OH MY LOVE | ✍️ AJWA | ഫുൾ പാർട്ട്
Oh My Love
Full Part
✍️ Ajwa
ദേവ വിലാസം....!
സമയം വെളുപ്പിന് ആറ് മണി.... മനോഹരമായ ഇരു നില വീട്.... മുറ്റത്തുള്ള റോസ് പൂവിൽ നിന്നും ചിത്രശലഭം അതിലെ തേൻ നുകർന്നു കൊണ്ട് പാറി പറന്നു പോയി....!
മുകളിലെ മുറിയിൽ നിന്നുള്ള കട്ടിലിൽ ബ്ലാങ്കറ്റിനുള്ളിൽ ഒരു രൂപം കിടന്ന് കൂർക്കം വലിച്ചു ഉറക്കം ആണ്....!
'ഹേയ് ഐ ലവ് യൂ....'😍
'ഐ ഹേറ്റ് യൂ...'😬
പേടിക്കേണ്ട അലാറം ടോൺ ആണ്....!
അത് കേട്ടതും നമ്മളെ കഥാ നായിക ബ്ലാങ്കറ്റ് വലിച്ചു മാറ്റി എണീറ്റു തന്റെ ഫോൺ കയ്യെത്തിച് എടുത്തു....!ആ ടോൺ ഒരുത്തന്റെ വോയ്‌സ് ആണ്.... ലവൻ ആണ് ആ ഫോണിൽ നിന്നും വാൾപേപ്പർ ആയി ചിരിക്കുന്നത്....എന്നും കലിപ്പ് ആണേലും ലവന്റെ വോയിസ് കേട്ടാലേ പെണ്ണ് ഉണരൂ....പെണ്ണ് അവന്റെ വോയ്‌സ് റെക്കോർഡ് ചെയ്തു അലാറം ടോൺ ആക്കി.... അത് കേട്ടാൽ എങ്കിലും ആ തണുപ്പ് മറന്ന് ലവൾ എണീറ്റോളും എന്ന് ലവൾക്ക് തന്നെ അറിയാം....!🙄
കണ്ണടച്ച് ഫോൺ തന്റെ മുന്നിൽ വെച്ചു അതിലെ വാൾപേപ്പർ നോക്കി കൊണ്ടാണ് കണ്ണ് തുറന്നത്....സ്‌ക്രീനിൽ പുഞ്ചിരിച്ചു നിൽക്കുന്ന മുഖം നോക്കി അതിൽ ഒന്ന് ഉമ്മ വെച്ചു....നേരിട്ട് എന്നാണാവോ ഇത് പോലെ ഒന്ന് കൊടുക്കുന്നെ....!
"ഹാ... ഹഹ.... ഹു ഹു....ഹു...."
ലവൾ എണീറ്റ് ചെന്നു ശവറിന് കീഴിൽ നിന്നപ്പോ ഉള്ള സൗണ്ട് ആണ്..... അമ്മാതിരി തണുപ്പ് ആണ്.... മൂടി പുതച്ചു വീട്ടുകാർ പോലും ഉറക്കം ആണ്....പല്ലുകൾ തമ്മിൽ കൂട്ടി ഇടിക്കുന്ന സൗണ്ട് കേൾക്കാം.... വിറച്ചു കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു റെഡി ആയി....!
"ഇന്നെങ്കിലും എന്നെ നോക്കി ഒരേ ഒരു ചിരിയെങ്കിലും തന്നേക്കണേ ദൈവമേ...."
കണ്ണാടിയിൽ നോക്കി അത്രയും പറഞ്ഞു സ്വയം ഒരു ഫ്ലയിങ് കിസ്സ് കൊടുത്ത് അവൾ മുറിയിൽ നിന്നും ഇറങ്ങി....!
അമ്മ എണീറ്റ് കിച്ചണിലേക്ക് ചെല്ലുന്നേ ഉള്ളൂ....!🙄
"നിനക്ക് ഉറക്കവും ഇല്ലേ.... ബാക്കി ഉള്ളവർക്കൊക്കെ കിടന്നുറങ്ങാൻ ടൈം ഇല്ല.... ഈ പ്രായത്തിൽ അല്ലെ അതിനൊക്കെ പറ്റൂ....കെട്ടി കഴിഞ്ഞു പിള്ളേർ ആയാൽ പിന്നെ അതിന് വല്ലതും പറ്റുമോ...."
അമ്മ അവളെ നോക്കി പറഞ്ഞു....!
"എന്റമ്മേ.... ഉറക്കം ഒക്കെ പിന്നെയും വേണെങ്കിൽ ഉറങ്ങാം...."
ലവനെ ഒന്ന് കെട്ടിയിട്ട് വേണം സുഖം ആയി കിടന്നുറങ്ങാൻ....!
അച്ഛൻ എണീറ്റ് വന്നു പേപ്പർ കയ്യിൽ എടുത്തു ചാരു കസേരയിൽ നീണ്ടു നിവർന്നു ഇരിക്കുമ്പോ ആണ് മോൾ കുളിച്ചൊരുങ്ങി ഇറങ്ങുന്നത് കണ്ടത്.... പതിവ് കാഴ്ചയാണെങ്കിലും അയാൾ അവളെ നോക്കി പുഞ്ചിരിച്ചു....!
"അല്ലേലും കുടുംബത്തിൽ കെട്ടിക്കാൻ പ്രായം ആയ പെൺകുട്ടികൾ കാലത്ത് എണീറ്റ് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാൽ കുടുംബത്തിന് തന്നാ അതിന്റെ ഐശ്വര്യം...."
🙄അതിന് ലവൾ കുടുംബത്തിന് ഐശ്വര്യം ഉണ്ടാവാൻ പ്രാർത്ഥിക്കാൻ പോണത് ഒന്നും അല്ല....ഒരു കുടുംബം ഉണ്ടാക്കാൻ നടക്കാ....!
"ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ മോളെ...."
ഇങ്ങേര് ഒറ്റ ഒരാൾ കാരണാ ഞാൻ ഇങ്ങനെ നിക്കുന്നത്.... 😬പെണ്ണ് അച്ഛനെ നോക്കി കലിപ്പിട്ടു....!
കാരണം വേറൊന്നും അല്ല ലവളെ അച്ഛനും നേരത്തെ ഫോണിൽ ഇളിച്ചു നിന്ന ലവന്റെ അച്ഛനും പരസ്പരം അളിയന്മാർ ആണ്.... പെങ്ങളെ തിരിച്ചു കെട്ടിയതാ....ഒരുമിച്ച് ഒരേ ദിവസം ഒരേ പന്തലിൽ വെച്ച് വിവാഹം നടന്നത് ആണ്....അന്ന് തന്നെ പ്രശ്നത്തിന് തുടക്കം കുറിച്ച് വേണം എന്ന് പറയാൻ....ഒരു രണ്ട് പവൻ സ്വർണം ലവന്റെ അമ്മയ്ക്ക് എക്സ്ട്രാ ഉണ്ടായി.... അത് പിന്നീട് പരിഹരിച്ചു എങ്കിലും പിന്നെ ഉണ്ടായ കലഹം കെട്ടു കഴിഞ്ഞുള്ള സൽക്കാരത്തിനാണ്....!
പിന്നെ ഉണ്ടായത് ലവളെ അച്ഛന് ആദ്യ കണ്മണിയായി ഒരു ആൺകുട്ടി പിറന്നപ്പോൾ.... അന്ന് ലവന്റെ അമ്മ പ്രെഗ്നന്റ് പോലും ആയില്ല....പിന്നെ സെക്കന്റ് പ്രേഗ്നെന്സി രണ്ടാളും ഒരുമിച്ച് ആയോണ്ടും രണ്ട് സന്തതിയും ആൺമക്കൾ ആയോണ്ടും അത് കലഹം ഇല്ലാതെ കഴിഞ്ഞു.... മൂന്നാമതും രണ്ടാൾക്കും പെൺകുട്ടികൾ ആയോണ്ടും വലിയ കുഴപ്പം ഇല്ല....അങ്ങനെ എങ്ങനെ ഒക്കെയോ തട്ടിയും മുട്ടിയും ഇത് വരെ എത്തി....!
പക്ഷെ അവസാനം വകയിൽ ഒരു കുടുംബത്തിൽ ഒരു കല്യാണത്തിന് പോയതാ രണ്ട് ഫാമിലിയും....ഫസ്റ്റ് പന്തിയിൽ തന്നെ സദ്യ കഴിക്കാൻ ഇരുന്നതാണ് പെണ്ണിന്റെ അച്ഛൻ.... അളിയൻ നോക്കുമ്പോഴോ തന്നെ വിളിക്കാതെ വലിച്ചു വാരി തിന്നുന്ന അളിയനെ കണ്ടതും അത് മറ്റൊരു കലഹത്തിന് തുടക്കം ആയി.... അത് കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു.... ഇന്നേ വരെ അവറ്റകൾ പരസ്പരം ഒന്ന് കണ്ടിട്ടില്ല....!
ആദ്യം ആരെങ്കിലും ഒരാൾ സോറി പറഞ്ഞാലേ പ്രശ്നം പരിഹരിക്കൂ.... ഇതിപ്പോ രണ്ട് പേരും വാശിയിലാ....!
ഇനി മക്കളുടെ കാര്യം....കുടുംബം ഒന്നായാൽ അങ്ങോട്ടും ഇങ്ങോട്ടും പോക്ക് വരവ് ഒക്കെ ഉണ്ട്.... കലഹം ആയാൽ അതോടെ നിൽക്കും എല്ലാം....പക്ഷെ രണ്ട് അളിയന്മാരുടെയും ഇളയ സന്തതികൾ ഒരിക്കലും പിരിയാത്ത കൂട്ടാണ്....അതിൽ മൂത്തവൻ ദേവ ദാസ്,,,,രണ്ടാമൻ ദേവ നന്ദൻ....മൂന്നാമത്തെ സന്തതിയാണ് ലവൾ.... പേര് ദേവ പ്രിയ.... ദേവൂട്ടി എന്ന് വിളിക്കും....!
കക്ഷി അമ്പല നടയിൽ ചെന്നു കൃഷ്ണഭഗവാനെ ഒന്ന് നോക്കി....!
"😒ഏഴു വർഷം ആയി ഞാൻ ഇവിടെ വന്നു അങ്ങേരെ മനസ്സിൽ കയറി കൂടാൻ പ്രാർത്ഥിക്കുന്നു....ദിവസവും വന്നു ഓരോ രൂപ ഈ ഭണ്ഡാരത്തിൽ ഇട്ടു ഇത് നിറയുന്നതല്ലാതെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കുന്നില്ല കേട്ടോ....ഇങ്ങനെ ആണേൽ ഞാൻ ഈ വഴിക്ക് വരില്ല നോക്കിക്കോ...."
ഇത് തന്നെയാ കഴിഞ്ഞ ഏഴു വർഷം ആയി അങ്ങേരും കേൾക്കുന്നത്.... അത് കൊണ്ടാവും വലിയ മൈൻഡ് ഒന്നും ഇല്ല....!
"ദെ ഇന്ന് കൂടെ ഞാൻ നോക്കും.... എന്നിട്ടും ഒരു മാറ്റവും ഇല്ലെങ്കിൽ ഈ ഭണ്ഡാരം മുഴുവനും ഞാൻ കുത്തി പൊട്ടിക്കും...."
ദേഷ്യത്തോടെ അതും പറഞ്ഞു തിരിച്ചു നടന്നതും ഒന്ന് നിന്നു ഭഗവാനെ നോക്കി ഒന്ന് ചിരിച്ചു....!
"കുട്ടി ഇങ്ങനെ ഒരു രൂപയൊക്കെ ഇട്ടു പ്രാർത്ഥിക്കുന്നത് കൊണ്ടാ ഭഗവാൻ വിളി കേൾക്കാത്തത്...."
"😒കഴിഞ്ഞ ഏഴു വർഷം ആയി ഇത് ഇവിടെ കൊണ്ടിടുന്നു.... അതിപ്പോ പതിനായിരം എങ്കിലും ആയി കാണും.... അപ്പൊ എന്റെ പ്രാർത്ഥനയല്ലേ ആദ്യം കേൾക്കേണ്ടത്...."
അത് കേട്ട് തിരുമേനി വായും പൊളിച്ചു നിന്നു....!
"ഞാൻ ചുമ്മാ പറഞ്ഞതാട്ടോ.... ഇന്നെങ്കിലും കക്ഷി എന്നെ നോക്കി ഒന്ന് ചിരിച്ചാൽ മതി.... ലവ് ഒക്കെ ഞാൻ പിന്നെ പറയിപ്പിച്ചോളാം.... ഓക്കേ...."
അതും പറഞ്ഞു പെണ്ണ് നടന്നു....!
കുടുംബക്ഷേത്രം ആയത് കൊണ്ട് തന്നെ ലവന്റെ വീടും ക്ഷേത്രവും ഒരു മതില് വ്യത്യാസമേ ഉള്ളൂ....!
"എന്റെ കൃഷ്ണ മിന്നിച്ചേക്കണേ...."
എന്നും പറഞ്ഞു സ്ഥിരം കയറാറുള്ള നാലഞ്ച് കല്ലുകൾക്ക് മുകളിൽ കയറി നിന്ന് മതിലിനകത്തുള്ള വീട്ടു മുറ്റത്ത് തലയിട്ട് നോക്കി....!
മാമൻ എങ്ങാനും കണ്ടാൽ അളിയനോടുള്ള ദേഷ്യം മുഴുവനും തീർക്കുന്നത് ഇങ്ങോട്ടാവും....!🙄
"😍അയ്യോ.... എന്റെ കൃഷ്ണാ....ഒരു ഷർട്ട് ഇടായിരുന്നു.... വെറുതെ ആളെ കൺട്രോൾ കളയാൻ ആയിട്ട്..."
പെണ്ണ് പരിസരം മറന്ന് അവനെ വായും നോക്കി നിന്നു....!എന്നാ ഒരു ബോഡിയാ.... പക്ഷെ അതിനുള്ളിലെ ഹൃദയം പോക്കാണെന്നാ തോന്നുന്നേ.... അല്ലെ എന്നെ നോക്കാതിരിക്കോ....!😒
കക്ഷി എന്നത്തേയും പോലെ അവന്റെ ബുള്ളറ്റ് തുടച്ചു മിനുക്കൽ ആണ്....!
"ശൂ... ശൂ..."
ലവൻ ഇത് എന്നും കേൾക്കാറുള്ളതാണ്.... എന്നാലും ഒന്ന് തിരിഞ്ഞു നോക്കി....!
"എന്തായി എന്റെ കാര്യം...."
"എന്ത് കാര്യം...?!!"
"എന്നെ ഇഷ്ടായോ എന്ന്...."
"അതാണോ.... അതില്ല...."
അവൻ നിസാരമായി പറഞ്ഞു തന്റെ ജോലി തുടർന്നു....!
"കഴിഞ്ഞ ഏഴു വർഷം ആയി ഞാൻ ഇങ്ങനെ വെളുപ്പിന് എണീറ്റ് ഈ മതിലും ചാരി നിക്കാൻ തുടങ്ങിയിട്ട്.... എന്നിട്ടും എന്നെ ഇഷ്ടം ആവാത്തത് എന്താ...."
"നിന്നോട് ഞാൻ പറഞ്ഞോ ഇവിടെ വന്നു നിക്കാൻ.... ഇറങ്ങി പോടീ...."
"ഇയാൾക്ക് വഴിയിൽ കാണുന്ന പെൺപിള്ളേരോട് മുഴുവനും ചിരിക്കാനും സംസാരിക്കാനും അറിയാം.... എന്നെ കാണുമ്പോ മാത്രല്ലേ ഉള്ളൂ ഈ കലിപ്പ്...."
"അവരൊക്കെ എന്നോട് ഏതു നേരം നോക്കിയാലും ഐ ലവ് യൂ എന്നും പറഞ്ഞു നടക്കാറില്ല...."
"അത് എനിക്ക് ഇയാളെ ഇഷ്ടം ആയോണ്ട് അല്ലെ...."
"പക്ഷെ എനിക്ക് നിന്നെ ഇഷ്ടം അല്ല.... നീ എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത് നിന്റെ വീട്ടുകാർ അറിഞ്ഞാൽ അറിയാലോ.... പിന്നെ നീ വെളിയിൽ ഇറങ്ങില്ല...."
"അങ്ങനെ ആണെങ്കിൽ ഞാനും പറയും.... അതോടെ അറിയാലോ നമ്മുടെ കുടുംബങ്ങൾ വീണ്ടും തമ്മിൽ തല്ലുന്നത്...."
"നീ എന്ത് പറയും എന്നാ...."😬
"അത് ആലോചിച്ചു നോക്ക്.... അത് കൊണ്ടല്ലേ എനിക്ക് ഇങ്ങനെ പിന്നാലെ നടക്കേണ്ടി വന്നത്....എനിക്ക് വേറെ ചെക്കനെ കിട്ടാനിട്ട് ഒന്നും അല്ല.... ഇയാൾ അന്ന്...."
"😬ഓഹ് എടീ ഒന്ന് പതുക്കെ പറയെടി.... നിന്റെ പറച്ചിൽ കേട്ടാൽ നിന്നെ ഞാൻ വല്ലതും ചെയ്ത പോലുണ്ടല്ലോ...."
"അപ്പൊ പേടിയുണ്ട് അല്ലെ....അന്ന് ഞാൻ എട്ടിൽ ആണേലും എനിക്ക് ബുദ്ധിയുണ്ട്....നാളെയും കൂടെ ഞാൻ നോക്കും.... എന്നിട്ടും ഇയാൾ എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ഇത് എല്ലാരോടും പറയും....നോക്കിക്കോ...."
"നീ ആരോടാ സംസാരിക്കുന്നത്...."
"അയ്യോ മാമൻ...."
അതും പറഞ്ഞു പിന്നെ ഒരു സൗണ്ട് മാത്രമേ കേട്ടുള്ളൂ.... 🙄വീണോ.... ലവൻ ഒന്ന് തല പൊക്കി നോക്കി.... പെണ്ണ് എണീറ്റ് ഓടുന്നത് കണ്ടപ്പോൾ ആണ് ആശ്വാസം ആയത്....!!
ലവനാണ് കക്ഷി.... കാണാൻ സുന്ദരൻ....സുമുഖൻ....പേര് ശ്രീ ദേവ്.....കക്ഷിയാണ് അച്ഛന്റെ ബിസിനസ് സ്ഥാപനങ്ങൾ മുഴുവനും നോക്കി നടത്തുന്നത്....നാട്ടിൽ തന്നെ നല്ലൊരു ടെക്സ്റ്റൈൽ ഷോപ്പ് കൂടി നോക്കി നടത്തുന്നുണ്ട്....!അത് നല്ല പച്ച പിടിച്ച ഒന്നാണ്....!!
അകത്തു കേറിയതും ഒരേ ഒരു പെങ്ങളും ദേവൂട്ടിയുടെ മനസാക്ഷി സൂക്ഷിപ്പ്കാരി കൂടിയായ ശ്രീകുട്ടി കോട്ട് വായും ഇട്ടു സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ടത്....!രണ്ടും കുടുംബ വഴക്കിൽ ഒന്നും തെറ്റാറില്ല....ഇന്നർവെയർ വരെ അവറ്റകൾ എക്സ്ചേഞ്ച് ചെയ്തു ഇടും....അത്രയും നല്ല കൂട്ടാ....!!❤️പക്ഷെ ഒരു കാര്യം മാത്രം ദേവൂട്ടി ഇത് വരെ ശ്രീ കുട്ടിയോട് പറഞ്ഞിട്ടില്ല....ലവളെ ഏട്ടന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത് എന്തിനാണെന്ന്.... ആ ഒരു രഹസ്യം മാത്രമേ രണ്ടിന്റെയും ഇടയിൽ അറിയാത്തതായി ഉള്ളൂ....!!
"നിനക്കെന്താടി കാലത്ത് എണീറ്റ് കുളിച്ചു ക്ഷേത്രത്തിൽ പോയാൽ...."
"ആ കണി എന്നും ഏട്ടൻ കാണാറുണ്ടല്ലോ...."
ലവൾ പറഞ്ഞു വെച്ചുള്ള ലവന്റെ വീക്നെസ്സിൽ കയറി പിടിച്ചതാ മറ്റവൾ.... മടി ആണേലും അവന്റെ മനസ്സിൽ കയറി കൂടാൻ വേണ്ടി മാത്രം പെണ്ണ് ആ ശീലവും തുടങ്ങി....!
"എന്നാലും എനിക്ക് മനസ്സിൽ ആവാത്തത് അതല്ല.... ഈ നാട്ടിൽ തന്നെ കാണാൻ കൊള്ളാവുന്ന എത്രയോ ചെക്കന്മാർ അവളെ പിന്നാലെ നടക്കുന്നുണ്ട്.... എന്നിട്ടും അവൾക്ക് ഏട്ടനോട് മാത്രം അ
എന്താ ഈ പ്രേമം...."
"അവൾക്ക് മുഴു വട്ട് അല്ലാതെന്താ...."
അപ്പൊ കാരണം ഇങ്ങേരെ വായിൽ നിന്നും കേൾക്കില്ല....!ലവൾ പിന്നെ ചെന്ന് കോളേജിലേക്ക് പോവാൻ ഉള്ള ഒരുക്കം തുടങ്ങി....!!
💕💕💕
എല്ലാരും ഒരുമിച്ച് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരുന്നതും ദേവൂട്ടി ഏട്ടന്മാരെയും അച്ഛനെയും അമ്മയെയും ചേട്ടത്തിയെയും ഒക്കെ ഒന്ന് നോക്കി....!ഇതിൽ ദാസിന്റെ മാരേജ് കഴിഞ്ഞു.... ആള് ഇപ്പൊ പ്രെഗ്നന്റ് ആണ്.... ദേവൂട്ടിയുടെ വീട്ടിലെ മനസാക്ഷി സൂക്ഷിപ്പ്കാരിയാണ് ചേട്ടത്തി...!
"അച്ചന് ഇത്തിരി ഏലും ഉളുപ്പ് ഉണ്ടോ....?!!"
"എന്ത് ഇഡലി കഴിക്കാനോ...."🙄
"അതല്ല....ഏതേലും കല്യാണത്തിന് പോയാൽ കൂടെ ചെന്നവർ ഒക്കെ കഴിച്ചോ എന്നെങ്കിലും നോക്കിയല്ലേ ഇരുന്നു കഴിക്കേണ്ടത്.... സദ്യ കണ്ടപാടെ ചെന്ന് ഇരിക്കണോ...."
അത് കൊണ്ട് മാത്രം ഇപ്പൊ ലവൾക്ക് അവന്റെ വീട്ടിൽ കൂടി ചെന്ന് ശല്യം ചെയ്യാൻ പറ്റുന്നില്ല അതിന്റെ കലിപ്പ് ആണ്....!
"അത് കഴിഞ്ഞിട്ട് മൂന്നാല് കൊല്ലം ആയില്ലേ....എനിക്ക് ആണെങ്കിൽ അപ്പൊ വിശന്നിട്ടാടി...."
"അല്ലേലും ഫുഡ് കാണുമ്പോ അച്ഛന് വിശപ്പ് കൂടുതലാ...."
"നിനക്കിപ്പോ എന്താ വേണ്ടത്...."
"അത് ഇത് വരെ അച്ഛന് മനസ്സിൽ ആയില്ലേ....ഇവൾക്ക് ഇപ്പോ മാമന്റെ വീട്ടിൽ കേറി നിരങ്ങണം അതിന് പറ്റാത്ത ദേഷ്യം ആണ്...."
ലവളെ ഉള്ളിലിരിപ്പ് മുഴുവനും കണ്ട് പിടിക്കുന്നവൻ ആണ് നന്ദൻ...!
"അതെ അത് തന്നാ.... അല്ലാതെ ഏട്ടനെ പോലെ കുടുംബക്കാർ ഒന്നാവുമ്പോ മാത്രം ഫ്രണ്ട്.... തെറ്റിയാൽ ശത്രു....അതൊക്കെ ഞാനും ശ്രീയും.... നിങ്ങൾ ആര് തെറ്റിയാലും ഞങ്ങളെ ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കില്ല...."
"ഞങ്ങൾക്ക് അങ്ങനെ ഒക്കെ മതി...."
എന്നും പറഞ്ഞു നന്ദൻ എണീറ്റ് പോയി.... ലവനാണ് രണ്ടാമത്തെ ചേട്ടൻ.... ആള് ശ്രീ ദേവന്റെ കൂടെ ഒരുമിച്ച് പഠിച്ചത് ഒക്കെയാണ്....എങ്കിലും വലിയ അടുപ്പം ഒന്നുല്ല.... പറഞ്ഞിട്ട് എന്താ കാര്യം....!
"അല്ല വല്യേട്ടാ.... വല്യേട്ടന്റെ അഭിപ്രായം എന്താ ഈ കാര്യത്തിൽ...."
"അതിൽ ഇപ്പൊ ഞാൻ അഭിപ്രായം പറഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല.... ഇവരെ ഞാൻ ഇടപെട്ട് ഒന്നാക്കുന്നത് നിർത്തി.... ഒരാഴ്ച ആയുസ് ഉണ്ടാവില്ല അതിന്...."
എന്നും പറഞ്ഞു അങ്ങേരും പോയി.... അങ്ങേര് ജനിച്ചപ്പോൾ തന്നെ കുടുംബ വഴക്ക് തുടങ്ങിയതാ....!
"ഇന്നും അവൻ നിന്റെ ലവ് ആക്സ്പെക്ട് ചെയ്തില്ലേ ദേവൂട്ടി...."
"ഇല്ല ചേട്ടത്തി....എന്റെ പ്ലാൻ ഒന്നും അവിടെ വർക്ക് ഔട്ട് ആവുന്നില്ല...."
"അതൊക്കെ ശരിയാവും... ഒരു പക്ഷെ കുടുംബത്തിന്റെ വഴക്ക് കാരണം ആവും...."
"അതാവോ....?!!
എന്നെക്കാണാൻ കൊള്ളില്ലേ ചേട്ടത്തി...."
"അത് പിന്നെ ചോദിക്കാൻ ഉണ്ടോ....നീ സുന്ദരി കുട്ടിയല്ലെടി...."
"ശ്രീയേട്ടൻ വീഴുമായിരിക്കും അല്ലെ...."
"അതൊക്കെ വീഴ്ത്താടി.... നീ ഇപ്പോ കോളേജിൽ പോവാൻ നോക്ക്....."
അതും ശരിയാ ഇപ്പൊ ചെന്നാൽ ലവൻ പോവുന്നതിന് മുന്നേ ബസ്സ്റ്റോപ്പിൽ എത്താം....!പെണ്ണ് അപ്പൊ തന്നെ ബാഗും എടുത്തു കണ്ണാടിയിൽ ഒന്നൂടെ നോക്കി ഇറങ്ങി....!
"ആ വരുന്നുണ്ട്.... ദൈവമേ ഒന്ന് നോക്കിയേക്കണേ...."
സ്പെക്സ് ഉള്ളോണ്ട് എവിടെയാ നോട്ടം എന്ന് മാത്രം അറീല....അവളെ മറി കടന്ന് ബൈക്ക് പോയതും അവൾ ഒന്ന് ചിരിച്ചു....!
"ഹോയ്.... ഐ ലവ് യൂ...."
"പോടീ...."😬
അപ്പൊ ഇന്നത്തെ പ്രാർത്ഥനയും വൈസ്റ്റ്....!
"വാ പോവാം...."
ശ്രീ വന്നു അവളെ തട്ടി വിളിച്ചതും രണ്ടും ബസ്‌റ്റോപ്പിലേക്ക് നടന്നു....!
"ഏട്ടൻ ഇന്ന് നോക്കിയോടി...."
"അതിന് എന്റെ ഈ പ്രാർത്ഥന ഒന്നും പോരാ.... വേറെ വലുത് എന്തെങ്കിലും നോക്കേണ്ടി വരും...."
"അതെന്താ...."
"വല്ല കൂടോത്രവും ചെയ്യേണ്ടി വരും....."
"അത് എന്റെ ഏട്ടനാ...."
"എന്നിട്ട് നിന്നെ കൊണ്ട് ഇത് വരെ ഒരു ഉപകാരം ഉണ്ടായോ....എന്റെ ഏട്ടനെയാ നീ പ്രേമിക്കുന്നത് എങ്കിൽ എപ്പോ നിങ്ങളെ കെട്ട് കഴിഞ്ഞു എന്ന് ചോദിച്ചാൽ മതി...."
"ഞാൻ എന്ത് ചെയ്യാനാ.... നിന്റെ പേര് കേൾക്കുമ്പോ തന്നെ ഏട്ടൻ എന്നോട് കലിപ്പാവും.... നിനക്ക് ആണെങ്കിൽ എട്ടിൽ പഠിക്കുമ്പോ ഒരു സുപ്രഭാതത്തിൽ തുടങ്ങിയതാണല്ലോ ഈ ഇളക്കം...."
"ഇളക്കം അല്ലേടി ലവ്...."
"അത് എന്ത് കൊണ്ടന്നെന്നാ ഞാൻ ചോദിക്കുന്നെ.... നാട്ടിൽ വേറെ ചെക്കന്മാർ ഇല്ലാത്ത പോലെ....!"
"ദേവൂട്ടി...."
ലവൾ പറഞ്ഞു തീർന്നില്ല പിന്നിൽ നിന്നും ഒരുത്തന്റെ വിളി വന്നതും രണ്ടും തിരിഞ്ഞു നോക്കി....!
ലവളെയും നോക്കി നിക്കുന്നത് നല്ല ചുള്ളൻ ചെക്കൻ ആണ്....രണ്ടും ആണെങ്കിൽ വായും പൊളിച്ചു നോക്കാതിരുന്നില്ല....!
"ഐ ലവ് യൂ...."😍
"പോടാ പട്ടി...."😬
"നീ എന്തിനാടി അവനോട് ഇങ്ങനെ ചൂടാവുന്നെ.... നിനക്ക് ഏട്ടനെ ഇഷ്ടം ആയിട്ട് പിന്നാലെ നടക്കുന്നത് പോലെ അവന് നിന്നെ ഇഷ്ടം ആയിട്ട് നിന്റെ പിന്നാലെ നടക്കുന്നു...."
"എന്നിട്ട് നിന്റെ ഏട്ടൻ എന്റെ അടുത്ത് എന്തെങ്കിലും മര്യാദ കാണിക്കുന്നുണ്ടോ.... പിന്നെ ഞാൻ ആയിട്ട് എന്തിനാ ഇവനോട് കാണിക്കുന്നേ...."
അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ....!അവൻ ആണെങ്കിൽ ബസ് വരുന്നത് വരെ അവളെയും നോക്കി നിന്നു....!
💕💕💕
ക്ലാസ് റൂമിലും പെണ്ണ് ലവനെ വളക്കാൻ ഉള്ള ചിന്തയിൽ ആണ്....!
"വല്ലതും തലയിൽ കേറുന്നുണ്ടോ...."
"തലയിൽ മുഴുവനും ശ്രീയേട്ടൻ ആടി.... പിന്നെ എങ്ങനെ കേറും..."
ദേവൂ അതും പറഞ്ഞു താടിക്ക് കയ്യും കൊടുത്ത് ഇരുന്നു....!
"ഇത് നീ ഏട്ടന്റെ മുറിയിൽ കൊണ്ട് വെക്കണം.... നോക്കുമ്പോ തന്നെ കാണുന്നിടത് വെക്കണോടി.... ആ പിന്നെ നിന്റെ തന്തപ്പടി കാണരുത്... അടുത്ത കലഹം കാണാൻ വയ്യ...."
നോട്സ് എഴുതേണ്ട സ്ഥാനത് പെണ്ണ് ലവന് ലവ് ലറ്റർ ആണ് എഴുതിയത്....!
"ഇത് കിട്ടിയാൽ വായിച്ചു പോലും നോക്കാതെ ഏട്ടൻ എന്നെ പഞ്ഞിക്കിടും അത് ഉറപ്പാ...."
"എനിക്ക് വേണ്ടിയല്ലെടി....ഇത്തിരി തല്ല് കിട്ടിയാൽ എന്താ....നിനക്ക് വല്ലവനോടും പ്രേമം തോന്നിയാൽ എന്തിനും കൂടെ ഞാൻ ഉണ്ടാവുമെടി...."
"ആ.... അത് കണ്ടാൽ മതി...."🙄
ശ്രീ ചെന്ന് അത് ഏട്ടന്റെ മുറിയിൽ പെട്ടെന്ന് കാണുന്നിടത് തന്നെ വെച്ചു....!
ലവൻ വന്നപ്പോ തന്നെ കണ്ടത് അതും....ഇതൊക്കെ സ്ഥിരവാ.... വേറെ വല്ലതും പയറ്റി നോക്ക്....അത് എടുത്തു അപ്പോ തന്നെ അങ്ങേര് വൈസ്റ്റ് ബാസ്കറ്റിൽ ഇടുന്നത് കണ്ട് ശ്രീ അപ്പോ തന്നെ അത് മെസേജ് വിട്ടു....!
ദേവൂ ആണെങ്കിൽ അപ്പൊ തന്നെ അവന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.... അത് ബ്ലോക്ക് ചെയ്തു വെച്ചിരിക്കാണെന്ന് അപ്പോഴാ ലവൾ ഓർത്തത്.... പതിനായിരം സിം എങ്കിലും എടുത്തു കാണും....ഏതൊക്കെ വോയ്‌സിൽ വിളിച്ചു എന്നാലും അവന് വിളിക്കുന്നത് അവൾ ആണെന്ന് ഒരൊറ്റ ഹലോ കേട്ടാൽ മനസ്സിൽ ആവും.... അത് കൊണ്ട് എന്താ മിമിക്രി വരെ പഠിച്ചു ലവൻ മാത്രം വീണില്ല....ഒരൊറ്റ ദിവസം കൊണ്ട് ബ്ലോക് ചെയ്യും.... ഈ ബ്ലോക്ക് കണ്ട് പിടിച്ചവനെ കൊല്ലണം....😬
പിറ്റേന്നും കാലത്ത് ലവൾ എണീറ്റു വന്നെങ്കിലും അവൻ നൊ മൈൻഡ്....!ഈ ബൈക്ക് എന്തിനാ ഇവൻ ദിവസവും കാലത്ത് തുടച്ചു മിനുക്കുന്നത്.... 🙄
"ഇന്നലെയെന്താ എന്റെ ലവ് ലെറ്റർ ഇയാൾ ഒന്ന് നോക്ക പോലും ചെയ്യാതെ കളഞ്ഞത്...."
"ഓഹ് അതിൽ എന്താണെന്ന് എനിക്ക് വായിക്കാതെ തന്നെ അറിയാം...."
"എങ്കിൽ പറ അതിനകത്ത് എന്താണെന്ന്...."
🙄അങ്ങനെ ഏലും ലവന്റെ വായീന്ന് ഒരു ഐ ലവ് യൂ കേൾക്കാലോ....!
"അയ്യോടാ മോളെ ഒരു ബുദ്ധി....എന്നെ കൊണ്ട് അത് പറയിപ്പിച്ചിട്ട് വേണം നിനക്ക് അത് ഞാൻ നിന്നോട് പറഞ്ഞതാണെന്ന് വരുത്തി തീർക്കാൻ അല്ലേ...."
അത് ചീറ്റി...!
"എന്റെ വീട്ടിൽ എന്നെ കെട്ടിക്കാൻ ഉള്ള ആലോചന വരെ തുടങ്ങി.... ഇഷ്ടം ആണേൽ ഇപ്പൊ പറയണം...."
"എന്റെ വീട്ടുകാരും കെട്ടാൻ ഒരു പറ്റിയ ഒരു പെണ്ണിനെ നോക്കുന്നുണ്ട്...."
"എന്നെ കെട്ടിക്കൂടെ...."
"നിന്നെയോ... അയ്യേ...."
🙄എനിക്കെന്താ ഒരു കുറവ്.... അവൾ സ്വയം ഒന്ന് നോക്കി....!
"ഇയാൾക്ക് വേറെ പെണ്ണിനെ കെട്ടാം എനിക്ക് അതിന് പറ്റില്ലല്ലോ.... അറിഞ്ഞു കൊണ്ട് എങ്ങനെയാ ഞാൻ ഒരാളെ ചതിക്കുന്നെ...."
അത് കേട്ട് ലവൻ വായും പൊളിച്ചു നിന്നു....!
"നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ നിന്നെ ഞാൻ പീഡിപ്പിച്ചത് ആണെന്ന്...."
"😨അപ്പൊ ഇല്ലെന്നാണോ പറയുന്നത്...."
ദൈവമേ ലവൻ ചുറ്റിലും ഒന്ന് നോക്കി....!
"അനാവശ്യം പറയുന്നോ.... നിന്നെ ഞാൻ എപ്പോഴാടി പീഡിപ്പിച്ചത്....ഞാൻ നിന്നെ എന്റെ ശ്രീകുട്ടിയെ പോലെയല്ലാതെ കണ്ടിട്ടില്ല...."
ലവൻ കലിപ്പിട്ട് അകത്തേക്ക് കേറിപ്പോയി....!ദേവു ആണെങ്കിൽ പതിവ് പോലെ ദൈവത്തെയും പഴിച്ചു ജിഞ്ചർ കടിച്ച മങ്കിയെ പോലെ വീട്ടിലേക്ക് നടന്നു.....!
💕💕💕
സൺഡേ ആണ്.... ലവൻ ഇന്ന് മുഴുവനും ടെക്സ്റ്റൈൽസിൽ ആണ്.... അത് കൊണ്ട് തന്നെ ദേവൂ റെഡി ആയി ശ്രീയെയും കൂട്ടി ഇറങ്ങി....!
"നിനക്കെന്താ വാങ്ങേണ്ടത്...."
"എന്തേലും വാങ്ങണം...."
"ഞങ്ങളെ കടയിൽ ഒരു കസ്റ്റമറെ കിട്ടുന്ന കാര്യം ഓർത്താ ഞാൻ വന്നത്...."
ശ്രീ വലിയ ഏതാണ്ട് പ്രതീക്ഷിച്ചു പറഞ്ഞു....!
"എന്താ വേണ്ടത്....?!!"
ലവനെ ഒന്ന് അടുത്ത് കിട്ടാനാ വന്നത്.... അപ്പോഴാ സെയിൽസ് ചേച്ചിടെ ഒരു ചോദ്യം...!ശ്രീയും പ്രതീക്ഷയോടെ അവളെ നോക്കി....!!
"ഒരു കർചീഫ്...."
🙄അവർ വായും പൊളിച്ചു ദേവൂനെ ഒന്ന് നോക്കി....!ശ്രീയും അവരെ പോലെ കണ്ണും തള്ളി നിന്നു....!
"ഇതല്ല വേറെ...."
അവിടെ ഉള്ള കർചീഫ് മുഴുവനും അവറ്റകൾ അവിടെ നിരത്തി വെച്ചു....പെണ്ണ് ആണെങ്കിൽ ലവനെയും നോക്കി അത് വേണ്ടെന്ന് പറഞ്ഞു നിൽപ്പ് ആണ്....!
ലവൻ ആണെങ്കിൽ കണക്ക് മുഴുവനും സെറ്റിൽഡ് ചെയ്യൽ ആണ്.... ലവൾ ഒന്ന് ചുമച്ചതും അവൻ നോക്കുമ്പോൾ അവൾ ഫ്ലയിങ് കിസ്സ് പറത്തി വിടും....അത് കാണുമ്പോൾ തന്നെ അവൻ മുഖം തിരിക്കും....!
"എന്തിനാടി നീ ഇതിനെയും കൊണ്ട് ഇങ്ങോട്ട് വന്നത്...."
"ഇവൾക്ക് കർച്ചീഫ് വാങ്ങാൻ വന്നതാ...."
ലവന്റെ കിളയും പോവാതിരുന്നില്ല....!
"എനിക്കിപ്പോ ഏറ്റവും കൂടുതൽ കർച്ചീഫ് ആടി ആവശ്യം....എന്റെ സ്നേഹം കാണേണ്ട ആള് കാണാതിരിക്കുമ്പോൾ കരച്ചിൽ വരും.... അത് തുടക്കാൻ ഡെയ്‌ലി പത്ത് കർച്ചീഫ് എങ്കിലും വേണം...."
"അത് വാങ്ങാൻ ആണെങ്കിൽ വാങ്ങിയിട്ട് പോണം അല്ലാതെ...."
എന്നും പറഞ്ഞു ലവൻ നടന്നു ലിഫ്റ്റിലേക്ക് കേറുന്നത് കണ്ടതും ദേവൂ ഒന്ന് ചിരിച്ചു....!
"ഞാൻ ഇപ്പോ വരാം...."
എന്നും പറഞ്ഞു അവന് പിന്നാലെ ഒരു ഓട്ടത്തിന് ചെന്ന് ലിഫ്റ്റിലേക്ക് കയറിയതും ശ്രീദേവ് ഒന്ന് ഞെട്ടി....!
അവൻ ഇറങ്ങാൻ നോകിയെങ്കിലുംലിഫ്റ്റ് അടഞതും മുകളിലേക്ക് ചലിക്കാൻ തുടങ്ങിയതും കണ്ട് അവൾ അവനെ നോക്കി ഇളിച്ചു....!
"ദൈവമേ,,,, ഏട്ടൻ...."😨
ശ്രീ അത് കണ്ട് തലയിൽ കയ് വെച്ച് കൊണ്ട് പറഞ്ഞു....!
"അതേയ് ഇപ്പോ നമ്മൾ മാത്രം അല്ലേ ഉള്ളൂ.... ആരും കേൾക്കില്ല....എന്നെ ഇഷ്ടം ആണെന്ന് പറയോ...."
"നോക്ക് ദേവൂ ഞാൻ നിന്നോട് പല തവണ പറഞ്ഞു.... എന്റെ ശ്രീക്കുട്ടിയെ പോലെയാ നിന്നെ ഞാൻ കാണുന്നത് എന്ന്.... വെറുതെ എന്റെ പിന്നാലെ ഇങ്ങനെ നടന്നു ആളുകളെ കൊണ്ട് പറയിപ്പിക്കേണ്ട...."
"അത് മാമന്റെ മോൻ ആയത് കൊണ്ടാണെന്ന് നാട്ടുകാർ കരുതിക്കോളും...."
"ഓഹോ അപ്പൊ ഇത് നിർത്താൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ...."
"എന്നെ കെട്ടിയാൽ പിന്നെ ഞാൻ ശല്യം ചെയ്യില്ല.... സത്യം..."
"നീ ഒരു പെണ്ണാണോ..."😬
"അത് അറിയാഞ്ഞിട്ടാണോ....?!!"
അത് കേട്ടതും അവൻ കലിപ്പിൽ അവളെ നോക്കി....!
ലിഫ്റ്റ് ഓപ്പൺ ആവുന്നത് കണ്ട് അവൾ അത് ക്ലോസ് ചെയ്തു അതിന്റെ മുന്നിൽ നിന്നു....!
"എടീ..."
പിടിച്ചു മാറ്റാൻ ചെല്ലാൻ അവനൊരു മടി....!
"ഞാൻ മാറി തരണം എങ്കിൽ എന്നെ ഇഷ്ടം ആണെന്ന് പറയണം.... അല്ലെങ്കിൽ പിന്നെ ഇയാൾക്ക് എന്നെ പിടിച്ചു മാറ്റേണ്ടി വരും.... എന്നെ തൊട്ടാൽ ഞാൻ ബഹളം വെക്കേം ചെയ്യും...."
ലവൻ വീണ്ടും പല്ല് ഞെരിച്ചു പെണ്ണിനെ ഒന്ന് നോക്കി....!
"ആണോ.... എങ്കിൽ നിന്റെ ധൈര്യം ഞാൻ കാണട്ടെ...."
എന്നും പറഞ്ഞു ലവൻ സ്ലീവ്ലെസ് കേറ്റി വെച്ച് അവളുടെ അടുത്തേക്ക് നടന്നതും ദേവൂ ചെറുതായി ഒന്ന് ഞെട്ടി.... അവളുടെ ഇരു സൈഡിലും കയ് കുത്തിയതും ദേവൂ എരിവ് വലിച്ചു അവനെ ഭയത്തോടെ നോക്കി....!
"ഞാൻ നിന്നെ ഇവിടെ ഇട്ടു ശരിക്കും പീഡിപ്പിക്കാൻ പോവാ....നിനക്ക് ഒച്ച വെക്കണോ...."
അവൾ വേണ്ടെന്ന് തോൾ പൊക്കി കാണിച്ചു....!അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ അവൾ നൈസ് ആയി മാറി കൊടുത്തു....!
ശ്രീ നോക്കുമ്പോ ഏട്ടൻ ഇറങ്ങി വരുന്നുണ്ട്....സ്ലീവ്ലെസ് ഒക്കെ അകത്തു കേറിയത് പോലെയല്ല....അവൻ പോയിട്ടും അവൾ ആണെങ്കിൽ ഇറങ്ങുന്നുമില്ല.... ശ്രീ അകത്തു ചെന്ന് നോക്കിയതും അവൾ ഇപ്പോഴും അതെ നിൽപ്പ് ആണ്....!
"നീ എന്താടി ഏട്ടനെ ചെയ്തേ....?!!"🙄
"ചെയ്തേനെ... കുറച് കൂടി വൈകിയിരുന്നെങ്കിൽ നിന്റെ ചേട്ടൻ എന്നെ...."
എന്നും പറഞ്ഞു അവൾ നിരാശയോടെ ഇറങ്ങി....!
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പെണ്ണിനേയും നോക്കി തെങ്ങിൻമേൽ ഒരുത്തൻ ഉണ്ട്....അവൻ തേങ്ങ ഇല്ലാത്ത തെങ്ങിൽ കേറി നിക്കുന്നത് തന്നെ അവളെ കാണാൻ വേണ്ടിയാ....എന്ന് വെച്ചാൽ അവളെ മേലെ അവനൊര് നോട്ടം ഉണ്ട്.... "
"ദേവൂട്ടി ഇളനീർ വേണോ...."
"ഇപ്പൊ വേണ്ട ഭാസ്കരേട്ടാ...."
പെണ്ണ് അതും പറഞ്ഞു അകത്തു കയറി....!
💕💕💕
"ഇപ്പൊ പിടിച്ചു കെട്ടിക്കുന്നത് തന്നാ നല്ലത്....നല്ല ആലോചനയാണ്...."
ദേവൂട്ടി ഫുഡ് കഴിക്കാൻ വരുമ്പോ തന്നെ അച്ഛന്റെയും ഏട്ടന്മാരുടെയും ചർച്ച കല്യാണകാര്യം ആണെന്ന് തോന്നിയതും ചേട്ടത്തിയെ നോക്കി എനിക്കണോ അതോ ഏട്ടനാണോ എന്ന് അക്ഷൻ ഇട്ടു.... നിനക്ക് തന്നെയാണെന്ന് ചേട്ടത്തി ആക്ഷൻ ഇട്ടതും ദേവൂട്ടി അച്ഛനെ ദയനീയമായി നോക്കി....!
"എന്റെ അതെ പ്രായം അല്ലെ ശ്രീക്ക് എന്നിട്ട് അവളെ അടുത്തൊന്നും കെട്ടിക്കുന്നില്ലല്ലോ...."😒
"നിന്റെ കെട്ട് ഉറപ്പിച്ചു എന്ന് കേട്ടാൽ മാമൻ ഒരു ദിവസം തികയ്ക്കാതെ അവളെ പിടിച്ചു കെട്ടിച്ചോളും...."
വല്യേട്ടൻ പറഞ്ഞതും ദേവു അങ്ങേരെ തുറിച്ചു നോക്കി....!
"പയ്യൻ ഒരു ഡോക്ടർ ആടി....അതും സർജൻ ആണ്....!"
😨ദൈവമേ.... അങ്ങേരെ ചതിച്ചു എന്നും പറഞ്ഞു അങ്ങേര് എന്നെ കീറി എടുക്കോ....!
"അയ്യേ എനിക്ക് ഡോക്ടറെ ഒന്നും വേണ്ട.... അതിനേക്കാൾ ബേധം തെങ്ങ്കയറ്റക്കാരനാ...."
🙄ലെ തെങ്ങ് കയറ്റക്കാരൻ ഭാസി__ഈ കുട്ടിക്ക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നോ എന്നോട്....!എന്റെ പ്രാർത്ഥന ദൈവം കേട്ടു.... പെണ്ണ് മറ്റവന്റെ പിന്നാലെ നടന്നു ക്ഷീണിച്ചു ഇവന്റെ അടുത്ത് വന്നു ഇളനീർ വാങ്ങി കുടിച് ഇവന്റെ ഉള്ളിൽ കേറി പറ്റിയെന്ന് വേണം പറയാൻ....!
അങ്ങേര് അപ്പൊ തന്നെ തെങ്ങിൽ നിന്ന് ചാടി ഇറങ്ങി....!നിരാശയോടെ ഇരുന്നു ഫുഡ് കഴിക്കുന്ന പെണ്ണിനെ ജനാല വഴി ഒന്ന് നോക്കി.... നാണം കൊണ്ട് അങ്ങേര് മാറി നിന്നു... വീണ്ടും അവളെ ഒന്ന് നോക്കി....😍
"ശൂ.... ശൂ...."
അത് കേട്ടതും മുറിയിലേക്ക് നടന്ന ദേവൂ ഒന്ന് നിന്നു വിൻഡോസ് വഴി പുറത്തേക്ക് നോക്കി....!ദെ നിക്കുന്നു ഭാസി.... 😍
"എനിക്ക് സമ്മതാട്ടോ...."
"എന്തിന്....?!!"🙄
"കുട്ടിയെ കെട്ടാൻ...."
അവൾ കിളി പോയ നിൽപ് ആയിരുന്നു....,!
പിന്നാലെ വന്ന വല്യേട്ടൻ നോക്കുമ്പോഴോ കണ്ടത് തെങ്ങ് കയറ്റക്കാരനെ വായും പൊളിച്ചു നിൽക്കുന്ന ദേവൂട്ടിയെയാണ്.... ദൈവമേ ശരിക്കും ഇവൾക്ക് അവനെ ഇഷ്ടം ആണോ....?!
"😬ഡാ...."
അയ്യോ വല്യേട്ടൻ ദേവൂ മുറിയിലേക്ക് ഓടി.... വല്യേട്ടൻ ആണെങ്കിൽ പുറകിലൂടെ ചെന്ന് അവനെ കയ്യോടെ പിടിച്ചു....!
"സത്യം പറയെടാ എത്രയായി ഇത് തുടങ്ങിയിട്ട്...."
"അങ്ങനെ ചോദിച്ചാൽ അത് എനിക്ക് അറിയില്ല...."😒
"ഞങ്ങൾ ഉണ്ടാക്കി വെച്ചത് മുഴുവനും അവൾക്കാ....അവൾ ആണെങ്കിൽ നല്ല പാൽ പോലത്തെ നിറവും.... പിന്നെ എങ്ങനെയാടാ കരിങ്കട്ട പോലെ ഇരിക്കുന്ന നിന്നെ അവൾക്ക് ഇഷ്ടം ആയത്...."
"എന്താ ഏട്ടാ....?!!"
നന്ദനും ആ വഴിക്ക് വന്നു....!
"ഇവനും ദേവൂട്ടിയും ഇഷ്ടത്തിൽ ആണെന്ന്...."
"😨ഏ.... ഇവനോ....?!!"
"അതേടാ.... രണ്ടും കൂടി സംസാരിക്കുന്നത് ഞാൻ കണ്ടതാ.... നീയും അവൾ പറഞ്ഞത് കേട്ടതല്ലേ തെങ്ങ്കയറ്റക്കാരനെ മതിയെന്ന്...."
"☹️അയ്യേ എന്നാലും ഇവനെയാ.... അവൾക്ക് ബുദ്ധിയും ഇല്ലേ.... വെറുതെ അല്ല കാലത്ത് എണീറ്റ് ക്ഷേത്രത്തിലേക്ക് എന്നും പറഞ്ഞു പോന്നത്.... ഇവൻ വെളുപ്പിന് ഇറങ്ങുമല്ലോ തെങ്ങ് കേറാൻ.... ഇവനെ കാണാൻ വേണ്ടിയാവും...."
രണ്ടും കൂടി അങ്ങേരെ പഞ്ഞിക്കിട്ടു....!🙄അതിനിപ്പോ എന്താ ഇവിടെ ഉണ്ടായേ....!
"ഇന്നത്തോടെ അവളെ വെളുപ്പിന് എണീറ്റുള്ള അമ്പലത്തിൽ പോക്ക് നിർത്തണം...."
അയ്യോ അപ്പൊ ആ കൊച് എങ്ങനെ മറ്റവനെ വീഴ്ത്താൻ ചെല്ലും....!
💕💕💕
"അതേയ് ചേട്ടാ...."
"എന്താടി...."
"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.....!!"
"മ്മ്... എന്താ....?!!"
"ശരിക്കും ദേവൂട്ടി എന്തിനാ ഏട്ടന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നെ...."
"നിനക്ക് വേറെ പണിയൊന്നും ഇല്ലേ...."
"ഈ നേരത്ത് ഉറക്കം അല്ലെ.... അത് വരാത്തത് കൊണ്ടല്ലേ ഞാൻ ചോദിക്കാൻ വന്നത്...."
"എടീ അവൾക്ക് മുഴു വട്ടാ....നീ അതിനെന്തിനാ കൂട്ട് നിൽക്കുന്നെ...."
"അവൾക്ക് വട്ട് തന്നെയാ....ആ വട്ട് ഏട്ടൻ ആണെന്ന് മാത്രം...."
"എടീ എനിക്ക് നീയും അവളും ഒരു പോലെയാ.... അത് അവളോട് പറഞ്ഞു മനസ്സിൽ ആക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.... നീയെങ്കിലും ഒന്ന് പറഞ്ഞു മനസ്സിൽ ആക്ക് അതിനെ...."
"അതിന്റെ ഒക്കെ ടൈം കഴിഞ്ഞുന്നാ തോന്നണേ.... വെറുതെ ഒന്ന് ചേട്ടന്റെ പേര് എവിടെ ഏലും കണ്ടാൽ മതി അതിന്റെ അടുത്ത് ചെന്ന് ദേവൂട്ടി എന്ന് എഴുതി വെക്കാൻ....അങ്ങനെ ഒക്കെ ചേട്ടനെ പ്രേമിക്കുന്ന കാണുമ്പോൾ ഞാൻ എങ്ങനെയാ വേണ്ടെന്ന് പറയുന്നേ...."
"അവളെ വല്ലവനും കെട്ടുന്നത് വരെയേ ഇത് കാണൂ.... അത് കഴിഞ്ഞാൽ എങ്കിലും ആശ്വാസം കിട്ടുമല്ലോ...."
"അതിന് അവൾ സമ്മതിച്ചിട്ട് വേണ്ടേ...."
"അവളെ അച്ഛനും ഏട്ടന്മാരും കെട്ടിച്ചോളും..."
എന്നും പറഞ്ഞു അങ്ങേര് എണീറ്റ് പോയി....!
💕💕💕
കാലത്ത് തന്നെ എണീറ്റ ദേവു റെഡി ആയി മുറി തുറന്നതും ഇരു സൈഡിലും രണ്ട് ചേട്ടന്മാർ പന പോലെ നിക്കുന്നു....!☹️ഇവറ്റകൾ എന്താ ഈ വെളുപ്പാൻ കാലത്ത്....!
"നീ എവിടേക്കാ...."
"അമ്പലത്തിൽ...."
"എങ്കിൽ അത് ഇന്ന് തൊട്ട് വേണ്ട...."
😦യ്യോ.... ഇവറ്റകൾ എല്ലാം കണ്ട് പിടിച്ചോ....!
"അതെന്താ...."
"നിന്റെ പോക്ക് എന്തിനാണെന്ന് ഒക്കെ ഞങ്ങൾക്ക് മനസ്സിൽ ആയി.... അത് കൊണ്ട് ഇവിടെ നിന്ന് പ്രാർത്ഥിച്ചാൽ മതി.... ദൈവം എവിടെ ആയാലും വിളി കേൾക്കും...."
അവിടെ പോയിട്ട് തന്നെ കേൾക്കുന്നില്ല.... പിന്നെയാ ഇവിടെ നിന്ന്.... ദേവൂ ഒന്ന് ആത്മഗതിച്ചു....!
"അതൊന്നും പറ്റില്ല.... എനിക്ക് ഒരു ദിവസം അമ്പലത്തിൽ പോയില്ലേ ഒരു സ്വസ്ഥത കിട്ടില്ല.... അത് മാത്രം അല്ല നാളെ തൊട്ട് എക്സാം സ്റ്റാർട്ട് ചെയ്യാ.... അപ്പൊ അതും പ്രാർത്ഥിക്കണം...."
"അതിന് ഇവിടെ ഇരുന്നാൽ പഠിച്ചാൽ മാത്രം മതി പാസ്സ് ആയിക്കോളും...."
അത് കേട്ടതും അവൾ നന്ദനെ തുറിച്ചു നോക്കി....എന്നെ കൊണ്ട് ആവശ്യം വരും....!
"അമ്മേ അച്ഛാ കണ്ടില്ലേ...."
"പ്രായപൂർത്തിയായ പെണ്ണാ നീ....അത് കൊണ്ട് ഏട്ടന്മാർ പറയുന്നത് അനുസരിച്ചാൽ മതി...."
"ഇതെന്തൊരു കഷ്ടാ...."
ദേവൂ എല്ലാരേയും നോക്കി മുഖം ചുളിച്ചു മുറിയിലേക്ക് കയറി....!
"എടീ ശ്രീ നീ നിന്റെ ഏട്ടന്റെ ഒരു പിക് എടുത്തു വിടെടി....ഞാൻ ഇവിടെ ലോക്ക് ആയി...."
"എങ്ങനെ....?!!"
"ആ.... ആർക്കറിയാം... എന്റെ പോക്ക് എങ്ങോട്ടാണെന്ന് അവർക്ക് മനസ്സിൽ ആയെന്ന്...."
ശ്രീ പിന്നെ അവന്റെ ബോഡിയും കാണിച്ചു ബൈക്കിന്റെ ബോഡി മിനുക്കുന്ന പിക് എടുത്തു അവൾക്ക് സെന്റി....!
ബൈക്ക് തുടക്കുവാണേലും അവന്റെ കണ്ണ് ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട്....!
🙄ഇനി ഇഷ്ടം കൊണ്ടാണോ ആവോ....!
"നീ വേണ്ടാത്തത് ഒന്നും എഴുതി പിടിപ്പിക്കല്ലെടി.... ഞാൻ ഒരു കണിയായിട്ടേ അതിന് കണ്ടിട്ടുള്ളൂ...."
ലെ __അജ് വ.... അത് നോട്ടം കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി....!
അങ്ങനെ കണി കാണാതെ അവൻ നിരാശയോടെ അകത്തേക്ക് കേറിപ്പോയി....!
"ഡീ പോയ പോലെ വരണം.... വഴിയിൽ കണ്ടവനോട് വല്ലതും സംസാരിച്ചാൽ ഉണ്ടല്ലോ...."
"ഞാൻ ശ്രീയോടെ സംസാരിക്കാറുള്ളൂ...."
എന്നും പറഞ്ഞു ദേവു ഇറങ്ങി.... ശ്രീ അത് ഏതായാലും ശ്രീ തന്നെയല്ലേ....!
"ദേവൂട്ടി...."
😨ദൈവമേ ഇവൻ ആ തെങ്ങ്കയറ്റക്കാരൻ തന്നെയാണോ.... ആള് സുന്ദരൻ ആയിട്ടുണ്ടല്ലോ....!
"എന്താ....?!!"
"ദേവൂ ഇന്നലെ പറഞ്ഞില്ലേ എന്നെ കെട്ടാൻ സമ്മതം ആണെന്ന്.... ഏട്ടന്മാർ സമ്മതിക്കുന്നില്ലേ നമുക്ക് ഒളിച്ചോടാം ദേവൂ...."
അയ്യേ ഇവന്റെ കൂടെയാ....ഈ സ്ഥാനത് അവൻ ആണ് വിളിച്ചതെങ്കിൽ എന്ന് അവൾ ഒരു മാത്ര വെറുതെ ആഗ്രഹിച്ചു പോയി....!
🙄ഇനി ദൈവത്തിന് ആള് മാറിയതാണോ.... ഞാൻ ശ്രീയേട്ടൻ എന്ന് തന്നെയാണല്ലോ പ്രാർത്ഥിച്ചത്....!
"എന്താ ദേവൂ ആലോചിക്കുന്നേ.... ഒളിച്ചോടാം എന്നാണോ...."
"അയ്യേ ഇയാളോടൊപ്പോ.... എന്റെ ഏട്ടൻമാര് കാണണ്ട.... തന്നെ തല്ലി കൊല്ലും.... ഒന്ന് പോവാൻ നോക്ക്...,"
"ദേവൂന് വേണ്ടി ഞാൻ മരിക്കാനും തയാർ ആണ്...."
അവൻ പറഞ്ഞു തീർന്നില്ല.... രണ്ടിനെയും മറി കടന്ന് ശ്രീദേവ് പോയതും ദേവൂ ഐ ലവ് യൂ പറയാൻ പറ്റാത്ത നിരാശയോടെ അവനെ നോക്കി....!
"എങ്കിൽ താൻ ചെന്ന് മരിക്ക്.... ഒന്ന് പോടോ.... ഓരോ കുരിശ് വന്നോളും...."
ദേവൂ അതും പറഞ്ഞു കലിപ്പിൽ നടന്നു....!
"നീ എന്താടി ആ ഭാസിഏട്ടനോട് സംസാരിച്ചത്...."
"എനിക്ക് വേണ്ടി അവൻ മരിക്കാൻ റെഡി ആണെന്ന്...."
"അയ്യേ അവനോ...."
"ആടി.... ഇനി ദൈവത്തിന് ആള് മാറിയതാവോ...."🙄
"ഏട്ടനെ കണ്ടോ...."
"കണ്ടു ഒന്നും പറയാൻ പറ്റിയില്ലെടി...."
രണ്ടും ബസ്സ്റ്റോപ്പിൽ എത്തിയതും അവിടെ മറ്റവൻ ലാൻഡ് ആയിട്ടുണ്ട്....!
"ദേവൂട്ടി..."
"വഴിയിൽ കാണുന്ന അടകോടൻമാര് മുഴുവനും നിന്റെ പിന്നാലെ ആണല്ലോടി...."
"ഡോ.... ഇനിയെങ്ങാനും കേവൂട്ടി എന്നും വിളിച്ചു തന്നെ ഇവിടെ കണ്ടാൽ ഉണ്ടല്ലോ എന്റെ ഏട്ടന്മാരെ കയ്യിന്റെ ചൂട് നീ അറിയും...."😬
"ഏട്ടന്മാരോട് നമ്മളെ കാര്യം പറയാൻ ഇരിക്കായിരുന്നു ഞാൻ...."
"😬എന്ത് പറയാൻ...."
"തന്നെ കല്യാണം കഴിക്കുന്ന കാര്യം...."
"അങ്ങ് ചെല്ല് ഇപ്പൊ പിടിച്ചു കെട്ടിച് തരും...."
അവൾ കലിപ്പ് ആയതും അവൻ പിന്നെയും അവളെയും നോക്കി നിന്നു....!
"എന്താടി ഈ കോന്തന്റെ പേര്....?!!"
"രതീഷ് എന്നാ.... ആള് ആ സുമതി ചേച്ചിടെ മോൻ ആടി....ഇവിടത്തെ സലൂണിലാ...."
"നിന്നോട് ഞാൻ പേരെ ചോദിച്ചുള്ളൂ....ഡീറ്റെയിൽസ് മുഴുവനും പറയാൻ അവനെ ചെക്കൻ ആലോചിച്ചു പോവാൻ അല്ല....ഏട്ടന്മാരോട് പറയാൻ വേണ്ടിയാ..."
"നമുക്ക് എന്റെ ഏട്ടനോട് പറഞാലോ.... അപ്പൊ അറിയാലോ നിന്നോട് പ്രേമം ഉണ്ടോ എന്ന്...."
ശ്രീ ചോദിച്ചതും ദേവൂ ചിരിച്ചു കൊണ്ട് തലയാട്ടി....!
"ചേട്ടാ...."
ശ്രീ ഏട്ടന്റെ അടുത്ത് വന്നു വിളിച്ചതും അവൻ ഒന്ന് മൂളി....!
"അതില്ലേ ഞങ്ങൾ കോളേജിൽ പോവുന്ന വഴിക്ക് ബസ്സ്റ്റോപ്പിൽ ഒരുത്തൻ ഭയങ്കര ശല്യം ചെയ്യുന്നു....ആ സലൂണിലെ രതീഷ്...."
"നിന്നെയോ...."
"എന്നെയല്ല ദേവൂട്ടിയെ...."
"അവൾക്ക് രണ്ട് ഏട്ടന്മാർ ഇല്ലേ അവർ നോക്കിക്കോളും അത്...."
😦എടീ ദേവൂട്ടി നിന്റെ ഏഴു വർഷത്തെ പരിശ്രമം ഒക്കെ പാഴായിപ്പോയെടി....ശ്രീ പോയ അതെ സ്പീഡിൽ മുറിയിൽ വന്നു മെസേജ് വിട്ടു....!
💕💕💕
"നിന്റെ കെട്ടിയോൻ ഇപ്പൊ കുടിച്ചു വന്നു ബഹളം ഉണ്ടാക്കാറുണ്ടോ...."
കിച്ചണിൽ തേരാ പാര ബിസ്കറ്റ് തിന്ന് ഇരിക്കുന്ന ദേവൂ അമ്മയുടെ ചോദ്യം കേട്ട് അങ്ങോട്ട് ശ്രദ്ധ ചെലുത്തി....!അലക്ക്കാരി ചേച്ചിയാണ്.... ഇടക്ക് വരും....!
"ഇല്ല.... ഇപ്പൊ പണിക്കും പോന്നുണ്ട്.... ആ സാമിയുടെ അടുത്ത് പോയതിൽ പിന്നെയാ ഈ മാറ്റം.... എന്നെയും പിള്ളേരെയും ഇപ്പൊ പൊന്ന് പോലെയാ നോക്കുന്നെ...."
പൊന്ന് പോലെ നോക്കുന്നുണ്ടോ....സാമി.... ഇനി അതാരാ.... നമ്മളെയും പൊന്ന് പോലെ നോക്കുവോ എന്ന് അറിയാലോ....!
അവർ പോയതും പെണ്ണ് അപ്പൊ തന്നെ ഇറങ്ങി അവർക്ക് അരികിൽ എത്തി....!
"ചേച്ചി അമ്മയോട് പറഞ്ഞില്ലേ ഒരു സാമിയുടെ കാര്യം.... അത് എവിടെയാ..."
"അത് എന്തിനാ കുട്ടിക്ക്...."
"അ.... അത്.... എന്റെ ക്‌ളാസിൽ ഒരു കുട്ടിയുടെ അച്ഛൻ ചേച്ചിടെ ഭർത്താവിനെ പോലെയാ അവളോട് പറയാൻ...."
"അതിനാണോ.... സാമി നമ്മുടെ കോവിലിനടുത് പുതുതായി വന്നതാ.... വൈകീട്ട് ആള് അവിടെ ഉണ്ടാവും...."
അപ്പൊ കോളേജ് കഴിഞ്ഞു പോവാം.... ഇനി അത് ഏൽക്കോ....!
"അല്ല ഇതിന്റെ പരിപാടി എങ്ങനാ...."
"അത് സാമി പറഞ്ഞ പോലെ ഞാൻ അദ്ദേഹം തന്ന ഒരു പൊടി കലക്കി കൊടുത്തതാ.... ഒരാഴ്ച കൊടുത്തു,,,,അത് കഴിഞ്ഞതെ ഉള്ളൂ അപ്പോഴേക്കും പിള്ളേരെ അച്ഛൻ കുടി നിർത്തി...."
അപ്പൊ ഈസിയാ.... ശ്രീയുണ്ടല്ലോ....!
പെണ്ണ് ഇളിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു....!
"നീ എവിടെ പോയതാ...."
"ഞാൻ പറമ്പിൽ ഒരു തേങ്ങാ വീണത് കേട്ട്...."
"😬അവളുടെ ഒരു തെങ്ങും തേങ്ങയും.... നിനക്ക് എന്താടി അവനെ കാണാതിരിക്കാൻ പറ്റുന്നില്ലേ...."
"ആരെ...."
"ഇനി അത് കൂടി ഞാൻ പറഞ്ഞു തരണോ.... എന്ത് കണ്ടിട്ടാടി....."
ഇങ്ങേർക്ക് ഇത് എന്ത് പറ്റി.... നന്ദനെ നോക്കി പെണ്ണ് ചിന്തിച്ചു....ആ എന്തേലും ആവട്ടെ.... പെണ്ണ് അത് അപ്പൊ തള്ളി കളഞ്ഞു മുറിയിലേക്ക് പോയി....!
"അല്ലേടി ആ ദേവൂട്ടിയെ ഇപ്പൊ ഈ വഴിക്ക് കാണുന്നില്ലല്ലോ.... അവൾക്ക് എന്ത് പറ്റി...."
കാലത്ത് ദേവൂനെ കാണാതെ ശ്രീദേവ് പെങ്ങളെ അടുത്ത് വന്നു ചോദിച്ചു....!
"എന്താ കാണാത്തത് കൊണ്ട് ഏട്ടന് പറ്റുന്നില്ലേ...."
"ഒന്ന് പോടീ... അവൾക്ക് ഏതോ ആലോചന വന്നിട്ടുണ്ടെന്ന് കേട്ടു... ഇനി കെട്ടിപ്പോയോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ....കുടുംബം തെറ്റായോണ്ട് നമ്മളെ ക്ഷണിക്കാൻ വഴിയില്ലല്ലോ...."
"അവളാ ആള് അത് എങ്ങനെ എങ്കിലും മുടക്കിക്കോളും....അവൾ ഏട്ടനെയും കൊണ്ടേ പോവൂ...."
ശ്രീ അതും പറഞ്ഞു മുറിയിലേക്ക് പോയി....!
"ദേവൂ.... നീ എന്ത് തീരുമാനിച്ചു...."
പിറ്റേന്നും ഭാസി കുളിച്ചു റെഡി ആയി നിന്നിട്ടുണ്ട്....!ഇവന് ഇത് എന്തിന്റെ കേടാണോ എന്തോ....!ശ്രീ അതും കണ്ട് കൊണ്ടാണ് വന്നത്....!
"എടീ നീ വരുന്നോ അതോ ഇയാളോടൊപ്പം ഇവിടെ തന്നെ നിക്കുന്നോ...."
"ഇവന്റെ കൂടെയോ....ഇവന് വട്ടാടി...."
രണ്ടും നടക്കുമ്പോ ആണ് അവന്റെ ബുള്ളറ്റിന്റെ സൗണ്ട് കാതിൽ തുളച്ചു കയറിയത്....!അപ്പൊ പോയില്ലേ.... ഇന്ന് മിസ്സ് ആയെന്ന് കരുതിയതാ.... താങ്ക് ലവ്.... 😍
"ഇന്ന് ലേറ്റ് ആണോ ശ്രീയേട്ടൻ...."
"മ്മ്.... ഇന്ന് ചേട്ടൻ ഉറങ്ങിപ്പോയി...അലാറം വെക്കാൻ മറന്നെന്ന്...."
"അപ്പൊ ഇന്ന് വന്നാൽ വൈസ്റ്റ് ആയേനെ.... എന്നാലും കാണാൻ പറ്റിയല്ലോ...."
"ദേവൂ.... നിന്റെ ഏട്ടന്മാരോട് പോയി പണി നോക്കാൻ പറ.... എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടം ആണെന്ന്...."
😬ഇവൻ എന്റെ കോൺസെൻട്രേഷൻ കളയാണല്ലോ ദൈവമേ....!
"നിക്ക്.... നിക്ക്.... നിക്ക്...."
പെണ്ണ് അപ്പൊ തന്നെ ലവന്റെ ബൈക്കിനു മുന്നിൽ ചാടി....!
"നീ എന്താ ചാവാൻ ഇറങ്ങിയതാണോ....?!!"😬
"ചാവാണേലും ഞാൻ ഇയാളെയും കൊണ്ടേ പോവൂ...."
"പിന്നെ,,,,നിനക്കെന്താ വേണ്ടത്...."
"ദെ അവനെ കണ്ടോ....അവൻ ഈ ശ്രീയോട് പറയാ നമുക്ക് ഒളിച്ചോടി പോവാന്ന്...."
അത് കേട്ടതും ശ്രീദേവ് കലിപ്പിൽ അവനെ തിരിഞ്ഞു നോക്കി....🙄ശ്രീയാണെങ്കിൽ വായും പൊളിച്ചു നിൽപ്പ് ആണ്....!
"ഡാ പട്ടി നിനക്ക് എന്റെ പെങ്ങളെ തന്നെ വേണോ പ്രേമിക്കാൻ...."
അവനെ കുനിച്ചു നിർത്തി ഇടിക്കുന്നത് കണ്ടതും ദേവൂ ഞെട്ടി കൊണ്ട് ശ്രീയുടെ പിന്നിൽ ചെന്ന് നിന്നു.... 🙄ഇത് പോലെ ഒന്ന് കിട്ടിയാൽ അതോടെ എല്ലാം തീർന്ന്....!
"ഞാൻ പ്രേമിക്കുന്നത് ദേവൂനെയാ...."
അവൻ മോങ്ങി കൊണ്ട് പറഞ്ഞതും ദേവുവും ശ്രീയും പരസ്പരം ഒന്ന് നോക്കി....ശ്രീദേവ് ആണെങ്കിൽ ഞെട്ടി കൊണ്ട് ഇടി നിർത്തി...!
"എങ്കിൽ അത് നേരത്തെ പറയണ്ടേ.... നിനക്ക് എന്ത് കൊണ്ടും മാച്ച് ആടാ അവൾ.... നീ ധൈര്യം ആയിട്ട് പ്രേമിച്ചോ...."
അവനെ പിടിച്ചു നേരെ നിർത്തി കോളർ ഒക്കെ നേരെയാക്കി ശ്രീയേട്ടൻ പറയുന്നത് കേട്ട് ദേവൂന്റെ വാ താനെ തുറന്നു....!😨
"എനിക്ക് ഇതീന്ന് ഒന്ന് മനസ്സിൽ ആയി...."
ഏട്ടൻ പോവുന്നതും നോക്കി ശ്രീ പറഞ്ഞു....!
"🙄എന്ത് മനസ്സിൽ ആയെന്ന്...."
"നിന്റെ ഏഴു വർഷം വൈസ്റ്റ് ആയെന്ന്...."
ദേവു മുഖവും ചുളിച്ചു പിടിച്ചു നഖവും കടിച്ചു അവളെ കൂടെ ചെന്നു....!ഇവന് കൂടോത്രം തന്നെ വേണം....!
"ഭാഗ്യം ഇന്ന് മറ്റവൻ ഇല്ല.... ഇനി നിന്റെ ഏട്ടന്മാർ പഞ്ഞിക്കിട്ടോ...."
"ഏയ് ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല.... എന്നിട്ട് വേണം എന്റെ കോളേജിൽ പോക്ക് കൂടി നിർത്താൻ...."😒
"പിന്നെ അവൻ എവിടെ പോയി....?!!"
"എവിടെ ഏലും പോട്ടെ.... നീ എന്തിനാ അവന്റെ കാര്യം അന്വേഷിക്കുന്നെ.... ഞാൻ നിന്റെ ഏട്ടനെ വീഴ്ത്താൻ ഒരു ഉഗ്രൻ ഐഡിയ പ്ലാൻ ചെയ്തിട്ടുണ്ട്...."
"അതെന്ത് ഐഡിയയാ...."
"അതൊക്കെ ഉണ്ട്... വൈകീട്ട് മനസ്സിൽ ആവും...."
അവൾ കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് പറഞ്ഞതും ശ്രീ തലയാട്ടി...!
"ഇവിടെ എവിടെയോ ആണ്...."
രണ്ടും വൈകീട്ട് ബസ് ഇറങ്ങി സാമിയെ തിരക്കി ചെന്നു....!
"ചേട്ടാ ഇവിടെ ഒരു സാമി ഇല്ലേ അത് എവിടെയാ...."
"ദെ അവിടെയുള്ള ആശ്രമത്തിൽ...."
"സാമി എന്തിനാടി....?!!"🙄
"അതൊക്കെ നിനക്ക് വൈകാതെ മനസ്സിൽ ആവും...."
എന്നും പറഞ്ഞു പെണ്ണ് ശ്രീയെയും കൊണ്ട് നടന്നു....!
"എന്താ വേണ്ടത്...."
"എന്റെ സാമിയങ്കിൾ ഒരുത്തനെ എനിക്ക് ഭയങ്കര ഇഷ്ടാ.... ഏഴു വർഷം ആയി ഞാൻ അവന്റെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്.... പക്ഷെ ആള് ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല.... അതിന് വല്ല മരുന്നും ഇവിടെ കിട്ടോ....കാശൊക്കെ എത്ര വേണേലും തരാം...."
എല്ലാം കേട്ട് അങ്ങേരെ കിളി പോയെങ്കിലും നീട്ടി വളർത്തിയ താടി ഒന്ന് തടവി....!
"ആരാ ആള്...."
"😍ഇവളെ ഏട്ടനാ....അമ്മ വകയിലും അച്ഛൻ വകയിലും മുറ ചെക്കനാ...."
അത് പറയുമ്പോൾ തന്നെ പെണ്ണിന്റെ നാണം ഒന്ന് കാണണം.... ശ്രീ ആണെങ്കിൽ ഇവൾ വളച്ചെടുത് എന്റെ ഏട്ടനെ കൊല്ലുവോ എന്ന ചിന്തയിൽ ആണ്....!
"ഇത് തുടർച്ചയായി ഏഴു ദിവസം രാത്രിയിൽ പാലിൽ കലക്കി കൊടുത്താൽ മതി...."
"എങ്കിൽ എന്നെ ഇഷ്ടാവോ....?!!"🥰
"അത് കഴിഞ്ഞു എന്നെ വന്നു കണ്ടാൽ മതി...."
പെണ്ണ് കയ്യിൽ ഉള്ള കാശ് മുഴുവനും അങ്ങേർക്ക് കൊടുത്ത് എണീറ്റ് വന്നു....!
"ഉയ്യോ.... ഇത് കൊടുത്തിട്ട് വേണം അങ്ങേര് എന്നോട് ഐ ലവ് യൂ ദേവൂട്ടി എന്നും പറഞ്ഞു വരാൻ...."
"അത് കൊടുത്താൽ അല്ലെ....ഇത് എങ്ങനെ കൊടുക്കാനാ നിന്റെ പ്ലാൻ...."
"അതിനല്ലെടി നീ..."
ദേവൂ ശ്രീയുടെ താടിയിൽ പിടിച്ചു പറഞ്ഞതും ശ്രീ ഞെട്ടി....!
"😨ഞാനോ....?!!"
അതിനവൾ അതെ എന്ന പോലെ തലയാട്ടി ഇളിച്ചു കൊടുത്തു....!!
"പേടിക്കാൻ ഒന്നുല്ലെടി.... നിന്റെ ഏട്ടൻ അല്ലെ....രാത്രിയിൽ ശ്രീയേട്ടൻ പാല് കുടിക്കാറുണ്ടെന്ന് എനിക്കറിയാം.... അത് അമ്മ കൊണ്ട് കൊടുക്കുമ്പോ നീ വാങ്ങി അതിൽ ഇത് ഇട്ടു കൊടുത്താൽ മതി....എനിക്ക് വേണ്ടിയല്ലെടി....ഏഴു ദിവസത്തെ കാര്യം അല്ലെ ഉള്ളൂ...."
ദേവൂ കെഞ്ചുന്നത് പോലെ പറഞ്ഞതും ശ്രീ സമ്മതിച്ച പോലെ അത് വാങ്ങി....!
"ഒരു ദിവസം ആണെങ്കിൽ ഓക്കേ.... ഇതിപ്പോ ഏഴു ദിവസം എന്നൊക്കെ പറയുമ്പോൾ...."
"എങ്കിൽ ഒരു കാര്യം ചെയ്താലോ.... എല്ലാം കൂടി ഒറ്റ ദിവസം കൊടുത്താലോ...."
"എന്റെ ഏട്ടൻ വടിയായിപ്പോവോ...."😟
"ഏയ്.... നീ അത് ഇങ്ങ് എടുത്തേ ഞാൻ വായിൽ വെച്ച് നോക്കട്ടെ...."
പെണ്ണ് അതീന്ന് കുറച്ചെടുത്തു വായിൽ വെച്ച് നോക്കി....!
"നല്ല മധുരം ആടി....പേടിക്കാൻ ഒന്നുല്ല..."
അങ്ങനെ രണ്ടും ഏഴു ദിവസത്തേത് ഒറ്റയടിക്ക് കൊടുക്കാൻ തന്നെ തീരുമാനിച്ചു...!
"ഒരുപാട് ആളൊക്കെ വരുന്നുണ്ടല്ലേ... ഇങ്ങേരെ പറ്റി എന്താ നേരത്തെ അറിയാതെ പോയത്..."
"എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ടെന്ന് പറയുന്നത് നീ കേട്ടിട്ടില്ലേ...."
"അതും ശരിയാ...."
അങ്ങനെ ദേവൂ വലിയ സന്തോഷത്തിൽ വീട്ടിലേക്ക് നടന്നു....!
ശ്രീയാണെങ്കിൽ ഒരു സമാദാനം ഇല്ലാതെയും.... ഇത് എങ്ങനെ ഏട്ടനെ കൊണ്ട് കുടിപ്പിക്കും....!
"ഡീ കൊടുത്തോ....?!!"
ദേവൂ ഇരിക്കപൊറുതിയില്ലാതെ ശ്രീയെവിളിക്കാൻ തുടങ്ങി....!
"അമ്മ ഫുഡ് ഉണ്ടാക്കുന്നെ ഉള്ളൂ.... നീ ഒന്ന് അടങ്...."
ദേവൂ പിന്നെ കൂൾ ആയി.... 🥰അത് കുടിച്ചാൽ പിന്നെ ശ്രീയേട്ടൻ എന്റെ അടുത്ത് വരും....അവൾ ഒരു സോങ്ങിൽ ഒക്കെ പോയി.... അവസാനം കിസ്സിൽ എത്തി നിന്നു....!
"അയ്യേ..."
അത് കേട്ടതും ദേവൂ ഞെട്ടി.... നോക്കുമ്പോൾ കവിളും തുടച്ചു നിൽക്കുന്നു ചേട്ടത്തി...!
"ഇത് നിന്റെ ശ്രീയേട്ടന് ഉള്ളതാണോ...."
"മ്മ്.... സ്വപ്നത്തിൽ അല്ലെ ചേട്ടത്തി എനിക്ക് ഇതൊക്കെ കൊടുക്കാൻ പറ്റൂ.... നേരിട്ട് ഏഴയലത് അടുപ്പിക്കില്ല...."🙄
"എന്തായാലും നിന്നെ കെട്ടിച്ചയക്കാൻ ഉള്ള പ്ലാൻ നിന്റെ ഏട്ടന്മാർ തുടങ്ങിയിട്ടുണ്ട്.... നന്ദന് കൂടി ഒരു പെണ്ണ് കണ്ടാൽ രണ്ടും കൂടി ഒരുമിച്ച് നടത്താനാ പ്ലാൻ...."
"എന്റെ കാര്യം ഉടനെ തീരുമാനം ആവും ചേട്ടത്തി.... അപ്പൊ എനിക്ക് ശ്രീയേട്ടനെ തന്നെ കെട്ടാം...."
"അതെങ്ങനെ....?!!"
"അതൊക്കെ ഉണ്ട്.... ചേട്ടത്തി കണ്ടോ...."
അവൾ സന്തോഷത്തോടെ പറയുന്നത് കേട്ടതും ചേട്ടത്തിയും അവളോടൊപ്പം ചിരിച്ചു....!
ശ്രീ ആണെങ്കിൽ അതും കയ്യിൽ പിടിച്ചു അമ്മ പാൽ തിളപ്പിക്കുന്നതും നോക്കി നിക്കാ....!☹️ദൈവമേ എന്താവോ എന്തോ....!!
"ഇങ്ങ് താ അമ്മേ ഞാൻ കൊടുക്കാം...."
അമ്മ കിച്ചണിൽ നിന്ന് ഇറങ്ങുന്നത് കണ്ടതും ശ്രീ കപ്പ് കയ്യിൽ വാങ്ങി....!
"ഇന്ന് എന്ത് പറ്റി നിനക്ക്....?!!"
"അത് ഏട്ടനോട് കുറച്ച് കാശ് ചോദിക്കാൻ ഉണ്ട് അതിനാ...."
"മ്മ്.... മനസ്സിൽ ആയി...."
അമ്മ കിച്ചണിലേക്ക് തന്നെ നടന്നതും ശ്രീ ആ വശീകരണ പൊടി മുഴുവനും അതിൽ ഇട്ടു.... വിരലിട്ട് നന്നായി ഇളക്കി....!
"ദൈവമേ ഏട്ടന് ഒന്നും പറ്റല്ലേ...."
എന്നും പ്രാർത്ഥിച്ചു അവൾ സ്റ്റെയർ കയറാൻ തുടങ്ങിയതും ദെ വരുന്നു അച്ചൻ....!
അച്ഛൻ അത് കണ്ടപാടേ കയ്യിൽ എടുത്തു....!
"അയ്യോ.... അച്ഛാ.... അത്.... ഏട്ടനാ...."
"അത് സാരല്ല അച്ഛൻ കുടിച്ചോട്ടെ ഞാൻ വേറെ എടുത്തോളാം...."
എന്നും പറഞ്ഞു ശ്രീദേവ് ഇറങ്ങി വന്നു....പറഞ്ഞു തീർന്നില്ല അങ്ങേര് ഒറ്റ വലിക്ക് അത് കുടിച്ചു തീർത്തു....!😱അത് കണ്ട് ശ്രീ വായും പൊളിച്ചു നിന്നു....!
"ആ മോളെ അത് അച്ഛൻ കുടിച്ചെങ്കിൽ ഇത് നീ ഏട്ടന് കൊടുത്തോ...."
പെണ്ണ് വായും പൊളിച്ചു കൊണ്ട് അച്ഛനെയും നോക്കി അവിടെ തന്നെ നിന്നു.... 🙄അച്ഛന് വല്ലതും പറ്റുമോ...?!!
അവൻ ആണെങ്കിൽ അമ്മയുടെ കയ്യിൽ നിന്ന് പാൽ എടുത്തു കുടിച്ചു....!
"ശ്രീ ലക്ഷ്മി...."😍
എന്നും വിളിച്ചു ദോണ്ടെ അങ്ങേര് അമ്മയുടെ പിന്നാലെ മുറിയിലേക്ക് ചെല്ലുന്നു....!അത് കണ്ടതും ശ്രീദേവ് പോലും ഒന്ന് ഞെട്ടി.... ഇങ്ങേർക്കെന്താ പെട്ടെന്ന് ഒരു ഇളക്കം....!
"നീ എന്താടി ഇങ്ങനെ വായും പൊളിച്ചു നിക്കുന്നെ...."
"😨ഏ.... അത്.... ഒന്നുല്ല...."
എന്നും പറഞ്ഞു പെണ്ണ് ഒരു ഓട്ടം ആയിരുന്നു മുറിയിലേക്ക്.... ദേവൂട്ടിയുടെ വിളി കണ്ടതും അവൾ അപ്പൊ തന്നെ ഫോൺ ഓഫ് ചെയ്തു.... ഇവിടെ വെളുക്കാൻ തേച്ചത് പാണ്ടായി അപ്പോഴാ അവളെ ഒരു വിളി....!
കാലത്ത് ശ്രീദേവ് എണീറ്റ് ബൈക്ക് മിനുക്കി അകത്തേക്ക് കേറുമ്പോൾ ആണ് അമ്മ മുറിയിൽ നിന്ന് വരുന്നത് കണ്ടത്.... 😍അച്ഛൻ ആണെങ്കിൽ ശ്രീലക്ഷ്മി എന്നും വിളിച്ചു പിന്നാലെയും.... കോട്ട് വാ ഇട്ടു വരുന്ന ശ്രീകുട്ടിയും ഒന്ന് ഞെട്ടാതെ ഇരുന്നില്ല....!
പെണ്ണിന്റെ നിൽപ് ആണെങ്കിൽ ഇന്നലെ തൊട്ടേ ഇങ്ങനെയാണ്....!അത് കണ്ടതും ശ്രീദേവ് അവളെ അടുത്ത് ചെന്നു....!
"എന്താടി അച്ഛന് പെട്ടെന്ന് അമ്മയോട് ഒരു റൊമാൻസ്...."
"അ.... അത്.... എനിക്ക് എങ്ങനെ അറിയാനാ...."
"നീ അറിയാതെ ആണോടി.... ഇന്നലെ ആ പാലിൽ നീ എന്താടി കലക്കിയത്...."
"അത്.... ഏട്ടാ.... ദേവൂട്ടി തന്നതാ,,,, ഏട്ടന് തരാൻ...."
"😬നീയൊക്കെ കൂടി എന്നെ അങ്ങ് കൊല്ലെടി...."
"കൊല്ലാൻ ഉള്ളതല്ല....അവളോട് ലവ് തോന്നാൻ ഉള്ള പൗഡറാ...."
"🙄വെറുതെ അല്ല അച്ഛൻ അമ്മയുടെ പിന്നിൽ നിന്ന് മാറാത്തത്.... ദൈവമേ ഈ പ്രായത്തിൽ ഒരു അനിയനോ അനിയത്തിയോ ഉണ്ടാവോ...."
"😨ഉണ്ടാവോ...."
"അത് എന്നോടാണോ ചോദിക്കുന്നെ.... അച്ഛന്റെ പോക്ക് കണ്ടിട്ട് എനിക്ക് അങ്ങനാ തോന്നുന്നേ.... കെട്ട് പ്രായം ആയ രണ്ട് മക്കൾ ഉള്ളതാ.... അച്ഛനാണെങ്കിൽ മാമനോടുള്ള വാശിക്ക് ചിലപ്പോൾ അങ്ങേരെ കണക്ക് തീർക്കാൻ നോക്കും.... ഒരു മോന്റെ കണക്ക് ബാക്കിയാണെ...."
ശ്രീയാണെങ്കിൽ അത് കേട്ട് വായും പൊളിച്ചു നിന്നു....!അയ്യേ എനിക്ക് ചെക്കനെ കിട്ടോ.... ഏട്ടന് പിന്നെ ദേവൂട്ടി ഉള്ളോണ്ട് പ്രശ്നം അല്ല....!
"ദെ അവളെ വാക്ക് കേട്ട് വല്ല ഏടാകൂടവും ഒപ്പിച്ചാൽ ഉണ്ടല്ലോ...."😬
പെണ്ണ് അപ്പൊ തന്നെ തോൾ പൊക്കി ഇല്ലെന്ന് കാണിച്ചു....!
😟ദേവൂ വന്നു ശ്രീയെയും കാത്ത് നിന്നതും ശ്രീ ആണെങ്കിൽ കിളി പോയ പോലെ വന്നു....!
"നീ ഇന്നലെ തൊട്ട് ഫോൺ ഓഫ് ചെയ്തത് എന്തിനാ.....?!!"
"ആകെ പ്രശ്നം ആയെടി.... പാൽ അച്ഛനാ കുടിച്ചത്...."
"🙄എന്നിട്ട്...."
"അച്ഛന് അമ്മയോട് മുടിഞ്ഞ റൊമാൻസ് ആണ്...."
"ഉള്ളതാണോ.... അപ്പൊ ഇതൊക്കെ സത്യം ആണല്ലേ...."
"അതാണോ ഇവിടെ പ്രശ്നം.... ഏട്ടൻ പറഞ്ഞ പോലെ ഞങ്ങൾക്ക് ഒരു അനിയനോ അനിയത്തിയോ കിട്ടാൻ ചാൻസ് ഉണ്ട്...."
"അയ്യേ.... ശ്രീയേട്ടൻ അച്ഛൻ ആവേണ്ട സ്ഥാനത്തോ...."
"ദെ അങ്ങനെ വല്ലതും സംഭവിച്ചാൽ നിന്റെ പ്രേമത്തിന് കൂട്ട് നിക്കാൻ എന്നെ കിട്ടില്ല...."
"അങ്ങനെ ഒന്നും ഉണ്ടാവില്ലെടി.... അല്ലേടി ഇനി ഇപ്പൊ ആ പൗഡർ ഒന്ന് കൂടി വാങ്ങേണ്ടി വരൂലേ...."
"😬ഞാൻ ആ പണിക്ക് ഇല്ല.... വേറെ വല്ലതും മതി.... വല്ലതും സംഭവിച്ചാൽ ഏട്ടൻ എന്നെ കൊല്ലും...."
"ശേ... നല്ലൊരു ചാൻസ് ആയിരുന്നു.... നീയാ കുളം ആക്കിയത്...."
"നിനക്ക് അത് പറയാം.... ഞാൻ ടെൻഷൻ അടിച്ചു ചത്തില്ലെന്നേ ഉള്ളൂ...."
"നമുക്ക് ഒന്ന് കൂടി ആ സാമിയുടെ അടുത്ത് പോയാലോ...."
"😬ഞാൻ ഇല്ല...."
"പൗഡർ വേണ്ടെന്ന് പറയാം.... വേറെ വല്ലതും ഉണ്ടോ എന്ന് ചോദിക്കാം...."
അത് പെണ്ണ് സമ്മതിച്ചു....!
"ദേവൂട്ടി...."
ഓ.... ഇവനെ കൊണ്ട് തോറ്റല്ലോ.... പെണ്ണ് ഭാസിയെ നോക്കി കലിപ്പിട്ടു....!
"എന്താടോ തനിക്ക് വേണ്ടത്...."
"അത്...."
ദെ വരുന്നു ശ്രീദേവ്.... 😍പെണ്ണ് പരിസരം മറന്നു അവനെയും നോക്കി നിന്നു....!
"😬നിനക്ക് എന്തിന്റെ കേടാടി....ഇനി വല്ല കൂടോത്രവും ആയി വന്നാൽ ഉണ്ടല്ലോ.... ദെ നിക്കുന്നു അവനോട് കാണിച്ചാൽ മതി അതൊക്കെ...."
അയ്യേ ഇവനോടൊ....!ലവൻ പോയതും പെണ്ണ് നിരാശയോടെ നിന്നു....!
"ആ പാൽ ശ്രീയേട്ടൻ ആണ് കുടിച്ചത് എങ്കിൽ ഇപ്പൊ എന്നെ കെട്ടിപ്പിടിച്ചു ഒരു കിസ്സ് തന്നേനെ അല്ലേടി...."
"ഏയ്.... ഏട്ടൻ അത്തരക്കാരൻ ഒന്നും അല്ല...."
അതൊക്കെ ഞാൻ ആക്കി എടുത്തോളാം....!
"ദേവൂട്ടി...."
വീണ്ടും മറ്റവന്റെ വിളി വന്നതും അവൾ അവനെ നോക്കി ഇളിച്ചു....!
"എന്താ ചേട്ടാ...."
"ഞാൻ വിളിച്ചാൽ ദേവൂട്ടി എന്റെ കൂടെ ഇറങ്ങി വരോ...."
"മ്മ്....പക്ഷെ ഇയാൾ അല്ല ദെ ആ പോയവൻ ഇല്ലേ അവൻ വിളിച്ചാൽ ഏതു നരകത്തിലോട്ടും ഞാൻ ഇറങ്ങി പോവും.... എനിക്ക് അങ്ങേരെ അത്രയ്ക്ക് ഇഷ്ടാ...."
"അവരും നിങ്ങളും തമ്മിൽ തെറ്റല്ലേ...."
"പറഞ്ഞിട്ട് എന്താ കാര്യം ഭാസിയേട്ടാ....ഇഷ്ടപ്പെട്ടു പോയില്ലേ...."
"അപ്പൊ ദേവൂട്ടിക്ക് എന്നെ ഇഷ്ടം അല്ലെ... ഏട്ടന്മാരോട് പിന്നെന്തിനാ എന്നെ കെട്ടാൻ സമ്മതം ആണെന്ന് അന്ന് പറഞ്ഞത്...."
"😨ഞാനോ.... എപ്പോ....?!!"
"അത് അന്ന് പറഞ്ഞില്ലേ തെങ്ങ്കയറ്റുകാരനെ മതിയെന്ന്...."
"അയ്യേ അതാണോ.... അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ...."
ഫോൺ വെച്ച് മറന്ന നന്ദൻ അത് എടുക്കാൻ വേണ്ടി പോയ പോലെ വരുമ്പോ കണ്ടത് ഭാസിയോട് സംസാരിച്ചു നിൽക്കുന്ന പെങ്ങളെയാണ്.... അത് കണ്ടതും അവൻ ഞെട്ടി....😨ദൈവമേ ഇവൾ ഇത് എന്ത് ഭാവിച്ചാ....!
"😬എടാ...."
അത് കേട്ടതും ദേവൂവും ശ്രീയും ഒരു പോലെ ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി....!
അവൻ കലിപ്പിൽ വന്നു ഭാസിയെ ചവിട്ടി താഴെയിട്ടു....!
"ഏട്ടാ... വേണ്ട...."
"നീ മിണ്ടി പോവരുത്.... നിനക്കുള്ളത് ഞാൻ വീട്ടിൽ എത്തിയാൽ തരാം...."
എന്നും പറഞ്ഞു അങ്ങേരെ അവൻ ചവിട്ടി കൂട്ടാൻ തുടങ്ങി....!
"🙄ഇവനെയെന്തിനാടി നിന്റെ ഏട്ടൻ തല്ലുന്നേ...."
"അത് തന്നെയാ ഞാനും ആലോചിക്കുന്നേ...."
"നിനക്ക് വേറെ ആരെയും കിട്ടിയില്ലേടാ പ്രേമിക്കാൻ....ഞങ്ങടെ പെങ്ങളെ മാത്രേ കിട്ടിയുള്ളൂ...."
അയ്യേ ഇവനോട് പ്രേമം ആണെന്ന് കരുതിയാണോ ഇവനെ ഈ ഇട്ടു തല്ലുന്നേ....!
ദേവൂ അതും ചിന്തിച്ചു ഏട്ടനെ വീണ്ടും ചെന്നു പിടിച്ചു.... അവനെ ഉണ്ടോ അവൾക്ക് പിടിച്ചിട്ട് കിട്ടുന്നു....!
"വന്നു പിടിക്കെടി...."
"🙄ഞാനോ.... എന്തിന്....?!!"
"അല്ലെ ഇങ്ങേരെ ഇപ്പൊ കൊല്ലും...."
അത് കേട്ടതും ശ്രീയും കൂടെ ചെന്നു അവനെ പിടിച്ചു വലിക്കാൻ തുടങ്ങി....!
"ഏട്ടാ അയാളെ ഇനിയും തല്ലിയാൽ അയാൾ ചത്തു പോവും...."
"ചാവട്ടെ...."
അത് കൂടി കേട്ടതും രണ്ടും അവനെ വീണ്ടും വലിക്കാൻ തുടങ്ങി.... അപ്പൊ തന്നെ ദേവൂ ഒരു വഴിക്കും നന്ദനും ശ്രീയും വേറൊരു വഴിക്കും തെറിച്ചു.... ദേവൂ എണീറ്റ് നോക്കിയതും ദെ കിടക്കുന്നു ശ്രീയുടെ മേലെ നന്ദേട്ടൻ....!രണ്ടും പരസ്പരം കണ്ണും കണ്ണും നോക്കി കിടക്കുന്നത് കണ്ടതും ദേവൂട്ടി ഇത് ഏതു വരെ പോവും എന്ന് നോക്കി അവിടെ തന്നെ ഇരുന്നു....!അതിനിടയിൽ ഭാസി എണീറ്റ് പോയി....!
പെട്ടെന്ന് എന്തോ വെളിവ് വന്നപോലെ നന്ദൻ എണീറ്റതും ഇളിച്ചു കൊണ്ടിരിക്കുന്ന ദേവൂട്ടിയെ കണ്ട് അവൻ ചെറുതായി ഒന്ന് ഞെട്ടി....!
ശ്രീയും അപ്പോഴേക്കും എണീറ്റ് ദേവൂനെ നോക്കി ഒന്ന് ഇളിച്ചു....!
"അവൻ എവിടെ....?!!"
"അങ്ങേര് എണീറ്റ് പോയി...."
"😬നിനക്ക് വേറെ ആരെയും കിട്ടീലെടി പ്രേമിക്കാൻ.... അവനെ ഒക്കെ എന്ത് കണ്ടിട്ടാ....കാണാൻ ഏലും ഇത്തിരി ചന്തം ഉണ്ടെങ്കിൽ പിന്നെയും നോക്കാം...."
"ഏട്ടന് ഇത് എന്തിന്റെ കേടാ... ഞാൻ അയാളെ പ്രേമിക്കുന്നൊന്നുല്ല....കണ്ടാലും മതി...."
"പിന്നെ നീ അവനോട് ഏതു നേരം നോക്കിയാലും ഒലിപ്പിച്ചു നിക്കുന്നതോ...പിന്നെ നീ അന്ന് പറഞ്ഞതും അല്ലേടി തെങ്ങ്കയറ്റക്കാരനെ മതിയെന്ന്....!"
"ഓ എന്റെ ഏട്ടാ അത് ഞാൻ ഒരു ഉപമ പറഞ്ഞതല്ലേ.... അപ്പോഴേക്കും തെങ്ങ്കയറ്റക്കാരനെ ഒക്കെ പിടിച്ചു തല്ലണോ....!എല്ലാർക്കും ഇതെന്താ പറ്റിയെ...."🙄
"പിന്നെ നീ അവനോട് സംസാരിക്കുന്നത് കണ്ടാൽ ഞാൻ എന്ത് ചെയ്യണം....ഒന്നുല്ലെങ്കിൽ പിന്നെ അവനെന്താടി നിന്നോട് സംസാരിച്ചത്...."
"അവന് എന്നെ ഇഷ്ടം ആണെന്നും നമുക്ക് ഒളിച്ചോടി പോയാലോ എന്നും പറഞ്ഞു....അതും അന്ന് ഞാൻ ആ തെങ്ങ്കയറ്റക്കാരനെ മതിയെന്ന് പറഞ്ഞത് കേട്ടിട്ട്...."😒
"ദൈവമേ എന്നിട്ട് നീയെന്ത് പറഞ്ഞു...."
"അത്.... ഞാൻ വേറൊരാളെ പ്രേമിക്കുന്നുണ്ടെന്ന്...."
"😨ഏ.... അതാരാ...."
"😍ഏട്ടൻ പേടിക്കേണ്ട...അങ്ങേരെ കാണാൻ ഒടുക്കത്തെ ഗ്ലാമറാ....കണ്ടാൽ തന്നെ പ്രേമിക്കാൻ തോന്നും...."
"ആരാടി അവൻ.... അവന്റെ അന്ത്യം ഇന്ന് തന്നെ നടത്തിയേക്കാം...."
"ഏട്ടൻ അല്ലെ എന്നോട് പറഞ്ഞത്.... കാണാൻ കൊള്ളാവുന്നവനെ പ്രേമിച്ചോ എന്ന്...."
"ഞാൻ അങ്ങനെ പറഞ്ഞോ...."
"ആ പറഞ്ഞു...ഇവൾ കേട്ടതാ....അല്ലേടി...."
"ആ...."
ശ്രീയും അപ്പൊ തന്നെ സമ്മതിച്ചു....!നന്ദൻ ആണെങ്കിൽ കിളി പോയ പോലെ നിന്നു....!
"നീ വീട്ടിലേക്ക് വാ അവിടെ വെച്ച് തീരുമാനം ആക്കാം...."
"ആയിക്കോട്ടെ....അവിടെ വെച്ചു എനിക്കും ചിലത് പറയാൻ ഉണ്ട്..."
"എന്ത് പറയാൻ....?!!"
"മ്മ്മ്... മ്മ്മ്.... മ്മ്...."
"എന്തോന്ന്....."
അപ്പൊ തന്നെ പെണ്ണ് കണ്ണ് കൊണ്ട് ആക്ഷൻ ഇട്ടതും അവൻ ദയനീയമായി ശ്രീയെ ഒന്ന് നോക്കി.... അവൾ ഒന്നും മനസ്സിൽ ആവാതെ രണ്ടിനെയും വായും പൊളിച്ചു നോക്കി നിൽപ് ആണ്....!
"എങ്കിൽ ഞങ്ങൾ പോട്ടെ ചേട്ടാ.... ബൈ...."
എന്നും പറഞ്ഞു അവൾ ശ്രീയെയും കൊണ്ട് നടന്നതും അവൻ രണ്ടിനെയും ഒന്ന് തിരിഞ്ഞു നോക്കി.... അപ്പൊ തന്നെ ദേവൂട്ടിയും തിരിഞ്ഞ് നോക്കി കണ്ണ് ഇറുക്കി കാണിച്ചു....!🙄
"ലേറ്റ് ആയത് എന്താന്ന് ചോദിച്ചാൽ എന്താടി പറയ...?!!"
"ആര് ചോദിക്കാൻ.... നീ വാടി...."
അത് പിന്നെ പെൺപിള്ളേർ ഭരിക്കുന്ന വിമൻസ് കോളേജ് ആയോണ്ട് ആരെയും ഒന്നിനെയും ഭയം ഇല്ല....!
💕💕💕
"നാളെ നമുക്ക് ചെന്ന് ആ കുട്ടിയെ ഒന്ന് കാണാം.... അത് കഴിഞ്ഞു മതി ദേവൂട്ടിയെ പെണ്ണ് കാണുന്നത്...."
"രണ്ടും കൂടി ഒരുമിച്ച് നടത്തുന്നത് തന്നാ നല്ലത്....ഒന്നിനും ഒരു കുറവും വരുത്താതെ ഉഗ്രൻ കല്യാണം ആവണം.... ഈ നാട്ടിൽ ഇത് പോലെ ഒരു കല്യാണം നടന്നിട്ട് ഉണ്ടാവരുത്...."
ദേവൂ അതൊന്നും ശ്രദ്ധിക്കാതെ ഫുഡ് കഴിക്കൽ ആണ്....!
പക്ഷെ അതൊക്കെ കേട്ട് ഒരാൾ സൈലന്റ് ആണ്.... നമ്മളെ കാര്യം ചർച്ച ചെയ്യുമ്പോൾ ഉള്ള ആവേശം ഒന്നും ഇങ്ങേർക്ക് സ്വന്തം കാര്യത്തിൽ ഇല്ലല്ലോ....!ദേവൂട്ടി നന്ദനെ നോക്കി ഒന്ന് ചിന്തിച്ചു....!
"എന്താടാ നിന്റെ അഭിപ്രായം നമുക്ക് നാളെ പോയാലോ...."
"നാളെ പറ്റില്ല ഏട്ടാ....നാളെ എനിക്ക് കുറച്ച് ജോലിയുണ്ട്...."
എന്നും പറഞ്ഞു നന്ദൻ എണീറ്റ് പോയതും ദേവൂ ഒന്ന് ചിരിച്ചു....!കൂട്ടിന് ഇങ്ങേർ ഉണ്ട്...!
"നീ എന്താടി ചിന്തിക്കുന്നെ...."
"അത്.... ഒന്നുല്ല...."
എന്നും പറഞ്ഞു അവളും വല്യേട്ടനെ നോക്കി ഒന്ന് ഇളിച്ചു എണീറ്റ് പോയി....!
പെണ്ണ് പിന്നെ ശ്രീദേവന്റെ ഫോട്ടോയും നോക്കി കിടപ്പാണ്....!😍
"ഐ ലവ് യൂ....എന്ന് എപ്പോഴാ എന്നോട് ഒന്ന് പറയുന്നേ...."
അത് എളുപ്പം ഒന്നും പറയാൻ ചാൻസ് ഇല്ല....!
സാമിടെ അടുത്ത് നാളെ കൂടി ഒന്ന് പോയേക്കാം....വേറെ വല്ല പൊടിയും വാങ്ങി അങ്ങേരെ മേലെ പറത്തി വിടേണ്ടി വരും.... പെണ്ണ് അതും ചിന്തിച്ചു കിടന്നു....!
ഭാസിയും ആയി പ്രേമം ഒന്നും ഇല്ലെന്ന് അറിഞ്ഞ സ്ഥിതിക്ക് പെണ്ണിന് ക്ഷേത്രത്തിൽ ചെല്ലാൻ ഉള്ള വിലക്ക് നീക്കി....!
"ശൂ.... ശൂ.... ശൂ...."
"നീ പിന്നെയും വന്നോ.... രണ്ട് മൂന്ന് ദിവസം കാണാതായപ്പോൾ ഞാൻ കരുതി ശല്യം പോയെന്ന്...."
"അപ്പൊ ശ്രീയേട്ടൻ എന്നെ മിസ്സ് ചെയ്തില്ലേ...."
"പിന്നെ,,,, എനിക്ക് വട്ടല്ലേ...."
"അതേയ്.... എന്നെ എന്ത് കൊണ്ടാ ഇഷ്ടം ആവാതെ.... അതെങ്കിലും പറയോ...."😒
"അത് കുറെ കാരണം ഉണ്ട്...."
"അതെന്തുവാ.... പരിഹരിക്കാൻ പറ്റൊന്ന് നോക്കട്ടെ...."
"ഒന്നാമത് നീ മാമന്റെ മോൾ ആണ്.... അറിയാലോ നമ്മുടെ കുടുംബം ഒരിക്കലും ചേരില്ല...."
"അത് എന്റെ തെറ്റാണോ....അല്ലേൽ വേണ്ട നമുക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടാം...."
"😬ഒന്ന് പോടീ.... എന്നിട്ട് വേണം കുടുംബം തമ്മിൽ തല്ലാൻ...."
"അപ്പൊ അത് മാത്രേ ഉള്ളോ പ്രശ്നം...."
"ഏയ് അല്ല.... വേറെയും കുറെ കാരണങ്ങൾ ഉണ്ട്...."
"എന്താ അത്....?!!"
"എന്റെ സങ്കല്പത്തിൽ ഉള്ള ഒരു പെണ്ണല്ല നീ...."
"അത് എന്തോണ്ടാ...."
"അടക്കവും ഒതുക്കവും ഉള്ള ഒരു പെണ്ണിനെയാ എനിക്ക് വേണ്ടത്.... അല്ലാതെ പതിമൂന്നാം വയസിൽ ഒരുത്തന്റെ പിന്നാലെ നടക്കുന്ന നിന്നെ പോലെ ഒന്നിനെ അല്ല...."
"അത് എന്റെ മാത്രം കുറ്റം ആണോ.... ഇയാൾ എന്തിനാ അന്ന്...."
"എടീ അന്ന് നീ ഒരു കൊച്ച് പെണ്ണല്ലേ.... ഞാൻ ആണെങ്കിൽ നിന്നെ ശ്രീക്കുട്ടിയെ പോലെയെ കണ്ടിട്ടും ഉള്ളൂ...."
"എന്നിട്ടാണോ അന്ന് എന്നോട് അങ്ങനെ ഒക്കെ.... നോക്കിക്കോ ഞാൻ ഇത് എല്ലാരോടും പറയും...."
"നീ ഇനി പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോണില്ല...."
"ഓഹോ അപ്പൊ എന്നെ ചതിച്ചിട്ട് വേറെ പെണ്ണിനെ കെട്ടാൻ ആണ് അല്ലെ ഉദ്ദേശം.... നോക്കിക്കോ ഞാൻ എന്താ ചെയ്യാൻ പോണേ എന്ന്...."
എന്നും പറഞ്ഞു മോങ്ങി കൊണ്ട് പെണ്ണ് പോയി.... ശ്രീദേവ് ആണെങ്കിൽ വല്ലവരും കേട്ടോ എന്ന് ചുറ്റിലും ഒന്ന് നോക്കുമ്പോൾ ആണ് പെങ്ങൾ ബാൽക്കണിയിൽ നിന്ന് നോക്കുന്നത് കണ്ടത്....!🙄
"അപ്പൊ ഏട്ടൻ ദേവൂട്ടിയെ ചതിച്ചിട്ടാണല്ലേ അവൾ ഇങ്ങനെ പിന്നാലെ നടക്കുന്നത്.... എനിക്ക് എല്ലാം മനസ്സിൽ ആയി.... ഞാൻ ഏട്ടനെ പറ്റി ഇങ്ങനെ ഒന്നും അല്ല കരുതിയത്...."
അത് കേട്ടതും ശ്രീദേവ് ഞെട്ടി....!
"എടീ അവൾ കള്ളം പറയുന്നതാ... നീ അതൊന്നും വിശ്വസിക്കേണ്ട...."
"അവൾ എന്തൊക്കെ കാണിച്ചു കൂട്ടിയാലും ഒരിക്കലും കള്ളം പറയാറില്ല...."
"അപ്പൊ ഞാൻ കള്ളം പറയാറുണ്ട് എന്നാണോ...."
"അത്.... പിന്നെന്തിനാ അവൾ അതൊക്കെ പറഞ്ഞപ്പോൾ ഏട്ടൻ പേടിച്ചത്...."
"പെണ്ണല്ലേ വർഗം.... കള്ളം ആയാലും അവളുടെ കൂടെയാവും ആൾക്കാര്.... അത് കൊണ്ട്...."
😟ഇതിപ്പോ എന്താ സംഭവം എന്ന് മനസ്സിൽ ആവുന്നുമില്ലല്ലോ....!ഏട്ടൻ പോവുന്നതും നോക്കി ശ്രീ ആലോചനയിൽ ആണ്....!
💕💕💕
"സാമിയങ്കിൾ.... ആ പൗഡർ ഏറ്റില്ല...."
"അങ്ങനെ വരാൻ വഴിയില്ലല്ലോ...."
"നല്ലോണം ഏറ്റിട്ടുണ്ട്.... എന്റെ അച്ഛൻ ഇപ്പൊ അമ്മയുടെ അടുത്ത് നിന്ന് വിട്ടു മാറുന്നില്ല...."😒
ശ്രീ അങ്ങേരെ നോക്കി പറഞ്ഞു....!
"അത് പിന്നെ ആള് മാറിപ്പോയി....അത് കൊണ്ട് പൗഡർ വേണ്ട.... വേറെ എന്തെങ്കിലും വശീകരണം ഉണ്ടോ....ഈ ആള് മാറി പോവാത്ത വല്ലതും...."
"മ്മ്..."
അങ്ങേര് നീണ്ട താടി തടവി ആലോചന തുടങ്ങി.....!
"കുട്ടി ഒന്ന് പുറത്ത് നിക്കോ.... എനിക്ക് ഈ കുട്ടിയോട് ഒന്ന് തനിച്ചു സംസാരിക്കാൻ വേണ്ടിയാ...."
"ഇവൾ ഇവിടെ ഉണ്ടായാൽ പ്രശ്നം ഒന്നുല്ല സാമി...ഇവൾ എന്റെ സൈഡ...."
"മ്മ്...."
ശ്രീയും അതെ എന്ന പോലെ തലയാട്ടി....!
"ഇത് ഒരു വശീകരണ തൈലം ആണ്...."
"അയ്യോ ഇത് അങ്ങേരെ മേത്തു തേക്കാൻ ഒന്നും ഞങ്ങൾക് പറ്റില്ല...."😒
"കുട്ടിയുടെ ദേഹത്താ തേക്കേണ്ടത്...."
"🙄എന്തിന്....?!!"
"ഇത് തേച്ചു കുട്ടിക്ക് ഇഷ്ടം ഉള്ള ആളെ മുന്നിൽ ചെല്ലണം.... കുട്ടിയുടെ ശരീരത്തിൽ നിന്ന് ഇതിന്റെ മണം ആളെ മൂക്കിൽ കയറണം...."
"😍അപ്പൊ ആൾക്ക് ഇഷ്ടാവും ആയിരിക്കും അല്ലെ...."
"മ്മ്.... അതല്ലെങ്കിൽ വല്ല കുളത്തിലോ ആള് കുളിക്കാൻ പോവുന്നുണ്ടെങ്കിൽ ആ വെള്ളത്തിൽ ഇത് തേച്ചു കക്ഷി ഉള്ളപ്പോൾ ഇറങ്ങിയാലും മതി...."
"അത് ഞാൻ ഏറ്റു.... വൈകീട്ട് ശ്രീയേട്ടൻ കുളത്തിൽ ഇറങ്ങിയാ കുളിക്കാറ്...."
എന്നും പറഞ്ഞു പെണ്ണ് അത് കയ്യിൽ വാങ്ങി....!
"നീ ഇതൊക്കെ തേച്ചു വരുന്നത് കൊള്ളാം.... വഴിയിൽ ആ ഭാസി ഏട്ടന്റെ കണ്മുന്നിൽ ഒന്നും ചെന്നു പെടല്ലേ പെണ്ണെ...."
"😦ഇത് നീയല്ല കുളം ആക്കാൻ.... ദേവൂട്ടിയാ...."
"അത് തന്നാ എന്റെ പേടി...."
അതിനവൾ അവളെ നോക്കി പേടിപ്പിച്ചു...!
"എടീ സൂക്ഷിച്ചു വേണം...."
വീട്ടിലേക്ക് പോവുമ്പോ ശ്രീ ഒന്ന് കൂടെ ഓർമിപ്പിച്ചു....!
"അതൊക്കെ ഞാൻ ഏറ്റു...."
മുറിയിൽ എത്തിയതും ദേവൂ അതും കയ്യിൽ പിടിച്ചു സ്വപ്നം കാണാൻ തുടങ്ങി.....!ഇത് തേച്ചു പോവുന്നു സ്മെൽ കാരണം ശ്രീയേട്ടൻ തന്നെ വന്നു കെട്ടിപ്പിടിക്കുന്നു....അങ്ങനെ സ്വപ്‌നം നീണ്ടു പോയപ്പോൾ ആണ് ഫോൺ റിങ് ആയത്....!
"എന്താടി...."
"ഏട്ടൻ ഇവിടെ കുള കടവിൽ പോവാൻ ഉള്ള തയാറെടുപ്പ് ആണ്...."
"ആണോ.... എങ്കിൽ ശരി.... നീ അവിടെ തന്നെ നിക്കണം....ഞാൻ ഇപ്പൊ വരാം...."
"മ്മ്...."
പെണ്ണ് അപ്പൊ തന്നെ ഡ്രസ്സ് വലിച്ചൂരി ദേഹം മുഴുവനും അത് തേച്ചു പിടിപ്പിച്ചു.... ഇതിൽ എങ്കിലും ഒന്ന് വീണാൽ മതിയായിരുന്നു....!☹️
"നീ എവിടേക്കാടി...."
"അത് അച്ഛാ....ശ്രീയോട് ഒരു കാര്യം പറയാൻ...."
എന്നും പറഞ്ഞു പെണ്ണ് ഒരു ഓട്ടം ആയിരുന്നു.... 😨ഒരു കാര്യം പറയാൻ പോണ പോക്ക് ആണോ അത്.... അച്ഛൻ ചിന്തിക്കാതെ ഇരുന്നില്ല....!
"😨ദൈവമേ ഭാസി ഏട്ടൻ...."
അങ്ങേരെ കണ്ടതും പെണ്ണ് മറഞ്ഞു നിന്നു....!ഇനി സ്മെൽ എങ്ങാനും കിട്ടോ... എങ്കിൽ പെട്ടത് തന്നെ....!
പെണ്ണ് അങ്ങേരെ ഏഴയലത്തു പോലും അടുക്കാതെ എങ്ങനെ ഒക്കെയോ നടന്നു.... അതിനിടയിൽ കയ് മുള്ളിൽ തട്ടി ചോര പൊടിയാൻ തുടങ്ങി....!അങ്ങേര് ആണേൽ അവളെ കാണുകയും ചെയ്തു....!
"ദേവൂട്ടി...."
അവൾ ആ വിളിയൊന്നും കേട്ടില്ല....!
ഇവൾ ഇത് എവിടെ പോയി കിടക്കാ.... കുളി കഴിയാറായി... ശ്രീ ക്ഷമ ഇല്ലാതെ നടന്നു....!അപ്പോഴാണ് ഓടി വരുന്ന ദേവൂട്ടിയെ കണ്ടത്....!
"എന്താടി ലേറ്റ് ആയെ...."
"വഴിയിൽ നീ പറഞ്ഞ പോലെ ഭാസിയേട്ടൻ....."
"എന്നിട്ട് ഇത് മണത്തോ...."
"ഇല്ലെന്നാ തോന്നുന്നേ....ശ്രീയേട്ടൻ എവിടെ....?!!"
"ദെ കുളി കഴിഞു തല തുവർത്തുന്നു...."
"എന്നെ നല്ല സ്മെൽ ആണോടി.... എനിക്ക് ഒരു സ്മെല് ഒന്നും ഇല്ല...."
"ഹ്മ്മ് ഒരു വൃത്തികെട്ട നാറ്റം...."😷
"ഇതിൽ ആള് വീണാൽ മതി....ആ നീ ഇവിടെ നിക്ക്.... ആരെങ്കിലും വരുന്നുണ്ടെങ്കിൽ വിസിൽ അടിക്കണം...."
"മ്മ്...."
ദേവൂട്ടി പേടിയോടെ ആണേലും അങ്ങോട്ടേക്ക് ഓരോ കൽപടവും ഇറങ്ങി.... അവളെ കണ്ടതും ശ്രീദേവ് ഒന്ന് നോക്കി....!ഇവളെന്താ ഈ സമയം ഇവിടെ....!
അവൻ കയറി നടക്കാൻ തുടങ്ങിയതും അവൾ പേടിയോടെ ചുറ്റിലും ഒന്ന് നോക്കി.... ദൈവമേ കൺട്രോൾ പോവാണല്ലോ....!
അവൻ കയറി വരും തോറും അവൾ അവനരികിലേക്ക് ഓരോ സ്റ്റെപ്പും ഇറങ്ങി.... അവന്റെ നഗ്നമായ ബോഡിയിൽ ആണ് നോട്ടം... കഴുത്തിലൂടെ മുണ്ട് ഇട്ടിട്ടുണ്ട്....!
"നീ എന്താടി ഇവിടെ....?!!"
"ശ്രീയേട്ടനെ കാണാൻ...."
"ഒരു ആണ് കുളിക്കുന്നിടത് ആണോടി ഒരു പെണ്ണ് ആയ നീ വരുന്നേ...."
എന്നും പറഞ്ഞു അവളെ മൈൻഡ് ചെയ്യാതെ അവൻ കയറാൻ നിന്നതും അവൾ കഴുത്തിലൂടെ ഇറങ്ങിയ തോർത്തിൽ അവനെ പിടിച്ചു വലിച്ചു തന്നോട് അടുപ്പിച്ചു....!
അവനും ഒന്ന് ഞെട്ടി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി....!
തല താഴ്ത്തി അവന്റെ ദേഹത്തോട് ഒട്ടി നിന്നു അവന്റെ ചുണ്ടുകളിൽ അവൾ അമർത്തി ചുംബിച്ചു....അവനെ പ്രണയാർദ്രമായി നോക്കി പിന്മാറാൻ നിന്നതും അവൻ അവളുടെ അധരങ്ങളെ പതിയെ നുണയാൻ തുടങ്ങി.... അത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു....!
സാമി,,,, മരുന്ന് ഫലം കണ്ടെന്നാ തോന്നുന്നത്....!
തുടങ്ങി വെച്ചത് അവൾ ആണെങ്കിലും അവൻ അവളുടെ അധരങ്ങളിൽ സ്വയം മറന്നു ലയിച്ചു ചേർന്നു....!❤️
ശ്രീ എന്തായെന്ന് അറിയാൻ തല പൊക്കി നോക്കിയതും രണ്ടിന്റെയും നിൽപ് കണ്ട് അവൾ ഒന്ന് ചിരിച്ചു.... ഏട്ടൻ മൂക്കും കുത്തി വീണെന്ന് അവൾക്ക് മനസ്സിൽ ആയി.....!
പക്ഷെ ദേവൂട്ടിക്ക് പിന്നാലെ വന്ന ഭാസിയും ആ സീൻ കണ്ട് കൊണ്ട് നിൽപ് ഉണ്ടായിരുന്നു....!
ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....!
നാണത്തോടെ അവൾ അവനെ നോക്കിയതും അവൻ അവളെ തുറിച്ചു നോക്കി....!
"നാണം ഇല്ലെടി നിനക്ക് ഒരുത്തനെ പിടിച്ചു കിസ്സ് ചെയ്യാൻ...."
"😨ഏ...."
ദേവൂ ഞെട്ടി കൊണ്ട് ചോദിച്ചു....!
"ഇത് ഞാൻ നിന്റെ ഏട്ടന്മാരോട് പറയട്ടെ...."
"ഞാൻ ആണോ ഇയാൾ അല്ലെ...."
"അത് ശരി അതും ഇപ്പൊ എന്റെ തലയിൽ ആയോ.... അന്നും നീ ഇങ്ങനെ എന്നെ ചതിച്ചതാ.... എന്നിട്ട് കുറ്റം ഒക്കെ എന്റെ തലയിൽ...."
എന്നും പറഞ്ഞു അവൻ സ്റ്റെപ് കയറാൻ നിന്നതും ദേവു അരിശത്തോടെ അവന്റെ കയ്യിൽ പിടിച്ചു വലിച്ചതും കാൽ തെഞ്ഞി അവൾ താഴേക്ക് പോയതും അവനും ഒപ്പം വെള്ളത്തിലേക്ക് വീണു....!
അവൻ വെള്ളത്തിൽ നിന്ന് ഉയർന്നു അവളെ നോക്കിയതും അവളും അതെ പോലെ ഉയർന്നു.... അവളുടെ ദേഹത്തിൽ അവന്റെ കണ്ണുകൾ ഉടക്കി.... അത് കണ്ടതും അവൾ അവനെ തുറിച്ചു നോക്കി....!
"കേറി പോടീ...."
എന്നും പറഞ്ഞു അവൻ കയറിപ്പോയതും ദേവൂ ദേഷ്യം കൊണ്ട് വെള്ളം തട്ടി തെറിപ്പിച്ചു.....!
"ഇതിന് കൂടോത്രം ഒന്നും പോരാ.... വലുത് എന്തോ വേണ്ടി വരും...."
അവൾ അരിശത്തോടെ കയറി ഒരു നടത്തം ആയിരുന്നു....!
"ഏട്ടൻ വീണു അല്ലേടി...."
"കുന്തം...."😬
"എന്നിട്ടാണോ നിങ്ങൾ ലിപ് ലോക്ക് ഒക്കെ ചെയ്തു നിക്കുന്നത് കണ്ടത്...."
"അതിനൊക്കെ നിന്റെ ഏട്ടന് ഞാൻ വേണം....എന്നെ കെട്ടാൻ വയ്യ.... കാണിച്ചു കൊടുക്കാം ഞാൻ...."
"😨എന്ത്....?!!"
"ഈ ദേവൂട്ടി ആരാണെന്ന്...."
"അതാണോ ഞാൻ അങ്ങ് പേടിച്ചു...."
"ഞാൻ പോവാ....ആ സാമിക്ക് ഞാൻ വെച്ചിട്ടുണ്ട്...."
എന്നും പറഞ്ഞു പെണ്ണ് നനവോടെ ചവിട്ടി തുള്ളിപോയി....!
അവളെ കണ്ട് ഭാസി ഒന്ന് ചിരിച്ചു....!അത് കണ്ടതും അവൾ അങ്ങേരെ തുറിച്ചു നോക്കി....!
"എന്താ ഇങ്ങനെ കിണിക്കാൻ...."
"ഞാൻ കണ്ടു...."
"എന്ത് കണ്ടെന്ന്...."🙄
"ആ ശ്രീദേവ് കുട്ടിയെ...."
ഭാഗ്യം ഞാൻ ആണ് തുടക്കം ഇട്ടത് കണ്ടില്ലെന്ന് തോന്നുന്നു.... എങ്കിൽ മാനം പോയേനെ....!
"ഞങ്ങൾ തമ്മിൽ വലിയ ഇഷ്ടത്തിലാ.... ശ്രീയേട്ടൻ എനിക്ക് ഇടക്ക് ഒക്കെ ഇങ്ങനെ തരും...."
എന്നും പറഞ്ഞു പെണ്ണ് ഓടി....!
"നീ ശ്രീയോട് ഒരു കാര്യം പറയാൻ പോയതല്ലേ.... എന്നിട്ടെന്താടി മുങ്ങി കുളിച്ചു വരുന്നത്...."
"അത് ഞാൻ കാൽ തെഞ്ഞി വീണതാ...."
"പ്രായം ആയ പെൺപിള്ളേർ പതിവിന് വിപരീതമായി പെരുമാറാൻ തുടങ്ങിയാൽ ഉടനെ പിടിച്ചു കെട്ടിക്കണം എന്നാ പഴമൊഴി....."
"മിക്കവാറും അത് തന്നെ വേണ്ടി വരും...."
അച്ഛനുള്ള മറുപടിയും കൊടുത്തു അവൾ നിരാശയോടെ മുറിയിൽ ചെന്നു....!
"ലിപ് ഒരു വഴിയാക്കിയിട്ടുണ്ട്.... എന്നിട്ട് പറഞ്ഞത് കേട്ടില്ലേ ഞാൻ ആണെന്ന്....എന്റെ കയ്യിൽ തന്നെ കിട്ടും...."
അവൾ അരിശത്തോടെ തന്നെ പറഞ്ഞു....!
"എന്ത് പറ്റിയെടി...."
"ശ്രീയേട്ടൻ ഒരു വഴിക്കും വീഴുന്നില്ല ചേട്ടത്തി...."🥺
എന്നും പറഞ്ഞു അവൾ മോങ്ങി കൊണ്ട് ചേട്ടത്തിയെ കെട്ടിപ്പിടിച്ചു....!
"എടീ പൊട്ടി....എനിക്ക് തോന്നുന്നത് അവന് നിന്നെ ഇഷ്ടം ആണെന്നാ.... അത് നിന്റെ മുന്നിൽ തുറന്ന് കാണിക്കാത്തത് ആവും.... ഒന്നാമത് വീട്ടുകാർ ഒത്തു പോവാറില്ലല്ലോ...."
"അങ്ങനെ ആവോ...."
"ആയിരിക്കും.... അല്ലാതെ നിന്നെ പോലെ ഒരു പെണ്ണിനെ ആരാ ഇഷ്ടപ്പെടാതിരിക്കുക...."
"എങ്കിൽ അത് ആ വായീന്ന് കേൾപ്പിച്ചിട്ടേ എനിക്ക് ഇനി വിശ്രമം ഉള്ളൂ...."
എന്നും പറഞ്ഞു അവൾ കാര്യായിട്ട് ആലോചന തുടങ്ങി....!
🎶മെല്ലെ മെല്ലെ ആരും കാണാതെ
ഉള്ളിന്നുള്ളിൽ മൗനം മായാതെ....
നിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ....
ഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻ....🎶
ഒരാഴ്ചയോളം അവൻ ചെല്ലുന്നിടം എല്ലാം പിന്നാലെ അവൾ ചെന്നു....!അവൻ ഒന്ന് മൈൻഡ് പോലും ചെയ്തില്ല....!
"അതേയ്.... എനിക്ക് വട്ടായത് കൊണ്ടല്ല ഇയാളെ പിന്നാലെ നടക്കുന്നത്.... ഇയാളെ അത്രക്ക് ഇഷ്ടം ആയോണ്ടാ.... അത് ഇന്നല്ലെങ്കിൽ നാളെ ഇയാൾക്ക് മനസ്സിൽ ആവും....അത് വരെ ഞാൻ കാത്തിരിക്കും....ഒരാളെയും കെട്ടാതെ...."
എന്നും പറഞ്ഞു അവൾ വിഷമത്തോടെ ഇറങ്ങി നടന്നതും അവൾ പോവുന്നതും നോക്കി അവൻ ഒരു പുഞ്ചിരിയോടെ നിന്നു....!❤️
💕💕💕
"ദാസേട്ടാ...."
ദേവൂട്ടിയുടെ വല്യേട്ടൻ പോവുമ്പോൾ ആണ് ഭാസി പിന്നിൽ നിന്ന് വിളിച്ചത്....!
"എന്താടാ....നിനക്ക് എന്റെ പെങ്ങളെ വേണം എന്നൊന്നും പറഞ്ഞു വന്നേക്കല്ലേ....അവളെ പറ്റി ഞങ്ങൾക്ക് ചില സ്വപ്‌നങ്ങൾ ഒക്കെ ഉണ്ട്...."
"അത് എന്തായാലും നടക്കാൻ പോണില്ല....നിങ്ങളുടെ സ്വപ്‌നങ്ങൾ ഒക്കെ ശ്രീദേവ് ഇല്ലാതാക്കാൻ ഇനി അതികകാലം വേണ്ടി വരില്ല...."
"ശ്രീദേവോ...."
"അതെ അവൻ അവളെ പിടിച്ചു ചുംബിക്കുന്നത് ഞാൻ കണ്ടതാ...."
"അവളെ പറ്റി അനാവശ്യം പറയുന്നോടാ...."😬
ദാസ് ദേഷ്യം കൊണ്ട് ഭാസിയെ നെഞ്ചിൽ കുത്തിപിടിച്ചു കൊണ്ട് പറഞ്ഞു....!
"എന്നോട് ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല.... ശ്രീദേവ് കുടുംബത്തോടുള്ള ശത്രുത അവൾ വഴി തീർക്കാൻ പോവാ.... ചെന്നു അവനോട് ചോദിക്ക്...."
അത് കേട്ടതും അവനെ പിടിച്ചു തള്ളി ദാസ് പോവുന്നതും നോക്കി ഭാസി ചിരിച്ചു....!
ശ്രീദേവ് ടെക്സ്റ്റൈൽസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് ദാസ് അവന്റെ നേരെ കുതിച്ചു അവനെ ചവിട്ടി താഴെയിട്ടത്....!അവൻ ഞെട്ടി കൊണ്ട് നോക്കിയതും കലിപ്പിൽ നിൽക്കുന്ന ദാസിനെ കണ്ട് ഒന്ന് ചിരിച്ചു....!
"എടാ നിന്നെ ഞാൻ...."
എന്നും പറഞ്ഞു ദാസ് അവനെ പിടിച്ചു നിർത്തി ഇടിക്കാൻ നോക്കിയതും ശ്രീദേവ് അവന്റെ കയ്യിൽ പിടിച്ചു നിർത്തി....!
"ദാസേട്ടാ.... എന്താ ഈ കാണിക്കുന്നേ...."
"നിനക്ക് കുടുംബത്തോട് പ്രതികാരം ചെയ്യാൻ ഞങ്ങളെ പെങ്ങളെ തന്നെ വേണം അല്ലേടാ...."
"ദാസേട്ടൻ എന്താ ഈ പറയുന്നത്.... എനിക്കെന്തിനാ പ്രതികാരം...."
"പിന്നെന്തിനാ നീ ദേവൂട്ടിയെ പിടിച്ചു ചുംബിച്ചത്...."
അത് കേട്ടതും അവൻ നല്ലത് പോലെ ഞെട്ടി....!
"അത്.... ഞാൻ....അങ്ങനെ ഒന്നും....കുടുംബത്തോടുള്ള പ്രതികാരത്തിന് വേണ്ടി ദേവൂട്ടിയോട് ഞാൻ അപമര്യാദയായി പെരുമാറും എന്ന് തോന്നുന്നുണ്ടോ.... എനിക്ക് ശ്രീക്കുട്ടിയെ പോലെയല്ലേ അവളും...."
"എന്നിട്ടാണോ നീ അവളെ ചുംബിച്ചത്....നീ നിന്റെ പെങ്ങളോട് ആണെങ്കിൽ അത് ചെയ്യോ...."
"അത്...."
അവൻ പറയാൻ ആവാതെ കുഴങ്ങി....!
"പറയെടാ പന്നി മറ്റു വല്ലതും നീ അവളെ ചെയ്തിരുന്നോ...."
"എന്റെ ദാസേട്ടാ.... ഇങ്ങനെ ബലം പിടിക്കാതെ.... ഒന്നുല്ലേലും ഞാൻ നിങ്ങടെ മാമന്റെ മോൻ അല്ലെ....അവൾ കുളകടവിൽ വെച്ച് കണ്ണിൽ കരട് പോയെന്ന് പറഞ്ഞപ്പോൾ ഞാൻ അത് എടുത്തു കൊടുത്തതാ....അത് കണ്ട് ആരെങ്കിലും തെറ്റിധരിച്ചത് ആവും...."
"തത്കാലം അവളെ കണ്ണിലെ കരട് എടുക്കാൻ ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ട്.... നീ മിനക്കെടേണ്ട....അവൾക്ക് ഒരു ഡോക്ടറുടെ ആലോചന വന്നിട്ടുണ്ട്.....അത് എന്തായാലും ഉടനെ ഉണ്ടാവുകയും ചെയ്യും...."
"ആയിക്കോട്ടെ...."
ശ്രീദേവ് ഒരു പുഞ്ചിരിയോടെ പറഞ്ഞു.... ദാസ് പോയതും അവന്റെ തോളിൽ ഒരു കയ് വീണതും ശ്രീദേവ് തിരിഞ്ഞു നോക്കി....സിമിയെ കണ്ടതും അവൻ ഒന്ന് ചിരിച്ചു....!കൂടെ പഠിച്ചത് ആണെങ്കിലും അവന്റെ കടയിൽ സെയിൽസ് ഗേൾ കൂടിയാണ് അവൾ....!
"എന്താടാ പ്രശ്നം....?!!"
"ഏയ് ഒന്നുല്ല...."
"അതിനിടയിൽ നീ അവളെ എപ്പോഴാ ചുംബിച്ചത്...."
"ആരെ....?!!"
"ഞാൻ എല്ലാം കേട്ടു.... ദേവൂട്ടിയുടെ കാര്യം അല്ലെ അദ്ദേഹം പറഞ്ഞത്...."
അതിനും അവൻ ഒന്ന് ചിരിച്ചു....!
💕💕💕
"☹️ഇന്നും എന്തിനാടി ഈ സാമിയുടെ അടുത്ത് വന്നത്...."
"വേറെ വല്ല കൂടോത്രവും ഉണ്ടോ എന്ന് ചോദിക്കാൻ ആടി.... ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ലല്ലോ...."
"അപ്പൊ ഇനി ശല്യം ചെയ്യില്ല എന്നൊക്കെ ഏട്ടനോട് വലിയ ഡയലോഗ് അടിച്ചെന്ന് പറഞ്ഞതോ...."
"😒പറ്റണ്ടെടി...."
എന്നും പറഞ്ഞു പെണ്ണ് അങ്ങോട്ട് നടന്നു....!അവിടെ നിന്ന രതീഷിനെ കണ്ട് ശ്രീ ആണെങ്കിൽ ദേവൂട്ടിയെ തോണ്ടി അവനെ കാണിച്ചു കൊടുത്തു....!
"ഇവനെന്താടി ഇവിടെ....?!!"
"ഇപ്പോഴല്ലേ മനസ്സിൽ ആയെ ഇവനെ കുറച്ചു ദിവസം ആയി കാണാത്തത് ഇവൻ നിന്നെ വശീകരിക്കാൻ എന്തോ കൂടോത്രം ചെയ്യാൻ വന്നതാണെന്ന്...."
"😨ഏ.... അയ്യോ.... അതിനാവോ...."
"ആണെങ്കിൽ നീ പെട്ട്.... ഏൽക്കുന്നുള്ള കാര്യം ഉറപ്പല്ലേ...."
"എന്നിട്ട് നിന്റെ ഏട്ടന് ഒന്നും ഏൽക്കുന്നില്ലല്ലോ...."
"അത് പോലാണോ നീ... നിനക്ക് എല്ലാം പെട്ടെന്ന് ഏൽക്കുമല്ലോ...."
"😒ഹ്മ്മ്.... ഞാൻ അങ്ങനെ ഒരു കൂടോത്രത്തിലും വീഴില്ല.... എന്റെ മനസ്സിൽ ശ്രീയേട്ടനെ ഉള്ളൂ...."
"നമുക്ക് എന്താ ഇവിടെ എന്ന് ചോദിച്ചാലോ....?!അപ്പൊ അറിയാലോ...."
"എന്നിട്ട് വേണം അവൻ കൂടോത്രം എന്റെ മേലെപ്രയോഗിക്കാൻ.... ഞാൻ അവന്റെ അടുത്ത് ഒന്നും വരില്ല...."
എന്നും പറഞ്ഞു പെണ്ണ് അവനെ ഒന്നും മൈൻഡ് ചെയ്യാതെ ശ്രീയെയും കൊണ്ട് അകത്തേക്ക് കയറി....!!
ഇവളെ ചെക്കൻ അടുത്ത കാലത്തൊന്നും ഈ പെണ്ണിനെ ഇഷ്ടം ആണെന്ന് പറയല്ലേ ഭഗവാനെ...സാമി അവളുടെ വരവ് കണ്ട് പ്രാർത്ഥിക്കാതിരുന്നില്ല....!
"സാമി തന്ന തൈലം ഒക്കെ തേച്ചു ആളോടൊപ്പം ഒട്ടി നിന്ന് ഒരു കുളത്തിൽ വരെ ഒരുമിച്ച് കുളിച്ചു.... എന്നിട്ടും ആൾക്ക് എന്നോട് ഇഷ്ടം ഒന്നുല്ല സാമി...."
"അങ്ങനെ വരാൻ വഴിയില്ലല്ലോ...."
"എനിക്ക് തോന്നുന്നേ സാമിടേ മരുന്ന് കൊള്ളത്തില്ലെന്നാ.... അല്ലെ ആള് വീഴാതിരിക്കോ...."
"രണ്ടിൽ പിഴച്ചാൽ മൂന്നാമത്തേത് നടക്കും എന്നാണല്ലോ പഴമൊഴി.... അത് കൊണ്ട് ഇതിൽ നമുക്ക് ആളെ വീഴ്ത്താം...."
"ഏതിൽ....?!!"🙄
"ഇത് സ്വല്പം ശ്രദ്ധയോടെ കയ്കാര്യം ചെയ്യേണ്ട കാര്യവാ...."
"ആണോ....?!!എത്ര ശ്രദ്ധിച്ചാലും ആള് വീഴണ്ടേ...."
"ഇതിൽ വീണോളും...."
"ഡീ കുറെ സമയം ആയി അല്ലോ അങ്ങേര് ഇതിൽ വീണോളും എന്ന് പറയുന്നത്...."
ശ്രീ ദേവൂന്റെ കാതിൽ പതിയെ ചോദിച്ചു....!
"എനിക്ക് എങ്ങനെ അറിയാനാ...."
സാമി വീണ്ടും ഒരു ബോട്ടിലിൽ എന്തോ എടുത്തു അവളുടെ നേരെ നീട്ടി....!
"കുട്ടിയോട് തനിച്ചു പറയേണ്ട കാര്യം ആണ്....ഈ കുട്ടി ഉണ്ടെങ്കിലും പറയുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ...."
ദേവൂ ഒന്ന് ആലോചിച്ചു....!
"നീ പുറത്ത് നിക്കെടി...."
"☹️ഏ....ഞാനോ....? എന്തിന്....?!!"
"എനിക്ക് തോന്നുന്നേ നീ കേൾക്കുന്നോണ്ടാ ഒന്നും വർക്ക് ഔട്ട് ആവാതെ എന്നാ...."
"ഓ ഇപ്പൊ അങ്ങനെ ആയി അല്ലെ...ഇനി ഞാൻ ഉള്ളോണ്ട് ഏട്ടൻ വീഴാതിരിക്കേണ്ട...."
എന്നും പറഞ്ഞു അവൾ പോയതും സാമി പെണ്ണിനോട് പറയുന്നത് കേട്ട് പെണ്ണിന്റെ കിളി പോയില്ലെന്നേ ഉള്ളൂ....!
"എന്നാൽ ആൾക്ക് എന്നെ ഇഷ്ടം ആവോ....?!!"😦
"ഉറപ്പായും....."
"എന്നാലും... അങ്ങനെ ഒക്കെ...."
"കുട്ടിയോട് ആൾക്ക് ഇഷ്ടം തോന്നണം എങ്കിൽ മതി...."
"അത് വേണം...."
"എങ്കിൽ ഇതേ വഴിയുള്ളൂ...."
അത് കേട്ടതും പെണ്ണ് തലയാട്ടി കൊണ്ട് എണീറ്റു....!
കാശും എടുത്തു അയാൾക്ക് കൊടുത്തതും അങ്ങേര് അത് ചിരിയോടെ വാങ്ങി.... അത് എണ്ണി തിട്ടപ്പെടുത്തി അയാൾ ഒന്ന് ചിരിച്ചു....!
"സാമി എന്താ ഒറ്റയ്ക്ക് പറഞ്ഞത്...."
"അത് ഇത്തിരി ഇടങ്ങേറ് പിടിച്ചത് ആടി...."
"അതെന്തുവാ...."🙄
"അത് പറഞ്ഞാൽ ചിലപ്പോൾ ഫലം ഉണ്ടാവില്ല.... അത് കൊണ്ട് പിന്നെ പറയാ...."
"ആയിക്കോട്ടെ...."
എന്നും പറഞ്ഞു ശ്രീ മുന്നിൽ നടന്നു....!
അപ്പോഴാണ് അകത്തേക്ക് പോലീസ് ജീപ്പ് വന്നത്....!
"കണ്ടില്ലേടി.... പോലീസ്കാര് വരെ സാമിടേ അടുത്ത് സഹായം ചോദിക്കാൻ വരുന്നത്.... വല്ല കള്ളന്മാരെ പിടിക്കാൻ ഉള്ള സൂത്രം ചോദിക്കാൻ ആവും...."
"ശരിയാ....!
ശ്രീയും അത് ശരിവെച്ചു....!
രണ്ടും ബസിന് നിക്കുമ്പോൾ ആണ് സാമിയെ വിലങ്ങു വെച്ച് പോലീസ്കാർ ഇറങ്ങി വരുന്നത് കണ്ടത്.... 🙄അത് കണ്ട് രണ്ടും വായും പൊളിച്ചു നിന്നു....!
"അതേയ് എന്തിനാ സാമിയങ്കിളിനെ കൊണ്ട് പോണേ....?!!"
"ഇയാൾ സാമി ഒന്നും അല്ല കള്ളനാ....സാമി ആണ് ദിവ്യൻ ആണ് എന്നൊക്കെ പറഞ്ഞു എത്രയാൾക്കാരെയാ ഇയാൾ പറ്റിച്ചത് എന്ന് അറിയോ.... ലക്ഷകണക്കിന് കാശാ അകത്തു നിന്ന് കിട്ടിയത്...."
😦ദേവൂ വിശ്വാസം വരാത്ത പോലെ നിന്നു....!
"ഒന്ന് നിക്ക്...."
വണ്ടി എടുക്കാൻ നിന്നതും പെണ്ണ് പോലീസ് വണ്ടിയുടെ അടുത്ത് ചെന്നു അയാളെ ഒന്ന് നോക്കി...!
"അപ്പൊ എനിക്ക് അന്ന് തന്ന ആ പൗഡർ...."
"അത് പഞ്ചാര പൊടിച്ചതാ...."
"അപ്പൊ ആ തൈലം...."
"അത് ഉളുക്കിനും ചതവിനും ഒക്കെ പുരട്ടുന്നതാ...."
"അപ്പൊ ഇതൊ...."
"ഇത് തേക്കാതെയും കുട്ടി ഞാൻ പറഞ്ഞ പോലെ അവന്റെ മുന്നിൽ പോയാൽ അവന് ഇഷ്ടാവും...."
😨അത് കേട്ടതും പെണ്ണ് ഞെട്ടി തരിച്ചു നിന്നു....!
"ഈ... ഹി.... ഇനി ഫലിക്കാതിരിക്കുന്നുള്ള പേടി വേണ്ടല്ലോ.... എന്താടി സാമി ഒറ്റയ്ക്ക് പറഞ്ഞത്...."
അപ്പൊ തന്നെ ദേവൂ പെണ്ണിന്റെ കാതിൽ പറഞ്ഞതും ശ്രീയുടെ കിളിയും പോയി....!
"എന്നിട്ട് നീ നിക്കാൻ പോവാണോ...."
"വേറെ വഴിയൊന്നും ഇല്ലെങ്കിൽ മിക്കവാറും അത് തന്നെ ചെയ്യേണ്ടി വരും...."
"എങ്കിൽ ആ സാമി പറഞ്ഞ പോലെ ഏട്ടൻ പെട്ടെന്ന് വീണോളും...."
"മ്മ്...."
പെണ്ണ് അതെ നിൽപോടെ തലയാട്ടി കൊണ്ട് മൂളി....!!
💕💕💕
"നീ എന്താ ലേറ്റ് ആയത്...."
ശ്രീ അകത്തു കയറുമ്പോ തന്നെ കലിപ്പിൽ നിൽക്കുന്ന ഏട്ടനെ കണ്ട് ഒന്ന് ഞെട്ടി....!
"അത് എന്നും വരാറുള്ള ബസ് കിട്ടീല.... അത് കൊണ്ടാ ഏട്ടാ...."
"അങ്ങനെ ആണോ....പിന്നെ നിന്നെ ആ കള്ള സാമിടേ അടുത്ത് കണ്ടതോ...."
അതും ഇങ്ങേര് അറിഞ്ഞോ.... ശ്രീ ഒന്നും മിണ്ടാൻ ആവാതെ ഇളിച്ചു....!
ചോദ്യം കേട്ടില്ലേ ഇങ്ങേർക്ക് ദേവൂട്ടിയെ ഇഷ്ടം ആണെന്ന് ഒന്ന് പറഞ്ഞാൽ എന്താ.... അത് കൊണ്ടല്ലേ ഈ കഷ്ടപ്പാട് ഒക്കെ....!
"ചോദിച്ചത് കേട്ടില്ലേ നീ എന്തിനാ അവിടെ പോയത് എന്ന്...."
"അ.... അത്.... ഞാൻ ദേവൂട്ടിയുടെ കൂടെ....!"
"അത് എനിക്ക് മനസ്സിൽ ആയി.... എവിടെ ഈനാംബേച്ചി ഉണ്ടോ അവിടെ മരപ്പട്ടിയും ഉണ്ടാവും എന്ന്.... അത് എന്തിനാണെന്നാ ചോദിച്ചത്...."
"അത് ഏട്ടന് ദേവൂട്ടിയോട് ഇഷ്ടം ഉണ്ടാവാൻ സാമിടേ അടുത്ത് പോയതാ...."
😨അത് കേട്ട് ശ്രീദേവ് ഒന്ന് ഞെട്ടി....!
"ദൈവമേ.... അതാണോടി നീ അന്ന് അച്ഛനെ കുടിപ്പിച്ചത്....അന്ന് ഞാൻ അത് അത്ര കാര്യം ആക്കീല...."
"മ്മ്.... പക്ഷെ പേടിക്കാൻ ഒന്നുല്ല.... അത് പഞ്ചസാര പൊടിയാണത്രെ.... അന്ന് ഷുഗർ കൂടിയൊണ്ട് ആവും അച്ഛൻ അമ്മേടെ പിന്നാലെ പോയത്...."
"വേറെ എന്തൊക്കെ നീയൊക്കെ ചേർന്ന് എന്നെ കുടിപ്പിച്ചെടി.... പറയെടി...."
"അത് ചീറ്റിപോയോണ്ട് കുടിക്കാൻ ഒന്നും തന്നില്ല...."
"പിന്നെ...."
"അത് അവളെ മേലെ പുരട്ടാൻ ഉള്ള ഒരു തൈലം ആണ്.... അതാ അന്ന് അവൾ അത് തേച്ചു ഏട്ടന്റെ അടുത്ത് കുളകടവിൽ വന്നത്...."
🙄ഇനി അതൊക്കെ സത്യം ആണോ.... അന്ന് ഞാനും കയ് വിട്ടു പോയതാ.... ശ്രീദേവ് ഒരു നിമിഷം ചിന്തിച്ചു.... അല്ലേലും അങ്ങനെ ഒരു ചാൻസ് കിട്ടിയാൽ ആരാ വീണു പോവാത്തത്....!😍
"അതിലും ഏട്ടൻ വീഴാതോണ്ടാ ഇന്നും ഞങ്ങൾ സാമിടേ അടുത്ത് പോയത്...."
"എന്നിട്ട് ഇന്നെന്താ തന്നത്.... എന്നെ കൊല്ലാൻ ഉള്ള വല്ലതും തന്നോ...."
"ഏയ് അതില്ല.... ഇത് വേറൊരു സാധനാ...."
"അതെന്താണെന്നാ ചോദിച്ചത്...."
ദൈവമേ അതെങ്ങനെ ഞാൻ പറയും.... ശ്രീ ദയനീയമായി ഏട്ടനെ ഒന്ന് നോക്കി....!
"😬പറയെടി...."
ശ്രീ പേടിച്ചു കൊണ്ട് ഏട്ടനെ നോക്കി....അങ്ങേര് കലിപ്പ് ആയാൽ ആരായാലും ഒന്ന് പേടിക്കും....!
"അത്....അതില്ലേ...."
എന്നും പറഞ്ഞു അവൾ പിന്നോട്ട് നടന്നു....!
"അത് ആ സാമി കൊടുത്ത എണ്ണ തേച്ചു ഏട്ടന്റെ മുന്നിൽ തുണി ഇല്ലാതെ വന്ന് നിക്കാൻ പറഞ്ഞു...."
എന്നും പറഞ്ഞു ശ്രീ ഓടി മുറിയിൽ കയറിയതും ശ്രീദേവ് കിളി പോയ പോലെ നിന്നു.... ദൈവമേ ഇനി അത് കൂടി കാണേണ്ടി വരുമോ....!😨
ഫുഡ് കഴിക്കാൻ ഇരുന്നതും ശ്രീദേവ് ശ്രീകുട്ടിയെ ഒന്ന് തുറിച്ചു നോക്കി....!അവൾ ആണെങ്കിൽ ഏട്ടന്റെ മുഖത് പോലും നോക്കാതെയാ ഇരിപ്പ്....!
"നീ ഒന്ന് നിന്നെ...."
മുറിയിൽ കേറാൻ നേരം ശ്രീദേവ് പറഞ്ഞതും ശ്രീ പേടിച്ച പോലെ നിന്നു....!
"അയാൾ അങ്ങനെ പറഞ്ഞപ്പോ അവൾ എന്ത് പറഞ്ഞു...."
"അത്.... ഏട്ടൻ ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിൽ അത് തന്നെ വേണ്ടി വരും എന്ന്...."
"അവൾക്ക് നാണവും മാനവും ഒന്നും ഇല്ലേ..."
"ഏട്ടനെന്ന് വെച്ചാൽ അവൾക്ക് ജീവനാ അത് കൊണ്ടല്ലേ....!"😒
"അത്രയ്ക്ക് ജീവനാണോ...."
"മ്മ്.... ഇതിലും ഏട്ടൻ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ അവൾ എന്താ ചെയ്യാ ആവോ.... ആ സാമിയെ ആണെങ്കിൽ പോലീസും പിടിച്ചു കൊണ്ട് പോയി...."
അത് കേട്ടതും ശ്രീദേവ് ഒന്ന് ചിരിച്ചു....!
"അല്ല ഏട്ടാ ഞങ്ങൾ അവിടെ പോയത് ഏട്ടൻ എങ്ങനാ അറിഞ്ഞത്...."
"എന്നോട് ആ രതീഷ് പറഞ്ഞതാ...."
"🙄അപ്പൊ ഏട്ടന് ആ രതീഷിനെ അറിയോ...."
"ആ അവൻ എന്റെ ക്ലാസ് മേറ്റ്സ് അല്ലെ...."
"അയാളും ആ സാമിടെ അടുത്ത് വന്നതാ....ഇനി വല്ല കൂടോത്രവും ചെയ്തു ദേവൂട്ടിയെ വീഴ്ത്താൻ ആണോ എന്നാ അവളെ പേടി.... അത് കൊണ്ട് അവൾ അയാളെ അടുത്ത് ഒന്നും പോയിട്ടില്ല...."
പൊട്ടി വന്ന ചിരി അവൻ മറച്ചു പിടിച്ചു അവളുടെ മുന്നിൽ ഗൗരവത്തിൽ നിന്നു....!
"നീ അവളോട് എന്നെ വന്ന് ഇങ്ങനെ ശല്യം ചെയ്യരുത് എന്ന് പറയണം....അതാ നമ്മൾ രണ്ട് പേർക്കും നല്ലത്...."
"അത് മാത്രം അവൾ കേൾക്കില്ല...അറിയാലോ അവളെ അവൾ ആ സാമി പറഞ്ഞ പോലെ എപ്പോഴാ വന്ന് നിക്കുന്നെ എന്ന് പറയാൻ പറ്റില്ല...."
ഒരിക്കൽ അങ്ങനെ ഒന്ന് കണ്ടതാ ഈ അനുഭവിക്കുന്നത് തന്നെ....🙄അവൻ ഒന്ന് ആത്മഗതിച്ചു....!!
💕💕💕
അകത്തേക്ക് കയറുമ്പോൾ ആണ് നന്ദൻ ബാൽക്കണിയിൽ അങ്ങിങായി നടക്കുന്നത് കണ്ടത്....🙄മ്മ്.... എന്തോ ഉണ്ടല്ലോ....!
"എന്ത് പറ്റി കുഞ്ഞേട്ടാ...."
"ഒന്നുല്ല...."
"ഇല്ലാതാണോ ഇങ്ങനെ നടക്കുന്നത്...."
"നടക്കുന്നവർ ഒക്കെ എന്തെങ്കിലും ഉണ്ടായിട്ടാണോ....?!!"
"ഇങ്ങനെ ഒരു മാതിരി നടക്കുന്നവർ ഒക്കെ എന്തെങ്കിലും ഒക്കെ ഉണ്ടായിട്ടാ...."
"ഓ.... അങ്ങനെ ഒക്കെ ഉണ്ടോ...."
"പിന്നല്ലാതെ.... ഇപ്പൊ ഉദാഹരണത്തിന് ഈ പെണ്ണ് കെട്ടിയ ആളാണ് ഇങ്ങനെ നടക്കുന്നത് എങ്കിൽ അത് ഭാര്യയെ കൊണ്ടുള്ള എടങ്ങേറ് കാരണം.... പെണ്ണ് കെട്ടാത്തവൻ ആണെങ്കിൽ ഒരു പെണ്ണിനെ കിട്ടാത്തൊണ്ട്.... പക്ഷെ ഏട്ടന്റെ നടത്തം ഈ രണ്ടിലും പെട്ടതല്ല...."
"😦പിന്നെ....?!!"
"ഇത് ഏട്ടന് ലവ് കേറി കൂടിയ നടപ്പാ...."
"ഒന്ന് പോടീ.... അങ്ങനെ ആണെങ്കിൽ നീ ഏതു നേരം നോക്കിയാലും ഇവിടെ നടപ്പാണല്ലോ...."
അത് പിന്നെ ഒരുത്തൻ മനസ്സിൽ കേറി കൂടി പോയില്ലേ....!
"അത് അറിയാം അതോണ്ടാണല്ലോ ഞാൻ ചോദിച്ചത്...."😒
"നിന്നെ നാളെ ആ ഡോക്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്....അത് വല്ലതും നീ അറിഞ്ഞോ...."
"ഉള്ളതാണോ....?!!"
"പിന്നല്ലാതെ...."
☹️അപ്പൊ അത് മുടക്കണം.... നാളെ എന്നൊക്കെ പറയുമ്പോൾ അതികടൈം ഇല്ല....!
"അല്ല അതിനെന്തിനാ ഏട്ടൻ ഇങ്ങനെ ഇവിടെ കിടന്നു നടക്കുന്നത്...."
"അ.... അത്.... മറ്റന്നാൾ എന്റെ പെണ്ണ് കാണലാ...."
"അയിന്.....?!!"
"അത് പിന്നെ എനിക്ക് ഈ ഹോസ്റ്റലിൽ ഒക്കെ നിന്ന് പഠിക്കുന്ന പെണ്ണ് എന്നൊക്കെ കേൾക്കുമ്പോ തന്നെ ഒരു ഇഷ്ടക്കേട്....എനിക്ക് നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു സാധാ പെണ്ണിനെ മതിയെന്നാ ആഗ്രഹം...."
☹️എല്ലാവന്മാർക്കും ഇപ്പൊ ഇത് മതി.... എന്നാ സ്വന്തം പെങ്ങളുമാർക്ക് അതുണ്ടോ അതും ഇല്ല....!
"അല്ല ഈ അടക്കവും ഒതുക്കവും എന്നത് കൊണ്ട് ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത്...."
"നിനക്ക് ഇല്ലാത്ത സാധനം...."
😬ഓഹോ അങ്ങനെ....?!!
"അങ്ങനെ ഒന്നും പറഞ്ഞാൽ എനിക്ക് മനസ്സിൽ ആവില്ല.... എന്തെങ്കിലും ക്ലൂ തരണം...."
"അത്.... അത്.... പിന്നെ.... ആ ശ്രീകുട്ടിയുടെ കൂടെയല്ലേ നീയെന്നും പോന്നത്....അവൾ ഏതെങ്കിലും അന്യ പുരുഷൻമാരോട് ഇന്നേ വരെ സംസാരിച്ചിട്ടുണ്ടോ....മുതിർന്നവരെ കാണുമ്പോ ബഹുമാനിക്കാനും അറിയാം.... അത് പോലെ ഒക്കെ ഉള്ള പെണ്ണാ എന്റെ സങ്കല്പത്തിൽ ഉള്ളത്...."
😟ദൈവമേ എന്റെ റൂട്ട് തന്നെയാണോ ഏട്ടന്റെയും....!
"എന്നാൽ നമുക്ക് ശ്രീക്കുട്ടിയെ തന്നെ നോക്കിയാലോ ഏട്ടാ...."😍
"ഏയ് അതൊന്നും ശരിയാവില്ല.... എനിക്ക് നിന്നെ പോലെയാ അവളും...."
ഇത് തന്നാ അങ്ങേരും പറയുന്നത്.... ഇവന്മാർക്ക് ഒക്കെ ഉള്ള ഒരു പെങ്ങളെ മനസ്സിൽ ആക്കാൻ പറ്റുന്നില്ല....അപ്പോഴാ വേറൊന്ന് കൂടി....!😒
"അല്ലേലും അവൾക്ക് ഏട്ടനെ ഒന്നും ശരിയാവില്ല....അവൾക്ക് വേറെ നല്ല ചെക്കനെ ഒക്കെ കിട്ടും...."
എന്നും പറഞ്ഞു പെണ്ണ് മുറിയിൽ ചെന്നു....!നന്ദൻ ആണെങ്കിൽ വായും പൊളിച്ചു നിന്നു.... പെണ്ണ് ആണെങ്കിൽ ഫോൺ എടുത്തു അപ്പൊ തന്നെ ശ്രീയെ വിളിച്ചു....!
"എന്താടി....?!!"
"എടീ നന്ദേട്ടൻ...."
"അയ്യോ നന്ദേട്ടന് എന്ത് പറ്റി...."😟
എനിക്ക് ആണെന്ന് കേട്ടാൽ പോലും ഇത്രയ്ക്ക് ഫീലിംഗ്സ് ഉണ്ടാവൂലല്ലോ....!
"നന്ദേട്ടന് ഒന്നും പറ്റിയതല്ലടി....ഏട്ടന് മറ്റന്നാൾ ഒരു പെണ്ണ് കാണൽ ഉണ്ട്....കുടുംബവഴക്ക് അല്ലേൽ നിന്നെയും കൂടെ കൂട്ടായിരുന്നു.... ആ സാരല്ല ഞാൻ പിക് വിടാം...."
"മ്മ്...."
അവൾ ഒന്ന് മൂളി....!
"ആ ഡോക്ടർ എന്നെ നാളെ പെണ്ണ് കാണാൻ വരുന്നെന്നു കൂടി ഏട്ടൻ പറഞ്ഞെടി...."
"എന്നിട്ട് നീ എന്ത് പറഞ്ഞു...."
"ചെക്കൻ വന്ന് ഒന്ന് കാണട്ടെ.... ശ്രീയേട്ടനെക്കാൾ ഗ്ലാമർ ഉള്ളതാണെങ്കിൽ കെട്ടിയേക്കാം.... എത്ര കാലം എന്ന് വെച്ചാ നിന്റെ ഏട്ടന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്...."
"അപ്പൊ നിനക്ക് ഏട്ടനോടുള്ള സ്നേഹം അത്രയൊക്കെ ഉള്ളോ...."
"ഞാൻ ചുമ്മാ പറഞ്ഞതാടി.... നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്റെ ഏട്ടനെ വെറുതെ വിടും എന്ന്..... ഞാൻ അങ്ങേരെയും കൊണ്ടേ പോവൂ...."
"ആ.... അത് എനിക്കറിയാം...."
"എടീ നാളത്തെ പെണ്ണ് കാണൽ മുടക്കാൻ ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്.... നീ അവിടെനിന്ന് എങ്ങനെ എങ്കിലും ഇറങ്ങി വാ...."
"😒ഇവിടെ ഏട്ടൻ ഉണ്ടെടി....ഏട്ടൻ ആണെങ്കിൽ നമ്മളെ എല്ലാ കള്ളത്തരവും കണ്ട് പിടിക്കേം ചെയ്തു...."
പറഞ്ഞു തീർന്നില്ല അപ്പൊ തന്നെ മുന്നിൽ നിൽക്കുന്ന ഏട്ടനെ കണ്ട് ശ്രീ ഒന്ന് സ്റ്റെക് ആയി....!അവൻ അപ്പൊ തന്നെ ഫോൺ വാങ്ങി കാതിൽ വെക്കുകയും ചെയ്തത് കണ്ട് ശ്രീ വായും പൊളിച്ചു നിന്നു....!മിക്കവാറും തെറിയാവും....അത് കൂടി കേട്ടാൽ ഈ ജന്മം അവളെ ആഗ്രഹം ഒന്നും നടക്കാൻ പോണില്ല....!
"നിന്റെ ഏട്ടന്റെ വിചാരം എന്താണാവോ.... എന്നായാലും ഒരു ദിവസം എന്റെ കയ്യിൽ തന്നെ കിട്ടും.... അപ്പൊ ഞാൻ എല്ലാം ചേർത്ത് കൊടുത്തോളാം....ഇപ്പൊ നീ അങ്ങേരെ കണ്ണ് വെട്ടിച്ചു എങ്ങനെ എങ്കിലും ഇറങ്ങി വാടി.... അങ്ങേര് അവിടെ എവിടെ എങ്കിലും ചൊറിയും കുത്തിഇരിക്കാവില്ലേ....."
അവൻ പല്ല് കടിച്ചു പിടിച്ചു പെങ്ങളെ ഒന്ന് നോക്കി... അവൾ ഒന്ന് ഇളിച്ചു കൊടുത്തു....!
"ഈ കല്യാണം മുടക്കിയിട്ട് വേണം ആ സാമി പറഞ്ഞ പോലെ നിന്റെ ഏട്ടന്റെ മുന്നിൽ വന്ന് നിക്കാൻ....നിന്റെ ഏട്ടൻ മിക്കവാറും എന്റെ മുന്നിൽ മൂക്കും കുത്തി വീണോളും....എന്നിട്ട് വേണം എന്നെ കൊണ്ട് ഈ പിന്നാലെ നടത്തിച്ചതിനൊക്കെ മൂക്ക് കൊണ്ട് ക്ഷ,,, മ്മ,,,ക്ക എന്നൊക്കെ അങ്ങേരെ കൊണ്ട് എഴുതിക്കാൻ...."
മ്മ്.... ഇതൊക്കെയാണ് മനസ്സിൽ ഇരിപ്പ് അല്ലെ.... നടന്നത് തന്നെ....!
അവൻ ശ്രീയെ ഒന്ന് നോക്കി ഫോൺ അവളെ കയ്യിൽ തന്നെ കൊടുത്ത് പോയി.... ദൈവമേ അവൾ എന്തൊക്കെയാണാവോ പറഞ്ഞത്....!
"നീ എന്താടി ഒന്നും മിണ്ടാതെ....നീ വരുന്നുണ്ടോ ഇല്ലയോ...."
"😒പുറത്ത് പോയാൽ ഏട്ടൻ എന്നെ വെച്ചേക്കില്ലെടി...."
"അതൊക്കെ ഞാൻ....എനിക്ക് രണ്ട് ഏട്ടൻമാരാ എന്നിട്ട് ഞാൻ ഇറങ്ങുന്നുണ്ടല്ലോ..."
"നീ എവിടെ പോവാൻ ആടി ഈ സമയത്ത് വിളിക്കുന്നെ.... പുറത്ത് ഇറങ്ങിയാൽ വെച്ചേക്കില്ല നിന്നെ...."
നന്ദൻ പിന്നിൽ നിന്ന് പറഞ്ഞതും ദേവൂ ഇളിച്ചു കാണിച്ചു ഫോൺ വെച്ചു....!
💕💕💕
"നീ എങ്ങോട്ടാ....?!!"
കാലത്ത് തന്നെ ദേവൂട്ടി ബാഗും എടുത്തു ഇറങ്ങുന്നത് കണ്ട് ഏട്ടന്മാർ രണ്ടും ഒരു പോലെ ചോദിച്ചു....!
"കോളേജിലോട്ട്...."
"ഇന്ന് നീ ലീവ് എടുത്താൽ മതി.... നിന്നെ കാണാൻ അവർ വൈകീട്ട് എത്തും...."
"ഇന്ന് എക്സാം ആണ്.... ഉച്ചവരെയേ ഉള്ളൂ...."
"ക്ലാസ് ടെസ്റ്റ് അല്ലെ അത് എഴുതിയില്ലേ കുഴപ്പം ഒന്നും ഇല്ല...."
"ലീവ് ആയാൽ ഒറ്റക്ക് വെക്കും എന്ന് മിസ് പ്രത്യേകം പറഞ്ഞതാ.... പെണ്ണ് കാണാൻ വന്നത് കൊണ്ടാണെന്നു പറഞ്ഞാലും അവർ വിശ്വസിക്കില്ല...."
"അതെങ്ങനാ ഇതിന് മുന്പും നീ ഈ കാരണം പറഞ്ഞു ലീവ് എടുത്തു കാണും...."
നന്ദൻ അവളെ ഒരുമാതിരി നോക്കി കൊണ്ട് പറഞ്ഞു....!
"🤔ഏയ് അത് പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഒരു ഓർമ...."
"മ്മ്.... ബെസ്റ്റ്...."
"ഞാൻ പൊക്കോട്ടെ വല്യേട്ടാ.... എനിക്ക് ഒറ്റയ്ക്ക് എക്സാം എഴുതാൻ വയ്യാത്തോണ്ടാ...."
"ആ എങ്കിൽ നീ പോയിക്കോ.... പിന്നെ ഉച്ചയ്ക്ക് തന്നെ ഇവിടെ എത്തിയിരിക്കണം അല്ലെങ്കിൽ അറിയാലോ എന്നെ...."
"ആ.... അറിയാം...."
എന്നും പറഞ്ഞു പെണ്ണ് ഇറങ്ങി....!
😍ശ്രീദേവ് വരുന്നത് കണ്ടതും പെണ്ണ് റോഡിൽ കേറി അവന്റെ ഗെറ്റ് ആപ്പും നോക്കി നിന്നു.... ഹോ അതിന്റെ പിറകിൽ സ്പെക്സ് ഒക്കെ വെച്ച് അവനെയും കെട്ടിപ്പിടിച്ചിരിക്കുന്ന പെണ്ണിനെ ഒന്ന് സങ്കല്പിച്ചതും പെണ്ണ് സ്വപ്നലോകത്ത് എന്ന പോലെ നിന്നു....!
അവൻ അവൾക്ക് മുന്നിൽ ബൈക്ക് നിർത്തി ഹോൺ അടിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത് തന്നെ....!
"എന്താടി നടു റോഡിൽ കേറി നിന്ന് സ്വപ്നം കാണുന്നത്...."
"ഇയാളെയാ ഞാൻ സ്വപ്നം കണ്ടത്....നമ്മൾ ഒരുമിച്ച് ഇങ്ങനെ....."😍
"ഞാൻ ബ്രേക്ക് ഇട്ടില്ലെങ്കിൽ ഇപ്പൊ പരലോകത് എത്തിയേനെ....."
"ഇയാളെ കയ് കൊണ്ട് മരിച്ചാലും എനിക്ക് സന്തോഷമേ ഉള്ളൂ...."
"നിനക്ക് മുഴു വട്ടാ.... കൊണ്ട് പോയി ചികിൽസിക്കാൻ പറ നിന്റെ ഏട്ടന്മാരോട്...."
"ഇയാൾ ചികിൽസിച്ചാൽ മാത്രേ എന്റെ വട്ട് മാറൂ...."😍
"അത് നല്ല രണ്ട് കിട്ടാത്തതിന്റെ കേടാ.... നീ ഇന്നലെ എന്താ ശ്രീയോട് പറഞ്ഞത്.... എന്നെ മൂക്ക് കൊണ്ട് എന്ത് എഴുതിക്കും എന്നാ.....!!"😬
ദൈവമേ അത് ഇങ്ങേർ എങ്ങനെ അറിഞ്ഞു....!
"അത്.... ഞാൻ ചുമ്മാ പറഞ്ഞതാ...."
"പിന്നെ വേറൊന്ന് കൂടി നീ പറയുന്നത് കേട്ടല്ലോ.... എന്റെ മുന്നിൽ എങ്ങനെയോ വന്ന് നിൽക്കും എന്ന്...."
"അതും ഞാൻ ചുമ്മാ പറഞ്ഞതാ...."
"നീ അങ്ങനെ ഒക്കെ വന്ന് നിന്നാൽ ഒരു പക്ഷെ ഞാൻ പരിതി വിട്ടു വല്ലതും ചെയ്തു എന്നൊക്കെ വരും... പക്ഷെ പിന്നെ അതും പറഞ്ഞു എന്റെ പിന്നാലെ വന്നേക്കരുത്...."
അയ്യേ ഇവൻ ഇത്രയ്ക്കും വൃത്തികെട്ടവൻ ആണോ.... അങ്ങനെ എങ്ങാനും നിന്നാൽ എല്ലാം കഴിഞ്ഞു ഞാൻ ഒന്നും അറീല എല്ലാം നീയാ ചെയ്തത് എന്ന് പറഞ്ഞു കളയാനും മടിക്കില്ല.... അപ്പൊ ആ പണി വേണ്ട..... അല്ലാതെ തന്നെ എന്നെ ഇഷ്ടം ആവോന്ന് നോക്കട്ടെ....!
"എനിക്കറിയാം അതൊക്കെ എന്നെ പറ്റിക്കാൻ പറയുവാണെന്ന്....ശരിക്കും ശ്രീയേട്ടന് എന്നെ ഇഷ്ടാ...."
അത് കേട്ടതും അവൻ ചെറുതായി ഒന്ന് ഞെട്ടി....എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അവൻ വണ്ടി മുന്നോട്ട് എടുത്തു....!
"ശ്രീയേട്ടാ ഐ ലവ് യൂ...."😍
"ഐ ഹേറ്റ് യൂ....പോടീ...."😬
എന്നും പറഞ്ഞു അവൻ പോയി....!
ഇത്തിരി നേരം കൂടി നിന്നപ്പോൾ ആണ് ശ്രീകുട്ടി വന്നത്....!
"നീ എന്താടി ലേറ്റ് ആയെ...."
"ഇന്നലെ പാതിരാത്രി വരെ ഉറക്കം ഒളിച്ചു പഠിച്ചത് കൊണ്ടാവും എണീക്കാൻ നേരം വൈകി...."
"ഹോ ഭാഗ്യം നീ പഠിച്ചു അല്ലെ....അപ്പൊ എക്സാമിന്റെ കാര്യം പേടിയില്ല...."
"ഉറങ്ങി എണീറ്റപ്പോഴേക്കും ഒന്നും ഓർമയില്ലെടി...."
"എങ്കിൽ പിന്നെ ഉറങ്ങണായിരുന്നോ...."
"അത് വിട്.... നിന്നെ ഇന്ന് പെണ്ണ് കാണാൻ വരല്ലേ...."
"ആ...."
"എന്നിട്ട് നിനക്ക് ഒരു വിഷമം ഒന്നും കാണുന്നില്ലല്ലോ...."
"അതിനൊക്കെ ഉള്ള ഐഡിയ ഞാൻ കണ്ട് വെച്ചിട്ടുണ്ടെടി.... ഇത് കണ്ടോ ഇത് ആ ഡോക്ടറെ നമ്പർ ആണ്....വല്യേട്ടന്റെ ഫോണിൽ നിന്ന് ചേട്ടത്തി അടിച്ചു മാറ്റി തന്നതാ...."
"ഇതെന്തിനാ നിനക്ക്...."
"നീ വാ.... എന്തിനാണെന്ന് പറഞ്ഞു തരാം...."
പെണ്ണ് ബസ്സ്റ്റോപ്പിൽ ചെന്നു നിന്ന് എല്ലായിടവും ഒന്ന് നോക്കി....!
"അവനെ ഫോൺ ചെയ്യാൻ എന്താടി വഴി....നമ്മുടെ ഫോണിൽ നിന്ന് കോൾ ചെയ്‌താൽ പണി പാളും...."
എന്നും പറഞ്ഞു അവിടെ ഒക്കെ നോക്കുമ്പോൾ ആണ് രതീഷ് തന്റെ കടയ്ക്ക് മുന്നിൽ ഇളിച്ചു നിക്കുന്നത് കണ്ടത്....ഇവന്നിട്ട് ഒരു പണി കൊടുക്കാം....!🙄
"നീ വാ...."
എന്നും പറഞ്ഞു അവൾ ശ്രീയെയും കൊണ്ട് അങ്ങോട്ട് നടന്നു....!
"🙄നീ എന്തിനാ അവിടേക്ക് പോണേ.... ഇനി അയാളെ വശീകരണം ഏറ്റോ...."
"അതിനൊന്നും അല്ലേടി...."
അവിടെ എത്തിയതും ദേവൂ അവനെ നോക്കി നന്നായി ഇളിച്ചു....!
"ഒന്ന് ഫോൺ തരോ....എന്റെൽ ബാലൻസ് ഇല്ലാത്തോണ്ടാ...."
"അതിനെന്താ...."
എന്നും പറഞ്ഞു അവൻ കേട്ടപാടെ ഫോൺ എടുത്തു നീട്ടി....പാവം എന്തോ ദുരന്തം വരാൻ ഇരിക്കുന്നതേ ഉള്ളൂ....!
പെണ്ണ് ഫോൺ വാങ്ങി കയ്യിൽ ഉള്ള നമ്പറിൽ നീണ്ട ഒരു മെസേജ് വിട്ടു....സീൻ ചെയ്‌തെന്ന് കണ്ടതും അപ്പൊ തന്നെ ക്ലിയർ ചെയ്തു ഒരു ഇളിയോടെ അവന് ഫോൺ കൊടുത്തു....ശ്രീ എല്ലാം കണ്ട് കിളി പോയി നിൽപ് ആണ്....!
"😨പാവം അവൻ നിന്നെ ഒന്ന് ലൈൻ ഇട്ടു എന്ന് കരുതി ഇങ്ങനെ ശിക്ഷിക്കണമായിരുന്നോ...."
"എങ്കിൽ നീ ഒരു കാര്യം ചെയ്യ്.... നിന്റെ ഏട്ടന്റെ ഫോൺ എടുത്തു എന്റെ കയ്യിൽ കൊണ്ട് താ.... ഞാൻ അങ്ങേർക്കിട്ട് കൊടുക്കാം...."
"ഞാൻ നിന്നെ എന്റെ ഏട്ടനെ കൊണ്ട് കെട്ടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഏട്ടനിട്ട് തല്ല് കിട്ടുന്ന പണിക്ക് ഞാൻ ഇല്ല...."
എക്സാം ഒക്കെ എഴുതി പറഞ്ഞ സമയത്ത് തന്നെ പെണ്ണ് വീട്ടിൽ എത്തി.... ഏട്ടന്മാരെ ബോധ്യപ്പെടുത്താൻ വേണ്ടി കുളിച്ചു സുന്ദരികുട്ടിയായി നിന്നു....!
😘ഇത്രയും സുന്ദരിയായ എന്നെയാണോ ആ ശ്രീയേട്ടൻ ഒരു മൈൻഡും ചെയ്യാതെ നടക്കുന്നത്....!
"നീ ഒന്ന് വിളിച്ചു നോക്ക്.... പറഞ്ഞ സമയം കഴിഞ്ഞല്ലോ.... അവർക്ക് വഴി മാറിയത് ആണോ എന്ന് അറിയാലോ...."
അച്ഛൻ പറയുന്നത് കേട്ടതും ദേവൂ ഇത്തിരി പേടിയോടെ ഇരുന്നു.... ദാസ് ആണെങ്കിൽ അപ്പൊ തന്നെ അവർക്ക് കോൾ ചെയ്യാനും തുടങ്ങി.... ആളെ മുഖം മാറുന്നത് പെണ്ണ് കാണുന്നുണ്ടായിരുന്നു....!
"എന്തായെടാ.... അവർ എവിടെ എത്തി...."
"അവർ വരുന്നില്ലെന്ന്....ആരോ മനഃപൂർവം പണി തന്നതാ അച്ഛാ..... അത് ആരാണെന്ന് എനിക്കറിയാം...."
"എന്താ ഉണ്ടായത് എന്ന് നീ തെളിച്ചു പറയെടാ....."
"ഇവളും ആയി മുടിഞ്ഞ പ്രേമം ആണെന്നും അവൻ പെണ്ണ് കാണാൻ വന്നാൽ രണ്ടാളും ഒളിച്ചോടും എന്ന് അവന് ഇവളുടെ കാമുകൻ മെസേജ് അയച്ചിട്ടുണ്ടെന്ന്...."
😦പണി പാളി എന്നാ തോന്നുന്നേ.... ദേവൂ എരിവ് വലിച്ചു എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു....!
"ആരാടി അവൻ...."
"എനിക്ക് അറീല...."
"അതൊക്കെ എനിക്കറിയാം.... നീ വാടാ നന്ദാ...."
ദാസ് നന്ദനെയും കൊണ്ട് പോവുന്നത് കണ്ട് ദേവൂ ഒന്നും മനസ്സിൽ ആവാതെ നിന്നു....😟രതീഷിനെ തല്ലാൻ ആണോ ഇനി ഈ പോണത്.... പാവം ഇത്രയ്ക്ക് വേണ്ടായിരുന്നു....!
💕💕💕
ദാസിനെയും നന്ദനെയും ഒരുമിച്ച് കണ്ടതും ശ്രീദേവ് ഒന്ന് ഞെട്ടാതേ ഇരുന്നില്ല....അവൾ എന്തെങ്കിലും ഒപ്പിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് തന്റെ തലയിൽ ആണെന്ന് അവനറിയാം....!
"എന്താ ദാസേട്ടാ...."
അവൻ ഒരു ചിരിയോടെ ചോദിച്ചതും ദാസ് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു....!
"ദേവൂട്ടിയെ ഇന്ന് പെണ്ണ് കാണാൻ വരാൻ ഇരുന്ന ആ ഡോക്ടർക്ക് നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നും ഒളിച്ചോടാൻ പോവാണെന്നും മെസേജ് വിട്ടിട്ട് ഇപ്പൊ ഒന്നും അറിയാത്ത പോലെ എന്താണെന്നോ...."
"ഞാൻ അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേരെ മുന്നിൽ ചെന്നു പറയാൻ ഉള്ള ധൈര്യം ഒക്കെ എനിക്കുണ്ട്....ഇങ്ങനെ മറഞ്ഞു നിന്ന് മെസേജ് അയക്കേണ്ട കാര്യം ഒന്നും എനിക്കില്ല...."
"😬നീയല്ലെങ്കിൽ പിന്നെ ആരാ അത് ചെയ്തത്...."
"മെസേജ് ചെയ്തത് ആണെങ്കിൽ അതിന് ഒരു നമ്പർ ഉണ്ടാവില്ലേ...."
അവന്റെ ചോദ്യം കേട്ടതും ദാസ് അതും ശരിയാണെന്ന പോലെ നിന്നു....!
"എന്റെ നമ്പർ ആണെങ്കിൽ എന്റെ അടുത്ത് വാ.... ഞാൻ ഇവിടെ ഒക്കെ തന്നെ കാണും...."
ദാസ് അവനെ ഒന്ന് നോക്കി തിരിച്ചു നടന്നു....പിന്നാലെ അവനെ ഒന്ന് നോക്കി നന്ദനും....!അത് കണ്ടതും ശ്രീദേവ് നന്ദനെ നോക്കി ഒന്ന് ചിരിച്ചു....!
"ഏട്ടൻ എന്താ ശ്രീദേവിനെ സംശയിക്കാൻ കാരണം...."
"അത് അന്ന് ആ ഭാസി ഇവനെയും ദേവൂട്ടിയെയും ഏതോ അവസ്ഥയിൽ കണ്ടെന്നു പറഞ്ഞിരുന്നു....അന്നേ ഞാൻ ഇവനോട് ചോദിച്ചതാ.... അന്ന് അവൻ പറഞത് അപ്പൊ വിശ്വസിച്ചെങ്കിലും ഇപ്പൊ അത് കേട്ടപ്പോൾ ഇവനാണെന്നാ തോന്നിയത്...."
"എന്റെ ഏട്ടാ.... ശ്രീദേവ് എന്തായാലും അങ്ങനെ ഒന്നും ചെയ്യില്ല....അകൽച്ചയിലും ആണെങ്കിലും അവൻ നമ്മളെ വേർതിരിച്ചു കാണാറില്ല...."
"ഇപ്പൊ നമ്മൾ ചർച്ച ചെയ്യേണ്ടത് അതല്ല.... ആ പന്നി ആരാണെന്നാണ്...."
"അന്ന് ഞാൻ ആ ഭാസിയെ അടിച്ചപ്പോൾ അവൾ പറഞ്ഞതാ കാണാൻ കൊള്ളാവുന്ന ഏതോ ഒരുത്തനും ആയി അവൾ പ്രേമത്തിൽ ആണെന്ന്.... അന്ന് ഞാനും അത് കാര്യം ആക്കിയില്ല...."
നന്ദൻ പറഞ്ഞതും ദാസ് ഡോക്ടറെ അടുത്ത് അവനെയും കൊണ്ട് ചെന്നു.... നമ്പർ നോട് ചെയ്തു ആളെ മനസ്സിൽ ആയതും രണ്ടും കലിപ്പിൽ രതീഷിനെ തിരക്കി സലൂണിലേക്ക് വന്നു....!
അവനെ അവിടെ കാണാതെ ഈ ടൈം ഉള്ള സ്ഥലം അന്വേഷിച്ചു അവർ രണ്ടും അങ്ങോട്ട് ചെന്നു....!
കവലയിൽ രതീഷിനോടൊപ്പം ഇരിക്കുന്ന ശ്രീദേവ് രണ്ടിന്റെയും വരവ് കണ്ട് ഒന്ന് ഞെട്ടി.... പക്ഷെ ദാസ് വന്ന് ഒന്നും അറിയാതെ ഇരിക്കുന്ന രതീഷിനെ ഒരു ചവിട്ടിന് താഴെയിട്ടു....!അത് കണ്ടതും ശ്രീദേവ് ഞെട്ടി തരിച്ചു നിന്നു....!
"😬നിനക്ക് ഞങ്ങടെ പെങ്ങളെ തന്നെ വേണം അല്ലേടാ പ്രേമിക്കാൻ...."
രണ്ടും അവനെയിട്ട് ഇടിക്കാൻ തുടങ്ങിയതും ശ്രീ വായും പൊളിച്ചു നിന്നു....!
"ദാസേട്ടാ.... എനിക്ക് അവളെ ഇഷ്ടം ആയിരുന്നു എന്നുള്ളത് സത്യാ... പക്ഷെ യോഗ്യത ഇല്ലെന്ന് മനസ്സിൽ ആയപ്പോൾ ഞാൻ വേണ്ടെന്ന് വെച്ചതാ...."
"എന്നിട്ടാണോ ഇന്ന് നീ അവളെ കാണാൻ വരുന്ന ചെക്കന് നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നും ഒളിച്ചോടാൻ പോവാണെന്നും മെസേജ് വിട്ടത്...."😬
അത് കേട്ട് രതീഷും ഞെട്ടി നിന്നു....!
"നിന്റെ ഫോൺ ഇങ്ങ് എടുക്കെടാ...."
ഫോൺ വാങ്ങി നോക്കിയെങ്കിലും അതിൽ അങ്ങനെ ഒരു മെസേജ് ഒന്നും ഇല്ല....!
"ഈ നമ്പർ നിന്റേതു തന്നെയല്ലേ....മെസേജ് എങ്ങനെ ആവിയായെന്ന് കണ്ട് പിടിക്കേണ്ടവർ തന്നെ കണ്ട് പിടിച്ചോളും.... നീ വാ നമുക്ക് സ്റ്റേഷനിൽ ചെന്നു തീരുമാനം ആക്കാം...."
രതീഷ് ഞെട്ടി തരിച്ചു കൊണ്ട് ശ്രീയെ ഒന്ന് നോക്കി....!
"നിക്ക് ദാസേട്ടാ.... നീയല്ല മെസേജ് അയച്ചത് എങ്കിൽ പിന്നെ നിന്റെ ഫോണിൽ നിന്ന് എങ്ങനെ മെസേജ് പോയി...."
"അത് എനിക്കറിയില്ലേടാ....അവളെ പെണ്ണ് കാണാൻ വരുന്നത് ആരാണെന്ന് പോലും എനിക്ക് അറിയില്ല....പിന്നെ ഞാൻ എങ്ങനെയാ അവർക്ക് മെസേജ് അയക്കുന്നെ...."
"കടയിൽ ഉള്ളപ്പോൾ നിന്റെ ഫോൺ ആരെങ്കിലും വാങ്ങുകയോ എടുക്കുകയോ മറ്റൊ ചെയ്തിരുന്നോ...."
അത് കേട്ടതും രതീഷ് ഓർത്തെടുക്കാൻ ശ്രമിച്ചു....!
"ആ.... കാലത്ത് ദേവൂ വന്ന് ഫോണിൽ ബാലൻസ് ഇല്ലെന്ന് പറഞ്ഞു ആരെയോ കോൾ ചെയ്യാൻ ഫോൺ വാങ്ങിയിരുന്നു...."
അത് കേട്ടതും ശ്രീദേവ് അറിയാതെ തലയിൽ കയ് വെച്ചു പോയി....!
"അവളാണ് ഇത് ചെയ്തത് എങ്കിൽ അവൾ ഇന്നത്തോടെ ഞങ്ങൾ ആരാണെന്ന് അറിയും....ഇനി അവളല്ല എങ്കിൽ ഞങ്ങൾ ആരാണെന്ന് നീയും അറിയും...."
എന്നും പറഞ്ഞു ദാസ് പോയതും ശ്രീദേവ് അറിയാതെ അവിടെ ഇരുന്നു.... അവളെ കാര്യം തീരുമാനം ആയി....!
"എന്തൊരു ഇടിയാടാ ആ കാലമാടൻ ഇടിച്ചത്.... ഇവനാര് ഹിറ്റ്ലർ ദാസനോ...."
കവിളിൽ കയ് വെച്ച് രതീഷ് അവറ്റകൾ പോയ വഴിയേ നോക്കി പറഞ്ഞു....!
"അവൾ വന്ന് ഇളിച്ചു കാണിച്ചപ്പോഴേക്കും നീ എന്തിനാ ഫോൺ എടുത്തു അവൾക്ക് നീട്ടിയത്.... അതിനുള്ള തല്ലാണെന്ന് കരുതിയാൽ മതി...."
"നീ അന്ന് ഇവന്മാരെ കാര്യം പറയുമ്പോൾ ഇവറ്റകൾ ഇത്രക്ക് ഭീകരന്മാർ ആണെന്ന് കരുതീല....ഒരുമിച്ച് പഠിച്ചതല്ലേ ആ നന്ദൻ...ഏട്ടനെ ഒന്ന് പിടിച്ചു മാറ്റാം ആയിരുന്നില്ലേ...."
"പെങ്ങന്മാരെ കാര്യം വന്നാൽ എല്ലാ ആങ്ങളമാരും ഇങ്ങനെയാടാ...."
ശ്രീ അവന്റെ തോളിൽ കയ്യിട്ട് അവനെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു....!
💕💕💕
"ദേവൂട്ടി.... എടീ ദേവൂട്ടി...."😬
ദൈവമേ ദാസേട്ടൻ എല്ലാം കണ്ട് പിടിച്ചോ.... ദേവൂ മുറിയിൽ നിന്ന് താഴേക്ക് പതിയെ ഇറങ്ങി വന്നു....!
"വാടി ഇവിടെ....?!!"
ദാസ് അവളെ മുടി കുത്തിൽ പിടിച്ചു വലിച്ചു മുന്നിൽ നിർത്തി....!
"നീയാണോ രതീഷിന്റെ ഫോണിൽ നിന്ന് ആ ഡോക്ടർക്ക് മെസേജ് ചെയ്തത്...."
അവൾ അല്ലെന്നും ആണെന്നും ഒരു പോലെ തലയാട്ടി.... 😟നന്ദൻ ആണെങ്കിൽ വായും പൊളിച്ചു നിൽപ്പാണ്....!
"ആണെന്നോ,,,,അല്ലെന്നോ....?!!"😬
"ഞാൻ തന്നാ...."
"എന്തിന്....?!!"
"എനിക്ക് ആ ഡോക്ടറേ കെട്ടണ്ട അത് കൊണ്ട്...."
അവൾ പറഞ്ഞു തീരുന്നതിനു മുന്നേ ദാസ് അവളുടെ മുഖത്ത് ആഞ്ഞു തല്ലിയതും ദേവൂ പിന്നിലേക്ക് വേച്ചു വീണു....!
"ദാസേട്ടാ എന്താ ഈ കാണിക്കുന്നത്...."
ഏട്ടത്തി വന്ന് ദാസിനെ പിടിച്ചു നിർത്തി.... ദേവൂ അവിടെ തന്നെ കവിളിൽ കയ് വെച്ച് കൊണ്ട് ഇരുന്നു....!
"മോളെ ഈ കുഞ്ഞേട്ടനോട് പറ നീ എന്തിനാ അങ്ങനെ ചെയ്തത്...."
നന്ദൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് ചോദിച്ചു....!
"അത് എനിക്ക് ഒരാളെ ഇഷ്ടാ...."
"😬ആരെ.... തെങ്ങ്കയറ്റക്കാരനോ അതോ ആ രതീശോ...."
"ഇത് വേറെ ആളാ...."
"അത് ആരാണെന്നാ ചോദിച്ചത്...."
"അത് ഞാൻ പറയൂല...."
"അതെന്താ പറഞ്ഞാൽ...."😬
ദാസ് കലിപ്പോടെ അവളെ അടുത്ത് ചെന്നു....!
"അയാൾക്ക് എന്നെ ഇഷ്ടല്ല...."
"😦നിന്നെ ഇഷ്ടം അല്ലാത്ത ഒരാളെ എന്തിനാ നീ പ്രേമിക്കുന്നെ...."
"അങ്ങനെ ആണെങ്കിൽ നമുക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും ഒക്കെ ഇഷ്ടം അല്ലെ അത് അവർക്ക് നമ്മളെ ഇഷ്ടം ആയിട്ടാണോ...."
"🙄അവരെയാണോ മോളെ നീ പ്രേമിക്കുന്നെ.... എടീ അവരൊക്കെ കാണാൻ പയ്യൻ ആണേലും നിന്റെ അച്ഛൻ ആയ എന്നേക്കാൾ പ്രായം ഉള്ളവരാടി...."
"ഒന്ന് പോ അച്ഛാ അവരൊന്നും അല്ല.... ഇത് നല്ല ചുള്ളൻ ചെക്കനാ...."🥰
"😬എത്ര കിട്ടിയാലും നീ പഠിക്കില്ലെടി.... അവൻ ആരായാലും ഇപ്പൊ മറന്നോണം അവനെ....ആ ഡോക്ടറോട് എന്തെങ്കിലും പറഞ്ഞു തിരികെ കൊണ്ട് വരാം...."
"എങ്കിൽ ഞാൻ ഒളിച്ചോടും പറഞ്ഞില്ലെന്നു വേണ്ട...."
"ആരെ കൂടെ....?!!"🙄
നന്ദൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു....!
"ഒറ്റയ്ക്ക് അല്ലാതെ അങ്ങേര് എന്നെ കൊണ്ട് പോവൊന്നും ഇല്ല....."
അത് കേട്ടതും നന്ദൻ ഒന്ന് ചിരിച്ചു....!
"ആദ്യായിട്ടാ നീ ഒരാളെ ഇത്രയൊക്കെ ഇഷ്ടപ്പെട്ടിട്ട് നിന്നോട് ഇഷ്ടം അല്ലെന്ന് പറഞ്ഞെന്ന് കേള്ക്കുന്നെ.... അവന് ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം...."
"ഭാവിയിൽ അളിയൻ ആയിട്ട് വരുമ്പോ കൊടുത്തോ...."
"😬അത് മോളെ മനസ്സിൽ ഇരിക്കെ ഉള്ളൂ....അവൻ ആരാണെന്ന് നീ പറയേണ്ട ഞാൻ തന്നെ കണ്ട് പിടിച്ചോളാം...."
"ഏഴു വർഷം ആയിട്ട് കണ്ട് പിടിച്ചില്ല പിന്നെയാ...."🥴
"ഏഴു വർഷം ആയോ....?!!"😨
"മ്മ്.... എന്നിട്ടും എന്നെ ഇഷ്ടം ആവുന്നില്ല.... എനിക്കെന്താ ഒരു കുറവ്...."
"രണ്ട് കിട്ടാത്ത കുറവേ ഞാൻ കാണുന്നുള്ളൂ...."
"അതല്ലേ ഇപ്പൊ തന്നത്....എന്റെ പ്രേമത്തിന്റെ കാര്യം ആയോണ്ടാ ഞാൻ കൊണ്ട് നിന്നത്...."
🙄ഇത് തലയ്ക്ക് പിടിച്ചതാ.... നന്ദനും ദാസും പരസ്പരം ഒന്ന് നോക്കി....!
"നിന്റെ ഫോൺ എവിടെ....?!!"
അത് കേട്ടതും പെണ്ണ് എണീറ്റ് മുറിയിലേക്ക് ഒരു ഓട്ടം ആയിരുന്നു.... കോളിങ്ങും ചാറ്റിങ്ങും ഒന്നും ഇല്ലേലും ഗാലറി മുഴുവനും അങ്ങേര് നിറഞ്ഞു നിൽപാണ്.....പോരാത്തതിന് വാൾപേപ്പറും....!
പെണ്ണ് ഡോർ ലോക്ക് ചെയ്തു ഫോൺ എടുത്തു അത് എവിടെ വെക്കും എന്ന ആലോചനയിൽ ആണ്.....!
"ഡീ തുറക്കെടി...."
"എടാ അവൾ വല്ല കടുംകയ്യും ചെയ്യും.... മിണ്ടാതെ പോടാ.... ആളാരാണെന്ന് ഞാൻ തന്നെ പതിയെ എങ്ങനെ എങ്കിലും അവളിൽ നിന്ന് അറിഞ്ഞോളാം...."
അവൾ ഡോറിന് കാത് വേച്ചു അച്ഛൻ പറയുന്നത് കേട്ട് ആശ്വസിച്ചു....!
"നിനക്ക് അറിയോടി ആളാരാണെന്ന്...."
"ഇനി ഗർഭിണി ആയ പെണ്ണിന്റെ അടുത്ത് കൂടി വേണോ.... നീ ഒന്ന് അടങ്ങു ദാസാ.... ആളാരാണെന്ന് അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ.... അവൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.... ഇവളല്ലേ അവനെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടും അവൻ അംഗീകരിച്ചില്ലെന്ന് പറഞ്ഞത്...."
അതോടെ ദാസ് ഒന്ന് കൂൾ ആയി....!പുറത്ത് നിന്നുള്ള ബഹളം ഒക്കെ നിന്നതും ഫോണിൽ ചിരിച്ചു നിക്കുന്ന ശ്രീദേവിനെ നോക്കി അതിൽ ചുംബിച്ചു കൊണ്ട് അവൾ ബെഡിലേക്ക് വീണു....!
💕💕💕
"എടീ ഞാൻ ഇന്ന് ലീവ് ആണ്.... നന്ദേട്ടന് പെണ്ണ് കാണലാ ഇന്ന്...."
"ഓ അതിനെന്തിനാ നീ ലീവ് എടുക്കുന്നത്...."
ശ്രീകുട്ടി പുച്ഛത്തോടെ ചോദിച്ചു....!
"ഒരേ ഒരു നാത്തൂൻ അല്ലെ അപ്പൊ ഞാൻ അല്ലെ മുന്നിൽ പോണ്ടത്....എനിക്ക് കൂടി ഇഷ്ടം ആയാലേ നന്ദേട്ടനെ കൊണ്ട് ഞാൻ ആ പെണ്ണിനെ കെട്ടിക്കൂ...."
"അങ്ങനെ ആണോ...."
"പിന്നല്ലാതെ.... അല്ലാതെ നിന്നെ പോലെ ഏട്ടനെ പ്രേമിക്കുന്ന പെണ്ണ് കണ്മുന്നിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കില്ല ഞാൻ...."
"ഞാൻ എന്ത് ചെയ്യാൻ.... ഏട്ടൻ മനസ് വെച്ചാലെ നിന്നെ കെട്ടാൻ പറ്റൂ...."
"ആ.... അതും ശരിയാ...."
ശ്രീയും പിന്നെ അന്ന് ലീവ് എടുക്കാൻ തീരുമാനിച്ചു...!
ദേവൂട്ടി ആണെങ്കിൽ ഫോണും വെച്ച് താഴേക്ക് ഇറങ്ങി....!
"നീ എവിടെ പോവാടി...."
"ഞാൻ ശ്രീക്കുട്ടിയോട് ഞാൻ ഇന്ന് ലീവ് ആണെന്ന് പറയാൻ...."
"അത് ഫോൺ ചെയ്‌താൽ പോരടി...."
"ബാലൻസ് ഇല്ല...."
"ഈയിടെ ആയിട്ട് നിന്റെ ബാലൻസ് മുഴുവനും തെറ്റിയിരിക്കുകയാണെന്ന് എനിക്കറിയാം...."
അച്ഛൻ പെണ്ണ് പോയ വഴിയേ നോക്കി പറഞ്ഞു....!ഒരു ദിവസം ശ്രീദേവിനെ കണ്ടില്ലെങ്കിൽ പെണ്ണിന് സ്വസ്ഥം ആയി ഉറങ്ങാൻ പറ്റില്ല.... അതിനുള്ള പോക്ക് ആണ് അത്....!
അവൻ വരുന്നതും നോക്കി പെണ്ണ് കണ്ണിൽ എണ്ണയും ഒഴിച്ചു നിന്നു.... എന്താ വരാതെ,,,, ഇനി പോയി കാണോ....!
ആലോചിച്ചു തീരുന്നതിനു മുന്പേ അവന്റെ ബൈക്ക് വരുന്നത് കണ്ട് അവൾ പുഞ്ചിരിയോടെ നിന്നു.... പക്ഷെ അതികം താമസിയാതെ അവളുടെ പുഞ്ചിരി മാഞ്ഞു...!
അവൾക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വരുന്നുണ്ടായിരുന്നു....എങ്ങനെ തോന്നി എന്റെ കണ്മുന്നിൽ വെച്ച് മറ്റൊരു പെണ്ണിനെ പിന്നിൽ ഇരുത്തി പോവാൻ.... 😢
"😬ആരാടി ആ പിശാച്...."
ദേവൂ രണ്ടിന്റെയും പോക്ക് വിഡിയോ റെക്കോർഡ് ചെയ്തു ശ്രീക്ക് സെൻറ് ചെയ്തു കൊടുത്ത് കൊണ്ട് ചോദിച്ചു....!
"ഇതൊ.... ഇത് സിമി ചേച്ചി...."
"ഓ അവളെ ഒരു സിമി ചേച്ചി.... ഏട്ടനെ പോലെ പെങ്ങൾക്കും അവളെ ഇഷ്ടം ആയെന്ന് തോന്നുന്നു.... എന്താ ഒലിപ്പീര്...."
"ഏട്ടൻ അവളെ ബൈക്കിന്റെ പിന്നിൽ കേറ്റിയതിന് നീ എന്നോട് കലിപ്പ് ആയിട്ട് എന്താ കാര്യം...."
"ഇത് കാണാൻ ആണോ ഞാൻ വന്നത്.... ഇങ്ങനെ ആണെങ്കിൽ വീട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നു....രണ്ടിന്റെയും പോക്ക് കണ്ടില്ലേ....എന്നേക്കാൾ എന്താ അവൾക്ക് കൂടുതൽ...."
"അത് നീ ഏട്ടനോട് ചോദിച്ചു നോക്ക്...."
"ഞാൻ ചോദിക്കും..... എനിക്ക് നിന്റെ ഏട്ടൻ ആ സ്ത്രീ ദേവനെ പേടിയൊന്നും ഇല്ല...."😬
പെണ്ണ് കലിപ്പിൽ ഫോൺ കട്ട് ചെയ്തു....സ്ത്രീ ദേവോ.... ശ്രീ കുട്ടി വായും പൊളിച്ചു നിന്നു....!
"ദൈവമേ രണ്ടും പോണ വഴി വല്ല പാണ്ടി ലോറി....!
അയ്യോ വേണ്ട എന്റെ ശ്രീയേട്ടന് അപകടം ഒന്നും വരുത്തല്ലേ...."😢
പെണ്ണ് അതും പ്രാർത്ഥിച്ചു തിരിഞ്ഞതും മുന്നിൽ ഇളിച്ചു നിക്കുന്ന ഭാസിയെ കണ്ട് ഒന്ന് ഞെട്ടി....!
"ഇതാ ദേവൂട്ടി ക്ഷീണം മാറും...."
അത് കേട്ടതും പെണ്ണ് അവന്റെ കയ്യിൽ ഉള്ള കരിക്ക് വാങ്ങി കുടിച്ചു....!ഇപ്പൊ കണ്ടതിന്റെ ക്ഷീണം ആണേ പെണ്ണിന്....!
"ശ്രീദേവ് ദേവൂട്ടിയെ ചതിച്ചു അല്ലെ...."
🥺അങ്ങനെയും പറയാം.... അല്ലെ എന്റെ കണ്മുന്നിൽ അവളെയും കൊണ്ട് പോവോ.....!
"ശ്രീദേവ് ആള് ശരിയല്ല ദേവൂട്ടി....പല പെണ്ണുങ്ങളും ആയി അവന് അവിഹിതം ഉണ്ട്.... ദേവൂട്ടി അവന്റെ വലയിൽ വീഴാതെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...."
😨അത് കേട്ടതും ദേവൂട്ടി ഞെട്ടി....!അവിഹിതം ഒക്കെ ഉണ്ടായിട്ടും എന്നെ എന്താ അങ്ങോട്ട് അതിന് പോലും അടുപ്പിക്കാത്തത്....!ഇനി ഒരിക്കൽ കണ്ടത് കൊണ്ടാവോ....!😟
"ഇതൊക്കെ ഭാസിഏട്ടന് എങ്ങനെ അറിയാം...."
"ഞാൻ കാണാറുള്ളതാ.... അവൻ പല പെണ്ണുങ്ങളെയും കൊണ്ട് ചുറ്റി കറങ്ങുന്നത്.... അത് മാത്രം അല്ല അവന്റെ ആ തുണിക്കടയിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ ഒക്കെ അവൻ വശീകരിച്ചു വെച്ചിരിക്കാ...."
ദൈവമേ അത് കൊണ്ടാവോ ഈ എന്നെ കണ്ണിൽ പിടിക്കാത്തത്....😒പെണ്ണ് ചവിട്ടി തുള്ളി പോവുന്നത് നോക്കി ഭാസി ഒന്ന് ചിരിച്ചു....!
പോയത് ഇത്തിരി സന്തോഷത്തിൽ ആണേലും തിരിച്ചു വരവ് അങ്ങനെ അല്ലെന്ന് പെണ്ണിന്റെ അച്ഛന് അവളെ വരവ് കണ്ടപ്പോഴേ മനസ്സിൽ ആയി....!
"നിനക്ക് എന്ത് പറ്റി മോളെ...."
"ഇതിൽ കൂടുതൽ എന്ത് പറ്റാൻ...."
എന്നും പറഞ്ഞു പെണ്ണ് കലിപ്പോടെ അകത് ചെന്നു....!
"അതൊക്കെ ആ ഭാസി നിന്നെ ചുമ്മാ പറഞ്ഞു പേടിപ്പിച്ചതാവും.... കഴിഞ്ഞ ഏഴു വർഷം ആയിട്ട് നീ അവന്റെ പിന്നാലെ അല്ലെ....എന്നിട്ട് അങ്ങനെ വല്ലതും കണ്ടിരുന്നോ...."
ചേട്ടത്തി പെണ്ണിന്റെ സങ്കടം കണ്ട് ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു....!
കയ്യിലിരിപ്പ് ഏഴു വർഷം മുന്നേ ഞാൻ കണ്ടതാ എന്ന പോലെ പെണ്ണും ഇരുന്നു....!
"നിന്റേതോ നീ മുടക്കി.... ഇനി ഇതിന് കൂടി എതിര് പറഞ്ഞാൽ അറിയാലോ നിനക്ക് ദാസേട്ടനെ.....അത് കൊണ്ട് മോൾ പെട്ടെന്ന് റെഡി ആയി വാ...."
"ചേട്ടത്തിയുണ്ടോ...."😒
"പിന്നെ ഞാൻ ഇല്ലാതെ....എനിക്ക് അനിയനും അനിയത്തിയും ആയി നീയും നന്ദനും അല്ലെ ഉള്ളൂ...."
"എന്നാൽ ഞാൻ റെഡി ആവാം.... എന്നാലും ആ സ്ത്രീ ദേവനെ ഞാൻ വെറുതെ വിടാൻ ഒന്നും പോണില്ല...."
"ആ.... ഇതാണ് എന്റെ ദേവൂട്ടി...."
"മതി സുഖിപ്പിച്ചത്...."
"മനസ്സിൽ ആയി അല്ലെ...."
"മ്മ്...."
അത് കേട്ടതും ചേട്ടത്തി ഒന്ന് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും ദാസിനെ കണ്ട് കക്ഷി ഒന്ന് ഞെട്ടി....!
"നീ ഇങ്ങ് വന്നെ...."
കെട്ടിയോളെയും പിടിച്ചു കക്ഷി മുറിയിൽ ചെന്നു....!
"നിനക്ക് അറിയാതിരിക്കില്ല അവൾ ആരെ പിന്നാലെയാ നടക്കുന്നത് എന്ന്.... ആ പേരെങ്കിലും ഒന്ന് പറഞ്ഞാൽ മതി.... ബാക്കി ഞാൻ കണ്ട് പിടിച്ചോളാം...."
"ഇല്ല ദാസേട്ടാ.... അവൾ എന്നോടും പേര് പറഞ്ഞിട്ടില്ല...."
"തല്ലി പറയിപ്പിക്കാം എന്ന് വെച്ചാൽ അത് നടക്കില്ല.... പിന്നെ എങ്ങനെ അതിന്റെ വായിന്ന് ഒന്ന് അത് കേൾക്കും...."
"ഒരിക്കൽ തല്ലിയതിന് ദാസേട്ടൻ അവളോട് ഒരു സോറി പോലും പറഞ്ഞിട്ടില്ല...."
"പെങ്ങന്മാർ ആവുമ്പോ ചേട്ടന്മാർ തല്ലി എന്നൊക്കെ വരും...."
"ഓ.... നിങ്ങളെ അതെ സ്വഭാവം തന്നെയാ അവൾക്കും കിട്ടിയിരിക്കുന്നെ...."
"അത് പിന്നെ എന്റെ പെങ്ങൾ അല്ലേടി.... ഇനി ഇപ്പൊ എന്റെ മോൾക്കും എന്റെ സ്വഭാവം തന്നെയാവും.... അപ്പൊ പരാതി ഒന്നും പറഞ്ഞു വന്നേക്കരുത്....അല്ലേടാ മോളൂസേ...."
"മ്മ്.... അപ്പൊ മോൾ ആണെന്ന് ഉറപ്പിച്ചോ...."
"എനിക്ക് മോൾ മതി.... ദേവൂട്ടിയെ പോലെ ഒരു മോൾ...."
"ഇത്രയ്ക്ക് ഇഷ്ടം ഒക്കെ ഉണ്ടായിട്ടാണോ അവളെ പിടിച്ചു തല്ലിയത്...."
"അത് അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ ആഗ്രഹിച്ച ഞാൻ ആ ആലോചന കൊണ്ട് വന്നത്.... അത് അവൾ തകർത്ത ദേഷ്യം അല്ലെ...."
"അത് അവൾക്കും അറിയാം.... ഒരു പരാതി പോലും അവൾ പറഞ്ഞിട്ടില്ല....ദാസേട്ടനോട് ഒന്ന് പിണങ്ങുക പോലും ചെയ്തിട്ടില്ല അവൾ...."
"അതാണ് എന്റെ പെങ്ങൾ ദേവൂട്ടി...."
"എന്നാൽ പിന്നെ അവളെ സന്തോഷം അതാണെങ്കിൽ ആ പയ്യനെ കൊണ്ട് അവളെ കെട്ടിച്ചൂടെ...."
"അത് വേണ്ട.... അവൾക്ക് ജീവിതത്തെ പറ്റി കൂടുതൽ ഒന്നും അറിവില്ല.... അത് കൊണ്ട് ഏതെങ്കിലും ചെക്കനെ ഇഷ്ടം ആണെന്ന് പറഞ്ഞു നടക്കുന്നു എന്ന് കരുതി അവനെ പിടിച്ചു കെട്ടിക്കണോ.... അവൻ ഒഴിഞ്ഞു മാറിയാൽ അവൾ തനിയെ ഞങ്ങൾ തീരുമാനിക്കുന്ന ചെക്കനെ കെട്ടിക്കോളും...."
"ആവോ.... എനിക്ക് തോന്നുന്നില്ല...."
എന്നാലും അത്രയ്ക്ക് അവളെ മനസ്സിൽ ഇടം പിടിച്ചത് ആരാവും.... ദാസ് ആ ചിന്തയോടെ നിന്നു....!!
💕💕💕
കയ്യിൽ ട്രെയും ആയി വന്ന പെണ്ണിനെ കണ്ട് ദേവൂട്ടി വലിയ ചിന്തയിൽ ആണ്.... ശ്രീദേവ് ഇത് പോലെ ഇരിക്കുന്നത് കയ്യിൽ ചായയും ആയി നാണത്തോടെ വരുന്ന ദേവൂട്ടിയെയും അവൾ സ്വപ്നം കണ്ടിരുന്നു....ചേട്ടത്തി നോക്കുമ്പോൾ പെണ്ണ് സ്വപ്നലോകത്ത് ആണ്....ഒരു തട്ട് തട്ടിയപ്പോൾ ആണ് പെണ്ണിന് ബോധം വന്നത്.... ചുറ്റിലും നോക്കിയതും സീൻ ഒക്കെ വേറെയാ.... നമ്മക്ക് അതിനുള്ള യോഗം ഒന്നും ഇല്ലേ....!
"നിനക്ക് ഇഷ്ടം ആയോ....?!!"
ചേട്ടത്തി ചോദിച്ചതും പെണ്ണ് ആ വന്ന് നിന്ന പെണ്ണിനെ ഒന്ന് നോക്കി കഴിഞ്ഞു നന്ദനെ കൂടി ഒന്ന് നോക്കി.... കക്ഷി വേറെ അതിനേക്കാൾ വലിയ ചിന്തയിൽ ആണ്....!
പെണ്ണ് നന്ദനെ തട്ടി ഇഷ്ടം ആയോ എന്ന് ആക്ഷൻ ഇട്ടതും അവൻ നിരാശയോടെ അവളെ നോക്കി....ഇങ്ങേരെ മനസ്സിൽ ആരോ ഉണ്ട്.... ഒരു പ്രണയിനിക്ക് മാത്രമേ മറ്റൊരു പ്രണയനെ തിരിച്ചറിയാൻ പറ്റൂ....!
"എനിക്ക് ഇഷ്ടം ആയില്ല...."
കാറിൽ കേറിയതും ദേവൂട്ടി പറഞ്ഞു....!
"അത് നന്ദനാ പറയേണ്ടത്...."
"എന്റെ ഇഷ്ടാവാ കുഞ്ഞേട്ടന്റെ ഇഷ്ടം.... അല്ലെ കുഞ്ഞേട്ടാ...."
അത് കേട്ടതും അവൻ അതെ എന്നും പറഞ്ഞു ചിരിച്ചു.... കണ്ട് പിടിച്ചോളാം ഞാൻ മനസ്സിൽ ആരാണെന്ന്....!
"എന്തായെടി പെണ്ണ് കാണാൻ പോയിട്ട്... നന്ദേട്ടന് ഇഷ്ടം ആയോ...."
ശ്രീ കോൾ ചെയ്തു ചോദിക്കുന്നത് കേട്ട് ദേവൂട്ടി ഒന്ന് ചിരിച്ചു....!
"പിന്നല്ലാതെ ഏട്ടന് ആ പെണ്ണിനെ ഭയങ്കര ഇഷ്ടായെടി...."
"എന്നിട്ട്...."
"പക്ഷെ എനിക്ക് ഇഷ്ടം ആയില്ല.... അത് കൊണ്ട് അത് ക്യാൻസൽ ചെയ്തു...."
"അത് നന്നായി...."
"എന്താ...."
"അല്ല ഇഷ്ടം അല്ലാത്ത ഒരു ചേട്ടത്തിയെ എന്തിനാ നിനക്ക്....എന്നും നിങ്ങൾ തമ്മിൽ പ്രശ്നം ആയിരിക്കും...."
"ഓ ഇഷ്ടത്തോടെ കെട്ടിയ നമ്മളെ ഫാമിലിയെക്കാൾ ബേധം ആയിരിക്കും...."
എന്നും പറഞ്ഞു പെണ്ണ് ഫോൺ വെച്ചു....!
"ഇനി പെണ്ണിന്റെ ഫോട്ടോ ഒക്കെ കണ്ട് എല്ലാർക്കും ഇഷ്ടം ആയെങ്കിൽ അങ്ങോട്ട് പോയാൽ മതി... വെറുതെ പോയി ചായ കുടിച്ചത് പോലെയായി ഇത്...."
അച്ഛൻ പറഞ്ഞതും ദേവൂട്ടി അവരെ അടുത്ത് വന്നു....!
"അതിന് ചായ ആര് കുടിച്ചു.... അച്ഛനെ കുടിച്ചുട്ടുള്ളൂ... അച്ഛന് പിന്നെ തിടുക്കം ഇത്തിരി കൂടുതൽ ആണല്ലോ...."
"അത് പിന്നെ ഇത്രയും ദൂരം യാത്ര ചെയ്തു അവിടെ പോയതല്ലെടി.... ദാഹം കാണില്ലേ...."
"ഞങ്ങൾക്കും ദാഹിച്ചതാ....പിന്നെ അവിടെ കണ്ട ലഡു കണ്ടപ്പോൾ ഒന്ന് എടുത്തു കഴിക്കാൻ ഒക്കെ തോന്നിയതാ.... നമ്മൾ എന്തും നിയന്ത്രിക്കാൻ പഠിക്കണം അച്ഛാ...."
"🙄അങ്ങനെ ആണെങ്കിൽ നീ നിന്റെ പ്രേമം ഒന്ന് നിയന്ത്രിക്കെടി....ഞങ്ങൾക്കും ഉണ്ടാവില്ലേ നിന്നെ കെട്ടിച്ചയക്കാൻ ആഗ്രഹം...."
"അത് മാത്രം നടക്കില്ല അച്ഛാ...."
"എടീ....ഒരാഴ്ച സമയം തരും.... അതിനിടയിൽ എല്ലാം മറന്നോണം,,,, പറഞ്ഞില്ലെന്നു വേണ്ട...."
പെണ്ണ് ദാസിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു....!
"ഒരാഴ്ച അല്ല ഒരു ജന്മം മുഴുവൻ തന്നാലും എനിക്ക് അവനെ മറക്കാൻ പറ്റില്ല...."
എന്നും പറഞ്ഞു പെണ്ണ് മേലേക്ക് കയറിപോയതും ബാക്കി ഉള്ളവർ ഒക്കെ ദയനീയമായി നോക്കി നിന്നു....!🙄
"ഇനി ഇപ്പോ എന്ത് ചെയ്യും ഏട്ടാ...."
"അവൻ ആരായാലും കണ്ട് പിടിച്ചേ പറ്റൂ...അതെ ഇനി വഴിയുള്ളൂ...."
"😍എന്തിനാ എന്നെ പിടിച്ചു കെട്ടിക്കാൻ ആണോ....?!!"
പെണ്ണ് പെട്ടെന്ന് വെളിയിലേക്ക് തലയിട്ട് ചോദിച്ചതും എല്ലാരും വായും പൊളിച്ചു നിന്നു....!
"ആ വെള്ളം അങ്ങ് മാറ്റി വെച്ചേര്...."😬
അത് കൂടി കേട്ടതും പെണ്ണ് നിരാശയോടെ മുറിയിൽ ചെന്നു.... ഇവരെ ഒക്കെ നേരെയാക്കി എടുക്കാം.... പക്ഷെ ആ ശ്രീയേട്ടനെ മാത്രം എങ്ങനെ മാറ്റി എടുക്കും എന്തോ....!😒
പെണ്ണ് അപ്പൊ തന്നെ ശ്രീക്കുട്ടിയെ വിളിച്ചു....!
റിങ് ചെയ്യുന്നത് കേട്ട് അത് വഴി വന്ന ശ്രീദേവ് ശ്രീകുട്ടിയുടെ ഫോൺ ഒന്ന് നോക്കി.... ദേവൂട്ടിയാണെന്ന് കണ്ടതും അവൻ അറ്റൻഡ് ചെയ്തു കാതിൽ വെച്ചു....!
"എടീ നിന്റെ ഏട്ടൻ ആ സ്ത്രീദേവൻ ഉണ്ടോ അവിടെ....?!!"
😬അത് കേട്ടതും അവൻ കലിപ്പിൽ പല്ല് കടിച്ചു പിടിച്ചു നിന്നു....!
"അങ്ങേര് ഇല്ലെടി ആള് ഒറിജിനൽ സ്ത്രീദേവൻ തന്നെയാ.... ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ ഒക്കെ അങ്ങേര് ബൈക്കിന്റെ പിന്നിൽ കേറ്റി കൊണ്ട് പോവുക മാത്രം അല്ല വശീകരിച്ചു വെച്ചിരിക്കുകയും കൂടി ചെയ്തിട്ടുണ്ട്...."
"😬ഡീ....എന്റെ പെങ്ങളെ വിളിച്ചു എന്നെ പറ്റി അനാവശ്യം പറഞ്ഞു കൊടുക്കുന്നോ...."
ദൈവമേ റൂട്ട് മാറിയല്ലോ....!ഫോണും ഇട്ടിട്ട് അവൾ എവിടെ പോയി കിടക്കാ....!!
"ഉള്ളതല്ലേ.... അത് കൊണ്ടല്ലേ ഇയാക്ക് എന്നെ ഇഷ്ടം ആവാത്തെ...."
"അതേടി... നീ എന്ത് ചെയ്യും....അന്ന് പറഞ്ഞ പോലെ എന്റെ മുന്നിൽ വന്ന് നിക്കോ...."
ഇവൻ പെണ്ണിനെ പ്രലോബിപ്പിക്കാണോ എന്നൊരു ഡൌട്ട്.... ദേവൂട്ടിയും ആ ചിന്തയിൽ ആണ്....!
"ഞാൻ നിക്കും....എനിക്ക് ഇയാളെ പേടിയൊന്നും ഇല്ല...."
"അത് കാണാൻ ഞാൻ നിന്റെ വീട്ടിലേക്ക് വരണോ അതോ നീ ഇങ്ങോട്ട് വന്നാണോ...."
😒അയ്യേ.... ഇങ്ങേർ എന്താ ഇങ്ങനെ....!
"അതേയ് ആദ്യം എന്നെ ഇഷ്ടം ആണെന്ന് പറ.... എന്നാൽ ഞാൻ...."
"വെച്ചിട്ട് പോടീ...."😬
അത് കേട്ടതും പെണ്ണ് ഫോൺ വെച്ചു ദേഷ്യത്തോടെ അവിടെ ഇരുന്നു....ഇവന്നിട്ട് ഒരു ഷോക്ക് കൊടുക്കണം....!ചേട്ടത്തി അന്ന് പറഞ്ഞ പോലെ ഉള്ളിൽ ഇത്തിരി എങ്കിലും ഇഷ്ടം എന്നോട് ഉണ്ടോ എന്ന് അറിയാലോ....!
ഇന്ന് ഞാൻ ഇയാളെ മുറിയിൽ വരും... എന്നെ ഇഷ്ടംആണോ അല്ലയോ എന്ന് അറിയുകയും ചെയ്യും....അതും ചിന്തിച്ചു അവൾ ഒരു ചിരിയോടെ നിന്നു....!!🙄
ഇത്തിരി നേരം കൂടി കഴിഞ്ഞു പെണ്ണ് ഫോൺ എടുത്തു ശ്രീക്കുട്ടിയെ വീണ്ടും വിളിച്ചു....!
"എന്താ ദേവൂട്ടി...."
"നീ നേരത്തെ എവിടെ പോയി കിടക്കായിരുന്നു...."
"ഞാൻ കുളിക്കായിരുന്നു.... എന്താ...."
"നിന്റെ ശ്രീയേട്ടൻ അടുത്തൊന്നും ഇല്ലല്ലോ അല്ലെ..."
"ഇല്ലടി എന്താ കാര്യം...."
"ഞാൻ നേരത്തെ വിളിച്ചു നീയാണെന്ന് കരുതി എന്തൊക്കെയോ പറഞ്ഞു....അതാണെങ്കിൽ കേട്ടത് മുഴുവനും നിന്റെ ഏട്ടനാ..."
"ബെസ്റ്റ്.... ആരാണെന്ന് അറിഞ്ഞിട്ട് പോരായിരുന്നോ...."
"ആ ഒരു അബദ്ധം ഒക്കെ ആർക്കും പറ്റും.... ഞാൻ ഇപ്പൊ വിളിച്ചത് നിന്നോട് വേറൊരു സീക്രെട് കാര്യം പറയാൻ വേണ്ടിയാ...."
"🙄എന്താ അത്....?!!"
"നീ ഇന്ന് നിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ഡോർ ലോക്ക് ചെയ്യരുത്...."
"അത് ഞാൻ അല്ല അമ്മയാ ചെയ്യാറ്....!😨ഏ അയ്യോ എന്താ നീ പറഞ്ഞത്...."
"എടീ അമ്മ ഡോർ ലോക്ക് ചെയ്‌താൽ നീ അത് ഓപ്പൺ ചെയ്തു വെക്കണം...."
"അപ്പൊ ആ സാമി പറഞ്ഞ പോലെ ഏട്ടന്റെ മുന്നിൽ വരാൻ ആണോ നിന്റെ ഉദ്ദേശം...."
"അങ്ങനെ വരാൻ അല്ലടി നേരെ ചൊവ്വേ വരാനാ...."
ഒരു അബദ്ധം പറ്റിയപ്പോൾ തന്നെ വെറുതെ വിടാത്തവനാ....!അപ്പോഴാ സാമി പറഞ്ഞ പോലെ....!!
"എന്തിന്.....!!"
"എന്നോട് ഇന്ന് തന്നെ ഇഷ്ടം ആണെന്ന് പറയും നിന്റെ ഏട്ടൻ.... അല്ലെങ്കിൽ ഞാൻ പറയിപ്പിക്കും...."
"എങ്ങനെ....?!!"🙄
"അതൊക്കെ ഉണ്ട്.... തത്കാലം നീ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി...."
"എടീ ആരെങ്കിലും കണ്ടാൽ എന്താവും...."
"ഉടനെ ഞങ്ങളെ പിടിച്ചു കെട്ടിക്കും അല്ലാതെന്താ...."
"അതല്ല അച്ഛനോ അമ്മയോ കണ്ടാൽ...."
"എങ്കിൽ നീ ഒരു കാര്യം ചെയ്യ്.... ഞാൻ വരുന്നത് വരെ അവിടെ ഇരിക്ക്...."
ഇനി ഇതിന്റെ ടെൻഷനും എന്റെ തലയിൽ ആയോ....!
ദേവൂട്ടി പറഞ്ഞ പോലെ ശ്രീക്കുട്ടി അമ്മ പോയതും ഡോർ ലോക്ക് ഊരി വെച്ചു അവളെയും വെയിറ്റ് ചെയ്തു ഇരുന്നു....!!
വീട് മുഴുവനും ഉറങ്ങിയതും ദേവൂട്ടി എണീറ്റ് ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി.... ദൈവമേ എന്നെ കാത്തോണെ.... ഒരുത്തന്റെ ഇഷ്ടം കിട്ടാൻ എന്തൊക്കെ ചെയ്യണം.... എന്റെ ഒരു തലയിൽ എഴുത്ത് നോക്കണേ.... പെണ്ണ് എന്തൊക്കെയോ സ്വയം പറഞ്ഞു ശ്രീ നിലയത്തിലേക്ക് നടന്നു....!
നിലവിളക്കും കയ്യിൽ പിടിച്ചു വലതു കാലും വെച്ച് കേറേണ്ട ഞാൻ ആണ് ഇങ്ങനെ കള്ളനെ പോലെ പിന്നാമ്പുറം വഴി കേറുന്നേ....!
"എടീ.... എണീക്കെടി...."
ശ്രീക്കുട്ടി ഇരുന്നു ഉറങ്ങുന്നത് കണ്ട് ദേവൂട്ടി അവളെ തട്ടി വിളിച്ചു....!
"നീ വന്നോ.... നിനക്ക് പേടിയും ഇല്ലേ...."
"നമുക്ക് ഏറ്റവും കൂടുതൽ ധൈര്യം വരുന്നത് എപ്പോഴാണെന്ന് നിനക്ക് അറിയോ മനസ്സിൽ പ്രേമം കടന്ന് കൂടിയാൽ ആണ്...."
"അത് ഏതോ കവി പറഞ്ഞതല്ലേ...."
"അത് ആരെങ്കിലും ആവട്ടെ....നീ വാ എനിക്ക് ശ്രീയേട്ടനെ കാണാൻ കൊതി ആവുന്നു...."
രണ്ടും സ്റ്റെയർ കയറി ശ്രീദേവിന്റെ മുറിയുടെ മുന്നിൽ എത്തി....!
"ഇനി നീ ഇവിടെ നിക്ക്....ആരെങ്കിലും വരുന്നുണ്ടെങ്കിൽ ക്ലൂ തരണം...."
"☹️നീ എന്ത് ചെയ്യാൻ പോവാ....?!!"
"നിന്റെ ഏട്ടനെ ഞാൻ പീഡിപ്പിക്കാൻ പോവാ...."
"അതിന്റെ ആവശ്യം ഒന്നും ഉണ്ടാവില്ല.... മിക്കവാറും ഏട്ടൻ ആവും ചെയ്യുന്നത്...."
"അങ്ങനെ ആണേൽ പീഡനത്തിന് കേസ് കൊടുത്ത് അങ്ങേരെ ഞാൻ കെട്ടിക്കോളാം...."
എന്നും പറഞ്ഞു പെണ്ണ് പതിയെ ഡോർ തുറന്ന് അകത്തേക്ക് കയറി.... 😨എന്റെ ഏട്ടന്റെ ബോധം പോവാതെ നീ കാത്തോണേ ദൈവമേ.... ശ്രീ കുട്ടി പ്രാർത്ഥനയോടെ നിന്നു....!
ഫസ്റ്റ് നൈറ്റ് കയ്യിൽ പാലും ആയി ഈ മുറിയിൽ കേറി വരേണ്ട ഞാൻ ആണ്....!😒
പെണ്ണ് ബെഡിൽ കിടന്നുറങ്ങുന്ന ശ്രീദേവിനെ നോക്കി പുഞ്ചിരിയോടെ ഒന്ന് നിന്നു....🥰കണ്ടാൽ ഒന്ന് പീഡിപ്പിക്കാൻ ഒക്കെ തൊന്നും....!
ഒരു ഫ്ലയിങ് കിസ്സും കൊടുത്തു അവൾ അവിടെ ഒക്കെ ഒന്ന് നോക്കി....നമ്മളോടുള്ള ഇഷ്ടം തെളിയിക്കാൻ ഉള്ള ഒരു തെളിവും ഇവിടെ ഇല്ലല്ലോ....!
പെണ്ണ് പിന്നെ ഫോണിൽ എങ്കിലും ഉണ്ടോ എന്ന് നോക്കിയെങ്കിലും അതിലെ വാൾപേപ്പർ സ്വന്തം ഫോട്ടോ തന്നെ വെച്ചത് കണ്ട് പെണ്ണ് കലിപ്പിൽ ഉറങ്ങികിടക്കുന്നവനെ ഒന്ന് നോക്കി....!
ബാക്കി ഉള്ളവർ ഇയാൾ മനസ്സിൽ കേറി കൂടിയേ പിന്നെ സ്വന്തം ഫോട്ടോയെ സ്നേഹിച്ചിട്ടില്ല....!പെണ്ണ് അവിടെ തന്നെ തന്റെ ഫോണും വെച്ച് അവന്റെ അടുത്ത് താടിക്ക് കയ്യും കൊടുത്ത് അവനെ തന്നെ നോക്കി ഇരുന്നു....!
അറിയാതെ അവളുടെ മുഖം അവന്റെ മുഖത്തോട് അടുത്തു.... അവന്റെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞതും അവൻ ഒന്ന് അനങ്ങി.... അത് കണ്ടതും പെണ്ണ് കട്ടിലിനടിയിൽ കയറി....!
അവൻ എണീറ്റു തന്റെ കവിളിൽ കയ് വെച്ചു....അവിടെ ഇപ്പോഴും അവളുടെ അധരങ്ങളുടെ ചൂട് ഉണ്ട്.... സ്വപ്നം കണ്ടതാവാം എന്ന് കരുതി ശ്രീദേവ് അത് തള്ളി കളഞ്ഞു ഒന്ന് ചിരിച്ചു....!
അവന്റെ കാലുകൾ തറയിൽ വെക്കുന്നത് കണ്ടതും ദേവൂട്ടി ഉരുണ്ട് അറ്റത്തായി നീങ്ങി.... അവൻ അവിടെ ഇരുന്നു ജെഗിൽ നിന്ന് വെള്ളം എടുത്തു കുടിക്കുന്നത് കണ്ട് അവൾ ഞെട്ടി....അരയിൽ കയ് വെച്ചപ്പോൾ ആണ് ആണ് ഫോൺ ടേബിളിൽ ആണെന്ന് പെണ്ണ് ഓർത്തത്....!😨
അവൻ ആദ്യം കിട്ടിയ ഫോൺ എടുത്തു ടൈം നോക്കി ഫോൺ ബെഡിൽ തന്നെ വെച്ച് അവിടെ തന്നെ കിടന്നു....ഉറക്കിൽ ആണെന്ന് തോന്നുന്നു ഫോൺ ഒന്നും അവൻ കണ്ടില്ല....ദേവൂട്ടി ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു.... ഇങ്ങോട്ട് വന്ന ധൈര്യം ഒക്കെ ചോർന്നു....തന്നെ ഈ സമയത്ത് കണ്ടാൽ ശ്രീയേട്ടന്റെ പ്രതികരണം അവൾക്ക് ഓർക്കും തോറും പേടി തോന്നി....!
അവൻ ഉറങ്ങി എന്ന് തോന്നിയതും അവൾ ഉരുണ്ട് വന്ന് തല പൊക്കി അവനെ നോക്കി....!
'ഐ ലവ് യൂ 'ശ്രീയേട്ടാ....!
ഒരു ഫ്ലയിങ് കിസ്സ് കൂടി കൊടുത്തു ടേബിളിൽ ഉള്ള ഫോൺ എടുത്തു അരയിൽ ഇറുക്കി വെച്ച് അവൾ പുറത്തേക്ക് ഇറങ്ങി....!
"എന്തായെടി...."
"എന്താവാൻ...."
"ഏട്ടൻ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞോ...."
"ഈ സമയത്ത് ഒരുത്തന്റെ മുറിയിൽ വന്ന് ഇഷ്ടം ആണോ എന്ന് ചോദിച്ചാൽ ഇഷ്ടം ആണെന്ന് അല്ല തന്തക്ക് പറയും...."
"അല്ല അപ്പൊ പിന്നെ നീ എന്തിനാ വന്നത്...."
"ഒന്ന് കാണാൻ.... പിന്നെ ഒരു ഉമ്മ കൊടുക്കാൻ...."
"🙄ഏ.... എന്നിട്ട് കൊടുത്തോ....?!!"
"മ്മ്...."
അവൾ ചിരിച്ചു കൊണ്ട് താഴേക്ക് നടന്നതും ശ്രീ അവിടെ തന്നെ വായും പൊളിച്ചു നിന്നു....!
പെട്ടെന്ന് ഹാളിൽ ലേറ്റ് ഓൺ ആയത് കണ്ട് ദേവൂട്ടി ഞെട്ടി തരിച്ചു നിന്നു....!
"അയ്യോ മാമൻ...."
എന്നും പറഞ്ഞു അവൾ സ്റ്റെയറിൽ തിരിഞ്ഞു സ്റ്റെക്ക് ആയി നിന്നു....!
"നീ ഇത് വരെ ഉറങ്ങിയില്ലേ മോളെ....ഈ പ്രായത്തിൽ ഉള്ള പെൺകുട്ടികൾ ഇങ്ങനെ ഉറങ്ങാതെ നടക്കുന്നത് അത്ര നല്ല ലക്ഷണം അല്ല....പോയി കിടന്ന് ഉറങ്...."
അങ്ങേര് തിരിഞ്ഞു നിക്കുന്ന ദേവൂട്ടിയെ നോക്കി അതും പറഞ്ഞു കൊണ്ട് ഫ്രിഡ്ജ് തുറന്ന് വെള്ളം എടുക്കുന്നത് കണ്ട് ദേവൂട്ടി ഒന്ന് ചിരിച്ചു കൊണ്ട് മുകളിലേക്ക് തന്നെ ഓടി കയറി....!
"മാമൻ കണ്ടെടി...."
"അയ്യോ എന്നിട്ട്...."
"നീയാണെന്ന് കരുതി എന്നോട് ചെന്നു ഉറങ്ങാൻ പറഞ്ഞു...."
അത് കേട്ട് ശ്രീയും ആശ്വസിച്ചു....!
"ഇങ്ങ് വന്ന ധൈര്യം ഒന്നും എനിക്ക് പോവാൻ ഇല്ലെടി....ഇരുട്ട് കാണുമ്പോ തന്നെ എനിക്ക് പേടിയാവാ...."
"ഞാൻ കൂടെ വരണോടി...."
"അപ്പൊ നീ എങ്ങനെ തിരിച്ചു വരും...."
"അതും ശരിയാ.... അപ്പൊ പിന്നെ എന്ത് ചെയ്യും...."
"വഴിയുണ്ട് നീ വാ...."
എന്നും പറഞ്ഞു ശ്രീക്കുട്ടിയെയും കൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു....!
"ഇവിടെ എന്ത് വഴിയാടി...."
"ഇവിടെ നമ്മൾ കെട്ടിപ്പിടിച്ചു സുഖം ആയി കിടന്നുറങ്ങുന്നു...."
"😨ഏ...."
"എന്താടി ഇങ്ങനെ പേടിക്കാൻ... നിന്റെ പേടി കണ്ടാൽ തൊന്നും ഞാൻ നിന്റെ കാമുകൻ ആണെന്ന്...."
"അതല്ലടി ആരെങ്കിലും കണ്ടാൽ...."
"ആര് കാണാൻ.... ഞാൻ വെളുപ്പിന് എണീറ്റ് പോയിക്കോളാം...."
അത് കേട്ടതും പെണ്ണും ചിരിച്ചു.... രണ്ടും കെട്ടിപിടിച്ചു ഒരു പുതപ്പിനുള്ളിൽ കിടന്നു....!
"ഇങ്ങനെ എപ്പോഴാടി നമ്മൾ കിടക്കാ...."
"ഞാൻ എന്റെ ശ്രീയേട്ടനെയും കൊണ്ട് എപ്പോഴാ ഇങ്ങനെ കിടക്കാ എന്നാ ആലോചിക്കുന്നെ.... നീ നിന്റെ കെട്ടിയോനോടൊപ്പം ഉള്ള കാര്യം ആലോചിച്ചാൽ മതി...."
പെണ്ണ് അപ്പൊ തന്നെ പുഞ്ചിരിയോടെ ഒരു മുഖം ഓർത്തു.....ദേവൂട്ടി പിന്നെ ശ്രീയേട്ടനും ഒത്തുള്ള സ്വപ്നത്തിൽ ആണ്....!
🎶 പ്രിയന് മാത്രം ഞാൻ തരും മധുരമീ പ്രണയം....
കരളിലേഴകിൽ തൊടും കവിത ഈ പ്രണയം....🎶
💕💕💕
ശ്രീക്കുട്ടിയുടെ ഫോൺ അലാറം അടിച്ചപ്പോൾ ആണ് രണ്ടും കാലത്ത് കണ്ണ് തുറന്നത്....!
രണ്ടും എണീറ്റ് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഇന്നലെ ഇവിടെ ആണെന്ന് ഓർത്ത് ഒന്ന് ചിരിച്ചു....!
"ദൈവമേ.... ഏഴു മണിയായി...."
"നീയല്ലേ പറഞ്ഞത് വെളുപ്പിന് എണീറ്റ് പോവും എന്ന്...."
"അലാറം അടിച്ചില്ലല്ലോ...."
"എല്ലാരും എണീറ്റ് കാണും... നീ എങ്ങനെ പുറത്ത് ഇറങ്ങും...."
"അതൊക്കെ ഞാൻ ഇറങ്ങിക്കോളാം.... നീ ചെന്നു അവരൊക്കെ എവിടാണെന്ന് നോക്ക്...."
ശ്രീ കുട്ടി ഒന്ന് വീക്ഷിച്ചു അകത്തേക്ക് തന്നെ വന്നു....!
"അമ്മ അടുക്കളയിലാ.... ഏട്ടൻ ആണെങ്കിൽ ബൈക്കും തുടച്ചു നിൽപ്പുണ്ട്....അച്ഛൻ പുറത്ത് ചെടി നനക്കൽ ആണ്...."
"അപ്പൊ അടുക്കള വഴി ഇറങ്ങാൻ പറ്റില്ല...."
"മുൻവശം തീരെ പറ്റില്ല.... രണ്ടാളും അവിടെയാ...."
"എനിക്കില്ലാത്ത പേടിയാണല്ലോ നിനക്ക്.... നീ വാടി...."
സ്റ്റെയർ ഇറങ്ങി പെണ്ണ് മുൻവശത്തെ ഡോറിന് പിന്നിൽ മറഞ്ഞു നിന്നു....!!
പുറത്തേക്ക് തലയിട്ട് നോക്കിയതും രണ്ടിനെയും കണ്ട് ശ്രീയെ നോക്കി....!
"നീ നിന്റെ അച്ഛനെ എങ്ങനെ എങ്കിലും റൂട്ട് മാറ്റി വിട്....ശ്രീയേട്ടന്റെ കാര്യം ഞാൻ ഏറ്റു...."
"എങ്ങനെ....?!!"
"എന്തെങ്കിലും കാരണം പറഞ്ഞു വിളിക്കെടി...."
അത് കേട്ടതും ശ്രീ തലയാട്ടി....!
"അച്ഛാ....അച്ഛാ...."
ഇവൾ എന്താ നഴ്സറി പിള്ളേർ അച്ഛനെ വിളിക്കുന്നത് പോലെ.... ദേവൂട്ടി വായും പൊളിച്ചു നിന്നു....!
"നീ ഡെയ്‌ലി നിന്റെ അച്ഛനെ ഇങ്ങനെ ആണോ വിളിക്കാറ്...."🙄
"പേടിച്ചിട്ടാടി...."
ഇവൾക്കെന്തിനാ പേടി....!ദേവൂട്ടി ഒന്ന് കൂടെ പുറത്തേക്ക് നോക്കിയതും മാമൻ ഏകദേശം പിന്നാമ്പുറം എത്തിയിട്ടുണ്ട്....!മറ്റവൻ പിന്നെ ബൈക്കിനെ ആണ് പ്രേമിക്കുന്നത് എന്ന് തോന്നുന്നു.... പിന്നാലെ നടക്കുന്ന നമ്മളെ ഒന്നും ഒരു മൈൻഡും ഇല്ല....!
പതുക്കെ പെണ്ണ് പുറത്തേയ്ക്കിറങ്ങി രണ്ടിനെയും ഒന്ന് നോക്കി നടക്കാൻ തുടങ്ങി.... കൊലുസിന്റെ ശബ്ദം കേൾക്കാതിരിക്കാൻ ഓരോ കാലും പതിയെ എടുത്തു വെച്ചു....!
ശ്രീകുട്ടി ആണെങ്കിൽ വായും പൊളിച്ചു ഒരൊറ്റ നിൽപ് ആയിരുന്നു....!🙄
ശ്രീദേവിന്റെ പിന്നിൽ കൂടി അവനെ തന്നെ നോക്കി പതിയെ ഗേറ്റിന് അടുത്തേക്ക് നടന്നതും താഴെ കിടന്ന ഓസിൽ കാൽ കുരുങ്ങി പെണ്ണ് ഒരു വീഴ്ച ആയിരുന്നു.... 😨ദൈവമേ അവൾ പെട്ട് അപ്പൊ തന്നെ ശ്രീക്കുട്ടി അകത്തു കയറി ഡോറിന് പിന്നിൽ മറഞ്ഞു നിന്നു....!
ശ്രീദേവ് നോക്കുമ്പോൾ വീണു കിടക്കുന്ന ദേവൂട്ടിയെ കണ്ട് ഒന്ന് ഞെട്ടി.... അവൻ ആദ്യം നോക്കിയത് നനച്ചു കൊണ്ട് ഇത്രയും നേരം ഇവിടെ ഉണ്ടായ അച്ഛനെയാണ്.... അങ്ങേര് ഒന്നും കണ്ടില്ലെന്ന് കണ്ടതും അവൻ ദേവൂട്ടിയെ ഒന്ന് നോക്കി....!
"നീ വന്ന് വന്ന് മുറ്റത്ത് കേറി തുടങ്ങിയോ...."
ഭാഗ്യം ഇപ്പൊ വന്നതാണെന്നാ കക്ഷി കരുതിയിരിക്കുന്നെ.... ഇന്നലെ തൊട്ടേ ഇവിടെ ആണെന്ന് അറിഞ്ഞില്ല....!
അതിന് അവൾ ഒന്ന് ഇളിച്ചു കൊണ്ട് ഓസ് മാറ്റാൻ നോക്കി.... അത് കുരുങ്ങി കിടക്കുന്നത് കണ്ട് അവൻ തന്നെ മാറ്റി കൊടുത്തു.... അപ്പോഴെല്ലാം പെണ്ണ് പരിസരം മറന്നു അവനെയും നോക്കി നിൽപ്പാണ്....!😍
കാലിൽ ഉള്ള കുരുക്ക് മാറ്റിയെങ്കിലും പെണ്ണിന് അനക്കം ഒന്നും കാണാത്ത കൊണ്ട് ശ്രീദേവ് പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് അവന്റെ ബോഡിയും നോക്കി വായും പൊളിച്ചു ഇരിപ്പാണ്.... അത് കണ്ടതും അവന് ചിരി വന്നെങ്കിലും അവൻ അവളുടെ മുഖത്തിന് നേരെ വിരൽ നൊടിച്ചു.... ഞെട്ടി കൊണ്ട് ബോധത്തിലേക്ക് വന്ന പെണ്ണ് അവനെ നോക്കി വീണ്ടും ഇളിച്ചു....!
"എണീറ്റ് പോടീ...."😬
അവൻ കലിപ്പിട്ടതും പെണ്ണ് കയ് തറയിൽ കുത്തി എണീക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും നനവ് കാരണം കയ് സ്ലിപ് ആയി അവിടെ തന്നെ ഇരുന്നു....!
അത് കണ്ടതും അവൻ അവൾക്ക് നേരെ കയ് നീട്ടിയത് കണ്ട് പെണ്ണ് അവന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി....!ഉള്ളിൽ ഒരു ചിരിയോടെ പെണ്ണ് അവന്റെ കയ്യിൽ കയ് കോർത്തു പിടിച്ചു ഒറ്റ വലിയായിരുന്നു....അവൻ വന്ന് അവളെ മേലേക്ക് വീണതും പെണ്ണ് ഒന്ന് ഉയർന്നു പൊങ്ങിപ്പോയി....ഞെട്ടലോടെ അവനും അവളെ ഒന്ന് നോക്കി....അവളുടെ പിടക്കുന്ന മിഴികളിലേക്കും ചുവന്ന അധരങ്ങളിലേക്കും അവന്റെ കണ്ണുകൾ ഉടക്കിയതും അവൻ സ്വയം നിയന്ത്രിച്ചു എണീക്കാൻ ശ്രമിക്കുന്നതിനു മുന്നേ അവളുടെ അധരങ്ങൾ അവന്റെ കവിളിൽ പതിഞ്ഞു....!
☹️ഇവൾക്ക് ഇത് തന്നെയാണോ പണി....ഇന്നലെ രാത്രി അല്ലെ ഒന്ന് കൊടുത്തത് ശ്രീകുട്ടി അത് കണ്ട് ചിന്തിച്ചു....!
കവിളിൽ അവളുടെ അധരങ്ങൾ പതിഞ്ഞതും ശ്രീദേവ് അവളെയും നോക്കി സ്വയം മറന്നു അവളെ മേലെ തന്നെ കിടന്നു....!😘
"എന്തൊരു വെയിറ്റ് ആണെന്നോ എണീറ്റ് പോയെ...."
പെണ്ണ് അവനെ പിടിച്ചു പിന്നിലേക്ക് തള്ളി കൊണ്ട് പറഞ്ഞതും ബോധം വന്ന അവൻ അവളെ കണ്ണ് തള്ളി നോക്കി കൊണ്ട് എണീറ്റു....പിടിച്ചു വലിച്ചു മേലെ ഇട്ടതും പോരാ....!☹️
"അതേയ് ഈ ജിമ്മൻ ബോഡി ഒക്കെ ഒന്ന് സ്ലിം ആക്കണം കേട്ടോ.... അല്ലെങ്കിൽ ഭാവിയിൽ നമുടെ ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവും...."
പെണ്ണ് എണീറ്റ് കയ് കുടഞ്ഞു കൊണ്ട് താഴെ കിടന്ന ഫോണും എടുത്തു കൊണ്ട് പറയുന്നത് കേട്ട് ശ്രീദേവ് കിളി പോയ പോലെ നിന്നു....!
"അതിന് നിന്നെയാരാ കെട്ടുന്നേ.... ഞാൻ എന്റെ ഈ ബോഡി താങ്ങാൻ പറ്റുന്ന വല്ല പെണ്ണിനേയും കെട്ടിക്കോളാം...."
"അങ്ങനെ പറയല്ലേ.... സാരല്ല ഈ ബോഡി ശ്രീയേട്ടന് ഇഷ്ടം ആണെങ്കിൽ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം...."😘
"ഒന്ന് പോടീ...."😬
അത് കേട്ടതും പെണ്ണ് പേടിച്ച പോലെ ഒരു ഓട്ടം ആയിരുന്നു....!അത് കണ്ടതും അവനും ഒരു പുഞ്ചിരിയോടെ നിന്നു....!!
"ക്ഷേത്രത്തിൽ പോയിട്ട് എന്താ മോളെ കുറി തൊടാതെ വന്നത്...."
അതിന് ആര് അമ്പലത്തിൽ പോയി....!
"അത് മാഞ്ഞു പോയി...."
ദേവൂട്ടി അച്ഛനെ നോക്കി ഒന്ന് ഇളിച്ചു അകത്തേക്ക് കയറി....!
"അല്ല മോളെ നീ എപ്പോഴാ പുറത്തേക്ക് പോയെ...."
"ഞാൻ ഇന്ന് വെളുപ്പിന് പോയി.... ഇന്ന് ഇത്തിരി കൂടുതൽ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നു..."
"ഇനി ആ അമ്പലത്തിലെ പൂജാരിയെ എങ്ങാനും ആണോടി നീ പ്രേമിക്കുന്നത്...."
"അങ്ങേർക്ക് എന്റെ അത്രയും പ്രായം ഉള്ള ഒരു മോൾ ഉണ്ട് അച്ഛാ...."
അത് കേട്ടതും അച്ഛൻ വായും പൊളിച്ചു ഇരുന്നു.... ഇപ്പോഴത്തെ പിള്ളേരെ കാര്യം ആണ്....എന്താ എപ്പോഴാ സംഭവിക്കുക എന്ന് പറയാൻ പറ്റില്ല....!
"എന്താടി അവൻ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞോ എന്താ ഒരു സന്തോഷം...."
പെണ്ണ് അവന്റെ കവിളിൽ ഉമ്മ വെച്ചത് ഓർത്ത് ചിരിച്ചു കൊണ്ട് സ്റ്റെയർ കയറുന്നത് കണ്ട് നന്ദൻ ചോദിച്ചതും പെണ്ണ് മുഖം ചുളിച്ചു....!
"അങ്ങനെ ഒന്നും അവൻ ഇഷ്ടം ആണെന്ന് പറയും എന്ന് തോന്നുന്നില്ല...."
"എങ്കിൽ അവന് കൊള്ളാം...."
അത് കേട്ടതും പെണ്ണ് അങ്ങേരെ ഒന്ന് ദയനീയമായി നോക്കി മുറിയിൽ ചെന്നു ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു.... അവൻ തന്റെ മേലേക്ക് വന്നു വീണതും അവന്റെ കവിളിൽ തന്റെ ചുംബനം പകർന്നതും എല്ലാം ഓർത്ത് പുഞ്ചിരിയോടെ അവൾ കിടന്നു....!!
💕💕💕
'ഐ ഹേറ്റ് യൂ....'
തന്റെ വോയ്‌സിൽ ഉള്ള കോളിങ് ടോൺ കേട്ട് ശ്രീദേവ് ഞെട്ടി കൊണ്ട് ബെഡിൽ ഉള്ള ഫോൺ കയ്യിൽ എടുത്തു....!
'ശ്രീ 😍കോളിങ്....'
അത് കണ്ടതും അവൻ സ്‌ക്രീനിൽ തന്നെ നോക്കി....വാൾപേപ്പർ താൻ ആണ്.... ഈ പിക് അല്ലല്ലോ എന്റെ ഫോണിൽ....ഇവൾ എന്താ തൊട്ടപ്പുറത്തെ മുറിയിൽ നിന്നും തന്നെ വിളിക്കുന്നത് ഒന്നും മനസ്സിൽ ആവാതെ അവൻ കോൾ അറ്റൻഡ് ചെയ്തു....!
"മ്മ്.... ഞാൻ കണ്ടു....നീ ഏട്ടനെ പിടിച്ചു മേലെ ഇട്ടതും കിസ്സ് ചെയ്തതും ഒക്കെ...."
അത് കേട്ട് അവൻ വായും പൊളിച്ചു നിന്നു....!നല്ല പോലെ ഒന്ന് കൂടെ ഫോൺ നോക്കിയതും അവന് ഇത് തന്റെ ഫോൺ അല്ലെന്ന് മനസ്സിൽ ആയി.... ലോക്ക് ഓപ്പൺ ചെയ്യാൻ നോക്കിയെങ്കിലും അതിന് സാധിച്ചില്ല....ശ്രീകുട്ടിയുടെ വിളിയും അതിലെ വാൾപേപ്പറും ടോണും എല്ലാം വെച്ച് നോക്കി അത് ദേവൂട്ടിയുടെ ഫോൺ ആണെന്ന് അവൻ മനസ്സിൽ ആക്കി.... ഇതെങ്ങനെ എന്റെ ബെഡിൽ വന്നു....ഇനി കാലത്ത് വന്നപ്പോൾ പെണ്ണ് ഈ ബെഡ്റൂമിൽ എങ്ങാനും വന്നു കാണോ....
എന്തൊക്കെയോ അവൻ ചിന്തിച്ചു ഓപ്പൺ ചെയ്തു നോക്കിയെങ്കിലും ഫിംഗർ പ്രിന്റ് ആണെന്ന് കണ്ട് അത് നോക്കി ഒന്ന് ചിരിച്ചു....നീ അപ്പൊ എന്റെ മുറിയിൽ എത്തിയിട്ടുണ്ട് അല്ലെ....!!
ദേവൂട്ടി ആണെങ്കിൽ ഫോൺ കയ്യിൽ എടുത്തു ലോക്ക് ഓൺ ചെയ്യാൻ നോക്കിയെങ്കിലും അത് ഓപ്പൺ ആവാത്തത് കണ്ട് ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി....😨ദൈവമേ ഇത് എന്റെ ഫോൺ അല്ല,,,,,ശ്രീയേട്ടന്റെ ഫോൺ ആണല്ലോ....!
എല്ലാം തീർന്നെന്നാ തോന്നുന്നേ.... അത് ഒന്ന് വിളിച്ചു പറയാൻ ആണെങ്കിൽ ആ ശ്രീകുട്ടിയെ എങ്ങനെ വിളിക്കും....അങ്ങേര് എങ്ങാനും എല്ലാം അറിഞ്ഞാൽ എപ്പോഴേലും ഇഷ്ടം ആണെന്ന് പറയാൻ വിചാരിച്ചിട്ടുണ്ടെങ്കിൽ തന്നെ എല്ലാം നിക്കും....പെണ്ണ് അതും ചിന്തിച്ചു ഫോണും കയ്യിൽ പിടിച്ചു വായും പൊളിച്ചു ഇരുന്നു....!!I
പെണ്ണ് അപ്പൊ തന്നെ ചേട്ടത്തിയുടെ അടുത്ത് ചെന്നു ഫോൺ വാങ്ങി ശ്രീക്കുട്ടിയെ വിളിച്ചു....!
"എടീ ഇത് ഞാനാ ദേവൂട്ടി...."
"അത് നിന്റെ വോയിസ് കേട്ടപ്പോൾ തന്നെ മനസ്സിൽ ആയി...."
"എടീ ഇന്നലെ എന്റെയും ശ്രീയേട്ടന്റെയും ഫോൺ മാറിയിട്ടുണ്ട്...."
"🙄ഏ...."
"നീ ഇങ്ങനെ അന്തം വിട്ടു നിക്കാതെ ചെന്നു നിന്റെ ഏട്ടന്റെ മുറിയിൽ നിന്ന് എന്റെ ഫോൺ എടുത്തു മാറ്റ്...."
"ഏട്ടൻ ഇന്ന് നേരത്തെ പോയെടി.... പോവുമ്പോ കയ്യിൽ ഫോൺ ഉണ്ടായിരുന്നു...."
"എങ്കിൽ ശ്രീയേട്ടൻ അത് നോക്കി കാണില്ല....ഫോൺ മാച്ച് ആയോണ്ട് അത്ര പെട്ടെന്ന് ഒന്നും മനസ്സിൽ ആവില്ല.... അത് മാത്രം അല്ല എന്റെ ഡിപി പോലും അങ്ങേരെ പിക് ആടി.... അപ്പൊ പിന്നെ ഒരു ഡൗട്ടും ഉണ്ടാവില്ലല്ലോ...."
"ബെസ്റ്റ്.... എങ്കിൽ പിന്നെ അത് തന്നെ ഏട്ടൻ യൂസ് ചെയ്തോട്ടെ.... മാറിയത് ഏട്ടൻ അറിയണ്ട...."
"നിന്റെ ഏട്ടൻ പൊട്ടൻ ആണോ....ലോക്ക് ഓൺ ചെയ്യാൻ നോക്കിയാൽ പണി പാളും...."
"അല്ല അതും ഏട്ടന്റെ പേര് ആവില്ലേ അപ്പൊ പിന്നെ ഈസിയല്ലേ...."
"ഫിംഗർ പ്രിന്റ് ആടി....അല്ലേടി നിനക്ക് ഇതിന്റെ ലോക്ക് അറിയോ...."
"അങ്ങനെ ആണെങ്കിൽ ഏട്ടന് അത് ലോക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടോ...."
അതും ശരിയാ....പെങ്ങന്മാർ ഉണ്ടെങ്കിൽ ആങ്ങളമാരും ആങ്ങളമാർ ഉണ്ടെങ്കിൽ പെങ്ങന്മാരും കയ്യിലെ ഫോൺ ലോക്ക് ചെയ്തിരിക്കും.....ഫോൺ വെച്ച് പെണ്ണ് തന്റെ ഫോണിലേക്ക് വിളിച്ചാലോ എന്ന് ചിന്തിച്ചു.... പക്ഷെ എങ്ങനെ ഫോൺ മാറി എന്ന് ചോദിച്ചാൽ എന്ത് പറയും.... കാലത്ത് വീഴ്ചയിൽ മാറിയത് ആണെന്ന് പറയാം.... കക്ഷിക്ക് ഓർമയൊന്നും കാണില്ല.... അല്ലേൽ വേണ്ട അറിയാതെ തിരിച്ചു കിട്ടുവോന്ന് നോക്കാം.... പെണ്ണ് പിന്നെ കോളേജിൽ പോവാൻ റെഡിആയി.... അവന്റെ പിക് നോക്കി അതിൽ ഉമ്മ വെച്ച് ഫോണും കയ്യിൽ വെച്ചു....!
