റൂഹിന്റെ സ്വന്തം | ✍️ JIFNI | ഫുൾ പാർട്ട്‌



💜റൂഹിന്റെ സ്വന്തം 💜

Full Part


✍️Written By :- Jifni

     

copyright work-

This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 

             


´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´

 

വേഗത്തിൽ സ്റ്റെപ്പുകൾ കയറി ഞാൻ.. നിയന്ത്രണമില്ലാതെ കണ്ണുകൾ ഒഴുകുന്നുണ്ട്. ആരും അത് കാണാതിരക്കാൻ വേണ്ടിയാണ് ഈ ഓട്ടം. അത് കണ്ടിട്ടും ആരുടെയും മനസ്സ് അലിയുന്നില്ല.പിന്നെന്തിനാ അവരെ കൂടി സങ്കടപെടുത്തുന്നെ.... പടച്ചവന്റെ വിധി ഈ പാപിക്ക് ഇങ്ങനെയാകും....

അവൾ സ്വയം കുറ്റങ്ങൾ ഏറ്റുപറഞ്ഞു.


  ഈ നിമിഷം ശ്വാസം നിലച്ചിരുന്നെങ്കിൽ എന്ന് വരെ തോന്നിപോകുന്നു. ധാരയായി ഒഴിക്കുന്ന കണ്ണുനീരിനെ അമർത്തി തുടച്ചു. ഷാഹിക്കാന്റെ റൂമിന്റെ ഡോർ ശാന്തമായി മുട്ടി. സങ്കടങ്ങൾ പറയാൻ ആ ഒരിടമേ എനിക്കൊള്ളൂ എന്നൊരു തോന്നലാണ് ഇപ്പൊ .. രണ്ടാമത്തെ തട്ടിൽ തന്നെ ഷാഹി വാതിൽ തുറന്നു.

  പെട്ടന്നവൾ അവന്റെ നെഞ്ചിലേക്ക് വീണു. പൊട്ടി കരഞ്ഞു.


  "വേണ്ട കാക്കു... എനിക്ക് ഈ ബന്ധം വേണ്ട... എനിക്ക് എന്റെ *റൂഹിന്റെ സ്വന്തം* അയാൾ മതി. അവന്റേതാകാനെ ഇയാവൾക്ക് കഴിയ്യുകയുള്ളൂ...".


നിയന്ത്രണമില്ലാതെ ആ മാറിൽ  കിടന്ന് പൊട്ടി കരഞ്ഞു.

ആ കൈകൾ എന്നെ വലയം ചെയ്തു. കുറെ നേരം പൊട്ടിക്കരഞ്ഞപ്പോ എനിക്കൊരാശ്വാസം തോന്നി. പതിയെ എന്റെ കരച്ചിൽ ഒരു തേങ്ങലായി മാറി.


"മോളെ... ഈ കാകു പറയുന്നത് ഒന്ന് കേൾക്ക്..."

എന്താണ് ഷാഹിക്കാക്ക് പറയാനുള്ളത് എന്നറിയാൻ വേണ്ടി ആ മുഖത്തേക്കൊന്ന് നോക്കി ഞാൻ..


കാകു എന്നെ ചേർത്ത് പിടിച്ചു കട്ടിലിൽ ഇരുന്ന്.


"മോളെ ഉപ്പയും മറ്റു എല്ലാരും ഈ ബന്ധം ഉറപ്പിച്ച മട്ടാണ്. ഹാഫി നല്ലവനാ.. എനിക്കറിയുന്നതല്ലേ അവനെ... പിന്നെ നിന്റെ റൂഹ്. ഞമ്മൾ അവസാനമായി കണ്ടപ്പോ അനക്കാൻ പോലും കഴിയില്ല. അതിന് ശേഷം അവന്റെ ഒരു വിവരവും ഇല്ല മരിച്ചോ അതോ ജീവിച്ചോ എന്ന് പോലും... പിന്നെ എങ്ങനെ ഞാൻ ഈ ബന്ധം മുടക്കും. പെങ്ങളോട് സ്നേഹമുള്ള ഏതൊരു ആങ്ങളയും അവളുടെ നല്ലതിനല്ലേ പ്രവർത്തിക്കൂ...." ഷാഹി അത്രെയും പറഞ്ഞു അവളുടെ കൈകളിൽ ഒന്ന് തലോടി..


"എന്റെ റൂഹ്,അവൻ എവിടെയോ എനിക്ക് വേണ്ടി ജീവിക്കുന്നുണ്ട്.. വാപ്പി എന്നെ വിടാഞ്ഞിട്ടല്ലേ അവനിപ്പോ എവിടെ ഉണ്ടെന്ന് പോലും എനിക്കറിയാൻ കഴിയാതെ ആയത്.. എനിക്കവനെ മതി 😭"  അവൾ വീണ്ടും റൂഹിന് വേണ്ടി അപേക്ഷിച്ചു.


"മോളെ.. നീ ഒരു ഉമ്മയോ ഉപ്പയോ ആണെങ്കിൽ നിന്റെ മകളെ എണീക്കാൻ പോലും കഴിയ്യാത്ത ഒരാൾക്കു കൈപിടിച്ചു കൊടുക്കോ... ഇല്ലല്ലോ..?അതെ ഞമ്മുടെ ഉമ്മയും ഉപ്പയും ചെയ്‌തുള്ളൂ... അവർ ചെയ്യുന്നേ ആണ് ശരി..അല്ലെ അതല്ലേ ശരി "(ഷാഹി )



എന്തോ ആ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു..

അവസാന മാർഗം അടഞ്ഞു എന്ന് ഉറപ്പായതും അവൾ എണീറ്റു മൗനിയായി അവളുടെ റൂമിലേക്ക് പോയി.


അവളുടെ ആ അവസ്ഥയിൽ ഷാഹിക്ക് വളരെ സങ്കടം തോന്നി.


രാത്രി ഏറെ വൈകീട്ടും ഉറക്കം അവളെ തിരിഞ്ഞു നോക്കിയില്ല. രാത്രിക്ക് വല്ലാത്ത ദൈർഗ്യം കൂടിയ പോലെ. ഭൂമി പിളർന്നു പോയിരുന്നെങ്കിൽ ഇതൊന്നും സഹിക്കണ്ടല്ലോ....

മനസ്സിനെ എത്രയായിട്ടും നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ ബാത്‌റൂമിൽ കയറി വുളൂഹ് ചെയ്ത് രണ്ട് റകഹത്ത് സുന്നത് നിസ്കരിച്ചു.. കൈകൾ പടച്ചവനിലേക്ക് ഉയർത്തി. ഉള്ളം ഒന്ന് ശാന്തമാകുന്നത് വരെ പടച്ചവനിലേക്ക് ആഴ്ന്നിറങ്ങി. എപ്പോയോ അവളെ ഉറക്കം പിടിക്കപ്പെട്ടിരുന്നു.


രാവിലെ എത്രയായിട്ടും അവളെ തായെക്ക് ഒന്നും കാണാതെയായപ്പോ അവളുടെ ഉമ്മി റൂമിലേക്ക് ചെന്നു. നിസ്കാരക്കുപ്പായത്തിൽ കട്ടിലിൽ ചാരി നിലത്തിരുന്ന് ഉറങ്ങുന്ന അവളെയാണ് ഉമ്മ കണ്ടത്.ആ കാഴ്ച മാതൃഹൃദയത്തിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു.


"മോളെ.. മോളെ.." രണ്ട് മൂന്ന് തവണ വിളിച്ചപ്പോയെക്കും അവൾ പിടഞ്ഞെഴുന്നേറ്റ്. ക്ലോക്കിലേക്ക് നോക്കി.

"യാ അല്ലാഹ് അറിയാതെ ഉറങ്ങി പോയല്ലോ... ന്റ സുബഹി. അപ്പൊ ഉമ്മിക്ക് എന്നെ ഒന്ന് നേരത്തെ വിളിച്ചൂടായിരുന്നോ.."  എന്നും പറഞ്ഞവൾ ബാത്‌റൂമിലേക്ക് ഓടി.


ഉമ്മിക്ക് അവളുടെ ആ പ്രവർത്തിയിൽ വല്ലായ്മ തോന്നി.

"ന്റ കുട്ടിന്റെ കണ്ണൊക്കെ ആകെ ചീർത്തിട്ടുണ്ട്. കുറെ കരഞ്ഞെന്ന് തോന്നുന്നു അത് മറക്കാനാണ് ഓൾ മുഖം തരാതെ ഓടിയത്. " എന്നും മനസ്സിൽ പറഞ്ഞു  "മോളെ നിസ്കാരം ഒകെ കഴിഞ്ഞു തഴേക്ക് വാട്ടാ...." എന്നും പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി.


^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^


നിസ്കാരം ഒകെ കഴിഞ്ഞു ഞമ്മൾ റൂമിലെ കർട്ടൻ നീക്കി ജനൽ തുറന്നിട്ട്‌.. നല്ലോണം വൈകീട്ട് ഉണ്ട് എണീക്കാൻ. ആമിമോളും അയാനും കൂടി നല്ല കളിയിലാണ് മുറ്റത്.. ഞാൻ തായേക്ക് അവരെ കളി നോക്കി നിന്നു.


"ദീദി കളിക്കാനുണ്ടോ..." അയാൻ ഉറക്കെ വിളിച്ചു ചോദിച്ചു..


"നിങ്ങൾ കളിച്ചോളി..." എന്നും പറഞ്ഞു മ്മൾ.


*അല്ല ഇങ്ങക്ക്  മ്മളെ മനസിലായോ... കുറച്ചൊക്കെ അല്ലെ... ന്നാൽ മ്മള് അത് പൂർണമാക്കി തരാം.. ഞാൻ നൗറി അതിലും എനിക്കിഷ്ട്ടം നൂറി എന്ന് പറയുന്നേ ആണ്. റൂഹിന്റെ സ്വന്തം നൂറി🖤  ബാക്കി എല്ലാർക്കും നൗറി. സാദിഖ്  & ആമിന ദമ്പതിമാരുടെ ഇളയ സന്തതി ആയിഷ  നൗറി.. എനിക്ക് മുകളിൽ രണ്ട് കാക്കമാരാണ്. ഷാഹിദ് എന്നാ ഷാഹിക്ക (കുഞ്ഞിക്ക ) ആളിപ്പോ ഒരു ഷോപ്പ് നടത്താണ്. പഠിപ്പിക്കാൻ വിട്ടപ്പോ കോളേജിലെ പെമ്പിള്ളേരെ നോക്കി നടന്ന് പഠിച്ചില്ല. അവസാനം ഉപ്പച്ചി ഒരു ഷോപ്പ് ഇട്ട് കൊടുത്തു അവിടെ ഇരുന്ന് വാഴിനോക്കിക്കൊന്ന് പറഞ്ഞു 😁. പിന്നെ മ്മളെ വെല്ലിക്ക. നിഷാൻ എന്ന നിഷുക്കാ... ആൾ മാരീഡ് ആണ്. അതും വാഴിനോക്കി വളച്ചൊടിച്ചു കൊണ്ടന്നതാ മ്മളെ ബാബിയെ, ആളിപ്പോ അങ്ക് മണലോരത്താണ്. അവർക്ക് ഒരു സുന്ദരി വാവ ഉണ്ട്. അതാണ് ഞങ്ങളെ ആമിമോൾ. മൂന്ന് വയസ്സുണ്ട്. പിന്നെ വീട്ടിൽ ഒരു ആന്റി ഉണ്ട് (ഉപ്പാന്റെ പെങ്ങൾ ) അവർക്ക് വെല്യ പ്രായം ഒന്നൂല്യ... കല്യാണം കഴിഞ്ഞു ഒരു വർഷം തികയും മുമ്പ് ഭർത്താവ് ഒരു ആക്‌സിഡന്റിൽ മരണപെട്ടു. അപ്പോയെക്കും  ആന്റിയുടെ വയറ്റിൽ അയാൻ മോന്റെ തുടിപ്പ് തുടങ്ങിയിരുന്നു. വാപ്പ ഇല്ലാത്ത ഒരു കുറവും അവനെ ഞങ്ങൾ അറിയിച്ചിട്ടില്ല. അയാൻക്ക് ഇപ്പൊ നാലു വയസ്സ് കഴിഞ്ഞു.*


നൗറി.....


അയ്ഷ നിങ്ങളോട് കഥ പറഞ്ഞിരുന്നു ഉമ്മിയെ വീണ്ടും ഈ സ്റ്റെപ്സ് മുഴിവൻ കയറ്റി..


"ഞാൻ അങ്ങോട്ട് വരാണ്. ഉമ്മി... ന്തിനാ ഇങ്ങോട്ട് കയറി വന്നേ..."(ഞാൻ )


"നിന്നോട് റെഡി ആയി വരാൻ പറഞ്ഞു ഉപ്പ... എവിടെയോ പോകാൻ ഉണ്ടത്രേ..." (ഉമ്മി )


ഞമ്മൾ ഒന്ന് തലയാട്ടി.

ഉമ്മി പോയതിന് ശേഷം അലമാരയിൽ നിന്ന് ഒരു  പിങ്ക് കളർ ടോപ്പും ബ്ലാക്ക് പാലാസ പറ്റും ഷാളും എടുത്തിട്ട്. ഷാൾ സ്‌കാഫ് ചെയ്‌ത് തായേക്കിറങ്ങി. അപ്പോയുണ്ട് എല്ലാരും ഇരുന്ന് ചായകുടിക്കാണ്. ഞാനും അവിടെ ചെന്നിരുന്നു.

"എങ്ങോട്ടാ ഉപ്പാ..." (ഞാൻ )


"പറയാം...., സിനു(ബാബി )നീയും റെഡിയായിക്കോ..."(ഉപ്പ )


"അപ്പൊ എന്നെ കൊണ്ടോവില്ലേ 😭.." ശാഹിക്ക ഒരു താമാശിയിൽ ചോദിച്ചു.


"അതിന് നീയും ഇവരുമാണല്ലോ പോണത്. ഞാനല്ലല്ലോ.."(ഉപ്പച്ചി )


"ഏയ്... ഞാൻ ഒന്നും പോകില്ല ങ്ക് വേറെ പണിണ്ട്. ഷോപ്പ് തുറക്കണം."   എന്തൊക്കെ പറഞ്ഞു ഷാഹി രക്ഷപെടാൻ നോകിയെങ്കിലും ഉപ്പ വിട്ടില്ല.


"നീ തന്നെ പോണം.കഴിച്ചു കഴിഞ്ഞിട്ട് പറയ എവിടെ പോകേണ്ടത് എന്ന്." എന്നും പറഞ്ഞു ഉപ്പച്ചി കൈകഴുകി സിറ്റ് ഔട്ടിലേക്ക് പോയി.


"ആ ജാസ്മിനെ കാണാൻ പോകലല്ലേ.. നിങ്ങൾക്കുള്ള പണി ഇന്ന്. പാവം ന്തയാലും അത് ക്യാൻസൽ ആയി പാവാണോയ്.."(ഞാൻ )


"ഏത് ജാസ്മിൻ ങ്ക് ജാസ്മിനെ ഒന്നും അറിയില്ല.... ങ്ക് ഷോപ്പ് തുറക്കാനുണ്ട് അതാ." ഷാഹി ഉമ്മനെയും ബാബിയേയും ഒന്ന് നോക്കി പരുങ്കി പറഞ്ഞു കൊണ്ട് വേഗം എണീറ്റു.


"ആശിക്ക ന്നോട് എല്ലാം പറഞ്ഞു.. പത്ത്മണിക്ക് ജാസ്മിൻ പത്തരക്ക് ഫാത്തിമ പന്ത്രണ്ടിന് മീര ഉച്ചക്ക് ഇഷ വൈകീട്ട്..." അവൾ പറഞ്ഞു ഫുള്ളാകും മുമ്പ് അവൻ കയ്യിൽ കിട്ടിയ ജഗ് കൊണ്ട് അവളുടെ തലക്ക് എറിഞ്ഞു.


"മിണ്ടാതിരുന്ന് കഴിഞ്ഞ്എണീക്കേടി.."


അത്  കേട്ടപാടെ അവൾ ബാബിനെ ഒന്ന് നോക്കി സിനു അവൾക് ഇളിച്ചു കൊടുത്തു 😁. തിരിച്ചു അവളും നന്നാക്കി ഇളിച്ചു കൊടുത്ത് ഫുഡിൽ ശ്രദ്ധ കൊടുത്തു.


"ഈ കളിചിരിക്ക് നിമിഷ ആയുസ്സ്‌ ഒള്ളൂ.... ന്റ മോൾക് എല്ലാം അംഗീകരിക്കാനുള്ള മനസ്സ് നീ നൽകണേ..." അവളെനോക്കി കൊണ്ട് ഉമ്മി മനസ്സിൽ പ്രാർത്ഥിച്ചു.


^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ഫുഡും കഴിച്ചു ഞങ്ങൾ മൂന്നാളും കൂടി ഉപ്പാന്റെ അടുത്തേക്ക് പോയി.


എങ്ങോട്ടാ ഉപ്പ... (ഷാഹി )


ഉപ്പ അവന്റെ കയ്യിൽ ഒരു കെട്ട് പൈസ വെച്ച് കൊടുത്ത്.


"അയ്ഷ ഇത് എനിക്ക... ഇത്ര കുറെ ഒന്നും വേണ്ടിയിരുന്നില്ല. ഒരു ആയിരം ഇവർക്ക് രണ്ടാൾക്കും കൊടുക്ക..." കയ്യിലെ പൈസക്കെട്ട് മറിച്ചും തിരിച്ചും നോക്കി കൊണ്ട് ഷാഹി പറഞ്ഞു.


"അതിനാര് അനക്ക് തന്ന്. ഇതൊക്കെ എന്റെ മോൾക്കുള്ളെ ആണ്." എന്നും പറഞ്ഞു എന്നെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. നെറ്റിയിൽ ഒരുമ്മ തന്നു.


ഇന്നലെ ഹാഫിക്കയുമായുള്ള കല്യാണത്തിന് സമ്മദിക്കാഞ്ഞിട്ട് പൊട്ടിതെറിച്ച ഉപ്പ തന്നെയാണോ ഇത്. എനിക്ക് ഒരു നിമിഷം സംശയം തോന്നി.


"ന്റ മോൾക്ക് നാളെ എങ്ങെജ്‍മെന്റ് ആണ്. അടുത്ത ആഴ്ച കല്യാണവും " അത് കേട്ടതും ഞാൻ ഉപ്പയിൽ നിന്ന് അകന്നു നിന്ന്.


"ന്താ ഉപ്പ നിങ്ങൾ... ഈ.. പറയുന്നേ..." എന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.


"ഹാഫിമോൻക്ക് ഉടനെ ഗൾഫിൽ പോകേണ്ടി വരും. അപ്പൊ അതിന് മുമ്പ് കല്യാണം നടത്താൻ വേണ്ടിയാ...."(ഉപ്പ )


"ഉപ്പാ..." അവൾ മുഖത്ത് നിറഞ്ഞ സങ്കടത്തോടെ വിളിച്ചു.


"മക്കൾ പോയി എങ്ങെജ്‍മെന്റിനുള്ള ഡ്രസ്സ്‌ എടുത്ത് വാ... കല്യാണ ഡ്രസ്സ്‌ ഒന്നിച്ചു പോയി എടുക്കാം..."(അവളെ വിളി കാര്യമാകാതെ ഉപ്പ പറഞ്ഞു )


"എനിക്ക് സമ്മദമല്ല.... പറഞ്ഞില്ലേ ഞാൻ പിന്നെന്തിനാ...."(അവൾ അതും പറഞ്ഞു അകത്തേക്ക് ഓടി.)


"ഈ വിവാഹം നടന്നില്ലങ്കിൽ ഞാൻ പിന്നെ ജീവനോടെ ഉണ്ടാകില്ല..... വിവാഹ പ്രായം കഴിഞ്ഞ പെണ്മക്കൾ ഉപ്പമാരെ വേദന തന്നെയാണ് എന്നും.  ഈ ജീവിതം ഞാൻ അവസാനിപ്പിക്കും." ഒരു അവസാന ശ്രമം എന്ന പോലെ ഉപ്പ ആത്മഹത്യ ഭീഷണി മുഴക്കി.


പക്ഷെ അവൾ തളർന്നില്ല. അത്രക്കും ഉള്ളിൽ പതിഞ്ഞതായിരുന്നു *റൂഹ്*.

"ഉപ്പ... മരണം നിങ്ങൾ പറയും പോലെ അത്ര സുന്ദരം ഒന്നുമല്ല... ഞാനും കുറെ നോക്കിയതാണ്... നിങ്ങളുടെ ഒകെ മുഖം മനസ്സിൽ തെളിയുന്നത് ഒന്ന് കൊണ്ട് മാത്രമാണ് ഇന്നും പാതി ജീവനുമായി ഞാൻ ഇവിടെ കളിച്ചു നടക്കുന്നത്... ആ നിങ്ങൾക്ക് വേണ്ടി ഒരാളുടെ മഹർ അണിയാനും ഞാൻ സമ്മതിക്ക... പക്ഷെ എന്റെ മനസ്സ് ഒരിക്കലും അയാൾക്ക് നൽകാനാവില്ല.."  അവള് അതും പറഞ്ഞു വാശിയോടെ കാറിൽ പോയി ഇരുന്ന്.


"അവൾ പറഞ്ഞതിനർത്ഥം മരിക്കാൻ ശ്രേമിച്ചെന്നെല്ലേ..."(ഷാഹി  ആരോടെന്നില്ലാതെ ചോദിച്ചു.)


"ന്റ അല്ലാഹ്... ന്റ കുട്ടിക്ക് വേണ്ടാത്ത ബുദ്ധിയൊന്നും നൽകല്ലേ..."(ഉമ്മ )


"കല്യാണം എത്രെയും പെട്ടന്ന് നടത്തണം. മറ്റൊരു വീടും അവരുടെ സ്നേഹവും എല്ലാം കിട്ടുമ്പോ അവൾ ഒകെ മറക്കും ഹാഫിയെ സ്നേഹിച്ചു തുടങ്ങും. ഉറപ്പാണ്... സ്നേഹം ഉള്ള കുടുംബമാണ് റഹ്മാന്റെ... അവന്റെ മോനും അവനെ പോലെ നല്ലവനാ കുട്ടികാലം മുതൽ കൈകൾ പിടിച്ചേ ഞാനും റഹ്മാനും നടന്നിട്ടൊള്ളൂ... അന്നേ ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നു ഈ ബന്ധം." അത്രെയും പറഞ്ഞു ഉപ്പ അകത്തേക്ക് പോയി.


ഉമ്മാക്ക് തന്റെ മകളെ ഓർത്ത് വല്ലാത്ത വിഷമം. അവരുടെ ഉള്ളിൽ പ്രാർഥനകൾ മാത്രമായി.


^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ശാഹിക്കാകും ബാബിക്കും പറ്റിയ ഒരു റെഡ് ഗൗൺ വാങ്ങി. അതിലേക്കുള്ള വേറെന്തൊക്കെയോ ഫാൻസിയും മറ്റും ബാബി പറയുന്നതിന് അനുസരിച് അവർ രണ്ട് പേരും കൂടി വാങ്ങി. ഒരു പാവയെ പോലെ ഞാൻ എല്ലാത്തിനും കൂടെ നിന്ന് കൊടുത്ത്. ഞാൻ കാരണം ഇനി ഒരാളും സങ്കടപെടേണ്ട.. പക്ഷെ അറിയാതെ കനത്ത വാക്കുകൾ പറഞ്ഞു പോകുകയാണ്.. അല്ലാഹ് നീ പൊറുക്കില്ലേ ഈ പാപിയോട് 😭.


തിരിച്ചു വീട്ടിൽ എത്തിയപ്പോ ഇറങ്ങി പോയവളെ ആയിരുന്നില്ല. ചിരിച്ചും കളിച്ചും അവർക്കിടയിൽ പാറി നടന്നു ഞാൻ.ആകാശത്തെ നക്ഷത്രം പോലെ തിളങ്ങുന്ന നാലുകണ്ണുകൾ ഞാൻ കണ്ടു. എനിക്ക് ജന്മം നൽകിയവരിൽ. അത് മതിയായിരുന്നു എനിക്ക്...

രാത്രി ഇത്തിരി നേരത്തെ ഉറങ്ങാൻ പോയി ഞാൻ... എന്തോ ഉറക്കം മ്മളെ തിരിഞ്ഞു നോക്കിയില്ല. പിന്നെ നമ്മൾ ഫോണിൽ നല്ല മദ്ഹ് സോങ് വെച്ച് മദീന സ്വപനം കണ്ട് കിടന്നു.


"റൂഹേ....."

"എന്താടി പെണ്ണെ...."

"നമുക്ക് പോകണം ട്ടോ..."

"മദീനത്തേക്ക് അല്ലെ പെണ്ണെ... നിന്റെ ഉപ്പ എനിക്ക് നിന്നെ കൈപിടിച്ച് തന്നാൽ ഉറപ്പായും അടുത്ത ദിവസങ്ങളിൽ തന്നെ ഞമ്മൾ ആ പുണ്യ മണ്ണിലേക്ക് പോകും..., അവിടെന്ന് വന്നിട്ടേ നമുക്കൊരു ജീവിതം ഒള്ളൂ പെണ്ണെ..."

"എനിക്ക് അവിടെ പോകണം... ഈ കൈകളിൽ എന്റെ കൈകൾ കോർത്ത് പിടിച്ചു നടക്കണം..."

"എല്ലാം നടക്കും പെണ്ണെ..."


*റൂഹേ....* അതും പറഞ്ഞവൾ ഉറക്കത്തിൽ നിന്ന് പെട്ടന്ന് ഉണർന്നു.


അല്ലാഹ് ഇനിയും പരീക്ഷിക്കല്ലേ എന്നെ 😭.


ആ പഴയ ഓർമകളിൽ തലോടി കൊണ്ടവൾ ഉറക്കത്തെ കൂട്ട് പിടിച്ചു..


രാവിലെ വീട്ടിലെ കലപില കേട്ടാണ് ഞാൻ ഉണർന്നത്. ഹുസ്സൈൻക്കാന്റെ ബിരിയാണിന്റെ മണം നാസികയിലേക്ക് തുളഞ്ഞു കയറി.


"ഇന്നന്റെ എങ്ങെജ്‍മെന്റ് ആണ്..."


അവളുടെ നാവിൽ അത് മൊഴിഞ്ഞു. ക്ലോക്കിലേക്ക് നോക്കി. നേരം ഒമ്പത് കഴിഞ്ഞു. എന്ത് പറ്റിയെനിക്ക് കൂടി പോയാൽ ആറുമണി.. എന്നിട്ടും കണ്ടില്ലെങ്കിൽ ഉമ്മി വരേണ്ടതാണല്ലോ....



ഇന്നലെയും സുബഹി വഴികി. ഇന്ന് ഖളാഹും ആയി. പടച്ചോനെ എന്തൊക്കെയാ എനിക് ഈ സംഭവിക്കുന്നത്. ഇന്ന് എന്റെ എങ്ങെജ്‍മെന്റ്. മറ്റൊരാൾ കൂടി ജീവിതെത്തിലേക്ക്,ഒരാളല്ല. ഒരു കുടുംബം. ഇന്നും റൂഹിന്റെ ഓർമകളിലാണ് ഞാൻ ജീവിക്കുന്നത്. മറ്റൊരാൾക്ക് എന്നെ നൽകാമെന്ന് എന്റെ വീട്ടുകാർ വാക്കുകൊടുത്താൽ റൂഹിനെ മനസ്സിലിടുന്നത് പോലും തെറ്റാണ്. പക്ഷെ ആ റൂഹിന്റെ സ്ഥാനത്തേക്ക് ഒരാളെയും കൊണ്ടുവരാൻ എനിക്കാവില്ല അല്ലാഹ്.


താഴെ നിന്ന് ഭയങ്കര ഒച്ചപ്പാടും ബഹളവും ഇനിയും ആളുകൾ കൂടുമെന്ന് മനസിലായതും ഞാൻ വേഗം നിസ്കരിച്ചു താഴെക്കിറങ്ങി.


"ഇപ്പോഴാണോടി നീ എണീറ്റു വരുന്നേ... കുറച്ചു കാലം കൂടിയല്ലേ ഈ ഉറക്കം ഒകെ അതാ പിന്നെ ഞങ്ങൾ ശല്യം ചെയ്യാഞ്ഞേ.."(റിനു എന്റെ ഒരു കസിൻ ആണ്.)


കസിൻസും അമ്മായിമാരും മൂത്തമ്മമാരും ഒകെ എത്തീട്ടുണ്ട്...

പിന്നെ ചായകുടിയും കുറച്ചു സംസാരവും ഒകെ കഴിഞ്ഞു കസിൻസൊക്കെ കൂടി എന്നെ സിമ്പിളായിട്ട് ഒന്നൊരുക്കി. പക്ഷെ ആ ഒരുക്കത്തിലോന്നുമല്ല എന്റെ ചിന്ത. മനസ്സ് മറ്റേവിടെയോ ആണ്..


"ചെക്കന്റെ വീട്ടുകാർ വന്നു." താഴേ നിന്ന് ആരോ വിളിച്ചു പറഞ്ഞു.


പണ്ടെന്നോ കണ്ടതാണ് ഹാഫിക്കാനേ കൊല്ലം കുറെ ആയി കണ്ടിട്ട്. കണ്ട് പരിജയം ഇല്ലെങ്കിലും നന്നായി കേട്ടുപരിജയം ഉണ്ട്. വീട്ടിൽ എപ്പോയും വരാറുണ്ട്. ഷാഹിക്കാന്റെ അടുത്തേക്ക് പക്ഷെ ഞാൻ കാണാറില്ല. ഇന്ന് വരെ കാണണം എന്ന് തോന്നിയിട്ടില്ല. ഉപ്പാന്റെ ഉറ്റ ചങ്ങാതിയാണ് റഹ്മാനിക്കാ. മൂപ്പരാളെ എപ്പോയും ഞാൻ കാണാറും കാത്തിയടിക്കാറും ഉണ്ട്.


"വാ നിന്നെ വിളിക്കുന്നുണ്ട്..." എന്നും പറഞ്ഞു ബാബിയും മറ്റു രണ്ട് കസിൻസും ചേർന്ന് എന്നെ താഴേക്ക് കൊണ്ട് പോയി. വീടിന്റെ വലിയ ഹാൾ നിറയെ പുതുമുഖങ്ങൾ. ഹാഫികാന്റെ വീട്ടിൽ നിന്ന് വന്നവരാണ്. അതിൽ പരിചയമുള്ളത് സാജിതാന്റെ (ഹാഫിന്റെ ഉമ്മ )മാത്രമാണ്. റാഹ്മാനിക്കാന്റെ(ഹാഫിന്റെ ഉപ്പ )കൂടെ വരാറുണ്ട് ഇവിടെ.


"മോളെ... " സാജിത്ത എന്നെ വിളിച്ചു. പിന്നെ അവിടെ ഫുൾ പരിചയപ്പെടൽ ആയിരുന്നു. സാജിത്ത ആരൊക്കെയോ പരിചയപ്പെടുത്തി തന്നു. അവർക്കെല്ലാം ഞാൻ ഒരു പുഞ്ചിരി സമ്മാനമായി നൽകി. എന്നെ കൊണ്ട് അതല്ലേ പറ്റൂ...

ആരോടോ സംസാരിച്ചു നിൽകുമ്പോൾ വലിയ കയ്യടിയും കൂക്കലും കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ഹാഫിക്ക ഹാളിലേക്ക് വരുന്നതിന്റെ ആരവമാണ്.

   ഹാഫിക്ക വന്നെങ്കിലും ആ മുഖത്തേക്ക് നോക്കാൻ എനിക്കായില്ല. എന്തോ ഉള്ള് നിറയെ കുറ്റബോധം ഇയാളെയും ഞാൻ ചതിക്കുകയല്ലേ.....


    പിന്നെ അവിടെ എന്തൊക്കെയോ ചടങ്ങുകളും ഫോട്ടോ ഷൂട്ടും അവർ എന്നെ വളയും റിങ്ങും അണിയിക്കലും ഒകെ കഴിഞ്ഞു. എല്ലാരും ഭക്ഷണം കഴിക്കാനായി പോയി. എന്നെയും വന്നവരുടെ കൂടെ കൂട്ടി. സത്യം പറയാലോ കുറെ കാലത്തിനു ശേഷം മനസ്സറിഞ്ഞു സന്തോഷിച്ചു ഞാൻ. എന്താ കാര്യം എന്നല്ലേ നിങ്ങൾ വിചാരിക്കുന്നെ.ഇഷ്ടല്ലാത്ത എങ്ങെജ്‍മെന്റ് ആയിട്ടും സന്തോഷിക്കാൻ എനിക്ക് എന്ത് പറ്റിയന്നല്ലേ അത് മ്മളെ ഹുസൈൻകാന്റെ ബിരിയാണിയാ.... അത് മ്മളെ ഫേവറേറ്റ് ആണ്. അത് എവിടെ കണ്ടാലും മ്മള് ഹാപ്പിയാ. ഏത് വലിയ സങ്കടത്തേയും പറപറത്തും. ചുറ്റും പരിചയമില്ലാത്തവരാ എന്നൊന്നും നോക്കിയില്ല ഞാൻ വയർ നിറച്ചു ബിരിയാണി അകത്താക്കി...


പിന്നെ വന്നവരൊക്കെ യാത്ര പറഞ്ഞിറങ്ങി.. കസിൻസും അമ്മായിമാരൊക്കെ നാളെ കുട്ടികൾക്കൊക്കെ ക്ലാസ്സുണ്ടെന്ന് പറഞ്ഞു അന്ന് തന്നെ മടങ്ങി.


വീട് വീണ്ടും പഴയ പോലെ നിശബ്ദമായി. ഞാൻ റൂമിലേക്ക് പോയി കുളിച്ചു ഫ്രഷായി നിസ്കാരം ഒകെ കഴിഞ്ഞു എന്റെ ഡയറി എടുത്ത്.

 എന്റെ റൂഹിനോടായി എന്ന പോലെ എന്റെ സങ്കടങ്ങളെല്ലാം കുറിച്ചിട്ടു. അപ്പോഴാണ് കയ്യിൽ കിടക്കുന്ന റിങ്ങും വളയും കണ്ണിൽ ഉടക്കിയത്. ഊരി വലിച്ചെറിയാൻ തോന്നിയെങ്കിലും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ഇനി ഒന്നും എന്റെ ഇഷ്ടത്തിനല്ല. അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ ഞാൻ ഹാഫിക്കാന്റെ പെണ്ണാണെന്നും ആ മഹർ അണിയേണ്ടവൾ ആണെന്നും..


"നൗറി....." (സനു )


ബാബി വന്ന് വിളിച്ചതും ഡയറി അടച്ചു വെച്ച് ഞാൻ വേഗം എണീറ്റു.


"എന്താ ഭാബി...."(ഞാൻ )


"ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട് വാ..."(ഭാബി )


അങ്ങനെ ഫുഡും കഴിഞ്ഞു വന്ന് കിടന്നപ്പോ ഉറക്കം മ്മളെ തിരിഞ്ഞു നോക്കിയില്ല. ഫോൺ കയ്യിലെടുത്തു  ഡാറ്റ ഓണാക്കി എങ്ങെജ്‍മെന്റ് വിഷ് അറിയിച്ചു ഒരുപാട് msg. ഫ്രണ്ട്സിന്റെ വക കുറെ ഉപദേശമെസ്സേജുകൾ എന്റെ റൂഹിനെ മറക്കാൻ പറഞ്ഞു കൊണ്ട്. ഞാൻ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ... അതിന് എനിക്കാവില്ല. ഈ റൂഹ് പിരിയും വരെ മനസ്സിൽ എന്റെ റൂഹ് മാത്രമായിരിക്കും..


അതിൽ ഒരു നമ്പർ എടുത്ത് നോക്കിയപ്പോ ഒരു യൂട്യൂബ് ലിങ്ക് ആയിരുന്നു.

പിന്നെ മറ്റൊന്ന് 'ഭാബി ഇത് കണ്ട് like and share ആക്കിക്കോളി...' എന്നും. പെട്ടന്ന് ഇതാരാണ് എന്ന് എനിക്ക് മനസിലായില്ലെങ്കിലും ആ dp യും കൂടെ ബാബിയെന്ന വിളിയും വന്നപ്പോ ആളെ മനസിലായി.

Dp ഹാഫിക്കയും രണ്ട് സൈഡിൽ രണ്ട് പെൺകുട്ടികളും. ഹാഫിക്കാന്റെ sisters ആണ്..

അപ്പോയാണ് ഒരു കാര്യം എനിക്ക് ഓർമ വന്നത്. റഹ്മാനിക്കാ ഒരിക്കെ പറഞ്ഞിരുന്നു പെണ്മക്കൾ രണ്ടാളും യൂട്യൂബിൽ വെല്യ ഫേമസ് vlogers ആണെന്ന്. (ഇനി ആരും ചാനൽ name choich വരണ്ട... പുതിയ vlogersine ഞാൻ ഉണ്ടാക്കിയേ ആണ്. [Le ജിഫ്‌നി 🤑]) ഞാൻ യൂട്യൂബിൽ കേറി ആ വീഡിയോ കണ്ട്. ഇന്ന് ഇവിടെ നടന്ന പരിപാടിയുടെ വീഡിയോ ആയിരുന്നു. എന്റെയും ഹാഫിക്കാന്റെയും എങ്ങെജ്‍മെന്റ് വീഡിയോ.. കപട ചിരിയാണെങ്കിലും ഞാൻ നല്ല മൊഞ്ചിൽ തന്നെ ചിരിച്ചു നില്കുന്നുണ്ട്..


ആ വീഡിയോ ലിങ്ക് family ഗ്രൂപ്പിസിലും ഫ്രണ്ട്‌സ് ഗ്രൂപ്പിലുമൊക്കെ വന്നിട്ടുണ്ട്. ശാഹിക്കയാണ് ഒകെ share ആക്കിയത്. ങ്ക് ഷാഹിക്കാനെ കയ്യിൽ കിട്ടിയാൽ ചമ്മന്തി ആകാനുള്ള ദേഷ്യം ഉണ്ട്.


ആ വിഡിയോ കണ്ടപ്പോ മനസ്സ് വല്ലാതെ കീറി മുറിയും പോലെ. ഇതെന്റെ റൂഹ് കണ്ടാൽ...! അവനെങ്ങനെ സഹിക്കും

അതൊക്കെ ആലോചിച്ചു ഭ്രാന്താകുന്ന പോലെ.

ഫോൺ ഞാൻ ബെഡിൽ ഇട്ടു.


*നൗറി.... ഇതാണ് ഇനി നിന്റെ ജീവിതം.. നീ ഹാഫിക്കുള്ളെ ആണ്. മറ്റൊരു പുരുഷനെ കുറിച് ആലോചിക്കാൻ പോലും പാടില്ല.. നിന്റെ കുടുംബം പോലെ നീ സ്നേഹിക്കേണ്ട കുടുംബമാണ് ഹാഫിക്കന്റെതും. നിനക്ക്  ഇനി മുതൽ രണ്ട് ഉമ്മമാര രണ്ട് ഉപ്പമാര പുതിയതായി രണ്ട് അനിയത്തിമാർ കൂടി ഉണ്ട്.*  ഇതൊക്കെ ഞാൻ തന്നെ എന്നെ പറഞ്ഞു പഠിപ്പിച്ചു എപ്പോയോ നിദ്രയെ പുൽകി.



💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜


ദിവസങ്ങൾ കടന്നു.


ഇന്ന് എന്റെ കല്യാണ രാവാണ്. കൂട്ടുകാരും കസിൻസും കുടുംബക്കാരും വീട് നിറഞ്ഞിട്ടുണ്ട്. പല കളർ ലൈറ്റ് കൊണ്ട് അലങ്കരിച്ച പന്തൽ. രാവിലെ ലിനും ഫിനും (ബെസ്റ്റ് ഫ്രണ്ട്‌സ് )കൂടി എന്റെ കയ്യും കാലും നല്ല സൂപ്പർ ആയി മെഹന്ദി ഇട്ട് വെച്ചിട്ടിട്ടുണ്ട്. ഇപ്പോയത്തേക്ക് അത് നന്നായി ചുവന്നിട്ടുണ്ട്. അത് കണ്ട് ആരൊക്കെ എന്നോട് വന്നു പറയാ 'ഭർത്താവ് സ്നേഹമുള്ളവനാണെന്ന്.'  അത് കേൾക്കുമ്പോ എല്ലാ മണവാട്ടിമാർക്കും സന്തോഷമായിരിക്കും പക്ഷെ എനിക്ക് സങ്കടമാണ്. ഹാഫിക്ക എന്നെ ഒന്ന് വെറുക്കണം എന്ന് മാത്രമാണ് എന്റെ ഉള്ളിൽ. എന്നെ സ്നേഹിക്കരുത്. സ്നേഹിച്ചാൽ എനിക്കത് തിരിച്ചു നൽകാനാവില്ല. അത് കൊണ്ടാണ്. ഒരിക്കലും ഹാഫിക്ക എന്നെ സ്നേഹിക്കരുത് എന്നെ വെറുക്കണം..


"ഡി... ഇനി ഞമ്മളെ ബാച്ചിൽ മീരയുടെ കാര്യത്തിൽ മാത്രം തീരുമാനം ആകാനൊള്ളൂ...ബാക്കി എല്ലാരുടേതും കഴിഞ്ഞു." എന്നെ ഒരുകുന്ന ഇടക്ക് ലിനു ആണ് പറഞ്ഞത്.


അവൾ പറഞ്ഞത് ശരിയാ അതാ ഉപ്പച്ചിക്കും ഇത്ര ദൃതി. ഞാൻ pg ഇംഗ്ലീഷ് കഴിഞ്ഞു,. ലെച്ചറേറ്റ് കഴിഞ്ഞു ഏതെങ്കിലും കോളേജിൽ ലെച്ചർ ആയി കൂടി കേരൻ ഇരിക്കാണ്.അതിനിടക്ക് ഒരു കല്യാണവും.


"ഈ ബിരിയാണിക്കായി കുറെ കാത്തിരുന്നു. ഇപ്പോയെങ്കിലും കിട്ടിയല്ലോ..." ഈ ഡയലോഗ് അടിച്ചത് മ്മളെ തീറ്റിപാറു ഫിനു ആണ്.


"എടി നൗറി... നീ ഭാഗ്യം ചെയ്തവള... എന്ത് നല്ല family ആണ് റഹ്മാനിക്കന്റെ. അത് പോലെ ഹാഫിദ് sir എന്ത് നല്ല മനുഷ്യനാ... എത്ര പാവങ്ങളാണ് അയാളുടെ നല്ല മനസ്സ് കാരണം ജീവിച്ചുപോകുന്നത്. എത്ര കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത്."(ലിനു )


"എന്ത് പറഞ്ഞിട്ടെന്താ അവളിപ്പോയും റൂഹിനെയും മനസ്സിലിട്ട് നടക്കല്ലേ... ജീവിച്ചിരിപ്പുണ്ടോന്ന് പോലും അറീല."(ഫിനു )


അത് കേട്ടപ്പോൾ എന്റെ നിയന്ത്രണം വിടുന്ന പോലെ 


"നമുക്ക് ഈ സംസാരം വേണ്ട... ഇനി ഞാൻ ഹാഫിക്കാന്റെ പെണ്ണാണ് എന്ന് എനിക്കറിയാം.. പക്ഷെ അത് അംഗീകരിക്കാൻ എന്റെ മനസ്സിനാവുന്നില്ല... അതിന് കുറച്ച് ടൈം വേണം. ഞാൻ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട് എന്റെ റൂഹിനെ മറക്കാൻ.." അത് പറഞ്ഞപ്പോ എന്റെ കണ്ണ് ചെറുതായിട്ടൊന്ന് നനഞ്ഞു. ആരും കാണാതെ ഞാൻ അത് തുടച്ചു. അവർ എന്നെ നന്നായി ഒരുക്കിയിട്ടിട്ടുണ്ട്. ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി.


"ഡി കുരിപ്പാളെ... ഇന്നല്ല കല്യാണം നാളെയാണ്. ഇത്ര ഒരുക്കൊന്നും ഇന്ന് വേണ്ട..." (ഞാൻ )


"അതൊന്നും പറഞ്ഞാൽ പറ്റില്ല പുതുപെണ്ണിനെ കണ്ട് ഇന്നന്നെ എല്ലാരും ഫ്ലാറ്റ് ആകണം."(ലിനു )


ഹ്മ്മ് ഹ്മ്മ് ഞാൻ ഒന്ന് മൂളിക്കൊടുത്ത് കൊണ്ട് റൂമിന്ന് പുറത്തിറങ്ങി. ചക്കമ്മേ ഈച്ച പൊതിഞ്ഞ പോലെ എന്റെ ചുറ്റും ആളുകൾ നിറഞ്ഞു.


"യാ റബ്ബി. ഇന്ന് ഇങ്ങനെ ആണെങ്കിൽ നാളെ എന്നെ നീ തന്നെ കാക്കണേ..." (മറ്റാരുമല്ല എന്റെ ആത്മ )


"നൗറി.... നിനക്കൊരു കാൾ..സേവ് ഇല്ലാത്ത നമ്പർ ആണ് . "(ഉമ്മി )


അത് കേട്ടതും ചുറ്റുമുള്ളവർ എനിക്ക് വഴിമാറി തന്നു.  

യൂട്യൂബിലുള്ള ആ എങ്ങെജ്‍മെന്റ് വീഡിയോ എന്റെ റൂഹ് കാണാണെ എന്നിട്ട് എന്നെ തിരഞ്ഞു വരണേ എന്ന് എന്നും പ്രാർത്തിക്കും. ആ പ്രാർത്ഥന അള്ളാഹു കേട്ടോ...ഞാൻ ഗൗൺ കയറ്റി പിടിച്ചു ഉമ്മാന്റെ അടുത്തേക്ക് പറ്റുന്നത്രെയും സ്പീഡിൽ പോയി.


വേഗം ഉമ്മാന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആളുകൾ ഇല്ലാത്തൊരിടത്തേക്ക് മാറി നിന്ന്. കാൾ അറ്റന്റ് ചെയ്യാൻ പോയതും അത് ഓഫായി.

ശ്യേ...

ഞാൻ പെട്ടന്ന് തന്നെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു but എടുക്കുന്നില്ല. രണ്ട് മൂന്ന് തവണ വിളിച്ചപ്പോ ഫോൺ സ്വിച്ച്ഓഫ്‌ ആണെന്ന് ഒരു ഇംഗ്ലീഷ്കാരി വന്നു പറഞു. അവളെ വാഴടക്കി ഒന്ന് കൊടുക്കാനാ തോന്നിയത്...

ആ വിളിച്ചത് ആരാന്ന് അറിയാഞ്ഞിട്ട് ഒരു സ്വസ്ഥതയും ഇല്ല. എന്റെ റൂഹ് ആകുമോ...?  അങ്ങനെ ഒരു കാൾ വരാനുള്ള അതിയായ മോഹമാകാം ഏതൊരു കാൾ കണ്ടാലും ചാടി കേറി അറ്റന്റ് ചെയ്യുന്നത്.

ആരാന്ന് അറിയാൻ വേണ്ടി ഞാൻ ആ നമ്പർ just സേവ് ചെയ്തു. Wp യിൽ പോയി നോക്കി.

Dp കണ്ടതും ഞാനാകെ ഞെട്ടി.

ആരാന്ന് അല്ലെ.. മ്മളെ ഭാവികെട്ടിയോൻ. ഹാഫിക്ക.


"പടച്ചോനെ ഇങ്ങേര് എന്തിനാണാവോ വിളിക്കുന്നെ..." (ആത്മ )


ഫോൺ അവിടെ വെച്ച് വീണ്ടും വന്നവർക്കും പോകുന്നവർക്കും ഇളിച്ചു കൊടുക്കാനും ഫോട്ടോ എടുക്കാനും നിന്ന് കൊടുത്ത്. കിട്ടിയ ക്യാപ്പിൽ ലിനും ഫിനും നന്നായി ഓരോന്നു പറഞ്ഞു ട്രോള്ളുന്നുണ്ട് കൂടെ ശാഹിക്കയും ഭാബിയും.. അന്നത്തെ കലാപരിപാടികളും ഫുഡടിയും കഴിഞ്ഞു മ്മള് ഉറക്കാൻ പോയി. ഉറക്കം നല്ല രീതിയിൽ ആസ്വദിച്ചപ്പോയെക്കും ഡോറിൽ കൊട്ട് വീണു. ഞാൻ എണീറ്റ് ആദ്യം ക്ലോക്കിലേക്ക് നോക്കി നേരം രണ്ട് മണി.

'ആരാണാവോ ഈ നേരത്ത്. ഇനി വെല്യ കള്ളമാർ ആകോ.., ഏയ് ഇന്ന് കള്ളമാർ വരില്ല. അത്രക്കും ആളുണ്ടല്ലോ വീട്ടിൽ..' (മറ്റാരുമല്ലാട്ടോ ന്റ ആത്മ തന്നെയാ....)

രണ്ടും കല്പ്പിച്ചു മ്മള് പോയി ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടപാടേ കേറി കെട്ടിപിടിച്ചു. രണ്ട് കവിളിലും ഉമ്മയും കൊടുത്തു..


"മതി പീക്കിരിയെ.... എനിക്ക് ശ്വാസം മുട്ടുന്നു..."(ഇക്കാക്ക)


"എന്തൊരു സർപ്രേസ് ആണിത് വെല്ലിക്കാ..വിളിച്ചപ്പോ കൂടി ഒന്ന് പറഞ്ഞില്ല..."(ഞാൻ )


"പറഞ്ഞിരുന്നെങ്കിൽ നിന്റെ ഈ സ്നേഹം കാണാൻ പറ്റോ.. ഒറ്റ പെങ്ങൾ ഉള്ള ഞാൻ അവളുടെ കല്യാണത്തിന് വരാതിരിക്കോ..." എന്നും പറഞ്ഞു എന്നെ ചേർത്ത് പിടിച്ചു.


പിന്നെ കുറച്ചു നേരം സംസാരിച്ചു എന്നോട് ഉറങ്ങാൻ പറഞ്ഞു പോയി.


സംസാരം ഫുൾ റൂഹിനെ മറക്കാനും ഹാഫിക്കനെ സ്നേഹിക്കാനും ആയിരുന്നു. പറഞ്ഞാൽ തീരാത്ത ഹാഫിക്കാന്റെ മഹിമ പറയികയായിരുന്നു.


പിന്നെ അധിക ആലോചനകളിലേക്ക് ഒകെ പോകും മുമ്പ് ഉറക്കം എന്നെ ചുറ്റിപറ്റി.

രാവിലത്തെ ചിക്കൻ കറിയുടെ സ്മെൽ നാസികയിലേക്ക് അടിച്ചു കയറിയപ്പോഴാണ് എണീറ്റത്. എണീറ്റു ഫ്രഷായി നിസ്കരിച്ചു.


"ഇന്നന്റെ നിക്കാഹാണ്. ഹാഫികന്റെ മഹർ ഏറ്റുവാങ്ങേട്ടവൾ ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.


രാവിലെത്തെ അറ്റാക്ക് ഒകെ കഴിഞ്ഞു ലിനും ഫിനും ഹാജർ ആയിരുന്നു. അവരും കസിൻസും ഒകെ കൂടി മ്മളെ നന്നായിട്ട് തന്നെ ഒരുക്കി. ആകെപാടെ ഉള്ള ഒറ്റ പെൺതരിക്ക് എന്റെ വാപ്പച്ചിയും ഇക്കാക്കമാരും കൂടി ഒരുപാട് സ്വർണ്ണം തയ്യാറാക്കി വെച്ചിരുന്നു. അതെല്ലാം ഒരു പ്രദർശണ വസ്തു എന്നപ്പോൽ എന്നെ അണിയിച്ചു ഒരുക്കുന്ന തിരക്കിലാണ് എല്ലാവരും.


🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤


ഹലോ... ഇങ്ങക്ക് മ്മളെ അറിയോ... ചെറുതായിട്ട് ഒകെ അറിയുമായിരിക്കുമല്ലേ...., മ്മളെ പെണ്ണിനെ നിങ്ങളൊക്കെ പരിചയപെട്ടില്ലേ ഇനി എന്നെ കൂടി അറിഞ്ഞോളി.


*ഞാനാണ് റഹ്മാൻ & സാജിറ ദമ്പതിമാരുടെ മൂത്തമകൻ ഹാഫിദ് റഹ്മാൻ. നമ്മൾ ഗൾഫിലെ ഒരു  കമ്പനിയിൽ മാനേജർ ആയി വർക്ക്‌ ചെയ്യുന്നു..*

*മ്മക്ക് രണ്ട് അനിയത്തിമാരാണുള്ളത്.  ഹാനിയ റഹ്മാൻ എന്ന ഹാനിയും ഹാദിയറഹ്മാൻ എന്ന ഹാദിയും അവരാണ് എന്റെ എല്ലാം.. അവർ ഇരട്ടകാളാണ് ഇപ്പൊ പ്ലസ് one ലാണ് പഠികുന്നെ. ഭാബിയെ കിട്ടുന്ന സന്തോഷത്തിലാണ് അവർ*


"എടാ ..ഹാഫി നീ ഇപ്പോ തന്നെ ഇരുന്ന് സ്വപ്നം കാണുകയാണോ...." ഇത് പറഞ്ഞു തലക്ക് കൊട്ട് തന്നത് മ്മളെ ചങ്ക്  റാഷി ആണ്.


ഇങ്ങക്ക് മ്മളെ ചങ്കുകളെ അറീല്ലല്ലോ "അവരാണ് റാഷിയും ജുനും " എന്ത് വന്നാലും ജീവൻ  നൽകിയും കൂടെ നിൽക്കുന്നവരാണ് ഈ രണ്ട് ജന്മങ്ങൾ . അഞ്ചാം ക്ലാസ്സിൽ നിന്ന് കിട്ടിയ കൂട്ടാണ് രണ്ടും.


"ഡാ  ആ കൈ ഒന്ന് നീട്ടികേ..."(ജുനു )


"ന്തിനാടാ..."(ഞാൻ )


"ഈ വാച്ച് ഇട്ടുതരാനാ..."(ജുനു )


"അതിന് ന്റ കയ്യിന് പ്രോബ്ലം ഒന്നും ഇല്ല. ഇത്രെയും കാലം ഞാൻ ഒറ്റക്കല്ലേ ഇട്ടത്. ഇന്നും ഞാൻ ഇട്ടോളാ.."( എന്നും പറഞ്ഞു അവന്റെ കയ്യിൽ നിന്ന് വാച്ച് വാങ്ങാൻ ശ്രേമിച്ചെങ്കിലും അവൻ അത് പിറകിലേക്ക് പിടിച്ചു.


"എന്നും ഇജ്ജാണ് ഇടാർ. പക്ഷെ ഇന്ന് നിന്റെ നിക്കാഹാണ് അപ്പൊ നിന്നെ ഒരുക്കൽ ഞങ്ങളെ പണിയാണ്. മോൻ അടങ്ങി നിന്നെ.."(റാഷി )


പിന്നെ മ്മൾ ഒന്നും പറയാൻ നിന്നില്ല. അവർ പറയുന്നതിനനുസരിച് ചെരിഞ്ഞും നിവർന്നും നിന്ന് കൊടുത്ത്. ജുനും റാഷിം മ്മളെ ഒരുക്കാണ്. വേറെ മൂന്നാലെണ്ണം ഫോട്ടോ പിടിക്കുന്ന പണിയിലാണ്. ക്യാമറമാനും എത്തിയിട്ടുണ്ട്.


"ഹാഫി... ഇറങ്ങാൻ സമയമായി. വേഗം ഇറങ്ങി.." താഴെ നിന്ന് പിതാജിയുടെ ഓഡർ വന്നതും ഒരിക്കലൊക്കെ നിർത്തി മ്മള് ഇറങ്ങി. ഓരോ സ്റ്റെപ് വെക്കുമ്പോയും ക്യാമറമാൻ മുമ്പിലുണ്ട്. അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞു.


അങ്ങനെ എല്ലാവരുടെയും സമ്മാദത്തോടെ ഞാൻ വണ്ടിയിൽ കയറി. നൗറിന്റെ വീട്ടിൽ വെച്ചാണ് നികാഹ്.

ഞാൻ ചെന്നപാടെ ഭയങ്കര സ്വീകരണം ഒകെ ഉണ്ട്. മ്മള് എല്ലാം നല്ലമ്പോലെ ആസ്വദിച്ചു. മ്മളെ കൂടെ വന്ന രണ്ടെണ്ണം ശാഹിന്റെ കസിൻസിനെ ഒകെ വാഴിനോക്കി നടക്കാണ്.. ഇവിടെവന്നിട്ട് അരമണിക്കൂർ ആയി മ്മളെ പെണ്ണിന്റെ നിഴൽ പോലും കണ്ടിട്ടില്ല 😞. കുറച്ച് നേരം കൂടി അല്ലെ. പിന്നെ എന്റെ സ്വന്തമല്ലേ അതാണ് ഏകആശ്വാസം.


*നിക്കാഹിനുള്ള സമയമായി...* മുതിർന്ന ആരോ വിളിച്ചു പറഞ്ഞു.


ഞാൻ സ്റ്റേജിലേക്ക് കയറി. അവളുടെ ഉപ്പയും വേറെ ആരൊക്കെയോ ഉണ്ട്.

ഉസ്താദ് പറയുന്നതിനനുസരിച് ഓരോ ചടങ്ങുകളും കഴിഞ്ഞു. °എന്റെ മഹറിന്  പകരമായി കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തിയ മകളെ അവർ എന്നെ ഏൽപ്പിച്ചു.... ആ കണ്ണ് ചെറുതായിട്ട് ഒന്ന് നനഞ്ഞു. അത് എനിക്ക് മനസിലായി.. അവരുടെ മകളെ പൊന്ന് പോലെ നോക്കണം എന്ന അർത്ഥത്തിൽ അവർ എന്നെ ഒന്ന് നോക്കി പുഞ്ചിരിക്കുകയും ചെയ്തു.. വേദിയിൽ ഇരിക്കുന്ന എല്ലാവരിലും സന്തോഷമാണ്.°


*മഹർ കൊടുത്ത് സ്വന്തമാക്കിയത് കുറെ കാലത്തെ കാത്തിരിപ്പാണ്....* എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം. എന്റെ കണ്ണുകൾ വേദി മുഴുവൻ ഓടി. എന്റെ പെണ്ണിനെ കാണാനുള്ള തിടുക്കം.


💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

( *നൗറി...* )


*നിക്കാഹ് കഴിഞ്ഞു. മഹർ അണിയിക്കാൻ പെണ്ണിനെ വിളിക്കുന്നു.*


കസിൻസുമായി ഫോട്ടോ എടുക്കുമ്പോയാണ് ആന്റി വന്ന് എന്നെ വിളിച്ചോണ്ട് പോയത്.


അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി.


   *sorry റൂഹേ.... 😭ഞാൻ മറ്റൊരാളുടെ ആയി... എനിക്ക് ഇനി നിന്നെ ഓർക്കാൻ പോലും അവകാശമില്ല.*


മനസ്സാലെ ഒരായിരം തവണ മാപ്പ്പറഞ്ഞു കൊണ്ട് ഞാൻ സ്റ്റേജിൽ കയറി.


പുഞ്ചിരിച്ചു നിൽക്കുന്ന ഹാഫിക്കാനെ ഒരേ ഒരു തവണയേ ഞാൻ നോക്കിയൊള്ളൂ... ആ പുഞ്ചിരി പോലും എന്റെ ഉള്ളം കുത്തിനോവിക്കുന്നു...


എന്തൊക്കെയോ ആലോചിച്ചു നിന്നപ്പോയെക്കും *ഹാഫിദ്* എന്ന് കൊത്തി വെച്ച മഹർ എന്റെ മാറിൽ വന്നു പതിഞ്ഞു..

എന്റെ കണ്ണുകൾ പതിയെ അതിലേക്കും അത് അണിയിച്ച ആളിലേക്കും നീങ്ങി. എന്റെ നോട്ടം കണ്ട ഹാഫിക്ക എനിക്ക് സൈറ്റ് അടിച്ചു തന്നു. ഞാൻ വേഗം മുഖം താഴ്ത്തി.


പിന്നെ ചടപാടാന്ന് ഫോട്ടോ എടുക്കൽ ആയിരുന്നു. എന്നെയും ഹാഫിക്കാനെയും ചുറ്റിപറ്റി തന്നെ ശാഹിക്കയും നിസുക്കയും വേറെ രണ്ട് പേരും ഉണ്ട്. അവരെ എനിക്ക് അറിയില്ല. പക്ഷെ ഹാഫീക്കാന്റെ  ഫ്രണ്ട്‌സ് ആണെന്ന് മനസിലായി.


അങ്ങനെ ഫോട്ടോ എടുകലും ഫുഡ്‌ അടിയുമൊക്കെ കഴിഞ്ഞു.


എനിക്കിറങ്ങാനുള്ള സമയം അടുത്ത്. ഏതൊരു പെണ്ണിനും അവളുടെ വീട് അന്യമാകുന്ന നിമിഷം. ഇത് വരെ പുറത്ത് കാണിക്കാത്ത വീട്ടുകാരോടുള്ള സ്നേഹം പ്രകടമാകുന്ന നിമിഷം.

       ഒരിക്കൽ പോലും ചിന്തിക്കാത്ത ഒരാളുടെ കൂടെ പോകാണ് ഞാൻ... സങ്കടങ്ങൾ പറയാൻ ശാഹിക്ക ഇല്ല. അടിപികൂടാൻ ഭാബിയില്ല കളിക്കാൻ ആമിമോളും അയാൻമോളും ഇല്ല. പണിയെടുക്കാത്തതിന് വഴക്ക് പറയാൻ എന്റെ ഉമ്മി ഇല്ല. മനസ്സ് നിറയെ സ്നേഹവും വാത്സല്യവും വെച്ച് ദേഷ്യപ്പെടാൻ വാപ്പി ഇല്ല. ഇന്ന് വരെ പ്രാണനായി ഉള്ളിൽ പ്രദർഷ്ടിച്ച *എന്റെ റൂഹും റൂഹിന്റെ ഓർമകളും* ഇല്ല.


എല്ലാവരോടും യാത്ര പറഞ്ഞു ഞാനിറങ്ങി.... ഉള്ളം വിങ്ങുന്നുണ്ട്. എങ്കിലും ഒരിറ്റു കണ്ണുനീർ വരാതെ ഞാൻ സൂക്ഷിച്ചു. പക്ഷെ അവസാനനിമിഷം നിയന്ത്രണം വിട്ടുപോയി എനിക്ക്. ഉപ്പാനെ കെട്ടിപിടിച് കരഞ്ഞു പോയി...


നിമിഷങ്ങൾക്ക് ശേഷം എനിക്ക് യാത്രയാവാനുള്ള വണ്ടിയും മുന്നിൽ വന്നു നിന്ന്. ഒരു പാവകണക്കെ ഞാനതിൽ കയറി. കൂടെ ഹാഫിക്കയും ഉണ്ട്.


മരങ്ങളും വാഹനങ്ങളും കെട്ടിടങ്ങളും പിറകിലാക്കികൊണ്ട് ഞങ്ങളുടെ കാർ കുതിച്ചു പാഞ്ഞു..


ഒരു ഇരുനില വീടിന് മുന്നിൽ വണ്ടി നിർത്തി. ചുറ്റും ഒരുപാട് പേർ. എന്തോ ഇത് വരെ ഇല്ലാത്ത ഒരു ഭയം എന്നെ പിടികൂടിയ പോലെ.


സാജിത്ത വന്ന് എന്നെ കാറിൽ നിന്ന് കൈപിടിച്ചിറക്കി. ആ കൈകൾ പിടിച്ചു കൊണ്ട് തന്നെ എന്നെ അകത്തേക്ക് കയറ്റി. ബിസ്മി ചൊല്ലി ഞാൻ കയറി. പിന്നെ ഓരോരുത്തർ വന്ന് പരിചയപെടലും എന്റെ കൂടെ വന്നവർ ചായ ഒകെ കുടിച്ചു എന്നോട് യാത്ര പറഞ്ഞിറങ്ങി.


    എല്ലാവരും പോയി കഴിഞ്ഞു ഹാഫിക്കാന്റെ അടുത്ത ര

ആന്റിമാരും അവരുടെ രണ്ടുമൂന്ന് മക്കളും പിന്നെ വീട്ടുകാരും മാത്രമായി. ഹാനിന്റെയും ഹാദിയുടെയും സാഹയത്തോടെ ഞാൻ ഡ്രസ്സ്‌ ഒകെ മാറ്റി. ഒരു ടോപ്പും പലാസയും  ആയി വേഷം.

നേരം ചടപാടാന്ന് പോയി. ഹാനിയും ഹാദിയും ഭയങ്കര ആക്റ്റീവ് person ആണ്. നല്ല കമ്പനി അവരോട് സംസാരിച്ചിരുന്നാൽ ടൈം പോകുന്നെ അറിയുന്നില്ല. പിന്നെ plus two പഠിക്കുന്ന അമ്മായിയുടെ മകളുണ്ട് ഇനായ. അവളും നല്ല കൂട്ടാണ്. ബാക്കി അമ്മായിന്റെ മക്കളൊക്കെ ചെറിയ ആൺകുട്ടികളാണ്. ഇനായക്ക് ഒരു താത്ത ഉണ്ടെന്ന് പറഞ്ഞു. ആൾക്ക് എന്തോ exam കാരണം എത്താൻ കഴിഞ്ഞില്ല എന്നൊക്കെ അവർ പറഞ്ഞു..


ഞാൻ അവർ പറയുന്ന തമാശകൾ ഒകെ കേട്ട് ചിരിച്ചിരുന്നു.മനസ്സിലെ സങ്കടങ്ങളൊക്കെ മറന്ന് കുറച്ചു നേരം ജീവിച്ചു എന്ന് തന്നെ പറയാം.. വീട്ടിൽ കുറച്ചു കാലമായി കല്യാണത്തിന് നിർബന്ധിക്കലും ഉപദേശങ്ങളും ഫ്രണ്ട്‌സ് ആയാലും ഇത് തന്നെ. അതിൽ നിന്നെല്ലാം ഒരു കരകയറ്റം ആയിരുന്നു ഹാനിയോടും ഹാദിയോടും ഇന്നായനോടുമൊത്തുള്ള കൂട്ട്.

ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു റൂമിൽ ഇരിക്കുമ്പോയാണ് സാജിത്ത എന്നെ വിളിച്ചത്.



"നൗറി... മോളെ...."(സാജിറ )


ഞാൻ ഇപ്പൊ വരാ.... എന്നും പറഞ്ഞു എണീറ്റു ഹാളിലേക്ക് പോയി.


