സ്നേഹതൂവൽ | ✍️ JIFNI | ഫുൾ പാർട്ട്‌


💞സ്നേഹതൂവൽ💞

      

Written By :- Jifni


copyright work-This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 



തുള്ളി തുള്ളിയായി  എന്നെ വന്നു തലോടുന്ന ചാറ്റൽ  മഴ....... നിലാവുള്ള  രാത്രി അമ്പിളി മാമൻ എന്നെ നോക്കി ചിരിക്കുന്നു.... ശൂന്യമായ  റോഡിലൂടെ ഞാൻ  ബുള്ളറ്റ് പറപ്പിച്ചു വിട്ടു....പെട്ടന്നായിരുന്നു എതിരെ വന്ന  ഒരു ലോറി........


   *പടച്ചോനെ കാത്തോളീ ........*(njan)



ഡീ കുരിപ്പേ... എന്നെങ്കിലും ഒരു ദിവസം ഒരേയൊരു ദിവസം ഇജ്ജ് എന്നേ നല്ലോണം  ഒന്ന് ഉറങ്ങാൻ  അയക്കോ..... (Maa ബെസ്റ്റി )


--------------------------------------------

അല്ല മക്കളെ  നിങ്ങക്ക് ന്തെങ്കിലും മനസ്സിലായോ..... ഇല്ലല്ലേ ഞാൻ  പറഞ്ഞു തരാം......


ഞാനാണ്   *ഐറ റൂബി* വീട്ടിൽ എല്ലാരും *റൂബി* എന്നും ഫ്രണ്ട്സ് എല്ലാരും *ഐറ*   എന്നും വിളിക്കും അവർ വേറെ പലതും  വിളിക്കും അതിപ്പോ നിങ്ങളോട് പറഞ്ഞാ ശരിയാവില്ല🙈. പിന്നെ മ്മളെ ബെസ്റ്റിയും ചുങ്കും കരളും ഒക്കെ ആയ ഒരുത്തി ഉണ്ട് അവളുടെ അലവലാതിയാണ്  അല്ലല്ലാ ആവലാതി അങ്ങനെ എന്തോ ആണ് നിങ്ങൾ ഇപ്പോ കേട്ടത്. അവൾ ഒരു ജഗകില്ലാടിയാണ് *മുബയ്യിന  എന്ന ന്റ സ്വന്തം  മുബിമ്മ* plus one ലെ പുതിയ സ്കൂളിൽ ഒറ്റപെട്ടു പോകുമോ എന്ന ഭയത്താൽ   ഇരിക്കുന്ന ടൈമിലാണ് ഈ തെണ്ടിയെ പരിചയപെടുന്നതും കൂടെ കൂടിയതും.പിന്നെ ഇന്നേ വരെ ഞാൻ  ഒറ്റക്കായിട്ടില്ല ഇനി ആവും ഇല്ലാ എന്നാണ് വിശ്വാസം. വിശ്വാസം അതല്ലേ എല്ലാം. 😂


ഞങ്ങൾ ഇപ്പൊ plusone and plus two ഒക്കെ കഴിഞ്ഞിട്ടോ...... അവിടെ നടന്നതൊക്കെ  പിന്നെ പറയണ്ട്. ഇപ്പൊ ഞങ്ങൾ *എറണാകുളത്ത്  മഹാരാഹജാസ്* കോളേജിൽ *ബി.എ സൈക്കോളജി* സ്റ്റുഡന്റാണ്.   അതെന്ന് വെച്ച് മ്മക്ക് ആരെയും  മനസ്സ് വായിക്കാനൊന്നും അറീല്ലട്ടാ.... പിന്നെ കോളേജ് ഹോസ്റ്റലിൽ തന്നെ  താമസിക്കുന്നു.ഞാനും  മുബിയും പിന്നെ അമ്മുവും ആണ് റൂം മേറ്റ്സ്..


ഞമ്മൾ എന്നും രാത്രി  മ്മളെ ബുള്ളറ്റ് എടുത്ത് ഒരു പോക്ക് പോകും . സ്വപ്നത്തിലാന്ന് മാത്രം 🙈🙈🙈. എന്തെങ്കിലും  പറ്റി അലറി എണീക്കുമ്പോ മുബിന്റെ വാഴയിലുള്ളതും കേൾക്കൽ പതിവാണ്.


---------------------------------------

മുബി അവൾക്ക് ഇത് പതിവല്ലേ .... അതോണ്ടല്ലേ ഞാൻ ചെവിയിൽ  പഞ്ഞി വെച്ച് കിടക്കുന്നെ... (അമ്മു )


അല്ലാ.... തമ്പുരാട്ടി  ഇന്ന് എങ്ങോട്ടാ പോയത്. (മുബി )


അവരൊക്കെ  മ്മളെ കുറ്റം പറയാ... സ്വപ്നം കാണുന്നതും  പേടിച്ചു നിലവിളിക്കുന്നതും മ്മളെ കുറ്റം അല്ലല്ലോ 🤣🤣🤣



സോറി  മക്കളെ.... ഇനി ഞാൻ  സ്വപ്നം കാണാതിരിക്കാൻ  നോക്കട്ടെ..... (ഞമ്മൾ മുഖത്ത് ഇത്തിരി പാവത്തരം ഒക്കെ ഫിറ്റെയത് കൊണ്ട് പറഞ്ഞു )


"മതി മോളെ അന്റ സെന്റിമെൻസ്. നിർത്തിക്കോ ഇനി ഉറങ്ങത്തിൽ അലറിയാൽ അന്റ തൊള്ളയിൽ ഷീലകഷ്ണം  കുത്തി തീരും". (മുബി )


അങ്ങനെ ഓരോന്ന് പറഞ്ഞു അടിയുണ്ടാക്കി തിരിഞ്ഞു നോക്കിയപ്പോ അമ്മു കൂർക്കം വലി തുടങ്ങീക്കണ്.

ഞങ്ങളും പെട്ടന്ന് തന്നെ പുതപ്പും മൂടി ഉറങ്ങി.



"ഡീ കിളവികളെ നേരം 9 ആയിട്ടാ..... എണീക്കുന്നുണ്ടോ "(അമ്മു )

അമ്മു വന്നു നടുംപുറം നോക്കി രണ്ടെണ്ണം  പൊട്ടിച്ചപ്പോഴാണ് ഞങ്ങൾ എണീറ്റത് .9 എന്ന് കേട്ടതും  മുബി എണീറ്റ് ബാത്റൂമിലേക്ക് ഓടി....


"ഡീ കഴുതെ  ഞാനാണ്  ആദ്യം" മ്മളും പിന്നാലെ ഓടിയെങ്കിലും നോ രക്ഷ.


മ്മൾ ആ സങ്കടത്തിൽ അവിടെ ഇരുന്നപ്പോഴാണ് എന്റെ കണ്ണ് അങ്ങോട്ട് പാഞ്ഞത്. അത് കണ്ടതും മ്മളെ തള്ള വിരൽ മുതൽ  ദേഷ്യം അരിച്ചു കേറി 😡. ദേഷ്യവും കലിപ്പും മ്മളെ കൂടപ്പിറപ്പാണ്. മടിയിൽ കിടക്കുന്ന തലയണ എടുത്ത് വലിച്ചെറിഞ്ഞു ഞാൻ എണീറ്റു.


 ക്ലോക്കിൽ നോക്കിയപ്പോ നേരം  6:30 ആയിട്ടോള്ളു.....

ഞാൻ  അമ്മുനെ നോക്കിയപ്പോ തെണ്ടി ഇരുന്ന് കിണക്കുന്നു.


"ഡി കുതിരേ നിന്നെ ഞാൻ...."(ഞാൻ )


"ഞാൻ  പാവാണോയ്....."എന്നും പറഞ്ഞു റൂമിന്റെ ഡോർ തുറന്ന് ഒറ്റ ഓട്ടമായിരുന്നു അമ്മു.

അവൾ പോയതും ഞാൻ ഒന്നുടെ ഉറങ്ങാൻ  കിടന്നു. But ഉറങ്ങാൻ മുബി സമ്മതിച്ചില്ല.


"ഡീ എണീക്ക്..... നേരം കുറേ ആയിക്കണ്."


മ്മക്ക് അത് കേട്ടതും  പൊരിഞ്ഞ ചിരിയാ വന്നത്. ആ പൊട്ടത്തി ഇപ്പളും അറിഞ്ഞിട്ടില്ല നേരം ആയിട്ടല്ലാന്ന്. പാവം 😂


"ഡീ ഇജ്ജ് ആ  ക്ലോക്കിലേക്ക് നോക്ക്"(ഞാൻ )


അത് കേട്ടതും  ആ പാവത്തിന്റെ കിളി പോയിക്കിണ് പാവം.

"ആ തെണ്ടി മ്മളെ പറ്റിച്ചു അല്ലെ... 🤣🤣🤣"(മുബി )


"സാരല്യ ....അതോണ്ടെന്തെ മോളെ കുളി കഴിഞ്ഞില്ലേ..... ഞാൻ ഒന്നുടെ ഉറങ്ങട്ടെ "(ഞാൻ )


"അയ്യടാ ന്താപ്പോ കുട്ടിന്റെ പൂതി....വേഗം  പോയി കുളിച്ചു വാ ....."(മുബി )


ആ തെണ്ടി മ്മളെ കിടക്കാൻ സമ്മതിച്ചില്ല. ഓള  ഉന്തും കുത്തും വാങ്ങി ഞാൻ  ബാത്‌റൂമിൽ കേറി. കുറേ നേരം കുളിക്കണോ വേണ്ടയോന്നാലോചിച്ചു. അവസാനം കുളിക്കാനുള്ള തീരുമാനത്തിൽ  വെള്ളം അങ്ങട്ട് പാർന്നു....



അങ്ങനെ മ്മളെ കുളി നനയും ഒക്കെ കഴിഞ്ഞു മുടി ചീകാൻ കണ്ണാടിക്ക് മുന്നിൽ പോയൊപ്പോയെക്കും അമ്മു സ്ഥാനം പിടിച്ചിരുന്നു. ഇനി കണ്ണാടി കിട്ടൂലാന്ന് ഉറപ്പായതും മുടി അവിടെ അമ്മക്കെട്ട് കെട്ടി സ്കാഫ് ചെയ്തു. മുബി പിന്നെ നേരത്തെ റെഡി ആയിരുന്നു.


അങ്ങനെ ഞങ്ങൾ മൂന്നും കൂടി  കോളേജിലേക്ക് വിട്ടു. ഒരു 5 മിനുറ്റിന്റെ നടത്തം  ഉണ്ട് കോളേജിലേക്ക്. അതോണ്ട് വായിനോട്ടം നല്ല രീതിക്ക് തന്നെ  മുന്നോട്ട് പോകുന്നുണ്ട് 🙈🙈🙈. അങ്ങനെ കണ്ട ബംഗാളികളെയും അണ്ണമാരെയും പിന്നെ അൽമോഞ്ചൻസ് മലയാളികളെയും നല്ലപോലെ തൊള്ളിൽ നോക്കി. ഇങ്ങോട്ട് നോക്കുന്നോർക്ക് അന്തസായി കൊഞ്ചനം കുത്തി കൊടുത്തു.


കോളേജിൽ ഗേറ്റ് കടന്നതും ഒരു പുതിയ ബുള്ളറ്റ് മ്മളെ കണ്ണിൽ പെട്ടു.


"ഡീ അങ്ങട്ട് നോക്ക് ഒരു പുതിയ റെഡ് ബുള്ളറ്റ് അതാർടേതാ......"(ഞാൻ ).



"അതിപ്പോ ഞങ്ങകറിയോ.... ഞങ്ങളും നിന്റെ ഒപ്പം വരല്ലേ....."(അമ്മു )


"ന്തയാലും വാ  മക്കളെ ... ആ ബുള്ളറ്റ് എനിക്കിഷ്ട്ടായി. ഒപ്പം നിന്ന് ഒരു സെൽഫി എടുക്കട്ടെ..."എന്നും പറഞ്ഞു മ്മൾ മുന്നിൽ നടന്നെങ്കിലും അവറ്റകൾ വന്നില്ല...


ഹോ വരാത്തവർ വേണ്ട ഞാൻ ഒറ്റക്ക് പോയി എടുത്തോളാ..... (ആത്മ )


അങ്ങനെ ഞാൻ പോയി നല്ല അസ്സലായിട്ട് തന്നെ രണ്ട് സെൽഫി എടുത്ത്  തിരിഞ്ഞതും മുന്നിൽ കുത്തബ്മിനാർ പോലെ ഒരു മൊഞ്ചൻ നിക്കുന്നു.


"യാ റബ്ബി...... കാത്തോളി....."എന്നും പറഞ്ഞു  ഒറ്റ ഓട്ടമായിരുന്നു.


*"ഡീ........"*



കാഠിന്യമായ ആ  പുരുഷ്യ ശബ്‌ദം കാതിൽ വന്നണിഞ്ഞതും എന്റെ കാലുകൾ നിക്ഷ്യലാമായി.


പെട്ടന്നായിരുന്നു അയാൾ എന്റെ മുന്നിൽ വന്നു നിന്ന് അലറിയത്.


"ആരാടി നീ....."


ആയാളുടെ ആ അലർച്ചയിൽ ഞാൻ ഒന്ന് പേടിച്ചെങ്കിലും അത് പുറത്ത് കാണിക്കാൻ ഞാൻ തയ്യാറായില്ല.


"ഞാൻ ആരാന്ന് എന്തിനാ താൻ അറിയുന്നെ...."(ഞാൻ )


താൻ  ആരാന്ന് ഞാൻ അറിയാൻ പാടില്ല.നിനക്ക് ഇന്റ വണ്ടിമേ ഇരികാലേ....."(ലവൻ )


"ഹോ ഞാൻ ഒന്ന് ഇരിന്നപ്പോയേക്കും ഇയാളെ വണ്ടി അങ്ങട്ട് തേഞ്ഞു പോയോ...."(ഞാൻ )



"ആടി ഇന്റ വണ്ടി തേഞ്ഞു ന്തേ.....നിന്നെ പോലെ കണ്ടിറ്റങ്ങൾക്കൊക്കെ  കേറി നിരക്കാനുള്ളതല്ല ന്റ വണ്ടി. കേട്ടോടി..."(ലവൻ )


"ആയ്കോട്ടെ sir.... പിന്നെ ഇത് ഞങ്ങളുടെ ഏരിയ  ആണ് ഇവിടെ എന്ത് കണ്ടാലും ഞാൻ ഒന്ന് തൊട്ടു നോക്കും.... പറഞ്ഞില്ലാന്ന് പറയണ്ട. ഇനി മേലാൽ ഈ പാട്ട വണ്ടി ഇവിടെ കണ്ടു പോകരുത്." ഞാൻ ആദ്യം ഒന്ന് തോറ്റു കൊടുത്തെങ്കിലും വായയിൽ വന്നതൊക്കെ വിളിച്ചു കൂവി  അവിടെന്ന് ഒറ്റ പോക്കായിരുന്നു. മുബിന്റെയും അമ്മുന്റെയും തോളിൽ കയ്യിട്ട് ക്ലാസ്സിലേക്ക് വിട്ടു. പോകുന്ന പോക്കിൽ ലവനെ ഒന്ന് നോക്കാൻ ഞാൻ മറന്നില്ല. അവൻ അവന്റെ ആ  പാട്ട വണ്ടിയും ചാരി നിന്ന് ഫോണിൽ നോക്കി ചിരിക്കുന്നുണ്ട്.

ആ പെരട്ടെടെ വണ്ടി ഉന്തിട്ട് പോന്നാ മതിയായിരുന്നു. ഞാൻ ഒന്ന് ഇരിന്നപ്പോയെക്കും തേഞ്ഞു പോയാലാ ഓന്റ വണ്ടി  ഹും🤨.ന്നാലും ന്താപ്പോ ഇത്രമാത്രം ചിരിക്കാൻ. അതൊന്ന് അറിയണല്ലോ...ചിരിക്കുമ്മോ അവനെ കാണാൻ മൊഞ്ച് ഇത്തിരി കുടുതലാ but ജാഡ തെണ്ടിയാ....ന്റ അത്ര മൊഞ്ച് ഒന്നും ഇല്ലാട്ടാ😜...അവന്റെ ഫോണിൽ ന്താണ് അത് അറിയാതെ ഒരു സുഖം ഇല്ല . മ്മളെ കുര്യസിറ്റി അതറിയാൻ തന്നെ തിടുക്കം കൂട്ടാണ്.പക്ഷെ അതിപ്പോ എങ്ങനെ.......


ഞാൻ അവരുടെ ഇടയിൽ നിന്ന് ചേർതായിട്ട്  ഒന്ന് പിന്നിലേക്ക് നീങ്ങി......


"ഡീ എങ്ങട്ടാ ഇജ്ജ്" (മുബി )


അവൾ അത് ചോദിക്കും എന്ന് എനിക്കുറപ്പായിരുന്നു. പിന്നെ ആവിശ്യ സമയത്ത് മ്മക്ക് കള്ളം പറയാൻ കിട്ടൂല.അങ്ങനെ ഒരു പ്രോബ്ലം ഉണ്ട്. ശ്യേ.....



"അത് ഞാൻ ഒന്ന് ടോയ്‌ലറ്റ് പോയിട്ട് വരാ....ഇങ്ങള് ക്ലാസ്സിൽ കേറിക്കോളി......"(ഞാൻ )


ഞാൻ അത് പറഞ്ഞതും അവർ വിശ്വസിച്ചിട്ടില്ലെങ്കിലും ക്ലാസ്സിലേക്ക് പോയി.... ഞാൻ പമ്മി പമ്മി ആ ബുള്ളറ്റിന്റെ പുറകോട്ട് പോകാനുള്ള വഴി നോക്കി.......





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


(ഇനി ഞമ്മളെ ബുള്ളറ്റ്കാരൻ കഥ പറയും കുറച്ച് 😉)



ഞാൻ ഒരു കേസ് ആയി ബന്ധപ്പെട്ട് കോളേജിൽ വന്നപ്പോഴാ അവളെ വീണ്ടും കണ്ടത്. കണ്ടത് സ്വപ്നമോ അതോ എന്റെ ആഗ്രഹമോ... എന്താണ് ഇതിന്റെ സത്യാവസ്ഥ...... അത് അവൾ തന്നെയാണ്.

ഞങ്ങൾ സംസാരിച്ചല്ലോ അപ്പൊ സ്വപ്നമോ എന്റെ തോന്നലോ അല്ല.


അല്ല മക്കളെ നിങ്ങക്ക് എന്നെ അറിയണ്ടേ .... ഞാനാണ് നിങ്ങളെ Acp sir . *Acp zyaan ashiq*. പ്രിയപ്പെട്ടവരൊക്കെ *zayu*  ന്ന് വിളിക്കും.ഇങ്ങോട്ട് സ്ഥലം മാറിയിട്ട് ആഴ്ചകളെ ആയൊള്ളു.... വീട്ടിൽ ഉമ്മി പെങ്ങൾ .ഉപ്പച്ചി  2 വർഷം മുമ്പ് ഞങ്ങളെ വിട്ടു പോയി. അതിനാൽ കേസുകൾക്ക് പുറമേ ഉപ്പച്ചി വളർത്തി എടുത്ത ബിസ്സിനെസ്സും നോക്കണം.അങ്ങനെ ഒക്കെ ജീവിച്ചു പോകുന്നു.

 

ഒരു കേസുമായി ബന്ധപ്പെട്ട് കോളജിൽ വന്നപ്പോഴാണ് വീണ്ടും അവളെ കണ്ടത്. അവളുമായി സംസാരിച്ചെങ്കിലും അവൾ എന്നെ അറിയാത്ത പോലെയാ സംസാരിച്ചത്. പക്ഷേ ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. ആരോടും എന്തും വിളിച്ചു പറയുന്ന ആ സ്വഭാവം ഇപ്പോഴും ഉണ്ട്. എങ്കിലും എന്തിനാ അവൾ. എന്നെ.......

ചിന്തകൾ കാട് കടക്കും എന്ന് തോന്നിയതും അവളുടെ pic എടുത്ത് നോക്കി.അന്നും ഇന്നും ആ മുഖത്തെ ചിരി കാണാൻ എന്ത് മൊഞ്ച ....അവളുടെ ചിരി എന്റെ ചുണ്ടിലും പുഞ്ചിരി വിടർത്തി... എന്നെ അവൾ അകറ്റിയത് എന്തിന്?എന്റെ ഉള്ളിൽ തീ ഇട്ടിട്ടാണെങ്കിലും ആ ചിരി മായാതെ ഇരുന്നാ മതി. 


ഞാൻ ഫോൺ ഓഫ്‌ ചെയ്തു   പോക്കറ്റിൽ ഇട്ടു. സ്റ്റേഷനിലേക്ക് വിട്ടു.


➖➖➖➖➖➖➖➖➖➖➖

*(ഐറ)*


ഞാൻ പമ്മി പമ്മി എന്തിയപ്പോയേക്കും അവൻ ഫോൺ പോക്കറ്റിലിട്ട് പോയി.


ഛേ.......ഇനിപ്പോ പറഞ്ഞിട്ട് കാര്യല്യ... ലവൻ പോയി (ന്റ സ്വന്തം ആത്മ)


അങ്ങനെ ഞമ്മള്  ക്ലാസ്സിലേക്ക് വിട്ടു. ആദ്യത്തെ 2 പിരീഡ് മിസ്സിന്റെ ക്ലാസ്സും കൂടെ മുബിന്റെ പാട്ടും ഒക്കെ കൂടി അങ്ങട്ട് തട്ടി മുട്ടി കഴിഞ്ഞു. പിന്നെ ഇന്റർവില്ലിന് ശേഷം നല്ല അന്തസ്സായിട്ട് ഉറങ്ങി .അത് കണ്ടതും റീമമിസ്സ് എന്നെ പുറത്താക്കി .ഞാൻ നേരെ ലൈബെറിയിൽ പോയി ബുക്ക് ഒക്കെ  ഒന്ന് മറിച്ചു നോക്കി ഇരുന്നു. ലഞ്ച് ടൈം ആയപ്പോ ക്ലാസ്സിൽ കേറി. പിന്നീട് ഫുൾ ക്ലാസ്സിൽ നല്ല കുട്ടിയായി ഇരുന്നു.ഈവനിംഗ് വായിനോട്ടം ഒക്കെ കഴിഞ്ഞു ഹോസ്റ്റലിൽ എത്തിയ ഉടനെ കുളി ഒക്കെ കഴിഞ്ഞതിന് ശേഷം ഉമ്മിക്ക് വിളിച്ചു. 


ഹാലോ....(ഞാൻ)


ഹാ മോളെ ,സുഖല്ലേ ഉമ്മച്ചിന്റെ കുട്ടിക്ക് ....(ഉമ്മി)


ഇങ്ക് സുഖാണ്. അവിടെ എല്ലാർക്കും സുഖമാണോ.... ഉപ്പയും കാക്കും ഒക്കെ ഓടെ... അവരുടെ ഒക്കെ പാട്ന്താ....ഈ ഐറയെ അവരൊക്കെ മറന്നോ.....(ഞാൻ ഒരു തമാശ രൂപേണ ചോദിച്ചു)


ഞാൻ ചുമ്മാ ചോദിച്ചതാണെങ്കിലും അത് ഉമ്മിക്ക് സങ്കടമായിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.ഉമ്മി ഒന്ന് മൂള മാത്രം ചെയ്തു.


"അയ്യേ... ന്റ ആയിഷുമ്മാക്ക് സങ്കടയോ.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ ....അവർക്കൊന്നും എന്നെ വേണ്ടതാവില്ലാന്ന് എനിക്കറിയില്ലേ....ന്നാ ഞാൻ പിന്നെ വിളിക്കാട്ടോ... love uu ഉമ്മച്ചി.... ബൈ...."(ഞാൻ)


അങ്ങനെ ഉമ്മച്ചിനെ സമാദാനിപ്പിച്ചു ഫോൺ കട്ടാക്കി.ഹോസ്റ്റലിന്റെ മുകളിൽ ഉള്ള ഒഴിഞ്ഞ ഹാളിൽ പോയി ഇരുന്നു. നേരം പോക്കിന് എല്ലാരും കൂടി സംസാരിച്ചിരിക്കുന്ന സ്ഥലമാണത്. ക്ലാസ് കഴിഞ്ഞ ഉടനെ ആയത് കൊണ്ട് അവിടെ ആരും ഇല്ല. ആ ഹാളിൽ ഒരു ബെഞ്ചിൽ ഇരുന്നു.

മനസ്സിൽ എന്തൊക്കെയോ വന്നു പോകുന്നു.മനസ്സിൽ എന്താന്ന് എനിക്കറിയില്ല. പക്ഷെ എന്തൊക്കെയോ എന്നെ അലട്ടുന്നുണ്ട്.സ്ഥിരമായി കാണുന്ന ബുള്ളറ്റ് സ്വപ്നത്തിന് പുറമെ രണ്ട് ദിനമായി കാണുന്ന ആ സ്വപ്നം. ആ സ്വപ്നത്തിന്  എന്തോ ഒരു ബന്ധം ഞാനുമായി ഉള്ളത് പോലെ. പുറമേ ചിരിച്ചും കളിച്ചും നടക്കുമ്പോഴും മനസ്സിനെ എന്തോ എന്റെ കൂടെ കിട്ടുന്നില്ല.

അലകടിച്ചു ഉയരുന്ന ചിന്തകൾക്കപ്പുറം ആരുടെ ഓക്കേ ഉയർന്ന ശബ്ദങ്ങളും ശകാരങ്ങളും ചെവിയിൽ മുഴുകുന്നു. ആ സ്വപ്നത്തിൽ വരുന്നവർ ആരാണ്.എന്തിനാണ് വീണ്ടും വീണ്ടും അത് തന്നെ ഞാൻ കാണുന്നത്. മനസ്സും  അർഥ്യശൂന്യമായ ചിന്തകളും അലകടിച്ചു കൊണ്ടേ ഇരുന്നു.....


➖➖➖➖➖➖➖➖➖

( *ആ സമയം അവരുടെ ഹോസ്റ്റൽ റൂമിൽ* )



ടി അമ്മു നീ റൂബിനെ കണ്ടോ.....(മുബി)


ഇല്ലല്ലോ ....ഞാൻ അമ്മ ഫോൺ ചെയ്തപ്പോ പുറത്ത് പോയതായിരുന്നു.തിരിച്ചു വന്നപ്പോ അവൾ ഇവിടെ ഇല്ല. നിന്നോട് പറഞ്ഞിട്ട് പോയതാവുമെന്ന് കരുതി.(അമ്മു)


"ഇല്ല ...അവൾ എന്നോട് പറഞ്ഞിട്ടില്ല.അവൾ എവിടെ പോയി. അവളെ തനിച്ചിരിക്കാൻ സമ്മദികരുത്. പെട്ടന്ന് അവളെ കണ്ടെത്തണം."(മുബി)


പരിപ്രാന്തിയിൽ എന്തൊക്കയോ വിളിച്ചു കൂവുന്ന മുബിയെ ഒന്ന് നോക്കി കൊണ്ട് അമ്മു  ചോദിച്ചു.


"അവൾ കിള്ള കുട്ടി ഒന്നും അല്ലല്ലോ.... അവൾ വന്നോളും .അതിനെന്തിനാ നീ ഇത്ര  പേടികുന്നേ...."(അമ്മു)


"ഇപ്പൊ സംസാരിച്ചിരിക്കാൻ സമയം ഇല്ല. നിനക്ക് എല്ലാം ഞാൻ പറഞ്ഞു തരണ്ട്...ഇപ്പൊ നീ വാ... അവളെ തിരയാ"(മുബി)


അങ്ങനെ അവർ റൂം വാതിൽ ചാരി കൊണ്ട് പുറത്തേക്കിറങ്ങി. താഴേയും കാന്റീനിലും ഒക്കെ നോക്കി എങ്കിലും അവളെ കണ്ടില്ല.എതിരെ വരുന്ന രണ്ട് കുട്ടികളോട് അവളെ കണ്ടിരുന്നോ എന്ന് ചോദിച്ചപ്പോ അവർ പറഞ്ഞു അവൾ ഹാളിൽ ഉണ്ടെന്ന്. പിന്നെ മുബി ഒറ്റ ഓട്ടമായിരുന്നു ഹാളിലേക്ക്. അത് കണ്ടിട്ട് അമ്മു പോലും ഒന്ന് സ്റ്റോക്ക് ആയി. 

"ഇങ്ങനെ ഒരവസ്ഥയിൽ ഇത് വരെ ഞാൻ മുബിയെ കണ്ടിട്ടില്ല. എന്തിനാ അവൾ ഇങ്ങനെ പേടികുന്നേ...."(അമ്മു കുറേ ആലോചിച്ചെങ്കിലും ഉത്തരം അവൾ പറഞ്ഞാൽ മാത്രമേ അറിയുമെന്ന് മനസിലായതും അമ്മും ഹാളിലേക്ക് പോയി.


മുബി കണ്ടത്  എങ്ങോട്ടൊ നോക്കി കണ്ണ് പൊയ്ക്കുന്ന റൂബിയെ  ആണ്.


"എന്താടി....എന്ത് പറ്റി. നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ...."(മുബി )


മുബി അവളോടായി  ചോദ്യങ്ങൾ  ചോദിച്ചെങ്കിലും അവൾ  ഒന്നും പറയാതെ  അവിടെ നിന്ന് റൂമിലേക്ക് പോന്നു. മുബിയും അമ്മും ചോദിക്കുമ്പോ പറയാൻ  വ്യക്തമായ  ഒരുത്തരം  അവളിൽ  ഇല്ലാത്തത്  കൊണ്ട് തന്നെ  അവൾ ഉറക്കം  നടിച്ചു കിടന്നു.





"ഡീ അവൾ  എന്താ ഒന്നും പറയാതെ പോയത് "(അമ്മു )


"അറിയില്ലടി.... അവളുടെ കണ്ണ് നീ ശ്രദ്ധിച്ചോ....ആകെ കലങ്ങി  നിറഞ്ഞിരിക്കുന്നു."(മുബി )


"അതേ... ഞാൻ  ശ്രദ്ധിച്ചു. അവളെ  ഇതിന് മുമ്പ് ഇങ്ങനെ കണ്ടിട്ടില്ല. എന്താണ്  അവളുടെ  പ്രോബ്ലം. നിനക്കറിയാം നിങ്ങൾ എന്നിൽ നിന്ന് എന്തോക്കെയോ മറച്ചു  വെക്കുന്നുണ്ട്. എന്താണ്  അത്. ഞാൻ  നിങ്ങളുടെ കൂടെ കൂടിയിട്ട് മാസങ്ങളെ  ആയിട്ടൊള്ളു... പഷെ  നിങ്ങൾ എനിക്ക് എന്റെ എല്ലാം ആണ്. എന്നിട്ടും നിങ്ങൾ എന്താ എന്നിൽ നിന്ന് ഒക്കെ മറച്ചു  വെക്കുന്നെ.... (അമ്മു തന്റെ  മനസ്സിലെ  ആവലാതിയും  സങ്കടവും പറഞ്ഞു )


അത് കേട്ടപ്പോ മുബിക്ക് സങ്കടാമായെങ്കിലും ഇപ്പോ ഒന്നും പറയാൻ പറ്റിയ സാഹചര്യം അല്ലാന്ന് അറിയുന്നത് കൊണ്ട്  അവൾ ഒന്നും പറയാൻ നിന്നില്ല.


"അമ്മു.... സോറി... നീ ഞങ്ങളിൽ ഒരാളാണെന്ന് എനിക്കറിയാം... നിന്നോട് എല്ലാം പറയണം എന്നുണ്ട് but റൂബി ഇല്ലാതെ നിന്നെ ഒറ്റക്ക് ഇത് വരെ കിട്ടിയിട്ടില്ലല്ലോ. എപ്പോയും ഞമ്മൾ മൂന്നുപേരും ഒന്നിച്ചല്ലേ..... അത് കൊണ്ടാ.... സോറി അമ്മു റിയലി സോറി. ഒരിക്കെ ഞാൻ എല്ലാം നിന്നോട്  പറയും"


 അമ്മുവിനുള്ള മറുപടി കൊടുത്ത് കഴിഞ്ഞപ്പോയേക്കും മുബിന്റെ കൺതടങ്ങൾ ഉപ്പുരസമുള്ള കണ്ണുനീരിനാൽ  സ്ഥാനം  പിടിച്ചിരുന്നു. അത്രെയും പറഞ്ഞു അവൾ  അമ്മുവിന്റെ  നെഞ്ചോട് ചേർന്ന് അവളെ കെട്ടിപിടിച്ചു കരഞ്ഞു.പ്രിയ കൂട്ടുകാരിയെ അമ്മുവും നെഞ്ചോട് ചേർത്തു. പെട്ടന്ന് എന്തോ ഓർമ്മ വന്ന പോലെ അമ്മുവിൽ നിന്നകന്നിട്ട്  *"ഞാൻ എന്റെ  ഇർഷുന് കൊടുത്ത വാക്കാണ് അവരുടെ പെങ്ങളുട്ടി ഇനി കരയില്ലാന്ന്. അത് എനിക്ക് പാലിക്കണം"*  എന്നും പറഞ്ഞു കൊണ്ട് മുബി റൂമിലേക്ക് ഓടി. പിറകെ  അമ്മുവും.


"അവൾ  ഉറങ്ങാണെടി. വിളിക്കണ്ട"(അമ്മു )


മുബി ഒന്ന് മൂളി  കൊണ്ട് നോട്ട് എഴുതാനിരുന്നു.


കുറേ നേരത്തിന്  ശേഷം  ഉണർന്ന  റൂബി  വീണ്ടും പഴയത്  പോലെ ചിരിച്ചു കളിച്ചു നടന്നു. ആ  ഹോസ്റ്റൽ റൂം  അവർക്ക് ഒരു സ്വർഗ്ഗമായിരുന്നു.

കോളേജും  ഹോസ്റ്റലും ആയി  ദിവസങ്ങൾ  കൊഴിഞ്ഞു കൊണ്ടേ ഇരുന്നു......



➖➖➖➖➖➖➖➖➖➖

(പോലീസ് സ്റ്റേഷൻ )


Sir.....


Yes.. Coming.... (Zayu )


Sir.. Sir കുറച്ച് day ആയിട്ട് എന്തൊക്കെയോ പ്രെബ്ലത്തിലാണല്ലോ.... Any prblm..... (അവന്റെ കീഴിൽ work ചെയ്യുന്ന സൂരജ്  വന്നു ചോദിച്ചു.)


No പ്രോബ്ലം..... (Zayu )


അവളെ കണ്ട അന്ന് മുതൽ നിയന്ത്രണമില്ലാതെ ബീറ്റ് ചെയ്യാൻ തുടങ്ങിയതാണ്  അവന്റെ ഹൃദയം...


എന്തിന് വേണ്ടി അവൾ..... എന്ന ചോദ്യതിന് ഉത്തരം  കിട്ടുന്നത് വരെ  അവനിക്ക് ജോലിയിൽ ശ്രദ്ധ കൊടുക്കാൻ പറ്റില്ലാന്ന്  ഉറപ്പായതും  ഒരു മാസം ലീവ് എടുക്കാൻ തന്നെ അവൻ തീരുമാനിച്ചു. ലീവ് കിട്ടിയ ഉടനെ അവൻ നാട്ടിലേക് വിട്ടു.


➖➖➖➖➖➖➖➖➖➖

*(Zayu )*


ഒരു മാസത്തിന്  ശേഷം ഞാൻ  വീട്ടിൽ എത്തി.....


"ഉമ്മി......"(ഞാൻ )


"അള്ളാ.... ആരാ ഇപ്പോ ഇത്.... ന്താ zayuu ഒരു മുന്നറിയിപ്പില്ലാതെ...."(ഉമ്മി )


"ഞാനുണ്ടാക്കിയ  എന്റെ വീട്ടിലേക്ക് വരാൻ  ഞാൻ  വിളിച്ചു അനുവാദം  വേങ്ങണോ......"(ഞാൻ )


ഞാനും  വിട്ടു കൊടുത്തില്ല. അങ്ങനെ ഉമ്മിയുമായി ഒന്നും രണ്ടും പറഞ്ഞിരുന്നപ്പോഴാണ്  *ആമി*  വന്നത്.


ആരാപ്പോ ഇത്... ന്റ കാക്കോ...... (ആമി )


അങ്ങനെ അവളും  വന്നതോടെ  ഞങ്ങളുടെ  കൊച്ചു സ്വർഗം  ഉണർന്നു. എന്റെ സങ്കടങ്ങളും  ചിന്തകളും  ഒന്നും ഞാൻ  പുറത്ത്  കാണിച്ചില്ല. ഞാൻ  വന്ന സന്തോഷത്തിലാണ്  ഉമ്മിയും ആമിയും. ഈ ആമി ആരാന്ന് മനസ്സിലായില്ലേ എന്റെ ഒരേഒരു കൂടപ്പിറപ്പാണ്. ഇപ്പോ പത്തിൽ പഠിക്കുന്നു.


അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്നു ഞാനും ആമിയും അപ്പോയെക്കും ഉമ്മി food റെഡി ആക്കി കഴിക്കാൻ വിളിച്ചു. കയ്യും കഴുകി ഞാൻ food അടിക്കാൻ ഇരുന്നു. ഉമ്മിന്റെ ഫുഡിന്റെ ടെസ്റ്റ്‌ അത് ഒന്ന് വേറെ തന്നെയാ...

ഉമ്മച്ചിന്റെ കയ്യോണ്ടുണ്ടാക്കിയ ഭക്ഷണം ആസ്വദിച്ചു തിന്നുപ്പോയായിരുന്നു ചിക്കന്റെ എല്ല് തൊണ്ടയിൽ കുടുങ്ങും വിധത്തിലുള്ള ആ  കാര്യം ആമി പറഞ്ഞത്.


"കാക്കോ..... എനിക്കുള്ള ബാബിയെ കണ്ടു വെച്ചിട്ടുണ്ട് ഉമ്മി. കാക്കു വരാൻ കാത്തിരിക്കായിരുന്നു ഞങ്ങൾ "(ആമി )


"ഉമ്മി......"


ദേഷ്യം കൊണ്ട്  എന്റെ ശബ്ദം ഹാളിൽ മുഴുവൻ പ്രതിത്വനിച്ചു. ആദ്യമായി ഞാൻ ഉമ്മാനോട് ശബ്ദമുയർത്തി.എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ടാന്ന് തോന്നുന്നു ആമി  ഫുഡ്‌ കഴിക്കൽ നിർത്തി  എണീറ്റു.



"എന്തിനാ നീ  ശബ്ദം  ഉയർത്തുന്നെ... എന്നായാലും  നിനക്ക് ഒരു  തുണ  വേണം  അത് ഇനി വൈകിപ്പിക്കാൻ പറ്റൂല . എന്തായാലും  എനിക്ക് ആ  കുട്ടിയെ പറ്റി. നാളെ തന്നെ നീ പോയി  കാണണം."(ഉമ്മി )


ഉമ്മി ഉറച്ച തീരുമാനത്തിലാണെന്ന്  എനിക്ക് മനസ്സിലായി. പക്ഷെ  ഒരിക്കലും ആരുടെ  വാശിക്ക് മുന്നിലും ഞാൻ  എന്റെ *ഐറ* യെ വേണ്ടാന്ന് വെക്കില്ല. അവളല്ലാതെ  ഒരു പെണ്ണും എന്റെ ജീവിതത്തിലുണ്ടാകില്ല .


"എന്താലോചിച്ചു  നിൽക്കാ നീ....എന്തായാലും  ഞാൻ  ആ  കുട്ടിന്റെ വീട്ടിൽ ഒന്ന് വിളിച്ചു നോക്കട്ടെ.... നിന്റെ ഉപ്പാന്റെ ഫാമിലി തന്നെ ആണ്. ഞാൻ  കുറേ മുമ്പ് ആ കുട്ടിയുടെ ഉമ്മയുമായി സംസാരിച്ചിരുന്നു. (ഉമ്മി )


"എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് ഉമ്മി ഇങ്ങനെ ഒക്കെ പറയണോ......" (ഞാൻ )


ഒരു രാത്രി  വിളിച്ചു നീ  ആരാന്ന് പോലും അറിയില്ലാന്ന് പറഞ്ഞു പോയവളെ  മനസ്സിലിട്ട് നടക്കാണോ നീ... അവളുടെ കല്യാണം  ഒക്കെ കഴിഞ്ഞു കാണും  മിക്കവാറും. അവൾ  നിന്നെ മനപ്പൂർവ്വം  ഒഴിവാക്കിയതാ.. പൊട്ടമ്മാരെ പോലെ വീണ്ടും അവളെ മനസ്സിൽ ഇട്ടു നടക്കണോ..നിനക്കും വേണ്ടേ ഒരു ജീവിതം. ആ  നശിച്ചവൾ.."(ഉമ്മി )


ഉമ്മി പറഞ്ഞു മുഴുവിക്കും മുമ്പ് ഞാൻ ഉമ്മിയുടെ വായ പൊത്തി.


"അവൾ ഒരു രാത്രി  ഞാനുമായുള്ള ബന്ധം  ഒഴിവാക്കി എങ്കിൽ അത് എന്തിന്റെ പേരിലാനൊന്നും എനിക്കറിയില്ല. പക്ഷെ അത് അവളെ കൊണ്ട് ചെയ്യിച്ചതോ അല്ലെങ്കിൽ അവൾക് ചെയ്യേണ്ടി വന്നതോ ആകും. പിന്നെ ഞാൻ ഇങ്ങോട്ട് വന്നതിന് പിന്നിലെ ലക്ഷ്യവും  അത് കണ്ടത്തുക എന്നത് തന്നെയാണ്. ഈ ഒരു മാസം  കൊണ്ട് ഞാൻ കണ്ടെത്തും എന്തിന് വേണ്ടി എന്ന്. എന്നിട്ട് നമുക്ക് ഉമ്മ പറഞ്ഞ കാര്യത്തെ പറ്റി ആലോചിക്കാം..."ഇത്രെയും പറഞ്ഞു  ഞാൻ കോണി സ്റ്റെപ്പുകൾ കേറി.


ആമിയും ഉമ്മിയും സംസാരിക്കുന്നത് എന്റെ കാതുകളിൽ  വന്നണയുന്നുണ്ടായിരുന്നു.


ഉമ്മി... ആ  താത്താന്റെ കല്യാണം  കഴിഞ്ഞിട്ടുണ്ടെങ്കിലോ.... (ആമി )


അവളുടെ ഒക്കെ കല്യാണം എന്നോ കഴിഞ്ഞിട്ടുണ്ടാകും.. അത് അറിയുന്നത്തോടെ അവൻ ഒക്കെ മറന്നോളും. (ഉമ്മ )


ഇതെല്ലാം കേട്ടപ്പോ എനിക്ക് ചിരി വന്നു. കാരണം കല്യാണം കഴിഞ്ഞ ഐറയെ അല്ല ഞാൻ അന്ന് കണ്ടെത്തെന്ന് എനിക്കുറപ്പാണ്. അവളെ കണ്ടപ്പോ ഞാൻ അന്നാദ്യം നോക്കിയത് അവളുടെ കഴുത്തിൽ  മഹർ ഉണ്ടോന്നാണ്. അതോടെ  അവളെ എനിക്കായി  പടച്ചതാന്ന് ഒന്നൂടെ മനസ്സിൽ  ഉറപ്പിച്ചവനാണ് ഞാൻ.

കോണിപടികളിൽ  നിന്ന് കൊണ്ട് തന്നെ തായേക്ക്  വിളിച്ചു പറഞ്ഞു.


"ഉമ്മി.... ആമി... അവൾ ഇപ്പോഴും ഈ zayan ആഷിഖിന്റെ  പെണ്ണ് തന്നെയാണ്. മറ്റൊരാളുടെ മഹറും ആവൾ സ്വീകരിച്ചിട്ടില്ല... കേട്ടോ....."എന്നും പറഞ്ഞു ഞാൻ റൂമിൽ കേറി ഒന്ന് ഫ്രഷായി പഴയ  ഓർമകളിലേക്ക് ചേക്കേറി.

അവൾ കാണാതെ  ഞാൻ പകർത്തിയ അവളുടെ  ഫോട്ടോസിലേക്ക് നോക്കി ഇരുന്നു. ആ രാത്രിയിലെ  അവളുടെ സംസാരം വീണ്ടും വീണ്ടും ചെവിയിൽ മുഴുങ്ങി കൊണ്ടേ ഇരുന്നു. ആ ഫോട്ടോയും മാറോട് ചേർത്ത് ഞാൻ നിദ്രയെ പുൽകി.


➖➖➖➖➖➖➖➖➖➖

ഹോസ്റ്റൽ റൂമിൽ

*(ഐറ )*


ഡീ  പെണ്ണെ നീ  വന്നു കിടക്ക്. ബാക്കി നാളെ  റെഡി ആക്ക... (മുബി )


"ഇല്ല മോളെ എനിക്ക് ഇന്ന് ഉറക്കം ഇല്ല....."(ഞാൻ )


"ന്റ പൊന്നോ ഒന്ന് കിടക്ക്. അല്ലാ... ഇന്നലെ രാത്രി എന്തേ നീ എണീറ്റിരുന്നത്?" (അമ്മു )


"അതോ...അത് പറയാൻ ഞാൻ മറന്നു. മറന്നെന്ന് വെച്ചാൽ മനപ്പൂർവ്വം  മറന്നതാ.... എന്തായാലും ഇന്ന് പറയാ. ഇനി 15 ദിവസം  കഴിഞ്ഞല്ലേ ഞമ്മൾ കാണൂ...."(ഞാൻ )


"ആ നീ പറ...."(മുബി )


ഞാൻ എന്താവും പറയുന്നതെന്ന് കേൾക്കാനുള്ള ആകാംഷയിൽ പുതച്ചു മൂടി കിടന്ന രണ്ടും എണീറ്റിരുന്നു. എന്റെ ഉറക്കം കെടുത്തുന്ന ആ സ്വപ്നത്തിനെ കുറിച് പറയാൻ ഞാൻ അവരുടെ അടുത്തിരുന്നു.


"ന്നാ ഞാൻ പറയാ.... പറഞ്ഞു കയ്യും വരെ രണ്ടാളും മിണ്ടരുത് "(ഞാൻ )


"Ok " അവർ രണ്ടാളും സമ്മതിച്ചതും ഞാൻ പറയാൻ തുടങ്ങി.


"അവ്യക്തമായ ഒരു പുരുഷ്യ മുഖം ആണ് എന്നെ ഒരാഴ്ചയായി ഉറക്കം കെടുത്തുന്നത്."(ഞാൻ )


"അതാര്?"(അമ്മു )


ഞാൻ  പറയുന്നതിന്റെ  ഇടക്ക് കൂടി  ഓൾ  ചോദിച്ചു.


"ഡീ നിന്നോട് ഞാൻ എന്തേ  ആദ്യം പറഞ്ഞത് "


ഞാൻ  അങ്ങട്ട് ചൂടായതും . അവൾ  ഇനി സംസാരിക്കില്ല നീ പറ ബാക്കി എന്ന് പറഞ്ഞു കൊണ്ട് മുബി അമ്മുന്റെ വായപൊത്തി പിടിച്ചു.അത് കണ്ടപ്പോ എനിക്ക് ചിരിയാ വന്നത്. എങ്കിലും ഞാൻ ബാക്കി പറഞ്ഞു തുടങ്ങി.


" എന്നും ഒരു ആൽമരവും  ഒരു ബസ്സ്‌റ്റോപ്പും അവിടെ ആ പുരുഷനും ഞാനും പിന്നെ മുബിയും ഉണ്ട്. ആയാളും ഞാനുമായി കുറേ സംസാരിക്കുന്നു. ആരോ രണ്ടാൾക്കാർ ഞങ്ങളെ ഞങ്ങളറിയാതെ ഫോളോ ചെയ്യുന്നു. ഞങ്ങക്കെതിരെ  എന്തൊക്കെയോ കൂടാലോചന നടത്തുന്നു. "


"ഈ സ്വപ്നം തന്നെ  തുടർച്ചയായി കാണുന്നു.  ആ പുരുഷ്യൻ ആര്. മറുവശത്തത് ഉള്ളവരാര്.? "(ഞാൻ )

ഞാൻ  അത് പറഞ്ഞു കഴിഞ്ഞപ്പോൾ തുടങ്ങിയതാ അമ്മു ഇരിന്നു ഇളിക്കൽ.


ന്തിനാടി നീ ഇളിക്കുന്നെ.... (ഞാൻ )


"നീ ഒരു സ്വപ്നം കണ്ടിട്ടാണോ ഇങ്ങനെ പേടിച്ചിരിക്കുന്നെ അയ്യേ....."(അമ്മു )


"ഡീ എന്നും ഒരേ സ്വപ്നം".(ഞാൻ )


"മതി മതി നിന്റെ സ്വപ്ന കഥ. വന്നു കിടക്കാൻ നോക്ക്."(മുബി ).


ആ വിഷയം നിർത്തനെന്ന  വിധത്തിൽ മുബി സംസാരം നിർത്തിച്ചു.


നാളെ നാട്ടിലേക്ക് പോകുന്നതും  സ്വപ്നം കണ്ടു കിടന്നു.




അതിരാവിലെ  തന്നെ എണീറ്റു . ബാഗ് ഒക്കെ ഒന്നൂടെ റെഡി ആക്കി. മുബിയെ വിളിച്ചു.


"ഡീ എണീക്ക്  ടൈം 7 ആയി.9 ന് ആണ് ട്രെയിൻ."


ഞാൻ  തൊള്ളയിലെ വെള്ളം വറ്റോളം  ആ തെണ്ടിയെ വിളിച്ചെങ്കിലും ഒരു കുലുക്കവും ഇല്ല. പിന്നെ ഒന്നും നോക്കിയില്ലേ ടേബിളിൽ ഇരുന്നിരുന്ന ജെഗിലെ വെള്ളം തല വഴി അങ്ങട്ട് ഒഴിച്ചു കൊടുത്തു. അപ്പൊ കെട്ടിപിണഞ്ഞൊരു  എഴുന്നേൽപ്പുണ്ടായിരുന്നു. യാ റബ്ബി ന്താ കാണാൻ രസം. ഞാൻ കുറേ നേരം നിന്ന് ചിരിച്ചു.


"ഡീ കുരിപ്പേ ടൈം ആയ നിനക്ക് അങ്ങട്ട് പോയിക്കൂടെ. മനുഷ്യനെ ഉറങ്ങാൻ സമ്മദിച്ചൂടെ."(മുബി )


ഈ  തെണ്ടി ഇതെന്താ പറയുന്നേ... അപ്പൊ ഇവൾ നാട്ടിലേക്ക് ഇല്ലേ.....


"അപ്പൊ ഇജ്ജില്ലേ "(ഞാൻ )


"ഇല്ലടി..... ഈ വെക്കേഷൻ ഞാൻ നാട്ടിലേക്ക് ഇല്ലാന്ന് ആദ്യം തന്നെ  പറഞ്ഞീനില്ലേ...... ഞാൻ  ആലപ്പുഴ ഉള്ള ന്റ അമ്മായിന്റെ വീട്ടിലേക്കാണ്...."(മുബി )


പടച്ചോനെ അപ്പൊ ഞാൻ ഒറ്റക്കോ......



"അപ്പൊ നീ എങ്ങനെ പോവാ...."(ഞാൻ )


"ഞാൻ അമ്മുവിന്റെ കൂടെ പോവും. അവളുടെ വീടിന്റെ അവിടെന്ന് ഒരു 2കിലോമീറ്റർ ഒള്ളൂ അമ്മായിന്റെ വീട്ടിലേക്ക്."(മുബി )


"ന്നാ അനക് ഇതൊന്ന് ആദ്യം  പറഞ്ഞൂടെ.... ഇനി ഞാൻ ഒറ്റക്ക് പോണ്ടേ..."(ഞാൻ )


"അത് ഞാൻ നിന്നോട് കുറേ മുമ്പേ പറഞ്ഞതല്ലേ..... ഇനി പ്പോ ന്താ ചെയ്യാ... നീ ഒറ്റക്ക് പോവോ...."(മുബി )


ഒറ്റക്ക് പോവാൻ ഞമ്മക്ക് പേടി ആണെങ്കിലും ഞാൻ അതൊന്നും പുറത്ത് കാണിച്ചില്ല.


"അതൊക്കെ ഞാൻ പോവും. ന്നാ ഞാൻ ഇനി ടൈം കളയുന്നില്ല ഇറങ്ങട്ടെ....."(ഞാൻ )


അങ്ങനെ അവരോട് രണ്ട് പേരോടും യാത്രയും പറഞ്ഞു രണ്ടാളീം കെട്ടി പിടിച്ചു ഓരോ കിസ്സും കൊടുത്ത് ബാഗും പിടിച്ചു ഇറങ്ങി. നീണ്ട 3 മാസത്തിന് ശേഷം  ഓണലീവിന് വീട്ടിൽ പോകാണ്.15 ദിവസം ആണ് വെക്കേഷൻ.കാക്കുമാരോടൊപ്പം അടിച്ചു പൊളിക്കണം.


റോഡിൽ  ഇറങ്ങിയ ഉടനെ  കിട്ടിയ ഒരു ഓട്ടോയിൽ  റയിൽവേ സ്റ്റേഷനിലേക്ക് വിട്ടു. ഉള്ളിൽ ഭയങ്കര പേടി ഉണ്ട്. ആദ്യമായിട്ടാണ് ഒറ്റക്ക് പുറത്ത് പോകുന്നത് തന്നെ.ഒന്നിങ്കിൽ കാക്കുമാർ അല്ലെങ്കിൽ മുബി കൂടെ ഉണ്ടാകും. ഇത് വരെ എന്നെ ഒറ്റക്ക് വിട്ടിട്ടില്ല എന്നതാണ് സത്യം. ആദ്യമായിട്ടുള്ള  ഒറ്റക്കുള്ള യാത്രയും അതും എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക്. അല്ലാഹ് നീ കാക്കണേ...... ഈ പാപിയെ കൈവെടിയരുത്. ഒന്നും പറ്റാതെ എന്നെ വീട്ടിൽ എത്തിക്കണേ.....



കുട്ടീ റെയിൽവേസ്റ്റേഷൻ എത്തി. ഓട്ടോ ട്രൈവർ അത് പറഞ്ഞപ്പോ ഞാൻ ബാഗും എടുത്ത് ഇറങ്ങി. അവരുടെ കാശും കൊടുത്തു.



