ദത്തുപുത്രി | ✍️ MUHAMMED RAFI | ഫുൾ പാർട്ട്‌


ദത്തുപുത്രി

Full Part 


✍️Muhammed Rafi



    ഇക്കാ.... ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി ആ കാര്യത്തെ കുറിച്ച് നിങ്ങൾ ആലോചിച്ചോ....?


ഉവ്വ്    ഞാൻ ആലോചിച്ചു നല്ലതുപോലെ തന്നെ ആലോചിച്ചു....


എന്നിട്ട്   മറുപടി യെസ്  ആണോ  അതോ   നോ  ആണോ  ?


എന്റെ മറുപടി       നോ...  ആണ് 


ഇത്രക്ക് ദുഷ്ടൻ ആവരുത് ഇക്കാ   ഞാൻ എന്തോരം ആഗ്രഹിച്ചൂന്ന് അറിയോ... ഇക്കയിൽ നിന്ന് ഒരു പോസിറ്റീവ് മറുപടി കിട്ടുമെന്ന് കരുതിയിട്ട്   


നിന്നോട് ആര് പറഞ്ഞു ആവശ്യമില്ലാത്തത് ഓരോന്ന് ആഗ്രഹിക്കാൻ...


ആവശ്യമില്ലാത്തതാണോ ഞാൻ ഇക്കാനോട്‌ പറഞ്ഞത്...?


എന്റെ പൊന്നു നാദിയ       നമുക്ക്  രണ്ടാൾക്കും ഒരു കുഴപ്പവുമില്ല പിന്നെ നീ എന്തിനാ  ഇങ്ങനെ വാശി പിടിക്കുന്നത്?


പിന്നെ ആണേൽ  നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലന്നും ഡോക്ടർ നമ്മോട് പറഞ്ഞിട്ടില്ല  പിന്നെ എന്തിനാ  ഇപ്പോ ഒരു കുഞ്ഞിനെ ദത്ത് എടുക്കേണ്ട ആവശ്യം ?


വർഷം അഞ്ചായില്ലേ ഇക്കാ നമ്മുടെ വിവാഹം കഴിഞ്ഞിട്ട്   അന്നുമുതൽ ഡോക്ടർ ഈ കാര്യം തന്നെയല്ലേ നമ്മോട് പറഞ്ഞോണ്ടിരിക്കുന്നത് അതുകൊണ്ട് എനിക്കി വലിയ പ്രതീക്ഷയൊന്നുമില്ല..


കരിനാക്ക് വളച്ചു ഇങ്ങനെയൊന്നും പറയാതെ നാദി ....എനിക്കുറപ്പുണ്ട് നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുമെന്ന് അതുകൊണ്ട്  ഒരു ദത്തുകുഞ്ഞ് ഇപ്പൊ നമുക്ക് വേണ്ട....


എന്നെ ഇച്ചിരിയെങ്കിലും ഇക്കാ മനസ്സിലാക്കിയിരുന്നെങ്കിൽ ഇക്ക ഇപ്പൊ ഇങ്ങനെ ഒരു വാക്ക് പറയില്ലായിരുന്നു...


ഞാൻ നിന്നെ മനസ്സിലാക്കിയാ പോലെ വേറെ ആരാടി നിന്നെ മനസ്സിലാക്കിയത്  നിന്നെ നല്ലതുപോലെ മനസ്സിലാക്കിയതുകൊണ്ടല്ലേ ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്


ഇക്കാ എന്താ ഉദ്ദേശിച്ചത് എനിക്കി  മനസ്സിലായില്ല ?


നീ അത്ര മനസ്സിലാക്കിയാൽ മതി..


ഓഫീസിൽ പോവാൻ സമയമായി നീ എനിക്കി കൊണ്ട് പോവാനുള്ള ഫുഡ്‌ എടുത്തു വെച്ചോ...?


എപ്പൊ നോക്കിയാലും ഒരു  ഓഫീസ്  ആർക്ക് വേണ്ടിയാ ഇങ്ങനെ സമ്പാദിച്ചു കൂട്ടുന്നത്.... ഞാനെന്തെങ്കിലും പറഞ്ഞാൽ കൂടിപോകും...


അതുകൊണ്ട് നീ പറയണ്ട    അതാണ് നിനക്ക് നല്ലത്....


ദേ ഞാൻ ലാസ്റ്റ് ആയിട്ട് ചോദിക്കുവാ   ഞാൻ പറഞ്ഞ ആ കുഞ്ഞിനെ പോയി കാണാൻ പറ്റുമോ ഇല്ലയോ...?


എന്നെകൊണ്ട് പറ്റില്ലന്ന് പറഞ്ഞില്ലെ ഞാനിപ്പോ ഒരു കുഞ്ഞിനെ ദത്ത്‌ എടുക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുന്നില്ല അതുകൊണ്ട് മേലിൽ ഈ കാര്യം പറഞ്ഞോണ്ട് നീ എന്റെ അടുത്തേക്ക് വന്നേക്കരുത്...  അത്രയും പറഞ്ഞു ഞാൻ   ഓഫീസിലേക്ക് പുറപ്പെട്ടു...!


ഒരു കുഞ്ഞിനെ കൊഞ്ചിക്കാനും ലാളിക്കാനും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല  ഇന്നൊരു കുഞ്ഞിനെ ഞാൻ ദത്തു എടുത്തു കഴിഞ്ഞാൽ നാളെ ഞങ്ങൾക്കൊരു കുഞ്ഞുണ്ടാവാമ്പോൾ  അവളെ സ്വഭാവം വെച്ച് അവൾ എങ്ങനെ ആ കുഞ്ഞിനോട്‌ എങ്ങനെ പെരുമാറുമെന്ന് എനിക്കി അറിയില്ല...  അതുകൊണ്ട് തന്നെയാണ് അവൾ വാശിപിടിച്ചിട്ടും  കുഞ്ഞിനെ ദത്ത് എടുക്കുന്ന കാര്യം ഞാൻ സമ്മതിച്ചു കൊടുക്കാത്തത്......


ഓഫീസിലെ വർക്കിനിടയിലാണ്  അവളെ കാൾ എന്നെ തേടി വരുന്നത്   കാൾ എടുത്തില്ലങ്കിൽ പിന്നെ ഇന്ന് അതുമതി ചൊറിഞ്ഞോണ്ട് നിൽക്കാൻ  തിരക്ക് ആണന്ന് പറഞ്ഞാലൊന്നും അവൾ വിശ്വസിക്കില്ല


എന്താ നാദി ഞാനിവിടെ ബിസിയാണ്  


ഞാൻ പറഞ്ഞ കാര്യം  ഇക്കാ ആലോചിച്ചു നോക്കിയോ  ?


തിരക്കിനിടയിലാണ്  അവളെ കോപ്പിലെ ഓരോ ചോദ്യം   ഞാൻ നിന്നോട് ആയിരം തവണ പറഞ്ഞതല്ലേ എനിക്കി ഈ കാര്യത്തിൽ താല്പര്യമില്ലന്ന്  പിന്നെ നീ എന്തിനാ  ചോദിച്ചകാര്യം തന്നെ വീണ്ടും വീണ്ടും ചോദിച്ചോണ്ട് നിൽക്കുന്നത്...?


ഇത് ഇക്കാന്റെ ലാസ്റ്റ് തീരുമാനം ആണോ   


ഫസ്റ്റ് ലാസ്റ്റ് എന്നെന്നും ഇല്ല  എനിക്കി ഒറ്റ തീരുമാനമെ ഉള്ളു   ഈ കാര്യത്തിൽ എനിക്കി ഒട്ടും താല്പര്യമില്ല


എന്നാ ഓക്കേ.... ഞാൻ എന്റെ തീരുമാനം അറിയിക്കാം...


നിനക്ക് എന്ത് തീരുമാനം ?


അത് വൈകീട്ട് വരുമ്പോൾ കാണാം...


അത്രയും പറഞ്ഞവൾ കാൾ കട്ടാക്കി


ഇവൾക്ക് എന്ത് തീരുമാനം  ഇവള് എന്താ ഉദ്ദേശിച്ചത്   എനി വല്ല നിരാഹാരവും ആവുമോ ഉദ്ദേശിച്ചത്  കാര്യം സാധിക്കാനുള്ള അവളുടെ ലാസ്റ്റ് അടവാണ് നിരാഹാരം  എനി അങ്ങിനെ വല്ലതും ആവോ.... ?


വർക്ക്‌ കൂടുതലായതുകൊണ്ട് അന്ന് പതിവിലും വൈകിയാണ് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയത്  എപ്പോൾ  ഞാൻ വൈകിയാലും  വൈകിയതിന്റെ കാരണം ചോദിച്ച്‌ അവൾ എന്നെ വിളിക്കാറുണ്ട് പക്ഷേ ഇന്ന് ഞാൻ ഒത്തിരി വൈകിയിട്ടും അവളുടെ കാൾ എന്നെ തേടി വന്നില്ല  അപ്പൊ എന്നോട് നല്ല ദേഷ്യത്തിലാണന്ന് മനസ്സിലായി...


വീടിന്റെ മുൻപിലെത്തിയതും ഗേറ്റ്  അടഞ്ഞു കിടക്കുന്നത് കണ്ടു സാധാരണ ഞാൻ വരുന്ന സമയം ആവുമ്പോൾ അവൾ ഗേറ്റ് തുറന്നിടാറ് പതിവ്     ബൈക്ക് നിർത്തി ഞാൻ  ഗേറ്റ് തുറന്ന് നോക്കുമ്പോൾ വീട്ടിൽ ലൈറ്റ് ഒന്നും കാണുന്നില്ല    ലൈറ്റ് ഒന്നും  ഇടാതെ ഇവളിത് എവിടെ പോയി ?



നിച്ചു....


ബൈക്ക് മുറ്റത്ത്‌ സൈഡ് ആക്കി ഞാൻ തിരിഞ്ഞതും പിന്നിൽ നിന്നൊരു വിളി കേട്ടും...



ആഹ് സുമതി ചേച്ചിയോ..


നാദി തന്നതാ  വീടിന്റെ ചാവി നീ വന്നാൽ നിന്റെ കയ്യിൽ തരാൻ പറഞ്ഞു    നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല അതുകൊണ്ട് അവൾ വീട്ടിലേക്ക് പോയന്ന്  നിന്നോട് പറയാൻ പറഞ്ഞു    നീ പോവുമ്പോൾ അവൾ നിന്നോട് ഒന്നും പറഞ്ഞില്ലായിരുന്നോ....?


ഓഹോ അപ്പൊ അവൾ എന്നെ തോൽപ്പിക്കാൻ തന്നെ ഇറങ്ങിയതാ..


ആഹ് പോവുമെന്ന് പറഞ്ഞായിരുന്നു  ഇല്ലന്ന് പറഞ്ഞാൽ മോശം അല്ലെ അതുകൊണ്ട് അങ്ങിനെ ഒരു കള്ളം പറഞ്ഞു..  


നീ എന്തെ ഇന്ന് വൈകിയത്...?


ഒത്തിരി വർക്ക്‌ ഉണ്ടായിരുന്നു ചേച്ചി 


എന്നാ വേഗം പോയി കുളിച്ചു വല്ലതും കഴിക്കാൻ നോക്ക്...


ഡ്രസ്സ്‌ മാറി കുളിക്കാൻ വേണ്ടി  ബാത്‌റൂമിലേക്ക് പോവാൻ നിൽക്കുമ്പോഴാ   റൂമിലെ   സോഫയിൽ  ഫ്ലവറിന്  അടിയിലായി ഒരു വെള്ളപേപ്പർ മടക്കി വെച്ചത് എന്റെ ശ്രദ്ധയിൽ പെട്ടത്


ഇത് എന്താ ഒരു പേപ്പർ സംശയത്തോടെ ഞാനത് എടുത്തു നിവർത്തി നോക്കി


ഞാൻ പോവാ എന്റെ വീട്ടിലേക്ക്  ഞാനൊരു ആഗ്രഹം പറഞ്ഞപ്പോൾ ഇക്കാക്ക് അത് സാധിപ്പിച്ചു തരാൻ കഴിഞ്ഞില്ലല്ലോ   ഒരു കുഞ്ഞിന് വേണ്ടി ഞാൻ എന്തോരം ആഗ്രഹിക്കുന്നുണ്ടന്ന് ഇക്കാക്ക് അറിയോ   എപ്പോയെങ്കിലും  എന്നെ മനസ്സിലാക്കാൻ ഇക്കാ ശ്രമിച്ചിട്ടുണ്ടോ എപ്പൊ നോക്കിയാലും ഒരു ഓഫീസ്  അതിനിടയിൽ എന്റെ മനസ്സ് അറിയാൻ എവിടെയാ സമയം...അല്ലെ ?


എന്റെ തീരുമാനം ഇക്കാ അംഗീകരിച്ചാൽ മാത്രമേ ഞാൻ എനി അവിടേക്കുള്ളും...ഇക്കാന്റെ തീരുമാനം ഓക്കേ ആണേൽ എന്നെ വിളിക്കാം അല്ലാതെ എന്നെ വിളിക്കണ്ട ഞാൻ കാൾ എടുക്കില്ല എനിക്കി അത്രയെ പറയാനുള്ളു.....


കയ്യിൽ പിടിച്ച പേപ്പർ ചുരുട്ടി ഞാൻ എറിയാൻ നിന്നതും ഫോൺ റിംഗ് ചെയ്തു അവളാവുമെന്ന് കരുതി ഫോൺ എടുത്തു നോക്കുമ്പോൾ എന്റെ  ഉമ്മയായിരുന്നു....  ഇക്ക ഗൾഫിൽ ആയതുകൊണ്ട് ഉമ്മയും ഉപ്പയും ഇക്കാന്റെ വീട്ടിലാണ് താമസം അവിടെ ഇത്തയും രണ്ട് ചെറിയ പിള്ളേരും മാത്രമേ ഉള്ളു...



എന്താ ഉമ്മാ...?


നീ ഇന്ന് വൈകിയോ വരാൻ....?


സാധാരണ ഓഫീസിൽ നിന്ന് വന്നാൽ ഉടനെ ഞാൻ ഉമ്മാനെ വിളിക്കാറുണ്ട് ഇന്നന്റെ കാൾ കാണാത്തതു കൊണ്ടാവും ഉമ്മ എന്നെ വിളിച്ചു നോക്കിയേ


ആഹ് ഉമ്മ  ഇന്ന് ഒത്തിരി വർക്ക് ഉണ്ടായിരുന്നു  ഞാനിപ്പോ വന്നു കയറിയെ ഉള്ളു...


വല്ലതും കഴിച്ചോ നീ  ?


ഇല്ല കുളിക്കാൻ പോവുമ്പോഴാ ഉമ്മാന്റെ കാൾ വന്നത്


നാദി എവിടെ ?


അവള് ഇവിടെ ഇല്ല വീട്ടിൽ പോയി 


എന്നാൽ പിന്നെ നിനക്ക് ഓഫീസ് കഴിഞ്ഞു പോവുമ്പോൾ നേരെ ഇവിടേക്ക് വന്നാൽ പോരായിരുന്നോ...


അത് പിന്നെ എനിക്കി അറിയില്ലായിരുന്നു  അവൾ വീട്ടിൽ പോവുന്ന കാര്യം ഇവിടെ വന്നപ്പോഴാ ഞാനറിഞ്ഞത്   


അപ്പൊ നിന്നോട് പറയാതെയാണോ അവൾ പോയത്   ?


ആഹ്...


എന്തെ രണ്ടാളും വഴക്ക് വല്ലതും ഉണ്ടോ?


നീ എന്താ നിച്ചു മിണ്ടാത്തത്  രണ്ടാളും വഴക്ക് ആയിട്ടുണ്ടാകും ലെ  ?


അങ്ങിനെയൊന്നും ഇല്ല ഉമ്മാ...


കള്ളം പറയണ്ട എന്റെ മോന്റെ ശബ്ദം കേട്ടാൽ അറിയില്ലേ എനിക്കി....


നീയൊരു കാര്യം ചെയ്യ്  വേഗം ഇവിടേക്ക് വാ  നാളെ  രാവിലെ ഇവിടുന്ന്  പോവാ നിനക്ക് ഓഫീസിലേക്ക് 


അതൊന്നും വേണ്ട ഉമ്മാ....


നിന്നോട് ഞാൻ പറഞ്ഞത് കേട്ടാൽ മതി  കൂടുതലൊന്നും ഇങ്ങോട്ട് പറയണ്ട....


ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ച കാര്യം തന്നെയാണ് ഉമ്മ പറഞ്ഞത്    സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഉമ്മാന്റെ അരികിൽ ഓടിയെത്തണം എനിക്കി അത് ഉമ്മാക്കും അറിയാം അതാണ് എന്നെ നിർബന്ധിച്ചു വിളിക്കുന്നത്...


കുളിച്ചു ഡ്രസ്സ്‌ മാറി ഞാൻ ഉമ്മാന്റെ അരികിലേക്ക് വിട്ടു.....


ഞാൻ വരുമെന്ന് ഉറപ്പുള്ളതുകൊണ്ട് എന്നെയും കാത്ത് ഉമ്മ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്.....


എന്റെ മോൻ ഒരുപാട് അങ്ങ് ക്ഷീണിച്ചു പോയല്ലോ   ഒന്ന് കഴിക്കാറില്ലേ നീ  ?


എന്നെ എപ്പൊ കണ്ടാലും ഉമ്മാക്ക് ഈ ഡയലോഗെ പറയാനുള്ളും   


എന്റെ പുന്നാര ഉമ്മാ  ഞാൻ വരുമ്പോൾ എല്ലാം  എന്റെ ഉമ്മ ഇത് തന്നെയല്ലേ പറയാറ്  ഇനിയെങ്കിലും  ഈ ഡയലോഗ് ഒന്ന് മാറ്റിപിടിച്ചൂടെ...ഉമ്മാക്ക് 


എപ്പോഴും ജോലി ഓഫീസ് പറഞ്ഞ് കിടന്ന് മരിക്കും അതിനിടയിൽ നേരെചൊവ്വേ ഭക്ഷണം ഒന്നും കഴിക്കുന്നുണ്ടാവില്ല   നിർബന്ധിച്ചു കഴിപ്പിക്കാൻ ഞാനും അവിടെ ഇല്ലല്ലോ  എല്ലാം നിനക്ക് തോന്നിയെ പോലെ..


ഉമ്മ പറഞ്ഞതിൽ എന്താ തെറ്റ്‌ നീ ആകെ ക്ഷീണിച്ചു പോയിട്ടുണ്ട്


ഓഹ്..ഉമ്മാനെ പോലെ ഇത്തയു തുടങ്ങിയോ   ഉപ്പ എവിടെ  ഉപ്പാനെയും കൂടെ വിളിക്കി ഉപ്പയും കൂടെ പറഞ്ഞാൽ  തൃപ്തിയായി...


ഉപ്പ ഇവിടില്ല പള്ളിയിൽ പോയിട്ട് വന്നിട്ടില്ല....


വല്ലതും കഴിച്ചിട്ട് സംസാരിക്കി നീ ഇരിക്കി ഞാൻ ഭക്ഷണം എടുത്തു വെക്കാം


ഇപ്പൊ വേണ്ട ഇത്ത ഉപ്പ വരട്ടെ നമുക്ക് ഒരുമിച്ച് കഴിക്കാം...


നാദി എന്താ മോനെ നിന്നോട് പറയാതെ വീട്ടിൽ പോയത് എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം....?


പിന്നെ ഉണ്ടായതെല്ലാം ഞാൻ ഉമ്മാനോട് പറഞ്ഞു...


അവളുടെ ആഗ്രഹം തെറ്റാണന്ന് ഞാൻ പറയില്ല പക്ഷേ നീ പറഞ്ഞതുപോലെ നാളെ നിങ്ങൾക്കൊരു കുഞ്ഞുണ്ടായാൽ  അവൾ അതിനെ തള്ളി പറയില്ലന്ന് എന്താ ഉറപ്പ് ?


ഒരു ഉറപ്പുമില്ല കാരണം അവളുടെ സ്വാർത്ഥത   നിറഞ്ഞ മനസ്സ് വെച്ച് അവൾ ചെയ്യും എനിക്കി ഉറപ്പാണ്...


ഇങ്ങനെ ഒരു കുഞ്ഞിന്റെ കാര്യം അവളോട് ആരാ പറഞ്ഞത്  ?


