Posts

Showing posts with the label ✍️JIFNI

റൂഹിന്റെ സ്വന്തം | ✍️ JIFNI | ഫുൾ പാർട്ട്‌

Image
💜റൂഹിന്റെ സ്വന്തം 💜 Full Part ✍️Written By :- Jifni       copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´   വേഗത്തിൽ സ്റ്റെപ്പുകൾ കയറി ഞാൻ.. നിയന്ത്രണമില്ലാതെ കണ്ണുകൾ ഒഴുകുന്നുണ്ട്. ആരും അത് കാണാതിരക്കാൻ വേണ്ടിയാണ് ഈ ഓട്ടം. അത് കണ്ടിട്ടും ആരുടെയും മനസ്സ് അലിയുന്നില്ല.പിന്നെന്തിനാ അവരെ കൂടി സങ്കടപെടുത്തുന്നെ.... പടച്ചവന്റെ വിധി ഈ പാപിക്ക് ഇങ്ങനെയാകും.... അവൾ സ്വയം കുറ്റങ്ങൾ ഏറ്റുപറഞ്ഞു.   ഈ നിമിഷം ശ്വാസം നിലച്ചിരുന്നെങ്കിൽ എന്ന് വരെ തോന്നിപോകുന്നു. ധാരയായി ഒഴിക്കുന്ന കണ്ണുനീരിനെ അമർത്തി തുടച്ചു. ഷാഹിക്കാന്റെ റൂമിന്റെ ഡോർ ശാന്തമായി മുട്ടി. സങ്കടങ്ങൾ പറയാൻ ആ ഒരിടമേ എനിക്കൊള്ളൂ എന്നൊരു തോന്നലാണ് ഇപ്പൊ .. രണ്ടാമത്തെ തട്ടിൽ തന്നെ ഷാഹി വാതിൽ തുറന്നു.   പെട്ടന്നവൾ അവന്റെ നെഞ്ചിലേക്ക് വീണു. പൊട്ടി കരഞ്ഞു.   "വേണ്ട കാക്കു