അത് റിങ് ചെയ്യാൻ തുടങ്ങിയതും അഭി കോളിങ് എന്ന് കണ്ട് പെണ്ണ് ഒരു സംശയത്തോടെ കോൾ അറ്റൻഡ് ചെയ്തു....!അബി പെണ്ണാണോ ആണാണോ എന്ന് അറിയണമല്ലോ....!
"എടാ ശ്രീ ഇന്ന് നീ പാർട്ടിക്ക് വരുന്നുണ്ടോ...."
ഓഹ്.... ഭാഗ്യം മെയിൽ വോയിസ് ആണ്....!
"ഇല്ല...."
"ഇതാരാ...."
"ശ്രീയേട്ടന്റെ വൈഫ്...."
എന്നും പറഞ്ഞു പെണ്ണ് ഫോൺ കട്ട് ചെയ്തു....ഇവൻ ഞങ്ങളോട് പറയാതെ പെണ്ണ് കെട്ടിയോ.... അവൻ വായും പൊളിച്ചു നിന്നു....!
പിന്നെയും റിങ് ചെയ്തു നോക്കിയതും സിമി എന്ന് കണ്ട് അവൾ കലിപ്പിൽ കോൾ അറ്റൻഡ് ചെയ്തു...!😬
"ഹലോ...."
"ഹലോ...ഇതാരാ....ഇത് ശ്രീയുടെ നമ്പർ അല്ലെ...."
"ആണെങ്കിൽ...."
"ഇതാരാ....ശ്രീക്കുട്ടിയാണോ...."
"അല്ല ശ്രീയേട്ടന്റെ വൈഫ്...."
"ശ്രീയുടെ മാരേജ് കഴിഞ്ഞോ....?!!"🙄
"മ്മ്.... ഇന്നലെ ആയിരുന്നു.... നീ ആരാടി എന്റെ ശ്രീയേട്ടനെ വിളിക്കാൻ.... ഇനി മേലാൽ എന്റെ ശ്രീയേട്ടന്റെ ഫോണിൽ വിളിച്ചാൽ നിന്റെ ഫോൺ പിന്നെ കാണില്ല...."
അവളും വായും പൊളിച്ചു നിന്നു....!
"ഇനി നീയെങ്ങാനും എന്റെ ശ്രീയേട്ടന്റെ കൂടെ ബൈക്കിൽ കേറിയാൽ നിന്നെ ഞാൻ കൊന്ന് കളയും.... കേട്ടൊടി...."😬
എന്നും പറഞ്ഞു പെണ്ണ് കോൾ കട്ട് ചെയ്തു ഒന്ന് ചിരിച്ചു.... ഫോൺ മാറിയത് നന്നായി....ഇനി ഏതൊക്കെ പെണ്ണുങ്ങൾ വിളിക്കും എന്ന് കാണാലോ....!ഇത് എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ....!
"ഓ ഇങ്ങേരെ ഫോണിന് റസ്റ്റ് ഇല്ലല്ലോ....വെറുതെ അല്ല എന്നെ പറ്റി ഓർക്കാൻ സമയം കിട്ടാത്തത്...."
വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും പെണ്ണ് അതും പറഞ്ഞു സ്‌ക്രീനിൽ ഒന്ന് നോക്കി.... രതീഷ് ആണെന്ന് കണ്ടതും ഒന്ന് ചിരിച്ചു....!
"നിങ്ങൾ ഇപ്പൊ വിളിക്കുന്ന കസ്റ്റമർ വൈഫും ആയി റൊമാൻസിച്ചു കൊണ്ടിരിക്കുകയാ.... ദയവ് ചെയ്തു അല്പം കഴിഞ്ഞു വിളിക്കരുത്...."
അത് കേട്ട് അവനും വായും പൊളിച്ചു നിന്നു....!
പതിവ് പോലെ ശ്രീയേട്ടനെ കാണാതെ പെണ്ണ് ശ്രീക്കുട്ടിയോടൊപ്പം ബസ് വരുന്നത് നോക്കി നിന്നു....!
"അപ്പൊ നീ ഈ ഫോൺ എന്ത് ചെയ്യാനാ പരിപാടി...."
"ഇന്ന് മുഴുവനും അങ്ങേരെ വിളിക്കുന്നത് ആരാണെന്ന് അറിയാലോ....വല്ല ലൈനും ഉണ്ടെങ്കിൽ അത് ഇന്നത്തോടെ നിർത്തി കൊടുക്കാം....അങ്ങനെ വല്ലതും ഉണ്ടായിട്ടാണോ എന്നെ ഇഷ്ടം ആവാത്തെ എന്ന് അറിയുകയും ചെയ്യാലോ...."
"🙄പക്ഷെ ഇതൊക്കെ ഏട്ടൻ അറിഞ്ഞാൽ ഉള്ള അവസ്ഥയാ ഞാൻ ആലോചിക്കുന്നേ...."
"നീ കൂടുതൽ ഒന്നും ആലോചിക്കേണ്ട...."
പെണ്ണ് അതും പറഞ്ഞു ബസ് നോക്കി നിന്നു....!
"ആ കാഞ്ചനയ്ക്ക് പോണ്ട... നെക്സ്റ്റ് ബസിൽ പോവാം....അതിലെ കണ്ടക്ടർ ഇന്നലെ തന്ന ടിക്കറ്റ് ആണ് ഇത്...."
"നിന്നെ നോക്കി എപ്പോഴും ഇളിക്കുന്നത് കാണാം.... എന്താ അവൻ നിന്നെ പ്രപ്പോസ് ചെയ്തോ...."
"മ്മ്...ഇന്നലെയാ അവൻ തന്ന ടിക്കറ്റിൽ ഞാൻ ഐ ലവ് യൂ എന്ന് കണ്ടത്....ഒപ്പം അവന്റെ ഫോൺ നമ്പരും...."
"എന്നിട്ട് നീ എന്ത് പറഞ്ഞു...."
"ഞാൻ ഒന്നും പറഞ്ഞില്ല...."
"ദെ വരുന്നു കാഞ്ചനയുടെ മൊയ്തീൻ...."
ബസ് വരുന്നത് കണ്ട് ശ്രീക്കുട്ടി പറഞ്ഞു....രണ്ടും അതിൽ പോണില്ലെന്ന് തീരുമാനിച്ചു അവിടെ തന്നെ ഇരുന്നു....!
"കോളേജ്.... കോളേജ്...."
അവൻ ലോട്ടറി പോലെ വിളിക്കുന്നുണ്ടെങ്കിലും രണ്ടും ഫോൺ നോക്കി ഇരുന്നു....!
"നിങ്ങൾ വരുന്നില്ലേ...."
"ഇല്ല.... ഞങ്ങളെ കൊണ്ട് പോവാൻ ഇപ്പൊ കാർ വരും...."
എന്നും പറഞ്ഞു രണ്ടും അവിടെ തന്നെ ഇരുന്നു....!
അവൻ നിരാശയോടെ പെണ്ണിനെ തന്നെ നോക്കി.... ബസ് നീങ്ങിയതും അവൻ ഫോൺ എടുത്തു ദേവപ്രിയ എന്ന നമ്പർ ഡയൽ ചെയ്തു....ഐ ഡി കാർഡിൽ നിന്ന് നോട് ചെയ്തതാണ്.... ഇന്നലെയാണ് കംപ്ലീറ്റ് ആയത് തന്നെ....!
കയ്യിൽ ഉള്ള ഫോൺ റിങ് ആയതും ശ്രീദേവ് ഫോണിൽ ഒന്ന് നോക്കി....!
അറിയാലോ ഇവളെ ആരോക്കെ വിളിക്കാറുണ്ടെന്ന്....അവൻ ഒരു ചിരിയോടെ കോൾ അറ്റൻഡ് ചെയ്തു....!
"തന്നെ റെഡ് കളർ ചുരിദാറിൽ കാണാൻ നല്ല ബംഗിയാ കേട്ടോ....എങ്കിലും എല്ലാ കളറും ഒരു പോലെ തനിക്ക് ചേരും..."
😬അത് കേട്ടതും അവൻ കലിപ്പിൽ എണീറ്റു....ഈ പന്നി ആരടാ....!അവൻ ആ നമ്പർ നോട് ചെയ്തു ഒന്നും മിണ്ടാതെ കട്ട് ചെയ്തു....!
ലാൻഡ് ഫോണിൽ നിന്ന് അപ്പൊ തന്നെ അവനെ വിളിച്ചു....!ആരാണെന്നും എന്താണെന്നും അറിഞ്ഞു അവന്റെ അടുത്ത് ചെന്നു....!
"😬നീ എന്താ ദേവൂട്ടിയോട് പറഞ്ഞത്....റെഡ് കളർ ചൂരിദാറിൽ അവളെ കാണാൻ ഭംഗിയുണ്ടെന്നോ.... നിനക്ക് ടിക്കറ്റ് കൊടുക്കലാണോ പണി അതോ കണ്ട പെൺപിള്ളേരെ സൗന്ദര്യം നോക്കി നടക്കലോ...."
അവന്റെ കഴുത്തിന് കുത്തി പിടിച്ചു ചോദിച്ചതും ശ്രീദേവ് ചോദിച്ചതും അവൻ പേടിച്ചത് പോലെ നിന്നു....!
"ഇനി അവളെ ഒരു രോമത്തിൽ പോലും നീ നോക്കിയാൽ ഈ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും.... പറഞ്ഞില്ലെന്ന് വേണ്ട...."
"സോറി.... ഇനി ഞാൻ അങ്ങനെ ഒന്നും...."
"എങ്കിൽ നിനക്ക് കൊള്ളാം.... അല്ല നീ അവളെ ഇങ്ങനെ നോക്കുന്നത് അവൾക്ക് അറിയോ..."
"അത്....മ്മ്.... പക്ഷെ അവൾ റിപ്ലൈ ഒന്നും തന്നില്ല...."
"നിനക്ക് എങ്ങനെ അവളെ നമ്പർ കിട്ടി...."
"അത് ടിക്കറ്റ് കൊടുക്കുമ്പോ ഐഡി കാർഡിൽ നിന്ന് നോട് ചെയ്തതാ...."
"അപ്പൊ നീ കുറഞ്ഞ പുള്ളി ഒന്നും അല്ലല്ലോ...."
അവനെ പിന്നിലേക്ക് പിടിച്ചു തള്ളി കൊണ്ട് അവൻ പറഞ്ഞു...!ഒപ്പം പിടിച്ചു കരണം നോക്കി രണ്ടെണ്ണം കൂടി കൊടുത്തു....!
"നിങ്ങൾ അവളുടെ ചേട്ടൻ ആണോ....?!!"
അവളുടെ മനസ് മുഴുവനും ഞാൻ ആണ്.... അത് വെറും ഒരു പ്രണയം അല്ല...ആ പ്രണയം വർണിച്ചാൽ പോലും അത് കുറഞ്ഞു പോവുകയെ ഉള്ളൂ....❤️
അവൻ ഒരു പുഞ്ചിരിയോടെ ചിന്തിച്ചു...!
"അവളുടെ ജീവനും ജീവിതവും എല്ലാം ഞാൻ ആണ്...."
എന്നും പറഞ്ഞു അവൻ അവനെ ഒന്ന് കൂടി തുറിച്ചു നോക്കി തിരികെ വന്നു.... അവളുടെ ഫോൺ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ ഓഫീസിലെ ചെയറിൽ ഇരുന്നു....!
💕💕💕
വൈകീട്ട് കോളേജ് കഴിഞ്ഞു ഇറങ്ങിയതും കാഞ്ചന ബസ് കണ്ട് ശ്രീ ദേവൂട്ടിയെ ഒന്ന് നോക്കി....!
"ഈ ബസ് പോയാൽ പിന്നെ ഒരു മണിക്കൂർ എങ്കിലും ആവും അടുത്ത ബസ് വരാൻ..."
"നമുക്ക് ഇതിൽ തന്നെ പോവാം...."
രണ്ടും കാഞ്ചനയിൽ കയറിയപാടെ അവനെ ഒന്ന് നോക്കി.... മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ട്.... കവിളിൽ അഞ്ച് വിരൽ പാടും തെളിഞ്ഞു കാണാം....അവൻ ആണെങ്കിൽ ദേവൂട്ടിയുടെ ഏഴയലത്തു പോലും വരാതെ ടിക്കറ്റും കൊടുത്തു പോയി....!
"ഇവനിത് എന്ത് പറ്റിയെടി...."
"ഇപ്പൊ നിന്നെ നോക്കാത്തത് ആയോ പ്രശ്നം...."
"അതല്ലടി.... എന്നാലും...."
"ആരോ നല്ല പോലെ പെരുമാറിയിട്ടുണ്ട്.... ആ മോന്ത നീ കണ്ടില്ലേ ഏതോ ഒരുത്തൻ അവനിട്ട് നല്ലത് പോലെ കൊടുത്തിട്ടുണ്ടെന്ന്...."
"എന്ത് പറ്റി ചേട്ടാ....ആരോ ചേട്ടനെ തല്ലിയത് പോലെ ഉണ്ടല്ലോ..."
പെണ്ണ് ഇറങ്ങാൻ നേരം അവനെ മുന്നിൽ കണ്ട് ചോദിച്ചു....!
"കുട്ടിക്ക് ഏട്ടന്മാർ ഉണ്ടോ...."
"രണ്ടെണ്ണം ഉണ്ട്...."
"എങ്കിൽ പെങ്ങൾ പോയിക്കോ...."
അവൻ കവിളിൽ തടവി കൊണ്ട് പെണ്ണിന്റെ മുന്നിൽ നിന്നും മാറി കൊണ്ട് പറഞ്ഞു....!
"🙄അങ്ങനെ നിനക്ക് മൂന്ന് ആങ്ങളമാര് ആയി...."
എന്നും പറഞ്ഞു ശ്രീ ചിരിച്ചു കാണിച്ചു....രണ്ടും ബസിൽ നിന്ന് ഇറങ്ങി വരുന്നതും നോക്കി ശ്രീദേവ് ബൈക്കിൽ ഇരിപ്പുണ്ടായിരുന്നു.... അവളെ കണ്ടതും അവൻ ബൈക്ക് എടുത്തു അവളെ ഒന്നും മൈൻഡ് ചെയ്യാതെ രതീഷിന്റെ കടയിലേക്ക് ചെന്നു....!
"ഒന്ന് നോക്കിയാൽ എന്താ നിന്റെ ഏട്ടന് എന്നെ...."
"ഏട്ടൻ അങ്ങനെ കോഴിയല്ലടി...."
"ഓഹ്.... അത് കൊണ്ടാവും മറ്റവളെ അന്ന് ബൈക്കിന്റെ പിറകിൽ ഇരുത്തി പോയത്...."😬
"അതിന് നീ എന്നോട് ചൂടായിട്ട് എന്ത് കാര്യം...."
അവൾ ഒന്ന് കൂടെ അവനെ തിരിഞ്ഞു നോക്കി വീട്ടിലേക്ക് നടന്നു....!
"ആ പിന്നെ ഫോണിന്റെ കാര്യം ചോദിച്ചാൽ നീ ഒന്നും അറിയില്ല ഓകെ.... എന്ത് ചെയ്യണം എന്ന് എനിക്കറിയാം...."
പെണ്ണ് അവന് വരുന്ന കോളിനൊക്കെ നല്ല ഉഗ്രൻ പണിയും കൊടുത്ത് അതും കൊണ്ട് നടന്നു....!
"അല്ലേടാ ഞങ്ങളോട് ഒന്നും പറയാതെ നീ പെണ്ണ് കെട്ടിയോ...?!!"
രതീഷിന്റെ ചോദ്യം കേട്ട് ശ്രീദേവ് വായും പൊളിച്ചു നിന്നു....!
"പെണ്ണ് കെട്ടാനോ....?!!"🙄
"ആ... നിന്നെ കാലത്ത് വിളിച്ചപ്പോൾ നിന്റെ വൈഫ് ആണ് ഫോൺ എടുത്തത്...നിങ്ങൾ റൊമാൻസിൽ ആണെന്നാ പറഞ്ഞത്....അത് കൊണ്ട് കുറച്ചു കഴിഞ്ഞും വിളിക്കരുത് എന്നും പറഞ്ഞു.... നിന്നെ ശല്യം ചെയ്യേണ്ടെന്ന് കരുതി ഞാൻ പിന്നെ വിളിച്ചിട്ടും ഇല്ല...."
അവന് അപ്പൊ തന്നെ അത് ദേവൂട്ടിയുടെ പണിയാണെന്ന് മനസ്സിൽ ആയി....!അഭിയും നൈറ്റ് നേരിട്ട് കണ്ടപ്പോൾ പരാതി പറഞ്ഞു....ഉള്ള ഫ്രണ്ട്സിനും മുഴുവനും ഈ ഒരു പരാതി മാത്രമേ പറയാൻ ഉള്ളൂ....എന്നാലും ഇവൾ ഇത് എന്ത് ഭാവിച്ചാ അങ്ങനെ ഒക്കെ അവരോട് പറഞ്ഞത്....പക്ഷെ ഈ ഫോൺ എങ്ങനെ മാറി എന്ന ചിന്തയിൽ തന്നെയാണ് അവൻ....!
"എടീ നിന്റെ ഏട്ടൻ നിന്നോട് ഫോണിനെ പറ്റി ഒന്നും ചോദിച്ചില്ലേ...."
"ഇല്ലടി....അതെങ്ങനാ വാൾപേപ്പർ പോലും ഏട്ടനല്ലേ....മനസ്സിൽ ആയി കാണില്ല.... ഇനി ഫിംഗർ പ്രിന്റ്റും ഏട്ടന്റെത് വർക്ക് ആയോ ആവോ...."🙄
"നാളെ സൺഡേ അല്ലെ ടെക്സ്റ്റൈൽസിൽ ചെന്നു എങ്ങനെ എങ്കിലും ഫോൺ മാറ്റി എടുക്കാം.... നീയും കൂടെ വരണം...."
"നിന്നെയും കൊണ്ട് അങ്ങോട്ട് ചെന്നാൽ ഏട്ടന്റെ വായിൽ ഇരിക്കുന്നത് മുഴുവനും ഞാൻ കേൾക്കേണ്ടി വരും...."😒
"എനിക്ക് വേണ്ടിയല്ലെടി...."
ദേവൂട്ടി ചിരിച്ചു കൊണ്ട് പറഞ്ഞതും അവളും ഒന്ന് ചിരിച്ചു....!
അവന്റെ ഫോണും നോക്കി ദേവൂട്ടി കിടന്നു.... ലോക്ക് ഓൺ ചെയ്യാൻ പരമാവധി ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്....എന്നാലും എന്താവും ഇതിന്റെ പാസ് വേർഡ്.... എന്തെങ്കിലും ആവട്ടെ.... നാളെ ഇത് കക്ഷി അറിയാതെ എങ്ങനെ എങ്കിലും ഒന്ന് ചേഞ്ച് ചെയ്ത് എടുക്കണം....!
ടേബിളിൽ വെച്ചപ്പോൾ തന്നെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും പെണ്ണ് എണീറ്റ് അത് കയ്യിൽ എടുത്തു നോക്കി....നന്ദൻ കോളിങ്.... ഇത് കുഞ്ഞേട്ടൻ ആവോ....കോൾ അറ്റൻഡ് ചെയ്തു പെണ്ണ് കാതിൽ വെച്ചു....!
"എടാ ശ്രീ നീ ഇത് എവിടെ പോയി കിടക്കാ...."
😨ദൈവമേ ഇത് കുഞ്ഞേട്ടൻ തന്നെയാണല്ലോ.... അപ്പൊ അവർ തമ്മിൽ ഇപ്പോഴും കമ്പനിയാണോ.... എന്നിട്ട് ഒന്നും കാണാറില്ലല്ലോ....അപ്പൊ മറ്റുള്ളവരെ മുന്നിൽ രണ്ടും ഡ്രാമ കളിക്കാ അല്ലെ....പെണ്ണ് പിന്നെ ഒരു ചിരിയോടെ ബെഡിലേക്ക് വീണു....!
കാലത്ത് തന്നെ പെണ്ണ് എണീറ്റ് ക്ഷേത്രത്തിലേക്ക് ഇറങ്ങി.... പ്രാർത്ഥന ഒക്കെ കഴിഞ്ഞു ശ്രീദേവിനെ നോക്കാൻ മതിലും ചാരി നിന്നു....!
"ഓയ്.... ഐ ലവ് യൂ...."😍
ബൈക്കും മിനുക്കി നിൽക്കുന്ന ചെക്കനെ നോക്കി പെണ്ണ് പറഞ്ഞതും അവൻ അവളെ ഒന്നും മൈൻഡ് ചെയ്യാതെ ആ പണി തുടർന്നു കൊണ്ടേ ഇരുന്നു....!മിററിൽ കൂടി അവളെ നല്ലത് പോലെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....!
"എന്തെങ്കിലും ഒന്ന് തിരിച്ചു പറഞ്ഞൂടെ...."
"എല്ലാം നീ പറയുന്നുണ്ടല്ലോ പിന്നെ ഞാൻ എന്ത് പറയാൻ...."
"എന്നെ ഇഷ്ടം ആണെന്ന്...."
"അത് അല്ലല്ലോ പിന്നെ എങ്ങനെ പറയും...."
"അത് എന്ത് കൊണ്ടാണെന്നാ ചോദിച്ചേ...."
അത് കേട്ടതും അവൻ ചുറ്റിലും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി....!
"ഒരിക്കൽ കണ്ടതല്ലേ പിന്നെയും എന്തിനാ...."
😬പെണ്ണ് ദേഷ്യം കൊണ്ട് പല്ല് കടിച്ചു അവനെ നോക്കി....!
"എന്നിട്ടാണോ അന്ന് എന്നെ....എന്നെ കെട്ടും എന്ന് കരുതിയാ അന്ന് ഞാൻ ഒന്നും ആരോടും പറയാതിരുന്നത്....കണ്ടോ ഞാൻ എല്ലാരോടും എല്ലാം പറയാൻ പോവാ...."
"അങ്ങനെ ആണെങ്കിൽ ഞാനും പലതും പറയും...."
"🙄എന്ത്....?!!"
"അന്ന് എന്നെ കുളക്കടവിൽ വെച്ച് പിടിച്ചു ഉമ്മ വെച്ചത്....പിന്നെ...."
"പിന്നെന്താ ഞാൻ ചെയ്തേ...."
"അത്.... അത്.... ആ.... അന്ന് നീ എന്നെ വിളിച്ചു വരുത്തിയിട്ടാ ഞാൻ നിന്റെ മുറിയിൽ വന്നത് എന്നും പറയും...."
"അന്ന് ഞാൻ ചെറിയ പെണ്ണല്ലേ.... അപ്പൊ ആരും അത് വിശ്വസിക്കില്ല...."
"ഇപ്പൊ നീ വളർന്നോ..."
"മ്മ്..."😒
"പക്ഷെ എനിക്ക് തോന്നുന്നില്ല.... നീ ഒന്ന് കൂടെ ആ സാമി പറഞ്ഞ പോലെ എന്റെ മുന്നിൽ വന്നാൽ...."
😬ഇതിനെ ഞാൻ ഇന്ന്.... പെണ്ണ് കയ്യിൽ കിട്ടിയ കല്ല് എടുത്തു ഒരു ഏറു കൊടുത്തു തിരിച്ചു നടന്നു....എന്തോ ചിന്തിച്ച പോലെ നിന്ന് വീണ്ടും തിരിച്ചു വന്നു....!
"അങ്ങനെ നിന്നാൽ എന്നെ കെട്ടോ...."😘
അത് കേട്ടതും അവൻ ഒന്ന് ഞെട്ടി നിന്നു....!
"ഒന്ന് പോടീ.... ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ...."
"നോക്കിക്കോ ഇന്ന് ഞാൻ ഇയാളെ അടുത്ത് അങ്ങനെ തന്നെ വരും...."
എന്നും പറഞ്ഞു പെണ്ണ് ഓടി.... ശ്രീദേവ് ഒരു പുഞ്ചിരിയോടെ അവൾ പോവുന്നതും നോക്കി നിന്നു....!
💕💕💕
ടെക്സ്റ്റൈൽസിൽ കയറിയതും ശ്രീദേവിനെ സിമി നല്ലത് പോലെ ഒന്ന് നോക്കി....!
"എന്താടി ഇങ്ങനെ നോക്കുന്നെ....?!!"
"നിന്റെ മാരേജ് എപ്പോഴാ കഴിഞ്ഞത്...."
"നീ എന്റെ ഫോണിൽ വിളിച്ചായിരുന്നോ...."
"അത് കൊണ്ടാണല്ലോ അറിഞ്ഞത്...."
"എടീ എങ്ങനെയോ എന്റെയും ദേവൂട്ടിയുടെയും ഫോൺ തമ്മിൽ മാറിയിട്ടുണ്ട്.... അവൾ അതും വെച്ച് നല്ലത് പോലെ എനിക്ക് പണിയുന്നുണ്ട്...."
"അപ്പൊ അവളുടെ ഫോൺ നിന്റെ കയ്യിൽ ആണോ....?!!"
"അതെ..."
"അപ്പൊ അവൾക്ക് ഉള്ള പണി നീയും കൊടുക്കുന്നുണ്ടാവുമല്ലോ...."
"മ്മ്.... അവളെ പിന്നാലെ ഇത്രയും പൂവാലന്മാർ ഉണ്ടെന്ന് ഞാൻ അറിയുന്നത് തന്നെ ഇപ്പോഴാ...."
"എന്നിട്ടും അവൾ നിന്റെ പിന്നാലെയാണല്ലോ അല്ലെ...."
"അതിലും ഒരു ത്രിൽ ഇല്ലേ...."
"അപ്പൊ ഇഷ്ടം അല്ലാഞ്ഞിട്ടല്ല...അവളെ ഇങ്ങനെ കഷ്ടപ്പെടുത്താതെ തനിക്ക് അവളെ ഇഷ്ടം ആണെന്ന് തുറന്നു പറഞ്ഞൂടെ...."
"എന്റെ പെങ്ങൾ അവളെ കൂടെയുള്ളപ്പോൾ ഞാൻ അവളെയും പ്രേമിച്ചു നടക്കണോ.... അത് കാണുമ്പോ അവൾക്കും തോന്നും വല്ലവനെയും പ്രേമിക്കണം എന്ന്....അത് മാത്രം അല്ല ഞങ്ങളെ കുടുംബങ്ങൾ തമ്മിൽ ഉള്ള പ്രശ്നം നിനക്കും അറിയാവുന്നതല്ലേ.... അതിനിടയിൽ ഞങ്ങളെ ഇഷ്ടം എങ്ങാനും അവർ അറിഞ്ഞാൽ പിന്നെ അത് മതി എല്ലാം അതോടെ അവസാനിക്കാൻ.... അത് കൊണ്ട് തത്കാലം ഇങ്ങനെ ഒക്കെ അങ്ങ് പോട്ടെ.... അവളെ പോലെ ഒരു പെണ്ണ് എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത് എനിക്ക് ഒരു വൈറ്റ് ആണ്...."
"അതിനെ ഇങ്ങനെ പിന്നാലെ നടത്തിക്കുന്നതിന് നിനക്ക് പാപം കിട്ടും...."
"അതൊക്കെ ഡെയ്‌ലി എനിക്ക് വേണ്ടിയുള്ള അവളുടെ പ്രാർത്ഥനയിൽ ഇല്ലാതായിക്കോളും..."
"അപ്പോ എല്ലാം അറിയാം...."
അതിനവൻ ഒന്ന് ചിരിച്ചു....!
"ആ പിന്നെ നിന്റെ ഹസ്ബൻഡ് വിളിച്ചിരുന്നോ...."
"മ്മ്...നെക്സ്റ്റ് മന്ത് നാട്ടിൽ വരുന്നുണ്ട്....ഇനി അങ്ങോട്ട് ഇല്ലെന്നാ കക്ഷി പറയുന്നത്....ഇവിടെ തന്നെ വല്ല പണിയും നോക്കേണ്ടി വരും...."
"നാട്ടിൽ ഇല്ലാത്ത പണിയുണ്ടോ...."
"അത് പുള്ളി നാട്ടിൽ വന്നാലും നീ പറയണം....ജോലി നീ തന്നെ കണ്ട് പിടിച്ചു കൊടുക്കേണ്ടി വരും...."
ദേവൂട്ടി ശ്രീയെയും കൊണ്ട് അകത്തേക്ക് കയറിയതും കണ്ടത് സിമിയും ആയി കിഞരിച്ചു കൊണ്ട് നിക്കുന്ന ശ്രീദേവിനെയാണ്....!
"😬ഇവളെ അങ്ങ് കൊന്നാലോ...."
"നീ ജയിലിൽ പോവും.... ഏട്ടൻ വേറെ പെണ്ണ് കെട്ടും...."
അത് കേട്ടതും പെണ്ണ് കലിപ്പിൽ രണ്ടിനെയും നോക്കി നിന്നു....!
ശ്രീദേവ് ആണെങ്കിൽ ദേവൂട്ടിയേ കണ്ടതും ഉള്ളിൽ ഒന്ന് ചിരിച്ചു കൊണ്ട് അവളെ ഒന്നും മൈൻഡ് ചെയ്യാതെ സിമിയോടൊപ്പം തന്നെ ഇരുന്നു....!
"എന്താ വേണ്ടത് കർച്ചീഫ് ആണോ...."
"അല്ല.... സാരി...."
"🙄സാരിയോ.... ആർക്കാടി...."
"എനിക്ക്...."
"അതെടുത്തു ഏട്ടനെ വശീകരിക്കാൻ ആണോ...."
"വയർ കാണിച്ചു അവൾ സാരി എടുത്തു മുന്നിൽ നിന്നത് കൊണ്ടാവും ഇങ്ങനെ ഒലിപ്പിച്ചു നിക്കുന്നത്.... ഞാനും എടുത്തു അങ്ങനെ നിന്നാൽ എന്നെ നോക്കുവോന്ന് അറിയാലോ...."
എന്നും പറഞ്ഞു പെണ്ണ് അവനെ ഒന്ന് തുറിച്ചു നോക്കി സാരി നോക്കാൻ തുടങ്ങി....!
"ഞാൻ പോട്ടെ.... അല്ലെങ്കിൽ നിന്റെ ദേവൂട്ടി എന്നെ വെച്ചേക്കില്ല...."
എന്നും പറഞ്ഞു സിമി പോവാൻ നിന്നതും ശ്രീദേവ് ഒന്ന് ചിരിച്ചു....!
"അവളുടെ പ്രണയം ഞാൻ ആസ്വദിക്കുന്നത് അവളുടെ ആ കണ്ണുകളിലൂടെയാ.... നീ എന്റെ അടുത്ത് നിൽക്കും തോറും അവളുടെ ആ നോട്ടം ഒന്ന് കാണേണ്ടത് തന്നെയാ....അത് കൊണ്ട് നീ ഇവിടെ തന്നെ നിൽക്ക്...."
"അത് വേണോടാ...."
"മ്മ്....നോക്കാലോ അവൾ എന്ത് ഉദ്ദേശത്തിലാ വന്നത് എന്ന്...."
പെണ്ണ് ഉള്ള സാരി മുഴുവനും തന്റെ മേലെ വെച്ച് നോക്കാൻ തുടങ്ങി.... ശ്രീദേവ് ആണെങ്കിൽ ഇവൾ ഇത് എന്ത് ഭാവിച്ചാ എന്ന പോലെ അവളെ ഇടക്ക് ഒന്ന് നോക്കും.... അവളുടെ നോട്ടം പതിക്കുമ്പോൾ എല്ലാം അവൻ സിമിയോട് സംസാരിക്കും....!
"ഇത് കൊള്ളാം അല്ലേടി...."
"മ്മ്.... കൊള്ളാം...."
പെണ്ണ് റെഡ് കളർ സാരി ഒക്കെ സെലക്ട് ചെയ്തത് കണ്ട് അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു....!ആ സാരി ഒന്ന് മേലെ വെച്ചു നോക്കുമ്പോ തന്നെ പെണ്ണ് കൂടുതൽ സുന്ദരിയായ പോലെ.... അത് ഒന്ന് ഉടുത്തു കാണാൻ എന്താ വഴി എന്നായിരുന്നു അവന്റെ ചിന്ത....!!
"എടീ.... എന്റെ ഫോൺ അങ്ങേരെ പോക്കറ്റിൽ ആണ്....അതെങ്ങനെ ചേഞ്ച് ചെയ്യും...."
"നീ സാരി വാങ്ങാൻ ആണോ ഫോൺ മാറ്റാൻ ആണോ വന്നത്...."
"രണ്ടിനും....പക്ഷെ ഫോൺ മാറ്റാൻ ഒന്ന് കൂടെ നിന്റെ വീട്ടിൽ വരേണ്ടി വരും എന്നാ തോന്നുന്നത്...."
"ദൈവമേ ഒരിക്കൽ കഷ്ടിച്ച് രക്ഷപെട്ടതാ...."
"അതോർത്തു നീ പേടിക്കേണ്ട....ഒരിക്കൽ വന്നിട്ട് രക്ഷപെടാൻ അറിയാം എങ്കിൽ വീണ്ടും എനിക്ക് രക്ഷപെടാൻ അറിയാം...."
അവൾ സാരി ഒക്കെ കവറിൽ ആക്കി കയ്യിൽ വാങ്ങി അവനെ അവിടെ ഒക്കെ നോക്കിയെങ്കിലും രണ്ടിന്റെയും നിഴൽ ഇല്ല....!
"നീ ഇവിടെ നിക്ക്....സ്ത്രീദേവൻ എന്നെ ഒന്നും മൈൻഡ് ചെയ്യാതെ എങ്ങോട്ടാ പോയത് ഒന്ന് നോക്കട്ടെ...."
എന്നും പറഞ്ഞു പെണ്ണ് അവിടെ ഒക്കെ അവനെ നോക്കിയെങ്കിലും അവിടെ ഒന്നും കാണാതെ അവൾ ലിഫ്റ്റിൽ കയറിയപ്പോൾ മാറിൽ കയ്യും കെട്ടി നിൽക്കുന്ന ശ്രീദേവിനെ കണ്ട് അവൾ ഒന്ന് ഞെട്ടി....!
ഇത്തിരി പേടിയോടെ അവൾ ഇറങ്ങാൻ നോക്കിയതും അവൻ തന്നെ അത് സ്റ്റോപ്പ് ചെയ്യുന്നത് കണ്ട് പെണ്ണ് ഞെട്ടി തരിച്ചു നിന്നു....എടീ ശ്രീകുട്ടി ഞാൻ നിന്റെ ഏട്ടന്റെ കയ്യിൽ പെട്ടെടി....!!😨
അവൾ ഇത്തിരി പേടിയോടെ അവനെ നോക്കി നിന്നു.... എന്താ ഉദ്ദേശം എന്ന് അറിയില്ലല്ലോ...അവൻ അപ്പൊ തന്നെ പോക്കെറ്റിൽ കയ്യിട്ടു ഫോൺ കയ്യിൽ എടുത്തതും പെണ്ണ് വീണ്ടും ഞെട്ടി.....!
"ഇത് നിന്റെ ഫോൺ അല്ലെ...."
"മ്മ്...."
അവൾ നിഷ്കു ആയി തലയാട്ടി കൊണ്ട് പറഞ്ഞു...!
"ഇതെങ്ങനെ എന്റെ ബെഡ്‌റൂമിൽ വന്നു...."
"അ.... അത്.... ബെഡ്‌റൂമിലോ..."
"ആ... നീ വരാതെ നിന്റെ ഫോൺ മാത്രം നടന്നു വരാൻ അതിന് കയ്യും കാലും ഒന്നും ഇല്ലല്ലോ...."
"അത്...അത്.... എനിക്ക് അറീല...."
"നീ പറയുന്നോ അതോ ഞാൻ പറയിക്കണോ...."
പെണ്ണ് എങ്ങനെ എന്ന പോലെ അവനെ നോക്കിയതും അവൻ അവളുടെ ഇരു സൈഡിലും കയ് കുത്തി നിന്നു....!
"എങ്ങനെയാ നമ്മളെ ഫോൺ തമ്മിൽ മാറിയത്...."
അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ പേടിച്ച പോലെ ഉമിനീരിറക്കി.... അന്നത്തെ സീൻ ഒക്കെ കണ്മുന്നിൽ തെളിഞ്ഞു വന്നു....!
"അത് ഞാൻ അന്ന് ശ്രീയേട്ടന്റെ മുറിയിൽ വന്നിരുന്നു....അവിടന്ന് ഇറങ്ങുമ്പോഴാ ശ്രീയേട്ടന്റെ മുന്നിൽ പെട്ടത്...."
😨അത് കേട്ടതും അവൻ ഞെട്ടി.... ഇതിന് പേടിയും ഇല്ലേ....!
"എന്തിനാ നീ വന്നത്...."
"ശ്രീയേട്ടന് ഒരു ഉമ്മ തരാൻ....പക്ഷെ രണ്ട് ഉമ്മ തരാൻ പറ്റി...."😘
😨അത് കേട്ടതും അവൻ വായും പൊളിച്ചു നിന്നു....!
"ഒന്നല്ലേ തന്നുള്ളു....?!!"
🙄അതാണോ ഇവിടെ ഇപ്പൊ പ്രശ്നം....!
"ഒന്ന് രാത്രി ശ്രീയേട്ടൻ ഉറങ്ങി കിടക്കുമ്പോ തന്നതാ.... അപ്പൊ തന്നെ ശ്രീയേട്ടൻ എണീറ്റപ്പോൾ ഞാൻ കരുതി പെട്ടു എന്ന്.... പക്ഷെ ശ്രീയേട്ടൻ വെള്ളവും കുടിച്ചു അപ്പൊ തന്നെ കിടന്ന്.... അത് കൊണ്ട് ഞാൻ രക്ഷപെട്ടു...."
അപ്പൊ അന്ന് കണ്ടത് സ്വപ്നം അല്ല....!
"അപ്പൊ നീ രാത്രി മുഴുവനും എന്റെ മുറിയിൽ ആയിരുന്നോ...എന്നെ വല്ലതും ചെയ്തോ നീ...നിന്നെ വിശ്വസിക്കാൻ കൊള്ളില്ല...."
"ഞാൻ ഒന്നും ചെയ്തിട്ടൊന്നും ഇല്ല...ഞാൻ ശ്രീക്കുട്ടിയോടൊപ്പം ആയിരുന്നു....അല്ലേലും ഞാൻ ആണോ ഇയാൾ അല്ലെ എന്നെ അന്ന്...."😒
"അതൊക്കെ പോട്ടെ ഇത് നിന്റെ ഏട്ടന്മാർ അറിയോ....?!!"
"ഹ്മ്മ്.... ഇല്ല...."
"എന്നാൽ ഞാൻ അറിയിക്കാം...."
"അയ്യോ വേണ്ട....എന്നെ തല്ലി കൊല്ലും...."😒
"എങ്കിൽ പിന്നെ എന്തിനാ വേണ്ടാത്ത പണിക്ക് നിക്കുന്നെ.... ഇനി ഒരിക്കൽ കൂടി എന്റെ വീട്ടിലേക്ക് വന്നാൽ അത് നിന്റെ വീട്ടിൽ അറിയിച്ചോളാം ഞാൻ...."
അപ്പൊ തന്നെ പെണ്ണ് ഇല്ലെന്ന് കാണിച്ചു...!
"എന്നിട്ട് എന്റെ ഫോൺ എവിടെ....?!!"
പെണ്ണ് അരയിൽ കയ്യിട്ട് അപ്പൊ തന്നെ അത് എടുക്കുന്നത് കണ്ട് അവന്റെ നോട്ടം അവളുടെ വയറിൽ ഉടക്കിയതും അന്ന് സംഭവിച്ചത് ഓർത്തു അവൻ നോട്ടം മാറ്റി.... ഒരു കൈയബദ്ധം പറ്റിപോയാൽ പണി പാളും....!
"ഇത് വെച്ച് നീ എനിക്കിട്ട് നല്ലത് പോലെ പണിതത് ഞാൻ അറിഞ്ഞു....ഇനി ആരോടെങ്കിലും വല്ലതും പറയാൻ ബാക്കി ഉണ്ടോ...."
"വിളിച്ചവരോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.... അങ്ങോട്ട് ആരെയും വിളിക്കാൻ പറ്റിയില്ല.... ഇതിന്റെ പാസ് വേർഡ് എത്രയാ...."
"ഇനി അത് കൂടി ഞാൻ പറഞ്ഞു തരാം ഒന്ന് പോടീ....,"
"എങ്കിൽ എന്റെ ഫോൺ താ...."
"ഇത് തത്കാലം എന്റെ കയ്യിൽ ഉണ്ടാവും.... എനിക്ക് ഇത് എന്റെ ബെഡ്‌റൂമിൽ നിന്ന് കിട്ടിയതാ...."
"അപ്പൊ ഞാൻ ശ്രീയേട്ടന്റെ ഫോൺ തന്നില്ലേ...."😒
"അത് അങ്ങനെയാ...."
എന്നും പറഞ്ഞു അവൻ അവളുടെ അടുത്ത് ഒന്ന് കൂടി ചേർന്ന് നിന്നു.... അവളുടെ ഷോൾഡറിൽ അവന്റെ കയ് പതിഞതും പെണ്ണ് ഞെട്ടി കൊണ്ട് അവനെ നോക്കി.... കയ് പതിയെ താഴേക്ക് ഊർന്ന് പോയതും പെണ്ണ് നിന്ന് വിയർത്തു.... കയ്യിൽ അവന്റെ കയ് കോർത്തു പിടിച്ചു അവളുടെ വിരൽ ഫോണിൽ അമർത്തിയതും അത് ഓൺ ആയത് കണ്ട് ശേ ഇതിനായിരുന്നോ എന്ന പോലെ പെണ്ണ് അവനെ തുറിച്ചു നോക്കി....!
വലിയ ഡയലോഗ് ഒക്കെ പറഞ്ഞു പിന്നാലെ നടക്കുമെങ്കിലും ഇങ്ങേർ അടുത്ത് വരുമ്പോ തന്നെ ഒരു വിറയലാ.... കയ്യിലിരിപ്പ് അതാണല്ലോ.... അനുഭവം ഗുരു....!
"എന്റെ ഫോൺ താ...."
പെണ്ണ് അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....!
"അത് ഇപ്പൊ തരാൻ പറ്റില്ല....ഡി എസ്...!ഡി,,,, ദേവ പ്രിയ....ആരാ ഈ എസ്...."
അറിയാഞ്ഞിട്ടാണോ....എന്റെ മനസ് മുഴുവനും ഇയാൾ ആണെന്ന്....!
"അത് ശ്രീയേട്ടൻ തന്നെയാ..."
"നിനക്കെന്താടി വട്ടാണോ...."
"മ്മ്.... ഇയാൾ അല്ലെ അന്ന് എന്നെ വട്ട് ആക്കിയത്...."
അത് കേട്ടതും അവൻ ഞെട്ടി കൊണ്ട് അവളെ നോക്കി....!
"എടീ അന്ന് നീ ഒരു കൊച് പെണ്ണല്ലേ.... എനിക്കാണെങ്കിൽ വെളിവും ഉണ്ടായിട്ടില്ല.... അറിയാതെ പറ്റിപ്പോയതാ.... ഞാൻ ഒന്നും ശരിക്കും കണ്ടിട്ട് പോലും ഇല്ല...."
അത് കേട്ടതും പെണ്ണ് മോങ്ങാൻ തുടങ്ങി....!
"കാണാതെയാണോ എന്നെ...."
അവൻ ബാക്കി പറയാൻ സമ്മതിക്കാതെ അവളെ വാ അടച്ചു പിടിച്ചതും പെണ്ണ് ഒന്ന് ഉയർന്നു പൊങ്ങിപ്പോയി....!
അവന്റെ കയ്യിൽ അവൾ ചുംബിച്ചതും അവൻ അവളുടെ അധരങ്ങളിൽ നിന്നും കയ് മാറ്റി....!രണ്ട് പേരുടെയും നോട്ടത്തിൽ കണ്ണുകൾ തമ്മിൽ ഉടക്കി....പിന്നെ അവന്റെ കണ്ണുകൾ അവളുടെ മുഖം ആകെ ഓടി നടന്നതും ചെന്നു നിന്നത് അവളുടെ ചുവന്നു തുടുത്ത അധരങ്ങളിൽ ആണ്....അവന്റെ മുഖം അവളിലേക്ക് അടുത്തു....പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ പിന്മാറാൻ തുടങ്ങിയതും പെണ്ണ് അവനെ പിടിച്ചു അവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചതും അവന്റെ കണ്ണുകൾ വിടർന്നു.... എല്ലാം താൻ ആഗ്രഹിക്കുന്നതാണ്.... പക്ഷെ എല്ലാം അവൾ ആയിട്ട് തരുന്നുമുണ്ട്....!
"എനിക്കറിയാം ശ്രീയേട്ടൻ എന്നെ ഉമ്മ വെക്കാൻ വന്നതാണെന്ന്....അത് കൊണ്ടാ ഞാൻ തന്നത്...."
"ഞാൻ അതിനൊന്നും അല്ല...."
അവൻ അവളിൽ നിന്നും മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു....!
"പിന്നെന്തിനാ എന്റെ അടുത്ത് വന്നെ...."
"അത്.... അത്.... നിന്നെ ഒന്ന് പേടിപ്പിക്കാൻ.... അല്ലാതെ...."
"എനിക്ക് ഇയാളെ പേടിയൊന്നും ഇല്ല...."
"നീ എന്നെ പ്രലോബിപ്പിച്ചു പണി വാങ്ങാൻ നിക്കല്ലേ.... എന്നിട്ട് അതും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി എന്റെ പിന്നാലെ നടക്കാൻ ആണോ...."
"അത് ഇയാൾ എന്നെ ഇഷ്ടം ആണെന്ന് പറയാത്തത് കൊണ്ടല്ലേ....ഇപ്പൊ പറയോ പ്ലീസ് നല്ല ശ്രീയേട്ടൻ അല്ലെ...."
"ഞാൻ ഒന്ന് ആലോചിക്കട്ടെ...."
എന്നും പറഞ്ഞു അവൻ ലിഫ്റ്റ് ഓൺ ബട്ടൺ അമർത്തി....!
ഈ ഏഴു വർഷം പിന്നെ ഇവൻ എന്തോ ചെയ്യുവായിരുന്നു....!
"എന്നാ എന്റെ ഫോൺ താ...."
"ഇത് എനിക്ക് എവിടെ നിന്നാണോ കിട്ടിയേ അവിടെ തന്നെ ഞാൻ കൊണ്ട് വെച്ചോളാം...."
🙄അപ്പൊ ഞാൻ ഇന്നും ഇങ്ങേരെ മുറിയിൽ പോണോ....!
"ഇനി രാത്രി എങ്ങാനും എന്റെ വീടിന്റെ പരിസരത്തു വന്നാൽ ഉണ്ടല്ലോ നിന്നെ പിന്നെ ഒരിക്കലും ഞാൻ ഇഷ്ടം ആണെന്ന് പറയില്ല... കേട്ടല്ലോ...."
"😒മ്മ്...."
ഭാഗ്യം രാത്രി മാത്രേ എന്നെ പറഞ്ഞുള്ളൂ.... അപ്പൊ കാലത്ത് പോവാം.... പെണ്ണ് ഒന്ന് ചിന്തിച്ചു....!
ലിഫ്റ്റ് ഓപ്പൺ ആയതും ശ്രീദേവ് പുറത്തേക്ക് ഇറങ്ങി....!
"ശ്രീയേട്ടാ.... ഐ ലവ് യൂ...."😍
അത് കേട്ടതും അവൻ ഒന്ന് നിന്ന് അവളെ അടുത്തേക്ക് നടന്നു....!
"ഇന്ന് അമാവാസിയാ...."
"🙄അതിന്...."
"ഇന്ന് രാത്രി പെൺകുട്ടികൾ സാരിഒക്കെ ഉടുത്തു കുറി തൊട്ട് മുടിയിൽ തുളസി കതിർ ചൂടി പ്രാർത്ഥനയോടെ കിടന്നാൽ ദൈവം അവരുടെ എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കും...."
പെണ്ണിന് ദൈവവിശ്വാസം ഇത്തിരി കൂടുതൽ ഉള്ളോണ്ട് അത് ചെയ്യും എന്ന് അവന് നല്ല പോലെ അറിയാം....!
"സത്യാണോ....?!!"
"മ്മ്.... ചിലപ്പോൾ നിന്റെ ആഗ്രഹം നടക്കാൻ വേണ്ടി ദൈവം എന്റെ മനസ്സിൽ നിന്നോട് ഇഷ്ടം തോന്നിച്ചാലോ...."
എങ്കിൽ പിന്നെ ഇത് ചെയ്തിട്ട് തന്നെ കാര്യം.... പെണ്ണ് ഒരു ചിരിയോടെ പുറത്തേക്ക് ഓടി....!
ശ്രീക്കുട്ടിയോട് സംസാരിച്ചു നിൽക്കുന്ന സിമിയേ കണ്ടതും ദേവൂട്ടി കുശുമ്പോടെ അടുത്ത് ചെന്നു.... ശ്രീയേട്ടനെ തട്ടിയെടുക്കാൻ അവളെ കയ്യിൽ എടുക്കൽ ആവും....!
"ഹായ് ദേവൂട്ടി.... എന്നെ ഇന്നലെ ശ്രീയുടെ ഫോണിൽ നിന്ന് ഭീഷണിപ്പെടുത്തിയത് ദേവൂട്ടി അല്ലെ...."
"നിങ്ങൾ എന്തിനാ എന്റെ ശ്രീയേട്ടന്റെ ബൈക്കിൽ കേറിയത്....ഇനി കേറിയത് കണ്ടാൽ കൊല്ലും ഞാൻ...."😬
"അത് എന്റെ കാൽ ഒന്ന് ഉളുക്കിയിരുന്നു.... അവൻ നിർബന്ധിച്ചപ്പോൾ കേറിയെന്നെ ഉള്ളു...ഇനി നിന്റെ ശ്രീയേട്ടന്റെ ബൈക്കിൽ ഞാൻ കേറില്ല പോരെ.... എന്റെ ഹസ്ബൻഡ് നാട്ടിൽ വരുന്നുണ്ട്...."
😨അത് കേട്ടതും പെണ്ണ് ഞെട്ടി....!
"അപ്പൊ നിങ്ങളെ കല്യാണം കഴിഞ്ഞതാണോ....?!!"
"മ്മ്.... രണ്ട് വർഷം ആയി....പ്രണയിച്ചു വിവാഹം കഴിച്ചതാ.... രണ്ട് ജാതി ആയത് കൊണ്ട് കുടുംബം ഒക്കെ കയ് ഒഴിഞ്ഞു.... ആകെ ഒരു ഹെല്പ് ശ്രീയാ....അത് കൊണ്ടാ അവനെ ഞാൻ ശല്യം ചെയ്യുന്നത്.... അല്ലാതെ നിന്റെ ശ്രീയേട്ടനെ തട്ടിയെടുക്കാൻ വേണ്ടിയൊന്നും അല്ല...."
"എങ്കിൽ ചേച്ചി എത്ര വേണേലും ബൈക്കിൽ കേറിക്കോ...."
"ഇപ്പൊ ചേച്ചി ഒക്കെ ആയോ...."
"മ്മ്.... ഇനി വല്ല ഹെല്പും വേണേൽ എന്നോടും ചോദിക്കാം.... പോട്ടെ ചേച്ചി...."
പെണ്ണ് സന്തോഷത്തോടെ അവളെ നോക്കി റ്റാറ്റാ ഒക്കെ കാണിച്ചു നടന്നു....!
"അപ്പൊ സിമി ചേച്ചിടെ കല്യാണം കഴിഞ്ഞത് നീ അറിഞ്ഞില്ലേ...."🙄
ശ്രീയുടെ ചോദ്യം കേട്ടതും പെണ്ണ് ഒന്ന് നിന്ന് അവളെ തുറിച്ചു നോക്കി....!
"അറിഞ്ഞെങ്കിൽ അത് ആദ്യേ പറയൽ അല്ലേടി.... ആ പെണ്ണിനെ ഞാൻ എങ്ങാനും കൊന്നിരുന്നെങ്കിലോ...."
"ഞാൻ കരുതി നീ അറിയും എന്ന്...."
"എങ്കിൽ അവൾ എന്റെ ശ്രീയേട്ടനെ തട്ടിയെടുക്കും എന്ന് കരുതി ടെൻഷൻ അടിക്കണായിരുന്നോ...."
"അത് ഇപ്പൊ ഏട്ടനോട് ആര് മിണ്ടിയാലും നിനക്ക് ടെൻഷൻ തന്നെയല്ലേ...."
അതും ശരിയാ....!പെണ്ണ് പിന്നെ സാരി കയ്യിൽ എടുത്തു അതിലേക്ക് ഒന്ന് നോക്കി....!
"ഇന്നൂടെ ഞാൻ നോക്കും.... എന്നിട്ടും ശ്രീയേട്ടന് എന്നെ ഇഷ്ടം ആയില്ലെങ്കിൽ...."
ശ്രീ കുട്ടി വായും പൊളിച്ചു അവളെ നോക്കി....!
"ആയില്ലെങ്കിൽ...."🙄
"വേറെ എന്തേലും വഴി നോക്കണം...."
ഓഹ് അത്രയേ ഉള്ളു....വെറുതെ പേടിച്ചത് മിച്ചം....!
"അപ്പൊ അത്രയും സമയം ഏട്ടൻ നിന്നോട് പിന്നെന്താ പറഞ്ഞത്...."
"ഭാവി കാര്യങ്ങൾ...."
"ഭാവി കാര്യങ്ങളൊ....?!!"
"മ്മ്.... കല്യാണം കഴിഞ്ഞിട്ട് എവിടെ ഒക്കെ പോണം എത്ര പിള്ളേർ വേണം എന്നൊന്നും അല്ല.... എന്നെ കുറെ ഉപദേശിച്ചു വിട്ടതാടി.... രാത്രി നിന്റെ വീടിന്റെ പരിസരത്ത് കണ്ടാൽ ഒരിക്കലും എന്നെ പ്രേമിക്കില്ലെന്ന് പറഞ്ഞു....എന്റെ ഫോണും കിട്ടീല...."
"അപ്പൊ ഏട്ടൻ പകുതി വീണു അല്ലെ...."
"മ്മ്.... ഇനി പകുതി കൂടി വീഴ്ത്തുന്ന കാര്യം ഞാൻ ഏറ്റു...."😍
എന്നും പറഞ്ഞു പെണ്ണ് അവളെയും കൊണ്ട് നടന്നു....!
"എന്തായിരുന്നു ലിഫ്റ്റിൽ പരിപാടി...."
സിമി വന്നു സ്വപ്നലോകത്ത് ഇരിക്കുന്ന ശ്രീദേവിനെ ഒന്ന് തട്ടി കൊണ്ട് ചോദിച്ചു....!
"അതൊക്കെയുണ്ട്...."
അവൻ അവൾ ചുംബിച്ചത് ഓർത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു....!!
"എന്റെ മാരേജ് കഴിഞ്ഞത് അറിഞ്ഞപ്പോൾ എന്നെ ചേച്ചി എന്നൊക്കെ വിളിച്ചാ കക്ഷി പോയത്...."
"ഞാൻ എന്ന് വെച്ചാൽ അവൾക്ക് സ്വാർത്ഥതയാ....ഏത് കാമുകന് കിട്ടും അങ്ങനെ ഒരു ഭാഗ്യം....ഒന്ന് വഴക്കിട്ടാൽ അല്ലെങ്കിൽ എന്തെങ്കിലും ആഗ്രഹം സാധിച്ചില്ലെങ്കിൽ ഒക്കെ പിരിഞ്ഞു പോവുന്നവർ അല്ലെ പലരും...കഴിഞ്ഞ ഏഴു വർഷം ആയി ഒരു മടുപ്പും ഇല്ലാതെ അവൾ എന്റെ പിന്നാലെ നടന്നില്ലേ....അങ്ങനെ ഒരു പെണ്ണ് ഏതൊരു പുരുഷന്റെയും ഭാഗ്യം ആണ്....അവളോടുള്ള എന്റെ ഇഷ്ടം ഇനിയും എന്റെ മനസ്സിൽ അടക്കി വെക്കാൻ ആവാത്ത പോലെ.... അവളെ കാണുന്ന ഓരോ നിമിഷവും ഹൃദയം പുറത്തേക്ക് വന്നു എന്റെ പ്രണയം അവൾക്ക് മുന്നിൽ തുറന്ന് കാണിക്കുമെന്ന ഒരു തോന്നൽ...."
"അവളോട് നീ അത് തുറന്നു പറഞ്ഞാൽ അവൾ എന്ത് മാത്രം സന്തോഷിക്കും...."
"അങ്ങനെ വല്ലതും സംഭവിച്ചാൽ അതോടെ ഞങ്ങടെ ഫാമിലി പ്രശ്നം കൂടും.... അതിന് മുൻപ് ഫാമിലിയേ ഒരുമിപ്പിക്കണം....നിസാര കാര്യത്തിന് പോലും പിണങ്ങി നിൽക്കുന്നവരാ അവർ....ഇനി ഒരുമിപ്പിച്ചാലും ഞങ്ങൾ തമ്മിൽ ഉള്ള ഇഷ്ടം വീട്ടുകാർ അംഗീകരിച്ചു എന്ന് വരില്ല...."
"അങ്ങനെ ഒക്കെ നോക്കിയാൽ പ്രേമിക്കാൻ പറ്റോ... നീ ആദ്യം അവളോട് നിന്റെ ഇഷ്ടം തുറന്ന് പറയ്.... ബാക്കി ഒക്കെ പിന്നെയല്ലേ...."
"മ്മ്.... എന്റെ ഇഷ്ടം അവളെ ഇന്ന് തന്നെ അറിയിക്കണം....ഇനിയും അവളെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കും പറ്റില്ല...."
എന്നും പറഞ്ഞു അവൻ ഒരു ചിരിയോടെ എണീറ്റ് പോയി....!
💕💕💕
"നീ എന്താടി നട്സ് പോയ അണ്ണാനെ പോലെ ഇരിക്കുന്നത്...."
ദേവൂട്ടിയുടെ താടിക്ക് കയ്യും കൊടുത്തുള്ള ഇരിപ്പ് കണ്ട് നന്ദൻ ചോദിച്ചു....!
"ഒരാളുടെ മനസ്സിൽ എന്താണെന്ന് കണ്ട് പിടിക്കാൻ ഉള്ള വല്ല സൂത്രവും ഉണ്ടോ....?!!"
"🙄അതെന്തിനാ ഇപ്പോ നീ മറ്റുള്ളവരുടെ മനസ്സിൽ ഇരിപ്പ് ചൂഴ്ന്ന് അറിയുന്നത്...."
നന്ദൻ ഇത്തിരി പതർച്ചയോടെ പറഞ്ഞു....!ഉള്ളിലിരിപ്പ് വല്ലതും കണ്ട് പിടിച്ചാലോ....!
"ഒരാൾക്ക് നമ്മളോട് എത്രത്തോളം ഇഷ്ടം ഉണ്ടെന്ന് അറിയാൻ എന്താ വഴി...."
"നീ ആ പ്രേമം ഇത് വരെ വിട്ടില്ലേ..."
"അത് അങ്ങനെ ഒന്നും വിടാൻ പറ്റൂല...."
"എടീ മോളെ നീ കുഞ്ഞേട്ടനോട് പറ ആളാരാണെന്ന്....ഞാൻ ആരോടും പറയില്ല....വല്യേട്ടൻ ചേട്ടത്തിയെയും കൊണ്ട് ചെക്കപ്പിന് പോയിട്ട് വന്നില്ല...."
"എങ്കിൽ ആദ്യം കുഞേട്ടൻ പ്രേമിക്കുന്ന പെണ്ണ് ആരാണെന്ന് പറ...."
🙄പണി പാളിയോ... നന്ദൻ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു....!
"എനിക്ക് അങ്ങനെ ഒന്നും...."
"ഇപ്പോ മനസ്സിൽ ആയോ ആരും അറിയാതെ പ്രേമിക്കാൻ എന്തോരം കഷ്ടപ്പാട് ഉണ്ടെന്ന്...."
"അതിന് നീ എന്തിനാ നിന്നെ ഇഷ്ടം അല്ലാത്ത ആളെ തന്നെ പ്രേമിക്കുന്നെ..."
"എന്റെ സ്നേഹം സത്യവാ....അത് കൊണ്ട്...."
എന്നും പറഞ്ഞു പെണ്ണ് എണീറ്റ് പോയി....!ശ്രീയേട്ടന്റെ കാര്യം ചോദിച്ചാൽ അങ്ങേരെയാ ഞാൻ പ്രേമിക്കുന്നത് എന്ന് മനസ്സിൽ ആവും.... അത് കൊണ്ട് ഇപ്പൊ വേണ്ട....!
എന്നാലും ആരാവും അവൻ.... ഇവൾ ഇത്ര മാത്രം സ്നേഹിച്ചിട്ടും ഇവളെ എന്താ അവന് ഇഷ്ടം ആവാത്തത്....!നന്ദൻ ചിന്തയോടെ ഇരുന്നു....!
ശ്രീ കുട്ടിയെ വിളിക്കാൻ പറ്റാതെ പെണ്ണ് മുറിയിൽ അങ്ങിങായി നടന്നു.... അങ്ങോട്ട് ചെന്നാൽ പിന്നെ ഇഷ്ടം ആണെന്ന് ഒരിക്കലും പറയില്ല.... പിന്നെ എങ്ങനെ എന്റെ ഫോൺ എടുക്കും....!
ശ്രീദേവ് ആണെങ്കിൽ പെണ്ണിന്റെ ഫോൺ എടുത്തു അതിലെ വാൾപേപ്പർ നോക്കി പുഞ്ചിരിച്ചു.... ഗാലറി മുഴുവനും താൻ ആണെന്ന് കണ്ടതും അവൻ ഒന്ന് ചിരിച്ചു.... കോളിങ് ടോണും അലാറം ടോണും ഒക്കെ അവന്റെ വോയിസ് ആണ്.... തന്റെ നമ്പർ സേവ് ചെയ്തത് my love ❤️എന്നാണെന്ന് കണ്ടതും അവൻ താനും അവളെ നമ്പർ അത് തന്നെയാണ് സേവ് ചെയ്തത് ഓർത്ത് ഒന്ന് ചിരിച്ചു....!
അവളുടെ നമ്പറിൽ ഉള്ള ബ്ലോക് പിൻവലിച്ചു.... അവന്റെ ഫോണിൽ ഉള്ള ഫോൾഡർ ഓപ്പൺ ചെയ്തതും അവൾ അറിയാതെ എടുത്ത അവളുടെ പിക് നോക്കി അവൻ അതിൽ വിരൽ ഓടിച്ചു....!
"ദൈവമേ....ഇന്നെങ്കിലും ശ്രീയേട്ടന്റെ മനസ് ഒന്ന് ഇളകണെ...."
ദേവൂട്ടി സാരിയും ചുറ്റി അവൻ പറഞ്ഞ പോലെ കുറി തൊട്ട് തുളസി കതിർ എടുത്തു തലയിൽ ചൂടി ബെഡിൽ ഇരുന്നു പ്രാർത്ഥന തുടങ്ങി.... ഉറക്കം ഒളിച്ചിരുന്ന് പ്രാർത്ഥന തുടർന്നു കൊണ്ടേ ഇരുന്നതും എപ്പോഴോ അറിയാതെ പെണ്ണ് അവിടെ ഇരുന്നു ഉറക്കം ആയി....!
ലേറ്റ് മുഴുവനും അണഞ്ഞതും ശ്രീദേവ് പതിയെ വീട്ടിൽ നിന്നും ഇറങ്ങി....ദേവ വിലാസത്തിലേക്കുള്ള മതില് ചാടി കടന്നു.... നല്ല സമയം കേറി ഇറങ്ങിയത് കൊണ്ട് എല്ലാം നല്ലത് പോലെ അറിയാം....പതുങ്ങി കൊണ്ട് ദേവൂട്ടിയുടെ മുറിയിലേക്ക് നടന്നു.... ദാസേട്ടൻ എങ്ങാനും ഉണർന്നാൽ എല്ലാം ഇന്നത്തോടെ അവസാനിക്കും എന്ന് അവന് അറിയാം....!
ദേവൂട്ടിയുടെ മുറി തുറന്ന് അകത്തേക്ക് കയറിയതും സാരി ചുറ്റി താൻ പറഞ്ഞ പോലെ ഇരുന്ന് ഉറങ്ങുന്ന പെണ്ണിനെ കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ അടുത്തേക്ക് നടന്നു...!
അവളുടെ അരികിൽ ആയി പെണ്ണിനെ തന്നെ കണ്ണ് എടുക്കാതെ നോക്കി ഇരുന്നതും അവന് സ്വയം നഷ്ടപ്പെടും എന്ന് തോന്നി.... അവളുടെ കവിളിൽ ചുംബിച്ചതും അവൾ തിരിഞ്ഞു അവന് അഭിമുഖമായി കിടന്നു.... അത് കണ്ടതും അവൻ ചിരിച്ചു കൊണ്ട് എണീറ്റ് അവളുടെ അടുത്തായി ഫോൺ വെച്ചു.... കാലത്ത് തന്നെ കണി കാണാൻ ഉള്ളത് കൊണ്ട് തന്നെ അലാറം വെച്ചിട്ടുണ്ട്....!
"ഐ ലവ് യൂ...."
അവളുടെ കാതിൽ അവൻ പതിയെ പറഞ്ഞു....അവന്റെ നിശ്വാസം അവളുടെ പിൻകഴുത്തിൽ തട്ടിയതും അവൾ തിരിഞ്ഞു കിടന്നു....സാരി നീങ്ങിയതും അവന്റെ കണ്ണുകൾ അവളുടെ വെളുത്തു മെലിഞ്ഞ വയറിൽ ഉടക്കി.... അന്ന് നടന്നത് ഓർത്ത് അവൻ ഒരു പുഞ്ചിരിയോടെ ടേബിളിൽ കണ്ട പെൻ എടുത്തു നാവേലിനു ചുറ്റും ഹാർട്ട് ഷേപ്പ് വരച്ചു വെച്ചു...അതിൽ ഒരു വില്ലും....!
I 💘 U അത് വരക്കും തോറും അവളുടെ മുഖത്ത് മിഞ്ഞി മറയുന്ന ഭാവങ്ങൾ അവൻ പുഞ്ചിരിയോടെ നോക്കി കണ്ടു....!
🎶നെഞ്ചിനുള്ളിൽ ആകെ മഞ്ഞു പെയ്യും പോലെ...
നിന്നെ കണ്ട നേരത്ത്....!
മയങ്ങും...!!
ഒളി നോക്ക് കൊണ്ട് തന്നെ സഖിയാക്കി നിന്നെ ഓമലേ....!!🎶
അവളെയും നോക്കി മണിക്കൂറുകളോളം അവൻ സ്വയം മറന്ന പോലെ ഇരുന്നു....!
"ഇപ്പൊ ഞാൻ പോവാ... ഇനിയും നിന്നാൽ പിന്നെ അന്ന് നടന്നതിന്റെ ബാക്കി കൂടെ സംഭവിക്കും.... അതൊക്കെ നമ്മൾ ഒന്നായിട്ട് മതി...."
വീണ്ടും അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് പതിയെ അവൻ പുറത്തേക്ക് ഇറങ്ങി....!
അവൻ അടുക്കള വാതിൽ തുറന്നു അകത്തേക്ക് കയറിയതും ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്തു കുടിക്കുന്ന അച്ഛനെ കണ്ട് ഒന്ന് സ്റ്റെക്ക് ആയി.... ദൈവമേ പെട്ടു എന്നാ തോന്നുന്നേ.... ഇരുട്ടിൽ ശ്രേദേവിന്റെ രൂപം കണ്ടതും അച്ഛൻ ഞെട്ടി കൊണ്ട് അതിനേക്കാൾ വലിയ ഷോക്കിൽ നിന്നു....!
"പ്രേ.... പ്രേതം...."
എന്നും പറഞ്ഞു താഴേക്ക് ഒരു വീഴ്ച ആയിരുന്നു....!
💕💕💕
"ഐ ലവ് യൂ...."😘
ശ്രീദേവിന്റെ വോയ്‌സിൽ ഉള്ള അലാറം ടോൺ കേട്ടാണ് ദേവൂട്ടി കണ്ണ് തുറന്നത്.... അത് കയ്യിൽ എടുത്തു അവന്റെ പിക് നോക്കി ചിരിച്ചു ഓഫ് ചെയ്യുമ്പോ ആണ് അവൾ ഒന്ന് ഞെട്ടിയത്....!ഫോൺ ശ്രീയേട്ടന്റെ കയ്യിൽ ആയിരുന്നില്ലേ പിന്നെ ഇതെങ്ങനെ ഇവിടെ....!😨
വീണ്ടും അലാറം ടോൺ കേട്ടതും ഐ ലവ് യൂ എന്ന ശ്രീയേട്ടന്റെ വോയ്‌സ് കേട്ട് പെണ്ണ് സ്തംഭിച്ചു നിന്നു....ഇത്രയും കാലം കാത്തിരുന്നത് ഇതിന് വേണ്ടിയാണ്.... പെണ്ണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....!
ദൈവമേ എന്റെ പ്രാർത്ഥന ഫലിച്ചോ....!!
പെണ്ണ് അപ്പൊ തന്നെ പുതപ്പും വലിച്ചെറിഞ്ഞു ബാത്‌റൂമിലേക്ക് ഓടി....സാരി വലിച്ചു മാറ്റി ശവറിന് കീഴിൽ നിന്നപ്പോൾ ആണ് തന്റെ വയറിൽ പെണ്ണിന്റെ കണ്ണ് ഉടക്കിയത്....അത് കണ്ട് പെണ്ണ് ഞെട്ടി തരിച്ചു നിന്നു....😨
അപ്പൊ ശ്രീയേട്ടൻ ഇന്നലെയും എന്നെ.... പെണ്ണ് സ്വയം ഒന്ന് നോക്കി ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പ് വരുത്തി.... പിന്നെ ഒരു ചിരിയോടെ അത് മായാതെ സൂക്ഷിച്ചു....!
കുളിച്ചു റെഡി ആയി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു....!
"താങ്ക്സ്...."😍
അത് മാത്രമേ അവൾക്ക് കയ് കൂപ്പി ദൈവത്തോട് പറയാൻ ഉണ്ടായിരുന്നുള്ളൂ....!
ശ്രീയേട്ടനെ കാണാൻ ഉള്ള കൊതിയോടെ അവൾ മതില് ചാരി നിന്നെങ്കിലും ബൈക്ക് മാത്രമേ കാണാൻ ഉള്ളു....ആ നാവിൽ നിന്ന് നേരിട്ട് അത് കേൾക്കാം എന്ന് വെച്ചപ്പോൾ കാണുന്നില്ല....😒
"ഇത് എവിടെ പോയി കിടക്കാ.... കണ്ടത് ഒന്നും സ്വപ്നം അല്ല സത്യം ആണെന്ന് എങ്ങനെ വിശ്വസിക്കും....ഇനി അന്നത്തെ പോലെ എന്നെ വല്ലതും ചെയ്തു മുങ്ങിയത് ആവോ...."
എന്നും പറഞ്ഞു പെണ്ണ് കലിപ്പിൽ തിരിഞ്ഞതും മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ശ്രീദേവിനെ കണ്ട് ഒന്ന് ഞെട്ടി.... പതിയെ ഒരു പുഞ്ചിരിയോടെ അവനെ നോക്കി.... അവനിലും അതെ പുഞ്ചിരി ഉണ്ടായിരുന്നു....!
ആ വായിൽ നിന്ന് ഇഷ്ടം ആണെന്ന് കേൾക്കണം എന്നുണ്ടായിരുന്നെങ്കിലും പെണ്ണ് ഒന്നും പറയാൻ ആവാതെ അവനെയും നോക്കി നാണത്തോടെ നിന്നു....!
"അന്നത്തെ പോലെ ഒന്നും ചെയ്തിട്ടില്ല.... എന്നെ വിശ്വാസം ഇല്ലേ...."
അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് ഉണ്ടെന്ന് തലയാട്ടി....അവൻ ചുറ്റിലും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളുടെ ദേഹത്തോട് ചേർന്നതും അവൾ മതിലിൽ മുട്ടി നിന്നു....!
അവന്റെ ചുണ്ടുകൾ അവളുടെ കാതിനടുത്തേക്ക് നീങ്ങി....!
"ഐ ലവ് യൂ...."
എന്നും പറഞ്ഞു കാതിൽ ചെറുതായി ഒന്ന് കടിച്ചതും പെണ്ണ് കോരിതരിച്ചു നിന്നു....!
"ദേവൂട്ടി...."
ആ വിളി കേട്ടാണ് അവൾ ബോധത്തിലേക്ക് വന്നത്.... മുന്നിൽ ഇളിച്ചു നിക്കുന്ന ഭാസിയേ കണ്ട് അവൾ ഒന്ന് ഞെട്ടി....അപ്പൊ ഒന്നും നടന്നില്ലേ....കണ്ടത് ഒക്കെ സ്വപ്നം ആയിരുന്നോ....!😒
അല്ലേലും ഈയിടെ ആയിട്ട് ഉറങ്ങുമ്പോ മാത്രം അല്ല ഉണർന്നിരുന്നാലും സ്വപ്നം ആണ്....!പെണ്ണ് അതും പറഞ്ഞു സ്വയം തലക്ക് ഒരു കൊട്ട് കൊടുത്തു....!
"ഒന്നുല്ല ഭാസിയേട്ടൻ പോയിക്കോ...."
അവൻ അവളെ അനുസരിച്ചു പോയതും പെണ്ണ് അകത്തേക്ക് ഒന്ന് നോക്കി.... വീടിനകത് ആരും ഇല്ലെന്ന് കണ്ട് പെണ്ണ് അപ്പൊ തന്നെ ശ്രീക്കുട്ടിയുടെ ഫോണിലേക്ക് വിളിച്ചു....!
"എടീ നിങ്ങൾ എല്ലാരും എവിടെ പോയി കിടക്കാ....വീടിനകത്തും പുറത്തും ആരും ഇല്ലല്ലോ...."
"😒ഞങ്ങൾ ഒക്കെ ഹോസ്പിറ്റലിൽ ആടി....ഇന്നലെ രാത്രി അച്ഛന്റെ ബോധം പോയി...."
"ഏ.... ബോധം പോയോ.... എങ്ങനെ....?!!"
"അച്ഛൻ വെള്ളം കുടിക്കാൻ എണീറ്റപ്പോൾ ഹാളിൽ ബോധം കെട്ട് വീണതാ.... അപ്പൊ തന്നെ ഞങ്ങൾ എല്ലാരും ഇങ്ങ് പോന്നു....അച്ഛന് ബോധം വന്നപ്പോഴാ പറഞ്ഞത് പ്രേതത്തെ കണ്ടിട്ടാ വീണതെന്ന്...."
"പ്രേതമോ?!!..."🙄
"മ്മ്.... അച്ഛനെ കണ്ടുള്ളൂ...."
"ബോധം വന്നെങ്കിൽ പിന്നെ എന്തിനാ അവിടെ തന്നെ നിക്കുന്നെ...."
"ഇപ്പൊ കുഴപ്പം ഒന്നുല്ല....പക്ഷെ പൂജാരിയേ വിളിച്ചു പൂജ ചെയ്താലേ വീട്ടിലേക്ക് വരൂ എന്നും പറഞ്ഞു അച്ഛൻ ഇവിടെ തന്നെ ഇരിക്കുവാ...."
🙄മിക്കവാറും ആ പ്രേതം ശ്രീയേട്ടൻ ആവും....എന്റെ മുറിയിൽ നിന്ന് ഇറങ്ങി പോവുമ്പോൾ കണ്ടത് ആവും....മാമന് പിന്നെ പണ്ടേ ബോധം ഇല്ലല്ലോ.... അപ്പൊ പിന്നെ വീണോളും.... എന്നെ മുന്നിൽ കണ്ടിട്ട് പോലും ശ്രീകുട്ടിയാണെന്ന് കരുതിയത് അല്ലെ....!
"എടീ അപ്പൊ ശ്രീയേട്ടൻ അവിടെയാണോ....?!!"
"ശ്രീയെട്ടൻ പൂജ നടത്താൻ തിരുമേനിയേ വിളിക്കാൻ പോയതാ...."
"അപ്പൊ ആളെ ഇന്ന് കാണാൻ എന്താ വഴി...."
"നിനക്ക് എന്നെ കാണാൻ തോന്നിയില്ലല്ലോ...."
"നിന്നെ നാളെ വേണേലും കാണാലോ.... അത് പോലാണോ ശ്രീയേട്ടൻ...."
പെണ്ണ് നിരാശയോടെ പറഞ്ഞു.... ആറ്റ് നോറ്റ് ഒരു ഇഷ്ടം കേൾക്കാൻ വന്നതാ....!😒
"ഇത് നിന്റെ നമ്പർ ആണല്ലോ.... ഫോൺ ഏട്ടൻ തിരിച്ചു തന്നോ...."
"ആ...."
എന്നും പറഞ്ഞു കൂടുതൽ ഒന്നും പറയാതെ പെണ്ണ് കോൾ ഓഫ് ചെയ്തു....!
ഒന്ന് ആ വായീന്ന് ഇഷ്ടം കേൾക്കാൻ ശ്രമിക്കുമ്പോഴേക്കും അത് ഇങ്ങനെ ആയി....പെണ്ണ് നിരാശയോടെ വീട്ടിലേക്ക് നടന്നു....!
അവന്റെ കാർ ദൂരെ നിന്ന് വരുന്നത് കണ്ടതും പെണ്ണിന്റെ നടത്തം നിന്നു....പുഞ്ചിരിയോടെ അതും നോക്കി നിന്നു....!അവൻ മുന്നിൽ വന്നതും പെണ്ണ് ഏതോ സ്വപ്നലോകത്ത് ആണെന്ന് കണ്ട് ഒന്ന് ഹോൺ അടിച്ചു.... അപ്പൊ തന്നെ പെണ്ണ് സ്വബോധത്തിലേക്ക് വന്നു അവനെ ഒന്ന് നോക്കി....!
"ശ്രീയേട്ടൻ ഇന്നലെ രാത്രി എന്റെ മുറിയിൽ വന്നിരുന്നോ...."
"ഞാനോ....ഇല്ലല്ലോ...."
"ഇല്ലേ അപ്പൊ എങ്ങനാ എന്റെ ഫോൺ മുറിയിൽ വന്നത്.... പിന്നെ എന്റെ വയറിൽ...."
"വയറിൽ എന്താ...."
"😬കുന്തം....ഇയാൾ അല്ലെ അവിടെ ഐ ലവ് യൂ എന്ന് എഴുതി വെച്ചത്...."
"അങ്ങനെ ഒക്കെ ഉണ്ടായോ...."
"അത് നേരിട്ട് ചോദിക്കാന്നു വെച്ചു വന്നപ്പോൾ ആളില്ല...."
"ഞാൻ ഒന്നും അല്ല നിന്റെ മുറിയിൽ വന്നു അങ്ങനെ ഒക്കെ ചെയ്‌തത്.... നിനക്ക് വേറെയും കാമുകൻമാര് ഉണ്ടല്ലോ അവരിൽ വല്ലവരും ആവും...."
"ഓഹ്.... അതാണല്ലോ മാമൻ ഒരു പ്രേതത്തെ കണ്ട് ബോധം കെട്ട് വീണത്.... ആ പ്രേതം ശ്രീയേട്ടൻ ആണെന്ന് എനിക്കറിയാം....ശ്രീയേട്ടൻ എന്റെ വീട്ടീന്ന് പോയി അകത്തു കേറുമ്പോ മാമൻ കണ്ട് ബോധം പോയതല്ലേ...."
"നീ ഞാൻ ആള് കരുതിയത് പോലെയല്ല കേട്ടോ...."
"ശ്രീയേട്ടനെ പറ്റിയും ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയത്.... മുറിയിൽ വന്നപ്പോൾ എന്നെ വല്ലതും ചെയ്തോ എന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്....ഒരിക്കൽ വന്നപ്പോൾ ഉള്ള കയ്യിലിരിപ്പ് ഞാൻ കണ്ടതാണല്ലോ...."
പെണ്ണ് ദയനീയമായി പറയുന്നത് കേട്ട് അവൻ ഒന്ന് ചിരിച്ചു....!
"അന്ന് നിന്നെ ഞാൻ പീഡിപ്പിച്ചിട്ട് ഒന്നും ഇല്ലല്ലോ....ആ കോലത്തിൽ കണ്ടപ്പോൾ കിസ്സ് ചെയ്തിട്ട് അല്ലെ ഉള്ളു...അല്ലേലും നിന്നോട് ആരാ തുണി ഇല്ലാതെ ജിമ്മികി കമ്മൽ ഡാൻസ് കളിക്കാൻ പറഞ്ഞത്...."
"എന്റെ മുറിയിൽ ഞാൻ എന്ത് വേണേലും കാണിക്കും...."
"അത് തന്നാ കുഴപ്പം ആയത്.... ഒരു കളങ്കവും ഇല്ലാത്ത ഞാൻ ആണ്.... ഇത്തിരി വെള്ളം അടിച്ചു ബോധം പോയ നിന്റെ കുഞ്ഞേട്ടനെ മുറിയിൽ കൊണ്ട് വിട്ടു പോവുന്ന വഴിയാ സൗണ്ട് കേട്ട് എന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷ കൊണ്ട് ഡോർ തുറന്നു നോക്കിയത്....അപ്പൊ കണ്ടതോ ആ കോലവും....ഉള്ളിൽ ഉള്ള വെള്ളവും പിന്നെ നിന്റെ ആ കോലവും ഒക്കെ കൂടി ആയപ്പോൾ എന്റെ കൺട്രോൾ പോയി നിന്നെ ഒന്ന് തൊട്ട് നിന്റെ ദേഹത്ത് ഒരു കിസ്സ് തന്നു അത്രയല്ലേ ഉള്ളു...."
"ഞാൻ കരഞ്ഞത് കൊണ്ടല്ലേ അപ്പൊ എന്നെ വിട്ടത്.... അല്ലെങ്കിൽ എന്നെ എന്തൊക്കെ ചെയ്യുവായിരുന്നു...."
"അതിന് ഞാൻ നിന്നോട് ഒരായിരം തവണ സോറി പറഞ്ഞതല്ലേ....അത് മാത്രം അല്ല വെളിവ് വന്നപ്പോൾ നിന്നോട് ഇഷ്ടം ആണെന്നും നിന്നെ മാത്രമേ കല്യാണം കഴിക്കൂ എന്നൊക്കെ പറയാൻ തീരുമാനിച്ചപ്പോഴാ നീ എന്റെ അടുത്ത് വന്നു ഐ ലവ് യൂ എന്ന് പറഞ്ഞത്....ആദ്യം ഒക്കെ എന്റെ കിളി പോയെങ്കിലും പിന്നെ ഞാനും അത് എൻജോയ് ചെയ്തു...."
അവൾ അതെല്ലാം ഓർത്ത് നാണത്തോടെ ഒന്ന് ചിരിച്ചു....!അവനും ആ ഓർമയിൽ ഒന്ന് പുഞ്ചിരിച്ചു....!!
"ദേവൂട്ടി...."
"മ്മ്...."
അവൾ അവന്റെ മുഖത്ത് നോക്കാതെ തന്നെ ഒന്ന് മൂളി....!
"ഐ ലവ് യൂ...."😍
അവൾക്ക് കാതുകളെ വിശ്വസിക്കാൻ ആവാത്ത പോലെ അവനെ തന്നെ നോക്കി....!പെട്ടെന്ന് ബോധം വന്ന പോലെ അവനെ തുറിച്ചു നോക്കി....!
"😨എന്നെ ഇഷ്ടം ആയിട്ടും ഞാൻ പിന്നാലെ നടക്കുമ്പോ എന്താ ശ്രീയേട്ടൻ എന്നെ മൈൻഡ് ചെയ്യാതിരുന്നത്...."
"അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ...നമ്മക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരാൾ നമ്മുടെ പിന്നാലെ ഇഷ്ടം ആണെന്ന് പറഞ്ഞു നടക്കുന്ന ഒരു സുഖം ഒന്ന് വേറെ തന്നെയാ...."😍
അത് കേട്ട് പെണ്ണ് കലിപ്പിൽ അവനെ നോക്കി...!
"ഞാൻ പിണക്കവാ...എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയത് അല്ലെ...."
എന്നും പറഞ്ഞു പെണ്ണ് നടക്കാൻ ഒരുങ്ങിയതും അവൻ അവളെ പിടിച്ചു നിർത്തി....!അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയതും അവൻ അവളെ ചുമ്പിക്കാൻ എന്ന പോലെ അവളുടെ അധരങ്ങൾ ലക്ഷ്യം വെച്ച് നീങ്ങി....!
അത് മനസ്സിൽ ആക്കിയ പോലെ അവൾ ഒന്ന് മാറി നിന്നു.... ഈ വഴിയിൽ വെച് ആയോണ്ടാ അല്ലേൽ നൂറെണ്ണം എങ്കിലും എണ്ണി വാങ്ങിയേനെ....!
"അന്ന് നീ എനിക്ക് കുളക്കടവിൽ വെച്ചു തന്നത് ഞാൻ തിരിച്ചു തരട്ടെ...."
"അന്ന് ഞാൻ ആണ് തന്നത് എങ്കിലും ഇയാൾ അവസരം മുതൽ എടുത്തതല്ലേ...."
"അത് പിന്നെ ഐസ്ക്രീം കൊണ്ട് വായിൽ വെച്ചാൽ ആരെങ്കിലും അതിന്റെ രുചി നോക്കാതിരിക്കോ...."😘
പെണ്ണ് നാണത്തോടെ വീണ്ടും അവനെ നോക്കി....!
"ഹ്മ്മ്....ഞാൻ പോവാ ഇപ്പൊ തന്നെ നേരം വൈകി....വല്യേട്ടൻ വരുന്ന സമയവും ആയി...."
എന്നും പറഞ്ഞു അവനെ മാറ്റി പെണ്ണ് മുന്നോട്ട് നടന്നു.... പെട്ടന്ന് ഒന്ന് നിന്നു അവന്റെ കവിളിൽ ഉമ്മ വെച്ച് ഒരു ഓട്ടം ആയിരുന്നു.... അവൻ ഒരു ചിരിയോടെ കവിളിൽ കയ് വെച്ചു അവൾ പോവുന്നതും നോക്കി നിന്നു....!
അവളുടെ ഓട്ടം നിന്നത് മുന്നിൽ ഭാസിയേ കണ്ടപ്പോൾ ആണ്....!
"ദേവൂട്ടി വലിയ സന്തോഷത്തിൽ ആണല്ലോ....ശ്രീദേവ് ഇഷ്ടം ആണെന്ന് പറഞ്ഞോ...."
"മ്മ്... എന്റെ പ്രാർത്ഥന ദൈവം കേട്ടു....ആ പിന്നെ ഭാസി ഏട്ടൻ ഇത് ആരോടും പറയരുത്....പ്രത്യേകിച്ച് ഏട്ടന്മാരോട്...."
അവൻ തലയാട്ടിയതും അവൾ ചിരിച്ചു കൊണ്ട് ഓടി....!
ഫോണിൽ തോണ്ടി ഇരിക്കുന്ന അച്ഛന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പെണ്ണ് അകത്തേക്ക് ഓടി കയറി....!
"🙄എന്ത് പറ്റിയതാ മോളെ...."
"ഒരു ലോട്ടറി അടിച്ചതാ...."
"എത്ര ലക്ഷം ആടി...."
"ഇത് നൂറ് കോടിയാ അച്ഛാ..."
അത് കേട്ട് അച്ഛൻ വായും പൊളിച്ചു ഇരുന്നു....!പാവം എണ്ണം തെറ്റിയത് ആവും....!!
സ്റ്റെയർ ഇറങ്ങി വരുന്ന നന്ദനെയും കെട്ടിപ്പിടിച്ചു അവൾ കവിളിൽ ഒരു ഉമ്മ കൊടുത്തതും നന്ദൻ അവളെ നല്ലത് പോലെ ഒന്ന് നോക്കി....
"എന്ത് പറ്റി ഇന്ന്....!"
"എനിക്കൊരു ബംബർ ലോട്ടറി അടിച്ചു...."
എന്നും പറഞ്ഞു പെണ്ണ് മുകളിലേക്ക് കേറിയതും ദാസിനെ കണ്ട് ഒന്ന് നിന്നു.... പിന്നെ ഒരു ചിരിയോടെ അവന്റെ കവിളിലും ഉമ്മ വെച്ച് മുറിയിലേക്ക് ഓടി കയറി....!
"ഇവൾക്ക് ഇത് എന്ത് പറ്റി....?!!"
അമ്മ പെണ്ണ് പോയ വഴിയേ നോക്കി കൊണ്ട് ചോദിച്ചു....!
"വല്ല എക്സാമും പാസായി കാണും...."
നന്ദൻ ഒരു ചിരിയോടെ അമ്മയ്ക്ക് മറുപടി കൊടുത്തു....!
"ഏയ് പോക്ക് കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നില്ല...."
ദാസ് അതും പറഞ്ഞു പോയതും നന്ദൻ ഏതോ ഒരു അവസ്ഥയിൽ നിന്നു....!
കണ്ണാടിക്ക് മുന്നിൽ ചെന്നു അവൾ തന്റെ വയറിലേക്ക് ഒന്ന് നോക്കി.... അവൻ വരച്ചു വെച്ചതിൽ ഒന്ന് തലോടി കൊണ്ട് പുഞ്ചിരിയോടെ നിന്നു....!
"ഹ്മ്മ്...ഹ്മ്മ്..."
ചേട്ടത്തിയുടെ സൗണ്ട് കേട്ടതും പെണ്ണ് സാരി നേരെയാക്കി ഒന്ന് ചിരിച്ചു....!
"എന്താണ് ഇന്നൊരു സന്തോഷം ഒക്കെ.... ശ്രീ ഇഷ്ടം ആണെന്ന് പറഞ്ഞോ...?!!"
"മ്മ്....അത് ശ്രീയേട്ടന്റെ വായിന്ന് കേട്ടപ്പോൾ എന്റെ ചേട്ടത്തി... ഉഫ്.... അത് പറഞ്ഞറിയിക്കാൻ പറ്റില്ല...."😘
"അപ്പൊ അതാണ് കാര്യം... ഞാൻ അന്നേ പറഞ്ഞതല്ലേ അവനും നിന്നെ ഇഷ്ടം ആയിരിക്കും എന്ന്...."
"അത് കൊണ്ട് തീർന്നില്ല ചേട്ടത്തി....ശ്രീയേട്ടൻ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ തൊട്ട് എനിക്ക് ശ്രീയേട്ടനെ എത്രയും പെട്ടെന്ന് കല്യാണം കഴിക്കണം എന്ന് തോന്നുവാ...."
"എടീ പെണ്ണെ അത് പെട്ടെന്ന് ഒന്നും നടക്കില്ല.... ആദ്യം കുടുംബങ്ങൾ തമ്മിൽ ഉള്ള വഴക്ക് തീർക്കണം....പിന്നെയെ അങ്ങനെ ഒരു കാര്യത്തെ പറ്റി ചിന്തിക്കേണ്ടൂ...."
"അപ്പൊ അടുത്ത കാലത്ത് ഒന്നും എന്റെ ആഗ്രഹം നടക്കില്ല അല്ലെ...."
"എന്റെ ദേവൂട്ടി ഈ സമയത്ത് പ്രേമിച്ചു നടക്കുന്ന ഫീലിംഗ് ഒന്ന് വേറെ തന്നെയാ.... കെട്ടി കഴിഞ്ഞാൽ പിന്നെ പ്രേമിക്കാൻ ഒക്കെ എവിടാ സമയം....എന്നെ പോലെ വയറും വീർപ്പിച്ചു നടക്കേണ്ടി വരും...."
"എന്നാലും എനിക്ക് ഇഷ്ടാ...."😍
"നിനക്ക് കിട്ടിയാലേ പഠിക്കൂ....ഇപ്പൊ മോൾ കോളേജിൽ പോവാൻ നോക്ക്...."
എന്നും പറഞ്ഞു ചേട്ടത്തി പോയതും പെണ്ണ് ഒന്ന് ചിരിച്ചു....!
"ഇന്ന് ശ്രീയില്ല അത് കൊണ്ട് ഞാനും ലീവാ...."
എന്നും വിളിച്ചു പറഞ്ഞു പെണ്ണ് വീണ്ടും തന്റെ വയറിലേക്ക് നോക്കി....പച്ച കുത്തിയാൽ മതിയായിരുന്നു.... മായാതിരിക്കുമല്ലോ....!പെണ്ണ് നിരാശയോടെ സ്വയം പറഞ്ഞു....!!
💕💕💕
"അച്ഛാ.... എന്താ അച്ഛന്റെ ഉദ്ദേശം...."
ഫുഡ് കഴിക്കുമ്പോ ആണ് ദേവൂട്ടി അച്ഛനെ നോക്കി ചോദിച്ചത്.... അച്ഛൻ ആണെങ്കിൽ ഇഡലിയുടെ മേലെ സാമ്പാർ ഒഴിക്കുന്ന തിരക്കിൽ ആണ്....!
"ഇത് ഇങ്ങനെ ഉടച്ചു ഉടച്ചു കഴിക്കണം...."
😬ഓഹ്.... ഈ ഒരു തീറ്റ കൊണ്ടാ കുടുംബം കലങ്ങിയത്....!
"അതല്ല....മാമന് ബോധം പൊയി ഹോസ്പിറ്റലിൽ ആയിട്ട് ഡിസ്ചാർജ് ആയി വന്നു.... കാണാൻ പോവണ്ടേ.... അല്ലെങ്കിൽ നാട്ടുകാർ എന്ത് പറയും....ഒന്നുല്ലേലും അമ്മയ്ക്ക് വിഷമം കാണില്ലേ.... സ്വന്തം ചേട്ടനല്ലേ...."
"🙄എടീ നിനക്ക് അങ്ങനെ വല്ല വിഷമവും ഉണ്ടോ...."
"ഓഹ് ഞാൻ നാത്തൂനെ ക്ഷേത്രത്തിൽ വെച്ച് കാണാറുണ്ട്....ഏട്ടന് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല...."
അങ്ങനെ ഒരു കൂടി കാഴ്ച ഇവർ തമ്മിൽ ഉണ്ടായിരുന്നോ.... വെറുതെ അല്ല അമ്മക്ക് എന്നെ പോലെ ദൈവ ഭക്തി കൂടിയത്....!
"കണ്ടോ.... അച്ഛനും മാമനും മാത്രേ ഈ പിണക്കം ഉള്ളു....ബാക്കി എല്ലാരും പരസ്പരം നല്ല അടുപ്പം ഉണ്ട്...."
നന്ദനെ നോക്കിയാണ് പെണ്ണ് അത് പറഞ്ഞതെങ്കിലും നന്ദൻ ഞാൻ ഒന്നും അറിയില്ലേ എന്ന പോലെ ഇരുന്നു....!
"ഞാൻ എന്ത് വേണം എന്നാ നീ പറയുന്നത്...."
"അച്ഛൻ മാമനെ കാണാൻ ചെന്ന് ഒരു സോറി ഒക്കെ പറഞ്ഞു എല്ലാ പ്രശ്നവും തീർക്കണം....മാമന് വല്ലതും പറ്റിയാൽ നാട്ടുകാർ അച്ഛനെയേ കുറ്റം പറയൂ...."
"ഒരു പ്രേതത്തെ കണ്ടെന്നു കരുതി നീയെന്താ ഇങ്ങനെ ഒക്കെ പറയുന്നത്....പൂർവികർ വന്നതാ ആത്മാവായിട്ട് അവന്റെ മുന്നിലേക്ക്....എന്റെ ഭാഗത്ത് ആണ് തെറ്റെങ്കിൽ ഞാൻ അല്ലെ പ്രേതത്തെ കാണേണ്ടത്....ഞാൻ എന്തായാലും അങ്ങോട്ട് ചെന്നു സോറി പറയാൻ ഉദ്ദേശിച്ചിട്ടില്ല....നിന്റെ മാമനാ പ്രശ്നം തുടങ്ങിയത്....ആദ്യം എന്നോട് സോറി പറയട്ടെ...."
എന്നും പറഞ്ഞു അച്ഛൻ എണീറ്റ് പോയതും ദേവൂട്ടി നിരാശയോടെ ഏട്ടന്മാരെ ഒന്ന് നോക്കി....!
"അച്ഛന് വിവരം ഇത്തിരി കുറവാണെന്ന് കരുതാം.... ഏട്ടന്മാർക്കാ ഇതിന്റെ ഒക്കെ ചീത്തപ്പേര്...."
"ഓഹ് ഞങ്ങൾ അത് സഹിച്ചു....മാമനും ആള് നിസാരക്കാരൻ അല്ല...."
എന്നും പറഞ്ഞു രണ്ടും എണീറ്റ് പോയതും പെണ്ണും കലിപ്പിൽ എണീറ്റ് പോയി....!
കോളേജിലേക്ക് ഇറങ്ങിയതും പെണ്ണ് ശ്രീദേവ് വരുന്നത് കണ്ട് പരിസരം മറന്നു നിന്നു....!
"ഓഹ് മൈ ലവ്..."😍
അവൾ നെഞ്ചിൽ കയ് വെച്ച് സ്വയം പറഞ്ഞു....!
സ്പെക്സും ഹെൽമെറ്റും ഉള്ളോണ്ട് പെണ്ണിനെ നോക്കുന്നുണ്ടോ ചിരിക്കുന്നുണ്ടോ എന്നൊന്നും മനസ്സിൽ ആവാതെ പെണ്ണ് അവനെ തുറിച്ചു നോക്കിയതും അവൻ വണ്ടി അല്പം മുന്നോട്ട് ചെന്നു നിർത്തി....!അത് കണ്ടതും പെണ്ണ് ചിരിയോടെ അടുത്ത് ചെന്നു....!
"ഇന്നെന്താ എനിക്ക് തരാൻ ഉള്ളത് ഒന്നും ഇല്ലേ...."
"എന്ത്....?!!"🙄
"ഐ ലവ് യൂ എന്ന്...."😍
"അത് ഞാൻ നിർത്തി.... ശ്രീയേട്ടനും എന്നെ ഇഷ്ടം ആണല്ലോ...."
"എന്നാലും നിന്റെ വായിന്ന് ഡെയ്‌ലി അത് കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ...."
"അത് കൊണ്ടല്ലേ എന്നെ ഇഷ്ടം ആണെന്ന് പറയാതെ കഷ്ടപ്പെടുത്തിയത്...."
"അങ്ങനെയും പറയാം....എങ്കിൽ ഞാൻ പോട്ടെ.... ശ്രീ കുട്ടി ഇപ്പൊ വരും.... എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ബ്ലോക്ക് പിൻവലിച്ചിട്ടുണ്ട്...."
"മ്മ്...!
അല്ല എന്തുണ്ടാവാൻ....,"🙄
"നിന്റെ പിന്നാലെ ഏതെങ്കിലും പൂവാലൻ വന്നാൽ...."
"മ്മ്...."
പെണ്ണ് ചിരിച്ചു കൊണ്ട് തലയാട്ടി കൊണ്ട് ചുറ്റിലും ഒന്ന് നോക്കി അവന്റെ കവിളിൽ ഉമ്മ വെച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു....!
"ഡെയ്‌ലി ഇത് തരോ..."😘
"മ്മ്..."
പെണ്ണും നാണത്തോടെ ഒന്ന് മൂളി....!
"ആ കാഞ്ചനയിലേ കണ്ടക്ക്റ്റർ ഇപ്പൊ നിന്നെ കാണുമ്പോ എങ്ങനെയാ...."
"അപ്പൊ ശ്രീയേട്ടൻ ആണോ അയാളെ..."
"അന്ന് നിന്റെ ഫോണിൽ അവൻ വിളിച്ചിരുന്നു അപ്പൊ പിന്നെ ഞാൻ അതും കേട്ട് ചുമ്മാതിരിക്കണോ...."😬
"അയാൾ ഇപ്പൊ എന്നെ ഒരു പെങ്ങൾ ആയിട്ടാ കാണുന്നത്...."
"എങ്കിൽ അവന് കൊള്ളാം....!
തത്കാലം ഞാൻ നിന്നോട് ഇഷ്ടം ആണെന്ന് പറഞത് ശ്രീക്കുട്ടി അറിയണ്ട...."
"അതെന്താ അപ്പൊ ശ്രീയേട്ടൻ എന്നെ പറ്റിക്കുവാണോ...."😒
"നിന്നെ ഞാൻ പറ്റിക്കാനോ.... ഇത് അറിഞ്ഞാൽ അവൾക്കും വല്ലവനെയും പ്രേമിക്കാൻ തോന്നും അത് കൊണ്ടാ...."
"അത് കൊണ്ടാണെങ്കിൽ ഓകെ...."
അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് വണ്ടി എടുത്തു....!
"ഏട്ടൻ എന്ത് പറഞ്ഞു...."
"എന്നെ ഇഷ്ടം ആണെന്ന്...."
"ഉള്ളതാണോ...."🙄
അത് കേട്ടപ്പോൾ ആണ് പെണ്ണ് അവൻ പറഞ്ഞത് ഓർത്തത്....!ഇനി ഇവൾ പ്രേമിക്കാതെ നോക്കേണ്ടത് എന്റെ കടമയാ....!
"അത്... ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതാ... നീ വാ...."
എന്നും പറഞ്ഞു പെണ്ണ് നാവ് കടിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി....ഡെയ്‌ലി കേൾക്കുന്നത് കൊണ്ട് തന്നെ അവൾ അത് വിശ്വസിച്ചു....!
അപ്പോഴും ദേവൂട്ടിയിൽ ഒരു ചിരി ഉണ്ടായിരുന്നു....!!
Mm. ക്ലാസ്സ് മുറിയിലും അവൾ ശ്രീദേവിനൊപ്പം ഉള്ള സ്വപ്നലോകത്ത് ആയിരുന്നു....അവൻ തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് അവൾക്ക് തന്നെ വിശ്വസിക്കാൻ പറ്റാത്ത പോലെ....!😍
നന്ദൻ ബൈക്കിൽ നിന്നും ഇറങ്ങി ദാസിന്റെ കേബിനിലേക്ക് ചെന്നു....!
"എന്താ ഏട്ടാ എന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞത്....?!!"
നന്ദൻ ദാസിന്റെ അരികിൽ ചെന്നു ചോദിച്ചു....!
"അത്.... ദേവൂട്ടിക്ക് ഒരു കല്യാണാലോചന... തത്കാലം അവൾ ഇത് അറിയണ്ട.... നീ നാളെ അവളെയും കൊണ്ട് എന്തെങ്കിലും പറഞ്ഞു ഞാൻ പറയുന്നിടത് ചെല്ലണം...."
നന്ദൻ അത് കേട്ട് നല്ലത് പോലെ ഞെട്ടി.... നമ്മളെ കാര്യം വല്ലതും നടക്കണം എങ്കിൽ അവൾ കൂടെ വേണം.... ഇതിപ്പോ എല്ലാം കയ് വിട്ടു പോവാണല്ലോ....!
"അത്.... അത് എന്തിനാ...."
"ചെക്കൻ അവളെ ഒന്ന് കാണട്ടെ.... അതും അവൾ അറിയാൻ പാടില്ല... അവന് ഇഷ്ടം ആയാൽ നമുക്ക് അത് അങ്ങ് ഉറപ്പിക്കാം.... ബാഗ്റൗണ്ട് ഒക്കെ ഞാൻ നല്ലത് പോലെ അന്വേഷിച്ചതാണ്....കക്ഷി യൂ എസ് എയിൽ ആണ്....ഇത്രയും നല്ല ആലോചന അവൾ തട്ടി തെറിപ്പിക്കുമോ എന്നാ എന്റെ പേടി.... അത് കൊണ്ടാ അവൾ ഒന്നും അറിയരുത് എന്ന് പറയുന്നത്...."
"മ്മ്...."
നന്ദൻ നിരാശയോടെ ഒന്ന് മൂളി....!
💕💕💕
ദാസ് വിലക്കിയത് കൊണ്ട് തന്നെ അച്ഛനും അമ്മയും നന്ദനും മിണ്ടാട്ടം ഇല്ല...ചേട്ടത്തിയാണെങ്കിൽ ഒന്നും അറിയില്ലതാനും...!
"ഇന്നെന്ത് പറ്റി എല്ലാർക്കും,,,, ഒരു മിണ്ടാട്ടാവും ഇല്ലല്ലോ...."
ഫുഡ് കഴിച്ചു കൊണ്ട് എല്ലാരേയും നോക്കി കൊണ്ട് ദേവൂട്ടി ചോദിച്ചു....!പെണ്ണ് ഇപ്പൊ ഫുൾടൈം ഹാപ്പിയാണ്....!!
"അമേരിക്കയെ പറ്റി നിന്റെ അഭിപ്രായം എന്താ....?!!"
അച്ഛൻ ചോദിച്ചതും പെണ്ണ് വായും പൊളിച്ചു അങ്ങേരെ നോക്കി.... വല്ല ആവശ്യവും ഉണ്ടായിരുന്നോ....!നല്ല ആളെയാ വിലക്കി നിർത്തിയത് എന്ന പോലെ നന്ദനും.... ഇങ്ങേർ ഇത് കുടുംബം കലക്കിയ പോലെ ഇതും കലക്കുമോ എന്ന ചിന്തയിൽ ദാസും അച്ഛനെ ഒന്ന് നോക്കി....!
"അമേരിക്ക.... കൊള്ളില്ല അച്ഛാ...."
"🙄അതെന്താ മോളെ... നല്ല സ്ഥലവാ... ഞാനൊക്കെ എന്തോരം ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ അവിടെ പോവാൻ...."
"എങ്കിൽ അച്ഛന് പൊയ്ക്കൂടേ....നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് പരിശ്രമത്തിലൂടെ നേടിയെടുക്കണം....എത്ര കാലം കഴിഞ്ഞാലും അത് നടക്കും...."
അവന്റെ ഇഷ്ടം അങ്ങനെ നേടിയത് ആണെന്നാണല്ലോ പെണ്ണിന്റെ ചിന്ത....!
"ആ ഇനി പോണം...."
മോളെ കാണാൻ ഇനി അങ്ങോട്ട് ഇടക്ക് ഇടക്ക് പോവേണ്ടത് അല്ലെ....!അങ്ങേര് ആ ചിന്തയോടെ പറഞ്ഞു....!!
"അതെന്താ അച്ഛന് വിസ വല്ലതും ശരിയായോ...."
"ആ ഒന്ന് ശരിയായിട്ടുണ്ട്...."
"അവിടെ പോയിട്ട് അച്ഛൻ എന്ത് ചെയ്യാനാ...."
"ഇനിയുള്ള കാലം പേരക്കുട്ടികളെയും കളിപ്പിച്ചു കഴിയണം...."
"അതിന് അവിടെ ഒന്നും പോവേണ്ട.... ഇവിടെ തന്നെ ഉടനെ ഉണ്ടാവും.... അല്ലെ ചേട്ടത്തി...."
പെണ്ണ് ഒന്നും മനസ്സിൽ ആവാതെ ചേട്ടത്തിയേ നോക്കി അതും പറഞ്ഞു എണീറ്റ് പോയി....!
പെണ്ണ് പോയതും മൂന്നെണ്ണം ഒരു കുറ്റവാളിയേ പോലെ അച്ഛനെ നോക്കി പേടിപ്പിച്ചു....!
"അവൾക്ക് ഒരു സൂചന കൊടുത്തതാടാ.... പെട്ടെന്ന് ആവുമ്പോ എന്റെ കുട്ടിക്ക് സഹിക്കാൻ പറ്റില്ല.... സ്കൂളിൽ നിന്നും കോളേജിൽ നിന്നും ഒക്കെ ഒരു ദിവസത്തിൽ കൂടുതൽ പഠനയാത്ര വരെ പോവാൻ തയാർ ആവാത്ത പെണ്ണാ...."
അച്ഛൻ വിഷമത്തോടെ അതും പറഞ്ഞു എണീറ്റ് പോയി....!
അത് കേട്ട് നന്ദനും ഒന്നും മിണ്ടാതെ എണീറ്റ് പോയി....!
പെണ്ണ് ആണെങ്കിൽ ഫോണും എടുത്തു ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു....പുഞ്ചിരിയോടെ മൈ ലവ് എന്ന നമ്പർ ഡയൽ ചെയ്തു....!
"ശ്രീയേട്ടാ...."😘
അവളുടെ വിളിയിൽ അവൻ സ്വയം മറന്നത് പോലെ നിന്നു....!
"കേൾക്കുന്നില്ലേ...."
"ആ ഉണ്ട്.... നീ പറ...."
"ഐ ലവ് യൂ...."😘
"🙄അതല്ലാതെ നിനക്ക് വേറൊന്നും പറയാൻ ഇല്ലേ....?!"
"ഉണ്ട്.... ശ്രീയേട്ടനോട് നേരം പുലരുവോളം സംസാരിച്ചാലും എനിക്ക് കൊതി തീരില്ല....എന്തേലും പറയുന്നെന് മുന്നേ എന്നെ ബ്ലോക് ചെയത ആളല്ലേ...."
അതിനവൻ ഒന്ന് ചിരിച്ചു....!
"ഇരുപത്തി നാല് മണിക്കൂറും എന്നെ വിളിച്ചു ഐ ലവ് യൂ എന്ന് പറഞ്ഞാൽ പിന്നെ ഞാൻ എന്ത് ചെയ്യണം...."
"അത് ശ്രീയേട്ടൻ എന്നോട് തിരിച്ചു പറയാതോണ്ട് അല്ലെ...."
"അത് കഴിഞ്ഞില്ലേ...."
"മ്മ്.... അത് കൊണ്ട് ഞാൻ ക്ഷമിച്ചു...."
"നിന്റെ ഏറ്റവും വലിയ സ്വപ്നം എന്താ....?!!"
"ശ്രീയേട്ടനെ കല്യാണം കഴിക്കണം...."
"പിന്നെ...."
"ശ്രീയേട്ടന്റെ മക്കളുടെ അമ്മയാവണം...."
"അത്രയേ ഉള്ളോ.... എങ്കിൽ ഇത് നേരത്തെ പറയണ്ടേ.... അല്ല എത്ര മക്കൾ വേണം...."
"അത്.... ശ്രീയേട്ടൻ തരുന്നത്രയും...."
"ഒന്നോ രണ്ടോ മതിയെടി....അല്ലെങ്കിൽ നിനക്ക് തന്നാ പണി...."
"അത് സാരല്ല ശ്രീയേട്ടൻ തരുന്നത് അല്ലെ...."
ഇവൾ ഇത് എന്തോന്ന് ഭാവിച്ചാ.... ഇപ്പൊ അങ്ങനെ ഒക്കെ പറയും....അനുഭവിക്കുമ്പോൾ പഠിച്ചോളും....!🙄
"പിന്നെയുള്ള ആഗ്രഹം എന്താ....?!!"
"അത്.... ശ്രീയേട്ടനോടൊപ്പം ഈ ലോകം മുഴുവനും ചുറ്റി കാണണം...."
"അത് ഇപ്പോ ആയാലോ...."
"😨ഏ...."
"ഞാൻ നിന്റെ വീടിന് മുന്നിൽ ഉണ്ട്.... ഇറങ്ങി വന്നാൽ നമുക്ക് ഒന്ന് കറങ്ങാം...."
അത് കേട്ട് പെണ്ണ് ഞെട്ടി....!
"അയ്യോ ആരെങ്കിലും കണ്ടാലോ....?!!"
"നിനക്ക് പേടിയോ...ഈ നേരം എന്റെ വീട്ടിൽ കേറി വന്നതല്ലേ നീ...."
അതിനവൾ ഒന്ന് ഇളിച്ചു....!
"വന്നാൽ എന്റെ ബൈക്കിന്റെ പിറകിൽ എന്നെയും കെട്ടിപ്പിടിച്ചു ഈ നാട് ചുറ്റികാണാം.... ഏറെ കാലത്തെ എന്റെ ആഗ്രഹം ആണ് അത്...."
അത് കേട്ടതും പെണ്ണ് ചാടി എണീറ്റ് ഡോർ തുറന്ന് എല്ലാ മുറിയിലേക്കും ഒന്ന് നോക്കി.... എല്ലാരും ഉറങ്ങിയെന്ന് കണ്ടതും പെണ്ണ് പതുക്കെ നടന്നു പിന്നാമ്പുറം വഴി പുറത്തേക്ക് ഇറങ്ങി....!
അവനെ കണ്ടപാടേ അടുത്ത് ചെന്നതും അവൻ പരിസരം മറന്നു അവളെയും നോക്കി നിന്നു....!
"എന്താ ഇങ്ങനെ നോക്കുന്നെ...."
"ഏയ് ഒന്നുല്ല.... അന്ന് കണ്ട സീൻ ഓർത്തതാ...."
"പോ... അവിടന്ന്...."
പെണ്ണ് മുഖം പൊത്തിപ്പിടിച്ചു നിന്നതും അവൻ കയ് എടുത്തു മാറ്റി അവളെ തന്നെ നോക്കി....!
"പോയാലോ....?!!"
"എന്നെ അന്നത്തെ പോലെ വല്ലതും ചെയ്യോ....?!!"
"എന്തേ ചെയ്യണോ...."
"എന്നെ എങ്ങാനും തൊട്ടാൽ കൊല്ലും ഞാൻ.... അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി...."
"ജസ്റ്റ് ഒരു കിസ്സ്...."
"അതും വേണ്ട....എങ്കിലേ ഞാൻ വരൂ...."
"നിനക്ക് എന്നെ ഒട്ടും വിശ്വാസം ഇല്ല അല്ലെ...."
എന്നും പറഞ്ഞു അവൻ ബൈക്ക് നേരെ ആക്കി ഇരുന്നതും പെണ്ണ് അവനെ ഒന്ന് നോക്കി....!
"എന്തെ കേറുന്നില്ലേ...."
"എന്നെ ഒന്നും ചെയ്യില്ലല്ലോ അല്ലെ...."
ഒന്ന് കൂടെ അവൾ ചുണ്ട് പിളർത്തി കൊണ്ട് ചോദിക്കുന്നത് കേട്ട് അവൻ ചിരിച്ചു....!
"എടീ പ്രേമത്തിന് ആദ്യം വേണ്ടത് വിശ്വാസം ആണ്....അതൊന്നും ഇല്ലാതെയാണോ ഇത്രയും കാലം എന്റെ പിന്നാലെ നടന്നത്...."
"അത് കൊണ്ടല്ലേ എനിക്ക് പിന്നാലെ നടക്കേണ്ടി വന്നത്...."
അതിനവൻ അവളെ നോക്കി ഒന്ന് ചിരിച്ചു....!
"നിനക്ക് എന്നെ വിശ്വാസം ഉണ്ടെങ്കിൽ വന്നാൽ മതി.... ഞാൻ നിർബന്ധിക്കില്ല...."
"ശ്രീയേട്ടൻ വിളിച്ചാൽ ഏത് നരകത്തിലോട്ടും ഞാൻ വരും.... പക്ഷെ കയ്യിലിരിപ്പ് എന്റെ അടുത്ത് കാണിക്കരുത്...."
എന്നും പറഞ്ഞു പെണ്ണ് അവന്റെ ബൈക്കിന്റെ പിറകിൽ കേറി ഇരുന്നതും അവൻ ചിരിച്ചു കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു....!
അവൾ ആദ്യം അകലം പാലിച്ചാണ് ഇരുന്നത് എങ്കിലും പിന്നെ അവനെ ചേർന്നിരുന്നു....താൻ നടക്കുന്ന വഴികൾക്ക് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് അവൾ ഇന്നാണ് തിരിച്ചറിയുന്നത്....!
"ഐ ലവ് യൂ ശ്രീയേട്ടാ...."😘
അവൾ അവനെ ഇറുകേ പുണർന്നു കൊണ്ട് പറഞ്ഞു.... അവനും അത് എത്ര കേട്ടാലും മതിവരാത്ത പോലെ തോന്നി....!
"ലവ് യൂ ഡീ...."😘
കുറെ ദൂരം സഞ്ചരിച്ചതും അവൻ ബൈക്ക് നിർത്തി അവളെ നോക്കി.... അവൾ അവനെയും കെട്ടിപ്പിടിച്ചു ഇരിപ്പാണ്....!
"തണുക്കുന്നുണ്ടോ...."
അവൾ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു....!
"തിരിച്ചു പോവണ്ടേ...."
"ഇപ്പോഴേ പോണോ...."
"രണ്ട് മണിയായി...നിന്നെ ഒരു പോറൽ പോലും ഏല്പിക്കാതെ കൊണ്ട് വന്നത് പോലെ തിരിച്ചെത്തിചില്ലെങ്കിൽ നിന്റെ ഹിറ്റ്ലർ ചേട്ടന്മാർ എന്നെ വെച്ചേക്കില്ല മോളെ...."
"ദാസേട്ടൻ അല്ലെ വരൂ... നന്ദേട്ടൻ വരോ.... ഇയാളെ ബെസ്റ്റ് ഫ്രണ്ട് അല്ലെ...."
"നീ എങ്ങനെ അത് അറിഞ്ഞു...."
"ഫോൺ കയ്യിൽ ഉള്ളപ്പോൾ നന്ദേട്ടൻ വിളിച്ചിരുന്നു.... രണ്ടും വലിയ ഡ്രാമ കളിക്കാല്ലേ...എന്താ ഒരു വിദ്വേഷം പേര് പറയുമ്പോ തന്നെ...."
"അത് പിന്നെ കുടുംബം പിണങ്ങി എന്ന് കരുതി നമുക്ക് പിരിയാൻ പറ്റോ... നീയും ശ്രീക്കുട്ടിയും ഇന്ന് വരെ പിരിഞ്ഞിട്ടുണ്ടോ...."
"ഞങൾ മറ്റുള്ളവരുടെ മുന്നിലും അങ്ങനെ തന്നെയാ.... അല്ലാതെ നിങ്ങളെ പോലെയല്ല...."
അത് അവൻ ചിരിച്ചു തള്ളി....!
ബൈക്ക് സ്റ്റാൻഡ് ചെയ്തു ഇറങ്ങിയതും അവൾ മുന്നിലേക്ക് നീങ്ങി അത് ഓടിക്കും പോലെ കാണിക്കാൻ തുടങ്ങി.... അത് കണ്ട് അവൻ ഒരു ചിരിയോടെ അടുത്ത് ചെന്നു....!
"ഓടിക്കണോ...."
"ഹ്മ്മ്....എനിക്ക് വല്ലതും പറ്റുവൊന്ന് കരുതി ഏട്ടന്മാർ സമ്മതിക്കില്ല... അച്ഛനും അങ്ങനെ തന്നെയാ...."
"ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം...."
എന്നും പറഞ്ഞു അവൻ അവൾക്ക് പിറകിൽ കേറി ഇരുന്നു.... അവളുടെ കയ്കൾക്ക് മുകളിൽ കയ് എടുത്തു വെച്ചു അവൻ സ്റ്റാർട്ട് ചെയ്തു വണ്ടി മുന്നോട്ട് എടുത്തു....!അവളും ഒരു ചിരിയോടെ അവനെ നോക്കി....!
"അയ്യോ ശ്രീയേട്ടാ ഒരു കാർ...."
"ഇങ്ങനെ പേടിക്കാതെ പെണ്ണെ...."
അവൻ ബൈക്ക് തിരിച്ചു കാറിന് പോവാൻ ഗ്യാപ് കൊടുത്തതും അതിൽ നിന്നും ഒരുത്തൻ രണ്ട് പേരെയും നല്ലത് പോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....!
"കണ്ടിട്ട് പ്രേമം ആണെന്നാ തോന്നുന്നത്.... വീട്ടുകാർ അറിയാതെ ഇപ്പോഴത്തെ പിള്ളേർക്ക് ഇത് തന്നാ പണി...."
ഡ്രൈവർ പറയുന്നത് കേട്ട് പിൻസീറ്റിൽ നിന്നും അയാൾ ഒന്ന് കൂടെ അവരെ തിരിഞ്ഞു നോക്കി....!പിന്നെ എന്തോ ഓർത്തത് പോലെ ഫോൺ എടുത്തു ഗാലറി ഓപ്പൺ ചെയ്തു.... അതിൽ പുഞ്ചിരിയോടെ നിൽക്കുന്ന ദേവൂട്ടിയുടെ പിക് നോക്കി അവൻ ഒന്ന് പുഞ്ചിരിച്ചു....!
"വേലു തന്റെ വാട്ട്‌സാപ്പ് ഒന്ന് ചെക്ക് ചെയ്യ്..."
ഡ്രൈവർ സീറ്റിൽ ഉള്ള വേലു ഫോൺ എടുത്തു നോക്കിയതും ഇപ്പൊ ബൈക്കിൽ പോയ പെണ്ണിന്റെ പിക് കണ്ട് പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി....!
"ആ പെണ്ണിന്റെ വീടും വീട്ടിൽ ആരൊക്കെ ഉണ്ടെന്നും ഫാമിലിയുടെ ഡീറ്റൈൽസും എനിക്ക് രണ്ട് ദിവസത്തിനകം കിട്ടണം...."
"ശരി സർ...."
എന്നും പറഞ്ഞു വേലു വണ്ടി മുന്നോട്ട് എടുത്തു....!
വീടിന് മുന്നിൽ ഇറങ്ങിയതും ദേവൂട്ടി അവനെ നോക്കി ഒന്ന് ചിരിച്ചു....!
"ഇനി മാമന് ശ്രീയേട്ടനെ കണ്ട് ബോധം പോവോ...."
"ഏയ് അതിൽ പിന്നെ അച്ഛൻ രാത്രി മുറിക്ക് പുറത്തിറങ്ങാറില്ല.... വെള്ളം ഒക്കെ അടുത്ത് തന്നെ കൊണ്ട് വെക്കും...."
"അപ്പൊ എനിക്ക് ധൈര്യം ആയിട്ട് അങ്ങോട്ട് വരാം അല്ലെ...."😍
"😬എങ്കിൽ പിന്നെ ഈ ശ്രീദേവ് ആരാണെന്ന് നീ അറിയും....വേണ്ടാത്ത പണിക്ക് നിന്നാൽ പിന്നെ നിന്നെ ഞാൻ കെട്ടില്ല...."
"എന്നോട് ഇങ്ങനെ കലിപ്പ് ആയാൽ ഉണ്ടല്ലോ ഞാൻ വേറെ ചെക്കനെ നോക്കും...."
"എങ്കിൽ പിന്നെ അവന്റെ അന്ത്യം എന്റെ കയ് കൊണ്ട് ആവും...."
"ശ്രീയേട്ടൻ അപ്പൊ എന്റെ മുന്നിൽ വേറെ പെണ്ണുങ്ങളെ കൂടെ നടക്കുന്നതോ...."
"അത് നിന്റെ ഈ കുറുമ്പ് കാണാൻ അല്ലെ....അല്ലേലും നിന്നെ പ്രേമിക്കുന്നുണ്ടെന്ന് കരുതി വേറൊരു പെണ്ണിനോട് എനിക്ക് മിണ്ടിക്കൂടെ...."
അത് കേട്ടതും അവൾ അവനെ തുറിച്ചു നോക്കി....!
"പോയിക്കോ.... നീ അകത്തു കേറിയാൽ ഞാനും പോയിക്കോളാം...."
പെണ്ണ് തലയാട്ടി നടന്നതും പെട്ടെന്ന് ഓടി വന്നു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു....!😘
"എന്നോട് ഒന്നും ചെയ്യരുത് എന്ന് പറഞ്ഞ ആളാ...."
അതിനവൾ ചിരിച്ചു കാണിച്ചു അകത്തേക്ക് ഓടി കയറി....മുറിയിൽ കയറി ഫ്ലാഷ് ഓൺ ചെയ്തത് കണ്ട് അവൻ ഒരു ചിരിയോടെ വീട്ടിലേക്ക് വണ്ടി എടുത്തു....!
💕💕💕
വെളുപ്പിന് വന്നു കിടന്നത് കൊണ്ട് തന്നെ പെണ്ണ് നല്ലത് പോലെ ഉറക്കം ആണ്....!
"അവൾ ഇത് വരെ എണീറ്റില്ലേ.... ഇന്ന് ക്ഷേത്രത്തിലും പോയില്ലല്ലോ...."
അച്ഛൻ കാലത്ത് തന്നെ ദേവൂട്ടിയേ കാണാതെ പറഞ്ഞു....!
"അലാറം വെക്കാൻ മറന്നു കാണും....ഇന്നെങ്കിലും സ്വസ്ഥം ആയി ഉറങ്ങിക്കോട്ടെ...."
അമ്മ അതും പറഞ്ഞു കിച്ചണിലേക്ക് നടന്നു....!
ലെ ദൈവം__ആവശ്യം കഴിഞ്ഞപ്പോൾ എന്നെ വേണ്ടാതായി അല്ലെ....!
ഇത് വലിയ ചതിയായിപ്പോയി.... ശ്രീദേവ് ബൈക്കിൽ മിനുക്കാൻ ബാക്കി ഒന്നും ഇല്ല....!പെണ്ണിന് ഇപ്പൊ എന്നെ കാണണം എന്നൊന്നും ഇല്ലേ....😒ഇങ്ങനെ ആയിരുന്നെങ്കിൽ ഞാൻ പഴയ പോലെ നടന്നേനെ....!ശ്രീക്കുട്ടി വന്നത് ഒന്നും അറിയാതെ അവന്റെ ശ്രദ്ധ മുഴുവനും മതിലിനു വെളിയിൽ ആണ്....!
"ദേവൂട്ടിയേ നോക്കി നിൽപായിരിക്കും അല്ലെ...."
"പിന്നെ.... എനിക്ക് അതല്ലേ പണി...."
"എന്നിട്ടാണോ ടർക്കിയും കയ്യിൽ പിടിച്ചു അങ്ങോട്ട് തന്നെ കണ്ണും നട്ട് നിക്കുന്നത്...."
"ഓഹ്.... അത് ഞാൻ എന്തോ സൗണ്ട് കേട്ട് നോക്കിയതാ...."
"അത് തന്നെയാ ഞാനും പറഞ്ഞത്.... ഏട്ടൻ ദേവൂട്ടിയാണെന്ന് കരുതി നോക്കിയതാണെന്ന്....അവളോട് ഇഷ്ടം ആണെന്ന് തുറന്ന് പറഞ്ഞൂടെ...."
അത് പറഞ്ഞതാ ഇപ്പൊ ഈ നിൽപ് നിക്കേണ്ടി വന്നത്.... അവൻ ചിന്തിക്കാതെ ഇരുന്നില്ല....!
എന്തായാലും പോവുന്ന വഴിക്ക് കാണാം.... അവൻ അതും ചിന്തിച്ചു അകത്തേക്ക് നടന്നു....!
"ദേവൂട്ടി.... എണീക്കെടി കോളേജിൽ പോവണ്ടേ...."
ചേട്ടത്തി പെണ്ണിനെ വിളിക്കാൻ നോക്കിയെങ്കിലും പെണ്ണ് സ്വപ്നലോകത്ത് ആണ്....!
"ദേവൂട്ടി...."
വീണ്ടും വിളിച്ചതും പെണ്ണ് ചേട്ടത്തിയേ പിടിച്ചു കവിളിൽ ഉമ്മ വെച്ചു....!
"ഉമ്മ.... ഐ ലവ് യൂ ശ്രീയേട്ടാ...."😘
"മ്മ്.... അപ്പൊ അവനെയും സ്വപ്നം കണ്ടാ കിടപ്പ് അല്ലെ....ദേവൂട്ടി എണീക്കെടി....സമയം ഒൻപത് മണിയായി...."
അത് കേട്ടതും പെണ്ണ് ചാടി എണീറ്റു....ഫസ്റ്റ് നൈറ്റ് ഒക്കെ സ്വപ്നം കണ്ടതല്ലേ നോക്കുമ്പോ പെണ്ണ് സ്വന്തം മുറിയിൽ തന്നെയാ....!ഇളിച്ചു നിൽക്കുന്ന ചേട്ടത്തിയേ കണ്ട് പെണ്ണ് ഒന്ന് നോക്കി....!
"ഒൻപത് മണിയായോ....ചേട്ടത്തിക്ക് എന്താ എന്നെ നേരത്തെ വിളിക്കൽ അല്ലെ...."
"ഇപ്പൊ തന്നെ വന്നു പെട്ടു....നിന്റെ ശ്രീയേട്ടനുള്ള കിസ്സ് ഒക്കെ ഇടക്ക് എനിക്കാ കിട്ടുന്നത്...."
"നല്ലൊരു സ്വപ്നം ആയിരുന്നു.... വെളുപ്പാൻ കാലത്ത് ആയോണ്ട് ഫലിക്കും ആയിരിക്കും അല്ലെ...."
"വെളുപ്പാൻ കാലവോ.... ഒൻപത് മണിയായി...."
"അയ്യോ ശ്രീയേട്ടൻ പോയി കാണോ....കുളിയൊക്കെ വന്നിട്ടാവാം...."
എന്നും പറഞ്ഞു പെണ്ണ് പുതപ്പ് വലിച്ചെറിഞ്ഞു താഴേക്ക് ഓടി....!
"ലോട്ടറി അടിച്ചത് കൊണ്ടാണോ മോളെ അമ്പലത്തിൽ പോക്ക് നിർത്തിയത്...."
"ഉറങ്ങിപോയി അച്ഛാ...."
"അല്ലേലും കാര്യം കഴിഞ്ഞാൽ ദൈവത്തെ ഒഴിവാക്കുന്നത് അത്ര നല്ലതല്ല....,"
പെണ്ണ് നിരാശയോടെ അച്ഛനെ നോക്കി....!അതിന് ആര് ഒഴിവാക്കി....!
"നീ എണീറ്റപോലെ എവിടെ പോവാ...."
"അത് ദൈവത്തോട് ഒരു സോറി പറയാൻ...."
എന്നും പറഞ്ഞു പെണ്ണ് ഓടി....ശ്രീദേവ് ആണെങ്കിൽ അവളെ കാണാതെ ബൈക്കും നിർത്തി അവിടെ ഇരുന്നു....!ഓടി വരുന്ന ദേവൂട്ടിയേ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ ഒന്നും മൈൻഡ് ചെയ്യാതെ ഇരുന്നു....!
"സോറി ശ്രീയേട്ടാ.... ഞാൻ ഉറങ്ങിപ്പോയി...."
അവൻ അപ്പോഴും ഒന്നും മിണ്ടാതെ പിണക്കം നടിച്ചു തന്നെ ഇരുന്നു....!
"ശ്രീയേട്ടാ.... എന്നോട് മിണ്ടൂലെ....ഇന്നലെ ഉറക്കം കളഞ്ഞത് കൊണ്ടല്ലേ....ഇനി ഇങ്ങനെ ഉണ്ടാവില്ല...."
പെണ്ണ് അവന്റെ അടുത്ത് ചെന്നു കെഞ്ചുന്നത് പോലെ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....!
"രാവിലെ ഉള്ള കണിയോ കണ്ടില്ല.... എങ്കിൽ പിന്നെ എന്നും തരാമെന്ന് പറഞ്ഞ ഉമ്മയെങ്കിലും താ...."
അപ്പൊ തന്നെ പെണ്ണ് ദാവണി തുമ്പ് കൊണ്ട് വാ അടച്ചു ഇല്ലെന്ന് തലയാട്ടി....!
"അത്.... അത് ഇല്ലേ.... ഞാൻ കുളിച്ചില്ല...."
"അതിനെന്തിനാ കുളിക്കുന്നെ....,"
"പല്ലും തേച്ചില്ല...."
പെണ്ണ് ഇളിച്ചു കാണിച്ചു തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞതും അവൻ പെട്ടെന്ന് പെണ്ണിനെ വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങളിൽ ചുംബിച്ചതും അവളുടെ കണ്ണുകൾ വിടർന്നു.,..!
അടുത്തുള്ള തെങ്ങിൽ നിന്നും ഭാസി ഇതെല്ലാം വായും പൊളിച്ചു നോക്കുന്നുണ്ടായിരുന്നു....!😨ഇത് എന്തോന്നാ ഈ കാണുന്നെ ദൈവമേ....!
അവൾ ചമ്മലോടെ അവനെ നോക്കിയതും അവൻ നാവുകൊണ്ട് സ്വയം ചുണ്ട് നുണഞ്ഞു....!
"ഇനി വരുമ്പോ പല്ലൊക്കെ തേച്ചിട്ട് വന്നാൽ മതി കേട്ടോ...."😍
അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....!
"ഞാൻ പറഞ്ഞതല്ലേ പിന്നെന്തിനാ...."😒
"ദേവൂട്ടി,,,,നീ ഈ ശ്രീദേവിന്റേത് മാത്രം ആണ്....നിന്റെതെല്ലാം എന്റേതും കൂടിയാണ്.... അത് എങ്ങനെ ആയാലും..."
അവൾ പുഞ്ചിരിയോടെ അവനെ നോക്കിയതും അവൻ ബൈ പറഞ്ഞു പോയി.... അവളും അവൻ കണ്മുന്നിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു....അവന്റെ വാക്കുകൾ ഓർത്ത് നാണത്തോടെ ദാവണി തുമ്പ് കയ്യിൽ എടുത്തു കടിച്ചു വീട്ടിലേക്ക് നടന്നു.... അപ്പോഴും ഭാസി കിളി പോയ പോലെ തെങ്ങിൽ ഇരിപ്പ് ആയിരുന്നു....!!
🎶പ്രണയമൊരു തീനാളം അലിയുമീ ആവോളം....🎶
പാട്ടും പാടി പെണ്ണ് വീടിനകത് ഓടി കയറുന്നത് കണ്ട് അച്ഛൻ നല്ലത് പോലെ പെണ്ണിനെ നോക്കി....!
🙄ഇവൾ ദൈവത്തിന്റെ അടുത്ത് തന്നെയാണോ പോയത്....!പുള്ളി ചിന്തിക്കാതെ ഇരുന്നില്ല....!
"എടീ ഇന്ന് മൊത്തത്തിൽ ലേറ്റ് ആയി.... അത് കൊണ്ട് ഞാൻ ഇന്ന് ലീവാ...."
"എങ്കിൽ ഞാനും ഇല്ല.... അല്ല എങ്ങനെയാ ലേറ്റ് ആയെ...."
"അത് അലാറം അടിച്ചില്ലെടി...."
"മ്മ്....ഏട്ടൻ നിന്നെയും നോക്കി നിൽക്കുന്നത് കണ്ടു....കാണാത്ത നിരാശയൊക്കെ ഞാൻ കണ്ടതാ...."
"അതൊക്കെ ഞാൻ കണ്ടു...."😘
"നീ എന്തോ എന്നിൽ നിന്ന് ഒളിക്കുന്നുണ്ടല്ലോ മോളെ...."
"അത് ഞാൻ പറഞ്ഞതല്ലേ ശ്രീയേട്ടൻ എന്റേതായാൽ ഞാൻ പറയാം എന്ന്...."
"അതല്ല....രണ്ട് ദിവസം ആയിട്ട് വേറെന്തോ ഒളിക്കുന്നുണ്ട്...."
അത് ശ്രീയേട്ടൻ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞതല്ലേ.... അതെങ്ങനെ ഇപ്പൊ ഇവളോട് പറയും....!
"അത്.... അത്.... ഞാൻ നിന്നോട് നാളെ പറയാം...."
എന്നും പറഞ്ഞു കോൾ കട്ട് ചെയ്തു.... ശ്രീയേട്ടനോട് സമ്മതം ചോദിച്ചിട്ട് പറയാം.... അതാ നല്ലത്....!
"നീ ഇന്ന് കോളേജിൽ പോണില്ലേ...."
"ഇല്ലമ്മേ....ഇനി കുളിയൊക്കെ കഴിഞ്ഞു പോവുമ്പോഴേക്കും ബസ് പോവും...."
"നന്ദനോട് പറഞ്ഞാൽ അവൻ കൊണ്ട് വിടില്ലേ..."
"അപ്പൊ ശ്രീക്കുട്ടിയോ....അവളോട് ഞാൻ ലീവ് ആണെന്ന് വിളിച്ചു പറയേം ചെയ്തു...."
എന്നും പറഞ്ഞു പെണ്ണ് ആരെയും നോക്കാതെ ഫുഡ് കഴിക്കാൻ തുടങ്ങി....!
"അതെന്തായാലും നന്നായി.... ഇന്ന് വൈകീട്ട് നീ നന്ദന്റെ കൂടെ ചെന്ന് കുറച്ച് ഷോപ്പിംഗ് ഒക്കെ നടത്തിക്കോ.... ഡാ അവൾക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ വാങ്ങി കൊടുക്കണം...."
ദാസ് പറഞ്ഞതും നന്ദൻ ഒന്നും മിണ്ടാതെ തലയാട്ടി....!
"ഇപ്പൊ എനിക്ക് അതിന്റെ ആവശ്യം ഒന്നുല്ല.... കഴിഞ്ഞ മാസം അല്ലെ ഷോപ്പിംഗ് കഴിഞ്ഞത്...."
"വാങ്ങിക്കോടി... കിട്ടുമ്പോഴേ കിട്ടൂ...."
ചേട്ടത്തി അവളോടായി പറഞ്ഞു....!
"എല്ലാം കൂടെ ഈ ഒരു ഞാൻ തന്നെ ഇട്ടു തീർക്കണ്ടേ...അല്ലെ വേണ്ട എനിക്ക് കുറച്ച് സാരി വാങ്ങണം...."
"🙄അതെന്തിനാ ഇപ്പൊ സാരി...."
അതാ ശ്രീയേട്ടന് ഇഷ്ടം.... അവൾ ഒരു ചിരിയോടെ ചിന്തിച്ചു....!
"അത്....ക്ഷേത്രത്തിൽ പോവുമ്പോ നല്ലതാ...."
എന്നും പറഞ്ഞു പെണ്ണ് എണീറ്റ് പോയി....!
"അവന് ഇവളെ ഇഷ്ടം ആയാൽ ഒരു മാസം കൊണ്ട് വേണം കല്യാണം എന്നാ പറഞ്ഞത്....അവന് ലീവ് ഇനി അത്രയേ ഉള്ളു...."
ദാസ് അതും പറഞ്ഞു എല്ലാരും വിഷമത്തോടെ പരസ്പരം ഒന്ന് നോക്കി....!
"നല്ല ബന്ധം തന്നെയാ.... പക്ഷെ അവളെ അങ്ങോട്ട് പറഞ്ഞു വിടേണ്ട കാര്യം ഓർക്കുമ്പോഴാ വിഷമം...."
അമ്മ നിരാശയോടെ പറഞ്ഞു....!
"വിഷമം എനിക്കും ഉണ്ട്.... എന്നാലും അവൾക്ക് നല്ലൊരു ജീവിതം അല്ലെ അമ്മേ കിട്ടാൻ പോവുന്നത്...."
അതോടെ അവരും ആശ്വസിച്ചു....!
"വൈകീട്ട് കുഞ്ഞേട്ടന്റെ കൂടെ കുറച്ചു ഷോപ്പിംഗ് ഉണ്ട്.... ശ്രീയേട്ടന് ഇഷ്ടം ഉള്ള സാരി വാങ്ങണം...എന്നാൽ ഡെയ്‌ലി എനിക്ക് സാരി എടുത്തു ശ്രീയേട്ടന്റെ അടുത്ത് വരാലോ...."
"എങ്കിൽ പിന്നെ എന്റെ കണ്ട്രോൾ പോവാനെ നേരം കാണൂ...."
"🙄എങ്ങനെ....?!!"
"നിന്റെ ആ വയർ കണ്ടാൽ പിന്നെ എനിക്ക് എന്നെ തന്നെ പിടിച്ചാൽ കിട്ടില്ലെടി...."😍
അതിനവൾ ഒന്ന് ചിരിച്ചു....!
"കല്യാണം കഴിയാതെ അവിടെ എങ്ങാനും നോക്കിയാൽ കൊല്ലും ഞാൻ...."
"എങ്കിൽ എല്ലാം നല്ലത് പോലെ മറച്ചു വന്നാൽ മതി...."
"അത് ഞാൻ ഏറ്റു...."
പെണ്ണ് ശ്രീദേവിനോടൊപ്പം വിഡിയോ കോളിൽ സ്വയം മറന്നിരുന്നു....!
"ദേവൂട്ടി നീ റെഡിയായോ...."
ഡോറിന് പുറത്ത് നിന്ന് നന്ദൻ വിളിച്ചു ചോദിച്ചതും പെണ്ണ് ഞെട്ടി കൊണ്ട് ടൈം നോക്കി....!
"അയ്യോ ശ്രീയേട്ടാ... നാല് മണിയായി.... ഞാൻ വന്നാൽ വിളിക്കാട്ടോ.... ഇപ്പൊ കുഞ്ഞേട്ടൻ വിളിക്കുന്നുണ്ട്...."
"ആ.... ഓകെ....,"
അവനും നിരാശയോടെ ഫോൺ വെച്ചു.... അവളോട് എത്ര നേരം സംസാരിച്ചാലും മതി വരാത്ത പോലെ....!
"നീ ഇത് വരെ എന്ത് ചെയ്‌യായിരുന്നു.... ഇനിയും റെഡി ആയില്ലേ...."
"അത് ഞാൻ...."
"അത് പോട്ടെ.... ഇനിയെങ്കിലും റെഡി ആയി വാ.... ഇരുട്ടുന്നതിന് മുന്നേ നിന്നെയും കൊണ്ട് വന്നില്ലെങ്കിൽ ദാസേട്ടൻ എന്നെയാവും ചീത്ത പറയുന്നേ..."
"ഒരു അഞ്ച് മിനിറ്റ്...."
എന്നും പറഞ്ഞു അവൾ റെഡി ആയി ഇറങ്ങി....!ദാവണിയിൽ അവൾ ഇറങ്ങി വരുന്നത് കണ്ട് എല്ലാരും ഒന്ന് പുഞ്ചിരിച്ചു.... നന്ദന്റെ ബൈക്കിൽ കേറി ഇരുന്നു അവൾ എല്ലാരേയും നോക്കി റ്റാറ്റാ കാണിച്ചു....!
സാരി ഒക്കെ സെലക്ട് ചെയ്തു ഇറങ്ങിയതും നന്ദൻ ദാസിന് മെസ്സേജ് അയച്ചു....!
"ഇനി നമുക്ക് ഒരു കോഫി കുടിച്ചു പോവാം അല്ലെ...."
"എനിക്ക് ഐസ്ക്രീം മതി...."
എന്നും പറഞ്ഞു പെണ്ണ് അവിടെ ഇരുന്നു....!
"ഹലോ.... നന്ദൻ അല്ലെ...."
"ആ.... അരവിന്ദ്.... ഇരിക്കൂ...."
അത് കേട്ടതും ദേവൂട്ടി തല ഉയർത്തി അവനെ നോക്കി ഒന്ന് ചിരിച്ചു....അവനും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"ദേവൂട്ടി.... ഇത് അരവിന്ദ്....കക്ഷി യൂ എസിൽ ആണ്....ഇത് ദേവൂട്ടി അല്ല ദേവപ്രിയ...ബി കോം സെക്കന്റ് ഇയർ പഠിക്കുന്നു...."
"കുഞ്ഞേട്ടന്റെ ഫ്രണ്ട് ആണോ...."
"അതെ...."
അവൻ അരവിന്ദനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....!
"ഇയാളെ കല്യാണം കഴിഞ്ഞതാണോ...?!!"
🙄പെണ്ണ് കാണാൻ വന്നവനോട് ചോദിക്കാൻ പറ്റിയ ചോദ്യം....!നന്ദൻ വായും പൊളിച്ചിരുന്നു.... അരവിന്ദ് ആണെങ്കിൽ നന്ദന്റെ അതെ അവസ്ഥയിൽ ആണ്....!
"ഇല്ല...."
"അപ്പൊ അവിടെ സെറ്റപ്പ് ഒക്കെ കാണുമല്ലോ...."
നന്ദൻ ഞെട്ടി കൊണ്ട് മുന്നിൽ ഉള്ള വെള്ളം എടുത്തു കുടിച്ചു....!
"ഏയ്.... ഞാൻ.... അങ്ങനെ ഒന്നും...."
"അങ്ങനെ തന്നെയാ എല്ലാരും പറയുന്നേ.... അവിടെ ദാരിദ്ര്യം പിടിച്ച ഡ്രെസ്സും ഇട്ടു നടക്കുമ്പോ ഏത് ആണാ നോക്കാതിരിക്കുന്നത് അല്ലെ...."
അവനും നല്ലത് പോലെ വിയർത്തു.... കെർചീഫ് എടുത്തു നെറ്റി തുടച്ചു....!
"എനിക്ക്....നാട്ടിൻ പുറത്തെ പെൺകുട്ടികളെയാ ഇഷ്ടം.... അത് കൊണ്ടാ ഞാൻ...."
"അയ്യേ.... അമേരിക്കയിൽ ഒക്കെ ആയിട്ടും.... അവിടെ ട്രൈ ചെയ്തു കിട്ടാത്തോണ്ട് ആണോ ഇങ്ങനെ തീരുമാനിച്ചത്...."
നന്ദൻ അവളെ കാൽ തപ്പി ഒരു ചവിട്ട് കൊടുത്തു വേണ്ടെന്ന് കാണിച്ചു....!അപ്പോഴേക്കും അവൻ എണീറ്റ് നന്ദനെ ഒന്ന് നോക്കി....!
"ഓകെ നന്ദൻ....ഞാൻ വിളിക്കാം.... ബൈ...."
"ബൈ....ബൈ...."
ദേവൂട്ടി അവനെ നോക്കി നല്ലത് പോലെ ബൈ പറഞ്ഞു വിട്ടു.... നന്ദൻ ആണെങ്കിൽ അവൻ ഇനി വിളിക്കാമെന്ന് പറഞ്ഞത് കാര്യം ആയിട്ടാണോ എന്ന ചിന്തയിൽ ആയിരുന്നു....!🙄
"സില്ലി ബോയ്.... അല്ലെ കുഞ്ഞേട്ടാ...."
"മ്മ്..."🙄
പെണ്ണ് ഐസ്ക്രീം കഴിച്ചു കൂൾ ആയി എണീറ്റു പോയി.... അപ്പോഴും നന്ദൻ കിളി പോയ ഇരിപ്പാണ്....!
"വരുന്നില്ലേ...."
"ആ...."
എന്നും പറഞ്ഞു അവൻ എണീറ്റ് അവൾക്ക് പിന്നാലെ പോയി....!
"അവളോട് പറയാതിരുന്നതാ കുഴപ്പം ആയത്.... പെണ്ണ് കാണാൻ വന്ന ചെക്കനോട് ചോദിക്കേണ്ട ചോദ്യം വല്ലതും ആണോ അവൾ ചോദിച്ചത്...."
"അപ്പൊ നിനക്ക് തടയാം ആയിരുന്നില്ലേ...."
"എന്റെ ഏട്ടാ.... അവളെ കാര്യം ഏട്ടന് അറിയില്ലേ.... ഞാൻ എന്നെ കൊണ്ട് പറ്റുന്ന വിധത്തിൽ ഒക്കെ വേണ്ടെന്ന് കാണിക്കുന്നുണ്ട്.... അവൾ എന്നെ ഒന്ന് നോക്കണ്ടേ...."
"എന്തായാലും ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ...."
ദാസ് ഫോൺ എടുത്തു വിളിക്കുന്നത് കണ്ട് നന്ദൻ വായും പൊളിച്ചു നിന്നു....!അവൻ ഇനി വരില്ലെന്ന് ആ പോക്ക് കണ്ടാൽ അറിയാം....!
💕💕💕
"എന്റെ ശ്രീ.... ആ അരവിന്ദ് ഇരുന്ന് വിയർത്തു പോയി....വിളിച്ചപ്പോൾ പറയാ അവന് ദേവൂട്ടിയേ ഇഷ്ടം ആയില്ലെന്ന്.... എന്തായാലും അവൾ ഒന്നും അറിയാത്തത് കൊണ്ട് രക്ഷപെട്ടു...."
അത് കേട്ടതും ശ്രീദേവ് ഒന്ന് ചിരിച്ചു....!
"അവൾക്ക് ഈ നാട്ടിൽ തന്നെ ആരോടോ മുടിഞ്ഞ പ്രേമം ആണ്....അത് ആരാണെന്ന് കണ്ട് പിടിക്കാൻ ദാസേട്ടൻ ഒരു വഴി കണ്ടിട്ടുണ്ട്...,"
അത് കേട്ട് ശ്രീദേവ് ഒന്ന് ഞെട്ടി....!😟
"കുറച്ച് ദിവസം അവളെ വാച്ച് ചെയ്യാൻ എന്നെ ഏല്പിച്ചിട്ടുണ്ട്.... അത് ആരായാലും കണ്ട് പിടിച്ചിട്ട് തന്നെ കാര്യം..."
ഇവനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്നവൻ ചിന്തിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ചു....!ആദ്യം കുടുംബം തമ്മിൽ ഉള്ള പ്രശ്നം തീർക്കണം....അതിന് ശേഷം അറിയിച്ചാൽ മതി....!
"ഒരു പെഗ് എങ്കിലും അടിക്കെടാ....നീ എന്താ ഇങ്ങനെ....?!!"
നന്ദൻ അവന് നേരെ വൈൻ ഒഴിച്ചു കൊടുത്ത് നീട്ടി കൊണ്ട് പറഞ്ഞു....!
"ഞാൻ ഇത് അന്നേ നിർത്തിയതാ...."
ശ്രീ ഒരു ചിരിയോടെ പറഞ്ഞു...!
"അതിന് മാത്രം എന്താ ഉണ്ടായത്.... അച്ഛന്റെ കയ്യീന്ന് വല്ലതും കിട്ടിയോ..."
"ഇത് അതൊന്നും അല്ല....അന്ന് ഒരു അബദ്ധം പറ്റി....ഇനി അങ്ങനെ ഒരു അബദ്ധം പറ്റരുത് എന്നുള്ളത് കൊണ്ട് ഞാൻ അത് നിർത്തി അത്രയേ ഉള്ളു...."
"ഹ്മ്മ്....അത് കഴിഞ്ഞിട്ട് ഏഴു വർഷം ആയില്ലേ.... അന്നാണെങ്കിൽ നമ്മൾ ഇത് ടെസ്റ്റ് ചെയ്തു നോക്കിയിട്ടേ ഉള്ളു....എന്തോ അന്ന് കാര്യായിട്ട് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിൽ ആയി.... അന്ന് തൊട്ട് നീ പെർഫെക്ട് ക്ളീൻ ആണെന്ന് എനിക്കറിയാം.... അത് ഞാൻ നിന്നിൽ നിന്ന് തന്നെ അറിഞ്ഞോളാം...."
അതിനും ശ്രീദേവ് ഒന്ന് ചിരിച്ചു....!
"അപ്പൊ നാളെ കാണാം.... വെളുപ്പിന് അവളെ കൂടെ ക്ഷേത്രത്തിൽ പോവാൻ ഉള്ളതാ...."
ദൈവമേ അപ്പൊ എന്റെ കണി.... ശ്രീദേവ് നിരാശയോടെ ചിന്തിച്ചു....!
രാത്രി അവൻ ശ്രീനിലയത്തിന് ഗേറ്റിന് വെളിയിൽ വന്ന് നിന്ന് പെണ്ണിനെ കോൾ ചെയ്തു....!
"എന്താ ശ്രീയേട്ടാ...."
"അതൊക്കെ പറയാടി... നീ വാ...."
പെണ്ണ് ഫോണും കയ്യിൽ പിടിച്ചു പതിയെ പുറത്ത് ഇറങ്ങി....!
അവനെ കണ്ടതും പുഞ്ചിരിയോടെ അടുത്ത് ചെന്നു....!
"എന്താ ശ്രീയേട്ടാ എന്നോട് വരാൻ പറഞ്ഞത്.... ഇന്നും പുറത്ത് പോവാൻ ആണോ...."
"എന്നിട്ട് വേണം നിന്റെ പതിവ് ശീലം തെറ്റിക്കാൻ.... ഇപ്പൊ തത്കാലം എനിക്ക് അങ്ങനെ ഒരു ഉദ്ദേശം ഒന്നും ഇല്ല...."
"പിന്നെ...."
"അത് നിന്നോട് ഒരു കാര്യം പറയാൻ വേണ്ടിയാ...."
"എന്ത് കാര്യം...."
അവൾ അവനരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു....!
"നിന്റെ വല്യേട്ടൻ കുഞ്ഞേട്ടനെ നിന്നെ വാച്ച് ചെയ്യാൻ ഏല്പിച്ചിരിക്കുകയാ...."
"🙄എന്തിന്....?!!"
"നിന്റെ കാമുകനെ കണ്ട് പിടിക്കാൻ....അത് ഞാൻ ആണെന്ന് അറിയാതെ നന്ദൻ പറഞ്ഞതാ എന്നോട് ഇത്...."
"അയ്യോ അപ്പൊ ഇനി എന്ത് ചെയ്യും.... എനിക്കിനി അപ്പൊ ശ്രീയേട്ടനെ കാണാൻ പറ്റില്ലേ...."
ദേവൂട്ടി നിരാശയോടെ അവനെ നോക്കി ചോദിച്ചു....!
"അതിനല്ലെടി നിന്നോട് ഞാൻ ഈ സമയത്ത് ഇങ്ങോട്ട് വരാൻ പറഞ്ഞത്... നമുക്ക് ഇന്ന് തൊട്ട് ഈ സമയത്ത് കാണാം.... എന്തെ...."
"മ്മ്...."😒
"എങ്കിലും കാലത്ത് ക്ഷേത്രത്തിൽ വരണം.... ഞാൻ അവിടെ എവിടെ എങ്കിലും ഒക്കെ ഉണ്ടാവും...."
"മ്മ്...."
"എന്താ ഒരു നിരാശ...."
"അപ്പൊ ഡെയ്‌ലി ഞാൻ ഒരു ഗിഫ്റ്റ് തരണം എന്ന് പറഞ്ഞതോ അത് എപ്പോഴാ തരിക...."
അത് കേട്ടതും അവൻ ഒരു ചിരിയോടെ അവൾക്കരികിൽ നീങ്ങി ഇരുന്നു....!😍
"അത് ഇപ്പൊ തന്നോ...."
അത് കേട്ടതും പെണ്ണ് അവനെ തുറിച്ചു നോക്കി....!
"ഈ സമയത്ത് തന്നാൽ ഒന്നും ശരിയാവില്ല...."
"അതെന്താ...."
"അത് ശ്രീയേട്ടന്റെ കൺട്രോൾ പോയാലോ...."
"അതാണോ....അങ്ങനെ ഒന്നും ഉണ്ടാവില്ലന്നെ...."
അവൻ കണ്ണടച്ച് ഇരുന്ന് കൊണ്ട് പറഞ്ഞതും പെണ്ണ് ചുറ്റിലും ഒന്ന് നോക്കി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു....!അവന്റെ കണ്ണുകൾ തുറന്നു കൊണ്ട് അവൻ അവളെ നോക്കി....!
"ഇനി ഞാൻ പോട്ടെ...."
എന്നും പറഞ്ഞു പെണ്ണ് എണീറ്റതും അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചതും പെണ്ണ് ചെന്നു അവന്റെ മടിയിൽ ഇരുന്നു.... പരസ്പരം ഒന്ന് നോക്കിയതും കണ്ണുകൾ തമ്മിൽ കോർത്തു....!മനസും ശരീരവും ഒരു പോലെ ഒന്ന് ചേരാൻ ആഗ്രഹിക്കുന്നുണ്ട്.... അവൻ സ്വയം നിയന്ത്രിച്ചു കൊണ്ട് അവളുടെ കഴുത്തിൽ മുഖം അമർത്തി....!
"ഐ ലവ് യൂ ദേവൂട്ടി...."😘
അവന്റെ ചുണ്ടുകൾ കഴുത്തിൽ അമർന്നതും അവൾ അവന്റെ തലമുടിയിൽ പിടിച്ചു വലിച്ചു....!
"ലവ് യൂ ശ്രീയേട്ടാ....😘ഞാൻ പോവാ...."
എന്നും പറഞ്ഞു പെണ്ണ് അവന്റെ മടിയിൽ നിന്നും എണീറ്റ് അകത്തേക്ക് നടന്നു.... ഒരു പുഞ്ചിരിയോടെ അവനെ തിരിഞ്ഞു നോക്കിയതും അവനും പുഞ്ചിരിച്ചു....!
കാലത്ത് തന്നെ നന്ദൻ എണീറ്റ് റെഡിയായിട്ടുണ്ട്....!
എന്തായാലും ക്ഷേത്രത്തിൽ കേറി ഇറങ്ങേണ്ടി വരും.... അപ്പൊ പിന്നെ നമ്മുടെ കാര്യം കൂടി നടക്കാൻ ഒന്ന് പ്രാർത്ഥിച്ചു കളയാ....!
ദേവൂട്ടി ഇറങ്ങിയതും നന്ദൻ പെണ്ണ് കാണാതെ പിന്നാലെ ചെന്നു.... ഒരു ചേട്ടന്റെ ഗതികേട് അല്ലാണ്ട് എന്താ....!🙄
"ദൈവമേ,,,,ഇനി ഞാൻ ഇവിടെ കേറി ഇറങ്ങേണ്ടത് എന്റെ ഏട്ടന്മാർക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിക്കാൻ വേണ്ടിയാവും.... അത് കൊണ്ട് പറയാ എന്റെ ഇഷ്ടം നടത്തി തരാൻ ഉള്ള നല്ല മനസ് കൂടി അവർക്ക് ഉണ്ടായിരിക്കണേ ദൈവമേ.... പ്ലീസ്...."
എന്നും പ്രാർത്ഥിച്ചു പെണ്ണ് നന്ദൻ എവിടെ ആണെന്ന് തല ചെരിച്ചു നോക്കി....ശ്രീയേട്ടനെ ഒരു നോക്ക് കാണണം... ഒരു ഫ്ലയിങ് കിസ്സ് എങ്കിലും കൊടുക്കണം അത്രയേ ഉള്ളു ആഗ്രഹം...!
നന്ദൻ പ്രാർത്ഥനയിൽ ആണെന്ന് കണ്ടതും പെണ്ണ് മതിലിനടുത്തേക്ക് നടന്നു....ശ്രീദേവിനെ കണ്ടതും പുഞ്ചിരിയോടെ ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു.... നന്ദൻ പിന്നാലെ വരുന്നത് കണ്ടതും പെണ്ണ് വലം വെക്കാൻ തുടങ്ങി....!😒
കോളേജിലും ഈ വരവ് ആണെങ്കിൽ കുഞ്ഞേട്ടൻ ഇട്ടു ഒരു പണി കൊടുക്കണം...!ദേവൂട്ടി അരിശത്തോടെ വീട്ടിലേക്ക് നടന്നു....!
"ദേവൂട്ടി....നല്ല ഇളനീരാ വേണോ...."
ഭാസി മുന്നിൽ വന്നു നിന്ന് കൊണ്ട് ചോദിച്ചതും പെണ്ണ് ഇളിച്ചു കൊണ്ട് അത് വാങ്ങി കുടിക്കാൻ തുടങ്ങി.... നന്ദൻ സംശയത്തോടെ തെങ്ങിന് പിന്നിൽ മറഞ്ഞു നിന്നു.... മിക്കവാറും ഇവൻ തന്നെയാവും അവൻ.... ഞങ്ങളെ പേടിച്ചിട്ടാണോ ഇവൻ അവളെ ലവ് അംഗീകരിക്കാത്തത്.... കണ്ട് പിടിച്ചേ പറ്റൂ....!
"എന്താ ദേവൂട്ടി മുഖത് ഒരു വാട്ടം...."
"ഇനി അങ്ങോട്ട് ഇങ്ങനെ തന്നെ ആയിരിക്കും ഭാസിയേട്ടാ...."🥺
പെണ്ണ് വിഷമത്തോടെ അതും പറഞ്ഞു വീണ്ടും നടന്നു.... ഭാസി ഒരു ചിരിയോടെ തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന നന്ദനെ കണ്ട് ഒന്ന് ഞെട്ടി....!
"ഇത് നീ ഡെയ്‌ലി അവളെ കുടിപ്പിക്കാറുണ്ടോ....?!!"
"അത്.... ഇത് ദേവൂട്ടിക്ക് ഇഷ്ടാ...."
"അവളെ ഇഷ്ടം സാധിച്ചു കൊടുക്കാൻ ഏട്ടന്മാർ ആയ ഞങ്ങൾ ഉണ്ട്.... നീ ഇത് കുടിപ്പിച്ച് അവളെ മനസ്സിൽ ഇഷ്ടം നേടാൻ നോക്കുവാണോ...."
"അത്.... അങ്ങനെ ഒന്നും ഇല്ല...."
"എങ്കിൽ നിനക്ക് കൊള്ളാം.... വെറുതെ എന്റെ കയ്ക്ക് പണി ഉണ്ടാക്കരുത്...."
നന്ദൻ ദേഷ്യത്തോടെ അതും പറഞ്ഞു നടന്നതും അവൻ ഒരു ചിരിയോടെ നിന്നു....!
"ക്ഷേത്രത്തിൽ ഒന്നും അങ്ങനെ ആരും ഇല്ല ഏട്ടാ.... ആകെ കൂടെ അവൾ സംസാരിച്ചത് ആ ഭാസിയോടാ.... എനിക്ക് അവനെയാ ഡൌട്ട്...."
"അതാവില്ല.... ഇനി കോളേജിൽ പോന്ന വഴിക്ക് കൂടെ നോക്ക്...."
"മ്മ്...."😍
നന്ദൻ ഒരു പുഞ്ചിരിയോടെ മൂളി....!
ദേവൂട്ടി ആണെങ്കിൽ മുറിയിൽ എത്തിയപാടെ ശ്രീദേവിനെ കോൾ ചെയ്തു....!
🙄ഇതാരാ ഏട്ടനെ ഇങ്ങനെ വിളിക്കുന്നെ.... ശ്രീക്കുട്ടി അതും ചിന്തിച്ചു ഏട്ടന്റെ മുറിയിലേക്ക് വന്നതും ബാത്‌റൂമിൽ നിന്നുള്ള സൗണ്ട് കേട്ട് ശ്രീ കുട്ടി ഫോൺ കയ്യിൽ എടുത്തു....!
'മൈ ലവ് 😘...'കോളിങ്....!
"മൈ ലവ്.... ദൈവമേ ഏട്ടന്റെ കാമുകി വല്ലതും ആവോ....ഇനി ഇത് കൊണ്ട് ആവോ ദേവൂട്ടിയുടെ ഇഷ്ടം ഏട്ടൻ അംഗീകരിക്കാത്തത്...."😟
എന്നും പറഞ്ഞു ശ്രീക്കുട്ടി കോൾ അറ്റൻഡ് ചെയ്തു....!
"ശ്രീയേട്ടാ...."
🙄ദൈവമേ ഇത് ദേവൂട്ടി ആണല്ലോ.... ശ്രീക്കുട്ടി വായും പൊളിച്ചു നിന്നു....!
"എന്താ ഫോൺ എടുക്കാൻ ലേറ്റ് ആയത്....കുഞ്ഞേട്ടൻ കോളേജിലേക്ക് കൂടി വരുന്നുണ്ട്.... അത് കൊണ്ട് വഴിയിൽ വെച്ചു കാണാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.... എനിക്കാണെങ്കിൽ ശ്രീയേട്ടനെ കാണാതിരിക്കാനും പറ്റില്ല.... അപ്പൊ പിന്നെ എന്താ ചെയ്യാ...."
അപ്പൊ ഇത് വരെ ഒക്കെ ആയോ കാര്യങ്ങൾ... എന്നാലും ഇത് എങ്ങനെ സംഭവിച്ചു....!!🙄
ചുമ്മാതല്ല രണ്ട് മൂന്ന് ദിവസം ആയി ഒരു ഒളിച്ചു കളി.... നിന്നെ എന്റെ കയ്യിൽ തന്നെ കിട്ടും.... അപ്പൊ തരാം... പെണ്ണ് അതും പറഞ്ഞു ഫോൺ വെച്ചു....!
പിന്നെ ഒരു പുഞ്ചിരിയുണ്ടായിരുന്നു....!
തിരിച്ച് ഒന്നും പറയാതെ കോൾ ഓഫ് ചെയ്തത് കണ്ട് പെണ്ണ് കലിപ്പിൽ അവിടെ ഇരുന്നു.... ഫുഡ് കഴിച്ചു കൊണ്ട് പെണ്ണ് നന്ദനെ ഒന്ന് നോക്കി....എന്റെ പ്രേമം കണ്ട് പിടിക്കാൻ നടക്കല്ലേ.... നോക്കിക്കോ ഇന്ന് ഒരു ദിവസത്തിൽ കൂടുതൽ എന്റെ പിന്നാലെ മോൻ വരില്ല....!😕
കോളേജിലേക് ഇറങ്ങിയതും പിന്നാലെ നന്ദനും ചെന്നു....!അവൻ ആണെങ്കിൽ സ്പെക്സ് ഒക്കെ വെച്ചു ഗെറ്റപ്പിൽ ആണ് നടത്തം....!
ശ്രീദേവിനെ ആ വഴിക്ക് കണ്ടില്ല.... ശ്രീക്കുട്ടി വന്നതും പെണ്ണ് ദേവൂട്ടിയേ നല്ലത് പോലെ ഒന്ന് നോക്കി....!
"എടീ ശ്രീയേട്ടൻ പോയോ.... കണ്ടില്ലല്ലോ...."
"ആ ഏട്ടൻ ഇന്ന് നേരത്തെ പോയി.... പറഞ്ഞില്ലായിരുന്നോ...."
"😒വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലെടി...."
പെണ്ണ് ഏതോ ഫ്ലോയിൽ അങ്ങ് പറഞ്ഞു.... പെട്ടെന്ന് ഞെട്ടി കൊണ്ട് ശ്രീക്കുട്ടിയെ ഒന്ന് നോക്കി.... പെണ്ണ് ആണെങ്കിൽ ഇടുപ്പിൽ കയ്യും കൊടുത്ത് ഒരു നിൽപ് ആയിരുന്നു....!
"നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ...."
"നോക്കാതെ പിന്നെ.... കഴിഞ്ഞ ഏഴു വർഷം ആയി നിന്റെ കൂടെ ഏട്ടനെ വളക്കാൻ കൂട്ട് നിന്നതല്ലേ ഞാൻ.... എന്നിട്ട് ഇപ്പൊ ഏട്ടൻ വീണപ്പോൾ നീ എന്നോട് പറയാതെ ഒളിച്ചു വെക്കും അല്ലെ...."
"സോറിയെടി.... നീ പിണങ്ങല്ലേ...."
ദേവൂട്ടി അവളെ നോക്കി ദയനീയമായി പറഞ്ഞു....!
"എങ്കിൽ പറ.... എങ്ങനെയാ ഏട്ടൻ വീണത്.... എപ്പോഴാ ഇഷ്ടം ആണെന്ന് പറഞ്ഞത്...."
"അത്....അതൊന്നും നിന്നോട് പറയരുത് എന്നാ ശ്രീയേട്ടൻ പറഞ്ഞത്.... നീ വല്ലവനെയും കേറി പ്രേമിക്കും എന്നും പറഞ്ഞു...."
😟അത് കേട്ടതും ശ്രീക്കുട്ടി ചെറുതായി ഒന്ന് ഞെട്ടി....!
"അപ്പൊ ഏട്ടനും നിനക്കും എന്തും ആവാം അല്ലെ....?!!"
അതിന് പെണ്ണ് ഒന്ന് ഇളിച്ചു കൊടുത്തു....!
"നീ പ്രേമിക്കൊന്നും ഇല്ലല്ലോ അല്ലെ...."
"അത്.... അത് പിന്നെ.... ഓൾറെഡി എനിക്ക് ഒരാളെ ഭയങ്കര ഇഷ്ടാടി...."
"😨അയ്യോ.... അപ്പൊ ശ്രീയേട്ടൻ ആ കാരണവും പറഞ്ഞു എന്നെ ഒഴിവാക്കും അത് ഉറപ്പാ...."
"ഏയ് ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല... നിന്റെ നമ്പർ പോലും മൈ ലവ് എന്നാ സേവ് ചെയ്തിരിക്കുന്നെ...."
"ആരാടി അവൻ...."
"അത്.... അത്... ഞാൻ ചുമ്മാ പറഞ്ഞതാടി.... നിന്നെ പറ്റിക്കാൻ...."
ദേവൂട്ടിയുടെ ചോദ്യം കേട്ടതും പെണ്ണ് അതും പറഞ്ഞു ഒന്ന് ചിരിച്ചു....!
"സത്യം ആണല്ലോ അല്ലെ...."
"അതേടി... ഞാൻ നിന്റെ കൂടെ അല്ലെ എന്നും അങ്ങനെ വല്ലതും നീ കണ്ടിട്ടുണ്ടോ...."
"അതാ എന്റെ ഒരു സമാധാനം...."
ദേവൂട്ടി ആശ്വാസത്തോടെ പറഞ്ഞു....!
"എന്നോട് പറയെടി ഏട്ടൻ എപ്പോഴാ ഇഷ്ടം ആണെന്ന് പറഞ്ഞത്...."
"അത് അന്ന് നിന്റെ അച്ഛൻ പ്രേതത്തെ കണ്ട് ബോധം പോയില്ലേ അന്ന്...."
"🙄അന്നോ...."
"മ്മ്.... അത് പ്രേതം ഒന്നും അല്ല ശ്രീയേട്ടൻ ആയിരുന്നു....എന്റെ ഫോൺ എന്റെ മുറിയിൽ കൊണ്ട് വെക്കാൻ വന്നതാ നിന്റെ ഏട്ടൻ...."
"അതാണല്ലേ ഏട്ടന് അന്ന് തൊട്ടേ ഒരു ഇളക്കം കണ്ടത്.... ഇപ്പോഴല്ലേ കാര്യം മനസ്സിൽ ആയത്...."
ശ്രീക്കുട്ടി അവന്റെ സ്വപ്നലോകത്തുള്ള ഇരിപ്പും വെറുതെ ഇരുന്നു ചിരിക്കലും ഒക്കെ ഓർത്ത് കൊണ്ട് പറഞ്ഞു....!
രണ്ടും ബസിൽ കേറിയതും നന്ദനും ബസിൽ കയറി....ദേവൂട്ടി പിന്നെ ആ വഴിക്ക് നോക്കീല....ശ്രീക്കുട്ടി തിരിഞ്ഞു നോക്കിയതും നന്ദനെ കണ്ട് അവനെ തന്നെ നോക്കി.... അവൻ അപ്പൊ തന്നെ മറഞ്ഞു നിന്നു....!
"എന്താടി....?!!"
"ഏയ് ഒന്നുല്ല...."
ശ്രീക്കുട്ടി അതും പറഞ്ഞു വീണ്ടും തിരിഞ്ഞു നോക്കി....കാലത്തുള്ള തിരക്ക് ആയത് കൊണ്ട് തന്നെ അവൻ ആളുകൾക്ക് പിന്നിൽ മറഞ്ഞു നിന്നു....!
"എന്താ ചേട്ടാ സുഖാണോ....?!!"
ദേവൂട്ടി ടിക്കറ്റ് വാങ്ങി ഇളിച്ചു കൊണ്ട് കണ്ടക്ട്ടറെ നോക്കി കൊണ്ട് ചോദിച്ചു....!
അവൻ ഒന്നും മിണ്ടാതെ കവിളിൽ തടവി പിന്നിലേക്ക് നടന്നു.... അന്നത്തെ തല്ലിന്റെ വേദന തീർന്നില്ല അപ്പോഴാ അടുത്തതിനുള്ള സ്കോപ്....!
ബസ് ഇറങ്ങിയതും ശ്രീ വീണ്ടും അവനെ നോക്കി.... അവൻ അപ്പോഴേക്കും ഇറങ്ങി ഷോപ്പിന് പിന്നിൽ മറഞ്ഞു നിന്നിരുന്നു....!
"നീ ആരെയാടി ഈ നോക്കുന്നെ...."
"അത് നന്ദേട്ടൻ...."
"ആ കുഞ്ഞേട്ടൻ ഇന്ന് മുതൽ എന്റെ പിന്നാലെയാ.... പക്ഷെ ഇന്ന് ഒരു ദിവസം മാത്രേ ഉണ്ടാവൂ...."
എന്നും പറഞ്ഞു പെണ്ണ് നടന്നു.... ഒന്ന് കൂടെ തിരിഞ്ഞു നോക്കിയതും നന്ദനെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.... അവനിലും അതെ പുഞ്ചിരി ഉണ്ടായിരുന്നു....!
ദേവൂട്ടി അവിടെ കണ്ട പൂവാലന്മാരെ ഒക്കെ ഒന്ന് നോക്കി.... ഇത് സ്ഥിരം ഇവിടെ ഇരിക്കുന്നവർ തന്നെയാണ്....!ഒന്നിന്റെയും പേര് അറിയില്ല.... എങ്കിലും മൊത്തത്തിൽ ഒന്ന് നോക്കിയതും ഒരുത്തനെ കണ്ട് ഒന്ന് ഇളിച്ചു.... അവനെ മാത്രം നല്ലത് പോലെ അറിയാം.... അവൻ വന്ന് ഒരിക്കൽ പ്രപ്പോസ് ചെയ്തതാണ്.... അന്ന് നോ ഇന്ട്രെസ്റ് എന്നും പറഞ്ഞു വിട്ടതും ആണ്....!
"ഹായ് രാഹുൽ...."
"🙄നീ എന്ത് ഭാവിച്ചാടി...."
ശ്രീക്കുട്ടി പെണ്ണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു....!
"എടീ ഇത് കൊണ്ട് ഇവന്റെ സൂക്കേട് ഇന്നത്തോടെ നിർത്തുകയും ചെയ്യും.... പിന്നെ എന്റെ പിന്നാലെ എന്നെ വാച്ച് ചെയ്യാൻ വന്നവന്റെ അസുഖവും നിക്കും...."
ശ്രീ കുട്ടി വായും പൊളിച്ചു നിന്നു.... രാഹുൽ ആണെങ്കിൽ പെണ്ണിനെ നോക്കി അടാർ ചിരിയങ് കൊടുത്ത് കൊണ്ട് അടുത്ത് ചെന്നു....!😍
"ആ സ്കൈ ബ്ലൂ ഷർട്ട് ഇട്ടവനെ കണ്ടില്ലേ....കക്ഷി എന്റെ പിന്നാലെയാ.... രാഹുൽ തന്നെ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം...."
"പിന്നെന്താ അവന്നുള്ളത് ഞാൻ കൊടുത്തിരിക്കും.... ദേവൂ ധൈര്യം ആയിട്ട് ക്‌ളാസിൽ പോയിക്കോളൂ...."
🙄കിട്ടാതെ നോക്കിയാൽ തനിക്ക് കൊള്ളാം....!
"ഏട്ടാ ഞാൻ അവനെ കണ്ടു.... ഒരു മണ കൊണാഞ്ചൻ....ഒരുമാതിരി വെള്ളം കാണാത്ത കോലം...."
നന്ദൻ ആണെങ്കിൽ പെണ്ണ് അവനോട് സംസാരിക്കുന്നത് കണ്ടപ്പൊ തന്നെ ദാസിനെ വിളിച്ചു....!
"ഒന്നും നോക്കണ്ട.... അവൻ ഇനി മേലിൽ അവളുടെ കണ്മുന്നിൽ വരരുത്...നല്ലത് പോലെ കൊടുത്തങ് വിട്ടോ...."
"അത് ഞാൻ ഏറ്റു...."
നന്ദൻ അവന്റെ അടുത്തേക്ക് നടന്നതും അവനും നന്ദന്റെ അടുത്തേക്ക് വന്നു....!നന്ദൻ അവനെ കലിപ്പിൽ നോക്കിയതും അവനും നന്ദനെ തുറിച്ചു നോക്കി....!
"ആ പോയ പെണ്ണ് ഉണ്ടല്ലോ ദേവപ്രിയ.... അവൾ എന്റെ പെണ്ണാ....അവളുടെ കാര്യം നോക്കാൻ ഞാൻ ഇവിടെ ഉണ്ട്...."
രാഹുൽ നന്ദന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞതും നന്ദൻ അവന്റെ ആ കയ് പിടിച്ചു തിരിച്ചു അവനെ കുനിച്ചു നിർത്തി ഇടിക്കാൻ തുടങ്ങി....!
"അവൾ എന്റെ പെങ്ങളാ.... അവൾ എപ്പോഴാ നിന്റെ പെണ്ണായത്... ഞാൻ അറിയാതെ എന്റെ അച്ഛൻ നിനക്ക് അവളെ കെട്ടിച് തന്നിട്ടുണ്ടോടാ @@#₹%%...."😬
അത് കേട്ടതും രാഹുൽ നല്ലത് പോലെ ഞെട്ടി.... അപ്പൊ നീ എനിക്കിട്ട് പണിതതാ അല്ലെ....!😟
അവന്റെ ഫ്രണ്ട്‌സ് ഒക്കെ ഓടി വന്നതും അവിടെ ഒരു കൂട്ടതല്ലായി മാറി....!!
"എന്നെ ഇനി തല്ലരുത്.... ആ പെണ്ണ് നിങ്ങളെ കാണിച്ചു എന്നോട് അവളെ പിന്നാലെ നടക്കുന്നവൻ ആണെന്ന് പറഞ്ഞു അത് കൊണ്ടാ ഞാൻ...."
🙄അത് കേട്ട് നന്ദൻ വായും പൊളിച്ചു നിന്നു.... എടീ ദേവൂട്ടി നീ എല്ലാം അറിഞ്ഞു വെച്ച് എനിക്കിട്ട് പണിയാ അല്ലെ....!
💕💕💕
സ്ഥലം പോലീസ് സ്റ്റേഷൻ....!
"സർ വിമൻസ് കോളേജിന് മുന്നിൽ പൂവാലന്മാരുടെ കൂട്ടതല്ല് നടക്കാണെന്ന് പറഞ്ഞു അവിടത്തെ പ്രിൻസി വിളിച്ചിരുന്നു...."
"ഇവന്മാർക്ക് ഒന്നും വേറെ പണിയില്ലേ..."
എന്നും പറഞ്ഞു എസ് ഐ എണീറ്റ് തൊപ്പി എടുത്തു തലയിൽ വെച്ചു....!
"സർ രാവിലെയും വൈകീട്ടും പൂവാലന്മാരുടെ ഒഴുക്കാ അവിടെ...."
"മ്മ്.... യൂണിഫോമിൽ പോയാൽ എല്ലാ അവന്മാരും ഓടി കളയും.... അത് കൊണ്ട് നമുക്കും അതെ പോലെ പോവാം...."
"ശരി സർ...."
"നോക്കെടാ വരുന്നുണ്ട്...."
രണ്ട് മൂന്നെണ്ണം മുന്നിൽ ഉള്ള ഷെൽട്ടറിൽ ഇരുന്നു പറഞ്ഞതും പോലീസ്കാർ പരസ്പരം ഒന്ന് നോക്കി അവന്മാരെ തോളിൽ കയ് വെച്ചു....!
"എന്താടോ ഇവിടെ....?!!"
"നിങ്ങൾ എന്തിനാണോ വന്നത് അതിന് തന്നെയാ ഞങ്ങളും വന്നത്...."
അവന്മാർ തോളിൽ ഉള്ള കയ് തട്ടി മാറ്റി കൊണ്ട് പറഞ്ഞു....!
"ഞങ്ങൾ വന്നത് നിങ്ങളെ കൊണ്ട് പോവാനാ...."
"🙄എങ്ങോട്ട്....?!!"
"😬സ്റ്റേഷനിലോട്ട്...."
"എടാ ഓടിക്കോ പോലീസ്...."
അവന്മാർ വിളിച്ചു പറഞ്ഞു കൊണ്ട് ഓടിയതും പോലീസ്കാർ പിന്നാലെ ഓടി അവറ്റകളെ പിടിച്ചു വണ്ടിയിൽ ഇട്ടു....!
"എല്ലാറ്റിനെയും പിടിക്കെടാ.... ഒന്ന് പോലും കയ് വിട്ടു പോവരുത്...."
വൈകീട്ടും പോലീസ്കാർ യൂണിഫോം ഇല്ലാതെ അവിടെ വന്ന് നിന്നു.... ഒന്നും അറിയാതെ നന്ദനും സ്റ്റൈലിൽ വന്ന് നിന്നു....!
"കണ്ടാൽ എന്തൊരു മാന്യൻ.... നിൽപ് കണ്ടില്ലേ....ഒരു കാരണവശാലും അവൻ രക്ഷപ്പെടരുത്...."
പോലീസ്കാർ നന്ദനെ കണ്ട് പരസ്പരം ഒന്ന് നോക്കി അടുത്ത് ചെന്ന് ഇരു സൈഡിലും നിന്നതും നന്ദൻ രണ്ട് പേരെയും ഒന്ന് നോക്കി....!
പെൺപിള്ളേർ മുഴുവനും ഇറങ്ങി വരുന്നത് കണ്ടതും നന്ദൻ അവർക്കിടയിൽ ദേവൂട്ടിയേ തേടി....ഇരു സൈഡിലും തന്നെ വാച്ച് ചെയ്തു നിക്കുന്നത് ഒന്നും അറിയാതെ....!🙄
അവൾ ശ്രീയോടൊപ്പം ഗേറ്റ് കടന്ന് വന്നതും നന്ദൻ അവൾ കാണരുത് എന്ന ഉദ്ദേശത്തിൽ മറഞ്ഞു നിന്നു....!
"ഇവന്റെ ഉദ്ദേശം വേറെ എന്തോ ആണ് സർ.... കണ്ടില്ലേ അവൻ ആ പെണ്ണിനെ നോക്കി മറഞ്ഞു നിൽക്കുന്നത്...."
അവൾ ആരെയൊക്കെയോ നോക്കുന്നു സംസാരിക്കുന്നു എന്നൊക്കെ ഉള്ള ആകാംക്ഷയിൽ ആണ് അവന്റെ നിൽപ്.... തോളിൽ കയ് വീണതും നന്ദൻ അത് എടുത്തു മാറ്റി വീണ്ടും പെങ്ങളെ ഭാഗത്ത് നോക്കി....!
"😬ഡാ...."
അത് കേട്ടതും നന്ദൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി...!
"നീ എന്താടാ പെൺപിള്ളേരെ ഇത് വരെ കണ്ടിട്ടില്ലേ.... ഇങ്ങ് വാടാ പന്നി നിന്റെ സൂക്കേട് ഇന്നത്തോടെ തീർത്തു തരാം...."
😨ദൈവമേ പെട്ടോ... നന്ദൻ വായും പൊളിച്ചു നിന്നു....!
"സർ ഞാൻ എന്റെ പെങ്ങളെ നോക്കിയതാ...."
"അങ്ങനെ തന്നെയാ ഇവിടെ ഉള്ള പൂവാലന്മാർ മുഴുവനും പറഞ്ഞത്.... ചിലർ പെങ്ങളെ നോക്കാൻ വന്നത്.... ചിലർ പെങ്ങളെ ഡ്രോപ്പ് ചെയ്യാൻ വന്നത്...."
"സർ ശരിക്കും അതിന് തന്നെയാ വന്നത്...."
"അത് സ്റ്റേഷനിൽ ചെന്നു അതിനുള്ള ട്രീറ്റ്മെന്റ് തന്ന് ഞങ്ങൾ പറയിച്ചോളാം...."
അവന്റെ കോളറിൽ പിടിച്ചു പോലീസ്കാർ നടന്നതും ദേവൂട്ടി അത് കണ്ട് പകച്ചു നിന്നു....!
"ദൈവമേ കുഞ്ഞേട്ടൻ.....കുഞ്ഞേട്ടാ...."
എന്നും വിളിച്ചു അവൾ പിറകെ ഓടിയെങ്കിലും പോലീസ് വാൻ മുന്നോട്ട് നീങ്ങിയിരുന്നു.... ശ്രീയും അവൾക്ക് പിന്നാലെ വന്ന് വിഷമത്തോടെ ആ കാഴ്ച നോക്കി നിന്നു....!
ദേവൂട്ടി അപ്പൊ തന്നെ ശ്രീയെയും കൊണ്ട് ഓട്ടോ പിടിച്ചു സ്റ്റേഷനിലേക്ക് ചെന്നു....!
"🥺എന്ത് തെറ്റ് ചെയ്തിട്ടാ എന്റെ കുഞ്ഞേട്ടനെ അവർ പിടിച്ചു കൊണ്ട് പോയത്....എന്റെ കുഞ്ഞേട്ടനെ അവർ തല്ലി കാണോ ആവോ...."
ദേവൂട്ടി കരച്ചിലോടെ ഓട്ടോയിൽ ഇരുന്നു സ്വയം പറഞ്ഞു....!
"ഒന്ന് വേഗം പോ ചേട്ടാ...."
"എന്റെ കുട്ടി ഇത് പ്ലെയിൻ അല്ല ഓട്ടോയാണ്....."
🙄അത് എനിക്കറിയില്ലേ.... പെണ്ണ് അങ്ങേരെ നോക്കി പുച്ഛിച്ചു....!
ഓട്ടോയിൽ നിന്ന് ഇറങ്ങിയതും പെണ്ണ് അകത്തേക്ക് ഒരു ഓട്ടം ആയിരുന്നു.... സെല്ലിൽ ഇട്ടു നന്ദനെ ഇടിച്ചു കൊണ്ടിരിക്കുന്നത് കണ്ട് പെണ്ണ് സെൽ തുറന്ന് അകത്തേക്ക് ചെന്നു നന്ദനെ കെട്ടിപ്പിടിച്ചു നിന്നു....!
"ഇനി എന്റെ കുഞ്ഞേട്ടനെ തല്ലരുത്...."
"മോളെ നീ എന്തിനാ ഇങ്ങോട്ട് വന്നത്...."
നന്ദൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു....!
"കുഞ്ഞേട്ടനെ എന്തിനാ ഇവർ പിടിച്ചു കൊണ്ട് വന്നത്...."
"അത്.... അത്... ഞാൻ...."
അവൻ പറയാൻ ആവാതെ നിന്നു....!
"എന്റെ ഏട്ടൻ എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങൾ പിടിച്ചു കൊണ്ട് വന്നത്...."
"വിമൻസ് കോളേജിന് മുന്നിൽ വന്ന് നിന്ന് പെൺകുട്ടികളോട് ആഭാസം പറയുന്നവന്മാർക്ക് ഇന്ന് ഒരു സ്വീകരണം ഒരുക്കിയതാ ഞങ്ങൾ...."
"ഇത് എന്റെ ഏട്ടനാ...ഏട്ടൻ എന്നെ നോക്കാൻ വന്നതാ...."
"ആവും സർ....ഇവൻ ആണെങ്കിൽ ഈ പെണ്ണിനെ മാത്രമേ നോക്കിയിട്ടുള്ളൂ...."
"നീയല്ലേ പറഞ്ഞത് വേറെ എന്തോ ഉദ്ദേശം ആണെന്ന്...."😬
"ഉദ്ദേശം ഇപ്പൊഴല്ലേ മനസ്സിൽ ആയത്....പെങ്ങൾ ആയത് കൊണ്ട് തന്നെയാ...."
അതിന് എസ് ഐ കോൺസ്റ്റബിളിനെ ഒന്ന് തുറിച്ചു നോക്കി....!
"കുഞ്ഞേട്ടന് ഇത് എന്തിന്റെ കേടായിരുന്നു.... വെറുതെ തല്ല് വാങ്ങാൻ...."
പെണ്ണ് ഷാൾ കൊണ്ട് നന്ദന്റെ മുഖം തുടച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു....!
"നിനക്ക് എന്താ വാ തുറന്ന് പറഞ്ഞൂടെ...."
"അത് തന്നെയല്ലേ സർ എന്നെ പിടിച്ചപ്പോൾ തൊട്ട് ഞാൻ പറഞ്ഞത്...."
"ശരിയാ സർ.... അവൻ പറഞ്ഞതാ...."
😬വീണ്ടും അങ്ങേര് അയാളെ നോക്കി പല്ല് കടിച്ചു....!
"ഇനി മേലാൽ ആ ഭാഗത്ത് കണ്ടേക്കരുത്...."
"ഇല്ല സർ ഇവളെ ഡ്രോപ്പ് ചെയ്യാൻ പോലും ഞാൻ ആ വഴിക്കില്ല...."
നന്ദൻ നൊണ്ടി നടന്നു കൊണ്ട് പറഞ്ഞു.... എവിടെ ഒക്കെയാ എങ്ങനെ ഒക്കെയാ ഇടിച്ചത് എന്ന് അവന് തന്നെ ഓർമയില്ല....!🙄എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ....!
നന്ദൻ ദേവൂട്ടിയുടെ തോളിൽ ചാഞ്ഞു കൊണ്ട് ഇറങ്ങുമ്പോൾ ആണ് ശ്രീക്കുട്ടി ദയനീയമായി നോക്കുന്നത് കണ്ടത്.... അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!അവൾ വിഷമത്തോടെ അവനെ നോക്കി നിന്നു....!
"ഒന്ന് പിടിക്കെടി.... ഒടുക്കത്തെ വൈറ്റ് ആണ്.... കാണുന്ന പോലെയല്ല...."
"🙄ഞാനോ...."
"അല്ല പിന്നെ,,,,ഞാൻ അതിന് റെന്റിന് ആളെ കൊണ്ട് വരാം...."
അത് കേട്ടതും പെണ്ണ് അവന്റെ ലെഫ്റ്റ് സൈഡിൽ വന്ന് താങ്ങി... പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"കേറ്...."
ഓട്ടോയിൽ നന്ദനെ പിടിച്ചു കേറ്റി അടുത്തായി ദേവൂട്ടിയും പിന്നെ ശ്രീയും കേറിഇരുന്നു....!
"ചേട്ടാ ഇവിടെ നിർത്ത്...."
ശ്രീക്കുട്ടി ഇറങ്ങിയതും ദേവൂട്ടിയോട് ബൈ പറഞ്ഞു നന്ദനെ ഒന്ന് നോക്കി.... അവൻ ഒന്ന് പുഞ്ചിരിച്ചതും ശ്രീക്കുട്ടിയും പുഞ്ചിരിയോടെ വീട്ടിലേക്ക് നടന്നു....!
"ഓട്ടോയിൽ ആരാണാവോ...."
അച്ഛൻ സിറ്റൗട്ടിൽ ഇരുന്നു സ്വയം പറഞ്ഞു....ദേവൂട്ടി ഇറങ്ങുന്നത് കണ്ടതും അച്ഛൻ ഒന്ന് ചിരിച്ചു...!
"ഇളിച്ചു കാണിക്കാതെ ഇങ്ങ് വാ അച്ഛാ...."
"എന്താടി...."
"ഈ മുതലിനെ ഒന്ന് താങ്ങി പിടിക്കാൻ...."
അച്ഛൻ ഓടി വന്ന് നോക്കിയതും ഡാമേജ് ആയി ഇരിക്കുന്ന നന്ദനെ കണ്ട് വായും പൊളിച്ചു നിന്നു....!
"🙄നിനക്ക് ഇത് എന്ത് പറ്റിയെടാ....നീ എങ്ങനെ ഇറങ്ങി പോയതാ ഇവിടനിന്ന്.... നിന്റെ ആ ഗ്ലാസ് എവിടെ....?!!"
എല്ലാറ്റിനും നന്ദൻ ഒന്ന് ഇളിച്ചു.... രണ്ടും കൂടെ അവനെ പിടിച്ചു ഇറക്കി ഓട്ടോ വിട്ടു....നീണ്ടു നിവർന്നു നിക്കാൻ ആവാതെ നന്ദൻ കുനിഞ്ഞു തന്നെ നടന്നു....!
"എന്റെ അച്ഛാ... പോലീസ്കാരുടെ കൂമ്പിനിടി എന്ന് കേട്ടിട്ടേ ഉള്ളു....എന്റെ എല്ലാം പോയെന്നാ തോന്നുന്നെ...."
"എന്താ കുഞ്ഞേട്ടാ പോയെ...."
"ഏയ് ഒന്നുല്ലടി..."
"നിന്റെ ഭാവി ജീവിതം പ്രശ്നം ആവോ....?!!"
"മിക്കവാറും....ഉഴിച്ചിൽ ചികിത്സ വേണ്ടി വരും...."😢
എന്നും പറഞ്ഞു അവൻ അവിടെ ഉള്ള സോഫയിൽ ഇരുന്നു....!
"പണ്ട് എനിക്ക് ഇത് പോലെ ഒരിക്കൽ കിട്ടിയതാടാ.... അന്ന് ഞാനും ഇങ്ങനെ ഒക്കെ തന്നെയാ കരുതിയത്...."
"അത് എന്തിനായിരുന്നു അച്ഛാ....?!!"
"ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ചാടിയതിനാടി...."
നന്ദൻ ആയിരുന്നു മറുപടി കൊടുത്തത്....!
"അതൊന്നും അല്ല മോളെ.... ഞങ്ങൾ ആ മതിലിന് പോസ്റ്റർ ഒട്ടിക്കാൻ പോയതാ...."
"അപ്പൊ ഒരു ആവേശത്തിന് ചാടിയത് ആയിരിക്കും അല്ലെ അച്ഛാ...."
"നീ പോടാ അവിടന്ന്...."
പെങ്കൊച് ഇരിക്കുമ്പോഴാ അവന്റെ ഒരു.... അച്ഛൻ അവനെ നോക്കി വേണ്ടെന്ന് കാണിച്ചു....!
"പെൺപിള്ളേരെ കോളേജിന് മുന്നിൽ ചെന്നു നീ എന്ത് കാണിച്ചാടാ പോലീസ്കാരെ അടിയും വാങ്ങി വന്നിരിക്കുന്നത്...."
കമിഴ്ന്നു കിടക്കുന്ന നന്ദന്റെ മേലെ അമ്മ ചൂട് പിടിച്ചു കൊണ്ട് ചോദിച്ചു....!അത് കേട്ടതും നന്ദൻ ദയനീയമായി ഏട്ടനെ ഒന്ന് നോക്കി....!എന്നോട് ഈ ചതി വേണ്ടായിരുന്നു....!
ദേവൂട്ടി ആണെങ്കിൽ താടിക്ക് കയ്യും കൊടുത്ത് അടുത്ത് തന്നെ കുഞ്ഞേട്ടന്റെ ദയനീയവസ്ഥ നോക്കി കാണുകയാണ്....!😒
"ഇന്നേ വരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത ചെക്കനാണ്....പെണ്ണ് കെട്ടാൻ അന്വേഷിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒക്കെ ആണെങ്കിൽ നിനക്ക് കെട്ടാൻ ഒരു പെണ്ണ് കിട്ടോ.... ഈ നിക്കുന്ന നിന്റെ പെങ്ങൾക്ക് ഒരു ചെക്കനെ കിട്ടോ...."
😍അതൊക്കെ ശ്രീയേട്ടൻ കെട്ടിക്കോളും.... ദേവൂട്ടി ഒരു പുഞ്ചിരിയോടെ ഓർത്തു....!
"ആ കാര്യം ഓർത്ത് അമ്മ പേടിക്കേണ്ട...."
നന്ദനും ഏതോ ഫ്ലോയിൽ അങ്ങ് പറഞ്ഞു....!
"😨ഏ.... അതെന്താടാ നീയും വല്ല പെണ്ണിനേയും കണ്ട് വെച്ചിട്ടുണ്ടോ....?!!"
"എന്റെ അമ്മേ.... ഞാൻ ഇവിടെ കാറ്റ് പോയ ബലൂൺ പോലെ കിടക്കുന്നത് കണ്ടിട്ട് അമ്മയ്ക്ക് എങ്ങനെ എന്നോട് ഇതൊക്കെ ചോദിക്കാൻ തോന്നുന്നു...."
അപ്പോഴും ദേവൂട്ടി കാര്യായിട്ടുള്ള ആലോചനയിൽ ആണ്....!
"നീ എന്താടി ഇങ്ങനെ ചിന്തിക്കുന്നേ...."
"വേറെന്താ.... ഏട്ടൻ എന്തിനാ എന്റെ കോളേജിന് മുന്നിൽ വന്ന് നിന്നത് എന്ന്...."
നന്ദൻ ദാസിനെ ഒന്ന് കൂടെ നോക്കി....!
"അത് തന്നെയാ ഞാനും ആലോചിക്കുന്നേ....?!!🙄
അച്ഛനും പറഞ്ഞു....!
"സത്യം പറയാലോ ഇവളെ കാമുകനെ കണ്ട് പിടിക്കാൻ പിന്നാലെ ചെന്നതാ ഞാൻ.... എനിക്ക് ഇതീന്ന് ഒന്ന് മനസ്സിൽ ആയി ഇവൾ എല്ലാം നേരത്തെ അറിഞ്ഞിട്ടുണ്ട്....അത് കൊണ്ട് തന്നെ ഇന്ന് ഇവളെ ഭാഗത്ത് അവൻ തിരിഞ്ഞു നോക്കിയിട്ടില്ല...."
"ഞാൻ ഒന്നും അറീല...."
"അറിയാതെ ആണോടി നീ കാലത്ത് ആ രാഹുലിനെ വെച്ച് എനിക്കിട്ട് പണിതത്...."
"അവൻ കുറെയായി ശല്യം ചെയ്യാൻ തുടങ്ങീട്ട്....അപ്പൊ പിന്നെ ഇതേ വഴി കണ്ടുള്ളൂ... അല്ല കുഞ്ഞേട്ടാ അവൻ ജീവനോടെ ഉണ്ടോ..."
"അവൻ ഇപ്പൊ ഏതെങ്കിലും ഹോസ്പിറ്റലിൽ കിടക്കുന്നുണ്ടാവും...."
ദേവൂട്ടി അതിന് ഒന്ന് ഇളിച്ചു...!
"എന്തായാലും അവനെ ഞാൻ തന്നെ കണ്ട് പിടിച്ചു അവനുള്ളത് കൊടുത്തോളാം...."
ദാസ് കലിപ്പോടെ പറഞ്ഞു....!
"ഞാൻ ഇഷ്ടപ്പെടുന്ന ആൾ വല്യേട്ടൻ കൊടുക്കുന്നത് വാങ്ങാൻ നിക്കല്ലേ.... ഒന്ന് പൊ വല്യേട്ടാ...."
"എടീ അവൻ ആരായാലും എന്റെ പെങ്ങളെ പ്രേമിച്ചിട്ടുണ്ടെങ്കിൽ അവനുള്ളത് ഞാൻ കൊടുത്തിരിക്കും...."😬
"ഭാവി അളിയന്റെ കയ്യീന്ന് തിരിച്ചു കിട്ടാതെ നോക്കിക്കോ.... അല്ലെങ്കിൽ പിന്നെ മുഖത്ത് നോക്കാൻ നാണക്കേട് ആവും...."
അതിന് ഏട്ടത്തി ഒന്ന് ചിരിച്ചതും ദാസ് കെട്ടിയോളെ ഒന്ന് തുറിച്ചു നോക്കി....!
"ആ പിന്നെ വല്യേട്ടനെ അല്ലേൽ തന്നെ ആള് പറയുന്നത് ഹിറ്റ്ലർ ദാസ് എന്നാ..."
"അവൻ അതികകാലം ഇങ്ങനെ ഒളിച്ചു നിക്കില്ല...."
"ഒരിക്കൽ വരും ഏട്ടന്മാരെ മുന്നിലേക്ക്.... എന്നെ കെട്ടിച് കൊടുക്കോ എന്ന് ചോദിക്കാൻ....അപ്പൊ ഇല്ലെന്ന് ഒന്നും പറഞ്ഞേക്കല്ലേ.... ഏഴു കൊല്ലം പിന്നാലെ നടന്നിട്ട് ഒന്ന് വീണ് കിട്ടിയതാ...."😒
എന്നും പറഞ്ഞു പെണ്ണ് പോയതും ദാസ് വായും പൊളിച്ചു നന്ദനെ ഒന്ന് നോക്കി....അവനെ കണ്ട് പിടിക്കാൻ വിട്ടതാ ഇവൻ ഈ കിടപ്പിലും ആയി.... വേറെന്താ വഴി അവനെ ഒന്ന് കണ്ട് പിടിക്കാൻ....!
"എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നെ....?!!"
നന്ദൻ ദാസിന്റെ നോട്ടം കണ്ടതും ചോദിച്ചു....!
"നിനക്ക് ഒരു ദിവസം അവളുടെ പിന്നാലെ പോയിട്ട് ഒരു തുമ്പും കിട്ടിയില്ലേ...."
"ഇല്ല ഏട്ടാ...!ആ പോലീസ്കാർ ഇടിക്കിമ്പോ എന്നെ രക്ഷിക്കാൻ അവളെ ഉണ്ടായിരുന്നുള്ളൂ...."😒
"മ്മ്....ഞാൻ കണ്ട് പിടിച്ചോളാം..."
എന്നും പറഞ്ഞു അവൻ പോയതും നന്ദൻ അവിടെ തന്നെ കിടന്നു.... ആരെങ്കിലും ഒരു കൂട്ട് ഇല്ലാതെ ഇവിടന്ന് എണീറ്റ് പോവാൻ ആവില്ല....!🙄
💕💕💕
ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുന്നു ശ്രീക്കുട്ടി ഏട്ടനെ നല്ലത് പോലെ ഒന്ന് നോക്കി.... കാരണം വേറൊന്നും അല്ല ദേവൂട്ടിയും ആയി മുടിഞ്ഞ ലവ് ഒക്കെ തുടങ്ങിയിട്ടും ഞാൻ ഒന്നും അറിയില്ലേ എന്ന പോലെയല്ലേ നടപ്പ്....!
"അമ്മയ്ക്ക് അറിയോ ദേവൂട്ടിയുടെ കാര്യം ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നാ...."
"ദേവൂട്ടിക്ക് എന്ത് പറ്റി മോളെ...."
ശ്രീദേവും അത് അറിയാൻ ഉള്ള തൊരയിൽ പെങ്ങളെ ഒന്ന് നോക്കി....!
"അവൾക്ക് അല്ല അവളെ കുഞ്ഞേട്ടനാ.... അവളെ ഏതോ ഒരു മണ കൊണാഞ്ചൻ പ്രേമിക്കുന്നത് അറിഞ്ഞ നന്ദേട്ടൻ അവളെ നോക്കാൻ കോളേജിന് മുന്നിൽ വന്നതാ.... അപ്പൊ പോലീസ്കാർ പൂവാലന്മാരെ കൂട്ടത്തിൽ നന്ദേട്ടനെയും പിടിച്ചു കൊണ്ട് പോയി...."
മണകൊണാഞ്ചൻ നിന്റെ ത.... 🙄ന്ത ചിന്തിക്കുന്നതിനു മുന്നെയാണ് അവൻ അത് ഓർത്തത് അത് എന്റെയും കൂടെ തന്തയല്ലേ....അവൻ പെങ്ങളെ ഒന്ന് തുറിച്ചു നോക്കി....!
"കഷ്ടം.... എന്നിട്ടെന്താ ഉണ്ടായേ...."
"ദേവൂട്ടി പിന്നാലെ ചെന്നു സ്റ്റേഷനിൽ ചെന്നു എല്ലാം പറഞ്ഞിട്ട് ഏട്ടനെ ഇറക്കി കൊണ്ട് വന്നു.....പോലീസ്കാരാണെങ്കിൽ നന്ദേട്ടനെ കണ്ടമാനം ഇടിച്ചു... നേരെ ചൊവ്വേ നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല...."😒
"നമ്മൾ എന്തിനാ മറ്റുള്ളവരുടെ കാര്യം ചർച്ച ചെയ്യുന്നേ....ശത്രുക്കൾക്ക് കഷ്ടകാലം വരുമ്പോ സന്തോഷിക്കണം എന്നാ എന്റെ അഭിപ്രായം...."
അച്ഛൻ എങ്ങോട്ടാ നോക്കി കൊണ്ട് പറഞ്ഞതും മുന്നിൽ ഉള്ള മൂന്നെണ്ണവും തുറിച്ചു നോക്കി....!
"ദെ മനുഷ്യാ നിങ്ങളെ പെങ്ങളെ മോൻ അല്ലെ അത്.... അവന് വല്ലതും പറ്റിയോ എന്ന് ചോദിക്കുന്നതിനു പകരം സന്തോഷിക്കാൻ നടക്കുന്നു...."
"എനിക്ക് പറ്റിയപ്പോൾ ഒരു പട്ടിയെയും കണ്ടില്ലല്ലോ ചോദിക്കാൻ...."
"ഇല്ലാത്ത പ്രേതത്തെ കണ്ട് ബോധം പോയി വീണതിനോ.... അത് പണ്ടേ നിങ്ങൾക്ക് ഇല്ലെന്ന് ഏട്ടനറിയാം...."
ശരിയാ.... അല്ലേൽ സ്വന്തം മകൻ ആയ എന്നെ കണ്ട് പ്രേതം ആക്കണോ....!🙄ശ്രീദേവ് അതും ചിന്തിച്ചു അച്ഛനെ നോക്കി....!
"അല്ലേലും ദേവൂട്ടി മിനിറ്റ് വെച്ച് എന്നെ വിളിച്ചു ചോദിക്കാറുണ്ട് മാമന് എങ്ങനെ ഉണ്ടെന്ന്...."
"അല്ലേലും അവൾക്ക് എന്റെ പെങ്ങളെ സ്വഭാവം ആണ് അത് കൊണ്ടാവും.... ആൺമക്കൾ രണ്ടും ഇവളെ ആങ്ങളയുടെ അതെ സ്വഭാവം ആണ്...."
അത് കേട്ട് ശ്രീദേവ് ഒന്ന് പുഞ്ചിരിച്ചു....!😍
"ഏയ് എനിക്ക് തോന്നുന്നത് ദാസേട്ടനെ മാമന്റെ സ്വഭാവം കിട്ടിയിട്ടുള്ളൂ എന്നാ.... നന്ദേട്ടൻ ദേവൂട്ടിയേ പോലെ തന്നെ സ്നേഹം ഉള്ള കൂട്ടത്തിലാ...."
അത് കേട്ടതും ശ്രീദേവ് പെങ്ങളെ ഒന്ന് നല്ലത് പോലെ നോക്കി....!
"എന്ത് തന്നെ ആയാലും അവരും ആയി ഒരു ബന്ധവും നമുക്ക് വേണ്ട...."
മൂന്നിന്റെയും പ്രതീക്ഷ അതോടെ അസ്തമിച്ചു....!😒
ഇങ്ങേരെ മാറ്റി എടുക്കാൻ ദൈവം തമ്പുരാൻ തന്നെ മുൻകയ് എടുക്കേണ്ടി വരും.... ശ്രീദേവ് ആ ചിന്തയോടെ എണീറ്റ് പോയി.... പുഞ്ചിരിയോടെ ഫോൺ എടുത്തു ദേവൂട്ടിയേ കോൾ ചെയ്യുന്നതിന് മുന്നേ അവളുടെ കോൾ കണ്ട് അവൻ ഒന്ന് ചിരിച്ചു....!ഈ പെണ്ണിന്റെ ഒരു കാര്യം.... എന്താ ഒരു കൃത്യനിഷ്ഠ....ഇത് കെട്ട് കഴിഞ്ഞാലും കാണോ.... 🙄
"ശ്രീയേട്ടാ...."
ശ്രീദേവ് കോൾ അറ്റൻഡ് ചെയ്തതും ദേവൂട്ടിയുടെ വിളി കേട്ട് ഒന്ന് ചിരിച്ചു....!
"നിന്റെ ഈ വിളി കേൾക്കുമ്പോൾ നിന്നെ ഇത്രയും പെട്ടെന്ന് കെട്ടി കൊണ്ട് വരണം എന്ന് തോന്നാ...."
"എന്നാൽ പെട്ടെന്ന് വന്ന് എന്നെ കെട്ടിക്കോ...."
"കെട്ടണം.... അതിന് ആദ്യം നമ്മുടെ ഫാമിലി ഒന്നാവണം.... അതിനുള്ള വഴിയാ ഞാൻ ആലോചിക്കുന്നേ...."
"മ്മ്.... ഇവിടെ അച്ഛൻ ഒരു തരത്തിലും അടുക്കുന്ന ലക്ഷണം ഇല്ല.... മാമൻ ആദ്യം വന്ന് സോറി പറയട്ടെ എന്നാ അച്ഛൻ പറയുന്നേ...."
"ഹ്മ്മ് ഇവിടെയും അത് തന്നാ അവസ്ഥ...."
"ഇനി എന്ത് ചെയ്യും ശ്രീയേട്ടാ നമ്മൾ...."
"എന്തെങ്കിലും വഴി ഉണ്ടാവും.... തത്കാലം ഇപ്പൊ മോൾ ഉറങ്....കാലത്ത് ക്ഷേത്രത്തിൽ വരാൻ ഉള്ളതല്ലേ....നന്ദൻ എന്തായാലും കുറച്ചു ദിവസത്തേക്ക് പിറകെ വരില്ലല്ലോ...."
"പാവം എന്റെ കുഞ്ഞേട്ടൻ ആ പോലീസ്കാർ നല്ലത് പോലെ ഇടിച്ചു...."
"അത് അവന്റെ വിധി...."
"ഇനി ശ്രീയേട്ടന്റെ പ്രാർത്ഥന കൊണ്ടാണോ...?!!"😟
"അവൻ എന്റെ ചങ്ക് അല്ലേടി.... അവന് ഒരു ദോശം വന്നാൽ എനിക്ക് സഹിക്കോ...."
"അപ്പൊ എനിക്ക് വന്നാലോ...."
"നിനക്ക് എന്ത് വരാൻ.... ഈ ശ്രീദേവ് ജീവനോടെ ഉള്ളിടത്തോളം നിനക്ക് ഒന്നും വരാൻ സമ്മതിക്കില്ല...."
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....!
"എങ്കിൽ എനിക്ക് ഒരു ഉമ്മ തരോ...."😘
"അതൊക്കെ നേരിട്ട് കാണുമ്പോ... ഫോണിൽ തന്നിട്ട് എന്താവാൻ...."
"മ്മ്... നമ്മുടെ കല്യാണം കഴിഞ്ഞാൽ എനിക്ക് ശ്രീയേട്ടൻ ഒരു ദിവസം എത്ര ഉമ്മ തരും...."
😳അത് കേട്ടതും അവന്റെ കിളികൾ നാട് വിട്ടു....!
"ഒരു പത്തിരുപത് തരാം...."
കൂടിപോയോ ആവോ.... അവൻ ചിന്തിക്കാതെ ഇരുന്നില്ല....!
"അയ്യേ.... പത്തിരുപതോ.... എനിക്ക് നൂറെണ്ണം എങ്കിലും വേണം...."
😱വീണ്ടും അവൻ ഞെട്ടി....!തലക്ക് ചുറ്റും പാറി പറന്നു കൊണ്ടിരിക്കുന്ന കിളികളെ ഒക്കെ അവൻ തിരിച്ചു പിടിച്ചു....സാരല്ല എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ കൊടുത്തേക്കാം....!
"അതൊക്കെ നിന്റെ റൊമാൻസ് പോലെ ഇരിക്കും.... അല്ലേലും എനിക്ക് ഇഷ്ടം നീ എല്ലാം അറിഞ്ഞു തരുന്നതാ...."😘
"അതൊക്കെ ഞാൻ ഏറ്റു.... ശ്രീയേട്ടനെ എനിക്ക് ഒന്ന് കെട്ടിയാൽ മതി.... അതിന് വേണ്ടി എന്തൊക്കെ നേർച്ചകളാ ഞാൻ നേർന്നത് എന്ന് അറിയോ...."
"അതൊക്കെ ഫലിക്കും.... അതിനിനി അതികകാല താമസം ഒന്നും വേണ്ട...."
🙄അതൊക്കെ നേർച്ച എന്താണെന്ന് കേട്ടിട്ട് പോരെ...!!
"അതേയ്.... ശ്രീയേട്ടാ...."
"എന്താടി...."
"എനിക്ക് ശ്രീയേട്ടനെ ഇപ്പൊ നേരിട്ട് കാണാൻ തോന്നുവാ....എന്നാലെ എനിക്ക് ഉറക്കം വരൂ...."😒
"ഞാൻ അങ്ങോട്ട് വരണോ...."😘
അവൻ ഒരു ചിരിയോടെ ചോദിച്ചു....!
"അയ്യോ ഇങ്ങോട്ട് വരണ്ട....വല്യേട്ടന് അല്ലേൽ തന്നെ ഡൌട്ട് ആണ്.... കണ്ടാൽ തല്ലി കൊല്ലാനും മടിക്കില്ല....ഞാൻ അങ്ങോട്ട് വരാം...."
😬അത് കേട്ടതും അവന്റെ കലിപ്പ് മൂട് ഓൺ ആയി....!
"ഇങ്ങോട്ട് എങ്ങാനും വന്നാൽ നിന്നെ ഞാൻ ആവും തല്ലി കൊല്ലുന്നേ..,. വെച്ചിട്ട് പോടീ...."😬
എന്നും പറഞ്ഞു അവൻ ദേഷ്യത്തോടെ കോൾ കട്ട് ചെയ്തു....!
"ശ്രീയേട്ടാ...."
പെണ്ണ് വിളിച്ചെങ്കിലും കോൾ ഓഫ് ആയത് കണ്ട് അവൾ നല്ലത് പോലെ ഞെട്ടി....!😟ഇനി അതും പറഞ്ഞു എന്നെ വേണ്ടെന്ന് വെക്കോ.... എങ്കിൽ കൊല്ലും ഞാൻ....!എന്നും ചിന്തിച്ചു പെണ്ണ് കിടന്നു.... ആ കാലത്ത് കണ്ട് ഒരു സോറി പറയാം....!
അവൻ പിണങ്ങിയത് കൊണ്ട് തന്നെ പെണ്ണ് ഉറക്കം ഇല്ലാതെ നേരം വെളുപ്പിച്ചു.... കുളിച്ചു സാരി ഒക്കെ എടുത്തു ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു....!
💕💕💕
ശ്രീദേവ് കാലത്ത് തന്നെ ബൈക്ക് മിനുക്കാൻ തുടങ്ങി....പെണ്ണ് വരാൻ ടൈം ആവുന്നേ ഉള്ളു.... എന്നാലും കണ്ണ് ഇടക്ക് അങ്ങോട്ട് ചെല്ലും....!😍
അച്ഛൻ ആണെങ്കിൽ ഉള്ള ചെടി മുഴുവനും നനക്കാൻ തുടങ്ങി... ഇനി ഇങ്ങേരും വല്ലതിനെയും കാണാൻ നിക്കുവാണോ.... 🙄
"അതേയ് ഇന്നലെ ഒരു കൈയബദ്ധം പറ്റിപ്പോയി...ക്ഷമിക്കാൻ ഉള്ള ഒരു മനസ് അങ്ങ് കൊടുത്തേക്കണേ...."
പെണ്ണ് അതും പ്രാർത്ഥിച്ചു ശ്രീദേവിനെ കാണാൻ ഓടി....!
"ശൂ.... ശൂ...."
പെണ്ണിന്റെ വിളി കേട്ടതും അവൻ പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി....!
"എന്നോട് പിണക്കാണോ....?!!"
🙄അങ്ങനെ ഒരു ഉദ്ദേശം പോലും ഇല്ലാതിരുന്നവനാ.... അപ്പൊ തന്നെ അവൻ ഉള്ളിൽ ചിരിച്ചു കൊണ്ട് പുറമെ ഗൗരവത്തിൽ നിന്നു....!
"ശ്രീയേട്ടാ.... പ്ലീസ്.... ശ്രീയേട്ടന് ഇഷ്ടം അല്ലാത്ത ഒന്നും ഞാൻ ഇനി ചെയ്യില്ല...."
എന്നും പറഞ്ഞു പെണ്ണ് അവന്റെ നോട്ടം ഉള്ള ഭാഗത്ത് വന്ന് അവിടെ കണ്ട കല്ലിനു മുകളിൽ കേറി നിന്നു....!അവൻ അപ്പോഴെല്ലാം മാറിമാറി നിന്നതും പെണ്ണ് ഓരോ ഭാഗത്തായി ചെന്നു താടിക്ക് കയ്യും കൊടുത്ത് അവനെ തന്നെ നോക്കി നിന്നു....!
🎶എത്ര നേരമായി ഞാൻ കാത്ത് കാത്ത് നിൽപ്പൂ ഒന്നിങ്ങു നോക്കുമോ വാർത്തിങ്കളെ....!
പിണങ്ങരുതേ അരുതേ അരുതേ....!!
പെണ്ണ് നിരാശയോടെ നിക്കുന്നത് കണ്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു....!
"നിസാര കാര്യത്തിന് പിണങ്ങാൻ ഒന്നും ഈ ശ്രീദേവിനെ കിട്ടില്ല....പിണങ്ങിയേനെ നീ ഇന്നലെ വന്നെങ്കിൽ...."
"അത് നേരത്തെ പറയൽ അല്ലെ വെറുതെ എന്റെ സമയം പോയത് മിച്ചം...."
എന്നും പറഞ്ഞു പെണ്ണ് അവനെ നോക്കി ഫ്ലയിങ് കിസ്സ് കൊടുക്കാൻ കയ്യിൽ ഉമ്മ വെച്ചു പറത്തി വിട്ടതും മാമനെ കണ്ട് ഒന്ന് ഞെട്ടി....!
"ആരാ.... അത്...."
മതിലിന് വെളിയിൽ ഒരു കയ് കണ്ട് മാമൻ ചോദിച്ചതും പെണ്ണ് തല കുനിച്ചു നിന്നു....!
"😨അ.... ആ.... ആാാാ.....,"
അലർച്ചയോടെ പെണ്ണ് താഴേക്ക് വീണതും ശ്രീദേവ് ഞെട്ടിതരിച്ചു നിന്നു...!
"എന്താടാ ഒരു സൗണ്ട് കേട്ടത്....?!!"
അവൻ അവളെ അടുത്തേക്ക് പോവുന്നതിനു മുന്നേ അച്ഛന്റെ ചോദ്യം കേട്ട് അവൻ സ്റ്റെക്ക് ആയി നിന്നു....!
"അത്.... അത്...."
അവൻ ഒന്ന് പരുങ്ങിയതും അച്ഛൻ ഗേറ്റിന് വെളിയിൽ ഇറങ്ങി നോക്കി....!വീണ് കിടക്കുന്ന ദേവൂട്ടിയേ കണ്ടതും അയാൾ അടുത്തേക്ക് ചെന്നു....!
😨ദൈവമേ മാമൻ.... ബോധം പോയത് പോലെ കിടക്കാം.... അല്ലെങ്കിൽ എല്ലാം കുളമാവും....!
"വായും പൊളിച്ചു നിക്കാതെ വന്ന് പിടിക്കെടാ ഈ കൊച്ചിനെ...."
അത് കേട്ടതും ശ്രീദേവ് ഓടി വന്ന് അവളെ നോക്കി.... നെറ്റിയിലും കയ്യിലും കാലിലും ഒക്കെ മുറിവ് കണ്ട് അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു....അവൻ അവളെ കയ്യിൽ എടുത്തതും പെണ്ണ് പുഞ്ചിരിയോടെ കണ്ണടച്ച് കിടന്നു....ഹാളിൽ ഉള്ള സോഫയിൽ അവൻ പെണ്ണിനെ കരുതലോടെ കിടത്തി...!
"എടീ ശ്രീലക്ഷ്മി കുറച്ചു വെള്ളം ഇങ്ങ് എടുക്ക്...."
അവർ വെള്ളവും ആയി വന്നതും ദേവൂട്ടിയേ കണ്ട് ഒന്ന് ഞെട്ടി....!
"ഇത് ദേവൂട്ടിയല്ലേ ഇവൾക്ക് എന്ത് പറ്റിയെടാ...."
"നീ ഇങ്ങനെ ബഹളം വെക്കാതെ.... അതിങ് താ...."
എന്നും പറഞ്ഞു അച്ഛൻ അവളുടെ മുഖത്ത് വെള്ളം തെളിച്ചു.... നെറ്റിയിലെ മുറിവിൽ അയാൾ വെള്ളം കൊണ്ട് തടവിയതും ശ്രീദേവ് ഒന്ന് പുഞ്ചിരിച്ചു.... അച്ഛന് മക്കളോട് ദേഷ്യം ഇല്ലല്ലോ അത് മതി....!
"ദേവൂട്ടി...."
മാമി അവളെ തട്ടി വിളിക്കാൻ തുടങ്ങി.... സ്റ്റെയർ ഇറങ്ങി വരുന്ന ശ്രീക്കുട്ടി അത് കണ്ടതും ഓടി അടുത്തേക്ക് വന്നു....!
"😨അയ്യോ എന്റെ ദേവൂട്ടിക്ക് എന്ത് പറ്റി....?!!"
"മതിലിന്റെ അപ്പുറത്ത് വീണു കിടക്കുന്നതാ കണ്ടത്... എന്താ പറ്റിയത് എന്ന് അറിയില്ല...."
അത് കേട്ടതും പെണ്ണ് ഏട്ടനെ ഒന്ന് നോക്കി.... ഞാൻ അല്ലേടി എന്ന പോലെ അവൻ നിന്നു.... ബിൽഡപ്പ് കാണിച്ചതാ പറ്റിയത്....!വേണ്ടായിരുന്നു....!!
"ദേവൂട്ടി.... ദേവൂട്ടി...."
ശ്രീക്കുട്ടി വിഷമത്തോടെ വിളിച്ചതും പെണ്ണ് പതിയെ എന്ന പോലെ കണ്ണ് തുറന്നു....തന്റെ ചുറ്റിലും ഉള്ളവരെ നോക്കി ഒന്ന് ഇളിച്ചു....!
"ആ...."
പെണ്ണ് പെട്ടെന്ന് വേദനയോടെ നെറ്റിയിൽ കയ് വെച്ചു....!
"എഴുന്നേൽക്കണ്ട....എടാ ആ മരുന്ന് എടുത്തു കൊണ്ട് വന്ന് മുറിവിൽ വെച്ചു കൊടുക്ക്...."
ശ്രീദേവ് അത് കേട്ടതും അവളെ നോക്കി അകത്തേക്ക് നടന്നു....ഫസ്റ്റ് എയ്ഡ് ബോക്സും കയ്യിൽ എടുത്തു വന്ന് കോട്ടൺ എടുത്തു മുറിവിൽ തുടക്കാൻ തുടങ്ങി.... 😍പെണ്ണ് അപ്പോഴേക്കും പൈൻ എല്ലാം മറന്നു അവനെയും നോക്കി ഇരിപ്പ് ആയിരുന്നു.... വീണു തൊലിയെല്ലാം ഉരിഞ്ഞാൽ എന്താ ഇങ്ങനെ ഒരു ചാൻസ് കിട്ടിയില്ലേ....!
"സ്സ്...."
അവൻ പോയ്സൺ ഒഴിച്ചതും പെണ്ണ് എരിവ് വലിച്ചു അവന്റെ ഷർട്ടിൽ പിടിച്ചു....!
"അച്ഛൻ നോക്കുന്നെടി.... പണി പാളും പിടി വിട്...."
"ഞാൻ വിടൂല...."😍
എന്നും പറഞ്ഞു പെണ്ണ് ഇല്ലാത്ത പൈനും ആക്ട് ചെയ്തു അവന്റെ ഷർട്ടിൽ ഇറുക്കി പിടിച്ചു....ശ്രീദേവ് ഒരു ചിരിയോടെ അച്ഛനെ നോക്കിയെങ്കിലും പുള്ളി അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവളെ നോക്കി....!
"മോൾ എന്തിനാ ഇങ്ങോട്ട് വന്നത്....?!!"
പെണ്ണ് എന്ത് പറയും എന്ന പോലെ ശ്രീദേവിനെ നോക്കി....!
"പൂ പറിക്കാനാ അച്ഛാ.... ഇടക്ക് ഇടക്ക് വന്ന് മോഷ്ടിച്ചു കൊണ്ട് പോവുന്നത് ഞാൻ കാണാറുണ്ട്...."
ശ്രീദേവ് പറഞ്ഞതും പെണ്ണ് അതെ എന്ന പോലെ തലയാട്ടി....!😟
"പൂവിനാണെങ്കിൽ ഇവനോട് ചോദിച്ചാൽ ഇവൻ പറിച്ചു തരില്ലേ മോളെ....വെറുതെ അവിടെ ഒക്കെ കേറി ഇപ്പൊ വീണത് കണ്ടില്ലേ...."
"ഇനി ചോദിച്ചോളാം മാമ..."
പെണ്ണ് നിഷ്കു ആയി മറുപടി കൊടുത്തു....!
"ഡാ ഇവളെ വീടിന് മുന്നിൽ കൊണ്ട് വിട്ടേക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും...."
ശ്രീദേവ് അനുസരണയോടെ തലയാട്ടി.... 🙄
"എന്തായാലും മോൾ കുറെ കാലം കൂടി ഇങ്ങോട്ട് വന്നതല്ലേ വല്ലതും കഴിച്ചിട്ട് പോവാം..."
കഴിഞ്ഞയാഴ്ച കൂടി വന്ന് ഇവിടെ താമസിച്ചു പോയ പെണ്ണാ....!
മാമി ഫുഡ് കൊണ്ട് വെച്ചതും പെണ്ണ് ശ്രീക്കുട്ടിയോടൊപ്പം ഇരുന്നു....ശ്രീദേവിനെ നോക്കി പെണ്ണ് സൈറ്റ് അടിച്ചു കാണിച്ചതും അവൻ ചെറുതായി ഒന്ന് ഞെട്ടി... കഴിച്ചു കൊണ്ട് പെണ്ണ് അവന്റെ കാലിൽ കാൽ കൊണ്ട് ഒന്ന് തൊട്ടതും അവനും അത് ആസ്വദിച്ചു കൊണ്ട് അവളെ പുഞ്ചിരിയോടെ നോക്കി....!😘
പെണ്ണ് ഇറങ്ങാൻ നേരം എല്ലാരേയും നോക്കി റ്റാറ്റാ ഒക്കെ കാണിച്ചു.... മാമനെ കയ്യിൽ എടുക്കാൻ ഒരു പ്രത്യേക ശ്രമവും.... എന്നാലേ ഭാവിയിൽ മരുമകൾ ആയി നിലവിളക്കും കയ്യിൽ പിടിച്ചു അകത് കേറാൻ പറ്റൂ....!
"പോട്ടെ മാമാ.... ബൈ...."
"മതിയെടി ഓവർ ആക്കണ്ട...."
എന്നും പറഞ്ഞു അവൻ കാർ സ്റ്റാർട്ട് ചെയ്തു....!
"ബൈക്ക് മതിയായിരുന്നു ശ്രീയേട്ടാ...."
"അതിൽ നമുക്ക് നൈറ്റ് കറങ്ങാം.... ഇപ്പൊ മോൾ അച്ഛന് സംശയം ഉണ്ടാക്കാതെ ഇതിനകത്ത് കേറ്...."
പെണ്ണ് ഫ്രണ്ട്സീറ്റിൽ കയറി ഇരുന്നു അവനെ നോക്കി പുഞ്ചിരിച്ചു....!
ഗേറ്റ് കടന്നതും അവന്റെ കയ് അവളെ ദേഹത്തേക്ക് നീങ്ങാൻ തുടങ്ങി....!
"ചുമ്മാതിരിക്ക് ശ്രീയേട്ടാ...."
"നീയല്ലേടി കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്നെ ഇളക്കി വിട്ടത്...."
"😘അത് പിന്നെ എത്രയാന്ന് വെച്ചാ ഞാൻ ഇങ്ങനെ ശ്രീയേട്ടനെയും കണ്ട് കൊണ്ട് അടങ്ങി ഇരിക്കുന്നത്...."
"അപ്പൊ ഞാനോ.... സാരിയിൽ ആണെങ്കിൽ പിന്നെ പറയെ വേണ്ട.... നിന്റെ ഈ വയർ.... ഉഫ്...അത് കാണുമ്പോ തന്നെ...."
അവൻ അവിടെ കയ് വെച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് അവന്റെ കയ് എടുത്തു മാറ്റി....!
"ആരെങ്കിലും കാണും...."
അവൻ ഒന്നും മിണ്ടാതെ പിണങ്ങിയ പോലെ ഇരുന്നതും പെണ്ണ് അവന്റെ കയ് എടുത്തു വയറിൽ തന്നെ വെച്ചു....!
"ദേവൂട്ടി...."😘
അവൻ അവിടെ കുസൃതി കാണിച്ചു കൊണ്ട് വിളിച്ചു....!
"മ്മ്...."
"എനിക്ക് നിന്നെ ദാ ഇവിടെ ചുംബിക്കണം...."
"ദേ ശ്രീയേട്ടാ കളിക്കല്ലേ...."
"ഇപ്പോഴല്ല പിന്നെ മതി....നീ സാരി എടുത്തു കണ്ടപ്പോൾ തോന്നിയ ആഗ്രഹവാ...."
"എന്ത്..?!!"😟
"നിന്റെ ഈ വയറ്റിൽ എന്റെ ചുണ്ടുകൾ ചേർക്കാൻ...."
"അന്നും അങ്ങനെ അല്ലെ....അന്നത്തെ പോലെ എന്നെ വീണ്ടും പറ്റിക്കോ...."😒
"നിനക്ക് എന്നെ വിശ്വാസം ഇല്ലെങ്കിൽ വേണ്ട...."
"😘അയ്യോ വേണം ഞാൻ കാത്തിരിക്കും...."
അതിനവൻ ഒന്ന് ചിരിച്ചു.... എന്താവോ എന്തോ....🙄പെണ്ണ് ആണെങ്കിൽ കെട്ട് പൊട്ടിയ പട്ടം പോലെയാ നിൽക്കുന്നത്.... അവനെങ്കിലും കൺട്രോൾ ഉണ്ടായാൽ ഭാഗ്യം....!
💕💕💕
"ക്ഷേത്രത്തിൽ പോയിട്ട് അവൾ ഇത് വരെ വന്നില്ലല്ലോ...."
അച്ഛൻ ഉമ്മറത് ഇരുന്ന് പറയുന്നത് കേട്ടതും ദാസ് ടൈം നോക്കി.... സമയം ഒൻപത് കഴിഞ്ഞു....!ഇവൾ ഇത് എവിടെ പോയി കിടക്കാ....!
😨ദൈവമേ ഇനി അവൾ പിന്നാലെ നടക്കുന്നവൻ എങ്ങാനും കൂടെ കൊണ്ട് പോയി കാണോ.... അമ്മാതിരി പ്രേമം ആണ് പെണ്ണിന് അവനോടുള്ളത്....!
"നീ വന്നെ നന്ദാ.... നമുക്ക് ചെന്നു നോക്കാം...."
ഇറങ്ങുന്നതിന് മുന്നേ ഗേറ്റ് കടന്ന് ശ്രീദേവിന്റെ കാർ വന്നത് കണ്ട് എല്ലാം കൂടെ അന്തം വിട്ടു നിന്നു....മുൻ സീറ്റിൽ ഉള്ള ദേവൂട്ടിയെ അവൻ പിടിച്ചിറക്കുന്നത് കണ്ട് ഏട്ടന്മാർ രണ്ടും അങ്ങോട്ട് ഓടി....!
"നീ എന്താടി ഇവന്റെ കാറിൽ....?!!ഇത്രയും നേരം നീ എവിടെ ആയിരുന്നു...."
"ഞാൻ ഒന്ന് വീണു.... കണ്ടില്ലേ പൊട്ടിയത്....മാമന്റെ വീട്ടിൽ ആയിരുന്നു ഇത്രയും നേരം....മാമൻ പറഞ്ഞു ശ്രീയേട്ടനോട് എന്നെ ഇവിടെ എത്തിക്കാൻ...."
"😬നീ എന്തിനാ അങ്ങോട്ട് പോയത്...."
"ഞാൻ വീണപ്പോൾ ശ്രീയേട്ടൻ എന്നെ എടുത്തു കൊണ്ട് പോയതാ..."
"നീ വീഴാൻ കാത്ത് നിക്കായിരുന്നോ ഇവൻ എടുക്കാൻ...."
"ഞാൻ എങ്ങാനും തിരിഞ്ഞു നോക്കിയില്ലെങ്കിൽ നിങ്ങൾ പറയും കുടുംബത്തോടുള്ള ശത്രുത തീർത്തത് ആണെന്ന്....ഇതാ പറയുന്നത് ഇക്കാലത്ത് ഒരു ഉപകാരം ചെയ്യരുത് എന്ന്....ഇനി എന്റെ കണ്മുന്നിൽ നിങ്ങളെ പെങൾ വീണാലും ഞാൻ തിരിഞ്ഞു നോക്കില്ല പോരെ...."
ശ്രീദേവ് അതും പറഞ്ഞു മാമനെ ഒന്ന് നോക്കി....!
"ആര് ഇത് ശ്രീദേവോ.... മോൻ അകത്തേക്ക് വാ...."
മാമി വന്ന് വിളിച്ചതും അവൻ മടിച്ചു നിന്നു....!
"മോൻ കണ്ടത് കൊണ്ടല്ലേ അവൾക്ക് ഒന്നും സംഭവിക്കാതെ ശത്രുത ഒക്കെ മറന്ന് ഇവിടെ എത്തിച്ചത്....കുറെ കാലം കൂടി ഈ വീട്ടു മുറ്റത്ത് വന്നതല്ലേ അകത്തേക്ക് കേറ്.... വല്ലതും കഴിച്ചിട്ട് പോവാം...."
"വാ ശ്രീയേട്ടാ....ഞാൻ മാമി വിളിച്ചപ്പോൾ അകത്തു കേറിയത് അല്ലെ...."
ശ്രീദേവ് ദാസിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു....!നന്ദൻ ആണേൽ വായും പൊളിച്ചു നിക്കാ....🙄
"അച്ഛനോടെ ഞങ്ങൾക്ക് ശത്രുതയുള്ളൂ.... മക്കളോട് ഇല്ല മോൻ അകത്തു വാ...."
മാമൻ കൂടി വിളിച്ചതും ശ്രീദേവ് പെണ്ണിനേയും പിടിച്ചു അകത് കേറാൻ നിന്നതും ദാസ് അവളെ പിടിച്ചു....!
"അവളെ പിടിക്കാൻ തത്കാലം ഞങ്ങൾ ഉണ്ട്...."
"വീണപ്പോൾ പിടിക്കാൻ ഞാനെ ഉണ്ടായുള്ളൂ...."
എന്നും പറഞ്ഞു അവൻ അകത്ത് കയറി....!
ഫുഡ് കഴിക്കാൻ ഇരുന്നതും പിന്നെയും പെണ്ണ് കാൽ കൊണ്ട് പണി തുടങ്ങി.... ദാസ് തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് കണ്ടതും അവൻ പിന്നെ പെണ്ണിന്റെ ഭാഗത്ത് നോക്കിയിട്ടില്ല....!
"നീ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞല്ലേ പോയത്.... പിന്നെങ്ങനാ ഇവന്റെ വീടിന് മുന്നിൽ വീണത്...."
"അ.... അത്.... ഞാൻ പൂ പറിക്കാൻ പോയപ്പോൾ...."
"ഇവിടെ ഇല്ലാഞ്ഞിട്ടാണോ...."
"അത് പിന്നെ ഇവിടെ ഇല്ലാത്ത പൂവാ ഇത്...."
"ഇവിടെ ഇല്ലാത്തത് മറ്റു പലയിടത്തും കാണും.... എന്ന് കരുതി അതിന്റെ പിന്നാലെ പോവാൻ നിക്കണ്ട...."
എന്നും പറഞ്ഞു ദാസ് കലിപ്പിൽ എണീറ്റ് പോയി....അങ്ങനെ ഒന്നിന്റെ പിന്നാലെ പോയതിന്റെയാ ഈ അനുഭവിക്കുന്നത് എല്ലാം....
"പോട്ടെ ദാസേട്ടാ...."
അവൻ പിന്നെ സോപ്പിട്ടു നിർത്തേണ്ടത് ഇങ്ങേരെയാണല്ലോ എന്ന് കരുതി അങ്ങേരെ നല്ലത് പോലെ കെട്ടിപ്പിടിച്ചു....!
അവൻ ഇറങ്ങുന്നതും നോക്കി പെണ്ണ് ലിപ് കൊണ്ട് ഉമ്മ വെക്കുന്നത് പോലെ കാണിച്ചു അകത്തേക്ക് ഒരു ഓട്ടത്തിന് ചെന്നു....!
"🙄ഇപ്പൊ ഇവൾക്ക് കുഴപ്പം ഒന്നും കാണുന്നില്ലല്ലോ...."
എന്നും പറഞ്ഞു അച്ഛൻ വായും പൊളിച്ചു ഇരുന്നു....!
💕💕💕
"പേര് ദേവപ്രിയ.... ബി കോം സെക്കന്റ് ഇയർ പഠിക്കുന്നു.... വീട്ടിൽ അച്ഛൻ അമ്മ രണ്ട് ഏട്ടന്മാർ.... ഒരാൾ മാരീഡ് ആണ്....ആള് പ്രിയ കമ്പനിസിന്റെ ഓർണർ ആണ്...."
വേലു പറഞ്ഞതും അയാൾ ഫോണിൽ അവളുടെ പിക് നോക്കി പുഞ്ചിരിച്ചു....!
"അപ്പൊ അവളെ കൂടെ അന്ന് കണ്ടവൻ ഏതാ...."
"അത്....മുറചെക്കൻ ആയിട്ട് വരും....!
രണ്ട് പേരുടെയും കുടുംബം ഇപ്പൊ അകൽച്ചയിലാണെന്നാ കേട്ടത്...."
"മ്മ്...."
അയാൾ ഒരു ചിരിയോടെ മൂളി....!ദാസിന്റെ കമ്പനി മെയിലിൽ അവന്റെ എക്സ്പോർട്ടിങ് ബിസിനെസ്സ് ഡീൽ ചെയ്യാൻ ശിവൻ മെയിൽ അയച്ചു....ദാസും പ്രതീക്ഷിക്കാതെ വന്ന ഓഫർ കണ്ട് സന്തോഷിച്ചു....!
"സർ ഒരാൾ കാണാൻ വന്നിട്ടുണ്ട്...."
ശിവന്റെ കേബിനിലേക്ക് പ്യുൺ കയറി വന്ന് കൊണ്ട് പറഞ്ഞു....!
"മ്മ്.... വരാൻ പറയൂ...."
അവൻ സി സി ടി വിയിൽ ദാസിനെ കണ്ട് പുഞ്ചിരിയോടെ പറഞ്ഞതും പ്യുൺ ഇറങ്ങി അയാളെ അകത്തേക്ക് പറഞ്ഞു വിട്ടു....!
"ഐ ആം ശിവൻ...."
"ദേവ ദാസ്...."
ദാസിനോട് ഇരിക്കാൻ പറഞ്ഞു ബിസിനസ് ഡീലിനെ പറ്റി സംസാരിക്കുമ്പോ ആണ് അവന്റെ ഫോൺ റിങ് ആയത്....!അവൻ ആദ്യം കട്ട് ചെയ്തെങ്കിലും പിന്നെയും റിങ് ചെയ്യുന്നത് കണ്ട് അവൻ ദാസിനെ ഒന്ന് നോക്കി....!
"അമ്മയാണ് എടുത്തില്ലെങ്കിൽ പിന്നെയും വിളിച്ചു കൊണ്ടെ ഇരിക്കും.... കട്ട് ചെയ്‌താൽ പിന്നെ എനിക്ക് വീട്ടിൽ കേറി ചെല്ലാൻ പറ്റില്ല...."
ദാസ് അതിന് ഒന്ന് പുഞ്ചിരിച്ചു....!
"എന്റെഅമ്മേ ഞാൻ പറഞ്ഞതല്ലേ എന്നെ ഇങ്ങനെ വിളിക്കരുത് എന്ന്.... ഞാൻ ഇവിടെ ബിസിയാ...."
ദാസ് അവന്റെ സംസാരം തന്നെ ശ്രദ്ധിച്ചു കൊണ്ട് ഇരുന്നു....!
"ഞാൻ ഇപ്പൊ ഒരു പെണ്ണ് കെട്ടണം എന്നാൽ അമ്മയുടെ ഈ ഒറ്റപ്പെടൽ മാറും അതല്ലേ പറഞ്ഞു വരുന്നത്.... ഒടുക്കം മരുമകൾ വന്നാൽ പിന്നെ അമ്മ എന്നെ ഇത് പോലെ ഇടക്ക് വിളിക്കുന്നത് നിർത്തിയാലോ...."
അവൻ ചിരിയോടെ പറഞ്ഞതും ദാസും ഒന്ന് പുഞ്ചിരിച്ചു....!
"എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ അമ്മേ....മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ കണ്ട് കിട്ടണ്ടേ...."
ദാസിന്റെ മനസ്സിൽ അപ്പൊ ദേവൂട്ടിയുടെ മുഖം ആണ് തെളിഞ്ഞു വന്നത്.... അവൾക്ക് കിട്ടിയേക്കാവുന്ന പരിഗണനയും സ്നേഹവും ഓർത്ത് അവൻ പുഞ്ചിരിയോടെ ഇരുന്നു....!
"അമ്മ ഇങ്ങനെയാ ഇടക്ക് ഫോൺ ചെയ്തു എന്നെ പെണ്ണ് കെട്ടാൻ ഓർമിപ്പിച്ചു കൊണ്ട് ഇരിക്കും.... വീട്ടിലും ഇത് തന്നെയാ പണി....ഡെയ്‌ലി ഒരു പത്തിരുപത് പെൺകുട്ടികളുടെ ഫോട്ടോ എങ്കിലും അമ്മയ്ക്ക് കാണിക്കാൻ ഉണ്ടാവും.... പക്ഷെ എനിക്ക് എന്തോ അതൊന്നും മനസിൽ പിടിക്കുന്നില്ല.... എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണിനെ കണ്ട് കിട്ടുന്നത് വരെ ഇങ്ങനെ നിക്കാം...."
ദാസിനും അത് കേട്ടപ്പോൾ തന്നെ സന്തോഷം ആയി....!ബിസിനസ് ഡീൽ ഒക്കെ കഴിഞ്ഞു ദാസ് ഇറങ്ങിയതും ശിവനും ഒരു പുഞ്ചിരിയോടെ ഇരുന്നു.... വൈകീട്ട് തന്നെ ദാസ് ശിവനെ ഒന്ന് പേർസണൽ ആയി കാണണം എന്ന് പറഞ്ഞു വിളിച്ചതും അവൻ ഒന്ന് ചിരിച്ചു.... തന്റെ ലക്ഷ്യം നേടി എടുത്ത ചിരി ആയിരുന്നു അത്....!
"എനിക്ക് ഒരു പെങ്ങൾ ഉണ്ട് ദേവപ്രിയ.... ശിവന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ് ആണോ എന്ന് അറിയില്ല.... ശിവൻ കാലത്ത് അമ്മയോട് സംസാരിക്കുന്നത് കേട്ടപ്പോൾ തൊട്ട് മനസ്സിൽ തോന്നിയതാ അവൾക്ക് പറ്റിയ ചെക്കൻ ശിവൻ ആണെന്ന്....ഇതാണ് അവളുടെ ഫോട്ടോ.... ശിവനും അമ്മയ്ക്കും ഇഷ്ടം ആയെങ്കിൽ എന്നെ കോൾ ചെയ്‌താൽ മതി...."
"ഓകെ...."
ശിവൻ ആ പിക് നോക്കി പുഞ്ചിരിച്ചു....!രാത്രി തന്നെ ശിവൻ വിളിച്ചു സമ്മതം അറിയിച്ചു....!
"അച്ഛൻ ഒന്നും പറഞ്ഞില്ല....ഇതാവുമ്പോ അവൾ അന്യരാജ്യത്ത് പോവേണ്ടി വരും എന്ന ടെൻഷൻ ഇല്ലല്ലോ...."
"പക്ഷെ അവൾ സമ്മതിക്കോ...."
"അവളെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം....ശിവ എക്സ്പോർട്ടിങ് കമ്പനിയുടെ ഒരു ഡീലിന് വേണ്ടി ക്യു നിക്കാത്ത കമ്പനിയില്ല....അത്രക്ക് എക്സലന്റ് ആയ ബിസിനസ് മാൻ ആണ് ശിവൻ.... അതും ഈ ചെറു പ്രായത്തിൽ...."
"പക്ഷെ ദാസേട്ടാ അവൾക്ക് മറ്റൊരാളെ ഇഷ്ടം ആണെന്ന്...."
ദാസ് ഒന്ന് നോക്കിയതും അനു മുഴുവനും ആക്കാതെ നിന്നു....!
"ഈ പ്രായത്തിൽ അങ്ങനെ ഒക്കെ ഉണ്ടാവും.... എന്ന് കരുതി അവനെ തന്നെ വിവാഹം ചെയ്യണം എന്ന് വാശിപിടിക്കരുത്.... അവൾക്ക് ലൈഫിനെ പറ്റി ഒന്നും അറിയില്ല.... പിന്നീട് അവളുടെ കണ്ണ് നിറയാൻ ഇടവരരുത്...."
എന്നും പറഞ്ഞു ദാസ് മുറിയിലേക്ക് പോയതും അനുവും പിന്നാലെ ചെന്നു....!
"എന്തെങ്കിലും ഒക്കെ തീരുമാനിക്കുന്നതിന് മുൻപ് അവളോട് ഒന്ന് ചോദിക്കുന്നത് നല്ലതാ.... അല്ലെങ്കിൽ ദാസേട്ടൻ തന്നെയാവും നാണം കെടാൻ പോന്നത്....ദാസേട്ടന്റെ അല്ലെ പെങ്ങൾ വാശിക്ക് അവളും ഒട്ടും പുറകിൽ അല്ല...."
"നീയും കൂടിയാ അവൾക്ക് എല്ലാറ്റിനും വളം വെച്ച് കൊടുക്കുന്നത് എനിക്കറിയാം....അത് കൊണ്ട് അവളോട് ഇത് ചെന്നു പറയാൻ നിക്കണ്ട.... അവൾ എന്തെങ്കിലും പാര പണിത് ഇത് മുടക്കും എന്നും എനിക്കറിയാം...."
അല്ലേലും അവൾ ഇത് മുടക്കും....അവളുടെ ഉള്ളിൽ കടന്ന് കൂടിയ ഇഷ്ടം ഈ ജന്മം അവൾക്ക് മറക്കാൻ ആവില്ല....അനുപമ കലിപ്പിൽ നിൽക്കുന്ന കെട്ടിയോനെ നോക്കി ചിന്തിച്ചു....!
"അവൾ വല്ലതും അറിഞ്ഞാൽ അറിയാലോ എന്നെ...."😬
"അത് ആരെക്കാളും എനിക്കറിയാം...."
എന്നും പറഞ്ഞു കെട്ടിയോൾ മുറി വിട്ട് ഇറങ്ങിയതും ദാസ് വായും പൊളിച്ചു നിന്നു.... 🙄ഇവൾ ഇത് ഏത് അർത്ഥത്തിൽ ആണ് പറഞ്ഞതാവോ...!
"ഞാൻ ഒരു ബുക്കിൽ വായിച്ചിട്ടുണ്ട്....ഗർഭിണികൾ വൈകുന്നേരത്തെ വെയിൽ കൊണ്ടാൽ കുഞ്ഞിനും അമ്മയ്ക്കും നല്ലതാണെന്ന്...."
ചേട്ടത്തിയെ പിടിച്ചു പുറത്തേക്ക് നടന്നു കൊണ്ട് ദേവൂട്ടി പറഞ്ഞതും അവർ പെണ്ണിനെ ഒന്ന് ഇരുത്തി നോക്കി....!
"നീയെന്തിനാ ഇപ്പൊ ഗർഭിണികളുടെ കാര്യം ഒക്കെ വായിക്കുന്നത്...."
"😍അത് പിന്നെ ഭാവിയിൽ ആവശ്യം അല്ലെ ചേട്ടത്തി...."
പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞു....!
"ഇപ്പൊ നീ പഠിക്കുകയാ വേണ്ടത്....പഠിക്കേണ്ട ബുക്ക് വായിക്കാത്ത നീയാ ഇതും വായിച്ചു വന്നിരിക്കുന്നത്...."
"അതൊക്കെ പഠിച്ചിട്ട് എന്താ കാര്യം ചേട്ടത്തി.... ഞാൻ ജോലിക്ക് ഒന്നും പോവാൻ പോണില്ല.... എനിക്ക് ശ്രീയേട്ടനെയും ഞങ്ങടെ മക്കളെയും നോക്കി കഴിഞ്ഞാൽ മതി...."
"നിന്റെ അസ്ഥിക്ക് പിടിച്ച പ്രേമം ഒന്നും നിന്റെ വല്യേട്ടന് കാണാൻ പറ്റുന്നില്ലല്ലോ ഈശ്വരാ...."
"അതൊക്കെ കണ്ടോളും....ചേട്ടത്തി വാ...."
രണ്ടിന്റെയും ചിരിയും കളിയും ഒക്കെ ദാസ് നല്ലത് പോലെ നോക്കി....!രണ്ടും അത്രയ്ക്ക് അടുപ്പം ആണ്....ഇവളിൽ നിന്ന് എന്തായാലും ദേവൂട്ടി പ്രേമിക്കുന്നത് ആരെയാണെന്ന് അറിയാൻ സാധിക്കില്ല....!
💕💕💕
വീട് മുഴുവനും ഉറങ്ങിയതും ശ്രീദേവ് എണീറ്റ് ഫോൺ കയ്യിൽ എടുത്തു.... പെണ്ണിന്റെ പത്തിരുപത് മിസ്ഡ് കോൾ കണ്ടതും അവൻ ഒന്ന് ചിരിച്ചു.... അങ്ങോട്ട് തന്നെയാടി വരുന്നത്.... അവൻ സ്വയം പറഞ്ഞു പുറത്തേക്ക് ഇറങ്ങി....!
പെണ്ണിന്റെ വീടിന് മുന്നിൽ എത്തിയതും അവൻ ചുറ്റിലും ഒന്ന് നോക്കി അകത്തേക്ക് കയറി.... സ്റ്റെയർ കയറാൻ തുടങ്ങിയതും അവന്റെ കയ് തട്ടി ഫ്‌ളവർവൈസ് താഴെ വീണു... അവൻ ഞെട്ടി കൊണ്ട് അത് എടുത്തു അവിടെ തന്നെ വെച്ചു....!
എന്തോ സൗണ്ട് കേട്ടതും ദാസ് കണ്ണ് തുറന്നു.... കെട്ടിയോളെ കയ് വയറിനു ചുറ്റും വട്ടം പിടിച്ചത് കണ്ട് പതിയെ അത് എടുത്തു മാറ്റി അവൻ പുറത്തേക്ക് ഇറങ്ങി....!
"ഹിറ്റ്ലർക്ക് ഉറക്കം ഒന്നും ഇല്ലേ...."
ശ്രീദേവ് സ്റ്റെയറിനു പിന്നിൽ മറഞ്ഞു നിന്നു....!
അങ്ങേര് അവിടെ ഒക്കെ ഒന്ന് നോക്കി മുകളിലേക്ക് ചെന്നു ദേവൂട്ടിയുടെ മുറി തുറന്നു അകത്തേക്ക് നോക്കി.... പെണ്ണ് ഒന്നും അറിയാതെ നല്ല ഉറക്കം ആണ്...അത് കണ്ടതും അവൻ ഡോർ അടച്ചു താഴേക്ക് വന്നു....!
അങ്ങേര് മുറിയിൽ കയറി എന്ന് കണ്ടതും ശ്രീദേവ് പെണ്ണിന്റെ മുറിയിലേക്ക് കയറി.... അവളുടെ കിടപ്പ് കണ്ട അവൻ പുഞ്ചിരിയോടെ അവളെ നോക്കി നിന്നു....ഒരിക്കൽ ഇത് പോലെ ഈ മുറിയിൽ കേറിയപ്പോൾ തൊട്ട് പെണ്ണ് മനസ്സിൽ കേറികൂടിയതാണ്... അവൻ അതോർത്തു ഒന്ന് ചിരിച്ചു....!😍
അവൾക്കരികിൽ ഇരുന്നു അവളുടെ നെറ്റിയിൽ ചുംബിച്ചു....ഫാനിന്റെ കാറ്റിനനുസരിച് അവളുടെ ദാവണിതലപ്പ് നീങ്ങാൻ തുടങ്ങിയതും അവളുടെ വയറിലേക്ക് അവന്റെ നോട്ടം പതിഞ്ഞു....ഒരു ചിരിയോടെ അവൻ അത് നേരെയാക്കി അവളുടെ കാതിനടുത്തേക്ക് നീങ്ങി....!
"ഐ ലവ് യൂ ദേവൂട്ടി...."
എന്നും പറഞ്ഞു അവൻ എണീക്കുന്നതിന് മുന്നേ അവളുടെ കയ് അവന്റ കയ്യിൽ വീണത് കണ്ട് അവൻ തിരിഞ്ഞു നോക്കി....!
"😍ശ്രീയേട്ടാ...."
"🙄നീ ഉറങ്ങിയില്ലായിരുന്നോ....?!!"
"ശ്രീയേട്ടൻ വരുമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ ഉറങ്ങീല...."
"മ്മ്.... നിന്റെ ഹിറ്റ്ലർ ഏട്ടന് നിന്നെ നല്ലത് പോലെ അറിയാമെന്ന് തോന്നുന്നു.... താഴെ നിന്ന് സൗണ്ട് കേട്ടതിന് നീ ഇതിനകത്ത് ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാ അങ്ങേര് പോയത്...."
"അത് പിന്നെ ഏട്ടന്റെ അല്ലെ പെങ്ങൾ.... ശ്രീയേട്ടൻ വിളിച്ചാൽ ചാടി വരാൻ ഞാൻ തയാറും ആണ്....അപ്പൊ പിന്നെ വന്ന് നോക്കിക്കോട്ടന്നെ...."
"തത്കാലം നിന്നെ ചാടിച്ചു കൊണ്ട് പോവാൻ ഉള്ള ഉദ്ദേശം ഒന്നും എനിക്കില്ല...."
എന്നും പറഞ്ഞു അവൻ അവൾക്കരികിൽ ഇരുന്നു....!
"ഐ ലവ് യൂ ശ്രീയേട്ടാ...."😘
അവൾ അവന്റെ കഴുത്തിൽ വട്ടം പിടിച്ചു കൊണ്ട് പറഞ്ഞു....!
"എടീ ഓരോന്ന് കാണിച്ച് നീ അന്നത്തെ പോലെ എന്റെ കയ്യിൽ നിന്ന് ചോദിച്ചു വാങ്ങരുത്....നിന്നെ ജസ്റ്റ് ഒന്ന് കാണാൻ വന്നതാ...നീ ഉറങ്ങിക്കോ ഞാൻ പോവാ...."
"എനിക്ക് ഒരു ആഗ്രഹം ഉണ്ട്...."
"എന്ത് ആഗ്രഹം....?!!"🙄
"എനിക്ക് ശ്രീയേട്ടനെ കെട്ടിപ്പിടിച്ചു ഉറങ്ങണം...."😘
"അതൊക്കെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട്...."
"അത് വരെ വെയ്റ്റ് ചെയ്യാൻ ഒന്നും എനിക്ക് പറ്റില്ല...."
പെണ്ണ് അവനെ വിട്ട് നിരാശയോടെ പറഞതും അവൻ ഒന്ന് ചിരിച്ചു....!
"വീണതിൽ പിന്നെ കണ്ടില്ലല്ലോ...അത് കൊണ്ട് ഒന്ന് കണ്ടെച്ചു പോവാലോ എന്ന് കരുതി വന്നതാ ഞാൻ... ഇനി അടുത്ത കാലത്ത് ഒന്നും നിന്റെ ഏട്ടൻ അമ്പലത്തിലേക്ക് വിടുന്ന ലക്ഷണവും ഇല്ല... നിന്നെ പോലെ നിന്നെയും ചേർത്ത് പിടിച്ചു കിടക്കാൻ ഒക്കെ എനിക്കും ഉണ്ട് ആഗ്രഹം....ആ ആഗ്രഹം ഇപ്പൊ നടത്തിയാൽ ഞാൻ ഒരു പുരുഷൻ ആയിപ്പോയില്ലേ മറ്റു പലതിലും ചെന്ന് അവസാനിക്കും....നീയാണെങ്കിൽ ഞാൻ എന്ത് ചെയ്താലും എതിർക്കില്ലെന്നും എനിക്കറിയാം....അത് കൊണ്ട് ഇപ്പോ കിടന്നുറങ്ങുന്നതാ എനിക്കും നിനക്കും നല്ലത്...."
"എങ്കിൽ ഒരു ഉമ്മ തന്നിട്ട് പോയിക്കോ...."😘
അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു.... അവൻ പോവുന്നത് അവളും പുഞ്ചിരിയോടെ നോക്കി നിന്നു....!
കാലത്ത് തന്നെ പെണ്ണ് ശ്രീയേട്ടനെ വിളിച്ചു ഒരു കിസ്സ് കൊടുത്ത് കഴിഞ്ഞു പിന്നെ ശ്രീക്കുട്ടിയെയും വിളിച്ചു....!
"ഞാൻ ഇന്ന് ലീവാടി...നീ വേണേൽ ശ്രീയേട്ടന്റെ കൂടെ കോളേജിൽ പോയിക്കോ...."
"നിനക്ക് വലിയ കുഴപ്പം ഒന്നും കണ്ടില്ലല്ലോ.... പിന്നെന്തിനാ കോളേജ് ലീവ് ആക്കുന്നെ...."
"ഇവിടെ നിന്ന് വിടണ്ടേ... ഞാൻ ആണെങ്കിൽ ശ്രീയേട്ടൻ എന്നെ പിടിക്കാൻ വേണ്ടി നല്ലത് പോലെ ആക്ഷൻ ഇട്ടതാ.... അത് ഇവർ കാണുകയും ചെയ്തത് ആണല്ലോ...."
"നീയില്ലെങ്കിൽ ഞാനും പോണില്ല.... അവിടെ പോയിട്ട് എന്ത് ചെയ്യാനാ...."
"മ്മ്.. അതും ശരിയാ...."
പെണ്ണ് ഫോണും വെച്ച് താഴേക്ക് ചെന്നു.... അമ്മ ചായ കൊടുത്തതും അതിൽ ബിസ്കറ്റ് മുക്കി കഴിക്കാൻ തുടങ്ങി....!
"അയ്യേ കെട്ടിക്കാൻ പ്രായം ആയി,,,,ഇവൾക്ക് ഈ ഷീലത്തിന് ഒരു മാറ്റവും ഇല്ലേ...."
"ഇതൊക്കെ ഒരു പ്രത്യേക ടേസ്റ്റ് ഉള്ള കാര്യവാ കുഞ്ഞേട്ടാ... വേണേൽ ദാ കഴിച്ചു നോക്ക്...."
ദേവൂട്ടി പറഞ്ഞതും നന്ദൻ ഒന്ന് ട്രൈ ചെയ്തു....!🙄അത് കണ്ട് കൊണ്ടാണ് ദാസ് വന്നത്.... ഇത് രണ്ടിനും തന്നെയാണോ ഞാൻ കല്യാണം ആലോചിക്കുന്നത്... അങ്ങേര് ഒന്ന് ചിന്തിച്ചു....!
"എന്തോന്നാടാ ഇത്.... രണ്ടിനെയും പിടിച്ചു കെട്ടിക്കാൻ പ്രായം ആയി...."
നന്ദൻ ഒരു വളിച്ച ഇളി ആയിരുന്നു....!
"വല്യേട്ടൻ ഒന്ന് നോക്കുന്നോ....ചായയും ബിസ്ക്കറ്റും ഉണ്ടെങ്കിൽ അത് ഇങ്ങനെ തന്നെ കഴിക്കണം...."
🙄അങ്ങേരെ മനസും ഒന്ന് ഇളകാതിരുന്നില്ല....അങ്ങേരും അവരോടൊപ്പം കൂടി.... കെട്ടിയോൾ വന്നപ്പോൾ കണ്ടതോ ഒരു കൊച്ചിന്റെ അച്ഛാ എന്നുള്ള വിളി കേൾക്കാൻ രണ്ട് മാസം മാത്രം ഉള്ള കെട്ടിയോൻ ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കുന്നത്....!
"😟അയ്യേ എന്താ ഇത്... നഴ്സറി സ്കൂളോ...."
"വേണോ ചേട്ടത്തി....നല്ല ടേസ്റ്റ് ആണ്...."
ചേട്ടത്തിയും പിന്നെ ഒന്ന് ട്രൈ ചെയ്തു....!
🙄എല്ലാം കൂടെ കണ്ട് അമ്മയും അവരോടൊപ്പം കൂടി....പതിവ് ചായ കാണാതെ അച്ഛൻ വന്ന് നോക്കുമ്പോ കണ്ടത് ഇതും.... കുടുംബം മൊത്തം പിരി ഇളകിയോ.... അങ്ങേരെ ചിന്ത അതായിരുന്നു....!
"എന്താടാ ഇത്.... നിനക്കെങ്കിലും ഈ വീട്ടിൽ ഇത്തിരി പക്വതയുണ്ടെന്നാ ഞാൻ കരുതിയത്...."😟
അച്ഛൻ ദാസിനെ നോക്കി പറഞ്ഞു....!