അവളുടെ ഏതോ ഒരു കൂട്ടുകാരി


ആ കുഞ്ഞിന്റെ ഉമ്മയും ഉപ്പയും ഒരു ആക്സിഡന്റിൽ മരിച്ചു പോയതാണത്രേ


അപ്പൊ കുഞ്ഞിന് ബന്ധുക്കൾ ആരൂല്ലേ ?


വീട്ടുക്കാരെ ധിക്കരിച്ചു വിവാഹം കഴിച്ചവർ ആണ്  അവർ   അവരുടെ വിവാഹത്തോടെ ഇരുവീട്ടുകാരും അവരെ കയ്യൊഴിഞ്ഞു    അവർ രണ്ടാളും മരിച്ചിട്ട് പോലും   ഇരുവീട്ടുകാരും വന്നിട്ടില്ലന്ന്   പിന്നെ എങ്ങനെ ഈ കുഞ്ഞിനെ അവർ സ്വീകരിക്കും.... എത്ര വലിയ ശത്രുക്കൾ ആയാലും   ഇങ്ങനെയുള്ള അവസരം വരുമ്പോൾ   പല ശത്രുക്കളും മിത്രങ്ങളാവാറുണ്ട് പക്ഷേ അവർക്കിടയിൽ അതില്ല അതുകൊണ്ട് തന്നെ ആ കുഞ്ഞിനെ സ്വീകരിക്കാൻ ആരും തന്നെ മുൻപോട്ടു വന്നില്ല   


ആരുടെയോ നല്ല മനസ്സുകൊണ്ട്  അതിനെ ഓർഫനേജിൽ  ഏല്പിച്ചു...


എത്ര വയസ്സുണ്ട്  ആ   മോൾക്ക് ?


ഒരു വയസ്സ്


പാവം  മോള് ഇത്ര കുഞ്ഞിലെ തന്നെ അനാഥയായി  പോയല്ലോ വല്ലാത്തൊരു വിധിയായി പോയി ആ   മോളുടെ   കേട്ടിട്ട് സങ്കടം ആവുന്നു...


കേട്ടപ്പോൾ എനിക്കി നല്ല ആഗ്രഹം ഉണ്ടായിരുന്നു എന്റെ മോളായിട്ട് ഏറ്റെടുക്കാൻ പക്ഷെ  മുൻപോട്ടുള്ള കാര്യം ആലോചിക്കുമ്പോൾ പേടിയാണ് ഉമ്മാ.....   പ്രത്യേകിച്ചു  അവളുടെ സ്വഭാവം വെച്ച്.നോക്കുമ്പോൾ


ഈ കുഞ്ഞിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവാതെ അവൾ വരില്ലന്നല്ലേ പറഞ്ഞത്    നീ   മൗനം പാലിക്കുന്ന കാലത്തോളം അവളുടെ വാശി തുടർന്നുകൊണ്ടേയിരിക്കും  വാശി പിടിച്ച് ഇങ്ങനെ രണ്ടാളും രണ്ട് തട്ടിൽ കഴിഞ്ഞിട്ട്  എന്താ കാര്യം... ഇവിടെ എന്റെ മോൻ അങ്ങ് തോറ്റു കൊടുത്തേക്ക് ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ  


ഉമ്മ എന്താ പറഞ്ഞു വരുന്നത്  ?


അവളുടെ ആഗ്രഹം പോലെ നിന്റെ മോളായി  നീ ആ കുഞ്ഞിനെ പോയി സ്വീകരിക്കി..


അത് വേണോ ഉമ്മാ... ?


വേണം ഇവിടെ തോറ്റുകൊടുക്കുന്നതിൽ മോന് ഒരു നാണക്കേടും വേണ്ട കാരണം  അവളുടെ മുൻപിൽ തോറ്റുകൊടുക്കുന്നതിനോടപ്പം

നീ പടച്ചോന്റെ മുൻപിൽ  ആയിരം തവണ  ജയിക്കുകയാണ്   കാരണം അതൊരു യത്തീം  കുട്ടിയാണ്   അതിനെ സ്വന്തം മോളായി വളർത്തിയാൽ ഇതിൽ പരം പുണ്യം നിനക്ക് വേറെ ഇല്ല മോനെ...


എല്ലാം ആലോചിച്ചു തന്നെയാണോ ഉമ്മ ഈ പറയുന്നത്...?


ആലോചിക്കാൻ ഒന്നുല്ല നീ അവളെ ഇപ്പൊ തന്നെ വിളിച്ചു സംസാരിക്കി  എന്നിട്ട് രണ്ടാളും നാളെ പോയി എന്താ വേണ്ടതെന്ന് വെച്ചാൽ എല്ലാം ചെയ്യ്


ആ കുഞ്ഞിനെ എന്റെ സ്വന്തം മോളായി ഏറ്റെടുക്കുന്നതിന്  എനിക്കി സന്തോഷമെയുള്ള   പക്ഷെ നാളെ അവൾ കാരണം ആ കുഞ്ഞിന്റെ കണ്ണ് നിറയാൻ ഇടവന്നാൽ പടച്ചോൻ പോലും എന്നോട് പൊറുക്കില്ല  ഉമ്മാ....


നീ ഭയക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല മോനെ   സമാധാനമായിട്ടിരിക്കി....


ഉമ്മാന്റെ വാക്കിനും മുൻപിൽ എനിക്കൊരു മറുവാക്ക് ഇല്ലായിരുന്നു അതുകൊണ്ട്  ഞാൻ അപ്പോൾ തന്നെ ഫോണെടുത്തു  അവളെ വിളിച്ചു..


മറുപടി യെസ് ആണേൽ മാത്രം എന്നോട് സംസാരിച്ചാൽ മതി....  കോൾ അറ്റൻഡ് ചെയ്യാൻ നേരമില്ലാതെ അവളെ മറുപടി അതായിരുന്നു


നല്ല തെറി വായിൽ വന്നതാ പിന്നെ ഉമ്മയും ഇത്തയും അരികിലിരിക്കുന്ന കാരണം മിണ്ടാതെ നിന്നും....


നിന്റെ തീരുമാനത്തിനോട്‌ ഞാനും യോജിക്കുന്നു.... എനി അതിന്റെ പേരിലൊരു പ്രശ്നം വേണ്ട...


എനിക്കറിയാം  ഞാൻ അവിടെ നിന്നിറങ്ങിയാൽ ഇക്കാന്റെ വാശി എല്ലാം മാറ്റി എന്റെ  ആഗ്രഹം നിറവേറ്റി തരുമെന്ന്  അതല്ലേ ഞാൻ ധൈര്യമായിട്ട് ഇറങ്ങിയത്  ഇപ്പൊ സന്തോഷമായി എനിക്കി    ഞാനിപ്പോ തന്നെ എന്റെ കൂട്ടുകാരിയെ വിളിച്ചു പറയട്ടെ.. 


ഒരു കാര്യം ചോദിക്കാൻ മറന്നു നാളെ  ഇക്കാ ലീവ് എടുക്കോ ?


മ്മ് അല്ലാതെ നിവൃത്തിയില്ലല്ലോ


പിറ്റേന്ന്  രാവിലെ അവളുടെ ആഗ്രഹപ്രകാരം ഞങ്ങൾ  ഓർഫനേജിലേക്ക് തിരിച്ചു....


ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവളുടെ കൂട്ടുകാരി  ഞങ്ങളെ വെയിറ്റ് ചെയ്തു നിൽപ്പുണ്ടായിരുന്നു   



കാര്യങ്ങൾ എല്ലാം ഞാൻ സംസാരിച്ചു സെറ്റ് ആക്കിയിട്ടുണ്ട് എന്നാലും നിങ്ങളോട് രണ്ടുപേരോടും മാത്രം എന്തോ സംസാരിക്കാനുണ്ടന്ന് പറഞ്ഞു..


ഓഫീസിലേക്ക് ചെന്നോളൂ   അവിടെയുള്ള ഒരു സ്ത്രീ ഓഫീസ് കാണിച്ചു കൊണ്ട് ഞങ്ങളോട് പറഞ്ഞു..


 ഇരിക്കും....


 ടേബിളിന് അരികിലായി  ഇട്ടിരിക്കുന്ന ചെയർ ചൂണ്ടികൊണ്ട് സൂപ്രണ്ട് സാർ ഞങ്ങളെ നോക്കി പറഞ്ഞു...


മുഖത്തിരിക്കുന്ന കണ്ണട എടുത്തു മാറ്റികൊണ്ട്    അയാൾ എന്നെ നോക്കിചോദിച്ചു ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ചുള്ള നിയമവശങ്ങൾ എല്ലാം  അറിയാലോ അല്ലെ  ?


 കുറെയൊക്കെ അറിയാം  


മറുപടി പറഞ്ഞത് ഞാൻ തന്നെയായിരുന്നു....


 ഡോക്ടറെ സർട്ടിഫിക്കറ്റ് ഉണ്ടോ നിങ്ങളെ  കൈയിൽ  ?


 സർട്ടിഫിക്കറ്റൊ   ??   സാർ എന്താ ഉദ്ദേശിച്ചത് മനസ്സിലായില്ല.. ?


നിങ്ങൾക്ക് ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാവില്ലന്നുള്ള ഡോക്ടറെ സർട്ടിഫിക്കറ്റ്    അത് മസ്റ്റ് ആണ് കാരണം ഇപ്പൊ പഴയ കാലമല്ല  എല്ലാം നിങ്ങൾക്ക് അറിയാലോ   ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ  


അത് കേട്ടതും അവൾ നിറകണ്ണുകളോടെ എന്നെയൊന്ന് നോക്കി....


 സർട്ടിഫിക്കറ്റില്ലെങ്കിൽ പിന്നെ....  കുഞ്ഞിനെ തരാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ് സോറി....!!!


        ഒരുപാട് പ്രതീക്ഷയോടെയാണ് ഞങ്ങൾ ഇവിടേക്ക് വന്നത്  ആ ഞങ്ങളെ  നിങ്ങൾ നിരാശരാക്കരുത്  ഈ സർട്ടിഫിക്കറ്റ് ഒഴികെ  ബാക്കി നിങ്ങൾ പറയുന്ന ഏത് നിയമവും  അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്


 പ്ലീസ്  നോ  എന്ന് മാത്രം പറയരുത്   കരഞ്ഞുകൊണ്ട് അവൾ അത്രയും അയാളെ മുഖത്തു നോക്കി പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി അവൾ അത്രക്ക് ആഗ്രഹിക്കുന്നുണ്ട് ഒരു കുഞ്ഞിന് വേണ്ടി......



നിങ്ങളെ വിഷമം എനിക്കി മനസ്സിലാവും പക്ഷെ എനിക്കി എന്റെ ഡ്യൂട്ടി ചെയ്തല്ലേ പറ്റും   ഇവിടുത്തെ നിയമം അങ്ങിനെയാണ്  ആ നിയമത്തിന്റെ മുൻപിൽ കണ്ണടക്കാൻ എനിക്കി പറ്റില്ല


ഒരു നല്ല കാര്യത്തിനല്ലേ സാർ  ആരോരും ഇല്ലാതെ ആ കുഞ്ഞ് ഇവിടെ കഴിയുന്നതിലും നല്ലതല്ലേ അവളെ ഞങ്ങൾ കൊണ്ട് പോയി ഞങ്ങളുടെ മുഴുവൻ സ്നേഹവും കൊടുത്തു ഞങ്ങളുടെ സ്വന്തം മകളായി സന്തോഷത്തോടെ വളർത്തുന്നത് പ്ലീസ് സാർ ഞാൻ നിങ്ങളുടെ കാലുപിടിക്കാം


ഹേയ്  നീ എന്താ നാദി  കാണിക്കുന്നത് ?


ആ കുഞ്ഞിനെ നമുക്ക് തരാൻ പറയ്‌ ഇക്കാ   ആ കുഞ്ഞ് ഇല്ലാതെ ഞാൻ വീട്ടിലേക്ക് പോവില്ല...


ഇവിടെ കിടന്ന് ഇങ്ങനെ കരഞ്ഞിട്ടോ വാശി കാണിച്ചിട്ടോ കാര്യം ഇല്ല  ഡോക്ടറെ സർട്ടിഫിക്കറ്റ്  ഇല്ലാതെ ഈ കുഞ്ഞിനെ നിങ്ങൾക്ക് ഞാൻ തന്നു കഴിഞ്ഞാൽ നാളെ ഈ കുഞ്ഞിനെ ചൊല്ലി എന്തെങ്കിലും പ്രശ്നം  നിങ്ങളുടെ ഇടയിൽ വന്നു കഴിഞ്ഞാൽ എന്റെ ജോലി  തന്നെ എനിക്കി നഷ്ടപ്പെട്ടന്ന് വരും..


ഈ കുഞ്ഞിനെ ഞങ്ങൾക്ക്  തന്നൂന്ന് കരുതി  സാറിന് ഒരു പ്രശ്നവും ഉണ്ടാവില്ല വാക്ക് തരാം ഞാൻ....


എന്റെ വാക്ക് കേട്ടതും അയാൾ അൽപസമയം  എന്നെ തന്നെ നോക്കി നിന്നും   എന്നിട്ട് ചോദിച്ചു  ഈ പറഞ്ഞതെല്ലാം എനിക്കി വിശ്വസിക്കാമല്ലോ ലെ  നാളെ ഈ കുഞ്ഞിനെ നിങ്ങൾക്ക് തന്നതിന്റെ പേരിൽ എനിക്കോ ഈ സ്ഥാപനത്തിനോ ഒരു മോശപേര് വരാൻ പാടില്ല  അതുകൊണ്ടാണ് ഞാൻ ആവർത്തിച്ചു പറയുന്നത്..


സാറിന് എന്നെ വിശ്വസിക്കാം ഞങ്ങൾക്ക് ഈ കുഞ്ഞിനെ തരുന്നത് കൊണ്ട് സാറിനോ  ഈ സ്ഥാപനത്തിനോ ഒരു മോശപേര് വരില്ല 


എന്നാ അൽപസമയം വെയിറ്റ് ചെയ്യൂ   ഞാൻ പോയി കുഞ്ഞിനെ കൊണ്ട് വരാൻ പറയട്ടെ..


ഇപ്പോഴാ എന്റെ ശ്വാസം നേരെ വീണത്   ഹോ ഞാൻ ആകെ സങ്കടപ്പെട്ടു പോയി


അൽപസമയം  കഴിഞ്ഞതും  ഒരു സ്ത്രീ കുഞ്ഞിനെയും കൊണ്ട് ഞങ്ങളുടെ അരികിലെത്തി   ആ  കുഞ്ഞിനെ കണ്ടതും ഒരുനിമിഷം ഞാൻ   ആ കുഞ്ഞിനെ തന്നെ നോക്കി നിന്നുപോയി ശരിക്കും ഒരു കുഞ്ഞു മാലാഖ ആരും കൊതിച്ചു  ആ മാലാഖകുഞ്ഞിനെ സ്വന്തമാക്കാൻ അത്രക്ക് ഓമനത്തമുള്ളൊരു കുഞ്ഞ്...


കുഞ്ഞിനെ കണ്ടതും നാദി   ആ സ്ത്രീയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങാൻ എന്നോണം കൈനീട്ടിയതും   കുഞ്ഞ് ആ സ്ത്രീയുടെ തോളിൽ പറ്റി ചേർന്നങ്ങ് കിടന്നും


നിങ്ങളെ പരിചയം ഇല്ലല്ലോ അതുകൊണ്ടാണ്  നാദിയുടെ സങ്കടം മനസ്സിലാക്കിയാവും  ആ സ്ത്രീ അങ്ങിനെ പറഞ്ഞത്   


പേടിക്കണ്ട അവൾ പെട്ടന്ന് പരിചയമാവും ഇവിടെ വന്നിട്ട് ആകെ നാലുദിവസമെ ആയിട്ടുള്ളും അപ്പോഴേക്കും ഇവിടെ ഉള്ളവരെയെല്ലാം അവൾക്ക് പരിചയമായി...


മോളുടെ പേര് അറിയോ ?


ഇല്ല ഞങ്ങൾ പൊന്നൂസ് എന്നാ വിളിക്കാറ് 


ഒന്ന് വിളിച്ചു നോക്ക് അപ്പൊ അവൾ തിരിഞ്ഞു നോക്കും...


കേട്ട ഉടനെ നാദി  പൊന്നൂസേ   വിളിച്ചതും  ആ സ്ത്രീയുടെ തോളിൽ നിന്ന് തലയുർത്തി അവളെയൊന്ന് നോക്കി  അതെ സ്പീഡിൽ തന്നെ അവരെ തോളിൽ തന്നെ പറ്റിചേർന്നു കിടക്കുകയും ചെയ്തു 


അവളുടെ ഹിറോ  അവളുടെ ഉപ്പയായിരുന്നു  നിച്ചുക്ക അവളെയൊന്ന് വിളിച്ചു നോക്ക് ചിലപ്പോൾ നിച്ചുക്കാന്റെ അടുത്തേക്ക് അവൾ വരാൻ ചാൻസുണ്ട് 


നാദിയുടെ കൂട്ടുകാരി ഞങ്ങളുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു..


ചെയറിൽ നിന്ന് എണീറ്റ് കൊണ്ടു ഞാൻ പൊന്നൂസെ എന്ന് വിളിച്ചതും   ഞെട്ടലോടെ ആയിരുന്നു അവൾ അവരുടെ തോളിൽ നിന്ന് മുഖമുയർത്തി എന്നെ നോക്കിയത്  ചിലപ്പോൾ അവൾക്ക് അവളുടെ ഉപ്പായാണന്ന് തോന്നി കാണും അതാണ് ആ ഞെട്ടൽ


 അവളെ എടുക്കാൻ എന്നോണം കൈകാണിച്ചു കൊണ്ട്  ഞാൻ പറഞ്ഞു   പൊന്നൂസ് വാ  നമുക്ക് പോവണ്ടേ....  


അത് കേട്ടതും  എന്നെ നല്ല പരിചയമുള്ളതുപോലെ  എന്റെ അടുത്തേക്ക് വരാൻ എന്നോണം വേഗം കൈകൾഉയർത്തി....


ഞാൻ പറഞ്ഞില്ലേ നിച്ചുക്കാ വിളിച്ചാൽ അവൾ വരുമെന്ന്.....


ഞാൻ മോളെ എടുക്കാൻ നേരമില്ല നാദി എന്റെ കയ്യിൽ നിന്ന് മോളെ തട്ടിപറിച്ചെന്ന പോലെ പിടിച്ചു വാങ്ങി അത് മോൾക്ക് ഇഷ്ട്ടം ആയില്ലന്ന് തോന്നുന്നു അതുകൊണ്ട് തന്നെ കരച്ചിൽ തുടങ്ങി.


അവൾക്ക് ആണേൽ കുശുമ്പ് കൂടുതൽ ആണ്   മറ്റുള്ളവരുടെ മുൻപിൽ വെച്ച് എങ്ങനെ പെരുമാറണമെന്നറിയില്ല


നീ ആ കുഞ്ഞിനെ കരയിക്കല്ലേ  


അവർ കേൾക്കാതെ ഞാൻ അവളോടായി പറഞ്ഞു...


അത് ഞാനിപ്പോ മാറ്റിക്കോളാം ഇവിടെ എനി എന്തെങ്കിലും ചെയ്യാനുണ്ടോ ഉണ്ടങ്കിൽ വേഗം ചെയ്തു വാ നമുക്ക് വേഗം പോവാം


ഇവിടുത്തെ കാര്യങ്ങൾ എല്ലാം ക്ലിയർ ആയി  എനി ഇവിടെ പ്രശ്നം ഒന്നുല്ല


എന്നാ ഇക്കാ വായോ നമുക്ക് പോവാ


നിൽക്ക് പെണ്ണെ അവരോട് പറയട്ടെ...



ഏയ്‌ ഒന്ന് അവിടെ നിൽക്കോ ,?


എല്ലാരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറാൻ പോവുമ്പോഴാ പിന്നിൽ നിന്ന് ആ വിളി കേട്ടത് 


നേരെത്തെ മോളെ ഞങ്ങൾക്ക് കൈമാറിയ ആ സ്ത്രീയായിരുന്നു വിളിച്ചത്  


എന്തേയ്  ?


ഇപ്പോഴാ ഓർമ്മ വന്നത് ഇത് മോളുടെ കുറച്ച് ഡ്രസ്സ്‌ ആണ്...