"സാജിത്ത എന്നെ വിളിച്ചോ..." (ഞാൻ )


"ആ ഞാൻ വിളിച്ചു. മോളെ കാണാൻ ഒരാൾ വന്നിട്ടുണ്ട്.."(സാജിറ )


"ആരാ സാജിത്താ..."(ഞാൻ )


"മോളെ, മോളെന്താ എന്നെ വിളിച്ചേ... രണ്ട് മൂന്ന് തവണയായി ഞാൻ ശ്രെദ്ധിക്കുന്നുണ്ട്."(സാജിറ)


"അത്... സാജിത്താന്ന്..."(ഞാൻ )


"സാജിത്ത അല്ല. ഉമ്മാന്ന്. കേട്ടോ. ഒന്ന് വിളിച്ചേ ഉമ്മാന്ന്.."(സാജിറ )


"അത് അങ്ങനെ വിളിച്ചു ശീലമായി. ഇനി ഞാൻ ഉമ്മാന്ന് വിളിച്ചോളാം..."(ഞാൻ )


"ആ... എന്നെ ഉമ്മാന്ന് വിളിക്കുമ്പോ ഇക്കാനെ ഉപ്പാന്നും വിളിക്കണം. കേട്ടോ... ഞങ്ങൾക്ക് ഞങ്ങളുടെ ഹാനിയും ഹാദിയും എങ്ങനെ അത് പോലെ തന്നെയാ നീയും."(സാജിറ )


"മ്മ്" ഞാൻ സാജിത്താക്ക് ഏയ് sorry ഉമ്മിക്ക് ഒന്ന് ചിരിച്ചു കൊടുത്ത്. ഉമ്മി എന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് എന്റെ കൈപിടിച്ച് സിറ്റ് ഔട്ടിലേക്ക് കൊണ്ട് പോയി. അവിടെ എന്റെ 57 വയസൊക്കെ പ്രായം വരുന്ന ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.


അയാൾ എനിക്ക് ചിരിച് തന്നപ്പോ ഞാനും ചിരിച് കൊടുത്ത്.


"സാജിയെ.. നിന്റെ മോൻ ഇന്നും തെണ്ടാൻ പോയോ.." അയാൾ എന്നെ നോക്കി കൊണ്ട് ഉമ്മാനോട് ചോദിച്ചു. അപ്പോഴാണ് എനിക്കും അങ്ങനെ ഒരാളെ ഓർമ വന്നത്. എന്റെ ബന്ധുക്കളൊക്കെ പോയി ഒരഞ്ചാർ മിനിറ്റ് ഇവിടെവിടെയോ കണ്ടിരുന്നു. പിന്നെ ഹാഫിക്കാനെ ഈ വഴിക്ക് കണ്ടിട്ടില്ല. ഞാൻ അന്വേഷിച്ചിട്ടും ഇല്ല. അവരോട് സംസാരിച്ചിരുന്നു അങ്ങനെ ഒരാളെ കുറിച്ചും ഈ വീട്ടിലെ എന്റെ പതവിയെ കുറിച്ചുമെല്ലാം ഞാൻ മറന്നിരുന്നു.


"ഓനെ റാഷിം ജുനും അങ്ങട്ട് കൊണ്ട് പോയിരുന്നു. പത്ത്മണിക്ക് മുമ്പ് വീട്ടിൽ ആക്കി തരാന്ന് പറഞ്ഞിട്ടുണ്ട്."(ഉമ്മി )


"അവനെ ഇനി നിയന്ത്രിക്കേണ്ടത് മോളാട്ടാഒരു ഉദ്ധരവാദിത്യ ബോധം ഇല്ലാത്ത ചെക്കനാ.നേരത്തിനൊന്നും വീട്ടിലെത്തില്ല.. ഉമ്മനിം വാപ്പനിം പേടി വേണ്ടേ അതിന്. അവർ കൊഞ്ചിച് തലയിൽ കേറ്റി വെച്ചേക്കല്ലേ....." അയാൾ എന്നെ നോക്കി പറഞ്ഞപ്പോഴും ഞാൻ അയാൾക് ഒന്ന് ചിരിച്ചു കൊടുക്ക മാത്രം ചെയ്തു.


"അല്ല മോളെ ഞാനാരാണ് എന്ന് മാനസിലായോ..."(അയാൾ )


"ഇല്ല "(ഞാൻ )


"അതിന് അവൾക്കെങ്ങനെ മനസിലാവാ... വന്നപാടെ എന്റെ സ്വഭാവ സർട്ടിഫിക്കേറ്റ് എടുക്കാൻ നിന്നാൽ.. ആളെ പരിചയപെടുത്തിയാലല്ലേ മനസിലാവൂ..." അതും പറഞ്ഞു ഹാളിൽ നിന്ന് ഹാഫിക്ക സിറ്റ് ഔട്ടിലേക്ക് വന്നു.


'ഇതിപ്പോന്ത്‌ മായാചാലം..വീട്ടിൽ ഇത് വരെ ഇല്ലാതിരുന്ന ആൾ അകത്തിന്ന് വരുന്നു. ഇനി ഇത് വരെ അകത്തുണ്ടായിരുന്നോ.. അതോ ഇത് ഹാഫിക്കാന്റെ പ്രേതാണോ...'(മറ്റാരുമല്ല മ്മളെ ആത്മ തന്നെ )


ഇതും ആലോചിച്ചു ഞാൻ ഹാഫിക്കാനെ തന്നെ അന്തം വിട്ട് നോക്കി നിൽക്കാണ്.


"വായ പൂട്ട് പെണ്ണെ... ഈച്ച കയറും." എന്നും പറഞ്ഞു ഹാഫിക്ക ന്റ തലക്ക് ഒരു തട്ട് തന്ന് വന്ന അയാളുടെ അടുത്ത് പോയി ഇരുന്ന്.


ഞാൻ വേഗം ന്റ അന്തംവിടൽ മാറ്റി. നല്ലപോലെ നിന്ന്.


"ഇവിടെ ഉണ്ടായിരുന്നോ തമ്പുരാൻ.. ഇജ്ജ് ന്നോട് കല്യാണം പറഞ്ഞോടാ ചെക്കാ..."(അയാൾ )

"പേരകുട്ടിന്റെ കല്യാണം പറഞ്ഞിട്ട് വേണോ വരാൻ.അതിന് പറയാൻ എവിടെയാണെന്ന് അറിയണ്ടേ,പോയിട്ട് ആറുമാസം ആയി ഇന്നലെക്ക്, പോകുമ്പോ എങ്ങോട്ടാണ് എന്ന് ഒന്ന് പറഞ്ഞൂടെ...  വന്നില്ലല്ലോ എന്റെ കല്യാണത്തിന് എന്നോട് മിണ്ടണ്ട... " എന്നും പറഞ്ഞു ഹാഫിക്ക കപട ദേഷ്യം കാണിച്ചു തല ചെരിച്ചു.


"പിണങ്ങല്ലേടാ... ഞാൻ ഒരു യാത്രയിലായിരുന്നു. ഇന്ന് രാവിലെ എത്തുമെന്ന് കരുതി പക്ഷെ നടന്നില്ല."(അയാൾ )


ഇതെല്ലാം കേട്ടിട്ട് അയാളാരാണ് എന്നറിയാഞ്ഞിട്ട് ഒരു സ്വസ്ഥതകേട്.


ഞാൻ പതിയെ മുന്നോട്ട് നീങ്ങിയിട്ട് ഉമ്മാനെ തോണ്ടി.


"എന്തേ.." ഉമ്മ പിരികം പൊക്കി ചോദിച്ചു.


അപ്പൊ ഞാൻ കൈ കൊണ്ട് ആംഗ്യം കാട്ടി അതാരാണ് എന്ന് ചോദിച്ചു.


"മോളെ. ഇത് മറ്റാരുമല്ല എന്റെ ഓരോ ഒരു പിതാജിയാ.." (സാജിറ )


"ഉമ്മാന്റെ ഉപ്പയാണോ... "(ഞാൻ )


"അതെ... സജിറാന്റെ ഉപ്പയാ ഞാൻ "(അയാൾ )


"ന്നട്ടെന്തേ ഉപ്പൂപ്പ കല്യാണത്തിന് വരാഞ്ഞേ... ഉമ്മൂമ ഒകെ കുറച്ചു നേരം മുമ്പ് വരെ ഇവിടെ ഉണ്ടായിരുന്നല്ലോ..."(ഞാൻ )


"അതൊക്കെ ഒരു വല്യ കഥ. ഇപ്പൊ പറയാൻ സമയമില്ല... ടാ നേരം കിട്ടുമ്പോ മോൾക് പറഞ്ഞു കൊടുക്കണം ട്ടാ... ഞാനിപ്പോ ഇറങ്ങാണ്.." എന്ന് പറഞ്ഞു അയാൾ ഇരുന്നിടത് നിന്ന് എണീറ്റു.


"ഉപ്പാ ചോർ തിന്നിട്ട് പോയാ പോരെ..." (സാജിറ )


"അതിന് ഞാൻ പിന്നെ ഒരുക്കേ വരണ്ട്. നിന്റെ മരുമകൾ ഉണ്ടാക്കിയ ചോറും കൂട്ടാനും തിന്നാൻ." അത് പറഞ്ഞു അയാൾ പുറത്തേക്കിറങ്ങി.


ചോറും കൂട്ടാനും പോയിട്ട് ഒരു ചായ പോലും നല്ലം പോലെ ഉണ്ടാകാനറിയാത്ത ഞാൻ ഉണ്ടാക്കിയത് ആണത്രേ അയാൾക് തിന്നേണ്ടത്. പടച്ചോനെ ആലോചിച്ചിട്ട് തന്നെ ചിരി വരുന്നു.  സാഹസികമായി ഞാൻ ചോറും കൂട്ടാനും ഉണ്ടാകുന്ന ചിന്തയിൽ ആഴ്ന്നുപോയപ്പോഴാണ് എന്റെ തലക്ക് നല്ല അസ്സൽ ഒരു മേട്ടം കിട്ടിയത്.


"ആ.. എന്ന് പറഞ്ഞു അഴഞ്ഞ ഷാൾ തലയിലേക്ക് കയറ്റി ഇട്ടു.


"നിനക്ക് പകൽ കിനാവ് ഇജ്ജിരി കൂടുതലാണല്ലോ പെണ്ണെ... ഉമ്മ ചോർ തിന്നാൻ വിളിക്കുന്നു വാ..."(ഹാഫിക്ക )


അപ്പോഴാണ് മ്മള് ചോറും കൂട്ടാനും ഉണ്ടാക്കിയത് sitout ൽ നിന്നാണെന്ന് ഓർമ വന്നത്. സ്ഥലകാല ബോധം വന്നതും മ്മള് അടുത്തുണ്ടായിരുന്ന ഉമ്മിയെ തപ്പി. മൂപ്പർത്തി എപ്പോയോ പോയിക്കണ്. മ്മളെ കെട്ടിയോൻ മാത്രം അവിടെ ഒള്ളൂ..


"ഹലോ.. ഇനിയും സ്വപ്നം കാണണോ.. വന്ന് ഫുഡ്‌ കഴിക്കാൻ നോക്ക്."(ഹാഫിക്ക )

ഞാൻ ഒന്ന് തലയാട്ടി കൊടുത്തു.

ടൈനിംഗ്ടേബിളിന്റെ അടുത്തേക്ക് പോയി. ഭക്ഷണം കൊണ്ടന്നു വെക്കാനൊക്കെ ഉമ്മയെ സഹായിച്ചു.

കൈ കഴുകി വന്നിരുന്നപ്പോ ഉണ്ട് അത് വരെ വീട്ടൽ ഇല്ലാതിരുന്ന രണ്ട് പേർ.


"ഹലോ ഞെട്ടണ്ട.. ഇവന്റെ ഉപ്പൂപ്പാക്ക് പണ്ടേ ഞങ്ങളെ കൂടെ ഇവൻ നടക്കുന്നെ പറ്റില്ല. ഞങ്ങളാ കൊച്ചു മോനെ വടക്കാക്കുന്നെ എന്നാ പറയാറ്. അതോണ്ട് ഉപ്പൂപ്പാ സിറ്റ്ഔട്ടിൽ ഉണ്ടെന്ന് അറിഞ്ഞു ഞങ്ങൾ കിച്ചൻ വഴി അകത്തു കയറിയെ ആണ്."( അതിലൊരാൾ.)


അപ്പോഴാണ് ആ രണ്ട് മുഖങ്ങൾ എനിക്ക് ഓർമ വന്നത്. രാവിലെ മുതൽ ഞാൻ ഈ വീട്ടിലേക്കു കയറും വരെ രണ്ടാളും എന്നെയും ഹാഫിക്കാനേയും ചുറ്റിപറ്റി ഉണ്ടായിരുന്നു.


"ന്റ പോണ്ടാട്ടിക്ക് ഇവരെ അറിയോ..

എന്റെ രണ്ട് കണ്ണുകളാ ഇത്."(ഹാഫിക്ക )


"അപ്പൊ നിങ്ങളെ മൈഖത്തുള്ളത് എന്താ..."(ഞാൻ )


പെട്ടന്ന് വീട്ടിൽ എല്ലാരോടും തമാശ പറയുന്ന പോലെ ഹാഫിക പറഞ്ഞു തീരും മുമ്പ് ഞാൻ അങ്ങോട്ട് ചോദിച്ചു.


"പെണ്ണിന് എന്തൊരു അഹങ്കാരാ ഭർത്താവിനോട് അവൻ പറഞ്ഞു തീരും മുമ്പ്  കയർത്ത് സംസാരിക്കുന്നോ.. ഇവിടെത്തെ പെൺകുട്ടികളൊന്നും ഇത് വരെ ഇങ്ങനെ സംസാരിച്ചിട്ടില്ല. വളരുന്ന കുട്ടികളും ഇനി ഇത് കണ്ടല്ലേ പഠിക്ക." ഇത് പറഞ്ഞത് ഹാഫിക്കാന്റെ രണ്ട് അമ്മായിമാരിൽ ഒരാളാണ് (റാബിയാന്റി ). അതായത് ഇനായന്റെ ഉമ്മ.


 അവർ അത് പറഞ്ഞപ്പോ എനിക്ക് നല്ലം സങ്കടമായി. അങ്ങനെ ഒരു അർത്ഥത്തിൽ അല്ല ഞാൻ അത് ചോദിച്ചത്. ഒരു തമാശക്ക് ചോദിച്ചേ ആണ്. അതിന് അവർ എന്നെ അങ്ങനെ ഒകെ പറഞ്ഞപ്പോ എന്തോ എന്റെ കണ്ണ് നിറഞ്ഞു. ഇന്ന് വരെ വീട്ടുകാർ പോലും ഒന്നും പറയാത്തതിനാലാവാം. കണ്ണുനിറഞ്ഞത് ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ വേഗം "sorry ഹാഫിക ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല." എന്നും പറഞ്ഞു കിച്ചണിലേക്ക് പോയി. പൊട്ടി വീഴാറായ കണ്ണുനീരിനെ അമർത്തി തുടച്ചു ജഗിൽ വെള്ളം എടുത്ത് അവർക്കരികിലേക്ക് പോയി.


"Sorry പറയാൻ നീ എന്തെങ്കിലും തെറ്റ് ചെയ്തോ.." എന്നെ കണ്ടപാടേ ഹാഫിക ചോദിച്ചു. ആ ചോദ്യത്തിന് കനം കൂടുതലായിരുന്നു..


"ഹാഫി.. മിണ്ടാതിരുന്ന് ഭക്ഷണം കഴിച്ചേ... അതിനെ കുറിച് ഇനി സംസാരം വേണ്ട.." (ഇത് പറഞ്ഞത് മറ്റൊരു അമ്മായി ആണ്. (ഫെമാന്റി )ആ അമ്മായിക്ക് ചെറിയ രണ്ട് ആൺകുട്ടികൾ ഉണ്ട്. അവരൊക്കെ ഉറക്കം ആയിക്കണ്.)


ഇതൊന്നും സംഭവിക്കുമ്പോൾ ഉമ്മയും ഉപ്പയും ഈ പരിസരത്തൊന്നും ഇല്ല. ഉപ്പാക്ക് നാളെ തന്നെ ഗൾഫിൽ പോകണം. അപ്പൊ അതിന്റെ എന്തോ തിരക്കിൽ റൂമിലെന്തോ പണിയിലാണ് അവർ.

പിന്നെ അവർ വന്നതും എല്ലാരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഉപ്പയും ഉമ്മയും മറ്റേല്ലാരും കൂടി ന്തൊകെ തമാശ പറയുകയും ചിരിക്കുകയും ഒകെ ചെയ്യുന്നുണ്ട്. പക്ഷെ എനിക്ക് അതിലൊന്നും കൂടാൻ പറ്റിയില്ല. ആ അമ്മായി പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ വന്ന് പതിയുന്ന പോലെ. എന്റെ വീട്ടിലായിരുന്നെങ്കിൽ ശാഹിക്കാനൂടെങ്കിലും ഒന്ന് share ചെയ്ത് ഈ മനപ്രയാസം കളയാമായിരുന്നു. ഇതിപ്പോ വിങ്ങി പൊട്ടുന്ന സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കണം.


എന്ത് രസാമാണ് വീട്ടിൽ എല്ലാരും കൂടി ഉണ്ണാനിരിക്കുന്നത്.ഉമ്മച്ചി എല്ലാരുടെ മുന്നിലും പാത്രം വെച്ച് ഭക്ഷണം വിളമ്പും. അയാൻ മോൻക്കും ആമി മോൾക്കും ആദ്യം ആന്റിയോ ബാബിയോ കൊടുത്തിട്ടുണ്ടാകും.. എന്റെ മുന്നിൽ വെക്കുന്ന പാത്രം ഞാൻ മാറ്റി വെക്കും എന്നിട്ട് എല്ലാർക്ക് മുന്നിൽ പോയി വായ തുറന്ന് കാണിക്കും. ഉമ്മച്ചിയും ആന്റിയും ഉണ്ടാകുന്ന ഭക്ഷണത്തിന് വീട്ടിലെ ആരെങ്കിലും വായയിൽ വെച്ച് തരുമ്പോ രണ്ടിരട്ടി സ്വാദ് കൂടും..


അങ്ങനെ ഒന്ന് ആസ്വദിക്കാൻ ഇനി എനിക്ക് പറ്റോ...?


ഏതൊരു പെൺകുട്ടിയും അനുഭവിക്കുന്നതാവും ഇതൊക്കെ അല്ലെ..


"മോളെ നീ കഴിക്കുന്നില്ലേ..." ഞാൻ ഭക്ഷണം നോക്കി ഇതൊക്കെ ഓർത്തിരുന്നപ്പോഴാണ് ഉമ്മച്ചി വിളിച്ച് ചോദിച്ചത്.


"ഹാ ഉമ്മി കഴിക്കുന്നുണ്ട്."(ഞാൻ )


എല്ലാരും ഭക്ഷണം കഴിച്ചു എണീറ്റു പോയി..


ഞാനും ഉമ്മയും ഫെമാന്റിയും (ചെറിയ അമ്മായി. ആളൊരു പാവമാണെന്നു ആ മുഖം കണ്ടാൽ തന്നെ അറിയാം.) കൂടി കിച്ചൻ ഒകെ വൃത്തിയാക്കി.


"മോളെ നീ റൂമിലേക്ക് പോയിക്കോ... മതി ഇനി ഇവിടെ നിന്നത്."(ഉമ്മ ഇടയ്ക്കിടെ എന്നെ ആട്ടാൻ നോക്കുന്നുണ്ട്. ഹാഫിക്കാനെ ഫേസ് ചെയ്യാനുള്ള മടികാരണം പോകാതെ പിടിച്ചു നിൽക്കാണെന്ന് ഉമ്മിക്ക് അറീല്ലല്ലോ..)


"അതന്നെ അവൻ കാത്തിരുന്നു മുഷിഞ്ഞു കാണും മോൾ വാ ഞാൻ റൂമിലാക്കി തരാ.." എന്ന് പറഞ്ഞു ഫെമാന്റി എന്നെ കൈ പിടിച്ചു കൊണ്ട് പോയി.. ഉമ്മാന്റെ അടുത്തിന്ന് കുറെ പോന്നതിനു ശേഷം ഫെമാന്റി എന്റെ കൈ വിട്ടു. എന്റെ നേരെ തിരിഞ്ഞു നിന്ന്


"മോളെ ഒന്നും മനസ്സിൽ വെക്കേണ്ടാട്ടോ  റാബിന്റെ സ്വഭാവം അങ്ങനെയാ.. താത്ത ആണെങ്കിലും ഞങ്ങൾ വെല്യ കൂട്ടൊന്നൂല്യ. അവൾ എല്ലാവരെയും വെറുപ്പിച്ചാണ്. അതോർത്ത് സങ്കടപെടേണ്ടട്ടോ..."(ഫെമാന്റി )


ആന്റി ക്ക് ഞാൻ ഒന്ന് ചിരിച് കൊടുത്ത് പോരാൻ നിന്നതും ന്റ ബാക്കിൽ നിന്ന് ഹാനി അത് പറഞ്ഞു വന്നത്.


"റാബിയാന്റിക്ക് കാക്കു സിനുത്താനേ കല്യാണം കഴിക്കാഞ്ഞിട്ടുള്ള ചൊറിച്ചിലാണ്. അത് ഭാബി കാര്യമാക്കണ്ട."(ഹാനി )


"അതാരാ സിനു "(ഞാൻ )


"അത് എന്റെ പുന്നാര ഇത്തൂസാണ്."(ഇനായ )


"മതി മതി... മോൾ പോയി കിടന്നേ.... ബാക്കി നാളെ പറയാ..."(ഫെമാന്റി.)


അതും പറഞ്ഞു എന്നെ ഉന്തി തല്ലി മേലേക്ക് പറഞ്ഞയച്ചു..


റൂമിന്റെ അടുത്തെത്തിയതും എന്റെ കാലും കയ്യും വിറക്കാൻ തുടങ്ങി.


പതിയെ ഡോറിന്റെ അടുത്തെത്തിയതും


"പെങ്ങളെ..." 


ബാക്കിൽ നിന്ന് ഒരശരീരി..


തിരിഞ്ഞു നോക്കിയപ്പോ ഉണ്ട് മറ്റെ രണ്ട് കാക്കമാർ.


"എന്നെയാണോ വിളിച്ചേ ...."(ഞാൻ )


"നിന്നെ തന്നെ ഇവിടെ വാ..."(അതിൽ ഒരാൾ.)


ഞാൻ അവർക്കടുത്തേക്ക് പോയി. എന്തെന്ന് ചോദിച്ചു.


"പെങ്ങളെ ഞാൻ ജുനു ഇവൻ റാഷി. ഹാഫിക്ക് കുറെ ഫ്രണ്ട്‌സ് ഉണ്ടെങ്കിലും അടുത്ത കൂട്ടുകാർ ഞങ്ങളാണ്. പരസ്പരം പറയാതെ അറിയാതെ ഒന്നും ചെയ്യാറില്ല.."(ജുനു )


ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത്.


"നീ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ ന്തിന് നിന്നോട് പറയുന്നേ എന്ന്. അല്ലെ.. പറയണം, ഞങ്ങൾ എന്താന്ന് ഞങ്ങളെ കൂടെ ഉള്ളവരും അറിയണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട് അതോണ്ട് പറഞ്ഞതാണ്."(റാഷി.)


"ഞാൻ കാരണം നിങ്ങളെ സൗഹൃദത്തിന് ഒരു കോട്ടവും വരില്ല. അത് കൊണ്ട് പേടിക്കണ്ട.. ഏത് ബന്ധത്തേക്കാളും സൗഹൃദത്തിന് വില കല്പിന്നുണ്ട് ഞാൻ." അത് പറഞ്ഞു ഞാൻ അവരെ നോക്കി.


"ഞങ്ങളെ സൗഹൃദത്തിന് ഒന്നും സംഭവിക്കില്ലാന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.. നീ ഞങ്ങൾക്ക് മറ്റൊരു വാക്ക് തന്നാ മതി."(ജുനു )


"അതെന്താ....." അവർ പറഞ്ഞത് മാനസിലാവാതെ ഞാൻ ചോദിച്ചു.


"ഞങ്ങളുടെ ഹാഫിയെ സങ്കടപെടുത്തില്ലാന്ന് വാക്ക് തന്നാ മതി. അവൻ നിന്നെ സ്നേഹിക്കുന്നതിന്റെ പകുതിയെങ്കിലും ആത്മാർത്ഥമായി അവനെ സ്നേഹിച്ചാൽ മതി. ഇത്ര മതി ഞങ്ങൾക്ക്.." (ജുനു )


"ന്താ നിങ്ങൾ ഇങ്ങനെ ഒകെ പറയുന്നേ..."(ഞാൻ )


"ഒന്നൂല്യ... അവൻ നീ എന്ന് വെച്ചാൽ ജീവനാ.വർഷങ്ങളായി അവൻ ഒരു സ്വപ്നലോകത്തെന്ന പോലെ നിന്റെ കൂടെ ജീവിക്കാൻ തുടങ്ങിയിട്ട്... നിനക്ക് വേണ്ടിയാ അവൻ അവന്റെ ആഗ്രഹങ്ങൾ പലതും ഉപേക്ഷിച്ചത്. നിനക്ക് വേണ്ടിയാ കുടുംബത്തിൽ പോലും ശത്രുകളെ ഉണ്ടാക്കിയത്.അതോണ്ട് പറഞ്ഞെ ആണ്... ഇനി സമയം കളയണ്ട അവന്റെ അടുത്തേക്ക് പോകാൻ നോക്ക് പെങ്ങളെ..."

ഞാൻ എന്തെങ്കിലും ചോദിക്കും മുമ്പ് ഇതും പറഞ്ഞു അവർ രണ്ട് പേരും എണീറ്റു പോയി.


അവർ പറഞ്ഞ കാര്യം ഈ ജന്മം എനിക്ക് ചെയ്യാൻ പറ്റില്ല... *എന്റെ റൂഹിനെ* അല്ലാതെ ആരെയും എനിക്ക് സ്നേഹിക്കാനാവില്ല....

അവരെന്താവും അങ്ങനെ ഒകെ പറഞ്ഞെ എനിക്ക് വേണ്ടി ഹാഫിക്ക എന്തൊക്കെ ചെയ്‌തെന്ന് എന്നൊക്കെ... ഞങ്ങളുടെ കല്യാണം രണ്ട് വീട്ടികാരുടെ തീരുമാനം ആയിരുന്നില്ലേ.. പിന്നെന്താ... വർഷങ്ങളായി എന്നോ... ഞങ്ങളുടെ കല്യാണം പെട്ടന്ന് തീരുമാനിച്ചേ അല്ലെ..


എന്തൊക്കെയോ ഞാനറിയാതെ നടക്കുന്നുണ്ട്.. എല്ലാത്തിനും ഉത്തരം പറയാൻ ഒരാൾക്കു മാത്രമേ കഴിയ്യൂ...

ഹാഫിക്കാക്ക് മാത്രം...


ഞാൻ പതിയെ റൂമിലേക്ക് പോയി. ഡോർ തുറന്ന് അകത്തു കയറി ചുറ്റും നോക്കി. ആളെ അവിടെ എവിടെയും കാണുന്നില്ല. ഒരു ചെറിയ ആശ്വാസം തോന്നി. ഞാൻ വേഗം ബാത്‌റൂമിൽ കയറി 

ഫ്രഷായി വേഗം കട്ടിലിന്റെ ഒരറ്റം ചാരി കിടന്നു. എത്ര കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല.. റൂഹിന്റെ മുഖവും ശബ്ദവും എന്നിലേക്ക് അടുക്കുന്ന പോലെ തോന്നുക.

"നീ എന്നെ പാടെ ഉപേക്ഷിച്ചല്ലേ പെണ്ണെ... മരണമല്ലാതെ എന്നിൽ നിന്ന് വേർപെടില്ലാന്ന് പറഞ്ഞിട്ട് ഇന്ന് നീ മറ്റൊരാളുടെ ബെഡ്‌റൂമിൽ അയാളുടെ കൂടെ അല്ലെ..."

വീണ്ടും വീണ്ടും ചെവികടുത്ത് നിന്ന് റൂഹ് മന്ത്രിക്കും പോലെ....


"നോ... ഞാൻ നിന്നെ ചതിച്ചിട്ടില്ല... അതിന് എനിക്കാവില്ല..."  ഞാൻ പോലും അറിയാതെ എന്റെ നാവ് കിടന്നിടത്ത് കിടന്നു തന്നെ ഉച്ഛരിച്ചു.


"താൻ എപ്പോ വന്ന്... ഞാൻ ശബ്ദം ഒന്നും കേട്ടില്ലല്ലോ... തൻ ആരോടാ സംസാരിക്കുന്നെ..."  പെട്ടന്നാണ് പുറകിൽ നിന്ന് അങ്ങനെ ഒരു ശബ്ദം കേട്ടത്.


ഞാൻ പെട്ടന്ന് കട്ടിലിൽ നിന്ന് ചാടി എണീറ്റു.


"എടൂ തൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ... ഞാൻ തന്നെ വിഴുങ്ങാൻ വന്ന കാട്ടുമൃഗം ഒന്നും അല്ല. തന്റെ കെട്യോനാ.."(ഹാഫിക്ക )


"അത് പെട്ടന്ന് വന്നപ്പോ എണീറ്റെ ആണ്... ഞാൻ വന്നപ്പോ റൂമിൽ കണ്ടില്ല. അതാ ഇവിടെ കിടന്നേ..." ഞാൻ പരുങ്ങി പറഞ്ഞു.


"താൻ ആകെ ഡെള്ള് ആണല്ലോ... ഞാൻ കാണാറുള്ള നൗറി ഇങ്ങനെ ഒന്നും അല്ല. എന്ത് മല മേലെ വന്നാലും സ്ട്രോങ്ങ്‌ ആണല്ലോ..."(ഹാഫിക )


"അത്... അത് പിന്നെ രണ്ട് മൂന്ന് ദിവസമായി വീട്ടിലൊക്കെ ഫുൾ തിരക്കായിരുന്നു അതിന്റെ ആകും.., നല്ല ക്ഷീണം ഉണ്ട്."(ഞാൻ )


"അത് ശരിയാ... ഇവിടെയും തിരക്കായിരുന്നു. തന്നെ കണ്ടാലറിയാം നല്ല ക്ഷീണം ഉണ്ടെന്ന് താൻ കിടന്നൊ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. എനിക്ക് രണ്ട്മൂന്ന് മെയിൽ ചെയ്യാനുണ്ട്." ഹാഫിക അത് പറഞ്ഞു ഒരു ഗ്ലാസ് ഡോർ തുറന്ന് പോയി. ഞാൻ തല ഇട്ട് നോക്കിയപ്പോ എനിക്ക് മനസിലായി അത് ബാൽകാണിയാണെന്ന് അവിടെ ഒരു ഊഞ്ഞാലയും ഉണ്ട്. അപ്പൊ ഞാൻ വന്നപ്പോഴും ഹാഫിക അവിടെ തന്നെയാകും.

പിന്നെ ഒന്നും ചിന്തിക്കാൻ നില്കാതെ കിടന്നുറങ്ങി. എന്റെ ജീവിതം എന്നിൽ നിന്നൊക്കെ കൈ വിട്ട് പോയി. ഇനി അതിനെ കുറിച് സങ്കടപെടാനല്ലാതെ ഒന്നിനും എനിക്കാവില്ല.. കുറെ നാളായി നഷ്ട്ടപെട്ട എന്റെ ഉറക്കം ഞാൻ നന്നായി ഉറങ്ങി.



🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤


*രാവിലെ...*


അടുത്ത് തന്നെ പള്ളിയുണ്ടെന്ന് തോന്നുന്നു. നല്ല ശബ്ദത്തിൽ ചെവിയിലേക്ക് ബാങ്ക് വിളി വന്നപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. എണീറ്റു കട്ടിലിൽ നിന്നിറങ്ങാൻ നിന്നതും എന്തോ ഒന്ന് എന്നെ പിടിച്ചു വെച്ച പോലെ. ഞാൻ പതിയെ ആ ഭാരം അനുഭവപെട്ട ഇടത്തേക്ക് കണ്ണുകൾ പാഴിച്ചു. ഹാഫിക്കാന്റെ കൈ എന്റെ വയറിനെ ചുറ്റി പിടിച്ചിട്ടുണ്ട്. ഒരു നിമിഷം ഞാനൊന്ന് പതറി.. പിന്നെ വേഗം ആ കൈകൾ എടുത്തിടാൻ നോക്കി. രണ്ട് മൂന്ന് തവണത്തെ പരിശ്രമത്തിന് ശേഷം ആ കൈകൾ ഞാൻ വേർപെടുത്തി. വേഗം ബാത്‌റൂമിലേക്ക് ഓടി.

ടാപ്പ് തുറന്നിട്ട് അതിന് അനുഷ്രിതമായി എന്റെ കണ്ണിൽ നിന്നും വെള്ളമൊഴിക്കുന്നുണ്ട്.


'എന്തൊരു പാപിയാണ് ഞാൻ മറ്റൊരാൾക്ക് വാക്ക് കൊടുത്ത് ഇന്ന് വേറൊരുത്തന്റെ കൂടെ... ശേ....!'

'ചോദിക്കണം ഹാഫികയോട് എന്തിനാ എന്റെ അനുവാദം ഇല്ലാതെ ചേർത്ത്പിടിച്ചു കിടത്തിയത് എന്ന്. എന്റെ ദേഹത്ത് തൊട്ടത് എന്തിനാണെന്ന്... ഈ കല്യാണത്തിന് സമ്മദിക്കുമ്പോ മനസ്സിൽ പല കണക്ക് കൂട്ടലുകൾ ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും ഹാഫികയുമായി ആദ്യമേ തുറന്ന് പറയണം. എന്നിട്ട് അവിടെ നിന്ന് കൊണ്ട് എന്റെ റൂഹിനെ കണ്ടെത്തണം അതിന് ശേഷം ഹാഫികയെ സ്വാതന്ത്രയാക്കി ഹാഫിക്കാക്ക് നല്ല ഒരു പെൺകുട്ടിനെ കണ്ടത്തണം എന്നൊക്കെ... പക്ഷേ ഇന്നലെ വന്നത് മുതൽ എനിക്കതിനൊന്നും കഴിഞ്ഞില്ല...., ഹാഫികയോട് ചോദിക്ക തന്നേ വേണം..പക്ഷെ ഞാൻ എങ്ങനെ ചോദിക്കും...?എന്നെ ഏത് അവസ്ഥയിലും ചേർത്ത് പിടിക്കാനുള്ള അധികാരമല്ലേ എന്റെ ഈ കഴുത്തിൽ കിടക്കുന്നെ... ' ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ മാറിൽ പറ്റി കിടക്കുന്ന മഹറിലേക്ക് ആയി. കുറെ നേരം അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു നിന്ന്. എങ്ങനെ എങ്കിലും ഇന്ന് തന്നെ ഹാഫിക്കയുമായി സംസാരിക്കണമെന്ന് മനസിലുറപ്പിച്ചു വുളൂഹ് ചെയ്ത് ഇറങ്ങി വന്നു നിസ്കരിച്ചു കുറച്ചു ഓതി.. എന്നിട്ടും ഹാഫിക്ക എണീറ്റില്ല.


'ഇങ്ങേർക്ക് സുബഹി ഒന്നും ഇല്ലേ പടച്ചോനെ... ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... '

ഞാൻ എണീറ്റു നിസ്കാരപ്പായി മടക്കി വെച്ച് ടേബിളിൽ നിന്ന് ജഗ് എടുത്ത് മുഖത്തേക്ക് അങ്ങട്ട് ഒഴിച്ച്. എന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചതിന് ഇങ്ങനെ എങ്കിലും പ്രതികാരം ചെയ്തില്ലെങ്കിൽ എനിക്ക് ഒരു സ്വസ്ഥത കിട്ടില്ല...


"എടി...." എന്നും പറഞ്ഞു മുഖത്തെ വെള്ളം തുടച്ചു മാറ്റി ഹാഫിക എണീറ്റു എന്റെ മുന്നിൽ നിന്ന്..


ഞാൻ നന്നായിട്ട് ഒന്ന് ചിരിച്ചു കൊടുത്ത്.


"എന്താ ന്റ പെണ്ണെ നിനക്ക്... സ്ഥിരം ഈ പണി ചെയ്യാർ ഹാനിയാണ്. ഇപ്പൊ ആ ഡ്യൂട്ടി നീ ഏറ്റെടുത്തോ..." ഹാഫിക ചിരിച്ചു കൊണ്ട് ചോദിച്ചു. എണീറ്റപ്പോ മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. ഞാൻ ചെറുതായിട്ട് ഒന്ന് പേടിക്കുക ഒകെ ചെയ്തു. But ഇപ്പൊ ആശ്വാസമായി..


"Hoo അപ്പൊ സുബഹി ഓർമ്മയില്ലാതെ ഉള്ള ഈ കിടത്തം സ്ഥിരം ഏർപാടാണല്ലേ... ഞാൻ ഇവിടെ ഉള്ളസ്

ടതോളം ഇനി അത് നടക്കില്ല... ഞാൻ പോയിട്ട് എന്താന്ന് വെച്ചാ ചെയ്തോളി..കുറച്ച് കാലം എന്നെ സഹിച്ചേ പറ്റൂ.. പിന്നെ ഞാൻ പോയി തരാം..." (ഞാൻ )

ഞാൻ മനസ്സിൽ വന്നത് അങ്ങോട്ട് പറഞ്ഞു നാവെടുക്കും മുമ്പ് ഹാഫിക്ക എന്റെ കയ്യിൽ മുറിക്കി പിടിച്ചിരുന്നു.

ഹാ മുഖത്തെ അപ്പോഴത്തെ ഭാവം മാനസിലാക്കി എടുക്കാൻ എനിക്കായില്ല..


"എന്താ നീ പറഞ്ഞെ.... എന്താ " ഓരോ അക്ഷരം പറയുമ്പോഴും ഹാഫിക്ക എന്റെ അടുത്തേക്ക് കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടിരുന്നു.


"അത്... ഹാഫിക്ക ഞാൻ..." ഞാൻ പറയാൻ നിന്നതും എന്റെ കയ്യിൽ നിന്ന് പിടി വിട്ട് വായ പൊത്തി പിടിച്ചു.


"ഇനി നിന്റെ വായയിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു വാക്ക് വരാൻ പാടില്ല.. കേട്ടോ... എന്റെ മരണം കൊണ്ടല്ലാതെ ജീവൻ ഉള്ള കാലത്തോളം ഞമ്മൾ രണ്ടിടത്താക്കേണ്ടി വരില്ല ഇനി... നീ കൂടെ ഇല്ലാത്ത ഒരു നിമിഷം പോലും എനിക്ക് ആലോചിക്കാൻ പോലും വെയ്യ....ഒരായിരം രാത്രികൾ ഉറക്കം ഒഴിച്ചിരിക്കാനും ഞാൻ തയ്യാറാണ് നീ കൂടെഉണ്ടെങ്കിൽ.. വാക്ക് കൊണ്ട് പോലും എന്റെ അരികിൽ നിന്ന് പോകുന്നതിനെ കുറിച് ഇനി നീ സംസാരിക്കരുത്.. Plz..."   ഇങ്ങനെ എന്തൊക്കെ പുലുമ്പി കൊണ്ട് ഹാഫിക ബാത്റൂമിലേക്ക് പോയി. അവിടെ നടന്നതെന്താന്ന് അറിയാത്ത ഒരവസ്ഥയിൽ ആയിരുന്നു ഞാൻ..

ഒരു ദിവസം കൊണ്ട് ഹാഫിക എന്നെ ഇത്രമാത്രം സ്നേഹിച്ചോ.. ഇതാണോ ഈ മഹറിന്റെ പ്രതേകത.. ഈ മനുഷ്യനോട് എങ്ങനെ ഞാൻ എന്റെ മനസ്സ് മുഴുവൻ *എന്റെ റൂഹ്* ആണെന്ന്  പറയുക...

Allah നീ എന്താ എന്നെ സ്നേഹം കൊണ്ട് പരീക്ഷിക്കുന്നെ..

ആത്മാർത്ഥമായ പ്രണയം കൊണ്ട് എന്നെ വരിഞ്ഞു മുറുക്കി ആദ്യം എന്റെ റൂഹ്...

പിന്നെ പിതൃ സ്നേഹം കാരണം എതിർക്കാനാവാതെ മറ്റൊരാൾക് കഴുത്ത് നീട്ടി കൊടുക്കേണ്ടി വന്നു. ഇപ്പൊ അയാളും കുടുംബവും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നു.. അതിന് മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്...

  ഇന്നത്തെ ഏറ്റവും വലിയ സങ്കടം സ്നേഹം തന്നെയാണ് ..!

എന്നെ ആരും സ്നേഹിക്കണ്ട... ആരുടെ സ്നേഹവും രുചിക്കാൻ എനിക്കാവില്ല... എന്റെ സ്നേഹം മുഴുവൻ റൂഹിനോടാണ്... ആ ഓർമകൾ മാത്രം മതി മരിക്കും വരെ എനിക്ക് ജീവിക്കാൻ....


"എടൂ താൻ ഇപ്പോഴും ആ നിൽപ്പ് നിലക്കാണോ..."

 ഞാൻ എന്തൊക്കെയോ അലോചിച്ചു കൂട്ടുമ്പോളായിരിന്നു ഹാഫിക്ക ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നത്.


"ഏയ്... ഞാൻ താഴേക്ക് പോകാണ്..." എന്ന് പറഞ്ഞു ഞാൻ താഴേക്ക് വിട്ടു..


അവിടെ ഹാളിൽ  എല്ലാരും എന്തൊക്കെ പെട്ടി ഒകെ കൊണ്ടന്നു വെക്കുന്ന തിരക്കിലാണ്...


"ഉമ്മാ... ഇതെന്താ ഇത്ര കുറെ പെട്ടികൾ ഉപ്പ അല്ലെ പോണത്."(ഞാൻ )


"ഞാൻ ഒറ്റക്കല്ല മോളെ... എന്റെ രണ്ട് പെങ്ങമ്മാരും അവിടെ തന്നെയാ കുടുംബമായിട്ട് നിങ്ങളുടെ കല്യാണത്തിന് വേണ്ടി വന്നതാ..."(ഉപ്പ )


"അപ്പൊ അമ്മായിമാരും ഇനായയും ഇന്ന് പോകോ..."(ഞാൻ )


"ഞങ്ങൾ പോയാലും ഞങ്ങളെക്കാൾ ഇരട്ടി വിലയുള്ള ഒരാൾ വരാനുണ്ട് ഇങ്ങോട്ട്..പിന്നെ നീ ഇവിടെ ജീവിക്കാൻ കുറച്ചു ബുദ്ധിമുട്ടും അതിന് മുമ്പ് സ്വയം ഒഴിഞ്ഞു പോകുന്നെയാ നല്ലത്...നീ കാത്തിരുന്നോ അത് വരെ നീ ഇവിടെ സുഖിക്കൊള്ളൂ..,.." ആരും കേൾക്കാത്ത രൂപത്തിൽ റാബിയാന്റി എന്റെ ചെവിയിൽ വന്നു പറഞ്ഞു...


*ആരാ അത്...*




*ആരാ അത്...* ഈ ചോദ്യം ഞാൻ എന്റെ മനസിലാണ് ചോദിച്ചത്. കാരണം അമ്മായി അത് പറഞ്ഞു വേഗം പോയിരുന്നു.


അങ്ങനെ അവരെല്ലാം യാത്ര പറഞ്ഞിറങ്ങി.

ഇനായ പോയതിലാണ് എനിക്കും ഹാനിക്കും ഹാദികുമൊക്കെ ഭയങ്കര സങ്കടം. അവൾ ഒരു ദിവസം കൊണ്ട് തന്നെ എന്റെ മനസ്സിൽ കയറി കൂടിയിരുന്നു...


എല്ലാവരും പോയി കഴിഞ്ഞു ഞാനും ഉമ്മയും ഹാനിയും ഹാദിയും ഹാഫിക്കയുമായി വീട്ടിൽ..


ഞങ്ങൾ ചായ ഒക്കെ കുടിച്ചു. വീട്ടിലെ പണികളൊക്കെ തീർത്ത്. അപ്പോയെക്കും ഹാഫിക്ക പുറത്തെവിടെയോ പോയിരുന്നു.


"ഭാബി.... കളിക്കാനുണ്ടോ..."(ഹാനി )


"എന്ത് കളി...."(ഞാൻ )


"ചുമ്മാ പോലീസും കള്ളനും കളിക്കാ... ടൈം പോകണ്ടേ...."(ഹാദി )


"ആവാലോ..."(ഞാൻ )


അങ്ങനെ ഞങ്ങൾ നാല് പേരും ഉമ്മയും ഉണ്ട് കൂടെ ട്ടോ കളി തുടങ്ങി..


നല്ല പൂരകളിയായിരുന്നു. ഒളിച്ചും പാത്തും അപ്പുറത്തെ ആളിൽ ഒളിഞ്ഞു നോക്കലും ഉത്തരം മാറ്റി പറയലും അങ്ങനെ അങ്ങനെ സമയം പോയതറിഞ്ഞില്ല...


"മോളെ നേരം കുറെ ആയല്ലോ അവൻ പോയിട്ട്... ഒന്ന് വിളിച്ചു നോക്ക് ഭക്ഷണം കഴിക്കാൻ വരോന്നു. ഇല്ലെങ്കിൽ നമുക്ക് കഴിക്കാമായിരുന്നു... " (umma )


"ആ ഞാൻ വിളിച്ചു നോക്കാം..."(ഞാൻ )


അങ്ങനെ ഞാൻ ഫോണെടുത്ത് ഹാഫിക്കാക്ക് വിളിച്ചു. അഞ്ചു മിനുറ്റിനുള്ളിൽ  എത്തുമെന്ന് പറഞ്ഞു.


അപ്പൊ പിന്നെ കളി നിർത്തി ഞാനും ഉമ്മയും കൂടി ഭക്ഷണം ഒക്കെ കൊണ്ടന്നു വെച്ച്.. അപ്പോയെക്കും ഹാഫിക്ക വന്നിരുന്നു.


എല്ലാവരും കൂടി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു. ഹാനിയും ഹാദിയും ഉച്ചമയകത്തിലേക്ക്  പോയി. ഹാഫിക്ക റൂമിലേക്കും കയറി പോയി.


എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ ഹാളിൽ സോഫയിൽ ഇരുന്ന്.


"മോളെ അവൻ ഒറ്റക്കല്ലേ റൂമിൽ. ഒന്ന് പോയി മയങ്ങിക്കോ... ഞാനും ഒന്ന് കിടക്കട്ടെ നേരത്തെ എണീറ്റതാ ഇന്ന്  " എന്ന് പറഞ്ഞു ഉമ്മ റൂമിലേക്ക് പോയി.


ഇനിപ്പോ ഞാൻ എന്ത് ചെയ്യും.... ഹാഫീക്കാന്റെ മുമ്പിൽ പോയി നിൽക്കാനുള്ള ശേഷി എനിക്കില്ല..., പക്ഷെ പോയെ പറ്റൂ.... എല്ലാം പറയണം.. ഈ മനസ്സ് മുഴുവൻ എന്റെ റൂഹാണെന്ന് എനിക്ക് തുറന്ന് പറയണം.... എന്നെ ഈ മഹറിന്റെ കെണിയിൽ നിന്ന് സ്വതന്ത്രയാകാൻ പറയണം... ഹാഫിക്ക തന്ന മഹർ അണിഞ്ഞുകൊണ്ട് മറ്റൊരാളെ മനസിലിടുന്നത് ശരിയല്ല..

എല്ലാം തുറന്ന് പറഞ്ഞു ആ മഹറിന്റെ അവകാശം തിരിച്ചു നൽകണം...


ഇപ്പോ തന്നെ എല്ലാം പറയണം എന്ന് തീരുമാനിച്ചു ഞാൻ റൂമിലേക്ക് പോയി.

ഞാൻ കയറി ചെന്നപ്പോ ഹാഫിക്ക ഫോണിൽ എന്തോ നോക്കി കിടക്കാണ്.


"ഹാ താൻ വന്നോ... ഹാദിയും ഹാനിയുമായി നല്ല കൂട്ടായി അല്ലെ..., ഞാൻ കരുതി തനിക്ക് ഇനി എന്നെ വേണ്ടാ അവരെ കൂടെ കൂടിയെന്ന്.."(ഹാഫിക്ക)


അതിന് ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത് അല്ലാതെ എന്താ ചെയ്യ ഞാൻ.. സന്തോഷത്തോടെ എന്നെ നോക്കി കാണുന്ന ആ മനുഷ്യനോട് എതിർത്തൊന്നും പറയാനായില്ല എനിക്ക്.


"എന്ത് പറഞ്ഞാലും ഈ ചിരി മാത്രമൊള്ളൂ പെണ്ണെ.. എന്നാ നീ എന്നോട് ഒന്ന് അടുക്കുക... വീട്ടിലെ മറ്റേല്ലാരോടും നീ കൂട്ടായല്ലോ... ഞാൻ ശ്രദ്ധിക്കുന്നുണ്ട്... ഇവിടെ വന്ന് കിടന്നോ..."(ഹാഫിക )


"ഞാൻ ഇവിടെ ഇരുന്നോളാ...." എന്ന് പറഞ്ഞു ഞാൻ റൂമിന്റെ സൈഡിൽ ഇട്ട സോഫയിൽ പോയി ഇരുന്നു. അപ്പൊ തന്നെ ഹാഫിക്ക കട്ടിലിൽ നിന്ന് എണീറ്റു വന്ന് സോഫയിൽ എന്നെ ചാരി ഇരുന്ന്.


"ഞാൻ കാണാറുള്ള നൗറി ഇങ്ങനെ അല്ല. എന്ത് പറ്റി..എപ്പോയും ബളബളാന്ന് വർത്തമാനം പറയുന്ന കിലുക്കാപ്പെട്ടി പെണ്ണാണല്ലോ... "(ഹാഫിക്ക എന്നെ നോക്കി ചോദിച്ചു..


ഇത് തന്നെ ഇന്നലെ ജുനുക്കയും റാഷിക്കയും പറഞ്ഞതിനെ പറ്റി അറിയാനുള്ള അവസരം., വർഷങ്ങളായി ഹാഫിക്കാക്ക് എന്നെ അറിയാന്നല്ലേ പറഞ്ഞത്....


"അതിന് ഹാഫിക്ക നമ്മുടെ കല്യാണം ഉറപ്പിക്കുന്നതിന് മുമ്പ് എന്നെ കണ്ടിട്ടുണ്ടോ.... കുഞ്ഞിലെല്ലാതെ."(ഞാൻ )


"കണ്ടിട്ടുണ്ടോന്ന് ചോദിച്ചാൽ കുറച്ചു തവണ.. പക്ഷെ ഈ മനസ്സിൽ ഈ മുഖം തെളിയാത്ത ഒരു സെക്കന്റ് പോലും നാലുവർഷമായി എന്നിൽ ഉണ്ടായിട്ടില്ല.." ഹാഫിക ഒന്നൂടെ എന്നിലേക്ക് ചേർന്നിരുന്ന് എന്റെ തോളിലൂടെ കൈയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞു...


"ഇക്ക ന്തൊകെ ഈ പറയുന്നേ എനിക്കൊന്നും മനസിലായില്ല..."(ഞാൻ )


"എല്ലാം മനസിലാവും... ഞാൻ മനസിലാക്കി തരണ്ട്... ഇന്ന് വൈകുന്നേരം നമുക്ക് ഒന്ന് പുറത്ത് പോവണം..."(ഹാഫിക തോളിൽ നിന്ന് കൈ മാറ്റി സോഫയിൽ ചാരി ഇരിക്കുന്ന എന്റെ മടിയിൽ തലവെച്ചു കിടന്ന്.

ആദ്യം ഞാൻ ഒന്ന് പതറി പ്രതികരിക്കാൻ നിന്നെങ്കിലും പിന്നെ എന്റെ മനസ്സിനെ നിയന്ത്രിച്ചു വെച്ച്..


"എവിടേക്ക പോകുന്നെ..."(ഞാൻ )


"അതൊക്കെ അപ്പൊ അറിയാം ഞമ്മൾ രണ്ടാളും തനിച്ചൊരു യാത്ര.... ഒരു മൂന്ന് മണിയൊക്കെ ആകുമ്പോ താൻ റെഡി ആയിക്കോ... എനിക്ക് ഒന്ന് രണ്ട് ഫയൽസ് നോക്കാനുണ്ട്. അപ്പോയെക്കും അത് ഫുള്ളാകട്ടെ..." എന്ന് പറഞ്ഞു ഹാഫിക്ക മടിയിൽ നിന്ന് എണീറ്റു പോയി..


"ഹാവൂ..." അപ്പോയാണ് എന്റെ നല്ല ശ്വാസം ഒന്ന് നേരെ വീണത്..

പിന്നെ ഞമ്മൾ ആ സോഫയിൽ കിടന്ന് തന്നെ share chat തുറന്ന് ഫോണിൽ നമ്മളെ fvrt കഥകൾ വായിക്കാനിരുന്നു. കുറച്ചു കാലമായി മനസ്സിനെ ആശ്വാസപ്പെടുത്തുന്നത് ഈ വായനകൾ മാത്രമാണ്. പിന്നെ എന്റെ മുത്ത് ഹബീബിന്റെ മദ്ഹുകളും... എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ.. ഹബീബും മക്കയും നിറഞ്ഞ വർണ്ണനകൾ മാത്രം...കേൾക്കാൻ തന്നേ എന്ത് മാധുര്യമാണ്..


"നൗറി... ഇവിടെ വാ...."


ഞാൻ കഥയിൽ മുഴുങ്ങി നിൽകുമ്പോഴാണ് താഴെ നിന്നും ഉമ്മ വിളിച്ചത്.


"ഇതാ വരുന്നു ഉമ്മ..." എന്ന് പറഞ്ഞു ഞാൻ ഫോൺ ഓഫ്‌ ചെയ്ത് വെച്ച്..


"ഹാഫിനെയും വിളിച്ചോ..."(ഉമ്മ )


"ഹാ... "(ഞാൻ )


ഹാഫിക്ക അപ്പുറത്തെ റൂമിലാണ്. അവിടെയാണ് ഹാഫിക്കാന്റെ ഓഫീസിലെ ഫയൽസും കാര്യങ്ങളുമൊക്കെ...

ഞാൻ അവിടെ ചെന്ന് ഹാഫികയെ വിളിച്ചു. ഉമ്മ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. ഞങ്ങൾ രണ്ടാളും കൂടി താഴേക്ക് പോയി. അപ്പൊ ഹാളിൽ ഇരിക്കുന്നവരെ കണ്ട് എന്നിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റിയില്ല...


ഞാൻ ഓടി ചെന്ന് ശാഹിക്കയേ കെട്ടി പിടിച്ചു.


"ജന്മം നൽകിയ ഞങ്ങളും ഇവിടെ നിൽപ്പുണ്ട്. കൂടെപ്പിറപ്പ് മാത്രമല്ല വന്നത്.."(ഉപ്പയാണ് )


അപ്പൊ പിന്നെ ശാഹിക്കയിൽ നിന്ന് അകന്ന് നിന്നിട്ട് മറ്റു എല്ലാർക്കും ചിരിച്ചു കൊടുത്ത്. ഉമ്മയും ഉപ്പയും രണ്ട് കാക്കമാരും ആന്റിയും ആമിമോളും അയാൻ മോനും ഭാബിയും അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് ഒരു ദിവസം പോലും മാറി നിൽക്കാത്ത ആളായിരുന്നു ഞാൻ. അത് കൊണ്ട് തന്നെ എല്ലാർകും ഭയങ്കര സങ്കടം ഉണ്ട് ഇന്നലെ ഞാൻ പോന്നതിൽ ആമി മോൾ വന്നാപ്പാടെ എന്റെ ദേഹത്ത് കേറിയതാ.. കയ്യിൽ തൂങ്ങി അയാനും ഉണ്ട്.. ഞങ്ങൾ ഓരോന്ന് സംസാരിച്ചിരിന്നപ്പോയെക്കും ഉമ്മ ചായ ഒകെ എടുത്തിരുന്നു.


അങ്ങനെ അവരെല്ലാവരും ചായ കുടിച്ചു എന്നെയും അവർക്കൊപ്പം നിർബന്ധിപ്പിച്ചിരുത്തി.

യാത്ര പറഞ്ഞു അവർ ഇറങ്ങാൻ നേരം മനസ്സ് കീറി മുറിയും പോലെ. കുറച്ച് നേരം ഞാൻ പഴയ നൗറിയായി. എന്റെ വീട്ടിലെ കിലുക്കാപെട്ടി ആയി.


ഞാനും വണ്ടി വരെ അവരുടെ കൂടെ പോയി. ഹാഫിക്കയും ഉണ്ട് കൂടെ..


"മോളെ... ഉപ്പാനോട് ദേഷ്യമാവുമല്ലേ..." മറ്റാരും കേൾക്കാത്ത വിധം ഉപ്പച്ചി എന്നോട് ചോദിച്ചു.


"ജന്മം നൽകിയവരോട് ദേഷ്യം വെക്കാൻ മാത്രം പാപിയല്ല ഉപ്പാ ഉപ്പാന്റെ മകൾ.. എല്ലാം എന്റെ വിധിയാണ്..." എന്ന് പറഞ്ഞു ഞാൻ ഒരു നിറമില്ലാത്ത ചിരി സമ്മാനിച്ചു.

ഉപ്പ എന്നെ ചേർത്ത് പിടിച്ചു നെറുകയിൽ ഒരു ഉമ്മ തന്നു. വണ്ടിയിൽ കയറി. കണ്ണിൽ നിന്ന് മറയും വരെ ഞാൻ അവർ പോകുന്നതും നോക്കി മുറ്റത്ത് നിന്ന്.


"ഉപ്പാന്റെ കുലുക്കപ്പെട്ടിക്ക് ഉപ്പ പോയതിൽ സങ്കടമായോ..." ബാക്കിൽ നിന്ന് ഹാഫികയാണ് അത് ചോദിച്ചത്.


"ഈ സങ്കടം അറിയണമെങ്കിൽ ഒരു പെണ്ണായി ജനിക്കണം.. എങ്കിലേ അറിയൂ.."(ഞാൻ )


അപ്പൊ കുറച്ചു മുമ്പിൽ ആയിരുന്ന ഹാഫിക്ക എന്റെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചു.


"വാ.." എന്ന് പറഞ്ഞു അകത്തേക്ക് കടന്നു.

"ഒരു പെണ്ണായി ജനിച്ചിരുന്നെങ്കിൽ ഈ പെണ്ണിനെ എനിക്ക് ഇണയായി കിട്ടില്ലായിരുന്നല്ലോ... അതോണ്ട് എനിക്ക് ആണായി തന്നെ ഇരുന്നാ മതി..." അതും പറഞ്ഞു ഹാഫിക്ക മുകളിലേക്ക് കയറി പോയി.


ന്തൊകെ ഈ നടക്കുന്നെ... ഹാഫിക എന്നിലേക്ക് കൂടുതൽ അടുക്കുക ആണല്ലോ... പടച്ചോനെ അത് കൂടി താങ്ങാനുള്ള ശേഷി എനിക്കില്ല.


ഉമ്മ ചായ എടുത്ത പാത്രങ്ങൾ ഒകെ കഴുകുന്ന തിരക്കിലാണ്. ഞാൻ കിച്ചനിലേക്ക് പോയി. കുറെ ഞാൻ കഴിക്കാന്ന് പറഞ്ഞെങ്കിലും ഉമ്മ തന്നില്ല. ഉമ്മ കഴുകിയതെല്ലാം ഞാൻ എടുത്ത് വെച്ച്.


"മോളെ നേരം മൂന്ന് മണി കഴിഞ്ഞില്ലേ... നീ പോയി റെഡിയാവ്.. എവിടെയോ പോകാനുണ്ട് എന്നവൻ പറഞ്ഞിരുന്നു."(ഉമ്മ )


"എന്നോടും പറഞ്ഞിരുന്നു പോകാനുണ്ടെന്ന്. എവിടെ എന്ന് പറഞ്ഞില്ല.. എങ്ങോട്ടാ ഉമ്മ പോകുന്നത്."(ഞാൻ )


"അത് അവനെ അറിയുള്ളൂ.... നീ പോയി റെഡിയാവ്..."(ഉമ്മ )


എന്നാലും  എങ്ങോട്ടാവും.....


എങ്ങോട്ടാ പോകുന്നത് എന്നറിയാഞ്ഞിട്ട് മനസ്സിന് ഒരു സമാധാനവും ഇല്ല. എങ്കിലും ഞാൻ റൂമിലേക്ക് പോയി.


"താൻ എവിടെ ആയിരുന്നു. കുറെ നേരമായി ഞാൻ നോക്കുന്നു. വേഗം റെഡി ആയെ..."(ഹാഫിക്ക )



അതിന് ഞാനൊന്ന് തലയാട്ടുക മാത്രം ചെയ്തു. അലമാരയിൽ നിന്ന് yellow ടോപ്പും പലാസ പാന്റും മുണ്ട് സ്‌കാഫും ചെയ്ത്.


"എന്റെ നൗറി സുന്ദരി ആയിട്ടുണ്ടല്ലോ..." ഷർട്ട് മാറി കൈ നേരാക്കി കൊണ്ട് വന്ന ഹാഫികയാണ് അത് പറഞ്ഞത്.


അതിനും ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത്.


"പടച്ചോനെ ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ..., എങ്ങനെ കലപിലാന്ന് പറഞ്ഞിരുന്ന പെണ്ണാ... ഇപ്പൊ വായയിൽ നാവ് തന്നെ ഇല്ല. കല്യാണം കഴിഞ്ഞാൽ എല്ലാ പെൺകുട്ടികളും ഇങ്ങനെയാണോ..."(ഹാഫിക )


"എല്ലാരും ഇങ്ങനെയല്ല... ചില സാഹചര്യങ്ങളും സന്ദർഭങ്ങളും ചിലരെ മാറ്റി കളയും..." ഇത് വരെ മിണ്ടാതിരുന്ന എനികെന്തോ അപ്പൊ സംസാരിക്കണമെന്ന് തോന്നി.


"അതിന് മാത്രം എന്താ നിനക്ക് ഉണ്ടായേ.. എന്താ നീ  ഇവിടെ happy അല്ലെ... എന്തുണ്ടെങ്കിലും തുറന്ന് പറയണം പെണ്ണെ..."(ഹാഫിക്ക )


"എനിക്ക് കുഴപ്പമൊന്നുമില്ല...."(ഞാൻ )


"എന്താ കുഴപ്പമില്ല എന്നാ ഒരു സംസാരം. നീ ഹാപ്പി അല്ലെ... എന്തെങ്കിലും ഒരു കുഞ്ഞു സങ്കടം ഉണ്ടോ നിനക്ക്. എന്താണെങ്കിലും നീ പറയണം അല്ലാതെ ഞാൻ എങ്ങനെ മനസിലാക്കുക. (ഹാഫിക )


"എനിക്കൊരു സങ്കടവും ഇല്ല. ഇത്രെയും നല്ല ഒരു ഫാമിലി അധിക ആർക്കും കിട്ടില്ല."( ഉള്ളിൽ വിങ്ങി പൊട്ടുന്ന സങ്കടങ്ങൾ ഉണ്ടായിട്ടും ഒരു സങ്കടവും ഇല്ലന്ന് പറഞു.)


"അപ്പൊ ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതൊ അത് ഒരു ഭാഗ്യമല്ലേ...." (എന്ന് പറഞ്ഞു ഹാഫിക കളിയാക്കി ചിരിച്ചു.)


"അതും എന്റെ ഭാഗ്യം തന്നെയാണ്."(ഞാൻ )


"ഇങ്ങനെ സ്നേഹിക്കുന്ന ഭർത്താകമ്മാർ ഭാഗ്യമാണ്. പക്ഷേ അത് അനുഭവിക്കാനുള്ള ഭാഗ്യമില്ലാത്തവളാ ഞാൻ (എന്റെ ആത്മ. ചെയ്തുകിണ്ടിരിക്കുന്ന തെറ്റിന് പുറമെ സത്യങ്ങൾ പറയാനും കഴിയാതെ പോകുവാണ് ഈ സ്നേഹത്തിന് മുന്നിൽ.)


"എന്നാ വാ നമുക്ക് ഇറങ്ങാം... ഇനിയും സമയം കളയണ്ട..."  എന്നും പറഞു ഹാഫിക എന്റെ കൈകളിൽ പിടിച്ചു താഴെക്കിറങ്ങി..


"ഉമ്മാ ഞങ്ങൾ പോയിട്ട് വരാ.... Food കഴിച്ചിട്ടേ വരൂ.... ഞാൻ നേരം വഴിക്കാണെങ്കിൽ ഡോർ അടച്ചാണ്ടി.. എന്റെൽ ചാവി ഉണ്ട്...."(ഹാഫിക )


"എവിടെയാണേലും സൂക്ഷിച് പോയാ മതി നിങ്ങൾ എനിക്ക് അത്രേ ഒള്ളൂ... പോയിട്ട് വരി...മോളെ നോക്കണം ട്ടാ "(ഉമ്മ )


"ഉമ്മാ lkg കുട്ടിയെ ഒന്നുമല്ലല്ലോ ഞാൻ കൊണ്ട് പോകുന്നത്. നിങ്ങൾ ബേജാറാവണ്ട."(ഹാഫിക )


അങ്ങനെ യാത്ര പറഞ്ഞു ഞങ്ങൾ  മുറ്റത്തേക്കിറങ്ങി.

ഞാൻ നേരെ കാറിനടുത്തേക്ക് നടന്നെങ്കിലും ഡോർ തുറക്കാൻ നോക്കിയപ്പോ ഹാഫിക്കയെ കാണുന്നില്ല.

ഞാൻ പതിയെ തല പുറകിലേക്ക് തിരിച്ചു നോക്കി.

അപ്പോയുണ്ട് ഹാഫിക്ക പോർച്ചിൽ കിടക്കുന്ന red ബുള്ളറ്റിൽ കയറി ഇരുന്ന് എന്നെ നോക്കുന്നു.


"എന്താ നീ വരുന്നില്ലേ..."(ഹാഫിക്ക )


"അത് ഇതേലല്ലേ..."(ഞാൻ )


"അല്ല.. നമുക്ക് രണ്ട് പേർക്കെന്തിനാ കാർ.. നീ വന്ന് കേർ..."(ഹാഫിക്ക)


"അത് പിന്നെ നമുക്ക് ഇതിൽ പോയാൽ മതി."(ഞാൻ )


"മോൾക് ബൈക്കിൽ കയറാൻ പേടിയാകും നീ കാറെടുത്ത് പോയിക്കോ."(ഉമ്മി )


"ഇവൾക്കോ പേടിയോ... ഇവൾ ഷാഹിന്റെ കൂടെ പോകുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ.... ശാഹിന്റെ അത്ര സ്പീടൊന്നും നമുക്കില്ല."(ഹാഫിക്ക )


"അത് എനിക്കിപ്പോ പേടിയാ... നമുക്ക് കാറിൽ പോകാം."( ഞാൻ ഒറ്റയടിക്ക് പറഞ്ഞൊപ്പിച്ചു. ഉമ്മയും എനിക്ക് സപ്പോർട് ചെയ്ത് സംസാരിച്ചപ്പോ ഹാഫിക്ക കാറെടുത്തു.



