...


ശിവയുടെ ഫോണിൽ നിന്നും ചെറിയ സൗണ്ടിൽ മെലഡി സോങ്‌സ് ഒഴുകി കൊണ്ടിരുന്നു ..അതിനനുസരിച്ചു മാളുവിന്റെ കാൽ വിരലുകളും താളം പിടിക്കുന്നുണ്ട്..


ശിവ അവളുടെ കൈ വിരലുകളിൽ മൃദുവായി തലോടി കൊണ്ടിരുന്നു..


"അവസാനിക്കുന്നില്ലലോ മാളു... നമ്മളിങ്ങനെ ഓരോ ദിവസവും കൂടുതൽ കൂടുതൽ പ്രണയിച്ചു കൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് ജീവിതം അവസാനിക്കുന്നത്..


നമ്മുക്കിങ്ങനെ ഒരുപാട് കാലം ജീവിക്കാടോ.. നമ്മുടെ മക്കളും കൊച്ചുമക്കളുമൊക്കെയായിട്ട് സന്തോഷത്തോടെ..എന്താ സമ്മതമല്ലേ നിനക്ക്..."


അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടവൻ ആർദ്രമായി ചോദിച്ചു...


"പിന്നേ നൂറ് വട്ടം സമ്മതം..പക്ഷേ ഒരു കണ്ടീഷൻ.."


"അതെന്താ ആ കണ്ടീഷൻ.. "


മാളു പറഞ്ഞപ്പോൾ ശിവ നെറ്റിച്ചുളിച്ചു..


"എത്ര കാലം കഴിഞ്ഞാലും ഈ ഹൃദയത്തോട് ചേർന്ന് ഞാൻ മാത്രം മതി.. ഇവിടെ വേറെ ഒരാളും ഉണ്ടാവാൻ പാടില്ല..


ഈ നെഞ്ചിലിങ്ങനെ ചേർന്ന് ഇരിക്കാനും ഈ ഹൃദയതാളം കേട്ട് നേരം പുലരുവോളം കിടക്കാനും എനിക്ക് മാത്രം ആയിരിക്കണം അവകാശം..


അവിടെ വേറെ ഒരാളും അവകാശം പറഞ്ഞു വരാൻ പാടില്ല.. അതിപ്പോൾ മക്കളായാലും കൊച്ചുമക്കളായാലും ശെരി.."


കുറുമ്പൊളിപ്പിച്ച ചിരിയോടെ അവനെ നോക്കി കൊണ്ടവൾ പറഞ്ഞു..


"ഇതായിരുന്നോ നിന്റെ കണ്ടീഷൻ ..


വർഷങ്ങൾ മുന്നോട്ട് പോയി നമ്മൾ രണ്ട് പേരും വാർദ്ധക്യത്തിൽ എത്തുമ്പോഴും നിന്നെ ഞാൻ ഇതുപോലെ ചേർത്ത് പിടിക്കും...എന്റെ മരണത്തിൽ പോലും എന്റെ ഹൃദയത്തോട് ചേർന്ന് നീയുണ്ടാവും..വിധിക്ക് പോലും അതിനെ തടുക്കാൻ കഴിയില്ല.. ഇത് എന്റെ മാളൂസിന്റെ ശിവേട്ടൻ തരുന്ന വാക്കാണ്..."


പറഞ്ഞുകൊണ്ടവൻ പൊടുന്നനെ അവളുടെ അധരങ്ങളെ കവർന്നെടുത്തു...


ഭ്രാന്തമായവൻ അധരങ്ങളെ നുണഞ്ഞു കൊണ്ടിരുന്നു.. പതിയെ അവളും ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു..


ചുംബനത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് മാളുവിന്റെ ശ്വാസം വിലങ്ങിയതും ശിവ അവളുടെ അധരങ്ങളെ മോചിപ്പിച്ചു...


താമരപൂ പോലെ നാണത്താൽ കൂമ്പിയടഞ്ഞ അവളുടെ മിഴികളിലേക്കവൻ  ചുണ്ടുകളാൽ സ്നേഹമുദ്രണം ചാർത്തി...


മാളു പതിയെ കണ്ണുകൾ തുറന്നു... തന്റെ മുഖത്തേക്ക് തന്നെ നോട്ടം പതിപ്പിച്ചു ഇരിക്കുന്ന ശിവയെ നോക്കി.. ഇരുവരുടേയും കണ്ണുകൾ ഇടഞ്ഞു...


വീണ്ടും അവളുടെ ചോര ചുവപ്പാർന്ന ചുണ്ടുകളിലേക്ക് തന്റെ അധരം പതിപ്പിക്കാൻ തുനിഞ്ഞു.. പെട്ടന്നവൾ അതിനെ തടഞ്ഞുകൊണ്ട് അവന്റെ വാ മൂടി...