ഇതൊന്നും വേണ്ട   ഇത് ഇവിടെ കുട്ടികൾ ഉണ്ടങ്കിൽ അവർക്ക് കൊടുത്തേക്കും മോൾക്ക് വേണ്ടതെല്ലാം ഞങ്ങൾ പോവുമ്പോൾ വാങ്ങിച്ചോളാം...


പോവുന്ന വഴി മോൾക്ക് ഒത്തിരി ഡ്രസ്സ്‌ വാങ്ങണം പിന്നെ ടോയ്‌സ് വാങ്ങണം


ആദ്യം നമുക്ക് മോളെയും കൊണ്ട് ഉമ്മാന്റെ അരികിലേക്ക് പോവാം


എന്തിന്  ആദ്യം പോവേണ്ടത് നമ്മുടെ വീട്ടിലേക്കാണ് അല്ലാതെ നിങ്ങളെ ഏട്ടന്റെ വീട്ടിലേക്ക് അല്ല..


എന്റെ നാദി നിന്റെ ഈ സ്വഭാവം ഒന്ന് ഒഴിവാക്ക് നമ്മുടെ വീട് ഏട്ടന്റെ വീട് അങ്ങിനെയൊന്നും വേർതിരിച്ചു കാണല്ലേ   ഞാൻ മോളെയും കൊണ്ട് പോവുന്നത് ഉമ്മാന്റെ അരികിലേക്കാണ്


അത് തന്നെയാണ് ഞാൻ ചോദിച്ചത്   എന്തിനാ അവിടേക്ക് പോവുന്നതന്ന്  ?


നമ്മുടെ മോളെ ഉമ്മാക്ക് കാണിച്ചു കൊടുക്കാൻ എന്നിട്ട് ഉമ്മാനോട് പറയണം മോളെ ചെവിയിൽ പേര് വിളിക്കാൻ


ഓഹോ അപ്പൊ  ഇക്കാ   എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതാണ്  അല്ലെ...?


ഞാൻ എന്ത് തീരുമാനിച്ചു എന്നാണ് നീ പറയുന്നത്   എന്റെ മനസ്സിൽ ഇപ്പൊ തോന്നിയ ഒരാഗ്രഹം ആണ് ഞാൻ നിന്നോട് പറഞ്ഞത് പറഞ്ഞത് അത് ഇപ്പൊ തെറ്റായോ....?


അതിന്റെ ആവശ്യം ഒന്നുല്ല  നമ്മുടെ മോളല്ലേ അപ്പൊ പേര് നമുക്ക് തന്നെ വിളിച്ചാൽ പോരെ....? 


മോള് നമ്മുടെ ആണേലും ഉമ്മ എന്റെയാണ് അത് നീ മറക്കരുത്  ഉമ്മ മോൾക്ക് പേര് വിളിച്ചന്ന് കരുതി എന്താ കുഴപ്പം ?


ഒരു കുഴപ്പവുമില്ല   എന്താന്ന് വെച്ചാൽ ഇക്കാന്റെ ഇഷ്ട്ടം പോലെ ചെയ്യ്


നിന്റെ ഈ സ്വാർത്ഥത നിറഞ്ഞ  മനസ്സുകൊണ്ട് തന്നെയാണ് മോള് നിന്റെ അരികിലേക്ക് വരാത്തത്   ഇത് കണ്ടില്ലേ  ഞാൻ ഡ്രൈവ് ചെയ്യുന്നതും നോക്കി എന്റെ മടിയിൽ നല്ല മോളായിട്ട് ഇരിക്കുന്നത്...


ഇക്ക ഓഫീസിൽ പോയാൽ സ്വാർത്ഥത മനസ്സുള്ള  ഈ ഞാൻ തന്നെ വേണ്ടിവരും അത് ഓർത്തോ  ഒറ്റദിവസം കൊണ്ട് അവളെ ഞാൻ മാറ്റി എടുക്കും 


പടച്ചോനെ ഓർത്ത് നിന്റെ കുശുമ്പ് ഒന്നും എന്റെ മോൾക്ക് പഠിപ്പിച്ചു കൊടുക്കല്ലേ...


പിന്നെ... പറയുന്ന ആള് എന്തൊരു നിഷ്ക്കു


എനിക്കി നിന്നെപ്പോലെ കുശുമ്പ് ഇല്ല


ഇക്കാന്റെ വീടെത്തിയപ്പോൾ  കാർ നിർത്തി ഞാൻ അവളോടായ് പറഞ്ഞു നീ മോളെ എടുക്ക്...


മോളെ  എടുക്കാൻ വേണ്ടി അവൾ കൈ നീട്ടിയതും ഒറ്റ കരച്ചിലായിരുന്നു


ഇത് എന്താ ഇക്കാ ഇങ്ങനെ ?   അവളുടെ ആ ചോദ്യത്തിൽ സങ്കടവും ദേഷ്യവും ഉണ്ടായിരുന്നു


അത് സാരമില്ല  ആദ്യമായിട്ടല്ലേ നിന്നെ കാണുന്നത് അതിന്റെ ഒരു പേടിയും ടെൻഷനുമെല്ലാം ഉണ്ടാവും ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ  അവൾ ഓക്കേ ആയി നീയുമായി അവൾ കൂട്ടാവും അല്ലെ പൊന്നൂസെ....


ഓഹ്  ഇക്കാന്റെ സംസാരം കേട്ടാൽ തോന്നുമല്ലോ ഇക്കാക്ക് ഇവളെ മുൻപേ പരിചയമുണ്ടന്ന്....


എഴുതാപ്പുറം  വായിക്കാതെ നടക്ക് അവിടേക്ക്.....


ഒറ്റനോട്ടത്തിൽ നിങ്ങളെ കുഞ്ഞാണന്നെ പറയും   അല്ലെ മോളെ  ഇത്തയെ നോക്കി ഉമ്മ  അത് ചോദിച്ചപ്പോൾ ഇത്തയും അത് ശരിവെച്ചും...


ഉമ്മ വേണം മോൾക്ക് പേര് വിളിക്കാൻ


അതിനെന്താ ഉമ്മ പേര് വിളിക്കാലോ...


എതിർത്തൊര് വാക്ക് പറയാതെ   സന്തോഷത്തോടെ  തന്നെ ഉമ്മ ആ ദൗത്യം   ഏറ്റെടുത്തു....


ചോദിക്കാൻ മറന്നു പേര് നീ കണ്ടുവെച്ചിട്ടുണ്ടോ  ?


ഉണ്ട്. 


ഞാനത്  പറഞ്ഞതും   നാദി എന്നെയൊന്ന്  കൂർപ്പിച്ചൊന്നും നോക്കി


നീ  എന്നെ ഇങ്ങനെ നോക്കണ്ട   നമുക്ക് മോള് ഉണ്ടാവുമ്പോൾ  ഇടാൻ വേണ്ടി കണ്ടുവെച്ച പേരില്ലേ അതാണ് ഞാൻ മോൾക്ക് ഇടാൻ വേണ്ടി പോവുന്നത്..

 

 നജുവാ നിഷാദ്...


ഞാൻ പറഞ്ഞു കൊടുത്തപേര് ഉമ്മ സന്തോഷത്തോടെ തന്നെ മോളെ കാതിലായി ചൊല്ലി വിളിച്ചു...


ഇക്കാന്റെ വീട്ടിൽ നിന്ന് ഞങ്ങൾ നേരെ പോയത്  ഷോപ്പിലേക്ക് ആയിരുന്നു...


മോൾക്ക്‌ വേണ്ട  ഡ്രസ്സും ടോയ്‌സും എല്ലാം വാങ്ങി തിരികെ വീട്ടിലേക്ക് പോവാൻ നിൽക്കുമ്പോഴാ നാദി പറയുന്നത്   നമുക്ക് മോളെയും കൊണ്ട് ഒന്ന് കറങ്ങാൻ പോയാലോന്ന് ..?


ഓക്കേ നിന്റെ ഇഷ്ട്ടം....


അന്ന് ഒത്തിരി വൈകിയാണ് വീട്ടിലെത്തിയത്    വീട്ടിലെത്തുമ്പോയേക്കും മോള് ഉറങ്ങിയിട്ടുണ്ട്  


പാവം   മോള് അല്ലെ ഇക്കാ  ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ ഉറക്കം വരുമ്പോയൊക്കെ എന്തൊരു വാശിയാവും   ഇത് കണ്ടില്ലേ  മോൾക്ക്‌ ഒരു   പ്രശ്നവുമില്ല...


അവളുടെ സാഹചര്യത്തിന് അനുസരിച്ചുള്ള ഒരു മൈൻഡ് പടച്ചോൻ നമ്മുടെ മോൾക്ക് കൊടുത്തു കാണും   നീ അവളെ റൂമിൽ കൊണ്ട് കിടത്ത് ഞാൻ കാറിൽ നിന്ന് അതെല്ലാം എടുത്തു റൂമിൽ കൊണ്ട് വെക്കട്ടെ


ഞാൻ എടുത്താൽ ചിലപ്പോൾ കരഞ്ഞാലോ ഇക്കാ തന്നെ റൂമിൽ കൊണ്ട് കിടത്തിക്കോ...


ബെസ്റ്റ്  ഞാൻ ഓഫീസിൽ പോയാലോ അപ്പൊ നീ എന്നാ ചെയ്യും ?


അവളെ മയക്കി ഞാനന്റെ പോക്കറ്റിലാക്കും ഇക്കാ നോക്കിക്കോ.. പിന്നെ എന്തിനും ഏതിനും ഈ ഉമ്മ തന്നെ മതിയാവും അവൾക്ക് അതോടെ  ഈ  ഉപ്പ ഔട്ട്  


ആഗ്രഹം കൊള്ളാം പക്ഷെ നടക്കോ   ?


നടക്കും.....


നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 


പിറ്റേന്ന് രാവിലെ.ഞങ്ങൾ ഉണരും മുൻപേ തന്നെ അവളുണർന്നിട്ടുണ്ട്...


നല്ല തറവാട്ടിൽ പിറന്ന മോളാണ് നിന്നെപോലെ അല്ല   കണ്ടില്ലേ അവൾ നേരെത്തെ എണീറ്റ് നമ്മളെ വിളിച്ചുണർത്തിയത്... പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം....


ഉവ്വ് ഇച്ചിരികൂടെ വലുതാവുമ്പോൾ നമുക്ക് കണ്ടറിയാം അപ്പോഴും ഇക്ക ഇങ്ങനെ തന്നെ പറയണം....


നീ നോക്കിക്കോ അവൾ നല്ല മോളാണ് ഉമ്മാനെ ഉപ്പാനെ അനുസരിക്കുന്ന  എന്റെ പുന്നാര മോള്....


ഇന്ന് എന്തെ ഇക്ക ഓഫീസിൽ പോവുന്നില്ലേ ?


ഇല്ല...


ഇല്ലേ...?  എന്നാ ഞാനിപ്പോ വരാം


നീയിത് ഇവിടെ പോണും.. ?


കാക്ക മലർന്ന് പറക്കുന്നുണ്ടോ അറിയാൻ...


ആക്കിയതാണ് ലെ..?


ഞാൻ രണ്ടുദിവസം ലീവാണന്ന്  ഇന്നലെ തന്നെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു...


എന്തിനാ ഇപ്പൊ രണ്ടു ദിവസം ലീവ്  ?


എന്റെ മോളോടൊപ്പം  ചിലവയിക്കാൻ


ഓഫീസിൽ പോയാൽ അവളെ എങ്ങനെയും എന്റെ മോളെ പോക്കറ്റിലാക്കണം എന്ന് സന്തോഷിച്ചു ഇരിക്കായിരുന്നു   അപ്പോഴേക്കും ഒരു ലീവ്...


നീ എന്താ നാദി ഈ പിറുപിറുക്കുന്നത്?


ഒന്നുല്ലേ...


രണ്ടുദിവസം കൊണ്ട് തന്നെ മോള്  ഞങ്ങളുമായ് കൂടുതൽ അടുത്തും വളരെ പെട്ടെന്ന് തന്നെ ഈ വീടിനും ഞങ്ങൾക്കും അവൾ പ്രിയപ്പെട്ടവളായി മാറി കഴിഞ്ഞു  അവൾ വന്നതിന് ശേഷം വീടൊരു സ്വാർഗമായി മാറി....   മോള് വന്നതിന് ശേഷം  എന്റെ ഫോണിന്റെ ഉപയോഗം കുറഞ്ഞു കമ്പ്യൂട്ടറിന്റെ മുൻപിലെ ഇരുത്തവും കുറഞ്ഞു   കിട്ടുന്ന സമയമെല്ലാം മോളോടൊപ്പം   ചിലവഴിക്കാൻ ശ്രമിച്ചു.....


നാദിയുമായി  മോള് മുൻപത്തേക്കാൾ കൂടുതൽ   അടുപ്പമായി എങ്കിലും എന്നോട് തന്നെയാണ് കൂടുതൽ അടുപ്പം അതിന്റെ കുശുമ്പ് അവൾക്ക് വേണ്ടുവോളം ഉണ്ട്താനും...


ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു


പതിയെ പതിയെ അവൾ ഉമ്മ ഉപ്പ എന്ന്  വിളിക്കാൻ തുടങ്ങി   അത് കേട്ടപ്പോൾ എന്തോ ഈ ലോകം തന്നെ പിടിച്ചടക്കിയ സന്തോഷമായിരുന്നു എനിക്കി  അഞ്ചുവർഷം കഴിഞ്ഞു    മനസ്സ് നിറയെ ആഗ്രഹങ്ങളുമായ് ഈ വിളിക്കി വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് ആ ആഗ്രഹവും സഫലമായി...


ഇക്കാ....


എന്താ ഈ ആലോചിച്ചു കൂട്ടുന്നത്?


ഓരോന്ന് ഓർത്ത് ഇരുന്ന് പോയതാ...


മോള്  വന്നിട്ട് ദിവസം എത്രയായി ഇക്കാക്ക് അറിയോ  ?


അത് എന്താ നീ അങ്ങിനെ ചോദിച്ചത്?


മോളുടെ വരവ് ഒരു ആഘോഷമാക്കി മാറ്റണം എന്ന് ഇക്കാ പറഞ്ഞായിരുന്നല്ലോ  പിന്നെ അതെകുറിച്ച് ഒന്നും പറഞ്ഞില്ല 


നമ്മുടെ വിവാഹവാർഷികം അല്ലെ അടുത്ത ആഴ്ച  മോള് വന്ന  ശേഷമുള്ള നമ്മുടെ ആദ്യത്തെ ആഘോഷം  നമ്മുടെ വിവാഹവാർഷികവും  മോള് വന്ന ആഘോഷവും  രണ്ടും കൂടെ ഒരുമിച്ച് ആഘോഷിക്കാം നമുക്ക് ഒരു ഉത്സവം തന്നെയാക്കി മാറ്റണം   എന്താ അങ്ങിനെ പോരെ  ?


മതി ഞാനത് ഓർത്തില്ല ട്ടോ


എന്നാ ഞാൻ ഇതെല്ലാം മോള് വന്നപ്പോൾ തന്നെ കണക്ക് കൂട്ടിയതാണ് നിന്നോട് പറയാൻ സമയം ആവുമ്പോൾ പറയാമെന്ന് കരുതി... 


അങ്ങിനെ ഒര് ആഴ്ചക്ക് ശേഷം ഞങ്ങളുടെ വിവാഹവാർഷികം വന്നെത്തി.....


വിവാഹം കഴിഞ്ഞു ആദ്യത്തെ രണ്ടുവർഷം ഞങ്ങൾ മോശമില്ലാത്ത രീതിയിൽ തന്നെ വാർഷികം ആഘോഷിച്ചിരുന്നു പിന്നെ ആഘോഷിക്കാനുള്ള ഒരു മൈൻഡ് ഞങ്ങളിലേക്ക് വന്നില്ല കാരണം  ഒരു കുഞ്ഞന്ന സ്വപ്നം ഞങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട്  അവിടെ നിങ്ങൾക്ക് എന്നും നിരാശയായിരുന്നു..


ഇന്നിതാ ഞങ്ങളുടെ സങ്കടങ്ങൾക്ക്  ഗുഡ്ബൈ പറഞ്ഞു കൊണ്ട് സന്തോഷം ഞങ്ങളിലേക്ക് വന്നു ചേർന്നു....


ഇക്കാ   നിങ്ങളിതുവരെയും റെഡിയായില്ലേ ആളുകൾ എല്ലാം എത്തി തുടങ്ങി...



മോള് ഇവിടെ ?


മോളെ ഇത്ത അവിടെ ഒരുക്കികൊണ്ടിരിക്കുവാ....


കൂട്ടുക്കാരും കുടുംബക്കാരും നാട്ടുകാരും നേരെത്തെ തന്നെ ഞങ്ങളുടെ വീട്ടിൽ എത്തി ചേർന്നിട്ടുണ്ട്.... വിവാഹവാർഷികത്തിൽ പങ്കെടുക്കുക എന്ന് മാത്രമല്ല അവരുടെ ലക്ഷ്യം മോളെ കാണുക എന്നുള്ളതുകൂടെയാണ്...


  ഏറെ നാളുകൾക്ക് ശേഷം ഇന്നാണ് മനസ്സ് തുറന്നൊന്ന് സന്തോഷിക്കുന്നത്


 

മോനെ നിച്ചു.....


എന്താ ഉമ്മാ....?


നാദിയുടെ ഉമ്മയും ഉപ്പയും എല്ലാം പോവാൻ നിൽക്കുന്നു   അവളെ അന്വേഷിക്കുന്നുണ്ട് അവര്  


ഇവളിത്  എവിടെ പോയി...?  


റൂമിലെങ്ങാനും കാണും ഞാൻ പോയി നോക്കാം...


   ആഹാ ബെസ്റ്റ് നീ ഇവിടെ വന്നു കിടപ്പാണോ   നിന്റെ ഉമ്മയും ഉപ്പയും അവിടെ പോവാൻ നിൽക്കുന്നു നീ വന്നേ 


എനിക്കി വയ്യ ഇക്ക  എഴുന്നേൽ പറ്റുന്നില്ല.... 


എഴുന്നേൽക്കാൻ പറ്റുന്നില്ലന്നോ എന്തുപറ്റി നിനക്ക്  .?


പെട്ടന്ന് തലകറങ്ങുന്ന പോലെ തോന്നിയപ്പോൾ ഇവിടേക്ക് കിടന്നതാ   ഇപ്പൊ  ഒട്ടും എഴുന്നേൽക്കാൻ വയ്യ  


ബിപി എങ്ങാനും കൂടി കാണും സന്തോഷം വന്നാലും സങ്കടം വന്നാലും നിനക്ക് ബിപി കൂടാറുണ്ടല്ലോ നമുക്ക് പോയി ബിപി ചെക്ക് ചെയ്യാം നീ വായോ


എന്നെകൊണ്ട് വയ്യ ഇക്കാ 


വയ്യാന്നു പറഞ്ഞാൽ ശരിയാവില്ല നീ വന്നേ       അപ്പോഴേക്കും അവളെ വിളിച്ചോണ്ട് അവളുടെ ഉമ്മയും ഉപ്പയും റൂമിലേക്ക് കയറി വന്നു....


പിന്നെ അവര് നിർബന്ധിച്ചത് കൊണ്ടാവും  അവൾ എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വരാമെന്ന് സമ്മതിച്ചത്....


  ബിപി എല്ലാം നോർമൽ ആണ്   ബിപി നോക്കിയ ശേഷം ഡോക്ടർ ഞങ്ങളോടായി പറഞ്ഞു   


ഒന്ന് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു നോക്കാം..


ഒരു തലകറക്കത്തിന് എന്തിനാ ബ്ലഡ്‌ ടെസ്റ്റ്‌ ചെയുന്നത്  


ഒന്ന് മിണ്ടാതെ നിൽക്ക് ഡോക്ടർ കേൾക്കും എന്തെങ്കിലും കാര്യം ഇല്ലാതെ അവർ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ പറയില്ലല്ലോ


ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്ത റിസൾട്ട് കിട്ടാൻ ഒത്തിരി വൈകുമോ  മോള് നമ്മളെ കാണാതെ കരയില്ലേ 


മോളെ ഓർത്ത് നീ ടെൻഷൻ ആവണ്ട അവളെ ഇത്ത നോക്കിക്കോളും....