കാർ വീടിന്റെ ഗൈറ്റ് കടന്നു കിലോമിറ്ററുകൾ  താണ്ടി.. ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി. പരസ്പരം ഒന്നും സംസാരിക്കാതെ... വീശിയടുക്കുന്ന കാറ്റ് പോലും മൗനത്തെ കൂട്ട് പിടിക്കും പോലെ...കാറിൽ തെന്നികളിക്കുന്ന മ്യൂസിക് അനുസരിച് എന്റെ ചുണ്ടും ചലിക്കാൻ തുടങ്ങി..... എന്നാലും ഞങ്ങൾക്കിടയിലെ മൗനത്തിന് മാത്രം ഒരു കോട്ടവും വന്നില്ല. ഒരുവട്ടം പോലും ഹാഫിക്ക എന്നെ തിരിഞ്ഞു നോകിയിട്ടില്ല.... മറ്റെങ്ങോ നോക്കിയാണ് കാർ ഓടിക്കുന്നത്. അറിയാതെ പോലും ആ കണ്ണുകൾ എനിക്ക് നേരെ തിരിഞ്ഞിട്ടില്ല.


'ഇങ്ങനെയും ഉണ്ടാകോ കെട്യോന്മാർ...'(എന്റെ ആത്മ.)


'ഉണ്ടാകും... എന്നെ പോലെ ഭാര്യമാർ ഉണ്ടെങ്കിൽ ഭർത്താക്കാരും ഉണ്ടാകും ഇങ്ങനെ അല്ല പിന്നെ ' അതും പറഞ്ഞത് എന്റെ ആത്മ തന്നെ ആയിരുന്നു.


യാത്ര ഒന്നര മണിക്കൂർ നീണ്ടു. ക്ലാസ്സിന്റെ ഇടയിലൂടെ വരുന്ന ഇളം കാറ്റിൽ അറിയാതെ ഞാൻ ഒന്ന് മയങ്ങി പോയി.


•••••••••••••••••••••••••••••••••••••••••••••••••••


*ഹാഫിദ്*


ഞങ്ങളുടെ ആദ്യ യാത്ര ഒരിക്കലും ഇങ്ങനെ ആകുമെന്ന് ഞാൻ കരുതിരുന്നില്ല. കാരണം ഞാനറിയുന്ന നൗറി ഒരിക്കലും നിശബ്ദമായിട്ടില്ല.കലപില ശബ്‌ദിച്ചു അവിടെയും ഇവിടെയും ചാടി നടക്കുന്ന ഒരാൾ. ഒരു ഒന്നര,രണ്ട്  വർഷം മുമ്പ് വരെ. അതിന് ശേഷം അവൾ pg ചെയ്തത് മറ്റൊരിടത്തായിരുന്നു. ഞാനവളെ കാണൽ വളരെ ചുരുക്കമായിരുന്നു. എപ്പോയെങ്കിലും അവളുടെ വീട്ടിൽ ശാഹിന്റെ അടുത്തേക്ക് പോകുമ്പോ ഒരു നിഴൽ പോലെ കാണാം...


എന്റെ നൗറി ഒരുപാട് മാറിയിട്ടുണ്ട്. എന്താണ് അവൾക്ക് പറ്റിയത്. ഇനി അവൾക് മെച്യൂരിറ്റി വെച്ചതിന്റെ പ്രശ്നം ആകോ. എനിക്ക് ആ പഴയ കുട്ടിക്കളി മാറാത്ത നൗറിയെ ആണ് ഇഷ്ട്ടം. ഒരുപാട് ഇഷ്ട്ടമാണ്. എന്റെ ജീവനേക്കാളേറെ... എന്നിട്ടും ഞാൻ മൗനം കീറി മുറിക്കാഞ്ഞത് ഞാനീ മൗനം ആസ്വദിക്കുകയായിരുന്നു.. മിനിറ്റുകൾക്കകം അവൾ അറിയും സത്യങ്ങൾ. അപ്പോളവൾ എന്നെ വന്ന് വാരിപ്പുണരും എനിക്കുറപ്പുണ്ട്. എന്റെ സ്നേഹത്തിന്റെ ആഴം  ഇന്നവൾ അറിയും.പിന്നെ ഒരിക്കലും അവൾ എന്നിൽ നിന്ന് ഒരു നിമിഷം പോലും അകലില്ല... അങ്ങനെ അവളെ അകലേണ്ടി വന്നാൽ ഞാൻ ഒരു ഭ്രാന്തനാകും അത്രക്കും ഈ മനസ്സിൽ കയറി കൂടിയവളാ എന്റെ നൗറി....


എങ്ങനെയാ ഞാൻ അവളെ ഇത്രെയും സ്നേഹിച്ചേ എന്നറിയാൻ എല്ലാർക്കും ആഗ്രഹമുണ്ടല്ലേ.... ഇന്നെന്റെ പ്രണയവും അത് തുടങ്ങിയതും പിന്നീട് അത് എങ്ങനെ ഒഴികി എന്നും ഇത്രത്തോളം പടർന്നു പന്തലിച്ചത് എങ്ങനെ എന്നൊക്കെ ഇന്ന് ഞാൻ അവളോട് പറയും.. അപ്പൊ അറിയാട്ടോ.


ഞങ്ങളുടെ യാത്ര കിലോമിറ്ററോളം നീണ്ടു. ഇടക് ഞാൻ അവൾ കാണാതെ അവളെ നോക്കി കൊണ്ടിരുന്നു. പെട്ടന്ന് ഒരുവട്ടം നോക്കിയപ്പോ ഉണ്ട് ആൾ ഭയങ്കര ഉറക്കത്തിലാ... ഡോറിലേക്കും തല ചാഴ്ച് ഉറങ്ങുന്ന അവളെ കാണാൻ എന്ത് രസമാണ്. ചെറിയ മുടി ഇഴകൾ തട്ടത്തിന്റെ പുറത്തേക്ക് നീങ്ങി വന്നിട്ടുണ്ട്. അത് അവളിലെ സൗന്ദര്യം ഒന്നൂടെ കൂട്ടുന്നുണ്ട്. ഞാൻ പതിയെ അവൾക്കരികിലേക്ക് നീങ്ങി അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി. ഞാൻ അവൾക് നൽകുന്ന എന്റെ ആദ്യത്തെ സ്നേഹ ചുംബനം. പക്ഷെ അതവൾ അറിയുന്നില്ല. അവൾ ഉണർന്നിരിക്കുകയായിരുന്നെങ്കിൽ എന്തായിരിക്കും അവളുടെ പ്രതികരണം..അവൾക് സന്തോഷമാകുമോ അതോ അവൾ ഞെട്ടുമോ...



ഇടക്കിടെ അവളെ നോക്കി കൊണ്ട് ഞാൻ ഡ്രൈവിങ്ങിൽ തന്നെ ശ്രേദ്ധകൊളുത്തി.



💜💜💜💜💜💜💜💜💜💜💜💜💜💜💜

*(നൗറി )*



പെട്ടന്ന് ആരോ എന്നെ തട്ടിയപ്പോഴാണ് ഉറക്കിൽ നിന്ന് എണീറ്റത്.. എത്ര നേരം ഞാൻ ഉറങ്ങി എന്ന് എനിക്ക് തന്നെ ഒരു നിക്ഷയം ഇല്ല. എന്നെ തട്ടിയ ഭാഗത്തേക്ക് നോക്കിയപ്പോ അവിടെ എങ്ങും ആരുമില്ല. ഞാൻ പെട്ടന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി അവിടെയും ആരുമില്ല. എന്തോ ഉള്ളിൽ ഒരു ഭയം മൊട്ടിട്ടു തുടങ്ങി..

ഞാൻ വേഗം കാറിൽ നിന്ന് പുറത്തിറങ്ങി. ചുറ്റും നോക്കി. ചുറ്റും വിജനമായ സ്ഥലം. കണ്ണിൽ കാണും രൂപത്തിൽ ഒരു ചെറിയ കെട്ടിട്ടം പോലെ എന്തോ കുറച്ചകലെ കാണുന്നുണ്ട്. മറ്റൊന്നും ആ പരിസരത്ത് ഇല്ല..


  " ഇക്ക..., ഹാഫീക്കാ... " എന്തോ ആ സ്ഥലം എന്നിൽ ഒരു ഭയം കൊളുത്തി. വാക്കുകളൊക്കെ ഇടറും പോലെ. കൈകാലുകൾ വിറയുന്ന പോലെ. പെട്ടന്നാണ് കാറിൽ നിന്ന് എന്റെ ഫോൺ അടിച്ചത്..


ഞാൻ വേഗം ഓടി ചെന്ന് ഫോൺ എടുത്ത്. ഹാഫികയായിരിന്നു. സംസാരം തുടങ്ങും മുമ്പ് തന്നെ call കട്ടാക്കി ഹാഫിക. ഉടനെ വാട്സാപ്പിലേക്ക് ഒരു നോട്ടീവിക്കേഷൻ വന്നു.

എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ഞാൻ വേഗം തുറന്ന് നോക്കി മെസ്സേജ്.

അതിൽ ഉള്ളത് എന്റെ കണ്ണെതും ദൂരത്തുള്ള ആ കെട്ടിടവും നീ ഇങ്ങോട്ട് പോരെ എന്ന ക്യാപ്ഷനും ആയിരുന്നു. ഞാൻ പിന്നെ ഒന്നും ആലോചിച്ചു സമയം കളയാതെ ആ കെട്ടിടത്തിന്റെ അടുത്തേക്ക് ഓടി. അടുത്തെത്തുതോറും അത് എനിക്ക് വ്യക്തമായി കാണാൻ പറ്റിന്നുണ്ടായിരുന്നു. അത് കെട്ടിടമൊന്നുമല്ല ഒരു ചെറിയ ബാർപ്പിട്ട വീട് ആണ്. ഞാൻ അതിന്റെ അകത്തെത്തിയതും ചുറ്റുമോന്ന് നോക്കി. പക്ഷേ ഒരനക്കവും ചുറ്റുമില്ല.


"അകത്തേക്ക് കേറി നോക്കണോ.. അതൊ അവിടെ എന്തെങ്കിലും അപകടം ഒളിഞ്ഞിരുകുന്നുണ്ടാകുമോ...." എന്റെ മനസ്സ് തന്നെ പലതും പറയുന്ന പോലെ.


എങ്കിലും മനസ്സിന്റെ പിൻവിളി കാര്യമാകാതെ ഞാൻ കാലുകൾ മുന്നോട്ട് തന്നെ വെച്ചു.


അതിന്റെ അടുത്തെത്തിയതും എന്റെ ഭയം ഒകെ കുറച്ചു തുടങ്ങു. ഞാൻ ആ വീടിന്റെ ഉമ്മറത്തേക്ക് കയറി.ആദ്യം കണ്ട വാതിൽ പതിയെ ഒന്ന് അകത്തേക്ക് ഉന്തി നോക്കി

ആ ഡോർ ലോക്ക് ചെയ്തിട്ടില്ല. പെട്ടന്ന് തന്നെ തുറന്നു. പക്ഷെ അകം മുഴുവൻ കൂരിരുട്ടായിരുന്നു.


"ഹാഫിക്കാ... ഹാഫിക്ക..." ഞാൻ നേർത്ത ശബ്ദത്തിൽ വിളിച്ചു ആ ഇരുട്ടിൽ തന്നെ മുന്നോട്ട് കാലുകൾ വെച്ചു. പെട്ടന്നാരോ ബാക്കിൽ കൂടി വന്ന് എന്റെ കണ്ണുകൾ പൊത്തി. ആ സാന്നിത്യം ആരുടെ ആണെന്ന് പെട്ടന്ന് തന്നെ മനസിലായി. രണ്ട് ദിവസമേ കൂടെ നിന്നിട്ടൊള്ളുവെങ്കിലും ഹാഫികയുടെ smile എനിക്ക് പെട്ടന്ന് തിരിച്ചറിഞ്ഞു. കൂടെ ഇക്ക use ചെയ്യുന്ന ജാസ്മിൻ അസ്തറിന്റെ മണവും എന്റെ നാസികയിലേക്ക് തുളഞ്ഞു കയറി.


"ഹാഫിക്ക... എന്താ ഈ കാണിക്കുന്നേ... എന്റെ കണ്ണിൽ നിന്ന് വിടി..."(ഞാൻ )


പക്ഷെ മറുപടിയൊന്നും കേട്ടില്ല. എന്നെ മുന്നോട്ട് തന്നെ കൊണ്ട് പോയി. പിന്നെ ഞാനും ഒന്നും മിണ്ടിയില്ല. എന്നെ കൊണ്ട് പോകുന്ന ആ വഴിക്ക് ഞാനും നടന്നു. തട്ടിത്തടയാതിരിക്കാൻ ഞാനും കൈ കൊണ്ട് ശ്രേദ്ധിക്കുന്നുണ്ട്.


ഒരിടത്തു എത്തിയതും നടത്തം നിർത്തി. പതിഞ്ഞ ഒരു ശബ്ദം എന്റെ ചെവിയിൽ വന്നു.


   "പതിയെ കണ്ണ് തുറക്ക്.."ഹാഫിക പതിയെ കണ്ണ് പൊത്തിയ കൈകൾ മാറ്റി.

മുന്നിൽ കണ്ട കാഴ്ച ഇന്ന് വരെ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമാണെന്ന് തോന്നിപോയി.


ഞാൻ ഇപ്പൊ നിൽക്കുന്നത് ഒരു കൊച്ചു റൂമിലാണ്. ആ റൂമിൽ മഞ്ഞയും ചുവപ്പും കുഞ്ഞി ബൾബുകൾ തിളങ്ങി നിൽക്കുന്നുണ്ട്. ആ ഇളം ലൈറ്റിൽ ആ റൂം മുഴുവൻ എന്റെ കുഞ്ഞിലേ തൊട്ടുള്ള ഒരുപാട് ഫോട്ടോസ് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോ ഉള്ളതാണ് അധികവും. എല്ലാം പല രൂപത്തിൽ ഞാൻ അറിയാതെ എടുത്ത എന്റെ ഫോട്ടോകൾ.ആ മനോഹരിതയിൽ ഞാൻ കുറച്ച് നേരം ലയിച്ചു പോയി. പെട്ടന്ന് എന്തോ ഓർമ വന്നതും ഞാൻ ഹാഫീക്കെയേ തിരിഞ്ഞു നോക്കി. മൂപ്പരാൾ എന്നെ നോക്കി നല്ല ചിരിയാ..


"ഹാഫിക്കാ..."


"എന്തേ ഞെട്ടി പോയോ.."


മ്മ്... ഞാൻ ഒന്ന് തലയാട്ടി. അപ്പൊ ഹാഫിക്ക എന്റെ അടുത്തേക്ക് വന്ന് എന്റെ തോളിലൂടെ കയ്യിട്ട് ആ റൂമിലെ ഒരു സോഫയിൽ ഇരുത്തി. എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു ബോക്സ്‌ എടുത്ത്.


"കാൽ കയറ്റി വെച്ചേ..."(ഇക്ക )


"എന്തിനാ..." ഇവിടെ നടക്കുന്നത് ഒന്നും മനസിലാകാതെ കിളികളൊക്കെ പോയി ഇരിക്കാണ് ഞാൻ.


"നീ ഇങ്ങോട്ട് വെക്ക് എന്തിനാ എന്നൊക്കെ ഞാൻ പറയാം.." ഹാഫിക ഇക്കാന്റെ മടിയിലേക്ക് കാൽ വെക്കാൻ പറഞ്ഞു. പക്ഷെ ഞാൻ എങ്ങനെ ഇക്കാന്റെ ദേഹത്ത് എന്റെ കാൽ വെക്ക. എനിക്കത് ആലോചിക്കാൻ പോലും കഴിയുന്നില്ല. അത് കൊണ്ട് ഞാൻ കാൽ സോഫയിലേക് കയറ്റി വെച്ചു.


"ഈ പെണ്ണിനെ കുറച്ചു അനുസരണ പഠിപ്പിക്കണം." എന്ന് പറഞ്ഞു ഹാഫിക്ക തന്നെ കാൽ അവരുടെ മടിയിലേക്ക് എടുത്ത് വെച്ചു.. എന്നിട്ട് കയ്യിലെ ആ പെട്ടിയിൽ നിന്ന് ഒരു വെള്ളിപാതസരം എടുത്ത് എന്റെ പാന്റ് ഒന്നൂടെ മുകളിലേക്ക് കയറ്റി കൊണ്ട് കാലിൽ അണിയിച്ചു. ഇക്കാന്റെ ഓരോ സ്പർശനവും എന്നെ ഉരുക്കി കളയുന്ന പോലെ. എന്തോ ഒന്നും എനിക്ക് അംഗീകരിക്കാനാവുന്ന. യാഥാർഥ്യം ഇതാണ്. മരണം വരെ ഇനി ഇക്കാന്റെ പാതിയാവേണ്ടവളാണ് ഞാൻ എല്ലാം അറിയാം എനിക്ക് പക്ഷെ മനസ്സ് കൊണ്ട് ആ സത്യം അംഗീകരിക്കാൻ പറ്റുന്നില്ല. രണ്ട് കാലിലും അണിയിച്ച ഉടനെ ഞാൻ കാൽ പിറകോട്ടു വലിച്ചു. പക്ഷെ ഒരു കാൽ മാത്രമേ എനിക്ക് കിട്ടിയുള്ളൂ. മറ്റേ കാൽ ഇക്കാന്റെ കൈക്കുള്ളിലാണ്.


"എന്താ നിനക്ക് ഒരു വെപ്രാളം. നീ കണ്ടോ കാലിൽ ഉള്ളത്."(ഇക്ക)


ഹ്മ്മ് ഞാൻ പതിയെ തലയാട്ടി.


"എന്നാ എന്താണ് നിന്റെ കാലിൽ.."(ഹാഫിക്ക.)


"പാതസരം " ഇക്കാക്കിതെന്തു പറ്റി. ഒരുമാതിരി ചോദ്യങ്ങൾ വട്ടായ...


"പാതസാരം അല്ലാതെ കമ്മൽ കാലിൽ ഇടില്ലല്ലോ... ഈ പാതസാരം ഏതെന്ന് നീ കണ്ടോ എന്നാണ് ഞാൻ ചോദിച്ചത്." എന്ന് ഹാഫിക്ക പറഞ്ഞപ്പോഴാണ് ഞാൻ എന്റെ കാലിലേക്ക് ശ്രേദ്ധിച്ചത്.


ഞാൻ ഡിഗ്രി ചെയ്യുന്ന സമയം ഞാനും ഫ്രണ്ട്സും കൂടി പാതസാരം വാങ്ങിക്കാൻ പോയി. But അവിടെ ഉള്ളതൊന്നും എനിക്ക് പറ്റിയില്ല. Last കണ്ട ഒന്ന് എനിക്ക് ഭയങ്കരമായി ഇഷ്ട്ടപെട്ടു. But അത് അതിന് മുമ്പാരോ എടുത്ത് വെച്ചതാണെന്ന് പറഞ്ഞു എനിക്കവർ തന്നില്ല. അന്ന് അത് കിട്ടാഞ്ഞിട്ട് എനിക്ക് ഒത്തിരി സങ്കടമായി അതിന് പകരം ഉപ്പയും ശാഹികയും എനിക്ക് വേറെ പാതസരങ്ങൾ വാങ്ങി തന്നു but അതൊന്നും എനിക്ക് ഇതിന്റെ അത്ര ഇഷ്ടപ്പെട്ടില്ല.


"സന്തോഷമായോ..." അന്നത്തെ കാര്യങ്ങൾ ആലോചിച്ചു നിൽക്കുമ്പോയാണ് ഹാഫിക എന്റെ കാലിൽ തട്ടി ചോദിച്ചത്.


"ഒത്തിരി ഇഷ്ട്ടമായി... പക്ഷെ ഇതെവിടെ നിന്ന് കിട്ടി..." ഞാൻ ഒരു സംശയ രൂപേണെ ചോദിച്ചു.


"നിനക്ക് ഇഷ്ടപ്പെട്ട എന്തും ഞാൻ ഏത് വിലകൊടുത്തും വാങ്ങും. ഇതിന്റെ ഇരട്ടി വില തരാന്ന് പറഞ്ഞപ്പോ അന്ന് അവർ എനിക്ക് തന്നു ഇത്. അന്ന് മുതൽ നീ എന്റെ ആവാൻ വേണ്ടി ഞാൻ കാത്തുനിൽക്കുകയായിരുന്നു ഇത് നിന്റെ കാലിൽ അണിയിക്കാൻ." എന്ന് പറഞ്ഞു ഹാഫിക്ക എന്റെ കാൽ കൈക്കുള്ളിൽ എടുത്ത് പതിയെ ഉയർത്തി.


"ഇക്കാ എന്താ ചെയ്യുന്നേ..." ഞാൻ കാൽ വലിക്കാൻ ശ്രേമിച്ചെങ്കിലും നടന്നില്ല.ഇക്ക എന്റെ കാൽ ചുണ്ടോട് ചേർത്ത്. ഒരു നേർത്ത ചുമ്പനം എന്റെ കാലിൽ പാത്സാരത്തിനു കീഴിയിലായി തന്നു.ഈ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നാശിച്ചു പോകാണ് ഞാൻ ഈ നിമിഷം. 


പതിയെ എന്റെ കാലുകൾ നിലത്ത് വെച്ച് എന്റെ അടുത്തേക്ക് ചേർന്നിരുന്നു.

ഞാൻ ഇക്കയെ ഒന്ന് തിരിഞ്ഞു നോക്കി.


"ഇക്കാ... ന്താ ഇതൊക്കെ എനിക്കൊന്നും മനസിലാകുന്നില്ല.. എനിക്കിഷ്ടപ്പെട്ട ഈ പാതസാരം ആണെന്ന് ഇക്കകെങ്ങനെ അറിയാം..."(ഞാൻ )


"എല്ലാം പറയാം ഞാൻ... ഞാൻ പറഞ്ഞു തീരും വരെ ഒന്നും ചോദിക്കില്ലാന്ന് ഉറപ്പ് താ..."(ഇക്ക )


"ഉറപ്പ്.. ഇക്ക പറയാനുള്ളത് പറഞ്ഞു തീരും വരെ ഞാൻ ഒന്നും മിണ്ടില്ല."(ഞാൻ )


"Good girl " എന്ന് പറഞു എന്റെ തോളിലേക്ക് ചാരികിടന്ന് കൊണ്ട് ഹാഫിക്ക പറഞ്ഞു തുടങ്ങി.


❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

*ഹാഫിദ്*



"പെണ്ണെ പറയാനൊരുപാടുണ്ട്. ഒരു 13 കാരന്റെ ഉള്ളിൽ മൊട്ടിട്ട പ്രണയം മുതൽ ഒരു നീണ്ട കഥ.ഇരുപത്തിആറാം വയസ്സിൽ ആ പ്രണയം പൂവണിഞ്ഞത് വരെ..."(ഞാൻ )


"13 കാരന്റെ പ്രണയമോ... മനസിലാകുന്ന ഭാഷയിൽ പറയി ഇങ്ങൾ."(നൗറി )


"അപ്പൊ എനിക്ക് ഉറപ്പ് തന്നതൊക്കെ നീ മറന്നോ "(ഞാൻ )


"ഇല്ല. ഇക്ക പറയി ഞാൻ ഇനി മുണ്ടില്ല." എന്ന് പറഞ്ഞവൾ വിരൽ വായമ്മേ വെച്ചു. ആ ചെയ്തി കണ്ടിട്ടാണെങ്കിൽ എനിക്ക് ചിരി വരാണ്.

ഞാൻ വീണ്ടും അവളുടെ തോളിൽ കിടന്നു പഴയ ഓർമകളിലേക്ക് പോയി.


"13 കാരൻ പതിനൊന്നാം വയസ്സുകാരിയോട് തോന്നിയ ഇഷ്ട്ടം. എന്റെ ക്ലാസ്സിലെ ഒരു കുട്ടിയും ഉപ്പാന്റെ ഫ്രണ്ടിന്റെ മകനുമായ ഷാഹിദ്. ഏട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവന്റെ കൈ പിടിച്ചൊരു ആറാം ക്ലാസുകാരി വരും. ഇടക്കിടെ അവന്റെ കൂടെ അവൾ ഞങ്ങളുടെ ക്ലാസ്സിലേക്കും.ആദ്യം സുഹൃത്തിന്റെ അനിയത്തി എന്നൊരു ഇഷ്ട്ടം അവളോട് തോന്നിയെങ്കിലും പിന്നെ പിന്നെ അവളോട് കൂടുതൽ ഇഷ്ട്ടം തോന്നി. വാത്സല്യം തോന്നി. പതിയെ അത് എന്റെ പ്രണയമാണെന്ന് മനസ് പറഞ്ഞു. അങ്ങനെ ഷാഹിദ് വരുന്നതും കാത്ത് ഗൈറ്റിന്റെ അരികിൽ നിൽക്കുന്നത് ഒരു ശീലമായി. കൂടെ ജുനും റാഷിയും, അവർക്ക് മാത്രമേ എന്റെ ഉള്ളിലെ പ്രണയം അറിയുമായിരുന്നുള്ളൂ. എത്രമാത്രം ഞാൻ അവളെ പ്രണയിച്ചിരുന്നു എന്നത് ഇന്നും ചോദ്യമായി കിടക്കുകയാണ്. അതിന് ഉത്തരം ഇല്ല. അത്രത്തോളം അവൾ എന്നിൽ ഉണ്ടായിരുന്നു. സംസാരിച്ചിട്ടില്ല ഒരുമിച്ച് സമയം ചിലവയിച്ചിട്ടില്ല. എങ്കിലും ഒരിക്കലും മറ്റാർക്കും വിട്ട് കൊടുക്കാനാവാത്ത ഒരിഷ്ട്ടം എനിലുണ്ടായി. എന്റെ ഉറക്കത്തിലും പഠനത്തിലും എല്ലാം അവളുടെ മുഖം മാത്രമാകും മനസ്സിൽ. അങ്ങനെ ഒന്ന് സംസാരിക്ക പോലും ചെയ്യാതെ എന്റെ പ്രണയം മൂന്ന് വർഷം താണ്ടി. പത്താം ക്ലാസ് കഴിഞ്ഞു ഞാൻ അവിടെ നിന്ന് പോന്നു. Plus one plus two ടൈമിൽ ഫാമിലിക്കൊപ്പം ഗൾഫിൽ നിന്ന് പേടിക്കേണ്ടി വന്നു. അത് എന്നെ ചുട്ടുകൊല്ലുന്നതിന്  സമമായിരുന്നു. ഞാൻ തിരിച്ചു നാട്ടിൽ എത്തിയപ്പോയെക്കും അവൾ വലിയ കുട്ടിയായിരുന്നു. ഞാൻ കണ്ടിരുന്ന ആ ചെറിയ കുട്ടിയല്ല. എന്നാലും അവളുടെ കലപില വാർത്താനത്തിന് ഒരു കുറവും ഇല്ല. ഞാൻ നാട്ടിൽ വന്ന് ഡിഗ്രി ചെയ്തപ്പോ അവൾ plus one ആണ്. പഴയത് പോലെ വീണ്ടും bus stop സ്കൂളിന്റെ അടുത്ത് വീടിന്റെ പരിസരം അവിടെ ഒകെ പോയി എന്റെ പ്രണയത്തെ ഞാൻ മുന്നോട്ട് കൊണ്ട് പോയി. അവൾക് ക്ലാസ് വിടാൻ നേരം വൈകിയാൽ എനിക്ക് ഭ്രാന്താവുന്ന പോലെയാ. പിന്നെ എല്ലാത്തിനോടും ഒരു തരം ദേഷ്യമാണ്. ഒഴിവു ദിവസങ്ങളിൽ അവളെ കാണാതെ ഒരു ഭ്രാന്തനെ പോലെ വീട്ടിലുള്ളവരോടടക്കം വൈലന്റ് ആയി പെരുമാറും. കാരണമറിയാതെ അവരും വിഷമിക്കും. എന്റെ ഉള്ളിലെ പ്രണയം എന്നെ അപകടങ്ങളിലേക്ക് കൊണ്ടതിച്ചു.ഒന്നിലും ശ്രേദ്ധ കൊടുക്കാനാവാതെ ആ മുഖം കാണാനായി മനസ്സ് തിടുക്കം കൂട്ടും. എന്നിലെ പ്രണയത്തെ ഇനിയും അവൾ അറിയാതിരുന്നാൽ ഒരു പക്ഷെ അതെനിക്ക് കൂടുതൽ ദോഷമാവുമെന്ന് കരുതി എന്റെ പ്രണയം പറയാനായി ഞാൻ ഒരു ദിവസം വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി. പക്ഷെ ആ യാത്ര എന്റെ ജീവിതത്തെ മറ്റൊരു വഴിക്കാകുകയായിരുന്നു.


ഞാൻ നേരെ നിന്റെ സ്കൂളിന്റെ അടുത്തേക്ക് തിരിച്ചു അന്ന് നീ plus one exam എഴുതാണ്. Exam കഴിഞ്ഞു നീ പെട്ടന്ന് വീട്ടിൽ പോയാലോ എന്ന മനസ്സിന്റെ തോന്നൽ എന്നെ വണ്ടിയുടെ സ്പീഡ് കൂട്ടാൻ പ്രേരിപ്പിച്ചു. അത് അവസാനം ഒരു ആക്സിഡന്റിൽ അവസാനിച്ചു. ബൈക്കിന്റെ നേരെ വന്ന ലോറി ഇടിക്കുകയായിരുന്നു. രക്തം വാർന്ന് കിടക്കുന്ന എന്നെ ആരൊക്കെയോ കൂടി ഹോസ്പിറ്റലിൽ എത്തിച്ചു. രണ്ട് ദിവസത്തിന് ശേഷം എനിക്ക് ബോധം വന്നത്. കാലിനും കയ്യിനും ഊരക്കും എല്ലാം ഗുരുതരമായ പരിക്ക് ഉണ്ടായിരുന്നു ഒന്നന്നര വർഷം കിടക്കാനുള്ളതായി എനികെന്ന് സാരം.


ഹോസ്പിറ്റിൽ വാസം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ തൊട്ട് ജൂനുവിന്റെയും റാഷിയുടെയും ഉപദേശം ആയിരുന്നു എന്നിലെ നിന്നോടുള്ള പ്രണയം അമിതമാണെന്ന്. അവർ പറഞ്ഞാ എന്തും അനുസരിക്കുന്ന ഞാൻ നിന്നെ വേണ്ടാന്ന് വെക്കാനോ കാലത്തിന്റെ തീരുമാനത്തിന് വിട്ട് കൊടുക്കാനോ മുതിർന്നില്ല. എന്നിലെ പ്രണയം വളർന്നു കൊണ്ടേ ഇരുന്നു. ഞാൻ റെസ്റ്റിലായിരുന്ന അന്ന് എന്റെ നിർബന്ധത്തിന് വയങ്ങി എനിക്ക് കാണാൻ വേണ്ടി എന്നും നിന്റെ ഓരോ pic എടുത്ത് വാരാൻ ഞാൻ പറയും അങ്ങനെ എനിക്ക് കിട്ടിയ pics ആണ് ഇതിൽ അധികവും. നീ പ്ലസ്ടു, ഡിഗ്രി frst ഒക്കെ പഠിക്കുമ്പോ ഞാൻ കിടപ്പിലാണ്. പതിയെ പതിയെ ഞാൻ പുറത്തേക്കിറങ്ങാൻ തുടങ്ങിയത് നീ സെക്കന്റ് year പഠിക്കുമ്പോഴാണ്.ജൂനൂന്റെയും റാഷിയുടെയും  സംരക്ഷണയിലായിരുന്നു എന്റെ യാത്രകളെല്ലാം. ഞാൻ നിന്നെ കാണാൻ കൊതിക്കുന്ന ഓരോ നിമിഷവും അവർ എന്നെ നിന്നിൽ നിന്ന് അകറ്റാനായിരുന്നു ശ്രമിച്ചത്.. അത് എന്തിന് വേണ്ടിയെന്ന് ഇപ്പോഴും എനിക്കറിയില്ല. അവരെക്കൊണ്ടാകും വിധം നിന്നെ എന്റെ മനസ്സിൽ നിന്ന് കളയാൻ അവർ ശ്രേമിച്ചു. പക്ഷെ എന്റെ ഉള്ളിൽ ഇഷ്ട്ടം കൂടിയേ ഒള്ളൂ... അവരുടെ സഹായതാലുള്ള ഇടക്കിടെ ഉള്ള നിന്നെ കാണൽ തുടരുന്നു. പക്ഷെ ഒറ്റക് നിന്റെ അരികിൽ വരാൻ എനിക്ക് കയ്യിലായിരുന്നു. ശരിക്കും നിൽക്കാൻ കഴിയാത്ത എന്നെ ഒരിക്കലും നീ സ്വീകരിക്കില്ല എന്നറിയുന്നത്  കൊണ്ട് എന്റെ ഇഷ്ട്ടം എനിക്ക് നിന്നോട് പറയാൻ പറ്റിയില്ല. അങ്ങനെ വീണ്ടും ഒരു വർഷം എന്നിൽ കടന്നു പോയി. അങ്ങനെ ഇരിക്കെ ഒരു ദിവസമാണ് നിന്നെ എന്റെ ഉള്ളിൽ നിന്ന് എടുത്ത് കളയാനുള്ള അവസാന അടവുമായി ജുനു വന്നത്. *നീ മറ്റൊരാളുമായി പ്രണയത്തിലാണെന്ന്.* കേട്ടപാടെ ഞാൻ സ്റ്റോക്ക് ആയി. എന്റെ മനസ്സാകെ തളർന്നു. അവൻ പറഞ്ഞത് സത്യമല്ലാന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.. കുറച്ചു ദിവസം അവന് പറഞ്ഞത് എന്നെ വല്ലാതെ അലട്ടിയെങ്കിലും പിന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു അത് എന്നെ പറ്റിക്കാൻ പറഞ്ഞതാണെന്ന്..

വീണ്ടും നിന്നോടുള്ള ഇഷ്ട്ടം പറയാനായി ഞാൻ വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് ഉപ്പയുടെ മറ്റൊരു തീരുമാനം. ബിസ്സിനെസ്സ് മീറ്റിംഗിനായി ബാംഗ്ലൂരിൽ പോണം ഞാനെന്ന്.


എന്റെ ഏറ്റവും വലിയ ആഗ്രഹം പട്ടാളത്തിൽ ചേരുക എന്നതാണ്. ഡിഗ്രി കഴിഞ്ഞു അതായിരുന്നു എന്റെ പ്ലാൻ.പക്ഷെ വീട്ടുകാർക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു അത്. അവരുടെ സമ്മദം ഇല്ലാതെ തന്നെ ഞാൻ പട്ടാളത്തിൽ ചേരും എന്ന വാശി ആയിരുന്നു എനിക്ക്.  പക്ഷെ അവിടെ എന്നെ തോൽപ്പിച്ചത് നിന്നോടുള്ള സ്നേഹമായിരുന്നു.

ഞാൻ ബാംഗ്ലൂരിലെ മീറ്റിംഗ് അറ്റന്റ് ചെയ്ത് ബിസിനെസ്സ് നോക്കി നടത്തണം എങ്കിലേ നിന്നെ വിവാഹം ചെയ്യാൻ ഉപ്പയും ഉമ്മയും സമ്മതിക്കൊള്ളൂന്നായിരുന്നു ഉപ്പാന്റെ ആദ്യ ഭീഷണി. നിന്റെ ഉപ്പ ഉപ്പാന്റെ ഫ്രണ്ട് ആയത് കാരണം ഉപ്പാന്റെ സമ്മതമില്ലാതെ ഇത് നടക്കില്ലാന്ന് അറിയുന്നത് കൊണ്ട് നിനക്ക് വേണ്ടി നിന്നെ എന്റേതാകാൻ വേണ്ടി മാത്രം ഞാൻ എന്റെ ഏറ്റവും വലിയ ഇഷ്ടത്തെ ഉപേക്ഷിച്ചു ബിസിനെസ്സിൽ ഏർപെട്ട്. ഇടക്കിടെ നാട്ടിൽ വരുമ്പോൾ നിന്നെ വന്ന് കാണുമായിരുന്നു. നിന്നെ എനിക്ക് തന്നെ തരുമെന്ന് നിന്റെ ഉപ്പയും എന്റെ ഉപ്പയും സംസാരിച്ചു വെച്ചത് കൊണ്ട് എനിക്ക് നിന്നെ നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെ work ഒകെ ചെയ്യാൻ പറ്റി. നിന്റെ സ്റ്റഡി കഴിഞ്ഞു ജോബ് ആയിട്ട് മതി കല്യാണം എന്നത് നിന്റെ തീരുമാനം ആണ്, സമയം ആകുമ്പോ കല്യാണ കാര്യങ്ങൾ സംസാരിക്കാന്ന് ഉപ്പ പറഞ്ഞത് കൊണ്ട് അത് വരെ എന്റെ ഇഷ്ട്ടം ഞാൻ മനസ്സിലിട്ടു നടന്നു. ഇന്നിതാ നീ എന്റെ പെണ്ണായി എന്റെ കൂടെ,ഇത് മാത്രം മതി എനിക്ക്, ഇത് മാത്രം ഞാൻ അത്രമേൽ കൊതിച്ചിട്ടൊള്ളൂ... "  ഇത്രെയും പറഞ്ഞു ഞാൻ അവളുടെ തോളിൽ നിന്ന് ഒന്ന് എണീറ്റു അവളെ നോക്കി. പെണ്ണിന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിട്ടുണ്ട്.



"നൗറി... എന്ത് പറ്റി.. എന്തിനാ നീ "(ഞാൻ )


"ഏയ് ഒന്നൂല്യ ഇക്ക...ഞാൻ ഞാൻ എന്ത് ഒരു ദുഷ്ടത്തി ആണല്ലേ..."(അവൾ )


അവളാകെ സങ്കടപ്പെട്ട് എന്തൊക്കെ പറയുന്നുണ്ട്.


ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു. ഞാൻ പ്രതീക്ഷിക്കും മുമ്പ് അവൾ എന്റെ മാറിലേക്ക് വീണിരുന്നു. അവളുടെ ഒരു തേങ്ങൽ മാത്രം കേൾക്കാം. ഞാൻ ചോദിച്ചിട്ടൊന്നും ഒരക്ഷരം അവൾ മിണ്ടുന്നില്ല.


ഞാൻ അവളെ പ്രണയിച്ച കഥകേൾക്കുമ്പോ അവൾക് സന്തോഷമാകുമെന്ന ഞാൻ വിചാരിച്ചത് പക്ഷെ ഇതിപ്പോ അവളാകെ...


"എന്താ നൗറി... എന്താണെങ്കിലും പറ..."(ഞാൻ )



🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

 ( *നൗറി❤* )


ഇക്ക പറയുന്ന ഒരോ വാക്കും എന്റെ മനസ്സിൽ ആണിതറക്കും പോലെ ആയിരുന്നു. ഇത്രമേൽ എന്നെ സ്നേഹിച്ചിരുന്ന മനുഷ്യനെ ആണല്ലോ രണ്ട് ദിവസം ഞാൻ കാണാത്ത പോലെ നടന്നത്. എന്നിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിച്ചാകും എന്റെ കഴുത്തിൽ മഹറണിയിച്ചത്. ഞാൻ എന്റെ ഇഷ്ടത്തിന് പിറകെ മനസ്സ് പാഴിച്ചപ്പോ എന്നെ സ്നേഹിക്കുന്ന ഈ മനസ്സ് എത്രമാത്രം സങ്കടപ്പെട്ട് കാണും. ഓർക്കും തോറും പൊട്ടി കരയാനാണ് എനിക്ക് തോന്നിയത്.ഒരുപക്ഷെ ഞാനും റൂഹും തമ്മിലുള്ള ബന്ധം ജൂനിക്കകും റാഷിക്കാകും അറിയാമായിരിക്കും അതാകും അവർ ഇക്കയെ എതിർത്തത്.


*ഞാൻ കാരണം ഒരിക്കലും ഹാഫിക്ക ഇനി വിഷമിക്കില്ല. ഹാഫിക്ക ആഗ്രഹിക്കുന്ന പോലെ എന്നെ ആ മനുഷ്യൻ സ്നേഹിക്കുന്നതിന്റെ പകുതി പോലും തിരിച്ചു സ്നേഹിക്കാൻ എനിക്കാവില്ല. പക്ഷെ ഇന്ന് മുതൽ ഞാൻ ഹാഫീക്കയുടെ നല്ലൊരു ഭാര്യയായിരിക്കും. ഞാൻ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്നെ സ്നേഹിക്കുന്നവരെ ഞാൻ എന്റെ കണ്മുമ്പിൽ വിഷമിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.*  എന്തൊക്കെ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ഞാൻ ആ  മാറിലേക്ക് കിടന്നത്. എന്തൊക്കെയോ ഇക്കയോട് പറയണം എന്നുണ്ട്. പക്ഷെ കുറ്റബോധം കൊണ്ട് വാ തുറക്കാനാവുന്ന. വാക്കുകൾ പുറത്ത് വരുന്നില്ല..


"ഇക്കാ...." ആ മാറിൽ കിടന്ന് കൊണ്ട് തന്നെ ഞാൻ പതിയെ വിളിച്ചു.


"ന്തേ... എന്ത് പറ്റി നിനക്ക്... ഞാൻ പറഞ്ഞ ഏതെങ്കിലും വാക്കുകൾ നിന്നെ സങ്കടപെടുതിയോ.... Sorry..."(ഇക്ക )


"വേണ്ട ഇക്ക... ഇക്ക sorry പറയണ്ട... ഞാനാണ് പറയേണ്ടവൾ എന്ത് പാപിയാണ് ഞാൻ.."(ഞാൻ )


"നൗറി എന്തൊക്കെ നീ ഈ പറയുന്നേ..."(ഇക്ക )


"അത് ഇക്ക... ഇത്രമാത്രം എന്നെ സ്നേഹിച്ചിട്ടും ഞാൻ ഇക്കയെ അവോയ്ഡ് ചെയ്യുക അല്ലെ ചെയ്തത്. ഞാൻ പാപിയാണ്. എന്തിനാ ഇക്കാ എന്നെ ഇത്രമാത്രം സ്നേഹിക്കുന്നെ... എനിക് ഇതിന്റെ പാതിയിൽ ഒരു പാതി ഇക്കയെ സ്നേഹിക്കാനാവില്ലല്ലോ..."(ഞാൻ )



ഞാൻ പറഞ്ഞു തീർന്നപ്പോയെക്കും ഇക്ക എന്നെ ഇക്കയിൽ നിന്ന് അടർത്തി സോഫയിലേക്ക് ചാരി ഇരുത്തി. എന്നിട്ട് ഇക്ക എന്റെ അടുത്ത് സോഫയുടെ നിലത്ത് വന്നിരുന്നു രണ്ട് കയ്യും എന്റെ മടിയിലുള്ള എന്റെ കൈകൾക്ക് മേലെ വെച്ചു.


"നൗറി.... ഞാൻ പോലും അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചത് ആ സ്നേഹം നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട് പക്ഷെ നിർബന്ധിക്കില്ല. നിനക്കറിയില്ലായിരുന്നു എന്റെ ഇഷ്ട്ടം, പെട്ടന്ന് ഒരു വിവാഹം നടന്നാൽ അയാളുമായി അടുക്കാൻ നിന്റെ മനസ്സിന് സമയം വേണ്ടി വരും... നിന്റെ മനസ്സ് പൂർണമായും എനിക്ക് ആകുന്നത് വരെ ഞാൻ കാത്തുനില്കും ആ സ്നേഹം അനുഭവിക്കാൻ വേണ്ടി. അതിന് എത്ര കാലം എടുത്താലും. അതിന് ഒരിക്കലും നീ കുറ്റകാരി അല്ല. അത് കൊണ്ട് ആ കണ്ണൊക്കെ തുടച്ചേ ഈ വീട് മുഴുവനായി കാണണ്ടേ..."( അത് പറഞ്ഞു ഹാഫിക്ക നിലത്ത് നിന്ന് എണീറ്റു എന്നെയും എണീപ്പിച്ചു കണ്ണുനീരെല്ലാം തുടച്ചു തന്നു. എന്നെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.


"ഇക്കാ..."(ഞാൻ )


"എന്തേ..."(ഇക്ക )


"എന്നോട് ദേഷ്യമുണ്ടോ..."(ഞാൻ )


"നിന്റെ ഈ സംസാരം ആണ് എന്നെ ദേഷ്യപ്പെടുത്തുന്നെ... നിന്റെ മനസ്സ് എന്നെ എന്ന് അംഗീകരിക്കുന്നോ അന്ന് നീ എന്നെ സ്നേഹിച്ചാൽ മതി."(ഇക്ക )


"മ്മ്... ഇക്ക ഈ വീട് ഏതാ..."(ഞാൻ )


"ഇത് ഞാൻ നിന്റെ ഓർമകൾ സൂക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയെ ആണ്. നിന്നെ കാണാൻ തോന്നുമ്പോയെല്ലാം ഇവിടെ വന്നിരിക്കും. നീ കൂടെ ഉള്ള പോലെ ഒരു തോന്നൽ ആണ് അപ്പോയെല്ലാം."(ഇക്ക )


ആ വീട് മുഴുവൻ എന്നെ നടത്തി കാണിച്ചു. പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു കൊച്ചു വീടാണെങ്കിലും അകത്ത് നല്ല സൗകര്യവും കാണാൻ നല്ല ഭംഗിയും ഉണ്ട്. ഓരോ ചുമരിലും എന്റെ വിത്യസ്തമാർന്ന ഫോട്ടോകൾ ഉണ്ട്.


"നൗറി.... ഇന്ന് നമുക്ക് ഇവിടെ ഗസ്റ്റ്‌ ഉണ്ട്. കിച്ചണിൽ ഞാൻ ഫുഡ്‌ കൊണ്ട് വെച്ചിട്ടുണ്ട്. നീ അത് പാത്രങ്ങളിലേക്ക് ഒകെ ഒന്ന് ആക്കി വെക്ക്. ഞാൻ അപ്പോയെക്കും ഒരു കാൾ ചെയ്തിട്ട് വരാം...." ഇക്ക ഫോണും കയ്യിലെടുത്തു മുറ്റത്തേക്കിറങ്ങി.

ഞാൻ കിച്ചണിലേക്കും നടന്നു.


*ഇന്ന് മുതൽ ഞാൻ ഒരു പുതിയ ആളാണ്. റൂഹിന്റെ നൂറി മരണപെട്ടു കഴിഞ്ഞു. ഇനി ഹാഫിക്കയുടെ നല്ലൊരു ഭാര്യയാവണം. എന്റെ വീട്ടുകാർ ആഗ്രഹിച്ച പോലെ ഹാഫിക്ക ആഗ്രഹിച്ച പോലെ.. അള്ളാഹു എനിക്ക് തന്ന വിധി ഹാഫികയുടെ ഭാര്യയാകാനാണ് ആ പതവി മനോഹരമാകണം.* ഇനി തൊട്ട് എന്റെ മനസ്സിൽ ഇത് മാത്രമൊള്ളൂ...


കിച്ചണിൽ ഒരു കവറിൽ ഫുഡ്‌ ഇരിക്കുന്നുണ്ട്. ഞാൻ അതൊക്കെ പാത്രങ്ങളിലേക്ക് മാറ്റി വെച്ചു.


  *ആരായിരിക്കും ഇപ്പൊ ഗസ്റ്റ്‌, അതും ഇങ്ങോട്ട്. ഗസ്റ്റ്‌ വീട്ടിലേക്ക് അല്ലെ വരിക...?*



ആരാണാവോ.. എന്തായാലും വരുമ്പോളറിയാം.. ഇപ്പൊ എന്നോട് പറഞ്ഞ പണി ഞാൻ ചെയ്തു. ഹാഫീക്കയെ തിരഞ്ഞു മുറ്റത്തേക്കിറങ്ങി.


"എന്തേ..."(ഹാഫിക്ക കൈ കൊണ്ട് ആംഗ്യം കാട്ടി ചോദിച്ചു. ആളിപ്പോഴും ഫോണിൽ തന്നെയാണ്..


ഒന്നൂല്യ... ഞാനും തോള് പൊക്കി കാണിച്ചു. എന്നിട്ട് ആ വീടിന്റെ സിറ്റ്ഔട്ടിലെ തിണ്ടിൽ ഇരുന്ന്.


*എനിക്കെങ്ങനെ ഇങ്ങനെ മാറാൻ പറ്റും. ഞാൻ റൂഹിന് വേണ്ടി പിറന്നവളല്ലേ....,*


*അല്ല... ഞാൻ അത് ചിന്തിക്കാൻ പാടില്ല. ഞാൻ ഹാഫിക്കായുടെ ഭാര്യയാണ്.*


എന്റെ മനസ്സ് തന്നെ എന്നോട് പലതും പറയും പോലെ.

എന്റെ വീട്ടുകാർ പറഞ്ഞത് എത്ര ശരിയാ... ഒരു കല്യാണം കഴിഞ്ഞാൽ ഞാൻ ഒക്കെ മറക്കുമെന്ന്. എത്ര പെട്ടന്നാണ് എനിക്ക് ഹാഫിക്കയെ ഉൾക്കൊള്ളാൻ കഴിഞ്ഞത്.


ഓരോന്നു ചിന്തിച്ചിരുന്നപ്പോഴാണ് ഹാഫിക്ക ഫോൺ കട്ടെഴുത് വന്ന് എന്റെ അടുത്തിരുന്നത്.


"ഇക്കാ... ആരാ വരുന്നത്..."(ഞാൻ )


"അത്..." ഇക്ക പറയാൻ തുടങ്ങിയതും ഒരു കാർ മുറ്റത്തേക്ക് വന്നു. അതിൽ നിന്ന് നാല് ചെക്കമാർ ഇറങ്ങി.


അതിൽ മൂന്ന് മുഖം എനിക്ക് പരിചിതമാണ്.

ഒന്ന് ജുനുക്ക ഒന്ന് റാഷിക്ക.

മറ്റൊന്ന് ഷാമിക്ക, അവരെ എങ്ങനെ എനിക്ക് പരിജയം എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. അതാണ് എന്റെ റൂഹിന്റെ മനസ്സൂഷിപ്പുകാരൻ. ഉറ്റ സുഹൃത്ത്. അധികം ആരുമായും സൗഹൃദം കൂടാത്ത റൂഹ് ഷാമികയുമായി മാത്രം നല്ല സൗഹൃദം ആയിരുന്നു. ഞങ്ങളുടെ പ്രണയത്തിന്റെ കാവൽ കാരൻ എന്ന് വീണെങ്കിലും ഷാമിക്കയെ വിശേഷിപ്പിക്കാം.


എങ്ങനെ ഷാമിക്ക ഇവരുടെ കൂടെ. ആ മുഖം കണ്ടാലറിയാം എന്നെ ഇവിടെ കണ്ട് നന്നായി ഞെട്ടിയിട്ടുണ്ട്.

റൂഹ് ഇപ്പൊ എവിടെ ഉണ്ടെന്നും എന്ത് പറ്റിയെന്നും ഷാമിക്കാക്ക് അറിയാതിരിക്കില്ല. ഇന്ന് പോകുന്നതിന് മുമ്പ് ഷാമിക്കയുമായി എങ്ങനെലും സംസാരിക്കണം. അതിന് മറ്റാരും കൂടെ ഇല്ലാതെ ഷാമിക്കയെ കിട്ടണം.


ഞാൻ ഷാമിക്കയെ കണ്ട അന്താളിപ്പിൽ അവരെ തന്നെ നോക്കി നിൽക്കാണ്. പെട്ടന്ന് ഹാഫിക്ക എന്നെ തട്ടിയപ്പോഴാണ് എനിക് സലകാല ബോധം വന്നത്.


"ന്താ നോക്കി നിൽകുന്നെ..ഇവർക്ക് കുടിക്കാൻ വെള്ളം എടുക്ക്."(ഹാഫിക്ക )


"ആ... നിങ്ങൾ കയറി ഇരിക്കൂ...."(എന്ന് പറഞ്ഞു ഞാൻ കിച്ചണിലേക്ക് പോയി. അവർ നാലുപേരും സിറ്റ് ഔട്ടിൽ ഇരുന്ന് ഭയങ്കര സംസാരമാണ്.


ഞാൻ കിച്ചണിൽ കൊണ്ടന്നു വെച്ചിരുന്ന ഓറഞ്ച് എടുത്ത് ജ്യൂസ് അടിച്ചു നാല് ക്ലാസ്സിൽ ഒഴിഞ്ഞു കൊണ്ടന്നു കൊടുത്ത്.


അവർ അത് കുടിച് വീണ്ടും എന്തൊക്കെ സംസാരം തുടങ്ങി. ശരിക്കും ഞാൻ പോസ്റ്റായി. ഞാൻ അവരെ ഡിസ്റ്റർബ് ചെയ്യാതെ അകത്ത് പോയി റൂമിലൊക്കെ അലങ്കരിച്ചു വെച്ചിരിക്കുന്ന എന്റെ ഫോട്ടോകൾ നോക്കി നടന്നു.


"നൗറി...." 


ഹാഫിക്കയുടെ വിളികേട്ടപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് പോയി.


"നൗറി ഇവരെ നിനക്ക് അറിയിമായിരിക്കും. ബbut ഇയാളെ അറിയില്ലല്ലോ..." ഷാമിക്കയെ ചൂണ്ടി കൊണ്ട് ഹാഫിക്ക ചോദിച്ചു.


അതിന് ഞാൻ ഒന്നും മുണ്ടിയില്ല. But എന്നെ അത്ഭുദപെടുത്തിയത് ഷാമിക്കയുടെ സംസാരം ആയിരുന്നു.


"ഇതാണോ ഹാഫി നിന്റെ വൈഫ്‌.. എന്താ name... എവിടെയാ വീട്."(ഷാമിക്ക )


"അതേടാ ഇതാണ് എന്റെ പെണ്ണ്. പേര് ആയിഷ നൗറി. നമ്മുടെ ഒക്കെ നാട്ടുകാരി തന്നെ.നിന്റെ കോളേജിൽ ആയിരുന്നു പഠിച്ചത്."(ഹാഫിക )


"ഹോ..." ഒന്നും അറിയാത്ത പൊലുള്ള ഷാമികയുടെ സംസാരം എനിക്കാക്കെ പേടിയായി.



"നൗറി.. ഇത് ഷാമി. ജൂനൂന്റെ കസിൻ ആണ്. ഇപ്പൊ ഞങ്ങളുടെ ഒക്കെ best ഫ്രണ്ടും ആണ്."(ഹാഫിക്ക ഷാമിക്കയെ ചൂണ്ടി കൊണ്ട് പറഞ്ഞു.


"മം... ഭക്ഷണം എടുത്തുവെക്കാം... കഴിക്കാൻ ഇരുന്നോളൂ...'(എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി..)


എത്ര ആലോചിച്ചിട്ടും ഷാമിക്ക എന്താ ഇങ്ങനെ പെരുമാറുന്നെ എന്ന് മനസ്സിലാകുന്നില്ല.


പിന്നെ അധികം ഒന്നും ചിന്തിച് നിൽക്കാതെ ഞാൻ ഭക്ഷണം വിളമ്പി.


"നീയും വന്നിരിക്ക്."(ഹാഫിക്ക)


"നിങ്ങൾ കഴിച്ചോളി..."(ഞാൻ )



"അത് വേണ്ട... ഒന്നിച്ചിരിക്കാം നമുക്ക്."(ഹാഫിക്കാന്റെ നിർബന്ധത്തിന് വയങ്ങി ഞാനും അവരുടെ കൂടെ ഇരുന്ന്. നല്ല അൽഫാമും മന്തിയും തട്ടുന്ന തിരക്കിലാണ് എല്ലാവരും. പക്ഷെ എനിക്കാണെങ്കിൽ അങ്ങട്ട് ഇറങ്ങുന്നില്ല..



*"ഷാമി... ആശിയുടെ പാടെന്താ ഇപ്പൊ..."*


ഒരു ഉഷാറില്ലാതെ ഭക്ഷണത്തിൽ ശ്രേദ്ധകൊടുത്തപ്പോഴാണ് ഹാഫിക്ക ചോദിക്കുന്നെ കേട്ടത്. പെട്ടന്ന് കേട്ട പാടെ തിന്നുന്നത് തിരപ്പിൽ പോയി. ഞാൻ ചുമച്ചു. വേഗം ഹാഫിക്ക വെള്ളം തന്നു തലയിൽ കൊട്ടി തന്നു.


"എന്തേ നൗറി എന്തുപറ്റി... ശ്രേദ്ധിച്ച് കഴിക്ക്."(ഹാഫിക്ക )


"ആശിക്ക് ഇപ്പൊ പ്രേതേകിച് മെച്ചമൊന്നുമില്ല അത് പോലെ തന്നെയാ..."(ഷാമിക്ക )


*വീണ്ടും ആ പേര് എന്റെ ചെവികളിൽ വന്നണഞ്ഞു. എല്ലാം മറന്നൊന്ന് ജീവിക്കാൻ വിചാരിച്ചപ്പോയെക്കും വീണ്ടും എന്നെ വന്ന് മുട്ടുകയാണല്ലോ റൂഹ്. അതിനർത്തം ഞാൻ റൂഹിനുള്ളെ ആണെന്നല്ലേ...*


*നിങ്ങൾക് മനസിലായിട്ടുണ്ടാകില്ലല്ലേ വീണ്ടും റൂഹിന്റെ ഓർമ എങ്ങനെ വന്നെന്ന്.*


*ആഷിഖ് അതാണ് എന്റെ റൂഹ്. എല്ലാർകും അവൻ ആശിയാണ്. എനിക്ക് മാത്രം റൂഹ്, 💜എന്റെ മാത്രം റൂഹ്💜 ആയിരുന്നു. ഇനി അത് പറയാൻ എനിക്കാവില്ല.*


"നൗറി... നീ ഭക്ഷണം കഴികുന്നില്ലേ..."   എന്തൊക്കെ ആലോചിച്ചിരുന്നപ്പോയാണ് ഹാഫിക്ക വീണ്ടും വിളിച്ചത്.


ഞാൻ വേഗം ഭക്ഷണം കഴിഞ്ഞു എണീറ്റു.പാത്രം ഒകെ എടുത്ത് വെച്ച്. അവരെല്ലാവരും ഭക്ഷണം കഴിഞ്ഞു എണീറ്റു പോയി അപ്പോഴാണ് ഷാമിക്കാക്ക് ഒരു കാൾ വന്നത്..


അപ്പൊ ഹാഫിക്കയും ജുനുക്കയും റാഷിക്കയും ഉമ്മറത്തേക്ക് പോയി. ഷാമിക്ക ഹാളിൽ നിന്ന് തന്നെ സംസാരിക്കാണ്. ഷാമിക്ക പുറത്തേക്ക് പോകും മുമ്പ് ഞാൻ കിച്ചണിൽ നിന്ന് ഷാമിക്കയുടെ അടുത്തേക്ക് പോയി.


പക്ഷെ ഷാമിക്ക എന്നെ കണ്ട ഭാവം കാണിക്കാതെ ഫോൺ വെച്ച് ഉമ്മറത്തേക്ക് പോകാൻ നിന്ന്. ഞാൻ ഒന്നും നോക്കാതെ ഷാമിക്കയുടെ കയ്യിൽ പിടിച്ചു.


"എന്തേ.... " ഷാമിക്ക തിരിഞ്ഞു നിന്ന് ചോദിച്ചു.


ഞാൻ കയ്യിൽ നിന്ന് പിടിവിട്ടു.


"എന്റെ റൂഹ് എവിടെ.... ഒന്ന് പറഞ്ഞൂടെ എന്നോട്.. എത്ര തവണ ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യാൻ ശ്രേമിച്ചു. എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നെ.. നിങ്ങൾക് എന്നോട് പറഞ്ഞൂടെ."  ഒറ്റ ശ്വസത്തിൽ പറഞ്ഞൊപ്പിച്ചു.



"നീ ഹാഫിയുടെ പെണ്ണാണ്. അത് മാത്രം നീ ഓർത്താൽ മതി. ആഷി നിന്നിൽ അടഞ്ഞ അദ്ധ്യായമാണ്. മഹർ തന്നവനെ മനസിലാകാതെ പോകരുത്. ആഷി ഇനി ഒരിക്കലും നിന്റെ ജീവിതെത്തിലേക്ക് വരില്ല." എന്നും പറഞ്ഞു ഞാൻ മറുതൊന്ന് പറയുന്നതിന് മുമ്പ് ഷാമിക്ക ഉമ്മറത്തേക്ക് പോയി



ഷാമിക്ക പറഞ്ഞത് ശരിയാണ്. ഞാൻ ഇനി കഴിഞ്ഞു പോയതോർത്ത് ഇരിക്കാൻ പാടില്ല.


അവർ നാലുപേരും ഭയങ്കര സംസാരത്തിലാണ്. ഞാൻ അവർക്കിടയിൽ പോസ്റ്റാവണ്ടല്ലോ എന്ന് വെച്ച് ഹാളിൽ ഫോണിൽ കളിച്ചിരുന്നു



"പെങ്ങളെ..ഞങ്ങൾ പോകാണുട്ടാ... നിങ്ങളെ സ്വർഗ്ഗത്തിലെ കാട്ടുറുമ്പാകുന്നില്ല." കുറച്ച് നേരത്തിനു ശേഷം 

ഹാളിലേക്ക് തല ഇട്ടുകൊണ്ട്  റാഷിക്ക പറഞ്ഞു. അപ്പൊ ഞാൻ ഫോൺ അവിടെ സോഫയിൽ വെച്ച് സിറ്റ് ഔട്ടിലേക്ക് പോയി.


അവർ മൂന്ന് പേരും യാത്ര പറഞ്ഞിറങ്ങി.


"ഇക്കാ... നമ്മൾ എപ്പോഴാ പോണത്."(ഞാൻ )


"പോകാലോ.. എന്തേ നിനക്ക് നേരം വൈകുന്നുണ്ടോ..."(ഇക്കാ )


"ഏയ് ഇല്ല.നേരം ഏട്ട് കഴിഞ്ഞു. അവരൊക്കെ ഉറങ്ങും .."(ഞാൻ )


"ഉറങ്ങിക്കോട്ടെ നമുക്ക് എപ്പോ പോയാലും അകത്തു കയറാൻ പറ്റും നീ എന്നാ....."എന്നും പറഞ്ഞു എന്റെ തോളിലൂടെ കയ്യിട്ട് ഇക്ക അകത്തേക്ക് കൊണ്ട് പോയി..




🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

 ( *ജുനു, റാഷി* )


"എന്നാ ഞാൻ പോവാണ് ട്ടോ..." എന്ന് പറഞ്ഞു ഷാമി വീട്ടിലേക് മടങ്ങിയതും ജുനും റാഷിയും അവരുടെ സ്ഥിരം പ്ലേസ് ആയ അത്തിമരത്തിന്റെ ചുവട്ടിലുള്ള ക്ലബ്ബിന്റെ കാര്യങ്ങൾ നടത്തുന്ന കെട്ടിടത്തിന്റെ ഡറസിൽ സ്ഥാനം പിടിച്ചു.


"എടാ.. ഹാഫി എന്തോരം ഹാപ്പി ആണല്ലേ..."(ജുനു )


"അവൾ കൂടെ ഉണ്ടെങ്കിൽ അവൻ ഹാപ്പിയാകും. അതിന് വേണ്ടിയല്ലേ നമ്മൾ ഇത്രെയും കഷ്ട്ടപെട്ടത്."(റാഷി )


"ആണ്.. പക്ഷെ ഞമ്മൾ ചെയ്തത് തെറ്റല്ലേ.... ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളല്ലേ നമ്മൾ കാരണം ഇല്ലാതെ ആയത്. ഒരു കുടുംബത്തിന്റെ നെടുത്തൂണല്ലേ  നമ്മൾ കാരണം വീണത്."(ജുനു )


"കഴിഞ്ഞത് കഴിഞ്ഞു അതിന്റെ ഫലമാണ് നമ്മുടെ ഹാഫി ഇന്ന് ഇങ്ങനെ നമ്മുടെ മുന്നിൽ നിൽക്കുന്നത്. അല്ലെങ്കിൽ ഇന്ന് ഏതെങ്കിലും ഭ്രാന്തമാശുപത്രിയിൽ പോയി കാണേണ്ടി വരായിരുന്നു അവനെ."(റാഷി )


"നമ്മൾ ചെയ്തത് നമ്മുടെ സൗഹൃദത്തിന് വേണ്ടിയാണ്. അത് കൊണ്ട് നമുക്ക് അത് ഒരു തെറ്റായി തോന്നില്ല. പക്ഷെ അല്ലാഹുവിന്റെ മുന്നിൽ അത് തെറ്റാണ്. നൗറി ഇതൊക്കെ അറിഞ്ഞാൽ..."(ജുനു )


"അവൾ ഒന്നും അറിയില്ല. അറിയരുത്. പിന്നെ അള്ളാഹുവിന്റെ മുന്നിൽ ഞമ്മൾ തെറ്റുകാരാവാൻ നമ്മൾ ഒന്നും ചെയ്തില്ലല്ലോ അവന്റെ ശ്രെദ്ധകുറവ് കാരണമല്ലേ അന്ന് അങ്ങനെ സംഭവിച്ചത്."(റാഷി )


"അത് ശരിയാ.. അപ്പൊ ആ കാര്യത്തിൽ നമുക്ക് ഒരു കുറ്റബോധം വേണ്ടാല്ലേ..,പക്ഷെ അവൻ ഒരിക്കെ തിരികെ വന്നാലോ..."(ജുനു )


"വരില്ല അവൻ... ഒരിക്കലും അവൻ ഈ നാട്ടിൽ കാൽ കുത്തില്ല. അന്ന് ആ അപകട ശേഷം നടന്നതൊന്നും നിനക്ക് പോലും അറീല."(റാഷി )


"എനിക്കറിയാതെ എന്ത് നടന്നെന്നാ..."(ജുനു )


*ആശിയുടെ നൗറിയുടെ റൂഹിന്റെ കഥ റാഷി ഒന്ന് ആദ്യം മുതൽ ഓർത്തെടുത്ത്...സൗഹൃദത്തിന് വേണ്ടി ചെയ്ത തെറ്റവൻ ഒന്നൂടെ മനസ്സിൽ ആവാഹിച്ചെടുത്ത്*



🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤


*വർഷങ്ങൾക്ക് മുമ്പ്...* 


നൗറി ഡിഗ്രി സെക്കൻഡ് year ചെയ്യുന്ന കാലം. ഹാഫിക്ക് അപകടം പറ്റി കിടപ്പിലായ കാലം.....



ഹാഫി ഏൽപ്പിച്ച സെക്യൂരിറ്റി പണിയായിരുന്നു ജുനുവിനും റാഷിക്കും.. നൗറിന്റെ കാര്യങ്ങൾ എല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കണം ഹാഫിക്ക് അല്ലെങ്കിൽ അവന്റെ mind തന്നെ മാറും. ആർക്കും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിൽ ആകും അവൻ പിന്നെ.