"എന്റെ അച്ഛാ ഇതിന്റെ ടേസ്റ്റ് ഒന്നും വേറെ ഒന്നിനും ഇല്ല...."
അത് കേട്ടതും അങ്ങേരും അടുത്തിരുന്നു.... ചായ എടുത്തു ബിസ്ക്കറ്റ് പാക്കറ്റിൽ കയ്യിട്ടതോ അത് ശൂന്യം....😒ചുമ്മാതിരുന്ന എന്നെ ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചിട്ട്....!
"സാരല്ല അച്ഛാ...."
എന്നും പറഞ്ഞു ദേവൂട്ടി എണീറ്റ് പോയി.... പിന്നാലെ ബാക്കി ഉള്ളവരും....!
വൈകീട്ട് പെണ്ണ് ഫോൺ എടുത്തു ശ്രീദേവിനെ വിളിച്ചു... ഇന്ന് മുഴുവനും കാണാത്ത ടെൻഷൻ ആണ്....!
"ശ്രീയേട്ടാ....ശ്രീയേട്ടൻ എന്ത് ചെയ്യുവാ...."
"ഞാൻ കുളിക്കുവാ...."
"😍അയ്യേ...."
"എന്താടി ഒരു അയ്യേ.... നിന്നെ പോലെയല്ല മറക്കേണ്ടത് ഒക്കെ മറച്ചിട്ട് തന്നെയാ...."
"പൊ അവിടന്ന്.... ഞാൻ കുളി കഴിഞ്ഞു വന്നപ്പോൾ അല്ലെ...."
"അത് എങ്ങനെ ആയാലും കണക്കാ.... ഇനിയും അങ്ങനെ നിന്ന് ആരെയും കാണിക്കല്ലെടി പെണ്ണെ.... എനിക്കത് സഹിക്കാൻ പറ്റില്ല...."
"ശ്രീയേട്ടനെ ഇന്ന് കാണാത്തോണ്ട് ഒന്നിനും മൂഡില്ല... രാത്രി വരോ...."
"എടീ നിന്റെ ഹിറ്റ്ലർ ഏട്ടന്റെ കയ്യിന്ന് നീ എനിക്ക് തല്ല് വാങ്ങി തരാൻ ഉള്ള പ്ലാൻ ആണോ...."
"എങ്കിൽ ഞാൻ അങ്ങോട്ട് വരാം....എനിക്ക് കാണാതിരിക്കാൻ പറ്റാത്തോണ്ട് അല്ലെ...."😟
"ചതിക്കല്ലേടി.... ഞാൻ അങ്ങോട്ട് തന്നെ വരാം...."
"മ്മ്...താങ്ക്യൂ ശ്രീയേട്ടാ.... ലവ് യൂ...."😘
പെണ്ണ് ഫോണും വെച്ച് ഒന്ന് ചിരിച്ചു....!
💕💕💕
"നാളെ ആ ശിവൻ വരും ദേവൂട്ടിയെ പെണ്ണ് കാണാൻ.... ഒപ്പം അവന്റെ അമ്മയും ഉണ്ടാവും...."
ദേവൂട്ടി മുറിയിൽ ആണെന്ന് കണ്ടതോടെ ദാസ് പറഞ്ഞു....!
"നാളെ എപ്പോഴാടാ...."
"ഒരുപാട് തിരക്കുകൾ ഉള്ള ബിസിനസ് മാൻ അല്ലെ....കാലത്ത് തന്നെ വരുമെന്ന് പറഞ്ഞു...."
"അത്രയ്ക്ക് തിരക്കുള്ള ആളെ ഒക്കെ വേണോടാ....എന്റെ മോളെ അവന് സ്നേഹിക്കാൻ നേരം കിട്ടോ...."
"എന്റെ അച്ഛാ ഇങ്ങനെ സെന്റി അടിക്കാതെ.... അവൾക്ക് അവിടെ ഒരു കുറവും ഉണ്ടാവില്ല...."
"അല്ല ഏട്ടാ....ദേവൂട്ടിയോട് പറയണ്ടേ...."
"എന്തായാലും അവളെ ഒരു കളിയും ഇവിടെ ചിലവാകില്ല.... അവളുടെ സ്വഭാവത്തെ പറ്റി ഒക്കെ ഞാൻ ഒരു സൂചന കൊടുത്തിട്ടുണ്ട്...."
"അന്നത്തെ പോലെ അവൾ എന്തൊക്കെയാ അവരോട് ചോദിക്കാ എന്ന് പറയാൻ പറ്റില്ല...."
"അത് ഞാൻ കൂടെ ഇല്ലാത്തതിന്റെ കുഴപ്പമാ....ഇത് ഫിക്സ് ആയാൽ നമുക്ക് ഇവന്റെയും ഒരുമിച്ച് നടത്തണം....രണ്ട് പ്രപ്പോസൽ ഇപ്പൊ തന്നെ ഇവന് വന്നിട്ടുണ്ട്....അതിൽ ഇവന് ഇഷ്ടമായത് നോക്കി സെലക്ട് ചെയ്യാം...,."
"😟അയ്യോ ഏട്ടാ.... ദേവൂട്ടിയുടേതൊക്കെ കഴിഞ്ഞു പതുക്കെ മതി എനിക്ക്...."
"പതുക്കെയോ.... നീയെന്താടാ ഇങ്ങനെ.... ഒരു പെണ്ണ് കെട്ടാൻ അവസരം കിട്ടിയിട്ട് അവൻ പറയുന്നത് കേട്ടില്ലേ...."
"അത് ഞാനും പണ്ട് ഇങ്ങനെ ആയിരുന്നെടാ.... മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതിയാ അങ്ങനെ ഒക്കെ പറയുന്നതാ അല്ലേടാ...."
🙄ഈ അച്ഛൻ ഇത് എന്താ ഈ പറയുന്നേ....നന്ദന് ആകെ ഉള്ള പ്രതീക്ഷ പെങ്ങളിൽ ആണ്.... അവൾ എന്ത് ചെയ്തിട്ടായാലും ഇത് മുടക്കിയിരിക്കും....അപ്പൊ പിന്നെ നമ്മക്ക് സമയം നീണ്ടു കിട്ടുമല്ലോ....!
രാത്രി ബൈക്കിൽ നിന്ന് ഇറങ്ങി ശ്രീദേവ് അകത്തു കേറുന്നതിനു മുന്നേ ദേവൂട്ടി ഇറങ്ങി വന്നു....!
"നീ എന്തിനാ ഇങ്ങോട്ട് വന്നത്...."
"എനിക്ക് അന്നത്തെ പോലെ ശ്രീയേട്ടന്റെ കൂടെ കറങ്ങണം...."
"എടീ അതൊക്കെ ഡെയ്ഞ്ചർ ആണ് ആരെങ്കിലും കണ്ടാലോ...."
"ആരും കാണില്ല....വാ നമുക്ക് പോവാം...."
എന്നും പറഞ്ഞു പെണ്ണ് ആദ്യം തന്നെ ബൈക്കിൽ കേറി ഇരുന്നു....ശ്രീദേവും കയറി ഇരുന്നു പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് ഇളിച്ചു കാണിച്ചു....!
കുറെ ദൂരം പിന്നിട്ട ശേഷം അവൻ ബൈക്ക് നിർത്തി....!
"വാ..."
അവൻ അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു...!
"എങ്ങോട്ടാ ശ്രീയേട്ടാ...."
"നീയല്ലേ പറഞ്ഞത് എന്നോടൊപ്പം ഏത് നരകത്തിലോട്ട് വേണമെങ്കിലും വരുമെന്ന്...."
"ഇത് കാടല്ലേ...."
"നീ വാടി ഞാൻ ഇല്ലേ കൂടെ...."
ഫ്ലാഷ് ഓൺ ആക്കി അവൻ അവളുടെ കയ്യും പിടിച്ചു നടന്നു....പെണ്ണ് ആണെങ്കിൽ ചുറ്റിലും നോക്കി കൊണ്ട് പേടിയോടെ നടന്നു....!
"ഇതാണ് നമ്മുടെ പൂർവീകരുടെ കുടുംബക്ഷേത്രം.... ഇവിടെ നിന്ന് പ്രാർത്ഥിച്ചാൽ എന്ത് ആഗ്രഹവും സാധിക്കും...."
ചെറിയ ഇടിഞ്ഞു വീഴാറായ ക്ഷേത്രം കാണിച്ചു കൊണ്ട് ശ്രീദേവ് പറഞ്ഞു....!
പെണ്ണ് ഒരു പുഞ്ചിരിയോടെ അങ്ങോട്ട് നോക്കി കയ് കൂപ്പി നിന്നു....!
"മറ്റൊന്നും എനിക്ക് വേണ്ട.... ശ്രീയേട്ടനെ എനിക്ക് തന്നാൽ മാത്രം മതി...."
അവൾ പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു പിടിച്ചു നിന്നു....!
"എനിക്ക് തന്നെ തന്നേക്കണേ ദൈവമേ മനസ് മുഴുവനും എന്നെ മാത്രം കൊണ്ട് നടക്കുന്ന ഈ പെണ്ണിനെ...."
അവനും മനസറിഞ്ഞു പ്രാർത്ഥിച്ചു....!
"പോവാം...."
"മ്മ്...."
അവൻ അവളുടെ കയ്യും പിടിച്ചു തിരികെ നടന്നു.... അവളുടെ നോട്ടം മുഴുവനും അവനെ തന്നെയാണ്.... ഇത് പോലെ ശ്രീയേട്ടന്റെ കയ്യും പിടിച്ചു ഈ ജന്മം മുഴുവനും നടക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ്.... അവനും അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു.... പെണ്ണിന്റെ നോട്ടം കണ്ട് എന്തെ എന്ന ചോദ്യ ഭാവത്തോടെ അവളെ നോക്കിയതും അവൾ അവനെ പിടിച്ചു ആ ചുണ്ടിൽ അമർത്തി ചുംബിച്ചു....അവനും ഒരു ചിരിയോടെ അവളുടെ അധരങ്ങളെ പൊതിഞ്ഞു.... മതിവരാത്ത പോലെ പരസ്പരം മത്സരിച്ചു ചുംബിച്ചു കൊണ്ട് നിന്നതും ശ്വാസം വിലങ്ങിയതും രണ്ട് പേരും വേർപെട്ടു....!
"നീ ഇങ്ങനെ ആണെങ്കിൽ ഞാൻ കയ് വിട്ട് പോവും എന്റെ ദേവൂട്ടി...."
"ശ്രീയേട്ടൻ എന്ന് വെച്ചാൽ എനിക്ക് ഭ്രാന്ത് ആണ്...."😘
"നിന്റെ മനസ്സിൽ എന്നോട് ഇത്രയൊക്കെ സ്നേഹം ഉണ്ടാവാൻ ഞാൻ എന്ത് ഭാഗ്യം ചെയ്‌തെന്ന് എനിക്ക് തന്നെ അറിയില്ല....ഇതൊക്കെ നമ്മുടെ കല്യാണം കഴിഞ്ഞാലും ഉണ്ടാവോ...."
"ശ്രീയേട്ടൻ എന്നെ കെട്ട് അപ്പൊ കാണാം.... സ്നേഹിച്ചു കൊല്ലും ഞാൻ...."😘
അത് കേട്ട് അവൻ ഒരു ചിരിയോടെ അവളെ നോക്കി....!
"തിരിച്ചു പോണ്ടേ...."
"പോണോ....ഇവിടെ വെച്ച് ശ്രീയേട്ടന് എന്നെ കെട്ടിക്കൂടെ...."
"നീ ഇങ്ങ് വന്നെ....നിനക്ക് പലതും തോന്നും.... ഇത് നിന്റെ പ്രായത്തിന്റെ കുഴപ്പം ആണ്.... ഇതേ പ്രായത്തിലാ ഞാൻ ഒന്ന് വീണത്...."
"😍അത് എന്റെ മുന്നിൽ അല്ലെ...."
"പക്ഷെ അതിന് മുൻപ് എനിക്ക് തോന്നിയിട്ടുണ്ട്....കെട്ട് പ്രായം ആവുമ്പോ ഈ പെണ്ണിനെ കെട്ടിയാലോ എന്ന്...."
"അത് ചുമ്മാ.... അന്നൊക്കെ എന്നെ കാണുമ്പോ ഒരു മൈൻഡ് പോലും ഉണ്ടായിരുന്നില്ലല്ലോ...."
"നീയും അങ്ങനെ തന്നെയല്ലേ...."
"അന്ന് ചെറിയ പെണ്ണല്ലേ....പ്രേമം ഒന്നും എനിക്കറിയില്ലല്ലോ...."
"പക്ഷെ ഇപ്പൊ ഒരുപാട് അറിഞ്ഞു.... എന്റെ തപസ് ഇളക്കിയതല്ലേ നീ...."
അതിനവൾ ഒന്ന് ചിരിച്ചു.... പെണ്ണ് ബൈക്കിൽ കേറി ഇരുന്നു അവനെ കെട്ടിപ്പിടിച്ചു.... അവൻ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തതും അവൾ അവന്റെ കാതിൽ ചെറുതായി കടിച്ചു....!
"ഐ ലവ് യൂ ശ്രീയേട്ടാ...."😘
അവൾ പോവാൻ നേരം അവന്റെ കവിളിൽ ചുംബിച്ചു അതും പറഞ്ഞു അകത്തേക്ക് ഓടി പോയി....!
💕💕💕
"ഇന്ന് നീ കോളേജിൽ പോവേണ്ട...."
ദേവൂട്ടി കാലത്ത് ബാഗും എടുത്തു ഇറങ്ങിയതും വല്യേട്ടൻ പറയുന്നത് കേട്ട് നിരാശയോടെ എല്ലാരേയും ഒന്ന് നോക്കി....!ഇന്ന് ക്ഷേത്രത്തിലോ പോവാൻ പറ്റിയില്ല...ശ്രീയേട്ടനെ കാണാതെ പറ്റില്ല....!!😒
"അതെന്താ...?!!"
"അത്... ഇവിടെ കുറച്ച് ഗസ്റ്റ് വരുന്നുണ്ട് അത് കൊണ്ട്...."
"ഗസ്റ്റോ....?!!"
"ആ...അവരോട് എന്തെങ്കിലും വേണ്ടാത്തത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌താൽ ഈ വല്യേട്ടന്റെ മറ്റൊരു മുഖം നീ കാണേണ്ടി വരും...."
എന്നും പറഞ്ഞു ദാസ് പോയതും പെണ്ണ് മുറിയിലേക്ക് നടന്നു.... ശ്രീ കുട്ടിയെ വിളിച്ചു ലീവ് ആണെന്ന് പറഞ്ഞു പെണ്ണ് ബെഡിലേക്ക് വീണു.... ശ്രീയേട്ടനെ വിളിക്കാൻ മനസ് വരുന്നില്ല....!പെണ്ണ് പെട്ടെന്ന് എണീറ്റ് നന്ദന്റെ മുറിയിലേക്ക് ചെന്നു....!
"കുഞ്ഞേട്ടാ സത്യം പറ ആരാ വരുന്നത്...."
"അത് എനിക്ക് അറിയില്ല...."
"അറിയില്ല അല്ലെ....കുഞ്ഞേട്ടൻ എന്റെ മുഖത്ത് നോക്കി പറ അറിയില്ലെന്ന്...."
"അത്.... അത്....മോളെ....ഞാൻ.... എനിക്ക്...."
"എന്നെ പെണ്ണ് കാണാൻ വരുന്നതല്ലേ...."😒
"മ്മ്...."
അവനും വിഷമത്തോടെ ഒന്ന് മൂളി....!
"എനിക്ക് ഇഷ്ടം അല്ലെന്ന് അറിയില്ലേ എന്നിട്ടും എന്തിനാ....?!!"
"ഞാൻ അല്ല മോളെ ഏട്ടനാ....ഏട്ടൻ നിനക്ക് നല്ലതിന് വേണ്ടിയല്ലേ...."
"നല്ലത്...അങ്ങനെ ആണെങ്കിൽ കുഞ്ഞേട്ടൻ പ്രേമിക്കുന്ന പെണ്ണിനെ കുഞ്ഞേട്ടൻ ഉപേക്ഷിക്കാൻ തയാർ ആണോ....അത് മാത്രം അല്ല ആ പെണ്ണിനെ കുഞ്ഞേട്ടന് കെട്ടാൻ പറ്റണം എങ്കിൽ ഞാൻ മനസ് വെക്കണം.... അപ്പൊ പിന്നെ എന്റെ ലവിന് കുഞ്ഞേട്ടൻ കൂട്ട് നിൽക്കേണ്ടി വരും.... കുഞ്ഞേട്ടൻ തന്നെ ആലോചിക്ക് എന്ത് വേണം എന്ന്...."
എന്നും പറഞ്ഞു പെണ്ണ് ഇറങ്ങിയതും നന്ദൻ എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു....!
ഞാൻ പ്രവർത്തിച്ചാൽ അല്ലെ കുഴപ്പം.... ആ വരുന്നവൻ പ്രവർത്തിക്കട്ടെ.... അല്ല പിന്നെ....!പെണ്ണ് കണ്ണാടിക്ക് മുന്നിൽ ഓരോ സാരി എടുത്തു മേലെ വെച്ച് നോക്കുമ്പോ ആണ് ചേട്ടത്തി കേറി വന്നത്....!
"ഈ സാരി മതിയല്ലേ ചേട്ടത്തി...."
ഏട്ടത്തി വായും പൊളിച്ചു പെണ്ണിനെ നോക്കി....!
"ഞാൻ കരുതി നീ ഇവിടെ കരച്ചിൽ ആവും എന്ന്...."
"എന്റെ കണ്ണീര് പോലും ഞാൻ ശ്രീയേട്ടന് വേണ്ടിയെ പൊഴിക്കൂ.... അവൻ വരുന്നത് കാണാൻ അല്ലെ... കണ്ടിട്ട് പോയിക്കോട്ടെ...."
"ഹ്മ്മ്.... അപ്പൊ എന്തോ കാര്യായിട്ട് തീരുമാനിച്ചാണല്ലോ...."
"അതൊക്കെ ചേട്ടത്തി കണ്ടോ....വല്യേട്ടൻ പോലും ഇതിൽ വീഴും...."
പെണ്ണ് പറഞ്ഞു തീരുന്നതിനു മുന്നേ നന്ദൻ കേറി വന്നത് കണ്ട് പെണ്ണ് ഒന്ന് ചിരിച്ചു....!
"എങ്കിൽ നീ സാരി മാറി വാ...."
എന്നും പറഞ്ഞു ചേട്ടത്തി പോയതും പെണ്ണ് നന്ദനെ നോക്കി ഇളിച്ചു....!
"എന്ത് തീരുമാനിച്ചു....?!!"
"നിന്റെ മനസ്സിൽ ഏതോ ഒരുത്തൻ കേറി കൂടിയില്ലേ അത് പോലെ എന്റെ മനസിലും ഒരു പെണ്ണ് കടന്ന് കൂടിയിട്ടുണ്ട്....ആരാ എന്താണെന്ന് ഒന്നും ചോദിക്കരുത്.... സമയം ആവുമ്പോ പറയാം..."😒
"അപ്പൊ പിന്നെ ഈ കല്യാണം മുടക്കല്ലേ...."
"മ്മ്...ഏട്ടനെ ചതിക്കേണ്ടി വരുവല്ലോ എന്ന് ഓർക്കുമ്പോഴാ...."😒
"അത് സാരല്ല.... വല്യേട്ടൻ ആഗ്രഹിക്കുന്നത് ഞങ്ങളെ സന്തോഷം അല്ലെ....!ഞാൻ സന്തോഷിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്ന ആളെ കൂടെ ജീവിക്കുമ്പോഴാ....!"
"മ്മ്...."😒
"അല്ല കുഞ്ഞേട്ടാ ഏതോ ഒരുത്തിയോട് പ്രേമം ആണെന്ന് പറഞ്ഞില്ലേ അവൾക്ക് അറിയോ എന്റെ കുഞ്ഞേട്ടന്റെ മനസ്സിൽ ആ പെണ്ണാണെന്ന്...."
"അത്.... അത് അറീല...."
"ബെസ്റ്റ്.... അതൊക്കെ ഈ ഞാൻ... ഏഴു വർഷം മുന്നേ പണി തുടങ്ങിയതാ.... ഇപ്പോഴാ ആളൊന്ന് വീണത്...."
"🙄അപ്പൊ അവൻ വീണോ....?!!"
"😍മ്മ്...."
"എപ്പോ....?!!"
"അന്ന് എനിക്ക് ലോട്ടറി അടിച്ചെന്ന് പറഞ്ഞില്ലേ അന്ന് ആള് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു...."
"ആരാ അവൻ..."
"അത് കുഞ്ഞേട്ടൻ എന്ന് കുഞ്ഞേട്ടന്റെ പെണ്ണിന്റെ പേര് പറയുന്നോ അന്ന് പറയാം...."
പെണ്ണ് ചിരിച്ചു കൊണ്ട് അതും പറഞ്ഞതും നന്ദൻ വായും പൊളിച്ചു നിന്നു....!
🤔ഇനി ആ ശ്രീദേവ് എങ്ങാനും ആവോ....!ലക്ഷണം ഒക്കെ ഏതാണ്ട് മാച്ച് ആണ്....!!നന്ദൻ മാനം നോക്കി ഒന്ന് ചിന്തിച്ചു....!
🤔ശെടാ ആരാവും ആ പെണ്ണ്....ശ്രീകുട്ടിയാവാൻ തന്നെയാണ് ചാൻസ്.... അങ്ങനെ ആണെങ്കിൽ എന്താവും....!പെണ്ണും അതെ ചിന്തയിൽ ആണ്....!
💕💕💕
ശ്രീ നിലയം ഗേറ്റ് കടന്ന് കാർ വന്ന് നിന്നതും ദാസും അച്ഛനും പുഞ്ചിരിയോടെ അടുത്തേക്ക് ചെന്നു....!
അതിൽ നിന്ന് ഇറങ്ങിയ ശിവനെ അച്ഛനും ഒറ്റ നോട്ടത്തിൽ ഇഷ്ടം ആയി....!
"വരൂ...."
അച്ഛൻ അവരെ സ്വീകരിച്ചതും ശിവനും അമ്മയും അകത്തു കയറി ഇരുന്നു.... കിച്ചണിൽ അമ്മയും ചേട്ടത്തിയും ചായയും പലഹാരവും എടുത്തു വെക്കുന്ന തിരക്കിൽ ആണ്....!
"അമ്മേ ഇത് വരെ ആയില്ലേ...."
"ആയെടാ....മോളെ നീ ചെന്ന് ദേവൂട്ടിയെ വിളിച്ചു കൊണ്ട് വാ...."
"ശരിയമ്മേ...."
എന്നും പറഞ്ഞു അനു ദേവൂട്ടിയുടെ അടുത്ത് ചെന്നു....!
"ഞാൻ കണ്ടെടി പയ്യനെ... നിന്റെ ശ്രീയേട്ടന്റെ അത്രയും വരില്ലെങ്കിലും കാണാൻ സുന്ദരൻ....ഗെറ്റപ്പ് ഒക്കെ കണ്ടാൽ ഏത് പെണ്ണും വീഴും മോളെ...."
"വീഴ്ത്തിയേക്കാം....ചേട്ടത്തി വാ...."
എന്നും പറഞ്ഞു പെണ്ണ് താഴേക്ക് ഇറങ്ങിയതും ചേട്ടത്തി വായും പൊളിച്ചു പെണ്ണിന്റെ പിന്നാലെ ഇറങ്ങി....!
"ഇത് നന്ദൻ.... എന്റെ അനിയനാ...."
നന്ദൻ അവർക്കരികിലേക്ക് വന്നതും ദാസ് പരിചയപ്പെടുത്തി....!
"ഹലോ..."
നന്ദൻ ചിരിച്ചു കൊണ്ട് വിഷ് ചെയ്തു അടുത്തായി ഇരുന്നു.... പെണ്ണ് എന്താണാവോ കണ്ട് വെച്ചത്.... 🙄കണ്ട് തന്നെ അറിയാം... നന്ദൻ ആ ചിന്തയോടെ അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു....!
അമ്മയും അനുവും ചായയും പലഹാരവും കൊണ്ട് വെച്ചതും ശിവന്റെ അമ്മ അവരെ നോക്കി പുഞ്ചിരിച്ചു....!
"ദേവൂട്ടി എവിടെ....?!!"
"മോളെ...."
അമ്മ വിളിച്ചതും പെണ്ണ് ഇന്നേവരെ ഇല്ലാത്ത നാണം ഒക്കെ ഫിറ്റ് ചെയ്തു അവർക്കരികിൽ വന്ന് നിന്നത് കണ്ട് അവിടെ ഉള്ളവർ ഒക്കെ കിളി പോയ പോലെ നിന്നു....!
"ഇവൻ പറഞ്ഞപ്പോൾ മോൾ ഇത്രയ്ക്ക് സുന്ദരി ആണെന്ന് കരുതിയില്ല....മോൾ ഇങ്ങ് വന്നെ...."
പെണ്ണ് അവർക്കരികിൽ ചെന്നതും അവന്റെ അമ്മ അടുത്ത് പിടിച്ചിരുത്തി.... ശിവൻ അവളെ തന്നെ നോക്കി ഇരിപ്പ് ആയിരുന്നു....!
"ഒരു പെണ്ണ് കെട്ടാൻ പറഞ്ഞപ്പോൾ ഒക്കെ ഒഴിഞ്ഞു മാറി നടന്നവനാ.... പക്ഷെ മോളെ കണ്ടപ്പോൾ മുതൽ മനസ് ഒന്ന് ഇളകി തുടങ്ങി...."
ആ ഇളക്കം ഞാൻ മാറ്റി തരാം....പെണ്ണ് പുറമെ ചിരിച്ചു കൊണ്ട് ഉള്ളിൽ ചിന്തിച്ചു....!
"ഇത് എന്ത് പറ്റിയതാ നെറ്റിയിൽ...."
"അത് ക്ഷേത്രത്തിലേക്കുള്ള പൂവ് പറിക്കാൻ പോയപ്പോൾ ഒന്ന് വീണതാ...."
ദാസ് ആയിരുന്നു മറുപടി കൊടുത്തത്.... അതൊന്നും അല്ല ഞാൻ എന്റെ കാമുകനെ കാണാൻ പോയപ്പോൾ വീണതാ പെണ്ണ് പുച്ഛത്തോടെ പിറു പിറുത്തു....!
"അല്ല ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ.... ഇവർക്ക് എന്തെങ്കിലും തനിച്ച് സംസാരിക്കാൻ ഉണ്ടാവും...."
"അത് ശരിയാ.... ദേവൂട്ടി ശിവനെയും കൊണ്ട് നിന്റെ മുറിയിൽ പോയി സംസാരിച്ചോളൂ...."
പെണ്ണ് നാണത്തോടെ എണീറ്റ് ചേട്ടത്തിയെ നോക്കി സൈറ്റ് അടിച്ചു മുറിയിലേക്ക് നടന്നു....!പിന്നാലെ അവളെ നോക്കി ശിവനും നടന്നു.... പെണ്ണ് കയ്യിൽ ഉള്ള ഫോണിൽ ശ്രീദേവിനെ കോൾ ചെയ്തു.... അവൻ ഒരു ചിരിയോടെ കോൾ അറ്റൻഡ് ചെയ്തു....!
"വരൂ...."
"ഇത് ദേവൂട്ടിയുടെ മുറിയാണോ....? അല്ല എനിക്ക് അങ്ങനെ വിളിക്കാലോ അല്ലെ...."
ശ്രീദേവ് എല്ലാം കേട്ട് ഞെട്ടി കൊണ്ട് എണീറ്റു....!
"അതിനെന്താ ചേട്ടന് ഇഷ്ടം ഉള്ളത് വിളിച്ചോളൂ...."
"😬ചേട്ടനോ... ഏത് വകയിൽ ആടി നിനക്ക് അവൻ ചേട്ടൻ ആയത്...."
ശ്രീ കലിപ്പിൽ സ്വയം പറഞ്ഞു....!
😍പെണ്ണിന്റെ മറുപടി കേട്ട് ശിവൻ അവളെ നോക്കി ഒന്ന് ചിരിച്ചു....!
"തന്നെ പറ്റി എല്ലാം തന്റെ വല്യേട്ടൻ പറഞ്ഞിരുന്നു.... എന്തെങ്കിലും കുസൃതി കാണിച്ചു ഈ കല്യാണം മുടക്കും എന്നും..."
അതിന് പെണ്ണ് നന്നായി അങ്ങ് ഇളിച്ചു കൊടുത്തു....!കാണാൻ കിടക്കുന്നല്ലേ ഉള്ളു....!😬
"താഴെ ചോദിച്ചാൽ താൻ എന്ത് പറയും.... എന്നെ ഇഷ്ടം ആയെന്നാണോ അതൊ...."
"എനിക്കിഷ്ടായി...."
🥺ദൈവമേ അപ്പൊ ഇവൾ എന്നെ തേക്കാൻ ഉള്ള പ്ലാൻ ആണോ....ശ്രീ വായും പൊളിച്ചു നിന്നു....!
പെണ്ണ് ഒരു ചിരിയോടെ തന്റെ കെട്ടി വെച്ച ഹെയർ ക്ലിപ് ഊരി മാറ്റിയതും മുടിക്കെട്ടുകൾ അരക്കെട്ടിലേക്ക് താണു....!അവൻ കണ്ണെടുക്കാതെ അവളെ നോക്കിയതും അവളുടെ കയ് അവന്റെ തോളിൽ വെച്ചു.... അത് കണ്ടതും ഒരു പുഞ്ചിരിയോടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി....!അവന്റെ കയ്യും അവളുടെ തോളിലേക്ക് പൊങ്ങിയതും അവൾ പിന്നിലേക്ക് നീങ്ങി....!
"വല്യേട്ടാ...."
അവനെയും പിടിച്ചു തള്ളി ഇട്ടു പെണ്ണ് താഴേക്ക് ഒരു ഓട്ടം ആയിരുന്നു.... അവളുടെ വിളി കേട്ട് എല്ലാരും ഞെട്ടി തരിച്ചതും പെണ്ണ് ഓടി വന്ന് ദാസിനെ കെട്ടിപ്പിടിച്ചു നിന്നു....!
ശിവൻ പെണ്ണിന്റെ ഉദ്ദേശം മനസ്സിൽ ആവാതെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നതും പെണ്ണ് ദാസിനെയും ഇറുക്കി പിടിച്ചു മോങ്ങാൻ തുടങ്ങി....!
"വല്യേട്ടാ.... അയാൾ എന്നെ...."😪
ഇറങ്ങി വരുന്ന ശിവനെ കാണിച്ചു കൊണ്ട് പെണ്ണ് ദയനീയമായി പറഞ്ഞതും ശിവൻ നിന്ന് വിയർക്കാൻ തുടങ്ങി.... നന്ദൻ പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് സൈറ്റ് അടിച്ചു കാണിച്ചു....!😉
"എടാ ഞങ്ങളെ പെങ്ങളെ നീ...."
നന്ദൻ അവന്റെ അടുത്ത് ചെന്ന് അവന്റെ കോളറിൽ പിടിച്ചു....!
"ഞാൻ.... ഒന്നും...."
"എന്താടാ ഇത്.... നീ ഇവളെ പെണ്ണ് കാണാൻ അല്ലേ വന്നത്....കല്യാണം കഴിയുന്നത് വരെ നിനക്ക് ഒന്ന് ക്ഷമിച്ചൂടെ ശിവ...."
അമ്മയും അവനെ നോക്കി പറഞ്ഞതും പെണ്ണ് ദാസിന്റെ നെഞ്ചിൽ കിടന്നു അവനെ നോക്കി നന്നായി ഇളിച്ചു കൊടുത്തു.... അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... എല്ലാം കേട്ട് ശ്രീദേവും ഹാപ്പി.... അല്ലേലും നിന്നെ കൊണ്ടെ ഇതൊക്കെ സാധിക്കൂ പെണ്ണെ.... 😟പെണ്ണിന്റെ കൂട്ട് സ്വന്തം പെങ്ങളാ ഇനി അവൾ ഇത് പോലെ വല്ലതും കാണിക്കോ....!
"എന്താ ശിവൻ ഇത്....നിന്നിൽ നിന്ന് ഞാൻ ഇങ്ങനെ ഒന്നും...."
ദാസ് പെണ്ണിനെ ചേർത്ത് പിടിച്ച് ശിവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു....!
"ഞാൻ ഒന്നും ചെയ്തിട്ടില്ല.... ആ കുട്ടി കള്ളം പറയാ...."
അത് കേട്ടതും പെണ്ണ് മോങ്ങാൻ തുടങ്ങി....!
"അയാളാ കള്ളം പറയുന്നേ.... എനിക്ക് ഇയാളെ വേണ്ട വല്യേട്ടാ...."
പെണ്ണ് മോങ്ങി കൊണ്ട് പറഞ്ഞതും ശിവൻ കലിപ്പിൽ നിന്നതും അവന്റെ കോളറിൽ ഇറുകി കിടക്കുന്ന പെണ്ണിന്റെ ഹെയർക്ലിപ് കണ്ട് നന്ദൻ അതെടുത്തു....!
"അവൾ കള്ളം പറയുന്നത് ആണെങ്കിൽ പിന്നെ അവളുടെ ഹെയർക്ലിപ് എങ്ങനെ നിന്റെ തോളിൽ എത്തി...."
പെണ്ണ് തന്റെ തോളിൽ കയ് വെച്ചത് അവൻ ഒന്ന് കൂടെ ഓർത്തെടുത്തു.... തന്റെ കോളറിൽ പിടിച്ചു തള്ളുന്നതിന് മുന്നേ അവൾ അത് അവിടെ തിരുകി വെച്ചത് അവന് നല്ലത് പോലെ മനസ്സിൽ ആയി....!
"ഇനിയും എന്ത് കണ്ട് കൊണ്ട് നിക്കാടാ വാ..."
അമ്മ അതും പറഞ്ഞു ശിവനെയും കൊണ്ട് നടന്നതും അവൻ ഒന്ന് തിരിഞ്ഞു നോക്കി....!
"😉ബൈ...."
പെണ്ണ് ദാസിന്റെ നെഞ്ചിൽ കിടന്ന് അവനെ നോക്കി കയ് കൊണ്ട് റ്റാറ്റാ കാണിച്ചു....!
"ച്ചെ...."😬
അവൻ കലിപ്പിൽ കാറിൽ ഇടിച്ചു ദേഷ്യം തീർത്തു....!
"നിനക്ക് അവളെ കെട്ടുന്നത് വരെ ഒന്ന് ക്ഷമിച്ചൂടെ.... പെണ്ണ് കാണാൻ വന്ന അന്ന് തന്നെ.... നിനക്ക് ഇത്രയ്ക്കും ബോധം ഇല്ലാതായോ.... ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ ഇത് നടന്നേനെ.... പിന്നെ നിനക്ക് എന്താണെന്ന് വെച്ചാൽ ആയിക്കൂടായിരുന്നോ...."
"എന്റെ അമ്മേ.... ആ പെണ്ണ് മനഃപൂർവം ചെയ്തതാ എല്ലാം.... അല്ലാതെ ഞാൻ ഒന്നും...."
"പിന്നെങ്ങനെ അത് നിന്റെ കോളറിൽ വന്നു...."
ശിവൻ അത് ഓർത്ത് കലിപ്പിൽ വണ്ടി ബ്രേക്ക് ഇട്ടു.... അന്ന് ഇവിടെ വെച്ചാണ് അവളെ ശ്രീദേവിനോപ്പം ബൈക്കിൽ കണ്ടത്.... അതിന് മുന്നേ തന്റെ മനസ്സിൽ സ്ഥാനം പിടിച്ചതാണ് അവൾ.... നിനക്ക് അവനോട് പ്രേമം ആണെങ്കിൽ എനിക്ക് നിന്നോടാ പ്രേമം.... നീ അവനെ കിട്ടാൻ എന്ത് വേണമെങ്കിലും ചെയ്യും എങ്കിൽ അതിനപ്പുറം ഞാനും കാണിക്കും....!
അവൻ അതും ചിന്തിച്ചു കാർ മുന്നോട്ട് എടുത്തു....!
"അനു ഇവളെ മുറിയിൽ കൊണ്ട് ചെന്നാക്ക്...."
ദാസ് പറഞ്ഞതും ചേട്ടത്തി പെണ്ണിനെ പിടിച്ചു മുറിയിലേക്ക് നടന്നു....!
അവൾ പോയതും ദാസ് ദേഷ്യത്തോടെ അവിടെ ഇരുന്നു....!
"എന്താ ഏട്ടാ ഇത് അവനെ പറ്റി നല്ലത് പോലെ അന്വേഷിച്ചിട്ടല്ലേ ദേവൂട്ടിയെ കെട്ടിച് കൊടുക്കാൻ തീരുമാനിക്കുന്നത്....അവൾക്ക് നല്ലത് പോലെ വിഷമം ആയെന്നാ തോന്നുന്നേ...."
"നിനക്ക് തോന്നുന്നുണ്ടോ നന്ദാ അവൻ അങ്ങനെ ചെയ്യും എന്ന്.... എനിക്കറിയാം അവൾ മനസ്സിൽ ഉള്ള ഇഷ്ടം നേടിയെടുക്കാൻ വേണ്ടി കാണിച്ചു കൂട്ടുന്നതാ ഇതൊക്കെ എന്ന്...."
🙄എടീ ദേവൂട്ടി പണി പാളി....നന്ദൻ അതും ചിന്തിച്ചു വായും പൊളിച്ചു നിന്നു....!
"ഇതൊക്കെ മനസ്സിൽ ആക്കിയിട്ടും അവൻ ഇവളെ സ്വീകരിക്കാൻ തയാർ ആണെങ്കിൽ അവൻ തന്നെയാവും ദേവൂട്ടിയെ കെട്ടുന്നത്.... അത് വരെ ഞങ്ങൾ എല്ലാം വിശ്വസിച്ചെന്ന് അവളും കരുതിക്കോട്ടെ.... തത്കാലം അനുവും ഇത് അറിയണ്ട...."
🙄നന്ദൻ പിന്നെയും കിളി പോയ പോലെ നിന്നു....!
"ശ്രീയേട്ടാ...."😘
പെണ്ണ് മുറിയിൽ എത്തിയപാടെ ശ്രീദേവിനെ വിളിച്ചു....!
"നീ കലക്കി കേട്ടോ.... അവൻ എന്തായാലും ഇനി ആ വഴിക്ക് വരില്ല...."
"ശ്രീയേട്ടൻ പിന്നെ ഈ ദേവൂട്ടിയെ പറ്റി എന്താ കരുതിയത്...."
"നീ ഒരു സംഭവം അല്ലെടി.... വെറുതെ ആണോ നിന്റെ സ്നേഹത്തിന് മുന്നിൽ ഞാൻ തോറ്റു പോയത്...."😘
അതിന് പെണ്ണ് ഒന്ന് ഇളിച്ചു....!
"ഇപ്പൊ എന്റെ കൂടെ എല്ലാറ്റിനും കുഞ്ഞേട്ടനും ഉണ്ട്.... അതാ ഒരു ധൈര്യം...."
"നന്ദനോ...."🙄
"മ്മ്.... കുഞ്ഞേട്ടന് ഏതോ ഒരു പെണ്ണിനെ ഇഷ്ടാ.... അതിന് വേണ്ടിയാ എന്റെ കൂടെ നിക്കുന്നത്...."
"അതാരാ....?!!"
"അത് പറയണേൽ ശ്രീയേട്ടനാ എന്റെ മനസ്സിൽ ഉള്ളത് എന്ന് ഞാൻ പറയേണ്ടി വരും.... അത് കൊണ്ട് തത്കാലം ഞാൻ ചോദിച്ചിട്ടില്ല.... പക്ഷെ എന്റെ ഡൌട്ട് ഞാൻ പറഞ്ഞാൽ ശ്രീയേട്ടൻ കുഞ്ഞേട്ടനെ ഒന്നും ചെയ്യരുത്.... എന്നെ ഉപേക്ഷിക്കേം ചെയ്യരുത്...."😒
"നിന്റെ കുഞ്ഞേട്ടൻ ഏതേലും പെണ്ണിനെ പ്രേമിച്ചാൽ എനിക്കെന്താ...."
"ഏതേലും പെണ്ണല്ല ശ്രീക്കുട്ടിയാണെന്നാ എനിക്ക് തോന്നുന്നത്...."
"😨ഏ....ശ്രീ കുട്ടിയോ...?!!
അവിടെ ഉള്ളവർക്ക് ഒക്കെ എന്താടി ഇങ്ങോട്ട് ഒരു ചായ് വ്...."
"അവിടെ ഉള്ളവർക്കും ഇങ്ങോട്ട് തന്നാ ചായ് വ്.... ശ്രീക്കുട്ടിക്കും കുഞ്ഞേട്ടനെ ഇഷ്ടം ആണോന്ന് എനിക്ക് ഡൌട്ട് ഉണ്ട്...."
"😲ഏ...."
ശ്രീദേവ് ഞെട്ടി കൊണ്ട് ചോദിച്ചു....!
"അത് പിന്നെ ഏട്ടൻ മതില് ചാടിയാൽ പെങ്ങൾ വേലി എങ്കിലും ചാടണ്ടേ...."
"അതൊക്കെ നിന്റെ ഡൌട്ട് അല്ലെ അവൾ അങ്ങനെ ഒന്നും ചെയ്യില്ല...."
"പെങ്ങളെ പറ്റി എല്ലാ ഏട്ടന്മാരെ ദാരണയും ഇങ്ങനെ ഒക്കെ തന്നെയാ.... എനിക്ക് രണ്ട് ഏട്ടന്മാർ ഉണ്ടായിട്ടും ഞാൻ ശ്രീയേട്ടനെ പ്രേമിക്കുന്നില്ലേ.... അപ്പൊ പിന്നെ അവൾക്ക് എന്താ പ്രേമിച്ചാൽ...."
"നീയാവും ഓരോന്ന് പറഞ്ഞു അവളെ ഇളക്കി വിട്ടത്...."
"ഒന്ന് പോ ശ്രീയേട്ടാ.... ഞാൻ എന്റെ ഡൌട്ട് പറഞ്ഞതാ.... എന്തായാലും അവളുടെ ഉള്ളിൽ ആരാണെന്ന് കണ്ട് പിടിക്കുന്ന കാര്യം ഞാൻ ഏറ്റു.... കുഞ്ഞേട്ടന്റെ അടുത്ത് നിന്ന് ശ്രീയേട്ടൻ വേണം കണ്ട് പിടിക്കാൻ.... ആണെങ്കിൽ നമുക്ക് ഒരു കൂട്ടായില്ലേ..."
☹️അവൻ പിന്നെയും വായും പൊളിച്ചു നിന്നു....!!
💕💕💕
"സോറി ശിവൻ.... അവൾ കാണിച്ച തെറ്റിന് ശിവനോട് ഞാൻ ക്ഷമ ചോദിക്കുന്നു...."
ദാസ് വന്ന് ശിവനോടായി പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു....!
"ഏയ് അത് പ്രശ്നം ഇല്ല...അതൊക്കെ ഒരു വികൃതിയായിട്ടേ ഞാനും കണ്ടിട്ടുള്ളൂ....."
"അവൾ എന്തെങ്കിലും വികൃതി കാണിക്കുമെന്നെ ഞാനും കരുതിയിരുന്നുള്ളൂ.... ഇത് ഇത്തിരി കൂടി പോയെന്നും ശിവന്റെ അഭിമാനത്തിന് അത് കോട്ടം സംഭവിച്ചു എന്നും എനിക്കറിയാം....ഞാൻ വേണെങ്കിൽ ശിവന്റെ അമ്മയോട് മാപ്പ് പറയാനും തയാർ ആണ്...."
"ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല... അമ്മയെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കിയിട്ടുണ്ട്...."
അത് കേട്ടതും ദാസ് ഒന്ന് ആശ്വസിച്ചു....!
"ശിവന് വേറെ എതിർപ്പ് ഒന്നും ഇല്ലെങ്കിൽ അവളെ വിവാഹം ചെയ്ത് തരുന്നതിന് ഞങ്ങൾക്ക് എതിർപ്പ് ഒന്നും ഇല്ല...."
ദാസിന്റെ വാക്കിൽ ശിവൻ ഒന്ന് പുഞ്ചിരിച്ചു....!
"അവൾക്ക് മാറ്റാരോടെങ്കിലും പ്രണയം ഉണ്ടോ....?!!"
എല്ലാം അറിയാം എങ്കിലും ഒന്നും അറിയാത്ത പോലെ ശിവൻ ദാസിനെ നോക്കി ചോദിച്ചു....!
"ഒരാളെ ഇഷ്ടം ആണെന്ന് അറിയാം... പക്ഷെ അവന് അത് അക്‌സെപ്റ് ചെയ്തിട്ടില്ലെന്ന് അവൾ പറഞ്ഞിരുന്നു.... അതൊക്കെ ഈ പ്രായത്തിന്റെ ഒരു കൗതുകം ആണ്..."
അപ്പൊ അവൾ പാതിരാത്രി അവന്റെ കൂടെ കറക്കം ആണെന്ന് ഇവന്മാർക്ക് അറിയില്ല.... അത് എന്തായാലും നന്നായി....അവൻ ഒരു ചിരിയോടെ ചിന്തിച്ചു....!
"എനിക്ക് അവളെ വിവാഹം ചെയ്യുന്നതിന് എതിർപ്പ് ഒന്നും ഇല്ല.... പക്ഷെ അതിന് മുൻപ് എനിക്ക് അവളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്...."
"അത് വേണോ ശിവൻ...."
"പേടിക്കേണ്ട പുറത്ത് എവിടെ എങ്കിലും വെച്ച് മതി...."
"ശരി.... ഞാൻ വിളിക്കാം...."
ദാസ് ഇറങ്ങിയതും ശിവൻ ഒരു ചിരിയോടെ തന്നെ ഇരുന്നു....ഫോണിൽ അവളുടെ പിക് എടുത്തു നോക്കി....!
കോളേജിന് മുന്നിലൂടെ നല്ല മഴയുള്ള ഒരു ദിവസം പോവുമ്പോൾ ആണ് ആ മുഖം കണ്ണിൽ ഉടക്കിയത്...മഴയൊന്നും വക വെക്കാതെ അത് നനഞ്ഞു ആസ്വദിക്കുകയായിരുന്നു അവൾ.... നനഞൊട്ടിയ അവളുടെ ശരീര സൗന്ദര്യം കണ്ണിൽ ഉടക്കിയതും അവളെ നേടണം എന്ന വാശിയായിരുന്നു....!!
പക്ഷെ ഈ നാട്ടിൽ വന്നത് മറ്റൊരു ലക്ഷ്യം നേടിയെടുക്കാൻ വേണ്ടിയാണ്.... അന്ന് ആ രാത്രി വരുന്ന വഴി തന്നെ കണ്ടതും അവളെയാണ്....അവൾ മറ്റൊരാളുടെ മനസ്സിൽ ഇടം നേടിയിരുന്നെന്ന് അന്ന് മനസ്സിൽ ആയി....പക്ഷെ ഒരിക്കലും അവന് നിന്നെ ഞാൻ വിട്ട് കൊടുക്കില്ല....എന്റെ ലക്ഷ്യം നിറവേറ്റുന്നതിനോടൊപ്പം നിന്നെയും ഞാൻ നേടി എടുത്തിരിക്കും.... അവൻ പകയോടെ ചിന്തിച്ചു നിന്നു....!
💕💕💕
ശ്രീദേവ് നന്ദനോടൊപ്പം ഉള്ളപ്പോൾ ആണ് അവന്റെ ഫോൺ റിങ് ആയത്.... അവൻ പോക്കെറ്റിൽ കയ്യിട്ട് ഫോൺ എടുത്തു നോക്കിയതും ദേവൂട്ടിയാണെന്ന് കണ്ട് നന്ദനെ ഒന്ന് നോക്കി.... അവൻ ഒന്നും അറിയാത്ത പോലെ ഇരുന്നു....!
കോൾ അറ്റൻഡ് ചെയ്തു അവൻ അല്പം നീങ്ങി നിന്നു....!
"ശ്രീയേട്ടാ.... ഇത് എവിടെയാ....?!!"
"ഞാൻ പുറത്താ.... എന്റെ കൂടെ എന്റെ ഫ്രണ്ട് നന്ദനും ഉണ്ട്...."
എന്നെ എടുത്തു പറയണം എങ്കിൽ മോനെ ശ്രീദേവേ അത് എന്റെ പെങ്ങൾ തന്നെയായിരിക്കും... നന്ദൻ ചിന്തിക്കാതിരുന്നില്ല....!
"😟അയ്യോ എന്നിട്ട് കുഞ്ഞേട്ടൻ ഞാനാണ് വിളിച്ചത് എന്ന് കണ്ടോ...."
"ഏയ് ഇല്ല...."
"എങ്കിൽ ഞാൻ കാത്തിരിക്കും... വീട്ടിൽ എത്തിയാൽ എന്നെ വിളിക്കണം....ഉമ്മ... ബൈ...."😘
എന്നും പറഞ്ഞു പെണ്ണ് കോൾ കട്ട് ചെയ്തു....!
ശ്രീദേവ് ഫോൺ പോക്കെറ്റിൽ ഇട്ടു നന്ദനരികിൽ വന്നിരുന്നു....!
"ഏട്ടൻ എന്തായാലും അവളെ ആ ശിവന് തന്നെ കെട്ടിച്ച് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്...."
നന്ദൻ ശ്രീയുടെ പ്രതികരണം കാണാൻ എന്ന പോലെ പറഞ്ഞു....!
"അതിന് അവൾ സമ്മതിക്കോ...."
"ഏട്ടൻ അല്ലെ ആള് എങ്ങനെ എങ്കിലും സമ്മതിപ്പിച്ചോളും.... ഞങ്ങളെ ആരെയും വിഷമിപ്പിക്കുന്നത് അവൾക്ക് ഇഷ്ടം അല്ല.... അത് കൊണ്ട് ഏട്ടൻ രണ്ട് സെന്റി അടിച്ചാൽ അവൾ വീണോളും...."
ശ്രീയുടെ മുഖം മാറുന്നത് അവൻ കാണുന്നുണ്ടായിരുന്നു....!
"നിനക്കെന്താടാ ഒരു വിഷമം പോലെ...."
"ഏയ്.... അത്.... ദേവൂട്ടിയുടെ വിവാഹം ഉടനെ ഉണ്ടാവുമെങ്കിൽ ശ്രീകുട്ടിയുടെ വിവാഹവും ഉടനെ നടത്തണം.... അവരുടെ എല്ലാ കാര്യവും ഒരുമിച്ചല്ലേ...."
അത് കേട്ടതും നന്ദനും ചെറുതായി ഒന്ന് ഞെട്ടി....ദേവൂട്ടി വെറും ഒരു ഡൌട്ട് പറഞ്ഞതാണ് അത് സത്യം ആണോ എന്നറിയാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ്....!
അവന്റെ മുഖം മാറുന്നത് ശ്രീയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു....!
ഇനി പെങ്ങൾ കൂടി ഇവനെ പ്രേമിക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ എല്ലാം ഹുദാ ഗവ.... കുടുംബം തമ്മിൽ തല്ലാതിരുന്നാൽ കൊള്ളാം....!!🙄
വീട്ടിൽ എത്തിയതും ശ്രീദേവ് പെങ്ങളെ നല്ലത് പോലെ ഒന്ന് ഇരുത്തി നോക്കി....!
"ദേവ നിലയത്തിലെ ദേവൂട്ടിയുടെ കല്യാണം ഉടനെ ഉണ്ടാവും എന്നാ കേട്ടത്.... അവർ ക്ഷണിക്കാൻ വന്നാൽ നമ്മൾ പോണം എന്നാ എന്റെ അഭിപ്രായം...."
ശ്രീദേവ് ഫുഡ് കഴിച്ച് കൊണ്ട് പെങ്ങളെ മാത്രം അല്ല അച്ഛന്റെയും ഉള്ളിലിരിപ്പ് അറിയാൻ എന്ന പോലെ പറഞ്ഞു....!
"അവർ ക്ഷണിക്കാൻ വന്നില്ലെങ്കിലോ...."
"ദേവൂട്ടിയുടെയും നന്ദന്റെയും വിവാഹം ഒരുമിച്ച് നടത്താനാ അവരെ പ്ലാൻ.... കുടുംബത്തിൽ ആണെങ്കിൽ ഇത് കഴിഞ്ഞാൽ ഇനി ഒരു വിവാഹവും നടക്കാൻ ഇല്ല....അപ്പൊ പിന്നെ അവർ എല്ലാം മറന്ന് നമ്മളെ ക്ഷണിക്കാൻ വരാതിരിക്കില്ല...."
"ദേ മനുഷ്യാ ഏട്ടൻ എല്ലാം മറന്ന് വന്നാൽ ഞാനും പിള്ളേരും അങ്ങ് പോവും.... നിങ്ങളെ വാക്ക് കേട്ട് നിൽക്കില്ല....വാശിയും കൊണ്ട് നിൽക്കാണെങ്കിൽ നിങ്ങൾ ഇവിടെ തന്നെ നിൽക്കേണ്ടി വരും...."
ശ്രീക്കുട്ടി ആണെങ്കിൽ ഏതോ ഒരു അവസ്ഥയിൽ ഇരിപ്പാണ്....!😟
"അതെ പ്രായം അല്ലെ നിങ്ങൾ രണ്ടാൾക്കും.... നീ നിനക്ക് പറ്റിയ ഒരു പെണ്ണിനേയും ഇവൾക്ക് പറ്റിയ ഒരു ചെക്കനെയും കണ്ട് പിടിക്കാൻ നോക്ക്....അവർ നമ്മളെ ക്ഷണിക്കാണെങ്കിൽ നമുക്കും അവരെ ക്ഷണിക്കാം.... ഇല്ലേൽ നമ്മളും ക്ഷണിക്കില്ല...."
☹️ഇത് ഒരു നടക്ക് പോകുന്ന ലക്ഷണം ഇല്ല.... ശ്രീദേവ് അച്ഛനെ നോക്കി ആത്മഗതിച്ചു....!!
"കഴിക്കെടി.... നീ എന്താ ഇങ്ങനെ ഇരിക്കുന്നെ...."
പെങ്ങളെ ഇരിപ്പ് കണ്ടതും ശ്രീദേവ് പറഞ്ഞു....!
"എനിക്ക് വിശപ്പില്ല...."😒
എന്നും പറഞ്ഞു പെണ്ണ് എണീറ്റ് പോയി....!അപ്പൊ ദേവൂട്ടിയുടെ ഡൌട്ട് വെറുതെയല്ല....!
"ദേവൂട്ടിയുടെ കല്യാണം ആണെന്ന് കേട്ടത് കൊണ്ടാവും....അവർ രണ്ടും അത്രയ്ക്ക് നല്ല അടുപ്പം അല്ലെ.... ദൂരേക്ക് എങ്ങാനും ആണ് അവളെ കെട്ടിച്ചയക്കുന്നത് എങ്കിൽ പിന്നെ രണ്ട് പേരും ഒന്ന് കാണുകയെങ്കിലും ചെയ്യോ ആവോ...."
അമ്മ പെണ്ണിന്റെ പോക്ക് നോക്കി വിഷമത്തോടെ പറഞ്ഞു....!
അവൾ ദൂരേക്ക് ഒന്നും പോകില്ല അമ്മേ....ഈ വീട്ടിൽ തന്നെ അവൾ കേറി വരും.... ഈ ശ്രീദേവിന്റെ ഭാര്യ ആയിട്ട്.... അവൻ ഒരു പുഞ്ചിരിയോടെ ചിന്തിച്ചു....!
പക്ഷെ പെങ്ങൾ പോയത് അതൊന്നും അല്ല.... വേറെ എന്തോ കേട്ടത് കൊണ്ടാ.... അത് ഓർത്തതും അവൻ പെങ്ങൾക്ക് പിന്നാലെ ചെന്നു....പെണ്ണ് ആണെങ്കിൽ മുറിയിൽ ടെൻഷൻ അടിച്ചു അങ്ങിങായി നടപ്പ് ആണ്....!
"എന്ത് പറ്റിയെടി...."
"ഏയ് ഒന്നുല്ല ഏട്ടാ.... ഞാൻ വെറുതെ ദേവൂട്ടിയുടെ കാര്യം ഒക്കെ ഓർത്ത്...."
"അവളുടെ കാര്യം ഓർത്ത് നീ ടെൻഷൻ ആവണ്ട.... അവളെ ഈ ഞാൻ അല്ലാതെ വേറെ ആരും വിവാഹം ചെയ്യില്ല.... പോരെ...."
"അപ്പൊ നന്ദേട്ടൻ...."
അപ്പൊ ആ കാര്യത്തിൽ തീരുമാനം ആയി....!
"അല്ല അവളെ വിവാഹത്തിന്റെ അന്ന് തന്നെയല്ലേ നന്ദേട്ടന്റെ വിവാഹം ഉണ്ടെന്ന് പറഞ്ഞത്....അത് കൊണ്ട് ചോദിച്ചതാ...."
ഏട്ടന്റെ നോട്ടം കണ്ടതും പെണ്ണ് ഒന്നും അറിയാത്ത പോലെ നിഷ്കളങ്കമായി പറഞ്ഞു....!
"അവനും ഏതോ ഒരു മാക്രിയെ ഇഷ്ടം ആണെന്നാ കേട്ടത്.... അപ്പൊ പിന്നെ അതും നടക്കില്ല...."
ശ്രീദേവ് അന്ന് പെണ്ണ് മണകൊണാഞ്ചൻ എന്ന് പറഞ്ഞ പ്രതികാരം കണക്കെ പറഞ്ഞു....!
മാക്രി ഏട്ടന്റെ....അത് വേണ്ട.... ഏട്ടന്റെ പെങ്ങൾ തന്നെയാ....പെണ്ണ് ഒരു പുഞ്ചിരിയോടെ ചിന്തിച്ചു നിന്നു....!😍
അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങിയതും പെണ്ണ് ഫോൺ എടുത്തു നന്ദന്റെ പിക് നോക്കി പുഞ്ചിരിച്ചു കൊണ്ട് പതിയെ അതിൽ ചുണ്ടുകൾ അമർത്തി....!!
💕💕💕
"എവിടേക്കാ വല്യേട്ടാ ഈ പോണേ...."
ദേവൂട്ടിയെയും കൊണ്ട് ദാസ് വൈകീട്ട് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.... പെണ്ണ് ആണെങ്കിൽ എങ്ങോട്ടാണെന്ന് മനസ്സിൽ ആവാതെ ഏട്ടനെ നോക്കി ചോദിച്ചെങ്കിലും ഉത്തരം ഇല്ല....!
"വല്യേട്ടാ...."
പെണ്ണ് അരിശത്തോടെ വിളിച്ചിട്ടും അനക്കം ഇല്ലാത്തത് കണ്ട് പെണ്ണ് പിന്നെ സൈലന്റ് ആയി ഇരുന്നു....!
മുന്നിൽ ശിവൻ കാറും ചാരി നിൽക്കുന്നത് ദൂരെ നിന്നും കണ്ണിൽ ഉടക്കിയ ദേവൂട്ടി ദാസിനെ ഒന്ന് നോക്കി.... ഈ കാലമാടന്റെ അടുത്താണോ എന്നെയും കൊണ്ട് വന്നത്.... ഇവന്നിട്ട് കൊടുത്ത പണിയൊന്നും ഏറ്റില്ലേ....!🙄
"അന്ന് നീ കാണിച്ചു കൂട്ടിയത് ഒക്കെ അവൻ ആയത് കൊണ്ട ക്ഷമിച്ചത്.... ഇനിയും വല്ല ഉദ്ദേശവും മനസ്സിൽ ഉണ്ടെങ്കിൽ എന്റെ മോൾ അത് ഇവിടെ ഉപേക്ഷിച്ചു പോയാൽ മതി.... അവന് നിന്നോട് സംസാരിക്കാൻ ഉണ്ട്....അത് മാത്രം നീ കേട്ടാൽ മതി തിരിച്ച് ഒന്നും പറയാൻ നിക്കണ്ട കേട്ടല്ലോ...."
ദാസ് ഗൗരവത്തോടെ പറഞ്ഞതും പെണ്ണ് അനുസരണയോടെ തലയാട്ടി കാറിൽ നിന്നും ഇറങ്ങി....!
ഇവന് ചെറിയ പണി ഒന്നും പോരാ.... വലുത് എന്തെങ്കിലും വേണ്ടി വരും....ആദ്യം ഇവന് എന്താ പറയാൻ ഉള്ളത് എന്ന് കേൾക്കാം....!പെണ്ണ് ആ ചിന്തയോടെ അവന്റെ അടുത്തേക്ക് നടന്നു.... അവൻ അവളുടെ സൗന്ദര്യവും ആസ്വദിച്ചു ഏതോ ലോകത്തെന്ന പോലെ നിന്നു....!പിന്നെ മനസ്സിൽ പഴയ കണക്ക് തീർക്കാൻ ഉള്ള പകയും....!
അവന്റെ നിൽപ് കണ്ടതും പെണ്ണ് അരിശത്തോടെ ഒന്ന് ചുമച്ചു....!അത് കേട്ടപ്പോൾ ആണ് അവന് സ്ഥലകാല ബോധം വന്നത്....!
"എന്താ എന്നോട് പറയാൻ ഉള്ളത്...."
അവൾ ഗൗരവത്തോടെ തന്നെ അവനെ നോക്കി കൊണ്ട് ചോദിച്ചു....!
"അത് വേറൊന്നും അല്ല.... നിന്നെ വിവാഹം ചെയ്യാൻ എനിക്ക് സമ്മതം ആണെന്ന് പറയാൻ വേണ്ടി...."
"എന്നാലേ എനിക്ക് ഇയാളെ ഇഷ്ടം അല്ല....എന്റെ മനസ് മുഴുവനും മറ്റൊരാളാ.... അയാളെ അല്ലാതെ ഞാൻ വേറെ ഒരാളെയും കെട്ടാൻ സമ്മതിക്കില്ല...."
"മനസ് ആർക്ക് വേണേലും നീ കൊടുത്തോ....എന്നെ വിവാഹം ചെയ്‌താൽ മതി...."
അവൻ പെണ്ണിനെ ഉഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞതും പെണ്ണ് തരിച്ചു നിന്നു....അത്യധികം വിഷമത്തോടെ കാറിൽ ഇരിക്കുന്ന വല്യേട്ടനെ ഒന്ന് തിരിഞ്ഞു നോക്കി....!
"അന്ന് നീ കാണിച്ചില്ലേ.... നിന്നെ കണ്ടപ്പോൾ ശരിക്കും എനിക്ക് അത് തന്നെയാ തോന്നിയത്.... ഇനിയിപ്പോൾ ഞാൻ റിയൽ ആയിട്ട് അത് ചെയ്താലും നീ പറഞ്ഞാൽ ആരും അത് വിശ്വസിക്കാനും പോണില്ല....നിന്റെ പ്രിയപ്പെട്ട ഏട്ടന്മാർ പോലും...."
അത് കേട്ടതും പെണ്ണ് അവനെ പുച്ഛത്തോടെ ഒന്ന് നോക്കി....!
"നിനക്ക് എന്റെ ചെറുവിരലിൽ പോലും ഒന്ന് തൊടാൻ പറ്റില്ല....അതിന് എന്റെ ഏട്ടൻമാർ മാത്രം അല്ല ഞാൻ ഇഷ്ടപ്പെടുന്ന ആളും അനുവദിക്കില്ല...."
"ആര് ശ്രീദേവോ....?!!"
അവൻ ഒരു ചിരിയോടെ ചോദിച്ചതും പെണ്ണ് വീണ്ടും ഞെട്ടി തരിച്ചു നിന്നു....!ഈ കാലമാടൻ എല്ലാം അറിഞ്ഞു വെച്ച് കൊണ്ടുള്ള വരവാണല്ലോ ദൈവമേ....!!😒
"നിന്റെ ഏട്ടന്മാർക്ക് പോലും അറിയാത്ത കാര്യം ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ നീ ആലോചിക്കുന്നത്....എനിക്കറിയാം നീ പ്രേമിക്കുന്നത് ശ്രീദേവിനെ ആണെന്ന്.... അത് മാത്രം അല്ല നീയും അവനും പാതിരാത്രിയുള്ള കറക്കം കൂടി എനിക്കറിയാം.... അതിന്റെ തെളിവ് പോലും എന്റെ കയ്യിൽ ഉണ്ട്...."
അവൻ ഫോൺ എടുത്തു വീഡിയോ പ്ലേ ചെയ്തു അവൾക്ക് മുന്നിൽ നീട്ടിയതും പെണ്ണ് ഞെട്ടി കൊണ്ട് അവനെ നോക്കി....!
"ഇത് നിന്റെ ഏട്ടൻ അറിഞ്ഞാൽ എന്താ ഉണ്ടാവുക എന്ന് എന്നേക്കാൾ നന്നായി നിനക്കല്ലേ അറിയുക...ശ്രീദേവും ആയി തല്ലുണ്ടാക്കും...കുടുംബങ്ങൾ തമ്മിൽ ഇപ്പോഴുള്ളതിനേക്കാൾ വിദ്വേഷം കൂടും.... അല്ലെ...."
😒മിക്കവാറും അതിനേക്കാൾ ഭീകരം ആയിരിക്കും അവസ്ഥ....!പെണ്ണ് അതും ചിന്തിച്ചു അവനെ തുറിച്ചു നോക്കി....!
"ഞാൻ ആയിട്ട് ഈ കാര്യങ്ങൾ ഒന്നും നിന്റെ ഏട്ടനെ അറിയിക്കില്ല....അത് കൊണ്ട് നീ ഏട്ടൻ പറയുന്നത് അനുസരിച് എന്നെ വിവാഹം ചെയ്യാൻ റെഡി ആയി നിന്നോ....എല്ലാ ഭർത്താക്കന്മാരും പറയുന്നത് പോലെ അവനെ മറക്കണം എന്നൊന്നും ഞാൻ പറയില്ല...."
"😬ചീ.... നീ പോടാ വൃത്തികെട്ടവനെ.... നീയെന്താടാ ഈ ദേവൂട്ടിയെ പറ്റി കരുതിയത്.... എന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ശ്രീയേട്ടന്റെ മാത്രം ആയിരിക്കും...."
"എങ്കിൽ അതിന് മുൻപ് ഒരു ദിവസം എങ്കിൽ ഒരു ദിവസം നീ എന്റേതായിരിക്കും...അതെങ്കിലും ഞാൻ നടത്തിയിരിക്കും...."
അത് കേട്ടതും പെണ്ണ് കലിപ്പിൽ അവനെ നോക്കി....!
"എന്റെ ഏട്ടന്മാരെ പേര് പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട.... എന്റെ ഏട്ടന്മാർക്ക് ഞാൻ എന്ന് വെച്ചാൽ ജീവനാ.... എനിക്ക് നല്ലത് വരാനെ അവർ ആഗ്രഹിക്കൂ....നിന്റെ ഡ്രാമ ഒക്കെ വിശ്വസിച്ചാ ഏട്ടൻ നിന്നെ കൊണ്ട് എന്നെ കെട്ടിക്കാൻ ശ്രമിക്കുന്നത്....ആ ദാരണ ഞാൻ തീർത്തു കൊടുത്തോളാം....നിന്റെ മനസ്സിൽ ഇരിപ്പ് എന്താണെന്ന് അറിയാൻ വേണ്ടി ഞാൻ നിന്റെ അടുത്തേക്ക് വരുമ്പോ തന്നെ റെക്കോർഡ് ഓൺ ചെയ്തിരുന്നു.... നിന്നിൽ നിന്ന് ഇത്രയും പ്രതീക്ഷിക്കാതെയാ ഞാൻ ഇത് ചെയ്‌തത് എന്നാലും നിന്റെ യഥാർത്ഥ മുഖം ഇത് കേട്ടാൽ ഏട്ടൻ മനസ്സിലാക്കിക്കോളും...."
എന്നും പറഞ്ഞു അവൾ ഫോണും കയ്യിൽ പിടിച്ചു തിരിഞ്ഞു നടന്നതും ശിവൻ ഞെട്ടി....!
ദാസിനെ ഒന്ന് നോക്കിയതും അവൻ കാറിനരികിൽ തിരിഞ്ഞു നിന്ന് ഫോണിൽ സംസാരിക്കുകയാണ്....തിരിഞ്ഞു നടക്കുന്ന അവളുടെ ലെഫ്റ്റ് ഹാൻഡിൽ ഫോൺ കണ്ടതും ഒരു ചാട്ടത്തിന് അവൻ അത് കയ്യിൽ ആക്കി ദൂരേക്ക് വലിച്ചെറിഞ്ഞു.... അത് ചിന്നഭിന്നമായി തെറിച്ചു വീഴുന്നത് കണ്ടതും പെണ്ണ് ദേഷ്യത്തോടെ അവനെ നോക്കി....!
"എടാ...."😬
അവൾ അവന്റെ കോളറിൽ പിടിച്ചതും ദാസ് അത് കണ്ട് ഞെട്ടി അവരെ അടുത്തേക്ക് ഓടി വന്നു....!
"വല്യേട്ടാ ഇവൻ...."
"എന്നോടുള്ള ദേഷ്യം ആ ഫോണിനോട് ആണോ തീർത്തത്.... അത് പോട്ടെ നാളെ തന്നെ ഞാൻ അതിനേക്കാൾ നല്ലൊരു ഫോൺ വാങ്ങി തരാം ഓകെ...."
ശിവൻ പെണ്ണിനെ നോക്കി ഒരു കുസൃതി പോലെ പറഞ്ഞു....അത് കേട്ടതും ദാസ് ഒന്ന് ചിരിച്ചു....!
"കൊണ്ട് പോയി നിന്റെ കെട്ടിയോൾക്ക് കൊടുത്തേക്ക്....വല്യേട്ടാ ഇവൻ ആള് ശരിയല്ല..... ഇവൻ എന്നോട് പറയാ...."
"അതിന് മുൻപ് ഇവൾ എന്നോട് പറയാ ഏതോ ഒരുത്തനെ പ്രേമിക്കുന്നുണ്ടെന്ന്.... അപ്പൊ ഞാൻ പറഞ്ഞു ഇപ്പൊ തന്നെ ആളെ മറക്കുകയൊന്നും വേണ്ട സമയം എടുത്തു സാവകാശം മറന്നാൽ മതി.... ഇനി മറന്നില്ലേലും എനിക്ക് കുഴപ്പം ഒന്നും ഇല്ല കേട്ടോ...."
😡അത് കേട്ടതും പെണ്ണ് അവനെ കൊല്ലാൻ ഉള്ള ദേഷ്യത്തോടെ തുറിച്ചു നോക്കി....!
അന്ന് ഇവനെ വെള്ളം കുടിപ്പിച്ചതിനൊക്കെ ഇവൻ എന്നെ ഇന്ന് വെള്ളം കുടിപ്പിക്കുവാണല്ലോ ദൈവമേ....!
"നിന്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ലെടാ തെണ്ടി...."😬
പെണ്ണ് കലിപ്പിൽ അവനെ നോക്കി പറഞ്ഞു....!
"എന്താ ദേവൂട്ടി ഇത്.... അവൻ എത്ര കൂൾ ആയാ നിന്നോട് സംസാരിക്കുന്നത്...നീ എന്താ അവനോട് ഇങ്ങനെ സംസാരിക്കുന്നത്....നീ ഇങ്ങ് വന്നെ.... വരാനാ പറഞ്ഞത്...."
ദാസ് അവളെയും പിടിച്ചു നടന്നതും അവൾ കലിപ്പിൽ അവനെ തിരിഞ്ഞു നോക്കി.... അപ്പൊ അവൻ ചിരിച്ചു കൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു....!😉
ഇതൊക്കെ എന്റെ കയ്യീന്ന് തന്നെ പഠിച്ചെടുത്തത് അല്ലെ.... നിനക്ക് ഉള്ളത് എന്റെ ശ്രീയേട്ടന്റെ കയ്യീന്ന് തന്നെ ഞാൻ വാങ്ങി തരും.... എന്നും ചിന്തിച്ചു അവൾ കാറിൽ കയറി ഇരുന്നു....!
വീട് എത്തിയതും ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി അത് ആഞ്ഞടച്ചു അകത്തേക്ക് നടന്നു....!
"ശിവൻ എന്ത് പറഞ്ഞു മോളെ...."
കേറിയപാടെ അച്ഛൻ ചോദിക്കുന്നത് കേട്ട് പെണ്ണ് ഒന്ന് നിന്നു അച്ഛനെ തുറിച്ചു നോക്കി.... അപ്പൊ ഇറങ്ങുമ്പോ തന്നെ അറിയാം ആയിരുന്നു അല്ലെ....!
"കല്യാണം കഴിഞ്ഞാൽ ഹണിമൂൺ എവിടെ പോണം എന്ന് ചോദിക്കാൻ വിളിച്ചതാ...."
ഉള്ളത് പറഞ്ഞാലും ആരും വിശ്വസിക്കാൻ പോണില്ല....!
പെണ്ണ് ദേഷ്യത്തോടെ അതും പറഞ്ഞു മുറിയിലേക്ക് കയറി.... അവന്റെ വാക്ക് ഓരോന്നായി ഓർത്തതും മുന്നിൽ ഉള്ള കണ്ണാടിയിൽ കയ്യിൽ കിട്ടിയ ഫ്‌ളവർ വൈസ് എടുത്തു ഒരു ഏറായിരുന്നു....!
😢സൗണ്ട് കേട്ട് എല്ലാരും പരസ്പരം ഒന്ന് നോക്കി....!
"എന്താടാ ഉണ്ടായത്....?!!"
"അവനോട് ഇവൾ വളരെ മോശം ആയിട്ടാ പെരുമാറിയത്....ചീത്തപ്പേര് കേൾക്കുക അവളെ വളർത്തിയവർക്കാ....അവൻ എത്ര മാന്യമായിട്ടാ സംസാരിച്ചത്.... പക്ഷെ ഇവൾ എന്തൊക്കെയാ പറഞ്ഞത്...ഇവൾ എന്താ ഇങ്ങനെ....?!!"
"അവൾ ആരോടും അങ്ങനെ മാന്യതയില്ലാതെ ആരോടും സംസാരിക്കരിക്കാറില്ല....ബഹുമാനിക്കേണ്ടവരെ ഒക്കെ അവൾ ബഹുമാനിക്കാറുണ്ട്.... ഇത് അവൾക്ക് ഇഷ്ടം അല്ലാത്ത ആലോചനയായത് കൊണ്ടാവും...."
"എന്ന് കരുതി അവൾക്ക് ഞങ്ങളെ അനുസരിക്കാൻ ഉള്ള ബാധ്യത ഇല്ലേ...."
എന്നും പറഞ്ഞു ദാസ് കലിപ്പോടെ ഇറങ്ങിപ്പോയി....!!
💕💕💕
"ഇതാ ഫോൺ.... ഇതിലെ ഗാലറി മുഴുവനും ഞാൻ ആണ്.... പോരെ...."
രാത്രി ശ്രീദേവ് അവൾക്ക് ഫോൺ നീട്ടി കൊണ്ട് പറഞ്ഞതും അവൾ അത് പുഞ്ചിരിയോടെ വാങ്ങി....!ഗാലറി മുഴുവനും അവന്റെ ഓരോരോ പോസിലുള്ള പിക് കണ്ട് അവൾ ചിരിച്ചു....!
"അവനെ വെറുതെ വിടരുത് ശ്രീയേട്ടാ.... അവൻ എന്നോട് പറഞ്ഞത് അത്രയ്ക്ക് വൃത്തികെട്ട കാര്യങ്ങളാ...."
"അതോർത്തു നീ പേടിക്കേണ്ട അവന്റെ കാര്യം ഞാൻ ഏറ്റു...."
"അവൻ പറഞ്ഞത് പോലെ വല്ലതും സംഭവിച്ചാൽ ശ്രീയേട്ടൻ എന്നെ ഉപേക്ഷിക്കോ....?!!"😒
പെണ്ണ് നിരാശയോടെ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു...!
"നിനക്കൊന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ലെടി...."
അവനും അവളെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു....!
"എന്നാൽ ശ്രീയേട്ടൻ എനിക്ക് ഒരു ഉമ്മ താ...."
"എവിടെയാ വേണ്ടത്...."
"ഇവിടെ...."
പെണ്ണ് നെറ്റിയിൽ തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... പിന്നെ ഇരു കണ്ണുകളിലും പിന്നെ മൂക്കിലും പതിയെ അത് ചുണ്ടുകളിലേക്കും നീങ്ങി.... അവളുടെ കണ്ണുകൾ വിടർന്നു.... അവനെ ഇറുക്കി പിടിച്ചു കൊണ്ട് അവന് തന്റെ അധരങ്ങൾ പൂർണമായും വിട്ടു കൊടുത്തത് പോലെ അവൾ നിന്നു....!😘
"ഇന്ന് ഇത്രയും മതി കേട്ടോ...."
അവളെ മോചിപ്പിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.... പെണ്ണ് അകത്തേക്ക് പോയതും ശ്രീദേവ് ദേഷ്യത്തോടെ ബൈക്കും എടുത്തു പോയി....!
വഴിയിൽ തടസ്സം സൃഷ്ടിച്ചു കൊണ്ട് ബൈക്കിൽ ഇരിക്കുന്ന ശ്രീദേവിനെ കണ്ട് ശിവൻ പുറത്തേക്ക് ഇറങ്ങാൻ നിന്ന വേലുനെ തടഞ്ഞു അവൻ തന്നെ പുറത്തേക്ക് ഇറങ്ങി....!
"എടുത്തു മാറ്റെട....ഈ വഴി നിന്റെ തന്തയുടെ വകയല്ല...."
അത് കേട്ടതും ശ്രീദേവ് അവനെ ഒന്ന് നോക്കി അവിടെ തന്നെ ഇരുന്നു....!
"തനിക്ക് എന്താടോ ചെവി കേട്ടൂടെ...."
എന്നും പറഞ്ഞു ശിവൻ അടുത്ത് ചെന്നതും ശ്രീദേവ് ബൈക്കിൽ നിന്ന് ഇറങ്ങി അവനെ തുറിച്ചു നോക്കി....!
"ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പത്താ എന്റെ പെണ്ണ്.... അവളോട് നീ ഇന്നെന്താ പറഞ്ഞത്.... അത്രയും പറഞ്ഞു വെറുതെ നിനക്ക് അങ്ങ് പോവാം എന്ന് കരുതിയോ.... അവളെ മനസ് ഒന്ന് വേദനിച്ചാൽ അത് ചോദിക്കാൻ ഞാൻ ഇവിടെ ഉണ്ട്...."
"ഓഹ്....ഒരു കാമുകൻ.... ഇങ്ങനെ ഒളിച്ചു നിന്ന് പ്രേമിക്കാൻ മാത്രമേ നിനക്ക് യോഗം ഉള്ളു....അവളെ കെട്ടുന്നത് ഞാൻ ആണ്...."
"😬അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ...."
"തത്കാലം അവളുടെ കാമുകന്റെ അനുവാദം എനിക്ക് വേണ്ട...."
അത് കേട്ടതും ശ്രീദേവ് അവന്റെ മൂക്കിനിട്ട് ഒരു പഞ്ച് കൊടുത്തു....ദേഷ്യത്തോടെ വീണ്ടും വീണ്ടും അവനെ തല്ലാൻ തുടങ്ങിയതും ശിവൻ അവനെ എതിർത്തു തിരിച്ചു തല്ലാൻ ശ്രമിച്ചു....!
"എന്നെ തല്ലാൻ നിനക്ക് പറ്റില്ല....ഇത് നല്ല നാടൻ തല്ലാ....ഈ സോട്ടും കോട്ടും ഇട്ടു നടക്കാനെ നിന്നെ കൊണ്ട് പറ്റൂ.....ഒരുത്തൻ തല്ലാൻ വന്നാൽ അവനെ എതിർത്തു നിൽക്കാൻ പോലും ആവാത്ത നീയാണോ അവളോട് ഇത്രയും വലിയ ഡയലോഗ് ഒക്കെ പറഞ്ഞത്....എന്റെ പെണ്ണിനോട് നീ സംസാരിച്ചത് അറിഞ്ഞപ്പോൾ തന്നെ ഞാൻ ഇത് നിനക്ക് ഓങ്ങി വെച്ചതാ...."
എന്നും പറഞ്ഞു അവൻ ശിവനെ തല്ലി പരുവം ആക്കി....!
"സർ...."
എന്നും വിളിച്ചു വേലു ഓടി വന്നതും അവന്റെ മേലെ ശിവനെ ഇട്ടു കൊടുത്തു....!
"പ്രായത്തിനു മൂത്തവരെ ഞാൻ ബഹുമാനിക്കാറുണ്ട്.... അത് കൊണ്ട് സാറിന് വേണ്ടി എന്നോട് എതിർക്കാൻ വരേണ്ട...."
അതോടെ വേലു നിസ്സഹായനായി നിന്നു....!
"മേലാൽ ഇനി എന്റെ പെണ്ണിന്റെ നിഴൽ വെട്ടത് പോലും നിന്നെ കണ്ടേക്കരുത്...."
അത്രയും പറഞ്ഞു അവൻ ബൈക്ക് എടുത്തു പോയതും ശിവൻ കലിപ്പിൽ നിന്നു....!
"സർ ഹോസ്പിറ്റലിൽ പോണോ...."
"വേണ്ട.... ഈ വേദന ഞാൻ അനുഭവിച്ചു തീർക്കണം... എന്നാലേ എനിക്ക് അവനോട് പ്രതികാരം ചെയ്യാൻ കരുത്തുണ്ടാവൂ....ഒപ്പം എന്റെ ലക്ഷ്യം നേടാനും...."
അവൻ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും പൊടിഞ്ഞു തുടങ്ങിയ ചോര തുടച്ചു കൊണ്ട് പറഞ്ഞു.... വേലു അവനെ കാറിൽ പിടിച്ചിരുത്തി കാർ മുന്നോട്ട് എടുത്തു....!
💕💕💕
"ഐ ലവ് യൂ ദേവൂട്ടി...."😘
ശ്രീദേവിന്റെ ടോൺ കേട്ട് കാലത്ത് തന്നെ എണീറ്റ് ദേവൂട്ടി ഫോൺ എടുത്തു അവന്റെ പിക് നോക്കി അതിൽ ചുംബിച്ചു....!ടൈം പതിനൊന്നു അന്പത്തി ഏഴെന്ന് കണ്ടപ്പോൾ ആണ് പെണ്ണിന് ഈ ടൈം അലാം വെച്ചത് എന്തിനാണെന്ന് ഓർമ വന്നത്....!
"ദൈവമേ എന്റെ ശ്രീയേട്ടന്റെ ബർത്ത് ഡേ ആണല്ലോ...."
എന്നും പറഞ്ഞു പെണ്ണ് മൈ ലവ് എന്ന നമ്പർ ഡയൽ ചെയ്തു....!
"ഹലോ...."
അവൻ ഉറക്കചടവോടെ ഫോൺ എടുത്തു കാതിൽ വെച്ച് കൊണ്ട് പറഞ്ഞു....!
"ഹാപ്പി ബർത്ത് ഡേ ശ്രീയേട്ടാ...."😘
അത് കേട്ടതും അവൻ പുഞ്ചിരിയോടെ എണീറ്റ് ടൈം നോക്കി....!
"ഓർത്ത് വെച്ചു അല്ലെ...."
"ഞാൻ എന്റെ ബർത്ത്ഡേ മറന്നാലും ശ്രീയേട്ടന്റെ ബർത്ത്ഡേ മറക്കില്ല...."
"ഞാൻ നിന്റെ ബർത്ത്ഡേ ഓർത്തോളാം...."
അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....!
"എല്ലാ ബർത്ത്ഡേക്കും ഞാൻ ഇത് പോലെ ശ്രീയേട്ടനെ വിളിക്കാറുണ്ട്.... അന്നൊക്കെ ശ്രീയേട്ടൻ എന്നെ ബ്ലോക് ചെയ്തോണ്ടല്ലേ...."
"പക്ഷെ എനിക്ക് നിന്റെ വിഷ് കിട്ടാറുണ്ടല്ലോ...."
"ഇത് പക്ഷെ അത് പോലെ അല്ല ശ്രീയേട്ടൻ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞതിന് ശേഷം ഉള്ള ബർത്ത് ഡേ ആണ്....നേരിട്ട് വന്ന് പറയണം എന്നൊക്കെ കരുതിയതാ പക്ഷെ അത് ശ്രീയേട്ടന് ഇഷ്ടം അല്ലല്ലോ...."
അതിനവൻ ഒന്ന് ചിരിച്ചു....!😍
"എനിക്ക് ഈ വിഷ് മാത്രേ ഉള്ളോ.... ഗിഫ്റ്റ് ഒന്നുല്ലേ...."
"അത് ഞാൻ കാലത്ത് തരാം...."
"എന്താ തരുന്നേ....?!!"
"അത് പിന്നെ ഗിഫ്റ്റ് ആണെന്ന് പറഞ്ഞു തരുന്നതിൽ എന്താ ഒരു ത്രിൽ ഉള്ളത്...."
"ഞാൻ അറിഞ്ഞു നീ ഉള്ള കട മുഴുവനും കേറി ഇറങ്ങി എനിക്ക് വേണ്ടി എന്തൊക്കെയോ ഗിഫ്റ്റ് വാങ്ങിച്ചിട്ടുണ്ടെന്ന്...."
"ഈ ശ്രീക്കുട്ടി എല്ലാം കുളമാക്കും...."😒
"അവൾ എന്താണെന്നൊന്നും പറഞ്ഞിട്ടില്ല....എനിക്ക് വേണ്ടത് ആ ഗിഫ്റ്റും അല്ല...."
അത് കേട്ടതും പെണ്ണ് ഒന്ന് ചിരിച്ചു....!
"അത് നമ്മുടെ ഫസ്റ്റ് നൈറ്റ് മതി എന്ന് ശ്രീയേട്ടൻ തന്നെയല്ലേ പറഞ്ഞത്...."😟
😨അത് കേട്ടതും അവൻ നല്ലത് പോലെ ഞെട്ടി.... പിന്നെ ഒരു ചിരിയായിരുന്നു....!
"എന്റെ ദേവൂട്ടി നീ ഇത് എവിടേക്കാ ഈ പോണേ.... ഞാൻ ചോദിച്ചത് നിന്നെയല്ല.... നീ എന്നും എന്റേത് മാത്രം ആണ്.... അത് ഞാൻ ടൈം ആവുമ്പോ നിന്റെ അനുവാദം ചോദിക്കാതെ തന്നെ എടുത്തോളാം.... എനിക്ക് വേണ്ട ഗിഫ്റ്റ് ഇന്ന് വരെ ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ് ആണ്...."
"😟അതെന്താ....?!!"
"അതല്ലേ പറഞ്ഞത് ഒരു കാമുകിയും കൊടുക്കാത്ത ഗിഫ്റ്റ് എന്ന്...."
"അത് എനിക്കറിയില്ല...."😢
"അത് നീ ആലോചിച്ചു തീരുമാനിക്ക്.... അതൊരു മൊട്ടുസൂചി ആണെങ്കിലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും....എനിക്കത് എല്ലാ ബർത്ത്ഡേക്കും ഓർക്കാൻ പറ്റുന്നതായിരിക്കണം...."
പെണ്ണ് ഫോണും വെച്ച് ഉറക്കം ഇല്ലാതെ മുറിയിൽ അങ്ങിങായി നടന്നു അതെന്താണെന്ന് ആലോചിക്കാൻ തുടങ്ങി....🙄ഇനി മൊട്ടുസൂചി തന്നെ കൊടുത്താലോ.... അത് ആരും ഇന്നേ വരെ ഗിഫ്റ്റ് ആയിട്ട് കൊടുത്തിട്ട് ഉണ്ടാവില്ലല്ലോ.... ഏയ് അത് വേണ്ട ശ്രീയേട്ടൻ പറഞ്ഞ പോലെ എല്ലാ ബർത്ത്ഡേക്കും ഓർത്തിരിക്കുന്ന എന്തെങ്കിലും ആയിരിക്കണം....!
പെണ്ണ് പിന്നെ ഫോൺ എടുത്തു ശ്രീക്കുട്ടിയെ വിളിച്ചു....!
"എന്താടി നിനക്ക് ഉറക്കം ഒന്നുല്ലേ...."
"എടീ ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ് എന്താ...."
"ഉലക്ക...."😬
ഉറക്കം പോയ ദേഷ്യത്തിൽ പെണ്ണ് പറഞ്ഞു....!
"ഉലക്കയോ.... അത് എന്ത് ഗിഫ്റ്റാടി...."😟
"ഈ നട്ടപാതിരക്കു ആളെ ഉറക്കം കളഞ്ഞു വിളിച്ചു ചോദിച്ചാൽ പിന്നെ ഞാൻ എന്ത് പറയും...."
"നീ സീരിയസ് ആയിട്ട് പറയെടി...."
പെണ്ണും പിന്നെ ഉറക്കം കളഞ്ഞിരുന്നു അലോചന തുടങ്ങി.... ദേവൂട്ടി എന്തായാലും ഇന്ന് കിടത്തി ഉറക്കില്ലെന്ന് പെണ്ണിനറിയാം....!
"എടീ ഒരു തല്ലായാലോ അത് ഒരു കാമുകിയും കൊടുത്ത് കാണില്ല...."
"നിനക്ക് നിന്റെ ഏട്ടനോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് നീ നേരിട്ട് കൊടുത്താൽ മതി അതിൽ എന്നെ വലിച്ചിടേണ്ട...."
രണ്ടും രണ്ടു മുറികളിൽ ആയി വീണ്ടും നടന്നു കൊണ്ട് ആലോചന തുടങ്ങി....!
"വല്ലതും കിട്ടിയോ....?!!"
"😒ഇല്ലടി...."
പിന്നെയും രണ്ടും ആലോചന തുടങ്ങി....!
നേരം വെളുത്തതും പെണ്ണ് നന്ദന്റെ മുറിയിൽ ചെന്നു....!മൂടി പുതച്ചുറങ്ങുന്ന അവനെ പെണ്ണ് തട്ടി വിളിച്ചതും അവൻ ഉറക്കചടവോടെ ഒന്ന് മൂളി....!
"അതേയ് കുഞ്ഞേട്ടാ.... ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ് എന്താന്ന് അറിയോ കുഞ്ഞേട്ടന്...."
🙄അത് കേട്ടതും നന്ദൻ കണ്ണും തുറന്നു എണീറ്റ് വായും പൊളിച്ചു പെങ്ങളെ ഒന്ന് നോക്കി....!
"നീ എന്താടി ഈ ചോദിക്കുന്നെ.... അതും നിന്റെ ചേട്ടൻ ആയ എന്നോട്...."
"അയ്യേ അതല്ല.... അതൊക്കെ ഏതേലും കാമുകി കാമുകന് കൊടുത്ത് കാണും.... ഇത് വേറെ എന്തോ സ്പെഷ്യലാണ്...."
"എങ്കിൽ നീ ചെന്ന് ഒരു തല്ല് കൊടുത്തേക്ക്.... അത് ഇത്തിരി സ്പെഷ്യൽ ആണ്...."
ഇത് തന്നാ രഹസ്യ കാമുകിയും പറഞ്ഞത്.... രണ്ടും നല്ല മനപ്പൊരുത്തം ഉണ്ട്.... പെണ്ണ് അതും ചിന്തിച്ചു എണീറ്റ് പോയി....!
പെണ്ണ് അവന് വേണ്ടി വാങ്ങിയ ഡ്രസ്സ് വാച്ച് എല്ലാം കയ്യിൽ എടുത്തു ക്ഷേത്രത്തിലേക്ക് എന്നും പറഞ്ഞു ഇറങ്ങി....!
"എന്റെ ശ്രീയേട്ടന് ആയുസും ആരോഗ്യവും ഒക്കെ കൊടുത്തേക്കണേ.... പിന്നെ ശ്രീയേട്ടനെ എനിക്ക് തന്നെ തന്നേക്കണം കേട്ടല്ലോ...."
പെണ്ണ് അവന്റെ പേരിൽ വഴിപാട് ഒക്കെ കഴിപ്പിച്ചു ശ്രീദേവിനെ നോക്കി ഇറങ്ങിയതും മാമൻ എങ്ങാണ്ടോ ഇറങ്ങി പോവുന്നത് കണ്ട് പെണ്ണ് ഒന്ന് ചിരിച്ചു....!
മുൻവശത്തെ ഡോർ വഴി അകത്തേക്ക് കേറിയതും മാമി കിച്ചണിൽ ഉഗ്രൻ പാചകത്തിൽ ആണ്....പിന്നെ ഒന്നും നോക്കിയില്ല സ്റ്റെയർ കയറി ഒരു പോക്ക് ആയിരുന്നു....!
🙄ദൈവമേ എവിടെ പോയി.... റിസ്ക് എടുത്തു വന്നിട്ട് ആള് ഇല്ലേ.... ശൂന്യമായ ബെഡ് നോക്കി പെണ്ണ് നിരാശയോടെ നിക്കുമ്പോൾ ആണ് ബാത്‌റൂം ഡോർ ഓപ്പൺ ആവുന്നത് കണ്ടത്.... അതിൽ നിന്ന് ഇറങ്ങി വരുന്ന ശ്രീദേവിനെ കണ്ടതും പെണ്ണ് വായും പൊളിച്ചു നിന്നു....!😍
😨ശ്രീദേവ് ആണെങ്കിൽ പെണ്ണിനെ കണ്ട് സ്റ്റെക്ക് ആയി നിന്നു.... കാണുന്നത് സ്വപ്നം ആണോ എന്ന അവന്റെ ചിന്ത...!🙄
"🙈എന്റെ കൺട്രോൾ കളയാതെ എന്തേലും എടുത്തിട് ശ്രീയേട്ടാ...."
അപ്പോഴാണ് അവൻ ടവൽ മാറ്റം ചുറ്റി നിൽക്കാണെന്ന ബോധം അവന് വന്നത്.... അവൻ ചിരിച്ചു കൊണ്ട് പെണ്ണിന്റെ അടുത്തേക്ക് നടന്നു....!
"നിന്റെ കൺട്രോൾ പോയാൽ നീ എന്നെ എന്തോ ചെയ്യും...."
"ഞാൻ കേറി ഇയാളെ ഉമ്മ വെക്കും...."
"എങ്കിൽ താ...."
അത് കേട്ടതും പെണ്ണ് വീണ്ടും വായും പൊളിച്ചു അവനെ നോക്കി.... അവന്റെ പുഞ്ചിരിച്ചു കൊണ്ടുള്ള നിൽപ് കണ്ടതും പെണ്ണ് ഒരു ചിരിയോടെ അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി.... ബർത്ത് ഡേ അല്ലെ ഇരിക്കട്ടെ....!
"അവിടെ അല്ല എനിക്ക് ഇവിടെയാ വേണ്ടത്...."
അവൻ ചുണ്ടുകളിൽ തൊട്ട് പറഞ്ഞതും പെണ്ണ് നാണത്തോടെ അവനെ നോക്കി....!
"അത് ഷർട്ട് ഇട്ടാലേ തരൂ...."
"അതെന്താ ഇങ്ങനെ തന്നാൽ...."
"അത്.... അത്.... ശ്രീയേട്ടന്റെ ദേഹത്ത് തട്ടുമ്പോ എനിക്ക് ഇക്കിളിയാവും...."😌
എന്നും പറഞ്ഞു പെണ്ണ് ഇളിച്ചതും അവൻ ചിരിച്ചു കൊണ്ട് കയ് നീട്ടുന്നത് കണ്ട പെണ്ണ് ഞെട്ടി...തന്റെ സാരി തലപ്പ് പിടിക്കാൻ എന്നാണ് അവൾ കരുതിയത്.... അവൻ അവളുടെ പിന്നിൽ ഉള്ള ആംഗറിൽ നിന്ന് ഷർട്ട് കയ്യെത്തിച്ച് എടുക്കാൻ നിന്നതും പെണ്ണ് അവന്റെ അധരങ്ങളിൽ തന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു....അവൻ ഷർട്ട് അവിടെ ഇട്ടു അവളുടെ നഗ്നമായ ഇടുപ്പിൽ കയ്കൾ അമർത്തിയതും പെണ്ണ് ഒന്ന് ഉയർന്നു പൊങ്ങി കൊണ്ട് അവന്റെ മേൽ ചുണ്ട് നുണയാൻ തുടങ്ങി....!❤️
ശ്രീക്കുട്ടി എണീറ്റ് കാലത്തുള്ള ചായ കുടിക്കാൻ ഉള്ള പോക്ക് ആയിരുന്നു.... ഏട്ടന്റെ മുറിയിൽ നിന്ന് എന്തൊക്കെയോ സൗണ്ട് കേട്ടതും പെണ്ണ് അകത്തേക്ക് തലയിട്ട് നോക്കി....!
😱ദൈവമേ ദേവൂട്ടി....ഇവൾ എങ്ങനെ ഇതിനകത്ത് കയറി.... ടവൽ മാത്രം ചുറ്റി നിക്കുന്ന അവന്റെ ദേഹത്തോട് ചേർന്ന് നിന്ന് കൊണ്ട് പെണ്ണ് ചുംബനത്തിൽ ലയിച്ചു നിൽക്കുകയാണ്....രണ്ടും ഇത് എന്ത് ഭാവിച്ചാ എവിടെയാ ഉള്ളത് എന്നെങ്കിലും ഓർത്തൂടെ....!🙄
അല്ലേലും ഞാൻ എന്തിനാ ടെൻഷൻ അടിക്കുന്നെ.... ഏട്ടന് അല്ലെ അവളെ കൊണ്ട് ഉപകാരം ഉണ്ടായത്.... ഏട്ടൻ തന്നെ ടെൻഷൻ അടിക്കട്ടെ.... എന്നും ചിന്തിച്ചു പെണ്ണ് ഡോർ അടച്ചു ഒന്നും അറിയാത്ത പോലെ താഴേക്ക് ഇറങ്ങി അമ്മയോട് ചായയും വാങ്ങി ഇരുന്നു കുടിക്കാൻ തുടങ്ങി....!
ശ്വാസം വിലങ്ങിയതും പെണ്ണ് ശ്രീദേവിനെ പിടിച്ചു തള്ളി നല്ലത് പോലെ കിതച്ചു....!
"എന്നോടൊപ്പം പിടിച്ചു നിക്കാൻ ഉള്ള കപ്പാസിറ്റി നിനക്ക് ഇല്ല അല്ലെ...."
അവൻ പെണ്ണ് കിതക്കുന്നത് കണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു....!
"അല്ലേലും എന്തൊരു കിസ്സ് ആണ് ഇത്....ഒന്ന് ശ്വാസം വിടാൻ പോലും സമ്മതിച്ചില്ല...."
"അത് പിന്നെ പിടി വിട്ട് പോയെടി....നിനക്കല്ലേ എന്നോട് ചേർന്ന് നിക്കുമ്പോ ഇക്കിളിയാവും എന്നൊക്കെ പറഞ്ഞത്....എന്നിട്ട് എന്തായിരുന്നു...."
"അത് പിന്നെ ശ്രീയേട്ടൻ ഇങ്ങനെ മുന്നിൽ വന്ന് നിന്നാൽ എന്റെയും കൺട്രോൾ പോവും...."
അതിനവൻ ഒന്ന് ചിരിച്ചു....!പെട്ടെന്ന് ഇത് എവിടെയാണെന്ന് ഓർത്തതും അവന്റെ ചിരി താനേ നിന്നു....!😨
"നീ എന്താ ഇവിടെ എന്റെ മുറിയിൽ....?!!"
"ഞാൻ ശ്രീയേട്ടനെ വിഷ് ചെയ്യാൻ വന്നതാ.... ഹാപ്പി ബർത്ത് ഡേ മൈ ശ്രീയേട്ടാ....."😘
എന്നും പറഞ്ഞു പെണ്ണ് അവനെ കെട്ടിപ്പിടിച്ചു....!
"നീ വരുന്നത് ആരെങ്കിലും കണ്ടോ....?!!"
"ഉഹും.... മാമൻ എങ്ങാണ്ടോ ഇറങ്ങി പോന്നത് കണ്ടു അപ്പൊ അകത്തു കേറിയതാ...."
"എടീ നിന്നോട് ഞാൻ പറഞ്ഞതല്ലേ ആവശ്യം ഇല്ലാതെ ഇങ്ങോട്ട് കേറി വരരുത് എന്ന്....എന്നെങ്കിലും നടക്കുമെന്ന് കരുതിയ നമ്മുടെ കല്യാണം പോലും പിന്നെ നടന്നെന്നു വരില്ല...."
"അതൊക്കെ നടക്കും....ഞാൻ ശ്രീയേട്ടന് ഗിഫ്റ്റ് തരാൻ വന്നതാ.... ദാ പിടിച്ചോ...."
അവൻ കവർ തുറന്നു ഗിഫ്റ്റ് കണ്ട് ഒന്ന് പുഞ്ചിരിച്ചു....!
"അപ്പൊ ഞാൻ പറഞ്ഞ ഗിഫ്റ്റ് ഇല്ലേ...."
"അതല്ലേ കുറച്ച് മുന്നേ ഞാൻ തന്നത്...."😘
"അതല്ലടി..... ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ്...."
"ഇന്നലെ ഉറക്കം ഒളിച്ചിരുന്ന് ആലോചിച്ചിട്ടും എനിക്ക് അങ്ങനെ ഒരു ഗിഫ്റ്റ് കിട്ടീല...."😒
"നൈറ്റ് വരെ ടൈം തരും.... അത് വരെ ആലോചിച്ചെടുത്തു തന്നാൽ മതി...."
അവൾ അതിന് തലയാട്ടി....!
"ശ്രീക്കുട്ടി പറയാ ഏട്ടന് ഒരു തല്ല് കൊടുത്തോ അത് ഒരു കാമുകിയും കൊടുത്ത് കാണില്ലെന്ന്...."
"🙄എന്നിട്ട് നീ എന്ത് പറഞ്ഞു...."
"എന്റെ ശ്രീയേട്ടനെ ഞാൻ തല്ലില്ലെന്ന്.... എങ്കിൽ ഞാൻ പോട്ടെ എനിക്ക് ആ ഗിഫ്റ്റ് കൂടി കണ്ട് പിടിക്കാൻ ഉള്ളതാ...."
എന്നും പറഞ്ഞു പെണ്ണ് ഇറങ്ങിയതും ദേ വരുന്നു മാമൻ....!അത് കണ്ടതും പെണ്ണ് അവിടെ കുനിഞ്ഞു.... അങ്ങേര് കിച്ചണിലേക്ക് ചെന്നതും പെണ്ണ് ഒരു ഓട്ടത്തിന് സ്റ്റെയർ ഇറങ്ങി പുറത്തേക്ക് ഓടി....!
എണീറ്റ് ഫ്രഷ് ആയി വന്ന നന്ദൻ ഫോൺ കയ്യിൽ എടുത്തപ്പോൾ ആണ് ഇന്ന് ശ്രീദേവിന്റെ ബർത്ത്ഡേ ആണെന്ന് കണ്ടത്....നൈറ്റ് ഒരു പാർട്ടി ഉണ്ടെന്നുള്ള മെസേജ് കണ്ടതും അവൻ ചിരിച്ചു....!
പെട്ടെന്നാണ് പെങ്ങളുടെ കാലത്തുള്ള ചോദ്യം ഓർമ വന്നത്.... ഓഹോ അപ്പൊ അവനുള്ള ഗിഫ്റ്റിനു വേണ്ടിയുള്ള ചോദ്യം ആണല്ലേ.... 😦എന്നാലും ഇവൻ ഇങ്ങനെ ഒക്കെ ചോദിച്ചാൽ അവൾ എന്തോ കൊടുക്കും....!
"സ്സ്...."
കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ദേവൂട്ടി ലിപ് നീറിയിട്ട് എരിവ് വലിച്ചത്....!രാവിലത്തെ കിസ്സിങ് അവൻ നല്ലോണം മുതൽ എടുത്തതല്ലേ....!
"എന്ത് പറ്റിയെടി...."
"☹️അത് ഒരു മുളക് കടിച്ചതാ...."
എല്ലാരും വിശ്വസിച്ചെങ്കിലും നന്ദൻ മാത്രം അവളെ നോക്കി....ഗിഫ്റ്റ് കൊടുത്തത് എന്താണെന്ന് അവന് ഏകദേശം കാര്യം മനസ്സിൽ ആയി.... മോനെ കള്ള കാമുകാ നിന്നെ ഞാൻ ഇന്ന് കയ്യോടെ പൊക്കിയിരിക്കും....!അവൻ ഒരു ചിരിയോടെ ചിന്തിച്ചു....!!
"കിട്ടിപ്പോയി...."😘
പെണ്ണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പറഞ്ഞതും എല്ലാം വീണ്ടും അവളെ ഒന്ന് നോക്കി....!
"🙄എന്ത്....?!!"
"അത് വെണ്ടയ്ക്ക.... സാമ്പാറിൽ നിന്ന്...."
പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞു....!
"അല്ലേലും പണ്ടത്തെ കാരണവന്മാർ പറയുന്നത് നേരാ പ്രായം ആയ പെൺകുട്ടികളെ പെട്ടെന്ന് കെട്ടിച് വിടണം എന്ന്..... അല്ലെങ്കിൽ ഇങ്ങനെ പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും...."
അച്ഛൻ എങ്ങാണ്ടോ നോക്കി പറഞ്ഞു....!
"ഞാൻ എപ്പോഴേ റെഡിയാ.... പക്ഷെ എനിക്ക് ഇഷ്ടം ഉള്ള ആളാണെങ്കിൽ മാത്രം...."😍
അച്ഛന്റെ കവിളിൽ നുള്ളി അത്രയും പറഞ്ഞു പെണ്ണ് മുറിയിലേക്ക് ഓടി ചെന്നു....!!
"ശ്രീയേട്ടാ...."😘
"മ്മ്.... എന്താ....?!!"
"ഒരു കാമുകിയും കാമുകന് കൊടുക്കാത്ത ഗിഫ്റ്റ് എനിക്ക് കിട്ടി...."
"അതെന്താ...."
"അത് ഇന്ന് രാത്രി എന്റെ അടുത്ത് വന്നാൽ ഞാൻ തരാം...."😍
"ഞാൻ വന്നിരിക്കും...."
അത് കേട്ടതും പെണ്ണ് ഒരു ചിരിയോടെ ഫോൺ വെച്ച് ബെഡിലേക്ക് വീണു....!
എന്നാലും അതെന്തായിരിക്കും....എന്തായാലും അവൾ തരുന്നതല്ലേ സ്വീകരിക്കാം....ശ്രീദേവും ഒന്ന് ചിരിച്ചു....!
"എടീ എനിക്ക് കൂടെ പറഞ്ഞു താടി...."😒
ശ്രീക്കുട്ടി അത് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ്....!
"അത് നാളെ പറയാം... എങ്ങാനും ലീക് ആയാലോ...."
"നിനക്ക് എന്നെ വിശ്വാസം ഇല്ലേ...."
"എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ല പിന്നെയാ നിന്നെ...."
😦അല്ലേൽ ഇപ്പൊ അവളെ വിളിച്ചു പറയേണ്ട വല്ല ആവശ്യവും ഉണ്ടോ....!!
💕💕💕
നന്ദൻ ഒരു പെഗ് എടുത്തു വായിലേക്ക് കമിഴ്ത്തി ശ്രീദേവിനെ ഒന്ന് നോക്കി.... അവൻ ആണെങ്കിൽ ദേവൂട്ടി എന്തായിരിക്കും ഗിഫ്റ്റ് തരുന്നത് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ്....!
"അല്ലെങ്കിലും ഈ ജന്മദിനം ഒന്നും ആഘോഷിക്കരുത് എന്നാ എന്റെ അഭിപ്രായം.... ആയുസിന്റെ ഒരു വർഷം കുറയുന്നു അതാ നമ്മൾ ഇങ്ങനെ ആഘോഷിക്കുന്നത്...."
രതീഷ് ഏകദേശം ഫിറ്റ് ആയി കൊണ്ട് പറഞ്ഞു....!
"ആഘോഷം അതിനല്ല....നമ്മൾ ഈ ഭൂമിയിൽ ജനിച്ചു വീണ സന്തോഷത്തിനാ.... അത് നമ്മുടെ വേണ്ടപ്പെട്ടവർക്ക് കൂടി സന്തോഷം ഉണ്ടാക്കുന്ന കാര്യം ആണെങ്കിൽ നമ്മൾ അത് ആഘോഷിക്കണ്ടേ...."
ശ്രീദേവ് അവനുള്ള മറുപടി കൊടുത്തു വാച്ചിലേക്ക് ഒന്ന് നോക്കി.... ടൈം പത്ത് കഴിഞ്ഞു.... എന്തായാലും അവൾ തന്നെയും കാത്തിരുന്നു ഉറങ്ങില്ലെന്ന് അവനറിയാം.... പക്ഷെ അവിടത്തെ ഒന്ന് കൂടെ തന്നെയുണ്ട്.... ഇവൻ അവിടെ ചെന്ന് ഉറക്കം തുടങ്ങിയാലെ നമുക്ക് അകത്തു കേറാൻ പറ്റൂ....!😒
"എടാ നന്ദാ മതി.... എല്ലാരും വീട്ടിൽ ചെല്ലാൻ നോക്ക്...."
"ഏയ് ഞങ്ങൾ ഇത് തീർത്തിട്ടെ പോവൂ...."
"അതല്ലടാ ലേറ്റ് ആയാൽ അച്ചൻ സീൻ ആക്കും...."
"നീ വേണെങ്കിൽ പോയിക്കോ...."
അവരൊക്കെ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....!
"എങ്കിൽ ഓകെ....നാളെ കാണാം....ബൈ...."
എന്നും പറഞ്ഞു അവൻ ബൈക്ക് എടുത്തതും നന്ദൻ ഒരു ചിരിയോടെ അവൻ പോവുന്നത് നോക്കി എണീറ്റു....!
"എടാ എങ്കിൽ ഞാൻ പോവാ.... നിങ്ങൾ അത് തീർത്തോ...."
"ഓകെ.... ബൈ അളിയാ...."
രതീഷ് ഫുൾ ഫിറ്റിൽ അവനെ നോക്കി പറഞ്ഞു....!
"🙄അളിയാന്നോ...."
"😨ഓഹ് ഞാൻ അത് മറന്നു.... നിനക്ക് ഒരു പെങ്ങൾ ഉണ്ടല്ലോ.... നീ ചെന്ന് നിന്റെ ആ ഹിറ്റ്ലർ ചേട്ടനോട് ഒന്നും പറഞ്ഞേക്കല്ലേ ഞാൻ അറിയാതെ വിളിച്ചു പോയതാ...."
എന്നും പറഞ്ഞു അവൻ കയ് കൊണ്ട് സ്വയം വാ അടച്ചു.... 😒കക്ഷിക്ക് അന്നത്തെ ആ ഇടി ഓർക്കാൻ കൂടി വയ്യ....!
ശ്രീ ബൈക്ക് നിർത്തി ദേവ വിലാസം ഗേറ്റ് ചാടി കടന്നു.... പെണ്ണിന്റെ മുറിയിലേക്ക് നടന്നു....!
"ശ്രീയേട്ടാ...."😘
അവനെ കണ്ടപാടേ പെണ്ണ് കെട്ടിപ്പിടിച്ചു നിന്നു....!
"എന്താ എനിക്കുള്ള സ്പെഷ്യൽ ഗിഫ്റ്റ്...."
"കണ്ണടക്ക്...."
അവൾ കുസൃതിയോടെ പറഞ്ഞതും അവൻ കണ്ണുകൾ അടച്ചു കയ് നീട്ടി...!
"ഇതിൽ കയ്യിൽ തരാൻ ഉള്ളതാ വായിലാ...."
പെണ്ണ് അവന്റെ കയ് എടുത്തു തന്റെ അരയിൽ വെച്ച് അവനോട് ചേർന്ന് നിന്നതും അവനും കണ്ണ് തുറക്കാതേ തന്നെ പുഞ്ചിരിച്ചു....!
അവളുടെ കയ് അവന്റെ നെറ്റിയിൽ തൊട്ട് നാസികയിലൂടെ താഴേക്ക് ഇറങ്ങി ചുണ്ടുകളിൽ പതിഞ്ഞതും അവനും ആകാംക്ഷയായി.... കയ്യിൽ ഉള്ള ഗിഫ്റ്റിലേക്ക് നോക്കി അവളും ഒരു ചിരിയോടെ അത് അവന്റെ വായിലേക്ക് വെച്ചതും അവൻ അത് പ്രതീക്ഷയോടെ കടിച്ചു....!
"🥺എന്റമ്മേ എന്താടി ഇത്....?!!"
"😍പച്ച മുളക്.... ആരേലും ഈ ഗിഫ്റ്റ് കൊടുത്തിട്ട് ഉണ്ടാവോ...."
അത് കേട്ടതും അവൻ വായിലുള്ള മുളക് മുഴുവനും ഇറക്കി പെണ്ണിനെ ഒന്ന് നോക്കി....!
"ഹാ... വൂ.... വെള്ളം താ...."
അവൻ എരിവ് സഹിക്കാൻ ആവാതെ പറഞ്ഞു....!
"അയ്യോ ശ്രീയേട്ടാ.... നിക്ക് ഞാൻ ഇപ്പൊ വെള്ളം കൊണ്ട് വരാ.... "
എന്നും പറഞ്ഞു അവൾ പോവാൻ തുനിഞ്ഞതും അവൻ അവളുടെ അരയിൽ ഉള്ള പിടി മുറുക്കി....!
"എടീ കാന്താരി മുളകെ എനിക്ക് നിന്റെ ലിപ് മതി.... എരിവൊക്കെ അതിൽ തീർത്തോളാം ഞാൻ...."
അത് കേട്ടതും അവൾ ചുണ്ടുകൾ കൂട്ടിപിടിച്ചു....!അവൻ ഒരു ചിരിയോടെ അവളിലേക്ക് മുഖം അടുപ്പിച്ചു....!
"അയ്യോ വേണ്ട ശ്രീയേട്ടാ.... രാവിലെ തന്ന നീറ്റൽ ഇത് വരെ പോയില്ല...."😒
"😍ഞാൻ അറിഞ്ഞ എരിവ് നീയും അറിയണ്ടെ...."
അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിലേക്ക് പതിഞ്ഞതും അവൾ സ്വയം മറന്ന് നിന്നു..... അവൻ തന്റെ മേൽചുണ്ടും കീഴ് ചുണ്ടും മാറി മാറി നുണയാൻ തുടങ്ങിയതും അവളുടെ വായിലേക്കും എരിവ് പകർന്നു....അവന്റെ നാവ് അവളുടെ നാവിനെ തേടി പിടിച്ചു അതും നുണയാൻ തുടങ്ങി.... എരിവ് കാരണം കണ്ണ് നിറഞ്ഞെങ്കിലും അവനെ എതിർക്കാൻ അവൾക്ക് മനസ് വന്നില്ല....എന്തിനേക്കാളും പ്രിയപ്പെട്ടത് ആയിരുന്നു അവളിൽ അവനോടുള്ള പ്രണയം....!❤️
കണ്ണുകൾ അടച്ചു കൊണ്ട് ചുംബനങ്ങൾ തുടർന്നു കൊണ്ടിരിക്കെ ശ്രീദേവിന്റെ കണ്ണുകൾ ഒന്ന് തുറന്ന് പെണ്ണിനെ നോക്കിയതും പെട്ടെന്ന് മാറിൽ കയ്യും കെട്ടി നിൽക്കുന്ന നന്ദനിൽ അവന്റെ കണ്ണുകൾ ഉടക്കിയതും അവൻ ഞെട്ടി കൊണ്ട് ദേവൂട്ടിയേ അടർത്തി മാറ്റി സ്റ്റെക്ക് ആയി നിന്നു....!😨
ശ്രീദേവിന്റെ നിൽപ് കണ്ടതും പെണ്ണും ഒന്ന് ഞെട്ടി....😟ദൈവമേ ആരാവും.... അച്ഛൻ അമ്മ വല്യേട്ടൻ കുഞ്ഞേട്ടൻ ചേട്ടത്തി....പെണ്ണ് പേടിയോടെ തിരിഞ്ഞു നോക്കിയതും നന്ദനെ കണ്ട് ശ്വാസം വലിച്ചു വിട്ട് ഒന്ന് ഇളിച്ചു കൊടുത്തു....!
"ശ്രീയേട്ടൻ പേടിക്കേണ്ട.... കുഞ്ഞേട്ടൻ എന്റെ സൈഡാ...."
"എന്ന് കരുതി നിന്നെ പിടിച്ചു കിസ്സ് ചെയ്യുന്നത് കണ്ട് ഞാൻ വെറുതെ നിക്കും എന്നാണോ....എനിക്ക് അന്നേ തോന്നിയതാ ഇവൻ ആണ് ആ കള്ളകാമുകൻ എന്ന്.... ഇന്ന് കയ്യോടെ പിടിക്കാൻ തീരുമാനിച്ചു തന്നെയാ ഞാൻ വന്നത്...."😬
അവൻ കലിപ്പിൽ രണ്ടിന്റെയും അടുത്തേക്ക് വന്നു...!
"എന്ത് ധൈര്യം ഉണ്ടായിട്ടാടാ നീ ഈ വീട്ടിലും ഇവളുടെ മുറിയിലും വന്നത്...."
"ഇവൾ എന്റെയാണെന്നുള്ള ധൈര്യം...."
ശ്രീ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....!പെണ്ണ് ആണെങ്കിൽ എരിവ് വലിച്ചു നിക്കാ.... ഇങ്ങേർക്ക് ഒന്നും ഏൽക്കുന്നില്ലേ....!
"ഓഹോ അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ....?!!"
"നമ്മുടെ രണ്ട് വീട്ടുകാരും തീരുമാനിക്കണം.... അതിന് നീയൊക്കെ മനസ് വെക്കണം...."
"പിന്നെ.... എനിക്ക് അതല്ലേ പണി...."
"എങ്കിൽ പിന്നെ നിന്റെ ഈ പെങ്ങളെയും കൊണ്ട് ഞാൻ അങ്ങ് മുങ്ങും...."
"അതിന് വെച്ച വെള്ളം മോൻ അങ്ങ് മാറ്റിവെച്ചേര്...."
"നീ ഇങ്ങനെ മസിൽ പിടിക്കാതെടാ.... ഇതൊന്നും നിന്റെ ഈ മോന്തയ്ക്ക് ചേരില്ല...."
ശ്രീ അവന്റെ തോളിൽ കയ് വെച്ച് കൊണ്ട് പറഞ്ഞതും അവൻ കയ് എടുത്തു മാറ്റി ശ്രീയെ ഗൗരവത്തിൽ നോക്കി....!
"നീ ഇവളെ പ്രേമിക്കുന്ന കാര്യം ഓകെ....പക്ഷെ ഈ സമയത്ത് ഇവളെ മുറിയിൽ വന്ന് ഇങ്ങനെ ചെയ്തത് ഞാൻ സഹിക്കില്ല...."
"😟വേണമെന്ന് വെച്ചിട്ടല്ലേടാ....ഈ കാന്താരി എന്നോട് കാണിച്ചത് അമ്മാതിരി പണിയായിരുന്നു.... ഇവൾ എന്നെ മുളക് തീറ്റിച്ചെടാ...."
അതിന് പെണ്ണ് രണ്ടിനെയും നോക്കി ഇളിച്ചു....!
"ഞാൻ സഹിച്ച എരിവ് പിന്നെ പെണ്ണിനേയും അറിയിക്കണ്ടേ...."😍
അതിന് നന്ദൻ അവനെ തുറിച്ചു നോക്കി....!
"അപ്പൊ കാലത്തോ...."
ബാഗ് തുറന്നു ലോലിപോപ്പ് എടുക്കുന്ന പെണ്ണ് അത് കേട്ടതും ഒന്ന് ചിരിച്ചു....!🙄അത് പിന്നെ ബസ് ഇറങ്ങിയാൽ വീട് വരെ അത് വായിൽ കാണും.... അത് എടുത്തു കവർ കളഞ്ഞു പെണ്ണ് വായിൽ ആക്കി എരിവ് കളഞ്ഞു....!
"അത് എനിക്ക് ഒരു ബർത്ത് ഡേ ഗിഫ്റ്റ് തന്നതാടാ നിന്റെ പെങ്ങൾ...."
എന്നും പറഞ്ഞു അവൻ അവളുടെ വായിൽ നിന്ന് ലോലിപോപ്പ് എടുത്തു തന്റെ വായിൽ വെച്ചു....!
🙄ഞാൻ എങ്ങാനും ആണ് ഇവന്റെ പെങ്ങളെ മുറിയിൽ പോയത് എങ്കിൽ ഇവന്റെ പെർഫോമൻസ് എന്തായിരിക്കും....എപ്പോഴാ അങ്ങനെ ഒരു ആവശ്യം വരിക എന്ന് പറയാൻ പറ്റില്ല....അത് കൊണ്ട് അതികം ജാഡ ഒന്നും വേണ്ട....!
"ഞാൻ പോട്ടെ ദേവൂട്ടി,,,, നാളെ കാണാം...."😍
അവൻ കൂൾ ആയി പറഞ്ഞു ലോലിപോപ്പ് പെണ്ണിന് തന്നെ നീട്ടി ഇറങ്ങിയതും പെണ്ണ് അത് അപ്പൊ തന്നെ വായിൽ ഇട്ടു.... 🙄ഇതൊക്കെ കണ്ട് കിളി പോയാ അവന്റെ നിൽപ്....!
പെട്ടെന്ന് ബോധം വന്ന പോലെ നന്ദൻ മറ്റവന്റെ പിന്നാലെ ഓടി....!
"അവിടെ നിക്കെടാ...."
ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നിന്ന അവന്റെ മുന്നിൽ ചെന്ന് നിന്ന് നന്ദൻ പറഞ്ഞു....!
"എന്താടാ...."
"നീ കുടുംബവഴക്കിനുള്ള പ്രതികാരം തീർക്കുകയാണോ അവളോട്...."
"ഞാൻ അങ്ങനെ ഒക്കെ ചെയ്യോടാ.... അവൾ എന്ന് വെച്ചാൽ എനിക്ക് ജീവനാ.... അവൾക്ക് ഞാനും.... ഇന്നും ഇന്നലെയും തുടങ്ങിയതല്ല കഴിഞ്ഞ ഏഴു വർഷം ആയിട്ട് മനസ്സിൽ കൊണ്ട് നടക്കുന്നതാ...."
"🙄ഈ ഏഴു വർഷത്തിന്റെ കണക്ക് ഇടക്ക് ഇടക്ക് കേൾക്കുന്നുണ്ടല്ലോ.... എന്താടാ അന്ന് സംഭവിച്ചത്...."
അത് എങ്ങാനും പറഞ്ഞാൽ ഇവൻ തനി ആങ്ങളയാവും....!
"അത് ഞങ്ങളെ കെട്ടിന്റെ അന്ന് പറഞ്ഞു തരാം...."😍
എന്നും പറഞ്ഞു അവൻ ബൈക്ക് മുന്നോട്ട് എടുത്തു....!
അതിൽ പിന്നെയാ ഇവൻ വെള്ളം അടി നിർത്തിയത്.... ഇനി ഞാനും നിർത്തേണ്ടി വരോ....!
നന്ദൻ മുറിയിലേക്ക് ചെല്ലുമ്പോ പെങ്ങൾ സ്വപ്നലോകത്ത് ഇരുന്നു ലോലിപോപ്പ് നുണയുകയാണ്....!
"എന്താ കുഞ്ഞേട്ടാ ഇങ്ങനെ നോക്കുന്നെ...."😟
അവൻ അടുത്ത് ചെന്ന് നിന്നതും പെണ്ണ് ഇത്തിരി പേടിയോടെ എണീറ്റ് നിന്ന് കൊണ്ട് ചോദിച്ചു....!
"അവനെ പ്രേമിക്കുന്നുണ്ടെന്ന് വെച്ച് പാതിരാത്രി മുറിയിൽ കേറി വന്ന് എന്തിനും ഉള്ള സ്വാതന്ത്ര്യം കൊടുക്കേണ്ട...."
"അതെന്താ....?!!"😟
"നീ ഒരു പെണ്ണും അവൻ ഒരു ആണും ആണ്...."
"😍അത് കൊണ്ടല്ലേ ഞങ്ങൾ പ്രേമിക്കുന്നത്.... "
"😬ഓഹ് അതല്ലടി.... ഇപ്പൊ തന്നെ അവൻ നിന്നോട് കണിച്ചത് എന്താ...ഞാൻ വന്നില്ലായിരുന്നെങ്കിൽ വേറെ എന്തൊക്ക നടന്നേനെ...."
"😒അതൊന്നും ഉണ്ടാവില്ല....അതൊക്കെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് മതിയെന്നാ ശ്രീയേട്ടൻ പറഞ്ഞത്...."
🙄അപ്പൊ ഇതൊന്നും അവന്റെ മാത്രം തെറ്റല്ല അല്ലെ...!അപ്പൊ പിന്നെ അവനെ കുറ്റം പറയാനും പറ്റില്ല....!!
"ഇതൊക്കെ കണ്ട് കുഞ്ഞേട്ടൻ ഇത് പോലൊന്നും ഇറങ്ങിപുറപ്പെട്ടേക്കല്ലേ....കൂമ്പിനിട്ട് കിട്ടും.... അന്ന് പോലീസ്കാരെ കയ്യിന്ന് കിട്ടിയത് പോലെ...."😍
"😬പോടീ...."
അവന് ആവാം എങ്കിൽ എനിക്കായിക്കൂടെ.... 🙄അതിന് ആദ്യം അവൾക്ക് കൂടെ ഇഷ്ടം ആണോ എന്നറിയണ്ടേ.... അല്ലേലും ഇപ്പൊ ആത്മസമീപനം പാലിക്കുന്നതാ നല്ലത്....ഈ പ്രേമം തന്നെ എപ്പോഴാ പൊട്ടി തെറിക്കുന്നെ എന്ന് പറയാൻ പറ്റില്ല.... അവൻ അതും ചിന്തിച്ചു ലോലിപോപ്പ് നുണയുന്ന പെങ്ങളെ ഒന്ന് കൂടെ നോക്കി മുറിയിലേക്ക് നടന്നു.... ഫോൺ എടുത്തു അതിലെ ഫോൾഡർ തുറന്ന് മനസ്സിൽ ഉള്ള പെണ്ണിന്റെ പിക് എടുത്തു അതിൽ ചുംബിച്ചു.... 😒നമ്മക്ക് ഇതിനൊക്കെയെ യോഗം ഉള്ളു.... ഇതൊക്കെ എന്നാണാവോ നേരിട്ട്....!!
💕💕💕
ശിവൻ ഹാളിൽ അങ്ങിങായി നടക്കാൻ തുടങ്ങി....!വേലു കാറിൽ നിന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് വന്നു....!
"സർ എന്താ വിളിച്ചത്....?!!"
"ദേവപ്രിയ.... അവളെ എനിക്ക് വേണം....അവരുടെ രണ്ട് കുടുംബങ്ങളും തമ്മിൽ തല്ലുന്നത് എനിക്ക് കാണുകയും വേണം...."
"ഇപ്പൊ തന്നെ രണ്ട് കുടുംബങ്ങളും അകൽച്ചയിൽ അല്ലെ സർ...."
"അത് വെറും സൗന്ദര്യപിണക്കം ആണ്.... ശ്രീദേവും ദേവപ്രിയയും ഒരുമിക്കുന്നതോടെ അത് അവസാനിക്കുകയും ചെയ്യും.... അത് കൊണ്ട് അവർ ഒരിക്കലും ഒരുമിക്കാൻ പാടില്ല....അതിന് എന്ത് ചെയ്യണം എന്ന് ഈ ശിവനറിയാം....താൻ ഞാൻ പറയുന്നത് പോലെ ചെയ്യണം...."
"ശരി സർ...."
അവൻ പ്ലാൻ എല്ലാം പറഞ്ഞതും വേലു സമ്മതിച്ചു...!!
"ബസ് കാണുന്നില്ലല്ലോടി...."
കോളേജ് കഴിഞ്ഞു ദേവൂട്ടിയും ശ്രീക്കുട്ടിയും ബസും നോക്കി നിന്നു....!ഓരോ റൂട്ടിലേക്കുള്ള ബസ് വന്നതും ബസ്‌റ്റോപ് കാലിയായി തുടങ്ങി....!
"ശ്രീയേട്ടനെ വിളിച്ചാലോ....?!!"😍
"😒നിനക്ക് നിന്റെ ഏട്ടനെ വിളിച്ചൂടെ...."
"🥰ഇത് ആവുമ്പോ എനിക്ക് കണ്ടോണ്ട് ഇരിക്കാലോടി...."
അപ്പൊ നമ്മക്ക് അതൊന്നും പറ്റില്ലേ....!ശ്രീ പെണ്ണിനെ നോക്കി ഒന്ന് ആത്മഗതിച്ചു....!
"ശ്രീയേട്ടൻ സ്വിച്ച് ഓഫ് ആണല്ലോ...."
"എന്നാൽ നീ നിന്റെ കുഞ്ഞേട്ടനെ വിളിക്ക്...."
"കുഞ്ഞേട്ടൻ കോൾ എടുക്കുന്നില്ല...."😒
എന്നും പറഞ്ഞു പെണ്ണ് വീണ്ടും കോൾ ചെയ്യാൻ തുടങ്ങി....!
"നമുക്ക് വല്ല ഓട്ടോയും നോക്കാം...."
രണ്ടും പിന്നെ ഓട്ടോയും നോക്കി നിന്നു....ഓരോ ഓട്ടോ കാണുംതോറും കയ് നീട്ടിയെങ്കിലും ഒന്ന് പോലും തിരിഞ്ഞു നോക്കുന്ന ലക്ഷണം ഇല്ല....!
അവർക്കരികിലേക്ക് വേലു എല്ലാം കണ്ട് കൊണ്ട് കാറും ആയി നീങ്ങിയതും അവർക്ക് മുന്നിൽ ആയി പെട്ടെന്ന് മറ്റൊരു കാർ വന്ന് നിന്നു....!
"നിങ്ങൾ എന്താ ഇത് വരെ പോയില്ലേ...."
"അത് സർ ഞങ്ങളെ ബസ് കണ്ടില്ല.... ഏട്ടന്മാരെ വിളിച്ചപ്പോൾ ആണെങ്കിൽ ഒരാൾ സ്വിച്ച് ഓഫ് ഒരാൾ എടുക്കുന്നുമില്ല...."
പഠിപ്പിക്കുന്ന സാർ ആയത് കൊണ്ട് രണ്ടും ഇത്തിരി ബഹുമാനത്തോടെ പറഞ്ഞു....!
"എങ്കിൽ കേറിക്കോ.... ഞാൻ ഡ്രോപ്പ് ചെയ്യാം...."
രണ്ടും പരസ്പരം ഒന്ന് നോക്കി.... നല്ല ഒന്നൊന്നര ഗിരിരാജൻ കോഴിയാണ്....!
"കേറാല്ലേ...."
"നമ്മൾ രണ്ടാൾ ഇല്ലേ.... അത് കൊണ്ട് പേടിക്കേണ്ട...."
എന്നും പറഞ്ഞു രണ്ടും പിന്നിൽ കേറി ഇരുന്നു അങ്ങേരെ നോക്കി വളിച്ച ഒരു ഇളി കൊടുത്തു... വേലു ആണെങ്കിൽ നിരാശയോടെ കാർ തിരിച്ചു വിട്ടു....!
"രണ്ടാളും നല്ലത് പോലെ പഠിക്കണം.... എന്നാലേ ഫൈനൽ എക്സാമിന് നല്ല മാർക്കോടെ പാസ്സ് ആവാൻ പറ്റൂ...."
"🙂ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട് സർ...."
"എന്ത് ഡൌട്ട് ഉണ്ടെങ്കിലും എപ്പോ വേണേലും എന്നെ വിളിക്കാം കേട്ടോ...."
"🥴പിന്നെ.... ഞങ്ങൾക്ക് അതല്ലേ പണി...."
ദേവൂട്ടി അങ്ങേര് കേൾക്കാതെ പതിയെ പറഞ്ഞു....!
"രണ്ടാളുടെയും വീട് അടുത്താണോ...."
"അല്ല സർ ഒരുപാട് ദൂരം ഉണ്ട്...."
എന്നും പറഞ്ഞു ദേവൂട്ടി ശ്രീയെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു....!പിന്നെയും അങ്ങേര് കുറച്ച് ഉപദേശം ഒക്കെ ഫ്രീ ആയി കൊടുത്തു.... രണ്ടും മുക്കിയും മൂളിയും നാട് എത്തി....!
"സർ.... ഇവിടെ നിർത്തിയാൽ മതി...."
"ഇവിടെ എന്തിനാ.... ഞാൻ വീട്ടിൽ കൊണ്ട് വിടാം....നിങ്ങളെ ഫാമിലിയേ ഒക്കെ എനിക്കൊന്ന് കാണാലോ...."
"അത്.... ഇവിടന്ന് ഞങ്ങൾക്ക് കുറച്ച് ഫാൻസി ഐറ്റംസ് വാങ്ങാൻ ഉണ്ടായിരുന്നു...."
"ഓഹ്...."
എന്നും പറഞ്ഞു അങ്ങേര് കാർ ബ്രേക്ക് ഇട്ടതും രണ്ടും ഇറങ്ങി....!
"ഡാ ശ്രീ നോക്കിയേ...."
രതീഷ് ശ്രീദേവിനെ തോണ്ടി കൊണ്ട് രണ്ടും കാറിൽ നിന്ന് ഇറങ്ങുന്നത് കാണിച്ചു കൊടുത്തു....രണ്ടും അതിൽ ഉള്ളവനെ നോക്കി ഇളിച്ചു കൊണ്ട് റ്റാറ്റാ ഒക്കെ കൊടുക്കുന്നുണ്ട്....അത് കണ്ടതും ശ്രീദേവ് ഇത്തിരി കുശുമ്പോടെ എണീറ്റ് അവർക്കരികിലേക്ക് ചെന്നു....!
"നിങ്ങൾ എന്താ കാറിൽ ഒക്കെ...."
പിന്നിൽ നിന്നുള്ള ശ്രീയുടെ സൗണ്ട് കേട്ടതും ദേവൂട്ടി പിന്നെ അവനെയും നോക്കി നിന്നു....😍
"അത് ഏട്ടാ...ബസ് വന്നില്ല....ഏട്ടനെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്... നന്ദേട്ടനെയും ഇവൾ വിളിച്ചതാ കോൾ അറ്റൻഡ് ചെയ്തില്ല...."
"ആരാ അവൻ...."
"ഞങ്ങടെ സർ ആണ്...."
"സാറോ.... അങ്ങേര് കോളേജിൽ ഉള്ള മുഴുവൻ പെൺപിള്ളേരെയും ഇത് പോലെ കാറിൽ ഡ്രോപ്പ് ചെയ്യുന്നുണ്ടോ...."
"അത് ഞങ്ങൾ മാത്രേ ബസ്‌റ്റോപ്പിൽ ഉണ്ടായിരുന്നുള്ളൂ.... അപ്പൊ സർ അടുത്ത് വന്ന് ചോദിച്ചതാ....ബസ് ഇല്ലെന്ന് പറഞ്ഞപ്പോൾ സർ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു...."
അവൻ ദേവൂട്ടിയേ ഒന്ന് നോക്കിയതും പെണ്ണ് ഏതോ ലോകത്താണ്.... ശ്രീക്കുട്ടി പിടിച്ചു കുലുക്കിയതും പെണ്ണ് ബോധമണ്ഡലത്തിലേക്ക് വന്നു....!
"😍എന്താ ശ്രീയേട്ടാ...."
"അത് ഒരു കാന്താരി മുളക് കടിച്ചതാ...."
😘അപ്പൊ തന്നെ പെണ്ണ് അവനെ നോക്കി നാണത്തോടെ പുഞ്ചിരിച്ചതും അവൻ പിന്നെ ഒന്നും പുറത്ത് കാണിക്കാതെ തിരിച്ചു നടന്നു....!അവന്റെ കിസ്സിങ് സീൻ വരെ പെങ്ങൾ കണ്ടിട്ടുണ്ട്....ഒന്നും അറിയില്ലെന്നാ കക്ഷിയുടെ വിചാരം....!
"കാന്താരി മുളകോ...."🙄
"മനസിൽ ആയില്ലേ.... നിന്റെ ഏട്ടൻ കാന്താരി മുളക് കടിച്ചിട്ടുണ്ടെന്ന്...അതാടി എന്റെ സ്പെഷ്യൽ ഗിഫ്റ്റ്...."
"അതാണോ ഗിഫ്റ്റ്.... നീ കിട്ടിപ്പോയെന്ന് പറഞ്ഞു തുള്ളിചാടുന്നത് കേട്ടപ്പോൾ ഞാൻ കരുതി ഏതാണ്ട് വലിയ ഗിഫ്റ്റ് ആണെന്ന്...."
പെണ്ണ് അതും പറഞ്ഞു ദേവൂട്ടിയേ നോക്കിയതും അവൾ ഇളിച്ചു കാണിച്ചു രണ്ടും കൂടെ വീട്ടിലേക്ക് നടന്നു....!
"ഇന്ന് ഇളനീർ ഇല്ലേ ഭാസിയേട്ടാ...."
"തീർന്ന് പോയല്ലോ നാളെ തരാം...."
"മ്മ്...."
ഒന്ന് മൂളി പെണ്ണ് നടന്നതും അവൻ അവളെയും നോക്കി നിരാശയോടെ നിന്നു....!
"ഠ.... പ്പേ...."
കരണക്കുറ്റിക്ക് കിട്ടിയതും വേലു കവിളിൽ കയ് വെച്ച് ശിവനെ ഒന്ന് നോക്കി....!
"ആ രണ്ട് വീട്ടിലെയും പെൺപിള്ളേരെ ഒരുമിച്ച് കയ്യിൽ കിട്ടിയെന്ന് കരുതിയതാ.... അതിന് വേണ്ടിയാ ഇരട്ടി കാശ് കൊടുത്ത് ആ നേരത്തെ അവർക്ക് പോവാൻ ഉള്ള ബസ് വരെ ബ്ലോക്ക് ചെയ്തത്....എന്നിട്ട് അവള്മാർ വല്ലവന്റെയും കാറിൽ കേറിപോയല്ലേ അത് വരെ താൻ എന്ത് ചെയ്യുവായിരുന്നു...."
മകന്റെ പ്രായം ഉള്ള ഒരാളിൽ നിന്ന് തല്ല് കിട്ടിയ വിഷമത്തോടെ വേലു നിന്നു....!
"എന്തെങ്കിലും ഒന്ന് വാ തുറന്ന് പറയെടോ...."
"ഞാൻ പറഞ്ഞല്ലോ സർ.... പ്രതീക്ഷിക്കാതെ അവർക്ക് മുന്നിൽ കാർ വന്നത് കൊണ്ടാണെന്ന്...."
"താൻ പ്രതീക്ഷിക്കുന്നത് പോലെ തന്നെ സംഭവിക്കും എന്ന് കരുതാൻ ആരാ തന്നോട് പറഞ്ഞത്.... ഇനി വല്ല ചാൻസും കിട്ടുവോന്ന് നോക്കണം.... അവൾ ഉണ്ടല്ലോ ആ ദേവപ്രിയ വിളഞ്ഞ വിത്താണ്.... അവളെ അത്ര പെട്ടെന്ന് ഒന്നും വരുതിയിൽ കൊണ്ട് വരാൻ പറ്റില്ല....തന്നെ ഒക്കെ വിശ്വസിച്ചു നിന്ന എന്നെ വേണം പറയാൻ.... ഇനി ഞാൻ തന്നെ എന്തെങ്കിലും ചെയ്യേണ്ടി വരും...."
അയാൾ നിരാശയോടെ പുറത്തേക്ക് ഇറങ്ങി കാറിൽ കയറി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.... ഒരുപാട് നേരം അവിടെ ഇരുന്നു വിഷമങ്ങൾ ഒക്കെ തീർത്തു.... തന്റെ പ്രായം ആയ പെണ്മക്കളെയും ഭാര്യയെയും ഒക്കെ ഓർത്തതും അയാളിലെ വിഷമം ഒക്കെ പോയി.... അവർക്ക് താൻ മാത്രമേ ഉള്ളു ഏക ആശ്രയം....!എടുത്തു ചാടി ഈ ജോലി വേണ്ടെന്ന് വെച്ചാൽ വീട് പട്ടിണിയായിപ്പോവും.... അയാൾ മനസിനെ പാകപ്പെടുത്തി ഒന്ന് പുഞ്ചിരിച്ചു....!!
ശിവൻ എക്സ്പോർട്ടിങ് ഡീൽ എക്സിറ്റ് ചെയ്തത് കണ്ടതും ദാസ് ലാപ്പും നോക്കി ദേഷ്യത്തോടെ ഇരുന്നു.... ലക്ഷങ്ങളുടെ നഷ്ടം ആണ്....!അവൻ എണീറ്റ് ശിവന്റെ ഓഫിസിലേക്ക് ചെന്നു....!
"ഇത് വെറുതെ വഴിയിൽ വീണു കിട്ടിയതല്ല.... തന്റെ പെങ്ങളുടെ കാമുകൻ ഇട്ടു പെരുമാറിയതാ.... അപ്പൊ പിന്നെ ഞാൻ ഇതെങ്കിലും ചെയ്യണ്ടേ.... മൂക്കിൻ തുമ്പിൽ ഉള്ള അവളുടെ കാമുകനെ കണ്ട് പിടിക്കാൻ കഴിയാത്ത നിങ്ങളോട് ഇത് പറഞ്ഞിട്ട് എന്ത് കാര്യം...."
ശിവൻ അത്യധികം ദേഷ്യത്തോടെ പറഞ്ഞതും അവനും ദേഷ്യത്തോടെയും വാശിയോടെയും അവിടെ നിന്നും ഇറങ്ങി....രാത്രി മുറിയിൽ ഉറങ്ങി കിടക്കുന്ന ദേവൂട്ടിയുടെ അടുത്ത് ചെന്ന് അവൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ ഫോൺ എടുത്തു നോക്കിയതും ശ്രീദേവിന്റെ പുഞ്ചിരിക്കുന്ന മുഖം വാൾപേപ്പർ കണ്ട് അവൻ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ദേഷ്യത്തോടെ അത് അവിടെ വെച്ചു അവളെ ഒന്ന് നോക്കി....!
അവളുടെ മനസ്സിൽ ശ്രീദേവ് ആണെന്ന് മനസ്സിൽ ആയതും അവന് ദേഷ്യം നിയന്ത്രിക്കാൻ ആവാത്ത പോലെ...!!
💕💕💕
ശ്രീദേവ് ഒരു മുങ്ങി കുളി ഒക്കെ കഴിഞ്ഞു കുളകടവിലേക്ക് കയറുമ്പോൾ ആണ് കൽപടവിൽ ഇരിക്കുന്ന ദേവൂട്ടിയേ കണ്ടത്.... ഇവൾ ഇവിടെ കാമുകന്റെ കുളി സീൻ പിടിക്കുവാണോ....!😟
"ഇന്നെന്താ ഇവിടെ....? എന്റെ കുളി സീൻ കാണാൻ വന്നതാണോ...."
അവൻ അവൾക്കരികിൽ ഇരുന്നു കൊണ്ട് ചോദിച്ചതും പെണ്ണ് നാണത്തോടെ അവനെ നോക്കി....!
"ഞാൻ വന്നത് അതിനൊന്നും അല്ല.... ശ്രീയേട്ടൻ എന്താ എന്നെ കെട്ടാതെ...."😒
"എടീ അതിനുള്ള സമയം ആയാൽ നിന്നെ ഞാൻ കെട്ടിക്കോളാം...."
"അതെങ്ങനെ എന്നാ ഞാൻ ചോദിച്ചേ....ഈയിടെ ആയി എനിക്ക് നല്ല പേടിയുണ്ട്.... ശ്രീയേട്ടനെ എനിക്ക് കിട്ടില്ലേ എന്ന്...."
അതിനവൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കരികിലേക്ക് ഒന്നൂടെ ചേർന്നിരുന്നു....!
"ഞാൻ ജീവനോടെ ഉണ്ടെങ്കിൽ എന്റെ ഈ കാന്താരി മുളകിനെ അല്ലാതെ കെട്ടില്ല....എന്നിട്ട് വേണം എനിക്ക് ഈ കാന്താരി മുളകിനെ കടിച്ചു തിന്നാൻ...."
"അപ്പൊ എരിയില്ലേ...."
"ഈ മുളകിന് നല്ല മധുരം ആണ്...."😘
"ഒന്ന് പോ ശ്രീയേട്ടാ...."
പെണ്ണ് നാണത്തോടെ എണീറ്റ് കൽപടവ് കേറിയതും പെട്ടെന്ന് ഒന്ന് നിന്നു.... ശ്രീയും അവൾക്ക് പിന്നാലെ കേറി പെണ്ണിന്റെ നിൽപ് കണ്ട് അവളെ ഒന്ന് നോക്കി.... കൗതുകത്തോടെ ഉള്ള പെണ്ണിന്റെ നോട്ടം കണ്ട് അവനും അങ്ങോട്ട് നോക്കി....!
രണ്ട് പാമ്പുകൾ ഇണ ചേരുന്നത് കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ നിന്നു....!
"അതെന്ത് ചെയ്യുവാ ശ്രീയേട്ടാ...."
"🙄ആ.... എനിക്ക് അറിയില്ല...."
"വഴക്ക് കൂടാണോ....?!!"
"ആയിരിക്കും...."
എന്നും പറഞ്ഞു അവൻ പെണ്ണിനെ ഇടം കണ്ണിട്ട് നോക്കി.... പെണ്ണ് അപ്പോഴും കണ്ണ് മാറ്റാതെ അതിനെ വീക്ഷിച്ചു കൊണ്ടിരിക്കൽ ആണ്....!
"അതിനെ ഓടിച്ചാലോ...."
"അതിനെ ഡിസ്റ്റർബൻസ് ചെയ്യേണ്ട....നീ ഇത് വഴി പോയിക്കോ...."😍
"അതെന്താ...."
"എടീ അത് ഇണ ചേരുകയാ...."
അത് കേട്ടതും പെണ്ണ് നാണത്തോടെ അവനെ നോക്കി.... അവനും അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു....!
"ഇങ്ങനെയോ....,"
"ഓരോ ജീവികൾക്ക് ഓരോ രീതിയല്ലേ...."
"അപ്പൊ മനുഷ്യൻ എങ്ങ...."
😨പെണ്ണ് ഒന്ന് നിർത്തി അവനെ നോക്കാതെ നിന്നു....!പെട്ടെന്നുള്ള ആവേശത്തിൽ ചോദിച്ചതാണ്.... പെണ്ണ് സ്വയം തലക്ക് ഇടിക്കുന്നുണ്ട്....!
"അത് ഞാൻ നിനക്ക് നമ്മുടെ കല്യാണം കഴിഞ്ഞാൽ മനസ്സിൽ ആക്കി തരാം....ഇപ്പോ ഈ കാന്താരി ചെല്ല്.... അല്ലെങ്കിൽ പിന്നെ....,എന്തെ വേണോ...."
അത് കേട്ടതും പെണ്ണ് നാണത്തോടെ ഒന്ന് ചിരിച്ചു അവിടെ നിന്നും ഓടി.... അത് നോക്കി അവനും ഒന്ന് ചിരിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു....!
വൈകീട്ട് കണ്ട ആ സീൻ തന്നെയായിരുന്നു പെണ്ണിന്റെ ഉള്ളിൽ.... ശ്രീയോടൊപ്പം ഉള്ള നിമിഷങ്ങൾ ഓർത്ത് അവൾ പുഞ്ചിരിയോടെ ബെഡിൽ കിടന്നു.... ഒരു ചിരിയോടെ ഫോൺ എടുത്തു അവനെ വിളിച്ചു....!
"ശ്രീയേട്ടാ...."😘
"മ്മ്....നിന്റെ വിളിക്കായി ഞാൻ കാത്ത് നിക്കായിരുന്നു...."
"ശ്രീയേട്ടൻ കിടക്കുവാണോ...."
"അല്ല നിന്റെ വിളിയും കാത്ത് ഇരിക്കുവായിരുന്നു.... ബാൽക്കണിയിലാ...."
"ശ്രീയേട്ടാ....ആ പാമ്പ് എപ്പോഴാ അവിടന്ന് പോയെ...."
"😨നീ ഇത് വരെ അത് വിട്ടില്ലേ....കാര്യം കഴിഞ്ഞപ്പോൾ അവർ പോയി കാണും...."
ഇനി വേണ്ടാത്തത് ഒന്നും ചോദിച്ചേക്കല്ലേ ദൈവമേ....!🙄
"ശ്രീയേട്ടൻ ഇന്ന് വരോ....,?!!"
"😨എന്തിന്....?!!"
"എനിക്കൊന്ന് കാണാൻ...."
"എന്നിട്ട് വേണം നിന്റെ കുഞ്ഞേട്ടൻ എനിക്കിട്ട് തരാൻ.... അവന്റെ മനസ്സിൽ ആണെങ്കിൽ എന്റെ പെങ്ങൾ ആണെന്നല്ലേ നീ പറഞ്ഞത് അപ്പൊ പിന്നെ അവന് അത് ഒരു കുറുക്ക് വഴിയായ് പ്രയോഗിക്കാൻ ചാൻസ് ഉണ്ട്...."
"ഏയ് കുഞ്ഞേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല...."
"പക്ഷെ എന്റെ പെങ്ങൾക്ക് നിന്റെ അതെ സ്വഭാവം ആണ്.... അത് കൊണ്ട് അവൾ ഇത് പോലെ വിളിക്കില്ലെന്ന് എനിക്ക് ഉറപ്പിക്കാൻ പറ്റില്ല...."
"അതിന് അവരെ പ്രേമം വർക്ക് ഔട്ട് ആയില്ല ശ്രീയേട്ടാ...."
"അതിന് വലിയ കാല താമസം ഒന്നും വേണ്ടി വരില്ല...."😟
"ശ്രീയേട്ടൻ എന്നെ പ്രേമിച്ചു ഇങ്ങനെ നടക്കാൻ ഉള്ള പ്ലാൻ ഉള്ളോ.... എന്നെ വന്ന് കെട്ടിക്കൂടെ....എങ്കിൽ എനിക്ക് എപ്പോഴും കണ്ടോണ്ടിരിക്കായിരുന്നു...."
"🙄അത് ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ...ആരെങ്കിലും ഒരാൾ മാപ്പ് പറയണം.... രണ്ട് പേരും അതിന് തയാറും അല്ല....അപ്പൊ പിന്നെ എന്ത് ചെയ്യും...."
"നമുക്ക് ഒരു കാര്യം ചെയ്താലോ അവരെ വെഡിങ് ആനിവേഴ്സറിക്ക് ശ്രീയേട്ടൻ എന്നെ അന്ന് കൊണ്ട് പോയ ആ പഴയ കുടുംബക്ഷേത്രത്തിൽ അവരെ എത്തിച്ചാലോ....രണ്ടാളെയും കൊണ്ട് അവിടെ ദീപം കൊളുത്തിക്കണം.... ദൈവത്തിന്റെ കാര്യം ആയൊണ്ട് അവർ എതിർക്കില്ല....അവിടെ വെച്ച് ആവുമ്പോ പഴയ ഓർമയിൽ ഈ കാണുന്ന പിണക്കം ഒക്കെ അപ്പൊ മാറിക്കോളും...."
"എങ്കിൽ അതൊന്ന് ശ്രമിച്ചു നോക്കാം....ഏറ്റില്ലെങ്കിൽ വേറെ ഐഡിയ നോക്കാം.... ഓക്കേ...."
"ഓകെ ശ്രീയേട്ടാ..."
പെണ്ണ് കോളും കട്ട് ചെയ്തു ഒന്ന് ചിരിച്ചു.... അവരെ പിണക്കം മാറിയാൽ എത്രയും പെട്ടെന്ന് ശ്രീയേട്ടനെ കൊണ്ട് ഈ എന്നെ കെട്ടിക്കണം....!😍
കാലത്ത് എണീറ്റ് പെണ്ണ് ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥന തുടങ്ങി....!
"ഞങ്ങടെ അച്ഛന്മാർക്ക് നല്ല ബുദ്ധി കൊടുക്കണേ.... എന്നാലേ എനിക്കും ശ്രീയേട്ടനും ഒന്നാവാൻ പറ്റൂ...."
🙄ലെ ദൈവം_ ഈ പെണ്ണിന് ഒന്ന് കഴിയുമ്പോ വേറൊന്നാണല്ലോ.... എന്നെ ഒന്ന് സ്വസ്ഥം ആയിട്ട് വിടില്ല....!
പെണ്ണ് പ്രാർത്ഥന ഒക്കെ കഴിഞ്ഞു ശ്രീയേട്ടനെയും നോക്കി ചെന്നു....!
"ശൂ....ശ്രീയേട്ടാ..."😘
അവൻ അപ്പൊ തന്നെ കണ്ണ് കൊണ്ട് അടുത്തുള്ള അച്ഛനെ കാണിച്ചു കൊടുത്തതും പെണ്ണ് അവിടെ കുനിഞ്ഞു....!
ഇത്തിരി കഴിഞ്ഞു പെണ്ണ് തല പൊക്കി നോക്കിയതും രണ്ടും നിന്നിടം ശൂന്യം... 🙄ഇത് എവിടെപ്പോയി... എന്നും ചിന്തിച്ചു പെരുവിരലിൽ കാൽ ഊന്നി ഏന്തി വലിഞ്ഞു നോക്കിയതും തന്റെ വയറിൽ ഒരു കയ്യിന്റെ തണുപ്പ് അനുഭവപ്പെട്ടതും പെണ്ണ് പുഞ്ചിരിയോടെ താണ് നിന്നു....!
അവന്റെ കയ്കൾക്ക് മീതെ തന്റെ കയ് വെച്ച് അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു....!അവനും അവളുടെ പിൻ കഴുത്തിലേക്ക് മുഖം അമർത്തി....!
"ഇന്നെന്താ എന്റെ ദേവൂട്ടി പ്രാർത്ഥിച്ചത്....?!!"
"നമ്മുടെ അച്ഛന്മാർ ഒന്നാവണെ എന്ന്...."
"അപ്പൊ എനിക്ക് വേണ്ടി പ്രാർത്ഥിച്ചില്ലേ...."😘
അവൻ അവളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു....!
"മ്മ്... എനിക്ക് ഈ ശ്രീയേട്ടനെ തന്നേക്കണേ എന്ന്...."
"ഞാൻ നിന്റേത് തന്നെയല്ലേ...."😘
അതിനവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ ദേഹത്തോട് ഒന്ന് കൂടെ ചേർന്ന് നിന്നു....!
"എന്തെ....പോണില്ലേ...."
"എപ്പോഴാ ശ്രീയേട്ടന്റെ നെഞ്ചിൽ ഇങ്ങനെ ചേർന്ന് കിടക്കാൻ എനിക്ക് പറ്റുന്നെ...."
"ഇനി കുറച്ച് കൂടെ കാത്തിരുന്നാൽ മതി.... നമ്മൾ പ്ലാൻ ചെയ്തത് നടപ്പിലാക്കാൻ ഇനി അധിക ദിവസങ്ങൾ ഇല്ല...."
"അന്ന് അവരുടെ പിണക്കം ഒക്കെ മാറോ ശ്രീയേട്ടാ...."
"നിന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കോ...."
"കേൾക്കും.... ദൈവത്തിന് എന്നെ കയ് ഒഴിയാൻ പറ്റില്ല...."
"അവർ ഒന്നായാൽ പിന്നെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഞാൻ ഈ കഴുത്തിൽ ഒരു താലി കെട്ടി ഈ കാന്താരിയേ എന്നുന്നേക്കുമായി സ്വന്തം ആക്കിയിരിക്കും.... പോരെ...."
"മ്മ്...."😍
അവളും ഒരു പുഞ്ചിരിയോടെ മൂളി....!
"അത് കഴിഞ്ഞാൽ പിന്നെ...."
"പിന്നെന്താ....?!!"
"അതോ.... ഈ കാന്താരി മുളകിനെ ഞാൻ...."
അവൻ അവളുടെ വയറിൽ അമർത്തി പിടിച്ചു കഴുത്തിലേക്ക് മുഖം അമർത്തിയതും പെണ്ണ് നാണത്തോടെ അവന്റെ കയ് എടുത്തു മാറ്റി ഓടി.... ഒന്ന് നിന്ന് വീണ്ടും അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വീട്ടിലേക്ക് ഓടി....!
💕💕💕
"എടീ.... നമ്മുടെ ഗിരി രാജൻ സർ ഇന്നെടുത്തത് വല്ലതും നിനക്ക് മനസ്സിൽ ആയോ...."
"അങ്ങേര് പറയുന്നത് അങ്ങേർക്ക് തന്നെ മനസ്സിൽ ആയിട്ടുണ്ടാവില്ല.... അപ്പോഴാ...."
രണ്ടും ബസിൽ ഇരുന്നു ലോലിപോപ്പും നുണഞ്ഞു കൊണ്ട് പറഞ്ഞു....!
"ഏട്ടന്റെ തല്ല് കിട്ടിയേ പിന്നെ ആ ശിവന്റെ അഡ്രസ് ഇല്ലല്ലോ...."
"ആവോ.... വല്യേട്ടനും പിന്നെ ഒന്നും പറയുന്നത് കേട്ടില്ല.... കക്ഷി പേടിച്ചു നാട് വിട്ട് കാണും.... ശ്രീയേട്ടൻ അല്ലെ ആള് അമ്മാതിരി കൊടുത്തു കാണും...."😍
രണ്ടും ഓരോന്ന് പറഞ്ഞു കൊണ്ട് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു....!
"പോട്ടെടി... ബൈ നാളെ കാണാം...."
"ശ്രീയേട്ടൻ നിന്നെ കെട്ടിയാൽ ഇവിടെ വെച്ച് ബൈ പറയാതെ നമുക്ക് എന്റെ വീട്ടിലേക്ക് പോവാല്ലേ...."
🥰ശ്രീക്കുട്ടിയുടെ പറച്ചിൽ കേട്ടതും ആദ്യം പെണ്ണ് ഒന്ന് ഇളിച്ചു....!
"ഹ്മ്മ്.... അപ്പോഴേക്കും നിന്നെ വല്ല കോന്തനും ഏതെങ്കിലും റൂട്ടിലേക്ക് കൊണ്ട് പോവില്ലെടി...."
🙂ആഗ്രഹം പോലെ നടന്നാൽ പെണ്ണ് ഞാൻ പോണ വഴിയും ഞാൻ പെണ്ണ് പോണ വഴിയും പോവേണ്ടി വരുമല്ലോ.... ശ്രീക്കുട്ടി ആ ചിന്തയിൽ ആയിരുന്നു....!!
"കോന്തൻ നിന്റെ...."
"ഏട്ടൻ എന്നാണോ...."😍
😨ഏ....!പെണ്ണ് ഞെട്ടി തരിച്ചു നിന്നു....!
"ഞാൻ എന്റെ ഏട്ടനെ പറഞ്ഞതിന് നീയെന്തിനാടി ഇങ്ങനെ ഞെട്ടുന്നത്...."
അപ്പൊ ആ ഉദ്ദേശത്തിൽ പറഞ്ഞതാണോ.... മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് അറിഞ്ഞാൽ മിക്കവാറും ഇവൾ നേരെ ചെന്ന് ഇവളെ കുഞ്ഞേട്ടനോട് പറയും പിന്നെ ശ്രീയേട്ടനോടും.... അപ്പൊ പിന്നെ ഉള്ളിൽ വെക്കുന്നത് തന്നാ നല്ലത്....!
🙄അവരൊക്കെ ഇത് അറിഞ്ഞത് തത്കാലം പെണ്ണ് അറിയണ്ട....!
"ബൈ...."
എന്നും പറഞ്ഞു ദേവൂട്ടി ഒരു ചിരിയോടെ നടന്നതും പെണ്ണ് അവിടെ തന്നെ വായും പൊളിച്ചു നിന്നു....!
നിന്നെ കൊണ്ട് ഞാൻ പറയിച്ചോളാം....!
"ദേവൂട്ടി എനിക്ക് നിന്റെ കുഞ്ഞേട്ടനെ ഇഷ്ടം ആടി എന്ന് പറഞ്ഞു നീ വരാൻ ഇനി അധിക കാലം ഇല്ല മോളെ....!"
ദേവൂട്ടി സ്വയം പറഞ്ഞു നടന്നു....!
നന്ദേട്ടൻ എന്നെ ഇഷ്ടം ആണെങ്കിൽ ആദ്യം പറയട്ടെ.... അല്ലാതെ ദേവൂട്ടിയേ പോലെ പിന്നാലെ നടന്ന് ഇഷ്ടം ആണെന്ന് പറയിക്കാൻ ഉള്ള ധൈര്യം ഒന്നും എനിക്കില്ല....🙄ഇനി കക്ഷി പെങ്ങൾ നടന്ന പോലെ ലവൾ പിന്നാലെ നടക്കാൻ കാത്തിരിക്കയാണോ ആവോ....!!
ദേവൂട്ടി വീട്ടിൽ കയറിയതും ചേട്ടത്തിയുടെ അച്ഛനും അമ്മയും അനിയനും ഇരിക്കുന്നത് കണ്ട് ഒന്ന് ചിരിച്ചു....!
"എപ്പോ വന്നു....?!!"
"ഞങ്ങൾ ഉച്ചക്കെ വന്നു...."
"ആണോ.... ഫുഡ് ഒക്കെ കഴിച്ചോ...."
"അതൊക്കെ കഴിച്ച്.... നീ വരാൻ കാത്തിരുന്നതാ ഞങ്ങൾ...."
"🙄എന്തിന്....?!!"
ചേട്ടത്തിയുടെ അനിയനെ കണ്ട് പെണ്ണ് ഇത്തിരി പേടിയോടെ ചിന്തിച്ചു.... കോളേജ് പയ്യൻ ആണേലും തന്നെ കാണുമ്പോ എല്ലാം ഒരു ചിരിയാണ്.... ഒരുമാതിരി വോൾട്ടേജ് കൂടി ഫ്യുസ് പോവാറായ ചിരി....!
"അനുനെ കൊണ്ട് പോവാനാ ഞങ്ങൾ വന്നത്....ഇത് മാസം എട്ടല്ലേ.... കടിഞ്ഞൂൽ പ്രസവം സ്വന്തം വീട്ടിൽ വെച്ച് തന്നെ വേണം എന്നാണ്....അവൾ പറഞ്ഞു നീ വന്നാൽ പോവാമെന്ന്...."
"അതൊക്കെ വിവരം ഇല്ലാത്തവർ പറയുന്നതാ.... ചേട്ടത്തി എങ്ങും വരുന്നില്ല അല്ലെ ചേട്ടത്തി...."
പെണ്ണ് അവർക്കരികിൽ നിന്ന ചേട്ടത്തിയേ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....!
"എടീ അവരുട ഒറ്റ മോളാ.... അവർക്കും കാണില്ലേ ആഗ്രഹം...."
"ഒന്ന് പോ വല്യേട്ടാ.... ഞാൻ ഇത് പോലെ ഗർഭിണി ആയാൽ എന്നെ വിളിക്കാൻ ഒന്നും വന്നേക്കല്ലേ ഞാൻ വരില്ല.... ഈ സമയത്ത് ഏറ്റവും കൂടുതൽ വേണ്ടത് ഭർത്താവിന്റെ കരുതൽ ആണ് ...."
ചേട്ടത്തിയുടെ ആങ്ങള ആ ഫ്യുസ് പോയവൻ വായും പൊളിച്ചു പെണ്ണിനെ ഒന്ന് നോക്കി....!
"കണ്ടില്ലേ അച്ഛാ.... അപ്പോഴേ ഞാൻ പറഞ്ഞതല്ലേ ഇവൾ വിടില്ലെന്ന്...."
"ഞങ്ങൾക്കും ഇവളെ വിടാൻ മനസില്ല... പിന്നെ നിങ്ങളോട് എങ്ങനെ പറയും എന്ന് കരുതിയാ...."
അമ്മ കൂടി പറഞ്ഞതും ദേവൂട്ടി ഒന്ന് ചിരിച്ചു....!
"ചേച്ചിയേ അത്രയ്ക്ക് ഇഷ്ടം ആണെങ്കിൽ ദേവൂട്ടിക്ക് അവിടെ വന്ന് നിക്കാം.... അവിടെ ആവുമ്പോൾ കോളേജിൽ നടന്ന് പോവാൻ ഉള്ള ദൂരമല്ലേ ഉള്ളു...."😘
"ചേട്ടത്തി.... അനിയൻ ആള് തരക്കേടില്ലല്ലോ...."
പെണ്ണ് ചേട്ടത്തിയുടെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു....!
"നീ വേറൊരുത്തന്റെ പ്രോപ്പർട്ടി ആണെന്ന് ഞാൻ പറഞ്ഞതാ....എന്നാലും ഡെയ്‌ലി വിളിക്കുമ്പോ അവന് നിന്റെ കാര്യം അറിയാതെ പറ്റില്ലെടി....അല്ലേലും കാണാൻ കൊള്ളാവുന്ന ഒരുത്തി കുടുംബത്തിൽ ഉള്ളപ്പോൾ അവന് ഇനി വേറെ പെണ്ണ് നോക്കണോ...."
"പോ ചേട്ടത്തി.... വെറുതെ അനിയന്റെ തടി കേടാക്കേണ്ട.... ശ്രീയേട്ടനെ അറിയാലോ ആ ശിവൻ പോലും നാട് വിട്ടു...."
"വേണ്ടേ..... അവൻ പാവം ജീവിച്ചു പോയിക്കോട്ടെ...."
രണ്ടും കുശു കുശുക്കുന്നത് ദാസ് രണ്ടിനെയും നോക്കി ഇരുന്നു....!
ദേവൂട്ടിയുടെ വാശിക്ക് മുന്നിൽ അവർ പോയതും ദേവൂട്ടി ദാസിനെ നോക്കി ഒന്ന് ചിരിച്ചു....!
"അങ്ങനെ ഇപ്പൊ വല്യേട്ടൻ ഫ്രീയായി നടക്കണ്ട....ചേട്ടത്തി ഇങ്ങനെ ആയത് വല്യേട്ടൻ കാരണം അല്ലെ...."
"🙄എടീ....നീ ഇത് എന്ത് ഭാവിച്ചാ...."
😨അത് കേട്ട് കെട്ടിയോളെ തുറിച്ചു നോട്ടം കണ്ടതും ദാസ് അവളെ നോക്കി ഒന്ന് ചിരിച്ചു....!
"അവർക്ക് വിഷമായി കാണോ...."
"ഏയ് പ്രായം ആയവർ അല്ലെ.... അത്രയും ബുദ്ധിമുട്ട് ഒഴിവായി കാണും...."
എന്നും പറഞ്ഞു അനു മുറിയിലേക്ക് പോയതും ദാസ് വായും പൊളിച്ചു നിന്നു....ഈ വീട്ടിൽ ഏറ്റവും ഇളയത് ആണേലും ചില സമയങ്ങളിൽ അവളുടെ തീരുമാനത്തിന് മുന്നിൽ മുതിർന്നവർ പോലും തോറ്റു പോകും....!!
💕💕💕
കാത്തിരുന്നത് പോലെ ഇന്ന് അച്ഛനമ്മമാരുടെ വിവാഹദിനം ആണ്....!
"ദൈവമേ ഇന്ന് അവരെ ഒന്നാക്കണെ.... എന്നാലേ എനിക്കും ശ്രീയേട്ടനും ഒന്നാവാൻ പറ്റൂ...."
പെണ്ണ് കയ് കൂപ്പി പ്രാർത്ഥിച്ചു കൊണ്ട് ശ്രീദേവിന്റെ അടുത്ത് ചെന്നു....!
"ശ്രീയേട്ടാ...."😘
ആ വിളിയിൽ അവൻ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു....!
"എന്താ ശ്രീയേട്ടാ കയ്യിൽ...."
"ഇത് ദാവണിയാ.... അവരോടൊപ്പം നീ ഇത് ഉടുത്തു കൊണ്ട് വേണം വരാൻ.... എനിക്ക് നിന്നെ കണ്ണ് നിറച്ചു കാണണം...."😘
"മ്മ്...."
അവന്റെ നോട്ടത്തിന് മുന്നിൽ അവൾ നാണത്തോടെ ഒന്ന് മൂളി....!
"ഒൻപത് മണി ആവുമ്പോഴേക്കും അവിടെ എത്തണം...."
"അവർ ഒന്നാവോ ശ്രീയേട്ടാ...."
"മ്മ്.... നമുക്ക് ശ്രമിക്കാം...."
"എങ്കിൽ ഞാൻ പോട്ടെ ശ്രീയേട്ടാ...."
"മ്മ്....അവിടെ വെച്ച് കാണാം...."😘
അവൾ നടന്ന് പോവുന്നതും നോക്കി അവൻ പുഞ്ചിരിയോടെ നിന്നു....!
"അച്ഛനും അമ്മയും ഇത് വരെ റെഡി ആയില്ലേ...."
ദേവൂട്ടി വീട്ടിലേക്ക് കയറിയതും അവർ രണ്ട് പേരും റെഡി ആവാത്തത് കണ്ട് ചോദിച്ചു....!
"അത് പിന്നെ മോളെ അച്ഛൻ വരുന്നില്ലെന്ന് അപ്പൊ പിന്നെ ഞാൻ എങ്ങനെയാ...."
അത് കേട്ടതും പെണ്ണ് അച്ഛനെ ഒന്ന് നോക്കി....!
"ഈ ദേവൂട്ടിയുടെ ആഗ്രഹം അച്ഛൻ സാധിച്ചു തരില്ലേ അച്ഛാ...."
"അത് ഞങ്ങളുടെ പഴയ കുടുംബക്ഷേത്രം ആണ്....പൂർവീകർ അവിടെ ഒരു ദിവസം പോലും മുടങ്ങാതെ തിരി കൊളുത്തിയിട്ടുണ്ടെന്നാ കേട്ടത്....എല്ലാരും തറവാട് സ്വത്ത് ഭാഗം വെച്ചു മാറിയതിൽ പിന്നെയാ ഇപ്പോഴത്തെ കുടുംബംക്ഷേത്രം പണിതത്....അതിൽ പിന്നെ ആരും അങ്ങോട്ട് പോയിട്ടില്ല.... ഇപ്പൊ ഞാൻ മാത്രം എങ്ങനെയാ മോളെ...."
അതിന് നിങ്ങൾ മാത്രം അല്ലല്ലോ മാമനും ഇല്ലേ....!
"ഇന്നത്തെ ദിവസം അവിടെ ദീപം കൊളുത്തി എന്ത് പ്രാർത്ഥിച്ചാലും അവിടത്തെ ഭഗവാൻ തരും....പ്ലീസ് അച്ഛാ...."
പെണ്ണ് കെഞ്ചുന്നത് പോലെ പറഞ്ഞതും അച്ഛൻ അനുസരിച്ചു.... അച്ഛനും അമ്മയും റെഡി ആവാൻ പോയതും പെണ്ണ് മുറിയിൽ ചെന്ന് ശ്രീയേട്ടൻ തന്ന കവർ കയ്യിൽ എടുത്തു....!
അത് തുറന്ന് നോക്കിയതും ഗ്രീൻ കളർ ദാവണി കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....!
അതും എടുത്തിട്ട് അവൾ കണ്ണാടിയിൽ നോക്കി മായാലോകത്തെന്ന പോലെ നിന്നു.... അതിൽ അവനും അവളും മാത്രം ഉള്ള ലോകം.... അവൻ തന്റെ നെറുകയിൽ സിന്ദൂരം ചാർത്തി അവിടെ ഒന്ന് ചുംബിച്ചു.... അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു....!അവളുടെ മുഖം ഉയർത്തി അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി....സ്വയം മറന്ന് ഇറുകെ പുണർന്നു കൊണ്ട് ഇരുവരും നിന്നു....!
"ദേവൂട്ടി...."😘
"ശ്രീയേട്ടാ...."😘
അവന്റെ വിളിയിൽ അവൾ മായാ ലോകത്തെന്ന പോലെ പതിയെ വിളിച്ചു....!
"എടീ ദേവൂട്ടി...."
😨ദൈവമേ കുഞ്ഞേട്ടൻ....!
അപ്പൊ ശ്രീയേട്ടൻ അവൾ ചുറ്റിലും നോക്കിയതും മുറിയിൽ ആണെന്ന് കണ്ട് അവൾ സ്വയം തലക്ക് ഇട്ടു ഒന്ന് കൊടുത്തു....!
"എന്താ കുഞ്ഞേട്ടാ...."
"എല്ലാരും ഇറങ്ങി... നീ റെഡി ആയെങ്കിൽ വാ...."
"ആ ഒരു ടു മിനിറ്റ്...."
എന്നും പറഞ്ഞു അവൾ മാച്ചിങ് വളയും കമ്മലും മാലയും ഒക്കെ എടുത്തിട്ടു....!നെറ്റിയിൽ ചന്ദന കുറിയോടൊപ്പം ഒരു കുഞ്ഞു പൊട്ട് കൂടി വെച്ച് അവൾ മുടി അവനിഷ്ടം ഉള്ളത് പോലെ അഴിച്ചിട്ടു.... അരക്കെട്ട് വരെ ഉള്ള മുടി പിറകിലേക്ക് വകഞ്ഞു മാറ്റി ഒരു ചെറിയ ഹെയർ ക്ലിപ് എടുത്തു ഇരു സൈഡിൽ നിന്ന് അല്പം മുടി എടുത്തു അതിൽ ഇറുക്കി....തുളസി കതിർ എടുത്തു അതിനോടൊപ്പം വെച്ചു....ശ്രീയേട്ടന് ഏറ്റവും ഇഷ്ടം ഉള്ളത് പോലെ അവൾ ഒരുങ്ങി മുറിയിൽ നിന്ന് ഇറങ്ങി....!
"വന്നിട്ട് വേണം ഓഫിസിൽ പോവാൻ...."
ദാസ് വാച്ച് നോക്കി കൊണ്ട് പറഞ്ഞു....!
"എന്റെ ദാസേട്ടാ ഇന്ന് ഇത്തിരി ലേറ്റ് ആയെന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല...."
അത് കേട്ടതും അവൻ ഒന്ന് കൂൾ ആയി നിന്നു....!
ദേവൂട്ടി ഇറങ്ങി വരുന്നത് കണ്ടതും എല്ലാവരും ഒരു പോലെ പുഞ്ചിരിച്ചു.... ആദ്യം ആയാണ് അവളെ ഇത്രയും സുന്ദരിയായി കാണുന്നത് എന്ന് പോലും അവർക്ക് തോന്നി....!
"വെറുതെ അല്ല ലേറ്റ് ആയത് ഇന്നെന്താ മോളെ ഇത്രയ്ക്ക് ഒരുക്കം...."
"അത് അച്ഛാ ക്ഷേത്രത്തിൽ പോവുമ്പോഴാ നമ്മൾ കൂടുതൽ അണിഞ്ഞൊരുങ്ങേണ്ടത്....ദൈവം മാത്രം അല്ല നമ്മുടെ മണ്മറഞ്ഞു പോയ പൂർവീകർ ഒക്കെ നമ്മളെ കാണും....അവർ കരുതിക്കോട്ടേ ദേവൂട്ടി സുന്ദരിയാണെന്ന്...."
"🙄ആണോ.... എന്നാ ഞാൻ ഈ ഷർട്ട് മാറിയിട്ട് വരാം...."
"ഓഹ് എന്റെ അച്ഛാ അവൾ പറയുന്നത് കേട്ട്.... വന്ന് കേറ്.... അച്ഛനെ അവർക്കൊക്കെ നല്ലത് പോലെ അറിയുന്നതല്ലേ...."
അച്ഛൻ ദാസിനെ ഒന്ന് നോക്കി കാറിൽ കേറി ഇരുന്നു....!
നന്ദൻ ബൈക്ക് എടുക്കുന്നത് കണ്ടതും പെണ്ണ് ഒന്ന് ചിരിച്ചു....!
"കുഞ്ഞേട്ടൻ ബൈക്കിൽ ആണോ എങ്കിൽ ഞാനും ഉണ്ട്.... ചേട്ടത്തി നീണ്ടു നിവർന്നു ഇരുന്നോട്ടെ....!"
"തിരിച്ചു വരുമ്പോൾ നീ അതിൽ കേറേണ്ടി വരും.... ഞാൻ അത് വഴി പോവും...."
"മ്മ്..."
അവൾ ബൈക്കിൽ കേറി ഇരുന്നതും നന്ദൻ ബൈക്ക് എടുത്തതും പിന്നാലെ തന്നെ ദാസ് കാറും എടുത്തു.....!
"എടീ മാമൻ അവിടെ എത്തി കാണോ...."
"കുഞ്ഞേട്ടന് മാമനെ കാണാൻ തിടുക്കം ആയോ...."
പെണ്ണ് നന്ദനെ മിററിൽ കൂടി നല്ലത് പോലെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു....!ലക്ഷ്യം ശ്രീക്കുട്ടിയാണെന്ന് അറിയാം....എന്നാലും ഒരു രസം....!!
"ഏയ് അതിനല്ല അവർ ഒന്നാവുന്നത് കാണാൻ...."
നന്ദൻ ഒരു വളിച്ച ഇളിയോടെ പറഞ്ഞു....!
"മ്മ്... മ്മ്...."
എന്നും മൂളി പെണ്ണ് ഒന്ന് ഇളിച്ചു....!
വണ്ടി നിർത്തി എല്ലാരും ഒരുമിച്ച് നടന്നതും പെണ്ണ് ഏറ്റവും പിന്നാലെ നടന്ന് ഫോൺ എടുത്തു ശ്രീയേട്ടന്റെ മെസേജ് നോക്കി....!
"ഞങ്ങൾ ഇവിടെ എത്തി...."
അത് കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു....!
അതിനടുത് എത്തിയതും അവരെ കണ്ട് എല്ലാരും ഒന്ന് നിന്നു....!
"അവർ എന്താ ഇവിടെ....? നമുക്ക് പോയി മറ്റൊരു ദിവസം വരാം...."
അച്ഛൻ പറയുന്നത് കേട്ടതും ദേവൂട്ടി അച്ഛന്റെ അടുത്ത് ചെന്നു....!
"അവർ അവിടെ നിന്നോട്ടെ.... ഇത് അവരെ മാത്രം കുടുംബക്ഷേത്രം ഒന്നും അല്ലല്ലോ.... അച്ഛൻ വാ നമുക്ക് പ്രാർത്ഥിക്കാം...."
"എന്നാലും മോളെ...."
"വാ അച്ഛാ...."
പെണ്ണ് അച്ഛന്റെ കയ്യും പിടിച്ചു അതിന് മുന്നിൽ ചെന്ന് നിന്നു....!
രണ്ട് അച്ഛന്മാരും പരസ്പരം ഒന്ന് നോക്കിയതും എല്ലാരും അവർക്ക് പിന്നിൽ ആയി വന്ന് നിന്ന് തൊഴുതു....!
ദേവൂട്ടിയുടെ അടുത്തേക്ക് ശ്രീദേവ് ഒന്ന് നീങ്ങി എല്ലാരേയും ഒന്ന് നോക്കി പ്രാർത്ഥനയിൽ ആണെന്ന് കണ്ടതും അവൻ അവളുടെ വയറിൽ കയ്കൾ അമർത്തി പെണ്ണ് ഒരു പുഞ്ചിരിയോടെ അവനെ നോക്കാതെ തന്നെ നിന്നു....!
"ഐ ലവ് യൂ ദേവൂട്ടി...."
പതിയെ അവളുടെ കാതിൽ ആയി അവൻ മൊഴിഞ്ഞു....!
"ഈ ഡ്രെസ്സിൽ നീ സുന്ദരിയായിട്ടുണ്ട്...."
അതിനും അവൾ ഒന്ന് പുഞ്ചിരിച്ചു....!
നന്ദൻ ആണെങ്കിൽ എല്ലാരേയും ഒന്ന് കണ്ണ് തുറന്ന് നോക്കി പെങ്ങളും ശ്രീദേവും റൊമാൻസിൽ ആണെന്ന് കണ്ടതും അവൻ ശ്രീക്കുട്ടിയുടെ അടുത്ത് നീങ്ങി നിന്നു....!
അവളും നന്ദൻ തന്റെ അരികിൽ നിന്നത് കണ്ട് ഒന്ന് പുഞ്ചിരിച്ചു....!
രണ്ട് പേരും പരസ്പരം ഒന്ന് നോക്കിയതും അത് പുഞ്ചിരിയിൽ ഒതുങ്ങി....!
"ഇനി വിളക്ക് കൊളുത്താം അച്ഛാ...."
ദേവൂട്ടി പറഞ്ഞതും എല്ലാരും പ്രാർത്ഥന ഒക്കെ അവസാനിപ്പിച്ചു പരസ്പരം ഒന്ന് നോക്കി....!
ശ്രീദേവ് വിളക്ക് കയ്യിൽ എടുത്തതും അച്ചന്മാർ രണ്ടും പരസ്പരം ഒന്ന് നോക്കി....!
"രണ്ട് പേരും ഒരുമിച്ച് ആയാൽ ഇവിടെ ഉള്ളവർ സന്തോഷിക്കുകയെ ഉള്ളു...."
ശ്രീദേവ് പറഞ്ഞതും രണ്ട് പേരും അവിടെ അനിഷ്ടം കാണിക്കാതെ ആ വിളക്കിൽ തിരി കൊളുത്തി....!
"ഇനി രണ്ട് അമ്മമാരും കൊളുത്തിക്കോളൂ...."
അവരും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിയോടെ വിളക്ക് കൊളുത്തിയതും ദാസ് ഒന്നും ഇഷ്ടപ്പെടാത്ത പോലെ പെട്ടെന്ന് തിരിച്ചു നടന്നു....അത് കണ്ടതും എല്ലാരും ഒരു പോലെ ഞെട്ടി....!
ദേവൂട്ടി എല്ലാരേയും ഒന്ന് നോക്കി അവന്റെ പിന്നാലെ ഓടി....!
"വല്യേട്ടാ....!
വല്യേട്ടാ....നിക്ക്...."
അവന്റെ നടത്തതിനൊപ്പം എത്താൻ അവൾ ഓടി ചെന്നതും അവൻ കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറുന്നത് കണ്ട് പെണ്ണ് ഓടി അവനരികിൽ വന്ന് ആ കയ്യിൽ പിടിച്ചു....!
"വല്യേട്ടന് എന്താ അവർ ഒന്നാവുന്നതിൽ സന്തോഷം ഇല്ലേ...."
"അതിൽ എനിക്ക് സന്തോഷം ഉണ്ട്.... പക്ഷെ ഇത് നിന്റെയും ശ്രീദേവിന്റെയും പ്ലാൻ ആണെന്ന് മനസിൽ ആവാതിരിക്കാൻ ഞാൻ പൊട്ടൻ അല്ല....അത് അവനും നിനക്കും ഈ ഒളിച്ചു കളി പ്രേമം അവസാനിപ്പിച്ചു ഒന്നിച്ചു ജീവിക്കാൻ വേണ്ടിയാണെന്ന് എനിക്കറിയാം....പക്ഷെ ഈ ദാസ് അതിന് കൂട്ട് നിക്കില്ല....കാരണം നിന്നെക്കാൾ നന്നായി എനിക്ക് നിന്റെ ശ്രീദേവിനെ അറിയാം.... അവൻ ഒരു ചതിയൻ ആണ്...."
അവൻ ദേഷ്യത്തോടെ കാറും എടുത്തു പോയതും ദേവൂട്ടി കണ്ണീരോടെ നിന്നു....!വല്യേട്ടൻ എന്താ അങ്ങനെ പറഞ്ഞത്....😟
"സാരല്ല എന്റെ വല്യേട്ടൻ അല്ലെ....ശ്രീയേട്ടനെ പറ്റി എന്തോ തെറ്റിധാരണ ഉണ്ടായിട്ടുണ്ട്....ആളെ കയ്യിൽ എടുക്കാം...."
എന്നും പറഞ്ഞു അവൾ സ്വയം ആശ്വസിച്ചു തിരിച്ചു നടക്കാൻ ഒരുങ്ങവെ അവൾക്ക് മുന്നിൽ ആയി ഒരു വൈറ്റ് കാർ വന്നതും അവൾ പേടിച്ച പോലെ രണ്ടടി പിറകിലേക്ക് വേച്ചു....!
പേടിപ്പിക്കാൻ ആയിട്ട്,,,,അവൾ ദേഷ്യത്തോടെ അതിലേക്ക് നോക്കിയതും ഡോർ തുറന്ന ശിവനെ കണ്ട് അവൾ ഒന്ന് ഞെട്ടി.... അവന്റെ മുഖത്തെ ചിരി കണ്ടതും ദേവൂട്ടി വഴി മാറി നടക്കുന്നതിന് മുന്നേ അവളുടെ കയ്യിൽ അവന്റെ പിടി വീണു....!
"കയ് വിട്...."😬
അവൾ അരിശത്തോടെ പറഞ്ഞതും അവൻ ചുറ്റിലും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളുടെ അരയിൽ കൂടി വട്ടം പിടിച്ചു അവളെ പൊക്കി എടുത്തു കാറിൽ ഇട്ടു ഡോർ അടച്ചു....!
"ഏയ്.... എന്താ ഈ കാണിക്കുന്നേ എന്നെ വിട്...."
അവൾ ദേഷ്യത്തോടെ അതും പറഞ്ഞു ഡോർ ഓപ്പൺ ചെയ്യാൻ നോക്കിയതും അത് ലോക്ക് ആയി....!
"വണ്ടി എടുക്ക്...."
അയാളും ഒന്ന് ഞെട്ടി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു....!
ഇതെല്ലാം കണ്ട് തെങ്ങിൻ മുകളിൽ നിന്നും ഭാസി ചാടി ഇറങ്ങി....!
"ദേവൂട്ടി...."😨
എന്നും വിളിച്ചു അവൻ ആ കാർ പോയ ഭാഗത്തേക്ക് ഒരുപാട് ദൂരം ഓടി....!
"ഡോ.... എന്നെ വിടുന്നതാ തനിക്ക് നല്ലത്.... അല്ലെങ്കിൽ എന്റെ ഏട്ടന്മാർ തന്നെ കൊല്ലും...."
അവൾ അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു....!
"അതിന് മുൻപ് ഞാൻ നിന്നെ കൊല്ലാതെ കൊല്ലും...."
അത്രയും പറഞ്ഞു അവൻ അവളെ കയ്പിടിയിൽ ഒതുക്കി....!അവൾ അരിശത്തോടെ പിടഞ്ഞു കൊണ്ട് അവന്റെ കയ് മാറ്റി....!
"അടങ്ങി നിൽക്കെടി...."😬
അവൻ അരിശത്തോടെ അവളുടെ കവിളിൽ ആഞ്ഞു തല്ലിയതും അവൾ ഒരു നിമിഷം തല കറങ്ങിയത് പോലെ കാറിന്റെ ഒരു ഭാഗത്തേക്ക് തെറിച്ചു വീണു....!
റിമോട്ട് നീട്ടിയതും അവന്റെ വീടിന്റെ ഗേറ്റ് തുറന്നത് കണ്ട് അവൾ കവിളിൽ കയ് വെച്ചു അവനെ തന്നെ നോക്കി.... അവൻ ഒരു ചിരിയോടെ ഇറങ്ങി അവളെ പിടിച്ചിറക്കി....!
"വിട് എന്നെ.... പ്ലീസ്...."
അവൾ കണ്ണീരോടെ പറഞ്ഞെങ്കിലും അവൻ അവളെ വീണ്ടും പൊക്കി എടുത്തു അകത്തേക്ക് നടന്നു.... വേലു എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു....തനിക്കും അതെ പ്രായത്തിൽ ഉള്ള ഒരു മകൾ ഉണ്ടെന്നത് അയാളെ വേദനിപ്പിച്ചു....!😢
"ആ... ഹ്.... എന്നെ വിട്.... നിങ്ങൾക്കെന്താ വേണ്ടത്...."
അവൾ അവന്റെ കയ്യിൽ കിടന്ന് കൊണ്ട് പറഞ്ഞു....!
അവളെയും ബെഡിൽ ഇട്ടു അവൻ വശ്യമായി ചിരിക്കുന്നത് കണ്ടതും അവൾ ചാടി എണീറ്റു.... അവൻ ചിരിയോടെ ഡോർ ലോക്ക് ചെയ്തത് കണ്ട് പെണ്ണ് ഞെട്ടലോടെ ബെഡിന്റെ മറു സൈഡിൽ ആയി വന്ന് നിന്നു....!
"എന്നെ തൊട്ട് പോവരുത്...."
"നീയല്ലേ ഞാൻ എന്തോ ചെയ്തെന്ന് പറഞ്ഞു അന്ന് നിന്റെ വീട്ടിൽ വെച്ചു എന്നെ നാണം കെടുത്തിയത്.... അത് ഞാൻ ഇവിടെ വെച്ചു ഇപ്പൊ നടപ്പാക്കാൻ പോവാ... അത് കഴിഞ്ഞു നീ വേണെങ്കിൽ നിന്റെ ശ്രീദേവിന്റെ കൂടെ പോയിക്കോ.... അവന് എന്റെ വക ഒരു സമ്മാനം ആയിക്കോട്ടെ....എനിക്ക് തല്ലി തോല്പിക്കാൻ ആവില്ലെന്ന് അവൻ എന്നെ വെല്ലുവിളിച്ചതാ.... അപ്പൊ പിന്നെ ഞാൻ ഇങ്ങനെ എങ്കിലും അവനെ തോൽപിക്കണ്ടേ...."
"എന്നെ തൊട്ടാൽ എന്റെ ശ്രീയേട്ടൻ നിന്നെ ജീവനോടെ വെച്ചേക്കില്ല...."
അവൾ വെറുപ്പോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു....!
"എന്റെ ആഗ്രഹം നേടി എടുത്തിട്ട് ഞാൻ അങ്ങ് പോയിക്കോളാം.... എന്റെ ലക്ഷ്യം തന്നെ നിന്നെയും ആ ശ്രീദേവിനെയും തകർക്കണം എന്നാണ്....അതിന് വേണ്ടിയാ ഞാൻ ഈ നാട്ടിലേക്ക് വന്നത് തന്നെ...."
എല്ലാം കേട്ട് അവൾ ഒന്നും മനസ്സിൽ ആവാതെ നിന്നു....!എന്തിന്....? എന്ന് ചോദിക്കാൻ പോലും അവൾക്കായില്ല....!!
"ഈ വേഷത്തിൽ നീ സുന്ദരിയാ കേട്ടോ.... നിന്റെ ഈ സൗന്ദര്യം കണ്ടാവും ശ്രീദേവ് വീണത് അല്ലെ....!
ശ്രീയേട്ടന്റെ ദേവൂട്ടി....നിന്നെ ഒറ്റ അടിക്ക് തീർക്കാനാ നിന്നെ തിരക്കി ഞാൻ വന്നത്.... പക്ഷെ നിന്റെ സൗന്ദര്യം കണ്ട് എന്റെ ചിന്ത മാറി.... നിന്നെ ആസ്വദിച്ചിട്ട് നിന്നെ ഞാൻ അവന് കൊടുക്കാം....എന്റെ ഉച്ചിഷ്‌ടം നിന്റെ ശ്രീയേട്ടൻ സ്വീകരിക്കൊ ഇനി അവൻ സ്വീകരിച്ചില്ലെങ്കിൽ നീ ഈ ജീവൻ അങ് അവസാനിപ്പിക്കുമോ.... യെസ് അത് മതി.... നീയായിട്ട് നിന്റെ ജീവിതം അവസാനിപ്പിക്കണം.... അത് കണ്ട് ആ ശ്രീദേവ് തകരണം...."
അവൻ ഒരു സൈക്കൊയെ പോലെ അതും പറഞ്ഞു അവളുടെ അടുത്തേക്ക് അവൻ നീങ്ങിയതും അവൾ മാറി കയ്യിൽ കിട്ടിയത് ഒക്കെ എടുത്തു അവനെ എറിഞ്ഞു....!
അവൻ എല്ലാം തട്ടി തെറിപ്പിച്ചു ബെഡിലൂടെ ചാടി അവളെ കടന്ന് പിടിച്ചു....!
"ആ... ഹ്....വിട്...."
അവൾ അവന്റെ കയ്യിൽ നിന്ന് കുതറി കൊണ്ട് പറഞ്ഞു....!
അവൻ ദേഷ്യത്തോടെ അവളുടെ കവിളിൽ കുത്തിപിടിച്ചു....!
"നിന്റെ തന്റെടം ഒന്നും എന്റെ അടുത്ത് ചിലവാകില്ല.... അതൊക്കെ നിന്റെ ഏട്ടന്മാരെ അടുത്ത്...."
അവൾ വേദന കൊണ്ട് അവന്റെ കയ് തട്ടി മാറ്റിയതും അവൻ അവളുടെ കവിളിൽ ആഞ്ഞു തല്ലി....അതിന്റെ ശക്തിയിൽ അവൾ തെറിച്ചു വീണു....!
അവളുടെ ദാവണി തുമ്പിൽ അവൻ ചവിട്ടി വലിച്ചതും അവൾ തന്റെ മാറിൽ കയ് വെച്ചു.... അവൻ ഒരു ചിരിയോടെ അവളുടെ ശരീര ഭംഗി ആസ്വദിക്കുകയായിരുന്നു....!
"എന്നെ ഒന്നും ചെയ്യരുത്....പ്ലീസ്.... ഞാൻ നിങ്ങളുടെ കാൽ പിടിക്കാം...."
അവൾ കണ്ണീരോടെ അവിടെ ഇരുന്നു പറഞ്ഞതും അവൻ അവളെ മുടി കുത്തിൽ പിടിച്ചു നിർത്തി....!
"ആ.... ഹ്...."
വേദനയോടെ അവൾ അലറി....!
അവൻ ഒരു ചിരിയോടെ അവളുടെ ചുണ്ടിൽ വിരൽ ഓടിച്ചതും അവൾ അവന്റെ കയ്യിൽ അമർത്തി കടിച്ചു.... അവൻ പിടഞ്ഞു കൊണ്ട് അവളെ പിടിച്ചു തള്ളിയതും അവൾ വീണ്ടും തെറിച്ചു വീണു....!
"എടീ...."
ദേഷ്യത്തോടെ അവൻ കയ് കുടഞ്ഞു അവളെ അടുത്ത് ചെന്ന് വീണ്ടും പിടിച്ചു നിർത്തി ഇരു കവിളിലും മാറി മാറി അടിച്ചതും അടിയുടെ ശക്തിയിൽ അവളുടെ കണ്ണിൽ ഇരുട്ട് കയറിയ പോലെ അവൾ അവിടെ തളർച്ചയോടെ വീണു....!
അവളുടെ കരച്ചിലും ശബ്ദവും എല്ലാം പുറത്ത് നിന്ന് കേൾക്കുന്ന വേലു വിഷമത്തോടെ നിന്നു....!
മയങ്ങി കിടക്കുന്ന അവളെ നോക്കി അവൻ ഒരു ചിരിയോടെ തന്റെ ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റി.... അവളിലേക്ക് അടുക്കും തോറും അവൾ എന്നും വിളിക്കാറുള്ള ദൈവങ്ങളുടെ മുന്നിൽ ഉള്ള വിളക്ക് പോലും അണഞ്ഞു....!!
പ്രകൃതി പോലും കോപത്തോടെ ശക്തമായ കാറ്റ് ആഞ്ഞു വീശി തുടങ്ങി....!
അവളുടെ ചുണ്ടുകളിലേക്ക് അവൻ ചുമ്പിക്കാൻ എന്ന പോലെ മുഖം അടുപ്പിച്ചതും ഡോറിൽ കൊട്ട് വീണു....!
"ശേ.... ആരാ ഇത്...."
അവൻ അരിശത്തോടെ അതും പറഞ്ഞു എണീറ്റു....!!
"ഫോൺ...."
വേലു അതും പറഞ്ഞു അവന്റെ ഫോൺ നീട്ടിയതും അവൻ അയാളെ തുറിച്ചു നോക്കി....!
"കുറച്ച് നേരത്തേക്ക് എന്നെ ഡിസ്റ്റർബ് ചെയ്യരുത്...."
എന്നും പറഞ്ഞു അവൻ ഡോർ ലോക്ക് ചെയ്തു മയങ്ങി കിടക്കുന്ന ദേവൂട്ടിയുടെ അരികിലേക്ക് നടന്നതും വീണ്ടും ഡോറിൽ കൊട്ട് വീണത് കേട്ട് അവൻ അരിശത്തോടെ ഡോർ തുറന്നു....!!
💕💕💕
എല്ലാരും ഒരിമിച്ച സന്തോഷത്തോടെ അവർ വീട്ടിലേക്ക് തിരിച്ചു....!
"അല്ലച്ചാ....ഇത് എത്ര നാളത്തേക്കാ...."
"ഒന്ന് പോടാ...."
🙄എത്ര നാളത്തേക്ക് ആയാലും അടുത്ത ഉടക്ക് തുടങ്ങുന്നതിനു മുൻപ് ഞങ്ങളെ കെട്ട് നടത്തണം.... പിന്നെ ഇവറ്റകൾ എന്താന്ന് വെച്ചാൽ ആയിക്കോട്ടെ.... ശ്രീദേവ് ആ ചിന്തയിൽ ആയിരുന്നു....!
എന്നാലും പെണ്ണിനെ കാണാത്ത വിഷമം ആയിരുന്നു അവന്റെ ഉള്ളിൽ.... ഒന്ന് അടുത്ത് കിട്ടിയിട്ടില്ല.... എന്തായാലും വൈകീട്ട് കാണാം...!
നന്ദൻ പിന്നെ ശ്രീക്കുട്ടിയെ ഇടക്ക് നോക്കും രണ്ട് പേരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിക്കും....!❤️
"ദാസ് വണ്ടിയും ആയി പോയല്ലോ ഇനി എങ്ങനെ തിരിച്ചു പോവും...."
"അച്ഛൻ ഇതിൽ കേറിക്കോ.... അമ്മയും ചേട്ടത്തിയും അവരെ കാറിൽ കേറിക്കോട്ടെ...."
ശ്രീദേവ് അവരെയും കൊണ്ട് ആദ്യം അവരുടെ വീട്ടിലേക്ക് ആണ് വണ്ടി എടുത്തത്....!
"ഏട്ടൻ ദേവൂട്ടിയെയും കൊണ്ട് ഇങ്ങോട്ട് വന്നില്ലേ...."
വീട് അടച്ചത് കണ്ട് നന്ദൻ പറഞ്ഞു....!
"അവന്റെ പിണക്കം മാറ്റാൻ അവൾ കൂടെ തന്നെ പോയികാണും...."
"നിങ്ങൾ കേറുന്നില്ലേ...."
"പിന്നെ ഒരിക്കൽ ആവാം....പോയിട്ട് വേണം ഊണിനുള്ളത് റെഡി ആക്കാൻ...."
ദേവൂട്ടിയേ കാണാത്ത നിരാശയോടെ തന്നെ ശ്രീദേവ് വണ്ടി തിരിച്ചു വിട്ടു....!
"നീ ഒന്ന് ദേവൂട്ടിയേ വിളിക്കെടാ.... അവൾ ഇന്ന് ഒന്നും കഴിച്ചിട്ടില്ല.... ഇവരെ ഒന്നാക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു...."
അമ്മ പറഞ്ഞതും നന്ദൻ ദേവൂട്ടിയേ ഫോണിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു....!
"അവളെ ഫോൺ ഓഫ് ആണല്ലോ.... ഞാൻ ഏട്ടനെ വിളിച്ചു നോക്കട്ടെ...."
നന്ദന്റെ കോളിങ് കണ്ടെങ്കിലും ദാസ് ഫോൺ എടുത്തില്ല.... ദേഷ്യത്തോടെ ഉള്ള ഇരിപ്പ് ആയിരുന്നു....!
വീട്ടിൽ എത്തിയതും ശ്രീദേവ് ദേവൂട്ടിയേ കോൾ ചെയ്തു നോകിയെങ്കിലും സ്വിച്ച് ഓഫ് എന്ന് കേട്ട് അവൻ നിരാശയോടെ അങ്ങിങായി നടക്കാൻ തുടങ്ങി.... എല്ലാം അവളെ പ്ലാൻ ആണ്....ഏതോ സിനിമയിൽ കണ്ട് പഠിച്ചതാ..... അല്ലാതെ അവളെ ബുദ്ധിയൊന്നും അല്ല....പക്ഷെ അവർ ഒന്നായത് കാണാൻ പെണ്ണില്ല....!
"മ്മ്....ദേവൂട്ടിയേ ഒറ്റയ്ക്ക് കിട്ടാത്ത ടെൻഷൻ ആണോ...."
"എനിക്കെന്തിനാ ടെൻഷൻ...."
"ഏട്ടന്റെ ഈ മോന്ത കണ്ടാൽ അറിയാം ടെൻഷൻ തീരെ ഇല്ലെന്ന്.... അല്ലെങ്കിൽ പിന്നെ കാന്താരി മുളക് കടിച്ചതിന്റെയാണോ...."
🙄അത് കേട്ടതും അവൻ പെങ്ങളെ നല്ലത് പോലെ ഒന്ന് നോക്കി.... ഇനി അവൾ വല്ലതും പറഞ്ഞു കാണോ....!
"ഒന്ന് പോയെടി.... അവളെന്താ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുന്നത്...."
"ഞാനും കുറെ നോക്കി.... അവൾ തിരിച്ചു വിളിക്കുമായിരിക്കും...."
എന്നും പറഞ്ഞു പെണ്ണ് പോയതും ശ്രീദേവ് വീണ്ടും അവളെ നമ്പർ ഡയൽ ചെയ്തു നോക്കി....!
മനസിന് എന്തോ സ്വസ്ഥത ഇല്ലാത്ത പോലെ.... എന്തോ അരുതാത്തത് നടക്കാൻ പോവുന്നു എന്ന തോന്നൽ...ദേവൂട്ടി പറയാറുള്ള പോലെ ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ പറ്റില്ലേ എന്നും തോന്നി തുടങ്ങി....!അവളുടെ ഫോൺ സ്വിച്ച് ഓഫ് തന്നെയാണെന്ന് കണ്ടതും അവൻ അപ്പൊ തന്നെ താഴേക്ക് ഇറങ്ങി....!
"നീ എവിടേക്കാ...."
"ഞാൻ ഇപ്പൊ വരാം...."
അവൻ അതും പറഞ്ഞു ബൈക്കും എടുത്തു വിട്ടു....!
💕💕💕
കണ്ണുകൾ വലിച്ചു തുറന്ന ദേവൂട്ടി കവിളിൽ കയ് വെച്ച് എണീറ്റ് ഇരുന്നതും മുറി കണ്ട് ഞെട്ടലോടെ അവൾ അവിടെ ഒക്കെ ഒന്ന് നോക്കി.... തന്റെ ദാവണി തലപ്പ് വീണു കിടക്കുന്നത് കാണാം....!
അവൾ സ്വയം ഒന്ന് നോക്കിയതും തന്റെ ബ്ലൗസിന്റെ ഹൂക്ക് അഴിഞ്ഞു കിടക്കുന്നത് കണ്ടതും അവൾ ഞെട്ടി കൊണ്ട് കണ്ണീരോടെ അത് കൂട്ടി പിടിച്ചു....!!
"ശ്രീയേട്ടാ...."
ശ്രീയേട്ടനായി കരുതി വെച്ചത് തന്നിൽ നിന്നും നഷ്ടപ്പെട്ടതായി അവൾക്ക് ചിന്തിക്കാൻ പോലും ആയില്ല....!
കണ്ണീരോടെ അവൾ കാൽമുട്ടിൽ മുഖം അമർത്തി അവിടെ ഇരുന്നു ഒരുപാട് കരഞ്ഞു....!
"എന്റെ ആഗ്രഹം നേടി എടുത്തിട്ട് ഞാൻ അങ്ങ് പോയിക്കോളാം.... എന്റെ ലക്ഷ്യം തന്നെ നിന്നെയും ആ ശ്രീദേവിനെയും തകർക്കണം എന്നാണ്....അതിന് വേണ്ടിയാ ഞാൻ ഈ നാട്ടിലേക്ക് വന്നത്...."
ശിവന്റെ വാക്കുകൾ ഓർത്തതും അവൾ കണ്ണീരോടെ തല ഉയർത്തി....!അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്....!
"ശ്രീയേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ശ്രീയേട്ടാ.... പക്ഷെ ഞാൻ....!
എനിക്കിനി ജീവിക്കേണ്ട...."
അവൾ കണ്ണീരോടെ സ്വയം പറഞ്ഞു എണീറ്റു അവിടെ ഒക്കെ ഒന്ന് നോക്കി....!
അടഞ്ഞു കിടക്കുന്ന വാതിലിൽ ഇനി ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്ന പോലെ അവൾ ശക്തിയായി കൊട്ടി....!
"വാതിൽ തുറക്ക്.... പ്ലീസ്...."
അവൾ വീണ്ടും അതിൽ കൊട്ടി കൊണ്ട് പറഞ്ഞതും പെട്ടെന്ന് അവൾക്ക് മുന്നിൽ ഡോർ ഓപ്പൺ ആയി.... മുന്നിൽ നിക്കുന്ന സ്ത്രീയെ കണ്ട് അവൾ സ്തംഭിച് നിന്നു....!
"കുട്ടി എങ്ങോട്ടെങ്കിലും ഓടി പോയിക്കോളൂ.... സർ ഇപ്പൊ വരും...."
"നിങ്ങൾ ആരാ....?!!"
"ഇവിടത്തെ ജോലിക്കാരിയാ.... പെട്ടെന്ന് പോയിക്കോളൂ....സർ വന്നാൽ പിന്നെ കുട്ടിക്ക് രക്ഷപെടാൻ ആവില്ല...."
അവർ വെപ്രാളത്തോടെ പറഞ്ഞതും അവൾ അവരെ തന്നെ നോക്കി....!
"ഞാൻ പോയാൽ നിങ്ങളെ അയാൾ...."
"അത് സാരല്ല.... നിനക്ക് വെള്ളം തരാൻ പറഞ്ഞതാ....വാതിൽ തുറന്നപ്പോൾ നീ രക്ഷപെട്ടെന്ന് ഞാൻ പറഞ്ഞോളാം.... പോയിക്കോളൂ...."
അവൾ ഒന്ന് തലയാട്ടി അവരെ തിരിഞ്ഞു നോക്കി കൊണ്ട് അവിടെ നിന്ന് ഇറങ്ങി ഓടി....!
വലിയ ഗേറ്റ് കണ്ടതും അവൾ ഒന്ന് നിന്നു ചുറ്റിലും നോക്കി...ഗാർഡൻ കണ്ടതും അവിടെ കോൺഗ്രീറ്റ് പടവിൽ കയറി മതിലിനു മുകളിൽ കയറി താഴെക്ക് ചാടി.... നെറ്റി ഇടിച്ചതും അവൾ വേദനയോടെ നെറ്റിയിൽ കയ് വേച്ചു.... രക്തം പൊടിഞ്ഞതും ദാവണി തുമ്പ് കൊണ്ട് അത് തുടച്ചു അവൾ അവിടെ നിന്നും ഓടി....!
വേദനയോടൊപ്പം ക്ഷീണവും അവളെ തളർത്തി.... അവൾ അവിടെ ഇരുന്നു കിതപ്പ് മാറ്റാൻ തുടങ്ങിയതും ഏതോ വണ്ടിയുടെ ഹോൺ കേട്ട് അവൾ അവിടെ നിന്ന് മാറി നിന്നു....!
ഇനി ശ്രീയേട്ടന് മുന്നിൽ ചെല്ലാൻ ഉള്ള യോഗ്യത എനിക്കില്ല.... അവൾ പതിയെ നടന്ന് കൊണ്ട് ആ സത്യം ഓർത്തു....!
അവൾ കണ്ണീരോടെ അത്രയും ദൂരം നടന്ന് വന്ന് അച്ഛനും മാമനും കൊളുത്തിയ വിളക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.... എന്തിന് വേണ്ടിയാണോ അവരെ ഒന്നാക്കിയത് അതിന്റെ ആവശ്യം ഇന്നില്ലെന്ന് അവൾക്ക് തന്നെ തോന്നി....!
"എന്നോട് പൊറുക്കണം ശ്രീയേട്ടാ.... ഇനി ശ്രീയേട്ടന്റെ പെണ്ണായി ഈ ദേവൂട്ടി ഉണ്ടാവില്ല...."
എന്നും പറഞ്ഞു അവൾ അഗ്നി എടുത്തു അവളുടെ കയ്യിൽ വെച്ച് അവിടെ ഇരുന്നു....ശ്രീയേട്ടനോടൊപ്പം ഉള്ള മനോഹര നിമിഷങ്ങൾ എല്ലാം ഓർത്തു....അഗ്നി അവളുടെ കയ്യിൽ കയ്യിൽ പൊള്ളൽ ഏല്പിച്ചു തുടങ്ങി... കണ്ണീരോടെ അവൾ കണ്ണുകൾ അടച്ചു അവിടെ ഇരുന്നു....!
ബൈക്ക് നിർത്തി കാലത്ത് ദീപം കൊളുത്തിയ ക്ഷേത്രത്തിലേക്ക് ശ്രീദേവ് ചുവട് വെച്ചത്....!ഇങ്ങോട്ട് വരാൻ ആണ് മനസ് ഇപ്പൊ തോന്നിക്കുന്നത്....!ഒരു ഞെരുക്കം കേട്ടതും അവൻ തല ഉയർത്തി നോക്കി.... ആ കാഴ്ച കണ്ടതും അവൻ അങ്ങോട്ട് ഓടി....!!
"ദേവൂട്ടി...."😨
ശ്രീദേവ് ഞെട്ടലോടെ അവളുടെ കയ്യിൽ ഉള്ള തീ തട്ടി മാറ്റി....!
"എന്താ ദേവൂട്ടി നീ കാണിച്ചത്...."
അവൻ അവളുടെ കയ്യിൽ ഊതി കൊണ്ട് ചോദിച്ചു....!
അവൾ അപ്പോഴേക്കും തളർച്ചയോടെ താഴേക്ക് വീഴാൻ ഒരുങ്ങിയതും അവൻ അവളെ തന്റെ തോളിൽ ചായ്ച്ചു കിടത്തി....!
പെട്ടെന്ന് ഇവൾക്ക് ഇത് എന്ത് പറ്റിയെന്ന് അവന് തന്നെ മനസ്സിൽ ആവുന്നില്ല....!
അവളെ കയ്യിൽ എടുത്തു അവൻ വഴിയിലേക്ക് ഇറങ്ങി... അടുത്ത് തന്നെയുള്ള വൈദ്യന്റെ അടുത്ത് ചെന്നതും അവർ അവളുടെ മുറിപ്പാടിൽ മരുന്ന് വെച്ച് കെട്ടി....!നീറ്റൽ കാരണം അവൾ ഞെരുങ്ങിയതും അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു....!!
💕💕💕
"ദേവൂട്ടി എവിടെ....?!!"
ദാസ് വന്ന് കേറിയപാടെ അനു ചോദിക്കുന്നത് കേട്ട് അവൻ കാര്യം അറിയാതെ അവളെ നോക്കി....!
"ദേവൂട്ടിയോ....?!!"
"അത് ശരി പെങ്ങളെ പേരും മറന്ന് പോയോ....അവൾ അല്ലെ ദാസേട്ടന്റെ കൂടെ വന്നത്...."
"എന്റെ കൂടെയോ... നീ എന്താ ഈ പറയുന്നത്...."
"ദെ ദാസേട്ടാ കളിക്കല്ലേ.... ദേവൂട്ടി ദാസേട്ടന്റെ കൂടെയല്ലേ ക്ഷേത്രത്തിൽ വെച്ച് വന്നത്...."
അത് കേട്ടതും അവൻ ഞെട്ടി തരിച്ചു നിന്നു....!
"എടീ അവൾ വന്നത് സത്യവാ.... പക്ഷെ അവളെ ഞാൻ കൂടെ കൊണ്ട് പോയിട്ടില്ല.... അല്ലേലും ഓഫിസിൽ അവൾക്കെന്ത് കാര്യം...."
😨അത് കേട്ടതും എല്ലാരും ഒരു പോലെ പകച്ചു നിന്നു....!
"അപ്പൊ പിന്നെ അവൾ എവിടെ പോയി...."
"ഇപ്പൊ എളുപ്പം ആയല്ലോ.... അവൾ ശ്രീ നിലയത്തിൽ കാണും...."
"നീ കാറും ആയി പോയപ്പോൾ അവരാ ഞങ്ങളെ ഇവിടെ ഇറക്കിയത്...അവൾ അപ്പൊ ഇവിടെ ഇല്ല....നന്ദൻ നിന്നെ വിളിച്ചിട്ടാണെങ്കിൽ നീ ഫോൺ എടുക്കുന്നുമില്ല.... അപ്പൊ പിന്നെ ഞങ്ങൾ കരുതി നിന്റെ കൂടെ വന്ന് കാണും എന്ന്...."
😢അത് കേട്ട് ദാസ് തലയിൽ കയ് വെച്ചു.... താലോലിച്ചു ഓമനിച്ചു വളർത്തിയതാണ്.... അവളുടെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും സഹിക്കാൻ ആവില്ല.... തന്റെ ഒരു നിമിശത്തെ അശ്രദ്ധ കാരണം അവളെ കാണാതായെന്ന് അവന് തന്നെ ചിന്തിക്കാൻ പറ്റുന്നില്ല....!
ശ്രീദേവിനെ പറ്റി ആരെക്കാളും കൂടുതൽ അറിയാവുന്നത് അവളുടെ ഇഷ്ടം അംഗീകരിക്കാൻ പറ്റാതിരുന്നത്....!
ദാസ് അവളോട് അവസാനമായി പറഞ്ഞ വാക്ക് ഓർത്തതും അവന്റെ നെഞ്ചു പിടഞ്ഞു....എത്രയൊക്കെ വാശി കാണിച്ചാലും ഒരിക്കലും ഞങ്ങളുടെ വാക്ക് എതിർക്കാറില്ല.... അപ്പൊ പിന്നെ അവൾ വല്ല കടും കയ്യും ചെയ്തു കാണുമോ എന്ന ഭയം അവന്റെ നെഞ്ചിൽ കടന്ന് കൂടി....!
"അവൾ വല്ല കടുംകയ്യും ചെയ്യുവോ എന്നാണ് എന്റെ പേടി.... നീ വാ നന്ദാ നമുക്ക് നോക്കാം...."
ദാസ് നന്ദനെയും കൊണ്ട് ഇറങ്ങിയതും അച്ഛനും അമ്മയും ചേട്ടത്തിയും വിഷമത്തോടെ നിന്നു....!
"ഈശ്വരാ എന്റെ മോൾക്ക് ആപത്ത് ഒന്നും വരുത്തല്ലേ...."
അമ്മ വിഷമത്തോടെ പറഞ്ഞു....!
"അവൾക്ക് ശ്രീദേവിനെയാണ് ഇഷ്ടം എന്ന് അറിഞ്ഞപ്പോൾ അത് ഞാൻ എതിർത്തതാണ്.... അവൾക്ക് അത് സഹിക്കാൻ പറ്റി കാണില്ല അതാവും അവൾ...."
ദാസ് വിഷമത്തോടെ പറഞ്ഞു....!
"ഒന്നും ഉണ്ടാവില്ല ഏട്ടാ.... ഞാൻ ഒന്ന് ശ്രീയേ വിളിച്ചു നോക്കട്ടെ...."
നന്ദൻ പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി....!
"അവൻ ആണല്ലോ...."
എന്നും പറഞ്ഞു നന്ദൻ കോൾ അറ്റൻഡ് ചെയ്തു.....!
"ഹലോ....എടാ ശ്രീ.... ദേവൂട്ടി ദാസേട്ടന്റെ കൂടെയില്ല.... അവൾ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയതിൽ പിന്നെ ആരും കണ്ടിട്ടില്ല...."
"അവൾ ഇവിടെയുണ്ട്.... വൈദ്യന്റെ അടുത്ത്...."
ശ്രീദേവ് വിഷമത്തോടെ പറഞ്ഞതും നന്ദൻ കാർ അങ്ങോട്ട് എടുത്തു....!
നന്ദനും ദാസും ഇറങ്ങിയപാടെ അകത്തേക്ക് ഓടി....ദാസ് ശ്രീയെ കണ്ടതും അവനെ തുറിച്ചു നോക്കി....അവളെ കണ്ടതും വാത്സല്യത്തോടെ രണ്ട് ഏട്ടന്മാരും അവളെ തലോടി....!
"എന്താടാ ഉണ്ടായത്....?!!"
"അറിയില്ല....സ്വയം എരിഞ്ഞടങ്ങാൻ ഉള്ള ഉദ്ദേശം ആവും.... ആ ക്ഷേത്രത്തിൽ അഗ്നിക്കിരയാവൻ തയാർ എടുക്കുകയായിരുന്നു...."
അത് കേട്ടതും ദാസ് അവളെ വിഷമത്തോടെ ഒന്ന് നോക്കി.... തന്റെ വാക്കുകൾ അവളിൽ ഇത്രയും മുറിവേല്പിക്കുമെന്ന് കരുതിയില്ല....!
"ഹോസ്പിറ്റലിൽ പോയാലോ...."
"ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല.... അവൾ ക്ഷീണം കാരണം മയങ്ങുന്നതാ...."
രണ്ടാളും കൂടി അവളെ എടുത്തു കാറിൽ കിടത്തിയതും നന്ദൻ ശ്രീദേവിന്റെ അടുത്ത് ചെന്നു....!
"നീ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ അവളെ...."
"ഏയ്.... അവളെ അങ്ങനെ ഒന്നും ഞങ്ങളിൽ നിന്ന് അടർത്തി കൊണ്ട് പോവാൻ ദൈവത്തിനാവില്ല.... എന്നും വെളുപ്പിന് അവൾ ആദ്യം വരുന്നത് ദൈവത്തിനോട് അവളുടെ ആഗ്രഹങ്ങൾ ചോദിക്കാനാ.... അതിൽ ഒന്ന് മാത്രമേ നടന്നുള്ളൂ.... ഇനിയും പലതും ഉണ്ട്.... അതൊക്കെ ആ ദൈവം അവൾക്ക് തിരികെ കൊടുക്കും.... അത് വരെ അവൾ എന്റെയൊപ്പം ഉണ്ടാവും...."
നന്ദനും ഒന്ന് പുഞ്ചിരിച്ചു....!
"നീയും ശ്രീദേവും എപ്പോ തുടങ്ങി ഈ അടുപ്പം...."
"അ.... അത്....ഏട്ടാ....ഞാൻ....."
"ഹ്മ്മ്.... എല്ലാരും എന്നെ വിഡ്ഢിയാക്കുകയായിരുന്നു.....ദേവൂട്ടിക്ക് അവനെയാണ് ഇഷ്ടം എന്ന് നിനക്കറിയില്ലേ...."
"അത് ഏട്ടാ.... ഏട്ടൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ടാ.... പിന്നെ അച്ഛന്റെയും മാമന്റെയും കാര്യം ഏട്ടന് അറിയാവുന്നതല്ലേ....എപ്പോഴാ അടുത്ത പിണക്കം എന്ന് ആർക്കറിയാം.... എല്ലാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും മാത്രമേ ഒന്നിച്ചു ജീവിക്കൂ എന്ന് രണ്ടാളും ഒരുമിച്ചെടുത്ത തീരുമാനം ആണ്.... അത് കൊണ്ടാ പരസ്പരം ഇഷ്ടം ഉള്ള ആളെ പേര് പറയാതിരുന്നത്..... അതിനിടയിൽ ഞാൻ ആയിട്ട് പ്രശ്നം കൂടുതൽ വഷളാക്കേണ്ടെന്ന് കരുതി...."
"മ്മ്...ഇവൾക്ക് അവനെയാവും ഇഷ്ടം എന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല....അവൻ മനഃപൂർവം അവളെ വരുതിയിൽ വരുത്തിയത് ആവും..."
ദാസ് നിരാശയോടെ പറഞ്ഞതും നന്ദനും എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു....!
"ശല്യം ചെയ്യേണ്ട.... അവൾ സ്വസ്ഥം ആയി ഉറങ്ങിക്കോട്ടെ...."
അവളെ മുറിയിൽ കിടത്തി പുതച്ചു കൊടുത്ത് ദാസ് അവളുടെ നെറ്റിയിൽ ചുംബിച്ചു....!
"നിന്റെ ഒരു ആഗ്രഹത്തിനും ഈ ഏട്ടൻ എതിര് നിൽക്കില്ല..പക്ഷെ ശ്രീദേവ് അവനെ പറ്റി നിനക്ക് അറിയാത്തത് കൊണ്ടാ മോളെ....അത് അറിയുമ്പോ നീയും അവനെ വെറുക്കും.... അത് എനിക്ക് ഉറപ്പാ...."
അവൻ അവളുടെ കവിളിൽ തലോടി കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.... അവളെ ഒന്ന് കൂടെ നോക്കി അവൻ പുറത്തേക്ക് ഇറങ്ങി....!!
💕💕💕
"ദേവൂട്ടി.... മോളെ.... എണീക്ക്...."
അമ്മയുടെ വിളിയിൽ ആണ് പിന്നെ അവൾ കണ്ണ് തുറന്നത്....!പുഞ്ചിരിയോടെ തന്നെ നോക്കുന്ന അമ്മയെ കണ്ടതും അവൾ ചാടി എണീറ്റ് അമ്മയെ കെട്ടിപ്പിടിച്ചു.... ഓരോന്നായി മനസിൽ ഓടിയെത്തിയതും അവളുടെ കണ്ണീർ ഒഴുകി....!
"എന്റെ മോൾ കരയാണോ.... എന്തിനാ ഇനി കരയുന്നത്.... വല്യേട്ടൻ നിന്റെ ഇഷ്ടത്തിന് എതിര് നിന്നതിനാണോ മോൾ ജീവിതം അവസാനിപ്പിക്കാൻ നോക്കിയത്....അവനെ നിനക്ക് അറിയില്ലേ.... ആദ്യം ഉള്ള ദേഷ്യം ഒന്നും പിന്നെ കാണില്ല...."
അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അവൾക്ക് ഒന്നും പറയാൻ ആയില്ല....!
"മോൾ വിഷമിക്കണ്ട....നിന്റെ ആഗ്രഹം നടത്തി തരാൻ ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ.... വല്യേട്ടനെ നമുക്ക് പറഞ്ഞു മനസ്സിൽ ആക്കാം.... അവൻ ഒന്ന് ദേഷ്യപ്പെട്ടപ്പോഴേക്കും എന്റെ മോൾക്ക് എങ്ങനെ തോന്നി ഞങ്ങളെ ഒക്കെ വിട്ട് പോവാൻ...."
ഇനി അതിന്റെ ഒന്നും ആവശ്യം ഇല്ലെന്ന പോലെ അവൾ അമ്മയെ കണ്ണീരോടെ തന്നെ നോക്കി....!
"മോൾ ചെന്ന് കുളിച്ചു ഈ വേഷം ഒക്കെ ഒന്ന് മാറിവാ.... അപ്പോഴേക്കും അമ്മ കഴിക്കാൻ എടുത്തു വെക്കാം.... നീയില്ലാതെ അവർ ആരും കഴിക്കാൻ വരില്ല...."
ശരിയാണ്....ഞാൻ ഒന്ന് പനിച്ചു കിടന്നാൽ പോലും ഏട്ടന്മാർ എടുത്തു കൊണ്ട് വന്ന് ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുത്തും....!
"മ്മ്...."
അവൾ കണ്ണ് തുടച്ചു അമ്മയെ നോക്കി പുഞ്ചിരിച്ചു ബാത്‌റൂമിലേക്ക് നടന്നു.... ഷവർ തുറന്നു എത്ര നേരം അതിന് കീഴിൽ നിന്നെന്ന് അറിയില്ല....!
ശ്രീയേട്ടൻ,,,,അത് മാത്രം ആയിരുന്നു മനസ് മുഴുവനും.... ഈ ജന്മം എനിക്ക് മറക്കാൻ ആവില്ല.... ശ്രീയേട്ടനും അങ്ങനെ തന്നെയാണ്....!!
"ദേവൂട്ടി നിന്റെ കുളി ഇത് വരെ കഴിഞ്ഞില്ലേ...."
ചേട്ടത്തിയുടെ വിളി കേട്ടതും അവൾ ടാപ് അടച്ചു....വേഷം മാറി അവൾ താഴേക്ക് വന്നപ്പോൾ തന്നെ എല്ലാരും വന്നിരുന്നു.... മുന്നിൽ ഭക്ഷണം കൊണ്ട് വെച്ചെങ്കിലും അതൊന്നും കാണാത്ത പോലെ അവൾ ഏതോ ചിന്തയിൽ ആണ്....അത് കണ്ട് എല്ലാരും അവളെ തന്നെ നോക്കി ഇരിപ്പാണ്....!
"എന്ത് പറ്റി മോളെ നിനക്ക്....?!!"
അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി എണീക്കാൻ നിന്നതും അമ്മ അവളെ അടുത്ത് ചെന്ന് നെറ്റിയിൽ തൊട്ട് നോക്കി....!
"നല്ല പനിയുണ്ടല്ലോ....ഹോസ്പിറ്റലിൽ പോണോ മോളെ...."
"വേണ്ട അമ്മേ..... എനിക്ക് അമ്മയെ കെട്ടിപിടിച്ചു കിടന്നാൽ മതി...."
എന്നും പറഞ്ഞു പെണ്ണ് അമ്മയെ കെട്ടിപ്പിടിച്ചു നിന്നു....!
"അമ്മ കഞ്ഞി എടുക്കാം.... അത് കുടിച്ചാൽ തന്നെ പകുതി ക്ഷീണം മാറും...."
നെറ്റിയിൽ തുണി നനച്ചിട്ട് അമ്മ കിച്ചണിലേക്ക് പോയതും അവൾ കണ്ണീരോടെ തന്നെ കിടന്നു....!അമ്മ കഞ്ഞിയും ആയി വന്ന് അവളുടെ അടുത്തിരുന്നു സ്പൂണിൽ കഞ്ഞി എടുത്തു അവളുടെ വായിൽ വെച്ച് കൊടുത്തു....!
"മതിയമ്മേ...."
രണ്ട് കവിൾ കുടിച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞതും അമ്മയും പിന്നെ നിർബന്ധിക്കാൻ നിന്നില്ല....!
"എന്താ എന്റെ മോൾക്ക് പറ്റിയെ.... നിന്റെ കളിയും ചിരിയും ഇല്ലാതെ ഈ വീട് ഉറങ്ങിയത് പോലെയായി....നിന്നെ ഇങ്ങനെ കണ്ട് ആരും ഒന്നും കഴിച്ചത് പോലും ഇല്ല...."
അച്ഛൻ അവൾക്കരികിൽ വന്നിരുന്നു തലയിൽ തലോടി കൊണ്ട് പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ ഇരുന്നു....!
"ഈ വല്യേട്ടൻ മോളോടുള്ള ഇഷ്ടം കൊണ്ടല്ലേ നിനക്ക് വേണ്ടി എല്ലാം ചെയ്യുന്നത്....നീ നല്ല നിലയിൽ ജീവിച്ചു കാണാനാ ഏട്ടന്റെ ആഗ്രഹം....അതിന് ഇടയിൽ നിന്റെ മനസ് ഞാൻ കാണാതെ പോയി.... ഏട്ടൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് ഇങ്ങനെ ഒക്കെ ചെയ്യണോ.... നിനക്ക് അറിയില്ലേ ഈ ഏട്ടനെ....നിന്നെ പോലെ തന്നെ വാശി ഇത്തിരി കൂടുതൽ ആണെന്ന്..."
കണ്ണീരോടെ പറഞ്ഞു തുടങ്ങിയ ദാസിന്റെ വാക്കുകൾ പിന്നെ ഒരു ചിരിയിൽ അവസാനിച്ചതും അവൾ സങ്കടം എല്ലാം ഉള്ളിൽ ഒതുക്കി പുറമെ ഒന്ന് ചിരിച്ചു....!
"വാശി ഇത്തിരി കൂടുതൽ ആണെന്നോ.... ഒത്തിരി കൂടുതൽ ആണെന്ന് പറ...."
അനു പറഞ്ഞതും അവൻ കെട്ടിയോളെ ഒന്ന് തുറിച്ചു നോക്കി....!
"ദൈവമേ എന്റെ കൊച്ചിന് ഈ വാശി ഒന്നും കിട്ടിയേക്കല്ലേ...."
അത് കേട്ടതും എല്ലാരും ഒന്ന് ചിരിച്ചതും ദേവൂട്ടിയും അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി....!
"ഇപ്പൊ നീ ഒന്നിനെ കുറിച്ചും ആലോചിക്കേണ്ട.... സമയം ആവുമ്പോ ഈ വല്യേട്ടൻ തന്നെ നിനക്ക് എല്ലാം മനസ്സിൽ ആക്കി തരാം.... അത് വരെ നിന്നെ ഒരു കല്യാണകാര്യവും പറഞ്ഞു ഈ വല്യേട്ടൻ നിറബന്ധിക്കില്ല...."
"🙂ഹാവൂ....'
അത് കേട്ട് നന്ദനും ഒന്ന് ആശ്വസിച്ചു....!
"അമ്മേ.... എനിക്ക് അമ്മയുടെ കൂടെ കിടന്നാൽ മതി...."
അവരൊക്കെ മുറി വിട്ട് പോയതും പെണ്ണ് അമ്മയെയും കെട്ടിപ്പിടിച്ചു അമ്മയുടെ കൂടെ കിടന്നു....ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.... ശ്രീയേട്ടന്റെ മുഖം മാത്രം ആയിരുന്നു മനസ്സിൽ....!അത് ഓർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു....!
ദേവൂട്ടിയേ ഒരു നോക്ക് കാണാൻ അവൻ വന്നെങ്കിലും മുറിയിൽ അവളെ കാണാതെ അവൻ വിഷമത്തോടെ നിന്നു....!
"അവൾക്ക് നല്ല പനിയാടാ...."
നന്ദൻ പറഞ്ഞ വാക്കുകൾ ഓർത്തതും അവൻ നിരാശയോടെ ഇറങ്ങി....!എങ്ങനെ എങ്കിലും അവളെ ഒന്ന് കാണണം.... നാളെ തന്നെ....!
"ഡീ പറ...."
ശ്രീദേവ് കാലത്ത് തന്നെ പെങ്ങളെ ഇട്ടു തോണ്ടാൻ തുടങ്ങിയതാണ്....അവനിപ്പോ ദേവൂട്ടിയേ കാണണം.... അതാണ് ഈ കുരുക്ക് വഴി കണ്ട് പിടിച്ചത്.... ശ്രീക്കുട്ടിയും പിന്നെ വേറൊന്നിനെ കാണാൻ ഉള്ള സന്തോഷത്തിൽ ആണ്....!
"അച്ഛാ.... ദേവൂട്ടിക്ക് പനിയാണെന്ന്.... നമുക്ക് ഒന്ന് ചെന്ന് അവളെ കണ്ടാലോ...."😒
രണ്ടും പ്രതീക്ഷയോടെ അച്ഛനെയും നോക്കി ഇരുന്നതും അച്ഛൻ കടുത്ത ചിന്തയിൽ ആണ്.... 😦ഇങ്ങേർ എന്താ വല്ല ആറ്റംബോംബും കണ്ട് പിടിക്കാൻ പറഞ്ഞ പോലെ ഇരിക്കുന്നെ.... രണ്ടിനും ആ ഭാവം ആയിരുന്നു....!
"അത് വല്ല പകർച്ച പനിയോ മറ്റൊ ആണെങ്കിലോ...."
"😨അച്ഛാ...."
രണ്ടും ഒരേ ഈണത്തിൽ വിളിച്ചു....!
"ദെ മനുഷ്യാ വെറുതെ ഓരോന്ന് പറയാതെ.... ആ കൊച്ചിനെ ഒന്ന് കണ്ട് വന്നെന്ന് കരുതി നിങ്ങൾക്ക് മാറാ രോഗം ഒന്നും പിടിക്കാൻ പോണില്ല....ഇനി അതും പറഞ്ഞു നിങ്ങൾ ഇവിടെ ഇരുന്നോ.... നമുക്ക് അവിടെ വരെ ഒന്ന് പോവാടാ...."
"എങ്കിൽ ഞാനും വരാം...."
അത് കേട്ടതും രണ്ടും ഹാപ്പി ആയി റെഡി ആവാൻ ചെന്നു....!
രണ്ടും ഓരോ മുറിയിലും നന്നായി അണിഞ്ഞൊരുങ്ങി ഇറങ്ങി....!രണ്ടും ഇറങ്ങി വരുന്നത് അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കി.... 😨ഒരു പനി പിടിച്ച പെണ്ണിനെ കാണാൻ പോണ പോക്ക് തന്നെയാണോ ഇത്....!!
നഷ്ടബോധത്തോടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ദേവൂട്ടി.... ശ്രീദേവിന്റെ കാർ ഗേറ്റ് കടന്ന് വരുന്നത് കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... പക്ഷെ പെട്ടെന്ന് തന്നെ അത് മാഞ്ഞു....!
അതിൽ നിന്നും ഇറങ്ങുന്ന ശ്രീയേട്ടനെ തൂണും മറഞ്ഞു നിന്ന് കണ്ണീരോടെ നോക്കി കൊണ്ട് മുറിയിലേക്ക് ഓടി കയറി....ശ്രീയേട്ടന്റെ മുന്നിൽ പഴയ ദേവൂട്ടിയാവാൻ എനിക്ക് പറ്റില്ല.... ഒരിക്കലും ആ മുഖത്ത് നോക്കാൻ പോലും ഉള്ള യോഗ്യത ഇല്ല.... അവൾ കണ്ണും തുടച്ചു ഒന്നും അറിയാത്ത പോലെ ബെഡിലായി കിടന്നു....!!
"ആര് ഇത്... കേറിവാ...."
ദേവൂട്ടിയുടെ അച്ഛൻ അതിഥികളെ കണ്ട് പുഞ്ചിരിയോടെ പറഞ്ഞു....!സ്വീകരണത്തിന് വല്ല കോട്ടവും സംഭവിച്ചാൽ രണ്ടും ഈ കാണുന്ന പോലെ ഒന്നും അല്ല....!
അകത്തു കേറി ഇരുന്നതും ദാസ് ഓഫിസിലേക്ക് ഇറങ്ങാൻ റെഡി ആയി ഇറങ്ങുന്നത് കണ്ട് ശ്രീദേവ് പിന്നെ ആ ഭാഗത്ത് നോക്കിയിട്ടില്ല.... 😦
"ഏട്ടാ...."
പെങ്ങൾ വന്ന് സ്നേഹം പ്രകടിപ്പിച്ചതും അങ്ങേരും പെങ്ങളെ ദയനീയമായി നോക്കി....!
"ഇരിക്ക്.... ഞാൻ ചായ എടുക്കാം..."
എന്നും പറഞ്ഞു അനു കിച്ചണിലേക്ക് നടന്നു....!
ദാസ് ശ്രീദേവിനെ ഒന്ന് തുറിച്ചു നോക്കി മാമനരികിൽ ചെന്നു....!
"ഓഫിസിലേക്ക് ഇറങ്ങിയതാണ്.... ഞാൻ ചെല്ലട്ടെ.... വല്ലതും കഴിച്ചിട്ട് പോയാൽ മതി...."
എന്നും പറഞ്ഞു അങ്ങേര് ഇറങ്ങിയതും അങ്ങേര് കെട്ടിയോളെ അടുത്ത് നീങ്ങി ഇരുന്നു....!
"നമ്മൾ എന്താടി അവിടെ പട്ടിണി കിടപ്പാണോ വല്ലതും കഴിച്ചിട്ട് പോയാൽ മതിയെന്ന്...."😦
"😬ഇങ്ങേരെ കൊണ്ട്.... അവൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല....സ്നേഹം കൊണ്ട് പറഞ്ഞതാ...."
എന്നും പറഞ്ഞു അവർ എണീറ്റ് നാത്തൂനെയും കൊണ്ട് കിച്ചണിലേക്ക് പോയി...!
"ഏട്ടൻ വരുമെന്ന് ഞാൻ കരുതിയില്ല... സന്തോഷം ആയി.... ഇങ്ങനെ അങ്ങ് ഒരു ഉടക്കും ഇല്ലാതെ പോയാൽ മതിയായിരുന്നു...."
ദേവൂട്ടിയുടെ അമ്മ ആശ്വാസത്തോടെ പറഞ്ഞു....!
"ഹ്മ്മ്... എവിടെ.... എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ല.... ഇപ്പൊ തന്നെ അങ്ങേര് ഉടക്കിനുള്ള കാരണം അവിടെ ഇരുന്നു ചികഞ്ഞു കൊണ്ടിരിക്കാ...."
അത് പിന്നെ സ്വന്തം പെങ്ങൾക്ക് അത്ര പിടിച്ച മട്ടില്ല....!
"അടുത്ത് ഇരിക്കുന്നത് അങ്ങേരാ.... കാരണം എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി.... അങ്ങേരെ വായിക്കാണെങ്കിൽ ഒരു ലൈസൻസും ഇല്ല....അതാ എന്റെ പേടി...."
🙄അതും മറ്റേ പെങ്ങൾക്ക് പിടിച്ചിട്ടില്ല.... ആരായാലും സ്വന്തം ആങ്ങളയേ കുറ്റം പറയുന്നത് പിടിക്കോ.... അതിപ്പോ സ്വന്തം കെട്ടിയോൾ ആണെങ്കിലും ശരി....അനു എല്ലാം കേട്ട് വായും പൊളിച്ചു നിക്കാ....ഇനി ഈ പെങ്ങന്മാരെ വക ആണാവോ തല്ല്.... എന്തായാലും ദേവൂട്ടിയുടെ കാര്യം എന്താവോ എന്തോ...!
ചായ ഇട്ടതും അനുവിന്റെ കയ്യിൽ നിന്നും ചായ വാങ്ങി അമ്മ തന്നെ എല്ലാർക്കും കൊടുത്തു....!
ഇത്തിരി നേരം സൈലന്റ് ആയി ഇരുന്ന് അത് കുടിക്കാൻ തുടങ്ങി.... അപ്പോഴും ശ്രീദേവും പെങ്ങളും അവറ്റകളെ കക്ഷിയെ കണ്ണ് കൊണ്ട് തേടുന്ന തിരക്കിൽ ആണ്....!
നന്ദൻ ഒന്നും അറിയാതെ കുളി കഴിഞ്ഞു ഇറങ്ങി വന്ന് വസ്ത്രം ഒക്കെ മാറി ഇത്തിരി അലങ്കാര പണിയൊക്കെ തീർത്തു മുറിയിൽ നിന്ന് ഇറങ്ങിയതും മാമനെയും ഫാമിലിയെയും കണ്ട് ഒന്ന് സ്റ്റെക് ആയി....😍
ആരും കണ്ടില്ലെന്ന് ഉറപ്ല് വരുത്തിയതും അവൻ വീണ്ടും മുറിയിലേക്ക് ചെന്ന് ഷർട്ട് ഊരി മാറ്റി കൂടുതൽ നല്ലത് ഒന്ന് എടുത്തിട്ടു....കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് തൃപ്തി വരാതെ വീണ്ടും അത് ഊരി മാറ്റി കൂട്ടത്തിൽ പുതിയത് തന്നെ എടുത്തിട്ടു... നേരത്തെ ഇത്തിരി അലങ്കാര പണി നടത്തിയ മുടി വീണ്ടും നിന്ന് ചീകി.... മുഖം ഒക്കെ ഉള്ള ക്രീം മുഴുവനും വാരി തേച്ചു ഫേഷ്യൽ ചെയ്തു.... സ്പ്രേ ആണെങ്കിൽ ഒരു ഫുൾ ബോട്ടിൽ തന്നെ എടുത്തടിച്ചു.... അവരെന്താ മണം പിടിക്കാൻ വന്നതാണോ....!🙄
ഒന്നും അറിയാത്ത പോലെ വീണ്ടും ഒന്ന് ഇറങ്ങി അവരെ അടുത്ത് ചെന്നു....!
ഇങ്ങേരെ ആദ്യം സോപ്പിട്ടു നിർത്താം....😦
"ഹാ.... മാമാ.... മാമൻ എപ്പോ വന്നു.... സുഖാണോ മാമാ...."
ലെ മാമൻ _എനിക്കെന്താ ഇപ്പോ വല്ല അസുഖവും ഉണ്ടോ....!
"ആ... അങ്ങനെ പോണു...."
എന്നും പറഞ്ഞു അങ്ങേര് ഇരുന്നു പലഹാരം കഴിക്കാൻ തുടങ്ങി.... നേരത്തെ കഴിക്കാൻ പറഞ്ഞപ്പോൾ പട്ടിണി ആണോ എന്ന് ചോദിച്ച ആളാ....!
നന്ദൻ പിന്നെ ശ്രീദേവിനെ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു... അവനും പിന്നെ അതെ അവസ്ഥയിൽ തന്നെ....!
എല്ലാരെയും നോക്കി ഒന്ന് ഉറപ്പ് വരുത്തി അവൻ ശ്രീക്കുട്ടിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... പെണ്ണും അവനെ നോക്കി തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു....
"ആര് ഇത് നന്ദനോ.... ഓഫിസിലേക്ക് ഇറങ്ങിയതാണോ മോനെ...."
മാമി കിച്ചണിൽ നിന്ന് വന്ന് ചോദിച്ചതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു....!
"അങ്ങനെ ഒന്നുല്ല...."
ആണെന്ന് പറഞ്ഞാൽ പെട്ടെന്ന് ഇറങ്ങി പോവേണ്ടി വന്നാലോ.... 🙄
"അങ്ങനെ ഒന്നും ഇല്ലെന്നോ.... നീ ഈ സമയം ഓഫിസിലേക്ക് അല്ലാതെ പിന്നെ എവിടെ പോവാനാ...."
😒ഓഹ്... എന്റെ അച്ഛാ.... അവൻ ദയനീയമായി അച്ഛനെ ഒന്ന് നോക്കി....!
"അതല്ല അച്ഛാ.... വീട്ടിൽ ഒരു ഗസ്റ്റ് വന്നിട്ട് നമ്മൾ അവരെ മുന്നിൽ വെച്ച് ഇറങ്ങി പോവാ എന്ന് വെച്ചാൽ അത് അവരെ അഭാമാനിക്കുന്നതിന് തുല്യം അല്ലേ.... ഓഫിസിൽ ഇത്തിരി വൈകി ആയാലും പോവാലോ.... മാമൻ അങ്ങനെ ആണോ.... ഞങ്ങക്ക് ആകെ ഉള്ള ഒരു മാമൻ അല്ലെ...."
🥺എല്ലാം കേട്ട് അങ്ങേരെ കണ്ണ് നിറഞ്ഞു....ഇവൻ ഇപ്പൊ തന്നെ അച്ഛനെ കയ്യിൽ എടുക്കാൻ ഉള്ള പ്ലാൻ ആണോ.... ശ്രീദേവ് ആ ചിന്തയോടെ അവനെ നോക്കി....!
"😨എടാ.... അപ്പൊ ഇവന്റെ ഏട്ടൻ ആ ദാസൻ എന്നെ അഭമാനിച്ചു പോയതല്ലേ...."
അങ്ങേര് ഇടക്ക് ഒരു ഡൌട്ട് വന്നതും ശ്രീദേവിനെ തോണ്ടി കൊണ്ട് ചോദിച്ചു.... 🥴എല്ലാം കൂടെ കയ്യീന്ന് പോവുമെന്നാ തോന്നുന്നേ....!
"എന്റെ അച്ഛാ.... ദാസേട്ടൻ തിരക്ക് ഉള്ളത് കൊണ്ടാണെന്ന് പറഞ്ഞല്ലേ പോയത്...."
😬ഓവർ ആക്കി കുളമാക്കല്ലേടാ പന്നി എന്ന പോലെ ശ്രീദേവ് നന്ദനെ ഒന്ന് കൂടെ ഒന്ന് നോക്കി....!
ചെക്കൻ പിന്നെ അവരെ അടുത്ത് ഇരുന്നു ശ്രീക്കുട്ടിയെ മൗത് വാച്ചിങ് ചെയ്യാൻ തുടങ്ങി.... അവളും ഒട്ടും മോശം അല്ല....!
"ദേവൂട്ടി എവിടെ അവളെ കണ്ടില്ലല്ലോ.... സത്യം പറഞ്ഞാൽ അവൾക്ക് സുഖം ഇല്ലെന്ന് കേട്ടിട്ട് അവളെ കാണാനാ ഞങ്ങൾ വന്നത്...."
😘എന്റെ അമ്മേ.... അമ്മ മുത്താണ്....!ശ്രീദേവ് അമ്മയെ നോക്കി അത്മിച്ചു.... ചെക്കൻ ഇരിക്കപൊറുതി ഇല്ലാതെയാണ് ഇത്രയും നേരം ഇരുന്നത്....!
"അവൾ മുറിയിൽ ഉണ്ട് വാ...."
😟എല്ലാം കൂടെ ഇടിച്ചു കയറി അങ്ങോട്ട് ചെന്നു.... ഉറക്കം നടിച്ചു കിടക്കുന്ന പെണ്ണിനെ ശ്രീദേവ് വിഷമത്തോടെ തന്നെ നോക്കി.... തന്റെ പ്രണയം.... തന്റെ ജീവൻ.... തന്റെ ആത്മാവ്.... അവളെ ചേർത്തു പിടിച്ചു ആ നെറ്റിയിൽ ചുമ്പിക്കാൻ തോന്നി അവന്....!
"എടീ ദേവൂട്ടി.... എണീക്ക്...."
ശ്രീക്കുട്ടി പെണ്ണിന്റെ അടുത്തായി ഇരുന്നു തട്ടി വിളിക്കാൻ തുടങ്ങി.... ഉറങ്ങുന്നവരെ വിളിച്ചുണർത്താം.... പക്ഷെ ഉറക്കം നടിക്കുന്നവരെ പറ്റില്ലല്ലോ... ദേവൂട്ടി അനക്കം ഇല്ലാതെ കിടന്നു.... തന്റെ ശ്രീയേട്ടന്റെ മുഖത്ത് നോക്കാൻ ഉള്ള ശേഷി തനിക്കില്ലെന്ന് അവൾക്കറിയാം....!
"ദേവൂട്ടി...."
ശ്രീക്കുട്ടി വീണ്ടും പെണ്ണിനെ തട്ടി വിളിച്ചു....!
"വേണ്ട... വിളിക്കേണ്ട.... അവൾ ഉറങ്ങിക്കോട്ടേ....ക്ഷീണം കാണും...."
ശ്രീദേവ് ആയിരുന്നു അത് പറഞ്ഞത്.... അതോടെ ശ്രീക്കുട്ടിയും പെണ്ണിനെ ഒന്ന് നോക്കി അവരോടൊപ്പം പുറത്തേക്കിറങ്ങി....!
ഏറ്റവും അവസാനം ഇറങ്ങിയ ശ്രീദേവ് ടേബിളിൽ അവൾക്കായി ഒരു സമ്മാനം കരുതി വെച്ചു....!❤️
അവരൊക്കെ ഇറങ്ങി എന്ന് കണ്ടതും ദേവൂട്ടി നിറഞ്ഞു വന്ന കണ്ണ് തുടച്ചു.... ഇനി എത്രനാൾ ഞാൻ ഇങ്ങനെ...?!!
"ഊണ് കഴിച്ചിട്ട് പോയാൽ പോരെ...."
അവർ ഇറങ്ങാൻ നിന്നതും അമ്മ പറയുന്നത് കേട്ടതും നന്ദൻ പ്രതീക്ഷയോടെ അവരെ നോക്കി....!
"പിന്നെ ഒരിക്കൽ ആവാം....ചെന്നിട്ട് വേണം ഇവന് ഓഫിസിൽ പോവാൻ...."
നമ്മൾ ആയിട്ട് ഒട്ടും കുറക്കേണ്ടല്ലോ എന്ന് കരുതി ശ്രീദേവിനെ കാണിച്ചു അമ്മ പറഞ്ഞു....!ശ്രീക്കുട്ടി നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് വണ്ടിയിൽ കയറി....
അവരെ യാത്രയാക്കി എല്ലാരും അകത്തു കയറിയതും നന്ദൻ നിരാശയോടെ നിന്നു....ഒന്ന് സംസാരിക്കാൻ എന്നാണാവോ പറ്റുന്നെ.... 😒
"🙄നീ പൊന്നില്ലെടാ...."
അച്ഛൻ അവന്റെ നിൽപ് കണ്ട് അവനെ നല്ലത് പോലെ ഒന്ന് നോക്കി ചോദിച്ചു....!
"ആ... പോണം...."
എന്നും പറഞ്ഞു അവൻ അകത്തേക്ക് തന്നെ കയറി.... ആരെ കാണിക്കാനാ ഇങ്ങനെ പോയിട്ട്.... അവൻ ആദ്യം ഇട്ട ഓഞ്ഞ ഷർട്ട് തന്നെ എടുത്തിട്ട് ഇറങ്ങി.... 🙄അവന്റെ വേറൊരു കോലം കണ്ട അച്ഛൻ അവനെ മൊത്തത്തിൽ ഒന്ന് നോക്കി....!
"പ്രായം ആയ പെൺപിള്ളേർ മാത്രം അല്ല ആണ്പിള്ളേരും ഉണ്ടെങ്കിൽ പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും എന്നാ കാരണവന്മാർ പറഞ്ഞത്....."
"ദെ അച്ഛാ.... ഏത് കാരണവന്മാർ പറഞ്ഞു എന്നാ.... അവരോട് ആദ്യം ഒരാൾ വീട്ടിൽ കേറി വന്നാൽ എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ചു തരാൻ പറ.... അച്ഛന്റെ ഡയലോഗ് ഒക്കെ കേട്ടിട്ട് മാമൻ ഇന്ന് തന്നെ പിണങ്ങി പോവുമെന്നാ ഞാൻ കരുതിയത്...."
"പോവാണെങ്കിൽ അങ്ങ് പോട്ടെടാ.... അവരെ ചിലവിൽ ഒന്നും അല്ലല്ലോ നമ്മൾ കഴിയുന്നത്...."
😟എടീ ദേവൂട്ടി.... നമ്മുടെ അച്ഛൻ തന്നെ മിക്കവാറും എല്ലാം കുളം ആക്കുമെന്നാ തോന്നുന്നത്....!
"ദേവൂട്ടി കേൾക്കേണ്ട.... അവൾ കഷ്ടപ്പെട്ടിട്ടാ നിങ്ങളെ ഒരുമിപ്പിച്ചത്.... അത് മറക്കണ്ട...."😬
എന്നും പറഞ്ഞു അവൻ കലിപ്പിൽ ബൈക്കും എടുത്തു വിട്ടു....!
എണീറ്റ് ഇരുന്നതും ദേവൂട്ടിയുടെ കണ്ണ് ടേബിളിൽ ശ്രീ വെച്ച ഗിഫ്റ്റിൽ ഉടക്കി....അത് കയ്യിൽ എടുത്തു അവൾ ഒന്ന് പുഞ്ചിരിച്ചു....
'നീ കാരണം ആണ് നമ്മുടെ അച്ഛന്മാരുടെ പിണക്കം ഒക്കെ മാറിയത്... അതിന് എന്റെ കാന്താരി മുളകിന് ഈ ചോക്ലേറ്റ് ഇരിക്കട്ടെ...'
അവളുടെ പുഞ്ചിരി അതികം വൈകാതെ തന്നെ മാഞ്ഞു...!വേദനയോടെ അവൾ അതിലേക്ക് നോക്കി ഇരുന്നു....!!
💕💕💕
രണ്ട് ദിവസം കഴിഞ്ഞു വന്ന ശിവൻ ആദ്യം നോക്കിയത് ദേവൂട്ടിയെ അടച്ചു വെച്ച മുറിയിൽ ആണ്....!
"😬അവൾ എങ്ങനെയാ രക്ഷപെട്ടത്...."
"അത്.... സർ.... ആ കുട്ടി വെള്ളത്തിന് ചോദിച്ചപ്പോൾ കൊടുക്കാൻ.... അപ്പൊ എന്നെ തള്ളിയിട്ട് ഓടിയതാ...."
ജോലിക്കാരി എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു....!
"ഹ്മ്മ്.... നിങ്ങളെ ഒക്കെ ഒരു കാര്യം ഏല്പിച്ചാൽ എന്താ ഇങ്ങനെ.... ആ സാരല്ല അവൾ എന്റെ വരുതിയിൽ വന്നോളും.... വരുത്താൻ ഈ ശിവനറിയാം...."
അത് കേട്ടതും അവർ ഒന്നും പറയാതെ കിച്ചണിലേക്ക് നടന്നു.... ഈ കാലമാടന് ആ പെണ്ണിന്റെ ആൾക്കാരിൽ നിന്ന് കിട്ടുമ്പോ പഠിച്ചോളും....!അവർ പുച്ഛത്തോടെ ചിന്തിച്ചു....!!
അവൻ ഫോൺ എടുത്തു ചിരിച്ചു കൊണ്ട് അവിടെ ഇരുന്നു....!ഇവിടെ നിന്ന് രക്ഷപെടാൻ പറ്റിയേക്കാം പക്ഷെ എന്റെ അടുത്ത് നിന്ന് നിനക്ക് ഒരിക്കലും രക്ഷയില്ല ദേവൂട്ടി....!
ദേവൂട്ടി എല്ലാം ഓർത്ത് വിഷമത്തോടെയും സങ്കടത്തോടെയും ബാൽക്കണിയിൽ അങ്ങിങായി നടപ്പ് ആണ്....!അത് കണ്ട് കൊണ്ടാണ് നന്ദൻ അടുത്ത് ചെന്നത്....!
"ഇവിടെ ഇങ്ങനെ നടന്നാൽ പ്രേമം തലക്ക് പിടിച്ചിട്ടുണ്ടാവും എന്ന് നീ തന്നെയാ പറഞ്ഞത്.... പക്ഷെ നിന്റെ കാമുകൻ ഇത്തിരി സങ്കടത്തിലാ കേട്ടോ.... നിന്നെ ഒന്ന് തനിച്ചു കിട്ടില്ലെന്നുള്ള പരാതിയാ...."
അതിനവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"എന്താടി നിനക്ക് പറ്റിയേ...."
"ഏയ്.... ഒന്നുല്ല.... കുഞ്ഞേട്ടൻ അല്ലെ പറഞ്ഞത് കാമുകൻ ആണെന്ന് കരുതി മുറിയിൽ വിളിച്ചു വരുത്തരുത് എന്നൊക്കെ...."
"ഓഹ്.... അത് കൊണ്ടാണോ... നീ വേണേൽ വിളിച്ചു വരുത്തിക്കോ.... ഞാൻ ഒന്ന് കണ്ണടച്ചോളാം...."
അതിനും അവൾ ഒന്ന് പുഞ്ചിരിച്ചു...!
"നീ വാ വല്ലതും കഴിക്കാം.... കുഞ്ഞേട്ടന് നല്ല വിശപ്പ്.... നിന്റെ നാല് ചളി കേട്ടാലേ ഫുഡ് ഇറങ്ങൂ.... അത് ഷീലം ആയിപ്പോയി...."
എന്നും പറഞ്ഞു നന്ദൻ അവളുടെ കയ്യും പിടിച്ചു നടന്നു....!
"നിന്റെ ശ്രീക്കുട്ടിയും മാമനും മാമിയും ഒക്കെ വന്ന് വിളിച്ചിട്ടും നീ എന്താ എണീക്കാതിരുന്നത്..."
ചെയറിൽ ഇരുത്തി കൊണ്ട് നന്ദൻ പറഞ്ഞതും പെണ്ണ് എല്ലാരേയും നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി....!
"ചേട്ടത്തി പറഞ്ഞായിരുന്നു.... ഞാൻ ഒന്നും അറിഞ്ഞില്ല...."
"നീ നല്ല ഉറക്കം ആയിരുന്നു...നിന്നെ ഡിസ്റ്റർബ് ചെയ്യേണ്ടെന്ന് ശ്രീദേവാ പറഞ്ഞത്...."
"മ്മ്...."
"നീ ഒരു പുലിക്കുട്ടിയാണെന്നാ ഞങ്ങൾ കരുതിയത്.... ചില സമയത്ത് നിന്റെ ഏട്ടന്മാരെ പോലും നീ നിലക്ക് നിർത്താറുണ്ട്.... പക്ഷെ ഇവനൊന്ന് എതിർത്തെന്ന് കരുതി മോൾ ചെയ്തത് ഒട്ടും ശരിയായില്ല.... അങ്ങനെ തളർന്നു പോവുന്നവൾ ആണോ എന്റെ മോൾ.... നീ പോയാൽ ഞങ്ങൾ ഒക്കെ നിന്റെ പിന്നാലെ വരില്ലേ...."
അച്ഛൻ പ്ലേറ്റിൽ തന്നെ നോക്കി വിഷമത്തോടെ പറഞ്ഞതും ദേവൂട്ടി അച്ഛന്റെ അടുത്ത് എണീറ്റ് ചെന്ന് കെട്ടിപ്പിടിച്ചു....!
"ഞാൻ പോവാൻ നോക്കിയത് ഒന്നും അല്ല.... എനിക്ക് ഇങ്ങനെ സ്നേഹിക്കാൻ അറിയുന്ന അച്ഛനെയും അമ്മയെയും ഏട്ടന്മാരെയും ചേട്ടത്തിയെയും ഒക്കെ കിട്ടിയതിന് നന്ദി പറയാൻ പോയതാ...."
"മ്മ്... ഞങ്ങൾ വിശ്വസിച്ചു...."
"ഇനി വിശ്വസിച്ചില്ലേലും കുഴപ്പം ഇല്ല...."
"ഡീ നാളെ മുതൽ കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ ഒക്കെ പോയി തുടങ്ങി കോളേജിലും പോണം.... എന്നിട്ട് ഇവിടെ ഒക്കെ ഓടി ചാടി നടക്കണം.... കുറച്ച് ദിവസം ആയി ഇവിടെ ഒരു മരണ വീട് പോലെയാ..."
"ആയിക്കോട്ടെ...."
അവൾ നന്ദനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു....!
"ഇനി ആരും നിന്നെ ഒന്നിനും നിർബന്ധിക്കില്ല.... പ്രേമം ഒക്കെ ഉണ്ടെന്ന് കേട്ടപ്പോൾ നീ വല്ല ഏടാ കൂടത്തിലും ചാടുവോ എന്ന് കരുതിയാ നിന്നെ പെട്ടെന്ന് കെട്ടിക്കാൻ തീരുമാനിചത്.... പക്ഷെ കുറച്ച് സമയത്തേക്ക് നിന്നെ കാണാതായപ്പോഴാ നിന്നെ കെട്ടിച്ചയച്ചാൽ ഉള്ള വിഷമം ഞങ്ങൾ ഓർത്തത്....എന്തായാലും നിന്റെ പഠിപ്പ് ഒക്കെ പൂർത്തിയാക്കിയിട്ട് മതി കല്യാണം...."
ദാസും അവളെ നോക്കി പറഞ്ഞതും അവൾ ഉള്ളിൽ ഉള്ള വിഷമം ഒന്നും പുറത്ത് കാണിക്കാതെ ഒന്ന് ചിരിച്ചു...!
"എനിക്ക് പഠിച് ഒരു ജോലി വാങ്ങണം എന്നാ ആഗ്രഹം...."
"ആര് നീയോ... വല്ല മാസികയും വായിച്ചിരിക്കുന്നത് കണ്ട് പഠിക്കാൻ പറഞ്ഞാൽ അത് കൊണ്ട് എന്താ ഉപകാരം എന്ന് ചോദിക്കുന്ന ആളാ...."
ചേട്ടത്തി പറഞ്ഞതും ദാസ് അവളെ തുറിച്ചു നോക്കി...!
"ഇത് വരെ അവൾ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിട്ടില്ലല്ലോ.... ഇനി പഠിച്ചോളും അല്ലെ മോളെ...."
"മ്മ്..."
ദേവൂട്ടി ചേട്ടത്തിയേ നോക്കി ചിരിയോടെ മൂളി....!
എല്ലാരും ഹാപ്പിയാണ്.... ഞാൻ ആയിട്ട് അവരുടെ സന്തോഷം തല്ലിക്കെടുത്തരുത്.... അവൾ മുറിയിൽ കിടന്ന് സ്വയം തീരുമാനമെടുത്തു...!
പിറ്റേന്ന് കാലത്ത് എണീറ്റ് അവൾ ക്ഷേത്രത്തിലേക്ക് നടന്നു.... അത് കണ്ട് പുഞ്ചിരിയോടെ അച്ഛനും അമ്മയും അവൾ പോവുന്നതും നോക്കി നിന്നു....!
വഴിയിൽ ഭാസിയെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു....!അത് കണ്ടതും ഭാസി അവളെ തന്നെ നോക്കി നിന്നു....!
"എന്താ ഭാസിയേട്ടാ ഇങ്ങനെ നോക്കുന്നെ....അന്ന് എന്റെ പിന്നാലെ വന്നിട്ട് എന്നെ രക്ഷിക്കാൻ ആയില്ല അല്ലെ...."