റിസൾട്ട് കിട്ടാൻ കുറച്ച് സമയം വെയിറ്റ് ചെയ്യേണ്ടി വന്നു റിസൾട് വാങ്ങി ഞങ്ങൾ വീണ്ടും നേരെ ഡോക്ടറെ അരികിലേക്ക് നടന്നു.....


ഗുഡ് ന്യൂസ്‌ ആണല്ലോ കൺഗ്രാജുലേഷൻസ്   റിസൾട് നോക്കിയ ശേഷം ഡോക്ടർ എന്നെയും അവളെയും നോക്കികൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.....


ഒന്നും മനസ്സിലാവാതെ ഞങ്ങൾ ഡോക്ടറെ തന്നെ നോക്കി നിന്നും 


ഞങ്ങളിലെ ഞെട്ടൽ കണ്ടാവും വീണ്ടും ഡോക്ടർ പറഞ്ഞു  


നാദിയ പ്രെഗ്നന്റ് ആണ്     


പ്രെഗ്നന്റോ....?


ഡോക്ടറെ വായിൽ നിന്ന് വന്ന ഗുഡ് ന്യൂസ്‌ കേട്ട്   ഞാൻ സ്തംഭിച്ചിരുന്നു പോയി...!!!

     

ഡോക്ടറെ വായിൽ നിന്ന് വീണ വാക്ക് കേട്ട് സന്തോഷം കൊണ്ട്  എനിക്കി തുള്ളി ചാടാൻ തോന്നുന്നുണ്ട്   നീണ്ട ആറുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പടച്ചോൻ ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം തന്നിരിക്കുന്നു പക്ഷേ മനസ്സ് സന്തോഷം കൊണ്ട് തുള്ളിചാടുമ്പോഴും  ഭയം എന്നെ വിടാതെ പിടികൂടിയിട്ടുണ്ട്...


ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോവുമ്പോൾ അവൾ അതീവ സന്തോഷവതിയായിരുന്നു  കുഞ്ഞുങ്ങൾ ഉണ്ടാവില്ലന്നുള്ള പലരുടെയും കുത്തുവാക്കുകൾ അവൾ ഒത്തിരി കേട്ടതാ    അതുകൊണ്ട് തന്നെയാണ് ഒരുകുഞ്ഞിനെ ദത്ത് എടുക്കണം   എന്നവൾ വാശിപിടിച്ചതും  ഇന്നിപ്പോ പടച്ചോൻ ഞങ്ങളുടെ പ്രാർത്ഥനക്ക്  ഉത്തരം തന്നിരിക്കുന്നു..


ഇക്കാക്ക് എന്താ   ഒരു   സന്തോഷം ഇല്ലാത്തത്  ?


ആര് പറഞ്ഞു സന്തോഷം ഇല്ലന്ന് തുള്ളി ചാടാൻ തോന്നുണ്ട്  മോളെ നീണ്ട ആറുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പടച്ചോൻ നമ്മുടെ പ്രാർത്ഥന കേട്ടില്ലേ


നമ്മുടെ മോള് കയറി വന്നപ്പോൾ തന്നെ സന്തോഷവാർത്തയാണ്     ഭാഗ്യവുമായിട്ടാ നമ്മുടെ മോള് പടികയറി വന്നത് അല്ലെ. നാദി  ?


ഞാൻ പടച്ചോന്റെ മുൻപിൽ കരഞ്ഞു പ്രാർത്ഥിച്ചതിന്റെ ഫലമാ....


എന്നാലും മോളെ ഭാഗ്യം ആണന്ന് പറയരുത്  അത് എങ്ങനെയാണ് മനസ്സ് നിറയെ കുശുമ്പ് അല്ലെ.


ഇക്കാ എന്താ ആലോചിക്കുന്നത്..?


ഹേയ്  ഒന്നുല്ല.... 


പിന്നെ ഒരു കാര്യം ഡോക്ടർ പറഞ്ഞത് മുഴുവൻ ഇക്കാ കേട്ടിട്ടുണ്ടല്ലോ..?


എന്ത് കാര്യം..?


ഭാരമുള്ള ജോലി ഒന്നും ചെയ്യരുതന്നും നല്ലതുപോലെ റസ്റ്റ് വേണമെന്നും 


അതിന് ഞാൻ നിന്നോട് മലമറിക്കാൻ പറഞ്ഞോ ?


വീട്ടിൽ ജോലിക്ക് ഒരാളെ നിർത്തുന്ന കാര്യം ആണ് ഞാൻ പറഞ്ഞത്  ?


നോക്കാം.. എന്തായാലും കുറച്ച് ദിവസം ഉമ്മ വീട്ടിലുണ്ടാവും   ഇത്ത ഇന്ന് അവരുടെ വീട്ടിൽ പോവാന്ന് പറഞ്ഞു എന്തായാലും കുറച്ച് ദിവസം കഴിഞ്ഞേ ഇത്ത വരും അതുവരെ ഉമ്മ ഉണ്ടാവുമല്ലോ  വീട്ടിൽ അപ്പൊ നിനക്ക് കൂട്ടിന് ഒരാള് ആയല്ലോ 


ഇക്കാ എന്തെല്ലാം ഈ പറയുന്നത് ഉമ്മാക്ക് എന്തെങ്കിലും ജോലി ചെയ്യാൻ ആവുമോ...?


എന്റെ ഉമ്മാനെ നീ അങ്ങിനെ മോശമാക്കി സംസാരിക്കേണ്ട നിന്നെക്കാൾ ആരോഗ്യം ഉണ്ട്. എന്റെ ഉമ്മാക്ക്  


അല്ലങ്കിലും ഉമ്മാനെ പറയുമ്പോൾ പിടിക്കില്ലല്ലോ


നീ വെറുതെ എന്റെ ഉമ്മാന്റെ മേലേക്ക് കുതിര കേറണ്ട നിനക്കൊരു ജോലിക്കാരി വേണം അത്ര അല്ലെ ഉള്ളു


ആഹ് അത്രയുള്ളും



ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് വരുന്നത് നോക്കി ഉമ്മയും ഉപ്പയും കാത്തു നിൽക്കുന്നുണ്ട്..


എന്താ മോനെ അവൾക്ക്  പെട്ടന്ന് വയ്യാതെ ആയത് ഡോക്ടർ എന്ത് പറഞ്ഞു ബിപി കൂടിയാതാണോ അവൾക്ക്  ?


എന്റെ ഉമ്മ ഒന്ന് ശ്വാസം വിട് എന്നിട്ട് ചോദിക്കി


ബിപി കൂടിയതൊന്നുമല്ല  നമ്മുടെ പൊന്നൂസിന് കൂട്ടിന് ഒരാള് വരാൻ പോവാ.... അതാണ് ഈ വയ്യായ്ക


അൽഹംദുലില്ലാഹ്  മോള് വന്നപ്പോൾ തന്നെ ശുഭ വാർത്തയാണല്ലോ... ഐശ്വര്യം ഉള്ള മോളാണ് അവൾ....


ഉമ്മ പറഞ്ഞത് അവൾക്ക് പിടിച്ചില്ല  തോന്നുന്നു  മുഖം തിരിച്ച് പോവുന്നത് കണ്ടില്ലേ...


വീട്ടിൽ വന്ന അഥിതികൾ എല്ലാം തന്നെ പോയി കഴിഞ്ഞു പിന്നെ അവശേഷിക്കുന്നത്  ഞങ്ങൾ വീട്ടുകാർ മാത്രം.....


മോള് എവിടെ ഉമ്മാ....?


മക്കളെ കൂടെകാണും...


കളിക്കാൻ ആളെ കിട്ടിയ സന്തോഷത്തിലാണ്  ഇനിയിപ്പോ അവര് പോയാൽ അവൾക്ക് കൂട്ടിന് ആളുണ്ടാവില്ല  അത് പറഞ്ഞപ്പോഴാ ഓർമ്മ വന്നത്  ഇത്താനെ നീയൊന്ന് വീട്ടിൽ ആക്കി കൊടുക്ക്‌ നീ വരാൻ വേണ്ടി കാത്തിരിക്കാ അവൾ....


ഇത്ത റെഡിയായോ...?


അവൾ എപ്പോയോ റെഡിയായി  നീ വരാൻ കാത്തിരുന്നതാ 


ഇക്കാ   ഇത്താനെ കൊണ്ട് വിടാൻ പോവുമ്പോൾ അവളെയും കൂടെ കൂട്ടിക്കോ  എനിക്കി വയ്യ അവളെ പിന്നാലെ ഓടാൻ....


നാദിയുടെ സംസാരം കേട്ടതും ഉമ്മ എന്നയൊന്ന് നോക്കി..


ഇത്ത പോവാൻ റെഡിയാവുമ്പോൾ അവരെക്കാൾ മുൻപേ പൊന്നൂസ് റെഡിയായിട്ടുണ്ട്   അവരെ കൂടെ പോവാൻ...


അല്ലങ്കിലും കറങ്ങാൻ അവൾക്ക് ഭയങ്കര ഇഷ്ട്ടമാ....


മോളെയും എടുത്തു തന്നെയാണ് ഞാൻ ഇത്താനെ കൊണ്ട് വിടാൻ പോയത്...


ഇന്നൊരു ദിവസം മോള് എന്റെ കൂടെ നിന്നോട്ടെ നിച്ചു  ഇവിടെ ആവുമ്പോൾ അവൾക്ക് കൂട്ടിന് മക്കളുണ്ടല്ലോ...


അതൊന്നും ശരിയാവില്ല ഇത്താ....


ശരിയാവാഞ്ഞിട്ടല്ല നിനക്ക് അവളെ കാണാതെ നിൽക്കാൻ പറ്റില്ല അതല്ലേ കാര്യം...?


കറക്റ്റ്..... ഓഫീസിൽ പോയാൽ തന്നെ എത്രയും പെട്ടന്ന് ഒന്ന് വൈകുന്നേരം ആവണേന്ന് പ്രാർത്ഥിച്ചോണ്ട് ഇരിക്കാറാണ് ഞാൻ....


എനി ഇത്ത എപ്പോഴാ വീട്ടിലേക്ക് ?


ഞാൻ കുറച്ചു ദിവസം കഴിഞ്ഞാൽ വരും നിന്റെ ഏട്ടന്റെ സ്വഭാവം അറിയാലോ വീട് അടച്ചിട് ഒത്തിരി ദിവസം ഒന്നും പോയി നിൽക്കുന്നത് നിന്റെ ഏട്ടന് ഇഷ്ട്ടം ആവില്ല അതിനുള്ള അനുവാദം ഇല്ല മോനെ. എനിക്കി


എന്റെ വീട്ടിൽ പോയാൽ  ഒത്തിരി ദിവസം ഒന്നും അവിടെ നിൽക്കാനുള്ള അനുമതിയില്ല  പെട്ടന്ന് തന്നെ തിരിച്ചു വരണം അതാണ്  നിന്റെ ഏട്ടന്റെ  ഓഡർ....




ഇത്താനെ വിട്ടിൽ വിട്ട് തിരിച്ചു ഞങ്ങൾ വീട്ടിലേക്ക്  പോവുമ്പോഴാ   എന്റെ മുഖം അവൾക്ക് അഭിമുഖമായി പിടിച്ചു കൊണ്ട്   എന്നെ നോക്കി എന്തോ പറയുന്നത്..


എന്താ പൊന്നൂസെ  ?


കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഇട്ടതുകൊണ്ട് അവൾക്ക്  പുറംകാഴ്ചകൾ എല്ലാം  നല്ലതുപോലെ കാണാം 


കട ചൂണ്ടി കാണിച്ചുകൊണ്ട്  എന്തോ എന്നോട് പറയുന്നുണ്ട്  എനിക്കി ആണേൽ അവളെ ഭാഷ ഒട്ടും മനസ്സിലാവില്ല....


ഇവള് എന്താണാവോ ഉദ്ദേശിച്ചത്  ഒത്തിരി കട ഉണ്ട് ഇവിടെ  അതിൽ ഏത് കടയാണ് ഉദ്ദേശിച്ചത്   എനി ചോക്ലേറ്റ്  ആവുമോ ഉദ്ദേശിച്ചത്   ? 


പൊന്നൂസിന് എന്താ വേണ്ടത് ചോക്ലേറ്റ്  വേണോ  ?   തലകുലിക്കി വേണ്ട പറഞ്ഞു   വെള്ളം വേണോ ?


അതും വേണ്ട പിന്നെ എന്താ   കാര്യമായിട്ട് എന്തോ എന്നെ നോക്കി പറയുന്നുണ്ട് അത് എന്താണന്ന് മാത്രം മനസ്സിലാവുന്നില്ല 


ഐസ്ക്രീം  ആണോ  ?


അല്ലേ... പിന്നെ എന്ത്  ?


കാറ് സൈഡ് ആക്കി ഞാൻ മോളെയും എടുത്തു പുറത്തേക്കിറങ്ങി  അവൾ ചൂണ്ടികാണിച്ച കടയിലേക്ക് കയറികൊണ്ട് ചോദിച്ചു  എനി പറ ഉപ്പാടെ പൊന്നൂസിന് എന്താ വേണ്ടത്? 


ബലൂൺ   അതാണോ വേണ്ടത്..? 


അല്ലെ   പിന്നെ എന്ത് ?


ഡോൾ    ആണോ വേണ്ടത്  ?


ഹോ ഇതാണോ ഇത്രയും സമയം പറഞ്ഞോണ്ട് നിന്നത്   ഇതല്ലേ വീട്ടിലുള്ളത്  സാരല്ല്യ എന്റെ മോള് ആദ്യമായിട്ട് ഒരാഗ്രഹം പറഞ്ഞതല്ലേ    അവൾക്കിഷ്ട്ടപ്പെട്ട ഡോൾ തന്നെ വാങ്ങി ഞാൻ ആ കൈയിലേക്ക് വെച്ച് കൊടുത്തും അപ്പൊ എന്താ ഒരു ചിരി...


ഇഷ്ട്ടം ആയോ പൊന്നൂസിന്...?

ഇഷ്ട്ടം ആയെങ്കിൽ ഉപ്പാക്ക് ഒരു ഉമ്മ തന്നേ....


ഐവ നല്ല മോള്  എനി വല്ലതും വേണോ  ?  വേണ്ടേ   എല്ലാത്തിനും തലകുലിക്കിയാണ് മറുപടി     എന്നാ പോവാം.....


ഉപ്പയും മോളും ഷോപ്പിംഗ് എക്കെ കഴിഞ്ഞു വരുവാണന്ന് തോന്നുന്നു  ഞങ്ങളെ കണ്ടതും ഉമ്മ ഒരു ചിരിയോടെ ചോദിച്ചു....


എന്തിനാ ഇക്കാ  ആവശ്യം ഇല്ലാതെ ഇങ്ങനെ വാങ്ങി കൂട്ടുന്നത്    ഉമ്മറത്തേക്ക് വന്നുകൊണ്ട് നാദി ഇച്ചിരി ഗൗരവത്തോടെ  എന്നെ നോക്കികൊണ്ട് ചോദിച്ചു ഇവിടെ ഉണ്ടല്ലോ ഒത്തിരി  ആവശ്യം ഇല്ലാതെ വാങ്ങി കൂട്ടി വെറുതെ ക്യാഷ് കളയാൻ നിൽക്കണോ?  


അവളെ സംസാരം കേട്ടപ്പോൾ എനിക്കി അത്ഭുതം തോന്നി കാരണം മോൾക്ക് വേണ്ടി എത്ര ടോയ്‌സ് വാങ്ങിയാലും അവൾക്ക് തികയില്ലായിരുന്നു  ആ അവൾ തന്നെയാണോ  ഈ പറയുന്നത്


അവളെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ മോളെയും എടുത്ത് റൂമിലേക്ക് നടന്നു....


മോള് വന്ന ശേഷം എന്റെ കാര്യങ്ങൾ പോലും അവൾ നേരെചൊവ്വേ നോക്കാറില്ലായിരുന്നു കാരണം മോളായിരുന്നു അവളുടെ   ലോകം ഇന്നേവരെ  അതിന്റെ പേരിൽ ഞാൻ അവളോട് പരാതിയും പറഞ്ഞിട്ടില്ല  മോളെ അവൾ സ്നേഹിക്കുന്നത് കാണുമ്പോൾ  സന്തോഷത്താൽ എന്റെ മനസ്സ് നിറയുണ്ടായിരുന്നു പക്ഷേ  അവൾ പ്രെഗ്നന്റ് ആണന്നറിഞ്ഞത് മുതൽ  മോളോടുള്ള അവളുടെ  പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി എല്ലാം എന്റെ തോന്നലാവുമെന്ന് കരുതി ഞാൻ സ്വയം സമാധാനിച്ചും


പക്ഷേ ദിവസങ്ങൾ കഴിയും തോറും    മോളോടുള്ള   നാദിയുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്കി മനസ്സിലായി ഒന്നും എന്റെ തോന്നൽ അല്ലെന്ന്  തൊട്ടതിനും പിടിച്ചതിനുമെല്ലാം മോളോട് വഴക്ക് തന്നെ നേരെചൊവ്വേ മോൾക്ക് ഭക്ഷണം പോലും കൊടുക്കാതെയായി... ഞനെന്തെങ്കിലും പറഞ്ഞാൽ വയ്യ എന്ന വാക്കേ അവൾക്ക് പറയാനുണ്ടാവും   


ഉമ്മ  ഇവിടെ ഉള്ളപ്പോൾ  മോളുടെ  കാര്യമെല്ലാം നോക്കിയത്  ഉമ്മയായിരുന്നു  അപ്പൊ എനിക്കൊരു ആശ്വാസമുണ്ടായിരുന്നു....


ജോലിക്ക് ആരെങ്കിലും  തേടിപ്പിടിച്ചു കൊണ്ട് വന്നാൽ തന്നെ ഒന്നോ രണ്ടോ ദിവസം നിർത്തി അവർ കൊള്ളില്ലന്നും പറഞ്ഞ് അവരെ അവൾ ഒഴിവാക്കും അത് അവളുടെ സ്ഥിരം പരുപാടിയാണ് 

അതുകൊണ്ട് തന്നെ അവളിപ്പോ  ജോലിക്ക് ആളെ വെക്കുന്ന കാര്യം പറയുമ്പോൾ ഞാൻ മൈൻഡ് ആക്കാറില്ല......!



ഇക്കാ.....


ഓഫീസിലേക്ക് പോവാൻ റെഡിയാവുമ്പോഴാ അവളുടെ വിളി


എന്താ....?


ഇക്കാ പോവുന്ന മുൻപേ പൊന്നൂസിനെ കുളിപ്പിച്ച് കൊടുത്തു പോയിക്കോ ട്ടോ എന്നെകൊണ്ട് വയ്യ   ഇവിടെ തന്നെയുണ്ട് നൂറുകൂട്ടം ജോലി അതിനിടയിൽ അവളെ കുളിപ്പിച്ചു കൊടുക്കാൻ കൂടെ എനിക്കി വയ്യ


നീ ഇത്ര കഷ്ടപ്പെടേണ്ട ആവശ്യമില്ലല്ലോ   ഇവിടെ ജോലിക്ക് വരുന്നവരെ ഒന്നും നിനക്ക് പിടിക്കാഞ്ഞിട്ടല്ലേ.... നിന്റെ വയ്യായ്ക മനസ്സിലാക്കിയ ഓരോരുത്തരെയും ഞാൻ തേടിപിടിച്ചു കൊണ്ട് വരുന്നത്  എന്നാലോ നിനക്ക് ആരെയും പിടിക്കില്ല.... 


അവരൊന്നും കൊള്ളില്ല അതല്ലേ ഞാൻ പറഞ്ഞു വിടുന്നത്...


ആദ്യം നീ നന്നാവ് എന്നാൽ അവരും നന്നാവും....


അല്ലങ്കിലും എന്നെ കുറ്റം  പറയാൻ ഇക്കാക്ക് നല്ല മിടുക്ക് ആണല്ലോ  


ഞാനൊരു കാര്യം പറഞ്ഞാൽ  എന്നോട് ദേഷ്യം ആവോ   ?


ആദ്യം കാര്യം പറ   ?


ഞാൻ കുറച്ച് ദിവസം വീട്ടിൽ പോയി നിന്നാലോ.....ഇപ്പൊ  എനിക്കി റസ്റ്റ് ആവശ്യമാണല്ലോ....