അങ്ങനെ ആയത് കൊണ്ട് തന്നെ ജുനുവും റാഷിയും നൗറിനെ വാച്ച് ചെയ്ത് എല്ലാം കാര്യങ്ങളും ഹാഫിയോട് പറഞ്ഞു കൊടുക്കൽ സ്ഥിരമായി. അങ്ങനെ ഇരിക്കെ ഒരു ദിവസം ജുനു അവന്റെ കസിൻ ആയ ഷാമിയുമായി ഈ കാര്യം പങ്കിട്ടു.  ഷാമിയും നൗറിയും ഒരു കോളേജിൽ ആയത് കൊണ്ട് അവൻ വഴി നൗറിയുടെ കാര്യങ്ങൾ എല്ലാം എളുപ്പത്തിൽ അറിയാമല്ലോ എന്ന് വെച്ചാണ്. പക്ഷെ ഷാമിയിൽ നിന്ന് അവർക്ക് കേൾക്കേണ്ടി വന്നത് മറ്റൊരു കാര്യമാണ്.


ഷാമിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ആശിഖുമായി അവൾ ഇഷ്ടത്തിലാണെന്ന്...


ആഷിഖ്...അവന് ഞങ്ങൾക്കെല്ലാവർക്കും പരിചിതമാണ്. ഷാമിയുടെ കൂടെ കണ്ടാണ് ജുനും ഹാഫിയും റാഷിയും plus two പഠിക്കുമ്പോ അവനെ പരിചയപ്പെടുന്നത്. അന്ന് മുതൽ അവൻ അവരുടെ നല്ല ഒരു ഫ്രണ്ട് ആണ്. But അധികം ആരോടും കൂട്ട് കൂടാത്ത പ്രകൃതം ആയിരുന്നു അവന്റേത്. അത് കൊണ്ട് തന്നെ അവന് അങ്ങനെ ഒരു പ്രണയമുള്ള കാര്യം അവർക്ക് അറിയാൻ കഴിഞ്ഞില്ല...


പതിയെ പതിയെ ഹാഫിയെ അവളിൽ നിന്ന് അകറ്റാൻ നോക്കി ഞങ്ങൾ.പക്ഷെ  അത് കൂടുതൽ അപകടങ്ങളിലേക്ക് നീങ്ങി. അവൻ  പൂർണമായും ഒരു മാനസിക രോഗിയായി മാറി. ഡോക്ടർമാരെല്ലാം നിർദേശിച്ചത് ഒരേ ഒരു കാര്യം മാത്രം അവൻ സ്നേഹിക്കുന്ന പെണ്ണിനെ അവന് അരികിൽ നിർത്തുക. അത് മാത്രമാണ് അവന്റെ mind തിരിച്ചു കിട്ടാനുള്ള വഴി എന്ന്.


അവസാനം രണ്ടും കല്പ്പിച്ചു ജുനുവും റാഷിയും കൂടി ആശിയെ കാണാൻ തീരുമാനിച്ചു. ഹാഫിയുടെ അവസ്ഥ പറഞ്ഞു എങ്ങനെ എങ്കിലും നൗറിയിൽ നിന്ന് അവനെ അകറ്റാൻ. അത് അത്ര എളുപ്പമല്ലാന്ന് അറിയാം. ഷാമി പറഞ്ഞിരുന്നു ഭൂമി പിളർന്നു രണ്ടായാലും. *റൂഹും അവന്റെ നൂറിയും* പിരിയില്ലാന്ന്. അവർ തമ്മിൽ അത്രക്കും ഇഷ്ട്ടമാണെന്നും. എങ്കിലും ഞങ്ങളുടെ ഹാഫിക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആശിയെ ഫോളോ ചെയ്ത് പോയി. അതികം ആൾതിരക്ക് ഇല്ലാത്തൊരിടത്തു വെച്ച് സംസാരിക്കാം എന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശം. പക്ഷെ അവനെ ആരോ ഫോളോ ചെയ്യുന്നുണ്ടെന്നവൻ അറിഞ്ഞു, പക്ഷെ ഞങ്ങൾ ആണെന്ന് അവന് മനസ്സിലായില്ല. അത് കാരണം അവൻ വണ്ടിയുടെ സ്പീഡ് കൂട്ടി. ഞങ്ങളും സ്പീഡ് കൂട്ടി, ഇനി അധിക ദൂരം പോയാൽ അവനോട് സംസാരിക്കാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി ഞങ്ങൾ അവന്റെ വണ്ടിക്ക് മുന്നിൽ ക്രോസ്സ് ചെയ്ത് നിർത്താൻ വേണ്ടി വണ്ടി തിരിച്ചതും അവൻ സ്പീഡിൽ സൈഡിലേക്ക് തിരിച്ചു. പക്ഷെ അത് നേരെ ചെന്നത് ഒരു പോസ്റ്റിലേക്കാണ്. ആ പോസ്റ്റിൽ വണ്ടി ശക്തമായി ഇടിച്ചു. വണ്ടിയെല്ലാം ആകെ തകിട്പൊടിയായി. അതിനുള്ളിൽ നിന്ന് എങ്ങനെയൊക്കെയോ അവനെ പുറത്തെടുത്ത് ഉടനെ ആശുപത്രിയിൽ എത്തിച്ചു.


ദിവസങ്ങൾക്കകം  ഡോക്ടർമാർ വിധി എഴുതി അവൻ ഇനി എണീക്കില്ലാന്ന്.


സത്യം പറഞ്ഞാൽ അത് ജുനുവിനും റാഷിക്കും ഒരു സന്തോഷവാർത്ത ആയിരുന്നു. പക്ഷെ അവിടെയും *റൂഹിന്റെയും അവന്റെ നൂറിന്റെയും* സ്നേഹം അവരെ തോൽപ്പിച്ചു.


ആശുപത്രിയിൽ കിടക്കുന്ന റൂഹിനെ കാണാൻ അവന്റെ നൂറി വരുമായിരുന്നു. ഡോക്ടർമാർ പറഞ്ഞതൊന്നും അവൾക് ഒരു കുഴപ്പവും ഇല്ലായിരുന്നു. തന്റെ റൂഹ് ജീവനോടെ കൂടെ ഉണ്ടായാൽ മതി എന്നായിരുന്നു അവൾക്ക്.


അത് മനസിലാക്കി പിന്നെ പ്രവർത്തിച്ചത് റാഷിയാണ്. ജുനു പോലും അറിയാതെ അവൻ ഹാഫിക്ക് വേണ്ടി ഒരു കുടുംബത്തെ മുഴുവൻ സങ്കടപെടുത്തി.


ഹോസ്പിറ്റലിൽ നിന്ന് ഒരു വീൽചെയറുമായി വീട്ടിലേക്ക് മടങ്ങിയ ആശിയെ കാണാൻ റാഷി ഒറ്റക്ക് പോയി.


ഉമ്മയും  ഒരു സഹോദരിയും മാത്രം ഒതുങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് ആശിയുടേത്. കുടുംബക്കാർ എന്നോ ബാക്കിക്കാർ എന്നോ പറയാൻ അവർക്കാരുമില്ല. ആഷി പഠനത്തിനിടക്ക് ചെയുന്ന ചില ജോലിക്ക് കിട്ടുന്ന ശമ്പളവും ഉമ്മ തെയ്യൽ പണിക്ക് പോയിട്ട് കിട്ടിന്ന പണവുമാണ് അവരുടെ ജീവിത മാർഗം.


അവർക്ക് മുന്നിൽ റാഷി ഒരു കണ്ടീഷൻ വെച്ചു.ദൂരെ എവിടെക്കെങ്കിൽ പോകണം.മറ്റൊരു രാജ്യത്തേക്ക്.നല്ല ഒരു ഹോസ്പിറ്റലിൽ ആശിയുടെ ചികിത്സ മുഴുവനാകാനുള്ള പണവും കൂടെ സഹോദരിയെ പഠിപ്പിക്കാനുള്ള പണവും റാഷി അവർക്ക് നൽകാമെന്നും.ആദ്യമൊന്നും  ആശിയും കുടുംബവും അതിന് സമ്മതിച്ചില്ല. പിന്നീട് റാഷിയുടെ തുടരെയുള്ള ഭീഷണിയും കൂടെ എണീക്കാൻ വെയ്യാത്തവനെ ഇനി നൗറി സ്നേഹിക്കില്ലാന്നുള്ള വാക്കുകളും ആശിയുടെ മനസ്സ് മാറ്റിച്ചു. നൗറിയെ ഇട്ടേച് പോയാൽ അവൾക്കെങ്കിലും ഒരു നല്ല ജീവിതം കിട്ടുമല്ലോ..

‌അല്ലെങ്കിൽ വീൽചെയറിലുള്ള അവൻ കാരണം അവളും കഷ്ട്ടപെടും. അനിയത്തിക്കും നല്ല ഒരു പഠനം പൂർത്തിയാക്കലോ എന്ന് കരുതി. മനമില്ലാ മനസ്സോടെ റാഷിക്ക് സമ്മദം നൽകി.. അന്ന് ആ നാട്ടിൽ നിന്നും റാഷിയും കൂടെ പോയി അവരെ റഷ്യയിൽ താമസിപ്പിച്ചു. വേണ്ട സഹായങ്ങളെല്ലാം റാഷി ചെയ്ത് കൊടുത്ത് ജീവിക്കാനുള്ള പണവും നൽകി തിരിച്ചു പോന്നതാണ് റാഷി. ഇനി ഒരുക്കലും ആഷിയോ അവന്റെ കുടുബമോ കേരളത്തിൽ വരില്ലാന്നുള്ള വിശ്വാസത്തിൽ.



"അപ്പൊ ഇനി എന്നും നമ്മുടെ ഹാഫിയുടെ കൂടെ നൗറി ഉണ്ടാകുമല്ലേ..."(ജുനു )


"ഉണ്ടാകും ഉണ്ടായേ പറ്റൂ...."(റാഷി )



കുറച്ച് നേരത്തെ മറ്റു സംസാരങ്ങൾക്ക് ശേഷം റാഷിയും ജുനുവും വീട്ടിലേക്ക് പോയി.



🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤


*(നൗറി )*



അവരെല്ലാവരും പോയി കുറച്ച് നേരം കൂടി ഞാനും ഇക്കയും ആ വീട്ടിൽ സംസാച്ചിരുന്നു. പിന്നെ നേരം ഒരുപാടായതും വീട്ടിലേക്ക് വിട്ടു.


നിലാവിൽ വണ്ടിയുടെ ക്ലാസ്സിന്റെ ഉള്ളിലൂടെ കാണുന്ന നക്ഷത്രങ്ങൾ പോലും എന്നോട് എന്തൊക്കെയോ കദന കഥകൾ പറയും പോലെ..


രാത്രിയുടെ ഭംഗിയൊന്ന് ഇരട്ടിക്കാൻ വേണ്ടി വൈവിദ്യമാർന്ന കളറിലുള്ള നക്ഷത്രങ്ങൾ, കാർ മുന്നോട്ട് പോകും തോറും പിറകോട്ടു പോകുന്ന മരങ്ങളും കെട്ടിടങ്ങളും. ജൂണിനെ വരവേൽക്കാനെന്ന പോലെ ഇളം കാറ്റും. കാറിൽ മുഴങ്ങി കേൾക്കുന്ന മ്യൂസിക്കും. ഇന്ന് വരെ അനുഭവിക്കാത്ത ഒരു സാമീപ്യവും...


ഹാഫീക്കയുടെ സാമീപ്യം എനിക്ക് അസ്വസ്ഥത നൽകുന്നുണ്ടെങ്കിലും അത് കൂടുതൽ ഒരു ധൈര്യം തരുന്ന പോലെ എനിക്ക് തോന്നുന്നുണ്ട്.


കുറെ നേരത്തെ യാത്രകൊടുവിൽ ഞങ്ങൾ വീട്ടിൽ എത്തി.

നേരം പതിനൊന്നര കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഹാനിയും ഹാദിയും സിറ്റ് ഔട്ടിൽ തന്നെ ഉണ്ട്..



ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഇക്കയെ ഒന്ന് നോക്കി.


"ഈ കുരുട്ടുകൾ ഇപ്പോഴും ഉറങ്ങീലെ..."(ഹാഫിക്ക )


"നിങ്ങളുടെ അല്ലെ പെങ്ങമ്മാർ..."(ഞാൻ )



"ഹോ... ഇപ്പൊ അവർ ഉറങ്ങാത്തതിനും കാരണകാരൻ ഞനായി അല്ലെ..."(ഇക്ക )



"എന്നോട് ഉമ്മ പറഞ്ഞിരുന്നു നിങ്ങളാണ് ഇവരെ വഷളാകുന്നത് എന്ന്."(ഞാൻ )


"മുറ്റത്ത് നിന്ന് പറഞ്ഞത് മതി ഭാബി. ബാക്കി റൂമിൽ പോയി പറയാം..." ഞാനും ഇക്കയും മുറ്റത്ത് നിന്ന് ഓരോന്ന് പറഞ്ഞപ്പോയാണ് അവർ അവിടെ നിന്ന് വിളിച്ചു പറഞ്ഞത്.



"ന്താടി നിങ്ങൾക്ക് ഉറക്കമില്ലേ.." നല്ല കലിപ്പൊക്കെ ഫിറ്റ്‌ ചെയ്ത് ഇക്ക അവരെടുത്തേക്ക് പോയി. ഇത് എന്നെ കാണിക്കാനുള്ള ഷോ ആണ്. മ്മക്കറിയാം... ഇക്ക അവരെ ഒന്ന് നോക്കി പോലും സങ്കപ്പെടുത്തില്ല...



"കാക്കൂ..ഞങ്ങൾക്ക് ഉറക്കൊക്കെ ഉണ്ട്. പക്ഷെ കാക്കൂന്റെ ഉറക്കം കെടുത്തുന്ന ഒരു കാര്യം പറയാൻ കാത്ത് ഇരിക്കാണ് ഞങ്ങൾ."(ഹാനി )



"എന്റെ ഉറക്കം കെടുത്തുന്ന കാര്യമോ... അങ്ങനെ ഒന്നുല്ലല്ലോ...."(ഇക്ക )


"അതൊക്കെ ഉണ്ട്... കേട്ടാൽ പിന്നെ ഇക്കാക്ക് ന്തായാലും ഇന്ന് ഉറക്കം ഉണ്ടാകില്ല."(ഹാദി )



*എന്താ ഇപ്പൊ ഇത്ര നേരം കാത്ത് നിന്ന് പറയാനുള്ള ആ കാര്യം...*



"എന്താന്ന് വെച്ചാ പറ... എനിക്ക് ഉറക്കം വരുന്നു."(ഇക്ക)


"ഹോ ഇത്രെയും നേരം ഭാബിയെ കൊണ്ട് കറങ്ങിയപ്പോ ഇല്ലാത്ത ഒരു ഉറക്കം."(ഹാനി )


"നിങ്ങക്ക് പറയാൻ വെയ്യെങ്കിൽ വേണ്ടാ.." എന്ന് പറഞ്ഞു ഹാഫിക്ക അകത്തേക്ക് പോയി.


"കാകൂ... ഞങ്ങൾ പറയാം... ഇങ്ങൾ ഹീട്ടാകലി..." പറഞ്ഞോണ്ട് ഹാദി ഇക്കയെ പിടിച്ചു നിർത്തി.


"എന്താണ്..."(ഇക്കാ )



"അത് ഇല്ലേ... നിങ്ങൾക് ഏറ്റവും ഇഷ്ട്ടമുള്ള സിനുത്ത നാളെ മോർണിംഗ് ഫ്ലൈറ്റിന് ലാൻഡ് ആകും..."(ഹാദി )



അള്ളാഹ സിനു അവളല്ലേ എനിക്കുള്ള ഇവിടത്തെ ശത്രുവെന്ന് അമ്മായി പറഞ്ഞത്. ഇനി എന്തൊക്കെ സഹിക്കണാവോ ഞാൻ... പടച്ചോനെ നീ തുണ (ന്റ ആത്മ)


"അവൾ എന്തിനാ ഇങ്ങോട്ട് വരുന്നേ...."(ഇക്കാ )


"അതാണ് അതിലും വലിയ തമാസ.... അമ്മായിന്റെ റെക്കമെന്റേഷൻ വഴി നമ്മുടെ കോളേജിൽ അവൾക് pg സീറ്റ് കൊടുത്തിട്ടുണ്ട് ഉപ്പ."(ഹാനി )


"ഉഷാറായി. ഉപ്പാക് എന്റെ നെഞ്ചത്തേക്ക് ഇട്ടിട്ട് വേണമായിരുന്നൊ പെങ്ങളെ സ്നേഹിക്കാൻ..." എന്നും പറഞ്ഞു എന്തൊക്കെ പിറുപിറുത്തോണ്ട് ഇക്കാ സ്റ്റൈർ കേറി.


"അല്ല ഹാനി അപ്പൊ ഇനി അവൾ പോകില്ലേ..."(ഞാൻ )


"ന്തായാലും two year ഇവിടെ കാണും. ഭാബിയും കാകും കൂടി നാട് വിട്ടോളി.."(ഹാദി )


"ന്താ ഇത്ര പ്രശനം. അവളും ഇക്കയും തമ്മിൽ ന്താ പ്രോബ്ലം."( ഞാൻ )


"അതോ സിനുത്താക്ക് വല്ലാത്ത മുഹബ്ബതാണ് കാക്കുവിനോട്. പക്ഷെ കാക്കുവിന് ഭാബിയെ ആണല്ലോ ഇഷ്ട്ടം. കാക്കൂനെ പേടിച്ചിട്ടാണ് ഉപ്പ ഈ കല്യാണത്തിന് വേഗം സമ്മതിച്ചത്. അമ്മായി കുറെ ജഗ പോക നടത്തിയതാണ് ഇവിടെ."(ഹാദി )


"അപ്പൊ ഭയങ്കര സീൻ ഒക്കെ ആയിരിക്കുന്നു എന്റെ പേരിൽ ഇവിടെ അല്ലെ."(ഞാൻ )


"ഒന്നന്നര സീനൊക്കെ കഴിഞ്ഞേ ആണ് ന്റ ഭാബി... ഇനി ഒരു വൻ പൂരം കാണാൻ കിടക്കുകയാണ് ഞമ്മൾ. അത് കൊണ്ട് ഇന്ന് പോയി നന്നായി ഉറങ്ങിക്കോളി."(ഹാദി )


"ന്ന അങ്ങനെ ആവട്ടെ... Good nyt buddies 🖤" എന്നും പറഞ്ഞു രണ്ടാളെയും ഒന്ന് ചേർത്ത് പിടിച്ചു തല മുട്ടിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് പോയി.


"നീ എവിടെ ആയിരുന്നു ഇത്രെയും നേരം...?" റൂമിൽ ചെന്ന പാടെ ഇക്കാന്റെ ചോദ്യം.


"ഞാൻ അവിടെ അവരോട് സംസാരിച്ചിരുന്നു."(ഞാൻ )


"അത് നന്നായി..."(ഇക്ക )


"അതെന്താ അങ്ങനെ ഒരു വർത്താനം."(ഞാൻ )


"ഒന്നൂല്യ... ഇജ്ജ് വന്ന് കിടക്കാൻ നോക്ക്."(ഇക്ക )


"ന്നാലും ഇക്കാക്ക് ന്തോ ഒരു ടെൻഷൻ ഉള്ള പോലെ സംസാരം."(ഞാൻ )


"ടെൻഷൻ വേണം. കാരണം അവൾ വരുന്നത് വെറുതെ ആവില്ല. നമ്മളെ പിരിക്കാന്നുള്ള ഒരേ ഒരു ഉദ്ദേശത്തോടെ ആകും."(ഇക്ക അത് പറഞ്ഞപ്പോയെക്കും ആ മുഖമൊക്കെ ആകെ പരിഭ്രാന്തമായിട്ടുണ്ട്.)


"അവളാരാ ഇപ്പൊ നമ്മളെ പിരിക്കാൻ.. കാലം ഒന്നിപ്പിച്ചതാ നമ്മളെ... ആ നമ്മൾ ഒരിക്കലും പിരിയില്ല."(ഞാൻ,...അങ്ങനെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് പിരിയാൻ വേണ്ടി ഒന്നിച്ചവരാണ് ഞങ്ങളെങ്കിൽ ഒന്നിക്കില്ലായിരുന്നല്ലോ, കാരണം അത്ര മാത്രം ഞാൻ ദുഹാ ചെയ്തതാണ് ഇത് മുടക്കാൻ.)


"അതെ ആരും ഞമ്മളെ പിരിക്കില്ല. മരണം കൊണ്ടല്ലാതെ ഞമ്മൾ പിരിയില്ല... നീ എന്താ ആലോചിക്കുന്നെ..."  ഞാൻ മറ്റേതോ ലോകത്തേക്ക് ചെക്കേറിയപ്പോയെക്കും ഹാഫിക്ക കട്ടിലിൽ നിന്ന് എണീറ്റു വന്ന് എന്റടുത്ത് നില്കുന്നുണ്ടായിരുന്നു.


"ഏയ് ഞാൻ ഒന്നും ആലോചിക്കുന്നില്ല."(ഞാൻ )



"നീ സത്യം ചെയ്യ് എന്റെ കയ്യിൽ ഒരിക്കലും നീ എന്നിൽ നിന്ന് പിരിഞ്ഞു പോവില്ലാന്ന്."(എന്ന് പറഞ്ഞു ഇക്ക എന്റെ നേരെ കൈ നീട്ടി.)


അള്ളാഹ് ഇനി ഞാൻ എന്ത് ചെയ്യും. ഇങ്ങനെ ഒരു സത്യം ഞാൻ ഒരിക്കെ ചെയ്തേ ആണ്. എന്റെ റൂഹിനോട് അവിടെ നീ എന്നെ തോൽപ്പിച്ചില്ലേ അള്ളാഹ്. വീണ്ടും അത് പോലെ ഒരു സാഹചര്യം നീ എനിക്ക് മുന്നിൽ തുറന്ന് വെക്കുകയാണോ...


"നൗറി.... നീ സത്യം ചെയ്യില്ലേ..." വീണ്ടും ഇക്ക ഒരു പ്രതീക്ഷയോടെ എന്നെ നോക്കി.



"എന്നെ കൂടെ വേണ്ടാന്ന് ഇക്കാ പറയുന്ന കാലത്തോളം ഞാൻ കൂടെ ഉണ്ടാകും.." എന്ന് പറഞ്ഞു ഞാൻ ഇക്കാന്റെ കയ്യിന്റെ മുകളിൽ കൈ വെച്ചു.


"മരണം വരെ നീ കൂടെ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല." എന്ന് പറഞ്ഞോണ്ട് പെട്ടന്നായിരുന്നു ഇക്ക എന്നെ വാരി പുണർന്നത്.


ആ മനസ്സിൽ നല്ല ഭയം ഉണ്ട്. എന്നെ നഷ്ടപ്പെടുമോ എന്ന്. സിനു വരുന്നുണ്ടെന്ന് കേട്ടപ്പോൾ തൊട്ട് ആ മനസ്സ് താളം തെറ്റുന്നുണ്ട്.


"ഇക്കാ...."(ഞാൻ )


എന്റെ ശബ്ദം കെട്ടിട്ടാണ് ഇക്കാ എന്നെ അടർത്തി നിർത്തിയത്.


"നേരം ഒരുപാടയി. കിടക്കാം..." എന്ന് പറഞ്ഞു ഇക്ക കട്ടിലിൽ പോയി കിടന്നു.


ഞാൻ ഫ്രഷായി വന്ന് നിസ്കാരം ഒകെ കഴിഞ്ഞു ഞാനും ചെന്ന് കിടന്ന്.


ഞാൻ കട്ടിലിൽ കിടന്ന പാടെ ഇക്കാ എന്റെ അടുത്തേക്ക് നീങ്ങി വന്ന് വയറിലൂടെ ചുറ്റി പിടിച്ചു.


"അപ്പൊ ഉറങ്ങിയില്ലേ ഇക്കാ..."(ഞാൻ )


"ഇല്ല..."(ഇക്കാ )


"അതെന്തേ..."(ഞാൻ )


"ഇനി ഉറങ്ങാം.. നീ വരട്ടെ എന്ന് കരുതിയെ ആണ്."(ഇക്കാ )


മ്മ്... (ഞാൻ )



❤❤❤💜💜💜❤❤❤💜💜💜❤❤❤💜💜💜❤❤❤💜💜💜


രാവിലെ പള്ളിയിൽ നിന്നുള്ള സുബഹി ബാങ്ക് കേട്ടപ്പോഴാണ് ഞാൻ എണീറ്റത്. എന്റെ ദേഹത്തുള്ള ഇക്കാന്റെ കൈ എടുത്ത് മാറ്റി ഞാൻ ബാത്‌റൂമിൽ പോയി വുളൂഹ് എടുത്ത് വന്ന്.അപ്പോഴാണ് ഇക്കാനെ വിളിച്ചില്ലല്ലോ എന്ന് ഓർമ വന്നത്. വുളൂഹ് എടുക്കുകയും ചെയ്തു. ഇനിപ്പോ ന്തേയ്യാ എന്ന് ആലോചിച്ചു നിന്നപ്പോയാണ് പില്ലോ കണ്ടത് പിന്നെ ഒന്നും നോക്കിയില്ല. അതെടുത്തു ഒറ്റ ഏർ വെച്ച് കൊടുത്തു.

അപ്പൊ ഇക്ക ഉണ്ട് എന്തോ കണ്ടപോലെ ഞെട്ടി എണീക്കുന്നു.നല്ല കലിപ്പ് മൂഡിൽ എന്നെ നോക്കുന്നുണ്ട് എന്നിട്ട്.


അതിന് ഞാൻ നല്ല അന്തസായി ചിരിച്ചു കൊടുത്ത്.


"ന്താടി." (ഇക്കാ )


"എണീറ്റു പള്ളിയിൽ പോകാൻ നോക്കി."(ഞാൻ )


"ഞാൻ ഇവിടെ നിന്ന് നിസ്കരിച്ചോളാം.."(ഇക്ക ചിണുങ്ങി കൊണ്ട് പറഞ്ഞു.)


"പറ്റില്ല. മര്യാദക്ക് പോയി നിസ്കരിച്ചോളി.. അല്ലെങ്കിൽ ഞാൻ മിണ്ടില്ല." എന്ന് പറഞ്ഞു ഞാൻ നിസ്കരിക്കാൻ നിന്ന്.


ഞാൻ തെറ്റുമെന്ന് കരുതിയാ എന്ന് തോന്നുന്നു ആൾ എണീറ്റു വേഗം ഫ്രഷായി പള്ളിയിലേക്ക് പോയി.



ഞാൻ നിസ്കാരവും ഓത്തുമൊക്കെ കഴിഞ്ഞു താഴെക്കിറങ്ങി. അപ്പൊ ഉണ്ട് ഉമ്മ ഹാളിൽ ഇരുന്ന് ഓതുന്നു. ഉപ്പയും ഇക്കയും വരുമ്പോയേക്കും ചായ ഇടാന്ന് കരുതി ഞാൻ അടുക്കളയിലേക്ക് പോയി.


പക്ഷെ ഞാൻ കിച്ചണിൽ ചെന്നപ്പോ അവിടെ വേറെ ഒരു പെണ്ണുണ്ട് പുറം തിരിഞ്ഞു നിന്ന് എന്തോ പണി ചെയ്യുന്നു.


"ഇതാരാപ്പോ "(ആത്മ )


ഞാനാണല്ലോ അടുക്കളയിലേക്കുള്ള വാതിൽ തുറന്നത്. അപ്പൊ പിന്നെ ഇതാരാ....


"ഇത്താത്താ... ആരാ നിങ്ങൾ..." (ഞാൻ ചോദിച്ചു )


അപ്പോൾ മാക്സി ഇട്ട ആ സ്ത്രീ എന്റെ നേരെ തിരിഞ്ഞു.


ആ മുഖം കണ്ടതും ഞാൻ ഞെട്ടിത്തരിച്ചു.



"ഉമ്മാ... "  (അറിയാതെ എന്റെ നാവ് ഉച്ചരിച്ചു പോയി.)


പക്ഷെ ഉമ്മ എന്നെ കണ്ട ഭാവം പോലും കാണിക്കാതെ മുറ്റത്തേക്കിറങ്ങി.


നിങ്ങൾക്ക് മനസിലായില്ലേ അല്ലേ അത് ആരാന്ന്. അതാണ് എന്റെ റൂഹിന്റെ ഉമ്മ സഫിയുമ്മ. ഞാനുമായി നല്ല അടുപ്പമാണ്. എന്നെ എവിടെന്ന് കണ്ടാലും മോളെ എന്ന് പറഞ്ഞു അടുത്തേക്ക് വരും ഇപ്പൊ എന്താ ഉമ്മ എന്നെ കണ്ടിട്ട് മിണ്ടാതെ പോയെ... ഇനി എന്നെ മനസിലായി കാണില്ലേ... അതോ എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടാകുമോ.. ഉമ്മ ഇവിടെ ഉള്ള സ്ഥിതിക്ക് റൂഹ് ഇവിടെ അടുത്തുണ്ടെന്നല്ലേ അർത്ഥം. എന്നിട്ടും എന്തേ ഞാൻ കാണാതെ പോയത്. വിധി എന്നെ ഹാഫിക്കാക്ക് വേണ്ടി കുറിച്ചിട്ടേ ആകും അത് കൊണ്ടാകും റൂഹ് എന്നിൽ നിന്ന് അകലെ പോയത്.



"മോളെ... ചായ ഇടാൻ വന്നിട്ട് നീ എന്തേ ഇവിടെ തന്നെ നിന്നത്." വാതിൽക്കെ നിൽക്കുന്ന എന്റെ പിറകിലൂടെ വന്നു കൊണ്ട് ഉമ്മ(ഹാഫിക്കാന്റെ ഉമ്മാ )ചോദിച്ചു..


"അത് ഉമ്മാ... ഇവിടെ ഒരു ഇത്താത്ത ഉണ്ടായിരുന്നല്ലോ അതാരാ.."(ഞാൻ )



"അതോ... അത് കുറച്ചേരം മുമ്പ് ശരിക്കും സൂര്യൻ പോലും ഉദിച്ചില്ല. ആ ടൈമിൽ വന്നു എന്തെങ്കിലും ജോലി ഉണ്ടോ കഷ്ടപ്പാടാണ് ജീവിതം എന്നൊക്കെ പറഞ്ഞപ്പോ എനിക്ക് സങ്കടം തോന്നി. അപ്പൊ ഞാൻ കയറി അലക്കാനുള്ളെ എടുത്ത് കൊടുത്ത്. അത് അലക്കി കഴിഞ്ഞപ്പോൾ ഞാൻ അതിന് കുറച്ചു ചായ ഉണ്ടാക്കി കൊടുത്തു. കണ്ടാൽ തന്നെ അറിയാം പാവാണെന്ന്. കുറച്ചു കൂടുതൽ കാശും കൊടുത്ത്. ഇത്ര ഒക്കെ അല്ലെ നമ്മളെ കൊണ്ട് പറ്റൂ.."(ഉമ്മ അത് പറഞ്ഞോണ്ട് ദോശ ചുടാൻ പോയി. )


"അവരെ ഇതിന് മുമ്പ് ഉമ്മ കണ്ടിട്ടുണ്ടോ..."(ഞാൻ )


"ഇല്ല മോളെ... ആദ്യമായിട്ടാ..."(ഉമ്മ)


മം...



പിന്നെ അതിനെ കുറിച്ചൊന്നും ചിന്തിക്കാതെ മുറ്റം അടിക്കാനിറങ്ങി. ഉമ്മ അടുക്കള പണിയിൽ മുഴങ്ങി ഞാൻ മറ്റു പണികളിലും എൻഗേജിഡായി...


ഹാനിയും ഹാദിയും ക്ലാസിനു പോയിട്ടുണ്ട്. ഹാഫിക്ക ഫ്രണ്ട്സിന്റെ കൂടെ പുറത്ത് പോയതാണ്.


ഇന്ന് എന്റെ വീട്ടിലേക്ക് വിരുന്നിനു വിളിച്ചിട്ടുണ്ട്. വൈകീട്ട് പോകാന്നു ഹാഫിക്ക പറഞ്ഞിട്ടുണ്ട്. ഞാൻ ആ സന്തോഷത്തിൽ ആണ്. ആമിമോളുടെയും അയാൻമോന്റെയും കൂടെ കളിച്ചു നടക്കാൻ കിട്ടിയ ഒരു ദിവസം കൂടി. ന്റ സന്തോഷത്തിന്റെ ആഴം പറഞ്ഞാൽ മനസിലാവില്ല.




ഉച്ചക്ക് ഫുഡ്‌ കഴിക്കാനും ഹാഫിക്ക വന്നിട്ടില്ല. ഞാനും ഉമ്മയും മാത്രമാണ് ഇന്ന് രാവിലെ തൊട്ട് വീട്ടിൽ... ഉമ്മ ഉച്ച ഭക്ഷണം കഴിഞ്ഞു കിടക്കാൻ പോയി. ഞാൻ വീണ്ടും പോസ്റ്റ്‌. ഞാൻ റൂമിൽ പോയി ഒന്ന് കിടന്നു നോക്കി. എനിക്കാണെങ്കിൽ ഉറക്കവും വരുന്നില്ല. കുറെ നേരം ഫോണിൽ തോണ്ടി ഇരുന്ന്.


" ഹലോ... മിസ്റ്റർ  വൈഫ്‌. " വാതിൽക്കെ നിന്ന് ഒരാശരീരി കേട്ട് നോക്കിയപ്പോ ഹാഫീക്കയാണ്..



ഞാൻ കട്ടിലിൽ നിന്ന് എണീറ്റിരുന്നു.


"ഹോ വന്നോ..."(ഞാൻ ഇത്തിരി ദേഷ്യം വരുത്തി പറഞ്ഞു.)


"ഒറ്റക്കിരുന്ന് പോസ്റ്റടിച്ചോ..."(ഇക്ക )


"ഇല്ല... ഒറ്റക്കിരിക്കാൻ നല്ല രസണ്ട്... അല്ല പിന്നെ. ഇങ്ങനെ ഒരാളെ റൂമിൽ ആക്കി പോയതാനുള്ള ഓർമയുണ്ടോ..."(ഞാൻ )



"ഓർമയില്ലാഞ്ഞിട്ടൊന്നുമല്യ നങ്ങൾ  ജൂനുവിന് ഒരു പെണ്ണിനെ സെറ്റാകാൻ പോയെ ആണ്. അവൻ എന്നെ വിട്ടില്ല."(ഇക്ക അത് പറഞ്ഞോണ്ട് എന്റെ അടുത്ത് വന്നിരുന്നു. ന്താ സോപ്പിങ്. ഞാൻ അത് മൈൻഡ് ആകാൻ പോയില്ല. മനുഷ്യനെ ഇവിടെ ഒറ്റകാക്കി പോയിരിക്കുന്നു..


"ന്താ ന്റ പെണ്ണെ.... നീ ദേഷ്യം മാറ്റി വെച്ചു പോയി റെഡി ആയി വാ... നമുക്ക് പോണ്ടേ... നിനക്ക് നിന്റെ വീട്ടുകാരെ കാണേണ്ടേ..." ഇക്ക അത് പറഞ്ഞപ്പോ എന്റെ ദേഷ്യം ഒക്കെ എങ്ങോട്ടൊ പാറി പോയി.



പിന്നെ ഞാൻ പോയി വേഗം റെഡി ആയി. ഞാനും ഇക്കയും കൂടി  എന്റെ വീട്ടിലേക്ക് പോകാൻ വേണ്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോ വീട്ടിലേക്ക് ഒരു ടാക്സി വന്നു.അതിൽ നിന്ന് എന്റെ അത്ര പ്രായം തോന്നിക്കാത്ത ഒരു പെൺകുട്ടി ഇറങ്ങി. അവളുടെ വേഷം ജീനും ഷർട്ടും ആണ്.


ഒറ്റയടിക്ക് തന്നെ ഇതാണ് സിനു എന്ന് എനിക്ക് മനസിലായി. ഇക്ക അവൾ വന്നതൊന്നും മൈൻഡ് ആകാതെ പോയി വണ്ടി സ്റ്റാർട്ട്‌ ചെയ്ത്.


ഉമ്മ വന്നു അവളെ ബാഗ് ഒക്കെ വാങ്ങി അകത്തേക്ക് കൊണ്ട് പോകുന്നുണ്ട്. ഞാൻ അവളെയും അവൾ എന്നെയും നോക്കി നിൽക്കാണ്.



"നൗറി... നീ വരുന്നില്ലേ..." പെട്ടന്ന് ഇക്ക ഓണടിച്ചു കൊണ്ട് ചോദിച്ചു.


മം തലയാട്ടി കൊണ്ട് ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു.



"ഇതിനൊന്നും മാനേഴ്സ് അറീല എന്ന് പറയുന്നേ വെറുതെ അല്ല."  ഞാൻ മുന്നോട്ട് നടന്നപ്പോ ഉണ്ട് പിറകിൽ നിന്ന് ഒരു ശബ്ദം. ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവൾ എന്റെ അടുത്തേക്ക് നടന്നു വന്നു.


"എനിക്കാണോ മാനേഴ്സ് ഇല്ലാന്ന് പറഞ്ഞെ..."(ഞാൻ )


"അതെ... ഉണ്ടെങ്കിൽ വീട്ടിൽ ഒരു ഗസ്റ്റ്‌ വന്നാൽ ഒന്നും മിണ്ടാതെ പോകോ..."(സിനു )



"അതിന് നീ ഗസ്റ്റ്‌ ആണോ..ഇവരൊക്കെ പറഞ്ഞെ നീ ഈ വീട്ടിലെ ഒരാളാണെന്ന് ആണല്ലോ.... ഇനി ഒത്തിരി കാലം ഒന്നിച്ചു കഴിയ്യാനുള്ളെ അല്ലെ നമ്മൾ അതാ പോയി വന്നിട്ട് സംസാരിക്കാന്ന് കരുതിയത്." (ഞാൻ )


"നീ വരുന്നുണ്ടോ..." ഇക്ക വീണ്ടും ഓണടിക്കാൻ തുടങ്ങി.


"പോയിട്ട് വരാട്ടോ... "(ഞാൻ )



ഞാൻ പോയി ബൈക്കിൽ ഇക്കാന്റെ പിറകിൽ കയറി. ഇക്കാനെ പിടിക്കണോ വേണ്ടയോ ഒന്ന് ആലോചിച്ചുവെങ്കിലും എന്റെ മനസ്സ് ഇക്കാനെ അംഗീകരിക്കുകയായിരുന്നു. ഞാൻ എന്റെ കൈ ഇക്കാന്റെ തോളിൽ വെച്ച്.



കുറച്ചു നേരത്തെ യാത്രക്ക് ശേഷം ഞാൻ എന്റെ വീട്ടിൽ എത്തി. എല്ലാവരും എന്നെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ട്. ഉമ്മയും ആന്റിയും ഇല്ല. അവർ മരുമോനെ സ്വീകരിക്കാനുള്ള ഏർപാടിലാകും അത് ഉറപ്പാണ്.



മുറ്റത്ത് വണ്ടി നിർത്തിയതും ഞാൻ ഇറങ്ങി ഓടി ശാഹിക്കയേ പോയി കെട്ടിപിടിച്ചു.


"ഞങ്ങളൊക്കെ ഇവിടെ ഉണ്ട്..."(ഭാബി )


"കണ്ണുണ്ട് എനിക്ക് "(ഞാൻ )


"ഞാൻ കരുതി കെട്ടിയോനെ കിട്ടിയപ്പോ കാഴ്ച ഒക്കെ നഷ്ട്ടപെട്ടെന്ന് 😃"(ഭാബി.)


"വല്യ കാര്യമായി.."(ഞാൻ )


"നീ വന്ന പാടെ തല്ലുണ്ടാകാതെ മോനെ വിളിച്ചു അകത്തേക്ക് ഇരുത്തൂ.."(ഉപ്പ )


"ഷാഹിക്കയും നിസുക്കയും അകത്തന്നെ ആണല്ലോ..."(ഞാൻ )


"എനിക്കിപ്പോ അഞ്ചു മക്കളാണ്"(ഉപ്പ )


"അപ്പൊ നിങ്ങൾ എന്റെ ഉമ്മാനെ ചതിച്ച..."(ഞാൻ )


"ന്റ ഉപ്പ ഇത്തിരി അന്തം കുറവുണ്ട്. സാരല്യ ഞാൻ അകത്തേക്ക് കയറിക്ക്ണ്ട്ടോ..." അത് പറഞ്ഞു വാങ്ങിച്ച sweets ഇക്ക ഉപ്പാന്റെ കയ്യിൽ കൊടുത്ത് അകത്തേക്ക് കയറി.


"ഹോ ഇയാളെ ആണോ മകനെന്ന് പറഞ്ഞെ..." ഞാൻ ഇക്കയെ നോക്കി കളിയാക്കി.



"എന്നെ തന്നെ നിനക്കെന്തെ..."(ഇക്ക )


"ഒന്നൂല്യൂയ്... അല്ല അപ്പോഴും നാല് മക്കളല്ലേ ആകൂ അഞ്ചാമത്തെ ആരാ..."(ഞാൻ )


"അപ്പൊ ഞാൻ ആരാടി..."(ഭാബി ഉണ്ട് എന്റെ നേരെ കലിതുള്ളി വരുന്നേ...)


"വഴിപോക്കി. 😃"(എന്നും പറഞ്ഞു ഞാൻ കിച്ചണിലേക്ക് ഓടി. അല്ലെങ്കിൽ ങ്ക് ആരുടെ എങ്കിലും കയ്യിൽ നിന്ന് കിട്ടും ഉറപ്പാണ്.


അടുക്കളയിൽ എത്തിയപ്പോ തന്നെ നാസികയിലേക്ക് ഇടിച്ചു കയറുന്നുണ്ട് പൊരിച്ച പത്തിരിയുടെയും ബീഫിന്റെയും സ്‌മൈൽ പിന്നെ സമൂസന്റെയും പഴം പൊരിയുടെയും...


"Hwaa... ന്താ മണം " എന്ന് പറഞ്ഞോണ്ട് ഞാൻ ഒരു ബീഫ് കഷ്ണം പാത്രത്തിൽ നിന്നെടുത്ത് വായയിലേക്ക് വെച്ച്.


അപ്പൊ തന്നെ നമ്മുടെ മാതാജി വന്നു കയ്യിന് ഒരടി വെച്ചു തന്നു.


"ന്താ ഉമ്മാ..."(ഞാൻ )


"ഉണ്ടാക്കി വെച്ച ഭക്ഷണത്തിലാ കയ്യിടുന്നെ... അത് മോന് വേണ്ടി ഉണ്ടാക്കിയെ ആണ്."(ഉമ്മ )


" ഹോ എല്ലാർകും ഒരു മോനെ മതി.നമ്മളെ ആർക്കും വേണ്ട... " എന്ന് പറഞ്ഞു വായ ഒരു സൈഡിലേക്ക് കോട്ടി ഒരു ലോഡ് പുച്ഛം വിതറി ഞാൻ എന്റെ റൂം ലക്ഷ്യം വെച്ചു നടന്നു.


അപ്പൊ ഉണ്ട്. അളിയനും അളിയന്മാരും അമ്മോസനും കൂടി ഹാളിൽ ഇരുന്ന് പൊരിഞ്ഞ സംസാരത്തിലാ... ഞാൻ അവരെ ഒന്നും മൈൻഡ് ആകാതെ സ്റ്റെപ് കയറി.


"മോളെ... മോനെ കൂടി കൊണ്ട് പോ... ഡ്രസ്സ്‌ ഒക്കെ മാറ്റി രണ്ടാളും ഒന്ന് ഫ്രഷ് ആയെക്കി."(പിറകിൽ നിന്ന് ഉപ്പ പറഞ്ഞത്.


ഞാൻ തിരിഞ്ഞു നിന്ന്.


"ഈ പറയുന്ന മോന് പിഞ്ചു കുട്ടി ഒന്നുമല്ലല്ലോ ഞാൻ കൊണ്ട് പോകാൻ വേണെങ്കിൽ വന്നോട്ടെ..." എന്ന് പറഞ്ഞു ഞാൻ ഒറ്റ പോക്ക് പോന്നു.



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️


*(ഹാഫിദ് )*


മ്മൾ മ്മളെ പൊണ്ടാട്ടിന്റെ വീട്ടിലേക്ക് വന്നേ ആണ്. ഇവിടെ എല്ലാരും മ്മളെ ഭയങ്കര സൽകരണം  അത് ഓൾക് ഒട്ടും പിടിച്ചില്ല. കുറുമ്പി.


"ഉപ്പ മിക്കവാറും മോളെ പതപ്പിക്കാൻ നിങ്ങൾ നല്ല സോപ് തന്നെ വാങ്ങേണ്ടി വരും."(ഞാൻ )


"മിക്കവാറും... ഞങ്ങൾ മോനെ പറ്റി പറയുന്നേ ഒന്നും അവൾക് പിടിച്ചില്ല... പണ്ടേ അങ്ങനെയാ... ശാഹിനെയോ നിസുവിനെയോ ഞാനോ അവളുടെ ഉമ്മയോ അടുത്തിരുതുന്നത് ഒന്നും ആവൾക് പിടിക്കില്ല. അവൾക് പ്രിയപ്പെട്ടവർ എപ്പോയും അവളുടെ അടുത്ത് തന്നെ വേണം."(ഉപ്പ )


"അത് ഇന്നെനിക്ക് മനസിലായി."(അവളെ ഒറ്റക്കാക്കി പോയിട്ട് ഇന്ന് ഉച്ചക്ക് ഉണ്ടായത് ഒക്കെ ഞാൻ അപ്പൊ ഓർത്തെടുത്തു.)


"ന്നാ മോൻ റൂമിലേക്ക് പോയിക്കോ ഫ്രഷ് ആയി വാ..."(ഉപ്പ )


"ഹാ...' ഞാൻ എണീറ്റു അവളുടെ റൂം നോക്കി നടന്നു.റൂമിലേക്ക് ചെന്നപ്പോ ഉണ്ട് അവൾ കട്ടിലിൽ കിടക്കുന്നു. അതും ശരിക്കും കിടക്കും പോലെ ഒന്നുമല്ല. കാട്ടിലിന്റെ വിലങ്ങനെ കിടക്കുന്നുണ്ട് കാലൊക്കെ പുറത്തേക്ക് തൂക്കിയിട്ട്. രണ്ട് കണ്ണും ചിമ്പിയിട്ടുണ്ട്.


"പടച്ചോനെ ഈ പെണ്ണിന്റെ ബോധം പോയോ...."



ഞാൻ വേഗം റൂമിലേക്ക് കയറി അവളെ അടുത്തേക്ക് ഓടി.


"നൗറി..." അരികിൽ ചെന്ന് വിളിച്ചു. പക്ഷേ ഒരു പ്രതികരണം ഇല്ല. എനികാകെ തളരുന്ന പോലെ ഒക്കെ തോന്നി.


ഞാൻ അവളെ വീണ്ടും വീണ്ടും തട്ടി വിളിച്ചു...


എത്രയായിട്ടും അവൾ എണീക്കാതെ ആയതും ഞാൻ കട്ടിലിൽ നിന്നെണീറ്റ്


ശാഹിനെ വിളിക്കാൻ കരുതി.


"ഭൗ...." പെട്ടന്ന് ശബ്ദം ഉണ്ടാക്കി പെണ്ണ് കട്ടിലിൽ എണീറ്റിരുന്നു ചിരിക്കുന്നു.



"പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ"(ഞാൻ )


"അയ്യേ ഇത്രക്കൊള്ളൂ ഇക്ക.." എന്ന് പറഞ്ഞവൾ വീണ്ടും ചിരി. ഇത് കണ്ടിട്ട് എനിക്ക് ദേഷ്യവും ചിരിയും വരുന്നുണ്ട്.


റൂമിൽ നിന്നിറങ്ങാൻ നിന്ന ഞാൻ അവളുടെ അടുത്തേക്ക് തന്നെ നടന്നു. ചെവിക്ക് പിടിച്ചു..


"ആ ഇക്കാ വേദനിക്കുന്നു വിടി...."(അവൾ )


"വേദനിക്കാൻ തന്നെയാ പിടിചേ.... കുഞ്ഞി കുട്ടികളെ പോലെ വയസ്സ് 25 ആയില്ലേ നിനക്ക്."(ഞാൻ )


"ഇല്ലാട്ടാ... എനിക്ക് അടുത്ത മാസത്തേക്ക് 25 ആകുകയോള്ളൂ..."(അവൾ )


"വെല്യ കാര്യമായി."(ഞാൻ )


"വെല്യ കാര്യം തന്നെയാണ്."(അവൾ )


അവൾ അത് പറഞ്ഞു ടെവ്വൽ എടുത്ത് ബാത്‌റൂമിലേക്ക് കയറി. അവൾ കുളി കഴിഞ്ഞു വരുവോളം ഞാനവളുടെ റൂമും കാര്യങ്ങളുമെല്ലാം കണ്ട് ആസ്വദിച്ചു. സെൽഫ് നിറയെ ബുക്സ് ആണ്. അവൾ വായിക്കാൻ വളരെ ഇഷ്ട്ടമാണെന്ന് എനിക്കാതെ അറിയാം.


അവൾ കുളി കഴിഞ്ഞു നിസ്കരിക്കാൻ നിന്ന്. അപ്പോയെക്കും ഞാൻ പോയി ഫ്രഷായി.




പിന്നെ അളിയന്മാരോട് കൂടിയും രണ്ട് പീക്കരികളുടെ കൂടെയും ആയിരുന്നു.


മ്മളെ പൊണ്ടാട്ടി ഫുൾ ബിസി ആണ്. അയലത്തെ വീട്ടിലേക്ക് ഒക്കെ പോയിട്ടുണ്ട് അവൾ. വെറുപ്പിക്കാൻ അല്ലാതെന്തിനാ..


❤💜❤💜❤💜❤💜❤💜❤💜❤💜❤



*(നൗറി...)*



വീട്ടിലേക്ക് വന്നിട്ട് രണ്ട് ദിവസമായി. ഇന്ന് തിരിച്ചു ഇക്കാന്റെ വീട്ടിലേക് പോകാണ്. രണ്ട് ദിവസം അടിച്ചു പൊളിച്ചു. ഇക്കയുമായി കൂടുതൽ അടുക്കുകയും ചെയ്ത്.


പഴയത് എല്ലാം മറന്ന് ഒരു ജീവിതം നയിക്കാൻ ഞാൻ പ്രാപ്തയാകുകയായിരുന്നു ഈ രണ്ട് ദിവസം....



എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോ ഒരു നോവ് ഉള്ളിൽ. പിന്നെ ചേർത്ത് പിടിക്കാൻ എനിക്കായി മാത്രം അവകാശപെട്ട ഒരാൾ കൂടെ ഉണ്ടല്ലോ എന്ന ആശ്വാസമാണ്.



യാത്ര തുങ്ങിയത് മുതൽ ഞങ്ങൾക്കിടയിൽ മൗനമാണ്..


എനിക്ക് വീട്ടിൽ നിന്ന് പോന്നത് നല്ലോണം സങ്കടമായിട്ടുണ്ടെന്ന് കരുതിയാണ് ഇക്ക ഒന്നും സംസാരിക്കാതെ എന്നെനിക്കറിയാം.



"ഇക്കാ..."(ഞാൻ )


"എന്തെടി..."(ഇക്ക )


"അല്ല ഇങ്ങൾ എന്താ ഒന്നും മിണ്ടാതെ..."(ഞാൻ )


"ഒന്നൂല്യ നിന്റെ സങ്കടം എല്ലാം മാറട്ടെ എന്ന് കരുതി അതാ..."(ഇക്ക )


"എനിക്ക് സങ്കടം ഒന്നൂല്യ... മഹർ തന്നവന്റെ കൂടെ അല്ലെ ഞാൻ പൊന്നെ..."(ഞാൻ )



"എന്നാലും ജന്മം നൽകിയവരുടെ കൂടെ നിന്ന് പോരുമ്പോ ഒരു സങ്കടം ആർക്കായാലും ഉണ്ടാകും. പിന്നെ ഒരു കാര്യം പറയാനുണ്ട്."(ഇക്ക )



"എന്താ ഇക്ക... (ഞാൻ )



"അത് പിന്നെ വീട്ടിൽ പുതിയ ഒരാളുണ്ട്. സൂക്ഷിക്കണം."(ഇക്ക )


"അത് ഞാൻ നോക്കിക്കോളാം.

പിന്നെ മറ്റന്നാൾ ഒരു ഇന്റർവ്യൂ ഉണ്ട്. ഞാൻ പോവട്ടെ "(ഞാൻ )


"അതിനെന്താ പൊക്കോ... എന്നാ പിന്നെ വീട്ടിൽ ഇരുന്നുള്ള ബോറടി മാറുമല്ലോ ജോബ് കിട്ടിയാൽ."(ഇക്ക )



അങ്ങനെ ഓരോന്നു സംസാരിച്ചു ഞങ്ങൾ വീട്ടിൽ എത്തി.



ഉമ്മറത്ത് തന്നെ ഉമ്മയും ഹാനിയും ഹാദിയും ഉണ്ട്.


ഞാൻ സലാം പറഞ്ഞു അകത്തേക്ക് കയറി. ഇക്ക എന്നെ വീട്ടിലാക്കി ഫ്രണ്ട്സിന്റെയടുത്തേക്ക് പോയിട്ടുണ്ട്..



"ഉമ്മാ ഞാൻ പോയപ്പോ ഒരു ഗസ്റ്റ്‌ വന്നിരുന്നല്ലോ എവിടെ ആള്."(ഞാൻ )


"റൂമിലുണ്ട് "(ഉമ്മ )


ഞാൻ നേരെ അവളുടെ റൂം ലക്ഷ്യം വെച്ചു നടന്നു. റൂമിന്റെ ഡോർ തുറന്നിട്ടുണ്ട്. ഞാൻ പതിയെ തലയിട്ട് നോക്കി. അവൾ ഹെഡ്സെറ്റ് വെച്ച് എന്തോ കേൾക്കുന്ന തിരക്കിലാണ്.



"ഹൈ... അകത്തേക്കു വരാവോ..."(ഞാൻ )


ഡോറിൽ തട്ടി കൊണ്ട് ഞാൻ ചോദിച്ചു.


"എന്റെ സമ്മദം ചോദിച്ചിട്ടാണോ എന്റെ ജീവിതം തന്നെ തട്ടി എടുത്തത്."(അവളെന്തോ എന്നോട് ഭയങ്കര ദേഷ്യത്തിലാണ് സംസാരം.)


"ഞാൻ എങ്ങനെ തന്റെ ജീവിതം തട്ടി എടുത്തേ..." ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്.



"ഇനി അത് ഞാൻ വിശദീകരിച്ചു തരണോ.... നീ ഹാഫിയുടെ മുന്നിലേക്ക് വന്നിരുന്നില്ലെങ്കിൽ ഇന്ന് അവൻ അണിഞ്ഞ മഹർ എന്റെ കഴുത്തിൽ കിടക്കുമായിരുന്നു."(അവൾ )



"വിധിയാവും ഇക്കയെ എനിക്ക് തന്നത്. അതിന് എനിക്കെന്ത് ചെയ്യാൻ പറ്റും. നീ എന്നെ ശത്രുവായി കണ്ടിട്ടെന്ത് കാര്യം."(ഞാൻ )


"കാര്യമുണ്ട്. നിന്നെ കൊന്നിടാണെങ്കിലും ഈ മഹർ എന്റെയാക്കും ഞാൻ നോക്കിക്കോ..." എന്ന് പറഞ്ഞവൾ എന്റെ നേരെ വന്നു കഴുത്തിൽ മുറുക്കി പിടിച്ചു. എനിക്ക് ശരിക്കും ശ്വാസം പോലും എടുക്കാനാവാതെ ആയി.


"സിനു വിട് എന്നെ... എന്താ നീ ഈ കാണിക്കുന്നെ... Plz വിട് വേദനിക്കുന്നു."(ഞാൻ )


"വേദനിക്കണം. വേദനിച്ചു നീ മരിക്കണം.അപ്പോ ഞാനേ ഉണ്ടാകൂ ഹാഫിക്ക്. അപ്പൊ അവൻ എന്റെയാകും."(സിനു )



"നീ എന്നെ വിട്... Plz..."(ഞാൻ )




💜💜💜💜💜💜💜💜💜💜💜💜💜💜💜💜


(ജുനു & റാഷി )



"ന്താടാ നീ പെട്ടന്ന് കാണണം എന്ന് പറഞ്ഞെ.."(ജുനു )


"അത് പിന്നെ.... എല്ലാം കൈ വിട്ട് പോയടാ...."(റാഷി.)



"എന്താടാ മനുഷ്യനെ ബേജാറാകാതെ കാര്യം പറ."(ജുനു )


"അത് പിന്നെ ആഷിനെയും ഫാമിലിയെയും കാണുന്നില്ല."(റാഷി )


"എന്താഡാ നീ പറയുന്നേ.."(ജുനു )



"അതെ ഞാൻ അവരെ റഷ്യയിൽ ഒരു ഫ്ലാറ്റിൽ ആയിരുന്നു താമസിപ്പിച്ചിരുന്നത്. അവളുടെ അനിയത്തിക്ക് വേണ്ട അഡ്മിഷ ഒക്കെ ഒരു കോളേജിൽ ഞാൻ റെഡി ആക്കി കൊടുത്തിരുന്നു. അവൾ കുറച്ചു ദിവസങ്ങളായി ലീവിൽ ആണെന്ന് വിളിച്ചു പറഞ്ഞത് കോളേജിൽ നിന്നാണ്. അപ്പൊ ഞാൻ അവിടെ ഫ്ലാറ്റിൽ വിളിച്ചു അന്വേഷിച്ചു അവർ അവിടെ നിന്ന് പോയിട്ട് ദിവസങ്ങളായി എന്നാണ് പറഞ്ഞത്."(റാഷി )


"അതെങ്ങനെ അവൻ വീൽചെയർ അല്ലെ. ഉമ്മാനെ കൊണ്ട് ഒറ്റക് ഇപ്പൊ എന്തെങ്കിലും  സാധിക്കോ..."(ജുനു )



"എനിക്കറീലാടാ.... അവർ ഇനി നാട്ടിലേക്ക് വന്നിട്ടുണ്ടാകുമോ..."(റാഷി )



"അങ്ങനെ അവർ വന്നിട്ടുണ്ടെങ്കിൽ നമ്മുടെ ഹാഫിയുടെ ജീവിതം."(ജുനു )



"എനിക്ക് ആലോചിക്കാൻ പോലും വയ്യ... ഇത്രെയും നമ്മൾ കഷ്ട്ടപെട്ടത് വെറുതെ ആകുമോ..."(റാഷി )



"ഒന്നും സംഭവിക്കില്ലായിരിക്കും. അങ്ങനെ കരുതാം."(ജുനു )


മം..



അവർ സംസാരിച്ചിരിക്കുന്ന ഇടക്ക് ഹാഫി കയറി വന്നു. അപ്പൊ തന്നെ അവർ സംസാരം മാറ്റി.



"നിങ്ങൾ കുറെ നേരമായടാ വന്നിട്ട് "(ഹാഫി.)



"ഇല്ലാടാ ഇപ്പൊ വന്നോള്ളൂ..."(റാഷി )



അങ്ങനെ പിന്നെ അവർ മൂന്ന് പേരും അവരുടേതായ ലോകത്തേക്ക് ചേക്കേറി.




❤♥️❤♥️❤♥️❤♥️❤♥️❤♥️❤♥️❤♥️


സിനു കഴുത്തിൽ മുറുകി പിടിച്ചിട്ട് വേദന കാരണം ഞാൻ കരഞ്ഞു അത് കേട്ട് ഉമ്മയും ഹാനിയും ഓടി വന്നു അവളെ പിടിച്ചു മാറ്റിയപ്പോയാണ് എനിക്ക് ശ്വാസം നേരെ കിട്ടിയത്.



"എന്താ സിനു നീ ഈ കാണിക്കുന്നെ."(ഉമ്മാ )


"അത് ആന്റി... ഞാൻ "(സിനു )


"ഇത് കാക്കു കാണണം എന്നാ സിനുത്താന്റെ അന്തം ആവും "(ഹാനി )



"സോറി ആന്റി.. ഞാൻ അറിയാതെ... ദേഷ്യം വന്നിട്ട്."(അവൾ എന്തൊക്കെ പറഞ്ഞൊപ്പിക്കാൻ നോക്കുന്നുണ്ട്. മുഖം താഴ്ത്തി ആണ് അവളുടെ സംസാരം.


"സോറി പറയേണ്ടത് എന്നോടല്ല. നീ ഇവളെ അല്ലെ ഉപദ്രവിച്ചത് അപ്പൊ ഇവളോടാണ് ക്ഷമ ചോദിക്കേണ്ടത്." എന്ന് പറഞ്ഞു ഉമ്മാ എന്നെ ചൂണ്ടി.)


അപ്പൊ അവൾ എന്റെ നേരെ തിരിഞ്ഞു. പക്ഷെ അവൾക് സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് ഉള്ള പോലെ.


"വേണ്ട എന്നോട് ആരും സോറി പറയണ്ട... ഞാൻ ഇതൊക്കെ ഇപ്പൊ തന്നെ മറന്നു." എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് പോയി ഫ്രഷായി.


💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤


*സിനു*


അവളെ കണ്ടാലറിയാം അവൾ ഒരു പാവമാണെന്നു.. പക്ഷെ എന്റെ  ഹാഫിയെ എന്നിൽ നിന്നകറ്റിയവൾ എന്നും എന്റെ ശത്രുവാണ്. അവളെ ഒരിക്കലും വെറുതെ വിടാൻ എന്റെ മനസ്സ് അനുവദിക്കില്ല. അവളെ കാണും തോറും എന്റെ ദേഷ്യം കൂടി കൂടി തന്നെ വരും.



ഇപ്പൊ ആന്റി എന്നെ കുറിച് എന്ത് കരുതി കാണും. ഞാൻ അവളെ കൊല്ലാൻ നോക്കി എന്നല്ലേ വിചാരിക്ക. പക്ഷെ ഞാൻ പോലും അറിയാതെ പ്രതികരിച്ചു പോയതാണ് അവളെ കണ്ടപ്പോ.


കൊല്ലണ്ട... കൊല്ലാതെ തന്നെ അവളെ ഇവിടുന്ന് ഇറക്കണം. അതിന് എന്ത് ചെയ്യണം എന്നാണ് ഞാൻ ഇപ്പൊ ചിന്തിക്കുന്നത്.


"സിനുത്ത ചായ കുടിക്കാൻ വിളിക്കുന്നുണ്ട് ഉമ്മാ.."(ഹാദി )



റൂമിൽ ഇരുന്നപ്പോഴാണ് ഹാദി വന്നു വിളിച്ചത്. ആന്റിയെ ഫേസ് ചെയ്യാൻ മടിയുണ്ട്. എന്നാലും ഇപ്പൊ ചെന്ന് സംസാരിച്ചില്ലെങ്കിൽ അത് കൂടുതൽ പണിയാകും.



"ഞാൻ വരാ നീ നടന്നോ..."(ഞാൻ )



അവൾക്ക് പിറകെ ഞാനും നടന്നു ആന്റി പഴം പൊരി ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അവൾ ആ നൗറി ക്ലാസിലേക്ക് ചായ സർവ് ചെയ്യുന്ന തിരക്കിലാ..


ഞാൻ ചെന്ന് ചെയറിൽ ഇരുന്ന്..പക്ഷെ അവരാരും എന്നെ മൈൻഡ് ആകുന്നില്ല. എനികതിൽ സങ്കടം ഒന്നും ഇല്ലാട്ടോ... കാരണം എനികെന്റെ ഹാഫി മാത്രം മൈൻഡ് ചെയ്തില്ലെങ്കിലേ സങ്കടം വരൂ... ഇപ്പൊ കുറെ കാലമായി അത് അനുഭവിക്കുന്നെ ആണ് ഞാൻ..



"ആന്റി നൗറി.. നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടോ."(ഞാൻ )



"ഏയ് ഇല്ല "(അവർ രണ്ടാളും ഒരു പോലെ പറഞ്ഞു.)


"ഇവറ്റങ്ങൾ മനുഷ്യരല്ലേ... കൊല്ലാൻ നോക്കിയ ആളോട് ദേഷ്യം ഇല്ലാതിരിക്കാൻ."(ന്റ ആത്മ )



"ആന്റി ഞാൻ ഒരു കാര്യം പറയട്ടെ "(ഞാൻ)


"ആ.."(ആന്റി )


"അത് പിന്നെ ഇതൊന്നും ഹാഫി അറിയരുത് plz... ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല."(ഞാൻ )


അവനറിഞ്ഞാൽ ആ നിമിഷം എന്റെ സ്ഥാനം പുറത്താകുമെന്ന് എനിക്ക് നല്ലോണം ഉറപ്പുണ്ട്.


"അത് ഞാനല്ല.. നൗറി മോളാണ് തീരുമാനികേണ്ടത്."(ആന്റി അത് പറഞ്ഞു അവളെ നോക്കി


എന്റെ കണ്ണുകളും അവൾക് നേരെ തിരിഞ്ഞു.



"ഞാൻ ഒന്നും ഇക്കയോട് പറയില്ല. അതോർത്ത് ആരും പേടിക്കേണ്ട..."(നൗറി



"അവളെ പേടി എനിക്കോ... എന്റെ ഹാഫി എന്നെ വെറുകണ്ടാന്ന് കരുതിയിട്ടാണ്. കാരണം നീ പോയാൽ നങ്ങൾ ഒന്നിക്കാൻ ഉള്ളവരാണ്."(ന്റ ആത്മ)



💜❤💜❤💜❤💜❤💜❤💜❤💜


*(നൗറി )*




എല്ലാരും കൂടി ചായ കുടിച്ചിരിക്കുമ്പോ പുറത്ത് വണ്ടി വന്ന ശബ്ദം കേട്ടു. അത് ഇക്കയാകുമെന്ന് ഉറപ്പാണ്. ഞാൻ ഡോർ തുറക്കാൻ വേണ്ടി എണീറ്റ്.


"നൗറി..." പിറകിൽ നിന്ന് സിനു വിളിച്ചത്



"ഞാൻ പറയില്ല..."(എന്ന് പറഞ്ഞു ഞാൻ പോയി ഡോർ തുറന്ന് കൊടുത്ത്.


ഇക്ക നേരെ റൂമിലേക്ക് പോണത് കണ്ട്.


"ഇക്കാ.."(ഞാൻ )



സ്റ്റെപ് കയറുന്ന ഇക്ക തിരിഞ്ഞു നിന്ന്.


"എന്തേ..."(ഇക്ക )



"ചായ കുടിച്ചിട്ട് റൂമിലേക്ക് പോകാം.."(ഞാൻ )



"എനിക്കുള്ളത് റൂമിലേക്ക് കൊണ്ട് വന്നാൽ മതി."(ഇക്ക പറഞ്ഞോണ്ട് റൂമിലേക്ക് തന്നെ കയറി പോയി.)