ട്രെയിൻ വരാൻ ഇനിയും അരമണിക്കൂർ ഉണ്ട്. യാത്രകാർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ഞാൻ ഇരുന്നു. ചുറ്റുള്ളവരെ  ഒക്കെ നോക്കിയെങ്കിലും ആരെയും വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാൻ സംസാരിക്കാനൊന്നും നിന്നില്ല. എന്തോ എല്ലാരേയും ഒരു സംശയ രൂപേണ  നോക്കാനെ എനിക്കായൊള്ളൂ......


ഒന്നും പറ്റാതെ എന്നെ വീട്ടിൽ എത്തിക്കണേ.....

ഓട്ടോ യാത്ര  തുടർന്നു.


*(മുബി & അമ്മു )*


"ഇനി ടൈം കളയണ്ട ഞമുക്കും  വേഗം ഇറങ്ങാ.... "(അമ്മു )


"ആ  ഞമ്മക്ക് പോവാ... പക്ഷെ വൈകുന്നേരം മതി. ബാഗ് ഒക്കെ റെഡി അകീകിണില്ലേ...."(മുബി )


"ആ... അല്ലാ വൈകുന്നേരം വരെ നിൽക്കണോ ഇനി.. നിനക്കെന്തെങ്കിലും പണി ഉണ്ടോ...."(അമ്മു )


"പണി ഒന്നും അല്ലാ.... നിന്റെ മനസ്സിലുള്ള കുറേ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ വേണ്ടിയാ ഞാൻ റൂബിന്റെ കൂടെ പോവാതിരുന്നത് പോലും."(മുബി )


"അപ്പൊ നീ പറയാന്ന് പറഞ്ഞതൊക്കെ ഇന്നെന്നോട് പറയും അല്ലെ...."(അമ്മു )


"അതേ .... ഞാൻ  നിന്നോട് പറയാ... എല്ലാം... ഞാനാരാ റൂബി ആരാന്നൊക്കെ..., ആ വാതിൽ  അടച്ചിട്ട് വാ. "(മുബി )


"വാതിൽ  ചാരി  വെച്ചിട്ടുണ്ട്. വെക്കേഷൻ ആയതോണ്ട് അധിക പേരും പോയിരിക്കുന്നു. നീ പറാ."(അമ്മു )


*മുബി പറയാൻ തുടങ്ങി. അവളുടെ റൂബിയെ കുറിച്ചും റൂബിയുടെ ഇത് വരെ ഉള്ള ജീവിതത്തെ കുറിച്ചും*



"റൂബി  പറയും  പോലെ plus one തൊട്ടുള്ള ബന്ധമല്ല ഞങ്ങളുടേത്. നൈസറി ക്ലാസ്സിൽ പോലും  ഒന്നിച്ചുള്ളവരാണ് ഞാനും റൂബിയും."(മുബി )


"എന്നിട്ടെന്താ നിങ്ങൾ എന്നോട് plus one മുതലാ പരിജയം എന്ന് പറഞ്ഞത്."(അമ്മു )


"അതല്ലേ അമ്മു നിന്നോട് ഞാൻ പറയുന്നത്. നീ ഇടക്ക് കേറി സംസാരിക്കല്ലേ..... ഞാൻ എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് നീ ഇനി മിണ്ടിയാൽ മതി "(മുബി )


*അവൾ വീണ്ടും പറഞ്ഞു തുടങ്ങി*



തൊട്ടടുത്തല്ലെങ്കിലും  കുറച്ചൊക്കെ അടുത്തായിട്ട് തന്നെ ഞങ്ങളുടെ  വീട്. എന്റെ വീട്ടിൽ ഉമ്മയും ഉപ്പയും ഞാനും ഒരനിയനും ഉള്ള കൊച്ചു കുടുംബം. *പക്ഷെ അവൾ  നാട്ടിൽ പേര് കേട്ട*

 *മാളിയേക്കൽ തറവാട്ടിലെ  മുഹമ്മദിന്റെയും ആയിഷയുടെയും ഇളയ സന്തതി. അവൾക്ക് മൂത്തത്   3 ആൺ  മക്കളാണ്. നിസാൻ മുഹമ്മദ്‌ (വലിയ കാക്ക, 'നിസു' എന്ന് വിളിക്കും , ആളിപ്പോ ഗൾഫിൽ  ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു.കല്യാണം കഴിഞ്ഞു ഒരു കുട്ടി ഉണ്ട്. വൈഫ്‌  'റജ്ല നിസാൻ', കുട്ടി 'മിൻഹാ നിസാൻ'അവളുടെ 'മിന്നു' )*

*ഇർശാൻ മുഹമ്മദ്‌ (രണ്ടാമത്തെ കാക്ക, 'ഇർശു' എന്ന് വിളിക്കും. ആളിപ്പോ ഡിഗ്രി കഴിഞ്ഞു. അവളുടെ ഉപ്പച്ചീന്റെ കൂടെ ബിസിനസ്‌ ഒക്കെ നോക്കി നടത്തുന്നു. പിന്നെ.....പിന്നെ....എന്റെ ഭാവി വരനും 🙈)*

*റയാൻ മുഹമ്മദ്‌ (അവളുടെ കുഞ്ഞിക്ക. അവളുമായി ഒന്നര വയസ്സിന് മൂത്തതാ...'റയു' എന്ന് വിളിക്കും.ആളിപ്പോ ഡിഗ്രി ലാസ്റ്റ് year ആണ്. ബാംഗ്ലൂരിൽ പഠിക്കുന്നു)*

ഇതാണ്  അവളുടെ ഫാമിലി.


എന്തിനും ഏതിനും മുന്നിൽ ഉണ്ടാകും ചെറുപ്പം തൊട്ടേ ഭയങ്കര ധൈര്യശാലിയാ ആള്. അവളുടെ വീട്ടുക്കാർക്കൊക്കെ സത്യം പറഞ്ഞാൽ അവൾ സ്കൂളിൽ പോയി വരുവോളം  ഉള്ളിൽ ആതിയാണ്. എന്തെങ്കിലും ഒപ്പിച്ചു വെക്കൊന്ന്. എന്നോട് എപ്പോയും പറയും  അവളെ നോക്കാൻ. അവളുണ്ടോ ഞാൻ  പറഞ്ഞ കേൾക്കുന്നെ.

എത്ര തല്ലിപ്പൊളി ആണെങ്കിലും പഠനത്തിൽ  ആള് പുലിയാണ്. അതോണ്ട് തന്നെ  അധ്യാപകർക്കൊക്കെ അവളെ വല്യ കാരമാണ്.


അങ്ങനെ ഞങ്ങളുടെ  10th ലെ ഫസ്റ്റ് ദിനം. പത്താം ക്ലാസ്സുകാർക്ക് മെയ് 5 ന് തന്നെ ക്ലാസ്സ്‌ തുടങ്ങിയത്  കൊണ്ട് സ്കൂളിൽ അധികം  കുട്ടികളൊന്നും ഇല്ല. അങ്ങനെ ഫസ്റ്റ് ക്ലാസ്സ്‌ കഴിഞ്ഞു ഞാനും റൂബിയും  പിന്നെ ഞങ്ങളുടെ ഫ്രണ്ട് സനയും  ബസ് സ്റ്റോപ്പിലേക്ക് വിട്ടു. അവിടെ പ്ലസ് two കഴിഞ്ഞ 4 കാക്കമാർ ഉണ്ടായിരുന്നു.ഒന്ന് അവളുടെ  കാക്ക ഇർശു പിന്നെ അവന്റെ ചങ്ക് അൻവർ, സാബിത്, പിന്നെ ഞങ്ങക്ക് അറിയാത്ത ഒരാളും.ഞങ്ങൾ  9th ൽ പഠിച്ചിരുന്നപ്പോ സ്കൂളിൽ ഉള്ളവരായത് കൊണ്ട് ഞങ്ങൾക്ക് നല്ല പരിജയം ഉണ്ട് അവരെ. ബസ് വരുന്നത് വരെ ഞങ്ങൾ അവരോട് സംസാരിച്ചിരുന്നു. അങ്ങനെ രണ്ടാമത്തെ  ദിവസവും  കഴിഞ്ഞു. മൂന്നാമത്തെ  ദിവസമാണ് സന  റൂബിയോട്  ചോദിച്ചത്.


"ഡീ  നിന്റെ കാക്കുന്റെ കൂടെ ഒരു പുതിയ ആളുണ്ടല്ലോ..? ആരാണ് അയാൾ... ഞമ്മൾ ആദ്യം കണ്ടിട്ടില്ലല്ലോ  .."(സന )


"അതന്നെ.. ഇന്നലെയും  മിനിഞ്ഞാന്നും ഒക്കെ അവരുണ്ട് "(ഞാൻ ).


 അപ്പോഴാണ് ആ  നാലാമനെ ഞങ്ങൾ ശ്രേദ്ധിക്കുന്നത് ശരിക്കും.


ഞങ്ങൾ രണ്ടാളും അത് പറഞ്ഞതും ഒന്നും പറയാതെ തന്നെ റൂബി  അവർക്കിടയിലേക്ക് കേറി ചെന്ന് കൊണ്ട് ചോദിച്ചു. അവനാരാന്ന്.

അവൻ അവരുടെ ഒരു ഫ്രണ്ടാണെന്നും  ഇത് വരെ  കോഴിക്കോടായിരുന്നു പഠിച്ചതെന്നും പേര് zayan ashiq ആണെന്നൊക്കെ പറഞ്ഞു . അങ്ങനെ അവനുമായും  ഞങ്ങൾ കമ്പനി ആയി. ഞങ്ങളെക്കാൾ കൂടുതൽ റൂബിയും ആയി കമ്പനി ആയിരുന്നു Zayu ക്ക.അങ്ങനെ ഞങ്ങളുടെ ക്ലാസും ഫ്രണ്ട്ഷിപ്പും തുടർന്നു. എന്നും ബസ് സ്റ്റോപ്പിൽ കാക്കുമാരും കൂടെ സയുക്ക(zayan ashiq )യും ഉണ്ടാകും. കണ്ടതിൽ വെച്ച് ഏറ്റവും  നല്ല വ്യക്തികളിൽ ഒരാൾ. ഐറന്റെ രണ്ടാമത്തെ  ബ്രദർ  ഇർശും അവരുടെ കൂടെ ഉള്ളത് കൊണ്ട് അവരോട് ഞങ്ങൾ കൂടുതൽ അടുത്ത്.ഇർഷും  ഞാനും  മുടിഞ്ഞ പ്രേമത്തിലായതും ഈ  കാലത്തായിരുന്നു.zayukka  എപ്പോയും ഓരോന്ന് പറഞ്ഞു  കളിയാക്കും എന്നെയും ഇർശൂനെയും കൂടെ അവളും കൂടും. അങ്ങനെ അവളും സയുക്കയും കട്ട കമ്പനി  ആയി. മറ്റുള്ളവരേക്കാൾ ഒരടുപ്പം അവൾക്ക് സയുക്കയോട്  ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം  ഒരു ദിവസം  zayukka ഐറയേ പ്രൊപ്പോസ് ചെയ്തു. അതും എന്റെയും ഇർശൂന്റെയും മുന്നിൽ വെച്ച് തന്നെ. അവൾ ആദ്യം നോക്കിയത് ഇർശൂനെ  ആണ്. അവൻ ഒരു കുഴപ്പവും ഇല്ലാ എന്ന് അവന്റെ മുഖത്ത് നിന്ന് തന്നെ മനസിലാകാമായിരുന്നു. ഞാനും  ഇർഷും  അവളോട് പറഞ്ഞു.

"നീ  നിന്റെ ഉത്തരം  പറഞ്ഞോ .... ഞങ്ങക്ക് നീയും  zayum ഒന്നിക്കുന്നതിൽ സന്തോഷേ ഒള്ളു....."(ഇർശു )


Zayukka പ്രൊപ്പോസ് ചെയ്ത  ആ  നിമിഷം  മുതൽ  മൗനത്തെ  കൂട്ട് പിടിച്ചതാണ്. ഞാനും  ഇർഷും  മറ്റു കാക്കുമാരും ഒക്കെ അവളോട്  അവളുടെ  ഉത്തരം പറയാൻ  പറഞ്ഞിട്ടും അവൾ ഒന്നും മിണ്ടിയില്ല.


"Plz.. ഐറ പറ.... എന്റെ ജീവിതാവസാനം വരെ കൂടെ കൂടി കൂടെ നിനക്ക്. ഇവർക്കാർക്കും ഒരു എതിർപ്പും  ഇല്ല. നിനക്കും ഉണ്ടാവില്ല എന്ന് ഞാൻ  വിശ്വസിച്ചോട്ടെ... ഈ  മൗനം  സമ്മതമാണോ....."(zayu )


വീണ്ടും zayukka ചോദിച്ചു. അവളുടെ  ഉത്തരം  പോസിറ്റീവ് ആവുമെന്ന് ഞങ്ങൾക്കെല്ലാർക്കും അറിയാ... കാരണം  ഈ  കുറഞ്ഞ ദിനങ്ങൾ  കൊണ്ട് തന്നെ അവർ  അത്ര  മാത്രം  അടുത്തിരുന്നു. അവനെ ഒരു ദിവസം കണ്ടില്ലെങ്കിൽ അവൾ വിളിച്ചു വരുത്തുമായിരുന്നു. അവൾക്ക് സയുക്കയോടുള്ള ഇഷ്ട്ടം അവളുടെ വായയിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടി ഞങ്ങൾ  കാത്തിരുന്നു.


കുറേ നേരത്തെ  മൗനത്തെ വെടിഞ്ഞു അവൾ പറഞ്ഞു."(മുബി )


"എന്താ അവൾ പറഞ്ഞത് . അപ്പൊ ആ  കാക്കുമായി ഞമ്മളെ റൂബി പ്രേമത്തിലാണോ....."(അമ്മു )


ജീവിതമെന്ന നഗ്നസത്യം ഒരു കഥ പോലെ അമ്മുവിന് മുന്നിൽ തുറന്ന് കാണിക്കുക ആയിരുന്നു മുബി.



"ന്റ  അമ്മോ ഞാൻ അതല്ലേ ഈ പറഞ്ഞു വരുന്നത്."(മുബി )


"അത് പിന്നെ അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാ നീ  ബാക്കി പറ..."(അമ്മു.)


ഹും... ഒന്ന് മൂളി കൊണ്ട് മുബി ആ  ആകാംഷക്ക്  വിരാമം നൽകി.


"അവൾ  പറഞ്ഞത്  അവൾക്ക് ഈ  റിലേഷൻ താല്പര്യം  ഇല്ലന്നായിരുന്നു.അതിനവൾ  പറഞ്ഞ  കാരണം  അതിലും  കൂടുതൽ  എല്ലാരേയും ചിരിപ്പിക്കുന്നതും. അവൾക്ക് ഒരു *പോലീസ്കാരനെ* കെട്ടിയാ മതി എന്ന് . അത് കേട്ടതും  ഞങ്ങൾ എല്ലാവരും കുറേ ചിരിച്ചു.


'ന്തിനാ  എല്ലാരും കിടന്ന് ഇളിക്കുന്നെ. ഞാൻ  ഒരു പോലീസ്കാരനെ കേട്ടു... പിന്നെ ടൈം പാസ്സിന് നിങ്ങളെ  പ്രേമിക്കാനൊന്നും എനിക്ക് വെയ്യ'(റൂബി )


റൂബിന്റെ ആഗ്രഹം കേട്ട് എല്ലാരും ചിരിച്ചു ചിരിച്ചു ചാവും എന്നാ രൂപത്തിലായിരിക്കുന്നു.


അല്ലാ ന്റ പെങ്ങളെ നിന്നെ ഒക്കെ ഏതെങ്കിലും   പോലീസ്കാരൻ കേട്ടോ. കയ്യിലിരിപ്പോണ്ട്  ഒറ്റ ദിവസം  കൊണ്ട് തന്നെ  നിന്നെ തൂക്കി പിടിച്ചു വലിച്ചെറിയും (അൻവർക്ക )


പോലീസ്കാരനെ  അല്ലാതെ ഞാൻ  കേട്ടൂല. (റൂബി )


അതിന് നിന്നെ ആരും  ഇപ്പോ തന്നെ  കെട്ടിക്കുന്നില്ലല്ലോ. അതിന് ഇനിയും 5 വർഷത്തോളം ഇല്ലേ... (ഇർശു )


5 ആയാലും 10 ആയാലും കെട്ടുന്നത് പോലീസ് ആവണം. (റൂബി )


അവളുടെ ഈ  തീരുമാനം  zayukka ക്ക് ഒരാശ്വാസം ആയിരുന്നു ശരിക്കും.


"നിനക്ക് ഒരു പോലീസ്കാരനെ  വേണം  അത്ര അല്ലെ ഒള്ളൂ... എനിക്ക് വേണ്ടത് കാക്കിയേ സ്നേഹിക്കുന്ന ഒരു പെണ്ണിനെ ആണ്. അപ്പൊ ok അല്ലെ..."(zayu )


'അതിന് നീ പോലീസ് അല്ലല്ലോ....' റൂബി   പോലീസ്നെ തന്നെ വേണം  എന്നാ വാശി  വിടാൻ തീരുമാനം ഇല്ലായിരുന്നു.


'ഇപ്പോ പോലീസ് അല്ലാ but 2 year കൊണ്ട് ഞാൻ  പോലീസ് ആകും '(zayu )


സയുക്കാന്റെ  മറുപടി  എനിക്കും റൂബിക്കും ഒരത്ഭുദം ആണെങ്കിലും കാക്കുമാർക്ക് ഒരു ചുക്കും ഇല്ലാ....


മക്കളെ  ഇവൻ  പോലീസ് ആവാൻ  ഇനി ഒരു വർഷത്തെ ട്രെയിനിങ് കൂടി  ഒള്ളൂ.. അപ്പൊ അത് കഴിഞ്ഞു ഇവൻ എവിടെ  എങ്കിലും Acp ആയി കേറി കൂടിയാൽ  ഇവരുടെ കല്യാണവും '(സാബിക്ക )


അയ്യടാ ആദ്യം വേഗം പോലീസ് ആവാൻ നോക്ക്. എന്നിട്ട് ബാക്കി തീരുമാനിക്കാം..എന്നും പറഞ്ഞു ഒരു കള്ള ചിരിയും ചിരിച്ച് അവൾ  എന്നെ കൊണ്ട് അവിടെന്ന് പോന്നു.


പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ *സയുന്റെയും  ഐറ  എന്നാ സയുന്റെ  മാത്രം ഐബി യുടെയും* പ്രണയ നിമിഷങ്ങളായിരുന്നു. ഐബി എന്നാ ആ  വിളിയിൽ തന്നെ മനസിലാവും അവരുടെ സ്നേഹത്തിന്റെ ആഴം.ഐറ റൂബിയെ ചുരുക്കി zayu മാത്രം അവളെ വിളിച്ചിരുന്ന പേരാണ് അത്.

*ആ  ബസ് സ്റ്റാന്റിൽ വന്നു പോകുന്ന ഓരോ ബസ്സും ഓരോ വ്യക്തികളും, അവിടെ തണൽ നൽകാൻ നിൽക്കുന്ന ആൽമരത്തിന്റെ ഓരോ ചില്ലകളും, ആ ചില്ലകളിൽ കൂടുകൂട്ടി താമസിക്കുന്ന പക്ഷികളും തുടങ്ങി ഭൂമിയും ആകാശവും അവരുടെ പ്രണയത്തിന് സാക്ഷികളായി*

എനിക്കും ഇർശുനും അടക്കം അവരുടെ പ്രണയത്തിൽ അസൂയ തോന്നിയിട്ടുണ്ട്. അവളുടെ വീട്ടിൽ ഉമ്മക്കും ഉപ്പാക്കും ഒഴികെ എല്ലാവർക്കും അറിയാമായിരുന്നു. നല്ല ഒരു വെക്തി ആയത് കൊണ്ട് തന്നെ  കാക്കമാർക്ക് ആർക്കും പ്രോബ്ലം ഇല്ലായിരുന്നു.


പക്ഷെ എല്ലാം മാറി മറിഞ്ഞത്  ഞങ്ങളുടെ  10th കഴിഞ്ഞതിന്  ശേഷം ആയിരുന്നു. അവരുടെ ആ  പ്രണയത്തിന് ഒരു വർഷത്തിന്റെ ആയുസ്സ്  ഉണ്ടായിരുന്നുള്ളു.. "(മുബി )


അത്രിം പറഞ്ഞു  ഇരുന്നിടത്ത് ഒന്ന് എണീറ്റു   മുബി.


"ബാക്കി പറയ്യ് "(അമ്മു )


അമ്മു നിർബന്ധിപ്പിച്ചെങ്കിലും മുബി പിന്നെ പറയാന്ന് പറഞ്ഞു.


"ബാക്കി നമുക്ക്  യാത്രയിൽ പറയാം...വാ നമുക്ക് ഇറങ്ങാ..."(മുബി )


രണ്ടാളും റെഡി ആക്കി വെച്ച ബാഗും കയ്യിലെടുത്ത് ചാരി വെച്ച വാതിൽ തുറന്നു.


വാതിൽ തുറന്ന ഉടനെ  കരഞ്ഞു കലങ്ങിയ കണ്ണാൽ വാതിലിൽ ചാരി ഇരുന്നിരുന്ന റൂബി  അമ്മുവിന്റെ കാലിലേക്ക് വീണു.


"റൂബി....."(മുബി )


പാതി  ബോധത്താൽ നിലം പതിച്ച  റൂബിയെ അമ്മുവും മുബിയും കൂടി കട്ടിലിലേക്ക്  കിടത്തി. അവൾക്ക് വെള്ളം കൊടുത്തു.


കുറച്ച് നേരത്തിന്  ശേഷം അവൾ കണ്ണ് തുറന്നു.


"റൂബി... അപ്പൊ നീ പോയില്ലേ...."(ഇടറിയ ശബ്ദത്താൽ  മുബി ചോദിച്ചു. )



" ഞാൻ  പോയിരുന്നു. പക്ഷെ  ഫോൺ എടുക്കാൻ മറന്നതിനാൽ എനിക്ക് ഇങ്ങോട്ട് തന്നെ  വരേണ്ടി വന്നു.അല്ലാ നിങ്ങൾ എന്താ ഇപ്പോഴും പോവാത്തേ ...."(റൂബി )



"ആവൂ.... അപ്പൊ അവളൊന്നും കേട്ടിട്ടില്ല."(മുബി ആത്മ )


"അത് ഞങ്ങൾ പോവാൻ  നിൽക്കാണ്. ഇനി ഞമുക്ക്  ഒന്നിച്ചിറങ്ങാം.."(അമ്മു )


*ഒന്നിച്ചിറങ്ങിയ  മുബിക്ക് ബാക്കി പറയാൻ  പറ്റോ*  അപ്രതീക്ഷിതമായ റൂബിയുടെ ചോദ്യം  മുബിയെ നിക്ഷലമാക്കി.


"അത് റൂ...ബി...." മുബിന്റെ ശബ്ദം  ഇടറി.


"മുബി എനിക്കറിയണം  പിന്നീട് എന്താ സംഭവിച്ചതെന്ന്. Plz മുബി  പറി... എന്നെ ഇത്രീം സ്നേഹിച്ചിരുന്ന ഒരാൾ ഞാൻ അത്രക്കും സ്നേഹിക്കുന്ന ആള്. പിന്നെ എന്താ ഞങ്ങളുടെ ബന്ധത്തിന് പറ്റിയത്." ഒരു പ്രാന്തിയെ പോലെ റൂബി  മുബിയുടെ കൈ പിടിച്ചു കുലുക്കി ചോദിച്ചു.


"മുബി നീ പറയണം പിന്നീട് സംഭവിച്ചത് എന്തായാലും plz..... "(റൂബി )



അവളുടെ നിർബന്ധത്തിന് വഴുക്കി പറയാന്ന് സമ്മതിച്ചു.


മുബി പറയുന്ന   താൻ മറന്ന  തന്റെ ജീവിതം കേൾക്കാനായി കട്ടിലിൽ ഇരുന്നു. കൂടെ അമ്മുവും. മുബി ജനാല വഴി പുറത്തേക്ക് നോക്കി നിന്ന്.


"Plz മുബി എറണാകുളം സിറ്റിയിലെ പായുന്ന വണ്ടികളെ നീ കാണാത്തതല്ലല്ലോ.അത് പിന്നെ കാണാം .. നീ ഒന്ന് പറയോ..."(റൂബി )


റോഡിലേക്കും കണ്ണ് പായിച്ചു കൊണ്ട് തന്നെ  മുബി പറഞ്ഞു തുടങ്ങി. കാരണം   റൂബിയെ ഫേസ് ചെയ്ത് കൊണ്ട് അവൾക്ക് പറയാൻ പറ്റില്ല.



" ആ  ഒരു വർഷം  നിങ്ങളുടെ പ്രണയം  കണ്ട  എനിക്ക് അതിനെ കുറിച് വർണിക്കാൻ വാക്കുകളില്ല  എന്നതാണ്  സത്യം. എന്തിനും  ഏതിനും രണ്ടാളുടെയും  അഭിപ്രായം  നോക്കി മാത്രമേ  നിങ്ങൾ ചെയൊള്ളു... നിനക്ക് ഇഷ്ടമില്ലാത്തത് zayukka യോ zayukka ക്ക് ഇഷ്ടമില്ലാത്തത്  നീയോ ചെയ്യില്ലായിരുന്നു... നിന്നിൽ ഉണ്ടായിരുന്ന ഒരുപാട് നെഗറ്റീവ് ക്യാരക്ടർ zayukka മാറ്റി നിന്നെ നല്ല  ഒരു വെക്തി ആക്കി.റെസ്‌പെക്ട് ഇല്ലാതെ ഉള്ള നിന്റെ സംസാരം,അധിക ടൈം  ഫോൺ യൂസ് ആക്കൽ, ക്ലാസ്സ്‌ കട്ട് ചെയ്യാ,... ഇങ്ങനെ തുടങ്ങി  ഒരുപാട് കാര്യങ്ങളിൽ  ഒരു വർഷം കൊണ്ട് തന്നെ  നിന്നെ നല്ലവളാക്കി. നീ  നന്നായതോട് കൂടെ  ഞാനും. ഒഴിവ് ദിവസങ്ങളിലും  ഇർശുന്റെ കൂടെ  എന്തെങ്കിലും പറഞ്ഞു  വീട്ടിൽ നിന്നിറങ്ങി നീ  zayukka യേ കാണാൻ  പോകും. ആത്മാർത്ഥതയും  വിശ്വാസവും നിറഞ്ഞ  നിങ്ങളുടെ പ്രണയം  പന്തലിച്ചു കൊണ്ടേ ഇരുന്നു.


10th exam കഴിഞ്ഞു വെക്കേഷൻ  നിനക്കും സയുക്കക്കും വല്ലാതെ സങ്കടം ആയി. എന്നും കാണലും സംസാരിക്കലും  നടക്കില്ലല്ലോ എന്ന പേടി. എങ്കിലും അധിക  ദിവസവും  ഇർശൂന്റെ  കൂടെ  നീ  പുറത്ത് പോവുകയും  zayukka നെ കാണുകയും ചെയ്യും.കൂടെ ഞാനും  ഉണ്ടാകും. ഇർശുനെ എനിക്കും ഇർശുന് എന്നെയും ഇഷ്ട്ടാണ് എന്നറിഞ്ഞ  ആ  നാളിൽ തന്നെ  രണ്ട് വീട്ടികാർക്കും ഒരു എതിർപ്പും ഇല്ലായിരുന്നു. നിന്റെ കാര്യം വീട്ടിൽ പറയാൻ  നീ  സമ്മതിച്ചില്ല.


അങ്ങനെ ആ  ദിനം  വന്നു. ഏപ്രിൽ 17 നിന്റെ ജീവിതം  മാറ്റി മറിച്ച  ആ ദിവസം .


ഞാനും നീയും zayukkaയും   ഇർഷും  ബീച്ചിൽ പോയ  ആ  ദിനം.

ഞാനും  ഇർഷും  ഒരു സൈഡിൽ സംസാരിച്ചിരിക്കുമ്പോൾ നിങ്ങൾ രണ്ടാളും  അടുത്ത  ആഴ്ച zayukkaക്ക്  ട്രൈനിങ്ങിന് പോവാനുള്ളതിനെ കുറിച്ചുള്ള സംസാരം  ആയിരുന്നു.പെട്ടന്ന് zayukkaക്ക്  ഒരു കാൾ വന്നു.അപ്പൊ തന്നെ  പെട്ടന്ന് പോകണം എന്ന് പറഞ്ഞു കൊണ്ട് zayukka അവിടെ നിന്നും പോയി.


ദീർഘമായ  ഒരു പോക്കാണത് എന്നും, നിങ്ങളുടെ അവസാന  സംസാരം ആണത് എന്നും നങ്ങൾക്കാർക്കും മനസ്സിലായില്ല അപ്പോ ....(മുബി )


'പിന്നീട്  എന്താ സംഭവിച്ചേ..."(അറിയാനുള്ള തിടുകത്തിൽ അമ്മു ചോദിച്ചു.)


"എന്ത് സംഭവിക്കാൻ എല്ലാ പ്രണയം പോലെ ആയാൾക്ക് ഞാനും ഒരു ടൈം പാസ്സായിട്ടുണ്ടാകും. എന്നെ തേച്ചു പോയിട്ടിട്ടുണ്ടാകും."(നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് റൂബി പറഞ്ഞു )


" *റൂബി....* " മുബി ന്റെ ശബ്ദം കാഠിന്യം കൂടിയിരുന്നു.


നീ  ആ മനുഷ്യനെ  മറന്നെന്ന് പറഞ്ഞാൽ ഒരു പക്ഷെ സത്യമാവും. നിന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന ഒരാളെ കുറിച് പറയുന്നത് കേട്ട് നിൽക്കാനാവില്ല എനിക്ക്. "മുബിക്ക് ദേഷ്യം കാരണം മുഖം  വരിഞ്ഞു മുറുകിയിരുന്നു.


നീ  ബാക്കി പറയ്യ്.... (അമ്മു )


ആ....


"Zayukka പോയതിന് ശേഷം ഞാനും നീയും ഇർഷും ഐസ്ക്രീം കഴിക്കാൻ നിന്ന്. അതിന്റെ കാശ് കൊടുക്കാൻ ഇർശു പോയ ടൈം ഞാനും നീയും  റോഡരികിൽ നിൽക്കായിരുന്നു. അപ്പോഴാണ് ഒരു ജീപ്പ് ഞമുക്ക് നേരെ ചീറിപ്പാഞ്ഞു വരികയും ഞമ്മളെ അതിൽ കയറ്റുകയും ചെയ്തത്. അത് കണ്ട ഉടനെ ഇർശു ആ  വണ്ടിക്ക് പിറകെ  കുറേ ഓടി. പക്ഷെ ഒരു വണ്ടിക്ക് പിറകെ ഓടുന്നത്  ബുദ്ധി അല്ലാന്ന് മനസിലായതും അവൻ  വണ്ടി എടുത്ത് ആ ജീപ്പിനെ ഫോളോ ചെയ്തു. പക്ഷെ  ഞമ്മളെടുത്തെത്താൻ  അവനായില്ല.

ഞാനും നീയും കുറേ ബഹളം വെക്കുകയും അവരെ കയ്യിൽ കടിക്കുകയും മാന്തുകയും ഒക്കെ ചെയ്തെങ്കിലും ഒരു രക്ഷയും ഉണ്ടായില്ല. എന്നെ അവർക്ക് പിടിച്ചു നിർത്തനായെങ്കിലും പണ്ടേ ഇത്തിരി കല്പിത്തിരി ആയത് കൊണ്ട് നിന്നെ മെരുക്കാൻ അവർക്കായില്ല. *അതിനാൽ അവർ നിന്റെമേൽ  അവരുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു മരുന്ന് ഇൻജെക്ഷൻ ചെയ്യുകയും രണ്ട് ചെറിയ ബോട്ടിൽ മരുന്ന് ഫുൾ നിന്നിൽ കേറ്റിയ ഉടനെ നീ  ബാധരഹിത ആയി.*  അത് നേരിൽ കാണാനുള്ള ത്രാണി ഇല്ലായിരുന്നു എനിക്ക്. ബോധം പോയ നീ  ആ വണ്ടിയുടെ സീറ്റിൽ മയങ്ങി വീണു. ഞാൻ നിന്നെ കുറേ കുലുക്കി വിളിച്ചെങ്കിലും നിന്നിൽ ഒരു പ്രതികരണവും ഉണ്ടായില്ല. ബഹളം ഉണ്ടാക്കിയ എന്റെ അവസ്ഥയും അതാവും എന്നറിയുന്നത് കൊണ്ട് തന്നെ  ഞാൻ  പിന്നെ ഒന്നിനും മുതിർന്നില്ല.അപ്പോഴാണ് മുന്നിലെ ഗ്ലാസ്‌  വഴി  ഞമ്മളെ  പിന്നിൽ വരുന്ന  ഇർശൂനെ കണ്ടത്. അപ്പൊ മനസ്സിൽ എനിക്ക് ഒരു സമാദാനമായിരുന്നു.

ഞമ്മളെ കൊണ്ട് പോകുന്ന ആ  വണ്ടി പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു നിർത്തുകയും അതിൽ ഉണ്ടായിരുന്നവരൊക്കെ ഇറങ്ങി ഓടുകയും ചെയ്തു. എന്താ സംഭവിച്ചതെന്നറിയാതെ  ഞാൻ  വണ്ടിയിൽ നിന്നിറങ്ങി നോക്കിയപ്പോ ഇർഷുവും  നിസുക്കയും പിന്നെ രണ്ട് പോലീസ്ക്കാരും ഉണ്ടായിരുന്നു.  ആ  പോലീസ്മാമൻമാർക്ക് tnx പറഞ്ഞു.പിന്നെ പെട്ടന്ന് തന്നെ നിന്നെ കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി. "അത്രെയും പറഞ്ഞു മുബി ഒന്ന് നെടുവീർപ്പിട്ടു.ടേബിളിൽ ഇരുന്ന ജെഗിൽ നിന്ന് വെള്ളം കുടിച്ചു.



"മുബി.... നീ  നിർത്തല്ലേ.... ബാക്കി  പറാ...."(അമ്മു )


ഒരു സിനിമ കാണുന്ന ത്രില്ലിൽ അമ്മു ബാക്കിക്കായി കാത്തിരുന്നു.

തന്റെ ജീവിതത്തിലെ ഇതൊന്നും എന്താ തനിക്കറിയാത്തെ എന്ന ചിന്തയിൽ ആന്നിറങ്ങിയിരുന്നു റൂബി.

അതിനുള്ള ഉത്തരവും മുബി പറയും എന്ന പ്രേതീക്ഷിയിൽ അവൾ ബാക്കിക്കായി മുബി നോക്കി.

അവളുടെ നോട്ടം മനസിലായ മുബി ബാക്കി തുടർന്നു. റൂബിയെ അവർക്ക് നഷ്ടമായ ദിനങ്ങളിലേക്ക് മുബിന്റെ ഓർമകൾ പിന്നിലേക്ക് തുഴഞ്ഞു....


 "ഹോസ്പിറ്റൽ എത്തിയ ഉടനെ  നിന്നെ ഡോക്ടർമാർ  icu വിലേക്ക് മാറ്റി. നിന്റെ ഉമ്മയും ഉപ്പയും ഹോസ്പിറ്റലിൽ എത്തി. എന്നോട് കുറെ വീട്ടിൽ പോകാൻ പറഞ്ഞെങ്കിലും നീ ഉണരാതെ ഞാൻ പോവില്ല എന്ന വാശിക്ക് മുമ്പിൽ അവർ തോറ്റു.

Icu വിൻ മുന്നിലുള്ള ഞങ്ങളുടെ കുറെ നേരത്തെ ഇരുപ്പിന് ശേഷം  ഡ്രോക്ടർ വന്നു.ഡ്രോക്ട്ടറിൽ  നിന്നും കേട്ടത് അത്ര നല്ല വാർത്ത ആയിരുന്നില്ല.

'നിനക്ക് ബോധം വന്നിട്ടില്ലാന്നും, നിന്നിൽ ഇൻജെക്റ്റ് ചെയ്ത മരുന്ന് വളരെ വീര്യം ഏറിയതാണ്,അത് നിന്നെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്ന് നിനക്ക് ബോധം തെളിയാതെ പറയാൻ പറ്റില്ല എന്നതായിരുന്നു.'നിനക്ക് വേണ്ടി ദുഹാ ചെയ്യാൻ പറഞ്ഞു കൊണ്ട് ഡോക്ടർ പോയി. പിന്നെ നീണ്ട രണ്ട് ദിവസത്തിന് ശേഷമാണ് നീ  കണ്ണ് തുറന്നത്. നീ കണ്ണ് തുറന്നതറിഞ്ഞു icu വിലേക്ക് ഓടി കേറിയ എനിക്ക് കിട്ടിയത് *ആരാ* എന്ന നിന്റെ ചോദ്യം ആയിരുന്നു. ഇർശുവിനെയും ഉമ്മനിം ഉപ്പാനിം നിനക്ക് മനസിലായെങ്കിലും എന്നെയും നിസുക്കയേയും നിന്റെ ഭാബിയേയും നിനക്കറിയാത്ത അവസ്ഥ.

അപ്പോഴാണ് ഡോക്ടർ പറഞ്ഞത് നിന്നിൽ കേറ്റിയ മരുന്ന് നിന്റെ തലച്ചോറിനെ ബാധിക്കുകയും ചില ഓർമകൾക്ക് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ടെന്ന്. നീ എന്നെ പോലും മറന്നത് ഒത്തിരി സങ്കടമായെങ്കിലും ഡോക്ടർ പറഞ്ഞിരുന്നു നിനക്ക് സ്‌ട്രെയിൻ തരരുതെന്ന് അത് കൊണ്ട് ഞാൻ  വീട്ടിലേക്ക് പോയി. "(മുബി )



"അപ്പൊ ഞാൻ ആണോ zayukka യെ ഉപേക്ഷിച്ചത്.അവരെയും ആ കൂട്ടത്തിൽ ഞാൻ  മറന്നു അല്ലെ. എന്നെ അത്രക്കും സ്നേഹിച്ചിരുന്ന അയാൾ പിന്നീട് എന്ത് കൊണ്ട് എന്റടുത്തേക്ക് വന്നില്ല. സ്നേഹിക്കുന്ന ഒരാളെ അത്ര പെട്ടന്ന് ഉപേക്ഷിക്കാനാവോ" അലറി കൊണ്ട് ഒരു പ്രാന്തിയെ പോലെ റൂബി ആരോടെന്നില്ലാതെ ചോദിച്ചു.


റൂബി... നീ കൂൾ ആവ്. എല്ലാം ഞാൻ  പറയാ..... (മുബി )


പഴയ ഓർമ്മകളെ വീണ്ടും ചികഞ്ഞെടുത്തു.


"ഇനി ഞാൻ പറയുന്നത്  ഞാൻ  ഇർശു പറഞ്ഞു കേട്ടത് മാത്രമാണ്.

"ഹോസ്പിറ്റലിൽ നിന്ന് ഞാൻ  വീട്ടിൽ പോയതിന് ശേഷം സംഭവിച്ച കാര്യങ്ങൾ."


" അന്ന് zayukka ക്ക് വന്ന കാൾ വീട്ടിൽ നിന്നായിരുന്നു. ഇക്കാന്റെ ഉപ്പ അപകടം പറ്റി ഹോസ്പിറ്റൽ ആണെന്ന്. നമ്മളെ വിഷമിപ്പിക്കണ്ടാന്ന് കരുതിയ പറയാതിരുന്നത്. ഇക്ക വീട്ടിൽ എത്തും മുമ്പ് ഉപ്പ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകിയിരുന്നു. അത് അറിഞ്ഞ ഇർശു  ഉടനെ  zayukka ന്റെ വീട്ടിൽ പോയെങ്കിലും തളർന്നിരിക്കുന്ന ഇക്കനോട് ഇക്കാന്റെ പ്രാണൻ ബോധം ഇല്ലാതെ എന്താവും എന്നറിയാത്ത  അവസ്ഥയിലാണെന്ന് പറയാൻ ഇർശു മുതിർന്നില്ല. അവൻ ഒന്ന് ഉപ്പാന്റെ മരണത്തിൽ നിന്ന് റിക്കവർ ആവട്ടെ എന്ന് കരുതി. നീ ബോധമറ്റ്  കിടന്ന ആ  രണ്ട് ദിനവും  zayukka വീട്ടിൽ തന്റെ ഉപ്പയെ നഷ്ട്ടപെട്ട  പ്രാന്തിലായിരുന്നു. അത് കൊണ്ട് തന്നെ നിനക്ക് അതികം കാൾ ഒന്നും ചെയ്തില്ല. ഒരു വട്ടം വിളിച്ചപ്പോ നീ ബാത്‌റൂമിൽ ആണെന്ന് നീ  തിരിച്ചു വിളിക്കും എന്നും പറഞ്ഞു ഇർശു വെച്ചു.

നിനക്ക് ബോധം വന്നപ്പോ എന്നെ അറിയില്ലെങ്കിലും zayukka യെ നീ അറിയും എന്ന വിശ്വാസതത്തിൽ നീന്റെ മുന്നിലേക്ക് zayukka യെ വിളിക്കാൻ തുനിഞ്ഞപ്പോഴാണ് ആ  കാൾ നിന്റെ ഉപ്പാന്റെ ഫോണിലേക്ക് വന്നത്. നിന്നെയും zayukka യേയും എന്നേക്കുമായി അകറ്റിയ ആ  ഫോൺ കാൾ. "(മുബി )


ആ...രാ...ണ്..ആ .... (റൂബി )


റൂബി....ഞാൻ  പറയാ... നീ  ഇങ്ങനെ തളരല്ലേ.... നീ ആരെയും ഒന്നും ചെയ്തില്ലല്ലോ.... നിന്റെ  സാഹചര്യം അല്ലെ..... (മുബി )


"അത്.....ഉപ്പ മരിച്ച ആ ടൈമിൽ ഞാൻ അല്ലെ ആശ്വാസം പകരേണ്ടത്. എന്നിട്ട് എന്ത് വിചാരിച്ചിട്ടുണ്ടാകും തളർന്നപ്പോ ഞാൻ ഉപേക്ഷിച്ചെന്ന്...."മുഴുവിക്കാനാവാതെ റൂബിയുടെ വാക്കുകൾ നിക്ഷലമായി . നാവ് കുഴഞ്ഞു പോയി. ശരിരവും തളർച്ച ബാധിച്ച പോലെ അവൾ അമ്മുവിലേക്ക് ചേർന്നിരുന്നു.


"ഞാൻ ബാക്കി പറയണമെങ്കിൽ നീ തളരരുത്. നീ ആരെയും വെറുക്കും ചെയ്യരുത്." (മുബി )


"നീ..... ബാ... ക്കി.... പറി, ഇനി ഒന്നും എന്നിൽ നിന്ന് മറച്ചു വെക്കല്ലേ.... പ്ലീസ്...."(റൂബി )


ആ....


"നിന്റെ ഉപ്പാന്റെ ഫോണിലേക്ക് വന്ന കാൾ  ഞമ്മളെ കൊണ്ട് പോവാൻ ശ്രമിച്ചവരിൽ ഒരാളായിരുന്നു. അവരുടെ  ഫോൺ സംഭാഷണം ഇതായിരുന്നു.


*ഉപ്പ : ഹലോ... ആരാ...?*

*അയാൾ : ഇത് ഹോസ്പിറ്റലിൽ കിടക്കുന്ന ഐറയുടെ...*


*ഉപ്പ :അവളുടെ ഉപ്പയാണ്. എന്താ കാര്യം... നിങ്ങൾ ആരാ...*


*അയാൾ : ഞാൻ  ആരാ എന്നതിൽ ഒരു കാര്യവും ഇല്ല. എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.അത് പറഞ്ഞു ഞാൻ കാൾ കാട്ടാകും. പിന്നീട് എന്നെ വിളിക്കരുത്. ഞാൻ  പറയുന്നതിന് മറുപടി ഒന്നും വേണ്ട. ഒരു കേൾവികാരനെ  പോലെ എല്ലാം കേൾക്കണം . അതിന് തയ്യാറാണോ.....*


*ഉപ്പ: ആയിക്കോട്ടെ. നിങ്ങൾ പറഞ്ഞോളൂ....*


*അയാൾ : ഞാൻ ഇന്ന് നിങ്ങളെ മകളെ കൊണ്ട് പോകാൻ നോക്കിയതിൽ ഒരാളാണ്. നിങ്ങളുടെ മകളും ആയോ മറ്റേ കുട്ടി ആയോ ഞങ്ങക്ക് യാതൊരു വിധ ദേഷ്യമോ വൈരാഗ്യമോ ഇല്ല. അവർക്കെതിരെ കൊട്ടെഷൻ കിട്ടിയതായിരുന്നു. നിങ്ങളെ മകളെ കൊല്ലാനാമായിരുന്നു.*


*ഉപ്പ : എന്തിന്. എന്റെ....*


*അയാൾ : ഇങ്ങോട്ട് ചോദ്യം വേണ്ട, അങ്ങട്ട് പറയും, അവർക്കും നിങ്ങളെ മകളെ അല്ലായിരുന്നു ആവിശ്യം. വലിയ ബിസിനെസ്സ് man റഹീമിന്റെ  കുടുംബം തകർക്കണം അതായിരുന്നു അവരുടെ ആവിശ്യം. ആ കുടുംബത്തിൽ ആരും സന്തോഷിക്കരുത്. നിങ്ങളെ മകൾക്ക് എന്തെങ്കിലും പറ്റിയാൽ ഈ  ഇട മരിച്ച ആ  മനുഷ്യന്റെ  മകൻ  തളരും എന്ന് അവർക്കറിയാം. അതിന് വേണ്ടിയാ....അയാളെ മകനെ പൂർണമായി തളർത്തി അവരുടെ സ്വത്ത് എല്ലാം തട്ടി എടുക്കാനാണ്.ഇനിയെങ്കിലും അവനിൽ നിന്ന് മകളെ  മാറ്റിയാൽ നിങ്ങൾക്ക് മകളെ കിട്ടും അല്ലെങ്കിൽ അവരോട് ഉള്ള പകക്ക് നിങ്ങളുടെ മകളും ഇരയാകും. പിന്നെ റഹീമിന്റെ മരണവും ഒരു സാധാരണ മരണം അല്ല. ആ  കുടുംബത്തെ വെറുതെ വിടില്ല. ഞങ്ങൾക്ക് കോട്ടഷൻ തന്നവരുമായി എന്തോ വലിയ പ്രേശ്നത്തിൽ തന്നെയാ അവർ. നിങ്ങളെ മകളെ നിങ്ങൾ സൂക്ഷിക്കുക.*


"ഇതായിരുന്നു അവരുടെ ഫോൺ കാൾ. അവർ അത് പറഞ്ഞു കട്ടാക്കിയ ഉടനെ നിന്റെ ഉപ്പ തിരിച്ചടിച്ചേകിലും സ്വിച് ഓഫ്‌ ആയിരുന്നു. അപ്പൊ തന്നെ  ഉപ്പ ഇർശുനോട് നീയും ziyukkaയും തമ്മിലുള്ള ബന്ധത്തെ കുറിച് ചോദിച്ചറിയുകയും ചെയ്തു. അതോടെ നിന്റെ ഉപ്പ നിന്റെ ട്രീറ്റ്മെന്റ് വേരെ നിർത്തി നിന്നെ കൊണ്ട് വീട്ടിലേക്ക് മടങ്ങി. തുടർച്ചയായ ചികിത്സ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ നീ എല്ലാം ഓർത്തേടുത്തിരുന്നു. അന്ന് തന്നെ നിന്റെ ഉപ്പ എന്നിൽ നിന്നും ഇർശുവിൽ നിന്നും വിലക്കിയിരുന്നു നിന്നോട് ഒന്നും പറയരുതെന്ന്. അതോടെ ഉപ്പയുമായി ഇർശു കുറെ വഴക്കിട്ടെങ്കിലും ഉപ്പ തീരുമാനം മാറ്റിയില്ല.എന്നോട് പറഞ്ഞു 'plus one മുതൽ ഒരു പുതിയ കൂട്ടുകാരി ആവാ നിനക്കെന്ന് '.

Zayukka യെ കണ്ട് തന്നെ എല്ലാം പറയാം എന്ന തീരുമാനത്തിൽ  ആ  രാത്രി ഇർശു ഉറകാൻ  കിടന്നു. ആ ടൈം നിന്റെ ഫോണിലേക്ക്  zayukka വിളിക്കുകയും നീ കാൾ എടുത്തെങ്കിലും *ആരാ* എന്ന നിന്റെ ചോദ്യം ഇക്കയെ തളർത്തി. അപ്പൊ കാൾ കട്ടാക്കിയെങ്കിലും പിന്നെയും നിനക്ക് കാൾ ചെയ്തപ്പോഴും നീ ഇത് തന്നെ ആവർത്തിച്ചു. പിന്നെ zayukka ഇർശുവിന് വിളിച്ചപ്പോൾ ഇർശു ഉറങ്ങത്തിലേക്ക് വീണിരുന്നു. അതിനാൽ കാൾ എടുത്തില്ല. പക്ഷെ zayukka യിൽ ഇത് മറ്റൊരു രീതിയിലാണ് ഫീൽ ചെയ്തത്.

പിറ്റേന്ന് രാവിലെ നേരിൽ കാണണം എന്ന് പറയാൻ ഇർശു ഇക്കാക്ക് വിളിച്ചെങ്കിലും സ്വിച് ഓഫ്‌. അപ്പൊ തന്നെ ഇർശു വാട്സ്ആപ്പ് എടുത്ത് msg ഇടാൻ നോക്കിയപ്പോൾ ഇക്കാന്റെ കുറേ മെസ്സേജസ് വന്നിട്ടുണ്ട്. അതെല്ലാം പ്രേതീക്ഷകളെയും സന്തോഷത്തെയും എല്ലാ ബന്ധങ്ങളെയും ഉടച്ചു നീക്കുന്നതായിരുന്നു. നിന്നിലേക്കുള്ള ഒരു *സ്നേഹ തൂവൽ* കൊഴിഞ്ഞു വീഴുന്നതായിരുന്നു.

*നിന്റെ അനിയത്തിക്ക് ഞാൻ ഇപ്പൊ അറിയാത്തവൻ, നിനക്ക് ആരുമല്ല രണ്ട് ദിവസമായി ഒരു കാൾ പോലും ഇല്ല.ഉപ്പ നഷ്ടപ്പെട്ടത്തോടെ എനിക്ക് എല്ലാം നഷ്ട്ടമായി. പ്രാണനായവൾ പോലും, ഇനി ഞാൻ നിങ്ങൾക്കാർക്കും ഒരു ശല്യമായി നിങ്ങളെ കൺവട്ടത്ത്  ഉണ്ടാവില്ല, യാത്ര പറച്ചിൽ ഇല്ലാതെ പോവുകയാണ്, ഐറ എന്നും ഹാപ്പി ആയാൽ മതി. ബൈ* ഇതായിരുന്നു ആ മെസ്സേജ്. റിപ്ലൈ കൊടുത്തെങ്കിലും നെറ്റ് തന്നെ ഓണല്ല. അപ്പൊ തന്നെ ഇർശു  വണ്ടി എടുത്ത് zayukka ന്റെ വീട് ലക്ഷ്യം വെച്ചെങ്കിലും അവിടെ എത്തിയപ്പോയെക്കും  അവർ  സ്ഥലം മാറിയിരുന്നു. വീട് വിറ്റ് പോയി എന്നാ അടുത്തുള്ളവർ പറഞ്ഞത്.ഇന്ന് വരെ ഉള്ള ഓരോ യാത്രയിലും ഓരോ പരിപാടിയിലും ഇർശു തിരയുന്നുണ്ട് zayukka യെ. പക്ഷെ ഇത് വരെ ഒരു വിവരവും ഇല്ല. ആ നമ്പർ ഇത് വരെ ഓണായിട്ടില്ല. "




"ആ ഇക്ക എല്ലാം ഉപേക്ഷിച്ചു പോകാൻ കാരണം"(അമ്മു )


"ഞാൻ തന്നെ... എന്നെ സ്നേഹിച്ച പേരിൽ......." റൂബി  നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് പറഞ്ഞു.


"ഇവൾ അറിയില്ലാന്ന് പറഞ്ഞത് തളർത്തി കളഞ്ഞു.അവിടെ നിന്നാൽ ശത്രുകളും ഉണ്ട് പിന്നെ ഇവൾക്ക് ഒരു ശല്യമാക്കോ എന്നൊക്കെ ഭയന്നാവും പോയത്."(മുബി )



താൻ മറന്നുപോയ തന്റെ ജീവിതത്തിലെ നിർണായക ദിവസങ്ങളിലെ കാര്യങ്ങളൊക്കെ കേട്ട് ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു റൂബി. അത്രക്കും സ്നേഹിച്ച ഒരാളെ അറിയാതെ ആണെങ്കിൽ പോലും സങ്കടപെടുത്തിയല്ലോ എന്ന തോന്നൽ അവളുടെ മനസ്സിനെ പരിപ്രാന്തമാക്കി.


"ടൈം ഒരുപാടായി. നമുക്ക് ഇറങ്ങാ.....ഇപ്പോ ഇറങ്ങിയാൽ  സന്ധ്യക്ക് മുമ്പ് വീട്ടിൽ എത്താം...."(അമ്മു )

ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് അമ്മു മുടി ഒന്നുടെ ചീകി ഒതുക്കുമ്പോഴാണ് റൂബി അത് പറഞ്ഞത്......


ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് അമ്മു മുടി ഒന്നുടെ ചീകി ഒതുക്കുമ്പോഴാണ് റൂബി അത് വിളിച്ചു കൂവിയത്.


 "നിങ്ങൾ വേണെങ്കിൽ പൊയ്ക്കോ ഞാൻ എങ്ങോട്ടും   ഇല്ല." റൂബി  അത് പറയുക ആയിരുന്നില്ല. വിളിച്ചു കൂവുക ആയിരുന്നു. മുബി അവളുടെ അരികിൽ ചെന്നിരുന്നു സമാദാനപെടുത്തി.

അവർ ഇന്ന് നാട്ടിൽ പോകുന്നില്ലാന്ന് തീരുമാനിക്കുകയും മുബി ഇവിടെ നടന്നതൊക്കെ ഇർശുവിനെ വിളിച്ചറിയിക്കുകയും ചെയ്തു.