നിന്റെ വീട്ടിൽ പോയാൽ മോള് അവിടെ നിൽക്കുമെന്ന് നിനക്ക് തോന്നുണ്ടോ..?


അതിന് മോളെ ആര് കൊണ്ട് പോവുന്നു  എനിക്ക് ഇച്ചിരി റസ്റ്റ് വേണം അതിന് വേണ്ടിയാ ഞാനെന്റെ  വീട്ടിൽ പോകുന്നത്....


പിന്നെ നീ പോയാൽ മോളെ കാര്യം ആര് നോക്കും   ?


ഇക്കാക്ക് മോളെ കാര്യം മാത്രമെയുള്ളും ഞാൻ ഈ അവസ്ഥയിൽ എന്തായാലും വേണ്ടില്ല....


നീ എന്താ നാദി ഇങ്ങനെ സംസാരിക്കുന്നത്   എനിക്ക് നീയും വേണം മോളും വേണം   അല്ലാതെ ഒരാളെ മാറ്റിനിർത്തി ഒരാളെ സ്നേഹിക്കാൻ എനിക്കി പറ്റില്ല...


ഇക്കനോട് തർക്കിക്കാൻ  ഞാനില്ല എനിക്കി വീട്ടിൽ പോവണം    ഇന്നലെകൂടെ ഉമ്മ വിളിച്ചപ്പോൾ പറഞ്ഞു കുറച്ച് ദിവസം ഇവിടെ വന്ന് നിൽക്ക് എന്ന്....


പോയിക്കോ പോവണ്ടാന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ    നാളെ പോവാ  നാളെയും മറ്റന്നാളും എനിക്കി ലീവല്ലേ   അപ്പൊ മോളെ കാര്യത്തിൽ ടെൻഷനില്ല....


മോളെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി കൊടുത്തു  ഓഫീസിലേക്ക് പോവാൻ  ഞാൻ റെഡിയായി ഇറങ്ങിയതും     ഉപ്പാന്ന് വിളിച്ച് നല്ല കരച്ചിലാണ്  ഞാൻ എവിടെങ്കിലും പോവാൻ ഇറങ്ങിയാൽ ഈ കരച്ചിൽ പതിവാ   


കണ്ടപ്പോൾ നല്ല സങ്കടം ആയി    ലീവ് എടുക്കാനും പറ്റില്ല മോള് വന്ന ശേഷം ഒത്തിരി ലീവ് ഞാനെടുത്തതാ..


പോവുമ്പോൾ എല്ലായിടത്തും കൊണ്ട് പോയിക്കോ അതാണ് ഇക്കാ പോവുമ്പോൾ കരയാൻ നിൽക്കുന്നത് എല്ലാം ആവശ്യത്തിന് വേണം ഓവർ ആവരുത്....


 എന്നെ ഇങ്ങനെ നോക്കണ്ട  അല്ലെങ്കിലും സത്യം പറയുമ്പോൾ പിടിക്കില്ലല്ലോ


നോക്കി നിൽക്കാതെ  വേഗം പോവാൻ നോക്ക് സമയം വൈകും  അവളവിടെ കിടന്ന് കരയട്ടെ  കുറച്ച് കഴിയുമ്പോൾ ആ കരച്ചിലങ്ങ് നിർത്തിക്കോളും....


നീ അതിനോട് ദേഷ്യം ആവാതെ ഒന്ന് സ്നേഹത്തോടെ സംസാരിക്കി നാദി


എനിക്കറിയാം  എന്നെ ആരും പഠിപ്പിക്കണ്ട     അതും പറഞ്ഞവൾ മോളെ കൈയിൽ പിടിച്ചു അകത്തേക്ക് കയറികൊണ്ട് ഡോർ അടച്ച്   അപ്പോഴും ഉപ്പാന്ന് വിളിച്ചവൾ കരയുന്നത്   എനിക്ക് കേൾക്കാമായിരുന്നു.....!


പ്രെഗ്നന്റ് ആണന്ന് അറിഞ്ഞതുമുതൽ മോളോടുള്ള ആ പഴയ സ്നേഹം നാദിയിൽ നിന്ന് വിട്ടകന്നിട്ടുണ്ട്  അവളുടെ അവഗണന തന്നെയാണ്  മോളുടെ കരച്ചിലിന്റെ ശക്തി കൂടാനുള്ള കാരണവും


ഒന്നും മനസ്സിലാവാഞ്ഞിട്ടല്ല   ദാമ്പത്യജീവിതത്തിൽ ഒരു വിള്ളൽ വേണ്ടന്ന് കരുതി പലതും കണ്ടില്ലന്ന് നടക്കുന്നതാ ഞാൻ.... പരിധി വിട്ടുകഴിഞ്ഞാൽ പിന്നെ എന്റെ പ്രതികരണം   എന്താവുമെന്ന് എനിക്കി തന്നെ പറയാൻ പറ്റില്ല....


മോളുടെ കരച്ചിലും അവളുടെ മോളോടുള്ള പെരുമാറ്റവും  എല്ലാകൂടെ ആലോചിച്ചപ്പോൾ അന്നത്തെ ദിവസം വർക്കിൽ പോലും എനിക്കി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് തന്നെ തലവേദനയാണന്നും പറഞ്ഞു ഞാൻ അന്ന് ഞാൻ നേരെത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി....


ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോൾ വീടല്ലാം അടഞ്ഞു കിടപ്പാ    ഒത്തിരി തവണ ബെല്ല് അടിച്ചു നോക്കി പക്ഷേ ഡോർ തുറക്കുന്നില്ല   ഡോർ ആണേൽ ലോക്ക് ചെയ്തേക്കുവാ   അപ്പോഴാ  വീടിനുള്ളിൽ നിന്ന് മോളുടെ കരച്ചിൽ  ഞാൻ ശ്രദ്ധിച്ചത്   പടച്ചോനെ   എന്റെ മോളെ ഇവിടെ പൂട്ടിയിട്ട് ഇവളെവിടെ പോയതാ....


ഫോണെടുത്ത് ഞാൻ അവളെ വിളിച്ചു നോക്കി റിംഗ് ഉണ്ട് പക്ഷേ ഫോൺ എടുക്കുന്നില്ല.....


ജനൽ വഴി പോലും അകത്തേക്ക് നോക്കാൻ പറ്റില്ല എല്ലാം അടച്ചു പൂട്ടിയിട്ടേക്കുവാ.....ഇങ്ങനെയെല്ലാം  അടച്ചു പൂട്ടി ഇവള് ഏത് കോപ്പിൽ പോയി കിടക്കുവാ    എന്ത് ദ്രോഹമാ ഇവളീ ഈ കുഞ്ഞിട് കാണിക്കുന്നത്....


ഡോർ ചവിട്ടി തുറക്കാം എന്ന് വെച്ചാൽ  ഡോറിന് പിന്നിലെങ്ങാനും ആണോ മോള് നിൽക്കുന്നതന്ന് അറിയില്ല അതുകൊണ്ട് ഡോർ ചവിട്ടി തുറക്കാനുള്ള ധൈര്യമില്ല  


സമയം പോവുന്നത് അനുസരിച്ച് മോളുടെ കരച്ചിലിന്റെ ശക്തിയും കൂടി വന്നു.... അത് കേട്ടപ്പോൾ എന്റെ ടെൻഷനും വർദ്ധിച്ചു.....


എനി മോളെ ഇവിടെ ഇട്ടേച്ച് അവൾ വീട്ടിൽ പോയോ   അവളുടെ ഇപ്പോഴത്തെ സ്വഭാവം വെച്ച് പറയാൻ  പറ്റില്ല.. അങ്ങിനെ ആണേൽ വീടിന്റെ ചാവി    അവൾ സുമതിചേച്ചിയുടെ കയ്യിൽ കൊടുത്തു  കാണും  വേഗം ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.....


നീ വന്നോ ഞാൻ അവിടേക്ക് വരാൻ നിൽക്കായിരുന്നു   എന്നെ കണ്ടതും ചേച്ചി പറഞ്ഞു   


നാദി ചാവി ഇവിടെ തന്നിട്ടുണ്ടോ ?


ഉണ്ട് അത് തരാൻ വേണ്ടി ഞാൻ അവിടേക്ക് വരുവായിരുന്നു  


ചാവിയും വാങ്ങി ഞാൻ ഓടി    ചേച്ചി എന്തെല്ലോ പറയുന്നുണ്ട് അത് എന്തെങ്കിലും കേൾക്കാനോ മറുപടി പറയാനോ   നാദി എവിടെ പോയന്ന് ചോദിക്കാനോ ഞാൻ നിന്നില്ല.... വേഗം പോയി ഡോർ തുറന്ന് അപ്പോയെക്കും പാവം കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട്


പൊന്നൂസെ.....


എന്റെ ശബ്ദം കേട്ടതും ഉപ്പാന്ന് വിളിച്ചു  ചുണ്ടുകൾ കൂർപ്പിച്ചു വെച്ച് സങ്കടത്തോടെ എന്നെ നോക്കി ഒരു കരച്ചിലായിരുന്നു.....


ഉപ്പാന്റെ പൊന്നൂസ് ഒത്തിരി പേടിച്ചു ലെ   അവളെ വാരിയെടുത്ത് ഞാൻ നെഞ്ചോട് ചേർത്തപ്പോൾ പേടികൊണ്ടാവും ആ കുഞ്ഞുഹൃദയം പടപടാന്ന് ഇടിക്കുന്നത്  എനിക്കി കേൾക്കാമായിരുന്നു.....!


നിച്ചു......


ചേച്ചിയുടെ ശബ്ദം കേട്ടതും ഞാൻ മോളെയും എടുത്ത് ഉമ്മറത്തേക്ക് നടന്നു....


മോള് ഇവിടെ ഉണ്ടായിരുന്നോ  ?


ഉണ്ടായിരുന്നു അതല്ലേ ചേച്ചിയുടെ കൈയിൽ നിന്ന് ചാവി തട്ടിപറിച്ചു ഓടിയത് ഞാൻ     ഞാൻ കേൾക്കുന്നുണ്ട് മോളുടെ കരച്ചിൽ.... അതാണ് ചാവിയും വാങ്ങി ഞാൻ ഓടിയത്....


നാദി എവിടെ പോയതാ ചേച്ചിയോട് എന്തെങ്കിലും പറഞ്ഞോ അവൾ...?


എന്നോട് ഒന്നും പറഞ്ഞില്ല നീ വന്നാൽ ചാവി നിന്റെ കയ്യിൽ തരാൻ വേണ്ടി പറഞ്ഞു....


അവൾ  തനിച്ച് പോവുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു മോള് എവിടെ എന്ന് 

അതിന് മറുപടി  ഒന്നും പറഞ്ഞില്ല...


എനിക്കി അറിയില്ലായിരുന്നു മോള് ഇവിടെയുള്ള കാര്യം എന്നാലും അവൾക്ക് എങ്ങനെ ധൈര്യം വന്നു   ഈ കൊച്ചുകുഞ്ഞിനെ ഇവിടെ തനിച്ചാക്കി പോവാൻ....


അതിന് ഞാൻ മറുപടി ഒന്നും പറയാൻ പോയില്ല       മോളെയും എടുത്തു പുറത്തേക്ക് പോവാൻ നിൽക്കുമ്പോഴാ  നാദി വരുന്നത് കണ്ടതും എന്നെ കണ്ടതും അവളുടെ മുഖത്തെ ഭയം ഞാൻ ശ്രദ്ധിച്ചു......


അവിടെ നിൽക്ക് കയറാൻ വരട്ടെ    മോളെ ഇവിടെ തനിച്ചാക്കി നീ  എവിടെ പോയതായിരുന്നു.....?


എന്റെ കൂട്ടുകാരികൾ വന്നിരുന്നു അവരെ യാത്രയാക്കാൻ....


അവരെ യാത്രയാക്കാൻ നിനക്ക് ഒരു വയ്യായ്കയും ഇല്ല  അല്ലെ   മോളെ കാര്യം നോക്കാൻ മാത്രമാണ് നിനക്ക് വയ്യായ്ക.....


ഇക്കാന്റെ ഡയലോഗ് കേട്ടാൽ അവളെ കാര്യം മുഴുവൻ നോക്കുന്നത് ഇക്ക ആണന്ന് തോന്നുമല്ലോ..ഞാൻ പോവുമ്പോൾ അവൾ നല്ല ഉറക്കമായിരുന്നു  ആ ഒരു ധൈര്യത്തിലാണ് പോയത്... 


അവളെ എന്ത് കാര്യം നോക്കിയെന്നാ നീ പറയുന്നത്  രാവിലെ ഞാൻ പോവുമ്പോൾ കുളിപ്പിച്ച് മാറ്റി കൊടുത്ത ഡ്രസ്സ്‌ തന്നെയാണ് ഇപ്പോഴും


  പിന്നെ ഭക്ഷണം കൊടുക്കുന്ന കാര്യം   ഇപ്പോഴത്തെ നിന്റെ സ്വഭാവം വെച്ച്   നീ അതിന് വല്ലതും കൊടുക്കുന്നുണ്ടോ എന്ന് തന്നെ എനിക്കി സംശയമാണ്...


ഓഹ്  അത്രക്ക് വലിയ സംശയം  ഉണ്ടങ്കിൽ  പുന്നാര മോളെ കാര്യം നോക്കി  ഓഫീസിൽ പോവാതെ ഇവിടെ അങ്ങ് ഇരുന്നോ.... 


നിന്റെ ഈ സ്വഭാവം വെച്ച് മിക്കവാറും വേണ്ടി വരും...


കുഞ്ഞിനെ ഇവിടേക്ക് കൊണ്ട് വരാൻ കാണിച്ച ആവേശം ഒന്നും ഇപ്പൊ നിന്നിൽ ഇല്ല  ഒന്നും എനിക്കി മനസ്സിലാവുന്നില്ലന്ന് നീ കരുതണ്ട  


ഞാനിപ്പോ പഴയ പോലെ അല്ല  അതുകൊണ്ട് തന്നെ  കുറച്ച് ശ്രദ്ധകുറവെക്കോ വന്നൂന്ന് വരും  അതിന് ഇക്ക മറ്റൊരു അർത്ഥം കാണണ്ട.....!


   എന്ത് പറഞ്ഞാലും എല്ലാത്തിനും ഒരു ന്യായം  ഉണ്ടാവുമല്ലോ നിനക്ക്...


അന്ന് എന്നോടുള്ള വാശിയാവും    മോളെ കുളിപ്പിച്ചു കൊടുക്കാനോ മോൾക്ക് ഭക്ഷണം കൊടുക്കാനോ അവൾ അവൾ മുൻപോട്ടു വന്നില്ല എന്തെങ്കിലും ചോദിച്ചാൽ വയ്യ വയ്യ എന്നുള്ള മറുപടി തന്നെ.....


ഈ അവസ്ഥയിൽ വയ്യായ്ക ഉണ്ടാവും  എന്നാലും ഇതൊരു പക പോക്കുന്ന പോലെ തോന്നി എനിക്കി....


അന്ന് രാത്രി മോളെയും കളിപ്പിച്ചോണ്ട് ഇരിക്കുമ്പോഴാ. ഫോൺ റിംഗ് ചെയ്യുന്നത്   ആരാണന്നറിയാൻ  ഫോൺ എടുത്തുനോക്കുമ്പോൾ സ്ക്രീനിൽ തെളിഞ്ഞനമ്പർ നാദിയുടെ കൂട്ടുകാരി  സാബിതയുടെതായിരുന്നു



എന്താ സാബി  ....?


നിച്ചുക്ക വീട്ടിലാണോ  ?


അതെ   എന്തേയ്  ?


നിച്ചുക്കാനോട് എനിക്കി സീരിയസായി ഒരു കാര്യം പറയാനുണ്ടായിരുന്നു നാദി ഉണ്ടോ അടുത്ത്....?


ഇല്ല.. അവൾ റൂമിലാണ്  


എന്താ സാബി ...?


ഞാൻ പറയുന്നത് കേൾക്കുമ്പോൾ നിച്ചുക്ക ടെൻഷൻ ആവരുത്...


ടെൻഷൻ ആവരുതന്നോ..?


നീ വളച്ചു കെട്ടാതെ കാര്യം പറ ?


പിന്നെ അവൾ പറഞ്ഞു തുടങ്ങിയ ഓരോ കാര്യങ്ങളും  എന്റെ ഹൃദയത്തെ വല്ലാതെ പൊള്ളിച്ചുകൊണ്ടിരുന്നു...!!!


 

  നിച്ചുക്കാ   എന്താ മിണ്ടാത്തത് പോയോ ?


ഇല്ല...


എന്നാലും അവൾക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ എങ്ങനെ കഴിഞ്ഞു  എന്ന ഓർത്ത് നിന്ന് പോയതാ ഞാൻ കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ലടോ   


ഒന്നും നിച്ചുക്ക അറിയരുതന്ന് അവൾ എന്നോട്  പ്രത്യേകം  പറഞ്ഞിട്ടുണ്ട്...


മോളുടെ ബന്ധുക്കൾ ആരെങ്കിലും മോളെ അന്വേഷിച്ചു വന്നു എന്നാണ് നിച്ചുക്കാനോട് പറയാൻ എന്നെ ഏൽപ്പിച്ചത്....   


എത്ര നിസാരമായിട്ടാ അവൾ പറയുന്നത്    ഒരു കുഞ്ഞിനെ ദത്ത് എടുക്കാമെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ വിലക്കിയത്   അവളുടെ സ്വഭാവം എനിക്കി നല്ലതുപോലെ അറിയാവുന്നതുകൊണ്ടാണ്  അല്ലാതെ ഇഷ്ട്ടകുറവുകൊണ്ട് അല്ല   


അവൾ കുഞ്ഞിനെ ദത്ത് എടുക്കണമെന്ന് വാശി പിടിക്കുമ്പോഴും എനിക്കി ഉറപ്പുണ്ടായിരുന്നു ഇച്ചിരി വൈകിയാലും പടച്ചോൻ എന്നെ കൈവിടില്ലന്ന്.....കാരണം അത്രമാത്രം പടച്ചോനോട്‌. നെഞ്ചുരുകി പ്രാർത്ഥിക്കാറുണ്ട് ഞാൻ...


അന്ന് അവൾ എന്നോട് കയ്യും കാലും പിടിച്ചു പറഞ്ഞതാ    നീ ആ കുഞ്ഞിനെ ഞങ്ങൾക്ക്   തന്നെ തരാൻ   വേണ്ടി അവിടെ പറയണം ഞാൻ നിന്റെ കാലുപിടിക്കാം  ഹോ.....  അന്ന് എന്തായിരുന്നു അവളുടെ പെർഫോമൻസ്   അതിൽ ഞാനും വീണുപോയി   ആ അവളുടെ ഉള്ളിൽ ഇങ്ങനെ നീചമുഖം ഒളിഞ്ഞിരിപ്പുണ്ടന്ന് നമ്മൾ അറിയാതെ പോയി  


കുഞ്ഞിനെ ദത്ത് എടുക്കാൻ കഴിയില്ലന്ന് ഞാൻ പറഞ്ഞപ്പോൾ ഈ വീട്ടിൽ നിന്ന് എന്നോട് പോലും പറയാതെ ഇറങ്ങി പോയവൾ ആണവൾ    ഇന്ന് ആ അവൾ തന്നെ ആ കുഞ്ഞിനെ   അവിടെ തന്നെ ഏൽപ്പിച്ചു കൊടുക്കാൻ പറയുന്നു    എങ്ങനെ കഴിഞ്ഞു അവൾക്ക് ഇങ്ങനെയെല്ലാം ചിന്തിക്കാൻ  പ്രെഗ്നന്റ് ആണന്ന് അറിഞ്ഞപ്പോൾ ഇവളുടെ മനസ്സ് കല്ലായി പോയോ...? 



ഇതെക്കെ ഞാൻ അവളോട് ചോദിച്ചു 

അപ്പൊ അവൾ എന്നോട് പറഞ്ഞ മറുപടി   ഞങ്ങളുടെ രക്തത്തിൽ  ഒരു കുഞ്ഞു പിറക്കാൻ പോവുമ്പോൾ ഞങ്ങൾക്ക് എന്തിനാ എനിയൊരു ദത്തുപുത്രിയെ എന്ന്...