"ദേവൂട്ടി...."😒
"സാരല്ല....എനിക്ക് സംഭവിച്ചത് ഒന്നും ആരും അറിയണ്ട.... ഞാൻ ആയിട്ട് ആരുടേയും സന്തോഷം ഇല്ലാതാക്കാൻ പാടില്ല...."
എന്നും പറഞ്ഞു അവൾ കണ്ണ് തുടച്ചു നടന്നതും അവൻ അവൾ പോവുന്നത് നോക്കി നിന്നു.... അന്ന് പിന്നാലെ ഓടിയതാണ്.... തളർന്നു വീഴുന്നത് വരെ.... പിറ്റേന്നാണ് കണ്ണ് തുറന്നത്.... ദേവൂട്ടി വീട്ടിൽ എത്തിയെന്ന് കേട്ടപ്പോൾ തന്നെ ആശ്വാസം ആയി.... ഇന്നാണ് പിന്നെ അവൾ പുറത്തേക്ക് ഇറങ്ങിയതും....!
"എന്നും ഞാൻ എനിക്ക് ശ്രീയേട്ടനെ തന്നെ തരണം എന്ന് പ്രാർത്ഥിക്കാൻ അല്ലെ വരാറുള്ളത്....പക്ഷെ ഇന്ന് അതിനല്ല.... ഇപ്പൊ എനിക്ക് അതിനുള്ള യോഗ്യത ഇല്ല....അത് കൊണ്ട് എന്റെ ശ്രീയേട്ടന് നല്ലൊരു പെണ്ണിനെ നീ തന്നെ കണ്ടെത്തിക്കൊടുക്കണം....കുഞ്ഞേട്ടന് ശ്രീക്കുട്ടിയെ തന്നെ കിട്ടണം....അതെങ്കിലും നീ ചെയ്തു കൊടുക്കണം.... അല്ലെങ്കിൽ പിന്നെ ഈ ദേവൂട്ടി ഒരിക്കലും ഒന്നും ചോദിക്കാൻ ഇങ്ങോട്ട് വരില്ല...."
അവൾ ഭഗവാന് മുന്നിൽ കയ്കൂപ്പി കണ്ണടച്ച് നിന്ന് പ്രാർത്ഥിച്ചു....!കണ്ണുകൾ അപ്പോഴും നിറഞൊഴുകുന്നുണ്ട്....!!
"എന്താ മോളെ.... കണ്ണൊക്കെ നിറഞ്ഞത്.... അല്ലെങ്കിൽ ചിരിച്ചു കൊണ്ട് ചോദിക്കുന്ന ആളാണല്ലോ.... കുറച്ച് ദിവസം കാണാതായപ്പോൾ ഞാൻ കരുതി ഇനി ദൈവത്തിന്റെ ആവശ്യം ഇല്ലെന്ന്....പിന്നെ ശ്രേദേവാ കുട്ടിക്ക് പനിയാണെന്ന്....ഇപ്പൊ പനിയൊക്കെ മാറിയോ...."
തിരുമേനി പ്രസാദം കയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞതും അവൾ ഒന്ന് മൂളി....!
"മ്മ്...."
"ഈ അമ്പലനടയിൽ നിന്ന് ചോദിച്ചിട്ട് ദൈവം ഇന്നേവരെ ആരെയും നിരാശരാക്കിയിട്ടില്ല....കുട്ടിയുടെ ആഗ്രഹവും ദൈവം നടത്തി തരും...."
അവൾ അതിന് ഒന്ന് പുഞ്ചിരിച്ചു ചന്ദനവും തൊട്ട് നെറ്റിയിൽ വെച്ച് തിരിച്ചു നടന്നു.... എന്നത്തേയും പതിവ് പോലെ അവളുടെ കാലുകൾ ചലിച്ചത് ശ്രീനിലയത്തിലേക്കാണ്.... എന്തോ ഓർത്തത് പോലെ ഒന്ന് നിന്ന് അവൾ തിരികെ വീട്ടിലേക്ക് നടന്നു....!
😍ക്ഷേത്ര നടയിൽ ദേവൂട്ടിയെ കണ്ട ശ്രീദേവ് അവൾ തന്റെ അടുത്ത് വരുന്നത് പ്രതീക്ഷിച്ചു പുഞ്ചിരിയോടെ നിന്നു.... പക്ഷെ അവളുടെ തിരിച്ചു പോക്ക് കണ്ട് അവൻ വേദനയോടെ നിന്നു.... എന്താ അവൾക്ക് പറ്റിയത്....!
"എല്ലാ ദിവസവും എനിക്ക് ദൈവത്തെ കാണുന്നത് പോലെ ശ്രീയേട്ടനെയും കണ്ടാലേ എല്ലാറ്റിനും ഒരു ഉന്മേഷം കിട്ടൂ...."
അവളുടെ വാക്ക് ആയിരുന്നു.... അത് ഓർത്തതും അവൻ അവൾക്കരികിലേക്ക് പോകാൻ ഇറങ്ങിയതും തന്റെ മേലെ ഷർട്ട് ഇല്ലെന്ന് കണ്ട് അവൻ അകത്തേക്ക് ഓടി കയറി ഷർട്ട് എടുത്തിട്ട് അതെ പോലെ തന്നെ തിരിച്ചോടി....!
🙄ഇവനിത് എന്ത് പറ്റി.... ഉടനെ തന്നെ പിടിച്ചു കെട്ടിക്കേണ്ടി വരും.... നോക്കാം....!
ശ്രീയേട്ടന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ ദേവൂട്ടി ഒരിടത് അവന്റെ കണ്ണിൽ പെടാതെ മറഞ്ഞു നിന്നു.... എല്ലാം തെങ്ങിൽ നിന്നും ഭാസി കാണുന്നുണ്ടായിരുന്നു.... ശ്രീദേവ് അവളെ അവിടെ ഒക്കെ ഒന്ന് നോക്കി കാണാതെ തിരിച്ചു പോയതും ദേവൂട്ടി ആശ്വാസത്തോടെ വീട്ടിലേക്ക് നടന്നു....!
"എന്താ മോളെ.... ക്ഷേത്രത്തിൽ പോയിട്ട് നിന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാതെ.... അല്ലെങ്കിൽ തിരികെ വരുമ്പോൾ എൽ ഈ ഡി ബൾബ് പോലെ പ്രകാശിക്കുന്നത് കാണാലോ...."
അതിന് ശ്രീയേട്ടൻ മാത്രം ആണ് കാരണം.... പക്ഷെ ഇനി അങ്ങോട്ട് ദേവൂട്ടിയുടെ ജീവിതത്തിൽ ആ സന്തോഷം ഉണ്ടാവില്ല....!
"എന്റെ ബൾബിന്റെ ഫ്യുസ് അടിച്ചു പോയി...."
അച്ഛനെ നോക്കി ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞു അവൾ ഉള്ളിൽ വിങ്ങിപൊട്ടിയ കരച്ചിലോടെ മുറിയിലേക്ക് നടന്നു....!
😒ശ്രീദേവ് ആണെങ്കിൽ വാല് പോയ കുരങ്ങിനെ പോലെ അകത്തേക്ക് കയറുന്നത് കണ്ട് അച്ഛൻ വീണ്ടും നല്ലത് പോലെ നോക്കി....!
"എന്ത് പറ്റിയെടാ നിനക്ക്...."
"🥺ഒന്നുല്ല അച്ഛാ...."
എന്നും പറഞ്ഞു അവൻ വിഷമത്തോടെ മുറിയിലേക്ക് നടന്നു...അപ്പോഴാണ് പെങ്ങൾ ഇറങ്ങി വരുന്നത് കണ്ടത്....!
"എടീ ഇങ്ങ് വന്നെ.... നിന്നെ ആ ദേവൂട്ടി വിളിക്കാറുണ്ടോ...."
അവളെ കയ്യും പിടിച്ചു മുറിയിലേക്ക് നടന്ന് കൊണ്ട് അവൻ ചോദിച്ചു....!
"ഇല്ല ഏട്ടാ.... ഇന്നലെ അവൾ ചേട്ടത്തിയുടെ ഫോണിൽ നിന്ന് ഒരു മെസേജ് അയച്ചായിരുന്നു ഇന്ന് തൊട്ട് കോളേജിൽ ഉണ്ടെന്ന്....നിന്റെ ഫോൺ എവിടെ എന്നൊക്ക ചോദിച്ചു കുറെ മെസേജ് ഞാൻ അയച്ചതാ ഇത് വരെ റിപ്ലൈ ഒന്നും വന്നിട്ടില്ല...."😒
അപ്പൊ ഇന്ന് കോളേജിലേക്ക് ഉണ്ടല്ലോ.... എങ്കിൽ അപ്പൊ കാണാം...!🙄അവൾ ഏഴു കൊല്ലം പിന്നാലെ നടന്നപ്പോൾ എന്തായിരുന്നു.... ഇനി മോൻ കുറച്ച് കാലം നടക്ക്.... 😟
അവൻ റെഡി ആയി പെണ്ണ് വരുന്നതും നോക്കി ബൈക്കിൽ ഇരുന്നു.... ശ്രീക്കുട്ടിയും അപ്പോഴേക്കും എത്തി പെണ്ണിനേയും വൈറ്റ് ചെയ്തു നിന്നു....!
"ഇന്നെന്താടി അവൾ ലേറ്റ് ആണല്ലോ...."
"ആ എനിക്ക് അറീല...."
അപ്പോഴാണ് ദാസിന്റെ കാർ അവർക്ക് മുന്നിൽ വന്ന് നിന്നത്....ദേവൂട്ടിയെ അതിൽ കണ്ടപ്പോൾ തന്നെ അവൾ ചാടി കയറി അതിനകത്തിരുന്നു.... ശ്രീദേവ് ആണെങ്കിൽ അവളുടെ ഒരു നോട്ടത്തിന് വേണ്ടി പ്രതീക്ഷയോടെ നിന്നു.... ശ്രീക്കുട്ടിയും അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.... അവൾ അപ്പോഴും കയ്യിൽ ഉള്ള ബാഗിൽ ബുക്ക് എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത് പോലെ ഇരുന്നു....കാർ നീങ്ങിയതും ശ്രീദേവ് നിരാശയോടെ ഇരുന്നു....!ദാസും ഒരു ചിരിയോടെ അവരെ രണ്ട് പേരെയും നോക്കുന്നുണ്ടായിരുന്നു....!!
😒എന്താ അവൾക്ക് പറ്റിയത്.... ഈ എന്നെ പോലും നോക്കാതിരിക്കാൻ.... ചങ്ക് പിടയുന്നത് പോലെ തോന്നി അവന്....!
"എന്ത് പറ്റിയെടി നിനക്ക്...."🙄
കാറിൽ നിന്ന് ഇറങ്ങിയപാടെ ശ്രീകുട്ടി ദേവൂട്ടിയെ നല്ലത് പോലെ നോക്കികൊണ്ട് ചോദിച്ചു....!
"എന്ത് പറ്റാൻ....?!!"
"നീ ഇന്ന് ഫുൾ സൈലന്റ് ആണല്ലോ....ഏട്ടനെ കണ്ടിട്ടാണെങ്കിൽ നീ മൈൻഡ് പോലും ചെയ്തില്ല.... പിന്നെ നിന്റെ ഫോൺ എവിടെ.... അത് സ്വിച്ച് ഓഫ് ആണല്ലോ...."
"ആ എന്റെ ഫോൺ എവിടെയോ മിസ്സ് ആയി..."
അവൾ എങ്ങോട്ടോ നോക്കി മറുപടി പറഞ്ഞു....!
"അപ്പൊ ഏട്ടൻ...."
"നിന്റെ ഏട്ടൻ ആര് ഞാൻ മൈൻഡ് ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രിയോ..."
😨അത് കേട്ടതും ശ്രീ വായും പൊളിച്ചു നിന്നു....ശ്രീയേട്ടൻ ആണ് തന്റെ ശ്വാസം പോലും എന്ന് പറഞ്ഞു നാടന്ന പെണ്ണാ....!
"നിനക്ക് എന്തോ പറ്റിയിട്ടുണ്ട്.... നീ ഈ പറഞ്ഞതൊന്നും ഏട്ടൻ അറിയണ്ട...."
ശ്രീയേട്ടൻ എന്നെ വെറുക്കണം.... അതിന് എന്തും പറയേണ്ടി വരും.... ഇത്രയും കാലം ആ മനസിൽ ഇഷ്ടം നേടാൻ ആണ് ശ്രമിച്ചത് എങ്കിൽ ഇനി അങ്ങോട്ട് ആ മനസ്സിൽ വെറുപ്പ് നേടാൻ ആയിരിക്കണം എന്റെ പരിശ്രമം.... ആ ഹൃദയത്തിൽ നിന്നും എന്നുന്നേക്കുമായി പടി ഇറങ്ങണം....!💔
ശ്രീക്കുട്ടിയും അവൾ ഏതോ ചിന്തയോടെ നടക്കുന്നത് നോക്കികാണുകയായിരുന്നു....!!
വൈകീട്ട് ശ്രീദേവ് തന്റെ കാറും ആയി കോളേജിന് മുന്നിൽ ചെന്ന് നിന്നു.... അവർ ഇറങ്ങിയതും ഏട്ടനെ കണ്ട് ശ്രീക്കുട്ടി ഒന്ന് ചിരിച്ചു....!
"ശ്രീയേട്ടൻ.... ദേവൂട്ടി വാ...."
"വേണ്ട നീ പോയിക്കോ.... എന്നെ വിളിക്കാൻ വല്യേട്ടൻ വരും...."
"അതെന്താ.... നിന്റെ വല്യേട്ടന്റെ കാറിൽ നമ്മൾ ഇങ്ങോട്ട് വന്ന് ശ്രീയേട്ടന്റെ കാറിൽ തിരിച്ചു പോണു...."
"എനിക്ക് വല്യേട്ടന്റെ കൂടെ കുറച്ച് ഷോപ്പിംഗ് ഉണ്ട്...."
എന്നും പറഞ്ഞു അവൾ അവിടെ തന്നെ നിന്നു....ദേവൂട്ടി മടിച്ചു നിൽക്കുന്നത് കണ്ടതും അവൻ കാറിൽ നിന്ന് ഇറങ്ങി.... അപ്പോഴേക്കും ദാസ് കാറും ആയി അവൾക്ക് മുന്നിൽ വന്നതും അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ദാസിന്റെ കാറിൽ കയറിപ്പോയി....!
"ഏട്ടനും ദേവൂട്ടിയും തമ്മിൽ പിണക്കം ആണോ....?!!"
"അതെന്താ നീ അങ്ങനെ ചോദിച്ചത്...."
"അവളെ പെരുമാറ്റം കണ്ട് ചോദിച്ചതാ.... ഞാൻ കരുതി അച്ഛനും മാമനും നേരെ ആയപ്പോൾ നിങ്ങൾ തമ്മിൽ തെറ്റിയെന്ന്...."
ഇത് ഒരു പിണക്കം അല്ല അവൾക്ക് ഒരിക്കലും എന്നോട് പിണങ്ങാൻ ആവില്ല.... പിന്നെ എന്താവും അവൾക്ക് പറ്റിയിട്ടുണ്ടാവുക.... അവളെ വല്യേട്ടൻ എങ്ങാനും എന്തെങ്കിലും പറഞ്ഞു വിലക്കി കാണുമോ.... പക്ഷെ അതിൽ ഒന്നും വീഴുന്നവൾ അല്ല അവൾ....അവരുടെ എതിർപ്പ് അവഗണിച്ചു കൊണ്ട് തന്നെയാണ് തന്നിലേക്ക് അടുത്തത്.... അവൻ ചിന്തയോടെ നിന്നു....!
"ഏട്ടനെ എന്താ മൈൻഡ് ചെയ്യാത്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറയാ നിന്റെ ഏട്ടൻ എന്താ ഇന്ത്യൻ പ്രധാനമന്ത്രിയാണോ എന്ന്...."
"🙄അവൾ അങ്ങനെ പറഞ്ഞോ....?!!"
"മ്മ്...."
എടീ കാന്താരി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.... നിന്നെ എന്റെ കയ്യിൽ തന്നെ കിട്ടും.... അവൻ രാത്രി ഒരു മതില് ചാട്ടം മനസിൽ കണ്ട് കൊണ്ട് പറഞ്ഞു....!
"എന്തായാലും നീ വാ...."
ശ്രീക്കുട്ടിയെയും കൊണ്ട് അവൻ വിട്ടു....!
💕💕💕
എന്റെ അവഗണന ശ്രീയേട്ടന് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും.... കാരണം അറിയാൻ തന്നെ തിരക്കി വരാതിരിക്കാൻ ശ്രീയേട്ടന് പറ്റില്ല.... അവൾ ബുക്ക് മുന്നിൽ തുറന്ന് വെച്ച് നഷ്ടബോധത്തോടെ ഇരുന്നു....!
"എന്റെ ദേവൂട്ടി നീ പഠിക്കാണോ സ്വപ്നം കാണാണോ...."
ചേട്ടത്തി വന്ന് പെണ്ണിനെ നോക്കി ചോദിച്ചതും അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി....!
"ശ്രീക്കുട്ടിയാ...."
ഫോൺ നീട്ടി കൊണ്ട് പറഞ്ഞതും അവൾ മടിച്ചു കൊണ്ട് അത് വാങ്ങി കാതിൽ വെച്ചു....!
"എടീ ദേവൂട്ടി നീ നാളെ കോളേജിൽ ഉണ്ടോ....വല്യേട്ടന്റെ കാറിൽ ആണോ.... അതൊ ബസിന് ആണോ.... അത് അറിഞ്ഞിട്ട് വേണം ഞാൻ വരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ...."😒
ആദ്യം തന്നെ പറഞ്ഞാൽ ശ്രീയേട്ടൻ അറിയും....!
"അത് ഞാൻ തീരുമാനിച്ചിട്ടില്ല...."
അവൾ അതും പറഞ്ഞു കോൾ കട്ട് ചെയ്യാൻ തുടങ്ങിയതും....
"ദേവൂട്ടി...."😘
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ശ്രീയേട്ടന്റെ വിളിയിൽ അവൾ സ്വയം മറന്നു നിന്നു....എന്ത് പറയും എന്ന് അറിയില്ല.... പക്ഷെ ആ വിളി കേൾക്കാൻ ഒരുപാട് കൊതിക്കുന്നുണ്ട്....!
അവനറിയാം ഒരു ശ്വാസത്തിനപ്പുറം അവൾ മൗനമായി നിൽപ്പാണെന്ന്....
"ദേവൂട്ടി...."
വീണ്ടും അവന്റെ വിളിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവുമെന്ന് തോന്നിയതും അവൾ കട്ട് ചെയ്തു....!
"ഫോൺ ഞാൻ കുറച്ച് കഴിഞ്ഞു തരാം.... എനിക്ക് ഒരു ഫ്രണ്ടിനെ വിളിക്കാൻ ഉണ്ട്...."
"ശ്രീക്കുട്ടി തന്നെയല്ലേ വിളിച്ചത്.... എന്നിട്ട് എന്താ നീ ഒന്നും പറയാതിരുന്നത്.... സാധാരണ അവൾ വിളിച്ചാൽ ഫോൺ വെക്കാത്തത് ആണല്ലോ.... അതും ഡെയ്‌ലി പത്ത് പതിനഞ്ച് തവണ എങ്കിലും വിളിയും ഉണ്ടാവും...."
"അത്.... അത് പിന്നെ കുറച്ചു ദിവസം ലീവ് അല്ലെ കുറെ നോട്സ് കംപ്ലീറ്റ് ചെയ്യാനും പഠിക്കാനും ഉണ്ട്...."
ചേട്ടത്തി വിശ്വസിച്ചത് പോലെ പോയതും അവൾ വേദനയോടെ നിന്നു....ഇപ്പൊ ഞാൻ നന്നായി കള്ളം പറയാനും പഠിച് തുടങ്ങി....ശ്രീയേട്ടൻ വീണ്ടും കോൾ ചെയ്യുന്നത് കണ്ട് അത് സ്വിച്ച് ഓഫ് ചെയ്തു....!
"ഞാൻ ഇന്ന് അമ്മയുടെ കൂടെ കിടന്നോട്ടെ...."
ദേവൂട്ടി പില്ലോയും കയ്യിൽ എടുത്തു അമ്മയുടെയും അച്ഛന്റെയും ഇടയിൽ കയറി കിടന്ന് കൊണ്ട് പറഞ്ഞു....!
"എന്റെ കുട്ടിക്ക് ഇത് എന്താ പറ്റിയത്..."
"ഒന്നുല്ല അമ്മേ.... നിങ്ങളെ കൂടെ കിടക്കുമ്പോ ഞാൻ കൊച്ചു കുട്ടിയാണെന്ന് തോന്നും...."
"നീ ഞങ്ങളുടെ കൊച് കുട്ടി തന്നെയല്ലേ...."
"ആണോ...."
"മ്മ്...."
അച്ഛനും കൂടെ സമ്മതിച്ചതും അവൾ അമ്മയെ കെട്ടിപ്പിടിച്ചു.... അച്ഛനും വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി.... ഇവരുടെ കൂടെ കിടക്കുമ്പോ താൻ സുരക്ഷിതയാണെന്ന തോന്നൽ....തനിക്ക് പറ്റിയത് ഒരിക്കലും ഇവർ ആരും അറിയരുത്....എന്തൊക്കെയോ ചിന്തിച്ചു കിടന്ന അവൾ അമ്മയുടെയും അച്ഛന്റെയും കരുതലോടെ ഉള്ള തലോടലിൽ എപ്പോഴോ ഉറക്കത്തെ കൂട്ട് പിടിച്ചു....!
ദേവ നിലയം മതില് ചാടി കടന്ന ശ്രീദേവ് രണ്ടും കല്പിച്ചു പെണ്ണിന്റെ മുറിയിലേക്ക് ചെന്നു....അവൾ ഇല്ലെന്ന് കണ്ടതും തന്റെ പ്രണയത്തെ കണ്ണ് നിറച്ച് കാണാൻ ഉള്ള അവന്റെ ആഗ്രഹം അസ്തമിച്ചത് പോലെ അവൻ നിരാശയോടെ അവളുടെ ബെഡിൽ ഇരുന്നു.....!
"എന്താ പെണ്ണെ നിനക്ക് പറ്റിയത്.... എന്നിൽ നിന്ന് അകലാൻ മാത്രം...."
അവൻ സ്വയം ചോദിച്ചു പോയി.... നിരാശയോടെ തന്നെ പുറത്തേക്ക് ഇറങ്ങി അവൻ പതിയെ താഴെ കണ്ട ഡോർ തുറന്ന് നോക്കി.... അമ്മയുടെയും അച്ഛന്റെയും ഇടയിൽ കൊച്ച് കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന പെണ്ണിനെ അവൻ ഒരുമാത്ര നോക്കി നിന്ന് പോയി.... പിന്നെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി....!
പിറ്റേന്നും അവൻ അവളെ ക്ഷേത്രത്തിൽ കണ്ട് അങ്ങോട്ട് ചെന്നു....കണ്ണടച്ച് കയ് കൂപ്പി നിൽക്കുന്ന പെണ്ണിനരികിൽ അവൻ വന്ന് നിന്നു....!
"ദേവൂട്ടി...."
അവന്റെ വിളിയിൽ അവൻ ഞെട്ടി കൊണ്ട് കണ്ണ് തുറന്നു.... തന്റെ അരികിൽ നിൽക്കുന്നത് തന്റെ പ്രണയം ആണെന്ന് അവൾ തിരിച്ചറിഞ്ഞു.... പെട്ടെന്ന് തന്നെ അവൾ അവനരികിൽ നിന്നും തിരിഞ്ഞു നടന്നു....!
"എനിക്ക് തന്നെ തന്നേക്കണേ ദൈവമേ ഈ കാന്താരിയെ...."
അവൻ കെഞ്ചുന്നത് പോലെ പറഞ്ഞു അവൾക്ക് പിന്നാലെ ഓടി....!
അവളും അവന്റെ വരവ് കണ്ട് മറഞ്ഞു നിന്നു.... ഇത്തിരി നേരം അവിടെ നിന്ന് കണ്ണ് തുടച്ചു കൊണ്ട് അവിടെ ഒക്കെ ഒന്ന് നോക്കിയതും അവൻ പോയെന്ന് കണ്ട് അവൾ മരത്തിനു പിന്നിൽ നിന്ന് തിരിച്ചു നടക്കാൻ ഒരുങ്ങിയതും തൊട്ടടുത്തായി മാറിൽ കയ്യും കെട്ടി നിൽക്കുന്ന ശ്രീദേവിനെ കണ്ട് അവൾ ഒന്ന് ഞെട്ടി....!
അവന്റെ നോട്ടം തന്റെ കണ്ണുകളിൽ ആണ്.... ആ നോട്ടം താങ്ങാൻ ആവാതെ അവൾ അവനെ മറികടന്ന് നടക്കാൻ ഒരുങ്ങിയതും അവളുടെ കയ്യിൽ അവന്റെ പിടി വീണു....!
അവൾ ഞെട്ടി കൊണ്ട് തന്റെ കയ്യിലേക്ക് നോക്കി കയ് വിടുവിക്കാൻ ശ്രമിച്ചു....
"ദേവൂട്ടി...."😘
എന്നുള്ള അവന്റെ പ്രണയർദ്രമായ വിളി അവൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു....!
"വിട്...."
"എന്താ എന്റെ ദേവൂട്ടിക്ക് പറ്റിയെ.... എന്തിനാ പെണ്ണെ നീ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത്....നിന്റെ ഈ അവഗണന എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടി....,"
അവൻ നെഞ്ച്പൊട്ടിയാണ് പറയുന്നത് എന്ന് അവൾക്കറിയാം.... അവനെ ഒന്ന് ചേർത്തു പിടിച്ചു ഞാൻ ഇല്ലേ എന്ന് പറയാൻ തന്നെ കൊണ്ട് പറ്റില്ലെന്ന് ഓർത്തതും അവൾ അവന്റെ കയ് മാറ്റി...!
"ദേവൂട്ടി...."
അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു അവളുടെ കഴുത്തിൽ മുഖം അമർത്തി....!
"വിട്.... ആരെങ്കിലും കാണും...."
അവൾ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു....!അവന്റെ കയ്കൾ അവളുടെ ഇടുപ്പിലേക്ക് പതിഞ്ഞതും അവൾ പൊള്ളിപിടഞ്ഞു....!
"എനിക്ക് പോണം...."
അവനിൽ നിന്ന് രക്ഷപെടാൻ എന്ന പോലെ അവൾ പറഞ്ഞു....!
"എന്താ നിനക്ക് പറ്റിയെ.... ഏഴു വർഷം പിന്നാലെ നടന്ന് എന്റെ ഇഷ്ടം പിടിച്ചു പറ്റിയിട്ട് ഇപ്പൊ എന്നെ അവഗണിക്കുന്നോ.... ആര് എതിർത്താലും നീ എന്റെയാ.... പിന്നെന്തിനാ നീ എന്നിൽ നിന്ന് അകലാൻ ശ്രമിക്കുന്നത്...."
"വിട്.... ശ്രീയേട്ടാ എനിക്ക് പോണം...."
"ശ്രീയേട്ടാ എന്നുള്ള നിന്റെ വിളി കേട്ടിട്ട് എത്ര ദിവസം ആയെന്ന് അറിയോ....നീ എന്താ ശ്രീക്കുട്ടിയോട് പറഞ്ഞത് എന്നെ മൈൻഡ് ചെയ്യാൻ ഞാൻ ആരാ പ്രധാനമന്ത്രി ആണോ എന്നോ.... നിനക്ക് ഞാൻ ദൈവത്തിന് തുല്യം ആയ സ്ഥാനം ആണെന്നല്ലേ നീ പറയാറ്...."
അവൻ അവളുടെ എതിർപ്പ് അവഗണിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു....!
അവൾ ഒന്നും പറയാൻ ആവാതെ അവന്റെ കയ് തട്ടി മാറ്റിയതും അവൻ അവളുടെ അരയിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു അവളുടെ അധരങ്ങൾ ചുണ്ടുകൾ കൊണ്ട് കോർത്തു.... അവളുടെ കയ്കൾ അവനെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നിനും പറ്റാതെ അവൾ നിന്നു.... അവൻ സങ്കടം എല്ലാം മാറുന്നത് വരെ അവളുടെ ചുണ്ടുകൾ മാറി മാറി നുണഞ്ഞു....!
എല്ലാം ഓർമയിലേക്ക് വന്നതും അവൾ അവനെ പിടിച്ചു തള്ളി.... അവനെ ഒന്ന് നോക്കാൻ പോലും നിക്കാതെ അവൾ ഓടിയതും അവളിലെ മാറ്റം കണ്ട് അവൻ സ്തംഭിച്ചു നിന്നു.... ആരെയും നോക്കാതെ മുറിയിൽ എത്തിയ ദേവൂട്ടി അവനെ അവഗണിച്ചത് ഓർത്ത് പൊട്ടികരഞ്ഞു....!
"സോറി ശ്രീയേട്ടാ...."
അവൾ കരച്ചിലിനിടയിലും പറയുന്നുണ്ടായിരുന്നു....!
ശ്രീദേവും സ്വസ്ഥത ഇല്ലാതെ മുറിയിൽ അങ്ങിങായി നടന്നു.... അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി....അവൾ തന്റേത് മാത്രം ആണെന്നുള്ള വിശ്വാസം ഇല്ലാതായത് പോലെ....!
💕💕💕
ബസിൽ ആയിരുന്നു രണ്ട് പേരും കോളേജിലേക്ക് പോയത്....ശ്രീക്കുട്ടി ഓരോന്ന് പറയുന്നതിനനുസരിച് അവൾ ഏതോ ലോകത്തെന്ന പോലെ ഒന്ന് മൂളും....!
ബസ് ഇറങ്ങി നടക്കുമ്പോൾ ആണ് അവളുടെ കണ്ണുകൾ എവിടെയോ ഉടക്കിയത്.... കാറും ചേർന്ന് നിന്ന് തന്നെ നോക്കി നിൽക്കുന്ന ശിവനെ കണ്ടതും അവൾ പേടിച്ച പോലെ ബാഗിൽ പിടി മുറുക്കി....അയാൾ എന്തിനായിരിക്കും തന്റെ പിന്നാലെ ഒരു പ്രതികാരദാഹിയെ പോലെ നടക്കുന്നത്.... അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്.... അവൾ ചിന്തിച്ചെങ്കിലും ഉത്തരം കിട്ടിയില്ല....അവൻ തന്നെ നോക്കി വശ്യമായി ചിരിക്കുന്നത് കണ്ടതും അവൾ നോട്ടം മാറ്റി കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു....!
"മോൾക്ക് ചായ എടുക്കണോ.... അവരൊക്കെ ചേട്ടത്തിയുടെ ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയിരിക്കാ....ഡേറ്റ് ആവാൻ ഇനി പത്തിരുപത് ദിവസം അല്ലെ ഉള്ളു...."
"ഇപ്പോ വേണ്ട അച്ഛാ....ഫ്രഷ് ആയി വന്ന് ഞാൻ ഇട്ടോളാം...."
എന്നും പറഞ്ഞു അവൾ അകത്തേക്ക് കയറി അച്ഛൻ സിറ്റൗട്ടിൽ തന്നെ ഇരുന്നു...!
മുറിയിൽ എത്തിയതും അവൾ ബാഗ് വെച്ച് തോളിൽ നിന്നും ഷാൾ എടുത്തു മാറ്റി.... മാറാൻ ഉള്ള ഡ്രസ്സ് എടുക്കാൻ തിരിഞ്ഞതും പെട്ടെന്ന് ഒരു രൂപം മുന്നിൽ കണ്ട് അവൾ ഞെട്ടി....!ശ്രീദേവ് ആണെന്ന് കണ്ടതും അവൾ ഒന്ന് ആശ്വസിച്ചു....!
"എന്താ പേടിച്ചു പോയോ...."
മാറിൽ കയ്യും കെട്ടി നിന്ന് കൊണ്ട് അവൻ ചോദിച്ചതും അവൾ അവന്റെ മുഖത്ത് നോക്കാതെ നിന്നു.... അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി അവന്റെ മുഖത്തിന് നേരെ പിടിച്ചു....!
"ശ്രീയേട്ടൻ എന്താ ഇവിടെ... ഇറങ്ങി പോയെ....ഇവിടെ ആരും ഇല്ല..."
"നീ എന്റെ മുഖത്ത് നോക്കി അങ്ങനെ പറയാൻ ആയോ....ആരും ഇല്ലെന്ന് അറിഞ്ഞു തന്നെയാ ഞാൻ വന്നതും....ഏഴു വർഷം എന്റെ പിന്നാലെ നടന്ന് എന്റെ ഇഷ്ടം പിടിച്ചു പറ്റി ഒടുവിൽ ഞാൻ നിന്റെ മുന്നിൽ മുട്ട് മടക്കിയപ്പോൾ നീ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നോ...."
"അത്.... ഞാൻ.... എനിക്കിപ്പോ ശ്രീയേട്ടനെ ഇഷ്ടം അല്ല...."
അവൾ പുറമെ ഗൗരവം കാണിച്ചു കൊണ്ട് പറഞ്ഞു....!
"ഇപ്പൊ ഇഷ്ടം അല്ലന്നോ...നിന്നെ കൊണ്ട് ഐ ലവ് യൂ ശ്രീയേട്ടാ എന്ന് ഈ നിമിഷം വേണെങ്കിൽ എനിക്ക് പറയിക്കാൻ ആവും.... കാണണോ...."
അത് കേട്ടതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി....അവന്റെ ഒരു നോട്ടത്തിൽ തന്നെ ഞാൻ അലിഞ്ഞു പോവും.... ഒരു പക്ഷെ എന്നെ പോലും മറന്ന് പോവും....!
"ശ്രീയേട്ടനോട് ഇറങ്ങി പോവാനാ പറഞ്ഞത്.... അല്ലെങ്കിൽ ഞാൻ ഒച്ച വെക്കും...."
"എങ്കിൽ നീ ഒച്ച വെക്ക്....നിന്റെ അച്ഛൻ ഇല്ലേ താഴെ....വരട്ടെ.... എല്ലാരും എന്നെ തല്ലി കൊല്ലട്ടെ.... എന്നാലും നീ എന്റെ മനസ്സിൽ നിന്നും പോവില്ല.... അത്രയ്ക്ക് സ്നേഹിച്ചു പോയി ഞാൻ നിന്നെ...."
"എനിക്ക് ഇഷ്ടം അല്ലെന്ന് ഞാൻ പറഞ്ഞില്ലേ.... പിന്നെന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ...."
അവൾ സങ്കടം കടിച്ചു പിടിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു....!
"ഞാൻ നിനക്ക് ഒരു ശല്യം ആണോ ദേവൂട്ടി....നിനക്ക് എന്നെ ആരെക്കാളും ഇഷ്ടം ആണെന്ന് നീ പറയാതെ തന്നെ എനിക്കറിയാം.... നിന്റെ ഈ ഹൃദയത്തിൽ ഞാൻ മാത്രമേ ഉള്ളു.... പക്ഷെ നീ മറ്റെന്തോ കാരണം കൊണ്ട് എന്നെ അകറ്റി നിർത്തുകയാ...അതെന്താണെന്ന് ചോദിച്ചാൽ നീ പറയില്ലെന്നും എനിക്കറിയാം..."
"ഒരു കാരണവും ഇല്ല.... ശ്രീയേട്ടൻ ഒന്ന് പോയെ.... അവർ ഒക്കെ ഇപ്പൊ വരും...."
"ഞാൻ പോവാൻ വന്നതല്ല.... നിന്നെ കൊണ്ട് എന്നെ ഇഷ്ടം ആണെന്ന് പറയിക്കാൻ വന്നതാ...."
അവൻ അവളുടെ അടുത്തേക്ക് നടന്നതും അവൾ പിന്നിലേക്ക് നടന്ന് ചുവരിൽ തട്ടി നിന്നു.... അവളുടെ ഇരു വശവും അവൻ കയ് കുത്തി നിന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി....!
"ഐ ലവ് യൂ ദേവൂട്ടി...."😘
അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു....!അവളുടെ ഇരു കണ്ണുകളിലും പതിയെ അവളുടെ അധരങ്ങളിലേക്കും അവന്റെ ചുണ്ടുകൾ നീങ്ങി.... അവൾ കണ്ണുകൾ അടച്ചു അവന്റെ ചുംബനം സ്വീകരിച്ചു....!
"ഇത് നിനക്ക് ഞാൻ വാങ്ങിയ ഫോൺ ആണ്....ഗാലറിയിൽ ഞാൻ ഇല്ല.... ഇതിലെ ഒരു ടോണും എന്റെ വോയിസ് അല്ല....അതൊന്നും നിനക്ക് ഇപ്പൊ ആവശ്യം ഇല്ലല്ലോ.... പക്ഷെ ഞാൻ വിളിക്കും.... എനിക്ക് നിന്റെ ശ്രീയേട്ടാ എന്നുള്ള ആ വിളി കേൾക്കാതിരിക്കാൻ ആവില്ല.... ഒരു ദിവസം നിന്റെ ആ വിളി ഇല്ലാതെ നിന്നെ കാണാതെ എനിക്ക് വയ്യ പെണ്ണെ...."
"ഞാൻ ഫോണിന് കുഞ്ഞേട്ടനോട് പറഞ്ഞിട്ടുണ്ട്....ഇതൊന്നും വേണ്ട...."
അത് കേട്ടതും അവൻ ആദ്യം ദേഷ്യത്തോടെ അവളെ നോക്കി.... പിന്നെ സ്വയം നിയന്ത്രിച്ചു അവളുടെ അടുത്തേക്ക് ഒന്ന് കൂടെ നീങ്ങി....!
"ഡീ പെണ്ണെ നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ നിന്നെ ഞാൻ അങ്ങ് ഉപേക്ഷിച്ചു പോവും എന്ന് കരുതിയോ നീ.... ഞാൻ നിന്നെയും കൊണ്ടെ പോവൂ.... ദേവൂട്ടി ഇല്ലെങ്കിൽ ഈ ശ്രീദേവില്ല...."
അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവന്റെ വാക്കുകൾ....!
"ശ്രീയേട്ടൻ പോയെ.... എനിക്ക് ഒന്ന് കുളിക്കണം...."
"ഞാൻ പോവാൻ ഉദ്ദേശിച്ചിട്ടില്ല...."
എന്നും പറഞ്ഞു അവൻ അവളുടെ ബെഡിലേക്ക് വീണതും അവൾ ദയനീയമായി അവനെ നോക്കി... അവളുടെ ഷാൾ കയ്യിൽ എടുത്തു അവൻ അതിൽ ചുംബിച്ചു കണ്ണുകൾ അടച്ചു പിടിച്ചു കിടന്നതും അവൾ ഷാൾ എടുക്കാൻ കയ് നീട്ടിയപ്പോൾ തന്നെ അവൻ അവളെ വലിച്ചു തന്റെ നെഞ്ചിൽ ഇട്ടു....!അവൾ ഞെട്ടി കൊണ്ട് അവന്റെ മുഖത്ത് നോക്കിയതും അവൻ ഒരു ചിരിയോടെ അവളെയും കൊണ്ട് തിരിഞ്ഞു കിടന്നതും അവൻ അവൾക്ക് മുകളിൽ സ്ഥാനം പിടിച്ചു....!
"ശ്രീയേട്ടൻ എന്താ ഈ കാണിക്കുന്നേ.... എന്നെ വിട്...."
അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.... പക്ഷെ ഇരു കയ്യും ഊന്നി അവൻ അവളെ തന്നെ നോക്കി അങ്ങനെ കിടന്നു....!
"എന്റെ ഭാരം നീ അറിയുന്നത് നമ്മൾ തമ്മിൽ ഒന്ന് ചേരുമ്പോഴായിരിക്കണം...."
അങ്ങനെ ഒരു ദിവസം നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല ശ്രീയേട്ടാ.... അവൾ പറയാതെ പറയുന്നുണ്ടായിരുന്നു....!😒
"ഇങ്ങനെ നോക്കല്ലെടി പെണ്ണെ.... എന്റെ കൺട്രോൾ എന്റെ നിയന്ത്രണത്തിൽ നിന്നെന്ന് വരില്ല...."
അത് കേട്ടതും അവൾ അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി....!അവൻ ഒരു ചിരിയോടെ അവളുടെ ഇരു കവിളുകളിലും ചുംബിച്ചു....!!
"ഈ കാന്താരിയെ ഞാൻ സ്വന്തം ആക്കാൻ പോവാ...."
അവൾ ഞെട്ടി കൊണ്ട് വീണ്ടും അവനെ നോക്കി....!
"നമ്മുടെ അച്ചന്മാർ ഒന്നായാൽ പിന്നെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നിന്നെ ഞാൻ സ്വന്തം ആക്കുമെന്ന് നിനക്ക് ഞാൻ വാക്ക് തന്നതല്ലേ.... രണ്ടും കല്പിച്ചു ഞാൻ അച്ഛനോട് പറയാൻ തീരുമാനിച്ചു...."
"വേണ്ട...."
"എന്ത് വേണ്ടെന്ന്...."
"ശ്രീയേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതം അല്ല...."
"അല്ലെ...."
"അല്ല..."
അവൾ വിഷമം മറച്ചു പിടിച്ചു പറഞ്ഞതും അവൻ എണീറ്റ് ഇരുന്നു....!
"ഏഴു വർഷം നീ എന്റെ പിന്നാലെ നടന്നതിന് നീ എന്നോട് പ്രതികാരം ചെയ്യുവാണോ.... എന്ത് പ്രതികാരം ആണെങ്കിലും നമ്മുടെ കല്യാണം കഴിഞ്ഞാൽ എന്നോട് തീർത്തോ.... അല്ലാതെ ഇപ്പൊ എനിക്ക് സഹിക്കുന്നില്ലെടി...."
"നമ്മൾ തമ്മിൽ ഉള്ള വിവാഹം ഒരിക്കലും നടക്കില്ല...."
അവൻ ദയനീയമായി അവളെ നോക്കിയതും പുറത് കാർ വരുന്ന സൗണ്ട് കേട്ട് അവൾ ഞെട്ടി കൊണ്ട് വിൻഡോസ് വഴി അങ്ങോട്ട് നോക്കി....!
"വല്യേട്ടൻ വന്നു....പ്രശ്നം ഉണ്ടാക്കാതെ ഒന്ന് പോ ശ്രീയേട്ടാ...."
"മ്മ്...."
അവൻ അവളെ നോക്കി നേർത്ത പുഞ്ചിരി നൽകി ഇറങ്ങിപോയതും അവൾ അവിടെ ഇരുന്നു പൊട്ടികരഞ്ഞു....!
💕💕💕
"ദൈവമേ ഈ കാന്താരിയുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ പറ്റുന്നില്ലല്ലോ.... എന്തൊക്കെ ആയാലും ഈ കാന്താരിയെ എനിക്ക് തന്നെ തന്നേക്കണേ.... ഞാൻ ഇന്ന് ഈ കാന്താരിയാണ് എന്റെ മനസ്സിൽ എന്ന് അച്ഛനോടും അമ്മയോടും പറയാൻ പോവാ...."😒
ദേവൂട്ടി കയ് കൂപ്പി പ്രാർത്ഥനയോടെ നിൽക്കുമ്പോൾ ആണ് ശ്രീദേവ് തൊട്ടടുത്തു നിന്ന് ഭഗവാനെ നോക്കി അത്രയും പറഞ്ഞത്....!
അവൾ വിഷമത്തോടെ അവനെ നോക്കി നിന്നു....!
അവൾ ഇറങ്ങുന്നത് കണ്ടതും അവൻ അവളുടെ കയ്യും പിടിച്ചു മാറിനിന്നു....!
"എന്റെ കയ്യിന്ന് വിട്..."
"നീ എന്റെ അനുവാദം ചോദിച്ചിട്ടാണോടി എന്റെ പിന്നാലെ വന്ന് എന്നെ ഡിസ്റ്റർബ് ചെയ്തത്.... അത് പോലെ നിന്നെ സ്വന്തം ആക്കുന്നത് വരെ ഞാൻ കുറച്ച് ഡിസ്റ്റർബ് ചെയ്യാൻ തന്നെ തീരുമാനിച്ചു...."
അവൻ അവളുടെ കയ്യിൽ ഉള്ള പിടി മുറുക്കി കൊണ്ട് പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....!
"ശ്രീയേട്ടന് ഇപ്പൊ എന്താ വേണ്ടത്...."
"എനിക്ക് വേണ്ടത് ഈ നിന്നെയാണ്.... ഇന്ന് സൺഡേ അല്ലെ എല്ലാരും അവിടെ തന്നെ കാണുമല്ലോ....ഞാൻ അച്ഛനെയും കൊണ്ട് വരും നിന്റെ വീട്ടിൽ നിന്നെ എനിക്ക് പെണ്ണാലോചിച്ചു കൊണ്ട്...."
അത് കേട്ടതും അവൾ ഞെട്ടി.... ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്നതാണ്....!പക്ഷെ ഇന്ന് അത് കേൾക്കുമ്പോൾ സന്തോഷം ഇല്ല....!
"അതൊന്നും വേണ്ട.... ഞാൻ ഇപ്പോഴൊന്നും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നില്ല...."
അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ പൊതിഞ്ഞു....!അല്പം കഴിഞ്ഞു അവൻ അവളിൽ നിന്നും മാറി നിന്നു....!
"എന്റെ ദേഷ്യം നിയന്ത്രിക്കാൻ നിന്റെ ഈ ചുണ്ടുകൾക്കെ പറ്റൂ.... കാരണം നിന്റെ വാക്കുകൾ എന്നെ എത്ര മാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ല ദേവൂട്ടി...."
അവൾ ഒന്നും പറയാൻ ആവാതെ നിന്നു....!
"ഞാൻ എന്റെ അച്ഛനെ പറഞ്ഞു വിടും....എന്തെങ്കിലും ചെറിയ തടസ്സം കണ്ടാൽ അച്ഛൻ പിന്നെ എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വരും.... എന്നാലും എനിക്ക് നിന്നെ വേണം ദേവൂട്ടി.... എനിക്കറിയാം അന്നത്തെ സംഭവത്തിന് ശേഷം നിന്റെ ഒരു കാര്യത്തിനും ആരും എതിര് നിൽക്കില്ലെന്ന്.... നീയായിട്ട് ഇതിന് എതിര് നിൽക്കരുത് ദേവൂട്ടി.... എനിക്ക് അത് സഹിക്കാൻ ആവില്ല...."
അവൻ പോവുന്നത് അവൾ വിഷമത്തോടെ ഒന്ന് നോക്കി വീട്ടിലേക്ക് നടന്നു....!
ശ്രീയേട്ടൻ തന്നെ പ്രണയിക്കുന്നതിന് പകരം ആയി കൊടുക്കാൻ ഒന്നും തന്നെ എന്റെ കയ്യിൽ ഇല്ല.... ഈ എന്നെ പോലും.... അവൾ കണ്ണ് തുടച്ചു വീടിനകത്തേക്ക് കയറി....!
"നീ കരഞ്ഞോ മോളെ...."
"ഇല്ലച്ചാ.... കണ്ണിൽ ഒരു കരട് വീണതാ...."
എന്നും പറഞ്ഞു അവൾ അകത്തേക്ക് കയറി....,!
"ഇന്ന് നിന്റെ ശ്രീയേട്ടനെ കണ്ടില്ലെ... എന്താണ് മുഖത്ത് ഒരു വാട്ടം...."
ചേട്ടത്തി അവൾക്കരികിൽ വന്ന് കൊണ്ട് ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു....!
"പിന്നെ കാണാതെ...."
അവൾ സ്റ്റെയർ കയറി കൊണ്ട് പറഞ്ഞു മുറിയിലേക്ക് ഓടി.... പഴയ പോലെ സ്റ്റെയർ കയറി വരാൻ ചേട്ടത്തിക്ക് പറ്റില്ല.... അത് കൊണ്ട് തന്റെ കരച്ചിലിന് സാക്ഷിയാവാൻ ആരും ഇല്ല... മുറിയിൽ എത്തിയതും അവൾ ഡോർ അടച്ചു അവിടെ മുട്ട് കുത്തി ഇരുന്നു കരഞ്ഞു തീർത്തു....!
💕💕💕
ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുന്നു ശ്രീദേവ് കഴിച്ചു കൊണ്ടിരിക്കുന്ന അച്ഛനെ ഒന്ന് നോക്കി....🙄എങ്ങനെ തുടങ്ങും എന്ന കൺഫ്യൂഷൻ ആണ്....!സ്വന്തം കല്യാണകാര്യം വീട്ടിൽ അവതരിപ്പിക്കുന്ന കഷ്ടപ്പാട് ഒന്ന് വേറെ തന്നെയാ....!
പിന്നെ വേറെ വഴിയൊന്നും കാണാതെ അമ്മയുടെ പിന്നാലെ കിച്ചണിലേക്ക് ചെന്നു....!അമ്മയാണെങ്കിൽ ഫുഡ് കഴിച്ച പ്ലേറ്റ് ഒക്കെ ക്‌ളീൻ ചെയ്യൽ ആണ്....!🙄ഇതിൽ പിടിച്ചു കേറാം....!
"എന്താടാ ഇന്ന് ഇവിടെ ഒരു കറക്കം..."
അവനെ നോക്കാതെ തന്നെ അമ്മ ചോദിക്കുന്നത് കേട്ട് അവൻ ഒരു വളിച്ച ഇളിയോടെ അമ്മയുടെ പിറകിൽ ചെന്ന് തോളിൽ കയ്യിട്ടു....
"അമ്മ ഈ കണ്ട ജോലി ഒക്കെ ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടപ്പോൾ...."
"ഇത്രയും കാലം ഞാൻ അല്ലെ ഇത് ചെയ്തത്.... ഇപ്പൊ പെട്ടെന്ന് എന്താ മോന് അമ്മയോട് ഒരു സ്നേഹം...."
"അത്.... പിന്നെ.... അമ്മേ....അമ്മയെ ജോലിയിൽ സഹായിക്കാൻ പറ്റിയ ഒരാളെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്...."😍
"ഇവിടെ ഒരു ജോലിക്കാരിയുടെ ആവശ്യം ഒന്നും ഇല്ല....പുര നിറഞ്ഞു നിക്കുന്ന ആണുങ്ങൾ രണ്ടെണ്ണം ആണ്.... എനിക്ക് ആണെങ്കിൽ രണ്ടിനെയും ഒട്ടും വിശ്വാസവും ഇല്ല...."
😒ഈ അമ്മ എന്നെയും അച്ഛനെയും പറ്റി ചിന്തിച്ചു വെച്ചത് ഇങ്ങനെ ആണോ....എന്റെ പെണ്ണിനെ ആണെങ്കിൽ ഒരു ജോലിക്കാരിയും ആക്കി....!
"അതല്ലമ്മേ....ഞാൻ ഒരു പെണ്ണ് കെട്ടി അമ്മയെ സഹായിക്കുന്ന കാര്യവാ പറഞ്ഞത്...."
"🙄ആര് നീയോ...."
"പിന്നെ അച്ഛനോ....അമ്മയുടെ മരുമകൾ ആയി വന്നാൽ അവൾ അമ്മയെ എല്ലാറ്റിനും സഹായിക്കും...."😍
"ചുരുക്കി പറഞ്ഞാൽ നിനക്ക് ഇപ്പൊ പെണ്ണ് കെട്ടണം....എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് നേരെ ചൊവ്വേ പറയെടാ...."
അമ്മ അവനെ ഒന്നിരുത്തി നോക്കി കൊണ്ട് പറഞ്ഞു....!
"അത്.... പിന്നെ.... അമ്മ.... എനിക്ക്....എന്റെ മനസ്സിൽ ഒരുത്തി കയറി കൂടിയിട്ട് കുറച്ച് നാളായി...."
ചെക്കൻ ഇത്തിരി നാണത്തോടെ അമ്മയുടെ പുറത്ത് വിരൽ കൊണ്ട് ചിത്രപണി നടത്തി കൊണ്ട് പറഞ്ഞു....!
"പ്രേമം ആണോ...."
"മ്മ്.... അമ്മ വേണം അച്ഛനോട് പറയാൻ.... അല്ലാതെ അച്ഛൻ ഇങ്ങോട്ട് പറഞ്ഞു ഞാൻ ഒരു പെണ്ണ് കെട്ടും എന്നൊന്നും എനിക്ക് തോന്നുന്നില്ല....ഇനിയും വൈകിയാൽ അവളെ എനിക്ക് നഷ്ടപ്പെടും അമ്മേ...."😒
"ആരാടാ ആ പെണ്ണ്....എനിക്ക് അപ്പോഴേ തോന്നി.... ഏതോ കെണിയിൽ എന്റെ മോൻ വീണിട്ടുണ്ടെന്ന്....ദെ മനുഷ്യാ...."
എന്നും പറഞ്ഞു അമ്മ അച്ഛന്റെ അടുത്തേക്ക് ഓടി....!ശ്രീദേവ് ആണെങ്കിൽ വായും പൊളിച്ചു അമ്മയുടെ പിന്നാലെ ചെന്നു.... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം....!
"നിങ്ങൾ ഇവിടെ ഇങ്ങനെ മാനം നോക്കി ഇരുന്നോ.... മോൻ ഏതോ പെണ്ണിനെ കെട്ടികൊണ്ട് വരുന്ന കാര്യവാ എന്നോട് പറഞ്ഞത്...."
😒ഈ അമ്മ.... ഇങ്ങനെ പറയാൻ ആണോ.... സൗമ്യമായിട്ട് പറയും എന്ന് കരുതിയാ പുള്ളിക്കാരിയുടെ അടുത്ത് ചെന്നത്....!
"ദേവ നിലയത്തിലെ ദേവൂട്ടിയുടെയും നന്ദന്റെയും വേലി കഴിഞ്ഞിട്ട് മതി നിന്റെയും ശ്രീക്കുട്ടിയുടെയും വേലി.... അവരേക്കാൾ തറവാട് മഹിമയുള്ള കുടുംബത്തിൽ നിന്ന് നിങ്ങളെ വേലി കഴിപ്പിക്കാനാ എന്റെ തീരുമാനം...."
അവിടെ ഉള്ളത് തന്നാ ഇവിടെ വേണ്ടത്.... ഇത് ഒരു നടക്കും പോകുന്ന ലക്ഷണം ഇല്ലല്ലോ....!
ശ്രീക്കുട്ടി ബഹളം കേട്ട് ഇറങ്ങി വന്ന് ഏട്ടനെ ഒന്ന് നോക്കി... അവൻ ആണെങ്കിൽ കടുത്ത ചിന്തയിൽ ആണ്.... ഇങ്ങേരെ എങ്ങനെ ഒന്ന് മയക്കി എടുക്കും....!
"അച്ഛാ..."
😟ശ്രീക്കുട്ടി വിളിച്ചതും ശ്രീദേവ് പ്രതീക്ഷയോടെ അവളെ നോക്കി....!
"ഏട്ടൻ പ്രേമിക്കുന്ന പെണ്ണിനെ എനിക്കറിയാം.... നല്ല കുട്ടിയാ.... നല്ല കുടുംബം ആണ്....ആ പെണ്ണിനെ അച്ഛന് ഇഷ്ടാവും..."
"ആരായാലും എന്തായാലും എല്ലാം ഒത്തു വന്നാലേ നടക്കൂ...."
"😒അച്ഛാ...."
"ഒന്നുല്ലേലും തറവാട്ടുകാർ എങ്കിലും ആയിരിക്കണം....."
എന്നും പറഞ്ഞു അച്ഛൻ എണീറ്റ് പോവാൻ നിന്നതും അവൻ രണ്ടും കല്പിച്ചു പറഞ്ഞു....!
"എനിക്ക് ദേവ നിലയത്തിലെ ദേവൂട്ടിയെയാ ഇഷ്ടം....അവൾ ആണെങ്കിൽ അച്ഛന്റെയും അമ്മയുടെയും തറവാട്ടിൽ ഉള്ളവരുടെ മകൾ അല്ലെ...."
"😨ഏ.... ദേവൂട്ടിയെയോ....?!!"
അച്ഛനും അമ്മയും ഒരു പോലെ ഞെട്ടി കൊണ്ട് ചോദിച്ചതും അവൻ നിഷ്കു ആയി തലയാട്ടി....!
"എപ്പോ തുടങ്ങിയെടാ ഇത്....?!!"
"ഏഴു വർഷം ആയി.... പക്ഷെ അതിന് മുന്നേ അവൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു...."😒
"അപ്പൊ ഇതിന് വേണ്ടിയാണോ നീ ഓരോന്ന് പറഞ്ഞു ഞങ്ങളെ അന്ന് ക്ഷേത്രത്തിലേക്ക് കൊണ്ട് ചെന്ന് ഒന്നാക്കിയത്...."
"പിന്നെ എത്രയെന്നു വെച്ചാ നിങ്ങളെ പിണക്കം മാറി ഞങ്ങൾ ഒന്നാവും എന്ന് കരുതി കാത്ത് നിക്കുന്നെ.... അപ്പൊ പിന്നെ അതല്ലാതെ വേറെ വഴി കണ്ടില്ല....അത് കൊണ്ട് ഇന്ന് തന്നെ ദേവ നിലയത്തിൽ ചെന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം...."
അവൻ രണ്ടാളുടെയും മുഖത്ത് നോക്കാതെ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു....!
"അമ്മയും മോനും എന്താണെന്ന് വെച്ചാൽ ആയിക്കോ ഞാൻ ഇല്ല...."
"അങ്ങനെ പറയല്ലേ അച്ഛാ.... അങ്ങനെ ആണെങ്കിൽ പിന്നെ അച്ഛനെയും മാമനെയും കഷ്ടപ്പെട്ട് നേരെയാക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ...."
"എനിക്ക് തോന്നുന്നില്ല അവർ ഇതിന് സമ്മതിക്കും എന്ന്.... അവിടെ ചെന്ന് നാണം കെടലെ ഉണ്ടാവൂ...."
"ഇല്ലച്ച.... അങ്ങനെ ഒന്നും ഉണ്ടാവില്ല...."
അത് കേട്ടതും അച്ഛൻ ഒന്ന് നിന്നു അവനെ നോക്കി....!
"ദേവൂട്ടി ആയത് കൊണ്ട് മാത്രാ ഞാൻ സമ്മതിച്ചത്.... എന്നും ക്ഷേത്രത്തിൽ വരുന്ന കുട്ടിയാ.... വല്ല നാണക്കേടും അവിടെ വെച്ച് ഉണ്ടായാൽ പിന്നെ എന്റെ മോൻ ആ ചിന്ത അങ്ങ് കളഞ്ഞേക്ക്...."
അതിന് അവൻ ഒന്ന് ചിരിച്ചു.... അവൾ ക്ഷേത്രത്തിൽ വരുന്നത് തന്നെ എന്നെ കാണാനാ.... 😦ഇനി ആ ഹിറ്റ്ലർ വല്ല പ്രശ്നവും ഉണ്ടക്കോ... മാമൻ ആണെങ്കിൽ പിന്നെ അച്ഛന്റെ ബാക്കിയാ... എന്താവോ എന്തോ....!
🙄എന്റെ കാര്യം കൂടെ ഇവരെ ഒന്നിച് സെറ്റ് ആക്കാൻ വല്ല വകുപ്പും ഉണ്ടോ.... ശ്രീ കുട്ടി വായും പൊളിച്ചു നിന്നുള്ള ചിന്തയിൽ ആണ്.... അല്ലെ വേണ്ട ഇത് എന്താവുമെന്ന് നോക്കട്ടെ... അല്ലേലും ഞാൻ അല്ലല്ലോ കഷ്ടപ്പെടേണ്ടത് നന്ദേട്ടൻ അല്ലെ...!😒
💕💕💕
വൈകീട്ട് ശ്രീദേവ് കുളി ഒക്കെ കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്ന് റെഡി ആവുകയാണ്....ദൈവമേ യാതൊരു മുടക്കും ഇല്ലാതെ അവളെ എനിക്ക് തന്നെ തന്നേക്കണേ....!
"പെണ്ണ് ചോദിക്കാൻ പോന്നേ ഉള്ളു.... നിന്റെ ഒരുക്കം കണ്ടാൽ അവളെ കെട്ടി കൊണ്ട് വരാൻ പോവാണെന്ന് തോന്നുമല്ലോ...."
ഇറങ്ങി വരുമ്പോ തന്നെ അമ്മ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....!
"അത് പിന്നെ അവൾക്ക് ചേരുന്ന ചെക്കൻ ആണെന്ന് തോന്നണ്ടേ...."
എന്നും പറഞ്ഞു അവൻ കയ്യിന്റെ സ്ലീവ്ലെസ് കയറ്റി അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വന്നു...!
"ഞാൻ റെഡി പോവാം...."
ശ്രീക്കുട്ടിയും വലിയ ഒരുക്കം ഒക്കെ കഴിഞ്ഞു ഇറങ്ങി വന്ന് പറഞ്ഞതും അച്ഛനും അമ്മയും ശ്രീദേവും അവളെ നല്ലത് പോലെ ഒന്ന് നോക്കി....!
"🙄നീ എവിടേക്കാ...."
"ദേവൂട്ടിയെ കാണാൻ...."
"അവളെ കാണാൻ അല്ല പെണ്ണ് ചോദിക്കാനാ പോന്നത്.... അതിന് നിന്റെ ആവശ്യം ഒന്നും ഇല്ല...."
😒അപ്പൊ നന്ദേട്ടനെ കാണാൻ പറ്റില്ല...!
"ഞാൻ വന്നെന്ന് കരുതി എന്താ....എന്റെ ഒരേ ഒരു നാത്തൂൻ ആവാൻ പോവല്ലേ അവൾ...."
"അതിന് ഇനിയും ചടങ്ങുകൾ ഉണ്ട്.... അപ്പൊ പോവാം...."
എന്നും പറഞ്ഞു അവറ്റകൾ പോയതും കെട്ടി ഒരുങ്ങിയത് മാത്രം ബാക്കി.... പെണ്ണ് മുൻവശത്തെ വാതിലും അടച്ചു നിരാശയോടെ മുറിയിൽ തന്നെ പോയി....!
സിറ്റൗട്ടിൽ തന്നെ ഇരുന്നു ബുക്ക് വായിക്കുകയായിരുന്നു ദേവൂട്ടി... അമ്മ അവൾക്കുള്ള ചായയും ബിസ്ക്കറ്റും അരികിൽ കൊണ്ട് വെച്ചതും അവൾ ചായ എടുത്തു ഒരു സിപ് കുടിച്ചു ബിസ്ക്കറ്റ് അതിൽ മുക്കി എടുത്തു കഴിക്കാൻ തുടങ്ങിയതും ശ്രീദേവിന്റെ കാർ മുറ്റത്തേക്ക് കയറിയതും പെണ്ണ് ഞെട്ടി അതെ പോലെ ഇരുന്നു.... ശ്രീദേവ് അവളെ കണ്ട് ഒരു പുഞ്ചിരിയോടെ ഇറങ്ങി....!
"വൈകീട്ട് നിന്നെ പെണ്ണ് ആലോചിച്ചു അച്ഛനും ആയി ഞാൻ വരും...."
😨പെട്ടെന്ന് അവൻ കാലത്ത് പറഞ്ഞ വാക്ക് ഓർത്ത് അവൾ ചാടി എണീറ്റ് അകത്തേക്ക് ഓടി....!
🙄ഇവറ്റകൾ എന്താ ഈ സമയത്ത് ഇവിടെ....? പെണ്ണിന്റെ അച്ഛൻ ആ ചിന്തയോടെ അവരുടെ അടുത്തേക്ക് ചെന്ന് ഒന്ന് ഇളിച്ചു...!
"വരൂ.... അകത്തിരിക്കാം..."
എന്നും പറഞ്ഞു അങ്ങേര് അവരെ നോക്കി ചിരിച്ചതും അവർ കയറി സിറ്റൗട്ടിൽ തന്നെ ഇരുന്നു....സുഖ വിവരം ഒക്കെ അന്വേഷിക്കുന്ന തിരക്കിൽ ശ്രീദേവ് അവളുടെ നോട്ബുക്ക് കണ്ട് അതിൽ പെൻ എടുത്തു ഐ ലവ് യൂ ദേവൂട്ടി എന്ന് എഴുതി വെച്ചു....!
'നീ കൂടെ ഇല്ലാതെ എൻ ജന്മം പൂർണമാവില്ല.... അതിനുള്ള കാത്തിരിപ്പിൽ ആണ് ഞാൻ....'❤️
അപ്പോഴേക്കും പെണ്ണിന്റെ അമ്മ ചായയും ആയി വന്നതും അവൻ അത് കയ്യിൽ എടുത്തു എല്ലാരേയും ഒന്ന് നോക്കി ദേവൂട്ടിയുടെ ചായ കയ്യിൽ ആക്കി അവന്റെ കയ്യിൽ ഉള്ള ചായ അവിടെ വെച്ച് ഒരു പുഞ്ചിരിയോടെ അത് കുടിച്ചു....!
"പറ അച്ഛാ...."
😦ശ്രീദേവ് അച്ഛനെ നോക്കി അക്ഷൻ ഇട്ടതും അച്ഛൻ ഒന്ന് നേരെ ഇരുന്നു....!
"ഞങ്ങൾ വന്നത് ഒരു കല്യാണ ആലോചനയുടെ കാര്യം പറയാൻ ആണ്...."
🙄എന്തേലും വശപിശക് ഉണ്ടോടാ എന്ന പോലെ അച്ഛൻ അവനെ ഒന്ന് നോക്കി അവൻ കണ്ടിന്യു എന്ന് കാണിച്ചു....!
"ആർക്ക്...."
"ഇവന് തന്നെയാ...."
ശ്രീദേവ് ആണെങ്കിൽ മാമനെയും മാമിയെയും നോക്കി ഒന്ന് ഇളിച്ചു....ദാസും നന്ദനും ലാൻഡ് ആയിട്ടില്ല....!
"ആഹാ.... എവിടുന്നാ...."
അത് കേട്ടതും അവർ മൂന്നും പരസ്പരം ഒന്ന് നോക്കി.... 😨
"നേരെ ചൊവ്വെ പറയച്ചാ...."
ശ്രീദേവ് വീണ്ടും അച്ഛനെ നോക്കി ആക്ഷൻ ഇട്ടു....!
"അത്... അത്.... പിന്നെ.... ഞാൻ...."
അങ്ങേർക്ക് വിക്ക് വന്നത് കണ്ട് ശ്രീദേവ് അച്ഛനെ ദയനീയമായി നോക്കി.... ഇനി ഒന്നും നടക്കുന്ന ലക്ഷണം ഇല്ല.... അപ്പോഴേക്കും നന്ദൻ ബൈക്കിൽ വന്ന് അവരെ കണ്ട് ഒരു വളിച്ച ഇളിയോടെ അകത്തേക്ക് കയറി.... അവന്റെ നോട്ടം ശ്രീക്കുട്ടിയെയാണ്....!
"ആര് ഇത് മാമനോ.... സുഖാണോ മാമാ...."
"അതെ മോനെ...."
ശ്രീക്കുട്ടിയെ അവരുടെ കൂടെ കാണാതെ വീണ്ടും അവരെ ഒക്കെ ഒന്ന് നോക്കി ഇളിച്ചു അവൾ ദേവൂട്ടിയുടെ കൂടെ കാണും എന്ന് കരുതി അവൻ അകത്തു കയറി.... ദേവൂട്ടി ആണെങ്കിൽ ഹാളിൽ തന്നെ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു ഏതോ ആലോചനയിൽ ആണ്....!
"നീ എന്താടി ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നെ...."
കൂടെ ആരെങ്കിലും ഉണ്ടോ എന്ന് അറിയാലോ എന്ന് കരുതി അവൻ ദേവൂട്ടിയെ നോക്കി ചോദിച്ചു....!
"എന്നാൽ കുഞ്ഞേട്ടൻ കൂടെ ഇവിടെ ഇരിക്ക്.... എന്നാൽ നമ്മൾ രണ്ട് പേരാവും...."
😒അപ്പൊ ഒറ്റയ്ക്ക് തന്നെയാ.... അവളും അവിടെ ഒറ്റയ്ക്ക് ആവും.... ശ്രീദേവിനെ പോലെ മതില് ചാടിയാലോ....🙄അതിന് മുൻപ് ചെന്ന് ഇഷ്ടം ആണെന്ന് പറയാൻ നോക്ക് എന്ന് മനസ് തന്നെ പറഞ്ഞതും അവൻ പിന്നെ നിരാശയോടെ അകത്തു കയറി....!
"അത് പിന്നെ മാമാ.... എനിക്ക് ദേവൂട്ടിയെ ഇഷ്ടം ആണ്.... ദേവൂട്ടിക്ക് എന്നെയും.... അതിനാ ഞങ്ങൾ വന്നത്...."
ഒന്നും നടക്കില്ലെന്ന് കണ്ടതും ശ്രീദേവ് രണ്ടും കല്പിച്ചു പറഞ്ഞതും ദേവൂട്ടി അകത്ത് എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയിൽ ഇരുന്നു....!
നന്ദൻ ഫ്രഷ് ആയി വന്ന് എല്ലാം കേട്ട് പുഞ്ചിരിയോടെ അവരെ അടുത്ത് തന്നെ നിന്നു....ഇത് പോലെ അവിടെ ഒരു പോക്ക് പോവേണ്ടത് ആണ്....!അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല....!
ദാസ് കൂടെ വന്നതും ശ്രീദേവ് എല്ലാം കയ്യീന്ന് പോയ പോലെ ഇരുന്നു....!അവൻ എല്ലാരേയും ഒന്ന് നോക്കി അടുത്ത് തന്നെ നിന്നതും അച്ഛൻ പറഞ്ഞു തുടങ്ങി....!
"അവളുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഇവർ രണ്ട് പേരും ആണ്.... അവൾക്ക് ദോശം ആയത് ഒന്നും ഇവർ ചെയ്യില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.... അവൾക്ക് ആരെയോ ഇഷ്ടം ആണെന്ന് മാത്രം അറിയാം.... അതാരാണെന്ന് അവൾ ഇന്നേവരെ ഞങ്ങളോട് പറഞ്ഞിട്ടും ഇല്ല...."
"എന്താ അച്ഛാ....?!!"
അച്ഛൻ പറയുന്നത് കേട്ട് ദാസ് സംശയത്തോടെ ചോദിച്ചു....!
"ദേവൂട്ടിയെ പെണ്ണ് ആലോചിച്ചു വന്നതാടാ....ഇവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്.... അങ്ങനെ ആണെങ്കിൽ നമുക്ക് ഇവരെ...."
"ദേവൂട്ടി എവിടെ അവളോട് ചോദിച്ചു നോക്ക്...."
ദാസ് പറഞ്ഞതും ശ്രീദേവ് ഒരു പുഞ്ചിരിയോടെ ഇരുന്നു....!
"ദേവൂട്ടി.... മോളെ...."
അച്ഛൻ വിളിച്ചതും ദേവൂട്ടി വിഷമത്തോടെ എണീറ്റു.... ഇങ്ങനെ ഒരു അവസരത്തിന് വേണ്ടി പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല.... പക്ഷെ ഇന്ന്... ശ്രീയേട്ടന് വേണ്ടത് എന്നിലെ പഴയ ദേവൂട്ടിയെയാണ്..... അവൾ ധൈര്യം സംഭരിച്ചു പതിയെ അവർക്കരികിലേക്ക് നടന്നു.... ശ്രീദേവിന്റെ നേരെ ഒരു നോട്ടം അറിയാതെ പോലും നോക്കാതെ അവൾ നിന്നു....!
"എന്താ അച്ഛാ...."
"നിന്റെയും ശ്രീദേവിന്റെയും വിവാഹകാര്യവാ ആലോചിക്കുന്നത്....എന്റെ മോൾക്ക് ശ്രീദേവിനെ ഇഷ്ടം ആണോ...."
"എനിക്ക് ഈ കല്യാണം വേണ്ട...."
അവൾ പറയുന്നത് കേട്ട് ശ്രീദേവ് ഞെട്ടി കൊണ്ട് എണീറ്റു....!
"ദേവൂട്ടി...."😢
അവൻ അത്യധികം വിഷമത്തോടെ വിളിച്ചു പോയി....!
"എന്നോട് പറഞ്ഞതല്ലേ വല്യേട്ടൻ എന്റെ സമ്മതം ഇല്ലാതെ ആരുടെയും കല്യാണആലോചനയും ആയി എന്റെ അടുത്തേക്ക് വരില്ലെന്ന്...."
"മ്മ്... നീ പൊയ്ക്കോ....നിനക്ക് കൂടെ ഇഷ്ടം ആണെന്ന് ഇവൻ പറഞ്ഞത് കൊണ്ട് മാത്രാ...."
ദാസ് പറഞ്ഞതും ദേവൂട്ടി ആരെയും നോക്കാതെ അകത്തേക്ക് ഓടി കയറി.... മുറിയിൽ കയറി വാതിൽ അടച്ചു കണ്ണീരോടെ ബെഡിലേക്ക് വീണു.... എന്റെ ശ്രീയേട്ടൻ എന്ത് മാത്രം വിഷമിച്ചു കാണും....ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്....അവൾ സഹിക്കാൻ ആവാതെ പൊട്ടി കരഞ്ഞു....!!
"അവൾ പറയേണ്ടത് പറഞ്ഞല്ലോ ഇനി പൊയ്ക്കൂടേ...."
ദാസ് ഒരു ചിരിയോടെ പറഞ്ഞതും ശ്രീദേവിന്റെ അച്ഛനും അമ്മയും എണീറ്റു....!
"ഹ്മ്മ്.... കുമ്പളം കുത്തിയാൽ മത്തൻ മുളക്കൊ.... അച്ഛന്റെ സ്വഭാവം മക്കൾ പുറത്തെടുത്തു എന്ന് കരുതിയാൽ മതി.... ഇവിടെ കളഞ്ഞിട്ട് വന്നാൽ മതി നിന്റെ ഇഷ്ടം....ഇനി മേലാൽ ഈ കുടുംബം ആയി യാതൊരു ബന്ധവും ഇല്ല...."
ശ്രീദേവിന്റെ അച്ഛൻ അരിശത്തോടെ പറഞ്ഞു ...!
"അവൾക്ക് നിന്റെ മോനെ ഇഷ്ടം ആവാത്തത് എന്റെ കുറ്റം ആണോ...."
"നിങ്ങൾ പറഞ്ഞു പഠിപ്പിച്ചത് അല്ലെ അവൾ പറഞ്ഞത്...."
"അനാവശ്യം പറയരുത്.... ഞങ്ങൾ ഒന്നും പഠിപ്പിച്ചിട്ടില്ല...."
അവരുടെ തമ്മിൽ തല്ല് എല്ലാം ദേവൂട്ടി കേട്ട് പൊട്ടി കരച്ചിലോടെ അവിടെ ഇരുന്നു....!
"വാ... അച്ഛാ...."
ശ്രീദേവ് അടിയോടടുത്ത അച്ഛനെ പിടിച്ചു നടന്നതും നന്ദൻ അവന്റെ അച്ഛനെയും പിടിച്ചു വെച്ചു.... നെഞ്ചു പിടയുന്ന വേദനയോടെ ശ്രീദേവ് അവിടെ നിന്നും ഇറങ്ങി....നന്ദനും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ വിഷമത്തോടെ മുറിയിലേക്ക് ചെന്നു....!
"എന്തായി ഏട്ടാ...."
ശ്രീക്കുട്ടി വാതിൽ തുറന്നപാടെ ചോദിച്ചതും ശ്രീദേവ് ഒന്നും പറയാതെ വിഷമത്തോടെ മുറിയിലേക്ക് നടന്നു.... അച്ഛന്റെയും അമ്മയുടെയും മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല....!
ഞാൻ ആയിട്ട് ഒരുമിപ്പിച്ചവരെ ഞാൻ ആയിട്ട് തന്നെ അകറ്റി....തന്റെ പ്രണയം അവസാനിച്ചു....മനസ്സിൽ ഒരിക്കലും മായാത്ത മുറിവ് ആയി അതുണ്ടാവും....അവൾക്ക് ഓർക്കും തോറും കരയാൻ മാത്രമേ ആയുള്ളൂ....!💔
ദേവൂട്ടി അന്ന് മുറിയിൽ നിന്നും ഇറങ്ങിയില്ല....ആരും തമ്മിൽ മിണ്ടാൻ പോലും ആവാത്ത അവസ്ഥ....!
"ഇത് നീ പുറത്ത് വെച്ച നിന്റെ ബുക്ക് ആണ്...."
നന്ദൻ പിറ്റേന്ന് കാലത്ത് അവളുടെ മുറിയിൽ കയറി ബുക്ക് അവൾക്ക് നീട്ടി കൊണ്ട് പറഞ്ഞു....!
"നിന്റെ ശ്രീയേട്ടന് പറയാൻ ഉള്ളത് അതിൽ ഉണ്ട്...."
നന്ദൻ പറഞ്ഞതും അവൾ പെൻ വെച്ച് അടച്ച ഭാഗം തുറന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു....!
'നീ കൂടെ ഇല്ലാതെ എൻ ജന്മം പൂർണമാവില്ല.... അതിനുള്ള കാത്തിരിപ്പിൽ ആണ് ഞാൻ.... ❤️'
"നിനക്ക് പറയാൻ ഉള്ളത് ഞങ്ങളോട് ആരോടും പറയണ്ട....പക്ഷെ അവനോട് പറയണം.... നെഞ്ചു പൊട്ടിയാ അവൻ ഇവിടെ നിന്ന് പോയത്...."
നന്ദൻ പറഞ്ഞതും അവൾ ഒന്നും പറയാൻ ആവാതെ തലയും താഴ്ത്തി നിന്നു....!
"ശ്രീയെ വേണ്ടെന്ന് വെക്കാൻ മാത്രം എന്താ ഉണ്ടായത്...."
"ഏയ്.... ഒന്നുല്ല കുഞ്ഞേട്ടാ.... എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട അത് കൊണ്ടാ ഞാൻ...."
"അതാണെങ്കിൽ നിനക്ക് അത് പറയാം ആയിരുന്നു.... നിന്റെ കോഴ്സ് പൂർത്തിയാക്കാൻ ആണോ.... നിനക്ക് വേണ്ടി അവൻ എത്ര വേണമെങ്കിലും കാത്തിരിക്കില്ലേ...."
"അത്.... ഞാൻ.... ശ്രീയേട്ടൻ ഏതെങ്കിലും പെണ്ണിനെ കല്യാണം കഴിച്ചോട്ടെ...."
"അതിൽ നിനക്ക് ഒരു വിഷമവും ഇല്ലേ...."
"ഞാൻ എന്തിനാ വിഷമിക്കുന്നെ...."
അവൾ സങ്കടം മറച്ചു വെച്ച് കൊണ്ട് തന്നെ പറഞ്ഞു....!
"അപ്പൊ അത് വരെ ആയി അല്ലെ കാര്യങ്ങൾ.... നിനക്ക് തോന്നുന്നുണ്ടോ ശ്രീ നിന്നെ മറന്ന് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്യും എന്ന്....നിനക്ക് വേണ്ടി ഈ ജന്മം മുഴുവനും അവൻ കാത്തിരിക്കും....അത് എന്നേക്കാൾ നന്നായി നിനക്കും അറിയാവുന്നതല്ലേ...."
"ഇല്ല കുഞ്ഞേട്ടാ.... ഇപ്പൊ എനിക്ക് ഒന്നും അറിയില്ല.... ഈ ദേവൂട്ടിക്ക് ഈ ജന്മം ഒരു കല്യാണവും ഉണ്ടാവില്ല...."
അത് കേട്ട് നന്ദൻ നല്ലത് പോലെ ഞെട്ടി....!
"അങ്ങനെ ഒന്നും അബദ്ധത്തിൽ പോലും പറഞ്ഞേക്കല്ലെടി...."
"കുഞ്ഞേട്ടൻ പേടിക്കേണ്ട.... കുഞ്ഞേട്ടന്റെ മനസ്സിൽ ഉള്ള ഇഷ്ടം ഈ ദേവൂട്ടി നടത്തി തരും...."
"അങ്ങനെ ഇപ്പൊ ഞാൻ ആയിട്ട് പെണ്ണ് കെട്ടുന്നില്ല....നിനക്ക് കല്യാണം വേണ്ടെങ്കിൽ എനിക്കും വേണ്ട...."
നന്ദൻ അതും പറഞ്ഞു അവളെ ഒന്ന് നോക്കി തിരിച്ചു നടന്നു....!
"കുഞ്ഞേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...."
ദേവൂട്ടി പിന്നിൽ നിന്ന് വിളിച്ചെങ്കിലും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ മുറിയിലേക്ക് നടന്നു....എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയിൽ അവൾ അവിടെ തന്നെ ഇരുന്നു.... ശ്രീയേട്ടൻ എഴുതിയ വരികളിൽ അവൾ വിഷമത്തോടെ വിരൽ ഓടിച്ചു....!!
ദേവൂട്ടിക്ക് എന്താവും പറ്റിയത് എന്ന ചിന്തയിൽ ആയിരുന്നു ദാസ്.... മുറിയിൽ അങ്ങിങായി നടന്ന് അവൻ ഓരോന്ന് ചിന്തിക്കാൻ തുടങ്ങി.... ഒരു പക്ഷെ അവൾ ശ്രേദേവിനെ അകറ്റിയത് അവനെ പറ്റി വല്ലതും അറിഞ്ഞു കൊണ്ടാവുമോ....അങ്ങനെ ആണെങ്കിൽ അത് നന്നായേ ഉള്ളു....!
💕💕💕
എന്നത്തേയും പോലെ ദേവൂട്ടി ക്ഷേത്രത്തിൽ നിന്ന് വന്ന് കോളേജിലേക്ക് പുറപ്പെട്ടു...!ശ്രീയേട്ടനെ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ അവൾ ഒഴിഞ്ഞു മാറി...!
"വീണ്ടും ഫാമിലി തമ്മിൽ ഉടക്കി.... ഇതിനാണെങ്കിൽ കഷ്ടപ്പെട്ട് അവരെ ഒന്നാക്കേണ്ട ആവശ്യം ഇല്ലായിരുന്നു...."😒
ശ്രീക്കുട്ടി ദേവൂട്ടിയെ നോക്കി നിരാശയോടെ പറഞ്ഞു....!അവൾ അപ്പോഴും ഏതോ ചിന്തയിൽ ആണ്....!
"നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ...."
ദേവൂട്ടിയെ പിടിച്ചു കുലുക്കി കൊണ്ട് പെണ്ണ് ചോദിക്കുന്നത് കേട്ട് അവൾ ബോധത്തിലേക്ക് വന്നു....!
"എന്താ....?!!"
"🙄കുന്തം.... നീ ഇത് ലോകത്താണ്...."
"അത് പോട്ടെ,,,,ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ...."
"എന്ത് കാര്യം....?!!"
ശ്രീക്കുട്ടി അല്പം പരുങ്ങി കൊണ്ട് ചോദിച്ചു....!
"നിനക്ക് എന്റെ കുഞ്ഞേട്ടനെ ഇഷ്ടം ആണോ...."
അത് കേട്ടതും ശ്രീക്കുട്ടി ചെറുതായി ഒന്ന് ഞെട്ടി...!
"ഏ...യ്.... നീ... എന്താ ഈ പറയുന്നത്....എനിക്ക് അങ്ങനെ ഒന്നും.... നീയും ഏട്ടനും ഇഷ്ടത്തിൽ ആയിരുന്നില്ലേ.... പക്ഷെ ഇപ്പൊ നീ ഏട്ടനെ അവേയ്ഡ് ചെയ്യുന്നു.... നീ കാരണാ നമ്മുടെ ഫാമിലി ഒന്നായത് പക്ഷെ നീ കാരണം തന്നെ ഇപ്പൊ നമ്മുടെ ഫാമിലിയും അകന്നു....ഇഷ്ടപ്പെട്ടാലും ഒന്നാവാൻ പറ്റില്ലെന്ന് ഉറപ്പല്ലേ...."
"എന്റെ കാര്യം വിട്.... നിനക്ക് കുഞ്ഞേട്ടനെ ഇഷ്ടം ആണെങ്കിൽ അവരെ ഒന്നാക്കി നിങ്ങളെ കല്യാണം നടക്കാൻ എന്തെങ്കിലും ഐഡിയ നോക്കാമെന്ന് കരുതിയാ ഞാൻ ചോദിച്ചത്...."
"ഓഹ് നിനക്ക് അപ്പൊ എന്റെ ഏട്ടനെ വേണ്ട അല്ലെ...."
"നിന്റെ ഏട്ടന് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും...."
"എന്നിട്ടാണോ എന്റെ ഏട്ടനെ ഒരു പെണ്ണിനെയും നോക്കാൻ സമ്മതിക്കാതെ പിന്നാലെ നടന്ന് വീഴ്ത്തിയത്....എന്നിട്ട് നൈസ് ആയിട്ട് ഏട്ടനെ നീ തേച്ചു അല്ലെ...."
അപ്പോഴാണ് ശ്രീദേവ് അവർക്ക് മുന്നിൽ കൂടി സിമിയെയും ബൈക്കിന്റെ പിന്നിൽ കയറ്റി പോവുന്നത് കണ്ടത്.... അത് കണ്ടതും ദേവൂട്ടിക്ക് ആദ്യം ദേഷ്യം വന്നെങ്കിലും പിന്നെ എന്തോ ഓർത്ത പോലെ അതൊന്നും എന്നെ ബാധിക്കില്ല എന്ന പോലെ നിന്നു....ശ്രീക്കുട്ടി ആണെങ്കിൽ വായും പൊളിച്ചു രണ്ടിനെയും ഒന്ന് നോക്കി.... അവറ്റകൾ പോയതും പെണ്ണ് ദേവൂട്ടിയെ നോക്കി....!
"ഇപ്പൊ കണ്ടോ.... ഈ നിന്റെ ഏട്ടനെ എങ്ങനാ തേക്കാതിരിക്കുന്നത്...."
😢അതും ശരിയാ.... ഈ ഏട്ടൻ ഇത് എന്ത് ഭാവിച്ചാണാവോ....!
"ദെ സ്റ്റീഫെൻ ഇനി എന്നെ വിളിച്ചു ശല്യം ചെയ്യരുത് എന്ന് വൈഫിനോട് പറഞ്ഞേക്ക്... നാട്ടിൽ വന്നാൽ ഹസ്ബൻഡിന് ജോലി വേണം എന്നുള്ളതും താമസിക്കാൻ ഒരു വീടും ആയി....ഇനിയെങ്കിലും നമ്മളെ വഴിക്ക് വിട്ടേക്ക്...."
സിമി ഇറങ്ങിയതും ശ്രീദേവ് അവളുടെ കെട്ടിയോനെ നോക്കി ചിരിയോടെ പറഞ്ഞു....!
"വണ്ടി കാശ് ലാഭിക്കാലോ എന്ന് കരുതിയാ....ഇത് ദേവൂട്ടി കണ്ട ഏനക്കേട് ആണെന്നും എനിക്കറിയാം...."
"അത് തന്നെയാ.... അല്ലെങ്കിൽ തന്നെ അവൾ ഒഴിഞ്ഞു മാറി നടക്കാ എന്റെ അടുത്ത് നിന്ന്.... ഇനി ഇപ്പൊ ഇത് കണ്ട വക എന്താണാവോ...."
അവൻ പറയുന്നത് കേട്ട് രണ്ടും ഒന്ന് ചിരിച്ചു....!
"പ്രേമം ആവുമ്പോ ഇണക്കവും പിണക്കവും ഒക്കെ സ്വാഭാവികം ആണ്.... ഞങ്ങൾ തന്നെ ഒരു ദിവസം എത്ര തവണ പിണങ്ങിയിട്ടുണ്ട് എന്ന് അറിയോ...."
"ഇത് അങ്ങനെ ആണെങ്കിൽ ഓകെ.... ഏഴു വർഷം പിന്നാലെ നടന്നിട്ട് മൈൻഡ് ചെയ്യാതിരുന്നപ്പോൾ പോലും അവൾ ഒരു ദിവസം പോലും പിണങ്ങി നടന്നിട്ടില്ല.....പക്ഷെ ഇപ്പൊ...."
"അതൊക്കെ ശരിയാവും.... നീ ആദ്യം അവളോട് തനിച് ഒന്ന് മനസ് തുറന്ന് സംസാരിക്ക്.... അപ്പൊ അവൾ അവളുടെ ഉള്ളിൽ ഉള്ളത് പറഞ്ഞോളും...."
"മ്മ്.... അത് തന്നെയാ എന്റെ തീരുമാനം... അവൾ എന്നെ എത്ര അകറ്റിയാലും ഞാൻ അവളിൽ നിന്ന് അകന്നു പോവില്ലെന്ന് അവൾ മനസ്സിലാക്കാൻ പൊന്നാതെ ഉള്ളു...."
അവരെ നോക്കി ബൈ പറഞ്ഞു അവൻ വണ്ടി എടുത്തു....!
💕💕💕
വൈകീട്ട് അനുവിന് ഡെലിവറി പൈൻ തുടങ്ങിയതും അച്ഛനും അമ്മയും കൂടി ഒരു ടാക്സി പിടിച്ചു ഹോസ്പിറ്റലിലേക്ക് വിട്ടു....!
"മോനെ ദാസാ,,,,അനു മോൾക്ക് പൈൻ വന്ന് ഞങ്ങൾ എല്ലാരും ഹോസ്പിറ്റലിൽ പോവാ.... നീ അങ്ങോട്ട് വന്നാൽ മതി...."
ഹോസ്‌പിറ്റലിലേക്ക് പോവും വഴി അച്ഛൻ ദാസിനെ വിളിച്ചു പറഞ്ഞു....!
"ശരി അച്ഛാ...."
എന്നും പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു ദൃതിയോടെ അവിടെ നിന്നും ഇറങ്ങി വണ്ടിയും എടുത്തു വിട്ടു....!
"എന്തായച്ഛാ...."
അവൻ വെപ്രാളത്തോടെ ലേബർ റൂമിനടുത് വന്ന് ചോദിച്ചു....!
"ഇവിടെ എത്തിയപ്പോൾ തന്നെ അകത് കേറ്റിയതാ..."
ദാസ് ലേബർ റൂം ഡോറിൽ അക്ഷമയോടെ മുട്ടിയതും നഴ്സ് ഡോർ തുറന്നു....!
"അനുപമ..."
"പൈൻ തുടങ്ങിയിട്ടേ ഉള്ളു....ഡെലിവറി ആയാൽ ഞങ്ങൾ അറിയിക്കും...."
അവർ അതും പറഞ്ഞു ഡോർ അടച്ചതും ദാസ് പരവശനായി അങ്ങിങായി നടക്കാൻ തുടങ്ങി....!അച്ഛനും അമ്മയും അവിടെ കണ്ട ചെയറിൽ ഇരുന്നു....!
"ദേവൂട്ടി കോളേജ് കഴിഞ്ഞു വന്നില്ലേ അച്ഛാ...."
"ഈ വെപ്രാളത്തിനിടയിൽ ഞാൻ അത് അങ്ങ് മറന്നു.... നീ നന്ദനെ വിളിച്ചു പറ അവളെയും കൊണ്ട് ഇങ്ങോട്ട് വരാൻ...."
"മ്മ്...."
അവൻ ഫോൺ എടുത്തു നന്ദനെ വിളിച്ചു കാര്യം പറഞ്ഞു... നന്ദൻ അപ്പൊ തന്നെ ഒരു ചിരിയോടെ ടൈം നോക്കി ബൈക്കും എടുത്തു രണ്ടും ബസ് ഇറങ്ങുന്നടത് വന്ന് നിന്നു...!
ദേവൂട്ടിയും ശ്രീക്കുട്ടിയും ബസ് ഇറങ്ങുമ്പോ തന്നെ കണ്ടത് നന്ദനെയാണ്....!
"കുഞ്ഞേട്ടൻ എന്താ ഇവിടെ....?!!"
"ചേട്ടത്തിയെ പൈൻ ആയി ഹോസ്പിറ്റലിൽ കൊണ്ട് പോയി....നീ തനിച്ചാവേണ്ടെന്ന് കരുതി എന്നോട് നിന്നെയും കൊണ്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു...."
"നമുക്ക് വീട്ടിൽ ചെന്ന് ഫ്രഷ് ആയിട്ട് അങ്ങോട്ട് പോവാം...."
"എങ്കിൽ നീ കേറ്...."
"ഞാൻ നടന്ന് വന്നോളാം...."
നന്ദൻ ശ്രീക്കുട്ടിയെ നോക്കി ഒന്ന് പുഞ്ചിരിച്ചതും പെണ്ണും അവനെ നോക്കി പുഞ്ചിരിച്ചു....ദേവൂട്ടി ആണെങ്കിൽ രണ്ട് പേരെയും നല്ലത് പോലെ വാച്ച് ചെയ്തു....!
നന്ദൻ ബൈക്ക് എടുത്തു ശ്രീക്കുട്ടി പോവുന്നിടം വരെ വന്ന് നിന്നു.... അവളെ ഒന്ന് കൂടി നോക്കി പുഞ്ചിരിച്ചതും ദേവൂട്ടി അവന്റെ പിന്നാലെ കേറി ഇരുന്നു....
"കുഞ്ഞേട്ടൻ ശരിക്കും എന്നോടുള്ള സ്നേഹം കൊണ്ട് തന്നെ വന്നതാണോ.... അതൊ...."
"പോടീ....നിനക്ക് സ്നേഹിക്കാൻ അറിയായിരിക്കും... പക്ഷെ അത് പ്രകടിപ്പിക്കാൻ അറിയില്ല....പക്ഷെ ഞാൻ അങ്ങനെയല്ല...."
അതിനവൾ ഒന്ന് പുഞ്ചിരിച്ചു....എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം ആണ് ഞാൻ ഇന്ന് ജീവിക്കുന്നത് തന്നെ....!
"അത് ഇപ്പൊ പോയവളോട് ചെന്ന് പ്രകടിപ്പിക്ക്.... അല്ലാതെ എപ്പോ കണ്ടാലും കുഞ്ഞേട്ടന്റെ ഒരു ഇളി...."
"നീ വേണ്ടെന്ന് വെച്ചത് ഒന്നും എനിക്കും വേണ്ട...."
"എന്ത്....?!!"
"ഈ പ്രേമവും കല്യാണം ഒന്നും...."
അതിനവൾ ഒന്നും മിണ്ടാതെ അവനെ തുറിച്ചു നോക്കി.... വീട്ടിൽ എത്തി ഫ്രഷ് ആയി ഇറങ്ങി ദേവൂട്ടി കിച്ചണിൽ ചെന്ന് ചായ ഇട്ടു....!
"ദാ കുഞ്ഞേട്ടന് ചായ...."
"🙄നീ ഇട്ടതാണോ....?!!"
"ആ...."
ആദ്യം ആയിട്ട് എന്നോട് തന്നെ വേണോ ഈ പരീക്ഷണം.... എന്നും ചിന്തിച്ചു അവൻ ഒരു സിപ് കുടിച് അവളെ നോക്കി ചിരിച്ചു....!
"നിനക്ക് ഇതൊക്കെ അറിയാലേ...."
"പിന്നെ ഈ ദേവൂട്ടിയെ പറ്റി എന്താ കുഞ്ഞേട്ടൻ കരുതിയത്...."
അവൾ സ്റ്റൈലിൽ പറഞ്ഞതും അവൻ പെണ്ണിന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു....!വീടും അടച്ചു രണ്ടും ഇറങ്ങാൻ നിന്നപ്പോൾ ആണ് നന്ദന്റെ ഫോൺ വീണ്ടും റിങ് ആയത്.... അവൻ കോൾ അറ്റൻഡ് ചെയ്തു സംസാരിക്കുന്നത് വരെ പെണ്ണ് അവിടെ നെയിൽ പോളിഷിന്റെ ഭംഗിയും നോക്കി നിന്നു....!
"ചേട്ടത്തി പ്രസവിച്ചു....മോനാണ്...."
ദേവൂട്ടിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....വല്യേട്ടന് ഇഷ്ടം മോളാണെന്ന് അവൾക്കറിയാം....സാരല്ല നെക്സ്റ്റ് ടൈം നോക്കട്ടെ....!🙄
"ഞാൻ ശ്രീക്കുട്ടിയെ വിളിച്ചു പറയട്ടെ...."
എന്നും പറഞ്ഞു അവൾ അപ്പൊ തന്നെ അവളെ വിളിച്ചു കാര്യം പറഞ്ഞു....!
"ആണോ.... എനിക്കും കാണണം എന്നുണ്ടെടി...."😒
ശ്രീക്കുട്ടി നിരാശയോടെ പറയുന്നത് കേട്ടാണ് ശ്രീദേവ് അവൾക്കരികിലേക്ക് വന്നത്....!
"ഞാൻ പിക് സെന്റ്റാം...."
എന്നും പറഞ്ഞു ദേവൂട്ടി കോൾ കട്ട് ചെയ്തു....!
"എന്ത് പറ്റി...."
"ഏയ് ഒന്നുല്ല ഏട്ടാ.... ദേവൂട്ടിയുടെ ഏട്ടത്തി പ്രസവിച്ചെന്ന്....അവൾ അങ്ങോട്ട് പോവാണെന്ന്.... എനിക്കും കുഞ്ഞിനെ കാണാൻ വല്യ ഇഷ്ടാ...."😒
അത് കേട്ടതും ശ്രീദേവ് ഒന്ന് പുഞ്ചിരിച്ചു....!
"എങ്കിൽ നമുക്ക് പോയേക്കാം...."
അത് കേട്ടതും ശ്രീക്കുട്ടിയും ഹാപ്പി....!
നിന്നെ കാണാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കില്ല മോളെ.... ശ്രീദേവ് അതും ചിന്തിച്ചു നിന്നു....!
രണ്ടും ഇറങ്ങാൻ നിന്നപ്പോൾ ആണ് അമ്മ വന്നത്.... അമ്മയോട് പിന്നെ ഉള്ള സത്യം അങ്ങ് പറഞ്ഞു....!
"ഞാനും ഉണ്ടെടാ.... നമുക്ക് നാളെ പോവാം.... നാളെ അച്ഛന് എങ്ങോട്ടോ പോവാൻ ഉണ്ടെന്ന് കേട്ടു...."
എല്ലാരും ഇത് ഒരു ചാൻസ് കിട്ടാൻ വേണ്ടി നിക്കുവാണോ....!🙄
ദേവൂട്ടിയും നന്ദനും ഹോസ്പിറ്റലിൽ എത്തിയതും ചേട്ടത്തിയുടെ അടുത്തായി കിടക്കുന്ന കുഞ്ഞിനെ കൺകുളിർക്കേ നോക്കി പുഞ്ചിരിച്ചു....!
"ഞാൻ ഒന്ന് എടുത്തോട്ടെ ചേട്ടത്തി...."
"അതിനെന്താ...."
കുഞ്ഞിനെ എടുത്തു അമ്മ അവളെ കയ്യിൽ വെച്ച് കൊടുത്തതും അവൾ അതിനെ ഉമ്മ വെച്ച് കൊഞ്ചിക്കാൻ തുടങ്ങി.... അപ്പോഴാണ് ചേട്ടത്തിയുടെ അമ്മയും അച്ഛനും അനിയനും കേറി വന്നത്...കുഞ്ഞിനെ നോക്കാൻ ചെക്കൻ ദേവൂട്ടിക്കരികിൽ വന്നതും പെണ്ണ് ചേട്ടത്തിയെ ഒന്ന് നോക്കി....!
"ദേവൂട്ടി എപ്പോ വന്നു...."🥰
"ഞാൻ വന്നിട്ട് പത്തിരുപത് വർഷം ആയി....ഇപ്പോ വന്നത് ഈ കുഞ്ഞാ....ഇതിനെ നോക്ക്...."
ചെക്കൻ ചമ്മൽ മറച്ചു പിടിച്ചു എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു....!
അനുവിന്റെ അമ്മ കുഞ്ഞിനെ വാങ്ങിയതും പെണ്ണ് അങ്ങോട്ട് മാറി നിന്നു....!
"നന്ദാ നീ അച്ഛനെയും ദേവൂട്ടിയെയും കൊണ്ട് വീട്ടിൽ പോയിക്കോ.... ഇവിടെ എല്ലാർക്കും കൂടി പറ്റില്ലല്ലോ...."
ദേവൂട്ടി ഒരു മൂലയിൽ ഇരുന്നു ഉറക്കം തൂങ്ങുന്നത് കണ്ട് അമ്മ പറഞ്ഞതും അവൾ തല ഉയർത്തി അമ്മയെ ഒന്ന് നോക്കി....!
"ഏയ് ഞാൻ എങ്ങും ഇല്ല...."😒
"പോയി നല്ലത് പോലെ ഉറങ്ങിയിട്ട് നാളെ കാലത്ത് ഇങ്ങ് വന്നോ...."
"അവർ പോയിക്കോട്ടെ ഞാൻ ഇല്ല...."
അച്ഛനും പറഞ്ഞു.... നന്ദനും പിന്നെ മനസ് ഇല്ല....!കുഞ്ഞിനെ കണ്ട് മതി വരാത്ത പോലെ....!😘
"ദേവൂട്ടിക്ക് ശേഷം വീട്ടിൽ ഒരു കുഞ് ജനിക്കുന്നത് അല്ലെ.... അതാ ഇങ്ങനെ.... രണ്ട് ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് തന്നെയല്ലേ വരുന്നത്.... അത് കൊണ്ട് ഞങ്ങൾ രണ്ട് അമ്മമാരും ദാസും മതി ഇവിടെ.... ബാക്കി എല്ലാരും പോയിക്കോ...."
പെണ്ണിന്റെ അമ്മ പറഞ്ഞതും പെണ്ണ് നിരാശയോടെ കുഞ്ഞിനെ ഒന്ന് കൂടെ നോക്കി എണീറ്റ് നന്ദനരികിൽ ചെന്നു....!
"വാ കുഞ്ഞേട്ടാ നമുക്ക് പോവാം.... കുഞ്ഞിനെ കിട്ടയപ്പോൾ അമ്മയ്ക്ക് എന്നെ വേണ്ടല്ലേ...."😒
അത് കേട്ടതും എല്ലാരും ഒന്ന് ചിരിച്ചു....!
"കെട്ടിക്കാൻ പ്രായം ആയി അപ്പോഴാ...."
അത് കേട്ടതും പെണ്ണ് നന്ദനെ തുറിച്ചു നോക്കി....!
"എന്തായാലും നീ ഇപ്പൊ വാ....നമുക്ക് നാളെ കാലത്ത് വരാം...."
നന്ദൻ ദേവൂട്ടിയെയും കൊണ്ട് നടന്നതും അച്ചന്മാർ രണ്ടും ഇറങ്ങി പുറത്ത് കണ്ട ചെയറിൽ ഇരുന്നു....!
"അപ്പൊ അച്ഛൻ വരുന്നില്ലേ...."
"നിങ്ങൾ പോയിക്കോ എന്തെങ്കിലും ആവശ്യം വന്നാൽ ഞങ്ങൾ ഇവിടെ തന്നെ വേണം...."
"🙄എന്ത് ആവശ്യം....?!!"
നന്ദൻ അച്ഛനെ നല്ലത് പോലെ നോക്കി കൊണ്ട് ചോദിച്ചു....!
"വല്ല ബ്ലഡോ മറ്റൊ...."
"ഏയ് ചേട്ടത്തിക്ക് അതിന്റെ ഒന്നും ആവശ്യം ഇനിയില്ല...."
"അവൾക്കല്ലടാ.... വേറെ ആർക്കെങ്കിലും...."
അച്ഛൻ ഇളിച്ചു കൊണ്ട് മറുപടി കൊടുത്തു.... സംഭവം അച്ഛന് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണോ എന്നൊരു ഡൌട്ട് നന്ദന് ഇല്ലാതില്ല....!അച്ഛൻ ആണെങ്കിൽ കൊതുക് പണി തുടങ്ങിയപ്പോൾ അതിനെ തല്ലി കൊല്ലാൻ ശ്രമം നടത്തി....!
"എന്റെ അച്ഛാ....രാവിലേക്ക് അച്ഛന്റെ ബ്ലഡ് ആ മുഴുവനും കൊതുക് കുടിക്കും എന്നല്ലാതെ അച്ഛൻ ഒരു തുള്ളി രക്തം കൊടുക്കാൻ പോണില്ലെന്ന് ഞങ്ങൾക്കറിയാം.... അല്ലേലും ഈ ഉണക്കകമ്പിൽ ഇനി എവിടെ ബ്ലഡ് ഇരിക്കുന്നു...."
"മോളെ നീ ഇവനെയും പിടിച്ചു കൊണ്ട് പോയെടി...."
അച്ഛൻ ചമ്മൽ മറച്ചു പിടിച്ചു ദേവൂട്ടിയെ നോക്കി കൊണ്ട് പറഞ്ഞു....!
"അച്ഛൻ ഉണ്ടെന്ന് കരുതി ഞാൻ കാറിന്റെ കീ വാങ്ങിയിരുന്നു.... ഇത് ഏട്ടന് കൊടുത്തേക്ക്...."
നന്ദൻ അതും പറഞ്ഞു ചാവി അച്ഛന്റെ കയ്യിൽ കൊടുത്തു ദേവൂട്ടിയെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി....!
വീട് എത്തിയതും ദേവൂട്ടി ഇറങ്ങി ചാവി വെക്കുന്നിടത് നിന്ന് എടുത്തു വാതിൽ തുറന്നു അകത്തേക്ക് കയറിയതും നന്ദൻ ബൈക്ക് നിർത്തി ഇറങ്ങി അകത്തേക്ക് കയറി വാതിൽ അടച്ചു....!
"നിനക്ക് ബ്ലാക് ടീ വേണോ...."
നന്ദൻ നേരെ കിച്ചണിലേക്ക് നടന്ന് കൊണ്ട് ചോദിച്ചു....!
"വേണ്ട കുഞ്ഞേട്ടാ...."
എന്നും പറഞ്ഞു അവൾ മുറിയിലേക്ക് പോയി.... നന്ദൻ ബ്ലാക് ടീ ഇടാനും തുടങ്ങി....!
ദേവൂട്ടി കണ്ണാടിക്ക് മുന്നിൽ നിന്ന് ദാവണി ഊരി മാറ്റുമ്പോൾ ആണ് പിന്നിൽ ഒരു നിഴൽ കണ്ടത്.... അവൾ ഞെട്ടി തിരിഞ്ഞു കൊണ്ട് ഷാൾ മാറിലേക്ക് ഇട്ടു....!
അവൾ ഒച്ച വെക്കുന്നതിന് മുന്നേ അവളുടെ വാ അടച്ച കയ് ആരുടേതാണെന്ന് അവൾ മനസ്സിൽ ആക്കി....ശ്രീയേട്ടൻ.... അവൾ ആശ്വസിച്ചു....!
അവൾ അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ പതിയെ തന്റെ കയ് മാറ്റി തന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ ചുണ്ടുകളെ പൊതിഞ്ഞു പിടിച്ചു....!
അവളും അവനെ എതിർക്കാൻ ആവാതെ ആ ചുംബനത്തിൽ ലയിച്ചു നിന്നതും പെട്ടെന്ന് അവളുടെ ഓർമകളിലേക്ക് എന്തൊക്കെയോ കടന്ന് വന്നു.... അവനെ തന്നിൽ നിന്നും ശക്തിയായി അടർത്തി മാറ്റി അവനെ അവൾ തുറിച്ചു നോക്കി....!
"ദേവൂട്ടി...."
അവൻ അത്രയധികം വാത്സല്യത്തോടെ വിളിച്ചു....!
"ശ്രീയേട്ടന് എന്താ ഇപ്പൊ വേണ്ടത്... ഇറങ്ങി പോ...."
"എനിക്ക് വേണ്ടത് നിന്നെയാണ്.... എന്റെ ജീവന്റെ പാതിയായി....!
എന്തിനാ ദേവൂട്ടി നീ നിന്നിൽ നിന്ന് എന്നെ ഇങ്ങനെ അകറ്റുന്നത്...."
"ഞാൻ ആരെയും അകറ്റുന്നില്ല....ശ്രീയേട്ടൻ എന്തിനാ എന്നോട് അടുക്കാൻ വരുന്നേ.... അതിന് വേറെ പെണ്ണുങ്ങൾ ഒക്കെ ഉണ്ടല്ലോ...."
"ഇന്ന് സിമിയെ എന്റെ കൂടെ കണ്ട ദേഷ്യമാണോ...."
"ഞാൻ എന്തിന് ദേഷ്യപ്പെടണം.... ശ്രീയേട്ടന്റെ കൂടെ ഏത് പെണ്ണിനെ കണ്ടാൽ എനിക്കെന്താ...."
"അത് ഞാൻ നിന്റേത് മാത്രം ആണെന്ന് നിനക്ക് അറിയാവുന്നത് കൊണ്ടാണോ അതൊ...."
"ഇയാൾ എങ്ങനാ എന്റെതാവുന്നെ...."
അവൾ അതും പറഞ്ഞു മുഖം തിരിച്ചതും അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് ചേർന്ന് നിന്നു....!
"ഞാൻ നിന്റെ അല്ലെങ്കിലും നീ എന്റേത് മാത്രം ആണ്.... ഈ ശ്രീദേവിന്റെ ദേവൂട്ടി...."
"അസമയത് മുറിയിൽ കേറി വന്ന് അനാവശ്യം പറയരുത്....ഞാൻ ആരുടേയും ദേവൂട്ടി ഒന്നും അല്ല....."
അവൾ അവന്റെ അടുത്ത് നിന്ന് മാറി നിന്ന് കൊണ്ട് പറഞ്ഞു....!
"ഞാൻ എപ്പോ തൊട്ടാ നിനക്ക് അന്യനായത്...."
താഴേക്ക് നോക്കി നിൽക്കുന്ന അവളുടെ മുഖം അവന്റെ കയ്ക്കുള്ളിൽ ആക്കി ഉയർത്തി കൊണ്ട് ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവുന്നത് അവൻ കണ്ടു....!
"മനസ്സിൽ ഉള്ളത് നിനക്ക് എന്നോട് തുറന്നു പറഞ്ഞൂടെ മോളെ.... നിന്റെ ശ്രീയേട്ടൻ അല്ലെ ഞാൻ.... നിനക്ക് എന്തും എന്നോട് തുറന്നു പറയാം...."
അവനും അവളുടെ കണ്ണീർ കണ്ട് വിഷമത്തോടെ പറഞ്ഞു....!
"എനിക്ക് ശ്രീയേട്ടനെ ഇഷ്ടം അല്ല....ശ്രീയേട്ടൻ ഇവിടന്ന് പോ ഇല്ലെങ്കിൽ ഞാൻ ഒച്ച വെക്കും...."
തുറന്നു പറഞ്ഞാൽ ഉള്ള ഭവിശത്തുകൾ ആലോചിച്ചു കൊണ്ടവൾ അവൻ തന്നെ വെറുക്കണം എന്നുള്ള ചിന്തയോടെ തന്നെ പറഞ്ഞു....!
"എങ്കിൽ നീ ഒച്ച വെക്ക്.... നിനക്ക് അതിന് പറ്റുമോന്ന് ഞാൻ നോക്കട്ടെ...."
"കുഞ്ഞേട്ടാ...."
നന്ദൻ മാത്രമേ ഉള്ളു എന്ന ധൈര്യത്തിൽ അവൾ അതും വിളിച്ചു പുറത്തേക്ക് ഇറങ്ങി ഓടി.... ടീയും കുടിച്ചു ഹാളിൽ ഇരുന്നു ടിവി കാണുന്ന നന്ദൻ അവളുടെ വിളി കേട്ട് ചാടി എണീറ്റ് അവൾക്കരികിലേക്ക് ചെന്നു....!
"എന്താ മോളെ...."
"അവിടെ...."
ഇറങ്ങി വരുന്ന ശ്രീദേവിനെ കണ്ടതും അവനും ദേഷ്യം വന്നു....!
"നീ എന്താ ഈ സമയത്ത് ഇവളുടെ മുറിയിൽ....നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇഷ്ടത്തിൽ ആണെന്ന് കരുതി ഇതൊന്നും പാടില്ലെന്ന്...."
"ഞാൻ എന്റെ പെണ്ണിനെ കാണാൻ വന്നതാ....ആര് എതിർത്താലും ഇവളെ ഞാൻ കാണാൻ വരുകയും ചെയ്യും...."
അത് കേട്ടതും നന്ദൻ ദേഷ്യത്തോടെ അവന്റെ അടുത്ത് ചെന്ന് കവിളിൽ ആഞ്ഞു തല്ലിയതും ദേവൂട്ടി ഞെട്ടി തരിച്ചു നിന്നു....!
"കുഞ്ഞേട്ടാ എന്താ ഈ കാണിക്കുന്നെ.... വിട്...."
അവൾ അവനെ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു....!
"ഈ സ്ഥാനത് നിന്റെ പെങ്ങളെ മുറിയിൽ എന്നെ കണ്ടാൽ നീ സഹിക്കൊ.... അത് പോലെ തന്നാ എനിക്കും.... എന്റെ പെങ്ങൾ കഴിഞ്ഞിട്ടേ എനിക്ക് എന്തും ഉള്ളു...."
അത് കേട്ട് അവൻ ഒന്ന് ചിരിച്ചു....!
"മ്മ്.... ഒരു ആങ്ങളക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്തത് തന്നെയാ....അത് കൊണ്ട് ഇത് കൊള്ളാൻ ഞാൻ ബാധ്യസ്ഥനും ആണ്...."
അവൻ ഒരു ചിരിയോടെ അവളെ നോക്കി അത്രയും പറഞ്ഞു അവിടെ നിന്ന് ഇറങ്ങിയതും ദേവൂട്ടി ഹൃദയം നുറുങ്ങുന്ന വേദനയോടെ മുറിയിലേക്ക് ഓടി....!
"സോറി ശ്രീയേട്ടാ...."
അവൾ കരച്ചിലോടെ ബെഡിലേക്ക് വീണു.... ഞാൻ കാരണം ആരിൽ നിന്നൊക്കെ ശ്രീയേട്ടൻ വെറുക്കപ്പെട്ടാലും ആ മനസ്സിൽ ഒരിക്കലും എന്നെ വെറുക്കാൻ ആവില്ല.... അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ ഇരുന്നു പൊട്ടികരഞ്ഞു....!
💕💕💕
പിറ്റേന്ന് കാലത്ത് നന്ദനും ദേവൂട്ടിയും പരസ്പരം ഒന്നും സംസാരിക്കാതെ ഹോസ്പിറ്റലിൽ എത്തിയതും രണ്ടും ഓരോ മൂലയിൽ ഇരുന്നു....!
"ഇത് എന്ത് പറ്റി രണ്ടാൾക്കും തല്ല് കൂടിയോ...."
"ഇല്ലമ്മേ...."
നന്ദൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോൾ ആണ് ശ്രീദേവും മാമിയും ശ്രീക്കുട്ടിയും കേറി വന്നത്.... അത് കണ്ടതും നന്ദൻ ശ്രീദേവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... അവൻ തിരിച്ചും....ശ്രീക്കുട്ടിയെ കണ്ടതും അവൻ അവിടെ തന്നെ ചുറ്റിപറ്റി നിന്നു....!
ദേവൂട്ടി ആവട്ടെ പ്രതീക്ഷിക്കാതെ ശ്രീദേവിനെ കണ്ട് മുന്നിൽ ഉള്ള ഓറഞ്ച് എടുത്തു അതിൽ മാത്രം ശ്രദ്ധകൊടുത്ത് അതിന്റെ തൊലി ഉരിയാൻ തുടങ്ങി....!
🙄ഇവൾ ഇതിന് വേണ്ടിയാണോ ഇവിടെ വന്ന് അടഇരിക്കുന്നത്....അവൻ ആ ചിന്തയോടെ പെണ്ണിനെ നോക്കി....!ശ്രീക്കുട്ടിയും പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു....ദാസ് കാലത്ത് തന്നെ ഓഫിസിൽ പോയത് കൊണ്ട് ആരും എതിർപ്പ് കാണിക്കാതെ നല്ല രീതിയിൽ തന്നെ ആയിരുന്നു അവരോട് പെരുമാറിയത്....!
"മക്കൾ ഇരിക്ക്.... ഇതാ സ്വീറ്റ്സ്...."
ദേവൂട്ടിയുടെ അമ്മ അവർക്ക് ലഡു എടുത്തു കൊടുത്തു കൊണ്ട് പറഞ്ഞതും അവൻ അമ്മായിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"ദേവൂട്ടി....നീ എത്ര നേരായി ഈ ഓറഞ്ച് നോക്കി ഇരിക്കുന്നു.... അതിന്റെ അല്ലിഎണ്ണുവാണോ...."🙄
ശ്രീക്കുട്ടി ചോദിച്ചപ്പോൾ പെണ്ണ് ഏതോ ചിന്തയിൽ നിന്ന് ഉണർന്നു അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു....!
"എനിക്ക് മനസ്സിൽ ആയി ഏട്ടനെ കണ്ട ഇരിപ്പ് ആണെന്ന്....ഏട്ടൻ നിന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത് കാണുമ്പോ നീ ഞാൻ അറിയാതെ വേറെ വല്ല കൂടോത്രവും ചെയ്യുന്നുണ്ടോ എന്നാ എന്റെ ഡൌട്ട്...."
ശ്രീക്കുട്ടി പതിയെ അവളോടായി പറഞ്ഞതും ദേവൂട്ടി അവളെ തുറിച്ചു നോക്കി....!
"പോടീ...."
അമ്മമാർ പിന്നെ അവരവരുടെ കാര്യം സംസാരിച്ചില്ലേലും നാട്ടുകാര്യം ഒക്കെ ചർച്ച ചെയ്തു....!
"വാ അമ്മേ നമുക്ക് ഇറങ്ങാം...."
ദേവൂട്ടി ഒരിക്കൽ പോലും തന്നെ നോക്കുന്നില്ലെന്ന് കണ്ടതും അവൻ അതും പറഞ്ഞു അവളെ ഒന്ന് കൂടി നോക്കി.... അവൾ അപ്പോഴും തല ഉയർത്താതെ തന്നെ ഇരിപ്പാണ്....!വിൻഡോസിലൂടെ കർട്ടൻ നീക്കി അവർ പോവുന്നത് അവൾ വിഷമത്തോടെ നോക്കി കണ്ടു....!
ക്യാന്റീനിൽ നിന്ന് ഫുഡ് കഴിച്ചു ഇറങ്ങിയതും നന്ദൻ ഫോണിൽ സംസാരിക്കുന്നത് കണ്ട് ദേവൂട്ടി അവനെ ഒന്നും നോക്കാതെ ലിഫ്റ്റിലേക്ക് കയറിയതും പെട്ടെന്ന് അവളുടെ കണ്ണുകൾ ശിവനിൽ ഉടക്കിയതും അവൾ പേടിയോടെ ഇറങ്ങുന്നതിനു മുന്നേ ഡോർ ക്ലോസ് ആയി നീങ്ങി തുടങ്ങി.... അവൾ തിരിഞ്ഞു നോക്കാതെ പേടിയോടെ തന്നെ അതിൽ നിന്നു.... അവരെ കൂടാതെ മൂന്ന് ആളുകൾ കൂടിയുണ്ട്....ഫസ്റ്റ് ഫ്ലോറിൽ തന്നെ രണ്ട് ആണുങ്ങളും ഇറങ്ങിയതും ദേവൂട്ടി തന്റെ ഷാളിൽ പിടി മുറുക്കി കണ്ണുകൾ ഇറുക്കി അടച്ചു.... അടുത്തതായി ആ സ്ത്രീയും ഇറങ്ങുന്നത് കണ്ട് അവളും ദൃതിയോടെ ഇറങ്ങി....പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും അവനും അവൾക്കൊപ്പം ഉണ്ടായിരുന്നു....!
അത് കണ്ടതും അവൾ പെട്ടെന്ന് സ്റ്റെയർ കയറി മുകളിലേക്ക് നടന്നതും അവനും പിന്നാലെ വരുന്നത് കണ്ട് അവൾ റൂമിലേക്ക് ഓടി കയറി....!
കുറച്ച് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി അവൻ ഇല്ലെന്ന് ഉറപ്പ് വരുത്തി നന്ദനെ തിരക്കി നടന്നതും ആരെയോ ചെന്ന് ഇടിച്ചത് കണ്ട് തല ഉയർത്തിനോക്കിയതും മുന്നിൽ ശിവനെ കണ്ട് അവൾ ഞെട്ടി....!
"എന്താ ദേവൂട്ടി.... എന്നെ കണ്ടപ്പോൾ തുടങ്ങിയ ഓട്ടം ആണല്ലോ....പക്ഷെ അവസാനം ചെന്നെത്തുന്നത് എന്റെ മുന്നിൽ തന്നെയാണ്....!
നീ ഇഞ്ചിഞ്ചായി തീരുന്നത് കാണാൻ ഞാൻ നിന്റെ പിന്നാലെ തന്നെ ഉണ്ടാവും...."
"എന്നെ ഇങ്ങനെ പിന്നാലെ നടന്ന് ദ്രോഹിക്കാൻ ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്...."
അതിനവൻ ഒന്ന് ചിരിച്ചു....!
"നീ ശ്രീദേവിന്റെ പ്രണയിനിയാണ്.... അത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്.... നീയും അവനും ഒരിക്കലും ഒന്ന് ചേരില്ല... അതിന് ഈ ശിവൻ സമ്മതിക്കില്ല...."
അവൾ ചോദ്യഭാവത്തോടെ അവനെ നോക്കി....!
"അന്ന് സംഭവിച്ചത് ഒന്നും നീ ആരോടും പറഞ്ഞില്ല അല്ലെ.... എന്താ എല്ലാം മറച്ചു വെച്ച് ശ്രീദേവിന്റെ ഭാര്യ ആവാൻ ആണോ....അങ്ങനെ ആയാലും ഞാൻ അതിന് സമ്മതിക്കില്ല....കാരണം അവന് മാത്രം അവകാശപ്പെട്ടെന്ന് നീ പറഞ്ഞ നിന്റെ ഈ മേനിയഴക് എന്റെ ഈ ഫോണിൽ ഉണ്ട്...."
അത് കേട്ടതും ദേവൂട്ടി ഞെട്ടി തരിച്ചു നിന്നു.... ഈ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്ന് വരെ അവൾ ആഗ്രഹിച്ചു പോയി....!
"എന്റെ ഒരു അശ്രദ്ധ മതി ഞാൻ മാത്രം കണ്ട നിന്റെ ഈ മേനി ലോകം മുഴുവനും കാണാൻ...."
അവൾ ഞെട്ടലോടെയും കണ്ണീരോടെയും അവനെ നോക്കി.... അന്ന് തന്നെ തന്റെ ജീവിതം അവസാനിച്ചിരുന്നുവെങ്കിൽ എന്ന് പോലും അവൾ ആഗ്രഹിച്ചു പോയി...!
"മോനെ...."
ശിവന്റെ അമ്മയുടെ വിളി തൊട്ട് മുന്നിൽ ഉള്ള റൂമിൽ നിന്ന് വന്നതും ശിവൻ ആ അമ്മേ എന്നും പറഞ്ഞു ദേവൂട്ടിയെ നോക്കി ഒന്ന് ചിരിച്ചു....
"അപ്പൊ ഞാൻ പറഞ്ഞത് മറക്കണ്ട....ഞാൻ നിന്റെ പിന്നാലെ തന്നെയുണ്ട്....എന്റെ അമ്മ പോലും ഈ അവസ്ഥയിൽ ആവാൻ നീയും അവനും ആണ് കാരണം...."
അതും പറഞ്ഞു അവൻ റൂമിലേക്ക് കയറിയതും അവൾ കണ്ണീരോടെ അതെ നിൽപ് ആയിരുന്നു....!
നന്ദനെ കണ്ടതും അവൾ ഓടി ചെന്ന് കെട്ടിപ്പിടിച്ചു നിന്നു..... മനസ് ഒന്ന് ശാന്തമാവുന്നത് വരെ അവൾ അങ്ങനെ തന്നെ നിന്നു.... നന്ദനും കാര്യം മനസ്സിൽ ആയില്ലേലും അവളെ ചേർത്തു പിടിച്ചു....!
"എന്ത് പറ്റി...."
"ഒന്നുല്ല...."
അവൾ അവനെ വിട്ടു നിന്ന് കൊണ്ട് അതും പറഞ്ഞു റൂമിലേക്ക് നടന്നു....!
ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നതും ദേവൂട്ടി പിന്നെ കുഞ്ഞിന്റെ അടുത്ത് തന്നെ ആയിരുന്നു....!
"നീ നിന്റെ ശ്രീയേട്ടനോട് പറ പെട്ടെന്ന് വന്ന് കെട്ടി ഒരു കുഞ്ഞിനെ തരാൻ...."
"അതിന് ഞാൻ കല്യാണം കഴിക്കുന്നില്ലല്ലോ...."
"അപ്പൊ നിന്റെ ശ്രീയേട്ടൻ....!"
"അതെന്തിനാ ഞാൻ ചിന്തിക്കുന്നേ....."
എന്നും പറഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി....!
എല്ലാം അവസാനിപ്പിക്കാൻ വീണ്ടും തോന്നി തുടങ്ങി.... പക്ഷെ തന്റെ പ്രിയപ്പെട്ടവർ.... അത് ഓർത്തതും അവൾ ബെഡിൽ കിടന്ന് ഉറക്കം ഇല്ലാതെ നേരം വെളുപ്പിച്ചു....!
💕💕💕
പതിവ് പോലെ ശ്രീദേവ് രാത്രി തന്റെ ബുള്ളറ്റിൽ വീട്ടിലേക്ക് ചെല്ലുമ്പോൾ ആണ് ഒരു പട്ടി പെട്ടെന്ന് കുറുകെ ചാടിയത്....അവൻ സഡൻ ബ്രേക്ക് ഇട്ടതും വണ്ടിയുടെ ബാലൻസ് തെഞ്ഞി ബൈക്ക് വീണു....!
അവൻ വേദനയോടെ എണീറ്റ് കാലിനടിയിൽ നിന്നും ബൈക്ക് എടുത്തു മാറ്റി.... കയ്യിനും കാലിനും ഒക്കെ നീറ്റൽ ഉണ്ട്.... അതൊന്നും കാര്യം ആക്കാതെ അവൻ വണ്ടി എടുത്തു വീട്ടിലേക്ക് വിട്ടു....!
"അയ്യോ മോനെ എന്ത് പറ്റി...."
"ഒന്ന് വീണതാ...."
അവൻ വേദനയോടെ ഹാളിൽ ഉള്ള സോഫയിൽ വന്നിരുന്നു....!
"നല്ല പോലെ മുറിവ് ഉണ്ട് മോനെ നമുക്ക് ഹോസ്പിറ്റലിൽ പോവാം...."
അപ്പോഴാണ് അവൻ തന്റെ കാലിലേക്കും കയ്യിലേക്കും നോക്കിയത്.... മുറിവ് കണ്ടതും എന്തോ അതൊന്നും ഒരു വേദനയായി തോന്നിയില്ല....ദേവൂട്ടി അവൾ തന്നിൽ നിന്നും അകന്നു.... അത് ഓർക്കും തോറും അവന്റെ കണ്ണ് നിറഞ്ഞു....!
"വാടാ ഹോസ്പിറ്റലിൽ പോവാം.... വല്ല ഉളുക്കോ ചതവോ ഉണ്ടെങ്കിൽ ഇപ്പൊ തന്നെ നോക്കണം...."
അച്ഛൻ കൂടി വിളിച്ചതും അവൻ കണ്ണ് തുടച്ചു അച്ഛനെ നോക്കി പുഞ്ചിരിച്ചു....!
"ഞാൻ പോയിക്കോളാം...."
"നീ തനിച്ചോ...."
"സാരല്ല...."
അവൻ അതും പറഞ്ഞു വണ്ടിയും എടുത്തു വിട്ടു.... ശ്രീക്കുട്ടിയും അച്ഛനും അമ്മയും വിഷമത്തോടെ അവൻ പോവുന്നതും നോക്കി നിന്നു....!
"അവന്റെ ഉള്ളിൽ എന്തോ വിഷമം ഉണ്ട്.....അതാ അവൻ ഇങ്ങനെ പെരുമാറുന്നത്...."
"ഏട്ടന്റെ മനസ് നിറയെ ദേവൂട്ടിയാ.... അവൾക്കും അത്രത്തോളം ഇഷ്ടം ആണ്....പക്ഷെ പിന്നെന്താ പറ്റിയത് എന്ന് ആർക്കും അറിയില്ല....അതാ ഏട്ടന്റെ സങ്കടം...."
"അവളുടെ മനസ് അവര് മാറ്റി കാണും...."
"ദേവൂട്ടി ഏട്ടനെ ഇഷ്ടപ്പെട്ടത് തന്നെ എല്ലാം മുൻകൂട്ടി അറിഞ്ഞു തന്നെയാ....അച്ഛൻമാരുടെ ഉടക്ക് ഒന്നും അവൾക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു....എന്നിട്ടും...."😟
"ഇനി ദേവ നിലയത്തിലെ ആരെയും പറ്റി ഒരു സംസാരവും ഇവിടെ വേണ്ട...."
അച്ഛൻ അതും പറഞ്ഞു പോയതും ശ്രീക്കുട്ടി അമ്മയെ ഒന്ന് നോക്കി.... അമ്മയും ഒന്നും പറയാൻ ആവാതെ പോയതും അവൾ വിഷമത്തോടെ നിന്നു....തന്റെ പ്രണയത്തെക്കാൾ ഇപ്പൊ തന്നെ വേദനിപ്പിക്കുന്നത് ഏട്ടന്റെയും ദേവൂട്ടിയുടെയും പ്രണയം ആണ്....!😒
ഹോസ്പിറ്റലിൽ നിന്ന് അവന്റെ മുറിവ് എല്ലാം ബാൻഡ്എയ്ഡ് ചെയ്ത് ടി ടി എടുത്തെങ്കിലും ശ്രീദേവ് ഒന്നും അറിയാത്ത പോലെ ഏതോ ചിന്തയിൽ ആയിരുന്നു....!
"കഴിഞ്ഞു....ഈ മെഡിസിൻ മൂന്ന് ദിവസം കഴിക്കണം....,"
അവൻ നഴ്സ് നീട്ടിയ പ്രിസ്‌ക്രിപ്ഷൻ വാങ്ങി ബിൽ പേ ചെയ്തു വീട്ടിലേക്ക് വിട്ടു....!
മുറിയിൽ വന്ന് കിടന്നെങ്കിലും ഉറക്കം ഇല്ലാതെ ദേവൂട്ടിയെ പറ്റിയുള്ള ചിന്തയിൽ ആണ്.... അവളുടെ ഓരോ പിക്കും നോക്കി അവൻ പുഞ്ചിരിയോടെ കിടന്നു....!
കാലത്ത് ദേവൂട്ടി ക്ഷേത്രത്തിൽ എത്തി പ്രാർത്ഥന തുടങ്ങി....!
"ശ്രീയേട്ടന് എന്നെ മനസ്സിൽ ആക്കാൻ പറ്റണെ ഭഗവാനെ...."
അവളുടെ കണ്ണുകൾ അവനായി അവിടെ ഒക്കെ തിരക്കി എങ്കിലും കണ്ടില്ല.... ബൈക്ക് മാത്രം അവിടെ കാണാം.... അവനെ കാണാതിരിക്കും തോറും അവളുടെ മനസ്സിൽ പിടച്ചിൽ ആയിരുന്നു.... അവൾ അവനെ കാണാതെ തന്നെ വിഷമത്തോടെ തന്നെ വീട്ടിലേക്ക് നടന്നു.... ശ്രീദേവും ഒന്നും അറിയാതെ നല്ല മയക്കത്തിൽ ആയിരുന്നു....!
"അച്ഛാ ശ്രീ ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റി വീട്ടിൽ ഇരിപ്പാ.... ദേവൂട്ടിക്ക് സുഖം ഇല്ലാതിരുന്നപ്പോഴും ഏട്ടത്തിയുടെ കുഞ്ഞിനെ കാണാനും ഒക്കെ അവര് വന്നതല്ലേ.... നമുക്ക് ഒന്ന് കാണാൻ പോവണ്ടേ...."
ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നന്ദൻ എല്ലാരേയും നോക്കി കൊണ്ട് പറഞ്ഞത്.... എങ്ങനെ എങ്കിലും ദേവൂട്ടിയെയും ശ്രീദേവിനെയും ഒരുമിപ്പിക്കാൻ ഉള്ള ശ്രമം ആണ് അവന്റെ ഉള്ളിൽ....!
ദേവൂട്ടി അത് കേട്ടതും വിഷമത്തോടെ ഇരുന്നു.... അതാവും ഇന്ന് പുറത്ത് ഒന്നും കാണാതിരുന്നത്....!
"അത് പോലാണോ ഇത്....അന്ന് അവര് പറഞ്ഞിട്ട് പോയത് നീയും കേട്ടതല്ലേ....അവന്റെ അച്ഛൻ നമ്മളെ അഭമാനിച്ചു വിടില്ലെന്ന് എന്താ ഉറപ്പ്...."
"അങ്ങനെ ഒന്നും ഉണ്ടാവില്ല അച്ഛാ... വീട്ടിൽ കേറി ചെല്ലുന്നവരോട് മാമൻ മോശമായി പെരുമാറില്ല....അത് എനിക്ക് ഉറപ്പാ...."
"അവന്റെ ഉദ്ദേശം ഒക്കെ വേറെയാ.... അതിന് വേണ്ടിയാ അവൻ ഇവൾ വേണ്ടെന്ന് പറഞ്ഞിട്ടും പിന്നാലെ വരുന്നത്...."
ദാസ് പറഞ്ഞതും ദേവൂട്ടി എല്ലാം കേട്ട് ഒന്നും കഴിക്കാൻ ആവാതെ പ്ലേറ്റിൽ വിരൽ ഇട്ടു ഇളക്കുകയായിരുന്നു....!
"ഏയ് അങ്ങനെ ഉള്ള ഉദ്ദേശം ഒന്നും അവനില്ല...."
"ആ.... ഞാൻ പറയാൻ ഉള്ളത് പറഞ്ഞു... ബാക്കി എന്താണെന്ന് വെച്ചാൽ നിങ്ങൾ തീരുമാനിച്ചോ...."
ദാസ് അതും പറഞ്ഞു ഇറങ്ങിയതും ദേവൂട്ടി അച്ഛന്റെ അടുത്ത് ചെന്ന് തറയിൽ ഇരുന്നു ആ മടിയിൽ തല വെച്ചു കിടന്നു....!
"അച്ഛാ.... അച്ഛൻ പോണം.... ഈ ദേവൂട്ടി പറഞ്ഞാൽ അച്ഛൻ കേൾക്കില്ലേ...."
അവളുടെ വിഷമത്തോടെയുള്ള ചോദ്യം കേട്ടതും അച്ചൻ അവളെ ദയനീയമായി നോക്കി....!
"എന്നിട്ട് വേണം അവർ അന്നത്തെ പ്രതികാരത്തിന് വേണ്ടി ഞങ്ങളെ അഭമാനിച്ചു വിടാൻ...."
ശ്രീയേട്ടൻ അവിടെ ഉള്ളിടത്തോളം കാലം അങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് അവൾക്ക് അറിയാം....ദേവൂട്ടിയുടെ വാശിക്ക് മുന്നിൽ അമ്മയും അച്ഛനും നന്ദനും ഇറങ്ങിയതും ദേവൂട്ടി പുഞ്ചിരിയോടെ നോക്കി നിന്നു....!
"കൂടെ പോവായിരുന്നില്ലേ...."
ചേട്ടത്തി അവളുടെ നിൽപ് കണ്ട് ചോദിച്ചതും അവൾ ചേട്ടത്തിയെ തുറിച്ചു നോക്കി....!
"ഞാനെ ഇല്ലാതുള്ളൂ.... എന്റെ മനസ് അവരോടൊപ്പം തന്നെയാണ്...."
അവൾ അതും പറഞ്ഞു മുറിയിലേക്ക് ചെന്നു.... ശ്രീയേട്ടനെ ഒന്ന് കാണണം.... അല്ലെങ്കിൽ മനസിന്റെ നിയന്ത്രണം നഷ്ടമാവും.... അതിനിപ്പോ എന്താ ഒരു വഴി.... അവൾ ചിന്തയോടെ ഇരുന്നതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....!
🙄ഇവളെന്താ വിഡിയോ കോൾ ചെയ്യുന്നേ....ഇപ്പൊ ഞാൻ അവിടന്ന് ഇറങ്ങിയതല്ലേ ഉള്ളൂ.... നന്ദൻ ആ ചിന്തയോടെ ദേവൂട്ടിയുടെ കോൾ അറ്റൻഡ് ചെയ്തു....!
"നിനക്ക് എന്നെ കാണാതിരിക്കാൻ പറ്റുന്നില്ലേ.... അടുത്ത് ഉള്ളപ്പോൾ വല്യ സ്നേഹം ഒന്നും കാണാറില്ലല്ലോ...."
"ഈ...!
കുഞ്ഞേട്ടൻ ബാക്ക് ക്യാമറ ഓൺ ചെയ്തു ആ ഫോൺ ഷർട്ടിന്റെ പോക്കെറ്റിൽ ഇട്ടേക്ക്...."
"അപ്പൊ അതാണ് കാര്യം...."
"മ്മ്....പക്ഷെ ശ്രീയേട്ടൻ കാണരുത്...."
"ഓകെ...."
അത് കേട്ടതും അവൾ വിഷമത്തോടെ ഒന്ന് പുഞ്ചിരിച്ചു....!
🙄എന്താവോ എന്തോ....? കോളിങ് ബെൽ അമർത്തിയതും അത് കേട്ട് കോട്ട് വായും ഇട്ടു വരുന്ന ശ്രീക്കുട്ടി ഡോർ തുറന്നു.... മുന്നിൽ നിൽക്കുന്ന നന്ദനെ കണ്ട് അവൾ പരിസരം മറന്നു വായും പൊളിച്ചു നിന്നു.... 😍
നന്ദനും പെണ്ണിന്റെ നിൽപ് കണ്ട് അച്ഛനെയും അമ്മയെയും നോക്കി ഒന്ന് ഇളിച്ചു....!ദേവൂട്ടി അവളുടെ കിളി പോയ നിൽപ് കണ്ടതും സങ്കടം ഒക്കെ മറന്നു ചിരിച്ചു....!
"ആരാടി....?!!"
എന്നും ചോദിച്ചു അമ്മ വന്നതും ശ്രീക്കുട്ടി വെളിവ് വന്ന പോലെ അവരെ നോക്കി ഒന്ന് ചിരിച്ചു അകത്തേക്ക് ഓടി കയറി.... നൈറ്റ് ഡ്രസ്സ് ആണ്.... ഒന്ന് മാറ്റിക്കളയാം....!
"കേറി വാ.... ഇരിക്ക്...."
പെങ്ങളെ സ്വീകരണം കണ്ട് നന്ദന്റെ അച്ഛൻ അകത്തേക്ക് കയറി....പിന്നാലെ അമ്മയും നന്ദനും....!
പുറത്തേക്ക് പോയ മാമൻ അകത്തേക്ക് വരുന്നത് കണ്ട് നന്ദൻ ചെറുതായി ഒന്ന് പതറി....അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി കക്ഷി നേരെ പാൽ പാക്കറ്റും കൊണ്ട് കിച്ചണിലേക്ക് വിട്ടു....!
"അവരെന്താടി ഇവിടെ....?!!"
"ദെ മനുഷ്യാ....അവരോട് നല്ലത് പോലെ പെരുമാറിയാൽ നിങ്ങൾക്ക് കൊള്ളാം....വെറുതെ ഇനിയും പ്രശ്നം ഉണ്ടാക്കി ആൾക്കാരെ കൊണ്ട് പറയിക്കരുത്...."
"വീട്ടിൽ കേറി വരുന്നവരോട് അപമാര്യാദയായി പെരുമാറുന്ന സ്വഭാവം ഞങ്ങളെ തറവാട്ടുകാർക്ക് ഇല്ല...."
"എന്റെ തറവാട്ടുകാർക്ക് ഉണ്ടെന്നാണോ...."😬
"അതല്ലേ അന്ന് അവിടെ പോയപ്പോൾ കണ്ടത്....നിന്റെ ഏട്ടൻ എന്നെ അഭമാനിച്ചു വിട്ടത് ഒന്നും ഞാൻ മറക്കില്ല...."
"ഏട്ടൻ എന്ത് അപമാനിച്ചെന്നാ.... നിങ്ങളെ മോനെ വേണ്ടെന്ന് ദേവൂട്ടി പറഞ്ഞു അതിനല്ലേ പ്രശ്നം ഉണ്ടാക്കിയത്.... അതിന് എന്റെ ഏട്ടനെ കുറ്റം പറഞിട്ട് കാര്യം ഇല്ല നിങ്ങടെ പെങ്ങളെയല്ലേ മോൾ ആ സ്വഭാവം അല്ലെ അതിന് കിട്ടിയിട്ടുണ്ടാവുക...."😬
കിച്ചണിൽ നിന്നും ബഹളം കേട്ടതും ഹാളിൽ ഇരിക്കുന്ന മൂന്നും പരസ്പരം ഒന്ന് നോക്കി....🙄
ശ്രീക്കുട്ടി റെഡി ആയി ഒന്ന് കൂടെ കണ്ണാടിയിൽ നോക്കി താഴേക്ക് ഇറങ്ങുമ്പോൾ തന്നെ കേട്ടത് അച്ഛന്റെയും അമ്മയുടെയും പൊരിഞ്ഞ വഴക്ക്.... അത് പിന്നെ ഇടക്ക് ഉള്ളത് ആണ്,,,ആങ്ങളയെ പറയുന്നത് പെങ്ങൾക്കും പെങ്ങളെ പറയുന്നത് ആങ്ങളയ്ക്കും സഹിക്കില്ല....!
ഇരിക്കുന്നവരെ ഒന്ന് നോക്കി ഇളിച്ചു പെണ്ണ് കിച്ചണിലേക്ക് ഓടി....!
"ഓഹ് ഒന്ന് നിർത്തിയെ...."
പെണ്ണ് രണ്ടിന്റെയും ഇടയിൽ കേറി നിന്നോണ്ട് പറഞ്ഞതും രണ്ടും ഒന്ന് തുറിച്ചു നോക്കി നിർത്തി....!
"ഇങ്ങ് താ ചായ ഞാൻ കൊടുക്കാം...."
അച്ഛനോടൊപ്പം ഉള്ള വഴക്കിനിടയിലും അമ്മയുണ്ടാക്കിയ ചായ ട്രെയിൽ എടുത്തു വെച്ച് ഷാൾ ഒക്കെ നേരെയാക്കി അതും എടുത്തു അവൾ നടന്നു.... നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടാണ് അവൾ ട്രെ നീട്ടിയത്....പെണ്ണ് കാണാൻ ആണ് ഇത് പോലെ വന്നതെങ്കിൽ എന്ന് രണ്ടും ഒരു നിമിഷം ചിന്തിക്കാതെ ഇരുന്നില്ല....!❤️
"ശ്രീ എവിടെ....?
അവനെ കാണാൻ വേണ്ടിയാ ഞങ്ങൾ വന്നത് തന്നെ....."
നന്ദൻ പറഞ്ഞതും ശ്രീക്കുട്ടി മുകളിലേക്ക് ഓടി....!
അവൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും ശ്രീക്കുട്ടി ഓടി വരുന്നത് കണ്ട് അവളെ നോക്കി....!
"എന്താടി...."
"ഏട്ടനെ കാണാൻ നന്ദേട്ടനും മാമനും മാമിയും ഒക്കെ വന്നിട്ടുണ്ട്...."
അത് കേട്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....!
"അതികം അങ്ങ് സന്തോഷിക്കേണ്ട.... ദേവൂട്ടി വന്നിട്ടില്ല...."
"പോടീ...."
അവൻ സങ്കടം മറച്ചു പിടിച്ചു കൊണ്ട് അതും പറഞ്ഞു വേഗം ഷർട്ട് എടുത്തിട്ട് താഴേക്ക് ഇറങ്ങി.... അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു നന്ദന്റെ അടുത്ത് വന്നിരുന്നു....!
"ഇപ്പൊ എങ്ങനെ ഉണ്ട്...."
"കുഴപ്പം ഒന്നും ഇല്ല...."
നന്ദൻ ആണെങ്കിൽ ദേവൂട്ടിക്ക് കാണാൻ പറ്റാത്ത പൊസിഷനിൽ ആയോണ്ട് എങ്ങനെ മാറി ഇരിക്കും എന്ന ചിന്തയിൽ ആണ്....അവൾ ആണെങ്കിൽ ശ്രീയേട്ടന്റെ സൗണ്ട് മാത്രം കേട്ട് നിരാശയോടെ ഇരുന്നു....!അല്ലേലും ഈ കുഞ്ഞേട്ടനെ ഒരു കാര്യം ഏല്പിച്ചാൽ അത് ഇങ്ങനെയാ.... 😒
"എന്താ ശരിക്കും ഉണ്ടായത്..."
"അത് ചെറുതായി ഒന്ന് ബാലൻസ് തെറ്റി വീണു...."
"അതെങ്ങനാ മനസ് ഇപ്പോ എവിടെയൊക്കെയോ അല്ലെ..."
അമ്മ അവനെ നോക്കി നിരാശയോടെ പറഞ്ഞതും അവർ കുറ്റബോധത്തോടെ തലയും താഴ്ത്തി ഇരുന്നു....!ദേവൂട്ടിക്കും അത് കേട്ട് സഹിക്കാൻ ആയില്ല....!
"ഞങ്ങൾക്ക് ആരായാലും എതിര് ഇല്ല.... പക്ഷെ അവൾ ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എങ്ങനെയാ നിർബന്ധിക്കുക....അന്ന് ദാസ് ദേഷ്യത്തോടെ ഒന്ന് സംസാരിച്ചതിനാ അവൾ സങ്കടപ്പെട്ട് മരിക്കാൻ പോയത്...."
അത് കേട്ടതും ശ്രീദേവ് എന്തോ ഓർത്ത പോലെ ഇരുന്നു.... ഒരിക്കലും അവളുടെ ഏട്ടൻ ദേഷ്യപ്പെട്ടതിന് ദേവൂട്ടി അങ്ങനെ ചെയ്യില്ല.... അന്ന് മറ്റെന്തോ സംഭവിച്ചിട്ടുണ്ട്....!
"ഇവന് ഒരു പെണ്ണിനെ ഇഷ്ടം ആണെന്നും അത് ദേവൂട്ടിയാണെന്നും കേട്ടപ്പോൾ ഞങ്ങൾ പിന്നെ ഒന്നും ആലോചിച്ചില്ല.... ഞങ്ങൾ കരുതി അവൾക്കും ഇവനെ ഇഷ്ടം ആണെന്ന്....അത് കൊണ്ടാ ഇവൻ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ അങ്ങോട്ട് വന്നത്...."
😍ഇതൊന്നും കേൾക്കാതെ ശ്രീക്കുട്ടിയും നന്ദനും കണ്ണും കണ്ണും നോക്കി നിൽപ്പാണ്....ശ്രീയേട്ടന് എന്താ പറ്റിയത് എന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന ദേവൂട്ടി അവനെ കാണാതെ ശ്രീക്കുട്ടിയുടെ പ്രേമത്തിന്റെ നോട്ടം ആണ് കണ്ട്കൊണ്ടിരിക്കുന്നത്.... 😟കഷ്ടം ഇവറ്റകൾക്ക് ആർക്കെങ്കിലും ഒന്ന് തുറന്ന് പറഞ്ഞാൽ എന്താ....!
അവന്റെ പോക്കെറ്റിൽ നിന്നുല്ല ലേറ്റ് കണ്ട് ശ്രീദേവ് കാര്യം മനസ്സിൽ ആയ പോലെ ഒന്ന് ചിരിച്ചു.... എങ്ങനെ എങ്കിലും ഞാൻ ആയിട്ട് ചെന്ന് കാണേണ്ടി വരും....പെണ്ണ് അതും ചിന്തിച്ചു നിരാശയോടെ കോൾ കട്ടാക്കി....!
"എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ...."
എന്നും പറഞ്ഞു അവരൊക്കെ ഇറങ്ങിയതും ശ്രീദേവ് ബൈക്കിന്റെ ചാവി എടുത്തു ഇറങ്ങുന്നത് കണ്ട് അച്ഛനും അമ്മയും അവനെ നീ എങ്ങോട്ടാണെന്ന പോലെ നോക്കി....!
"ഒരു അത്യാവശ്യകാര്യം ഉണ്ട്...."
"രണ്ട് ദിവസം എങ്കിലും തിരക്കൊക്കെ മാറ്റി വെച്ച് റസ്റ്റ് എടുക്ക്...."
"അതൊക്കെ പിന്നെയും ആവാം...."
എന്നും പറഞ്ഞു അവൻ ഇറങ്ങി....!
🙄അപ്പൊ ഇവന് ഇനിയും വീഴാൻ ഉള്ള ഉദ്ദേശം ഉണ്ടോ.... എന്ന പോലെ അച്ഛൻ അമ്മയെ ഒന്ന് നോക്കിയതും നേരത്തെ കഴിഞ്ഞ തല്ലിന്റെ ബാക്കി എന്ന പോലെ അമ്മ അച്ഛനെ തുറിച്ചു നോക്കി....!
"എന്റെ ആങ്ങളയെ കാണുമ്പോൾ നിങ്ങൾ നിങ്ങളുടെ തനി സ്വഭാവം പുറത്തെടുക്കുന്നത് നിർത്തിക്കൊണം...."
"ഒരു ആങ്ങളയും പെങ്ങളും....നിന്റെ ക്ഷേമം അന്വേഷിച്ചു എന്നെങ്കിലും വന്നിട്ടുണ്ടോടി നിന്റെ ഈ ഏട്ടൻ...."
😟രണ്ടും കൂടി തുടങ്ങി എന്ന് കണ്ടതും ശ്രീക്കുട്ടി പിന്നെ മുറിയിലേക്ക് വലിഞ്ഞു.... അവൾക്ക് ഒന്ന് പിടിച്ചു മാറ്റിയാൽ എന്താ....!
💕____💕
തെങ്ങിൽ നിന്നും ഇറങ്ങിയ ഭാസി തന്നെയും വൈറ്റ് ചെയ്തു നിക്കുന്ന ശ്രീദേവിനെ കണ്ട് ചെറുതായി ഒന്ന് ഞെട്ടി....!
"അന്ന് ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോവുമ്പോ തന്നെ ഞാൻ ഇവിടെ കണ്ടതാ.... അന്ന് ദേവൂട്ടി ദാസേട്ടന്റെ പിന്നാലെ വന്നത് ഭാസി കണ്ടിരുന്നോ...."
"അത്....ഇ... ല്ല...."
"ഇല്ലേ...."
ശ്രീദേവിന്റെ നോട്ടത്തിൽ തന്നെ ഭാസി ഒന്ന് പതറി....!
"അന്ന് തൊട്ട് അവൾ പഴയ ദേവൂട്ടിയല്ല...ആർക്കോ വേണ്ടി ചിരിച്ചു കളിച്ചു നടക്കുന്നു.... എനിക്കറിയണം ഭാസി അവൾക്ക് എന്താ പറ്റിയത് എന്ന്...."
"അത്.... ദേവൂട്ടി ഒന്നും ആരോടും പറയരുത് എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ...."
"ഭാസിയാ പറഞ്ഞത് എന്ന് അവൾ അറിയില്ല....ഇതിന്റെ പേരിൽ ഭാസിയോടുള്ള അവളെ ഇഷ്ടം കുറയാനും പോണില്ല...."
"അന്ന് ഒരുത്തൻ കാറിൽ വന്ന് അവളെ ബലമായി അതിൽ പിടിച്ചിട്ട് കൊണ്ട് പോയതാ.... ഞാൻ ഇറങ്ങി പിന്നാലെ പോയെങ്കിലും അവരെ കണ്ടില്ല...."😢
അത് കേട്ട് അവൻ ഞെട്ടി തരിച്ചു നിന്നു...!
"ആളാരാണെന്ന് അറിയോ...."
"ഇല്ല...ഈ നാട്ടിൽ ഇതിന് മുൻപ് കണ്ടിട്ടുണ്ട്...."
അവന്റെ ഉള്ളിൽ പല മുഖങ്ങളും മിഞ്ഞി മറഞ്ഞു.... ഒടുക്കം അത് ശിവനിൽ തന്നെ എത്തി നിന്നു.... അവനെ അന്ന് തന്നെ തീർക്കേണ്ടത് ആയിരുന്നു....!😬അപ്പൊ തന്നെ ശ്രീദേവ് അവന്റെ താമസസ്ഥലത്തേക്ക് പോയി....!
"ആരാ....?!!"
"ശിവൻ ഇല്ലേ അവനെ കാണാൻ വന്നതാ ഞാൻ...."
"ഇല്ല....സാറിന്റെ അമ്മയ്ക്ക് സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു കുറച്ച് ദിവസം.... അവർ നേരെ സാറിന്റെ തറവാട്ടിലേക്കാ പോയത്...."
അവിടത്തെ ജോലിക്കാരി പറഞ്ഞതും അവൻ പിന്നെ കൂടുതൽ ഒന്നും ചോദിക്കാതെ തിരികെ വന്നു....!
ദേവൂട്ടി തന്നെ കാണാൻ ആഗ്രഹിച്ചത് ഓർത്ത് അവൻ രാത്രി അവളുടെ മുറിയിലേക്ക് വന്നതും അവൾ ബുക്കും വായിച്ച് കൊണ്ട് ഉള്ള ഇരിപ്പിൽ ഉറങ്ങുന്നത് കണ്ട് അവൻ ഒരു ചിരിയോടെ അവളെ കയ്യിൽ ഉള്ള ബുക്ക് മാറ്റി അവളെ കയ്യിൽ എടുത്തു ബെഡിൽ കിടത്തി....അവളെ തന്നെ നോക്കി ഇരുന്നു പതിയെ അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർന്നതും അവന്റെ സാമിപ്യം തിരിച്ചറിഞ്ഞ പോലെ അവൾ കണ്ണുകൾ തുറന്നു....!
ആദ്യം സ്വപ്നം ആണെന്ന് തോന്നിയെങ്കിലും അവനെ കണ്ട സന്തോഷത്തിൽ അവൾ എല്ലാം മറന്നു കൊണ്ട് അവനെ ഇറുക്കി പിടിച്ചു....!കണ്ണീരിനോടൊപ്പം മറന്നു തുടങ്ങിയ ചിന്തകൾ വീണ്ടും കടന്ന് വന്നതും അവൾ അവനെ അടർത്തി മാറ്റി....!
"ശ്രീയേട്ടൻ എന്താ ഇവിടെ....? ഞാൻ പറഞതല്ലേ ഇങ്ങോട്ട് വരരുത് എന്ന്...."
"ഇന്ന് ഞാൻ വന്നത് എനിക്ക് നിന്നെ കാണാൻ അല്ല.... നിനക്ക് എന്നെ കാണാൻ വേണ്ടിയാ...."
അത് കേട്ടതും അവൾ മനസ്സിൽ ആവാതെ അവനെ നോക്കി....!
"നീയല്ലേ ഇന്ന് എന്നെ കാണാൻ ആഗ്രഹിച്ച് നന്ദനെ വിട്ടത്....മനഃപൂർവം തന്നെയാ ഞാൻ ക്യാമറക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞു മാറിയത്...."
"അത്....എനിക്ക് ഒന്നും അറിയില്ല...."
"നിന്നെക്കാൾ നന്നായി എനിക്ക് നിന്നെ മനസ്സിൽ ആക്കാൻ പറ്റും.... അത് കൊണ്ട് നീ പരുങ്ങണ്ട.... എനിക്ക് ഇത്രയൊക്കെയേ ഉള്ളു.... വേറെ പ്രശ്നം ഒന്നുല്ല...."
അവൾ അവന്റെ മുറിവിലേക്ക് ഒക്കെ ഒന്ന് നോക്കി....അത് കണ്ട് നിൽക്കാൻ അവൾക്ക് ആവാത്ത പോലെ അവളുടെ നെഞ്ചു പിടഞ്ഞു....!
"എവിടെ നോക്കിയാ ബൈക്ക് ഓടിക്കുന്നെ...."
"മനസ് മുഴുവനും നിന്റെ അടുത്ത് ആയിപ്പോയി.... അപ്പൊ പിന്നെ ഒന്നും കണ്ടില്ല...."
അവൾ ദയനീയമായി അവനെ നോക്കി....!
"വെറുതെ ലേറ്റ് ആക്കണ്ട.... ശ്രീയേട്ടന് ഇനി പൊയ്ക്കൂടേ...."
"ഞാൻ ഇന്ന് പോണില്ല....ഇന്ന് ഇവിടെ നിന്റെ കൂടെ കിടക്കാം....നിനക്ക് ആഗ്രഹം ഇല്ലേ എന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കണം എന്ന്...."
"ദെ ശ്രീയേട്ടാ....ഇവിടെ വല്യേട്ടൻ ഉള്ളതാ....വെറുതെ വല്യേട്ടന്റെ കയ്യിന്ന് തല്ല് വാങ്ങേണ്ട...."
"നിനക്ക് വേണ്ടി ആരുടെ കയ്യിൽ നിന്നും തല്ല് വാങ്ങാൻ ഞാൻ റെഡിയാ...."
"ശ്രീയേട്ടനോടാ പോവാൻ പറഞ്ഞത്.... ഞാൻ കാരണം ശ്രീയേട്ടന് ഒന്നും സംഭവിക്കുന്നത് എനിക്ക് ഇഷ്ടം അല്ല...വെറുതെ എന്നെ കൊണ്ട് ശ്രീയേട്ടന് ചീത്തപ്പേര് ഉണ്ടാവേണ്ട...."
അവൾ വിഷമത്തോടെ തന്നെ പറഞ്ഞു....!
"ഞാൻ ഇവിടന്ന് പോയാൽ നിനക്ക് കരഞ്ഞു തീർക്കാൻ ആണോ...."
അവൾ ഒന്ന് പതറി കൊണ്ട് അവനെ നോക്കി....!
"എന്തിനാ ദേവൂട്ടി ഇങ്ങനെ സ്വയം നീറി കഴിയുന്നെ.... നിന്നെ ഞാൻ മനസ്സിൽ ആക്കിയില്ലെങ്കിൽ പിന്നെ ആർക്കാ മനസ്സിൽ ആവാ....മറ്റുള്ളവരുടെ മുന്നിൽ നീ ഹാപ്പി ആയി കാണിക്കുന്നുണ്ടെങ്കിലും എനിക്കറിയാം നിന്റെ നെഞ്ചു പിടയുന്നത്...."
എന്നും പറഞ്ഞു അവൻ എണീറ്റു....അവന്റെ വാക്കുകളിൽ അവൾ കണ്ണീരോടെ പിറകിൽ നിന്ന് അവനെ കെട്ടിപ്പിടിച്ചു നിന്നു....!
"സോറി ശ്രീയേട്ടാ...."
അവൾ അവന്റെ പുറത്ത് മുഖം അമർത്തി കൊണ്ട് പറഞ്ഞു....!
"ഞാൻ ചീത്തയായിപ്പോയി ശ്രീയേട്ടാ.... ശ്രീയേട്ടന് തരാൻ എന്റെ കയ്യിൽ ഇപ്പൊ ഒന്നും ഇല്ല.... ഈ എന്നെ പോലും...."
അവളുടെ വാക്കുകൾ കേട്ട് അവൻ ഞെട്ടി തരിച്ചു നിന്നു....!
"അത് കൊണ്ട് മാത്രാ ഞാൻ ശ്രീയേട്ടനിൽ നിന്ന് അകലാൻ ശ്രമിക്കുന്നത്.... പക്ഷെ എനിക്കതിന് പറ്റുന്നില്ല.... ശ്രീയേട്ടൻ എങ്കിലും എന്നെ മറക്കണം.... നല്ലൊരു പെണ്ണിനെ കണ്ടെത്തി വിവാഹം ചെയ്യണം.... അത് മാത്രേ ഇപ്പൊ എനിക്ക് ആഗ്രഹം ഉള്ളു....മറ്റെല്ലാ ആഗ്രഹങ്ങളും എന്നിൽ നിന്ന് അവസാനിച്ചു...."
അവൾ ഒരു പൊട്ടികരച്ചിലോടെ പറഞ്ഞതും അവനും അതൊന്നും കേട്ട് നിൽക്കാൻ ആവാതെ അവളെ പിടിച്ചു തന്റെ മുന്നിൽ നിർത്തി അവളെ ഇറുകെ ചേർത്തു പിടിച്ചു....!
"നിന്റെ ശരീരം അല്ലെ അവന് നേടി എടുക്കാൻ പറ്റിയിട്ടുള്ളൂ....ഈ മനസിൽ ഞാൻ മാത്രം അല്ലെ ഉള്ളു ദേവൂട്ടി എനിക്ക് അത് മതി...."
അത് കേട്ടതും അവൾ മുഖം ഉയർത്തി അവനെ നോക്കി....!
"വേണ്ട.... ഞാൻ സമ്മതിക്കില്ല... മറ്റൊരാൾ തൊട്ട അഴുക്ക് പുരണ്ട എന്നെ ശ്രീയേട്ടൻ ജീവിതകാലം മുഴുവനും.... വേണ്ട.... ശ്രീയേട്ടാ... ശ്രീയേട്ടന് എന്നേക്കാൾ നല്ല പെണ്ണിനെ തന്നെ കിട്ടും...."
"കിട്ടുമായിരിക്കും....എനിക്ക് നിന്നെ മാത്രം മതി.... എന്റെ ഈ കാന്താരിയെ...."
അവൻ അവളെ മുഖം കയ്യിൽ എടുത്തു ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ കയ് എടുത്തു മാറ്റി....!
"ഞാൻ സമ്മതിക്കില്ല.... ഞാൻ ചീത്തയാ ശ്രീയേട്ടാ...."
"എന്നാര് പറഞ്ഞു....നിന്റെ ഈ ശരീരത്തെ അല്ല ഞാൻ പ്രണയിച്ചത്.... ഏഴു വർഷം ഒരു മടുപ്പും ഇല്ലാതെ എന്റെ പിന്നാലെ നടക്കാൻ കാണിച്ച ആ മനസ് ഇല്ലേ അതിനെയാ....അവിടെ ഞാൻ ഉള്ളിടത്തോളം കാലം നീ എന്റേത് മാത്രാ ദേവൂട്ടി....നീ ഇപ്പോഴും എന്റെ ആ പഴയ ദേവൂട്ടി തന്നെയാ...."
അവൾ ഒന്നും പറയാൻ ആവാതെ അവന്റെ സ്നേഹത്തിന് മുന്നിൽ വിതുമ്പിയതും അവൻ അവളുടെ മുഖം കയ്യിൽ ആക്കി നെറ്റിയിൽ അമർത്തി ചുംബിച്ചു....!
"ഇനി ഈ കണ്ണ് നിറയാൻ പാടില്ല.... നിന്റെ മനസ്സിൽ എന്താണെന്ന് അറിയാത്തത് കൊണ്ടുള്ള വിഷമം മാത്രേ എനിക്ക് ഉണ്ടായിട്ടുള്ളൂ.... എന്റെ പഴയ ദേവൂട്ടിയില്ലേ ആ കാന്താരി മുളക്,,,,ഇനി നിന്നെ കാണുമ്പോൾ നീ അങ്ങനെ ആയിരിക്കണം.... ഇനി ഒന്നിനും വിട്ടു കൊടുക്കാതെ ഈ കഴുത്തിൽ ഞാൻ ഒരു താലി കെട്ടി നിന്നെ സ്വന്തം ആക്കാൻ പോവാ....നീ സമ്മതിച്ചില്ലേലും നിന്നെ ഞാൻ കെട്ടിയിരിക്കും...."
"വേണ്ട....ശ്രീയേട്ടാ.... എനിക്ക് അത് സഹിക്കില്ല....എന്റെ ശ്രീയേട്ടന്റെതാവുമ്പോ എനിക്കിപ്പോ ആ പഴയ സന്തോഷം കിട്ടില്ല...."
അവൾ കണ്ണീരോടെ അവന്റെ നെഞ്ചിൽ വീണു കൊണ്ട് പറഞ്ഞു....!
"എന്റേതായി കഴിഞാൽ നിന്റെ സന്തോഷം ഒക്കെ ഞാൻ തിരികെ കൊണ്ട് വന്നോളാം.... പോരെ...."
അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....!
"ഇല്ല ശ്രീയേട്ടാ ഞാൻ ഒരിക്കലും സമ്മതിക്കില്ല.... ശ്രീയേട്ടൻ വേറെ ഏത് പെണ്ണിനെ കെട്ടിയാലും ഞാൻ സന്തോഷിക്കും.... പക്ഷെ ഈ ദേവൂട്ടിയെ വേണ്ട....ആ ശിവൻ എന്നോട് പറഞ്ഞത് ഒരിക്കലും നമ്മൾ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ അയാൾ സമ്മതിക്കില്ലെന്നാണ്.... നമ്മളെ അകറ്റാൻ വേണ്ടി മാത്രം ആണ് അയാൾ ഈ നാട്ടിലേക്ക് വന്നത്.... അയാളുടെ പക മുഴുവനും എന്നോടാണ്.... അറിഞ്ഞു കൊണ്ട് ഒരാളെ പോലും വേദനിപ്പിച്ചിട്ടില്ല എന്നിട്ടും അയാൾ എങ്ങനെയാ എന്റെ ഇത്രയും വലിയ ശത്രു ആയത്.... അയാളുടെ കയ്യിലാ എന്റെ ആയുസ് പോലും ഉള്ളത്....എന്നെ അയാള് പിന്നാലെ നടന്ന് കൊല്ലാ കൊല ചെയ്യാണ്....അയാളുടെ ഒരു അശ്രദ്ധ മതി എന്റെ ശരീരം ഈ ലോകം മുഴുവനും കാണാൻ....അങ്ങനെ വല്ലതും സംഭവിച്ചാൽ ആ നിമിഷം മരിക്കാൻ തയാർ ആയാണ് ഞാൻ ജീവിക്കുന്നത്.... അത് വരെ എന്നെ സ്നേഹിക്കുന്നവരെ ഒക്കെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രാ ഞാൻ എല്ലാം മറന്നു പഴയ ദേവൂട്ടി ആവാൻ ശ്രമിക്കുന്നത്.... പക്ഷെ ശ്രീയേട്ടനെ മാത്രം എനിക്ക് സന്തോഷിപ്പിക്കാൻ ആവില്ല...."
അവൾ കണ്ണീരോടെ തന്നെ പറഞ്ഞു....!
"നീ എന്റേതയാൽ ഞാൻ ആയിരിക്കും ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാൻ....പക്ഷെ നിന്നെ ഇത്രയൊക്കെ വേദനിപ്പിച്ച അവൻ ഇനി ജീവനോടെ ഉണ്ടാവില്ല.... ഏത് പാതാളത്തിൽ ആണെങ്കിലും ഈ ശ്രീദേവ് അവനെ തേടി ചെന്ന് എന്റെ പെണ്ണിനെ ഇത്രയധികം വേദനിപ്പിച്ചതിനുള്ളത് ഞാൻ കൊടുത്തിരിക്കും...."
അവൻ അവളെ തന്നിൽ നിന്ന് മാറ്റി കൊണ്ട് അത്യധികം ദേഷ്യത്തോടെ പറഞ്ഞു.....!
അവളുടെ കണ്ണുനീർ തുടച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവളെ ബെഡിലേക്ക് പിടിച്ചു കിടത്തി....!
"ഉറങ്ങിക്കോ....ഞാൻ ഉണ്ടാവും കൂടെ....നിന്റെ ഏത് അവസ്ഥയിലും....മരണത്തെ പറ്റി ചിന്തിക്കുമ്പോൾ എന്നെ ഓർത്താൽ മതി.... നീയില്ലെങ്കിൽ ഞാൻ ഇല്ല.... നിന്റെ കൂടെ ഞാനും അങ്ങ് വരും...."
ഒന്ന് കൂടെ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ എണീറ്റതും അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി....!
"ശ്രീയേട്ടൻ എങ്ങോട്ടാ...."
"അവനെ കാണാൻ...."
"ഈ അവസ്ഥയിൽ...."
"നീ അനുഭവിക്കുന്ന വേദനയുടെ അത്രയൊന്നും ഇല്ലന്നെ...."
അവൻ ഒരു ചിരിയോടെ അതും പറഞ്ഞു അവളെ ഒന്ന് കൂടെ നോക്കി പുഞ്ചിരിയോടെ അവിടെ നിന്നും ഇറങ്ങി....!
ദേവൂട്ടിയുടെ ഓരോ വാക്കിലും അവൻ ശിവനോടുള്ള ആളികത്തുന്ന ദേശ്യം കടിച്ചു പിടിച്ചായിരുന്നു നിന്നത്...എന്റെ പെണ്ണിനെ വേദനിപ്പിച്ചതിനുള്ളത് മുഴുവനും നീ അനുഭവിക്കാൻ പോണേ ഉള്ളു....!😬
💕____💕
നിർത്താതെയുള്ള കോളിങ് ബെൽ കേട്ടാണ് ശിവൻ കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന് ഷർട്ട് എടുത്തിട്ട് കൊണ്ട് ഡോർ തുറന്നത്.... മുന്നിൽ കലിപ്പിൽ നിൽക്കുന്ന ശ്രീദേവിനെ കണ്ട് അവൻ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ പുച്ഛത്തോടെ ഒന്ന് ചിരിച്ചു....!
"ഹാ ഇതാര്.... ദേവൂട്ടിയുടെ ശ്രീയേട്ടനോ.... ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ...."
അവൻ പുച്ഛത്തോടെ പറഞ്ഞതും ശ്രീദേവ് കലിപ്പിൽ അവന്റെ നെഞ്ചിൽ നോക്കി ഒരു ചവിട്ടായിരുന്നു.... പിന്നിലേക്ക് തെറിച്ചു വീണ ശിവൻ എണീക്കുന്നതിന് മുന്നേ ശ്രീ അവന്റെ അടുത്ത് ചെന്ന് കോളറിൽ പിടിച്ചു നിർത്തി....!
"😬ഡാ....നീ എന്റെ പെണ്ണിനെ...."
ശ്രീ ദേഷ്യം നിയന്ത്രിക്കാൻ ആവാതെ ശിവനെ പൊതിരെ തല്ലി....അപ്പോഴും അവൻ ഒരു ഭ്രാന്തനെ പോലെ ചിരിച്ചു കൊണ്ടിരുന്നു....!
"അവളോട് ഇത്രയൊക്കെ ചെയ്തിട്ടും പിന്നെയും നീ എന്തിനാ അവളെ പിന്നാലെ നടന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നത്.... എന്തിനാ നിനക്ക് അവളോട് ഇത്രയും പക....അതിന് മാത്രം എന്ത് തെറ്റാ നിന്നോട് അവൾ ചെയ്തത്...."
അത് കേട്ടതും അവൻ വീണ്ടും ഒരു സൈക്കൊയെ പോലെ ആർത്തു ചിരിക്കാൻ തുടങ്ങി....!
"അതിന് കാരണം നീയാ ശ്രേദേവ്....!
നിന്റെ പ്രണയിനി ആയത് കൊണ്ട് മാത്രം ആണ് ഞാൻ അവളെ ദ്രോഹിക്കുന്നത്...."
അത് കേട്ട് ശ്രീദേവ് ഞെട്ടി തരിച്ചു നിന്നു....!😨
"നിന്നെയും ദേവപ്രിയയെയും ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഞാൻ എന്റെ പെങ്ങളുടെ ചിതയടങ്ങുന്നതിന് മുൻപ് അവൾക്ക് വാക്ക് കൊടുത്തതാ....നോക്ക്....അറിയോ നിനക്ക് ഇവളെ...."
അവൻ വിരൽ ചൂണ്ടിയ ഭാഗത്ത് അവൻ നോക്കിയതും ഫാമിലി ഫോട്ടോയിൽ ശിവനോട് ചേർന്ന് നിക്കുന്ന ആ പെണ്ണിനെ കണ്ടതും ശിവന്റെ മേലുള്ള അവന്റെ പിടി ഒന്ന് അയഞ്ഞു....!
"ശിവാനി...."
അവന്റെ കോളേജ് കാലത്തേക്ക് ചിന്തകൾ കടന്ന് കൊണ്ടവൻ മൊഴിഞ്ഞു....!പിന്നെ ചോദ്യഭാവത്തോടെ അവനെ ഒന്ന് നോക്കി....!
"അവൾ എന്റൊപ്പം അമ്മയുടെ വയറ്റിൽ വെച്ച് തന്നെ ഉണ്ടായിരുന്ന എന്റെ ഒരേ ഒരു പെങ്ങളാ....രണ്ട് മിനിറ്റിന് ശേഷം ഉള്ള എന്റെ കുഞ്ഞനിയത്തി....അച്ഛൻ ചെറുപ്പം തൊട്ടേ ഒരു ആക്സിഡന്റിൽ ഞങ്ങളെ വിട്ടു പോയി.... പിന്നീട് അങ്ങോട്ട് എന്റെ അമ്മ കഷ്ടപ്പെട്ടിട്ടാണ് ഞങ്ങളെ വളർത്തിയത്.... കോളേജ് ലൈഫിലേക്ക് കടന്നപ്പോൾ എന്റെ കൂടപിറപ്പിന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി ഞാൻ പഠനം നിർത്തി അവളെ കോളേജിലേക്ക് അയച്ചു.... ചെറിയ ബിസിനസിൽ തുടങ്ങി അത് ഞങ്ങളെ ജീവിത മാർഗം ആയപ്പോൾ ഞങ്ങളെ നഷ്ടപ്പെട്ടു പോയ സന്തോഷം ഒക്കെ തിരിച്ചു വന്നു...!
കുറച്ച് നാളുകൾ കൊണ്ട് തന്നെ അവൾ എന്റെ അടുത്ത് വന്ന് എനിക്കൊരു പ്രണയം ഉണ്ടെന്ന് പറഞ്ഞു.... അത് കേട്ടപ്പോൾ ഞങ്ങളും ഒരുപാട് സന്തോഷിച്ചു.... എന്തും ആദ്യം അവൾ വന്ന് പറയുന്നത് എന്നോടായിരുന്നു....എനിക്ക് സമ്മതം ആണെന്ന് കേട്ടപ്പോൾ അവൾ അവനോട് ഇഷ്ടം ആണെന്ന് പറയാൻ തീരുമാനിച്ചായിരുന്നു പിറ്റേന്ന് കോളേജിലേക്ക് പോയത്.... പക്ഷെ അന്ന് തിരിച്ചു വന്ന അവളുടെ മുഖത്തുള്ള വിഷമം ഞാൻ കണ്ടു...."
ശിവൻ കണ്ണീരോടെ അന്നത്തെ ദിവസം ഓർമിച്ചു....!
____
"എന്ത് പറ്റിയെടോ.... നിന്റെ ദേവിനെ ഇന്ന് കണ്ടില്ലേ...."
"കണ്ടു...."
"പ്രപ്പോസ് ഏറ്റില്ലേ...."
ശിവൻ അവളുടെ മുഖത്തെ നിരാശ കണ്ട് ചോദിച്ചു....!
"ദേവിന് മറ്റൊരു പെണ്ണിനെ ഇഷ്ടം ആണെന്ന്...."
അവൾ കണ്ണീരോടെ പറഞ്ഞതും ശിവൻ അവളെ ചേർത്തു പിടിച്ചു....!
"സാരല്ല... നമുക്ക് വേറെ ആളെ നോക്കാം...."
"ഇല്ല ശിവാ.... എനിക്ക് ദേവിനെ അല്ലാതെ മറ്റൊരു പുരുഷനെ സങ്കല്പിക്കാൻ പോലും പറ്റില്ല.... അവനെ ഞാൻ ഒരു പെണ്ണിനും വിട്ടു കൊടുക്കില്ല...."
അവൾ വാശിയോടെ പറഞ്ഞതും ശിവൻ അവളെ വിഷമത്തോടെ നോക്കി....എന്ത് ആഹ്രഹിച്ചിട്ടുണ്ടെങ്കിലും അവൾ അത് നേടി എടുക്കാതെ അതിൽ നിന്ന് പിൻതിരിയാറില്ല....അത് ആരെക്കാളും ശിവനറിയാം....!അത് കൊണ്ട് തന്നെ അവൻ അവളെ ഓരോന്ന് പറഞ്ഞു മനസ് മാറ്റാൻ നോക്കിയെങ്കിലും അവൾ പിന്മാറിയില്ല....!
ദിവസവും അവൾ അവന്റെ പിന്നാലെ നടന്നെങ്കിലും അവന്റെ മനസ്സിൽ താൻ ഒരിക്കലും കടന്ന് ചെല്ലില്ലെന്ന് കണ്ട് അവൾ നിരാശയോടെ ആയിരുന്നു വീട്ടിലേക്ക് വന്നത്....!ശിവൻ അവളെ അടുത്ത് ചെല്ലുമ്പോൾ അവൾ പകയോടെ കുത്തി കുറിച് കൊണ്ടിരിക്കുന്ന പേരിലേക്ക് അവൻ ഒന്ന് നോക്കി....!
"ദേവൂട്ടി....!
ആരാ ഇത്...."
അത് കേട്ടതും അവൾ കത്തി എരിയുന്ന കണ്ണുകളോടെ അവനെ നോക്കി....!
"എന്റെ ആ ജന്മ ശത്രു.... എന്റെ ദേവിന്റെ മനസ്സിൽ കയറി കൂടിയ പെണ്ണ്....ദേവ പ്രിയ എന്ന ദേവൂട്ടി.... എന്റെ ദേവിന്റെ മനസ്സിൽ കയറി കൂടിയതിന് അവളെ തിരഞ്ഞു പിടിച്ചു കൊല്ലണം എനിക്ക്.... അല്ലെങ്കിൽ വേണ്ട അവൾ തന്നെ എന്റെ ദേവിനെ വേണ്ടെന്ന് പറയണം....അതോടെ ദേവ് എന്റെയാവും....!
അല്ലെങ്കിൽ അവളെ ഇഞ്ചിഞ്ചായി ദേവിന്റെ മുന്നിൽ ഇട്ടു കൊല്ലണം.... ദേവിന്റെ മനസ്സിൽ കയറി കൂടിയതിനൊക്കെ അവൾ അനുഭവിക്കണം....!"
അവൾ ദേവൂട്ടിയോടുള്ള പകയോടെ പറയുന്നത് കേട്ടതും ശിവനും ആ പേരിനോട് ദേഷ്യം ആയിരുന്നു....!
"ദേവിനോട് ഞാൻ സംസാരിക്കണോ..."
"വേണ്ട ശിവാ.... ദേവിന്റെ മനസ്സിൽ ആ ദേവൂട്ടി ഉള്ളിടത്തോളം കാലം അവൻ ആര് പറഞ്ഞാലും കേൾക്കില്ല.... എനിക്കറിയാം എന്ത് ചെയ്യണം എന്ന്...."
അതും പറഞ്ഞു അവൾ മുറിയിലേക്ക് പോവുന്നത് ശിവൻ വിഷമത്തോടെ നോക്കി നിന്നു....!
***
ഒരിക്കൽ അവൻ മറ്റുള്ളവരുടെ മുന്നിൽ അഭാമാനിച്ചെന്ന് പറഞ്ഞു കൊണ്ടാണ് അവൾ വീട്ടിലേക്ക് വന്നത്....!
"അഭമാനിക്കപ്പെട്ടതിനല്ല അത് താൻ അത്രയേറെ പ്രണയിക്കുന്ന ദേവിൽ നിന്നായത് ആയിരുന്നു അവൾക്ക് സങ്കടം...."
പിറ്റേന്ന് കാലത്ത് ഡോർ തുറന്ന ശിവൻ കാണുന്നത് ഫാനിൽ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയാടുന്ന കൂടപിറപ്പിനെയാണ്....!അത് കണ്ടതും അവൻ ഞെട്ടി തരിച്ചു നിന്നു.... തന്റെ കൂടപിറപ്പിന്റെ അവസ്ഥ അവന് കണ്ട് നിൽക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു....!
"ശിവാനി..."
അവൻ കണ്ണീരോടെ കഴുത്തിലേ കുരുക്ക് ഊരി മാറ്റി അവളെ പിടിച്ചു കട്ടിലിൽ കിടത്തി വിളിച്ചു നോക്കിയെങ്കിലും അവളുടെ ജീവൻ നിലച്ചിരുന്നു....!
"എന്തിനാ മോളെ നീ ഇത് ചെയ്തത്...."
അമ്മയും കണ്ണീരോടെ അവളുടെ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു....!
'എന്റെ ആ ജന്മ ശത്രു.... എന്റെ ദേവിന്റെ മനസ്സിൽ കയറി കൂടിയ പെണ്ണ്....ദേവ പ്രിയ എന്ന ദേവൂട്ടി.... എന്റെ ദേവിന്റെ മനസ്സിൽ കയറി കൂടിയതിന് അവളെ തിരഞ്ഞു പിടിച്ചു കൊല്ലണം എനിക്ക്.... അല്ലെങ്കിൽ വേണ്ട അവൾ തന്നെ എന്റെ ദേവിനെ വേണ്ടെന്ന് പറയണം....അതോടെ ദേവ് എന്റെയാവും....!
അല്ലെങ്കിൽ അവളെ ഇഞ്ചിഞ്ചായി ദേവിന്റെ മുന്നിൽ ഇട്ടു കൊല്ലണം.... ദേവിന്റെ മനസ്സിൽ കയറി കൂടിയതിനൊക്കെ അവൾ അനുഭവിക്കണം....!'
ശിവാനിയുടെ ആ വാക്കുകൾ ഓർത്തതും ശിവൻ ദേഷ്യത്തോടെ ഇരുന്നു....!
"ഒരിക്കലും നിന്റെ ദേവ് ആ ദേവൂട്ടിയോടൊപ്പം ജീവിക്കില്ല....ഇത് നിന്റെ ശിവ നിനക്ക് തരുന്ന വാക്കാണ്.... നീ ആഗ്രഹിച്ചത് പോലെ അവളെ ഇഞ്ചിഞ്ചായി ഞാൻ കൊല്ലും...."
കൂടപിറപ്പിന്റെ കത്തിഎരിയുന്ന ചിതയിൽ നോക്കി ശിവൻ കണ്ണീരോടെ ശപതം ചെയ്തു....!
അവൾ തന്നെ വിട്ടു എന്നന്നേക്കും ആയി പോയെന്നുള്ള സത്യം ഉൾകൊള്ളാൻ അവന് കുറെ കാലം വേണ്ടി വന്നു.... പക്ഷെ അപ്പോഴും അവൻ ദേവൂട്ടിയോടുള്ള പകയോടെ ആയിരുന്നു ദിവസങ്ങൾ കഴിച്ചു കൂട്ടിയത്....!
പിന്നീട് അവളെ അന്വേഷിച്ചു വന്ന് അവൾ പഠിക്കുന്ന കോളേജിൽ എത്തി....അന്ന് ഒരു മഴയുള്ള ദിവസം ശിവന്റെ കണ്മുന്നിൽ പതിഞ്ഞ ആ നിമിഷം തന്നെ മനസ്സിൽ പ്രണയം മൊട്ടിട്ട് തുടങ്ങിയ പെണ്ണ് ദേവൂട്ടി ആയിരുന്നു....!അവളെ തിരക്കിയാണ് താൻ വന്നതെന്ന് ആ നിമിഷം വരെ അവനറിയില്ലായിരുന്നു....!
"ശിവൻ....താൻ ചോദിച്ച ദേവപ്രിയ എന്ന പെണ്ണിന്റെ സർട്ടിഫിക്കേറ്റിൽ ഉള്ള ഫോട്ടോ ഞാൻ ആരും കാണാതെ എടുത്തു നിനക്ക് സെൻറ് ചെയ്തിട്ടുണ്ട്...."
ആ കോളേജിൽ തനിക്ക് പരിചയമുള്ള ലക്ച്ചറെ അവൻ കയ്യിൽ ആക്കി അവളെ പറ്റി അന്വേഷിച്ചപ്പോൾ അവൻ പറയുന്നത് കേട്ടതും ശിവൻ പകയോടെ ഫോണിൽ വന്ന പിക് നോക്കി.... അവൾ തന്നെയാണ് തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന ദേവൂട്ടി എന്ന് മനസ്സിൽ ആക്കിയ ശിവൻ ആ നിമിഷം അവളെ തീർക്കാൻ എന്ന പോലെ കാർ മുന്നോട്ട് എടുത്തെങ്കിലും കൂടപിറപ്പിന്റെ ആഗ്രഹം പോലെ അവൾ ഇഞ്ചിഞ്ചായി മരിക്കണം എന്നുള്ളതാണെന്ന് ഓർത്ത് അവൻ ബ്രേക്ക് ചവിട്ടി....!
അങ്ങനെ അവൻ തന്റെ ലക്ഷ്യത്തോടെ പക എരിയുന്ന മനസും ആയി ആ നാട്ടിലേക്ക് വന്നു....ആ രാത്രി തന്നെയാണ് ദേവൂട്ടിയെ ശ്രീയോടൊപ്പം ബൈക്കിൽ അവൻ കണ്ടത്....!!
💕____💕
ശ്രീദേവ് എല്ലാം കേട്ട് നിസ്സഹായനായി നിന്നു....!
"എന്റെ ശിവാനിയുടെ ദേവ് നീയായത് കൊണ്ട് മാത്രം ആണ് നിന്നെ ഞാൻ വെറുതെ വിട്ടത്.... പക്ഷെ നിന്റെ മനസ്സിൽ ദേവൂട്ടി ഉള്ളിടത്തോളം കാലം അവളെ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല....!"
അത് കേട്ടതും ശ്രീദേവ് അരിശത്തോടെ അവനെ തുറിച്ചു നോക്കി....!
"നിനക്ക് ഭ്രാന്ത് ആണോ.... എന്റെ പിന്നാലെ ഒരു ശല്യം ആയി നിന്റെ പെങ്ങൾ നടന്നപ്പോൾ എന്റെ മനസ്സിൽ ദേവൂട്ടി ആണെന്ന് ഞാൻ തുറന്നു പറഞ്ഞതിനാണോ നിന്റെ പെങ്ങൾ സൂയിസൈഡ് ചെയ്തത്.... അതിന്റെ പിന്നാലെ നീ എന്റെ ദേവൂട്ടിയെ ഇത്രയൊക്കെ ദ്രോഹിച്ചത്...."
"അതെ... നീ അവളുടെ പ്രണയം നിഷേധിച്ചില്ലെങ്കിൽ അവൾ ഇപ്പോഴും എന്റെ കൂടെ ഉണ്ടാവുമായിരുന്നു....എന്റെ അമ്മയുടെ സന്തോഷം അവളെ നഷ്ടപ്പെട്ടപ്പോൾ മുതൽ ആണ് അവസാനിച്ചത്.... എല്ലാറ്റിനും കാരണം നിന്റെ ദേവൂട്ടിയാണ്...."
അത് കേട്ടതും ശ്രീദേവ് ദേഷ്യത്തോടെ അവനെ ആഞ്ഞു ചവിട്ടി....!
തെറിച്ചു വീണ ശിവൻ സൈക്കൊയെ പോലെ ആർത്തു ചിരിച്ചു കൊണ്ട് അവിടെ നിന്നും എണീറ്റതും ശ്രീദേവ് അവനെ പിടിച്ചു നിർത്തി....!
"എന്റെ പെണ്ണിന്റെ ശരീരത്തിൽ നീ കയ് വെച്ചത് എന്തിന്റെ പേരിൽ ആണെങ്കിലും ഞാൻ സഹിക്കില്ല.... അതിന് നീ അനുഭവിക്കാൻ പോന്നേ ഉള്ളു...."
അവൻ അത്രയും പറഞ്ഞു അവനെ വീണ്ടും ഇടിക്കാൻ തുടങ്ങി....!
"പെങ്ങൾ ബുദ്ധിമോശം കാണിക്കുമ്പോൾ അവൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ശ്രമിക്കണം ആയിരുന്നു.... അല്ലാതെ ഒന്നും അറിയാത്ത ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുകയല്ല വേണ്ടത്...."
അവൻ ദേഷ്യത്തോടെ വീണ്ടും അവനെ തല്ലി പരുവം ആക്കി....!
"എവിടേടാ പന്നി നിന്റെ ഫോൺ...."
ടേബിളിൽ കിടക്കുന്ന ഫോൺ അവൻ കയ്യെത്തിച്ചെടുത്ത് ശിവന്റെ ഫിംഗർ അമർത്തി ഓപ്പൺ ചെയ്തു അതിൽ തിരയാൻ തുടങ്ങി....!
"ഇതിൽ എന്റെ പെണ്ണിന്റെ ആയുസ് തീരുമാനിക്കുന്ന എന്തോ ഉണ്ടെന്ന് അല്ലെ പറഞ്ഞത്.... എന്നിട്ട് എവിടെടാ അത്...."
ശിവൻ ഒന്നും പറയുന്നില്ലെന്ന് കണ്ടതും അവൻ വീണ്ടും തല്ലാൻ തുടങ്ങി....!
"അത്.... അത് ഞാൻ അവളോട് വെറുതെ പറഞ്ഞതാ.... അങ്ങനെ ഒന്നും ഇല്ല...."
അത് കേട്ടതും അവൻ ആശ്വാസത്തോടെ അത് അപ്പൊ തന്നെ എറിഞ്ഞുടച്ചു....!
"അയ്യോ....മോനെ...."
സൗണ്ട് കേട്ട് അവശതയോടെ മുറിയിൽ നിന്ന് ഇറങ്ങി വന്ന ശിവന്റെ അമ്മ അവന്റെ അവസ്ഥ കണ്ട് വിളിച്ചതും ശ്രീദേവ് അമ്മയെ ഒന്ന് നോക്കി....!
"അവനെ ഒന്നും ചെയ്യരുത്...."
"വേണമെന്ന് കരുതിയല്ല.... പക്ഷെ അമ്മയുടെ ഈ മോൻ എന്റെ പെണ്ണിന്റെ ജീവൻ വെച്ചാ കളിച്ചത്.... അതിനുള്ളത് ഞാൻ കൊടുക്കണ്ടേ...."
അമ്മ ഒന്നും മനസ്സിൽ ആവാതെ ശിവനെ നോക്കി....!
"ഇവൻ കാരണാ നമ്മുടെ ശിവാനി പോയത്.... അപ്പൊ പിന്നെ അതിന് ഞാൻ പ്രതികാരം ചെയ്യണ്ടേ...."
അവശതയിലും ശിവൻ പകയോടെ പറഞ്ഞു....!
"അവൾക്ക് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു വന്നപ്പോൾ തന്നെ അവളെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കിയതാ....എന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ടെന്ന് കേട്ടാൽ എങ്കിലും ഒഴിഞ്ഞു പോവുമെന്നെ ഞാൻ കരുതിയുള്ളൂ....അവളെ ശല്യം ഒഴിഞ്ഞപ്പോൾ ഞാൻ കരുതിയത് അവൾക്ക് കാര്യം മനസ്സിൽ ആയിട്ടുണ്ടാവും എന്നാണ്....അവൾ സൂയിസൈഡ് ചെയ്തതാണെന്ന് പോലും ഞാൻ ഇന്നാണ് അറിയുന്നത്.... പക്ഷെ ഒന്നും അറിയാത്ത ഒരു പെണ്ണിന്റെ മാനം വെച്ചാ ഇവൻ കളിച്ചത്....അവളുടെ ശരീരത്തിൽ കയ് വെച്ച ഇവനെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല...."
ശ്രീ പറഞ്ഞതും അമ്മ ശിവന്റെ അടുത്തേക്ക് നീങ്ങി അവന്റെ കരണം നോക്കി ആഞ്ഞു തല്ലി....!
"അവൾ ബുദ്ധിമോശം കാണിച്ചതിന് എന്റെ മോൻ പ്രതികാരം ചെയ്യാൻ നടക്കുവായിരുന്നോ....എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കാൻ ശ്രമിക്കുമ്പോൾ നീ അവളെ പറഞ്ഞു മനസ്സിൽ ആക്കാനാണ് ശ്രമിച്ചത് എങ്കിൽ അവൾ ഇന്നും ഞങ്ങളെ കൂടെ ഉണ്ടാവുമായിരുന്നു...."
ശിവൻ അമ്മയെ ദയനീയമായി നോക്കി....!
"നീയായിട്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് പ്രയാശ്ചിതം ചെയ്തിട്ട് എന്റെ മോൻ ഈ അമ്മയുടെ മുന്നിൽ വന്നാൽ മതി...."
"ഇല്ലമ്മേ.... ഞാൻ ഒന്നും ചെയ്തിട്ടില്ല...."
"ചെയ്യാതെയാണോടാ അവളെ മാനത്തിന് നീ വില പറഞ്ഞത്....ഒരു പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ ദേഹത്ത് കയ് വെച്ചത്...."😬
ശ്രീദേവ് അവനെ ദേഷ്യത്തോടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു....!
"അന്ന് ഞാൻ ആ ഉദ്ദേശത്തിൽ തന്നെയാ അവളെ കൊണ്ട് പോയത്.... പക്ഷെ അന്ന് അമ്മ ബാത്‌റൂമിൽ കാൽ തെഞ്ഞി വീണെന്ന് പറഞ്ഞു ഫോൺ വന്നത് കൊണ്ട് ഞാൻ അപ്പൊ തന്നെ ഇങ്ങോട്ട് വന്നിരുന്നു.... തിരിച്ചു ചെല്ലുമ്പോഴേക്കും അവൾ രക്ഷപെട്ടിരുന്നു....എന്റെ ലക്ഷ്യം നടക്കില്ലെന്ന് കണ്ടപ്പോൾ എല്ലാം നടന്നെന്ന് ഞാൻ അവളെ ബോധ്യപ്പെടുത്തുകയായിരുന്നു...."
അത് കേട്ടതും ശ്രീദേവ് കണ്ണീരോടെ ഒന്ന് പുഞ്ചിരിച്ചു.... അവളെ തനിക്ക് തന്നെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു അത്....!❤️
ശ്രീ ശിവന്റെ കോളറിൽ പിടിച്ചു പുറത്തേക്ക് നടന്നതും അമ്മ അവനെ ഒന്ന് നോക്കി....!
"അവനെ ഒന്നും ചെയ്യരുത് മോനെ....അവന്റെ വിവരക്കേട് ആയി കരുതി എന്റെ മോനെ വെറുതെ വിടണം...."
അവര് ശ്രീയെ നോക്കി പറഞ്ഞു....!
"മകനെ കാത്തിരിക്കുന്ന അമ്മയുടെ വിഷമം എനിക്ക് മനസ്സിൽ ആവും.... എന്റെ ദേവൂട്ടി സത്യം വിശ്വസിക്കണം എങ്കിൽ ഇവൻ തന്നെ നേരിട്ട് എല്ലാം പറയണം.... അതിന് വേണ്ടി കൊണ്ട് പോവുകയാ.... ഇനിയെങ്കിലും മോന് നല്ലത് പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം.... അല്ലെങ്കിൽ ഈ ദയ ഞാൻ പിന്നെ കാണിച്ചെന്ന് വരില്ല...."
എന്നും പറഞ്ഞു അവനെയും പിടിച്ചു വണ്ടിയിൽ ഇട്ടു അവൻ കാർ എടുത്തു....!
എത്രയും പെട്ടെന്ന് സത്യം മനസ്സിൽ ആക്കികൊടുത്തു ഇനി ഒരു പരീക്ഷണത്തിന് നിൽക്കാതെ അവളെ സ്വന്തം ആക്കണം എന്നുള്ള ആഗ്രഹം മാത്രം ആയിരുന്നു അവന്റെ മനസ്സിൽ....!
💕____💕
ഹാളിൽ ഉള്ള സോഫയിൽ തന്നെ ദേവൂട്ടി ഏതോ ചിന്തയിൽ ഇരിക്കുന്നത് കേട്ട് ദാസ് അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.... അവളിലെ മാറ്റം കുറച്ചായി അവരൊക്കെ മനസ്സിൽ ആക്കുന്നുണ്ട്.... പക്ഷെ അത് എന്തിനാണെന്ന് മാത്രം അറിയാൻ പറ്റുന്നില്ല....തന്റെ പ്രണയം പോലും അവൾ ഉപേക്ഷിച്ചെന്നത് എന്തിനാണെന്ന് അവർക്ക് ആർക്കും മനസ്സിൽ ആയില്ല....!
"ദേവൂട്ടി...."
പെട്ടെന്ന് പുറത്ത് ശ്രീദേവിന്റെ വിളി കേട്ട് ദേവൂട്ടി ചാടി എണീറ്റ് പുറത്തേക്ക് ഓടി....പിന്നാലെ തന്നെ ദാസും അമ്മയും അച്ഛനും നന്ദനും വന്നു....!
മുറ്റത് നിൽക്കുന്ന ശ്രീദേവിനെ കണ്ട് അവൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു....!
വണ്ടിയിൽ നിന്നും പുറത്തേക്ക് പിടിച്ചിറക്കിയ ശിവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു....!ബാക്കി ഉള്ളവർ ഒന്നും മനസ്സിൽ ആവാതെ തന്നെ അവരെ നോക്കി നിന്നു....!
"ദേവൂട്ടി നിന്റെ വിശ്വാസം ഒക്കെ തെറ്റാണ്.... ഇവന് അന്ന് നിന്റെ വിരൽ തുമ്പിൽ പോലും സ്പർശിക്കാൻ പറ്റിയിട്ടില്ല.... നീ വിളിക്കുന്ന ദൈവം അതിന് സമ്മതിച്ചില്ല എന്ന് വേണം പറയാൻ...."
അവനും കണ്ണീരിൽ കലർന്ന പുഞ്ചിരിയോടെ അവളെ നോക്കി കൊണ്ട് പറഞ്ഞതും അവൾ ഒന്നും മനസ്സിൽ ആവാത്ത പോലെ തറഞ്ഞു നിന്നു....!
"നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല ദേവൂട്ടി.... ഇവന് കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാ സത്യവും വിളിച്ചു പറഞ്ഞു...."
അവൾ വിശ്വാസം വരാത്ത പോലെ അല്ലെന്ന് തന്നെ തലയാട്ടി....!
"ഇല്ല.... എന്നെ വിവാഹം ചെയ്യാൻ വേണ്ടി ശ്രീയേട്ടൻ കള്ളം പറയാ.... ഇവനെ തല്ലി പറയിക്കുന്നത് അല്ലെ എല്ലാം.... എന്ത് വന്നാലും ശ്രീയേട്ടനെ പഴയ പോലെ സ്നേഹിക്കാൻ ഉള്ള യോഗ്യത എനിക്കില്ല...."
അവൾ കണ്ണീരോടെ അതും പറഞ്ഞു അവനെ നോക്കാതെ തിരിച്ചു നടക്കാൻ നിന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി....!
"നീ ഇതേ പറയുള്ളൂ എന്ന് എനിക്കറിയാം.... അത് കൊണ്ട് അതിന് സാക്ഷിയായവരെയും ഞാൻ കൊണ്ട് വന്നിട്ടുണ്ട്...."
വണ്ടിയിൽ നിന്ന് ഡ്രൈവർ വേലുവും തന്നെ അന്ന് ഇറക്കി വിട്ട അവിടത്തെ അടുക്കളക്കാരി സ്ത്രീയെയും കണ്ട് അവൾ അവരെ നോക്കി....!
"അതെ മോളെ അന്ന് ഒന്നും സംഭവിച്ചിട്ടില്ല.... സാറിന്റെ അമ്മ വീണെന്ന് പറഞ്ഞു അപ്പൊ തന്നെ ഫോൺ വന്നത് കൊണ്ട് സർ അപ്പൊ തന്നെ ഇറങ്ങി പോയിരുന്നു...."
അപ്പോഴും അവൾ ഒന്നും വിശ്വസിക്കാൻ ആവാതെ തന്നെ നിന്നു....!
"എനിക്കറിയാം....ശ്രീയേട്ടൻ ഇവരെ കൊണ്ട് പറയിക്കുന്നതാ...."
അവൾ പറയുന്നത് കേട്ടതും അവന് ദേഷ്യം വന്ന് അവൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു അവളെ ഒന്ന് നോക്കി....!
നന്ദനും ദാസും പരസ്പരം ഒന്ന് നോക്കി ദേവൂട്ടിയുടെ അടുത്ത് വന്നു....!
"എന്താ മോളെ ഇതൊക്കെ...."
"കുറച് ദിവസം ആയി ഇവൾ ഈ വീട്ടിൽ ചിരിച്ചു കളിച്ചു നടക്കുന്നുണ്ടെങ്കിലും മനസ് നീറിയാ കഴിയുന്നത്.... അത് വരെ ഇവളെ പ്രിയപ്പെട്ട ഏട്ടന്മാർക്ക് മനസ്സിൽ ആയില്ലല്ലോ,,, കഷ്ടം...പക്ഷെ എനിക്ക് മനസ്സിൽ ആക്കാൻ പറ്റിയിരുന്നു ഇവളുടെ ഓരോ ചലനവും.... നിങ്ങൾ ഇവൾക്ക് വേണ്ടി കണ്ട് പിടിച്ച ചെക്കൻ അല്ലെ ഇത്.... ഇവൻ ഇവളെ കഴിഞ്ഞ കുറെ ദിവസം ആയി മുൾമുനയിൽ നിർത്തുകയായിരുന്നു.... ഒന്നും ആരോടും തുറന്നു പറയാൻ പോലും ആവാതെ നീറി കഴിയുകയായിരുന്നു ഇവൾ...."
"ഹ്മ്മ്... നീ അത്രയ്ക്ക് നല്ലവൻ ആണോ.... നീ കാരണം ഒരു പെണ്ണ് ജീവൻ ഒടുക്കിയതല്ലേ...അത് പോലെ നീ ഇവളെയും കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ...."😬
ദാസ് അവനെ നോക്കി പുച്ഛത്തോടെ ചോദിച്ചതും ശ്രീദേവ് ഒന്ന് ചിരിച്ചു....!എല്ലാം കേട്ട് നന്ദൻ നിസ്സഹായാവസ്ഥയിൽ നിന്നു....!
"അതിനുള്ള പ്രതികാരം ഇവൻ എന്നോടാണ് ചെയ്തതെങ്കിൽ ഞാൻ സഹിച്ചേനെ....ഞാൻ അവളെ പ്രേമിക്കാത്തതിന് അവൾ ജീവൻ കളഞ്ഞിട്ടുണ്ടെങ്കിൽ അത് എന്റെ തെറ്റാണോ.... ആഗ്രഹിക്കുന്നത് ഒക്കെ കിട്ടണം എന്ന് വാശി പിടിക്കരുത്....അങ്ങനെ ഉള്ള വാശിയാ അവളെ കൊണ്ട് അത് ചെയ്യിച്ചത്....അവൾ ജീവൻ വെടിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ഒരു പങ്കും എനിക്കില്ല.... അന്നും ഇന്നും എന്നും എന്റെ മനസ്സിൽ എന്റെ ദേവൂട്ടിക്കെ സ്ഥാനം ഉള്ളു....എന്നെ തിരിച്ചും സ്നേഹിച്ചിരുന്നു എന്ന ഒറ്റകാരണം കൊണ്ട് ഇവളെ ഇത്രയൊക്കെ വേദനിപ്പിച്ചതിന് ഇവനെ കൊല്ലാൻ തന്നെ തീരുമാനിച്ച ഞാൻ പോയത്...."
ദാസ് ഒന്നും പറയാൻ ആവാതെ നിന്നു.... അത് കേട്ടപ്പോൾ തൊട്ട് അവനോട് തോന്നിയ ദേഷ്യം ആണ്.... അവനാണ് ദേവൂട്ടിയുടെ മനസ്സിൽ എന്ന് കേട്ടപ്പോൾ അത് പോലെ ഒരു അവസ്ഥ അവൾക്ക് വരുവോ എന്ന ഭയം ആയിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്....!
"തല്ലി കൊല്ലെടാ അവനെ.... അല്ലെങ്കിൽ ഇവളെ ഏട്ടന്മാർ എന്ന് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല....!"
അച്ഛൻ പറഞ്ഞതും ദാസ് ദേഷ്യത്തോടെ അവനെ നോക്കി....!
"ഇവനോട് എനിക്ക് ദേഷ്യം തോന്നിയത് ഇവൻ കാരണം ഒരു പെണ്ണ് മരിച്ചത് അറിഞ്ഞപ്പോൾ മുതലാ....പക്ഷെ നീ എന്റെ മുന്നിൽ നല്ലവൻ ആയി അഭിനയിച്ചു എന്റെ പെങ്ങളെ നീ ദ്രോഹിക്കുകയായിരുന്നു.... നീ എന്നെ മീറ്റ് ചെയ്തപ്പോൾ തൊട്ട് നീ നന്നായി ആക്ട് ചെയ്യുകയായിരുന്നു അല്ലെ.... അത് വിശ്വസിച്ചു ഇവളെ ഇവനെ കൊണ്ട് കെട്ടിക്കാൻ സമ്മതിക്കാതെ നിന്നെ കൊണ്ട് കെട്ടിക്കാൻ ഞാൻ ആഗ്രഹിച്ചത് അത് കൊണ്ടാ....😬
"മാറ് ഏട്ടാ ഇവനെ ഞാൻ കൊല്ലാം....ദേവൂട്ടി ഇത്രയും ദിവസം വിഷമിച്ചു നടന്നത് ഇവൻ കാരണം ആണെങ്കിൽ ഇവൻ ഇനി ജീവിക്കാൻ പാടില്ല...."
നന്ദൻ ഉള്ള ദേഷ്യം മുഴുവനും അവനോട് തീർത്തു.... ദാസ് ആണെങ്കിൽ കുറ്റബോധത്തോടെ ശ്രീദേവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"ഇനിയെങ്കിലും നീ വിശ്വസിക്ക് ദേവൂട്ടി നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല...."
ശ്രീദേവ് അവളുടെ കയ്യിൽ പിടിച്ചു കെഞ്ചുന്നത് പോലെ പറഞ്ഞതും ദേവൂട്ടി എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു....!അപ്പോഴും അവൾക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല....!
"നിനക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് എങ്ങനെ മനസ്സിൽ ആക്കി തരണം എന്ന് എനിക്കറിയാം....!
മാമാ,,,ഇവളെ ഇത്തിരി കഴിഞ്ഞു ഞാൻ ഇവിടെ എത്തിക്കാം.... ഒരു പോറൽ പോലും ഇവൾക്ക് സംഭവിക്കില്ല...."
എന്നും പറഞ്ഞു അവൻ അവളുടെ കയ്യും പിടിച്ചു അവന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു....!ദേവൂട്ടി അവന്റെ കയ് മാറ്റാൻ നോകിയെങ്കിലും അത് കൂടുതൽ മുറുകി....!
"നന്ദാ അവനെ വിടരുത്....അവന് കുറച്ച് കൂടി കൊടുക്കാൻ ഉണ്ട്...."
പോണ പോക്കിൽ ശ്രീ വിളിച്ചു പറഞ്ഞതും നന്ദൻ അനുസരണയോടെ തലയാട്ടി....!
🙄ഇനി ബാക്കി എവിടെ കൊടുക്കാൻ ആണാവോ അവന്റെ പ്ലാൻ...അമ്മാതിരി കൊടുത്തിട്ടുണ്ടെന്ന് ഒരൊറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ ആവും....!
"കണ്ടോടാ അവന്റെ സ്നേഹം.... അവൾ ഒന്ന് വിഷമിച്ചപ്പോൾ രണ്ട് ഏട്ടന്മാർ ഉണ്ടായിട്ടും അവനെ അവളെ മനസ്സിൽ ആക്കാൻ പട്ടിയുള്ളൂ.... അവൾ ഇത്രയും കാലം അവനെ മനസ്സിൽ ഇട്ടു കൊണ്ട് നടന്നിട്ടുണ്ടെങ്കിൽ അത് വെറുതെയാവില്ല.... ഇങ്ങനെ സ്നേഹിക്കാൻ അറിയാവുന്ന ഒരുത്തനെ വേറെ എവിടെ നിന്ന് കിട്ടാനാ...."
അച്ഛൻ പറഞ്ഞതും നന്ദനും ദാസും പരസ്പരം ഒന്ന് നോക്കി ചിരിച്ചു....!
💕____💕
"ശ്രീയേട്ടാ... എങ്ങോട്ടാ ഈ പോണേ...."
"നിനക്കെന്തേ പേടിയുണ്ടോ.... ഏത് നരകത്തിലേക്ക് വേണേലും നീ എന്റെ കൂടെ ഇറങ്ങി വരാൻ തയാർ ആണല്ലോ...."
"ആ സമയം എന്നെ കൊണ്ട് പോയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ...."😟
"അതിന് എന്ത് സംഭവിച്ചു എന്നാ.... നിനക്ക് എന്ത് സംഭവിച്ചാലും ഞാൻ നിന്നെ ഉപേക്ഷിക്കാനും പോണില്ല...."
അത് കേട്ടതും ദേവൂട്ടി അവനെ നോക്കി പേടിപ്പിച്ചു....!
"എന്ന് കരുതി നിനക്ക് ഒന്നും സംഭവിച്ചു എന്നല്ല.... അങ്ങനെ ഒരു ഡൌട്ട് ഉണ്ടെങ്കിൽ ആരോടെങ്കിലും ഒന്ന് തുറന്നു പറയാം ആയിരുന്നു.... മനസ്സിൽ ഇട്ടു എന്നെ അവേയ്ഡ് ചെയ്തു നടന്നത് കൊണ്ട് നിനക്ക് എന്ത് സന്തോഷവാ കിട്ടിയത് ദേവൂട്ടി...."
"ശ്രീയേട്ടന്റെ സന്തോഷം ഞാൻ ആയിട്ട് ഇല്ലാതാക്കേണ്ടെന്ന് കരുതി...."
"നീയില്ലാതെ എനിക്ക് സന്തോഷിക്കാൻ പറ്റുമോ ദേവൂട്ടി...."
അത് കേട്ടതും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....!
"നിനക്ക് എന്തെങ്കിലും അന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നിനക്ക് മനസ്സിൽ ആവില്ലേ....അല്ലാതെ നിന്റെ ഡ്രസ്സ് ഒന്ന് നീങ്ങിയത് കണ്ടപ്പോഴേക്കും ഇത്രയൊക്കെ ഊഹിച്ചെടുക്കണം ആയിരുന്നോ...."
"അത്....അയാൾ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞതാ.... അയാളെ തല്ല് കവിളിൽ കിട്ടിയത് മാത്രമേ ഓർമയുള്ളൂ....പിന്നെ എനിക്ക് ഒന്നും ഓർമയില്ല.... എണീറ്റപ്പോഴേക്കും എന്റെ ബ്ലൗസ് ഒക്കെ ബട്ടൻസ് അഴിച്ചിട്ട നിലയിൽ ആയിരുന്നു...."
അത് കേട്ടതും ശ്രീ ദേഷ്യത്തോടെ അവനിട്ട് കുറച്ച് കൂടെ കൊടുക്കാൻ ഉള്ള ദേഷ്യത്തോടെ ഇരുന്നു....!
"ശ്രീയേട്ടനും അന്ന് അങ്ങനെ ഒക്കെ തന്നെ ആയിരുന്നില്ലേ...."😒
"എടീ പെണ്ണെ....അത് ഞാൻ നിന്നെ റേപ്പ് ചെയ്തത് ഒന്നും അല്ല.... ജസ്റ്റ് ഒരു കിസ്സ്.... അത്രയല്ലേ ഉള്ളു.... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് അത് എന്തെന്നൊക്കെ നിനക്ക് ഞാൻ മനസ്സിൽ ആക്കി തരാം..."
അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ അവനെ തന്നെ നോക്കി ഇരുന്നു....!
"ഇപ്പൊ പിന്നെ ഇത് എങ്ങോട്ടാ...."
"ഏതെങ്കിലും ഒരു ഗൈനകോളജിന്റെ അടുത്തേക്ക്...."
"😨അയ്യോ വേണ്ട.... വണ്ടി നിർത്ത്.... എനിക്ക് വീട്ടിൽ പോണം...."
"നിന്റെ ഡൌട്ട് തീർക്കാൻ ഇതല്ലാതെ വേറെ വഴിയില്ല.... അല്ലെങ്കിൽ പിന്നെ നിനക്ക് ഇത് പറഞ്ഞു ഇരുന്നു മോങാനെ നേരം കാണൂ.... ഒന്നും സംഭവിച്ചിട്ടില്ലെന്ന് നിന്നെ ബോധ്യപ്പെടുത്തിയിട്ട് വേണം ഇത്രയും ദിവസം എന്നെ അവഗണിച്ചതിനുള്ള കണക്ക് നിന്നോട് തീർക്കാൻ...."
"അത് എന്ത് കണക്ക്...."
"അത് നീ കണ്ടറിഞ്ഞോ...."
അതിനവൾ ഒന്ന് ചിരിച്ചു... അവന്റെ നോട്ടം കണ്ടതും അവളുടെ ചിരി മാഞ്ഞു....!
"അങ്ങനെ ആണെങ്കിൽ എന്റെ ഫ്രണ്ടിന്റെ അമ്മ ഒരു ഗൈനക്കോളജിസ്റ്റാണ്....വീട് ഇവിടെ അടുത്താണ്.... അതാവുമ്പോ ശ്രീയേട്ടന് അവരെ കൊണ്ട് പറയിക്കാൻ പറ്റില്ലല്ലോ...."
"അപ്പൊ ഇത് വരെ ഞാൻ പറയിച്ചതാണെന്നാണോ നീ കരുതിയത്...."😬
അവൻ കലിപ്പിട്ടതും പെണ്ണ് സൈലന്റ് ആയി ഇരുന്നു....!
ശിവൻ തന്നെ വെറുതെ വിട്ടെന്ന് അവൾക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല....!
"ശ്രീയേട്ടൻ ഇവിടെ ഇരുന്നാൽ മതി...."
അവിടേക്കുള്ള റൂട്ട് പറഞ്ഞു കൊടുത്ത് വണ്ടി അവിടെ എത്തിയതും പെണ്ണ് അതും പറഞ്ഞു ഇറങ്ങിപോയി... അവളെ പഴയ ദേവൂട്ടിയായി തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആണ് അവൻ....!😘
ഡോക്ടർ അവളെ ചെക്കപ്പ് ഒക്കെ ചെയ്തു പറഞ്ഞത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു....ശ്രീയേട്ടൻ ഇനി എന്റേത് മാത്രം ആണ്....എന്നിലെ പെണ്ണിനെ എന്റെ ശ്രീയേട്ടന് മാത്രമായി നൽകണം.... അവൾ പുഞ്ചിരിയോടെ ഇരുന്നു....!
"നിന്റെ കൂടെ ആരാ വന്നത്....?!!"
"ശ്രീയേട്ടൻ....എന്നെ കെട്ടാൻ പോണ ചെക്കനാ...."
"എങ്കിൽ ആളെയും കൊണ്ട് വാ...."
പെണ്ണ് അനുസരണയോടെ പുറത്തേക്ക് ഇറങ്ങി ശ്രീയേട്ടന്റെ അടുത്ത് ചെന്നു....!
"ഡോക്ടർ വരാൻ പറഞ്ഞു...."
"എന്തിന്...."
"ആ എനിക്ക് അറീല...."
അവൾ അതും പറഞ്ഞു കയ് മലർത്തി കാണിച്ചു....അവനെയും കൊണ്ട് അകത്തേക്ക് ചെന്നതും ശ്രീ അവരുടെ മുന്നിൽ കണ്ട ചെയറിൽ ഇരുന്നു.... പെണ്ണ് ആണെങ്കിൽ അവനെ ഒന്ന് നോക്കി അടുത്ത് ആയി നിന്നു....!
"ആദ്യായിട്ടാ എന്റെ അടുത്ത് ഇങ്ങനെ ഒരു ഡൗട്ടും ആയി ഒരാൾ വരുന്നത്.... താൻ ഇവളെ മാരേജ് ചെയ്യുന്നതിന് മുൻപ് സംശയിച്ചത് കൊണ്ടാണോ ഇങ്ങനെ ഒരു ചെക്കപ്പ്...."
അത് കേട്ടതും ശ്രീദേവ് പെണ്ണിനെ ഒന്ന് നോക്കി... പെണ്ണ് ആണെങ്കിൽ എല്ലാറ്റിനും ഇളിച്ചു കൊടുത്തു....!
"ഇവൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇവളെ തന്നെ മനസ്സിൽ ആക്കാൻ വേണ്ടിയാ ഇങ്ങനെ ഒരു ചെക്കപ്പ്...എന്ത് സംഭവിച്ചാലും അവളെ സ്വീകരിക്കാൻ ഞാൻ തയാറായതാ അവളെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും....അപ്പൊ പിന്നെ ആ വിഷമം എങ്കിലും മാറട്ടെ എന്ന് കരുതി...."
"അത് ആന്റി.... നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആൾക്ക് വേണ്ടി കരുതി വെച്ചതൊക്കെ നഷ്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ...ശ്രീയേട്ടന് മനസറിഞ്ഞു കൊടുക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ലെന്ന് തോന്നിയപ്പോൾ മരിക്കാൻ വരെ തീരുമാനിച്ചതാ ഞാൻ.... പക്ഷെ ഇപ്പൊ ഞാൻ ഹാപ്പിയാ.... എനിക്ക് എന്റെ ശ്രീയേട്ടനെ കിട്ടിയല്ലോ...."
😟കേട്ടാൽ തോന്നും എനിക്കാ ഏനക്കേട് എന്ന്.... ശ്രീ ചിന്തിക്കാതിരുന്നില്ല....!
"ഉടനെ തന്നെ ഇവളെ കെട്ടി എല്ലാം മനസ്സിൽ ആക്കി കൊടുക്കായിരുന്നില്ലേ...."
"അതിന് തന്നെയാ പോന്നത്....താങ്ക്സ് ഡോക്ടർ....ഞങ്ങൾ ഇറങ്ങട്ടെ...."
എന്നും പറഞ്ഞു അവൻ അവളുടെ കയ്യും പിടിച്ചു തിരിച്ചു നടന്നു.... അവളാണെങ്കിൽ അവന്റെ കയ്യിലെ പിടിയിൽ ആണ് നോട്ടം.... ഇരച്ചു വന്ന ദേഷ്യം മുഴുവനും അവൻ തീർക്കുന്നത് തന്റെ കയ്യിൽ ആണ്....!
അവളെ കാറിൽ ഇരുത്തി അവൻ ശക്തിയായി ഡോർ അടച്ചു വന്നിരുന്നു കാറ്റു പോലെ അവളിലേക്ക് അടുത്ത് അവളുടെ അധരങ്ങൾ കവർന്നെടുത്തു....ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് തന്നെ അവൾ നല്ലത് പോലെ ഞെട്ടി.... പിന്നെ ഒരു പുഞ്ചിരിയോടെ അവന്റെ ചുംബനത്തിൽ ലയിച്ചിരുന്നു....!
"എന്റെ ദേഷ്യം നിയന്ത്രിക്കാൻ നിന്റെ ഈ ചുണ്ടുകൾക്കെ സാധിക്കൂ...."
അല്പം കഴിഞ്ഞു അവളെ വിട്ടു മാറി കൊണ്ട് അവൻ പറഞ്ഞു....!
"ഇപ്പൊ എന്നോട് ദേഷ്യം ഉണ്ടോ ശ്രീയേട്ടാ...."
"അതൊക്കെ ഞാൻ ദാ ഇവിടെ തീർത്തു...."
അവൾ മിററിൽ തന്റെ ലിപ്പിലേക്ക് നോക്കിയതും അവിടെ പൊട്ടി രക്തം പൊടിഞ്ഞത് കണ്ട് അവനെ ഒന്ന് നോക്കി....!
"ഒരു പോറൽ പോലും ഏല്പിക്കില്ലെന്ന് പറഞ്ഞല്ലേ കൊണ്ട് വന്നത്...."😟
"സാരല്ല നീ വാ അടച്ചു നിന്നാൽ മതി...."
അതിനവൾ ഒന്ന് ചിരിച്ചു....!
അവനും അവളിലെ മാറ്റം കണ്ട് ഒന്ന് ചിരിച്ചു....!അവൾക്ക് അവനോട് എന്തൊക്കെയോ സംസാരിക്കാൻ ഉണ്ട്.... പക്ഷെ ഒന്നിനും പറ്റാത്ത പോലെ അവൾ മൗനത്തെ കൂട്ട് പിടിച്ചു ഇരുന്നു....!
വീട്ട് മുറ്റത്ത് എത്തിയതും ദേവൂട്ടി ഇറങ്ങി അകത്തേക്ക് നടന്നു.... പരുവം ആയി ഇരിക്കുന്ന ശിവനെ കണ്ടതും അവൾ ദേഷ്യത്തോടെ അവനരികിൽ ചെന്നു.... അവളെ കാലിലെ ചെരിപ്പ് ഊരി അവന്റെ ഇരു കവിളിലും അടിച്ചു....!നന്ദനും ദാസും വിഷമത്തോടെ അവളെ പ്രവർത്തി നോക്കി നിന്നു... അവൾ അത്രയ്ക്ക് വേദനിച്ചിരിക്കണം അല്ലാതെ ഒരാളെയും വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ടം അല്ല....!
എല്ലാവരെയും ഒന്ന് നോക്കി ഒന്നും പറയാതെ നിറഞ്ഞു വന്ന കണ്ണ് തുടച്ചു അവൾ അകത്തേക്ക് നടന്നു.... എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയതാണ്.... ഇപ്പോ എല്ലാം തിരിച്ചു കിട്ടിയ സന്തോഷം ആണ് അവളിൽ.... അവളുടെ ഉള്ളിൽ ശ്രീയേട്ടനോടുള്ള സ്നേഹം അതിരുകൾ ബേധിക്കുകയായിരുന്നു....!
ശ്രീദേവും ശിവനരികിൽ ഇരുന്നു അവന്റെ ഇരു കവിളിലും ആഞ്ഞു തല്ലി....!
"ഇത് എന്തിനാണെന്ന് അറിയോ.... എന്റെ പെണ്ണിനെ നീ അന്ന് തല്ലിയില്ലേ അതിനാ.... അവളെ ആരും കയ് വെക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ല...."
നന്ദനും അരിശത്തോടെ അവനെ വീണ്ടും തല്ലാൻ തുടങ്ങി....!
"മതി നന്ദാ....ഇനിയും തല്ലിയാൽ അവൻ ചത്തു പോവും.... അവനെയും കാത്ത് വീട്ടിൽ ഒരു പാവം അമ്മ ഉണ്ട്.... ഇനിയെങ്കിലും ആ അമ്മയ്ക്ക് വേണ്ടി വാശിയും പകയും കളഞ്ഞു നല്ലൊരു മകൻ ആയി ജീവിക്ക്.... അല്ലാതെ ബുദ്ധി മോശം കാണിച്ച പെങ്ങൾക്ക് വേണ്ടി പ്രതികാരം ചെയ്യാൻ നടക്കുകയല്ല വേണ്ടത്....പോയിക്കോ...."
അവനെ പിടിച്ചു പുറത്തേക്ക് തള്ളി ശ്രീദേവ് പറഞ്ഞതും അവൻ എല്ലാരേയും ഒന്ന് നോക്കി പതിയെ നടന്നു....!
"സോറി ശ്രീ....അവളുടെ മാറ്റം കണ്ടിട്ടും ഞങ്ങൾക്ക് ഒന്നും മനസ്സിൽ ആക്കാൻ പറ്റിയില്ല...."
നന്ദൻ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....!
"സാരല്ല.... അവൾ അങ്ങനെയാ സ്വയം വേദനിച്ചാലും മറ്റുള്ളവർ വേദനിക്കുന്നത് അവൾക്ക് സഹിക്കാൻ ആവില്ല...."
അവളെ ആരെക്കാളും മനസ്സിൽ ആക്കിയ പോലുള്ള അവന്റെ സംസാരം ദാസിന് ഇഷ്ടപ്പെടാത്ത പോലെ നിന്നു....!ഒരു ആങ്ങളയുടെ കുശുമ്പ്....!
"ഞാൻ പോട്ടെ..."
എന്നും പറഞ്ഞു അവൻ എല്ലാരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു ഇറങ്ങാൻ നിന്നതും ദേവൂട്ടിയുടെ അമ്മ അവനരികിൽ വന്നു....!
"കഴിച്ചിട്ട് പോവാം മോനെ...."
"ഇപ്പൊ വേണ്ട മാമി.... പിന്നീട് ആവാം...."
അവൻ അതും പറഞ്ഞു പോവുന്നത് അവരൊക്കെ പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു....!അവൻ ഇറങ്ങുന്നത് ദേവൂട്ടി വിൻഡോസിലൂടെ ഒന്ന് നോക്കി പുഞ്ചിരിച്ചു.... എത്രയും പെട്ടെന്ന് അവന്റേതാവാൻ ഉള്ള തിടുക്കം ആയിരുന്നു അവളുടെ ഉള്ളിൽ....❤️
അവൻ ആശ്വാസത്തോടെ വീട്ടിലേക്ക് കയറി അച്ഛനെയും അമ്മയെയും പെങ്ങളെയും നോക്കി ഒന്ന് ചിരിച്ചു മുറിയിൽ കയറി....എത്രയും പെട്ടെന്ന് അവളെ തന്റേത് മാത്രം ആക്കണം.... അവൻ ആ ചിന്തയോടെ ബെഡിലേക്ക് മലർന്ന് കിടന്നു....!
ഫുഡ് കഴിക്കാൻ ഇരുന്നതും മൂന്നും അവന്റെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം അവനെ തന്നെ നോക്കി ഇരുന്നു....!അവൻ ദേവൂട്ടിയുടെ ഓരോ കുറുമ്പും ഓർത്ത് ഒരു ചിരിയോടെ ഫുഡ് വായിലേക്ക് ഇടുമ്പോ ആണ് തന്നെ നോക്കി ഇരിക്കുന്ന അച്ഛൻ കണ്ണിൽ ഉടക്കിയത്....ഒന്ന് ഡീസന്റ് ആയി ബാക്കി ഉള്ള രണ്ടിനെ കൂടെ നോക്കിയത് അവറ്റകളും തന്നെയും നോക്കി ഇരിപ്പാണ്....!
"🙄ഇന്നെന്താടാ നിനക്ക് ഒരു ഇളക്കം...."
"അതൊക്കെ ഉണ്ട്...."
എന്നും പറഞ്ഞു അവൻ മുറിയിലേക്ക് നടന്നു....!
"പറഞ്ഞിട്ട് പോടാ...."
"അത് നാളെ കാലത്ത് മനസ്സിൽ ആവും...."
അവൻ ഒരു ചിരിയോടെ അതും പറഞ്ഞു പോയതും മൂന്നും കാര്യം മനസ്സിൽ ആവാതെ വായും പൊളിച്ചിരുന്നു....!
💕___💕
ടേബിളിൽ ഫുഡ് കൊണ്ട് വെച്ചതും ആദ്യം വന്നിരുന്നത് ദേവൂട്ടിയാണ്.... അവളുടെ മുഖത്തെ ആ പുഞ്ചിരി കുറച്ചായി നഷ്ടപെട്ടിട്ട്.... ഇന്ന് അത് തിരിച്ചു വന്നത് അവരൊക്കെ നോക്കി കാണുകയായിരുന്നു.... അതിന് കാരണം ശ്രീദേവ് ആണെന്ന് അവർക്കറിയാം....അവളുടെ പ്രണയം അവൾ തുറന്നു പറയാതെ തന്നെ അവർ തിരിച്ചറിഞ്ഞു....!
"അച്ഛാ.... ഇനി താമസിപ്പിക്കേണ്ട.... നമുക്ക് ഇവളെ പിടിച്ചു അങ്ങ് കെട്ടിച്ചേക്കാം...."
നന്ദൻ ഒരു ചിരിയോടെ പറഞ്ഞതും പെണ്ണിന്റെ ഉള്ളിലും ഒരു ചിരി ഉണ്ടായിരുന്നു....!
"അതിന് ഇവൾ സമ്മതിക്കോടാ...."
"അവളെ മനസ്സിൽ ഉള്ള ആളെ കൊണ്ട് തന്നെ കെട്ടിക്കാം.... അപ്പൊ അവൾ സമ്മതിച്ചോളും..."
അത് കേട്ടതും അവൾ ചൊടിയിൽ വിരിഞ്ഞ ചിരിയോടെ മുറിയിലേക്ക് ഓടി....!
"ശരിയാ അച്ഛാ... നമുക്ക് നാളെ തന്നെ ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം.... ഒപ്പം ദാ ഇവന്റെയും....ഇവനും നല്ലൊരു ആലോചന വന്നിട്ടുണ്ട്...."
😨ദാസ് പറഞ്ഞതും നന്ദൻ നല്ലത് പോലെ ഞെട്ടി....ദൈവമേ....എനിക്കുള്ള പണിയും കൂടെ ഉണ്ടായിരുന്നോ.... ഇത് കലക്കാൻ ദേവൂട്ടിയെ തന്നെ കൂട്ട് പിടിക്കേണ്ടി വരും.... അവൻ അവരെ ഒക്കെ ഒന്ന് നോക്കി വളിച്ച ഒരു ഇളിയോടെ ദേവൂട്ടിയുടെ അടുത്തേക്ക് വിട്ടു....!
"എടീ പണി പാളി.... നിന്റെ കാര്യം ഒക്കെ ഒക്കെയായി... പക്ഷെ നിന്റെ ഒപ്പം എന്റെ കല്യാണം കൂടി നടത്താനാ ഏട്ടന്റെ പ്ലാൻ...."
"ആണോ അത് നല്ല കാര്യം അല്ലെ...."
"അത് എനിക്ക് അത്ര നല്ല കാര്യം ആയി തോന്നുന്നില്ല... നിനക്ക് അറിയില്ലേ എന്റെ മനസ്സിൽ ഒരുത്തി ഉണ്ടെന്ന്...."
"അയിന് ഇപ്പൊ ഞാൻ എന്ത് ചെയ്യാനാ... കുഞ്ഞേട്ടന് ആരോടെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് തുറന്നു പറയണം...."
"അവൾക്ക് ഒരു മരങ്ങോടൻ ഏട്ടൻ ഉണ്ട്.... അതാ ഒരു പേടി...."
😨ദൈവമേ എന്റെ ശ്രീയേട്ടനെയാണോ മരങ്ങോടൻ എന്ന് പറഞ്ഞത്.... ഇനി മോൻ തന്നെ മിനക്കെട്ട് അവളെ വീഴ്ത്തിക്കോ....!
"എനിക്കും ഉണ്ടല്ലോ രണ്ടെണ്ണം.... എന്നിട്ടെന്താ ഞാൻ പ്രേമിച്ചില്ലേ...."
"വല്യേട്ടൻ ഓകെ.... ഞാൻ അങ്ങനെ ആണോടി.... ഒന്നുല്ലേലും ഞാൻ നിന്റെ പ്രേമത്തിന് സപ്പോട്ട് ചെയ്തിട്ടില്ലേ...."
"എന്നിട്ടാണോ അന്ന് എന്റെ ശ്രീയേട്ടനെ കുഞ്ഞേട്ടൻ തല്ലിയത്...."😟
"🙄അത് നീ കാരണം അല്ലെ.... നീ പറയുന്നത് ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി അവൻ നിന്നെ എന്തോ ചെയ്‌തെന്ന്...."
"ശ്രീയേട്ടൻ കുഞ്ഞേട്ടനെ പോലെയല്ല... നല്ല കൺട്രോൾ ഉള്ള ആളാ...."
"എന്നിട്ടാണല്ലോ മുറിയിൽ കേറി വന്ന് നിന്നെ പിടിച്ചു കിസ്സ് ചെയ്തത്...."
"അത്.... പിന്നെ.... പ്രേമം ഒക്കെ ആവുമ്പോ അതൊക്കെ ഉണ്ടാവും...."
"ആ എനിക്ക് ഒന്നിനും ഉള്ള യോഗം ഇല്ല...."😒
"കുഞ്ഞേട്ടൻ ഇങ്ങനെ തളരാതെ....ആദ്യം കുറച്ച് ധൈര്യം ഒക്കെ വരുത്.... എന്നിട്ട് നേരെ ചെന്ന് അവളോട് ഇഷ്ടം ആണെന്ന് പറ...."
"അത് വേണോ...."
"കുഞ്ഞേട്ടന് പേടിയാണോ...."
"ഏയ്....പേടി....യൊന്നും ഇല്ല.... ഒരു ധൈര്യകുറവ്...."
"അത് തന്നാ പേടി....പരസ്പരം ഇഷ്ടം ആണോ എന്ന് അറിയണ്ടേ....മീശയും പിരിച്ചു നടന്നാൽ പോരാ.... അതൊക്കെ എന്റെ ശ്രീയേട്ടൻ...."😘
"നിന്റെ ശ്രീയേട്ടൻ....!
എന്നിട്ട് എന്തായിരുന്നു.... ശ്രീയേട്ടൻ ഏതെങ്കിലും പെണ്ണിനെ കല്യാണം കഴിച്ചോട്ടെ.... എനിക്ക് കല്യാണമേ വേണ്ട...."
"അപ്പോഴൊക്കെ ഞാൻ മരിക്കാൻ ആയിരുന്നു കുഞ്ഞേട്ടാ ആഹ്രഹിച്ചത്...."😢
അത് കേട്ടതും നന്ദൻ അവളെ വിഷമത്തോടെ ചേർത്തു പിടിച്ചു....!
"നീ ഇല്ലെങ്കിൽ പിന്നെ ഞങ്ങൾ ഒക്കെ ഉണ്ടോടി.... പ്രത്യേകിച്ച് നിന്റെ ശ്രീ...."
"മ്മ്....😘
ഹ്മ്മ് അതാ പ്രേമം.... ഇത് ഇവിടെ മനസ്സിൽ ഇട്ടു നടക്കുന്നു....!
പോയി അവളോട് ഇഷ്ടം ആണെന്ന് പറ.... എന്നിട്ട് എന്റെ അടുത്ത് വാ.... എന്തിനും ഈ ദേവൂട്ടി കൂടെ ഉണ്ടാവും...."
"എനിക്ക് ഇത് കേട്ടാൽ മതി.... നീ എന്റെ കുഞ് പെങ്ങൾ ആണേലും ചില സമയത്ത് നിന്റെ വാക്കിന് ഈ വീട്ടിൽ വലിയ വിലയുണ്ട്...."
"ഈ....!
വെറുപ്പിക്കാതെ ഒന്ന് പോയെ കുഞ്ഞേട്ടാ.... ഞാൻ എന്റെ ശ്രീയേട്ടനെ സ്വപ്നം കണ്ട് കിടക്കട്ടെ...."
അത് കേട്ടതും അവൻ ഹാപ്പി ആയി ഇറങ്ങി....!
😟ഇനിയൊരു വലിയ കടമ്പ കടക്കാൻ ഉണ്ട്....അവളോട് ചെന്ന് ഇഷ്ടം ആണെന്ന് പറയണം....!
💕_____💕
കാലത്ത് ക്ഷേത്രത്തിലേക്ക് ഇറങ്ങിയ ദേവൂട്ടി നിറ പുഞ്ചിരിയോടെ തൊഴുതു നിന്നു....!
"എല്ലാം എനിക്ക് തിരിച്ചു തന്നതിന് ഒത്തിരി നന്ദിയുണ്ട്.... എനിക്ക് ഇനി എന്റെ ശ്രീയേട്ടനെ എത്രയും പെട്ടെന്ന് എന്റേതായി തന്നാൽ മാത്രം മതി...."❤️
തിരുമേനിയും അവളുടെ മുഖത്തെ പുഞ്ചിരി കണ്ട് ഒന്ന് ചിരിച്ചു....!
"എന്താ മോളെ വിഷമം ഒക്കെ മാറിയോ...."
"മ്മ്.... എല്ലാം മാറി...."
"ഞാൻ പറഞ്ഞില്ലേ.... ഇവിടെ വന്ന് പ്രാർത്ഥിച്ചവരാരും നിരാശപ്പെട്ടിട്ടില്ലെന്ന്...."
അതിനവൾ ഒന്ന് ചിരിച്ചു....!
"ആ പിന്നെ.... കുഞ്ഞേട്ടൻ ഇത്തിരി പേടിയുള്ള കൂട്ടത്തിലാ....എത്രയും പെട്ടെന്ന് അവളോട് ഇഷ്ടം ആണെന്ന് പറയാനുള്ള ധൈര്യം കൂടി അങ്ങ് കൊടുത്തേക്കണേ...."
പ്രാർത്ഥന ഒക്കെ കഴിഞ്ഞു അവൾ ശ്രീയെ അവിടെ ഒക്കെ ഒന്ന് നോക്കി....അവന്റെ നിഴൽ വെട്ടം കണ്ടതും അവൾ പുഞ്ചിരിയോടെ അങ്ങോട്ട് നടന്നു....!
"ശ്രീയേട്ടാ...."😘
അവളുടെ വിളിയിൽ അവൻ സ്വയം മറന്നു നിന്നു....!
🎶എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു..
അവളെന്മനസ്സിൽ ചിരി തൂകും പോലെ....!🎶
"ശ്രീയേട്ടാ...."😘
അവൾ വീണ്ടും വിളിച്ചതും അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് നടന്നു....!
"നിന്റെ ഈ വിളി ഒരുപാട് മിസ്സ് ചെയ്തെടി....ഒന്നൂടെ വിളിക്കോ...."
"ശ്രീയേട്ടാ...."😘
"ഒന്നൂടെ...."😘
"ശ്രീയേട്ടാ....പോയിട്ട് വേണം കോളേജിൽ പോവാൻ.... ഞാൻ പോവാ...."
"ഇന്ന് നീ കോളേജിൽ പോന്നുണ്ടോ...."
"ആ.... ഇന്ന് പോവാതിരിക്കാൻ എന്താ...."😒
"ഏയ്.... ഒന്നുല്ല...."
"എന്നാൽ ഞാൻ പോട്ടെ ശ്രീയേട്ടാ...."
അവൾക്ക് തന്നെ വിട്ടു പോവാൻ മനസ് വരുന്നില്ലെന്ന് അവളുടെ ചോദ്യത്തിൽ തന്നെ അവന് മനസ്സിൽ ആയതും പിറകിൽ നിന്നും അവൻ അവളുടെ വയറിൽ കൂടി വട്ടം പിടിച്ചു കഴുത്തിലേക്ക് മുഖം അമർത്തി....!
"ഐ മിസ്സ് യൂ ദേവൂട്ടി...."😘
"സോറി ശ്രീയേട്ടാ...."😒
"സാരല്ല.... നീ പോയിക്കോ...."
"മ്മ്...."
അവൾ ഇത്തിരി നടന്ന് ഒന്ന് നിന്ന് കൊണ്ട് അവനെ തിരിഞ്ഞു നോക്കി....!
"എപ്പോഴാ ശ്രീയേട്ടാ എന്നെ കെട്ടുന്നേ...."😘
പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് അവൻ ഞെട്ടി കൊണ്ട് അവളെ നോക്കി....!
"ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നോക്കണം....എന്നിട്ട് എന്നെ വേദനിപ്പിച്ചതിനൊക്കെ നിനക്കുള്ളത് തരാട്ടോ...."
"😍ഞാൻ റെഡിയാ...."
"ഇത് നിനക്ക് താങ്ങില്ല ദേവൂട്യേ...."
"എന്നാലും ഞാൻ ഏറ്റു വാങ്ങിക്കോളാം.... ശ്രീയേട്ടൻ തരുന്നതല്ലേ...."
അവൾ ഓട്ടത്തിനിടയിൽ പറയുന്നത് കേട്ട് അവൻ ചിരിച്ചു കൊണ്ട് അവൾ കണ്മുന്നിൽ നിന്ന് മറയുന്നത് വരെ നിന്നു.... അവൾ പോയതും അവൻ തിരിച്ചു നടക്കാൻ ഒരുങ്ങിയതും മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ട് ഒന്ന് ഞെട്ടി....!
ദേവൂട്ടി പോയ ഭാഗത്തേക്ക് കഴുത്ത് ചെരിച്ചു ഒന്ന് നോക്കി വീണ്ടും അച്ഛനിലേക്ക് നോട്ടം എറിഞ്ഞു വളിച്ച ഒരു ഇളി കൊടുത്തു....!
"ഇത്രയ്ക്ക് വലിയ അടുപ്പം ആയിട്ടെന്താ അവൾക്ക് നിന്നെ കെട്ടാൻ വേണ്ടാത്തത്...."
"🙄അത്.... അച്ഛാ.... ഒരു തെറ്റിധരണ ഉണ്ടായിരുന്നു അവളെ മനസ്സിൽ അത് കൊണ്ടാ...."
"നിന്നെ പറ്റിയോ...."
അതൊക്കെ ഇങ്ങേരെ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും.... ആ പോയതിനേക്കാൾ കഷ്ടം ആണ് ഇതിന്റെ കാര്യം....!
"മ്മ്..."😟
"നീ അരുതാത്തത് വല്ലതും അവളോട് കാണിച്ചു കാണും.... അതാവും അവൾ അങ്ങനെ പറഞ്ഞത്...."
😍അതിൽ പിന്നെയാ അവൾ മൂക്കും കുത്തി വീണത്.... അവൻ അതോർത്തു ഒരു ചിരിയോടെ നിന്നു....!
"അല്ല...ച്ഛാ.... ഒന്ന് കൂടി നമുക്ക് ദേവനിലയത്തിൽ പോയാലോ...."
"ആ വെള്ളം എന്റെ മോൻ അങ് മാറ്റി വെച്ചേരെ.... ഇനി അവർ ഇങ്ങോട്ട് വരട്ടെ...."
ഇങ്ങേർ പറഞ്ഞാൽ പറഞ്ഞതാ....!
"അച്ഛന്റെ ഒരേ ഒരു പെങ്ങളെ ഒരേ ഒരു മോളല്ലേ അത്.... ആ ഒരു പരിഗണന വെച്ചിട്ടെങ്കിലും...."
"പക്ഷെ എന്റെ ഒരേ ഒരു അളിയൻ ആള് ശരിയല്ല.... അവന്റെ അല്ലെ മോൾ.... അത് ഓർക്കുമ്പോഴാ...."
🙄ഇങ്ങേരെ കൊണ്ട് കൂടുതൽ ഓർമിപ്പിക്കാതിരിക്കുന്നതാ നല്ലത്.... അവൻ അതും ചിന്തിച്ചു അകത്തേക്ക് നടന്നു....!
ദേവൂട്ടി ബാഗും എടുത്തു കോളേജിലേക്ക് ഇറങ്ങിയതും അവളുടെ സന്തോഷം കണ്ട് അച്ഛനും അത് നോക്കി ഒന്ന് പുഞ്ചിരിച്ചു....!
ശ്രീക്കുട്ടി വരുന്നതിന് മുന്നേ ശ്രീയേട്ടൻ വരുന്നത് കണ്ടതും അവൾ പുഞ്ചിരിയോടെ തന്നെ അവനെ നോക്കി നിന്നു.... അവൻ മുന്നിൽ ആയി വന്ന് നിന്നതും പെണ്ണ് അവനരികിലേക്ക് ഒന്ന് നീങ്ങി....!
"എന്നും തരാം എന്ന് വാക്ക് തന്നത് ഇന്ന് തൊട്ട് തന്ന് തുടങ്ങിക്കൊ.... കുറച്ച് കടം വീട്ടാൻ ഉണ്ട്.... അത് ഞാൻ പിന്നീട് ഈടാക്കിക്കോളാം...."
"എന്ത്....?!!"
"അതും മറന്നോ.... നിന്റെ ഈ ചുണ്ടുകൾ കൊണ്ട് ഒരു ചുംബനം...."
അവൾ പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അറിയാതെ ആണെങ്കിലും കണ്ണുകൾ നിറഞ്ഞു....!
"ഈ കണ്ണ് ഇനി നിറയാൻ പാടില്ല.... കേട്ടോ...."
"മ്മ്...."
"പോട്ടെ...."
"മ്മ്...."
അവൻ ബൈക്ക് തിരിച്ചു വിടുന്നത് കണ്ടതും അവൾ അവനെ തന്നെ നോക്കി....!
"ശ്രീയേട്ടൻ വീട്ടിലേക്ക് പോവാണോ...."
"മ്മ്...."
"അതെന്താ....?!!"🙄
"ഇന്ന് ഒരു വിശേഷപ്പെട്ട ദിവസം ആണ്.... അപ്പൊ ഞാൻ പോയാൽ എങ്ങനാ....നിന്നോട് ഇത് വാങ്ങാൻ വേണ്ടി മാത്രാ ഞാൻ വന്നത്...."
"ഇന്നെന്താ വിശേഷം...."
"അതൊക്കെ രാത്രി പറയാം...."
എന്നും പറഞ്ഞു അവൻ പോയതും ശ്രീക്കുട്ടി അടുത്തേക്ക് വന്നു....!
"നീലകുറിഞ്ഞി വീണ്ടും പൂത്ത് തുടങ്ങി അല്ലെ...."
"അതിന് അത് ഒരിക്കൽ പോലും വാടിയിട്ടില്ല...."
"ഇല്ലേ.... അപ്പൊ പിന്നെ എന്തായിരുന്നു...."
"അത്.... ഒന്ന് വാടാൻ ശ്രമിച്ചു പക്ഷെ അതിന്റെ ഇരട്ടി ശക്തിയായി പൂത്ത് തുടങ്ങി...."
എന്നും പറഞ്ഞു ഒരു ചിരിയോടെ അവൾ നടന്നു....!
ദാസ് ഇറങ്ങുന്നത് കണ്ടതും അച്ഛൻ എണീറ്റ് അവനരികിൽ ചെന്നു....!
"നീ പോവാണോ.... നമുക്ക് അവിടെ വരെ പോയിട്ട് കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ഉണ്ടാക്കണ്ടേ...."
"അതിന് അച്ഛനും ഇവനും പോയാൽ മതി....എനിക്ക് കുറച്ച് തിരക്കുണ്ട്.... അനുന്റെ ഡെലിവറി ഒക്കെ ആയിട്ട് ലീവ് എടുത്തതല്ലേ...."
"ഞാൻ പോയില്ലേലും ഏട്ടൻ അല്ലെ പോവേണ്ടത്....അവളുടെ എല്ലാ കാര്യവും ഏട്ടൻ അല്ലെ ചെയ്തു കൊടുക്കുന്നത്...."
"ഞാൻ ഇല്ലെന്നേ ഉള്ളു.... എന്റെ മനസ് നിങ്ങളെ കൂടെ തന്നെ ഉണ്ടാവും...."
"ഏട്ടന് ശ്രീ ദേവൂട്ടിയെ വിവാഹം ചെയ്യുന്നത് ഇഷ്ടം അല്ലെ...."
"ഏയ്.... അങ്ങനെ ഒന്നും ഇല്ല...."
എന്നും പറഞ്ഞു അവൻ പോയതും അച്ഛൻ കാര്യായിട്ടുള്ള ചിന്തയോടെ നിന്നു....!
"വാ അച്ഛാ.... എങ്കിൽ നമുക്ക് പോവാം...."
നന്ദൻ അച്ഛനെയും കൊണ്ട് ശ്രീ നിലയത്തിലേക്ക് ഇറങ്ങി....ശ്രീദേവ് പ്രതീക്ഷിച്ചു നിന്നത് കൊണ്ട് തന്നെ പുഞ്ചിരിയോടെ അവരെ അടുത്തേക്ക് ചെന്നു....!
"വരൂ... മാമാ....ഇരിക്ക്...."
ഇതെന്തോന്നടെ.... എന്ന പോലെ നന്ദൻ അവനെ നോക്കിയതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു.... 🙄ആ കാര്യത്തിൽ ഇവൻ ഗുരു ആണ്.... നോക്കി പഠിക്കുന്നത് നല്ലതാ....!
"അച്ഛാ....അവരെ മുന്നിൽ വന്ന് ഒന്ന് ഇരിക്ക് അച്ഛാ...."
എങ്ങനെ ഒക്കെയോ അച്ഛനെ അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറക്കി....ഇത് ഒന്ന് നടന്ന് കിട്ടുന്നത് വരെ ഇത്തിരി അതികം വെള്ളം കുടിക്കേണ്ടി വരും.... അത് ഉറപ്പാ....!🙄
ശ്രീയുടെ അമ്മ അവർക്കുള്ള ജ്യൂസുമായി വന്നതും അവർ അത് വാങ്ങി കുടിച്ചു അച്ഛനെ ഒന്ന് നോക്കി....!
"ഞങ്ങൾ വന്നത്....ശ്രീദേവിന്റെയും ദേവൂട്ടിയുടെയും കാര്യം സംസാരിക്കാൻ ആണ്.... അവർ തമ്മിൽ ഇഷ്ടപ്പെട്ട സ്ഥിതിക്ക് നമുക്ക് അത് നടത്തി കൊടുക്കാം അല്ലെ...."
ദേവൂട്ടിയുടെ അച്ഛൻ അവന്റെ അച്ഛനെ നോക്കി പറഞ്ഞതും അങ്ങേര് ബിൽഡപ്പ് കാണിക്കാൻ തുടങ്ങി....!
"ഇവന് വേറെ ഒന്ന് രണ്ട് ആലോചന വന്നിട്ടുണ്ട്.... അതൊക്കെ നമ്മൾ സ്വപ്നം കാണാൻ പോലും പറ്റാത്ത തറവാട്ട്കാർ ആണ്...."
😨അതൊക്കെ എപ്പോ....?!!ശ്രീ അച്ഛനെ നോക്കി പകച്ചു നിന്നു....!
"എടാ ഞാൻ പറഞ്ഞതല്ലേ പ്രതികാരം ചെയ്യും എന്ന്.... എന്റെ മോളെ സങ്കടം കാണാൻ വയ്യാത്തോണ്ടാ ഞാൻ വന്നത് അല്ലെങ്കിൽ...."
അച്ഛൻ നന്ദനോടായി പതിയെ പറഞ്ഞു....!
നന്ദൻ ആണെങ്കിൽ ശ്രീയെ നോക്കി കയ് മലർത്തി കാണിച്ചു....!
"അത്.... അച്ഛാ.... എനിക്ക് അതിൽ ഒന്നും താല്പര്യം ഇല്ലെന്ന് ഞാൻ പറഞ്ഞതല്ലേ.... നമുക്ക് ഈ ആലോചന തന്നെ മതി...."
അച്ഛനെ നോക്കി അവൻ അടുത്തായി ഒന്ന് നീങ്ങി....!
"എന്റെ പൊന്നച്ചാ.... ഇത് കഴിയുന്നത് വരെ അച്ഛൻ അടങ്ങി ഇരുന്നാൽ മതി.... അവൾ എന്റെ ആയി കഴിഞ്ഞിട്ട് അച്ഛൻ എന്താണെന്ന് വെച്ചാൽ ആയിക്കോ...."
അവൻ കെഞ്ചുന്നത് പോലെ അച്ഛനെ നോക്കി കൊണ്ട് പറഞ്ഞതും അച്ഛൻ പിന്നെ ഇത്തിരി ഡീസന്റ് ആയി ഇരുന്നു....!
"അപ്പൊ എങ്ങനാ കാര്യങ്ങൾ...."
അത് കേട്ട് നന്ദനും അച്ഛനും പരസ്പരം ഒന്ന് നോക്കി.... ഇത് ഒരു നടക്ക് പോകില്ലെന്ന് കണ്ടതും ശ്രീ മനസ്സിൽ കുറിച്ചിട്ട കാര്യങ്ങൾ പറയാൻ തീരുമാനിച്ചു....!
"നാളെ നമുക്ക് നിശ്ചയം നടത്താം.... ഒരു മോതിരമാറ്റം.... നാളെ തന്നെ തിരുമേനിയെ കണ്ട് ഏറ്റവും അടുത്ത മുഹൂർത്തം തന്നെ കുറിച്ച് തരാൻ പറയാം...."
🙄ഇത്രയ്ക്ക് തിടുക്കം വേണോടാ....സാരല്ല കെട്ട് കഴിഞ്ഞാൽ പിന്നെ മകൾ ഇവിടെ ആവുമ്പോ ഇങ്ങേരെ എന്റെ ചൊൽപടിയിൽ നിർത്താം....ശ്രീയുടെ അച്ഛൻ ആ ചിന്തയിൽ ആയിരുന്നു....!
"എങ്കിൽ അങ്ങനെ ആയിക്കോട്ടെ...."
ശ്രീദേവ് ഒന്ന് പുഞ്ചിരിച്ചു....!
"ഞങ്ങൾ ഇറങ്ങട്ടെ.... നാളെ ആവുമ്പോ ഇന്നിനി അതികം സമയം ഇല്ലല്ലോ...."
"തിരുമേനിയുടെ കാര്യം ഞാൻ ഏറ്റു.... നിങ്ങൾ അവിടത്തെ കാര്യം മാത്രം ചെയ്താൽ മതി...."
"ശരി...."
അച്ഛൻ എല്ലാറ്റിനും സമ്മതം എന്നോണം പറഞ്ഞതും നന്ദൻ അവരോട് യാത്ര പറഞ്ഞു അച്ഛനെയും കൊണ്ട് ഇറങ്ങി.... അവർ പോയതും ശ്രീ അച്ഛനെ നല്ലത് പോലെ ഒന്ന് നോക്കി...!
"നീ എന്താടാ എന്നെ ഇങ്ങനെ നോക്കുന്നെ.... നാളെ തന്നെ മോതിരമാറ്റം ഒക്കെ നടത്തണം എന്ന് ആരോട് ചോദിച്ചിട്ടാ നീ തീരുമാനിച്ചത്...."
"അച്ഛൻ ആയിട്ട് എന്തായാലും തീരുമാനിക്കാൻ പോണില്ലെന്ന് എനിക്കറിയാം.... തത്കാലം എന്റെ കാര്യം തീരുമാനിക്കാൻ ഉള്ള പക്വതയൊക്കെ എനിക്കുണ്ട്...."
"നമുക്ക് ആ ചടങ്ങ് ഇവിടെ വെച്ച് നടത്തിയാലോ...."
"എന്റെ അച്ഛാ ഈ ചടങ്ങ് പെണ്ണിന്റെ വീട്ടിൽ വെച്ചല്ലേ നടത്തേണ്ടത്.... അതല്ലേ നാട്ട് നടപ്പ്...."
"എങ്കിൽ ഞാൻ ഇല്ല.... നിങ്ങൾ പോയി എന്താന്ന് വെച്ചാൽ ചെയ്തോ...."
"ഞാൻ അവളെ ഒന്ന് കെട്ടിക്കോട്ടെ അച്ഛാ.... അത് വരെ പ്രശ്നം ഒന്നും ഉണ്ടാക്കാതിരിക്കാൻ അച്ഛന് പറ്റോ....ഇത് കൂടെ മുടങ്ങിയാൽ ഞാൻ പിന്നെ അവളെയും വിളിച്ചോണ്ട് നാട് വിടും.... അത് പിന്നെ നിങ്ങൾക്ക് തന്നാ കുറച്ചിൽ...."
എന്നും പറഞ്ഞു ശ്രീ പോയതും അച്ഛൻ വായും പൊളിച്ചു നിന്നു....!😟എന്നാലും അവരുടെ അടുത്ത് വീണ്ടും ചെല്ലുക എന്നൊക്കെ വെച്ചാൽ.... എന്റെ അഭിമാനപ്രശ്നം ആണ്.... കെട്ട് കഴിയട്ടെ.... അത് വരെ അഭിമാനം ഒന്നും നോക്കണ്ട.... പിന്നീട് അവനെ നിലക്ക് നിർത്താം....!
"ഇപ്പൊ എനിക്ക് ഒരു ആശ്വാസം ഉണ്ട്.... ആ രാമനാഥൻ നാളെ ഇങ്ങോട്ട് വരുവല്ലോ....ഞങ്ങൾ അവിടെ കയറി ചെന്നപ്പോൾ എന്തായിരുന്നു...."
🙄അത് കേട്ട് നന്ദൻ വായും പൊളിച്ചു അച്ഛനെ ഒന്ന് നോക്കി....!
"എന്റെ അച്ഛാ.... അവർ ഒന്നാവുന്നത് വരെ എങ്കിലും നിങ്ങളുടെ രണ്ടാളുടെയും വാശി ഒന്ന് കളഞ്ഞൂടെ...നിങ്ങൾക്ക് കുറച്ചിൽ ഇല്ലേലും കാണുന്ന ഞങ്ങൾക്ക് ബോർ അടിച്ചു തുടങ്ങി...."
"അവൻ ഒരു നല്ല പയ്യനാ.... എന്റെ പെങ്ങളെ എല്ലാ ഗുണവും അവനാ കിട്ടിയിരിക്കുന്നെ.... അത് കൊണ്ട് മാത്രാ ഞാൻ അവനെ കൊണ്ട് ദേവൂട്ടിയെ കെട്ടിക്കാൻ സമ്മതിച്ചത് തന്നെ...."
"അല്ലാതെ അവർ ഇഷ്ടപ്പെട്ടത് കൊണ്ടല്ല...."
നന്ദൻ അതും പറഞ്ഞു അകത്തേക്ക് കയറി.... ഇനി പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും.... തത്കാലം അതിലൊന്നും തലയിട്ട് കൊടുക്കാതിരിക്കുന്നതാ നല്ലത്....!!
💕____💕
കോളേജ് കഴിഞ്ഞു ബസ് നോക്കി നിൽക്കുമ്പോ ആണ് ശ്രീക്കുട്ടിയുടെ ഫോൺ റിങ് ചെയ്തത്....!
"🙄ഏട്ടൻ ആണല്ലോ...."
അത് കേട്ടതും ദേവൂട്ടിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... അവൾ കോൾ അറ്റൻഡ് ചെയ്തു കാതിൽ വെക്കുന്നത് അവൾ പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു....!
"എന്താ ഏട്ടാ...."
"എടീ നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം...."
"ഏട്ടൻ പറ...."
തിരിച്ച് എപ്പോഴാ ഹെല്പ് ചോദിക്കേണ്ടത് എന്ന് പറയാൻ പറ്റില്ലല്ലോ....!
"നീ ദേവൂട്ടിയെയും കൊണ്ട് നമ്മുടെ ഷോപ്പിലേക്ക് വരണം...."
"🙄അതെന്തിനാ...."
"നീ ഞാൻ പറയുന്നത് കേട്ടാൽ മതി....തിരിച്ച് ചോദിക്കേണ്ട...."
"ആ.... നോക്കട്ടെ...."
എന്നും പറഞ്ഞു അവൾ ഫോൺ ഓഫ് ചെയ്തു ദേവൂട്ടിയെ ഒന്ന് നോക്കി....!
"ശ്രീയേട്ടൻ എന്ത് പറഞ്ഞു...."
"എന്നോട് ഷോപ്പിലേക്ക് ചെല്ലാൻ പറഞ്ഞു...."
"അപ്പൊ നീ അവിടെക്കാണോ പോന്നത്.... വീട്ടിലേക്ക് ഇല്ലേ...."
"ഞാൻ മാത്രം അല്ല നീയും ഉണ്ടാവണം എന്നാ ഏട്ടൻ പറഞ്ഞത്...."
"ഈ ടൈം പോയാൽ എപ്പോഴാ തിരിച്ചു വീട്ടിൽ എത്തുക.... ലേറ്റ് ആയാൽ വല്യേട്ടൻ വഴക്ക് പറയും...."
"നീ വീട്ടിൽ വിളിച്ചു പറ.... അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ.... എന്റെ കൂടെയാണെന്ന് പറഞ്ഞേക്ക്...."
അപ്പൊ തന്നെ അവൾ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു.... ബസ് ഇറങ്ങി രണ്ടും ടെക്സ്റ്റൈൽസിലേക്ക് കയറിയതും എല്ലാരും അവരെ ഭാഗത്തേക്ക് നോക്കുന്നത് കണ്ട് രണ്ടും പരസ്പരം ഒന്ന് നോക്കി....
"🙄എന്താടി എല്ലാരും നമ്മളെ ഇങ്ങനെ നോക്കുന്നെ...."
"എനിക്ക് എങ്ങനെ അറിയാനാ.... നീ എന്നെ മൊത്തത്തിൽ ഒന്ന് നോക്കിയെ.... എന്റെ ഡ്രസ്സ് എങ്ങാനും എവിടെ എങ്കിലും കീറുകയോ നീങ്ങുകയോ ചെയ്തിട്ടുണ്ടോ.... അങ്ങനെ ഉള്ളപ്പോൾ ആണല്ലോ എല്ലാം കൂടെ ഇങ്ങനെ നോക്കുന്നത്...."
"ഒന്നുല്ലെടി...."
അവൾ ശ്രീക്കുട്ടിയെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു....!
"നിന്റെയും അങ്ങനെ ഒന്നുല്ല.... എന്തായാലും നമുക്ക് ഏട്ടന്റെ അടുത്തേക്ക് പോവാം... നീ വാ...."
എന്നും പറഞ്ഞു നടക്കാൻ ഒരുങ്ങിയതും സിമി കയ്യിൽ ഒരു ബൊക്കെയും ആയി അവർക്കരികിൽ വരുന്നത് കണ്ട് രണ്ടും വീണ്ടും പരസ്പരം ഒന്ന് നോക്കി....!