➖➖➖➖➖➖➖➖➖


( *മലപ്പുറത്തേ റൂബിയുടെ വീട്ടിൽ* )



മുബി അത് വിളിച്ചറിയിച്ച ഉടനെ ഇർശു ഉപ്പാനോട് പറഞ്ഞു. അത് അറിഞ്ഞത് മുതൽ ഉപ്പ അങ്ങോട്ടും ഇങ്ങോട്ടും നടത്തം തുടങ്ങിയതാണ്. തന്റെ പ്രിയ മോൾ തന്നെ വെറുക്കുമോ എന്നാ ഭയം അയാളെ പാടെ തളർത്തിരുന്നു . താൻ ചെയ്തത് അവളുടെ നല്ലതിന് വേണ്ടി ആണെങ്കിലും അവൾക്ക്  അത് കാരണം ഒരു *സ്നേഹ തൂവൽ* നഷ്ട്ടമായല്ലോ..... അതിന് കാരണക്കാരൻ താനാണെന്ന് അവൾ അറിഞ്ഞിരിക്കുന്നു ഇനി എന്താവും അവളുടെ പ്രതികരണം.ഉപ്പാന്റെ ടെൻഷൻ അടിച്ചുള്ള നടത്തം കണ്ടിട്ട് മറ്റുള്ളവർക്കും പേടിയായി.


എന്തിനാ ഇങ്ങനെ ബേജാറാവുന്നെ.... നിങ്ങൾ തന്നെ എല്ലേ എല്ലാം ചെയ്തത്. (ഇർശു )


ഞാൻ  ചെയ്തെങ്കിൽ അത് എന്റെ മോളെ നല്ലതിന് വേണ്ടിയാ അല്ലാതെ ഒന്നും അല്ല... (ഉപ്പ )


ഇങ്ങൾ ഉപ്പയും മോനും തല്ല് കൂടണ്ട. ന്റ റൂബി ക്ക് ഒക്കെ മനസിലായ സ്ഥിതിക്ക് ഒരു പൊട്ടി തെറി ഉണ്ടാകും. ന്തയാലും അവൾ വരുമ്പോ അറിയാം (ഉമ്മ )


അതും പറഞ്ഞു ഉമ്മ ഉമ്മാന്റെ വഴിക്കും ഇർശു അവന്റെ പാടും നോക്കി പോയി. ഉപ്പ വീണ്ടും നടത്തം തുടങ്ങി.



➖➖➖➖➖➖➖➖

പിറ്റേന്ന് 

( *zayu* )


ഇന്നലെ  ഉമ്മ പുറത്തെവിടെയും  വിട്ടിട്ടില്ല.ഇന്ന് മുതൽ ഞാൻ  ഒരു പുതിയ അന്വേഷണത്തിന് ഇറങ്ങുകയാണ്.


രണ്ട് വർഷം മുമ്പ് ഞാൻ  ഉപേക്ഷിച്ചു വന്ന എന്റെ ഫ്രണ്ട്സിൽ നിന്ന് തുടങ്ങണം. അവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഒന്നും കയ്യിലില്ല. അവരെ അടുക്കൽ ചെല്ലുമ്പോ അവരുടെ പ്രതികരണം എന്താവും എന്നാലോചിച്ച് നല്ല  പേടി ഉണ്ട്.ഐറക്ക് എന്നെ അറിയില്ലാന്നു പറഞ്ഞ ആ നിമിഷം ഞാൻ തളർന്നിരുന്നു. പിന്നീട് ഒന്നും കേൾക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാണ് ആ നിമിഷം തന്നെ എല്ലാം ഉപേക്ഷിച്ചു പോന്നത്. അവളുടെ ആ മറ്റേത്തിന്റെ കാരണം പോലും അന്വേഷിച്ചില്ല. അത് എന്റെ തെറ്റാണ്. ഏതായാലും  എന്റെ ആ പഴയ നാട്ടിലേക്ക് വർഷങ്ങൾക്ക് ശേഷം പോകാണ് ഞാൻ. ശത്രുക്കളും മിത്രങ്ങളും ഉള്ള ഞാൻ ജനിച്ചു വളർന്ന എന്റെ നാട്ടിലേക്ക്.


രാവിലത്തെ ട്രെയിനിന് തന്നെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് വിട്ടു.


➖➖➖➖➖➖➖➖➖➖➖

*(ഹോസ്റ്റൽ )*


(റൂബി )



ഇന്നലെ മുബി പറഞ്ഞതെല്ലാം കേട്ട് ആകെ തളർന്നിരുന്നെങ്കിലും കഴിഞ്ഞതോർത്ത് കരഞ്ഞിരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. *ന്റ പ്രാണനയിരുന്നവൻ , ഞാൻ പ്രാണനായവൻ* അതേ ഇന്നലെ മുബി പറഞ്ഞ കഥയിലെ നായകൻ zayukka -നെ കട്ടെത്തണം. മുബിന്റെ ഓരോ വാക്കിൽ നിന്നും ഞാൻ അറിയുന്നുണ്ട് ഞങ്ങളുടെ സ്നേഹത്തെ കുറിച്, ഒരിക്കലും പാതി വഴിയിൽ വേർപിരിയേണ്ടവരല്ല ഞങ്ങൾ. ആ മനസ്സിൽ ഇപ്പൊ എന്നോട് വെറുപ്പാണോ പരിഹാസമാണോ സ്നേഹമാണോ എന്നോന്നും അറിയില്ല. കണ്ട് പിടിക്കണം ആ വ്യക്തിയെയും ആ മനസ്സിലെന്തെന്നും.

എല്ലാം കണക്ക് കൂട്ടി ഇന്നലെ ഒരുറക്ക് അങ്ങട്ട് ഉറങ്ങിയതാ ഇപ്പൊ എണീറ്റു നോക്കിയപ്പോ നേരം 9:45. പെട്ടന്ന് തന്നെ മറ്റേ രണ്ട് അലവലാതെസിനെയും വിളിച്ചെഴുന്നേൽപ്പിച്ചു.നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ മുഴുങ്ങി..


➖➖➖➖➖➖➖➖➖➖


*(zayu )*



യാത്രയിൽ വിൻഡോ സീറ്റും കിട്ടിയതോടെ ഓർമകളുടെ കടന്ന് വരവ് പെട്ടന്ന് തന്നെ നടന്നു. പുറത്തേ ഇളം കാറ്റിൽ ഐറയുടെ ഓർമകളും എന്നെ വരിഞ്ഞു മുറുക്കി.പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് കെട്ടാണ് ഞാൻ ഓർമകളിൽ നിന്ന് ഉണർന്നത്. സേവ് ചെയ്യാത്ത ഒരു നമ്പർ ആയിരുന്നു. അതിനാൽ എടുക്കാൻ ഒരു മടി ഉണ്ട് കാരണം വല്യ കേസുമായി ബന്ധപ്പെട്ട ആരെങ്കിലും ആണെങ്കിൽ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞ് നോക്കേണ്ടി വരും. ഇപ്പൊ അതിനുള്ള ഒരു മാനസികാ അവസ്ഥയിൽ അല്ലാത്തതിനാൽ ഞാൻ ഫോൺ കട്ടാക്കി. വീണ്ടും വീണ്ടും കാൾ വന്നു കൊണ്ടേ ഇരുന്നു.


➖➖➖➖➖➖➖➖➖

*(ഹോസ്റ്റലിൽ )*



ഡീ ആ തെണ്ടി എത്ര അടിച്ചിട്ടും എടുക്കുന്നില്ല. (റൂബി )


എടുക്കോളം  അങ്ങട്ട് അടിച്ചൂട്. പരിചിതമല്ലാത്ത നമ്പർ ആയത് കൊണ്ടാവും..... (മുബി )



ഈ തെണ്ടിനെ ഞാൻ ഉണ്ടല്ലോ... ഒന്ന് എടുത്തൂടെ ഫോൺ. ജാഡ തെണ്ടി... കുരിപ്പ്..... മാങ്ങാത്തൊലി.....₹%&&₹###



ഞമ്മളെ അടുത്താ അവൻ്റെ ജാഡ ഞമ്മൾ നിർത്താതെ തന്നെ വിളി തുടങ്ങി


ടി മതി വിളിച്ചത് നീ ഇപ്പൊ വിളിച്ചാലും നിന്നെ കൊണ്ടുപോവാൻ ഇർശു വരില്ല. (മുബി )


ഹോ ഭാവി വരനെ ഞാൻ ശല്യം ചെയ്യുന്നത് നിനക്ക് പിടിച്ചില്ല അല്ലെ... (റൂബി മുബിക്ക് കൊഞ്ഞനം കുത്തി കാണിച്ചു. )


അവൻ വീട്ടിലേക് എത്തുന്നതിന് മുമ്പ് നിനക്ക് വീട്ടിൽ എത്ത. ഇപ്പോഴത്തെ ട്രെയിൻ പോയാൽ (അമ്മു )


എനിക്കും മനസിലായി അവനെ വിളിച്ചു വരുത്തി കൂടെ പോവാണെങ്കിൽ ഇന്ന് നാട്ടിൽ എത്തില്ല. കാരണം അവൻ നാട്ടിലില്ല. എവിടെ തെണ്ടി നാടക്കാണ് ഓഫീസ് കാര്യം എന്ന് പറഞ്ഞു.


----------------------------------------

Zayu


ഫോൺ മ്മക്ക് സൗര്യം തരാതെ ആയപ്പോ Call attent ചെയ്തു.


Zayu : Hallo ... ആരാ ?


 മറുതലക്കന്ന്: Hallo ..ഇത് Acp Zayaan Ashiq അല്ലേ...?


[ ഗൗരവ്യമേറിയ ഒരു സ്ത്രീ ശബ്ദം ആയിരുന്നു അത് ]


Zayu: അതേ ... എന്തെങ്കിലും കേസുമായി ബന്ധപ്പെട്ട് വിളിച്ചതാണെങ്കിൽ, ഞാൻ ലീവിലാണ്...Office ചെന്നാൽ മതി .കേസ് അവർ deal ചെയ്യും.


മറുതലകന്ന്: യേയ്, എനിക്ക് കേസൊന്നും ഇല്ല, Acp sirപഴയ കാമുകിയെ തിരഞ്ഞ് പോവാണെന്ന് കേട്ടു.


വിളിച്ച ആള് അത് പറഞ്ഞതും Zayu ഒന്ന് ഞെട്ടി. അവൻ്റെ ഈ യാത്രയെക്കുറിച്ച് അവന് മാത്രമേ ശരിക്കും അറിയൊള്ളൂ...... 


zayu: നിങ്ങൾ ആരാ.... ഞാൻ ആരിം അന്വേഷിച്ച് പോകൊന്നും അല്ല......


മറുതലകന്ന് : ഞാനാരാ എന്നൊക്കെ അറിയാ.... ന്തായാലും മലപ്പുറത്തേക്ക് യാത്ര തിരിച്ചിലെ നമുക്ക് റയിൽവേ റ്റേഷൻ വെച്ച് കാണാ. ട്രെയിൻ ഇറങ്ങിയാൽ ഈ നമ്പറിലേക്ക് ഒന്ന് വിളിക്കണേ..... ഞമുക്ക് ഒന്ന് മീറ്റ് ചെയ്യാ........


--------------------------------------------------------------

*റൂബി*


അവർ രണ്ടാളും ആലപ്പുയേക്ക് യാത്ര തിരിച്ചതും ഞാൻ ഒറ്റക്ക് മലപ്പുറത്തേക്ക് യാത്ര തിരിച്ചു. ന്തയാലും ഒരു പോറലും പറ്റാതെ ഞാൻ തിരൂർ വന്നു ഇറങ്ങി.

അപ്പൊ എനിക്ക് ഒറ്റക് യാത്ര ചെയ്യാനൊക്കെ അറിയാ.... ഇനി വേണം ആരിം കൂട്ടാതെ ജമ്മുകശ്മീർ ഒക്കെ ഒന്ന് പോയി കാണാൻ....😃🚶‍♀️


ഒറ്റക് വന്നതിന്റെ ക്ഷീണം കാരണം വല്ലാത്ത ദാഹം മ്മള് ഒരു ജ്യൂസ് കുടിക്കാൻ വേണ്ടി കൂൾബാറിൽ കേറി.


-----------------------------------------------------------

*zayu*



ആരാവും വിളിച്ചത്.... ശ്യോ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.


തിരൂർ ട്രെയിൻ ഇറങ്ങിയ ഉടനെ ഞാൻ ആ നമ്പറിലേൽക്  വിളിച്ചു...


ഞാൻ : ഹലോ......


മറുതലകന്ന് : ഇവിടെ എത്തിയല്ലേ... ഞാൻ കണ്ടു... മുമ്പിൽ ഉള്ള കൂൾബാറിൽ  ഉണ്ട് ഞാൻ. ഇങ്ങോട്ട് വാ....


ഞാൻ : വെയ്റ്റ്...


ആരാന്ന് ചോദിച്ചാലൊന്നും പറയില്ല എന്നറിയ അതോണ്ട് ചോദിക്കാൻ നിന്നില്ല.


ഞാൻ ബാഗും തോളിൽ ഇട്ട് കൂൾബാറിൽ കേറി. പരിചിത മുഖങ്ങൾ ഒന്നും കണ്ടീല. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.


"ഹലോ മാഷേ...... "(ഒരു പെൺകുട്ടി )


അപ്പൊ ആ കുട്ടിയാണ് എന്നെ വിളിച്ചത് പക്ഷെ എനിക്ക് ആ കുട്ടിയുടെ മുഖം കാണുന്നില്ല ആ കുട്ടി പുറം തിരിഞ്ഞിരിക്കാണ്.


ആരാവും അത്.... ന്തിനാപ്പോ ആലോചിച്ച് ഉണ്ടാകുന്നേ മുമ്പിലുണ്ടല്ലോ 😃


ഞാൻ ആ പെണ്ണിന്റെ മുമ്പിൽ പോയി നിന്ന്....


*ശ്രുതി......*


 ആ മുഖം കണ്ടതും എന്റെ നാവിൽ അവളുടെ പേര് വന്നു.


"അപ്പൊ മാഷ് എന്നെ മറന്നിട്ടില്ലല്ലേ....."(ശ്രുതി )


അവൾക് മുന്നിലുള്ള കസേരയിൽ ഇരുന്നു ഞാൻ.


"നിന്നെ മറക്കോ ഞാൻ... അല്ല നിന്നെ ഒക്കെ മറന്നാൽ പിന്നെ ആരെയാ ഞാൻ ഓർക്ക...."(zayu )


"ഓർമയുണ്ടായാ മതി....ഇന്ന് മുതൽ എന്തോ അന്വേഷണത്തിനിറങ്ങാണെന്ന്  കേട്ട്...."(ശ്രുതി )


"ആടാ.... അവളില്ലാതെ ജീവിക്കാൻ പറ്റോന്ന് കുറേ ട്രൈ ചെയ്ത്.. എനിക്ക് പറ്റില്ല... ഇനിയെങ്കിലും എനിക്കറിയണം അവളെന്തിനാ എന്നെ ഒഴിവാക്കിയതെന്ന്., ഞാൻ ഇങ്ങോട്ട് പോന്നത് നീ എങ്ങനെ അറിഞ്ഞേ.... നിനക്ക് ഇപ്പൊ എന്താ ജോബ് "(zayu )


"ഞാൻ നിന്റെ വീട്ടിൽ വിളിച്ചിരുന്നു അപ്പോ ആമി പറഞ്ഞു നീ ഇറങ്ങി എന്ന്....... ഞാൻ ഇപ്പൊ ഇവിടെ ഒരു കമ്പനി വർക്ക്‌ ചെയ്യുന്നു......"(ശ്രുതി )


"ഇവിടെ നിന്ന് പോയതിന് ശേഷവും ആകെ കോൺടാക്ട് ഉണ്ടായിന്നത് നീയും ആയാണ്. എന്നോ അതും നിന്ന് 😔."(zayu )


"മാഷ് sad ആവാണോ..

യ്യേ മോശം.... മാഷ് ആ ജ്യൂസ് അങ്ങട്ട് കുടിച്ചേ....."(ശ്രുതി )



ശ്രുതി എന്നത് മ്മളെ കളികൂട്ടുകാരിയാണ് .... എല്ലാം ഷെയർ ചെയ്യുന്ന എന്റെ നല്ല ഒരു ബെസ്റ്റി. സ്കൂളിൽ പഠിക്കുന്ന കാലം ഞാനും ശ്രുതിയും ലോവേർസ് ആണെന്ന് ഒരു ന്യൂസ്‌ സ്കൂളിലും പരിസരത്തും ഒക്കെ ഉണ്ട്. ഞങ്ങൾ അത് ചെവി കൊള്ളാറില്ല. ആ ന്യൂസ്‌ ഒരിക്കെ ഐറ ന്റെ ചെവിയിലും എത്തിയതാ.... യാ റബ്ബി അന്നൊരു യുദ്ധം തന്നെ അവൾ ഉണ്ടാക്കിയിട്ടുണ്ട്. അവൾക് ശ്രുതിനോട് ചെറിയ ഒരു ദേഷ്യം ഒക്കെ ഉണ്ട് 😂. ഒരു കുശുമ്പി ആണ് എന്റെ പെണ്ണ്.


"ഹലോ മാഷേ..... സ്വപ്ന ലോകത്താണോ...."(ശ്രുതി )


മ്മള് പണ്ടത്തത് ഒക്കെ ഓർത്തിരുന്നപ്പോഴാണ് ശ്രുതി വിളിച്ചത്.


മാഷേ സ്വപനം കണ്ടത് മതി ആ ജ്യൂസ്‌ കുടിചേ.... എന്നിട്ട് ഇറങ്ങാ.... അമ്മേ വെയിറ്റ് ചെയ്യുന്നുണ്ടാകും നമ്മളെ.... (ശ്രുതി )


ഞമ്മളെയോ..... (ഞാൻ )


"അതേ നീ നാട്ടിലേക്ക് പുറപ്പെട്ടു എന്ന് കെട്ട ഉടനെ നിനക്കുള്ള റൂം വീട്ടിൽ റെഡി ആക്കീട്ടാണ് നിന്നെ വിളിച്ചത് "(ശ്രുതി )


അതൊന്നും വേണ്ട നിങ്ങൾക്ക് അത് ബുധിമുട്ടാകും (ഞാൻ )


എന്ത് ബുധിമുട്ട്.... ഞാനും അമ്മയും മാത്രം അല്ലെ വീട്ടൽ ഒള്ളൂ.... മുകൾ ഭാഗം ഞങ്ങൾ വാടകക്ക് കൊടുക്കാറുണ്ട് പക്ഷെ girls മാത്രം. ഇത് നീ ആയതോണ്ട് പേടിക്കാൻ ഒന്നും ഇല്ല. ഞങ്ങൾക്കും സന്തോഷേ ഒള്ളൂ.നീ വാ.... (ശ്രുതി )


അങ്ങനെ ഞങ്ങൾ ആ ജ്യൂസ്‌ ഒക്കെ കുടിച് ബില്ലും അടച്ചു ഇറങ്ങി.


------------------------------------------------------------

*[ഇനി writer കഥ പറയും കുറേ നേരം ആയില്ലേ അവർ രണ്ടും... (ലെ ഡോറ അല്ലല്ലാ jifni. ന്ത്‌ മൊഞ്ചുള്ള പേരാണ് അല്ലെ ശ്യോ nk veyya... ങ്ങൾ ആരും അസൂയപെട്ടിട്ട് കാര്യല്ല.)]*


മ്മളെ റൂബി ജ്യൂസ്‌ ഒക്കെ കുടിച് വയർ ഒക്കെ ഫുള്ളകി ബില്ലടച്ചു. ബാഗും തോളിൽ തൂക്കി ഇറങ്ങാണ്.


അതേ സമയം


"ടാ ഭയങ്കര വെയിൽ അല്ലെ..."എന്നും പറഞ്ഞു ശ്രുതി തോളിൽ ഉള്ള തട്ടം തലവഴി ഇട്ടു.


"ഇപ്പൊ നിന്നെ കണ്ടാൽ ശരിക്കും  ഒരു ഉമ്മച്ചി കുട്ടി തന്നെ..."(zayu )


ശ്രുതിനെ നോക്കി കൊണ്ട് കാൽ മുന്നോട്ട് വെച്ചതും ബാഗ് തോളിൽ സെറ്റ് ചെയ്ത് വരുന്ന ഐറയുമായി കൂട്ടിടിച്ചു.

താ കിടക്കുന്നു രണ്ടും ഷോപ്പിന്റെ മുറ്റത്ത്.

നല്ല അന്തസായിട്ട് ഐറ ന്റെ മുകളിൽ തന്നെ ആണ് zayu. ഇത് കണ്ടിട്ടാണെങ്കിൽ ശ്രുതി നിന്ന് ചിരിക്കാണ്.

തട്ടി വീണതിന്റെ ദേഷ്യത്തിൽ രണ്ട് പറയാനായി ഐറന്റെ തലയിൽ മുട്ടി നിൽക്കുന്ന zayunte മുഖം അവൻ ഉയർത്തി. അതോടെ പറയാൻ വന്ന ഡയലോഗ് ഒക്കെ കൂടും കുടുകയും എടുത്ത് പോയി. അവളുടെ ആ കുഞ്ഞുകണ്ണുകളിലേക്ക അവന്റെ കണ്ണുകൾ പാഞ്ഞത്. ആ കണ്ണുകൾ ഇപ്പോഴും നിഷ്കളങ്ക നിറഞ്ഞു നിൽക്കുകയാണ്.


"എടൂ.... താൻ എന്താ എന്നും ഓരോ ആനയെ ആണോ തിന്നാർ.... ഒന്ന് എണീക്കോ എല്ലങ്കിൽ ഞാനിപ്പോ ചാവും..."(ഐറ )


ഐറ അവനെ പിടിച്ചു ഒറ്റ ഉന്തു കൊട്ത്ത് രണ്ട് ഡയലോഗും അടിച്ചു.

  നിവർന്നു നിന്ന് ബാഗും ഷാളും നേരാക്കി തന്നെ നോക്കി നിൽക്കുന്ന zayu ന്റെയും ശ്രുതിയുടെയും അടുത്തേക്ക് നീങ്ങി.

അപ്പോഴാണ് അവളും ശ്രദ്ധിക്കുന്നത്  ആ മുഖം..


'ഇത് ആ ജാഡമൊഞ്ചൻ അല്ലെ.... ഇവനെന്താ ഇവിടെ..... അപ്പൊ ഇവന്റെ കല്യാണം ഒക്കെ കഴിഞ്ഞതാണോ... കണ്ട പറീല ഇനി പിള്ളേർ ഉണ്ടോ എന്നാവം..ന്തയാലും കെട്യോൾ മൊഞ്ചോക്കെ ഉണ്ട്. .. കൂടെ കെട്യോൾ ഉണ്ടായിട്ടും വായിനോട്ടത്തിന് ഒരു കുറവും ഇല്ല .... മനുഷ്യന്റെ മേനി ഇപ്പോഴും വേദനിക്കുന്നു. ഇങ്ങനെ വിട്ട പറ്റില്ല രണ്ടെണ്ണം പറയണം '(ഐറന്റെ  സ്വന്തം ആത്മ )


അവൾ രണ്ടും കല്പ്പിച്ചു അവരുടെ അടുത്തേക്ക് ചെന്ന്...


കയ്യും പോടീയും തട്ടി പോയ റൂബിന്റെ വരവ് കണ്ട് zayu ഒന്ന് ഞെട്ടി.


"മിസ്റ്റർ..കെട്യോൾ കൂടെ  ഉള്ളപ്പോയെങ്കിലും ഈ വായിനോട്ടം ഒന്ന് നിർത്തിക്കൂടെ.... മാഡത്തിന് സ്വന്തം ഭർത്താവിന്നെ ഒന്ന് നന്നാക്കി കൂടെ....." അവൾ ചൂണ്ടുവിരൽ ഉയർത്തി കൊണ്ട് അവരോട് പറഞ്ഞു.


 അത് കേട്ട് zayu ന് ദേഷ്യം അരിച്ചു കേറി....


"നിർത്തടി......" Zayu ന്റെ ശബ്ദം ഉയർന്നു.


"കുറേ നേരമായി നീ വായഇട്ട് ഇളക്കാൻ തുടങ്ങീട്ട്... ഞാൻ ആരെ വായിനോക്കണം വേണ്ടാ എന്ന് ഞാൻ തീരുമാനിക്കും നിനക്ക് അത് നോക്കണ്ട കാര്യല... കിടന്ന് ചിലകാതെ പോകാനുള്ളത് എങ്ങട്ടാ എന്ന് വെച്ചാ പോകാൻ നോക്ക്...." അവനും നാല് ചീത്ത പറഞ്ഞതോടെ ഐറ ഒന്ന് തുറിച്ചു നോക്കി....

  " ആരെ എന്ന് വെച്ചാ നോക്കുകയോ നോക്കാതിരിക്കെ ചെയ്തോ.... വഴിൽ കൂടി പോകുന്നവരെ ഇടിച്ചിട്ട് അവരെ മേലെ കിടക്കാത്തിരുന്ന തനിക്ക് കൊള്ളാം...." Zayu നോടായി  പറഞ്ഞു.

 "മാഡം ഭർത്താവിനെ സൂക്ഷിച്ചാ നിങ്ങൾക്ക് കൊള്ളാം " എന്ന് ശ്രുതിക്ക് നേരെ പറഞ്ഞു കൊണ്ട് ബാഗും എടുത്ത് അവൾ വീട്ടിലേക്കുള്ള ബസ് കേറി പോയി....


അവളെ പോക്ക് കണ്ട് ശ്രുതിയും zayu മുഖാമുഖം നോക്കി....


"എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ...."(ശ്രുതി )


"അറീല... ഒന്ന് ഉറപ്പായി ആ നാവിന്റെ നീളം കൂടിയിട്ടേ ഒള്ളൂ...."(zayu )


"ഡാ ഞമ്മളെ കണ്ടിട്ടും അവളെന്താ ഇങ്ങനെ.... ഒരു പരിജയം പോലും.....ഞാൻ നിന്റെ ഭാര്യ എന്നൊക്കെ പറയുന്നേ..."(ശ്രുതി )


"അത് അവൾ  എനിക്കിട്ട് വെച്ചതാവും.... പണ്ടേ ഞാൻ നിന്റെ കൂടെ ടൈം സ്‌പെന്റ് ചെയ്യുന്നത് അവൾക്കിഷ്ട്ടമല്ലല്ലോ.,.... നീ ഓർക്കുന്നുണ്ടോ നിന്റെ കൂടെ ഞാൻ ട്രിപ്പ്‌ പോന്നതിനു ഒരു ആഴ്ച പിണങ്ങി നടന്നവളാ..... ഇപ്പൊയും നിന്റെ കൂടെ എന്നെ കണ്ടത് ഇഷ്ട്ടപെട്ടു കാണില്ല അതാവും ഇത്രീം പറഞ്ഞത്...."(zayu )


"പണ്ടേ അവൾക് എന്നെ ഇഷ്ട്ടല്ല. കാരണം എന്താന്ന് എനിക്കറിയില്ല. പക്ഷെ നീ അവൾക് ജീവനല്ലായിരുന്നോ ന്നട്ടും അവളെന്താ നിന്നോട് ഇങ്ങനെ..നിന്നെ അവൾക് ഇപ്പോഴും ഇഷ്ട്ടാ അല്ലെങ്കിൽ എന്നെ കൂടെ കണ്ടതിനു ഇങ്ങനെ പറയണോ .."(ശ്രുതി )


"അതല്ലേ അറിയാത്തെ.... ഇനി ഇത് ഐറ അല്ലേ......"(zayu )


"അതെന്താ നീ അങ്ങനെ പറയുന്നേ..... അവളെ നിനക്ക് തിരിച്ചറിയാതെ ആയോ...."(ശ്രുതി )


"ഞാൻ എറണാകുളത്തിന്ന് കണ്ടതും ഇവൾ തന്നെ... പക്ഷെ ആ പരിജയം ഒന്നും അവൾ കാട്ടിയില്ലല്ലോ.... ഇനി ഇവളാവിലെ അവൾ.... എനിക്ക് ആകെ പ്രാന്താവുന്നു."(zayu )


"Cool.... ഇത് ഐറ തന്നെയാ അവളെ കണ്ട എനിക്ക് മനസിലാകും "(ശ്രുതി )


"അതേ .... ഏത് ഉറങ്ങത്തിലും എനിക്ക് തുരിച്ചറിയുന്ന ഒരേ ഒരു മുഖം ന്റ പെണ്ണിന്റെ ആണ്. പക്ഷെ അവളെന്താ ഇപ്പൊ എന്നോട് ഇങ്ങനെ... രണ്ട് തവണ കണ്ടപ്പോഴും പിടിച്ചു നിർത്തി ചോദിക്കാൻ പറ്റിയില്ല...."(zayu )


"അവൾ മനഃപൂർവ്വം നിന്നെ ഒഴിവാക്കുകയാണ്.... നമുക്ക് കണ്ടെത്താം... ഇപ്പൊ വീട്ടിൽ പോവാ...."(ശ്രുതി )


അങ്ങനെ അവരും ഒരു ഔട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു....


----------------------------------------------------------

*ഐറ*


മാസങ്ങൾക്കു ശേഷം ഞാൻ വീടിന്റെ പടി ചവിട്ടി....


ഓടി ചെന്ന് ഉമ്മച്ചിയെ കെട്ടിപിടിച്ചു രണ്ട് കവിളിലും ഉമ്മവെച്ചു. ഞങ്ങളെ സ്നേഹപ്രകടനം കണ്ട് ബാബി അസൂയപെട്ട് നോക്കുന്നുണ്ട്.


"ഉമ്മി... ഉപ്പ എവിടെ..... ന്റ വാപ്പച്ചിനെ കാണാൻ കൊതിയാവുന്നുണ്ട്....."(ഐറ )


അത് മോളെ.... ഉപ്പ....(ഉമ്മ )


"ഉമ്മ ഇങ്ങളൊന്ന് പറയോ വാപ്പി പുറത്ത് പോയതാണോ......(ഐറ )


"അല്ല....മോളെ.... വാപ്പി..മോളെ അത്.... ഞാൻ.... ഒരു കാര്യം പറയട്ടെ....ന്റ കുട്ടി "(ഉമ്മ വാക്കുകൾക്കായി പരതി വാപ്പിനെ ചോദിക്കുന്ന റൂബിയോട് എന്ത് പറയണം എന്നറിയാതെ...)


"ഉമ്മ...നിങ്ങൾ പറയുന്നുണ്ടോ...."(റൂബി )


"വാപ്പി.... റൂമിൽ ഉണ്ട് "  (ഉമ്മ )


"ഇത്  പറയാനാണോ ഇത്ര ടൈം എടുത്തത് "

എന്നും പറഞ്ഞു റൂബി വാപ്പിന്റെ റൂമിലേക്ക് പോകാൻ നിന്ന്


പക്ഷെ അപ്പോയെക്കും ഉമ്മ അവളെ വിളിച്ചു നിർത്തി .


"മോളെ നിനക്ക് നിന്റെ വാപ്പിയോട് ദേഷ്യം ഉണ്ടോ....?"(ഉമ്മ )


"ന്റ പൊന്നാര വാപ്പിയോട് ങ്ക് ദേഷ്യമോ ഒന്ന് പോയേ..."(റൂബി )


ഉപ്പച്ചിനോട് എനിക്ക് ദേഷ്യം തോന്നിയിരുന്നു. ആദ്യം അത് കേട്ടപ്പോ.... എന്റെ കുട്ടികാലം വേരെ എനിക്ക് ഓർമയിലാതാക്കിയതല്ലേ എന്ന് കരുതി. പിന്നെ ഞാൻ ആലോചിച്ചു ഏതൊരു പിതാവും ആ സന്ദർഭത്തിൽ ഇതേ ചെയ്യൂ....


ഞാൻ പിന്നെ നേരെ വാപ്പിന്റെ റൂമിലേക്ക് വിട്ടു. വാപ്പച്ചി അവിടെ അങ്ങട്ടും ഇങ്ങട്ടും നടക്കാണ്. ആ നടത്തം കണ്ടാൽ അറിയാം ആൾ ഭയങ്കര ടെൻഷനിൽ ആണെന്ന്.


"വാപ്പച്ചി...."ഞാൻ ഓടിച്ചെന്ന് വാപ്പിയുടെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.


"മോളെ...."വാപ്പച്ചി എന്നെ പിടിച്ചു മുന്നിൽ നിർത്തി തലയിൽ തലോടി.


"മോൾക് ഈ വാപ്പച്ചിയോട് ദേഷ്യം" വാപ്പച്ചി പറഞ്ഞു മുഴുവനാക്കും മുമ്പ് ഞാൻ വായപൊത്തി.


"വേണ്ട വാപ്പി.....ങ്ക് ഒരു ദേഷ്യവും ഇല്ല. ങ്ക് പണ്ടത്തേകാൾ ഏറെ ന്റ വാപ്പിയോട് സ്നേഹമേ ള്ളൂ...."(ഞാൻ )


"എങ്കിൽ വാ മോളെ നിന്റെ ഉമ്മ ഇന്നലെ തുടങ്ങിയതാ നിനക്ക് വേണ്ടി ഓരോന്ന് ഉണ്ടാകൽ. അതൊക്കെ വയറ്റിൽ ആകണ്ടേ....."(ഉപ്പ )


അതും പറഞ്ഞു ഉപ്പ നടക്കാൻ നിന്നതും ഞാൻ ഉപ്പാനെ വിളിച്ചു..


"വാപ്പി.... എനിക്ക് എന്റെ zayu നെ തിരികെ തരോ..."(ഞാൻ )


എന്റെ ചോദ്യം കേട്ടതും വാപ്പി കാലുകൾ പിറകോട്ടു വെച്ച്.


"ന്റ മോൾക് അവനെ മതി എങ്കിൽ എന്ത് വിലകൊടുത്തും അവനെ കണ്ടെത്തി തരും.... പോരെ സന്തോഷം ആയില്ലേ..."(ഉപ്പ )


"സന്തോഷം ആയോന്ന് ചോദിച്ച സന്തോഷം ആയി. പക്ഷെ എനിക്ക് വേണ്ടി ഒരു കാര്യം കൂടി ചെയ്യണം ന്റ വാപ്പി...."





"എന്താ മോളെ ഞാൻ ചെയ്യേണ്ടത്. ന്റ മോളെ എന്താവിശ്യവും ഞാൻ നിറവേറ്റി തരും. മോളെ പറി...."(വാപ്പി )


"അന്ന് പാതിവയ്യിൽ നിർത്തിയ എന്റെ ചികിത്സ തുടരണം.... ഞാൻ മറന്ന് പോയതൊക്കെ വെറും കേട്ടറിവിലൂടെ അല്ല എനിക്ക് അറിയേണ്ടത്. എല്ലാം എനിക്ക് ഓർത്തെടുക്കണം...

Plz വാപ്പി എന്നെ നല്ല ഡോക്ടറെ കാണിക്കി."(ഞാൻ )


"മോളെ ഈ ഉപ്പാക് പറ്റിയ തെറ്റാ അത്. അല്ലെങ്കിൽ ന്റ മോൾ അന്ന് തന്നെ എല്ലാം ഓർത്തെടുത്തിരുന്നു. എത്ര കാശ് ചിലവാക്കിയിട്ടാണെങ്കിലും ന്റ മോളെ ഓർമകളെ ഞാൻ തിരികെ കൊണ്ട് വരും " ചെയ്ത തെറ്റിനെ ഓർത്ത് ആ പിതാവിന്റെ ഉള്ള് പിടഞ്ഞു. ഓർമകൾക്ക് വേണ്ടി പിതാവിനോട് അപേക്ഷിക്കുന്ന മോളെ അദ്ദേഹം മാറോടു ചേർത്ത്.


വാപ്പി ആകെ സെന്റി അടിച്ചു ഓവർ ആകും എന്ന് മനസിലായതും ഞാൻ വേഗം വിഷയം മാറ്റി.


ഞാനും വാപ്പച്ചിയും കുഞ്ഞിക്കയും മിന്നു മോളും കൂടി food അടിക്കാൻ ഇരുന്നു. മ്മക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. ചിക്കൻ മന്തി , പാൽ പായസം ഉൾപ്പടെ ന്റ ഫേവറേറ്റ് food എല്ലാം ഉമ്മിയും ബാബിയും കൂടി റെഡി ആക്കിയിരുന്നു. കോളേജ് വിശേഷങ്ങളും നാട്ടിലെ വിശേഷങ്ങളും പറഞ്ഞു food തട്ടി. അതിന്റെ ഇടക് കുഞ്ഞിക്കാന്റെ ഓരോ തമാശയും....

ശരിക്കും ഞാൻ ഹാപ്പി ആയി.വെല്ലിക്കാനെയും ഇർശുനെയും നന്നായി മിസ്സെയ്തു. ഞാൻ വന്ന വാർത്ത അറിഞ്ഞു ഇർശു ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. വെല്ലിക്കാക്ക് വരാൻ പറ്റില്ല.


------------------------------------------------------------


*[zayu ]*



ഞാൻ ശ്രുതി ന്റെ വീട്ടിൽ one വീക്ക്‌ സ്റ്റെ ചെയ്യാൻ തീരുമാനിച്ചു.

നല്ല ഒരു വീട് കണ്ടെത്തിയിട്ട് വേണം ഉമ്മിയെയും ആമിനെയും ഇങ്ങോട്ട് കൊണ്ട് വരാൻ. എന്റെ വാശിക്ക് മുമ്പിൽ സ്വന്തം നാടും കുടുംബക്കാരെയും ഒക്കെ ഒഴിവാക്കി ആണ് അവിടെ പോയി താമസിക്കുന്നത്. അത് ഇനി വേണ്ട. ഇനി ഇവിടെ ജീവിക്കണം. എന്റെ ഉപ്പാനെ ഇല്ലാതെ ആക്കിയവരുടെ മുമ്പിൽ തലഉയർത്തി ജീവിച്ചു കാണിക്കണം. ഉപ്പാന്റെ സ്വത്തുകളൊക്കെ ഒരു രേഖയും ഇല്ലാതെ കൈകലാക്കിയ കുറേ പേരുണ്ട് ഇവിടെ. അതൊക്കെ തിരികെ പിടിക്കണം. സ്വത്തിന് വേണ്ടിയല്ല അതൊക്കെ എന്റെ ഉപ്പാന്റെ വിയർപ്പാണ്. അത്  ഉപ്പാന്റെ നാശത്തിനായി 

കാത്തിരുന്നവർ അനുഭവിക്കണ്ട. തിരിച്ചു പിടിച്ചു പാവങ്ങൾക്ക് കൊടുകാം. ആ പ്രവർത്തനങ്ങൾക്ക് നില്കും മുമ്പ് ഐറയുടെ പ്രശ്നം കണ്ടെത്തണം. എന്നെ വേണ്ടാഞ്ഞിട്ടാണ് എങ്കിൽ പിന്നെ അവൾക് ഒരു ശല്യം ആവില്ല. പക്ഷെ ഈ നാട് വിട്ട് ഇനി ഞാൻ പോവില്ല. അവൾക് മുന്നിൽ ജീവിച്ചു കാണിക്കും. പക്ഷെ ഈ *zayan ashiq* ന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് വരില്ല.


അങ്ങനെ ഓരോന്ന് ആലോചിച്ചും യാത്ര ക്ഷീണം കാരണവും ബെഡിൽ കിടന്ന് ഉറങ്ങി പോയി.


കുറച്ചു നേരത്തെ മയക്കത്തിന് ശേഷം ആരോ ഡോറിൽ മുട്ടുന്നത് കേട്ടാണ് എണീറ്റത്.


"ന്താടി ഞാൻ ഒന്ന് ഉറങ്ങായിന്" (ഞാൻ )


"മതി ഉറങ്ങിയത് നേരം ഇരുട്ടാവാൻ ആയി വന്നപ്പോ കേറി കിടന്നതല്ലെ. Food കഴിക്കാൻ പോലും വന്നില്ല. അമ്മ വഴക്ക് പറയുന്നുണ്ട്. ഇനി വാ നമ്മക് ഒന്ന് കാറ്റ് കൊള്ളാം. ന്നട്ട് ചൂട് ചായയും പരിപ്പ് വടയും കഴിക്കാ...." (ശ്രുതി)


"എപ്പോ എത്തി എന്ന് ചോദിച്ചാ മതി....

" (ഞാൻ )


അങ്ങനെ റൂമിന്റെ ഡോറും ചാരി ശ്രുതിക്കൊപ്പം പുറത്തിറങ്ങി. ഒരു വയലിന് നടുവിലാണ് ശ്രുതിന്റെ വീട്. ഇവിടെ നിന്ന് ഒരു അര മണിക്കൂർത്തെ നടക്കാനുള്ള ദൂരം ഉണ്ട് ഐറന്റെ  വീട്ടിലേക്ക്.


പഴയ കാര്യങ്ങൾ ഓർത്ത് കൊണ്ട് ഞാൻ ശ്രുതിക്കൊപ്പം ആ വയൽ വരമ്പിലൂടെ നടന്നു. വയലിന്റെ അവസാനം ഉള്ള ഇരുന്നില വീട്ടിലേക്കാണ് എന്റെ കണ്ണ് പോയത്.

തറവാട് പേരുമ വിളിച്ചോതുന്ന വലിയ പഴയ  ഇരുന്നില വീട്.


 തുറന്നിട്ട ഗെയ്റ്റിന്റെ മുന്നിൽ നിന്ന് ആ വീടിന്റെ അകത്തേക്ക് ഞാൻ കണ്ണുകൾ പായിച്ചു.


*ഞാനും ആമിയും ഓടി നടക്കുന്നു....*

*"പോത്ത് പോലെ വളർന്നു എന്നിട്ടും കുഞ്ഞു കുട്ടികളാന്ന വിചാരം " എന്നും പറഞ്ഞു ഞങ്ങളെ പിറകെ ചോറും കൊണ്ട് വരുന്ന ഞങ്ങളുടെ ഉമ്മി. ആ കാഴ്ച ഉമ്മറത്തിരുന്ന് നോക്കുന്ന ഉപ്പ*


ആ മുറ്റത്തേക്ക് നോക്കിയപ്പോ ആദ്യം മനസ്സിലേക്ക് വന്നത് ഈ കാഴ്ച ആണ്. ഇനി ഒരിക്കലും നടക്കില്ലല്ലോ. എന്റെ മനസ്സൊന്നു പിടഞ്ഞു.


"ഇല്ല... ഞാൻ തളരില്ല. നടക്കും ഇനിയും ഞാനും ആമിയും ഓടി നടക്കും ഈ മുറ്റത് ഉമ്മിയുടെ കയ്യിൽ നിന്ന് ചോർ വാങ്ങി കഴിക്കും ഈ മുറ്റത് വെച്ച് തന്നെ. ഇതിപ്പോ എന്റെ വാശിയാണ്. പക്ഷെ ഇതൊന്നും കാണാൻ ഉപ്പ ഉണ്ടാവില്ലല്ലോ..." (ആത്മ )


"Zayu.." പതിഞ്ഞ ശബ്ദതത്തിൽ എന്നെ വന്ന് ശ്രുതി വിളിച്ചപ്പോഴാണ് ഞാൻ സൊബോധത്തിലേക്ക് വന്നത്.


"എന്താടാ....."(ശ്രുതി )


"ടി എനിക്ക് ഈ വീട് വേണം "(zayu )

ഒരു വാശിയിൽ തന്നെ പറഞ്ഞു 


"ആ ... വീടൊക്കെ ഞമ്മക് വേങ്ങ... ഇപ്പൊ പരിപ്പ് വട മ്മളെ കാത്ത് നില്കുന്നുണ്ടാകും വാ പോക...."(ശ്രുതി )


അങ്ങനെ ഞാനും ശ്രുതി വീട്ടിലേക്ക് തിരുച്ചു. അതിനിടക് അവൾ അൻവർനെ കുറിച്ചും സാബിനെ കുറിച്ചും ഇർശൂനെ കുറിച്ചും ഒക്കെ പറഞ്ഞു.

      അൻവർ ഇപ്പൊ ഇർശുന്റെ കാക്കാന്റെ കൂടെ അവരുടെ ബിസ്നെസ് പാട്ണർ ആയി ഗൾഫിൽ വർക്ക്‌ ചെയ്യുന്നു. സാബി നാട്ടിൽ ഒരു ഷോപ്പ് തുടങ്ങി. പിന്നെ ഇർശു അവന്റെ ഫാമിലി ബിസിനെസ്സ് ആയ *ഐറ ഫാഷൻ ഡിസൈനിങ്* കമ്പനികളുടെ എംടി ആയി വർക്ക്‌ ചെയ്യുന്നു. പണ്ടേ ഫാഷൻ അവന്റെ ഒരു വീക്നെസ് ആണ്.


ശ്രുതി നാട്ടിൽ ഉണ്ടായിരുന്നില്ല കുറേ കാലം. പഞ്ചാബിലുള്ള അമ്മാവന്റെ കൂടെ ആയിരുന്നു. അത് കൊണ്ട് ഐറയെ കുറിച്ച് വല്യ അറിവില്ല. മറ്റുള്ളവർ കൂടെ പഠിച്ചവരായത്ത് കൊണ്ട് മറ്റു ഫ്രണ്ട്സിൽ നിന്നുള്ള അറിവാണ്.


  ഞാൻ എവിടെ ആയിരുന്നു എന്നത് ശ്രുതിക്കെല്ലാതെ ആർക്കും അറിയില്ല. അവൾ ഇന്ന് വരെ അവളുടെ അമ്മയോട് പോലും പറഞ്ഞിട്ടില്ലായിരുന്നു. എന്നെ അന്വേഷച്ചു ഇർഷും സാബി ഒക്കെ ഇവളെ അടുത്ത് വന്നിരുന്നെങ്കിലും അവൾ ഒന്നും പറഞ്ഞിട്ടില്ല.


അങ്ങനെ ഞങ്ങളെ സംസാരം നീണ്ടു. ഒടുക്കം വീട്ടിൽ എത്തിയപ്പോ വഴുകിയതിന് അമ്മിണി അമ്മയിൽ നിന്ന് കുറേ കേട്ട്. ശ്രുതിന്റെ കുഞ്ഞിലേ അച്ഛൻ മരിച്ചിരുന്നു. അവർക്ക് ജീവിക്കാൻ ഉള്ളതെല്ലാം ഉണ്ടാക്കി വെച്ചിട്ടാണ് അദ്ദേഹം പോയത്.


"അമ്മേ.... വഴക്ക് പിന്നെ നന്നായി വിശക്കുന്നു ചായ തരി...."(ശ്രുതി )


അങ്ങനെ ഞാനും അമ്മയും ശ്രുതിയും ഉമ്മറത്തിരുന്നു ചായയും ചൂട് പരിപ്പ് വടയും തിന്നാണ് (എന്നാ ടെസ്റ്റാ.... ആർക്കും തരില്ലട്ടോ.....) പുറത്ത് തുള്ളിയായി മഴ ചാറുന്നുണ്ട്. വീട് പാടത്തിന്റെ നടുകായതിനാൽ മഴ പേടിയാണ്. എങ്കിലും കാണാൻ നല്ല രസം ഉണ്ട്. ആ ചാറ്റൽ മഴ അസ്വദിക്കാൻ വേണ്ടിയാ പുറത്ത് വന്നിരുന്നത് തന്നെ.


*ആ ഇളം കാറ്റും ചാറ്റൽ മഴയും കൂടെ കട്ടൻ ചായ പരിപ്പ് വടാ* ഒരു പ്രതേക അനുഭൂതി ആയിരുന്നു അത്.


അതിന്റെ ഇടക്കാണ് മനസ്സിലേക്ക് ഒരു ചിന്ത കയറി വന്നത്.


മനസ്സ് പിന്നെ അങ്ങനെ അല്ലെ മനുഷ്യനെ സ്വസ്ഥമായി ഇരിക്കാൻ സമ്മദിക്കില്ലല്ലോ....


"മാഷേ... ന്താ വല്യ ആലോചന...."


ശ്രുതിന്റെ വിളിയാണ് ആലോചനങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചത്.


"അത് ആ വീട് എങ്ങനെ വാങ്ങും എന്നതാണ്.... അതിൽ ഇപ്പൊ താമസക്കാർ ഉണ്ടോ.... ഞങ്ങളെ ഇവിടത്തെ shops കമ്പനികൾ ഒകെ ഇപ്പൊ *ചിത്രകമ്പനിക്കാർ* ആണ് നോക്കി നടത്തുന്നെ എന്ന് ഞാനറിഞ്ഞു. അവരുടെ കൈവശം അല്ലെ ഈ വീടും."(ഞാൻ )



"ഡാ... നീ cool ആയി കേൾക്കും എങ്കിൽ എനിക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാനുണ്ട്. നീ എടുത്ത് ചാടി പ്രവർത്തിക്കരുത്. പിന്നെ നിന്റെ ഉപ്പാന്റെ അവസ്ഥ ആവും നിനക്കും "(ശ്രുതി )


"ഞാൻ കണ്ടറിഞ്ഞേ പ്രവർത്തിക്കൂ... നീ പറ "(ഞാൻ )


"ഞാൻ വർക്ക്‌ ചെയ്യുന്നത് ചിത്രകമ്പനി ഗ്രൂപ്പിന്റെ ഒരു റബ്ബർ ഫാക്ടറിയിൽ അക്കൗണ്ടന്റ് ആയാണ്. അതിനാൽ പല തവണ അവരുടെ പല ഓഫീസുകളിലും ഞാൻ കേറി ഇറങ്ങിയിട്ടുണ്ട്. ഇവരുടെ കീഴിൽ തന്നെ ഞാൻ ജോലി നേടാൻ കാരണം ഒരിക്കെ ഇതെല്ലാം നിന്റെയും ഫാമിലിയുടെയും ആയിരുന്നില്ലേ എന്ന് കരുതിയ. ഇപ്പോഴും നിയമപരമായി എല്ലാം നിന്റെ ഉപ്പാന്റെ പേരിലാണ്.ഉപ്പാന്റെ മരണത്തോടെ നിന്നിലേക്ക്. ഈ നീ ആരാന്ന് ടീൽ ചെയ്യാൻ വരുന്ന ഒരു ഓഫീസർസിനും അറിയില്ലല്ലോ. മറ്റു കമ്പനികളുമായി ഡീൽ ഉറപ്പിക്കുമ്പോഴും മറ്റും നിന്റെ ഒപ്പ് വെച്ചാണ് ഫൈലുകൾ പോകുന്നത്. കള്ള ഒപ്പ് ഇടുന്ന ഒരാളെ ഇതിനായി നിയമിച്ചിട്ടുണ്ട്. നീ പോലും അറിയാതെ നിന്റെ പേരിൽ വലിയ വലിയ കോടികളുടെ ബിസിനെസ് ആണ് ചിത്രക്കമ്പനി നടത്തുന്നത്.അത് കൊണ്ട് തന്നെ നിയമപരമായി ഒരു കേസ് മൂവ് ചെയ്‌താൽ പെട്ടന്ന് തന്നെ എല്ലാം നിനക്ക് തിരിച്ചു കിട്ടും. "(ശ്രുതി )


"എന്റെ പേരിലോ.... ഇത് എന്ത് കൊണ്ട് ഞാൻ അന്വേഷിച്ചില്ല. ശ്യേ..... നീ എന്തേ ഇത് നേരത്തെ പറയാഞ്ഞേ.... ഞാൻ നിയമം കൈകാര്യം ചെയ്യുന്ന ഒരു acp ആണ്. ഇത് ഇനി തുടരാൻ ഞാൻ സമ്മദിക്കില്ല." ദേഷ്യം കൊണ്ട് zayu ന്റെ കണ്ണ് ചുവന്നിരുന്നു. കൈകൾ മുഷ്ടി മടക്കി ഒരാളെ കൈയ്യിൽ കിട്ടിയാൽ ശ്വാസം മുട്ടിച്ചു കൊല്ലും എന്നാ രൂപത്തിൽ ആയിരുന്നു. അവന്റെ അപ്പോഴത്തെ ഭാവം കണ്ട് അമ്മയും ശ്രുതിയും പേടിച്ചു.


"Zayu.. നീ cool ആവ് എല്ലാം ഞമുക്ക് ശരിയാക്ക... ഇതിനൊക്കെ വഴി തെളിച്ചത് നീ അന്ന് പോയപ്പോ നിന്റെ ആധാർ കാർഡ് കൊണ്ട് പോകാൻ മറന്നു എന്നതാണ്. നിന്റെ വീട് നീ പോയതിന് ശേഷം കൈക്കലാക്കിയ ചിത്രകമ്പിനിയുടെ പഴയ എംടി അസ്‌കർ അലിയുടെ കയ്യിലാണ് നിന്റെ ആധാർ കാർഡ് കിട്ടിയത്. നിന്റെ സ്വത്തുകൾ കൈകലാക്കുന്നതിന്റെ ആദ്യപടിയായി നമ്മുടെ അതേ വയസ്സുള്ള അങ്ങേരുടെ മകൻ ഷാമിൽ അലിയെ പ്ലാസ്റ്റിക്സർജറി ക്ക് വിദേയമാക്കി. "(ശ്രുതി )


"എന്തിന്.... അങ്ങനെ ചെയ്‌താൽ ഞങ്ങളുടെ സ്വത്തുകൾ എങ്ങനെയാ...."(ഞാൻ )


"ഡാ ഞാൻ പറയാ.... പണം ചാക്ക് കൈയ്യിൽ ഉള്ളത് കൊണ്ട് പ്ലാസ്റ്റിക് സർജറി മുഘേനെ ഷാമിൽ അലി *zayaan ashiq* ന്റെ ഏകദേശ  ഒരു മുഖഷൈപ്പ് അവൻ കിട്ടി. എങ്കിലും നിന്നെ കണ്ട ഒരാൾക്കു അത് നീ അല്ലാന്ന് പറയാൻ കയ്യും. അതിനാൽ അവനെ ഗൾഫിലേക്ക് പറഞ്ഞയച്ചു. നീയാണ് ഗൾഫിൽ ഉള്ളതെന്നും നീ അസ്‌കർ അലിയെ എല്പിച്ചതാണ് നിന്റെ സ്വത്തുകൾ എന്നാ രീതിയിലാണ് ഇപ്പൊ ബിസിനെസ്സ് മുന്നോട്ടു പോകുന്നത്.അത്യാവശ്യ മീറ്റിംഗ് ഒക്കെ നീയാണെന്ന് പറഞ്ഞൂ ശാമിൽ അറ്റന്റ് ചെയ്യാറുണ്ട്. ഇത് ഞാൻ നേരിൽ കണ്ടിട്ടിട്ടുണ്ട്. ഞാനുമായി ഷാമിൽ ഒരു ഗൂഗിൾ കോൺഫറൻസ് ഉണ്ടായിരുന്നു. അന്ന് അവർ name പറഞ്ഞത്. Zayan ashiq എന്നാണ്. അന്ന് മുതലാണ് ഞാൻ അന്വേഷണം നടത്തിയതും.