ഈ ഇക്കാക്ക് ഇതെന്തു പറ്റി. എല്ലാവരുടെയും കൂടെ ഇരുന്ന് കഴിക്കുന്നേ ആണല്ലോ ഇക്കാക്ക് ഇഷ്ട്ടം. ഇപ്പൊ ഇതെന്താ ഇങ്ങനെ.



"മോളെ അവന് ചായ വേണ്ടേ..." കിച്ചണിൽ നിന്ന് ഉമ്മ വിളിച്ചു ചോദിക്കുന്നുണ്ട്.



"റൂമിലേക്ക് കൊണ്ട് വരാൻ പറഞ്ഞു."(ഞാൻ )



"എന്നാ കൊണ്ട് കൊടുക്ക് എന്തെങ്കിലും പണി കാണും അവന്."(ഉമ്മാ )


ആ 



ഞാൻ ഇക്കാക്കുള്ള ചായയും കടിയും എടുത്ത് റൂമിലേക്ക് പോകാൻ നിന്നതും സിനു എന്റെ മുമ്പിൽ തടസ്സമായി നിന്ന്.



"എന്തേ... ഞാൻ ഇക്കനോട് ഒന്നും പറയില്ല. നീ പേടിക്കണ്ട."(ഞാൻ)



"അതല്ല..."(സിനു )


"പിന്നെ "(ഞാൻ )


"ഹാഫിക്ക് ചായ ഞാൻ കൊണ്ട് കൊടുക്കാം. "(സിനു )



"വേണ്ട ഞാൻ കൊടുത്തോളാം..."(ന്റ ഇക്കാക്ക് ഞാൻ അല്ലെ കൊടുക്കേണ്ടത് അത് പറയാൻ അവളാരാ..)


"അതെന്താടൂ ഞാൻ കൊടുത്താലും ഹാഫി കുടിക്കും ഇൻക് താ..." (ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൾ അത് വാങ്ങിച്ചോണ്ട് കയറി പോയി



എന്നാ അവൾ കൊടുക്കട്ടെ.. ഈ കണ്ട സ്റ്റെപ് കേറാതെ കഴിഞ്ഞു. എന്ന് വിചാരിച്ചു ഞാൻ അലക്കിഇട്ടത് എടുക്കാൻ പോയി.



"ന്റ ഭാബി എന്ത് പണിയാ ഈ കാട്ടിയത്." (ഹാനി ഉണ്ട് പിറകെ വരുന്നു.)



"എന്ത് കാട്ടിയെന്നാ നീ പറയുന്നേ.."(ഞാൻ കാര്യം മനസിലാവാതെ അവളെ നോക്കി )



"ഇതന്നെ..."(ഹാനി )



"നിനക്ക് ന്താടി വട്ടായാ... " (ഞാൻ അവളെ തലക്ക് ഒരു മേട്ടം കൊടുത്ത്.)



"ന്റ ഭാബി കാക്കൂന് ചായ കൊടുക്കേണ്ടത് ഭാബി അല്ലെ അതെന്തിനാ ആ മൂതേവിയുടെ കയ്യിൽ കൊടുത്തേ..."(ഹാനി )



"എന്ത് നീ പറഞ്ഞെ നിന്റെ എത്ര വയസ്സിനു മൂത്തേ ആണ് അവൾ ഇങ്ങനെ ഒക്കെ വിളിക്കാവോ..." എന്ന് പറഞ്ഞു ഞാൻ അവളുടെ ചെവിക്ക് പിടിച്ചു.


"ഭാബി വേദനിക്കുന്നു. വിട്ടെ... എനിക്ക് വേദനിക്കുന്നു... സ്വഭാവം നന്നായാലല്ലേ ഞാൻ അവളെ ബഹുമാനിക്ക.. കണ്ടവരെ ഒക്കെ കേറി ബഹുമാനിക്കാൻ എനിക്കൊന്നും വയ്യ."(ഹാനി )


ഞാൻ ചിരിച്ചോണ്ട് അവളുടെ ചെവിയിൽ നിന്ന് വിട്ടു.


"അവളെ റൂമിലേക്ക് പറഞ്ഞയച്ചതിന് കാക്കൂന്റെന്ന് നിങ്ങൾക്കു നല്ലോണം കിട്ടും കൂടെ ഇങ്ങൾ ന്നെ വേദനിപ്പിച്ചതിനുള്ളത് കൂടി ഞാൻ വാങ്ങി തരണ്ട് നോക്കിക്കോ..." എന്ന് പറഞ്ഞവൾ പോയി



പറഞ്ഞപോലെ ഇക്കാക്ക് ഇഷ്ട്ടായിട്ടുണ്ടാകില്ല ഞാൻ അവളെ കയ്യിൽ കൊടുത്ത് വിട്ടത്. ഇനി എന്ത് പറയും. അവൾ പോയിട്ട് കുറച്ചു സമയമായല്ലോ ഒരു വിവരവും ഇല്ല.


ഞാൻ റൂമിലേക്ക് പോയി നോക്കണോ... ന്തയാലും പോയി നോക്കാം...രണ്ടും കല്പിച്ചു ഞാൻ റൂമിലേക്കു വിട്ട്.


*പടച്ചോനെ...*


റൂമിലേക്ക് എത്തിയതും റൂമിന്റെ കോലം കണ്ട് ഞാൻ അറിയാതെ അല്ലാഹുവിനെ വിളിച്ചു പോയി..


"എന്താടി എനിക്ക് ഒരു ക്ലാസ് ചായ കൊണ്ട് വരാൻ നിനക്ക് ടൈം ഇല്ലേ..."   എന്നെ കണ്ടപാടെ ഇക്ക എന്റെ നേരെ തിരിഞ്ഞു.


അത് വരെ ഇക്ക സിനുവിന്റെ നേരെ ആയിരുന്നു.ഞാൻ വന്നപ്പോ അവൾ ഇക്കാന്റെ മുന്നിൽ തലതാഴ്ത്തി നില്കുന്നുണ്ട്. രണ്ടാളെ നിൽപ്പും താഴെ പൊട്ടി ചിതറി കിടക്കുന്ന ക്ലാസും പഴം പൊരിയുമൊക്കെ കണ്ടിട്ട് നല്ല ഒരു സീൻ കാണാൻ കഴിഞ്ഞില്ലാന്ന് തോനുന്നു..


മിസ്സായി അല്ലെ അടിപിടി തല്ല് വഴക്ക് ഒക്കെ കണ്ടിട്ട് കാലം കുറെ ആയി.



"നിന്റെ വായയിലെ നാവും പോയാ..." ഇക്ക എന്നെ പിടിച്ചു കുലുക്കി. അപ്പോയാണ് റൂമിന്റെ അവസ്ഥ കണ്ട് ഞെട്ടി തരിച്ച ഞാൻ ബോധവസ്ഥയിലേക്ക് വന്നത്.



"അത് ഇക്കാ..."(ഇക്കാന്റെ മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.ഞാൻ ഇത് വരെ ഇക്കയെ ഇത്ര ചൂടിൽ കണ്ടിട്ടില്ല.)



"വെയ്യെങ്കിൽ പറഞ്ഞാ പോരെ ഞാൻ അവിടെ വന്നു കുടിക്കുമല്ലോ ഓരോ വയ്യാവേലികളെ റൂമിലേക്ക് കയറ്റി വിടണോ.

."(ഇക്ക )



"സോറി ഇക്ക ഞാൻ അറിയാതെ... അവൾ ചോദിച്ചപ്പോ...."( ഞാൻ എന്തൊക്കെ പറഞ്ഞൊപ്പിച്ചു.



"എന്ത് നോക്കി നിൽക്കാടി ഇറങ്ങി പോ റൂമിന്ന്."(ഇക്കാ)


അത് കേട്ടപാടെ ഞാൻ ജീവൻ കൊണ്ട് ഓടി റൂമിന്ന്.


"നിന്നോടല്ല ഈ വലിഞ്ഞു കേറി വന്നവളോടാണ് ഇറങ്ങി പോകാൻ പറഞ്ഞത്." ( തിരിഞ്ഞു നോക്കാതെ ഇറങ്ങി പോന്നപ്പോയാണ് ഇക്ക പിറകിൽ നിന്ന് കയ്യിൽ പിടിച്ചു നിർത്തിച്ചത്.)



ഇക്ക അത് പറഞ്ഞതോടെ അവൾ ഇറങ്ങി പോയി.


അതിന് പിറകെ ഞാനും ഇറങ്ങി പോരാൻ തുനിഞ്ഞു. പക്ഷെ ഇക്ക പിടി വിട്ടില്ല.


"എങ്ങോട്ടാ..."(ഇക്ക)


ഇതെന്താ ഓന്തോ... ഇത് വരെ തൊട്ടാൽ പൊള്ളുന്ന ചൂടിൽ നിന്നിരുന്ന ആൾ ഇപ്പൊ എന്ത് മയത്തിലാ സംസാരിക്കുന്നെ. വെറുതെ അല്ല ഓന്തിനേക്കാൾ വേഗത്തിൽ നിറം മാറാൻ മനുഷ്യന്മാർക്ക് കഴിയും എന്ന് പറയുന്നത്.


"ഞാൻ താഴേക്ക്."(ഞാൻ )


"എന്തിന്."(ഇക്ക )



"അതോ അവിടെ പോയി സോഫയിൽ ഇരിക്കാൻ... അല്ല പിന്നെ ഈ റൂമിന്റെ കോലം നോക്കി. ഇതൊക്കെ നന്നാക്കാൻ ആരെങ്കിലും വരോ..."(ഞാൻ ഇത്തിരി സ്ട്രോങ്കിൽ തന്നെ ചോദിച്ചു അല്ല പിന്നെ )


അപ്പൊ ഇക്ക ഒരു ചമ്മിയ ചിരി ചിരിച്ചു തന്ന് കൊണ്ട് കയ്യിൽ നിന്ന് വിട്ട്.



ഞാൻ താഴെ പോയി വൃത്തി ആകാനുള്ള സാമഗ്രികളൊക്കെ എടുത്തോണ്ട് വന്നു.



💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜


*ഹാഫി*




റൂമിൽ ചെന്ന് ഫ്രഷായി ബാത്‌റൂമിൽ നിന്നിറങ്ങിയ പാടെ മുന്നിൽ ചായ കൊണ്ട് നിൽക്കുന്ന സിനുവിനെ കണ്ട്. ഒരു പ്രശ്നത്തിന് തിരി കൊളുത്തേണ്ടല്ലോ എന്ന് കരുതി ചായ അവിടെ വെച്ച് പോകാൻ പറഞ്ഞപ്പോഴാ അവളുടെ ഒരു കൊഞ്ചൽ 

*എന്റെ ഹാഫിക്ക് ഇപ്പോഴും എന്റെ കയ്യിൽ നിന്ന് കോഫി കിട്ടുന്നത് ഒത്തിരി ഇഷ്ട്ടാല്ലേ...ഞാൻ കൊണ്ട് തരാൻ വേണ്ടിയല്ലേ റൂമിലേക്ക് കൊണ്ട് തരാൻ പറഞ്ഞത്.*  എന്ന്,അത് കേട്ടപാടെ എന്റെ ശരീരമാകമനം ദേഷ്യം അരിച്ചു കയറി. പിന്നെ അവിടെ ഒരു സുനാമി വന്ന പോലെ ആയിരുന്നു. ആ ദേഷ്യത്തിൽ എന്റെ പെണ്ണിനോടും എന്തൊക്കെയോ പറഞ്ഞു പോയി. പാവം എന്നോട് ദേഷ്യം ഉണ്ടാകുമോ...


നിലത്തെ കുപ്പിച്ചില്ലുകൾ പെറുക്കിഎടുക്കുന്ന അവളുടെ അടുത്ത് തറയിൽ പോയി ഇരുന്ന് ഞാൻ. അപ്പൊ അവൾ എന്നെ തല ഉയർത്തി നോക്കി പിരികം പൊക്കി ചോദിക്കുന്നുണ്ട് എന്തേ എന്ന്.



"എന്നോട് ദേഷ്യം ഉണ്ടോ..."(ഞാൻ )


"എന്തിന്..."(അവൾ)



"അല്ല.. ഞാൻ വഴക്ക് പറഞ്ഞതിന് "(ഞാൻ )



"ഏയ് എനിക്ക് സങ്കടം ഒന്നുമില്ല. അവളുടെ കയ്യിൽ കൊടുത്ത് വിട്ടത് എന്റെ തെറ്റാണല്ലോ... അവൾ നിർബന്ധം പിടിച്ചു വാങ്ങിച്ചോണ്ട് വന്നേ ആണ്. പിന്നെ എന്നെ എന്തും പറയാനുള്ള അവകാശം ആണല്ലോ എന്റെ കഴുത്തിൽ കിടക്കുന്ന ഈ മഹർ." അവൾ കഴുത്തിലെ മഹർ പൊക്കി പിടിച്ചോണ്ട് പറഞ്ഞു.


അപ്പൊ എന്തോ എനിക്ക് ഞാൻ ചെയ്തത് പൂർണമായും തെറ്റായിരുനെന്ന് മനസിലായി.


"നൗറി.... ഒരിക്കലും നിന്റെ കഴുത്തിലുള്ളത് എനിക് നിന്നെ എന്തും പറയാനുള്ള ചരടായി ഞാൻ കണ്ടിട്ടില്ല. മറിച്ചത് എന്റെ സ്നേഹത്തിന്റെ പ്രതീകം മാത്രമാണ്." അത് പറഞ്ഞു ഞാൻ അവിടെന്ന് എണീറ്റു ബാൽകാണിയിൽ ചെന്നിരുന്നു അവൾ എന്തെങ്കിലും പറയും മുമ്പ്.



ബാൽകണിയിലെ ഊഞ്ഞാലിൽ ഇരുന്ന് കുറെ നേരം എന്തൊക്കെയോ ആലോചിച്ചു കൂട്ടി. നൗറിയെ കണ്ടതും അവൾ ഈ മനസിലേക്ക് ചെക്കേറിയതുമെല്ലാം.



"ഇക്കാ...."  പെട്ടന്നുണ്ട് അവൾ  പിറകിലൂടെ വന്നു എന്റെ തോളിൽ കയ്യിട്ട് എന്റെ അടുത്ത് വന്നിരുന്നു.



"എന്തേ..."(ഞാൻ )


ഇപ്പൊ ഊഞ്ഞാലിന്റെ ഫ്രണ്ടിലേക്ക് തിരിഞ്ഞു ഞാനും മറുഭാഗത്തേക്ക് തിരിഞ്ഞിട്ട് അവളും അങ്ങനെ ആണ് ഇരിക്കുന്നെ.

അവൾ വേഗം കാൽ ഫ്രണ്ടിലേക് ഇട്ട് കൊണ്ട് ഞാൻ ഇരിക്കുന്ന പോലെ ഇരുന്ന്.


"എന്താ പതിവില്ലാതെ എന്റെ അടുത്ത് വന്നൊരിരുത്തം."(ഞാൻ )



"എന്തേ എനിക്ക് എന്റെ കെട്യോന്റെ അടുത്ത് വന്നിരുന്നൂടെ..."(അവൾ )


"നിനക്കല്ലാതെ മറ്റാർകാടി എന്റടുത്തു ഇരിക്കാൻ അവകാശം."(ഞാൻ )



"അതന്നെ... ഇക്ക ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."(അവൾ )


"പറയൂ പൊണ്ടാട്ടി..."(ഞാൻ )



"അത് ഇല്ലേ ഇക്ക... ആ സിനുവും നിങ്ങളും തമ്മിൽ ന്താ പ്രശ്നം... അവൾ ഇവിടെ വന്നിട്ട് ഇന്നല്ലേ നിങ്ങൾ ഒന്ന് സംസാരിച്ചത് അപ്പോഴാണെങ്കിലോ ഇങ്ങനെ."(അവൾ )


എനിക്കറിയാം അവൾ ചോദിക്കാൻ വരുന്നത് സിനുവിനെ കുറിച്ചാകുമെന്ന്..



"അതോ പ്രേതേകിച്ചൊന്നുമില്ല അവളെ കുഞ്ഞിനാൾ മുതലുള്ള വിചാരം ഞാൻ അവളെ കെട്ടുമെന്നാണ്. പക്ഷെ ഒരു വകതിരിവ് വെച്ച നാൾ മുതൽ എന്റെ മനസ്സിൽ നീയാണ്.. അതവൾക് പറഞ്ഞാൽ മനസിലാവില്ല. അവൾ വന്നാ സംസാരിക്കാൻ തുടങ്ങും ഞാൻ അവളെ കാമുകനോ ഭർത്താവോ ഒക്കെ ആണെന്ന മട്ടിൽ അത് കേട്ടാൽ ങ്ക് അരിച്ചു കേറും

അത്രേ ഒള്ളൂ ഞങ്ങൾ തമ്മിൽ."(ഞാൻ )



"അയ്യേ അത്ര ഒള്ളൂ... ഞാൻ കരുതി ന്തെങ്കിലും വെല്യ പ്രശനം ഉണ്ടാകും നിങ്ങൾ തമ്മില്ലെന്ന്. ച്ചേ ഇത് കുഞ്ഞി കുട്ടികളെ പോലെ..."(അവൾ )


"ടൈം പാസ്സിന് തല്ല് കൂടാനും ആരെങ്കിലും വേണ്ടേ 😃."(ഞാൻ ചിരിച്ചോണ്ട് പറഞ്ഞു )



"മം നമുക്ക് വീട് ഒരു യുദ്ധശാല ആക്ക..."(അവൾ )



"ആലോചന ഉണ്ട്. രണ്ട് മൂന്ന് ശത്രുകൾ കൂടി വേണം. നിനക്ക് ശത്രുകൾ ഉണ്ടോടി."(ഞാൻ )



"എനിക്ക് ശത്രുകൾ ഒന്നും ഇല്ലോയ്.... മ്മക്ക് മിത്രങ്ങൾ മാത്രം."(അവൾ )



"അല്ലെങ്കിൽ നിനക്കൊക്കെ എവിടെന്ന് ശത്രുകൾ ഉണ്ടാകാനാ..."(ഞാൻ )



"ശത്രുകളെ നമുക്ക് പിന്നെ എണ്ണക്കം എടുക്കാം ഇപ്പൊ വന്നു ഡിന്നർ കഴിക്കാൻ നോക്ക്." എന്ന് പറഞ്ഞു അവൾ എണീറ്റ് എന്റെ കൈ പിടിച്ചു വലിച്ചോണ്ട് പോയി.


ഞങ്ങൾ ഹാളിൽ എത്തിയപ്പോ ഹാനിയും ഹാദിയും ഇരുന്ന് tv കാണുന്നുണ്ട്.



"ഉമ്മാ എവിടെ "(നൗറി )



"ഉമ്മാ മാമിക്ക് ഫോൺ ചെയ്യാണ്."(ഹാനി )



"ഹാ... ഞാൻ പോയി ഭക്ഷണം എടുത്ത് വെക്കട്ടെ.." എന്ന് പറഞ്ഞു നൗറി കിച്ചണിലേക്ക് പോയി. അവൾ പോകാൻ കാത്തിരുന്നപോലെ ആ സിനു വന്നു എന്റെ അടുത്ത് സോഫയിൽ ഇരുന്ന്. ഞാൻ അവിടെന്ന് എണീറ്റു വേറെ ഒരു സോഫയിലേക്ക് ഇരുന്ന്.



"എന്താ ഹാഫി എന്നെ പേടിയാണോ..."(സിനു )




"പേടിച്ചല്ലേ പറ്റൂ കൊല്ലാൻ പോലും തയ്യാറായിട്ടല്ലേ നിന്റെ വരവ്." ( ഹാനി )


"എന്താ ഹാനി നീ എന്താ അങ്ങനെ പറഞ്ഞെ..."(ഞാൻ )



സിനു പറഞ്ഞ ഉടനെ ഹാനി അങ്ങനെ പറഞ്ഞപ്പോ അവൾ എന്തോ മനസ്സിൽ വെച്ചാണ് അത് പറഞ്ഞെ എന്ന് എനിക്ക് മനസിലായി.


"അത് ഒന്നുമില്ല കാകൂ..."(ഹാനി )


"അല്ല എന്തോ ഉണ്ട്. പറ ഹാനി..."(ഞാൻ )


"ഒന്നുല്യാ..."(ഹാനി വീണ്ടും അത് തന്നെ പറഞ്ഞു. പറയുമ്പോ അവൾ സിനുവിനെ നോക്കുന്നുണ്ട്.)



"ഉണ്ട് കാക്കൂ... ഇന്ന് ഒരു സംഭവം ഉണ്ടായി. കാക്കൂനോട് പറയേണ്ടാന്ന് പ്ലാൻ ചെയ്തേ ആണ് ഇവരെല്ലാവരും കൂടി. പക്ഷെ ഞാൻ കാക്കൂനോട് പറയും."(ഹാദി )



"എന്താ നീ പറ."(ഞാൻ )



ഹാദി എന്തുണ്ടെങ്കിലും തുറന്ന് പറയും.അത് അവളുടെ ഒരു ക്യാരക്റ്റർ ആണ്.



"ഒന്നുമില്ല.... അതൊക്കെ പിന്നെ സംസാരിക്ക ഇപ്പൊ ഭക്ഷണം കഴിക്കാൻ നോക്കി. " (ഹാദി പറയാൻ നിന്നതും ഉമ്മ വന്നു തടഞ്ഞു.)



"പറഞ്ഞിട്ട് ഭക്ഷണം കഴിക്കാം.'(ഞാൻ )



അപ്പൊ ഹാദി പറയാൻ നിന്നതും ഉമ്മ അവളെ സമ്മതിച്ചില്ല അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് ഉമ്മാ കിച്ചണിലേക്ക് പോയി. ഉമ്മാ വഴക്ക് പറയുമെന്ന് പേടിച്ചിട്ടാവണം  അവളും പിറകെ എണീറ്റ് പോയി. പിറകെ സിനും ഹാനിയും.



"എന്താകും ഞാൻ അറിയാത്ത കാര്യം. അതെന്താ എന്നോട് പറഞ്ഞാൽ. നൗറിയും ഒന്നും പറഞ്ഞില്ലാലോ..."(ആത്മ )



"ഇക്കാ... ചോറെടുത്ത് വെച്ചിട്ടുണ്ട്." കിച്ചണിൽ നിന്ന് നൗറി വിളിക്കുന്നുണ്ട്.


ഉമ്മ വിളിക്കില്ലാന്ന് അറിയാ എനിക്ക് കാരണം ഞാൻ അത് പറയാൻ പറയില്ലേ.


അങ്ങനെ പോയി ഇരുന്ന് ഫുഡ്‌ കഴിച്ചു.


അവരാരും ഒന്നും മിണ്ടിയതില്ല ഞാനും മിണ്ടിയില്ല. നൗറിയെ ഒന്ന് കുടഞ്ഞാൽ പെണ്ണ് ഒക്കെ പറയും അതുറപ്പാണ്.. റൂമിൽ ചെന്നിട്ട് ഒന്ന് കുടഞ്ഞു നോക്കണം.





❤💜❤💜❤💜❤💜❤💜❤💜❤💜❤💜


*ആഷിഖ്*




കുറെ നാൾ ആയി കാണും നിങ്ങളൊക്കെ പറഞ്ഞു കേൾക്കുന്നു ആഷിഖ് എന്നും റൂഹ് എന്നുമൊക്കെ.


അതൊക്കെ എന്നെ കുറിച്ചാണ്.


ഒരു സാധാരണ കുടുംബത്തിൽ അലിയുടെയും ആയിഷയുടെയും മൂത്തമകനായി ജനിച്ചു. മുഹമ്മദ്‌ ആഷിഖ് എന്ന എനിക്ക് താഴെ അംന ശെറി എന്ന ഒരു അനിയത്തിയും ജനിച്ചു. അവൾ ജനിച്ചു ഒരു വർഷം തികയും മുമ്പ് ഉപ്പ നെഞ്ച് വേദന വന്നു മരണപെട്ടു. ഒരു വയസുള്ള പെൺകുട്ടിയും ഏയ് വയസ്സുള്ള ഒരാൺകുട്ടിനേയും കൊണ്ട് ജീവിക്കാൻ എന്റെ ഉമ്മ ഒത്തിരി കഷ്ട്ടപെട്ടു... എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുന്ന പ്രായം ആയത് മുതൽ ഉമ്മാക്ക് കഷ്ടപ്പാടിന് ഇത്തിരി കുറവുണ്ട്.


ഒന്നിനും കതിയില്ലാത്ത എന്റെ മനസ്സിൽ കയറി കൂടിയത് ഒരു രാജകുമാരി ആയിരുന്നു. ഫാമിലി ബ്രേഗ്രൗണ്ട് ഒരിക്കലും ഒന്നികിലാനുള്ളത് കൊണ്ട് ഞാൻ കുറെ ഒഴിഞ്ഞു മാറാൻ ശ്രേമിച്ചു. പക്ഷെ ഞങ്ങൾ കൂടുതൽ അടുക്കുകയായിരുന്നു....


പ്രണയം  പുൽനാമ്പിന് പോലും പഠിപ്പിച്ചു കൊടുക്കാൻ പാകത്തിൽ ആത്മാർത്ഥമായ പ്രണയമെന്താണെന്ന് എന്റെ നൂറി എന്നെ പ്രണയിച്ചു കാണിച്ചു തന്നിരുന്നു.


പക്ഷെ അവിടെ വിധി ഞങ്ങളെ ചതിച്ചു ഒരു അപകടത്തിന്റെ പേരിൽ...


അന്നവിടെ എന്റെ കുടുംബത്തിന് ഒരു രക്ഷകാനായി എത്തിയത് റാഷി ആയിരുന്നു.


എന്റെ നൂറിക്ക് നല്ല ഒരു ജീവിതവും അംനമോൾക് നല്ല വിദ്യാഭാസവും കിട്ടുമല്ലോ എന്ന് കരുതി ഞാൻ അന്ന് അവന് പറഞ്ഞതിനെല്ലാം സമ്മദം മൂളി മറ്റൊരു നാട്ടിലേക്ക് പോയി.


ഇന്നെനിക്ക് അറിയാം എന്റെ നൂറി മറ്റൊരുവന്റെ ആണെന്ന്.


ഒരിക്കലും അവൾ എന്നെ മറക്കില്ല. പക്ഷെ ഇപ്പൊ അവളുടെ ഉള്ളിൽ ഞാനുണ്ടാവില്ല.

അതിനൊരു കാരണം ഉണ്ട്.ഒരിക്കലും അവൾ എന്നെ ഓർക്കുകയോ കാണാൻ ആഗ്രഹിക്കുകയോ ചെയ്യില്ല.



കാരണം അവൾക്കറിയാം ഒരുവന്റെ മഹർ അണിഞ്ഞോണ്ട് എന്നെ ഓർക്കാൻ പാടില്ലാന്ന്. ഈ ലോകത്തിന് വേണ്ടി മാത്രമല്ല അവൾ ജീവിച്ചത്. മരണശേഷം ഒരു ജീവിതം ഉണ്ടല്ലോ... അവിടേക്കുള്ള നന്മകൾ മാത്രമാണ് അവളുടെ ജീവിതം. ഞാനുമായി പ്രണയിതിലായപ്പോൾ പോലും അവൾ ഒത്തിരി സങ്കടപ്പെട്ടതാണ് ചെയ്യുന്നേ തെറ്റല്ലേ മനസിനെ എന്താ നിയന്ത്രിക്കാൻ പറ്റാതെ എന്നൊക്കെ അവൾ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്.

മനസ്സിൽ ആവോളം പ്രണയമുണ്ടെങ്കിലും ഒരു വാക്കിലോ നോക്കിലോ ഞങ്ങളുടെ പ്രണയം കളങ്കപെടുത്തിയിട്ടില്ല. അത്രക്കും പരിശുദ്ധമാണ് അവൾ.


ആ അവളെ എനിക്ക് നഷ്ടപ്പെടാൻ കാരണം റാഷി മാത്രമാണ്. അവനെ ഞാൻ വെറുതെ വിടില്ല.


(ആശിയുടെ മുഖവും ഭാവവും മാറി.)


ഒരു രക്ഷകന്റെ രൂപത്തിൽ അവൻ അന്നവിടെ അവതരിച്ചിട്ടുണ്ടെങ്കിൽ എന്റെ ആ അപകടത്തിന് പിന്നിലും അവൻ തന്നെയാണ്.


ഞാൻ പോയാൽ നൂറിക്ക് നല്ല ഒരു ജീവിതം കിട്ടുമെന്ന് അവന് തുടരെ പറഞ്ഞത് അവളെ ഹാഫിക്ക് സ്വന്തമാകാൻ വേണ്ടിയാണ്....


*സമ്മദിക്കില്ല ഞാൻ... എന്റെ നൂറിയെ ഒരിക്കലും ഞാൻ അവനോടൊപ്പം ജീവിക്കാൻ സമ്മദിക്കില്ല.... ചതിയിലൂടെ ആണ് അവൻ എന്റെ നൂറിയെ സ്വന്തമാക്കിയത്. വീട്ടുകാരോടുള്ള സ്നേഹം കൊണ്ട് അവൾ എതിർത്തില്ലന്നെ ഓളൂ... ഞാൻ വിട്ട് കൊടുക്കില്ല എന്റെ നൂറിയെ....*    എന്റെ ശബ്ദം ആ കൊച്ചു വീട് മുഴുവൻ ഉയർന്നു.



അത് കേട്ട് കൊണ്ട് ഉമ്മ കിച്ചണിൽ നിന്ന് ഓടി വന്നു.



"മോനെ... മോനെ എന്താ നീ ആരോടാ സംസാരിക്കുന്നെ.... സ്‌ട്രെങ്ത് എടുക്കരുതെന്ന് എത്ര തവണ ഡോക്ടർസ് പറഞ്ഞിട്ടുണ്ട്... ഒന്ന് സമാദാനപെട് മോനെ."(ഉമ്മാ )


"ഉമ്മാ... എനിക്ക് വേണം എന്റെ നൂറിയെ...."(ഞാൻ )



"മോനെ... നീ എന്താ ഈ പറയുന്നേ... അവൾ ഇന്നൊരുത്തന്റെ ഭാര്യയാണ്."(ഉമ്മാ )



"എന്നെ ഈ അവസ്ഥയിൽ ആകിയവന്റെ കൂടെ അല്ലെ അവൾ. അത് തിരിച്ചറിഞ്ഞാൽ ആവൾ എന്റെ അരികിലേക്ക് ഓടി വരും."(ഞാൻ )



"മോനെ... ഒരിക്കലും എണീക്കാൻ പോലും കഴിയില്ലെന്ന് ഡോക്ടർസ് വിധി എഴുതിയ ഒരു ശരീരമാണ് നിന്റേത്. ആയുസ്സ് പോലും നാഥന്റെ അനുഗ്രഹവും  ആ റാഷി ഇറക്കിയ പണവും ആണ്. ഇപ്പൊ ആ ചികിത്സയും നിർത്തി ഇനി എന്താകുമെന്ന് എനിക്ക് നല്ല പേടിയുണ്ട്." (ഉമ്മാ )



"ഇനി ഞാൻ എണീക്കും. കാരണം അവിടെ എനിക്ക് ഇൻജെക്ഷൻ ചെയ്ത മരുനൊന്നും എന്റെ നല്ലതിന് വേണ്ടിയല്ല ഉമ്മാ ഒരിക്കലും ഞാൻ എണീക്കാതിരിക്കാൻ വേണ്ടിയാ... എന്റെ തലച്ചോറിനെ അടക്കം ക്ഷമനം വരുത്താനുള്ള മരുന്നുകൾ എന്നിൽ കുത്തിവെച്ചിട്ടുണ്ടാകും. അതെനിക്ക് ഉറപ്പാണ്."



"ന്തൊകെ മോനെ നീ ഈ പറയുന്നത്."(ഉമ്മ )



പാവം ആ പാവത്തിന് അറിയില്ലല്ലോ ഇവിടന്ന് കടത്തിയത് എന്റെ ചികിത്സക്ക് വേണ്ടിയല്ല എന്നെയും നൂറിയെയും പിരിക്കാൻ വേണ്ടിയാണെന്ന്.



💜❤💜❤💜❤💜❤💜❤💜❤💜❤


*(ഹാഫി )*


ഫുഡ്‌ കഴിഞ്ഞു ഞാൻ റൂമിലേക്കു വന്നിട്ട് കുറച്ചു സമയമായി. അവൾ ഹാനിയോടും ഹാടിയോടും കൂടെ ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു പോലീസും കള്ളനും. മനുഷ്യൻ അവളെ കാത്തിരുന്നു മടുത്തു.


വിളിച്ചാളാണെങ്കിൽ ഹാനിയും ഹാദിയും കളിയാകുന്നത് കേൾക്കേണ്ടി വരും അതാ പിന്നെ വിളിക്കാഞ്ഞേ..



💜❤💜❤💜❤💜❤💜❤💜❤💜❤💜❤


*(ഇനി കഥ ഞാൻ സൊള്ളാവേ... (ലെ ജിഫ്‌നി ))*




നൗറി കളിയൊക്കെ കഴിഞ്ഞു വന്നപ്പോയെക്കും നേരം 11:30 ആയിരുന്നു.


അവൾ റൂമിലേക്ക് പോകും വഴി സിനുവിന്റെ റൂമിൽ ലൈറ്റ് കാത്തുന്നെ കണ്ട്.



"ഇവളിപ്പോയും ഉറങ്ങിയില്ലേ..."(നൗറി ആത്മ )


നൗറി പോയി സിനുവിന്റെ ഡോർ ഒന്ന് മുട്ടി നോക്കി.


"എന്തേ..." ഡോർ തുറന്ന് കൊണ്ട് സിനു ചോദിച്ചു.



"അത് നീ എന്താ ഇപ്പോഴും ഉറങ്ങാത്തെ.. നേരം എത്രയായി..."(നൗറി )



"എന്താ നിനക്ക് ഉറക്കം ഇല്ലേ... എന്റെ ഉറക്കം നോക്കാൻ വന്നേക്കാ അവൾ..." യെന്ന് പറഞ്ഞോണ്ട് സിനു വാതിൽ കൊട്ടിയടച്ചു.



ആ ശബ്ദം കേട്ട് നൗറി ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അത് കാര്യമാകാതെ റൂമിലേക്ക് ചെന്ന്.



ഫോണും ദേഹത്ത് വെച്ച് നല്ല ഉറകിലാണ് ഹാഫി.


"പാവം എന്നെ കാത്ത് കുറെ നേരം ഇരുന്ന് കാണും. ഞാൻ വരാതെ ഇരുന്നേ ആണ്. വന്നാൽ ഹാദി തുടങ്ങി വെച്ച കാര്യം എന്നെ കൊണ്ട് പറയിപ്പിക്കും. അതാ ഞാൻ അവിടെ കളിക്കാനിരുന്നത്."(ആത്മ )



❤♥️❤♥️❤♥️❤♥️❤♥️❤♥️


*നൗറി*


ഞാനും ചെന്ന് ഇക്കയെ ചേർന്ന് കിടന്നു. എപ്പോയോ ഇക്കയുടെ കൈകൾ എന്നെ വലയം ചെയ്തിരുന്നു.




സുബഹി ബാങ്കിന്റെ ഈണം ചെവിയിൽ മുഴുകിയപ്പോഴാണ് ഞാൻ എണീറ്റത്.


എണീറ്റു ഫ്രഷായി ഇക്കയെ കുത്തിപൊക്കി ബാത്‌റൂമിലേക്ക് ആക്കി കൊണ്ട് ഞാൻ നിസ്കാരപ്പായയിലേക്ക് പോയി.



നിസ്കാരവും ഓത്തുമൊക്കെ കഴിഞ്ഞു ഇക്ക പള്ളിയിൽ നിന്ന് വരും മുമ്പ് ചായ റെഡി ആക്കി വെച്ച്.


ഇക്ക അതെടുത്തു കുടിച്ചോണ്ട് വീണ്ടും പോയി കിടന്നു.




"ഉമ്മാ  ഹാദിയും ഹാനിയുമൊന്നും എണീറ്റില്ലേ..."(ഞാൻ )



"ഉണ്ടാകില്ല ഞാൻ ജെഗും വെള്ളവും കൊണ്ട് ചെല്ലേണ്ടി വരും അവർക്ക് എണീക്കാൻ."(ഉമ്മാ )



"എന്നാ ഉമ്മാ കഷ്ടപ്പെടേണ്ട... ഞാൻ ഒന്ന് പോയി അവരെ കുളിപ്പിച്ചിട്ട് വരാ..."(എന്ന് പറഞ്ഞു ഞാൻ അവരുടെ റൂമിലേക്ക് പോയി. രണ്ടും കൂടി നല്ല കെട്ടിപിടിച്ചു ഉറങ്ങാണ്.



ഞാൻ എന്റെ വീട്ടിൽ ആണെങ്കിൽ പോലും 6:30 കൂടുതൽ ഉറങ്ങാറില്ല. ഇവരെ ഞാൻ ശരിയാകുന്നുണ്ട്. പുതപ്പ് മാറ്റാതെ തന്നെ ആ ജഗിലെ വെള്ളം മുഴിവനായിട്ട്  മുഖത്തൂടെ ഒഴിച്ച്. പക്ഷെ no റിയാക്ഷൻ. മുഖത് വെള്ളം ഒഴിച്ചാലും എണീക്കാത്ത ജന്മങ്ങളോ...


എന്ന് കരുതി ഞാൻ പുതപ്പ് വലിച്ചു മാറ്റിയതും ഞാൻ ഞെട്ടി രണ്ടും തലകുത്തനെയാണ് കിടക്കുന്നത്.



തലവെക്കേണ്ടടത്ത് കാലും കാൽ വെക്കേനടത്  തലയും. പിന്നെ ഒന്നും നോക്കിയില്ല ഞാൻ. ബാത്‌റൂമിൽ പോയി ഒരു കപ്പ് വെള്ളം എടുത്ത് തലയിലൂടെ ഒഴിച്ച്.



"അല്ലാഹ്..... റൂമിൽ മഴ പെഴ്തേ...

മഴപെഴുതേ കുട്ടിക്കുളം നിറഞ്ഞെ...." (ഉറക്കിൽ എണീറ്റിരുന്നു പാടാണ് ഹാനി )



അല്ലാഹ് ഇവർക്ക് രണ്ടിനും വട്ട് തന്നെ.


"ഡീ മഴ അല്ല. ഞാൻ ഒഴിച്ചേ ആണ്. എണീറ്റു ഫ്രഷായി ക്ലാസിനു പോകാൻ നോകിയെ... അല്ലെങ്കിൽ ഇനി ഉമ്മയാകില്ല ചട്ടകം എടുക ഞാനാകും കേട്ടോ..."(ഞാൻ )




"ഹോ കേട്ടു.. നിങ്ങൾക്ക് കാക്കൂനെ എണീപ്പിച്ചാ പോരെ ഞങ്ങൾ കുറച്ചൂടെ കിടന്നോട്ടെ..."(ഹാദി )



"പറ്റില്ല.... മര്യാദക്ക് എണീറ്റോ രണ്ടും..." അങ്ങനെ ഒരാളെ ബാത്‌റൂമിലേക്ക് തല്ലി കയറ്റി ഞാൻ താഴേക്ക് പോയി.


ഉമ്മാക്ക് ഉച്ചകത്തെ കറിക്കുള്ള പച്ചക്കറികൾ അറിഞ്ഞു കൊടുക്കാനിരുന്നു. അപ്പോ സിനു  എണീറ്റു വന്നു ഞാൻ ഉണ്ടാക്കി വെച്ച ചായ കയ്യിലെടുത്തു കുടിക്കാൻ തുടങ്ങിയിരുന്നു..



ചായ വായയിലേക്ക് വെച്ചതും


തൂ...

എന്ന് പറഞ്ഞവൾ ഒറ്റ തുപ്പൽ ആയിരുന്നു.



"എന്താ സിനു..."(ഉമ്മാ )



"ആരിട്ട ചായയാ ഇത്.."(അവൾ )



"ഞാൻ..." എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു



"വായയിൽ വെച്ചപ്പോ തന്നെ തോന്നി... ഇതാണോ ചായ... വായയിൽ വെക്കാൻ വയ്യ. ശ്യേ... അറിയില്ലെങ്കിൽ പറഞ്ഞാ പോരെ ഞാൻ ഇടുമായിരുന്നാലോ.."(അവൾ എനിക് നേരെ ആക്ഷേഭിച്ചു സംസാരിച്ചു. അത് കേട്ടപ്പോ എനിക് വല്ലാത്ത സങ്കടമായി. ഞാൻ ഉണ്ടാക്കിയ ഒരു ഭക്ഷണത്തിനും ആരും ഇന്ന് വരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. ചെറുപ്പം തൊട്ടേ പാചകം വല്യ ഇഷ്ട്ടം ആയത് കൊണ്ട്. അത് ഞാൻ നന്നായി പഠിച്ചിട്ടുണ്ട്.



"ഈ ചായ ആണല്ലോ ദിവസങ്ങളായി ഞങ്ങൾ ഒക്കെ കുടിക്കുന്നത്. വേണ്ടവർ കുടിച്ചാൽ മതി എല്ലാത്തവർ മിണ്ടാതെ ഇരുന്നോണം." (അത് പറഞ്ഞോണ്ട് ഹാഫിക്ക അടുക്കളയിലേക്ക് വന്നു.


എല്ലാം കേട്ടിട്ടുണ്ടെന്ന് തോന്നുന്നു... ഇക്ക പറഞ്ഞതിന് അവൾ ഒന്നും മിണ്ടിയില്ല.



"നൗറി വേഗം റെഡി ആകാൻ നോക്ക് സമയം 7:40 ആയി." (അത് പറഞ്ഞോണ്ട് ഇക്ക അകത്തേക്ക് പോയി.



"എങ്ങോട്ടാ മോളെ പോണത്."(ഉമ്മാ )


"അത് ഉമ്മാ ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട്. ജോലി കിട്ടുമെന്ന് ഉറപ്പാണ് എന്നാലും ഒരു ഫോര്മാലിറ്റിക്ക് വേണ്ടിയാ ഇത്. അതിന് പോകാനാണ്."(ഞാൻ )



"ആ മോൾ ഇന്നലെ പറഞ്ഞിരുന്നല്ലോ അല്ലെ. പോയിട്ട് വാ..."(ഉമ്മ)


മം... ഞാൻ അവളെ ഒന്ന് നോക്കി റൂമിലേക്ക് പോയി.



💜❤💜❤💜❤💜❤💜❤💜❤💜💜


*സിനു*



രാവിലെ എണീറ്റു കിച്ചണിൽ പോയപ്പോ എല്ലാർകും കോഫി ക്ലാസിൽ ആക്കി വെച്ചിട്ടുണ്ട്. എടുത്ത് സിപ് ചെയ്തപ്പോ തന്നെ ആഭാര രുചി. അമ്മായി ഉണ്ടാക്കിയത് എല്ലാന്ന് ഉറപ്പാണ്. അപ്പൊ അവൾക്കിട്ട് ഒരു പണി കൊടുതേ ആണ്. But അപ്പോയെക്കും ഹാഫി കയറി വന്നു.


ഷിറ്റ്😡



അവളുടെ ഒരു ഇന്റർവ്യൂ ജോബിന്റെ കൂടെ കുറവൊള്ളൂ ഓൾക്. ശരിയാക്കി തരാ ഞാൻ. ഇന്ന് നീ ഈ വീട്ടിൽ നിന്ന്. ഇന്റർവ്യൂന് എന്നല്ല എങ്ങോട്ടും പോകില്ല. നോക്കിക്കോ... രാവിലെ തന്നെ നീ കാരണം ഹാഫിന്റെ കയ്യിൽ നിന്ന് വഴക്ക് കേട്ടു. നിനക്കുള്ളത് ഇരട്ടിയാക്കി തരാ... അവളുടെ ഒരു ഇന്റർവ്യൂ...



ഞാൻ ചായ ക്ലാസ് എവിടെ വെച്ച് റൂമിലേക്ക് പോയി. ബാഗിൽ നിന്ന് എണ്ണയുടെ ബോട്ടിൽ എടുത്തോണ്ട് പുറത്തേക്കിറങ്ങി..


റൂമിനൊന്നും പുറത്ത് ആരുമില്ലല്ലോ എന്ന് ഉറപ്പ് വരുത്തി അടഞ്ഞു കിടക്കുന്ന അവളുടെ റൂമിന് പുറത്ത് നന്നായിട്ട് ഒഴിച്ച് വെച്ച് എണ്ണ.  ഒരു തെളിവും അവിടെ  ഇല്ലാന്ന് ഉറപ്പ് വരുത്തി ഞാൻ എന്റെ റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞതും എന്റെ മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ഹാഫിയെ ആണ് കണ്ടത്.



"ശ്യേ ആകെ നാറിയല്ലോ..."(ആത്മ )


"ഇന്ന് നിനക്ക് തലയിൽ തേക്കാൻ ഇനി എണ്ണ ബാക്കിയുണ്ടോഡി.." (ഹാഫി )



"അത്... അത് പിന്നെ ന്റെ കയ്യിന്ന് അറിയാതെ..."(ഞാൻ എന്തൊക്കെ പറയാൻ ശ്രേമിച്ചു but ഹാഫി ഒന്നും കേട്ടില്ല.



"എന്നെ നീ എന്ത് ചെയ്താലും ചിലപ്പോ ഞാൻ ശ്രേമിച്ചേക്കാം... But എന്റെ പെണ്ണിന് ഒരു മുട്ടുസൂചി ഓടുന്ന വേദന പോലും അനുഭവിക്കേണ്ടി വന്നാൽ ഞാൻ സഹിക്കില്ല കേട്ടോടി..." എന്ന് പറഞ്ഞോണ്ട് ഹാഫി എന്റെ കൈ പിടിച്ചു പിറകിലേക്ക് ഓടിച്ചു.


ആ....



വേദന കാരണം എന്റെ ശബ്ദം ആ ഹാളിൽ മുഴുവൻ കേട്ടു.



"എന്താ സിനൂ എന്താ..." ശബ്ദം കേട്ടിട്ട് ആന്റി ഉണ്ട് മുകളിലേക്ക് കയറി വരുന്നു.



"ഉമ്മ... നിൽക്കി... ഇവിടെ മുഴുവൻ എണ്ണയാണ്."(ഹാഫി )


"അതെങ്ങനെ.... മോളെ നീ ഇതിൽ തേക്കി വീഴുക വല്ലതും ചെയ്തോ..." ആന്റി എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു.



"ഏയ് ഉമ്മ അവൾ വികില്ല. വീഴുതാൻ വേണ്ടി അവൾ ഒഴിച്ചതല്ലേ ഇത്..."(ഹാഫി )


ആന്റി കാര്യം മനസിലാകാത്ത പോലെ ഞങ്ങളെ രണ്ട് പേരെയും മാറിമാറി നോക്കി.


"എന്താടാ നീ പറഞ്ഞെ."(ആന്റി )



"നൗറിയെ വീഴുതാൻ വേണ്ടി ഇവൾ ചെയ്ത പണി ആണ് ഇതെന്ന്."(ഹാഫി )


ഹാഫി അത് പറഞ്ഞതും ആന്റിയുടെ കൈ എന്റെ കവിളിൽ പതിഞ്ഞു. കണ്ണിൽ നിന്ന് പൊന്നീച്ച പാറുക എന്ന് കേട്ടിട്ടില്ല ആ ഒരു അനുഭൂതി ആയിരുന്നു എനിക്കപ്പോ...


"പാവല്ലേ.... ഇവിടെ നിന്ന് പഠിച്ചോട്ടെ എന്ന് വെച്ചപ്പോ നീ എന്റെ മക്കളെ വേദനിപ്പിക്കുകയോ... മേലാൽ എന്റെ ഹാഫിയിടെയോ നൗറിയുടെയോ മേൽ നിന്റെ കണ്ണ് പോലും  പോകരുത്.."(ആന്റി )



പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല വേഗം റൂമിലേക്ക് പോയി.


"ഹലോ എങ്ങോട്ടാ പോകുന്നെ സിനു മാഡം ഒന്നവിടെ നിന്നെ..."(പിറകിൽ നിന്ന് ഹാഫിയാണ്.)


അപ്പൊ ഞാൻ തിരിഞ്ഞു നോക്കി.


"ഈ ഒഴിച്ചതൊക്കെ തുടച് നന്നാകിയിട്ട് മോളെങ്ങോട്ടാ എന്ന് വെച്ചാ പോയിക്കോ... അല്ലാതെ ഇവിടെ നിന്ന് അനങ്ങാൻ പറ്റില്ല."(ഹാഫി എന്റെ നേരെ രൂക്ഷമായി.)


ഇനിയും അവന് ഹീറ്റ് ആകുന്ന മുമ്പ് ഈ അത് നന്നാക്കാന്ന് കരുതി ഞാൻ താഴെ പോയി സാധങ്ങൾ ഒക്കെ എടുത്ത് വന്നു വൃത്തിയാക്കി.



ഞാൻ നന്നാക്കി കഴിയോളം ആന്റിയും ഹാഫിയും അവിടെ തന്നെ നിന്ന്.


ചെ ആകെ ചമ്മി. ന്നട്ടോ അവൾക്കിട്ട് ഒരു പണി കൊടുക്കാൻ പറ്റിയതും ഇല്ല.



♥️💜♥️💜♥️💜♥️💜♥️💜♥️💜♥️💜♥️💜


*നൗറി.*



ഞാൻ കുളി ഒക്കെ കഴിഞ്ഞു വന്നപ്പോയെക്കും ഇവിടെ ഒരു പൂരം കഴിഞ്ഞിട്ടുണ്ട്. കണ്ണാടക്ക് മുമ്പിൽ നിന്ന് ഹെയർ ശരിയാകുമ്പോ ഇക്കയാണ് അതൊക്കെ പറഞ്ഞത്.



"അപ്പൊ ഇനി അകത്തൂടെ നടക്കുമ്പോയും ഞാൻ ശ്രെദ്ധിക്കണം അല്ലെ."(ഞാൻ )


"അതല്ലേ ഞാൻ ഈ പറയുന്നേ... എപ്പോയും ഒരു ശ്രെദ്ധ വേണം."(ഇക്ക )



ആ...



അങ്ങനെ ഞാനും ഇക്കയും കൂടി പോയി.


സ്കൂളിൽ എത്തിയതും എനിക്ക് ഭയങ്കര ടെൻഷൻ. ഇന്റർവ്യൂ എന്നൊക്കെ പറയുമ്പോ കയ്യും കാലുമൊക്കെ വിറക്കുന്നുണ്ട്.



"ന്റ നൗറി ഇങ്ങനെ പേടിച്ചാൽ അവർ നിന്നെ ഇപ്പൊ തന്നെ ഇവിടെന്ന് പറഞ്ഞയക്കും. ഒന്ന് കൂൾ ആയെ."(ഇക്ക )



"ഇക്കാക്ക് പറയാ... But ഞാനല്ലേ അനുഭവിക്കുന്നത്."(ഞാൻ )



"ന്തിനാ ഇത്ര...."(ഇക്ക)


"ആയിഷ നൗറി plz കമിംഗ് " ( ഇക്ക എന്തോ പറഞ്ഞു തുടങ്ങുന്ന സമയത്ത് ഒരു പെണ്ണ് വന്നൊണ്ട് എന്നെ വിളിച്ചു.



ഞാൻ ഇക്കയെ നോക്കി കൊണ്ട് ഓഫീസിന്റെ അകത്തേക്ക്  കയറാൻ നിന്ന്.


അപ്പൊ ഇക്ക ഉണ്ട് പിറകിൽ നിന്ന് all the best ഒക്കെ തരുന്നു. അത് തന്നെ എനിക്ക് ഒത്തിരി ഊർജ്ജമായിരുന്നു.



അങ്ങനെ ഓഫീസിന്റെ ഉള്ളിലേക്ക് കയറി. അവിടെ രണ്ട് മൂന്ന് സാർമാരും ഒരു മേഡവും ഉണ്ട്.


അവർ ചോദിക്കുന്നതിനെല്ലാം നല്ല രീതിക്ക് തന്നെ എനിക്ക് റെസ്പോണ്ട് ചെയ്യാൻ പറ്റി..

ഇന്റർവ്യൂ കഴിഞ്ഞപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് ഈ ജോബ് എനിക്ക് തന്നെ കിട്ടുമെന്ന്.



വിളിക്കാന്ന് പറഞ്ഞു കൊണ്ട് അവർ ഇന്റർവ്യൂ അവസാനിപ്പിച്ചു.


പിന്നെ ഞാനും ഇക്കയും കൂടി കുറച്ചു നേരം പുറത്തൊക്കെ ഒന്ന് കറങ്ങി ഫുഡും കഴിച്ചു വീട്ടിലേക്ക് പോയി.


"ഇക്കാ... സ്കൂളിൽ നിന്ന് വിളിക്കാന്ന് പറഞ്ഞിട്ട് ന്താ വിളിക്കാതെ നേരം ഒത്തിരി ആയില്ലേ.."    വൈകുന്നേരം ആയിട്ടും അവർ വിളിക്കാതെ ആയപ്പോ എനിക്കൊരു വെപ്രാളം. Tv കാണുന്ന ഇക്കയെ അടുത്ത് പോയി തോണ്ടി തോണ്ടി ഞാൻ ഒരു വഴിക്കാകിയിട്ടുണ്ട്.


"ന്റ നൗറി അവർ വിളിച്ചോളും... അല്ല ഈ ജോബ് കിട്ടിയാ പിന്നെ ആരാ നീ..പിന്നെ ഞമ്മളെ ഒക്കെ മൈൻഡ് ഉണ്ടാകുമോ ."(ഇക്ക )



"കളിയാക്കല്ലേ ഇക്ക..."(ഞാൻ )



"കളിയാക്കുക ഒന്നുമില്ല... കാര്യം പറഞ്ഞെ ആണ്.... Plus one plus two പഠിപ്പിക്കുന്ന maths ടീച്ചർ എന്നത് ചെറിയ കാര്യമാണോ...അല്ലലോ...."(ഇക്ക )



"അതിന് അവർ വിളിക്കുന്നില്ലലോ..എന്നെ പറ്റിയിട്ടുണ്ടാകില്ല...എന്നെ സെലക്ട്‌ ചെയ്യില്ല ." എന്ന് പറഞ്ഞു ഞാൻ മിണെ ഇരുന്ന്.




'റൂഹേ റൂഹയാകെ.....🎧🎧

എൻനൂറേ നൂറോലിവെ... 🎧🎧

താജാ പൂമലരെ... 🎧🎧'


വിഷമിച്ചിരുന്നപ്പോഴാണ് എന്റെ ഫോണിന്റെ റിങ് കേട്ടത്. അത് കേട്ടപാടെ ഞാൻ എണീറ്റു ഒറ്റ ഓട്ടമായിരുന്നു ചാർജിലിട്ട ഫോണിന്റെ അടുത്തേക്ക്..



✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️


*ഹാഫി*



ഇത് വരെ എന്നെ തോണ്ടിയും പിച്ചിയും ഇരുന്നിരുന്ന പെണ്ണാ ഫോണിന്റെ അടിക്കേട്ട് pt ഉഷയെ പോലും തോൽപ്പിക്കുന്നാ വിധം എണീറ്റു പോയത്.


ആ ജോലി അവൾക് കിട്ടും അത്രക്കും നന്നായിട്ട് അവൾ present ചെയ്തിട്ടുണ്ട്. കിട്ടുമെന്ന വിശ്വാസം അവൾക്ക് ഉണ്ട്.



പോയി ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതിന് ശേഷം ഉണ്ട് അവൾ ഇറങ്ങി വരുന്നു

പക്ഷെ മുഖം ഒക്കെ വാടി. ഇവിടെ ഇരുന്നതിലും ഒത്തിരി സങ്കടത്തിലാണ് അവൾ തിരിച്ചി വന്നത്.


"എന്ത് പറ്റി നൗറി... അത് പോയെങ്കിൽ പോട്ടെ ഇനിയും ഇന്റർവ്യൂ ഉണ്ടാകും."(ഞാൻ )


പക്ഷെ ഞാൻ പറഞ്ഞതൊന്നും അവൾ കേട്ടിട്ട് ഇല്ല. മറ്റേതോ ലോകത്താണ് അവൾ.


✳️🌸✳️🌸✳️🌸✳️🌸✳️🌸✳️🌸✳️🌸✳️


*ആഷി.*



"ഉമ്മാ നിങ്ങൾ എന്താ ഈ പറയുന്നേ രാശിക്ക് എതിരെ ഒന്നും ചെയ്യേണ്ടാന്നോ... അപ്പൊ പിന്നെ എന്റെ നൂറിയെ ഞാൻ എങ്ങനെ കാണും."(ഞാൻ )


"അത് മോനെ... നീ ഹാഫികോ റാശിക്കോ എതിരെ എന്തെങ്കിലും ചെയ്‌താൽ അവൾക് പറ്റോ... നിന്നെക്കാൾ അവളുമായി ഇപ്പൊ ബന്ധം ഉള്ളത് ഹാഫിയുമായിട്ടാണ് അവൾക്.. അവൾ നിന്നെ ശപിക്കും അവൻ എന്തെങ്കിലും പറ്റിയാൽ."(ഉമ്മാ )


"എങ്കിൽ അത് അവൾ പറയട്ടെ... എങ്കിൽ പിന്നെ ഞാൻ ഒരിക്കലും അവളുടെ ജീവിതത്തിലേക്ക് പോകില്ല. എല്ലാം അവൾ അറിഞ്ഞിട്ടും അവൾക് ഹാഫി മതിയെങ്കിൽ എനിക്കൊരു കുഴപ്പവും ഇല്ല. അല്ലാതെ അവളെ ഒന്നുമറിയാതെ ഒരു പൊട്ടിയെ പോലെ അവളെ അവിടെ നിർത്താൻ ഞാൻ സമ്മദിക്കില്ല."(ഞാൻ )



"അതിനിപ്പോ ന്താ ചെയ്യാ മോനെ... അവളുടെ ജീവിതം നീയായിട്ട്."(ഉമ്മാ )


"ഉമ്മ ഒന്നും ചെയ്യണ്ടാ... അവന്റെ വീട്ടിലേക്ക് എന്നെ ഒന്ന് കൊണ്ട് പോയാൽ മതി. Plz ഉമ്മാ എന്നോട് സ്നേഹം ഉണ്ടെങ്കിൽ"(ഞാൻ )


"നീ എന്തൊക്കെ വട്ടാ ഈ പറയുന്നേ.., നിന്റെ ആയുസ്സിന് പോലും ഒരുറപ്പില്ല."(ഉമ്മാ )



"ഇക്ക ജീവിക്കുന്ന കാലത്തോളം നൗറിത്ത കൂടെ ഉണ്ടെങ്കിൽ ഇക്ക എന്ത് ഹാപ്പിയാകും... ഇക്കാനെ ഞാൻ സഹായിക്ക" ഞാനും ഉമ്മയും സംസാരിച്ചിരിക്കുന്ന ഇടത്തേക്ക് അംന വന്നു പറഞ്ഞു.


"മിണ്ടാതെ ഇരുന്നോ പെണ്ണെ നീ..."(ഉമ്മാ )



"ഒന്ന് പോ ഉമ്മാ... ഇക്കാ ഇങ്ങൾക്ക് ഞാൻ നൗറിത്താന്റെ no തരട്ടെ..."(അംന )



"സത്യാണോ... നിന്റെൽ no ഉണ്ടോ... "(ഞാൻ )



ആ അങ്ങനെ അവളെ കയ്യിൽ നിന്ന് no വാങ്ങി ഞാൻ നൗറിക്ക് ഡയൽ ചെയ്ത്.


പക്ഷെ അവൾ മറ്റൊരു call ൽ ആണെന്ന് പറഞ്ഞു.


"ശേ ഈ നമ്പറിലേക്ക് കിട്ടുന്നില്ലല്ലോ.

"(ഞാൻ )



"നമുക്ക് പിന്നെ ട്രൈ ചെയ്യാ കാക്കു... നിങ്ങൾ സ്‌ട്രെങ്തെടുത്ത് വെയ്യാതെ ആകല്ലിട്ടാ..."(ഹംന )



💜❤💜❤💜❤💜❤💜❤💜❤💜❤💜


*നൗറി*


ഞാൻ ഫോൺ റിംങ്  കേട്ട് ഓടി ചെന്നപ്പോ സ്കൂളിൽ നിന്നാണ്. Monday തൊട്ട് ജോയിൻ ചെയ്യാൻ പറഞ്ഞു കൊണ്ടായിരുന്നു അവർ വിളിച്ചത്. ആ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടേ എന്ന് ഒരു ഐഡിയ ഇല്ലായിരുന്നു.


അപ്പോഴാണ് മനസിലേക്ക് ഒരു ക്രുസൃതി തോന്നിയത്.


ഞാൻ നലോണം സങ്കടം വരുത്തി ഇക്കാന്റെ അടുത്ത് പോയി ഇരുന്ന്.


അത് പോട്ടെ നെക്സ്റ്റ് ട്രൈ ചെയ്യാ... ന്നൊക്കെ ഇക്ക ഓരോന്ന് പറഞ്ഞു എന്റെ സങ്കടം കണ്ടിട്ട് എന്നെ സമാദാനപ്പെടുത്തുന്നുണ്ട് കാരണം പോലും തിരക്കാതെ എനിക്കാണെങ്കിൽ അത് കേട്ടിട്ട് ചിരി വരുന്നുണ്ട്.



"നൗറി... വിഷമികല്ലടാ... നമുക്ക് അടുത്തത് നോക്കാ..."(ഇക്ക )


"അയനാർക്ക് സങ്കടം."(ഞാൻ )


"അത് നീ എത്ര മറച്ചു വെച്ചാലും നിനക്ക് സങ്കടം ഉണ്ടെന്ന് എനിക്കറിയാം..."(ഇക്ക )


"എന്തിനെനിക്ക് സങ്കടം."(ഞാൻ )


"നിനക്ക് ആ job കിട്ടാത്തതിന്."(ഇക്ക )



"അതിനെനിക്ക് കിട്ടിയല്ലോ ആ job "(ഞാൻ ചിരിച്ചോണ്ട് അത് പറഞ്ഞു ഇക്കാന്റെ കവിളിൽ ഒരു കിസ്സ് കൊടുത്ത് സന്തോഷം കൊണ്ട്.


ഇക്കയാണെങ്കിൽ ഫുൾ ഫ്ലാറ്റ് ആയിട്ടുണ്ട് അത് കിട്ടിയിട്ട്.


"ശ്യേ നാണമില്ലാത്ത വർഗം." 



ഇതെവിടെന്നാ ഒരു ചീഞ്ഞ അശരീരി എന്ന് വെച്ച് ഞാൻ ഇക്കയും നോക്കിയപ്പോ ഉണ്ട് ഒരാൾ ഞങ്ങൾ സംസാരിക്കുന്നത് ഒളിഞ്ഞു നോക്കുന്നു സിനു 



"ഭാര്യയും ഭർത്താവും ആയ ഞങ്ങൾ സംസാരിക്കുന്നത് ഒളിഞ്ഞു കേൾക്കുന്ന നിന്നെക്കാൾ നാണം ഞങ്ങൾക്കുണ്ട്."(ഇക്ക )


അത് കേട്ടപ്പോ ആകെ ചമ്മി നാറിയിട്ടുണ്ട് അവൾ.


"സ്ഥല കാലബോധമില്ലാതെ ഓരോന്നു കാണിച്ചിട്ട് എനിക്കാ കുറ്റം."(സിനു )



"ഇത് നല്ല വർത്താനം എന്റെ വീട്ടിൽ സോഫയിൽ ഇരുന്നോണ്ട് എന്റെ പെണ്ണ് എന്റെ കവിളിൽ മുത്തം തന്നതിന് നിനക്കിപ്പോ ന്താ... നിനക്ക് വേണെങ്കിൽ നിനക്കും ഒന്ന് തരും അവൾ "(ഇക്ക )



"നൗറിയെ അവൾക്കും ഒന്ന് കൊടുത്താണ്ടി ട്ടാ..."(ഇക്ക)



"എനിക്കൊന്നും വേണ്ട..." എന്ന് പറഞ്ഞു കലിതുള്ളിയവൾ പോയി.



"അല്ലെങ്കിലും എന്റെ ഒന്നും അവൾക്ക് വേണ്ടി വരില്ല. നിങ്ങളാണ് കൊടുക്കുന്നെങ്കിൽ അവൾ വാങ്ങിക്കും."(ഞാൻ ഇക്കയെ ഒന്ന് ചെരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.)



"എന്നാ അവൾക്കൊരു കിസ്സ് കൊടുക്കാലെ... വെറുതെ സങ്കടപ്പെട്ട് കാണും അവൾ. (ഇക്ക)


"എങ്കിൽ നിങ്ങളെ ഞാൻ കൊല്ലും." ( എന്ന് പറഞ്ഞു ഞാൻ ഇക്കാന്റെ കഴുത്തിൽ പിടിച്ചു.



"പെണ്ണെ വിടെടി കൈ.. അല്ലെങ്കിൽ നീ ഇപ്പൊ തന്നെ വിധവ ആകും ഞാൻ പറഞ്ഞില്ലാന്നു വേണ്ട... വിട്ടോ..."(ഇക്ക )



"മം അങ്ങനെ വഴിക്ക് വാ..." എന്ന് പറഞ്ഞു ഞാൻ  റൂമിലേക്ക് പോയി.



*~~~~~~~~~~~~~~~~~~~~~~~~~~*


ദിവസങ്ങൾ പിന്നിട്ടു ആ സിനുവിനെ കൊണ്ടുള്ള എടങ്കേറല്ലാതെ വേറൊരു കുഴപ്പവും ഇല്ല. ഒരു പെൺകുട്ടി കിട്ടാവുന്നതിൽ വെച്ച് ഏറ്റവും സുന്ദരമായ ജീവിതം. മനസ്സ് വായിച്ചെടുക്കാൻ കഴിയുന്ന ഭർത്താവ് രണ്ട് അനിയത്തമാർ ഉമ്മാ എല്ലാവരും സ്നേഹം കൊണ്ട് പൊതിയുകയാണ്. ഇക്കയും ആ കുടുംബവുമായി ഞാൻ കൂടുതൽ അടുത്ത്.



ഇപ്പൊ ഒരേ ഒരു പ്രാർത്ഥന ഒള്ളൂ ഈ സന്തോഷം എന്നിൽ നിന്ന് തട്ടികളയല്ലേ എന്ന്.


അവൾ ഇടക്കൊന്ന് ചൊറിയാൻ വരും ഇക്ക തിരിച്ചു മാന്താൻ തുടക്കുമ്പോൾ അവളുടെ ചൊറിച്ചിൽ നിൽക്കും. ഹാദിയും ഹാനിയും അവൾക്കിട്ട് നല്ലോണം ഇക്കയെ എരിപിരി കൂട്ടാറുണ്ട്..


ഞാനാ ഭക്ഷണം ഉണ്ടാക്കി എന്നറിയുമ്പോ കഴിക്കാതെ എണീറ്റു പോകലും വിശക്കുമ്പോ ഒറ്റക്ക് വന്നു എടുത്ത് കഴിക്കലും ഇപ്പൊ അവൾക് സ്ഥിരം ഏർപാടാണ്



ഇന്നാണ് എനിക്ക് സ്കൂളിൽ ജോയിൻ ചെയ്യാനുള്ള ദിനം രാവിലെ എണീറ്റു ഇക്കയെ കുത്തിപ്പൊക്കി പള്ളിയിൽ പറഞ്ഞു വിട്ട്...