"കൺഗ്രറ്റുലേഷൻ ദേവൂട്ടി...."
"എന്തിന്...."
"അത് അകത്തുള്ള ആള് പറഞ്ഞു തരും.... ചെല്ല്...."
😟പെണ്ണ് ഒന്നും മനസ്സിൽ ആവാതെ ബൊക്കെ കയ്യിൽ വാങ്ങി....!
"കർചീഫ് വല്ലതും വേണോ...."
അതിനവൾ ഇളിച്ചു കൊടുത്തു.... ശ്രീയേട്ടനെ കാണാൻ വേണ്ടി മാത്രം ഓരോ കാരണം ഉണ്ടാക്കി വരുമ്പോ ഓർക്കണം....!
"ശ്രീയുടെ റൂം പിന്നെ എവിടെ ആണെന്ന് പറയേണ്ടല്ലോ.... ദേവൂട്ടി ചെല്ല്....!
നീ വാ ശ്രീക്കുട്ടി...."
സിമി അവളെയും കൊണ്ട് മാറി നിന്നതും ദേവൂട്ടി അവരെ ഒന്ന് നോക്കി ശ്രീദേവിന്റെ കേബിനിലേക്ക് നടന്നു....!
പതിയെ ഡോർ തള്ളി അകത്തേക്ക് കയറിയതും ചെയറിൽ ഇരുന്നു ലാപ്പിൽ നോക്കി ഇരിക്കുന്ന ശ്രീയേട്ടനെ കണ്ട് അവൾ ഏതോ ലോകത്തെന്ന പോലെ നിന്നു....!😘
അവന്റെ കണ്ണുകളും അവളെ തേടി എത്തിയതും ഒരു നിമിഷം അവനും സ്വയം മറന്നു നിന്നു.... പിന്നെ പതിയെ പുഞ്ചിരിയോടെ അവൾക്കരികിലേക്ക് നടന്നു....!
അവളുടെ അടുത്ത് എത്തിയതും അവൻ അവളെ ഇറുകെ പുണർന്നു....!
"എന്തിനാ ശ്രീയേട്ടാ ഇങ്ങോട്ട് വരാൻ പറഞ്ഞത്....അവർ ആണെങ്കിൽ ഈ ബൊക്കെ ഒക്കെ തന്നല്ലോ...."
"അവരോട് ഞാൻ പറഞ്ഞതാ ഇതിന്റെ ഒന്നും ആവശ്യം ഇല്ലെന്ന്....പിന്നെ അവർക്ക് വലിയ ആഗ്രഹം എന്റെ പെണ്ണിനെ നല്ലത് പോലെ സ്വീകരിക്കണം എന്ന്.... അന്നൊക്കെ നിന്നെ മൈൻഡ് ചെയ്യാതെ വിട്ടതല്ലേ...."
"ഓഹ് അതാണോ.... അങ്ങനെ ആണെങ്കിൽ ശ്രീയേട്ടനും അന്ന് എന്നെ മൈൻഡ് ചെയ്ട്ടില്ലല്ലോ...."
"അതിന് പകരം ആയി ഈ കാന്താരിയെ ഞാൻ അങ്ങ് സ്വന്തം ആക്കാൻ ഉള്ള തയാറെടുപ്പാ...."
"എങ്ങനെ....?!!"
അവൾ ഇടുപ്പിൽ കയ് വെച്ച് കൊണ്ട് ചോദിച്ചു....!
"ഈ കഴുത്തിൽ ഒരു താലി കെട്ടിയിട്ട്.... അതിന്റെ ആദ്യ പാടിയെന്നോണം നാളെ നമ്മുടെ മോതിരം മാറ്റം ആണ്.... നാളെ തന്നെ മുഹൂർത്തവും കുറിക്കും...."
"നാളെയോ..."😨
"എന്തെ... നിനക്ക് വിശ്വാസം വരുന്നില്ലേ....ഇന്ന് നിന്റെ അച്ഛനും കുഞ്ഞേട്ടനും വീട്ടിൽ വന്നിരുന്നു.... അപ്പൊ അവരോട് ഞാൻ എന്റെ തീരുമാനം പറഞ്ഞു...അവർക്ക് എതിർപ്പ് ഒന്നും ഇല്ല...."
അതിനവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....!
"ഇത് പറയാൻ ആണോ വിളിച്ചത്.... എന്നാൽ ഞാൻ പോയിക്കോട്ടെ ശ്രീയേട്ടാ...."
സന്തോഷം കൊണ്ട് മനസിന്റെ താളം തെറ്റുന്നത് പോലെ.... ഇനിയും നോക്കി നിന്നാൽ പിടി വിട്ടു ശ്രീയേട്ടനെ പിടിച്ചു ഉമ്മ വെക്കുമെന്ന് തോന്നിയതും അവൾ നിഷ്കു ആയി ചോദിച്ചു....!
"നിനക്കെന്താ ഇത് കേട്ടിട്ട് വലിയ സന്തോഷം ഒന്നും ഇല്ലാതെ.... നിന്റെ സന്തോഷം കാണാനാ ഞാൻ ഇങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്തത് തന്നെ...."
അപ്പൊ തന്നെ അവൾ അവനെ കെട്ടിപ്പിടിച്ചു മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....!കണ്ണുകൾ അടച്ചു കൊണ്ടവൻ അത് സ്വീകരിച്ചു....!
"ഇപ്പൊ ഈ ലോകത്തിൽ വെച്ച് ഏറ്റവും വലിയ സന്തോഷവധി ഞാൻ ആവും ശ്രീയേട്ടാ...."
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു....!അവൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു....!
"നാളെ നീ ഇത് ഇട്ടാൽ മതി...."
"മ്മ്...."
അവൾ പുഞ്ചിരിയോടെ അവൻ നീട്ടിയ കവർ വാങ്ങി....!
"സന്ധ്യക്ക് മുന്നേ വീട്ടിൽ എത്തണ്ടേ.... ഇപ്പോ പോയിക്കോ.... നാളെ കാണാം...."
"മ്മ്...."
അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും പെട്ടെന്ന് ഒന്ന് നിന്ന് അവനെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു അവന്റെ ചുണ്ടുകളിലേക്ക് തന്റെ അധരങ്ങൾ ചേർത്തു വെച്ചു... മേൽ ചുണ്ടിലും കീഴ് ചുണ്ടിലും ഒന്ന് ചുംബിച്ചു വിട്ടു മാറുന്നതിനു മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു....അവൻ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി കൊണ്ട് അവളുടെ നാവിനെ കൊരുത്തു പിടിച്ചു.... അവളുടെ കയ്കൾ അവന്റെ ഷർട്ടിൽ കൊരുത്തു പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു....!
ശ്വാസം വിലങ്ങിയതും അവൻ ഒന്ന് വിട്ടു മാറി വീണ്ടും ശരവേഗത്തിൽ അവളുടെ ചുണ്ടുകളെ കവർന്നെടുത്തു.... മതിവരാതെ അതിൽ ലയിച്ചു നിന്നതും അവളും അവന്റെ ദേഹത്തേക്ക് അമർന്നു....!വീണ്ടും ദീർഘ ചുംബനത്തിന് ശേഷം വിട്ടു മാറിയതും അവൾ നാണത്തോടെ അവന്റെ മുഖത്തേക്ക് നോക്കാൻ പറ്റാതെ താഴെക്ക് നോക്കി നിന്നു....!
"എന്റെ ദേവൂട്ടിക്ക് നാണം വന്നോ.... നീയല്ലേ തുടക്കമിട്ടത്...."
അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് ചോദിച്ചതും അവൾ നാണത്തോടെ അവനെ നോക്കി ചിരിച്ചു....!
"ഞാൻ പോവാ ശ്രീയേട്ടാ...."
അവൾ പോവാൻ ഒരുങ്ങിയതും അവൻ അവളെ വലിച്ചടുപ്പിച്ചു അവളെ ചേർത്തു പിടിച്ചു....!.
"നമ്മൾ ഒന്നാവാൻ ഇനി അധിക ദിവസം ഒന്നും കാത്തിരിക്കേണ്ടി വരില്ല...."
അവളെ തന്നിലേക്ക് ചേർത്ത് നിർത്തി അവൻ അത്യധികം പ്രണയത്തോടെ അവളുടെ തലയിൽ തലോടി....!
"ഇപ്പോ പോയിക്കോ.... അല്ലെങ്കിൽ കയ് വിട്ടു പോവും....,"
"എന്ത്....?!!"
അവൾ ഒരു ചിരിയോടെ ചോദിച്ചതും അവനും ഒന്ന് ചിരിച്ചു....!
"എല്ലാം..."
അവളുടെ ചുണ്ടുകൾ വിരൽ കൊണ്ട് തഴുകി കൊണ്ടവൻ പറഞ്ഞു....!ഒന്ന് കൂടെ അവളുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചതും അവൾ അവനെ നോക്കി പുഞ്ചിരിയോടെ ഇറങ്ങി....!
ശ്രീക്കുട്ടി അവളെ കണ്ടപാടേ അടുത്ത് ചെന്ന് അവളെ ഒന്ന് ഉഴിഞ്ഞു നോക്കി....!അവൾക്ക് എല്ലാം സിമി പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു....!
"നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ...."
"ഏട്ടൻ നിന്നെ എന്തൊക്കെ ചെയ്തു എന്ന് നോക്കിയതാ...."
"പോടീ...."
"കിസ്സ് നടന്നിട്ടുണ്ടെന്ന് നിന്റെ ലിപ് കണ്ടാൽ അറിയാം.... ഫസ്റ്റ് നൈറ്റ് കൂടി നടന്നോ ആവോ...."
"ഇല്ല....ശ്രീയേട്ടൻ നല്ല കൺട്രോൾ ഉള്ള ആളാ...."
"നിനക്ക് അത് തീരെ ഇല്ലല്ലോ അതാ എന്റെ പേടി...."
അതിനവൾ ഒന്ന് ഇളിച്ചു കൊടുത്തു....!
എല്ലാരേയും നോക്കി നല്ലത് പോലെ ചിരിച്ചു കൊടുത്ത് അവൾ ഇറങ്ങി....വീട്ടിൽ എത്തിയതും പുറത്ത് ആരെയും കാണാതെ അവൾ അകത്തേക്ക് കയറി....!
"അമ്മേ.... എല്ലാരും എവിടെ പോയി.... ആരെയും കാണുന്നില്ലല്ലോ...."
"നീ വല്ലതും അറിഞ്ഞോ.... നിന്റെ നിശ്ചയം അല്ലേ നാളെ.... അതിന്റെ ഓട്ടപാച്ചിലിലാ എല്ലാരും...."
അതിനവൾ ഒന്ന് ചിരിച്ചു....!
"ഇപ്പോ കണ്ടോ അമ്മേ.... മുഖത്ത് എൽ ഈ ഡി തെളിഞ്ഞത്...."
ചേട്ടത്തി പറഞ്ഞതും അവൾ ചേട്ടത്തിയുടെ കയ്യിൽ ഉള്ള മോന്റെ കവിളിൽ ചിരിയോടെ തലോടി മുറിയിലേക്ക് ഓടി....!
ഒന്നും വിശ്വസിക്കാൻ പറ്റാത്ത പോലെ അവൾ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു.... ചുണ്ടിലെ തുടിപ്പ് കണ്ണിൽ ഉടക്കിയതും അവന്റെ ചുംബനത്തെ ഓർത്ത് അവൾ ചിരിച്ചു കൊണ്ട് ബെഡിലേക്ക് വീണു....!
രാത്രി എല്ലാരും ഒരുമിച്ച് ഫുഡ് കഴിക്കാൻ ഇരുന്നതും അവളുടെ മുഖത്തെ സന്തോഷം കണ്ട് എല്ലാരും ഒന്ന് പുഞ്ചിരിച്ചു.... തന്റെ കുഞ്ഞ് പെങ്ങളെ അവന് കൊടുക്കുന്നത് ദാസിന് മാത്രം അംഗീകരിക്കാൻ പറ്റാത്ത പോലെ....അച്ഛനമ്മമാരെ പോലെ ഇടക്ക് പ്രശ്നം ഉണ്ടാവുമെന്ന ഭയം.... മാമനെയും അച്ഛനെയും നല്ലത് പോലെ അറിയാം....പക്ഷെ അവരുടെ സ്നേഹം കാണുമ്പോ എതിർക്കാനും പറ്റുന്നില്ല....!
"നാളെയും നീ പോയേക്കല്ലേടാ.... പത്ത് മണിക്കാ ചടങ്ങ്....എല്ലാം കഴിഞ്ഞിട്ട് ഉച്ചയ്ക്ക് വേണെങ്കിൽ നീ പോയിക്കോ...."
"വല്യേട്ടൻ പോയാൽ പിന്നെ വിവരം അറിയും....ഞാൻ പിന്നെ മിണ്ടൂല...."
ദേവൂട്ടി അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....!
"ഞാൻ നാളെ മുഴുവനും ഇവിടെ ഉണ്ടാവും.... പോരെ...."
"അത് മതി...."
അവൾ അവന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു....!
"നാളെ ഇവളെ ചടങ്ങ് കഴിഞ്ഞാൽ വൈകീട്ട് നമുക്ക് ഇവന്റെ പെണ്ണിനെ കാണാൻ പോയാലോ...."
😨അത് കേട്ടതും നന്ദൻ ഇരുന്ന് ചുമച്ചു....!
അത് കണ്ടതും അമ്മ അവന്റെ തലയിൽ കൊട്ട് കൊടുത്ത് വെള്ളം ഒക്കെ എടുത്തു കൊടുത്തെങ്കിലും അവൻ ചുമ മാറാതെ ദേവൂട്ടിയേ ഒന്ന് നോക്കി.... നിന്റെ കാര്യം ഒക്കെ സെറ്റ് ആയപ്പോൾ എന്റെ കാര്യം ഒന്നും മൈൻഡ് ഇല്ല അല്ലെ....!
"വല്യേട്ടന്റെ കയ്യിൽ ആ പെണ്ണിന്റെ ഫോട്ടോ വല്ലതും ഉണ്ടോ...."
"തിരക്കിനിടയിൽ ഞാൻ അത് മറന്നു.... ഇന്നലെ പെണ്ണിന്റെ ഏട്ടൻ സെൻറ് ചെയ്തതാ.... ഇവനെ പറ്റി പറഞ്ഞപ്പോൾ അവർക്ക് നല്ലത് പോലെ ബോധിച്ചു...."
"കുഞ്ഞേട്ടനെ പറ്റി എന്ത് പറഞ്ഞു എന്നാ...."🙄
"ഇപ്പോഴത്തെ ചെറുപ്പക്കാർ ഒക്കെ എന്തെങ്കിലും ദുശീലം ഉള്ളവർ ആയിരിക്കുമല്ലോ.... പക്ഷെ ഇവന് അങ്ങനെ ഉള്ള സ്വഭാവം ഒന്നും ഇല്ല...."
😌അത് കേട്ടതും ദേവൂട്ടി നന്ദനെ നോക്കി ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു....മൂക്കറ്റം കുടിച്ചു പല തവണ ശ്രീയേട്ടൻ ഇതിനകത്ത് കൊണ്ടിട്ട പയ്യനാ മിസ്റ്റർ ക്ളീൻ ആയി ഇരിക്കുന്നത്....!
അവർക്ക് വേണ്ടത് മിസ്റ്റർ ക്ളീൻ അളിയനെ ആണ്.... അപ്പൊ പിന്നെ ഇത് കുളം തോണ്ടാൻ ഒരു ബോട്ടിൽ വെള്ളം മതി....!
ഫോട്ടോ നോക്കി അത് സെൻറ് ചെയ്ത നമ്പർ നോട് ചെയ്ത ദേവൂട്ടി മുറിയിലേക്ക് വിട്ടു....!
നന്ദൻ ആണെങ്കിൽ നിരാശ കാമുകനെ പോലെ ശ്രീക്കുട്ടിയുടെ ഫോട്ടോയും നോക്കി ഇരിപ്പാണ്.... ആ ശ്രീദേവ് എത്ര നിസാരമായാ എല്ലാ പ്രശ്നവും പരിഹരിച്ചു കാര്യങ്ങൾ ഒക്കെ ഇവിടെ വരെ എത്തിച്ചത്....!😒
ദേവൂട്ടി നന്ദന്റെ മുറിയിലേക്ക് വന്നതും അവൻ ഫോൺ ഓഫ് ചെയ്തു താടിക്ക് കയ്യും കൊടുത്ത് ഇരുന്നു....
"നിന്റെ കാര്യം ഒക്കെ സെറ്റ് ആയപ്പോഴേക്കും നീ ഈ കുഞ്ഞേട്ടന്റെ കാര്യം മറന്നു അല്ലെ...."
"ഈ ദേവൂട്ടി ഒരു കാര്യം ഏറ്റാൽ അത് നടത്തിയിരിക്കും...."
"എങ്ങനെ....?!!"🙄
"ഇത് കണ്ടോ...ആ പെണ്ണിന്റെ ഏട്ടന്റെ നമ്പർ ആണ്...."
"ഇത് നിനക്ക് എവിടുന്ന് കിട്ടി....!"
"ഓഹ്....കുഞ്ഞേട്ടൻ ആ പെണ്ണിന്റെ ഫോട്ടോ വായും പൊളിച്ചു നോക്കുന്നത് കണ്ടല്ലോ...."
"അത്.... അത്.... പിന്നെ....!
നീയും നോക്കുന്നത് കണ്ടല്ലോ...."
"ഞാൻ നോക്കിയത് അത് സെൻറ് ചെയ്തവന്റെ നമ്പരാ.... അതാ ഇത്...."
"😘ദേവൂട്ടി നീ മുത്താണ്...."
അവൻ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....!
"വെറും നമ്പർ മാത്രേ കിട്ടീട്ടുള്ളൂ...."
"😟പറയും പോലെ ഇത് വെച്ച് എന്ത് ചെയ്യാനാ...."
"അതൊക്കെ ഞാൻ ഏറ്റു....ഏതെങ്കിലും ഒരു ഫോണിൽ നിന്ന് ഇവനെ വിളിച്ചു കുഞ്ഞേട്ടന്റെ ചില ദിവസങ്ങളിൽ നൈറ്റ് ഉള്ള ലീലാ വിലാസങ്ങൾ ഞാൻ അങ്ങ് വിശദീകരിച്ചു കൊടുത്തോളാം...."
അത് കേട്ടതും അവൻ വായും പൊളിച്ചു നിന്നു....!
"അതൊന്നും വേണ്ട.... ഏട്ടൻ എങ്ങാനും അറിഞ്ഞാൽ എന്റെ ചീട്ട് കീറും.... അത് മാത്രല്ല അവർ എന്നെ പറ്റി എന്ത് കരുതും....!
അതൊക്കെ അവിടെ നിക്കട്ടെ നീ അന്നത്തെ പോലെ ഏതവന്റെ ഫോൺ വാങ്ങി വിളിക്കാനാ പ്ലാൻ....അന്ന് ആ രതീഷ് കൊണ്ട ഇടിക്ക് കണക്കില്ല....കണ്ട് നിന്ന എനിക്ക് തന്നെ സഹിക്കാൻ പറ്റിയിട്ടില്ല...."
"അത് പിന്നെ ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാവൂ എന്നല്ലേ...."😒
"അതും ശരിയാ.... അതല്ലാതെ വേറെ വഴിയൊന്നും ഇല്ലേ....ഡി...."
"ഉണ്ട്... നേരെ ചൊവ്വേ വല്യേട്ടനോട് ചെന്ന് പറ എനിക്ക് ഒരുത്തിയേ ഇഷ്ടം ആണെന്ന്...."
"അതിന് ആദ്യം അവൾക്ക് ഇഷ്ടം ആണോ എന്ന് അറിയണ്ടേ...."
"അപ്പോഴേക്കും മൂക്കിൽ പല്ല് മുളക്കും.... ഞാൻ പോയി ഉറങ്ങാ...."
എന്നും പറഞ്ഞു പെണ്ണ് പോയതും നന്ദൻ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ ഇരുന്നു....!
😍എന്തായാലും നാളെ ചടങ്ങിന് അവളും ഉണ്ടാവുമല്ലോ.... എങ്ങനെ എങ്കിലും അതിന്റെ മനസ്സിൽ ഞാൻ ഉണ്ടോ എന്ന് അറിയണം....അവളുടെ ഓരോ നോട്ടത്തിലും ഇഷ്ടം ആണെന്ന് തോന്നിയതാണ്....!
💕______💕
കാലത്ത് എണീറ്റ ദേവൂട്ടി ക്ഷേത്രത്തിൽ ചെന്ന് പുഞ്ചിരിയോടെ പ്രാർത്ഥന തുടങ്ങി.... തന്റെ ശ്രീയേട്ടനെ തനിക്ക് കിട്ടാൻ പോവുന്നതിന്റെ സന്തോഷം പങ്കിടുകയായിരുന്നു അവൾ....!❤️
പതിവ് പോലെ അവനെ തിരക്കി മതിലിനു വെളിയിൽ വന്നെങ്കിലും അവനെ അവിടെ ഒന്നും കാണാതെ നിരാശയോടെ തിരിച്ചു നടക്കാൻ ഒരുങ്ങുമ്പോൾ ആണ് അവൻ മുന്നിൽ നിൽക്കുന്നത് കണ്ടത്....!
"ശ്രീയേട്ടാ...."😘
എന്നും വിളിച്ചു അവൾ അവനെ കെട്ടിപ്പിടിച്ചു നിന്നു....!അവനും ഒരു ചിരിയോടെ അവളെ ഇറുക്കി പിടിച്ചു....!
"ഇന്ന് എന്താ എന്റെ ദേവൂട്ടി ദൈവത്തോട് പറഞ്ഞത്...."
"എനിക്ക് ഈ ശ്രീയേട്ടനെ ഒരു തടസവും ഇല്ലാതെ തന്നേക്കണേ എന്ന്...."
"ദൈവത്തിന് തന്നെ കേട്ട് മടുത്തു കാണും....അല്ലെ...."
"ഇല്ല.... ദൈവത്തിന് അറിയാം എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടത് ആണ് ഈ ശ്രീയേട്ടൻ എന്ന്...."
"ആണോ....എങ്കിൽ പറ എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന്...."
അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചതും അവൾ അവന്റെ മുഖം ആകെ വിരൽ ഓടിച്ചു....!
"അത് നമ്മൾ ഒന്നായാൽ ശ്രീയേട്ടന് മനസ്സിൽ ആവും...."
"അല്ലാതെ തന്നെ എനിക്ക് മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട് എന്റെ ഈ കാന്താരിയുടെ സ്നേഹം...."
"ഞാൻ ഒത്തിരി വിഷമിപ്പിച്ചു അല്ലെ ശ്രീയേട്ടനെ...."😒
"ഇല്ലടി.... എനിക്ക് അറിയായിരുന്നു.... നിന്നെ ഞാൻ മനസ്സിൽ ആക്കിയില്ലെങ്കിൽ പിന്നെ ആര് മനസ്സിൽ ആക്കാനാ...."
അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് തല ചേർത്തു....!
"ഞാൻ പോട്ടെ ശ്രീയേട്ടാ....പത്തു മണിക്കല്ലേ ചടങ്ങ്...."
"ഞാൻ വരുമ്പോഴേക്കും സുന്ദരി കുട്ടിയായി നിക്കണം...."
"മ്മ്...."😍
"എങ്കിൽ പോയിക്കോ.... എനിക്കും റെഡി ആവാൻ ഉണ്ട്...."
അവൾ കാൽ ഉയർത്തി നിന്ന് അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് തിരിച്ചു നടന്നു....!
"സൂക്ഷിച്ചു പോണേ ദേവൂട്ടി...."
"മ്മ്...."
അവൾ ഒരു ചിരിയോടെ അവനെ നോക്കി വീട്ടിലേക്ക് നടന്നു....!
അച്ഛനും വല്യേട്ടനും കുഞ്ഞേട്ടനും ഒക്കെ ഓരോ തിരക്കിൽ പെട്ടിരിക്കുകയാണ്.... അത് കണ്ട് ദേവൂട്ടി മുറിയിലേക്ക് ചെന്ന് തന്റെ ദേഹത്തുള്ള സാരി ഊരി മാറ്റി.... ശ്രീയേട്ടൻ സമ്മാനിച്ച കവർ തുറന്ന് അതിലേക്ക് നോക്കിയതും ഗ്രീൻ കളറിൽ ബ്ലൂ പ്രിന്റ് വർക്ക് ഉള്ള സാരി കണ്ട് അവൾ അത് തന്റെ മേലെ വെച്ച് കണ്ണാടിയിൽ നോക്കി.... തനിക്ക് ഇത് അത്രത്തോളം ചേരുമെന്ന് ആരെക്കാളും ശ്രീയേട്ടനറിയാം....അവൾ അത് ഉടുത്തു മുടിയും അവനിഷ്ടമുള്ളത് പോലെ അഴിച്ചിട്ടു.... ചെറിയ ഒരു ഹെയർ ക്ലിപ് എടുത്തു അവൾ ഇരു സൈഡിൽ നിന്നും അല്പം മുടി എടുത്തു ഇറുക്കി വെച്ചു....!
"ദാ ഇത് കൂടെ ഇരുന്നോട്ടെ...."
ചേട്ടത്തി അവളുടെ തലയിൽ മുല്ലപ്പൂ വെച്ചു കൊടുത്ത് കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....!
"അവരൊക്കെ വന്ന് താഴേക്ക് വിളിക്കുമ്പോൾ വന്നാൽ മതി...."
"ഒന്ന് പോ ചേട്ടത്തി.... എനിക്ക് അത്രയ്ക്ക് തിടുക്കം ഒന്നും ഇല്ല...."
എന്നും പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് ഫോൺ കയ്യിൽ എടുത്തു ബെഡിൽ ഇരുന്നു....!
സമയം അടുക്കും തോറും അവളുടെ കണ്ണുകൾ ജനാലവഴി പുറത്തേക്ക് നോക്കാൻ തുടങ്ങി.... പ്രതീക്ഷിച്ചത് പോലെ അവന്റെ കാർ ഗേറ്റ് കടന്ന് വന്നതും അവൾ പുഞ്ചിരിയോടെ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് ഒന്ന് കൂടെ തന്നെ നോക്കി....!
അവരെ കണ്ടതും അച്ഛനും നന്ദനും കൂടി അവരെ അകത്തേക്ക് ക്ഷണിച്ചു.... നന്ദന്റെ കണ്ണ് പിന്നെ ശ്രീക്കുട്ടിയിൽ തന്നെ ആയിരുന്നു....അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....ഇന്ന് തന്നെ അറിയണം ഈ പുഞ്ചിരിക്ക് വല്ല അർത്ഥവും ഉണ്ടോ എന്ന്....നന്ദൻ അവളെ പുഞ്ചിരി കണ്ട് ചിന്തിച്ചു....!
അച്ഛൻ വകയിലും അമ്മ വകയിലും മുതിർന്ന മൂന്ന് നാല് ആളുകൾ മാത്രം ക്ഷണിക്കപ്പെട്ട അതിഥികൾ ആയിട്ടുണ്ട്....കുടുംബക്കാർ ഉള്ളത് കൊണ്ട് തന്നെ രണ്ട് അച്ഛന്മാരും ഇത്തിരി ഡീസന്റ് ആയിരുന്നു....അല്ലാതെ ഇത് ഒരു നടക്ക് പോവില്ലെന്ന് ശ്രീദേവിനറിയാം.... 😟
സ്വീകരണം ഒക്കെ കഴിഞ്ഞതും തിരുമേനി പൂജാ മുറിയിൽ ഇരുന്നു വിളക്ക് കൊളുത്തി....പൂജയൊക്കെ കഴിഞ്ഞു രണ്ട് പേരുടെയും ജാതകം സ്വീകരിച്ചു....!
"ഇനി കുട്ടിയെ വിളിച്ചോളൂ...."
"ഞാൻ പോവാം...."
ചേട്ടത്തി പോവാൻ നിന്നതും ശ്രീക്കുട്ടി അതും പറഞ്ഞു മുകളിലേക്ക് വിട്ടു....!
ശ്രീദേവിനോടൊപ്പം ഉള്ള സ്വപ്നലോകത്ത് ഇരിക്കുന്ന ദേവൂട്ടിയുടെ അരികിൽ ചെന്ന ശ്രീക്കുട്ടി പെണ്ണ് ഒന്നും അറിഞ്ഞില്ലെന്നു കണ്ട് മുഖത്തിന് നേരെ കയ് വീശി.... ദേവൂട്ടി ഞെട്ടിയതും അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു....!
"സ്വപ്നം കാണൽ ഒക്കെ മതിയാക്കി വാ....ഏട്ടന്റെ ക്ഷമ നശിച്ചു കാണും.... വന്നപ്പോ തൊട്ട് കണ്ണ് കൊണ്ട് നിന്നെ തേടുന്നത് ഞാൻ കണ്ടതാ...."
ശ്രീക്കുട്ടി അതും പറഞ്ഞു അവളുടെ മുടി ഒക്കെ ഒന്ന് നേരെയാക്കി കൊടുത്തു....!
"എനിക്കെന്തോ ഒരു പേടി പോലെയെടി....ഞാൻ അന്നേ ശ്രീയേട്ടനോട് പറഞ്ഞതാ ഒളിച്ചോടി കല്യാണം കഴിക്കാം എന്ന്...."😟
"അയ്യേ നിനക്ക് പേടിയോ....അപ്പൊ ഞാൻ ഒക്കെ നിന്റെ സ്ഥാനത് പേടിച്ചു ചാകണം അല്ലോ...."
"ആഹാ രണ്ടും ഇവിടെ സംസാരിച്ചു നിക്കാണോ വന്നെ സമയം ആയി...."
ചേട്ടത്തി പറഞ്ഞതും ദേവൂട്ടി അവരെ ദയനീയമായി നോക്കി....!
"ഇവൾക്ക് പേടിയാണെന്ന്...."
ശ്രീക്കുട്ടി ഒരു ചിരിയോടെ പറഞ്ഞു....!
"അങ്ങനെ ഒന്നും ഇല്ല ചേട്ടത്തി.... ഒരു ചമ്മൽ...."
"അതിനാ നാണം എന്ന് പറയുന്നത്.... സാരല്ല നിന്റെ ശ്രീയേട്ടന്റെ മുന്നിൽ അല്ലെ....നീ വാ...."
അവൾ ഏറ്റവും പിന്നിൽ ആയി ഇറങ്ങി അവരുടെ കൂടെ നടന്നു....!അവളുടെ വരവ് കണ്ട എല്ലാരുടെയും നോട്ടം അവളിൽ ആയിരുന്നു....അവൾ അത്രയധികം സുന്ദരി ആയി വന്നത് കൊണ്ടാവും എല്ലാരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു....!
അപ്പോഴും ശ്രീദേവ് അവളെ നോക്കാതെ തന്നെ പുഞ്ചിരിയോടെ നിന്നു....!
"ഇങ്ങോട്ട് നീങ്ങി നിക്ക് കുട്ടി...."
തിരുമേനി പറഞ്ഞതും അവൾ വളിച്ച ഒരു ഇളിയോടെ എല്ലാരേയും നോക്കി...പതിയെ അവൾ ശ്രീദേവിന്റെ അടുത്ത് നീങ്ങി നിന്നു.... തന്റെ പ്രണയിനിയുടെ സാമിപ്യം അവനും തിരിച്ചറിയാം.... അവൻ അപ്പോഴും അവളുടെ ഭാഗത്തേക്ക് പോലും നോക്കാതെ പുഞ്ചിരിയോടെ തന്നെ....!
പതിവിന് വിപരീതമായാണ് അവളുടെ ഹൃദയം മിടിക്കാൻ തുടങ്ങിയത്.... ശ്രീയേട്ടന്റെ അടുത്ത് നിൽക്കുമ്പോൾ ആദ്യമായാണ് ഇങ്ങനെ....അവൾ വർധിച്ചു വരുന്ന ഹൃദയമിടിപ്പോടെ അവനെ ഒന്ന് നോക്കി.... ഇന്ന് കൂടുതൽ സുന്ദരൻ ആയത് പോലെ.... താടി ട്രിമ്ചെയ്തു മീശ ഒതുക്കി വെച്ചിട്ടുണ്ട്...അവന്റെ ചുണ്ടിലെ പുഞ്ചിരി കാണും തോറും അവൾക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി.... ഷർട്ട് തന്റെ സാരിയുടെ അതെ നിറം ആണ്.... അത് കണ്ടതും അവളും ഒന്ന് പുഞ്ചിരിച്ചു....!❤️
അവനെ തന്നെ വായും പൊളിച്ചു നോക്കി നിൽപാണെങ്കിലും തിരുമേനി മുറ പോലെ പൂജാ കർമങ്ങൾ ഒക്കെ ചെയ്യുന്നുണ്ട്....!
എല്ലാരും തൊഴുതു നിൽപ്പാണ്.... ഇടക്ക് ഒന്ന് കണ്ണ് തുറന്ന നന്ദൻ ഏറ്റവും പിന്നിൽ ആയി നിൽക്കുന്ന ശ്രീക്കുട്ടിയേ ഒന്ന് നോക്കി....തനിക്ക് ഇതിൽ വലിയ റോൾ ഒന്നും ഇല്ലേ എന്ന മട്ടിൽ ഉള്ള അവളുടെ നിൽപ് കണ്ട് നന്ദൻ ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും എല്ലാരേയും ഒന്ന് നോക്കി പതിയെ പിന്നിലേക്കായി ഓരോ സ്റ്റെപ് വെച്ചു നടന്നു....!
ഒടുക്കം അവളുടെ തൊട്ടടുത്തായി എത്തി നിന്നതും തന്റെ പ്രണയം തിരിച്ചറിഞ്ഞ പോലെ അവൾ നേരെ നിന്നു....!
😨ദൈവമേ.... ഇങ്ങേർ എന്തിനാ എന്റെ അടുത്ത് വന്ന് നിക്കുന്നെ.... അല്ലേലും ഞാൻ ആഗ്രഹിച്ചത് അല്ലെ ഇത്.... എന്നാലും ഒരു പേടി.... ആ ദേവൂട്ടിയേ ഒക്കെ സമ്മതിക്കണം....!
അവൾ ഒറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി....!
കണ്ണടച്ച് നിൽക്കുന്ന പെണ്ണിനെ നന്ദൻ ഒന്ന് കൂടെ നോക്കി.... ദേവൂട്ടിയുടെ ധൈര്യത്തെ മനസ്സിൽ ദ്യാനിച്ചു അവൻ ഇത്തിരി ധൈര്യം ഒക്കെ ഉള്ളിൽ വരുത്തി....!
"എന്റെ കാര്യം കൂടെ ഒന്ന് സെറ്റ് ആക്കണേ ദൈവമേ...."
അവൻ മനസറിഞ്ഞു പ്രാർത്ഥിച്ചു ഒന്ന് കൂടെ അവളെ അടുത്തേക്ക് നീങ്ങി....!
"താൻ....ഒന്ന്...പുറത്തേക്ക് വരോ....എനി...ക്ക്....കുറച്ച്....സംസാരിക്കാൻ.... ഉണ്ട്...."
അവൻ വിക്കി വിക്കി എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു....അത് കേട്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി.... അവൻ വാ എന്ന് കാണിച്ചു പതിയെ പുറത്തേക്ക് നടന്നതും പെണ്ണ് വായും പൊളിച്ചു നിന്നു....!
"ദൈവമേ എന്നെ ഇഷ്ടം ആണെന്ന് പറയാൻ ആയിരിക്കണേ...."
അവളും ഒന്ന് പ്രാർത്ഥിച്ചു പുറത്തേക്ക് നടന്നു....!
"ഇനി അച്ഛനമ്മമാരുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചോളൂ..."
അത് കേട്ടതും ദേവൂട്ടി അവളുടെ അച്ഛനമ്മമാർ ഉള്ള ഭാഗത്തേക്ക് തിരിഞ്ഞതും ശ്രീദേവും അവന്റെ അമ്മയും അച്ഛനും ഉള്ള ഭാഗത്തേക്ക് തിരിഞ്ഞു....!
ദേവൂട്ടി ആദ്യം അച്ഛന്റെയും പിന്നീട് അമ്മയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയതും പിന്നെ വല്യേട്ടന്റെ കാലിൽ കൂടി വീണതും അവന്റെ കണ്ണുകൾ നിറഞ്ഞു.... അവളെ പിടിച്ചു നിർത്തി അവൻ അവളെ കെട്ടിപ്പിടിച്ചു....!
വെറും ഒരു റിങ് എക്സ്ചേഞ്ചിന് ഇങ്ങനെ ആണെങ്കിൽ കല്യാണത്തിന് എന്താവും.... ശ്രീദേവ് ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല...
"കുഞ്ഞേട്ടനോട് കൂടി അനുഗ്രഹം വാങ് മോളെ...."
അച്ഛൻ പറഞ്ഞതും അവൾ അവനെ അവിടെ ഒക്കെ ഒന്ന് നോക്കി....!അവളെ പോലെ എല്ലാരും അവനെ നോക്കിയെങ്കിലും കാണാൻ ഇല്ല....!
"ഇവനിത് എവിടെ പോയി...."
അപ്പോഴാണ് ശ്രീക്കുട്ടി കൂടി മിസ്സിംഗ് ആണെന്ന് അവൾ കണ്ടത്....!
"കുഞ്ഞേട്ടനോട് ഞാൻ നേരത്തെ അനുഗ്രഹം വാങ്ങിച്ചതാ അച്ഛാ...."
എന്നും പറഞ്ഞു അവൾ എല്ലാരേയും ഒന്ന് നോക്കി.... ആർക്കും ഡൌട്ട് ഒന്നും ഇല്ലെന്ന് കണ്ടതും അവൾ ഒന്ന് ആശ്വസിച്ചു.... അവളുടെ അതെ ഡൌട്ട് ശ്രീദേവിനും ഉണ്ടെങ്കിലും അവനും അത് പുറമെ കാണിച്ചില്ല....!
"ഇനി മോതിരം മാറിക്കോളൂ....!
ആദ്യം ശ്രീദേവ്...."
അത് കേട്ടതും അവൻ പുഞ്ചിരിയോടെ താലത്തിൽ നിന്നും റിങ് എടുത്തു അവളെ നേരെ തിരിഞ്ഞു.... അപ്പോഴാണ് അവർ രണ്ട് പേരും മുഖത്തോട് മുഖം നോക്കുന്നത്....അവളിലെ നാണത്തെ അവൻ മതിവരുവോളം ആസ്വദിച്ചു....കണ്ണുകൾ തമ്മിൽ പരസ്പരം ഉള്ള പ്രണയങൾ കയ്മാറി....!
ശ്രീക്കുട്ടി നന്ദനരികിൽ നിൽപ്പാണെങ്കിലും അവൻ ഇത് എങ്ങനെ തുടങ്ങും എന്നുള്ള ചിന്തയിൽ പുറം തിരിഞ്ഞു നിൽപ്പാണ്....!
"എന്താ പറയാൻ ഉള്ളത്.... ഇപ്പൊ റിങ് എക്സ്ചേഞ്ച് കഴിയും...."
"അ.... അത്.... പിന്നെ...!
എങ്കിൽ നമുക്ക് മോതിരം മാറി വന്ന് സംസാരിക്കാം അല്ലെ...."
അവൻ ഒരു വളിച്ച ഇളിയോടെ പറഞ്ഞതും പെണ്ണ് അവനെ അന്തം വിട്ടു നോക്കി.... ഇത് ഞാൻ തന്നെ പറയേണ്ടി വരും....😟
"വാ... തുടങ്ങി കാണും...."
എന്നും പറഞ്ഞു അവൻ അകത്തേക്ക് നടന്ന് നെഞ്ചിൽ കയ് വെച്ചു.... 😒ദൈവമേ ഇത്തിരി കൂടി നിന്നെങ്കിൽ ഞാൻ നെഞ്ചു പൊട്ടി ചത്തെനെ....!
വായും പൊളിച്ചു പിന്നാലെ അവളും അകത്തു കയറി...!റിങ് കയ്യിൽ പിടിച്ചു നിൽക്കുന്ന ശ്രീദേവിനെ കണ്ട് രണ്ടും ഒന്ന് ചിരിച്ചു....!
"കയ് കാണിക്ക് മോളെ...."
അച്ഛൻ പറഞ്ഞതും അവൾ തല കുനിച്ചു നിന്ന് കയ് അവന് മുന്നിൽ നീട്ടി.... ആ അണിവിരലിൽ അവന്റെ ഇടതു കയ് പിടുത്തം ഇട്ടതും അവളിൽ എന്തൊക്കെയോ മാറ്റം ഉടലെടുത്തത് അവൾ അറിഞ്ഞു.... അവനെ നോക്കിയതും അവനും ഒന്ന് പുഞ്ചിരിച്ചു....പതിയെ അവളുടെ മോതിര വിരലിൽ അവൻ അത് അണിയിച്ചു....രണ്ട് പേരിലും എന്തെന്നില്ലാത്ത സന്തോഷം ഉടലെടുത്തു....!
"ഇനി കുട്ടി എടുത്തോളൂ...."
അവളും റിങ് എടുത്തു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... അവൻ അപ്പൊ തന്നെ ചിരിച്ചു കൊണ്ട് കയ് നീട്ടി...അവന്റെ വിരലിൽ അവൾ റിങ് അണിയിച്ചതും രണ്ട് പേരും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു....!
"ഇനി പ്രാർത്ഥിച്ചോളൂ...."
"ദൈവമേ അതികം വൈകാതെ ആ കഴുത്തിൽ ഒരു താലി കൂടി കെട്ടി അവളെ എന്റേത് മാത്രമായി തന്നേക്കണേ...."
അവൻ കയ് കൂപ്പി പ്രാർത്ഥിച്ചു....!
"ഇനി വിവാഹത്തിന് ഒരു ദിവസം കൂടി കാണണം....ഏറ്റവും നല്ല മുഹൂർത്തം തന്നെ ആയിക്കോട്ടെ...."
അച്ഛൻ പറഞ്ഞതും തിരുമേനി കബഡി നിരത്തി തുടങ്ങി.... അത് കണ്ടതും നന്ദൻ ശ്രീക്കുട്ടിയെ ഒന്ന് നോക്കി അടുത്തേക്ക് നീങ്ങി....!
"ഇനി... വാ...."
"😟എന്താ...."
"അല്ല പുറത്തേക്ക്...."
🙄ഇത് വല്ലതും നടക്കോ എന്തോ....?!!നന്ദൻ പോയതും പെണ്ണും എല്ലാരേയും ഒന്ന് നോക്കി പിന്നാലെ നടന്നു....!
ദേവൂട്ടി നാണത്തോടെ ശ്രീദേവിനെ നോക്കിയതും അവൻ ചിരിച്ചു കൊണ്ട് കണ്ണ് ഇറുക്കി കാണിച്ചു....!❤️
സൂപ്പർ എന്ന് അവളെ നോക്കി വിരൽ കൊണ്ട് ആക്ഷൻ ഇട്ടതും അവൾ ഒന്ന് ചിരിച്ചു....!
"ദേവ പ്രിയ.... ദേവിക്ക് പ്രിയപ്പെട്ടവൾ...."
"എനിക്കും...."
തിരുമേനി പറയുന്നത് കേട്ട് ശ്രീദേവ് പതിയെ പറയുന്നത് കേട്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....!
"ജാതകം തമ്മിൽ പത്തിൽ പത്ത് പൊരുത്തം...."
പൊരുത്തക്കേട് അച്ചന്മാർ തമ്മിലാ....!
"എന്താ പറയാൻ ഉള്ളത്...."
ശ്രീക്കുട്ടി പുറത്ത് എത്തിയപാടെ ഗൗരവത്തിൽ ചോദിച്ചു....!
"അത്.... അത്.... പിന്നെ...."
"ഇപ്പൊ ദിവസം പറയും...."
"എങ്കിൽ അത് കഴിഞ്ഞു സംസാരിക്കാല്ലേ...."
ഒരുത്തന്റെ പിന്നാലെ നടന്നിട്ട് ഇഷ്ടം പറയിച്ച ദേവൂട്ടിയുടെ ഏട്ടൻ തന്നെയാണോ ഇങ്ങേര്....🙄
"വാ.... നോക്കാം...."
ക്ഷമയെ പരീക്ഷിക്കുന്നതിന് ഒരു അതിരുണ്ട്.... 😟പെണ്ണ് വീണ്ടും നിരാശയോടെ അവന്റെ പിന്നാലെ അകത്തേക്ക് കയറി....!
"മൂന്നാം ദിവസം നല്ലൊരു മുഹൂർത്തം ഉണ്ട്.... അത് കഴിഞ്ഞാൽ പിന്നെ അടുത്ത മാസമേ ഉള്ളു...."
അത് കേട്ടതും അവരൊക്കെ പരസ്പരം ഒന്ന് നോക്കിയെങ്കിലും ശ്രീദേവ് മാത്രം എന്തൊക്കെയോ തീരുമാനിക്കുകയായിരുന്നു....!
"അടുത്ത മാസം മതി അല്ലെടാ.... ഒരുക്കങ്ങൾ ഒക്കെ വേണ്ടേ...."
പെണ്ണിന്റെ അച്ഛൻ ദാസിനോടായി ചോദിച്ചതും ദാസ് അതെ എന്ന പോലെ തലയാട്ടി....!
"ആദ്യത്തെ മുഹൂർത്തം കുറിച്ചോളൂ...."
ശ്രീദേവ് തിരുമേനിയോടായി പറയുന്നത് കേട്ടതും ദാസും അച്ഛനും പരസ്പരം ഒന്ന് നോക്കി.... നന്ദൻ ആണെങ്കിൽ എങ്ങനെ പറഞ്ഞു തുടങ്ങും എന്ന ചിന്തയിൽ ആണ്....!😟
"ആദ്യത്തേത് എന്ന് പറയുമ്പോൾ രണ്ട് ദിവസം അല്ലെ ഉള്ളു.... ഒരുക്കങ്ങൾ ഒക്കെ വേണ്ടേ... ബന്ധുക്കളെയും ക്ഷണിക്കണം...."
ദാസ് ശ്രീയെ നോക്കി കൊണ്ട് പറഞ്ഞു....!
"വളരെ അടുത്ത കുറച്ച് ബന്ധുക്കൾ മാത്രം മതി....രണ്ടാളുടെയും ഒരേ കുടുംബക്കാർ ആയത് കൊണ്ട് അവരെയൊക്കെ ക്ഷണിക്കുന്ന കാര്യം ഞാനും നന്ദനും ഏറ്റു....പിന്നെ വിവാഹ മണ്ഡപവും ഞാൻ നോക്കിക്കോളാം...."
ശ്രീ എല്ലാം സ്വയം തീരുമാനിച്ചത് പോലെ പറയുന്നത് കേട്ട് ദാസ് അവനെ ദേഷ്യത്തോടെ നോക്കി....!
"എന്നാലും വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്....കല്യാണവസ്ത്രം എടുക്കണം ആഭരണം എടുക്കണം...."
"ചെറുക്കന്റെ വീട്ടുകാർ തീരുമാനിക്കുന്നതിനാണ് പെൺവീട്ടുകാർ വില കല്പിക്കേണ്ടത്...."
ശ്രീയുടെ അച്ഛൻ ദാസിനെ നോക്കി അമർഷത്തോടെ പറഞ്ഞതും ശ്രീ അച്ഛനെ ഒന്ന് നോക്കി....!
"എന്റെ അച്ഛാ.... ഓരോന്ന് പറഞ്ഞു അവരെ ഇളക്കി വിടല്ലേ...."
"അതാ ഏട്ടാ നല്ലത്.... ഇനിയും ഇവരെ അകറ്റുന്നത് നല്ലതല്ല.... ഇപ്പൊ തന്നെ നമ്മുടെ ദേവൂട്ടി ഒരുപാട് വിഷമിച്ചത് അല്ലെ...."
നന്ദൻ കൂടി പറഞ്ഞതും ദാസ് അവളെ മുഖത്തേക്ക് ഒന്ന് നോക്കി.... അവൾക്കും എന്തൊക്കെയോ പറയണം എന്നുണ്ട്... പക്ഷെ എന്ത് തീരുമാനിക്കും എന്ന് അറിയാത്ത പോലെ....!
"എങ്കിൽ അത് തന്നെ കുറിച്ചോളൂ...."
ദാസ് ശ്രീയെ ദേഷ്യത്തോടെ തന്നെ നോക്കി കൊണ്ട് പറഞ്ഞു....!
"പത്തിനും പത്ത് പതിനഞ്ചിനും ആണ് മുഹൂർത്തം...."
"ശരി...."
ശ്രീദേവ് പുഞ്ചിരിയോടെയും അത്യധികം സന്തോഷത്തോടെയും കയ് കൂപ്പി നിന്നു....!
"ഇനി വല്ലതും കഴിക്കാം...."
അച്ഛൻ പറഞ്ഞതും എല്ലാരും നിന്നിടത് നിന്ന് നീങ്ങി തുടങ്ങി....!
ദേവൂട്ടി നടക്കാൻ ഒരുങ്ങിയതും ശ്രീ അവളെ കയ്യിൽ പിടിച്ചു നിർത്തി.... അവൾ എന്തെ എന്ന പോലെ അവനെ നോക്കിയതും അവൻ അപ്പോഴേക്കും അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു....!
"നിനക്കെന്താ ദേവൂട്ടി ഒരു വിഷമം പോലെ...."
അവളുടെ മുഖം ഒന്ന് മാറിയതും അവൻ അത് മനസ്സിൽ ആക്കിയെന്ന പോലെ ചോദിച്ചു....!
"അത് പിന്നെ ശ്രീയേട്ടാ....അച്ഛനും വല്യേട്ടനും പറഞ്ഞ പോലെ അടുത്ത മാസം പോരെ കല്യാണം...."
"വയ്യെടി എനിക്ക് ഇനിയും നിന്നെ അകന്നിരിക്കാൻ....അത് കൊണ്ടാ നീ എത്രയും പെട്ടെന്ന് എന്റേതാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്...."
അത് കേട്ടതും അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു നിന്നു....!അവനും അവളെ ചേർത്തു പിടിച്ചു കൊണ്ട് അവന്റെ കയ് അവളുടെ സാരി വിടവിലൂടെ അവളുടെ നഗ്നമായ വയറിൽ അമർത്തി ചേർത്തു നിർത്തി സെൽഫി എടുക്കാൻ തുടങ്ങി.... അവിടെ ഏറ്റ ചൂടിൽ അവൾ ഒന്ന് പിടഞ്ഞു....!
"ദെ ശ്രീയേട്ടാ കളിക്കല്ലേ.... എനിക്ക് ഇക്കിളി ആവുന്നു...."
"അപ്പൊ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ നീ എല്ലാം എങ്ങനെ സഹിക്കും...."
"എന്ത്...."🙄
"എന്റെ പ്രണയം..."
അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി....!
"ഇപ്പോഴേ ഇങ്ങനെ നാണിക്കല്ലേ പെണ്ണെ....നിന്റെ ഈ നാണം കാണുമ്പോൾ ഞാൻ പിടി വിട്ടു പോവും...."
അവൾ തല ഉയർത്തി അവനെ തുറിച്ചു നോക്കിയതും അവൻ ഒന്ന് ചിരിച്ചു....!
"ഞാൻ ചുമ്മാ പറഞ്ഞതാടി...."
"എങ്കിൽ ശ്രീയേട്ടന് കൊള്ളാം...."
"ശ്രീയേട്ടൻ വാ ഭക്ഷണം കഴിക്കണ്ടേ...."
രണ്ടും അകത്തേക്ക് നടക്കുമ്പോ ആണ് നന്ദന് പിന്നാലെ വായും പൊളിച്ചു പോവുന്ന ശ്രീക്കുട്ടിയെ കണ്ടത്....!
"അയ്യേ ഇവരെന്താ ഇങ്ങനെ....?!!"🙄
"മിക്കവാറും ഞങ്ങളെ കെട്ടിന്റെ അന്ന് ഇത് കൂടെ നടത്തേണ്ടി വരുമെന്നാ തോന്നുന്നേ...."
"എനിക്ക് തോന്നുന്നില്ല...."
"നിന്റെ കുഞ്ഞേട്ടന് നിന്റെ അത്ര പോലും ധൈര്യം ഇല്ല ല്ലേ...."
"അപ്പൊ ശ്രീയേട്ടന്റെ പെങ്ങൾക്കോ...."
"അത് പിന്നെ അവൾ കരുതി കാണും അവൻ പറയെട്ടെ എന്ന്....അല്ലേലും അതല്ലേ അതിന്റെ ശരി...."
അത് കേട്ടതും ദേവൂട്ടി നേരെ നിന്ന് അവനെ ഒന്ന് മൊത്തത്തിൽ നോക്കി.... അപ്പോഴാണ് അവന് താൻ പറഞ്ഞ അബദ്ധം മനസ്സിൽ ആയത്....!
"എന്നിട്ടാണോ ഏഴു വർഷം എന്നെ പിന്നാലെ നടത്തിച്ചത്...."
"അതിനൊക്കെ പകരം ആയി നീയെന്നെ രണ്ടാഴ്ച അല്ലെ അവഗണിച്ചത്...."
അത് ഓർക്കും തോറും അവളുടെയും അവന്റെയും മനസ് ഒരു പോലെ വിങ്ങും....!
"സോറി ശ്രീയേട്ടാ...."
അവൾ പരിസരം മറന്നു അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....!അപ്പോഴാണ് പെണ്ണിന്റെ അച്ഛനെ ശ്രീദേവ് കണ്ടത്....!
"അച്ഛൻ നോക്കുന്നു ദേവൂട്ടി...."
അവൻ പെണ്ണിന്റെ അച്ഛനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ വിട്ടു മാറി അകത്തേക്ക് ഓടി....!
"വാ മോനെ....ഭക്ഷണം കഴിക്കാം...."
ശ്രീ തലയാട്ടി ചമ്മൽ ഒന്നും പുറത്ത് കാണിക്കാതെ പിന്നാലെ നടന്നു....!
"എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഒന്ന് പറ നന്ദേട്ടാ.... ഞാൻ പോവാ...."😬
വന്നിട്ട് പത്ത് മിനിറ്റ് ആയി....!
"അത്.... അത് പിന്നെ നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ...?!!"😢
"😒എനിക്കൊന്നും ഇല്ല...."
"ഇല്ലേ...."🙄
"ഇല്ലന്നെ...."
"എങ്കിൽ നീ പോയിക്കോ...."
"നന്ദേട്ടൻ അല്ലെ എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വന്നത്....ഇതും ചേർത്ത് മൂന്ന് തവണയായി....!"
🙄ആണോ.... എങ്കിൽ പിന്നെ പറഞ്ഞേക്കാം....!
"ശ്രീക്കുട്ടിക്ക് ആരോടെങ്കിലും പ്രേമം ഉണ്ടോ....?!!"
"ഉണ്ട്...."
അവൾ ചിരി മറച്ചു പിടിച് ഗൗരവത്തിൽ പറഞ്ഞു....!
"ആ.... രെ... യാ...."😒
"എനിക്കൊരു കളിക്കൂട്ടുകാരിയുണ്ട്.... അവൾക്ക് ഒരു പെണ്ണിനോട് ഇഷ്ടം ആണെന്ന് തുറന്ന് പറയാൻ പോലും ആവാത്ത ഒരു ഏട്ടൻ ഉണ്ട്.... അവനെയാ ഞാൻ പ്രേമിക്കുന്നത്...."
😢അങ്ങനെ അതും പോയികിട്ടി.... വെറുതെ സ്വപ്നം കണ്ടത് മിച്ചം....!അവൻ അതും ചിന്തിച്ചു അവൾക്ക് മുന്നേ നടന്നതും ഒന്ന് നിന്നു....!
😍ചിരിയോടെ ഉള്ള അവളുടെ നോട്ടം കണ്ടതും അവൻ പരിസരം മറന്നു അവളെ അടുത്തേക്ക് നടന്നു അവളെ കെട്ടിപ്പിടിച്ചു നിന്നു....!
"വിട് നന്ദേട്ടാ..... ആരെങ്കിലും കാണും...."
നന്ദൻ അവളെ വിട്ടു മാറി അവളെ തന്നെ നോക്കി പുഞ്ചിരിച്ചു....!
"ഐ ലവ് യു നന്ദേട്ടാ...."❤️
"ഐ ലവ് യു...."
"ഇത് ഒന്ന് ഈ നാവിൽ നിന്ന് കേൾക്കാൻ ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ട് എന്ന് അറിയോ...."
"ഞാനും....!😘
നിനക്ക് എന്റെ ഓരോ നോട്ടത്തിലും എന്റെ ഇഷ്ടം മനസ്സിൽ ആയിട്ടില്ലേ...."
"മ്മ്.... പക്ഷെ നന്ദേട്ടൻ ആദ്യം പറയട്ടെ എന്ന് കരുതി....പക്ഷെ ദേവൂട്ടിയുടെ അത്രയും ധൈര്യം ഇല്ലെന്ന് ഞാൻ അറിയോ...."
"എന്നാര് പറഞ്ഞു.... ഞാൻ അവളുടെ ഏട്ടനാ.... അവൾ പറഞ്ഞിട്ടാ നിന്റെ ഏട്ടൻ അവളെ ഇഷ്ടം തിരിച്ചറിഞ്ഞത് എങ്കിൽ എനിക്കും ഉണ്ടാവില്ലേ നിന്റെ വായിൽ നിന്ന് എന്നെ ഇഷ്ടം ആണെന്ന് കേൾക്കാൻ ഉള്ള ആഗ്രഹം...."
"അപ്പൊ ഒക്കെ അക്ഷൻ ആയിരുന്നു അല്ലെ...."
"പിന്നല്ലാതെ...."
"എങ്കിൽ പറ എപ്പോഴാ എന്നെ കല്യാണം കഴിക്കുന്നേ...."
"😨ഏ...."
"എപ്പോഴാ എന്നെ കെട്ടുന്നത് എന്ന്...."
അത് പിന്നെ കുട്ടിക്ക് ഇത്തിരി തിടുക്കം ഉണ്ട്.... കൂടെ ഉള്ളത് രണ്ട് ദിവസം കൊണ്ട് കെട്ടി കഴിഞ്ഞു വീട്ടിലേക്ക് വരും.... അപ്പൊ പിന്നെ പെണ്ണിനും കാണില്ലേ ആഗ്രഹം....!
"അത്.... ദേവൂട്ടിയുടെയും ശ്രീയുടെയും കഴിഞ്ഞിട്ട് നമ്മുടെ കാര്യം നടത്താം.... ഇപ്പൊ നീ ചെല്ല്.... ആരെങ്കിലും തിരക്കി വരും...."
ശ്രീക്കുട്ടി അവനെ നോക്കി ഒന്ന് ചിരിച്ചു അകത്തേക്ക് നടന്നു....!ഇവളെ ഒന്ന് കെട്ടാൻ പല കടമ്പകളും കടക്കേണ്ടി വരും...!
നന്ദൻ അകത്തേക്ക് കയറി ശ്രീദേവിന്റെ അടുത്തായി ചെന്നിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി....!
"എന്തായി...."
"അത് സെറ്റ്.... പക്ഷെ എങ്ങനെ അച്ഛന്മാരോട് ഇത് പറയും...."😒
"ഉള്ള ചങ്കുറ്റത്തിൽ നിന്ന് ഇത്തിരി പുറത്തെടുക്കെടാ...."
"ഇവളെ കെട്ടിന്റെ അന്ന് ഇവന്റെയും കൂടെ നടത്താൻ ആയിരുന്നു ഞങ്ങളെ ആഗ്രഹം.... രണ്ട് ദിവസം അല്ലെ ഉള്ളു അപ്പൊ ഇവന്റെ പിന്നെ ഒരു ദിവസം നടത്തെണ്ടി വരും...."
നന്ദനെ നോക്കി അച്ഛൻ പറഞ്ഞു....!
"വൈകീട്ട് നമുക്ക് എന്തായാലും ആ കുട്ടിയെ കാണാൻ പോവാം...."
ദാസ് പറഞ്ഞതും ശ്രീക്കുട്ടി കണ്ണും മിഴിച്ചു നന്ദനെ നോക്കി.... അവൻ ആണെങ്കിൽ ലവ് സക്സസ് ആയ അന്ന് തന്നെ ഫൈൽ ആവോ എന്ന അവസ്ഥയിൽ ആണ്....!
"ഈ തിരക്ക് ഒക്കെ കഴിയട്ടെ ഏട്ടാ...."
"ഇന്നിനി ലീവ് എടുത്ത സ്ഥിതിക്ക് അത് കൂടെ നടക്കട്ടെ...."
"എടാ ശ്രീ ഒന്ന് ഹെല്പ്പെടാ...."
"ഞാൻ എന്ത് ചെയ്യാൻ.... എന്റെ കാര്യം തന്നെ ഇവിടെ എത്തിച്ച പാട് എനിക്കെ അറിയൂ....മാത്രവുമല്ല ഞാൻ ആയിട്ട് ഇതിന് മുൻകയ് എടുത്താൽ എന്റെ അച്ഛനാ കക്ഷി എന്റേത് കൂടി മുടക്കും....അവളെ നഷ്ടപ്പെടുന്ന കാര്യം,,,, സഹിക്കാൻ പറ്റില്ലെടാ...."
എന്നും പറഞ്ഞു ശ്രീ കഴിച്ചത് മതിയാക്കി എണീറ്റ് പോയി....!
നന്ദനും കഴിച്ചത് മതിയാക്കി എണീറ്റ് കയ് കഴുകുന്നത് കണ്ട് ശ്രീക്കുട്ടി അടുത്ത് ചെന്നു....!
"നീ പേടിക്കേണ്ടടി.... എനിക്ക് ആ പെണ്ണിനെ ഇഷ്ടം ആയില്ലെന്ന് ഞാൻ പറഞ്ഞോളാം...."
"എനിക്ക് പേടിയൊന്നും ഇല്ല...."
എന്നും പറഞ്ഞു പെണ്ണ് പോയി....!
ശ്രീദേവ് കയ്യും കഴുകി എല്ലാരേയും ഒന്ന് നോക്കിയതും അവരൊക്കെ ഓരോ ഭാഗത്ത് നിന്ന് കൊണ്ട് പിടിച്ച ചർച്ചയാണ്....ദേവൂട്ടിയുടെ പാദസരത്തിന്റെ കിലുക്കം കേട്ടതും അവൻ പതിയെ പിന്നിലേക്ക് നടന്നു അവൾ ഉള്ള മുറിയിലേക്ക് കയറി....!
"എ.... എന്താ... ശ്രീയേട്ടാ...."
ദാസിന്റെ മുറിയിൽ കുഞ്ഞിനെ കൊഞ്ചിക്കുന്ന ദേവൂട്ടി അവനെ കണ്ടതും ചാടി എണീറ്റ് കൊണ്ട് ചോദിച്ചു.... അവൻ ഒരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു....!
ഉറങ്ങാതെ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി ചിരിക്കുന്നത് കണ്ട് ദേവൂട്ടിയും കുഞ്ഞിനെ നോക്കി ഒന്ന് ചിരിച്ചു.... പക്ഷെ അതിന് മുന്നേ അവൻ അവളെ വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങൾ കവർന്നെടുത്തു.... അവളുടെ കണ്ണുകൾ വിടർന്നതും അവൾ അവന്റെ തോളിൽ അമർത്തി പിടിച്ചു....!
അവളുടെ ചുണ്ടുകൾ മാറി മാറി നുകർന്നു കൊണ്ട് അവൻ നാവിനെ തേടി പിടിച്ചു അതിനെയും നുകർന്നു....അവൾ ഒന്ന് കൂടെ അവനിലേക്ക് അടുത്തു.... ഇരുവരുടെയും ശ്വാസം ഒന്നായ പോലെ....!❤️
ദാസ് തന്റെ മുറിയിലേക്ക് കയറിയതും ആ കാഴ്ച കണ്ട് തറഞ്ഞു നിന്നു....അവളുടെ പിടക്കുന്ന മിഴികൾ വല്യേട്ടനിൽ ഉടക്കിയതും അവൾ ശ്രീയെ പിടിച്ചു തള്ളി മാറ്റി.... അവൻ പിന്നിലേക്ക് നീങ്ങുമ്പോൾ മതി വരാത്ത പോലെ അവളുടെ കീഴ്ചുണ്ടിനെ കടിച്ചു വലിച്ചു....!
"വല്യേ...ട്ടൻ...."
എന്നും പറഞ്ഞു അവൾ ആരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങി പിന്നെ ഒരു ഓട്ടം ആയിരുന്നു.... ശ്രീദേവും ദാസിനെ ഒന്ന് നോക്കി വളിച്ച ഒരു ഇളിയോടെ പുറത്തേക്ക് നടന്നു....!
"നിന്റെ അസുഖം എനിക്ക് മനസ്സിൽ ആയി.... ഇതിന് വേണ്ടിയാണോ രണ്ട് ദിവസം കൊണ്ട് വിവാഹം വേണമെന്ന് വാശി പിടിച്ചത്...."
അത് കേട്ടതും പുറത്തേക്ക് നടന്ന ശ്രീ ഒന്ന് നിന്നു....!
"ഇനിയും അവളെ അകറ്റി നിർത്താൻ എന്റെ മനസ് അനുവദിക്കാത്തത് കൊണ്ടാ പെട്ടെന്ന് വേണം എന്ന് വാശി പിടിച്ചത്.... അല്ലാതെ...."
"ഹ്മ്മ്....!
വിവാഹം കഴിയുന്നതിനു മുന്നേ ഇമ്മാതിരി തോന്നിയാസം എന്റെ പെങ്ങളെ അടുത്ത് കാണിക്കാൻ നിക്കേണ്ട കേട്ടല്ലോ....,"
"എന്റെ ദാസേട്ടാ ഒന്നുല്ലേലും രണ്ട് ദിവസം കഴിഞ്ഞാൽ അവൾ എന്റെ ഭാര്യ ആവാൻ പോന്ന പെണ്ണല്ലേ.... പ്രേമിക്കുന്ന പെണ്ണിനെ ഒന്ന് കിസ്സ് ചെയ്തു എന്ന് കരുതി ലോകം അവസാനിക്കാൻ ഒന്നും പോണില്ല...."
"അത് എന്റെ പെങ്ങളെ അടുത്ത് വേണ്ട....!
പിന്നെ....നിന്റെ അച്ഛന്റെ വാക്ക് കേട്ട് അവളെ എങ്ങാനും വിഷമിപ്പിച്ചാൽ നീ വിവരം അറിയും...."
"എനിക്കറിയാം അവളോടുള്ള സ്നേഹം കൊണ്ടുള്ള കോമ്ബ്ലക്സ് ആണ് ഇതെന്ന്....അവളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല അവളെ ജീവിതകാലം മുഴുവനും സ്നേഹിക്കാൻ വേണ്ടിയാ ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്....!"
അതിന് ദാസ് ഒന്നും പറയാൻ ആവാതെ പുറത്തേക്ക് പോയി....!ഈ ഹിറ്റ്ലർ എന്താ ഇങ്ങനെ...? പെങ്ങളെ സ്നേഹിക്കുന്നതിനാണോ ഇങ്ങനെ കലിപ്പ്.... അവളെ ഒന്ന് കെട്ടട്ടെ....അവൾ എന്നോട് കാണിക്കുന്ന സ്നേഹം കണ്ട് ഈ ഹിറ്റ്ലറുടെ കണ്ണ് തള്ളിക്കും ഞാൻ....!☹️
കാര്യങ്ങൾക്കൊക്കെ ഏകദേശ തീരുമാനം ആക്കി എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നിന്നതും ശ്രീ ദേവ് കാറിനടുത്തേക്ക് നടന്നു....!
"ഈ പെണ്ണ് ഇത് എവിടെ പോയി...."
എന്നും പറഞ്ഞു അച്ഛൻ ശ്രീക്കുട്ടിയെ അവിടെ ഒക്കെ ഒന്ന് നോക്കി....!
ഇതേ സമയം ശ്രീക്കുട്ടി നന്ദന്റെ മുറിയിൽ ആണ്....ഒരു പുഞ്ചിരിയോടെ അവൾ മുറിയാകെ കണ്ണോടിച്ചു...നന്ദൻ കേറി വന്നതും തിരിഞ്ഞു നിന്ന ശ്രീക്കുട്ടിയെ കണ്ട് അവൻ പതിയെ അവൾക്കരികിലേക്ക് നടന്നു....അവളുടെ പിന്നിൽ ആരുടെയോ സാമിപ്യം അറിഞ്ഞതും അവൾ തിരിഞ്ഞു നോക്കി.... മാറിൽ കയ്യും കെട്ടി നിൽക്കുന്ന നന്ദനെ കണ്ടതും അവൾ നാണത്തോടെ തല താഴ്ത്തിയതും അവൻ അവളുടെ താടിയിൽ പിടിച്ചു തല ഉയർത്തി....!
"അവരൊക്കെ ഇറങ്ങി കാണും....ഞാൻ ചെല്ലട്ടെ ...."
എന്നും പറഞ്ഞു അവൾ പോവാൻ നിന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി....!
"വിട് നന്ദേട്ടാ...."
അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അവൻ അവളെ ഇറുകെ പുണർന്നു...അവളുടെ കവിളിൽ അവൻ ചുണ്ടുകൾ അമർത്തി.... ആദ്യ ചുംബനത്തിൽ അവളും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ പുഞ്ചിരിയോടെ അവളുടെ കയ്കളും അവനെ ചുറ്റി വരിഞ്ഞു....!❤️
ആലിംഗനത്തിൽ സ്വയം മറന്നു നിന്നതും ശ്രീയുടെ അച്ഛൻ അവളെ തിരക്കി വന്നപ്പോൾ കണ്ടത് ഈ കാഴ്ചയും....!
"😡ഡാാ...."
ദേഷ്യത്തോടെ അയാൾ ചീറി അവർക്കരികിലേക്ക് നടന്നതും ഇരുവരും ഞെട്ടി കൊണ്ട് അകന്നു നിന്നു....!
"ഇതായിരുന്നല്ലേ നിന്റെ ഒക്കെ ഉദ്ദേശം....ദേവ നിലയത്തിൽ ഉള്ളവർ ഒക്കെ ഇത്രയും തരം താഴ്ന്നവർ ആണെന്ന് കരുതിയില്ല.... അതെങ്ങനെയാ അച്ഛന്റെ സ്വഭാവം അല്ലെ മക്കൾ കാണിക്കൂ...."
ശബ്ദം കേട്ട് എല്ലാരും അങ്ങോട്ട് വന്നതും അവർ രണ്ട് പേരും കുറ്റവാളികളെ പോലെ നിൽക്കുന്നത് ആണ് കണ്ടത്....!
"എന്താ ഉണ്ടായത്....?!!"
ദേവൂട്ടിയുടെ അച്ഛൻ ചോദിച്ചതും അയാൾ ദേഷ്യത്തിൽ ശ്രീ കുട്ടിയുടെ കയ് പിടിച്ചു അവർക്കരികിലേക്ക് നടന്നു....!
"നിന്റെ മോൻ എന്റെ മോളെ.... ച്ചെ...."😬
അത് കേട്ട് ദാസ് അടക്കം എല്ലാരും അവനെ നോക്കിയതും നന്ദൻ ഒന്നും പറയാൻ ആവാതെ തല താഴ്ത്തി നിന്നു....ശ്രീദേവും എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.... പ്രണയിനിയാണ് ഒന്ന് തൊട്ട് പോയെന്നോ ഉമ്മ വെച്ചെന്നൊക്കെ വരാം.... പക്ഷെ ഇവരെ അതൊന്നും പറഞ്ഞു മനസ്സിൽ ആക്കാൻ പറ്റില്ല...!
സാരി മാറി താഴേക്ക് ഇറങ്ങിയ ദേവൂട്ടി എല്ലാരും കൂടി നിന്നത് കണ്ട് അങ്ങോട്ട് ഓടി....ഒന്നും മനസ്സിൽ ആവാതെ അവൾ കുറ്റവാളിയെ പോലെ നിൽക്കുന്ന കുഞ്ഞേട്ടനെ കണ്ട് സഹിക്കാൻ ആവാതെ അവൾ അവനരികിലേക്ക് ചെന്നു....!
"എന്താ കുഞ്ഞേട്ടാ...."
"ഹ്മ്മ്....എന്റെ മോൻ ഇന്നേ വരെ ഒരു പെണ്ണിനേയും കേറി പിടിച്ചിട്ടില്ല....എന്റെ മോൻ ആണ് ഇങ്ങനെ വല്ലതും ചെയ്തതെങ്കിൽ വിവരം അറിഞ്ഞേനെ...."
ശ്രീ ദാസിനെ നോക്കി ഒന്ന് ഇളിച്ചു.... കുറച്ച് മുൻപ് ഒരു സീൻ കഴിഞ്ഞെ ഉള്ളു എന്ന് അച്ഛനറിയില്ലല്ലോ....ദേവൂട്ടി മാമനെ ഒന്ന് നല്ലത് പോലെ നോക്കി....!ഞാൻ കെട്ട് കഴിഞ്ഞു അങ്ങ് വന്ന് മാറ്റി എടുത്തോളാം....!🙂
"അ...ച്ഛാ.... എന്തൊക്കെയാ ഈ പറയുന്നത്.....ഇവർ തമ്മിൽ ഇഷ്ടത്തിൽ ആണ്....അത് കൊണ്ട് ഇതിന് ഇങ്ങനെ ബഹളം വെക്കേണ്ട കാര്യം ഒന്നും ഇല്ല...."
ശ്രീ പിന്നെ അച്ഛൻ ഇനിയും ഏതാണ്ട് ഒക്കെ വിളിച്ചു പറയും എന്ന് കണ്ടതും സത്യം പറഞ്ഞു....അത് കേട്ട് ദാസ് നന്ദനെ ഒന്ന് നോക്കി....!അവൻ എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു....!
"പരസ്പരം ഇഷ്ടപ്പെടുന്നത് അത്ര വലിയ കുറ്റവും അല്ല....ശ്രീയുടെയും ദേവൂട്ടിയുടെയും കല്യാണത്തിന്റെ അന്ന് എല്ലാരും ഇതും കൂടെ ഒന്ന് നടത്തി തരണം...."
നന്ദൻ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചതും ദേവൂട്ടി ഒന്ന് ചിരിച്ചു....!
"ഇവരുടെ കല്യാണം തീരുമാനിച്ച മുഹൂർത്തതിൽ തന്നെ നടക്കും...ബാക്കി എന്താണെന്ന് വെച്ചാൽ മുറ പോലെ നടത്താം....ഇത് ഞങ്ങൾ ഇങ്ങോട്ട് വന്നതല്ലേ,,,അതും മറ്റൊരു ചടങ്ങിന്....!
ഒരിക്കൽ ഇവന് പെണ്ണ് ചോദിച്ചു വന്നതിന് ഞങ്ങൾ ഇവിടെ നാണം കെട്ട് ഇറങ്ങി പോയതല്ലേ....ഇവന് എന്റെ മോളെ വേണമെങ്കിൽ അങ്ങോട്ട് പെണ്ണ് ചോദിച്ചു വരണം...."
എന്നും പറഞ്ഞു അച്ഛൻ ശ്രീക്കുട്ടിയെയും കൊണ്ട് പുറത്തേക്ക് നടന്നു.... അവൾ നന്ദനെ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും അവനും വിഷമത്തോടെ അവളെ നോക്കി....!
ശ്രീദേവ് നന്ദനരികിലേക്ക് ചെന്നു....!
"എന്തായാലും അച്ഛൻ പറഞ്ഞ പോലെ നീ പെണ്ണ് ചോദിച്ചു വാ....ബാക്കി ഞാൻ ഏറ്റു.... അല്ലാതെ ഇത് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല...."
എന്നും പറഞ്ഞു ദേവൂട്ടിയേ നോക്കി പേടിക്കാൻ ഒന്നും ഇല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു ശ്രീദേവ് നടന്നതും ദാസിനരികിൽ ഒന്ന് നിന്നു....!
"കല്യാണത്തിന് മുൻപ് ഇതൊന്നും പാടില്ലെന്ന് ആദ്യം അനിയനെ പറഞ്ഞു മനസ്സിൽ ആക്ക്....!
ഇഷ്ടപ്പെടുന്ന പെണ്ണിനെ കാണുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ചു എന്നോ കിസ്സ് ചെയ്തു എന്നൊക്കെ വരും....അതൊക്കെ സ്വാഭാവികം ആണ്...."
അവന്റെ തോളിൽ കയ് വെച്ചു പുഞ്ചിരിച്ചു കൊണ്ട് അവൻ പോയതും എല്ലാരും ഒരു കുറ്റവാളിയെ പോലെ നന്ദനെ നോക്കി....!😟
"അച്ഛാ...."😒
നന്ദൻ ദയനീയമായി വിളിച്ചു....!
"നിനക്കൊക്കെ പ്രേമിക്കാൻ ഈ നാട്ടിൽ തന്നെ എന്തോരം പിള്ളേർ ഉണ്ടെടാ.... അവിടെ നിന്ന് തന്നെ വേണമായിരുന്നോ....ആദ്യത്തെ പോക്കിൽ എന്തായാലും അവൻ അപമാനിച്ചു വിടും....അത് ഉറപ്പാ...."
"അങ്ങനെ ഒന്നും ഉണ്ടാവില്ല അച്ഛാ.... ശ്രീയില്ലേ...."
"നമുക്ക് ഇത് വേണ്ടെന്ന് വെച്ചൂടെടാ...."
"അങ്ങനെ പറയല്ലേ അച്ഛാ.... ഇവൾക്ക് ശ്രീദേവിനെ മറക്കാൻ പറ്റോ.... അത് പോലെ തന്നാ എനിക്കും....!
പിന്നെ ഇവളെ കാര്യത്തിൽ എന്തൊക്കെയോ സംഭവിച്ചത് കൊണ്ട് എല്ലാം പെട്ടെന്ന് ശരിയായി... എന്റെ കാര്യത്തിലും എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല..."
"🙄എന്ത് സംഭവിക്കാൻ....?!!"
"ഞാൻ എങ്ങാനും വല്ല കടും കയ്യും ചെയ്‌താൽ നിങ്ങൾ എന്റെ അടുത്ത് വന്നിരുന്നു നെഞ്ചത്തടിച്ചു കരയും.... എന്തിനാടാ ഇത് ചെയ്തത് നിന്റെ ഇഷ്ടം അതാണെങ്കിൽ ഞങ്ങൾ നടത്തി തരില്ലെടാ എന്ന് ചോദിക്കും....അത് കൊണ്ട് അങ്ങനെ ഒന്ന് സംഭവിക്കാതിരിക്കാനാ ഞാൻ ഈ പറയുന്നത്...."🥺
"ദെ മനുഷ്യാ.... ബുദ്ധി ഇല്ലാത്ത ചെക്കനാ....അവൻ വല്ല കടുംകയ്യും ചെയ്യുന്നതിന് മുന്നേ അവിടെ ചെന്ന് ആചാരപ്രകാരം പെണ്ണ് ചോദിക്ക്.... എന്റെ ഏട്ടൻ നിങ്ങളെ പോലെയല്ല എതിര് നിക്കില്ല...."
"അവളെ ഒരു ഏട്ടൻ....!
ഇത് പറഞ്ഞു പോവുമ്പോ അവൻ പെങ്ങളെ ഓർത്തില്ലല്ലോ.... അല്ലെങ്കിൽ നിനക്ക് ഒന്ന് പറഞ്ഞൂടായിരുന്നോ...."
"അത് പിന്നെ ഞങ്ങളെ കുടുംബക്കാർ എല്ലാചടങ്ങും അതിന്റെതായ രീതിയിൽ നല്ല അന്തസ് ആയി നടത്തുന്നവരാ...."
"അന്തസ്.... അതാ ഇപ്പൊ കണ്ടത്...."
🥺നന്ദൻ ആണെങ്കിൽ കണ്ണും നിറച്ചു രണ്ടിന്റെയും തമ്മിൽ തല്ല് നോക്കി നിന്നു.... ദേവൂട്ടി ആണെങ്കിൽ കയ്യിലെ പൊടി തട്ടി മുറിയിലേക്ക് പോയി.... അനുവും കുഞ്ഞിന്റെ അടുത്തേക് നടന്നു.... ദാസും പിന്നെ തല ചൊറിഞ്ഞു നന്ദനെ ഒന്ന് കൂടെ നോക്കി പുറത്തേക്ക് പോയി....!അവർ രണ്ടും കുടുംബക്കാരെ മൊത്തം എടുത്തു പറഞ്ഞു ഒരു വഴിക്ക് ആയി....!
"ഇന്നിനി വയ്യ.... നീ ചെന്ന് ചായ ഇട്...."
കെട്ടിയോനെ ഒന്ന് തുറിച്ചു നോക്കി അമ്മ അടുക്കളയിലേക്ക് നടന്നു....!
നന്ദൻ കാൽ പിടിച്ചു അങ്ങനെ അച്ഛനെയും കൂട്ടി വൈകീട്ട് തന്നെ ശ്രീ നിലയത്തിലേക്ക് ചെന്നു....!
ശ്രീക്കുട്ടിയും ഒന്ന് കരഞ്ഞു കാണിച്ചപ്പോൾ അച്ഛൻ ഇത്തിരി ഫ്ലാറ്റ് ആയി.... എന്നാലും ജാഡ ഒട്ടും കുറച്ചില്ല....!☹️
"ഇവൾക്ക് വേറെ ഒരുപാട് നല്ല ആലോചന വന്നതാ.... പിന്നെ ഇവനെ പ്രേമിക്കുന്നത് കൊണ്ട് സമ്മതിച്ചു എന്നെ ഉള്ളു.... അല്ലാതെ അവിടെ തന്നെ എന്റെ മോളെ അയക്കുന്നതിൽ എനിക്ക് തീരെ താല്പര്യം ഇല്ല.... പിന്നെ എന്റെ പെങ്ങൾ ഉള്ള ധൈര്യത്തിലാ ഞാൻ...."
നന്ദൻ അച്ഛനെ ഒന്ന് ദയനീയമായി നോക്കി....!
"എന്റെ മോളെയും ഇങ്ങോട്ട് പറഞ്ഞു വിടുന്നത് എന്റെ പെങ്ങൾ ഇവിടെ ഉണ്ടെന്ന ധൈര്യത്തിൽ തന്നെയാ...."
അത് കേട്ട് ശ്രീദേവ് ഒന്ന് പുഞ്ചിരിച്ചു..... അവളുടെ ധൈര്യവും ആത്മവിശ്വാസവും ഒക്കെ താൻ ആണെന്ന് അവനറിയാം....!
അങ്ങനെ ശ്രീദേവിന്റെയും ദേവൂട്ടിയുടെയും താലികെട്ടിന്റെ അന്ന് തന്നെ അവരുടെ മുഹൂർത്തം കുറിക്കാൻ നിന്നെങ്കിലും അത് കഴിഞ് രണ്ട് ദിവസം കൂടെ കഴിഞ്ഞാണ് അവരുടെ താലി കെട്ടിനുള്ള മുഹൂർത്തം കുറിച്ചത്....!
"ഇതിപ്പോ രണ്ടും ഒരു മുഹൂർത്തം അല്ലാത്തത് കൊണ്ട് നമ്മൾ ഇപ്പൊ എന്ത് ചെയ്യും...."
"എല്ലാരേയും ക്ഷണിക്കുമ്പോൾ അത് കൂടെ ചേർത്ത് പറയാം.... അല്ലാതെ ഇപ്പൊ എന്ത് ചെയ്യാൻ.... തിരുമേനിയുടെ വാക്ക് തെറ്റിക്കാൻ പാടില്ലല്ലോ...."
അങ്ങനെ ആ കാര്യത്തിൽ അതികം പ്രശ്നം ഒന്നും ഇല്ലാതെ തീരുമാനം ആയി....!
"ഹ്മ്മ്.... ഹ്മ്മ്.... കുഞ്ഞേട്ടൻ എന്താ സ്വപ്നം കാണാ..."
സ്വപ്നലോകത്ത് ഇരിക്കുന്ന നന്ദനരികിൽ വന്നിരുന്നു ദേവൂട്ടി ചോദിച്ചതും അവൻ ബോധത്തിലേക്ക് വന്നു....!
"ഏയ്.... ഞാൻ ചുമ്മാ...."
"അങ്ങനെ ഒന്നും അല്ല....എന്തോ കാര്യായിട്ട് ഉണ്ടെന്ന് എനിക്കറിയാം മോനെ...."
"അതല്ലടി.... രണ്ട് കല്യാണവും ഒരുമിച്ച് നടക്കാത്തതിന്റെ ടെൻഷൻ ആടി എനിക്ക്...."
"എന്തിന്....!
ഇതാ കുഞ്ഞേട്ടാ നല്ലത്.... ഇതാവുമ്പോ എനിക്ക് കുഞ്ഞേട്ടന്റെ കല്യാണവും കുഞ്ഞേട്ടന് എന്റെ കല്യാണവും എൻജോയ് ചെയ്യാൻ പറ്റും...."
"അതും ശരിയാ...."
"ഇപ്പൊ മനസ്സിൽ ആയോ ദേവൂട്ടിയുടെ ആഗ്രഹവേ ഇവിടെ നടക്കൂ എന്ന്...."
അവൾ ചിരിയോടെ പറഞ്ഞതും അവനും ഒന്ന് ചിരിച്ചു....!
പിന്നെ രണ്ട് ദിവസം കല്യാണം ക്ഷണിക്കുന്നതിന്റെയും ഡ്രസും ആഭരണവും എടുക്കുന്നതിന്റെയൊക്കെ തിരക്കായിരുന്നു...!
💕_____💕
"ശ്രീയേട്ടാ...."😘
"മ്മ്..."
രാത്രി കിടക്കാൻ നിന്നതും പതിവ് പോലെ ദേവൂട്ടി ശ്രീയേട്ടനെ കോൾ ചെയ്തു....!
"ശ്രീയേട്ടൻ എന്ത് ചെയ്യുവാ...."
"ഞാൻ ചുമ്മാ ബാൽക്കണിയിൽ നിൽക്കുന്നു...."
"കിടന്ന് ഉറങ്ങിക്കൂടെ....നാളെ മൊത്തം തിരക്ക് പിടിച്ച ഓട്ടം ആവില്ലേ...."
"നാളെ ഒരു രാത്രി കൂടി കഴിഞ്ഞാൽ പിന്നെ നീ എന്റേതാണെന്ന് ഓർക്കുമ്പോ ഉറക്കം വരുന്നില്ല ദേവൂട്ടി..."
അത് കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....!
"ദേവൂട്ടി...."😘
"എന്താ ശ്രീയേട്ടാ...."
"നമുക്ക് ഒരു റൈഡ് പോയാലോ...."
"ഇന്നോ...നമ്മുടെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് പൊയ്ക്കൂടേ ശ്രീയേട്ടാ...."
"നാളെ കൂടി കഴിഞ്ഞാൽ എന്റെ പ്രണയിനി ആയിട്ട് കൊണ്ട് പോവാൻ പറ്റില്ലല്ലോ....പിന്നെ നീ എന്റെ ഭാര്യയല്ലേ...."
"എന്നാൽ ഞാൻ വരാം...."
അത് കേട്ടതും അവൻ പതിയെ പുറത്തേക്ക് ഇറങ്ങി ബൈക്കും എടുത്തു വിട്ടു.... ഗേറ്റിന് വെളിയിൽ തന്നെ ദേവൂട്ടി കാത്ത് നിൽപുണ്ടായിരുന്നു... അവൾ അവന്റെ പിന്നാലെ കേറി ഇരുന്നതും അവൻ ചിരിച്ചു കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു....!
"എന്താ ഒന്നും മിണ്ടാതെ ശ്രീയേട്ടാ...."
"നീ ആദ്യം സംസാരിക്ക്.... ഞാൻ കേൾക്കാം...."
"എനിയ്ക്ക് ഒന്നും പറയാൻ ഇല്ല...."
"ഒന്നും ഇല്ലേ...."
"ഐ ലവ് യു ശ്രീയേട്ടാ...."😘
അവൾ അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....!
"ഇങ്ങനെ പോയാൽ നമ്മുടെ ഫസ്റ്റ് നൈറ്റ് നമുക്ക് ഒന്നും സംസാരിക്കാൻ കാണില്ലായിരിക്കും അല്ലെ ശ്രീയേട്ടാ...."
"അന്നെന്തിനാ അല്ലേലും സംസാരിക്കുന്നത്...."😍
അവൻ കള്ള ചിരിയോടെ പറഞ്ഞതും ദേവൂട്ടി അവന്റെ മീശ പിടിച്ചു വലിച്ചു....!
"നമുക്ക് എത്ര മക്കൾ വേണം ശ്രീയേട്ടാ...."
"ഒന്ന് മതിയെടി.... അതും നിന്നെ പോലെ ഒരു കാന്താരി...."
"അപ്പൊ ശ്രീയേട്ടനെ പോലെ ഒരുത്തനെ വേണ്ടേ...."
"വേണോ...."
"മ്മ്...."
"ഫസ്റ്റ് ഡെലിവറി കഴിഞ്ഞാൽ മിക്കവാറും എല്ലാ പെണ്ണുങ്ങളും പറയുന്ന ഒരു ഡയലോഗ് എന്താണെന്ന് അറിയോ അയ്യോ എനിക്ക് ഇനി പിള്ളേരെ ഒന്നും വേണ്ടേ എന്നായിരിക്കും...."
അതിനവൾ ഒന്ന് ചിരിച്ചു....!
കുറെ ദൂരം പോയതിന് ശേഷം അവൻ ബൈക്ക് നിർത്തി....!
"വാ ഇറങ്...."
"എങ്ങോട്ടാ ശ്രീയേട്ടാ...."
"ചുമ്മാ... നമുക്ക് ആ പാറപുറത്ത് ഇരിക്കാം...."
അവളുടെ കയ്യും പിടിച്ചു നടന്ന് കൊണ്ടവൻ അവിടെ ഇരുന്നു... അവളും തൊട്ടടുത്തായി ഇരുന്നു അവന്റെ തോളിൽ തല വെച്ചു....!
"ശ്രീയേട്ടാ....!
ഞാൻ ഒന്ന് ചോദിച്ചാൽ ശ്രീയേട്ടന് ഇഷ്ടക്കേട് ഉണ്ടാവോ...."
"നിന്നോടോ.... നീ ചോദിക്ക്...."
"ശ്രീയേട്ടനെ ആ ശിവന്റെ പെങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നോ...."
അവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം ആയത് കൊണ്ട് തന്നെ അവൻ അവളെ ഒന്ന് നോക്കി....!
"ഇഷ്ടം ആണെന്നും പറഞ്ഞു കോളേജിലും ഫോണിൽ വിളിച്ചും എന്നെ. ശല്യം ചെയ്തിരുന്നു.... പക്ഷെ അന്നേ ഞാൻ ഒഴിഞ്ഞു മാറിയതാ.... ബ്ലോക് ചെയ്താലും വീണ്ടുംഏതെങ്കിലും നമ്പറിൽ നിന്ന് വിളിച്ചോളും....ഒടുക്കം എന്റെ മനസ്സിൽ നീയാണെന്ന് പറഞ്ഞു.... അപ്പോഴും അവൾ കുറെ ഭീഷണിപ്പെടുത്തി.... പിന്നെ കാണാത്തപ്പോൾ ശല്യം ഒഴിവായെന്നാ ഞാൻ കരുതിയത്.... പിന്നെ ആരോ പറയുന്നത് കേട്ടു അവൾ മരിച്ചെന്ന്.... ഞാനും പിന്നെ അതിനെ പറ്റി അന്വേഷിക്കാൻ ഒന്നും പോയില്ല...."
"അപ്പൊ ഞാനും ശ്രീയേട്ടനെ അവളെ പോലെ ശല്യം ചെയ്യുവായിരുന്നില്ലേ.... അന്ന് ഞാനും നിരാശയിൽ അങ്ങനെ വല്ലതും ചെയ്തിരുന്നെങ്കിൽ ശ്രീയേട്ടൻ അതും നിസാരമായി കളയുമായിരുന്നോ ശ്രീയേട്ടാ...."
അവളുടെ ചോദ്യത്തിൽ അവൻ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു....!
"അതിന് നിന്നെ ഞാൻ മരണത്തിന് വിട്ടു കൊടുത്തിട്ട് വേണ്ടേ.... നിന്നെ അവഗണിക്കുമ്പോഴും എന്റെ മനസ്സിൽ നീ മാത്രം ആയിരുന്നു....ചെറിയ പെണ്ണല്ലേ പഠിക്കട്ടെ എന്നൊക്കെ കരുതി.... അന്ന് പ്രേമിച്ചു നടന്നാൽ ഞാൻ വിവരം അറിയുമായിരുന്നു.... പക്ഷെ അപ്പോഴെല്ലാം ഈ കാന്താരി ഒന്ന് വലുതായി കിട്ടാൻ ഞാൻ കാത്തിരിക്കുകയായിരുന്നു...."
"ശിവാനിയുടെ ആത്മാവ് ഗതി കിട്ടാതെ അലയുവാണേൽ എന്നെ കൊല്ലില്ലെ ശ്രീയേട്ടാ.... ഇനി കെട്ട് കഴിയാൻ എങ്ങാനും കാത്തിരിക്കുന്നതാണോ അവൾ....,"😟
അത് കേട്ടതും അവൻ ഞെട്ടലോടെ അവളെ നോക്കി....!
"നിനക്കെന്താ വട്ടുണ്ടോ.... അവൾ സൂയിസൈഡ് ചെയ്തതിന് നിന്നെ എന്തിനാ കൊല്ലാൻ വരുന്നേ...."
"എന്നാലും എനിക്കൊരു പേടി...."
അതിനവൻ നല്ലത് പോലെ ചിരിച്ചു....!
"ശ്രീയേട്ടാ.... എനിക്ക് വേറൊരു കാര്യം ചോദിക്കാൻ ഉണ്ട്...."
"എന്താ അത്...."
"ഈ ഫസ്റ്റ് നൈറ്റ് എന്തിനാ പാൽ കൊണ്ട് വരുന്നത്...."
അത് കേട്ട് അവൻ കിളി പോയ പോലെ അവളെ നോക്കി....!
പെണ്ണിന്റെ ചിന്ത മൊത്തം അങ്ങോട്ടാണ്....നാളെ കഴിഞ്ഞാൽ പിന്നെ ഇതൊക്കെ അറിയേണ്ടതല്ലേ.... അപ്പൊ ഡൌട്ട് തീർക്കാം എന്ന് കരുതി....!
"ഈ സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ അത് എനിക്കും അറിയില്ല....!
അല്ല നിനക്ക് പാലും ആയി വരാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ...."
"അത് കൊണ്ടല്ല എന്നാലും അറിയണ്ടേ... ഞാൻ ഫസ്റ്റ് നെറ്റിന് മുറിയിലേക്ക് കയറി വരേണ്ടതും ഒരു ഭാഗത്ത് നിൽക്കേണ്ടതും ഒക്കെ പ്രാക്റ്റിസ് ചെയ്യുമ്പോഴാ ശ്രീയേട്ടൻ വിളിച്ചത്...."
അവന് അതൊക്കെ കേട്ട് ചിരി പിടിച്ചു നിർത്താൻ ആയില്ല....!
"എന്റെ മുന്നിൽ അല്ലെ.... ഒരു പ്രാക്റ്റിസിന്റെയും ആവശ്യം ഇല്ല...."
"എന്നാലും പഠിക്കണ്ടേ.... ഇതൊക്കെ ഒരിക്കൽ അല്ലെ ഉണ്ടാവൂ.... ശ്രീയേട്ടനും ഒന്ന് പഠിച് വെച്ചോ...."
"😍എനിക്കതൊക്കെ അറിയാം...."
"എന്ത് അറിയാന്ന്...."
"അതെങ്ങനാ നിന്നോട് ഇപ്പൊ പറയുന്നെ....അപ്പൊ മനസ്സിൽ ആക്കിയാൽ പോരെ...."
"അങ്ങനെ ആണെങ്കിൽ ഞാൻ പാലും ആയി വരുമ്പോ ശ്രീയേട്ടൻ എന്താ ചെയ്യുവാ...."
"ഞാൻ വന്ന് ഡോർ ലോക്ക് ചെയ്തു നിന്നെ കെട്ടിപ്പിടിച്ചു...."
"ശ്രീയേട്ടാ....!
അങ്ങനെ ഒന്നും അല്ല.... ശ്രീയേട്ടൻ ജനൽ വഴി പുറത്തേക്ക് നോക്കി നിൽക്കുകയല്ലേ വേണ്ടത്...."
"അത് സിനിമയിൽ അല്ലെ.... പക്ഷെ ഞാൻ അങ്ങനെ ഒന്നും ആയിരിക്കില്ല.... നീയും എന്റെ ആ കാന്താരി മുളക് ഇല്ലേ അവൾ ആയിട്ട് വന്നാൽ മതി.... അല്ലാതെ പ്രാക്ടീസ് ചെയ്തു വരികയൊന്നും വേണ്ട...."
അതിനവൾ നാണത്തോടെ ഒന്ന് ചിരിച്ചു....!
"പോണ്ടേ ശ്രീയേട്ടാ...."
ഇത്തിരി കഴിഞ്ഞതും അവൾ അവന്റെ തോളിൽ നിന്ന് തല ഉയർത്തി കൊണ്ട് ചോദിച്ചു....!
"എന്തെ ഉറക്കം വരുന്നുണ്ടോ....?!!"
"ഏയ് അതില്ല.... എന്നാലും ശ്രീയേട്ടന് കാലത്ത് തൊട്ട് എല്ലാറ്റിന്റെയും പിന്നാലെ ഓടേണ്ടത് അല്ലെ...."
"അതൊക്കെ ഞാൻ ഓടിക്കോളാം...."
എന്നും പറഞ്ഞു അവൻ ഒന്ന് ചിരിച്ചു....!
"ഐ ലവ് യു ശ്രീയേട്ടാ...."😘
എന്നും പറഞ്ഞു അവൾ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു....!അവനും ഒരു ചിരിയോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു.... പിന്നെ കണ്ണിലേക്കും കവിളിലേക്കും പതിയെ അത് ചുണ്ടിലേക്കും നീങ്ങി ഒരു ചുംബനമായി മാറി.... ദീർഘ നേരത്തെ ചുംബനത്തിന് ശേഷം രണ്ടാളും വിട്ടു മാറി.... അവൾ കിതച്ചു കൊണ്ട് അവനെ നാണത്തോടെ നോക്കിയതും അവൻ ഒന്ന് ചിരിച്ചു....!
"എന്റെ ഒരു കിസ്സ് തന്നെ നിനക്ക് താങ്ങാൻ പറ്റുന്നില്ലല്ലോ ദേവൂട്ടി...."
"എനിക്ക് പറ്റും...."
"എങ്കിൽ കാണട്ടെ...."
അവൻ ഒരു കള്ളചിരിയോടെ പറഞ്ഞു....!
"അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട്...."
"അതിനെന്താ ഇപ്പോഴും തന്നൂടെ.... എനിക്ക് നീ അന്ന് കുളകടവിൽ വെച്ചു തന്നില്ലേ അത് പോലെ മതി...."
അതോർത്തതും അവൾ അവനെ ഒന്ന് നോക്കി....!
"അന്ന് ഞാൻ ഒരു കിസ്സ് മാത്രേ ഉദ്ദേശിച്ചുള്ളൂ.... ശ്രീയേട്ടൻ അല്ലെ ബാക്കി ഏറ്റെടുത്തത്...."
"അത് പിന്നെ ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചുണർത്തി ചോറില്ലെന്ന് പറഞ്ഞ ഏർപ്പാട് പോലെ ആയിപ്പോയില്ലേ അത്.... തരുവാണേൽ അങ്ങനെ തരണം...."
"ഇപ്പൊ എനിക്ക് തരാൻ ഉള്ള ഉദ്ദേശം ഒന്നുല്ല...."
"ഇഷ്ടം അല്ലെന്നും പറഞ്ഞു മൈൻഡ് ചെയ്യാതെ നടന്നാൽ മതിയായിരുന്നു.... എല്ലാം ചോദിക്കാതെ തന്നെ തന്നേനെ...."
ശ്രീ എങ്ങോട്ടോ നോക്കി നിരാശയോടെ പറഞ്ഞു....!
"അങ്ങനെ ആണെങ്കിൽ ഞാനും ചിലതൊക്കെ തീരുമാനിച്ചേനെ...."
"എന്ത്....?!!"
"വേറെ ചെക്കനെ കണ്ട് പിടിക്കാൻ ഒക്കെ ആലോചിച്ചപ്പോഴാ ശ്രീയേട്ടൻ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞത്...."
"എന്നിട്ട് വേറെ നീ ചെക്കനെ ഇഷ്ടപ്പെട്ടത് തന്നെ.... ശ്രീദേവിന്റെ കയ് കൊണ്ട് അവൻ തീർന്നേനെ...."
അത് കേട്ടതും അവൾ ചിരിച്ചു....!
പിന്നെയും എന്തൊക്കെയോ സംസാരിച്ചതും അവൾ അവന്റെ തോളിൽ തന്നെ തല വെച്ചു.... പ്രതികരണം ഒന്നും കേൾക്കാത്ത കണ്ട് അവൻ നോക്കിയതും അവൾ ഉറക്കത്തെ കൂട്ട്പിടിച്ചിരുന്നു.... അത് കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ അവളുടെ തലയിൽ തലോടി....!
"ദേവൂട്ടി.... പോവണ്ടേ.... എണീക്ക്...."
അവൻ തട്ടി വിളിച്ചതും അവൾ കണ്ണുകൾ തുറന്നു....!
"നിന്നോട് സംസാരിച്ചിരിക്കാനാ ഇങ്ങോട്ട് വന്നത്.... അപ്പൊ പിന്നെ നീ എന്നെ ശശിയാക്കി ഉറങ്ങിയാൽ എങ്ങനാ..."
"അത് ശ്രീയേട്ടാ.... എനിക്ക് നല്ല ഉറക്കം വരുന്നു..."
എന്നും പറഞ്ഞു വീണ്ടും അവൾ അവന്റെ തോളിൽ ചാഞ്ഞു....!
"നീ വന്നെ.... ഉറക്കം പിടിച്ചാൽ പിന്നെ പോവാൻ പറ്റില്ല...."
അവൻ അവളുടെ കയ് പിടിച്ചു നിർത്തി അവളെയും കൊണ്ട് ബൈക്കിനടുത്തേക്ക് നടന്നു...!
"ദേവൂട്ടി.... ഉറങ്ങിയിട്ട് താഴെ വീഴരുത്...."
"ഇല്ല ശ്രീയേട്ടാ.... ഞാൻ മുറുകെ പിടിച്ചോളാം...."
അവൾ അവന്റെ വയറിൽ കൂടി വട്ടം പിടിച്ചു അവന്റെ മേലേക്ക് ചാഞ്ഞു.... അവൻ കരുതലോടെ പതിയെ വണ്ടി എടുത്തു എന്തെങ്കിലും ഒക്കെ സംസാരിച്ചു കൊണ്ടിരുന്നു അവൾ ഉറങ്ങാതെ അവൻ ശ്രദ്ധിച്ചു....!
"ഞാൻ കൊണ്ട് വിടണോ ദേവൂട്ടി...."
"വേണ്ട ശ്രീയേട്ടാ.... സൂക്ഷിച്ചു പോണേ...."
എന്നും പറഞ്ഞു അവൾ നടന്നതും എന്തോ ഓർത്ത പോലെ നിന്നു.... അവനും വണ്ടി എടുക്കാതെ അവളെ നോക്കി ഇരിപ്പാണ്....അവനരികിൽ ചെന്ന് അവന്റെ കവിളിലും നെറ്റിയിലും ചുംബിച്ചു കൊണ്ട് അവൾ അകത്തേക്ക് ഓടി കയറി....!😘
💕____💞
കാലത്ത് തന്നെ ദേവൂട്ടി എണീറ്റ് ക്ഷേത്രത്തിലേക്ക് നടന്നു....ദൈവത്തോട് എല്ലാറ്റിനും നന്ദി പറഞ്ഞു അവൾ കയ് കൂപ്പി നിന്നു....!
ഒരു പുഞ്ചിരിയോടെ അവൾ ശ്രീയേട്ടനെ നോക്കി വന്നു.... നാളെ തൊട്ട് ശ്രീയേട്ടൻ തന്റെ ജീവന്റെ പാതിയാണ്...!❤️
ശ്രീ ബൈക്ക് തുടച്ചു മിനുക്കൽ ഒക്കെ വെളുപ്പിന് നടത്തി....എല്ലാറ്റിനും ഓടി നടക്കാൻ ഉള്ളതാണ്.... റെഡി ആയി ഇറങ്ങിയതും ദേവൂട്ടി തലയിട്ട് നോക്കുന്നത് കണ്ട് അവൻ അവൾ കാണാതെ അരികിലേക്ക് ചെന്നു....അവളുടെ അരയിൽ കൂടി വട്ടം പിടിച്ചു അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി.... ശ്രീയേട്ടൻ ആണെന്ന് അറിയാവുന്നത് കണ്ട് അവൾ പുഞ്ചിരിയോടെ അങ്ങനെ തന്നെ നിന്നു....!
"എന്താ ദേവൂട്ടി ഒരു ഒളിഞ്ഞു നോട്ടം...."
"ഞാൻ ശ്രീയേട്ടനെ നോക്കിയതാണെന്ന് ശ്രീയേട്ടന് അറിയില്ലേ...."
"ഇനി അത് വേണോ.... നേരെ അകത്തു കേറി വന്ന് എന്നെ കണ്ടൂടെ...."
🙄അതും ശരിയാണല്ലോ.... അപ്പോഴാ പെണ്ണ് അത് ആലോചിച്ചത് തന്നെ....!
"ഇന്ന് കൂടിയല്ലേ എനിക്ക് ശ്രീയേട്ടനെ ഇങ്ങനെ കാണാൻ പറ്റൂ...."
"ആണോ.... നാളെ തൊട്ടോ...."
"ശ്രീയേട്ടൻ പിന്നെ എന്റേത് മാത്രം അല്ലെ...."
"സ്വന്തം ആയി കഴിഞ്ഞാൽ നിന്റെ ഈ പ്രണയം എനിക്ക് കിട്ടുവോന്നാ എന്റെ പേടി...."
"സ്വന്തം ആയാൽ ശ്രീയേട്ടന് ഒരു പക്ഷെ എന്റെ സ്നേഹം താങ്ങാൻ പറ്റി എന്ന് വരില്ല...."
അവൻ ഒരു ചിരിയോടെ അവന്റെ കയ്കൾ അവളുടെ നഗ്നമായ വയറിലേക്ക് വെച്ചു....അവൾ ഞെട്ടലോടെ അവളുടെ കയ്കൾ അവന്റെ കയ്കൾക്ക് മീതെ വെച്ചു....!
"എന്താ ദേവൂട്ടി.... പഴയ പോലെ അല്ലല്ലോ ഞാൻ തൊടുമ്പോൾ ഒക്കെ നിനക്ക് ഒരു വിറയൽ ആണല്ലോ...."
"അത്....പിന്നെ....ശ്രീയേട്ടാ....!
ഞാൻ പോട്ടെ...."
"എന്താ തിടുക്കം ആയോ...."
"അത് വീട്ടിൽ തിരക്കും...."
"അവർക്കറിയാം നീ എന്റെ അരികിൽ ഉണ്ടാവും എന്ന്...."
അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ നിശ്വാസം താങ്ങാൻ ആവാതെ നിന്നു....!
"ശ്രീയേട്ടൻ ഇങ്ങനെ നോക്കുമ്പോൾ എനിക്ക് എന്തോ പോലെ....വിട് ശ്രീയേട്ടാ...."
"എന്തോ പോലെയോ.... അതെന്താ...."
അവൻ ഒരു പുഞ്ചിരിയോടെ അതെ നിൽപോടെ തന്നെ ചോദിച്ചതും ദേവൂട്ടി അവന്റെ ചുണ്ടിൽ തന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു.... അവന്റെ ചുണ്ടിൽ അവളുടെ പല്ലുകൾ അമർന്നപ്പോൾ ആണ് അവന് അവളുടെ ഉദ്ദേശം മനസ്സിൽ ആയത്.... അവളിലെ അവന്റെ പിടി ഒന്ന് അയഞ്ഞതും അവൾ അവനിൽ നിന്ന് വിട്ടു മാറി....!
"അന്ന് എന്നെ കടിച്ചില്ലേ അതിനാട്ടോ ഇത്...."
"ഇത് എന്തൊരു കടിയാ ദേവൂട്ടി... ഞാൻ എങ്ങനെ ആൾക്കാരെ മുഖത്ത് നോക്കും...."
"ശ്രീയേട്ടൻ ഈ എന്നെ നോക്കിക്കോന്നെ.... വേറെ ആരെയും നോക്കണ്ട...."
അവൾ പിന്നിലേക്ക് നടന്ന് കൊണ്ട് പറഞ്ഞതും അവൻ ലിപ് നാവ് കൊണ്ട് തുടച്ചു അവളെ നോക്കി ചിരിച്ചു....!
"നിനക്കുള്ളത് ഞാൻ നാളെ തന്നെ തരാം...."
"ആയിക്കോട്ടെ...."
എന്നും പറഞ്ഞു അവൾ ഓടുന്നത് അവൻ ചിരിയോടെ തന്നെ നോക്കി നിന്നു.... ഇന്ന് ഒരു രാവ് കൂടി കഴിഞ്ഞാൽ അവൾ തന്റെത് മാത്രമാണെന്ന് അവന് തന്നെ വിശ്വസിക്കാൻ പറ്റാത്ത പോലെ....!അവൻ ബൈക്കിൽ വന്നിരുന്നതും മിററിൽ തന്റെ ലിപ് കണ്ട് ഒന്ന് ചിരിച്ചു....നാളെ തന്നെ ഞാൻ ഈ കടം വീട്ടിയിരിക്കും....!
ശ്രീ അവന് വാങ്ങുന്നതിനേക്കാൾ കൂടുതൽ വാങ്ങിയത് ദേവൂട്ടിക്കാണ്....തന്റെ ഷർട്ടിന് മാച്ച് ആയ സാരി തന്നെ അവൾക്ക് വേണ്ടി വാങ്ങി....!
ദേവൂട്ടി മുറിയിൽ വന്നതും കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു.... അവളുടെ രൂപത്തെക്കാൾ അവൾ കാണുന്നത് ശ്രീയേട്ടൻ തന്റെ കഴുത്തിൽ താലി കെട്ടുന്നതാണ്....❤️
അനു മുറിയിലേക്ക് വന്നതും കണ്ടത് കണ്ണാടിയിൽ നോക്കി ഇരുന്ന് പുഞ്ചിരിക്കുന്ന ദേവൂട്ടിയെയാണ്.... അത് കണ്ട് ഒരു ചിരിയോടെ അവളുടെ അടുത്ത് ചെന്നിരുന്നു....!
"എന്റെ ഈശ്വരാ ഇവൾക്കിത് എന്ത് പറ്റി....ആദ്യായിട്ടാ കണ്ണാടിയിൽ നോക്കി ഇങ്ങനെ ഇരിക്കുന്ന ഒരാളെ ഞാൻ കാണുന്നത്...."
അത് കേട്ടതും ദേവൂട്ടി ഞെട്ടി കൊണ്ട് ചേട്ടത്തിയെ നോക്കി....!
"എന്താ ശ്രീയേട്ടനെ സ്വപ്നം കണ്ട് ഇരിക്കുകയായിരുന്നോ മോൾ...."
"മ്മ്.... ഇന്നത്തെ ദിവസം നീങ്ങാത്ത പോലെ...."
അതിന് ചേട്ടത്തി ഒന്ന് ചിരിച്ചു....!
"അത് നിനക്ക് അങ്ങനെ ഒക്കെ തന്നെയാ തോന്നുക....പക്ഷെ ഞാൻ ഒന്നും അങ്ങനെ അല്ലായിരുന്നു.... അറൈൻജ്ഡ് മാരേജ് അല്ലെ....ദിവസം ഒക്കെ പെട്ടെന്ന് തീരുന്നത് പോലെയാ എനിക്ക് തോന്നിയത്.... വീട്ടുകാരെ ഒക്കെ വിട്ടു പെട്ടെന്ന് ഒരു ദിവസം മറ്റൊരു വീട്ടിലേക്ക് പോവുക എന്ന് വെച്ചാൽ പേടിക്കേണ്ട കാര്യം അല്ലെ.... പക്ഷെ ആ കാര്യത്തിൽ നീ ഭാഗ്യവതിയാ...."
അത് കേട്ടതും അവളുടെ മുഖത്തെ സന്തോഷം മാഞ്ഞു....!
"ഞാനും എല്ലാരേയും വിട്ടു പോവണ്ടേ ചേട്ടത്തി.... അതൊന്നും ഞാൻ ഓർത്തില്ല...."
"അത് ഇവിടെ അടുത്തല്ലേ.... നിനക്ക് എപ്പോ വേണേലും ഇവിടെ വരാലോ.... പിന്നെ നിനക്ക് ഈ വീട് പോലെ തന്നെയല്ലേ അതും....മുമ്പൊക്കെ നീ അവിടെ തന്നെ ആയിരുന്നില്ലേ...."
"എന്നാലും അച്ഛനെയും അമ്മയെയും വല്യേട്ടനെയും കുഞ്ഞേട്ടനേയും ചേട്ടത്തിയെയും കുഞ്ഞിനെയൊക്കെ കാണാതെ എങ്ങനാ ഞാൻ...."🥺
അവളുടെ കണ്ണ് നിറഞ്ഞത് കണ്ടതും ചേട്ടത്തി അവളെ ചേർത്ത് പിടിച്ചു....!
"നീ ഭാഗ്യവതിയാ ദേവൂട്ടി.... നിന്റെ കൺവെട്ടത് തന്നെ എല്ലാരും ഇല്ലേ.... എപ്പോ വേണേലും ഇങ്ങോട്ട് നിനക്ക് ഒന്ന് ഓടി വരാവുന്ന ദൂരമല്ലെ ഉള്ളു...."
അവളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ മോൻ കരയുന്നത് കേട്ടതും ചേട്ടത്തി പോയി.... ദേവൂട്ടി വിഷമത്തോടെ ബെഡിലേക്ക് കിടന്നു....!
തന്റെ ശ്രീയേട്ടനെ തനിക്ക് കിട്ടുമ്പോൾ തന്റെ ആരൊക്കെയോ നഷ്ടപ്പെടുന്ന പോലെ ഒരു തോന്നൽ....!
"എടാ ലിസ്റ്റിലുള്ള എല്ലാരേയും ക്ഷണിച്ചിട്ടില്ലേ ആരെയും വിട്ടില്ലല്ലോ അല്ലെ...."
"ഇല്ലച്ച....എല്ലാരേയും ക്ഷണിച്ചു...."
"സദ്യയുടെ കാര്യം ഒക്കെ...."
"അതൊക്കെ റെഡിയാ അച്ഛാ...."
നന്ദൻ ലിസ്റ്റിൽ നോക്കി എല്ലാം ടിക് ചെയ്തു കൊണ്ട് പറഞ്ഞു....!
"ആളെ എണ്ണം കൊടുത്തത് കുറഞ്ഞു പോയിട്ടൊന്നും ഇല്ലല്ലോ.... പിന്നെ സദ്യ തികയാതെ വരരുത്...."
"എന്റെ അച്ഛാ ഏട്ടന്റെയും എന്റെയും ഫ്രണ്ട്സിനെ വരെ എണ്ണത്തിൽ പെടുത്തിയിട്ടുണ്ട്.... പിന്നെ ഓഫിസ് സ്റ്റാഫും...."
എല്ലാം ഒന്ന് കൂടെ നോക്കുമ്പോൾ ആണ് ദേവൂട്ടി നിരാശയോടെ വന്ന് അവർക്കരികിൽ ഇരുന്നത്....!
അപ്പോഴേക്കും അമ്മയും അനുവും ഡെയിനിങ് ടേബിളിൽ ഫുഡ് കൊണ്ട് വെച്ചു....!
"എന്ത് പറ്റി മോളെ....എന്താ മുഖത്ത് ഒരു വിഷമം...."
"എനിക്ക് നിങ്ങളെ ഒന്നും വിട്ടു പോവേണ്ട അച്ഛാ...."
അവൾ അച്ഛനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....!
അത് കണ്ട് എല്ലാരും കണ്ണീരോടെ ഒന്ന് പുഞ്ചിരിച്ചു....!
"ഇത്രയും വലിയ കുട്ടിയായിട്ട് കരയാ എന്റെ മോൾ.... ദൂരേക്ക് ഒന്നുമല്ലല്ലോ അടുത്തല്ലേ.... മോൾക്ക് എപ്പോ വേണേലും ഇങ്ങോട്ട് വരാലോ... ഞങ്ങളും മോളെ കാണാൻ തോന്നുമ്പോൾ അങ്ങോട്ട് വരും പോരെ...."
അച്ഛൻ അവളെ കണ്ണ് നീർ തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു....!
"എന്നാലും അച്ഛാ എനിക്ക് നിങ്ങൾ അടുത്തില്ലാത്തത് ഓർക്കാൻ കൂടെ വയ്യ...."😢
"എങ്കിൽ ഒരു കാര്യം ചെയ്യാം.... നമുക്ക് ശ്രീയെ വിളിച്ചു ഇവൾക്ക് നമ്മളെ ഒന്നും വിട്ടു വരാൻ താല്പര്യം ഇല്ലെന്നും ഈ കല്യാണം വേണ്ടെന്നും വിളിച്ചു പറയാം..."
നന്ദൻ പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....!അതിനവൻ ഇളിച്ചു കൊടുത്തതും കയ്യിൽ കിട്ടിയ ജഗ് എടുത്തു അവന്റെ നേരെ തിരിഞ്ഞതും അവൻ ഒരു ഓട്ടം ആയിരുന്നു....!
"ദേവൂട്ടി അതിൽ വെള്ളം ഉണ്ട്.... ഞാൻ ഒരു തമാശ പറഞ്ഞതാ...."
അപ്പോഴേക്കും വെള്ളം മുഴുവനും അവന്റെ മേലെ വീണു.... അത് കണ്ട് അവൾ ചിരിക്കാൻ തുടങ്ങിയതും ബാക്കി ഉള്ളവരും അവന്റെ നനഞ്ഞ പൂച്ചയെ പോലുള്ള നിൽപ് കണ്ട് ചിരിക്കാൻ തുടങ്ങി.... അവളുടെ സങ്കടം മാറ്റാൻ ആണ് അവൻ അങ്ങനെ പറഞ്ഞത് തന്നെ.... അവൻ പ്രതീക്ഷിച്ചതുമാണ് അവളുടെ ഈ പ്രവർത്തിയും....!
💕_____💕
"ഞാൻ ഇന്ന് അച്ഛന്റെയും അമ്മയുടെയും കൂടെയാ കിടക്കുന്നെ....ഞാൻ ഇപ്പൊ വരാട്ടോ അമ്മേ...."
അതും പറഞ്ഞു അവൾ മുറിയിലേക്ക് പോയി.... മുറി മുഴുവനും കണ്ണോടിച്ചു....എന്തോ വല്ലാത്ത സങ്കടം തോന്നി.... അവൾ ബെഡിൽ ഇരുന്നു ഫോൺ എടുത്തു പതിവ് പോലെ ശ്രീയേട്ടനെ വിളിച്ചെങ്കിലും കോൾ അറ്റൻഡ് ചെയ്തില്ല.... തിരക്കാവും.... അവൾ അവന് മെസേജ് ചെയ്തു ഫോണും വെച്ച് താഴേക്ക് ഇറങ്ങി.... അമ്മയുടെയും അച്ഛന്റെയും കൂടെ ചെന്ന് കെട്ടിപ്പിടിച്ചു കിടന്നു....കുറച്ചു കഴിഞ്ഞതും നന്ദനും കയ്യിൽ തലയിണയായി അവർക്കരികിൽ വന്ന് കിടന്നു.... ദാസും വിഷമത്തോടെ തന്റെ കയ്യും പിടിച്ചു വല്യേട്ടാ എന്നും വിളിച്ചു നടക്കുന്ന ദേവൂട്ടിയെ ഓർത്തതും അവനും അവർക്കരികിൽ വന്ന് കിടന്നു.... നടുവിൽ ആയി കിടക്കുന്ന ദേവൂട്ടിയെ ചേർത്ത് പിടിച്ചു അച്ഛനും അമ്മയും അമ്മയുടെ അടുത്തായി നന്ദനും അച്ഛനടുത്തായി ദാസും അവരുടെ മേലെ കൂടെ അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചിട്ടുണ്ട്.... അത് കണ്ടതും അനു ഒന്ന് ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി....!
എല്ലാ തിരക്കുകളും കഴിഞ്ഞു ശ്രീദേവ് ദേവൂട്ടിയെ കാണാൻ ദേവനിലയത്തിലേക്ക് ചെന്നു...ബെഡ്റൂമിൽ അവളെ കാണാതെ അവൻ നെറ്റി ചുളിച്ചു... പെണ്ണ് ഇത് എവിടെ പോയി....അവളുടെ ഫോൺ ബെഡിൽ തന്നെ കണ്ട് അവൻ അത് കയ്യിൽ എടുത്തു.... അതിലെ വാൾപേപ്പർ താൻ ആണ്.... അത് നോക്കി അവൻ പുഞ്ചിരിയോടെ ഇരുന്നു.... തന്റെ ഫോൺ എടുത്തു നോക്കിയതും അവളുടെ പത്തിരുപത് മിസ്ഡ് കോൾ കണ്ട് അവൻ നാവ് കടിച്ചു....തിരക്കിനിടയിൽ ഡിസ്റ്റർബ് ആവേണ്ടെന്ന് കരുതി സൈലന്റിൽ ഇട്ടതാണ്.... അത്രയും ക്ഷമയോടെ അവൾ വിളിച്ചത് ഓർത്ത് അവന് വല്ലാതായി.... അവളുടെ മെസേജ് കൂടി കണ്ടതും അവൻ ഒന്ന് ചിരിച്ചു....!
"ഇന്ന് കൂടിയല്ലെ ഞാൻ ഇവിടെ ഉള്ളു ശ്രീയേട്ടാ....അത് ഓർക്കുമ്പോ തന്നെ എനിക്ക് കരച്ചിൽ വരുവാ....അത് കൊണ്ട് ഞാൻ അമ്മയുടെയും അച്ഛന്റെയും കൂടെയാ കിടക്കുന്നത്...."
അത് കണ്ടതും അവൻ താഴേക്ക് പതിയെ നടന്നു.... ആ ഹിറ്റ്ലർക്ക് ഇതൊന്നും കണ്ണിൽ പിടിക്കില്ല.... അല്ലേലും നാളെ കെട്ടുന്ന പെണ്ണിനെ ഇന്ന് കാണാൻ വരേണ്ട വല്ല ആവശ്യവും ഉണ്ടോ....!🙄
വാതിൽ അടച്ചിട്ടില്ല.... അവൻ അകത്തേക്ക് നോക്കിയതും ആ കാഴ്ച കണ്ട് അവൻ പുഞ്ചിരിയോടെ നിന്നു.... നാളെ തൊട്ട് നീ എന്റെ നെഞ്ചിലെ ചൂടെറ്റു കിടക്കേണ്ടവൾ ആണ്.... അവൻ ചെറിയ കുശുമ്പോടെ ചിന്തിച്ചു....!
ഇത്തിരി നേരം കൂടി ആ കാഴ്ച നോക്കി നിന്ന് അവൻ പുറത്തേക്ക് ഇറങ്ങി.... പുഞ്ചിരിയോടെ തന്റെ മുറിയിൽ വന്ന് കിടന്നു.... ഈ രാവ് ഒന്ന് പുലർന്നിരുന്നുവെങ്കിൽ....ഇന്നത്തെ രാത്രിക്ക് ഒത്തിരി ധൈർഗ്യം ഉള്ളത് പോലെ അവന് തോന്നി.... അവൾ തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നത് പോലെ തോന്നിയവൻ അവളുടെ നെറ്റിയിൽ എന്ന പോലെ തലയിണയിൽ ചുണ്ടുകൾ അമർത്തി....❤️
💕______💕
"ദേവൂട്ടി.... എണീക്ക് മോളെ...."
അമ്മ വിളിച്ചതും അവൾ കണ്ണുകൾ തുറന്നു.... തന്നെ ചേർത്ത് പിടിച്ചു കിടക്കുന്ന വല്യേട്ടനെയും കുഞ്ഞേട്ടനേയും കണ്ട് അവൾ പുഞ്ചിരിയോടെ വീണ്ടും അവരെയും കെട്ടിപ്പിടിച്ചു കിടന്നു....!
"ഇത് നല്ല കഥ.... ടാ എണീറ്റെടാ രണ്ടും ആകെ ഉള്ള പെങ്ങളെ കല്യാണം ആണെന്ന് മറന്നോ...."
രണ്ടിനെയും അച്ഛൻ തട്ടി വിളിച്ചപ്പോൾ ആണ് രണ്ടും കണ്ണ് തുറന്നത്....ദേവൂട്ടിയെ കണ്ടതും രണ്ട് പേരും വാൽസല്യ പൂർവ്വം അവളെ ചേർത്ത് പിടിച്ചു....!
"മതിയെടാ.... ഇത്രയും കാലം അവൾ ഇവിടെ തന്നെ ഉണ്ടായിരുന്നു.... അപ്പോഴൊന്നും ഇല്ലാത്ത സ്നേഹം അവൾ വേറൊരുത്തന്റെ ആവാൻ നേരത്താണോ ഉണ്ടായത്...."
"ഇവൾ എന്നും ഞങ്ങളെ നെഞ്ചിൽ ഉണ്ട് അച്ഛാ....പക്ഷെ ഇന്ന് ഇവളെ മറ്റൊരുത്തനു വിട്ടു കൊടുക്കണം എന്ന് ഓർക്കുമ്പോഴാ...."
"എന്ന് വെച്ച് അവളെ കെട്ടിക്കാതിരിക്കാൻ പറ്റുമോ...."
"നീ എന്തിനാടി ഇത്രയും പെട്ടെന്ന് വലുതായത്...."
നന്ദൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു....!
"അതാ ഞാനും ആലോചിക്കുന്നേ കുഞ്ഞേട്ടാ.... ഇനി ഇപ്പൊ എന്ത് ചെയ്യാനാ...."😒
"കാലത്ത് തന്നെ അവളെ സങ്കടപ്പെടുത്തതെടാ...."
"അയ്യോടാ കുഞ്ഞേട്ടന്റെ ദേവൂട്ടിക്ക് സങ്കടം ആയോ...."
"കുഞ്ഞേട്ടന്റെയോ.... അവൾ വല്യേട്ടന്റെയാ അല്ലെ മോളെ...."
🙄അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു....!
"ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും ആണ്...."
അവൾ എണീറ്റിരുന്നു അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ചു...അവരും അവളെ ചേർത്ത് പിടിച്ചു....!
"ആഹാ ഇത് വരെ എണീറ്റില്ലേ.... കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോന്ന പെണ്ണാ.... മടിയന്മാരായ ഏട്ടന്മാരെ കൂടെ കിടന്ന് അവളും ഇന്ന് നേരം വൈകി...."
"ഇന്ന് എന്തായാലും നമുക്ക് ഒരുമിച്ച് പോവേണ്ടത് അല്ലെ മോളെ....മോൾ ചെന്ന് കുളിച് റെഡി ആയി വാ...."
അമ്മ എണീറ്റ് കൊണ്ട് പറഞ്ഞതും അവളും പിന്നാലെ അനുസരണയോടെ എണീറ്റു പോയി....!
"ഏട്ടനും അനിയനും എണീക്കാൻ ഉള്ള ഭാവം ഒന്നും ഇല്ലേ....ആകെ കൂടെ ഉള്ള ഒരു പെങ്ങളെ കല്യാണം ആണ്.... അത് മറക്കണ്ട...."
അനു ചിരിച്ചു കൊണ്ട് പറഞ്ഞതും ദാസും നന്ദനും പരസ്പരം ഒന്ന് നോക്കി എണീറ്റു പോയി....!
💕_______💕
ദേവൂട്ടി കുളിച്ചിറങ്ങിയതും ചേട്ടത്തിയും അച്ഛന്റെയും അമ്മയുടെയും വകയുള്ള ഒന്ന് രണ്ട് സ്ത്രീകളും മുറിയിൽ ഉണ്ട്.... അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു അവൾ താഴേക്ക് ചെന്നു....!
കോളേജിൽ ഉള്ള രണ്ട് മൂന്ന് ഫ്രണ്ട്‌സ് വരും....അത് പറയാൻ ശ്രീക്കുട്ടിയെ വിളിച്ചപ്പോൾ അവൾ അവരെ ഒക്കെ കാര്യം ഏറ്റെടുത്തത് കൊണ്ട് അതിന് പേടിയില്ല.... ബാക്കി എല്ലാരും തിരക്കിൽ ആണ്....!
"നീ ഇവിടെ നിക്കാണോ ദേവൂട്ടി.... നമുക്ക് ക്ഷേത്രത്തിൽ പോവണ്ടേ...."
ചേട്ടത്തി വന്ന് പറഞ്ഞതും എല്ലാരും അങ്ങോട്ട് ഇറങ്ങി.... പഴയ കുടുംബക്ഷേത്രത്തിലേക്ക് ആണ് അവർ ചെന്നത്....അവൾ പ്രാർത്ഥനയോടെ ഒരുപാട് നേരം നിന്നു....തനിക്ക് മാത്രമായി ശ്രീയേട്ടനെ കിട്ടുന്നത് ഓർത്ത് പുഞ്ചിരിയോടെ അവൾ ദൈവത്തിന് നന്ദി പറഞ്ഞു.....!
"എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടന്മാർക്കും ഞാൻ ഇറങ്ങുന്നത് സഹിക്കാൻ ആവില്ല.... അവർ വിഷമിക്കാതെ നോക്കിക്കോണെ...."
അവളുടെ പ്രാർത്ഥന തീരുന്നത് വരെ എല്ലാരും അവൾക്ക് വേണ്ടി കാത്ത് നിന്നു.... അവളുടെ പ്രാർത്ഥന തീർന്നതും അവർ എല്ലാരും തിരിച്ചു വന്നു....!
വീട്ടിലേക്ക് കയറുമ്പോ ചേട്ടത്തിയുടെ അനിയൻ നോക്കി ചിരിക്കുന്നത് കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു....!
"പാവം അവന്റെ ഫേസ് കണ്ടാൽ അറിയാം നല്ല വിഷമം ഉണ്ടെന്ന്...."
അനു പതിയെ അവളോടായി പറഞ്ഞതും അവൾ ചേട്ടത്തിയെ ഒന്ന് നോക്കി....!
"ചേട്ടത്തിക്ക് അറിയോ.... എന്റെ ഒരു ഫ്രണ്ട്സിനെ കക്ഷി നോട്ടം ഇട്ടു എന്റെ പിന്നാലെ വന്ന് ഞാനാ അവളെ സെറ്റ് ചെയ്തു കൊടുത്തെ.... ആ ചിരി അതിനുള്ള നന്ദിയാ....അവൾ മാരെജിന് വരുന്നുണ്ട്....അതാ അനിയൻ വെളുപ്പിനെ ക്ഷമയില്ലാതെ ഇങ്ങ് പോന്നത്...."
"ദൈവമേ.... അവന് എപ്പോഴാടി ഇത്രയ്ക്കും ധൈര്യം ഒക്കെ ഉണ്ടായത്...."
"അതൊക്കെ എന്റെ കൂടെ കൂടിയപ്പോൾ കിട്ടി.... എന്റെ കോളേജിനടുത്തല്ലേ ചേട്ടത്തിയുടെ വീട്.... ഞങ്ങൾ ഇടക്ക് അവിടെ കേറി ഇറങ്ങാറുണ്ട്....."
"മ്മ്....ഇപ്പൊ ഞാൻ ആരായി...."
"ആ...അത് തന്നെ....!
വന്നെ....എന്നെ റെഡി ആക്കണ്ടേ...."
എന്നും പറഞ്ഞു അവൾ ചേട്ടത്തിയുടെ കയ്യും പിടിച്ചു മുറിയിലേക്ക് നടന്നു....ചേട്ടത്തിയും ബ്യൂട്ടിഷനും കൂടി അവളെ റെഡി ആക്കി എടുത്തു....
"സുന്ദരികുട്ടിയായിട്ടുണ്ട്....നിന്റെ ശ്രീയേട്ടൻ കണ്ടാൽ അപ്പൊ ഫ്ലാറ്റ്...."
"ഒന്ന് പോ ചേട്ടത്തി... മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു നിക്കുമ്പോഴാ...."
അവൾ പറഞ്ഞതും ചേട്ടത്തി ഒരു ചിരിയോടെ അവളെ നോക്കി....!
"ഇത്രയും കാലം എനിക്ക് ശ്രീയേട്ടൻ ഇല്ലാതെ പറ്റില്ലെന്ന് പറഞ്ഞു നടന്ന പെണ്ണാ ഇപ്പൊ ഇത്രയ്ക്ക് ടെൻഷൻ അടിച്ചിരിക്കുന്നത്...."
"എന്നാലും ഈ കല്യാണം എന്ന് പറയുന്ന ഏർപ്പാട് ടെൻഷൻ പിടിച്ചത് തന്നെയാ...."
"സാരല്ല...ഇന്ന് ഒരു ദിവസത്തേക്ക് അല്ലെ...."
ഏട്ടത്തി പറഞ്ഞത് അവൾ തലയാട്ടി....!
"ദേവൂട്ടി.... ഐ ലവ് യൂ...."😘
അവളുടെ ഫോൺ ട്യൂൺ ആണ്.... അത് കേട്ടതും അനു ചിരിച്ചു കൊണ്ട് അതിലേക്ക് നോക്കി....!
"നിന്റെ ശ്രീയേട്ടൻ ആണല്ലോടി...."
അവൾ പുഞ്ചിരിയോടെ ഒരു ചാട്ടത്തിന് അത് കയ്യിൽ എടുത്തു....!അത് കണ്ടതും ചേട്ടത്തി ബ്യൂട്ടിഷനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി....!
"ശ്രീയേട്ടാ...."😘
"ഉഫ്.... നിന്റെ ആ വിളി.... എന്റെ ദേവൂട്ടി നിന്നെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ...."
"ശ്രീയേട്ടാ...."😟
അവളുടെ വിളി ദയനീയമായിരുന്നു.... അല്ലേൽ തന്നെ ടെൻഷൻ അടിച്ചു നിൽപ്പാണ്....!അപ്പഴാ കയ്യിൽ കിട്ടിയാൽ ഉള്ള അവസ്ഥ പറഞ്ഞു പേടിപ്പിക്കുന്നത്.... അന്നൊരിക്കൽ കിട്ടിയപ്പോൾ കയ്യിലിരിപ്പ് നന്നായി മനസ്സിൽ ആയതും ആണ്....!😦
പറയുന്നത് പോലെ അതിനല്ലല്ലോ ഇപ്പൊ ഞാൻ വിളിച്ചത്.... ശ്രീ ബാക്കി പറയാതെ നിർത്തി ഒന്ന് ചിരിച്ചു....!
"ഞാൻ ഇവിടെ ടെൻഷൻ അടിച്ചു നിക്കാ.... അപ്പോഴാ...."
"എന്തിനാ എന്റെ ദേവൂട്ടിക്ക് ടെൻഷൻ...."
"അത്.... അത്.... പിന്നെ.... ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നമുക്ക് ഒളിച്ചോടി പോവാന്ന്.... അതാവുമ്പോൾ ഇത്രയും ആൾക്കാരുടെ മുന്നിൽ നിൽക്കേണ്ടല്ലോ...."
അത് കേട്ട് അവൻ ചിരിച്ചു....!
"ഞങ്ങൾ ഇവിടന്ന് ഇറങ്ങാ.... ഞാൻ അവിടെ എത്തുന്നത് വരെ എന്റെ ദേവൂട്ടി ടെൻഷൻ അടിച്ചാൽ മതി.... പിന്നെ നിനക്കുള്ള ധൈര്യം ഞാൻ തന്നോളാം...."
"മ്മ്...."😘
ഫോണും വെച്ച് അവൾ ചേട്ടത്തിയോടൊപ്പം താഴേക്ക് വന്നതും അവളെ കണ്ടപാടെ എല്ലാ തിരക്കും മാറ്റി വെച്ച് അമ്മയും അച്ഛനും ദാസും നന്ദനും അവൾക്കരികിൽ വന്നു.... അവൾ എല്ലാരുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.... എല്ലാരും അവളെ നെറുകിൽ കയ് വെച്ച് അനുഗ്രഹിച്ചു....എല്ലാരേയും കെട്ടിപ്പിടിച്ചു അവൾ കണ്ണ് നിറച്ചു....!
"എന്റെ മോൾക്ക് നല്ലതേ വരൂ....ആരെക്കാളും നന്നായി നീ കണ്ടെത്തിയ ആള് നിന്നെ നോക്കും.... എന്റെ മോൾ ഒന്ന് കൊണ്ടും സങ്കടപ്പെടേണ്ട...."
അച്ഛൻ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു....!
"ഒന്ന് ചിരിക്കെടി...."
നന്ദൻ സങ്കടം ഒക്കെ മറച്ചു വെച്ച് പറഞ്ഞതും അവൾ കണ്ണ് തുടച്ചു ഒന്ന് ചിരിച്ചു....!
ശ്രീദേവ് മണ്ഡപത്തിൽ എത്തിയതും അക്ഷമയോടെ കാത്ത് നിന്നു....!
"എന്റെ ഏട്ടാ അവൾ വന്നാൽ ഇവിടെ തന്നെ വന്നോളും....ഇങ്ങനെ നോക്കി നിക്കേണ്ട...."
"പോടീ...."
അവൻ ശ്രീക്കുട്ടിയോടായി പറഞ്ഞു വീണ്ടും അവൾ വരുന്നതും നോക്കി നിന്നു....!അവരുടെ കാർ കണ്ടതും അവന് ആശ്വാസം ആയി....!
"എടീ ദേവൂട്ടി വന്നു.... വാടി...."
ശ്രീക്കുട്ടി ഫ്രണ്ട്സിനെയും കൊണ്ട് പോയതും ശ്രീദേവ് പുഞ്ചിരിയോടെ അവൾ നടന്ന് വരുന്ന വഴിയിലേക്ക് കണ്ണും നട്ട് നിന്നു....!
കാറിൽ നിന്നും ഇറങ്ങിയ ദേവൂട്ടിയെ ശ്രീക്കുട്ടി ഓടി ചെന്ന് കെട്ടിപ്പിടിച്ചു....ശ്രീക്കുട്ടിയെ കണ്ടതും നന്ദന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....അവളും അവനെ കണ്ടപാടേ നാണത്തോടെ ഒന്ന് നോക്കി....!
രണ്ട് അച്ഛന്മാരും പരസ്പരം ഒന്ന് നോക്കി ആരാദ്യം മിണ്ടും എന്ന പോലെ നിന്നു....നന്ദന്റെ കാര്യം നടക്കാൻ ഉള്ള സ്ഥിതിക്ക് അവൻ തന്നെ രണ്ടിന്റെയും അടുത്ത് ചെന്നു....!
"മാമാ.... അച്ഛാ....മാമൻ...."🙄
അച്ഛന് മാമനെ കാണിച്ചു കൊണ്ട് പറഞ്ഞതും അച്ചൻ വായും പൊളിച്ചു അവനെ നോക്കി....🙄
"അകത്തേക്ക് വാ മാമാ.... അച്ഛാ....വാ...."😢
ദേവൂട്ടി നന്ദനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.... സ്വന്തം കാര്യം നടക്കാൻ ഉള്ളത് കൊണ്ട് അവർ തമ്മിൽ ഒരു പൊട്ടലും ചീറ്റലും ഇല്ലാതെ അവൻ നോക്കുമെന്ന് അവൾക്കറിയാം....!
അനു ദേവൂട്ടിയെ തോണ്ടിയതും അനിയന്റെ കാമുകിയെ അവൾ കണ്ണ് കൊണ്ട് ആക്ഷൻ കിട്ടു കാണിച്ചു....അവളെ നല്ലത് പോലെ ഒന്ന് നോക്കി തരക്കേടില്ലെന്ന് പോലെ തിരിച്ചും ആക്ഷൻ ഇട്ടു....!
"വാ.... മോളെ...."
രണ്ട് അമ്മമാരും അവളെ അകത്തേക്ക് വിളിച്ചതും ദേവൂട്ടി അവരോടൊപ്പം അകത്തേക്ക് നടന്നു.... അവളുടെ പേടിച്ച പോലുള്ള മുഖം കണ്ട് ശ്രീദേവ് ഒന്ന് ചിരിച്ചു....അവൾ ആണെങ്കിൽ അവൻ നിന്നത് ഒന്നും കാണാതെ കൂടി ഇരുന്നവരെ ഒക്കെ നോക്കിയാണ് നടപ്പ്....!
"ദേവൂട്ടി നിന്റെ ബ്യൂട്ടിഷൻ ആരാടി.... എന്റെ കെട്ടിന് അവർ തന്നെ മതി... നീ എന്റെ നാത്തൂൻ ആയാൽ പിന്നെ നീ വേണം അത് ഏറ്റെടുക്കാൻ...."
ശ്രീക്കുട്ടി നടത്തത്തിനിടയിൽ പറഞ്ഞതും അവൾ അവളെ ദയനീയമായി നോക്കി....!
"ഈ സമയത്ത് തന്നെ നിനക്ക് ഇത് പറയണോടി...."😟
"നിന്റെ മുഖം കണ്ട് ടെൻഷൻ പോവാൻ വേണ്ടി ഒരു ചളി പറഞ്ഞതാടി...."
"രണ്ട് ദിവസം കഴിഞ്ഞാൽ നീ അനുഭവിക്കാൻ ഉള്ളതാ....അത് മറക്കണ്ട...."
"അപ്പൊ എന്റെ നാത്തൂൻ ആയി നീ ഉണ്ടാവില്ലേ എല്ലാറ്റിനും അത് കൊണ്ട് എനിക്ക് പേടിയൊന്നും ഇല്ല...."😍
"ഞാൻ കുഞ്ഞേട്ടന്റെ പെങ്ങൾ ആയിട്ടാ വരിക കേട്ടോ....ആകെ കൂടെ ഉള്ള ഒരു പെങ്ങളാ ഞാൻ...."
"ആരായാലും എന്റെ അടുത്ത് ഉണ്ടായാൽ മതി...."
എന്നും പറഞ്ഞു ശ്രീകുട്ടി ചിരിച്ചതും അവളും ഒന്ന് ചിരിച്ചു....!
അവളുടെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന ശ്രീദേവിൽ ഉടക്കിയതും അത് വരെ ഉണ്ടായിരുന്ന കുറുമ്പ് ഒക്കെ അവളിൽ നിന്ന് പോയി നാണത്തിന് തിരി കൊളുത്തി....
'ദൈവമേ.... ശ്രീയേട്ടനെ കാണുമ്പോൾ തന്നെ കയ്യും കാലും തളരുന്ന പോലെ....'
അവൻ അവളെ തന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
തിരുമേനി പറഞ്ഞതനുസരിച്ചു ശ്രീദേവ് മണ്ഡപത്തിൽ ഇരുന്നതും അച്ഛൻ ദേവൂട്ടിയുടെ കയ് പിടിച്ചു അവനരികിൽ ഇരുത്തി.... എല്ലാരേയും നോക്കി പുഞ്ചിരിച്ചു കൊണ്ട് ദേവൂട്ടി തിരുമേനിയുടെ ആജ്ഞ പോലെ എല്ലാം ചെയ്തു....!
അവന്റെ കയ്കൾക്ക് മീതെ അവളുടെ കയ് വെച്ച് മന്ത്രോചാരണം നടത്തുമ്പോഴും അവളുടെ ഹൃദയമിടിപ്പ് വർധിച്ചു.... ഒടുവിൽ കന്യാധാനം നടത്തുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു....!
"എടീ കാന്താരി....ഒന്ന് ചിരിക്കെടി...."
അവൻ അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....!
പൂജിച്ച താലി തിരുമേനി താലത്തിൽ ശ്രീദേവിന് മുന്നിൽ നീട്ടിയതും അവൻ ആ താലി കയ്യിൽ എടുത്തു പുഞ്ചിരിയോടെ അവളുടെ കഴുത്തിലേക്ക് ചേർത്തു....!
"ഐ ലവ് യൂ ദേവൂട്ടി...."😘
ശ്രീക്കുട്ടി അവളുടെ മുടി നീക്കി കൊടുത്തതും അവൻ അതും പറഞ്ഞു ആ താലി മൂന്ന് കൊരുക്കിൽ ബന്ധിച്ചു.... പതിയെ കവിളിൽ അവന്റെ ചുണ്ടുകൾ അമർത്തി....എണീറ്റ് നിന്ന് അവൻ അവളുടെ കഴുത്തിൽ മാലയിട്ടതും അവൾ അവന്റെ കഴുത്തിൽ ഇടാൻ ഒരുങ്ങിയതും അവൻ ഉയർന്ന് നിന്നതും അവൾ നന്ദനെ ദയനീയമായി നോക്കിയതും നന്ദൻ അവളെ എടുത്തുയർത്തി.... അവന്റെ കഴുത്തിലേക്ക് മാലയിട്ടതും അവന്റെ കയ്യിൽ കയ്യും ചേർത്തു പിടിച്ചു അഗ്നിയെ വലം വെക്കുമ്പോൾ തന്റെ പ്രണയത്തെ തനിക്ക് മാത്രമായി കിട്ടിയ സന്തോഷത്തിൽ ആണ് ഇരുവരും....!
🎶എന്റെ മാത്രം പെൺകിളി...
എന്നും നീയെൻ സ്വന്തമേ...
പൊന്ന് നൂലിൽ രണ്ട് ജീവൻ ഒന്ന് ചേരുന്നേ....!
മഞ്ഞു നീരിൻ തുള്ളിയായി
പെയ്യുമെങ്കിൽ മെല്ലെ നീ
കണ്ണ് നീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നേ....!
മിഴികളിൽ കനവായ്
ഒരു നിലാ തിരിയായി
പ്രണയ വാർമുകിലായി നീയെൻ വെണ്ണിലാകെ
എന്നും മിഞ്ഞി നിൽക്കില്ലേ...
ഉരുകുമീ വെയിലിൽ
ഉദിരുമാ മഴയിൽ
ഇവന് നീ കുടയായി എന്നും ചേരുകില്ലേ....!
ഓമൽ പെൺമണി പൂവേ..!!
അന്നുമിന്നും നെഞ്ചിനുള്ളിൽ നീയേ മാത്രം...!!🎶
(ശ്രീദേവിനെയും ദേവൂട്ടിയെയും മാത്രം ചിന്തിച്ചു ഈ സോങ് ഒന്ന് കേട്ട് നോക്കണേ..)
അവളെയും ചേർത്തു പിടിച്ചവൻ ക്യാമറക്ക് മുന്നിൽ നിന്നതും രണ്ട് പേരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു....!❤️
"ഹാവൂ.... അങ്ങനെ അത് കഴിഞ്ഞു.... ഇനി സമാദാനം ആയി വല്ലതും കഴിക്കാം...."
ദേവൂട്ടിയുടെ അച്ഛൻ സദ്യ കഴിക്കാൻ ചെല്ലുമ്പോൾ ആണ് അളിയന്റെ ഒരുമാതിരി നോട്ടം കണ്ടത്....🙄
എന്റെ മോളെ കെട്ടിച്ചത് ഈ കാട്ടുമാക്കാന്റെ മോനെ കൊണ്ടായിപ്പോയി.... അങ്ങേര് പിന്നെ കഴിക്കാതെ ഫോട്ടോ എടുപ്പിനായി ചെന്നു....!
നന്ദനും ശ്രീക്കുട്ടിയും അവരുടെ ഇരു വശവും നിന്ന് ഫോട്ടോ എടുത്തു ഇറങ്ങിയതും ഓരോരുത്തർ ആയി വന്ന് നിന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി....!
"ഹാപ്പി മാരീഡ് ലൈഫ്....അളിയാ...."
രതീഷ് അതും പറഞ്ഞു വിഷ് ചെയ്തതും ശ്രീദേവ് അവനെ നല്ലത് പോലെ ഒന്ന് നോക്കി....!
ദേവൂട്ടിയെ കാണുമ്പോ തന്നെ അവൻ ദാസിന്റെ തല്ല് ഓർത്ത് കവിളിൽ കയ് വെച്ചു....!അവളാണെങ്കിൽ അത് കണ്ട് ഇളിച്ചു കൊടുത്തു....!
"ഇനി ഫാമിലി എല്ലാരും നിക്ക്...."
അമ്മമാരും അച്ഛനും ഒക്കെ ഓരോ ഭാഗത്തായി വന്ന് നിന്നതും രണ്ട് അച്ഛന്മാരും പരസ്പരം ഒന്ന് നോക്കി....!
😟എന്റെ കാര്യം കൂടി ഒന്ന് നടന്ന് കിട്ടുന്നത് വരെ ഇവറ്റകൾ തമ്മിൽ തല്ലാതെ ഒന്ന് നോക്കിക്കോണെ ദൈവമേ.... നന്ദൻ രണ്ടിന്റെയും നിൽപ് കണ്ട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു....!
"വിഷ് യു ഹാപ്പി മാരീഡ് ലൈഫ്...."
ദാസ് ഒരു ചിരിയോടെ ശ്രീദേവിനെ ഹഗ് ചെയ്തു കൊണ്ട് പറഞ്ഞതും അവനും പുഞ്ചിരിച്ചു....!പെങ്ങളെ കെട്ടിയപ്പോൾ എന്താ ഒരു സ്നേഹം....!🙂
"അപ്പൊ അളിയാ ഓൾ ദെ ബെസ്റ്റ്...."
നന്ദൻ ഷേക്ക് ഹാൻഡ് കൊടുത്തു കൊണ്ട് പറഞ്ഞു....!അതിനവൻ ഒന്ന് ചിരിച്ചു.... ദേവൂട്ടി ആണെങ്കിൽ ശ്രീക്കുട്ടിയോടും അവളെ ഫ്രണ്ടിനോടും തിരിഞ്ഞു നിന്ന് സംസാരം ആണ്....!
"ഇതൊക്കെ ഒന്ന് തീർന്നിട്ട് വേണം എന്റെ പെണ്ണിനേയും കൊണ്ട് ഒന്ന് വീട്ടിൽ പോയി സ്വസ്ഥം ആയി..."
"😬പന്നി ഞാൻ അവളെ ഏട്ടനാ...."
ശ്രീ മുഴുവനാക്കുന്നതിനു മുന്പേ നന്ദൻ കലിപ്പിട്ടു....!
"അവളോട് സംസാരിച്ചിരിക്കുന്ന കാര്യവാടാ പറഞ്ഞത്...."
"അതാണോ.... ഞാൻ കരുതി...!
ഇന്ന് ഫസ്റ്റ് നൈറ്റ് ആണെന്ന് കരുതി ആക്രാന്തം കാണിക്കേണ്ട.... നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയുന്നതാ.... അവൾ കൊച്ച് പെണ്ണാ...."
"രണ്ട് ദിവസം കഴിഞ്ഞു എന്റെ പെങ്ങളെ കെട്ടിയാലും നീ ഇത് തന്നെ പറയണം..."
അത് കേട്ടതും നന്ദൻ ഇളിച്ചു തല ചൊറിഞ്ഞു....!
"ഞാൻ ആയിട്ട് ഒന്നിനും മുതിർന്നില്ലേലും നിന്റെ പെങ്ങൾ ആയിട്ട് എനിക്ക് എല്ലാം തന്നോളും.... അവൾക്ക് ഞാൻ എന്ന് വെച്ചാൽ ജീവൻ അല്ലേടാ....ഏഴു വർഷം അല്ലേടാ അവളെന്റെ പിന്നാലെ നടന്നത് ഇപ്പൊ കണ്ടില്ലേ അവളുടെ മുഖത്തെ ഒരു സന്തോഷം...."
ശ്രീദേവ് അവൾ ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് തന്നെ നോക്കി നിന്ന് കൊണ്ട് നന്ദനോടായി പറഞ്ഞു....!
"അല്ലേടാ....ഈ ഏഴു വർഷത്തെ കണക്കിനെ പറ്റി നിങ്ങളെ മാരെജിന്റെ അന്ന് പറയാം എന്ന് പറഞ്ഞതല്ലെ എന്താ അത്...."
"അത് വേണോ....?!!"
ശ്രീദേവ് ഒന്ന് പരുങ്ങി കൊണ്ട് ചോദിച്ചു....!
"പറയെടാ...."
"അത് നിനക്ക് ഓർമ്മയുണ്ടോ.... അന്ന് നമ്മൾ ആദ്യായിട്ട് വെള്ളം അടിച്ചത്...."
"അതൊക്കെ ഓർമയുണ്ട്....അന്നല്ലേ നീ എന്തോ സംഭവിച്ചു എന്ന് പറഞ്ഞു വെള്ളം അടി നിർത്തിയത്...."
"മ്മ്....!
അന്ന് നിന്നെ താങ്ങി വീട്ടിൽ എത്തിച്ചു ഇറങ്ങുന്ന വഴി ദേവൂട്ടിയുടെ മുറിയിൽ നിന്ന് എന്തോ സൗണ്ട് കേട്ട് ഒന്ന് കേറേണ്ടി വന്നായിരുന്നു...."😍
"പാതിരാത്രിയോ....?എന്നിട്ട്....?!!😟
"ഒരു പ്രത്യേകസാഹചര്യം കൊണ്ട് അവളെ ഞാൻ...."
"😬പന്നി.... നീ ഇതിനാണോ എന്നെയും കൊണ്ട്...."
"ഒന്ന് കണ്ടിട്ടേ ഉള്ളു.... അതിന് നീ ഇങ്ങനെ ചൂടാവാതെ...."
ശ്രീദേവ് അവനെ ആശ്വസിപ്പിച്ചതും അവൻ ഒന്ന് കൂൾ ആയി....!
"പക്ഷെ അവൾ അന്ന് തൊട്ട് നിന്റെ പിറകെയല്ലേ നടന്നത്....നീ അവളെ പിറകെയല്ലേ നടക്കേണ്ടത്...."🙄
"😘അതാണ് മോനെ എന്റെ ആദ്യചുംബനത്തിന്റെ പവർ..."
അത് കേട്ടതും നന്ദൻ ഒന്ന് കൂടി അവന്നെ തുറിച്ചു നോക്കി....!😬
"ഞാൻ അവളെ പിഴപ്പിച്ചിട്ട് ഒന്നുല്ലെടാ....! അല്ലേലും അവളെ ഞാൻ തന്നെ കെട്ടീലെ.... എന്റെ ആദ്യ ചുംബനം എവിടെയാണോ പതിഞ്ഞത്.... ഇന്ന് തൊട്ട് അവിടെ നിന്ന് തുടങ്ങണം...."😍
"ദൈവമേ....എന്റെ പെങ്ങൾ...."
"ഇതൊക്കെ ഞാൻ പറഞ്ഞത് ഫ്രണ്ട്‌സ് ആയിട്ടാടാ.... അല്ലാതെ എന്റെ പെണ്ണിന്റെ ആങ്ങളയായിട്ടല്ല...."
"ഇതിനൊക്കെ നിന്റെ പെങ്ങളോട് ഞാൻ കണക്ക് വീട്ടിക്കോളാം...."😘
നന്ദൻ ശ്രീക്കുട്ടിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും ശ്രീദേവ് അവനെ ഒന്ന് തുറിച്ചു നോക്കി.... അത് പിന്നെ അച്ഛന്മാരെ മക്കൾ അല്ലെ.... ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി....!
"ഒരു കിസ്സിങ് പിക് കൂടെ കിട്ടിയാൽ സൂപ്പർ ആയേനെ...."
ക്യാമറമാൻ പറഞ്ഞതും ദേവൂട്ടി ശ്രീദേവിനെ വായും പൊളിച്ചു നോക്കി....!
"അത് ഞാൻ അവൾക്ക് ബെഡ്‌റൂമിൽ വെച്ച് കൊടുത്തോളാം.... ഇത് എന്റെ അമ്മയും പെങ്ങളും ഫാമിലി അടക്കം നാളെ കാണാൻ ഉള്ളതാ....കിസ്സിങ് ഇല്ലാതെ കംപ്ലീറ്റ് ആവില്ലെങ്കിൽ അത് വേണ്ട...."
ദേവൂട്ടി അവനെ നോക്കി പുഞ്ചിരിച്ചു....!
"എന്തെ പേടിച്ചു പോയോ....ഇപ്പൊ നീ എന്റെയാ.... കിസ്സിങ് എങ്ങാനും തുടങ്ങിയാൽ പിന്നെ ഏതിൽ ചെന്ന് നിൽക്കുമെന്ന് എനിക്ക് തന്നെ അറിയില്ല.... അത് കൊണ്ടാട്ടോ....ആ നീവാ നമുക്ക് വല്ലതും കഴിക്കാം...."
അവൻ അവളുടെ കയ്യിൽ കയ് ചേർത്തു അങ്ങോട്ട് നടന്നു....!
ഭക്ഷണം കഴിച്ചു കൊണ്ട് അത് സെർവ് ചെയ്യുന്ന അവളുടെ വല്യേട്ടനെയും കുഞ്ഞേട്ടനെയും നോക്കി ദേവൂട്ടി ഒന്ന് പുഞ്ചിരിച്ചു.... നന്ദൻ തന്നെ രണ്ട് അച്ഛന്മാരെയും ഒരുമിച്ച് ഇരുത്തിയിട്ടുണ്ട്.... 😢ഇവൻ ഇത് തീരുമ്പോഴേക്കും ഒരു വഴിയാവും....!
"ദേവൂട്ടി.... ദാ പായസം...."
പെട്ടെന്ന് അവളുടെ മുന്നിലേക്ക് വെച്ച പായസം കണ്ട് അവൾ തല ഉയർത്തി നോക്കിയതും ഭാസിയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു....!
"ഭാസിയേട്ടൻ കഴിച്ചോ...."
"ഏയ് എല്ലാരേയും കഴിഞ്ഞിട്ട് അവസാനം കഴിക്കാന്നു കരുതി...."
എന്നും പറഞ്ഞു നടന്ന് പോവുന്ന ഭാസിയെ അവൾ ദയനീയമായി നോക്കി ഇരുന്നു.... തന്നെ ഒരുപാട് ഇഷ്ടം ആണ്.... പലപ്പോഴും വഴിയരികിൽ എന്റെ ക്ഷീണം അറിഞ്ഞു അത് ഒരു ഇളനീർ കൊണ്ട് തീർത്തു തരും....തന്റെ ഏട്ടന്റെ സ്ഥാനത് എല്ലാം ചെയ്യുന്നത് കണ്ട് അവൾ പുഞ്ചിരിച്ചു....!
"നിന്റെ ഭാസി ഏട്ടൻ ആള് കൊള്ളാല്ലോ.... എനിക്ക് പായസം തന്നില്ല.... ഇനി നിന്നെ കെട്ടിയ ദേഷ്യം കൊണ്ടാണോ...."
പായസം കുടിച്ചു കൊണ്ടിരിക്കുന്ന ദേവൂട്ടി അത് കേട്ടതും ശ്രീയേട്ടനെ ഒന്ന് നോക്കി....!
"സാരല്ല എനിക്ക് ഇത് തന്നാൽ മതി...."
അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ കയ്യിൽ നിന്ന് കപ്പ് വാങ്ങി കുടിക്കാൻ തുടങ്ങി.... അവന്റെ മുന്നിലേക്ക് ഒന്ന് നോക്കി കഴിഞ്ഞു അവൾ അവനെ തുറിച്ചു നോക്കി....!
"അപ്പൊ ഇതെന്താ...."
"ഇതിനേക്കാൾ മധുരം ഒന്നും അതിനില്ലെന്നേ...."😘
അവൻ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞതും അവൾ പുഞ്ചിരിയോടെ തലയാട്ടി....!
💕_______💕
"അച്ഛാ.... അമ്മേ...."
ദേവൂട്ടി കണ്ണീരോടെ അമ്മയെയും അച്ഛനെയും കെട്ടിപിടിച്ചു നിന്നതും ശ്രീദേവ് വിഷമത്തോടെ അത് നോക്കി നിന്നു....!
"മോൾ വിഷമിക്കേണ്ട.... ദൂരേക്ക് ഒന്നും അല്ലല്ലോ...."
നന്ദനും ദാസും കണ്ണീരോടെ തന്നെ അവളെ നോക്കി നിൽക്കുന്നുണ്ട്....!
"വല്യേട്ടാ...."
അവൾ അവന്റെ നെഞ്ചിൽ വീണതും അവൾ കണ്ണ് തുടച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു....!
"എന്റെ ദേവൂട്ടി കരയാണോ....മോൾ ആഗ്രഹിച്ച ജീവിതം അല്ലെ കിട്ടിയത്....അപ്പൊ സന്തോഷിക്കുകയല്ലേ വേണ്ടത്...."
അവനും വിഷമം മറച്ചു വെച്ച് അവളെ ആശ്വസിപ്പിച്ചതും അവൾ നന്ദന്റെ അരികിൽ ചെന്നു....!
"കുഞ്ഞേട്ടാ....കുഞ്ഞേട്ടൻ എന്നെ മിസ്സ് ചെയ്യോ...."
"എന്റെ ദേവൂട്ടിയെ മിസ് ചെയ്യുമ്പോൾ ഒക്കെ ഞാൻ അങ്ങോട്ട് ഓടി വരും.... പോരെ...."
"ചേട്ടത്തി...."
"ഇങ്ങനെ കരയാതെ പെണ്ണെ....നിന്റെ ശ്രീയേട്ടൻ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്നത് അല്ലെ.... ആ ശ്രീയേട്ടന്റെ കൂടെയല്ലേ നീ പോന്നത്.... ഇപ്പൊ കാണുന്ന കരച്ചിൽ ഒക്കെ അഞ്ച് മിനിറ്റ് കൊണ്ട് അവൻ മാറ്റി എടുത്തോളും.... രണ്ട് ദിവസം കൂടി കഴിഞ്ഞാൽ പിന്നെ നിനക്ക് ഞങ്ങളെ ഓർമ പോലും ഉണ്ടാവോ എന്നാ എന്റെ ഡൌട്ട്...."
"ഒന്ന് പോ ചേട്ടത്തി...."😟
അതിന് അനു ഒന്ന് ചിരിച്ചു....!
"മോനൂട്ടാ....ചിറ്റ പോവട്ടെടാ...."
അവൾ മോനെ കവിളിൽ ഉമ്മ വെച്ച് വീണ്ടും എല്ലാരേയും വിഷമത്തോടെ നോക്കി നിന്നതും ശ്രീദേവ് അവളെ അടുത്ത് ചെന്നു തന്നോട് ചേർത്തു നിർത്തി....!
"ഒക്കെ... ഞങ്ങൾ ഇറങ്ങട്ടെ...."
അവൻ ഡോർ ഓപ്പൺ ചെയ്തു എല്ലാരേയും നോക്കി പറഞ്ഞതും നന്ദനും ദാസും കൂടി അവളെ കാറിൽ ഇരുത്തി അവളെ നോക്കി പുഞ്ചിരിച്ചു....!
"ഞങ്ങളും ഇറങാ.... ഇനിയും ചടങ്ങുകൾ ഉണ്ടല്ലോ അപ്പൊ കാണാം..."
എന്നും പറഞ്ഞു ശ്രീദേവിന്റെ അച്ഛനും അമ്മയും അവരെ ഒക്കെ ഒന്ന് നോക്കി മറ്റൊരു കാറിൽ കേറി ഇരുന്നു....!
"എന്ത് ചടങ്ങാടാ ഉദ്ദേശിച്ചത്....?!!"🙄
പെണ്ണിന്റെ അച്ഛൻ വായും പൊളിച്ചു നിന്ന് കൊണ്ട് ചോദിച്ചു....!
"ആ....ഇവരുടെ കല്യാണം ആവും...."
ദാസ് അതും പറഞ്ഞു രണ്ട് അച്ഛന്മാരെയും ദയനീയമായി നോക്കി.... രണ്ടും കൂടി എന്റെ കുഞ് പെങ്ങൾക്ക് സ്വസ്ഥത കൊടുക്കോ എന്തോ....!😟
ദേവൂട്ടി കണ്ണീരോടെ അവരെ ഒക്കെ നോക്കി ഇരുന്നതും കാർ മുന്നോട്ട് നീങ്ങി....അവരൊക്കെ കണ്മുന്നിൽ നിന്ന് മറഞ്ഞതും അവളുടെ കരച്ചിൽ കേട്ട് അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു....!
"എന്റെ ദേവൂട്ടി ഇങ്ങനെ കരയാൻ മാത്രം എന്താ.... അവരെ ഒക്കെ എപ്പോ വേണേലും ചെന്ന് നിനക്ക് കാണാലോ...."
"അവരെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യ ശ്രീയേട്ടാ.... ഒരു ദിവസം പോലും ഞാൻ അവരെ പിരിഞ്ഞിരുന്നിട്ടില്ല...."
"എനിക്കത് അറിയില്ലേ....ഞങ്ങൾ കോളേജിൽ നിന്ന് മുൻപ് ഒരു ട്രിപ്പ് പോയതിന് നീ നിന്റെ കുഞ്ഞേട്ടനെ ഇപ്പൊ കാണണം എന്നും പറഞ്ഞു ബഹളം വെച്ചത് കൊണ്ട് അന്ന് അർദ്ധരാത്രി തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചതൊക്കെ എനിക്ക് നല്ല ഓർമയുണ്ട്...."
അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ തല ഉയർത്തി അവനെ തുറിച്ചു നോക്കി....!
അത് കണ്ടതും അവന്റെ കയ് അവളുടെ സാരി വിടവിലൂടെ വയറിലേക്ക് നീങ്ങി.... അപ്പൊ തന്നെ പെണ്ണ് കയ് എടുത്തു മാറ്റി....!
"ഐ ലവ് യൂ ദേവൂട്ടി...."😘
അവൻ കാതിലായി പറഞ്ഞതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി....ഒരിക്കൽ അത് കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു പിന്നാലെ നടന്നത് കൊണ്ടാവും അവന്റെ നാവിൽ നിന്നും അത് കേൾക്കുമ്പോൾ അവൾ സ്വയം മറക്കും....അവളുടെ സങ്കടം തീർക്കാൻ ശ്രമിച്ചതായിരുന്നു അവൻ....!
"വാ... ഇറങ്.... നമ്മുടെ വീടെത്തി...."
കാർ ശ്രീ നിലയം ഗേറ്റ് കടന്നതും ശ്രീദേവ് പറയുന്നത് കേട്ട് അവൾ അവിടേക്ക് ഒന്ന് നോക്കി.... അവൻ ഡോർ തുറന്നു ഇറങ്ങി കൊണ്ട് അവളുടെ നേരെയുള്ള ഡോർ തുറന്ന് കയ് നീട്ടിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു അതിൽ നിന്നും ഇറങ്ങി....!
അവൾ ആദ്യം നോക്കിയത് താൻ എന്നും ശ്രീയേട്ടനെ നോക്കാൻ നിൽക്കാറുള്ള സ്ഥലം ആയിരുന്നു.... അവനും അത് കണ്ട് ഒന്ന് ചിരിച്ചു....!
"അവിടെ ഞാൻ ഒരു ജമന്തി പൂവ് നട്ട് പിടിപ്പിച്ചിട്ടുണ്ട്.... എനിക്ക് എന്നും കാണാൻ...."😍
അതിന് അവൾ ഒന്ന് ചിരിച്ചു....!
"വാ മക്കളെ...."
മാമി നിലവിളക്കും കയ്യിൽ പിടിച്ചു നിൽക്കുന്നത് കണ്ട് ശ്രീദേവ് അവളെയും കൊണ്ട് അങ്ങോട്ട് നടന്നു.... ശ്രീക്കുട്ടി അമ്മയ്‌ക്കരികിൽ എല്ലാം നോക്കി പഠിക്കാൻ എന്ന പോലെ നിൽപ്പുണ്ട്....!
"വലത് കാൽ വെച്ച് കേറ് മോളെ...."
ആരതി ഉഴിഞ്ഞു അമ്മ പറഞ്ഞതും നിലവിളക്ക് വാങ്ങി അവൾ തന്റെ വലത് കാൽ വെച്ച് അകത്തേക്ക് കയറുന്നത് പുഞ്ചിരിയോടെ അവൻ നോക്കി നിന്നു....!😘
"ഇനി നിന്നെ പ്രത്യേകം വിളിക്കണോടാ...."
😟അത് കേട്ടതും അവൻ അമ്മയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി...!
💕______💕
ദേവ നിലയത്തിലെ എല്ലാരും അകത് കയറി ഓരോ മൂലയിൽ ആയി ഇരുന്നു....അനു ആണെങ്കിൽ അവരെ ഒക്കെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് മോനെയും കൊണ്ട് മുറിയിലേക്ക് നടന്നു....പരസ്പരം ആർക്കും സംസാരിക്കാൻ പറ്റാത്ത അവസ്ഥ....!
"എത്ര പെട്ടെന്നാ പത്തിരുപത് വർഷം ആയത്...."
അച്ഛൻ നിരാശയോടെ പറഞ്ഞു....!
"അല്ലേലും പെൺകുട്ടികളെ പത്തിരുപത് വർഷം ആയാൽ കെട്ടിച്ചയക്കണം.... അത് വരെ അവർക്ക് വല്ല തെറ്റും പറ്റുമോ അല്ലെങ്കിൽ അവർക്ക് വേറെ വല്ലതും സംഭവിക്കോ എന്ന പേടിയാണ്.... ഞങ്ങളെക്കാൾ ഒക്കെ അവളെ മനസ്സിൽ ആക്കാൻ അവന് പറ്റും.... അന്ന് തന്നെ എന്റെ കുട്ടി മനസുരുകി കഴിഞ്ഞപ്പോൾ അവനല്ലേ എല്ലാം മനസ്സിൽ ആക്കി കൊടുത്തത്...."
അമ്മയും അച്ഛന്റെ ബാക്കി എന്നോണം നിരാശയോടെ താടിക്ക് കയ്യും കൊടുത്തിരുന്നു പറഞ്ഞു....!
"അങ്ങനെ സംഭവിക്കാനും ശ്രീദേവ് തന്നെയല്ലേ കാരണം...."
ദാസ് പറഞ്ഞതും നന്ദൻ എല്ലാരേയും ഒന്ന് നോക്കി....!
"ശ്രീ അവളെ പൊന്നു പോലെ നോക്കും.... അവളും ഹാപ്പിയാ.... പിന്നെന്തിനാ നമ്മൾ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്.... അവൾ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.... ഇങ്ങനെ കുറ്റപ്പെടുത്താതെ അവളെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവാൻ നമ്മൾ പ്രാർത്ഥിക്കുകയാണ് വേണ്ടത്...."
നന്ദൻ എല്ലാരേയും ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞതും അച്ഛൻ അമ്മയെ ഒന്ന് നോക്കി....!
"ഇവളെ ഏട്ടൻ ഇല്ലേ അവനെയാ എനിക്ക് പേടി....എന്റെ കുട്ടിയെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കും...."
"എങ്കിൽ മാമൻ വിവരം അറിഞ്ഞേനെ....അത് ദേവൂട്ടിയാ അച്ഛാ...."
"അതും ശരിയാ.... അവനെ മര്യദ പഠിപ്പിക്കാൻ എന്റെ മോൾ മതി...."
നന്ദൻ പറയുന്നത് കേട്ട് അച്ഛൻ ഒരു ചിരിയോടെ പറഞ്ഞതും അമ്മയുടെ തുറിച്ചുള്ള നോട്ടം അച്ഛനെയാണെന്ന് കണ്ട് നന്ദൻ ഇനി നിങ്ങൾ ആയി നിങ്ങളെ പാടായി എന്ന പോലെ മുറിയിലേക്ക് വലിഞ്ഞു....!
"എന്ത് നല്ല കാര്യം നടക്കുന്നുണ്ടെങ്കിലും നിങ്ങൾ എന്റെ ഏട്ടനെ കുറ്റം പറയാത്ത ദിവസം ഉണ്ടായിട്ടുണ്ടോ....നിങ്ങൾ എന്താ അത്രയ്ക്ക് നല്ലവൻ ആണോ...."😬
ദാസും ഇനി നിന്നിട്ട് കാര്യം ഇല്ലെന്ന് മനസ്സിൽ ആക്കി മുറിയിലേക്ക് നടന്നു.... അനു മോനെ ഉറക്കുന്ന തിരക്കിൽ ആണ്.... അവൻ ഒരു ചിരിയോടെ അവൾക്കരികിൽ ചെന്ന് ഇരുന്നു....!
"പെങ്ങൾ പോയ വിഷമം ഒക്കെ മാറിയോ...."
"അത് മാറില്ല... പക്ഷെ അവൾ അടുത്ത് തന്നെ ഉണ്ടെന്ന സമാദാനം ഉണ്ട്....!"
"എന്നിട്ടാണോ ശ്രീയെ കൊണ്ട് പെങ്ങളെ കെട്ടിക്കാൻ ഇഷ്ടക്കേട് കാണിച്ചത്...."
"അവൾ എന്നും ഹാപ്പി ആയി കാണാനാ എനിക്കിഷ്ടം.... അവളെ എന്റെ പെങ്ങൾ ആയിട്ടല്ല എന്റെ മോൾ ആയിട്ടാ ഞാൻ കൊണ്ട് നടന്നത്...."😒
"അവൾ ശ്രീയുടെ കൂടെ തന്നെയാ ഏറ്റവും വലിയ സന്തോഷവധി....ഒന്നും രണ്ടും അല്ല ഏഴു വർഷം ആയി അവളുടെ മനസ്സിൽ അവൻ കയറി കൂടിയിട്ട്....മൂന്ന് വർഷം മുന്പേ ഞാൻ ഇവിടെ വന്നപ്പോൾ തൊട്ട് അവൾ പറഞ്ഞു കേൾക്കുന്നതാ അവനോടുള്ള അവളുടെ പ്രണയം...."
"എന്നിട്ടാണല്ലെടി നീ അന്നൊക്കെ അവന്റെ പേര് ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞത്....ഭർത്താവിനോട് കള്ളം പറയാൻ നീ എപ്പോഴാടി പഠിച്ചത്...."😬
"അത് പിന്നെ നമ്മുടെ ദേവൂട്ടിയുടെ സുരക്ഷക്ക് വേണ്ടി മാത്രം അല്ലെ ദാസേട്ടാ....അല്ലേൽ ദാസേട്ടൻ ശ്രീയും ആയി വഴക്ക് ഉണ്ടാക്കി എന്തൊക്കെ ഉണ്ടാക്കി വെച്ചേനെ.... അതൊക്കെ ദേവൂട്ടിക്ക് സഹിക്കാൻ പറ്റോ.... അവൾ എന്നോടുള്ള വിശ്വാസം കൊണ്ടാ എല്ലാം തുറന്ന് പറഞ്ഞത്...."
"മ്മ്.... സ്വന്തം മോൻ വളർന്ന് വലുതായി വല്ല പ്രേമത്തിലുംഎടുത്തു ചാടുമ്പോൾ നീ ഇങ്ങനെ തന്നെ വേണം...."
"പഠിക്കുന്ന കാലത്ത് ദാസേട്ടനെ ഏതോ പെണ്ണ് തേച്ചിട്ട് പോയതിനല്ലെ ദാസേട്ടന് ഈ പ്രേമത്തോട് ഇത്രയ്ക്കും വിദ്വേഷം...."
അത് കേട്ട് ദാസ് ഞെട്ടി കൊണ്ട് അവളെ ഒന്ന് നോക്കി....!
"വന്ന് കേറിയ അന്ന് തന്നെ ദേവൂട്ടി അതും പറഞ്ഞിരുന്നു.... ചോദിക്കാതിരുന്നത് വെറുതെ അത് പറഞ്ഞു വിഷമിപ്പിക്കേണ്ട എന്ന് കരുതിയാ...."
"അത്.... അവൾ എന്നെ തേച്ചത് ഒന്നും അല്ല.... ഞാൻ ദേഷ്യപ്പെട്ടപ്പോൾ പോയതാ...."
"ഈ ദേഷ്യം തന്നെയാ എല്ലാറ്റിനും കാരണം... ഞാൻ ക്ഷമിച്ച് നിൽക്കുന്നത് പോലെ എല്ലാ പെണ്ണും ക്ഷമിച്ചു നിക്കില്ലെന്ന് ഇപ്പൊ മനസ്സിൽ ആയല്ലോ അല്ലെ...."
"പോടീ...."
അവൻ ചമ്മൽ മറച്ചു വെച്ച് ബാത്‌റൂമിലേക്ക് കയറി.... അത് കണ്ട് അനു ഒന്ന് ചിരിച്ചു....!
മുറിയിൽ എത്തിയ നന്ദൻ വിഷമത്തോടെ ദേവൂട്ടിയുടെ മുറിയിലേക്ക് വന്ന് അവിടെ ഒക്കെ ഒന്ന് നോക്കി.... അവളുടെ ചിരിയും കളിയും ഓർത്ത് അവൻ ഇത്തിരി നേരം അവിടെ നിന്നു....പിന്നെ അവൾ എന്നും നിൽക്കാറുള്ള ബാൽക്കണിയിൽ വന്ന് നിന്ന് ദൂരേക്ക് നോക്കി നിന്നു....!
ശ്രീയെ ഒന്ന് വിളിച്ചു നോക്കിയാലോ.... അല്ലെങ്കിൽ വേണ്ട നൈറ്റ് വിളിക്കാം.... അവൻ അതും ചിന്തിച്ചു മുറിയിലേക്ക് നടന്നു....!
💕______💕
കുടുംബക്കാരും ഫ്രണ്ട്സും ഒക്കെ പോയതും ശ്രീദേവ് കുളി ഒക്കെ കഴിഞ്ഞു നല്ലത് പോലെ ഒന്ന് ഒരുങ്ങി മുറിയിൽ നിന്ന് പുറത്തിറങ്ങി ദേവൂട്ടിയെ തിരക്കി അവിടെ ഒക്കെ നടക്കാൻ തുടങ്ങി....!
അമ്മയുടെ അടുത്ത് കാണും.... അവൻ നേരെ കിച്ചണിലേക്ക് നടന്നു.... അമ്മ തനിച്ചാണെന്ന് കണ്ടതും അവൻ അമ്മയെ നോക്കി വളിച്ച ഒരു ഇളിയോടെ ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തു കുടിച്ചു....!
"വെള്ളം അല്ലെ ഡെയിനിങ് ടേബിളിൽ ഉള്ളത്...."
"അത് പിന്നെ തണുത്ത വെള്ളം...."
"ഹ്മ്മ്....എന്റെ ഓർമയിൽ നീ ആദ്യായിയ്ത് കിച്ചണിൽ കേറിയത് അന്ന് നിന്റെ കല്യാണകാര്യം പറയാനാ...."
അമ്മ സത്യം ഒക്കെ മനസ്സിൽ ആക്കി എന്ന് കണ്ടതും അവൻ ഒരു ചിരിയോടെ അമ്മയ്‌ക്കരികിൽ നടന്നു....
"അത് പിന്നെ.... അവളെവിടെ അമ്മേ.... ഞാൻ കെട്ടി കൊണ്ട് വന്ന പെണ്ണിനെ തിരക്കാൻ ഉള്ള അവകാശം എനിക്കില്ലേ...."😍
"അവൾ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു.... ഇവിടെ ഇരുന്നു ഉറക്കം തൂങ്ങുന്നത് കണ്ട് ഞാനാ പറഞ്ഞത് പോയി കിടന്നോളാൻ....!ശ്രീക്കുട്ടിയുടെ മുറിയിൽ കാണും...."
😟അവൾ എന്താ കിടക്കാൻ പിന്നെ എന്റെ മുറിയിൽ വരാതിരുന്നത്....!
അതും ചിന്തിച്ചു അവൻഅവിടെ ഒക്കെ ഒന്ന് നടന്ന് കളിച്ചു അമ്മയുടെ ശ്രദ്ധ തെറ്റി എന്ന് കണ്ടതും കിച്ചൻ വിട്ടു.... സ്റ്റെയറിനടുത്തായി ഇരിക്കുന്ന അച്ഛനെ ഒന്ന് നോക്കി അവൻ മുകളിലേക്ക് കയറി ശ്രീക്കുട്ടിയുടെ മുറിയിൽ എത്തി.... രണ്ടും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് കണ്ട് അവന് തെല്ലൊരു അസൂയ ഇല്ലാതില്ല.... എന്റെ മുറിയിൽ വന്നിരുന്നെങ്കിൽ ഞാൻ ഇത് പോലെ കെട്ടിപ്പിടിച്ചു കിടന്നേനെ....!😟
പിന്നെ വിളിച്ചുണർത്താനും തോന്നാത്ത സ്ഥിതിക്ക് അവൻ ഇറങ്ങി മുറിയിൽ വന്നു ബൈക്കിന്റെ കീ എടുത്തു പുറത്തേക്ക് ഇറങ്ങി....!
"നീ എവിടെക്കാടാ...."
"അത് അമ്മയുടെ കുടുംബക്കാർ ഒക്കെ ശ്രീക്കുട്ടിയുടെ കല്യാണവും കൂടി കഴിഞ്ഞെ തറവാട്ടിലേക്ക് ഉള്ളു.... അത് കൊണ്ട് അവരെയൊക്കെ രണ്ട് മൂന്ന് ദിവസത്തേക്ക് ഒരു ഫ്ലാറ്റിൽ ആക്കി.... അവർക്കുള്ള ഫുഡ് ഒക്കെ അറൈഞ്ച് ചെയ്തു വേറെ വല്ല ആവശ്യവും ഉണ്ടോ എന്ന് അറിഞ്ഞു വരാം.... അവർ നമ്മുടെ ഗസ്റ്റ് അല്ലെ അച്ഛാ...."
"മ്മ്....അവളുടെ അച്ഛന്റെയും കുടുംബക്കാർ അല്ലെ എന്നിട്ട് അവർക്ക് ഉത്തരവാദിത്തം ഇല്ലേ...."
"എന്റെ കൂടെ നന്ദനും ഉണ്ട് അച്ഛാ...."
അച്ഛന്റേത് പിന്നെ പോയി വരാവുന്ന ദൂരമേ ഉള്ളു.... അപ്പൊ പിന്നെ പ്രശ്നം ഇല്ല....!അല്ലേൽ അതിന് ഇനി വേറെ കേൾക്കേണ്ടി വന്നേനെ....!
അവൻ പോയി എല്ലാം റെഡിയാക്കി നൈറ്റ് ആയിരുന്നു വീട്ടിൽ എത്തിയത്....!ഫോൺ റിങ് ചെയ്തതും അവൻ പോക്കെറ്റിൽ കയ്യിട്ട് എടുത്തു നോക്കിയതും ദേവൂട്ടി ആണെന്ന് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....!
"ഹലോ.... ശ്രീയേട്ടാ എവിടെയാ...."😘
"ഞാൻ വന്നു പുറത്തുണ്ട്...."
അത്രയും പറഞ്ഞു അവൻ കോൾ ഓഫ് ചെയ്യാതെ തന്നെ അകത് കയറി....!
"വാടാ ഇരിക്ക്.... ഭക്ഷണം കഴിക്കാം...."
കേറി വരുമ്പോ തന്നെ അമ്മ പറയുന്നത് കേട്ട് അവൻ തലയാട്ടി...ദേവൂട്ടിയുടെ ശ്രീക്കുട്ടിയുടെയും സംസാരം കിച്ചണിൽ അവന് കേൾക്കാം....നാളെ കൂടി കഴിഞ്ഞാൽ ശ്രീക്കുട്ടി പോവും.... അത് രണ്ടാളെയും എത്ര മാത്രം വിഷമിപ്പിക്കും എന്ന് അവന് ഊഹിക്കാം....!
"വാ മക്കളെ...."
അമ്മ വിളിക്കുന്നത് കേട്ട ശ്രീ പുഞ്ചിരിയോടെ ദേവൂട്ടി വരുന്നതും നോക്കി നിന്നു.... അവനെ കണ്ടതും അവൾ കോൾ ഓഫ് ചെയ്തു അവനെ നോക്കി പുഞ്ചിരിച്ചു....തന്റെ അരികിൽ വന്നിരിക്കുമെന്ന് കരുതിയെങ്കിലും അവൾ വന്ന് മാമനരികിൽ ആയാണ് ഇരുന്നത്....!
"കഴിക്ക് മോളെ...."
അവൾ കഴിക്കാതെ ഇരുന്നത് കണ്ട് മാമി പറഞ്ഞതും എല്ലാരുടെയും നോട്ടം അവളിൽ ആയി.... അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് അവന് സഹിക്കാൻ ആയില്ല....!
"ഇപ്പൊ വീട്ടിൽ എല്ലാരും...."🥺
"അതാണോ...."
ശ്രീദേവ് ഒരു ചിരിയോടെ നന്ദന് വിഡിയോ കോൾ ചെയ്തതും അവരും ഡെയിനിങ് ടേബിളിന് മുന്നിൽ വിഷമത്തോടെ ഇരിക്കുന്നതാണ് കണ്ടത്....!
"നിങ്ങളെ അവസ്ഥ തന്നെയാ ഇവിടെ ഇവൾക്ക്.... ഇനി പരസ്പരം കണ്ട് കൊണ്ട് വിശേഷം ഒക്കെ പറഞ്ഞു ഫുഡ് കഴിച്ചോ...."
എന്നും പറഞ്ഞു അവൻ അവൾക്ക് മുന്നിൽ ഫോൺ സ്റ്റാൻഡ് ചെയ്തതും അവൾ ഒരു ചിരിയോടെ അവരെ ഒക്കെ ഒന്ന് നോക്കി....!
"കഴിക്ക് മോളെ.... ദെ ഞങ്ങൾ ഒക്കെ കഴിക്കുന്നുണ്ട് കേട്ടോ...."
അച്ഛൻ പറഞ്ഞതും ദേവൂട്ടിയും ചിരിച്ചു കൊണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി.... 🙄ഇതെല്ലാം കണ്ട് മാമൻ അരികിൽ നിന്ന് വായും പൊളിച്ചു അവരെ നോക്കി ഇരിപ്പാണ്....!
ഫുഡ് കഴിഞ്ഞെങ്കിലും അവൾ പിന്നെ ഫോണും പിടിച്ചു അച്ഛനോടും അമ്മയോടും വല്യേട്ടനോടും ചേട്ടത്തിയോടും ഗുഡ് നൈറ്റ് ഒക്കെ പറഞ്ഞു എല്ലാരേയും അവരെ മുറിയിലേക്ക് അയച്ചു....!
"കുഞ്ഞേട്ടാ.... ഇനി കുഞ്ഞേട്ടൻ പറ...."
ശ്രീദേവ് അവൾക്കരികിൽ വന്നിരുന്നു നന്ദനെ നോക്കി....!
"മോനെ നന്ദാ.... ഒന്ന് വെച്ചിട്ട് പോടാ....ഇനി നാളെ കാണാം...."
"നിനക്ക് എന്താ തിരക്ക് എന്ന് എനിക്കറിയാം...."
നന്ദൻ ശ്രീയോടായി പറഞ്ഞതും ദേവൂട്ടി ശ്രീയെ ഒന്ന് നോക്കി.... രണ്ടും അടുത്ത കാലത്ത് ഒന്നും ഇത് ഓഫ് ചെയ്യാൻ ഉള്ള പ്ലാൻ ഇല്ലെന്ന് കണ്ടതും അവൻ അവളുടെ അരയിൽ കൂടി കയ്യിട്ട് അവളുടെ വയറിൽ ആയി കയ്കൾ അമർത്തിയതും അവൾ ഒന്ന് ഉയർന്ന് പൊങ്ങി....
അവന്റെ കയ് തട്ടി മാറ്റി അവൾ നന്ദനോട് സംസാരിക്കാൻ തുടങ്ങിയതും അവന്റെ കയ്കൾ അവളുടെ നാവേൽ ചുഴിയിൽ അമർന്നതും അവളുടെ മുഖം ചുവന്നു.... ദേഹം ആകെ വിളറി വെളുത്തതും അവളുടെ കൈ അവന്റെ കയ് എടുത്തു മാറ്റാൻ നോക്കിയെങ്കിലും അവൻ വിട്ടു കൊടുക്കാൻ തയാർ ആയിരുന്നില്ല....!
"എങ്കിൽ ശരി കുഞ്ഞേട്ടാ.... ഞാൻ നാളെ വിളിക്കാം...."😟
നന്ദനും അവളുടെ മുഖത്തെ ഭാവമാറ്റം കണ്ട് ഏതാണ്ട് മനസ്സിൽ ആയിരുന്നു....ഫോണും അവന്റെ കയ്യിൽ വെച്ച് കൊടുത്തു അവൾ ശ്വാസം വലിച്ചു വിട്ടു അവനെ ഒന്ന് നോക്കി കിച്ചണിലേക്ക് നടന്നു....!
"ദേവൂട്ടി പാല് എടുക്കാൻ ആണോ....?പെട്ടെന്ന് വരണേ...."😍
അവൻ പറയുന്നത് കേട്ട് അവൾ ഒന്ന് നിന്നു വായും പൊളിച്ചു അവനെ നോക്കിയതും അവൻ സൈറ്റ് അടിച്ചു കാണിച്ചു ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു....!
ബാത്‌റൂമിൽ ചെന്ന് ഫ്രഷ് ആയി ഇറങ്ങി അവൻ ടി ഷർട്ടും ഷോർട്സും എടുത്തിട്ടു.... അവൾക്കായി ഇന്നത്തെ ദിവസത്തേക്ക് താൻ കരുതിയ സാരി എടുത്തു അവൻ ബെഡിലേക്ക് വെച്ചു ഫോൺ നോക്കി ഇരുന്നു....!
"😬ടാ നീ എന്താടാ എന്റെ പേങ്ങളോട് കാണിച്ചത്.... അവൾ ചുമ്മാ കോൾ ഓഫ് ചെയ്തതല്ലെന്ന് എനിക്കറിയാം...."
നന്ദൻറെ വോയിസ് ക്ലിപ് കേട്ട് അവൻ ഒന്ന് ചിരിച്ചു....!
"ഞങ്ങളെ ഫസ്റ്റ് നൈറ്റ് അല്ലേടാ....ഡേ മുഴുവനും നീ അവളെ വിളിച്ചോടാ...."
"പോടാ....!
നിന്നോട് മുടിഞ്ഞ പ്രേമം ആണെന്നെ ഉള്ളു.... അവൾ ഒരു പാവം ആടാ.... ഇതിനെ പറ്റി ഒന്നും അറിയില്ല...."
"അതൊക്കെ ഞാൻ പഠിപ്പിച്ചു കൊടുത്തോളാം...."😍
"രണ്ട് ദിവസം കഴിഞ്ഞാൽ നിന്റെ പെങ്ങൾ എന്റെയാ അത് മറക്കണ്ട.... അപ്പൊ ഞാൻ ഇതിനൊക്കെ പ്രതികാരം ചെയ്തോളാം...."
"പോടാ...."
രണ്ടും ഉഗ്രൻ കലിപ്പിടുമ്പോൾ ആണ് വളകിലുക്കം അവന്റെ കാതിൽ പതിഞ്ഞത്.... അത് കേട്ടതും അവൻ ഫോൺ ഓഫ് ചെയ്തു വാതിൽ പടിയിലേക്ക് കണ്ണും നട്ടിരുന്നു....ദൈവമേ എന്റെ ദേവൂട്ടി....!😘
"ഇതാ മോളെ പാല്...."
മാമി പാൽ ഗ്ലാസ് നീട്ടിയതും അവൾ ഇളിച്ചു കൊണ്ട് അത് വാങ്ങി ശ്രീക്കുട്ടിയെ ഒന്ന് നോക്കി.... അവളാണെങ്കിൽ അവിടെ ഉള്ള വേറൊരു ഗ്ലാസ് പാല് എടുത്തു ഒറ്റ വലിക്ക് കുടിച്ചു തീർത്തു....!
ഫസ്റ്റ് നൈറ്റ് എന്റെ കുഞ്ഞേട്ടന് ഇവൾ ഒരു തുള്ളി കൊടുക്കാൻ ഉള്ള സാധ്യത ഇല്ല....!
അച്ഛനുള്ളതും ആയി അമ്മയും നടന്നു...!അത് ഡെയ്‌ലി ഉള്ളതാ.... അല്ലാതെ നിങ്ങൾ തെറ്റിധരിക്കേണ്ട....!😟
"വാ.... ദേവൂട്ടി...."
ശ്രീക്കുട്ടി അവളെയും കൊണ്ട് മുകളിലേക്ക് നടന്നു....!
"ഇതിൽ അന്നത്തെ പോലെ ഏട്ടനെ വശീകരിക്കാൻ വല്ലതും കലക്കിയാലോ...."
"മിക്കവാറും വേണ്ടി വരും.... പക്ഷെ വശീകരണം അല്ല ഉറക്കഗുളിക...."
"അയ്യേ നിനക്ക് ഏട്ടനെ ഇത്ര പേടിയാണോ...."
"പേടിച്ചിട്ട് ഒന്നും അല്ലെടി.... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... അത് കേൾക്കുമ്പോൾ ശ്രീയേട്ടൻ എന്ത് പറയും എന്ന് ഓർത്താ എന്റെ പേടി...."
"ഏട്ടൻ ഒന്നും പറയില്ല.... ഏട്ടന് നീയെന്ന് വെച്ചാൽ ജീവനാ..."
അത് കൊണ്ട് തന്നാ പേടി... ദേവൂട്ടി ഒന്ന് ആത്മഗതിച്ചു....!
മുറിയുടെ മുന്നിൽ എത്തിയതും പെണ്ണ് ശ്രീക്കുട്ടിയെ ഒന്ന് കൂടി നോക്കി....!
"നമുക്ക് ശ്രീയേട്ടനെ ഒന്ന് പറ്റിച്ചാലോ...."
"🙄എങ്ങനെ....?!!"
"നീ ഇതുമായി ചെല്ല്...."
"അത് വേണോ ദേവൂട്ടി.... നീയാണെന്ന് കരുതി ഏട്ടൻ എന്നെ...."
"ഒന്നും ഉണ്ടാവില്ലെടി നീ ചെല്ല്...."
പെണ്ണ് ശ്രീക്കുട്ടിയുടെ കയ്യിൽ പാല് കൊടുത്തു അകത്തേക്ക് ഉന്തി തള്ളി വിട്ടു....!
വാതിൽ പടിയിൽ പ്രതീക്ഷയോടെ നോക്കി നിന്ന ശ്രീദേവ് പാലുമായി കയറിയ പെങ്ങളെ കണ്ട് ഒന്ന് ഞെട്ടി....!
"നീ....യാണോ പാല് കൊണ്ട് വന്നത്.... അവളല്ലെ കൊണ്ട് വരേണ്ടത്...."
"അവളാ എന്നെ തള്ളി വിട്ടത്.... അവൾക്ക് ഏട്ടന്റെ അടുത്ത് വരാൻ പേടിയാണെന്.... അവൾ ഇന്ന് എന്റെ കൂടെ കിടന്നോട്ടെ ഏട്ടാ...."
ദൈവമേ ഈ സമയം വരെ പിടിച്ചു നിന്നത് എങ്ങനെ ആണെന്ന് എനിക്കെ അറിയൂ....അപ്പോഴാ അടുത്ത കുരിശ്.... അല്ലേലും പെങ്ങളുടെ കൂട്ടുകാരിയെ കെട്ടരുത് എന്ന് അത് ഒരു ഒന്നൊന്നര പണിയാണെന്ന് വെറുതെ അല്ല കൂട്ടുകാർ പറയുന്നത്.... അവൻ ഒരു നിമിഷം കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു നിന്നു....!☹️
പെങ്ങളെ കയ്യിൽ ഉള്ള പാല് വാങ്ങി അവൻ മേശമേൽ വെച്ചു.... അവളെ ദയനീയമായി ഒന്ന് നോക്കി....!
"ഞാൻ ഒന്ന് ആലോചിക്കട്ടെ...."
എന്നും പറഞ്ഞു അവൻ അവളെയും മറി കടന്ന് പുറത്തേക്ക് ഇറങ്ങിയതും നഖവും കടിച്ചു അങ്ങിങായി നടക്കുന്ന ദേവൂട്ടിയെ കണ്ട് അവളെ തന്നെ നോക്കി നിന്നു....അവളും ഒന്ന് തിരിഞ്ഞപ്പോൾ തന്നെ തന്റെ മുന്നിൽ നിൽക്കുന്ന ശ്രീയേട്ടനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒന്ന് ഇളിച്ചു കൊടുത്തു....!
"ഇന്ന് ദേവൂട്ടി എന്റെ കൂടെ കിടന്നോട്ടെ ഏട്ടാ...."
ഇന്ന് തന്നെ ഇതിനെ ആ നന്ദന് പിടിച്ചു കെട്ടിച് കൊടുക്കാം ആയിരുന്നു.... ഇതിപ്പോ എന്റെ ഫസ്റ്റ് നൈറ്റ് പെന്റിങ് ആവുമല്ലോ ദൈവമേ...!
പ്രതീക്ഷയോടെ ഏട്ടനെ നോക്കി നില്കുന്ന ശ്രീക്കുട്ടിയുടെ കയ്യിൽ നിന്ന് ഫോൺ റിങ് ആയതും നന്ദൻ ആണെന്ന് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....ഫോണിൽ നോക്കിയുള്ള അവളുടെ മുഖത്തെ നവരസങ്ങൾ കണ്ട് അത് ആരാണെന്ന് ശ്രീക്ക് മനസ്സിൽ ആയി....!
"ഞാൻ ഇപ്പൊ വരാവേ ദേവൂട്ടി...."
എന്നും പറഞ്ഞു പെണ്ണ് മുറിയിലേക്ക് ഓടി....!
😍നന്ദാ നീ മുത്താണ്.... നിന്റെ പെങ്ങളുടെ ഫസ്റ്റ് നെറ്റിന് ഒരു കോട്ടവും തട്ടാതെ നോക്കിയതിന്.... അവൻ ഒരു ചിരിയോടെ മനസ് കൊണ്ട് നന്ദനോട് താങ്ക്സ് പറഞ്ഞു ദേവൂട്ടിയെ ഒന്ന് നോക്കി.... അവൾ അപ്പൊ കിളി പോയ നിൽപ്പാണ്....!
"നിനക്ക് ഇന്ന് അവളോടൊപ്പം കിടക്കണം അല്ലെ...."
അവൻ ചോദിച്ചതും അവൾ നിഷ്കളങ്കമായി തലയാട്ടി....!
അവൻ അപ്പൊ തന്നെ അവളെ കയ്യിൽ എടുത്തു മുറിയിലേക്ക് നടന്നതും അവൾ കണ്ണും തള്ളി അവനെ നോക്കി....അവളെ ബെഡിൽ കിടത്തി അവൾക്ക് മീതെ കയ്യൂന്നി അവൻ കിടന്നതും അവൾ വർധിക്കുന്ന ഹൃദയമിടിപ്പോടെ അവനെ നോക്കി....!
"നിനക്ക് എന്നെ പേടിയാണോ ദേവൂട്ടി...."😘
അവൾ പുഞ്ചിരിയോടെ അല്ലെന്ന് തലയാട്ടിയതും അവൻ അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി....!അവൻ അവളിൽ നിന്ന് വിട്ടു മാറിയതും ടേബിളിൽ കിടക്കുന്ന പാൽ കണ്ട് ഒന്ന് ചിരിച്ചു....!അപ്പൊ തന്നെ അവൾ എണീറ്റിരുന്നു....!
"പാലും ആയി വരുന്നതൊക്കെ പ്രാക്ടീസ് ചെയ്തിട്ട് നീ എന്റെ പെങ്ങളെ ആണല്ലോ പറഞ്ഞു വിട്ടത്...."
"അത് പിന്നെ ശ്രീയേട്ടൻ അല്ലെ പറഞ്ഞത് ഞാൻ കേറി വരുമ്പോ തന്നെ ഏതാണ്ട് കാണിക്കും എന്ന്.... അത് കൊണ്ടല്ലേ...."
"നിനക്ക് എന്നെ ഇത്രയ്ക്ക് പേടിയാണോ...."
"പേടിയൊന്നും ഇല്ല....കയ്യിലിരിപ്പ് എനിക്ക് അറിയാലോ അത് കൊണ്ടല്ലേ...."
അതിനവൻ ഒന്ന് ചിരിച്ചു.... ബെഡിലായ് നേരത്തെ എടുത്തു വെച്ച കവർ എടുത്തു അവളുടെ കയ്യിൽ വെച്ചു കൊടുത്തതും അവൾ എന്തെ എന്ന പോലെ അവനെ നോക്കി....!
"പോയി ഇത് മാറി വാ....നമ്മുടെ ഫസ്റ്റ് നെറ്റിന് വേണ്ടി ഞാൻ സെലക്ട് ചെയ്ത ദാവണിയാ ഇത്...."
😨അത് കേട്ട് അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.... ദൈവമേ ഇതെങ്ങനെ ഞാൻ പറയും....!
സാരല്ല എന്റെ ശ്രീയേട്ടൻ അല്ലെ.... പറഞ്ഞേക്കാം....!
"ശ്രീയേട്ടാ...."😒
"എന്താ ദേവൂട്ടി പേടിയാണെന്ന് പറയാൻ ആണോ.... ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നും ഇല്ലടി.... എനിക്ക് നിന്നെ മനസറിഞ്ഞു സ്നേഹിക്കണം അത്രയേ ഉള്ളു...."
"അതാ കുഴപ്പം ശ്രീയേട്ടാ...."
"സാരല്ല ഞാൻ എടി പിടി എന്ന് പറഞ്ഞു കാര്യങ്ങൾ തുടങ്ങില്ല.... പതിയെ നിന്റെ പേടി ഒക്കെ മാറ്റി...."😍
"ശ്രീയേട്ടാ...."😨
അവൻ പറഞ്ഞു മുഴുവനും ആക്കുന്നതിന് മുന്പേ ദേവൂട്ടി അറിയാതെ വിളിച്ചു പോയി....!
"എന്ത് പറ്റി...."
"ഒന്നുല്ല...."😒
എന്നും പറഞ്ഞു പെണ്ണ് ടേബിളിൽ കണ്ട പാല് എടുത്തു ഒറ്റ നിൽപ്പിന് കുടിക്കാൻ തുടങ്ങി.... 🙄അവന്റെ നോട്ടം കണ്ടാവണം പെണ്ണ് കയ്യിലെ ഗ്ലാസിലേക്ക് ഒന്ന് നോക്കി....ഇത് പാല് ആണല്ലോ ദൈവമേ....!
ഗ്ലാസ് ആണെങ്കിൽ മൊത്തം ശൂന്യം.... പെണ്ണ് വായിൽ ഉള്ള പാലും വെച്ച് അവനെ ദയനീയമായി ഒന്ന് നോക്കിയതും അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് വന്നു....കിളി പോയി നിൽക്കുന്ന പെണ്ണ് അതെ നിൽപ്പോടെ അവനെ തന്നെ നോക്കിയതും അവൻ അവളുടെ പുറം കഴുത്തിൽ കയ് വെച്ച് അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു....അവളുടെ വീർത്തു നിക്കുന്ന മുഖത്തിലേക്ക് മുഖം അടുപ്പിച്ചു അവളുടെ അധരങ്ങളിലേക്ക് അവൻ ചുണ്ടുകൾ ചേർത്തു....!
അവളിൽ നിന്ന് വിട്ടു മാറി നിന്നതും അവന്റെ ചുണ്ടുകളിൽ പരന്നു കിടക്കുന്ന പാൽ ഒരു കള്ളചിരിയോടെ നാവ് കൊണ്ട് ഒപ്പിയെടുത്തു....!
"സോറി ശ്രീയേട്ടാ...."
"എനിക്ക് ഇത് മതിയെന്നെ...."😘
അവളും നാണത്തോടെ ഒന്ന് ചിരിച്ചു....!
"ആ.... അങ്ങനെ ആ ചടങ്ങ് കഴിഞ്ഞു.... ഇനി നമുക്ക് ഫസ്റ്റ് നൈറ്റ് സ്റ്റാർട്ട് ചെയ്യാം.... നീ പോയി ഡ്രസ്സ് മാറി വാ.... അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ...."
"😨ശ്രീയേട്ടാ...."
വീണ്ടും ദേവൂട്ടി ഞെട്ടലോടെ വിളിച്ചു....!
"ദേ പെണ്ണെ നമ്മുടെ വിലപ്പെട്ട സമയം ആണ് പോവുന്നത്...."
"അ.... അത്.... ശ്രീ... യേ.... ട്ടാ.... എനിക്ക്.... ഒരു കാര്യം പറയാൻ ഉണ്ട്...."
അവൾ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു അവനെ ദയനീയമായി നോക്കി....!
"നീ ഇവിടെ വന്നിരിക്ക്...."
അവൻ അവളെ പിടിച്ചു ബെഡിൽ ഇരുത്തി അടുത്ത് തന്നെ ഇരുന്നു....!
"ഈ ഫസ്റ്റ് നൈറ്റ് എന്ന് പറയുന്നത് നീ പേടിക്കുന്നത് പോലെ ഉള്ള കാര്യം ഒന്നും അല്ല....നിന്റെ ശ്രീയേട്ടൻ അല്ലെ.... നിന്നെ ഞാൻ അങ്ങനെ പേടിപ്പിക്കോ...."
"😒അതല്ല ശ്രീയേട്ടാ.... എനിക്ക്.... ഒരു കാര്യം...."
"പറ.... എന്താ എന്റെ ദേവൂട്ടിക്ക് പറയാൻ ഉള്ളത്...."
"അത്...ഞാൻ ശ്രീയേട്ടന്റെ പിന്നാലെ നടക്കുന്ന സമയത്ത് ശ്രീയേട്ടൻ എന്നെ ഇഷ്ടം ആണെന്ന് പറയാൻ വേണ്ടി ഞാൻ ഒരു നേർച്ച നേർന്നിരുന്നു...."
"അതാണോ.... അത് നല്ല കാര്യം അല്ലെ....പക്ഷെ അത് കൊണ്ടൊന്നും അല്ല കേട്ടോ ഞാൻ വീണത്...."😍
"അത് എനിക്ക് അറിയില്ലല്ലോ.... അത് കൊണ്ടല്ലെ ഞാൻ...."
"അതിനിപ്പോ എന്താ എന്റെ ദേവൂട്ടിയേ എനിക്ക് തന്നെ കിട്ടീലെ.... അത് ചിലപ്പോൾ നിന്റെ നേർച്ചയുടെയും പ്രാർത്ഥനയുടെയും ഒക്കെ ഫലമായിരിക്കും...."
"മ്മ്...."
എന്നിട്ടും പെണ്ണിന്റെ നോട്ടം കണ്ട് അവന് ഒരു വശപിശക് തോന്നി.... 😨എന്തോ ഏടാകൂടം പിടിച്ചത് ആണോന്നോരു ഡൌട്ട്....!
"അല്ല എന്തായിരുന്നു നേർച്ച....എന്റെ തല മുണ്ഡനം ചെയ്യാനോ മറ്റൊ ആണോ...."☹️
"ഉ... ഹും...."😒
"പിന്നെ...."
"അതില്ലേ....ഞങ്ങടെ കല്യാണം കഴിഞ്ഞാൽ ഞാൻ വ്രതം അനുഷ്ഠിച്ചോളാന്ന്...."
"😨ഏ...?എ....ന്താ....?!!"
"ശ്രീയേട്ടൻ അന്നേ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വൃതം എടുക്കുവായിരുന്നോ...."
ഇങ്ങനെ ആണെങ്കിൽ അന്നേ പറഞ്ഞേനെ....!
സാരല്ല എന്റെ ദേവൂട്ടിയല്ലേ.... ഇന്ന് ഒരു ദിവസം ക്ഷമിക്കാം.... ഒന്നുല്ലേലും അവൾ എന്റേതായില്ലേ....!😍
"ഇന്ന് ഒരു ദിവസം അല്ലെ.... ഞാൻ വൈറ്റ് ചെയ്തോളാം...."
"ഒരു ദിവസം അല്ല ഇരുപത്തി ഒന്ന് ദിവസാ...."
"എ.... ന്താ....ഇരുപത്തി ഒന്ന് ദിവസൊ...."🤯
"മ്മ്...."😒
അവൾ ദയനീയമായി ഒന്ന് മൂളിയതും അവൻ കിളി പോയ പോലെ ഇരുന്നു.... എന്റെ സ്വപ്‌നങ്ങൾ...!
"ഇപ്പോഴാ ആശ്വാസം ആയത്.... എന്നാൽ ഞാൻ കിടക്കട്ടെ ശ്രീയേട്ടാ...."
ഞാൻ സ്വപ്നം കണ്ട എന്റെ ഫസ്റ്റ് നൈറ്റ് ഇങ്ങനെ അല്ല....!🥺
"അത് ഒരു ദിവസം ആക്കിയാൽ കുഴപ്പം ഒന്നും ഉണ്ടാവില്ല.... ദൈവത്തിന് അറിയാലോ എനിക്കും കൂടെ അന്നേ ഇഷ്ടം ആണെന്ന്...."
"ദൈവകോപം ഉണ്ടാവും ശ്രീയേട്ടാ....വൃതം തെറ്റിച്ചാൽ ദൈവം നമ്മളെ വീണ്ടും അകറ്റിയാലോ...."
കിടക്കാൻ നിന്ന അവളെ ഒന്ന് കൂടി അവൻ നോക്കി അവളെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി....!
"ഒരു ഉമ്മ വെക്കുന്നത് കൊണ്ട് വൃതം തെറ്റൊന്നും ഇല്ല...."
എന്നും പറഞ്ഞു അവൻ അവളുടെ അധരങ്ങൾ കടിച്ചെടുത്തു നുണയാൻ തുടങ്ങി....!ചുംബനത്തിന്റെ തീവ്രത കൂടിയതും അവളുടെ കയ്കൾ അവന്റെ
തലയിൽ തഴുകാൻ തുടങ്ങി....അവന്റെ കയ്കൾ അവളുടെ ഇടുപ്പിൽ നിന്നും ദിശ മാറുന്നത് മനസ്സിൽ ആക്കിയ അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി.... ശ്വാസം വിലങ്ങിയെങ്കിലും അവൾ തന്റെ പ്രണയത്തെ അകറ്റി മാറ്റാൻ ആവാതെ കണ്ണുകൾ ഇറുക്കി അടച്ചു....അവളിൽ നിന്നും വിട്ടു മാറി അവൻ അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ ശ്വാസം വലിച്ചു വിട്ടു....!
"അന്നത്തേക്കാൾ ഇമ്പ്രൂവ്മെന്റ് ഉണ്ട്...."
"ശ്രീയേട്ടനെ എതിർക്കാൻ പറ്റാത്തോണ്ടാ ഞാൻ....ഇപ്പൊ ചത്തെനെ...."
അത് കേട്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾ പിടിച്ചു വെച്ച വയറിൽ ഉള്ള അവന്റെ കയ്യിലേക്ക് നോക്കി....!
"ഇവിടെ എവിടെയോ ഒരു കുഞ്ഞു മറുക് ഇല്ലേ... എന്റെ ആദ്യചുംബനം പതിഞ്ഞ മറുക്.... എനിക്ക് അവിടെ ചുംബിക്കണം ദേവൂട്ടി...."
അവൻ ആർദ്രമായി അവളുടെ കാതിലായി പറഞ്ഞതും അവൾ നാണത്തോടെ അവനെ നോക്കി....!
"ശ്രീയേട്ടന്റെ ചുംബനത്തിന് എന്നിലെ പെണ്ണിനെ ഉണർത്താൻ ആവും....എന്റെ വൃതം തെറ്റിക്കാൻ പറ്റില്ല ശ്രീയേട്ടാ...."
അവനും അവളെ നോക്കി ഒന്ന് ചിരിച്ചു....!
"എങ്കിൽ നീ കിടന്നോ...."
ദേവൂട്ടി ബെഡിലായി കിടന്നതും അവനും അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അരികിലായി കിടന്നു....!
"സോറി ശ്രീയേട്ടാ....!
ശ്രീയേട്ടന് വിഷമം ആയോ...."
"ഏയ് ഇല്ലന്നെ....എന്റെ ഇഷ്ടം അറിയാൻ ഏഴു വർഷം നീ കാത്ത് നിന്നില്ലേ.... അത്രയൊന്നും ഇല്ലല്ലോ...."
അവൻ പറഞ്ഞതും അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചിൽ തല ചേർത്തു വെച്ചു....!വലിയ ഡയലോഗ് ഒക്കെ അടിച്ചിട്ട് എന്റെ കൺട്രോൾ പോവാതെ നീ നോക്കിക്കൊണെ ദൈവമേ....!
💕______💕
ശ്രീക്കുട്ടിയും നന്ദനും മണിക്കൂർ ഒന്നായി സംസാരം തുടങ്ങിയിട്ട്....!🙄
"ഉറങ്ങണ്ടേ....ഞാൻ വെക്കട്ടെ...."
"മ്മ്...ഇന്ന് എനിക്കും ദേവൂട്ടിക്കും ഒരുപാട് സംസാരിക്കാൻ ഉണ്ട്....ദേവൂട്ടി ഇന്ന് എന്റെ കൂടെയാ കിടക്കുന്നെ...."
അത് കേട്ട് നന്ദൻ കിളി പോയ പോലെ ഇരുന്നു....!
"നിന്റെ കൂടെ കിടക്കാൻ നീയാണോ അവളെ കെട്ടിയത് നിന്റെ ഏട്ടൻ അല്ലെ...."☹️
"അത് ദേവൂട്ടിക്ക് ഒരു പേടി...
അപ്പൊ പിന്നെ അവൾ പറഞ്ഞു...."
ഇത് അനുവദിച്ചു കൂടാ.... നാളെ പിന്നെ ഇവൾക്ക് ആവും പേടി....!പക്ഷെ ദേവൂട്ടിയുടെ കാര്യം ഓർക്കുമ്പോൾ അതാ ശരിയെന്ന് തോന്നും.... ആ ശ്രീ ആള് ശരിയല്ല....!
"നിനക്ക് ഇത് പോലെ പേടിയൊന്നും ഇല്ലല്ലോ അല്ലെ...."
"അയ്യോ എനിക്ക് ആലോചിക്കുമ്പോൾ തന്നെ പേടിയാവാ...."
"നിന്നെ കൊല്ലാൻ അല്ല കൂടെ ജീവിക്കാനാ ഞാൻ കെട്ടുന്നത്....!"
"അത് തന്നാ പേടി...."
"പോടീ....!
നിന്റെ പേടി ഒക്കെ ഞാൻ മാറ്റി എടുത്തോളാം...."
ശ്രീക്കുട്ടി ഫോണിൽ അവനെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു....!😍
"ദേവൂട്ടി നിന്റെ കൂടെയാണെന്നല്ലേ പറഞ്ഞത്.... എന്നിട്ട് അവൾ എവിടെ...."
"അയ്യോ ഞാൻ അത് മറന്നു...."
എന്നും പറഞ്ഞു ശ്രീക്കുട്ടി മുറിയിൽ നിന്ന് ഇറങ്ങി വന്നതും ദേവൂട്ടിയും ഇല്ല ഏട്ടനും ഇല്ല....!
"നന്ദേട്ടൻ വിളിച്ചോണ്ടാ ദേവൂട്ടിയുടെ കാര്യം ഞാൻ മറന്നത്.... ഏട്ടൻ അവളെ കൊണ്ട് പോയി...."😒
😨ദൈവമേ എന്റെ ദേവൂട്ടി....!
"നിന്നെ ഞാൻ പിന്നെ വിളിക്കാം.... എനിക്ക് ഇപ്പൊ അർജെന്റ് ആയിട്ട് ഒരാളെ വിളിക്കാൻ ഉണ്ട്...."
"ഈ നേരത്തോ...."
"മ്മ്.... ഈ നേരത്ത് വിളിച്ചാലെ അവനെ കിട്ടൂ...."
എന്നും പറഞ്ഞു നന്ദൻ കോൾ കട്ട് ചെയ്തതും ശ്രീക്കുട്ടി വായും പൊളിച്ചു നിന്നു.... പെട്ടെന്ന് ഇത് എന്ത് പറ്റി ആവോ....!🙄
നന്ദൻ ആണേൽ അപ്പൊ തന്നെ ശ്രീയുടെ ഫോണിൽ വിളിച്ചു....ഉറക്കം ഒന്ന് തലോടിയതെ ഉള്ളു.... ശ്രീദേവ് ഫോൺ എടുത്തു സ്‌ക്രീനിൽ നോക്കിയതും നന്ദൻ ആണെന്ന് കണ്ട് തന്റെ നെഞ്ചോരം ചേർന്നുറങ്ങുന്ന ദേവൂട്ടിയേ ഒന്ന് നോക്കി....
"എന്താടാ നീ ഈ നേരത്ത്...."
"നിനക്ക് ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിച്ചേക്ക്....!നിന്നെ പേടിച്ചിട്ട് അവൾ ശ്രീക്കുട്ടിയോടൊപ്പം കിടക്കാന്നു പറഞ്ഞതല്ലേ....അവളെ കണ്ണ് തെറ്റിയപ്പോഴേക്കും നീ ദേവൂട്ടിയെയും കൊണ്ട് പോയി അല്ലെ...."😬
"🙄ഇതെന്തോന്നെടാ....ഞാൻ അല്ലെ അവളെ കെട്ടിയത്....എന്നോടൊപ്പം അല്ലെ അവൾ കിടക്കേണ്ടത്....!
അവളെ എന്റെ മുറിയിൽ കിട്ടിയത് തന്നെ നീ അപ്പൊ എന്റെ പെങ്ങളെ വിളിച്ച ആ കോൾ ഇല്ലേ അതാണ് മോനെ.... താങ്ക്സ് അളിയാ...."
ശേ വേണ്ടായിരുന്നു....!
"😬പോടാ...."
"നീ ഇങ്ങനെ ചൂടാവതെടാ.... നാളെ കഴിഞ്ഞാൽ എന്റെ പെങ്ങൾ നിന്നോടൊപ്പം അല്ലെ....അത് മുടക്കണോ..."
"ചതിക്കല്ലേടാ... ഞാൻ എന്റെ പെങ്ങളെ കാര്യം ഓർത്ത് പറഞ്ഞതാ.... അവൾ പാവമാടാ...."
"ഇപ്പൊ ഞാൻ ആടാ പാവം...!😒
ഒരു ഉത്തമഅളിയൻ പെങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ എന്നാ കരുതേണ്ടത്.... അല്ലാതെ പെങ്ങളെ ഫസ്റ്റ് നൈറ്റ് കലക്കാൻ ശ്രമിക്കുകയല്ല വേണ്ടത്....അല്ലേലും നീ പേടിക്കേണ്ട....നിന്റെ പെങ്ങളെ ഞാൻ പിടിച്ചു തിന്നിട്ടൊന്നും ഇല്ല....അവൾ നല്ല ഉറക്കവാ....എനിക്കും നല്ല ഉറക്കം വരുന്നുണ്ട്....വെറുതെ ഡിസ്റ്റർബ് ചെയ്യാതെ വെച്ചിട്ട് പോയി ഉറങ്ങാൻ നോക്ക്...."
എന്നും പറഞ്ഞു ശ്രീ കോൾ കട്ട് ചെയ്തു ഫോൺ ടേബിളിൽ വെച്ച് ദേവൂട്ടിയുടെ അരികിലേക്ക് നീങ്ങി കിടന്നു.... കണ്ണുകൾ അടച്ചെങ്കിലും പിന്നെ പതിയെ കണ്ണ് തുറന്നു അവളെ തന്നെ നോക്കി.... 😘എന്റെ പ്രണയം....!എന്റെ കൂടെ....എന്റെ ബെഡിൽ എന്റെ നെഞ്ചിൽ.... അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അവളെ അറിയാൻ ഉള്ള അതിയായ ആഗ്രഹം ഉണ്ടെങ്കിലും അവൻ അവളെയും ചേർത്തു പിടിച്ചു കിടന്നു....!
രാത്രിയുടെ ഏതോ യാമങ്ങളിൽ കണ്ണ് തുറന്ന ദേവൂട്ടി ചുറ്റിലും നോക്കിയതും തന്നെയും ചേർത്തു പിടിച്ചു ഉറങ്ങുന്ന ശ്രീയേട്ടനെ കണ്ട് എണീറ്റിരുന്നു....!
"ശ്രീയേട്ടാ...."
അവൾ അവനെ തട്ടി വിളിക്കാൻ തുടങ്ങി....🙄
"ശ്രീയേട്ടാ.... എണീക്ക്...."
അവൾ ഒന്നകൂടെ അവനെ തട്ടി വിളിച്ചതും അവൻ ചാടി എണീറ്റു....!
"എന്താ ദേവൂട്ടി....?!!"
"എനിക്ക് എന്റെ അച്ഛനെയും അമ്മയെയും വല്യേട്ടനെയും കുഞ്ഞേട്ടനേയും കാണണം...."🥺
😨അത് കേട്ട് ശ്രീദേവ് നല്ലത് പോലെ ഞെട്ടി.... ടൈം നോക്കിയതും രണ്ട് കഴിഞ്ഞെ ഉള്ളു....!
"ഇപ്പോഴോ...."
"മ്മ്... എനിക്ക് അവരെ കാണണം ശ്രീയേട്ടാ...."
ഒറ്റ പെങ്ങൾ ആയോണ്ട് പുന്നാരിച്ചു വളർത്തിയത് അല്ലെ....ഏട്ടൻ ആണെങ്കിൽ അവളെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞു വിളിക്കുന്നു....പെങ്ങൾ ആണെങ്കിൽ ഇങ്ങനെയും....!
"നാളെ കാലത്ത് പോയാൽ...."
"🥺എനിക്കിപ്പോ കാണണം ശ്രീയേട്ടാ...."
മുൻപ് നന്ദനെയും കൊണ്ട് ഔട്ടിങ്ങിന് പോയത് അവൻ ഓർത്തു.... അന്ന് രാത്രി തന്നെ ഇവളെ കരച്ചിൽ കൊണ്ട് എല്ലാം മതിയാക്കി നാട്ടിലേക്ക് തിരിച്ചത് ആണ്....!
പിന്നെ വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് ശ്രീ പെണ്ണിനേയും കൊണ്ട് ഒച്ചയുണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി...!അച്ഛൻ ആണെങ്കിൽ വാതിൽ തുറക്കുന്നതിന്റെയും അടക്കുന്നതിന്റെയും സൗണ്ട് കേട്ട് പേടിയോടെ കെട്ടിയോളെ അരികിലേക്ക് നീങ്ങി.... അന്നത്തെ പൂജ കഴിഞ്ഞിട്ടും ആത്മാവ് ഇവിടെ തന്നെയുണ്ടെന്നാ തോന്നുന്നേ....!
കോളിംഗ് ബെൽ അമർത്തി ശ്രീ ദേവൂട്ടിയേ ഒന്ന് നോക്കി.... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചതും ചെക്കൻ പിന്നെ ഫ്രീസ് ആയി.... ആരെക്കാളും നിന്റെ മനസ്സിൽ ഞാൻ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ എന്ന ഒരു അത്യാഗ്രഹം അവന്റെ മനസ്സിൽ ഇല്ലാതില്ല....!
"എന്ത് പറ്റി മോളെ...."
വാതിൽ തുറന്നപാടെ അച്ഛൻ ചോദിക്കുന്നത് കേട്ട് ശ്രീ എനിക്കിതിൽ പങ്കില്ലെന്ന പോലെ നിന്നു....!
"അച്ഛാ... അമ്മേ...."🥺
എന്നും പറഞ്ഞു പെണ്ണ് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു....!
ദാസിന്റെയും നന്ദന്റെയും നോട്ടം കണ്ടതും ശ്രീ ഒന്ന് ചിരിച്ചു കൊടുത്തു.... ഏട്ടന്റെയും അനിയന്റെയും നോട്ടം കണ്ടാൽ തോന്നും ഞാൻ ഏതാണ്ട് ചെയ്തത് കൊണ്ട് ഇറങ്ങി വന്നതാണെന്ന്....!😟
ഒന്നൊന്നര മണിക്കൂർ ആയി അവർ വിശേഷം പറഞ്ഞിരിക്കാൻ തുടങ്ങിയിട്ട്....!
"നീ വല്ലതിനും മുതിർന്നിട്ട് പേടിച്ചിട്ട് വന്നതാണോ...."🙄
"പിന്നെ....നീ പണ്ട് ഔട്ടിങ്ങിന് വന്നപ്പോ നിന്റെ പെങ്ങൾക്ക് എന്തായിരുന്നു.... അത് തന്നാ ഇതും....ഇരുപത്തി ഒന്ന് ദിവസത്തേക്ക് നീ പേടിക്കേണ്ട....അവൾ വൃതത്തിൽ ആണെന്ന്....പോരെ...."☹️
ശ്രീ പറഞ്ഞതും നന്ദൻ വായും പൊളിച്ചു നിന്നു....!ഇവൾക്ക് അല്ലേലും ദൈവഭക്തി കൂടുതൽ ആണ്.... ഇവന്റെ പെങ്ങൾ എങ്ങാനും.... ഏയ്.... അവൾക്ക് അമ്പലത്തിൽ കേറുന്ന ശീലം തന്നെയില്ല പിന്നല്ലേ....നന്ദൻ സ്വയം ആശ്വസിച്ചു....!
"ദേവൂട്ടി ഇനി നമുക്ക് പോവാം.... നാളെ കാലത്ത് വരാം...."
ശ്രീ പറഞ്ഞതും ദേവൂട്ടി അനുസരണയോടെ എണീറ്റ് എല്ലാരേയും നോക്കി ചിരിച്ചു....!
"ഞാൻ പോട്ടെ.... നാളെ വരാം...."
എന്നും പറഞ്ഞു അവൾ ശ്രീയോടൊപ്പം ഇറങ്ങി....!
അവനും ഒരു ചിരിയോടെ വീട്ടിലേക്ക് ബൈക്ക് എടുത്തു...മുറിയിൽ കയറിയതും അവൾ വീണ്ടും അവന്റെ നെഞ്ചോരം തല ചേർത്തു വെച്ചു കിടന്നു....!
💕_____💕
"ഐ ലവ് യൂ.... ദേവൂട്ടി...."😘
ദേവൂട്ടിയുടെ അലാറം ടോൺ കേട്ടാണ് ശ്രീദേവ് കണ്ണ് തുറന്നത്....തന്റെ നെഞ്ചോരം ചേർന്നുറങ്ങുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫോൺ കയ്യിൽ എടുത്തു....!
വീണ്ടും അവന്റെ വോയ്‌സ് കേട്ടതും ദേവൂട്ടി പതിയെ കണ്ണുകൾ തുറന്നു....കണിയായി ശ്രീയേട്ടനെ കണ്ടതും അവൾ ഒരു പുഞ്ചിരിയോടെ എണീറ്റു അവനെ ഇറുക്കി പിടിച്ചു....!
"ഐ ലവ് യൂ ശ്രീയേട്ടാ...."😘
"ലവ് യൂ ടീ....!
ഇനി ഈ ടോണിന്റെ ആവശ്യം ഉണ്ടോ...."
"പിന്നല്ലാതെ എനിക്ക് എന്നും ശ്രീയേട്ടന്റെ വോയ്‌സ് കേട്ട് ഉണരണം.... ശ്രീയേട്ടനെ കണി കാണണം.... ശ്രീയേട്ടൻ എന്ന് വെച്ചാൽ ഈ ദേവൂട്ടിക്ക് ഭ്രാന്ത് ആണ്...."😍
"മ്മ്.... എന്നിട്ടാണല്ലോ എന്നെ ഇന്നലെ വൃതം ആണെന്ന് പറഞ്ഞു പട്ടിണിക്ക് ഇട്ടത്...."😒
"അത് ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലേ.... എന്റെ വൃതം ഒക്കെ കഴിയട്ടെ.... അത് വരെ ക്ഷമിക്ക് കേട്ടോ..."
എന്നും പറഞ്ഞു അവൾ എണീക്കാൻ നിന്നതും അവൻ അവളെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടു....!
"അപ്പോഴേക്കും പേടി ഒക്കെ മാറ്റി വെച്ചേക്ക്...വൃതം കഴിഞ്ഞാൽ പിന്നെ ഞാൻ ഒന്നിനും വെയ്റ്റ് ചെയ്യില്ല...."
"എനിക്ക് പേടിയൊന്നും ഇല്ല.... എന്റെ ശ്രീയേട്ടൻ അല്ലെ ഇത്...."😘
അവൾ അവന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞതും അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി....!
"എങ്കിൽ പിന്നെ ഡെയിലി തരാമെന്ന് ഏറ്റത് തന്നോളൂ...."
"അതൊക്കെ വന്നിട്ട് തരാട്ടോ...."
എന്നും പറഞ്ഞു അവൾ അവന്റെ മടിയിൽ നിന്നും എണീറ്റു....!
"നീ എവിടേക്കാ വെളുപ്പിന് തന്നെ...."
"ക്ഷേത്രത്തിൽ...."
"ഇനി അതിന്റെ ആവശ്യം ഉണ്ടോ....നമുക്ക് ഇവിടെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാന്നെ...."
"ദൈവദോഷം പറയല്ലേ ശ്രീയേട്ടാ....!
ശ്രീയേട്ടന് ഇന്ന് ബൈക്ക് വൃത്തിയാക്കണ്ടേ...."
"അതൊക്കെ നിന്നെ കണി കാണാൻ വേണ്ടിയല്ലേ.... ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ... ബൈക്ക് തുടച്ചില്ലെന്ന് കരുതി ദൈവം കോപിക്കാനും പോണില്ല...."
എന്നും പറഞ്ഞു അവൻ ബെഡിലേക്ക് തന്നെ വീണതും അവൾ അവനെ നോക്കി ഒരു ചിരിയോടെ ബാത്‌റൂമിലേക്ക് കയറി....!
ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും ശ്രീയേട്ടൻ നല്ല ഉറക്കം ആയിരുന്നു....അപ്പോഴാണ് അവൾ ബെഡിന്റെ അറ്റത്തായി ശ്രീയേട്ടൻ ഇന്നലെ തന്ന കവർ കണ്ടത്.... അത് എടുത്തു അവൾ ഷെൽഫിൽ ഭദ്രമായി വെച്ചു....ശ്രീയേട്ടന്റെ ആഗ്രഹം പോലെ നമ്മുടെ ഫസ്റ്റ് നൈറ്റിന് തന്നെ അത് ഉടുത്തേക്കാം....!
റെഡി ആയി കഴിഞ്ഞു അവന്റെ അരികിൽ ചെന്ന് നെറ്റിയിൽ പതിഞ്ഞ മുടി വകഞ്ഞു മാറ്റി അവിടെ ചുംബിച്ചു കൊണ്ട് അവൾ ക്ഷേത്രത്തിലേക്ക് ഇറങ്ങി....!
😦ഇവനിന്ന് ബൈക്ക് മിനുക്കാൻ ഒന്നും ഇല്ലേ ആവോ....അച്ഛൻ ചെടി നനച്ചു കൊണ്ട് ശ്രീയെ കാണാതെ ഒന്ന് ചിന്തിച്ചു...!
ഹ്മ്മ് പെണ്ണ് കെട്ടിയതല്ലേ ഇനി പലതും കാണേണ്ടി വരും....!
"മാമാ...."
അയാൾ ചിന്തിച്ചു തീരുന്നതിനു മുന്നേ ദേവൂട്ടിയുടെ വിളി കേട്ട് അയാൾ ഒന്ന് തിരിഞ്ഞു നോക്കി....!കുളിച്ചു സുന്ദരി ആയി ക്ഷേത്രത്തിൽ ചെന്ന് തൊഴുതു വന്ന അവളെ കണ്ടപ്പോൾ സാക്ഷാൽ ഭഗവതി ദേവീ മുന്നിൽ വന്ന് നിന്ന പോലെയാണ് അയാൾക്ക് തോന്നിയത്....!
"മാമൻ കുളിച്ചായിരുന്നോ...."
അയാൾ വായും പൊളിച്ച നിൽപ്പിൽ തലയാട്ടിയതും അവൾ ചന്ദനം തൊട്ട് മാമന്റെ നെറ്റിയിൽ തൊട്ട് കൊടുത്തതും അയാൾ ഒന്ന് പുഞ്ചിരിച്ചു....!
"മോൾ എല്ലാരെക്കാളും മുന്നേ എണീറ്റ് ക്ഷേത്രത്തിൽ പോയി അല്ലെ...."
"മ്മ്.... ഞാൻ അകത്തു ചെല്ലട്ടെ മാമാ...."
എന്നും പറഞ്ഞു അവൾ അകത്തേക്ക് നടന്നു.... എന്തൊരു എളിമ എന്തൊരു വിനയം....അല്ലേലും എന്റെ പെങ്ങളെ അല്ലെ മോൾ....!
"എന്റെ ഏട്ടന്റെയല്ലേ മോൾ.... ഏട്ടന് പണ്ടേ കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോവുന്ന പെൺകുട്ടികളെ വലിയ ഇഷ്ടവാ....."
മാമി ഇത്തിരി ചന്ദനം എടുത്തു തൊട്ട് കൊണ്ട് പറഞ്ഞു.... അതിനവൾ ഒന്ന് ചിരിച്ചു....ശ്രീയേട്ടനെ കാണാൻ വേണ്ടി മാത്രം തുടങ്ങിയ ശീലം ആണ്....!
"ഇതാ മോളേ ചായ...."
മാമി ചായ നീട്ടിയതും അവൾ കപ്പ് കയ്യിൽ വാങ്ങി....!
"ഞാൻ ഇത് ശ്രീയേട്ടന് കൊടുത്തു വരാം...."
എന്നും പറഞ്ഞു അവൾ മുറിയിലേക്ക് നടന്നു....!
"ശ്രീയേട്ടാ...."
ദേവൂട്ടിയുടെ വിളി കേട്ടതും ശ്രീ കണ്ണ് തുറന്നു.... കയ്യിൽ ചായയുമായി നിൽക്കുന്ന അവളെ മതി വരാതെ തന്നെ അവൻ നോക്കി നിന്നു....!
"എണീക്ക് ശ്രീയേട്ടാ... നാളെ പെങ്ങളെ കല്യാണം അല്ലെ....തിരക്കുണ്ടാവില്ലേ..."
"ഐ ലവ് യൂ ദേവൂട്ടി...."
അവൾ ഒരു ചിരിയോടെ അവനെ നോക്കി അടുത്തായി ഇരുന്നു....!
"നീ കുടിച്ചോ...."
"ശ്രീയേട്ടൻ കുടിക്കാതെ ഞാൻ കുടിക്കില്ല...."
"എന്റെ ദേവൂട്ടി നീയെന്തിനാ ഈ ഓൾഡ് സ്ത്രീകളെ സ്വഭാവം എടുക്കുന്നെ.... നിന്റെ കാര്യം ഒക്കെ കഴിഞ്ഞു എന്റെ കാര്യം നോക്കിയാൽ മതി...."
"അതൊന്നും ശരിയാവില്ല.... ശ്രീയേട്ടന്റെ കാര്യം കഴിഞ്ഞാലേ ഞാൻ എന്റെ കാര്യം നോക്കൂ...."
അവൻ ചിരിച്ചു കൊണ്ട് എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു....!
"ഒരു കമ്പനിക്ക് വരുന്നോ...."😍
കേറുമ്പോൾ അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു....!
"വേണ്ടാത്തത് പറഞ്ഞാൽ ശ്രീയേട്ടൻ ആണെന്നൊന്നും ഞാൻ നോക്കില്ല...."
അവൻ ചിരിച്ചു കൊണ്ട് ഡോർ അടച്ചു കുളി കഴിഞ്ഞിറങ്ങി.... ചായ എടുത്തു കുടിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി....!
"ഇന്നലെ എന്തായിരുന്നു... എനിക്ക് എന്റെ അച്ഛനെയും അമ്മയെയും വല്യേട്ടനെയും കുഞ്ഞേട്ടനേയും കാണണം എന്നും പറഞ്ഞു കരച്ചിൽ ആയിരുന്നല്ലോ.... നിനക്ക് ഒരു ദിവസം അവരെ കാണാതിരിക്കാൻ പറ്റില്ലെ....എനിക്ക് അതിൽ തെല്ലൊരു അസൂയ ഇല്ലാതില്ല...."
"അവരെ മാത്രം അല്ല എനിക്ക് ശ്രീയേട്ടനെയും കാണാതിരിക്കാൻ പറ്റില്ല...."
"അത് ചുമ്മാ....എന്നിട്ട് എത്ര ദിവസം എന്റെ കണ്മുന്നിൽ വരാതെ ഒഴിഞ്ഞു മാറിയിട്ടുണ്ട്...."
"ഏഴു വർഷത്തിനിടയിൽ ഉള്ള ആ നശിച്ച ദിവസങ്ങളെ പറ്റി എന്നെ ഓര്മിപ്പിക്കല്ലേ ശ്രീയേട്ടാ.... നീറിയാ ഞാൻ കഴിഞ്ഞത്....എന്നാലും ഞാൻ ഒളിഞ്ഞു നോക്കാറുണ്ട്...."
അത് കേട്ടതും അവൻ അവളെ ചേർത്തു പിടിച്ചു....!
"അതിന് വേണ്ടി മാത്രം ഞാൻ നിന്റെ മുന്നിൽ വന്നിട്ടുണ്ട്....ഇനി ഞാൻ വെറുതെ ആണെങ്കിൽ പോലും അതൊന്നും പറയില്ല.... ഇപ്പൊ നീ എന്റേതും ഞാൻ നിന്റേതും മാത്രം ആയില്ലെ...."
"മ്മ്...."😘
അവളും അവനെ ഇറുകെ പുണർന്നു കൊണ്ട് മൂളി....!
"വൈകീട്ട് നിന്റെ വീട്ടിൽ പോവാം.... അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ.... അത് വരെ അവരെ കാണണം എന്ന് തോന്നിയാൽ വിഡിയോ കോൾ ചെയ്തു അഡ്ജസ്റ്റ് ചെയ്യ് കേട്ടോ...."
"മ്മ്.... ശ്രീയേട്ടനെയും ഞാൻ കോൾ ചെയ്യും...."😘
"ആയിക്കോട്ടെ...."
എന്നും പറഞ്ഞു അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഇറങ്ങിയതും അവളും പിന്നാലെ ഇറങ്ങി.... അപ്പോഴാണ് നാളെ തന്റെ നാത്തൂൻ ആവേണ്ട പെണ്ണ് കോട്ട് വായും ഇട്ടു എണീറ്റ് വരുന്നത്.... ശ്രീയും ദേവൂട്ടിയും പരസ്പരം അവളുടെ കോലം കണ്ട് ഒന്ന് നോക്കി....!
"എടീ നിനക്ക് ഒന്ന് കുളിച്ചിട്ടൊക്കെ പുറത്തിറങ്ങിയാൽ പോരെ...."🙄
ശ്രീ പെങ്ങളെ ദയനീയമായി നോക്കി കൊണ്ട് ചോദിച്ചു....!
"ചായ ഒക്കെ കുടിച്ചാലെ കുളിക്കാൻ ഒരു മൂട് വരൂ ഏട്ടാ....വാ ദേവൂട്ടി...."
എന്നും പറഞ്ഞു അവൾ ദേവൂട്ടിയുടെ കയ്യും പിടിച്ചു നടന്നതും അവൾ ശ്രീയേട്ടനെ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു....!
"തറവാട്ടിൽ പിറന്ന പെൺകുട്ടികൾ ഇങ്ങനെയാ.... കാലത്ത് എണീറ്റ് കുളി കഴിഞ്ഞു ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിച്ചാലെ കുടുംബത്തിൽ ഐശ്വര്യം വരൂ...."
അച്ഛൻ ശ്രീക്കുട്ടിയേ കണ്ട് ഗൗരവത്തിൽ പറഞ്ഞു....!
ഇതേ അഭിപ്രായം തന്നെയാ അച്ഛനും.... അപ്പൊ പിന്നെ രണ്ടിനെയും മാറ്റി എടുക്കാൻ അധിക മിനക്കേട് ഇല്ല.... ദേവൂട്ടി ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല....!
"ഞാൻ കല്യാണം ഒക്കെ കഴിഞ്ഞു നന്നായിക്കോളാം അച്ഛാ.... ഇവിടെ അല്ലെ എനിക്ക് ഇങ്ങനെ ഉറങ്ങാൻ പറ്റൂ...."
"ദേവൂട്ടി കല്യാണത്തിന് മുന്പും ക്ഷേത്രത്തിൽ വരാറില്ലേ...."
"അത് പിന്നെ ക്ഷേത്രം ഇവിടെ അടുത്തായിപ്പോയില്ലേ.... ഇവളെ വീടിനടുത്താണെങ്കിൽ ഞാനും പോയേനെ...."😍
ദേവൂട്ടി ഒരു ചിരിയോടെ ശ്രീയേട്ടനെ നോക്കിയതും അവനും അവളെ നോക്കി ചിരിച്ചു....!
ശ്രീയേട്ടൻ പോയതും ശ്രീക്കുട്ടി ദേവൂട്ടിയെയും കൊണ്ട് മുറിയിലേക്ക് ഓടി....!
"എടീ നിന്റെ വീട്ടിൽ എല്ലാരും എത്ര മണിക്കാ എണീക്കുന്നെ...."
"അതോർത്തു നീ പേടിക്കേണ്ട.... ഞാൻ തന്നാ ആദ്യം എണീക്കുന്നത്....പിന്നെ കുഞ്ഞേട്ടൻ ആണെങ്കിൽ ഉറക്കപിശാഷാ അത് കൊണ്ട് ലേറ്റ് ആയി എണീറ്റാൽ മതി...."
"അപ്പൊ ക്ഷേത്രത്തിൽ പോക്ക്...."
"അതിൽ കുഞ്ഞേട്ടന് വലിയ താല്പര്യം ഇല്ല.... പക്ഷെ എന്തെങ്കിലും കാര്യം കാണണം എങ്കിൽ ദൈവത്തോട് പറയാൻ എന്നെ ഏല്പിക്കാറുണ്ട്....പക്ഷെ അച്ഛൻ മാമനെ പോലെ തന്നെയാ പറയാറ്.... കുടുംബത്തിൽ ഐശ്വര്യം വേണെങ്കിൽ പെൺകുട്ടികൾ കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോയി മുടങ്ങാതെ പ്രാർത്ഥിക്കണം എന്ന്....ക്ഷേത്രം പിന്നെ ഇവിടെ ആയത് കൊണ്ട് നിന്നിൽ അവർക്ക് ഒരു വിശ്വാസം ഉണ്ടാവും.... അത് കൊണ്ട് നീ എണീറ്റ് എന്നെ പോലെ വരുവോ...."
"അവിടെ അടുത്താണെങ്കി നോക്കരുന്നു...."
"ഞാൻ അവിടെ ഉള്ളപ്പോൾ വരാറുണ്ടല്ലോ..."
"അത് ഏട്ടനെ കാണാൻ അല്ലെ...."
"ഇനി തൊട്ട് നിനക്ക് ഞങ്ങളെ ഒക്കെ കാണാലോ...."
"അതും ശരിയാ.... നോക്കാം..."
എന്നും പറഞ്ഞു അവൾ ഒരു ചിരിയോടെ എണീറ്റ് ഡോർ ലോക്ക് ചെയ്തു ദേവൂട്ടിയുടെ അരികിൽ വന്നിരുന്നു....!
"ഇന്നലെ ഞാൻ വന്നപ്പോഴേക്കും നീയും ഏട്ടനും കൂടെ....!
ഫസ്റ്റ് നൈറ്റ് അല്ലെ.... ഇത്രയും കാലം പ്രേമിച്ചു കാത്തു നിന്നത് അല്ലെ എന്നൊക്കെ കരുതിയാ ഞാൻ പിന്നെ ഡിസ്റ്റർബ് ചെയ്യാതിരുന്നത്.... എങ്ങനെ ഉണ്ടായിരുന്നെടി ഫസ്റ്റ് നൈറ്റ്.... പേടിക്കാൻ ഒന്നും ഇല്ലല്ലോ.... അല്ലെ...."
ദേവൂട്ടി അവളെ ഒന്ന് മൊത്തത്തിൽ നോക്കി.... കുഞ്ഞേട്ടന്റെ കാര്യം പോക്കാണെന്നാ തോന്നുന്നേ....!😟
"ഏയ് പേടിക്കാൻ ഒന്നും ഇല്ലെടി.... നമ്മളെ അവർക്ക് ഒരുപാട് ഇഷ്ടം ആയിട്ടല്ലേ...."
"😍പക്ഷെ നന്ദേട്ടനെ കാണുമ്പോ തന്നെ എനിക്ക് നാണം വാരുവെടി...."
"അതൊക്കെ നല്ലതാ...."
"അപ്പൊ പേടിക്കാൻ ഒന്നും ഇല്ല അല്ലെ..."
അവൾ നാണത്തോടെ പറയുന്നത് കേട്ടതും ദേവൂട്ടി ഒന്ന് ചിരിച്ചു.... എക്സ്പീരിയൻസ് ആയിട്ട് വേണം ഇവളോട് ചോദിച്ചറിയാൻ....!
💕______💕
വൈകീട്ട് ശ്രീദേവ് വന്ന് ദേവൂട്ടിയെയും കൊണ്ട് അവളുടെ വീട്ടിലേക്ക് ചെന്നു....!
"കഴിക്ക് ശ്രീയേട്ടാ...."
ഫുഡ് കഴിക്കാൻ ഇരുന്നതും അവൾ ഓരോന്നായി എടുത്തു കൊടുത്ത് ശ്രീദേവിനെ കഴിപ്പിക്കുന്നത് കണ്ട് നന്ദനും ദാസും വായും പൊളിച്ചു നോക്കി ഇരുന്നു....അല്ലെങ്കിൽ ഫുഡ് കഴിക്കാൻ ഇരുന്നാൽ കുറുമ്പും ബഹളവും ഒക്കെയാണ്....ഒരു ദിവസം കൊണ്ട് അവളിൽ കണ്ട മാറ്റം അവർക്ക് വിശ്വസിക്കാൻ പറ്റാത്ത പോലെ....!
അച്ഛനും അമ്മയും അനുവും ഒക്കെ അവൾ ഒരു മകളിൽ നിന്നും ഒരു ഭാര്യ ആയുള്ള മാറ്റം നോക്കി കാണുകയായിരുന്നു....!
"ശ്രീയേട്ടാ.... കുറച്ച് കൂടി ഇടട്ടെ...."
"എന്റെ ദേവൂട്ടി എന്റെ വയർ നിറഞ്ഞു...."
ശ്രീദേവ് അവളോടായി പറഞ്ഞതും അവൾ അവനെ നോക്കി ചിരിച്ചു....!
"ഇന്നിനി നിങ്ങൾക്ക് പോണോ...."
"അവിടെ ഏട്ടൻ ആയി ഞാനും പിന്നെ നാത്തൂൻ ആയി ഇവളും മാത്റമേ ഉള്ളു.... അത് കൊണ്ട് പോയെ പറ്റൂ...."
"പോട്ടെ അച്ഛാ.... അമ്മേ.... വല്യേട്ടാ.... കുഞ്ഞേട്ടാ.... ചേട്ടത്തി...."
എല്ലാരേയും നോക്കി അവൾ സങ്കടത്തോടെ തന്നെ ബൈ പറഞ്ഞു.... അവന്റെ ബൈക്കിൽ കേറി ഇരുന്നു കണ്ണ് തുടക്കുന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു....!
"നിങ്ങൾ കഴിച്ചോടാ മക്കളെ...."
"ഉവ്വ് അച്ഛാ...."
"മാമൻ കഴിച്ചോ..."
ദേവൂട്ടി മാമനോടായി ചോദിച്ചതും മാമൻ അവളെ നോക്കി ഒന്ന് ചിരിച്ചു....!
"ആ മോളെ...."
"എങ്കിൽ ഗുഡ് നൈറ്റ് മാമാ...."
"ഗുഡ് നൈറ്റ് മോളെ...."
അവൾ മാമിയോട് കൂടി പറഞ്ഞു ശ്രീയേട്ടന് പിന്നാലെ മുറിയിലേക്ക് നടന്നു....!
"നീ അച്ഛനെ പതപ്പിച്ചെടുക്കാൻ ഉള്ള പ്ലാൻ ആണോ...."
"അതിപ്പോ എന്റെ മാമൻ മാത്രം അല്ല എന്റെ അച്ഛൻ കൂടിയാ....അപ്പൊ ആ സ്നേഹം കൂടി ഞാൻ കൊടുക്കണ്ടേ...."
"ആയിക്കോട്ടെ.... എനിക്കുള്ളത് തന്നിട്ട് മതി ബാക്കി ഉള്ളവരെ ഒക്കെ സ്നേഹിക്കുന്നത്...."
"ശ്രീയേട്ടനുള്ളത് വൃതം കഴിഞ്ഞു തരാട്ടോ...."😘
"എടീ കാന്താരി.... ഞാൻ പറഞ്ഞത് സ്നേഹത്തിന്റെ കാര്യവാ...."
"ആണോ...."
അവൾ ഇളിച്ചു കൊണ്ട് ചോദിച്ചത് അവൻ തലയാട്ടി....!
"ഇന്നിനി എന്നെ വീട്ടിൽ പോവാൻ വിളിച്ചുണർത്തോ ദേവൂട്ടി...."
"അങ്ങനെ പറഞ്ഞാലും ശ്രീയേട്ടൻ എന്നെ ചേർത്തു പിടിച്ചു അവരൊക്കെ തരുന്ന സ്നേഹം തന്നാൽ മതി...."
"😍അത് ഞാൻ ഏറ്റു....!
പക്ഷെ വൃതം തെറ്റിക്കേണ്ടി വരുവോ എന്നൊരു ഡൌട്ട്...."
അത് കേട്ടതും അവൾ അവനെ തുറിച്ചു നോക്കി....!
"ഇല്ലെടി.... എനിക്ക് നല്ല കൺട്രോളാ...."
"അത് ഞാൻ അന്ന് കണ്ടതാണല്ലോ...."
"അത് പിന്നെ ഒരു തെറ്റൊക്കെ പറ്റാത്ത ആരാ ഉള്ളത്...."
"വൃതം കഴിയുന്നത് വരെ അത് വേണ്ടാട്ടോ.... അല്ലേൽ ഈ ദേവൂട്ടി ആരാണെന്ന് ശ്രീയേട്ടൻ അറിയും...."
അതിനവൻ ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു കിടന്നു....!
"ദേവൂട്ടി.... ഇന്ന് എനിക്ക് പതിവ് തരാം എന്ന് പറഞ്ഞത് കിട്ടീട്ടില്ല കേട്ടോ...."
"ഈ സമയത്ത് തന്നെ വേണോ ശ്രീയേട്ടാ...."
അവൻ കൂടുതൽ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പ് കൊടുത്തതും അവൾ തല ഉയർത്തി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചതും അവൻ അവളുടെ കഴുത്തിൽ കയ് കോർത്തു പിടിച്ചു അവളുടെ അധരങ്ങളെ മോചിപ്പിക്കാതെ അത് നുണയാൻ തുടങ്ങി....നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി.... അവന്റെ കണ്ണുകളിലെ പ്രണയം അവൾക്ക് കാണാം.... ഇനിയും നോക്കിയാൽ ഞാൻ തന്നെ വൃതം മുടക്കുമെന്ന് തോന്നിയ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....അവന്റെ നോട്ടം കണ്ടതും അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി....!അവളെയും ചേർത്തു പിടിച്ചവൻ പതിയെ ഉറക്കത്തിലേക്ക് വീണു....!
ശ്രീക്കുട്ടിയും നന്ദനും ഫോണിൽ കൊണ്ട് പിടിച്ച ചർച്ചയാണ്....!
"വേണ്ട നന്ദേട്ടാ.... എനിക്ക് പേടിയാ.... ആരെങ്കിലും കണ്ടാലോ...."
"ഞാൻ വരും.... നിന്റെ ഏട്ടൻ എത്ര തവണ ദേവൂട്ടിയുടെ മുറിയിൽ വന്നിട്ടുണ്ടെന്നോ.... അതൊക്കെ കണ്ടപ്പോൾ തൊട്ടുള്ള ആഗ്രഹം ആടി...."
🙄നാളെ അല്ലെ ഇവറ്റകളെ കെട്ട്.... ഇന്നിനി അത് വേണോ....!
"വേണ്ട നന്ദേട്ടാ.... നാളെ നമ്മുടെ കല്യാണം അല്ലെ...."
"അത് കൊണ്ട് ധൈര്യം ആയി വരാലോ...."😍
"ഏട്ടൻ എങ്ങാനും കണ്ടാൽ...."
"നിന്റെ ഏട്ടൻ അറിഞ്ഞാലും എനിക്ക് കുഴപ്പം ഇല്ല...."
"അച്ഛൻ ആണെലോ.... ഈ കല്യാണം വരെ മുടങ്ങും...."
"ഏയ് ഒരിക്കൽ നിന്റെ ഏട്ടനെ തന്നെ കണ്ട് ബോധം പോയ ആളല്ലേ നിന്റെ അച്ഛൻ.... അപ്പൊ പിന്നെ അത് പേടിക്കാൻ ഇല്ല....നീ പിറക് വശത്തെ ഡോർ തുറക്ക്.... ഞാൻ ഇവിടെ എത്തി...."
അത് കേട്ടതും ശ്രീക്കുട്ടി ഞെട്ടി കൊണ്ട് ചാടി എണീറ്റു....😨ദൈവമേ.... എനിക്ക് ഇത്തിരി ധൈര്യം തരണെ.... അവൾ പതിയെ താഴേക്ക് ഇറങ്ങി കിച്ചണിലേക്ക് നടന്ന് ഡോർ തുറന്നതും നന്ദൻ അകത്തു കയറി....!
അവൻ ശ്വാസം വലിച്ചു വിട്ടു വാതിൽ അടച്ചതും മുന്നിൽ തന്നെക്കാൾ പേടിച്ചു നിൽക്കുന്ന ശ്രീക്കുട്ടിയെ കണ്ട് ഒന്ന് ചിരിച്ചു....!
പരസ്പരം നോക്കിയുള്ള നിൽപ്പിൽ രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.... പതിയെ അവൻ അവൾക്കരികിലേക് നീങ്ങിയതും അവൾ പതിയെ പിന്നിലേക്ക് നീങ്ങി ചുവരിൽ തട്ടി നിന്നു....!
"ഐ ലവ് യൂ ശ്രീക്കുട്ടി...."😘
അവൻ അവളുടെ കാതിൽ ആയി പതിയെ മൊഴിഞ്ഞു....അവന്റെ നിശ്വാസം പിൻകഴുത്തിൽ തട്ടിയതും പിടക്കുന്ന കണ്ണുകളോടെ അവൾ അവനെ നോക്കിയതും അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.... അവൾ വിറയലോടെ നിന്നതും നന്ദൻ അവളെ നോക്കി ചിരിച്ചതും അവന്റെ കണ്ണുകൾ ഉടക്കിയത് അവളുടെ വിറച്ചു നിൽക്കുന്ന അധരങ്ങളിൽ ആണ്....പതിയെ അവൻ ചുണ്ടുകൾ അതിലേക്ക് അമർത്തി അത് നുണഞ്ഞെടുത്തു.... ഞെട്ടി തരിച്ചു നിന്ന അവളുടെ കയ്കളും അവനെ ചുറ്റി വരിയാൻ അധിക നേരം വേണ്ടി വന്നില്ല....!
നീണ്ട ചുംബനത്തിന് ശേഷം അവൻ അവളിൽ നിന്ന് അടർന്നു മാറി നെറ്റിയിൽ ഒന്ന് കൂടി ചുംബിച്ചു....!
അന്ന് ഒരു പ്രേതത്തെ കണ്ടതിൽ പിന്നെ പെണ്ണിന്റെ അച്ഛൻ മുറിയിൽ തന്നെ വെള്ളം എടുത്തു വെക്കാറാണ് പതിവ്....ജഗ് എടുത്തു നോക്കിയതും അത് ശൂന്യം... 🙄കെട്ടിയോളെ ഒന്ന് നോക്കിയപ്പോൾ പൊരിഞ്ഞ ഉറക്കം ആണ്.... ഇവൾക്ക് എന്താ ഇതിൽ നിറച്ചു വെള്ളം വെച്ചാൽ.... വന്ന് വന്ന് ഇവൾക്ക് ഇപ്പൊ എന്നെ പേടിയില്ലാതായിട്ടുണ്ട്.... അതെങ്ങനാ അവന്റെ അല്ലെ പെങ്ങൾ....!
പുച്ഛത്തോടെ അയാൾ കെട്ടിയോളെ ഒന്ന് നോക്കി എണീറ്റു.... പ്രേതം ഒക്കെ അന്നത്തെ പൂജ നടത്തിയെ പിന്നെ ഇറങ്ങി പോയി കാണും....!അങ്ങേര് എണീറ്റ് പുറത്തേക്ക് ഇറങ്ങി....!
"വന്ന സ്ഥിതിക്ക് ദേവൂട്ടിയെ കൂടി ഒന്ന് കണ്ടാലോ...."
എന്നും പറഞ്ഞു അവൻ ഹാളിലേക്ക് നടന്നതും ശ്രീക്കുട്ടി അന്തം വിട്ടു നിന്നു.... 🙄
"അയ്യോ...നിന്റെ...അ...ച്ഛ...ൻ...."
അച്ഛന്റെ വരവ് കണ്ടതും നന്ദൻ തിരികെ വന്നു ശ്രീക്കുട്ടിയോടായി പറഞ്ഞു....!പെണ്ണ് ആണെങ്കിൽ കിളി പോയ നിൽപ്പ് ആണ്....!
"നിന്റെ അച്ഛന് ഉറക്കവും ഇല്ലേ...."
എന്നും ചോദിച്ചു നന്ദൻ പെണ്ണിനെയും കൊണ്ട് മാറി നിന്നു....!അച്ഛൻ ആണെങ്കിൽ ഫ്രിഡ്ജ് തുറന്നു ബോട്ടിൽ എടുക്കുമ്പോൾ ആണ് രണ്ടാളും കൂടി ഒട്ടി നിന്ന നിഴൽ കണ്ടത്.... 😨ദൈവമേ അന്ന് ഒരാൾ ആയിരുന്നു.... ഇന്ന് ആളെയും കൂട്ടിയാണല്ലോ വന്നേക്കുന്നെ....!
"😫എ.... ടീ.... ശ്രീ... ലക്ഷ്.... മി...."
എന്നും പറഞ്ഞു അച്ഛൻ താഴേക്ക് വീണു....!
"നിന്റെ അച്ഛന് നല്ല ധൈര്യം ആണല്ലോ...."
വീഴ്ച കണ്ടതും നന്ദൻ ശ്രീക്കുട്ടിയോടായി പറഞ്ഞു....!
"അതിപ്പോ അച്ഛന്റെ സ്ഥാനത് നന്ദേട്ടൻ ആണേലും ഇതൊക്കെ തന്നെയേ സംഭവിക്കൂ....അത്രയ്ക്ക് ധൈര്യം ആണല്ലോ...."
"പോടീ.... എനിക്ക് ആകെ കൂടെ പേടിയുള്ളത് ആ വീണു കിടക്കുന്ന നിന്റെ അച്ഛനെയാ...."
"😨അയ്യോ അച്ഛൻ എണീക്കുന്നില്ല.... വല്ലതും പറ്റികാണോ...."
അനങ്ങാതെ ഉള്ള കിടപ്പ് കണ്ട് പെണ്ണ് നന്ദനെ തള്ളി മാറ്റി അച്ഛനരികിൽ ചെന്നു....!
"അച്ഛാ.... അച്ഛാ...."
"വെള്ളം തെളിക്ക്...."
"ഒന്ന് പോ നന്ദേട്ടാ ഞാൻ ആരെയെങ്കിലും വിളിക്കട്ടെ....അല്ലെങ്കിൽ പിന്നെ നാളത്തെ കല്യാണം പോലും മുടങ്ങും..."
അവൻ ഇത്തിരി വെള്ളം എടുത്തു അങ്ങേരെ മുഖത്ത് കുടഞ്ഞതും അങ്ങേര് ഒന്ന് ഞെരുങ്ങിയത് കണ്ട് അവൻ ആശ്വാസത്തോടെ അപ്പൊ തന്നെ അവൻ അവളെ പിടിച്ചു മാറി നിന്ന് മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....!
"ഇനി ഞാൻ പൊക്കോട്ടെ.... നാളെ വരെ പിടിച്ചു നിൽക്കാൻ എനിക്ക് ഇത് മതി...."
അവളും നാണത്തോടെ അവനെ നോക്കി ഒന്ന് ചിരിച്ചു.... അവൻ വാതിൽ തുറന്നു ഇറങ്ങിയതും അവൻ കണ്മുന്നിൽ നിന്ന് മറയുന്നത് വരെ അവൾ നോക്കി നിന്നു....!
😦പുഞ്ചിരിയോടെ തിരിച്ചു നടക്കാൻ ഒരുങ്ങുമ്പോ ദേ കിടക്കുന്നു അച്ഛൻ....!