ഇന്ന് ഈ കാര്യം നാട്ടുകാർക്കും ഒക്കെ അറിയാമെങ്കിലും അവർക്കെതിരെ ഇവിടെ ആരും സംസാരിക്കില്ല. കൊല്ലാൻ വരെ മടി ഇല്ലാത്ത ടീം ആണ് അവർ."(ശ്രുതി )


"അപ്പൊ ഇങ്ങനെ ഒക്കെ ആണ് അല്ലെ കാര്യങ്ങൾ... അല്ല ബുദ്ധിമതി ഇതൊക്കെ എങ്ങനെ കണ്ടെത്തി."(ഞാൻ )


"അതൊക്കെണ്ട്. അവരുടെ മകളുടെ ഭർത്താവ് ഒരു പെൺകൊതന.... അങ്ങേരെ ഒന്ന് വലയിൽ വീഴ്ത്തിയതാ... എല്ലാം അങ്ങേര് പറഞ്ഞു 😂"(ശ്രുതി)


"അമ്പടി... പണ്ടേ കാര്യം കാണാൻ നീ കൈതകാലും പിടിക്കാല്ലോ.... ഇങ്ക് ഇപ്പൊ ആ വീട് വേണം two day ക്ക് ഉള്ളിൽ ന്താ വഴി."(ഞാൻ )


"കളിയാക്കല്ലേ മോനെ.... വീട് നിന്റെ പേരിൽ അല്ലല്ലോ.... എല്ലാം ഇട്ടറിഞ് പോയെങ്കിലും വീട് മറ്റാരുടെയോ പേരിൽ രെജിസ്റ്റർ ചെയ്‌തിട്ടല്ലേ പോയത്. അപ്പൊ ഇനി ഒരു വഴിയും ഇല്ല. നിങ്ങൾ വീട് വിറ്റത് കാരണം നാട്ടുകാരുടെ വിചാരം കമ്പനികൾ ഒക്കെ ചിത്രകമ്പനി വിറ്റു എന്നതാണ്.".


"ഇല്ല.... ആ വീട് ഞാൻ ആർക്കും രജിസ്റ്റർ ചെയ്ത് കൊടുത്തിട്ടില്ല. അന്ന് പോകുന്ന അന്ന് രാവിലെ ആയിരുന്നു രജിസ്റ്റർ. പക്ഷെ ട്രെയിൻ കിട്ടാൻ വഴിക്കിയാലോ എന്ന് കരുതി ഞങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന്  മുമ്പ് തന്നെ പോയി."(ഞാൻ )



"ഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ.... എങ്കിൽ പിന്നെ നീ പോയി ആ വീട്ടിൽ താമസിച്ചു തുടങ്ങിക്കോ.... അതിൽ ഇപ്പൊ ആൾകാർ ഒന്നും ഇല്ല. അസ്‌കർ അലി അത് വാടകക്ക് കൊടുത്തതാ.... ഇപ്പൊ അത് വിൽക്കാണെന്ന് പറഞ്ഞു."(ശ്രുതി )


"അപ്പൊ എന്റെ വീട് വിൽക്കാനാണ് ഉദ്ദേശം അല്ലെ. എങ്കിൽ നാളെ തന്നെ അവർ പറയുന്ന വിലക്ക് നീ ആ വീട് നിന്റെ പേരിൽ വാങ്ങുന്നു.നിന്നിൽ നിന്ന് ഞാനും വാങ്ങും "(ഞാൻ )


"എന്തിനാടാ പണം കൊടുക്കുന്നെ അത് നീന്റെ അല്ലെ...."(ശ്രുതി )


"എന്റെ തന്നെ യാ ഇപ്പൊ കളത്തിൽ ഇറങ്ങി കളിക്കാൻ ടൈം ആയിട്ടില്ല. ആവുമ്പോ കളത്തിൽ ഇറങ്ങാ...."(ഞാൻ )


ഞങ്ങളുടെ രണ്ടാളീം സംസാരം കേട്ട് ഫ്ലാറ്റായി നിൽക്കാണ് അമ്മ.


"അമ്മേ.... കാറ്റ്  പോയോ...."(ശ്രുതി )


"ഇപ്പൊ പോയിട്ടില്ല. മിക്കവാറും ഇനിം ഇങ്ങളെ വർത്താനം കേട്ട പോകും.... എന്ത് ചെയ്യുമ്പോഴും ശ്രദ്ധിച്ചു ചെയ്യണം. കൊല്ലാൻ വരെ മടി ഇല്ലാത്തവരും ആയാണ് കളിക്കാൻ പോകുന്നത് അത് മറക്കണ്ട."(അമ്മ )


അത്രെയും പറഞ്ഞു അമ്മ ഉള്ളിലേക്ക് പോയി. ഞാനും ശ്രുതി നാളെ അവൾ അസ്‌കർ അലിയുടെ അടുത്ത് പോകുന്നതിനെ പറ്റിയും വീട് എഴുതി വാങ്ങുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചിരുന്നു.


-----------------------------------------------------------

ആ  

*[ഐറ ]*



വന്നത് മുതൽ ഞാൻ ഭയങ്കര ഹാപ്പി ആണ്. ഇത് വരെ കുഞ്ഞിക്കാനോടും മിന്നൂനോടും കളിച്ചു ഞാൻ ഒരു വഴിക്ക് ആയിട്ടുണ്ട്. അതിന്റെ ഇടക് കുറേ ടൈം വാപ്പിയോട് കത്തി അടിക്കാൻ പോകും. ഉമ്മി ഉണ്ടാക്കിയ സ്വീറ്റ്സ് കട്ടെടുത്ത് തിന്നും. അങ്ങനെ രാത്രി ആയപ്പോഴാണ് ആലപ്പുഴെക്ക്‌ പോയ രണ്ടെണ്ണത്തിനെ ഓർമ വന്നത്.


ഇവിടെ എല്ലാരും 10 ആയ ഉറങ്ങാൻ കിടക്കും. ഒക്കെ റൂമിൽ കേറും ഉറങ്ങൽ എപ്പോഴാന്ന് അവർക്കല്ലേ അറിയൂ.... കുഞ്ഞിക്കാനെ ഒക്കെ 12 മണിക്കും online കാണാറുണ്ട് ന്താണാവോ പണി കണ്ടെത്തണം. ഇപ്പൊ ഇങ്ങൾ വിചാരിക്കുന്നുണ്ടാകും എനികെന്താ ആ ടൈം പണി എന്നല്ലേ.... തെറ്റ്ധരികല്ലി മക്കളെ. ഹോസ്റ്റൽ ആകുമ്പോ 11 വരെ ഞങ്ങൾ സംസാരിച്ചിരിക്കും. അതിന് ശേഷം കുറച്ചു നേരം ഫോണിൽ ന്തെങ്കിലും തൊണ്ടും. മുബി ഇർശുനോട് സൊള്ളാവും. ഞാനും അമ്മു യൂട്യൂബിൽ videos കണ്ടിരിക്കും. മുബിന്റെ സൊള്ളൽ ഒക്കെ കയിഞ്ഞ് വന്നിട്ടേ കിടക്കൂ..... അങ്ങനെ ഒരു ദിവസം കണ്ടതാ കുഞ്ഞിക്കാനെ ഓൺലൈനിനിൽ 😂.


10 മണിക്ക് ഫുഡും കഴിച്ചു എല്ലാരും റൂമിൽ കേറി. ഞാനും റൂമിൽ കേറി. ഇങ്ക് അറിയാം ങ്ക് ഇപ്പൊ തന്നെ ഒന്നും ഉറക്കം കിട്ടില്ലാന്ന്. അത് കൊണ്ട് മ്മള് ആദ്യം അമ്മുവിന് വിളിച്ചു അപ്പോഴാണ് ആ തെണ്ടി പറഞ്ഞത് മുബി ഇന്ന് അവളുടെ വീട്ടിൽ തങ്ങി എന്ന്. അങ്ങനെ അവറ്റകളോട്  വരുന്ന വഴിക്ക് ആ ജാഡബുള്ളറ്റ് കാരനെ കണ്ടതും അവന്റെ കെട്യോളെ കുറിച്ചും ഒക്കെ സംസാരിച്ചിരിക്കുമ്പോഴാണ് ന്റ റൂമിനോട് ചേർന്നിട്ടുള്ള ബാൽകണിയിൽ ഒരു ആൾരൂപം കണ്ടത്. ഈ വീട്ടിലെ രണ്ട് റൂമിനെ ബാൽകണി  ഒള്ളൂ. ഒന്ന് നിസുക്കാന്റെ റൂമാണ്. ഇത് എനിക്ക് വേണം എന്ന് ഞാൻ വാശി പിടിച്ചത. അന്ന് മറ്റുള്ളവർ ഒകെ എന്നോട് പറഞ്ഞിരുന്നു ബാൽകണി  വഴി കള്ളമാർക്  റൂമിലേക്ക് വരാൻ എളുപ്പമാണെന്ന്. ബാൽകണിയിൽ  എന്തോ കണ്ടപ്പോ ആദ്യം അവർ പറഞ്ഞത് ആണ് ഓർമവന്നത്. വീണ്ടും ആ ആൾരൂപം ബാൽകണിയിൽ നടക്കുന്നതായി ഫാനിന്റെ കാറ്റിൽ വീശുന്ന കർട്ടന്റെ ഇടയിലൂടെ കണ്ട്. ഞാൻ പതുകെ ആ കർട്ടൻ പൊന്തിച്ചു നോക്കി.

ഒരു ജാക്കറ്റ് ഒക്കെ ഇട്ട ഒരു ആൾ രൂപം പുറം തിരിഞ്ഞ് നിൽക്കുന്നു...

ആദ്യം തോന്നലാവും എന്ന് കരുതി ഇപ്പൊ ശെരിക്കും ഉണ്ടെന്നറിഞ്ഞതും കയ്യിലുള്ള ഫോൺ നിലം പതിച്ചു. കാലുകൾ പിറകോട്ടു വലിഞ്ഞു.


" *ആ.....രാ.......* " (ഞാൻ )


ആ രൂപം എന്റെ അടുത്തേക്ക് വന്ന്. മുഖം മറച്ചുട്ടുണ്ട്.


ഞാൻ ബാൽകണിയുടെ വാതിൽ അടച്ചിട്ടുണ്ട്. ഗ്ലാസ്‌ ആയത് കൊണ്ട് ങ്ക് എല്ലാം കാണാ.... അയാൾ ഡോറിന്റെ അടുത്തെത്തി. ഞാൻ പെട്ടന്ന് റൂമിൽ നിന്ന് ഇറങ്ങി ഓടി. നേരെ ചെന്ന് നിസുകാന്റെ റൂമിന്റെ ഡോർ മുട്ടി. ഒരു അനക്കവും കേൾക്കാനില്ല. ഉമ്മയും ഉപ്പയും താഴെ ആണ് കിടക്കുന്നത്. താഴേക്ക് ഇറങ്ങി പോവാൻ ങ്ക് പേടിയായത് കാരണം കുഞ്ഞിക്കാന്റെ റൂം ഡോർ പോയി മുട്ടി. അപ്പൊ ന്റ ബാക്കിൽ നിന്ന് ന്തോ ഡോർ തുറക്കുന്ന ശബ്ദം കേട്ട്. അത് കേട്ടതും ഞാൻ ഒറ്റ ഓട്ടം ആയിരുന്നു താഴേക്ക്. ഇരുട്ടിൽ ഓടുന്ന ഇടക് സ്റ്റെപ് മാറി ചവിട്ടി. പിന്നെ എനിക്ക് ഓടേണ്ടി വന്നില്ല ഒറ്റയടിക്ക് താഴെ ഹാളിൽ ചെന്ന് മലർന്നടിച്ചു വീണ്.



മുകളിൽ നിന്ന് അപ്പൊ തന്നേ മോളെ എന്ന് വിളിച്ചു നിസുക്ക ഓടി വന്ന് അപ്പോയെക്കും എനിക്ക് എന്റെ കാഴ്ച മങ്ങിയിരുന്നു. നിസുക്കാ അടുത്തെത്തിയപ്പോയെക്കും ബോധം പൂർണമായും പോയിരുന്നു.



-------------------------------------------------------------

*[നിസുക്ക ]*


(നിങ്ങക്ക് എന്നെ അറീലെ ഞാനാണ് റൂബിന്റെ വെല്ലിക്ക )


നല്ല അന്തസായി ഉറങ്ങുമ്പോ ആണ് റജു (എന്റെ ഒരേ ഒരു കെട്യോൾ ) വിളിച്ചത്.


"ന്താടി പെണ്ണെ അനക് ഉറക്കം ഇല്ലേ. മോൾ ഉറക്കുന്ന സമയം എങ്കിലും നിനക്ക് ഉറങ്ങിക്കൂടെ "(njan)


"ഞാൻ ഉറങ്ങായിരുന്നു ആരോ ഡോറിൽ മുട്ടുന്നുണ്ട് അതാ വിളിച്ചത്."(റജു )


അവൾ അത് പറഞ്ഞപ്പോ ഓള ഒരു സമാദാനത്തിന് വേണ്ടി ഞാൻ പോയി ഡോർ തുറന്നു.


അപ്പൊ കണ്ടത് റയുന്റെ (കുഞ്ഞനിയൻ ) ഡോർ മുട്ടുന്ന റൂബി ആണ്. ഞാൻ ഡോർ തുറന്ന സൗണ്ട് കെട്ടവൾ ഇരുട്ടിൽ താഴേക്ക് ഒറ്റ ഓട്ടം ആയിരുന്നു. ഞാൻ പെട്ടന്ന് ലൈറ്റ് ഇട്ടപ്പോ കണ്ടത് താഴെ വീണു കിടക്കുന്ന റൂബിയെ ആണ്. ഞാൻ വേഗം അവളുടെഅടുത്തേക്ക് ഓടി. അടുത്തെത്തിയപ്പോയെക്കും അവളുടെ ബോധം പോയിരുന്നു. അവളെയും എടുത്ത് ഞാൻ പെട്ടന്ന് ഹോസ്‌പിറ്റലിലേക്ക് പോയി.ഹോസ്പ്പിറ്റൽ എത്തിയ ഉടനെ അവളെ icu കയറ്റി. Icu പുറത്ത് ഞാൻ നില്കുമ്പോ ആണ് ഇർശുവും ഉമ്മിയും വാപ്പി അങ്ങോട്ട് വന്നത്...


"മോനെ ന്റ മോള്.... (ഉമ്മ )


ഉമ്മാന്റെ ചോദ്യം എന്റെ കണ്ണുകളെ icu വിലേക്ക് പായിച്ചു. ഉമ്മയും ഉപ്പയും icu മുമ്പിലുള്ള കർട്ടൻ വഴി ഉള്ളിലേക്ക് നോക്കി. പക്ഷെ കാണുന്ന ഇടതൊന്നും അവളില്ലായിരുന്നു.


അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ആരോടും ഒന്നും മിണ്ടാതെ നിൽക്കുന്ന ഇർശുനെ.


"ഡാ നമ്മളെ മോൾക് ഒന്നും പറ്റില്ല. നീ ഇങ്ങനെ സങ്കടപെടല്ലേ...."(ഇർശു ന്റെ തോളിൽ തട്ടി കൊണ്ട് ഞാൻ പറഞ്ഞു.)


നങ്ങൾ മൂന്ന് പേർക്കും അവളെന്ന് വെച്ചാൽ ജീവനാണ്. നങ്ങളെ കുഞ്ഞിപ്പെങ്ങളാണ് ഞങ്ങളുടെ ലോകം 😍അവളെ ദേഹത്ത് ഒരു കൊറൽ തട്ടിയാൽ വേദനിക്ക നങ്ങൾക്കാണ്. അവളെ മൂഡ് ഒകെ ശരിയായിക്കോട്ടെ പണ്ടെത്തെ ഓർമകൾ വെട്ടാടാതിരിക്കാൻ വേണ്ടിയാ അവളെ ഹോസ്റ്റൽ നിർത്തുന്നത് തന്നെ. അവളെ പിരിഞ്ഞു നിൽക്കാൻ ഒരു ദിവസം പോലും ഇഷ്ടമില്ല.


"ഞാൻ.... ഞ.... ൻ.... കാരണ ന്റ കുഞ്ഞുപെങ്ങൾ..."(ഇർശു )


ഞാൻ എന്തൊക്കെ ഓർത്തിരിക്കുമ്പോഴാണ് ഇർശു എന്തോ പറയുന്നത് കേട്ടത്.

     ഞാൻ അവന്റെ അരികിലേക്ക് ചെന്ന്.


"ന്താടാ നീ പറയുന്നേ....."(ഞാൻ )



"അത്.... ഞാൻ വന്നത് അവൾക് ഒരു സർപ്രയ്‌സ് ആയിക്കോട്ടെ എന്ന് കരുതി അവളെ റൂമിന്റെ ബാൽകണി വഴി ആണ് ഞാൻ കേറിയത്. പക്ഷെ എന്റെ മുഖം കാണുന്നതിന് മുമ്പ് അവൾ പേടിച് ഓടിയിരുന്നു. അപ്പോഴല്ലേ....." അവൻ എന്റെ ദേഹത്തേക്ക് ചാരി അത്രെയും പറഞ്ഞു.


"വരാനുള്ളത് വന്നു. ന്റ കുട്ടിക്ക് ഒന്നും പറ്റില്ല...."(ഉപ്പ )


ഉമ്മ ആണെങ്കിൽ അവളെ അവസ്ഥ ന്താന്ന് അറിയാഞ്ഞിട്ട് ഒരേ കരച്ചിൽ...


ഉമ്മയെ ഓരോന്നു പറഞ്ഞു സമാദാനപെടുത്തി അടുത്തുള്ള ബെഞ്ചിൽ ഇരുത്തി. റയു നിർത്താതെ ഫോൺ അടിച്ചു കൊണ്ടിരിക്കുന്നുണ്ട് ഇവിടത്തെ വിവരം അറിയാൻ.


ഫോണിൽ സംസാരിച്ചു നിൽകുമ്പോഴാണ് ഡോക്ടർ icu നിന്ന് ഇറങ്ങി വന്നത്.


ഡോക്ടർ ന്റ മോൾ..... (ഉപ്പ )


പറയാം.... ആരെങ്കിലും രണ്ടാൾ എന്റെ കൂടെ വരൂ.... (Dr)


അപ്പൊ ഉമ്മയെ അവിടെ നിർത്തി ഞാനും ഉപ്പയും റൂമിലേക്ക് പോയി.


ഡോക്ടർ...... (ഞാൻ )


വരൂ.. ഇരിനോളൂ.... (Dr )


ഞങ്ങളെ മോൾ.... (ഉപ്പ )


ഞാൻ പറയുന്നത് നിങ്ങൾ ഗൗരവത്തിൽ എടുക്കണം. മോൾടെ കണ്ടീഷൻ ഇത്തിരി സിരൈസ് ആണ്. (Dr )


അത് കേട്ടപ്പോയെക്കും ഉപ്പ പാതി തളർന്നിരുന്നു. ഞാൻ പെട്ടന്ന് ഉപ്പാക് കുപ്പിയിൽ നിന്ന് വെള്ളം എടുത്ത് കൊടുത്ത്. ഇർശുനെ വിളിച്ചു  ഉപ്പാനെ അവന്റെ കൂടെ ഡോക്ടർറൂമിന് പുറത്തേക്ക് പറഞ്ഞയച്ചു. ഞാൻ ഡോക്ടർ ആയി സംസാരിച്ചു.


റൂബിക്ക് ഇതിന് മുമ്പ് തലക്ക് എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടോ.... (ഡോക്ടർ )


ഡോക്ടർ അത് ചോദിച്ചപ്പോ ആദ്യത്തെ എല്ല കാര്യങ്ങളും ഞാൻ ഡോക്ടറോഡ് പറഞ്ഞു.


അവളുടെ അന്ന് നഷ്ട്ടപെട്ട ഓർമകൾ തിരിച്ചു കിട്ടിയേക്കാം ചിലപ്പോ.... ചിലപ്പോ മറിച്ചും സംഭവിക്കാം.... ഇനി അവളുടെ ജീവിതത്തിൽ  എന്ത് സംഭവിക്കും എന്ന് അവൾക് ബോധം വന്നിട്ടെല്ലാതെ പറയാൻ പറ്റില്ല. എപ്പോ ബോധം വരും എന്ന് അറിയില്ല. നമുക്ക് കാത്തിരിക്കാം.... നാഥനോടുള്ള ദുഹാ കൈവെടിയണ്ട അവനല്ലേ വലിയവൻ (ഡോക്ടർ )


ഡോക്ടറെ റൂമിൽ നിന്ന് ഇറങ്ങി ഞാൻ ഉമ്മാനോടും ഉപ്പാനോടും എല്ലാം പറഞ്ഞു ഒന്നും മറച്ചു വെക്കാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല. നേരം വെളിച്ചം വെക്കോളാം icu മുന്നിൽ ഞങ്ങൾ നാല് പേരും ഇരുന്നും നിന്നും ടൈം കളഞ്ഞു. ഇത് വരെ റൂബിയെ കാണാനോ ഒരു വിവരം അറിയാനോ പറ്റിയില്ല.


രാവിലെ ആയതും ഇർശു ഫ്രഷ് ആവാൻ വീട്ടിലേക് പോയി. ഹോസ്പ്പിറ്റൽ റൂം എടുത്ത് ഉമ്മനെയും ഉപ്പനെയും റൂമിൽ ആക്കി. ഞാൻ icu മുന്നിൽ നിന്ന്. അവരോട് വീട്ടൽ പോവാൻ പറഞ്ഞാൽ അവർ പോവില്ല.

റൂബി കണ്ണ് തുറക്കാതെ ആരെയും കാണാനും സമ്മദിക്കുന്നില്ല.

Icu വിനു മുമ്പിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. സെന്റുകൾ മിനിറ്റുകൾ മണിക്കൂറുകൾ കടന്ന് കൊണ്ടിരിന്നു..റൂബിക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല.


____________________________________

*[zayu ]*


രാവിലെ തന്നെ വീടിന്റെ രജിസ്റ്ററേഷൻ ഒക്കെ കഴിഞ്ഞു. ഇനി two കഴിഞ്ഞിട്ട് എന്റെ പേരിൽ രജിസ്റ്റർ ചെയ്യണം. എന്നിട്ടെ ഉമ്മിയെയും ആമിയെയും കൊണ്ട് വരുന്നോള്ളൂ....


രാവിലെ ശ്രുതിനെ വീട്ടിൽ ആക്കി ഞാൻ സാബിയെ കാണാൻ പറ്റോ എന്ന് വിചാരിച്ചു ഉറങ്ങിയതാ....


    സാബിനെ തിരഞ്ഞുള്ള പോകിൽ കണ്ടത് വേറെ ഒരാളെയാണ്......


 എനിക്ക് നേരെ ഉള്ള കടയിൽ നിന്ന് ഇർശു ഇറങ്ങി വരുന്നത്. ആ നിമിഷത്തെ എന്റെ സന്തോഷത്തിന് കയ്യും കണക്കും ഇല്ലായിരുന്നു.

തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്ന ഫീൽ ആയിരുന്നു. ഞാൻ വേഗം ഇർശുന്റെ അടുത്തേക്ക് ബുള്ളറ്റ് വിട്ടു. ( പിന്നെ വണ്ടി ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ല ഇപ്പൊ 😂അങ്ങനെ ശീലമായി. അതോണ്ട് വന്ന അന്ന് തന്നെ എന്റെ ആദ്യത്തെ അതേ പോലെ ഉള്ള ഒരു റെഡ് ബുള്ളറ്റ് എടുത്ത്.)


വണ്ടി നിർത്തി അവന്റെ അടുത്തേക്ക് ചെന്നെങ്കിലും അവൻ എന്നെ മനസിലായിട്ടില്ല. അവനെ തടഞ്ഞു ഞാൻ മുന്നിൽ കേറി നിന്നപ്പോ അവൻ എന്നെ ആരെന്ന മട്ടിൽ നോക്കി നിൽക്കാണ്. അത് ങ്ക് കുറച്ചു സങ്കടമായി.അവനെ പറഞ്ഞിട്ടും കാര്യല്ല്യ. എങ്ങനെ മനസിലാവാനാ അന്ന് ഇവിടെ നിന്ന് പോകുമ്പോ  ഒരു ചെറിയ plus two കഴിഞ്ഞ ചെക്കൻ. ഇപ്പോഴാ കണ്ട തന്നെ ഭീകരാനാ എന്ന് തോന്നിക്കുന്ന എന്റെ മീശ. മ്മക്ക് താടി ഇഷ്ട്ടാണ് but മ്മളെ ജോബിന് അത് patilla😓. പിന്നെ നല്ല ജിം ബോഡി. കൂടെ ഒരു കൂളിംഗ് ക്ലാസും ഇത് ഞാനാന്ന് പറഞ്ഞാൽ പോലും അവൻ വിശ്വസിക്കില്ല 😂.


ആരാ..... (ഇർശു )



അവന്റെ ചോദ്യം ങ്ക് ചിരിയാണ് വന്നത്. പിന്നെ മ്മള് ഒന്നും പറയാൻ നിന്നില്ല.


അളിയാ എന്ന് വിളിച്ചു ഒറ്റ കെട്ടിപിടിത്തം ആയിരുന്നു.


But അവൻ ഒന്നും മിണ്ടിയില്ല. എന്നെ അവനിൽ നിന്ന് മാറ്റി

നിർത്തി ഇട്ടിരുന്ന കാറിൽ കേറി പോയി.


അവന്റെ ആ പ്രവർത്തി എന്നെ തളർത്തി. അന്ന് ഞാൻ പോകാൻ കാരണം ഇവരുടെ അകൽച്ച ആണ്. ഇപ്പോഴും ആ അകൽച്ച അത് പോലെ ഉണ്ട്. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. എന്നെ കാണുമ്പോ അവൻ എന്നെ വന്ന് കെട്ടിപിടിക്കും പറയാതെ പോയതിന് വഴക്ക് പറയും എന്നൊക്കെ വിചാരിച്ചു.പക്ഷെ........അപ്പൊ അന്ന് അവർ പ്ലാൻ ചെയ്ത് എന്നെ ഒഴിവാക്കിയതാണോ..


   ഇല്ല ഞാൻ തളരില്ല... ഐറയും ഇത് പോലെ ആണെങ്കിൽ പിന്നെ ഞാൻ അവരുടെ അടുത്തേക്കില്ല. ഈ നാട്ടിൽ തന്നെ ഞാൻ ജീവിക്കും. തളരാതെ....


ഞാൻ യാത്ര തുടർന്ന്.... സാബിനെ കാണാൻ അവനും എന്റെ അടുത്ത കിട്ടുകാരനല്ലേ ഒരാൾ മാറി എന്ന് വെച്ച് എല്ലാരും അങ്ങനെ ആവില്ലല്ലോ... അവനെ ന്തായാലും കാണണം.


അങ്ങനെ ഞാൻ യാത്ര തുടർന്ന്....



------------------------------------------------------------

*[ഇർശു ]* ( ഇന്ന് വരെ ഞാൻ കഥ പറഞ്ഞിട്ടില്ലല്ലോ ഇനി ഞാനും പറയും കാരണം ഇത് എന്റെ കൂടി കഥയാണ്.)


ഞാൻ ഇർഷാദ്. റൂബിയുടെ രണ്ടാമത്തെ കാക്ക. വെല്ലിക്കാനെ വെല്ലിക്കാനും റയുനെ കുഞ്ഞിക്കാന്നും അവൾ വിളിക്കും. പക്ഷെ എന്നെ അവൾ ഇർശു എന്നാ വിളിക്കാർ. എനിക്കും അതാ ഇഷ്ട്ടം. ഒരു ആങ്ങള പെങ്ങൾ ബന്ധത്തിലുപരി നല്ല രണ്ട് ഫ്രണ്ട്സാണ് ഞങ്ങൾ. അവളെ എന്റെ zayu ന് വേണ്ടി പടച്ച പെണ്ണാണ്. പക്ഷെ വിധി അവരെ കുറച്ചു കാലം ഒന്നകറ്റി. അവളുടെ കഴുത്തിൽ വീയുന്ന മഹർ അത് zayu ന്റെ ആകണം എന്ന് എനിക്ക് നിർബന്ധം ആണ്. അതിന് വേണ്ടി zayu നെ അന്വേഷിച് ഒരു പത്ര പരസ്യം കൊടുക്കാൻ തീരുമാനിച്ചതാ ഞാൻ.

     പക്ഷെ ഇനി അതിന്റെ ആവിശ്യം ഇല്ല. അവൻ നാട്ടിൽ എത്തിയിട്ടുണ്ട് എന്ന് എനിക്ക് മനസിലായി.


     ഞാൻ കാരണം ന്റ അനിയത്തി ഇന്ന് icu വിൽ ബോധമറ്റ്  കിടക്കാണ്. ആ നേരത്താണ് ഞാൻ zayu നെ കണ്ടത്. അത് കൊണ്ട് തന്നെ അവനോട് സംസാരിക്കാനുള്ള ശേഷി എനിക്കില്ല. അവന്റെ ആ അളിയാ വിളി തന്നെ അറിയാം ഇന്നും അവന്റെ മനസിലും അവൾ ഉണ്ടെന്ന്. അവൻ ഇവിടെ നിന്ന് പോകാൻ ഒരു വലിയ കാരണം ഞാനും ന്റ അനിയത്തിയും ആണ്. അവൻ തിരിച്ചു വന്ന സ്ഥിതിക്ക് ഒക്കെ തിരുത്തണം. പക്ഷെ ന്റ അനിയത്തി ഇന്ന്.


    എന്തൊക്കെയോ ആലോചിച് ഹോസ്പിറ്റൽ എത്തിയത് അറിഞ്ഞില്ല.


ഞാൻ വന്ന് icu മുമ്പിൽ ഇരുന്നു. അവിടെ നിസുക്ക മാത്രം ഉണ്ടായിരുന്നുള്ളൂ.


   ഞങ്ങൾ റൂബിയെ കുറിച്ച് സംസാരിച്ചിരിക്കുമ്പോ ആണ് ഫോൺ അടിച്ചത്. എടുത്ത് നോക്കിയപ്പോ എന്റെ പെണ്ണാണ്. പക്ഷെ ഞാൻ അപ്പൊ call അറ്റന്റ് ചെയ്തില്ല. എടുത്താൽ അവൾ ആദ്യം തിരക്കാ റൂബിയെ ആണ്. പക്ഷെ അതിന് എനിക്ക് മറുപടി പറയാനാവില്ല. ഞാൻ ഫോൺ കട്ട് ചെയ്തു. അപ്പൊ ഉമ്മയും ഉപ്പയും റൂമിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.


"എന്തിനാ ഇങ്ങോട്ട് വന്നേ... അവൾ എണീറ്റ ഞാൻ വിളിക്കില്ലേ "(നിസുക്ക )


"ന്റ മോൾ അതിന്റെ ഉള്ളിലാകുമ്പോ എനിക്ക് അവിടെ ഇരിക്കാൻ പറ്റില്ല "(ഉപ്പ )


അവരുമായി സംസാരിച്ചിരിക്കുന്ന ടൈമിൽ ആണ് സിസ്റ്റർമാർ എല്ലാരും കൂടി icu റൂമിന്ന് ഇറങ്ങി ഓടുന്നത് കണ്ടത്.




--------------------------------------------------------------------

*[zayu ]*



ഞാൻ അങ്ങനെ ഒരു വലിയ സൂപ്പർമാർക്കറ്റിന് മുമ്പിൽ എത്തി. അതിന്റെ മുതലാളിയെ കാണാനായി അയാളുടെ റൂമിന്റെ അടുത്തേക്ക് ചെന്ന്.


       Woooh ഇത് എന്റെ ആ പഴയ സാബി തന്നെ ആണോന്ന് ഒരു സംശയം. എങ്ങനെ സംശയിക്കാതിരിക്കും ഒരു മീശപോലും ഇല്ലാതിരുന്ന അവൻ നല്ല കറുത്ത കട്ട താടി. Full കൈ ഷർട്. Black ജീൻസ് ഹിൻ ചെയ്ത് ആരാപ്പോ ഓൻ അങ്ങട്ട് ലുക്ക് വെച്ചകണ് ചെക്കൻ.


ഞാൻ അവനെ നോക്കി വാ പൊളിച്ചു നിൽകുമ്പോഴാ അവന്റെ ചോദ്യം.

  "ആരാ.... എന്നെ കാണാൻ വന്നതാണോ...."(സാബി )


അപ്പൊ എനിക്ക് മനസിലായി അവൻ എന്നെയും മനസിലായിട്ടില്ല.


"അല്ലടാ നിന്റെ കെട്യോളെ കുട്യോളെ തന്തനെ കാണാൻ വന്നതാ ന്തേ....."(zayu )


അപ്പൊ ഉണ്ട് അവൻ എന്നെ ഒരു നോട്ടം നോകീട്ടു യാ റബ്ബി അവന്റെ കണ്ണ് രണ്ട് ഇപ്പൊ പുറത്ത് ചാടും എന്നായിട്ടുണ്ട്. അപ്പൊ എന്നെ മറന്നാലും എന്റെ ശബ്ദം അവൻ മറന്നിട്ടില്ല.അത് ആ നോട്ടത്തിൽ നിന്ന് മനസിലാക്കികൂടെ.


"ഡാ.... നീ.... ജീവിച്ചിരുപ്പുണ്ടല്ലേ....."(സാബി )


"ഇല്ലാതിപ്പോ നിന്റെ മുമ്പിൽ നിൽക്കൊ....."(ഞാൻ )


"ന്നാലും നീ എവിടെ ആയിരുന്നടാ.... ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചു ഒരു വാക്ക് പോലും പറയാതെ....ഞങ്ങൾ ഇനി നിന്നെ തിരയാത്ത ഒരു സ്ഥലം ഇല്ല. പിന്നെ നീ ഇപ്പൊ വല്യ പോലീസ്‌കാരൻ ആണെന്നൊക്കെ ഞാൻ അറിഞ്ഞു. But ഞാൻ ഇർശുനോട്  പറഞ്ഞിട്ടില്ല. ഇന്ന് വരെ ഞാൻ ന്റ ഇർശുനോട് ചെയ്ത തെറ്റ് അതാണ്.ലോകം മുഴുവൻ നിന്നെ തിരയുന്ന അവൻ പത്രം മാത്രം വായിക്കാറില്ല. വായിച്ചിരുന്നെങ്കിൽ ഞാൻ അറിഞ്ഞ പോലെ നിന്റെ പോക്കിരിതരങ്ങൾ അവനും അറിഞ്ഞിരുന്നു."(സാബി )



"അതെന്തേ നീ പറയാഞ്ഞേ അവനോട്....പണ്ടേ ന്യൂസ്‌ കേൾക്കുകയോ വായിക്കുകയോ ചെയ്യില്ലല്ലോ അവൻ. നീ എന്നെ കുറിച്ച് അറിഞ്ഞിട്ടും ന്തേ ന്നേ കാണാൻ വാരാഞ്ഞത്."(ഞാൻ )


" നിന്നെ അവൻ കണ്ടത്തിയാൽ എന്ത് വില കൊടുത്തും നിന്നെ കൊണ്ട് റൂബിയെ നിക്കാഹ് ചെയ്യിപ്പിക്കും. പക്ഷെ നിനക്ക് അതിഷ്ടമില്ലാത്തത് കൊണ്ടല്ലേ നീ ഇവിടെ നിന്ന് പോയത്. അവനെ പോലെ  എനിക്ക് പ്രിയപ്പെട്ട ഫ്രണ്ട് ആണ് നീയും നിനക്കിഷ്ട്ടം ഇല്ലാത്ത ഒരു കാര്യം നീ ചെയ്യേണ്ടല്ലോ എന്ന് കരുതിയ... പിന്നെ ഞാൻ നിന്റടുത്തേക്ക് വരാഞ്ഞത്. നിനക്ക് ഞങ്ങളെ വേണ്ടാഞ്ഞിട്ടല്ലേ അപ്പൊ ഞാൻ അവിടെ വന്നാ അതും നിനക്ക് ഇഷ്ട്ടായില്ലെങ്കിലോ എന്ന് കരുതി."(സാബി )


അവൻ പറഞ്ഞത് കേട്ടപ്പോ എനിക്ക് എന്നോട് തന്നേ വെറുപ്പ് തോന്നി. സങ്കടവും വന്ന്.


"നീ.... നീ  എന്താ ഈ പറഞ്ഞെ.... എനിക്ക്.... ഐറ യെ വെറുപ്പാണെന്നോ... എന്റെ ശ്വാസം പോലും അവളാണ്.എന്നിട്ടും ഞാൻ പോയെങ്കിൽ അത് അവൾക് എന്നെ വേണ്ടാത്തത് കൊണ്ട .."(ഞാൻ )



"നീ വാ... നമുക്ക് ഒരു ചായ കുടിച് സംസാരിക്ക...."(സാബി )


അവൻ മനസിലായിരുന്നു ഇർശു പറയുന്ന പോലെ ഒരു തെറ്റ്താരണയുടെ പുറത്താണ് zayu പോയേതെന്ന് 


അങ്ങനെ ഞങ്ങൾ കാപ്പി കുടിക്കാൻ കേറി.


സാബി സംസാരിച്ചു തുടങ്ങി.


"അവൾക് നിന്നെ വേണ്ടായത് എന്ത് കൊണ്ടെന്ന് നീ അന്വേഷിച്ചോ..... അന്ന് ഇർശു നിന്നെ കാണാൻ വന്നപ്പോയെക്കും നീ പോയില്ലേ..... ഒരേ ഒരു തവണ നിനക്ക് ആരോടെങ്കിലും ഒന്ന് ചോദിച്ചുടായിരുന്നോ.... ഉപ്പാന്റെ മരണത്തിൽ തളർന്നിരിക്കുന്ന നിന്നോട് നിന്റെ പ്രിയപെട്ടവളും ഇല്ലാതാവാന്ന് പറയാൻ ഞങ്ങൾക്ക് തോന്നിയില്ല. പറയാന് വന്നപ്പോയെക്കും നീ പോയിരുന്നു."(സാബി )


"എന്തൊക്കെടാ നീ ഈ പറയുന്നേ....."(zayu )


അങ്ങനെ അന്ന് ഞാൻ ബീച്ചിൽ നിന്ന് പോയതിന് ശേഷമുള്ള എല്ലാ കാര്യവും സാബി എനിക്ക് വിശദീകരിച്ചു തന്നു.


അപ്പൊ ഇത്രിം കാലം ഞാൻ ചെയ്തതാണ് തെറ്റ്. ഞാൻ അവൾക്കരികിൽ ഉണ്ടായിരുന്നെങ്കിൽ എന്നെ അങ്ങനെ അവൾക് മറക്കാൻ പറ്റില്ല. പറ്റാനുള്ള തെറ്റ് പറ്റി. എന്റെ ശത്രുകൾ കാരണമാ എന്റെ പെണ്ണിന് ഈ അവസ്ഥ വന്നത്. ഒറ്റ എണ്ണത്തിനെയും ഈ zayan ashiq വെറുതെ വിടില്ല.

       ഇർശു സങ്കടം കൊണ്ടാവും ഇന്ന് ഒന്നും മിണ്ടാതെ പോയത്. എന്നോട് ദേഷ്യവും ഉണ്ടാകും. പക്ഷെ അവൻ അധികം ഒന്നും ഞാൻ അടുത്ത് വന്നാൽ മിണ്ടാതിരിക്കാൻ പറ്റില്ല. ഒക്കെ ഞാൻ സെരിയാക്കും.


"ഡാ സാബി എനിക്ക് എന്റെ പെണ്ണിനെ കാണണം.... വാ മ്മക്ക് ഓള വീട്ടൽ പോക...."(ഞാൻ )


"ഇന്നലെ വരും എന്ന് പറഞ്ഞിരുന്നു ഓൾ.... ഞാനും കണ്ടില്ല. എനിക്ക് ഒരു മൂന്ന് മണിക്കൂർത്തെ പണി ഉണ്ട്. അത് കഴിഞ്ഞു പോയാൽ മതിയോ....."(സാബി )



"ആ അന്റ പണി വേഗം തീർക്ക്. ഇന്നലെ ലാന്റ് ചെയ്തപ്പോ ഞാൻ കണ്ട്. അതിന് മുമ്പ് അവളെ കോളേജിന്നും കണ്ടിട്ടുണ്ട്."(ഞാൻ )


"സത്യാണോ.... ന്നട്ട് അവൾ നിന്നെ തിരിച്ചറിഞ്ഞോ..."(വല്യ ആകാംഷയിൽ സാബി ചോദിച്ചു )


"ഇല്ല... എന്നെ ഒരു പരിചയവും കാട്ടിയില്ല. അപ്പൊ ഞാൻ കരുതി മനപ്പൂർവ്വം എന്നെ ഒഴിവാക്കാണ് എന്ന്. ഇപ്പോഴല്ലേ എല്ലാം അറിഞ്ഞേ.... ഓർമ മാത്രല്ല ഉണ്ടായിരുന്ന കുറച്ചു ബുദ്ധിയും പോയിട്ടുണ്ട്. ശ്രുതി എന്റെ വൈഫ് ആണെന്നൊക്കെ അന്ന് വിളിച്ചു പറഞ്ഞിന്."(zayu )


"അപ്പൊ കാണാ മാത്രല്ല.. ഒന്ന് ഏറ്റ് മുട്ടുകയും ചെയ്തിട്ടുണ്ടല്ലേ...."(സാബി )



അതിന് ഞാൻ അവൻ ഒരു ചെറിയ ചിരി പാസ്സാക്കി കൊട്ത്ത്.

    അവനെ കാത്ത് അവിടെ ഇരുന്നു. ഫോണിലും തോണ്ടി.


-----------------------------------------------------------------------

*[ഇർശു]*


പേടിച് നിലവിളിച്ചു ഡോക്ടറെ റൂമിലേക്ക് നൈസുമാർ പോണത് കണ്ട് ഞങ്ങൾ ആകെ പേടിച് icu മുന്നിലേക്ക് ഓടി.

ഉമ്മയാണെങ്കിൽ ന്റ മോള് എന്ന് പറഞ്ഞു കരയുന്നുണ്ട്. ഉപ്പ പരമാവധി സമാധാനപ്പെടുത്തുന്നും ഉണ്ട്.


ഞാൻ icu മുന്നിൽ എത്തിയതും ഒരു നൈസ് കൂടി പുറത്തേക്കിറങ്ങി.തുറന്ന് കിടക്കുന്ന icu ഡോർ വേഗം അടച്ചു. ആ നൈസ് എന്റെ നേരെ തിരിഞ്ഞു.


"ബുദ്ധിക്ക് കുഴപ്പം ഉള്ള കുട്ടി ആണെങ്കിൽ ആദ്യമേ പറയണ്ടേ മിസ്റ്റർ. എന്നാലെല്ലേ ഞങ്ങൾക്ക് വേണ്ടത് ചെയ്യാൻ പറ്റൂ...."(നൈസ് )


അത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു.എന്റെ പെങ്ങളെ കുറിച്ചാണ് അത് പറഞ്ഞത് പിന്നെ ദേഷ്യ വരേ ഒള്ളൂ...


"Mam വാക്കുകൾ സൂക്ഷിച് വേണം..."(ഞാൻ )



നൈസ് ന് നേരെ എന്റെ ശബ്ദം ഉയർന്നു.


"അവരോട് ദേഷ്യപ്പെട്ടിട്ട് കാര്യല്ല..."


അപ്പോയാണ് എന്റെ ബാക്കിൽ നിന്ന് ഒരു ശബ്ദം കേട്ടത്.

ആരാന്ന് തിരിഞ്ഞു നോക്കിയപ്പോ ഡോക്ടർ ആയിരുന്നു.


ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളോട് സംസാരിച്ചു തുടങ്ങി.


"റൂബിയുടെ ഉപ്പ ഉമ്മ ഏട്ടൻമാർ ആണ് നിങ്ങൾ. ഞാൻ പറയുന്നത് നിങ്ങൾക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാലും നിങ്ങൾ അത് ഫേസ് ചെയ്തേ പറ്റൂ...."(ഡോക്ടർ )


"ന്റ കുട്ടീ....."(ഉമ്മ )


" ടെൻഷൻ ആവല്ലി ഞാൻ പറയാം...

റൂബിയുടെ തലക്ക് ഒരു തവണ ക്ഷതം ഏറ്റത് കൊണ്ട് ഇത് അവളെ എങ്ങനെ ബാധിക്കും എന്ന് ഞങ്ങൾക്ക് ആദ്യം കണ്ടെത്താനായില്ല. But ഇന്നത്തെ ചില ടെസ്റ്റ്‌ റിപ്പോർട്ടും ബോധം വന്നപ്പോയുള്ള അവളുടെ അവസ്ഥയും വെച്ച് നോക്കുമ്പോ. "(Dr )


"ന്റ കുട്ടിക്ക് ബോധം വന്നോ nk കാണണം...."(ഉപ്പ )


"ഞാൻ പറയട്ടെ.... വെയിറ്റ്.      ഇപ്പോഴത്തെ റൂബിയുടെ മാസ്‌തിഷ്കത്തിന് വെറും 6  വയസ്സ് പ്രായമോള്ളൂ....  6 വയസ്സ് പ്രായം ഉണ്ടെങ്കിൽ തന്നെ പ്രവർത്തി വളരെ ചെറിയ കുട്ടികളെ പോലെയാണ്. പിന്നെ അവളുടെ 19 വർഷത്തിൽ പരിചയപ്പെട്ട ആരെക്കെ അവൾക്കറിയ എന്നത് അവൾ തന്നെ പറയണം. ഒരു കുഞ്ഞു കുട്ടിയെ നോക്കുന്ന പോലെ അവളെ നിങ്ങൾ നോക്കണം. ടെൻഷൻ ആവാനൊന്നും ഇല്ല. വീണത് അല്ല ശെരിക്കും ഇതിന് കാരണം അവൾക്ക് ഒരു പേടി പെട്ടിട്ടുണ്ട് അതാണ്. അത് തുടർന്ന് മെഡിസിൻ കഴിച്ചാൽ അവൾക്ക് തന്നെ ഒക്കെ ശരിയാക്കും. ചിലപ്പോ ഇത് നല്ല ഒരു സൂചന ആകും ഇനി അവൾ നോർമലാകുമ്പോ അന്ന് നഷ്ട്ടപെട്ട ഓർമ കൂടി അവൾക്ക് ചിലപ്പോ കിട്ടിയിട്ടുണ്ടാകും ചിലപ്പോ മാത്രം.'(dr )


"ഞാൻ കാരണ.... ഞാൻ അവളെ....."(ഇർശു )


"താൻ ഇങ്ങനെ സ്വയം പയിക്കണ്ട. ഒക്കെ വിധിയുടെ വിളയാട്ടം ആണ്. കുറച്ചുകാലം കുറുമ്പും ക്രൂസൃതിയും നിറഞ്ഞ നിങ്ങളുടെ അനിയത്തി കുട്ടിനെ കിട്ടും നിങ്ങൾക്ക്. പിന്നെഒരു പ്രതേക കാര്യം ആരും അവളുടെ മുന്നിൽ സങ്കടപ്പെട്ട് നിൽക്കരുത്."(dr )


"ഞങ്ങളെ അനിയത്തി ഏത് അവസ്ഥയിൽ ആയാലും ഞങ്ങളുടെ വീട്ടിലെ മാഹാറാണി അവൾ തന്നെയാ...."(നിസു )


"ന്നാ വരി...നമുക്ക് അവളെ കാണാ..ഇവരൊക്കെ അവൾ വഴക്ക് പറഞ്ഞു ഓടിച്ചതാ....."(dr )


ഡോക്ടർ പറഞ്ഞത് സങ്കടം ഉണ്ടാക്കിയെങ്കിലും അവൾക് അധിക കുഴപ്പം ഒന്നും വന്നില്ലല്ലോ എന്ന് ഓർത്ത് സാമാധാനം ആയിരുന്നു എല്ലാർകും. പണ്ടത്തെ പോലെ വീണ്ടും ഒരു കുറുമ്പിപെണ്ണായി അവൾ ഞങ്ങളെ കൂടെ. പെട്ടന്ന് ഒക്കെ ആകും എന്ന് ഡോക്ടർ പറഞ്ഞല്ലോ അത് മതി.



ന്തായാലും ഇവൾ ഒക്കെ ആയിട്ടേ ഇനി zayu നെ കാണൂ എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ഡോക്ടറെ കൂടെ icu കടന്നു....



💖💖💖💖💖💖💖💖💖💖💖💖💖💖💖

[Hlo ഞാൻ വന്നു.... ഇനി നീ ആരാന്ന് ചോയ്ക്കണ്ട. ഞാനാണ് *jifni* 😂ഇനി ഞാൻ പറയ കഥ. ഇവർ ഇത് വലിച്ചു നീട്ടി പറയാണ്. ഞാനാകുമ്പോ പെട്ടന്ന് പറഞ്ഞു പോകും 😂അപ്പൊ ഇനി കുറച്ചു ഞാൻ പറായാവേ ]




"ഞമ്മക്ക് ഇല്ലേ മ്മക്ക് ഓരോട് മിഞ്ഞാണ്ട..... ട്ടാ... ആ വെള്ള കുപ്പായം ഇട്ട താത്ത ദുഷ്ട്ടത്തിയ. തേ നോക്ക് ന്റ ഇവിടെ കുത്തി" (റൂബി )


ബെറ്റിൽ ചമ്രഇരിത്തം ഇരുന്ന് കയ്യിൽ ഒരു തലയിണയും പിടിച്ചു നൈസ് സൂചി അടിച്ച സ്ഥലം കാണിച്ചോടുത്ത് സംസാരിക്കാണ് ആൾ. അത് കണ്ടതും അവളുടെ വിട്ടുകാർക്കൊക്കെ സങ്കടം അല്ല വന്നത് സന്തോഷമാണ്. വീണ്ടും അവരുടെ മോൾടെ കുട്ടികാലം ഒന്നൂടെ ആസ്വാദിക്കാലോ....


ഉമ്മയും ഉപ്പയും കാക്കമാരും അവളെ അടുത്തേക്ക് ചെന്ന ഉടനെ അവൾ ഇർശുനെ ചെന്ന് കൂട്ടിപിടിച്ചു. "ഇച്ചുക്ക എബടെ പോയാ..... ഹൂബി മോൾ ഒക്കെക്കായില്ലേ......'[ഇർശുക്ക എവിടെ പോയതാ... റൂബി മോൾ ഒറ്റകയില്ലേ ]





അവളുടെ സംസാരം കേട്ട് ഇവരെല്ലാരും താടിക്ക് കൈ  കൊടുത്ത് നിലക്ക.


"അത്ഭുദപ്പെടേണ്ട... ഇവൾക് ഇപ്പൊ അക്ഷരങ്ങളോ എങ്ങനെ സംസാരിക്കേണ്ടെന്നോ ഒന്നും അറിയില്ല. തികച്ചും ഒരു 4 വയസ്സുകാരി ആണ് അവളിപ്പോ.. ഒരു മാസത്തിനുള്ളിൽ ശരിയാകും എന്ന് തന്നെ പ്രതീക്ഷിക്കാം."(dr)


"Ok ഡോക്ടർ......"(നിസു )


അതും പറഞ്ഞു icu പുറത്തിറക്കാൻ നിന്ന ഡോക്ടറെ റൂബി പിടിച്ചു നിർത്തി



"ഡോക്ടർ  മാമ.... മാമ.... ഞാൻ  ന്റ വീട്ടിൽ പോയിക്കോട്ടെ....."(റൂബി )


"അതിന്താ മോൾ പോയിക്കോ.... മാമൻ തന്ന മരുന്ന് ഒക്കെ കഴിക്കണേ...."(dr )


"ആയ്കോട്ടെ....."(റൂബി )


അങ്ങനെ അവർ വീട്ടിലേക്ക് തിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്ത്. കുഞ്ഞിലേ അവൾക് ഇർശുനെ മതിയായിരുന്നു. അത് പോലെ തന്നെ ഇപ്പോഴും അവൾക് ഇർശു മതി.


കാറിൽ കയറിയപ്പോ തുടങ്ങിയതാ വാ തോരാതെ സംസാരവും പാട്ടും കൈ കൊട്ടലും എല്ലാം റൂബി അതെല്ലാം കണ്ട് വിട്ടുകാർ ചിരിക്കാണ് ചെയ്തത്. ഒരിക്കലും അവരുടെ മോൾക്ക് ഈ അവസ്ഥ വന്നതിൽ അവർ സങ്കടപ്പെട്ടില്ല. കാരണം അവളുടെ ഒച്ചപ്പാടും കുറുമ്പും കാണാനാ അവർക്കിഷ്ട്ടം. വലുതായതിന് ശേഷം അവൾ  ഓടിച്ചാടി കൈ കൊട്ടി പാട്ടും പാടി ആ വീട്ടിൽ നടക്കില്ലല്ലോ എന്നെ ഭയം ആയിരുന്നു അവളുടെ വിട്ടുകാർക്ക്. പക്ഷെ വളർന്നെങ്കിലും പൊട്ടിതെറിച്ചു നടകുമായിരുന്നു അവൾ. വിട്ടുകാർ ഒന്നും പറയില്ല. അവർക്ക് അത് കാണാനാ ഇഷ്ട്ടം.


"വാപ്പി.... വാപ്പി.. ഹൂബി മോൾക് വിശക്കുന്നു."(റൂബി )


"ന്താ ന്റ മോൾക് വേണ്ടേ.."(ഉപ്പ )


"നിക്ക് ചോക്ലേറ്റ് വേണം "(റൂബി )


"ഇത്ര വിശക്കുന്ന നിന്റെ വയർ ചോക്ലേറ്റ് തിന്ന നിറയോ..."(നിസു )


"ബല്ലിക്ക മിണ്ടണ്ട.... ങ്ക് വാപ്പി വേങ്ങി തരും "(റൂബി )


അങ്ങനെ അവൾക് ചോക്ലേറ്റും വാങ്ങി ഓരോന്നു പറഞ്ഞു അവളെ കുറുമ്പ് കേറ്റിയും അവർ വീട്ടിലേക്കുള്ള യാത്ര ആസ്വദിക്ക ആയിരുന്നു.


_________________________________________

*[Zayu ]*


സാബി ന്റെ പണി ഒക്കെ തീർത്ത് ഞാനും അവനും കൂടി ഇർശുന്റെ വീട്ടിലേക്ക് വിട്ടു. കയ്യിൽ കുറച്ചു ചോക്ലേറ്റും വാങ്ങി. ന്റ പെണ്ണിന് ഭയങ്കര ഇഷ്ട്ട ചോക്ലേറ്റ്. അവളുടെ നഷ്ട്ടപെട്ട ഓർമകളൊക്കെ അവൾ ഓർത്തെടുതില്ലെങ്കിലും ഇവർ പറഞ്ഞു കൊടുത്തിട്ടുണ്ട് അതിന് ശേഷം എന്നെ കാണണം എന്നാവൾ പറഞ്ഞു എന്നൊക്കെ സാബി പറഞ്ഞു.