ഞാൻ കിച്ചണിൽ ചെന്ന് അല്ലറചില്ലറ സഹായങ്ങൾ ഒക്കെ ചെയ്ത് കൊടുത്തു.


പണിയൊക്കെ കഴിഞ്ഞിട്ട് ചായയും കുടിച്ചു ഞാൻ റൂമിലേക്ക് പോയി റെഡിയാവാൻ. അപ്പൊ മ്മളെ കെട്ടിയോൻ ഭയങ്കര ഒരുകത്തിലാണ്.



"ഇക്ക എങ്ങോട്ടാ... കമ്പനിയിലേക്ക് ആണോ."(ഞാൻ )



"അല്ല... ഞാൻ സ്റ്റൈറ്റിലേക്കാണ് കുറച്ച് പണിയുണ്ട്. പോകുന്ന വഴിക്ക് നിന്നെ ഡ്രോപ്പ് ചെയ്യാ..."(ഇക്ക )



"ഹാ എന്നാ ഒരു അഞ്ചു മിനിറ്റ് ഞാൻ ഒന്ന് റെഡിയാവട്ടെ."(ഞാൻ )


"ആ വേഗം റെഡിയായിക്കോ.പിന്നെ ഈവെനിംഗ് ഞാൻ വരില്ല നിന്നെ കൊണ്ട് വരാൻ. നീ എങ്ങനെ വരിക .."(ഇക്ക )



"അത് ഞാൻ ബസിന് വന്നൊണ്ട്."(ഞാൻ )



"ആ സൂക്ഷിച്ചു വരണം ട്ടോ... പിന്നെ ഞാൻ തിരിച്ചത്താൻ വൈകും ചിലപ്പോ നാളെ മോർണിംഗ് എത്തൊള്ളൂ... പിന്നെ സൈറ്റ് ഒരു വന്നപ്രേദേശത്താണ് ഫോൺ കിട്ടാൻ പാടാണ് അപ്പൊ നീ  കിട്ടുന്നില്ലാന്ന് വെച്ച് ബേജാറാവണ്ട."(ഇക്ക )



"അതൊക്കെ ഒക്കേ...." എന്ന് പറഞ്ഞു.



വാതിൽക്കെ മറഞ്ഞിരിക്കുന്ന സിനുവിനെ ആരും കണ്ടില്ല. നൗറിയെ ഒറ്റക്ക് കിട്ടുന്ന അവസരം ഒത്തുവന്നതറിഞ്ഞ അവളുടെ മനസ്സിലും ചുണ്ടിലും ഒരു ക്രൂരചിരി വിരിഞ്ഞു.


ഞാൻ റെഡിയായി വന്നപ്പോയെക്കും ഇക്ക താഴേക്ക് ഇറങ്ങിയിരുന്നു.

ഞാനും ബാഗും ഫയൽസും എടുത്തിറങ്ങി.



"ഇക്കാ പോകാ...."(ഞാൻ )


" കയിഞ്ഞാ ന്നാ വാ... "(ഇക്ക )



"ടൈം വഴികാൻ നിൽക്കണ്ട വേഗം പോകാൻ നോക്കി."(ഉമ്മ )


ഉമ്മാക് നല്ല അസ്സൽ ചിരിയും പാസ്സാക്കി ഞങ്ങൾ ഇറങ്ങി.



എന്നെ സ്കൂളിന്റെ മുമ്പിൽ ഇറക്കി തന്ന് ഇക്ക പോയി. അകത്തേക്ക് കയറുമ്പോ ഒരു പേടിയും അതിലുപരി ഒരു സന്തോഷവും എന്നിൽ ഉണ്ടായിരുന്നു. ആദ്യമായി ഒരു ജോലിക്ക് കേറിയ ത്രില്ലിൽ ആയിരുന്നു ഞാൻ.


സ്കൂളിൽ ഓഫീസിൽ ചെന്ന് ജോയിൻ ചെയ്തശേഷം എനിക് ക്ലാസ് റൂം കാണിച്ചു തന്ന്.


10:ബി ക്ലാസിന്റെ ഫുൾ ചാർജുള്ള ഒരു അധ്യാപികയായി ഞാൻ ക്ലാസിൽ കേറി. കുട്ടികളുമായി പരിജയപ്പെട്ടു. അന്ന് പ്രേതേകിച്ചൊന്നും ക്ലാസ്എടുത്തില്ല. എല്ലാ പിരീടും വേറെ വേറെ ക്ലാസിൽ കുട്ടികളുമായി കൂടുതൽ അടുത്ത്..


അതിന്റെ ഇടക്ക് കട്ടക്ക് കൂടെ നിർത്താം എന്ന് തോന്നിയ രണ്ട് കൂട്ടുകാരെയും എനിക്ക് കിട്ടി. ആദിൽസാറും  സോനാ ടീച്ചറും. ഞങ്ങൾ മൂന്ന് പേരും നല്ലോണം കൂട്ടായി. ആദി maths തന്നെ സോന ഇംഗ്ലീഷും.



അങ്ങനെ അന്നത്തെ ക്ലാസൊക്കെ കഴിഞ്ഞു കുട്ടികൾ ഒക്കെ പോയതിന് ശേഷം ഞങ്ങൾ മൂന്ന് പേരും ഇറങ്ങി.


ആദിയും സോനയും അവരുടെ വണ്ടി കൊണ്ട് തന്നെപ്പോയി. പിന്നെ ഞാൻ ഒറ്റക്കായി സ്റ്റോപ്പിലേക്ക് നടക്കാൻ. കുട്ടികളൊക്കെ ഒരു വിധം പോയിട്ടും ഉണ്ട്.



തനിയെ നടക്കുക അല്ലെ എന്ന് കരുതി ഞാൻ ഇക്കാക്ക് call ചെയ്തു. But ഇക്ക അറ്റന്റ് ചെയ്തില്ല.


റൈഞ്ജ് പ്രോബ്ലം ആകും എത്ര തവണ അടിച്ചിട്ടും ഒരു അഡ്രെസും ഇല്ല.


കുറച്ചൊക്കെ നടന്നതിന് ശേഷം ഞാൻ സ്റ്റോപ്പിൽ എത്തി. കുട്ടികളൊക്കെ പോയിണ്ട് രണ്ട് മൂന്ന് സ്ത്രീകൾ ഉണ്ട് സ്റ്റോപ്പിൽ.


ഞാനും അവർക്കരികിൽ പോയി നിന്ന്.


"എത്ര നേരമായി ന്താ ഈ bus വരാത്തെ "(ആത്മ )


അപ്പൊ എന്റെ മുന്നിൽ ഒരു കാർ വന്നു നിന്ന്. ആ വണ്ടിയുടെ ഗ്ലാസ്‌ താഴ്ത്തി. അതിന്റെ മുൻ സീറ്റിൽ രണ്ട് പുരുഷന്മാരും ബാക്കിൽ ഒരു സ്ത്രീയും ഉണ്ട്.


"നൗറി അല്ലെ.." അവർ വണ്ടിയിൽ നിന്ന് പുറത്തേക്ക് തലയിട്ട് കൊണ്ട് ചോദിച്ചു.


"അതെ..."(ഞാൻ )



"ഞങ്ങളെ മനസിലായോ...."(ആ സ്ത്രീ )


"ഇല്ല ആരാ..."(ഞാൻ )


"സാജിതാന്റെ മരുമകൾ അല്ലെ ഹാഫി മോന്റെ ഭാര്യ "(അവർക്ക് എന്നെ അറിയാന്ന് വെക്തിയമായി.)


"അതാ ആരാന്ന് എനിക്ക് "(ഞാൻ )



"ആ നിനക്ക് മനസിലാവാൻ ചാൻസ് ഇല്ല. ഞങ്ങൾ സാജിതാന്റെ ഉപ്പാന്റെ ബാക്കിക്കാർ ആണ്. നിങ്ങളുടെ വീട്ടിലേക്ക് ആണ് ഞങ്ങൾ "(ആ പുരുഷന്മാരിൽ ഒരാൾ )


ഉമ്മാന്റെ ഉപ്പയും അവരുടെ ഫാമിലിയും ഒന്നും ഞാൻ കണ്ടിട്ടില്ല. ഉമ്മാന്റെ ഉപ്പയുമായി ഉമ്മൂമ്മ അത്ര നല്ല അടുപ്പത്തിൽ അല്ല. അന്ന് കല്യാണം കഴിഞ്ഞ അന്ന് രാത്രി ഉപ്പൂപ്പ വീട്ടിൽ വന്നിരുന്നല്ലോ അന്ന് തന്നെ എന്തൊക്കെ മിസ്റ്റേക്ക് എനിക്ക് ഫീൽ ചെയ്തേ ആണ്. പിന്നെ എപ്പോയോ ഹാഫിക്ക പറഞ്ഞതാ.


"മോളെ ഞങ്ങളെ കൂടെ പോരെ... ഞങ്ങളും അങ്ങോട്ടല്ലേ.."(ആ സ്ത്രീ )



"വേണ്ട ആന്റി ഞാൻ ബസിന് വന്നോളാം."(ഞാൻ )


"അത് ശരിയല്ല.. ഞങ്ങൾ അങ്ങോട്ടല്ലേ... മോൾ ഇങ്ങോട്ട് കയറ്." എന്ന് പറഞ്ഞവർ ഡോർ തുറന്ന് തന്നു.


പിന്നെ ഹാഫിക്കാന്റെ ഫാമിലിയിൽ നിന്ന് ഇങ്ങനെ വിളിച്ചിട്ട് ഞാൻ കയറിയില്ലെങ്കിൽ അതിന്റെ മോശം ഇക്കാക്കും ഉമ്മക്കും അല്ലെ എന്ന് കരുതി ഞാൻ കയറി...


വണ്ടിയിൽ കയറിയത് മുതൽ എന്തൊക്കെയൊ അവർ സംസാരിക്കുന്നുണ്ട്. ആദ്യമൊക്കെ നല്ല രീതിയിൽ ഒരോന്ന് ചോദിച്ചറിഞ്ഞു. പിന്നെ കുറെ ദൂരം പോയപ്പോ വണ്ടി ഒരിടത്തു നിർത്തി എന്റെ ഒരു സൈഡിലായി ഒരു പുരുഷൻ കൂടി കാറിലേക്ക് കയറി.


"ഇതാരാ ആന്റി."(ഞാൻ )


"മോൾ പേടിക്കേണ്ട ഞാനും നിന്റെ ബാക്കി തന്നെ യാ..."(അയാൾ )


മ്മ്...


കുറെ ദൂരം വാഹനം സഞ്ചരിച്ചിട്ടും ഞങ്ങളെ നാട്ടിലേക്ക് എത്താതെ ആയപ്പോഴാണ് ഞാൻ പുറത്തേക്ക് ശ്രെദ്ധിക്കുന്നത്.



"അങ്കിൾ ഈ റോഡ്..."(ഞാൻ )


"വീട്ടിലേക്ക്."(അയാൾ )



"അല്ല... ഇതല്ല വഴി... വഴി മാറിയിട്ടുണ്ട്. ആരോടെങ്കിലും ചോദിച്ചു നോക്കാം നമുക്ക്."(ഞാൻ )


"അതൊന്നും വേണ്ട..."(അയാൾ )


അപ്പൊ തന്നെ എന്റെ ഫോൺ റിങ് ചെയ്തു.


"ഉമ്മയാണ് വിളിക്കുന്നത് വഴി ഉമ്മാനോട് ചോദിക്കാ.." എന്ന് പറഞ്ഞു ഞാൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചതും അടുത്തിരുന്ന അയാൾ ഫോൺ എന്റെ കയ്യിൽ നിന്ന് വലിച്ചു.


"എന്റെ ഫോൺ..."(ഞാൻ അയാൾക് നേരെ തിരിഞ്ഞു.)



"നിന്റെ ഒരു ഫോൺ " എന്ന് പറഞ്ഞയാൾ അത് സ്വിച്ഓഫാക്കി ഗ്ലാസ് വഴി പുറത്തേക്കെറിഞ്ഞു.


"എന്റെ ഫോൺ... നിങ്ങൾ എന്താ ഈ ചെയ്യുന്നേ... എങ്ങോട്ടാ ഈ പോകുന്നെ...." ഞാൻ ബഹളം വെക്കാൻ തുടങ്ങി.



വണ്ടി അപ്പോയെക്കും കുറെ ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു.ഞാൻ ബഹളം വെക്കാൻ തുടങ്ങിയപ്പോ കാർ ഒരു വനപ്രേദേശത്തേക്ക് പ്രേവേശിച്ചു.


അവരുടെ ഒക്കെ മട്ടവും ഭാവവും മാറി. ആ സ്ത്രീ കൈ കൊണ്ട് എന്റെ വായ പൊത്തി. അതിൽ ഒരാൾ ഒരു കയർ എടുത്ത് എന്നെ ബലമായി പിടിച്ചോതുക്കി കൈ രണ്ടും പിറകിലേക്ക് കെട്ടി.



"പടച്ചോനെ..... ഞാൻ ആർക്കടുത്താണ് പെട്ടത് എന്ന് നിനക്ക് മാത്രേ അറിയുള്ളൂ... ഇനി എന്നെ രക്ഷിക്കാൻ അല്ലാഹ് നീ തന്നെ വിചാരിക്കണേ... ഇന്ന് വരെ അറിഞ്ഞോണ്ട് ഞാനൊന്നും ചെയ്തിട്ടില്ലലോ... പിന്നെന്താ എനിക്കൊരോ പ്രതിസന്ധികൾ... നിനക്ക് ഇഷ്ട്ടമുള്ളവരെ നീ പരീക്ഷിക്കുമല്ലോ എന്നെ നീ പരീക്ഷിക്കുകയാണോ.... എനിക്കൊന്നും വരുത്തല്ലേ.... എന്റെ ഇക്ക വീട്ടുകാർ അവരൊക്കെ സങ്കടത്തിലാകും...."



എന്റെ ഇപ്പോഴത്തെ അവസ്ഥ ക്ക് മുന്നിൽ മനസുരുകി അല്ലാഹുവിനോട് കാവൽ തേടുകയല്ലാതെ എനിക്ക് മറ്റൊരു വഴിയും ഇല്ല. ബഹളം വെച്ചിട്ടോ കുതറാൻ വിചാരിച്ചിട്ടോ ഒന്നും കാര്യമില്ല..... അള്ളാഹു തന്നെ വലിയവൻ എന്നെ ഇതിൽ നിന്ന് അല്ലാഹു രക്ഷിക്കും എന്ന പൂർണ്ണ ആത്മവിശ്വാസത്തോടെ ഞാൻ നിശബ്ദയായി ഇരുന്ന്.




❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜


*ഹാഫി*



സൈറ്റിലെ വർക്ക്‌ ഒക്കെ കംപ്ലീറ്റ് ആയപ്പോയെക്കും നേരം ഇരട്ടി തുടങ്ങിയിരുന്നു...


ഫോൺ ആണെങ്കിൽ ചാർജ് കഴിഞ്ഞു ഓഫ്‌ ആയിട്ടിട്ടുണ്ട്. കൂടെ ഉള്ള ആളുടെ ഫോൺ നെറ്റ് വർക്ക്‌ കിട്ടുന്നില്ല. വീട്ടിലേക്കോ നൗറിക്കോ വിളിക്കാൻ ഒരു വഴിയും മുന്നിൽ കാണുന്നില്ല. അവൾ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ എത്തിയോ ഇല്ലയോ എന്നൊന്നും അറിഞ്ഞില്ല.കുറച്ച് നേരമായി മനസ്സിനെന്തോ ഒരു വല്ലാഴ്മ എന്തോ അരുതാത്തത് നടക്കാൻ പോകുന്നെന്ന് പറയും പോലെ. ഞാൻ ആണെങ്കിൽ ഒരു ഉൾപ്രേദേശത്താണ്. ഇവിടെ നിന്ന് മെയിൻ റോഡിലേക്ക് എത്തണമെങ്കിൽ ഒരു പുഴ കടന്ന് പോകണം. തോണിയാണെങ്കിൽ ഒരു മണിക്കൂറിന് ശേഷം ഒള്ളൂ.....വീട്ടിൽ എത്താഞ്ഞിട്ട് ആകെ ഭ്രാന്താകുന്നുണ്ട്.



❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤


*ആഷി*



രാവിലെ തൊട്ട് തീരെ സുഖമില്ല. തലക്കും നെഞ്ചിനും ഭയങ്കര വേദന. ശ്വാസത്തിനൊക്കെ ഭയങ്കര തടസ്സം പോലെ. പക്ഷെ ഒന്നും ഞാൻ വീട്ടിൽ പറഞ്ഞില്ല.


എനികെന്തങ്കിലും സംഭവിക്കോ എന്ന പേടിയിലാണ് ഉമ്മയും അംനയും ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. എന്റെ ആയുസ്സിന് നീളമില്ലാന്ന് ഡോക്ടർസ് വിധി എഴുതി കഴിഞ്ഞതാണ്.


ശരീരതിലെ രക്ത കുഴലുകളൊക്കെ പ്രവർത്തനക്ഷമമാണ്.


മരിക്കും മുമ്പ് എന്റെ നൂറിയെ ഒന്ന് കാണണം എനിക്ക് ഈ അവസ്ഥ വരുത്തിയവരെ കൂടെ അവളെ ഇട്ടേച് ഞാൻ പോകാൻ പാടില്ല.അവരിലെ ക്രൂരത അവൾ തിരിച്ചറിയണം പക്ഷെ അതിന് എന്നെ സഹായിക്കാൻ ആരുമില്ല.അംനയെയും ഉമ്മാ അതിന് സമ്മദിക്കില്ല....



എങ്ങനെയെങ്കിലും അംനയുടെ ഫോൺ കിട്ടണം എന്ന് കരുതി ഇരുന്നപ്പോയാണ് ടേബിളിൽ അവൾടെ ഫോൺ ഉള്ളത് ഞാൻ കണ്ടത്. പക്ഷെ അവിടെന്ന് നിന്ന് കുറച്ച് അകലെ വീൽചെയറിൽ ഇരിക്കുകയാണ് ഞാൻ. തനിയെ വീൽചെയർ ഉരുട്ടി കൊണ്ട് പോകാനുള്ള ശേഷി ഒന്നും എന്റെ കയ്യിനില്ല അത്രക്കും അവശയാണ് ഞാൻ ഇപ്പൊ... ഇതിനൊക്കെ കാരണം ആ റാഷിയും അവന്റെ ആ ഫ്രണ്ടും ആണെന്ന് ഓർത്തിട്ടാ എനികിത്ര സങ്കടം. ഞാൻ കഴിവിന്റെ പരമാവതി ഉപയോഗിച്ചു കൊണ്ട് വീൽചെയർ  തള്ളിനീക്കി അപ്പോയെക്കും ഞാൻ പൂർണമായും തളർന്ന് വീണു.


*"ഉമ്മാ.... " *


എന്ന ഒരു  ഉയർന്ന ശബ്ദത്താൽ ആഷി നിലം പതിഞ്ഞു. അവൻ ഇരുന്നിരുന്ന വീൽചെയർ ഉരുണ്ട് ഉരുണ്ട് ഹാളിൽ നിന്ന് കോലായിലേക്കും അവിടെ നിന്ന് മുറ്റത്ത് കെട്ടി നിൽക്കുന്ന വെള്ളത്തിലേക്കും വീണു.


ബ്ലും....



എന്ന ഒരു  ഉയർന്ന ശബ്ദത്താൽ ആഷി നിലം പതിഞ്ഞു. അവൻ ഇരുന്നിരുന്ന വീൽചെയർ ഉരുണ്ട് ഉരുണ്ട് ഹാളിൽ നിന്ന് കോലായിലേക്കും അവിടെ നിന്ന് മുറ്റത്ത് കെട്ടി നിൽക്കുന്ന വെള്ളത്തിലേക്കും വീണു.




💜❤💜❤💜❤💜❤💜❤💜❤💜❤💜❤


*നൗറി*


ഒരുപാട് വഴികൾ താണ്ടി നേരവും ഇരട്ടി...കൊടും കൂരൻ കാട്ടിനുള്ളിലാണ് ഞാൻ ഇപ്പൊ എന്ന് എനിക്കറിയാം... ഒരിക്കലും ഒരാളും എന്നെ രക്ഷിക്കാനും ഇല്ല.



കുറെ നേരത്തെ യാത്രക്ക് ശേഷം അവർ വണ്ടി നിർത്തി. പൊളിഞ്ഞു വീയാനായ ഒരു വീടിന്റെ അകത്തേക്ക് എന്നെ വലിച്ചിട്ടു. ഒരു റൂമിൽ ആക്കി അത് ലോക്ക് ചെയ്ത് അവർ പുറത്തേക്ക് പോയി.


മൗനമായി എന്നല്ലാതെ ഒരു വാക്ക് പോലും ഞാൻ അവരോട് ചോദിച്ചില്ല. ചോദിച്ചിട്ട് ഒരിക്കലും അവരുടെ മനസ്സ് അലിഞ്ഞു എന്നെ വിടാനൊന്നും പോണില്ല പിന്നെ പ്പോ ന്തിനാ....



💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤


*ഹാഫി.*



ഒരു മണിക്കൂർത്തെ കാത്തിരിപ്പിന് ശേഷം വഞ്ചി വന്നു. പിന്നെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ പുഴയുടെ അക്കരെ കടന്നു. അതാണെങ്കിൽ ഒരു കൊടുക്കൂരൻ കാടും. വയറാണെങ്കിൽ വിശന്നിട്ടു കരച്ചിൽ തുടങ്ങിയിട്ടുണ്ട്.


ഈ വഴി ഒക്കെ അറിയുന്നത് കൊണ്ട് ഞങ്ങൾ ആദ്യമേ ടോർജും ലൈറ്റിനുള്ള കാര്യങ്ങളുമൊക്കെ കയ്യിൽ കരുതിയിരുന്നു.



"സാർ കുറച്ചൂടെ നടക്കണം ഞമ്മൾ food വെച്ച ആ കുടിൽ എത്താൻ. ക്ഷീണം കൊണ്ട് ഒരടി നടക്കാൻ വയ്യ."(കൂടെ ഉള്ള ആള് )



രാവിലെ പോകുമ്പോ ഈ കാട്ടിൽ ഒരു പൊളിയാനായ കുടിൽ ഉണ്ട്. അവിടെ ഇജ്ജിരി പലഹാരം ഒക്കെ ബാഗിൽ ആക്കി വെച്ചിട്ടുണ്ട്. മുന്നോട്ട് അത് കൊണ്ട് നടക്കാൻ വയ്യതോണ്ട്. പിന്നെ പോകുന്ന വഴി ഒന്നും കഴിക്കാൻ പറ്റുന്നതും അല്ല. അപ്പൊ സ്ഥിരം ഈ സൈറ്റിലേക്ക് വരുമ്പോ ഈ കുടിലിൽ ആണ് ഞങ്ങൾ food വെക്കൽ.


ആ കുടിൽ ലക്ഷ്യം വെച്ച് ഞങ്ങൾ രണ്ടാളും നടന്നു.



"ജോൺ ഞമ്മൾ രാവിലെ വന്നപ്പോ പോലെ അല്ലല്ലോ ഇപ്പൊ.... ഇത് ലോക്ക് ചെയ്തിട്ടുണ്ടല്ലോ.." എന്ന് പറഞ്ഞു ഞാൻ അതിന്റെ പുറഭാഗം ഒക്കെ ഒന്ന് വീക്ഷിച്ചു.


"അതെ സാർ ഇവിടെ ആരോ വന്നിട്ടുണ്ടല്ലോ..."(ജോൺ )



വാ നമുക്ക് ഒന്ന് കയറി നോക്കാം... എന്ന് പറഞ്ഞു ഞാനും അവനും കൂടി അതിന്റെ ഉമ്മറത്തേക്ക് കയറി. അകത്തേക്ക് ഉള്ള ഡോർ ഞങ്ങൾ ഉന്തിയ ഉടനെ തുറന്നു. അപ്പൊ ലോക്ക് അല്ല. പക്ഷേ ഞങ്ങൾ പോയപ്പോ അത് തുറന്ന് കിടക്കുകയായിരുന്നു.


"കാറ്റിന് അടഞ്ഞതാവും സാർ... നമ്മുടെ food ആ റൂമിലാണ് ഞാൻ എടുത്തിട്ട്  വരാ..." എന്ന് പറഞ്ഞു അവൻ ആ റൂം ലക്ഷ്യം വെച്ച് നടന്നു.



"സാർ...." വാതിലിന്റെ അടുത്ത് നിന്ന് അവൻ തിരിഞ്ഞു നോക്കി.



"ന്തേ...."(ഞാൻ )



"സാർ ഇത് ലോക്ക് ആണ്. തള്ളിയിട്ട് ഒന്നും തുറയുന്നില്ല."(ജോൺ )



"പടച്ചോനെ വിശന്നിട്ടു കണ്ണ് കാണുന്നില്ല.. ആ മിച്ചറും ബിസ്‌കറ്റും തിന്ന് അഡ്ജസ്റ്റ് ചെയ്യാന്ന് നോക്കിയപ്പോ അതിനും പറ്റുന്നില്ലല്ലോ..."(ഞാൻ )



"സാർ... നമുക്ക് ഒന്നൂടെ ട്രൈ ചെയ്യാ വരി..."(ജോൺ )



രണ്ടും കല്പിച്ചു ഞാനും ജോണും ഒറ്റ ഉന്ത് കൊടുത്ത് വാതിലിന്. എവിടെ അത് തുറന്നില്ല. എന്ന് വെച്ച് ഞങ്ങൾ തളർന്നില്ല വിശന്നാ ഞാൻ ഞാനല്ലാതെ ആകുമെന്ന് പറയും പോലെ വീണ്ടും ഉന്തി. ഉന്തിന്റെ ശക്തി കാരണം വാതിലും വീണു കൂടെ ഞങ്ങളും.


ഇതാ കിടക്കുന്നു നല്ല അന്തസ്സായി കാവിയിട്ട നിലത്ത്.



*ആ.....*



സൈഡിൽ നിന്ന് ഒരു ശബ്ദം കേട്ടപ്പോഴാണ് ഞാനും ജോണും വീണിടത്തു നിന്ന് തിരിഞ്ഞു നോക്കിയത്. എന്നെ തൊട്ട് തൊട്ടില്ലാ എന്ന മട്ടിൽ ആ റൂമിൽ ഒരു പെൺകുട്ടി ഉണ്ട് മുഖം താഴ്ത്തി ഇരിക്കുന്നു.



അപ്പൊ ആ കുട്ടിയാവും ഒച്ച വെച്ചത്.



കുട്ടീ.... (ജോൺ )



അപ്പൊ ആ കുട്ടി പതിയെ തല ഉയർത്തി നോക്കി.


"നൗറി......" ഞാൻ പോലും അറിയാതെ എന്റെ നാവും ഒപ്പം കാലും ചലിച്ചു.



എന്നെ കണ്ടതും ഇക്കാ എന്ന് വിളിച്ചു എന്റെ മാറിലേക്ക് ഒരു വീയൽ ആയിരുന്നു അവൾ.



"നൗറി.... എന്ത് പറ്റി... " ഞാൻ കാര്യം തിരക്കുക എന്നല്ലാതെ അവൾ ഒന്നും മിണ്ടുന്നില്ല. വിങ്ങി വിങ്ങി കരയുന്നുണ്ട്. നല്ലോണം പേടിച്ചിട്ടും ഉണ്ട് അവൾ.



കുറെ നേരത്തെ കരച്ചിലിന് ശേഷം അവൾ തലഉയർത്തി നോക്കി.



"ഇക്കാ....."



മ്മ്... എന്താടി ഉണ്ടായേ ഒന്ന് പറ.....



അവൾ ഉണ്ടായതെല്ലാം പറഞ്ഞു. പേടിച്ചിട്ടാണെന്ന് തോനുന്നു വാക്കുകൾ ഒരുമിച്ചു കൂട്ടാൻ അവൾ ഒത്തിരി കഷ്ട്ടപെടുന്നുണ്ട്.



"ഇതിന് പിന്നിൽ മിക്കവാറും സിനു തന്നെ ആകും. ഉമ്മൂമ്മയും ഉപ്പൂപ്പയും അത്ര അടുപ്പത്തിൽ അല്ലാനൊക്കെ അറിയുന്ന ശത്രു അവൾ മാത്രമാണ്."(ഞാൻ )


മ്മ്....



"അള്ളാഹു അങ്ങനെ ഒന്നും ഞമ്മളെ കൈവിടില്ല..... നിനക്ക് ഞാനില്ലെടി... കണ്ണൊക്കെ തുടച്ചേ..."



❤💜❤💜❤💜❤💜❤💜❤💜❤💜❤💜


*നൗറി*



അവർ എന്നെ അവിടെ അടിച്ചിട്ട് പോയിട്ട് നേരം ഒത്തിരിയായി. അവരൊക്കെ ആ പരിസരം വിട്ട് പോയിട്ടുണ്ടന്ന് മനസിലായി. രാവിലെ അവർ വരും അപ്പൊ എന്തിനാ എന്നെ ഇവിടെ കൊണ്ടന്നത് എന്നറിയാലോ എന്ന് കരുതി ഞാൻ രക്ഷപെടാൻ ഒന്നും ശ്രമിച്ചില്ല. അത് കൊണ്ട് എനിക്കിപ്പോ എന്റെ ഇക്കാന്റെ അരികിൽ എത്താൻ കഴിഞ്ഞു.



ഇക്കനോട് ചാരി തന്നെ ഞാൻ ഇരുന്ന്. അവർ അവിടെ സൂക്ഷിച്ചിരുന്ന ബിസ്‌കറ്റും വെള്ളവുമൊക്കെ കുടിച് ഞങ്ങൾ ആ കുടുലിൽ നിന്നിറങ്ങി.


നേരം 11:30 കഴിഞ്ഞിട്ടുണ്ട്. എന്റെ ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്. അവർ ഉമ്മ വിളിച്ചപ്പോ പുറത്തേക്ക് എറിഞ്ഞേ ആണ്.


ബാഗും ബുക്‌സും ഒക്കെ എന്റെ കയ്യിലായത് കൊണ്ട് കിട്ടി.



 പുറമെ നിന്ന് നോക്കുമ്പോൾ എത്ര വലിയ കാടാ... പക്ഷെ ഒരുമരവും മറ്റൊനിനോട് തട്ടാതെ തനിയെ ആണ്. വലുതും ചെറുതുമായ മരങ്ങൾ. വള്ളികൾ എന്തൊക്കെയോ ഭീകര ശബ്ദങ്ങളും... നല്ല നിലാവും ഇളം കാറ്റും ഇക്കാന്റെ കയ്യിലൂടെ കയ്യിട്ട് ഇക്കാനെ ചാരി നടന്നു ഞാൻ.



കുറെ നേരം നടക്കും പിന്നെ കുറെ നേരം ഇരിക്കും അങ്ങനെ അങ്ങനെ 2 മണിവരെ നടത്തം തുടർന്ന്. ഒടുവിൽ ഇക്ക വണ്ടി പാർക്ക്‌ ചെയ്ത റോഡിൽ എത്തി.അപ്പൊ ജോൺ അവന്റെ വണ്ടി എടുത്ത് പോയി.


വണ്ടിയിൽ കയറാൻ നിന്നപ്പോ ഇക്ക എന്നെ തടഞ്ഞു.



"നൗറി.... എനിക്ക് ഒരു സംസാരിക്കാനുണ്ട്."(ഇക്കാ )


എന്താ.... (ഞാൻ )




"ഞാൻ കുറച്ചു കാര്യങ്ങൾ പറയാം ശ്രേദ്ധിച്ചു കേൾക്ക്."(ഇക്ക )



മ്മ്



"ഞമ്മൾ ഇപ്പൊ നേരെ പോകുന്നത് അന്ന് നമ്മൾ പോയ നമ്മുടെ വീട്ടിലേക്കാണ്., ഇന്ന് രാത്രി അവിടെ തങ്ങി ഒരു 6 മണിക്ക് മുമ്പായി ഞാൻ വീട്ടിലേക്കും പോകും. But നീ ഇല്ല...."(ഇക്ക)


"അപ്പൊ ഞാനോ..."(ഞാൻ )



"കുറച്ച് നേരം നീ തനിയെ നിൽക്കണം അവിടെ... ഞാൻ വീട്ടിൽ ചെന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി സിനുവിനെ ഒന്നും വാച്ച് ചെയ്യണം. അവൾ ഇതിനുള്ളത് കൊടുത്തിട്ടേ ഞാൻ അടങ്കൂ..."(ഇക്ക)



"ഇക്കാ പകരവീട്ടലൊന്നും വേണ്ട."(ഞാൻ )


"അത് നമുക്ക് ആലോചിക്കാം... ആദ്യം അവൾ തന്നെ കുറ്റം സമ്മദിക്കണം അല്ലെങ്കിൽ ഞാൻ സമ്മതിപ്പിക്കും.... നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി."(ഇക്ക )



"മ്മ്ഇക്ക പറയുന്ന പോലെ ഞാൻ ചെയ്യാം..."(ഞാൻ )




💜❤💜❤💜❤💜❤💜❤💜💜❤💜❤💜❤💜


*ഹാഫി*



അവളെ അവിടെയാക്കി കുറച്ച് ടൈം ഒന്ന് വിശ്രമിച്ചു ഞാൻ വീട്ടിലേക്ക് പോയി.


നേരം 5:30 കഴിഞ്ഞിട്ടൊള്ളൂ... വീടിന്റെ പുറത്തും അകത്തും ഒക്കെ ലൈറ്റ് ഉണ്ട്. ഞാൻ വണ്ടി നിർത്തിയതും അകത്തു നിന്ന് വരുന്നവരെ കണ്ട് ഞാൻ ഞെട്ടി.


റാശിയും ജൂനും ശാഹിയും ഒക്കെ ഉണ്ട്.



ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയ പാടെ അവർ എന്റെ അടുത്തേക്ക് ഓടി വന്നു.



"ഹാഫി...."(റാഷി )



"ന്തെടാ..ന്താ എല്ലാരും ഇത്ര രാവിലെ...."(ഞാൻ )



"അത് അത് പിന്നെ നൗറി...."(ജുനു )



"ന്റ  നൗറിക്ക് ന്തേ.... നൗറി " എന്ന് വിളിച്ചു ഞാൻ അകത്തേക്ക് ഓടി.



അഭിനയം ആണെങ്കിലും ഇജ്ജിരി ഒറിജിനാലിറ്റി ഒക്കെ വേണ്ടേ.



"ഉമ്മാ... നൗറി എവിടെ.... ഹാദി ഹാനി നൗറിക്ക് ന്തേ...." സോഫിയിൽ പേടിച്ചിരിക്കുന്ന അവർക്കരികിലേക്ക് ഞാൻ ചെന്ന്.


"മോനെ അവൾ ഇന്നലെ വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നിട്ടില്ല. ഞാൻ കരുതി നീ ഇല്ലാത്തെ അല്ലെ അവളുടെ വീട്ടിൽ പോയിട്ടുണ്ടാകുമെന്ന്... പക്ഷെ അവൾ അവിടെയും ഇല്ല..."(ഉമ്മാ



"പിന്നെ എന്റെ നൗറി എവിടെ....."(ഞാൻ )



"ഭർത്താവ് ഇല്ലാത്ത സമയം നോക്കി ചിലപ്പോ ആരെങ്കിലും കൂടെ പോയിട്ടുണ്ടാവും...." പിറകിൽ നിന്ന് അങ്ങനെ ഒരു അശരീരി കേട്ടതും ഞാൻ ഉമ്മാന്റെ അരികിൽ നിന്ന് എണീറ്റു  അവിടെ പോയി അത് പറഞ്ഞ ആ സിനുവിന്റെ മുഖമടക്കി രണ്ടെണ്ണം കൊടുത്ത്. രണ്ട് കവിളിലും നന്നായി ചുവന്നിട്ടുണ്ട്.



അവൾക്കിതിന്റെ കുറവുണ്ട്.



"നീയല്ലഡീ എന്റെ പെണ്ണ്...... എന്നെ അല്ലാതെ ഒരു പുരുഷനെ നോക്കുക പോലും ചെയ്യില്ല അവൾ..."(ഞാൻ )



"അല്ലെങ്കിലും കാക്കക്ക് തൻകുഞ്ഞു പൊൻകുഞ്ഞാണല്ലോ.... അയച്ചാട്ടം ഒക്കെ കഴിഞ്ഞാൽ അവൾ വരും... അല്ലാതെഎവിടെ പോകാനാ ആ വൃത്തികെട്ടവൾ."


ഇതിന് മറുപടി കൊടുത്തത് ഞാൻ ആയിരുന്നില്ല ഷാഹി ആയിരുന്നു.


നല്ല തണർത്ത് നിൽക്കുന്ന കവിളിൽ ഒന്നൂടെ പൊട്ടിയപ്പോ അവൾ തനിയെ വായ അടച്ചു.



"അനാവശ്യം പറയുന്നോടി എന്റെ പെങ്ങളെ കുറിച്."(ഷാഹി )



"നാവിന് എല്ലില്ലാന്നു വെച്ച് എന്തും വിളിച്ചു പറയുന്നവരോട് സംസാരിച്ചു സമയം കളയണ്ട... നമുക്ക് നൗറിയെ അന്വഷിക്ക..."(റാഷി )


"നീ വരാൻ കാത്ത് നിൽക്കായിരുന്നു ഞങ്ങൾ... വാ പോലീസ് സ്റ്റേഷനിൽ പോകാം..."(ജുനു )



'പടച്ചോനെ... പോലീസൊ.....പോലീസ് വന്ന ഞാൻ വിചാരിച്ചത് നടക്കില്ലല്ലോ....'(ആത്മ )



ഞാൻ ഇടപെട്ടില്ലെങ്കിൽ ഇത് പണിയാകും 🚶🚶🚶



"പോലീസ് ഒന്നും വേണ്ട... എന്റെ നൗറിയെ കണ്ടെത്താൻ എനിക്കറിയ.... വാ..." എന്ന് പറഞ്ഞു ജൂനുവിനെ കൂട്ടി ഞാൻ ഇറങ്ങി കൂടെ ശാഹിയും റാശിയും. വീട്ടിൽ നിന്നിറങ്ങി കുറച്ച് കയിഞ്ഞപ്പോ ഞാൻ വണ്ടി നിർത്തി.




"എന്താ നീ നിർത്തിയെ... എവിടെ എന്ന് വെച്ചാടാ ഞമ്മൾ അവളെ തിരക്കുക.."(റാഷി )


അത് കേട്ടപാടെ ഞാൻ ചിരിച്ചു.



"ന്താടാ... നമ്മളെ നൗറി "(ഷാഹി )



"അവൾക്കൊന്നും ഇല്ല സേഫ് ആയി എന്റെ അടുത്തുണ്ടവൾ."(ഞാൻ )



"ന്തൊകെ നീ ഈ പറയുന്നത്."(ജുനു )



"അങ്ങനെ നടന്നതൊക്കെ അവർക്ക് വിശദമായി വിവരിച്ചു കൊടുത്ത്. കൂടെ ഹാനിയുടെ ഫോണിലേക്ക് മെസ്സേജ് അയക്കുകയും ചെയ്ത്. അല്ലെങ്കിൽ ഉമ്മയും അവരും ബേജാറായി ഒരു വഴികാവും.


ഇതൊന്നും സിനു അറിയണ്ടാന്നും അവളുടെ മുന്നിൽ നന്നായി സങ്കടം അഭിനയിക്കാനും ഞാൻ ഹാനിയോട് പ്രേതേകം പറഞ്ഞു.



"അപ്പൊ ഇനിയെന്താ നമ്മുടെ പ്ലാൻ."(ജുനു )



"പ്ലാൻ ഒന്നുമില്ല. സിനുവിനെ വാച്ച് ചെയ്യാൻ ഞാൻ പറഞ്ഞിണ്ട് ഹാനിയോട്. അവൾ എന്തായാലും നൗറിയെ കാണാൻ പോകും അല്ലെങ്കിൽ അവൾ ഏർപെടുത്തിയവർ നൗറിയെ കാണാൻ ഇല്ലാന്ന് പറഞ്ഞാൽ എല്പിച്ച ആളുകളെ കാണാൻ അവൾ പോകും. എന്തായാലും അവൾ പുറത്തിറങ്ങും അവളെ ഞാൻ പൊക്കും."(ഞാൻ )



"തേടിയ വള്ളി കാലിൽ ചുറ്റിയടാ അതാ പോകുന്നു ആ തെണ്ടി." സ്കൂട്ടി കൊണ്ട് പോകുന്ന സിനുവിനെ കാണിച്ചു കൊണ്ട് റാഷി പറഞ്ഞു.



ഞങ്ങളും വണ്ടി അവൾക് പിറകേ വിട്ടു.


പോക്ക് കണ്ടിട്ട് അവൾ ആ കാടിന്റെ ഭാഗത്തേക്കാണ്.അവളെ കാണാതെ ഞങ്ങളും പിന്തുടർന്ന്. റോഡിന്റെ അവസാനം അവൾ വണ്ടി നിർത്തി ഇറങ്ങി അപ്പൊ അവിടെ രണ്ട് പുരുഷന്മാർ ഉണ്ട്.


ഇവരാകും നൗറിയെ ഇങ്ങോട്ട് കൊണ്ടന്നവർ.


കുറച്ച് മാറി ഞങ്ങളും വണ്ടി പാർക്ക്‌ ചെയ്ത് അവരറിയാതെ അവരെ പിന്തുടർന്ന്.


"ഇതാ മേടം കീ... അവളെ ഞങ്ങൾ ആ റൂമിൽ അടച്ചിട്ടിട്ടുണ്ട്." (അതിൽ ഒരാൾ സിനുവിനോട് പറഞ്ഞു.)


"കീ താ... ഇനി നിങ്ങളുടെ ആവിശ്യമില്ല. ആവിശ്യപ്പെട്ട പണം ഞാൻ അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ട്."(സിനു )



"ഇത് ഒരു വനമാണ് മേടം. ഞങ്ങൾ കൂടെ വരാ..."(ഒരാൾ )



"വേണ്ടാ.... നിങ്ങളുടെ പണി കയിഞ്ഞു. ഇനി ഞമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല."(സിനു )


മ്മ് എന്ന് പറഞ്ഞു അവർ തിരിച്ചു നടന്നു.


"ഏയ് ഒന്ന് നിന്നെ..."(സിനു )



"എന്താ മേടം."(അവർ )



"പിന്നെ പറഞ്ഞത് മറക്കണ്ട ഇത് കേസ് ആയാൽ എല്ലാം നിങ്ങൾ ഏറ്റോണം."(സിനു )



"അപ്പൊ കുറച്ചൂടെ പണം വേണ്ടി വരും."(അവർ )



"അത് ഒന്നും കുഴപ്പമില്ല."(സിനു )



അങ്ങനെ അവർ തിരിച്ചു പോയി.


അവൾ ആ കുടിൽ ലക്ഷ്യം വെച്ച് നടന്നു.ഒന്നന്നര മണിക്കൂർന്റെ നടത്തം ഉണ്ട്.



"ഇവളെ ഞാൻ സമ്മതിച്ചുട്ടാ... എന്നാ ധൈര്യമാ ഈ കൊച്ചിന് ഈ കാട്ടിലൂടെ ഒറ്റക് വരാൻ എനിക്കാണെങ്കിൽ കൂടി പേടിയുണ്ടാകും."(ഷാഹി )


"അവളുടെ ധൈര്യം ഒക്കെ ഞാൻ ഇപ്പൊ ശരിയാക്ക..."(റാഷി )



അവൾ കാണാതെ ഞങ്ങളും അവളെ പിന്തുടർന്ന് ആ വീട്ടിൽ എത്തി...


അവൾ അവിടെ എത്തിയ ഉടനെ ചുറ്റും ഒന്ന് നോക്കി അവൾ അകത്തേക്ക് കയറി.


അടച്ചിട്ട റൂം അവൾ തുറന്നതും ഞങ്ങൾ നാല് പേരും ആ റൂമിലേക്ക്  കയറി അവൾ ഇറങ്ങി ഓടുന്ന മുമ്പേ ജുനു ഡോർ ക്ലോസ് ചെയ്ത്.



"നി... നിങ്ങൾ എന്താ ഇവിടെ..."(സിനു )



അവൾ ഞങ്ങളെ കണ്ട് ആകെ പേടിച്ചിട്ടുണ്ട്. ചുറ്റും നോക്കുന്നും ഉണ്ട് നൗറിയെ കാണാഞ്ഞിട്ടാന്ന് തോന്നുന്നു പാവം.



"മോൾക് ഞങ്ങൾ എന്താ ഇവിടെ എന്നറിയണമ്മളെ ആദ്യം മോൾ എന്താ ഇവിടെ എന്നൊന്ന് പറഞ്ഞാട്ടെ..."


എന്ന് പറഞ്ഞോണ്ട് റാഷി അവൾക്കിട്ട് ഒരു ചവിട്ട് കൊടുത്ത്. അവനിത്തിരി ദേഷ്യം കൂടുതലാ എനിക്കോ ജൂനുവിനോ സങ്കടം വരുന്ന എന്തെങ്കിലും ആരെങ്കിലും ചെയ്താൽ അവന് സഹിക്കില്ല.



"റാഷി നീ കൂൾ ആവ് അവളെ കൊണ്ട് എല്ലാം പറയിപ്പിക്കാ നമുക്ക്.. " എന്ന് പറഞ്ഞോണ്ട് അവനെ പിടിച്ചപ്പോ ഉണ്ട് എന്റെ phone റിങ് ചെയുന്നു.




❤💜❤💜❤💜❤💜❤💜❤💜❤💜❤❤



*നൗറി.*



ഇക്ക പോയതിന് ശേഷം കുറച്ച് നേരം കൂടി ഞാൻ കിടന്നു... എന്തോ ഭയങ്കര ക്ഷീണം.

പക്ഷെ കിടന്നിട്ടാണെങ്കിൽ ഉറങ്ങാനും കഴിയുന്നില്ല വയറിനും ശരീരത്തിനുമൊക്കെ ഭയങ്കര വേദന..


കഴിയുന്ന പോലെ എണീറ്റു പോയി ഒരു ഗ്ലാസ് ചായ ഇട്ട് കുടിച്ചു.


കുറച്ച് നേരം ഇക്ക അലങ്കരിച്ചു വെച്ച എന്റെ പഴയ ഫോട്ടോസ് ഒക്കെ നോക്കിയിരുന്നു.


എന്റെ സ്കൂൾ college ഫോട്ടോസ് ഒക്കെ കണ്ടപ്പോ മറന്ന അല്ല മനപ്പൂർവ്വം മറവി അഭിനയിക്കുന്ന കുറെ കാര്യങ്ങൾ എന്റെ ഉള്ളിലേക്ക് വീണ്ടും തിരയടിച്ചു വന്നു....



ഞാനും റൂഹും കൈകോർത്ത് നടന്നിരുന്ന വരാന്തകളും പിണക്കങ്ങൾ പറഞ്ഞു തീർത്തിരുന്ന ലൈബ്രറിയും... ഒക്കെ ആ ചിത്രങ്ങളിൽ കണ്ടപ്പോ കൂടെ റൂഹും ഉള്ള പോലെ തോന്നി.റൂഹ് എന്ന് പോലും പറയാൻ പാടില്ല ഇന്ന് ഞാൻ... പക്ഷെ എന്തോ എന്റെ നാവിലും മനസ്സിലും ആശിയെന്ന് വരുന്നില്ല.



ഓർമകൾ പിറകോട്ടു പോകുന്നതിനനുസരിച് ഞാനും   അബോധാവസ്ഥയിലേക്ക് പോകാൻ തുടങ്ങി. ശരീരത്തിന് ബാലൻസ് കിട്ടാതെ തോന്നിയതും ഞാൻ ഫോൺ എടുത്ത് ഇക്കാക്ക് അടിച്ചു.



ഇക്കാ :- ഹലോ...


ഞാൻ :- ഇക്കാ...



ഇക്കാ:-എല്ലാം ഞാൻ വിചാരിച്ച പോലെ നടന്നു കുറച്ച് നേരം കൂടി വെയിറ്റ് ആക്ക് ഞാൻ വരാം..



ഞാൻ :- ഇക്കാ അതല്ല.... എനിക്ക് തീരെ വയ്യ... ഇപ്പൊ ഞാൻ വീയും...




❤💜❤💜❤💜❤💜❤💜❤💜❤💜❤❤


*കഥ ഞാൻ സൊള്ളാവേ (ലെ ജിഫ്‌നി )*



ഇക്കാ അതല്ല.... എനിക്ക് തീരെ വയ്യ... ഇപ്പൊ ഞാൻ വീയും...



എന്ന് പറഞ്ഞു തീർന്നപ്പോയെക്കും അവൾ നിലം പതിച്ചിരുന്നു.


ആരോരുമില്ലാതെ എന്താ തനിക്ക് സംഭവിക്കുന്നത് എന്നറിയാതെ അവിടെ കിടക്കാനായിരുന്നു അവളുടെ വിധി.



പെട്ടന്ന് ഫോണിലെ ശബ്ദം നിലച്ചതും അവസാനമായി *ഞാനിപ്പോ വീയും എനിക്ക് വെയ്യാന്ന്*പറഞ്ഞതും ഹാഫിയെ ഭയത്തിലാക്കി..



"എന്റെ നൗറിക്കെന്തെങ്കിലും പറ്റിയാൽ നിന്നെ ഞാൻ കൊല്ലുമെടി..." എന്ന് അലറി വിളിച്ചോണ്ട് സിനുവിനെ ചവിട്ടി വീഴ്ത്തി അവളെ പിടിച്ചു ഒരു ചെയറിൽ ഇരുത്തി കെട്ടിയിട്ട്.



"ഷാഹി  ജുനു ആരെങ്കിലും രണ്ട് പേര് ഇവിടെ നിൽക്ക് " എന്ന് പറഞ്ഞോണ്ട് ഹാഫി പുറത്തേക്കിറങ്ങി. കാര്യം തിരക്കി മറ്റുള്ളവർ കൂടെ പോന്നെങ്കിലും അവൻ പിന്നെ പറയാന്നു പറഞ്ഞു അവനും റാഷിയും നടന്നു.


നടന്നു എന്ന് പറയുന്നതിനേക്കാൾ ബെറ്റർ ഓടി എന്നാവും എങ്ങനെ എങ്കിലും നൗറിക്ക് അരികിൽ പെട്ടന്ന് എത്തിയ മതി എന്നായിരുന്നു അവന്റെ മനസ്സിൽ മുഴുവൻ. കാര്യം അറിയാതെ റാശിയും അവന്റെ അതെ സ്പീഡിൽ ഓടുന്നുണ്ട്.



അതെ സമയം....


കുഴഞ്ഞു വീണ ആശിയെ കൊണ്ട് ഉമ്മയും അനിയത്തിയും സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.

          ഹോസ്പിറ്റലിൽ എത്തിയപ്പോ ICU വിലേക്ക് കയറ്റിയെന്നല്ലാതെ  അവന് ഇത് വരെ ബോധം വരികയോ എന്തെങ്കിലും അച്ചിവ്മെന്റ് ഉണ്ടെന്ന്  ഡോക്ടർസ് പറയുകയോ ചെയ്തിട്ടില്ല.



ഡോക്ടർ ICU ന്റെ ഡോർ തുറന്നതും ആശിയുടെ ഉമ്മ അരികിലേക്ക് ഓടി.


"ഡോക്ടർ എന്റെ മോൻ..."(ഉമ്മ )



"ദൈവം വിളിക്കുന്ന വരെ നിങ്ങൾക്ക് അവനെ കാണാം.. കൂടുതൽ ഒന്നും പറയാനാവില്ല."(ഡോക്ടർ )


ഒരു മാതൃഹൃദയം തകരാൻ ഇതിലും കൂടുതൽ എന്ത് വേണം...



"എന്റെ ജീവൻ എടുത്തിട്ടാണെങ്കിലും എന്റെ മോനെ രക്ഷിക്കൂ ഡോക്ടർ..." ആ ഉമ്മ ഡോക്ടറുടെ കൈകൾ പിടിച്ചു കരഞ്ഞു.



"മകന്റെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുക അവൻ ഉള്ള കാലത്തോളം അത്രേ എനിക്ക് പറയാനാവൂ..."



എന്ന് പറഞ്ഞു ഡോക്ടർ പോയി.


ആ ഉമ്മ ICU മുമ്പിലിരുന്ന്  കരഞ്ഞുതളർന്ന്.




*അതെ സമയം.*


റോഡിലെ വണ്ടികളെ ഒന്നും വകവെക്കാതെ ഹാഫി വണ്ടി ഫുൾ സ്പീഡിൽ ഡ്രൈവ് ചെയ്തു അത് കണ്ടിട്ട് റാഷിക്ക് പേടിയായി അവൻ കുറെ നിർത്താനൊക്കെ പറഞ്ഞു പക്ഷെ അതൊന്നും ഹാഫി ചെവി കൊണ്ടില്ല.


നൗറി ഉള്ള വീടിന്റെ മുന്നിൽ എത്തിയതും വണ്ടി നിർത്തി അവൻ ഇറങ്ങി ഓടി മുന്നിലെ ഡോർ ഉന്തി പക്ഷെ അത് ലോക്ക് ആയിരുന്നു.

അപ്പോയെക്കും റാഷി അവന്റെ അടുത്ത് എത്തിയിരുന്നു.


"ന്താ ഹാഫി.. ന്താ സംഭവം."(റാഷി )


"ഞാൻ ഒക്കെ പറയാം ആദ്യം ഈ വാതിൽ ഒന്ന് തുറക്കാൻ നോക്ക്."


അതിന്റെ ഇടക്ക് അവന് ഉറക്കെ നൗറി നൗറി എന്നൊക്കെ വിളിക്കുന്നുണ്ട്. പക്ഷെ ഉള്ളിൽനിന്ന് ഒരു റിയാക്ഷനും ഉണ്ടായില്ല.


ഹാഫിയും റാഷിയും കൂടി വാതിൽ ചവിട്ടി പൊട്ടിച്ചു അകത്തു കയറി. അവൻ നൗറിയെ പരതി നടന്നു.


"ഹാഫി..."  ഒരു റൂമിൽ നിന്ന് റാഷി വിളിച്ചതും ഹാഫി അങ്ങോട്ട് ഓടി. അപ്പൊ അവിടെ നിലത്ത് കണ്ണടച്ചു കിടക്കുകയായിരുന്നു നൗറി...



*നൗറി.. നൗറി.. എന്താടി നിനക്ക്... മനുഷ്യനേ പേടിപ്പിക്കല്ലേ കണ്ണ് തുറക്ക്*


അവളുടെ ആ കിടപ്പിൽ അവന്റെ കണ്ണുകൾ നിറഞ്ഞു വാക്കുകൾ മുറിഞ്ഞു പോയി.


"ഹാഫി സമയം കളയാതെ അവളെ ഹോസ്പിറ്റലിൽ എത്തിക്കാം.."(റാഷി )


എന്തോ ഓർമ വന്ന പോലെ അവൻ അവളെ താങ്ങിയെടുത്ത് വണ്ടിയിൽ കയറി അപ്പോയെക്കും റാഷി വന്ന് വണ്ടിയെടുത്ത് അവളെ കൊണ്ട് സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു.




ഹോസ്പിറ്റലിൽ എത്തിയ പാടെ അവളെ നോക്കി കൊണ്ട് ഡോക്ടർ ICU വിലേക്ക് മാറ്റി.


Icu വിന്റെ ഡോറും ചാരി നിന്നെന്നല്ലാതെ ഹാഫി ഒന്നും മിണ്ടിയില്ല. റാഷിക്ക് അവനോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. റാഷി ഹാഫിയുടെ ഉമ്മയെ വിളിച്ചു കാര്യം പറഞ്ഞ്.


അവർ ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തി.


----------------------

*അതെ സമയം*


"എന്നെ ഒന്ന് അയിച്ചു വിടോ.."(സിനു )


"അതിനെന്താ ആവാലോ.."(ജുനു )


"എന്നാ വേഗം ആയിക്ക് "(സിനു )


അപ്പടി ജുനു പോയി അവളുടെ മുഖത്തു ആഞ്ഞടിച്ചു.

"ഇനി അയിക്കണോടി.."(ജുനു )


"ജുനോ മതി അവളെ ഇങ്ങനെ ഇടക്കിടെ പോയി തല്ലിയത്."(ഷാഹി )


"കുറച്ച് നേരമായി നീ ഇവളെ support ചെയ്യാൻ തുടങ്ങീട്ട് നിനക്കും കിട്ടും എന്റന്ന്."(ജുനു )


"അവൾ അവളുടെ ഒരു പൂതിക്ക് എന്റെ അനിയത്തിയെ തട്ടി കൊണ്ട് വന്ന്. അതിന് പകരമായി ഇവളെ ഞാൻ കാലാകാലമായി തട്ടാൻ പോകാണ് ന്റ ജുനോ..."(ഷാഹി അത് പറഞ്ഞോണ്ട് ജൂനൂന്റെ കവിളിൽ നുള്ളി.


"ന്താടാ വട്ടായ നിനക്ക്..."(ജുനു )


"അതെ എനിക്ക് വട്ടായി. നീ കേട്ടിട്ടില്ലേ പ്രണയം ഭ്രാന്താണ് എന്ന്. അതെ എനിക്കിവളോട് പ്രണയമാണ്... പ്രണയമാണ് പ്രണയമാണ് പ്രിയേ..." എന്ന് മൂളി പാടികൊണ്ട് ഷാഹി പോയി സുനുവിനെ തലോടി.


"ശേ...മാറ്റടാ എന്റെ ദേഹത്തു നിന്ന് നിന്റെ കൈ."  കൈ രണ്ടും കെട്ടി ഇട്ടത് കൊണ്ട് അവൾക്ക് വിളിച്ചു കൂവാനെ പറ്റുന്നൊള്ളൂ..



അവൾ ഒറ്റക്ക് കാട്ടിലേക്ക് വന്നപ്പോ തന്നെ ഷാഹിന്റെ ഉള്ളിലെ കോഴികൂവാൻ തുടങ്ങിയിട്ടുണ്ട് അവളുടെ ധൈര്യവും തന്റെടവും കണ്ടിട്ട്...

പിന്നെ അവൻ ഒരു കാര്യം ആലോചിച്ചത്. ഇവളെ വളച്ചൊടിച്ചു കുപ്പിയിലാക്കിയാൽ നൗറിക്കും ഹാഫിക്കും പിന്നെ ഇവളെ സഹിക്കും വേണ്ട തന്റെടവും ഉഷിരും ഉള്ള ഒരു പെണ്ണിനെ കിട്ടും ചെയ്യുമെന്ന്. അത് കൊണ്ട് അപ്പൊ തന്നെ ഷാഹി ഒരു കാര്യം മനസിലുറപ്പിച്ചു എന്ത് തന്നെ സംഭവിച്ചാലും സിനുവിനെ അവൻ സ്വന്തമാകുമെന്ന്.


"മോനെ ഇവൾക്ക് നമ്മളെ ഒന്നും പറ്റില്ല ഇവൾക് നിന്റെ അളിയനെ തന്നെ വേണമെന്ന്."(ജുനു )


"എന്റെ അളിയനെ എന്റെ പെങ്ങൾ അടിച്ചോണ്ട് പോയില്ലേ... അപ്പൊ ഇവളെ ഞാനും ഇങ്ങോട്ട് അടിച്ചോണ്ട് പോരാണ്., അല്ലെ സിനുമോളെ.."(ഷാഹി )


"നീ പോടാ പട്ടി..." എന്ന് വിളിച്ചോണ്ട് സിനു മുഖം തിരിച്ചു.


അപ്പടി അവളുടെ മുഖത്തു ശാഹിന്റെ കൈ പതിഞ്ഞു.

(അടികൾ വാങ്ങി ചാവാനാണ് സിനുവിന്റെ യോഗം എന്ന് തോന്നുന്നു gys 🚶‍♀️🚶‍♀️🚶‍♀️)



"ഇതെന്തിനാ എന്നറിയോ നിനക്ക് "(ഷാഹി അടിച്ചതിനു ശേഷം അവളോട് ഇജ്ജിരി കനത്തിൽ തന്നെ ചോദിച്ചു )


അതിനവൾ ഒന്നും മിണ്ടിയില്ല.

"നിന്നോടാടി ചോദിച്ചേ..."(ഷാഹി )


അതിനവൾ ഇല്ലാന്ന് തല കുലുക്കി.


"കെട്ടാൻ പോകുന്നവനെ പോടാ പട്ടി എന്ന് വിളിച്ചതിന്."(ഷാഹി )


"ഇയാൾക്ക് മുഴു വട്ടാണ് " സിനു പതിയെ പിറു പിറുത്ത്.


"മോളെ സിനുവേ.... ഇനി ഇക്കാനെ ഇങ്ങനെ ഒന്നും വിളിക്കരുത് ട്ടാ... ഇക്കാന്റെ പൊന്നിന് വേദനിച്ചോ..." എന്ന് പറഞ്ഞോണ്ട് ഷാഹി അടിച്ച കവിളിൽ അവൻ തന്നെ പോയി തലോടി.


അവന്റെ സ്പർശനം സിനുവിന് തീരെ പിടിച്ചില്ല കൈ കെട്ടിയത് കൊണ്ട് എതിർക്കാനും പറ്റുന്നില്ല. അവൾ മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കളിച്.


അത് കണ്ടിട്ടാണെങ്കിൽ ജുനു ചിരിച് ചിരിച് ഒരു വഴിക്കായിട്ടുണ്ട്.


അവളെ കെട്ടിയിട്ട കസേരക്ക് താഴെ ഇരുന്ന് അവളുടെ മടിയിൽ കൈ വെച്ചോണ്ട് പൊന്നെ മുത്തേ എന്നൊക്കെ പറഞ്ഞു ഓരോന്നു പറഞ്ഞു അവളെ എരിപിരി കേറ്റാണ് ഷാഹി.


🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤

*ആഷി*


എനിക്ക് വെയ്യാതെ ആയപ്പോ ഉമ്മ എന്നെ സിറ്റി ഹോസ്പിറ്റലിൽ ആക്കിയേ ആണ്. ഞാൻ ഉമ്മയോട് എപ്പോയും പറയും ന്തിനാ എന്നെ ഇങ്ങനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നെ. മരിക്കുന്നെങ്കിൽ അതല്ലേ നല്ലത് ഉമ്മാക് ഒരു ഭാരമായി. ഉമ്മാക് ഒരു ജോലിക്ക് പോലും പോകാൻ വയ്യല്ലോ ഞാൻ കാരണം.എന്നൊക്കെ പക്ഷെ അതിനൊക്കെ ഉമ്മാന്റെ മറുപടി കണ്ണുനീർ മാത്രമായിരിക്കും.


ഹോസ്പിറ്റൽ കൊണ്ടന്നതിന് ശേഷം ഇപ്പോയാണ് എനിക്ക് ബോധം വന്നത്. അപ്പൊ മുതൽ പ്രിയപ്പെട്ട ആരോ അടുത്തുള്ള പോലെ ഒരു തോന്നൽ ആണ്.എന്റെ പ്രാണൻ എന്റെ നൗറി എന്റടുത്തു ഉണ്ടെന്നു മനസ്സ് പറയും പോലെ ഒരു തോന്നലാണ്.


ബോധം വന്ന ഉടനെ എന്നെ കാണാൻ ഉമ്മ വന്ന്.


"ഉമ്മാ ഡോക്ടർ എന്ത് പറഞ്ഞു."(ഞാൻ )


"അത് മോനെ..."ഉമ്മന്റെ കണ്ണുകൾ നിറഞ്ഞു കൈകാലുകൾ വിറക്കുന്നത് എനിക്ക് കാണമായിരുന്നു.


"ആയുസ്സില്ലാന്ന് ഇവിടെയും വിധി പറഞ്ജ് അല്ലെ...."(ഞാൻ )


അതിന് ഉമ്മ പൊട്ടി കരയുക മാത്രമാണ് ചെയ്തേ.


"ഇനിയെങ്കിലും എന്റെ നൗറിയെ എന്റെ അരികിലേക്ക് ഒന്ന് കൊണ്ടന്നൂടെ. ഒരു നോക്ക് കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ ഉമ്മാ.. ഒന്നും ഈ മകൻ ആവിശ്യപെട്ടില്ലലോ... എന്റെ പ്രാണനെ ഒന്ന് കാണാൻ അല്ലെ. മറ്റൊരുവന്റെ മഹർ അണിഞ്ഞ അവളെ ഒരുക്കലും ഞാൻ ആ ഒരു കണ്ണിലൂടെ ഇനി കാണില്ല. എന്നോ ഒരിക്കെ പ്രിയപ്പെട്ടതായിരുന്ന അവളെ മരിക്കുന്നതിന് മുമ്പ് ഒരു നോക്ക് കാണാൻ എനിക്ക് അവകാശമില്ലേ." ഞാൻ ഉമ്മാനോട് പൊട്ടികരഞ്ഞു ആവിശ്യപ്പെട്ട്.


"മോനെ... ആ കുട്ടി നിന്നെ കണ്ടാൽ പിന്നെ ഭർത്താവിനെ വേണ്ടാന്ന് വെച്ചാലോ എന്ന് കരുതിയിട്ടാ... നിന്നെ പോലെ അവൾക്ക് നിന്നെയും അത്രമേൽ ഇഷ്ട്ടം ആയിരുന്നല്ലോ."(ഉമ്മാ )


അപ്പൊ ഞാൻ ഒന്ന് ചിരികുകയാണ് ചെയ്തേ..

"എന്താ ആഷി."(ഉമ്മാ )


"ഉമ്മാക്ക് ആള് തെറ്റി. അവൾക്കെന്നെ ഇഷ്ടമായിരുന്നു മറ്റൊരു മഹർ അവളുടെ കഴുത്തിൽ വീയുന്ന വരെ. വീട്ടുകാരെ ഇഷ്ടത്തിനാണ് ഹാഫിയെ അവൾ സ്വീകരിച്ചതെങ്കിലും അന്ന് മുതൽ എന്നോടുള്ള പ്രണയം മറന്നിട്ടുണ്ടാകും അതെനിക്ക് ഉറപ്പാണ്. ഇനി എന്റെ അവസ്ഥക്ക് കാരണം ഹാഫിതും റാഷിയും ആണെന്ന് അറിയുമ്പോ അവരെ വെറുത്താലും ആ മഹറിന്റെ പവിത്രത മറന്ന് അവൾ എന്റെ അടുത്തേക്ക് വരില്ല. അതോർത്ത് ഉമ്മ പേടിക്കണ്ട."(ഞാൻ )


"മ്മ്.. ഹോസ്പിറ്റലിൽ നിന്ന് പോയിട്ട് ഞാൻ ആ കുട്ടിയെ അന്വേഷിക്ക. എന്റെ മോൻ സങ്കടപെടല്ലേ."(ഉമ്മാ


"ഇല്ല ഉമ്മാ.. ഞാൻ പോയാൽ ന്റ ഉമ്മയും അംനയും തനിച്ചാകുമല്ലോ എന്ന സങ്കടം മാത്രമേ എനിക്കൊള്ളൂ."(ഞാൻ )


"അത്ര വേഗം ഒന്നും ഞങ്ങളെ അള്ളാഹു തനിച്ചാകില്ല...അതെല്ലേ ഇത്രെയും കാലം എന്റെ മോൻക്ക് ഒന്നും സംഭവിക്കാഞ്ഞേ ആ അള്ളാഹു ഇനിയും നമ്മെ കൈ വിടില്ല."(ഉമ്മാ )


"മതി മതി... കുറെ സംസാരിക്കാൻ പാടില്ല... നിങ്ങൾ പുറത്ത് നിൽക്കൂ.." എന്ന് പറഞ്ഞു ഒരു നൈസ് അങ്ങോട്ട് വന്നു.