"അമ്മേ... അമ്മേ.... അച്ഛൻ ദേ അവിടെ ബോധം പോയി കിടക്കുന്നു...."
പെണ്ണ് അമ്മയെ തട്ടി വിളിച്ചു നിഷ്കു ആയി പറഞ്ഞതും അമ്മയും എണീറ്റ് അങ്ങോട്ട് വന്നു....!
"ഇന്നിനി എന്ത് കണ്ടിട്ടാണാവോ...."
"അത് തന്നാ ഞാനും ആലോചിക്കുന്നേ...."😟
പെണ്ണ് ഫൈസ് മുഴുവനും നിഷ്കു വാരി വിതറി കൊണ്ട് പറഞ്ഞു....!
"ദേ മനുഷ്യാ എണീറ്റ് മുറിയിൽ വന്ന് കിടന്നേ...."
അമ്മ കലിപ്പിട്ടെങ്കിലും അച്ഛൻ പതിയെ കണ്ണ് തുറന്നു....!
"നീ എന്തിനാ ഈ നേരത്ത് ഇങ്ങോട്ട് വന്നത്.... ഇനി നിന്നെ കണ്ടിട്ട് എങ്ങാനും ആണോ...."
"ഏയ്.... ഞാൻ.... വെള്ളം കുടിക്കാൻ.... വന്നപ്പോൾ അച്ഛൻ വീണു കിടക്കായിരുന്നു....!
ഞാൻ ഏട്ടനെ വിളിക്കട്ടെ അമ്മേ...."
"അവനെ വെറുതെ ശല്യം ചെയ്യേണ്ട.... നീ പിടിക്ക്...."
രണ്ടും കൂടി ഇരു തോളിലും പിടിച്ചു എങ്ങനെ ഒക്കെയോ ബെഡിൽ കൊണ്ടിട്ടു....!
"എടീ ശ്രീലക്ഷ്മി ഇവിടത്തെ പ്രേതം പോയിട്ടില്ലെടി.... ഇപ്പൊ ആളെയും കൊണ്ടാ വന്നിരിക്കുന്നത്...."
"അത് പിന്നെ നിങ്ങളെ കാണാൻ കുടുംബക്കാർ മൊത്തം ഇറങ്ങിയത് ആവും...."
രണ്ടും ഇപ്പൊ തുടങ്ങും എന്ന് കണ്ടതും ശ്രീക്കുട്ടി നൈസ് ആയി ഒഴിഞ്ഞു മാറി....!
"എന്നാൽ ഞാൻ പോയിക്കോട്ടെ അമ്മേ...."
അമ്മ മൂളിയതും പെണ്ണ് ഓടി മുറിയിൽ വന്ന് ബെഡിലേക്ക് വീണു.... നന്ദേട്ടൻ തന്ന ചുംബനങ്ങൾ ഓർത്തതും അവൾ നാണത്തോടെ കണ്ണുകൾ അടച്ചു കിടന്നു....!
💕________💕
കാലത്ത് എണീറ്റ ദേവൂട്ടി ശ്രീയേട്ടനെ കണ്ട് ഒരു പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു....!
രാത്രി എപ്പോഴോ എല്ലാരേയും കാണണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ അവരൊക്കെ ആയി ഞാൻ ഉണ്ടെന്ന് പറഞ്ഞു തന്നെ കെട്ടിപ്പിടിച്ചു വാത്സല്യത്തോടെ ഉറക്കിയതാണ് ശ്രീയേട്ടൻ.... അതോർത്തു അവൾ വീണ്ടും അവനെ നോക്കി ഒന്ന് ചിരിച്ചു....!
ഫ്രഷ് ആയി വന്നിറങ്ങിയതും ശ്രീയേട്ടൻ നല്ല ഉറക്കം തന്നെ.... അവൾ ക്ഷേത്രത്തിലേക്ക് പോവാൻ റെഡി ആയി ഇറങ്ങി....!
"എടീ ശ്രീലക്ഷ്മി ഈ വീട്ടിൽ ഉള്ള ആത്മാവ് പടിയിറങ്ങിയിട്ടില്ല....ഞാൻ ഇന്നലെയും കണ്ടെടി..."
കാലത്ത് തന്നെ അച്ഛൻ പിന്നെയും ഭാര്യയെ സത്യാവസ്ഥ ബോധിപ്പിക്കാൻ ഉള്ള തന്ത്രപാടിൽ ആണ്....!പനി പിടിച്ചാണ് ഇരിപ്പ്....!
ദേവൂട്ടി ക്ഷേത്രത്തിൽ നിന്ന് വന്നതും മാമന് നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു...അതോടെ ആൾക്ക് ഇത്തിരി ആശ്വാസം ആയി.... പെണ്ണ് നേരെ ചെന്ന് ശ്രീക്കുട്ടിയുടെ മുറിയിലേക്ക് ആണ്.... അവൾ ആണെങ്കിൽ വായും പൊളിച്ചു കിടപ്പാണ്.... കുഞ്ഞേട്ടന് പറ്റിയ കൂട്ട് തന്നെ....!
അലാറം ഓൺ ചെയ്തു കാതിൽ വെച്ചതും പെണ്ണ് എണീറ്റു അവളെ നോക്കി ഒന്ന് ഇളിച്ചു...!
"ഇത്ര പെട്ടെന്ന് നേരം വെളുത്തോ....?!!"
"ഇന്ന് നിന്റെ കല്യാണം ആയത് കൊണ്ടാവും...."
അത് കേട്ടതും അവൾ ചിരിച്ചു കൊണ്ട് ദേവൂട്ടിയുടെ കവിളിൽ ഉമ്മ വെച്ച് ബാത്‌റൂമിൽ പോയതും ദേവൂട്ടി മുറിയിലേക്ക് വന്ന് ബെഡിൽ നോക്കിയെങ്കിലും ശ്രീയേട്ടൻ ഇല്ല.... അപ്പോഴാണ് കക്ഷി ബാത്‌റൂം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയത്....ടവൽ മാത്രം ചുറ്റി നിൽക്കുന്ന ശ്രീയേട്ടനെ കണ്ടതും പെണ്ണ് അവനെ വായും പൊളിച്ചു നോക്കി നിന്നു....!😘
അവളുടെ നോട്ടം കണ്ടതും അവനും ഒരു കള്ള ചിരിയോടെ അവൾക്കരികിലേക്ക് വന്നു.... അവളുടെ തൊട്ടടുത്തായി നിന്ന് അവളെ ഒന്ന് നോക്കിയതും പെണ്ണ് ഇപ്പോഴും അവന്റെ ബോഡിയിൽ നിന്ന് കണ്ണെടുത്തിട്ടില്ല....!
അവൻ അവളുടെ അരയിൽ കൂടി കയ്യിട്ട് തന്നോട് ചേർത്തു നിർത്തിയതും അവന്റെ നഗ്നമായ ദേഹത്തോട് ഒട്ടി നിന്ന അവൾ ഒന്ന് ഞെട്ടി....!
"ശ്രീ.... യേ.... ട്ടാ...."
"എന്താ ദേവൂട്ടി...."😘
അവൻ അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു ചെഞ്ഞിയിൽ നിന്ന് അവളെ മുടി അവന്റെ വിരലാൽ നീക്കി കൊണ്ട് ചോദിച്ചു....!
"വിട് ശ്രീയേട്ടാ...."
"നിനക്ക് എന്റെ ദേഹത്തോട് ഒട്ടി നില്ക്കുമ്പോൾ ഇക്കിളി ആവുന്നുണ്ടോ...."😍
അവൾ അവനെ നോക്കി അതെ എന്ന പോലെ തലയാട്ടി....!
"നിനക്ക് എന്നെ ഈ കോലത്തിൽ കാണുമ്പോൾ കൺട്രോൾ പോന്നുണ്ടോ...."😍
"ഏയ്.... ഇല്ല...."😦
പെണ്ണ് മറ്റെങ്ങോ നോട്ടം മാറ്റി കൊണ്ട് പറഞ്ഞു....!
"പക്ഷെ എനിക്ക് കൺട്രോൾ പോന്നുണ്ട്...."
"വേണ്ട ശ്രീയേ....ട്ടാ...."
അവൾ പറഞ്ഞു തീരുന്നതിനു മുമ്പേ അവന്റെ ചുണ്ടുകൾ അവളുടെ അധരത്തെ പൊതിഞ്ഞിരുന്നു....ചുണ്ടുകൾ മാറി മാറി നുണഞ്ഞവൻ നാവിനെ തേടിപിടിച്ചു അതിനെയും നുണയാൻ തുടങ്ങി... അവളുടെ കയ് അവന്റെ നഗ്നമായ പുറത്ത് അമർന്നതും അവൻ അവളെ മോചിപ്പിച്ചു.... രണ്ട് പേരും ഒരു പോലെ കിതച്ചു കൊണ്ട് പരസ്പരം നോക്കി....!
"നിന്റെ വൃതം നീ മറന്നാലും ഞാൻ മറക്കില്ല പോരെ.... ദിവസങ്ങൾ എണ്ണി കാത്തിരിക്കുവാ ഞാൻ ഈ കാന്താരിയേ സ്വന്തം ആക്കാൻ.... ഇപ്പൊ ചെല്ല്... അല്ലെങ്കിൽ വൃതം ഞാനും മറക്കും...."
അവൾ നാണത്തോടെ അവന്റെ അടുത്ത് നിന്ന് മാറി നിന്നു....!
"ദേവൂട്ടി ഇതാ നിനക്ക് ഇന്ന് ഇടാൻ ഉള്ള സാരി...."
"വീട്ടിന്ന് വാങ്ങിയിരുന്നു...."
"ഞാൻ അല്ലെ നിന്റെ ഭർത്താവ്....അപ്പൊ നീ ഞാൻ തരുന്നത് ഇട്ടാൽ മതി...."
അവൾ അവനെ തുറിച്ചു നോക്കി അത് കയ്യിൽ വാങ്ങി.... ചില സമയത്ത് അച്ഛന്മാരേക്കാൾ കോംപ്ലക്സ് ആണ് മക്കൾക്ക്....!😟
💕______💕
സാരി ഒക്കെ ചുറ്റി ശ്രീക്കുട്ടിയെയും റെഡിയാക്കി ഇറങ്ങി ദേവൂട്ടിയുടെ കണ്ണുകൾ ശ്രീയേട്ടനെ തിരക്കി എങ്കിലും കണ്ടില്ല....!
വലിയ ചടങ്ങ് ഒന്നും ഇല്ലാത്തത് കൊണ്ട് ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ട്....!
"കുഞ്ഞേട്ടാ റെഡിയായോ...."
അവൾ അല്പം മാറി നിന്ന് നന്ദനെ കോൾ ചെയ്തു കൊണ്ട് ചോദിച്ചു....!
"ആ മോളെ.... പക്ഷെ നീയില്ലാത്ത കുറവ് നല്ലോണം ഉണ്ട്.... നിനക്ക് എന്താ കാലത്ത് വന്നാൽ...."
"ഇവിടെ ഞാൻ അല്ലെ ഉള്ളു കുഞ്ഞേട്ടൻ കെട്ടാൻ പോണ പെണ്ണിനെ റെഡിയാക്കാൻ...."
"അത് പറഞ്ഞു നീ എന്നെ സോപ്പിടാൻ ഒന്നും നോക്കണ്ട... കെട്ടിനെങ്കിലും എന്റെ പെങ്ങൾ ആയി അടുത്ത് വേണം...."
"ആയിക്കോട്ടെ.... കുഞ്ഞേട്ടൻ പെട്ടെന്ന് ഇറങ്ങാൻ നോക്ക്...."
"ആ ശരി...."
ഫോൺ വെച്ച് അവൾ മാമനെ നോക്കിയതും മാമൻ ഏതാണ്ട് കിളി പോയ അവസ്ഥയിൽ ആണ്....🙄
"മാമാ....മാമൻ റെഡി ആയില്ലേ...."
"ഞാൻ എപ്പോഴേ റെഡിയായി...."
"അയ്യേ ഈ ഷർട്ട് ആണോ മാമൻ ഇട്ടത്.... മാമൻ ഇങ്ങ് വന്നെ.... ഇതിൽ മാമനെ കാണാൻ ഒരു ഭംഗിയും ഇല്ല...."
എന്നും പറഞ്ഞു അവൾ മാമനെ മുറിയിൽ കൊണ്ട് പോയി ഷെൽഫ് തുറന്ന് ഒരു ഷർട്ട് എടുത്തു കൊടുത്തു...
"ഇത് മാമന് നന്നായി ചേരും.... മാമൻ ഇത് ഇട്ടാൽ മതി...."
"ശരിയാ...."
കണ്ണാടിയിൽ നോക്കി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....!
"ഇപ്പൊ മാമനെ കണ്ടാൽ ശ്രീയേട്ടന്റെ അച്ഛൻ ആണെന്ന് എന്നൊന്നും പറയില്ല.... ഏട്ടൻ ആണെന്നെ പറയൂ...."
അങ്ങേരെയും ചാക്കിലാക്കി പെണ്ണ് ഇറങ്ങി....!
"മ്മ്...അച്ഛനെ സോപ്പിട്ടു പതപ്പിച്ചു വരുവാ അല്ലെ...."
"ഇത് ഇടങ്കോലില്ലാതെ നടക്കണം എങ്കിൽ ഇതൊക്കെ അത്യാവശ്യം ആടി...."
എന്നും പറഞ്ഞു പെണ്ണ് ശ്രീക്കുട്ടിയേ നോക്കി മാമൻ ഇറങ്ങി വരുന്നത് കാണിച്ചു ഒന്ന് ചിരിച്ചു....!
ക്ഷേത്രത്തിൽ ചെന്ന് തൊഴുതു വലം വെച്ചതും ദേവൂട്ടിയുടെ വീട്ടുകാർ വരുന്നത് കണ്ട് അവൾ അങ്ങോട്ട് ചെന്നു....!
"അച്ഛാ....അമ്മേ...."
അവരെ കെട്ടിപ്പിടിച്ചു കഴിഞ്ഞു പിന്നെ നന്ദനെ ഒന്ന് നോക്കി....!
"കുഞ്ഞേട്ടാ....സുന്ദരൻ ആയിട്ടുണ്ടല്ലോ...."😍
"നിന്റെയല്ലേ ഏട്ടൻ അപ്പൊ പിന്നെ ഇത്തിരി എങ്കിലും കൂട്ടണ്ടേടി...."
"അത് വേണം...."
"വല്യേട്ടാ.... വല്യേട്ടൻ എന്താ ഒന്നും മിണ്ടാതെ എന്നെ മറന്നോ...."
"നിന്നെ മറക്കാനോ.... നീയല്ലേ ഞങ്ങളെ ഒക്കെ മറന്നത്....നീ എന്താ വീട്ടിലേക്ക് വരാതിരുന്നത്...."
"അത് പിന്നെ ഇവിടെ വേറെ ആരും...."
"മ്മ്....മനസ്സിൽ ആയി...."
അതിനവൾ വല്യേട്ടനെ നോക്കി ഒന്ന് ഇളിച്ചു....അവരും തൊഴുതു നിൽകുമ്പോൾ എല്ലാം ദേവൂട്ടിയുടെ കണ്ണുകൾ ശ്രീയേട്ടനെ തിരക്കുകയായിരുന്നു....
പെട്ടെന്ന് അവളുടെ വയറിൽ ചൂട് അനുഭവപ്പെട്ടതും അത് ശ്രീയേട്ടന്റെ കയ്കളുടെ ചൂടാണെന്ന് അവൾ മനസ്സിൽ ആക്കി.... ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കിയതും അവൻ അവളെ നോക്കി പുഞ്ചിരിച്ചു....തന്റെ സാരിയുടെ അതെ കളർ ഷർട്ട് തന്നെയാണ് ശ്രീയേട്ടന്റേതും....വെറുതെ അല്ല അപ്പൊ അത്രയ്ക്ക് ഗൗരവം കണ്ടത്....!
"ഇനി താലി കെട്ടിക്കോളൂ...."
പൂജ കഴിഞ്ഞതും തിരുമേനി പറയുന്നത് കേട്ട് നന്ദൻ താലി എടുത്തു പുഞ്ചിരിയോടെ ശ്രീക്കുട്ടിയുടെ കഴുത്തിലേക്ക് ചേർത്തതും ദേവൂട്ടി അവളുടെ മുടി മാറ്റി കൊടുത്തു.... താലി ചാർത്തിയതും ഇരുവരും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് മാലയും ചാർത്തി....!
"തിരുമേനി വൈകീട്ട് വീട്ടിൽ ഒരു പൂജ നടത്തണം....ഇന്നലെയും ഞാൻ പ്രേതത്തെ കണ്ടു....!"
തിരുമേനിയോടായി അച്ഛൻ രഹസ്യമായി പറഞ്ഞു....!
"ഞാൻ മാത്രേ കാണുന്നുള്ളൂ.... അതാ എന്റെ പേടി...."
രണ്ട് മക്കളുടെയും കെട്ടൊക്കെ കഴിഞ്ഞ സ്ഥിതിക്ക് അതിന്റെ ആവശ്യം ഉണ്ടോ....!🙄
"അച്ഛാ അച്ഛൻ ഇങ്ങ് വന്നെ...."
ശ്രീ തിരുമേനിയോട് കുശുകുശുക്കുന്ന അച്ഛനെയും പിടിച്ചു കൊണ്ട് നടന്നു....!
"നീയെങ്കിലും ഞാൻ പറയുന്നത് വിശ്വസിക്കേടാ....ഇന്നലെ ഞാൻ കണ്ടതാ...."
"ഇന്നലെ കണ്ടതിനെ ഞാൻ കയ്യോടെ പിടിച്ചോളാം.... അച്ഛൻ മേലാൽ ഇനി പ്രേതത്തെ കാണില്ല അത് പോരെ...."
അവൻ നന്ദനെ നല്ലത് പോലെ നോക്കി കൊണ്ട് പറഞ്ഞു.... അച്ഛന് ആണെങ്കിൽ ഇത്തിരി ആശ്വാസവും ആയി....!
ഫുഡ് ഒക്കെ ശ്രീനിലയത്തിൽ തന്നെ ആയിരുന്നു.... എല്ലാരും ഒരുമിച്ചിരുന്നു സദ്യ കഴിക്കാൻ ഇരുന്നു....!
"വല്യേട്ടന്റെ ദേവൂട്ടി വാ.... ഇന്ന് വല്യേട്ടനോടൊപ്പം കഴിക്കാം...."
അത് കേട്ടതും അവൾ നോക്കിയത് ശ്രീയേട്ടനെയാണ്.... അവൻ അവളെ ഒന്ന് നോക്കിയതല്ലാതെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റം ഒന്നും ഇല്ല....!
"ഞാൻ ശ്രീയേട്ടനോടൊപ്പം ഇരുന്നോളാം വല്യേട്ടാ...."
അത് കേട്ട് ശ്രീയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....!
ദാസ് ശ്രീയെ ഒന്ന് നോക്കിയതും അവൻ ഇളിച്ചു കാണിച്ചു....!
നന്ദനും ശ്രീക്കുട്ടിയും പിന്നെ പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് സദ്യ കഴിക്കുന്നുണ്ട്....!
"മാമാ വാ അച്ഛനടുത്തിരിക്കാം...."
ദേവൂട്ടി തന്നെ മാമനെ പിടിച്ചു അച്ഛനരികിൽ ഇരുത്തി.... ☹️രണ്ടും പരസ്പരം ഒന്ന് നോക്കിയാൽ ഒരു ലോഡ് പുച്ഛം മാത്രം....!അവർക്കടുത്തായി ശ്രീ ദേവൂട്ടിയെയും കൊണ്ട് ഇരുന്നതും അവൾ ഒരു ചിരിയോടെ അവന്റെ മുന്നിൽ വാ തുറന്ന് കാണിച്ചു.... അത് കണ്ടതും അവൻ അവളുടെ വായിലേക്ക് ഫുഡ് വെച്ചു കൊടുത്തു....!
"അച്ഛാ.... അമ്മേ.... ഏട്ടാ...."
ഇറങ്ങാൻ നേരം ശ്രീക്കുട്ടി മോങ്ങാൻ തുടങ്ങി....!
അവരൊക്കെ ആശ്വസിപ്പിക്കുന്നത് നോക്കി ദേവൂട്ടി അവൾക്കരികിൽ തന്നെ നിന്നു....!
"നീയും വാ ദേവൂട്ടി.... നീയുണ്ടെങ്കിൽ എനിക്ക് ആശ്വാസം ആണ്...."
അത് കേട്ടതും അവൾ ശ്രീയേട്ടനെ നോക്കി....!
"ഇവിടെ ഇവരെ ഒക്കെ ആശ്വസിപ്പിക്കാൻ ഞാൻ വേണ്ടേ...."😒
"ഹ്മ്മ് കെട്ട് കഴിഞ്ഞു രണ്ട് ദിവസം ആയില്ല.... ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചല്ലോ ദേവൂട്ടി.... നിനക്ക് ഇപ്പൊ ഞങ്ങളെ ഒന്നും വേണ്ടതായല്ലേ...."
"എന്റെ ചേട്ടത്തി എനിക്ക് ശ്രീയേട്ടനെ പിരിഞ്ഞിരിക്കാൻ പറ്റാത്തോണ്ട് അല്ലെ...."😒
"അത് തന്നെയാ ഞാനും പറഞ്ഞത്...."
"ചേട്ടത്തി ആണെന്നൊന്നും ഞാൻ നോക്കില്ല....എന്നെ കളിയാക്കിയാൽ നല്ല തല്ല് വെച്ച് തരും ഞാൻ...."
"നീ ഞങ്ങളോടൊപ്പം വാടി.... വൈകീട്ട് ഇങ്ങ് വരാം...."
ശ്രീയേട്ടനും അത് വരെ എന്തായാലും തിരക്ക് കാണും.... ദേവൂട്ടി അതും ചിന്തിച്ചു അവന്റെ അരികിൽ ചെന്നു....!
"ശ്രീയേട്ടാ ഞാൻ വൈകീട്ട് വരാം...."
"മ്മ്...."
അവൻ താല്പര്യമില്ലാത്ത പോലെ ഒന്ന് മൂളിയതും ദേവൂട്ടി അവരോടൊപ്പം ഇറങ്ങി.... ഇവിടെ യക്ഷിയേ ഒഴിപ്പിക്കാൻ ഉള്ള പൂജ ആണെങ്കിൽ അവിടെ ദേവൂട്ടി വന്ന സന്തോഷത്തിൽ ആയിരുന്നു എല്ലാരും....!
"മോന് ദക്ഷിൻ എന്ന് പേരിടാം അല്ലെ വല്യേട്ടാ...."
"ആ... നീ പറഞ്ഞതല്ലേ അത് തന്നെ ഇട്ടേക്കാം...."
ദാസ് ഒരു ചിരിയോടെ ദേവൂട്ടിയേ നോക്കി പറഞ്ഞു....!ശ്രീക്കുട്ടിയും നന്ദനും ഒക്കെ അവർക്കരികിൽ തന്നെയുണ്ട്....!ഇടക്ക് അവരുടെ കണ്ണുകൾ തമ്മിൽ പ്രണയം കയ്മാറും....!❤️
വൈകീട്ട് എല്ലാരും ഒരുമിച്ചിരുന്നു ചായ കുടിക്കാൻ ഇരുന്നതും ദേവൂട്ടി പതിവ് പോലെ ബിസ്കറ്റ് എടുത്തു ചായയിൽ മുക്കി കഴിക്കാൻ തുടങ്ങി....നന്ദൻ കൂടി അങ്ങനെ ചെയ്യുന്നത് കണ്ട് ശ്രീക്കുട്ടി വായും പൊളിച്ചു നിന്നു....!
"വായും പൊളിച്ചു നിക്കാതെ കഴിക്ക്...."
പിന്നെ പെണ്ണും ആരെയും നോക്കാതെ അത് പോലെ തുടങ്ങി....!വലിയ പെണ്ണായെന്ന് തോന്നിയപ്പോൾ ഇതൊക്കെ മാറ്റിയ ശീലങ്ങളാ....!
നന്ദൻ എല്ലാ തിരക്കും കഴിഞ്ഞു മുറിയിൽ കയറി ഫ്രഷ് ആയി ഇറങ്ങി കെട്ടി കൊണ്ട് വന്ന പെണ്ണിനെ തിരക്കി നടക്കുമ്പോൾ ആണ് ദേവൂട്ടിയുടെ മുറിയിൽ നിന്ന് രണ്ടിന്റെയും സൗണ്ട് കേട്ടത്....!
"കുഞ്ഞേട്ടൻ വാ ഇവിടെ ഇരിക്ക്...."
നന്ദനെ കണ്ടപാടേ ദേവൂട്ടി അവനെ പിടിച്ചു അവർക്കിടയിൽ ഇരുത്തി....!ഇവളുമാർക്ക് ഇതാണോ പണി.... കോളേജ് കാര്യം ഒക്കെ ചർച്ച ചെയ്യുന്നതിന് എന്നെ എന്തിനാ പിടിച്ചിരുത്തിയിരിക്കുന്നത് എന്ന പോലെ നന്ദൻ അക്ഷമനായി ഇരുന്നു....!
"ഞാൻ ശ്രീയേട്ടനെ വിളിച്ചു നോക്കട്ടെ...."
എന്നും പറഞ്ഞു പെണ്ണ് ഫോൺ എടുത്തു കോൾ ചെയ്തെങ്കിലും ഔട്ട് ഓഫ് കവറൈജ് എന്ന് കേട്ട് അവളും നിരാശയോടെ ഇരുന്നു....!
"ഇന്നിനി നീ പോണ്ടെടി.... നാളെ പോയാൽ പോരെ...."
"എങ്കിൽ എന്നോടൊപ്പം ഇവളും കിടക്കും...."
😨ഏയ് അതെങ്ങനെ ശരിയാവും... നന്ദൻ പറഞ്ഞു പെട്ട അവസ്ഥയിൽ ഇരുന്നു....!
"ഡാ ശ്രീ വന്ന് അവളെ വിളിച്ചോണ്ട് പോടാ അല്ലെങ്കിൽ ഞാൻ സ്വപ്നം കണ്ട എന്റെ ഫസ്റ്റ് നൈറ്റ് പോവും...."😢
അവൻ മെല്ലെ പുറത്തേക്ക് വലിഞ്ഞു ശ്രീക്ക് മെസേജ് വിട്ടു.... എവിടെ കാണാൻ.... രണ്ടും കൊണ്ട് പിടിച്ച ചർച്ചയിൽ ആണ്....!
"ബാക്കി നാളെ സംസാരിക്കാം... നന്ദൻ അവിടെ വൈറ്റ് ചെയ്യാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി...മോൾ ഈ പാലും ആയി ചെല്ല്...."
അമ്മ വന്ന് ശ്രീക്കുട്ടിക്ക് നേരെ പാൽ ഗ്ലാസ് നീട്ടി പറഞ്ഞതും അവൾ അത് വാങ്ങി ദേവൂട്ടിയേ ദയനീയമായി നോക്കി....!
"പേടിക്കേണ്ടടി.... എന്റെ കുഞ്ഞേട്ടൻ ആള് പാവാ...."
അത് ഇന്നലെ നൈറ്റ് കണ്ടതാ എന്ന പോലെ ശ്രീക്കുട്ടി എണീറ്റു....!
"നിന്നെ ഞാൻ ഹെല്പ് ചെയ്തതല്ലെടി....ഒന്ന് സഹായിക്കെടി...."
"കുഞ്ഞേട്ടൻ ശ്രീയേട്ടന്റെ അത്ര ഡൈഞ്ജർ അല്ലടി....എന്നാലും ഞാൻ ഹെല്പ് ചെയ്തില്ലെന്ന് വേണ്ട നീ വാ...."
എന്നും പറഞ്ഞു പെണ്ണ് പാൽ ഗ്ലാസും വാങ്ങി നന്ദന്റെ മുറിയിലേക്ക് നടന്നതും ശ്രീക്കുട്ടി പുറത്ത് തന്നെ നിന്നു....മുറിയിൽ അങ്ങിങായി നടക്കുന്ന നന്ദൻ ആരോ മുറിയിലേക്ക് കയറി വരുന്നത് പോലെ തോന്നിയതും ഒരു ചിരിയോടെ അവൻ ദൃതിയിൽ അവളെ കെട്ടിപ്പിടിക്കാൻ എന്ന പോലെ പോയതും ദേവൂട്ടിയേ കണ്ട് അവൻ സ്റ്റെക്ക് ആയി....🙄
"ഹ്മ്മ് അപ്പൊ വിചാരിച്ച പോലെ അല്ല കക്ഷി.... വെറുതെ അല്ല അവൾക്ക് ഇത്ര പേടി...."
"എടീ അത്.... അല്ല നീയെന്താ ഇവിടെ.... അവളല്ലെ പാലുമായി വരേണ്ടത്...."
"എനിക്ക് പകരം അവളാ പോയത്.... അപ്പൊ പിന്നെ അവൾക്ക് പകരം ഞാൻ വന്നു.... അത് കൊണ്ട് ഞങ്ങൾ രണ്ടാൾക്കും ഏട്ടന്മാരുടെ തനി സ്വഭാവം കാണാൻ പറ്റി...."
ദേവൂട്ടി നന്ദനെ നോക്കി ചിരിയോടെ പറഞ്ഞതും അവൻ അവളെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....!
"അത് പിന്നെ....!
ഹ്മ്മ് നിന്റെ ശ്രീയെ പോലെയല്ല ഞാൻ...."
"അതെനിക്കറിയാം....ശ്രീയേട്ടൻ ഇത്രയ്ക്ക് ഡൈഞ്ജർ അല്ല...."
"പോടീ...."
"ദേ കുഞ്ഞേട്ടാ.... കെട്ട് കഴിഞ്ഞെന്ന് കരുതി എന്നോട് ഇപ്പൊ പഴയ സ്നേഹം ഒന്നും ഇല്ല അല്ലെ...."
"എന്റെ പൊന്ന് ദേവൂട്ടി.... നീ ഈ കുഞ്ഞേട്ടന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ മുത്തേ....ആറ്റ് നോറ്റ ഫസ്റ്റ് നൈറ്റ് പിന്നെ ഉണ്ടാവില്ല...."
"അയ്യേ...."😟
"എന്ത് അയ്യേ....നീ ചെന്ന് അവളെ പറഞ്ഞു വിടെടി... കുഞ്ഞേട്ടല്ലേ ചക്കര മോളല്ലേ...."
"ഓഹ്.... പതപ്പിച്ചെടുക്കുവാ.... ശ്രീയേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല കുഞ്ഞേട്ടാ.... അത് കൊണ്ടും ഞാനും അവളും ഇന്ന് ഒരു ദിവസത്തേക്ക് എന്റെ മുറിയിൽ കിടന്നോട്ടെ കുഞ്ഞേട്ടാ.... എന്റെ മുത്തല്ലേ കുഞ്ഞേട്ടൻ.... എന്റെ ചക്കരയല്ലേ.... പ്ലീസ്...."
🙄നന്ദൻ അത് കേട്ട് കിളി പോയ പോലെ നിന്നു....!
"ഞാൻ ഒന്ന് ആലോചിക്കട്ടെ...."
സൈം പിച്....!
നന്ദൻ ഫോൺ എടുത്തു ശ്രീയെ വിളിക്കാൻ തുടങ്ങി.... ഇവനിത് എവിടെ പോയി കിടക്കാ....!
ശ്രീയേട്ടന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും ദേവൂട്ടി എല്ലാം മറന്നു പുറത്തേക്ക് ഇറങ്ങി.... നന്ദനും പെണ്ണിന്റെ പിന്നാലെ ഇറങ്ങിയതും പുറത്ത് നഖവും കടിച്ചു നിക്കുന്ന ശ്രീക്കുട്ടിയേ കണ്ട് നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന പോലെ അവൻ അവളെ നല്ലത് പോലെ ഒന്ന് നോക്കി....!
"ശ്രീയേട്ടാ...."😘
അവൾ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചത് കണ്ട് കുഞ്ഞിനെ കയ്യിൽ എടുത്തിരിക്കുന്ന ദാസ് വായും പൊളിച്ചിരുന്നു....!
"ഞാൻ എത്ര നേരായി വിളിക്കുന്നു.... ശ്രീയേട്ടന്റെ ഫോണിന് ഇതെന്തു പറ്റി...."
"അത് വെള്ളത്തിൽ വീണു പോയി....നീ എന്നെ കാത്തിരിക്കുമെന്ന് അറിയാം അത് കൊണ്ടല്ലേ ഞാൻ വന്നത് എന്റെ ദേവൂട്ടി...."
ദാസ് അതൊക്കെ കേട്ട് അവനെ നോക്കി പുച്ഛത്തോടെ ഇരുന്നു....അവൾ അവനെ തന്നേക്കാൾ സ്നേഹിക്കുന്നത് കാണുമ്പോ ഒരു കുശുമ്പ്....!😒
"ശ്രീ നീ ഇവളെ കൊണ്ട് പോവാൻ വന്നതാണോ...."
നന്ദൻ അതും ചോദിച്ചു അവർക്കരികിലേക്ക് വന്നു....!
"ഞാൻ ശ്രീയേട്ടന് കുടിക്കാൻ എടുക്കാം...."
ദേവൂട്ടി കിച്ചണിലേക്ക് പോയതും നന്ദൻ അവനരികിലേക്ക് വന്നു....!
"പിന്നല്ലാതെ...."
"എങ്കിൽ പെട്ടെന്ന് കൊണ്ട് പോയിക്കോ.... അല്ലെങ്കിൽ എന്റെ കഞ്ഞിയിൽ പാറ്റ വീഴാൻ ചാൻസ് ഉണ്ട്...അവർക്ക് ഇന്ന് ഒരുമിച്ച് കിടക്കണം എന്ന്.... അതിനാണോ ഞാൻ കഷ്ടപ്പെട്ട് കല്യാണം കഴിച്ചത്...."
"ഇത് തന്നെ ആയിരുന്നു അവിടെയും അവസ്ഥ.... അത് കൊണ്ട് ഞാൻ വരേണ്ടെന്ന് ഒക്കെ കരുതിയതാ.... എന്റെ പെങ്ങൾ രക്ഷപെടുമല്ലോ.... പക്ഷെ എന്റെ ദേവൂട്ടിയേ കാണാതിരിക്കാൻ പറ്റണ്ടെടാ...."😘
അതിന് നന്ദൻ ഒന്ന് ചിരിച്ചു....!
"നിന്റെ ഇന്നലത്തെ രാത്രിയുള്ള വരവ് ഞാൻ അറിഞ്ഞില്ലെന്നു വേണ്ട.... അച്ഛൻ പ്രേതത്തെ കണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിൽ ആയതാ...."
"അത് പിന്നെ നിനക്ക് ആവാം എങ്കിൽ എനിക്ക് ആയിക്കൂടെ...."
നന്ദൻ ഇളിച്ചു കൊണ്ട് പറഞ്ഞതും ശ്രീ അവനെ തുറിച്ചു നോക്കി....!
"ഏട്ടാ...."
ശ്രീക്കുട്ടി വന്ന് അവനെ കെട്ടിപ്പിടിച്ചതും അവനും അവളെ പുഞ്ചിരിയോടെ ചേർത്തു പിടിച്ചു....!
"ദേവൂട്ടി ഇവിടെ ആയൊണ്ട് അല്ലെ ഏട്ടൻ വന്നത്....അല്ലെങ്കിൽ എന്നെ കാണാൻ വരുമായിരുന്നോ...."
"അല്ലാതെ ഞാൻ എങ്ങാനും വന്നാൽ പിന്നെ വകുപ്പ് വേറെയാവും.... അല്ലെങ്കിൽ തന്നെ അച്ഛന്മാരുടെ കാര്യം നിനക്ക് അറീലെ...."
അവൻ പറഞ്ഞതും പെണ്ണ് ഒന്ന് ചിരിച്ചു....!
ദേവൂട്ടി അവനുള്ള ജ്യൂസും ആയി വന്നതും അവൻ അത് വാങ്ങി....!
"ആ മോനോ.... എപ്പോ വന്നു...."
"കുറച്ചു നേരായി...."
"കല്യാണതിരക്കിൽ എന്തൊക്കെയോ കാണാൻ ഇല്ലെന്ന് പറഞ്ഞു ഇങ്ങേരെ കുറച്ചു സാധനങ്ങൾ നോക്കി എടുക്കുകയായിരുന്നു.... മോൻ ഭക്ഷണം കഴിച്ചോ...."
"മ്മ് കഴിച്ചു...."
അവൻ മാമിയേ നോക്കി പുഞ്ചിരിയോടെ പറഞ്ഞു....!മാമനും പിറകെ വന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് ദേവൂട്ടിയേ നോക്കി....!
"ദേവൂട്ടി എങ്കിൽ നമുക്ക് ഇറങ്ങാം...."
"മ്മ്...."
അവൾ ഒന്ന് മൂളി എല്ലാരേയും വിഷമത്തോടെ ഒന്ന് നോക്കി....!
"ശ്രീക്കുട്ടി ഞാൻ പോവാട്ടോ... നമുക്ക് വേറൊരു ദിവസം എന്റെ മുറിയിൽ ഒരുമിച്ച് കിടക്കാം...."
"മ്മ്...."
ശ്രീക്കുട്ടിയും വിഷമത്തോടെ അവളെ നോക്കി ഒന്ന് മൂളി.... അവൾ ശ്രീയോടൊപ്പം ഇറങ്ങുന്നത് എല്ലാരും വിഷമത്തോടെ നോക്കി നിന്നു....!
"എന്ത് പറ്റി ദേവൂട്ടി വിഷമം ആയോ...."
"മ്മ്....!
പക്ഷെ ശ്രീയേട്ടനെ കാണാത്തത്രയും ഇല്ലാട്ടോ...."
അവൾ പറഞ്ഞതും അവൻ ഒരു ചിരിയോടെ അവളെ നോക്കി....!😍
"ഇനിയും പത്ത് പതിനെട്ടു ദിവസം ഉണ്ടെന്ന് ഓർക്കുമ്പോളാ...."
"ഒന്ന് പോ ശ്രീയേട്ടാ.... അത് കൊണ്ടാ നമ്മൾ ഒന്നായത്...."
"ആണോ.... ഞാൻ നിന്നെ താലി കെട്ടിയതോടു കൂടിയല്ലേ...."
"അതിന് സാധിച്ചത് എന്റെ പ്രാർത്ഥന കൊണ്ടാ...."
അവൾ ബൈക്കിൽ നിന്ന് മുറ്റത്ത് ഇറങ്ങി കൊണ്ട് പറഞ്ഞു....!
"ആയിക്കോട്ടെ എന്റെ ദേവൂട്ടി...."
അവൻ കയ് കൂപ്പി കൊണ്ട് പറഞ്ഞതും അവൾ ചിരിച്ചു.... അവളെയും ചേർത്തു പിടിച്ചു കൊണ്ടവൻ മുറിയിലേക്ക് നടന്നു....!
💕______💕
പാലൊക്കെ ഓൾറെഡി മുറിയിൽ എത്തി.... ശ്രീക്കുട്ടി ചേട്ടത്തിയേ ഒന്ന് ചിരിച്ചു കൊണ്ട് നന്ദന്റെ മുറിയിലേക്ക് കയറിയതും അവൻ ബെഡിൽ ഇരിക്കുന്നത് കണ്ട് അവൾ വാതിൽ പടിയിൽ തന്നെ നിന്നു....!
"ഹ്മ്മ്...."
നന്ദൻ മൈൻഡ് ഇല്ലെന്ന് കണ്ടതും ശ്രീക്കുട്ടി തൊണ്ട അനക്കിയതും നന്ദൻ ഫോണിൽ നിന്ന് തല ഉയർത്തി നോക്കി അവൾക്കരികിലേക്ക് നടന്നു....ഡോർ ലോക്ക് ചെയ്യുന്നത് കണ്ട് അവൾ അവനെ ദയനീയമായി നോക്കി....!
"ഇങ്ങനെ പേടിക്കാതെ പെണ്ണെ.... നിന്നെ ഞാൻ പിടിച്ചു തിന്നാൻ ഒന്നും പോണില്ല...."
അവൾ അവനെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു....!
"നീയൊക്കെ ഇങ്ങനെ പേടിക്കാൻ മാത്രം ഈ ഫസ്റ്റ് നൈറ്റിന് എന്താടി ഇത്ര പ്രത്യേകത...."
🙄ഏ ഒന്നുല്ലേ.... ശ്രീക്കുട്ടി വായും പൊളിച്ചു നന്ദനെ നോക്കിയതും അവൻ അവളെ പിടിച്ചു നടന്ന് ബെഡിൽ ഇരുത്തി....!
"എങ്കിൽ ഞാൻ കിടക്കട്ടെ നന്ദേട്ടാ...."
"അതിന് ഇനിയും ദാരാളം സമയം ഉണ്ട്.... ഇപ്പൊ നീ ഈ പാല് കുടിക്ക്...."
"നന്ദേട്ടൻ കുടിച്ചിട്ട്...."
"നീ കുടിക്കെന്നെ.... നിന്റെ ഈ പേടിയൊന്ന് മാറട്ടെ...."
അവൾ ഇത്തിരി കുടിച്ചതും അവൻ ബാക്കി മുഴുവനും കുടിച്ചു തീർത്തു....!☹️മുഴുവനും കുടിക്കായിരുന്നു.... വല്ലാത്ത ദാഹം....!
"ശ്രീ...ക്കുട്ടി...."😘
അവന്റെ പ്രണയാർദ്രമായ വിളി കേട്ടപ്പോൾ ആണ് പെണ്ണ് പാലിന്റെ ചിന്തയിൽ നിന്ന് ഉണർന്നത്....!
"എന്താ നന്ദേ... ട്ടാ...."
അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ ചോദിച്ചതും അവന്റെ കയ്കൾ അവളുടെ കവിളിൽ തലോടി....!
ദൈവമേ എനിക്ക് ഇത്തിരി ധൈര്യം തരണേ....!😨
അവൻ അവളെ ചുമ്പിക്കാൻ എന്ന പോലെ മുഖം അടുപ്പിച്ചതും പെണ്ണ് ചാടി എണീറ്റു....!
"കാലത്ത് മുതൽ ഒരുങ്ങി കെട്ടി നിന്നതിന്റെയാവും.... എനിക്ക് നല്ല ക്ഷീണം ഉണ്ട്.... ഞാൻ കിടക്കട്ടെ നന്ദേട്ടാ...."
"പിന്നെ നീ കാലത്ത് മുതൽ പറമ്പ് കിളക്കായിരുന്നില്ലേ.... ക്ഷീണം ഒക്കെ ഞാൻ തീർത്ത് തരാം.... എനിക്ക് ഇന്ന് എന്തായാലും ഫസ്റ്റ് നൈറ്റ് വേണം...."😍
😨ദൈവമേ ഇങ്ങേർ രണ്ടും കല്പിച്ചാണല്ലോ....!
"നിനക്ക് ഇത് അറിയാൻ ഉള്ള താല്പര്യം ഒന്നും ഇല്ലേ...."
അതിനവൾ നിഷ്കു ആയി ഇല്ലെന്ന് തലയാട്ടി....!
"അതെന്താ....?!!"
"അത് പിന്നെ ദേവൂട്ടിയുടേതൊന്നും കഴിഞ്ഞിട്ടില്ല.... അതൊക്കെ കഴിഞ്ഞു മതി എനിക്ക്...."😒
"അതിന് മുന്നേ നമുക്ക് നടത്താം ശ്രീക്കുട്ടി.... എന്തെ...."😘
"അത് ഇല്ലേ നന്ദേട്ടാ ഞാൻ വൃതത്തിലാ...."
"ആ പരിപ്പ് ഇവിടെ വേവില്ല മോളെ.... ക്ഷേത്രത്തിന്റെ തൊട്ടടുത്തായിട്ടും നീ അതിന്റെ പടി കേറാറില്ലെന്ന് എനിക്കറിയാം.... ആ നീയല്ലേ വൃതം അനുഷ്ഠിക്കാൻ പോന്നത്.... ഇത് എന്റെ ദേവൂട്ടി പറഞ്ഞു തന്നത് അല്ലെ.... അവൾ കാര്യായിട്ട് വൃതത്തിലാ.... അല്ലാതെ നിന്നെ പോലെ കെട്ടിയോന്റെ അടുത്ത് നിന്ന് രക്ഷപെടാൻ അല്ല...."
അതിനവൾ ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊടുത്തു....!ഇത് ഒരു നടക്ക് പോവില്ലെന്നാ തോന്നുന്നേ... നന്ദന്റെ രണ്ടും കല്പിച്ചുള്ള നിൽപ് കണ്ടപ്പോൾ തന്നെ അവൾ നിന്ന് വിയർക്കാൻ തുടങ്ങി....!
സംഗതി പന്തിയല്ലെന്ന് മനസ്സിൽ ആയ ശ്രീകുട്ടി ബെഡിൽ നിന്ന് എണീക്കാൻ ശ്രമിക്കുന്നതിന് മുന്നേ അവൻ അവളെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി....!
അവളുടെ മുഖം ആകെ അവന്റെ കണ്ണുകൾ ഓടി നടന്നതും അവളിൽ ഭയം മാറി അവിടെ നാണത്തിന് തിരി കൊളുത്തി....!
"ഇങ്ങനെ നോക്കി ദഹിപ്പിക്കാതെ.... എനിക്ക് ഉറങ്ങണം...."
"എന്നിട്ട് നീ ഇന്ന് ഉറങ്ങിയത് തന്നെ...."😘
അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ ചുടുനിശ്വാസത്തിൽ ഒന്ന് പിടഞ്ഞു....!
അവളുടെ അധരങ്ങളിലേക്ക് അവൻ ചുണ്ടുകൾ ചേർത്തതും അവളുടെ കണ്ണുകൾ വിടർന്നു....അവളും അവന്റെ പ്രണയചുംബനത്തിൽ ലയിച്ചു.... നീണ്ട ചുംബനത്തിന് ശേഷം അവൻ അവളിൽ നിന്നും അടർന്നു മാറിയതും രണ്ട് പേരും ഒരു പോലെ കിതച്ചു....!
"നന്ദേ.... ട്ടാ...."😘
അവൾ പ്രണയപരവശയായി വിളിച്ചതും നന്ദൻ ഒന്ന് ചിരിച്ചു....!
"നിനക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട...."
നന്ദൻ കള്ള പരിഭവം നടിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ അധരങ്ങളിൽ തന്റെ ചുണ്ടുകൾ ചേർത്തു.... നന്ദൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയതും അവിടെ തന്നോടുള്ള പ്രണയം മാത്രമേ അവന് കാണാൻ ആയുള്ളൂ....!
അവളുടെ ഇടുപ്പിൽ കൂടി കയ്യിട്ട് അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു അധരങ്ങൾ വീണ്ടും നുണഞ്ഞു.... അവളെയും കൊണ്ട് ബെഡിലേക്ക് വീഴാൻ അധിക സമയം വേണ്ടി വന്നില്ല.... പ്രണയം എന്ന വികാരം മാത്രം ഇരുവരുടെയും സിരകളിൽ നിറഞ്ഞു.... വിവസ്ത്രയാക്കപ്പെടുമ്പോഴും അവൾ അവനെ ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു.... ഇരു മനസും ശരീരവും ഒന്നായി തളർച്ചയോടെ ഇരുവരും പരസ്പരം ഒന്ന് നോക്കിയതും അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി....!❤️
💕______💕
"ശ്രീയേട്ടാ...."😘
"എന്താ ദേവൂട്ടി....?!!"
"ശ്രീയേട്ടന് വിഷമം ഉണ്ടോ.... ഞാൻ വൃതത്തിൽ ആയത് കൊണ്ട്...."
"ഏയ് നിനക്ക് അങ്ങനെ തോന്നിയോ..."
"അപ്പൊ വിഷമം ഇല്ലെന്നാണോ...."
"അതില്ലാതില്ല....!
പക്ഷെ നിന്റെ വൃതം ഒക്കെ തീരുമ്പോഴേക്കും ഞാൻ ചിലതൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്...."
"എന്താ അത്.....?!!"
"അത് സർപ്രൈസ്....!
നീയും ഞാനും മാത്രം ഉള്ള ഒരു സുന്ദര നിമിഷം...."
അവൾ നാണത്തോടെ അവനെ നോക്കിയതും അവനും ഒന്ന് ചിരിച്ചു....!
"ശ്രീയേട്ടാ നമുക്ക് പുറത്തേക്ക് ഒക്കെ ഒന്ന് പോയാലോ എനിക്ക് ഉറക്കം വരുന്നില്ല...."
"അത് വേണോ ദേവൂട്ടി...."
അവൻ ദയനീയമായി ചോദിച്ചു....!
"അതെന്താ...."
"ഇപ്പൊ നീ എന്റെ ഭാര്യയല്ലേ.... ചിലപ്പോൾ ഞാൻ വൃതത്തെ പറ്റി മറന്നു പോവും...."
അത് കേട്ടതും ദേവൂട്ടി അവനെ വായും പൊളിച്ചു നോക്കി....!
"അത് മാത്രം അല്ല അച്ഛൻ അല്ലെങ്കിൽ തന്നെ ഈ വീട് ഒരു പ്രേതാലയം ആണെന്നാ പറയുന്നത്....നമ്മളെ നിഴൽ എങ്ങാനും കണ്ടാൽ പിന്നെ അച്ഛൻ എന്തായി തീരോ എന്തോ...."
"മക്കൾ രണ്ടും കൊള്ളാത്തത് കൊണ്ടല്ലേ മാമന് ഈ ഗതി വന്നത്...."
"അതിന് നീയൊക്കെ തന്നെയാ കാരണം.... എന്നാലും കെട്ടിന്റെ തലേന്ന് എന്തിനാ നിന്റെ കുഞ്ഞേട്ടൻ ഇങ്ങോട്ട് വന്നത് എന്നാ ഞാൻ ആലോചിക്കുന്നത്...."
"സമയം എന്തായി എന്ന് നോക്കാൻ ആവും...."
"അത് എനിക്കറിയാം...."
"ശ്രീയേട്ടൻ എന്റെ മുറിയിൽ വരാറില്ലേ പിന്നെന്താ കുഞ്ഞേട്ടന് വന്നാൽ.... എട്ടും പൊട്ടും തിരിയാത്ത എന്നെ അല്ലെ അന്ന്...."😟
"ഇന്ന് എട്ടും പൊട്ടും തിരിഞ്ഞിട്ടും ഞാൻ നിന്നെ വല്ലതും ചെയ്തോ.... എന്നാലും എന്നോട് ഇത്രയേറെ ഇഷ്ടം ഉണ്ടായിട്ടും ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു...."
"എല്ലാം കണക്ക് ചേർത്തു എന്റെ വൃതം ഒക്കെ കഴിഞ്ഞാൽ തരാന്നെ...."
അവൾ അവന്റെ കയ് എടുത്തു അവിടെ ചുണ്ടുകൾ അമർത്തി കൊണ്ട് പറഞ്ഞു....!
"നീ തന്നില്ലേലും ഞാൻ എടുത്തോളാം.... ഈ ശ്രീദേവിന്റെ പ്രണയം താങ്ങാൻ നീ ഇപ്പോഴേ റെഡി ആയിക്കോ.... അത് ഒരു പക്ഷെ നിനക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും...."
"എന്റെ ശ്രീയേട്ടൻ അല്ലെ.... ഞാൻ സഹിച്ചോളാം...."😍
അവൾ ഒരു ചിരിയോടെ പറഞ്ഞതും അവനും ചിരിയോടെ അവളെ ചേർത്തു പിടിച്ചു കിടന്നു....!
കാലത്ത് എണീറ്റ അവൾ അവനെ ഒരു ചിരിയോടെ നോക്കി നെറ്റിയിൽ ഉമ്മ വെച്ച് ബാത്‌റൂമിലേക്ക് നടന്നു....!
ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥന ഒക്കെ കഴിഞ്ഞു വന്നതും മാമൻ അവൾക്കരികിൽ വന്ന് ചന്ദനം തൊട്ടു....!
അത് കണ്ടതും അവൾ ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു....!
"എനിക്ക് തോന്നുന്നത് നിന്റെ ആങ്ങള എനിക്കെന്തോ കൂടോത്രം ചെയ്തിട്ടുണ്ടെന്നാ....അല്ലെങ്കിൽ ആരും കാണാത്ത പ്രേതത്തിനെ ഒക്കെ ഞാൻ മാത്രം കാണുന്നത് എങ്ങനെയാ...."
അങ്ങേര് ദേവൂട്ടി മുറിയിലേക്ക് പോയത് കണ്ട് നേരെ കിച്ചണിലേക്ക് നടന്നു ഭാര്യയോടായി പറഞ്ഞു....!
"ദേ മനുഷ്യാ ദേവൂട്ടി കേൾക്കേണ്ട... അവളുടെ അച്ഛനെ കുറ്റം പറയുന്നത് കേട്ടാൽ അവൾ അടങ്ങി ഇരിക്കുവോ....നിങ്ങളെ തലമണ്ട തല്ലി പൊളിക്കും.... പറഞ്ഞില്ലെന്ന് വേണ്ട...."
"അവൾ എന്റെ പെങ്ങളെ മോളാ.... ആ ഗുണം അവൾക്കുണ്ട്... അല്ലാതെ നിന്നെയും നിന്റെ ആങ്ങളയെയും പോലെയല്ല...."
"അവിടെയാ സ്വന്തം മോൾ ഇന്നലെ കെട്ടി പോയത് അത് മറക്കണ്ട....അവളിപ്പോഴും എണീറ്റിട്ടു കൂടെയുണ്ടാവില്ല....അങ്ങനെ ഒരു ശീലം പെണ്ണിന്നില്ലല്ലോ...."
"നിന്റെയല്ലേ മോൾ അത്രയ്ക്കൊക്കെ പ്രതീക്ഷിച്ചാൽ മതി.... അവളെ നല്ല ശീലം പഠിപ്പിക്കേണ്ടത് നിന്റെ കടമയല്ലേ...."
"ദേ മനുഷ്യാ കാലത്ത് തന്നെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാതെ പോയെ....ദേവൂട്ടി എന്ത് കരുതും...."
"പിന്നെ അവൾക്ക് അറിയാത്തത് അല്ലെ നിന്റെ സ്വഭാവം...."
"😬എന്റെ സ്വഭാവത്തിന് എന്താ കുഴപ്പം...."
"ഓഹ് നിങ്ങൾ കാലത്ത് തന്നെ തുടങ്ങിയോ.... എന്റെ അമ്മേ എന്റെ പെണ്ണിന് ഇതൊന്നും ശീലം ഇല്ലാത്തതാ അവൾക്ക് പേടിയാവും....പിന്നെ ഇതെങ്ങാനും അവൾ വീട്ടിൽ ചെന്ന് പറഞ്ഞാൽ നിങ്ങൾക്കാ അതിന്റെ കുറച്ചിൽ...."
ശ്രീ പറഞ്ഞതും രണ്ടും പരസ്പരം ഒന്ന് നോക്കി....!
ദേവൂട്ടി താഴേക്ക് വരുന്നത് കണ്ടതും അവൻ ഒന്ന് ചിരിച്ചു.... ഫുഡ് കഴിക്കാൻ ഇരുന്നതും രണ്ടും പിന്നെ സൈലെന്റ് ആയിരുന്നു....!
"മാമാ.... മാമന്റെ പൂക്കൾ ഒക്കെ എനിക്ക് നല്ലത് പോലെ ഇഷ്ടായിട്ടോ.... ഇനി തൊട്ട് ഞാൻ അതിന് വെള്ളം നനച്ചോളാം...."
"ഇങ്ങേർ ആകെ കൂടെ ചെയ്യുന്ന പണിയാ മോളെ അത്...."
"എന്റെ അച്ഛൻ അത് കൂടി ചെയ്യാറില്ല.... അത് വെച്ച് നോക്കുമ്പോ മാമൻ ക്യൂട്ട് അല്ലെ...."
മാമൻ കെട്ടിയോളെയും മോനെയും നോക്കി ഇത്തിരി ഗമയിൽ ഇരുന്നു....!
അത് കണ്ടതും ശ്രീ ഇടതു കയ് നീട്ടി പെണ്ണിന്റെ വയറിൽ ഇക്കിളി ഇട്ടതും പെണ്ണ് ഒന്ന് പിടഞ്ഞു....!
"ഇന്ന് നീ കമ്പനിയിൽ പോന്നുണ്ടോടാ...."
"ആ പോണം.... കുറച്ചു ദിവസം ആയില്ലേ ആ വഴിക്ക് പോയിട്ട്...."
എന്നും പറഞ്ഞു അവൻ എണീറ്റ് ദേവൂട്ടിയേ ഒന്ന് നോക്കി മുറിയിലേക്ക് നടന്നു.... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിൽ ആയെന്ന പോലെ അവളും മുറിയിലേക്ക് പോയി....!
"എന്താ ശ്രീയേട്ടാ...."
"എന്താ....?!!"
"എന്തിനാ എന്നെ വിളിച്ചത് എന്ന്...."
"അതിന് നിന്നെ ഞാൻ വിളിച്ചോ....?!!"
അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ രണ്ടും കയ്യും ഇടുപ്പിൽ വെച്ച് കണ്ണാടിയിൽ നോക്കി റെഡി ആവുന്ന അവനെ തന്നെ നോക്കി നിന്നു....!
"എന്റെ ദേവൂട്ടി എന്നെ ഇങ്ങനെ നോക്കാതെ.... ഇന്നത്തെ എന്റെ പോക്കും നടക്കില്ല നിന്റെ വൃതവും മുടങ്ങും...."
"എങ്കിൽ ഞാൻ പോവാ.... രണ്ടും തെറ്റിക്കണ്ട...."
"ദേവൂട്യേ...."
അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവന്റെ വിളി കേട്ട് ഒന്ന് നിന്നു....!
"എന്റെ പതിവ് തന്നിട്ട് പോയിക്കോ....അല്ലേൽ ചോദിക്കാതെ തരുന്ന നീയാ ഇപ്പൊ നമ്മുടെ കെട്ടിന് ശേഷം നീ എന്നെ പഴയത് പോലെ മൈൻഡ് ചെയ്യുന്നില്ല...."
"അതിനല്ലേ ഞാൻ വന്നത് അപ്പൊ ശ്രീയേട്ടൻ അല്ലെ എന്നെ...."
"അത് ഈ കാന്താരിയുടെ മുഖത്തെ കുറുമ്പ് കാണാൻ അല്ലെ...."
അവളും ഒരു ചിരിയോടെ അവനരികിലേക്ക് നടന്നു....!
"കണ്ണടക്ക് ശ്രീയേട്ടാ അല്ലെങ്കിൽ എനിക്ക് നാണം വരും...."
അത് കേട്ടതും അവൻ ചിരിയോടെ കണ്ണുകൾ അടച്ചു.... അവനോട് ചേർന്ന് നിന്ന് അവളുടെ ചുണ്ടുകൾ ആദ്യം നെറ്റിയിലും പിന്നെ കവിളിലും പിന്നെ മൂക്കിലും പതിഞ്ഞതും അവൻ പുഞ്ചിരിയുടെയും പ്രതീക്ഷയോടെയും നിന്നു....!
അവളുടെ അധരങ്ങൾ തന്റെ ചുണ്ടോട് ചേർന്നതും അവന്റെ കയ് അവളുടെ പിൻകഴുത്തിൽ അമർന്നു.... അവളെ ഒന്ന് കൂടി തന്നിലേക്ക് അടുപ്പിച്ചു കൊണ്ടവൻ അവളുടെ ഇരു ചുണ്ടുകളും മാറി മാറി നുണഞ്ഞു....!
നാവുകൾ തമ്മിൽ കെട്ട് പിണഞ്ഞതും അവളുടെ കയ് അവന്റെ തലയിൽ ആർദ്രമായി തഴുകി....!
ഇത്തിരി കഴിഞ്ഞു അവർ വിട്ടു മാറിയതും രണ്ട് പേരും പരസ്പരം നാണത്തോടെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"എന്നോടൊപ്പം പിടിച്ചു നിൽക്കാൻ ഉള്ള നിലവാരം ഒക്കെ അയി കേട്ടോ...."😍
അതിനവൾ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി....!
"ഇനി ഞാൻ പോട്ടെ.... വന്നിട്ട് ബാക്കി തന്നാൽ മതി...."
"ശ്രീയേട്ടൻ പോയാൽ എനിക്ക് ഇവിടെ ബോർ അടിക്കും...."
"ഇന്ന് ഒരു ദിവസം അല്ലെ....എനിക്കറിയാം കിട്ടിയ ടൈം നീ അച്ഛനെ കയ്യിൽ എടുക്കാൻ ശ്രമിക്കുമെന്ന്....നാളെ തൊട്ട് രണ്ടാളും കോളേജിൽ പോവാൻ റെഡി ആയിക്കോ....ശ്രീക്കുട്ടിയേ വിളിച്ചു പറഞ്ഞേക്ക്.... ഫൈനൽ എക്സാം അടുത്തില്ലെ...."
"മ്മ്...."
അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു ഇറങ്ങിയതും അവൾ വിഷമത്തോടെ നോക്കി നിന്നു....!
"മോൾക്ക് വിഷമം ഉണ്ടോ അവൻ പോയതിൽ...."
"ഏയ് എന്റെ കൂടെ സ്പെൻഡ് ചെയ്യാൻ മാമൻ ഇല്ലേ.... മാമൻ പണ്ട് കോളേജിൽ പോയ കഥയൊക്കെ എനിക്ക് പറഞ്ഞു തരോ...."
"ആ തള്ള് കേൾക്കുന്നതിനേക്കാൾ നല്ലത് മോൾ പോയി വല്ല ബുക്കും എടുത്തു വായിക്കുന്നതാ...."
മാമി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....!
"അത് അവൾ കോളേജിന്റെ പടി കാണാത്ത ദേഷ്യവാ മോളെ..."
"അതെങ്ങനാ അതിന് മുന്നേ നിങ്ങൾ വന്ന് എന്നെ കെട്ടിയില്ലേ...."
😨ദൈവമേ വീട്ടിലെ അവസ്ഥ തന്നെയാണല്ലോ ഇവിടെയും....!
💕_______💕
കണ്ണുകൾ തുറന്ന നന്ദൻ എണീറ്റ് കോട്ട് വായും ഇട്ടു എണീക്കുമ്പോൾ ആണ് അയ്യേ എന്നും പറഞ്ഞു ബെഡിൽ തന്നെ ഇരുന്നത്....ഏതാണ്ട് ഒക്കെ ഓർത്തതും അവൻ പുതപ്പെടുത്തു ചുറ്റി ഒരു ചിരിയോടെ ശ്രീക്കുട്ടിയേ നോക്കി.... അവൾ ഇത് എവിടെ പോയി....!
അവൻ അവളെ തിരക്കി പുറത്ത് പോവാൻ നിന്നതും സ്വയം ഒന്ന് നോക്കി വേണ്ടെന്ന് വെച്ച് ബാത്‌റൂമിലേക്ക് കയറി....!
പുറത്ത് അവളുടെ നഖപ്പാടിന്റെ നീറ്റൽ അനുഭവപ്പെട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....താൻ നേടിയെടുത്ത തന്റെ പ്രണയത്തെ കാണാൻ എന്ന പോലെ അവൻ ഫ്രഷ് ആയി മുറി വിട്ടിറങ്ങി....!
"ഇത് ഇങ്ങനെയാണോ ചേട്ടത്തി...."
"അല്ലെടി.... ഞാൻ നോക്കിക്കോളാം ശ്രീക്കുട്ടി.... ദേവൂട്ടിയും ഇങ്ങനെ തന്നെ ആയിരുന്നു.... പൂരി പരത്തിയാൽ കേരളത്തിന്റെ പല മാപ്പും അതിൽ കാണാം.... ഞങ്ങൾ തല്ലി ഓടിക്കാറാ പതിവ്...."
കിച്ചണിൽ നിന്നുള്ള വോയ്‌സ് കേട്ടതും നന്ദൻ അങ്ങോട്ട് നടന്നു.... ശ്രീക്കുട്ടി ആണെങ്കിൽ പിന്നെ ഇത് എന്നെ കൊണ്ട് പറ്റൂല എന്ന പോലെ അത് അവിടെ വെച്ചതും ഇളിച്ചു നിൽക്കുന്ന നന്ദനെ കണ്ട് അവളുടെ മുഖം നാണം കൊണ്ട് ചുവന്നു....!
"മ്മ് എന്താടാ.... പതിവില്ലാതെ ഇങ്ങോട്ട്....?!!"
🙄അമ്മയുടെ ചോദ്യം കേട്ടപ്പോൾ ആണ് അവന് ബോധം വന്നത്....!
"അ.... അത്.... പിന്നെ ചായ...."
"അത് അങ്ങോട്ട് കൊണ്ട് വന്ന് തരാറല്ലേ പതിവ്...."
വേണ്ടായിരുന്നു.... നന്ദൻ അമ്മയെ നോക്കി വളിച്ച ഇളിയോടെ അങ്ങോട്ട് നടന്നു....!
"ഇങ്ങ് താ മാമി.... ചായ ഞാൻ കൊടുക്കാം...."
എന്നും പറഞ്ഞു അവൾ അമ്മയുടെ കയ്യിൽ നിന്നും കപ്പ് വാങ്ങി നന്ദനരികിൽ വന്നു ചായ നീട്ടി....!
"കാലത്ത് തന്നെ എണീറ്റ് അല്ലെ...."
"മ്മ്...."
"എന്നെ വിളിക്കായിരുന്നില്ലേ...."
"ഞാൻ വിളിച്ചായിരുന്നു.... എന്തൊരു ഉറക്കം ആയിരുന്നു...."
"😍അത് പിന്നെ ക്ഷീണം കൊണ്ടാവും...."
"ഹ്മ്മ്.... ദേവൂട്ടി പറഞ്ഞിട്ടുണ്ട്.... അവളുടെ കുഞ്ഞേട്ടൻ കാലത്ത് എണീറ്റ് കിട്ടാൻ പാടാണെന്ന്...."
"അവൾ പറയാത്തത് ആയി എന്തെങ്കിലും ഉണ്ടോ...."😒
"കയ്യിലിരിപ്പ് പറഞ്ഞിട്ടില്ല... എന്റെ കുഞ്ഞേട്ടൻ പാവം ആണെന്നാ അവൾ പറഞ്ഞത്...."
"😘അത് അങ്ങനെ തന്നെയാണല്ലോ അല്ലെ...."
"അതാണല്ലോ ഞാൻ ഇന്നലെ കണ്ടത്.... ഒന്ന് പോ അവിടന്ന്...."
"നീ മുറിയിലോട്ട് വാ...."😘
"ഒന്ന് പോയെ കാലത്ത് തന്നെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ആയിട്ട്.... എനിക്ക് എങ്ങും വയ്യ...."
"അപ്പൊ നീ വരില്ലേ...."
"എനിക്ക് കിച്ചണിൽ ജോലിയുണ്ട്...."
"കേരളത്തിന്റെ മാപ്പ് ഉണ്ടാക്കാൻ ആണോ....നീ വന്നില്ലെങ്കിൽ ഞാൻ പിടിച്ചു കൊണ്ട് പോവും...."
അച്ഛൻ പേപ്പറിൽ നിന്ന് തല ഉയർത്തി നോക്കിയതും നന്ദൻ സൈലന്റ് ആയി ഇരുന്നു....!ശ്രീക്കുട്ടി ആണെങ്കിൽ ഒരു ചിരിയോടെ അവനെ നോക്കി അപ്പൊ തന്നെ കിച്ചണിലേക്ക് നടന്നു...!
"ഒരു സാദനം വെച്ചാൽ വെച്ചെടുത് കാണില്ല.... ശ്രീക്കുട്ടി...."
നന്ദൻ മുറിയിൽ കിടന്ന് ഏതാണ്ട് ഒക്കെ ചിന്തിച്ചെടുത്തു അങ്ങ് തുടങ്ങി....!🙄
"എന്താടാ കാണാതെ പോയത്... ഞാൻ നോക്കി എടുത്തു തരണോ...."
പ്രതീക്ഷിക്കാതെ അച്ഛൻ വന്ന് ചോദിക്കുന്നത് കേട്ട് നന്ദൻ വായും പൊളിച്ചു നിന്നു....!🙄
"അ.... അത്.... അച്ഛൻ നോക്കിയാൽ ഒന്നും കാണില്ല...."
"എന്താ നന്ദേട്ടാ...."
ശ്രീക്കുട്ടിയുടെ ചോദ്യം കേട്ടതും രണ്ടും അങ്ങോട്ട് നോക്കി....!
"ഇവന്റെ എന്തോ കാണാതെ പോയെന്ന്.... മോൾ നോക്കി എടുത്തു കൊടുക്ക്...."
അച്ഛൻ ഒരുമാതിരി അർത്ഥം വെച്ച് പറഞ്ഞു നന്ദനെ ഒന്ന് കൂടി നോക്കി അവിടെ നിന്ന് പോയതും പെണ്ണ് മുറിയിൽ കയറി അവിടവിടെയായി തിരച്ചിൽ തുടങ്ങി.... നന്ദൻ പെട്ടെന്ന് ചെന്ന് ഡോർ അടച്ചു പെണ്ണിനെ പിറകിൽ കൂടി വട്ടം പിടിച്ചു....!
"നന്ദേട്ടന്റെ എന്താ കാണാതെ പോയത്...."
"എന്റെ ഹൃദയം...."😘
എന്നും പറഞ്ഞു അവൻ അവളെയും എടുത്തു കൊണ്ട് ബെഡിലേക്ക് കിടത്തി അവളുടെ മുകളിൽ സ്ഥാനം പിടിച്ചു...!
"ദേ നന്ദേട്ടാ.... വേണ്ടാട്ടോ...."
അവൾ ദയനീയമായി അവനെ നോക്കി കൊണ്ട് പറഞ്ഞു....!
"എന്ത് വേണ്ടെന്ന് എനിക്ക് വേണം...."😍
അവൾ അവനെ തള്ളി മാറ്റാൻ നോക്കിയതും അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തിയതും അവൾ അവന്റെ നിശ്വാസം താങ്ങാൻ ആവാതെ ഉയർന്നു പൊങ്ങി....!
അവൻ അവളെ ചുംബിച്ചുണർത്തി അവളിലേക്ക് അലിഞ്ഞു ചേർന്നതും അവളും തളർന്നു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....!
"മര്യദക് പൂരി ഉണ്ടാക്കാൻ പഠിച് കൊണ്ടിരുന്ന ഞാൻ ആണ്...."
അവൾ തല ഉയർത്തി അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....!
"ഇന്നലത്തെ ഹാങ്ങ് ഓവർ വിട്ടു മാറിയില്ല അതാടി...."😘
അപ്പൊ തന്നെ പെണ്ണിന്റെ ഫോൺ റിങ് ആയതും പെണ്ണ് ഫോൺ കയ്യിൽ എടുത്തു സ്ക്രീനിലേക്ക് നോക്കി....!
"ദേവൂട്ടി...."
എന്നും പറഞ്ഞു പെണ്ണ് കോൾ അറ്റൻഡ് ചെയ്തതും നന്ദൻ എണീറ്റിരുന്നു....!
"എന്താ ദേവൂട്ടി...."
"നീ എന്ത് ചെയ്യുവാ...."
"അ... അത്... ഞാൻ...."
പെണ്ണ് നന്ദനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....!അവൻ ആണെങ്കിൽ ചിരിച്ചു കൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു....!
"നാളെ തൊട്ട് നമുക്ക് കോളേജിൽ പോയി തുടങ്ങേണ്ട...."
"ആ പോണം...."
"നീയും കുഞ്ഞേട്ടനും ഇങ്ങോട്ട് വരുന്നുണ്ടോ..."
"ഞാൻ നിന്റെ കുഞ്ഞേട്ടന് തന്നെ കൊടുക്കാം നീ ചോദിച്ചു നോക്ക്...."
എന്നും പറഞ്ഞു അവൾ ഫോൺ അവന്റെ കയ്യിൽ വെച്ച് കൊടുത്തു ബാത്‌റൂമിലേക്ക് കയറി....!
"ഹലോ കുഞ്ഞേട്ടാ.... അവൾ എന്താ ഒന്നും പറയാതെ പോയെ...."
"കല്യാണം കഴിഞ്ഞപ്പോഴേക്കും അവൾക്ക് നിന്നെ വേണ്ടതായി കാണും...."
"ഈ....!
കുഞ്ഞേട്ടൻ ശ്രീക്കുട്ടിയെയും കൊണ്ട് ഇന്ന് ഇങ്ങോട്ട് വരുന്നില്ലേ...."
"ഏയ് ഇല്ല...."
"മിണ്ടാതെ വന്നോണം.... അല്ലെങ്കിൽ അറിയാലോ എന്നെ...."
"ഞങ്ങൾ വൈകീട്ട് വരാം പോരെ...."
"മ്മ്.... പിന്നെ കുഞ്ഞേട്ടൻ എന്റെ ഷെൽഫിൽ ഉള്ള ബുക്സ് ഒക്കെ എടുക്കണം.... നാളെ തൊട്ട് കോളേജിൽ പോവാൻ ഉള്ളതാ...."
"ആ നോക്കട്ടെ...."
കോൾ കട്ട് ചെയ്തതും ശ്രീക്കുട്ടി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നതും നന്ദൻ അവളെ നോക്കി നന്നായി ഇളിച്ചു കൊടുത്തു....!
"എന്തെ മുഖത്തൊരു വാട്ടം ഇഷ്ടായില്ലേ...."
"നല്ലത് പോലെ ഇഷ്ടായി.... ഞാൻ എങ്ങനെ അവരെ ഒക്കെ നോക്കും നന്ദേട്ടാ അതാ എന്റെ പേടി...."😟
"നീ ആരെയും നോക്കാതെ കിച്ചണിലേക്ക് പോയിക്കോന്നെ...."
പെണ്ണ് അവനെ ഒന്ന് കൂടി നോക്കി പുറത്തേക്ക് ഇറങ്ങി....!
"കിട്ടിയോ മോളെ...."
"😨എന്ത്....?!!"
അച്ഛൻ ചോദിക്കുന്നത് കേട്ട് പെണ്ണ് ഞെട്ടി കൊണ്ട് ചോദിച്ചു....!
"അവനല്ലേ എന്തോ കാണുന്നില്ലെന്ന് പറഞ്ഞത്...."
"ആ.... അത് കിട്ടി...."
ഇന്നിനി മുറിയിലോട്ട് കേറി പോവാതിരിക്കുന്നതാ നല്ലത്....അതെങ്ങനാ ദേവൂട്ടിയുടെ അല്ലെ ഏട്ടൻ....!🙄
"നന്ദൻ എന്തോ കാണുന്നില്ലെന്ന് പറഞ്ഞു വിളിച്ചതല്ലേ എന്നിട്ട് കിട്ടിയോ...."
😨എന്നെ അങ്ങു കൊല്ല്.... ശ്രീക്കുട്ടി ചേട്ടത്തിയേ നോക്കി വളിച്ച ഒരു ഇളിയോടെ തലയാട്ടി....!
"സാരിയിൽ നീ സ്വീറ്റ് ആൻഡ് ഹോട് ആണ് കേട്ടോ...."
വീട്ടിലേക്ക് ചെല്ലാൻ റെഡി ആവുമ്പോൾ ആണ് നന്ദൻ ശ്രീക്കുട്ടിയേ പിന്നിൽ കൂടി ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞത്....!😍
"ദേവൂട്ടിയെ പോലെ ഒരു പത്തിരുപത് ദിവസം വൃതം എടുത്താൽ മതിയായിരുന്നു...."
"അത് എന്റെ അടുത്ത് ചിലവാകില്ല മോളെ...."
"അപ്പൊ ഏട്ടനോ.... ദേവൂട്ടി വൃതത്തിൽ ആയിട്ടും ഏട്ടൻ ചുമ്മാതിരിക്കുന്നില്ലേ.... അല്ലെങ്കിൽ എങ്ങനെ പ്രേമിച്ചു നടന്നവരാ...."
"അതിന് നിന്റെ ഏട്ടനെ സമ്മതിക്കണം.... എങ്ങനെ പിടിച്ചു നിക്കുന്നു ആവോ.... ഒരു കണക്കിന് അത് നന്നായി.... അല്ലെങ്കിൽ നിന്റെ ഏട്ടൻ ഇപ്പൊ അവളെ...."
"😨നന്ദേട്ടാ...."
"പ്രണയിച്ചു കൊന്നേനെ എന്ന് പറയാൻ വന്നതാടി...."
"മ്മ്...."
പെണ്ണ് ഒന്ന് മൂളിയതും അവനും റെഡിയായി അവൾക്കരികിൽ ചെന്നു....!
"നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ശ്രീക്കുട്ടി...."
"ഉണ്ട്....നന്ദേട്ടനെ പ്രേമിച്ചു നടക്കണം എന്നൊക്കെ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു....എടി പിടി എന്ന് പറഞ്ഞു കല്യാണം കഴിഞ്ഞതൊ പോട്ടെ ഫസ്റ്റ് നൈറ്റ് വരെ കഴിഞ്ഞു...."
"😍സെക്കൻഡും...."
അത് കേട്ടതും അവൾ വായും പൊളിച്ചു അവനെ നോക്കി....!
"കല്യാണം കഴിഞ്ഞാൽ പ്രണയിക്കാൻ പറ്റില്ലെന്ന് നിന്നോട് ആരാ പറഞ്ഞത്...അപ്പോഴല്ലെടി യഥാർത്ഥ പ്രണയം തുടങ്ങുന്നത്.... നമുക്ക് ഇന്ന് തൊട്ട് പ്രണയിച്ചു തുടങ്ങാം...."
"മ്മ്...."😘
അവൾ നാണത്തോടെ തലയാട്ടി....!
"അച്ഛാ ഞങ്ങൾ ഇറങ്ങി...."
"ആ.... ഇരുട്ടുന്നതിനു മുന്പേ വരില്ലേ...."
"ആ വരാം...."
നന്ദൻ ബൈക്ക് സ്റ്റാർട്ട് ചെയ്തതും അവൾ അവനെയും ചുറ്റി പിടിച്ചു പിറകിൽ കേറി ഇരുന്നു....!
"ഐ ലവ് യു നന്ദേട്ടാ...."😘
"എങ്കിൽ നമുക്ക് പോക്ക് ക്യാൻസൽ ചെയ്താലോ..."
"ഞാൻ ആദ്യായിട്ട് നന്ദേട്ടനോടൊപ്പം ബൈക്കിൽ കേറുന്നതിന്റെ എക്സറ്റ്മെന്റിൽ പറഞ്ഞു പോയതാ...."
"ആണോ.... എങ്കിൽ ലവ് യൂ ടു ഡീ...."😍
അവനും അതും പറഞ്ഞു ഒന്ന് ചിരിച്ചു.... രണ്ട് പേരും ഇറങ്ങിയതും ബൈക്കിന്റെ സൗണ്ട് കേട്ട ദേവൂട്ടി അപ്പോഴേക്കും അവരുടെ അടുത്തേക്ക് ഓടി വന്നു....!
"കുഞ്ഞേട്ടാ...."
എന്നും പറഞ്ഞു അവൾ വന്നപാടെ നന്ദനെ കെട്ടിപ്പിടിച്ചു നിന്നു.... അത് കണ്ടതും ശ്രീക്കുട്ടി ഇത്തിരി കുശുമ്പോടെ അവളെ നോക്കി...😟
"നീ എന്താ എന്നെ മൈൻഡ് ചെയ്യാതെ....?!!"
"ഇത് നിന്റെയും കൂടെ വീടല്ലേ കേറി വാടി...."
"ദാ നിന്റെ ബുക്സ്...."
അവൾ ഇളിച്ചു കൊണ്ട് ശ്രീക്കുട്ടിയുടെ കയ്യിൽ നിന്ന് ബുക്ക് വാങ്ങി...!
"നാളെ സൈം പ്ലേസ് സൈം ബസ്....ഓകെ... പക്ഷെ ഒരു വിത്യാസം ഞാൻ നിന്റെ സ്ഥാനത്തും നീ എന്റെ സ്ഥാനത്തും ആണെന്ന് മാത്രം...."
"മ്മ്..."
"ഇതാ പറയുന്നേ ഏട്ടന്മാരെ പ്രേമിക്കരുത് എന്ന്...."
എന്നും പറഞ്ഞു രണ്ടും അകത്തേക്ക് നടന്നതും നന്ദൻ രണ്ടിനെയും നോക്കി ഒന്ന് ഇളിച്ചു...!
ശ്രീ കൂടി വന്നതും ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞതും ദേവൂട്ടി പെണ്ണിനേയും കൊണ്ട് മുറിയിലേക്ക് നടന്നു....!
"എന്തായെടി ഫസ്റ്റ് നൈറ്റ് കഴിഞ്ഞോ...."
"മ്മ്.... നിന്നെ പോലെ വല്ല വൃതവും മതിയായിരുന്നു...."
"അതെന്താ.... ഇതിപ്പോ കഴിഞ്ഞെന്ന് കരുതി സമദാനിക്കാലോ....എന്റെ കാര്യം അങ്ങനെയാണോ....!"
"പേടിക്കാൻ ഒന്നുല്ലെടി...."
പക്ഷെ ശ്രീയേട്ടനെ പേടിക്കണം.... ആള് ഒടുക്കത്തെ റൊമാൻസ് ആണ്....!
"അളിയാ പെങ്ങൾ ഇപ്പോഴും വൃതത്തിൽ തന്നെയാണോ...."😍
"പോടാ....ദൈവത്തിന്റെ കാര്യം ആയോണ്ടാ അല്ലെങ്കിൽ അവൾ വിവരം അറിഞ്ഞേനെ...."
"നിന്റെ പെങ്ങൾക്ക് പിന്നെ വൃതം ഒന്നും ഇല്ലാത്തോണ്ട് നമ്മളെ കാര്യം നടന്നു...."
നന്ദൻ ഇളിയോടെ പറഞ്ഞതും ശ്രീ അവനെ ഒന്ന് നോക്കി....!
"എനിക്ക് നിന്നെ പോലെ ആക്രാന്തം ഒന്നും ഇല്ല...."
"അവൾ വൃതത്തിൽ ആയാണ്ട് അല്ലെ....അല്ലെങ്കിൽ ഇപ്പൊ കാണായിരുന്നു....!"
നന്ദൻ അവനെ ആക്കികൊണ്ട് പറഞ്ഞതും അവൻ നന്ദനെ തുറിച്ചു നോക്കി....!
ശ്രീക്കുട്ടിയും ദേവൂട്ടിയും കൂടി തനിച്ചുള്ള സംസാരം ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നതും നന്ദൻ എണീറ്റ് പോവാം എന്ന പോലെ പെണ്ണിനെ നോക്കി തലയാട്ടി....!
"അപ്പൊ നാളെ കാണാം... ബൈ..."
ദേവൂട്ടിയും ശ്രീക്കുട്ടിയും കെട്ടിപ്പിടിച്ചു പറഞ്ഞതും നന്ദനും ശ്രീയും അത് നോക്കി ഒരു പോലെ പുഞ്ചിരിച്ചു....!❤️
"അച്ഛാ അമ്മേ...."
"മ്മ്....പോയിട്ട് വാ മക്കളെ..."
നന്ദൻ ബൈക്ക് എടുത്തതും അവൾ പിറകിൽ ഇരുന്നു അവരെ ഒക്കെ വിഷമത്തോടെ നോക്കി റ്റാറ്റാ കാണിച്ചു.... അവർ കണ്മുന്നിൽ നിന്ന് മറഞ്ഞിട്ടും ദേവൂട്ടി വിഷമത്തോടെ അങ്ങനെ തന്നെ നിൽക്കുന്നത് കണ്ട് ശ്രീ അവൾക്കരികിൽ ചെന്നു....!
"എന്ത് പറ്റി ദേവൂട്ടി...."
"ഒന്നുല്ല ശ്രീയേട്ടാ...."😟
എന്നും പറഞ്ഞു അവൾ ശ്രീയെ നോക്കിയതും അവൻ ഒരു ചിരിയോടെ അവളുടെ നിറഞ്ഞു വന്ന കണ്ണ് തുടച്ചു....!
"നീ വാ...."
അവൻ അവളെയും കൊണ്ട് അകത്തേക്ക് നടന്നു....!മുറിയിൽ എത്തിയതും ദേവൂട്ടി അവന്റെ ചുണ്ടിലേക്ക് തന്റെ അധരങ്ങൾ ചേർത്തു വെച്ചു....അവന്റെ ഇരു ചുണ്ടുകളും അവൾ മാറി മാറി നുണഞ്ഞു....ദീർഘ ചുംബനത്തിന് ശേഷം അവൻ കണ്ണും മിഴിച്ചു അവളെ നോക്കി....!
"ഇന്നെന്ത് പറ്റി എന്റെ ദേവൂട്ടിക്ക് ഇങ്ങനെ ഒന്ന് തോന്നാൻ...."😘
"അത് കുഞ്ഞേട്ടന്റെയും ശ്രീക്കുട്ടിയുടെയും ഫസ്റ്റ് നൈറ്റ് കഴിഞ്ഞെന്ന്....അപ്പൊ പിന്നെ ശ്രീയേട്ടന് ഞാൻ ഇങ്ങനെ ഒന്നെങ്കിലും തരണ്ടേ...."
"അതാണല്ലേ കാര്യം....അത് മാത്രം പോരാ എനിക്ക്...."
അവൻ കള്ളചിരിയോടെ പറഞ്ഞു....!
"അത് പിന്നെ....ഞാൻ...."
അവൾ തല ചൊറിഞ്ഞു കൊണ്ട് ഒന്നും പറയാൻ ആവാതെ നിന്നു....!അത് കണ്ടതും അവൻ അതെ ചിരിയോടെ അവൾക്കരികിലേക്ക് ഒന്ന് കൂടി നീങ്ങി....!
"കണ്ണടക്ക്...."
"എന്തിനാ ശ്രീയേട്ടാ....?!!"
"അടക്ക് ദേവൂട്ടി...."
അവൾ കണ്ണുകൾ അടച്ചതും അവളുടെ സാരി നീക്കി വയറിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞതും അവൾ പിടച്ചിലോടെ അവന്റെ തല മുടിയിൽ കോർത്തു പിടിച്ചു....!
അവന്റെ നാവും പല്ലും അവളുടെ വയറിൽ ഓടി നടന്നതും അവൾ ഒന്ന് അനങ്ങാൻ പോലും ആവാതെ നിന്നു....!
"ശ്രീ.... യേ.... ട്ടാ...."
അവൾ വികാര പരവശയായി വിളിച്ചതും ശ്രീ ഒന്ന് കൂടി അവിടെ ചുണ്ടുകൾ അമർത്തി പതിയെ എണീറ്റ് അവളുടെ നെറ്റിയിൽ ചുംബിച്ചതും അവൾ കണ്ണുകൾ തുറന്നു അവനെ നോക്കി....!
"അവരുടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞു എന്ന് കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇതാട്ടോ...."
അവൾ അപ്പോഴും കിതപ്പ് മാറ്റാൻ ശ്രമിക്കുന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു....!
"നമ്മുടെ ഫസ്റ്റ് നൈറ്റിന് നീ എങ്ങനെ പിടിച്ചു നിൽക്കും.... ഞാൻ ഒന്ന് ചുംബിച്ചപ്പോഴേക്കും ഇതാണോ നിന്റെ അവസ്ഥ...."
അത് കേട്ടതും അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു നിന്നു....!
"ഐ ലവ് യൂ ദേവൂട്ടി..."😘
"ഞാൻ കരുതി എന്റെ വൃതം മുടങ്ങിയെന്ന്...."
"അത് ഞാൻ ആയിട്ട് മുടക്കില്ല.... നീയായിട്ട് മുടക്കിയാൽ പിന്നെ എന്നെ കുറ്റം പറയരുത്...."
അവൻ കള്ള ചിരിയോടെ പറഞ്ഞതും അവൾ ദയനീയമായി അവനെ നോക്കി...!
"ഇങ്ങനെ ഒക്കെ കാണിച്ചാൽ എങ്ങനാ...."
"നീയല്ലേ തുടക്കം ഇട്ടത്...."
"അത് പിന്നെ ശ്രീയേട്ടനെ കാണുമ്പോ ഞാൻ അങ്ങനെയാ...."
"അത് അങ്ങനെ തന്നെ മതി.... വൃതം മുടങ്ങാതെ ഞാൻ നോക്കിക്കളാം പോരെ...."
അവൾ നാണത്തോടെ തലയാട്ടിയതും അവനും ഒന്ന് ചിരിച്ചു....!
💕_______💕
ശ്രീക്കുട്ടി വന്നപാടെ നാളെ കോളേജിലേക്ക് പോവാൻ ഉള്ള ബുക്ക് എല്ലാം എടുത്തു വെക്കൽ ആണ്.... ഇപ്പൊ തീരും എന്ന് കരുതി കുറെ സമയം ആയി നന്ദൻ ഫോൺ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്....!
"ഇത് വരെ കഴിഞ്ഞില്ലേ...."
നന്ദൻ ഫോണിൽ നിന്ന് തല ഉയർത്തി ചോദിച്ചതും പെണ്ണ് കാര്യായിട്ട് എന്തോ തിരയുകയാണ്....!
"നന്ദേട്ടൻ കിടന്നോ ഞാൻ ഇതൊന്ന് നോക്കട്ടെ...."
"എന്താ അതിന് മാത്രം അതിൽ...."
"അത് പിന്നെ ഞാൻ നന്ദേട്ടന് എപ്പോഴേലും തരാമെന്ന് കരുതി ഒരു ലവ് ലെറ്റർ എഴുതി വെച്ചിരുന്നു അത് നോക്കുവാ...."
"🙄ലവ് ലെറ്ററാ...."
"മ്മ് നന്ദേട്ടനോടുള്ള എന്റെ ഇഷ്ടം അറിയിക്കാൻ പഴയ ഒരു സിനിമ കണ്ടപ്പോൾ തോന്നിയതാ...."
😍അത് കേട്ടതും നന്ദൻ ഒരു ചിരിയോടെ അവൾക്കരികിൽ ഇരുന്നു അത് തിരയാൻ തുടങ്ങി....!
"നിന്റെ കയ്യിൽ എന്റെ നമ്പർ ഒന്നും ഇല്ലേ.... ഒരു മെസേജ് വിട്ടാൽ മതിയായിരുന്നല്ലോ...."
"അത് നന്ദേട്ടന്റെ കയ്യിൽ ഉണ്ടായിരുന്നില്ലേ...."
"ആ ഉണ്ടായിരുന്നു.... പിന്നെ ഞാൻ കരുതി നീ പറയട്ടെ എന്ന്...."
"നന്ദേട്ടൻ ഒരു ദുഷ്ടനാ...."
"അപ്പൊ നിന്റെ ഏട്ടനോ.... അവൻ എന്റെ പെങ്ങളെ ഏഴു വർഷമാ പിന്നാലെ നടത്തിച്ചത്...."
അവനും അവളോടൊപ്പം ഉള്ള തിരച്ചിലോടെ തന്നെ പറഞ്ഞു....!
"അതിന് ദേവൂട്ടി വൃതത്തിൽ ആണെന്ന് പറഞ്ഞു ഏട്ടനെ നല്ലത് പോലെ ശിക്ഷിക്കുന്നുണ്ട്.... അത് പോലെ ഞാനും ചെയ്യണം ആയിരുന്നു...."
"അത് എന്റെ അടുത്ത് നടക്കില്ല മോളെ...."
ഏതോ തിരച്ചിലിൽ നന്ദന്റെ കയ്യിൽ അവൾ ഭദ്രമായി മടക്കി വെച്ച പേപ്പർ കണ്ടതും അവൻ അത് കയ്യിൽ എടുത്തു അവളെ നോക്കി ഒന്ന് ചിരിച്ചു....!
"അതിങ് താ നന്ദേട്ടാ ഇനി അതിന്റെ ആവശ്യം ഒന്നും ഇല്ല...."
അവൾ വാങ്ങാൻ നോകിയെങ്കിലും അവൻ കയ് ഉയർത്തി പിടിച്ചു അവൾക്ക് കൊടുക്കാതെ തന്നെ അത് തുറന്ന് വായിക്കാൻ തുടങ്ങി....അവൾ അവന്റെ പിന്നാലെ നടന്ന് അത് വാങ്ങാൻ ആവാതെ ക്ഷീണത്തോടെ ബെഡിൽ ഇരുന്നതും നന്ദൻ അത് മുഴുവനും വായിച്ചു അവൾക്കരികിൽ ഇരുന്നു....!
"നിനക്ക് എന്നോട് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നോ ശ്രീക്കുട്ടി...."😘
"മ്മ്...."
"ഐ ലവ് യൂ ശ്രീക്കുട്ടി...."
അവൻ അവളെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കയ്യും അവനെ വരിഞ്ഞു മുറുക്കി.... അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി വീണ്ടും ഒരു പ്രണയവേഴ്ചയിലേക്ക് വീണു....!❤️
💕_______💕
കാലത്ത് എണീറ്റ് ദേവൂട്ടി ക്ഷേത്രത്തിൽ പോയി വന്ന് കോളേജിലേക്ക് പോവാൻ റെഡി ആവുകയാണ്....!
"ഞാൻ കൊണ്ട് വിടണോ...."
"വേണ്ട ശ്രീയേട്ടാ.... ഞാനും ശ്രീക്കുട്ടിയും പഴയ പോലെ ബസിൽ പോയിക്കോളാം..."
"ആ ബസിലെ കണ്ടക്റ്റർ നിന്നോട് എങ്ങനാ...."
🙄അത് കേട്ടതും പെണ്ണ് അവനെ നല്ലത് പോലെ നോക്കി....!
"എനിക്കിപ്പോ ആങ്ങളയേ പോലെയാ...."
"എങ്കിൽ അവന് കൊള്ളാം...."
"ഇനി മേലാൽ ശ്രീയേട്ടന്റെ ബൈക്കിൽ ആ സിമിയേ എങ്ങാനും കേറ്റിയെന്ന് ഞാൻ അറിഞ്ഞാൽ ഈ ദേവൂട്ടി ആരാണെന്ന് ശ്രീയേട്ടനും അറിയും...."
"അമ്പോ നിനക്ക് ഇത്രയ്ക്കും കലിപ്പ് ഒക്കെ ഉണ്ടോ...."
"ഉണ്ടോ എന്നോ.... അന്ന് എന്റെ കണ്മുന്നിൽ വെച്ച് ശ്രീയേട്ടൻ അവളെയും കൊണ്ട് പോയപ്പോൾ അവളെ എനിക്ക് കൊല്ലാനാ തോന്നിയത്...."😬
"എന്നിട്ടാണോ നീ അന്ന് എനിക്കൊരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞത്...."
"ഞാൻ അങ്ങനെ പലതും പറയും....ശ്രീയേട്ടൻ എന്ത് ചെയ്താലും പെണ്ണുങ്ങളും ആയി അടുപ്പം വേണ്ട കേട്ടല്ലോ...."
"കേട്ടു എന്റെ ദേവൂട്യേ...."
"മ്മ്.... എന്നാൽ ഞാൻ പൊക്കോട്ടെ ശ്രീയേട്ടാ...."
"പതിവ് തരാൻ ഉള്ളത് തന്നിട്ട് പോയിക്കോ എന്റെ ദേവൂട്ടി...."
അപ്പോഴാണ് അങ്ങനെ ഒരു ഡീൽ ഉണ്ടെന്ന് അവൾ ഓർത്തത്....!അവന്റെ അരികിൽ ചെന്ന് അവനെ ഒന്ന് നോക്കി അവന്റെ വശ്യമായ ചിരി കണ്ട് അവൾ നാണത്തോടെ അവനെ നോക്കി....!
"കവിളിൽ തന്നാൽ മതിയോ ശ്രീയേട്ടാ...."😟
"അന്ന് ഞാൻ ചോദിച്ചത് കവിളിൽ എങ്കിലും ജസ്റ്റ് ഒന്ന് തന്നോട്ടെ എന്ന് കരുതിയാ.... പക്ഷെ നീ കേറി ലിപ്പിലാ തന്നത്....അത് കൊണ്ട് അവിടെ തന്നെ മതി...."
"മ്മ്.... എന്നാൽ കണ്ണടക്ക്.... എനിക്ക് നാണം വരും...."
"അതിന്റെ ആവശ്യം ഇല്ല.... ഇപ്പോഴേ ഇങ്ങനെ നാണിച്ചാൽ ഫസ്റ്റ് നൈറ്റ് നീ എന്തോ ചെയ്യും...."😍
അവൻ ചിരിയോടെ പറഞ്ഞു കയ്യും കെട്ടി നിന്നതും പെണ്ണ് അവനിലേക്ക് അടുത്ത് തന്റെ അധരങ്ങൾ അവന്റെ ചുണ്ടോട് ചേർത്തു.... അവിടെ അമർത്തി ചുംബിച്ചു വിട്ടു മാറുന്നതിനു മുന്നേ അവൻ അവളുടെ അധരങ്ങളെ കടിച്ചെടുത്തു.... അവളുടെ കീഴ്ച്ചുണ്ടിൽ അവൻ ചെറുതായി പല്ലുകൾ അമർത്തിയതും അവൾ പിടഞ്ഞു കൊണ്ട് അവന്റെ തോളിൽ അമർത്തി പിടിച്ചു.... അവളെ വിട്ടു മാറിയതും നാണത്തോടെ ഉള്ള അവളുടെ നിൽപ് കണ്ട് അവൻ അവളുടെ മുഖം കയ്യിൽ എടുത്തു....!
"നിന്റെ ഓരോ ചുംബനവും നിന്നെ കൂടുതൽ അറിയാൻ ഉള്ള എന്റെ ആഗ്രഹം ഉണർത്തുന്നു ദേവൂട്ടി.... അതിനിനിയും ദിവസങ്ങൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴാ...."
"നല്ല വിഷമം ഉണ്ടല്ലേ.... അപ്പൊ ഏഴു വർഷം ഞാൻ പിന്നാലെ നടന്ന് എന്നെ മൈൻഡ് ചെയ്യാതിരുന്നപ്പോൾ എനിക്ക് എന്ത് മാത്രം വിഷമം ഉണ്ടായികാണും.... അതിനുള്ള ചെറിയ ഒരു ശിക്ഷയായി കരുതിയാൽ മതി...."
"അപ്പൊ നീ മനഃപൂർവം ആണല്ലേ....ഞാൻ വിചാരിച്ചാൽ നീ നിന്റെ വൃതം പോലും മറക്കുന്നത് കാണണോ...."
"ചതിക്കല്ലേ ശ്രീയേട്ടാ....എന്റെ നല്ല ശ്രീയേട്ടൻ അല്ലെ...."
അതിനവൻ ചിരിച്ചു കൊണ്ട് അവളുടെ സീമന്തരേഖയിൽ അമർത്തി ചുംബിച്ചു....!
"ഇനി പോയിക്കോ.... അല്ലെങ്കിൽ വൃതം...."
അത് കേട്ടതും പെണ്ണ് ഒരു ഓട്ടത്തിന് മുറിയിൽ നിന്ന് ഇറങ്ങി.... പോയ പോലെ വന്ന് അവന്റെ കവിളിൽ ചുംബിച്ചു അതെ പോലെ തന്നെ തിരിഞ്ഞോടി....!അത് കണ്ടതും ശ്രീ ഒരു ചിരിയോടെ നിന്നു....!
"എത്ര നേരായി ഞാൻ ഇവിടെ നിക്കുന്നു എന്ന് അറിയോ...."
ദേവൂട്ടിയേ കണ്ടപാടെ ശ്രീക്കുട്ടി അവളെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....!
"ഞാനും ഡെയ്‌ലി ഇങ്ങനെ തന്നെ ആയിരുന്നു.... ഇപ്പൊ മനസ്സിൽ ആയല്ലോ നിനക്ക്...."
"ആയി...."
രണ്ടും പഴയ പോലെ ഓരോന്ന് പറഞ്ഞു നടക്കാൻ തുടങ്ങി....!
"നിങ്ങൾ കോളേജിൽ പോയി തുടങ്ങിയോ...."
"ആ ഭാസിയേട്ടാ....ഫൈനൽ എക്സാം അടുത്തു...."
"ആണോ....നല്ലത് പോലെ ദേവൂട്ടി പഠിക്കണം...."
"മ്മ്...."
"ഓ നീ മാത്രം പഠിച്ചാൽ മതിയോ.... എന്നോട് കൂടി അങ്ങേർക്ക് പറഞ്ഞാൽ എന്താ...."😒
ശ്രീക്കുട്ടി കുശുമ്പോടെ ദേവൂട്ടിയോടായി പതിയെ പറഞ്ഞതും അവൾ ഇളിച്ചു കൊടുത്തു....!
അവൻ അവരെ നോക്കി ചിരിച് കൊണ്ട് അവിടന്ന് പോയതും ശ്രീദേവ് തന്റെ ബൈക്കിൽ വരുന്നത് കണ്ട് ദേവൂട്ടി പഴയ പോലെ എക്സ്പ്രഷൻ ഇട്ടു നിന്നു....!
"ഓഹ് മൈ ലവ്...."😘
"ഓഹ് മൈ ഹസ്ബൻഡ് എന്ന് പറയെടി...."
"പക്ഷെ ഇപ്പോഴും ശ്രീയേട്ടൻ എന്റെ ലവർ ആടി...."
അവൾ നെഞ്ചിൽ കയ് വെച്ച് കൊണ്ട് പറഞ്ഞു.... അവനും അവൾക്കരികിൽ ബൈക്ക് നിർത്തി അവളെ ഒന്ന് ഉഴിഞ്ഞു നോക്കി....!
"നിന്റെ താലി എവിടെ....?!!"
"ദേ.... എന്താ...."
"അത് ഡ്രെസ്സിനുള്ളിൽ ഒളിപ്പിക്കാൻ ഉള്ളതല്ല...."
ഇനിയും വല്ലവനും അവളെ നോക്കുന്നത് അവന് ഓർക്കാൻ കൂടി വയ്യ.... അത് കണ്ടാൽ പിന്നെ ഒരുത്തനും തിരിഞ്ഞു നോക്കില്ലെന്ന് അവനറിയാം....!
"വല്ല കള്ളനും തട്ടി പറിച്ചെടുത്തു ഓടേണ്ടെന്ന് കരുതിയാ...."
അവൾ അത് ടോപ്പിനുള്ളിൽ നിന്ന് പുറത്തെടുത്തിട്ട് കൊണ്ട് പറഞ്ഞു....!ശ്രീദേവ് എന്ന പേരിൽ ഉള്ള അവന്റെ താലി അവളുടെ മാറിൽ ഊർന്ന് വീണതും അവൻ പുഞ്ചിരിച്ചു....!
"ഈ താലി പൊട്ടിച്ചെടുക്കാൻ ഉള്ള ധൈര്യം ഒന്നും ആർക്കും ഇല്ല...."
അത് കേട്ടതും അവൾ അവനരികിൽ മുഖം കുനിച്ചു....!
"എന്റെ ശ്രീയേട്ടാ ഇങ്ങനെ കലിപ്പ് ആവാതെ.... എനിക്കിത് ആളെ കാണിക്കുന്നതിനേക്കാൾ ഇഷ്ടം എന്റെ മാറിൽ ഒട്ടി ചേർന്ന് കിടക്കാനാ....എന്റെ ഹൃദയത്തിൽ ശ്രീയേട്ടന്റെ മുഖം മാത്രമാണ്.... അത് പോലെ എന്റെ ദേഹത്ത് ശ്രീയേട്ടന്റെ പേരും...."😘
അവനും അത് കേട്ട് അവളെ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രണയ ഭാവത്തോടെ നോക്കി....!
അവൾ ആ താലി കയ്യിൽ എടുത്തു അവന്റെ പേരിൽ അമർത്തി ചുംബിച്ചു അത് ടോപ്പിനുള്ളിലായി മാറിലേക്ക് തന്നെ ചേർത്തതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....!
അവൾ ബസ് കയറി പോവുന്നത് വരെ അവൻ അവിടെ തന്നെ നിന്നു....!
ക്ലാസ് ഒക്കെ പഴയത് പോലെ തന്നെ അവർ എൻജോയ് ചെയ്തു.... കോളേജിന് മുന്നിലും ബസിലും ഒക്കെ ദേവൂട്ടിയേ നോക്കാൻ മാത്രം നിൽക്കുന്നവന്മാർ ഒക്കെ പെണ്ണിന്റെ നെറ്റിയിലെ കുങ്കുമം കണ്ട് ശോകമൂകമായി ഇരുന്നു....😒
"ഇതിൽ ചില അവന്മാർ നിന്റെ മാരേജ് കഴിഞ്ഞത് മനസ്സിൽ ആയിട്ട് വല്ലാത്ത സങ്കടത്തിൽ ആണോ എന്നൊരു ഡൌട്ട്...."
ശ്രീക്കുട്ടി പറഞ്ഞതും പെണ്ണ് എല്ലാവന്മാരെയും തല ഉയർത്തി നോക്കി.... ഇത് വരെ മൈൻഡ് ഒന്നും ചെയ്തിട്ടില്ലേലും ഇന്ന് നല്ല ഇളി തന്നെ കൊടുത്തു....!ഇനി എന്തിനാ എന്ന പോലെ അവന്മാർക്ക് വലിയ മൈൻഡ് ഇല്ല....!
"ദേവൂട്ടി ദേ ഏട്ടൻ...."
അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു....!ബൈക്കും ചേർന്ന് നിൽക്കുന്ന ശ്രീയേട്ടനെ അവൾ കണ്ണ് നിറച്ചു നോക്കി ഏതോ ലോകത്തെന്ന പോലെ നിന്നു....!
"ലവ് യൂ ശ്രീയേട്ടാ...."😘
പെണ്ണ് അതെ നിൽപ്പിൽ തന്നെ പറഞ്ഞു.... ശ്രീക്കുട്ടി അവളെ ഒന്ന് നോക്കി ചിരിച്ചു.... ഇവൾക്ക് ഏട്ടൻ എന്ന് വെച്ചാൽ ഭ്രാന്ത് ആണല്ലോ ദൈവമേ....!🙄
രണ്ടും ശ്രീയേട്ടനടുത്തേക്ക് നടക്കുമ്പോ ആണ് നന്ദൻ അവർക്ക് മുന്നിൽ ബൈക്കിൽ ആയി വന്നത്....നന്ദനെ കണ്ടതും ശ്രീക്കുട്ടിയും പുഞ്ചിരിച്ചു....!
"കുഞ്ഞേട്ടൻ എന്താ ഇവിടെ....?!!"
"നിന്റെ ശ്രീയേട്ടൻ എന്തിനാണോ വന്നത് അതിന് തന്നെയാ ഞാനും വന്നത്...."
"അതിന് പൂവാലന്മാർക്ക് ഇവിടെ പ്രവേശനം ഇല്ലല്ലോ കുഞ്ഞേട്ടാ...."
ദേവൂട്ടി രണ്ട് കയ്യും ഇടുപ്പിൽ വെച്ച് കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു....!
"ഇനി എനിക്ക് ധൈര്യം ആയിട്ട് വരാടി.... എന്റെ ഭാര്യ ഇവിടെ അല്ലെ...."
"അല്ല എന്താ രണ്ടിന്റെയും ഉദ്ദേശം...."
"ശ്രീ വിളിച്ച് ഒരു മൂവിക്ക് പോയാലോ എന്ന് ചോദിച്ചു.... അപ്പൊ പിന്നെ...."
"മ്മ്.... എങ്കിൽ പോവാം...."
എന്നും പറഞ്ഞു ദേവൂട്ടി ശ്രീയേട്ടനരികിൽ നടന്നതും നന്ദൻ നോക്കുമ്പോൾ ശ്രീക്കുട്ടി ഏതോ ചിന്തയിൽ ആണ്....!
"നീ ആരെയും നോക്കി നിക്കാ.... കേറെടി...."
നന്ദൻ അവളോടായി പറഞ്ഞതും പെണ്ണ് അപ്പൊ തന്നെ നന്ദന്റെ തോളിൽ കയ് വെച്ച് അവന്റെ പിന്നാലെ കേറി ഇരുന്നതും അവൻ ശ്രീയെ ഒന്ന് നോക്കി ബൈക്ക് എടുത്തു....!
"വരുന്നില്ലെ ശ്രീയേട്ടാ...."
ബൈക്കിനടുത്തേക്ക് എത്തിയെങ്കിലും ശ്രീ അതെ നിൽപ് തന്നെയാണെന്ന് കണ്ട് ദേവൂട്ടി ചോദിച്ചു....!
"ഇവന്മാരൊക്കെ ആരെ നോക്കാൻ നിക്കുവാ...."
"ആ എനിക്ക് അറീല.... ഏതെങ്കിലും പെണ്ണിനെ ആയിരിക്കും...."😟
"മ്മ്...."
അവൻ ഒന്ന് മൂളി ബൈക്കിൽ കേറി ഇരുന്നു....!
"ഡാ ഇവനാണോ ആ പെണ്ണിനെ കെട്ടിയെ.... അവന്റെ ഒക്കെ ഒരു യോഗം...."
അത് കേട്ട് ദേവൂട്ടി ഒരു വളിച്ച ഇളിയോടെ അവനെ നോക്കിയതും അവൻ കാറ്റ് പോലെ ഇറങ്ങി അവർക്കരികിൽ ചെന്നതും പെണ്ണ് വായും പൊളിച്ചു നിന്നു....!
"അപ്പൊ മക്കൾ എന്റെ പെണ്ണിനെയും നോക്കിയാ നിൽപ് അല്ലെ.... അവൾ എന്റെ ഭാര്യ മാത്രം അല്ല എന്റെ പ്രണയം കൂടിയാ.... എന്റെ ജീവനും എന്റെ ജീവിതവും എല്ലാം അവൾ ആണ്.... അവളെ ഞാൻ അല്ലാതെ മറ്റാരും ഒന്ന് നോക്കുന്നത് പോലും എനിക്കിഷ്ടം ഇല്ല...."
അവൻ അതും പറഞ്ഞു ഒന്ന് തിരിഞ്ഞതും ദേവൂട്ടി ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു.... അവന്മാരെ കാര്യം തീർന്നെന്ന് കരുതിയതാ....!😒
തിരിഞ്ഞു നടന്ന അവൻ ഒന്ന് നിന്നു രണ്ടിന്റെയും കരണം നോക്കി ഒന്ന് കൊടുത്തതും ദേവൂട്ടി എല്ലാം കയ്യീന്ന് പോയ പോലെ നിന്നു....!
"ഇനി ഒരിക്കൽ കൂടി ഈ കോളേജ് പരിസരത് കണ്ടാൽ ഇതാവില്ല അവസ്ഥ...."
ഇനി എന്ത് അവസ്ഥ.... 😟രണ്ടിന്റെയും മൂക്കിൽ നിന്ന് വരെ ബ്ലഡ് വന്നു....!രണ്ടും അനുസരണയോടെ തലയാട്ടിയതും അവന്മാരെ അവസ്ഥ കണ്ട് ആ പരിസരത്തുള്ളവന്മാർ പോലും ജീവനും കൊണ്ട് നാട് വിട്ടു....!
ശ്രീ വന്നു ബൈക്കിൽ കേറി സ്റ്റാർട്ട് ചെയ്തതും ദേവൂട്ടി അവന്റെ പിറകെ കേറി ഇരുന്നു അവനെ മിററിൽ കൂടി ഒന്ന് നോക്കി.... ഇപ്പൊ നേരത്തെ കണ്ട ദേഷ്യം ഇല്ല....അവൾ അവന്റെ തോളിൽ കയ് വെച്ചതും അവൻ പുഞ്ചിരിയോടെ ബൈക്ക് മുന്നോട്ട് എടുത്തു....!
"അല്ല ദേവൂട്ടി ഇത്രയധികം ഫാൻസ് നിനക്ക് ഉണ്ടായിട്ടും നീ എന്താ എന്നെ മാത്രം പ്രണയിച്ചത്...."
"എനിക്ക് ഒരു മനസ് ഉള്ളത് ശ്രീയേട്ടന്റെ അടുത്തായിപ്പോയില്ലേ അപ്പൊ പിന്നെ എന്ത് ചെയ്യും...."❤️
അതിനവൻ ഒന്ന് ചിരിച്ചു.... പിന്നെ അതിനെ പറ്റി ഒന്നും അവർ സംസാരിച്ചില്ല....!അവനറിയാം അവളുടെ ഹൃദയത്തിന്റെ ഓരോ തുടിപ്പും അവനുള്ളതാണെന്ന്....!
കപ്പിൾസ് ആയി ഇരുന്നു നാലും ഐസ്ക്രീം ഒക്കെ കഴിച്ച് തിയേറ്ററിൽ എത്തി....!
റൊമാന്റിക് മൂവി ആയത് കൊണ്ട് തന്നെ അവർ സ്വയം മറന്നിരുന്നു....റൊമാന്റിക് സീനിൽ നന്ദൻ ഒരു ചിരിയോടെ ശ്രീക്കുട്ടിയുടെ കയ്യിൽ കയ് കോർത്തു പിടിച്ചിരുന്നതും ഇരുവരും പരസ്പരം നോക്കി പുഞ്ചിരിച്ചു....!
ശ്രീദേവ് ആണെങ്കിൽ മൂവിയെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് ദേവൂട്ടിയേ ആണ്.... റൊമാന്റിക് സീനിൽ അവളുടെ കണ്ണിൽ മിന്നി മറയുന്ന ഭാവങ്ങൾ അവന് അത്ഭുതം ആയിരുന്നു.... ഞങ്ങളുടെ പ്രണയ നിമിഷങ്ങളിൽ അവൻ എങ്ങനെ ആയിരിക്കും....അവളുടെ കണ്ണുകളിലെ ഭാവം എന്തായിരിക്കും....അവൻ ഒരു പുഞ്ചിരിയോടെ ചിന്തിച്ചു....!❤️
"ഐ ലവ് യൂ ദേവൂട്ടി...."😘
അവൻ അവളുടെ കാതിലായി പതിയെ പറഞ്ഞതും അവൾ മൂവിയിൽ നിന്ന് കണ്ണ് മാറ്റി അവനെ നോക്കി....!
"ലവ് യൂ ശ്രീയേട്ടാ...."
അവളും ഒരു പുഞ്ചിരിയോടെ മൊഴിഞ്ഞു....!
അവളുടെ കയ്യിൽ കയ് ചേർത്തു പിടിച്ചു അവൻ സ്ക്രീനിലേക്ക് തന്നെ നോകിയെങ്കിലും പെണ്ണ് അപ്പോഴും ശ്രീയേട്ടനെ തന്നെ നോക്കി ഇരുന്നു....!
"അങ്ങോട്ട് നോക്ക്.... ക്ലൈമാക്സ് ആയി...."
"എനിക്ക് അത് അറിയാൻ താല്പര്യം ഇല്ല ശ്രീയേട്ടാ.... അതിനേക്കാൾ ഒക്കെ എനിക്ക് ശ്രീയേട്ടനെ കാണാനാ ഇഷ്ടം...."❤️
അവൾ അവനിൽ നിന്ന് കണ്ണെടുക്കാതെ തന്നെ പറഞ്ഞു.... അവൾ തനിക്ക് നൽകുന്ന പ്രണയത്തിന് മുന്നിൽ അവൻ അവൾക്ക് എന്ത് പകരം കൊടുക്കും എന്ന് പോലും ചിന്തിച്ചു....!
അവനും പിന്നെ അവളുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയം കണ്ട് അത് നോക്കി ഇരുന്നു....!
"മൂവി കാണാൻ വന്നിട്ട് രണ്ടാളും മൂവി അല്ലല്ലോ മുഖത്തോട് മുഖം നോക്കി ഇരിക്കുന്നത് ആണല്ലോ കണ്ടത്....എങ്കിൽ പിന്നെ അത് ബെഡ്‌റൂമിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ....!"
മൂവി കഴിഞ്ഞു ഇറങ്ങിയതും നന്ദൻ ശ്രീയോടായി പതിയെ ചോദിച്ചു....!
"ചില പ്രണയങ്ങൾ ബെഡ്‌റൂമിൽ മാത്രം തീർക്കാൻ ഉള്ളതല്ല...."
"എങ്കിൽ അവൾ രക്ഷപെട്ടു...."
"പോടാ.... അവളെ വൃതം ഒന്ന് കഴിഞ്ഞിട്ട് വേണം...."
"സംസാരിച്ചിരിക്കാൻ എന്നല്ലേ...."
"കടിച്ചു തിന്നാൻ...."😘
😳നന്ദൻ അവനെ മൊത്തത്തിൽ ഒന്ന് നോക്കിയതും അവൻ ഇളിച്ചു കാണിച്ചു....!
രാത്രി വൈകിയാണ് അവർ വീട്ടിലേക്ക് എത്തിയത്....!
"ബൈ ദേവൂട്ടി...."
"ബൈ...."
രണ്ടും രണ്ട് വഴിക്ക് പോയതും നന്ദനും ശ്രീക്കുട്ടിയും വരുന്നത് കണ്ട് അച്ഛൻ അവരെ നോക്കി ചിരിച്ചു....!
"നിങ്ങൾ കഴിച്ചിരുന്നോടാ...."
"ആ അമ്മേ....ഞങ്ങൾ കഴിച്ചു....ദേവൂട്ടിയും ശ്രീയും ഉണ്ടായിരുന്നു...."
"മ്മ്...."
അവർ സ്റ്റെയർ കയറി പോവുന്നത് കണ്ട് അമ്മ ചിരിയോടെ അച്ഛനെ നോക്കി....!
"നിങ്ങൾക്ക് ഓർമയുണ്ടോ....ഞങ്ങളെ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങൾ ഇത് പോലെ ഒരുമിച്ച് സിനിമയ്ക്ക് പോയത്...."
"ഹ്മ്മ് അന്ന് നിന്റെ ഏട്ടൻ അഞ്ച് പൈസ ചിലവാക്കിയില്ല എല്ലാം ഞാൻ ആയിരുന്നു... അതും ഞാൻ ഓർക്കുന്നുണ്ട്...."
"ഞാൻ കൊടുക്കാം ഞാൻ കൊടുക്കാം എന്ന് പറഞ്ഞു ഏറ്റിട്ട് കൊടുത്തത് അല്ലെ.... എന്നിട്ട് വന്നപ്പോൾ തൊട്ട് ഏട്ടനെ കുറ്റം പറയാൻ തുടങ്ങിയതല്ലേ നിങ്ങൾ...."😬
"അത് എന്റെ മര്യദ.... നിന്റെ ഏട്ടന് അത് പോലും ഇല്ലല്ലോ...."
മുറിയിൽ കയറിയ നന്ദൻ താഴെ നിന്നുള്ള ബഹളം കേട്ട് പോയതിനേക്കാൾ സ്പീഡിൽ താഴേക്ക് ഇറങ്ങി....!
"ഓ... ഹ്.... എന്റെ അച്ഛാ.... പത്ത് മുപ്പത് കൊല്ലം മുൻപുള്ള കാര്യം പറഞ്ഞു ഇങ്ങനെ തല്ല് കൂടാതെ പോയി കിടന്നുറങ്ങാൻ നോക്ക്...."
"നീ പറ മോനെ ഇന്ന് ആരാ കാശ് ചിലവാക്കിയത്...."
"അന്ന് അച്ഛൻ അല്ലെ.... ഇന്ന് എന്തായാലും മാമന്റെ മോൻ ശ്രീയാ ചിലവാക്കിയത്.... അപ്പൊ പിന്നെ അതിന് പരിഹാരം ആയല്ലോ...."
"അവൻ ചിലവാക്കും.... അവൻ എന്റെ പെങ്ങടെ മോനാ...."
എന്നും പറഞ്ഞു അച്ഛൻ മുറിയിലേക്ക് നടന്നതും നന്ദൻ വായും പൊളിച്ചു അമ്മയെ നോക്കി....!
"🙄അമ്മേ.... അപ്പൊ ഞാൻ...."
"അങ്ങേർക്ക് ഭ്രാന്ത് ആടാ....!
എന്നാലും നീ ഉള്ളപ്പോൾ ശ്രീ കാശ് ചിലവാക്കിയത് തീരെ ശരിയായില്ല.... നീ എങ്ങനെയാടാ അത് സമ്മതിച്ചത്...."
🥺എന്നും പറഞ്ഞു അമ്മ കൂടെ പോയതും നന്ദൻ തലയിൽ ഉള്ള കിളിയെ തിരഞ്ഞു പിടിച്ചുള്ള നിൽപ് ആയിരുന്നു....!
💕________💕
ശ്രീയും ദേവൂട്ടിയും അകത്തു കയറിയതും അച്ഛനോടും അമ്മയോടും ഗുഡ് നൈറ്റ് പറഞ്ഞു മുറിയിലേക്ക് നടന്നു....!
"രണ്ടിനെയും ഒരു വീട്ടിൽ കെട്ടിച്ചയച്ചത് തെറ്റായെന്നാ തോന്നുന്നേ...."
"അതെന്താ നിങ്ങൾ അങ്ങനെ പറഞ്ഞത്....?!!"
"ഹ്മ്മ് ഇപ്പൊ തന്നെ കണ്ടില്ലേ.... ഇനി വല്ല ഹണിമൂൺ എന്ന് പറഞ്ഞു പോകുവാണേലും രണ്ടും ഒരുമിച്ചല്ലേ പോവുള്ളൂ...."
"അത് നല്ല കാര്യം അല്ലെ...."
"എന്ത് നല്ല കാര്യം.... അവർ പോയാൽ നമ്മൾ ഇവിടെ തനിച്ചല്ലേ.... അവിടെ പിന്നെ ദാസും ഭാര്യയും ഒക്കെ ഉണ്ടാവില്ലേ...."
അത് കേട്ടതും അമ്മ അങ്ങേരെ ഒന്ന് തുറിച്ചു നോക്കി.... ഈ വയസാം കാലത്ത് നഷ്ടകണക്ക് തീർക്കാൻ ഉള്ള പ്ലാൻ ആണോ....!
"രണ്ട് മൂന്ന് ദിവസത്തേക്ക് അവർ പോയെന്ന് കരുതി എന്ത് സംഭവിക്കാനാ...."
"എടീ ഈ വീട്ടിൽ ഏതോ പ്രേതബാധയുണ്ട്.... അപ്പൊ പിന്നെ അവർ കൂടിയില്ലെങ്കിൽ...."
"അവർ ഹണിമൂൺ പോവാണെന്ന് കേൾക്കണേൽ ഞാൻ പറയാം.... അച്ഛന് പേടിയാണെന്ന്....അത് കൊണ്ട് നിങ്ങൾ പോവേണ്ടെന്ന്...."
"😟നീ ആ കുട്ടിയുടെ മുന്നിൽ എന്റെ മാനം കളയോ...."
"അത് ഉണ്ടെങ്കിൽ അല്ലെ..... അവൾക്ക് നിങ്ങളെ നല്ലത് പോലെ അറിയാം...."
"അവൾ എന്റെ പെങ്ങളെ മോളാ.... എന്ത് സ്നേഹം ആണെന്ന് അറിയോ അവൾക്ക് എന്നോട്.... അവൾ ക്ഷേത്രത്തിൽ പോയി വന്നാൽ ആദ്യം എന്റെ അടുത്താ വരുന്നത്.... അത് മാത്രം അല്ല ശ്രീക്കുട്ടിയുടെ കല്യാണത്തിന് അവൾ ആടി എനിക്ക് ഷർട്ട് വരെ എടുത്തു തന്നത്...."
"ഞങ്ങടെ കുടുംബക്കാർ അങ്ങനെ ഒക്കെ തന്നെയാ....ആ പാരമ്പര്യം ആണ് അവൾക്ക് കിട്ടിയിരിക്കുന്നെ...."
"ഓ പിന്നെ അത് നീ മാത്രം അങ്ങ് പറഞ്ഞാൽ മതിയല്ലോ...."
"😬എന്റെ കുടുംബക്കാർ മോശം ആണെന്നാണോ...."
രണ്ടും ഉഗ്രൻ കലിപ്പ് തുടങ്ങിയതും ബാത്‌റൂമിൽ നിന്ന് വന്നു ടി ഷർട്ട് എടുത്തിടുന്ന ശ്രീ ബഹളം കേട്ട് അന്തം വിട്ടു നിന്നു.... ഈ നേരത്ത് ഇനി എന്താണാവോ....!🙄
അപ്പൊ തന്നെ അവൻ ഇറങ്ങി അവരുടെ അടുത്ത് ചെന്നു....തുടക്കം ഏതിൽ ആണെന്ന് അറിയില്ലേലും ഇപ്പൊ കുടുംബത്തിൽ ആണ് എത്തിയിരിക്കുന്നത്.... അവൻ രണ്ടിന്റെയും ഇടയിൽ ചെന്ന് നിന്ന് രണ്ടിനെയും ഒന്ന് നോക്കി....!
"രണ്ടും പോയി കിടന്നേ.... ബാക്കി ഇനി നാളെ...."
"ഏടാ നീ കേൾക്ക് ഇവൾ പറയാ ദേവൂട്ടി ഇവളെ കുടുംബക്കാരെ പോലെയാണെന്ന്.... അത് കേട്ടാൽ പിന്നെ എങ്ങനെയാടാ....അല്ല നിനക്ക് എന്ത് തോന്നുന്നു അവൾ അച്ഛന്റെ കുടുംബക്കാരെ പോലെയാണോ അതോ ഇവളുടെ കുടുംബക്കാരെ പോലെയാണോ....?!!"
😨ദൈവമേ അവൾ ബാത്‌റൂമിൽ ആയത് നന്നായി....!ഇനി ഇവരോടെന്ത് പറയും....!
"നിങ്ങൾ രണ്ട് കുടുംബക്കാരുടെയും ആണെന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം അവൾ എന്റെ ഭാര്യയാണെന്ന് പറയുന്നതാ.... പോരെ...."
"നീ അമ്മയെ പേടിച്ചിട്ടാണോടാ...."
"എന്റെ അച്ഛാ....അവളെ ഞാൻ കെട്ടി കൊണ്ട് വന്നത് നിങ്ങൾക്ക് തമ്മിൽ തല്ല് കൂടാൻ അല്ല....നിങ്ങൾ തല്ല് കൂടുമ്പോൾ നിങ്ങടെ മക്കളെ കാര്യം പറഞ്ഞാണെങ്കിൽ ഒരു അന്തസ് ഉണ്ട്.... അവൾക്ക് ഏത് പാരമ്പര്യം ആണെന്നൊക്കെ അവളുടെ അച്ഛനും അമ്മയും ഏട്ടന്മാരും ഒക്കെ തീരുമാനിച്ചോളും...."☹️
അതും പറഞ്ഞു ശ്രീ രണ്ടിനെയും ഒന്ന് തുറിച്ചു നോക്കി....!
"ഇനി വല്ല സൗണ്ടും കേട്ടാൽ അവൾ അറിയും...അവൾ അറിഞ്ഞാൽ അവളുടെ അച്ഛനും അമ്മയും അറിയും.... അത് നിങ്ങൾക്ക് തന്നെയാ നാണക്കേട്...."
അവൻ മുറിയിലേക്ക് നടന്നതും അങ്ങേര് കെട്ടിയോളെ ഒന്ന് നോക്കി....!
"ഇന്ന് നീ പാല് തന്നില്ലല്ലോടി...."
"അതല്ലേ കുറച്ചു മുന്നേ കുടിച്ചത്....ഉള്ള എനർജി മുഴുവനും കളഞ്ഞത് കൊണ്ട് തോന്നുന്നതാ...."
എന്നും പറഞ്ഞു അമ്മയും പോയതും അങ്ങേര് പാല് കുടിച്ചത് സ്വയം ഓർത്തെടുത്തു.... ഇവിടെ അതികം നിൽക്കേണ്ട.... ആ ആത്മാവ് എന്നെയാണോ നോട്ടം വെച്ചതെന്ന് ആർക്കറിയാം....!അങ്ങേര് പിന്നെ ഭാര്യയുടെ പിന്നാലെ മുറിയിൽ ചെന്ന് കിടന്നു....!!
"എന്താ ശ്രീയേട്ടാ...."
മുറിയിൽ കേറി വന്ന ശ്രീദേവ് ദേവൂട്ടി തല തുവർത്തി കൊണ്ട് ചോദിക്കുന്നത് കേട്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"അത് അച്ഛനും അമ്മയ്ക്കും ഒരു ചെറിയ ഡൌട്ട്...."
"എന്നിട്ട് ശ്രീയേട്ടൻ തീർത്തു കൊടുത്തോ...."
"പിന്നെ....!"
എന്നും പറഞ്ഞു അവൻ ബെഡിൽ ഇരുന്നു അവളെ നോക്കി.... അവളുടെ അനാവൃതമായ പിൻകഴുത്തിൽ അവന്റെ കണ്ണുകൾ ഉടക്കി....അവൾ അതൊന്നും കാണാതെ മുടി മുന്നിലേക്ക് വകഞ്ഞു മാറ്റി തല തുവർത്തുന്ന തിരക്കിൽ ആണ്....!അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് നടന്നു....!
"എന്തായിരുന്നു ശ്രീയേട്ടാ അവരുടെ ഡൌട്ട്....?!!"
"ഇവിടെയും നിനക്ക് മറുക് ഉണ്ടായൊരുന്നോ ദേവൂട്ടി...."
അവനോട് ചോദിച്ചതൊന്നും കേൾക്കാതെ അവൻ അവളോട് ചേർന്ന് നിന്ന് അവന്റെ കയ് അവളുടെ പുറം ഭാഗത്ത് മറുകിൽ ആയി അമർത്തി കൊണ്ട് ചോദിച്ചതും അവൾ പിടഞ്ഞു കൊണ്ട് കണ്ണാടിയിൽ കൂടി അവനെ നോക്കി....!
"ഇവിടെ എനിക്ക് ചുംബിക്കണം ദേവൂട്ടി.... നിന്റെ സാമിപ്യം പോലും എന്നെ ഭ്രാന്തൻ ആക്കുവാ.... ഇതെങ്കിലും നീ സമ്മതിച്ചില്ലെങ്കിൽ ഒരു പക്ഷെ ഞാൻ...."
അത് കേട്ടതും അവൾ അവനെ തിരിഞ്ഞു നോക്കി നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു....!
"ഒരു മറുകിൽ എന്തിരിക്കുന്നു ശ്രീയേട്ടാ.... ശ്രീയേട്ടന് ഈ മറുക് ഒന്നും ഇല്ലേ...."
"ഞാൻ എന്റെ ദേഹത്ത് കാണുന്ന മറുക് പോലെയല്ല നിന്റെ ഈ ദേഹത്ത് കാണുമ്പോ ഉള്ളത്.... എന്റെ കൺട്രോൾ മുഴുവനും പോവാ...."😘
"നോക്കട്ടെ എനിക്ക് കൺട്രോൾ പോവുമോന്ന്...."
അവൾ അവനെ പിടിച്ചു ബെഡിലേക്ക് തള്ളിയതും അവൻ ബെഡിലേക്ക് മലർന്ന് വീണതും അവൾ അവന്റെ ടി ഷർട്ട് അല്പം ഉയർത്തി അവന്റെ അരയിൽ ആയി മറുക് കണ്ടതും അവൾ ഒരു ചിരിയോടെ അവനെ നോക്കി....!
"എനിക്ക് കൺട്രോൾ പോണില്ലല്ലോ ശ്രീയേട്ടാ...."
"അതിന് നിനക്ക് എന്നോട് പ്രണയം ഉണ്ടെങ്കിലും വികാരം ഇല്ലല്ലോ അത് കൊണ്ടാ...."
അവൻ നിരാശ ഭാവത്തോടെ പറഞ്ഞതും അവളുടെ ചുണ്ടുകൾ അവന്റെ മറുകിൽ അമർന്നു....!അവളുടെ ചുംബനത്തിൽ അവന്റെ കണ്ണുകൾ താനെ അടഞ്ഞു പോയി.... അവൻ അവളെ പിടിച്ചു ബെഡിൽ കിടത്തി അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.... അവയെ കടിച്ചെടുത്തു അവൻ നുണയാൻ തുടങ്ങിയതും അവളുടെ കൈ അവന്റെ പുറത്ത് അമർന്നു.... അവളുടെ നാവിനെ തേടി പിടിച്ചവൻ അതിനെയും നുണഞ്ഞു....!
അവളെ മോചിപ്പിച്ചു കൊണ്ട് അവൻ അവളെ പിടിച്ചുയർത്തി അവളുടെ പുറം കഴുത്തിൽ ചുണ്ടുകൾ അമർത്തി.... അവൾ ഒന്ന് ഞെരുങ്ങിയതും അവന്റെ പല്ലും നാവും അമർന്നു.... അവൾ സ്വയം മറന്നു അവനെ ഇറുകെ പുണർന്നു.... എന്നാൽ അവന് അവൾ തന്റേതാവാൻ തയാർ ആയിട്ടില്ലെന്ന ബോധം ഉണ്ടായിരുന്നു.... അത് കൊണ്ട് തന്നെ അവൻ അവളെ വിട്ടു നിന്ന് ആ നെറ്റിയിൽ കൂടി ഒന്ന് ചുംബിച്ചു....!അവൾ അപ്പോഴും അവന്റേതാവാൻ ഉള്ള ആഗ്രഹത്തോടെ അവനെ തന്നെ നോക്കി ഇരുന്നു....!
"എന്താ ദേവൂട്ടി നിന്റെ വൃതം തെറ്റിക്കേണ്ടി വരുവോ....മ്മ്...."
അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും അവൾ അവനിൽ ഉള്ള നോട്ടം മാറ്റി....!
"പേടിക്കേണ്ടന്നെ നീ മറന്നാലും ഞാൻ മറക്കില്ല..."
"ഒന്ന് പോ ശ്രീയേട്ടാ....ഞാൻ അങ്ങനെ ഒന്നും...."
"മ്മ്... മനസ്സിൽ ആയി...."
അവൻ ചിരിയോടെ തന്നെ പറഞ്ഞതും അവൾ അവനെ നോക്കാതെ തിരിഞ്ഞു കിടന്നു... അത് കണ്ടതും അവൾ അവളുടെ പിൻ കഴുത്തിൽ മുഖം അമർത്തി അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു പിടിച്ചു കിടന്നു....!❤️
💕_______💕
അലാറം അടിച്ചതും ശ്രീക്കുട്ടി നന്ദന്റെ ദേഹത്തോട് ഒന്ന് കൂടി ചേർന്ന് കിടന്നു....നന്ദൻ ആണെങ്കിൽ അലാറം കേട്ട് കണ്ണ് തുറക്കാതെ തന്നെ കുറെ അത് ഓഫ് ചെയ്യാൻ നോക്കി.... അത് നിൽക്കുന്നില്ലെന്ന് കണ്ടതും അവൻ അത് കയ്യിൽ എടുത്തു നോക്കി....കെട്ടിയോളെ ഫോൺ അലാറം ആണെന്ന് കണ്ടതും അവൻ അവളെ ഒന്ന് നോക്കി....!
"ശ്രീക്കുട്ടി നീ എന്തിനാ ഈ ടൈം അലാറം വെച്ചത്...."
പെണ്ണ് ഒന്നും അറിയുന്നില്ലെന്ന് കണ്ടതും അവൻ അത് അവളുടെ കാതിൽ ആയി വെച്ചു....!
"അത് ഓഫ് ആക്ക് നന്ദേട്ടാ...."
"പിന്നെന്തിനാ നീ ഇത് വെച്ചത് എന്റെ ഉറക്കം കളയാനോ...."
"കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോണം എന്ന് കരുതിയാ...."
ബെസ്റ്റ്.... എന്നിട്ടാണോ ഈ ഉറങ്ങുന്നത്....!
"എന്നിട്ട് പോണില്ലേ...."
"ഹ്മ്മ്.... എനിക്ക് വയ്യ.... നന്ദേട്ടൻ നേരെ ചൊവ്വേ ഉറങ്ങാൻ സമ്മതിച്ചിട്ടുണ്ടോ...."
"അല്ലായിരുന്നെങ്കിൽ പോയേനെ.... നിന്റെ വീട്ടിൽ ഉള്ളപ്പോൾ എന്തായിരുന്നു കാരണം...."
"അതും നന്ദേട്ടൻ തന്നെയാ.... നന്ദേട്ടന്റെ ഫോട്ടോയും നോക്കി നന്ദേട്ടനെ സ്വപ്നം കണ്ട് എങ്ങനെ വളച്ചെടുക്കാം എന്നും ചിന്തിച്ചു നേരെ ചൊവ്വേ ഉറങ്ങാൻ പറ്റിയിട്ടില്ല അറിയോ...."
അതിനവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെയും ചേർത്തു പിടിച്ചു കിടന്നു....!
"നാളെ തൊട്ട് പോവാം അല്ലെ...."
അവൾ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു....!
"ആവോ എനിക്ക് തോന്നുന്നില്ല...."
നന്ദനും ഒരു ചിരിയോടെ പറഞ്ഞു....!
ഒൻപത് മണിയായതും നന്ദൻ പിന്നെ എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു.... ഇറങ്ങി വന്നപ്പോഴും പെണ്ണ് നല്ല ഉറക്കം....!
"ശ്രീക്കുട്ടി എണീക്ക്.... ടൈം ഒൻപത് ആയി...."
അത് കേട്ടതും പെണ്ണ് ചാടി എണീറ്റു....!
"ഒൻപതായോ എന്നിട്ടെന്താ എന്നെ നേരത്തെ വിളിക്കാഞേ...."
"അത് ശരി.... ഇപ്പൊ അങ്ങനെ ആയോ....നീയല്ലേ പറഞ്ഞത് നാളെ തൊട്ട് ഞാൻ നന്നായിക്കോളാം എന്ന്...."
അതിനവൾ അവനെ നോക്കി ഇളിച്ചു....!
"അതൊക്കെ എന്റെ ദേവൂട്ടി.... നീ പറയും പോലെ അവൾ ശ്രീയ കാണാൻ വേണ്ടിയാണ് ക്ഷേത്രത്തിലേക്ക് പോവാറുള്ളത് എങ്കിലും ഇപ്പോഴും അതിന് ഒരു മുടക്കും വന്നിട്ടില്ല...."
"അത് എന്റെ ഏട്ടൻ അവളെ ഉറങ്ങാൻ സമ്മതിക്കുന്നത് കൊണ്ടാ...."
"അത് അവൾ വൃതത്തിൽ ആയത് കൊണ്ടല്ലേ.... അല്ലെങ്കിൽ കാണായിരുന്നു.... എനിക്ക് അറിയില്ലേ നിന്റെ ഏട്ടനെ....അവൾ എട്ടിൽ പഠിക്കുമ്പോൾ പോലും അവൻ വെറുതെ വിട്ടിട്ടില്ല...."
"പറയും പോലെ എട്ടിൽ പഠിക്കുമ്പോൾ എന്തുണ്ടായി എന്നാ...."
"നിന്റെ ഏട്ടൻ അല്ലെ ആള് പീഡിപ്പിച്ചു കാണും...."
"എന്റെ ഏട്ടൻ അത്രയ്ക്ക് വൃത്തികെട്ടവൻ അല്ല....കല്യാണം കഴിഞ്ഞിട്ട് പോലും അവൾ വൃതത്തിൽ ആണെന്ന് പറഞ്ഞപ്പോൾ വെറുതെ വിട്ടില്ലേ...."
"വൃതം കഴിഞ്ഞാൽ കാണാം നിന്റെ ഏട്ടന്റെ തനി സ്വഭാവം...."
"നന്ദേട്ടൻ പിന്നെ പാവം.... എന്നിട്ടാണല്ലോ എന്നെ ഒരു ദിവസം ഗ്യാപ് പോലും തരാതെ...."
"അത് പിന്നെ അവനെക്കാൾ മുന്നേ പലതും നടത്തണം എന്ന ആഗ്രഹം എനിക്കുണ്ട്...."
"എന്ത് ആഗ്രഹം...."
"അത് വേറൊന്നും അല്ല....നിന്റെ ഏട്ടനേക്കാൾ മുന്നേ എനിക്ക് ഒരു അച്ഛൻ ആവണം.... എന്റെ അച്ഛൻ ഒരു സന്തതിയെ അതികം നേടിയില്ലേ....അത് പോലെ നിന്റെ ഏട്ടനേക്കാൾ ഒന്നെങ്കിലും നമുക്ക് കൂടുതൽ വേണം...."
അത് കേട്ടതും പെണ്ണ് കണ്ണും തള്ളി അവനെ നോക്കി.... അല്ലേലും എനിക്ക് എന്തിന്റെ കേടായിരുന്നു ഇങ്ങേരെ കേറി പ്രേമിക്കാൻ.... അച്ഛനും മാമനും എങ്ങനെ ആണോ അത് പോലെ തന്നെ ആവോ ഏട്ടനും നന്ദേട്ടനും....എന്തായാലും ദേവൂട്ടിക്ക് ഒരു സൂചന കൊടുക്കാം....!
അപ്പൊ ഇതൊക്കെ ആണല്ലേ മനസിലിരിപ്പ്....ശരിയാക്കി തരാം....അവൾ അവനെ നല്ലത് പോലെ ഒന്ന് നോക്കി ബാത്‌റൂമിൽ കയറി....!
💕________💕
ദേവൂട്ടി മുറിയിലേക്ക് വന്നതും ശ്രീ ഭയങ്കര ആലോചനയിൽ ആണ്....!
"എന്താ ശ്രീയേട്ടാ ആലോചിക്കുന്നേ....?!!"
"ഇന്നേക്ക് നിന്റെ വൃതത്തിൽ ഒൻപത് ദിവസം കഴിഞ്ഞു....ഇനിയും പന്ത്രണ്ട് ദിവസം ഉണ്ടെന്ന് ഓർക്കുമ്പോഴാ...."😒
"ഞാൻ ഏഴു വർഷം കാത്തിരുന്നത്രയൊന്നും ഇല്ലല്ലോ...."
"നീ അതിന് വല്ല പ്രതികാരവും ഉദ്ദേശിച്ചാണോ ദേവൂട്ടിയെ...."
"ഒന്ന് പോ ശ്രീയേട്ടാ.... എനിക്ക് ഈ ശ്രീയേട്ടന്റെ മാത്രം ആവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ...."
അത് കേട്ടതും അവൻ അവൾക്കരികിൽ നീങ്ങി ഇരുന്നു അവളുടെ കഴുത്തിൽ മുഖം അമർത്തി....!
"എനിക്ക് ഇവിടെ ഉള്ള ആ മറുക് കാണണം ദേവൂട്യേ...."
അവൻ അവളുടെ കാതിൽ ആയി പതിയെ പറഞ്ഞതും അവൾ അവനെ ദയനീയമായി നോക്കി....!
"അവിടെ ഇപ്പൊ ആ മറുക് ഇല്ല ശ്രീയേട്ടാ...."
"നീ കള്ളം പറയുവാ... എന്റെ കൺട്രോൾ പോവുമെന്ന് പേടിച്ചാണോ....കയ്യീന്ന് പോവാതെ ഞാൻ നോക്കിക്കോളാം ദേവൂട്ടി...."
"അതൊന്നും ശരിയാവില്ല.... അത് ഒരിക്കൽ കണ്ടപ്പോൾ എന്തായിരുന്നു....എനിക്ക് പേടിയാ...."
"എന്നെയോ...."
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചതും അവൾ അതെ എന്ന പോലെ തലയാട്ടി...!
"വൃതം ഒന്ന് കഴിയട്ടെ ഞാൻ എടുത്തോളാം....പക്ഷെ അത് എന്റെ ദേവൂട്ടിക്ക് താങ്ങാൻ പറ്റില്ല.... കടിച്ചെടുക്കും ഞാൻ...."
"എനിക്കറിയാം എന്റെ ശ്രീയേട്ടൻ എന്നെ വേദനിപ്പിക്കില്ലെന്ന്...."
"ആര് പറഞ്ഞു.... അത് നീ കണ്ടറിഞ്ഞോ...."
അവൾ നാണത്തോടെ അവനെ നോക്കി ചിരിച്ചു....!
"എനിക്ക് നല്ല ഉറക്കം വരുന്നു...."
എന്നും പറഞ്ഞു അവൾ ബെഡിന്റെ അറ്റത്തായി ചെന്ന് കിടന്നു....!
"നീ ഇങ്ങനെ കിടന്നോ....രണ്ട് ദിവസം മുന്പേ ആണെങ്കിലും നമ്മുടെ കെട്ടാ ആദ്യം കഴിഞ്ഞത്...."😟
"അതിന്....?!!"
"നിന്റെ കുഞ്ഞേട്ടൻ അവിടെ ആദ്യം പണി പറ്റിക്കുവോന്നാ എന്റെ പേടി...."
"എന്ത് പണി...."
"അതായത് ദേവൂട്ടി എനിക്ക് ഒരു ആഗ്രഹം നിന്റെ കുഞ്ഞേട്ടനേക്കാൾ മുന്നേ ഒരു അച്ഛൻ ആവണം എന്ന്....അങ്ങനെ ആണെങ്കിൽ എന്റെ അച്ചനും സന്തോഷം ആവും.... നിന്റെ അച്ഛൻ അന്ന് അച്ഛനെ തോൽപിച്ചതല്ലേ...."
അത് കേട്ടതും പെണ്ണ് വായും പൊളിച്ചു എണീറ്റു....!🙄
"അപ്പൊ ശ്രീയേട്ടൻ എന്നെ കെട്ടിയത് പഴയ കണക്ക് വീട്ടാൻ ആണോ...."
"ഏയ്.... നിന്നോട് ഉള്ള ഇഷ്ടം കൊണ്ട് തന്നെയാ.... പക്ഷെ നന്ദൻ എന്റെ പെങ്ങളെ തന്നെ കെട്ടിയ സ്ഥിതിക്ക് അതല്ലേ അതിന്റെ ഒരു ശരി...."
അപ്പൊ ഇങ്ങനെ ഒക്കെ ഉള്ള ഉദ്ദേശം ഉണ്ടല്ലേ.... എന്തായാലും കുഞ്ഞേട്ടൻ തന്നെ ജയിക്കട്ടെ.... എന്നും തീരുമാനിച്ചു പെണ്ണ് കിടന്നു.... 😒അപ്പൊ ശ്രീയേട്ടൻ തോക്കില്ലേ....ഏയ് അത് പറ്റില്ല....!
എന്ത് ചെയ്യും നാളെ ശ്രീക്കുട്ടിയോട് തന്നെ ചോദിക്കാം....!
"ഇനി നമ്മൾ എന്ത് ചെയ്യുമെടി...."
"എനിക്ക് നന്ദേട്ടൻ ജയിക്കണം എന്നാ.... പക്ഷെ ഏട്ടൻ ജയിക്കണം എന്നും ഉണ്ട്...."
ശ്രീക്കുട്ടി വിഷമത്തോടെ പറഞ്ഞു....!
"കുഞ്ഞേട്ടൻ തന്നെ ജയിക്കും... കാരണം നിങ്ങടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞില്ലേ...."
"അപ്പൊ നീ വൃതത്തിൽ ആയോണ്ട് ഏട്ടൻ തോൽക്കില്ലേ...."
"സാരല്ല്യ ശ്രീയേട്ടനെ ഞാൻ സമാദാനിപ്പിച്ചോളാം...."
"എന്ന് പറഞ്ഞാൽ എങ്ങനാ എന്റെ ഏട്ടൻ തോൽക്കാൻ ഞാൻ സമ്മതിക്കില്ല...."
"പിന്നെ കുഞ്ഞേട്ടൻ തോൽക്കണം എന്നാണോ...."
രണ്ടും വഴിയിൽ പൊരിഞ്ഞ വഴക്ക് തുടർന്നു....!
"എന്താ ദേവൂട്ടി രണ്ടാളും തമ്മിൽ വഴക്കായോ...?!!"
ഭാസിയേട്ടൻ ചോദിച്ചതും രണ്ടും പരസ്പരം ഒന്ന് നോക്കി....!
"ഇല്ല ഭാസിയേട്ടാ.... നമ്മൾ തമ്മിൽ കുടുംബകാര്യം ചർച്ച ചെയ്യുവായിരുന്നു...."
അങ്ങേര് ചിരിച്ചു കൊണ്ട് പോയതും രണ്ടും വീണ്ടും പരസ്പരം നോക്കി....!
"നമ്മൾ തമ്മിൽ വഴക്ക് വേണ്ടെടി.... ദൈവം എന്താണെന്ന് വെച്ചാൽ തീരുമാനിക്കട്ടെ...."
"മ്മ്.... അതാ നല്ലത്...."
ദേവൂട്ടി പറഞതും ശ്രീക്കുട്ടിയും അത് ശരി വെച്ചു....!
രണ്ടും എല്ലാം ദൈവത്തിന് വിട്ടു കൊടുത്തു വീട്ടിലേക്ക് നടന്നു....!
ലെ ദൈവം __ഇവറ്റകളുടെ കാര്യത്തിൽ ഉടനെ ഒരു തീരുമാനം വേണ്ടി വരും....!
ശ്രീ വരുമ്പോ ദേവൂട്ടി മൂടി പുതച്ചു കിടത്തം ആയിരുന്നു.... അത് കണ്ടതും അവൻ ഇത്തിരി പേടിയോടെ അവളുടെ നെറ്റിയിൽ തൊട്ട് നോക്കി.... പനി ഒന്നും ഇല്ല.... പിന്നെന്താ ഈ സമയത്ത് ഒരു കിടത്തം....!
അവൻ ഫ്രഷ് ആയി അവളെ ഉണർത്താതെ താഴേക്ക് വന്നു....!
"ദേവൂട്ടി എണീറ്റോടാ...."
"ഇല്ല...."
"അവൾക്ക് വയറ് വേദനയാണെന്ന് പറഞ്ഞിരുന്നു.... ഞാൻ അവൾക്ക് കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയതാ നീ തന്നെ കൊടുത്തേക്ക് ഇത് കുടിച്ചാൽ വേദന പെട്ടെന്ന് മാറിയേക്കും...."
"🙄ഇതെന്താ.... ഒരു പ്രത്യേകസ്മെൽ...."
"നീ അത് മണത്തു നോക്കാതെ അവൾക്ക് കൊണ്ട് കൊടുക്കെടാ...."
ശ്രീ അമ്മയെ ഒന്ന് നോക്കി മുറിയിലേക്ക് നടന്നു.... ഗ്ലാസ് ടേബിളിൽ വെച്ച് അവളുടെ അടുത്തായി ഇരുന്നു....!
"ദേവൂട്ടി.... എണീക്ക്...."
അവൻ വിളിക്കേണ്ട താമസം അവൾ കണ്ണുകൾ തുറന്നു....!
"അമ്മ പറഞ്ഞു നിനക്ക് വയർ വേദനയാണെന്ന്....എന്ത് പറ്റി....?!!"
"ഏയ് ഒന്നുല്ല....ഇത് എല്ലാ മാസവും ഉണ്ടാവുന്നതാ...."
അവൾ ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു മുടി നേരെ ആക്കി കൊണ്ട് പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"അപ്പൊ അതാണോ കാര്യം....!
ദാ ഇത് അമ്മ തന്നതാ.... വയർ വേദന പെട്ടെന്ന് മാറും എന്ന് പറഞ്ഞു...."
"😟ഈ എനിക്ക് ഇതൊന്നും വേണ്ട....എനിക്ക് വയറിൽ ചൂട് പിടിച്ചാൽ മതി...."
"അത് വേണേൽ പിടിക്കാം.... നീ ഇത് ആദ്യം കുടിക്ക്...."
"എനിക്ക് വേണ്ട ശ്രീയേട്ടാ ഭയങ്കര കയ്പ്പാ അതിന്...."
"എന്ന് പറഞ്ഞാൽ പറ്റില്ല.... ഇത് കുടിച്ചേ പറ്റൂ....എന്നാലേ വേദന മാറൂ...."
"എനിക്ക് വേണ്ട....ശ്രീയേട്ടൻ അത് കുടിച്ചു നോക്കിയാലെ അതിന്റെ കയ്പ്പ് മനസ്സിൽ ആവൂ...."
"അതിന് എനിക്കല്ലല്ലോ നിനക്ക് അല്ലെ വയർ വേദന....കുടിക്ക്...."
"എനിക്ക് വേണ്ട ശ്രീയേട്ടാ...."
"ഡീ കുടിക്കെടി.... അല്ലെങ്കിൽ എങ്ങനെ കുടിപ്പിക്കണം എന്ന് എനിക്കറിയാം...."
അവന്റെ കലിപ്പ് മൂട് കണ്ട് പെണ്ണ് അത് വാങ്ങി വായിൽ വെച്ച് അവനെ ദയനീയമായി നോക്കി....അവൾ ഇപ്പൊ കരയും എന്ന അവസ്ഥയിൽ ആണ് ഉള്ളത്.....!🥺
"പേടിച്ചു പോയോ.... അത് കുടിക്ക് ദേവൂട്ടി നിന്റെ വേദന മാറാൻ അല്ലെ...."
"എങ്കിൽ ശ്രീയേട്ടൻ കുറച്ച് കുടിക്കണം...."
"അത് ശരി ഭാര്യക്ക് വയർ വേദന ഉള്ളതിന് ഭർത്താവ് ഇത് കുടിച്ചിട്ട് എന്ത് കാര്യം...."
"എന്നെ പേടിപ്പിച്ചില്ലേ.... അതിനുള്ള ശിക്ഷയാ...."
അവൻ ഒന്ന് മൂളി ഗ്ലാസ് വാങ്ങി ഒരു കവിൾ കുടിച്ചത് അത് ഇറക്കണോ തുപ്പണോ എന്ന അവസ്ഥയിൽ ഇരുന്നു.... പെണ്ണിന്റെ നോട്ടം കണ്ടതും അവൻ അപ്പൊ തന്നെ ഇറക്കി....എന്റെ അമ്മേ ഇത് എന്തോന്നാ ഇത് എന്റെ പെണ്ണിനെ കുടിപ്പിക്കാൻ തന്നത്....പെണ്ണ് അത് കുടിക്കുന്നത് അവൻ ദയനീയമായി നോക്കി ഇരുന്നു.... അത് കുടിക്കുമ്പോ ഉള്ള അവളുടെ മുഖത്തെ ഭാവം കണ്ട് അവന് ചിരി വന്നിരുന്നു....അപ്പോഴാ അവൻ ഓർത്തത് ഇത് ഇടക്ക് ശ്രീക്കുട്ടിയെ അമ്മ അടുത്തിരുത്തി കുടിപ്പിക്കുന്നത് കാണാം.... അന്ന് അതൊന്നും കാര്യം ആക്കിയിട്ടില്ല.... അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുന്നതും കാണാം... അന്ന് അവളോട് വഴക്കിന് വല്ലതും പോയാൽ അവൾക്ക് സുഖം ഇല്ലെന്ന് പറഞ്ഞു അമ്മ ആട്ടി ഓടിക്കാറുണ്ട്....!
അവൾ മുഖം ചുളിച്ചു അവന് നേരെ ഗ്ലാസ് നീട്ടിയതും അവൻ അത് കയ്യിൽ വാങ്ങി ടേബിളിൽ വെച്ചു....
"കയ്പ്പുണ്ടോ ദേവൂട്ടി...."
"ഇല്ല നല്ല മധുരം...."
"എന്നാൽ ഈ കയ്പ്പ് മാറാൻ ഞാൻ ഒരു മധുരം തരട്ടെ...."
അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കിയതും അവൻ ചുണ്ടുകൾ അവളുടെ അധരങ്ങളിലേക്ക് ചേർത്തു വെച്ചു....!അവളുടെ അധരങ്ങളിൽ നിന്നും നാവിൽ നിന്നും അവന് പകർന്ന കയ്പ്പ് ഒന്നും അവൻ അറിഞ്ഞില്ല....കുറച്ച് കഴിഞ്ഞതും അവൻ അവളിൽ നിന്ന് വിട്ടു മാറി....!
"നല്ല കയ്പ്പ് ആണല്ലേ...."
അവൻ ഇളിച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് നിഷ്കളങ്കമായി അതെ എന്ന് തലയാട്ടി....!
"ഇനി വയറിൽ ചൂട് പിടിക്കാം അല്ലെ...."
"ശ്രീയേട്ടനോ വേണ്ട...."
"ഞാൻ ആയാൽ എന്താ കുഴപ്പം...."
"വേണ്ട ശ്രീയേട്ടാ.... ഇപ്പൊ മാറി...."
"അതൊന്നും പറഞ്ഞാൽ ശരിയാവില്ല... നാളെ എന്റെ മക്കൾക്ക് കിടക്കേണ്ട വയർ ആണ്...."
😨ദേവൂട്ടി ഞെട്ടി കൊണ്ട് ശ്രീയേട്ടനെ നോക്കി.... അവൻ ഇളിച്ചു കൊണ്ട് അവളെ പിടിച്ചു മടിയിൽ കിടത്തിയതും പെണ്ണ് അവന്റെ കയ് വയറിൽ കൊണ്ട് പോവുന്നത് കണ്ട് അത് പിടിച്ചു നിർത്തി....!
"വേണ്ട ശ്രീയേട്ടാ...."
"എന്റെ കൺട്രോൾ ഒന്നും പോവില്ലന്നെ...."
അവൻ അവളുടെ സാരി അല്പം നീക്കി വയറിൽ നോക്കി കഴിഞ്ഞു അവളെ മുഖത്തേക്ക് ഒന്ന് നോക്കി.... കൺട്രോൾ പോവാഞ്ഞാൽ ഭാഗ്യം....!
"കണ്ണടച്ചിട്ട് മതി...."
അത് കേട്ട് അവൻ അനുസരണയോടെ കണ്ണുകൾ അടച്ചു....അവന്റെ കൈ അവളുടെ വയറിൽ അമർന്നതും അവൾ ഒന്ന് പുഞ്ചിരിച്ചു.... അവിടെ ആയി അവൻ തലോടാൻ തുടങ്ങിയതും അവൾ ആശ്വാസത്തോടെ കണ്ണുകൾ അടച്ചു കിടന്നു.... അവൻ അവളുടെ നാവേലിനു ചുറ്റും തഴുകി കൊണ്ട് കണ്ണ് തുറന്നു അവളെ നോക്കിയതും അവൾ ഉറങ്ങി എന്ന് കണ്ട് അവൻ ഒരു ചിരിയോടെ അവളെ വയറിലേക്ക് നോക്കി....!
പുഞ്ചിരിയോടെ അവൻ അവിടെ ചുണ്ടുകൾ അമർത്തിയതും അവൾ ഒന്ന് ഞെരുങ്ങി... അന്നാധ്യമായി കണ്ട അവളുടെ മറുക് കാണാൻ എന്ന പോലെ അവൻ അവളുടെ സാരി അല്പം നീക്കി.... അപ്പൊ തന്നെ അവൾ തിരിഞ്ഞു കിടന്നതും അവൻ ഒരു ചിരിയോടെ അവളുടെ സാരി നേരെയാക്കി അവളെ പുതച്ചു കൊടുത്ത് നെറുകിൽ തലോടി കൊണ്ട് അവനും ഉറക്കത്തെ കൂട്ട് പിടിച്ചു....!
💕________💕
കാലത്ത് ശ്രീ എണീറ്റ് താഴേക്ക് വരുമ്പോ തന്നെ കണ്ടത് അച്ഛനും ദേവൂട്ടിയും കൂടെ അവന്റെ ബൈക്ക് ക്ളീൻ ചെയ്യുന്നതാണ്....!
"രണ്ടും എന്താ ഈ കാണിക്കുന്നേ....എന്റെ ബൈക്ക് വൃത്തിയാക്കാൻ എനിക്കറിയാം....ആരെങ്കിലും കണ്ടാൽ എനിക്കാ അതിന്റെ നാണക്കേട്...."
"ശ്രീയേട്ടന് ഒരു ഉത്തരവാദിത്തം ഇല്ലാത്തത് കൊണ്ടല്ലേ എനിക്കും മാമനും ഇത് ചെയ്യേണ്ടി വന്നത്...."
"നിന്റെ ഏട്ടന്മാർ വല്ലതും കണ്ടാൽ അവരുടെ വായിൽ ഉള്ളത് മുഴുവനും ഞാൻ ആവും കേൾക്കേണ്ടി വരിക...."
"ഭർത്താവിന്റെ ബൈക്ക് വൃത്തിയാക്കുന്നത് അത്ര വലിയ തെറ്റൊന്നും അല്ല...."
അവൾ ഹോസ് എടുത്ത് നനച്ചു കൊണ്ട് പറഞ്ഞതും അവൻ അത് കയ്യിൽ വാങ്ങാൻ ഒരു ശ്രമം നടത്തി....!അത് കണ്ടതും പെണ്ണ് അവന്റെ മേലെ ഹോസ് നീട്ടിയതും അവൻ നനഞ്ഞു.... അവളുടെ ചിരി കേട്ടതും അവനും ഒരു കുസൃതിചിരിയോടെ അവളെ നോക്കി....!
അത് തട്ടി പറിച്ചു വാങ്ങി അവളെ നനച്ചതും അവൾ മുഖം ചുളിച്ചു അവനെ നോക്കി....!
അവന്റെ കണ്ണുകൾ അവളുടെ ദേഹം ആകെ സഞ്ചരിച്ചു തുടങ്ങി.... അവൻ അവളുടെ ഇടുപ്പിൽ കൂടി ചേർത്തു പിടിച്ചതും ഒരു ചുമ കേട്ടാണ് അച്ഛൻ അടുത്ത് ഉണ്ടെന്ന ബോധം അവന് വന്നത്....!
അവൾ അവനെ തള്ളി മാറ്റി അകത്തേക്ക് ഓടിയതും അച്ഛനെ നോക്കി വളിച്ച ഇളിയോടെ അവൻ നിന്നു.... അച്ഛൻ ഹോസ് എടുത്തു ചെടി നനക്കാൻ തുടങ്ങിയതും അവൻ മെല്ലെ അകത്തേക്ക് ഓടി കയറി....!
ഡ്രസ്സ് എടുത്തു ബാത്‌റൂമിലേക്ക് ചെല്ലുകയായിരുന്നു ദേവൂട്ടി.... അത് കണ്ടതും അവൻ മുന്നിൽ ചെന്ന് നിന്നു...!
"മാറ് ശ്രീയേട്ടാ...."
"അതിന് മുന്നേ...."
അവൻ ഒരു കള്ളചിരിയോടെ ലിപ്പിൽ കയ് വെച്ച് കൊണ്ട് പറഞ്ഞതും ദേവൂട്ടി നാണത്തോടെ അവനെ നോക്കി....!
"ഞാൻ കുളിച്ചില്ല...."
"ഇതിന് കുളിക്കുകയൊന്നും വേണ്ട...."
അവൻ പറഞ്ഞതും അവൻ അവളെ തുറിച്ചു നോക്കുന്നതിന് മുന്നേ അവൻ അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവളുടെ അധരങ്ങളെ പൊതിഞ്ഞു....അധരങ്ങൾ നുണഞ്ഞു കൊണ്ട് അവൻ കയ് അവളുടെ അരക്കെട്ടിൽ അമർത്തിയതും അവൾ അവനിൽ നിന്ന് വിട്ടു മാറാൻ ഒരു ശ്രമം നടത്തി....അതിന് സമ്മതിക്കാതെ അവൻ കയ് അവിടെ ചലിപ്പിക്കാൻ തുടങ്ങിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു....അവന്റെ കയ് അവളുടെ വയറിനു മീതെ ഉള്ള മറുകിൽ വന്നു നിന്നതും അവൻ അവളെ മോചിപ്പിച്ചു....!
"ഇവിടെ അല്ലെ ഞാൻ തേടിയ മറുക്...."
"അത് ശ്രീയേട്ടന് എങ്ങനെ അറിയാം...."
അവൾ കിതപ്പ് മാറ്റി കൊണ്ട് ചോദിച്ചു....!
"എനിക്ക് അറിയാം.... അന്ന് ഞാൻ കണ്ടതല്ലേ....പിന്നെ അന്ന് നിന്നെ വിട്ടത് നിന്റെ പേടി കണ്ടല്ലേ.... ഇന്നിനി ഞാൻ വിടില്ല.... എനിക്ക് അവിടെ ചുംബിക്കണം ദേവൂട്ടി...."
"വേണ്ട ശ്രീയേട്ടാ.... ഞാൻ.... എനിക്ക്...."
അവൾ എന്തൊക്കെയോ പറയാൻ തുടങ്ങിയതും അവൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു..... അവളെ നോക്കി ഒരു ചിരിയോടെ സാരി നീക്കാൻ തുടങ്ങിയതും അവൾ പേടിയോടെ തന്നെ അവനെ നോക്കി....എല്ലാം കയ് വിട്ടു പോയാലോ....ശ്രീയേട്ടനെ തടയാനും അവൾക്ക് പറ്റുന്നില്ല....!
അരക്കെട്ടിൽ നിന്ന് സാരി താഴേക്ക് നീക്കിയതും അവന്റെ കണ്ണുകൾ ആ മറുകിൽ ഉടക്കി....കണ്ണുകൾ വിടർന്നു.... അവൾ നാണത്തോടെ അവനെ നോക്കിയതും അവൻ അവിടെ ചുണ്ടുകൾ അമർത്താൻ തുടങ്ങിയതും വാതിലിൽ ഉള്ള മുട്ട് കേട്ട് രണ്ട് പേരും ഒരു പോലെ ഞെട്ടി....!
"നിന്നെ ഞാൻ എടുത്തോളാം...."
പെണ്ണ് ചിരിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് പോന്നത് കണ്ട് അവൻ അതും പറഞ്ഞു ഡോർ തുറന്നു....!
"എന്താ അമ്മേ...."
"ആ രതീഷ് വന്നിട്ടുണ്ട് താഴെ...."
"ആ....ഞാൻ ഈ ഷർട്ട് ഒന്ന് മാറി വരാം...."
അവൻ പറഞ്ഞതും അമ്മ താഴേക്ക് നടന്നു.... നല്ലൊരു ചാൻസ് ആണ് അവൻ മിസ്സ് ആക്കിയത്....!
അവൻ ഷർട്ട് മാറി താഴേക്ക് ഇറങ്ങുമ്പോൾ തന്നെ സോഫയിൽ ഇരുന്നു ഇളിക്കുന്ന രതീഷിനെ ഒന്ന് ഇരുത്തി നോക്കി....!
"എന്താ അളിയാ കെട്ടൊക്കെ കഴിഞ്ഞെ പിന്നെ കാണുന്നെ ഇല്ലല്ലോ.... ഏത് നേരം നോക്കിയാലും കെട്ടിയോളെയും കെട്ടിപ്പിടിച്ചു മുറിയിൽ തന്നെ ഇരിക്കുവാണോ...."
അതിനുള്ള ശ്രീയുടെ നോട്ടം കണ്ടപ്പോൾ തന്നെ അവന് പന്തികേട് തോന്നി...!
"😬നല്ലൊരു ചാൻസ് ആണ് മിസ്സ് ആക്കിയത്.... എന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ...."
അവന്റെ കലിപ്പിൽ നിന്ന് രതീഷ് എല്ലാം ഊഹിച്ചെടുത്തു....!
"കൂൾ ശ്രീ....കെട്ടിയ പെണ്ണിനേയും സലൂണിലേക്ക് വരുന്ന ഒരാളെയും ഒരു പോലെയല്ല കയ്കാര്യം ചെയ്യേണ്ടത്....മുടി വെട്ടുമ്പോ ആദ്യം എടി പിടി എന്നല്ലേ തുടങ്ങുന്നത് പിന്നെ അത് സാവകാശം ആവും.... പക്ഷെ പെണ്ണിനോട് ആദ്യം ഒരു മയത്തിൽ ഒക്കെ വേണം...."
🙄അവന്റെ ക്ലാസ് കേട്ട് ശ്രീ വായും പൊളിച്ചു നിന്നു....!എന്തെങ്കിലും പറയുന്നതിന് മുന്നേ അമ്മ ചായയും ആയി വന്നു....!
"ഞാൻ മറ്റന്നാൾ അമേരിക്കയിലെക്ക് പോവാ.... അവിടെ സലൂണിലേക്ക് ഒരു വിസ ശരിയായിട്ടുണ്ട്.... നിങ്ങളെ ഒക്കെ നേരിട്ട് കണ്ട് യാത്ര പറയാൻ വന്നതാ...."
"നിന്റെ കല്യാണകാര്യം ഒന്നും നോക്കിയില്ലേ മോനെ...."
"അതൊക്കെ ഇനി നാട്ടിൽ വന്നിട്ട് മതി.... തിരിച്ചു വരുമ്പോഴേക്കും പറ്റിയ പെണ്ണിനെ അമ്മ കണ്ട് പിടിച്ചോളും...."
"നിന്റെ ക്ലാസ് കേട്ടിട്ട് എനിക്ക് ഒന്ന് മനസ്സിൽ ആയി.... നീ പെണ്ണ് കെട്ടാതിരിക്കുന്നതാ നല്ലത്...."
😟ശ്രീ പതിയെ അവനോടായി പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു.... അപ്പൊ അങ്ങനെ അല്ലെ കാര്യങ്ങൾ.... ഇനി രണ്ടും ഒരു പോലെ ആണോ കയ്കാര്യം ചെയ്യേണ്ടത്....!🙄
അവൻ ചായ കുടിച്ചു തീരുമ്പോഴേക്കും ദേവൂട്ടി കുളി ഒക്കെ കഴിഞ്ഞു സ്റ്റെയർ ഇറങ്ങി താഴേക്ക് വരുന്നത് കണ്ട് ശ്രീ പുഞ്ചിരിയോടെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു....😘
രതീഷ് നഷ്ടബോധത്തോടെയും.... ആദ്യം ആയി പ്രണയം തോന്നിയ പെണ്ണല്ലെ....!
"ആര് ഇത് രതീഷേട്ടനോ.... സുഖാണോ രതീഷേട്ടാ...."
ദേവൂട്ടി അവനെ കണ്ടപാടെ ചിരിച്ചു കൊണ്ട് ചോദിച്ചു....!
"സുഖകുറവ് ഒന്നും ഇല്ല...."
എന്നും പറഞ്ഞു അവൻ ദാസ് തല്ലിയ കവിളിൽ കയ് വെച്ചു.... അതികം അവളെ വായ് നോക്കണ്ട.... ഇനി ഇവന്റെ കയ്യീന്ന് കൂടി കിട്ടിയാൽ എല്ലാം അതോടെ തീർന്ന്....!അവന്റെ മനസ് പറഞ്ഞതും അവൻ ശ്രീയെ തന്നെ നോക്കി ഇളിച്ചു....!
"ഇവൻ അമേരിക്കയിലേക്ക് പോവാണെന്ന്.... യാത്ര ചോദിക്കാൻ വന്നതാ...."
"ആണോ രതീഷേട്ടാ...."
"മ്മ്...."
അവൻ ഇളിച്ചു കൊണ്ട് മൂളി....!
"എങ്കിൽ ഞാൻ ഇറങ്ങട്ടെ....!"
എന്നും പറഞ്ഞു അവൻ ഇറങ്ങിയതും ശ്രീ പിന്നാലെ ചെന്നു....!
"വൈകീട്ട് സ്ഥിരം പ്ലേസിൽ വരണം.... ഒരു ചെറിയ പരിപാടി ഫ്രണ്ട്‌സ് എല്ലാരും ഉണ്ട്...."
"മ്മ്...."
ശ്രീ മൂളിയതും അവൻ ഇറങ്ങി....!
ദേവൂട്ടി നേരെ കിച്ചണിലേക്ക് നടക്കുന്നത് കണ്ട് ശ്രീ അവളെ നോക്കി പതിയെ വിളിച്ചു.... അച്ഛൻ ഇരിപ്പുണ്ട് അല്ലെങ്കിൽ കയ്യോടെ പിടിച്ചു കൊണ്ട് പോവാം ആയിരുന്നു....!
"എന്താ ശ്രീയേട്ടാ....?!!"
"അ.... അത്.... നീ ഇങ്ങ് വന്നെ....എനിക്ക് പോവുമ്പോ ഇടാൻ ഉള്ള ഡ്രസ്സ് അയൻ ചെയ്യാൻ ഉണ്ട്...."
"മ്മ്...."
അവൾ ഒന്ന് മൂളി അവന്റെ പിന്നാലെ സ്റ്റെയർ കയറി....!
"ഏത് ഷർട്ട് ആണ് ശ്രീയേട്ടൻ ഇടുന്നെ...."
അവൾ ഷെൽഫ് തുറന്നു കൊണ്ട് ചോദിച്ചതും അവൻ ഡോറും ക്ളോസ് ചെയ്തു അവൾക്കരികിൽ നടന്നു... അവളെ പിന്നിൽ കൂടി വട്ടം പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്തു....!
"അയൺ ഒക്കെ ഞാൻ ചെയ്തെന്നെ.... നേരത്തെ ഞാൻ ഒരു കാര്യം തുടങ്ങി വെച്ചിരുന്നു അത് പൂർത്തീയാക്കാൻ വേണ്ടിയാ വിളിച്ചത്...."
"ദേ ശ്രീയേട്ടാ കളിക്കല്ലേ...."
അവൾ അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞെങ്കിലും അവന്റെ കയ് ആ മറുകിനു മീതെ കയ് വെച്ച് സാരി നീക്കാൻ ശ്രമിച്ചതും അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി....!
"എന്താ ദേവൂട്ടി നിനക്ക് ഇപ്പോഴും പേടിയാണോ...."
അവൾ അതെ എന്ന പോലെ തലയാട്ടി....!
"അത് ഞാൻ ഇപ്പൊ മാറ്റി തരാം...."
അവൻ പതിയെ അവളുടെ കാതിലായി പറഞ്ഞതും അവൾ തിരിഞ്ഞു നിന്ന് അവനെ നോക്കി....!ചിരിച്ചു കൊണ്ട് അവനെ നോക്കി അവൾ വയറിൽ ഉള്ള സാരി മാറ്റാൻ എന്ന പോലെ കയ് കൊണ്ട് പോയതും അവൻ ശ്വാസം വിടാൻ പോലും മറന്നു അവിടേക്ക് നോക്കി നിന്നു....!😍
പെട്ടെന്ന് അവൾ ചിരിച്ചു കൊണ്ട് അവനെ ബെഡിൽ തള്ളി ഇട്ടു ഓടിയതും അവൻ ചാടി എണീറ്റ് അവൾക്ക് പിന്നാലെ ഓടി....ബെഡിന് ചുറ്റിലും ഓടിയ അവളെ പിടിക്കാൻ അവനും പിന്നാലെ ഓടി....!
"ഒരൊറ്റ തവണ മതിയെടി...."
"പോ ശ്രീയേട്ടാ.... അതൊന്നും ഇപ്പൊ പറ്റില്ല...."
അവൾ ഓടി കൊണ്ട് തന്നെ മറുപടി കൊടുത്തു....!
ഒടുവിൽ ഓടി തളർന്നു അവൾ നിന്നതും അവനും ഒരു ചിരിയോടെ നിന്നു....അവളെ പിടിച്ചു ബെഡിലേക്ക് ഇട്ടു അവനും തൊട്ടടുത്തായി കിടന്നു....
"അതെയ്.... ശ്രീയേട്ടാ അതൊക്കെ അതിന്റെ ടൈം ആവുമ്പോ കണ്ടാൽ മതി.... അല്ലെങ്കിൽ പിടി വിട്ടു പോവും...."
അവൾ അവന്റെ മുഖത്തൂടെ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു....!
"നിന്റെ വൃതം ഞാൻ ആയിട്ട് തെറ്റിക്കില്ല എന്റെ ദേവൂട്ടി...."
"ഞാൻ പിടി വിട്ടു പോവുമെന്നാ പറഞ്ഞത്...."
😘അത് കേട്ടതും അവൻ ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി....!
"ഇപ്പൊ മനസ്സിൽ ആയി.... വൈറ്റ് ചെയ്തോളാം ഞാൻ.... അത് വരേയ്ക്കും...."
എന്നും പറഞ്ഞു അവൻ അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ അമർത്തി അവയെ നുണഞ്ഞെടുത്തു....!
"ഐ ലവ് യു ശ്രീയേട്ടാ...."
അവളിൽ നിന്ന് വിട്ടു മാറിയതും അവൾ അവനെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു....!
"ലവ് യൂ ദേവൂട്ടി...."😘
ശ്രീയും അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു....!
"അന്നത്തെ പോലെ ഫുൾ ഫിറ്റ് ആയിട്ടാണോ തിരിച്ചു വരുന്നേ...."
ശ്രീ ഇറങ്ങുന്നത് കണ്ട് ദേവൂട്ടി ഒരു ചിരിയോടെ ചോദിച്ചു....!രതീഷ് നൈറ്റ് വെച്ച പാർട്ടിയുടെ കാര്യം അവൾ അറിഞ്ഞു കൊണ്ടാണ് ചോദിച്ചത്....!
"അന്ന് ഞാൻ അത് നിർത്തിയതാ.... ഇന്ന് തൊട്ട് തുടങ്ങിയാലോ.... ഇപ്പൊ നീ എന്റെ ഭാര്യ ആയില്ലേ....!"
"കൊല്ലും ഞാൻ.... എനിക്ക് വെള്ളം അടിക്കുന്നവരെ ഇഷ്ടം അല്ല.... പിന്നെ ശ്രീയേട്ടന് അത്ര നിർബന്ധം ആണെങ്കിൽ ഒരൊറ്റ പെഗ് അടിച്ചോ...."
"അയ്യടാ കെട്ടിയോനെ കള്ള് കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഭാര്യ.... ഞാൻ കുടിക്കില്ല അന്നത്തെ പോലെ എന്റെ കൺട്രോൾ പോയാൽ നിന്റെ വൃത്തതിന്റെ കാര്യം തീരുമാനം ആവും..."
അവൻ അതും പറഞ്ഞു സൈറ്റ് അടിച്ചതും അവൾ അവനെ തുറിച്ചു നോക്കി....!
"ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ ദേവൂട്യേ...."
"ഹ്മ്മ് അത് തന്നെയല്ലേ സത്യം.... എട്ടും പൊട്ടും തിരിയാത്ത അന്ന് എന്നെ കുടിച്ചു ബോധം ഇല്ലാതെ....."
"അത് കൊണ്ടല്ലേ ഈ ഹൃദയത്തിൽ ഞാൻ മാത്രം കേറി കൂടിയത്...."
അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു....!
💕_______💕
"ഇന്നാടാ പിടിക്ക്...."
"ഏയ് എനിക്ക് വേണ്ട...."
"സാദാരണ പെണ്ണ് കെട്ടുന്നതിന് മുൻപ് കുടിക്കാത്തവർ ശേഷം കുടി തുടങ്ങാറുണ്ട്.... നിനക്ക് അതും ഇല്ലേ...."
ശ്രീ അവൻ കൊടുത്ത ഗ്ലാസ് നിരസിച്ചത് കണ്ട് രതീഷ് പറഞ്ഞു....!
"കെട്ടിയ പെണ്ണിനേക്കാൾ വലിയ ലഹരി ഒന്നും ഈ ലോകത്ത് ഇല്ലെടാ...."
അത് കേട്ട് നന്ദൻ വായും പൊളിച്ചു അവനെ നോക്കി....!
"ടാ നന്ദാ നിനക്കും വേണ്ടേ...."
"🙄അ.... അത്...."
ഫിറ്റ് ആയി ചെന്നാൽ ശരിയാവില്ല... എന്റെ ശ്രീക്കുട്ടിയെ സ്നേഹിക്കാൻ ഉള്ളതാ....!
"ഏയ് എനിക്കും വേണ്ട....ഇവൻ പറഞ്ഞ പോലെ കെട്ടിയ പെണ്ണിനേക്കാൾ വലിയ ലഹരി ഒന്നും ഇല്ല...."
"അത് പത്തിരുപത് വർഷം കഴിഞ്ഞാലും രണ്ടും പറയണം...."
അതിന് ശ്രീയും നന്ദനും പരസ്പരം നോക്കി ഒന്ന് ചിരിച്ചു....!
"എന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷം തികച്ചില്ല.... ഒരു കൊച്ചും ആയി.... ഇപ്പോഴേ എന്റെ സ്വസ്ഥത പോയി.... ഞാൻ ചെന്നാൽ അവൾ മണത്തു കണ്ട് പിടിക്കുമെടാ...."
എന്നും പറഞ്ഞു കൂട്ടുകാരിൽ ഒരുത്തൻ ഉള്ളത് മുഴുവനും വലിച്ചു കുടിക്കുന്നത് കണ്ട് നന്ദൻ വായും പൊളിച്ചു നിന്നു.... ഇത്തിരി ആയാലോ.... ഫിറ്റ് ആയാൽ അല്ലെ കുഴപ്പം ഉള്ളു....!
ഒരു പെഗ് എടുക്കാൻ കയ് പൊക്കിയതും ശ്രീ അവന്റെ കയ് പിടിച്ചു വെച്ചു....!
"നിന്റെ ലിവറിന്റെ കാര്യം എനിക്ക് നോക്കിയേ പറ്റൂ.... കാരണം എന്റെ പെങ്ങടെ ജീവിതം നിന്റെ കയ്യിലാ...."
"അവൾ ഇങ്ങോട്ട് വരാൻ നേരം പറഞ്ഞതാ ഒരു പെഗ് അടിച്ചോ എന്ന്...."
"നിന്റെ പെങ്ങൾ എന്നോടും പറഞ്ഞതാ എന്നിട്ട് ഞാൻ അടിക്കുന്നുണ്ടോ...."
"നീ അടിച്ചോടാ... ഞാൻ ആരോടും പറയില്ല...."
"പക്ഷെ നീ എങ്ങാനും ഇതിൽ തൊട്ടാൽ ഞാൻ വിഡിയോ റെക്കോർഡ് ചെയ്യും...."
"ഇതാ പറയുന്നേ കൂട്ടുകാരന്റെ പെങ്ങളെ കെട്ടരുത് എന്ന്...."
നന്ദൻ സ്വയം പറഞ്ഞു പിൻവാങ്ങി.... ബാക്കി മൂന്നും ഇരുന്നു തീർക്കുന്നത് മിക്സറിൽ കയ്യിട്ട് വാരി കൊണ്ട് നന്ദൻ നോക്കി നിന്നു....!
"ഇനി ഞാൻ തിരിച്ചു വന്നിട്ട് ബാക്കി...."
"ശരിയാ... നീ ഒരു പത്തിരുപത് എണ്ണം അവിടുത്തെ മുന്തിയ ഇനം തന്നെ കൊണ്ട് വരണം...."
🙄അങ്ങോട്ട് ചെല്ലുന്നതിനു മുന്നേ കൊണ്ട് വരേണ്ട കുപ്പിയുടെ ലിസ്റ്റ് ആയി....!
അവരൊക്കെ അവനെ ഹഗ് ചെയ്തു യാത്ര പറഞ്ഞു.... ശ്രീയും നന്ദനും അവരവരുടെ ബൈക്കിൽ ഒരുമിച്ച് ഇറങ്ങി... രണ്ട് വഴി ആയതും അവർ ബൈ പറഞ്ഞു പിരിഞ്ഞു....!
ശ്രീ വീട്ടിൽ കയറിയതും ദേവൂട്ടിയെ കാണാതെ മുറിയിലേക്ക് നടന്നു.... അവൾ ഉറങ്ങുന്നത് കണ്ട് അവൻ ഒരു ചിരിയോടെ കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്ന് ഷർട്ട് ഊരി മാറ്റുമ്പോൾ ആണ് കണ്ണാടിയിൽ ബെഡിൽ ഉറങ്ങുന്ന ദേവൂട്ടിയിലേക്ക് പതിഞ്ഞത്....കാറ്റിനനുസരിച്ചു അവളുടെ സാരി നീങ്ങുന്നത് കണ്ട് അവന്റെ നോട്ടം അവളുടെ വയറിൽ ആയി.... അവൻ ഒരു ചിരിയോടെ തന്നെ അവൾക്കരികിലേക്ക് നടന്നു.... അവളുടെ ആ മറുകിനെ ഒന്ന് കാണാൻ എന്ന പോലെ അവൻ അവളുടെ സാരി വിരൽ കൊണ്ട് അല്പം മാറ്റി നോക്കി...നിരാശയോടെ ഒന്ന് കൂടി അവൻ അരക്കെട്ടിൽ നിന്ന് സാരി മാറ്റാൻ നോക്കിയതും അവൾ തിരിഞ്ഞു കിടന്നു....അവൻ നിരാശയോടെ എണീക്കാൻ നിന്നതും പുറം ഭാഗത്തുള്ള അവളുടെ മറുക് ബ്ലൗസ്സിനിടയിലൂടെ കണ്ണിൽ ഉടക്കിയതും അവന്റെ കണ്ണുകൾ വിടർന്നു....!😘
ദൈവമേ ഈ പെണ്ണിന് എവിടെ നോക്കിയാലും മറുക് ആണല്ലോ.... അന്ന് ഒരു മറുകെ കണ്ടുള്ളൂ.... അന്ന് തന്നെ എന്നെ പറ്റി അവൾ നല്ലത് പോലെ മനസ്സിൽ ആക്കിയതാണ്....കള്ള ചിരിയോടെ അവന്റെ ചുണ്ടുകൾ അവിടെ അമർന്നതും അവന്റെ താടി രോമങ്ങൾ കുത്തി തറച്ചത് കൊണ്ട് അവൾ ഒന്ന് ഞെരുങ്ങി.... അതൊന്നും കാര്യം ആക്കാതെ അവൻ അവിടെ ഭ്രാന്തമായി ചുംബിച്ചു കൊണ്ടിരുന്നു.... അവന്റെ പല്ലും നാവും അവിടെ വികൃതി കാട്ടി തുടങ്ങി.... ദേവൂട്ടി ഞെരുക്കത്തോടെ കണ്ണ് തുറന്നതും അവന്റെ വികൃതികളിൽ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....!
"ശ്രീ... യേ... ട്ടാ...."
അവൾ ആർദ്രമായി വിളിച്ചതും അവൻ തല ഉയർത്തി അവളുടെ മുഖത്ത് നോക്കി....അതികം വൈകാതെ തന്നെ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ പതിഞ്ഞു.... അവളും അവന്റെ ചുംബനത്തിൽ ലയിച്ചത് കണ്ട് അവൻ സ്വയം മറന്നു കൊണ്ട് അവളുടെ സാരി തലപ്പ് അവളുടെ മാറിൽ നിന്നും വലിച്ചു നീക്കി... കയ്കൾ അവളുടെ ദേഹം ആകെ ഒഴുകി നടക്കാൻ തുടങ്ങിയതും അവളും സ്വയം മറന്നിരുന്നു....!
അവളുടെ അധരങ്ങളെ മോചിപ്പിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ സഞ്ചരിച്ചു.... അവിടെ നിന്നും അവളുടെ മാറിലേക്കും അവന്റെ ചുണ്ടുകൾ അമർന്നു.... പെട്ടെന്ന് ദേവൂട്ടി അവനെ തള്ളി മാറ്റിയതും അവനും അവൾ വൃതത്തിൽ ആണെന്നുള്ള കാര്യം ഓർത്ത് സ്വയം നിയന്ത്രിച്ചിരുന്നു....!
"🥺സോറി ശ്രീയേട്ടാ.... എന്റെ വൃതം കൊണ്ടല്ലെ എനിക്ക് ശ്രീയേട്ടനെ കിട്ടിയേ.... അപ്പൊ അത് തെറ്റിച്ചാൽ ദൈവം എന്നോട് പൊറുക്കോ.... ശ്രീയേട്ടനെ എന്നിൽ നിന്ന് അകറ്റിയാലോ...."
അവൾ അവനെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞതും അവനും അവളെ ചേർത്തു പിടിച്ചു....!
"സോറി ദേവൂട്ടി....ഞാനും ഒരു നിമിഷത്തേക്ക് എന്നെ തന്നെ മറന്നു പോയി...."
"ശ്രീയേട്ടന് എന്നോട് ദേഷ്യം ഉണ്ടോ....?!!"
"ഇല്ലെടി.... എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടിയിട്ടേ ഉള്ളു.... എനിക്ക് വേണ്ടിയല്ലേ നീ...."
"എന്നാലും ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഇതാ അല്ലെ പണി...."
അവൾ തല ഉയർത്തി അവനെ നോക്കി ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു....!
"അത് പിന്നെ നിന്റെ ഇവിടെ ഉള്ള മറുക് ചതിച്ചതാ എന്റെ ദേവൂട്ടി...."
"മറുകും നോക്കി നടക്കാ.... സ്ത്രീ ദേവൻ...."
"എടീ...സ്ത്രീ ദേവനോ....എനിക്ക് നോബൽ സമ്മാനം കിട്ടേണ്ട ടൈം കഴിഞ്ഞു.... അത്ര മാത്രം കൺട്രോൾ ചെയ്താ ഞാൻ നിന്റെ കൂടെ കഴിയുന്നത്.... സ്ത്രീ ദേവൻ നിന്റെ കുഞ്ഞേട്ടൻ...."
"ദേ എന്റെ കുഞ്ഞേട്ടനെ പറഞ്ഞാൽ ഉണ്ടല്ലോ.... ശ്രീയേട്ടൻ ആണെന്ന് ഒന്നും ഞാൻ നോക്കില്ല..."
"നീ എന്നെ എന്ത് ചെയ്യും...."
"ഞാൻ...."
അതും പറഞ്ഞു അവൾ അവന്റെ മുഖം പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവന്റെ കവിളിൽ പല്ലുകൾ അമർത്തി....!
"ആ..."
അവൻ അറിയാതെ വിളിച്ചു പോയി...!
"കടിച്ചെടുക്കും ഞാൻ.... ശ്രീയേട്ടന് പിന്നെ പുറത്തിറങ്ങാൻ പറ്റില്ല...."
"😘ഞാൻ റെഡിയാ...."
അവൻ കവിളിൽ തലോടി കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു....!അവളും ഒരു ചിരിയോടെ അവനെ നോക്കി അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു....!
💕_______💕
അലാറം ഓഫ് ചെയ്തു തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ശ്രീക്കുട്ടിയെ നന്ദൻ ഒരു ചിരിയോടെ തന്നെ നോക്കി....!
നാളെ തൊട്ട് നന്നായിക്കോളാം എന്ന് പറഞ്ഞ മുതൽ ആണ്....!🙄
"ശ്രീക്കുട്ടി എണീക്ക്.... കോളേജിൽ പോണ്ടേ...."
അവൻ തട്ടി വിളിച്ചതും അവൾ മുഷിപ്പോടെ എണീറ്റു....!
"കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോവുമെന്ന് ഒക്കെ ആയിരുന്നു ഇന്നലെ.... എന്നിട്ടിപ്പോ കണ്ടില്ലേ..."
"അതിന് കാരണം നന്ദേട്ടൻ തന്നെയാ....ഉറങ്ങാനും സമ്മതിക്കില്ല...."😟
"നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ പെണ്ണെ...."😍
"ഹ്മ്മ് ദേവൂട്ടി പറഞ്ഞത് എല്ലാം ദൈവത്തിന് വിട്ടു കൊടുക്കാം എന്നാണ്.... അതിനൊന്നും നിന്റെ കുഞ്ഞേട്ടൻ നിക്കില്ലെന്ന് ഞാൻ അവളോട് പറയാം...."
"എന്തായാലും അവൾ വൃതം നേർന്നത് നന്നായി...."
"ഇന്ന് തൊട്ട് ഞാനും ഒരു പത്ത് മുപ്പത് ദിവസം വൃതത്തിലാ...."
"ചതിക്കല്ലെടി...."
"ഒന്ന് പോ നന്ദേട്ടാ.... പ്രേമം തോന്നിയപ്പോൾ ഞാൻ കരുതി നന്ദേട്ടൻ ആള് പാവാണെന്ന്.... കെട്ടിയപ്പോഴല്ലെ മനസ്സിൽ ആയത്...."
"🙄എന്ത് മനസ്സിൽ ആയെന്ന്...."
"നന്ദേട്ടൻ ഒടുക്കത്തെ റൊമാൻസ് ആണെന്ന്...."
"നിന്റെ ഏട്ടന്റെ അത്രയും വരില്ല...."
അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു....!
"എന്ത് പറഞ്ഞാലും എന്തിനാ ഏട്ടനെ പറയുന്നേ...."
"നിന്റെ ഏട്ടൻ എന്റെ പെങ്ങളെ മുറിയിൽ വന്ന് എന്റെ കണ്മുന്നിൽ വെച്ച് അവളെ കിസ്സ് വരെ ചെയ്തിട്ടുണ്ട്.... അപ്പൊ പിന്നെ ഞാൻ എങ്ങനാടി പറയാതിരിക്കുന്നേ...."
"നന്ദേട്ടനോട് സംസാരിച്ചാൽ എന്റെ കോളേജിൽ പോക്ക് നടക്കില്ല....ദേവൂട്ടിയോട് ഞാൻ എല്ലാം പറയുന്നുണ്ട്...."
"🙄എന്ത്....?!!"
"അച്ഛന്മാരെ സ്വഭാവം അത് പോലെ രണ്ടും തുടങ്ങുന്നതിന് മുൻപ് രണ്ടിന്റെയും കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ...."
അതിനും നന്ദൻ ഇളിച്ചു കാണിച്ചു.... പെണ്ണ് അവനെ ഒന്ന് തുറിച്ചു നോക്കി ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി....!
"ഞാൻ കൊണ്ട് വിടാം...."
"വേണ്ട നന്ദേട്ടാ....എനിക്കും ദേവൂട്ടിക്കും ആകെ കൂടെ സംസാരിക്കാൻ പറ്റിയ സമയം ഈ കോളേജിൽ പോവുമ്പോഴും വരുമ്പോഴും ഒക്കെയാ.... ക്ലാസിൽ ആണെങ്കിൽ പിന്നെ ആ ഗിരിരാജൻ ആണെങ്കിലെ സംസാരിക്കാൻ പറ്റൂ... ബാക്കി എല്ലാം കണക്കാ.... അത് കൂടി നിങ്ങൾ ഇല്ലാതാക്കരുത്..."
അത് കേട്ട് നന്ദൻ വായും പൊളിച്ചു നിന്നു.... രണ്ടിനും പിന്നെ അത് തന്നെ ആയിരുന്നു പണി....!
"നിന്റെ വൃതം തീർന്നോടി...."
"അതിന് ഇനിയും അഞ്ചാറ് ദിവസം കൂടിയുണ്ട്....!
😨അയ്യോ അഞ്ചാറ് ദിവസം കൂടിയേ ഉള്ളു...."
പെണ്ണ് പേടിയോടെ പറഞ്ഞതും ശ്രീക്കുട്ടി ഒന്ന് ചിരിച്ചു....!
"അതിനെന്താ നിന്റെ ശ്രീയേട്ടൻ അല്ലെടി...."
"അത് തന്ന പേടി...."
ഒരു മറുക് കണ്ടാൽ വിടാത്ത മനുഷ്യനാ.... അന്നൊക്കെ റൊമാൻസ് വാരി കോരി കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചതിന്റെ ശിക്ഷ ആവും....!😍എന്ത് തന്നെ ആയാലും ശ്രീയേട്ടൻ എന്റെയായില്ലേ.... അപ്പൊ പിന്നെ ഈ ഞാൻ തന്നെ ശ്രീയേട്ടാനുള്ളതല്ലേ.... അവൾ നാണത്തോടെ എന്തൊക്കെയോ ചിന്തിച്ചു നിന്നതും ശ്രീക്കുട്ടി അവളുടെ തോളിൽ തട്ടി....!
"ശ്രീയേട്ടന്റെ പേര് കേൾക്കെ വേണ്ടൂ അവൾക്ക് സ്വപ്നം കാണാൻ.... എന്നിട്ടാ വൃതം ആണെന്നും പറഞ്ഞു ഏട്ടനെ...."
"അത് ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലെടി ഞാൻ അങ്ങനെ ഒക്കെ ചെയ്തത്...."
അവൾ ചിരിച്ചു കൊണ്ട് ശ്രീ കുട്ടിയുടെ താടിയിൽ പിടിച്ചു പറഞ്ഞു....!
"എടീ നമ്മളെ ഏട്ടന്മാർ നമ്മളെ കെട്ടിയെങ്കിലും നമ്മൾ ഒരു ദിവസം പോലും ഒരുമിച്ച് നിന്നിട്ടില്ല.... കല്യാണം കഴിഞ്ഞാൽ എന്തൊക്കെ വേണമെന്ന് സ്വപ്നം കണ്ടതാ.... ഇതിപ്പോ കെട്ടിയോനോടൊപ്പം കിടക്കാനെ എനിക്ക് യോഗം ഉള്ളു...."😟
ശ്രീകുട്ടി നിരാശയോടെ പറഞ്ഞു.... നന്ദൻ ആണെങ്കിൽ പെണ്ണിന് ഒരു ദിവസം സ്വസ്ഥത കൊടുക്കണ്ടെ....ഒന്ന് പ്രേമിച്ചു പോയെന്ന് കരുതി ഇങ്ങനെ ശിക്ഷിക്കണോ....!
ദേവൂട്ടി ആണെങ്കിൽ ശ്രീയേട്ടൻ ഇല്ലാതെ എങ്ങനെ ഉറങ്ങും എന്ന ചിന്തയിൽ ആണ്....!
"എക്സാം നെക്സ്റ്റ് വീക്ക് അല്ലെ.... നമുക്ക് ഒരുമിച്ച് പഠിക്കാൻ ആണെന്ന് പറഞ്ഞു ഒന്നുകിൽ എന്റെ വീട്ടിൽ അല്ലെങ്കിൽ നിന്റെ വീട്ടിൽ ഒരുമിച്ച് ഒരേ മുറിയിൽ കഴിഞ്ഞാലോ...."
"അത് വേണോടി.... എനിക്ക് ശ്രീയേട്ടനെ കാണാതെ പറ്റില്ല...."
"ഒരു വീക്ക് അല്ലെടി....അല്ലേലും ഇപ്പൊ നീ വൃതത്തിലും അല്ലെ...."
"എന്നാലും...."
"പഠിക്കാൻ ആണെന്ന് പറഞ്ഞാൽ ആരും തടസ്സം നിൽക്കില്ലെടി...."
"ആ ഞാൻ ഒന്ന് ആലോചിക്കട്ടെ....!"
രണ്ടും ബൈ പറഞ്ഞു വീട്ടിലേക്ക് നടന്നു....!
"നല്ല നന്ദേട്ടൻ അല്ലെ.... എക്സാം ആയോണ്ട് അല്ലെ.... പഠിക്കാൻ ദേവൂട്ടി ഉണ്ടായാൽ എളുപ്പാ... അത് കൊണ്ടാ ഞാൻ ചോദിക്കുന്നത്.... ഞാൻ ഒരാഴ്ച എന്റെ വീട്ടിൽ ദേവൂട്ടിയുടെ കൂടെ പോയി നിന്നോട്ടെ...."
പെണ്ണ് നന്ദനെ കഴുത്തിൽ കൂടി വട്ടം പിടിച്ചു കവിളിൽ മാറി മാറി ചുംബിച്ചു കൊണ്ടാണ് ചോദിച്ചത്.... അതിനവൻ ചിരിച്ചു കൊണ്ട് നിന്ന് കൊടുക്കുന്നുണ്ട് എന്നല്ലാതെ പ്രതികരണം ഒന്നും ഇല്ല....!
"നന്ദേട്ടൻ ഒന്നും പറഞ്ഞില്ല...."
"ഒരു കാര്യം ചെയ്യ്.... ദേവൂട്ടിയോട് ഇവിടെ വന്നു നിക്കാൻ പറ.... ഞങ്ങളോടൊപ്പം ഒരാഴ്ച അവളുണ്ടെങ്കിൽ ഞങ്ങളും ഹാപ്പിയാ...."
കൊടുത്ത ഉമ്മ മുഴുവനും വൈസ്റ്റ് ആയോ....!
"ഏട്ടൻ സമ്മതിക്കോ ആവോ....?!!"😟
"നിന്റെ ഏട്ടൻ സമ്മതിക്കില്ല ഞാൻ സമ്മതിക്കണം അല്ലെ...."
"ഹ്മ്മ് ഇത്രയും നേരം ഉമ്മ വെച്ചത് വൈസ്റ്റ് ആയി...."
അവൾ അവനിൽ നിന്ന് വിട്ടു മാറി കൊണ്ട് അരിശത്തോടെ പറഞ്ഞു....!
"വൈസ്റ്റ് ആയെങ്കിൽ തന്നത് മുഴുവനും ഞാൻ തിരിച്ചു തരാം...."😘
അവൻ ചിരിയോടെ ശ്രീക്കുട്ടിയേ നോക്കി പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....!അവൻ അവളെ ചുമ്പിക്കാൻ എന്ന പോലെ പോയതും അവൾ നന്ദനെ പിടിച്ചു തള്ളി എണീറ്റ് പോയി....!
"നിന്റെ കുഞ്ഞേട്ടൻ ആള് ശരിയല്ല...."
"നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ നിന്നെ നിർബന്ധിച്ചു ഏട്ടനെ കൊണ്ട് കെട്ടിച്ചതാണെന്ന്...."
"ആ പ്രേമിച്ചു പോയി....ആരോട് പറയാൻ....!
എന്റെ ദേവൂട്ടി നീ എങ്ങനെ എങ്കിലും ഏട്ടനെ ചാക്കിൽ ആക്കി ഇങ്ങോട്ട് വരാൻ നോക്ക്...."
"ഞാൻ വന്നാൽ പോരെ ഏട്ടനെ ചാക്കിൽ ആക്കുകയും വേണോ....?!!"
"ഏട്ടൻ നിന്റെ ചാക്കിൽ തന്നെ ആണല്ലോ.... നീ രണ്ട് ഉമ്മ കൊടുത്തു ചോദിച്ചാൽ ഏട്ടൻ സമ്മതിക്കാതിരിക്കില്ല...."
"നീ എത്ര കൊടുത്തു...."
"എണ്ണിയിട്ടില്ല.... പക്ഷെ കൊടുത്തത് മുഴുവനും വൈസ്റ്റ് ആയിപ്പോയി...."
"ഞാൻ ഒരൊറ്റ കിസ്സ് കൊടുത്തു ശ്രീയേട്ടനെ കൊണ്ട് സമ്മതിപ്പിക്കും നീ കണ്ടോ...."
"കാണാം.... ഒരു കണക്കിന് നന്ദേട്ടന്റെ കോപ്പിയാ ശ്രീയേട്ടൻ...."
"എന്റെ ശ്രീയേട്ടൻ അങ്ങനെ ഒന്നും അല്ല...."
"എങ്കിൽ നീ കാണിക്ക്...."
ഡീൽ ഉറപ്പിച്ചു പെണ്ണ് ഫോണും വെച്ച് ബാൽക്കണിയിൽ അങ്ങിങായി നടന്ന് ആലോചന തുടങ്ങി....!അപ്പോഴാണ് ശ്രീ താഴെ ബൈക്കിൽ വന്നിറങ്ങുന്നത് കണ്ടത്....ഓ ഹ് എന്റെ ശ്രീയേട്ടാ.... 😘പെണ്ണ് ഏതോ അവസ്ഥയിൽ നെഞ്ചിൽ കയ് വെച്ച് നിന്നു....!
എന്റെ ശ്രീയേട്ടൻ അല്ലെ ഞാൻ പറഞ്ഞാൽ എന്തും അനുസരിക്കും.... അത് അവളെ ബോധ്യപ്പെടുത്തിയിട്ട് തന്നെ കാര്യം.... അവൾ നേരെ താഴേക്ക് ചെന്നു.... അവളെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു....!
"ശ്രീയേട്ടൻ ചെല്ല് ഞാൻ ചായ എടുത്തു വരാം...."
അവൻ അവളെ വട്ടം പിടിക്കാൻ നിന്നതും പെണ്ണ് അതും പറഞ്ഞു കിച്ചണിലേക്ക് നടന്നു.... മാമി വൈകീട്ടത്തേക്കുള്ള പലഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആണ്....!
ദേവൂട്ടി മാമിയേ നോക്കി ഒന്ന് ചിരിച്ചു ചായ വെക്കാൻ തുടങ്ങി...!
"ശ്രീക്കാണോ...."
"ആ...."
ഷുഗർ ഇത്തിരി കൂട്ടാം.... എന്നാൽ ആള് പെട്ടെന്ന് എന്റെ സോപ്പിങ്ങിൽ വീണോളും.... പെണ്ണ് കാര്യായിട്ട് ആലോചിച്ചു ഒരു ചിരിയോടെ ഷുഗർ നല്ലത് പോലെ ചേർത്തു.... 🙄അത് കണ്ട മാമി അവളെ ഒന്ന് നോക്കി.... പെണ്ണ് എന്തോ ചിന്തിച്ചു നല്ല ചിരിയാണ്....!
"പഞ്ചസാര അധികമല്ലേ മോളെ...."
"അത് പിന്നെ ശ്രീയേട്ടന്...."
"നിനക്ക് എന്തോ അവന്റെ അടുത്ത് നിന്ന് സാധിക്കാൻ ഉണ്ടല്ലോ...."
അവൾ പറഞ്ഞു തീരുന്നതിനു മുന്പേ മാമി ചോദിക്കുന്നത് കേട്ട് അവൾ അതെ എന്ന പോലെ തലയാട്ടി....!
"എനിക്ക് ശ്രീക്കുട്ടിയോടൊപ്പം ഒരാഴ്ച വീട്ടിൽ പോയി നിക്കണം.... അവിടെ കുഞ്ഞേട്ടൻ സമ്മതിച്ചില്ല...."
"നിനക്ക് തോന്നുന്നുണ്ടോ ശ്രീ സമ്മതിക്കും എന്ന്.... അച്ഛന്മാരുടെ മക്കൾ അല്ലെ....സ്വഭാവം ഇത്തിരി എങ്കിലും അവർക്ക് കിട്ടാതിരിക്കോ....നീ ചെന്നു ചോദിച്ചു നോക്ക് അവൾ ഇങ്ങോട്ട് വരട്ടെ എന്ന് പറയും.... പണ്ട് ഞാനും നിന്റെ അമ്മയും ഇങ്ങനെ ആയിരുന്നു.... കെട്ടിയോന്മാരെ സോപ്പിട്ട് എന്തെങ്കിലും ഒന്ന് സമ്മതിപ്പിക്കാൻ ചെന്നാൽ അവർ ചെയ്യട്ടെ എന്ന് പറയും.... ഒടുക്കം ഞങ്ങൾ തന്നെ ആ ആവശ്യം വേണ്ടെന്ന് വെക്കും....അത് കൊണ്ട് നിങ്ങൾ രണ്ടാളും കൂടുതൽ പ്രതീക്ഷ ഒന്നും വെക്കേണ്ട....എന്റെയും നിന്റെ അമ്മയുടെയും അതെ അവസ്ഥ തന്നെയാവും നിങ്ങൾക്കും.... രണ്ടാളും പരസ്പരം ഇഷ്ടത്തിൽ ആണെന്ന് കേട്ടപ്പോൾ തന്നെ ഞാൻ ഓർത്തത് ഞങ്ങളെ ജീവിതവാ.... എന്തായാലും മോൾ ചോദിച്ചു നോക്ക്.... വലിയ പ്രതീക്ഷ ഒന്നും വേണ്ട....നിന്റെ മാമന്റെ അല്ലെ മോൻ.... ആ സ്വഭാവം അതെ പോലെ കിട്ടിയിട്ടുണ്ട്...."
😨ദൈവമേ എന്റെയും ശ്രീക്കുട്ടിയുടെയും അവസ്ഥ അമ്മയുടെയും മാമിയുടെയും പോലെ ആവോ.... 🥺അങ്ങനെ ആണെങ്കിൽ ഏത് നേരം നോക്കിയാലും അവരെ പോലെ തല്ല് കൂടാൻ അല്ലെ നേരം കാണൂ.....!
പെണ്ണ് നിരാശയോടെ ചായ കപ്പും ആയി മുറിയിലേക്ക് നടന്നു....!
ശ്രീ ബാത്‌റൂമിൽ ആണെന്ന് കണ്ടതും പെണ്ണ് കപ്പ് ടേബിളിൽ വെച്ച് ബെഡിൽ ഇരുന്നു ആലോചന തുടങ്ങി.... ശ്രീകുട്ടി ഇത് അറിയുമ്പോൾ ഉള്ള അവസ്ഥ ആലോചിച്ചു അവൾക്ക് ചിരിയും വരുന്നുണ്ട്....!
ശ്രീ ഇറങ്ങുമ്പോൾ തന്നെ കണ്ടത് പെണ്ണ് നഖവും കടിച്ചു കാര്യായിട്ട് എന്തോ ചിന്തിക്കുന്നതാണ്.... അത് കണ്ടതും അവൻ ഒരു ചിരിയോടെ അവളെ നേർക്ക് തല കുടഞ്ഞതും വെള്ള തുള്ളികൾ മുഖത്ത് പതിഞ്ഞപ്പോൾ അവൾ ഞെട്ടി കൊണ്ട് എണീറ്റു.... മുന്നിൽ ചിരിയോടെ നിൽക്കുന്ന ശ്രീയേട്ടനെ കണ്ടതും അവൾ പുഞ്ചിരിച്ചു....!
"എന്ത് പറ്റി....? എന്റെ ദേവൂട്ടിക്ക് ഇത്രയും വലിയ ആലോചന...."
അവൻ ചായ കപ്പ് കയ്യിൽ എടുത്തു ചുണ്ടോട് അടുപ്പിച്ചു കൊണ്ട് ചോദിച്ചു....!
"ശ്രീയേട്ടനും കുഞ്ഞേട്ടനും അച്ഛനെയും മാമനെയും പോലെ ആവോ....?!!"
🙄അത് കേട്ടതും അവൻ വായും പൊളിച്ചു അവളെ നോക്കി....!
"ന്ത്....?!!"
"പറ ശ്രീയേട്ടാ.... നിങ്ങൾ രണ്ടാളും അത് പോലെ ആവോ.... അമ്മയെയും മാമിയേയും പോലെ ഞങ്ങടെ ഒരു ആഹ്രഹവും നടത്തിതരാതിരിക്കോ...."
"എന്റെ ദേവൂട്ടിയുടെ ആഗ്രഹം ഞാൻ സാധിച്ചു തരാതിരിക്കോ..."
അവൻ ഒരു കയ് കൊണ്ട് അവളുടെ അരയിൽ കൂടി പിടിച് തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....!
"അത്.... അതില്ലേ ശ്രീയേട്ടാ...."
പെണ്ണ് അവന്റെ കഴുത്തിൽ കൂടി വട്ടം പിടിച്ചു അവന്റെ കവിളിൽ ചുംബിച്ചു....!
"പറ ദേവൂട്യേ...."
"ഞാൻ വൺ വീക്ക് വീട്ടിൽ പോയി നിന്നോട്ടെ.... എക്സാം അല്ലെ അപ്പൊ ശ്രീക്കുട്ടിയോടൊപ്പം ഒന്നിച്ചു പഠിക്കാലോ...."
"അതിന് അവളോട് ഇവിടെ വന്നു നിക്കാൻ പറഞ്ഞാൽ പോരെ...."
അത് കേട്ടതും പെണ്ണ് മുഖം ഉയർത്തി അവനെ നോക്കി....!
"അപ്പൊ എന്റെ ഏത് ആഗ്രഹവും നടത്തി തരുമെന്ന് ശ്രീയേട്ടൻ പറഞ്ഞതോ...."
"അത്.... അല്ല വേറെ എന്ത് ആഗ്രഹം ഉണ്ടെങ്കിലും നടത്തി തരാം...."
"ഇത് തന്നാ ഞാൻ നേരത്തെ പറഞ്ഞത്.... ശ്രീക്കുട്ടി പറഞ്ഞ പോലെ തന്ന ഉമ്മ വൈസ്റ്റ് ആയി...."
അവൾ മുഖം കോട്ടി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....!
"അപ്പൊ അവൾ അവിടെ പയറ്റി പരാജയപ്പെട്ട അടവ് ആണല്ലേ..... നിന്റെ കുഞ്ഞേട്ടൻ സമ്മതിക്കാത്തതിന് നിനക്ക് ഒരു പരാതിയും ഇല്ല...."
അത് കൂടി കേട്ടതും അവൾ കലിപ്പിൽ അവനെ പിടിച്ചു തള്ളി....!
"ഇത് തന്നാ ഞാൻ പറഞ്ഞത് ശ്രീയേട്ടനും കുഞ്ഞേട്ടനും രണ്ടും കണക്കാണെന്ന്....എന്റെ വല്യേട്ടൻ തന്നാ പാവം...."
"നിന്റെ വല്യേട്ടനോ....കുശുമ്പ് എന്ന് പറഞ്ഞാൽ എന്താണെന്ന് നിന്റെ വല്യേട്ടനെ കാണിച്ചു പറഞ്ഞാൽ മതി...നീ എന്നെ സ്നേഹിക്കുന്നത് പോലും പുള്ളിക്ക് സഹിക്കുന്നില്ല അപ്പോഴാ ഒരു പാവം...."
"ദേ എന്റെ വല്യേട്ടനെ പറഞ്ഞാൽ ശ്രീയേട്ടൻ ആണെന്ന് ഒന്നും ഞാൻ നോക്കില്ല...."
"സോറി.... ക്ഷമിച്ചേക്ക്...."
അവൻ കയ് കൂപ്പി പറഞ്ഞതും പെണ്ണ് ഒന്ന് കൂൾ ആയി....!അത് കണ്ടതും അവൻ ഒന്ന് കൂടി അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു....!
"നേരത്തെ കവിളിൽ അല്ലെ തന്നത് എനിക്ക് ഇവിടെ മതി...."
"😍എന്നാൽ സമ്മതിക്കോ...."
"അതില്ല.... ആദ്യം നിന്റെ കുഞ്ഞേട്ടനോട് വൺ വീക്ക് അവളെ ഇങ്ങോട്ട് അയക്കാൻ പറ.... എന്നിട്ട് ആലോചിക്കാം...."
വീണ്ടും അവൾ അവനെ പിടിച്ചു തള്ളി കപ്പും എടുത്തു പുറത്തേക്ക് ഇറങ്ങിയതും ശ്രീ ഒരു ചിരിയോടെ നിന്നു....!
💕________💕
ദേവൂട്ടി എല്ലാം പറഞ്ഞതും ശ്രീക്കുട്ടി നിർത്താതെ ചിരിക്കാൻ തുടങ്ങി.... അത് കണ്ട് അവൾ ഇടുപ്പിൽ രണ്ട് കയ്യും വെച്ച് അവളെ തന്നെ നോക്കി നിന്നു....!
"എന്തായിരുന്നു ഒരൊറ്റ കിസ്സ് കൊടുത്തു ഏട്ടനെ കൊണ്ട് സമ്മതിപ്പിക്കും എന്ന്....അപ്പോഴെ ഞാൻ പറഞ്ഞതല്ലേ ഒന്നും നടക്കില്ലെന്ന്...."
ദേവൂട്ടിയുടെ തുറിച്ചുള്ള നോട്ടം കണ്ടതും പെണ്ണ് ചിരി നിർത്തി....!
"അച്ഛനും മാമനും എങ്ങനെ ആണോ അത് പോലാ ഇപ്പൊ കുഞ്ഞേട്ടനും ശ്രീയേട്ടനും.... അത് നിനക്ക് മനസ്സിൽ ആയോ...."
"😳അയ്യോ.... എന്നാര് പറഞ്ഞു...."
"നിന്റെ അമ്മ തന്നാ പറഞ്ഞത്... അത് തന്നാ സത്യവും....ഇന്ന് ഇങ്ങനെ... നാളെ തമ്മിൽ കണ്ടാൽ വഴക്ക്.... പിന്നെ നമ്മളെ തമ്മിൽ ഒന്ന് കാണാൻ പോലും സമ്മതിക്കില്ല.... അമ്മമാരെ പോലെ നമ്മൾ കെട്ടിയോന്മാർ കാണാതെ ഒളിച്ചു കാണേണ്ടി വരും... നമ്മുടെ മക്കൾ നമ്മളെ പോലെ ഒരു സ്വസ്ഥതയും ഇല്ലാത്തവർ ആവും....കുടുംബത്തിൽ എന്തെങ്കിലും ഫങ്ക്ഷന് പോയാൽ അവിടെ വഴക്ക് ആവും...ഭാവിയിൽ ഇങ്ങനെ ഒക്കെ നടക്കാനാ ചാൻസ്...."
"ഓ മൈ ഗോഡ്...."
രണ്ടും അതൊക്കെ ഓർത്ത് നിരാശയോടെ പരസ്പരം ഒന്ന് നോക്കി....!
"ഇനി എന്ത് ചെയ്യും ദേവൂട്ടി...."😟
"ഒരു വഴിയേ ഉള്ളു....കെട്ടിയോന്മാരെ നമ്മൾ തന്നെ ശരിയാക്കണം...."
"എങ്ങനെ....?!!"
"അത് തന്നാ ഞാനും ആലോചിക്കുന്നേ....എന്ത് ചെയ്തിട്ടായാലും വേണ്ടില്ല അവരെ നമ്മളെ അച്ഛൻമാരെ പോലെ ആവാൻ സമ്മതിക്കരുത്...."
"ശരിയാ....രണ്ട് കൊടുത്തിട്ട് ആയാലും നന്ദേട്ടനെ ഞാൻ ശരിയാക്കും...."
"എന്റെ കുഞ്ഞേട്ടനെ എങ്ങാനും തൊട്ടാൽ വിവരം അറിയും നീ...."
അത് കേട്ടതും ദേവൂട്ടി കലിപ്പായി.... ശ്രീക്കുട്ടി ആണെങ്കിൽ വായും പൊളിച്ചു നിന്നു....🙄ശരിക്കും ഇവിടെ ആർക്കാ കുഴപ്പം....!
"ശ്രീയേട്ടനെ എങ്ങനെ മാറ്റി എടുക്കണം എന്ന് എനിക്കറിയാം... എന്തായാലും വൃതത്തിൽ ആയത് നന്നായി.... കാര്യം കാണാൻ ശ്രീയേട്ടനെ കൊണ്ട് എന്തും ചെയ്യിക്കും ഞാൻ...."
"അപ്പൊ നിനക്ക് എന്റെ ഏട്ടനോട് എന്തും ആവാം അല്ലെ...."😟
അതിനവൾ ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു...!
രണ്ടും വീട്ടിലേക്ക് തിരിച്ചതും ശ്രീക്കുട്ടി കടുത്ത ചിന്തയിൽ ആണ്....!നന്ദൻ മുറിയിലേക്ക് വന്നതും പെണ്ണ് ഗൗരവത്തിൽ ഇരുന്നു....!
"എന്ത് പറ്റിയെടോ....?!!"
അവൻ അവൾക്കരികിൽ ഇരുന്നു തോളിൽ കയ് വെച്ച് ചോദിച്ചതും അവൾ ദേഷ്യത്തോടെ അവന്റെ കയ് എടുത്തു മാറ്റി....!
"ഹേ എന്ത് പറ്റിയെന്ന് പറയാതെ ഇങ്ങനെ ദേഷ്യപ്പെട്ടാൽ എങ്ങനാ...."
"ഇന്ന് തൊട്ട് ഞാൻ വൃതത്തിൽ ആണ്...."
"എന്തിന്....?!!"
"കെട്ടിയോനെ നേരെയാക്കാൻ.... എന്ന് നേരെ ആവുന്നോ അന്നേ എന്റെ വൃതം അവസാനിക്കൂ.... അത് വരെ ശ്രീക്കുട്ടി എന്ന് എങ്ങാനും വിളിച്ചു എന്നെ തൊടാൻ വന്നാൽ ഉണ്ടല്ലോ...."
"അതിന് ഞാൻ നേരെ തന്നെയാണല്ലോ എനിക്കെന്താ കുഴപ്പം...."
നന്ദൻ സ്വയം ഒന്ന് നോക്കി കൊണ്ട് പറഞ്ഞു....!
"ഞങ്ങളെ അമ്മമാരെ പോലെ ഞാനും ദേവൂട്ടിയും നിങ്ങളെ പേടിച്ചു കഴിയും എന്ന് കരുതേണ്ട.... ആ സ്വഭാവം എങ്ങാനും പുറത്തെടുത്താൽ ഞങ്ങൾ ആരാണെന്ന് നിങ്ങൾ അറിയും...."😬
"അതാണോ കാര്യം.... അല്ല ഇപ്പൊ എന്താ അങ്ങനെ തോന്നാൻ...."
"എന്തേലും ചോദിച്ചാൽ പറയും നിന്റെ ഏട്ടൻ ചെയ്യട്ടെ എന്ന്....ദേവൂട്ടിക്കും അത് തന്നാ അവസ്ഥ...."
"അവൻ എന്റെ പെങ്ങളെ അവിടെ ഇട്ടു വിഷമിപ്പിക്കാല്ലെ....!"
അത് കൂടി കേട്ടതും പെണ്ണ് അവനെ കലിപ്പിൽ ഒന്ന് നോക്കി....!
"മാറങ്ങോട്ട്.... എന്നെ എങ്ങാനും തൊട്ടാൽ വിവരം അറിയും...."
എന്നും പറഞ്ഞു പെണ്ണ് ബെഡിൽ കയറി കിടന്നു....!
"അല്ല ശ്രീക്കുട്ടി ഇപ്പൊ എന്താ പ്രശ്നം....?!!"🙄
"കുന്തം...."😬
പെണ്ണ് കലിപ്പ് കൂട്ടി പറഞ്ഞതും നന്ദൻ കിളി പോയ പോലെ ഇരുന്നു....!
💕_______💕
ദേവൂട്ടിയേ കണ്ടപാടെ ശ്രീ അവളെ പിടിച്ചു മടിയിൽ ഇരുത്തി.... അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് കഴുത്തിലേക്ക് ഇറങ്ങി....!
"ശ്രീയേട്ടാ...."
കഴുത്തിലായി അവന്റെ പല്ലുകൾ അമർന്നതും അവൾ അറിയാതെ വിളിച്ചു പോയി....!
"ഈ വൃതം തീരാൻ ഇനി അഞ്ച് ദിവസം കൂടിയേ ഉള്ളു.... അത് കഴിഞ്ഞിട്ട് വേണം...."😘
അവൻ മുഴുവനാക്കാതെ അവളുടെ കഴുത്തിൽ ഒന്ന് കൂടെ ചുണ്ടുകൾ അമർത്തി....!
"ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് വീണ്ടും ഇരുപത്തി ഒന്ന് ദിവസത്തെ വൃതം എടുക്കാൻ...."
"😱ഏ.... എ....ന്താ....?!!"
ശ്രീ ഞെട്ടലോടെ ചോദിച്ചു....!
"ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് വീണ്ടും ഇരുപത്തി ഒന്ന് ദിവസത്തെ വൃതം എടുക്കാൻ എന്ന്...."
"തമാശയ്ക്ക് ആണെങ്കിൽ അങ്ങനെ ഒന്നും പറയല്ലേ എന്റെ ദേവൂട്ടി.... ഇത് ഒന്ന് ആയി കിട്ടാൻ പെടുന്ന പാട് എനിക്കെ അറിയൂ...."
"ഞാൻ കാര്യായിട്ട് പറഞ്ഞതാ ശ്രീയേട്ടാ...."
പെണ്ണ് അവന്റെ കഴുത്തിലൂടെ വട്ടം പിടിച്ചു കൊണ്ട് പറഞ്ഞു....!
"😨എന്തിനാ ഇപ്പൊ വീണ്ടും ഒരു വൃതം...."
അവൻ കിളി പോയ അവസ്ഥയിൽ ആയിരുന്നു ചോദിച്ചത്....!
"അത് ശ്രീയേട്ടനെയും കുഞ്ഞേട്ടനെയും നേരെയാക്കാൻ.... അല്ലെങ്കിൽ അച്ഛനെയും മാമനെയും പോലെ ആവും ശ്രീയേട്ടനും കുഞ്ഞേട്ടനും...."
"ഏയ് ഞാൻ അങ്ങനെ ഒന്നും ആവില്ല....നീ ആ വൃത്തതിന്റെ കാര്യം വിട്ടേക്ക്....അല്ലെങ്കിൽ തന്നെ എങ്ങനെയാ കൺട്രോൾ ചെയ്തു നിക്കുന്നെ എന്ന് എനിക്കെ അറിയൂ...."😟
"എങ്കിൽ പിന്നെ ഞാനും ശ്രീക്കുട്ടിയും ആവശ്യപ്പെടുന്നത് ഒക്കെ നിങ്ങളിൽ ആരെങ്കിലും സമ്മതിക്കണം....മാമി തന്നാ പറഞ്ഞത് ഇങ്ങനെ തന്നെയാ കെട്ടിയോന്മാർ ആദ്യം തുടങ്ങുന്നേ എന്ന്...."
🙄ആ നന്ദന് ഒന്ന് സമ്മതിച്ചാൽ എന്താ.... അവന്റെ കാര്യം ഒക്കെ നൈസ് ആയി നടത്തിയിട്ട് ഇവൻ വീണ്ടും പെങ്ങളെ വൃതത്തിൽ ഇരുത്താൻ പോവാ അല്ലെ.... എന്റെ കാര്യം ഇങ്ങനെ ആണെങ്കിൽ ഈ ജന്മം നടക്കില്ല....!
അവൻ ഏതാണ്ട് ഒക്കെ തീരുമാനിച്ചു അവളെ നോക്കി ഒന്ന് ചിരിച്ചു.... നിന്നെ വീഴ്ത്താൻ എനിക്കറിയാം....!😘
"നിനക്ക് അത്രയ്ക്ക് ആഗ്രഹം ആണെങ്കിൽ നീ നിന്റെ വീട്ടിൽ പോയിക്കോ.... ഇനി അതിന്റെ പേരിൽ വൃതം ഒന്നും വേണ്ട....പക്ഷെ അത്രയും ദിവസം നിന്നെ കാണാതിരിക്കേണ്ട കാര്യം ഓർക്കുമ്പോഴാ എന്റെ വിഷമം...നിനക്ക് അല്ലെങ്കിലും എന്നേക്കാൾ വലുത് അവരൊക്കെ ആണല്ലോ..,നീ പോയിക്കോന്നെ ഞാൻ തടസ്സം നിക്കില്ല...."
എന്നും പറഞ്ഞു അവൻ അവളെ മുഖത്തേക്ക് ഒന്ന് പാളി നോക്കി....!
"അത്.... അതില്ലേ.... എനിക്ക് ശ്രീയേട്ടനെ കാണാതിരിക്കാൻ പറ്റില്ല... അപ്പൊ പിന്നെ എന്താ ചെയ്യാ...."😟
"ചിലപ്പോൾ നിന്റെ കുഞ്ഞേട്ടനും അവന്റെ ഭാര്യയേ കാണാതിരിക്കാൻ പറ്റാത്തതിന്റെ വിഷമം കൊണ്ടാവും....അല്ലാതെ നിങ്ങൾ കരുതും പോലെ അച്ഛന്മാരുടെ സ്വഭാവം ആയത് കൊണ്ടൊന്നും അല്ല...."
അതോടെ പെണ്ണ് ഒന്ന് കൂൾ ആയത് കണ്ട് ശ്രീ ഒന്ന് ആശ്വസിച്ചു....!
"നിനക്ക് എന്റെ പെങ്ങളെ ഒരാഴ്ച വീട്ടിലേക്ക് വിട്ടാൽ എന്താ.... ഇവിടെ അതിന്റെ പേരിൽ നിന്റെ പെങ്ങൾ വീണ്ടും വൃതം തുടങ്ങാൻ ഉള്ള പ്ലാൻ ആണ്...."
"ഇവിടെയും തുടങ്ങി...."
"നിന്റെ എല്ലാം കഴിഞ്ഞില്ലേ.... ഇനി തുടങ്ങിയാൽ എന്താ.... എന്റെ കാര്യം അങ്ങനെ ആണോ...."
"അത് നന്നായെ ഉള്ളു.... അവളെങ്കിലും രക്ഷപെടുമല്ലോ...."
"ദേ നന്ദാ....ഒരുമാതിരി നിന്റെ അച്ഛന്റെ സ്വഭാവം എടുക്കല്ലേ.... ഞാൻ വിചാരിച്ചാൽ പിന്നെ എന്റെ പെങ്ങളെ നിനക്ക് ഇനി കണികാണാൻ കൂടി കിട്ടില്ല...."
"ഞാൻ നിന്നെ പോലെയല്ല.... ഞാൻ വിചാരിച്ചാൽ അവൾ അല്ല അവളുടെ...."
"😬അവളുടെ...."
"അല്ല അവൾ തന്നെ.... അവളെ വൃതം ഒക്കെ പുഷ്പം പോലെ പൊട്ടിച്ചു കയ്യിൽ കൊടുക്കും.... പക്ഷെ അതൊന്നും എന്റെ പെങ്ങൾ ദേവൂട്ടിയുടെ അടുത്ത് വില പോവില്ല.... അവൾക്ക് ദൈവഭക്തി ഇത്തിരി കൂടുതലാ...."
"ഇതിനൊക്കെ നിന്നോട് ദൈവം ചോദിക്കുമെടാ നാറി...."
"ആയിക്കോട്ടെ....എന്റെ പെങ്ങൾ എന്തായാലും അവളുടെ കുഞ്ഞേട്ടന് വേണ്ടി പ്രാർഥിക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല.... ദൈവം എന്നെ നോക്കിക്കോളും...."
ശെടാ...ഇവൻ രണ്ടും കല്പിച്ചാണല്ലോ.... ഏഴു വർഷം പ്രേമിച്ച പെണ്ണിനെ കെട്ടിയിട്ടും ഇനിയും ചുമ്മാ നോക്കി ഇരിക്കേണ്ടി വരോ....!🙄
"ഒരു രണ്ട് ദിവസത്തേക്ക് എങ്കിലും ഒരു വിട്ടു വീഴ്ച ചെയ്യെടാ...."
"ഇല്ല മോനെ.... നിനക്കുള്ള അതെ കോംപ്ലകേസും വാശിയും എനിക്കും ഉണ്ട്...."
ശ്രീ ഫോണും വെച്ച് ദേവൂട്ടിയേ തേടി മുറിയിൽ എത്തി....!പെണ്ണ് മുറി ക്ളീൻ ചെയ്യുന്ന തിരക്കിൽ ആണ്....ഒരു കിസ്സ് വരെ പ്രതീക്ഷിക്കേണ്ട....!നോക്കി ഒന്ന് ചിരിച്ചെങ്കിലും വലിയ മൈൻഡ് ഇല്ല....!അതെങ്ങനാ അവന്റെ അല്ലെ പെങ്ങൾ....🙄ഇത് തന്നാ അച്ഛന്മാരുടെയും ചിന്ത....!
അവൻ ഫോൺ എടുത്തു അതിൽ എന്ന പോലെ അവളെയും നോക്കി ഇരുന്നു....ശോ കേസിൽ ഉള്ള ഫ്‌ളവർ ഒക്കെ എടുത്തു അവൾ പൊടി തട്ടി അതിന് മുകളിൽ വെക്കാൻ എന്ന പോലെ കാൽ പൊക്കി പെരുവിരലിൽ നിന്നതും നന്ദന്റെ കണ്ണുകൾ വിടർന്നു.... അവളുടെ അനാവൃതമായ വയറിൽ അവന്റെ കണ്ണുകൾ ചെന്നു നിന്നു.... അവളിലെ തന്റെ ആദ്യചുംബനം ഏറ്റ ആ മറുകിനെ കണ്ടതും അവന്റെ കയ്യിൽ നിന്ന് ഫോൺ പോലും താഴെക്ക് വീണു....!
അവളുടെ നഗ്നമായ വയറിലൂടെ അവന്റെ കയ്കൾ ഇഴഞ്ഞതും അവൾ ഒന്ന് വിറച്ചു....!
"ദേവൂട്ടി...."😘
പ്രണയർദ്രമായി അവൻ അവളുടെ കാതിൽ ചുണ്ടുകൾ അമർത്തി വിളിച്ചതും അവൾ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു....അവൻ അവളെ എടുത്തു പൊക്കിയതും അവൾ ഒരു പുഞ്ചിരിയോടെ എല്ലാം അതാതു സ്ഥനത്ത് വെച്ചു....താഴെ ഇറക്കി അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു പിടിച്ചു....!
"ദേവൂട്ടി.... എനിക്ക് ഇവിടെ നിന്റെ ഈ മറുകിൽ...."
അവൻ അവളുടെ മറുകിന് മീതെ കയ്കൾ അമർത്തി കൊണ്ട് പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ അവന് അഭിമുഖമായി തിരിഞ്ഞു നിന്നു....!
അവൻ പ്രതീക്ഷയോടെ അവളെ നോക്കിയതും അവൾ ഒരു ചിരിയോടെ അവനെ പിടിച്ചു തള്ളി പുറത്തേക്ക് ഓടി....!
"ദേവൂട്ടി...."
അവൻ പിന്നാലെ ഓടിയെങ്കിലും താഴെ അച്ഛനെ കണ്ട് പോയത് പോലെ തന്നെ അവൻ തിരിച്ചു വന്നു.... അവൾ ഇനി മനഃപൂർവം അതൊക്കെ കാണിച്ചു എന്നെ കൊതിപ്പിച്ചത് ആവോ.... അങ്ങനെ ആണെങ്കിൽ നീ ഇങ്ങോട്ട് തന്നെ അല്ലെ വരേണ്ടത്.... അപ്പൊ ഞാൻ എടുത്തോളാം....!😘
💕_________💕
"വല്യേട്ടാ...."
വൈകീട്ട് ദാസിനെ കണ്ടതും ദേവൂട്ടി ഓടി ചെന്നു കെട്ടിപ്പിടിച്ചു നിന്നു....!അവളെയും ചേർത്തു പിടിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി....!
"ഇരിക്ക് വല്യേട്ടാ...."
അവൻ ദേവൂട്ടിയേ നോക്കി ഒന്ന് ചിരിച്ചു അവിടെ ഇരുന്നു....!മാമി അവനെ കണ്ടപ്പോൾ തന്നെ ചായ ഇടാൻ ചെന്നു... മാമൻ ആണെങ്കിൽ മുന്നിൽ വന്നിരുന്നു ഒന്ന് ചിരിച്ചു....!
"മാമൻ സംസാരിച്ചിരിക്ക്.... ഞാൻ ശ്രീയേട്ടനെ വിളിക്കട്ടെ...."
എന്നും പറഞ്ഞു അവൾ മുകളിലേക്ക് പോയി....!
"അവിടെ എല്ലാർക്കും സുഖാണോ....?!!"
"ആ...."
"ശ്രീയേട്ടാ വല്യേട്ടൻ വന്നിട്ടുണ്ട്...."
എന്നും പറഞ്ഞു താഴെക്ക് ഇറങ്ങാൻ നിന്ന അവളെ അവൻ പിടിച്ചു നിർത്തി....!
"നേരത്തെ എന്നെ തള്ളിയിട്ട് പോയതല്ലേ.... എനിക്ക് ഇപ്പൊ അത് കാണണം...."
"ദേ ശ്രീയേട്ടാ ഒരുമാതിരി സ്വഭാവം കാണിക്കല്ലേ....അതൊക്കെ പിന്നെ....മാമനാ വല്യേട്ടന്റെ കൂടെ ഉള്ളത്....ഒന്ന് വാ ശ്രീയേട്ടാ...."
"എങ്കിൽ നിന്റെ ഏട്ടൻ പോയി കഴിഞ്ഞാൽ...."
"എന്റെ വൃതം ഒക്കെ തീരട്ടെ.... പ്ലീസ് ശ്രീയേട്ടാ നല്ല ശ്രീയേട്ടൻ അല്ലെ...."😘
പെണ്ണ് അതും പറഞ്ഞു അവന്റെ കവിളിൽ ഉമ്മ വെച്ചതും അവൻ അതിൽ മൂക്കും കുത്തി വീണു....🙄അവനെ വിളിക്കാൻ പോയിട്ട് രണ്ടിനെയും കാണുന്നില്ലല്ലോ.... മാമനും ദാസും ഒരേ ചിന്തയിൽ ആണ്.... മാമി ചായയും ആയി വന്നതും ദാസ് പുഞ്ചിരിയോടെ അത് വാങ്ങി....രണ്ടും ചിരിച്ചു കളിച്ചു വരുന്നത് കണ്ട് ദാസും മാമനും ഒരു പോലെ രണ്ടിനെയും നോക്കി....!
"എന്താ ദാസേട്ടാ വിശേഷിച്ച്...."
"വിശേഷം ഉണ്ടെങ്കിലേ എനിക്ക് വന്നൂടൂ....എനിക്ക് എന്റെ പെങ്ങളെ കാണാൻ വന്നൂടെ...."
എങ്കിൽ പിന്നെ എന്നെ എന്തിനാടി വിളിച്ചു കൊണ്ട് വന്നത് എന്ന പോലെ ശ്രീ ദേവൂട്ടിയേ ഒന്ന് നോക്കിയതും അവൾ ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊടുത്തു....!
പെണ്ണ് ആണെങ്കിൽ ദാസിനരികിൽ ചെന്നിരുന്നതും അവന്റെ കയ് എടുത്തു അവളെ തോളിൽ ചേർത്തു പിടിച്ചു.... അത് കണ്ടതും ശ്രീ കുശുമ്പോടെ രണ്ടിനെയും ഒന്ന് നോക്കി....!😒
"നാളെ കുഞ്ഞിന്റെ പേരിടൽ ചടങ് നടത്താൻ തീരുമാനിച്ചു....എല്ലാരും കാലത്ത് തന്നെ അങ്ങോട്ട് വരണം.... മോൾ ഇന്ന് വൈകീട്ട് തന്നെ വരണം...."
പെണ്ണ് ശ്രീയെ ഒന്ന് നോക്കിയതും അവന് അതൊന്നും ദഹിച്ച മട്ടില്ല....!
"അപ്പൊ അതിന് ക്ഷണിക്കാൻ വന്നതാ അല്ലെ.... പറയുന്നത് കേട്ടപ്പോൾ ഞാൻ കരുതി പെങ്ങളോടുള്ള സ്നേഹം കൊണ്ട് അവളെ കാണാൻവന്നതാണെന്ന്...."
🙄ഇങ്ങനെ തന്നെ ആയിരുന്നു പണ്ട് ഇങ്ങേരും എന്ന പോലെ മാമി ശ്രീയെ ഒന്ന് നോക്കി.... ദേവൂട്ടിയും അതെ ദയനീയാവസ്ഥയിൽ ആണ്....!
"ഫോണിൽ പറഞ്ഞാൽ മതിയായിരുന്നു.... നേരിട്ട് വന്നത് ഇവളെ കൂടി കാണാൻ വേണ്ടിയാ...."
ദാസ് തോറ്റു കൊടുക്കാൻ തയാർ അല്ലാത്ത പോലെ പറഞ്ഞു....!
"ഓ ശരി.... അങ്ങനെ ആയിക്കോട്ടെ...."
ശ്രീ ദാസിനോടും അതെ വാശിയോടെ പറഞ്ഞു....!
"വല്യേട്ടൻ പോട്ടെ ദേവൂട്ടി... ബൈ...."
"ബൈ വല്യേട്ടാ...."😒
ദേവൂട്ടി വിഷമത്തോടെ അവനെ നോക്കി ബൈ പറഞ്ഞു.... അവന്റെ ബൈക്ക് ഗേറ്റ് കണ്ടന്നതും ശ്രീയുടെ അമ്മ അകത്തേക്ക് നടന്നു.... പിന്നാലെ എന്തോ കുനിഷ്ട് ചിന്തിച്ചു അച്ഛനും....!
ദേവൂട്ടി ആണെങ്കിൽ അതെ നിൽപോടെ ഇടുപ്പിൽ രണ്ട് കയ്യും വെച്ചു ശ്രീയേട്ടനെ തന്നെ നോക്കി നിന്നു....!
"എന്താ ദേവൂട്ടി എന്നെ ഇങ്ങനെ നോക്കുന്നെ...."
"ഞാൻ വീണ്ടും വൃതം എടുക്കേണ്ടി വരുവോ എന്ന് നോക്കുവാ...."
"ചങ്കിൽ കൊള്ളുന്നതൊന്നും പറയല്ലേ എന്റെ ദേവൂട്ടി...."😟
ശ്രീ നിരാശയോടെ നെഞ്ചിൽ കയ് വെച്ചു കൊണ്ട് പറഞ്ഞു....!
"പിന്നെന്തിനാ ശ്രീയേട്ടൻ വല്യേട്ടനോട് അങ്ങനെ ഒക്കെ സംസാരിച്ചത്...."
"അത് നീയും കേട്ടതല്ലേ നിന്റെ വല്യേട്ടന്റെ സംസാരം... എന്നോട് നിന്റെ വല്യേട്ടൻ എങ്ങനെ സംസാരിച്ചാലും കുഴപ്പം ഒന്നും ഇല്ല അല്ലെ നിനക്ക്...."😒
ശ്രീ മുഖത്ത് ദയനീയ ഭാവം വരുത്തി അകത്തേക്ക് നടന്നു.... ദേവൂട്ടി ആണെങ്കിൽ വല്യേട്ടൻ പോയ ഭാഗത്തും ശ്രീ പോയ ഭാഗത്തും മാറിമാറി നോക്കി....🙄എവിടെയാ ആർക്കാ തകരാർ എന്ന് മനസ്സിൽ ആവണ്ടേ....!
"അയ്യോ ശ്രീയേട്ടൻ...."
എന്നും പറഞ്ഞു പെണ്ണ് തലയിൽ കയ് വെച്ചു സ്റ്റെയർ കയറി മുറിയിലേക്ക് ഓടി....!
"എടീ അവൻ പറഞ്ഞത് കേട്ടില്ലേ....ഫോണിൽ പറഞ്ഞാൽ മതിയായിരുന്നു എന്ന്.... അങ്ങനെ ഉള്ള ബന്ധം ആണോ ഇപ്പൊ ഉള്ളത്....രണ്ട് മൂന്ന് ബന്ധം ഇല്ലെ...."
"അത് കൊണ്ടല്ലേ അവൻ നേരിട്ട് വന്നത്...."
"ഹ്മ്മ്.... ഫോണിൽ വിളിക്കേണ്ട ബന്ധമേ ഉള്ളു എന്ന് അവൻ പറഞ്ഞത് നീയും കേട്ടതല്ലേ.... അവൻ നിന്റെ ആങ്ങളയുടെ തനി പകർപ്പാ.... വെറുതെ അല്ല... ഞാൻ എങ്ങും ഇല്ല... നീയും അവനും വേണെങ്കിൽ പോയിക്കോ...."
"അവരൊക്കെ എന്ത് കരുതും കല്യാണം കഴിഞ്ഞിട്ട് ആദ്യം ആയിട്ടുള്ള ചടങ്ങല്ലേ...."
"അവരെന്ത് കരുതിയാലും എനിക്ക് കുഴപ്പം ഇല്ല..."
എന്നും പറഞ്ഞു അങ്ങേര് പുച്ഛത്തോടെ മുറിയിലേക്ക് നടന്നതും അടുത്ത പൊരുത്തക്കേട് തുടങ്ങിയോ എന്ന പോലെ അമ്മ വായും പൊളിച്ചു നിന്നു....!
"പ്ലീസ് ശ്രീയേട്ടാ....എന്റെ ശ്രീയേട്ടൻ അല്ലെ.... എന്റെ മുത്തല്ലേ.... പ്ലീസ് ഒന്ന് ക്ഷമിച്ചു എന്ന് പറ...."
ദേവൂട്ടി ചെന്ന് ശ്രീയേട്ടനെ പിറകിൽ കൂടി കെട്ടിപ്പിടിച്ചു നിന്ന് കൊണ്ട് പറഞ്ഞതും അവൻ കിളി പോയ പോലെ നിന്നു.... 🙄അല്ല ഇതിപ്പോ എന്തിനാ....!എന്നാലും അവൻ അതും ആസ്വദിച്ചു മൗനമായി നിന്നു....!😘
"ശ്രീയേട്ടാ ഒന്ന് ക്ഷമിച്ചു എന്ന് പറ...."
അവൾ ഗൗരവത്തോടെ അവന് മുന്നിൽ വന്നു നിന്നതും അവൻ ഒന്ന് ചിരിച്ചു....!
"കുറച്ചൂടെ അങ്ങനെ നിക്ക് ദേവൂട്ടി...."
"ഒന്ന് പോ ശ്രീയേട്ടാ...."
എന്നും പറഞ്ഞു അവൾ ബെഡിൽ വന്നിരുന്നതും അവനും അവൾക്കരികിൽ ആയി വന്നിരുന്നു....!
"എന്തിനാ എന്റെ ദേവൂട്ടിയോട് ഞാൻ ക്ഷമിക്കേണ്ടത്...."
"അപ്പൊ ശ്രീയേട്ടൻ വല്യേട്ടൻ അങ്ങനെ പറഞ്ഞത് കൊണ്ട് ദേഷ്യപ്പെട്ടു വന്നതല്ലേ...."
അതിനവൻ ഒന്ന് ചിരിച്ചു....!
"അത് നമ്മുടെ കുടുംബക്കാരുടെ പാരമ്പര്യം അല്ലെ അതിന് കെട്ടിയ പെണ്ണിനോട് പിണങ്ങി നിന്നിട്ട് എന്ത് കാര്യം.... അവരവർക്ക് നഷ്ടം എന്നല്ലാതെ....എനിക്കാണെങ്കിൽ വിലപ്പെട്ട ദിവസങ്ങൾ അല്ലെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്...."
അവൻ ദേവൂട്ടിയേ നോക്കി നിരാശയോടെ ആയിരുന്നു അത് പറഞ്ഞത്.... അത് കേട്ടതും അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ചു....!
"എന്തായാലും വൃതത്തിൽ അല്ലെ.... അത് കൊണ്ട് ഇന്ന് വൈകീട്ട് ഞാൻ പോയിക്കോട്ടെ ശ്രീയേട്ടാ...."
അവൾ കെഞ്ചികൊണ്ട് ചോദിച്ചതും ശ്രീയുടെ കുശുമ്പ് പുറത്തേക്ക് വന്നു... നന്ദൻ ആണെങ്കിൽ പെങ്ങളെ വിടാത്തതും ദാസ് തനിക്കിട്ട് താങ്ങിയിട്ട് പോയതും ഒക്കെ ഓർത്ത് ശ്രീ അവളെ ദയനീയമായി നോക്കി...!
ഉള്ളിലിരിപ്പ് എങ്ങാനും അറിഞ്ഞാൽ പിന്നെ അത് മതി അടുത്ത വൃതത്തിന്.... 🙄
"നിന്നെ പറഞ്ഞു വിടുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു....നിനക്കും അത് സന്തോഷം ഉണ്ടാക്കുന്ന കാര്യം അല്ലെ.... പക്ഷെ എങ്ങനാ എന്റെ ദേവൂട്ടിയേ കാണാതെ ഞാൻ കഴിച്ചു കൂട്ടുക എന്നോർക്കുമ്പോഴാ എന്റെ വിഷമം.... സാരല്ല ഒരു ദിവസം അല്ലെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം...."😟
എന്നും പറഞ്ഞു അവൻ ദയനീയമായി അവളെ നോക്കി....അവൾ അതിൽ തന്നെ ഫ്ലാഷ് ആയെന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന് മനസ്സിൽ ആയി....!
"എനിക്കും ശ്രീയേട്ടനെ കാണാതിരിക്കാൻ പറ്റില്ല.... പിന്നെ വല്യേട്ടന് സങ്കടം ആവുമല്ലോ എന്ന് കരുതിയാ.... ഞാൻ വല്യേട്ടനെ വിളിച്ചു പറഞ്ഞോളാം....നമുക്ക് ഒരുമിച്ച് കാലത്ത് പോവാല്ലേ ശ്രീയേട്ടാ...."😒
"അത് എന്റെ ദേവൂട്ടിയുടെ ഇഷ്ടം..."😘
എന്നും പറഞ്ഞു അവളെ ചേർത്തു പിടിച്ചവൻ അവൾ കാണാതെ ഒന്ന് ചിരിച്ചു....!
ഫുഡ് കഴിക്കാൻ ഇരുന്നതും മാമന്റെ മോന്ത കണ്ട് ദേവൂട്ടി മാമനെ നോക്കി ഒന്ന് ചിരിച്ചു....!
"മാമന് എന്ത് പറ്റി സുഖം ഇല്ലേ...."
നെറ്റിയിൽ കയ് വെച്ചു കൊണ്ടവൾ ചോദിച്ചതും മാമൻ അവളെ നോക്കി പുഞ്ചിരിച്ചു....!
"അത് സുഖം ഇല്ലാത്തത് അല്ല മോളെ.... നിന്റെ ഏട്ടൻ വന്നു പോയതിന്റെ അസുഖവാ...."
😟ദേവൂട്ടി ശ്രീയേ ഒന്ന് നോക്കിയതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു....!
"മാമനെ പോലെ വിവരം ഉള്ള ആളുകൾക്കെ വിവരം ഇല്ലാത്ത ആളുകളോട് ക്ഷമിക്കാൻ പറ്റൂ...."
☹️അത് കേട്ടതും അങ്ങേരെ മുഖത്ത് എൽ ഈ ഡി തന്നെ തെളിഞ്ഞു....!
"നാളെ വരില്ലെന്നും പറഞ്ഞാ ഈ ഇരിപ്പ്.... അതിനി ആര് പറഞ്ഞാലും മാറില്ല...."
അത് ഞാൻ മാറ്റി എടുത്തോളാം.... ദേവൂട്ടി മനസിൽ ചിന്തിച്ചു ഒന്ന് ചിരിച്ചു.... ശ്രീ ആണെങ്കിൽ പെണ്ണിന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ട് അവളുടെ ഉദ്ദേശം മനസ്സിൽ ആയ പോലെ ഒന്ന് ചിരിച്ചു....!
"മാമൻ വരും....അമ്മ പറയാറുണ്ട് മാമന് പെട്ടെന്ന് ദേഷ്യം വരൂവെങ്കിലും ഒന്നും മനസ്സിൽ വെച്ച് നിക്കില്ലെന്ന്....അല്ലെ മാമാ...."
മാമൻ ആണെങ്കിൽ അതെ എന്ന പോലെ തലയാട്ടി....!
"മോൾ പോയി കിടന്നോ..."
കിച്ചണിൽ തന്നെ മാമിയെ ഹെല്പ് ചെയ്തു കൊണ്ടിരുന്ന ദേവൂട്ടിയെ നോക്കി മാമി പറഞ്ഞു...!
"അല്ല മാമി.... നിങ്ങളെ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങളെ അതെ അവസ്ഥ തന്നെ ആയിരുന്നോ അന്നും...."
"അതല്ലേ അന്നേ ഞാൻ മോളോട് പറഞ്ഞത്.... അതിന്റെ വേറൊരു പകർപ്പാ ശ്രീയും നിന്റെ ഏട്ടന്മാരും... ആ കാര്യത്തിൽ ഒരു സംശയവും വേണ്ട...."
"ഇനി ഇപ്പൊ എന്ത് ചെയ്യും മാമി...?!!"
പെണ്ണ് ചിന്തയോടെ നഖവും കടിച്ചു നിന്നു....!
"അത് മോൾ വിചാരിച്ചാൽ മാറ്റാൻ പറ്റും.... നിന്റെ മാമനെ കയ്യിൽ എടുക്കാൻ നീ പറഞ്ഞത് ഒക്കെ അങ്ങേർക്ക് മനസ്സിൽ ആയില്ലേലും എനിക്ക് മനസ്സിൽ ആയി.... അത് പോലെ അവസരത്തിനൊത്ത് നിന്റെ ബുദ്ധി പ്രയോഗിച്ചാൽ മതി...."
"അത് ഞാൻ ഏറ്റു..."
ദേവൂട്ടി ഒരു ചിരിയോടെ പറഞ്ഞു മുറിയിലേക്ക് നടന്നു....!
"എന്താ ദേവൂട്ടി ലേറ്റ് ആയത്..."
"അത് ചില കാര്യങ്ങൾ ഉണ്ടായിരുന്നു..."
എന്നും പറഞ്ഞു അവൾ ചിരിയോടെ ബെഡിൽ കയറി ഇരുന്നതും അവൻ അവളുടെ മടിയിൽ തല വെച്ച് കിടന്നു....!
"എന്ത് കാര്യം.... എന്നോട് പറയില്ലേ...."
"അതിന് മാത്രം ഒന്നും ഇല്ലെന്നേ....ഞാൻ മാമിയോട് സംസാരിച്ചിരുന്നതാ...."
"മ്മ്...!
നാളെ അച്ഛനെ നീ വീട്ടിൽ എത്തിച്ചേ അടങ്ങൂ എന്ന് എനിക്കറിയാം... എന്താ എന്റെ ദേവൂട്ടിയുടെ പ്ലാൻ...."
"അതൊക്കെ ഉണ്ട് ശ്രീയേട്ടൻ കണ്ടോ..."
"അച്ഛൻ അത്ര പെട്ടെന്ന് ഒന്നും വീഴില്ല മോളെ...."
"ശ്രീയേട്ടൻ വീണില്ലേ ഈ ദേവൂട്ടിയുടെ മുന്നിൽ പിന്നെയാണോ ശ്രീയേട്ടന്റെ അച്ഛൻ...."
അവൾ അവന്റെ മൂക്ക് പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് അവളുടെ വയറിലേക്ക് മുഖം അമർത്തി....!
"ആ മറുക് ഇപ്പൊ കണ്ടാലോ...."
പെട്ടെന്ന് അവൻ തല ഉയർത്തി പറഞ് അവളുടെ വയറിൽ ചേർന്ന് കിടക്കുന്ന സാരിയിൽ പിടിച്ചതും അവൾ ദയനീയമായി വേണ്ടെന്ന് തലയാട്ടി....!
"വേണം ദേവൂട്ടി...."
"ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളു ശ്രീയേട്ടാ.... ഇപ്പൊ വേണ്ടെന്നേ...."
"എനിക്കൊന്ന് കണ്ടാൽ മതി ദേവൂട്ടി...."
"അന്ന് ശ്രീയേട്ടന്റെ മുഖത്ത് കണ്ട ഭാവം എനിക്ക് ഓർമയുണ്ട്....ഇന്നും ശ്രീയേട്ടൻ വല്ലതും കാണിച്ചാൽ ഞാൻ ഒരു പക്ഷെ എന്റെ വൃതം മറന്നു പോവും ശ്രീയേട്ടാ.... കാരണം ശ്രീയേട്ടനെ എനിക്ക് തടയാൻ ആവില്ല...."
"എന്റെ ദേവൂട്ടി ഇങ്ങനെ സെന്റി ആവാതെ.... ഇത്രയും ദിവസം ഞാൻ നിന്നില്ലേ അത് പോലെ നിന്നോളാം പോരെ...."
"ശ്രീയേട്ടന് വിഷമം ആയോ...."
"അതൊക്കെ ഞാൻ നമ്മൾ ഒന്ന് ചേരുന്ന ദിവസം ഇവിടെ തീർത്തോളാം...."
അവൻ അവളുടെ വയറിൽ കയ് അമർത്തി കൊണ്ട് പറഞ്ഞതും അവൾ പുഞ്ചിരിച്ചു.... ആ ഒരു നിമിഷത്തിന് വേണ്ടി ഒരു പക്ഷെ ശ്രീയേട്ടനേക്കാൾ ആഗ്രഹിക്കുന്നത് ഇപ്പൊ ഞാൻ ആവും.... അതിനേക്കാൾ ഉപരി ഭയവും ഉണ്ട്.... പിന്നെ തന്റെ ശ്രീയേട്ടൻ ആണെന്ന് ഓർക്കുമ്പോൾ അവളിൽ നാണം പൂവിടും....!
അവളെയും ചേർത്തു പിടിച്ചവൻ പുഞ്ചിരിയോടെ കിടന്നു....വൃതം തീരാൻ ഉള്ള ദിവസങ്ങൾ വിരലിൽ എണ്ണി അവൻ അവളെ ഒന്ന് കൂടി നോക്കി....ആ ദിവസങ്ങൾ ഒന്ന് പെട്ടെന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ....!
💕________💕
"ഐ ലവ് യൂ ദേവൂട്ടി...."😘
അലാറം കേട്ടതും ദേവൂട്ടി പുഞ്ചിരിയോടെ കണ്ണ് തുറന്നു.... എന്നും കാണാറുള്ള കണിയായി ശ്രീയേട്ടനെ കണ്ണ് നിറച്ചു നോക്കി.... നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ നോക്കി അവൾ നെറ്റിയിൽ ഉമ്മ വെച്ചെങ്കിലും അവന്റെ ചുണ്ടിലെ പുഞ്ചിരി കണ്ട് അവിടെ കൂടി അവൾ ചുണ്ടുകൾ അമർത്തി....!
അവൻ കണ്ണ് തുറന്ന് കൊണ്ട് അവളുടെ അരയിൽ കൂടി കയ്യിട്ടു പിടിച്ചതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു...!
"എണീറ്റായിരുന്നോ...."
"നിന്റെ അലാറം കേട്ടപ്പോൾ തന്നെ.... പിന്നെ നിന്റെ സമ്മാനം കിട്ടണ്ടെ അതിനു വേണ്ടി കണ്ണടച്ച് കിടന്നതാ.... അത് കൊണ്ട് ഒന്ന് അതികം കിട്ടി...."
"വേണം എന്ന് വെച്ച് തന്നതല്ല.... ഈ മുഖത്തെ കള്ള ലക്ഷണം കണ്ട് തന്നതാ...."
"എങ്ങനെ....?!!"
"അല്ല ഈ മുഖത്തെ നിഷ്കു കണ്ട് തന്നതാ....പക്ഷെ ഉള്ള് മുഴുവനും കള്ളത്തരം ആണെന്ന് എനിക്കല്ലേ അറിയൂ...."
അത് കേട്ടതും അവളുടെ അരയിൽ ഉള്ള പിടി അവൻ ഒന്ന് കൂടി മുറുക്കിയതും അവൾ അവന്റെ നെഞ്ചിലേക്ക് അമർന്നു....!
"എനിക്ക് കള്ളത്തരം ആണല്ലേ....എന്നാൽ അത് ഞാൻ കാണിക്കാൻ പോവാ...."
"വേണ്ട ശ്രീയേട്ടാ.... ഞാൻ ചുമ്മാ പറഞ്ഞതാ...."
"എന്ത് വേണ്ടെന്ന്.... എനിക്ക് വയ്യ പെണ്ണെ ഇനിയും പിടിച്ചു നിൽക്കാൻ ചില നേരം കയ് വിട്ടു പോവാ...."
"ഈ ദേവൂട്ടി ശ്രീയേട്ടന്നുള്ളത് തന്നെയല്ലേ.... അത് കൊണ്ട് ഇത്തിരി ദിവസം കൂടി ക്ഷമിക്ക് ശ്രീയേട്ടാ...."
"ആണോ....?!!"
"മ്മ്...."
അവൾ കണ്ണുകൾ ഇറുക്കി അടച്ചു മൂളിയതും അവൻ അവളിലെ പിടി വിട്ടു....!
"അഞ്ചാറ് ദിവസം ആയില്ലേ ക്ഷേത്രത്തിൽ പോയിട്ട്.... ഞാൻ കുളിച്ച് ക്ഷേത്രത്തിൽ പോവട്ടെ...."
"അപ്പൊ ആ വൃതം കഴിഞ്ഞു അല്ലെ...."
"ഒന്ന് പോ ശ്രീയേട്ടാ...."
അവൾ അവന്റെ കവിളിൽ പിടിച്ച് നുള്ളി കൊണ്ട് എണീറ്റ് പോയി....അവൻ ചിരിയോടെ അവിടെ തന്നെ കിടന്നു....!
ഫ്രഷ് ആയി ഇറങ്ങി അവൾ ശ്രീയേട്ടനെ നോക്കി ഒന്ന് ചിരിച്ചു ക്ഷേത്രത്തിലേക്ക് ചെന്നു....!
"അച്ഛന്മാരെ പോലെ ശ്രീയേട്ടനെയും ഏട്ടന്മാരെയും ആക്കല്ലേ ദൈവമേ...."
🙄ഇതിന് പ്രാർത്ഥിക്കാൻ ഡെയ്‌ലി എന്തേലും കിട്ടുമല്ലോ....!
പ്രാർത്ഥന ഒക്കെ കഴിഞ്ഞു വന്നതും പെണ്ണ് മാമനെ തിരക്കി മുറിയിൽ വന്നു....!
"മാമാ....മാമനെന്താ പുറത്ത് ഇറങ്ങാതിരുന്നത്...."
അവൾ ചന്ദനം എടുത്തു മാമന്റെ നെറ്റിയിൽ തൊട്ട് കൊണ്ട് ചോദിച്ചു....!
"അത് പിന്നെ ഞാൻ പുറത്തോട്ട് വരാൻ തുടങ്ങുവായിരുന്നു...."
എന്നും പറഞ്ഞു അങ്ങേര് അവൾക്ക് പിന്നാലെ മുറിയിൽ നിന്ന് ഇറങ്ങി.... ദേവൂട്ടി ആണെങ്കിൽ മാമിയുടെ അടുത്ത് കൂടി ചെന്നു ശ്രീയേട്ടനുള്ള ചായയും ആയി മുറിയിലേക്ക് പോയി.... ശ്രീയേട്ടൻ ബാത്‌റൂമിൽ ആണെന്ന് കണ്ടതും അവൾ അത് ടേബിളിൽ അടച്ചു വെച്ച് പുറത്തേക് വന്നു....!