ഇനിപ്പോ എന്നെ കാണുമ്പോ പെണ്ണിന്റെ അവസ്ഥ ആലോചിക്കാൻ വയ്യ. മിനിഞ്ഞാന്ന് പറഞ്ഞതൊക്കെ ഓർത്തു ഫ്ലാറ്റാകും മിക്കവാറും. ബോധം പോവാതിരുന്ന മതിയായിരുന്നു.


അവളെ സ്വപ്നം കണ്ട് വണ്ടി വിട്ടു. മനസ്സ് മുഴുവൻ അവളായത് കൊണ്ട് വണ്ടിയുടെ സ്പീഡ് കൂടിയത് ഞാനറിഞ്ഞില്ല.


അതോണ്ട് പെട്ടന്ന് അവളുടെ വീട്ടിൽ എത്തി. വലിയ ഒരു കൊട്ടാരം. ആ കൊട്ടാരത്തിലെ റാണി ആണ് എന്റെ പെണ്ണ്.

ഞാൻ കയ്യിലുള്ള ചോക്ലേറ്റ് പൊതിയും പിടിച്ചു കോലായിലേക്ക് നടന്നു കൂടെ സാബിയും ഉണ്ട്. പെട്ടന്ന് എന്റെ തലയിലേക്ക് എന്തോ വന്ന് വീണ്. നോക്കിയപ്പോ ഒരു ടോയ് പൂച്ചയാണ്.


ഇതിപ്പോ എവിടെന്ന് വന്നെന്ന് അലോചിച്ചു തല നാല് ഭാഗത്തേക്കും തിരിച്ചു നോക്കി. അപ്പൊ വീടിന്റെ മുകളിലെ നിലയിലെ സിറ്റ്ഔട്ടിൽ ഇരുന്ന് ഉണ്ട് ഒരുത്തി കൈ കൊട്ടി ചിരിക്കൂന്നേ.....


   "പൂച്ച ചാടി പൂച്ച ചാടി...." (റൂബി )

എന്നും പറഞു


"ഡാ ഇതിന്റെ ഓർമയാണോ ബുദ്ധിആണോ പോയത്...." Zayu  സാബിന്റെ മുഖത്ത് ദയനീയത്തോടെ നോക്കി.


"അറീലട.... ഈ ലക്ഷണം കണ്ട് ബുദ്ധി ആണെന്ന് തോനുന്നു." ഒരു ചിരി ചിരിച്ചു സാബി പറഞ്ഞു.


അവർ രണ്ടാളും മുഖത്തോട് മുഖം നോക്കി നികുമ്പോഴാണ് ഓരെ ഇടിച്ചിട്ട് റൂബി ഓടിപ്പോയി ആ പൂച്ചയെ കയ്യിൽ എടുത്തത്. എന്നിട്ട് പൂച്ചയെയും കെട്ടിപിടിച് ഇവരെ അടുത്തേക്ക് വന്നു.


"ആരാ.... ന്തിന് വന്നതാ.....മിട്ടായൊന്നും തരില്ല ഞാൻ "(റൂബി )



"ഡാ അന്ന് കോളേജിൽ കണ്ടപ്പോയോ കൂൾബാറിൽ കണ്ടപ്പോയോ ഈ പ്രശ്നം ഇല്ലായിരുന്നു. ഇതെന്താടാ ഇങ്ങനെ...."(zayu )


കയ്യിലുള്ള മിട്ടായി അങ്ങാട്ടും ഇങ്ങട്ടും ആട്ടികൊണ്ട് സാബിനോട് ചോദിച്ചപ്പോ ആണ് റൂബി zayu ന്റെ കയ്യിൽ കേറി പിടച്ചത്.

Zayu അവളെ ഒന്ന് തുറിച്ചു നോക്കി.


"അങ്കിളെ ഇതിൽ നിന്ന് ഒരു ചോക്ലേറ്റ് ങ്ക് തരോ... പ്ലീസ് അങ്കളെ...."(റൂബി )


"അങ്കിളോ....."  സാബിയുടെ ശബ്ദം കുറച്ചു ഉയർന്നിരുന്നു.



അത് കേട്ട് കൊണ്ടാവണം റജുബാബി പുറത്തേക്ക് വന്നു. ഇർശുന്റെയും ഐറയുടെയും ബാബി എന്റെയും ബാബി അല്ലെ.



പെട്ടന്ന് എന്നെ കണ്ടത് കൊണ്ടാണോ എന്നറിയില്ല ബാബിയുടെ നടത്തം നിന്ന്. ഞങ്ങളെ തന്നെ നോക്കി നിൽക്കാണ്.



"ഇജ്ജ് ഒന്ന് തരോ...." റൂബി വീണ്ടും അവന്റെ കയ്യിൽ പിടിച്ചു കുലുക്കി ചോദിച്ചു.


"മോളെ  അകത്തേക്ക് വാ.... നിന്നോട് പറഞ്ഞിട്ടില്ലേ ഒറ്റക് പുറത്ത് പോവരുതെന്ന് "( ബാബി )


എന്റെ കയ്യിൽ തൂങ്ങിയിരുന്ന ഐറയെ ബാബി ഉള്ളിലേക്ക് കൊണ്ട് പോയി. എന്റെ കയ്യിൽ നിന്നവൾ പിടിത്തം വിട്ടപ്പോ എന്തോ ഒരു സങ്കടം. എന്നാലും ബാബി എന്താവും ഒന്നും മിണ്ടാതെ പോയത് എന്ന് ആലോചിക്കുമ്പോൾ ആയിരുന്നു സാബിന്റെ ചോദ്യം.


"ഡാ ഇവിടെ എന്തൊക്കെയോ two day കൊണ്ട് സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ നമ്മളെ കണ്ടാൽ ബാബി ഇങ്ങനെ അല്ലല്ലോ " (സാബി )


അതും പറഞ്ഞു ഞങ്ങൾ രണ്ടാളും രണ്ടും കല്പ്പിച്ചു വീട്ടിലേക്ക് കയറാൻ തീരുമാനിച്ചു.


കാലെടുത്തു വെക്കുമ്പോ ആയിരുന്നു ആ ശബ്ദം.

"നിക്ക് മിട്ടായി തരാത്തവർ ന്റ വീട്ടിലേക്ക് കയറേണ്ട... ഇച്ചുക്ക അവരെ കേറ്റണ്ട....,"(റൂബി )


അവൾ ഇതും പറഞ്ഞു കോലായിലേക്ക് കയറുന്ന ഇടത്ത് കിടന്നു. ആരും കയറാതിരിക്കാൻ വേണ്ടി.


ഇതൊക്കെ കണ്ടിട്ട് സാബിക്ക് ചിരിയും ങ്ക് ദേഷ്യവും ആണ് വന്നത്.


അവൾക് പിറകെ ആയി അവളുടെ മൂന്ന് കാക്കമാരും ഉപ്പയും വന്നു.


അവരെ ഫേസ് ചെയ്യാൻ എനിക്കൊരു ചെറിയ ബുധിമുട്ട് ഉണ്ടായിരുന്നു.


"വാ മോനെ.... ഉള്ളിലേക്ക് ഇരിക്കാം...."(ഉപ്പ )


ഉപ്പാന്റെ ആ വിളിയിൽ ശരിക്കും എനിക്ക് സന്തോഷമായി.

ഉപ്പാക് എന്നോട് ദേഷ്യം ഒന്നും ഇല്ല.


"ഡാ..

അളിയാ നിന്നേ ഇനി എടുത്ത് കൊണ്ട് കേറ്റണോ....വാടാ ഇങ്ങട്ട്...."(ഇർശു )


ഈ നിമിഷത്തെ സന്തോഷം ഇരട്ടി ആയിരുന്നു.


"അതിന് നിന്റെ പെങ്ങൾ സമ്മദിക്കണ്ടേ...."(സാബി )


"എന്റെ പെങ്ങൾ മാത്രം അല്ലല്ലോ... നിന്റെ കൂടെ നില്കുന്നവന്റെ പെണ്ണല്ലേ അപ്പൊ എങ്ങനെ എണീപ്പിക്കണം എന്ന് അവനറിയാമായിരിക്കും "(ഇർശു )


അതിനു ഞാനൊന്ന് ചിരിച്ചു കൊടുത്ത് അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു.


"ഇക്കാന്റെ  മോൾക് ന്താ വേണ്ടത്..

."(അവളെ താടിയിൽ പിടിച്ചു കൊണ്ട് zayu ചോദിച്ചു )


അവൾ അവന്റെ കൈ ഒറ്റ തട്ടായിരുന്നു.


"ഇക്ക അല്ല അങ്കിൾ...." അവൾ ഒരു കുറുമ്പോടെ പറഞ്ഞു.


"ന്താടാ ഇത് "  zayu ഉം സാബിയും ഒപ്പം ഇർശുനെ നോക്കി ചോദിച്ചു.


"അതൊക്കെ പറയാ... ആദ്യം അകത്തേക്ക് വരി നിങ്ങൾ."(ഇർശു )


ഞാൻ വീണ്ടും അവളെ അടുത്തേക്കിരുന്നു കൊണ്ട് ആ ചോക്ലേറ്റ് അവൾക് നേരെ നീട്ടി.


"ഇത് മുഴുവൻ മോൾ എടുത്തോ....."(zayu )


അവൾ സന്തോഷത്തോടെ  അത് വാങ്ങി അകത്തേക്ക് ഓടി.


"മോളെ വീയല്ലേ....."  കുഞ്ഞി കുട്ടിനോട് എന്നാ പോലെ ഉപ്പ വിളിച്ചു പറഞ്ഞു.



അവൾ ഉള്ളിലേക്ക് പോകുന്നത് നോക്കി കൊണ്ട് zayu ഉള്ളിലേക്കു കേറി.


"ഡാ സോറി അവൾക് മെമ്മറി ലൂസ് ആയതൊക്കെ ഇന്നാണ് ഞാൻ അറിഞ്ഞത് ഇവനെ കണ്ടപ്പോ..... സോറി ഡാ... നീ ക്ഷമിക്കില്ലേ എന്നോട്...."(ഞാൻ )


Zayu ഇർശു ന്റെ അരികിൽ ചെന്ന് മാപ്പ് ചോദിച്ചു.


" നീ എന്തിനാ സോറി പറയുന്നേ തെറ്റ് രണ്ടാളിലും ഇല്ലേ... ഇപ്പൊ ഒകെ ശരിയായില്ലേ.... "(ഇർശു )


"അല്ല മച്ചാൻമാരെ നിങ്ങൾ ഒക്കെ ഓകെ.... ആ പോയവൾക് ഓർമയെ പോയിട്ടുണ്ടായിരുന്നോള്ളൂ... ഇപ്പൊ ന്താടാ ഇങ്ങനെ..."(സാബി )


സാബിയുടെ ചോദ്യം തന്റെ മനസിലും ഉണ്ടെന്ന നിലക്ക് zayu അവരെ ഒന്ന് നോക്കി.


"എല്ലാം പറയാ.... നിങ്ങൾ ഇരിക്കി...."(ഉപ്പ )


അങ്ങനെ ഞങൾ അവിടെ സോഫയിൽ ഇരുന്നു. ഞങ്ങൾക്ക് അടുത്ത് ഇർഷും നിസുക്കയും ഉപ്പയും ഉണ്ടായിരുന്നു. ഉമ്മ ഞങ്ങൾക്ക് ജ്യൂസ്‌ തന്ന് ഉള്ളിലേക്ക് തന്നെ പോയി..


അങ്ങനെ അവളുടെ ഉപ്പ കാര്യങ്ങൾ ഒക്കെ പറഞ്ഞു.


എല്ലാം കേട്ടപ്പോ ങ്കും സമാദാനം ആയി.ന്താന്നല്ലേ ങ്ക് സമാദാനം എന്ന് നിങ്ങൾ ആലോചിക്കുന്നത് 

എല്ലാ കഥയും കേട്ട അവൾ എന്നെ കാണാൻ കൂടി ഉണ്ടായിരുന്നുള്ളൂ... ഇവർ പറഞ്ഞ zayu ആണ് ഇവൾ കൂൾബാറിൽ  നിന്ന് ശ്രുതിക്കൊപ്പം കണ്ടെത്തെന്നറിഞ്ഞാൽ ന്റ മയ്യത്തെടുക്കും.



"ഉപ്പാ..ഞാൻ ഒരു കാര്യം.. (Zayu )

"ന്താണെങ്കിലും  ചോദിച്ചോ... നീയും എന്റെ മകൻ അല്ലെ..."(uppa


മടിച്ചു മടിച്ചു ഞാൻ കാര്യം അവതരിപ്പിച്ചു.




അവളെ ഞാൻ കൂടെ കൂട്ടട്ടെ. ഞാൻ പൊന്ന് പോലെ നോക്കും ഏത് അവസ്ഥയിലും. ഇവളെ  സംരക്ഷിക്കാൻ എനിക്ക് പറ്റും. ഞാൻ ഇന്ന് തന്നെ കൂടെ കൂട്ടട്ടെ ...." ഇത്തിരി പേടിച് തന്നെയാ ചോദിച്ചേ... കാരണം അവളുടെ വിട്ടുകാരുടെ  ബിഹേവ് ന്താവും എന്ന് എനിക്കറില്ല.അവർക്ക് അവളെ വിട്ടു തരാൻ പറ്റോ... ഇത് കേൾക്കുമ്പോ അവർ എനിക്കെതിരെ തിരിയോ എന്ന് എനിക്ക് പേടി ഉണ്ട്.


പക്ഷെ അവരുടെ മറുപടി  നല്ല  സോഫ്റ്റിൽ ആയിരുന്നു. അത് എനിക്ക് ഒത്തിരി സന്തോസായി.


"  4 വയസ്സുള്ള ഞങ്ങളെ പെങ്ങളെ അല്ല നിനക്ക് തരേണ്ടത്. മറിച് 19കാരിയായ നിന്റെ ഐറ യെ നിനക്ക് ഞങ്ങൾ നിക്കാഹ് ചെയ്ത് തരും. "( നിസു )


"അതേ അവൾ ഓക്കേ അയാൾ ഉടനെ നിങ്ങളുടെ നിക്കാഹ് നടത്താം. അവൾ ഇപ്പൊ ഇവിടെ നിൽക്കട്ടെ നിനക്ക് എപ്പോ വേണമെങ്കിൽ അവളെ വന്ന് കാണാ..."(ഉപ്പ )


അങ്ങനെ നങ്ങൾ പരസ്പരം കാണാതെ മിണ്ടാതെ നിന്ന രണ്ടര വർഷത്തെ വിശേഷങ്ങൾ പരസ്പരം പറഞ്ഞുംപാര വെച്ചും ഞാനും എന്റെ മൂന്ന് അളിയന്മാരും പിന്നെ സാബിയും അന്ന് വൈകുന്നേരം വരേ സംസാരിച്ചിരുന്നു.


ഇടയ്ക്കിടെ മ്മളെ പെണ്ണ് അങ്ങട്ടും ഇങ്ങട്ടും ഓടുന്നുണ്ട്. ഇടക് ഒന്ന് ചിരിച്ചു തരാ ഒക്കെ ചെയ്യും.


അങ്ങനെ വൈകീട്ട് അവിടെ നിന്ന് തിരിക്കാൻ വേണ്ടി ഇറങ്ങിയപ്പോ.

ന്റ പെണ്ണ് ഉണ്ട് ഓടി വന്ന് കയ്യിൽ പിടിക്കുന്നെ....


"ന്തേ...."(ഞാൻ )


"നിക്ക് നാളെ മിട്ടായി കൊണ്ടന്നു തരോ "( റൂബി )


പെണ്ണിന്റെ നിഷ്ങ്കളതയോടെ ഉള്ള ചോദ്യം കേട്ടാൽ ന്തൊരു പാവാ....


"നാളെ ഞാൻ കുറേ മുട്ടായി കൊണ്ട് വരാട്ടാ......"(ഞാൻ )


അത് കേട്ടപ്പോ പെണ്ണിന്റെ മുഖത്ത് പെരുന്നാൾമാസം കണ്ടതിനേക്കാൾ സന്തോഷം ആയിരുന്നു. അവൾ പിടിച്ചിരുന്ന കയ്യിൽ അവളൊരു കടിയും തന്ന് ഉള്ളിലേക്ക് ഓടി.


അവൾ കടിച്ച സ്ഥലം എന്റെ ചുണ്ടുകൾ കൊണ്ട് ഒന്ന് തലോടി ഞാൻ പോന്നു.


അങ്ങനെ വീട്ടിൽ എത്തിയപ്പോ ഉണ്ട് ശ്രുതിയും അമ്മയും ഉമ്മറത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.


'ന്തു പറ്റി രണ്ടാൾക്കും '(ന്റ ആത്മ )


ഞാൻ ഉള്ളിലേക്ക് കയറിയ ഉടനെ ശ്രുതി അടുത്തേക്ക് വന്നു.


"ഡാ... ഇജ്ജ് രാവിലെ പോയതല്ലേ എവിടെ ആയിരുന്നു."(ശ്രുതി )


അങ്ങനെ ഇന്ന് നടന്നതും ആ രണ്ടര വർഷം നടന്നതും ഒക്കെ ഞാൻ അവൾക് വിവരിച്ചു കൊടുത്തു.


പിന്നെ വീട് എന്റെ പേരിലേക്ക് മാറ്റാൻ വേണ്ട കാര്യങ്ങൾ ഒക്കെ റെഡി ആക്കി.

ഞങ്ങൾ കുറേ നേരം പഴയതും പുതിയതുമായ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു.


അങ്ങനെ ടൈ പോയതറിഞ്ഞില്ല. അവസാനം അമ്മിണിയമ്മ വഴക്ക് പറഞ്ഞതും ഞങ്ങൾ ഫുഡും കഴിച്ചു ഉറങ്ങാൻ പോയി.


------------------------------------------------------------------


*[റൂബിന്റെ വീട് ]*



എല്ലാരും food ഒക്കെ കഴിച്ചു sit out ഇരിക്കുമ്പോഴാണ് റൂബി അവരുടെ കൂടെ ഇല്ലല്ലോ എന്ന് ഓർമ വന്നത്.


അവരെല്ലാവരും വീട് മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും അവളെ കണ്ടില്ല.


 വീടിന്റെ ഉള്ളിൽ ഇല്ലാന്ന് ഉറപ്പായതും അവളുടെ കാക്കമാർ കാർ എടുത്ത് പുറത്ത് അന്വേഷിക്കാനിറങ്ങാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോ ഉണ്ട്.


   "ഇച്ചുക്കാ.... ങ്ക് ആ ടോർച്ച് ഒന്നടിച്ചു തരോ.... ഇവിടെ ഇരുട്ടാണ് "


ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ റൂബി ഉണ്ട് മുറ്റത് പടർന്നു പന്തലിച്ച കശുമാവിന്റെ ഒരു കൊമ്പിമ്മേ ഇരിക്കുന്നെ.


നിസു വേഗം മരത്തിന്റെ മുകളിലേക്ക് കയറി അവളെ ഇറക്കി. അപ്പൊ അതിന്റെ മുകളിലെ കൊമ്പിൽ മൂന്ന് വയസുള്ള മിന്നുമോളും ഉണ്ട്.


രണ്ടാളീം പിടിച്ചിറക്കി ഉള്ളിൽ ആക്കി.


"ന്തിനാ അതിന്റെ മുകളിൽ കയറിയത്...? (ഉപ്പ )


"അജ് ദീദി പഞ് അയ്മേ മുഞ്ഞിരി ഉണ്ടാക്കും ന്ന് അത് യേക്കാൻ പോയതാ...."[അത് ദീദി പറഞ്ഞു അതിമ്മേ മുന്തിരി ഉണ്ടാകും എന്ന് അത് എടുക്കാൻ പോയതാ...]


പേടിച് പേടിച് മിന്നു പറയുന്നത് കേട്ട് എല്ലാർകും ചിരിയാണ് വന്നത്.


"രണ്ടാൾക്കും ഇനി മുന്തിരി വേണെങ്കിൽ എന്നോട് പറഞ്ഞാ മതി അതിമ്മേ കേറരുത് ട്ടാ...."(റജു )


ആയിക്കോട്ടെ ആന്റി.... (റൂബി )


"ആന്റിയോ...." റയു ചോദിച്ചപ്പോഴാണ് എല്ലാരും അത് ശ്രദ്ധിച്ചത്...


അങ്ങനെ ഡോർ ഒക്കെ അടച്ചു എല്ലാരും കിടക്കാൻ പോയി.


റജു റൂമിൽ കയറി ചെന്നപ്പോ ഉണ്ട് തന്റെ റൂമിൽ ഇർശു നസു റൂബി കെട്ടിപിടിച്ചു കിടക്കുന്നെ....


" അപ്പൊ ഇനി ഞാനോ.... "(റജു )


റജു വന്നത് അപ്പോഴാണ് അവർ അറിയുന്നേ തന്നേ....


"4 /5 കൊല്ലമായി എന്നും വെല്ലിക്കാന്റെ കൂടെ ഭാബി അല്ലെ ഇനി ഇവൾ ഒകെ ആവോളം ഞങ്ങൾ ഇങ്ങനെയാ...."(ഇർശു )


പോടാ മാക്രി... (റജു )


"ആന്റി മറ്റേ ഹൂമിൽ കിടന്നോ ഇബടെ ഞങ്ങളാ...."(റൂബി )


"ആയിക്കോട്ടെ തമ്പുരാട്ടി.... നിന്റെ നിസുക്കനെ തരോ.... ആന്റിക്ക് ഒറ്റക് കിടക്കാൻ പേടിയാ..."( റജു റൂബിയെ നോക്കി പറഞ്ഞു )


" വെല്ലിക്ക ന്റേതാ.... കുഞ്ഞിക്കാന്റെ ഹൂമിൽ പൊയ്ക്കോ.... "(റൂബി )


ഇനി അവിടെ നിന്നിട്ട് കാര്യല്ലാന്നു മനസിലായതും റജു ഇറങ്ങി പൊന്ന്. റജു ന്റെ പോക്ക് കണ്ടിട്ട് നിസു ഇർഷും ഭയങ്കര ചിരി. റജു ന്റെ അനിയൻ എന്നതിലുപരി നല്ല  ഫ്രണ്ട് ആണ് ഇർശു.


അങ്ങനെ അവർ റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്ത് രണ്ട് ഇക്കാക്കമാർക്ക് നടുവിൽ 13 വർഷങ്ങൾക്ക് മുമ്പ് കിടന്ന പോലെ വീണ്ടും ഒരു രാത്രി റൂബിയുടെ ലൈഫിൽ ഉണ്ടായി.



------------------------------------------------------------


[Zayu ]



മ്മളെ പെണ്ണിനെ കൊണ്ട് കറക്കുന്നതും സ്വപ്നം കണ്ട് കിടന്നപ്പോ ആണ് പുറത്ത് നിന്ന് നിർത്താതെ ഉള്ള കോളിങ്‌ ബെൽ കേട്ടത്.


'ഈ നേരം ആര് വരാനാ.....'(ആത്മ )


ആലോചിച്ചു നിന്നാ ആരാന്ന് അറിയില്ലല്ലോ....

ഞാൻ രണ്ടും കല്പ്പിച്ചു കാലിലെ പുതപ്പ് വലിച്ചിട്ടു റൂമിന്റെ ഡോർ തുറന്ന് താഴെക്കിറങ്ങി.


ഞാൻ ഹാളിൽ എത്തിയപ്പോ ഡോറിന്റെ അടുത്ത് തുറക്കണോ വേണ്ടയോ മടിച്ചു അമ്മയും ശ്രുതിയും ഉണ്ട്.


"ആരാ ഈ ടൈം "(ഞാൻ )


"അറിയില്ല മോനെ തുറന്ന് നോക്കണോ...."(അമ്മ )


"ഒരു പോലീസ് കാരൻ ഇവിടെ ഉണ്ടാകുമ്പോ ന്തിന് പേടിക്കണം.... ഞാൻ നോക്കിക്കോളാ...."(ഞാൻ )


അങ്ങനെ ഞാൻ പോയി ഡോർ തുറന്നതും മുന്നിൽ ഉമ്മിയും ആമിയും...


ന്റ കണ്ണ് തള്ളി പോയി.


"ന്താടാ ഇങ്ങനെ നോകുന്നേ...."(ഉമ്മ )


ഉമ്മി വിളിച്ചപ്പോഴാ അവർ വന്ന ഷോക്കിൽ നിന്ന് നോർമൽ ആയത്.


"നിങ്ങൾ എങ്ങനെ ഇവിടെ ഈ നേരം....."(ഞാൻ )


"വന്ന കാലിൽ നിക്കാതെ ഉള്ളിലേക്ക് വരി.... ന്നട്ട് സംസാരിക്ക."(അമ്മ )


അങ്ങനെ അവരും ഉള്ളിലേക്ക് കയറി. അവരുടെ ബാഗ് ഒക്കെ ഉള്ളിൽ വെച്ച്.

ഞാൻ വിളിക്കാതെ ആയപ്പോ വന്നതാ രണ്ടും കൂടി. കൂടെ ഉമ്മിയുടെ കസിൻസിസ്റ്റർന്റെ മോളെ കല്യാണം ഉണ്ടാലാ... അതിനും കൂടി തിരികെ പോകാന്നു കരുതി വന്നതാ....


വന്ന സ്ഥിതിക്ക്  ഇനി ഏതായാലും ആരും പോകുന്നില്ലാന്ന് തീരുമാനിച്ചു.


നാളെ തന്നെ ഞങ്ങളുടെ വീട്ടിലേക്ക് മാറാനും അവിടത്തെ വീട് വാടകക്ക് കൊട്ത്ത് സാധനങ്ങൾ ഇങ്ങോട്ടേക്ക്  എത്തിക്കാനുള്ള കാര്യങ്ങളും റെഡി ആക്കി.


പിന്നെ ഐറയെ കണ്ടതും അവിടത്തെ സംഭവവികാസങ്ങളും എല്ലാം പറഞ്ഞു.


അവൾ നോർമലാവുന്ന വരേ കാത്തിരിക്കാൻ ഉമ്മിക്കും സമ്മതമാണ് അതോടെ ങ്ക് പെരുത്ത് സന്തോസായി.


അങ്ങനെ സംസാരിച്ചു  ടൈം  3 മണി ആവാൻ ആയി.

പിന്നെ എല്ലാരും പോയി കിടന്നുറങ്ങി.


രാവിലെ ഞങ്ങളുടെ പഴയ വീട്ടിലേക്ക് മാറി.


ആ വീട്ടിലേക്ക് കയറിയപ്പോ ന്റ ഉമ്മാന്റെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഉപ്പാന്റെ ഓർമകൾ ഉണർന്നിരിക്കുന്ന ഈ വീട് ഉമ്മാക്ക് സ്വർഗം ആയിരുന്നു. എന്റെ വാശിക്ക് ഇവിടെ നിന്നിറങ്കുമ്പോ ആ ഉള്ള് പിടഞ്ഞതും ഞാൻ കണ്ടിരുന്നു. അന്നത്‌ ഞാൻ കണ്ടില്ലാന്ന് വെച്ച്.


വീണ്ടും ഞങ്ങളെ സ്വർഗം ഉണർന്ന പോലെ എനിക്ക് തോന്നി.


ഉച്ചകത്തെ ഭക്ഷണവും കഴിഞ്ഞു ശ്രുതിയും അമ്മയും പോയി.


ഞങ്ങൾ മൂന്നാളും കൂടി പഴയ ഓരോ കാര്യങ്ങളും പറഞ്ഞു കോലായിൽ തന്നെ ഇരുന്ന്.


"മോനെ ങ്ക് ഐറ യെ ഒന്ന് കാണണം..."(ഉമ്മ )


"ഈ അവസ്ഥയിൽ അവളെ കാണണോ...(ഞാൻ )


ഉമ്മി ക്ക് അവളെ കാണണം എന്ന് തന്നെ വാശി.


അങ്ങനെ ഞാൻ ഇർശുന് വിളിച്ചു നോക്കി.

അപ്പൊ അവൻ പറഞ്ഞത് അവർ അവളെ കൊണ്ട് ഡോക്ടറെ കാണിക്കാൻ പോകാണ്. നാളെ വരാൻ പറഞ്ഞു.

അവനോട് ഞാൻ കുറേ ചോദിച്ചു ഞാനും വരട്ടെ ഹോസ്പ്പിറ്റലിലേക്കെന്ന് അവർ എല്ലാരും ഉണ്ട് നീ നാളെ അവളെ കാണാൻ പോരെ എന്ന് പറഞ്ഞു.


അങ്ങനെ അന്നത്തെ ദിവസം ഓരോന്ന് പറഞ്ഞും ആമിന്റെ കൂടെ തല്ല് കൂടിയും കഴിഞ്ഞു.


അതിനിടക്ക് ഞാൻ ഒരു വലിയ പണിയും ഒപ്പിച് വെച്ചിട്ടുണ്ട്. മിക്കവാറും അതിന്റെ പ്രതിഫലം നാളെ തന്നെ കിട്ടുമായിരിക്കും.


രാത്രികത്തെ ചപ്പാത്തിയും കഴിച്ചു ഉമ്മാന്റെ മടിയിൽ തലവെച്ച് കിടന്നു. ഇന്ന് ചെയ്ത് വെച്ചതോർത്ത് ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു ഉമ്മാനെ നോക്കി. ആ പാവം ന്റ തലയിൽ തലോടികൊണ്ടിരിക്കാണ്. ഇതിന്റെ സുഖം വേറെ ഒരിടത്തും കിട്ടില്ല. ഉമ്മാന്റെ മടിയിൽ കിടക്കുന്ന സുഖം ഒരു മെത്തയിലും ഉണ്ടാകില്ല.


----------------------------------------------------

*(ഐറ ന്റെ വീട് )*



"ഇന്ന് ഡോക്ടർ പറഞ്ഞതനുസരിച് ചികിത്സ തുടർന്നാൽ പെട്ടന്ന് തന്നെ അവൾ റെഡി ആകും "(നിസു )


"ന്റ കുട്ടി പഴയത് പോലെ ആയിട്ട് വേണം അവളെ zayu ന് കൊടുക്കാൻ... ഒരിക്കെ അവനിൽ നിന്നകറ്റിയതിന്റെ ശിക്ഷ ആണ് ഇതൊക്കെ."(ഉപ്പ )


കാക്കമാരും ഉപ്പയും അവളെ കുറിച്ച് സംസാരിച്ചിരിക്കുമ്പോ ആണ്.


കയ്യിലൊരു പേപ്പറും പിടിച്ചവൾ വന്നത്....


"ന്താ മോള് നിന്റെ കയ്യിൽ "(റയു )


"അത് ഞാൻ തരില്ല...."(റൂബി )



"അത് താ ഞാൻ നോക്കട്ടെ...."(ഇർശു )


"കുഞ്ഞിക്കന്റെ പൊന്നല്ലേ കുഞ്ഞിക്കക്ക് താ...."(റയു )



റയു അവനെ കൊണ്ടാവും വിധം അത് അവളുടെ കയ്യിൽ നിന്ന് കൈകലാകാൻ നോക്കുന്നുണ്ട്. കാരണം അത് വെറും പേപ്പർ അല്ല.

   അത് റയും അവന്റെയും കാമുകിയുടെയും pic വരച്ച പേപ്പർ ആണ്. അത് ഉപ്പാന്റെയും കാക്കമാരിം കയ്യിൽ കിട്ടിയ അവന്റെ പണി പാളും. അതോണ്ട് അത് എങ്ങനെ എങ്കിലും കൈകലാകണം എന്ന് തന്നെ ഉറപ്പിച്ചു എണീറ്റു റൂബിന്റെ കയ്യിൽ നിന്ന് അതും വലിച്ചു ഒറ്റ ഓട്ടം ആയിരുന്നു റയു. റയു അത് വാങ്ങി കോണ്ടോയതും റൂബി വലിയ ശബ്ദത്തിൽ കരയാൻ തുടങ്ങി....


*"അത് ങ്ക് മാണം... അത് ന്റതാണ്..... ങ്ക് മാണം... അതിൽ കുഞ്ഞിക്കാന്റെ കൂടെ കുഞ്ഞിബാബി ഉണ്ട്. ങ്ക് മാണം ആ ഫോട്ടോ... ജ്ജ് മാണം 😓😓"* ( റൂബി )


റൂബി നിർത്താതെ ഒറ്റ കരിച്ചിൽ


*"കുഞ്ഞി ബാബിയോ...."* (റജു )


അടുക്കളയിൽ നിന്ന് കുഞ്ഞിനേയും കയ്യിലെടുത്ത് വരുന്ന റജു ആണ് റൂബിയുടെ കരച്ചിലിൽ അത് കണ്ടെത്തിയത്.


റജു പറഞ്ഞപ്പോഴാ ഇവരൊക്കെ അത് അത് ശ്രദ്ധിച്ചത്.


അതോടെ റയു പോയ വഴിയേ ഇർഷും പിറകെ നിസും പോയി.


"ഈ പിള്ളേരെ ഒരു കാര്യം... മോളെ ഡോർ അടച്ചു പോയി കിടന്നോ.... അവർ റയുനെ ശരിആക്കിയിട്ടേ ഇനി വരുള്ളൂ...." ഉപ്പ റജുനോട് പറഞ്ഞു കൊണ്ട് റൂബിനെ കൈ പിടിച്ചു പോയി.


പക്ഷെ ഉപ്പാന്റെ കൈ തട്ടി

"ഞാൻ ന്റ ഇച്ചുക്കന്റിം വെല്ലിക്കാന്റെയും ഒപ്പാ..." എന്നും പറഞ്ഞു നിസുന്റെ റൂമിൽ പോയി കിടന്നു.


അപ്പൊ ഉപ്പയും ഉമ്മയും കിടക്കാൻ പോയി.


"ഇന്നും ശിവരാത്രി തന്നെ "( റജു ആത്മ )



റയുന്റെ പിറകെ പോയവർക്ക് ഒന്നും കിട്ടിയില്ല. അവർ വരുന്നതിന് മുമ്പ് അതെടുത്ത് വെച്ച് ഞാനൊന്നും അറിഞ്ഞില്ല രാമാ എന്നും പറഞ്ഞു ബെഡിൽ കേറി കിടന്നിരുന്നു അവൻ.

ഇവർ റൂം ഒക്കെ അരിച്ചു പെറുക്കി പക്ഷെ നിരാശയോടെ പോരാനാ പറ്റിയത്.


അങ്ങനെ അവർ റൂമിലെത്തിയപ്പോ ഉണ്ട് കട്ടിലിന്റെ നടുവിൽ കേറി കിടക്കുന്നു റൂബി.


"ഇന്നും ഇവൾ ഇവിടെയാ....."(നിസു )


"സാരല്യ bro.... മ്മളെ റൂബി ഒകെ ആവാതെ മിന്നുന് ഒരനിയത്തിയോ ഒരനിയനെയോ ഇനി പ്രതീക്ഷിക്കണ്ട...."(ഇർശു )


"ശവത്തിൽ കുത്തല്ലേ പൊന്നനിയ...."(നിസു )



"കെട്യോളെ കാണാതെ ഉറക്കം വരില്ലാന്ന് ആണെങ്കിൽ പോയിക്കോ...ഇവിടെ ഞാൻ കിടന്നോളാം...."(ഇർശു )


അത് കേട്ടതും നിസുന് പൂരത്തിന് പോണ സന്തോഷം ആയിരുന്നു.


അവൻ ഇർശുന് ഒന്ന് ചിരിച്ചു കൊട്ത്ത് പോകാൻ നിന്നതും.


"വെല്ലിക്ക വാ കിടക്കാൻ....."(റൂബി )


വാതിൽക്കെ വരേ എത്തിയ നിസു ഇർശൂനെ ഒന്ന് നോക്കി കൊണ്ട് പല്ലും കടിച് വന്നു കിടന്നു.


ഇർശു ആണെങ്കിൽ ഭയങ്കര ചിരിയും.


"അപ്പോ ഇനി ഞാൻ പോയി കിടക്കാലെ...." ഇത് വരേ വാതിൽക്കെ നിന്നിരുന്ന റജു ഒരു good nyt ഉം പറഞ്ഞു പോയി കിടന്നു.


തനിക്ക് ലോകത്ത് വെച്ച് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ്  ഈ ഫാമിലി എന്ന് റജു ഓർത്ത്.

മിന്നൂനെയും കെട്ടിപിടിച്ചു കിടന്ന്.




-------------------------------------------------


*[രാവിലെ ഒരു ആറ് ആറര  നേരം ]*


"മുതലാളി.... മുതലാളി...." (വീട്ടിലെ കാര്യസ്ഥൻ ഓടി കിതച്ചു ഉള്ളിലേക്ക് കേറി.


അത് കണ്ട് ആ വീട്ടിലെ വീട്ടമ്മയായ  *സുലൈല*  അയാളുടെ അടുത്തേക്ക്  വന്നു.


"ന്താ ഉണ്ണിയെ രാവിലെ തന്നെ നിന്റെ മുതലാളി അവിടെ തന്നെ ഉണ്ട്.... നല്ല അന്തസായി കൂർക്കം വലിക്കുന്നുണ്ട്."(സുലൈല )


"ന്നാ ഇപ്പൊ ആ കൂർക്കം വലി  നില്കും. റൂമിൽ പൊട്ടുന്ന എന്തെങ്കിലും ഉണ്ടങ്കിൽ മുമ്പിൽ നിന്ന് മാറ്റി വെച്ചാളി ഇത്ത.."(ഉണ്ണി )


"ന്താടാ അന്റ മുതലാളിക്ക്...."(സുലൈല )


"ഇപ്പൊ കൊയപ്പോന്നൂല്യ.... ഇനിയാണ് കുഴപ്പം..."(ഉണ്ണി )


കയ്യിലിരിപ്പതല്ലേ പ്രശ്നം ഉണ്ടായില്ലെങ്കിലെ അത്ഭുദം ഒള്ളൂ...... (സുലൈല )


ഇത്താത്ത sir നെ ഒന്ന് വിളിക്കി.... (ഉണ്ണി )


സുലൈല അടഞ്ഞു കിടക്കുന്ന ബെഡ്‌റൂമിന്റെ ഡോർ തുറന്നു.


"അസ്കറിക്കാ......"(സുലൈല )


സുലൈല തന്റെ ഭർത്താവിനെ തട്ടി വിളിച്ചു.


"ന്താടി ഇത്ര നേരത്തെ മനുഷ്യൻ ഒന്ന് ഉറങ്ങട്ടെ....."(അസ്‌കർ )


"ഉണ്ണി വിളികാൻ പറഞ്ഞു അതാ വിളിച്ചത്. എന്തോ പറയാൻ.."(സുലൈല )


" ആ... ഞാൻ വന്നോളാം... പിന്നെ ഇന്ന് എന്റെ മകൻ വരാണ് അവന് വേണ്ടതൊക്കെ ഉണ്ടാക്കിയിട്ടില്ലേ.... "(അസ്‌കർ )


"നിങ്ങളുടെ മാത്രമല്ല എന്റെ കൂടി മകനാണ്... ഒരു സർജറി വഴി സ്വന്തം രൂപം മാറ്റാൻ അവന് മടിയുണ്ടാകില്ല, പണം കിട്ടുമെങ്കിൽ പിതാവിനെ പോലെ എന്തും ചെയ്യുന്ന മകനാണല്ലോ... എന്ന് വെച്ച് മക്കളെ വെറുക്കുന്ന ഒരു ഉമ്മ ആകാൻ എനിക്ക് പറ്റില്ല.."(സുലൈല )


ആ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞിരുന്നു തന്റെ മകനും ഭർത്താവും ചെയ്ത് കൂട്ടുന്ന പാപങ്ങൾ ഓർത്ത്.


അവർ കണ്ണ് രണ്ടും തുടച്ചു അടുക്കളയിലേക്ക് പോയി.


പിറകെ അസ്‌കറും റൂമിൽ നിന്നിറങ്ങി ഉമ്മറത്തുള്ള ഉണ്ണിയുടെ അടുത്തേക്ക് ചെന്ന്.


"ന്താടാ രാവിലെ തന്നെ ഇവിടെ.... നിന്നെ ഇന്ന് ഞാൻ ഓഫീസുകളിലേക്ക് പറഞ്ഞു വിട്ടതല്ലേ... ന്റ മോന്ക്ക് വേണ്ട എല്ലാം ഓഫീസുകളിൽ റെഡി ആകാൻ... അവനെ എയർപോട്ടിൽ പോയി കൊണ്ട് വരാനും നിന്നെ ഏൽപ്പിച്ചതല്ലേ അതൊക്കെ ചെയ്തോ...."(അസ്‌കർ )


"മൊതലാളി.... ഞാൻ ഓഫീസുകളിൽ പോയതാ...പക്ഷെ അവിടെ ഒന്നും എന്നെ കേറ്റിയില്ല. എന്നെ എന്നല്ല നമ്മളെ ഒരു സ്റ്റാഫിനെയും കയറ്റിയില്ല."(ഉണ്ണി )


"നിർത്താടാ... ന്തൊക്കെ വട്ടാ ജ്ജ് വിളിച്ചു പറയുന്നേ "   ദേഷ്യം കാരണം അസ്കറിന്റെ വാക്കുകൾ ആ വീട്ടിൽ പ്രതിത്വനിച്ചു.


"ഞാൻ... സ... ത്യമാ... പറയുന്നേ.... ആമി കമ്പനി ഉടമ zayaan ashiq നാട്ടിൽ എത്തി .... അവരുടെ "(ഉണ്ണി )


നിർത്ത്...... (അസ്‌കർ )


ഉണ്ണി പറഞ്ഞു മുഴുവനാക്കും മുമ്പ് അസ്‌കർ അദ്ദേഹത്തെ കോളറിൽ കൊത്തി പിടിച്ചു. മറ്റു ജോലിക്കാർ എല്ലാം കൂടി വന്നു അവരെ പിടിച്ചു മാറ്റി.


അസ്കറിന്റെ അടുത്ത ആളായാ മുഹമ്മദ്‌ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു.


"Zayaan ashiq എന്നാ റഹ്മാന്റെ ഒരേ ഒരു മകൻ നാട്ടിൽ എത്തി. അവരുടേതായാ എല്ലാ കമ്പനികൾ ഓഫീസുകളും അവരുടെ  പേരിലേക്ക് മാറ്റി. ഇത്രീം കാലം നിയമപരമായി റഹ്മാന്റെ പേരിൽ ആയിരുന്നല്ലോ.. അത് കൊണ്ടാ ഷാമിമോന്ക് ഒക്കെ ഡീൽ ചെയ്യാൻ പറ്റിയത്. ഇപ്പൊ അത് പൂർണമായും zayan ashiq ന്റെ ആണ്. അവിടെ ഒകെ അവർ അവരുടേതായ സ്റ്റാഫുകളെ നിയമിച്ചു. അതായത് ഞമ്മൾ ആദ്യം പിരിച്ചു വിട്ടവർ. പിന്നെ ഞമ്മൾ പുതിതായി തുടങ്ങിയ ബിസിനെസ് ഒക്കെ ഇപ്പൊ zayaan ന്റെ പേരിലാ... കാരണം ഒന്നും sir sir ന്റെ പേരിലോ മകന്റെ പേരിലോ അല്ല നടത്തിയിരുന്നത്. എല്ലാം പഴയ കമ്പനികളും ആയി ബന്ധിപ്പിച്ചല്ലേ അത് കൊണ്ട് ഇപ്പൊ ഈ വീട് അടക്കം അവന്റെ പേരിലാണ്."(മുഹമ്മദ് )


എല്ലാം കേട്ട് അസ്കറിന്റെ സമനില തെറ്റിയിരുന്നു.


കാര്യങ്ങൾ അറിയാൻ വേണ്ടി ഇറങ്ങാൻ നിന്ന അസ്‌കർന്റെ മുന്നിലേക് ഒരു കാർ വന്നു.


അതിന്റെ മുൻ സീറ്റിൽ നിന്ന് അദ്ദേഹത്തിന്റെ പുന്നാര മകൻ ഷാമിൽ അലി ഇറങ്ങി.


പിറകിലെ ഡോർ തുറന്ന് ഒരാൾ കൂടി ഇറങ്ങി.


അസ്കറിന് അപരിചിതമായ ഒരു മുഖം.


*"Zayaan ashiq..."*


      ഉണ്ണിയുടെ ശബ്ദം പുറത്ത് വന്നു.

അത് അസ്കറിന്റെ ചെവിയിൽ മുഴുങ്ങിയതും അദ്ദേഹത്തിന്റെ കാലുകൾ പിറകോട്ടു നീങ്ങി...


അസ്‌കർ പിറകോട്ടു വെക്കുന്നതോടൊപ്പം zayu ന്റെ കാലുകൾ ആ കട്ടപതിച്ച മുറ്റത്തിലൂടെ മുന്നിലേക്ക് വേച്ചു.


"മിസ്റ്റർ അസ്‌കർ എത്ര പിറകോട്ടു പോയാലും ഇത്രീം കാലം എന്റെ പേരിൽ ചെയ്ത തട്ടിപ്പിനൊക്കെ ഇയാൾ അനുഭവിക്കും."(zayu )




ഇനിയും പേടിച് പിറകോട്ടു നിന്നാൽ ശരിയാവില്ലാന്ന് മനസിലായതും അസ്കറലി  മുന്നോട്ട് വന്നു.


"ഞാൻ എന്ത് ചെയ്തെന്നാടാ നീ പറയുന്നേ..... നീ എന്നെ എന്ത് ചെയ്യുമെടാ.... എന്നെ പേടിച് നാട് വിട്ടവനാ നീ... അത് മറക്കണ്ട.... നിന്റെ വാപ്പയുടെ കെതി നിനക്ക് വരേണ്ടങ്കിൽ എല്ലാം എന്റെ പേരിൽ എഴുതി തന്ന് പോയിക്കോ....അല്ലെങ്കിൽ നിന്റെ മയ്യത്ത് കാണേണ്ടി വരും നിന്റെ തള്ള..."   

ഒരു തരം  ദേഷ്യത്തോടെയും വാശിയുടെയും അസ്‌കർ zayu ന്റെ നേരെ എത്തി.


Zayu അദ്ദേഹം പറയുന്നതൊക്കെ കേട്ട്  ഉള്ളാലെ ചിരിക്കാ ചെയ്ത്. ഒന്നും പറഞ്ഞില്ല. അദ്ദേഹം പറഞ്ഞു കഴിഞ്ഞെന്ന് മനസിലായതും ഇനി തന്റെ ഊയം ആണെന്ന് മനസിലാക്കി zayu നല്ല പഞ്ച ഡയലോഗ് തന്നെ കാച്ചാൻ തുടങ്ങി.


"നിങ്ങൾ പറഞ്ഞു കഴിഞ്ഞോ.... എന്നാ ഇനി എനിക്ക് പറയാലോ... ഞാൻ പറഞ്ഞു കയ്യും വരെ ഞാൻ ചോദിക്കുന്നതിനല്ലാതെ മിണ്ടി പോകരുത്."(zayu )


"അപ്പൊ നീ രണ്ടും കല്പ്പിച്ചു തന്നെ ആണല്ലേ.... നിന്റെ തന്തയെ തീർക്കാൻ ഒരു ലോറി മതിയായിയുന്നു നിന്നെ ഇപ്പൊ തീർക്കാൻ എനിക്ക് ഒന്നും വേണ്ട... കാരണം നീ എന്റെ വീട്ടിലാണ് ഇപ്പൊ നില്കുന്നത് അത് ഓർത്തോ..."(അസ്‌കർ )


"നിർത്തടാ... നിന്നോടല്ലേ മിണ്ടല്ലെന്ന് പറഞ്ഞത്. ഇനി ഞാൻ പറയും "(zayu )


"നീ പറയുമ്പോ മിണ്ടാതിരിക്കാൻ നീ യാരാടാ...." (ഷാമിൽ )


ഷാമിൽന് അത് പറഞ്ഞതെ ഓർമയൊള്ളൂ ഒരായ്ച്ച വരെ വേദനമാറാത്ത വിധം കവിളിൽ നന്നായി ഒന്ന് കിട്ടി zayu ന്റെ കയ്യിൽ നിന്ന്.


കവിളിൽ കൈ വെച്ച് കൊണ്ട് ഷാമിൽ "ഡാ...." എന്നാലറി കൊണ്ട് zayunte നേർക്ക് ചെന്ന്.


Zayu ന്റെ അടുത്തത്തും മുമ്പ് തന്നെ അവന്റെ അടിവയർ നോക്കി ഒറ്റ ചവിട്ടായിരുന്നു zayu.


അതോടെ വീറോടെ പാഞ്ഞു വന്ന അവൻ നിലം പതിച്ചു.


"ടാ.... ഞാൻ പറഞ്ഞതിൽ പിന്നെ ഇങ്ങോട്ട് ചോദ്യം വരുന്നത് എനിക്കിഷ്ടമല്ല.....ഇനി മിണ്ടാൻ തോന്നുമ്പോ ഇതോർത്തോ...." നിലത്ത് കിടക്കുന്ന ഷാമിൽ നെ ഒന്നൂടെ ചവിട്ടി zayu അസ്കറിന് നേരെ തിരിഞ്ഞു.


"താൻ എന്ത് തെറ്റ് ചെയ്‌തെന്ന് ഇനി ഞാൻ വിശദീകരിക്കണം അല്ലെ.... എന്റെ ഉപ്പ വിയർപ്പ് നീരാകിയതെല്ലാം അനുഭവിച്ചത് നീയും കുടുംബവും അല്ലെ. നല്ലൊരു മാർഗത്തിലാണ് നീ അത് നോക്കിനടത്തിയതെങ്കിലും നിന്നെ ഞാൻ ഇന്ന് പൂവിട്ട് മാനിക്കുമായിരുന്നു. പക്ഷെ എല്ലാം നീ പറ്റിച്ചും ചതിച്ചും ആണ് മുമ്പോട്ട് കൊണ്ട് പോയത്. അതും എന്റെ പേരിൽ ആൾമാറാട്ടം നടത്തി.5/6 കൊല്ലം മകനെ അകത്തിടാൻ അത് തന്നേ തരാളം..... പിന്നെ ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത് എന്റെ പേരിലുള്ള എല്ലാ സ്വത്തുകളും എന്റേത് തന്നെയാ... അവിടെ ആരെയും ഔതാര്യത്തിന്  നിർത്താൻ ങ്ക് ഉദ്ദേശ്യം ഇല്ല. ഓഫീസുകളും കമ്പനികളും ഞാൻ ശുദ്ധീകരണം നടത്തി. ഇനി ഈ വീട് കൂടി ഒഴിഞ്ഞു തരണം മിസ്റ്റർ." (Zayu )


Zayu പറഞ്ഞു തീരും മുമ്പ് ആ വീടിന്റെ ഗേറ്റ് കടന്ന് ഒരു പോലീസ് വണ്ടി വന്നു.


അത് കണ്ടപ്പോ ശമിലിന് മനസിലായിരുന്നു അത് അവനുള്ള പണിയാണെന്ന്.


അവൻ എണീറ്റ് ഓടിയെങ്കിലും zayu പിറകെ വെച്ച പിന്നെ അവൻ രക്ഷ ഉണ്ടോ...


ഓടിയതിന് രണ്ട് ചവിട്ടും കൊടുത്ത് കയ്യിൽ വിലങ്ങും അണിയിച്ചു ഷാമിലിനെ പോലീസ് വണ്ടിയിൽ കയറ്റി.


ഇത് കണ്ട് നിൽക്കാനുള്ള ത്രാണി ആ സുലൈല എന്നാ സ്ത്രീക്ക് ഇല്ലായിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


"നിങ്ങളെ പോലെ ഒരുമ്മ എനിക്കും ഉണ്ട്. ഒരുമ്മാകും ഇത് സഹിക്കാനാവില്ല.... പക്ഷെ ചെറുപ്പം തൊട്ടേ മക്കളെ നന്നാക്കി മുനുഷ്യനായി വളർത്തണമായിരുന്നു...."(zayu )


Zayu അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു.


"എല്ലാം എല്ലാം അവന്റെ ഉപ്പ കാരണ ...."(സുലൈല )


ആ സ്ത്രീ ഒരു വെറുപ്പോടെ അസ്കറിന് നേരെ വിരൽ ചൂണ്ടി.


Zayu സുലൈലയുടെ അടുത്ത് നിന്ന് അസ്കറിന്റെ അടുത്തേക്ക് നടന്നു.


" മകൻ പോയതിൽ സങ്കടപെടേണ്ട.... അവൻ വർഷങ്ങൾ ശിക്ഷ ഉണ്ടാകുക ഒള്ളൂ.... നിങ്ങൾ ഞാൻ കൊലക്കയർ വാങ്ങി തരും എന്റെ ഉപ്പയെ ഇല്ലാതാക്കി തന്നതിന്... കാത്തിരുന്നോ..... "(Zayu )


അസ്കറിന് നേരെ ചൂണ്ടിയ വിരൽ താഴ്ത്തി കാറിന്റെ ചാവി വിരലിൽ ഇട്ട് കറക്കി കൊണ്ട് zayu ഇറങ്ങി പോന്നു. പുറത്ത് കുടക്കുന്ന അവന്റെ കാറിൽ അവൻ വീട്ടിലേക്ക് തിരിച്ചു.


പക്ഷെ അവിടെ ആയിരുന്നു അവന്റെ ജീവിതം മാറ്റി മറിച്ചത്.


    *ടും.... ടും...

ടും..*



അവന്റെ ഫോൺ മുഴുങ്ങി..


നിർത്താതെ അടിച്ചു കൊണ്ടേ ഇരുന്നു.


അവൻ വണ്ടി said ആക്കി ഫോൺ കയ്യിലെടുത്ത്.


*ഇർശു...*  എന്ന name തെളിഞ്ഞതും വേഗം ഫോൺ എടുത്ത് ചെവിയിൽ വെച്ച്.


അങ്ങോട്ട് എന്തെങ്കിലും പറയും മുമ്പ് ഇർശു ഇങ്ങോട്ട് പറഞ്ഞിരുന്നു.


"ഡാ റൂബിയെയും മിന്നു മോളെയും കാണുന്നില്ല " 


പരിപ്രാന്തിയിലുള്ള ഇർശുന്റെ വാക്ക്  zayu ന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി...