പുറത്തുണ്ടെന്ന് പറഞ്ഞു ഉമ്മ പുറത്തേക്ക് പോയി.


പിന്നെയും മനസ്സിൽ പ്രിയപെട്ടവൾ അടുത്തുണ്ടെന്ന് ഒരു തോന്നൽ  ഞാൻ നാലു ഭാഗത്തേക്കും ഒന്ന് വീക്ഷിച്ചു.




🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤


*ഹാഫി*


ഹോസ്പിറ്റലിലേക്ക് വന്നിട്ട് അര മണിക്കൂർ കഴിഞ്ഞു ഇത് വരെ ഡോക്ടർസ് ഒന്നും പറഞ്ഞിട്ടില്ല. അവൾക്കെന്താ പറ്റിയത് എന്ന് പോലും അറിയാതെ ആണ് ഞങ്ങൾ ഈ നിൽപ്പ് നിൽക്കുന്നത്.

നൗറിന്റെ അവസ്ഥ അറിയാതെ ഉരുകി ഉരുകി നിൽക്കാണ് ഞാൻ.അവളെ ആ കിടപ്പ് കണ്ടപ്പോ തന്നെ എന്റെ ഒരു ഭാഗം തളർന്നിരുന്നു. അവൾക് ഒരു മുട്ട് സൂചി കൊണ്ടാൽ പോലും എനിക്ക് സഹിക്കില്ല. ഇടക്കിടെ ഞാൻ icu വിന്റെ ഡോർ വഴി അകത്തേക്ക് നോക്കി കൊണ്ടിരുന്നു പക്ഷെ അവളെ കാണാൻ കഴിഞ്ഞില്ല.

അവളുടെ ഉപ്പയും ഉമ്മയും നിസുക്കയും എന്റെ ഉമ്മയും റാഷിയും ഉണ്ട് ഇവിടെ.


പെട്ടന്ന് ICU വാതിൽ തുറന്ന് ഡോക്ടർ പുറത്ത് വന്നതും ഞാൻ ഡോക്ടറെ അടുത്തേക്ക് ഓടി. പിറകെ മറ്റുള്ളവർ എല്ലാം ഉണ്ട്.


"ഡോക്ടർ..."(ഞാൻ )


അപ്പോ അയാൾ ഞങ്ങളെ അടുത്തേക്ക് വന്നു 


"നൗറിക്ക് അവൾക്കെന്താ പറ്റിയെ നിങ്ങൾ ആരും ഒന്നും പറഞ്ഞില്ല."(നിസുക്ക )


"സോറി.."(ഡോക്ടർ )


´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´


"Docter...." ഹാഫിയുടെ ശബ്ദം ഉയർന്നു.


"മറ്റു തിരക്കിൽ പെട്ട് നൗറിയെ കുറിച് പറയാൻ വിട്ട് പോയി അതാ സോറി പറഞ്ഞത്."(ഡോക്ടർ )


അപ്പോയാണ് എല്ലാവരുടെയും ശ്വാസം ഒന്ന് നേരെ വീണത്.


(വായിക്കുന്ന നിങ്ങളും ഒന്ന് പേടിച്ചില്ലേ 😂😂)



"ഡോക്ടർ അവൾക്കിപ്പോ "(നിസു )


"അവളുടെ ഹസ്‌പെന്റാണോ നിങ്ങൾ."(ഡോക്ടർ )


"ഞാനാണ്..."(ഹാഫി )


മ്മ്...


"നൗറിക്കിപ്പോ കുഴപ്പം ഒന്നുമില്ല."(ഡോക്ടർ )


"എന്താ ഇങ്ങനെ വരാൻ കാരണം."(ഉമ്മാ )


"എല്ലാം പറയാം... ആദ്യം നിങ്ങൾ അവളെ കേറി കണ്ടോളൂ.., എന്നിട്ട് നിങ്ങൾ രണ്ട് പേരും ഒന്ന് റൂമിലേക്ക് വാ..."   നിസുനെയും ഹാഫിയെയും നോക്കി കൊണ്ട് അത് പറഞ്ഞോണ്ട് ഡോക്ടർ റൂമിലേക്ക് പോയി.



ഇവർ ICU ന്റെ അകത്തേക്ക് കയറി.


ഇവരെ കണ്ട പാടെ നൗറി എണീക്കാൻ നിന്ന്.

അപ്പോയെക്കും ഹാഫി  ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു.


"പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ... എന്താ പറ്റിയെ." (ഹാഫി )



അത് കണ്ടിട്ട് അവൾക് സന്തോഷവും വിഷമവും ഒക്കെ വരുന്നുണ്ട്.



"ഇക്കാ എനിക്ക് ഒന്നും ഇല്ല.... പേടിച്ചോ.."(നൗറി )



"നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ഉണ്ടോടി...."(ഇക്കാ)


അവൻ അവളെ തലോടി കൊണ്ട് ഇത് വരെ ഉണ്ടായ ടെൻഷനോക്കെ കളഞ്ഞു.


"നിങ്ങൾ പുറത്തേക്ക് ഇറങ്ങികോളി. ഇവരെ ഇപ്പൊ റൂമിലേക്ക് മാറ്റും"


ഒരു നൈസ് വന്നു പറഞ്ഞപ്പോ അവർ പുറത്തേക്കിറങ്ങി അവർക്ക് പിറകെ നൗറിയെ റൂമിലേക്കും മാറ്റി.

ഉമ്മമാരും അവളെ കൂടെ റൂമിലേക്ക് പോയി. ഹാഫിയും നിസും ഡോക്ടറെ അടുത്തേക്കും.





✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️


*ഹാഫി*



നൗറിക്ക് ഒന്നുമില്ലാന്ന് ഡോക്ടർ പറഞ്ഞപ്പോ തന്നെ പകുതി ആശ്വാസമായി. അവളെ കണ്ടത്തോടെ എന്റെ പേടി ഒക്കെ മാറി.പക്ഷെ ഇനി എന്ത് പറയാനാവും ഡോക്ടർ വിളിപ്പിച്ചിട്ടുണ്ടാകുക എന്നോർത്താണ് ഇപ്പോഴത്തെ പേടി.


ICU ന്ന് ഇറങ്ങി ഞാനും നിസും കൂടി ഡോക്ടറെ റൂമിൽ കയറി.


ഡോക്ടർ മുന്നിലുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു.



*"Congratulations haafid."*



Docter പെട്ടന്ന് അത് പറഞ്ഞപ്പോ എനിക്ക് ഒന്നും മനസിലായില്ല. പിന്നെ നിസു ചിരിച്ചോണ്ട് എന്നെ നോക്കിയപ്പോ ആണ് എനിക്ക് കാര്യം കത്തിയത്.


"ഹാഫിദ് താങ്കൾ ഒരു ഉപ്പ ആകാൻ വേണ്ടി കാത്തിരുന്നോളൂ... നൗറിയുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടിക്കാൻ തുടങ്ങിയിട്ടുണ്ട്."(ഡോക്ടർ )



ഇത് കേട്ടപ്പോ ഉള്ള  എന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രക്കും ഹാപ്പിയാണ് ഞാൻ.

ആദ്യം അള്ളാനോട് നന്ദി പറഞു.


*അൽഹംദുലില്ലാഹ്♥️*



പിന്നെ നിസുവിനെ നോക്കിയപ്പോ അവനും നല്ല ഹാപ്പിയാണ്.


പരിസരം മറന്ന് എനിക്ക് തുള്ളിച്ചാടാൻ ആണ് തോന്നിയെ. പിന്നെ ഡോക്ടർ മുന്നിൽ ഉള്ളത് കൊണ്ട്  നിയന്ത്രിച്ചു 


"താങ്ക്സ് ഡോക്ടർ ഇങ്ങനെ ഒരു good news അറിയിച്ചതിന്."(ഞാൻ )


"പിന്നെ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ശ്രേദ്ധിച്ചു കേൾക്കണം."(ഡോക്ടർ )


"ഏന്താ....."(നിസു )



"അത് നൗറിയുടെ ശരീരത്തിൽ ബ്ലഡ്‌ നല്ലോണം കുറവുണ്ട്. അത് കൊണ്ട് ഇപ്പൊ ഒരു പ്രേഗ്നെൻസി കുറച്ച് റിസ്ക് ആണ്. നല്ലോണം ശ്രെദ്ധിക്കണം നല്ല ആഹാരം കഴിക്കണം."(ഡോക്ടർ)



"ശ്രേദ്ധിച്ചോളാം ഡോക്ടർ."(ഞാൻ )


അത് കേട്ടപ്പോ എനിക്ക് ഇത്തിരി ടെൻഷൻ ഒക്കെ വന്നു. പക്ഷെ പുറത്ത് കാണിച്ചില്ല.


"പിന്നെ ഡെലിവറി കഴിയ്യുന്ന വരെ പ്രാർത്ഥിക്കാം... അതല്ലേ ഏറ്റവും വലിയ മരുന്ന്. നൗറിക്ക് ടെൻഷൻ സങ്കടം ഒന്നും വരാതെ നോക്കണം. ഇപ്പൊ തന്നെ എന്തോ ടെൻഷൻ കേറിയിട്ടാണ്."(ഡോക്ടർ )



"ശ്രെദ്ധിക്കാം ഡോക്ടർ."(ഞാൻ )



"മ്മ് എന്നാ പൊക്കോളൂ നാല് ഇൻജെക്ഷൻ കൂടി ഉണ്ട്. അത് കൊണ്ട് രണ്ട് day ഇവിടെ കിടക്കേടി വരും. "(ഡോക്ടർ


Ok എന്ന് പറഞ്ഞു  ഞങ്ങൾ ഇറങ്ങി.


സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് അറിയുന്നില്ല.



"ഹാഫി ഞാൻ പോയി sweets വാങ്ങി വരാ, നീ അവരോട് പോയി കാര്യങ്ങൾ ഒക്കെ പറ "(എന്ന് പറഞ്ഞോണ്ട് നിസു പുറത്തേക്ക് പോയി.




♥️❤♥️❤♥️❤♥️❤♥️❤♥️❤♥️❤


*നൗറി*




വീട്ടിൽ നിന്നപ്പോ കുഴഞ്ഞു വീണതെ ഓർമയൊള്ളൂ... പിന്നെ കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലാണ്. പിന്നെ ഇക്ക വന്നു എന്നെ ഒറ്റ കെട്ടിപിടിത്തം ആയിരുന്നു. ആ മുഖം കണ്ടാൽ അറിയാ എത്രത്തോളം പേടിച്ചിണ്ടെന്ന്. പാവം ഇത്രയധികം എന്നെ സ്നേഹിക്കാൻ എന്ത് പുണ്യമാ ഞാൻ ചെയ്തേ..


പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ എന്നെ റൂമിലേക്ക് മാറ്റി. ഇക്കയും വല്ലിക്കയും കൂടി ഡോക്ടറെ കാണാൻ പോയിട്ടുണ്ട്.


റൂമിലെത്തിയപ്പോ മുതൽ രണ്ട് ഉമ്മമാരും കൂടി ഇന്നലെ നടന്ന കാര്യങ്ങൾ ചോദിച്ചറിയാണ്.

ഞാൻ എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്ത്. രണ്ടാളും നല്ലോണം പേടിച്ചിട്ടുണ്ട്.


"ആ സിനു ഇത്ര ക്രൂരത ഉള്ളവളാണോ."(ഹാഫിയുടെ ഉമ്മ)


അങ്ങനെ ഞാനും രണ്ട് ഉമ്മമാരും കൂടി സംസാരിച്ചിരുന്നപ്പോഴാണ് ഇക്ക റൂമിലേക്ക് ഓടി വന്നത്.


"എന്താ ഇക്ക.."


റൂമിൽ കേറി എന്നെ തന്നെ മിഴിച്ചു നോക്കുന്ന ഇക്കയോട് ഞാൻ ചോദിച്ചു.


"ഏയ് ഒന്നുമില്ല...."(ഇക്ക)


"ഇങ്ങനെ ഓടി കിതച്ചു വരുന്നേ കണ്ടിട്ടാ മോൾ ചോദിച്ചേ.."(അവളുടെ ഉമ്മ )


"ഏയ് വെറുതെ പെട്ടന്ന് വന്നെയാ..."(ഇക്ക )


"ന്താടാ ഡോക്ടർ പറഞ്ഞെ..."(ഹാഫിന്റെ ഉമ്മാ )


"അത്...." എന്ന് പറഞ്ഞോണ്ട് ഇക്ക എന്നെ നോക്കി ചിരിക്കാണ്.


ചിരിക്കാണ് അതോണ്ട് കുഴപ്പം ഒന്നുമില്ല.അൽഹംദുലില്ലാഹ് 


"ഡാ ഇജ്ജ് മനുഷ്യനെ ടെൻഷൻ ആകാതെ ഒന്ന് പറയുന്നുണ്ടോ..."(ഹാഫിന്റെ ഉമ്മ )



"അത് നിങ്ങൾ രണ്ടാളും വല്ലിമ്മ ആകാൻ പോവാണെന്നാ ഡോക്ടർ പറഞ്ഞത്."


ഇക്ക പറഞ്ഞത് കേട്ട് എനിക്ക് പെരുത്ത് സന്തോഷമായി. രണ്ട് ഉമ്മമാരും സന്തോഷം കൊണ്ട് നിൽക്കകള്ളി ഇല്ല.


ഞാൻ പോലും അറിയാതെ എന്റെ കൈ എന്റെ ഉദരങ്ങളിലേക്ക് നീങ്ങി.


ഒരു കുഞ്ഞു ജീവൻ ഇനിയെന്റെ ശരീരത്തിൽ,ഞാൻ ഒരു ഉമ്മയാകാൻ പോകുന്നു ഇതിലും വലിയ ഭാഗ്യം ഒരു പെണ്ണിന് വേറെ എന്തുണ്ട്.



വല്ലിക്ക sweets ഒക്കെ വാങ്ങി വന്നു എല്ലാർകും തന്നു. ഇത് പറയാൻ വേണ്ടി ശാഹിയെ വിളിച്ചിട്ടാണെങ്കിൽ ശാഹിക്ക ഫോണും എടുക്കുന്നില്ല.


ഇക്ക പറഞ്ഞോളാം എന്ന് പറഞ്ഞിട്ട് ഇക്ക ഫോണെടുത്തു പുറത്തേക്ക് പോയി.


സിനുവിനെ കൊണ്ട് പോയി പൂട്ടിയിട്ടതൊക്കെ ഇക്ക പറഞ്ഞു എല്ലാരും ചിരിക്കുന്നുണ്ട്.



----------------------------------------------------


*ഷാഹി*



ഇവളെ കണ്ടപ്പോ തൊട്ട് എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടിയെ ആണ്.

പക്ഷെ അവൾ എന്നെ മൈന്റ് ആകുന്നെ പോലും ഇല്ല കുരിപ്പ്.അവളെ വളച്ചൊടിച്ചു കുപ്പിയിലാക്കി വീട്ടിൽ കൂട്ടി കൊണ്ട് പോകാതെ ഇനി എനിക്ക് ഉറക്കം ഇല്ല.


അവളെ മൊഞ്ചു നോക്കി ഇരിക്കാൻ തുങ്ങിയിട്ട് കുറെ നേരമായി ഞാൻ. അവളാണെങ്കിൽ കൊഞ്ഞനം കാട്ടി മടുത്തു കാണും.പാവം. ജുനു ആണെങ്കിൽ എന്റെ കോപ്രായം കണ്ട് ചിരിച് ചിരിച് ഒരു വഴികായിട്ടുണ്ട്.


"ടാ... ആ ഹാഫി പെട്ടന്ന് എങ്ങോട്ടാ പോയേ.."(ഞാൻ )


"അറീല... ഒന്ന് വിളിച്ചു നോക്കാൻ ആണെങ്കിൽ net work കിട്ടുന്നില്ല."(ജുനു )


"വരുമ്പോ വരട്ടെ.. അത് വരെ ഞാനും ഇവളും സൊള്ളി ഇരിക്കട്ടെ.." എന്ന് പറഞ്ഞോണ്ട് ഞാൻ സിനുവിന്റെ കവിളിൽ നുള്ളി.


ച്ചേ... എന്ന് പറഞ്ഞോണ്ട് അവൾ മുഖം തിരിച്ചു.


"എടി നീ എന്തിനാ എന്റെ പെങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്."(ഞാൻ )


"കൊല്ലാൻ..." ചോദിക്കാൻ കാത്ത് നിന്ന പോലെ ഒറ്റയടിക്ക് അവളിൽ നിന്ന് റെപ്ല്യ കിട്ടി.


പടച്ചോനെ ഇതേത് ജന്മം.


" ന്നട്ട് എന്തേ നീ കൊല്ലാഞ്ഞേ... "(ഞാൻ )


"അപ്പോയെക്കും അവൾ പോയി കഴിഞ്ഞിരുന്നില്ലേ..."(അവൾ )


"ഹോ അപ്പൊ അങ്ങനെ ആണല്ലേ.. അല്ലങ്കിൽ നീ എന്റെ നൗറിയെ കൊല്ലുമല്ലേ... നിന്നെ ഉണ്ടല്ലോ ഞാൻ..." അത് വരെ അവളോട് പഞ്ചാര അടിച്ചിരുന്ന ഞാൻ പെട്ടന്ന് പുലിയായി. അല്ല പിന്നെ എന്റെ പെങ്ങളെ അവൾക്ക് കൊല്ലണമത്രെ.....

അവളെ മുടി പിടിച്ചു വലിച്ചു കരണം നോക്കി രണ്ട് പൊട്ടിച്ചു. പിന്നെ നല്ല അടാർ ഷൂ ഇട്ട കാൽ കൊണ്ട് അവളുടെ കാൽ ചവിട്ടി അരച്ച് എന്റെ ദേഷ്യം മുഴുവൻ തീർത്തു.


പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ഉണ്ട് ഹാഫി വിളിക്കുന്നു.


പിന്നെ ഫോണെടുത്തു അവൻ പറയുന്നേ കേട്ട് എനിക്ക് ഒത്തിരി സന്തോഷം ആയി. ഞാൻ ഒരു മാമൻ ആകാൻ പോകല്ലേ. ഞാൻ ഓടി ചെന്ന് സിനുവിന്റെ കവിളിൽ നല്ല ഒരു കിസ്സ് കൊടുത്ത് ആ സന്തോഷം അങ്ങട്ട് ആഘോഷിച്ചു.

അവളാണെങ്കിൽ അവിടെ ഇരുന്ന് ലോകത്തെ മുഴുവൻ തെറിയും എന്നെ വിളിച്ചിട്ടുണ്ട്. ജുനു വായ തുറന്ന പാടാണ്.


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

*നൗറി*


നേരം വൈകുന്നേരം ആയപ്പോ ഉമ്മമാരെ രണ്ട് പേരെയും നിസുക്കയേയും വീട്ടിലേക്ക് പറഞ്ഞയച്ചു. റാഷിക്ക ജൂനുക്കക്കും ശാഹിക്കാക്കും ഉള്ള ഭക്ഷണവും ലൈറ്റ് അറങ്മെന്റും ഒക്കെ ചെയ്യാൻ പോയതാ ഇന്ന് അവിടെ കൂടാൻ ആണ് പ്ലാൻ.


ഇപ്പൊ ഹോസ്പിറ്റലിൽ ഞാനും ഇക്കയും മാത്രമൊള്ളൂ..പ്രേതേകിച് ആവിശ്യം ഒന്നുമില്ലാത്തത് കൊണ്ട് ഇക്ക എല്ലാവരേയും ആട്ടിയെ ആണ് ശരിക്കും



കുറെ നേരമായി ഇക്ക എന്നെ തെന്നെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്.


"എന്താ ഇക്കാ ഇങ്ങനെ നോക്കുന്നെ..."(ഞാൻ )


"ഒന്നുല്യാ.... ഡീ നീ എന്നിൽ നിന്ന് എന്തെങ്കിലും മറച്ചു വെച്ചിട്ടുണ്ടോ..."(ഇക്കാ )


"അതെന്താ അങ്ങനെ ഒരു ചോദ്യം."(ഞാൻ )


"ഏയ് ഒന്നുമില്ല... ഞമ്മളെ പോലെ ഞമ്മളെ ഉണ്ടാകൂ അല്ലെ... എല്ലാം തുറന്ന് പറഞ്ഞു ഒരു കള്ളവും ഇല്ലാതെ പരസ്പരം സ്നേഹിക്കുന്നവർ... നീ എന്നെ സ്നേഹിക്കുവോ എന്ന് പോലും അറിയാതെ ഞാൻ എത്ര വർഷം നിന്നെ പ്രണയിച്ചു... എന്റെ പ്രണയം ഞാൻ പറഞ്ഞില്ലെങ്കിലും എല്ലാം അറിഞ്ഞ പോലെ വിധി നിന്നെ മറ്റാർക്കും കൊടുക്കാതെ സൂക്ഷിച്ചില്ലേ..."

ഇക്ക മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഓരോന്ന് പറയുന്നേ കേട്ടിട്ട് എനിക്ക് പേടിയാകാണ്.


"നൗറി... നീ ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ... സത്യം പറയണം ട്ടോ... എന്റെ മനസ്സ് എപ്പോയും പറയുമായിരുന്നു നീ സ്നേഹിക്കുന്ന പെണ്ണ് മറ്റാരെയോ പ്രണയിക്കുന്നുണ്ടെന്ന്.."(ഇക്ക)


"ഇക്കാ അത്..."


'ഞാൻ നിന്നെ നീ അറിയാതെ സ്നേഹിച്ചപ്പോ നീ ആരെങ്കിലും പ്രണയിച്ചിരുനെന്ന് വെച്ച് എനിക്കൊരു കുഴപ്പവും ഇല്ല.ഞാൻ എന്ത് പൊട്ടനാല്ലേ..അങ്ങനെ  ഉണ്ടെങ്കിൽ നീ പറയല്ലോ എന്നോട്. അല്ലേടി... "



ഇക്കാന്റെ സംസാരം കേട്ടിട്ട് എനിക്കാകെ പേടിയാകാൻ തുടങ്ങി.



ആഷിന്റെ കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞാലോ ഇക്കയോട്. ഇപ്പൊ പറഞ്ഞാൽ ഇന്നുള്ള ഈ ഹാപ്പിനെസ്സ് ഇല്ലാണ്ടാവോ. അതോ പറയണോ...

അല്ലെങ്കിൽ ഇക്കയോട് ഇപ്പൊ ഒന്നും പറയണ്ട. ഇന്ന് ഭയങ്കര സന്തോഷത്തിലാണ്. ഇത് പറഞ്ഞു സങ്കടപെടുത്തേണ്ട.. ഇക്ക എനിക്ക് വേണ്ടി ജീവൻ കളയാൻ വരെ തയ്യാറായിരുന്ന കാലം ഞാൻ മറ്റൊരാളെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞാൽ ദേഷ്യം ഇല്ലെങ്കിലും സങ്കടം തോന്നും ആ മനസിന് ഉറപ്പാണ്.


അത് കൊണ്ട് തന്നെ ഒന്നും പറയേണ്ടാന്ന് കരുതി ഞാൻ.


"ഇല്ല ഇക്കാ അങ്ങനെ ഒന്നും ഇല്ല."(ഞാൻ. കള്ളം പറയുന്നതിന് മനസ്സിൽ ഒരായിരം തവണ ഞാൻ സോറി ചോദിച്ചു.)


"ഞാൻ വെറുതെ ചോദിച്ചേ ആടി. അതിന് നീ ഇങ്ങനെ ടെൻഷൻ ആവണ്ട..." എന്ന് പറഞ്ഞോണ്ട് ഇക്ക എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.


പിന്നെ ഞങ്ങൾ കുറേ സമയം സംസാരിച്ചിരുന്നു. ഞങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുട്ടിയെ കുറിച്ചു വരെ ഞങ്ങൾ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി.




എപ്പോയോ ഉറക്കത്തിലേക്ക് വീണു.




💜♥️💜♥️💜♥️💜♥️💜♥️💜♥️💜♥️💜♥️💜♥️


*ഹാഫി*



രാവിലെ എനിക്കും നൗറിക്കുമുള്ള ചായ വാങ്ങാൻ ക്യാന്റീനിലേക്ക് പോയപ്പോഴാണ് അപ്പൂർവ്വമായി ഒരു റൂമിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. എന്തോ എവിടെയോ പരിജയമുള്ള പോലെ തോന്നി ആ റൂമിൽ ഇരിക്കുന്ന സ്ത്രീയെ. പക്ഷെ എത്ര ഓർത്തിട്ടും എവിടെന്നാണ് പരിജയം എന്ന് ഓർമ വന്നില്ല. പിന്നെ അത് കാര്യമാകാതെ ഞാൻ പോയി ചായ വാങ്ങി വന്നു.


അപ്പോയെക്കും റൂമിൽ ശാഹിയും ജൂനും present ആയിരുന്നു.


എനിക്ക് ഏറ്റവും സന്തോഷം തന്ന ദിവസം അല്ലെ ഇന്നലെ. അത് കൊണ്ട് ആ സിനുവിനെ തത്കാലത്തേക്ക് ഞാൻ വെറുതെ വിടാൻ തീരുമാനിച്ചു. അവളെ തിരിച്ചു വീട്ടിൽ ആക്കിയിട്ടാണ് അവരുടെ വരവ്.



"എപ്പോ വന്നു രണ്ട് പേരും."(ഞാൻ )


"തേ ഇപ്പൊ എത്തിയോള്ളൂ...."(ജുനു )



"ആ ചെറ്റയെ വീട്ടിൽ ആക്കിയില്ലേ..."(ഞാൻ )



"ആട.... ഇവിടെ ഒരാൾക്കു ഇപ്പോഴും അതിന്റെ സങ്കടം മാറിയിട്ടില്ല. "(ജുനു )



"സാര്യമില്ലടാ... ഇനിയും അവളെ കയ്യിൽ കിട്ടും അപ്പൊ നാലെണ്ണം പൊട്ടിക്കാ..."(ഞാൻ )



"ഒന്ന് പോ അളിയാ... ഇനി അവളുടെ രോമത്തിൽ ഒരു മുള്ള്കൊള്ളാൻ പോലും ഞാൻ സമ്മദിക്കില്ല..."



ഷാഹി പറയുന്നേ കേട്ട് തൊള്ള തുറന്ന് നിൽക്കാണ് ഞാൻ. ഇവൻ ഇത് എന്തൊക്കെ പറയുന്നേ...



"ന്താടാ വട്ടായാ.. അവളുടെ കയ്യിൽ നിന്ന് ഇവന് തലക്ക് വല്ലതും കിട്ടിയോ ജുനോ..."(ഞാൻ )


"തലക്ക് കിട്ടിയേ ഒന്നും അല്ല. ഇത് അസ്ഥിക്ക് പിടിച്ച പ്രേമാ... പ്രേമം." ജുനു അത് പറഞ്ഞപ്പോൾ ഞാൻ ശാഹിയെ ഒന്ന് അടിമുതൽ നോക്കി.

അപ്പൊ ലവൻ വായയിൽ വിരലിട്ട് നിലത്തു കളം വരച്ചു കളിക്കാ...



"ഇത് അസ്ഥികല്ല... തലക്ക് പിടിച്ചേ ആണ്. അത് പ്രേമം അല്ല വട്ട്."



ഇത്പ്പോ ആരാന്ന് ആലോചിച്ചു നോക്കിയപ്പോ മറ്റാരും അല്ല മ്മളെ കെട്യോളാ... നല്ല ഉറക്കായിരുന്നു ഞാൻ പോയപ്പോ എണീറ്റിട്ടുണ്ട്.


"അത് ഇജ്ജ് പറഞ്ഞത് ശരിയാട്ടോ ഇത് വട്ട് തന്നെ..." ഞാനും അവൾക് ഒപ്പം കൂടി.



"ജുനിക്കാ ഇങ്ങൾ ന്റ കാക്കൂനെ കൊണ്ടോയി ഭ്രാന്തൻ ആക്കിയോ..."(നൗറി...)



"പ്രണയം ഭ്രാന്താണ്... എനിക്ക് ഭ്രാന്താണ് അവളോട്.." (ഷാഹി അത് പറഞ്ഞോണ്ട് ചിരിക്കാണ്.



"ഇങ്ങളെ ഒരു ഭ്രാന്ത്. ദിവസം 500 പെൺപിള്ളേരെ കടയിൽ ഇരുന്ന് വായിനോകീട്ട് ഈ പൂതനയോടാണോ പ്രേമം തോന്നിയെ ബ്ലെ....."(നൗറി )




"ന്താ ചെയ്യാ ന്റ പെങ്ങളെ തോന്നി പോയില്ലേ.... കോളേജിന്റെ അടുത്തന്നെ shop തുടങ്ങിയത് പെൺപിള്ളേരെ നോക്കാൻ വേണ്ടിയാ... പക്ഷെ അതൊക്കെ കാണുമ്പോ തോന്നുന്ന പ്രണയം. But ഇതങ്ങട്ട് പിടിച്ചു പോയി മോളെ."



അവന്റെ പറച്ചിൽ ഒക്കെ കേട്ടിട്ട് ഇത് കൈ വിട്ട് പോയ ലക്ഷണം ആണ്..


പിന്നെയാണ് ജുനു അവിടെ നടന്ന സംഭവവികാസങ്ങൾ ഒക്കെ പറഞ്ഞത്.


ഷാഹി അവളെ ഇട്ട് ടോർജർ ചെയ്തത് ഒക്കെ പറഞ്ഞപ്പോ അവളെ പിടിച്ചോണ്ട് വന്നത് വേസ്റ്റ് ആയെന്ന് തോന്നിയില്ല. അത്രക്കെങ്കിലും കൊടുക്കാൻ പറ്റിയല്ലോ എന്നോർത്തൊരു മനസുഗം.



പിന്നെ അവറ്റങ്ങൾക്കുള്ള ചായ അവർ തന്നെ പോയി വാങ്ങി കൊണ്ട് വന്നു. പിന്നെ ഒന്നിച്ചിരുന്നു സനുവിനെ ട്രോളി കൊണ്ട് കുടിച്ചു. ഇതൊക്കെ അവൾ കേൾക്കണം ശാഹിന്റെ മയ്യത്ത് കാണാൻ പോകേണ്ടി വരും ഞങ്ങൾ പിന്നെ.





❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤



രണ്ട് മൂന്ന് ദിവസം ഹോസ്പിറ്റൽ റൂമിൽ കഴിച്ചു കൂട്ടി കാക്കുമാരും വീട്ട്കാരും ഇയ്ക്കിടെ വരും പോകും.

ഇക്കയാണെങ്കിൽ എന്നെ താഴെ വെച്ചാ ഉറുമ്പ് കടിക്കും തലയിൽ വെച്ചാ പേൻ കടിക്കും എന്ന് പറഞ്ഞ പോലെയാ നോക്കുന്നെ. ബ്ലഡ്‌ കുറവാണെന്ന് പറഞ്ഞു കണ്ടതൊക്കെ എന്റെ വായയിൽ കുത്തിനിറക്കാണ്. ഇങ്ങനെ പോയാൽ ചിലപ്പോ വീട്ടിൽ പോകുമ്പോ ഡോർ വഴി എന്നെ കൊള്ളില്ലാന്ന് പറഞ്ഞു കാകുമാർ(ഷാഹി, ജുനു, റാഷി )കളിയാക്കുന്നുണ്ട്.


എന്തായാലും ഇന്ന് ഡിസ്ചാർജ് ആകും. റാശിക്കാക്കും ജുനുകാക്കും ഉണ്ട് ഞങ്ങളെ കൂടെ. ശാഹിക്കാക്ക് എന്തോ ഷോപ്പിലേക്കുള്ള സാധനങ്ങൾ എടുക്കാനുണ്ടെന്ന് പറഞ്ഞു ബാംഗ്ലൂർ പോയേക്കാണ്. മെയിൻ ആയിട്ട് ചുറ്റികറങ്ങാനാണെന്ന് എനിക്കറിയാലോ.


ബില്ല് ഒക്കെ സെറ്റിൽ ചെയ്ത് ഞങ്ങൾ പോക്മ്പോയാണ് പിറകിൽ നിന്ന് ഒരു വിളി കേട്ടത്.


*"നൗറിത്താ ...."*



ഉറക്കെ ആയിരുന്നു ആ വിളി. ആരാപ്പോ ഇത്ര ശബ്ദത്തിൽ എന്ന് കരുതി ഞങ്ങൾ തിരിഞ്ഞു നോക്കി.


അപ്പൊ വിളിച്ച ഉള്ള ആളെ കണ്ട് സന്തോഷവും അതിലുപരി അത്ഭുവും ഒക്കെ തോന്നി.

എന്നെ പോലെ തന്നെ ഞെട്ടി നിൽക്കാണ് മറ്റു മൂന്ന് പേരും.


വിളിച്ച ആള് എന്റെ അടുത്തേക്ക് ഓടി വന്നപ്പോ തന്നെ ഞാൻ *അംനമോളെ* എന്ന് വിളിച്ചോണ്ട് കെട്ടിപിടിച്ചു.



"ആരാ ഇത് നൗറി..." പെട്ടന്ന് ഇക്ക അങ്ങനെ ചോദിച്ചപ്പോ എനിക്ക് എന്ത് പറയണം എന്നറിയാത്ത അവസ്ഥ ആയിരുന്നു. പക്ഷെ അതിൽ നിന്ന് എന്നെ അംന മോൾ രക്ഷിച്ചു എന്ന് വേണം പറയാൻ. പക്ഷെ ആ രക്ഷപ്പെടൽ  എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.



➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


*റാഷി.*



ഞങ്ങൾ നാല് പേരും സംസാരിച്ചോണ്ട് ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോയാണ് പിറകിൽ നിന്നാരോ നൗറിയെ വിളിച്ചത്.

തിരിഞ്ഞു നോക്കിയപ്പോ കണ്ട ആളെ കണ്ട് എന്റെ ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി. ഹാഫി എന്തെങ്കിലും അറിഞ്ഞാൽ അതോടെ തീർന്ന് ഞങ്ങളുടെ ബന്ധം. അവന് വേണ്ടി ഞാൻ ഒരു കുടുംബത്തെ ദ്രോഹിചെന്നറിഞ്ഞാൽ... നൗറിയുടെ ഇഷ്ട്ടങ്ങളെ ഇല്ലാണ്ടാക്കി എന്നറിഞ്ഞാൽ... എനിക്ക് ആലോചിക്കാൻ പോലും വെയ്യ അവൻ എന്നെ വെറക്കും. ഉറപ്പാണ് ഒരു ഉറുമ്പിനെ പോലും നോവിക്കുന്നെ അവന് പറ്റില്ല. അപ്പൊ കുറച്ച് കാലം ഞങ്ങളെ കൂടെ ഒക്കെ എൻജോയ് ചെയ്തിരുന്ന ആശിയെ കൊല്ലാതെ കൊന്നെന്ന് അറിഞ്ഞാൽ.



ഞാൻ എന്തൊക്കെ ചിന്തിച്ചു നിന്നപ്പോയാണ് ഹാഫി അംനയോട് ആരാന്ന് ചോദിച്ചേ അപ്പൊ തന്നെ അവൾ എന്നെ ചൂണ്ടി കൊണ്ട് പറഞ്ഞു. അവളുടെ വാക്കുകൾ കേട്ടതും നൗറിയും ഹാഫിയും എന്നെ തന്നെ മിയിച്ചു നോക്കാണ്. ജുനു ആണെങ്കിൽ എല്ലാം ഇന്നത്തോടെ തീർന്നെന്ന മട്ടിൽ എന്നെ നോക്കി ഉമിനീർ ഇറക്കുന്നുണ്ട്. ഇതിന് മാത്രം അവളെന്താ പറഞ്ഞെ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നെ



"ഞാനാരാണ് എന്ന് ഹാഫിദ്റഹ്മാനിക്ക് അറീലെ.... നിങ്ങൾ സുഗമായി സന്തോഷത്തോടെ നൗറിത്താന്റെ കൂടെ ജീവിക്കാൻ വേണ്ടി ഇത്ത പോലും അറിയാതെ നിങ്ങളും ഈ നിൽക്കുന്ന നിങ്ങളുടെ വാലുകളും കൂടി പ്ലാൻ ചെയ്ത് ആക്‌സിഡന്റ് നടത്തി കിടപ്പിലാക്കി നാട് കടത്തിയ കുടുബത്തിലെ ഒരംഗം ആണ് ഞാൻ. അറിയില്ലേ.... ഈ ഇത്തയെ പോലും നിങ്ങൾ ചതിച്ചില്ലേ... സ്നേഹം ചോദിച്ചു വാങ്ങാം പക്ഷെ തട്ടിപ്പറിക്കരുത് ഒരിക്കെ അത് തട്ടിത്തെറിച്ചു പോകും, നോക്കിക്കോ..."



ഒറ്റ ശ്വാസത്തിൽ അവൾ ഹാഫിക്ക് നേരെ പൊട്ടി തെറിച്ചു കൊണ്ട് പറഞ്ഞു...


അവളുടെ മുഖഭാവം ഇപ്പൊ ഞങ്ങളെ കടിച്ചു കീറും എന്ന രീതിയിൽ ആയിരുന്നു.



"കുട്ടി നീ എന്താ ഈ പറയുന്നേ... നീ പറയുന്ന ഈ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല..."(ഹാഫി.)



"അംന മോളെ നീ എന്തൊക്കെ ഈ പറയുന്നേ....."(നൗറി.)



"ഇത്താക്ക് ഒന്നും അറീല. ന്റ കൂടെ വരി ഞാൻ ഒക്കെ പറഞ്ഞുതരാം... ഇവരെ വിശ്വസിക്കാൻ പറ്റില്ല ഇത്താ.... ഇവരെ വിശ്വസിക്കരുത്."


എന്ന് പറഞ്ഞോണ്ട് അവൾ നൗറിയെ കൈ പിടിച്ചു വലിച്ചോണ്ട് പോയി.


ഹാഫിയും പിറകെ പോയി. എന്ത് ചെയ്യണം എന്നറിയാതെ ഞാനും അവരുടെ പിറകെ പോയി.

.


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸


*ഇനി ഞാൻ പറയാട്ടോ കഥ. (ലെ ജിഫ്‌നി )*



അംന നൗറിയെ വലിച്ചോണ്ട് ആഷി കിടക്കുന്ന റൂമിലേക്ക് പോയി. പിറകെ തന്നെ ഹാഫിയും ജുനും റാഷിയും.

അംന എങ്ങോട്ടാണ് തന്നെ കൊണ്ട് പോകുന്നത് എന്നറിയാതെ നൗറി ഇടക്കിടെ ബാക്കിലേക്ക് തിരിഞ്ഞു ഹാഫിയെയും അംന തന്നെ മുറുക്കി പിടിച്ച കയ്യിലേക്കും നോക്കി..


ഒരു റൂമിന്റെ വാതിൽ തള്ളിതുറന്നപാടെ അംന അവളുടെ പിടിത്തം വിട്ടു.


"നോക്ക് ഇത്താ ഈ ചതിയന്മാർ ചെയ്ത് വെച്ചതിന്റെ പ്രതിഫലം." എന്ന് പറഞ്ഞോണ്ട് അവൾ കട്ടിലിൽ കിടക്കുന്ന ആഷിയിലേക്ക് ചൂണ്ടി.


അംനയുടെ ശബ്ദം കേട്ട് ഉറങ്ങി കിടന്നിരുന്ന ആഷി എണീറ്റു. മുമ്പിൽ നിൽക്കുന്നവരെ കണ്ട് ഞെട്ടുകയും കൂടെ സന്തോഷവും ദേഷ്യവും അവനിൽ അനുഭവപ്പെട്ടു...


ആശിയുടെ കിടപ്പ് കണ്ടിട്ട് നൗറി അവനെ നോക്കി നിൽക്കുക എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

പെട്ടന്നാണ് ഹാഫി ആഷിക്കരികിലേക്ക് ചെന്നത്.


"ആഷി നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട്."(ഹാഫി )


"നിങ്ങൾ ചെയ്തതിന്റെ ബലമായി മരിച്ചിട്ടില്ല..."(ആഷി )


"നീ എന്താ ഈ പറയുന്നേ ഈ കുട്ടി ആരാ, ഇവളും ഞങ്ങളോട് എന്തൊക്കെ പറഞ്ഞു ചൂടായി. പക്ഷെ ഞങ്ങൾക്ക് ഒന്നും മനസിലായില്ല."(ഹാഫി )


റാശിയും ജുനും എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിന്ന് വിയർത്തു.



"ഒന്ന് നിർത്ത് ഹാഫിദെ...എന്തിനാണ് ഈ അഭിനയം നൗറിയെ കാണിക്കാനോ... അവൾ എല്ലാം അറിയട്ടെ.. അറിഞ്ഞാ നിന്നെ ഉപേക്ഷിക്കും എന്ന് പേടിച്ചിട്ടാണോ ഈ അഭിനയം.. അതോ ഞാൻ ജീവിതത്തിലേക്ക് വന്നാൽ അവൾ എന്റെ കൂടെ ജീവിക്കും എന്ന് കരുതിയിട്ടോ... മതിയാക്ക് ഹാഫി ഈ നാടകം ഒക്കെ. ഒരു തവണ ഞാൻ വിളിച്ചാൽ നിന്നെ ഉപേക്ഷിക്കാൻ ഞാൻ പറഞ്ഞാൽ ഇവൾ എന്റെയാകും. അത്രമാത്രം ത്രീവമാണ് ഞങ്ങളുടെ പ്രണയം. പ്രണയം സ്വന്തമാകേണ്ടത് ഒരാളെ കൊന്നിട്ടോ കൊല്ലാക്കൊല ചെയ്തിട്ടോ ഒന്നും അല്ലടാ. പ്രണയിക്കുന്ന ആളുടെ മനസ്സ് നോക്കിയിട്ടാവണം.നൗറി എന്നും എന്റെ ആണ്. ആ മനസ്സറിഞ്ഞു അവൾ സ്നേഹിച്ചത് എന്നെയാണ് അതൊന്നും നിനക്ക് എന്നെ ഇല്ലാതാക്കി എന്ന് വെച്ച് തട്ടിയെടുക്കാൻ പറ്റില്ലടാ... ഒരിക്കെ നിനക്കും എല്ലാം നഷ്ടപെടും."



"നിർത്തുന്നുണ്ടൊ...."


ആഷി അവന്റെ സങ്കടങ്ങൾ എല്ലാം ദേഷ്യമായി പറയുകയാണ്. എല്ലാം കേട്ട് ഒന്നും മനസിലാകാതെ കേട്ട് നിൽക്കാണ് ഹാഫി. അപ്പോഴാണ് നൗറി ഉയർന്ന ശബ്ദത്തിൽ ഒച്ച വെച്ചത്.


"ആഷിക്ക കുറെ നേരമായല്ലൊ ഞാൻ നിങ്ങളെ പ്രണയിച്ചു ഞാൻ നിങ്ങളുടെ ആണെന്നൊക്കെ പുലമ്പാൻ തുടങ്ങിയിട്ട്. ആയിരുന്നു അത് ശരിയായിരിക്കാം. ഞാൻ നിങ്ങളെ പ്രണയിച്ചിരുന്നു ലോകത്തെ എന്തിനേക്കാളും കൂടുതൽ പക്ഷെ അത് ഹാഫിക്ക അണിഞ്ഞ മഹർ എന്റെ കഴുത്തിൽ വീയുന്നത് വരെ മാത്രം. അതിന് ശേഷം ഒരിക്കെ പോലും നിങ്ങളെ  പ്രണയിച്ചിട്ടില്ല. മറക്കാൻ വേണ്ടി ഓർത്തിരുന്നു പക്ഷെ അന്ന് മുതൽ ഞാൻ പ്രണയിച്ചതും ഇഷ്ട്ടപെട്ടതും എന്റെ ഹാഫഫിക്കയേ മാത്രമാണ്. ഇനി എന്നും അത് അങ്ങനെ ആയിരിക്കും. പിന്നെ നിങ്ങൾക്ക് എന്തെങ്കിലും പറ്റിയെന്ന് കരുതി എന്റെ ഇക്കയെ മേൽ കുറ്റങ്ങൾ ആരോപിക്കാൻ പറ്റില്ല."



സ്ഥലകാല ബോധമില്ലാതെ നൗറി പൊട്ടിത്തെറിച്ചു.

നൗറിയുടെ ഈ ഭാവം ആദ്യമായിട്ടാണ് എല്ലാരും കാണുന്നതും. പതിഞ്ഞ ശബ്ദത്തിൽ സാവകാശം മയത്തിൽ സംസാരിക്കുന്ന നൗറിയെ മാത്രമേ ആർക്കും അറിയുന്നുണ്ടായിരുന്നുള്ളൂ...


പക്ഷെ അവൾ പറഞ്ഞ ഓരോ വാക്കുകളും ഹാഫിയിലേക്ക് ഇറങ്ങി ചെന്നിരുന്നു. ദിവസങ്ങൾക്കു മുമ്പ് അവൾ ആരെയും പ്രണയിച്ചിട്ടില്ലാന്ന് തന്നോട് കള്ളം പറഞ്ഞതും ഇപ്പോ അവൾ പറഞ്ഞ വാക്കുകളുമെല്ലാം വീണ്ടും വീണ്ടും അവന്റെ മനസ്സിൽ വന്നു മുട്ടുന്ന പോലെ തോന്നി അവന്.


"നൂറി നീ പറയുന്നത് സത്യമായിരിക്കും... ഇവൻ നിന്നെ നിക്കാഹ് ചെയ്തത് മുതൽ നിനക്ക് ഞാൻ ആരും ആവില്ല. അത് നിന്റെ മഹത്വം. പക്ഷെ നിന്നെ സ്വന്തമാക്കാൻ വേണ്ടി അവൻ ചെയ്ത ക്രൂരതയാണ് ഞാൻ വർഷങ്ങളായി ഇങ്ങനെ കിടക്കാൻ കാരണം അത് നിനക്കറിയില്ലല്ലോ... അറിഞ്ഞിരുന്നെങ്കിൽ നീ എന്നെ ഇവനെ ഉപേക്ഷിക്കില്ലേ..."(ആഷി വീണ്ടും ഹാഫിക്കെതിരെ സംസാരിക്കാൻ തുടങ്ങിയതും ഹാഫിയുടെ നിയന്ത്രണം വിട്ടു.



"ഞാൻ എന്ത് ചെയ്തെന്നാടാ പുല്ലേ നീ പറയുന്നേ കുറെ നേരമായി കേൾക്കുന്നു..." എന്ന് പറഞ്ഞോണ്ട് ഹാഫി ആശിയുടെ കോളറിന് കേറി പിടിച്ചു.


അപ്പൊ തന്നെ അംനയും നൗറിയും കൂടി അവനെ  പിടിച്ചു മാറ്റി.


"ഹാഫിക്ക.. നിങ്ങൾ ചെയ്തത് മറച്ചു വെക്കാനാവും ഈ ദേഷ്യം എന്ന് എനിക്കറിയാം പക്ഷെ നിങ്ങളെ കൂട്ടുകാർ നിൽകുന്നെ നോക്ക്. കുറ്റബോധം ഉണ്ട് അവർക്ക്. നിങ്ങൾക്ക് വേണ്ടി ആണല്ലോ അവർ ഈ ക്രൂരതക്ക് ഒക്കെ കൂട്ടുനിന്നത്. എന്റെ കാക്കൂനെ കൊന്നിട്ട് വേണോ നിങ്ങൾക്ക് നൗറിത്തയെ കെട്ടാൻ... വിധിച്ചതാണെങ്കിൽ ഇത്തയെ നിങ്ങൾക്ക് തന്നെ കിട്ടുമല്ലോ ..."(അംന )




"ഡീ.. എന്തൊക്കെയാടി നീ പറയുന്നേ... പറയുന്ന വാക്കുകൾ പിന്നെ തിരിച്ചെടുക്കാൻ പറ്റിയെന്ന് വരില്ല."


എന്ന് പറഞ്ഞോണ്ട് ഹാഫി അംനക്ക് നേരെ തിരിഞ്ഞതും നൗറി പിടിച്ചു വെച്ചു.



"എന്നെ വിട് നൗറി ഇവർ ഇതെന്തൊക്കെ പറയുന്നേ എന്നനിക്ക് അറിയണം." (ഹാഫി )


"പ്ലീസ്‌ ഇക്കാ.... ഒക്കെ നമുക്ക് ശാന്തമായി സംസാരിക്ക.... ആഷിക്ക അംന നിങ്ങളുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട് അതൊക്കെ കൂട്ടി ചേർത്താണ് നിങ്ങൾ ഈ സംസാരിക്കുന്നത്. കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി കാര്യങ്ങൾ ഒന്ന് പറയോ... എനിക്ക് വേണ്ടി എങ്കിലും..."



നൗറി അത് പറയുമ്പോ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആശിയും ഹാഫിയും മാത്രമേ ആ കണ്ണുനീര് കണ്ടോള്ളൂ...



"നൂറി... ഞാൻ പറയാം എല്ലാം ആദ്യം തൊട്ട് ഞമ്മുടെ ജീവിതം ഇങ്ങനെയാക്കിയ ചെന്നായകളെ കുറിച്... നിനക്ക് ഒന്നും അറീല എന്നനിക്ക് അറിയാം..."(ആഷി )


"ആഷിക്ക പറ... "(നൗറി )



അവൾ അങ്ങനെ പറഞ്ഞപ്പോ തന്നെ ഹാഫി അവളെ നോക്കി ആ നോട്ടത്തിൽ ദേഷ്യവും സങ്കടവും മറ്റെന്തൊക്കെ ഭാവങ്ങൾ ഉണ്ടായിരുന്നു.


അവൾ പതിയെ അവളുടെ കൈകൾ ഹാഫിയുടെ കയ്യുമായി കോർത്തിണക്കി പക്ഷെ അപ്പൊ തന്നെ ഹാഫി കൈ പിൻവലിച്ചു.



"എന്തിനാ പെണ്ണെ എന്നോട് മറച്ചു വെച്ചേ... മിനിഞ്ഞാന്ന് കൂടി ഞാൻ ചോദിച്ചതല്ലേ.... നിന്നിൽ നിന്നാണ് അറിയുന്നെങ്കിൽ എനിക്ക് ഇത്ര സങ്കടം ഉണ്ടാവില്ലായിരുന്നു."


ആരും കേൾക്കാതെ എന്നാൽ നൗറി മാത്രം കേൾക്കുന്ന രൂപേണേ ഹാഫി പറഞ്ഞുകൊണ്ട് അവളുടെ അരികിൽ നിന്ന് നാലടി മാറി നിന്ന്.


ആ ദൂരം അവളെ വല്ലാതെ കുത്തിനോവിച്ചു


"Allah എന്തൊരു പരീക്ഷണം ആണ് ഇത്. അന്ന് ഇക്ക ചോദിച്ചപ്പോ ഒക്കെ പറഞ്ഞാ മതിയായിരുന്നു."(നൗറി മനസ്സിൽ മാപ്പ് പറഞ്ഞു കൊണ്ട് ഹാഫിയെ നോക്കി.


അത് വരെ അവളെ നോക്കി നിന്നിരുന്ന ഹാഫി പെട്ടന്ന് മുഖം തിരിച്ചു.


"ആഷിക്കേ എന്താ നിനക്ക് പറയാനുള്ളത് ഒന്ന് വേഗം പറഞ്ഞു തീർക്ക് ഞങ്ങൾക്ക് പോകണം."(ഹാഫി )


"നീ പോയിക്കോ... എനിക്ക് പറയാനുള്ളത് നൂറിയോടാണ്.... നിന്റെ ക്രൂരതകൾ മാത്രം " (ആഷി )


"നൂറിയോ അതാരാ..."(അത് വരെ മിണ്ടാതെ നിന്ന ജുനു



"നിങ്ങൾക്കൊക്കെ അവൾ നൗറിയാണെങ്കിൽ അവൾ എനിക്ക് നൂറിയാണ്."(ആഷി )



"ആഷിക്ക എല്ലാർക്കും എങ്ങനെ അങ്ങനെ തന്നയെ ഇനി നിങ്ങൾക്കും ഞാൻ, നൂറി എന്ന നാമം നിങ്ങൾ ഇനി ഓർക്കാൻ പോലും പാടില്ല."(നൗറി )



"ആരോടാന്ന് വെച്ചാ പറ..." ഹാഫി വീണ്ടും ദേഷ്യപ്പെട്ടു.



സുന്ദരമായ നൂറിയുടെയും റൂഹിന്റെയും പ്രണയകഥയിൽ തുടങ്ങി ആശിയുടെ വാക്കുകൾ. അവരുടെ പ്രണയത്തെ അവൻ വാനോളവും കടലോളവും വർണ്ണിച്ചു. ആ ഒരോ വർണ്ണനയും നൗറിയെ പഴയ ഓർമകളിലേക്കും ഹാഫിയെ ദുഃഖങ്ങളിലേക്കും കൊണ്ട് പോയി.

പ്രണയത്തിന്റെ വർണനകൊടുവിൽ കാർ അപകടപ്പെട്ടതും ജൂനുവും റാശിയും ഹോസ്പിറ്റലിൽ ആകിയതും അതിന് ശേഷം റാഷി അവന് മുന്നിൽ വെച്ച കണ്ടീഷനുകളും അവരെ മാറ്റി താമസിപ്പിച്ചതും അവടത്തെ ഡോക്ടർസിനെ സ്വാധീനിച്ചു മരുന്ന് മാറ്റി കേറ്റിയതും അവന്റെ ഈ അവസ്ഥയിൽ അവന്റെ ഉമ്മയും പെങ്ങളും അനുഭവിക്കുന്ന ദുരന്തങ്ങളും കഷ്ട്ടപാടുകളും തുടങ്ങി അവന്റെ ദേഷ്യവും സങ്കടവും എല്ലാം ആഷി പറഞ്ഞു.


അവന്റെ വാക്കുകൾ തീർന്നപ്പോയെക്കും നൗറി കണ്ണുനീരിന്റെ വക്കിൽ എത്തിരുന്നു. ആഷി അനുഭവിച്ച ദുരന്തങ്ങൾ അവളെ കഴുത്തിൽ കിടക്കുന്ന മഹറിനോട് പോലും ഒരു നിമിഷം അവൾക്ക് വെറുപ്പ് തോന്നി.




"എന്തിനാണ് ഇക്കാ.... ഒരു കുടുംബത്തെ മുഴുവൻ കണ്ണുനീർ കുടിപ്പിച്ചേ... ഇതിലും നല്ലത് എന്നെ കൊല്ലുന്നതല്ലേ.... ഇതാണോ ഇക്കാ സ്നേഹം നിങ്ങൾക്ക് എന്നോട് സ്നേഹമല്ല ഇത് ഭ്രാന്താണ്...ആശിയെ മറന്ന് നിങ്ങളെ സ്നേഹിച്ച ഞാനാ മണ്ടി.... നിങ്ങൾക്കിപ്പോ ഒരു വിജയിയുടെ  ഭാവം ആയിരിക്കും അല്ലെ. പക്ഷെ നിങ്ങൾ വിജയിക്കില്ല. ഈ കണ്ണുനീർ നിങ്ങളെ പിന്തുടരും.. ഇന്നെങ്കിലും എല്ലാം ഞാൻ തിരിച്ചറിഞ്ഞല്ലോ ഇത്രെയും ക്രൂരത ആയിരുന്നോ നിങ്ങളുടെ ഉള്ള്."



കണ്ണുനീരിനെ വാശിയിൽ തുടച്ചു മാറ്റിക്കൊണ്ട് നൗറി ഹാഫിയുടെ കോളറിൽ പിടിച്ചു കുലുക്കി കൊണ്ട് ഓരോന്നു ചോദിച്ചു. എന്ത് മറുപടി കൊടുക്കണം എന്നറിയാതെ അവന്റെ ഉള്ളം വിങ്ങി.


ഒന്നും ചെയ്യാഞ്ഞിട്ടും തന്റെ പ്രാണൻ തന്നെ കുറിച്ച് പറയുന്നത് അധിക നേരം കേട്ട് നിൽക്കാൻ അവന് കഴിഞ്ഞില്ല. കോളറിൽ മുറിക്കി പിടിച്ച കൈകൾ ശക്തിയിൽ എടുത്ത് മാറ്റിക്കൊണ്ട് അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു ഹാഫി.


കവിളിൽ കൈ വെച്ച് കൊണ്ട് അവൾ പൊട്ടികരഞ്ഞു.



"ആരുടെ എങ്കിലും വാക്ക് കേട്ട് എന്നെ ചോദ്യം ചെയ്യാൻ വന്നാലുണ്ടല്ലോ..."(ഹാഫി )



"ആരുടെ എങ്കിലും അല്ല. എല്ലാം അനുഭവിച്ച ആശിയാണ്, ആ വാക്കുകൾ വിശ്വസിക്കാൻ എനിക്കാരുടെയും സർട്ടിഫിക്കറ്റ് വേണ്ട."(നൗറി )



"എങ്കിൽ പിന്നെ അവനെ മനസ്സിൽ വെച്ചോണ്ട് എന്നെ സ്വീകരിക്കാൻ ഞാൻ പറഞ്ഞിരുന്നോ... ഒരിക്കെ എങ്കിലും നീ പറഞ്ഞോ എന്നെ കെട്ടാൻ തയ്യാർ അല്ലാന്ന്. ഒരു തവണ നീ പറഞ്ഞിരുന്നെങ്കിൽ ഞാൻ കെട്ടിയ ഈ മഹർ നിന്റെ കഴുത്തിൽ വീയില്ലായിരുന്നല്ലോ..."(ഹാഫി )



നൗറിയുടെ കണ്ണുനീർ നിലത്തേക്ക് ഉറ്റി വീഴുന്നത് കണ്ടിട്ട് ഒന്നും വേണ്ടില്ലായിരുന്നു എന്ന തോന്നലിലാണ് ആഷി.




"എനിക്കറിയില്ലായിരുന്നല്ലോ ഒരു ചെന്നായ ആണ് ഇതെന്നെ അണിയിച്ചത് എന്ന്." നൗറിയുടെ സങ്കടം അവൾ വാക്കുകളിൾക്ക് ശക്തി നൽകി കൊണ്ട് തീർത്ത്.



"നിർത്തടി... നിന്നോട് ഞാൻ എന്നെ വിശ്വസിക്കാനൊന്നും പറയുന്നില്ല. പക്ഷെ നീ ഒന്ന് ഓർക്കുക ആഷി പറഞ്ഞല്ലോ അവൻ ഈ അവസ്ഥയിൽ ആയത് അതിൽ ഒരിക്കലെങ്കിലോ എന്റെ പേര് പറഞ്ഞോ... ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് അവൻ പറഞ്ഞോ... റാശിയെ ആണ് അവൻ പറഞ്ഞെതെല്ലാം പക്ഷെ റാഷി അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം ഞാൻ അറിയാതെ അവർ ഒന്നും ചെയ്യില്ല. ഇനി അഥവാ ചെയ്തെങ്കിലും  നീ പറയുന്ന ഞാൻ ചെയ്‌തെന്ന് ഇവൻ പോലും പറഞ്ഞതിൽ ഇല്ല പറഞ്ഞ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല.. പിന്നെ ഒരു സത്യം കൂടി ഓർമയിൽ ഇരിക്കട്ടെ നീ എനിക്ക് മുമ്പ് മനസ്സിൽ ഒരാൾക്ക് സ്ഥാനം നൽകിയിരുന്നു എന്ന് പോലും ഞാൻ അറിയുന്നത് ഇപ്പോയാണ്..."



എന്ന് പറഞ്ഞോണ്ട് ഹാഫി റാശിക്ക് നേരെ തിരിഞ്ഞു.


"റാഷി... ഇവർ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ... നീ എന്ത് പറയുന്നേ അത് എനിക്ക് വിശ്വാസമാണ്.. നീ കള്ളം പറയില്ലാന്ന് ഞാൻ വിശ്വസിക്കുന്നു."(ഹാഫി )


വാക്കുകൾക്കനുസരിച് ഹാഫി റാശിക്ക് അരികിലേക്ക് നടന്നു അവൻ മുന്നോട്ട് കാലുകൾ വെക്കുന്നതിന് അനുസരിച് റാഷി കാലുകൾ പേടിച് പേടിച് പിറകോട്ടു നീക്കി 



"റാഷി നിൽക്ക്... എനിക്ക് സത്യങ്ങൾ അറിഞ്ഞേ പറ്റൂ..." ഹാഫി റാശിയെ പിടിച്ചു വെച്ചു.



"അത്... ഹാഫി നീ എന്നോട് ക്ഷമിക്ക്..."


റാഷി എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു.


"എന്താ ഇവൻ പറഞ്ഞതിൽ വല്യ സത്യവും ഉണ്ടോ..."(ഹാഫി )



"അത് അവൻ പറഞ്ഞതൊക്കെ സത്യമാണ്... നിനക്ക് വേണ്ടി നിനക്കൊന്നും സംഭവിക്കാതെ ഇരിക്കാൻ വേണ്ടി നിന്റെ ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളും സഫലമാകാൻ എനിക്ക് ഇതൊക്കെ ചെയ്യേണ്ടി വന്നു."


റാഷി പറഞ്ഞു തീരും മുമ്പ് ഹാഫിയുടെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു.


"നീ പറയുന്ന എന്റെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും ഒരിക്കലും ഇവളെ കണ്ണുനീർ കുടിപ്പിക്കാൻ ആയിരുന്നില്ല. ഇവളുടെ സന്തോഷം ആണ് ഈ ലോകത്ത് ഞാൻ ഏറ്റവും ആഗ്രഹിച്ചത്... അതിലും വലുതല്ല എനിക്ക് എന്റെ ജീവൻ പോലും." ഒരു ഭ്രാന്തനെ പോലെ നൗറിയെ പിടിച്ചു റാശിക്ക് മുമ്പിൽ നിർത്തി കൊണ്ട് ഹാഫി പറഞ്ഞു.


"നീ പറഞ്ഞ പോലെ നിനക്ക് വലുത് ഇവൾ ആണെങ്കിൽ എനിക്ക് വലുത് നീയാണ്. എന്റെ ജീവൻ കൊടുത്ത് പോലും നീ സന്തോഷിക്കണം എന്നെ ഞാൻ ആഗ്രഹിച്ചോള്ളൂ..."



ഹാഫിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി റാഷി വാക്കുകൾക്ക് ഇത്തിരി മൂർച്ചം കൂട്ടി.



"ഹാഫി... റാഷി അന്ന് അങ്ങനെ ഒന്നും ചെയ്തില്ലെങ്കിൽ ഇവൾ അവന്റെ കൂടെ ജീവിക്കും പിന്നെ ഞങ്ങൾ നിന്നെ മെന്റൽഹോസ്പിറ്റലിൽ വന്നു കാണണോ.. നിന്റെ ഉമ്മയും വീട്ടുകാരും നിന്റെ അവസ്ഥ ഓർത്തു പൊട്ടികരയുന്നത് ഞങ്ങൾ കാണണോ.. നിനക്ക് ഇവൾ ഭ്രാന്താണ് എന്ന് അറിഞ്ഞു കൊണ്ടാണ് അവൻ ഇതൊക്കെ ചെയ്തത്." ജൂനുവും റാശിക്ക് side പിടിച്ചു.



"നിങ്ങൾക്ക് നിങ്ങളുടെ ഭാഗം ആവും സത്യം... പക്ഷെ നൗറിയും ആശിയും അനുഭവിച്ചതിന് ഞാനല്ലേ ഉദ്ധരവാദി... അവരുടെ കണ്ണുനീർ എന്നെ വേട്ടയാടും... ഉറപ്പാണത്. എന്നും അവരുടെ ശാപത്തിന് ഇരയാവേണ്ടി വരും."

ഹാഫി  മുടിയൊക്കെ രണ്ട് കയ്യും കൊണ്ട് പിച്ചിപറിച്ചു ഒരു ഭ്രാന്തനെ പോലെ നിലത്ത് മുട്ട് കുത്തി ഇരുന്ന്.


ഇതെല്ലാം കണ്ട് വിങ്ങി പൊട്ടുന്ന മനസിനെ നിയന്ത്രിക്കാൻ കഴിയാതെ നൗറി പൊട്ടിക്കരഞ്ഞു.



ഒരു ഭാഗത്ത് താൻ കാരണം തന്നെ പ്രണയിച്ചു ഒന്ന ഒറ്റ കാരണത്താൽ ജീവിതം തന്നെ പാതി വഴിയിൽ നഷ്ട്ടപെട്ടവർ മറുസൈഡിൽ തനിക്കായി ജീവൻ ചോദിച്ചാൽ പോലും നൽകാൻ തയ്യാറായി ഭ്രാന്തമായി തന്നെ സ്നേഹിക്കുന്നവർ.

രണ്ട് പേർക്കും ഇടയിൽ ആരുടെ കൂടെ നിൽക്കും ആരെ സങ്കടപ്പെടുത്തും ഒരാളുടെ ഭാഗം കാണാൻ ശ്രേമിക്കുമ്പോൾ മറ്റേ ആളോട്  ചെയ്യുന്നത് ക്രൂരത അല്ലെ...


എല്ലാം കൂടി ഓർത്തിട്ട് അവളുടെ സമനില തെറ്റുന്ന പോലെ തോന്നി.


പെട്ടന്നാണ് നിലത്ത് മുട്ട്കുത്തിഇരിക്കുന്ന ഹാഫി എണീറ്റു അവളുടെ അടുത്തേക്ക് വന്നത്.


അവന്റെ ഭാവത്തിന്റെ അർഥം അവൾക്ക് മനസിലായില്ല.അവൾക്കെന്നല്ല ആർക്കും.


അവൻ അവന്റെ കണ്ണിനെ നിയന്ത്രിച്ചു പിച്ചി പറിച്ച മുടിയൊക്കെ സൈഡിലേക്ക് ആക്കി.

അവളുടെ മുന്നിൽ പോയി നിന്ന്. അപ്പോഴും അവനെ ഫേസ് ചെയ്യാൻ അവൾക്കായില്ല. അവൾ മുഖം താഴ്ത്തി നിന്ന്.

അവൻ അവന്റെ കൈകൾ ഉയർത്തി കൊണ്ട് അവളുടെ മുഖം കൈക്കുള്ളിൽ ആക്കി.