അവൾ ഇത്രക്ക് ദുഷ്ടയാണന്ന് ഞാൻ അറിഞ്ഞില്ല നിച്ചുക്ക അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും  ഞാൻ പൊന്നൂസിനെ നിങ്ങൾക്ക് തരാൻ കൂട്ട്  നിൽക്കില്ലായിരുന്നു...


അവളുടെ ഈ സ്വഭാവം എനിക്കി അറിയാവുന്നതുകൊണ്ട് തന്നെയാണ് ഞാൻ അവളെ വാശിക്കി മുൻപിൽ മൗനമായി നിന്നത് പിന്നെ എന്റെ ഉമ്മ എനിക്കി ധൈര്യം തന്നു അങ്ങിനെയാണ് ഞാൻ പൊന്നൂസിനെ സ്വീകരിക്കാം എന്ന്  തീരുമാനിച്ചത്...


ഞാൻ എന്താ നിച്ചുക്കാ ചെയ്യണ്ടത്?


നീ ഒന്നും ചെയ്യേണ്ട മോളെ കാര്യം ഓർത്ത് നീ ടെൻഷൻ  ആവുകയും വേണ്ട   എനിക്കൊരു കുഞ്ഞ് പിറന്നാലും എന്റെ മൂത്തമകൾ അത് എന്റെ പൊന്നൂസ് തന്നെയായിരിക്കും മാറ്റി ചിന്തിക്കണമെങ്കിൽ ഈ നിച്ചുന്റെ നെഞ്ചിലെ ശ്വാസം നിലക്കണം....


എനിക്കറിയാം നാദി   എത്രതന്നെ മോളെ വെറുത്താലും നിച്ചുക്ക മോളെ കൈവിടില്ലന്ന്.... ആ ഒരു ധൈര്യമുണ്ട് എനിക്കി  അതുകൊണ്ട് തന്നെയാണ് അവൾ ഒന്നും നിച്ചുക്കാനോട് പറയരുതന്ന് പറഞ്ഞിട്ടും  ഞാനെല്ലാം തുറന്ന് പറഞ്ഞത്..


പിന്നെ ഒരു കാര്യം പറയാൻ മറന്നു എന്നോട്


എന്താ സാബി  ?


നാളെ അവൾ എന്നോട് അവിടേക്ക് വരാൻ പറഞ്ഞിട്ടുണ്ട്   മോളെ കൊണ്ട് പോവാൻ   നിച്ചുക്ക അവിടെ ഉണ്ടാവില്ലല്ലോ   ആ സമയം നോക്കി വരാനാണ് പറഞ്ഞത്   നിച്ചുക്ക വരുമ്പോൾ മോളെ ചോദിക്കുമ്പോൾ അവളുടെ ഉപ്പാന്റെ ബന്ധുക്കൾ കൊണ്ട് പോയന്ന് പറയാൻ എന്നെ ഏല്പിച്ചു....


ഓഹോ  അങ്ങിനെ ഒരു ഐഡിയയും കണ്ടു പിടിച്ചോ അവൾ... കൊള്ളാലോ.


ഇത് എന്താ പൂച്ചകുട്ടിയാണോ തോന്നുമ്പോൾ പോയി കൊണ്ട് വരാനും തോന്നുമ്പോൾ പോയി കൊണ്ട് വിടാനും. 


നീയൊരു കാര്യം ചെയ്യ്  അവൾ പറഞ്ഞപോലെ തന്നെ നാളെ നീ ഇവിടേക്ക് വാ    


അള്ളാഹ് അത് വേണോ നിച്ചുക്കാ..?


ഞാൻ ഇവിടെ  ഉണ്ടാവും   പക്ഷേ പതിവുപോലെ രാവിലെ ഓഫീസിലേക്ക് പറഞ്ഞ് ഞാനിറങ്ങും    നീ വരുന്ന കുറച്ച് മുൻപേ എന്നെ വിളിച്ചാൽ മതി  ആ സമയം നോക്കി ഞാൻ ഇവിടെ എത്താം



  അല്ലങ്കിൽ വേണ്ട നീ ഒരു കാര്യം ചെയ്യോ....?


എന്താ നിച്ചുക്കാ പറഞ്ഞോ  


നിനക്ക് ഈവിനിംഗ് വരാൻ പറ്റോ അതാവുമ്പോൾ  എനിക്കി ഓഫീസിൽ നിന്ന് ലീവ് എടുക്കേണ്ട ആവശ്യമില്ല..


നീ വരുന്ന സമയം നോക്കി ഞാൻ വന്നാൽ ചിലപ്പോൾ അവൾക്ക് സംശയം വന്നാലോ...ഈവിനിംഗ് ആവുമ്പോൾ അത് പ്രശ്നമില്ലല്ലോ  .


ഈ കാര്യം ഞാനും ഓർത്തു


അതുകൊണ്ട് നാളെ നീ ഈവിനിംഗ് വായോ  വരുമ്പോൾ എന്നെ വിളിക്കണം


ഓക്കേ ഞാൻ വരുമ്പോൾ നിച്ചുക്കാനെ വിളിക്കാം  


പിന്നെ ഒരു കാര്യം കൂടെ   നാളെ നീ ഇവിടെ വരുമ്പോൾ  അവളുടെ മുൻപിൽ നമ്മൾ ഒന്നും സംസാരിച്ചിട്ടില്ല  എനിക്ക് ഒന്നും അറിയില്ല നീ എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല   മനസ്സിലായോ ?


മനസ്സിലായി ..


എന്നാ നാളെ പറഞ്ഞതുപോലെ.....


ഓക്കേ നിച്ചുക്കാ താങ്ക്യൂ....


പിന്നെ ഒരു കാര്യം  സാബി പോയോ...?


ഇല്ല നിച്ചുക്കാ പറഞ്ഞോ..


നീ അവളെ വിളിച്ചിട്ട് പറയണം  ഞാൻ ഓഫീസിൽ പോയി ഉടനെ     മോളെ കൊണ്ട് പോവാൻ വേണ്ടി  നാളെ രാവിലെ  ഇവിടേക്ക് വരുമെന്ന്  


അത് എന്തിനാ ഞാൻ ഈവിനിംഗ് അല്ലെ വരേണ്ടത്  ?


മോള് നാളെ പോവുമെന്ന് അറിയുമ്പോൾ  സാധാരണ മോളോട് അവൾ കാണിക്കുന്ന  ദേഷ്യം ഇച്ചിരിയെങ്കിലും കുറയും  അത്രയും സമയം എനിക്കി ഓഫീസിൽ സമാധാനത്തോടെ ഇരിക്കാലോ  അവളെ  ഈ സ്വഭാവം കാരണം   എന്റെ മോളെ ഓർത്ത് സമാധാനത്തോടെ എന്റെ വർക്കിൽ പോലും എനിക്കി ശ്രദ്ധിക്കാൻ പറ്റാറില്ല


എനിക്കറിയാം മോള് വന്ന ശേഷം നിച്ചുക്കാ ഒരുപാട്   നാദിയെ സഹിക്കുന്നുണ്ടന്ന്....


അവള് വരുന്നുണ്ട് നീ ഫോൺ വെച്ചോ 


പിറ്റേന്ന് പതിവിലും സന്തോഷവതിയായിരുന്നു അവൾ....


ഈയിടെയായി മോളുടെ ഒരു കാര്യവും അവൾ ശ്രദ്ധിക്കാറില്ല സാധാരണ  ഞാൻ ഓഫീസിൽ പോവും മുൻപേ ഞാനാണ് അവളെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി കൊടുക്കാറ് പക്ഷേ ഇന്ന് മോളുടെ എല്ലാ കാര്യവും നോക്കുന്നത് അവളാണ് രാവിലെ എണീറ്റ് കുളിപ്പിച്ച് കൊടുക്കുന്നു ഡ്രസ്സ്‌ മാറ്റി കൊടുക്കുന്നു ഫുഡ്‌ കൊടുക്കുന്നു    മോള് ഇന്ന് പോവുമല്ലോ ആ സന്തോഷത്തിലാണ്  അവൾ 


പൊന്നൂസെ.....ഇന്ന് കാക്ക മലർന്നു പറക്കുന്നുണ്ടോ  എന്നൊരു സംശയം   ..


ഈ പരിഹാസം എന്തിനാണന്ന് എനിക്കി മനസ്സിലായി  എന്നാൽ കേട്ടോ ഇന്നുമുതൽ  എനി അങ്ങോട്ട്‌ മോളെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ഈ ഞാനാ...എനി ഇക്കാ മോളുടെ ഒരു കാര്യവും നോക്കണ്ട.....


പാലിക്കാൻ പറ്റാത്ത വാക്കുകൾപറഞ്ഞു സ്വയം ചെറുതാവണോ നാദി എനി മറ്റെന്തെങ്കിലും ഉദ്ദേശം  മനസ്സിൽ വെച്ചാണ് നീ മോളെ സ്നേഹിക്കുന്നതെങ്കിൽ  ആ പരിപ്പ്  ഇവിടുത്തെ കലത്തിൽ വേവില്ല മോളെ


എന്ത് ഉദ്ദേശം ഇക്കാ എന്താ ഉദ്ദേശിച്ചത് ?


നിനക്ക് എന്റെ മോളെ സ്നേഹിക്കാൻ കഴിയില്ല  പിന്നെ എന്തിനാ എന്റെ മുൻപിൽ ഈ ഡ്രാമ....?


നമുക്ക് കാണാം  ഡ്രാമയാണോ അല്ലയോ എന്ന്...


അന്ന് ഞാൻ പറഞ്ഞത് പ്രകാരം  ഈവിനിംഗ് ആവുമ്പോഴേക്കും   അവളുടെ കൂട്ടുകാരിയുടെ കാൾ എന്നെ തേടിയെത്തി...


അവളുടെ കാൾ വന്നതും ഞാൻ ഓഫീസിൽ നിന്നിറങ്ങി 


നീ വീട്ടിലേക്ക് പോയിക്കോ ഞാനിപ്പോ അവിടെയെത്തും.....


ഞാൻ ചെല്ലുമ്പോഴേക്കും  സാബിത വീട്ടിൽ എത്തിയിട്ടുണ്ട്.....


ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു സാബി എപ്പൊ വന്നു  ?


കുറച്ച് സമയമായി 


ഇക്കാ എന്താ ഇന്ന് നേരെത്തെ...?

  ആ ചോദ്യത്തിൽ പേടിയും നിരാശയും എല്ലാം ഞാൻ കണ്ടു...


നേരെത്തെ വരണം തോന്നി വന്നു..


മോള് എവിടെ  ?


മോള്.... ഇവിടെ ഉണ്ട്   


പൊന്നൂസെ........ ഐവ വിളിക്കാൻ നേരമില്ലാതെ ഉപ്പാന്റെ സുന്ദരിമോള് വന്നല്ലോ   ഇത് എന്തെ ഇന്ന് നല്ല ഡ്രസ്സ്‌ എക്കെ ഇട്ടിട്ടുണ്ടല്ലോ   എവിടെങ്കിലും പോവാൻ നിൽക്കുവാണോ  ?


എന്താ നാദി  നീയും മോളും എവിടെങ്കിലും പോവാൻ നിൽക്കുവാണോ....?


ഞങ്ങൾ എവിടെ പോവാൻ ഞാൻ ചുമ്മാ ഇട്ടു കൊടുത്തതാ....


അല്ല നിച്ചുക്ക മോളെ ഞാൻ..... എന്ന് സാബി പറഞ്ഞു വരുമ്പോഴേക്കും  നാദി അവളെ വായ അമർത്തിപിടിച്ചു

  ഒന്നും മനസ്സിലാവാത്ത പോലെ  ഞാനും അങ്ങിനെ നിന്നും...എല്ലാം മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ അഭിനയിക്കുന്നതിലും ഉണ്ട് ഒരു സുഖം


എനിക്കി നിച്ചുക്കാനോട്‌ ഒരു കാര്യം പറയാനുണ്ടായിരുന്നു...


എന്താ സാബി പറഞ്ഞോ  ?


എന്ത് കാര്യം   നീ ഇങ്ങ് വന്നേ  നമുക്ക് പോയി ചായ എടുക്കാം  അതും പറഞ്ഞ് നാദി രക്ഷപ്പെടാൻ എന്നോണം സാബിയുടെ കയ്യിൽ പിടിച്ചു വേഗം കിച്ചണിലേക്ക് കൊണ്ട് പോയി..


നിൽക്ക് നാദി ഞാൻ നിച്ചുക്കാനോട് പറയട്ടെ മോളെ കൊണ്ട് പോവാൻ അവളുടെ ബന്ധുക്കൾ വന്ന കാര്യം...


ബന്ധുക്കൾ വന്ന കാര്യമോ   നീ എന്തെല്ലാം ഈ പറയുന്നത് ഒന്നും അറിയാത്തപോലെ ഞാൻ സാബിയോട് ചോദിച്ചു...


അവൾ എന്തോ പിച്ചുപേയും പറയുകയാണ് ഇക്കാ  നീ ഇങ്ങ് വന്നേ  എന്ന് പറഞ്ഞുകൊണ്ട്   നാദിയെ ഒന്നും പറയാൻ അനുവദിക്കാതെ   അവളുടെ കയ്യിൽ ബലമായി പിടിച്ചുകൊണ്ട് നാദി കിച്ചണിലേക്ക് കൊണ്ട് പോയി .


നിന്റെ ഒരു ഉഡായിപ്പും എന്റെ അടുത്ത് നടക്കില്ല മോളെ     എന്റെ മോളെ  എന്നിൽ നിന്ന് വേർപ്പെടുത്താൻ എന്റെ മരണം കൊണ്ടല്ലാതെ  നിനക്ക് കഴിയില്ലടി   കാരണം ഞാന്റെ മോളെ  ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചത് എന്റെ സ്വന്തം മോളായിട്ട് തന്നെയാണ്  ആര് വിചാരിച്ചാലും എന്റെ മരണം കൊണ്ടല്ലാതെ അത് മാറാനും പോവുന്നില്ല....


എന്തായാലും ഉപ്പാന്റെ മോള് സുന്ദരി കുട്ടിയായില്ലേ നമുക്ക് ഒന്ന് പുറത്ത് പോയാലോ നാദി കേൾക്കാൻ എന്നോണം ഞാൻ മോളോട് ഉച്ചത്തിൽ പറഞ്ഞു   ഞാൻ പറയാൻ നേരമില്ല അവൾ കിച്ചണിൽ നിന്ന് വന്നുകൊണ്ട് എന്നെ രൂക്ഷമായിട്ടൊന്നും നോക്കി  ആ നോട്ടം കണ്ടാലറിയാം അവൾക്ക് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടന്ന്  കാരണം അവളുടെ പ്രതീക്ഷകൾ എല്ലാം തകിടം മറച്ചു ഞാൻ നേരെത്തെ വന്നതിലുള്ള ദേഷ്യമാണ് ആ മുഖത്ത്‌...


ഡ്രസ്സ്‌ ഒന്നും മാറാൻ നിന്നില്ല മോളെയും എടുത്തു ഞാൻ പുറത്തേക്കിറങ്ങി  പോവുമ്പോൾ ഞാൻ സാബിയോടായി ചോദിച്ചു നീ വരുന്നോ  ഞങ്ങളുടെ കൂടെ പോവുന്ന വഴി വേണേൽ നിന്നെ ഞാൻ വീട്ടിൽ വിടാം.



എന്നാ ഞാനും ഉണ്ട്  എന്ന് പറഞ്ഞവൾ എന്റെ കൂടെ വരാൻ നിന്നതും നാദി അവളുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട്  എന്നോടായ് പറഞ്ഞു ഇക്കാ പോയിക്കോ അവൾ കുറച്ച് കഴിഞ്ഞു പൊക്കോളും.....


എന്റെ മോളെ എന്നിൽ നിന്ന് എങ്ങനെ അകറ്റാം എന്ന് പ്ലാൻ ചെയ്യാനാവും അവളെ അവിടെ പിടിച്ചു നിർത്തിയത് നിനക്ക് ചെയ്യാൻ പറ്റുന്നതെല്ലാം നീ ചെയ്യടി എനിക്കി കൂട്ടിന് പടച്ചോനുണ്ട്   


മോളെയും എടുത്തു ഞാൻ നേരെ പോയത് ഉമ്മാന്റെ അരികിലേക്ക് ആയിരുന്നു....


നിന്നെ ഇപ്പൊ ഞാൻ ഓർത്തെ ഉള്ളു എന്നെ കണ്ടതും ഉമ്മ  സന്തോഷത്തോടെ പറഞ്ഞു 


എന്നെ ഉമ്മ ഓർത്തു എന്ന് എനിക്കി മനസ്സിലായതുകൊണ്ടല്ലേ  എന്റെ ഉമ്മാന്റെ അരികിലേക്ക് ഞാൻ ഓടി വന്നത്. !


നാദി ഇപ്പൊ  എങ്ങനെയാ  മോനെ   മോളോടുള്ള പെരുമാറ്റം  ?


വെറുതെ എന്തിനാ ഉമ്മാനെ വിഷമിക്കുന്നത് എന്ന് ഓർത്ത് ഞാൻ പറഞ്ഞു  ഇപ്പൊ കുഴപ്പം ഒന്നുല്ല ഉമ്മാ...


അത് കേട്ടാൽ മതി....പേടിയാ നിന്റെ കാര്യം ഓർക്കുമ്പോൾ


ഉമ്മ എന്തിനാ ആവശ്യം ഇല്ലാതെ പേടിക്കാൻ നിൽക്കുന്നത്...കുഴപ്പം ഒന്നും ഉണ്ടാവില്ല 


അവളുടെ സ്വഭാവം കാണുമ്പോൾ ആരാ മോനെ പേടിക്കാതിരിക്കുക....


ഉപ്പ എവിടെ  ഉമ്മാ....?


ഉപ്പ  ഇപ്പൊ പുറത്തേക്ക് പോയെ ഉള്ളു...


കളിക്കാൻ ആളെ കിട്ടിയാൽ  പിന്നെ അവൾ പരിസരം മറക്കും  ഇക്കാന്റെ മക്കൾക്കും മോളോട് വലിയ ഇഷ്ട്ടമാണ്  അതുകൊണ്ട് തന്നെ അവരുമായി അവൾ പെട്ടന്ന് കൂട്ടായി.....


എല്ലാവർക്കും അവളെ ഒത്തിരി ഇഷ്ട്ടം തന്നെയാണ്   നാദി ഒഴികെ....


ഒരുപാട് വൈകിയാൽ നാദി അവിടുന്ന് ഉറഞ്ഞു തുള്ളും     അല്ലങ്കിൽ തന്നെ എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് അവൾക്ക്...


പൊന്നൂസെ    നമുക്ക് പോവണ്ടേ.....?


വേണ്ട  


വേണ്ടന്നോ  എത്ര പെട്ടന്നാ മറുപടി വന്നത്       നല്ല മോള് 


അവൾക്ക് ഇവിടെ ഇഷ്ട്ടം ആയിട്ടുണ്ട്  നീ പോയിക്കോ നിച്ചു മോള് ഇവിടെ നിന്നോട്ടെ    പൊന്നൂസ് ഇവിടെ  നിന്നോ ഉപ്പ പോയിക്കോട്ടെ.....


അവളെ നോക്കി ഇത്ത അത് പറഞ്ഞതും  പിന്നെ ഒന്നും നോക്കിയില്ല കളി നിർത്തി ഓടി വന്നു എന്റെ അരികിലേക്ക്  


നിച്ചു പോവുമെന്ന് കരുതി ഓടി വരുന്നത് കണ്ടില്ലേ    അപ്പൊ   മോൾക്ക് ഉപ്പാനോട് സ്നേഹം ഉണ്ട്  


പിന്നെ അല്ലാതെ ഉപ്പാന്റെ ചക്കരകുട്ടി അല്ലെ ഇത്.... അല്ലെ  ?


തല കുലിക്കി അതെ എന്ന്  സമ്മതിച്ചു    ഇടക്ക് മാത്രമെ സംസാരിക്കും ബാക്കി എല്ലാം തലകുലുക്കിയാണ് മറുപടി...


അന്ന്   എന്നോടോ  മോളോടോ മിണ്ടാൻ നാദി വന്നില്ല എന്ത് ചോദിച്ചാലും   മ്മ്  എന്നൊരു മറുപടി മാത്രം   പിറ്റേന്ന് ഓഫീസിൽ പോവും മുൻപേ മോളെ കുളിപ്പിച്ചു ഭക്ഷണം എക്കെ കൊടുത്തതിന് ശേഷമാണ് ഞാൻ  ഓഫീസിലേക്ക് പോയത്....