"ന്താടാ  ഇജ്ജ് ഈ പറയുന്നേ.അവർ വീട്ടിൽ ഉണ്ടാകും എല്ലാതെ എവിടെ പോകാനാ...." ( zayu )


"ഇല്ലടാ അവർ ഇവിടെ ഇല്ല. നീ ഇവിടെ വാ.... ഞാൻ എല്ലാം പറയാ.... (ഇർശു )


"ഞാൻ ഇപ്പൊ എത്താ...."(zayu )


പിന്നെ അവന്റെ വണ്ടിയുടെ സ്പീഡ് എത്രെ എന്ന് അവന് പോലും അറിയില്ലായിരുന്നു


-------------------------------------------------------------

*[ഇനി ഞാൻ പറയാ കഥ (ലെ ജിഫ്‌നി 😄, ഇടക് കുട്ടിച്ചോറുണ്ടാകാൻ വന്നില്ലെങ്കിൽ ങ്ക് ഒരു സുഖണ്ടാവില്ല ]*



"ഉമ്മ.... മ്മളെ മക്ക..ൾ എവി...ടെ... അവ...രിത് എവി...ടെ പോ...യതാ...മ്മളോട്... പ.. റയാതെ..... ഗേറ്റ് ന് പുറത്തൊന്നും അവർ പോവാറില്ലല്ലോ......ഉമ്മ ങ്ക് പേടിയാകുന്നു...."(റജു )



"മ്മളെ... കുട്ടികൾക്ക് ഒന്നും പറ്റില്ല... അവർ

.. അ...വർ ഇപ്പൊ വ... രും..."(ഉമ്മ )


അവർ രണ്ട് പേരും നൊന്ത്പ്രസവിച്ച തന്റെ മക്കളെ കാണാത്തത്തിൽ  പരസ്പരം സമാദാനപെടുത്തി കൊണ്ടിരുന്നു.


ഉപ്പയും അവളുടെ കാക്കമാരും അവരാലാവും വിധം ഇവരെ ആശ്വസിപ്പിച്ചു സ്വയം സമാധാനപ്പെട്ടും നടന്നു. എന്ത് ചെയ്യണം എവിടെ അന്വേഷിക്കണം എന്നറിയാത്ത അവസ്ഥ.


അവർ മുറ്റത് തന്നെ zayu നെ കാത്തിരുന്നു. അവരുടെ പ്രതീക്ഷ എല്ലാം അവനിലായിരുന്നു.


Zayu വന്നു കാർ ഡോർ തുറന്ന് ഇറങ്ങും മുമ്പ് ഉപ്പയും ഇർഷും അവന്റെ അടുത്തേക്ക് ഓടി.


"ന്താ ഉണ്ടായേ.... ഒന്ന് നല്ലംപോലെ പറ..."(zayu )


"ന്താ ഉണ്ടെയെന്ന് വെച്ചാൽ... അവർ രണ്ട് പേരും ചായയും കുടിച് കളിപ്പാട്ടങ്ങൾ കൊണ്ട് മുറ്റത് കളിക്കായിരുന്നു.ബാബിയുടെ ഫോൺ ഉണ്ടായിരുന്നു മിന്നൂന്റെ കയ്യിൽ. അത് ഞാൻ എത്ര ചോദിച്ചിട്ടും അവർ തന്നില്ല. ഫോൺ ഇവരുടെ കയ്യിൽ നിന്ന് വാങ്ങാൻ വേണ്ടി ബാബിയെ വിളിക്കാൻ ഞാൻ അകത്തേക്ക് കയറി. ബാബിയെ വിളിച്ചു ഞാനും ബാബിയും കൂടി പുറത്തേക്ക് വന്നപ്പോ അവരെ കണ്ടതില്ല. ഗേറ്റിന്റെ അടുത്ത് നിന്ന് ഒരു കാർ പോകുന്നതും കണ്ട്. ബട്ട്‌ നമ്പർ എടുക്കുന്നതിന് മുമ്പ് ആ  കാർ കൺമറഞ്ഞു.

ഞാൻ വണ്ടി എടുത്ത് കുറെ പോയി നോക്കി എങ്കിലും കാണാൻ പറ്റിയില്ല. (ഇർശു )


ഉപ്പ ഒരു ദയനീയദോടെ zayu നെ നോക്കി.


"മോനെ.... ന്റ മോൾ... ന്ത്‌ ഞാൻ പേടിച് അവളെ നിന്നിൽ നിന്നകറ്റിയോ അത് ഇന്ന് "      പറഞ്ഞു മുഴുവിപ്പിക്കാൻ ആ പിതാവിനെ കൊണ്ട് കഴിഞ്ഞില്ല.



"ഉപ്പ...... എന്നോട് നിങ്ങക് ദേഷ്യം ഉണ്ടാകും. അതിന് ഞാൻ നിങ്ങളെ ഒന്നും പറയില്ല. ഇന്ന് ഞാൻ വലിയ ഒരു ദൗത്യം നിർവഹിച്ചു വരാണ്. അതിന്റെ പ്രതിക്കാരമായിരിക്കും ഇത്. എന്ത് വില കൊടുത്തും എന്റെ പെണ്ണിനെ ഞാൻ കണ്ടെത്തും.. നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കണ്ട... ആ അസ്‌കർ ഈ zayaan ന്റെ പെണ്ണിനെ തൊട്ടാ കളിച്ചത് ഇതിനവൻ ഒരു പാഠം പഠിക്കും "(zayaan )


അവനും ഇർഷും ഉപ്പയും കൂടി കാറിൽ കേറി ആ വീടിന്റെ ഗേറ്റ് കടന്നു പോയി.


പിറകെ നിസും റജിയും മറ്റൊരു കാറിലും.


വീട്ടിൽ ഉമ്മാന്റെ അടുത്ത് റയു മാത്രം ആയിരുന്നു.


Zayu ഡ്രൈവിങ് ഇർശുനെ ഏൽപ്പിച്ചു. അവന് അവന്റെ ഫ്രണ്ട് രാഹുലിനെ കോൺടാക്ട് ചെയ്തു.


റജുന്റെ നമ്പർ ഡ്രൈസ് ചെയ്ത് ലൊക്കേഷൻ എടുപ്പിച്ചു.


ആ ഫോണിലേക്ക് അടിക്കുന്നത് ബുദ്ധി എല്ലാ എന്ന് അറിയുന്നത് കൊണ്ട് ഇവർ അതിന് തുനിഞ്ഞില്ല.


ആ ഫോൺ ഇപ്പൊ നിൽക്കുന്നത് ഒരു കാടുനുള്ളിൽ ആണെന്ന് മനസ്സിലായതും അവർ വണ്ടി അങ്ങോട്ട് തിരിച്ചു.


"അവർ അവിടെ ഉണ്ടാകും.. കാര്യങ്ങൾ ശ്രദ്ധയോടെ  ചെയ്യണം. രണ്ട് പേരും ഞാൻ പറയുന്നതനുസരിച്ചേ ചെയ്യാവൂ... നിങ്ങൾ കൂടെ വരേണ്ടത് ഇല്ലായിരുന്നു. വരണ്ടാന്നു പറഞ്ഞാലും നിങ്ങൾക്ക് അവിടെ വീട്ടിൽ ഇരിക്കാൻ പറ്റില്ലാന്ന് ങ്കറിയാ.."(zayu )


"മോന്റെ മിഷൻ ഫുള്ളാക്കാൻ ഞങൾ കൂടെ ഉണ്ടായാൽ ബുദ്ധിമുട്ടാവും എന്നറിയാം.. പക്ഷെ ന്റ മക്കളെ കാണാതെ ങ്ക് ഇരിക്കാൻ പറ്റില്ല. മോൻ പറയുന്ന പോലെ ചെയ്തോളാം..."(ഉപ്പ )


"വണ്ടിയുടെ പിന്നിൽ ഒരു ബാഗ് ഉണ്ട് അതിൽ മൂന്ന് ഗൺ ഉണ്ട് അതെടുത്ത് നമ്മൾ മൂന്ന് പേരും കയ്യിൽ വെക്കണം. ബട്ട്‌ ഒരിക്കലും അത് യൂസ് ചെയ്യരുത്. ഒരു സേഫ്റ്റിക്ക് വേണ്ടി മാത്രം കയ്യിൽ വെക്കാം."(zayu )


"ഒക്കെ നീ പറയും പോലെ...."(ഇർശു )


"പിന്നെ ഒരു ഇമ്പോർട്ടൻറ് കാര്യം.... സ്ഥലം എത്താൻ ആയിട്ടുണ്ട്. ഒരു കാരണവശാലും നിങ്ങളെ അവർ കാണരുത്. അവർ കുറെ പേരുണ്ടാകും അത് കൊണ്ട് ഞാൻ ഒറ്റക്കാണെന്ന് അവർ കരുതണം. അവർ ഒകെ എന്റെ നേർക് തിരിയണം അപ്പൊയെ നമുക്ക് അവരെ കണ്ടെത്താൻ പറ്റൂ.... ഒരിക്കലും നിങ്ങൾ അവരുടെ മുന്നിൽ വരരുത്. ബാക്കി കാര്യങ്ങൾ ഞാൻ ഏറ്റു."(zayu )


അങ്ങനെ അവർ പ്ലാൻ ഒകെ റെഡി ആക്കി... Zayu പോലീസ് ആയ അവന്റെ ഫ്രണ്ടസിനെയും വിവരം അറിയിച്ചു. മിഷനിൽ അവരുടെ ബുദ്ധിയും ഉൾപ്പെടുത്തി വണ്ടി മുന്നോട്ടേക്കെടുത്ത്.


പക്ഷെ ഇവർ പ്ലാൻ ചെയ്തതൊന്നും അറിയാതെ നിസും റജും ഇവരുടെ പിറകെ തന്നെ വേച്ചു പിടിച്ചു.


*[റൂബി (കുറെ കാലമായി അല്ലെ ഞാൻ വന്നിട്ട് ... ന്നാ കേട്ടോളി ഞാൻ ഇപ്പൊ പഴയ ഐറ റൂബി ആണ്. ഈ മനസ്സിൽ ഇന്ന് zayu ക്കാന്റെ മുഖം നിറഞ്ഞു നിൽക്കാണ്. എന്റെ ജീവിതത്തിലെ 19 വർഷവും എന്നെനിക്ക് ഇന്നലെ നടന്ന പോലെ ഓർമയുണ്ട്. നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നത് അതെങ്ങനെ എന്നല്ലേ... അതൊക്കെ ഞാൻ പറയാം.... ) ]*


മ്മക്ക് കുട്ടി ആയാലും വലുത് ആയാലും ചോക്ലേറ്റ് മുഖ്യമാണ്. അത് ആര് തന്നാലും വാങ്ങി കഴിക്കും.പറഞ്ഞിട്ട് കാര്യല്ല അതായി പോയി സ്വഭാവം 😄.


അങ്ങനെ ഞാനും മിന്നുമോളും കൂടി പുറത്ത് ചോറും കൂട്ടാനും ഉണ്ടാക്കി കളിക്കായിരുന്നു... അതും മ്മള് എത്ര വലുതായാലും നിർത്താത്ത പണിയാണ്. ഈ കളി ഒകെ ഒരു പ്രായം അയാൽ നിർത്തണം എന്ന് പറഞ്ഞാ അങ്ങട്ട് സമ്മതിച്ചു കൊടുക്കാൻ പറ്റോ...


ഞങ്ങൾ രണ്ടാളും കളിയിൽ മുഴുങ്ങി ഇരിക്കുമ്പോ ആണ് ഗേറ്റിന്റെ  അടുത്ത് വന്ന് ഒരാൾ ചോക്ലേറ്റ് കാണിച്ചു തന്നു. അത് കണ്ടതും മ്മള് എണീറ്റു അടുത്തേക്ക് ഓടി പിറകെ മിന്നും.


മ്മള് ഓടി വരാൻ കാരണം അത് ആ ചോക്ലേറ്റ് അങ്കിൾ ആണെന്ന് കരുതിയ.... ആ ചോക്ലേറ്റ് അങ്കിൾ ന്റ മാത്രം zayu ക്കാ ആണെന്ന് ഇപ്പോഴാ മനസിലായത്. ശ്യോ ന്തൊക്കെയോ വിളിച്ചു. ഭാവി കെട്യോനെ ആണ് അങ്കിൾ ന്നൊക്കെ വിളിച്ചത്. So sad 😓. സാരല്യ ഇനി.


അങ്ങനെ ഓടി ചെന്ന് ചോക്ലേറ്റ് വലുച്ചതും അയാൾ ഞങ്ങളെ രണ്ടാളീം വലിച്ചു ആ കാറിൽ കയറ്റി. അയാൾ വലിച്ചു കാറിന്റെ ഉള്ളിലേക്ക് ഉന്തിയപ്പോ നേരെ ചെന്ന് ഇടിച്ചതു ഓപ്പോസൈഡ് ഡോറിൽ ആയിരുന്നു.


അപ്പൊ സഹിക്കാൻ പറ്റാത്ത വേദന വന്നു. കുറച്ചു നേരം ഞാൻ കണ്ണടച്ച് പിടിച്ചു.

പിന്നെ പതിയെ എന്റെ ബോധം പോയിരുന്നു.


മിന്നുമോളുടെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത് അപ്പൊ എനിക്ക് എല്ലാം ഓർമ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ വീട്ടിൽ നിന്നും ഒരുപാട് ദൂരം പോന്നിട്ടുണ്ടെന്ന് എനിക്ക് മനസിലായി.


എന്നെയും മിന്നുമോളെയും കൂട്ടാതെ ആ വണ്ടിയിൽ വേറെ മൂന്ന് പേര് ഉണ്ടായിരുന്നു. ഞാൻ അവരെ എല്ലാം മാറി മാറി നോക്കി. അതിൽ ഒരു മുഖം ഞാൻ ഒരിക്കലും മറക്കാത്ത ഒന്നായിരുന്നു.


അന്ന് എന്നെയും മുബിയെയും കൊണ്ട് പോയതിൽ ഒരാൾ തന്നെ.


അപ്പൊ ഇത് zayu ക്കാ ന്റെ ശത്രുക്കൾ ആണ്. ഇവരെ വെറുതെ വിട്ടാൽ ശരിയാവില്ല.


മിന്നുമോൾ കൂടെ ഉള്ളത് കൊണ്ട് എനിക്ക് അവളുടെ സുരക്ഷ കൂടി നോക്കണമല്ലോ....


ഇവർ എവിടെ വരെ എന്നേ കൊണ്ട് പോകും എന്നറിയാൻ വേണ്ടി... ഇതിനൊരു അവസാനം കാണാൻ വേണ്ടി.... എങ്കിൽ അല്ലെ നങ്ങൾക്ക് ഒരു സന്തോഷ ജീവിതം ഉണ്ടാകൂ... അതിന് വേണ്ടി ഞാൻ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു മിണ്ടാതെ ഇരുന്ന്.


ഞങ്ങൾ അടങ്ങുന്ന ആ കാർ ഒരു കാടിന്റെ ഉള്ളിലേക്കാണ് കടന്നത്. ഞാൻ കൂടെ ഉള്ളത് കൊണ്ട് മിന്നു മിണ്ടാതെ ഇരിക്കുന്നുണ്ട്. എന്നെ നോക്കുമ്പോ ഞാൻ കണ്ണ് കൊണ്ട് ഒന്നും ഇല്ലാന്ന് കാണിക്കും.



ആ വലിയ കാടിന്റെ നടുക്കുള്ള ഒരു പുതിയ കെട്ടിട്ടം. എന്തോ ബിസിനെസ്സ് തുടങ്ങാൻ വേണ്ടി ഉണ്ടാക്കി ഇട്ട പോലെ ഉണ്ട്. പക്ഷെ ചുറ്റും ആൾ താമസം ഇല്ല.


അതിന്റെ മുമ്പിൽ എത്തിയതും അവർ ഞങ്ങളെ പിടിച്ചു കാറിൽ നിന്നിറങ്ങി ഒരാൾ മിന്നൂനെ എടുത്ത് കൊണ്ട് മുന്നിൽ ഉള്ളിലേക്ക് കയറി. പിറകെ മറ്റുള്ളവർ എന്നെ കൊണ്ടും.


പിന്നെ ഒരു രസം അവന്റങ്ങളെ വിചാരം ന്റ മനസ്സും തലയും ഇപ്പോഴും കുട്ടികളുടേതാന്ന.... ഞാൻ പിന്നെ തിരുത്താനും പോയില്ല.


ഞാൻ കിട്ടിയ ക്യാപ്പിൽ അവരെ നുള്ളുകയും പിച്ചുകയും കടിക്കുകയും ഒകെ ചെയ്തു.


അങ്ങനെ അവറ്റകൾ എന്നെ കൊണ്ടോയി ഒരു കട്ടിലിന്റെ ഒരു അറ്റത് കെട്ടി ഇട്ടു. മറ്റേ സൈഡിൽ മിന്നൂനെയും.


ഞങ്ങൾ രണ്ടാളും കെട്ടി ഇട്ട കൈ ഒന്ന് നോക്കി. അവൾ കരയാൻ നിന്നതും ഞൻ അവളോട് വേണ്ടാന്ന് പറഞ്ഞു. മൂന്നര വയസ്സ് ഒള്ളൂ എങ്കിലും ഈ അമ്മായിന്റെ ബുദ്ധിയാ ഓൾക്. ന്താ ചെയ്യാ ങ്ക് ബുദ്ധി ഇത്തിരി കൂടി പോയി.


ഞാൻ അവിടെ ഇരുന്ന് സ്‌മോക്ക് ചെയ്യുന്ന അയാളെ ഒന്ന് നോക്കി.


"ചേട്ടാ.... ഈ കൈ ഒന്ന് അയച്ചേരോ...."


"ന്നട്ട് അനക് ഓടി പോകാനല്ലെടി അവിടെ കിടക്ക് ഇജ്ജ്. അനക് കുറച്ചു കൂടുതലാ...."(അയാൾ )


"അല്ല..... ഞാൻ ഓടില്ല... സത്യം  കൈ കഴിക്കുന്നതിന് മുമ്പ് കാൽ അവിടെ കെട്ടിക്കോളി... ന്നട്ട് രണ്ടാളുടെയും കൈ കേട്ടയച് തരോ.... Plch..."  ഇത്തിരി അല്ല ഒത്തിരി നിഷ്കു ഭാവം മുഖത്ത് വരുത്തി ഞാൻ ചോദിച്ചു.


ന്തോ ന്റ പാവത്തരം കണ്ടിട്ടാണെന്ന് തോനുന്നു അയാൾ അയച്ചു തരാന്ന് ഏറ്റു ആയിക്കാൻ അടുത്തേക്ക് വന്നു.


അഴിച്ചിട്ട് വേണം ങ്ക് ഒരു കളി കളിക്കാൻ..... 😎


ന്താ കളി എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്.


'ഞാനൊരു മനുഷ്യനെ കണ്ടിട്ടുണ്ട് ' ആ കളിയാണ്. അല്ലാതെ കെട്ടിയിട്ട ഞങൾ എന്ത് കുന്തമാ കളിക്കാ.....

ഇതിനെന്നെ ആയാളോന്ന് കഴിച്ചു തരണ്ടേ....


പതുകെ പതുകെ വന്നു അയാൾ മിന്നൂന്റെ കാൽ കട്ടിലിൽ കെട്ടി. ന്നട്ട് കയ്യിലെത് കഴിച്ചു. പിന്നെ എന്റടുത്തേക്ക് വന്നപ്പോ ഞാൻ ഒന്ന് ചിരിച്ചു കൊട്ത്ത്.


"നല്ല കുട്ടി ആയി ഇരിക്കില്ലേ... മാറ്റി കെട്ടിയാൽ..."(അയാൾ )


"ആ.... ഞാൻ നല്ല കുട്ടി ആവും....."(ഞാൻ )

 അങ്ങനെ ആയാൾ വന്നു എന്റെ കാൽ കെട്ടി. അയാൾ ഡിസ്റ്റൻസ് കീപ് ചെയ്താണ് ചെയ്യുന്നത്. അയാൾക് പേടിയുണ്ട് ഞാൻ ന്തെങ്കിലും ചെയ്യോന്ന് പാവം 😄

. കയ്യിലെ കെട്ടയിക്കാൻ വന്ന ഉടനെ ഞാൻ അയാളെ മുടി പിടിച്ചു വലിച്ചു.


"കുടു കുടു വണ്ടി കുട്ടാപ്പി വണ്ടി...."(ഞാൻ )


മ്മള് അയാള മുടി പിടിച്ചു കുലുക്കി പാട്ട് പാടി.


"ഡീ ഭ്രാന്തി... എന്നെ വിട് "(അയാൾ )


അയാൾ പെട്ടന്ന് എന്റെ കയ്യിൽ നിന്ന് കുതറി മാറി.


കുറച്ചു അകലെ പോയി ഇരുന്നു.


ഞാൻ പിന്നെ അയാളെ ശ്രദ്ധിച്ചില്ല...

ഞാനും മിന്നും കൂടി കളി തുടങ്ങി.


ഞങ്ങൾ കളിക്കുന്നതും നോക്കി നിൽക്കാണ് അയാൾ...


"ചേട്ടൻ കളിക്കാൻ കൂടണോ...."(ഞാൻ )



എന്തോ അയാളെ മുഖം കാണുമ്പോ എന്തോ സങ്കടം ഉള്ള പോലെ....ഞങളുടെ കളി എന്തോ അയാൾ ആസ്വാതിക്കുന്ന പോലെ തോന്നി ങ്ക്.


ഞാൻ ചോദിച്ചത് കേട്ട് അയാൾ എന്നെ ഒന്ന് നോക്കി.


"ഞാൻ വേദനിപ്പിക്കില്ല... സത്യം ന്റ പ്രാണനാണ് സത്യം.... വേണമെങ്കിൽ കളിക്കാൻ കൂടെ കൂടിക്കോളി...."(ഞാൻ )


അങ്ങനെ ആയാളും ഞങ്ങളെ കൂടെ കൂടി ഞങൾ കളിച്ചു.


ആ ഒരാൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.... ബാക്കി ഉള്ളവർ ഒകെ പുറത്ത് പോയിരുന്നു.


അങ്ങനെ അയാളെയും ഞങ്ങൾ കൂടെ കൂട്ടി നല്ല കളിയായിരുന്നു.....


"മോളെ....." അയാൾ പതിഞ്ഞ സ്വരത്തിൽ എന്നെ വിളിച്ചു.


"എന്നെ ആണോ...."(ഞാൻ )


"മോളെ.... നിന്നെ ഇവിടെ കൊണ്ടന്നവർ ഇപ്പൊ ഇങ്ങോട്ട് വരും. നിന്നെ ഇവിടെ നിന്ന് കൊണ്ട് പോകും അവർ...." (അയാൾ )


"ആ.... വരുന്നവർ വരട്ടെ..... ഇപ്പൊ നമുക്ക് കളിക്ക..."(ഞാൻ )


എന്തോ എന്നെ ഇവിടെ കൊണ്ടന്നതിൽ അയാൾക് സങ്കടം ഉണ്ട്.... രക്ഷപ്പെടണം എന്ന് പറഞ്ഞാൽ ഒരു പക്ഷെ അയാൾ രക്ഷിക്കും. പക്ഷെ വേണ്ട....  *എന്നെ എന്റെ zayu ക്ക രക്ഷിക്കും... എനിക്കതാ ഇഷ്ട്ടം*  



ഞങ്ങൾ മൂന്നാളും കൂടി അങ്ങനെ കളിച്ചു കൊണ്ടിരിന്നു.



-----------------------------------------------------------------------


*(zayu )*



ഞങ്ങൾ അവിടെ എത്തിയ ഉടനെ അവരെ പുറത്ത് നിർത്തി ഞാൻ ഒറ്റക് അകത്തേക്ക് കയറി....


ഒരു പുതിയ കെട്ടിട്ടം വിജനമായ ഒരു കാടിനുള്ളിൽ.....


ഉള്ളിൽ നിന്ന് എന്തോ സംസാരിക്കുന്ന ശബ്ദം കേട്ടതും എന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു.



" അവളെ കൊല്ലണം.... അതിന് മുമ്പ് അവനെ വിളിച്ചു അറിയിക്കണം അവളെ കൊല്ലാണെന്ന്. എന്നിട്ട് അവന്റെ മുന്നിലിട്ട് കൊല്ലണം... രണ്ടാമതായി അവനേയും. " (അസ്‌കർ )


തിരിഞ്ഞു നിന്ന് സംസാരിക്കുന്ന അയാളെ ഒറ്റ ശബ്ദത്തിൽ  തന്നെ zayu ന് മനസിലായി....


"അങ്ങനെ ആണോ അസ്‌കർ..... എങ്കിൽ പെട്ടന്നാവട്ടെ...." ( ഞാൻ )


അതും പറഞ്ഞു ഞാൻ അവനേ ഒറ്റ ചവിട്ടായിരുന്നു.


അവന്റെ ആ നോട്ടത്തിൽ നിന്ന് മനസിലാക്കാം അയാൾ എന്നെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ലാന്ന്...


എന്റെ ചവിട്ട് കാരണം നിലത്ത് കിടക്കുന്ന അയാളെ അടുത്തേക്ക് ഞാൻ പതുകെ നടന്നടുത്ത്... (ഇപ്പൊ ഒരു മ്യൂസിക് വേണമായിരുന്നു. ശ്യോ അതിലാണ്ടായി പോയി )


നിലത്ത് മലർന്ന് കിടക്കുന്ന അയാളുടെ നെഞ്ചിൻ കൂട് നോക്കി ഒറ്റ ചവിട്ട് കൊടുത്തു.


"നിനക്ക് എന്റെ പെണ്ണിനെ കൊല്ലണം അല്ലെ...."( ഞാൻ )


"ഡാ....." ഞാൻ അയാളെ ചവിട്ടി നിൽകുമ്പോ ആണ് ഒരു തടിയൻ കയ്യിൽ ഒരു വലിയ മരക്ഷണവും പിടിച്ചു എനിക്ക് നേരെ വന്നത്.


ഞാൻ പെട്ടന്ന് കാൽ പൊന്തിച്ചതും അയാൾ ആ മരക്ഷണം കൊണ്ട് അസ്കറിന്റെ ദേഹത്തേക്ക് വീണ്. കൃത്യം ആ വടി അയാളുടെ നെറ്റിയിൽ കൊണ്ട്. ചെറുതായിട്ട് ചോര ഒലിക്കാൻ തുടങ്ങി അസ്‌കർ വേദന കൊണ്ട് പുളഞ്ഞു... എന്നാലും എന്നെ നേരിടണം എന്നാ വാശിയിൽ തന്നെ ആയിരുന്നു.


അപ്പോയെക്കും മറ്റേ തടിയൻ എനിക്ക് നേരെ വന്നതും അടിവയർ നോക്കി ഒരു ചവിട്ടും നെഞ്ചിൻ കൂട് നോക്കി ഒറ്റ ഉന്തും കൊടുത്തതും അയാൾ അവശനായി വീണ്.



"മോളെ......" എന്നും വിളിച്ചു എന്നെ പാസ്സ് ചെയ്ത് ഓടി പോകുന്ന നിസുക്കാനെയും റജുബാബിയേയും കണ്ടതും ഞൻ ഒന്ന് പേടിച്ചു.


അവർ എന്നെ mind ചെയ്യാതെ നേരെ ഓടി കയറിയത് ഒരു റൂമിലേക്ക് ആയിരുന്നു. പിറകെ ഞാനും പോയി. ആ റൂമിലേക്ക് കടക്കും മുമ്പ് കണ്ടത് റൂബിയും മിന്നും വേറെ ഒരാളും കൂടി ഭയങ്കര കളി..


"യാ റബ്ബി.... ഇതിനെ ഒകെ എങ്ങനെ ജീവിതാവസാനം വരെ സഹിക്കും..." ന്റ ആത്മ.

    അവളെ സന്തോശത്തോടെ കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.


ഞാൻ അവളുടെ അടുത്തേക്ക് ഓടാൻ നിന്നതും.

പിറകിൽ നിന്ന് എന്റെ തലക്ക് ഒരടി ഏറ്റു....


വേദന കൊണ്ട് ഞാൻ കൈ കൊണ്ട് തല അമർത്തി പിടിച്ചു. എന്റെ കാലുകൾ ഞാൻ പോലും അറിയാതെ പിറകിലേക്ക് നീങ്ങി....


 

എങ്കിലും തളരാതെ ഞാൻ ഉയർന്നു നിന്ന് പിറകിലേക്ക് നോക്കി...


"അസ്‌കർ...." അവന്റെ നെറ്റിയിൽ നിന്നും രക്തം ഒലിക്കുന്നുണ്ട് എന്നിട്ടും എന്നെ ഇല്ലാണ്ടാകാൻ.....


     പാതി തളർന്ന ഞാൻ അയാൾക് നേരെ തിരിഞ്ഞതും അയാൾ ആ വടി കൊണ്ട് എന്നെ ഒന്നൂടെ അടിച്ചു...


പൂർണമായി ഞാൻ നിലം പതിക്കും മുമ്പ്


"Zayuu...." എന്ന് വിളിച്ചു എന്റെ അടുത്തേക്ക് ഇർശു ഓടി വന്ന്. ഞാൻ അവന്റെ കൈക്കുള്ളിൽ പതിഞ്ഞു....


പാതി മയക്കത്തിലും ഞാൻ അവനോട് പറഞ്ഞത് "എന്റെ കാര്യം നോക്കണ്ട..... അവരെ രക്ഷിക്ക് എന്നാണ്."


-----------------------------------------------------------------

*[ഇനി ഞാൻ പറയാവേ.... അവിടത്തെ സംഭവ വികാസങ്ങൾ (ലെ ജിഫ്‌നി ) ]*



അസ്‌കർ zayu നെ അടിച്ചിട്ട് നേരെ റൂബിന്റെ അടുത്തേക്ക് നടന്നു.



ഇർശു തന്റെ ഷർട്ട് ഊരി zayu ന്റെ തലയിൽ മുറുക്കി കെട്ടി കൊടുത്തു. അതോടെ രക്തത്തിന്റെ ഒഴിക്ക് കുറച്ചു. അവൻ ഉള്ളിലെ ശക്തി മുഴുവൻ പുറത്തെടുത്ത്  തനിയെ എണീറ്റ് നിന്ന്.


അപ്പോയെക്കും അസ്‌കർ തന്റെ കയ്യിലുള്ള കത്തി റൂബിയുടെ കഴുത്തിൽ വെച്ചിരുന്നു.


"അവളെ  ഒന്നും ചെയ്യരുത് " എന്നും പറഞ്ഞു zayu മുന്നോട്ട് രണ്ടടി വെച്ച്.


"അവിടെ നിന്നോരടി വെച്ചാൽ ഇവൾ ഇവിടെ തീരും....ഇവളെ ജീവനോടെ വേണം എങ്കിൽ ഞാൻ പറയുന്ന പോലെ നീ ചെയ്യണം..."(അസ്‌കർ )


"നിങ്ങൾ പറയുന്ന പോലെ ചെയ്‌താൽ പിന്നീട് നിങ്ങൾ ഇത് തന്നെ ആവർത്തിക്കും അതിന് ഈ zayan ashiq നെ കിട്ടില്ല മിസ്റ്റർ "(zayu )


"എങ്കിൽ ഇവൾ ഇവിടെ തീരും " എന്നും പറഞ്ഞു അസ്‌കർ ആ കത്തി ഒന്നൂടെ റൂബിയിലേക്ക് അടുപ്പിച്ചതും അവൾ രണ്ട് കണ്ണും അടച്ചു "zayuu..." എന്ന് വിളിച്ചു.


അതെ സമയം തന്റെ പെങ്ങളെ നഷ്ടപ്പെടുമോ എന്ന് കരുതി നിസു അവൾകരികിലേക്ക് ഓടി വന്നു.


"ആ....." എന്നാ ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയ റൂബി കണ്ടത് രക്തത്തിൽ കുളിച് കിടക്കുന്ന നിസൂനെ ആണ്. മുന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോ കണ്ടത് ഗൺ കയ്യിൽ പിടിച്ചു നിൽക്കുന്ന zayu നെയും.



ആ കാഴ്ച അവളെ മാനസികമായി തളർത്തുന്നെ ആയിരുന്നു. തന്റെ ഒരു പ്രാണനെ മറ്റേ പ്രാണന്റെ കൈ കൊണ്ട് ഇല്ലാതാക്കാൻ ശ്രമിച്ച  കാഴ്ച....


അവൾ അവിടെ നിലത്ത് മുട്ട് കുത്തി ഇരുന്നു.


അപ്പോയെക്കും ചില പോലീസ് വന്നു അസ്കറിനെ കസ്റ്റഡിയിൽ എടുക്കുകയും.


രക്തത്തിൽ കുളിച് കിടക്കുന്ന നിസൂനെയും തലയിൽ നിന്ന് രക്തം ഒഴികുന്ന zayu നേയും ഹോസ്പിറ്റൽ എത്തിച്ചു.


ഉപ്പയും റജും അവരെ കൂടെ ഹോസ്പിറ്റൽ പോയി.


റൂബിയേയും മിന്നുമോളെയും ഇർശു വീട്ടിൽ ആക്കി അവനും ഹോസ്പിറ്റലിലേക്ക് വിട്ടു...


--------------------------------------------------------


*[ഹോസ്പിറ്റലിൽ ]*


ആ ഓപ്പറേഷൻ ഡിയേറ്ററിന്റെ മുന്നിലുള്ള വിശാലമായ വരാന്തയിൽ ഇർഷും ഉപ്പയും പിന്നെ തലയിൽ ഒരു കെട്ടുമായി zayu അങ്ങോട്ടും ഇങ്ങോട്ടും നടന്നു


കരഞ്ഞു തളർന്നു തന്റെ പാതിയുമായി പങ്കിട്ട നല്ല നിമിഷങ്ങൾ ഓരോന്നും മനസിലിട്ട് നിസൂന്റെ കൈ പിടിച്ചു കയറി വന്നതും ഓർത്ത് ഓപ്പറേഷൻ ഡിയേറ്ററിന്റെ വാതിൽ തുറക്കുന്നതും നോക്കി റജു ഒരു പാവയെ പോലെ ഒരു ബെഞ്ചിൽ ഇരുന്നു.



വീട്ടിൽ നിന്നിട്ട് മനസിന് സമാദാനം കിട്ടാഞ്ഞിട്ട് ഉമ്മയും റൂബിയും മിന്നുമോളെ കൊണ്ട് ഹോസ്പിറ്റലിലേക്ക് പോന്നു കൂടെ റയും ഉണ്ടായിരുന്നു.


മോളെ കണ്ട പാടെ റജു ഓടി വന്നു മിന്നുമോളെ റൂബിയിൽ നിന്നും വാങ്ങി.

മിന്നുമോളെ കെട്ടിപിടിച്ചു കുറെ കരഞ്ഞു...


കണ്ണുകൾക്കും തളർച്ച തോന്നിയത് കൊണ്ടോവാം മിന്നുമോളെയും അമർത്തി പിടിച്ചു കൊണ്ട് നിശബ്ദമായി അവൾ അവിടെ ഇരുന്ന്.


അവളെ നോക്കി നില്കാനല്ലാതെ മറ്റൊന്നിനും ആർക്കും കഴിഞ്ഞില്ല...


ഉമ്മയും ഉപ്പയും ഇല്ലാതെ ഒരു ഓർഫണെജിൽ  വളർന്ന റജു ന് നിസൂ എന്ന് വെച്ചാ ജീവന്റെ ജീവനായിരുന്നു. അവന്റെ ദേഹത്ത് ഒരു മുട്ടുസൂചി ഓടുന്നത്  പോലും അവൾക് സഹിക്കില്ലായിരുന്നു... അവനെ അത്ര മാത്രം അവൾ സ്നേഹിക്കുന്നുണ്ട്....


ആ സ്നേഹത്തിന് വ്യക്തമായ കാരണവും ഉണ്ട്.


അവനും അവളെ സ്നേഹിക്കുന്നത് അത് പോലെയാ....അവൾക് കിട്ടിയ ഭാഗ്യമാണ് അവന് എന്ന് അവൾക്കറിയാം....


കുറച്ചു മണിക്കൂറുകൾക്ക് ശേഷം ഡോക്ടർ വന്നു..


"നിങ്ങൾക്ക് ഭാഗ്യം ഉണ്ട്.... ജീവൻ നിലനിർത്താൻ പറ്റി.... ഒരു ശദമാനം പോലും പ്രേതീക്ഷ ഇല്ലായിരുന്നു.... ജീവന്റെ അംശം അയാളിൽ ഉണ്ട് ഇപ്പൊ..."( dr )


"അൽഹംദുലില്ലാഹ്.... Docter.. ഇപ്പോയാത്തെ കണ്ടീഷൻ.."(ഇർശു )


"കോമ സ്റ്റേച്.... എത്ര കാലം എന്ന് ഒരു ഡോക്ടർക്കോ വൈദ്യനോ പറയാൻ പറ്റില്ല..... നിഷാൻ ന്റെ അവസ്ഥയിൽ തിരിച്ചുവരവിനു ഒരു പ്രേതീക്ഷ ഇല്ല. കുറച്ചു കാലം ഓക്സിജൻ ഇട്ട് തന്നെ കിടത്തണം... ചികിത്സ കൊണ്ട് അത് പതിയെ ഒഴിവാക്കാം... ബട്ട്‌ കോമസ്റ്റേച്ചിൽ നിന്ന് ഒരു എഴുന്നേൽപ്പ് ഉണ്ടാവില്ല..."(dr )


"ഡോക്ടർ... കൈ ഒയ്യല്ലേ... എത്ര രൂപ വേണമെങ്കിലും ചിലവയിക്ക... എവിടെ വേണമെങ്കിലും കൊണ്ട് പോക.... അവന് ഒന്ന് എണീറ്റാൽ മതി..."(ഉപ്പ )


"അയാൾ ഇനി ലൈഫിൽ എണീക്കില്ല... മരുന്നും മറ്റും തുടർന്നാൽ കുറച്ചു കാലം കൂടി ഉള്ളിലെ ജീവൻ നിലനിർതാം..... മറിച്ചെന്തെങ്കിലും നടന്നാൽ അത് miracle ആണ്... പടച്ച ദൈവം ഇല്ലേ... അങ്ങേർക്ക് അർപ്പിക്കാം...." (ഡോക്ടർ )


പിന്നീഡ് ഒന്നും സംസാരിക്കാനുള്ള കെൽപ്പ് ആർക്കും ഇല്ലായിരുന്നു.


കേട്ട് നിന്ന മൂന്ന് സ്ത്രീകളും അടുത്തുള്ള ബെഞ്ചിൽ പോയി ഇരുന്നു.


പൊതുവെ സ്ത്രീകൾ ദുർബലമാകുന്ന നിമിഷമാണ് പ്രിയപെട്ടവർക്ക് ആഭത്ത് വരുന്നത്.

ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു.


അവരെ സമാധാനിപ്പിക്കാൻ ആർക്കും പറ്റിയില്ല...


ഹോസ്പിറ്റലിൽ വന്നിട്ട് മണിക്കൂറുകളായി റൂബി അറിയാതെ പോലും zayu നെ ഒന്ന് നോക്കുക പോലും ചെയ്തില്ല...



എന്ത് സങ്കടം ആണെങ്കിലും സന്തോഷം ആണെങ്കിലും പറയുകയും സമാദനിപ്പിക്കുകയും ചെയ്തിരുന്ന  അവരുടെ ബന്ധത്തെ കുറിച് zayu ഓർത്ത് പോയി...

സങ്കടത്തോടെ ആണെങ്കിൽ പോലും അവളിൽ നിന്ന് ഒരു നോട്ടം അവൻ ആഗ്രഹിച്ചു.


"നിഷാനേ നിങ്ങൾക്ക് കയറി കാണാം... നാളെ ഡിസ്ചാർജും ചെയ്യാം... ഇവിടെ കിടന്നിട്ട് കാര്യല്യ..."(dr )


മം....


അങ്ങനെ അവർ എല്ലാവരും കൂടി ഓപ്പറേഷൻ ഡിയേറ്ററിന്ന് icu മാറ്റിയ നിസൂനെ കാണാൻ കേറി....


"കുട്ടികളെ അകത്ത് കയറ്റരുത്....."(സിസ്റ്റർ )


"മോളെ കൊണ്ട് ഞാൻ പുറത്ത് നില്കാ നിങ്ങൾ ഉളിലേക്ക് കയറിക്കോ " എന്നും പറഞ്ഞു ഇർശുവിൽ നിന്ന് zayu മിന്നൂനെ വാങ്ങാൻ കൈ നീട്ടി...


*"തൊട്ട് പോകരുത് മിന്നുമോളെ... "*


ആ ശബ്ദം വീണ്ടും വീണ്ടും അവിടെ  ദ്വനിച്ചു കൊണ്ടിരുന്നു.


കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ചു കൊണ്ട് റജു മിന്നു മോളെ കയ്യിലെടുത്ത്....


     "അവളുടെ ഉപ്പാക്ക് ഈ അവസ്ഥ വരുത്തിയവൻ എന്റെ മോളെ തൊടണ്ട...."( റജു )


"മോളെ പിടിക്കാൻ ഞങൾ ഇത്രെയും പേരുണ്ട്.... ഇയാളെ ആവിശ്യം ഇല്ല...." (റൂബി )


അവളുടെ വാക്കുകൾ കേട്ടത് അവന്റെ ചെവിയിൽ ആണെങ്കിലും അത് തറച്ചത് zayu ന്റെ ഹൃദയത്തിൽ ആയിരുന്നു.


"ഐറാ... ഞാൻ..."( zayu )


അവൻ റൂബിന്റെ അടുത്തേക്ക് നടന്നു...


"വേണ്ട.... എന്റെ മുന്നിൽ കാണേണ്ട..... പോ... എന്റെ മുന്നിൽ നിന്ന് പോ... പ്ലീസ്‌......"  കൈകൾ കൊണ്ട് തടഞ്ഞു  കാണിച്ചു റൂബി  പറഞ്ഞു.


പിന്നീട് ഒരു വാക്ക് പറയാനോ നോക്കാനോ zayu അവിടെ നിന്നില്ല....


റജുന്റെ കയ്യിൽ നിന്ന് ഇർശു മിന്നു മോളെ വാങ്ങി...റൂബിയും റജും icu ഉള്ളിലേക്ക് കയറി...


നിസൂന്റെ അവസ്ഥയെ ഉൾകൊള്ളാൻ അവർ എല്ലാവരും മനസിനെ പറഞ്ഞു പഠിപ്പിച്ചു...


രണ്ട് ദിവസത്തിന് ശേഷം നിസൂനെ വീട്ടിലേക്ക് മാറ്റി...


ഒരു റൂം അവൻകായി തയ്യാറാക്കി. ഹോസ്പിറ്റലിലെ പോലെ എല്ലാ സൗകാര്യങ്ങളും ആ റൂമിൽ തയ്യാറാക്കി...


തന്റെ പ്രിയപെട്ടവനെ സുശ്രൂശിക്കാൻ  റജു തന്നെ താരാളം ആയിരുന്നു.


നൈസിങ് കഴിഞ്ഞത് കൊണ്ട് ഒന്നിനും മറ്റൊരാളുടെ സഹായം അവൾക് തേടേണ്ടി വന്നില്ല....


♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️


ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു  പോയി....


ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് രണ്ട് ആഴ്ച കഴിഞ്ഞു.


ഇതിനിടക്ക് ഒരു വട്ടം പോലും zayu വന്നിട്ടില്ല....


അവനെ കാണാൻ റൂബിയുടെ മനസ്സ് ഒരു വട്ടം പോലും ആഗ്രഹിച്ചില്ല.....


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


*[zayu ]*



രണ്ടാഴ്ച ആയി ഞാൻ ആ അസ്കറിനെ പൂട്ടാനുള്ള തിരക്കിൽ ആയിരുന്നു.


ഒരു പതിനഞ്ചു കൊല്ലം അഴിക്കുള്ളിൽ കിടക്കാനുള്ള വക ഞാൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്...


റൂബിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട്.

പക്ഷെ അവളത് ആഗ്രഹിക്കുന്നില്ല.... കൂടാതെ എന്നോട് ദേഷ്യവും...



ലീവ് തീരാൻ ഇനി ഒരാഴ്ചയെ ഒള്ളൂ... അതിന് മുമ്പ് എന്റെ പേര് കൊത്തി വെച്ച ഒരു മഹർ അവളെ അണിയിക്കണം.... പക്ഷെ അത് നടക്കില്ലാന്ന് ആരെക്കാളും ബോധം എനിക്കുണ്ട്....


ഇങ്ങനെ ഓരോന്ന് ചിന്തിച് ബെഡിൽ കിടക്കുമ്പോയാണ് ഉമ്മ റൂമിലേക്ക് വന്നത്..


"മോനെ... അവൾ എന്നാ നിന്നെ ഒന്ന് മനസിലാക്ക.... ഞാൻ അവളുടെ വീട്ടിൽ പോയപ്പോ എന്നോട് പോലും അവളോ റജുവോ മിണ്ടിയില്ല... അത്രക്ക് ദേഷ്യം ഉണ്ട് നമ്മളോട്..." (ഉമ്മ )


ഉമ്മ അത് പറഞ്ഞു കൊണ്ട് കട്ടിലിൽ വന്നിരുന്നു. ഞാൻ എണീറ്റു ഉമ്മാന്റെ മടിയിൽ തല വെച്ച് കിടന്നു.



"*സത്യങ്ങൾ എന്താന്ന് അറിയാതെ ആണ് അവൾ എന്നെ അകറ്റുന്നത്... അത്  കുറേ പേർക് അറിയാം... അവൾക് മുന്നിൽ ഞാൻ അല്ല അത് ചെയ്തതെന്ന് തെളിയിക്കാൻ എനിക്ക് വല്യ ബുധിമുട്ടൊന്നും ഇല്ല.... പക്ഷെ അന്നവിടെ നടന്ന സത്യങ്ങൾ അവൾ അറിയുന്ന നിമിഷം വേറെ പലബന്ധങ്ങളും ശിദലമാകും.... അത് വേണ്ടാ ഉമ്മ....."* (ഞാൻ )


"ന്റ കുട്ടി ഇതൊക്കെ സഹിക്കുന്നെന്തിനാ.... നിന്നക്ക് അവളെ കിട്ടണമെങ്കിൽ അവൾ സത്യങ്ങൾ അറിയണ്ടേ... അല്ലാതിപ്പോ..."(ഉമ്മ )


"അവൾ എനിക്ക് പടച്ച പെണ്ണാ.... അതിന് ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല ഉമ്മാ... അടുത്ത ലീവിന് ഞൻ വരുമ്പോൾ അവളെ ഈ വീട്ടിലെ മരുമകൾ ആക്കിയിരിക്കും..."(ഞാൻ )


"മോനെ അധികമായി ഒന്നും ആഗ്രഹിക്കരുത്.." ഉമ്മ അവന്റെ തലയിൽ തലോടി കൊണ്ട് പറഞു.


"ഇതെനിക്ക് അവളുടെ ഉപ്പയും കാക്കയും തന്ന വാക്കാണ്... പിന്നെ എന്തിന് ഞാൻ പേടിക്കണം...."(zayu )


"അപ്പൊ കാര്യങ്ങൾ അവിടെ വരെ ഒക്കെ എത്തി അല്ലെ.... അല്ലെങ്കിലും ഈ ജന്മം അവർ നിനക്ക് കടപ്പെട്ടവർ തന്നെ ആവും.

അത് ഈ ഉമ്മകറിയ....."(ഉമ്മ )


"അത് ഉമ്മ മാത്രം അറിഞ്ഞാൽ മതി.... ഇനി ആരോടും പറയാ പോലും ചെയ്യരുത്..."(zayu )


അതിന് ഉമ്മ ഒന്ന് ചിരിച്ചു തലയിൽ തലോടി കൊണ്ട് എണീറ്റു പോയി...


വീണ്ടും എന്തൊക്കെയോ കൂട്ടിയും കുറച്ചും ഞാൻ ബെഡിൽ കിടന്നു....


അറിയാതെ ഉറങ്ങി പോയിരുന്നു.


പിന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ എണീറ്റത്...


ഇർശു ആണ് വിളിച്ചതെന്ന് മനസിലായതും ഞാൻ വേഗം ഫോൺ എടുത്ത്...


"ഹലോ.... ന്താടാ ഈ നേരം...."(ഞാൻ )


"ന്താ ഈ നേരം വിളിച്ചൂടെ.... ആകെ ഉള്ള ഒരു അളിയനാ പിന്നെ വിളിച്ചൂടെ...."(ഇർശു )


"ഹോ... ആയിക്കോട്ടെ..... അളിയൻ ഒക്കെ തന്നെയാ... പക്ഷെ ന്റെ പെണ്ണിനെ ഒരു നോക്ക് കണ്ടിട്ട് എത്ര ദിവസമായി...."(zayu )


അത് പറയുമ്പോ zayu ന്റെ ഉള്ളൊന്ന് പിടഞ്ഞിരുന്നു.. അവളെ കാണാൻ ഉള്ള് പിടയുക ആയിരുന്നു.ഉറ്റ കൂട്ടുകാരന്റെ മനസ്സ് കാണാൻ ഇർഷുവിനും മനസിലായിരുന്നു.


"ഡാ.... അത് പറയാനാ ഞാൻ വിളിച്ചത്... ഉപ്പ പറഞ്ഞു നിന്നോട് നാളെ ഇവിടെ വരാൻ.... എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെത്രെ...."(ഇർശു )


"ശ്യോ നാളെ വന്നാ മതിയോ... അതെന്തെടാ ന്റ അമ്മോസാൻ അങ്ങനെ ചെയ്‌തേ.... ഇന്ന് തന്നെ വിളിപ്പിക്കണ്ടേ... ഈ നേരം വരാനും ഞാൻ തയ്യാറാണ്..." എന്നും പറഞ്ഞു zayu ഒന്ന് ചിരിച്ചു...


"അയ്യടാ.... മോൻക്  കാമുകിയെ കാണാതിരിക്കാൻ വെയ്യാലേ... ന്തായാലും ഈ രാത്രി കൂടി ക്ഷേമിക്കടാ...."(ഇർശു )


"ഒക്കെ മുത്തളിയാ.... ഗുഡ് നൈറ്റ് "(zayu )


"ഓക്കേ ഡാ...."(ഇർശു )


നാളെ  തന്റെ പെണ്ണിനെ കാണുന്നതും സ്വപനം കണ്ട് ഞാൻ നിദ്രയിലേക്ക് ചാഞ്ഞു...


♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

*[രാവിലെ ഒരു ഒമ്പത് ഒമ്പതര മണി.... റൂബിയുടെ വീട് ]*


രാവിലെ തന്നെ മിന്നുമോൾടെ കരച്ചിൽ കേട്ടാണ് ഞാൻ എണീറ്റത്.


ഭാബിക്ക് വെല്ലിക്കാന്റെ കാര്യം നോക്കാൻ തന്നെ സമയം ഫുൾ വേണം .. വേറെ ഒരു കാര്യത്തിലേക്കും എങ്ങോട്ടും ശ്രേദ്ധിക്കുകയോ അന്വേഷിക്കുകയോ ഇല്ല...


ഫുൾ ടൈം ആ റൂമും അവിടെത്തെ പരിചരണവും... അത്രെയും കാര്യത്തിൽ ഇക്കാനെ നോക്കുന്നത് കൊണ്ട് തന്നെ വെല്ലിക്ക ഓക്സിജന്റെ ആവിശ്യം ഇല്ലാതെ തന്നെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്നുണ്ട്.

അത് തന്നെ വല്യ ആശ്വസം ആണ്....


നിക്ഷലമില്ലാതെ കിടക്കുന്ന വെല്ലിക്കയെ കാണുമ്പോ ഞാനും നിക്ഷലമാകുന്ന പോലെ തോന്നുകയാണ്...

പക്ഷെ ഭാബി ആത്മവിശ്വാസത്തോടെ തന്നെ നിൽക്കുന്നുണ്ട്... എത്രെയും പെട്ടന്ന് ഇക്ക നോർമൽ ആകും എന്നാ വിശ്വാസം ഭാബിക്കുണ്ട്... അതാണ് ഭാബിയുടെ ശക്തിയും...

അതിനിടയിൽ മിന്നുമോളെ വേണ്ട പോലെ ശ്രേദ്ധിക്കാൻ ഭാബിക്ക് കയ്യുന്നില്ല....മിന്നുമോൾ കരച്ചിൽ നിർത്താതെ ആയപ്പോ  ഞാൻ അവളെ കൊണ്ട് മുറ്റത്തേക്കിറങ്ങി..


ഞങ്ങൾ രണ്ടാളും ഓരോ പൂക്കൾ നോക്കി അതിന്റെ കളറും ഭംഗിയും പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് വീടിന്റെ മുറ്റത്തേക്ക് ഒരു ബുള്ളറ്റ് വന്നത്...


ആരാന്നു അറിയാൻ വേണ്ടി ഹെൽമെറ്റ്‌ ഊരുന്നത് വരെ ഞാൻ നോക്കി നിന്ന്. പക്ഷെ വന്നത് zayu ആണെന്ന് മനസിലായതും ഞാൻ മിന്നുമോളെ കൊണ്ട് ഉള്ളിലേക്ക് കയറി പോയി...


അധികം ആ മുഖത്തേക്ക് നോക്കി നിന്നാൽ ഒരു പക്ഷെ ഞാൻ വീണ്ടും അയാളെ പ്രണയിച്ചാലോ....


ഞാൻ അകത്തേക്ക്  കയറി പോകുന്നത് കണ്ട് ഇർഷും ഉപ്പയും പുറത്തേക്ക് വന്നു.


Zayu നെ അവർ വിളിച്ചിട്ട് വന്നതാണെന്ന് അതോടെ അവൾക് മനസിലായി...


അവർ മൂന്ന് പേരും കൂടി ഗാർഡനിലെ ഇരിപ്പിഡത്തിലേക്ക് പോയത് അവൾ കണ്ടെങ്കിലും അവളതിന് വല്യ വില കൽപ്പിക്കാതെ അവളുടെ പണികൾ തുടർന്നു...