"അതേയ് ഇങ്ങനെ എപ്പോഴും എപ്പോഴും ഉമ്മ വെക്കേണ്ടാ.. ഉള്ളിൽ കിടക്കുന്ന ആൾ അച്ഛനോട് പിണങ്ങും.."


നനുത്ത ചിരിയോടെ ശിവയുടെ മിഴികളിലേക്ക് നോക്കി അവൾ പറഞ്ഞു..


"എന്താ..


എന്താ പറഞ്ഞെ.."


മാളുവിന്റെ കൈ മാറ്റി കണ്ണുകൾ വിടർത്തി കൊണ്ടവൻ ചോദിച്ചു..


മാളുവിന്റെ ചൊടികളിൽ നാണത്തിൻ പുഞ്ചിരി പൂക്കൾ വിടർന്നു..


അവൾ അവന്റെ കൈ എടുത്ത് തന്റെ അണിവയറിലേക്ക് ചേർത്തു...


ശിവയുടെ ശ്വാസം പോലും ഒരു നിമിഷം വിലങ്ങി..


വിശ്വാസം വരാത്തത് പോലെ വീണ്ടുമവൻ കണ്ണുകളാൽ ആണോ എന്ന് ചോദിച്ചതും നിറഞ്ഞു വന്ന കണ്ണുകളാൽ അവൾ അതേയെന്ന പോലെ തലയാട്ടി..


ശിവയുടെ ഹൃദയമിടിപ്പ് വർധിച്ചു.. ചുണ്ടുകൾ ആനന്ദത്താൽ വിടർന്നു... സന്തോഷം അടക്കാൻ കഴിയാതെ അവനവളെ ഇറുകെ പുണർന്നു.. എത്ര പുണർന്നിട്ടും മതിയാവാത്തത് പോലെ വീണ്ടും വീണ്ടും മുറുകെ പുണർന്നു കൊണ്ടിരുന്നു...


നിമിഷനേരം കൊണ്ടവളെ തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി പതിയെ അണിവയറിൽ നിന്നും ടോപ്പ് കൈകളാൽ വകഞ്ഞു മാറ്റി...


തന്റെയും മാളുവിന്റേയും പ്രണയത്തിന്റെ അംശം ഈ കുഞ്ഞു വയറിനുള്ളിൽ തുടിക്കുന്നുണ്ടെന്നവന് അപ്പോഴും വിശ്വാസം വന്നിട്ടില്ലായിരുന്നു...


വിരലുകളാൽ അണിവയറിലൊന്ന് തഴുകി മുഖം താഴ്ത്തി നാഭി ചുഴിയോട് ചേർന്ന് ചുണ്ടുകൾ ചേർത്തു.. തന്റെ പൊന്നോമനക്കായുള്ള ആദ്യ ചുംബനം.ഏറെ നേരം ചുണ്ടുകൾ ഇടതടവില്ലാതെ അവിടെ പതിഞ്ഞു കൊണ്ടേയിരുന്നു...


സന്തോഷം തിങ്ങിയ മുഖത്തോടെയവൻ അവിടെ നിന്നും ഉയർന്നു മാളുവിന്റെ നെറ്റിയിൽ തന്റെ അധരങ്ങളാൽ സ്നേഹം ചുംബനം നൽകി...


ഇരുവരുടേയും പ്രണയനിമിഷങ്ങൾക്ക് സാക്ഷിയായ നീല വാനിലെ കുഞ്ഞു താരകങ്ങൾ നാണത്താൽ മിഴികൾ പൂട്ടി..


അപ്പോഴും അവിടെ അവർക്കേറ്റവും ഇഷ്ടമുള്ള പാട്ടിന്റെ ഈരടികൾ ഉയർന്നു കേട്ടിരുന്നു...


💜ഹൃദയസഖീ സ്നേഹമയീ..

ആത്മസഖീ അനുരാഗമയീ..💜



പ്രണയം എന്ന വികാരം മനസ്സിൽ മുളപൊട്ടിയ നാൾ മുതൽ തന്റെ പ്രാണനായി കണ്ട അവളുടെ മാത്രം ശിവേട്ടന്റെ കൂടെ ജീവിതാവസാനം വരെ അവന്റെ നല്ല പാതിയായി ഹൃദയത്തിന്റെ കാവലായി അവളുണ്ടാവും കൂടെ അവളുടെ നിസ്വാർത്ഥമായ പ്രണയവും..


(അവസാനിച്ചു.)



സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ✍️ഷംസീന.. 💜



Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