😍വെറുതെ ആ ബോഡി കണ്ട് വൃതം മറക്കണ്ട.... അല്ല പിന്നെ...ഇനി കുറച്ച് ദിവസം കൂടിയല്ലേ ഉള്ളു....!
"മാമന് ഈ ഷർട്ട് മതി... നന്നായി ചേരും...."
എങ്ങനെ എങ്കിലും കക്ഷിയെ ഇറക്കാൻ ഉള്ള പ്ലാൻ ആണ്.... അത് കണ്ടതും അങ്ങേര് ഒന്ന് ചിരിച്ചെന്നല്ലാതെ ഒന്നും പറയാൻ നിന്നില്ല....!
"മാമൻ വരോ മോളെ...."
"കണ്ടറിയാം....മാമി റെഡി ആവുന്നില്ലേ...."
"ആ ഇത് കൂടി കഴിയട്ടെ....മോൾ പോയി റെഡി ആയിക്കോ...."
മാമി പറഞ്ഞതും പെണ്ണ് മുറിയിലേക്ക് തന്നെ പോയി.... ശ്രീയേട്ടൻ റെഡി ആയി കണ്ണാടിക്ക് മുന്നിൽ നിൽപ്പാണ്.... അത് കണ്ടതും അവൾ ഒന്ന് ചിരിച്ചു ഷെൽഫ് തുറക്കുമ്പോൾ ആണ് അവൻ അവളെ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തിയത്....!
"നിനക്കുള്ള സാരി ഇതാ...."
അവൾ അവൻ നീട്ടിയ സാരിയിലേക്ക് നോക്കിയതും അവന്റെ ഷർട്ടിന്റെ അതെ കളർ കോമ്പിനേഷൻ ആണെന്ന് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....!
"ഇവിടന്ന് മാറിക്കോന്നെ...."
അവൾ ബാത്‌റൂമിലേക്ക് കേറുമ്പോൾ അവൻ ബെഡിൽ ഇരുന്നു കൊണ്ട് പറയുന്നത് കേട്ടതും അവൾ ഒന്ന് നിന്ന് അവനെ തുറിച്ചു നോക്കി....!
"ചുമ്മാ ഒരു ദർശന സുഖം...."😘
"പോടാ കള്ള സ്ത്രീ ദേവാ...."
എന്നും വിളിച്ചു അവൾ ബാത്‌റൂമിൽ കയറി ഡോർ അടച്ചു....ശ്രീ ആണെങ്കിൽ അത് കേട്ട് വായും പൊളിച്ചിരുന്നു....!
സാരി മാറി അവൾ ഇറങ്ങിയതും അവൾ ഇറങ്ങാൻ വേണ്ടി കാത്ത് നിന്നെന്ന പോലെ അവൻ അവളെ വട്ടം പിടിച്ചു....!
"വിട് ശ്രീയേട്ടാ...."
"നീ കേറുന്നതിന് മുൻപ് എന്താ വിളിച്ചത്...."
"എന്ത് വിളിച്ചു....?!!"
"അത് തന്നെയാ ഞാനും ചോദിക്കുന്നത്...."
അവൻ അവളെ പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് അവളുടെ അരക്കെട്ടിൽ അമർത്തിയതും അവൾ പൊള്ളിപിടഞ്ഞു....!
"അ....അത്.... ശ്രീയേട്ടൻ...."
"അങ്ങനെ ആണോ വിളിച്ചത്...."
അവന്റെ കയ് അവിടെ ഇഴയാൻ തുടങ്ങിയതും അവൾക്ക് സർവ നിയന്ത്രണവും നഷ്ടപ്പെടുന്നത് പോലെ തോന്നി....!
"ശ്രീയേട്ടൻ കണ്ട പെണ്ണുങ്ങളെ ഒക്കെ ബൈക്കിൽ കേറ്റി പോന്നത് കണ്ട് ഞാൻ ഇട്ട പേരാ..."
"എന്ത്....?!!"
"സ്ത്രീ ദേവൻ...."
"പക്ഷെ ഞാൻ ഒരു സ്ത്രീയിലെ എന്റെ ദൃഷ്ടി പതിപ്പിച്ചിട്ടുള്ളൂ....അവൾ തന്നെ എനിക്ക് ആ പേരിട്ട സ്ഥിതിക്ക് ശരിക്കും സ്ത്രീ ദേവൻ ആവാൻ പോവാ ഞാൻ...."
"വേണ്ട ശ്രീയേട്ടാ ഞാൻ ചുമ്മാ.... ഇനി വിളിക്കില്ല....എന്റെ നല്ല ശ്രീയേട്ടൻ അല്ലെ...."
"എനിക്ക് ആ പേരിട്ട സ്ഥിതിക്ക് ഞാൻ എന്തിനാ സ്വയം നിയന്ത്രിച് നിന്റെ വൃതവും കാത്ത് കഴിയുന്നെ....അത് കൂടി ഇന്നത്തോടെ തീരുമാനം ആക്കാം...."
"വേണ്ട ശ്രീയേട്ടാ.... ഇനി മൂന്ന് നാല് ദിവസം അല്ലെ ഉള്ളു...."
"അത് കഴിഞ്ഞാൽ...."
"ഈ ദേവൂട്ടി ശ്രീയേട്ടന്റെത് മാത്രം ആയിരിക്കും...."
😘അത് കേട്ടതും അവൻ ഒരു ചിരിയോടെ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു....!
"അപ്പൊ പിന്നെ നീ എനിക്കിട്ട പേര്...."
"അ.... അത്.... ഇനി ഞാൻ വെറുതെ പോലും വിളിക്കില്ല...."😟
അവൻ ചിരിച്ചു കൊണ്ട് അവളെ മോചിപ്പിച്ചതും അവൾ ശ്വാസം വിട്ടു കൊണ്ട് അവനെ നോക്കി.... അവൻ സൈറ്റ് അടിച്ചു കാണിച്ചതും അവൾ എല്ലാം കയ്യിൽ നിന്ന് പോവുമെന്ന് കരുതി വേഗം കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്ന് മുടി കെട്ടി വെച്ചു.... സീമന്ത രേഖയിൽ കുങ്കുമം ഇടാൻ തുടങ്ങിയതും അവൻ അത് തടഞ്ഞു കൊണ്ട് അവന്റെ വിരലിനാൽ അവിടം ചുവപ്പിച്ചു....!
"ഇറങ്ങാം...."
ഒന്ന് കൂടെ കണ്ണാടിയിൽ നോക്കി ദേവൂട്ടി പറഞ്ഞതും അവൻ അവൾക്ക് മുന്നിൽ ആയി മാറിൽ കയ്യും കെട്ടി നിന്നു....!
"അപ്പൊ എന്റെ പതിവ്...."😘
അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി.... വിരലിൽ ഊന്നി നിന്ന് കൊണ്ട് അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... അവൻ ഏതോ മായാലോകത്തെന്ന പോലെ ഒരു നിമിഷം കണ്ണുകൾ ഇറുക്കി അടച്ചു.... അവളുടെ ചുണ്ടുകൾ വേർപിരിയുന്നതിനു മുന്നേ അവൻ അതിനെ തന്റെ വായിക്കുള്ളിൽ ആക്കി നുണയാൻ തുടങ്ങി....അവളുടെ കയ്കളും അവന്റെ തോളിൽ അമർന്നു....!
ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....!അവളും പ്രണയപരവേഷത്തോടെ ഒന്ന് ചിരിച്ചു...!
"ശ്രീയേട്ടൻ എന്താ കാണിച്ചേ.... ഷർട്ടിൽ ഒക്കെ കുങ്കുമം ആയി...."
എന്നും പറഞ്ഞു അവളുടെ സീമന്ത രേഖയിൽ നിന്ന് പടർന്ന കുങ്കുമം അവൾ കയ് കൊണ്ട് തട്ടി കൊടുത്തു....!
"നമ്മൾ ഒന്നാവുന്ന നിമിഷം നിന്റെ ഈ നെറ്റിയിലെ കുങ്കുമം എന്റെ ശരീരം ആകെ പടർന്നിട്ടുണ്ടാവണം ദേവൂട്ടി...."😘
അവൻ അവളുടെ കാതിലായി പതിയെ മൊഴിഞ്ഞതും അവൾ ശ്വാസം പോലും എടുക്കാൻ മറന്നെന്ന പോലെ നിന്നു....!
"വാ ഇറങ്ങാം..."
അവൻ ഒരു ചിരിയോടെ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞതും അവളും നാണത്തോടെ ഉള്ള ഒരു ചിരിയോടെ അവന് പിന്നാലെ നടന്നു....!
സ്റ്റെയർ ഇറങ്ങുമ്പോൾ തന്നെ മാമൻ താൻ എടുത്തു കൊടുത്ത ഷർട്ട് ഒക്കെ ഇട്ടു റെഡി ആയി നിൽക്കുന്നത് കണ്ട് ദേവൂട്ടിയുടെ കണ്ണുകൾ വിടർന്നു.... ശ്രീയും വായും പൊളിച്ചു നീ ഇത് എങ്ങനെ സാധിച്ചു എന്ന പോലെ ദേവൂട്ടിയെ നോക്കി....!🙄
"മാമാ... മാമൻ സൂപ്പർ ആയിട്ടുണ്ട്...."
ഓ ഈ പത കേട്ട് വീണതാ അല്ലെ... ശ്രീ ചിന്തിക്കാതെ ഇരുന്നില്ല....!
ശ്രീ കാർ എടുത്തതും ദേവൂട്ടിയും മാമിയും പിറകിൽ കേറി ഇരുന്നു... മാമൻ ശ്രീക്ക് അടുത്തായും....!മാമി ഇടക്ക് മാമനെ നോക്കി ചിരിക്കുന്നുണ്ട്.... ഇന്നലത്തെ ബിൽഡപ്പ് കണ്ടപ്പോൾ ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചതല്ല....!
ദേവനിലയത്തിൽ ഇറങ്ങിയതും ശ്രീ ദേവൂട്ടിയുടെ കയ്യിൽ കയ് കോർത്തു പിടിച്ചു അകത്തേക്ക് കയറി....!
"ദേവൂട്ടി...."
എന്നും വിളിച്ചു ശ്രീക്കുട്ടി അവരെ കണ്ടപാടെ ദേവൂട്ടിക്ക് അരികിൽ വന്നു കെട്ടിപ്പിടിച്ചു.... ഇവിടെ വന്നപ്പോൾ ഞങ്ങളെ ഒക്കെ വേണ്ടാതായോ എന്ന പോലെ അവളെ അമ്മയും അച്ഛനും ഏട്ടനും ഒന്ന് ഇരുത്തി നോക്കി....ദേവൂട്ടിയെ വിട്ടു പിന്നെ അവൾ അച്ഛനെയും അമ്മയെയും ഹഗ് ചെയ്തതും ശ്രീ നന്ദനെ ഒന്ന് തുറിച്ചു നോക്കി.... ഇവൻ എന്തോ അവളുടെ മനസിൽ കുത്തി വെച്ചിട്ടുണ്ട്....🙄
"ഏട്ടാ...."
എല്ലാം കഴിഞ്ഞു അവസാനം അവൾ ശ്രീയുടെ അടുത്ത് വന്നതും അവൻ അവളെ ദയനീയമായി നോക്കി....!
"എന്നെ ഒക്കെ നിനക്ക് ഏറ്റവും അവസാനം മതിയല്ലേ...."
"അ.... അത്...."🙄
പെണ്ണ് വായും പൊളിച്ചു ദേവൂട്ടിയെ നോക്കിയതും അവൾ അച്ഛനെയും മാമനെയും ചൂണ്ടി അവരെക്കാൾ കഷ്ടം ആടി ഇവരെന്ന് ആക്ഷൻ കാണിച്ചതും പെണ്ണ് ഇളിച്ചു കൊണ്ട് തലയാട്ടി....!
ദേവൂട്ടി ആണെങ്കിൽ വീട്ടിൽ ഉള്ളവരെ മുഴുവനും നോക്കി ഒന്ന് ചിരിച്ചു.... ശ്രീ അവളെ കയ്യിൽ ഉള്ള പിടി വിട്ടിട്ട് വേണ്ടേ എങ്ങോട്ടെങ്കിലും മാറാൻ....!😟
"വാ ഇരിക്ക്...."
ദാസ് ഒരു ചിരിയോടെ ശ്രീയെ നോക്കി കൊണ്ട് പറഞ്ഞതും അവൻ ദേവൂട്ടിയുടെ കയ്യും പിടിച്ചു അവളെയും കൊണ്ട് ഇരുന്നു....!
"ശ്രീയേട്ടാ എന്നെ വിട്.... ഞാൻ ഇവിടത്തെ ഗസ്റ്റ് ആണോ... ഇങ്ങനെ എന്നെയും പിടിച്ചു ഇവിടെ ഇരുത്താൻ...."
"ഇപ്പൊ നീ ഇവിടത്തെ ഗസ്റ്റ് തന്നെയാ...."
അത് കേട്ട് പെണ്ണ് അവനെ ദയനീയമായി നോക്കി.... ഇതിനെ ഒക്കെ എങ്ങനെ നേരെയാക്കാൻ ആണാവോ....!
ചേട്ടത്തിയുടെ വീട്ടുകാർ വന്നതും ദേവൂട്ടി അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു....!
"എന്താ ദേവൂട്ടി ഇവിടെ തന്നെ ഇരുന്നു കളഞ്ഞത്...."
ചേട്ടത്തിയുടെ അമ്മ ചോദിച്ചതും അവൾ മുഖം ചുളിച്ചു ശ്രീയേട്ടനെ ഒന്ന് കൂടി നോക്കി....!
"😟ശ്രീ... യേ.... ട്ടാ...."
അവനിൽ കേട്ട ഭാവം ഇല്ലെന്ന് കണ്ടതും അവൾ അവനരികിലേക്ക് ഒന്ന് നീങ്ങി...!
"എന്റെ നല്ല ശ്രീയേട്ടൻ അല്ലെ.... പ്ലീസ് ശ്രീയേട്ടാ...."
"മ്മ്...."
അവൻ കയ് വിട്ടതും അവൾ എണീറ്റ് ചേട്ടത്തിയുടെ മുറിയിലേക്ക് ഓടി.... അത് കണ്ടതും നന്ദൻ അവനരികിൽ വന്നിരുന്നു....!
"എന്തൊരു കൊമ്പ്ലൈക്സ് ആടാ ഇത്.... ഡ്രസ്സ് മാച്ചിങ്....അവൾ അടുത്ത് തന്നെ ഇരിക്കണം...."
"ഇനി അങ്ങോട്ട് അത് അങ്ങനെ ഒക്കെ തന്നെയാ...."
"ഓ ആയിക്കോട്ടെ...."
നന്ദനും അതെ ടോണിൽ മറുപടി കൊടുത്തു....!
"ദക്ഷിൻ ദാസ്...."
ദേവൂട്ടി പറഞ്ഞ പേര് തന്നെ തിരുമേനി കുഞ്ഞിന്റെ കാതിൽ ആയി വിളിച്ചതും ശ്രീ ദേവൂട്ടിയേ ഒന്ന് തോണ്ടി... നന്ദനും അതെ അവസ്ഥയിൽ ശ്രീക്കുട്ടിയെയും....!
"🙄എന്താ....?!!"
"നമ്മുടെ കുഞ്ഞിന് എന്താ പേരിടുക..."😘
"ഏത് കുഞ്ഞിന്....?!!"🙄
ദേവൂട്ടി വായും പൊളിച്ചു നിന്ന് കൊണ്ട് ചോദിച്ചതും ശ്രീ ഒന്ന് ഇളിച്ചു കൊടുത്തു.... ഇപ്പോഴും വൃതം തന്നെയല്ലേ....!
"നമ്മുടെ കുഞ്ഞിന് ന വെച്ച പേര് തന്നെ വേണം അല്ലെ ശ്രീക്കുട്ടി...."
"അതെന്താ ശ്രീ വെച്ചുള്ളത് ആയാൽ...."
😨ദൈവമേ ഇവൾ ഇത്രയും സീരിയസ് ആണോ....!
"അത് കുഞ് ആയിട്ട് നമുക്ക് തീരുമാനിക്കാം...."
"എന്നാലും ശ്രീ വെച്ചുള്ളത് മതി...."
"എന്താ അതിനുള്ള വല്ല വകുപ്പും ഉണ്ടോ... എനിക്ക് നിന്റെ ഏട്ടനേക്കാൾ മുന്നേ ഒരു അച്ഛൻ ആവണം എന്ന ആഗ്രഹം ഉണ്ട്...."
"അതോർത്തു നന്ദേട്ടൻ ടെൻഷൻ ആവേണ്ട.... ഇന്ന് തൊട്ട് ഒരാഴ്ചത്തേക്ക് എനിക്ക് റെസ്റ്റാ...."
"😨ഏ...."
"പിന്നല്ലാതെ.... എനിക്കും കാണില്ലേ ആഗ്രഹം...."
നന്ദന്റെ കിളി പോയ നിൽപ് കണ്ട് ശ്രീക്കുട്ടി ഒരു ചിരിയോടെ പറഞ്ഞു....!അപ്പോഴേക്കും ദേവൂട്ടിയുടെ വൃതവും തീരും....ഇവൻ എന്നേക്കാൾ മുന്നേ പണി പറ്റിക്കോ....!🙄
എല്ലാ ചടങ്ങും കഴിഞ്ഞു ഫുഡ് കഴിക്കാൻ ഇരുന്നതും മാമനെയും അച്ഛനെയും പിടിച്ചു ദേവൂട്ടി അവരെ ഒരുമിച്ചിരുത്തി....!രണ്ടും പരസ്പരം നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി.... ദേവൂട്ടിയും ശ്രീയും നന്ദനും ശ്രീക്കുട്ടിയും അടുത്തതടുത്തായി ഇരുന്നതും ശ്രീയും നന്ദനും അച്ഛന്മാരെ പോലെ തന്നെ പരസ്പരം മുഖത്ത് നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി....!🙄
"ദേവൂട്ടി നമുക്ക് ഇറങ്ങണ്ടേ...."
ചേട്ടത്തിയും ശ്രീക്കുട്ടിയും ഒക്കെ ഇരുന്നു ഓരോന്ന് പറയുമ്പോൾ ആണ് ശ്രീ വിളിച്ചത്.... അത് കേട്ടതും ദേവൂട്ടിയുടെ മുഖം മങ്ങി....!
"അവൾ ഇന്ന് ഇവിടെ നിന്നോട്ടെ ഏട്ടാ...."
ശ്രീക്കുട്ടി അവനെ നോക്കി പറഞ്ഞതും അവൻ ദേവൂട്ടിയെ ഒന്ന് നോക്കി....!അത് കണ്ടതും അവൾ എണീറ്റ് അവനരികിൽ ചെന്നു....!
"വാ പോവാം ശ്രീയേട്ടാ...."
😨അത് കേട്ടതും അനുവും ശ്രീക്കുട്ടിയും വായും പൊളിച്ചു പരസ്പരം ഒന്ന് നോക്കി....!
"ബൈ...."
എല്ലാരോടും യാത്ര പറഞ്ഞു അവൾ കാറിൽ കേറി ഇരുന്നു....!അവളുടെ മുഖം കണ്ടതും ശ്രീ ചിരിക്കാതിരിക്കാൻ പാട് പെട്ടു....മുറിയിൽ കേറിയതും പെണ്ണ് ഇടുപ്പിൽ രണ്ട് കയ്യും വെച്ച് നിന്ന് അവനെ തുറിച്ചു നോക്കി....!
"🙄നീ എന്താ ദേവൂട്യേ എന്നെ ഇങ്ങനെ നോക്കുന്നെ...."
"ശ്രീയേട്ടൻ ദുഷ്ടനാ...."
"ആണോ....?!!"
അവൻ സ്വയം നോക്കി കൊണ്ട് ചോദിച്ചു....!
"അല്ലാതെ പിന്നെ....!
ഇന്ന് നീ ഇവിടെ നിന്നോ ദേവൂട്ടി എന്ന് പറയുന്നതിന് പകരം....."
"അതാണോ....നിനക്കറിയില്ലേ ദേവൂട്ടി എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ലെന്ന്...."
അവൻ നിഷ്കളങ്കത വാരി വിതറി പറഞ്ഞതും അവൾ അവനരികിൽ ചെന്നു ആ മുഖത്ത് സൂക്ഷിച്ചു നോക്കി....!
"എങ്കിൽ ഞാൻ ഇന്ന് ശ്രീക്കുട്ടിയുടെ മുറിയിലാ കിടക്കുന്നെ...."
"അതെന്തിനാ...."
"ശ്രീയേട്ടന് എന്നെ കാണാതിരിക്കാൻ പറ്റുവോ എന്ന് അറിയാൻ...."
"ചതിക്കല്ലേ എന്റെ ദേവൂട്ടി ഓരോ മിനിറ്റിലും എനിക്ക് നിന്നെ കാണണം.... നിന്നെ കാണാത്ത നിമിഷങ്ങൾ ഞാൻ ഓരോ യുഗങ്ങൾ ആയാ കഴിച്ചു കൂട്ടുന്നത്...."
"ശ്രീയേട്ടൻ എന്റെ വീക്നെസ്സിൽ കയറി പിടിക്കുവാണെന്ന് എനിക്കറിയാം...."
"അയ്യേ ഞാൻ എവിടെയും പിടിച്ചിട്ടില്ല...."
അവൻ ഒരു കള്ളചിരിയോടെ അവളെ നോക്കി പറഞ്ഞതും അവൾ ആദ്യം വായും പൊളിച്ചു നിന്നെങ്കിലും പിന്നെ ചിരിച്ചു കൊണ്ട് അവനെ പിടിച്ചു തള്ളി പുറത്തേക്ക് ഓടി....!
ഒരു പരീക്ഷണത്തിന് ശ്രീക്കുട്ടിയുടെ മുറിയിൽ ആണ് കിടന്നത് എങ്കിലും പാതിരാത്രി എപ്പോഴോ അവൾ എണീറ്റ് വന്നു ശ്രീയേട്ടനെയും കെട്ടിപ്പിടിച്ചു കിടന്നു....!
"എനിക്ക് അറിയാം ആയിരുന്നു നീ വരുവെന്ന്...."
"മാമൻ പറഞ്ഞ പോലെ ഇവിടെ പ്രേതം ഉണ്ടോ എന്നൊരു ഡൌട്ട് അത് കൊണ്ടാ...."
"മ്മ്... ഞാൻ വിശ്വസിച്ചു...."
അവൻ ചിരിയോടെ പറഞ്ഞതും അവളും ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി....!
💕________💕
"അല്ലെടി ഇതിന്റെ കണക്ക് എങ്ങനാ നാല് ദിവസം ആണോ....?!"
ശ്രീക്കുട്ടി കിടന്നതും നന്ദൻ അവൾക്കരികിൽ ഇരുന്നു കാര്യായിട്ട് ഇരുന്നു ആലോചിച്ചു കൊണ്ട് ചോദിച്ചു....!
"നാലോ ഒരാഴ്ചയാ...."
"🙄ഏയ് ദേവൂട്ടി ക്ഷേത്രത്തിൽ പോവാതിരിക്കുന്നത് നാലോ അഞ്ചോ ദിവസം ആണല്ലോ...."
"അ.... അത്.... നന്ദേട്ടൻ അതിന് അവൾ ക്ഷേത്രത്തിൽ പോന്നത് കാണാറുണ്ടോ...."
"അതില്ല എന്നാലും വരുന്നത് കാണാറുണ്ട്...."
"അതൊക്കെ എന്റെ ഏട്ടൻ.... അവളെ കാണാൻ വേണ്ടി ആണെങ്കിലും കാലത്ത് എണീറ്റ് കുളി ഒക്കെ കഴിഞ്ഞു നിക്കും...."
"അപ്പോഴും അവന്റെ പെങ്ങൾ ഒരുത്തി മൂടി പുതച്ചു ഉറക്കം ആവും...."
"അത് പിന്നെ കാണാൻ ആളുണ്ടെങ്കിൽ ഞാനും ക്ഷേത്രത്തിൽ പോയേനെ...."
"സാദാരണ പ്രാർത്ഥിക്കാൻ വേണ്ടിയാ ആളുകൾ ക്ഷേത്രത്തിൽ പോവാറ്...."
"ആണോ എനിക്കത് അറിയില്ലായിരുന്നു...."
"നീ ഇങ്ങനെ കലിപ്പാവല്ലേ ശ്രീക്കുട്ടി ഞാൻ ഒരു തമാശ പറഞ്ഞതല്ലേ...."
"കലിപ്പ് ആവാതെ പിന്നെ....ഈ സമയത്ത് എനിക്ക് അമ്മയുടെ മടിയിൽ തല വെച്ച് കിടന്നാലേ ആശ്വാസം കിട്ടൂ.... അവരുടെ കൂടെ പോട്ടെ എന്ന് ചോദിച്ചപ്പോൾ നന്ദേട്ടൻ സമ്മതിച്ചോ...."
"അതാണോ ഈ കലിപ്പിന്റെ കാരണം.... വാ നീ ഇവിടെ കിടന്നോ...."
നന്ദൻ അവളെ പിടിച്ചു തന്റെ മടിയിൽ തല ചായ്ച്ചതും അവൾ പ്രണയത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു....!
"ഒരാഴ്ച ഒന്നും ഇല്ല.... അഞ്ചാറ് ദിവസേ ഉള്ളു ട്ടോ...."
"എടീ കള്ളി...."
അവൻ ഒരു ചിരിയോടെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.... അവളും ആശ്വാസത്തോടെ അവന്റെ മടിയിൽ കിടന്നു ഉറക്കത്തെ കൂട്ട് പിടിച്ചു....!
കാലത്ത് പെണ്ണ് എണീറ്റതും അവൾ അവന്റെ മടിയിൽ തന്നെയാണ്.... അവൻ ആണെങ്കിൽ ഇരുന്ന് ഉറക്കം ആണ്.... അത് കണ്ടതും അവൾ എണീറ്റ് അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് എണീറ്റ് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി....!
പിന്നെ രണ്ടാളും എക്സാം തിരക്കിൽ ആയിരുന്നു.... രണ്ട് കെട്ടിയോന്മാരും വിട്ടു വീഴ്ച ചെയ്യാത്ത സ്ഥിതിക്ക് രണ്ടും ഫോണിലൂടെ ഡൌട്ട് തീർത്തു നന്നായി പഠിച്ചു....!
ശ്രീ മുറിയിലേക്ക് വരുമ്പോ കണ്ടത് നോട്സ് എഴുതുന്ന ദേവൂട്ടിയെ ആണ്....അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ബെഡിൽ ഇരുന്നു.... നാളെ പെണ്ണിന്റെ വൃതം തീരുന്ന ദിവസം ആണ്.... ദിവസങ്ങൾ എണ്ണി ഉറപ്പ് വരുത്തി അവൻ ഒരു ചിരിയോടെ അവൾക്കരികിലേക്ക് ചെന്നു....!
"കഴിഞില്ലേ ദേവൂട്ടി...."
"മ്മ്... കഴിഞ്ഞു.... എന്നാലും പഠിച്ചത് ഒന്ന് ഓർത്ത് നോക്കുവാ...."
"അത്രയൊക്കെ മതിയെന്നെ....വന്നു കിടക്ക്...."
"ഞാൻ എങ്ങാനും തോറ്റാൽ ശ്രീയേട്ടനാ അതിന്റെ നാണക്കേട്...."
"എന്റെ ദേവൂട്ടി തോക്കില്ല.... അത് എനിക്കറിയാം...."
അതിനവൾ ഒന്ന് ചിരിച്ചു കൊണ്ട് എണീറ്റ് ബെഡിൽ കയറി കിടന്നു....അവന്റെ ദയനീയമായ നോട്ടം കണ്ടതും അവനുള്ള പതിവ് ചുംബനം കൊടുത്തു അവൾ വീണ്ടും കിടന്നു.... അവൻ ഒന്നും പറയാതെ അവളെയും നോക്കി ചിരിച്ചു കൊണ്ട് തൊട്ടടുത്തായി കിടന്നു...!
കാലത്ത് എണീറ്റ് ക്ഷേത്ര ദർശനം ഒക്കെ കഴിഞ്ഞു അവൾ കോളേജിലേക്ക് പോവാൻ റെഡി ആയി....ഇന്ന് തൊട്ട് വൃതം തീരുന്ന കാര്യം എക്സാം ടെൻഷനിൽ പെണ്ണ് മറന്നു....!
ശ്രീയും റെഡി ആവുന്നത് കണ്ട് അവൾ ചെന്നു അവന്റെ കവിളിൽ ചുംബിച്ചു....!
"ഞാൻ പോട്ടെ ശ്രീയേട്ടാ.... എനിക്ക് എല്ലാം നല്ലത് പോലെ എഴുതാൻ പറ്റാൻ പ്രാർത്ഥിക്കണേ...."
"അപ്പൊ ഇവിടെ ഇല്ലേ...."
"അതൊക്കെ വന്നിട്ട്.... ബൈ...."
എന്നും പറഞ്ഞു കവിളിൽ ഒന്ന് കൂടി ചുംബിച്ചു കൊണ്ട് അവൾ ഇറങ്ങി.... ശ്രീക്കുട്ടിയോടൊപ്പം എക്സാം കാര്യം ചർച്ച ചെയ്തു കൊണ്ടാണ് ബസ്‌റ്റോപ്പിലേക്ക് നടന്നത്.... ശ്രീയേട്ടൻ വന്നതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....വൃതം തീരുന്നത് ഓർത്തു കൊണ്ട് അവൻ അവളെ നോക്കി നല്ലത് പോലെ ചിരിച്ചു....!😍
"സൂക്ഷിച്ചു പോണം രണ്ടാളും...."
"മ്മ്.... ശ്രീയേട്ടനും...."
"മ്മ്...."
അവനും അവളെ നോക്കി ഒന്ന് മൂളി.... ബസ് പോയതും ശ്രീയും അവിടെ നിന്ന് പോയി....!
💕________💕
രാത്രി വരാൻ ശ്രീ ലേറ്റ് ആവുന്നത് കണ്ട് ദേവൂട്ടി സിറ്റൗട്ടിൽ തന്നെ ഇരുന്നു.... അവൾക്ക് അരികിൽ ആയി മാമനും വന്നിരുന്നതും അവൾ മാമനെ നോക്കി ഒന്ന് ചിരിച്ചു....!
"മോൾ അവനെ വിളിച്ചു നോക്കിയില്ലേ...."
"മ്മ് വിളിച്ചു.... ഡ്രൈവിങ്ങിൽ ആവും.... അത് കൊണ്ട് അതികം വിളിച്ചു ഡിസ്റ്റർബൻസ് ചെയ്യേണ്ടെന്ന് കരുതി...."
"എന്തെങ്കിലും തിരക്കുണ്ടെങ്കിലേ അവൻ ഇങ്ങനെ ലേറ്റ് ആവാറുള്ളൂ... അല്ലാതെ ഒരു ചീത്ത സ്വഭാവവും കൂട്ട് കെട്ടും അവനില്ല...."
☹️അതൊക്കെ ഏഴു വർഷം മുന്നേ എനിക്ക് മനസ്സിൽ ആയതാ മാമാ എന്ന പോലെ ദേവൂട്ടി അങ്ങേരെ ഒന്ന് നോക്കി....!
"ബോർ അടിക്കുന്നു മാമാ....മാമൻ മുമ്പത്തെ കഥ വല്ലതും പറയ്...."
"ആ എങ്കിൽ ഞാൻ പണ്ട് പത്താം ക്‌ളാസിൽ പഠിക്കുമ്പോ ഉള്ള പ്രേമത്തെ പറ്റി പറയാം...."
"അപ്പോഴേ മാമന് ലവ് ഒക്കെ ഉണ്ടായിരുന്നോ...."
"ഉണ്ടായിരുന്നോ എന്നോ....അന്ന് ഞാൻ ആയിരുന്നു സ്കൂൾ ലീഡർ.... കാണാൻ ഇപ്പൊ ഉള്ളതിനേക്കാൾ സൗന്ദര്യവും ഉണ്ട്....ക്ലാസിൽ ഉള്ള പെൺപിള്ളേർ മാത്രം അല്ല സ്കൂളിൽ തന്നെ ഉള്ള ഭൂരിഭാഗം പെൺപിള്ളേരും എന്റെ പിറകെ ആയിരുന്നു...."
🥺മാമാ വേണ്ടായിരുന്നു.... ഇത് അച്ഛനെക്കാൾ കഷ്ടം ആണല്ലോ....!
"ആരോടെങ്കിലും ഒരു പെണ്ണിനോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ബാക്കി ഉള്ള പെൺകുട്ടികൾക്ക് വിഷമം ആവുമെന്ന് കരുതി ഞാൻ ആണെങ്കിൽ ആരോടും ഇഷ്ടം ആണെന്ന് പറയാനും പോയില്ല...."
"പത്തിരുപ്പത്തി അഞ്ച് കൊല്ലം പഴക്കം ഉള്ള വീടാ മനുഷ്യാ.... എല്ലാം കൂടെ ഇടിഞ്ഞു പൊളിഞ്ഞു വീഴും...."
😢ച്ചേ നശിപ്പിച്ചു.... മാമൻ കെട്ടിയോളുടെ ഡയലോഗ് കേട്ട് അവരെ ഒന്ന് തുറിച്ചു നോക്കി....!
"മോൾ അതൊന്നും വിശ്വസിക്കേണ്ട...ഏതെങ്കിലും ഒരുത്തിയെങ്കിലും നോക്കി കിട്ടാൻ വഴിപാട് നടത്തുന്ന മനുഷ്യനാ ഇത്...."
ദേവൂട്ടി ഉള്ളിൽ പൊട്ടിയ ചിരി കടിച്ചു പിടിച്ചു ഇരുന്നു....!
ശ്രീ വന്നതും മാമൻ ദേഷ്യത്തോടെ അകത്തേക്ക് നടന്നു....!
"അച്ഛന് എന്ത് പറ്റി....?!!"
"അത് മാമൻ എന്നോട് പഴയ പ്രണയകാലം ഒക്കെ പറയുക ആയിരുന്നു... മാമി വന്ന് എല്ലാം നശിപ്പിച്ചു അതിന്റെ ദേഷ്യവാ...."
"മ്മ്...."
"ശ്രീയേട്ടൻ എന്താ ലേറ്റ് ആയത്....?!!"
"അ.... അത്.... ഞാൻ....അത്യാവശ്യകാര്യം ഉണ്ടായിരുന്നു...."
അവൻ ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞതും അവൾ അത് വിശ്വസിച്ചു അകത്തേക്ക് നടന്നപ്പോൾ അവൻ അവൾ പോവുന്നത് നോക്കി ഒന്ന് ചിരിച്ചു....!
"ഞാൻ ഫ്രഷ് ആയി വരാം...."
ശ്രീ അതും പറഞ്ഞു മുറിയിലേക്ക് പോയതും ദേവൂട്ടി മാമിയോടൊപ്പം കിച്ചണിലേക്ക് നടന്നു.... ഫുഡ് ഒക്കെ എടുത്തു ഡെയിനിങ് ടേബിളിൽ കൊണ്ട് വെച്ചതും ശ്രീ ഫ്രഷ് ആയി വന്നിരുന്നു....!
"മാമാ വാ ഫുഡ് കഴിക്കാം...."
അല്ലേലും അവളോടുള്ള ദേഷ്യത്തിന് ഞാൻ എന്തിനാ ഫുഡ് കഴിക്കാതിരിക്കുന്നത്....എന്ന ചിന്തയോടെ മാമൻ വന്നിരുന്നു കെട്ടിയോളെ ഒന്ന് കൂടി തുറിച്ചു നോക്കി ഫുഡ് കഴിക്കാൻ തുടങ്ങി....!
ശ്രീ ആണെങ്കിൽ ഇന്നത്തോടെ വൃതം തീരുമെന്ന ചിന്തയോടെ ദേവൂട്ടിയെയും നോക്കി ഇരുന്നാണ് കഴിച്ചത്....!😘
"നിന്റെ എക്സാം തീർന്നോ ദേവൂട്ടി...."
മുറിയിൽ വന്നതും ശ്രീ ദേവൂട്ടിയെ നോക്കി കൊണ്ട് ചോദിച്ചു....!
"മറ്റന്നാൾ കൂടി ഉണ്ട്...."
"മറ്റന്നാളോ....?!!"😨
"ആ എന്തെ...."
"ഏയ്.... ഒന്നുല്ല ഞാൻ ചോദിച്ചു എന്നെ ഉള്ളു.... അപ്പൊ നാളെ ഇല്ലേ...."
"നാളെ ലീവാ...."
എല്ലാ പ്ലാനും വെള്ളത്തിൽ ആയോ ദൈവമേ....!ശ്രീ നിരാശയോടെ ഓരോന്ന് ചിന്തിച്ചു ബെഡിൽ ഇരുന്നു....!
"എക്സാം കഴിഞ്ഞാൽ വൺ വീക്ക് ലീവ് ഉണ്ട്....അപ്പൊ നമുക്ക് മൂവി കാണാൻ പോവണം...."
"എങ്കിൽ ഹണിമൂൺ ട്രിപ്പ് പോയാലോ...."
"ഏയ് അത് വേണ്ട.... എനിക്ക് ആരെയും കാണാതിരിക്കാൻ പറ്റില്ല...."😒
അത് കേട്ടതും ശ്രീ ഒന്ന് ചിരിച്ചു....!
"ഇത്ര നല്ല ഭാര്യയെ കിട്ടാനും വേണം യോഗം....ഹണിമൂൺ ട്രിപ്പ് പോയില്ലെന്ന് പറഞ്ഞു ഡിവോഴ്സ് വാങ്ങുന്ന കാലവാ ഇത്...."
"എന്നെ എങ്ങാനും ഹണിമൂണ് കൊണ്ട് പോയാൽ ആവും ഞാൻ ഡിവോഴ്സ് വാങ്ങുന്നെ...."
"ഇല്ല എന്റെ ദേവൂട്ടി.... നിനക്ക് ഇഷ്ടം ഇല്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല...."
അവൾ ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഉമ്മ വെച്ചു....!
"കാലത്തും ഇവിടെയെ കിട്ടിയുള്ളൂ...."
"ആണോ...."
എന്നും പറഞ്ഞു അവൾ ചുണ്ടുകൾ അവന്റെ അധരങ്ങൾക്ക് മീതെ അമർത്തി.... കീഴ്ചുണ്ട് അവനായി വിട്ടു കൊടുത്തുകൊണ്ടവൾ അവന്റെ മേൽ ചുണ്ട് നുണഞ്ഞു....ചുംബനത്തിന്റെ തീവ്രത കൂടിയതും അവൻ അവളുടെ ഇരു ചുണ്ടുകളും നുണഞ്ഞു.... സ്വയം നഷ്ടപ്പെടുമെന്ന് തോന്നിയതും അവൻ തന്നെ അവളിൽ നിന്ന് അടർന്നു മാറി...!
അവൾ കിതപ്പോടെ അവനെ നോക്കിയതും അവൻ അവളെ പിടിച്ചു തന്റെ നെഞ്ചോരം ചേർത്തു കൊണ്ട് കിടന്നു....!
ദേവൂട്ടിയുടെ അലാറം കേട്ട് കണ്ണ് തുറന്ന ശ്രീ അവളെ മതി വരാതെ നോക്കി ഇരുന്നു.... അങ്ങനെ വൃതം തീർന്നു.... ഇപ്പൊ തന്നെ കടിച്ചു തിന്നാൻ തോന്നുവാ.... ഉറക്കത്തിൽ ഉള്ള അവളെ നോക്കി അവൻ ചിരിച്ചു.... വീണ്ടും അലാറം അടിഞ്ഞതും ദേവൂട്ടി കണ്ണ് തുറന്നത് കണ്ട് ശ്രീ അവളിൽ ഉള്ള നോട്ടം മാറ്റി....!
ശ്രീ കമ്പനിയിലേക്ക് പോയതും ദേവൂട്ടി നാളത്തെ എക്സാം ബുക്ക് എടുത്തു ഇരുന്നു.... ദേവൂട്ടി ഉള്ളത് കൊണ്ട് തന്നെ ശ്രീ നേരത്തെ വന്നിരുന്നു....
"ദേവൂട്ടി എവിടെ അമ്മേ...."
"അച്ഛൻ പുറത്ത് പോയെ പിന്നെ ബോർ അടിക്കുന്നു എന്ന് പറഞ്ഞു പുറത്തോട്ട് ഇറങ്ങിയതാ.... പറമ്പിൽ എവിടെ എങ്കിലും കാണും...."
അവനും പുറത്തേക്ക് ഇറങ്ങിയതും അവൾ കുള കടവിൽ ഇരുന്നു ഓരോ കല്ല് എടുത്തു വെള്ളത്തിൽ ഇട്ടു സ്വപ്നത്തിൽ എന്ന പോലെ ഇരിക്കുന്ന ദേവൂട്ടിയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവൻ അവൾക്കരികിൽ ആയി ഇരുന്നു....!
"എന്ത് പറ്റി എന്റെ ദേവൂട്ടിക്ക്...."
"ഏയ് ഒന്നുല്ല ശ്രീയേട്ടാ...."
അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു....!
😦വൃതം തീർന്ന കാര്യം എങ്ങനെ ഇതിനോട് ഒന്ന് പറയും.... അല്ലെങ്കിൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ആളാ.... ദേവൂട്ടി അവനെ നോക്കി ആ ചിന്തയിൽ ആണ്.... അവനും അവളുടെ നോട്ടത്തിൽ തന്നെ മനസ്സിൽ ആക്കിയെങ്കിലും ഒന്നും അറിയാത്ത പോലെ ഇരുന്നു....!
"എന്റെ ദേവൂട്ടിക്ക് ബോർ അടിച്ചിരിക്കുകയാണെന്ന് കേട്ടല്ലോ...."
"മ്മ്.... പഠിപ്പ് ഒക്കെ കഴിഞ്ഞപ്പോഴേക്കും ബോർ അടിച്ചു തുടങ്ങി.... മാമന്റെ രണ്ട് തള്ള് കേൾക്കാം എന്ന് കരുതി വന്നപ്പോൾ പുള്ളി പുറത്തേക്ക് പോയി....അല്ല ശ്രീയേട്ടൻ എന്താ ഇന്ന് നേരത്തെ...."
"എനിക്ക് തോന്നി എന്റെ ദേവൂട്ടി ഇവിടെ ബോർ അടിച്ചിരിക്കുകയാണെന്ന് അത് കൊണ്ട് വന്നതാ...."
അത് കേട്ടതും അവൾ ചിരിച്ചു കൊണ്ട് അവനെ ഒന്ന് നോക്കി.... പിന്നെ ഒരു കുസൃതിയോടെ അവനെ പിടിച്ചു വെള്ളത്തിലേക്ക് ഒരു തള്ള് ആയിരുന്നു.... അവൻ വീണത് കണ്ട് അവൾ നിന്ന് ചിരിക്കാൻ തുടങ്ങി.... അവനും ഉയർന്ന് പൊങ്ങി അവളെ നോക്കി ഒന്ന് ചിരിച്ചു....!
അവൻ പിണക്കം നടിച്ചു അവിടെ തന്നെ നിന്നതും ദേവൂട്ടി സ്റ്റെപ് ഇറങ്ങി അവസാനം ചെന്നു നിന്നു....!
"പനി പിടിക്കും വാ ശ്രീയേട്ടാ...."
അവൾ അവന് നേരെ കയ് നീട്ടി കൊണ്ട് പറഞ്ഞതും അവൻ ഒരു കള്ള ചിരിയോടെ അവളുടെ കയ്യിലേക്ക് കയ് വെച്ച് അവളെ പിടിച്ചു വലിച്ചു....!
"എന്ത് പണിയാ ശ്രീയേട്ടൻ കാണിച്ചേ...."
അവൾ ചോദിച്ചു തീരുന്നതിനു മുന്നേ അവൻ അവളെ പിടിച്ചു തന്റെ നെഞ്ചോരം ചേർത്തു നിർത്തി അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ ചേർത്തു.... ആ തണുപ്പിൽ ഇരുവരും പരസ്പരം മറന്നു ചുംബിച്ചു.... അവന്റെ കയ് അവളുടെ വയറിലേക്ക് നീങ്ങിയതും ദേവൂട്ടി വിറയലോടെ അവന്റെ തോളിൽ കയ്കൾ അമർത്തി....!
അരക്കെട്ടിലേക്ക് നീങ്ങിയ കയ്കൾ എന്തിനോ വേണ്ടി തിരയുന്ന പോലെ അവിടെ ഒക്കെ ഒഴുകി നടന്നു.... വൃതം കഴിഞ്ഞെന്ന് അറിയാവുന്നത് കൊണ്ട് തന്നെ രണ്ട് പേരും അകലാൻ ആഗ്രഹിച്ചില്ല.... എങ്കിലും ശ്രീ താൻ ആഹ്രഹിച്ചത് പോലെ അവളെ നേടി എടുക്കാൻ ഉള്ള പ്ലാനിങ് ആയിരുന്നു.... അത് കൊണ്ട് തന്നെ അവൻ അവളെ മോചിപ്പിച്ചു അവളുടെ ചുവന്നു തുടുത്ത മുഖത്തേക്ക് ഒന്ന് നോക്കി....!
"വൃതം മുടക്കേണ്ട....വാ പോവാം..."
അവളെയും പിടിച്ചു കയറി കൊണ്ട് അവൻ പറഞ്ഞതും പെണ്ണ് കിളി പോയ പോലെ നിന്നു....😨വൃതം തീർന്നെന്ന് അപ്പൊ അറിയില്ലേ....!
"നമുക്ക് നിന്റെ വീട്ടിലേക്ക് ഒന്ന് പോയാലോ...."
ഫ്രഷ് ആയി ഇറങ്ങിയതും ദേവൂട്ടിയെ നോക്കി ശ്രീ ചോദിച്ചപ്പോൾ തന്നെ അവളുടെ മുഖം തെളിഞ്ഞു....!രണ്ട് പേരും ഇറങ്ങുമ്പോ ആണ് അച്ഛൻ കേറി വന്നത്....!
"നിങ്ങൾ എങ്ങോട്ടാ...."
"ഞങ്ങൾ ഇവളുടെ വീട് വരെ...."
"ഇത് പോലെ എന്റെ മോളെ അവിടെ കെട്ടിച്ചയച്ചിട്ടുണ്ട്....അവർ ഇങ്ങോട്ട് വരാതെ നിങ്ങൾ പോയാൽ ശരിയാവില്ല...."
ശ്രീ ദയനീയമായി ദേവൂട്ടിയെ ഒന്ന് നോക്കി....!
"ഞങ്ങളെ കല്യാണം അല്ലെ ആദ്യം കഴിഞ്ഞത് അപ്പൊ ഞങ്ങൾ അല്ലെ ആദ്യം പോവേണ്ടത്.... അത് കഴിഞ്ഞു അവർ വരുവോന്ന് നോക്കാം.... വന്നില്ലെങ്കിൽ അപ്പൊ കാണാം...."
ദേവൂട്ടി മാമനോടായി പറഞ്ഞതും ശ്രീ വായും പൊളിച്ചു പെണ്ണിനെ നോക്കിയതും പെണ്ണ് സൈറ്റ് അടിച്ചു കാണിച്ചു....!
ദേവൂട്ടിയുടെ സോപ്പിടലിൽ മാമൻ നല്ലത് പോലെ പതഞ്ഞു....!
"എങ്കിൽ നിങ്ങൾ പോയി വാ...."
അത് കേട്ടതും ദേവൂട്ടിയും ശ്രീയും ഇറങ്ങി....!
"എടാ ശ്രീ...."
അച്ഛന്റെ വിളിയിൽ ശ്രീ തിരിഞ്ഞു നോക്കി....!
"എന്താ അച്ഛാ...."
"നിന്നോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... മോൾ അവിടെ നിന്നോ...."
ശ്രീയെയും കൊണ്ട് അങ്ങേര് മാറി നിന്നതും ദേവൂട്ടി എന്തെങ്കിലും കൊനിഷ്ട് ആവും എന്ന് ചിന്തിച്ചു നിന്നു....!
"അവൾ പറഞ്ഞത് പോലെ ആദ്യം നിങ്ങടെ കല്യാണം അല്ലെ കഴിഞ്ഞത്.... അപ്പൊ ഒരു കുഞ് ജനിക്കുന്നുണ്ടെങ്കിൽ അത് ശ്രീ നിലയത്തിൽ ആയിരിക്കണം...."
ഇത് വരെയും വൃതത്തിൽ ആയിരുന്ന ഭാര്യയെ അവൻ ഒന്ന് തിരിഞ്ഞു നോക്കി.... പെണ്ണിന്റെ കുഞ്ഞേട്ടൻ അവിടെ പ്ലാൻ ഏറ്റെടുത്തു.... അപ്പോഴാ ഇങ്ങനെ ഒന്ന്....!
"അതിപ്പോ ദേവ നിലയത്തിൽ ആയാലും ശ്രീക്കുട്ടി...."
"പണ്ട് ആ ചന്ദ്രൻ എന്നെ തോൽപിച്ചപ്പോൾ ഞാൻ എന്ത് മാത്രം ആഗ്രഹിച്ചതാ എന്ന് അറിയോ നിനക്ക് എന്നെങ്കിലും ഒരു വിജയം...."
"അച്ഛന് ജയിക്കാൻ വേറെ എന്തെല്ലാം വഴിയുണ്ട്...."
"നിനക്കെന്താടാ നിന്റെ കഴിവിൽ വിശ്വാസം ഇല്ലേ...."
"വേണ്ടാത്തത് പറഞ്ഞാൽ അച്ഛൻ ആണെന്ന് ഒന്നും ഞാൻ നോക്കൂല....ഞാൻ മാത്രം വിചാരിച്ചാൽ പോരാ എല്ലാം ദൈവം തീരുമാനിച്ചാൽ കൂടിയേ നടക്കൂ...."
എന്നും പറഞ്ഞു ശ്രീ പുറത്തേക്ക് നടന്നു....!
"എന്താ ശ്രീയേട്ടാ മാമൻ സ്വകാര്യം പറഞ്ഞത്....?!!"
ദേവൂട്ടി അവന്റെ ബൈക്കിന്റെ പിന്നാലെ കേറി ഇരുന്നു കൊണ്ട് ചോദിച്ചു....!
"അത് പഴയ ഒരു കണക്കിനെ പറ്റി പറഞ്ഞതാ...."
അവൻ അത്ര മാത്രം പറഞ്ഞു പെണ്ണിനെ മിററിൽ ഒന്ന് നോക്കി.... എന്നാലും അച്ഛന് ഒന്ന് ജയിച്ചു കാണിക്കാൻ അച്ഛനെ തോൽപിച്ച ആളുടെ മോൾ തന്നെ വേണ്ടി വരുമോ....!😍
വീട്ടിൽ എത്തിയതും എല്ലാരും അവരെ സന്തോഷത്തോടെ സ്വീകരിച്ചു....നന്ദനും ദാസും വൈകിയാണ് എത്തിയത്....!
"എന്താ ശ്രീ ഈ നേരത്ത് ഇങ്ങനെ ഒരു വരവ്....."
നന്ദൻ അവനെ തനിച്ചു കിട്ടിയപ്പോൾ ചോദിച്ചു....!ദേവൂട്ടി ശ്രീക്കുട്ടിയുടെയും ചേട്ടത്തിയുടെയും കൂടെ ഇരുന്നു സംസാരം ആണ്....!
"വേറൊന്നും അല്ല പെങ്ങളുടെ വൃതം അവസാനിച്ചു.... അപ്പൊ പിന്നെ...."😍
നന്ദൻ അവനെ നല്ലത് പോലെ ഒന്ന് നോക്കിയതും അവൻ ഇളിച്ചു കാണിച്ചു....!
"ശ്രീയേട്ടൻ ഈയിടെ ആയിട്ട് കുറച്ചേ കഴിക്കുന്നുള്ളൂ.... കഴിക്കെന്നെ...."
ദേവൂട്ടി ആരെയും ശ്രദ്ധിക്കാതെ ശ്രീയെ മാത്രം കഴിപ്പിക്കുന്നത് കണ്ട് നന്ദനും ദാസും ഒരു പോലെ കുശുമ്പോടെ നോക്കി....😟
"നമുക്ക് പോവാം ശ്രീയേട്ടാ.... നാളെ എക്സാം ഉണ്ട്.... കുറച്ച് പ്രെപറേഷൻ ചെയ്യാൻ ഉണ്ട്...."
അത് കേട്ടതും ശ്രീ ദാസിനെ നോക്കി ഒന്ന് ചിരിച്ചു.... അന്നൊക്കെ ഇറങ്ങാൻ മടി കാണിക്കുന്ന അവൾ തന്നെ ഇന്ന് ഇങ്ങനെ പറയും എന്ന് അവനും കരുതിയില്ല....!
"എക്സാം ഒക്കെ കഴിഞ്ഞു സ്റ്റഡി ലീവിന് ഞാൻ ഇവിടെ ഒരു അഞ്ചാറ് ദിവസം എങ്കിലും കഴിയും...."
അത് കേട്ടതും ശ്രീ എന്നിട്ട് നീ കഴിഞ്ഞത് തന്നെ എന്ന പോലെ അവളെ നോക്കി.... ദാസിനും അങ്ങനെ ഒന്ന് കേട്ടപ്പോൾ ആണ് ആശ്വാസം ആയത്....!
"പോട്ടെ...."
അവൾ എല്ലാരേയും കെട്ടിപ്പിടിച്ചു വിഷമത്തോടെ യാത്ര പറഞ്ഞു....!നന്ദൻ ആണെങ്കിൽ പെങ്ങളെ അവന്റെ കയ്യീന്ന് രക്ഷിച്ചേക്കണേ എന്ന ആഗ്രഹത്തോടെ ആണ് നിന്നത്....!😒
മുറിയിൽ എത്തിയതും ശ്രീ ബാത്‌റൂമിലേക്ക് നടന്നു.... ദേവൂട്ടി ആണെങ്കിൽ ബുക്ക് എടുത്തു പഠിക്കാൻ ഇരുന്നു.... ശ്രീ ഫ്രഷ് ആയി ഇറങ്ങി പെണ്ണിനെ നോക്കി കൊണ്ട് ബെഡിൽ ഇരുന്നു.... സാരി വിടവിലൂടെ അവളുടെ വയറിലേക്ക് അവന്റെ നോട്ടം പതിഞ്ഞതും അവൻ ഒരു ചിരിയോടെ അതും നോക്കി ഇരുന്നു.... ഈ ദർശനം അവളുടെ വൃതം തീർന്നെന്ന ഓർമപ്പെടുത്തൽ കൂടിയായപ്പോൾ അവൻ നോട്ടം മാറ്റി.... നാളത്തെ എക്സാം കൂടി കഴിയട്ടെ.... ആഗ്രഹിച്ച പോലെ അവളെ സ്വന്തം ആക്കണം.... അത് വരെ എങ്ങനെ പിടിച്ചു നിക്കും ആവോ....!😒
"വന്നു കിടക്ക് ദേവൂട്ടി.... അല്ലെങ്കിൽ പിന്നെ എക്സാം ടൈം ഉറക്കം വരും...."
അവൾ എണീറ്റ് വന്നു അവനരികിൽ ആയി ഇരുന്നു....!
"നാളത്തെ എക്സാം കൂടി കഴിഞ്ഞിട്ട് വേണം സ്വസ്ഥം ആയി ഉറങ്ങാൻ...."
ഇനി അങ്ങോട്ട് നിനക്ക് ഉറക്കം ഇല്ലാത്ത രാത്രിയാണ് എന്റെ ദേവൂട്ടി.... അവൻ ഒരു ചിരിയോടെ അവളെ നോക്കി.... തനിക്കുള്ള പതിവും ചോദിച്ചു അവൻ ഇരുന്നതും അവൾ അവന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു.... കൂടുതൽ പണിക്ക് നിന്നാൽ എല്ലാ പ്ലാനും തെറ്റും എന്ന് അവനും തോന്നി.... അത് കൊണ്ട് തന്നെ അവൻ അവളെയും ചേർത്തു പിടിച്ചു കിടന്നു....വൃതം കഴിഞ്ഞ ദേവൂട്ടി അവനെ ഒന്ന് ദയനീയമായി നോക്കി....അങ്ങോട്ട് പറഞ്ഞു ഓർമിപ്പിച്ചാൽ ശ്രീയേട്ടൻ എന്ത് കരുതും.... എന്നാലും എന്റെ ശ്രീയേട്ടൻ അല്ലെ പറഞ്ഞേക്കാം....!😘
"ശ്രീയേട്ടാ...."
"എന്താ ദേവൂട്ടി....?!!"
"അ.... അത്.... ഞാൻ.... എന്റെ...."
ദേവൂട്ടി പറയാൻ ആവാതെ വിക്കുന്നത് കണ്ടപ്പോൾ തന്നെ അവന് കാര്യം മനസ്സിൽ ആയിരുന്നു....!
"നാളെ എക്സാം അല്ലെ ഇപ്പൊ ഒന്നും ചിന്തിക്കേണ്ട.... ഉറങ്ങിക്കോ...."
അവൻ അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.... അവളും പിന്നെ അവന്റെ നെഞ്ചോരം ചേർന്ന് ഒരു പുഞ്ചിരിയോടെ കിടന്നു....!
💕________💕
"പോട്ടെ ശ്രീയേട്ടാ ബൈ...."
"മ്മ്... എക്സാം നല്ലത് പോലെ എഴുതണം...."
"അത് ഞാൻ ഏറ്റു...."
"സൂക്ഷിച്ചു പോണേ ദേവൂട്ടി....അല്ലെങ്കിൽ വേണ്ട ഞാൻ ഡ്രോപ്പ് ചെയ്യാം...."
"അത് വേണ്ട ശ്രീയേട്ടാ....ശ്രീയേട്ടന് പോവണ്ടേ...."
"അത് സാരല്ല്യന്നെ നീ വാ...."
അവൻ അവളെയും കൊണ്ട് കാറിൽ കയറി.... ശ്രീ കുട്ടി വന്നതും അവളും രണ്ട് പേരെയും ഒന്ന് നോക്കി കയറി ഇരുന്നു....ശ്രീ നല്ലൊരു റൊമാന്റിക് സോങ് പ്ലെ ചെയ്തു ദേവൂട്ടിയെ ഇടക്ക് ശ്രദ്ധിക്കുന്നുണ്ട്....!
രണ്ട് പേരും ബുക്കും നോട്സും നോക്കി പഠിത്തത്തെ പറ്റിയുള്ള സംസാരം ആണ്....!
"രണ്ടും ഇറങ്ങിക്കെ കോളേജിൽ എത്തി...."
അപ്പോഴാണ് രണ്ടും അതിൽ നിന്ന് തല പൊക്കിയത്....!
"ഞാൻ പിക് ചെയ്യാൻ വരും..."
"അങ്ങനെ ആണെങ്കിൽ ശ്രീയേട്ടൻ ഇവിടെ തന്നെ നിക്കുന്നതാ നല്ലത്.... എക്സാം കഴിഞ്ഞാൽ പിന്നെ ക്ലാസ് ഇല്ല...."
"അപ്പോഴേക്കും ഞാൻ വരാം നിങ്ങൾ പോയിക്കോ....എക്സാം ഒക്കെ നല്ലത് പോലെ എഴുതണം.... All the best...."
എന്നും പറഞ്ഞു ശ്രീ പോയതും രണ്ടും അകത്തേക്ക് നടന്നു....!
"ഏട്ടന് എന്താ ഇന്ന് ഒരു പ്രത്യേക സ്നേഹം...."
"എനിക്കും അങ്ങനെ തോന്നി....എന്താണാവോ കാര്യം...."
രണ്ടും പിന്നെ എക്സാം കാര്യത്തിൽ തന്നെ വന്നു വീണു....!
ശ്രീ ഒരു ചിരിയോടെ ആയിരുന്നു അവരെ പിക് ചെയ്യാൻ വന്നത്.... ഇനി കുറച്ച് മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ അവൾ എല്ലാ അർത്ഥത്തിലും തന്റേതാവാൻ പോവാണെന്നുള്ള ചിന്ത ആയിരുന്നു അവന്റെ ഉള്ളിൽ....!തിരിച്ചുള്ള വരവിൽ അവൻ ഒരു ഐസ്ക്രീം പാർലറിന് മുന്നിൽ വണ്ടി നിർത്തി....!
ഐസ്ക്രീം ഒക്കെ ഓർഡർ ചെയ്തു ഇരുന്നതും ശ്രീക്കുട്ടി ദേവൂട്ടിയെ ഒന്ന് തോണ്ടി....!
"നിങ്ങടെ ഫസ്റ്റ് നൈറ്റ് സ്റ്റാർട്ട് ആയോ....?!!"
"😒ഉ ഹും...."
"വൃതം ഒക്കെ കഴിഞ്ഞിട്ടും...."🙄
"ശ്രീയേട്ടൻ അത് മറന്നെടി.... പിന്നാലെ നടന്ന് ഇഷ്ടം ആണെന്ന് പറഞ്ഞ പോലെ ഇനി എന്റെ വൃതം തീർന്ന് ശ്രീയേട്ടാ എന്നും പറഞ്ഞു പിന്നാലെ നടക്കാൻ പറ്റോ...."😟
ദേവൂട്ടി നിരാശയോടെ ആയിരുന്നു അത് പറഞ്ഞത്....എന്നാൽ ശ്രീ അവളെ തന്നെ നോക്കി സ്വയം മറന്നു ഇരിപ്പ് ആയിരുന്നു....!
ഐസ്ക്രീം നുണഞ്ഞു കൊണ്ടിരിക്കുന്ന അവളെ കാണും തോറും അവൻ തന്റെ മുന്നിൽ ഉള്ള ഐസ്ക്രീം കഴിക്കാൻ പോലും മറന്നു കൊണ്ട് അവളെ നോക്കി ഇരുന്നു.... 😘
"ശ്രീയേട്ടന് വേണ്ടേ...."
"പിന്നെ വേണ്ടാതെ...."😍
ദേവൂട്ടിയുടെ ചോദ്യത്തിന് മുന്നിൽ അവൻ ഏതോ ചിന്തയിൽ തന്നെ പറഞ്ഞു....!
"എന്നിട്ടെന്താ കഴിക്കാതെ...."
"ടൈം ആയാൽ ഞാൻ തന്നെ കഴിച്ചോളാം എന്റെ ദേവൂട്ടി...."😘
🙄രണ്ടും കിളി പോയ പോലെ പരസ്പരം നോക്കി....!
"ശ്രീയേട്ടാ...."
അവളുടെ ഉറക്കെ ഉള്ള വിളിയിൽ ആണ് അവന് വെളിവ് വന്നത്....!
"അത് പിന്നെ.... എനിക്ക് വേണ്ട നിങ്ങൾ തന്നെ കഴിച്ചോ...."
മുന്നിൽ ഉള്ള ഐസ്ക്രീം രണ്ടാൾക്കും വീതിച്ചു കൊടുത്ത് അവൻ പിന്നെയും അവളെ നോക്കി ഇരുന്നു....!ദേവൂട്ടിയും അവന്റെ തന്നിൽ ഉള്ള നോട്ടം മനസ്സിൽ ആക്കിയിരുന്നു....പക്ഷെ അത് എന്തിനാണെന്ന് മാത്രം അവൾക്ക് മനസ്സിൽ ആയില്ല....!
അവന്റെ ഹൃദയം അവളെ അറിയാൻ തിടുക്കം കൂട്ടുകയായിരുന്നു....!
"ബൈ ശ്രീക്കുട്ടി...."
"ബൈ ദേവൂട്ടി ....
ബൈ ഏട്ടാ!...."
ശ്രീ കുട്ടി പോയതും ശ്രീ ഒരു ചിരിയോടെ കാർ തിരിച്ചു....!
"ശ്രീയേട്ടന് ഇന്ന് ഇത് എന്ത് പറ്റി....?!!"
"എന്ത് പറ്റാൻ....?!!"
"എന്തോ....ഇന്ന് മൊത്തം ഒരു പന്തികേട്...."
"ആണോ...."
അവൻ കള്ള ചിരിയോടെ ചോദിച്ചതും അവൾ വായും പൊളിച്ചു അവനെ തന്നെ നോക്കി....വീട് എത്തിയതും കാറിൽ നിന്നിറങ്ങി ദേവൂട്ടി മുറിയിൽ ചെന്ന് എക്സാം കഴിഞ്ഞ ആശ്വാസത്തോടെ ബെഡിലേക്ക് വീണു....!
"വന്നപാടെ കിടാക്കാണോ....?!!'
ശ്രീ മുറിയിലേക്ക് കയറിയതും അവളുടെ കിടപ്പ് കണ്ട് ചോദിച്ചു....!
"എക്സാം ആയിട്ട് എത്ര ദിവസം ആയി ശരിക്കും ഒന്ന് ഉറങ്ങിയിട്ട് എന്ന് അറിയോ....ഇപ്പോഴാ സമാദാനം ആയത്.... ഇനി വൺ വീക്ക് അങ്ങോട്ട് പോവേം വേണ്ട....അപ്പൊ ഗുഡ് നൈറ്റ് ശ്രീയേട്ടാ...."😍
"ഇന്ന് എനിക്ക് അല്ലേലും ഗുഡ് നൈറ്റ് തന്നെയാ...."😘
"ആണോ....?!!
ഞാൻ ഉറങ്ങാൻ പോവാ....ശ്രീയേട്ടന് എന്തെങ്കിലും വേണോ...."
"എനിക്ക് വേണ്ടതെല്ലാം ഞാൻ എടുത്തോളാം...."
അവന്റെ അർത്ഥം വെച്ചുള്ള സംസാരം ഒന്നും അവൾക്ക് മനസ്സിൽ ആയില്ല.... എന്നാലും എവിടെയോ എന്തോ തകരാർ ഉള്ള പോലെ തോന്നിയിരുന്നു....!🙄
"ശ്രീയേട്ടൻ എന്താണെന്ന് വെച്ചാൽ ചെയ്യ്....ഞാൻ ഉറങ്ങാ...."
എന്നും പറഞ്ഞു അവൾ അവിടെ തന്നെ കിടന്നതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി.... ഫ്രഷ് ആയി ഇറങ്ങുമ്പോഴേക്കും അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.... അവനും ഒരു ചിരിയോടെ അവളെ ഡിസ്റ്റർബ് ചെയ്യാതെ പുറത്തേക്ക് ഇറങ്ങി....!
"നീ എവിടേക്കടാ....?!!"
അവൻ ബൈക്കിന്റെ കീയും എടുത്തു ഇറങ്ങുന്നത് കണ്ട് അമ്മ ചോദിച്ചു....!
"ഒരു അത്യാവശ്യം ഉണ്ട്...."
"ദേവൂട്ടി എവിടെ....?!!"
"അവൾ നല്ല ഉറക്കവാ.... എക്സാം ആയിട്ട് ഇത്രയും ദിവസം ശരിക്കും ഉറങ്ങിയില്ലെന്ന് പറഞ്ഞു കിടന്നതാ....അവൾ എണീക്കുമ്പോൾ എണീക്കട്ടെ...."
എന്നും പറഞ്ഞു അവൻ പുറത്തേക്ക് പോയി.... എന്തായാലും നൈറ്റ് ഉറങ്ങാൻ ഞാൻ സമ്മതിക്കില്ല.... അപ്പൊ പിന്നെ അത് കൂടി ഇപ്പൊ തീർക്കുന്നത് നല്ലതാ....!
എല്ലാ അറൈഞ്ജ്മെന്റും നടത്തി വൈകീട്ട് അവൻ വീട്ടിൽ വന്നപ്പോഴും അവൾ ഉണർന്നിട്ടില്ല....ഒരു ചിരിയോടെ തന്നെ അവൻ അവളെയും നോക്കി ഇരുന്നു....!
💕________💕
സന്ധ്യസമയം ആണ് ദേവൂട്ടി പിന്നെ എണീറ്റത്....വേഗം ഫ്രഷ് ആയി ഇറങ്ങി താഴേക്ക് ചെന്നു വിളക്ക് വെച്ചു....!
ചായയും എടുത്തു വെച്ച് ബിസ്ക്കറ്റ് എടുത്തു അതിൽ മുക്കി കഴിക്കുമ്പോൾ ആണ് ശ്രീ കിച്ചണിലോട്ട് വന്നത്.... അവൻ വായും പൊളിച്ചു ചായയിലേക്കും അവളുടെ കയ്യിലുള്ള ബിസ്ക്കറ്റിലേക്കും മാറി മാറി നോക്കി.... 🙄അത് കണ്ടതും പെണ്ണ് ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊടുത്തു....!
"എന്നാലും എന്റെ ദേവൂട്യേ നീ ഇത്ര വലിയ പെണ്ണായിട്ടും ഇപ്പോഴും ഇങ്ങനെ ആണോ...."
"അതിനെന്താ.... ചെറുതായിട്ടല്ലേ വലുത് ആവുന്നത്....അതിനനുസരിച്ചു മാറാൻ ഒന്നും എന്നെ കിട്ടില്ല...."
"നീ മാറുകയൊന്നും വേണ്ട....ഞാൻ നിന്നെ ഇത്തിരി ഉള്ളപ്പോൾ തൊട്ട് കാണുന്നതല്ലേ അന്നും നീ ഇങ്ങനെ തന്നെ ആയിരുന്നു....ഇപ്പോഴും വളർന്നിട്ടില്ലെന്ന കാര്യം ഞാൻ ഇപ്പോഴാ അറിഞ്ഞത്...."
"ഞാൻ വളർന്നില്ലേ...."
"വളർന്നോ...."
ശ്രീ കള്ള ചിരിയോടെ അവളെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു....!
"ആ വളർന്നു...."
"അതിന് ഞാൻ ഇത്തിരി ഉള്ളപ്പോൾ കണ്ടതല്ലേ.... വളർന്നിട്ട് കണ്ടില്ലല്ലോ...."
"വഷളൻ...."
അവൾ അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....വീണ്ടും അവൾ ബിസ്കറ്റ് ചായയിൽ മുക്കി എടുത്തതും അവൻ അവൾക്ക് മുന്നിൽ വാ തുറന്നത് കണ്ട് അവൾ ഒരു ചിരിയോടെ വായിൽ ഇട്ടു....!
"ശ്രീയേട്ടൻ ചായ കുടിച്ചോ...."
"അതൊക്കെ കുടിച്ചു...."
അവൻ പറഞ്ഞതും അമ്മയും കിച്ചണിലേക്ക് വന്നത് കണ്ട് അവൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു അവിടന്ന് എസ്‌കേപ്പ് ആയി....!ദേവൂട്ടി ചായ കുടിച്ചു കൊണ്ട് ശ്രീയുടെ വാക്ക് ഓർത്ത് ഒന്ന് ചിരിച്ചു.... ഇപ്പോഴും വൃതം തീർന്നെന്ന് അറിയില്ല.... എങ്ങനെ അറിയിക്കും എന്ന ചിന്തയിൽ ആയിരുന്നു പിന്നെ അവൾ....!
രാത്രി ഫുഡ് കഴിക്കുമ്പോൾ എല്ലാം ശ്രീയുടെ നോട്ടം ദേവൂട്ടിയിൽ ആയിരുന്നു.... അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... 😘ഉഫ് ഈ പെണ്ണ്....ഇനി എന്റേതാവാൻ കുറച്ച് സമയം മാത്രം ബാക്കി.... അവന് ഫുഡ് പോലും നേരെ ചൊവ്വേ കഴിക്കാൻ ആയില്ല....!
മാമിയെ ഹെല്പ് ചെയ്തു കഴിഞ്ഞു ദേവൂട്ടി മുകളിലേക്ക് വന്നു....!
ശ്രീ ബാൽക്കണിയിൽ ആണെന്ന് കണ്ടതും അവൾ മുറിയിൽ ചെന്നു ഷെൽഫ് തുറന്നു....!
"ഇത് നമ്മുടെ ഫസ്റ്റ് നൈറ്റിന് നിനക്ക് വാങ്ങിയതാ...."
അന്ന് വെച്ച കവർ അവൾ ഷെൽഫിൽ നിന്ന് കയ്യിൽ എടുത്തു ഒന്ന് ചിരിച്ചു.... ഒരു പക്ഷെ ഇത് ഉടുത്തു മുന്നിൽ ചെന്നു നിന്നാൽ ശ്രീയേട്ടൻ വൃതത്തെ പറ്റി ഓർത്താലോ....അത് തുറന്നതും ബ്ലാക് കളർ നെറ്റ് മെറ്റീരിയൽ സാരി കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ഇത് ഉടുത്തു ശ്രീയേട്ടന് മുന്നിൽ ചെന്നാൽ എല്ലാം അതോടെ അവസാനിക്കും എന്ന് അവൾക്കറിയാം.... എന്നാലും ശ്രീയേട്ടന്റെതാവാൻ ഉള്ള ആഗ്രഹത്തോടെ അവൾ അതുമായി ബാത്‌റൂമിലേക്ക് നടന്നു....കുളി കഴിഞ്ഞു സാരി ചുറ്റി കണ്ണാടിയിൽ നോക്കിയതും അവളുടെ ചിരി മാഞ്ഞു....😨ദൈവമേ ഈ കോലത്തിൽ ശ്രീയേട്ടൻ കണ്ടാൽ.... വേണ്ടായിരുന്നു....!
നെറ്റ് കൊണ്ട് മാത്രം മറഞ്ഞു നിൽക്കുന്ന അവളുടെ ശരീരം കണ്ട് അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.... ബ്ലൗസ് ഇത്തിരി കൂടി വലിച്ചു താഴ്ത്താൻ നോകിയെങ്കിലും അതിന് ഇറക്കം കുറവായിരുന്നു....!
ശ്രീയേട്ടൻ വരുന്നതിന് മുൻപ് മാറിയേക്കാം.... എന്ന് കരുതി അവൾ ബാത്റൂം ഡോർ തുറന്ന് ഇറങ്ങാൻ നോക്കിയതും ബെഡിൽ ഇരിക്കുന്ന ശ്രീയെ കണ്ട് അവൾ അതെ പോലെ അകത്തേക്ക് കയറി....!😨
സാരല്ല്യ ശ്രീയേട്ടൻ അല്ലെ.... അവൾ സ്വയം ആശ്വസിച്ചു പതിയെ പുറത്തേക്ക് ഇറങ്ങി.... അവളുടെ കാൽ പെരുമാറ്റം കേട്ടതും അവൻ ഫോണിൽ നിന്ന് തല ഉയർത്തി.... അവളുടെ കാൽ പാദം മുതൽ അവന്റെ കണ്ണുകൾ മേലേക്ക് സഞ്ചരിച്ചു.... അവളെ ആ സാരിയിൽ കണ്ടതും അവന്റെ പതിവ് കള്ളചിരി ചുണ്ടിൽ തെളിഞ്ഞു കാണാം.... ദേവൂട്ടി അവനെ കണ്ടതായി നടിക്കാതെ ഷെൽഫിനടുത്തേക്ക് നീങ്ങിയതും അവൻ എണീറ്റ് അവൾക്കരികിൽ ചെന്നു നിന്ന് പിറകിൽ കൂടി അവളെ വട്ടം പിടിച്ചു....!
"വിട് ശ്രീയേട്ടാ.... ഞാൻ ഈ സാരി മാറട്ടെ...."
അവൾ പൊള്ളി പിടഞ്ഞു കൊണ്ട് പറഞ്ഞു....!
"ഇത് നമ്മുടെ ഫസ്റ്റ് നൈറ്റിന് ഇടാൻ ഉള്ളതല്ലേ.... ഇന്നെന്താ എന്റെ ദേവൂട്ടി ഇത് ഇട്ടത്...."
അവൻ പതിയെ ചോദിച്ചു കൊണ്ട് അവളുടെ ഷോൾഡറിൽ താടി അമർത്തി നിന്നു....!
"അ.... അത്.... ഞാൻ.... അറിയാതെ....!"
അവൾ വാക്കുകൾ കിട്ടാതെ പതറി....!
"അറിയാതെയോ...."
"ആ.... ഇതെന്ത് സാരിയാ ഇട്ടപ്പോഴാ മനസ്സിൽ ആയത് ഇത് മീൻ പിടിക്കാനെ കൊള്ളു എന്ന്....ഞാൻ ഇത് മാറട്ടെ...."
അവൾ അവന്റെ കയ് എടുത്തു മാറ്റാൻ നോകിയെങ്കിലും അവന്റെ കയ്കൾ കൂടുതൽ അമർത്തി....!
"എന്തായാലും ഇത് ഉടുത്തത് അല്ലെ നമുക്ക് നമ്മുടെ ഫസ്റ്റ് നൈറ്റ് നടത്തിയാലോ....നിന്റെ വെളുത്ത ശരീരം ഇതിൽ കാണാൻ ഒന്ന് കൂടി ഭംഗിയുണ്ട്...."
😨ദൈവമേ....!
ആഗ്രഹിക്കുന്നുണ്ട്.... എന്നാലും അവന്റെ ഈ പ്രവർത്തിയിൽ താൻ തളരുന്നത് പോലെ....ബാക്കി ഉള്ള അവസ്ഥ അവൾക്ക് ചിന്തിക്കാൻ കൂടി ആയില്ല....!
"അ... അത്... ഞാൻ... വൃതം...."
"അത് തീർന്നില്ലേ എന്റെ ദേവൂട്ടി...."😘
അവൻ കഴുത്തിൽ ചുണ്ടുകൾ അമർത്തി കൊണ്ട് പതിയെ പറഞ്ഞു....!
"അത്....ഞാൻ.... എനിക്ക്...."
"നമുക്ക് ഒന്ന് പുറത്ത് പോയാലോ...."
"മ്മ്..."
അവൾ പുഞ്ചിരിയോടെ തലയാട്ടി....!
"ഈ വേഷത്തിൽ തന്നെ പോവാം....അച്ഛനും അമ്മയും അറിയേണ്ട...."
അവൻ കാറിന്റെ കീയും എടുത്തു പ്ലാനിങ് പോലെ തന്നെ അവളെയും കൊണ്ട് താഴേക്ക് ഇറങ്ങി....!
"അച്ഛൻ എങ്ങാനും എണീറ്റാൽ പിന്നെ ഇവിടന്ന് പെറുക്കി എടുക്കേണ്ടി വരും.... ഇനി ഒരു പ്രേതത്തെ കൂടി കാണാൻ ഉള്ള ശേഷി ഇല്ല...."
അതിന് ദേവൂട്ടി ഒന്ന് ചിരിച്ചു....!പതിയെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ഡോർ പഴയ പോലെ പുറത്ത് നിന്ന് ചാരി വെച്ചു....!
ശ്രീ കാർ വൈകീട്ട് തന്നെ ഗേറ്റിന് വെളിയിൽ വെച്ചിരുന്നു.... അത് കൊണ്ട് തന്നെ അവൻ അവളെയും കൊണ്ട് അങ്ങോട്ട് നടന്നു....!
"ബൈക്കിൽ അല്ലെ ശ്രീയേട്ടാ...."
"ഈ സാരിയും ഉടുത്തു അതിൽ കേറണോ എന്റെ ദേവൂട്ടി.... ഇതൊക്കെ ഞാൻ മാത്രം കണ്ടാൽ പോരെ...."
അതിനവൾ അവനെ ഒന്ന് തുറിച്ചു നോക്കി.... എങ്കിലും പിന്നെ ഒന്ന് പുഞ്ചിരിച്ചു....!
🙄അതെന്താ ദൈവമേ രണ്ട് നിഴൽ ഇരുട്ടിലേക്ക് പോന്നത്.... അച്ഛൻ ജനാല വഴി വായും പൊളിച്ചു നിന്നു....ഇനി ആ പ്രേതം ഇറങ്ങി പോവുകയാണോ.... വേറെ വല്ലതിനെയും കൊണ്ട് വരാൻ ആവും.... അങ്ങേര് കിളി പോയ നിൽപ്പിൽ തന്നെ പലതും ചിന്തിച്ചു....!
"ആ ജനൽ ഒന്ന് അടച്ചു വന്നു കിടക്ക് മനുഷ്യാ....വെറുതെ ഉള്ള കൊതുകിനെ കേറ്റാൻ ആയിട്ട്...."
😦ഇവിടെ പ്രേതം കയറി നിരങ്ങുന്നു അപ്പോഴാ അവളുടെ ഒരു കൊതുക്....!
"ശ്രീ ലക്ഷ്മി ഞാൻ കണ്ടു...."
"ഞാനും കണ്ടു അത് കൊണ്ടാ ജനൽ അടക്കാൻ പറഞ്ഞത്...."
പുള്ളിക്കാരി കൊതുകിനെ പറ്റിയും അങ്ങേര് പ്രേതത്തെ പറ്റിയും ആണെന്ന് മാത്രം....!
"എന്നിട്ട് നിനക്കെന്താടി പേടിയില്ലാത്തത്...."
"ഓ നിങ്ങളെക്കാൾ വലിയ ചോര കുടിക്കുന്നതൊന്നും ആവില്ല അവറ്റകൾ...."
"ആ പെങ്കൊച് ഉള്ളത് കൊണ്ടാ അല്ലെങ്കിൽ എന്റെ യഥാർത്ഥ സ്വഭാവം നീ കണ്ടേനെ...."
"ഇനി അത് കാണാൻ എന്ത് കിടക്കുന്നു.... എനിക്ക് ഇപ്പൊ ഒറ്റ പ്രാർത്ഥനയെ ഉള്ളു.... ഞങ്ങടെ ജീവിതം പോലെ ആവല്ലേ ഞങ്ങളെ മക്കളുടെ ജീവിതം എന്ന്....."
എന്നും പറഞ്ഞു അവർ കിടന്നതും അങ്ങേര് പിന്നെ പേടിയോടെ കെട്ടിയോളെ അടുത്തായി കിടന്നു....!
💕_________💕
"എങ്ങോട്ടാ ശ്രീയേട്ടാ....?!!"
യാത്രയിൽ ദേവൂട്ടി ചോദിച്ചതും ശ്രീ ഒന്ന് ചിരിച്ചു....!
"എന്തെ പേടിയുണ്ടോ...."
"ശ്രീയേട്ടൻ ഇല്ലെ ഞാൻ എന്തിനാ പേടിക്കുന്നെ...."
അതിനും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല....!കാർ നിന്നത് കണ്ടതും ദേവൂട്ടി എവിടെ ആണെന്നുള്ള ആകാംക്ഷയോടെ പുറത്തേക്ക് നോക്കി.... ശ്രീ ഇറങ്ങി കഴിഞ്ഞു അവളുടെ സൈഡിൽ ഉള്ള ഡോർ തുറന്ന് കയ് നീട്ടി....!
"ഇറങ് ദേവൂട്ടി...."
"ഇവിടെ എന്താ....?!!"
"വാ പറയാം...."
എന്നും പറഞ്ഞു അവൻ അവളെയും കൊണ്ട് ഇറങ്ങി മുന്നോട്ട് നടന്നു.... ചുറ്റിലും അവളുടെ കണ്ണുകൾ ഓടി നടന്നു....അത് കണ്ടതും ശ്രീ ഒരു ചിരിയോടെ അവളുടെ കണ്ണുകൾ അടച്ചു മുന്നോട്ട് നടന്നു....!
"ശ്രീയേട്ടാ...."
അവൾ തന്റെ കണ്ണുകൾക്ക് മീതെഉള്ള അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വിളിച്ചു....!
"പേടിക്കേണ്ട ദേവൂട്ടി നിന്റെ ശ്രീയേട്ടൻ ഇല്ലേ...."
അത് കേട്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... അവൻ അവളുടെ കണ്ണുകൾക്ക് മീതെയുള്ള കയ് മാറ്റിയതും അവൾ പതിയെ കണ്ണുകൾ തുറന്നു.... തനിക്ക് മുന്നിൽ ഉള്ള കാഴ്ച്ചയിൽ അവളുടെ കണ്ണുകൾ വിടർന്നു.... ആകാശത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ വന്ന് പതിച്ചു ആ തീരത്തെ മനോഹരമാക്കിയിരുന്നു.... അത് കണ്ട് അവളുടെ കണ്ണുകൾ ശ്രീയേട്ടന്റെ മുഖത്തേക്ക് ആയി.....അവന്റെ മുഖത്ത് അപ്പോഴും ഒരു പുഞ്ചിരിയും കണ്ണുകളിൽ തന്നോടുള്ള പ്രണയവും മാത്രമാണ്....!
"ഇവിടെ എന്താ ശ്രീയേട്ടാ...?!!
"അതൊക്കെ പറയാന്നെ....വാ...."
അവൻ അവളുടെ കയ്യും പിടിച്ചു ആ പുഴയുടെ മുകളിൽ ഉള്ള കയ്വരിയുള്ള വുഡ്ബ്രിഡ്ജിലേക്ക് നടന്നു....മുന്നിൽ തന്നെയുള്ള ഹൗസ് ബോട്ട് കണ്ടതും ദേവൂട്ടി സംശയത്തോടെ അവനെ നോക്കി.... അവൻ അവളെയും കൊണ്ട് അതിനകത്തേക്ക് കയറി.... അകത്തേക്ക് കയറിയ ദേവൂട്ടിയുടെ കണ്ണുകൾ അവിടെ ഒക്കെ ഓടി നടന്നു.... അതിന്റെ ഭംഗിയിൽ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"സൂപ്പർ....ഇത്രയ്ക്കും ഭംഗി ഉണ്ടായിരുന്നോ ഇതിനകത്ത്...."
"ഇതൊന്നും ഒന്നും അല്ല.... ശരിക്കും ഉള്ള സർപ്രൈസ് കാണണ്ടേ എന്റെ ദേവൂട്ടിക്ക്...."
അവൾ ഒന്ന് ചിരിച്ചതും അവൻ അവളുടെ കണ്ണുകൾ അടച്ചു അവളെയും കൊണ്ട് മുന്നോട്ട് നടന്നു....!അവളും ആകാംക്ഷയിൽ ആയിരുന്നു.... അവളെ തന്റെ നെഞ്ചോട് ചേർത്തു കണ്ണുകൾക്ക് മീതെയുള്ള കയ്കൾ അവൻ മാറ്റിയതും അവൾ കണ്ണുകൾ പതിയെ തുറന്നു.....പൂക്കൾ കൊണ്ട് അലങ്കരിച്ചു വെച്ച മുറി....ബെഡിൽ നിറയെ ചുവന്ന റോസാപൂക്കൾ....ചുറ്റിലും എൽ ഈ ഡി ലേറ്റുകൾ....തണുത്ത കാറ്റിൽ അലങ്കരിച്ച പൂക്കൾ തൂങ്ങിയാടുന്നത് അവൾ കയ് കൊണ്ട് തഴുകി....എല്ലാം അവൾ ആകാംക്ഷയോടെ നോക്കി കാണുകയായിരുന്നു....!
"ഐ ലവ് യൂ ദേവൂട്ടി...."😘
അവൻ അവളുടെ കാതോരം പതിയെ മൊഴിഞ്ഞതും അവൾ അവന്റെ നെഞ്ചോരം ചേർന്ന് നിന്ന് തന്നെ പുഞ്ചിരിച്ചു....!
"ഐ നീഡ് യൂ ദേവൂട്ടി...."😘
അവന്റെ കയ്കൾ അവളുടെ വയറിൽ കൂടി വട്ടം പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ പുഞ്ചിരിയോടെ നിന്നു....!അവന്റേതാവാൻ താനും മനസ് കൊണ്ട് തയ്യാറാണ്....!
"ഈ ദേവൂട്ടിയെ ഞാൻ എന്റേത് മാത്രം ആക്കിക്കോട്ടെ....!
ശ്രീദേവിന്റെ മാത്രം ദേവൂട്ടിയായി മാറാൻ നിനക്ക് സമ്മതം ആണോ ദേവൂട്ടി...."
ഈ നിമിഷം വരെ ആഗ്രഹിച്ചതാണ്....പക്ഷെ അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവൾ ഒന്നും പറയാൻ ആവാതെ നിന്നു....!
"എനിക്ക് വേണം നിന്നെ.... എന്റെ പ്രണയം അറിഞ്ഞു എന്റെ മാത്രം ആവാൻ...."
അവൻ ചോദിച്ചു തീരുന്നതിനു മുന്നേ അവൾ അവന് അഭിമുഖമായി നിന്നു പെരുവിരൽ ഊന്നി എല്ലാറ്റിനും സമ്മതം എന്നോണം അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അവൻ കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു.... രണ്ട് പേരും ഇറുകെ പുണർന്നു നിന്നു....!
"നിന്റെ വൃതം തീർന്നത് അറിയിക്കാൻ വേണ്ടിയല്ലേ ഇന്ന് നീ ഈ സാരി ഉടുത്തത്...."
അവന്റെ ചോദ്യത്തിൽ അവൾ തല ഉയർത്തി അവനെ നോക്കി ചിരിച്ചു....!
"പിന്നല്ലാതെ രണ്ട് ദിവസം ആയി എന്റെ വൃതം തീർന്നിട്ട്..... എന്റെ ക്ഷമക്ക് ഒരു അതിരുണ്ട്...."
അവൾ പറഞ്ഞു തീരേണ്ട നിമിഷം അവൻ അവളുടെ അധരങ്ങൾ കടിച്ചെടുത്തു.... അവളും ആദ്യം ഞെട്ടിയെങ്കിലും പിന്നെ അവന്റെ ചുംബനത്തിൽ സ്വയം മറന്നു നിന്നു.... ആവേശത്തോടെ അവൻ അവളുടെ ഇരു ചുണ്ടുകളും മാറി മാറി നുണഞ്ഞു.... നാവുകൾ തമ്മിൽ കൊരുത്തു പിടിച്ചതും രക്തചുവ അറിഞ്ഞു തുടങ്ങിയപ്പോൾ അവൻ അവളെ മോചിപ്പിച്ചു.... അവളുടെ കഴുത്തിൽ ആയി അവന്റെ ചുണ്ടുകൾ ഓടി നടന്നു.... അവളുടെ പിൻകഴുത്തിൽ എത്തിയ ചുണ്ടുകൾ അവളുടെ മറുകിൽ അമർന്നു.... അവിടെ അവന്റെ പല്ലും നാവും ഒരു പോലെ കുസൃതി കാണിക്കാൻ തുടങ്ങി.... അവൾ ഒന്ന് ഏങ്ങി കൊണ്ട് അവനെ ഇറുകെ പുണർന്നു....!
അവന്റെ കയ്കൾ അവളുടെ ഇടുപ്പിൽ നിന്ന് മുകളിലേക്ക് നീങ്ങി....അത് തോളിൽ വന്നു നിന്നതും മാറിൽ മറയായി നിന്ന അവളുടെ സാരിതലപ്പിനെ അവൻ നീക്കി....അതിനനുസരിച്ചു അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ നിന്ന് മാറിലേക്ക് നീങ്ങിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു...അവളെ ഒന്ന് നോക്കി തറയിൽ മുട്ട് കുത്തി നിന്ന് അവൻ അവളുടെ അണിവയറിൽ ചുണ്ടുകൾ അമർത്തി അവൾ വികാര പരവശയായി കുറുകി.... നാവേലിനു ചുറ്റും അവന്റെ ചുണ്ടും പല്ലും നാവും ഒഴുകി നടക്കാൻ തുടങ്ങിയതും അവളുടെ കയ്കൾ അവന്റെ തലമുടിയിൽ കൊരുത്തു പിടിച്ചു.... അവൻ ഒരു ചിരിയോടെ അവളുടെ ഊർന്നു വീണ സാരി വയറിൽ നിന്നും നീക്കി അവളുടെ മറുകിനെ മതിവരുവോളം നോക്കി....!
അന്നും ഇതേ ഭംഗി ആയിരുന്നു....അവിടെ തന്റെ ചുണ്ടുകൾ അന്നാധ്യമായി പതിഞ്ഞതോർത്ത് അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു.... അവളും അത് മനസ്സിൽ ആക്കിയ പോലെ കണ്ണുകൾ തുറന്നതും കള്ള ചിരിയോടെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവനെ അവൾക്ക് അധിക നേരം നോക്കി നിൽക്കാൻ ആയില്ല....!❤️
"കടിച്ചെടുക്കട്ടെ ഞാൻ...."
അവൻ അതെ ചിരിയോടെ അവളെ നോക്കി ചോദിച്ചതും അവളിൽ നാണം പൂവിട്ടു....അത് കണ്ടതും അവൻ അവിടെ ചുണ്ടുകൾ അമർത്തി....അവന്റെ നാവും അവിടെ ഇക്കിളി കൂട്ടാൻ തുടങ്ങിയതും അവൾ അവന്റെ മുടിയിൽ കയ് കോർത്തു വലിച്ചു....!
"ഞാൻ തുടങ്ങിയില്ല ദേവൂട്ടി.... ഇപ്പോഴേ ഇങ്ങനെ ആയാലോ...."
അവളുടെ മുഖത്തെ പരവേശം കണ്ട് അവൻ പറഞ്ഞതും അവൾ കുസൃതിയോടെ അവനെ നോക്കി....അവൻ ഒരു ചിരിയോടെ അവന്റെ പല്ലുകൾ വീണ്ടും അവിടെ അമർത്തിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി....!
അവളിൽ നിന്ന് വരുന്ന സീൽകാരങ്ങൾ അവനെ വികാരപരവശൻ ആക്കിയതും സാരിയിൽ നിന്ന് പൂർണമായും അവളെ മോചിപ്പിച്ചു കൊണ്ടവൻ അവളെയും കയ്യിൽ എടുത്തു ബെഡിലേക്ക് നീങ്ങി....!
അവളുടെ ഇരു സൈഡിലും കയ്കൾ ഊന്നി അവളെ തന്നെ നോക്കിയതും അവളുടെ കയ്കൾ അവനായി തന്നെ നൽകാൻ എന്ന പോലെ അവനെ ചുറ്റി വരിഞ്ഞു അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.... വീണ്ടും ചുണ്ടുകൾ ചുംബനത്തിനായി മത്സരിച്ചു....!
അവന്റെ കയ്കൾ ദേഹം ആകെ ഒഴുകി നടന്ന് കൊണ്ട് അത് അവളുടെ ബ്ലൗസിന്റെ ഹൂക്കിൽ വന്നു നിന്നു.... അതിനെയും പൂർണമായും മോചിപ്പിച്ചു കൊണ്ട് അവന്റെ മുഖം അവളുടെ മാറിലേക്കായി അമർന്നു....!
"ശ്രീ.... യേ.... ട്ടാ...."
അവൾ വികാര പരവശതയോടെ തന്നെ വിളിച്ചു....അവനും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു....അവളുടെ വസ്ത്രങ്ങളെ പൂർണമായും മോചിപ്പിച്ചു കൊണ്ടവൻ അവളുടെ ദേഹം മുഴുവനും ചുംബനങ്ങൾ കൊണ്ട് മൂടി....!
മാറിൽ ഒട്ടി ചേർന്ന് നിൽക്കുന്ന അവളുടെ താലി അവൻ കടിച്ചെടുത്തു പിൻകഴുത്തിലേക്ക് നീക്കി കൊണ്ട് അവളിലേക്ക് അമർന്നു....അവിടെ പരന്ന തണുപ്പിലും അവന്റെ നെറ്റിയിൽ നിന്ന് ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുള്ളികൾ അവളുടെ കുങ്കുമത്തെ പോലും മായിച്ചു കളഞ്ഞു....!❤️
ഇരു ശരീരങ്ങളും ഒന്നായി തീരുമ്പോൾ അവളുടെ ചിന്തകൾ അന്ന് കുളകടവിൽ കണ്ട പാമ്പുകളെ ഓർമിപ്പിച്ചു....അത് അതിന്റെ ഇണയെ ചുറ്റി വരിഞ്ഞ പോലെ ശ്രീയേട്ടൻ തന്നിൽ ചേർന്നത് കണ്ടു അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ പുറത്തായി കയ്കൾ ഓടിച്ചു..... അവൻ നൽകുന്ന സുഖമുള്ള വേദനയിൽ അവളുടെ കയ്കൾ അവന്റെ പുറം ആകെ വേദന സൃഷ്ടിച്ചു....!
കിതപ്പോടെ അവൻ അവളുടെ മാറിലേക്ക് മുഖം അമർത്തി കിടന്നതും അവൾ അവനെ വരിഞ്ഞു മുറുക്കി....!
"ഐ ലവ് യൂ ശ്രീയേട്ടാ...."😘
അവൻ തല ഉയർത്തി അവളെ നോക്കി.... പിന്നെ ഒരു ചിരിയോടെ അവളുടെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....!
"വേദനിച്ചോ എന്റെ ദേവൂട്ടിക്ക്...."
അവൻ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു....!
"അന്ന് ആ പാമ്പുകൾ ഇണ ചേർന്നില്ലേ....അപ്പൊ ശ്രീയേട്ടൻ പറഞ്ഞത്...."
അവൻ മുഴുവനും ആക്കാൻ സമ്മതിക്കാതെ അവളുടെ വാ അടച്ചു....!
"അന്ന് നീ അത് പഠിച് വെക്കേണ്ടെന്ന് കരുതി അത് കൊണ്ടല്ലേ....അത് കണ്ട് നീ എങ്ങാനും പിന്നെ ഒന്നും വേണ്ടെന്ന് പറഞ്ഞാലോ ഞാൻ പെട്ടു പോവില്ലേ...."😍
"പോടാ കള്ള സ്ത്രീദേവാ...."
"ഞാൻ കള്ളൻ തന്നെയാ....എന്റെ ദേവൂട്ടിയേ മോഷ്ടിച്ച കള്ളൻ ആണെന്ന് മാത്രം...."
അവൻ അവളുടെ കാതിലായി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു.... അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു കിടന്നു....!
"ശ്രീയേട്ടന്റെ ദേഹം മുഴുവനും കുങ്കുമം ആണല്ലോ...."
"നിന്റെ ഓരോ അണുവിലും പടർന്നു കയറിയതിനുള്ള തെളിവ് അല്ലെ അത്.... അവിടെ കിടക്കട്ടെ...."
അവനും ഒരു ചിരിയോടെ പറഞ്ഞു അവളെ ചേർത്തു പിടിച്ചു.... തന്നിലെ പെണ്ണിനെ തന്റെ മാത്രം ശ്രീയേട്ടന് സമ്മാനിച്ചതിനുള്ള നിർവൃതി ആയിരുന്നു അവളിൽ.... തന്റെ പ്രണയത്തെ അറിഞ്ഞ പുഞ്ചിരി അവനിലും ഉണ്ടായിരുന്നു....!❤️
🎶സഖി നീ........!! നിലാവിൽ
വിരിയും പാരിജാതം..
പ്രണയം നിൻ സുഖന്ധം....
ഇനിയെൻ നെഞ്ചിൽ മയങ്ങൂ.....!
പ്രിയനേ പ്രേമപൂർവ്വം..
ഇനി ഞാൻ നിന്റെയല്ലേ....!
ഹൃദയം രാഗലോലം..
ഇനി നീ എന്നിൽ നിറയൂ....!!
സഖി നീ.......!!നിലാവിൽ
വിരിയും പാരിജാതം...🎶
💕_________💕
"ഐ ലവ് യൂ ദേവൂട്ടി...."😘
ദേവൂട്ടിയുടെ അലാറം ടോൺ കേട്ടാണ് ശ്രീ കണ്ണ് തുറന്നത്.... അവൻ കയ്യെത്തിച്ചു അവളുടെ ഫോൺ എടുത്തു ഒരു ചിരിയോടെ അത് ഓഫ് ചെയ്തു.... അപ്പോഴും തന്റെ നെഞ്ചോരം പ്രണയാലസ്യത്തിൽ മയങ്ങുന്ന അവളെ അവൻ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു....!
അവളെ ഒന്ന് നോക്കി ആ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു....!അവന്റെ ചുണ്ടിലെ ചൂട് അറിഞ്ഞ അവൾ ഒന്ന് ഞെരുങ്ങി കൊണ്ട് കണ്ണ് തുറന്നതും പുഞ്ചിരിയോടെ തന്നെ നോക്കി കിടക്കുന്ന ശ്രീയേട്ടനെ കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു....!
അലസതയോടെ എണീറ്റ് ഇരുന്നതും പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ സ്വയം ഒന്ന് നോക്കി.... അവന്റെ ചിരി കേട്ടതും ഞെട്ടി കൊണ്ട് അവൾ പുതപ്പ് എടുത്തു പുതച്ചു കൊണ്ട് അവനെ നോക്കി....!
"നാണിക്കേണ്ടെന്നേ നിന്റെ അവസ്ഥയിൽ തന്നെയാ ഞാനും...."
"അയ്യേ...."
"എന്ത് അയ്യേ.... ഇനി നമ്മുടെ ഇടയിൽ രഹസ്യങ്ങൾ ഒന്നും തന്നെയില്ല എന്റെ ദേവൂട്ടി....!"😍
അവൾ അവനെ അന്തം വിട്ടു നോക്കി തിരിഞ്ഞിരുന്നതും അവളുടെ നഗ്നമായ പുറം ഭാഗം അവൻ കയ്യോടിച്ചു....!
"ദേ ശ്രീയേട്ടാ.... എനിക്ക് കുളിക്കണം...."
"ഞാൻ കുളിച്ചു തരണോ....?!!"😘
"അതല്ല എന്റെ ഡ്രസ്സ് എടുത്തു താ...."
"അതൊക്കെ എവിടെ ആണെന്ന് ദൈവത്തിനറിയാം.... നീ തന്നെ തിരഞ്ഞെടുത്തോ...."
അവൻ അവിടെ കിടന്നു കൊണ്ട് പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി....!
"ശ്രീയേട്ടൻ ഇങ്ങനെ കിടന്നാൽ ഞാൻ എങ്ങനെ പോവും...."
"ഞാൻ കാണാത്തതായി ഇനി ഒന്നുല്ല എന്റെ ദേവൂട്യേ...."
എന്നും പറഞ്ഞു അവൻ എണീറ്റിരുന്നു അവളുടെ പിൻകഴുത്തിൽ തെളിഞ്ഞു നിൽക്കുന്ന മറുകിലേക്ക് ചുണ്ടുകൾ അമർത്തി.... അവൾ അതെ ഇരിപ്പോടെ ഒന്ന് ഉയർന്നു പൊങ്ങിയതും അവൻ വീണ്ടും അവളെ അറിയാൻ ഉള്ള ആവേശത്തോടെ അവളെ പിടിച്ചു ബെഡിലേക്ക് നീക്കി അവളുടെ മേലേക്ക് അമർന്നു....!
പ്രണയഭാവത്തോടെ ഉള്ള അവന്റെ നോട്ടത്തിൽ അവളും എല്ലാം മറന്നു അവന്റേതാവാൻ ഉള്ള കൊതിയോടെ അവനെ ഇറുക്കി പിടിച്ചു.... വീണ്ടും അവൻ തളർച്ചയോടെ അവളിൽ നിന്ന് മാറി കിടന്നതും അവളും അതെ കിടപ്പോടെ തന്റെ വർധിച്ചു വന്ന ഹൃദയമിടിപ്പിനെ ശാന്തമാക്കി.... എപ്പോഴോ വീണ്ടും ആലസ്യത്തിൽ അവൾ മയങ്ങി....!
അവൻ ബാത്‌റൂമിൽ കയറി ഷവർ തുറന്നതും അവൾ നൽകിയ നോവിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... താൻ അവൾക്ക് സമ്മാനിച്ച വേദനയെക്കാൾ നിസാരമാണെന്ന് അവനറിയാം....ഫ്രഷ് ആയി ഇറങ്ങിയെങ്കിലും അവൾ മയക്കത്തിൽ തന്നെയാണ്.... ചിതറി കിടക്കുന്ന വസ്ത്രങ്ങൾ എല്ലാം എടുത്തു അവൻ ബെഡിൽ ഇട്ടു ഒരു ചിരിയോടെ അവളെ നോക്കി....!
ഫോൺ എടുത്തു അവൻ അമ്മയെ വിളിച്ചു ഞങ്ങൾ പുറത്താണെന്ന് പറഞ്ഞു ഫോൺ വെച്ചു....അല്ലെങ്കിൽ അവിടെ അവർ ഞങ്ങളെ കാണാതെ ബഹളം വെക്കുമെന്ന് അവനറിയാം....!
"ദേവൂട്ടി....എണീക്ക്...."
ശ്രീ അവൾക്കരികിൽ വന്നിരുന്നു കൊണ്ട് അവളെ വിളിച്ചുണർത്തിയതും അവൾ കണ്ണ് തുറന്ന് അവനെ ഒന്ന് നോക്കി....!
"പോയി കുളിച്ചിട്ട് വാ...."
"മ്മ്...."
അവൾ അവിടെ ഒക്കെ നോക്കിയതും ബെഡിൽ അവൻ ഇന്നലെ ഊരി മാറ്റിയ അവന്റെ ഷർട്ട് എടുത്തിട്ടു.... അത് കണ്ടതും അവൻ ചിരിയോടെ അവളെ തന്നെ നോക്കി നിന്നു....അവന്റെ നോട്ടത്തിൽ അവളിൽ നാണം പൂവിട്ടിരുന്നു.... അവനെ നോക്കാതെ അവൾ ബാത്‌റൂമിലേക്ക് നടന്നതും അവനും കള്ളചിരിയോടെ അവളോടൊപ്പം ബാത്‌റൂമിൽ കയറി....!
"എന്താ ശ്രീയേട്ടാ...."
അവൻ ഒന്നും മിണ്ടാതെ അവളെ ചേർത്തു പിടിച്ചു ഷവർ തുറന്നു.... അവൾ നനവോടെ തന്നെ അവനെ നോക്കി....തന്റെ പല്ലുകൾ ഏല്പിച്ച അവളുടെ ദേഹത്ത് നീറ്റൽ തുടങ്ങിയതും അവളുടെ മുഖത്തെ ഭാവം കണ്ട് അവൻ ഒന്ന് ചിരിച്ചു.... നനവോടെ അവൻ അവളുടെ അധരങ്ങളിലേക്ക് ചുണ്ട് ചേർത്തു വെച്ച് വേദനിപ്പിക്കാതെ അതിനെ നുണഞ്ഞു....!
"ഞാൻ ഡ്രസ്സ് എടുത്തു തരാം...."
അവളുടെ തല തുവർത്തി കൊടുത്തു കൊണ്ടവൻ അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി....!അവൻ അവൾക്കായി കരുതിയ സാരി എടുത്തു ബാത്റൂമിലേക്ക് നീട്ടിയതും അവൾ അത് വാങ്ങി.... പുറത്തേക്ക് വന്ന അവളെ അവൻ ഒരു മാത്ര നോക്കി നിന്ന് പോയി....!😘
"എന്താ ശ്രീയേട്ടാ ഇങ്ങനെ നോക്കുന്നെ...."
അവന്റെ നോട്ടം കണ്ട് കണ്ണാടിയിൽ കൂടി അവനെ നോക്കി കൊണ്ട് അവൾ ചോദിച്ചു....!
"അത് മറ്റൊന്നും അല്ല.... ഇന്നെന്തോ എന്റെ ദേവൂട്ടിക്ക് ഭംഗി കൂടിയത് പോലെ....."
അവൻ അവൾക്കടുത്തായി നടന്ന് കൊണ്ട് അവളെ പിറകിൽ നിന്ന് തന്റെ നെഞ്ചോട് ചേർത്തു....!
"നമുക്ക് പോണ്ടേ ശ്രീയേട്ടാ...."
"പോണോ.... ഇന്ന് കൂടി ഇവിടെ കഴിഞ്ഞാലോ....രണ്ട് ദിവസത്തേക്കാ ഞാൻ ഇത് ബുക്ക് ചെയ്തത്...."
"വേണ്ടന്നെ....എനിക്ക് നമ്മുടെ ആ മുറിയാ ഇഷ്ടം...."
"നിനക്ക് ഇഷ്ടം അല്ലെങ്കിൽ പോവാം....നീ ഇങ്ങനെ സെന്റി അടിക്കാതെ...."
അവർക്കുള്ള ജ്യൂസ് വന്നതും ശ്രീ അതെടുത്തു അവൾക്ക് കൊടുത്തു.... അത് കുടിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി പകൽ വെളിച്ചത്തിന്റെ ഭംഗി ആസ്വദിച്ചു....ഒപ്പം അവളെ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ശ്രീയും....!❤️
അവളുടെ വാശിക്ക് മുന്നിൽ അവർ തിരികെ വന്നു കരയ്ക്ക് അടുത്തു....!അവളുടെ കയ്യും പിടിച്ചു അവൻ അവൻ കാറിനടുത്തേക്ക് നടന്നു....!
"ആ പിന്നെ ദേവൂട്ടി അമ്മയോ മറ്റൊ ലിപ്പിന് എന്ത് പറ്റി എന്ന് ചോദിച്ചാൽ നീ എന്ത് പറയും...."
"ശ്രീയേട്ടൻ കടിച്ചതാണെന്ന്...."
"😨ഏ...."
അവൻ ഒന്ന് നിന്ന് അവളെ നോക്കി....!
"അല്ല കൊതുക് കടിച്ചതാണെന്ന്...."
അതിനവൻ ഒന്ന് ചിരിച്ചു....!
"പിന്നെ ദേവൂട്ടി ദേഹത്ത് വേറെ നീറ്റൽ ഒന്നും ഇല്ലല്ലോ അല്ലെ...."
"എന്റെ ദേഹത്തെ നീറ്റൽ എന്റെ ശ്രീയേട്ടൻ സമ്മാനിച്ചത് അല്ലെ....എനിക്ക് എന്നും ഓർത് ചിരിക്കാലോ...."
അതിനും അവൻ ഒന്ന് ചിരിച്ചു.... ഡ്രൈവിങ്ങിൽ ആണെങ്കിലും അവന്റെ നോട്ടം അവളിൽ തന്നെ ആയിരുന്നു....!
"ചൂട് ചായ ആയാലോ...."
അവൻ വണ്ടി സൈഡിൽ ഒതുക്കി കൊണ്ട് ചോദിച്ചതും അവൾ തലയാട്ടി.... അവൻ ഇറങ്ങി വഴിയരികിൽ കണ്ട കടയിൽ നിന്ന് ചായ വാങ്ങി അവളുടെ കയ്യിൽ കൊണ്ട് കൊടുത്തു... അവനും ഒരു കപ്പ് ചായയും ഒരു പാക്ക് ബിസ്കറ്റും ആയി വണ്ടിയിൽ വന്നിരുന്നു അവൾക്ക് നേരെ ബിസ്കറ്റ് പാക്കറ്റ് നീട്ടി....!
"അയ്യേ ബിസ്ക്കറ്റോ...."
"എന്തെ ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് നീ വലുതായോ...."
"എനിക്ക് എന്തെങ്കിലും വലുതായിട്ട് തന്നെ കഴിക്കാൻ വേണം... നല്ല വിശപ്പും ക്ഷീണവും ഒക്കെ ഉണ്ട്...."
"ഇപ്പൊ ഇത് കഴിക്ക്....വേറെ എവിടുന്നെങ്കിലും വലുതായിട്ട് തന്നെ വാങ്ങി തരാം...."
അവൾ ഒന്ന് മൂളി ബിസ്കറ്റും ചായയും കഴിക്കാൻ തുടങ്ങി....!അവനും ഒന്ന് ചിരിച്ചു കൊണ്ട് ബിസ്കറ്റ് എടുത്തു അവളെ പോലെ കഴിക്കാൻ തുടങ്ങി....!
"പിന്നെ ദേവൂട്ടി....അന്ന് ഞാൻ കണ്ട ദേവൂട്ടി അല്ല നീ കേട്ടോ....ഒത്തിരി വളർന്നു.... എന്തിന് പറയുന്നു നിന്റെ ആ മറുക് പോലും...."
"പോടാ കള്ള സ്ത്രീദേവാ...."
"ഇനി അങ്ങനെ വല്ലതും വിളിച്ചാൽ ഇത് കാർ ആണെന്ന് ഒന്നും ഞാൻ നോക്കില്ല.... ഇത് വല്ല കാട്ടിലും കൊണ്ട് പോയി ഇതിൽ ഇട്ടു നിന്നെ...."
"ദേ ശ്രീയേട്ടാ ഇപ്പൊ തന്നെ ഞാൻ ആകെ തളർന്നിരിക്കാ...."
"ആണോ.... എങ്കിൽ പോട്ടെ നമുക്ക് നൈറ്റ് മതി അല്ലെ...."
അവൻ കള്ള ചിരിയോടെ പറഞ്ഞതും ദേവൂട്ടി അവനെ നോക്കി നാവ് നീട്ടി....!
"വൗ മസാല ദോശ...."
കയ് രണ്ടും കൂട്ടി ഉരസി അവൾ മുന്നിൽ കൊണ്ട് വെച്ച മസാല ദോശ ആസ്വദിച്ചു മണത്തു കൊണ്ട് പറഞ്ഞു....!
"ചൂടാറുന്നതിനു മുന്നേ കഴിക്ക്...."
അവൻ പറഞതും അവൾ അത് ആസ്വദിച്ചു വായിൽ ഇട്ടു....എരിവ് വലിച്ചു കൊണ്ട് അവൾ അവനെ ഒന്ന് നോക്കിയപ്പോൾ തന്നെ കാര്യം മനസ്സിൽ ആയ പോലെ അവൻ ഒന്ന് ഇളിച്ചു കൊടുത്തു....!
"സാരല്ല്യ അതൊക്കെ ആദ്യം ആയത് കൊണ്ട് തോന്നുന്നതാ പിന്നെ അങ്ങോട്ട് ശീലം ആയിക്കോളും...."😍
"ഭാര്യ ആണെന്ന് കരുതി ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല...."
"അത് പിന്നെ വൃതം ഒക്കെ ആയി ഒരുപാട് കൺട്രോൾ ചെയ്തു നിന്നതല്ലേ.... എല്ലാം കൂടി കയ് വിട്ടു പോയി എന്റെ ദേവൂട്ടി...."
അവൻ ചിരിയോടെ സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞതും അവൾ നാണത്തോടെ ഒന്ന് ചിരിച്ചു....അതും കഴിച്ചു റെസ്റ്റോറന്റൈൽ നിന്ന് ഇറങ്ങി അവർ വീട്ടിലേക്ക് വന്നതും അമ്മ അവരെ കണ്ടു പുഞ്ചിരിച്ചു....!
അച്ഛൻ ആണെങ്കിൽ പനി പിടിച്ചു നെറ്റിയിൽ തുണി നനച്ചിട്ട് ബജനയും ചൊല്ലി ഇരിപ്പാണ്....!
"അച്ഛനെന്ത് പറ്റി അമ്മേ...."
"ഇന്നലെയും ഏതാണ്ട് കണ്ടു എന്ന് പറഞ്ഞു തുടങ്ങിയതാ.... കാലത്ത് നോക്കുമ്പോൾ ചുട്ട് പൊള്ളുന്ന പനിയും...പേടി എന്ന് വെച്ചാൽ ഇങ്ങനെ ഉണ്ടോ...."
അത് കേട്ടതും ശ്രീയും ദേവൂട്ടിയും പരസ്പരം ഒന്ന് നോക്കി....!😨
"നീ പോയി റസ്റ്റ് എടുത്തോ.... അച്ഛന്റെ പനി മാറ്റി ഞാൻ വന്നോളാം...."
എന്നും പറഞ്ഞു അവൻ അച്ഛന്റെ അടുത്തേക്ക് നടന്നതും ദേവൂട്ടി ചിരിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു....!
"അച്ഛനെന്ത് പറ്റി....?!!"
അവൻ അച്ഛന്റെ നെറ്റിയിൽ തൊട്ട് കൊണ്ട് ചോദിച്ചു....!
"എടാ ആ പ്രേതം ഇവിടെ തന്നെയുണ്ട്... ഞാൻ ഇന്നലെയും കണ്ടെടാ....ഒന്നല്ല രണ്ടെണ്ണം ആണ്...."
"അച്ഛന് ഉറക്കം ഒന്നും ഇല്ലേ.... രാത്രി എന്തിനാ ആവശ്യം ഇല്ലാതെ പുറത്തേക്ക് ഇറങ്ങുന്നേ...."
"ഇന്നലെ ഞാൻ ഇറങ്ങിയില്ലേടാ.... മുറിയിൽ നിന്ന് കണ്ടതാ ഗേറ്റ് കടന്ന് പോവുന്നത്...."
അത് കേട്ട് ശ്രീ ഒന്ന് ഇളിച്ചു...!
"അച്ഛൻ കണ്ടത് ഗേറ്റ് കടന്ന് പോവുന്നത് അല്ലെ.... അപ്പൊ പിന്നെ പോയികാണും.... ഇനി വരാതെ ഞാൻ നോക്കിക്കോളാം...."
"അങ്ങനെ ആണെങ്കിൽ വല്ല ഏലസും ജപിച്ചു കെട്ടണം.... എങ്കിൽ വരില്ല...."
"അതൊക്കെ നമുക്ക് ആലോചിക്കാം.... അച്ഛൻ ഇങ്ങനെ പേടിച്ചു പനി പിടിച്ചു എന്ന് പറയിപ്പിക്കാതെ എണീറ്റ് പുറത്തോട്ട് ഒക്കെ ഒന്ന് ഇറങ്ങിക്കെ.... ദേവൂട്ടി കണ്ടാൽ അച്ഛനാ അതിന്റെ നാണക്കേട്...."
നാണക്കേട് ഓർത്ത് അച്ഛൻ പനി ഒന്നും ഇല്ലെന്ന് കാണിക്കാൻ പുറത്തേക്ക് ഇറങ്ങി....!
ശ്രീ മുറിയിൽ എത്തിയതും ദേവൂട്ടി നല്ല ഉറക്കം ആയിരുന്നു.... അവളെ ഒരു ചിരിയോടെ അവൻ നോക്കി അരികിൽ ഇരുന്നു.... അവളുടെ ഉടലാകെ തന്റെ പ്രണയം സമ്മാനിച്ച നോവിന്റെ ക്ഷീണം ആവാം....എങ്കിലും എല്ലാം അവൾ ഒരു പുഞ്ചിരിയോടെ തന്നെ സ്വീകരിച്ചു....അത് തന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടാണെന്ന് അവനറിയാം....!❤️
💕________💕
ശ്രീക്കുട്ടി മുറിയിലേക്ക് വരുമ്പോൾ തന്നെ നന്ദൻ ബെഡിൽ ഇരുന്ന് അവളെ നോക്കി മൂളിപ്പാട്ട് ഒക്കെ പാടി.... അവൾ അതൊന്നും കാര്യം ആക്കാതെ ബെഡിൽ കയറി ഇരുന്നു....കാൽ കീഴിൽ ഉള്ള പുതപ്പ് ഒക്കെ വലിച്ചെടുക്കുന്നത് കണ്ടു നന്ദൻ അത് വാങ്ങി അവളെ ഒന്ന് നോക്കി....!
അത് കണ്ട് അവളും അവനെ ഒന്ന് തുറിച്ചു നോക്കി....!
"അഞ്ചാറ് ദിവസം ആയി ഞാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു....എന്നിട്ട് നീ വന്ന് പുതച്ചുറങ്ങാൻ പോവാണോ...."
"പിന്നെ ഞാൻ ഇവിടെ തല കുത്തി നിന്ന് ഡാൻസ് ചെയ്യണോ...."
"നിനക്ക് അതിന് പറ്റോ....എങ്കിൽ ഒരു കയ് നോക്കിയാലോ...."
😨ശ്രീകുട്ടി വായും പൊളിച്ചു അവനെ നോക്കിയതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു....!
"നന്ദേട്ടന് ഇപ്പൊ എന്താ വേണ്ടത്...."
"പറയട്ടെ...."😘
അവൻ കള്ള ചിരിയോടെ ചോദിച്ചതും അവൾ ഉള്ളിൽ വന്ന ചിരി ഒക്കെ മറച്ചു പിടിച്ചു ഗൗരവത്തിൽ ഇരുന്നു....!
"നിന്റെ ഏട്ടന് മുന്നേ എനിക്ക് ഒരു അച്ഛൻ ആവണം...."
"പള്ളിയിൽ അച്ഛൻ ആണോ.... അതിന് സെമിത്തേരിയിലോ മറ്റൊ ചേരണ്ടെ...."
"സെമിത്തേരിയിൽ അല്ലെടി പള്ളി മേടയിൽ...."
അവൻ കലിപ്പിട്ടതും അവൾ ഒന്ന് ഇളിച്ചു....!
"എനിക്ക് നിന്റെ കൊച്ചിന്റെ അച്ഛൻ ആയാൽ മതി...."
"അത് എനിക്ക് സമ്മതവാ.... പക്ഷെ ഏട്ടനേക്കാൾ മുന്നേ വേണം എന്ന് വാശി പിടിക്കരുത്...."
"അതെന്താ...."
"ഒരിക്കൽ നന്ദേട്ടന്റെ അച്ഛൻ ഞങ്ങടെ അച്ഛനെ തോല്പിച്ചത് അല്ലെ...."
"നീ ഇപ്പോൾ ഈ കുടുംബത്തിലേയാടി അത് മറക്കണ്ട...."
"എന്ന് കരുതി.... ഇനി ഇപ്പൊ ഏട്ടനാ ആദ്യം അച്ഛൻ ആവുന്നതെങ്കിലോ...."
"നമുക്ക് സെക്കന്റ് ഫസ്റ്റ് എടുക്കാം...."
"എന്നെ അങ്ങ് കൊല്ല്...."
അവൾ നന്ദനെ കഴുത്തിൽ പിടിക്കും പോലെ കാണിച്ചു കൊണ്ട് പറഞ്ഞു....!
"സ്നേഹിച്ചു കൊല്ലട്ടെ...."😍
അവന്റെ ചോദ്യത്തിൽ അവൾ അവനെ തുറിച്ചു നോക്കുന്നതിന് മുന്പേ അവൻ അവളുടെ അധരങ്ങളെ തന്റെ ചുണ്ട് കൊണ്ട് പൊതിഞ്ഞു....ആവേശത്തോടെ ഇരുവരും ചുംബിച്ചു കൊണ്ട് ബെഡിലേക്ക് വീണു....!
രണ്ടാളും മത്സരിച്ചു തന്നെ ഭാര്യമാരെ സ്നേഹിച്ചു തുടങ്ങി.... എന്താവോ എന്തോ....!
കാലത്ത് നന്ദൻ ഇറങ്ങിയതും ശ്രീക്കുട്ടി ദേവൂട്ടിയെ ഫോണിൽ വിളിച്ചു....റിങ് ചെയ്യുന്നുണ്ടെങ്കിലും കോൾ അറ്റൻഡ് ചെയ്യാത്തത് കണ്ട് അവൾ നിരാശയോടെ ഫോൺ വെച്ച് ബാൽക്കണിയിൽ ചെന്നു നിന്നു...!
😟ആരായിരിക്കും ആദ്യം അച്ഛൻ ആവാൻ പോവുന്നത്.... അതാണ് പെണ്ണിന്റെ ഇപ്പോഴത്തെ കൺഫ്യൂഷൻ....!
ഉത്തരം കിട്ടാതായപ്പോൾ അവൾ പിന്നെ ചേട്ടത്തിയുടെ കൂടെ ചെന്നു....!
💕________💕
"ദേവൂട്ടി ആ ടവൽ ഇങ്ങ് എടുത്തേ...."
ശ്രീയുടെ വിളിയിൽ പെണ്ണ് ടവൽ എടുത്തു ബാത്‌റൂമിന് അടുത്ത് ചെന്ന് നിന്നു....!
"ഇതാ ശ്രീയേട്ടാ...."
അവൾ പറഞ്ഞതും ശ്രീയുടെ കയ്കൾ പുറത്തേക്ക് നീണ്ടു.... അവന്റെ കയ്കൾ അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിച്ചു....!
ടവൽ ചുറ്റി നനവോടെ നിൽക്കുന്ന അവനെ കണ്ടതും അവൾ ഒരു മാത്ര സ്വയം മറന്നു നിന്നു.... അവന്റെ തലയിൽ നിന്നും വെള്ളതുള്ളികൾ അവന്റെ ഇടനെഞ്ചിലൂടെ ഒഴുകി ഇറങ്ങുന്നത് അവൾ കൗതുകത്തോടെ നോക്കി നിന്നു.... 😍
അവനും അവളുടെ നോട്ടത്തിൽ തന്റെ ദേഹത്ത് നോക്കി ഒരു പുഞ്ചിരിയോടെ അവളിലേക്ക് അടുത്ത് നിന്നു....!
"ഇ...താ... ടവൽ...."
അവൾ സ്വബോധം വീണ്ടെടുത്ത് കൊണ്ട് പറഞ്ഞു....!
അവൻ അവളെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു...ഇരുവരും നനയാൻ തുടങ്ങിയതും അവരുടെ ചുണ്ടുകൾ തമ്മിൽ കോർക്കാൻ അധിക നേരം വേണ്ടി വന്നില്ല....!
ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....അവൾ കൗതുകത്തോടെ തന്നെ അവനെ വീണ്ടും നോക്കി.... അവന്റെ നെഞ്ചിൽ അവളുടെ ചുണ്ടുകൾ അമർന്നു....അവന്റെ നെഞ്ചിൽ കൂടി ഇറങ്ങുന്ന വെള്ളതുള്ളികളെ അവളുടെ ചുണ്ടുകൾ ഒപ്പിയെടുത്തു.... അവൻ പ്രണയർദ്രമായി കണ്ണുകൾ അടച്ചു നിന്നു.... അവളുടെ ചുണ്ടുകൾ അവന്റെ ദേഹം ആകെ ഒഴുകി നടന്നു.... അവന്റെ നിയന്ത്രണം നഷ്ടമായതും അവൻ അവളെയും കയ്യിൽ എടുത്തു കൊണ്ട് ഇറങ്ങി അവളെ ബെഡിലായി കിടത്തി.... ഇരുവരും ആവേശത്തോടെ ചുംബിച്ചു കൊണ്ട് പ്രണയങ്ങൾ കയ്മാറി.... ഇരുശരീരങ്ങളും ഒന്നായി ചേർന്നതും അവന്റെ വിയർപ്പിനെ പോലും അവൾ ആവേശത്തോടെ നുണഞ്ഞു....!
അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി എങ്കിലും ഇരുവരും അതൊന്നും കേട്ടില്ല....!അവരുടെ മനോഹരമായ പ്രണയലോകത്തായിരുന്നു ഇരുവരും....!❤️
മയങ്ങി കിടക്കുന്ന ശ്രീയേട്ടനെ ഒന്ന് നോക്കി ദേവൂട്ടി എണീറ്റ് ബാത്‌റൂമിൽ കയറി.... ഫ്രഷ് ആയി ഇറങ്ങി അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൾ ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി....!
"എന്താ ശ്രീക്കുട്ടി നീ നേരത്തേ വിളിച്ചത്...."
"അത് നേരത്തെ അല്ലെ.... അല്ല നീ അപ്പൊ എവിടെ പോയി കിടക്കുവായിരുന്നു....!"
"അ... അത്...ഞാൻ... കണ്ടില്ല...."
"വന്ന് വന്ന് ഇപ്പൊ നിനക്ക് ഫോൺ എടുക്കാൻ വരെ ടൈം ഇല്ലാതായി അല്ലെ...."😟
"എന്താ കാര്യം.... നീ അത് പറ...."
"അതില്ലെടി.... നിന്റെ കുഞ്ഞേട്ടൻ ഇവിടെ ഭയങ്കര വാശിയിലാ...."
"എന്ത് വാശി....?!!"🙄
"ഏട്ടനേക്കാൾ മുന്നേ അച്ഛൻ ആവണം എന്ന്...."
"അത് നമ്മൾ ദൈവത്തിന് വിട്ടു കൊടുത്ത കാര്യം അല്ലെ...."
"അത് ദൈവം നോക്കിക്കോട്ടേ....പ്രശ്നം അതല്ല...."
"പിന്നെന്താ....?!!"
"ശ്രീയേട്ടൻ അങ്ങനെ വല്ലതും പറഞ്ഞൊ...."
"ഏയ് ശ്രീയേട്ടന് അങ്ങനെ ഉള്ള ആഗ്രഹം ഒന്നും ഇല്ല...."
അത് കേട്ട് കൊണ്ടാണ് ശ്രീ അവൾക്കരികിൽ വന്നത്....!
"എനിക്ക് എന്ത് ആഗ്രഹം ഇല്ലെന്നാ ദേവൂട്ടി...."
അവളെ പിന്നിൽ നിന്ന് വട്ടം പിടിച്ചു കഴുത്തിൽ താടി വെച്ച് കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് ഉയർന്നു പൊങ്ങി....!
"അ....അത്.... ശ്രീയേട്ടാ.... അതില്ലേ...."
"പറ എന്റെ ദേവൂട്ടി...."
"ഏയ് അത് ഒന്നും ഇല്ല....കുഞ്ഞേട്ടൻ ഒരു ആഗ്രഹം പറഞ്ഞത് ശ്രീക്കുട്ടി എന്നോട് വിളിച്ചു പറഞ്ഞു എന്നെ ഉള്ളു...."
അവൾ ഫോൺ നീക്കി പിടിച്ചു കൊണ്ട് പറഞ്ഞു....!
"എന്താ നിന്റെ കുഞ്ഞേട്ടന്റെ ആഗ്രഹം അത് പറ...."
"അത്.... വേറൊന്നും അല്ല ശ്രീയേട്ടനെക്കാൾ മുന്നേ കുഞ്ഞേട്ടന് അച്ഛൻ ആവണം എന്ന്...."
😨അത് കേട്ട് ശ്രീ ഒന്ന് ഞെട്ടി....അപ്പൊ എന്റെ ലക്ഷ്യം തന്നെയാണോ അവിടെയും....!വായും പൊളിച്ചുള്ള അവന്റെ നിൽപ് കണ്ട് ദേവൂട്ടി അവനെ ഒന്ന് ഇരുത്തി നോക്കിയതും അവൻ അങ്ങനെ ഒരു ഉദ്ദേശം ഇല്ലെന്ന കണക്കെ അവളെ നോക്കി ഒന്ന് ചിരിച്ചു....!
"അതൊക്കെ ദൈവത്തിന്റെ കയ്യിൽ അല്ലെ എന്റെ ദേവൂട്ടി...."
ദൈവത്തെ കൂട്ട് പിടിച്ചാൽ അവൾ പിന്നെ അതിൽ വീണോളും എന്ന് അവനറിയാം....!
"അല്ലേലും നിന്റെ കുഞ്ഞേട്ടന് വാശി അല്പം കൂടുതലാ...."
അവൾ അതെ എന്ന പോലെ നിരാശയോടെ തലയാട്ടി....!അവനും അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഏതാണ്ട് ഒക്കെ പ്ലാൻ ചെയ്തു....!
"എനിക്ക് ചായ വേണം ദേവൂട്ടി...."
"ഞാൻ കൊണ്ട് വരാം.... അത് വരേയ്ക്കും ശ്രീയേട്ടൻ പെങ്ങളോട് ഒന്ന് സംസാരിക്ക്...."
അവൾ ഫോൺ ശ്രീയുടെ കയ്യിൽ വെച്ച് കൊടുത്തു താഴേക്ക് പോയി....!
"നീ പേടിക്കേണ്ടടി....അവളുടെ കുഞ്ഞേട്ടന്റെ ഒരു ആഗ്രഹവും നടക്കാൻ പോണില്ല.... ഒരിക്കൽ അവന്റെ അച്ഛൻ നമ്മുടെ അച്ഛനെ തോൽപിച്ചതല്ലേ....ഞാൻ പക്ഷെ അങ്ങനെ അല്ല.... ഒരു ദിവസം എങ്കിൽ ഒരു ദിവസം നിന്റെ കെട്ടിയോനെക്കാൾ മുൻപ് ഞാൻ അച്ഛൻ ആയിരിക്കും...."
😟ശ്രീക്കുട്ടി കിളി പോയ നിൽപ്പിൽ ആയിരുന്നു.... ഇതെങ്ങാനും കേട്ടാൽ ദേവൂട്ടി എല്ലാ കാര്യത്തിലും തീരുമാനം ഉണ്ടാക്കും എന്ന് അവൾക്കറിയാം....!
"നന്ദേട്ടന് മാത്രേ വാശിയുള്ളൂ എന്ന് പറഞ്ഞിട്ട്...."
"അതിനേക്കാൾ കൂടുതൽ വാശി എനിക്കുണ്ട്.... ഇതൊന്നും നീ അവളോട് പറഞ്ഞു എന്റെ കഞ്ഞിയിൽ പാറ്റയിടല്ലേ മോളെ...."
"മ്മ്.... ദേവൂട്ടി പറഞ്ഞ പോലെ എല്ലാം ദൈവത്തിന്റെ കയ്യിൽ ആണെന്ന് അർത്ഥം...."
അതിനവൻ ഒന്ന് ചിരിച്ചു.... ദേവൂട്ടി ചായ കപ്പും ആയി വന്നതും അവൻ അത് വാങ്ങി കുടിച്ചു രണ്ട് പേരുടെയും സംസാരവും ശ്രദ്ധിച്ചു അവൻ അവിടെ തന്നെ ചുറ്റി പറ്റി നിന്നു....!
രണ്ടിനും കിട്ടിയ അഞ്ച് ദിവസത്തെ ലീവ് കെട്ടിയോന്മാർ ശരിക്കും മുതൽ എടുത്തു....കെട്ടിയോന്മാരും ലീവ് എടുത്തു രാവും പകലും അവളുമാരുടെ കൂടെ തന്നെ ഉണ്ടായിരുന്നു....!
"😟ഹ്മ്മ്... എത്ര പെട്ടെന്നാ അഞ്ച് ദിവസം തീർന്നത്...."
കാലത്ത് കോളേജിലേക്ക് പോവാൻ റെഡി ആയി കൊണ്ട് അലസതയോടെ ദേവൂട്ടി കണ്ണാടിയിൽ നോക്കി കൊണ്ട് പറഞ്ഞു....!
"വയ്യെങ്കിൽ ലീവ് എടുത്തോ ദേവൂട്ടി... ഞാനും ലീവ് എടുക്കാം...."
"വയ്യാത്തത് തന്നെ ശ്രീയേട്ടൻ കൂടെ നിന്ന് ഇങ്ങനെ സ്നേഹിക്കുന്നത് കൊണ്ടാ... ഞാൻ പുറത്തോട്ടൊക്കെ ഒന്ന് പോയി ഇത്തിരി ശുദ്ധവായു ശ്വസിക്കട്ടെ...."
അതിനവൻ ചമ്മിയ ഒരു ഇളി ആയിരുന്നു....!
"എനിക്കുള്ള പതിവ് ഇല്ലേ ദേവൂട്ടി...."
അവൾ ബാഗ് എടുക്കുന്നത് കണ്ട് ശ്രീ ഒരു ചിരിയോടെ ചോദിച്ചു.... ഇനി എന്ത് പതിവ് നേരം വെളുക്കുന്നത് വരെ ഇത് തന്നെയല്ലേ പണി എന്ന പോലെ അവൾ അവനെ ഒന്ന് നോക്കി....!
നെറ്റിയിൽ ഒന്ന് ചുംബിച്ചു അവൾ പോവാൻ ഒരുങ്ങിയതും അവൻ അവളെ പിടിച്ചു മടിയിൽ ഇരുത്തി അധരങ്ങളെ കടിച്ചെടുത്തു നുണഞ്ഞു....!
"നമുക്ക് ഒരു ഹണിമൂൺ ട്രിപ്പ് പോയാലോ ദേവൂട്ടി...."
ചുംബനം തീർന്നതും അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു....!
"കുടുംബക്കാർ എല്ലാരും ആയി പഴനിയിൽ പോയാലോ എന്ന് ഞാൻ ആലോചിക്കുന്നുണ്ട്...."😍
"😟അത് വേണോ ദേവൂട്ടി... ഞാൻ ഹണിമൂൺ എന്ന് പറഞ്ഞത് നിനക്ക് മനസ്സിൽ ആയില്ലേ...."
"അതൊക്കെ മനസ്സിൽ ആയെന്നെ...."
അവൾ അവന്റെ കവിളിൽ പിച്ചി അതും പറഞ്ഞു പുറത്തേക്ക് പോയി....!
പഴനിയെങ്കിൽ പഴനി.... ഒരു കയ് നോക്കിയാലോ.... ദേവൂട്ടിക്ക് തന്നോടുള്ള സ്നേഹം കാണിച്ചു അവരെയൊക്കെ ഒന്ന് തോൽപിക്കണം എന്ന കുരുട്ട് ചിന്ത അവനുണ്ടായി....!
അങ്ങനെ ദേവൂട്ടി തന്നെ എല്ലാരെ കൊണ്ടും സമ്മതിപ്പിച്ചു.... ശ്രീയുടെ അച്ഛൻ ആണെങ്കിൽ പിന്നെ ഇപ്പൊ ദൈവഭക്തി ഇത്തിരി കൂടുതൽ ആണല്ലോ.... രണ്ട് കാറിൽ ആയി പോവാൻ ഉള്ള തീരുമാനത്തോടെ ശ്രീയും ദേവൂട്ടിയും അച്ഛനും അമ്മയും കാറിൽ കയറി ദേവനിലയത്തിൽ എത്തി....അവിടെ ഒരാൾ അതികം ആയത് കൊണ്ട് എങ്ങനെ പോവും എന്ന കൺഫ്യൂഷനിൽ നിൽക്കുകയാണ് എല്ലാരും....!
"ശ്രീക്കുട്ടി നീ വാ നമുക്ക് സംസാരിച്ചോണ്ട് ഇരിക്കാം...."
ശ്രീ കുട്ടി ചിരിച്ചു കൊണ്ട് പോവാൻ നിന്നതും നന്ദൻ തടഞ്ഞു....!
"ഏയ് ഇവൾ എന്നോടൊപ്പം വന്നോളും...."
"ഞാൻ വരാം...."
ചേട്ടത്തി ചാടി കയറി പറഞ്ഞു അവരുടെ കാറിൽ കേറാൻ നിന്നതും ദാസ് തടഞ്ഞു.... കോംപ്ലക്സ് ഇത്തിരി ഉള്ള കൂട്ടത്തിൽ ആണെ.... അച്ചന്മാർ പിന്നെ വിട്ടു വീഴ്ച ചെയ്യില്ലെന്ന കാര്യം പകൽ സത്യം പോലെ അവർക്കറിയാം.... അമ്മമാരെയും വിടില്ല....!
"എങ്കിൽ വല്യേട്ടൻ വാ...."
ദേവൂട്ടി തന്നെ ഒടുക്കം തീരുമാനമെടുത്തു....!അത് കേട്ടതും ദാസ് സമ്മതിച്ചു ശ്രീയുടെ അടുത്തായി കോഡ്രൈവർ സീറ്റിൽ തന്നെ കയറി ഇരുന്നു.... അച്ഛനും അമ്മയ്ക്കും ഒപ്പം ദേവൂട്ടി കേറി ഇരിക്കുന്നത് ശ്രീ ദയനീയമായി നോക്കി ഇരുന്നു.... എന്റെ ഹണിമൂൺ....!😟
നന്ദൻ പിന്നെ ശ്രീയെ നോക്കി ഇളിച്ചു കൊണ്ട് ശ്രീക്കുട്ടിയെയും കൊണ്ട് മുന്നിൽ ഇരുന്നു.... അച്ഛനും അമ്മയും ചേട്ടത്തിയും പിന്നാലെയും....ഇങ്ങനെ ഒന്ന് പ്ലാൻ ചെയ്യാൻ വല്ല ആവശ്യവും ഉണ്ടായിരുന്നോ.... ശ്രീ ആ അവസ്ഥയിൽ ആയിരുന്നു....!
അങ്ങനെ യാത്ര തുടർന്നതും ദാസ് പിറകിലേക്ക് ചെരിഞ്ഞിരുന്നു ദേവൂട്ടിയോട് സംസാരം ആണ്....ശ്രീക്ക് ആണെങ്കിൽ ഇതൊക്കെ കണ്ട് കുശുമ്പ് കേറാൻ തുടങ്ങി....!
ലഞ്ച് കഴിക്കാൻ റെസ്റ്റോറന്റിൽ കയറിയതും ശ്രീ ദേവൂട്ടിയോടൊപ്പം ഇരുന്നു....!
"ഇത് വലിയ ചതിയായിപ്പോയി ദേവൂട്ടി...."
"എന്ത്....?!!"
"നിന്നോടൊപ്പം മുട്ടി ഇരുമ്മി ഇരിക്കാൻ ഉള്ള അവകാശം പോലും എനിക്കില്ലേ.... നിന്റെ കുഞ്ഞേട്ടന്റെ ഒക്കെ ഒരു യോഗം...."
"അപ്പൊ എന്റെ വല്യേട്ടൻ ശ്രീയേട്ടന്റെ അടുത്ത് ഇരിക്കുന്നത് ശ്രീയേട്ടന് ഇഷ്ടം അല്ല അല്ലെ...."🥺
"നിന്റെ വല്യേട്ടൻ എന്റെയും കൂടി വല്യേട്ടൻ അല്ലെടി....ഞാൻ പറഞ്ഞത് എനിക്ക് നിന്നോടൊപ്പം ഇരിക്കണം എന്നാ...."
"ഒന്ന് പോ ശ്രീയേട്ടാ....എന്നിട്ട് വേണം വല്ല കുരുത്തക്കേടും കാണിക്കാൻ...."
"ആ ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്...."
അവൻ സ്വയം പറഞ്ഞു ദാസിനെ ഒന്ന് നോക്കി ഇളിച്ചു....!ഫുഡ് കഴിച്ചു ഇറങ്ങിയതും ശ്രീ ദാസിന് നേരെ ചാവി നീട്ടി....!
"അച്ഛൻ മുന്നിൽ ഇരിക്ക്.... എനിക്ക് നല്ല ഉറക്കം വരുന്നു...."
എന്നും പറഞ്ഞു അവൻ അച്ഛനെയും ദാസിനരികിൽ ഇരുത്തി ദേവൂട്ടിയുടെ ഒപ്പം പിന്നിൽ ഇരുന്നു.... ഉറക്കം വരുന്നു എന്ന് പറഞ്ഞവൻ ആണ് ദേവൂട്ടിയോട് സംസാരിച്ചിരിക്കുന്നത് കണ്ട് അച്ഛൻ വായും പൊളിച്ചു ശ്രീയെ ഒന്ന് നോക്കി.....!
എവിടെ ക്ഷേത്രം കണ്ടാലും അവിടെ എല്ലാം ഇറങ്ങി തൊഴുതു കൊണ്ടാണ് അവർ പോയത്.... ദേവൂട്ടി പിന്നെ ശ്രീയുടെ തോളിൽ തല വെച്ച് കിടന്നു നല്ല ഉറക്കം ആയിരുന്നു.... ശ്രീ അവളെ തോളിൽ കൂടി കയ്യിട്ട് അവളെയും ചേർത്തു പിടിച്ചിരുന്നു.... അത് കാണുമ്പോൾ ദാസിനും ഇത്തിരി കുശുമ്പ് ഇല്ലാതില്ല....!
💕________💕
"രണ്ട് മുറിയെ ഒഴിവുള്ളൂ സർ...."
മുറി എടുക്കാൻ ചെന്നതും റിസപ്ഷനിസ്റ്റ് പറയുന്നത് കേട്ട് ശ്രീയും നന്ദനും ഒരേ അവസ്ഥയിൽ ആയിരുന്നു....!😟
"ഒന്ന് കൂടി എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുവോ....?!!"
ശ്രീ ദയനീയമായി ചോദിച്ചു....!
"രണ്ടെന്ന് പറയെടാ...."
"വൃതം ഒക്കെ കഴിഞ്ഞു ഞാൻ ഒന്ന് സ്നേഹിച്ചു തുടങ്ങിയതേ ഉള്ളു.... ഹണിമൂൺ പോയാലോ എന്ന് ചോദിച്ചതാ ഞാൻ ഈ അവസ്ഥയിൽ ആയത്.... അപ്പോഴാ അവനും കൂടി...."
ശ്രീ നന്ദനെ നോക്കി കലിപ്പിട്ടു....!
"അവൾക്ക് ദൈവഭക്തി കൂടിയത് നീ കാരണം അല്ലെ അനുഭവിച്ചോ...."
"എങ്കിൽ സ്ത്രീകൾ എല്ലാം ഒരു മുറിയിലും ആണുങ്ങൾ എല്ലാം ഒരു മുറിയിലും ആയി കഴിയാം...."
ശ്രീ നന്ദനോട് എന്തോ പറയാൻ നിന്നതും ദാസ് പറയുന്നത് കേട്ട് ശ്രീ ദേവൂട്ടിയെ ഒന്ന് നോക്കി....പെണ്ണിനെ അതൊന്നും ബാധിക്കുന്ന മട്ടില്ല.... ശ്രീക്കുട്ടിയെയും ചേട്ടത്തിയെയും അടുത്ത് കിട്ടിയ സന്തോഷം ആണ് അവളിൽ....!
അച്ചന്മാർ രണ്ടും പരസ്പരം ഒന്ന് നോക്കി പുച്ഛത്തോടെ മുറിയിൽ കയറി.... നന്ദനും ശ്രീയും ഒരേ അവസ്ഥയിൽ കെട്ടിയ പെണ്ണ് അവരുടെ മുറിയിൽ പോവുന്നത് നോക്കിയാണ് അകത്തേക്ക് കയറിയത്....!
എല്ലാരും ഫ്രഷ് ആയി ഇറങ്ങി ബെഡിലേക്ക് ഒന്ന് നോക്കി....മൂന്ന് പേർക്ക് കിടക്കാം.... ആദ്യം ശ്രീയുടെ അച്ഛൻ കിടന്നതും നടുവിൽ ആയി ദാസ് കിടന്നു പിന്നെ അവന്റെ അച്ഛനും.... വെറും ഒരു ഷീറ്റ് എടുത്തു നന്ദനും ശ്രീയും ഒരുമിച്ച് തറയിൽ കിടന്നു.... കെട്ടിയ പെണ്ണുമായി ഹണിമൂൺ ആഘോഷിക്കേണ്ട രണ്ടെണ്ണം ആണ്.... 😟
നന്ദനും ശ്രീക്കും ഒരു പോലെ ഉറക്കം വരുന്നുണ്ടായിരുന്നില്ല.... രണ്ട് പേരും പരസ്പരം ഒന്ന് നോക്കിയെങ്കിലും മനസിലിരിപ്പ് പുറത്ത് കാണിക്കാതെ ഒന്ന് ചിരിച്ചു...!രണ്ടും പിന്നെ ഉറങ്ങിയതായി നല്ലത് പോലെ ആക്ഷൻ ഇട്ടു കിടന്നു.... ഇത്തിരി കഴിഞ്ഞതും ശ്രീ തല പൊക്കി നന്ദനെ ഒന്ന് നോക്കി.... അവൻ ആണെങ്കിൽ അഭിനയത്തിനുള്ള സംസ്ഥാന അവാർഡ് വാങ്ങിയേ അടങ്ങൂ എന്ന പോലെയാണ് കിടപ്പ്....!
പതിയെ എണീറ്റ് ബെഡിൽ ഉള്ള മൂന്നിനെയും കൂടി ഒന്ന് നോക്കി അവൻ ഒച്ച വെക്കാതെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ദേവൂട്ടിയെ കോൾ ചെയ്തു....!
"ശ്രീയേട്ടാ ഉറങ്ങിയില്ലേ...."
അവന്റെ കോൾ അറ്റൻഡ് ചെയ്തപാടെ ചോദിക്കുന്നത് കേട്ട് അവൻ പുഞ്ചിരിച്ചു....!
"നീയില്ലാതെ എനിക്ക് ഉറക്കം വരുവോ ദേവൂട്ടി...."
"എനിക്കും ഉറക്കം വരുന്നില്ല ശ്രീയേട്ടാ...."
"എങ്കിൽ പതിയെ പുറത്തേക്ക് ഇറങ്ങി വാ.... ഞാൻ പുറത്തുണ്ട്...."
"മ്മ്...."
അവൾ ഫോണും പിടിച്ചു കൂടെ കിടന്ന ശ്രീക്കുട്ടിയെ ഒന്ന് നോക്കി....കക്ഷി ഒരു റസ്റ്റ് കിട്ടിയ സന്തോഷത്തിൽ പൊരിഞ്ഞ ഉറക്കം ആണ്....!
ബെഡിൽ ഉള്ള മൂന്നും പുരാണം പറഞ്ഞു എപ്പോഴാണാവോ ഉറങ്ങിയത്.... അവൾ എണീറ്റ് പതിയെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി അത് പോലെ തന്നെ ചാരി വെച്ചു.... ശ്രീ അവളെ കണ്ടപാടെ അവളെ കെട്ടിപ്പിടിച്ചു നിന്നു....!
"വാ നമുക്ക് പുറത്ത് പോവാം...."
അവൻ അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു....ലോക്ക് ചെയ്യാതെ അടച്ചു വെച്ച ഗേറ്റ് തുറന്ന് അവർ പുറത്തേക്ക് ഇറങ്ങി.... അവളെയും കാറിൽ ഇരുത്തി കാർ എടുത്തതും ദേവൂട്ടി എങ്ങോട്ടാണെന്ന പോലെ അവനെ നോക്കി....!
ശ്രീ പോയതും നന്ദനും കണ്ണ് തുറന്ന് ബെഡിൽ ഉള്ള മൂന്നിനെയും ഒന്ന് നോക്കി പതിയെ പുറത്തേക്ക് ഇറങ്ങി....!
ശ്രീക്കുട്ടിയെ കോൾ ചെയ്തിട്ടാണെങ്കിൽ പെണ്ണ് ഫോണും സൈലന്റ് ചെയ്തു സുഖ നിദ്രയിൽ ആണ്....😒ഈ പെണ്ണിന് ഞാൻ അരികിൽ ഇല്ലാത്ത വിഷമം ഒന്നും ഇല്ലേ....!
അവൻ പിന്നെ രണ്ടും കല്പിച്ചു ദേവൂട്ടി ചാരി വെച്ച വാതിൽ തുറന്നു പതിയെ അകത്തേക്ക് കയറി.... ഇവിടെയും തറയിൽ ആയിരുന്നോ....ദേവൂട്ടിയുടെ സ്ഥാനം ശൂന്യമായത് കണ്ട് ശ്രീ അവളെയും കൊണ്ട് മുങ്ങിയെന്ന് അവന് മനസ്സിൽ ആയി....!
അവൻ പതിയെ അവിടെ കിടന്നു ശ്രീക്കുട്ടിയെ തോണ്ടി വിളിക്കാൻ തുടങ്ങി....!
"ശ്രീക്കുട്ടി എണീക്ക്...."
അനക്കം ഇല്ലെന്ന് കണ്ടതും അവൻ ഒരുവിധം അവളെ ഉണർത്തി....!
"അയ്യോ നന്ദേട്ടൻ എന്താ ഇവിടെ....?!!ഇവിടെ കിടന്ന ദേവൂട്ടി എവിടെ....?!!"🙄
ദേവൂട്ടിയോടൊപ്പം കിടന്ന ശ്രീക്കുട്ടി കണ്ണ് തുറന്നപ്പോൾ പകരം നന്ദനെ കണ്ട് ഞെട്ടലോടെ ചോദിച്ചു....!
"അവളെ നിന്റെ ഏട്ടൻ പൊക്കി....നീ എണീറ്റ് വന്നെ...."
"ആരെങ്കിലും കണ്ടാലോ....?!!"
"എടീ നിന്റെ കെട്ടിയോനെല്ലേ ഞാൻ... നീ എന്താ കാമുകൻ വന്നു വിളിച്ച പോലെ പെരുമാറുന്നത്...."
"ഓ ഞാൻ അത് മറന്നു...."
പെണ്ണ് തലയും ചൊറിഞ്ഞു എണീറ്റ് നന്ദന്റെ കൂടെ പുറത്തേക്ക് ഇറങ്ങി....അവളെയും കാറിൽ ഇരുത്തി അവനും കാർ എടുത്തു വിട്ടു....!
💕_________💕
"ഇത് എവിടേക്കാ പോണേ ശ്രീയേട്ടാ...."
"നിനക്ക് പേടിയുണ്ടോ...."
"എനിക്കെന്തിനാ പേടി.... എന്നാലും അറിയാൻ വേണ്ടി ചോദിച്ചതാ...."
"സത്യം പറഞ്ഞാൽ എനിക്കും അറിയില്ല.... പക്ഷെ നീ കൂടെ ഇല്ലാതെ ഉറക്കം വരുന്നില്ല പെണ്ണെ അത് കൊണ്ടാ...."
അവൾ ഒരു പുഞ്ചിരിയോടെ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു....അവനും പുഞ്ചിരിയോടെ അത് സ്വീകരിച്ചു....ഇത്തിരി കഴിഞ്ഞതും അവൻ വണ്ടി നിർത്തി ചുറ്റിലും നോക്കി....!
അവളെയും കൊണ്ട് പിൻസീറ്റിലേക്ക് ചെന്നിരുന്നു അവൻ അവളെ തന്നെ നോക്കി ഇരുന്നു....!
"ദേവൂട്ടി...."
അവൻ പ്രണയർദ്രമായി വിളിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർത്തി.... അവിടെ നിന്നും ഇരു കണ്ണുകളിലേക്കും നാസികയിൽ കൂടി താഴേക്ക് ഇറങ്ങി അത് അതിന്റെ ഇണയെ കണ്ടത് പോലെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... അവളും എല്ലാം മറന്നു കീഴ്ചുണ്ടിനെ അവനായി വിട്ടു കൊടുത്ത് അവന്റെ മേൽ ചുണ്ട് നുണഞ്ഞു....!❤️
അവന്റെ കയ്കൾ ദേഹം ആകെ എന്തോ തിരയുന്നത് പോലെ ഒഴുകി നടക്കാൻ തുടങ്ങി.... അവളിൽ നിന്നും കുറുകൽ ഉയർന്നതും അവൻ നിയന്ത്രണം നഷ്ടമായത് പോലെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു കഴുത്തിലൂടെ അവളുടെ ദേഹത്തേക്ക് ഇറങ്ങി.... അവൾ അവന്റെ തലമുടിയിൽ കയ്കോർത്തു അവിടെ തലോടി....!
മാറിൽ നിന്ന് സാരി നീക്കി അവിടെ അവന്റെ ചുണ്ടും പല്ലും നാവും അവളിൽ ഒരു പോലെ ഒഴുകി നടന്നു....!
"സ്സ്....."
അവന്റെ പല്ലുകൾ അമർന്നതും അവളിൽ നിന്ന് ശബ്ദം ഉയർന്നു....!
അവൻ തല ഉയർത്തി അവളെ നോക്കി സാരി മാറിലേക്ക് തന്നെ വലിച്ചിട്ടു....!
"സോറി.... ജസ്റ്റ് ഒരു കിസ്സേ ഉദ്ദേശിച്ചുള്ളൂ എല്ലാം കയ്യീന്ന് പോയി...."
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അതും പറഞ്ഞു വിൻഡോസ് ഡോറിലേക്ക് തല വെച്ച് കിടന്നു.... അത് കണ്ട് ദേവൂട്ടി അവന്റെ നെഞ്ചിൽ മുഖം അമർത്തി അവന്റെ മേലേ കിടന്നതും അവൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു....!
കാലത്ത് എണീറ്റ അച്ഛന്മാരും ദാസും ശ്രീയെയും നന്ദനെയും കാണാതെ പരസ്പരം ഒന്ന് നോക്കി.... അവിടെ അമ്മമാരും ചേട്ടത്തിയും അതെ അവസ്ഥയിൽ തന്നെയാണ്....!
"ഞാൻ ആ മുറിയിൽ നോക്കട്ടെ...."
എന്നും പറഞ്ഞു ദാസ് ഇറങ്ങി അവിടേക്ക് ചെന്നതും അവിടെ രണ്ടും കിടന്ന തറ വെറും കാലിയായി കിടക്കുന്നത് കണ്ട് അനുവിനെ ഒന്ന് നോക്കി....!
"അവരെവിടെ....?!!"
"അത് തന്നെയാ ഞങ്ങളും നോക്കുന്നെ.... ശ്രീയും നന്ദനും...."
"അവരും ഇല്ല.... മിക്കവാറും രണ്ടും അവരെയും കൊണ്ട് പുറത്തേക്ക് പോയത് ആവും...."
"പരിചയം ഇല്ലാത്ത സ്ഥലവാ.... ദാസേട്ടൻ അവരെ ഒന്ന് വിളിച്ചു നോക്ക്...."
"എല്ലാം തികഞ്ഞവരെ പോലെയാണല്ലോ രണ്ടിന്റെയും പ്രവർത്തികൾ....രണ്ടിനെയും കൊണ്ട് പോയത് പോലെ വന്നാൽ മതിയായിരുന്നു...."
അച്ഛനും അമ്മയും ദാസും ചേട്ടത്തിയും ചർച്ച നടത്തുമ്പോൾ ആണ് ശ്രീ ദേവൂട്ടിയെയും കൊണ്ട് കയറി വന്നത്.... എല്ലാരും കൂട്ടത്തോടെ ഇരുന്നത് കണ്ട് രണ്ടും പരസ്പരം ഒന്ന് നോക്കി....!
"അ.... അത്.... ഞങ്ങൾ....കാറ്റ് കൊള്ളാൻ...."
ശ്രീ പരുങ്ങി കൊണ്ട് പറഞ്ഞു....!
"കാറ്റ് കൊള്ളാൻ വന്ന വേറെ രണ്ടെണ്ണം കൂടി ഉണ്ടല്ലോ അവർ എവിടെ....?!!"
അപ്പോഴാണ് നന്ദനും ശ്രീക്കുട്ടിയും മിസ്സിങ് ആണെന്ന് രണ്ടും ശ്രദ്ധിച്ചത്....!🙄അപ്പൊ അവൻ കള്ള ഉറക്കം ആയിരുന്നോ.... എടാ നന്ദാ....!
ശ്രീ മനസ്സിൽ അവനെ തെറി വിളിച്ചു ഫോൺ എടുത്തു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.... ശ്രീക്കുട്ടിയുടെ ഫോൺ ആണെങ്കിൽ കിടന്നിടത് തന്നെ റിങ് ചെയ്യുന്നുണ്ട്....!
"എന്റെ ഈശ്വരാ.... ഇവരിത് എവിടെ പോയി....!"
അമ്മമാര് രണ്ടും ഒരു പോലെ കരച്ചിൽ തുടങ്ങിയതും ദാസ് ശ്രീയെ തുറിച്ചു നോക്കി....!
"നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ....അവർ ഇവിടെ എവിടെ എങ്കിലും കാണും ഞാൻ ഒന്ന് നോക്കട്ടെ...."
എന്നും പറഞ്ഞു അവൻ താഴേക്ക് ചെന്നു കാർ എടുത്തു പോയി.... വഴിയരികിൽ ഒക്കെ നന്ദന്റെ കാറിന് വേണ്ടി തിരഞ്ഞു.... ഇടക്ക് അവൻ കോളും ചെയ്യുന്നുണ്ട്....!
"ശ്രീയേട്ടാ എന്തായി അവരെ കണ്ടോ...."
ദേവൂട്ടിയും ഒരു സ്വസ്ഥത ഇല്ലാതെ ശ്രീയെ വിളിച്ചു ചോദിച്ചു....!
"നീ ഇങ്ങനെ പേടിക്കാതെ ദേവൂട്ടി അവർ എവിടെ പോവാനാ....ഇവിടെ തന്നെ ഉണ്ടാവും...."
ശ്രീ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു ഫോൺ വെച്ചു.... അവന്റെ മനസും അസ്വസ്ഥമായി തുടങ്ങി....!
"അതെങ്ങനാ അവന്റെ ഗുരു അല്ലെ ആ പോയത്...."
ദാസ് അക്ഷമയോടെ നടന്ന് കൊണ്ട് ശ്രീയേട്ടനെ കുറ്റപ്പെടുത്തുന്നത് കണ്ട് ദേവൂട്ടി വിഷമത്തോടെ ഇരുന്നു.... അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു....!
"ദൈവമേ അവർക്ക് ഒരാപത്തും വരാതെ നോക്കിക്കോണെ...."
അവൾ മുകളിലെ ചുവരിൽ കണ്ട മഹാദേവന് മുന്നിൽ തൊഴുതു നിന്ന് കൊണ്ട് പ്രാർത്ഥിച്ചു....!
"എല്ലാം സ്വന്തം ഇഷ്ടത്തിനെ ചെയ്യൂ എന്ന് വെച്ചാൽ എന്താ ചെയ്യാ...."
നന്ദന്റെ അച്ഛൻ പറഞ്ഞതും ശ്രീയുടെ അച്ഛൻ അങ്ങേരെ ഒന്ന് നോക്കി....!
"അതെങ്ങനാ നിന്റെ അല്ലെ മോൻ...."
അങ്ങേര് കെട്ടിയോളെ നോക്കി പറഞ്ഞതും അവിടെ അച്ചന്മാർ തമ്മിൽ അടുത്ത അംഗത്തിന് തുടക്കം കുറിച്ചു....!
"ഒന്ന് നിർത്തിയെ....അനു നീ ഇവരെയും കൊണ്ട് മുറിയിൽ പോയിക്കോ.....ഞാൻ ഒന്ന് നോക്കിയിട്ട് വരാം....!"
എന്നും പറഞ്ഞു ദാസ് കൂടി ഇറങ്ങി....!
വഴിയരികിൽ ആയി നന്ദന്റെ കാർ കണ്ടതും ശ്രീ ഇറങ്ങി അതിനടുത്തേക്ക് നടന്നു....അവൻ ഇത്തിരി ഭയത്തോടെ സൂക്ഷിച്ചു അകത്തേക്ക് നോക്കിയതും രണ്ടും നല്ല ഉറക്കം....🙄രണ്ടിനും പിന്നെ നേരം വിളിക്കുന്നതല്ലേ ഉള്ളു.... ഗ്ലാസിന് കൊട്ടി നോക്കിയെങ്കിലും രണ്ടും അകത്തു നിന്ന് ഒന്നും അറിയുന്ന ലക്ഷണം ഇല്ല.... ഫോൺ ആണെങ്കിൽ ഓഫും....!
ശ്രീയുടെ ക്ഷമ ഏതാണ്ട് നഷ്ടപ്പെട്ട് തുടങ്ങിയതും അവന്റെ വണ്ടിയിൽ കയറി ഇരുന്ന് നീട്ടി ഹോൺ അടിച്ചു.... നന്ദൻ പതിയെ കണ്ണ് തുറന്നതും കാറിൽ ആണെന്ന് കണ്ട് അവൻ ഇന്നലെ ഉണ്ടായത് എല്ലാം ഓർത്തെടുത്തു....തന്റെ നെഞ്ചിൽ ചേർന്നുറങ്ങുന്ന ശ്രീക്കുട്ടിയെ അവൻ തട്ടി വിളിച്ചു.... അവളും കണ്ണ് തുറന്നു അവനെ നോക്കി ചിരിച്ചു.... ഇന്നലെ എങ്ങോട്ടെന്നില്ലാതെ വന്നതാണ്....ഇതിൽ തന്നെ കിടന്നുറങ്ങിയത് ഓർത്ത് അവൾ നേരെ ഇരുന്നു കോട്ട് വായും ഇട്ടു പുറത്തേക്ക് ഒന്ന് നോക്കി....അപ്പൊ കണ്ടതോ കലിപ്പിൽ നിൽക്കുന്ന ഏട്ടനെയും... നന്ദൻ ആണെങ്കിൽ വെറും വയറ്റിൽ അവളെ ഉമ്മ വെക്കാൻ എന്ന പോലെ അവളുടെ അടുത്തേക്ക് മുഖം കൊണ്ട് പോയതും പെണ്ണ് അവന്റെ മുഖം പിടിച്ചു തിരിച്ചു ഏട്ടനെ കാണിച്ചു കൊടുത്തു....,!
നന്ദൻ ദൃതിയിൽ ചാടി ഇറങ്ങി ശ്രീയെ നോക്കി വളിച്ച ഇളിയായിരുന്നു.... പിന്നാലെ ഇറങ്ങിയ ശ്രീക്കുട്ടിയും അതെ അവസ്ഥയിൽ തന്നെ....!😟
"ഇവളെയും വിളിച്ചു കൊണ്ട് വന്നിട്ടുണ്ടെങ്കിൽ കൃത്യസമയത്ത് ഇറങ്ങിയത് പോലെ തിരിച്ചു വരാനും അറിയണം.... അല്ലാതെ...."
"സോറി അളിയാ ഉറങ്ങിപ്പോയി..."
"ദേവൂട്ടിയുടെ ഏട്ടൻ ആയിപ്പോയി.... അല്ലെങ്കിൽ രണ്ട് തന്നേനെ ഞാൻ...."
"അതിന് ഇപ്പൊ എന്താ ഇവിടെ ഉണ്ടായേ....?!!"🙄
"😬മാങ്ങാ തൊലി.... അവിടെ അമ്മമാർ അവർക്ക് കഴിയുന്നത് പോലെ കരച്ചിലും അച്ചന്മാർ അവരെ കൊണ്ട് കഴിയുന്ന പോലെ തമ്മിൽ തല്ലും പിന്നെ നിന്റെ ആ ഹിറ്റ്ലർ ചേട്ടൻ എനിക്കിട്ട് താങ്ങാനും കഴിയുന്ന പോലെ ശ്രമിക്കുന്നുണ്ട്.... അവിടെ ഇപ്പൊ എന്തായെന്ന് ദൈവം തമ്പുരാന് അറിയാം...."
😟ശെടാ ഇതിന് മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ.... നന്ദൻ വായും പൊളിച്ചു നിന്നു....!
ശ്രീ പെട്ടെന്ന് ഓർത്ത പോലെ ദേവൂട്ടിയുടെ ഫോണിലേക്ക് രണ്ടിനെയും കണ്ടെത്തിയ വിവരം പറയാൻ കോൾ ചെയ്യാൻ തുടങ്ങിയെങ്കിലും റിങ് ചെയ്യുന്നതല്ലാതെ കോൾ അറ്റൻഡ് ചെയ്യാത്തത് കണ്ട് അവൻ ദാസിന്റെ ഫോണിലേക്ക് വിളിച്ചു കാര്യം പറഞ്ഞു.... അത് കേട്ടപാടെ ദാസും ആശ്വാസത്തോടെ മുറിയിലേക്ക് വന്നു....!
മൂന്നും തിരികെ വന്നതും ദാസ് നന്ദനെ ഒന്ന് തുറിച്ചു നോക്കി.... അച്ചന്മാർ രണ്ടും രണ്ട് വഴിയായിട്ടുണ്ടെന്ന് നന്ദന് ഒരൊറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ ആയി.... അമ്മമാർ ആണെങ്കിൽ രണ്ടിനെയും കെട്ടിപ്പിടിക്കലും മോങ്ങലും ആണ്....!
"നിങ്ങൾ ഇങ്ങനെ സങ്കടപ്പെടാൻ മാത്രം ഒന്നും ഇല്ല.... ഞങ്ങൾ വെറുതെ ഒന്ന് പുറത്തേക്ക് പോയി എന്നെ ഉള്ളു...."
😟നന്ദൻ പറഞ്ഞെങ്കിലും എല്ലാരും അവനെ ഒന്ന് തുറിച്ചു നോക്കി എന്നല്ലാതെ യാതൊരു റിപ്ലൈയും ഇല്ല....!
"ദേവൂട്ടി എവിടെ....?!!"
ശ്രീയുടെ കണ്ണുകൾ ദേവൂട്ടിയെ തേടിയതും എല്ലാരും ഉണ്ടെങ്കിലും ദേവൂട്ടിയെ മാത്രം കാണാതെ അവൻ ചോദിച്ചു.... അപ്പോഴാണ് എല്ലാരും അത് ശ്രദ്ധിക്കുന്നത് തന്നെ....!
എല്ലാരും വെപ്രാളത്തോടെ അവിടെ ഒക്കെ അവൾക്കായി തിരച്ചിൽ നടത്തി....!
ശ്രീയുടെ നെഞ്ചു പിടയുന്നത് പോലെ തോന്നി അവന്....ഓരോരുത്തർ ആയി ഓരോ ഭാഗത്ത് അവളുടെ പേരും വിളിച്ചു തിരച്ചിൽ നടത്തിയെങ്കിലും അവളെ കാണാതെ എല്ലാരും തിരിച്ചു വന്നു....!
"ഇത്തിരി നേരത്തേക്ക് പോലും നിങ്ങൾക്ക് എന്റെ ദേവൂട്ടിയെ നോക്കാൻ പറ്റിയില്ല അല്ലെ...."
ശ്രീ വിഷമത്തോടെ അച്ഛന്മാരെ നോക്കി കൊണ്ട് പറഞ്ഞു....!
"അവൾ ദൂരേക്ക് ഒന്നും പോയി കാണില്ല... നീ വാ ശ്രീ നമുക്ക് റോഡിൽ ഇറങ്ങി നോക്കാം...."
അവർ താഴേക്ക് ഇറങ്ങി പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ആണ് ശ്രീയുടെ കണ്ണുകൾ അവിടെ ഉള്ള ചുവരിൽ തൂക്കിയ മഹാദേവന്റെ രൂപം കണ്ടത്.... അവൻ അങ്ങോട്ട് നടന്നതും നന്ദനും സംശയത്തോടെ അവന്റെ പിന്നാലെ ചെന്നു....!
ശ്രീ മുന്നിൽ കണ്ട വാതിൽ ഒരു ചവിട്ടിന് തന്നെ തുറന്നതും ഒരു നിമിഷം അവൻ തറഞ്ഞു നിന്ന് പോയി.... ദേവൂട്ടിക്ക് ചുറ്റിലും അവളെ കാമത്തോടെ നോക്കി നടക്കുന്ന നാല് പേരെ കണ്ടതും നന്ദനും കാണുന്നത് വിശ്വസിക്കാൻ ആവാത്ത പോലെ നിന്നു....!
അതിൽ ഒരുത്തൻ അവളുടെ വാ കയ് വെച്ച് അടിച്ചിട്ടുണ്ട്....!
"സൂപ്പർ...."
അതും പറഞ്ഞു വേറൊരുത്തൻ തറയിൽ ഇരുന്നു അവളുടെ വയറിലേക്ക് കയ് ചലിപ്പിക്കാൻ തുടങ്ങിയതും ശ്രീ അവനെ ഒരു ചവിട്ടിന് താഴെയിട്ടു....ശ്രീയെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി....അവളെയും പിടിച്ചു നിക്കുന്നവനെ ശ്രീ ചവിട്ടി താഴെയിട്ട് ദേവൂട്ടിയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു....!
"🥺ശ്രീയേട്ടാ...."
അവൾ കണ്ണീരോടെ അവനെ കെട്ടിപ്പിടിച്ചു നിന്നു....!
"നീ എങ്ങനെ ഇവരുടെ കയ്യിൽ വന്നു പെട്ടു...."
"ഞാൻ അവിടെ പുറത്ത് പ്രാർത്ഥിച്ചു നിൽക്കായിരുന്നു.... അപ്പൊ ഇവന്മാർ എന്റെ വാ അടച്ചു എന്നെ...."
അവൾ കണ്ണീരോടെ അവന്റെ നെഞ്ചിൽ ചേർന്ന് കൊണ്ട് തന്നെ പറഞ്ഞു....!
അപ്പോഴേക്കും അവന്മാർ എല്ലാം എണീറ്റ് ശ്രീയെ തല്ലാൻ എന്ന പോലെ റെഡി ആയി നിന്നു.... അവന് തല്ല് വീഴുന്നതിനു മുന്നേ നന്ദൻ അവന്റെ നേരെ വന്നവനെ തല്ലാൻ തുടങ്ങി.... അവളുടെ കുഞ്ഞേട്ടനെ കണ്ടതും ദേവൂട്ടി അവനെയും നോക്കി പുഞ്ചിരിച്ചു....ദാസും അങ്ങോട്ട് വന്നു അവന്മാരെ തല്ലി പരുവം ആക്കി.... അവന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ അടുത്ത കാലത്ത് ഒന്നും എണീക്കില്ലെന്ന് കൂടെ ഉള്ള രണ്ടിനും അറിയാം....ശ്രീയും ദേവൂട്ടിയെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ അവന്മാരെ തല്ലിയിട്ടു....!
"ഇത് ഇവിടെ അടുത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളാ....അല്ലാതെ ഞങ്ങൾക്ക് ഇവന്മാരെ പറ്റി കൂടുതൽ ഒന്നും അറിയില്ല...."
റിസപ്ഷനിൽ നിന്ന് അവർ അത്രയും പറഞ്ഞു അവന്മാരെ നോക്കിയതും എല്ലാം എണീറ്റ് നിക്കാൻ പോലും വയ്യാത്ത പാകം ആയിട്ടുണ്ട്....!
ദേവൂട്ടി അപ്പോഴും പേടിയോടെ ശ്രീയുടെ നെഞ്ചിൽ തന്നെയാണ്....!
"പേടിക്കേണ്ട... നിനക്ക് ഒന്നും സംഭവിക്കാൻ നീ പ്രാർത്ഥിക്കാരുള്ള ദൈവം സമ്മതിക്കോ.... പിന്നെ നിന്റെ ശ്രീയേട്ടൻ സമ്മതിക്കോ...."
അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞതും എല്ലാരും അവരെ നോക്കി പുഞ്ചിരിച്ചു....!
"സോറി ദേവൂട്ടി ഞങ്ങൾ കാരണം അല്ലെ നിനക്ക്...."
ശ്രീകുട്ടി കരച്ചിലോടെ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു...!
"അല്ല ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടാ...."
ദേവൂട്ടി അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു....!
"തമ്മിൽ വഴക്ക് കൂടാൻ ശ്രമിക്കുന്ന സമയം ഇവളെ നോക്കിയിരുന്നെങ്കിൽ പാവത്തിന് ഇങ്ങനെ ഒരു ഗതി വരുമായിരുന്നോ...."
രണ്ട് അച്ഛന്മാരെയും നോക്കി അവൻ അത്രയും പറഞ്ഞു അവളെയും കൊണ്ട് മുറിയിലേക്ക് നടന്നു....!
"നമുക്ക് വീട്ടിൽ പോവാം ശ്രീയേട്ടാ എനിക്ക് പേടിയാ...."
"ഇങ്ങോട്ട് വന്നത് നിന്റെ ഇഷ്ടഭഗവാനെ കാണാൻ അല്ലെ....നമുക്ക് കണ്ടിട്ട് തന്നെ പോവാം.... നീ ചെന്ന് ഫ്രഷ് ആയി വാ....ഞാൻ ഇവിടെ തന്നെ ഉണ്ടാവും...."
അവൾ അനുസരണയോടെ തലയാട്ടി ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി വന്നു....!
അവിടെ നിന്ന് ഇറങ്ങുമ്പോഴും ദേവൂട്ടി ശ്രീയുടെ കയ്യിൽ തന്നെയാണ്.... അവൾ അത്രമാത്രം ഭയന്നിട്ടുണ്ടെന്ന് എല്ലാവരും ഒരു പോലെ മനസ്സിൽ ആക്കി.... ദാസിനും സ്വയം വെറുപ്പ് തോന്നി.... അത് വരെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും അവളെ ശ്രദ്ധിക്കാൻ പറ്റാത്ത വിഷമം ആയിരുന്നു....!
"വാ ദേവൂട്ടി...."
ക്ഷേത്രത്തിന് മുന്നിൽ നിർത്തി അവളുടെ കയ്യിൽ പിടിച്ചവൻ പറഞ്ഞതും അവൾ അവനെ നോക്കി തന്നെ ഇറങ്ങി.....!
അവൻ പുഞ്ചിരിയോടെ അവളുടെ കയ്യിൽ കയ്യും ചേർത്തു പിടിച്ചു നടന്നു.... ആ വലിയ ക്ഷേത്രം ആദ്യമായി കാണുന്നത് കൊണ്ട് തന്നെ അവൾ അവിടെ ഒക്കെ അത്ഭുതത്തോടെ നോക്കി.... അവളുടെ കണ്ണുകളിലെ തിളക്കം അവനും കാണാം....!
അപ്പോഴും അവൻ അവളുടെ കൈ വിട്ടില്ല.... ഭഗവാന് മുന്നിൽ എല്ലാവരും ഒരു പോലെ പ്രാർത്ഥനയോടെ തൊഴുതു
നിന്നു....അവൻ അവൾക്കരികിൽ തന്നെ ഉണ്ടായിരുന്നു.... തിരിച്ചുള്ള യാത്രയിൽ ദാസ് കാർ എടുത്തപ്പോഴും അവൾ അവന്റെ നെഞ്ചോരം ചേർന്ന് പിൻസീറ്റിൽ തന്നെ ഇരുന്നു....!
"ശ്രീയേട്ടാ എന്നെ ഒന്ന് ഉമ്മ വെക്കോ...."
കാറിൽ നിന്നാണ് അവൾ അത് ചോദിച്ചത്.... അത് കേട്ട് ദാസും ശ്രീയുടെ അച്ഛനും അമ്മയും ഒരു പോലെ വായും പൊളിച്ചു നിന്നു....!
"🙄ഇപ്പോഴോ...."
"അയാൾ എന്നെ ചുമ്പിക്കാൻ വന്നപ്പോൾ ഉള്ള ബാഡ് സ്മെൽ പോവാത്ത പോലെ ശ്രീയേട്ടാ...."
അവൾ ദയനീയമായി പറഞ്ഞതും ശ്രീ എല്ലാരേയും ഒന്ന് നോക്കി.... അവരൊക്കെ ഏതൊക്കെയോ ഭാഗത്ത് നോക്കാൻ തുടങ്ങിയതും അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... അവൾക്ക് അത് ഒരു ആശ്വാസം ആയിരുന്നു....!
"ഇനി ഇവിടെയും കൂടി...."
ശ്രീ വീണ്ടും വായും പൊളിച്ചു എല്ലാരേയും നോക്കി.... അവർ ഞങ്ങൾ ഒന്നും അറിയില്ലേ എന്ന പോലെ എങ്ങോട്ടൊക്കെയോ നോക്കി തന്നെയാ ഇരിപ്പ്.... അവൻ അവളുടെ വയറിലേക്ക് മുഖം അമർത്തി അവളുടെ നാവെലിനു ചുറ്റിലും ചുണ്ടുകൾ ഓടിച്ചു....!
"എനിക്ക് അത് ഓർക്കുമ്പോ തന്നെ കരച്ചിൽ വരുവാ ശ്രീയേട്ടാ...."
"ഒന്നും ഇല്ലന്നെ.... ഞാൻ പറഞ്ഞില്ലേ എന്റെ ദേവൂട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന്...."
അവന്റെ ആശ്വാസവാക്കിൽ അവൾ കണ്ണീരോടെ തന്നെ അവന്റെ നെഞ്ജിലേക്ക് മുഖം അമർത്തി....!
"ഭക്ഷണം കഴിക്കണ്ടേ ദേവൂട്ടി...."
അവൾ അവന്റെ നെഞ്ചിൽ ഉറക്കം ആണെന്ന് കണ്ടതും ശ്രീ അവളെ ചെറുതായി തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു....!
"എനിക്ക് വേണ്ട ശ്രീയേട്ടാ... ശ്രീയേട്ടനും പോവണ്ട എനിക്ക് പേടിയാ...."
"ഞാൻ ഇല്ലേ കൂടെ.... വാ...."
അവളെയും ചേർത്തു പിടിച്ചു കൊണ്ട് അവൻ അങ്ങോട്ട് നടന്നു.... തൊട്ടരികിൽ ആയി ഇരുത്തിയതും അവൾ ചുറ്റിലും പേടിയോടെ കണ്ണോടിച്ചു.... അത് കണ്ട ശ്രീ ഫുഡ് എടുത്തു അവളെ കഴിപ്പിക്കാൻ തുടങ്ങി.... ദാസും നന്ദനും അത് കണ്ട് ഒരു പോലെ കണ്ണും മിഴിച്ചിരുന്നു....😟
💕________💕
"ദേവൂട്ടി വല്ലാതെ പേടിച്ചിട്ടുണ്ട് അല്ലെ നന്ദേട്ടാ...."
"മ്മ്.... ശ്രീ അവളെ കെയർ ചെയ്യുന്നത് കാണുമ്പോ ശരിക്കും അസൂയ തോന്നുവാ...."
"അത് എനിക്കല്ലേ തോന്നണ്ടേ....അസൂയ തോന്നുവാ പോലും....നന്ദേട്ടൻ കാരണവാ ഇങ്ങനെ ഒക്കെ സംഭവിച്ചത് അത് മറക്കണ്ട...."
"അപ്പൊ നിന്റെ ഏട്ടനോ...."
"ഏട്ടൻ ദേവൂട്ടിയെയും കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് പോലെ തിരിച്ചു വന്നതും ആണല്ലോ...."
"ഞാൻ എന്താ നിന്നെ കൊണ്ട് വന്നില്ലേ...."
"ഓ പിന്നെ ഏട്ടൻ വന്നില്ലേ കാണായിരുന്നു...."
ശ്രീക്കുട്ടി അതും പറഞ്ഞു അവനെ പുച്ഛിച്ചു ബെഡിൽ കയറി കിടന്നു.... നന്ദൻ ഫ്രഷ് ആയി വരുമ്പോഴേക്കും പെണ്ണ് നല്ല ഉറക്കം....!യാത്രാ ക്ഷീണം തീർത്തോട്ടെ എന്ന് കരുതി അവൻ ഉണർത്താനും പോയില്ല.... അവന്റെ ചിന്ത ദേവൂട്ടിയെ കുറിച്ചായിരുന്നു....ആ മുറിയിൽ ശ്രീക്ക് കയറാൻ തോന്നിയില്ലെങ്കിൽ എന്താവുമായിരുന്നെന്ന് അവന് ചിന്തിക്കാൻ പോലും ആയില്ല....!
ശ്രീയുടെ നെഞ്ചിൽ തല വെച്ചാണ് ദേവൂട്ടി ഉറങ്ങിയത്.... കാലത്ത് എണീറ്റ് അവൾ പതിവ് പോലെ ക്ഷേത്രത്തിൽ പോയി തിരിച്ചു വന്നു....!അവൾ പഴയ പോലെ ആയത് കണ്ട് മാമനും മാമിയും ആശ്വസിച്ചു....!
"ശ്രീയേട്ടാ...."
അവൾ അവനുള്ള ചായയും ആയി വന്നു വിളിച്ചതും അവൻ കണ്ണ് തുറന്നു....!
"ക്ഷേത്രത്തിൽ പോയോ ദേവൂട്ടി...."
"മ്മ്...."
"ഇന്നലെ എന്തൊരു പേടിയായിരുന്നു...."
"ഇവിടെ എത്തിയപ്പോൾ തന്നെ പേടിയൊക്കെ പോയി ശ്രീയേട്ടാ....ഇനി ഞാൻ എങ്ങും ഇല്ല.... എനിക്ക് ഇവിടെ ശ്രീയേട്ടന്റെ നെഞ്ചിൽ ഇങ്ങനെ കിടക്കാനാ ഇഷ്ടം...."
"ആണോ...."
അവൻ കള്ളചിരിയോടെ അതും ചോദിച്ചു അവളെ പിടിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു.... അവളെ ചുംബിച്ചുണർത്താൻ തുടങ്ങിയതും അവളും അത് ആഗ്രഹിച്ച പോലെ അവനെ ഇരുകയ്കളും നീട്ടി സ്വീകരിച്ചു....!❤️
അവന്റെ പല്ലുകൾ അവളുടെ മറുകിൽ അമർന്നു.... അവൾ വികാരപരവശയായി അവന്റെ തലമുടിയിൽ കയ്കൾ കോർത്തു....!
"ശ്രീയേട്ടാ...."
അവളുടെ വിളിയിൽ അവനും തന്റെ പ്രണയം നിയന്ത്രിക്കാൻ ആവാത്ത പോലെ.... അത്യധികം പ്രണയത്തോടെ അവൻ അവളിലേക്ക് അമരുമ്പോൾ അവളും അവനെ ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു.... ഒടുവിൽ അവൻ കിതപ്പോടെ മാറിലേക്ക് മുഖം അമർത്തി കിടന്നതും അവൾ അവനെ ചേർത്തു പിടിച്ചു....!❤️
"ശ്രീയേട്ടാ...."
ഇരുവരുടെയും കിതപ്പ് ഒന്ന് അടങ്ങിയതും അവൾ അവനെ പ്രണയത്തോടെ തന്നെ വിളിച്ചു....!
"എന്താ ദേവൂട്ടി...."
"കുഞ്ഞേട്ടന് ആദ്യം ഒരു കുഞ് ഉണ്ടായിക്കോട്ടെ അല്ലെ...."
അതിന് വേണ്ടിയാണോ ഞാൻ ഈ കഷ്ടപ്പെടുന്നത് എന്ന പോലെ ശ്രീ അവളെ ദയനീയമായി ഒന്ന് നോക്കി....!
"അതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം...."
"അത് പിന്നെ ശ്രീയേട്ടൻ സമ്മതിച്ചാൽ എനിക്ക് ശ്രീയേട്ടൻ തോറ്റാലും സങ്കടം ഇല്ല.... അത് കൊണ്ട് ചോദിച്ചതാ...."
"അതൊക്കെ ദൈവത്തിന്റെ കയ്യിൽ അല്ലെ എന്റെ ദേവൂട്ടി...."
അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു....
💕_______💕
ദേവൂട്ടിയും ശ്രീകുട്ടിയും പഴയ പോലെ ചിരിയും കളിയും ഒക്കെ ആയി കോളേജ് കഴിഞ്ഞു വരുമ്പോൾ ആണ് ആണ് നന്ദൻ അവർക്ക് മുന്നിൽ ആയി കാർ നിർത്തിയത്....!
"അയ്യോ വല്യേട്ടാ എന്ത് പറ്റി...."
നെറ്റിയിലും കയ്യിലും ബാൻഡ്എയ്ഡ് ചെയ്തിരിക്കുന്ന ദാസിനെ കണ്ടതും ദേവൂട്ടി വിഷമത്തോടെ ചോദിച്ചു....!
"ഒരു ചെറിയ ആക്‌സിഡന്റ് അത്രയേ ഉള്ളു...."
"ചെറുതോ.... വല്യേട്ടനെന്താ ശ്രദ്ധിച്ചു പൊയ്ക്കൂടേ...."
"ഇത് ഏട്ടന്റെ ശ്രദ്ധയില്ലായ്‌മ കൊണ്ടല്ല...."
"എനിക്കറിയില്ലേ വല്യേട്ടനെ വണ്ടിയിൽ കയറിയാൽ പിന്നെ റോഡ് ആണെന്ന ബോധം ഉണ്ടോ...."
ദേവൂട്ടി ദാസിനരികിൽ കേറി ഇരുന്നു വിഷമത്തോടെ തന്നെ നോക്കി ഇരുന്നു.... ശ്രീകുട്ടിയും അവൾക്കരികിൽ ആയി ഇരുന്നതും നന്ദൻ കാർ എടുത്തു....!
വീട്ടിൽ എത്തിയതും എല്ലാരും ദാസിന്റെ അവസ്ഥ കണ്ട് ഭയന്നു....!
"ഒന്നുല്ല അമ്മേ അച്ഛാ....ഇതിനാണോ നിങ്ങൾ ഇങ്ങനെ കരയുന്നത്...."
"ദേ ചേട്ടത്തി കരഞ്ഞു സീൻ ആക്കാതെ വല്യേട്ടന് കുടിക്കാൻ എന്തെങ്കിലും എടുക്ക്...."
ദേവൂട്ടി ദാസിനെ പിടിച്ചു അകത്തേക്ക് ഇരുത്തി കൊണ്ട് പറഞ്ഞു....!
ശ്രീ ആണെങ്കിൽ ദേവൂട്ടി വരേണ്ട ടൈം ആയിട്ടും കാണാതെ അല്പം ഭയത്തോടെ തന്നെ അവളെ കോൾ ചെയ്തു.... ദേവൂട്ടിയും ശ്രീയേട്ടനെ വിളിക്കാൻ എന്ന പോലെ ഫോൺ കയ്യിൽ എടുക്കുമ്പോൾ ആണ് ശ്രീയേട്ടന്റെ വിളി കണ്ടത്....!
"ഹലോ ശ്രീയേട്ടാ...."😘
അവളുടെ ആ വിളിയിൽ ശ്രീ ചോദിക്കാൻ വന്ന കാര്യം പോലും മറന്നെന്ന പോലെ നിന്നു....!
"ഞാൻ വീട്ടിലാ ശ്രീയേട്ടാ.... വല്യേട്ടന് എന്തോ ആക്‌സിഡന്റ് പറ്റി വയ്യ....വഴിയിൽ വെച്ച് കണ്ടപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു.... ഞാൻ ശ്രീയേട്ടനോട് പറയാൻ വിളിക്കാൻ തുടങ്ങുവായിരുന്നു.... അപ്പോഴാ ശ്രീയേട്ടൻ വിളിച്ചത്...."
ദേവൂട്ടി പറയുന്നത് കേട്ടതും ശ്രീ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു.... വൈകീട്ട് മൂവിക്ക് പോവാൻ ഒക്കെ പ്ലാൻ ഇട്ടതാ.... അതിന് വേണ്ടിയാ നേരത്തെ വന്നതും....!
"നിന്നെ കൊണ്ട് വരാൻ ഞാൻ വരട്ടെ...."
"വേണ്ട ശ്രീയേട്ടാ....കുഞ് ഉള്ളോണ്ട് ചേട്ടത്തിക്ക് വല്യേട്ടന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ പറ്റുന്നില്ല.... ഞാൻ ഇവിടെ നിന്നോളാം...."
അത് കേട്ടതും അവന് കുശുമ്പും ദേഷ്യവും ഒരു പോലെ വന്നു....!
"ദേവൂട്ടി.... അത് പിന്നെ.... നീ ഇല്ലാതെ എനിക്ക്...."
"വല്യേട്ടന് വയ്യാത്തത് കൊണ്ടല്ലേ ശ്രീയേട്ടാ.... പാവം വല്യേട്ടൻ.... ഒത്തിരി വേദന ഉണ്ട്....എന്റെ നല്ല ശ്രീയേട്ടൻ അല്ലെ കുറച്ച് ദിവസത്തേക്ക് വല്യേട്ടന്റെ അടുത്ത് തന്നെ ഒരാൾ വേണം...."
"അവിടെ വേറെയും ആൾക്കാർ ഇല്ലേ ദേവൂട്ടി...."
"അച്ഛനും അമ്മയ്ക്കും പറ്റുവോ.... പിന്നെ കുഞ്ഞേട്ടന് ആണെങ്കിൽ ഓഫിസിൽ പോണ്ടേ...."
എന്നാലും ഇവൾ ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല.... ആ നന്ദൻ എങ്ങാനും കേറി ആദ്യം പണി പറ്റിച്ചാൽ പിന്നെ അച്ഛന്റെ വായിൽ ഇരിക്കുന്നത് കൂടി ഞാൻ കേൾക്കേണ്ടി വരും.... ശ്രീ എന്തൊക്കെയോ വലിയ ചിന്തയോടെ നിന്നു....!
ദാസിനെ കാണാൻ എന്ന പോലെ അവൻ വന്നതും പെണ്ണ് വല്യേട്ടനെയും കെട്ടിപ്പിടിച്ചു ഇരിപ്പ് ആണെന്ന് കണ്ടതും ശ്രീ നിരാശയോടെ നിന്നു....
"ഞാൻ പോട്ടെ ദേവൂട്ടി...."
"ശ്രീയേട്ടൻ പോവേണ്ട...എന്റെ മുറിയിൽ കിടന്നോ...."
"നീ ഉണ്ടാവോ...."😍
"എനിക്ക് വല്യേട്ടനെ നോക്കണ്ടെ...."
ഉറങ്ങുമ്പോഴും അടുത്തിരുന്നു പരിപാലിക്കാൻ അങ്ങേര് കൊച്ച്കുട്ടിയല്ലേ....ദാസ് ആണെങ്കിൽ കിട്ടിയ ചാൻസ് വേദന അഭിനയിച്ചു അവളുടെ സഹതാപം പിടിച്ചു പറ്റി....!
ശ്രീ നിരാശയോടെ തന്നെ ഇറങ്ങി.... പിന്നാലെ നടന്ന് എന്നെ കൊണ്ട് കെട്ടിച്ച പെണ്ണാ.... ഇപ്പൊ ഒരു മൈൻഡും ഇല്ലാതെ നടക്കുന്നത്....!നന്ദൻ ഒരു ചിരിയോടെ അവനരികിൽ വന്നു....!
"അളിയോ.... എങ്കിൽ പിന്നെ അളിയൻ ചെല്ല്...."
"നിന്നോടൊക്കെ ദൈവം ചോദിക്കും തെണ്ടി...."
"അത് ശരി.... അവൾക്കും കാണില്ലേ രണ്ട് ദിവസം അവളുടെ വീട്ടിൽ വന്നു നിൽക്കണം എന്ന ആഗ്രഹം...."
"നീയൊക്കെ മനഃപൂർവം വരുത്തി തീർത്തതാണോ എന്ന ഡൌട്ട് എനിക്കുണ്ട്...."
"പോടാ അവൾ വല്യേട്ടനെയും നോക്കി നിന്നെ വിട്ടു ഇവിടെ വന്നു നിൽക്കും എന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.... പിന്നല്ലേ...."
"അവളെ കൊണ്ട് പഴയ പോലെ ഐ ലവ് യൂ ശ്രീയേട്ടാ എന്ന് പറഞ്ഞു പിന്നാലെ നടത്താൻ എനിക്ക് അറിയാഞ്ഞിട്ടല്ല...."
അതിന് നന്ദൻ നന്നായി ഇളിച്ചു കൊടുത്തു....!
"നിങ്ങളുടെ പിണക്കവും ഇണക്കവും ഒക്കെ തീരുമ്പോഴേക്കും ഞാൻ എന്റെ ലക്ഷ്യസ്ഥാനത് എത്തിയിരിക്കും...."
"നിന്റെ ലക്ഷ്യം ഒക്കെ എനിക്കറിയാം...."
"അറിയാലോ അല്ലെ....എന്റെ പെണ്ണ് ഇവിടെ തന്നെ ഉള്ള സ്ഥിതിക്ക് ഞാൻ പോയി കാര്യത്തിലേക്ക് കടക്കട്ടെ..."
😟ശ്രീ വായും പൊളിച്ചു നന്ദൻ അകത്തേക്ക് പോവുന്നതും നോക്കി നിന്നു.... എന്നാലും എന്റെ ദേവൂട്ടി എന്നോട് ഈ ചതി വേണ്ടായിരുന്നു....!അവൻ ബൈക്ക് എടുത്തു നിരാശയോടെ തന്നെ പോയി....!
💕________💕
"മോൾ പോയി മുറിയിൽ കിടന്നോ....ചേട്ടന് എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ ഇവിടെ ഇല്ലേ...."
അതിന് ദേവൂട്ടി ദാസിനെ ഒന്ന് നോക്കി....!
"അതെ മോളെ ഉറക്കം ഒളിച്ചിരുന്ന് എന്നെ നോക്കാൻ മാത്രം അസുഖം ഒന്നും എനിക്കില്ല...."
"എന്തുണ്ടെലും എന്നെ വിളിക്കണം.... എന്നാ ഞാൻ പോട്ടെ വല്യേട്ടാ...."
അവൾ അവന്റെ കവിളിൽ ഉമ്മ വെച്ച് പോവുന്നത് കണ്ടതും അനു ഒന്ന് ചിരിച്ചു....!
"ഈ പെണ്ണിന്റെ ഒരു കാര്യം...."
"അവൾ കുഞ് നാളിലെ അങ്ങനെയാ... ഞങ്ങൾക്ക് ഒരു പനി പിടിച്ചാൽ അടുത്തിരുന്നു പരിപാലിച്ചോളും..... പിറ്റേന്ന് അവൾ പനി പിടിച്ചു കിടന്നാലും പ്രശ്നം ഇല്ല...."
"അവൾക്ക് ഇപ്പൊ ശ്രീയേട്ടൻ എന്ന് വെച്ചാൽ ജീവനാ.... രാത്രി എണീറ്റിരുന്നു എനിക്ക് ശ്രീയേട്ടനെ കാണണം എന്ന് പറഞ്ഞില്ലേ കൊള്ളാം...."
"ഏയ് അവൾ അങ്ങനെ ഒന്നും ചെയ്യില്ല... ഞങ്ങളെ കഴിഞ്ഞെ അവൾക്ക് മറ്റാരും ഉള്ളു...."
ദാസ് പറഞ്ഞതും അനു കാണാം എന്ന പോലെ അവനെ നോക്കി ചിരിച്ചു....!
ദേവൂട്ടി മുറിയിലേക്ക് ചെല്ലുമ്പോൾ ആണ് ശ്രീക്കുട്ടി അടുത്തേക്ക് വന്നത്....!
"ദേവൂട്ടി നീ വല്യേട്ടന്റെ മുറിയിൽ അല്ലെ കിടക്കുന്നെ....."
"വല്യേട്ടൻ പറഞ്ഞു എന്റെ മുറിയിൽ പോയി കിടന്നോളാൻ...."
"എങ്കിൽ ഞാനും ഉണ്ട് നിന്റെ കൂടെ.... എത്ര നാളത്തെ ആഗ്രഹം ആണെന്ന് അറിയോ...."
"കുഞ്ഞേട്ടൻ സമ്മതിക്കോ...."
"നിന്റെ കുഞ്ഞേട്ടന്റെ സമ്മതം കാത്ത് നിന്നാൽ ഒന്നും നടക്കില്ല.... എന്നെ കാണാതാവുമ്പോൾ അവിടെ കിടന്ന് ഉറങ്ങിക്കോളും...."
എന്നും പറഞ്ഞു പെണ്ണ് ദേവൂട്ടിയോടൊപ്പം മുറിയിൽ ചെന്നു അവളെയും കെട്ടിപ്പിടിച്ചു കിടന്നു....!
നന്ദൻ ആണെങ്കിൽ പല കണക്കുകൂട്ടലുകളുമായി ശ്രീക്കുട്ടിയെയയും കാത്ത് നിന്നു.... അവളെ കാണാതെ അവൻ പുറത്തേക്ക് ഇറങ്ങി താഴേക്ക് നോക്കി... അവിടെ എല്ലാരും ലേറ്റ് അണച്ചു കിടന്നെന്ന് കണ്ടതും നന്ദൻ പിന്നെ ദേവൂട്ടിയുടെ മുറിയിലേക്ക് നടന്നു.... 🙄രണ്ടും കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ട് അവൻ വായും പൊളിച്ചു നിന്നു.... എന്റെ പ്രതീക്ഷകൾ....!
"ശ്രീക്കുട്ടി....."
അവൻ ദേവൂട്ടി ഉണരരുത് എന്ന ഉദ്ദേശത്തോടെ ശ്രീക്കുട്ടിയുടെ അടുത്തിരുന്ന് പതിയെ വിളിച്ചു....!
"എന്താ കുഞ്ഞേട്ടാ.... ഉറങ്ങാനും സമ്മതിക്കില്ലേ...."
ദേവൂട്ടിയാണ് പ്രതികരിച്ചത് എന്ന് കണ്ടതും അവൻ പിന്നെ ഭൂമി കുലുങ്ങിയാലും ഉണരാത്ത കെട്ടിയോളെ ദയനീയമായി നോക്കി....!
"ഒന്നുല്ല ഉറങ്ങിക്കോ.... കുഞ്ഞേട്ടൻ മക്കൾ ഉറങ്ങിയോ എന്ന് നോക്കാൻ വന്നതല്ലേ....."
എന്നും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി....!
എടാ ശ്രീ നിന്റെ പ്രാക്ക് നല്ലോണം ഏറ്റു....!😟പെങ്ങൾ നിൽക്കുമ്പോൾ ഇങ്ങനെ ഒരു പണി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....!
ശ്രീയോട് പറഞ്ഞാൽ പിന്നെ അവന് കളിയാക്കാൻ ഇന്നത്തേക്ക് അത് മതി എന്ന് മനസ്സിൽ ആയ നന്ദൻ നിരാശയോടെ മുറിയിൽ ചെന്നു കിടന്നു....!
ഒരു ഉറക്കം കഴിഞ്ഞു ഉണർന്ന ദേവൂട്ടി കണ്ണ് തുറന്നതും തന്റെ മേലെ കയ്യും കാലും എടുത്തിട്ട് ഇറങ്ങുന്ന ശ്രീക്കുട്ടിയെ ഒന്ന് നോക്കി....അവളുടെ കയ്യും കാലും എടുത്തു മാറ്റി പെണ്ണ് എണീറ്റിരുന്നു.... 🥺ശ്രീയേട്ടൻ ഇപ്പൊ ഉറങ്ങികാണുവോ എന്തോ.... അവൾക്ക് പിന്നെ അവനെ ഓർത് ഉറങ്ങാൻ ആയില്ല....!
"കുഞ്ഞേട്ടാ..... കുഞ്ഞേട്ടാ.... എണീക്ക്....."
നന്ദന്റെ മുറിയിൽ ചെന്ന് അവൾ അവനെ തട്ടി വിളിക്കാൻ തുടങ്ങി.... അവളുടെ നിർത്താതെ ഉള്ള വിളിയിൽ അവൻ എങ്ങനെ ഒക്കെയോ എണീറ്റിരുന്നു....!
"എന്താ മോളെ...."
"എനിക്ക് ശ്രീയേട്ടനെ കാണണം കുഞ്ഞേട്ടാ....."😒
"😦എന്താ....?!!"
നന്ദൻ ഉറക്കപിച്ചിൽ ഞെട്ടി കൊണ്ട് ചോദിച്ചു....!
"എനിക്ക് ഇപ്പൊ ശ്രീയേട്ടനെ കാണണം.... കുഞ്ഞേട്ടൻ എന്നെ ശ്രീയേട്ടന്റെ അടുത്ത് കൊണ്ട് വിടണം...."
"ഈ നേരത്തോ.... നിന്നെ ആരും നിർബന്ധിച്ചു ഇവിടെ നിർത്തിയത് അല്ലല്ലോ നീയായിട്ട് നിന്നതല്ലേ.... അവനാണെങ്കിൽ വന്നു വിളിക്കേം ചെയ്തത് അല്ലെ...."
"ഞാൻ ഏത് നേരത്ത് പറഞ്ഞാലും ശ്രീയേട്ടൻ അനുസരിക്കാറുണ്ടല്ലോ.... കുഞ്ഞേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല...."🥺
അവൾ കരച്ചിലിന്റെ വക്കത് എത്തിയതും നന്ദൻ എണീറ്റു....!
"ഇതും എന്റെ സ്നേഹവും ആയി നീ താരതമ്യം ചെയ്യല്ലേ എന്റെ ദേവൂട്ടി.... എന്തായാലും നീ വാ...."
പെണ്ണ് ചിരിയോടെ എണീറ്റ് അവന്റെ കൂടെ നടന്നു....!
"നിങ്ങൾ എവിടേക്കാടാ...."
ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നത് കണ്ട് അച്ഛനും അമ്മയും അനുവും എണീറ്റു വന്നിരുന്നു....!
"ഇവൾക്ക് ശ്രീയെ കാണണം എന്ന്...."
അവർക്കറിയാം അവൾ വാശി പിടിച്ചാൽ അത് നടക്കാതെ വിടില്ലെന്ന്.... അനു ആണെങ്കിൽ അത് കണ്ട് ചിരിയോടെ മുറിയിലേക്ക് വന്നു....!
"നന്ദൻ നല്ലത് പോലെ പെട്ടു...."
"എന്താ...."
"ദേവൂട്ടി ശ്രീയേട്ടനെ കാണണം എന്ന് പറഞ്ഞു ബഹളം തുടങ്ങി.... അവൻ അവളെയും കൊണ്ട് പോയിരിക്കാ... നിങ്ങൾ അല്ലെ പറഞ്ഞത് അവൾക്ക് നിങ്ങളെ കഴിഞ്ഞെ എന്തും ഉള്ളു എന്ന്.... ഇപ്പൊ കണ്ടില്ലേ ശ്രീയോടുള്ള അവളുടെ സ്നേഹം...."
"അവൾക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ...."
"അത് തന്നെയാ ഞാനും പറഞ്ഞത്...പെങ്ങൾ അവളുടെ കെട്ടിയോനെ സ്നേഹിക്കുന്നതിന് നിങ്ങൾ ഇങ്ങനെ കുശുമ്പും ആയി നടന്നിട്ട് എന്ത് കാര്യം.... ആ ശിവൻ എങ്ങാനും ആണ് അവളെ കെട്ടിയത് എങ്കിൽ ഇപ്പൊ നിങ്ങൾക്ക് ആർക്കും അവളെ കാണാൻ കൂടെ കിട്ടില്ലല്ലോ....അപ്പൊ പിന്നെ എന്ത് ചെയ്യും ആയിരുന്നു...."
"അതിന് അവൻ കെട്ടിയില്ലല്ലോ പിന്നെന്താ.... അല്ലേലും അവൻ ഞാൻ പറയുന്നത് അനുസരിച് അവളെയും കൊണ്ട് ഇവിടെ തന്നെ നിൽക്കും ആയിരുന്നു...."
"അപ്പൊ അതാണ് കാര്യം...."
"ആ അത് തന്നെ....അവളുടെ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗ്യത ഒന്നും ശ്രീദേവിനില്ല.... അച്ഛന്മാരുടെ പഴയ കണക്ക് തീർക്കുന്നത് അവൻ അവളിൽ ആവും....അത് എനിക്ക് ഉറപ്പാ...."
"അതെങ്ങനെ....?!!"
"അവനല്ലേ ആള്....ജയിക്കാൻ വേണ്ടി നന്ദനെക്കാൾ മുന്നേ അച്ഛൻ ആവാൻ ഉള്ള ഉദ്ദേശം ആണ് അവന്...."
"😨ദൈവമേ....നിങ്ങൾക്ക് ഒക്കെ ഇത് പാരമ്പര്യം ആയിട്ട് കിട്ടിയതാണോ....ഭാര്യക്ക് ഒരു കുഞ്ഞിനെ കൊടുക്കുന്നതും കണക്ക് തീർക്കാൻ ആണോ.... ഇതിന് സ്നേഹം എന്നല്ല കൊമ്പ്ലൈക്സ് എന്നാ പറയാ....പാവം ഒത്തിരി സ്നേഹിച്ചതാ ജീവിച്ചു പോയിക്കോട്ടെ.... ഇങ്ങനെയും ഉണ്ടാവോ മനുഷ്യർ...."
അനു ദാസിനെ നോക്കി ഏതാണ്ട് ഒക്കെ പറഞ്ഞു മോനരികിൽ ആയി കിടന്നതും അവൻ അതൊന്നും തന്നെ ബാധിക്കില്ല എന്ന പോലെ ഇരുന്നു....!
നന്ദൻ ശ്രീനിലയത്തിന്റെ ഗേറ്റിന് വെളിയിൽ ബൈക്ക് നിർത്തിയതും ശ്രീക്കുട്ടി ഗേറ്റ് തുറന്നു അകത്തേക്ക് കയറി....പിന്നാലെ നന്ദനും....!
"എങ്ങനെ അകത്തു കേറാനാ പ്ലാൻ...."
നന്ദൻ ചോദിച്ചതും അവൾ കോളിങ് ബെൽ അമർത്തി അവനെ നോക്കി ഇളിച്ചു....!
"😟എടീ ശ്രീലക്ഷ്മി ആരോ വന്നിട്ടുണ്ട്.... ഇനി അന്ന് ഇറങ്ങിപോയ പ്രേതം വല്ലതും ആവുമോ...."
"പിന്നെ പ്രേതം കോളിങ് ബെൽ അടിച്ചല്ലേ വരുന്നത്.... ഇത് ആരോ വന്നതാ മനുഷ്യാ...."
എന്നും പറഞ്ഞു ശ്രീയുടെ അമ്മ എണീറ്റ് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നതും അച്ഛനും പിന്നാലെ വന്നു....!
ഡോർ തുറന്നതും ദേവൂട്ടിയെ കണ്ട് മാമി ഒന്ന് ചിരിച്ചു....!
"എന്താ മാമാ സുഖം തന്നെയല്ലേ...."
നന്ദൻ മാമനെ നോക്കി ഒരു വളിച്ച ഇളിയോടെ ചോദിച്ചു.... അങ്ങേരുടെ മോന്ത കണ്ടാൽ അറിയാം പേടിച്ചു നിൽപ്പാണെന്ന്....!😟
"ഓ സുഖകുറവ് ഒന്നും ഇല്ല...."
മാമൻ സ്ഥിരംഡയലോഗ് പറഞ്ഞു അവിടെ തന്നെ നിന്നു....!
"മോൻ കേറുന്നില്ലേ...."
"ഇല്ല മാമി.... ഉറങ്ങുന്ന എന്നെ വിളിച്ചു എനിക്കിപ്പോ ശ്രീയേട്ടന്റെ അടുത്ത് പോവണം എന്ന് പറഞ്ഞു കുത്തിപൊക്കി കൊണ്ട് വന്നതാ.... ഞാൻ ചെല്ലട്ടെ.... പോട്ടെടി...."
"മ്മ്....ബൈ കുഞ്ഞേട്ടാ...."
അവൾ അവനെ നോക്കി കയ് വീശി കാണിച്ചു....!
ശ്രീ എല്ലാം കണ്ട് കൊണ്ട് സ്റ്റെയറിനു മുകളിൽ തന്നെ ഉണ്ടായിരുന്നു....
"എങ്കിൽ മോൾ ചെന്നു കിടന്നോ അവൻ വാതിൽ ചാരിയിട്ടേ ഉണ്ടാവൂ...."
"മ്മ്...."
അവൾ സ്റ്റെയർ കയറുന്നത് കണ്ടതും അവൻ മുറിയിൽ ചെന്നു ഉറങ്ങിയ പോലെ ബെഡിൽ കിടന്നു....!
ദേവൂട്ടി മുറിയിൽ എത്തി ഡോറും അടച്ചു അവനരികിൽ ചെന്നു കിടന്നു.... അവനെ കണ്ട് മതി വരാത്ത പോലെ ആ മുഖത്തേക്ക് തന്നെ നോക്കി ചെരിഞ്ഞു കിടന്നു.... പതിയെ അവളുടെ ചുണ്ടുകൾ അവന്റെ നെറ്റിയിലും ഇരു കവിളുകളിലും ചുംബിച്ചു....!
"മിസ്സ് യൂ ശ്രീയേട്ടാ.... എന്നാലും എന്നെ കാണാതെ ഇങ്ങനെ ഒക്കെ ഉറങ്ങാൻ പറ്റുന്നുണ്ടല്ലെ...."😟
അവൾ അവന്റെ മുഖത്തേക്ക് നോക്കി പരിഭവത്തോടെ പറഞ്ഞു.... അവന് ചിരി വരുന്നുണ്ടെങ്കിലും അവൻ അത് നിയന്ത്രിച്ചു അങ്ങനെ തന്നെ കിടന്നു....!
"ലവ് യൂ ശ്രീയേട്ടാ...."😘
അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു....!
"എന്തിനാ ഇപ്പൊ വന്നത്.... അവിടെ തന്നെ വല്യേട്ടനെയും കെട്ടിപ്പിടിച്ചു കിടക്കായിരുന്നില്ലേ...."
അവന്റെ ചോദ്യം കേട്ടതും അവൾ തല ഉയർത്തി അവനെ നോക്കി....!
"അപ്പൊ ഉറങ്ങിയില്ലെ....."
"നീ അരികിൽ ഇല്ലാതെ എനിക്ക് ഉറക്കം വരുമെന്ന് തോന്നുന്നുണ്ടോ ദേവൂട്ടി...."
അവന്റെ ചോദ്യത്തിൽ അവൾ അവന്റെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....!
"സോറി ശ്രീയേട്ടാ....."😒
"എനിക്ക് വേണ്ട സോറി.... കോളേജിൽ നിന്ന് വരുന്ന ടൈം ആയിട്ടും നിന്നെ കാണാതെ ഞാൻ എന്ത് മാത്രം വിഷമിച്ചു എന്ന് അറിയോ.... വല്യേട്ടനെ കണ്ടപ്പോൾ കൂടെ പോയെങ്കിലും അപ്പൊ തന്നെ എന്നോട് വിളിച്ചു പറയാമായിരുന്നില്ലേ.... നിന്നെ കൊണ്ട് വരാൻ വേണ്ടി മാത്രമാ ഞാൻ അങ്ങോട്ട് വന്നത് എന്നിട്ട് നീ എന്നെ മൈൻഡ് ചെയ്തോ.... അല്ലേലും ഇപ്പൊ നിനക്ക് എന്നോട് ആ പഴയ സ്നേഹം ഒന്നും ഇല്ല...."
അവൻ പരിഭവത്തോടെ അതും പറഞ്ഞു ബെഡ്റെസ്റ്റിൽ ചേർന്നിരുന്നു....!
"സോറി ശ്രീയേട്ടാ.... ശ്രീയേട്ടന് ഫീൽ ആയോ...."
"മ്മ്...നല്ലോണം....അല്ലെങ്കിലും ഞാൻ അന്ന് അങ്ങനെ ഒക്കെ കാണിച്ചത് കൊണ്ടല്ലേ നീ എന്നെ കൊണ്ട് കെട്ടിച്ചത് അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും....."
അവൻ പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ കയ്കൾ അവന്റെ ചുണ്ടിൽ തടസ്സം സൃഷ്ടിച്ചു.....!
"ഈ ലോകത്ത് എന്തിനേക്കാളും എനിക്കിഷ്ടം എന്റെ ശ്രീയേട്ടനെയാ.... ശ്രീയേട്ടനെ കാണാതെ എനിക്ക് ഉറങ്ങാൻ പറ്റില്ലെന്ന് മാത്രം അല്ല എനിക്കൊന്ന് ശ്വസിക്കാൻ പോലും പറ്റില്ല....ശ്രീയേട്ടൻ എന്ന് വെച്ചാൽ എനിക്ക് ഭ്രാന്താ...."😘
അവൾ അവന്റെ പിണക്കം മാറാൻ എന്ന പോലെ അവന്റെ കവിളിൽ ചുംബിച്ചു....!അവൻ മൈൻഡ് ഇല്ലെന്ന് കണ്ടതും അവൾ അവന്റെ മടിയിൽ കയറി ഇരുന്നു അവന്റെ കയ് എടുത്തു അവളിലെ അവൻ തേടികൊണ്ടിരിക്കുന്ന ആ മറുകിൽ വെച്ചു.... അവൻ പുഞ്ചിരിയോടെ അവളെ നോക്കിയെങ്കിലും അതെ ഇരിപ്പ് ആയിരുന്നു.... മാറിൽ നിന്ന് സാരി നീക്കി അവന്റെ മുഖം തന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചതും അവൻ കള്ള ചിരിയോടെ അവിടെ ചുംബിച്ചു.... കയ്കൾ മറുകിൽ അമർന്നു.... ചുണ്ടുകൾ ദേഹം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി....!അവളും അവനിലെ പ്രണയത്തെ അറിയാൻ ഉള്ള ആവേശം ആയിരുന്നു....!വിവസ്ത്രയാവാൻ അതികം സമയം വേണ്ടി വന്നില്ല....ഇരുവരും പരസ്പരം ചുംബിച്ചു കൊണ്ട് അവരുടെ പ്രണയ നിമിഷത്തിലേക്ക് വീണു....!
"ഐ ലവ് യൂ ദേവൂട്ടി...."😘
അവൻ അവളിലേക്ക് ഒഴുകി ചേർന്ന് കൊണ്ട് കാതിലായി പറഞ്ഞതും പ്രണയാലസ്യത്തിൽ അവൾ പുഞ്ചിരിച്ചു....!
"ഞാൻ നാളെ കാലത്ത് വീട്ടിൽ പോവും...."
പുതപ്പെടുത്ത് ദേഹത്തേക്ക് നീക്കി കൊണ്ട് ദേവൂട്ടി പറഞ്ഞതും ശ്രീ നിരാശയോടെ അവളെ നോക്കി....!
"വൈകീട്ട് തന്നെ വരാന്നെ...."
അവൾ ചിരിയോടെ അവന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും അവനും ഒന്ന് ചിരിച്ചു....!
💕_________💕
നന്ദൻ അകത്തു കയറിയതും നേരെ ചെന്നത് ശ്രീക്കുട്ടിയുടെ അരികിലേക്ക് ആണ്....!
എത്ര വിളിച്ചിട്ടും അവൾ അറിയുന്നില്ലെന്ന് കണ്ടതും അവൻ അവളുടെ കവിളിൽ ചുംബിച്ചു അവളെയും ചേർത്തു പിടിച്ചു കിടന്നു....!
"ദേവൂട്ടി നിന്റെ കുഞ്ഞേട്ടൻ ആള് ശരിയല്ലടി.... ഏട്ടനെ തോൽപിക്കാൻ വേണ്ടി എന്നെ അങ്ങ് സ്നേഹിച്ചു കൊല്ലുവാ.... പക്ഷെ എനിക്ക് ഉറപ്പാ ഏട്ടനെ ജയിക്കൂ...."
കയ്യും കാലും നന്ദന്റെ മേലെ കയറ്റി വെച്ച് അവൾ ഉറക്കപിച്ചിൽ പറയുന്നത് കേട്ട് നന്ദൻ ഒന്ന് ചിരിച്ചു....!
"നിന്റെ ഏട്ടൻ അല്ല ഞാൻ ആണ് ജയിക്കാൻ പോന്നേ...."
അവൻ വാശിയോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു.... 🙄ഈ ഉറക്ക് ആണെങ്കിൽ മിക്കവാറും കപ്പ് അവൻ തന്നെ കൊണ്ട് പോവും....!
"ദേവൂട്ടി എവിടെ....?!!"
കാലത്ത് ഉണർന്ന ശ്രീക്കുട്ടി ഞാൻ കെട്ടിപ്പിടിച്ചു കിടക്കുന്നത് കെട്ടിയോനെ ആണെന്ന് കണ്ട് അവനെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു....!
"അവൾ നിന്നെ പോലെയല്ല എനിക്ക് കെട്ടിയോനെ കാണാതെ ഉറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു മോങ്ങി അവന്റെ അടുത്തേക്ക് പോയി.... നീ ഇവിടെ പോത്ത് പോലെ കിടന്നുറങ്ങിക്കോ.... അവളുടെ കൂടെയല്ലേ നടപ്പ് നിനക്ക് അവളെ കണ്ട് പടിച്ചൂടെ...."
"ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... ഇയാളെ കപ്പ് മേടിക്കാൻ ഉള്ള ആവേശം കൊണ്ട് തന്നെ ഞാൻ തളർന്നിരിക്കുവാ.... ഇനി ഞാൻ കൂടെ സ്നേഹിച്ചാൽ ഒടുക്കം എനിക്കത് താങ്ങില്ല അത് കൊണ്ടാ...."
അവൾ അതും പറഞ്ഞു അവനെ ഒന്ന് തുറിച്ചു നോക്കി മുറിയിലേക്ക് പോയി.... പിന്നാലെ നന്ദനും....!
"നിന്റെ ഉള്ളിലിരിപ്പ് ഒക്കെ എനിക്ക് മനസ്സിൽ ആയി.... അതെന്തായാലും നടക്കില്ല.... നടക്കാൻ ഈ നന്ദൻ സമ്മതിക്കില്ല...."
"🙄എന്ത് ഉള്ളിലിരിപ്പ്...."
"നിന്റെ ഏട്ടൻ ജയിക്കും എന്നല്ലേ കാണാം...."
"ഏയ് ഞാൻ അങ്ങനെ ഒന്നും...."
അവൾ തല ചൊറിഞ്ഞു ആലോചനയോടെ പറഞ്ഞു....!
"എന്തായാലും ഞാൻ ജയിക്കാൻ തന്നെ തീരുമാനിച്ചു...."
എന്നും പറഞ്ഞു അവൻ കള്ള ചിരിയോടെ അവൾക്കരികിലേക്ക് നടന്നതും പെണ്ണ് പേടിച്ച പോലെ പിറകിലേക്ക് നടന്നു....!
"ശ്രീക്കുട്ടി...."
പുറത്ത് ദേവൂട്ടിയുടെ വിളി വന്നതും രണ്ടും ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി.... ശ്രീക്കുട്ടി കിട്ടിയ ഗ്യാപ്പിന് അവിടെ നിന്ന് മാറി ഒരു ഓട്ടത്തിന് ഡോർ തുറന്നു.... കുളിച്ചു തൊഴുതു നിൽക്കുന്ന അവളെ കണ്ട് നന്ദൻ ഒന്ന് പുഞ്ചിരിച്ചു....!
"ഞാൻ കുളിച്ചില്ലെടി...."
അവന്റെ നെറ്റിയിൽ ചന്ദനം തൊടാൻ പോയതും അവൻ പറഞ്ഞത് കേട്ട് അവൾ കയ് പിൻവലിച്ചു....!
"വല്യേട്ടന് വഴിപാട് കഴിച്ചപ്പോൾ ഏട്ടനും കൂടെ വഴിപാട് കഴിച്ചിട്ടുണ്ട്....കുളിച്ചു വന്നു തൊടണെ...."
"മ്മ്....!
അല്ല മോളെ നീ എന്താ ഈ കുഞ്ഞേട്ടന് വേണ്ടി പ്രാർത്ഥിച്ചത്...."
"കുഞ്ഞേട്ടന് ഒരു ആപത്തും വരരുത് എന്നും കുഞ്ഞേട്ടന്റെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കണം എന്നും...."
"അത് മതി..."😍
നന്ദൻ ഇളിച്ചു കൊണ്ട് ശ്രീക്കുട്ടിയെ നോക്കി കൊണ്ട് പറഞ്ഞു....!
🙄ഇത് പണി ആവോ.... ശ്രീക്കുട്ടി ആ ചിന്തയിൽ ആണ്....പെണ്ണ് ശ്രീക്കുട്ടിയെയും വലിച്ചു താഴേക്ക് പോയതും പ്രാർത്ഥന ഇവൾ നടത്തുന്നുണ്ടെങ്കിലും ആഗ്രഹത്തിന് രണ്ട് ദിവസം ആയി ഇവൾ തന്നെയാണല്ലോ തടസം എന്ന പോലെ നിന്നു....!
വൈകീട്ട് ദേവൂട്ടിയെ കൊണ്ട് പോവാൻ ശ്രീ വന്നതും അവൻ നന്ദനരികിൽ ചെന്നു....!
"എന്താ അളിയാ മുഖത്ത് ഒരു വാട്ടം....ഇന്നലെ എന്തൊക്കെ ആയിരുന്നു.... എന്റെ കാര്യം നടന്നു...നീ പിന്നെ ഉറങ്ങുന്ന എന്റെ പെങ്ങളെയും നോക്കി കിടന്ന് കാണും എന്ന് എനിക്കറിയാം...."
"നിന്റെ ഭാര്യ എന്ന് പറയുന്നത് എന്റെ പെങ്ങളാ..... അവളെ ഞങ്ങൾ നല്ല ശീലം പഠിപ്പിച്ചു കൊടുത്താ വളർത്തിയത്... അത് കൊണ്ട് നിനക്ക് കൊള്ളാം...."
"ആര് നീയോ.... പോത്ത് പോലെ കിടന്നുറങ്ങുന്ന നിന്നെ കണ്ട് പഠിച്ചാണെങ്കിൽ ഞാൻ പെട്ടേനെ... അവളോട് ഇഷ്ടം ആയിട്ടും അത് തുറന്നു പറയാതിരുന്നത് കൊണ്ട് മാത്രമാ അവൾ നല്ല ശീലങ്ങൾ ഒക്കെ തുടങ്ങിയത്....അത് കൊണ്ട് ഞാൻ രക്ഷപെട്ടു...."
"പോവാം ശ്രീയേട്ടാ...."
ദേവൂട്ടി വന്നതും ശ്രീ നന്ദനെ നോക്കി ഒന്ന് ഇളിച്ചു എണീറ്റ് ദേവൂട്ടിയെയും കൊണ്ട് നടന്നു....!
"ബൈ...."
അവൾ എല്ലാരേയും നോക്കി ബൈ പറഞ്ഞു ശ്രീയുടെ ബൈക്കിനു പിന്നിൽ കേറി ഇരുന്നു പോയി....!
അനു ആണെങ്കിൽ ദാസിനെ നോക്കി ഒന്ന് ചിരിച്ചു അകത്തേക്ക് നടന്നു.... ശ്രീക്കുട്ടിയെ നന്ദൻ കയ്യോടെ പിടിച്ചു മുറിയിൽ എത്തിയിരുന്നു.... അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കി....!
"കാലത്ത് എണീറ്റ് ക്ഷേത്രത്തിൽ പോയി കൂടപിറപ്പുകൾക്ക് വേണ്ടി പ്രാർത്ഥിച്ച അവൾ വന്നത്...."
"ശരിയാ പാവം എന്റെ കുട്ടി...."😟
"അവൾ എന്റെ മോളാ....ഞാൻ വളർത്തിയ ഗുണവാ അത്...."
"നിങ്ങളോ...?!!"
"പിന്നല്ലാതെ നിന്റെ ഗുണം ആണ് കിട്ടിയത് എങ്കിൽ ഇപ്പൊ കാണാമായിരുന്നു...."
"ദേ മനുഷ്യാ.... ഒരു കുഞ്ഞിനെ വളർത്താൻ അമ്മമാർ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കാൽഭാഗം നിങ്ങൾ അനുഭവിക്കുന്നില്ല.... എന്നിട്ട് പറയുന്നത് കേട്ടില്ലേ.... വളർത്തിയ ഗുണമാണ് പോലും...എന്റെ കുടുംബക്കാറുടെ പാരമ്പര്യവാ എന്റെ മോൾക്ക് കിട്ടിയിരിക്കുന്നത്...."
"എന്നിട്ട് നിന്റെ ആങ്ങളയുടെ മോൾക്ക് അതൊന്നും കിട്ടിയില്ലല്ലോ...."
"അത് നിങ്ങളുടെ പെങ്ങളുടെ മകൾ ആയത് കൊണ്ട് മാത്രമാ...."
രണ്ടിന്റെയും വഴക്ക് കേട്ടാണ് ദാസും അനുവും പുറത്തേക്ക് ഇറങ്ങിയത്....!
"എന്റെ അമ്മേ അച്ഛാ.... പേരക്കുട്ടികൾ ആയി.... ഇനിയെങ്കിലും ഈ തല്ലും വഴക്കും ഒന്ന് നിർത്തിക്കൂടെ...."
രണ്ടിനെയും പിടിച്ചു മാറ്റി കൊണ്ട് ദാസ് പറഞ്ഞു.....!
"അതെങ്ങനാ അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ലല്ലോ മോനെ...."
എന്നും പറഞ്ഞു അമ്മ മുറിയിലേക്ക് നടന്നതും അച്ഛൻ എന്തോ പോയ ആരെയോ പോലെയോ ദാസിനെ നോക്കി....!
"അനുനെ പോലെ അല്ല ശ്രീക്കുട്ടി.... ആ കുട്ടി എങ്ങാനും കേട്ടാൽ നിങ്ങൾക്കാ അതിന്റെ നാണക്കേട്...."
എന്നും പറഞ്ഞു ദാസും പോയതും അച്ഛൻ അമ്മ പോയ വഴിയേ പോയി....!
💕________💕
രാത്രി ഏറെ വൈകിയാണ് ശ്രീ വന്നത്....നല്ല മഴ ആയത് കൊണ്ട് തന്നെ ദേവൂട്ടി അവനെ പത്തിരുപത് തവണ എങ്കിലും വിളിച്ചു കാണും....!
ശ്രീയുടെ ബൈക്കിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ പെണ്ണ് പുറത്തേക്ക് വന്ന് അവന്റെ വരവ് നോക്കി നിന്നു....!
"മഴ നനഞ്ഞു അല്ലെ...."
"കുറെ നോക്കി.... മാറുന്ന ലക്ഷണം ഒന്നും ഇല്ലെന്ന് കണ്ടപ്പോൾ ഞാൻ ഇങ്ങ് പോന്നു....പിന്നെ നിന്റെ വിളിയും...."
"മഴ നനയേണ്ടെന്ന് പറയാനാ വിളിച്ചത്...."
അവൾ ടവൽ എടുത്തു അവന്റെ തല തുവർത്തി കൊണ്ട് പറഞ്ഞു.... അവൻ ഒരു ചിരിയോടെ അവളുടെ ഇടുപ്പിൽ കയ്യിട്ട് അവളെ തന്റെ നെഞ്ചോട് ചേർത്തു....!
"എന്നെയും കൂടെ നനക്കല്ലേ ശ്രീയേട്ടാ...."
"നീ കേട്ടിട്ടില്ലേ ഉദിരുമാ മഴയിൽ ഇവന് നീ കുടയായി എന്നും ചേരുകില്ലേ...."
"ഇപ്പൊ ശ്രീയേട്ടൻ പെട്ടെന്ന് പോയി കുളിച്ചിട്ട് വാ...."
"😉നീ കൂടെ ഉണ്ടെങ്കിൽ...."
"ഇന്ന് ഇത്തിരി ഇളക്കം കൂടുതൽ ആണല്ലോ... നിന്ന് പനി പിടിപ്പിക്കാതെ പോയി കുളിച്ചിട്ട് വാ ശ്രീയേട്ടാ...."
"ഓകെ എന്റെ ദേവൂട്ടി..."
അവൻ അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും ദേവൂട്ടി ചിരിയോടെ അവന് പിന്നാലെ ചെന്നു....!
"ദേവൂട്ടി ആ ടവൽ ഇങ്ങ് എടുത്തേ...."
അവൾ ടവൽ നീട്ടിയതും അവൻ അവളെയും അകത്തേക്ക് പിടിച്ചു വലിച്ചു....!
"എന്താ ശ്രീയേട്ടാ...."
"ഇന്ന് ഈ മഴ നനഞ്ഞപ്പോൾ കൂടെ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോയി.... അപ്പൊ പിന്നെ ഇങ്ങനെ എങ്കിലും നനയാം ദേവൂട്ടി...."
എന്നും പറഞ്ഞു അവൻ ഷവർ ഓൺ ആക്കിയതും അവളും അവനോടൊപ്പം നനഞ്ഞു....വെള്ളതുള്ളിയോടൊപ്പം അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു....ഇരു കണ്ണിലും ചുംബിച്ചു കൊണ്ട് പിന്നെ നാസികയിലൂടെ അത് അതിന്റെ ഇണയെ കണ്ടെത്തിയത് പോലെ അവളുടെ അധരങ്ങളിൽ ചേർന്നു....അവന്റെ കയ് അവളെ വിവസ്ത്രയാക്കാൻ തുടങ്ങിയതും അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് അമർന്നു.... അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ നിന്ന് കഴുത്തിലേക്കും അത് പിന്നെ ദേഹത്തേക്കും നീങ്ങി.... അവൾ കണ്ണുകൾ ഇറുക്കി അടച്ചു അവയെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ചു....!❤️
"ദേവൂട്ടി...."
അവൻ പതിയെ അവളുടെ കാതിലായി വിളിച്ചതും അവൾ അവനെ ഇറുകെ പുണർന്നു നിന്നു....!
"ഇനിയും ഇങ്ങനെ നിന്നാൽ എന്റെ ദേവൂട്ടിക്ക് പനി പിടിക്കും...."
അവൻ ഷവർ അടച്ചു അവളുടെ തല തുവർത്തി കൊണ്ട് പറഞ്ഞു....!
"പനി പിടിച്ചാൽ ശ്രീയേട്ടന്റെ നെഞ്ചിൽ എനിക്ക് ഇങ്ങനെ ചേർന്ന് കിടക്കാലോ...."
"പനി പിടിക്കാതെയും നിനക്ക് ഈ നെഞ്ചിൽ ചേർന്ന് കിടക്കാം...."
അവൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു.... അവൻ ഷർട്ട് എടുത്തിടുമ്പോൾ അവൾ സാരി മാറുകയായിരുന്നു....!
"ശ്രീയേട്ടന് കഴിക്കാൻ വേണ്ടേ...."
"പിന്നെ വേണ്ടാതെ.... ഇന്നെന്തോ നല്ല വിശപ്പ്...."😘
അവൻ അവളെ നോക്കി കള്ള ചിരിയോടെ പറഞ്ഞതും അവൾ അവന്റെ കയ്യും പിടിച്ചു താഴേക്ക് നടന്നു....!
"നീ ഇതിന്റെ കാര്യം ആണോ ചോദിച്ചത്...."
ഭക്ഷണം വിളമ്പുന്ന അവളെ നോക്കി അവൻ കള്ളചിരിയോടെ തന്നെ ചോദിച്ചു....!
"പോടാ കള്ള സ്ത്രീദേവാ...."
"മുറിയിൽ എത്തട്ടെ....ഞാൻ സ്ത്രീദേവൻ ആണെന്ന് മനസ്സിൽ ആക്കി തരാം...."
"അത് ഞാൻ മനസ്സിൽ ആക്കിയത് ആണല്ലോ...."
"ഇത് അത് പോലല്ല എന്റെ ദേവൂട്ടിക്ക് താങ്ങില്ല....പാവല്ലേ വേദനിപ്പിക്കേണ്ടെന്ന് കരുതി ഞാൻ ഇത്തിരി ദയ കാണിക്കുമ്പോൾ...."
അതിനവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....!
അവളിൽ ഉള്ള അവന്റെ വികൃതികളെ അവൾ പുഞ്ചിരിയോടെ തന്നെ സ്വീകരിച്ചു.... തളർന്നു കൊണ്ട് അവൻ അവളുടെ മാറിലേക്ക് ചാഞ്ഞതും ഒരു കുഞ്ഞിനെ എന്ന പോലെ അവൾ അവനെ ചേർത്തു പിടിച്ചു പതിയെ ഉറക്കത്തിലേക്ക് വീണു....!
കാലത്തും ശ്രീ അവളുടെ നെഞ്ചിൽ അതെ കിടപ്പ് തന്നെ ആയിരുന്നു....അവൾ ഒരു പുഞ്ചിരിയോടെ അവന്റെ തലയിൽ തലോടി.... തന്റെ ദേഹത്ത് പതിഞ്ഞ ചൂടിനെ അവൾ തിരിച്ചറിഞ്ഞതും അവൾ പതിയെ അവനെ മാറ്റി നെറ്റിയിൽ തൊട്ട് നോക്കി....!
"ശ്രീയേട്ടാ...."
അവൻ കണ്ണ് തുറന്നു എണീറ്റ് ഇരുന്നതും തുമ്മാൻ തുടങ്ങി....അത് കണ്ട് അവൾ ദയനീയമായി അവനെ നോക്കി....!
"പനി പിടിച്ചെന്നാ തോന്നുന്നേ...."
"അത് ഒരു ചെറിയ ചൂടല്ലേ...."
അവൻ സ്വയം തൊട്ട് നോക്കി കൊണ്ട് പറഞ്ഞു....!
"ചെറുതോ.... നല്ല പനിയുണ്ട്.... ഹോസ്പിറ്റലിൽ പോയാലോ ശ്രീയേട്ടാ...."
"എനിക്ക് കുഴപ്പം ഒന്നും ഇല്ല ദേവൂട്ടി.... ഒരു തണുപ്പ് പിടിച്ചതിനാണോ ഇങ്ങനെ...."
അവൻ എണീക്കാൻ ശ്രമിച്ചതും അവൾ അവനെ പിടിച്ചു ബെഡിൽ ഇരുത്തി....!
"ശ്രീയേട്ടൻ ഇവിടെ ഇരിക്ക്... ഞാൻ പോയി ആവി പിടിക്കാൻ ഉള്ള വെള്ളവും ചുക്ക് കാപ്പിയും കൊണ്ട് വരാം...."
എന്നും പറഞ്ഞു അവൾ താഴേക്ക് പോയതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നെങ്കിലും വീണ്ടും തുമ്മാൻ തുടങ്ങി....!
"ശ്രീയേട്ടന് നല്ല പനിയുണ്ട് മാമി...."
"അതിന് മോൾ ഇങ്ങനെ വിഷമിക്കുകയൊന്നും വേണ്ട....അത് ഇന്നലെ മഴ നനഞ്ഞതിന്റെയാവും...."
"മ്മ്...."
അവൾ തിളച്ച വെള്ളവും ആയി വന്ന് അവനെ പിടിച്ചിരുത്തി ബ്ലാങ്കറ്റ് എടുത്തു അവനെ മൂടി....!
"നീ കൂടെ ഉണ്ടായിരുന്നെങ്കിൽ...."😘
അവൻ പുതപ്പ് മാറ്റി പറഞ്ഞതും അവൾ അത് വലിച്ചു അവനെ മൂടി....!
"ദേ ശ്രീയേട്ടാ അടങ്ങി ഇരുന്നില്ലെങ്കിൽ ഈ ദേവൂട്ടി ആരാണെന്ന് ശ്രീയേട്ടൻ അറിയും...."
"ഇപ്പോഴോ...."
വീണ്ടും അവൻ തല പൊക്കാൻ നിന്നതും അവൾ അവനെ പിടിച്ചിരുത്തി....!ചുക്ക് കാപ്പിയും കുടിപ്പിച്ചു അവനെ പിടിച്ചു ബെഡിൽ കിടത്തി പുതച്ചു കൊടുത്തു അവന്റെ നെറ്റിയിൽ അവൾ അമർത്തി ചുംബിച്ചു....!
"വെറുതെ പനി പിടിക്കേണ്ട ദേവൂട്ടി..."
"ഞാൻ സ്ട്രോങ്ങ് ആണ്.... ശ്രീയേട്ടനെ പോലെ ഒരു മഴ നനയുമ്പോഴേക്കും പനി പിടിക്കില്ല...."
അവൾ പറയുന്നത് കേട്ടതും അവൻ ഒന്ന് ചിരിച്ചു....!
"നീ പറഞ്ഞ പോലെ എനിക്ക് നിന്റെ ഈ നെഞ്ചിൽ തല വെച്ച് കിടക്കണം ദേവൂട്ടി...."
അവൻ അവളുടെ നെഞ്ചിലേക്ക് തല വെച്ച് കിടന്നതും അവൾ അവനെ ചേർത്തു പിടിച്ചു....!
"ഏട്ടന് സുഖം ഇല്ലെന്ന്....അത് കൊണ്ട് ദേവൂട്ടി ഇന്ന് കോളേജിലേക്ക് ഇല്ല....നമുക്ക് ഒന്ന് ഏട്ടനെ കാണാൻ പോയാലോ...."
ശ്രീക്കുട്ടി ഓഫിസിലേക്ക് പോവാൻ റെഡി ആവുന്ന നന്ദനെ നോക്കി കൊണ്ട് പറഞ്ഞു....!
"എങ്കിൽ നീ റെഡിആവ്.... പോവുന്ന വഴി അവിടെ ഡ്രോപ്പ് ചെയ്യാം.... തിരിച്ചു വരുമ്പോൾ നിന്നെ കൊണ്ട് വരാൻ അങ്ങോട്ട് വരാം...."
"ഒരു ദിവസം ഞാൻ ദേവൂട്ടിയുടെ കൂടെ നിന്നോട്ടെ.... ഏട്ടന് സുഖം ഇല്ലാത്തത് കൊണ്ട് അവൾക്ക് നല്ല വിഷമം ഉണ്ടാവും...."
"ഒരു പനി പിടിച്ചതിനോ....?!!"🙄
അവൻ വായും പൊളിച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് ഒന്ന് ഇളിച്ചു കാണിച്ചു....!
ശ്രീക്കുട്ടിയെയും കൊണ്ട് നന്ദൻ അവളുടെ വീട്ടിലേക്ക് ചെന്നതും അവനെ കാണാൻ എന്ന പോലെ നന്ദൻ മുറിയിലേക്ക് ചെന്നു.... ദേവൂട്ടിയുടെ നെഞ്ചിൽ തല വെച്ച് കിടക്കുന്ന ശ്രീയെ കണ്ട് നന്ദൻ പെങ്ങളെ ഒന്ന് ദയനീയമായി നോക്കി.... 😟
"കുഞ്ഞേട്ടാ....നമുക്ക് ശ്രീയേട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ ശ്രീയേട്ടൻ സമ്മതിക്കുന്നില്ല...."
"അതിന് മാത്രം എനിക്ക് ഒന്നുല്ല ദേവൂട്ടി...."
എന്നിട്ടും അവളെ ബുദ്ധിമുട്ടിക്കാ അല്ലെ.... നന്ദൻ അവർക്കരികിൽ ചെന്നു....!
"മോൾ പോയി വല്ലതും കഴിക്ക് അത് വരെ കുഞ്ഞേട്ടൻ നോക്കിക്കോളാം...."
ദേവൂട്ടി അനുസരണയോടെ പോയതും നന്ദൻ ശ്രീക്കരികിൽ ഇരുന്നു....!
"ഓവർ ആക്കണ്ട.... നിനക്ക് പനി ഒക്കെ നിസാരം അല്ലെ...."
"അവൾ ഇങ്ങനെ സ്‌നേഹിക്കുമ്പോൾ എങ്ങനെയാട വേണ്ടെന്ന് വെക്കുന്നത്...."😍
ശ്രീ ഇളിച്ചു കൊണ്ട് പറഞ്ഞതും നന്ദൻ അവനെ ഒന്ന് ഇരുത്തി നോക്കി....!
"ഞാൻ വൈകീട്ട് വരും...."
നന്ദൻ ശ്രീക്കുട്ടിയോടായി പറഞ്ഞു ഇറങ്ങാൻ നിന്നു....!
"ഞാൻ ഇന്ന് ദേവൂട്ടിയുടെ കൂടെ...."
"ഏയ് അതൊന്നും വേണ്ട...."
എന്നും പറഞ്ഞു അവൻ പോയതും ശ്രീക്കുട്ടി മുഖം ചുളിച്ചു ദേഷ്യത്തോടെ നിന്നു....!
ദേവൂട്ടിക്ക് ശ്രീക്കുട്ടിയെ കിട്ടിയത് കൊണ്ട് അവൾ ഹാപ്പി.... രണ്ടും കൂടെ ശ്രീയെ പരിപാലിച്ചു ഒരു വഴിക്ക് എത്തിച്ചിട്ടുണ്ട്.... 😟
വൈകീട്ട് തന്നെ നന്ദൻ വന്ന് ശ്രീക്കുട്ടിയെയും കൊണ്ട് ഇറങ്ങി....!
"ഇത്രയ്ക്കും ദുഷ്ടൻ ആവരുത് നന്ദേട്ടൻ...."
"അന്ന് ഒരു ദിവസം ദേവൂട്ടി നിന്നത് നീയും കണ്ടതല്ലേ...പാതിരാത്രി തന്നെ ശ്രീയേട്ടനെ കാണണം എന്ന് പറഞ്ഞു അവൾ പോയി.... പക്ഷെ നീ അങ്ങനെ അല്ല ഉറങ്ങി കിടന്നാൽ അവിടെ തന്നെ ബോധം ഇല്ലാതെ ഉറങ്ങും എന്ന് എനിക്കറിയാം..... ദേവൂട്ടി ഒരു ദിവസം പോലും വീട്ടിൽ നിക്കാത്ത സ്ഥിതിക്ക് നീ നിൽക്കുന്നത് അത്ര ശരിയല്ല...."
"ഇത് കൊണ്ട് തന്നെയാ നന്ദേട്ടനെ ഞാൻ ദുഷ്ടൻ എന്ന് വിളിച്ചത്...."
"ശരിയാ ഞാൻ ദുഷ്ടൻ തന്നെയാ....എന്റെ പെങ്ങൾ നിന്റെ ഏട്ടനെ സ്നേഹിക്കുന്നത് നീയും കണ്ടതല്ലേ.... വലിയ ഇഷ്ടം ആണെന്ന് ഒക്കെയാണല്ലോ നിന്റെ വാദം.... എന്നിട്ട് നീ ഇത് വരെ എന്നെ അങ്ങനെ സ്നേഹിച്ചിട്ടുണ്ടോ...."
"അത് ഏട്ടന് പനി ആയോണ്ട് അല്ലെ.... നന്ദേട്ടന് പനി പിടിച്ചാൽ കാണാം എന്റെ സ്നേഹം...."
"നിന്റെ സ്നേഹം കിട്ടാൻ ഇനി ഞാൻ പനി പിടിച്ചു കിടക്കാം...."
"എനിക്ക് ഒരു ചാൻസ് കിട്ടണ്ടേ...."
"എനിക്ക് ഒരു കുഞ്ഞിനെ തന്ന് നീ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചോടി...."
"അതൊക്കെ ദൈവത്തിന്റെ കയ്യിൽ അല്ലെ...."😒
"അപ്പൊ ഞാൻ ഈ മിനക്കെടുന്നത് വെറുതെയാണോ...."
"വൃത്തികേട് പറയാതെ ഒന്ന് പോ നന്ദേട്ടാ...."
പിന്നെ നന്ദനും കൂടുതൽ ഒന്നും പറയാൻ പോയില്ല....!
💕_______💕
തന്റെ വോയ്‌സിൽ ഉള്ള അലാറം അടിച്ചിട്ടും ദേവൂട്ടി ഉണരാത്തത് കണ്ട് ശ്രീ അത് ഓഫ് ചെയ്തു ദേവൂട്ടിയെ ഒന്ന് നോക്കി.... അവൾ മൂടി പുതച്ചുറങ്ങുന്നത് കണ്ട് അവൻ പുതപ്പ് മാറ്റിയതും വിറച്ചു കിടക്കുന്ന പെണ്ണിനെ കണ്ട് അവൻ ഞെട്ടി....!
അവളെ തൊട്ട് നോക്കിയതും ചുട്ട് പൊള്ളുന്നത് പോലെ തോന്നി അവന്....!
"ദേവൂട്ടി...."
"എന്താ ശ്രീയേട്ടാ...."
"എന്റെ സ്ട്രോങ്ങ് ദേവൂട്ടിക്ക് പനി പിടിച്ചല്ലോ ഇന്നലെ ഞാൻ പറഞ്ഞതല്ലേ വേണ്ടാത്ത പണിക്ക് നിൽക്കേണ്ടെന്ന്...."
"സാരല്ല്യ ശ്രീയേട്ടാ എനിക്ക് കുഴപ്പം ഒന്നുല്ല...."
അവൾ എണീറ്റിരുന്ന് മൂടി പുതച് കൊണ്ട് പറഞ്ഞു....!
ശ്രീ ഒരു ചിരിയോടെ എണീറ്റ് പോയി അവൾക്കുള്ള ചുക്ക് കാപ്പിയും തിളച്ച വെള്ളവും ആയി വന്നു അവളെ പരിചരിക്കാൻ തുടങ്ങി....!
വൈകീട്ട് ആണ് ദേവൂട്ടിക്ക് പനിയാണെന്ന് പെണ്ണിന്റെ വീട്ടിൽ ഉള്ളവർ അറിഞ്ഞത്.... കേട്ടപാടെ എല്ലാരും അവളെ കാണാൻ കരച്ചിലും പിഴിച്ചിലും ആയി ഒരുമിച്ചിറങ്ങി....!
"ഒരു പനിയല്ലേ നിങ്ങളുടെ ഒക്കെ കരച്ചിൽ കണ്ടാൽ തോന്നും...."
"അവൾക്ക് ഒരു പനി പിടിച്ചാലും ഞങ്ങളെ അത് വിഷമിപ്പിക്കുന്ന കാര്യവാ...."
മാമനെ നോക്കി അത്രയും പറഞ്ഞു ദാസ് അകത്തേക്ക് കയറി....😟ഒരു പനി ആയതിന് ഇങ്ങനെ ആണെങ്കിൽ വേറെ വല്ല അസുഖവും പിടിച്ചാൽ എന്താവും.... മാമൻ കിളി പോയ അവസ്ഥയിൽ സ്വയം പറഞ്ഞു....!
ശ്രീ ദേവൂട്ടിക്കരികിൽ ഇരുന്നു ലാപ്പിൽ വർക്ക് ചെയ്യുകയായിരുന്നു....!
"🥺മോളെ ദേവൂട്ടി...."
എന്നും വിളിച്ചു ദേവനിലയത്തിൽ ഉള്ളവർ എല്ലാരും കൂടെ ആ മുറിയിലോട്ട് ഇടിച്ചു കയറിയത് കണ്ട് ശ്രീ വായും പൊളിച്ചു എണീറ്റു....!
"അമ്മേ അച്ഛാ വല്യേട്ടാ കുഞ്ഞേട്ടാ ഞാൻ ഇപ്പൊ കൂടി ചിന്തിച്ചതെ ഉള്ളു നിങ്ങളെ ഒക്കെ കണ്ടിരുന്നെങ്കിലെന്ന്...."
അത് കേട്ടതും എല്ലാരും ഒരു കുറ്റവളിയെ പോലെ ശ്രീയെ നോക്കി.... ശ്രീക്കുട്ടി അമ്മയോടൊപ്പം കിച്ചണിൽ ചെന്നു എല്ലാർക്കും ഉള്ള ചായ എടുക്കുകയായിരുന്നു.... അല്ലേലും ഇതൊക്കെ കണ്ട് കിളി പോയി നിൽക്കാം എന്നല്ലാതെ പെണ്ണ് വേറെന്ത് ചെയ്യാൻ....!
"ഹോസ്പിറ്റലിൽ പോവാം മോളെ വാ...."
ദാസ് ശ്രീയെ ഒരുമാതിരി നോക്കി കൊണ്ടാണ് അത് പറഞ്ഞത്....!
"വേണ്ട വല്യേട്ടാ.... ശ്രീയേട്ടൻ വിളിച്ചതാ ഞാനാ പറഞ്ഞത് വേണ്ടെന്ന്...."
"നീ ഇങ്ങനെ കിടക്കുമ്പോൾ ഞങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല.... വന്നെ...."
🙄ഒരു ആയിരം തവണ വിളിച്ചതാണ്.... അപ്പൊ പെണ്ണ് തന്നാ പറഞ്ഞത് വേണ്ടെന്ന്.... എന്നിട്ടിപ്പോ ഞാൻ ചുമ്മാ നോക്കി ഇരുന്നത് പോലെയാണല്ലോ എല്ലാറ്റിനെയും നോട്ടം....!
"വേണ്ട വല്യേട്ടാ.... എനിക്ക് കുഴപ്പം ഒന്നും ഇല്ല...."
ദാസ് എങ്ങനെ ഒക്കെയോ പെണ്ണിനെ പിടിച്ചു നിർത്തിയതും ശ്രീ ദേവൂട്ടിയെ ദയനീയമായി നോക്കി....!😟
"പകർച്ച പനിയാ അതല്ലേ ഇവന്റെ പനി നിനക്ക് പകർന്നത്.... അത് കാണിച്ചില്ലെങ്കിൽ അപകടം ആണ്...."
ശ്രീ എല്ലാം കേട്ട് മാറിൽ കയ്യും കെട്ടി നിന്നു....!
"ശരിയാ എന്റെ പനി തന്നെയാ അവൾക്ക് പകർന്നത്.... അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഭർത്താവ് ആയ ഞാൻ ഇവിടെ ഉണ്ട്.... പനി പിടിച്ച പെങ്ങളെ കാണാൻ വന്നതല്ലേ കണ്ടിട്ട് പോയിക്കോട്ടെ എന്ന് കരുതി നിന്നതാ ഞാൻ...."
ശ്രീ ദേഷ്യത്തോടെ തന്നെ പറഞ്ഞതും ദേവൂട്ടി നോക്കിയത് ദാസിനെയാണ്.... അവനും അത് കേട്ട് ദേഷ്യം വന്നിരുന്നു....!
"ഇവളെ കെട്ടിച്ചു തന്നെന്നു കരുതി ഇവളെ കാര്യത്തിൽ ഉള്ള ഞങ്ങളുടെ ഉത്തരവാദിത്തം തീർന്നിട്ടില്ല...."
"അവൾ ഒരു ഭാര്യ ആയി കഴിഞ്ഞാൽ അത് ഭർത്താവ് നോക്കിക്കോളും...."
"അതാണല്ലോ ഇപ്പൊ കണ്ടത്...."
"വല്യേട്ടാ വേണ്ട...."
ദേവൂട്ടി ദാസിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞെങ്കിലും ദാസിന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല....!
"എന്ത് കണ്ടെന്നാ....ഇവളുടെ മനസ് വിഷമിക്കും എന്ന് കരുതി മാത്രാ ഞാൻ ക്ഷമിച്ചു നിക്കുന്നത്.... കുറെയായി നിങ്ങൾ എനിക്കിട്ട് കൊട്ടാൻ തുടങ്ങിയിട്ട്....അതൊന്നും ഞാൻ കണ്ടില്ലെന്ന് നടിച്ചത് ഒന്നും എനിക്ക് മനസ്സിൽ ആവാഞ്ഞിട്ടല്ല...."
ശ്രീ വിട്ടു കൊടുക്കാതെ തന്നെ പറഞ്ഞു....!
"നിനക്ക് മനസ്സിൽ ആയെങ്കിൽ കണക്കായിപ്പോയി....ഇവളെ പ്രേമിച്ചിട്ട് ഒടുക്കം കെട്ടിച് തന്നപ്പോൾ....ഇവളെ കെട്ടിക്കാൻ വേറെ ആളെ കിട്ടാഞ്ഞിട്ടല്ല...."
"നിങ്ങളുടെ പെങ്ങളാ എന്റെ പിന്നാലെ നടന്ന് എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് അല്ലാതെ ഞാൻ അല്ല...."
ശ്രീയുടെ വായിൽ നിന്ന് അത് കേട്ടതും ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു.... പിന്നീട് അവർ സംസാരിക്കുന്നത് ഒന്നും അവളുടെ കാതിൽ പതിഞ്ഞില്ല....!
കുടുംബം തമ്മിൽ ഒരിക്കലും യോജിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രീയേട്ടനെ സ്നേഹിച്ചത്.... കൂടെ നിൽക്കും എന്ന് കരുതി.... പക്ഷെ ഇപ്പൊ വാക്ക്പയറ്റിന് വിജയിക്കാൻ വേണ്ടി തന്നെ ഒറ്റപ്പെടുത്തും എന്ന് കരുതിയില്ല....!
"നമുക്ക് പോവാം വല്യേട്ടാ...."
ദേവൂട്ടിയുടെ വാക്കുകൾ കേട്ടതും ശ്രീ ഞെട്ടി....!
"ദേവൂട്ടി...."
"പിന്നാലെ നടന്ന് ഇഷ്ടം പിടിച്ചു പറ്റിയത് അല്ലെ ഞാൻ....ശ്രീയേട്ടൻ ഒരിക്കലും അങ്ങനെ പറയും എന്ന് കരുതിയില്ല.... വാ വല്യേട്ടാ നമുക്ക് പോവാം...."🥺
അതും പറഞ്ഞു അവൾ ദാസിന്റെ കയ്യും പിടിച്ചു നടന്നു....!
"ദേവൂട്ടി.... ഞാൻ...."
ഒന്നും കേൾക്കാൻ നിക്കാതെ അവൾ ദാസിന്റെ ഒപ്പം താഴേക്ക് നടന്നു....!
"അപ്പോഴത്തെ ദേഷ്യത്തിന് അവനെന്തെങ്കിലും പോഴത്തരം പറഞ്ഞു എന്ന് കരുതി മോൾ പോവാണോ...."
"ശ്രീയേട്ടൻ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും മാമി.... പക്ഷെ എന്റെ സ്നേഹം.... അത് മനസ്സിൽ ആക്കാൻ ശ്രീയേട്ടന് പറ്റിയിട്ടില്ല...."
അവൾ അത്രയും പറഞ്ഞു നടന്നു.... ശ്രീ എന്ത് പറയും എന്ന് അറിയാതെ അവൾ പോവുന്നതും നോക്കി നിന്നു.... ശ്രീക്കുട്ടിയും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ഏട്ടനെയും നന്ദനെയും മാറി മാറി നോക്കി....!😟
"വാടി പോവാം...."
നന്ദൻ പറഞ്ഞതും ശ്രീക്കുട്ടി തലയാട്ടി എല്ലാരേയും ഒന്ന് കൂടി നോക്കി നന്ദനോടൊപ്പം നടന്നു....!
ആരോടും ഒന്നും മിണ്ടാതെ അവൾ മുറിയിൽ നടന്ന് ബെഡിലേക്ക് വീണു....കണ്ണ് തുടച്ചു അവൾ ഒന്ന് ചിരിച്ചു.... ഇവറ്റകളുടെ സ്വഭാവം എങ്ങനെ മാറ്റണം എന്ന് ഈ ദേവൂട്ടിക്ക് അറിയാം....തമ്മിൽ കാണുമ്പോ ഉള്ള ഈ വഴക്ക് ഒക്കെ നിർത്തി കാണുമ്പോ പരസ്പരം ഹഗ് ചെയ്യുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കും ഈ ദേവൂട്ടി.... അവൾ ഒരു ചിരിയോടെ സ്വയം പറഞ്ഞു....!
"ശ്രീയേട്ടാ....കുറച്ച് ദിവസത്തേക്ക് എന്നോട് ഒന്ന് ക്ഷമിച്ചേക്ക്...."😍
അവൾ ഫോണിൽ അവന്റെ പിക് നോക്കി പറഞ്ഞു അതിൽ ഉമ്മ വെച്ച് ബെഡിലേക്ക് വീണു....!!
"ഏട്ടനെന്ന് വെച്ചാൽ നിനക്ക് ജീവൻ അല്ലെ.... എന്നിട്ടും നീ എന്താ ഏട്ടനെ ഉപേക്ഷിച്ചു വന്നത്.... അതിന് മാത്രം എന്താ ഏട്ടൻ പറഞ്ഞത്...."😒
ശ്രീക്കുട്ടി വിഷമത്തോടെ ദേവൂട്ടിക്കരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു....!
"നീയും കേട്ടതല്ലേ ഞാൻ പിന്നാലെ നടന്ന് കെട്ടിച്ചതാണെന്ന് ശ്രീയേട്ടൻ പറഞ്ഞത്...."
"🙄അത് സത്യം അല്ലെ...."
"എനിക്ക് ഒത്തിരി ഇഷ്ടായിട്ടാ ഞാൻ ഇവളെ കെട്ടിയത് എന്നാ ശ്രീയേട്ടൻ പറഞ്ഞിരുന്നത് എങ്കിൽ ഞാൻ എന്ത് മാത്രം സന്തോഷിച്ചേനെ...."
"നമ്മുടെ അമ്മമാരുടെ ജീവിതം പിന്നെയും കൊള്ളിക്കാം.... അതിനേക്കാൾ ഭീകരം ആവും നമ്മുടെ അവസ്ഥയെന്നാ എനിക്ക് തോന്നുന്നത്....ഇപ്പൊ തോന്നാ കുടുംബത്തിൽ ഉള്ള ഈ പ്രേമം വേണ്ടായിരുന്നു എന്ന്...."
അത് കേട്ട് കൊണ്ടാണ് നന്ദൻ മുറിയിലേക്ക് വന്നത്....!
ശ്രീക്കുട്ടി നന്ദനെ കണ്ടതും ഒന്നും മിണ്ടാതെ ഇറങ്ങിപോയി.... നന്ദൻ അവളെ ഒന്ന് നോക്കി ദേവൂട്ടിയുടെ അരികിൽ ആയി ഇരുന്നു....!
"അവനെ തോൽപിക്കണം എന്ന ആഗ്രഹം ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ന് നീ ഈ കാണിച്ചത് തീരെ ശരിയായില്ല മോളെ..."
"അതിന് കാരണക്കാരൻ നിങ്ങൾ ഒക്കെ തന്നെയാ.... ഇപ്പൊ നിങ്ങൾ ജയിച്ചു എന്റെ ശ്രീയേട്ടൻ തോറ്റു.... എന്തിനാ പരസ്പരം ഇങ്ങനെ മത്സരിക്കുന്നത്.... ഉള്ളിൽ ഉള്ള സ്നേഹം പോലും പലപ്പോഴും നിങ്ങൾ പുറത്ത് കാണിക്കുന്നില്ല.... എല്ലാരും തെറ്റി നടക്കുമ്പോഴും എന്നെയും ശ്രീക്കുട്ടിയെയും പോലെ കുഞ്ഞേട്ടനും ശ്രീയേട്ടനും ഒരിക്കലും പിരിയാൻ പറ്റാത്ത അടുപ്പം അല്ലായിരുന്നോ.... പിന്നെ എപ്പോഴാ ഈ വാശിയും മത്സരവും തുടങ്ങിയത് പെങ്ങന്മാരെ കെട്ടിയപ്പോഴോ....നിങ്ങൾ മത്സരിച്ചു ജയിക്കുമ്പോൾ ഞങ്ങൾക്ക് ഒരു മനസുണ്ടെന്ന് നിങ്ങൾക്ക് ഓർത്തൂടെ.... കുഞ്ഞ് നാളിൽ തൊട്ടേ കാണുന്നതാ അച്ഛന്മാരുടെ പിണക്കം.... എന്നിട്ടും ഞങ്ങൾ ഇഷ്ടപ്പെട്ടുപോയി.... തെറ്റായിപ്പോയി...."
അവൾ അത്യധികം വിഷമത്തോടെ പറഞ്ഞതും നന്ദൻ അവളോട് ഒന്നും പറയാൻ ആവാതെ നിരാശയോടെ പുറത്തേക്ക് ഇറങ്ങി....!
എല്ലാരും ഒരുമിച്ച് ഫുഡ് കഴിക്കാൻ ഇരുന്നെങ്കിലും ദേവൂട്ടി മാത്രം ആരോടും ഒന്നും സംസാരിച്ചില്ല.... ഇത്തിരി കഴിച്ചെന്നു വരുത്തി അവൾ അമ്മയുടെ മുറിയിൽ ചെന്നു കിടന്നു....!