*[ഗാർഡനിൽ ]*


"മോനെ.... നിന്നെ വിളിച്ചത്...."(ഉപ്പ )

"എന്താണെങ്കിലും പറയി...."(zayu )


"നിനക്കിപ്പോ ആരോഗ്യപ്രേശ്നങ്ങൾ ഒന്നും ഇല്ലല്ലോ...."(ഇർശു )


"നിക്കെന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെ നിങ്ങളെ മുന്നിൽ നിൽകോ..."(zayu )


"നിസൂനെ പോലെ ഒരു മാസത്തോളം നിനക്കും റസ്റ്റ്‌ വേണ്ടതാണ്... അവനിപ്പോ ഒന്നും അറിയാത്തത് കൊണ്ട് റസ്റ്റ്‌ പ്രേതേകം നോക്കണ്ട... പക്ഷെ നീ ആരെങ്കിലും എന്തെങ്കിലും അറിയുമെന്ന് കരുതി വെറും അര മണിക്കൂർ അല്ലെ റസ്റ്റ്‌ എടുത്തത്.. അപ്പോയെക്കും ഹോസ്പിറ്റലിൽ നടത്തവും ഓട്ടവും തുടങ്ങിയില്ലേ...."(ഉപ്പ )



"ന്റ ഉപ്പാ ൻക് ഒരു കുഴപ്പവും ഇല്ല... ഹോസ്പിറ്റൽ ഇത്തിരി നടന്നെങ്കിലും ഈ രണ്ടായ്ച ഞാൻ വീട്ടിൽ തന്നെ ആയിരുന്നല്ലോ... ൻക് ഒരു കുഴപ്പവും ഇല്ല... പിന്നെ ഇങ്ങനെ ഒരു കാര്യം നടന്നത് ഭാബി അറിഞ്ഞോ...." (Zayu )


"അറിഞ്ഞില്ല.... എന്ന് വിശ്വസിക്കാം... ഭാബി ഒന്നും അതിനെ പറ്റി ചോദിച്ചില്ല. ബട്ട്‌ മെഡിസിൻ കാണുമ്പോ മനസിലായോന്ന് അറിയില്ല..."(ഇർശു )


"മോനെ ആ കെട്ടിടത്തിൽ നടന്നത് പറഞ്ഞില്ലെങ്കിലും ഹോസ്പിറ്റലിൽ നടന്നതൊക്കെ റൂബിയോട് പറയട്ടെ... എന്നാൽ "(ഉപ്പ )


ഉപ്പ പറഞ്ഞു പൂർണമാക്കും മുമ്പ് zayu അതിനെ എതിർത്തിരുന്നു.....


"ഒന്നും വേണ്ടാ ഉപ്പാ... അല്ലാതെ തന്നെ അവൾ എന്നെ തിരിച്ചറിയും....'(zayu )


"എന്നാണാവോ....."(ഇർശു )


Zayu അതിന് ചിരിച് കൊടുക്ക മാത്രമാണ് ചെയ്തത്.... എന്നവൾ തന്നെ മനസിലാക്കും എന്ന് അവൻ അറിയില്ലായിരുന്നു... ഉടനെ അങ്ങനെ നടക്കും എന്ന് പ്രേതീക്ഷയും ഇല്ലായിരുന്നു...


"ന്തായാലും ഇന്ന് നിങ്ങളെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാനാണ് നിന്നെ വിളിച്ചത്....."(ഇർശു )


"ന്ത്‌ തീരുമാനം..."(ഞാൻ )


"വാ ഉള്ളിലേക്ക് ഇരിക്കാം... അവളും അറിയേണ്ട ചില തീരുമാനങ്ങളാ...."(ഉപ്പ )


എന്നും പറഞ്ഞു ഉപ്പ  അവനെയും കൂട്ടി ഉള്ളിലേക്ക് കയറി.... പിറകെ ഇർഷും ഉള്ളിലേക്ക് കയറി...


"മോളേ... റൂബി.... മോളേ..." ഹാളിൽ വന്നു കൊണ്ട് മുകളിലേക്ക് നോക്കി വിളിച്ചു....


"വാപ്പി... ഇപ്പൊ വരാ.... ഒരു two മിനുറ്റ് ഒരു കോളിൽ ആണ്...." മുബിന്റെ call hold ചെയ്ത് കൊണ്ട് അവൾ വിളിച്ചു പറഞ്ഞു...


"ന്നാ ഞാൻ പിന്നെ വിളിക്കാടി...." എന്നും പറഞ്ഞു കോളും കട്ടാക്കി ഫോണും കയ്യിൽ വെച്ച് കൊണ്ട് കോണി സ്റ്റെപ്പുകൾ വേഗത്തിൽ ഇറങ്ങി....


ഇളം റോസ് ടോപ്പും ഗോൾഡൻ കളർ പാന്റും ഗോൾഡൻ കളർ  കരയുള്ള പട്ടിന്റെ റോസ് ശാലും ഇട്ട് പെട്ടന്ന് പെട്ടന്ന് ഓരോ സ്റ്റെപ്പും ഇറങ്ങി വരുന്ന റൂബിയെ കണ്ട് ഫ്ലാറ്റ് പോയി ഇരിക്കാണ് zayu...


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[zayu]*



ഇറങ്ങി വരുന്നത് ഹൂറിയാണോ  അതോ ജിന്നാണോ എന്ന് കണ്ടെത്തണം ന്ത്‌ മോഞ്ചാണ്... ആരും ഒരു നിമിഷം നോക്കി നില്കും. തട്ടത്തിനിടയിലൂടെ ഇടക്കിടെ പാറികളിക്കുന്ന അവളുടെ മുടിഇഴകൾ അവളെ ഒന്നൂടെ സുന്ദരി ആക്കി...


പരിസരം മറന്നു ഞാൻ അവളെ തന്നെ നോക്കി നിന്ന്...


ഹാളിലേക്ക് നോക്കാതെ ഫോണിൽ നോക്കിയാണ് അവൾ ഇറങ്ങി വരുന്നത്


"ന്താ ഉപ്പാ വിളിച്ചേ..." എന്നും ചോദിച്ചു തല പൊക്കിയതും മുന്നിൽ തന്നെ മാത്രം ഹിമവെട്ടാതെ നോക്കി നിൽക്കുന്ന zayu നെ കണ്ട് അവൾ കാൽ ഒന്ന് പിറകോട്ടു വെച്ച്....


"ന്റല്ലാഹ്‌... ഇവൻ ദിവസം കൂടും തോറും സൗന്ദര്യം കൂടാണല്ലോ.... ന്താണാവോ രഹസ്യം...."(റൂബി ആത്മ )


എന്നാലോചിച്ചു നിൽകുമ്പോയാണ് ഉപ്പ ഗോൾ അടിക്കും പോലെ പറയുന്നേ കേട്ടത്.


"മോളെ...ഞാൻ നിങ്ങളെ കാര്യത്തിൽ ഒരു തീരുമാനം എടുത്ത്... അതറിയിക്കാനാണ് രണ്ടാളീം വിളിപ്പിച്ചത്...."(ഉപ്പ )


"എന്ത് തീരുമാനം..."(അവൾ )


"അടുത്ത വെള്ളിയാഴ്ച നിങ്ങളുടെ നിക്കാഹ്.... ഒരു ചെറിയ പരിപാടി ആയി അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു... പിന്നെ നിന്റെ പഠിത്തം കയിഞ്ഞിട്ടെ കല്യാണം നടത്തുന്നൊള്ളൂ... അപ്പോയെക്കും നിസൂ നോർമൽ ആവും എന്ന് വിശ്വസിക്ക... അതിന് വേണ്ടി ദുഹാ ചെയ്യാ..."(ഉപ്പ )


ഉപ്പ പറഞ്ഞത് ങ്ക് പെരുന്നാൾ മാസം കണ്ടതിനേക്കാൾ സന്തോഷം ഉള്ള കാരമാണ്....


പക്ഷെ ഞാൻ നോക്കിയത് റൂബിയുടെ മുഖത്തേക്ക്  ആയിരുന്നു... സന്തോഷിക്കേണ്ട ആ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുക്കിയിട്ടുണ്ട്...


"മതീ ഉപ്പ നിങ്ങൾ പറഞ്ഞത്... ആ മുറിയിൽ കിടക്കുന്ന നിങ്ങളുടെ മകനെ നിങ്ങൾ ഒന്നോർത്ത് നോക്കി (അടുത്തുള്ള അടഞ്ഞു കിടക്കുന്ന റൂമിലേക്ക് ചൂണ്ടി കൊണ്ട് അവൾ തുടർന്ന് ) ഇന്ന് ഇക്കാക്ക അങ്ങനെ കിടക്കാൻ കാരണം ഈ നിൽക്കുന്ന ആളാണ്.. (അവളുടെ കൈ zayu ന് നേരെ തിരിഞ്ഞിരുന്നു )... ഒരിക്കെ ജീവനായിരുന്നു.. പിന്നീടെല്ലാം ഒരു സ്വപ്നം പോലെ മറന്നു വീണ്ടും ആ ഉറക്കിൽ നിന്നെയുനേറ്റപ്പോ മറന്ന വെറും സ്വപ്നമല്ല എന്റെ ജീവിതമാണെന്ന് മനസിലായി അന്നും ആദ്യം കാണാൻ കൊതിച്ചത് ഈ മുഖമാണ്... പക്ഷെ അന്നത്തെ ഇഷ്ടത്തിന്റെ ഒരു അംശം പോലും ഇന്നെന്നിൽ ഇല്ല.... മറിച് ന്റ വെല്ലിക്കയെ ഈ അവസ്ഥയിലാക്കിയ ഇയാളോട് വെറുപ്പ് മാത്രേ ഒള്ളൂ..... നിങ്ങൾക്കൊക്കെ ഇപ്പൊ ഇയാൾ എന്തും ആവട്ടെ പക്ഷേ എന്റെ സ്നേഹനിധിയായ ന്റ വെല്ലിക്ക കരളിന്റെ കഷ്ണം പോലെ എന്നെ സ്നേഹിക്കുന്ന എന്റിക്കാനെ ഈ അവസ്ഥയിൽ കാണേണ്ടി വന്നത് ഇയാൾയൊരാൾ കാരണ... ഇയാളുടെ കൈയബദ്ധം ആണെങ്കിൽ പോലും എനിക്കത് ക്ഷമിക്കാൻ  കയ്യില്ല...."(റൂബി )


"ഒന്ന് നിർത്തുന്നുണ്ടോ....." (Zayu )

നിർത്താതെ ഉള്ള അവളുടെ സംസാരം എന്നെ ഭ്രാന്ത് പിടിപ്പിച്ചു ഇടയ്ക്കിടെ അരപരിചിതൻ എന്നപ്പോലെ ഇയാൾ, ഇയാൾ എന്നവൾ പറയുന്നത് വീണ്ടും വീണ്ടും കേൾക്കുന്ന പോലെ....

ഇനിയും കേട്ട് നിൽക്കാനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ട് തന്നെ നിയന്ത്രണം വിട്ട് ഞൻ പറഞ്ഞു.


അപ്പൊ എല്ലാരുടെ കണ്ണും അവനിലാണ്....

അവന്റെ  ആ ശബ്ദം കേട്ട് കിച്ചണിൽ നിന്ന് ഉമ്മയും റൂമിൽ നിന്ന് ബാബിയും എല്ലാം ഹാളിൽ എത്തിയിരുന്നു...


പക്ഷെ അവനപ്പോഴും അവനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ പോലും അറിയാതെ അവന്റെ നാവ് വീണ്ടും ചലിച്ചു...


"കുറെ നേരമായല്ലോ എന്നെ കുറ്റപ്പെടുത്തുന്നത്.... അന്നവിടെ നടന്നത് എന്തെന്നറിയോ നിനക്ക്... ഇല്ലല്ലോ എന്നാ കേട്ടോ.....(Zayu )


"റൂബി...... Zayuu.... ഒന്ന് നിർത്തോ രണ്ടും...." Zayu പറയുന്നതിനെ തടഞ്ഞു കൊണ്ട് റജുന്റെ ശബ്ദം ഹാളിൽ ഉയർന്നു.


റജു നേരെ റൂബിന്റെ അടുത്തേക്ക് പോയി അവളുടെ കയ്യും വലിച്ചു ഉള്ളിലേക്ക് മുറിയിലേക്ക് കൊണ്ട് പോയി...


റജു എന്താ ചെയ്യുന്നെന്നറിയാതെ എല്ലാരും അവരെ തന്നെ ഫോക്കസ് ചെയ്തു.....


സ്പീഡിൽ മുറിയിലേക്ക് നടക്കുന്ന റജു ഒന്ന് നിന്ന് പിറകിലേക്ക് നോക്കി. ഇവൾ ചെയ്യുന്നേ എന്തെന്നറിയാതെ കയ്യിലെ പിടി വിടുവിക്കാൻ റൂബി പരമാവതി നോക്കുന്നുണ്ട്.....


പിറകിലേക്ക് തിരിഞ്ഞു കൊണ്ട് റജു പറഞ്ഞത് ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു...

"നിക്കാഹിനു വേണ്ടവരെ ഒക്കെ വിളിച്ചോളി..... റൂബിക്ക് നൂറുവട്ടം സമ്മതാ...." (റജു )


റജു പറഞ്ഞത് വാ തുറന്ന് നോക്കി നില്ക്കാ എല്ലാരും....


"ഭാബി... ന്താ ഈ പറയുന്നേ.... അത് നടക്കില്ല...." റൂബി ഭാബിക്ക് നേരെ തിരിഞ്ഞു....


പക്ഷെ ഒന്നും പറയാതെ ഭാബി അവളെയും കൊണ്ട് റൂമിൽ കയറി ഡോർ അടച്ചു.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[ഹാളിൽ ]*


"ഇർശു....ഭാബി എന്താ അങ്ങനെ പറഞ്ഞത്...... ഭാബി പറഞ്ഞെന്ന് വെച്ച് അവൾ സമ്മദിക്കോ..."(zayu )


"റജു പറഞ്ഞാ അവൾ കേൾക്കും എന്നിട്ടും കേട്ടില്ലെങ്കിൽ അവളെ എങ്ങനെ സമ്മദിപ്പിക്കണം എന്ന് എനിക്കറിയാം...."(ഉപ്പ )


"ഉപ്പാ..... എന്നോട് ഭാബിക്ക് ദേഷ്യം അല്ലെ... ഇനി എന്തെങ്കിലും അറിഞ്ഞിട്ടുണ്ടാക്കോ.... എങ്കിൽ ഐറയോട് പറയില്ലേ..." (Zayu )


"ഒന്നും അറിയില്ല..അവർ വരട്ടെ അപ്പൊ അറിയാം.."(ഇർശു )


ആ റൂമിന്റെ വാതിൽ തുറക്കുന്നതും കാത്ത് അവർ അവിടെ ഇരിന്നു.


----------------------------------------------------------------

*[റൂമിൽ ]*


ന്താ ഭാബി ഈ പറയുന്നേ.... ഞാൻ അയാളെ കെട്ടില്ല.... (റൂബി )


ഭാബി അവളെ വലിച്ചു നിസൂന്റെ മുന്നിൽ നിർത്തി


"ഈ കിടക്കുന്ന നിന്റെ കാക്ക ഇപ്പൊ ഒന്ന് അനങ്ങാൻ പറ്റുമെങ്കിൽനിന്നോട് zayu ന്റെ പെണ്ണാവാനാ പറയാ.... ഇക്ക ഈ കിടപ്പ് കിടക്കുന്നത് അയാൾ കാരണമാകും... പക്ഷെ ഇക്കയെ മ്മക്ക് നഷ്ട്ടപെട്ടില്ല..... പിന്നെ നിന്നേയും മിന്നൂനെയും തിരിച്ചു കിട്ടിയത് zayu ഒരാൾ കാരണാ.... പിന്നെ അത് പോലെ നിന്നെ സ്നേഹിക്കുന്ന ഒരാൾ ഈ ലോകത്ത് ഉണ്ടാവില്ല.... അതോണ്ട് ഈ വെള്ളിയാഴ്ച തന്നെ നീ zayu ന്റെ പെണ്ണാവണം... ന്തേ ഞാൻ പറഞ്ഞത് നീ കേൾക്കില്ലേ...." കണ്ണിൽ നിന്നോഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ട് റജു പ്രേതീക്ഷയോടെ റൂബിയെ നോക്കി


"ഭാബി.... ന്തൊക്കെ ഈ പറയുന്നെ.... ന്റുമ്മാനെ പോലെ അല്ലെ ഭാബി. ഭാബി പറയുന്നേ ഇന്ന് വരെ കേൾക്കാതിരിന്നിട്ടുണ്ടോ.... പക്ഷെ ഇത്...." എന്നും പറഞ്ഞു അവൾ ഭാബിയെ നോക്കി..



പിന്നെ റജു പതുകെ അവളെ അടുക്കൽ വന്നു കൈകളിൽ പിടിച്ചു..

"മോളെ... നിന്നെ പോലും ഞാനും അവനെ വെറുത്തിരുന്നു പക്ഷെ എന്തോ എന്റെ മനസ്സ് പറയുന്നു അവനെ വെറുക്കണ്ടാന്ന്.... ഞങ്ങളുടെ എല്ലാം ജീവിതം തന്നെ നീയും മിന്നും ആണ്.. ആ നിങ്ങളെ തന്നത് അവനല്ലേ അത് കൊണ്ടോവാം.... നീന്റെ ഈ വെല്ലിക്കയും കൊതിക്കുന്നത് അതാണ്... പിന്നെ ഇർഷും ഉപ്പയും ഒകെ അതിന് പറയുമ്പോ നീ വേണ്ടാന്ന് പറയണ്ടാ... ഒരിക്കെ നീയും സ്വപ്നം കണ്ടതല്ലേ അവന്റെ കൂടെ ഉള്ള ലൈഫ്..."


അവളുടെ കൈകളിൽ മുറുക്കി പിടിച്ചു കൊണ്ട് റജു പറഞ്ഞു... ഓരോ വാക്കും പറയുമ്പോ നിക്ഷലമായി കിടക്കുന്ന നിസൂനെ അവൾ നോക്കി കൊണ്ടിരുന്നു അവൾ പോലും അറിയാതെ ഒരിറ്റു കണ്ണുനീർ റൂബിയുടെ കയ്യിൽ വന്നു തഴുകി അപ്പോഴാണ് റൂബി ശ്രേദ്ധിച്ചത് ഭാബി കരയുക ആണെന്ന്.


അവൾ ആ കൈകൾ വിടുവിച്ചു അവളുടെ കൈ കൊണ്ട് തന്നെ കണ്ണുനീർ തുടച്ചു കൊണ്ടുത്ത്...


"എനിക്ക് സമ്മതമാണ് ഈ നിക്കാന്....ഒരിക്കെ കൊതിച്ചതിന്റെ പേരിൽ അല്ല.. നിങ്ങളൊക്കെ അതാഗ്രഹിക്കുന്നത് കൊണ്ട്.... പൂർണ സമ്മതം..." അവൾ അത് പറഞ്ഞത് ഒരു വാശിയോടെ ആയിരുന്നു.


"ന്നാ വാ ഞമുക്ക് എല്ലാരോടും പറയാ...." എന്നും പറഞ്ഞു അവളുടെ കൈ വലിച്ചു കൊണ്ട് റജു ഹാളിലേക്ക് നടന്നു..



തനിക്ക് വേണ്ടിയാണ്  റൂബി അത് ഇഷ്ടമില്ലാഞ്ഞിട്ട് പോലും സമ്മതിച്ചത് എന്ന സങ്കടം റജുന്റെ മനസ്സിനെ തളർത്തിയപ്പോ റൂബിയുടെ മനസ്സിൽ മറ്റൊന്നായിരുന്നു... മനസ്സാലെ ചിരിക്കായിരുന്നു റൂബി അപ്പൊ....


'കാത്തിരുന്നോ zayaan ashiq... ഈ ഐറയെ ജീവിതത്തിലേക്ക് കൂട്ടിയാൽ അന്ന് തുടങ്ങും നിന്റെ നാശം... ഇത് നീയായി എനിക്ക് തന്ന അവസരമാണ്.... ഇത് എങ്ങനെ ഉപയോഗിക്കണം എന്നെനിക്കറിയാം....' Zayu ന്റെ ജീവിതം വെച്ച് കളിക്കാൻ മനസ്സിൽ കൂട്ടിയും കുറച്ചുമായിരുന്നു റൂബിയുടെ ചിരി..



````````````````````````````````````````````````````````````

``````````````````````````````````````````````````````````````````````````````````````````````````````````````````````````

*[ഹാളിൽ ]*




"ഡാ...അവർ എന്താ വരാത്ത്...." റൂബിയുടെ തീരുമാനം മാറ്റാമുണ്ടോന്ന് അറിയാഞ്ഞിട്ട് zayu ന് ഇരിക്കാനും നിൽക്കാനും വെയ്യായിരുന്നു.. അഞ്ച് അഞ്ച് സെക്കന്റ് ഇടവിട്ട് ഇർശുനോട് ഈ ചോദ്യം ആവർത്തിച്ചു  കൊണ്ടിരുന്നു..


"ന്റ zayoo ഒന്ന് സമാധാനാപെട്....ഞാൻ പോയി നോക്കട്ടെ .." എന്നും പറഞ്ഞു ഇർശു രണ്ടടി മുന്നോട്ട് വെച്ചതും ഭാബിയും റൂബിയും ഹാളിലേക്ക് വന്നു....


"മോളേ...." ഉപ്പ അവരുടെ അടുത്തേക്ക് നടന്നു...


ഉപ്പ അടുത്തെത്തും മുമ്പ് റൂബി പറഞ്ഞു..


"ഇനി ആരും സങ്കടപെടേണ്ട.... എനിക്ക് നൂറുവട്ടം സമ്മതമാണ് ഈ കല്യാണത്തിന്.... അത് ഇനി നാളെ ആയാലും ങ്ക് ഒരു എതിർപ്പും ഇല്ല..." പരമാവധി സന്തോഷം അനുഭവിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു എല്ലാരേയും നോക്കി ചിരിച്ചു...


അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ അവളെ തന്നെ തൊള്ളയും തുറന്ന് നോക്കി നിൽക്കാണ് zayu..


"അതേ ഭാവി വരനെ..... ഇനിയും അഞ്ചു ദിവസം ഉണ്ട് നിക്കാഹിന് ഇപ്പൊ തന്നേ അവളെ നോക്കി ഉരിക്കല്ലേ...."  എല്ലാരെ എടീലും ഇട്ട് റയു സയൂനെ കളിയാക്കി...


പിന്നെ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു..



കൂടെ റൂബിയും ഒന്ന് ചിരിച്ചു...


"കണ്ടോ കണ്ടോ പെണ്ണിന്റെ നാണം...."(ഇർശു )


അവൾ പിന്നെ അവിടെ നിന്നില്ല... കാരണം ഇനിയും അവിടെ നിന്ന് അഭിനയിക്കാൻ അവളെ കൊണ്ട് പറ്റാത്തത് കൊണ്ടാണ്....


അവളുടെ പോക്കും കണ്ട് എല്ലാരും ചിരിച്ചു.