എന്നിട്ട് അവളുടെ കണ്ണ് തുടച്ചു കൊടുത്ത്.


"വേണ്ട നൗറി... ഇനി നീ കരയാൻ പാടില്ല കുറെ നീ കരഞ്ഞു ഇവന് വേണ്ടി. അവസാനം ആ കണ്ണുനീര് എല്ലാം വെറുതെ ആയി നീ എന്നെ സ്വീകരിച്ചു. പക്ഷെ ഇന്ന് ആ കണ്ണുനീരിനു ബലം കണ്ടിട്ടുണ്ട്. നീ ആഗ്രഹിച്ച നിന്റെ ആഷി നിന്റെ മുന്നിൽ ഉണ്ട്. ഞാൻ കെട്ടിയ വെറും ഒരു മാലയുടെ കൊളുത്ത് കൊണ്ട് നിന്റെ ജീവിതം കുടുങ്ങി പോണ്ട... ഒരിക്കലും നിങ്ങളെ ജീവിതത്തിലേക്ക് വരാത്ത രൂപേണെ ഞാൻ ഇറങ്ങി തരാം നിനക്ക്.. ഇനി ഒരിക്കലും ഈ കണ്ണ് നിറയാതെ ഇരുന്നാൽ മതി." 


ഓരോന്ന് പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികളെ അവൻ ഒപ്പിയെടുത്ത്. പക്ഷേ അവന്റെ ഓരോ വാക്കുകളും അവളെ അത്ഭുടപ്പെടുത്തി അതിലേറേ സങ്കടവും. അവന്റെ കയ്യിൽ പിടിചോണ്ട് അവൾ മാപ്പ് ചോദിച്ചു.


"ഇക്കാ ന്തൊകെ ഈ പറയുന്നേ..... എന്നോട് ക്ഷമിക്കാൻ കഴിയില്ലേ "(നൗറി )


"നിന്നോട് സ്നേഹം ഉള്ളത് കൊണ്ടാ.. നിനക്ക് വേണ്ടത് ആശിയെ ആണ്. നീ ഒത്തിരി കൊതിച്ചത് അല്ലെ.. പിന്നെ അവന്റെ ഈ അവസ്ഥയിൽ അവന് ആവിശ്യം നിന്റെ സാന്നിധ്യം ആണ്.നീ ഇനി ആഷിന്റെ ആണ്. എനിക്ക് ഒരു സ്ഥാനവും ഇല്ല നിന്റെ മേൽ.. എല്ലാം...എല്ലാം. അവസാനിച്ചു.. ഞാൻ ഒരു ഭാരമാവാതെ തന്നെ എല്ലാം അവസാനിപ്പിച്ചു തരാം.."


എന്നൊക്കെ പറഞ്ഞോണ്ട് വാക്കുകൾ പൂർണ്ണമാക്കി കൊണ്ട് പതിയെ പതിയെ അവൻ ആ റൂം വിട്ട് ഇറങ്ങി. അവന്റെ വാക്കുകളും കാലടികളും പതറുന്നുണ്ടായിരുന്നു.


"ഇക്കാ...." എന്ന് വിളിച്ചോണ്ട് അവൾ അവന്റെ പിറകെ ഓടി.


പക്ഷെ അപ്പൊ തന്നെ അംന അവളുടെ കൈകൾ പിടിച്ചു വെച്ച്.


"ഇത്താ..... പോകണ്ട... എന്റെ കാകൂന് ഇത്തയെ വേണം."


അംന കരഞ്ഞു കൊണ്ട്  നൗറിയുടെ കാലിലേക്ക് വീണു.


"മോളെ എണീക്ക് എനിക്ക് പോണം എന്റെ ഇക്കാന്റെ കൂടെ എനിക്ക് പോണം.."


നൗറി അംനയെ കുറെ തള്ളി മാറ്റി. പക്ഷെ നൗറിയെ അവൾ വിട്ടില്ല.



"ഇല്ല ഇത്താ ഞാൻ ഇത്തയെ വിടില്ല. ഇത്ത കൂടെ ഉണ്ടെങ്കിൽ ന്റ കാക്കൂ എണീറ്റു നടക്കും എനിക്ക് ഉറപ്പാണ്."(അംന )


"മോളെ അവളെ വിട്ടേക്ക്... മരിക്കാനായ എന്റെ കൂടെ അവൾക്ക് ജീവിക്കാൻ പറ്റോ... അവൾ പോയികോട്ടെ സന്തോഷത്തോടെ ജീവിച്ചോട്ടെ."


കട്ടിലിൽ കിടന്ന് കൊണ്ട് ആഷി പറഞ്ഞു.

പക്ഷെ ഹാഫിക്ക് പിറകെ പോകാൻ തുനിഞ്ഞ നൗറിയെ അവന്റെ വാക്കുകൾ പിറകോട്ടു വലിച്ചു.


"ആഷിക്ക ഏത്അവസ്ഥയിൽ ആണെങ്കിലും നിങ്ങളെ സ്വീകരിക്കുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ കാരണം ഞാൻ നിങ്ങളെ അത്രക്കും സ്നേഹിച്ചിരുന്നു ... പക്ഷെ അതിനേക്കാൾ ഇരട്ടി ഞാൻ ഇപ്പൊ എന്റെ ഇക്കയെ സ്നേഹിക്കുന്നുണ്ട്. എന്റെ കഴുത്തിൽ കിടക്കുന്ന ഈ മഹറിനോട് ലോകത്തെ എന്തിനേക്കാളും ഞാൻ ആദരവ് കാണിക്കുന്നുണ്ട്. അത് കൊണ്ട് പഴയതൊക്കെ എനിക്ക് മറന്നേ പറ്റൂ..."


എന്നൊക്കെ പറഞ്ഞോണ്ട് അവൾ ഇറങ്ങി ഓടി. അപ്പോയേക്കും ഹാഫി വണ്ടിയിൽ കയറാൻ അടുത്തെത്തിരുന്നു. അവന്റെ കൂടെ തന്നെ ജുനും റാഷിയും ഉണ്ട്. പക്ഷെ ഹാഫി ആരെയും ശ്രെദ്ധിക്കുന്നില്ല.


അത് കണ്ട നൗറി ഹാഫിന്റെ അരികിലേക്ക് ഓടി അപ്പോയെക്കും അവൻ കാറിന്റെ ഡോർ തുറന്നിരുന്നു. അവൾ ഓടി ചെന്ന് അവന്റെ കയ്യിൽ പിടിച്ചു.


"ഇക്കാ എങ്ങോട്ടാ ഈ പോണത്..."(നൗറി )



"മാറ് നൗറി... നീ പോ എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല... പക്ഷെ ഇനി നീ എന്റെ കൂടെ വരുന്നത് ശരിയല്ല... പോ..." എന്ന് പറഞ്ഞോണ്ട് അവൻ വണ്ടിയിൽ കയറാൻ നിന്നതും അവൾ അവന്റെ മുന്നിൽ കയറി നിന്ന് കൊണ്ട് തടഞ്ഞു.


"ഞാനും ഇക്കാന്റെ കൂടെ വരാണ്. അല്ലാതെ ഞാൻ എവിടെ പോകാനാ..." (നൗറി )


"വേണ്ടാ.... നീ ആഷിന്റെ അടുത്തേക്ക് പോ... പോകാനല്ലേ നിന്നോട് ഞാൻ പറഞ്ഞെ....." അപ്പൊ ഹാഫിയിൽ അവരെല്ലാവരും കണ്ടത് മറ്റൊരു മുഖം ആയിരുന്നു. ദേഷ്യവും സങ്കടവും നിരാശയും എല്ലാം ചേർന്ന ഒരു ഭാവം. അവന്റെ ശബ്ദവും അവളുടെ കരച്ചിലും എല്ലാം കേട്ടിട്ട് ആളുകൾ ഒക്കെ കൂടിയിരുന്നു. ഹോസ്പ്പിറ്റൽ സ്റ്റാഫ്സും മറ്റും ഓടി കൂടി.


"ഇല്ല... എനിക്ക് ഇക്കാന്റെ കൂടെ വന്നാൽ മതി." നൗറി അവിടെ നിന്ന് ഒരടി മാറിയില്ല.


"വേണ്ടാന്ന് അല്ലെടി ഞാൻ പറഞ്ഞെ.. മാറി നിൽക്ക് അങ്ങോട്ട്..." എന്ന് പറഞ്ഞോണ്ട് മുമ്പിൽ നിൽക്കുന്ന നൗറിയെ പിടിച്ചു ഒറ്റ തള്ള് ആയിരുന്നു ഹാഫി. അവൾക്കുള്ളിൽ തന്റെ ജീവന്റെ തുടിപ്പ് ജീവിക്കുന്നുണ്ടെന്ന് പോലും ഓർക്കാതെ....


*"ഇക്കാ...."* 


എന്ന് വിളിച്ചോണ്ട് തന്നെ അവൾ അവൻ തള്ളിയ ഭാഗത്തേക്ക് വീണു. അപ്പോൾ തന്നെ അവളുടെ ബോധവും നഷ്ട്ടമായിരിന്നു. മറയുന്ന ബോധത്തിലും അവൾ *ഇക്കാ... ഹാഫിക്കാ...* എന്ന് വിളിച്ചോണ്ടിരുന്നു.... ബോധം പൂർണമായും മറയുന്ന വരെ.


അപ്പോയെക്കും കൂടി നിന്നവരും റാഷിയും ജുനുവും കൂടി അവളെ എടുത്തോണ്ട് ഡോക്ടറെ അടുത്തേക്ക് ഓടി.


പക്ഷെ ഇതൊന്നും കണ്ടില്ലാന്നു നടിച്ചോണ്ട് കണ്ടില്ലന്നു നടിച്ചതോണോ അതോ അവന്റെ മൈന്റ് തന്നെ മാറിയതാണോഅറിയില്ല ഹാഫി കാറിൽ കയറി വണ്ടി എടുത്ത്എങ്ങോട്ടാ ഏതാ എന്നൊന്നും അറിയാതെ.

പക്ഷെ അത് ഒരിക്കലും അവന്റെ നോർമൽമൈന്റിൽ ആയിരുന്നില്ല. തന്റെ നൗറിയെ ഓർക്കാതെ അവൻ അവിടെ നിന്ന് പോയിട്ടുണ്ടെങ്കിൽ അവൻ മറ്റേതോ ഒരു അവസ്ഥയിലാണ് ഇപ്പൊ എന്ന് ഉറപ്പാണ്. ഫുൾ സ്പീഡിൽ തന്നെ അവൻ കാർ ഡ്രൈവ് ചെയ്‌തു. ഡ്രൈവിന്റെ കൂടെ *ഇതെന്റെ പെണ്ണാ... നീ തട്ടി എടുത്തേ അല്ലെ...* എന്ന ആഷിന്റെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ വന്ന് തറച്ചു കൊണ്ടിരുന്നു.



 *ഇതെന്റെ പെണ്ണാ... നീ തട്ടി എടുത്തേ അല്ലെ...* എന്ന ആഷിന്റെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ വന്ന് തറച്ചു കൊണ്ടിരുന്നു.



✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️


*റാഷി*



നൗറിയെ തള്ളി ഇട്ട് കൊണ്ട് ഹാഫി ഒറ്റ പോക്ക് ആയിരുന്നു. ഞങ്ങൾ അവളെ എടുത്ത് ഡോക്ടറെ അടുത്തേക്ക് കൊണ്ട്  ചെന്ന് അപ്പൊ തന്നെ ഡോക്ടർ ഞങ്ങളെ കുറേ ചീത്ത പറഞ്ഞു.


"ശ്രദ്ധിക്കാൻ പറഞ്ഞെ അല്ലെ..ഈ കുട്ടിന്റെ ഹസ്ബന്റ് എവിടെ.. അവരോട് ഞാൻ പ്രതേകം പറഞ്ഞതാണല്ലോ...." എന്നൊക്കെ പറഞ്ഞോണ്ട് ഡോക്ടർ അവളെ നോക്കാൻ കയറി.


അപ്പൊ തന്നെ ഞാൻ ജുനുവിന് നേരെ തിരിഞ്ഞു.


"ഡാ ഒക്കെ ഞാൻ കാരണമാ... അവരുടെ നല്ലതിന് വേണ്ടി ചെയ്തത് ഒക്കെ കൂടുതൽ പ്രശ്നം ആയല്ലോ..."(ഞാൻ )



"വിധി അങ്ങനെ ഒക്കെ ആവും, അപ്പൊ നിനക്ക് അങ്ങനെ ചെയ്യാൻ തോന്നി കാണും. ഇനി അതിനെ പഴിച്ചിട്ട് കാര്യമില്ലല്ലോ..."(ജുനു )




"അതന്നെ... പിന്നെ ഹാഫി ഇപ്പൊ നോർമൽ അല്ലാന്ന് തോനുന്നു അവന്റെ പോക്ക് കണ്ടിട്ട്. നീ വേഗം ചെന്ന് അവനെ അന്വേഷിക്ക് അവൻ ഇപ്പൊ എവിടെ ഉണ്ടെന്ന് നോക്ക്...."(ഞാൻ )



"ഞാൻ ഒറ്റക്ക് അവനെ എവിടെ എന്ന് വെച്ചാ അന്വേഷിക്ക."(ജുനു )



"അത് നീ അവന്റെ ആ വീട്ടിൽ പോയിനോക്ക്. ചിലപ്പോ അങ്ങോട്ട് ആകും പോയിട്ട് ഉണ്ടാകുക അങ്ങനെ ആണല്ലോ സാധരണ. സന്തോഷം വന്നാലും സങ്കടം വന്നാലും അവൻ അവിടെ ആണല്ലോ പോകാർ. പിന്നെ ഞാൻ വീട്ടുകാരെ വിളിച്ചു പറയട്ടെ. അവർ ഇങ്ങോട്ട് വന്നാൽ ഞാനും വരാ "



ഞാൻ അങ്ങനെ ഒക്കെ പറഞ്ഞു അവനെ പറഞ്ഞു വിട്ട്.


അല്ലാഹ് ന്റ ഹാഫിക്ക് ഒന്നും പറ്റല്ലേ....


എന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് നടന്നതെല്ലാം ഞാൻ ശാഹിക്കും അത് പോലെ ഹാനിക്കും വിളിച്ചു പറഞ്ഞു.


എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശാഹിയും ഹാനിയും ആകെ  ഞെട്ടിതരിച്ചിരുന്നു. രണ്ട് പേർക്കും കൂടി ഞാൻ കോൺഫറസ്  call ചെയ്തത് ആയിരുന്നു.

അപ്പൊ തന്നെ ഷാഹി call കട്ട്‌ ചെയ്ത് വീട്ടിൽ പറഞ്ഞിട്ട് ഹോസ്പിറ്റലിലേക്ക് വരാന്ന് പറഞ്ഞു.

ഹാനിയും അങ്ങനെ തന്നെ പറഞ്ഞു.

ഹാഫിന്റെ ഉമ്മ ഒക്കെ ഇത് കേൾക്കുമ്പോ നൗറിയെ വെറുക്കോ എന്ന് വരെ ചിന്തിച്ചു പോയി.


ഇനി എല്ലാം കണ്ടറിയേണ്ടത് തന്നെ ആണ്. ഒന്നും ആരിൽ നിന്നും മറച്ചു വെക്കാൻ ഇല്ല ഇപ്പൊ.

ഇനി എന്തൊക്കെ സംഭവിക്കും എന്റെ ഹാഫിക്ക് ഇനി ഹാപ്പിയായ ഒരു ലൈഫ് ഉണ്ടാകില്ലേ.



അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരുന്നപ്പോഴാണ് ശാഹിയും അവന്റെ ഉമ്മയും ഉപ്പയും ഇക്കയും കൂടി വന്നത്.


അവർ നടന്നതൊക്കെ ഒന്നൂടെ എന്നോട് ചോദിച്ചറിഞ്ഞു.


എല്ലാം കേട്ട് കഴിഞ്ഞപ്പോൾ തന്നെ ശാഹിന്റെ ഉപ്പാന്റെ കൈകൾ എന്റെ കരണത്ത് പതിഞ്ഞിരുന്നു.


"എന്തിനാടാ ഇത്ര ദ്രോഹം കാണിച്ചേ... എന്റെ മോൾ എത്രമാത്രം കണ്ണുനീര്  കുടിച്ചു നിന്റെ ഒരു പ്രവർത്തി കാരണം.. പിന്നെ സമനില തെറ്റിയ ഒരുത്തനെ ആണോ എന്റെ മോളെ മേൽ നിങ്ങൾ എല്ലാവരും കെട്ടിവെച്ചത്. അതിന് ഞാനും കൂട്ട് നിന്നല്ലോ..എന്റെ മോളെ എത്ര മാത്രം ഞാൻ സങ്കടപെടുത്തിയത്. എല്ലാത്തിനും കാരണം നീ ഒരാൾ മാത്രമാണ്."


എന്നൊക്കെ പറഞ്ഞോണ്ട് ഉപ്പ എന്റെ കോളറിൽ പിടിച്ചു.


"റാഷിക്കാനെ വിടുന്നുണ്ടോ..." എന്ന ഒരു ഉയർന്ന ശബ്ദം കേട്ടപ്പോ ഞാൻ അങ്ങോട്ട് നോക്കി. അപ്പൊ തന്നെ ഹാനി വന്നു ശാഹിന്റെ ഉപ്പാന്റെ കൈ തട്ടി മാറ്റി.


"അതെ എന്റെ കാക്കൂന് ഭ്രാന്താണ് അത് നിങ്ങളെ മോളോടുള്ള സ്നേഹം ആണ്. അല്ലാതെ മറ്റൊന്നും അല്ല. എന്റെ ഉപ്പ മകളെ തരുമോ എന്ന് ചോദിച്ചപ്പോൾ അവളെ കുറിച്ചോ അവളുടെ ഇഷ്ട്ടങ്ങളോ നോക്കാതെ നിങ്ങൾ തന്നെ അല്ലെ എല്ലാത്തിനും സമ്മതിച്ചത്. എന്നിട്ടിപ്പോ റാഷിക്കയെ..... നിങ്ങളെ മകൾക്ക് എന്റെ കാക്കൂനെ വേണ്ടങ്കിൽ ആദ്യമേ പറയണമായിരുന്നു." (ഹാനി അവർക്ക് നേരെ പൊട്ടിത്തെറിച്ചു.)


ഹാഫിന്റെ അല്ലെ പെങ്ങൾ ആ ദേഷ്യവും ചങ്കൂറ്റവും അവന്റെ രണ്ട് പെങ്ങമാർക്കും ഉണ്ട്.



*stop it. Silent plz... ഇതൊരു ഹോസ്പിറ്റൽ ആണ്.*



ഇവിടത്തെ ശബ്ദവും ബഹളവും കണ്ടിട്ട് ഉള്ളിൽ നിന്ന് ഒരു സിസ്റ്റർ വന്നു പറഞ്ഞു. അപ്പൊ തന്നെ ഞാൻ ഹാനിയെ പിടിച്ചുമാറ്റി.


"നൗറി ഉള്ളിൽ ബോധമില്ലാതെ കിടക്കാണ്. ഹാഫി എങ്ങോട്ടാ പോയെ എന്ന് അറിയില്ല അപ്പൊ നീ ഇങ്ങനെ ദേഷ്യം കാണിച്ചു ഇരിക്കല്ല വേണ്ടത് രണ്ട് പേർക്കും വേണ്ടി ദുഹാ ചെയ്യ്. നൗറിന്റെ ഉള്ളിൽ നിന്നെ ദീദി എന്ന് വിളിക്കാൻ ഒരു കുഞ്ഞും ഉണ്ട് അതിന് വേണ്ടിയും പ്രാർത്ഥിക്ക്."


എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ സമാദാനപ്പെടുത്തി. അപ്പൊ തന്നെ അവൾ എന്റെ മാറിലേക്ക് വീണു. തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.



"സോറി റാഷിക്ക. അവർ നിങ്ങളെ പറയുന്നത് ഒക്കെ കേട്ടപ്പോൾ സഹിച്ചില്ല. പിന്നെ എന്റെ കാക്കു ഭാബിയെ  ആദ്യം തന്നെ എത്രമാത്രം സ്നേഹിച്ചിരുനെന്ന് ഇക്ക നേരത്തെ പറഞ്ഞില്ലേ അതൊക്കെ അറിഞ്ഞിട്ട് തന്നെ അല്ലെ ഇവർ കാക്കൂനെ ഭ്രാന്തൻ എന്ന് പറഞ്ഞത് ഇക്കയെ കുറ്റപ്പെടുത്തിയത് ഒന്നും എനിക്ക് സഹിച്ചില്ല അതാ ഞാൻ."(ഹാനി )


എന്നൊക്കെ പറഞ്ഞു അവൾ തേങ്ങി കരയുന്നുണ്ട്.


സാരല്യാന്ന് ഒക്കെ പറഞ്ഞു ഞാൻ അവളെ സമാദാനപ്പെടുത്തി.


പക്ഷെ അപ്പോഴും ശാഹിന്റെ ഉപ്പ ആരോടെന്നില്ലാതെ ഒറ്റക്ക് ദേഷ്യപ്പെട്ട് കൊണ്ടിരിക്കാണ്.



"എന്റെ മോളെ.... നിന്നെ ഒത്തിരി കരിയിപ്പിച്ചല്ലേ ഞാൻ... എന്നിട്ട് നിനക്ക് ഇഷ്ടമില്ലാത്ത ഒരാളെ കൂടെ കെട്ടിച് വിട്ടില്ലേ... നിനക്ക് ഇഷ്ടമില്ലെങ്കിലും നല്ല ഒരാളെ ആണ് ഞാൻ നിനക്ക് വേണ്ടി കണ്ടത്തിയത് എന്ന് പോലും എനിക്ക് സമാദാനിക്കാൻ പറ്റില്ലല്ലോ മോളെ... വിവാഹത്തിന് മുമ്പ് നീ ആരെയോ സ്നേഹിച്ചന്നറിഞ്ഞപ്പോ നിന്നെ വേദനിപ്പിച്ചു മുറിയാക്കി പോകുന്ന ഒരുത്തനെ അല്ലെ ഉപ്പാക്ക് കണ്ടെത്താൻ പറ്റിയത്. നീ ബോധമറ്റ് കിടന്നപ്പോ പോലും മൈന്റ് ചെയ്യാത്ത ഇവനെ പോലെ ഉള്ള ഒരാളെ ആണല്ലോ... മോളെ നീ ഒന്ന് വേഗം കണ്ണ് തുറക്ക് ഈ ഉപ്പാക്ക് സഹിക്കുന്നില്ല."



ഇങ്ങനെ എന്തൊക്കെയോ icu ന്റെ വാതിൽ നോക്കി നിന്ന് കൊണ്ട് അവളുടെ ഉപ്പ പറയുന്നുണ്ട്. ശാഹിയും നിസുക്കയും ഉമ്മയും അവരെ സമാദാനപ്പെടുത്തുന്നൊക്കെ ഉണ്ട്. പക്ഷെ അവർ ഒന്നും കേൾക്കുന്നില്ല. അവർ വീണ്ടും വീണ്ടും ഇതന്നെ പറഞ്ഞു കൊണ്ട് നിൽക്കാണ്.


എല്ലാം കേട്ടിട്ട് ഹാനിക്കും ഹാദിക്കും ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ട്. ഞാൻ തടഞ്ഞു വെച്ചതാണ് രണ്ടാളെയും. പിന്നെ ഹാഫിന്റെ ഉമ്മ എന്തൊക്കെ ആലോചിച്ചിരുന്ന് കരയാണ്. ഇടക്ക് എന്നെ നോക്കി എന്റെ മോൻ എവിടെ എന്നൊക്കെ ചോദിക്കുന്നുണ്ട്.


അങ്ങനെ നേരം ഒരുപാട് കടന്ന് പോയി. കുറെ തവണ ജുനൂന് വിളിച്ചെങ്കിലും ഹാഫിയെ അവൻ കണ്ടിട്ടില്ല. പിന്നെ ഇവിടെ ഈ ഒരു അവസ്ഥയിൽ രണ്ട് ഫാമിലിയും നിർത്തി ഞാൻ പോകുന്നത് ബുദ്ധി അല്ലാന്ന് തോന്നിയത് കൊണ്ട് തന്നെ ഞാൻ അവിടെ തന്നെ നിന്ന്.


അങ്ങനെ രാത്രി ഒരു ഏഴുമണി ഒക്കെ കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു.


അപ്പൊ തന്നെ ഞങ്ങൾ എല്ലാവരും ഡോക്ടറെ അടുത്തേക്ക് ഓടി ചെന്ന്.


"ഡോക്ടർ എങ്ങനെ ഉണ്ട് എന്റെ മോൾക്ക്."(അവളുടെ ഉപ്പ )



"നൗറിക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല. ആള് ഉഷാറായി ഇരിക്കുന്നു. പക്ഷെ കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾക്ക് ആയില്ല. ഞങ്ങൾ അന്ന് തന്നെ പറഞ്ഞതാണ് ശ്രദ്ധിക്കണം എന്ന്." എന്ന് പറഞ്ഞോണ്ട് ഡോക്ടർ പോയി.


അപ്പൊ എല്ലാവരുടെയും സങ്കടം ഇരട്ടിച്ചു. പക്ഷെ അവളുടെ ഉപ്പയിൽ മാത്രം ഞാൻ സന്തോഷം കണ്ടു.


അപ്പൊ തന്നെ ഒരു സിസ്റ്റർ വന്നു കൊണ്ട് അകത്ത് കയറി കാണാൻ പറഞ്ഞു.

അത് കേട്ടപാടെ ഹാനിയെയും ഹാദിയെയും ഹാഫിന്റെ ഉമ്മനെയും കൂട്ടി ഞാൻ icu വിലേക്ക് കയറാൻ നിന്ന്. പക്ഷെ അപ്പൊ തന്നെ അവളുടെ ഉപ്പ എന്നെ തടഞ്ഞു വെച്ചു.



"എങ്ങോട്ടാ എല്ലാരും കൂടി."(അവളുടെ ഉപ്പ )


"അത് മോളെ കാണാൻ..."(ഹാഫിന്റെ ഉമ്മാ )


"വേണ്ടാ... എന്റെ മോളെ ആരും കാണണ്ട....നിങ്ങളെ മോൻ വേണ്ടാന്ന് പറഞ്ഞു പോയ അവളെ ഇനി എന്തിന് നിങ്ങൾ കാണണം. ഇത് വരെ അവളുടെ വയറ്റിൽ ഉണ്ടായിരുന്ന നിങ്ങളുടെ മോന്റെ കുഞ്ഞും ഇപ്പൊ ഇല്ല..."(നൗറിന്റെ ഉപ്പ )


അവരുടെ മനസ്സിൽ ഇപ്പൊ ഒന്ന് മാത്രം ഒള്ളൂ അവളെ ഉപേക്ഷിച്ചു പോയ ഹാഫിയും ഭ്രാന്തനായ ഹാഫിയും മാത്രം. പിന്നെ ഏക മകളോടുള്ള സ്നേഹവും.


"ഉപ്പാ എന്താ നിങ്ങൾ ഈ പറയുന്നേ അവർ കേറി കണ്ടോട്ടെ.."(ഷാഹി )


"അവരും ഞമ്മളെ കൂടെ മോളെ കണ്ടോട്ടെ "(നൗറിന്റെ ഉമ്മ)


പക്ഷെ ആരുടെ വാക്കും അവർ കേട്ടില്ല.


"വേണ്ടാന്ന് അല്ലെ പറഞ്ഞത്. ഇവരെ മോൻക്ക് വേണ്ടാത്ത എന്റെ മോളെ ഇവരും കാണണ്ട..."(അവർ ഉറച്ച തീരുമാനത്തോടെ പറഞ്ഞു.)


അത് കേട്ടപ്പോ തന്നെ ഹാഫിയുടെ ഉമ്മ അവിടെ നിന്ന് തിരിച്ചു പോന്നിരുന്നു പിറകെ ഹാനിയും ഹാദിയും ഇറങ്ങി.

അപ്പൊ നൗറിയുടെ ഉപ്പാന്റെ മുഖത്തു ഒരു പുച്ഛം ആയിരുന്നു.. പിന്നെ അവർ അവരുടെ കുടുംബത്തെ വിളിച്ചു കൊണ്ട് നൗറിയെ കാണാൻ കയറി.


പിന്നെ ഞാനും അവിടെ നിന്നില്ല ഉമ്മനെയും ഹാനിയെയും ഹാദിയെയും ഞാൻ വീട്ടിൽ ചെന്ന് ആക്കി.തിരിച്ചു പോരും നേരം ജുനുവിന് വിളിക്കാൻ വേണ്ടി ഫോൺ കയ്യിൽ എടുത്തതും അതിലേക്ക് ഒരു കാൾ വന്നു.


  *haafi💜*


എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു.




ഫോൺ എടുത്ത ഉണ്ടനെ ഞാൻ ഹാഫി എന്ന് വിളിച്ചു അപ്പോൾ മറുഭാഗത്ത് നിന്ന് ഒരു മൂളൽ മാത്രം കേട്ടൊള്ളൂ.


ഞാൻ :-ഹലോ ഹാഫി നീ എന്താ ഒന്നും മിണ്ടാത്തേ...


ഹാഫി :- അത് എന്റെ കുട്ടി ഭൂമിയിലേക്ക് വരും മുമ്പ് പോയി അല്ലെ, പോയതല്ല ഞാൻ പറഞയച്ചതല്ലേ....


എന്ന് പറഞ്ഞോണ്ട് അവൻ പൊട്ടി കരഞ്ഞു.

അതിനർത്ഥം അവൻ ഇപ്പൊ നോർമൽ ആണ് എല്ലാം അവൻ അറിഞ്ഞിട്ടും ഉണ്ട്. പാവം എങ്ങനെ സഹിച്ചെന്ന് ആവാം.


ഞാൻ :- ടാ നീ ഇപ്പൊ എവിടെ ഉണ്ട്.


ഹാഫി :- ഞാൻ ഹോസ്പിറ്റലിന്റെ പുറത്ത് തന്നെ ഉണ്ടെടാ ഒന്ന് വരോ ഇങ്ങോട്ട് എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.


എന്ന് പറഞ്ഞു അവൻ ഫോൺ വെച്ച് അപ്പൊ തന്നെ ഞാൻ ജൂനുവിനെയും വിളിച്ചു പറഞ്ഞോണ്ട് ഹോസ്പ്പിറ്റലിലേക്ക് പോയി. അപ്പൊ പാർക്കിംഗ് ഏരിയയിൽ തന്നെ ഹാഫിയുടെ കാർ കണ്ടതും ഞാൻ കാറിന്റെ അടുത്തേക്ക് പോയി ഗ്ലാസിൽ മുട്ടി.

അപ്പൊ തന്നെ അവൻ ഡോർ തുറന്ന് കൊണ്ട് ഏതോ കുറ്റവാളി നിൽക്കുന്ന പോലെ തല താഴ്ത്തി നിന്ന്.


"ടാ നീ നൗറിയോ കണ്ടോ..., നീ എങ്ങോട്ട് പോയതായിരുന്നു "(ഞാൻ )


"റാഷി സോറി അപ്പോഴത്തെ സങ്കടത്തിൽ ഒന്നും മനസിലാവാതെ ഞാൻ ന്തൊക്കെയോ ചെയ്ത്. ഒരിക്കലും തീരാത്ത നഷ്ട്ടവും എനിക്ക് തന്നെയാ അത് കൊണ്ട്, ഇനി ഞാൻ എങ്ങനെ നൗറിയെ നോക്കും അവൾക്ക് എന്നെ ഇനി വേണ്ടി വരില്ല അത് ഉറപ്പാണ്. ഞാൻ പോന്നപ്പോ അവൾ തടഞ്ഞു വെച്ചത് വയറ്റിൽ ഉണ്ടായിരുന്ന കുട്ടിയെ ഓർത്തിട്ട് ആകും. ഇനിപ്പോ ഞാൻ."


എന്ന് പറഞ്ഞോണ്ട് അവൻ തലതാഴ്ത്തി നിന്ന്.


"നീ അവളെ കണ്ടോ..." (ഞാൻ )


ഇല്ല... (അവൻ )


"നീ എങ്ങോട്ടാ പോയത്."(ഞാൻ )


"ഞാൻ എവിടെയും പോയില്ലടാ... നടന്നതൊക്കെ മനസ്സിൽ വട്ടമിട്ടു നിന്നപ്പോ കുറെ ഡ്രൈവ് ചെയ്ത് അപ്പോഴാണ് നൗറിയെ തള്ളിയത് മൈന്റിലേക്ക് വന്നത്. അപ്പൊ തന്നെ ഞാൻ ഇങ്ങോട്ട് തിരിച്ചിരിന്നു. പക്ഷെ Icu ന്റെ മുമ്പിലേക്ക് വന്നപ്പോ ഞാൻ കണ്ടത് നൗറിന്റെ ഉപ്പ നിങ്ങളോട് സംസാരിക്കുന്നെ ഒക്കെയാണ് അതൊക്കെ കണ്ടപ്പോ അവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ തിരിച്ചു വണ്ടിയിൽ വന്നിരുന്നു. പക്ഷെ എനിക്ക് എന്റെ നൗറിയെ ഒന്ന് കാണണം ഒരേ ഒരു തവണ അവൾ സുഗമായി ഇരിക്കുന്നു എന്ന് മാത്രം എനിക്ക് അത്ര മതിയടാ...."(ഹാഫി )


"അവനെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു വാ ന്നാ നമുക്ക് അകത്തേക്ക് പോകാം എന്ന്.


അങ്ങനെ ഞങ്ങൾ രണ്ട് പേരും നടന്നു.


"ടാ എന്റെ ഭാര്യ എന്ന പതവിയിൽ ഞാൻ ഇന്നായിരിക്കും നൗറിയെ അവസാനമായി കാണുന്നത്. "


നടക്കുന്ന ഇടയിലാണ് ഹാഫി ഇത് പറഞ്ഞത്.


"ന്താടാ നീ ഈ പറയുന്നേ..."(ഞാൻ )


"ഒന്നുമില്ല.. അവളുടെ സന്തോഷം ആണ് എനിക്ക് വേണ്ടത് അത് ആഷിന്റെ കൂടെ ആണ് അവൾ ആഗ്രഹിച്ചത് അത് കൊണ്ട് അങ്ങനെ തന്നെ നടക്കട്ടെ.. പിന്നെ അവളുടെ ഉപ്പ പറഞ്ഞില്ലേ ഒരു ഭ്രാന്തൻ ആണ് ഞാൻ എന്ന്. ആ എനിക്ക് എങ്ങനെ അവർ വിശ്വസിച്ചു മോളെ തരാന്ന് ഒക്കെ അത് കൊണ്ട് തന്നെ ഞാൻ അവളെ വി.... വി... ട്ട്.. കൊടുക്കാണെടാ..." എന്ന് പറഞ്ഞോണ്ട് അവൻ എന്റെ തോളിലേക്ക് ചാരി.


"എന്ത് പൊട്ടത്തരം ആണ് നീ ഈ പറയുന്നത്.അതൊന്നും ഇപ്പൊ ഇജ്ജ് ആലോചിക്കണ്ട ."(ഞാൻ )


"ഇനി എന്ത് ആലോചിക്കാൻ.. വക്കീലിനെ വിളിച്ചു ഒക്കെ ഞാൻ റെഡി ആകിയിട്ടുണ്ട്. നൗറിക്ക് സുഖമാകേണ്ട താമസം കൂടി ഒള്ളൂ..."(ഹാഫി )


"ടാ..." എന്റെ ശബ്ദം ഉയർന്നിരുന്നു.


"വേണ്ടാ റാഷി... ഒക്കെ അങ്ങനെ നടക്കട്ടെ..."(ഹാഫി )


പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല അവൻ ഇപ്പൊ നോർമൽ മൈന്റിൽ തന്നെ ആണ്. അവൾ ഹാപ്പിയായത് കണ്ടാൽ മതി അവന്. ഞാൻ കൂടി ചെയ്ത തെറ്റാണല്ലോ ഇങ്ങനെ ഒരു തിരുത്തൽ പറ്റാണെങ്കിൽ അങ്ങനെ ആവട്ടെ. എന്ന് ഞാനും കരുതി.



🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸


*ഹാഫി*


നൗറിയെ ആശിക്ക് കൊടുക്കാൻ തന്നെയാണ് എന്റെ തീരുമാനം. അവളുടെ സാന്നിത്യം കൊണ്ടെങ്കിലും അവന് സുഖമാകുമെങ്കിൽ എന്റെ റാഷി ചെയ്ത തെറ്റ് തീരട്ടെ.. നൗറിയും happy ആകട്ടെ അത്രേ ഞാൻ വിചാരിക്കുന്നുള്ളൂ.അല്ലാതെ നൗറിയോട് ഒരു തരിപോലും എനിക്ക് ദേഷ്യം ഇല്ല. അവൾ എന്നും എന്റെയാണ് അത് എന്റെ മനസ്സിൽ മാത്രം. പഴയ പോലെ ആ പ്രണയം എന്നിൽ തന്നെ കുടിയേറട്ടെ.ആരും അറിയാതെ രാത്രികളിലെ സ്വപ്നത്തിലും പകലിലെ കിനാവിലും ഊണിലും ഉറക്കിലും എന്റെയായി എനിക്കായി ഞാൻ കൊണ്ട് നടന്നോളാം ആരും അറിയാതെ നൗറി പോലും അറിയാതെ ആ പ്രണയം.


അങ്ങനെ ഡിവോഴ്സിനുള്ള കാര്യങ്ങൾ ഒക്കെ ശരിയാക്കി ഞാൻ നൗറിയെ കാണാൻ ചെന്ന്. അപ്പോൾ അവളുടെ ഉപ്പ എന്നെ അകത്തു കയറാൻ സമ്മതിച്ചില്ല.

അപ്പോൾ ഞാൻ അവരോട് ഡിവോയ്‌സിന്റെ കാര്യം ഒക്കെ പറഞ്ഞു അത് കേട്ടപ്പോ അവളുടെ വീട്ടുകാർ ഒക്കെ ഞെട്ടി ഇക്കാക്കമാരും ഉമ്മയും ഒക്കെ "വേണ്ട ഹാഫി അവളെ ഉപേക്ഷിക്കല്ലേ" എന്നൊക്കെ എന്നോട് പറയുന്നുണ്ട്.പക്ഷെ അവളുടെ ഉപ്പ ഒന്നും മിണ്ടിയില്ല.


പിന്നെ ഞാൻ അകത്തേക്ക് കയറാൻ നിന്നപ്പോ തടഞ്ഞതും ഇല്ല.


അകത്ത് കയറി നൗറിയെ നോക്കിയപ്പോ അവൾ മയക്കത്തിലാണ്. ഡോക്ടർ പറഞ്ഞു ഇൻജെക്ഷന്റെ ആണ്. വിളിക്കണ്ടാന്ന്.

കുറച്ചു നേരം അവൾക്കരികിൽ ഇരുന്ന് മുടിയിലൊക്കെ ഒന്ന് തലോടി നെറ്റിയിൽ ഒരു കിസ്സും കൊടുത്ത് ഞാൻ പുറത്തേക്കിറങ്ങി.


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


*ഒരാഴ്ച്ചക്ക് ശേഷം....*

 (നൗറി )



ഞാൻ സുഖമായിട്ട് വീട്ടിലേക്ക് വന്നിട്ട് രണ്ട് ദിവസം ആയി. പക്ഷെ ഇത് വരെ അന്ന് ബോധം വന്നതിന് ശേഷം ഹാഫിക്കയെ കണ്ടിട്ടില്ല.


ഞാൻ കണ്ടിട്ട് ഇല്ലാന്ന് ഒള്ളൂ പക്ഷെ ഞാൻ ഉറങ്ങുമ്പോയൊക്കെ ഇക്ക വരാറുണ്ട് എന്നെ കാണാൻ ഇത് ഭാബിയിൽ നിന്ന് കിട്ടിയ ന്യൂസ്‌ ആണ്.


പിന്നെ ഹോസ്പിറ്റലിൽ നിന്ന് എന്നെ കൊണ്ട് വന്നത് എന്റെ വീട്ടിലേക്ക് ആണ്. അതിന് ശേഷം ഇക്കാന്റെ വീട്ടുകാരെ ആരെയും കണ്ടിട്ട് ഇല്ല. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നും ഇല്ല.


ഇത്രക്കും അവോയ്ഡ് ചെയ്യാൻഞാൻ എന്ത് തെറ്റാ ചെയ്തത്. കരയാനും ദുഹാ ചെയ്യാനും അല്ലാതെ എനിക്ക് എന്തിന് പറ്റും. ഇക്കയെ കാണണം എന്ന് പറഞ്ഞു ഞാൻ വീട്ടിൽ ഒത്തിരി വാശി പിടിച്ചു അപ്പോഴാണ് ഉപ്പ ദേഷ്യപ്പെട്ടു കൊണ്ട് ആ കാര്യം പറഞ്ഞത്.



*"നാളത്തോടെ നീയും അവനും തമ്മിലുള്ള എല്ലാം ബന്ധവും തീരും അവന് വേണ്ടാ നിന്നെ. നിന്റെ ഹാപ്പിനെസ്സ്  ആഷിന്റെ കൂടെ ആണ് അവന്റെ കൂടെ ജീവിക്കട്ടെ നീ എന്ന് പറഞ്ഞു ഹാഫി. നീയും ആയുള്ള ഒരു ബന്ധവും ഇനി ഇല്ലാന്ന്. നാളെ കോടതിയിൽ ചെന്ന് നീയും അവനും ഒരു ഒപ്പ് വെക്കണ്ട ആയുസ്സ് ഒള്ളൂ ഇനി നിന്റെ ഈ മഹറിന്, മറ്റു നിയമനടപടികൾ ഒക്കെ ഹാഫി  തീർത്തിട്ടുണ്ട്. നാളത്തോടെ തീരും എല്ലാം...*



ഉപ്പാന്റെ ആ വാക്കുകൾ നെഞ്ചിൽ കുത്തി കയറി. പിന്നെ എന്തോ ഓർത്തു ഒറ്റ ഓട്ടം ആയിരുന്നു റൂമിലേക്ക്. ഈ നിമിഷം മരിച്ചാൽ മതി എന്ന് തോന്നി പോയി എനിക്ക്. മരിക്കാൻ തന്നെ ഉറപ്പിച്ചു ഞാൻ റൂമിൽ കയറി ഡോർ ലോക്ക് ചെയ്യാൻ തുടങ്ങിയപ്പോയെക്കും കാക്കുമാർ ഓടി വന്നു അകത്തു കയറിയിരുന്നു പിറകെ ഉപ്പയും ഉമ്മയും ഭാബിയും ആന്റിയും ഉണ്ട്.


"എന്താ നൗറി..."(നിസുക്ക )


"വെല്ലിക്കാ എനിക്ക് ജീവിക്കണ്ട.... ഹാഫിക്കാന്റെ കൂടെ അല്ലാതെ ഈ മഹർ എനിൽ നിന്ന് എടുത്ത് മാറ്റുന്നുണ്ടെങ്കിൽ അത് മയ്യത്ത് ആയതിനു ശേഷം മാത്രം അല്ലാതെ ഞാൻ സമ്മദിക്കില്ല."


പറഞ്ഞു തീരും മുമ്പ് ഉപ്പാന്റെ കൈകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു.



"മിണ്ടിപ്പോകരുത്... അവന് ഒരു കുഴപ്പവും ഇല്ലല്ലോ നിന്നെ ഒഴിവാകുന്നതിന് പിന്നെ നിനക്ക് മാത്രം ന്താ...ആ ഭ്രാന്തനെക്കാൾ നല്ല ഒരുത്തനെ ഞാൻ നിനക്ക് തരും. അവന് ഭ്രാന്താണ്... അല്ലാതെ ഇന്നോ നാളെയോ മരിക്കും എന്ന നിലയിൽ കിടക്കുന്ന ആഷി ക്ക് വേണ്ടി നിന്നെ വിട്ട് കൊടുക്കാൻ തയ്യാറാവോ...."


എന്ന്  പറഞ്ഞോണ്ട് ഉപ്പ ഇറങ്ങിപ്പോയി. ഞാൻ അവിടെ നിലത്തിരുന്ന് കൊണ്ട് പൊട്ടികരഞ്ഞു.രണ്ട് സൈഡിലും രണ്ട് കാക്കമാരും ഇരുന്ന് കൊണ്ട് എന്നെ സമാധാനിപ്പിക്കുന്നുണ്ട്. അവർ കുറേ ഹാഫിക്കയും ആയി സംസാരിച്ചത്രേ, പക്ഷെ ഇക്കാന്റെ തീരുമാനം മാറ്റുന്നില്ല. ഇതാകും എന്റെ സന്തോഷം എന്ന് പറഞ്ഞോണ്ടേ ഇരിക്കാണത്രേ... ഇപ്പൊ ഉള്ള എന്റെ ഈ സങ്കടം ഒക്കെ ആഷിന്റെ അരികിൽ എത്തിയാൽ മാറുമെന്നാ ഇക്ക പറയുന്നത്..


എന്നൊക്കെ പറഞ്ഞു.


 രാത്രി രണ്ട് പേരും എന്റെ കൂടെ തന്നെ കിടന്നു. ഞാൻ എന്തെങ്കിലും ചെയ്യോ എന്ന് പേടിച്ചിട്ടാവണം.


കാവലിരുന്ന് അവർ ഉറങ്ങി പോയെങ്കിലും ഞാൻ ഉറങ്ങിയില്ല. ഉറങ്ങാൻ എനിക്ക് കഴിഞ്ഞില്ല. രാത്രി മുഴുവൻ ഞാൻ കരഞ്ഞു തീർത്ത്.



നേരം സുബഹി ബാങ്ക് കേട്ടപ്പോൾ വുളൂഹ് ചെയ്ത് നിസ്കരിച്ചു കുറെ ദുഹാ ചെയ്ത്. പിന്നെ എപ്പോയോ രാത്രിക്കത്തെ ഉറക്കം എന്നെ വന്നു തട്ടിയിരുന്നു. ഞാൻ അറിയാതെ നിസ്കാരപ്പായയിൽ ഇരുന്ന് ഉറങ്ങി പോയി.


പിന്നെ ഉപ്പ വന്നു തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്. വേഗം എണീറ്റ്.


"വേഗം റെഡിയാകാൻ നോക്ക് പോണം."(ഉപ്പ )


"ഞാനില്ല...."(ഞാൻ )


"നൗറി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട വേഗം റെഡിയായി വാ " എന്ന് പറഞ്ഞോണ്ട് ഉപ്പ എന്നെ കനപ്പിച്ചൊന്ന് നോക്കി.


ഇനി എന്തെങ്കിലും പറഞ്ഞാൽ അടിയാകും എന്ന് ഉറപ്പാണ്. അത് കൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല. ഒരു പർദ്ദ എടുത്തിട്ട് ഇറങ്ങി.



ഇന്നാണ് ഞാൻ ഇനി ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ദിനം. എന്റെ ജീവിതത്തിന്റെ *വിധി* എന്താണെന്ന് നിർണയിക്കുന്ന ദിനം. ഒരിക്കലും ഇങ്ങനെ ഒരു ദിനം കടന്നുപോകും എന്ന് വിചാരിച്ചില്ല.

എല്ലാം വിധിയിൽ അടിച്ചമർത്തി ഒരു പാവയെ പോലെ ഉപ്പാക്ക് പിറകേ പോന്നു.


കോടതിയുടെ മുന്നിൽ ചെന്ന് കാർ നിർത്തിയതും എനിക്ക് കാൽ ഒരടി എടുത്ത് വെക്കാൻ തോന്നിയില്ല.


ഉപ്പ വന്ന് വിളിച്ചതും ഞാൻ ഇറങ്ങി. മുമ്പിൽ മറ്റൊരു വണ്ടിയിൽ നിന്ന് ഇറങ്ങി നിൽക്കുന്ന ഹാഫിക്കയും കൂടെ ജുനുക്കയും നിൽക്കുന്നത് കണ്ടിട്ട് ഞാൻ അവിടെ തന്നെ നിന്ന് പോയി.


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


*ഹാഫി*


എല്ലാം അവൾക്കും അതിലുപരി ആഷിന്റെ ജീവനും വേണ്ടിയാണ്. അവൻ എണീറ്റു നടക്കണം അതിന് നൗറി കൂടെ വേണം.

പക്ഷെ കോടതിയിൽ എത്തിയപ്പോ അവൾ മുന്നിൽ വന്ന് നിന്നപ്പോൾ ഉള്ളൊന്ന് പിടഞ്ഞു എന്റെ തീരുമാനങ്ങൾ തെറ്റായോ എന്ന് ഒരു തോന്നൽ.

അവളെ നോക്കി നിൽക്കാൻ കഴിഞ്ഞില്ല എനിക്ക് കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ കാണുമ്പോൾ *നീ എന്റെ മാത്രമാണ് ആർക്കും വിട്ട് കൊടുക്കില്ല നിന്നെ* എന്ന് പറഞ്ഞോണ്ട് മാറോടു ചേർത്ത് പിടിക്കാൻ തോന്നാണ്. പക്ഷെ ഇനി ഒന്നും ഞാൻ ചിന്തിക്കാൻ പാടില്ല. എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കോടതിയുടെ അകത്തേക്ക് കയറി.


പിറകെ അവളും ഉപ്പയും ഉണ്ട്. ജൂനുവിനോട് അകത്തേക്ക് വരാൻ പറഞ്ഞപ്പോ അവൻ വന്നില്ല.


"നിന്റെ സ്വപ്‌നങ്ങൾ കൊഴിയുന്നത് കാണാൻ ഞാൻ ഇല്ല. അത് ഞങ്ങൾക്ക് സഹിക്കില്ല അതാ റാഷിയും വരാഞ്ഞേ..." എന്നാണ് അവൻ പറഞ്ഞത്. പിന്നെ ഞാൻ അവനെ നിർബന്ധിപ്പിച്ചില്ല.


അങ്ങനെഅകത്തു കയറി വക്കീൽ വന്നിരുന്നു. ഒരു മേശക്ക് ഇരുവശമായി ഞാനും നൗറിയും ഇരുന്നു..



"ഈ പേപ്പറിൽ ഒപ്പ് വെക്കുന്നതിലൂടെ നിങ്ങൾ തമ്മിലുള്ള എല്ലാം ബന്ധവും തീരും എല്ലാം അറിഞ്ഞിട്ടു തന്നെ അല്ലെ രണ്ടാളും."(വക്കീൽ )


അപ്പൊ തന്നെ നൗറി എന്തോ പറയാൻ നിന്നപ്പോ ഞാൻ കേറി സംസാരിച്ചു.


"എല്ലാം അറിഞ്ഞിട്ട് തന്നെയാണ്. ഇനി സംസാരം വേണ്ടാ..." ഉള്ളിൽ പൊട്ടി കരയുമ്പോഴും വാക്കുകൾക്ക് ബലം നൽകി ഞാൻ.


"എങ്കിൽ ഒപ്പ് വച്ചോളൂ രണ്ടാളും ഒരുമിച്ച് ഒപ്പിട്ടോളൂ" എന്ന് പറഞ്ഞോണ്ട് വക്കീൽ ഞങ്ങളുടെ രണ്ട് പേരുടെയും കയ്യിൽ ഓരോ പേന വെച്ചു തന്നു.


അവളെ ഒന്ന് നോക്കി കൊണ്ട് ഞാൻ ഒപ്പിടാൻ വേണ്ടി ആ പേപ്പറിലേക്ക് കുനിഞ്ഞു അത് പോലെ തന്നെ അവളും എന്നെ നോക്കി ഒപ്പിടാൻ തയ്യാറായി.

പേനയുടെ ടോപ് തുറന്ന് ഒപ്പിടാൻ പപ്പേറിലേക്ക് കൈ വെച്ചതും.


*stop it... നിർത്ത്....*


എന്നുള്ള ശബ്ദം ആ റൂമിലേക്ക് വന്നതും ഞാനും നൗറിയും പേന ആ പേപ്പറിൽ ഇട്ട് കൊണ്ട് എണീറ്റ്.


അപ്പൊ അങ്ങോട്ട് വന്നത് റാഷിയും ജുനുവും ആയിരുന്നു കൂടെ ശാഹിയും ഉണ്ട്..


"എന്തിനാ നിങ്ങൾ ഇപ്പൊ ഇങ്ങോട്ട് വന്നത്."(ഞാൻ )


"വേണ്ടാ ഹാഫി.... ഇതൊന്നും വേണ്ടാ..." എന്ന് പറഞ്ഞോണ്ട് റാഷി വന്ന് മുമ്പിൽ ഉണ്ടായിരുന്ന ആ പേപ്പർ എടുത്ത് കീറി വലിച്ചെറിഞ്ഞു.


"എന്താ റാഷി നീ ഈ ചെയ്തത്."(ഞാൻ )


"അവൻ ചെയ്തത് ആണ് ശരി... അല്ലാതെ നീ ചെയ്യുന്നേ ആണോ ശരി."(ജുനു )


"അത്.. ഞാൻ പറയുന്നേ..."(ഞാൻ )


"മിണ്ടിപ്പോകരുത്.... നീ നൗറിയെ ആശിക്ക് കൊടുക്കാണ് അവൻ എണീറ്റു നടക്കട്ടെ... എന്നൊക്കെ അല്ലെ പറയാൻ പോകുന്നത്... എങ്കിൽ ഇവളെ പോയി ആശിയുടെ മയ്യിത്തിന്റെ മുകളിൽ വെക്ക്.. ന്നാ കൊണ്ട് കൊടുക്ക് അവന്റെ മയ്യത്ത് സന്തോഷിക്കട്ടെ അവൻ ജീവനായി കണ്ടവളുടെ കണ്ണുനീർ കണ്ടിട്ട്..."


എന്നൊക്കെ പറഞ്ഞോണ്ട് റാഷി നൗറിയെ വലിച്ചു എന്റെ മുന്നിലേക്ക് തള്ളി. അവളുടെ മുഖത്തേക്ക് ഒരു തവണ മാത്രം എനിക്ക് നോക്കാൻ പറ്റിയൊള്ളൂ.. അപ്പൊ തന്നെ ഞാൻ മുഖം മാറ്റി. അത്രക്കും കരഞ്ഞു തളർന്നിട്ടുണ്ട് കണ്ണും മുഖവും ഒക്കെ ചുവന്നു ഒരു രൂപം ആയിട്ടുണ്ട്.


"ഇക്കാ....."  അവൾ പതറുന്ന ശബ്ദത്തിൽ എന്നെ വിളിച്ചതും എനിക്ക് കേട്ട് നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ അവളെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു. അവളെന്റെ മാറിലേക്ക് കിടന്ന് ഒരുപാട്  കരഞ്ഞു സോറി ഒക്കെ പറഞ്ഞു ഞാനും അവളോട് ഒത്തിരി sorry പറഞ്ഞു സങ്കടപെടുത്തിയതിന്..എത്ര നേരം അങ്ങനെ കെട്ടിപിടിച്ചു നിന്നെന്ന് ഞങ്ങൾക്ക് തന്നെ നിക്ഷയം ഇല്ല.


കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് ആ ഹാളിൽ വലിയ കയ്യടിയും വിസിലടിയും കേൾക്കുന്നു.


അപ്പൊ അവളിൽ നിന്ന് അകന്ന് നിന്ന് അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ഞാൻ അവർക്കൊക്കെ ഒന്ന് ചിരിച്ചു കൊടുത്ത് അവളെ നോക്കിയപ്പോൾ അവളും ഹാപ്പിയാണ്..


"ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഡിവോയ്‌സ് കാണുന്നെ..."


വക്കീൽ വീണ്ടും ഡയലോഗ് അടിച്ചപ്പോ അവിടെ ഒരു കൂട്ട ചിരി നടന്നു.


പിന്നെ അവളുടെ ഉപ്പയും എന്നോട് വന്ന് സോറി ഒക്കെ പറഞ്ഞു അവളെ കൈ എന്നെ ഏല്പിച്ചു.

"ഒരിക്കലും ഈ കൈ വിട്ട് കളയല്ലേ മോനെ...." എന്ന് പറഞ്ഞു അവർ പോയി.


ജുനുവും റാഷിയും വേറെ വൈക്കും പോയി.


"ഹലോ അളിയാ നീ പോണില്ലേ...."(ഞാൻ ശാഹിയെ നോക്കി ചോദിച്ചു.)


"ഹോ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ലോയ്..."(ഷായി )


"എന്നാ വേഗം വിട്ടോ..."(മ്മള് )


"അതിന് മുമ്പ് അളിയാ ഒരു ചെറിയ സഹായം."(അവൻ എന്നെ നോക്കി പല്ലൊക്കെ കടിച്ചു ചോദിക്കുന്നുണ്ട്.)


പിരികം പൊക്കി കൊണ്ട് എന്താന്ന് ചോദിച്ചു ഞാൻ.


"അതില്ലേ എനിക്ക് സിനുവിന്റെ നമ്പർ ഒന്ന് തരോ, അല്ലെങ്കിൽ അവൾ ഈ ടൈം എവിടെ എന്ന് ഒന്ന് പറഞ്ഞാൽ മതി..."

എന്നൊക്കെ നാണം കുണുങ്ങി കൊണ്ട് പറഞ്ഞോണ്ട് നിലത്ത് കളം വരക്കാണ്.


"അയ്യടാ ന്താ മോന്റെ പൂതി മര്യാദക്ക് പോകാൻ നോക്ക്..."

എന്ന് പറഞ്ഞോണ്ട് നൗറി അവനെ ആട്ടി.


എല്ലാരും പോയപ്പോ ഞങ്ങൾ ഒറ്റക്കൊള്ളൂ അപ്പൊ തന്നെ  ഞങ്ങൾ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു. എന്തിനാ ചിരിച്ചേ എന്ന് എനിക്കോ അവൾക്കൊ അറിയില്ല.


പിന്നെ അവിടെ നിന്ന് ഇറങ്ങി ആദ്യം പോയത് ആഷിന്റെ വീട്ടിലേക്ക് ആണ്. ഞാൻ അവസാനമായി വെള്ളപ്പുതച്ചു കിടക്കുന്ന അവനെ ഒരു നോക്ക് കണ്ടു. അവന്റെ വീട്ടുകാരുടെ എല്ലാം കാര്യവും ഇനി മുതൽ ഞാൻ നോക്കാം എന്ന് ഏറ്റെടുക്കുകയും ചെയ്ത്...


പിന്നെ എന്റെ പെണ്ണിനെ കൊണ്ട് സന്തോഷത്തോടെ ഒന്ന് ചുറ്റികറങ്ങി അവസാനം ബീച്ചിൽ എത്തി.


അവിടെ ഒരു സൈഡിൽ മണൽത്തരികളിൽ ഇരിത്തം ഉറപ്പിച്ചു.

അത് വരെ ഉണ്ടായിരുന്ന സങ്കടങ്ങളെല്ലാം അവിടത്തെ ഇളം കാറ്റിൽ പറത്തിവിട്ടു.

ഇനിയുള്ള ഞങ്ങളുടെ ജീവിതത്തിന് വേണ്ടി ഒരുപാട് നല്ല തീരുമാനങ്ങൾ എടുത്ത് പരസ്പരം മത്സരിച്ചു സ്നേഹിക്കാൻ വേണ്ടി ദിനങ്ങൾക്കായി കാത്തിരുന്നു........


ആ കടലും നോക്കി പ്രിയപ്പെട്ടവൾക്കൊപ്പം എത്രന്നില്ലാതെ ഇരുന്ന്.




❤❤❤❤❤❤❤❤❤❤❤❤❤❤❤❤


*മൂന്ന് വർഷങ്ങൾക്ക് ശേഷം....*

    

( *നൗറി* )


"നൗറി  ഞാൻ പറയുന്നേ കേൾക്കാ നിനക്ക് നല്ലത്, അല്ലെങ്കിൽ ഈ റൂമിൽ നിന്നെ ഞാൻ പൂട്ടിയിടും."(ഹാഫി )


ഇക്കാ..... (ഞാൻ )



"ഒന്നും പറയണ്ട...നീ ഞാൻ പറയുന്നേ കേൾക്കണോ അതോ ഞാൻ വാതിൽ അടച്ചിട്ടു പോണോ...."(ഇക്ക )


"ഞാൻ അനുസരിചോളാം   "  എന്ന് പറഞ്ഞൂ ഞാൻ ചുണ്ട് കോട്ടി



"Good girl  " എന്ന് പറഞ്ഞോണ്ട് കവിളിൽ ഒരു കിസ്സും തന്ന് ഇക്ക താഴേക്ക് പോയി.


ന്താപ്പോ സംഭവം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നെ മറ്റൊന്നും അല്ല. ഇന്ന് ഞമ്മളെ നാല് നാത്തൂന്മാരുടെ കല്യാണം ആണ്. എനിക്കാണെങ്കിൽ സാരി ഉടുക്കണം കഷ്ടപ്പെട്ട് ഉടുത്തു വന്നപ്പോ ഇക്ക അത് വേണ്ടാ ചുരുദാർ ഇടണം എന്ന്. അല്ലാതെ എന്നെ ഹാളിലേക്ക് കോണ്ട് പോകില്ലാന്ന്. ന്താ പ്പോ ചെയ്യാ അനുസരിക്കല്ലാതെ വേറെ വഴി ഇല്ല. എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇക്ക അത് പറയുന്നേ എന്ന് അറിയാം.


ഈ മൂന്ന് വർഷം നടന്നത് ഒന്നും നിങ്ങൾക്ക് അറിയുള്ളല്ലോ ല്ലേ....


ഒത്തിരി സന്തോഷവും സങ്കടവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായി. എല്ലാത്തിനെയും സ്നേഹം കൊണ്ട് തരണം ചെയ്തു സിനുവിന്റെ ഉപദ്രവും കൂടുതൽ ആയിരുന്നു. ഫാമിലിന്റെ സപ്പോർട്ട് ഒന്ന് കൊണ്ട് ഞാൻ പിടിച്ചു നിന്ന്.


ഈ  മൂന്ന് വർഷത്തിന് ഇടയിൽ രണ്ട് തവണ ഞാൻ പ്രേഗ്നെന്റ് ആയി.രണ്ടോ മൂന്നോ മാസം ആവുമ്പോയേക്കും ആ കുഞ്ഞിനെ വയറ്റിൽ വെച്ച് തന്നെ നഷ്ട്ടപെട്ടും. ഇപ്പൊ ഞാൻ പ്രേഗ്നെന്റ് ആണ്. 6 mounth ആയി.ഇപ്പൊ കാര്യമായ ആരോഗ്യപ്രേശ്നങ്ങൾ ഒന്നും ഇല്ല. അതാണ് ഇക്ക സാരി വേണ്ടന്ന് പറഞ്ഞത്.എവിടെ എങ്കിലും തടഞ്ഞു വീണാലോ എന്ന് കരുതി.

അപ്പൊ പിന്നെ കല്യാണത്തിന് പങ്കെടുക്കാൻ പറ്റിയില്ലെങ്കിലോ എന്ന് പേടിച്ചു നല്ല അനുസരണ ഉള്ള കുട്ടിയായി ഞാൻ റെഡിയായി.താഴേക്ക് ഇറങ്ങി.


അപ്പൊ നാല് നാത്തൂന്മാരും ഒരേ കളർ ലഹങ്ക ഇട്ട് മണവാട്ടി ആയി നിൽകുന്നെ കണ്ടത്.ഇപ്പൊ നിങ്ങൾ ചിന്തിക്കും ആരാ ഈ നാല് നാത്തൂന്മാർ എന്ന് അല്ലെ.

*ഹാനി, ഹാദി, സിനു, അംന*


ഇവരാണ് ഇന്നത്തെ മണവാട്ടികൾ.

ഹാനിയും ഹാദിയും കുഞ്ഞായപ്പോ തന്നെ അവരെ രണ്ട് പേരെയും അവരുടെ കാക്കു മ്മളെ ഇക്ക ചുങ്കുകളായ ജുനുവിനും റാഷിക്കും പറഞ്ഞു വെച്ചത് ആണ്. പിന്നെ സിനു മ്മളെ ഷാഹിക്കാന്റെ കഠിനാദ്യാനം കൊണ്ട് സെറ്റാക്കി എടുത്തേ ആണ്. സെറ്റായിട്ട് ഒരു six mounth ആയി. പിന്നെ അംനക്ക് ഞങ്ങൾ നല്ല ഒരു ചെക്കനെ കണ്ടെത്തി. പേര് ആഷി അവളുടെ കാകൂന്റെ അതെ പേര് ഉള്ളവരെ മതിയെന്ന് അവളുടെ ആഗ്രഹം ആയിരുന്നു.


അങ്ങനെ ആ കല്യാണവും അടിച്ചു പൊളിച്ചു  ഫാമിലി pics ഒക്കെ ഒത്തിരി എടുത്ത്..


അപ്പോഴാണ് മ്മക്ക് ഒരു പൂതി..


"ഇക്കാ നമുക്ക് രണ്ടാൾക്കും ഒറ്റക്ക് ഒരു ഫോട്ടോ എടുപ്പിക്കാ..."(ഞാൻ )


"അത് ഞമ്മളെ കല്യാണത്തിന് കുറേ എടുത്തേ അല്ലെ..."(ഇക്കാ )


"അതല്ല ഇക്കാ ഇപ്പൊ ഒന്ന്എടുക്കണം."(ഞാൻ )


അവസാനം എന്റെ വാശിക്ക് മുന്നിൽ ഇക്ക ക്യാമറമാനെ വിളിച്ചു കൊണ്ട് ഫോട്ടോ എടുപ്പിച്ചു.


എന്നിട്ട് അത് ഫോണിലേക്ക് ഞാൻ സെന്റിക്കാൻ പറഞ്ഞു...


"ന്തിനാ ന്റ നൗറി... എല്ലാം ഫോട്ടോസും കിട്ടുമ്പോ കിട്ടുമല്ലോ..."(ഇക്ക)


പറ്റില്ല... (ഞാൻ ശാഢ്യം പിടിച്ചപ്പോ അതും ഒക്കെ ആയി.


അങ്ങനെ ആ ഫോട്ടോ കിട്ടിയതും അപ്പൊ തന്നെ ഞാൻ status വെച്ചു. എന്നിട്ട്  *റൂഹിന്റെ സ്വന്തം നൗറി💜* എന്ന് ക്യാപ്ഷനും കൊടുത്ത്.അത് കണ്ടപാടേ ഇക്ക എന്നെ ഒന്ന് നോക്കിയതും ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത്.


*അതേ ഞാൻ റൂഹിന്റെ സ്വന്തമാണ് ഇന്ന്. എന്റെ റൂഹ് അത് എന്റെ ഇക്കാന്റെ നെഞ്ചിൽ ആണ്., ഇണക്കങ്ങളും പിണക്കങ്ങളുമായി ഇനിയും ഒത്തിരി കാലം എന്റെ ഇക്കാന്റെ റൂഹിന്റെ സ്വന്തമായി ഞങ്ങൾ ജീവിക്കും 🖤*


*ശുഭം....❤*


Written By :- Jifni


Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