ബാഗും എടുത്തു ഞാൻ മുറ്റത്തേക്കിറങ്ങികൊണ്ട്  അവളോടായ് പറഞ്ഞു   എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടങ്കിൽ എന്റെ മോളോട് കാണിക്കാൻ നിൽക്കരുത് ഞാൻ പറഞ്ഞില്ലന്ന് വേണ്ട


അതിന് മറുപടി എന്നെ തുറിച്ചൊരു നോട്ടമായിരുന്നു...


എന്നോടുള്ള ദേഷ്യം  അവൾ ആ പാവം കുഞ്ഞിനോട്‌ തീർക്കാതിരുന്നാൽ മതിയായിരുന്നു...


വൈകീട്ട് ഓഫീസ് കഴിഞ്ഞു വരുമ്പോൾ പതിവുപോലെ ഉമ്മറത്ത് എന്നെ കാത്തിരിക്കുന്ന എന്റെ മോളെ ഞാൻ കണ്ടില്ല   അല്ലങ്കിൽ എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ ഓടിയെത്തുന്നതാ....


ബൈക്ക് നിർത്തി ഞാൻ വേഗം അകത്തേക്ക് കയറികൊണ്ട് ചോദിച്ചു


നാദി.........മോള് എവിടെ...?


 ഇന്ന് ഞാൻ വരുമ്പോൾ ഉമ്മറത്ത് കണ്ടില്ലല്ലോ അല്ലങ്കിൽ എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ ഓടി വരുന്നതാ  എവിടെ എന്റെ പൊന്നൂസ് ?


നിന്റെ വായിൽ എന്താടി ഞാൻ ചോദിച്ചത് കേട്ടില്ലേ.എന്റെ മോള് എവിടെ എന്ന്   ?


എനിക്കി അറിയില്ല അവിടെ എവിടെങ്കിലും ഉണ്ടാവും വേണേൽ പോയി നോക്ക്....


നിനക്ക് അറിയില്ലന്നോ  നിനക്ക് അറിയില്ലങ്കിൽ പിന്നെ ആർക്കാടി അറിയുക ദേ  എന്റെ കൈ ആ മുഖത്ത്‌ പതിയണ്ടങ്കിൽ മര്യാദക്ക് പറഞ്ഞോ എന്റെ മോള് എവിടെ എന്ന്     ??


                      അവിടെ എവിടെങ്കിലും കാണും പോയി നോക്ക്  


പടച്ചോനെ എന്റെ മോള്   ബാഗും അവിടെ ഇട്ട് ഞാൻ റൂമിലേക്ക് ഓടി... പക്ഷേ റൂമിൽ മോളെ കണ്ടില്ല


ഡീ......... മോള് എവിടെ  റൂമിൽ കാണുന്നില്ലല്ലോ...


ഇവിടെ ഒരു റൂം അല്ലല്ലോ ഉള്ളത് മോളെ കണ്ടില്ലന്നും പറഞ്ഞു ഇങ്ങനെ വിളിച്ചു കൂവി നടക്കാൻ... "


അവളെ സംസാരം കേട്ടപ്പോൾ കരണം നോക്കി പൊട്ടിക്കാൻ എന്നോണം കൈഉയർത്തിയതും  പെട്ടന്ന് തന്നെ എന്റെ ദേഷ്യം  നിയന്ത്രിച്ചുകൊണ്ട് ഞാനന്റെ കൈപിൻവലിച്ചു അവളുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിനെ ഓർത്തുകൊണ്ട്...


എനി ഉറങ്ങി കാണോ  ഈ സമയം അവൾ ഉറങ്ങാറില്ലല്ലോ  എനി ഇവൾ 

എന്റെ മോളെ..... എല്ലാകൂടെ ഓർത്തപ്പോൾ  തലപെരുക്കുന്ന പോലെ പൊന്നൂസെ.......  എന്റെ ശബ്ദം കേട്ടാൽ ഏത് ഉറക്കിൽ നിന്നാണേലും  അവൾ   എണീറ്റ് വരും     അപ്പൊ  കേട്ടും ഞാൻ മോളുടെ കരച്ചിൽ ഉപ്പ എന്നും വിളിച്ചുകൊണ്ടാണ് കരയുന്നത്  കരച്ചിൽ കേട്ട ഭാഗത്തേക്ക് ഞാൻ ഓടി ചെന്നതും കണ്ടു  വെറും തറയിൽ കിടക്കുന്ന എന്റെ മോളെ....


മോളു..... ഇത് എന്താ   തറയിൽ കിടക്കുന്നത്   ഉപ്പാന്റെ പൊന്നൂസ് ഉറക്കം ആയിരുന്നോ...?


ഉമ്മ....  എന്ന് പറഞ്ഞു സങ്കടത്തോടെ എന്നെയൊന്നു  നോക്കികൊണ്ട് കൈ നീട്ടി കാണിച്ചു തന്നു    അപ്പോഴാ ഞാനത് കണ്ടത് കൈയിൽ  ചുവന്നുതിണർത്ത  പാടുകൾ  ഒന്നല്ല ഒത്തിരി ഉണ്ട് കയ്യിലും കാലിലും എല്ലായിടത്തും... കണ്ടിട്ട് നെഞ്ചുപൊട്ടി പോയി...ഇത് തല്ലിയ പാട് ആണല്ലോ   


ഉമ്മ തല്ലിയോ   മോളെ  ?


കണ്ണ് നിറഞ്ഞുകൊണ്ട് അതെ എന്ന് തലകുലിക്കി   ഈ പിഞ്ചുകുഞ്ഞിനെ ഇങ്ങനെ ദ്രോഹിക്കാൻ മാത്രം മനസ്സാക്ഷി  ഇല്ലാതെയായോ അവൾക്ക്


മോളെയും എടുത്തു ഞാൻ അവൾക്ക് അരികിലേക്ക് നടന്നു....


ഡീ.........


ഓഹ്   ഈ വിളി ഞാൻ പ്രതീക്ഷിച്ചു 


എന്താ ഇത്    എന്റെ മോളുടെ ശരീരത്തിൽ കാണുന്ന ഈ അടയാളം എന്താന്ന് ..?


ഞാനൊന്ന് ചെറുതായിട്ട് അടിച്ചു  അവൾ ഇവിടെ ചെയ്തു കൂട്ടുന്ന കുരുത്തക്കേടുകൾ വല്ലതും  ഇക്ക അറിയുന്നുണ്ടോ...?  



അവൾ എന്ത് ചെയ്തൂന്നാ നീ പറയുന്നത്    ?


ദേ എന്റെ മൊബൈൽ കണ്ടോ  ഡിസ്പ്ലേ പൊട്ടിയ  അവളുടെ മൊബൈൽ എന്റെ നേരെ നീട്ടികൊണ്ട്  പറഞ്ഞു   ഇത് നിങ്ങളെ പുന്നാര മോള് പൊട്ടിച്ചതാ....അതിന് ചെറിയൊരു ശിക്ഷ കൊടുത്തു അത്ര ഉള്ളു...  


മോൾക്ക് കിട്ടുന്ന സ്ഥലത്ത്‌ മൊബൈൽ കൊണ്ട് വെക്കാൻ നിന്നോട് ആര് പറഞ്ഞു     ഇത് എന്റെ മോളോട് പൊട്ടിയതാണന്ന്...നീ പറയുന്നു സത്യം എന്താന്ന് പടച്ചോന് അറിയാം   നിന്റെ സ്വഭാവം വെച്ച്   എന്റെ മോളെ വേദനിപ്പിക്കാൻ നീ  മനഃപൂർവം പൊട്ടിച്ചതാവും   ഈ മൊബൈൽ 


ദേ വേണ്ടാത്തത് പറഞ്ഞാലുണ്ടല്ലോ 


ഈ പിഞ്ചുപൈതലിനെ  ഈ അവസ്ഥയിൽ നീ തല്ലിവേദനിപ്പിച്ചപ്പോൾ നിന്റെ മൊബൈലിന്റെ ഡിസ്പ്ലേ ശരിയായോ...... നീ മനുഷ്യനാണോടി അതോ പിശാചോ..... എങ്ങനെ കഴിഞ്ഞു നിനക്ക്   ഇതിനെ ഇങ്ങനെ തല്ലികൊല്ലാൻ........


ആയിരം തവണ ഞാൻ പറഞ്ഞതല്ലെടി  ഒരു കുഞ്ഞിനെ ഇവിടേക്ക് കൊണ്ട് വരേണ്ട എന്ന് എന്നിട്ട് നീ കേട്ടോ  അന്ന് എന്നിൽ ഒരായിരം കുറ്റങ്ങൾ ചാർത്തി തന്നു   ഞാൻ ദുഷ്ടൻ ആണന്ന് മുദ്രകുത്തി ഈ വീട്ടിൽ നിന്ന് ഇറങ്ങി പോയതല്ലേ നീ... നിന്റെ ഈ ദുഷ്ട സ്വഭാവം കൊണ്ട് തന്നെയാടി  മോളുടെ കാര്യം പറഞ്ഞപ്പോൾ   ഞാൻ നിന്റെ മുൻപിൽ മൗനം പാലിച്ചത്  ഇതിലും ഭേദം  അവൾക്ക് ആ ഓർഫനേജ് തന്നെയായിരുന്നു  അവിടെ നിന്നെ പോലെ പിശാചുക്കൾ  ഉണ്ടാവില്ല...


ഒരുയതീം കുഞ്ഞിനെ സ്നേഹിക്കാൻ കഴിയാത്ത നീയൊക്കെ എങ്ങനെയാടി ഒരു ഉമ്മയാവുക  അതിനുള്ള അർഹതയില്ലെടി നിനക്ക് ആ പദവി ഏറ്റുവാങ്ങാൻ നിനക്ക് അർഹതയില്ല...


 നിന്റെ ഒരേഒരു വാശിക്കി അല്ലെ  ഈ കുഞ്ഞ് ഇവിടെ എത്തിയത്     അവളായിട് നമ്മളെ തേടി വന്നതല്ല നമ്മൾ അവളെ തേടി പോയതാ  അവരുടെ കയ്യും കാലും പിടിച്ചല്ലേ  ഈ കുഞ്ഞിനെ നമ്മൾ ഏറ്റുവാങ്ങിയത്  അത് മറന്നു പോവരുത് നീ...  അങ്ങിനെയുള്ള നിനക്ക് എങ്ങനെ കഴിഞ്ഞടി  ഇതിനെ ഇങ്ങനെ ദ്രോഹിക്കാൻ കല്ലാണോ നിന്റെ മനസ്സ് ?


ഞാനൊന്ന് അടിച്ചതിനാണോ ഇക്ക ഇങ്ങനെയൊക്കെ പറയുന്നത്   ?


ഇതാണോടി അടിച്ചത് എന്ന് പറയുന്നത്     അതിനെ   നീ   കൊല്ലാതെ കൊന്നും എന്ന് പറയുന്നതാ ഇതിലും ഭേദം....  എവിടെങ്കിലും ചെറിയ പാട് ആണേൽ വേണ്ടില്ല ഇത് ശരീരം മൊത്തം ഉണ്ട്


  വരാനിരിക്കുന്ന സൗഭാഗ്യം  സ്വപ്നം കണ്ട്  ഈ കുഞ്ഞിനെ ഈ അവസ്ഥയിൽ ആക്കുമ്പോൾ  ഒന്ന് നീ മറക്കുന്നു പടച്ചോൻ എന്നൊരു ശക്തി മുകളിലുണ്ടന്ന്  ഇതിനെല്ലാം നീ അനുഭവിക്കും നോക്കിക്കോ   നിന്റെ ഓരോ അടിയും   ഈ പാവം ഏറ്റുവാങ്ങുമ്പോൾ ആ കുഞ്ഞു ശരീരം എന്തുമാത്രം  വേദനിച്ചു കാണും    എത്ര സങ്കടപ്പെട്ടു കാണും   ഈ പാവം കുഞ്ഞിന്റെ കണ്ണുനീരിന് കണക്ക് പറയാതെ നീ ഈ ദുനിയാവിൽ നിന്ന് പോവില്ലടി.... നിന്നെയൊന്നു മനുഷ്യഗണത്തിൽ പെടുത്താൻ പറ്റില്ല.


നിങ്ങളെ സംസാരം കേട്ടാൽ തോന്നുമല്ലോ ഇത് നിങ്ങൾക്ക് ഉണ്ടായ കുഞ്ഞാണന്ന്        അവൾ മുഴുവൻ പറഞ്ഞു കഴിഞ്ഞില്ല അതിനു മുൻപേ എന്റെ കൈ അവളുടെ കരണത്ത്‌ വീണു    എനി നീ മിണ്ടിയാൽ കൊന്നുകളയും  നിന്നെ ഞാൻ


  ഇത്രയും ദിവസം  എന്റെ മോളോട് നീ ചെയ്തുകൂട്ടുന്ന  ഓരോ ദുഷ്ടതകളും ഞാൻ കണ്ടില്ലന്ന് വെച്ചത് നിന്റെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിനെ ഓർത്തു മാത്രമായിരുന്നു എനി നീ എന്നിൽ നിന്ന്  അങ്ങിനെ  ഒരു കരുണ പ്രതീക്ഷിക്കേണ്ട...


ഈ പീറകുഞ്ഞിന് വേണ്ടി നിങ്ങളെന്നെ തല്ലി അല്ലെ..?


ഞാനയത് കൊണ്ട് ഇത്രയെ ചെയ്തുള്ളു മറ്റാരെങ്കിലും ആയിരുന്നെങ്കിൽ നിന്നെ ഇവിടെ ഇട്ട് പച്ചക്ക് കത്തിച്ചേനെ.....


കാണിച്ചു തരാം ഞാൻ


നീ എന്ത് കോപ്പ് കാണിക്കാൻ ആണ്  


കഴിഞ്ഞു നിങ്ങളും ഞാനുമായിട്ടുള്ള എല്ലാ ബന്ധവും ഇവിടെ  ഇന്നത്തോടെ അവസാനിച്ചു.... എനി എന്നെയോ എന്റെ കുഞ്ഞിനെയോ കാണാൻ അവകാശം പറഞ്ഞ് നിങ്ങളോ നിങ്ങളുടെ ബന്ധുക്കളോ ആ പടി ചവിട്ടി വന്നേക്കരുത്     എന്റെ കുഞ്ഞിനെ ഞാൻ വളർത്തും നിങ്ങളുടെ ഒരു സഹായവുമില്ലാതെ....


അത്രയും പറഞ്ഞവൾ അവൾക്ക് വേണ്ടാതെല്ലാം കെട്ടിപെറുക്കി വീട് വിട്ടിറങ്ങി  തടയാനോ പോവരുത് എന്ന് പറയാനോ ഞാൻ മുൻപോട്ടു പോയില്ല കാരണം ഞാൻ തെറ്റ്‌ ചെയ്തിട്ടില്ലന്ന് എനിക്കി നൂറുശതമാനം ഉറപ്പുണ്ട് 

അതുകൊണ്ട് എനിക്കി അതിന്റെ ആവശ്യവുമില്ല......


എന്നെ തോൽപ്പിക്കാൻ ആണ് അവളുടെ ഈ പോക്ക്  അതെക്കെ നിന്റെ വെറും വ്യാമോഹം മാത്രം

നീ വിചാരിച്ചാലൊന്നും  ഞാൻ തോൽക്കില്ലടി അതിന് പടച്ചോൻ തന്നെ വിചാരിക്കണം... 


ഉപ്പാ.... ഉമ്മ    അവൾ പോയ വഴിയെ നോക്കി മോള് സങ്കടത്തോടെ എന്നെ നോക്കികൊണ്ട് പറഞ്ഞു   ഇത്രയൊക്കെ  ആ പാവത്തിനെ ദ്രോഹിച്ചിട്ടും   അവൾ പോയപ്പോൾ സങ്കടം കണ്ടില്ലേ....


ഉമ്മ പൊയ്ക്കോട്ടേ  എന്റെ പൊന്നൂസിന് ഉപ്പയില്ലേ  മോള് സങ്കടം ആവണ്ട ട്ടോ...


പിറ്റേന്ന് രാവിലെ മോളെയും എടുത്തു ഞാൻ ഓഫീസിൽ പോവാൻ എന്നോണം നേരെത്തെ വീട്ടിൽ നിന്നിറങ്ങി   നേരെ പോയത് ഇക്കാന്റെ വീട്ടിലേക്ക് ആയിരുന്നു....


ഇത് എന്താ നിച്ചു രാവിലെ തന്നെ  മുറ്റം തൂത്തുവാരുന്നത്  നിർത്തി ഇത്ത എന്റെ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു


പിന്നെ ഉണ്ടായതെല്ലാം ഞാൻ ഇത്താനോട്‌ പറഞ്ഞു....


എല്ലാം കേട്ടശേഷം ഇത്ത പറഞ്ഞു മോളെ കാര്യം ഓർത്ത് നീ ടെൻഷൻ ആവണ്ട  അവൾക്ക് അഹങ്കാരമാണ്  ആ അഹങ്കാരം കെട്ടടങ്ങുമ്പോൾ  അവൾ  നിന്റെ അരികിലേക്ക് തന്നെ  വരും   അവൾ ഈ കാണിച്ചു കൂട്ടുന്ന അഹങ്കാരങ്ങൾക്കൊന്നും അധികം ആയുസ്സില്ല നിച്ചു...   എന്നാലും അവൾക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞു അതും ആ പിഞ്ചുകുഞ്ഞിനോട്‌...


അവൾ ചെയ്തു കൂട്ടുന്ന ദുഷ്ടതകൾ കാരണം എന്റെ കുഞ്ഞിന് ആപത്തൊന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു  അതാണ് ഇപ്പൊ എന്റെ പ്രാർത്ഥന  


 നീ ചുമ്മാ ഓരോന്ന് ആലോചിച്ചു ടെൻഷൻ ആവണ്ട ഒന്നും ഉണ്ടാവില്ല    നീ വന്നേ ഞാൻ നിനക്ക് കഴിക്കാൻ എടുത്തു വെക്കാം ഓഫീസിൽ പോവേണ്ടതല്ലേ......


ഇന്ന് മോള് ഇത്താന്റെ അരികിലായതുകൊണ്ട് മനസ്സിനൊരു ആശ്വാസമുണ്ട് എങ്കിലും ഫ്രീ ആവുമ്പോൾ എല്ലാം ഞാൻ ഇത്താനെ വിളിച്ചു മോളുടെ കാര്യം അന്വേഷിച്ചു അപ്പോഴെല്ലാം ഇത്താന്റെ മറുപടി മോളെ കാര്യം ഓർത്ത് നീ ടെൻഷൻ ആവണ്ട അവൾ ഇവിടെ ഹാപ്പിയാണ് എന്നായിരുന്നു...! 



മോനെ നിച്ചു.....


ആഹ് 

ഉമ്മ കിടന്നില്ലായിരുന്നോ ?


ഇല്ല


മോള് ഉറങ്ങിയോ ?


ഉറങ്ങി  അവളെക്കൊണ്ട് ഒരു ശല്യവും ഇല്ല ഉമ്മാ...  ഒരു പാവം മോളാണ് ഒന്ന് അരികിൽ കിടന്നു ചേർത്ത് പിടിച്ചാൽ മതി അവളെങ്ങ് ഉറങ്ങിക്കോളും....


പാവം മോള് 


നീ നാദിയെ വിളിച്ചു നോക്കിയോ ?


ഇല്ല


നിനക്ക് അവളെയൊന്ന് വിളിച്ചു നോക്കാമായിരുന്നില്ലേ മോനെ...  


എന്തിന് അവളായിട്ട് ഇറങ്ങി പോയതല്ലേ അല്ലാതെ ഞാനായിട്ട് ഇറക്കി വിട്ടതല്ലല്ലോ അവിടെ നിൽക്കട്ടെ  എന്റെ മോളോട് അവൾ ചെയ്തത് ചെറിയ ദ്രോഹമൊന്നുമല്ല   അവിടെ നിന്ന് മതിയാവുമ്പോൾ ഇങ്ങ് പോന്നോളൂ...


എന്നാലും മോനെ ഈ അവസ്ഥയിൽ അവളെ വിളിച്ചു നോക്കാതിരുന്നാൽ...