ശ്രീക്കുട്ടിയും നന്ദനോട് ഒന്നും മിണ്ടാതെ വിഷമത്തോടെ തന്നെ കിടന്നു....!
"അവളെ ആരെക്കാളും മനസ്സിൽ ആക്കിയവനാ ശ്രീദേവ്.... അവൾക്ക് ഒരു വിഷമം വന്നപ്പോൾ കണ്ടറിഞ്ഞു പരിഹരിച്ചവൻ.... അങ്ങനെ ഉള്ള അവൻ പെങ്ങൾക്ക് ഒരു പനി വന്നപ്പോൾ നോക്കിയില്ലെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വന്നതാണല്ലോ....അവനെ തോൽപിച്ചു പെങ്ങളെ കൊണ്ട് വന്ന് എന്റെ മക്കൾ ഇനി അവളെ എന്ത് ചെയ്യാനാ ഉദ്ദേശം..."
"ഞങ്ങൾ വിളിച്ചു കൊണ്ട് വന്നതാണോ.... അച്ഛൻ കേട്ടതല്ലേ അവൻ പറഞ്ഞത്... അവൾക്ക് സഹിക്കാതായപ്പോൾ അവൾ തന്നെയല്ലേ ഇറങ്ങി വന്നത്...."
ദാസ് മുറിയിലേക്ക് പോയതും അച്ഛൻ നിരാശയോടെ ഇരുന്നു.... ഞങ്ങൾ ആയിട്ട് നിസാര കാര്യത്തിന് തുടങ്ങിയ പ്രശ്നം ആണ്.... അതിപ്പോ മക്കളുടെ സന്തോഷം തല്ലി തകർക്കുന്നത് സഹിക്കാൻ ആവാത്ത പോലെ....!
അച്ഛൻ മുറിയിലേക്ക് വരുമ്പോ ദേവൂട്ടി അമ്മയുടെ മടിയിൽ തല വെച്ച് കിടന്ന് ഉറക്കം ആയിരുന്നു....!
"പനി ഇത്തിരി കുറവുണ്ട്....ക്ഷീണം കൊണ്ടാവും പെട്ടെന്ന് ഉറങ്ങിയത്...."
അമ്മ അവളുടെ തലയിൽ തലോടികൊണ്ട് അച്ഛനോടായി പറഞ്ഞു....!അച്ഛൻ ഒന്ന് മൂളി അവിടെ ഇരുന്നു....!
"പെങ്ങളോട് സ്നേഹം ആവാം.... പക്ഷെ അത് അവളുടെ ജീവിതം നശിപ്പിച്ചു കൊണ്ടാവരുത്...."
അനുവും ദാസിനെ കണ്ടപാടെ അവനോടെന്ന പോലെ പറഞ്ഞു....!
"ഞാൻ എന്ത് ചെയ്തു എന്നാ നിങ്ങൾ എല്ലാരും പറയുന്നത്... നീയും കേട്ടതല്ലേ അവൻ പറഞ്ഞത്...."
"അത് അവർ തമ്മിൽ ഉള്ള പ്രശ്നം അല്ലെ.... അത് അവർ തമ്മിൽ പറഞ്ഞു തീർത്തോളും.... അങ്ങനെയാ പെങ്ങളെ സ്നേഹിക്കുന്ന ഏട്ടന്മാർ ചെയ്യേണ്ടത്....!"
"അനു.... നീയും കൂടെ എന്നെ കുറ്റപ്പെടുത്തല്ലേ.... അവളുടെ മനസ് വിഷമിക്കുന്ന ഒരു കാര്യത്തിനും ഞാൻ കൂട്ട് നിൽക്കില്ല.... എന്റെ കയ്യിൽ കിടന്നാ അവൾ വളർന്നത്.... അവളെ നോക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അവൻ എന്തിനാ അവളെ കെട്ടിയത്...."
"ശ്രീ അവളെ നോക്കില്ലെന്നോ.... ആരെക്കാളും ഒരു പക്ഷെ അവളുടെ ഏട്ടൻമാരേക്കാളും അവളെ കെയർ ചെയ്യുന്നത് ശ്രീ തന്നെയാ.... അവൾക്ക് രണ്ട് തവണ ഉണ്ടായ ദുരന്തം ഓർമയുണ്ടല്ലോ അപ്പോഴൊക്കെ നിങ്ങൾ ഉണ്ടായിട്ടും അവനാ അവളെ രക്ഷിച്ചത്...."
"അത് അന്ന് അവന് അവളെ കെട്ടാൻ വേണ്ടിയാവും.... പിന്നെ രണ്ടാമത് ഞങ്ങളുടെ മുന്നിൽ ആളാവാൻ വേണ്ടി...."
"കഷ്ടം.... ദേവൂട്ടി എന്തായാലും അവനെ പറ്റി അങ്ങനെ പറയില്ല.... അത് എനിക്കുറപ്പാ...."
അനു അവനെ പുച്ഛത്തോടെ നോക്കി കൊണ്ട് പറഞ്ഞു മോനെയും കൊണ്ട് കിടന്നു....!
നന്ദനും ദേവൂട്ടിയുടെ വാക്കുകൾ ഓർത്ത് സ്വസ്ഥത ഇല്ലാതെ മുറിയിൽ അങ്ങിങായി നടന്നു.... തന്റെയും ശ്രീയുടെയും കോളേജ് കാലം....കുടുംബവഴക്കിന് ഒന്നും മുഖം കൊടുക്കാതെ എല്ലാം ഒരുമിച്ചായിരുന്നു.... ആദ്യമായി മദ്യത്തിന്റെ രുചി അറിഞ്ഞ ദിവസം.... അന്ന് വെളിവ് പോയ എന്നെ അവൻ ആരും അറിയാതെ സുരക്ഷിതമായി മുറിയിൽ എത്തിച്ചു....!
അന്ന് തൊട്ടാണ് ദേവൂട്ടി അവന്റെ മനസ്സിൽ കയറികൂടിയത്... അന്ന് തൊട്ട് അവന്റെ എല്ലാ ദുശീലവും നിർത്തി....കോളേജിൽ ഉള്ള ഭൂരിഭാഗം പെൺകുട്ടികളും അവന്റെ പിന്നാലെ ആയിരുന്നു.... മനസ് ഒരു പെണ്ണിന്റെ കൂടെ ആണെന്ന് പറഞ്ഞു അവൻ നെഞ്ചിൽ കയ് വെച്ച് കൊണ്ട് ഓരോ പെണ്ണിനേയും ഒഴിവാക്കുന്നത് കണ്ട് ചിരിച്ചു തള്ളി എന്നല്ലാതെ അത് ഒരിക്കലും ദേവൂട്ടി ആണെന്ന് കരുതിയില്ല.... അവന്റെ അതെ ഇഷ്ടം അവളിലും ഉണ്ടെന്ന് അറിഞ്ഞപ്പോൾ തെല്ലൊരു അസൂയ ഉണ്ടായിരുന്നു.... ദേവൂട്ടിയെ അവനെ ഏല്പിക്കുമ്പോഴും സന്തോഷം ആയിരുന്നു.... പിന്നീട് എപ്പോഴാണ് അവനോടൊരു മത്സരം തുടങ്ങിയത്.... ഒരു പക്ഷെ അച്ഛന്റെ പാരമ്പര്യം കിട്ടിയത് ആവാം....എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ദേവൂട്ടിയുടെ മുഖത്തെ വിഷമം അവനെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു.... അവിടന്ന് വന്നതിൽ പിന്നെ ശ്രീക്കുട്ടിയും തന്നോടൊന്ന് സംസാരിച്ചിട്ടില്ല....ജീവിച്ചു തുടങ്ങുന്നേ ഉള്ളു.... ഒന്നും വേണ്ടായിരുന്നു എന്ന് അവർ ഇപ്പോഴേ ചിന്തിച്ചു തുടങ്ങി....!
💕________💕
അവരുടെ മുന്നിൽ ജയിക്കാൻ വേണ്ടി ആണെങ്കിലും അങ്ങനേ പറയേണ്ടി ഇരുന്നില്ല..... അവൾ ഇഷ്ടം ആണെന്ന് പറഞ്ഞു വരുമ്പോഴും അതിനേക്കാൾ അവളോടുള്ള ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നു.... ശ്രീ ഉറക്കം ഇല്ലാതെ ബാൽക്കണിയിൽ നിന്ന് ഓരോന്ന് ചിന്തിച്ചു....!
അന്ന് അവൾ തന്നെ തിരക്കി വന്ന സമയം കഴിഞ്ഞു.... അവൾക്ക് എന്നെ കാണാതിരിക്കാൻ പറ്റില്ല എന്ന അവന്റെ വിശ്വാസം ഇല്ലാതായി....!
അവളെ ഒന്ന് കാണാതെ പറ്റില്ലെന്ന് തോന്നിയതും ശ്രീ ചാവി എടുത്തു പുറത്തേക്ക് ഇറങ്ങി....!
അച്ഛനും അമ്മയും ദേവൂട്ടി പോയതിൽ പിന്നെ പരസ്പരം ഒന്നും സംസാരിച്ചിട്ടില്ല.... പാരമ്പര്യം അവർക്കും പകർന്നു കിട്ടിയതാണെന്ന് അവരും ചിന്തിച്ചു തുടങ്ങി....!
ദേവൂട്ടിയുടെ മുറിയിൽ വന്ന ശ്രീ അവളെ കാണാതെ ബെഡിൽ ഇരുന്നു....പനിയാണ് അത് കുറഞ്ഞു കാണുമോ അതല്ല അവൾക്ക് വല്ലതും പറ്റി കാണുമോ....അവൻ വിഷമത്തോടെ എണീറ്റ് താഴേക്ക് ചെന്നു.... അമ്മയെയും കെട്ടിപ്പിടിച്ചു കിടക്കുന്ന ദേവൂട്ടിയെ അവൻ വിഷമത്തോടെ നോക്കി നിന്നു....😒
ദേവൂട്ടിയും മെഡിസിൻ കഴിച്ച ക്ഷീണത്തിൽ മയക്കം ആയിരുന്നു.... അവൻ വീട്ടിൽ വന്ന് വീണ്ടും സ്വസ്ഥത ഇല്ലാതെ നടന്നു.... കാലത്ത് അവൾ ക്ഷേത്രത്തിലേക്ക് വരുമെന്ന് കരുതി കാത്ത് നിന്നെങ്കിലും അതും ഉണ്ടായില്ല....!
ദേവൂട്ടിയും വൈകിയാണ് എണീറ്റത്... അവൾ എണീറ്റ് സ്വയം ഒന്ന് തൊട്ട് നോക്കി.... പനി കുറവുണ്ട്.... എന്നാലും ക്ഷീണം കാരണം അവൾ അവിടെ തന്നെ ഇരുന്നു....!
"ഇന്നെന്ത് പറ്റി ദേവൂട്ടി വൈകിയല്ലോ...."
ചേട്ടത്തി അവൾക്കുള്ള ചായയും ആയി അരികിൽ വന്നതും അവൾ ഒന്ന് ചിരിച്ചു....!
"വയ്യ ചേട്ടത്തി...."
"പനിയൊക്കെ കുറവുണ്ടല്ലോ...."
"മ്മ്...."
"പാവം ശ്രീ അവൻ എന്തായാലും നിന്നെയും വൈറ്റ് ചെയ്തിട്ടുണ്ടാവും അല്ലെ...."
"മ്മ്...."
"ആരെക്കാളും ഈ ചേട്ടത്തിക്ക് അറിയാം നിനക്ക് അവനോടുള്ള ഇഷ്ടം...ഞാൻ ഇവിടെ വന്ന് കേറിയപ്പോ മുതൽ കേൾക്കുന്നതല്ലേ.... എന്നിട്ടും നീ നിന്റെ ഏട്ടന്മാരെ വാക്ക് കേട്ട് ഇറങ്ങി വന്നത് ശരിയായില്ല...."
"എന്റെ ചേട്ടത്തി.... ചേട്ടത്തിക്ക് തോന്നുന്നുണ്ടോ ഞാൻ എന്റെ ശ്രീയേട്ടനെ ഉപേക്ഷിച്ചു വരുമെന്ന്.... ആരെക്കാളും ഈ ദേവൂട്ടിക്ക് ഇഷ്ടം ശ്രീയേട്ടനെ തന്നെയാ.... പക്ഷെ ശ്രീയേട്ടനും ഏട്ടന്മാരും തമ്മിൽ തല്ലുന്നത് മാത്രം എനിക്ക് കണ്ട് നിക്കാൻ വയ്യ....ഇവരൊക്കെ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ എനിക്ക് വേണ്ടി ഒന്നാവട്ടെ.... അതിന് വേണ്ടിയാ ഞാൻ ഇങ്ങോട്ട് വന്നത്...."😒
"അത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടാവോ എന്റെ മോളെ...."
"കാലത്ത് നെഗറ്റീവ് അടിക്കാതെ ചേട്ടത്തി...."
"ഓ ഇല്ലേ.... എന്റെ ദേവൂട്ടിയുടെ...."
"ശ്രീയേട്ടന്റെ ദേവൂട്ടി എന്ന് പറ ചേട്ടത്തി...."
"എങ്കിൽ ശ്രീയേട്ടന്റെ ദേവൂട്ടിയുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കട്ടെ...."
അവൾ ചായ കപ്പ് വായിൽ വെച്ച് ഒന്ന് ചിരിച്ചു....!
"🥺പാവം ശ്രീയേട്ടൻ ഇന്നലെ എന്നെ കാണാതെ ഉറങ്ങി കാണില്ല...."
"എങ്കിൽ പിന്നെ നിന്റെ ഉദ്ദേശം എങ്കിലും ശ്രീയോട് തുറന്ന് പറയാം ആയിരുന്നില്ലേ...."
"ശ്രീയേട്ടൻ ആള് നിസാരക്കാരൻ ഒന്നും അല്ല.... മാമനെക്കാൾ കൂടുതൽ വാശിയാ....മാമനെ പിന്നെയും മെരുക്കി എടുക്കാം.... ഈ ദേവൂട്ടിയെ വേണെങ്കിൽ ഇത്തിരി കോംപ്രമൈസ് ഒക്കെ ചെയ്യട്ടെ...."
"മ്മ്.... അല്ല മോളെ എങ്ങനാ ഇപ്പോഴും വൃതത്തിൽ തന്നെയാണോ...."😉
ചേട്ടത്തി അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു....!
"അതൊക്കെ തീർന്നു.... അല്ലെങ്കിൽ അതും പറഞ്ഞു ആളെ മെരുക്കി എടുക്കാം ആയിരുന്നു...."
"അപ്പൊ നിന്റെ വല്യേട്ടനോ.... ആളെ എന്ത് ചെയ്തു മെരുക്കി എടുക്കാനാ നിന്റെ പ്ലാൻ.... ഞാൻ പറഞ്ഞു മടുത്തു...."
"വല്യേട്ടന് ഞാൻ എന്ന് വെച്ചാൽ ജീവനാ.... എന്റെ സന്തോഷത്തിന് വേണ്ടി വല്യേട്ടൻ എന്തും ചെയ്യും...."
"അതാ കുഴപ്പം ആയത്.... ആള് കരുതുന്നത് നീ എപ്പോഴും മൂപ്പരെ കണ്മുന്നിൽ തന്നെ വേണം എന്നാ...."
"എല്ലാം ശരിയാവും എന്റെ ചേട്ടത്തി...."
അവൾ പ്രതീക്ഷയോടെ എണീറ്റ് ചായ കപ്പ് ചേട്ടത്തിക്ക് നീട്ടി....!വയറ്റിൽ കൂടി തിരച്ചു വന്നതും അവൾ എണീറ്റ് ബാത്‌റൂമിൽ ചെന്നു കുടിച്ച ചായ മുഴുവനും വോമിറ്റ് ചെയ്തു കളഞ്ഞു.... മുഖം കഴുകി അവൾ മുറിയിലേക്ക് വന്നതും ചേട്ടത്തിക്ക് പകരം ഇരിക്കുന്നു ശ്രീക്കുട്ടി....!🙄
"ആഹാ നീ ഇന്ന് നേരത്തെ എണീറ്റൊ...."
"പോടീ.... ഉറങ്ങിയിട്ട് വേണ്ടേ എണീക്കാൻ...."
"കുഞ്ഞേട്ടൻ സമ്മതിച്ചില്ലെ ഉറങ്ങാൻ...."😍
അവൾ ഇളിച്ചു കൊണ്ട് ചോദിച്ചതും ശ്രീകുട്ടി അവളെ തുറിച്ചു നോക്കി....!
"എന്റെ ഏട്ടനെ തേച്ചില്ലേ നീ....ഈ ചതി ഏട്ടനോട് വേണ്ടായിരുന്നു...."🥺
അത് കേട്ടതും അവൾ ചിരിച്ചു....!
"എടീ നിനക്ക് കുഞ്ഞേട്ടനെ വിട്ടു രണ്ട് ദിവസം മാറി നിക്കാൻ പറ്റോ...."
"😒എന്തിനാ... നീ എന്നെയും കൂടെ വഴിയാധാരം ആക്കാൻ തന്നെ തീരുമാനിച്ചോ...."
"നമ്മുടെ കെട്ടിയോന്മാർക്ക് നമ്മളോടുള്ള സ്നേഹം പോലെ തന്നെ നമ്മുടെ വീട്ടുകാരോട് ഉണ്ടാവാൻ വേറെ വഴിയില്ല.... അതിന് വേണ്ടിയാ ഞാൻ ചോദിക്കുന്നത്...."
"🙄അതെങ്ങനെ....?!!"
"അതൊക്കെ ഉണ്ട്.... സ്നേഹം ഉള്ളിടത്തെ പരിഭവം ഉള്ളു എന്നല്ലേ....ഉള്ളിൽ സ്നേഹം ഒക്കെ ഉണ്ട് പക്ഷെ അതിനേക്കാൾ വാശിയ.... തോറ്റു കൊടുക്കില്ലെന്ന വാശി...."
"അത് ശരിയാ....!
എങ്കിൽ ഇപ്പൊ ശരിയാക്കി തരാം...."
എന്നും പറഞ്ഞു ശ്രീക്കുട്ടി എണീറ്റ് ഒരു പോക്ക് ആയിരുന്നു.... മുറിയിൽ നന്ദനെ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ അവൾ ബാഗ് എടുത്തു ഡ്രസ്സ് എല്ലാം കുത്തി തിരുകി വെച്ചു.... 🙄നന്ദൻ ആണെങ്കിൽ ഇവൾ എന്താ ഈ കാണിക്കുന്നത് എന്ന പോലെ വായും പൊളിച്ചു നിൽപ്പാ....!
"എല്ലാം കൂടെ വലിച്ചു വാരി എടുത്തു നീ എങ്ങോട്ടാ....?!!"
"ഞാൻ എന്റെ വീട്ടിൽ പോവാ...."
"വീട്ടിലോ....?!!അവിടെ എന്താ....?!!"
"കുന്തം.... ഒരു സ്നേഹവും ഇല്ലാത്ത നിങ്ങടെ കൂടെ കഴിയാൻ എനിക്ക് മനസില്ല...."
"സ്നേഹം ഇല്ലെന്നോ.... ചങ്കിൽ കൊള്ളുന്നത് ഒന്നും പറയല്ലേ എന്റെ ശ്രീക്കുട്ടി...."
അവൻ ഒരു കോംപ്രമൈസ് എന്ന പോലെ അവൾക്കരികിലേക്ക് പോയതും അവൾ അവനെ പിടിച്ചു തള്ളി....!
"ഏട്ടനെ തോല്പിക്കാൻ വേണ്ടിയല്ലേ നന്ദേട്ടൻ എന്നെ കല്യാണം കഴിച്ചത്....ഇപ്പൊ ഏട്ടൻ തോറ്റു.... നന്ദേട്ടന്റെ പെങ്ങൾ തന്നെ ഏട്ടനെ തോൽപിച്ചു.... എനിക്കും ഉണ്ട് വാശി.... ഇങ്ങനെ എങ്കിലും ഏട്ടൻ ജയിക്കട്ടെ...."
എന്നും പറഞ്ഞു അവൾ ബാഗും കയ്യിൽ എടുത്തു ഇറങ്ങി....!
"ശ്രീക്കുട്ടി...."
നന്ദൻ അവളുടെ പിന്നാലെ ചെന്നെങ്കിലും അവൾ അതൊന്നും കേൾക്കാതെ താഴേക്ക് ഇറങ്ങി.... ഹാളിൽ ഇരിക്കുന്ന ദാസ് അത് കണ്ട് എണീറ്റ് കാര്യം മനസ്സിൽ ആവാതെ അവരെ തന്നെ നോക്കി.... അച്ഛനും അമ്മയും അനുവും എല്ലാം മുന്നിൽ തന്നെ ഉണ്ടെങ്കിലും അവൾ അവരെ ഒന്നും നോക്കാതെ തന്നെ നടന്നു.... പിന്നെ ഒന്ന് നിന്ന് അവരെ തിരിഞ്ഞു നോക്കി....!
"ഞാൻ പോവാ.... ദേവൂട്ടിക്ക് അവളുടെ ഏട്ടൻമാരാ വലുതെങ്കിൽ എനിക്കും എന്റെ ഏട്ടനാ വലുത്...."
എന്നും പറഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങിയതും നന്ദൻ തലയിൽ കയ് വെച്ച് അവൾക്ക് പിന്നാലെ നടന്നു....!
"ശ്രീക്കുട്ടി.... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ...."
"തെറ്റ് ചെയ്യാതെ പിന്നെ.... നന്ദേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ ഏട്ടൻ.... ഇപ്പൊ ബെസ്റ്റ് എനിമി അല്ലെ.... എന്നോട് നന്ദേട്ടന് സ്നേഹം ഉണ്ടെങ്കിൽ അത് ഏട്ടനോടും കാണിക്കണം...."
അവൾ എന്ത് പറഞ്ഞിട്ടും നിൽക്കുന്നില്ലെന്ന് കണ്ടതും നന്ദൻ നിരാശയോടെ അവൾ പോവുന്നതും നോക്കി നിന്നു....!
എല്ലാവരും ഒരു പോലെ നന്ദനെ നോക്കിയെങ്കിലും അവൻ ആരോടും ഒന്നും മിണ്ടാതെ നിരാശയോടെ മുറിയിലേക്ക് നടന്നു....!
💕________💕
ശ്രീ ദേവൂട്ടിയുടെ ഫോണിൽ കാലത്ത് തൊട്ട് വിളിക്കുന്നതാണ്....റിങ് ചെയ്യുന്നതല്ലാതെ കോൾ അറ്റൻഡ് ചെയ്യാത്തത് കണ്ട് അവൻ വിഷമത്തോടെ നിന്നു....😒എന്റെ കോൾ അവഗണിക്കാൻ മാത്രം നീ എന്നെ വെറുത്തു അല്ലെ....!
അപ്പോഴാണ് ബാഗും തൂക്കി വരുന്ന ശ്രീക്കുട്ടിയെ അവൻ കണ്ടത്....!
"🙄നീ എന്താ ഈ നേരത്ത്...."
"ഈ നേരത്തിന് എന്താ കുഴപ്പം.... അല്ലേലും എന്റെ വീട്ടിലേക്ക് വരാൻ ഇനി ഞാൻ ജാതകം നോക്കണോ.... എന്റെ ഏട്ടനെ വേണ്ടാത്തവരെ എനിക്കും വേണ്ട...."
എന്നും പറഞ്ഞു അവൻ അകത്തേക്ക് കയറി....!
"എന്നെ പോലെയാണോ നീ.... നിന്റെ ജീവിതം എനിക്ക് വേണ്ടി ഇല്ലാതാക്കണോ...."
"ഏട്ടന് ഇല്ലാത്ത ജീവിതം ഒന്നും എനിക്ക് വേണ്ട...."
അവൾ വാശിയോടെ പറഞ്ഞു സ്റ്റെയർ കയറി പോവുന്നത് നോക്കി അച്ഛനും അമ്മയും ശ്രീയും ഒരു പോലെ നിന്നു....!
"അതെങ്ങനാ നിന്റെയല്ലേ...."
അച്ഛൻ പറഞ്ഞു തീരുന്നതിന് മുന്നേ ശ്രീയുടെ നോട്ടം കണ്ട് അതും നിർത്തി അങ്ങേര് സിറ്റൗറ്റിലേക്ക് നടന്നു....!
ആരുമായും വലിയ അടുപ്പം ഒന്നും ഇല്ലാതെ രണ്ടും ഫുൾ ടൈം അവരവരുടെ മുറിയിൽ ആയിരുന്നു....!
രാത്രി ദേവൂട്ടി ഏട്ടനെയോ അച്ഛനെയോ ഒന്ന് നോക്കാതെ കിച്ചണിൽ ചെന്നു ചപ്പാത്തി എടുത്തു പ്ലേറ്റിൽ ഇട്ടു സ്ലാബിൽ കയറി ഇരുന്നു കഴിക്കാൻ തുടങ്ങി.... അമ്മയും ചേട്ടത്തിയും വായും പൊളിച്ചു നോക്കിയതല്ലാതെ ഒന്നും പറയാൻ പോയില്ല....!
അത് കഴിക്കാൻ പറ്റാത്ത പോലെ വയറിൽ അസ്വസ്ഥത തുടങ്ങിയതും അവൾ അത് അവിടെ വെച്ചു....!
"വേറെ ഒന്നും ഇല്ലേ അമ്മേ കഴിക്കാൻ...."
"ചോറുണ്ട്...."
"എങ്കിൽ അത് താ...."
അതും അവൾക്ക് കഴിക്കാൻ ആവാതെ അവിടെ തന്നെ വെച്ചു.... ഇത്തിരി വെള്ളം എടുത്തു കുടിച്ചതും അവൾ അസ്വസ്ഥതയോടെ ബാത്‌റൂമിലേക്ക് ഓടി....!കഴിച്ചത് മുഴുവനും വോമിറ്റ് ചെയ്തു പോയതും അവൾ ക്ഷീണത്തോടെ ബെഡിൽ വന്നിരുന്നു....!
"അവൾ ഒന്നും കഴിച്ചില്ലല്ലോ അമ്മേ...."
"മനസിൽ എന്തെങ്കിലും സങ്കടം ഉണ്ടായാൽ അവൾ അങ്ങനെയാ.... ഇത് ഇനി ആരോട് പറയാനാ ദൈവമേ...."
അമ്മ വിഷമത്തോടെ തന്നെ പറഞ്ഞു.... ഫുഡ് എടുത്തു ഡെയിനിങ് ടേബിളിൽ കൊണ്ട് വെച്ചെങ്കിലും ദേവൂട്ടിയെ കാണാതെ എല്ലാരും പരസ്പരം ഒന്ന് നോക്കി....!
"നിങ്ങൾ കഴിച്ചോ.... ദേവൂട്ടി കഴിച്ചിട്ട് പോയി...."
"ഒറ്റയ്ക്കോ...."
"അവൾക്ക് തോന്നി കാണും ഇനി അങ്ങോട്ട് ഒറ്റക്ക് ആണെന്ന്....എന്തിനും പോന്ന രണ്ട് ഏട്ടൻമാർ ഉണ്ടായിട്ട് എന്താ കാര്യം...."
ദാസും നന്ദനും ഒരു പോലെ ഇരുന്നു... നന്ദനും ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല... അവനും കഴിച്ചത് മതിയാക്കി എണീറ്റ് പോയി....!അത് പോലെ തന്നെ ദാസും....!
ദേവൂട്ടി ആണെങ്കിൽ ക്ഷീണം കാരണം കിടന്നപ്പോൾ തന്നെ ഉറങ്ങിയിരുന്നു.... അവളോട് സംസാരിക്കാൻ പോയ നന്ദൻ അവൾ ഉറങ്ങുന്നത് കണ്ട് മുറിയിലേക്ക് തന്നെ പോയി.... ഫോൺ എടുത്തു ശ്രീക്കുട്ടിയെ വിളിച്ചതും അവൾ കോൾ അറ്റൻഡ് ചെയ്തു....!
"ശ്രീക്കുട്ടി...."
ആ വിളിയിൽ അവളുടെ നെൻജൊന്നു പിടഞ്ഞു....!
"നന്ദേട്ടാ.... നന്ദേട്ടൻ ഉറങ്ങിയില്ലെ...."
"ഉറങ്ങണം...."
"ദേവൂട്ടിയോ...."
"അവൾ ഉറങ്ങി...."
"മ്മ്....!
എങ്കിൽ ഞാൻ വെക്കട്ടെ നന്ദേട്ടാ...."
"വയ്യെടി നിന്നെ കാണാതിരിക്കാൻ...."
"സാരല്ല്യ നന്ദേട്ടാ എല്ലാം ശരിയാവും...."
"മ്മ്...."
പിന്നെ ഇത്തിരി നേരത്തെ മൗനം ആയിരുന്നു...!
"എന്നാൽ ഞാൻ വെക്കട്ടെ നന്ദേട്ടാ.... എനിക്ക് നല്ല ഉറക്കം വരുന്നു...."
അവൾ വിഷമത്തോടെ അതും പറഞ്ഞു കോൾ കട്ട് ചെയ്തു.... രണ്ട് പേരും ഒരേ വിഷമത്തോടെ ആയിരുന്നു കിടന്നത്....!
ദേവൂട്ടിയെ കാണാതെ പറ്റില്ലെന്ന് തോന്നിയ ശ്രീ അവളുടെ അടുത്തേക്ക് വന്നു.... മുറിയിൽ അലസമായി കിടന്നുറങ്ങുന്ന അവളെ കണ്ട് അവൻ കാൽകീഴിൽ ഉള്ള പുതപ്പെടുത് അവളെ പുതച്ചു കൊടുത്തു.... പുഞ്ചിരിയോടെ അവളുടെ തലയിൽ തലോടി.... അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ച ശേഷം അവൻ അവളെയും കെട്ടിപ്പിടിച്ചു കിടന്നു.... ദേവൂട്ടിയും അവന്റെ ചൂടറിഞ്ഞ പോലെ ഉറക്കത്തിൽ തന്നെ അവന്റെ നെഞ്ചിലേക്ക് ചേർന്നു....!
വെളുപ്പിന് തന്നെ ശ്രീ എണീറ്റ് പോയി.... ശ്രീയേട്ടന്റെ വോയ്‌സിൽ ഉള്ള അലാറം കേട്ടെങ്കിലും അവൾ അത് ഓഫ് ചെയ്തു അവിടെ തന്നെ കിടന്നു.... അവൾ ക്ഷേത്രത്തിൽ പോവാൻ പോലും മറന്നത് എല്ലാരും ശ്രദ്ധിച്ചിരുന്നു....!
ദാസും നന്ദനും പോയി കഴിഞ്ഞാണ് ദേവൂട്ടി എണീറ്റത്.... ചായ കാണുമ്പോ തന്നെ വയറ്റിൽ നിന്ന് തികട്ടി വരുന്നത് പോലെ അവൾക്ക് തോന്നി....!അത് വേണ്ടെന്ന് വെച്ച് അവൾ മുറിയിലേക്ക് തന്നെ പോയി....സങ്കടം കാരണം ആണ് അവൾ ഒന്നും കഴിക്കാത്തത് എന്ന് കരുതി അമ്മയും ചേട്ടത്തിയും മുറിയിൽ ചെന്നു തന്നെ അവളെ നിർബന്ധിച്ചു കഴിപ്പിച്ചു....ഇത്തിരി കഴിഞ്ഞതും അവൾ അതും വോമിറ്റ് ചെയ്തു കളഞ്ഞു....!
"ദേവൂട്ടി...."
അവളുടെ കോൾ കണ്ടതും ശ്രീക്കുട്ടി വിഷമത്തോടെ തന്നെ വിളിച്ചു....!
"നമുക്ക് നാളെ തൊട്ട് പഴയ പോലെ കോളേജിൽ പോണം...."
"അത് വേണോ.... എനിക്കാണെങ്കിൽ ഒന്നിനും മൂഡില്ല...."
"അതൊക്കെ ഉണ്ടാവാനാ കോളേജിലേക്ക് വരാൻ പറഞ്ഞത്...."
"മ്മ്.... നന്ദേട്ടൻ എന്ത് ചെയ്യുവാ...."
"കുഞ്ഞേട്ടൻ ഓഫിസിൽ പോയിരിക്കാ...."
"നീയെന്താ ശ്രീയേട്ടനെ പറ്റി ചോദിക്കാത്തത്...."
"ശ്രീയേട്ടൻ ഇപ്പൊ എന്ത് ചെയ്യുവാണെന്ന് എനിക്കറിയാം..."
ദേവൂട്ടി പുഞ്ചിരിയോടെ പറഞ്ഞു....!അവൾ ചെന്ന് ബാൽക്കണിയിലേ ചാരുകസേരയിലിരുന്നു....!
"മോളെ...."
"എന്താ അച്ഛാ...."
"എന്റെ മോൾ ഇങ്ങനെ ഒന്നും അല്ലല്ലോ.... ശ്രീ എന്ന് പറഞ്ഞാൽ നിനക്ക് ജീവൻ അല്ലെ.... ദാസിനോടുള്ള വാശിക്ക് അവൻ എന്തോ പറഞ്ഞെന്ന് കരുതി മോൾ ഇങ്ങനെ ചെയ്യും എന്ന് അവനും കരുതി കാണില്ല.... നിന്നെ ആരെക്കാളും കൂടുതൽ മനസ്സിൽ ആക്കിയവൻ അല്ലെ അവൻ.... എന്നിട്ടും നീ...."
"ഞാൻ സ്നേഹിക്കുന്നവർ ഒക്കെ എന്നെയും അത് പോലെ തിരിച്ചു സ്നേഹിക്കുന്നുണ്ട്....ഒരു ഏട്ടന്റെ സ്ഥാനത് സ്നേഹിക്കുന്ന ഭാസിയേട്ടൻ പോലും ഒരു പെങ്ങളെ സ്ഥാനത് എന്നെ സ്നേഹിക്കുന്നു.... പക്ഷ ഞാൻ സ്നേഹിക്കുന്നവർ ഒക്കെ പരസ്പരം കാണുമ്പോ ഒരു മത്സരത്തിന് വേണ്ടി അവരുടെ സ്നേഹം പോലും ഉപയോഗിക്കുവാ.... അവരൊക്കെ സ്നേഹത്തിൽ കഴിയണം എന്ന് എനിക്ക് ആഗ്രഹിച്ചൂടെ അച്ഛാ.... അച്ഛനെയും മാമനെയും പോലെ എന്നെങ്കിലും ഒരുമിച്ച് കാണുവാണേൽ അന്ന് തല്ല് കൂടണം എന്നാണോ.... എല്ലാരും എന്നെ ആത്മാർത്ഥമായിട്ടാ സ്നേഹിക്കുന്നത് എങ്കിൽ അത് അവർ കാണിക്കട്ടെ...."
"തുടങ്ങി വെച്ചത് ഞങ്ങൾ ആണെന്ന് അറിയാം.... പക്ഷെ മക്കളുടെ വിഷമം കാണുമ്പോൾ...."
"അച്ഛൻ സങ്കടപ്പെടേണ്ട.... എനിക്ക് ഒരു വിഷമവും ഇല്ല...."
അവൾ അച്ഛന്റെ കവിളിൽ പിച്ചി കൊണ്ട് ചിരിയോടെ പറഞ്ഞതും അച്ഛനും ആശ്വാസത്തോടെ പോയി....!
രാത്രിയും എല്ലാരും ഒരുമിച്ചിരുന്നു ഫുഡ് കഴിക്കുമ്പോഴും ദേവൂട്ടി മാത്രം ഉണ്ടായില്ല....!
"മോൾ വരുന്നില്ലേ കഴിക്കാൻ...."
"ഞാൻ കഴിച്ചു വല്യേട്ടാ...."
എന്നും പറഞ്ഞു ദേവൂട്ടി ബെഡിൽ തന്നെ ഇരുന്നതും ദാസ് അവൾക്കരികിൽ ഇരുന്നു....!
"വല്യേട്ടന്റെ ദേവൂട്ടി പറ ഈ വല്യേട്ടൻ എന്താ ചെയ്യേണ്ടത്.... ശ്രീയുടെ കാൽ പിടിക്കണോ... നിനക്ക് വേണ്ടി അതും ചെയ്യാൻ വല്യേട്ടൻ തയാറാ..."
"ഒന്നും വേണ്ട വല്യേട്ടാ... എനിക്ക് വേണ്ടിയല്ല വല്യേട്ടൻ ശ്രീയേട്ടനോട് സ്നേഹം കാണിക്കേണ്ടത്...."
അവളുടെ ആഴമേറിയ വാക്കുകൾ അവന്റെ നെഞ്ചിൽ തന്നെ കൊണ്ടു.... അവൻ ഒന്നും മിണ്ടാതെ അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി....!
ശ്രീ ദേവൂട്ടിയെ കാണാൻ ദേവ നിലയത്തിലെ ഗേറ്റ് ചാടിയതും നന്ദനും ശ്രീക്കുട്ടിയെ കാണാൻ ഇറങ്ങുവായിരുന്നു....രണ്ട് പേരും പരസ്പരം കണ്ടതും ഒന്ന് നിന്നു....!
"നീ എന്താ ഇവിടെ....?!!"
"നീ എന്തിനാണോ ഇറങ്ങിയത് അതിന് തന്നാ...."
"ഞാൻ.... ചുമ്മാ...."
"അത് മനസ്സിൽ ആയി... പോവുമ്പോ അച്ഛനെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.... അല്ലെങ്കിൽ വല്ല കൂടോത്രവും ചെയ്തു നിന്നെ എന്നെന്നേക്കുമായി പടി ഇറക്കും...."
🙄രണ്ട് മക്കളുടെയും കെട്ട് കഴിഞ്ഞപ്പോ നിന്ന് കാണും എന്ന് കരുതിയതാ.... എവിടെ ഇങ്ങനെ പോയാൽ ഇത് സ്ഥിരം ആവും....!
"ഇതിനൊക്കെ കാരണം നീയാ...."
"ഞാനോ...?!!"😟
"പിന്നല്ലാതെ നീ അന്ന് അങ്ങനെ ഒക്കെ സംസാരിച്ചത് കൊണ്ടല്ലേ അവൾ ഇറങ്ങി വന്നത്.... ഒരു അവസരം കിട്ടാൻ വേണ്ടി കാത്ത് നിന്ന നിന്റെ പെങ്ങൾ ആണെങ്കി അത് നല്ലത് പോലെ മുതലെടുത്തു ഒരു കാര്യവും ഇല്ലാതെ ഇറങ്ങിപോയി...."
"അല്ലെങ്കിലും ഞാൻ ഇങ്ങനെ നിക്കുമ്പോ നീ മാത്രം പൊട്ടലും ചീറ്റലും ഇല്ലാതെ കഴിയുന്നത് ശരിയാണോ...."
"അപ്പൊ ഇത് സ്ഥിരം ആക്കാൻ ഉള്ള പ്ലാൻ ആണോ...."
"ഏയ് ഇന്നലെ വന്നപ്പോൾ അവൾ നല്ല ഉറക്കം ആയിരുന്നു....ഇന്നെങ്കിലും കാൽ പിടിച്ചു മാപ്പ് പറഞ്ഞു അവളെ കൊണ്ട് പോണം....അവൾ ഉറങ്ങി കാണുവോ എന്തോ...."
ശ്രീ അവളുടെ മുറിയുള്ള ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു....!
"അവിടെ പിന്നെ എപ്പോ കൂർക്കം വലി തുടങ്ങി എന്ന് ചോദിച്ചാൽ മതി...."
"അവൾ അങ്ങനെ ഒക്കെയല്ലേ സ്വസ്ഥം ആയി ഉറങ്ങൂ...."
"ഓ അപ്പൊ പിന്നെ നീ ചുമ്മാ നിക്കുവല്ലേ...."
"നിന്നോട് സംസാരിച്ചു നിന്നാലേ എന്റെ പെണ്ണ് ഉറങ്ങും... നീ പോവാൻ നോക്ക്...."
എന്നും പറഞ്ഞു ശ്രീ കൂൾ ആയി കയറിപ്പോയി....😟സ്വന്തം പെങ്ങടെ മുറിയിലേക്ക് ആണ് പോന്നതെന്ന വല്ല ബോധവും ഉണ്ടോ.... നന്ദൻ അവനെ ചവിട്ടി പുറത്താക്കണോ എന്ന് പോലും ചിന്തിച്ചു.... പിന്നെ സ്വന്തം കാര്യം ഓർത്തപ്പോൾ വന്നത് പോലെ തന്നെ ശ്രീക്കുട്ടിയുടെ അടുത്തേക്ക് പോയി....!
ശ്രീ അവളുടെ മുറിയിൽ കയറി വാതിൽ അടച്ചതും ദേവൂട്ടി ഉറങ്ങിയത് കണ്ട് അവൻ അവൾക്കരികിൽ ഇരുന്നു.... എന്നെ കാണാതെ നിനക്ക് ഉറക്കം വന്ന് തുടങ്ങി അല്ലെ....അവൻ നിരാശയോടെ അവളെയും നോക്കി ഇരുന്നതും പിന്നെ അവന്റെ ശ്രദ്ധ അവളുടെ വയറിലേക്ക് നീങ്ങി.... അവിടെ അവന്റെ ചുണ്ടുകൾ പതിഞ്ഞതും ദേവൂട്ടി ഞെട്ടി കൊണ്ട് കണ്ണ് തുറന്നു....ശ്രീയേട്ടനെ കണ്ടതും അവൾ ചാടി എണീറ്റ് അവനെ കെട്ടിപ്പിടിച്ചിരുന്നു....!
"എന്നോട് ഇത്രയൊക്കെ സ്നേഹം ഉണ്ടായിട്ടും നീ എന്തിനാ ദേവൂട്ടി എന്നിൽ നിന്നും അകന്നു നിൽക്കുന്നത്....?!!"
"ശ്രീയേട്ടന് എന്നോട് സ്നേഹം ഇല്ലാത്തത് കൊണ്ട്.... ഉണ്ടായിരുന്നെങ്കിൽ അന്ന് അങ്ങനെ ഒക്കെ പറയുവായിരുന്നോ....പിറകെ നടന്ന് ശല്യം ചെയ്തത് കൊണ്ടല്ലേ ശ്രീയേട്ടൻ എന്നെ കെട്ടിയത്...."
"നിനക്ക് തോന്നുന്നുണ്ടോ അത് കൊണ്ട് മാത്രം ആണെന്ന്...."
അവൻ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി ആ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു....!
"പക്ഷെ ശ്രീയേട്ടൻ എന്നോട് കാണിക്കുന്ന സ്നേഹം ഒന്നും ആരോടും കാണിക്കുന്നില്ല.... എല്ലാരേയും തോൽപിക്കണം എന്ന വാശിയാ ശ്രീയേട്ടന്...."
"അപ്പൊ നിന്റെ ഏട്ടന്മാർക്കോ...."
"എനിക്കറിയാം അവർക്കും വാശിയാണെന്ന്.... ആരും തോറ്റു കൊടുക്കില്ലെന്നും അറിയാം.... അത് കൊണ്ട് തന്നെയാ ഞങ്ങൾ തോൽക്കാൻ തീരുമാനിച്ചത്... ഞങ്ങളോടൊപ്പം കൂടെ ജീവിക്കണം എന്നുള്ള ആഗ്രഹം ഉണ്ടെങ്കിൽ ഈ വാശിയൊക്കെ കളഞ്ഞിട്ട് വാ...."
"നീ എന്തൊക്കെയാ ഈ പറയുന്നത് ദേവൂട്ടി.... എനിക്ക്...."
"വേണ്ട.... അച്ഛനെയും മാമനെയും പോലെ നിങ്ങൾ തമ്മിൽ കാണുമ്പോഴൊക്കെ വഴക്കാണ്....എന്റെ ചുറ്റിലും ഉള്ളവർ സ്നേഹത്തോടെ കഴിയുന്നത് കാണാനാ എന്റെ ആഗ്രഹം...."
അവൾ വാശിയോടെ തന്നെ അവനെ നോക്കി കൊണ്ട് പറഞ്ഞു....!
"നീ വെറുതെ ഓരോന്ന് ചിന്തിച്ചും വാശി കാണിച്ചും ഇപ്പൊ തന്നെ ഒരുപാട് ക്ഷീണിച്ചു...."
"എനിക്ക് വാശി തന്നെയാ.... നിങ്ങൾക്ക് മാത്രേ ഈ വാശി പാടുള്ളൂ എന്നുണ്ടോ....നിങ്ങൾ തമ്മിൽ ഉള്ള വഴക്ക് എന്ന് നിക്കുന്നോ അന്നേ ഞാൻ ശ്രീയേട്ടന്റെ കൂടെ വരൂ...."
എന്നും പറഞ്ഞു അവൾ അവിടെ തന്നെ കിടന്നു....!
"നിന്നെ കാണാതെ ഉറങ്ങാൻ പോലും പറ്റാതെ വന്നതാ ഞാൻ.... അല്ലെങ്കിലും നിനക്ക് സ്നേഹം നിന്റെ ഏട്ടന്മാരോട് തന്നെയാ....ഇതിനൊക്കെ കാരണം നിന്റെ വല്യേട്ടനും കൂടിയാ അത് മറക്കണ്ട.... ശല്യം ചെയ്തതിന് സോറി....നീ ഉറങ്ങിക്കോ ഞാൻ പോവാ ദേവൂട്ടി...."
അവൻ വിഷമത്തോടെ അതും പറഞ്ഞു എണീറ്റതും അവൾക്കും സങ്കടം ആയി....!
"ശ്രീയേട്ടാ...."
അവൾ എണീറ്റ് അവനെ കെട്ടിപ്പിടിച്ചു നിന്നതും അവനും ഒരു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു....!
"ഐ ലവ് യു ശ്രീയേട്ടാ...."
"ലവ് യൂ മൈ സ്വീറ്റ് ദേവൂട്ടി...."😘
അവൻ അവളുടെ മുഖം കയ്യിൽ എടുത്തു ചുംബനങ്ങൾ കൊണ്ട് മൂടി.... ഒടുവിൽ അത് അവളുടെ അധരങ്ങളിൽ ചേർന്ന് നിന്നു.... അവളും പ്രണയത്തോടെ അവനെ വരിഞ്ഞു മുറുക്കി.... അവളെയും ചേർത്തു പിടിച്ചു കൊണ്ട് അവൻ ബെഡിലേക്ക് വീണു.... ഇരുവരിലും പരസ്പരം പ്രണയം പങ്ക് വെക്കാൻ ഉള്ള ആവേശം ആയിരുന്നു....ആലസ്യത്തോടെ അവൾ അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു....!
"ഇന്നെന്ത് പറ്റി പതിവില്ലാതെ എന്റെ ദേവൂട്ടിക്ക് ഒരു ക്ഷീണം...."
"എനിക്ക് ഒരു ക്ഷീണവും ഇല്ല..."
അവൾ ഒന്ന് കൂടെ അവനിലേക്ക് പറ്റി ചേർന്ന് കൊണ്ട് പറഞ്ഞു....!
💕________💕
നന്ദൻ മാമൻ കാണും എന്ന പേടിയോടെ ആണ് അകത്തു കയറിയത്....😦അങ്ങേര് എങ്ങാനും കണ്ടാൽ അമ്മായി അപ്പനെ കൊന്നെന്ന ചീത്തപ്പേര് കൂടിയാവും....!
ഒടുവിൽ ശ്രീക്കുട്ടിയുടെ മുറിയിൽ എത്തിയതും അവൻ ശ്വാസം ആഞ്ഞു വലിച്ചു....!
ഉറങ്ങികിടക്കുന്ന ശ്രീക്കുട്ടിയുടെ അടുത്ത് ചെന്നവൻ അവളെ ഉണർത്താൻ ശ്രമിച്ചു.... അത് നടക്കില്ലെന്ന് കണ്ടതും അവൻ അവളെയും കെട്ടിപ്പിടിച്ചു കിടന്നു....!
ശ്രീ പിന്നെ വെളുപ്പിന് തന്നെ എണീറ്റ് ദേവൂട്ടിയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് എല്ലാരും ഉണരുന്നതിന് മുൻപ് തന്നെ വീട്ടിൽ എത്തി.... മുറിയിൽ എത്തിയപാടെ അവൻ ഉറക്കക്ഷീണം ഒക്കെ തീർത്തു....!
ശ്രീക്കുട്ടി അവൾ എണീക്കാറുള്ള ടൈം ആയപ്പോൾ എണീറ്റ് കോട്ട് വാ ഇടുമ്പോൾ ആണ് തന്റെ അടുത്തായി കിടക്കുന്ന നന്ദനെ കണ്ടത്....!😨
"അയ്യോ... നന്ദേട്ടാ.... എണീക്ക്...."
അവൾ സ്വസ്ഥത കൊടുക്കാതെ വിളിച്ചുണർത്തിയതും അവൻ കണ്ണ് തുറന്നു....!
"നന്ദേട്ടൻ എന്താ ഇവിടെ.....!!"
"ഞാൻ ഒരു സിനിമ കാണാൻ വന്നതാ....🙂
"സിനിമയോ.... അപ്പൊ എന്നെ കൂടാതെ നിങ്ങൾക്ക് ഇതാ അല്ലെ പണി....എനിക്കറിയാം നന്ദേട്ടൻ ഞാൻ ഇങ്ങ് വന്നപ്പോൾ തൊട്ട് ആഘോഷിക്കുവാണെന്ന്...."🥺
"അതിന് ഇവിടെ എവിടെയാ സിനിമ.... നീ എന്നോട് അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ.... അത് മനസ്സിൽ ആക്കാൻ ബുദ്ധി ഇല്ലെന്ന് എനിക്കറിയോ...."🙄
"അത് പറഞ്ഞപ്പോഴാ നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്...."
"നിന്നെ കാണാൻ...."
"ഓ.... പറച്ചിൽ കേട്ടാൽ തോന്നും എന്നെ കാണാത്തോണ്ട് ഉറങ്ങാറില്ലെന്ന്...."
"സത്യം....!
പക്ഷെ ഞാൻ വന്നത് പോലും അറിയാതെ നീ ഇങ്ങനെ ഉറങ്ങിയത് തീരെ ശരിയായില്ല...."
"നിങ്ങളോട് ഞാൻ പറഞ്ഞൊ ഇങ്ങോട്ട് വരാൻ....അച്ഛൻ എങ്ങാനും കണ്ടാൽ അത് മതി....നിന്ന് കിണുങ്ങാതെ പോവാൻ നോക്ക്...."
"അവരൊക്കെ എണീറ്റ് കാണുവോ...."
"കാണുവോന്നോ....ഇനി ഇപ്പൊ എന്ത് ചെയ്യും....ടൈം എട്ട് കഴിഞ്ഞു...."
"നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്.... ഞാൻ നിന്റെ കെട്ടിയോൻ അല്ലെടി...."
"അത് തന്നാ പേടി.... ഞാൻ ഒന്ന് നോക്കട്ടെ ആരേലും ഉണ്ടോ എന്ന്...."
ശ്രീക്കുട്ടി എണീറ്റ് വന്ന് താഴേക്ക് നോക്കിയതും ഹാളിൽ തന്നെ ഇരിക്കുന്ന അച്ഛന്റെ കയ്യിൽ ചായയും കൊടുത്തു അമ്മ കിച്ചണിലേക്ക് പോന്നത് കണ്ടതും എല്ലാരും എണീറ്റിട്ടുണ്ടെന്ന് അവൾക്ക് മനസ്സിൽ ആയി.... ഏട്ടന്റെ മുറിയിൽ ഒന്ന് തലയിട്ട് നോക്കിയതും ആള് നല്ല ഉറക്കം ആണ്....!
"ഇനി എന്ത് ചെയ്യും അച്ഛനും അമ്മയും താഴെ തന്നെയുണ്ട്..."
"ഞാൻ നിന്റെ ഭർത്താവ് അല്ലെ ശ്രീക്കുട്ടി പിന്നെന്തിനാ നീ ഈ പേടിക്കുന്നെ...."
"നിങ്ങളെ ഇതിനകത്ത് വിളിച്ചു കേറ്റാൻ ആണെങ്കിൽ പിന്നെ എന്തിനാ ഞാൻ പിണങ്ങി വന്നെ എന്നല്ലേ അവർ ചോദിക്കാ...."
"🙄പറയും പോലെ നീ എന്തിനാടി ഒരു കാര്യവും ഇല്ലാതെ എന്നോട് പിണങ്ങി വന്നെ....?!!"
"ആദ്യം നിങ്ങടെ സ്വഭാവം മാറ്റ് അപ്പൊ പറയാം.... ഞാനും ദേവൂട്ടിയും കഷ്ടപ്പെട്ട് കല്യാണം കഴിച്ചത് നിങ്ങളെ പോലുള്ളവന്മാരെ ആണെന്ന് ഓർക്കുമ്പോഴാ...."
"ഞങ്ങൾക്കെന്താ കുഴപ്പം...."
"അത് ഇപ്പൊ പറഞ്ഞാൽ ഒന്നും തീരില്ല.... ഇപ്പൊ നന്ദേട്ടൻ എങ്ങനെ ആണോ വന്നത് അത് പോലെ പോവാൻ നോക്ക്...."
അവൾ അവനെ ഉന്തി തള്ളി പുറത്തേക്ക് കൊണ്ട് വന്നതും നന്ദൻ മാമനെ കണ്ട് ഒരു ഓട്ടത്തിന് മുറിയിൽ തന്നെ എത്തി....!
"എടീ നിന്റെ അച്ഛൻ ഇരിക്കുമ്പോൾ എങ്ങനെയാ...."
"ഇതൊന്നും അല്ലല്ലോ ഡയലോഗ് കേട്ടത്.... അതൊക്കെ ദേവൂട്ടി അച്ഛൻ അവിടെ ഇരിക്കുമ്പോൾ അവൾ കൂൾ ആയിട്ട് ഇറങ്ങി പോവും...."
"അത് പിന്നെ മരുമകൾ അല്ലെ.... പിന്നെന്താ പ്രശ്നം...."
"അതല്ല കല്യാണത്തിന് മുൻപ് അവൾ ഏട്ടനെ കാണാൻ വേണ്ടി വന്ന അന്ന് ഇവിടെ കുടുങ്ങി... കാലത്ത് എണീറ്റ് അച്ഛന്റെയും അമ്മയുടെയും മുന്നിൽ കൂടിയാ അവരുടെ കണ്ണിൽ പോലും പെടാതെ അവൾ കൂൾ ആയിട്ട് ഇറങ്ങി പോയത്...."
അത് കേട്ട് നന്ദൻ വായും പൊളിച്ചു നിന്നു....!😨
"അപ്പൊ അവർക്ക് രണ്ടിനും ഇത് തന്നെയാണോ പണി.... എന്നിട്ടും പിന്നെന്താ അവൾ ശ്രീയെയും ഉപേക്ഷിച്ചു അവിടെ വന്ന് നിക്കുന്നത്...."
"അത് തന്നാ ഞാൻ നേരത്തെ പറഞ്ഞത്.... നിങ്ങൾ ആണുങ്ങൾക്ക് ഒരു വിചാരം ഉണ്ട് അത് എന്താണെന്നും ഞങ്ങൾക്കറിയാം.... അത് മാറ്റി എടുക്കാൻ വേണ്ടി തന്നെയാ ഞങ്ങളുടെ തീരുമാനം...."
എന്നിട്ട് മാറ്റിയത് തന്നെ എന്ന പോലെ നന്ദൻ നിന്നു....!
ശ്രീക്കുട്ടിയുടെ ഫോൺ റിങ് ആയതും അവൾ നന്ദനെ ഒന്ന് നോക്കി കോൾ അറ്റൻഡ് ചെയ്തു....!
"ഡീ കോളേജിൽ ഇറങ്ങാൻ റെഡി ആയോ...."
"ഞാൻ അത് മറന്നു.... ഞാൻ കുളിക്കട്ടെ...."
എന്നും പറഞ്ഞു അവൾ ഡ്രസ്സ് എടുക്കാൻ തുടങ്ങി....!
"എന്നെ ഇവിടെ നിർത്തി നീ കോളേജിൽ പോവാണോ...."
"ഇവിടെ നിന്നോ....പറ്റുമ്പോ ഇറങ്ങിപോയിക്കോ...."
😨അല്ല എനിക്ക് എന്തിന്റെ കേടായിരുന്നു ഇന്നലെ ഇത്രയും റിസ്ക് എടുത്തു ഇതിനകത്ത് വലിഞ്ഞു കേറാൻ.... ഇനി എന്റെ മിസ്സിംഗ് വിവരം അവിടെ അറിഞ്ഞു കാണുമോ....!നന്ദൻ അതും ചിന്തിച്ചു ബെഡിൽ തന്നെ ഇരുന്നു....!
💕________💕
ദേവൂട്ടി കുളിച്ചു വന്ന് റെഡി ആവുമ്പോൾ ആണ് അവൾക്ക് മുന്നിൽ ഉള്ള സ്പ്രേയുടെ സ്മെൽ പിടിക്കാതെ എന്തൊക്കെയോ പരവേഷം തുടങ്ങിയത്....വയറിൽ കൂടി ഉരുണ്ടു കേറാൻ തുടങ്ങിയതും അവൾ ബാത്‌റൂമിൽ ഓടി വോമിറ്റ് ചെയ്തു കളഞ്ഞു....വായും മുഖവും കഴുകി അവൾ ക്ഷീണത്തോടെ മുറിയിൽ വന്ന് കണ്ണാടിക്ക് മുന്നിൽ നിന്നു....!
"ദാസേട്ടാ സ്പ്രേ ഒക്കെ അങ്ങ് വെളിയിൽ ചെന്നു അടിച്ചാൽ മതി....എനിക്ക് അതിന്റെ സ്മെൽ പിടിക്കില്ല...."
ചേട്ടത്തി ഗർഭിണി ആയിരിക്കുമ്പോൾ പറയുന്നത് അവൾ ഓർത്തെടുത്തു.... എന്തെങ്കിലും കഴിക്കാൻ ഇരുന്നാൽ വായും പൊത്തി വോമിറ്റ് ചെയ്യാൻ പോവാറുള്ളതും അവളുടെ ഓർമ്മയിൽ വരാൻ തുടങ്ങിയതും അവൾ തന്റെ പ്രതിബിംബം നോക്കി ഒരു നിമിഷം നിശ്ചലമായി നിന്നു....!
അപ്പൊ ഞാൻ ഗർഭിണി ആണോ.... അതാണോ എനിക്ക് ഇങ്ങനെ ഒക്കെ.... അങ്ങനെ ആണെങ്കിൽ ഞാൻ ഈ ചെയ്യുന്നത് ഒക്കെ പാഴായി പോവുകയാണോ....!
അവൾ എന്തൊക്കെയോ തീരുമാനിച്ചു പെട്ടെന്ന് റെഡി ആയി ഇറങ്ങി.... ഫുഡ് കണ്ടപ്പോൾ തന്നെ അവൾക്ക് മുഷിപ്പ് തോന്നി.... വെള്ളം മാത്രം കുടിച്ചു അവൾ ഇറങ്ങി.... അമ്മയും ചേട്ടത്തിയും പരമാവധി നിർബന്ധിച്ചെങ്കിലും അവൾ ലേറ്റ് ആയെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി....!
"അവനിത് കാലത്ത് തന്നെ എങ്ങോട്ടാ പോയത്.... വിളിക്കാമെന്ന് വെച്ച് ചെന്നപ്പോൾ മുറിയിൽ ഇല്ല...."
അച്ഛൻ അതും പറഞ്ഞു കൊണ്ട് സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ടതും പുറത്തേക്ക് ഇറങ്ങിയ ദേവൂട്ടി ഒന്ന് നിന്നു.... മിക്കവാറും കുഞ്ഞേട്ടൻ അവിടെ ആയിരിക്കും....!
"അത് കുഞ്ഞേട്ടൻ കാലത്ത് തന്നെ എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു പോയതാ...."
"ഭാഗ്യം നിന്നോടെങ്കിലും അവന് പറയാൻ തോന്നിയല്ലോ...."
അച്ഛൻ ആശ്വാസത്തോടെ പറഞ്ഞു....!കള്ളം പറഞ്ഞത് കൊണ്ട് തന്നെ ദേവൂട്ടി ചെയ്യാൻ ഉള്ള പ്രക്രിയകൾ ഒക്കെ ചെയ്തു കൊണ്ടാണ് നടന്നത്... ഒരു നല്ല കാര്യത്തിന് അല്ലെ ദൈവം ക്ഷമിച്ചോളും....!
"റിസ്ക് എടുത്തു വന്നതല്ലേ.... ഒരു ഉമ്മയെങ്കിലും തന്നിട്ട് പോ ശ്രീക്കുട്ടി...."
റെഡി ആവുന്ന ശ്രീക്കുട്ടിയെ നോക്കി നന്ദൻ നിരാശയോടെ പറഞ്ഞതും അവൾ അതൊന്നും മൈൻഡ് ചെയ്തില്ല.... എല്ലാം കഴിഞ്ഞു ബാഗും എടുത്തു ഇറങ്ങിയതും ഒരു ഓട്ടത്തിന് വന്ന് അവന്റെ കവിളിൽ ചുംബിച്ചു കൊണ്ടവൾ വന്നത് പോലെ തന്നെ പോയി... നന്ദൻ ഒരു ചിരിയോടെ തന്റെ കവിളിൽ കയ് വെച്ചിരുന്നു....!❤️
"എന്താടി മുഖത്ത് ഒരു വാട്ടം...."
"ശ്രീയേട്ടനെ വിട്ടു നിക്കുന്നതല്ലേ അതിന്റെയാവും...."
"ഇങ്ങനെ വിട്ടു നിൽക്കുന്നതിന് കെട്ടിയോന്മാർ മതിൽ ചാട്ടത്തിന് പ്രൈസ് നേടും എന്നല്ലാതെ ഒന്നും സംഭവിക്കും എന്ന് എനിക്ക് തോന്നുന്നില്ല...."
"ശരിയാ എനിക്കും ഇപ്പൊ അങ്ങനെ തോന്നുന്നുണ്ട്.... കുഞ്ഞേട്ടൻ അവിടെ നിന്ന് എണീറ്റില്ലേ...."
"എണീറ്റ്.... പക്ഷെ അപ്പോഴേക്കും അച്ഛനും അമ്മയും എണീറ്റിരുന്നു... കക്ഷി ഇപ്പോഴും മുറിയിൽ തന്നെയാ...."
"അപ്പൊ ശ്രീയേട്ടൻ....?!!"
"ആള് നല്ല ഉറക്കവാ ഇന്നലെ ഉറങ്ങിയിട്ടെ ഇല്ലെന്ന് തോന്നുന്നു...."
"ശ്രീയേട്ടനോട് പിണങ്ങി നിക്കാൻ എനിക്ക് പറ്റുന്നില്ലെടി...."
"എനിക്ക് പിന്നെ നന്ദേട്ടനോട് പിണങ്ങി നിക്കാൻ പറ്റും എന്നാണോ....ഇന്ന് തന്നെ ഞാൻ ആ പാവത്തിനെ വല്ലാണ്ട് പരീക്ഷിച്ചു...പാവം എന്റെ നന്ദേട്ടൻ...."
"മ്മ്.... എന്തെങ്കിലും വഴി ദൈവം കണ്ടിട്ടുണ്ടാവും...."
അതും പറഞ്ഞു രണ്ടും നടന്നു....ബസിൽ കയറിയെങ്കിലും രണ്ടും മുടിഞ്ഞ ചർച്ചയാണ്....!
ഒച്ചയും ബഹളവും ഇല്ലെന്ന് മനസ്സിൽ ആയതും നന്ദൻ പതിയെ പുറത്തേക്ക് ഇറങ്ങി....താഴേക്ക് നോക്കി ഉറങ്ങണോ വേണ്ടയോ എന്ന് ഉറപ്പ് വരുത്തുമ്പോൾ ആണ് അവന്റെ തോളിൽ ഒരു കൈ വന്ന് വീണത്.... 😳ദൈവമേ മാമൻ....നന്ദൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും അവൻ ആശ്വാസത്തോടെ ശ്രീയെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....!
"നീ എന്താ ഇവിടെ.... ശ്രീക്കുട്ടി ഇവിടെ ഇല്ലല്ലോ...."
"അവൾ ഇന്നലെ ഇവിടെ ഉള്ളപ്പോൾ വന്നതാ നീയും കണ്ടതല്ലേ പിന്നെ ഇറങ്ങാൻ പറ്റിയിട്ടില്ല...."
"ഓ നിന്നെ കൊണ്ട് തോറ്റല്ലോ.... എടാ ഞാനും നിന്നെ പോലെ അങ്ങോട്ട് പോയതല്ലേ കൃത്യ ടൈമിന് ഇറങ്ങാൻ അറിയില്ലെങ്കിൽ ഈ പണിക്ക് നിക്കാരുത്....എവിടെ പോയാലും നീയൊക്കെ പറയിപ്പിച്ചേ അടങ്ങൂ.... വെറുതെ അല്ല നിന്റെ പെങ്ങൾ...."
"അളിയാ നോ.... അമ്മാതിരി ഡയലോഗ് ഒക്കെ നിർത്തിയേക്ക്.... അല്ലെങ്കിൽ നമുക്ക് ഈ മതിൽ ചാട്ടം സ്ഥിരം ആക്കേണ്ടി വരും...."
"അതും ശരിയാ.... തത്കാലം ഇപ്പോൾ നീ ഇറങ്ങാൻ നോക്ക്...."
ശ്രീ തന്നെ അവനെ ഹെല്പ് ചെയ്തു പുറത്തേക്ക് ഇറക്കി....!
ക്‌ളാസിലും ദേവൂട്ടിയുടെ ശ്രദ്ധ താൻ ഗർഭിണിയാണോ എന്ന ചിന്തയിൽ ആയിരുന്നു.... എങ്ങനെ ഒക്കെയോ ക്ലാസ് കഴിഞ്ഞു ഇറങ്ങിയതും കോളേജിന് അല്പം മാറിയുള്ള മെഡിക്കൽ ഷോപ്പിൽ അവളുടെ കണ്ണുകൾ എത്തി....!
"നീ ഇവിടെ നിക്ക് ഞാൻ ഇപ്പൊ വരാം...."
"എങ്ങോട്ടാ...."
"എനിക്ക് വിക്സ് ഗുളിക വാങ്ങാൻ...."
അവൾ അതും പറഞ്ഞു അങ്ങോട്ട് നടന്നു.... പ്രേഗ്നെന്സി കിറ്റ് വാങ്ങി ബാഗിൽ വെച്ച് രണ്ട് വിക്സ് ഗുളികയും വാങ്ങി തിരികെ വന്ന് ഒന്ന് അവൾക്ക് നീട്ടി....!
"കഴിച്ചോ ഹിച് കിച്ചിന് നല്ലതാ...."
അത് കേട്ടതും പെണ്ണ് അത് വാങ്ങി വായിൽ ഇട്ടു.... കെട്ടിയോൻ പോയോ എന്തോ.... ഫോൺ ചെയ്‌താൽ പിടിച്ചു നിർത്തിയ ബിൽഡപ്പ് ഒക്കെ പറന്നു പോവും....!
ബസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ടത് ബൈക്കും ചേർന്ന് നിൽക്കുന്ന ശ്രീയേട്ടനെയാണ്....തൊട്ടടുത്തായി നന്ദനെ കൂടി കണ്ടതും രണ്ട് പേരും പരസ്പരം ഒന്ന് നോക്കി....!😦
"നിങ്ങൾ എന്താ ഇവിടെ....?!!"
"നിങ്ങളുടെ രണ്ടിന്റെയും ഉദ്ദേശം എന്താണെന്ന് അറിയാൻ വന്നതാ...."
ശ്രീ പറഞ്ഞതും ദേവൂട്ടി അവനെ തുറിച്ചു നോക്കി....!
"എന്തായാലും പരസ്പരം തോൽപിക്കണം എന്ന വാശിയൊന്നും ഞങ്ങൾക്കില്ല.... നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പ് ഞങ്ങൾ അകന്നപ്പോൾ അല്ലെ പഴയ പോലെ ആയത്.... അല്ലെങ്കിൽ പരസ്പരം പാരപണിയാൻ നടക്കുവല്ലേ.... അത് കൊണ്ട് ഞങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോവാൻ തീരുമാനിച്ചു....വണ്ടി എടുക്ക് കുഞ്ഞേട്ടാ...."
എന്നും പറഞ്ഞു അവൾ നന്ദന്റെ ബൈക്കിനു പിന്നിൽ കേറി ഇരുന്നു....!
"ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്റെ ദേവൂട്ടി.... നീ വന്ന് ഇതിൽ കേറെടി...."
"അത് ഞങ്ങൾക്ക് കൂടെ തോന്നണം...."
"ശ്രീക്കുട്ടി നീ ഒരു കാര്യവും ഇല്ലാതെ അല്ലെടി എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്.... ഇവൻ പിന്നെ ഏതാണ്ട് ഒക്കെ പറഞ്ഞിട്ടുണ്ടെന്ന് എങ്കിലും കരുതാം...."
"ഞാൻ എന്ത് പറഞ്ഞു എന്നാ...."
"നീ ഏതാണ്ട് ഒക്കെ കാണിച്ചു കൂട്ടി ഇവൾക്ക് വേറൊരുത്തനെ കെട്ടാൻ പാകത്തിന് അല്ലാതാക്കിയത് കൊണ്ടല്ലേ ഇവൾക്ക് നിന്റെ പിന്നാലെ നടക്കേണ്ടി വന്നത്.... എന്നിട്ട് എന്താ അന്ന് നീ ഏട്ടനോട് പറഞ്ഞത് ഇവൾ പിന്നാലെ നടന്നത് കൊണ്ട് കെട്ടിയത് ആണെന്നല്ലേ...."
😦അത് കേട്ട് ദേവൂട്ടി വായും പൊളിച്ചു എണീറ്റു....!
"കുഞ്ഞേട്ടൻ എന്താ ഈ പറയുന്നത് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല...."
"പിന്നെ എപ്പോ തൊട്ടാ നിനക്ക് ഇവനോട് പ്രേമം തോന്നിയത്...."
"അപ്പൊ കുഞ്ഞേട്ടന് ഇവളോടോ...."
"അ.... അത്.... ഞാൻ കൃത്യമായ ഡേറ്റും ദിവസവും ഓർത്ത് വെച്ചിട്ടില്ല...."
രണ്ടും ഒരു കോംപ്രമൈസിൽ എത്തിക്കാൻ ഒരു ഡീൽ ഉണ്ടാക്കി വന്നതാ.... അത് തമ്മിൽ തല്ലി തീരുമെന്നാ തോന്നുന്നത്....!🙄
"ഇപ്പൊ കണ്ടല്ലോ പട്ടിയുടെ വാല് എന്നെങ്കിലും നേരെ നിക്കോ.... വാടി നമുക്ക് പോവാം...."
എന്നും പറഞ്ഞു ദേവൂട്ടി ശ്രീക്കുട്ടിയെയും കൊണ്ട് നടന്നു....!ശ്രീയും നന്ദനും ഇതിൽ ആരെയാ ഡോഗ് എന്ന് വിശേഷിപ്പിച്ചത് എന്ന ചിന്തയിൽ ആയിരുന്നു....!
💕__________💕
മുറിയിൽ എത്തിയ ദേവൂട്ടി ക്ഷീണത്തോടെ ബെഡിൽ കിടന്നതും പെട്ടെന്ന് തന്നെ ഉറങ്ങിപോയിരുന്നു.... ഇരുട്ടി തുടങ്ങിയപ്പോൾ ആണ് അവൾ എണീറ്റത്... നന്ദൻ ബാൽക്കണിയിൽ തന്നെയുണ്ട്....!
അവൾ കിച്ചണിൽ ചെന്നു ഒന്നും തനിക്ക് കഴിക്കാൻ ആവില്ലെന്ന് തോന്നിയതും ആപ്പിൾ കണ്ടതും അതെടുത്തു കഴിക്കാൻ തുടങ്ങി.... അപ്പോഴാണ് അമ്മ പച്ച മാമ്പഴം അരിഞ് കൊണ്ടിരിക്കുന്നത് അവൾ കണ്ടത്.... അത് കണ്ടതും അവളുടെ കണ്ണുകൾ ആ മാമ്പഴത്തിൽ തന്നെ ആയിരുന്നു.... കയ്യിൽ ഉള്ള ആപ്പിൾ അവിടെ ഇട്ടു അവൾ അമ്മയുടെ അടുത്ത് ചെന്ന് അതും തട്ടി പറിച്ചു ഓടി....ടി വിയും ഓൺ ചെയ്തു അതിന് മുന്നിൽ ഇരുന്നു ആവേശത്തോടെ അത് കടിച്ചു തിന്നു....,!
പഴയ ഒരു മൂവി ആയിരുന്നു.... അതിലെ നായിക ഗർഭിണി ആയപ്പോൾ ഉള്ള ലക്ഷണം ഒക്കെ കണ്ടതും അവൾ കയ്യിലുള്ള മാമ്പഴത്തിലേക്ക് ഒന്ന് നോക്കി.... അവിടെയും ഇതേ അവസ്ഥയിൽ മാമ്പഴം കടിച്ചു കൊണ്ടിരിക്കുകയാണ്.... അത് കണ്ടതും അവൾ മുറിയിൽ ചെന്നു വാതിൽ അടച്ചു....ബാഗ് തുറന്നു കിറ്റ് എടുത്തു അവൾ അതിലേക്ക് നോക്കി.... പരിചയം ഇല്ലാതെ അവൾ യൂട്യൂബിൽ നോക്കി എല്ലാം മനസ്സിൽ ആക്കി....!
കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു അവൾ അതുമായി ബാത്‌റൂമിൽ ചെന്നു....നിമിഷ നേരം കൊണ്ട് തന്നെ അതിൽ തെളിഞ്ഞു വന്ന രണ്ട് ലൈൻ കണ്ട് അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.....!
മുറിയിൽ വന്ന് അവൾ കണ്ണാടിയിൽ നോക്കി നിന്നു.... താൻ ഒരു അമ്മയാവാൻ പോവുന്നു എന്നതിനേക്കാൾ അത്ഭുതം ശ്രീയേട്ടൻ ഒരു അച്ഛൻ ആവാൻ പോവുന്നു എന്നതായിരുന്നു.... അവൾക്ക് വിശ്വാസം വരാത്ത പോലെ വീണ്ടും വീണ്ടും അതിലേക്ക് നോക്കി.... ശ്രീയേട്ടനെ കെട്ടിപ്പിടിച്ചു കാതിൽ ആയി എന്റെ ശ്രീയേട്ടൻ ഒരു അച്ഛൻ പോവുന്നു എന്ന് പറയണം എന്നും അത് കേട്ട് ശ്രീയേട്ടൻ സന്തോഷം കൊണ്ട് തന്നെ എടുത്തു വട്ടം കറക്കുന്നതും എല്ലാം ഓർത്ത് അവൾ പുഞ്ചിരിയോടെ ഇരുന്നു....!
ശ്രീയേട്ടനെ വിളിക്കാൻ അവൾ ഫോൺ കയ്യിൽ എടുത്തു എങ്കിലും പിന്നെ അത് വേണ്ടെന്ന് വെച്ചു....കുഞ്ഞേട്ടനെ ശ്രീയേട്ടൻ തോൽപിച്ചു എന്ന ചിന്ത അവളിൽ കടന്ന് കൂടി.... ഇത് അറിയുമ്പോൾ കുഞ്ഞേട്ടൻ വിഷമിക്കുമോ എന്നും....!
"കുഞ്ഞേട്ടാ...."
അവൾ അവനരികിൽ ചെന്നു വിളിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു....!
"കുഞ്ഞേട്ടന് വിഷമം ഉണ്ടോ....?!!"
"എന്തിന്...."
"ഞാനും ശ്രീക്കുട്ടിയും ഇങ്ങനെ ഒക്കെ ചെയ്യുന്നതിന്...."
"ഏയ്.... സ്വന്തം വീട്ടിൽ കുറച്ച് ദിവസം നിൽക്കാൻ ഉള്ള നിങ്ങളുടെ അടവാണെന്ന് ഒക്കെ എനിക്കും ശ്രീക്കും അറിയാം...."
"അതൊന്നും അല്ല.... എവിടെ ആയാലും എനിക്ക് ശ്രീയേട്ടന്റെ കൂടെയും ശ്രീക്കുട്ടിക്ക് കുഞ്ഞേട്ടന്റെ കൂടെയും ഇരിക്കുന്നതാ സന്തോഷം...."
"പിന്നെന്തിനാ രണ്ടും ഇങ്ങനെ ഒക്കെ ചെയ്യുന്നേ...."
"ഞാൻ പറഞ്ഞല്ലോ നിങ്ങളെ മാറ്റി എടുക്കാൻ ആണെന്ന്.... പരസ്പരം വാശി ഒക്കെ കളഞ്ഞു സ്നേഹിക്കാൻ പറ്റുവൊന്ന് നോക്കട്ടെ... ഏതെങ്കിലും കാര്യത്തിൽ ശ്രീയേട്ടൻ കുഞ്ഞേട്ടനെ തോൽപ്പിച്ചാലോ കുഞ്ഞേട്ടൻ ശ്രീയേട്ടനെ തോൽപ്പിച്ചാലോ നിങ്ങൾ എന്ത് ചെയ്യും എന്ന് നോക്കാലോ...."
"എടീ പൊട്ടി നിന്റെ ശ്രീയേട്ടൻ ജയിച്ചാൽ എനിക്ക് സന്തോഷം അല്ലെ.... അത് പോലെ ഞാൻ ജയിച്ചാലും അവൻ സന്തോഷിക്കുകയെ ഉള്ളു...."
"അപ്പൊ കുഞ്ഞേട്ടൻ ശ്രീക്കുട്ടിയോട് പറഞ്ഞതോ ആദ്യം അച്ഛൻ ആവണം എന്നും ശ്രീയേട്ടനെ തോൽപിക്കണം എന്നും...."
"അത്.... ഞാൻ ഒരു ആഗ്രഹം പറഞ്ഞതല്ലേ.... അത് ശ്രീ ആയാലും ഞാൻ ഹാപ്പിയാ.... കാരണം അവൻ എന്റെ ദേവൂട്ടിയുടെ ശ്രീയേട്ടൻ അല്ലെ...."
അവൻ അവളുടെ മൂക്കിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.... അവൾ മുറിയിൽ വന്ന് അപ്പൊ തന്നെ ശ്രീയേട്ടനെ വിളിച്ചു....!
"ശ്രീയേട്ടാ...."😘
"എന്താ ദേവൂട്ടി...."
"ശ്രീയേട്ടൻ ഉറങ്ങിയോ...."
"ഇല്ല അങ്ങോട്ട് വന്നാലോ എന്നാ ഞാൻ ആലോചിക്കുന്നത്...."
"ഏയ് അത് വേണ്ട.... ഞാൻ ഇന്ന് അമ്മയുടെ കൂടെയാ...."
"ആണോ എങ്കിൽ എന്റെ ദേവൂട്ടി അമ്മയോടൊപ്പം കിടന്നോ.... ഞാൻ ശല്യം ചെയ്യാൻ വരില്ല...."
പിന്നെയും ഒത്തിരി സംസാരിച്ചെങ്കിലും അവൾ അത് മാത്രം പറഞ്ഞില്ല....രാവിലെ ക്ഷേത്രത്തിൽ പോണം എന്ന് പറഞ്ഞാണ് അവൾ ഫോൺ വെച്ചത്....!
കാലത്ത് എണീറ്റ് അവൾ ക്ഷേത്രത്തിൽ എത്തി തന്റെ കുഞ്ഞിനും ശ്രീയേട്ടനും വേണ്ടി പ്രാർത്ഥനയോടെ നിന്നു.... ശ്രീയും അവൾക്കരികിലേക്ക് വന്നു....!
"ദേവൂട്ടി...."
അവൾ തിരിഞ്ഞു നോക്കിയതും മുന്നിൽ ശ്രീയേട്ടനെ കണ്ട് അവൾ അത്ഭുതത്തോടെ അവനെ നോക്കി നിന്നു.....തന്റെ എല്ലാം ആയ ശ്രീയേട്ടൻ തന്റെ കുഞ്ഞിന്റെ അച്ഛൻ....!❤️
"ഐ ലവ് യൂ ശ്രീയേട്ടാ...."
അവൾ അവനെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു....!
"ഇത് ക്ഷേത്രം ആണ് എന്റെ ദേവൂട്ടി...."
അവൾ അവനിൽ നിന്ന് വിട്ടു മാറി ഒന്ന് ചിരിച്ചു.... അവനെ ചുംബനങ്ങൾ കൊണ്ട് മൂടാൻ എന്റെ ശ്രീയേട്ടൻ ഒരു അച്ഛൻ ആവാൻ പോവാണെന്ന് പറയാൻ അവളുടെ മനസ് തുടിച്ചു....!
അവളെയും കൊണ്ട് അവൻ അവിടെ നിന്നും നടന്നു....!
"നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ദേവൂട്ടി...."
അവന്റെ ചോദ്യം കേട്ടതും അവൾ അത് പറയാൻ സമയം ആയില്ലെന്ന ചിന്തയോടെ അവനെ നോക്കി....!
"അ.... അത്....ശ്രീക്കുട്ടിയാ ആദ്യം പ്രെഗ്നന്റ് ആയത് എങ്കിൽ ശ്രീയേട്ടന് വിഷമം ആവോ...."
"അതിൽ ഞാൻ എന്തിനാ വിഷമിക്കുന്നെ.... സന്തോഷിക്കുകയല്ലേ വേണ്ടത്....!
ഇതായിരുന്നോ കാര്യം.... അവൾ പറയാൻ നിന്നെ ഏല്പിച്ചത് ആണോ.... എന്തായാലും അവൾ ഒരു അമ്മയാവാൻ പോവാണെന്ന് ഓർക്കുമ്പോ തന്നെ എനിക്ക് ചിരി വരാ....പിന്നെ നിന്റെ കുഞ്ഞേട്ടൻ ഒരു അച്ഛനും.... എന്താവോ എന്തോ...."
അവനിലെ സന്തോഷം അവൾക്ക് കാണാം ആയിരുന്നു.... പക്ഷെ അവൻ പറയുന്നതെല്ലാം കേട്ട ദേവൂട്ടി വായും പൊളിച്ചു നിന്നു....!🙄
"ഇനിയും വേണോ ദേവൂട്ടി ഈ വാശി.... അവൾ ഈ സമയം നന്ദന്റെ കൂടെയല്ലേ നിൽക്കേണ്ടത്....എന്നോട് പിണങ്ങി പോയ നീയാണെങ്കിൽ അത് മറന്നു എന്നോട് സംസാരിക്കാനും തുടങ്ങി...."
"അത് പിന്നെ എനിക്ക് ശ്രീയേട്ടനോട് പിണങ്ങി നിൽക്കാൻ പറ്റാത്തോണ്ടല്ലെ....!
പക്ഷെ ശ്രീയേട്ടൻ ഞാൻ പിറകെ നടന്ന് കെട്ടിയത് അല്ലെ അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ മതി...."
"എടീ...."
"പോടാ കള്ള സ്ത്രീദേവാ.... ഈ സ്നേഹപ്രകടനം ഒക്കെ എന്തിനാണെന്ന് എനിക്കറിയാം...."
അവൾ മുന്നോട്ടേക്ക് നടന്ന് കൊണ്ട് പറഞ്ഞതും ശ്രീ ഒന്ന് ചിരിച്ചു.... നന്ദൻ ഒരു അച്ചൻ ആവാൻ പോവാണെന്നാണോ അവൾ പറഞ്ഞത്....!
അവൻ അതും ചിന്തിച്ചു വീട്ടിലേക്ക് വന്നു.... ശ്രീക്കുട്ടി എണീറ്റ് വന്നതും അവൻ അവളെ നല്ലത് പോലെ നോക്കി....അവൾ ആണെങ്കിൽ ഒന്നും അറിയാതെ ഫുഡ് ഒക്കെ വാരി വലിച്ചു കഴിക്കുന്നുണ്ട്.... 🙄ഇതിന് ഒരു ലക്ഷണവും ഇല്ലേ....!
ദേവൂട്ടി കിടക്കാൻ നേരം ആണ് ദാസ് മുറിയിലേക്ക് വന്നത്....!
"എന്താ വല്യേട്ടാ...."
"അന്ന് ശ്രീ അങ്ങനെ പറഞ്ഞതിനുള്ള ദേഷ്യം കാരണവാ നീ ഇവിടെ വന്ന് നിൽക്കുന്നത് എന്നാ ഞാൻ കരുതിയത്.... പക്ഷെ നിനക്ക് ശ്രീയോട് അകൽച്ച ഒന്നും ഇല്ല അവനെ നീ എന്നും വിളിക്കാറുണ്ട്....അവൻ നിന്നെ കാണാൻ ഇവിടേക്കും നീ അവനെ കാണാൻ ക്ഷേത്രത്തിലേക്കും ഒക്കെ പോവാറുമുണ്ട്....നീ അകൽച്ച കാണിക്കുന്നത് ഞങ്ങളോടാണ്.... പിന്നെന്തിനാ നീ അവനെ വിട്ടു ഇവിടെ വന്ന് താമസിക്കുന്നത് എന്നാ എനിക്ക് മനസ്സിൽ ആവാത്തത്...."
"ശ്രീയേട്ടൻ എന്ന് വെച്ചാൽ എനിക്ക് ജീവനാ.... ശ്രീയേട്ടനോട് പിണങ്ങി എനിക്ക് ഒരു ദിവസം പോലും നിൽക്കാൻ പറ്റില്ല.... നിങ്ങൾക്ക് ആണെങ്കിൽ എന്നോടുള്ള ഇഷ്ടം ഒന്നും ശ്രീയേട്ടനോട് ഇല്ല.... ഒരു നിസാര കാര്യത്തിന് പോലും അച്ഛന്മാരെ പോലെ ശ്രീയേട്ടന്നോട് വാശി കാണിക്കല്ലേ ഏട്ടന്മാർ...."
"അതൊക്കെ നിന്റെ തോന്നലാ.... നിന്നെ പോലെ തന്നെ ശ്രീയെയും ഞങ്ങൾക്ക് ഇഷ്ടവാ...നീയും ശ്രീക്കുട്ടിയും ഇങ്ങനെ സ്വന്തം വീടുകളിൽ ആയി നിന്നാൽ കാണുന്നവർ എന്ത് കരുതും.... അച്ഛന്മാരെ പോലെ അവരും ഇപ്പോഴേ പൊരുത്തക്കേട് തുടങ്ങി എന്നല്ലേ....മോൾ പോണം.... സന്തോഷം ആയി ജീവിക്കണം.... അത് പോലെ ശ്രീക്കുട്ടിയോടും ഇങ്ങോട്ട് വരാൻ പറയണം...."
"മ്മ്....കുറച്ച് ദിവസം കൂടി കഴിയട്ടെ വല്യേട്ടാ...."
"മ്മ്...."
അവൻ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു....!
ദേവൂട്ടി ബെഡിൽ കിടന്നു ഉറക്കം ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.... വിശപ്പ് ഉണ്ട്.... ഒന്നും കഴിക്കാൻ പറ്റുന്നില്ല.... ഒപ്പം ശ്രീയേട്ടനെ കാണാൻ ഉള്ള അതിയായ ആഗ്രഹവും....!
"നമുക്ക് ഒരു ഡീൽ ഉണ്ടാക്കാം.... ഇനി ഒരിക്കലും അച്ഛന്മാരെ പോലെ വഴക്ക് കൂടില്ലെന്ന്....അങ്ങനെ വല്ലതും സംഭവിച്ചാൽ അപ്പൊ ഇറങ്ങിക്കോ എന്ന് പറഞ്ഞേക്കാം....ലാസ്റ്റ് ഒരു ചാൻസ് അല്ലെ....ദേവൂട്ടി ഞാൻ ഒന്ന് കരഞ്ഞു കാണിച്ചാൽ വീണോളും...."
ശ്രീ നന്ദനും ആയി കോംപ്രമൈസ് ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൽ ആണ്....!
"😦ഇത് വല്ലതും നടക്കോ...."
"അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഞാൻ പലതും പറയും.... അതിന്റെ ഇടയിൽ കേറി നീ ചൊറിയാൻ നിക്കരുത്.... അപ്പൊ ഞാൻ വല്ലതും പറഞ്ഞു പോവും...അത് കൊണ്ടാ പറയുന്നേ നീ ആവശ്യം ഇല്ലാതെ വാ തുറക്കേണ്ട...."
"അപ്പൊ എന്റെ ശ്രീക്കുട്ടി...."
"ദേവൂട്ടിയെ വീഴ്ത്തിയാൽ അവളും വീണോളും...."
ശ്രീ പറഞ്ഞതും നന്ദൻ അത് ശരി വെച്ചു....!രണ്ടും വരുന്നത് കണ്ടതും ശ്രീ നിഷ്കു ഭാവത്തിൽ നന്ദനോട് ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി....!
"രണ്ടും ഇന്ന് ഭയങ്കര ചിരിയും കളിയും ഒക്കെ ആണല്ലോ....,"
ദേവൂട്ടി രണ്ടിനെയും നോക്കി കൊണ്ട് പറഞ്ഞു അവർക്കരികിലേക്ക് നടന്നു....!
"ഇത് എന്ത് പറ്റിയതാ ശ്രീയേട്ടാ നെറ്റിയിൽ...."
"അത് ഒന്ന് വീണതാ...."
അവൻ നിസാരമായി പറഞ്ഞതും ദേവൂട്ടി ദയനീയമായി അവനെ നോക്കി....!
"എന്നിട്ടെന്താ എന്നോട് പറയാതിരുന്നേ...."
"പിണങ്ങി നിൽക്കുന്ന നിന്നോട് ഇപ്പൊ അത് പറഞ്ഞിട്ട് എന്തിനാ.... അല്ലേലും ഇത് വെറും ഒരു മുറിവ് അല്ലെ...."
"വേദനയുണ്ടോ ശ്രീയേട്ടാ...."🥺
😬പന്നി അവളെ മുതൽ എടുക്കുവാണല്ലോ... നന്ദൻ ഡീൽ ഒക്കെ മറന്നു അവനെ കലിപ്പിൽ നോക്കി....!
"അത് സാരല്ല്യ.... നീ പോയെ പിന്നെ ഞാൻ അനുഭവിച്ച വേദനയുടെ അത്രയും ഇല്ല ഇത്...."
"സോറി ശ്രീയേട്ടാ...."
അവൾ അവനെ കെട്ടിപ്പിടിച്ചു പറഞ്ഞതും ശ്രീ അവളെ ചേർത്തു പിടിച്ചു നന്ദനെ നോക്കി സൈറ്റ് അടിച്ചു....!
"ശ്രീക്കുട്ടി...."😢
എന്നും വിളിച്ചു നന്ദൻ അവളെ ഒരു പിടുത്തം ആയിരുന്നു.... കിളി പോയ നിൽപ്പാണെങ്കിലും ഉള്ള എല്ല് മുഴുവനും ഒടിഞ്ഞോ എന്നൊരു ഡൌട്ട് ഇല്ലാതില്ല....!
"എനിക്ക് നീ ഇല്ലാതെ പറ്റില്ല ദേവൂട്ടി....ഇവളെ അവിടെ നിർത്തിയിട്ട് എന്ത് കാര്യം... ഒരു ഗ്ലാസ് വെള്ളം പോലും ഇവളെ കയ്യീന്ന് വാങ്ങി കുടിക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.... ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്ന പരാതിയല്ലേ നിനക്ക്.... ഇന്ന് തൊട്ട് നീ എന്റെ പിറകെ നടന്നതിനോക്കെ നിന്റെ പിറകെ നടന്നു ഞാൻ നിന്നെ സ്നേഹിക്കും....നിന്റെ ഏട്ടൻമാരോട് ഒരിക്കലും അവരെ ഹാർട്ട് ചെയ്യുന്ന രീതിയിൽ സംസാരിക്കില്ല.... സോറി ദേവൂട്ടി.... ഐ ലവ് യൂ...."
അവൾ മൂക്കും കുത്തി വീഴാൻ അത് മതിയെന്ന് ശ്രീക്കും നന്ദനും ഒരു പോലെ അറിയാം....!
"ഇനി അങ്ങനെ ഒരു വഴക്ക് കണ്ടാൽ നീ അപ്പൊ പോയിക്കോ.... എനിക്ക് ഒരു ചാൻസ് കൂടി തന്നൂടെ ദേവൂട്ടി...."🥺
"മ്മ്... ഞാൻ ശ്രീയേട്ടനോടൊപ്പം വരാം... ശ്രീയേട്ടൻ പറഞ്ഞ പോലെ ഇനി വല്ല പ്രശ്നവും കണ്ടാൽ ഞാൻ വീട്ടിൽ പോവുകയല്ല ചെയ്യാ.... വേറെ വല്ലവനെയും കെട്ടി ജീവിക്കും...."
😳അത് കേട്ട് ശ്രീ നല്ലത് പോലെ ഞെട്ടി.... പെണ്ണിന് ഒരുപാട് ഫാൻസ് ഉള്ളതാ....!
എല്ലാരേയും കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ദേവൂട്ടി ശ്രീയേട്ടന്റെ കൂടെയും ശ്രീക്കുട്ടി നന്ദന്റെ കൂടെയും ഇറങ്ങി....!ശ്രീ ദാസിനെ നോക്കി ദേവൂട്ടി കാണാതെ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.... എന്നെ തോൽപിച്ചു അവളെയും കൊണ്ട് ഇറങ്ങിയത് അല്ലെ ഇപ്പൊ കണ്ടില്ലേ എന്ന പോലെ....!
ശ്രീക്കുട്ടി മുറിയിൽ വരേണ്ട താമസം നന്ദൻ അവളെയും കെട്ടിപ്പിടിച്ചു നിന്നു...!
"എന്നോട് അനുസരണക്കേട് കാണിച്ചു പോയ കുറച്ച് ദിവസത്തെ കണക്ക് തീർക്കാൻ ഉണ്ട്...."
അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞതും അവളും ഒരു പുഞ്ചിരിയോടെ അവനെ ഇറുകെ പുണർന്നു....!
"സോറി നന്ദേട്ടാ...."
"അതൊന്നും സാരല്ല്യന്നെ.... ആദ്യത്തെ തവണ ആയത് കൊണ്ട് ഞാൻ ക്ഷമിച്ചു...."
അവൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു.... അവരുടെ പ്രണയനിമിഷത്തിലേക്ക് ഇറങ്ങി ചെല്ലാൻ അതികസമയം വേണ്ടി വന്നില്ല....!
ദേവൂട്ടിയെ കണ്ടതും ശ്രീ ചാടി എണീറ്റു കെട്ടിപ്പിടിക്കാൻ വന്നതും അവൾ കയ് നീട്ടി നിക്കാൻ കാണിച്ചു....!
"എന്താ ഇനി നീ വല്ല വൃതവും നേർന്നോ...."
"ആ ഒരു ചെറിയ വൃതം ഉണ്ടെന്ന് കൂട്ടിക്കോ...."
എന്നും പറഞ്ഞു അവൾ ബെഡിൽ ഇരുന്നു... അവനാണെങ്കിൽ എന്നോട് ഇത് വേണ്ടായിരുന്നു എന്ന പോലെ അവളെ നോക്കി അരികിൽ ആയി ഇരുന്നു....!
അവന്റെ നിരാശയോടെ ഉള്ള ഇരിപ്പ് കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.... ഒരു അച്ഛൻ ആവാൻ പോവാണെന്ന് ഇനിയും പറഞ്ഞില്ലെങ്കിൽ അത് ശ്രീയേട്ടനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് അവൾക്ക് തോന്നി.... അത് അറിയുമ്പോഴുള്ള ശ്രീയേട്ടന്റെ സന്തോഷം അതൊക്കെ ഓർത്തതും അവൾ കുസൃതിയോടെ അവനരികിലേക്ക് നീങ്ങി....!
"ശ്രീയേട്ടാ നമുക്ക് പുറത്തേക്ക് പോയാലോ...."
"നാളെ പോയാൽ പോരെ...."😒
"പറ്റില്ല എനിക്ക് ഇപ്പൊ പോണം...."
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞതും അവൻ എണീറ്റു ചാവി എടുത്തു....!
"കാർ മതി ശ്രീയേട്ടാ...."
"അയ്യേ കാറിൽ എന്ത് റൈഡ്...."
"അതൊക്കെ ഉണ്ടെന്നേ.... ശ്രീയേട്ടൻ വാ..."
അവൾ അവന്റെ കയ്യും പിടിച്ചു നടന്നു.... അച്ഛൻ ഇപ്പൊ നൈറ്റ് പുറത്തിറങ്ങാറില്ല അത് കൊണ്ട് തന്നെ ആ പേടി ഇല്ലായിരുന്നു....അവൻ ദേവൂട്ടിയെ ഒന്ന് ഇരുത്തി നോക്കി കാർ മുന്നോട്ട് എടുത്തതും അവൾ പുഞ്ചിരിയോടെ അവന്റെ തോളിലേക്ക് ചാഞ്ഞു.... കുറെ ദൂരം പിന്നിട്ടതും അവളുടെ കണ്ണുകൾ വഴിയരികിൽ ഉള്ള തട്ട്കടയിൽ നീങ്ങി...!
"എനിക്ക് മസാല ദോശ വേണം ശ്രീയേട്ടാ...."
അവൾ പറയേണ്ട താമസം അവൻ കാർ നിർത്തി ഇറങ്ങി... അവളും അവനോടൊപ്പം ഇറങ്ങി അവിടെ കണ്ട ചെയറിൽ കയ്യും കഴുകി ഇരുന്നു....!
"നല്ല ഉഴുന്ന് വടയുണ്ട് നിനക്ക് അത് വേണോ...."
"എനിക്ക് മസാല ദോശ മതി...."
ദേവൂട്ടിക്ക് മസാല ദോശയും അവന് ഉഴുന്ന് വടയും ഓർഡർ ചെയ്തു വന്നതും രണ്ട് പേരും അത് കഴിക്കാൻ തുടങ്ങി.... ദേവൂട്ടി വളരെ ആസ്വദിച്ചു കഴിക്കുന്നത് കണ്ട് അവൻ അതും നോക്കി ഇരുന്നു....!
"എന്താ ശ്രീയേട്ടാ ഇങ്ങനെ നോക്കുന്നെ....?!!"
"ഒന്നുല്ലന്നെ നീ കഴിച്ചോ...."
അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ അത് മുഴുവനും കഴിക്കാൻ തുടങ്ങി.... എണീറ്റ് കയ് കഴുകി കാറിൽ തന്നെ കേറിയതും ശ്രീ കേറുന്നതിന് മുന്നേ അവൾ അസ്വസ്ഥതയോടെ ഇറങ്ങി മുഴുവനും വോമിറ്റ് ചെയ്യാൻ തുടങ്ങി....!
"എന്ത് പറ്റി ദേവൂട്ടി....!
ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അത് കഴിക്കേണ്ടെന്ന്...."
അത് കഴിച്ചത് കൊണ്ടല്ല ഇയാളുടെ കയ്യിലിരിപ്പ് ആണെന്ന് പറയാൻ തോന്നിയെങ്കിലും പെണ്ണ് അവനെ ദയനീയമായി നോക്കി....അവൻ തന്നെ അവളുടെ മുഖം കഴുകി തുടച്ചു കൊടുത്തു കുടിക്കാൻ ഉള്ള വെള്ളവും കൊടുത്തതും അവൾ പുഞ്ചിരിയോടെ തന്നെ അവനെ നോക്കി....!
"വാ...."
അവളെ കാറിൽ പിടിച്ചു ഇരുത്തി അവൻ കാർ മുന്നോട്ട് എടുത്തതും അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു....!
"നമുക്ക് കടൽ തീരത് പോയാലോ ശ്രീയേട്ടാ...."
"ഈ സമയത്തോ....?!
ഇനി പോയാൽ തന്നെ നിനക്ക് വല്ല തണുപ്പും കൊണ്ട് പനി പിടിച്ചാൽ എനിക്ക് അത് താങ്ങില്ല എന്റെ ദേവൂട്യേ.... ഒരു പനി പിടിച്ച ക്ഷീണം അനുഭവിച്ചു തീർന്നില്ല...."
അവളുടെ വാശിക്ക് മുന്നിൽ അവൻ അനുസരണയോടെ അങ്ങോട്ട് വിട്ടു.... അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ടവൾ തണുത്ത കാറ്റിനെ വരവേറ്റു....അവളിൽ ഉറക്കം പിടിച്ചു തുടങ്ങിയതും തിരികെ വന്നു ശ്രീ അവളെ പിടിച്ചു ബെഡിൽ കിടത്തി.... അവളെയും ചേർത്തു പിടിച്ചു കൊണ്ടവൻ ഉറക്കത്തിലേക്ക് വീണു....!
കാലത്ത് എണീറ്റ ദേവൂട്ടി അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് എണീറ്റ് ഫ്രഷ് ആയി ക്ഷേത്രത്തിൽ പോയി തിരികെ വന്നു....മാമനുള്ള ചന്ദനവും തൊട്ട് അവൾ ശ്രീയേട്ടനുള്ള ചായയും ആയി മുറിയിലേക്ക് ചെന്നു....ശ്രീയേട്ടൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നത് വരെ അവൾ പുഞ്ചിരിയോടെ ഇരുന്നു....!
ശ്രീ ഇറങ്ങുമ്പോൾ തന്നെ കണ്ടത് ദേവൂട്ടി ഏതോ ചിന്തയിൽ ഇരിക്കുന്നതാണ്.... അവൻ അവൾക്കരികിൽ ചെന്നു തല കുടഞ്ഞതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി....!
"ഈ ലോകത്ത് ഒന്നും അല്ലല്ലോ എന്റെ ദേവൂട്ടി....ആരെ പറ്റി അലോചിച്ചാ ഇങ്ങനെ ചിരിക്കുന്നെ.... എന്നെ പറ്റിയാണോ...."
"ഏയ്....ഇത് ശ്രീയേട്ടനെ പറ്റി ഒന്നും അല്ല.... വേറൊരാളെ കുറിച്ചാ...."
ഷെൽഫിൽ നിന്ന് ഷർട്ട് എടുത്തു അവൻ അവളെ ഒന്ന് നോക്കി അരികിലേക്ക് നടന്നു....!
"എനിക്കറിയാം ഈ ദേവൂട്ടിയുടെ മനസ് മുഴുവനും ഞാൻ ആണെന്ന്...."
"അല്ലന്നേ.... ഇപ്പൊ വേറൊരാളാ...."
അവന് കുശുമ്പ് വന്ന് തുടങ്ങി എന്ന് കണ്ടതും അവൾ ഒന്ന് ചിരിച്ചു....!അവൻ തോർത്ത് കൊണ്ട് അവളുടെ കഴുത്തിലേക്ക് ഇട്ടു തന്നിലേക്ക് വലിച്ചടുപ്പിച്ചു....!
"ഈ മനസ്സിൽ ഞാൻ അല്ലാതെ വേറെ ആരും വേണ്ട കേട്ടോ...."
"ശ്രീയേട്ടന് അസൂയ അല്ലെ.... പക്ഷെ ഇനി ശ്രീയേട്ടനെ പറ്റി മാത്രം എനിക്ക് ചിന്തിച്ചാൽ പോരാ...."
അവൾ ഒരു ചിരിയോടെ പറഞ്ഞതും അവൻ ദേഷ്യം നടിച്ചു പിണങ്ങിയത് പോലെ ബെഡിലായി ഇരുന്നതും അവൾ ഒരു ചിരിയോടെ അവനരികിൽ ഇരുന്നു....!
"ഇത്രയ്ക്കും കുശുമ്പ് പാടില്ല.... ഞാൻ അത്രയേറെ സ്നേഹിക്കുന്നത് ആരാണെന്ന് ശ്രീയേട്ടന് അറിയണ്ടേ...."
"അതാരാ....നിന്റെ ഏട്ടൻമാർ ആണോ...."
"ഇത് അതൊന്നും അല്ലന്നേ പുതിയ ഒരാളാ...."
"ആര്...."😟
"ശ്രീയേട്ടൻ കണ്ണടക്ക്...."
അവൻ അവളെ ഇരുത്തി നോക്കി കൊണ്ട് കണ്ണടച്ചതും അവൾ വിരൽ കൊണ്ട് അവന്റെ കണ്ണുകൾ പൊതിഞ്ഞു.... അവന്റെ കൈവെള്ളയിൽ പ്രേഗ്നെന്സി കിറ്റ് വെച്ച് കൊടുത്തതും പതിയെ കയ് മാറ്റി അവന്റെ കണ്ണുകളിലേക്ക് അവൾ നോക്കി ഇരുന്നു....!
കണ്ണുകൾ തുറന്ന ശ്രീ തന്റെ കയ്യിലേക്ക് നോക്കിയതും തന്റെ കയ്യിൽ ഒരിക്കലും പ്രതീക്ഷിക്കാത്തത് കണ്ടതും അവൻ അതും നോക്കി ഞെട്ടലോടെ ഇരുന്നു....!
"ശ്രീയേട്ടാ...."
അവന്റെ ഇരിപ്പ് കണ്ട് ദേവൂട്ടി അവനെ പിടിച്ചു കുലുക്കി....!
"ഇത്.... ഇത്.... നീ...."
അവന് വാക്കുകൾ കിട്ടാത്ത അവസ്ഥയിൽ ആയിരുന്നു....!
"മ്മ്....ഇപ്പൊ മനസ്സിൽ ആയോ ഞാൻ അത്രയും സ്നേഹിക്കുന്ന ആള് ആരാണെന്ന്...."
"ദേവൂട്ടി...."😘
അവൻ അവളുടെ മുഖം കയ്ക്കുള്ളിൽ ആക്കി അവളെ ചുംബനങ്ങൾ കൊണ്ട് മൂടി....!
"എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.... സത്യം ആണോ...."
അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ടാണ് പ്രതികരിച്ചത്.... അവൻ സന്തോഷം കൊണ്ട് അവളെ എടുത്തു വട്ടം കറക്കി.... താഴെ നിർത്തി അവളെ വീണ്ടും ചുമ്പിക്കാൻ തുടങ്ങി....!
"ഐ ലവ് യൂ ദേവൂട്ടി...."
"ലവ് യൂ ശ്രീയേട്ടാ...."😘
അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....!
"അപ്പൊ ഇന്നലെ മസാല ദോശ കടൽ തീരം ഇതൊക്കെ വെറുതെ അല്ല അല്ലെ...."
"മ്മ്.... ഇനി അങ്ങോട്ടും അങ്ങനെ തന്നെയാവും....ഒന്നും കഴിക്കാൻ പറ്റുന്നില്ല....വീട്ടിൽ വെച്ചേ അറിഞ്ഞതാ.... പിന്നെ കുഞ്ഞേട്ടന് വിഷമം ആവോ എന്ന് കരുതി ഞാൻ പറഞ്ഞില്ല.... ഇനിയും ശ്രീയേട്ടനോട് പറയാതിരിക്കാൻ എനിക്ക് പറ്റില്ല.... സോറി ശ്രീയേട്ടാ...."
"സാരല്ല്യ....നിന്റെ കുഞ്ഞേട്ടൻ സന്തോഷിക്കെ ഉള്ളു...."
അവൾക്കും അത് കേട്ടപ്പോൾ ആശ്വാസം ആയി....!
അച്ഛനോടും അമ്മയോടും ശ്രീ ഒരു ചമ്മലോടെ തന്നെ കാര്യം പറഞ്ഞതും അവരും അവനെ പിടിച്ചു മാറ്റി അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു.... 🙄അത് കണ്ട ശ്രീ വായും പൊളിച്ചു നിന്നു.... അപ്പൊ എന്റെ റോൾ കഴിഞ്ഞോ....!
💕_______💕
നന്ദന്റെ ഫോൺ റിങ് ആയതും അവൻ ഉറക്കചടവോടെ എണീറ്റു കോൾ അറ്റൻഡ് ചെയ്തു....!
"അളിയാ...."
"നീയായിരുന്നോ.... എന്താടാ കാലത്ത് തന്നെ...."
"ഒരു ഹാപ്പി ന്യൂസ് ഉണ്ട്.... അളിയൻ ഒരു അമ്മാവൻ ആവാൻ പോവാ...."
"🙄അമ്മാവനോ....ആരുടെ....?!!"
"വേറെ ആരുടെ.... എന്റെയും ദേവൂട്ടിയുടെയും...."
"ഓ....!
😳ഏ.... എന്താ പറഞ്ഞത്....?!!"
നന്ദൻ ഞെട്ടലോടെ ആയിരുന്നു ചോദിച്ചത്....!
"അതായത് ഞാൻ കേറി ഗോൾ അടിച്ചെന്ന്.... ഇപ്പോഴാ എനിക്ക് ആശ്വാസം ആയത്....വൃതം ഒക്കെ ആയപ്പോൾ ഞാൻ ഒന്ന് പേടിച്ചതാ...."
"എന്നാലും ഇതെങ്ങനെ സംഭവിച്ചു...."
"നീ എന്താ ചോദിക്കുന്നെ.... അതും നിനക്ക് അറിയില്ലേ...."
"അതല്ല.... അവൾ വൃതത്തിൽ അല്ലെ.... അത് തീർന്നിട്ട് ഒന്നൊന്നര മാസം അല്ലെ ആയുള്ളൂ...."
അവൻ കണക്ക് കൂട്ടി കൊണ്ട് പറഞ്ഞു....!
"അത് തന്നെ എനിക്ക് ദാരാളം.... അപ്പൊ ഞാൻ വെക്കട്ടെ.... നീ തന്നെ ഈ ഹാപ്പി ന്യൂസ് അവരെ ഒക്കെ അറിയിക്കണം....എനിക്ക് ഒരു ചമ്മൽ...."
ശ്രീ ഫോൺ വെച്ച് പോയതും നന്ദൻ കിളി പോയ പോലെ ഇരുന്നു.... ശെടാ ഇവൻ ഇത് എങ്ങനെ ഇത്ര പെട്ടെന്ന് സാധിച്ചു....!😟
അടുത്ത് തന്നെ മൂടി പുതച്ചുറങ്ങുന്ന ശ്രീക്കുട്ടിയെ അവൻ ദയനീയമായി നോക്കി....!
ഇന്ന് തൊട്ട് ഉറക്കം കുറക്കണം.... അല്ലെങ്കിൽ ഞാൻ ഇങ്ങനെ നിക്കത്തെ ഉള്ളു....!
നന്ദൻ അവളെ അടുത്തായി അലാറം വെച്ചുണർത്തിയതും പെണ്ണ് കിളി പോയ ഇരിക്കുന്ന നന്ദനെ ഒന്ന് നോക്കി ബാത്‌റൂമിൽ കയറി...!
ഇറങ്ങി വരുമ്പോഴും അവൻ അതെ ഇരിപ്പ് തന്നെ....!
"എന്ത് പറ്റി നന്ദേട്ടാ....?!!"
"😒ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ...."
പെണ്ണ് കാര്യം മനസ്സിൽ ആവാതെ അവനെ നോക്കി....!
"ചാൻസ് കൂടുതൽ നമുക്ക് ആയിരുന്നു.... എന്നിട്ട് ആദ്യം അച്ഛൻ ആവുന്നത് നിന്റെ ഏട്ടനും...."
"അച്ഛനോ.... ഏട്ടനോ...."
"മ്മ്.... ദേവൂട്ടി പ്രെഗ്നന്റ് ആണെന്ന്...."
"സത്യം ആണോ നന്ദേട്ടാ...."
"നിന്റെ ഏട്ടൻ അല്ലെ ആള്.... അവൻ അങ്ങനെ ചുമ്മാ പറയോ...."
"എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.... ഞാൻ ദേവൂട്ടിയെ വിളിക്കട്ടെ...."
അവളുടെ സന്തോഷം കണ്ട് അവൻ അതും നോക്കി നിന്നു.... ദേവൂട്ടിയെ വിഷ് ചെയ്തു ഫോണും വെച്ച് അവൾ നന്ദനരികിൽ വന്നിരുന്നു....!
"നമുക്ക് ഇത് ആഘോഷിക്കണം അല്ലെ നന്ദേട്ടാ...."
"അത് ശ്രീ ആഘോഷിച്ചോളും.... അല്ലേലും നിനക്ക് എന്നേക്കാൾ വലുതല്ലേ ഉറക്കം.... അതാ അവൻ പ്രൈസും കൊണ്ട് പോയത്....ഇന്ന് തൊട്ട് ഉറക്കം കുറക്കണം...."😟
"പ്രയ്‌സോ....ആകെ കൂടെ ഉള്ള പെങ്ങൾ പ്രെഗ്നന്റ് ആയി ഇരിക്കുമ്പോ ഇങ്ങനെ ഇരിക്കാതെ നന്ദേട്ടാ....ദേവൂട്ടി പറഞ്ഞത് ശരിയാ....പട്ടിയുടെ വാല് ഒരു കുഴൽ കൊണ്ടൊന്നും നേരെ ആവില്ലെന്ന്...അപ്പൊ എന്താ പറഞ്ഞത് ഇനി പ്രശ്നം ഉണ്ടായാൽ നിങ്ങൾ പോയിക്കോ എന്നല്ലേ...."
"അവൾ പ്രെഗ്നന്റ് ആയതിൽ എനിക്ക് സന്തോഷം ഒക്കെ തന്നെയാ.... പക്ഷെ നിന്റെ ഏട്ടൻ...."
"അതിനാ അസൂയ കുശുമ്പ് എന്നൊക്കെ പറയുന്നത്.... അവരാ ആദ്യം പ്രേമിച്ചത്.... അവരുടെ കല്യാണവാ ആദ്യം കഴിഞ്ഞതും...."
"പക്ഷെ ഫസ്റ്റ് നൈറ്റ് നമ്മുടെതല്ലേ...."
"നമ്മൾ മാത്രം വിചാരിച്ചാൽ പോരാ ദൈവം കൂടി വിചാരിക്കണം എന്നാ ദേവൂട്ടി പറഞ്ഞത്...."
"എന്നും ക്ഷേത്രത്തിൽ പോവാറുള്ള അവളുടെ പ്രാർത്ഥന തന്നെയല്ലേ ദൈവം കേൾക്കുക...."
"നന്ദേട്ടൻ ഇവിടെ അതും പറഞ്ഞു ഇരിക്ക്.... ഞാൻ ഇത് എല്ലാരോടും പറയട്ടെ...."
പെണ്ണ് ചേട്ടത്തിയോടും അമ്മയോടും ആയി കിച്ചണിൽ ചെന്നു പറഞ്ഞതും അച്ഛനും ദാസും ഒന്ന് ചിരിച്ചു.... പിന്നെ നന്ദനെ കണ്ടതും ഒന്ന് നോക്കി.... അവൻ പിന്നെ നിഷ്കു ആയി ഒന്നും അറിയാത്തവനെ പോലെ നിന്നു....!
"ദേവൂട്ടി മോളെ...."
"ചേട്ടത്തി...."
"മോളെ അമ്മയാണ്....ഈ സമയം നല്ലോണം സൂക്ഷിക്കണം...."
"ദേവൂട്ടി.... എന്നാലും നിനക്ക് എന്നോട് ഒരു വാക്ക് പറയാം ആയിരുന്നു..."
ചേട്ടത്തിയും അമ്മയും ശ്രീക്കുട്ടിയും മത്സരിച്ചു ഫോൺ തട്ടി പറിച്ചു ദേവൂട്ടിയോട് സംസാരിക്കുകയാണ്....!
"അച്ഛനും വല്യേട്ടനും കുഞ്ഞേട്ടനും ഇല്ലേ...."
"ഉണ്ട് കൊടുക്കാം...."
അനു ഫോൺ വാങ്ങി ദാസിന്റെ കയ്യിൽ കൊടുത്തു....!
"ദേവൂട്ടിയാ അവളോട് സംസാരിക്ക് ദാസേട്ടാ...."
"മോളെ...."
അവൻ ഫോൺ വാങ്ങി വാത്സല്യത്തോടെ വിളിച്ചു....!
"വല്യേട്ടാ...."
"ഞങ്ങൾ വൈകീട്ട് അങ്ങോട്ട് വരാം.... ഇപ്പൊ എനിക്ക് എന്താ നിന്നോട് പറയേണ്ടത് എന്ന് അറിയില്ല മോളെ...."
"മ്മ്.... എല്ലാരും വരണം...."
സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു....!
"അവരൊക്കെ വൈകീട്ട് വരാമെന്ന് പറഞ്ഞു ശ്രീയേട്ടാ...."
🙄ദൈവമേ ഇതൊരു പണി ആവോ.... ശ്രീ ചിന്തിക്കാതിരുന്നില്ല....!
💕_________💕
വൈകീട്ട് എല്ലാരും കൂടി മധുരപലഹാരങ്ങൾ ഒക്കെ വാങ്ങി വന്നതും ശ്രീ അവരെ നല്ലത് പോലെ സ്വീകരിച്ചു....😟
ദേവൂട്ടി നടുവിലും ഇരു സൈഡിലുമായി അച്ഛനും അമ്മയും അതിനടുത്തായി നന്ദനും ദാസും അതിനരികിൽ അവറ്റകളെ കെട്ടിയോളും കൂടി ഇരുന്നു അവളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്നത് കണ്ട് ശ്രീ അതും നോക്കി തൊട്ട് മുന്നിൽ ആയി ഇരുന്നു....!
ഉള്ള സ്വീറ്റ്സ് ഒക്കെ കഴിപ്പിച്ചതും പെണ്ണ് പെട്ടെന്ന് എല്ലാരേയും മാറ്റി ബാത്‌റൂമിലേക്ക് ഓടി.... അത് കണ്ട ശ്രീ അവൾക്ക് പിന്നാലെ ചെന്ന് പുറത്തായി കയ്കൾ തടവി....അവൾ മുഖം എല്ലാം കഴുകി ശ്രീയെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!
"അവരൊക്കെ നിർബന്ധിച്ചു കഴിപ്പിക്കുമ്പോൾ നിനക്ക് വേണ്ടെന്ന് പറയായിരുന്നില്ലേ എന്റെ ദേവൂട്ടി...."
"അവർ സ്നേഹത്തോടെ തരുമ്പോ എങ്ങനെയാ ശ്രീയേട്ടാ...."
എന്നും പറഞ്ഞു അവൾ ഇറങ്ങാൻ നിന്നതും അവൻ അവളെ പിടിച്ചു നിർത്തി....!
"കുറച്ച് കൂടി കഴിഞ്ഞു പോവാന്നെ...."
അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ നെഞ്ചോരം ചേർന്ന് നിന്നു....!
"അവരൊക്കെ അവിടെ വൈറ്റ് ചെയ്യാ.... നമുക്ക് പോവാം ശ്രീയേട്ടാ...."
അവൾ ഇത്തിരി കഴിഞ്ഞു തലഉയർത്തി കൊണ്ട് പറഞ്ഞതും ശ്രീ അവളുടെ അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു.... ഒരു ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി അധരങ്ങൾ നുണയാൻ തുടങ്ങിയതും അവൾ അവനെ തടയാൻ ആവാതെ നിന്നു....!പെണ്ണെങ്ങാനും അവരുടെ സ്നേഹം കണ്ട് കൂടെ ഇറങ്ങി പോവുമോ എന്ന് നല്ല പേടിയുണ്ട് അവന്....!
"വാ ശ്രീയേട്ടാ...."
അവൻ അവളിൽ നിന്ന് അകന്നതും പെണ്ണ് അവനെയും കൊണ്ട് ഇറങ്ങി.... ശ്രീ ആണെങ്കിൽ പെണ്ണിന്റെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ടാണ് വന്നത്.... ഓ നമ്മൾ ഇതെത്ര കണ്ടതാ എന്ന പോലെ നന്ദനും ദാസും ഒരു പോലെ ഇരുന്നു....!
പെണ്ണ് വീണ്ടും അവർക്കിടയിൽ ചെന്നിരുന്നു.... അവരൊക്കെ ഈ സമയത്ത് കൊടുക്കാൻ പറ്റുന്ന ഉപദേശം ഒക്കെ കൊടുത്തു....!
നന്ദൻ ആണെങ്കിൽ തനിച്ചിരിക്കുന്ന ശ്രീയുടെ അടുത്ത് ചെന്നിരുന്നു....!
"അളിയാ എന്തായാലും നീ പ്രൈസ് കൊണ്ട് പോയി.... ഇനിയെങ്കിലും ഡെലിവറി വരെ അവളെ വെറുതെ വിടണം.... ഈ സമയം അതൊന്നും പറ്റില്ല...."
"എന്നാര് പറഞ്ഞു... ഞാൻ ഇതിനെ പറ്റി ഒക്കെ റിസർച്ച് ചെയ്തു.... ഈ സമയത്ത് അതൊക്കെ നല്ലതാ...."😍
ശ്രീ ചിരിയോടെ പറഞ്ഞതും നന്ദൻ കിളി പോയ പോലെ ഇരുന്നു....😦
"എടാ അപ്പൊ ഞങ്ങളെ പെങ്ങൾ...."
"അതൊക്കെ ഞാൻ നോക്കിക്കളാം... സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞെങ്കിൽ നീ ഇവറ്റകളെയും വിളിച്ചു ചെല്ലാൻ നോക്ക്....എന്നിട്ട് വേണം എനിക്ക് അവളെ ഒന്ന് സ്നേഹിക്കാൻ...."😘
"ഇതെങ്ങാനും റെക്കോർഡ് ചെയ്തു അവളെ കേൾപ്പിച്ചാൽ ഉണ്ടല്ലോ അതോടെ നീ തീർന്ന്...."
"അങ്ങനെ ഒന്നും അവൾക്ക് എന്നോടുള്ള സ്നേഹം അവസാനിക്കില്ല.... പിണങ്ങി നിന്നപ്പോൾ പോലും അവൾ എന്നോട് അകന്നിട്ടില്ല...."
"നോക്കിക്കോ എനിക്കും ഒരു അവസരം വരും...."
"എന്താ ശ്രീയേട്ടാ രണ്ടാളും ഒരു സ്വകാര്യം പറച്ചിൽ...."
എന്നും ചോദിച്ചു ദേവൂട്ടി അവർക്കിടയിൽ വന്നിരുന്നു....!
"അത് പിന്നെ ഇവനും പെട്ടെന്ന് അച്ഛൻ ആവണം എന്ന്...."
ശ്രീ നന്ദനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.... നന്ദൻ ആണെങ്കിൽ ദേവൂട്ടിയെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....!
"ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്.... കുഞ്ഞേട്ടന്റെ ആഗ്രഹം പെട്ടെന്ന് തന്നെ നടക്കും...."
"താൻ പാതി ദൈവം പാതി എന്നല്ലേ...."
ശ്രീയും എങ്ങോട്ടാ നോക്കി കൊണ്ട് പറഞ്ഞു....അവൻ ശ്രീയെ നോക്കി പല്ല് കടിച്ചു അവിടന്ന് എണീറ്റ് പോയി....!
അവരൊക്കെ ഇറങ്ങിയതും ശ്രീ ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു.... അങ്ങനെ പൊട്ടലും ചീറ്റലും ഇല്ലാതെ അത് അവസാനിച്ചു.... ഇനി എന്തൊക്കെ ചടങ്ങുകൾ കിടക്കുന്നു എന്താവോ എന്തോ....!🙄
ദേവൂട്ടി മുറിയിലേക്ക് വന്നതും അവൻ ഒരു കള്ളചിരിയോടെ അവൾക്കരികിൽ മുട്ട് കുത്തി ഇരുന്നു...!
"നമ്മുടെ കുഞ് ഇവിടെ അല്ലെ ദേവൂട്ടി...."
അവളുടെ വയറിലെ സാരി നീക്കി അവിടെ ചുംബിച്ചു കൊണ്ടവൻ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അവന്റെ തലയിൽ തലോടി....!
അവന്റെ ചുണ്ടുകൾ അവളുടെ മറുകിൽ അമർന്നതും അവൾ കണ്ണുകൾ അടച്ചു....അവളിലെ മാറ്റത്തെ അവനും തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു....!
"ശ്രീയേട്ടാ....വേണ്ട...."
അവൾ അവനെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു....!അവൻ ചിരിയോടെ എണീറ്റ് അവളുടെ മടിയിൽ തല വെച്ച് കിടന്നു....!
"ദേവൂട്ടി...."
"മ്മ്...."
"നമ്മുടെ കുഞ് ഇങ്ങ് വന്നാൽ നീ എന്നെ പഴയ പോലെ സ്നേഹിക്കോ....നിന്റെ ഈ സ്‌നേഹം എനിക്കെന്നും തരുവോ...."
"ഈ ലോകത്ത് എനിക്ക് ശ്രീയേട്ടനെ കഴിഞ്ഞെ എന്തും ഉള്ളു.... അത് പോലെ പ്രിയപ്പെട്ടതാണ് എനിക്ക് ശ്രീയേട്ടൻ സമ്മാനിച്ച ഈ കുഞ്ഞും....!
പിന്നെ എന്റെ സ്നേഹം അതിനെന്നും ഒരേ ആഴം ആണ്....പഴയതെന്നോ പുതിയതെന്നോ ഇല്ല....!"
"എനിക്ക് അപ്പോഴും നിന്റെ മടിയിൽ ഇങ്ങനെ കിടന്നുറങ്ങണം.... അപ്പോഴോ..."
"എടാ കള്ള സ്ത്രീദേവാ.... എന്തൊരു കുശുമ്പാ ഇത്...."
അവൾ അവന്റെ മൂക്ക് പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....!
"വാ കിടക്കാം...."
അവളെയും തന്റെ നെഞ്ചിൽ ചേർത്തു പിടിച്ചു അവനും ഉറക്കത്തെ കൂട്ട് പിടിച്ചു....!
💕_________💕
പ്രണയാലാസ്യത്തോടെ ശ്രീക്കുട്ടി നന്ദന്റെ നെഞ്ചിൽ തല വെച്ച് കിടന്നു....!
"നന്ദേട്ടാ...."
"മ്മ്...."
"നന്ദേട്ടന് വിഷമം ഉണ്ടോ....?
"എന്തിന്....?!!"
"ആദ്യം അച്ഛൻ ആവാൻ പറ്റാത്തതിന്...."
അതിനവൻ ഒന്ന് ചിരിച്ചു....!
"അത് പോലെ തന്നെ സന്തോഷം തരുന്ന കാര്യം തന്നെയാ എനിക്ക് എന്റെ ദേവൂട്ടി പ്രെഗ്നന്റ് ആയത്.... പിന്നെ നിന്റെ ഏട്ടനെ തോൽപിക്കണം എന്നൊക്കെ ഉണ്ടായിരുന്നു.... സാരല്ല്യ നമുക്ക് സെക്കന്റ് വൺ നോക്കാം...."
"ഇവിടെ വൺ തന്നെ നടന്നില്ല.... അപ്പോഴാ...."
"അതൊക്കെ ദേവൂട്ടി പറഞ്ഞ പോലെ ദൈവത്തിന്റെ കയ്യിൽ അല്ലെ...."
അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി എപ്പോഴോ ഉറക്കിലേക്ക് വീണു....!
വെളുപ്പിന് തന്നെ അലാറം അടിച്ചതും നന്ദൻ ഫോൺ കയ്യിൽ എടുത്തു ഓഫ് ചെയ്ത് കിടന്നതും പെട്ടെന്ന് എന്തോ ഓർത്ത പോലെ ചാടി എണീറ്റു....!
"ശ്രീക്കുട്ടി എണീക്ക്...."
എങ്ങനെ ഒക്കെയോ അവളെ വിളിച്ചുണർത്തിയതും പെണ്ണ് കണ്ണ് തുറന്ന് നന്ദനെ ഒന്ന് നോക്കി....!
"എന്താ....?!!"
"നീ പോയി ഫ്രഷ് ആയി വാ പറയാം...."
അവൾ അവനെ ഒന്ന് കൂടി നോക്കി ബാത്‌റൂമിൽ കയറി കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു....!
"ഇന്ന് തൊട്ട് ഈ ടൈം അലാറം അടിക്കും.... അപ്പൊ മോൾ എണീറ്റ് ക്ഷേത്രത്തിൽ പോയിട്ട് പ്രാർത്ഥിക്കണം...."
🙄ദേവൂട്ടി വായും പൊളിച്ചു അവനെ നോക്കി.... ഇങ്ങേർക്ക് ഇതെന്തു പറ്റി....!
"നീ കേട്ടിട്ടില്ലേ താൻ പാതി ദൈവം പാതി എന്ന്.... നിന്റെ ഏട്ടൻ തന്നെയാ എന്നോട് ഇത് പറഞ്ഞത്.... എന്റെ കാര്യം ഞാൻ ഭംഗിയായി നിറവേറ്റുന്നുണ്ട്.... ഇനി ദൈവത്തിന്റെ കാര്യം അത് നിന്റെ കയ്യിലാ...."
"അതെന്താ നന്ദേട്ടൻ പ്രാർത്ഥിച്ചാൽ ദൈവം വിളി കേൾക്കില്ലെ...."
"അതല്ല അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.... കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവാൻ പെൺകുട്ടികൾ കാലത്ത് കുളിച്ചു ഒരുങ്ങി പോയി പ്രാർത്ഥിച്ചാൽ ദൈവം പെട്ടെന്ന് വിളി കേൾക്കും എന്ന്...."
"എങ്കിൽ നന്ദേട്ടൻ തന്നെ എന്നെ ക്ഷേത്രത്തിന് മുന്നിൽ കൊണ്ട് വിട്ടേക്ക്...."
"എടീ എന്റെ ദേവൂട്ടി കഴിഞ്ഞ എട്ട്വർഷം ആയിട്ട് ഇവിടെ നിന്ന് നടന്നാ ക്ഷേത്രത്തിലേക്ക് പോയത് അല്ലാതെ...."
"എനിക്ക് വയ്യ.... നന്ദേട്ടൻ കൊണ്ട് വിടുന്നോ ഇല്ലയോ...."
അവൾ വാശിയോടെ നിന്നതും അവൻ എണീറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി.... അവന്റെ മുഖത്തെ ഭാവം കണ്ട് ശ്രീക്കുട്ടി ഒരു ചിരിയോടെ അവന്റെ കൂടെ ഇറങ്ങി.... അച്ഛൻ സിറ്റൗട്ടിൽ തന്നെ ഇരുന്നു രണ്ടിനെയും ഒന്ന് നോക്കാതിരുന്നില്ല....!
"എന്റെ ദൈവമേ ഞാൻ ഈ കാണുന്നത് സ്വപ്നം വല്ലതും ആണോ....?!!"
ശ്രീക്കുട്ടിയെ കണ്ടപാടേ ദേവൂട്ടി അരികിൽ ചെന്നു കൊണ്ട് ചോദിച്ചു....!
"സ്വപ്നം ഒന്നും അല്ല.... നിന്റെ കുഞ്ഞേട്ടൻ ദൈവത്തിന്റെ പാതി വരത്തിന് എന്നെ വിട്ടതാ...."
"അപ്പൊ കുഞ്ഞേട്ടന് അവിടെ കുശുമ്പ് തുടങ്ങിയല്ലേ...."
"അത് പിന്നെ ഇല്ലാതിരിക്കോ.... പാരമ്പര്യം നിലനില്കണ്ടേ...."
"എന്തായാലും നീ ഡെയ്‌ലി വരണം....ഞാൻ പ്രെഗ്നന്റ് ആയത് കൊണ്ട് ഇങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ...."
ദേവൂട്ടി അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞതും അവൾ തലയാട്ടി....!
ദേവൂട്ടി ചെന്നു ശ്രീയോട് കാര്യം പറഞ്ഞതും അവൻ നല്ലത് പോലെ ചിരിച്ചു....!
നന്ദൻ മടി പിടിച്ചു കിടന്നാലും ശ്രീക്കുട്ടി എണീറ്റ് ഡെയ്‌ലി ക്ഷേത്ര ദർശനം നടത്തി.... ഒപ്പം രണ്ടിനും കെട്ടിയോന്മാരെ പറ്റി സംസാരിക്കുകയും ചെയ്യാലോ....!
💕_________💕
"നമുക്ക് ഇന്ന് ദേവൂട്ടിയുടെ അടുത്ത് പോണം.... കുറെയായി അവളെ കണ്ടിട്ട്.... കഴിഞ തവണ എല്ലാരും പോവുമ്പോ ഞാൻ ഉണ്ടായിരുന്നില്ലല്ലോ...."
"ഓ അപ്പൊ അതോർമയുണ്ടല്ലേ.... ഞാൻ കരുതി അസൂയ കൊണ്ട് വരാത്തത് ആണെന്ന്....ഏട്ടനും അങ്ങനെ തന്നെയാ കരുതിയത്....ദേവൂട്ടിക്ക് പിന്നെ അവളുടെ കുഞ്ഞേട്ടനെ ഭയങ്കര വിശ്വാസം ആണല്ലോ...."
"അവൾ എന്റെ പെങ്ങളാ...."
"ഓ ഹ്.... ഇപ്പൊ അങ്ങനെ ആയി.... അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ എന്തൊക്കെ ആയിരുന്നു...."
പെണ്ണ് അവനെ നോക്കി പുച്ഛത്തോടെ അതും പറഞ്ഞു ഷെൽഫ് തുറന്ന് ഡ്രസ്സ് എടുക്കാൻ തുടങ്ങി....!
"ഇപ്പൊ തോന്നാ ലേറ്റ് ആയിട്ട് കുഞ് മതി എന്ന്.... ഇപ്പൊ തന്നെ ഏട്ടന്റെ അവസ്ഥ കണ്ടില്ലേ പലപ്പോഴും കുഞ്ഞിന്റെ കരച്ചിൽ കാരണം പുള്ളി പുറത്തെ സോഫയിലാ വന്ന് കിടക്കുന്നെ.... അതൊക്കെ കാണുമ്പോ ശ്രീയുടെ അവസ്ഥ ആലോചിച്ചു എനിക്ക് ചിരിയാ വരുന്നത്...."
നന്ദൻ പറഞ്ഞു തീരുന്നതിനു മുന്നേ ഒരു സൗണ്ട് കേട്ട് അവൻ ഞെട്ടി കൊണ്ട് തിരിഞ് നോക്കിയതും ശ്രീക്കുട്ടി തറയിൽ വീണു കിടക്കുന്നത് കണ്ട് അവൻ അവൾക്കരികിലേക്ക് ഓടി....!
അവൻ അവളെ വിളിച്ചു നോക്കിയെങ്കിലും പെണ്ണിന് അനക്കം ഇല്ല....അല്ലേലും എന്റെ ഭാഗത്തും തെറ്റുണ്ട്....ഒരാഴ്ച മുൻപ് വരെ ഒരു കുഞ് എന്ന് പറഞ്ഞു ബുദ്ധിമുട്ടിച്ചതല്ലേ.... ഇപ്പൊ പിന്നെ പറയുന്നത് കേട്ടാൽ ആരുടെ ബോധവാ പോവാതിരിക്കുന്നത്....!
അവൻ അവളെ എടുത്തു ബെഡിൽ കിടത്തി മുഖത്ത് വെള്ളം തെളിച്ചെങ്കിലും പെണ്ണിന് അനക്കം ഇല്ല....!
"അച്ഛാ.... അമ്മേ.... ശ്രീക്കുട്ടി വിളിച്ചിട്ട് മിണ്ടുന്നില്ല...."😒
അവൻ പറഞ്ഞതും അമ്മയും അച്ഛനും അനുവും ദാസും കൂടെ മുറിയിലേക്ക് വന്നു....!
"എന്താ ഉണ്ടായത്....?!!"
ദാസ് അവനെ നോക്കി ചോദിച്ചതും അവൻ ഒന്ന് പരുങ്ങി....!
"അ.... അത്.... ഞാൻ.... സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചുമ്മാ വീണതാ ഏട്ടാ...."
"🙄നീ എന്താടാ അതിന് മാത്രം സംസാരിച്ചത്....?!!"
അച്ഛൻ അവനെ ഒന്ന് മൊത്തത്തിൽ നോക്കി കൊണ്ട് ചോദിച്ചു....!
"ഭാവി കാര്യങ്ങൾ...."😟
"മ്മ്.... വെറുതെ അല്ല ആ കൊച്ചിന്റെ ബോധം പോയത്.... താങ്ങാൻ പറ്റാത്തത് വല്ലതും പറഞ്ഞു കാണും...."
അതിനവൻ ഒന്ന് ഇളിച്ചു.... അതിന് മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ....!
"എടാ ഇവളെ ഒന്ന് പിടിക്ക്... നമുക്ക് ഹോസ്പിറ്റലിൽ പോവാം...."
ദാസ് പറഞ്ഞതും നന്ദൻ അവളെ എടുത്തു കാറിൽ കൊണ്ടിരുത്തി ഹോസ്പിറ്റലിലേക്ക് വിട്ടു....!വീട് അച്ഛനെ ഏല്പിച്ചു അനുവും അമ്മയും കൂടെ പോയി....!
ശ്രീക്കുട്ടിയെ ചെക്കപ്പിന് വേണ്ടി കേറ്റിയതും നന്ദൻ ഇരിപ്പ് ഉറക്കാതെ അങ്ങിങായി നടന്നു....!
"ആരാ ആ കുട്ടിയുടെ ഹസ്ബൻഡ്...."
അത് കേട്ട് നന്ദൻ ഒന്ന് ഞെട്ടാതിരുന്നില്ല...!
"ഞാ... ഞാനാ...."
"കൺഗ്രാജുലേഷൻ...."
"🙄എന്തിന്....?!!"
"താൻ ഒരു അച്ഛൻ ആവാൻ പോവുന്നതിന്...."
അത് കേട്ടതും നന്ദൻ ഞെട്ടി തരിച്ചു നിന്നു.... പിന്നെ പെട്ടെന്ന് വെളിവ് വന്ന പോലെ ഡോക്ടറെ ഒരു പിടുത്തം ആയിരുന്നു.... ഇവനെന്തുവാ ഈ കാണിക്കുന്ന പോലെ ദാസും അമ്മയും അനുവും വായും പൊളിച്ചു നിന്നു....!
"നന്ദേട്ടാ...."🥺
ഇറങ്ങി വന്ന ശ്രീക്കുട്ടി ആ നിൽപ് കണ്ട് ദയനീയമായി വിളിച്ചു....!
"സോറി.... പെട്ടെന്ന് കേട്ടപ്പോൾ...."
ഡോക്ടർ ചിരിച്ചു കൊണ്ട് പോയതും തന്നെ തുറിച്ചു നോക്കുന്ന ശ്രീക്കുട്ടിയെ നോക്കി അവൻ ഒന്ന് ഇളിച്ചു....!
"വാ ദാസേട്ടാ നമുക്ക് പോവാം...."
അവൾ ദേഷ്യത്തോടെ ദാസിനരികിൽ വന്ന് പറഞ്ഞതും അവൻ മുന്നിൽ ആയി നടന്നു.... നന്ദനെ നോക്കി ഒന്ന് ചിരിച്ചു പിന്നാലെ അനുവും അമ്മയും....!
"എടീ ഞാൻ അപ്പോഴത്തെ സന്തോഷം കൊണ്ട് അവരെ പിടിച്ചു പോയതാ.... അല്ലാതെ നീ കരുതും പോലെ അല്ല...."
നന്ദൻ അവളെ പിന്നാലെ നടന്നെങ്കിലും അവൾക്ക് മൈൻഡ് ഇല്ല....!
"ഡോക്ടർ എന്താ പറഞ്ഞത്....?!!"
കേറി വരുമ്പോൾ തന്നെ അച്ഛൻ നന്ദനെ നോക്കി കൊണ്ട് ചോദിച്ചു....!
"അത്.... അവൾ പ്രെഗ്നന്റ് ആണെന്ന്...."
"എന്നിട്ട് എന്താടാ നിനക്ക് ഒരു സന്തോഷം ഇല്ലാത്തത്...."
"അത് പുറത്തെടുത്തതാ അബദ്ധം ആയത്...."😒
അച്ഛൻ ഒന്നും മനസ്സിൽ ആവാതെ നിന്നു....!
"ഇവൻ അവളുടെ ആ മുന്നിൽ ആ ഡോക്ടറെ കെട്ടിപ്പിടിച്ചു....അതിന്റെയാ...."
"അല്ലേലും നിന്നെ കൊണ്ട്...."
"സന്തോഷം കൊണ്ടാ അച്ഛാ.... അല്ലേലും അവർക്ക് ചേട്ടത്തിയുടെ പ്രായം എങ്കിലും കാണും അച്ഛാ...."
"ഓ അതും എന്റെ മോൻ ശ്രദ്ധിച്ചോ.... ആട്ടെ അവർ തടിച്ചിട്ടോ മെലിഞ്ഞിട്ടോ...."
"അത്ര മെലിഞ്ഞതും അത്ര തടിച്ചതും അല്ല.... ആവശ്യത്തിന് വണ്ണം ഉണ്ട്...."
😳പറഞ്ഞു തീർന്നപ്പോൾ ആണ് അവൻ തന്നെ തുറിച്ചു നോക്കുന്ന കെട്ടിയോളെ കണ്ടത്.... അത് കണ്ടതും നന്ദൻ ഞെട്ടി തരിച്ചു നിന്നു....!
"അച്ഛന് അത് അറിയാഞ്ഞിട്ട് എന്തായിരുന്നു.... സമാദാനം ആയല്ലോ...."
"ഞാൻ ചുമ്മാ...."
അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു....!നന്ദൻ ആണെങ്കിൽ ശ്രീക്കുട്ടിയുടെ പിന്നാലെ മുറിയിലേക്ക് ചെന്നു....!
"ശ്രീക്കുട്ടി.... ഞാൻ സത്യം ആയിട്ടും...."
"എനിക്ക് എല്ലാം മനസ്സിൽ ആയി.... ഇതാണല്ലേ നന്ദേട്ടന്റെ മനസിലിരിപ്പ്...."
"നീ മനസ്സിൽ കേറി കൂടിയപ്പോൾ തൊട്ട് ഞാൻ ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല.... നീ പ്രെഗ്നന്റ് ആണെന്ന് കേട്ടപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.... അത് കൊണ്ടാ ഞാൻ അവരെ കെട്ടിപ്പിടിച്ചത്...."😟
"😬അതല്ല.... നന്ദേട്ടന് ഇപ്പൊ കുഞ്ഞുങ്ങൾ വേണ്ടെന്ന് പറഞ്ഞതാ ഞാൻ ചോദിച്ചത്...."
"ഹാവൂ.... അതാണോ....!
അത് ഞാൻ ചുമ്മാ പറഞ്ഞതാ.... ഇപ്പൊ എനിക്ക് എന്ത് സന്തോഷം ആയെന്നോ...."
അവൻ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു....!
"ലവ് യൂ ഡീ...."
"നമുക്ക് വീട്ടിൽ പോവണ്ടേ...."
"ഇനി അവരൊക്കെ ഇങ്ങോട്ട് വരട്ടെ.... ദേവൂട്ടിയുടെ കാര്യം അറിഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ട് പോയതല്ലേ...."
😟ഇവറ്റകളുടെ കോംപ്ലക്സ് അങ്ങനെ ഒന്നും തീരില്ലല്ലോ ദൈവമേ....!
💕_________💕
നന്ദൻ തന്നെ ശ്രീയെ വിളിച്ചു കാര്യം പറഞ്ഞതും അവരെല്ലാരും കൂടെ ഇങ്ങോട്ട് വരാൻ റെഡി ആയി.... ആരെക്കാളും ദേവൂട്ടിക്കായിരുന്നു സന്തോഷം....!
അഞ്ചാം മാസം ആയത് കൊണ്ട് തന്നെ ദേവൂട്ടിയുടെ വയറൊക്കെ ചെറുതായി വീർത്തു തുടങ്ങിയിരുന്നു.... ശ്രീ അവളെ കരുതലോടെ പിടിച്ചു കാറിൽ നിന്ന് ഇറക്കി കയ്യും പിടിച്ചു അകത്തേക്ക് നടന്നു....!
"ശ്രീക്കുട്ടി...."
ദേവൂട്ടി അവളെ കണ്ടപാടേ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.... ശ്രീയും അമ്മയും അച്ഛനും അവൾക്കരികിൽ ആയി ഇരുന്നു അവളെ സ്നേഹം കൊണ്ട് മൂടുന്നത് നന്ദൻ നോക്കി ഇരുന്നു....!
"കൺഗ്രാജുലേഷൻ അളിയാ...,."
ശ്രീ നന്ദന് ഷേക്ക് ഹാൻഡ് കൊടുത്തതും നന്ദൻ ഒന്ന് പുഞ്ചിരിച്ചു....!
"അങ്ങനെ ഒടുക്കം പൊരുതി ജയിച്ചു അല്ലെ...."
"നമ്മൾ നിന്റെത്രയും ഓവർ അല്ലെ...."
"അത് കൊണ്ട് എന്റെ പെങ്ങൾ രക്ഷപെട്ടു...."
ശ്രീയും വിട്ടു കൊടുക്കാതെ ഒരു ചിരിയോടെ പറഞ്ഞു....!
"നിന്റെ കുഞ്ഞേട്ടൻ ഡോക്ടർ ഇത് പറഞ്ഞപ്പോൾ അവരെ ഒരു കെട്ടിപ്പിടിത്തം ആയിരുന്നു.... ആ ഡോക്ടർ എന്ത് കരുതി കാണുവോ എന്തോ...."
"ആണോ കുഞ്ഞേട്ടാ...."
"അത് പിന്നെ പെട്ടെന്ന് കേട്ടപ്പോൾ അങ്ങനെ സംഭവിച്ചു പോയതാടി...."
നന്ദൻ ഒരു വളിച്ച ഇളിയോടെ ദേവൂട്ടിയെ നോക്കി പറഞ്ഞു....!
ദേവൂട്ടിയുടെ അവസ്ഥയിൽ ദാസിന് എന്തോ നല്ല വിഷമം തോന്നിയിരുന്നു....അവളെ കെട്ടിച്ചയക്കേണ്ടിയിരുന്നില്ല എന്ന് പോലും അവന് തോന്നി....!
"ദേ ശ്രീയേട്ടാ അത് പറഞ്ഞാൽ പറ്റില്ല.... ഇത് കൂടെ കഴിച്ചേ പറ്റൂ...."
ദേവൂട്ടി കഴിക്കുന്നിടത് നിന്ന് അവളുടെ കാര്യം പോലും ശ്രദ്ധിക്കാതെ ശ്രീയെ കഴിപ്പിക്കുന്നത് കണ്ട് ദാസിന് ദേഷ്യം ഇരച്ചു കയറി....!
"മോൾ അവിടെ ഇരുന്നു കഴിക്ക്... അവൻ വേണ്ടുന്നത് ഒക്കെ എടുത്തു കഴിച്ചോളും.... നിന്റെ പരിചരണം കാണുമ്പോ അവനാണ് ഗർഭം എന്ന് തോന്നുമല്ലോ...."
ദാസ് ശ്രീയെ നോക്കി പുച്ഛത്തോടെ പറഞ്ഞു....!ശ്രീക്കും എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും ദേവൂട്ടിയുടെ അവസ്ഥ ഓർത്ത് അവൻ ക്ഷമിച്ചിരുന്നു....!
"എന്റെ വല്യേട്ടാ അവിടെ ഈ ശ്രീയേട്ടൻ എന്നെ കൂടെ നടന്ന് കഴിപ്പിക്കും...കഴിച്ചത് ഒക്കെ ചില നേരത്ത് വോമിറ്റ് ചെയ്താൽ പിന്നെ പറയെ വേണ്ട.... ഇവിടെ പിന്നെ ശ്രീയേട്ടൻ ഗസ്റ്റ് അല്ലെ അപ്പൊ ഞാൻ അല്ലെ ശ്രദ്ധിക്കേണ്ടത്...."
ശ്രീ ദാസിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു....ദാസും ഒട്ടും വിട്ടു കൊടുക്കാതെ അവനെ നോക്കി പുച്ഛിച്ചു....!
കഴിച്ച് കഴിഞ്ഞു അവളെ ശ്രീ തന്നെ പിടിച്ചു ചെയറിൽ നിന്ന് എണീപ്പിക്കുന്നത് കണ്ട് അച്ഛനും അമ്മയും പുഞ്ചിരിച്ചു.... അവർക്കറിയാം മറ്റാരേക്കാളും ശ്രീ അവളെ കെയർ ചെയ്യും എന്ന്....!
"ഞങ്ങൾ ഇറങ്ങട്ടെ മോളെ...."
ശ്രീ പെങ്ങളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ വിഷമത്തോടെ ആണെങ്കിലും ഒന്ന് പുഞ്ചിരിച്ചു.... ദേവൂട്ടി ആണെങ്കിൽ എല്ലാരേയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു....!
"നിന്റെ വല്യേട്ടന് എന്തൊരു കുശുമ്പാ.... പുള്ളിയുടെ മുന്നിൽ നീ എന്നെ സ്നേഹിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല കേട്ടോ...."
മുറിയിൽ വന്നതും ശ്രീ അതും പറഞ്ഞു ബെഡിൽ ഇരുന്നതും ദേവൂട്ടി അവന്റെ അരികിൽ വന്നിരുന്നു....!
"എന്നോടുള്ള സ്നേഹം കൊണ്ടല്ലേ ശ്രീയേട്ടാ.... വല്യേട്ടൻ പാവാ...."
"ഓ... ഞാൻ മാത്രം മോശം അല്ലെ...."
"എന്നാര് പറഞ്ഞു....ശ്രീയേട്ടനും ഇപ്പൊ ഒത്തിരി പാവാ....ഈ ശ്രീയേട്ടനെ എനിക്ക് എന്ത് ഇഷ്ടം ആണെന്നോ...."
അത് കേട്ടതും അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു.... അവളും പുഞ്ചിരിയോടെ അത് സ്വീകരിച്ചു....!
"എനിക്ക് ദാഹിക്കുന്നു ഞാൻ പോയി വെള്ളം എടുത്തു വരാം...."
"ഇവിടെ ഇരിക്ക്.... ഞാൻ ചെന്നു കൊണ്ട് വരാം.... ഈ ടൈം അതികം സ്റ്റെയർ കയറി ഇറങ്ങേണ്ട...."
ശ്രീ അതും പറഞ്ഞു അവളെ ബെഡിൽ ഇരുത്തി വെള്ളം എടുത്തു കൊണ്ട് വന്നു അവൾക്ക് കൊടുത്തു....!
"എനിക്കും ഉണ്ട് നല്ല ദാഹം...."
ശ്രീ അവളെ പ്രണയത്തോടെ നോക്കി കൊണ്ട് പറഞ്ഞതും അവൾ കയ്യിൽ ഉള്ള വെള്ളം അവന് നീട്ടി....!
അവൻ വെള്ളം വാങ്ങും പോലെ അവളിലേക്ക് അടുത്ത് കൊണ്ട് അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ ചേർത്തു പതിയെ അത് നുണഞ്ഞു.... അവളും അവന്റെ ചുംബനലാളനയിൽ ലയിച്ചിരുന്നു....!
"ഇപ്പൊ എന്റെ ദാഹം മാറി...."
അല്പം കഴിഞ്ഞു അവളിൽ നിന്ന് അടർന്നു മാറി കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....!
"ഐ ലവ് യൂ ശ്രീയേട്ടാ...."
അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞതും അവൻ പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു....!
അവൾ കാലത്ത് ക്ഷേത്രത്തിൽ പോവുമ്പോഴും ശ്രീയും അവൾക്കൊപ്പം ഉണ്ടാവും....ശ്രീക്കുട്ടിയോടൊപ്പം നന്ദനും വന്ന് തുടങ്ങി.... പരസ്പരം കാണുമ്പോൾ ശ്രീയുടെയും നന്ദന്റെയും ചിരിയും സംസാരവും ഒക്കെ കണ്ട് ദേവൂട്ടിയും ശ്രീക്കുട്ടിയും സന്തോഷിച്ചു....!
"ദേവൂട്ടി.... ഇത് കൂടി കഴിക്ക്.... അല്ലെങ്കിൽ നിനക്കും നമ്മുടെ കുഞ്ഞിനും ഒരു പോലെ ദോഷമാ...."
"മതി ശ്രീയേട്ടാ.... ഇപ്പൊ തന്നെ എന്റെ വയർ വീർത്തു...."
"അത് നമ്മുടെ മോളൂട്ടി അവിടെ അല്ലെ അത് കൊണ്ടാ....!"
"മോൾ അല്ല എന്റെ ശ്രീയേട്ടനെ പോലെ ഒരു മോൻ...."
"അത് നെക്സ്റ്റ് ടൈം മതി.... ഇപ്പൊ എനിക്ക് ഈ ദേവൂട്ടിയെ പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മോളെ മതി...."
അതിനവൾ ഒന്ന് ചിരിച്ചു....അവരുടെ സ്നേഹം പരസ്പരം അവരുടെ കണ്ണുകൾ പോലും നിറയ്ക്കുന്നുണ്ടായിരുന്നു....!❤️
"നാളെയാ ദേവൂട്ടിക്ക് ഏഴാം മാസം തുടങ്ങുന്നേ..... ഇവൾ പ്രസവം വരെ പിന്നെ ദേവനിലയത്തിൽ അല്ലെ... അപ്പൊ എന്റെ മോൻ എന്ത് ചെയ്യും...."
മാമി അവർക്കരികിൽ വന്ന് കൊണ്ട് ശ്രീയും ദേവൂട്ടിയും പരസ്പരം ഒന്ന് നോക്കി....രണ്ട് മനസും ഒരു പോലെ പിടയുകയായിരുന്നു....!
"അതൊക്കെ പഴയ ചടങ്ങല്ലേ അമ്മേ.... അത് വേണ്ടെന്ന് വെച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളു.... ഇവളുടെ ചേട്ടത്തി ഈ സമയത്ത് ഇവളുടെ വീട്ടിൽ ആയിരുന്നില്ലേ...."
"അതൊക്കെ ശരിയാ.... പക്ഷെ ഇവളുടെ വീട്ടുകാർ അതിന് സമ്മതിക്കോടാ...."
കൂടെ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ലെന്ന് അറിയാം.... ദേവൂട്ടി ഒന്നും മിണ്ടാൻ ആവാതെ മുറിയിലേക്ക് നടന്നു.... അവനും വിഷമത്തോടെ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾക്ക് പിന്നാലെ പോയി....!
"എന്റെ ദേവൂട്ടി ഇവിടെ വന്ന് നിക്കാണോ...."
ബാൽക്കണിയിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ദേവൂട്ടിക്കരികിൽ വന്ന് കൊണ്ട് അവൻ ചോദിച്ചു.....!
"ഞാൻ പോയാൽ ശ്രീയേട്ടന് വിഷമം ആവോ...."
"ഏ... യ്.... എ.... എന്തിന്.... നീ നിന്റെ വീട്ടിലേക്ക് അല്ലെ പോന്നത്...."
ശ്രീയും വിഷമം മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു....!
"അപ്പൊ ഞാൻ പോണം എന്നാണോ...."
"അത്.... നീ പോയില്ലെങ്കിൽ അത്രയും സന്തോഷം...."
അവൻ അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞതും അവൾ ഒന്ന് ചിരിച്ചു....!
"അതൊക്കെ ഒരു ചടങ്ങല്ലേ ശ്രീയേട്ടാ.... അതൊക്കെ അതിന്റെ മുറ പോലെ നടക്കട്ടെ...."
അവൾ അവന്റെ നെഞ്ചോരം ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞതും അവൻ അവളെ ചേർത്തു പിടിച്ചു നിന്നു....!
💕________💕
"നാളെ ദേവൂട്ടിയെ പ്രസവത്തിന് കൊണ്ട് വരുന്ന ചടങ്ങല്ലേ....അപ്പൊ പിന്നെ ഞാൻ ദേവൂട്ടിയുടെ കൂടെ തന്നെ ആയിരിക്കും....ഹോ അവളോടൊപ്പം മൂന്ന് നാല് മാസം കഴിയാം..."
ശ്രീക്കുട്ടി എക്സൈറ്റ്മെന്റിൽ നന്ദനോടായി പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....!
"നിനക്ക് തോന്നുന്നുണ്ടോ അത്രയും ദിവസം ശ്രീ കൂടെ ഇല്ലാതെ ദേവൂട്ടി ഇവിടെ നിക്കുമെന്ന്.... ശ്രീയും അതിന് സമ്മതിക്കോ.... പിന്നെ നീ പറഞ്ഞല്ലോ മൂന്നാല് മാസം അവളുടെ കൂടെ കഴിയാം എന്ന്.... അവളുടെ ഡെലിവറി ആവുമ്പോഴേക്കും നിനക്ക് ഏഴാം മാസം ആവില്ലേ.... അപ്പൊ നീയും അങ്ങോട്ട് പോവണ്ടേ...."
അതൊക്കെ കേട്ടതും അത് വരെ ചിരിച്ചു നിന്ന ശ്രീക്കുട്ടിയുടെ മുഖത്തെ ചിരിയും മാഞ്ഞു....!
"അയ്യോ എനിക്ക് പറ്റില്ല അത്രയും കാലം നന്ദേട്ടനെ കാണാതെ...."
"അപ്പൊ ശ്രീയുടെയും ദേവൂട്ടിയുടെയും അവസ്ഥ എന്തായിരിക്കും.... ചേട്ടത്തിയുടെ ചടങ്ങ് പോലും വേണ്ടെന്ന് വെച്ചത് ദേവൂട്ടിയാ.... അവൾക്ക് ആരെയും പിരിഞ്ഞിരിക്കാൻ പറ്റില്ല.... അത്രയ്ക്ക് സ്നേഹവാ എല്ലാരോടും...."
"പിന്നെന്താ നാളത്തെ ചടങ്ങ് നടത്തേണ്ടെന്ന് ദേവൂട്ടി പറയാതിരുന്നത്...."
"അവൾക്കറിയാം ഇനി അതിന്റെ പേരിൽ കുടുംബകലഹം ഉണ്ടാവും എന്ന്....ഇപ്പൊ കുറച്ചായി പ്രശ്നം ഒന്നും ഇല്ലല്ലോ.... ഇനിയും അങ്ങനെ തന്നെ പോവട്ടെ എന്ന് കരുതി കാണും...."
ശ്രീക്കുട്ടി വിഷമത്തോടെ അതും ശരിയാ എന്നും ചിന്തിച്ചു ഇരുന്നു....!
ദാസും അമ്മയും അച്ഛനും ചേട്ടത്തിയും എല്ലാ ദേവൂട്ടി വരുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു....!
"അനു നീ അവളുടെ മുറി ഒക്കെ ക്ളീൻ ചെയ്തോ...."
"അവൾക്ക് താഴെയുള്ള മുറിയാ റെഡി ആക്കിയത്....പഴയ പോലെ സ്റ്റെയർ കയറാനും ഉറങ്ങാനും ഒന്നും അവൾക്ക് പറ്റില്ല...."
അനു പറഞ്ഞതും ദാസ് ചിരിച്ചു...അമ്മയാണെങ്കിൽ അവൾക്ക് ഇഷ്ടപ്പെടുന്ന പലഹാരം ഒക്കെ ഉണ്ടാക്കുന്ന തിരക്കിൽ ആണ്....!
"ദാസേട്ടന് തോന്നുന്നുണ്ടോ ദേവൂട്ടി രണ്ട് ദിവസത്തിൽ കൂടുതൽ ഇവിടെ നിൽക്കുമെന്ന്....എന്നെ പോലും പിരിഞ്ഞിരിക്കാൻ പറ്റാതെ ഇവിടെ നിർത്തിയ ആളാ...പിന്നെയാ അവൾ ശ്രീയെ വിട്ടു ഇവിടെ വന്ന് നിൽക്കുന്നത്...."
അനു എല്ലാ കഴിഞ്ഞു ദാസിനരികിൽ വന്നിരുന്നു പറഞ്ഞതും അവന്റെ ചിരി മാഞ്ഞു....!
"അവൾ ദേവൂട്ടിയാ....ഞങ്ങളുടെ സ്നേഹം അവൾക്ക് വേണ്ടെന്ന് വെക്കാൻ ഒന്നും പറ്റില്ല.... അവൾക്ക് ശ്രീയേ വിട്ടു നിക്കാൻ പറ്റും എന്ന് ഒരിക്കൽ അവൾ തന്നെ തെളിയിച്ചത് നീയും കണ്ടത് അല്ലെ...."
"അത് പോലെ ആണോ ഇത് അവൾ ഇപ്പൊ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ശ്രീയുടെ സാമിപ്യം ആയിരിക്കും.... അത് ആരെക്കാളും എനിക്ക് മനസ്സിൽ ആവും...."
"അതൊക്കെ ഇവിടെ വന്നാൽ ഞങ്ങൾ നോക്കിക്കോളാം...."
ദാസ് കെട്ടിയോളെ നോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞതും അവർ ചിരിച്ചു കൊണ്ട് തലയാട്ടി....!
💕_______💕
ദേവൂട്ടിയുടെ വീട്ടുകാർ വന്നതും അവരെ ഒക്കെ പുഞ്ചിരിയോടെ അകത്തേക്ക് സ്വീകരിക്കുമ്പോഴും ശ്രീയുടെ മനസ് പിടയുകയായിരുന്നു.... തന്റെ ജീവനെ അടർത്തി മാറ്റുന്ന വേദന ആയിരുന്നു അവനിൽ....!
ദേവൂട്ടിയെയും കൊണ്ട് ചേട്ടത്തിയും ശ്രീക്കുട്ടിയും മുറിയിലേക്ക് നടന്നതും അവൾ ശ്രീയേട്ടനെ തിരിഞ്ഞു നോക്കികൊണ്ടാണ് പോയത്....!
ചടങ്ങിനുള്ള സാരി അവളെ ഉടുപ്പിച്ചു കൊടുത്തു അവളുടെ ഓർണമെന്റ്സെല്ലാം അണിയിച്ചു... മുടിയിൽ മുല്ലപ്പൂ ചൂടി ചേട്ടത്തി അവളുടെ മുഖം ഉയർത്തി....!
"ശ്രീയെ വിട്ടു വരുന്നതിന് നിനക്ക് വിഷമം ഉണ്ടോ ദേവൂട്ടി...."
അതിനവൾ ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു....!
അവളെയും കൊണ്ട് താഴേക്ക് വന്നതും ശ്രീ അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.... എങ്ങനെ ഉണ്ടെന്ന് അവൾ കണ്ണ് കൊണ്ട് ചോദിച്ചതും അവൻ സൂപ്പർ എന്ന് കാണിച്ചു....!
അവളെ പിടിച്ചിരുത്തി ഓരോ ചടങ്ങ് നടത്തുമ്പോഴും ശ്രീയും ദേവൂട്ടിയും ഒന്നും അറിയാത്ത പോലെ പരസ്പരം നോക്കി ഇരിക്കുകയായിരുന്നു.... എല്ലാരുടെയും കാലിൽ തൊഴുതു അനുഗ്രഹം വാങ്ങി അവൾ ശ്രീയുടെ അടുത്ത് ചെന്നു... കയ്യിൽ ഉള്ള വെറ്റിലഅവന് നേരെ നീട്ടിയതും അവൻ അത് വാങ്ങി അവളെ കെട്ടിപ്പിടിച്ചു.... രണ്ട് പേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.... ഭക്ഷണം കഴിക്കാൻ ഇരുന്നെങ്കിലും അവർക്ക് ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.... ദേവൂട്ടിയും തന്റെ അവസ്ഥയിൽ ആണെന്ന് കണ്ടതും ശ്രീ അവൾക്കായി ഓരോ ഉരുള എടുത്തു കഴിപ്പിക്കാൻ തുടങ്ങി....!
"പോട്ടെ മാമാ..."
അവൾ മാമനെ കെട്ടിപിടിച്ചതും മാമൻ കണ്ണ് തുടച്ചു അവളെ ചേർത്തു പിടിച്ചു...!
"മാമി...."
"ഞങ്ങൾ എന്നും വരും മോളെ കാണാൻ... പിന്നെന്തിനാ മോൾ വിഷമിക്കുന്നെ...."
മാമി അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു....!
"ശ്രീ.... യേ.... ട്ടാ...."🥺
അവൾ കണ്ണീരോടെ അവന്റെ നെഞ്ചിൽ വീണതും അവൻ അവളെ ചേർത്തു പിടിച്ചു....!
"അയ്യേ എന്റെ ദേവൂട്ടി കരയാണോ.... സന്തോഷിക്കുകയല്ലേ വേണ്ടത്... നിന്റെ വീട്ടിലേക്ക് അല്ലെ പോന്നത്...അവിടെ നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരില്ലേ...."
ശ്രീ അവളെ സമാദാനിപ്പിച്ചു കൊണ്ട് അവളെയും കൊണ്ട് കാറിനടുത്തേക്ക് നീങ്ങി.... അവളെ അവൻ തന്നെ കാറിൽ ഇരുത്തി മനസിനെ നിയന്ത്രിച്ചു കൊണ്ടവൻ അവളെ നോക്കി പുഞ്ചിരിച്ചു....!അവളെ ഒന്ന് കൂടി നോക്കി നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ അവളോടായി കാതിൽ എന്തോ പറഞ്ഞതും അവൾ കണ്ണ് തുടച്ചു അവനെ നോക്കി ചിരിച്ചു....!
നന്ദനും അവനെ ദയനീയമായി നോക്കിയതല്ലാതെ അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയില്ലായിരുന്നു....!
"ഏട്ടൻ വിഷമിക്കേണ്ട.... ദേവൂട്ടിയല്ലേ ആള് രാത്രി തന്നെ എനിക്ക് ശ്രീയേട്ടനെ കാണണം എന്ന് പറഞ്ഞു വന്നോളും..."
ശ്രീക്കുട്ടി അവനോടായി പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു...!
കാർ നീങ്ങിയതും ദേവൂട്ടി ശ്രീയെ നോക്കി പുഞ്ചിരിച്ചു ബൈ പറഞ്ഞു....!
വീട്ടിൽ എത്തിയതും അവിടെയും പൂജയും സ്വീകരണവും ഒക്കെയായി അകത്തു കയറിയതും അവൾ മുറിയിൽ ചെന്നു സാരി മാറ്റി....!
"ഓരോ ചടങ്ങ്.... ഇതൊക്കെ ആരാണാവോ കണ്ട് പിടിച്ചത്..."
"ഞാൻ കരുതിയത് നീ കരഞ്ഞു സീൻ ആക്കും എന്നാണ്...നിനക്ക് ശ്രീയേട്ടനെ വിട്ടു വന്നതിൽ ഒരു വിഷമവും ഇല്ലേ ദേവൂട്ടി...."
"അതിന് ശ്രീയേട്ടനെ വിട്ടല്ല ഞാൻ വന്നത്... എന്റെ കൂടെ തന്നെ ശ്രീയേട്ടൻ ഉണ്ട്...."
അവൾ പുഞ്ചിരിയോടെ തന്നെ പറഞ്ഞു..... അവൾ പിന്നെ ക്ഷീണത്തോടെ മുറിയിൽ കിടന്ന് ഉറങ്ങി വൈകീട്ട് ആണ് എണീറ്റത്.... എല്ലാരും മാറി മാറി സ്നേഹിക്കുന്നുണ്ടെങ്കിലും ശ്രീയേട്ടന്റെ സാമിപ്യം പോലെ ആവില്ലെന്ന് അവൾക്കും അറിയാം ആയിരുന്നു....!
"അതേയ് നന്ദേട്ടാ.... ഞാനെ ഇന്ന് തൊട്ട് ദേവൂട്ടിയുടെ കിടന്നോട്ടെ...."
ശ്രീക്കുട്ടി നന്ദനരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചതും അവൻ അവളെ ഒന്ന് തുറിച്ചു നോക്കി....!
"അത് വേണ്ട.... രണ്ട് ഗർഭിണികൾ ഒരുമിച്ച് കിടന്നാൽ എങ്ങനാ...."
"രണ്ട് ഗർഭിണികൾ ഒരുമിച്ച് കിടന്നാൽ എന്താ കുഴപ്പം...."
"അത് അവളുടെ കൂടെ ആരെങ്കിലും വലിയവർ കിടക്കുന്നതാ ഇപ്പൊ നല്ലത്....അവൾക്ക് വല്ല ആവശ്യവും വന്നാലോ.... നിനക്ക് ഇതിനെ പറ്റി ഒന്നും അറിവ് ഇല്ലല്ലോ...."
എന്നും പറഞ്ഞു അവൻ അവളെ ഇടംകണ്ണിട്ട് നോക്കിയതും അവൾ ശരിയാ എന്ന പോലെ ഇരിക്കുന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു....!
ശ്രീ അവളെ തേടി വരുമെന്ന് അവനറിയാം.... ഇപ്പൊ അളിയന്റെ കൂടെ നിന്നാലെ അവനും കൂടെ നിൽക്കൂ....!
"ഞാൻ ദേവൂട്ടിയുടെ കിടന്നാലോ ദാസേട്ടാ.... അവൾക്ക് രാത്രി വല്ല ആവശ്യവും വന്നാലോ....അത് മാത്രവും അല്ല ദാസേട്ടൻ ഇപ്പൊ പുറത്തല്ലേ.... അപ്പൊ പിന്നെ എനിക്കും ഒരു കൂട്ടാവുമല്ലോ...."
"മോൻ കരഞ്ഞാൽ അവളുടെ ഉറക്കം ശരിയാവില്ല....അത് കൊണ്ട് നീ ഇവിടെ കിടന്നാൽ മതി.... അവളുടെ കൂടെ അമ്മ തന്നെ കിടന്നോട്ടെ...."
ദാസ് പറഞ്ഞതും അനു അവനെ ദയനീയമായി നോക്കി.... അവർക്കറിയാം ശ്രീ എന്തായാലും അവളെ തേടി വരുമെന്ന്.... ഇതിപ്പോ അവൾ അമ്മയുടെ കൂടെ ആണെങ്കിൽ ശ്രീ എന്ത് ചെയ്യും എന്ന ചിന്ത ആയിരുന്നു അവരിൽ....!😒
അമ്മയും കിച്ചണിലെ പണി എല്ലാം തീർത്തു ദേവൂട്ടിയുടെ കൂടെ കിടക്കാൻ മുറിയിലേക്ക് കയറുമ്പോൾ ആണ് അനു വന്നത്....!
"അമ്മേ... അമ്മ ഇങ്ങ് വന്നെ...."
"എന്താ....?!!"
"അമ്മ മുറിയിൽ പോയി കിടന്നോ...."
"അല്ല അപ്പൊ ദേവൂട്ടി...."
"അവൾ ഇപ്പൊ ആഗ്രഹിക്കുന്ന ആള് തന്നെ അവളുടെ കൂടെ ഉണ്ടാവും.... പിന്നെന്താ അമ്മേ പേടിക്കാൻ...."
അമ്മയും അവളുടെ മുറിയിലേക്ക് നോക്കിയതും ശ്രീയുടെ നെഞ്ചിൽ തല വെച്ച് കിടക്കുന്ന ദേവൂട്ടിയേ കണ്ട് അവർ ഒന്ന് പുഞ്ചിരിച്ചു.... അവരെ ശല്യം ചെയ്യാതെ പുറത്ത് നിന്ന് വാതിൽ അടച്ചു അമ്മ മുറിയിൽ ചെന്നു കിടന്നു....!
"നീ മോളെ കൂടെയല്ലേ...."
"അത്... അനു.... ഉണ്ട്...."
അമ്മയും ഒന്ന് പരുങ്ങി കൊണ്ട് അച്ഛനോടായി പറഞ്ഞു അവർക്കരികിൽ ആയി കിടന്നു....!
"ശ്രീയേട്ടാ...."
അവൾ അവന്റെ ഇടനെഞ്ചിൽ ചുണ്ടുകൾ അമർത്തി കൊണ്ട് വിളിച്ചു....!
"എന്താ ദേവൂട്ടി...."
"ശ്രീയേട്ടന് വിഷമം ഉണ്ടോ...."
"എന്തിന്.... ഇവിടെ തന്നെയാ ഒരു കണക്കിന് നല്ലത്.... അവിടെ അച്ഛനും അമ്മയും മാത്രമല്ലേ ഉള്ളു.... ഇവിടെ ആവുമ്പോ നിന്നെ കരുതലോടെ കൊണ്ട് നടക്കാനും സ്നേഹിക്കാനും ഒരുപാട് പേരില്ലേ...."
"എനിക്കും നമ്മുടെ കുഞ്ഞിനും ഇപ്പോൾ വേണ്ടത് ശ്രീയേട്ടനെയാണ്... പക്ഷെ ഇവരെ ആരെയും നിരാശരാക്കാൻ എനിക്ക് പറ്റില്ല ശ്രീയേട്ടാ...."
"നിന്നെ ചേർത്തു പിടിച്ചു എന്റെ നെഞ്ചിൽ കിടത്തിയുറക്കാൻ ഞാൻ എന്നും വരും ദേവൂട്ടി....പിന്നെന്താ...."
അതിനവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ ചുംബിച്ചു.... അവനും അവളെ ചേർത്തു പിടിച്ചു കവിളിലും നെറ്റിയിലും ആയി ചുംബിച്ചു....!സ്നേഹം പങ്ക് വെച്ച് എപ്പോഴോ ദേവൂട്ടി ഉറക്കിലേക് വീണതും അവനും ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു ഉറക്കത്തെ കൂട്ട് പിടിച്ചു....!
കാലത്ത് എണീറ്റ് ശ്രീ പോവുമ്പോ അവൾ നല്ല ഉറക്കം ആയിരുന്നു....ശല്യം ചെയ്യാതെ അവളെ പുതച്ചു കൊടുത്ത് അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടാണ് അവൻ ഇറങ്ങിയത്....ദാസും ശ്രീയുടെ വരവ് അറിഞ്ഞിരുന്നു എങ്കിലും അവളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവനും എതിർത്തില്ല....!
ശ്രീയുടെ അമ്മയും എന്നും അവൾക്ക് ഓരോ പലഹാരം ഉണ്ടാക്കി വന്ന് മതി വരുവോളം അവളെ കഴിപ്പിക്കും.... മാമനും അവളെ കാണാതിരിക്കാൻ വയ്യ.... അത് കൊണ്ട് തന്നെ ചമ്മൽ ഒക്കെ മറച്ചു വെച്ച് അങ്ങേരും ദേവൂട്ടിയേ കാണാൻ വരും.... അതോടെ അവളും ഹാപ്പി....അന്നത്തോടെ കേറികൂടിയ പ്രേതം ഇറങ്ങിപോയെന്ന് കരുതി കക്ഷിക്ക് ഇപ്പൊ ഒരു സമാദാനം ഉണ്ട്....🙄ഇനി എങ്ങാനും ശ്രീക്കുട്ടി ഏഴാം മാസം അങ്ങോട്ട് പോയാൽ ഈ നന്ദൻ ചെന്നു അത് കൂടി തകർക്കുമോ ആവോ....!
"ശ്രീയേട്ടാ.... നമ്മുടെ മോൻ അനങ്ങി തുടങ്ങി കേട്ടോ.... ചില സമയത്ത് എന്തൊരു അനക്കവാണെന്ന് അറിയോ.... എന്റെ പേടി കാണുമ്പോ ചേട്ടത്തിയാ പറഞ്ഞത് ഇനി ഡെലിവറി വരെ അതുണ്ടാവും എന്ന്...."
ശ്രീ അവളെ വാത്സല്യപൂർവ്വം തലോടി ഒന്ന് ചിരിച്ചു....!
"ഒരു പെണ്ണ് അമ്മയാവാൻ എന്തൊക്കെ സഹിക്കണം അല്ലെ ദേവൂട്ടി...."
"അതിലാ ഒരു പെണ്ണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ശ്രീയേട്ടാ....ആ കുഞ് അവളുടെ പ്രിയപ്പെട്ടവൻ സമ്മാനിച്ചത് അല്ലെ.... അത് അവരുടെ സ്നേഹത്തിന്റെ പ്രതീകം അല്ലെ....ശ്രീയേട്ടന്റെ ഒരായിരം മക്കളെ പ്രസവിക്കാനും എനിക്ക് സന്തോഷമേ ഉള്ളു ശ്രീയേട്ടാ...."
"നിനക്ക് എന്താ ഗിന്നസ് ബുക്കിൽ കേറാൻ ഉള്ള വല്ല പ്ലാനും ഉണ്ടോ....അത്രയും പിള്ളേരെ ഒക്കെ ഞാൻ നിനക്ക് തന്നാൽ നിന്റെ വീട്ടുകാർ ആവും ആദ്യം എന്നെ അടിച്ചോടിക്കുന്നെ...."
അവളും അവന്റെ പറച്ചിൽ കേട്ട് ഒന്ന് ചിരിച്ചു....!
അവൻ തന്റെ കുഞ്ഞിനെന്ന പോലെ അവളുടെ വയറിൽ ചുംബിച്ചു... ഇടക്ക് അവിടെ അനക്കം വെച്ച് തുടങ്ങുമ്പോൾ എല്ലാം അവൾ അവന്റെ കയ് എടുത്തു വയറിൽ വെച്ച് അതിന്റെ ചലനം അവനെയും അറിയിക്കും....!
"ഐ ലവ് യൂ ദേവൂട്ടി....!😘
എന്നെ ഇത്രയധികം സ്നേഹിക്കുന്നതിന്.... എന്റെ കുഞ്ഞിന്റെ അമ്മയാവാൻ തയാർ എടുക്കുന്നതിന്....എത്രയൊക്കെ സഹിച്ചിട്ടും എന്നെ ഒരു തരി പോലും വെറുക്കാത്തതിന്...."
"ഈ ശ്രീയേട്ടൻ എന്റെ ജീവനാണ്.... ഈ ജീവൻ ഇല്ലെങ്കിൽ ഞാൻ ഇല്ല...."❤️
അവളുടെ വാക്കിൽ അവന്റെ കണ്ണ് നിറഞ്ഞു....!
💕________💕
"പോട്ടെ ദേവൂട്ടി...."
കാലത്ത് അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു ഇറങ്ങാൻ നിന്നതും അവളെന്തോ അവനെ വിടാൻ മനസില്ലാത്ത പോലെ അവന്റെ കയ്യിൽ അമർത്തി പിടിച്ചു....!
"ശ്രീയേട്ടൻ ഇന്ന് പോവേണ്ട...."
"ഞാൻ ഇവിടെ നിന്നാൽ പിന്നെ നിനക്ക് എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനെ നേരം കാണൂ....നല്ല കുട്ടിയായി ഫുഡ് ഒക്കെ കഴിച്ചു നിൽക്കുമ്പോഴേക്കും ഞാൻ ഇങ്ങ് വരില്ലേ...."
"എങ്കിൽ ശ്രീയേട്ടൻ പോയിക്കോ... വല്യേട്ടൻ കണ്ടാൽ ചിലപ്പോൾ ഇഷ്ടം ആയില്ലെങ്കിലോ...."
"ഒരു വിളിപ്പുറത് ഞാൻ ഉണ്ട്....എന്റെ ദേവൂട്ടി പേടിക്കേണ്ട...."
ശ്രീ ഒന്ന് കൂടെ അവളെ ചുംബിച്ചു എല്ലാരും എണീക്കുന്നതിന് മുന്നേ അവിടെ നിന്ന് ഇറങ്ങി....!
തന്റെ നിറവയറിൽ കയ് വെച്ച് കൊണ്ടവൾ അവൻ പോവുന്നതും നോക്കി നിന്നു....😒
എല്ലാരും കൂടി പ്രാതൽ കഴിക്കാൻ ഇരുന്നപ്പോൾ ദേവൂട്ടി സോഫയിൽ ഇരുന്നതും അമ്മ അവളുടെ കയ്യിൽ ഫുഡ് എടുത്തു കൊടുത്തു....അവളുടെ കയ്യിൽ നിന്ന് പ്ലേറ്റ് താഴെ വീഴുന്നത് കണ്ടതും എല്ലാരും ഞെട്ടലോടെ ചാടി എണീറ്റു....!
"ദേവൂട്ടി.... മോളെ.... എന്ത് പറ്റി....?!!"
അവൾ ഒന്നും പറയാൻ ആവാതെ വയറിൽ കയ് വെച്ച് കണ്ണീരോടെ ദാസിനെ നോക്കി.... അവനും അത് കണ്ട് സഹിക്കാൻ ആയില്ല...!
"മോളെ...."
"വ... ല്യേട്ടാ...."
അവളും ഒരു തളർച്ചയോടെ വിളിച്ചു അവന്റെ തോളിലേക്ക് ചാഞ്ഞു....!
"നന്ദാ വണ്ടി എടുക്ക്.... ഹോസ്പിറ്റലിൽ പോവാം...."
"ശ്രീയേട്ടൻ...."
"അവനെയൊക്കെ വിളിക്കാം.... മോൾ വാ...."
ദാസ് അവളെയും കൊണ്ട് നടന്നു എങ്കിലും അവൾ ഫോൺ എടുത്തു അവനെ വിളിച്ചു വേദന സഹിച്ചു പിടിച്ചു അവിടെ തന്നെ നിന്നു....!
"ദേവൂട്ടി...."
"ശ്രീയേട്ടാ.... ഞാൻ.... എനിക്ക്....വയ്യ....ഞങ്ങൾ ഹോസ്പിറ്റലിൽ പോവാ.... എനിക്ക് ശ്രീയേട്ടനെ കാണണം...."
"ദേവൂട്ടി....മോളെ....ഞാൻ വരാം...."
അവൻ നിമിഷനേരം കൊണ്ട് തന്നെ അവൾക്കരികിലേക്ക് ഓടിയെത്തി....!
"ശ്രീയേട്ടാ...."
"ദേവൂട്ടി...."
അവൻ അവളുടെ മുഖം കയ്യിൽ എടുത്തു ആർദ്രമായി വിളിച്ചു....!
"അവൾക്ക് വയ്യ ഇപ്പൊ തന്നെ നിന്നെ കാത്തിരുന്നു സമയം വൈകി...."
ദാസ് ക്ഷമനഷ്ടപ്പെട്ട് തുടങ്ങിയത് കൊണ്ട് തന്നെ ഒച്ചയിട്ട് പറഞ്ഞു.... ശ്രീ ഒന്നും പറയാതെ പുഞ്ചിരിയോടെ അവളെ കയ്യിൽ എടുത്തു നടന്നു വണ്ടിയിൽ ഇരുത്തി.... നന്ദൻ ആയിരുന്നു വണ്ടി എടുത്തത്.... അവൾ ശ്രീയുടെ നെഞ്ചോരം ചേർന്ന് കിടന്ന് തളർച്ചയോടെ കണ്ണുകൾ അടച്ചു....!
ശ്രീ ഓരോന്ന് പറഞ്ഞു അവളെ ആശ്വസിപ്പിക്കുന്നുണ്ട്.... ഹോസ്പിറ്റലിൽ എത്തിയതും സ്‌ട്രെക്ചറിൽ കിടത്തി അവളെ അകത്തേക്ക് കൊണ്ട് പോയി.... അവളുടെ കയ്യിൽ ചേർത്തു പിടിച്ചു കൊണ്ടവൻ കൂടെ തന്നെ ഉണ്ടായിരുന്നു.... ഒടുക്കം അതിനകത്തേക്ക് കയറാൻ അനുവദിക്കാതെ ആയതും അവന്റെ കയ്കൾ അവളുടെ കയ്യിൽ നിന്നും വേർപ്പെട്ടു....!
അക്ഷമയോടെ തന്നെ അവർ എല്ലാവരും പുറത്ത് നിന്നു.... ശ്രീയുടെ നെഞ്ച് പിടയുകയായിരുന്നു.... തന്റെ പ്രണയം.... തന്റെ ജീവൻ.... തന്റെ ശ്വാസം പോലും ഇന്നവൾ ആണ്....!❤️
"ദേവപ്രിയ പ്രസവിച്ചു....പെൺകുട്ടിയാണ്...."
അത് കേട്ടതും ശ്രീയുടെ കണ്ണ് നിറഞ്ഞു....!
🙄അപ്പൊ ആ ചാൻസും അവൻ കൊണ്ട് പോയി.... ആദ്യമായി അച്ഛൻ ആവാൻ കഴിഞ്ഞില്ലെങ്കിലും കുടുംബത്തിൽ ഒരു പെൺകുട്ടിയെ കൊടുക്കണം എന്നായിരുന്നു... നന്ദൻ വായും പൊളിച്ചു ഇരുന്നു....!
പൊതിഞ്ഞു കൊണ്ട് വന്ന കുഞ്ഞിനെ ശ്രീ കയ്യിൽ വാങ്ങി... കുഞ്ഞിലേ ഉള്ള ദേവൂട്ടി തന്നെയാണെന്ന് അവന് തോന്നി....!
"ദേവൂട്ടിയും കുഞ്ഞിലേ ഇങ്ങനെ തന്നെ ആയിരുന്നു...."
അവളുടെ അമ്മ തന്നെ കുഞ്ഞിനെ കയ്യിൽ വാങ്ങി കൊണ്ട് പറഞ്ഞതും ശ്രീ ഒന്ന് ചിരിച്ചു....!
നന്ദനും വായും പൊളിച്ചുള്ള ഇരിപ്പ് ആണെങ്കിലും കുഞ്ഞിനെ കണ്ടതും അവൻ പുഞ്ചിരിച്ചു....!
"നമുക്കും മോൾ ആയിരിക്കും അല്ലെ നന്ദേട്ടാ...."
"അതെന്താ നീ അങ്ങനെ പറഞ്ഞത്...."
"അത് പിന്നെ ഞാനും ദേവൂട്ടിയും ഒരുമിച്ച് വളർന്നത് പോലെ നമ്മുടെ മക്കളും...."
"അതൊക്കെ ദൈവം തീരുമാനിക്കട്ടെ...."
നന്ദൻ തന്നെ അങ്ങനെ പറയുന്നത് കേട്ട് അവൾ ഒന്ന് ചിരിച്ചു....!
ദേവൂട്ടിയെ മുറിയിലേക്ക് മാറ്റിയപ്പോൾ ആണ് എല്ലാർക്കും ആശ്വാസം ആയത്....ശ്രീ അവൾക്കരികിൽ ചെന്നു അവളുടെ നെറ്റിയിൽ ചുംബിച്ചു....!
"ഞാൻ ആഗ്രഹിച്ചത് പോലെ ഒരു കുഞ്ഞ് ദേവൂട്ടിയെ തന്നതിന് താങ്ക്സ്...."
അവൻ അവളുടെ കാതിലായി പതിയെ പറഞ്ഞു....!
"അപ്പൊ കുഞ് ശ്രീയേട്ടൻ...."
"നെക്സ്റ്റ് ടൈം നോക്കാന്നെ...."
അതിനവൾ ഒന്ന് ചിരിച്ചു....!
"ഐ ലവ് യൂ ദേവൂട്ടി...."
"ലവ് യൂ ശ്രീയേട്ടാ...."
"ഇപ്പൊ എന്റെ ദേവൂട്ടി ഉറങ്ങിക്കോ...."
അവൻ അവളുടെ തലയിൽ വാത്സല്യപൂർവം തലോടി കൊണ്ട് പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ തന്നെ അവനെ നോക്കി കിടന്നു.... പതിയെ അവൾ ഉറക്കത്തെ കൂട്ട് പിടിച്ചതും ശ്രീയുടെ കണ്ണുകളും അവളെ തന്നെ നോക്കി ഇരിപ്പായിരുന്നു....!
💕________💕
ഡിസ്ചാർജ് ആയി ദേവൂട്ടി പോയതും അവളുടെ വീട്ടിലേക്ക് തന്നെയാണ്.... കുഞ്ഞിനേയും അവളെയും കണ്ട് മതി വരാത്ത പോലെ ശ്രീ അവർക്കരികിൽ തന്നെ ഉണ്ടായിരുന്നു....രണ്ട് പേരുടെയും നെറ്റിയിൽ വാത്സല്യത്തോടെ അവൻ ചുണ്ടുകൾ അമർത്തി....!
"പോട്ടെ ദേവൂട്ടി...."
"ശ്രീയേട്ടൻ രാത്രിയിൽ വരുവോ...."
"രാത്രിയിൽ അമ്മ കൂടെ ഉണ്ടാവുന്നതാ നല്ലത്.... ഞാൻ രാവിലെയും വൈകീട്ടും വരാം...."
"മ്മ്...."
"നിനക്ക് വേറെ വല്ലതും വേണോ ദേവൂട്ടി...."
"മ്മ്...."
അവൾ ഒരു ചിരിയോടെ മൂളി....!
"എന്ത്....?!!"
"എന്നും ഞാൻ ശ്രീയേട്ടനുള്ള പതിവ് തരാറില്ലേ അത് പോലെ ഒന്ന്...."
അത് കേട്ടതും അവൻ ഒരു ചിരിയോടെ അവളുടെ അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു വെച്ചു.... ഇത്തിരി കഴിഞ്ഞതും അവൻ അവളെ മോചിപ്പിച്ചു നെറ്റിയിൽ ഒന്ന് കൂടി ചുംബിച്ചു അവിടെ നിന്ന് ഇറങ്ങിയതും പുറത്ത് നിൽക്കുന്ന നന്ദനെ കണ്ട് അവൻ ഒന്ന് ഇളിച്ചു....അവന്റെ നോട്ടത്തിൽ തന്നെ എല്ലാം കണ്ടെന്ന് അവന് മനസ്സിൽ അയി....!
"😍അവൾ ചോദിച്ചു വാങ്ങിയതാടാ.... അല്ലാതെ ഞാൻ...."
"മ്മ്.... മനസ്സിൽ ആയി...."
"എങ്കിൽ പോട്ടെ അളിയാ.... ബൈ...."
എന്നും പറഞ്ഞു അവൻ ഇറങ്ങിയതും നന്ദൻ അവൻ പോവുന്നതും നോക്കി ഇരുന്നു....എന്റെയും ഗതി ഇത് തന്നെ ആവുമല്ലോ....അപ്പോഴാണ് ശ്രീക്കുട്ടി വീർത്ത വയറും ആയി അവനരികിലേക്ക് വന്നത്....!
"നന്ദേട്ടാ...."
"എന്താ ശ്രീക്കുട്ടി...."
"അത് അമ്മ പറഞ്ഞപ്പോഴാ ഞാനും ഓർത്തത്... നാളെയാ എന്റെ ഏഴാം മാസം തുടങ്ങുന്നത്... മറ്റന്നാൾ ചടങ്ങ് നടത്താം എന്നാ തീരുമാനം...."
വെറുതെ അല്ല അവന്റെ ഒരു അളിയാ എന്നുള്ള ആക്കിയുള്ള വിളി വന്നത്....!🙄നന്ദൻ കാര്യായിട്ടുള്ള ചിന്തയിൽ ആണ്....!
"നന്ദേട്ടാ.... നന്ദേട്ടന് എന്താ ഞാൻ പറഞ്ഞത് കേട്ടിട്ടും ഒരു വിഷമവും ഇല്ലാത്തത്...."
പെണ്ണ് അവന്റെ കൂസൽ ഇല്ലാത്ത നിൽപ് കണ്ട് ചോദിച്ചതും അവൻ ദയനീയമായി അവളെ നോക്കി....!
"ദേവൂട്ടി ഈ വക ചടങ്ങ് ഒക്കെ കുളം തോണ്ടുമെന്നാ ഞാൻ കരുതിയത്....അത് കൊണ്ട് ആ പേരും പറഞ്ഞു ഞങ്ങടെ കാര്യവും അത് പോലെ ചെയ്യാം എന്ന് കരുതി....അതെല്ലാം മുറ പോലെ നടന്ന സ്ഥിതിക്ക് ഇനി ഞാൻ ആയിട്ട് എങ്ങനാ ശ്രീക്കുട്ടി ഈ ചടങ്ങ് വേണ്ടെന്ന് വെക്കുന്നത്.... ഇപ്പൊ ഒന്ന് കെട്ടടങ്ങിയ കുടുംബപ്രശ്നം വീണ്ടും തല പോക്കും...."
"അതും ശരിയാ....ഞാൻ ഇവിടന്ന് പോയാൽ ഏട്ടൻ വന്നത് പോലെ നന്ദേട്ടൻ ഡെയ്‌ലി എന്നെ കാണാൻ വരണം....ഇവിടെ സുഖം ആയി കിടന്നുറങ്ങാം എന്ന് കരുതേണ്ട...."
🙄അവൾ കലിപ്പിട്ട് പോയതും നന്ദൻ വായും പൊളിച്ചു നിന്നു....!
അങ്ങനെ അവളുടെ ചടങ്ങും മുറപോലെ നടന്നു....പെണ്ണ് നന്ദനെക്കാൾ കെട്ടിപ്പിടിച്ചു കരഞ്ഞത് ദേവൂട്ടിയെയാണ്....
ദേവൂട്ടി ഇവിടെ വന്നതിൽ പിന്നെ പകൽ മുഴുവനും അവളോടൊപ്പം ആണ്.... ഇനി അതിന് പറ്റില്ലെന്ന് ഓർത്താ അവളുടെ സങ്കടം....!
"അച്ഛാ അമാവാസി തുടങ്ങി എന്നാ കേട്ടത്.... പ്രേതങ്ങൾ ഇറങ്ങി നടക്കുന്ന സമയം ആണത്രേ.... അത് കൊണ്ട് അച്ഛൻ രാത്രിയിൽ അനാവശ്യം ആയി മുറിയിൽ നിന്ന് ഇറങ്ങേണ്ട....അല്ലേലും അവറ്റകൾ അച്ഛന്റെ മുന്നിലെ വരുന്നുള്ളൂ.... അത് കൊണ്ട് അച്ഛൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...."
ശ്രീ അച്ഛനോടായി പറഞ്ഞതും അച്ഛൻ അന്തം വിട്ടു നിന്നു....!
"ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിന് പോലും ഞാൻ ഇറങ്ങില്ല.... ദൈവമേ... കാത്തോണേ...."
എന്നും പ്രാർത്ഥിച്ചു കൊണ്ടാണ് അച്ഛൻ മുറിയിലേക്ക് പോയത്.... അത് കണ്ടതും ശ്രീക്കുട്ടി ഏട്ടനെ നോക്കി ചിരിച്ചു....!
അച്ഛന്റെ കാര്യം സെറ്റ് ആക്കിയത് കൊണ്ട് തന്നെ നന്ദൻ ധൈര്യം ആയിട്ട് അകത്തേക്ക് കയറി.... ശ്രീ പിന്നെ കാലത്തും വൈകീട്ടും പോവുന്നത് കൂടാതെ നൈറ്റ് ഉള്ള വിഡിയോ കോളും കഴിഞ്ഞു സുഖനിദ്രയിൽ ആണ്....!
"മസാല ദോശ വാങ്ങിച്ചില്ലേ...."
നന്ദൻ വന്നപ്പോൾ തന്നെ ശ്രീക്കുട്ടി അവനെ ഒന്നും നോക്കാതെ അവന്റെ കയ്യിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.... ഇതിനാണോ ഇവൾ എന്നെ വിളിച്ചു വരുത്തിയത്....!🙄
"മ്മ് വാങ്ങിച്ചു ഇതാ...."
അവൾ അത് കിട്ടേണ്ട താമസം ഇരുന്നു കഴിക്കാൻ തുടങ്ങി.... നന്ദൻ ആണെങ്കിൽ അതും നോക്കി താടിക്ക് കയ്യും കൊടുത്തു ഇരുന്നു....!
"അലാറം വെച്ച് കാലത്ത് എണീറ്റ് പൊയ്ക്കോണം.... അല്ലെങ്കിൽ അന്നത്തെ പോലെ നാണം കെടും... പറഞ്ഞില്ലെന്നു വേണ്ട...."
എന്നൊരു സൂചന കൊടുത്തു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.... മര്യാദക്ക് അവിടെ കിടന്നുറങ്ങി തോന്നുമ്പോൾ എണീറ്റാൽ മതിയായിരുന്നു.... അവൻ ചിന്തിക്കാതെ ഇരുന്നില്ല....!
കാലത്ത് അലാറം അടിച്ചതും അവൻ എണീറ്റ് ശ്രീക്കുട്ടിയെ ഒന്ന് നോക്കി....ഇടതു കയ് തണ്ടയിൽ മുഖം ചേർത്തുറങ്ങുന്ന അവളുടെ കവിളിൽ ചുംബിച്ചു കൊണ്ടവൻ അവളെ ശല്യം ചെയ്യാതെ പുറത്തേക്ക് ഇറങ്ങി....!
വീട്ടിൽ എത്തിയതും അവൻ ബാക്കി ഉറങ്ങാൻ എന്ന പോലെ ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു....!
ഇത് തന്നെ ആയിരുന്നു അവന് പിന്നെ പണി....!
💕________💕
ഡേറ്റ് അടുത്തതും ഡോക്ടറുടെ നിർദേശപ്രകാരം ശ്രീക്കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ് ചെയ്തു....!
"ഇത്തിരി കോംപ്ലിക്കെറ്റ് ആണ് ആ കുട്ടിയുടെ കാര്യം....നോർമൽ ഡെലിവറിക്ക് സാധ്യത കുറവാണ്.... ഓപ്പറേഷൻ തന്നെ വേണ്ടി വരും....ഏത് ഹോസ്പിറ്റലിൽ കൊണ്ട് പോയാലും സർജറി ഇല്ലാതെ നടക്കില്ല.... അത് വേണെങ്കിൽ നിങ്ങൾക്ക് ശ്രമിക്കാം...."
ഡോക്ടർ പറഞ്ഞതും ശ്രീ നന്ദനെ ആശ്വസിപ്പിച്ചു.... അവനും എന്തും ചെയ്യണം എന്ന് അറിയില്ലായിരുന്നു....!
"അതാണ് ഡോക്ടർ പറയുന്നതെങ്കിൽ പിന്നെന്തിനാ വൈകിപ്പിക്കുന്നത്.... എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ...."
അച്ഛനും അവനോടായി പറഞ്ഞു....!
എല്ലാരും കൂടി തീരുമാനമെടുത്തതും നന്ദൻ പേപ്പർസിൽ സൈൻ ചെയ്തു കൊടുത്തു....സ്‌ട്രെക്റ്ററിൽ കിടത്തി അവളെ കൊണ്ട് പോവുമ്പോ നന്ദൻ കണ്ണീരോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു....!
"പേടിക്കേണ്ട.... ദൈവം നമ്മെ കയ് വിടില്ല...."
"മ്മ്...."
അവളും പുഞ്ചിരിയോടെ ഒന്ന് മൂളി....അവനെ ആശ്വസിപ്പിച്ചു കൂടെ തന്നെ ശ്രീയും ഉണ്ടായിരുന്നു....!
ദേവൂട്ടിയും വാശി പിടിച്ചു ഹോസ്പിറ്റലിൽ വന്നിരുന്നു....അവളും ചേട്ടത്തിയും റൂമിൽ തന്നെ ആണെങ്കിലും ബാക്കി ഉള്ളവർ ഒക്കെ തിയറ്ററിന് മുന്നിൽ തന്നെ ആയിരുന്നു....!
"ശ്രീയേട്ടാ.... എന്തായി...."
"കഴിഞ്ഞാൽ വിളിക്കാം ദേവൂട്ടി...."
"മ്മ്...."
അവൾ ഫോണും വെച്ച് ശ്രീക്കുട്ടിക്കായുള്ള പ്രാർത്ഥനയോടെ ഇരുന്നു....!എന്റെ ശ്രീക്കുട്ടിയെ കയ് വിടല്ലേ ദൈവമേ....!
തിയേറ്റർ റൂം തുറന്നു പുറത്തേക്ക് വന്നതും എല്ലാരും അവരെ ആകാംക്ഷയോടെ അവരെ നോക്കി....!
"ആൺകുട്ടിയാണ്.... വേറെ കുഴപ്പം ഒന്നും ഇല്ല.... ബോധം വീണാൽ റൂമിലേക്ക് മാറ്റാം...."
കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വന്നതും ഓരോരുത്തർ ആയി പുഞ്ചിരിയോടെ അതിനെ നോക്കി....!
"ഇവൻ കുഞ് നാളിൽ ഉള്ളത് പോലെ തന്നെ ഉണ്ട് അല്ലെടി...."
അച്ഛൻ കുഞ്ഞിനെ നോക്കി പറഞതും അമ്മയും അത് ശരി വെച്ചു.... അത് കേട്ട് ശ്രീക്കും അച്ഛനും ഇത്തിരി കുശുമ്പ് തോന്നാതില്ല....മോന്റെ കുഞ്ഞിനെ അവരെ മോളെ പോലെ ഉണ്ടെന്ന്.... മോളെ കുഞ്ഞിനെ ആണെങ്കിലോ അവരെ മോനെ പോലെ ഉണ്ടെന്ന്....കഷ്ടപ്പെട്ടത് ഒക്കെ വെറുതെ ആയല്ലോ ദൈവമേ....!😟
"ഡോക്ടർ എനിക്ക് അവളെ ഒന്ന് കാണണം...."
"അതിനെന്താ കേറി കണ്ടോളൂ.... ആള് മയക്കത്തിലാ ഉണർത്തേണ്ട...."
നന്ദൻ അകത്തു കയറി പുഞ്ചിരിയോടെ അവളെ നോക്കി.... ഉണർത്തേണ്ടെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് തന്നെ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അവിടെ നിന്നും ഇറങ്ങി....!
മുറിയിൽ ഷിഫ്റ്റ് ആയതും ദേവൂട്ടി കുഞ്ഞിനെ നോക്കി ഇരുന്നു....!
"ശ്രീയേട്ടാ.... എനിക്കും ഇത് പോലെ ശ്രീയേട്ടനെ പോലെ ഉള്ള മോൻ വേണം...."
"😨എന്റെ ദേവൂട്ടി.... ഒരു ഡെലിവറി കഴിഞ്ഞ ക്ഷീണം തീർന്നിട്ട് പോരെ.... അല്ലെങ്കിൽ ഞാനും ആ അജുവും തമ്മിൽ എന്താ വിത്യാസം...."
"എനിക്ക് ക്ഷീണം ഒന്നും ഇല്ലല്ലോ ശ്രീയേട്ടനല്ലേ ക്ഷീണം ഒക്കെ...."
😍അതിനവൻ അവളെ നോക്കി ഒന്ന് ചിരിച്ചു....!
"ആ എന്നെ പോലെ ഒന്നിനെ തന്ന് നിന്റെ വീട്ടുകാരെ കൊണ്ട് എന്നെ പോലെ ഉണ്ടെന്ന് പറയിക്കണം അതാ എന്റെ ലക്ഷ്യം...."
അച്ഛനും ചേട്ടത്തിയും ദാസും ദേവൂട്ടിയും ശ്രീയും തിരികെ ദേവ നിലയത്തിൽ വന്നതും ശ്രീ അന്ന് അവിടെ തന്നെ ആയിരുന്നു....!
"നീ വാ നമുക്ക് ഇവിടെ കിടക്കാം...."
ദാസ് അനുവിനെ ദേവൂട്ടിയുടെ കൂടെയാക്കി ശ്രീയോടൊപ്പം മുറിയിൽ കിടന്നു....പരസ്പരം നോക്കി ഒന്ന് ചിരിച്ചു കൊണ്ട് രണ്ടും തിരിഞ്ഞു കിടന്നു.... കുഞ്ഞ് നാളിൽ തറവാട്ടിൽ വല്ല ചടങ്ങിനും ചെന്നാൽ ഇങ്ങനെ കിടന്നത് ഇരുവരും ഓർത്തു....!
😟ഉറക്കിൽ എങ്ങാനും ദേവൂട്ടി ആണെന്ന് കരുതി വല്ല കുരുത്തക്കേടും കാണിക്കോ ആവോ....!ശ്രീ സ്വയം വിശ്വാസം ഇല്ലാത്ത പോലെ ചിന്തിച്ചാണ് കിടന്നത് എങ്കിലും കാലത്ത് നോക്കുമ്പോൾ ദാസ് കാലും കയ്യും അവന്റെ മേലെ ഇട്ട് ഉറങ്ങുന്നത് കണ്ട് ശ്രീ ഒന്ന് ചിരിച്ചു.... ഇനി ഇങ്ങേർ കെട്ടിയോൾ ആണെന്ന് കരുതി പിടിച്ചത് ആവോ.... 🙄
"ഡെലിവറി കഴിഞ്ഞിട്ട് മൂന്ന് മാസം ഒക്കെ കഴിഞ്ഞില്ലേ.... ശ്രീക്കുട്ടി ഇന്ന് ഡിസ്ചാർജ് ആണ്.... നാളെ തന്നെ നിന്നെ വീട്ടിൽ കൊണ്ട് പോവുന്ന ചടങ്ങ് നടത്താൻ ഞാൻ അമ്മയോട് പറയും...."
"അവിടെ അമ്മയ്ക്ക് ശ്രീക്കുട്ടിയെയും എന്നെയും നോക്കാൻ ബുദ്ധിമുട്ട് ആവില്ലേ.... അത് കൊണ്ട് ഇത്തിരി കൂടി കഴിയട്ടെ ശ്രീയേട്ടാ...."
"നിനക്ക് ഇവിടെ നിന്ന് ഇപ്പൊ എന്നെ വേണ്ടതായി അല്ലെ...."😒
ശ്രീ പരിഭവത്തോടെ അവളെ നോക്കി പറഞ്ഞതും പെണ്ണ് ഒന്ന് ചിരിച്ചു....!
"എങ്കിൽ എന്റെയും മോളുടെയും കാര്യം ശ്രീയേട്ടൻ നോക്കേണ്ടി വരും... കുഞ് കരഞ്ഞാൽ എടുക്കേണ്ടി വരും.... ശ്രീയേട്ടന് ആണെങ്കിൽ കുഞ്ഞിനെ നേരെ ചൊവ്വേ എടുക്കാൻ പോലും അറിയില്ല...."
"അത് പിന്നെ എനിക്ക് അറിയുകയൊക്കെ ചെയ്യാം.... പിന്നെ കുഞ് എങ്ങാനും താഴെ വീഴുമോ എന്നൊരു പേടി അത്രയേ ഉള്ളു.... അത് കുറച്ച് കഴിഞ്ഞാൽ ശരിയായിക്കോളും...."
"എങ്കിൽ ഞാൻ അപ്പൊ വരാം.... എന്റെ നല്ല ശ്രീയേട്ടൻ അല്ലെ...."
അവൾ കൊഞ്ചി കൊണ്ട് പറഞ്ഞതും ശ്രീ സമ്മതിച്ചു....!
"അളിയോ.... അളിയൻ പോവാണോ...."
ഡിസ്ചാർജ് ആയി വന്ന് നന്ദൻ ഇറങ്ങിയതും ശ്രീ ആക്കി കൊണ്ട് ചോദിച്ചു....!
"പോടാ...."
അവൻ ദേഷ്യത്തോടെ വിളിച്ചു.... കുഞ്ഞിനേയും കെട്ടിയോളെയും കണ്ടിട്ട് കൊതി തീർന്നില്ല....അപ്പോഴാ അവന്റെ ഒരു.... 😒
അന്ന് തൊട്ട് രാത്രി കുഞ് ആണെങ്കിൽ അലമുറയിട്ട് കരച്ചിൽ ആണ്.... അതിനിടയിൽ ആണ് അമ്മ പറഞ്ഞത് നന്ദനും കുഞ് നാളിൽ ഇങ്ങനെ ആണെന്ന്.... അപ്പോഴാ ശ്രീ അവനെ കളിയാക്കിയത് ഓർത്ത് വായും പൊളിച്ചു നിന്നത്.... ബാക്കി ഉള്ളവരുടെ ഉറക്കം കളഞ്ഞു അവൻ അവിടെ കിടന്ന് സുഖം ആയി കിടന്നുറങ്ങുവായിരിക്കും....!
പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞു ദേവൂട്ടിയെ ശ്രീ നിലയത്തിലേക്ക് കൊണ്ട് വരുന്ന ചടങ്ങിന് ഒരു തീരുമാനം ആയി....രണ്ട് കുഞ്ഞിനും ഒരുമിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്നു പേരിടാൻ തീരുമാനം ആയത് കൊണ്ട് ആ ചടങ്ങ് നീണ്ടു.... മോളുടെ കാലിലും കയ്യിലും അരയിലും ഒക്കെയായി അമ്മ വകയും അച്ഛൻ വകയും രണ്ട് ഏട്ടൻമാർ വകയും ആഭരണം ഒക്കെ നിറഞ്ഞിട്ടുണ്ട്....അവരെ ഒക്കെ കെട്ടിപ്പിടിച്ചു ദേവൂട്ടി കണ്ണീരോടെ യാത്ര പറഞ്ഞു....!
"ഇങ്ങനെ കരഞ്ഞു പോവുന്ന നീ രണ്ട് ദിവസം കൊണ്ട് ഞങ്ങളെ ഒക്കെ മറക്കും.... ഇപ്പോഴാണെങ്കിൽ മോളും ആയില്ലേ...."
"ഒന്ന് പോ കുഞ്ഞേട്ടാ.... ഇത് കുഞ്ഞേട്ടന്റെ ശ്രീക്കുട്ടിയല്ല ദേവൂട്ടിയാ...."
അവൾ അവന്റെ വയറ്റിന്നിട്ട് ഒരു കുത്ത് കൊടുത്തു കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു.... അവളുടെ സങ്കടം മാറ്റാൻ വേണ്ടിയാണ് അവൻ അങ്ങനെ പറഞ്ഞത് തന്നെ....!
കാറിൽ വന്നിറങ്ങിയ ദേവൂട്ടിയുടെ കയ്യിൽ നിന്ന് അമ്മ കുഞ്ഞിനെ വാങ്ങി.... പൂജ ഒക്കെ കഴിഞ്ഞു ആരതി ഉഴിഞ്ഞു ഇരുവരെയും അകത്തു കേറ്റി.... നന്ദൻ ആണെങ്കിൽ കിട്ടിയ ഗ്യാപ്പിൽ ശ്രീക്കുട്ടിയുടെ അടുത്ത് ചെന്നു....!
"കുഞ് ഭയങ്കര കരച്ചിൽ ആണെന്ന് കേട്ടല്ലോ...."
"അമ്മ പറഞത് നന്ദേട്ടൻ കുഞ്ഞിലേ എങ്ങനെ ആണോ അത് പോലെ ആണെന്ന്...."😟
"അത് പിന്നെ.... ഞാൻ.... അങ്ങനെ ഒന്നും...."
നന്ദൻ വളിച്ച ഇളിയോടെ പറഞ്ഞു....!
"നന്ദേട്ടന് ഏട്ടനെ പോലെ കുഞ്ഞിനെ എടുക്കാൻ പേടിയാണോ...."
കുഞ്ഞിനെ തന്നെ നോക്കി ഇരിക്കുന്ന നന്ദനെ കണ്ട് ശ്രീക്കുട്ടി ചോദിച്ചു.....!
"🙄ഏയ്.... എനിക്ക് പേടിയോ.... നിന്റെ ഏട്ടൻ അല്ല ഞാൻ...."
എന്നും പറഞ് ആ ഒരു ഫ്ലോയിൽ അങ്ങ് കുഞ്ഞിനെ കയ്യിൽ എടുത്തതും കുഞ് കരച്ചിൽ തുടങ്ങി.... അത് കണ്ട് ശ്രീക്കുട്ടി ഒന്ന് ചിരിച്ചു....!
അവൻ പിന്നെ അതിന്റെ കരച്ചിൽ നിർത്താൻ ആവുന്ന ശ്രമം നടത്തുന്നുണ്ട്....അവന്റെ കാട്ടികൂട്ടൽ കണ്ട് പെണ്ണ് നല്ലത് പോലെ ചിരിച്ചു....!
"എടാ കുഞ്ഞിനെ പിടിക്കെടാ...."
"😟ഞാ.... നോ...."
ശ്രീ അമ്മയെ നോക്കി വായും പൊളിച്ചു നിന്ന് കൊണ്ട് ചോദിച്ചതും ദേവൂട്ടി ഒന്ന് ചിരിച്ചു....!
"നീയല്ലാതെ പിന്നെ.... കുഞ്ഞിന്റെ അച്ഛൻ അല്ലേടാ നീ...."
"അത് പിന്നെ അമ്മേ...."
അവൻ പരുങ്ങി കൊണ്ട് മോളെ കയ്യിൽ വാങ്ങി.... അവിടെ ചെന്നാൽ ദേവൂട്ടി കുഞ്ഞിനെ കയ്യിൽ വെച്ചു തന്നിട്ടുണ്ടെങ്കിലും അപ്പൊ തന്നെ അവളുടെ കയ്യിൽ വെച്ച് കൊടുക്കും.... കുഞ്ഞിന്റെ ഞെരുക്കം കാണുമ്പോ തന്നെ തന്റെ കയ്യിൽ നിന്ന് താഴെ വീഴുമെന്ന ഒരു തോന്നൽ ആണ്....!😟
ആ കുഞ്ഞ് മുഖത്തേക്ക് ഒന്ന് നോക്കിയതും അത് തന്നെ നോക്കി പാൽപുഞ്ചിരി പൊഴിക്കുന്നത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... പഴയ പോലെയല്ല ഇപ്പൊ കയ്യിൽ എടുക്കാൻ പാകത്തിന് വളർന്നു....തന്റെ മുഖത്തോട് അടുപ്പിച്ചു കൊണ്ട് അവൻ ആ കുഞ് കവിളിൽ ചുംബിക്കുന്നത് കണ്ട് ദേവൂട്ടി പുഞ്ചിരിയോടെ അത് നോക്കി ഇരുന്നു....!
കുറച്ചു കഴിഞ്ഞതും കുഞ് കരച്ചിൽ തുടങ്ങിയതും അവൻ ഇത് വരെ ദേവൂട്ടി ഇരുന്നിടത് ഒന്ന് നോക്കി.... അവിടെ അവൾ ഇല്ല.... ശ്രീക്കുട്ടിയുടെ മുറിയിൽ നിന്ന് മൂന്ന് പേരുടെയും ചിരിയും സംസാരവും കേൾക്കാം.... പതിയെ അവൻ അതിന്റെ കരച്ചിൽ നിർത്താൻ എന്ന പോലെ മോളെയും മടിയിൽ വെച്ച് അവിടെ ഇരുന്നു കൊഞ്ചിക്കാൻ തുടങ്ങി....!
"അച്ഛന്റെ പൊന്നല്ലേ കരയല്ലേ.... അമ്മ ഇപ്പൊ വരും....!
അച്ഛന്റെ മുത്തല്ലേ ചക്കരയല്ലേ.... കരയല്ലേന്നെ...."
സ്റ്റെയർ ഇറങ്ങി വരുന്ന ദേവൂട്ടി അത് കണ്ട് ചിരിച്ചു കൊണ്ടാണ് അവനരികിൽ വന്നത്....!
"അച്ഛന്റെ പൊന്നിനെ ഇങ്ങ് തന്നേക്ക്....അതിന് വിശന്നിട്ട് ആവും...."
"നിന്റെ വാശി തന്നെയാ ഇതിന്...."
ശ്രീ അവളുടെ കയ്യിൽ മോളെ വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു...!
"ഏയ് ശ്രീയേട്ടന്റെ അമ്മ പറഞ്ഞത് കാണാൻ എന്നെ പോലെ ഉണ്ടെങ്കിലും കരച്ചിൽ ശ്രീയേട്ടന്റെയാണെന്നാ....!"
"ഓ.... കുഞ്ഞ് രണ്ടും ദേവ നിലയത്തിലെ ദേവൂട്ടിയെയും നന്ദനെയും പോലെ... കരച്ചിൽ മാത്രം ഞങ്ങൾ ആണുങ്ങളെ പോലെ അല്ലെ...."
അതിന് ദേവൂട്ടി ഒന്ന് ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി.... കുഞ്ഞിനെ പാലൂട്ടുമ്പോൾ ആണ് ശ്രീ മുറിയിലേക്ക് വന്നത്....!അത് കണ്ടതും കുറെ നാളായി മിസ് ചെയ്ത അവന്റെ കള്ള ചിരി കണ്ട് ദേവൂട്ടി സാരി നേരെയാക്കി....!
"എന്താ ദേവൂട്ടി നിർത്തി കളഞ്ഞത്...."
"മോൾ ഉറങ്ങി.... "
അവൾ അത്രയും പറഞ്ഞു മോളെ പതിയെ ബെഡിൽ കിടത്തി ശ്രീയേ ഒന്ന് നോക്കി....!
"ശ്രീയേട്ടൻ ഇവിടെ തന്നെ ഉണ്ടാവില്ലേ...."
"മ്മ്...."
അവൻ ഒന്ന് മൂളിയതും അവൾ മുറിയിൽ നിന്ന് ഇറങ്ങാൻ പോവുന്നത് കണ്ട് ശ്രീ ഓടി ചെന്നു അവളെ പിടിച്ചു നിർത്തി.... അവളുടെ വയറിലൂടെ വട്ടം പിടിച്ചു കഴുത്തിൽ ആയി താടി കുത്തി നിന്നതും ദേവൂട്ടി ഒന്ന് പിടഞ്ഞു....!
"എന്താ ശ്രീയേട്ടാ...."
"എത്ര പെട്ടെന്നാ എന്റെ ദേവൂട്ടി ഒരു അമ്മയായത്.... ഒരു പെണ്ണ് അമ്മയാവുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് അതൊക്കെ നിന്നിൽ കാണാം...."
"അല്ലാതെ പിന്നെ ശ്രീയേട്ടനെ പോലെയാണോ..."
അവൾ അവന് അഭിമുഖമായി നിന്ന് കൊണ്ട് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു....!
"അതൊക്കെ നമുക്ക് ശരിയാക്കാം....കുറെയായില്ലേ നിന്നെ ഇത് പോലെ ചേർത്തു പിടിച്ചിട്ട്...."
അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവളും അത് ആഹ്രഹിച്ച പോലെ അവന്റെ നെഞ്ചിലേക്ക് ചേർന്നു....അവന്റെ കയ്കൾ അവളുടെ ദേഹത്ത് നീങ്ങാൻ തുടങ്ങിയതും അവൾ തല ഉയർത്തി അവനെ നോക്കി....!
"എന്റെ പതിവ് തരട്ടെ ഞാൻ...."
"ദേ ശ്രീയേട്ടാ.... എനിക്ക്...."
അവൾ പറയാൻ വന്നത് ഒന്നും മുഴുമിപ്പിക്കാൻ ആവാത്ത വിധം അവൻ അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ ചേർത്തു....!
"എടാ ശ്രീ ഞാൻ ഇറങ്ങി...."
എന്നും പറഞ്ഞു മുറിയിലേക്ക് കേറിയതും ദേവൂട്ടി ഞെട്ടി കൊണ്ട് ശ്രീയെ പിടിച്ചു തള്ളി ചമ്മലോടെ പുറത്തേക്ക് ഓടി....!
"നിനക്ക് ഒന്ന് ഡോർ നോക്ക് ചെയ്തു വന്നാൽ എന്താ...."
"തുറന്ന് വെച്ചിരിക്കുന്ന ഡോർ ഞാൻ എവിടെ നോക്ക് ചെയ്യാനാ അളിയാ....എന്റെ സ്ഥനത് നിന്റെ അമ്മയോ അച്ഛനോ പെങ്ങളോ ആണ് വന്നതെങ്കിൽ നീ നാറി കുളിച്ചേനെ.... ഞാൻ ആയത് കൊണ്ട് നീ രക്ഷപെട്ടു എന്ന് പറ...."
"ഓ പിന്നെ.... അവർക്കറിയില്ലേ ഇതൊക്ക കഴിഞ്ഞിട്ട് തന്നെയാ ദേ ഈ കിടക്കുന്നത് ഇണ്ടായത് എന്ന്...."
ശ്രീ ഒരു കൂസലും ഇല്ലാതെ ബെഡിൽ ഉറങ്ങുന്ന മോളെ കാണിച്ചു കൊണ്ട് പറഞ്ഞതും നന്ദൻ അവനരികിൽ ചെന്നു....!
"അതേയ്.... ഒരു അഞ്ചു വർഷം അല്ലെങ്കിൽ വേണ്ട ഒരു നാല് വർഷഗ്യാപ് എങ്കിലും അവൾക്ക് കൊടുക്കണം കേട്ടല്ലോ...."
"അതൊക്കെ സർജറി കഴിഞ്ഞാൽ അല്ലെ.... ദേവൂട്ടി നോർമൽ ഡെലിവറി അല്ലെ.... അപ്പൊ പിന്നെ...."
"പോടാ പന്നി...."
നന്ദൻ കലിപ്പിട്ട് അവനെ ഒന്ന് തുറിച്ചു നോക്കിയതും അവൻ ഇളിച്ചു കാണിച്ചു....സെക്കന്റ് ചാൻസും അവൻ കൊണ്ട് പോവുമെന്ന് നന്ദന് ഏകദേശം ഉറപ്പായി....അവൻ എല്ലാരോടും യാത്ര പറഞ് അവിടെ നിന്നും ഇറങ്ങി....!
💕_________💕
ഉറങ്ങി കിടക്കുന്ന കുഞ്ഞിനരികിൽ ശ്രീയേ ഇരുത്തിയാണ് ദേവൂട്ടി ബാത്‌റൂമിൽ പോയത്.... അവൾ കുളി കഴിഞ്ഞു ഇറങ്ങി വരുന്നത് നോക്കി അവൻ അക്ഷമയോടെ തന്നെ ബെഡിൽ ഇരുന്നു....!
ഉഫ്.... അവൾ ഇറങ്ങുന്നത് കണ്ടതും അവൻ നെഞ്ചിൽ കയ് വെച്ചു പോയി.... പെണ്ണ് അവനെ ഒന്നും നോക്കാതെ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി അതിന്റെ കയ്നേരെ വെച്ച് കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നതും ശ്രീ ടവൽ എടുത്തു ബാത്‌റൂമിലേക്ക് കയറി....!
പെട്ടെന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങിയവൻ ദേവൂട്ടിക്കരികിൽ ആയി ചെന്നു കിടന്നു അവളെ ഒന്ന് നോക്കി.... അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കുഞ്ഞിന് നേരെ തിരിഞ്ഞു കിടന്നു....!
"ദേവൂട്ടി...."
അവന്റെ വിളി ആർദ്രമായിരുന്നു.... അവൾ അവന് നേരെ തിരിഞ്ഞതും അവന്റെ പ്രണയർദ്രമായ നോട്ടത്തിൽ അവൾ അവനെ നോക്കി വീണ്ടും പുഞ്ചിരിച്ചു....!
"എന്താ ശ്രീയേട്ടാ...."
"മോളെ കിട്ടിയപ്പോൾ എന്നെ വേണ്ടാതായി അല്ലെ...."
അവൻ കള്ളപരിഭവം നടിച്ചു പറഞ്ഞതും അവൾ തല ഉയർത്തി അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.... അവനും ഒരു ചിരിയോടെ അവളുടെ അരയിൽ കൂടി കയ്യിട്ട് പിടിച്ചു അവളുടെ നെറ്റിയിലും പിന്നെ ഇരു കണ്ണുകളിലും നാസികയിലൂടെ ഇറങ്ങി അവളുടെ അധരങ്ങളിലും അവന്റെ ചുണ്ടുകൾ അമർന്നു.... അവളുടെ ഇരു ചുണ്ടുകളും അവൻ മാറി മാറി നുണഞ്ഞു കൊണ്ട് തന്നെ അവളുടെ ദേഹം ആകെ അവൻ കയ്കൾ ഓടിച്ചു....!
അവളുടെ അധരങ്ങളെ മോചിപ്പിച്ചു കൊണ്ടവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി....!
"ശ്രീയേട്ടാ...."
അവളുടെ വിളിയിൽ തന്നെ അവൻ പ്രണയത്തോടെ ഒന്ന് മൂളി കൊണ്ട് സാരി നീക്കി മാറിലേക്ക് മുഖം അമർത്തിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി.... അവന്റെ ചുംബനത്തിൽ അവളും തന്നെ തന്റെ എല്ലാമായ ശ്രീയേട്ടന് നൽകാൻ എന്ന പോലെ ഇരു കയ്യും നീട്ടി അവനെ സ്വീകരിച്ചു....തന്നിലേക്ക് പ്രണയമായി പെയ്തിറങ്ങുന്ന അവന്റെ ഇടനെഞ്ചിൽ ആയി അവളുടെ ചുണ്ടുകൾ അമർന്നു....ഇരുവരുടെയും പ്രണയനിമിഷങ്ങൾ അവിടെ പൂവിട്ടു....!
"ഐ ലവ് യൂ ശ്രീയേട്ടാ...."
അവന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ടവൾ പറഞ്ഞതും ഒരു ചിരിയോടെ അവൻ അവളെ ചേർത്തു പിടിച്ചു....!
അവന്റെ നെഞ്ചിൽ ആയി പരന്നു കിടക്കുന്ന തന്റെ കുങ്കുമം എടുത്തു അവൾ കുസൃതിയോടെ അവന്റെ കവിളിൽ വരച്ചു....!
"ശ്രീയേട്ടൻ അല്ലെ പറഞ്ഞത് മോളെ കിട്ടിയപ്പോൾ എനിക്ക് ശ്രീയേട്ടനെ വേണ്ടെന്ന്...."
"അത് നിന്റെ ഈ സ്നേഹം കിട്ടാൻ അല്ലെ ദേവൂട്ടി...."
"ഞാൻ തന്നെ ഈ ശ്രീയേട്ടന്റെയല്ലേ...ശ്രീയേട്ടൻ തന്നത് അല്ലെ നമ്മുടെ ഈ മോളെ...."
"നീയെന്ന് വെച്ചാൽ എനിക്ക് ഭ്രാന്ത് ആണ് ദേവൂട്ടി.... നീ തരുന്ന പ്രണയം നിന്റെ ചുംബനം... പിന്നെ എന്നിലൂടെ ആണെങ്കിലും നീ തന്ന നമ്മുടെ ഈ മോൾ...."
മോളുടെ കുഞ്ഞികയ് എടുത്തു അവൻ ആ കയ് വെള്ളയിൽ ചുംബിച്ചതും ദേവൂട്ടി ഒരു ചിരിയോടെ അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു....!
നല്ലൊരു പുലരിയേ വരവേറ്റവൾ വീണ്ടും ക്ഷേത്രത്തിലേക്ക് ചെന്നു.... തനിക്ക് തന്ന സൗഭാഗ്യത്തിന് അവൾ ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് ഇറങ്ങി.... അവളോടൊപ്പം എണീറ്റ മോളെ മാമൻ കയ്യിൽ എടുത്തത് കണ്ട് അവൾ ചിരിയോടെ മാമന്റെ നെറ്റിയിൽ ചന്ദനം തൊട്ടു....!
💕_______💕
നന്ദന്റെ ക്ഷമയോടെ ഉള്ള കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് അങ്ങനെ ശ്രീക്കുട്ടിയും കുഞ്ഞും ദേവനിലയത്തിലേക്ക് ചെന്നു....സർജറി ഒക്കെ ആയത് കൊണ്ട് തന്നെ കുറച്ച് കാലത്തേക്ക് പെണ്ണ് അവനെ അങ്ങോട്ട് അടുപ്പിച്ചിട്ടില്ല....!
ദേവൂട്ടിയും ശ്രീയും ഇടക്ക് ഒക്കെ അങ്ങോട്ട് വരും.... അത് പോലെ തന്നെ അവരും.... കുഞ്ഞ് ഉള്ളോണ്ട് ഇപ്പൊ പഴയ പോലെ രണ്ടിനും വാശി പിടിക്കാനും പറ്റില്ല.... അച്ചന്മാർ രണ്ടും കാണുമ്പോ ഇത്തിരി ജാഡ ഇടുമെങ്കിലും പതിവ് വഴക്ക് ഒന്നും തന്നെയില്ല....!
അനുവിന്റെ ആങ്ങളയുടെ കല്യാണം ഒടുവിൽ തീരുമാനം ആയി....ദേവനിലയത്തിൽ ക്ഷണം ഒക്കെ കഴിഞ്ഞു അവൻ പിന്നെ ചേട്ടത്തിയെയും കൊണ്ട് ശ്രീ നിലയത്തിലും ലാൻഡ് ആയി.... ശ്രീ വരുമ്പോൾ അവൻ തന്റെ മോളെയും കയ്യിൽ എടുത്തു കൊഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.... മോൾ ആണെങ്കിൽ അതിനനുസരിച്ചു ചിരിക്കുന്നുമുണ്ട്....ദേവൂട്ടി ചേട്ടത്തിയെയും കൊണ്ട് അവനുള്ള ജ്യൂസും ആയി വരുന്നത് കണ്ട് ശ്രീ കുശുമ്പോടെ തന്നെ അവനെ നോക്കി....!
ദേവൂട്ടി അവന്റ കയ്യിൽ നിന്ന് മോളെ വാങ്ങി അവനോട് ജ്യൂസ് കുടിക്കാൻ പറഞ്ഞപ്പോൾ ആണ് ശ്രീയെ കാണുന്നത്....അവനെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അടുത്ത് ചെന്നു....!
"ശ്രീയേട്ടാ ചേട്ടത്തിയുടെ അനിയൻ കല്യാണം ക്ഷണിക്കാൻ വന്നതാ...."
"മ്മ്...."
അവൻ ഡേറ്റും ദിവസവും ഒക്കെ അപ്പൊ തന്നെ ശ്രീയോട് പറഞ് ക്ഷണവും കഴിഞ്ഞു ചേട്ടത്തിയെയും കൊണ്ട് ഇറങ്ങി....!
"ആരെങ്കിലും വന്നാൽ എന്തിനാ മോളെ അവരുടെ കയ്യിൽ കൊടുക്കുന്നത് ദേവൂട്ടി...."
"അതിനെന്താ...."😟
"അത്.... അത്.... അവൻ ദൂരെന്ന് വരുന്നത് അല്ലെ...."
"ദേ ശ്രീയേട്ടാ അത് എന്റെ വല്യേട്ടന്റെ അളിയൻ ആയത് കൊണ്ടുള്ള കുശുമ്പല്ലേ ശ്രീയേട്ടന്...."
"ഏയ് അതല്ലടി.... സത്യം പറയാലോ അവൻ നിന്നെ ട്യൂൺ ചെയ്തതല്ലേ.... അതിന്റെയാ..."
"ഞാൻ അപ്പോഴേ അവനോട് പറഞ്ഞതാ ഞാൻ ഈ ശ്രീയേട്ടന്റെ പ്രോപ്പർട്ടി ആണെന്ന്...."😍
അവൻ അവന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും അവനും ഒന്ന് ചിരിച്ചു....!
കല്യാണ ദിവസം എല്ലാരും ഓഡിറ്റൊറിയത്തിൽ എത്തി.... കെട്ടുന്ന പെണ്ണ് രണ്ടിന്റെയും ഫ്രണ്ട്‌സ് ആയത് കൊണ്ട് തന്നെ രണ്ടും കുഞ്ഞുങ്ങളെ അച്ചന്മാരെ കയ്യിൽ ഏല്പിച്ചു പെണ്ണിന്റെ കൂടെ പോയതാണ്.... ശ്രീയും നന്ദനും ഒരു ഭാഗത്ത് ഇരുന്നു കുഞ് കരയാതിരിക്കാൻ ഉള്ള പാട് പെടലാണ്....!
"ശെടാ ഇവൾ ഇത് എവിടെ പോയി കിടക്കാ...."
"അത് തന്നെയാ ഞാനും നോക്കുന്നെ.... രണ്ടിനും ഇങ്ങനെ രണ്ടെണ്ണം ഉണ്ടെന്ന ബോധം ഇല്ലേ ആവോ...."
നന്ദൻ പറഞ്ഞതിനെ ശ്രീയും ശരിവെച്ച് കൊണ്ട് പറഞ്ഞു....!
പെണ്ണിനെ റെഡിയാക്കി മണ്ഡപത്തിൽ ഇരുത്തിയതും ദേവൂട്ടിയുടെ കണ്ണുകൾ ശ്രീയേട്ടനെ തിരക്കി.... അവൻ ഒരു മൂലയിൽ ഇരുന്നു മോളെ കൊഞ്ചിക്കുന്നതും ഉള്ളം കയ്യിൽ ഉമ്മ വെക്കുന്നതും ഇടക്ക് ഇടക്ക് സെൽഫി എടുക്കുന്നതും എല്ലാം അവൾ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.... നന്ദനും തൊട്ടരികിൽ ഇരുന്നു അതെ അവസ്ഥയിൽ തന്നെയാണെന്ന് കണ്ടതും പെണ്ണ് ശ്രീക്കുട്ടിയേ തോണ്ടി നന്ദനെ കാണിച്ചു കൊടുത്തു....!
"കഴിഞ്ഞോ...."
രണ്ടും അവർക്കരികിൽ വന്നതും ശ്രീ ദേവൂട്ടിയേ നോക്കി കൊണ്ട് ചോദിച്ചു....!
"കഴിഞ്ഞു.... അച്ഛന്റെ പൊന്ന് അച്ഛനെ ബുദ്ധിമുട്ടിച്ചോടാ...."
"ഏയ് ഇല്ല അല്ലെ മോളൂസേ...."
ദേവൂട്ടി ചിരിച്ചു കൊണ്ട് മോളെ കയ്യിൽ വാങ്ങി.... ശ്രീ അവളെയും ചേർത്തു പിടിച്ചു മോളെയും ഫോണിലേക്ക് നോകിച്ചു സെൽഫി എടുത്തു.... അങ്ങനെ അവരെയും ഒരു വഴിക്ക് ആക്കി എല്ലാരും ഒരുമിച്ചിരുന്നു സദ്യ കഴിക്കാൻ ഇരുന്നു....!
രണ്ട് അമ്മമാരും കുഞ്ഞുങ്ങളെ വാങ്ങി മക്കളോട് കഴിക്കാൻ പറഞ്ഞു.... അച്ഛനും മാമനും അരികിൽ ആയി ഇരുന്നു എന്തൊക്കെയോ സംസാരിച്ചു കൊണ്ട് കഴിക്കുന്നത് കണ്ട് ദേവൂട്ടി ശ്രീയേട്ടന് അവരെ കാണിച്ചു കൊടുത്തു.... അവനും അവരുടെ സംസാരം കണ്ട് പുഞ്ചിരിച്ചു.... എല്ലാം തിരികെ തന്നത് ദേവൂട്ടിയാണെന്ന് അവനറിയാം.... അവളുടെ കരുതലോടെ ഉള്ള പെരുമാറ്റം തന്നെയാണ് അവരെ ഒരുമിപ്പിച്ചത്....!
എല്ലാരും കൂടി കുഞ്ഞിന് പേരിടൽ ചടങ്ങ് കൂടി നടത്താൻ വീണ്ടും ഒരു യാത്ര പുറപ്പെട്ടു....ദേവൂട്ടിക്ക് പഴയ ഓർമയിൽ ഇത്തിരി പേടി തോന്നിയെങ്കിലും ശ്രീ താൻകൂടെ ഉണ്ടെന്നുള്ള ധൈര്യം അവൾക്ക് കൊടുത്തു....ശ്രീയും ദേവൂട്ടിയും അച്ഛനും അമ്മയും ഒരു കാറിലും നന്ദനും ശ്രീക്കുട്ടിയും അവന്റെ അച്ഛനും അമ്മയും ആയി മറ്റൊരു കാറിലും ആയാണ് പോയത്.... ആങ്ങളയുടെ വീട് കാണൽ ചടങ്ങ് ഉള്ളത് കൊണ്ട് തന്നെ ചേട്ടത്തി ദാസിനെയും കൊണ്ട് അവിടെയാണ്....!
മോൾ ദേവൂട്ടിയുടെ കയ്യിൽ ആണെങ്കിലും ശ്രീയുടെ കയ്യിലേക്ക് ചായാൻ ശ്രമിക്കുന്നുണ്ട്... അത് കണ്ടതും അമ്മ പിൻ സീറ്റിൽ നിന്നും മോളെ വാങ്ങി.... അമ്മയും അച്ഛനും ഒരു പോലെ കൊഞ്ചിക്കുന്നത് കണ്ട് മോൾ അവരുടെ കയ്യിൽ അടങ്ങിഇരുന്നു... അത് കണ്ടതും ദേവൂട്ടിയും ശ്രീയും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു....!
"ശ്രീനിധി ശ്രീദേവ്...."
ശ്രീയും ദേവൂട്ടിയും കൂടി ഒരുമിച്ച് തീരുമാനിച്ച പേര് ആയിരുന്നു....!
"ധ്യാൻ നന്ദൻ...."
നന്ദന്റെ കുഞ്ഞിന്റെ പേര് കേട്ടതും ശ്രീ നന്ദനെ നല്ലത് പോലെ ഒന്ന് നോക്കാതിരുന്നില്ല....!😟അതിന് നന്ദൻ ഒന്ന് ഇളിച്ചു കൊടുത്തു....!
ദേവൂട്ടിയുടെ കണ്ണുകൾ ഇടക്ക് ക്ഷേത്രത്തിൽ തൊഴുതിറങ്ങുന്ന ശിവനിലും ഭാര്യയിലും ചെന്നു പതിഞ്ഞതും അവൾ പുഞ്ചിരിയോടെ അവരെ ശ്രീക്ക് കാണിച്ചു കൊടുത്തു.... അടുത്തേക്ക് ചെല്ലാൻ നിന്ന ശ്രീയെ അവൾ തടഞ്ഞു....!
"ചില ഓർമ്മകൾ ഇല്ലാതാക്കാൻ നമുക്ക് കഴിയുമെങ്കിൽ നമ്മൾ അവന്റെ മുന്നിലേക്ക് കടന്ന് ചെല്ലാതിരിക്കുന്നതാ നല്ലത്....ഇപ്പൊ അവൻ ഹാപ്പി ആണ്...."
ശ്രീയും അത് ശരി വെച്ചു....ചോറൂണും കൂടി കഴിഞ്ഞു അവർ അന്ന് ഒരു റൂം എടുത്തു അവിടെ കഴിഞ്ഞു.... മുറി ഒക്കെ നേരത്തെ ബുക്ക് ചെയ്തത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല....പിറ്റേന്ന് വീട്ടിലേക്ക് തന്നെ തിരിച്ചു....ദേവൂട്ടി പിന്നെ കാണുന്ന ക്ഷേത്രത്തിൽ ഒക്കെ കയറി പ്രാർത്ഥന ഒക്കെ നടത്തിയാണ് തിരികെ വന്നത്....ദാസും ചേട്ടത്തിയും വീട്ടിൽ എത്തിയിരുന്നു.... അവരോട് വിശേഷങ്ങൾ ഒക്കെ പങ്ക് വച്ച് ഉച്ചയൂണും കഴിച്ചാണ് ദേവൂട്ടിയും ശ്രീയും അച്ഛനും അമ്മയും തിരികെ വന്നത്....!
"ഹാവൂ... അങ്ങനെ അത് കഴിഞ്ഞു.... ഞാൻ ഒന്ന് ഉറങ്ങട്ടെ ശ്രീയേട്ടാ നല്ല ക്ഷീണം.... മോളെ നോക്കിക്കോണെ...."
"അത് ഞാൻ ഏറ്റു അല്ലേടാ മോളൂസേ...."
ദേവൂട്ടിയേ ശല്യം ചെയ്യാതെ അവൻ മോളെയും കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി....താഴെ അച്ഛനും അമ്മയും ശ്രീയും കുറെ നേരം മാറി മാറി മോളെ നോക്കി.... സന്ധ്യആയതും ദേവൂട്ടി എണീറ്റ് ഫ്രഷ് ആയി താഴേക്ക് വന്നു.... ശ്രീ മോളെ ഏല്പിച്ചു പുറത്തൊക്കെ ഒന്ന് പോയി രാത്രിയാണ് വന്നത്.... ഫുഡ് കഴിക്കാൻ ഇരുന്നതും ദേവൂട്ടിക്ക് എന്തോ വല്ലായ്മ പോലെ തോന്നി അവൾ പെട്ടെന്ന് എണീറ്റ് വായും പൊത്തിപിടിച്ചു വാഷ് വേസിനടുത്തേക്ക് ഓടി.... വോമിറ്റ് ചെയ്യാൻ തുടങ്ങിയതും അച്ഛനും അമ്മയും ശ്രീയെ ഒരു നോട്ടം ആയിരുന്നു....🙄അവനാണെങ്കിൽ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന പോലെ ഇരുന്നു....!
"കാലത്ത് റെസ്റ്റോറന്റിൽ നിന്ന് കഴിച്ചപ്പോൾ തൊട്ട് തുടങ്ങിയതാ ഈ ഉരുണ്ട് കയറ്റം.... ഇപ്പോഴാ ഒന്ന് ആശ്വാസം ആയത്...."
ദേവൂട്ടി മുഖവും കഴുകി വന്നിരുന്നു കൊണ്ട് പറഞ്ഞതും എല്ലാരും പിന്നെ അത് വിട്ടു.... അവൾ പിന്നെ ഒന്നും കഴിക്കാൻ തോന്നാതെ വെള്ളവും എടുത്തു കുടിച്ചു എണീറ്റു...ശ്രീ മുറിയിലേക്ക് വരുമ്പോൾ ദേവൂട്ടി മോളെയും ചേർത്തു പിടിച്ചു കിടക്കുന്നത് ആണ് കണ്ടത്....!
"എന്ത് പറ്റി ദേവൂട്ടി..."
അവൻ അവളുടെ നെറ്റിയിൽ തൊട്ട് പനി വല്ലതും ഉണ്ടോ എന്ന് നോക്കി കൊണ്ട് ചോദിച്ചു.... അത് കണ്ടതും അവൾ എണീറ്റ് അവന്റെ തോളിൽ തല വെച്ചു കിടന്നു....!
"വീണ്ടും ഒരു അച്ഛൻ ആവാൻ റെഡി ആയിക്കോ...."
"മ്മ്....!
😨ഏ.... എന്ത്....?!!"
"അതേന്നെ....ഈ ശ്രീയും ദേവൂട്ടിയും വീണ്ടും ഒരു അച്ഛനും അമ്മയും ആവാൻ പോവാ....നമ്മുടെ മോൾ ഒരു ചേച്ചിയും....ഇത് അതിന്റെ ലക്ഷണവാ ശ്രീയേട്ടാ...."
"സത്യം ആണോ...."
"മ്മ്.... എന്നാലും നമുക്ക് നാളെ ഹോസ്പിറ്റലിൽ പോവാം...."
"മ്മ്...."
അവൻ അവളെ ചേർത്തു പിടിച്ചു പുഞ്ചിരിച്ചു....!ദൃതി അല്പം കൂടിയോ.... അവൻ ഉറങ്ങി കിടക്കുന്ന മോളെ നോക്കി ഒന്ന് ചിന്തിക്കാതിരുന്നില്ല....!
ഹോസ്പിറ്റലിൽ ചെന്നു കൺഫോം ചെയ്തു വന്നതും ശ്രീ ഇതെങ്ങനെ പറയും എന്ന് കരുതി ഒടുവിൽ അച്ഛനോടും അമ്മയോടും എങ്ങനെ ഒക്കെയോ പറഞൊപ്പിച്ചതും അവർക്ക് വലിയ ഭാവമാറ്റം ഒന്നും ഇല്ല.... ഇന്നലെ തന്നെ അവർ മനസ്സിൽ ആക്കിയത് ആണെന്ന്....!
പക്ഷെ ഇത് കേട്ട നന്ദൻ ഒന്നും പറയാൻ ആവാതെ വായും പൊളിച്ചു നിന്നു.... 😨
ദാസ് ആണെങ്കിൽ അവൻ അവളെ സ്നേഹിച്ച് കൊല്ലുവോ എന്ന അവസ്ഥയിൽ ആയിരുന്നു.... കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹം ആണെന്ന് മാത്രമേ അച്ഛനും അമ്മയ്ക്കും പറയാൻ ഉണ്ടായിരുന്നുള്ളൂ....!
അതിന്റെ വകയിൽ ഉള്ള ചടങ്ങുകൾ ഒക്കെ മോൾ കൂടെ ഉള്ളത് കൊണ്ട് തെറ്റി....ശ്രീ നിലയത്തിൽ തന്നെ ആയിരുന്നു ദേവൂട്ടി...അത് കൊണ്ട് ശ്രീ അവളെയും മോളെയും കൂടെ തന്നെ ഇരുന്നു കെയർ ചെയ്തു....!
"ആൺകുട്ടിയാണ്...."
അത് കേട്ടതും ഒരു കുഞ്ഞ് ശ്രീയെ കിട്ടിയ സന്തോഷം ആയിരുന്നു ദേവൂട്ടിയിൽ... ശ്രീയിലും അവളുടെ ആഗ്രഹം സാധിച്ചു കൊടുത്ത കള്ള ചിരി ആയിരുന്നു....!
"എന്നാലും എന്റെ അളിയാ.... ഇത് ഇത്തിരി നേരത്തെയല്ലേ...."
"നിന്റെ കുഞ് പെങ്ങൾ എന്നെ ഇങ്ങനെ സ്‌നേഹിക്കുമ്പോൾ എങ്ങനെയാടാ...."😍
"നിന്റെ പെങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട്.... എന്നിട്ട് ഞാൻ...."
"അത് പറ്റാത്തത് കൊണ്ടല്ലേ അല്ലെങ്കിൽ കാണായിരുന്നു...."
🙄ആ.... അതും ശരിയാ....!
"ഇനിയെങ്കിലും ഒന്ന് കൺട്രോൾ ചെയ്യ്....ഞങ്ങടെ പെങളെ എങ്ങനെ നോക്കിയതാണെന്ന് അറിയോ നിനക്ക്...."
"അതിനേക്കാൾ നന്നായി ഞാൻ നോക്കുന്നുണ്ട്...."
അവനും അതെ ചിരിയോടെ പറഞ്ഞു....!
സിമിയും കെട്ടിയോനും ഒരു കുഞ്ഞിക്കാല് കാണാൻ ഇനി നടത്താൻ വഴിപാട് ഒന്നും തന്നെയില്ല....ദേവൂട്ടിയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞാണ് അവർ അടുത്ത വഴിപാട് നടത്താൻ പോയത്....!
💕_________💕
മൂന്ന് വർഷം കഴിഞ് നമ്മുടെ രതീഷ് അങ്ങനെ നാട്ടിൽ ലാൻഡ് ആയി.... താൻ ഒന്നും അല്ലാതെ നടന്ന കാലം അന്ന് തനിക്ക് ഒരു പുല്ല് വില പോലും തരാതിരുന്ന നാട്ടുകാരെ കാണിക്കാൻ എന്ന പോലെ അവൻ വലിയ വണ്ടി നിറയെ കാർഗോയും നിറച്ചു കൊണ്ടാണ് വന്നത്.... 🙄അതിൽ എന്താണെന്ന് ദൈവത്തിനറിയാം.... എന്നാലും നാട്ടുകാർ ഒക്കെ വായും പൊളിച്ചു നിന്നാണ് അവന്റെ വരവ് നോക്കികണ്ടത്....!
നാട് വിട്ടതിന് ശേഷം ആരുമായും കോൺടാക്ട് ഇല്ലായിരുന്നു.... അത് കൊണ്ട് തന്നെ അവൻ കൊണ്ട് വന്ന ബോട്ടിൽ ഒക്കെ ഉടയാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.... അന്ന് വാക്ക് പറഞ്ഞ പോലെ എല്ലാരും ആയി ഒന്ന് കൂടണം....!
വരവ് ഗംഭീരമാക്കിയത് കൊണ്ട് തന്നെ ഒരാഴ്ച കൊണ്ട് കെട്ടാൻ ഉള്ള പെണ്ണ് വരെ സെറ്റിൽഡ് ആയി....!😟
കല്യാണക്ഷണവും ഒപ്പം ഫ്രണ്ട്സിനെ ഒക്കെ ഒന്ന് കാണുകയും ചെയ്യാലോ എന്ന് കരുതി രതീഷ് അങ്ങനെ എല്ലാ ഇടവും കേറി ഇറങ്ങി....!
ഭാഗ്യം അവൻ ഉണ്ട്.... ശ്രീയുടെ ബൈക്ക് നോക്കി ആശ്വാസത്തോടെ അവൻ കോളിങ് ബെൽ അമർത്തി.... അമ്മയാണ് ഡോർ തുറന്നത് എങ്കിലും അവർ ശ്രീയെ വിളിച്ചു....!
ശ്രീയുടെ അച്ഛന്റെ കയ്യിൽ ഉള്ള മോളെ ഒന്ന് നോക്കി അവൻ ചിരിച്ചതും ശ്രീ അവനരികിൽ വന്നു..!
"നിന്റെ മോളാണോ...."
"മ്മ്...."
"എടാ നീ മോനെ ഒന്ന് പിടിക്ക്... ഞാൻ ഇവന് ചായ എടുക്കട്ടെ...."
എന്നും പറഞ്ഞു അമ്മ അവന്റെ കയ്യിൽ മോനെ വെച്ച് കൊടുത്തതും രതീഷ് വായും പൊളിച്ചു മോനെയും മോളെയും ഒന്ന് നോക്കി....!
"ഇതും...."😨
"മ്മ്...."😍
അവൻ ഒരു ചിരിയോടെ തന്നെ മൂളി....!
"ആഹാ... ആര് ഇത് രതീഷേട്ടനോ....ആളാകെ മാറിപ്പോയല്ലോ...."
എന്നും ചോദിച്ചു ദേവൂട്ടി അവർക്കരികിൽ വന്നതും അവന്റെ കയ് അറിയാതെ കവിളിൽ ചെന്നു നിന്നു.... അന്നത്തെ അടി ചത്താലും മറക്കില്ല....!
പക്ഷെ അവളെ ഒന്ന് നോക്കിയ അവന്റെ കിളികൾ എല്ലാം നാട് വിട്ടു....!മൂന്നാമതും അവൻ പണി പറ്റിച്ച തെളിവ് അവളെ വയർ നോക്കിയാൽ കാണാം....!
"എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നെ...."
"ഇക്കണ്ട കോഴികൾ ഒക്കെ പിന്നാലെ നടന്നിട്ടും അവൾക്ക് ഇഷ്ടം എന്നെയാ.... അവൾക്ക് എന്നോടുള്ള സ്നേഹം എങ്ങനെയാടാ കണ്ടില്ലെന്ന് നടിക്കുന്നത്....അത് മാത്രം അല്ല അവളെന്ന് വെച്ചാൽ എനിക്ക് ജീവനാടാ...."
"നീ പറഞ്ഞ അതിലെ ഒരു കോഴി ആയിരുന്നു ഞാൻ... അവൾ എനിക്ക് തന്നതോ എട്ടും എട്ടും പതിനാറിന്റെ പണിയും.... അതും ചേർത്തു ഇരുപത്തി നാലിന്റെ പണി നീ അവൾക്ക് കൊടുക്കുന്നുണ്ടല്ലോ സമാദാനം ആയി....അല്ലേടാ ഇവളുടെ ഏട്ടൻ നന്ദൻ എവിടെയാ.... അവിടെ പോവാൻ ഉള്ള ധൈര്യം എനിക്കില്ല.... ആ ഹിറ്റ്ലർ ദാസ് അവിടെ കാണും...."
"ഇവൾ മൂന്നാമത് പ്രെഗ്നന്റ് ആയതിന് അവൻ എന്നോട് പിണക്കവാ...വീട്ടിൽ തന്നെ കാണും ...."
"എങ്ങനെ പിണങ്ങാതിരിക്കും.... കണ്ണിൽ ചോരയുള്ള ആങ്ങളമാർക്ക് സഹിക്കാൻ പറ്റുന്ന കാര്യം ആണോ ഇത്...."
"ഏയ് ആ crazy love ലെ അജുനെ വെച്ച് നോക്കുമ്പോൾ ഞാൻ ഒക്കെ എത്രയോ ബെറ്റർ.... അവൻ എട്ടും പൊട്ടും തിരിയാത്ത ആ പെങ്കൊച്ചിന് മൂന്ന് കുഞ്ഞുങ്ങളെയാ ഒരുമിച്ച് കൊടുത്തത്...."
"നീ എന്താ അവനോട് മത്സരിക്കാൻ നിക്കുവാണോ....അല്ലേലും അവനെ തോൽപിക്കാൻ നീ ഒന്ന് കൂടെ ജനിക്കണം....!
എന്തായാലും നീ ഭാര്യയെയും മക്കളെയും കൊണ്ട് എന്റെ കല്യാണത്തിന് വരണം.... നന്ദനെ ഞാൻ നേരിൽ കണ്ട് വിളിച്ചോളാം.... അല്ലേടാ അവന് കൊച്ചുങ്ങൾ ഒന്നും ആയില്ലേ...."
"മ്മ്...ഒരു ആൺകുട്ടിയുണ്ട്.... ഇപ്പൊ അവൾ രണ്ടാമത് പ്രെഗ്നന്റ് ആണ്...."
"പിണക്കം ആണെന്നൊക്കെ കേട്ടപ്പോൾ ഞാൻ കരുതി അവന് തീരെ പിള്ളേർ ആവാത്തത് കൊണ്ടാണെന്ന്.... ഇതിപ്പോ നിന്നെ തോൽപിക്കാൻ പറ്റാത്തത്തിനാണല്ലേ...."
അതിന് ശ്രീ അതെ എന്ന പോലെ ചിരിച്ചു.... അമ്മ കൊണ്ട് വന്ന ചായയും കുടിച്ചു നിർവൃതിയോടെ അവൻ ഇറങ്ങി....!
"ആരാ ഈ അജു ശ്രീയേട്ടാ.... ശ്രീയേട്ടൻ രതീഷേട്ടനോട് പറയുന്നത് കേട്ടല്ലോ..."
"അത് എന്റെ ഒരു പഴയ ഫ്രണ്ടാ ദേവൂട്ടി..."
അവൻ ഒരു ചിരിയോടെ അതും പറഞ്ഞു മുറിയിലേക്ക് നടന്നു....!
"ദേവൂട്ടി നിനക്ക് വിഷമം ഉണ്ടോ....പെട്ടെന്ന് ഇങ്ങനെ ഒക്കെ...."
അവൾ അവനെ പറയാൻ സമ്മതിക്കാതെ അവന്റെ ചുണ്ടുകൾക്ക് മീതെ കയ് വെച്ചു....!
"ഐ ലവ് യൂ ശ്രീയേട്ടാ...."😘
അവന്റെ നെഞ്ചോരം ചേർന്ന് നിന്ന് കൊണ്ടവൾ പറഞ്ഞതും അവൻ പ്രണയത്തോടെ അവളെ ചേർത്ത് പിടിച്ചു....!
💕________💕
വർഷങ്ങൾക്കപ്പുറം...!
"ദക്ഷേട്ടാ....ഐ ലവ് യൂ...."
അത് കേട്ട് ദാസിന്റെ മകൻ ദക്ഷ് ചുറ്റിലും ഒന്ന് നോക്കി....!ദേവ നിലയത്തിലെയും ശ്രീ നിലയത്തിലെയും ആദ്യത്തെ പെൺസന്തതി ആയത് കൊണ്ടും പേര് പോലെ തന്നെ രണ്ട് തറവാട്ടിലെയും നിധി തന്നെയാണ് അവൾ....!
"നിനക്ക് വേറെ പണി ഒന്നും ഇല്ലെ...."
ദക്ഷ് അലസതയോടെ പറഞ്ഞു....ഡെയ്‌ലി ഇത് തന്നെയാണ് അവൾക്ക് പണി....പാരമ്പര്യം ആയി കിട്ടിയത് ആവും....!
"ടാ എനിക്കെന്താ ഒരു കുറവ്....എന്റെ പിന്നാലെ എത്ര ചെക്കന്മാർ നടക്കുന്നുണ്ടെന്ന് അറിയോ.... അവരാരോടും തോന്നാത്ത ഒരു സ്പാർക്ക് എനിക്ക് ദക്ഷേട്ടനോട് തോന്നിപ്പോയി അത് കൊണ്ടാ ഞാൻ ഇങ്ങനെ പിന്നാലെ നടക്കുന്നത്.... അല്ലാതെ വേറെ ചെക്കനെ കിട്ടാത്തത് കൊണ്ടല്ല....ഇയാളുടെ മുറപ്പെണ്ണ് കൂടിയല്ലേ ഞാൻ എന്നെ ഇഷ്ടപ്പെട്ടാൽ എന്താ...."
"അത് കൊണ്ട് തന്നെയാ എനിക്ക് ഇഷ്ടം അല്ലാത്തത്.... ഒന്നാമത് എന്റെ അച്ഛന് ഈ ലവ് എന്ന് പറയുന്നതെ ഇഷ്ടം അല്ലെ....നീ ആണെങ്കിൽ ശ്രീ നിലയത്തിലെ അല്ലെ....!
പിന്നെ നിനക്ക് മാത്രം അല്ല വേറെ ചെക്കനെ കിട്ടുന്നത് എനിക്കും വേറെ പെണ്ണിനെ കിട്ടും...."
"അതിന് ഈ നിധി സമ്മതിച്ചിട്ട് വേണ്ടേ.... ഞാൻ ദക്ഷേട്ടനെയും കൊണ്ടെ പോവൂ....!
പോട്ടെ ദക്ഷേട്ടാ ഇനിയും നിന്നാൽ ലേറ്റ് ആവും...."
അവൾ അവന് ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു തന്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു....!
"ആ പിന്നെ എന്റെ നമ്പറിൽ ഉള്ള ബ്ലോക് മാറ്റിയേക്ക്.... അല്ലെങ്കിൽ ഞാൻ പാതിരാത്രി മുറിയിൽ കേറി വരും പറഞ്ഞില്ലെന്ന് വേണ്ട...."
എന്നും പറഞ്ഞു കൊണ്ടാണ് അവൾ തന്റെ സ്കൂട്ടിയും എടുത്തു കോളേജിലേക്ക് വിട്ടത്....ബുദ്ധി ഉറച്ച കാലം തൊട്ട് തുടങ്ങിയതാണ് പെണ്ണിന് അവനോട് പ്രണയം....!❤️
ശ്രീക്കും ദേവൂട്ടിക്കും മൂന്നാമത് ജനിച്ചത് മോൾ ആണ്....അത് പോലെ നന്ദനും ശ്രീക്കുട്ടിക്കും രണ്ടാമത് മോൾ തന്നെയാണ്.... സിസേറിയൻ ആയത് കൊണ്ട് അത് രണ്ടിൽ ഒതുങ്ങി.... അതിന്റെ കുശുമ്പ് തന്നെ നന്ദന് തീർന്ന് വരുന്നേ ഉള്ളു....രണ്ട് ചെക്കന്മാരും ശ്രീയെയും നന്ദനെയും പോലെയും പെൺസന്തതികൾ ദേവൂട്ടിയെയും ശ്രീക്കുട്ടിയെയും പോലെയും ഒരേ ക്ലാസിൽ ഒരേ മനസുമായി നടക്കുന്നവർ ആണ്....!നാലിന്റെയും ഉള്ളിൽ പ്രണയം മൊട്ടിട്ട് തുടങ്ങിയത് പരസ്പരം പറഞ്ഞിട്ടില്ല....ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്ന് വേണം പറയാൻ.....അവരുടെ കാര്യവും അവർ തന്നെ സെറ്റാക്കിക്കോളും....!ശ്രീയുടെയും നന്ദന്റെയും അല്ലെ മക്കൾ....!
ദാസും അനുവും രണ്ടാമത് ഒരു പരീക്ഷണത്തിന് നിന്നില്ല....!
ദക്ഷ് ഒരു ചിരിയോടെ my love എന്ന സേവിങ് നമ്പറിലേക്ക് ഒന്ന് നോക്കി... അവൾ മുറിയിൽ കേറി വരും എന്ന് പറഞ്ഞാൽ അത് പോലെ ചെയ്യും എന്ന് ദക്ഷിനും അറിയാം....!
"ഈ ദക്ഷിന്റെ ജീവിതത്തിൽ ഈ നിധി മാത്രമേ ഉണ്ടാവൂ.... നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടം ആണ് നീയെന്ന് വെച്ചാൽ എനിക്ക് ഭ്രാന്ത് ആണ്...."❤️
അവൻ അവളുടെ പിക്കും നോക്കി അതും പറഞ്ഞു നമ്പർ ബ്ലോക്കിൽ തന്നെയിട്ടു....!
പുതിയൊരു പ്രണയത്തിന് അവിടെ തുടക്കം കുറിക്കുകയാണ്....!❤️
ഇതൊക്കെ തന്നെ മതി അവരുടെ അടുത്ത കുടുംബകലഹത്തിന്....!
കുടുംബങ്ങൾ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും അവസാനിക്കാതെ അവരുടെ കൂടെ തന്നെ കാണും... എങ്കിലും സ്നേഹം ഒരിക്കലും അവസാനിക്കില്ല....!
ശുഭം...**
✍️ Written By Ajwa
എൻഡിങ് നന്നായോ എന്ന് അറിയില്ല..
നെക്സ്റ്റ് സ്റ്റോറി ഏത് ടൈപ് വേണം എന്ന് മെൻഷൻ ചെയ്യോ..
ലിപിയിൽ രഹസ്യകാമുകി 🤍എന്ന ഹെർട്ട് ടച്ചിങ് സ്റ്റോറി പോസ്റ്റ് ചെയ്യുന്നുണ്ട്.. പലരും അത് ഇതിൽ പോസ്റ്റാൻ പറഞ്ഞു.. അത് പോസ്റ്റില്ല കേട്ടോ അതായിരിക്കും എനിക്ക് നല്ലത്.. ❤️
അപ്പൊ കമെന്റ് ഓകെ ❤️
Comments
Post a Comment