ഉമ്മ ഒന്ന് ചുമ്മാ ഇരുന്നേ   എന്നെകൊണ്ട് വയ്യ വിളിച്ചു നോക്കാൻ


രണ്ടാളും ഇങ്ങനെ വാശിപിടിച്ചിരുന്നാൽ എന്ത് ചെയ്യും....?


ആർക്ക് വാശി ഞാനാണോ വാശി കാണിച്ചത്  വാശികാണിച്ചവൾ അവളല്ലേ അതുകൊണ്ട്  പോയത് പോലെ  ഇങ്ങ് വന്നോളും   അല്ലാതെ വിളിച്ചു അവളെ സൽക്കരിച്ചു കൊണ്ട് വരാനൊന്നും  എന്നെ കിട്ടില്ല..



         ഒരാഴ്ചക്ക് ശേഷം



നിച്ചു നിന്റെ ഫോണിതാ റിംഗ് ചെയ്യുന്നു


കുളിക്കാൻ കയറിയപ്പോഴാ ഇത്ത എന്നെ വെച്ച് വിളിക്കുന്നത്...


ആരായാലും വേണ്ടില്ല ഇത്ത കാൾ എടുത്തു നോക്ക് എന്നിട്ട് ഞാൻ തിരിച്ചു വിളിക്കാം എന്ന് പറ....


ആരായിരുന്നു ഇത്ത വിളിച്ചത് ?


നാദിയുടെ ഉമ്മയാണ്  


ഓഹ് മോൾക്ക് വേണ്ടി വക്കാലത്തു പറയാൻ  വിളിച്ചതാവും


അല്ലടാ..... വേറെ എന്തോ കാര്യം പറയാനാ  നീ കുളിച്ചു വന്നാൽ തിരിച്ചു വിളിക്കാൻ പറഞ്ഞു 


വേറെ എന്ത് കാര്യം ?


നീ വിളിച്ചു നോക്ക് അപ്പൊ അറിയാം


ഫോണെടുത്ത്‌ ഞാൻ വേഗം അവളുടെ ഉമ്മാനെ വിളിച്ചു    എന്താ ഉമ്മാ....?


മോനൊന്ന് എത്രയും പെട്ടന്ന് ഹോസ്പിറ്റലിലേക്ക് വരണം


എന്താ ഉമ്മാ ആർക്കെങ്കിലും വയ്യായ്ക ഉണ്ടോ  .....?


എല്ലാം നീ വന്നിട്ട് പറയാം വരുമ്പോൾ മോളെ കൊണ്ട് വരാൻ മറക്കല്ലേ....


ആരാവും ഹോസ്പിറ്റലിൽ  ?


ആരാ നിച്ചു  ?


ഉപ്പാന്റെ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞുനോക്കികൊണ്ട് പറഞ്ഞു നാദിയുടെ ഉമ്മയാണ്  എന്നോട് എത്രയും പെട്ടന്ന്...ഹോസ്പിറ്റലിലേക്ക് ചെല്ലാൻ.


യതീം കുട്ടിയുടെ കണ്ണീർ ശാപമായി മാറിയോ പടച്ചോനെ....


ഉപ്പാന്റെ ആ സംസാരം കേട്ടതും ഞാൻ  പേടിയോടെ ഉപ്പാനെ ഒന്ന് നോക്കി  ഉപ്പ എന്താ ഉദ്ദേശിച്ചതന്ന് പെട്ടന്ന് എനിക്കി മനസ്സിലായില്ല എങ്കിലും മനമുരുകി പ്രാർത്ഥിച്ചു   അരുതാത്തതൊന്നും സംഭവിക്കല്ലേ എന്ന്  


മോളെയും എടുത്തു ഞാൻ ഞാൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു....


ദൂരെ നിന്നേ കണ്ടു ഞാൻ ഹോസ്പിറ്റലിന്റെ വരാന്തയിൽ എന്നെയും പ്രതീക്ഷിച്ചു   നിൽക്കുന്ന അവളുടെ ഉമ്മാനെ....  ഉമ്മാനെ കണ്ടതും എന്റെ കാലുകൾക്ക്  ഞാൻ വേഗത കൂട്ടി      എന്താ ഉമ്മാ  ആർക്കാ വയ്യാത്തത്   ?


നീ മോളെ ഇങ്ങ് താ എന്ന് പറഞ്ഞു പൊന്നൂസിനെ എടുക്കാൻ എന്നോണം ഉമ്മ കൈനീട്ടിയതും   ഇല്ല എന്നും പറഞ്ഞ് മോള് എന്റെ തോളിൽ പറ്റിചേർന്നു കിടന്നു


അവൾ വരില്ല    എന്നെ ടെൻഷൻ ആക്കാതെ ഉമ്മ കാര്യം എന്താന്ന് പറ...?


നാദിയുണ്ട് ആ റൂമിൽ നീ അങ്ങോട്ട്‌ ചെല്ല്....


നാദിയോ അവൾക്ക് എന്താ പറ്റിയത് ?


നീ അവളുടെ അരികിലേക്ക് ചെല്ല്  അപ്പൊ നിനക്ക് വിശദമായിട്ട് അറിയാം..


ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് ബെഡിൽ കിടക്കുന്ന നാദിയെ ആണ് അവളെ കണ്ടപ്പോൾ തന്നെ എനിക്കി മനസ്സിലായി അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന്  എങ്കിലും   എന്തുപറ്റി എന്നുള്ള ചോദ്യം എന്റെ നാവിൽ നിന്ന് പുറത്തേക്ക് വന്നില്ല കാരണം അരുതാത്തതൊന്നും കേൾക്കാനുള്ള ശക്തി ഇല്ലായിരുന്നു എനിക്ക്


നാദി......


എന്നെ കണ്ടതും ഇക്കാ.......  എന്ന്  വിളിച്ചോണ്ട് ഒരു കരച്ചിലായിരുന്നു  അവൾ


എന്തുപറ്റി നിനക്ക്  എന്തിനാ നീ ഇങ്ങനെ കരയുന്നത്  ?


 പോയി ഇക്കാ...


 പോയെന്നോ നീയൊന്ന് തെളിയിച്ചു പറ പെണ്ണെ ?


നമ്മുടെ കുഞ്ഞ്...


നമ്മുടെ കുഞ്ഞ്.... എന്താടി  നമ്മുടെ കുഞ്ഞിന് പറ്റിയത്  കരയാതെ കാര്യം  പറ....നീ  ?


തന്നത് പോലെ തന്നെ  പടച്ചോൻ അങ്ങ് കൊണ്ട് പോയി...


നീ എന്താ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല... ?


ഞാൻ സ്റ്റെപ്പ് കയറി മുകളിലേക്ക് പോവുമ്പോൾ കാലുതെന്നി  ഒന്ന് ചെറുതായി വീണ് പോയി  


അള്ളാഹ്   എന്നിട്ട്...???


എന്നിട്ട്......അബോർഷൻ ആയിപോയി.


പടച്ചോനെ ഞാൻ എന്താ ഈ കേൾക്കുന്നത്... "    


സോറി ഇക്കാ  റിയലി സോറി...കരച്ചിലോടെ അവൾ എന്നെ നോക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു 


അവൾ പറഞ്ഞ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ ഞാൻ തളർച്ചയോടെ അവൾ കിടക്കുന്ന ബെഡിലേക്ക് ഇരുന്നുപോയി...


ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ നിധി അവളുടെ അഹങ്കാരം കാരണമാണ് ഇന്ന് ഇല്ലാതെയായത്

ഞാൻ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ എല്ലാം.... ഒറ്റ നിമിഷം കൊണ്ട് തകർന്നു പോയി  എല്ലാം അവളുടെ അഹങ്കാരം തന്നെ  അഹങ്കാരം എന്നത് ഹൃദയത്തിലെ ഏറ്റവും വലിയ മാലിന്യം തന്നെയാണ്  ആ മാലിന്യം മനസ്സിൽ നിന്നും എടുത്തു കളയാതെ   അവിടെ ഒരു നന്മയും കുടിയേറില്ല ഇന്ന് അവൾക്ക് സംഭവിച്ചതും അതുതന്നെയാണ് അഹങ്കാരത്തോടെപ്പം  വിവരമില്ലായ്മയും കൂടി ചേർന്നു...അതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഏറ്റുവാങ്ങേണ്ടി വന്നത് 


നമ്മുടെ മോളെ വേദനിപ്പിച്ചതിന് പടച്ചോൻ എനിക്കി തന്ന ശിക്ഷയാണ് അല്ലെ ഇക്കാ    കുറച്ചൊന്നുമല്ലല്ലോ ഞാൻ മോളെ ദ്രോഹിച്ചത്.... അഹങ്കരിച്ചു ഞാൻ   ഒരുപാട്

എന്നെ പോലും മറന്നു ഞാൻ പലതും ചെയ്തു കൂട്ടി  ഇക്കാനെ അനുസരിക്കാനോ ഇക്കാന്റെ വാക്ക് കേൾക്കാനോ എന്റെ സ്വാർത്ഥത നിറഞ്ഞ മനസ്സ് അനുവദിച്ചില്ല....


എന്റെ ഉമ്മ പറഞ്ഞത് ശരിയാ യതീംകുട്ടിയുടെ കണ്ണ് നിറച്ചതിനുള്ള ശിക്ഷയാണ് ഇത്  പടച്ചോനെ മറന്നു ഞാൻ പ്രവർത്തിച്ചു  പക്ഷെ അത് അനുഭവിക്കേണ്ടത് ഇക്കയും കൂടെ ആണല്ലോന്ന് ഓർക്കുമ്പോൾ  ഈ ജീവിതം തന്നെ അങ്ങ് അവസാനിപ്പിക്കാൻ തോന്നുവാ....


പലതും പറയാൻ നാവ് തരിക്കുന്നുണ്ട് പക്ഷേ   ഈ അവസ്ഥയിൽ ഞാൻ കൂടെ കുത്തിനോവിക്കേണ്ട   കാരണം അവളെ പോലെ മനസാക്ഷി ഇല്ലാത്തവൻ അല്ലല്ലോ ഞാൻ....  എന്റെ മോളോട് ചെയ്തു കൂട്ടുമ്പോൾ ഞാൻ പറഞ്ഞതാ   ആ കണ്ണുനീരിന്  നീ വൈകാതെ തന്നെ കണക്ക് പറയേണ്ടി വരുമെന്ന് അന്ന് എന്റെ വാക്ക് കേൾക്കാൻ കൂട്ടാക്കിയില്ല പകരം എന്നിൽ കുറ്റം ചാർത്തി തന്നു


ഇക്കാ.... ദേഷ്യം ഉണ്ടോ എന്നോട് ?  എങ്ങനെ ഇല്ലാതിരിക്കും അല്ലെ    പ്രാർത്ഥനയും വഴിപാടുമായി കാത്തിരുന്നു കിട്ടിയ നിധി എന്റെ സ്വാർത്ഥത കാരണം  കൊണ്ട് കളഞ്ഞില്ലേ ഞാൻ.... ഇക്കാ പറഞ്ഞത് ശരിയാ    പൊന്നൂസിനെ സ്നേഹിക്കാൻ കഴിയാത്ത എനിക്കി ഒരു  ഉമ്മയാവാൻ അർഹതയില്ല ആ പദവി ഏറ്റുവാങ്ങാൻ യോഗ്യത ഇല്ല എനിക്കി പടച്ചോനും

പോലും മനസ്സിലായി കാണും അതുകൊണ്ട് തന്നെയാണ് തന്നത് അതുപോലെ അങ്ങ് തിരിച്ചെടുത്തത്.. 


മോളെ കുറച്ച് സമയം എന്റെ അടുത്ത് ഇരുത്താമോ ഇക്കാ...?


ഇരിക്കുമോ തോന്നുന്നില്ല നിന്നെ കണ്ടിട്ടാ എന്റെ തോളിൽ പറ്റിചേർന്നു കിടക്കുന്നത്   നീ അതിനോട്  ചെയ്ത ദ്രോഹങ്ങൾ അത്രക്കുണ്ടല്ലോ....


മോളെ പൊന്നൂസെ ഉമ്മാനോട് പിണക്കം ആണോ   ?


അവൾ വിളിക്കുന്നതിന് അനുസരിച്ചു രണ്ട് കൈകൊണ്ടും എന്റെ കഴുത്തിൽ മുറുകെ പിടിച്ചുകൊണ്ട് ഒന്നൂടെ എന്റെ നെഞ്ചിലേക്ക് പറ്റിചേർന്നു കിടന്നു     അത്രമാത്രം അവളെ ഭയക്കുന്നുണ്ട് പാവം...


ഇക്കാ  പ്ലീസ് ഒന്ന് മോളെ ഇവിടെ ഇരുത്തോ ?


ഞാൻ ഇരുത്താഞ്ഞിട്ടല്ല നിന്നെ പേടിച്ചിട്ടാ   പ്രെഗ്നന്റ് ആണന്ന് അറിഞ്ഞതുമുതൽ നീ എന്റെ മോളെ മുൻപിൽ രാക്ഷസി  അല്ലായിരുന്നോ  പിഞ്ചുകുഞ്ഞാണേലും അനുഭവിച്ച വേദനകൾ അത്ര പെട്ടെന്നൊന്നും  മറന്നു പോവില്ല.....


ചെയ്തു കൂട്ടുമ്പോൾ ഞാൻ പറഞ്ഞതാ നിന്നോട് പടച്ചോനെ മറന്നു പോവരുതന്ന്.... സൗഭാഗ്യങ്ങൾ    തന്നിട്ടുണ്ടെങ്കിൽ   തന്ന വേഗത്തിൽ തന്നെ തിരിച്ചെടുക്കാനും  അള്ളാഹുവിന് കഴിയുമെന്നുള്ളത് നിന്നെപോലെയുള്ളവർ മറന്നു പോവുന്നു....അതുകൊണ്ട് തന്നെയാണ് ഇത്രയും വലിയൊരു പരീക്ഷണം നിനക്ക് നേരിടേണ്ടി വന്നത്    നീ ചെയ്തുകൂട്ടിയ നീചപ്രവർത്തികൾക്ക്  ഞാൻ നെയ്തുകൂട്ടിയ എന്റെ സ്വപ്നങ്ങളാണ് ഇന്ന് മണ്ണിട്ട് മൂടേണ്ടി വന്നത്... 


മാപ്പ്  ഇക്കാ എല്ലാത്തിനും മാപ്പ്  


മാപ്പ് പറയേണ്ടത് നീ എന്നോട് അല്ല ഈ പിഞ്ചുകുഞ്ഞിനോടാ.... അല്ലങ്കിലും ഒരുമാപ്പ് പറഞ്ഞത് കൊണ്ടോ ഇങ്ങനെ ഇരുന്ന് മോങ്ങിയതുകൊണ്ടോ തെറ്റ്‌ തെറ്റാല്ലാതെയാവില്ലല്ലോ


എന്റെ മോളുടെ മനസ്സിനേറ്റ മുറിവ് മായ്ച്ചുകളയാനും  പറ്റില്ലല്ലോ 


 തെറ്റ്‌ മനസ്സിലാക്കി ഇനിയെങ്കിലും മനുഷ്യനെ പോലെ പെരുമാറാൻ പഠിക്കി അള്ളാനെ പേടിച്ച് ജീവിക്കാൻ പഠിക്കി..മനമുരുകി അല്ലാഹുവിനു മുൻപിൽ മുന്നിൽ പ്രാർത്ഥിച്ചാൽ  നേടാൻ കഴിയാത്തതായിട്ട് ഒന്നുമില്ല പക്ഷെ.... മനസ്സ് ശുദ്ധമായിരിക്കണം എന്ന് മാത്രം.....


ഞാൻ ചെയ്തത് എത്ര വലിയ തെറ്റാണന്ന് എനിക്കി  മനസ്സിലായി  എനിയൊരു വാക്ക് കൊണ്ട് പോലും എന്റെ മോളെ ഞാൻ വേദനിപ്പിക്കില്ല..


നിന്റെ വാക്കിൽ ആത്മാർത്ഥത ഇല്ലെങ്കിലും  കേൾക്കാൻ സുഖമുണ്ട്..


ഞാൻ മനസ്സിൽ തട്ടിയാ ഇക്കാ പറഞ്ഞത് ഇനിയൊരിക്കലും എന്റെ പൊന്നൂസിനെ ഞാൻ വേദനിപ്പിക്കില്ല ഇന്ന് മുതൽ  എന്റെ മോൾക്ക് ഞാനൊരു നല്ല ഉമ്മയാവും  ഇക്കാ നോക്കണ്ട പടച്ചോനെ സാക്ഷി നിർത്തി ഞാൻ പറയുന്നു    ഇത് സത്യം    പലതും തിരിച്ചറിയാൻ വൈകിപോയി അതുകൊണ്ട് തന്നെ നികത്താൻ ആവാത്ത നഷ്ടം ഏറ്റുവാങ്ങേണ്ടി വന്നു 


അവൾ ഇപ്പൊ പറഞ്ഞവാക്ക്  ഹൃദയത്തിൽ തട്ടിപറഞ്ഞതുപോലെ എനിക്കി ഫീൽ ചെയ്തു കാരണം അനുഭവം അവളെ   നല്ലതുപോലെ പഠിപ്പിച്ചിട്ടുണ്ട്...


പലതവണ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു  പക്ഷേ അവളുടെ സ്വാർത്ഥ മനസ്സ്   ഒന്നും അംഗീകരിക്കാൻ ഒരുക്കമല്ലായിരുന്നു  ഇന്ന് അനുഭവങ്ങളുടെ ആഴം  അവളിൽ നന്മയുടെ  വെളിച്ചം തെളിഞ്ഞു കത്താൻ തുടങ്ങിയിട്ടുണ്ട്...


ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ പോയ ശേഷം ദിവസങ്ങൾ തന്നെ വേണ്ടി വന്നു മോള് അവളുമായി ഇണങ്ങാൻ അവളാണങ്കിൽ മോളെ പിന്നാലെ പൊന്നൂസെ എന്നും വിളിച്ചു നടക്കും പക്ഷേ  അവൾ എത്ര തന്നെ സ്നേഹിച്ചിട്ടും ആ കുഞ്ഞു മനസ്സിൽ പേടിയായിരുന്നു.... ദിവസങ്ങൾ തന്നെ വേണ്ടി വന്നു ആ പേടി മാറികിട്ടാൻ


ഇന്ന്  അവർ നല്ല കൂട്ടാണ് ഇന്ന് നാദിയുടെ ലോകം തന്നെ മോളാണ് അതുപോലെ തന്നെ മോൾക്കും.....

ഇന്ന് ഞങ്ങളുടെ ജീവനും ജീവിതവും ഞങ്ങളുടെ മോള് തന്നെയാണ്....!!!


അറിവ് പകർന്നു.കൊടുത്തിട്ടും മനസ്സിലാക്കാൻ കഴിയില്ലങ്കിൽ അനുഭവം കൊണ്ട് പഠിക്കണം അപ്പൊയെ മാലിന്യമില്ലാത്ത മനസ്സുമായി  ജീവിക്കാൻ പഠിക്കും...!!!



ദത്തുപുത്രി എന്ന എന്റെ ഈ കുഞ്ഞു സ്റ്റോറി ഇവിടെ അവസാനിക്കുന്നു...!!!


ഇൻശാ അള്ളാഹ് എനി നമുക്ക് നോമ്പ് കഴിഞ്ഞു കാണാം... ട്ടോ


നോമ്പ് കഴിഞ്ഞു  എഴുതാൻ വേണ്ടി ന്യൂ സ്റ്റോറി ( കാണാകണ്മണി ) റെഡിയാക്കി വെച്ചപ്പോഴാണ് കാത്തിരിപ്പ് രണ്ടാഭാഗം വേണമെന്ന് പലരും പറയുന്നത്  അതുകൊണ്ട് തന്നെ എന്റെ സ്റ്റോറി വായിക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്....!!


നിങ്ങളുടെ പ്രാർത്ഥനയിൽ   ഈ എന്നെയും  ഉൾപ്പെടുത്തുമെന്ന് കരുതുന്നു അതുപോലെ എന്റെ പ്രാർത്ഥനയിൽ   എന്നെ സ്നേഹിക്കുന്ന നിങ്ങളും ഉണ്ടാവും...!!!


സ്നേഹത്തോടെ...


✍️മുഹമ്മദ്‌ റാഫി


അക്ഷരങ്ങളുടെ കൂട്ടുകാരൻ 

 


Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