എല്ലാർക്കും അത് ഒരു വലിയ ആശ്വാസമായിരുന്നു.

``````````````````````````````````````````````````````````````````````````````````````````````````````````````````````````


നിക്കാഹിനു വേണ്ടി  ഉള്ള കാര്യങ്ങൾ എല്ലാം സംസാരിച് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സമയവും ഉറപ്പിച്ചു zayu അവിടെ നിന്നിറങ്ങി...


ഇറങ്ങും നേരം റൂബിയെ നോക്കി ഒന്ന് ചിരിച്ചു. അവളും ഒരു മനോഹരമായ പുഞ്ചിരി കൊടുത്ത്.


'യാ റബ്ബി.... ഈ പെണ്ണിന് ഇത്ര മൊഞ്ചുണ്ടായിരുന്നല്ലേ..... ഇത്ര പെട്ടന്ന് പെണ്ണിന്റെ സ്വഭാവവും മാറിയല്ലോ .... വെറുതെ അല്ല പെണ്ണിന് ഓന്തിന്റെ സ്വഭാവാ എന്ന് പറയുന്നത്...' (Zayu ആത്മ )


തന്റെ പെണ്ണിനേയും മഹർ ചാർത്തുന്നത് ഇപ്പൊ തന്നെ സ്വപ്നം കണ്ട് മൂളിപാട്ടും പാടി അവൻ ബുള്ളറ്റ് പറപ്പിച്ചു....

ഈ വാർത്ത കേൾക്കാനായി കാത്തിരിക്കുന്ന തന്റെ ഉമ്മയോടും അനിയത്തിയോടും പറയാനായി അവൻ തൃർഥി കൂട്ടി.


____________________________________________________

*[zayu ന്റെ വീട് ]*


മുറ്റത്ത് വണ്ടി നിർത്തി ശെരിക്കും സ്റ്റാന്റ് ഇടും മുമ്പ് തന്നെ


"ഉമ്മാ......." എന്ന് ഉള്ളിലേക്ക് നോക്കി കൊണ്ടലറി വിളിച്ചു....


അവന്റെ വിളി കേട്ട് അടുക്കളയിൽ ജോലി ചെയ്തിരുന്ന ഉമ്മ പേടിച്ചു കയ്യിലുണ്ടായിരുന്ന പാത്രം വലിച്ചെറിഞ്ഞു ഉമ്മറത്തേക്ക് ഓടി...


"ന്താടാ.... ന്ത്‌ പറ്റി മോനെ...." (ഉമ്മ )


അവൻ ഓടി ചെന്ന് ഉമ്മയെ കെട്ടി പിടിച്ചു....


"ന്താടാ.... ന്താന്ന് വെച്ചാ പറയ്യ്....."(ഉമ്മ )


സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്നറീല അത്രക് ഉണ്ട് സന്തോഷം.... സന്തോഷം കൊണ്ട്  ഉമ്മാനോട് പറയാനും വെയ്യ... ഉമ്മയെ മുറുക്കി പിടിച്ച പാടാണ് zayu.... ഉമ്മ എന്താ എന്താ എന്ന് ഇടക്കിടെ ചോദിക്കുന്നുണ്ട്... അവൻകാണെങ്കിൽ പറയാൻ പറ്റണ്ടേ.....


പറയാനായി ഉമ്മയിൽ നിന്ന് അകന്നതും പിറകിൽ നിന്ന് ഒരു കരച്ചിൽ കേട്ടത്....



ഞാനും ഉമ്മയും അകന്ന് നിന്ന് കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കി...


    "ആമി...."


ഉമ്മ വിളിച്ചു...അവളെ അടുത്തേക്ക് പോയി..


"ന്തേ... ന്തിനാ നീ കരയുന്നെ...." വെപ്രാളത്തിൽ zayu ഉം അവൾക്കരികിലേക്ക് നടന്നു.



"നിങ്ങൾ രണ്ടാളും ന്നേ കൂട്ടാതെ കെട്ടി പിടിച്ചില്ലേ.... Nk സങ്കടായി...." എന്നും പറഞ്ഞു ആമി ചുണ്ട് കൊട്ടി...


"പെണ്ണിനെ വേണ്ട പണി... മനുഷ്യൻ ആകെ പേടിച്ചു..." നേരെ കയ്യൊങ്ങി കൊണ്ട് ഉമ്മ പറഞ്ഞു..


"ഇനി നിങ്ങൾ ഒന്ന് മിണ്ടാതിരിക്കോ.. ഒരു സന്തോഷ വാർത്ത പറയാനുണ്ട്...." എന്നും പറഞ്ഞു zayu രണ്ടാളീം നോക്കി ഒന്ന് ചിരിച്ചു...


"ന്താ കാക്കു... ന്താന്ന് ഒന്ന് വേം പറയി ...."


ആമിയും ഉമ്മയും ഇവൻ പറയുന്നത് കേൾക്കാനായി കാതോർത്ത്...


"അത്... അത് പിന്നെ.... ന്റ ഉമ്മച്ചി കുട്ടി ആഗ്രഹിച്ചത് പോലെ ഞാൻ പോകും മുമ്പ് എന്റെയും ഐറയുടെയും നിക്കാഹ്.... ന്തേ സന്തോഷായില്ലേ...."


അവൻ ഉമ്മാന്റെ കവിൾ പിടിച്ചു കൊണ്ട് പറഞ്ഞു..


"പിന്നെ സന്തോഷാവാതെ...." ചിരിച്ചു കൊണ്ട് അത് പറഞ്ഞതും പെട്ടന്ന് ഉമ്മാന്റെ മുഖം വാടി...


"നീ കള്ളം പറയല്ലേ.... അവൾ ഇതിന് സമ്മദിക്കില്ലാന്ന് എനിക്കറിയാം...."(ഉമ്മ )


"അല്ല ഉമ്മാ സത്യം...." (Zayu )


അത് കേട്ട ഉടനെ അവിടെത്തെ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു.


"അടുത്ത വെള്ളി നിക്കാഹ്.... പിന്നെ നിസൂന്റെ നോർമൽ ആക്കൊന്ന് നോക്കാ അങ്ങനെ നിസൂ ഓക്കേ അയാൾ പെട്ടന്ന് കല്യാണം ... അല്ലെങ്കിൽ അവളുടെ ഈ year കഴിഞ്ഞിട്ട്... എന്ത് പറയുന്നു ഉമ്മച്ചികുട്ടി..."(zayu )


"ങ്ക് സന്തോഷായി എന്നാണെങ്കിലും അവൾ സമ്മതിച്ചല്ലോ അത് മതി... ആരുടെ നിർബന്ധത്തിന് വഴുങ്കിയത് ഒന്നും അല്ലല്ലോ...." (ഉമ്മ,)



"അല്ല..." ഒരാളെ കൊണ്ട് ഒന്നും നിബന്ധിപ്പിച് ചെയ്യുന്നത് ഉമ്മാക്ക് തീരേയും ഇഷ്ടമില്ലാത്ത കാര്യം ആയത് കൊണ്ട് അത് അവൻ പറഞ്ഞില്ല....



*********************************************************


*[ഇനി ഞാൻ കഥ പറയാട്ടോ..... നിക്കാഹും ആൾക്കാരെ ക്ഷണികലും ഒകെ ആയി അവർ ബിസി ആണ്.... (ലെ jifni (കുഞ്ഞി പേരായി പോയി 😔) )]*



രണ്ട് വീട്ടിലും നിക്കാഹിന് വേണ്ട ആളുകളെ എല്ലാം ക്ഷണിച്ചു തുടങ്ങി. ഇനി വെറും 4ദിവസം ഒള്ളൂ....


10മണിക്ക് പള്ളിയിൽ വെച് നിക്കാഹ് ശേഷം വരുന്നവർക്കൊക്കെ റൂബിയുടെ വീട്ടിൽ വെച്ച് പാർട്ടി... ആ കൂട്ടത്തിൽ zayu ന്റെ വീട്ടിൽ നിന്ന് കുറച്ചു പെണ്ണുങ്ങൾ വന്നു ഒരു അണിയിച്ചൊരുക്കലും ഇങ്ങനെയാണ് വെള്ളിയാഴ്ചത്തെ പരിപാടി ഒരുക്കിയിരിക്കുന്നത്..


Zayu ന്റെ ഉമ്മ അത് കേട്ട നിമിഷം തുടങ്ങിയതാ മധുരം വിളമ്പലും  കുടുംബകാരേയും അയൽവാസികളെയും ഒക്കെ വിളിച്ചറിയിക്കൽ.


ആമി ആണെങ്കിൽ നിലത്തൊന്നും അല്ല... ഒരു ഭാബിയെ കിട്ടുന്ന സന്തോഷം എല്ലാ ഫ്രണ്ട്സാളോടും പറഞ്ഞു..


ഭാബിക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാകുന്ന തിരക്കിലാണ് അവൾ.


ഒരു 900 പേരുടെ പരിപാടി ഉറപ്പിച്ചിട്ടുണ്ട് രണ്ട് വീട്ടിൽ നിന്നും കൂടി.


മാളിയേക്കൽ തറവാട്ടിലെ ഒരേ ഒരു പെൺ സന്തതി മൂന്നങ്ങളമാരുടെ കുറുമ്പി പെങ്ങൾ....

ചെക്കന്റെ വീട്ടിൽ വെചാണ് നിക്കാഹ് നടത്തേണ്ടത്, പക്ഷേ ഇവിടെ എങ്ങാഗ്മെന്റും നിക്കാഹും വേറെ വേറെ നടത്താൻ ടൈം ഇല്ലാത്തത് കൊണ്ടും റൂബിയുടെ ഉപ്പാന്റെ നിർബന്ധം കൊണ്ടാണ് റൂബിയുടെ വീട്ടിൽ വെച്ച് ഗ്രാന്റ് ആയി തന്നെ പരിപാടി നടത്താൻ തീരുമാനിച്ചത്.


Zayu നോ റൂബിക്കോ ഇത്രീം ആളെ കൂട്ടി പരിപാടി നടത്തുന്നത് വല്യ ഇന്ട്രെസ്റ് ഇല്ല.

പിന്നെ അവരുടെ ആഗ്രഹം അതല്ലേ ഇനി ഇങ്ങനെ ഒന്ന് നടത്താൻ അവർക്ക് വേറെ പെങ്ങൾ ഇല്ലല്ലോ...അപ്പൊ zayu ഉം സമ്മതിച്ചു. 


ഒരുക്കങ്ങൾ എല്ലാം താകൃതമായി നടന്നു.


നിക്കാഹ് ഉറപ്പിച്ചത് അമ്മുന്നെയും മുബിയേയും വിളിച്ചറിയിച്ചു ഉടനെ തന്നെ വരാൻ പറഞ്ഞു.




അന്ന് രാവിലെ വരാ എന്ന് പറഞ്ഞിട്ട് റൂബി സമ്മതിച്ചില്ല.


അങ്ങനെ മുബിയും അമ്മുവും കുട്ടനാട്ടിൽ നിന്നും ചൊവ്വഴ്ചാ ഉച്ചക്ക് ശേഷം തിരൂർ എത്തി...


വീട്ടിലേക്ക് കൊണ്ട് പോകാൻ ഇർശു വരാം എന്ന് പറഞ്ഞെങ്കിലും അവർ വേണ്ടാ എന്ന് പറഞ്ഞു എതിർത്ത്.


അവർ ഒരു ഓട്ടോ വിളിച്ചു റൂബിയുടെ വീട്ടിലേക്ക് വിട്ടു.


മുബി രണ്ട് ദിവസം വീട്ടിൽ ഉണ്ടാകും എന്നറിഞ്ഞിട്ട് ഇർശു നിലത്തൊന്നും അല്ല.


"കുഞ്ഞിഭാബി വരും എന്ന് കരുതി ചുറ്റിപറ്റി നടക്കാനോ റൊമാൻസ് കളിക്കാനോ നിൽക്കണ്ട ..... ന്റ നാല് കണ്ണും നിങ്ങൾക് ഒപ്പം ഉണ്ടാകും....." (റയു)


ഇർശു ഹാളിൽ ഇരിക്കുമ്പോ അടുത്ത് വന്നു കൊണ്ട് റയു പറഞ്ഞു.

"നിനക്ക് നാല് കണ്ണോ..."(ഇർശു )


"യാ... നിങ്ങളെ നോക്കാൻ വേണ്ടി rand കണ്ണ് വാടകക്ക് വാങ്ങി..."(റയു)



"നീ അത് നോക്കി നടക്കണ്ട.... നിനക്ക് നിന്റെ പണി നോക്കിയ പോരെ... ന്റ കഞ്ഞിയിൽ പാറ്റ ഇടാഞ്ഞിട്ട് നിനക്കെന്താടാ...."(ഇർശു )


ഇർശു കൈ നെരിക്കി പിടിച്ചു റയുനോട് ചോദിച്ചു..


"ഇതിന്റെ ഒപ്പം നിക്കാഹ് നടത്തി തരാന്ന് പറഞ്ഞപ്പോ ഇപ്പൊ വേണ്ടന്ന് പറഞ്ഞിട്ടല്ലേ...."(റയു)


"അത് പിന്നെ നിക്കാഹ് കഴിഞ്ഞിട്ടും അവൾ ഹോസ്റ്റലിലും ഞാൻ ഇവിടെയും നില്കണ്ടേ കല്യാണം നടത്തി തരാനൊന്നും ആരും പറഞ്ഞില്ലല്ലോ... അതോണ്ടല്ലേ...." നഖം വായയിലിട്ട് കൊണ്ട് ഒരു നാണം ഒകെ മുഖത്ത് വരുത്തി ഇർശു പറഞ്ഞു..



"അയ്യടാ ന്താ മോന്റെ പൂതി..."(റയു)


അതും പറഞ്ഞു ഇർശൂനെ ഒന്ന് തോണ്ടി കൊണ്ട് റയു റൂബിനെയ്‌റ്റ് തല്ലുണ്ടാക്കാൻ വേണ്ടി മുകളിലേക്ക് കയറി പോയി.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


റൂബിന്റെ വീടിന്റെ മുമ്പിൽ ഓട്ടോ ഇറങ്ങി കാശും കൊടുത്ത് മുബി ഗൈറ്റ് തുറന്നു.

പിറകെ അമ്മുവും ഉള്ളിലേക്ക് കയറി...


"ഡീ മുബി......." ഗേറ്റ് കടന്ന് കയറിയ അമ്മു മുബിയുടെ ഷോൾഡറിൽ പിടിച്ചു നിർത്തി...


"ന്താടി..." (മുബി )


"അത്.... അതില്ലേ....."


"ആ ഉണ്ട്.... ഏതാ ഉള്ളത്... ജ്ജ് ന്താന്ന് വെച്ചാ ഒന്ന് പറയോ കുരിപ്പേ..." മുബി അവൾക് നേരെ തിരിഞ്ഞു.


"അത്... ഇതാണോ റൂബിന്റെ വീട്..." അമ്മു കണ്ണും വിഴിച്ചു നോക്കി.


"അതെ... ഇതാണ് ഓളെ വീട് ന്തേ..." മുബി..


"ഇത് വീടാണോ അതോ കൊട്ടാരോ... ന്റ വീട് ഇതിന്റെ നാലിൽ ഒരു ഭാഗം പോലും ഇല്ല..." അവൾ മുബിയെ നോക്കി താടിക്കും കൈ കൊടുത്ത് പറഞ്ഞു.


മുബി ആ കയ്യിന് ഒറ്റ തട്ടും തട്ടി ഉള്ളിലേക്ക് വലിച്ചു.


"ഡീ... ന്റ വീടും ഒരു കൊച്ചു വീടാണ്... ന്റ ഉപ്പ ഇവിടത്തെ ഒരാളെ പോലെയാ ഇവർക്ക്... ഇവിടെത്തെ എല്ലാ കാര്യങ്ങളും ഒകെ ഉപ്പാനെയാ റൂബിയുടെ ഉപ്പ ഏൽപ്പികൾ, അതായത് ഇവിടെത്തെ കാര്യസ്ഥന്റെ പണി.. ഒരു കാര്യസ്ഥന്റെ മോളെ സ്വന്തം മോനെ കെട്ടിക്കുന്ന ആദ്യത്തെ ആൾ ഇവിടത്തെ ഉപ്പ ആകും... അത്രക്കും നല്ല മനസാ ഇവിടെ ഉള്ളവർക്ക് " എന്നും പറഞ്ഞു അമ്മുവിനെ നോക്കി ഒന്ന് ചിരിച്ചു.


"അത് ങ്ക് ഒറ്റ അടിക്ക് തന്നെ മനസിലായി... ഞാനും റൂബിമായി കുറച്ചു കാലം അടുപ്പം ഒള്ളൂ എങ്കിലും അവളെ നന്നായി മനസിലായി.... ഒരിക്കലും ഇത്രീം വലിയ കുടുംബത്തിലെ കുട്ടിയാണ് അവളെന്ന ഒരു അഹങ്കാരവും അവൾക്കില്ല.... അവളുടെ വീട്ടുകാർക്കും.... ന്തയാലും ഞാൻ ഇത്ര പ്രേതീക്ഷിച്ചില്ല.."

അതും പറഞ്ഞു അമ്മു തന്നെ മുന്നിൽ നടന്നു.


അവരെ കണ്ട പാടെ റൂബി ഓടി വന്നു കെട്ടിപിടിച്ചു. വെറും ഒരാഴ്ചതെ ലീവിന് വന്നു ഒന്നര മാസായി വീട്ടിൽ വന്നിട്ട്, മുബി റൂബി പോന്നതിനു ശേഷമുള്ള ലീവ് എല്ലാം അമ്മായിന്റെ വീട്ടിലേക്കാണ് പോകാർ, ഈ ലീവും അങ്ങോട്ട് പോയതാ പക്ഷെ റൂബി വിളിച്ചത് കൊണ്ട് ഇങ്ങോട്ട് പോന്നു..


അവർ മൂന്ന് പേരും കൂടി മുറ്റത് നിന്ന് തന്നെ ഭയങ്കര സ്നേഹപ്രേകടനമാണ്..


അത് കണ്ടോണ്ട് ആണ് ഉപ്പയും ഉമ്മയും റയും സിറ്റ് ഔട്ടിലേക്ക് വന്നത്.


"ഇത് നല്ല കഥ... വിളിച്ചു വരുത്തി മുറ്റത്ത് നിർത്താണോ..." (ഉമ്മ )


അത് കേട്ട പാട് റൂബി തലക്ക് സ്വയം ഒന്ന് അടിച്ചു കൊണ്ട്

"സത്യം പറഞ്ഞാ നിങ്ങളെ കണ്ട സന്തോഷത്തിൽ അകത്തേക്ക് വിളിക്കാൻ പോലും ഞാൻ മറന്നു.."


എന്നും പറഞ്ഞു റൂബി എല്ലാർകും ഒന്ന് ചിരിച്ചു കൊടുത്ത്..


"വാ... അമ്മു... വരി...." (റയു)


റയു സിറ്റ് ഔട്ടിൽ നിന്ന് ഇറങ്ങി വന്നു കൊണ്ട് അമ്മുന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി അകത്തേക്ക് ക്ഷണിച്ചു.


അത് കണ്ട് കിളി പോയി നിൽക്കാണ് റൂബിയും മുബിയും.


"അപ്പൊ എന്നെ അകത്തേക്ക് ക്ഷണിക്കുന്നില്ലേ...." മുബി ചുണ്ട് കോട്ടി കൊണ്ട് റയൂന്റെ മുമ്പിൽ കയറി നിന്ന് ചോദിച്ചു


"അതിന് ഇത് നിന്റെ കൂടി വീട് അല്ലെ.... പിന്നെ പ്രേതേകം ക്ഷണിക്കണോ..."(റയു)


"അതന്നെ.... നീ ഈ വീട്ടിലെ മരുമകൾ അല്ലെ...." (ഉമ്മ )


അങ്ങനെ അതും ഇതും പറഞ്ഞു എല്ലാരും കൂടി ഉള്ളിലേക്ക് കയറി...


"കുഞ്ഞിക്ക... ഇവരെ ബാഗ് ന്റ റൂമിൽ ഒന്ന് കൊണ്ടുവെക്കോ...."(റൂബി )


"അതിനെന്താ തന്നോളൂ..."

എന്നും പറഞ്ഞു റയു അവരെ ബാഗും വാങ്ങി മുകളിലേക്ക് പോയി.


"ഞാൻ നിങ്ങൾക്ക് ചായ എടുക്കാന്ന് പറഞ്ഞു "ഉമ്മ  കിച്ചണിലേക്കും അവരോട് സംസാരിച്ചിരിക്കി എന്ന് പറഞ്ഞു ഉപ്പ പുറത്തേക്കും പോയി.


അവർ മൂന്ന് പേരും അവിടെ സോഫയിൽ ഇരുന്ന്.

അമ്മു ചുറ്റും കണ്ണോടിച്ചു നോക്കാണ്.


"ഡീ... ഡീ..." അമ്മു മുബിനെ തോണ്ടി...


"ന്താടി... അനക് ഇവിടെ വന്നതിന് ശേഷം ആളെ തോണ്ടി കളികൽ ഒരു പണി ആയിക്കണ് അല്ലെ..." മുബി അവൾ ക്ക് നേരെ തിരിഞ്ഞു.


"അതല്ല പെണ്ണെ... നിന്റെ ചെക്കനെ കണ്ടില്ലല്ലോ...." (അമ്മു )


"അതന്നെ.... എവിടെ പോയടി ഇർശു.... ഞാൻ വരുന്നത് അറിഞ്ഞിട്ടും ന്നെ കാത്ത് നില്കാതെ പോയല്ലേ..." മുബി റൂബിന്റെ നേരെ ഇരുന്ന് കൊണ്ട് പറഞ്ഞു.


"യേയ് ആൾ റൂമിൽ ഉണ്ട്... നിങ്ങൾ വന്നത് അറിഞ്ഞു കേറിയതാ... നീ അവിടെ ചെന്ന് വിളിക്കും എന്ന് പ്രേതീക്ഷിച്ചു ഇരിക്കുന്നുണ്ടാകും...." റൂബി മുബിന്റെ ചെവികടുത്ത് വന്നു പറഞ്ഞു.


"അയ്യടാ... അപ്പൊ അതാണല്ലേ 

മോന്റ പൂതി.... ന്ന അതും കൊണ്ട് അവിടെ റൂമിൽ ഇരിക്കട്ടെ... ഞാൻ ന്റ അമ്മായിമ്മാനെ ഒന്ന് കയ്യിൽ എടുക്കട്ടെ...." എന്നും പറഞ്ഞു മൂട്ടിലെ പോടി തട്ടുന്ന പോലെ കാട്ടി മുബി കിച്ചണിലേക്ക് പോയി.


അവിടെ ജോലിക്ക് വരുന്ന അമ്മിണി ചേച്ചി മുബിയുടെ അയലവാസിയാണ് അവരോട് ഒന്ന് രണ്ടും പറഞ്ഞു അവര്ക് ചെറിയ ചെറിയ  സഹായം ചെയ്തു കുറച്ചു നേരം അവിടെ ഇരിന്നു...


പിന്നെ കിച്ചണിൽ നിന്ന് ഹാളിൽ വന്നു നോക്കിയപ്പോ റൂബിനെയും അമ്മുനെയും അവിടെ കാണുന്നില്ല.


അപ്പൊ മുബി നാല് സൈടും തല തിരിച്ചു നോക്കി മുന്നോട്ട് നടന്നതും സ്റ്റെപ് ഇറങ്ങി വരുന്ന ഇർശുമായി കൂട്ടി ഇടിച്ചു നിലത്ത് കിടക്കുന്നെ....


ആദ്യം ആ സ്റ്റോക്കിൽ രണ്ടാളും പരിസരം മറന്ന് പരസ്പരം നോക്കി നിന്ന്. പക്ഷെ കൈ വിട്ട് പോകും മുമ്പ് റയു അവിടെ എത്തിരുന്നു...


"ഉപ്പാ... ഉമ്മാ..ഓടി വരി... ഇവിടെ .. പട്ടാപകൽ പെൺപിടിത്തം..." റയു ഒന്നായിട്ടു വിളിച്ചു കൂവാണ്...


അത് കേട്ട് റൂമിൽ നിന്ന് അമ്മു റൂബി റജു ഒകെ ഇറങ്ങി വന്നു.


ന്താടാ കിടന്ന് അലറുന്നെ.... (റജു )


"ന്റ ഭാബി ഇങ്ങൾ അങ്കോട്ടേക്ക് നോക്കി...." ( റയു)


ഇർഷും ന്റെ മുകളിലായി മുബി കിടക്കുന്ന ഭാഗത്തേക്ക് റയു വിരൽ ചൂണ്ടി.


അപ്പൊ എല്ലാരും കൂടി അവരെ തന്നെ ഫോക്കസ് ചെയ്യാണ്.


മുബിക്ക് ആണെങ്കിൽ മാലയുടെ കൊളുത്ത് ഇർശുന്റെ ഷർട്ടിൽ കുടുങ്കീറ്റ് എണീക്കാനും വെയ്യ.


"ഡീ... നിങ്ങക്ക് ഇങ്ങനെ കിടക്കാനാണെങ്കിൽ റൂമിൽ പോവാൻ പറഞ്ഞതല്ലേ മോളെ... ഇവിടെ പ്രായപൂർത്തി ആവാത്ത കുട്ടികൾ ഒക്കെ ഉണ്ട്."( അമ്മു )


അത് കേട്ടതും മുബിക്ക് അരിച്ചു കേറി...


"പ്രായപൂർത്തി ആവാത്ത കൊച് നീ ആവും അല്ലെ.... നിനക്ക് ഞാൻ തരാം.... ആരെങ്കിലും ഒന്ന് ഇത് ശെരിയാക്കി തരോ...." ഇർശുന്റെ ഷർട്ടും കാണിച്ചു മുബി പറഞ്ഞു.


അമ്മു അവൾക്കൊന്ന് ഇളിച്ചു കൊടുത്ത്.


റൂബി ചെന്ന് അത് ശെരിയാക്കി കൊടുത്ത്.


എണീറ്റപാടെ ഇർശു ഒറ്റ പോകായിരുന്നു മുകളിലേക്ക്.


റയും അമ്മു ഉം മുബിനെ നോക്കി ഓരോ ആക്കി ചിരി. മുബി രണ്ടാൾക്കും നേരെ കയ്യൊങ്കിയതും റയും ഇർശൂന്റെ പിറകെ പോയി.


"ഡീ നമുക്ക് ഒന്ന് പുറത്ത് പോയാലോ.... കുറച്ചു ഷോപ്പിങ് നടത്താനുണ്ട് "മുബി റൂബിയോട് ചോദിച്ചു.


"ഞാനില്ല...." എടുത്തടിച്ച പോലെ ആയിരുന്നു റൂബിയുടെ മറുപടി.


"അതെന്താ നീ ഇല്ലാത്തെ.... മറ്റന്നാളെ നിന്റെ നിക്കാഹ് അല്ലെ... അപ്പൊ നിനക്കും ന്തെങ്കിലും ഒക്കെ വാങ്ങാൻ ഉണ്ടാകുമല്ലോ...." (മുബി )


'ഹോ... പിന്നെ ഇതൊക്കെ നിക്കാഹ... ഇത് അവനെ ഒരു പാഠം പഠിപ്പിക്കാനുള്ള ഒരു ഡ്രാമ മാത്ര... അവൻ കുറെ കഷ്ട്ടപെടുമ്പോ എന്നോട് തനിയെ പറയും ഇജ്ജ് എങ്ങാട്ടാ എന്ന് വെച്ചാ ഇറങ്ങി പോയിക്കോ എന്ന്... അന്നത്തോടെ എല്ലാം നിർത്തി ഞാനും ഒരു പോക്ക് ഇങ്ങട്ട് പോരും അല്ല പിന്നെ... " (മ്മളെ റൂബിന്റെ ആത്മയാണ്...)


അവൾ അതും ഓർത്ത് ഇരിന്നു ചിരിക്കാണ്..


"ഡീ... പകൽ കിനാവ് കാണാതെ ഇജ്ജ് വരുന്നുണ്ടോ..."(അമ്മു )


"ഞാനില്ല.... ങ്ക് ഒരു മൂഡില്ല. പാർട്ടിക്കുള്ള ഡ്രെസ് ഒകെ  ഇന്നലെ ഇവർ എല്ലാം കൂടി പോയി എടുത്തിട്ടുണ്ട്. കൂടെ നിങ്ങൾക്ക് ഉള്ളതും ഭാബി സെലക്ട്‌ ചെയ്തിട്ടുണ്ട്.... അതിനും ഞാൻ പോയിട്ടില്ല... ഇനിപ്പോ ന്തിനാ ഇന്ന് പുറത്ത് പോണേ...." (മുബി )


പുറത്തേക്ക് പോയ ഓരോരുത്തർ ചോദിക്കും നാളെ നിക്കാഹ് അല്ലെ എന്ന്. അത് കേൾക്കുമ്പോ അവൾക് ദേഷ്യം വരും അതാണ് പുറത്ത് പോവാൻ താല്പര്യം ഇല്ലാന്ന് കാണിക്കുന്നത്.


"ഞാൻ ആദ്യമായിട്ടാ ഇവിടെ ഒകെ വരുന്നേ എനിക്കും ഇവിടെ ഒകെ കാണാൻ ആഗ്രഹമില്ലേ...." അമ്മു ഇല്ലാത്ത സങ്കടം ഒകെ വരുത്തി മുബിന്റെ മുമ്പിൽ കരയുന്ന പോലെ ആക്ഷൻ കാട്ടി.


"ഇനി ആരും മോങ്ങണ്ട.... വരി മ്മക്ക് പോക..." (റൂബി )


അതും പറഞ്ഞു മൂന്നാളും ഒന്ന് ഡ്രസ്സ്‌ മാറ്റി ഇറങ്ങി.


"ഹലോ.... ഞാൻ കൂടെ വരണോ..."(റയു )


അവൻ കൈ കൊട്ടി അവരെ വിളിച്ചു നിർത്തി അത് ചോദിച്ചത്.

അപ്പോയെക്കും ബാക്കിൽ നിന്ന് ഇർശു വന്നിരുന്നു.


"യേയ് നീ പോകണ്ട... ഇവരെ കൂടെ ഞാൻ പോകുന്നുണ്ട്..." ഇർശു റയൂന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.


അപ്പൊ മുറ്റത്തിന്റെ നടുക്ക് എത്തിയ മൂന്നാളും ഇവരെ നോക്കി നിൽക്കാണ്..


"തത്കാലം ആരുടേയും ഹെല്പ് വേണ്ട... ഈ ടൗണിൽ കാർ ഓടിക്കാനൊക്കെ ങ്കറിയ.... പിന്നെ ഞങ്ങളുടെ ഇടയിൽ നാലാമതൊരാൾ ആവിശ്യം ഇല്ല..." എന്നും പറഞ്ഞു റൂബി കൊഞ്ഞനം കാട്ടി കൊടുത്ത് കാറും എടുത്ത് ഗേറ്റ് കടന്നു.


അണ്ടി പോയ അണ്ണാനെ പോലെ റയും ഇർഷും പരസ്പരം തോളിലും കയ്യിട്ട് അവർ പോകുന്നതും നോക്കി നിന്നു. ആ നിൽപ്പ് നില്കുമ്പോ ആണ് റജു വന്നു രണ്ടാളെയും ഓരോ ചെവി പിടിച്ചത്...


"ആ... ഭാബി വിടി...."(അവർ )


"പോയവരെ സ്വപ്നം കണ്ട് നില്കാതെ ഇന്നലെ അടിക്കാൻ കൊടുത്ത ഡ്രെസ്സും കൂടെ ഇന്ന് nyt ഉണ്ടാകാനുള്ള ഫുഡിന് വേണ്ട സ്പെഷ്യൽ സാധനങ്ങളും കൊണ്ട് വരി.... അമ്മു മുബിയും ഉള്ളതല്ലേ... അപ്പൊ സൂപ്പർ ആകണം ഇന്ന് രാത്രി.. നാളെ ഇനി ഫുൾ ഗസ്റ്റാൽ വരും..."(റജു )


"പോവാ ഭാബി ആദ്യം ചെവി വിടി..." അവർ നിഷ്കു ഭാവത്തിൽ റജുനോട്‌ പറഞ്ഞു.


റജു രണ്ടാളെയും ചെവി വിട്ട് ഒന്ന് ചിരിച്ചു കൊണ്ട് സാധനങ്ങളുടെ ലിസ്റ്റും കൊടുത്ത് തന്റെ അനിയമ്മാരെ പറഞ്ഞയച്ചു.


നിസൂന്റെ റൂമിൽ ചെന്ന് അവനരികിൽ ഇരുന്നു. അവന്റെ കൈ എടുത്ത് അവളുടെ കൈക്കുള്ളിൽ വെച്ച്. മറ്റേ കൈ കൊണ്ട് അവന്റെ തലയിൽ തലോടി.


"ഇക്കാ.... ഇക്ക അറിയുന്നുണ്ടോ നമ്മളെ റൂബിയുടെ നിക്കാഹാണ് വെള്ളിയാഴ്ച, എല്ലാവരും അതിന്റെ തിരക്കിലാണ്... എല്ലാരും പുറത്ത് പോയി മിന്നുമോളും ഉമ്മയും കൂടി ഉറങ്ങാണ്.. ഞാൻ ശെരിക്കും തനിച്ചായി ഇക്ക.. ഇക്കയുടെ ഈ കിടപ്പ് കണ്ട് ഞാൻ സങ്കടപെടുക അല്ല വേണ്ടത് ആത്മധൈര്യത്തോടെ ഇക്കയെ സന്തോഷിപ്പിക്കാണ് വേണ്ടത് എന്നെനിക്കറിയ.... പക്ഷെ ആരും ഇല്ലാത്ത നേരം മനസ്സ് കൈ വിട്ട് പോകാണ്... എനിക്ക് പോലും എന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല ഇക്ക....." എന്നും പറഞ്ഞു അവൾ പൊട്ടി കരഞ്ഞു.


കുറെ നേരത്തിന് ശേഷം അവൾ കണ്ണുനീർ അമർത്തി തുടച്ചു.


"ഇല്ല ഇക്ക... ഞാൻ തളരില്ല....ക്ഷീണിക്കില്ല.. ഈ വീട്ടിലെ എല്ലാം ഞാൻ നോക്കണ്ടേ...ഞാനാല്ലേ മൂത്ത മോൾ . പിന്നെ ഞാൻ തളർന്നാ ശെരി ആകോ.... ഇക്ക ഈ കിടപ്പ് കിടക്കാൻ കാരണമായ ആള് ആണ്  റൂബിയെ മഹർ അണിയിക്കുന്നത്. അതിൽ ഇക്കാക്ക് ദേഷ്യം ഒന്നും ഇല്ലല്ലോ...ഉണ്ടാവില്ലാന്നാണ് ന്റ വിശ്വസം.. ഇക്കാക്കും വല്യ ഇഷ്ട്ടമായിരുന്നല്ലോ zayu നെ. പിന്നെ അവനെല്ലേ റൂബിയേയും മിന്നൂനെയും നമുക്ക് തിരിച്ചു തന്നത്..."


അവൾ അത് പറഞ്ഞു നിർത്തും മുമ്പ് നിസൂന്റെ കൈകൾ അവൾടെ കയ്യിൽ ഒന്നമർന്നു.


സംഭവിച്ചത് വിശ്വസിക്കാനാവാതെ റജു ഇരുന്ന സ്ഥലത്ത് നിന്ന് എണീറ്റ് അവന്റെ കൈകൾ ഒന്ന് പിടിച്ചു നോക്കി.


പതിയെ പതിയെ അവൻ രണ്ട് കയ്യും കുറച്ചു നീക്കി വെക്കുന്നത് അവൾ കണ്ടു.


അനക്കമറ്റ്  കിടക്കുന്ന തന്റെ പാതി ഒന്നനങ്ങിയപ്പോ  അവളിൽ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.


അവൾ അവന്റെ കൈകൾ ചലിക്കുന്നതും നോക്കി നിന്ന് കൊണ്ട് തന്നെ ഉമ്മാനെ വിളിക്കുകയും കൂടാതെ ഉപ്പാനെ ഫോൺ വിളിച്ചറിയിക്കുകയും ചെയ്തു.


ഒപ്പം അവിടെ നടന്നത് ഒരു miracle ആണെന്ന് അവൾക്കറിയാവുന്നത് കൊണ്ട് അവനെ ചികിത്സ നടത്തുന്ന ഡോക്ടറെ വിളിച്ചും വിവരം പറഞ്ഞു.


ഡോക്ടർക്ക് അത് ശെരിക്കും ഒരത്ഭുദം ആയിരുന്നു. ഒരിക്കലും ഒരു കൺപീലി പോലും ചലിക്കാൻ കയ്യില്ലാന്ന് കരുതിയ വെക്തി കൈകൾ ചലിപ്പിച്ചെങ്കിൽ അത് അയാളെ നോക്കുന്ന ആളുടെ മാത്രം മിടുക്കാണെന്ന് ഡോക്ടർ വരെ ഉറപ്പിച്ചിരുന്നു.


ന്തയാലും നിസൂനെ നോക്കാൻ ഡോക്ടർ വീട്ടിലേക്ക് വരാന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[ഡൗണിൽ ]*


"ഡീ നിനക്ക്  കാർ ഡ്രൈവിങ് ഒകെ അറിയുമായിരുന്നോ...." സ്പീഡിൽ കാർ പറപ്പിക്കുന്ന റൂബിയെ നോക്കി അമ്മു ചോദിച്ചു.


"അല്ല പിന്നെ അവൾ ഒരു പുലി കുട്ടി അല്ലെ...." (മുബി )


 മുബിന്റെയും അമ്മുന്റെയും  വാർത്താനത്തിന് ഒന്ന് ചിരിച്ചു കൊടുത്ത് റൂബി കാർ ഒരു റോഡ് സൈഡിൽ നിർത്തി.


"ന്തിനാടി ഇവിടെ നിർത്തി. മ്മള് മാളിലേക്ക് അല്ലെ പോകുന്നത്...." (മുബി )


"അതൊക്കണ്ട്.... ഡീ അമ്മു നീ ഫോൺ കൊണ്ടന്നിട്ടില്ലേ... അത് ഒന്ന് തന്നെ...." ഒരു ഗൂഢമായ ചിരി ചിരിച് കൊണ്ട് അമ്മൂന് നേരെ കൈ നീട്ടി.


"നിനക്ക് എന്തിനാ അവളുടെ ഫോൺ... നീ ഫോൺ എടുത്തിട്ടുണ്ടല്ലോ...." (മുബി )


"ഫോൺ ഒകെ ന്റെലുണ്ട്... ഇത് ഒരു സ്പെഷ്യൽ ഐറ്റത്തിനാണ്.. അതോണ്ട് പൊന്ന് മോളെ അമ്മു ആ ഫോൺ ഒന്ന് തന്നെ..... ഇതാത്താക്ക് ഒരു ചിന്ന പണി ഉണ്ട്. നിങ്ങൾ കണ്ടോളി...."( റൂബി അതും പറഞ്ഞു അവര്ക് ഒന്ന് സൈറ്റ് അടിച്ചു കൊടുത്തു


"കൊടുക്ക് മോളെ ഓള പണി എന്താന്ന് കാണണ്ടേ..."(മുബി )


"ന്റ ദൈവങ്ങളെ.... ആർക്കുള്ള പണിയായാലും അവരെ രക്ഷികണേ.... മുരുകാ... ശിവാ... എന്റെ എല്ലാ ദൈവങ്ങളും ആ പാവത്തെ കാത്തോളണേ...." എന്നും പറഞ്ഞു നീട്ടി വലിച്ചു ശ്വാസം വിട്ട് കൊണ്ട് അമ്മു റൂബിക്ക് നേരെ ഫോൺ നീട്ടി.


അത് കയ്യിൽ എടുത്ത് കൊണ്ട് റൂബി രണ്ടാൾക്കും ഒന്ന് ഇളിച്ചു കൊടുത്തു 😄

എന്നിട്ട് zayu ന്റെ ഫോണിലേക്ക് call ചെയ്തു.


അറിയാത്ത നമ്പർ കണ്ടതും അവൻ വേഗം ഫോൺ എടുത്തു.


Zayu : ഹലോ... ആരാ....


റൂബി മുണ്ട് കൊണ്ട് തൊണ്ട പൊത്തി പിടിച്ചു ശബ്ദം മാറ്റി.


റൂബി : ഹലോ.. ഇത് zayaan ashiq അല്ലെ.


Zayu : അതെ... നിങ്ങൾ ആരാ....?


റൂബി: ഞാൻ ശീതൾ.... ഇയാൾ ഒരു പക്ഷെ എന്നെ മറന്നിട്ടുണ്ടാകും... പക്ഷെ എനിക്കങ്ങനെ മറക്കാൻ പറ്റില്ലല്ലോ....


Zayu : ശീതളോ.... എനിക്ക് അങ്ങനെ ഒരാളെ അറിയില്ല. എന്താ തനിക്ക് വേണ്ടത്.


റൂബി : എനിക്ക് വേണ്ടത് നിന്നെയാണ്... Plus two പഠിക്കുമ്പോ തോന്നിയ ഒരു ക്രഷ് പക്ഷേ ഇപ്പൊ നിന്നെ എന്റേത് ആകുക എന്നത് ആ ഐറയോടുള്ള വാശി കൂടി ആണ്.


Zayu : നീ ആരാന്ന് പോലും ങ്കറീല.... പിന്നെ ആരോടുള്ള വാശി ആയാലും ശരി ഈ zayaan ന്റെ പെണ്ണ് ഐറയാണ്... പൊന്ന് മോളെ ഒരു പ്രോബ്ലം ഉണ്ടാകാതെ വന്ന പാടെ തിരികെ പോയിക്കോ....


റൂബി:നീ എന്നെ മറന്നിട്ടൊന്നും ഉണ്ടാവില്ല. നിന്റെ ക്ലാസ് മേറ്റ്‌ and ശ്രുതിയുടെ ഫ്രണ്ടും ആയാ ശീതൾനെ നീ എങ്ങനെ അങ്ങട്ട് മറക്കുക.... ഐറയുമായുള്ള ജീവിതം സ്വപ്നം കണ്ടോ പക്ഷേ ഒരിക്കലും അത് സുഗമായി നീ ജീവിക്കില്ല..... അപ്പൊ by  മൈ dear ഡാർലിംഗ്...


എന്നും പറഞ്ഞു zayu എന്തെങ്കിലും പറയും മുമ്പ് അവൾ call കട്ട് ചെയ്തു..


ഫോൺ കട്ടെയ്ത് അമ്മുവിന് കൊടുത്തപ്പോ ഉണ്ട് രണ്ടാളും വായെയും തുറന്ന് അവളെ തന്നെ നോക്കി നില്കുന്നു.


"ഡീ.... ഡീ... തൊള്ള അടക്ക്... ഈച്ച കയറും " എന്ന് പറഞ്ഞു റൂബി രണ്ടാൾക്കും ഓരോ മേട്ടം കൊടുത്തു.


"ഡീ... നീ ന്താ ഈ ചെയ്യുന്നേ.... ഞങ്ങളോട് ഒന്ന് പറ.."(മുബി.)


"ഞാൻ പറയാ... നിങ്ങൾ അറിയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ല. പക്ഷെ നിങ്ങൾ എനിക്ക് വാക്ക് തരണം ഇതൊന്നും ഒരു ഉറുമ്പിനോട് പോലും നിങ്ങൾ പറയില്ലാന്ന്...."(റൂബി )


അവൾ സത്യം ചെയ്യിക്കാൻ രണ്ടാളുടെയും നേരെ കൈ നീട്ടി.


രണ്ടാളും അവളുടെ കയ്യിൽ അടിച്ചു സത്യം ചെയ്തു ആരോടും പറയില്ലാന്ന്.


"ഉറുമ്പിൽ ഇർഷും പെടുംട്ടാ.... ഇനി അഥവാ നിങ്ങൾ ആരോടെങ്കിലും പറഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ പിന്നെ ഒരികലും നിങ്ങളുടെയോ എന്റെ കുടുബത്തിന്റെയോ കൺ മുമ്പിൽ നിങ്ങൾ എന്നെ കാണില്ല... ഞാൻ പറഞ്ഞ പറഞ്ഞ പോലെ ചെയ്യും."(റൂബി )


അവർ രണ്ടാലും തല കുലുക്കി ആരോടും പറയില്ലാന്ന് സമ്മതിച്ചു.


റൂബി കാർ എടുത്ത് ഡ്രൈവിംഗ് തുടങ്ങി. ഒരു കഫെ കയറിയിട്ട് എന്തെങ്കിലും കുടിച്ചു കൊണ്ട് സംസാരിക്കാന്നും പറഞ്ഞു.


പിന്നെ വേറെ പല തമാശകളും വിശേഷങ്ങൾ പറഞ്ഞു കാർ കഫെയിലേക്ക് വിട്ട്.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


*[zayu]*



ഞാൻ ഇത്തിരി സമാദാനത്തോടെയും സന്തോഷത്തോടെയും ഇരിക്കുമ്പോ ആയിരുന്നു ആ ഫോൺ.


ആദ്യം ഒന്നും ആരാന്ന് മനസിലായില്ലെങ്കിലും പിന്നീട് എനിക്ക് മനസിലായി ശീതൾനെ....


ഞാൻ plus two പഠിക്കുമ്പോ എന്റെ ക്ലാസ് മേറ്റ്‌ ആയിരുന്നു  അതിലപ്പുറം നല്ല ഒരു ഫ്രണ്ട് കൂടി പിന്നീട് അവൾ ക്ക് എന്നോട് എന്തോ ക്രഷോ പ്രേമോ തുടങ്ങി അതോടെ ഞാൻ ആ ഫ്രണ്ട്ഷിപ് നിർത്തി.


പിന്നെയാണ് ഐറ ഈ മനസ്സ് കവർന്നെടുത്തത്. അതറിഞ്ഞ ശീതൾ അന്ന് ഐറയെ കണ്ട് ഞാനുമായി ഇഷ്ടത്തിലാണ് എന്നൊക്കെ പറഞ്ഞതാ... അന്നവൾ ശീതലിന്റെ പേരും പറഞ്ഞു എന്നെ കുറെ അകറ്റിയതാണ്... പിന്നെ എനിക്ക് ശീതളുമായി ഒരടുപ്പം ഇല്ലാന്ന് അറിഞ്ഞതിനു ശേഷമാണ് പെണ്ണ് എന്നെ വിശ്വസിച്ചതും സ്നേഹിച്ചതും ഒകെ.... പിന്നീട് അങ്ങോട്ട് പല തവണ ശീതൾ problem കൊണ്ട് വന്നിരുന്നെങ്കിലും അതിന്റെ ഇരട്ടി പണി കൊടുത്ത് ഐറ അവളെ ആട്ടുമായിരുന്നു.


പക്ഷെ ഇപ്പൊ ഈ നിക്കാഹിന് തന്നെ വേണോ വേണ്ടേ എന്ന് വെച്ച് സമ്മതിച്ചതാണ് ഐറ.... അതിനിടക്ക് ശീതൾ കയറി വന്ന ശെരിയാവില്ല. അവളെ ഞങ്ങള്ക് ഇടയിലേക്ക് വരാൻ ഞാൻ സമ്മദിക്കില്ല.


അതിന് വേണ്ടത് എത്രെയും പെട്ടന്ന്  ചെയ്യണം. അവൾ ഐറയെ കാണുന്നതിന് മുമ്പ് തന്നെ...


ഞാൻ ആ നമ്പറിലേക്ക് തന്നെ തിരിച്ചടിച്ചു. But കാൾ എടുത്തത് മറ്റൊരു പെൺകുട്ടിയാണ്...


കുറച്ചു മുമ്പ് ഈ ഫോണിൽ നിന്ന് കാൾ വന്നിരുന്നല്ലോ എന്ന് പറഞ്ഞപ്പോ അവർ ട്രെയിൻ യാത്രയിൽ ആയിരുന്നു എന്നും അടുത്തിരുന്ന പെൺകുട്ടി കാൾ ചെയ്യാൻ ഫോൺ വാങ്ങിയിരുന്നു അവരാകും എന്നും പറഞ്ഞു എന്റെ കാൾ കട്ടെയ്ത്.


ഇനി അവളെ കണ്ടെത്തുക അതാണ് zayaan ashiq ന്റെ അടുത്ത മിഷൻ.


എന്നും മനസിലുറപ്പിച്ചു ഞാൻ വീട്ടിൽ നിന്നിറങ്ങി.


എവിടെ നിന്ന് എങ്ങനെ അന്വേഷിക്കണം എന്നൊരു എത്തുംപിടിയും ഇല്ല.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


*[ഐറ]*


ശീതൾ എന്ന് കേട്ടാൽ അവന്റെ വിപി കൂടും എന്ന് എനിക്ക് ഉറപ്പാണ്...


കാരണം എന്തിനും മടി ഇല്ലാത്ത ആളാണ് ശീതൾ. ഞാനും അവളും കുറെ ഫൈറ്റ് ചെയ്തതാണ്.


കുറച്ചു ദിവസത്തേക് അവന്റെ സമാദാനം പോയി കിട്ടാൻ ഞാനും അവളും വീണ്ടും കാണും അവൾ അവൻ വേണ്ടി എന്നോട് ഫൈറ്റ് ചെയ്യും എന്ന് കേട്ടാൽ മതി


ഞാൻ സംസാരിച്ചു കുറച്ചു കഴിഞ്ഞ ഉടനെ അവൻ തിരിച്ചു വിളിച്ചിരുന്നു.. എന്നോടാ കളി ഞാൻ അമ്മൂനെ കൊണ്ട് അറ്റന്റ് ചെയ്യിപ്പിച്ചു ഒരു കള്ളം തട്ടി വിട്ടു.


ഇങ്ങനെ ഉള്ള ചെറിയ ചെറിയ ഡോസ് കൊടുക്കണം അവൻ. അതല്ലേ ന്നെ കൊണ്ട് പറ്റൂ.. 😂


അങ്ങനെ ഞങ്ങൾ കഫെയിൽ എത്തി ഒരു സീറ്റ് പിടിച്ചു.


ഇരുന്ന പാടെ രണ്ടും ന്നെ നോക്കാണ്..


"ന്തേ...."


"ഇജ്ജോന്നു പറയോ....'(അമ്മു )


"ഹാ... നിങ്ങൾ കരുതും പോലെ ൻക് ഇഷ്ട്ടം ഉണ്ടായിട്ടല്ല ഈ നിക്കാഹിന് സമ്മതിച്ചത്."(ഞാൻ )


പിന്നെ... (മുബി )


രണ്ട് കണ്ണും ഇപ്പൊ പുറത്ത് ചാടും എന്നായിട്ടുണ്ട്.


"വീട്ടുകാരുടെ ഇഷ്ട്ടം... പിന്നെ ഒരിക്കൽ zayaan ന്റെ പെണ്ണെന്ന് മുദ്ര കുത്തിയ എനിക്ക് ഇനി അവന്റെ പെണ്ണാക്കണ്ട.. പക്ഷെ മറ്റൊരാളുടെ പെണ്ണാവാനും ഞാൻ തയ്യാറല്ല,"(ഞാൻ )


"ന്തൊക്കെ ജ്ജ്ജ് ഈ പറയുന്നത് '(അമ്മ )



"മനസിലാക്കി തരാം..... ഈ കല്യാണത്തിന് ഞാൻ സമ്മദിച്ചില്ലെങ്കിൽ അവൻ ഒരിക്കലും എന്നെ നിർബന്ധിപ്പിക്കില്ല.... ബട്ട്‌ അവന്റെ ലൈഫിൽ അവൻ മറ്റൊരാളെ ക്ഷണിക്കുകയും ഇല്ല. പക്ഷെ എന്റെ വീട്ടുകാർ മറ്റൊരാളെ കൊണ്ട് എന്നെ കെട്ടിപ്പിക്കും അത് മുടക്കാൻ എനിക്ക് ഒരു കാരണവും ഉണ്ടാവില്ല.... അത് കൊണ്ട ഈ കല്യാണത്തിന് സമ്മതിച്ചത്.... Zayaan ന്റെ പെണ്ണാകാൻ തീരുമാനിച്ച എനിക്ക് മറ്റൊരാളുടേതും ആകേണ്ട... പക്ഷെ അവന്റെ പെണ്ണായി ലൈഫ് അടിച്ചു പൊളിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം എങ്കിൽ ഇപ്പൊ മനസ്സിൽ ഒന്നേ ഒള്ളൂ അവന്റെ ലൈഫ് എങ്ങനെ പൊളിച്ചടക്കണം എന്ന്.. ഇന്ന് മുതൽ എന്നെ അവൻ അവന്റെ ഇഷ്ടത്തിന് ഒഴിവാകുന്നത് വരെ അവന് സമാദാനം നഷ്ട്ടപെട്ട രാത്രികൾ ആവും   ..."(ഞാൻ )


"അപ്പൊ പ്രേതികാരമാണ് അല്ലെ നിന്റെ മനസിൽ..."(അമ്മു )


ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.



"അതെ ഒരു മധുര പ്രതികാരം.... എന്റെ *സ്നേഹതൂവൽ* ആയിരുന്നു ന്റ വെല്ലിക്ക... ഓരോ തൂവലും നഷ്ട്ടപെടുമ്പോ ഉള്ള് എന്ത് മാത്രം പിടയുന്നുണ്ട്.ഒരിക്കെ അവനെയും എനിക്ക് നഷ്ടപ്പെട്ടപ്പോഴും ഞാൻ ഈ വേദന അനുഭവിച്ചതാ ... അവൻ എന്നെ സ്നേഹിക്കുന്നുണ്ട് അത് സത്യമാണ്.... ഒരിക്കെ ഞാൻ അവനെയും... അപ്പൊ എന്നെ നഷ്ട്ടപെടുമ്പോ ആ വേദന അവനും അനുഭവിക്കട്ടെ.... എന്നെ കൊണ്ട് സഹിക്കാൻ കയ്യാതെ ആകുമ്പോ അവൻ തനിയെ എന്നെ ഒഴിവാക്കും " (ഞാൻ )


"അനക് മുഴു വട്ടാണ്.... നീ എന്നാ ജീവന zayuകാക്ക്. എന്നിട്ടവൾ പകരം വീട്ടാൻ ഇറങ്ങിയിരിക്കുന്നു..."(മുബി അവൾക് നേരെ ഷൗട്ട് ചെയ്തു.


"ഞാൻ പറയാനുള്ളത് പറഞ്ഞു ഇത് നാലാമതൊരാൾ അറിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല . എനിക്കത്രേ പറയാൻ ഒള്ളൂ..... ഇനി ഇതിനെ കുറിച് ഒരു സംസാരം വേണ്ട..." (ഞാൻ )




*"പിന്നെ എന്തിനെ കുറിച്ചാണ് ഇനി സംസാരിക്കേണ്ടത്....."*


പിറകിൽ നിന്ന് ആ ശബ്ദം കേട്ടതും മൂന്നാളും ഞെട്ടി തിരിഞ്ഞു പിറകിലേക്ക് നോക്കി.


"ശ്രുതി..... " എന്റെ നാവുകൾ ആ പേര് ഉച്ചരിച്ചു.


"അതെ ശ്രുതി തന്നെ... നീ എന്നെ മറന്നിട്ടില്ലല്ലേ.....അല്ല എന്താ നാലാമതൊരാൾ അറിയാൻ പാടില്ലാത്ത കാര്യം..."(ശ്രുതി )


"ഹാവൂ..... അവൾ ഒന്നും കേട്ടിട്ടില്ല... പടച്ചോൻ കാത്ത്, അവൾ കെട്ടിരുന്നെങ്കിൽ യാ റബ്ബി ആലോചിക്കാൻ കൂടി വെയ്യ...."(ന്റ ആത്മ )


"Halo.....ന്താ ഒന്നും മിണ്ടാതെ...." ശ്രുതി എന്നെ തോണ്ടിയപ്പോയാണ് ങ്കോർമ്മ വന്നത് അവൾ മുന്നിലുള്ളത്.


യേയ് ഞങൾ ചുമ്മാ ഓരോന്നു പറഞ്ഞതാ..... എന്നും പറഞ്ഞു ഒന്ന് ചിരിച് കൊടുത്ത്.


അവിൾ അത് വിശ്വസിച്ചു വിശ്വസിച്ചില്ല എന്ന മട്ടിൽ ഒന്ന് ചിരിച്ചു തന്ന്.



അങ്ങനെ ശ്രുതിയുമായി  കുറച്ചു സംസാരിച്ചു ഞങൾ ആ കഫെയിൽ നിന്നിറങ്ങി.


അവിടെനിന്ന് നേരെ പോയത് ഒരു പുതിയ sim എടുക്കാനായിരുന്നു.


Sim ഫോണിൽ സെറ്റ് ചെയ്തു ആ നമ്പർ കൊണ്ട് വീണ്ടും zayu ന് കാൾ ആക്കി.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


*[zayu ]*


എനിക്ക് വിളിച്ച നമ്പർ ട്രൈസ് ചെയ്തപ്പോ അത് റയിൽവേ സ്റ്റേഷൻ അടുത്ത് തിരൂർ ഡൗണിൽ ആണ്.


അപ്പൊ അവർ പറഞ്ഞത് സത്യമാണ്.


ഞാൻ നിരെ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു.

അവിടെ മുഴുവൻ തപ്പിയെങ്കിലും എന്റെ മനസ്സിൽ തെളിയുന്ന ശീതളുമായി സാമ്യം ഉള്ള ഒരു മുഖം പോലും കാണാൻ കഴിഞ്ഞില്ല.




നിരാശയോടെ തന്നെ മടങ്ങുമ്പോൾ ആയിരുന്നു എന്റെ ഫോൺ റിങ് ചെയ്തത്. എടുത്ത് നോക്കിയപ്പോ മറ്റൊരു നമ്പർ.


ഞാൻ പെട്ടന്ന് ആ കാൾ അറ്റന്റ് ചെയ്തു.


Zayu : ഹലോ.... ആരാ...?


റൂബി : ന്താ ന്റ zayo... ഇത്ര പെട്ടന്ന് എന്നെ മറന്നോ....


അത് ശീതൾ ആണെന്ന് എനിക്ക് മനസിലായി.


Zayu : നോക്ക്...

നീ എവിടെയാ.. എനിക്ക് നിന്നെ നേരിൽ കാണണം.


റൂബി :അത് പറയാനാ ഞാൻ വിളിച്ചത്... ഇത് എന്റെ കൂട്ടുകാരിയുടെ നമ്പർ ആണ്. നിന്റെ പോലീസ് ബുദ്ധി ഉപയോഗിച്ചു എന്നെ കണ്ടെത്താൻ വെറും മിനിറ്റുകൾ മതി നിനക്ക്.. പക്ഷെ ഓവർ സ്മാർട്ട്‌ ആവാൻ നോക്കണ്ട മോനെ.... നീ എന്നെ അന്വേഷിച്ചു വന്നാൽ ആ നിമിഷം ഞാൻ റൂബിക്ക് മുന്നിൽ എത്തും........അല്ലെങ്കിൽ നമുക്ക് ഇങ്ങനെ അങ്ങട്ട് തട്ടാതെയും മുട്ടാതെയും പോക.... എന്ത് പറയുന്നു മിസ്റ്റർ zayaan.


അവളുടെ സംസാരത്തിൽ ഒരു ഭീഷണി ഉണ്ടായിരുന്നു.


നിക്കാഹിന് മുമ്പ് റൂബി ശീതളിനെ കണ്ടാൽ ആ പേരും പറഞ്ഞു അവൾ നിക്കാഹിൽ നിന്ന് പിന്മാറും. അത് കൊണ്ട് അത് വരെ എങ്കിലും അവളെ മയത്തിൽ നിർത്തണം.(zayu ആത്മ )


Zayu : ok... ഞാൻ നിന്നെ അന്വേഷിക്കില്ല... നീ റൂബിയെ കണാനോ കോൺടാക്ട് ചെയ്യാനോ പാടില്ല .


റൂബി : ok ഞാൻ വാക്ക് പാലിക്കും, ബട്ട്‌ one കണ്ടിഷൻ...


Zayu : എന്താ....



റൂബി : ഞാൻ വിളിക്കുമ്പോ എല്ലാം ഫോൺ അറ്റന്റ് ചെയ്യണം. എനിക്ക് മതിവരോളം സംസാരിക്കുകയും വേണം.... പറ്റില്ലേ...


അവളുടെ ചോദ്യം ഇത്തിരി കടുപ്പത്തിൽ ആയിരുന്നു.


മനസ്സില്ലാ മനസോടെ ഞാൻ സമ്മതിച്ചു കൊടുത്ത്.


അങ്ങനെ ഫോൺ കട്ടെയ്ത്.


ഇനി അവളെ അന്വേഷിച് നടക്കുന്നത് ബുദ്ധി അല്ലാന്ന് മനസിലായതും അവളുടെ കാര്യങ്ങൾ നിക്കാഹിന് ശേഷം നോക്കാം എന്നും കരുതി നിക്കാഹിന് സാബിയെ ക്ഷണിക്കാൻ വേണ്ടി അങ്ങോട്ടേക്ക് വിട്ടു.



🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[റൂബി ]*


അല്ലറ ചില്ലറ ഷോപ്പിംങും ഫുഡ്‌ അടി ഒകെ കഴിഞ്ഞു വീട്ടിൽ പോകാൻ നിന്നപ്പോഴാണ്  ബസ് സ്റ്റോപ്പിൽ ഒരു കപ്പിൾസ് നിൽക്കുന്നത് കണ്ടത്.


ആ കാഴ്ച കണ്ട ഉടനെ മനസിലേക്ക് കയറി വന്നത് എന്റെ പഴയ കാലം ആയിരുന്നു.


ഞാനും zayu ഉം മണിക്കൂറുകളോളം നിന്ന് സംസാരിക്കാറുള്ള നല്ല നിമിഷങ്ങൾ... ഇത് പോലെ ഒരു ബസ് സ്റ്റാന്റിൽ. ഞങ്ങളെ തന്നെ ഫോക്കസ് ചെയ്യുന്ന മറ്റു കുട്ടികളെ ഒന്നും മൈന്റ് ചെയ്യാതെ ഉള്ള ഞങ്ങളെ ആണ് എനിക്കപ്പൊ അവരിൽ കാണാൻ പറ്റിയത്.



അധികം നേരം അത് നോക്കി നിന്നാൽ എനിക്ക് എന്നെ കൈവിട്ട് പോകും എന്ന് തോന്നിയതും ഞാൻ വേഗം വണ്ടി സ്റ്റാർട്ട്‌ ചെയ്തു.


പോകുമ്പോ ഉണ്ടായിരുന്ന ഹാപ്പിനെസോ ഉത്സാഹോ ഒന്നും എന്നിൽ ഉണ്ടായിരുന്നില്ല..


"ന്താടി... ന്തേ അനക് പറ്റിയത്..." (അമ്മു )


"ഏയ്.... നിക്കൊന്നും ഇല്ലടാ.... (ഞാൻ )



അതും പറഞ്ഞു ഞാൻ അവൾക്കൊന്ന് ചിരിച്ചു കൊടുത്ത് ഡ്രൈവിങ്ങിൽ മാത്രം ശ്രേദ്ധ കൊടുത്തു.


ഗേറ്റ് കടന്ന് കാർ പാർക്ക്‌ ചെയ്യാൻ നിന്നപ്പോ എന്റെ കാർ പാർക്ക്‌ ചെയ്യുന്ന ഇടത്ത് മറ്റൊരു കാർ...


"ആരാപ്പോ കാർ കൊണ്ടൊക്കെ വന്നിട്ടുള്ളത്... ഇത് വരെ കാണാത്ത കാർ ആണല്ലോ...." (റൂബി ആത്മ )


ആരാടി വന്നിട്ടുള്ളത്.... (അമ്മു )


ആരോ... വാ കേറി നോക്കാം അപ്പൊ അറിയാ....(ഞാൻ )


അങ്ങനെ ഞങൾ മൂന്നാളും അകത്തേക്ക് കയറി. ഹാളിൽ ഒന്നും ആരെയും കാണുന്നില്ല. നിസുക്കാന്റെ റൂമിൽ നിന്ന് ഭയങ്കര സംസാരം കേൾക്കുന്നുണ്ട്.

അപ്പൊ നിസുകാനേ കാണാൻ ആരോ വന്നതാണ്. ആരാന്ന് അറിയാനുള്ള തിടുക്കം കൊണ്ട് ഞാൻ ആ റൂമിലേക്ക് നടന്നു. ന്റെ പിറകെ മേറ്റേ രണ്ടും ഉണ്ട്.


ചാരി കിടക്കുന്ന റൂമിന്റെ ഡോർ തുറന്നപ്പോ ഡോക്ടർ ആയിരുന്നു അവിടെ എസ്ട്രാ ഉള്ളത്. ബാക്കി ഒകെ മ്മളെ വീട്ടിൽ ഉള്ളവരും.


"ശ്യേ ഈ വയസൻ ആയിരുന്നോ...."(മുബി )


ഇതാരാ.... (അമ്മു )


"ഇത് ഡോക്ടർ ആണ്. ഇവരാണ് വെല്ലിക്കാനെ ട്രീക്ട്മെന്റ് ചെയ്യുന്നത്."(റൂബി )


"ന്താ അവിടെ ഒരു കുശു കുശു...." ഞങ്ങൾ വാതിലിന്റെ അവിടെ നിന്ന് സംസാരിക്കുന്നത് കേട്ട് ഡോക്ടർ ചോദിച്ചു.


"ഒന്നും ഇല്ല ഡോക്ടർ അങ്കിളെ... ഇപ്പൊ ഇങ്ങോട്ട് വരാൻ ന്താ കാരണം.... "(ഞാൻ )


ഞാൻ അത് ചോദിച്ചപ്പോ ഡോക്ടർ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിസുകാനേ ഒന്ന് നോക്കി. കൂടെ ഞാനും നിസുകാനേ നോക്കിയപ്പോ എനിക്കുണ്ടായ സന്തോഷം എത്രെ എന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.


ആ കാലുകൾ ഇളക്കുന്നതും കൈകൾ മുകളിലേക്ക് ഉയർത്തുകയും താഴ്ത്തുകയും കണ്ണുകൾ പതിയെ തുറന്ന് അടക്കുകയും ചെയ്യുന്ന ന്റ വെല്ലിക്കയെ കുറെ നേരം നോക്കി നിന്നു.


പിന്നെ ഡോക്ടർ പോയതിന് ശേഷം അവിടെ ഉത്സവം ആയിരുന്നു.


ഭാബിയുടെ സ്പെഷ്യൽ ഐറ്റം ഫുഡുകളും റയുന്റെ കോമഡിയും എല്ലാരും കൂടി ഇർശുനെയും മുബിനെയും കളിയാക്കി കൊല്ലലും അമ്മുന്റെ പൊട്ടത്തരങ്ങളും പിന്നെ ന്റെയും മിന്നുമോളെയും വക അല്ലറ ചില്ലറ കലാപരിപാടികളും എല്ലാം ആയി അടിച്ചു പൊളിച്ചു ആ ദിവസം.


ഒരു മാസത്തിന് ശേഷം വീണ്ടും അമ്മുവിനും മുബിക്കും നടുവിൽ അവരെയും കെട്ടി പിടിച്ചു കിടന്നു.



🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


രാവിലെ എന്തിക്കെയോ ശബ്ദം കേട്ടാണ് റൂബി രാവിലെ എണീറ്റത്.


കണ്ണും തിരുമ്പി മുടി അമ്മക്കെട്ടും കെട്ടി തിരിഞ്ഞു നോക്കിയപ്പോ മുബിനെ ബെഡിൽ കാണുന്നില്ല. അപ്പൊ മേറ്റേ ഭാഗത്തേക്ക് നോക്കിയപ്പോ അമ്മുവിനെയും


ഇവിതെങ്കൽ രാവിലെ തന്നെ എവിടെ പോയി എന്ന് ആലോചിച്ചിരുന്നപ്പോ ആണ് ഞാൻ ക്ലോക്കിലെ സൂചി ശ്രേദ്ധിച്ചത്. സമയം 9:45 കഴിഞ്ഞിരിക്കുന്നു.


യാ അല്ലാഹ്... ന്റ സുബഹി.. ഇവരാരും ന്തേ ന്നെ വിളിക്കാഞ്. അല്ലെങ്കിൽ ഉമ്മ വന്നു വിളിക്കുന്നെ ആണല്ലോ....


എന്നും മനസ്സിൽ കരുതി ഒറ്റ ഓട്ടം ആയിരുന്നു ബാത്‌റൂമിലേക് ഫ്രഷായി വുളൂഹ് ചെയ്ത് സുബഹി ഖളാഹ് വീട്ടുകയും കൂടെ ളുഹ നിസ്കരിക്കുകയും ചെയ്തു. ദുഹാ ചെയ്ത് ഞാൻ അവരെ തപ്പി ഇറങ്ങി.


റൂമിൽ നിന്ന് പുറത്തിറങ്ങിയതും ഭയങ്കര ബഹളം.


ഞാൻ നേരെ സിറ്റ്ഔട്ടിൽ ചെന്നപ്പോ അവിടെ മുറ്റം ഡെക്കറേറ്റ് ചെയ്യാണ്. വലിയ പന്തലും ഇടുന്നുണ്ട്... ഞാൻ ഒന്ന് എല്ലാ സ്ഥലത്തേക്കും കണ്ണോടിച്ചു.കുറെ ആൾക്കാറുണ്ട് ജോലിക്ക് വന്നത്.


But വാഴിനോക്കാൻ പറ്റിയ ചെക്കമ്മാർ ആരും ഇല്ല.


ഇർശു ന്റെ കാർ അവിടെ ഇല്ല. അപ്പൊ അവൻ പുറത്ത് പോയതാ.... ഉപ്പ അവിടെ ഒരു പണികാരനോട് സംസാരിക്കുണ്ട്.


ഇനിപ്പോ മുബിയും അമ്മും റയും എവിടെ പോയി എന്നാലോചിച്ചു തിരിഞ്ഞതും ഒരാളുമായി കൂട്ടി ഇടിച്ചു.


താ കിടക്കുന്നു ഞങ്ങൾ രണ്ടാളും നിലത്ത്.


"ഡാ കാട്ടുപോത്തെ അന്റ മോത്ത് കണ്ണില്ലേ "(ഞാൻ )


"കണ്ണ് മാത്രല്ല ചെവിയും ഇപ്പൊ പോകും ഇജ്ജ് ന്റ മേലേന്ന് എണീറ്റു പോയില്ലെങ്കിൽ പെണ്ണെ...." (റയു)


"ഹോ... ൻക് അത്ര വലിയ ഭാരം ഒന്നും ഇല്ല.ൻക് എന്തെങ്കിലും പറ്റിയോ ആവാം..." എന്നും പറഞ്ഞു ഞാൻ എണീറ്റു കയ്യും കാലും ഒകെ പൊടി തട്ടി മുഖം ഒകെ ഒന്ന് ഉയിഞ്ഞു.


അപ്പൊ ഉണ്ട് ഒരുത്തൻ നിന്ന് കിണിക്കുന്നെ...


"ന്താടാ.... ഇരുന്ന് കിണിക്കുന്നെ..."(ഞാൻ )


"അല്ല ഈ വീഴ്ചയിൽ അനക് ന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നല്ല രസം ഉണ്ടാവുമായിരുന്നു... പുതുപെണ്ണിന് അംഗവൈകല്യം ഉണ്ടെന്ന് നാട്ടിൽ പാട്ടാവുമായിരുന്നു."(റയു)


"പോടാ മാക്രി..."(ഞാൻ )


അതും പറഞു അവൻ വീക്ക് വെച്ച് കൊടുത്ത്.

തിരിച്ചു അവൻ എന്നെ തല്ലാൻ വന്നപ്പോയെക്കും ഞൻ ഓടി രക്ഷപെട്ടു ഉപ്പാന്റെ പിറകിൽ പോയി നിന്ന്.


"ന്താ രണ്ടാളും കൂടി.... തല്ലും ഓട്ടവും ഒന്നും നിർത്താൻ പ്രായം ആയില്ലേ മക്കളെ...."(അവിടെ ഉള്ള പണിക്ക് വന്ന ഏതോ ഒരു കാക്ക അങ്ങനെ പറഞ്ഞു )


"തല്ലു കൂടാനും വഴക്കിടാനും ഓടാനും ഒകെ പ്രായകണക്ക് ഉണ്ടോ കാക്കാ...." എന്നോടാ കളി ഞാനും വിട്ട് കൊടുത്തില്ല.


അതോടെ ആ കാക്കാക്ക് ഉത്തരം മുട്ടി ബബ്ബബ്ബ കളിക്കാണ്.


ഞാൻ പിന്നെ അയാളെ ശ്രേദ്ധിക്കാൻ നിന്നില്ല.

"ഉപ്പാ... അമ്മും മുബിയും എവിടെ.... ഞാൻ കണ്ടില്ലല്ലോ...." (ഞാൻ )


ഉപ്പാനോട് ചോദിച്ചതിന്  റിപ്ലൈ തന്നത് റയു ആയിരുന്നു.


"മുബി ഭാവി അമ്മായിമ്മനെ കുപ്പിയിലാകാണ്.... അമ്മു അവരെ ചുറ്റിപറ്റി നടക്കുന്നുണ്ട് അവിടെ "(റയു)


അന്നോട് ചോദിച്ചില്ല.... എന്നും പറഞ്ഞു കൊഞ്ഞനം കുത്തി ഞാൻ അവരെ തപ്പി കിച്ചണിലേക്ക് വിട്ടു.



"ഹലോ... Mom and ഭാബി ഭാവി ഭാബി and അമ്മൂസേ ന്താണാവോ പണി..."(ഞാൻ )


"ഒന്നൂല്യ മോളെ.... അല്ല പുതുപെണ്ണിന് നേരം വെളുത്തോ..."(റജു )


"ന്താ ഉമ്മാ ന്നെ വിളിക്കാഞ്ഞേ.... ന്റ സുബഹി ഖലാഹ് ആയില്ലേ 😭" ഞാൻ ചിനിങ്ങി കൊണ്ട് ഉമ്മാന്റെ തോളിലൂടെ കയ്യിട്ടു.


"അത് ഞാൻ ഓരോ തിരക്കിൽ പെട്ടു.... പിന്നെ നീ വല്യ സ്വപനം കണ്ട് കിടക്കാണെങ്കിൽ അത് നടക്കട്ടെ എന്നും കരുതി വിളിക്കാതിരുന്നതാ...."(ഉമ്മ )


അങ്ങനെ അതും ഇതും പറഞ്ഞു ചായയും പത്തിരിയും ഒകെ കഴിച്ചു.


മുബി എന്നെ മൈലാഞ്ചി ഇടാൻ നിർബന്ധിച്ചു... ഇഷ്ട്ടം ഉണ്ടായിട്ട് അല്ലെങ്കിൽ പോലും അവരുടെ നിർബന്ധത്തിന് വഴുങ്ങി ഞാൻ കയ്യിൽ മൈലാഞ്ചി ഇട്ടു... നല്ല ഭംഗിയിൽ തന്നെ രണ്ട് കൈ നിറയെ മുബി മൈലാഞ്ചി ഇട്ടു അവൾ നന്നായി ഡിസൈൻ ചെയ്യും.


ആ പണ്ടാരം കയ്യിൽ ഇട്ടതോടെ  ഞാൻ ഒരു ഭാഗത്തു ഇരിക്കേണ്ടി വന്നു.


അവിടെ തട്ടും ഇവിടെ തട്ടും എന്ന് പറഞ്ഞു മുബിയും അമ്മും പിറകെ ഉണ്ട്..



പിന്നെ ഓരോരുത്തർ വരലും അവരൊക്കെ ഓരോരോ പണിക്കും നിന്ന്. നാളേക്ക് വേണ്ട ഒരുക്കങ്ങൾ എല്ലാം തുടങ്ങിയിട്ടുണ്ട്.


അടുക്കള മുറ്റത്ത് ഒരു കൂട്ടം സ്ത്രീകൾ നാട്ടുവർത്താനം പറഞ്ഞു കൊണ്ട് ഓരോ പണികൾ ചെയ്യുന്നുണ്ട്.


പിന്നെ ഉച്ചക്ക് ശേഷം പാലക്കാട്ടിൽ നിന്നുള്ള ഉമ്മാന്റെ വീട്ടുകാർ ഒകെ ലാന്റ് ചെയ്തിട്ടുണ്ട്.


രണ്ട് അമ്മാവൻമാരും അവരുടെ ഭാര്യമാരും. ഒരാളുടെ മൂന്ന് മക്കളും ഒരാളുടെ ഒരു സന്തതിയും പിന്നെ ഉമ്മാമയും. ഉപ്പാപ്പ മരിച്ചിട്ട് നാല് വർഷം കഴിഞ്ഞു.




"ഡീ... നാളെ നിന്റെ കല്യാണം ഇല്ലല്ലോ... നിക്കാഹ് മാത്രമല്ലേ..., നിന്നെ zayu ക്ക നാളെ തന്നെ ഇവിടെ നിന്ന് കൊണ്ട് പോകും ഒന്നും ഇല്ലല്ലോ..."(അമ്മു )


"ഇല്ല.... എന്തേ "(ഞാൻ )


"അല്ല... ഇവിടെ ആളുകളെ കണ്ടാൽ ഇന്ന് തന്നെ നിന്റെ കല്യാണമാ എന്ന് കരുതും.... ഞങ്ങളെ നാട്ടിൽ ഒന്നും കല്യാണത്തിന്റെ തലേന്ന് പോലും ഇത്ര ആൾകാർ ഉണ്ടാവില്ല...." (അമ്മു )


ഞാൻ അവൾക് ഒന്ന് ചിരിച്ചു കൊടുക്കാണ് ചെയ്തത്.


"ഡീ ഇത് സാധരണ ഒരു നിക്കാഹ് അല്ല... മാളിയേകലെ ഒരേ ഒരു പെൺസന്തതിയുടെ ആണ്. അപ്പൊ അതിന്റേതായ എല്ലാം ഉണ്ടാകും...."(മുബി )


"മുബി.... മുബി...ഇവിടെ വാ .."


അവൾ അമ്മൂന് ഓരോന്നു പറഞ്ഞു കൊടുക്കുമ്പോൾ ആണ് റജു ഭാബി അവളെ വന്നു വിളിച്ചു അവളുടെ ഉമ്മയും ഉപ്പയും വന്നിട്ടുണ്ട് എന്ന് പറഞ്ഞത്.



ഞങ്ങൾ മൂന്നാളും കൂടി അവരെ അടുത്തേക്ക് വിട്ടു.


അമ്മൂന് അവരെയും അവർക്ക് അമ്മൂനെയും ഒകെ പരിചയപെടുത്തി കൊടുത്തു.


പിന്നെ കസിൻസ് ഒകെ വന്നപ്പോ തൊട്ട് അവർക്ക് പരാധിയാണ്. ഞാൻ അമ്മൂനെയും മുബിനെയും മാത്രം നോക്കുന്നുള്ളൂ... അവരെ കൂടെ കൂടുന്നില്ല എന്നൊക്കെ...


ഞാൻ എന്തേയ്യാനാ.... ഞാൻ ഒരാൾ ആരൊക്കെ കൂടെയാ നിക്ക....


വൈകുന്നേരം ഞങ്ങൾ മൂന്നാളും പിന്നെ ന്റ മൂന്ന് കസിൻസും (ഹന, അജു, റെമി )റയും കൂടി കുളവക്കത്തേക്ക് പോയി.


കുറെ നേരം അവിടെ നിന്ന് ഓരോ തമാശയും പിക് എടുക്കലും ഒകെ കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോ മഹ്റിബ് ബാങ്ക് കൊടുക്കുന്നുണ്ടായിരുന്നു.



ഞാനും ഹനയും മുബിയും പെട്ടന്ന് അകത്ത് കയറി നിസ്കരിച്ചു.


നിസ്കാരം കഴിഞ്ഞു ന്റ റൂമിലേക്ക് വന്നപ്പോ ഉണ്ട് എന്റെ റൂം നിറഞ്ഞിട്ടുണ്ട്. കസിൻസിനെ കൊണ്ട്..


ഉമ്മാന്റെ വീട്ടിൽ നിന്ന് വന്നവരും പിന്നെ ഉപ്പാന്റെ പെങ്ങൾമ്മാരുടെ മക്കളും മൂത്താപ്പരെ മക്കളും എല്ലാം കൂടി ഇരുന്ന് കളിക്കാനുള്ള ഒരിക്കത്തിലാണ്..

മുബി പണ്ടേ അവരെ കൂട്ടത്തിൽ ഒരാൾ തന്നെ ആണ്.ഇപ്പൊ അമ്മും കൂടിയിട്ടുണ്ട്.


ചുരുങ്ങിയത് എന്നെയും കൂട്ടി ഒരു ഇരുപത്തിനാൽ  പേരുണ്ടാകും..

14girls ഉം 10 ബോയ്സും ഈ കൂട്ടത്തിൽ ഒന്നും മ്മളെ ഇർഷൂനെ കാണുന്നില്ല.


അവൻ ഭയങ്കര ബിസി ആണ് നിസുക ഓടി നടന്നു ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഇർശു ചെയ്യണം.

എത്ര തിരക്കിൽ ആണെങ്കിലും ഇടയ്ക്കിടെ ഞാൻ നിസുക്കാനെ  കാണാൻ ചെല്ലുന്നുണ്ട്. ആദ്യത്തെക്കാൾ ഒരുപാട് മാറ്റം two day കൊണ്ട് ഇക്കയിൽ ഉണ്ട്. സംസാരിക്കാനും എഴുനേറ്റ് നടക്കാനും കയ്യില്ലെങ്കിലും തന്റെ ഉള്ളിലെ സന്തോഷം ഒരു പുഞ്ചിരി കൊണ്ട് വല്ലിക്ക അറിയിക്കുന്നുണ്ട്.


പാവം മുബി ഇർശു ബിസി ആയത് കൊണ്ട് അവൾക് ഒന്ന് ശെരിക്കും കാണാനോ സംസാരിക്കാനോ പറ്റിയിട്ടില്ല.



കസിൻസും അമ്മും ഒകെ ആ പേരും പറഞ്ഞു അവളെ നന്നായി കളിയാകുന്നുണ്ട്.


അങ്ങനെ ഞങ്ങൾ സംസാരം ഒകെ നിർത്തി മുകളിലെ ഒഴിഞ്ഞു കിടക്കുന്ന ബാൽകാണിയിൽ ചെന്ന് എല്ലാരും നിലത്തു ഇരിന്നു പോലീസും കള്ളനും കളിക്കാൻ തീരുമാനിച്ചു.14 പേരും കൂടി നല്ല അന്തസായിട്ട് പോലീസും കള്ളനും കളിച്ചിരുന്ന് നേരം ഒരുപാട് പോയി.


ഉമ്മയും അമ്മായിമാരും മൂത്തമ്മാരും എല്ലാം കൂടി കിച്ചണിലും ഉപ്പമാർ എല്ലാരും സിറ്റ് ഔട്ടിലും ആയി അവരുടെ പണിയിലാ...



🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


*[zayu ]*


അങ്ങനെ ഞാൻ കാത്തിരുന്ന ദിവസമാണ് നാളെ....


ന്റ പേരിലുള്ള ഒരു മഹർ റൂബിയുടെ മാറോടു ചേരുന്ന ദിവസം.


കല്യാണം ഉറപ്പിച്ചതിന് ശേഷം ഒരു വട്ടം പോലും അവളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.


എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പൊട്ടി പെണ്ണാണ്... എന്താ കണ്ണിൽ കാണുന്നെ അതെ വിശ്വസിക്കൂ....

അത് കൊണ്ട് തന്നെ അവൾ പണ്ടത്തെ പോലെ ഇപ്പൊ എന്നെ ആഗ്രഹിക്കുന്നുണ്ടാകില്ല.. ബട്ട്‌ അധികം വൈകാതെ അവളെ ഞാൻ എന്റെ സ്നേഹനിധിയായ പാതി ആക്കി മാറ്റും.


ഓരോന്ന് ഓർത്തിരുന്നപ്പോ ആണ് ശീതളിന്റെ കാര്യം ഓർമ വന്നത്.


ഇന്ന് അവൾ വിളിച്ചിട്ടില്ല.


ഇനി ഇപ്പോ നാളെ വിളിച്ചാൽ ഞാൻ ബിസി ആണെങ്കിൽ അറ്റന്റ് ചെയ്യാൻ പറ്റില്ല. അപ്പൊ അവൾ റൂബിക്ക് വിളിച്ചാലോ....


അവൾ പറഞ്ഞ പോലെ ചെയ്യും എന്നറിയുന്നത് കൊണ്ട് നാളെ വിളിക്കരുത് എന്ന് പറയാൻ വേണ്ടി ഞാൻ അവൾക് അങ്ങോട്ട് കാൾ ചെയ്തു.



ഫോൺ റിങ് ചെയ്യുണ്ട്.... ബട്ട്‌ എടുക്കുന്നില്ല.... ഞാൻ വീണ്ടും അടിച്ചു... കുറെ നേരത്തിന് ശേഷം കാൾ അറ്റന്റ് ചെയ്തു.


അവൾ സംസാരിച്ചു തുടങ്ങും മുമ്പ് ഞാൻ സംസാരിച്ചു.


‌"ഹലോ....ശീതൾ... എനിക്കു ഒരു ഇമ്പോര്ടന്റ്റ് കാര്യം പറയാനാണ് വിളിച്ചത്. ഞാൻ പറയുന്നത് നീ കേൾക്കണം.. പ്ലീസ്..."


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[ഇനി ലെ ഞാൻ കഥ പറയാം.... (Jifni ) ഇടയ്ക്കിടെ ഞാൻ കേറി വന്നില്ലെങ്കിൽ ശരി ആവില്ല 😁]*


മുബിയെ തപ്പി നടക്കുന്ന ഇർശു ആണ് റൂബിയെ ഫോൺ റൂമിൽ നിന്ന് അടിക്കുന്നത് കേട്ട് അറ്റന്റ് ചെയ്തത്.


Zayu എന്ന പേര് കണ്ടപ്പോയെ കളിയാകാൻ റെഡി ആയാണ് ഇർശു ഫോൺ എടുത്തത്. പക്ഷെ zayu ന്റെ വർത്താനം കേട്ട് കിളി പോയി നിൽക്കാണ് ഇർശു.


"ശീതളോ.... നിക്കാഹിന് റൂബി സമ്മതിച്ചതോടെ നിന്റെ തലയിൽ ഉള്ള ബുദ്ധി ഒകെ പോയോ..."(ഇർശു..)



"ന്ത്‌... ഇതാരാ.... "(Zayu )


"ഡാ കൊരങ്ങാ അനക് എന്നെ അറീലല്ലേ...."(ഇർശു )


ഇത് ഇർശു ആണല്ലോ... അതെങ്ങനെ ഞാൻ ശീതളിനെ വിളിച്ചപ്പോ ഇർശു... ഇതിൽ ന്തോ പന്തികേട് ഉണ്ടല്ലോ... (Zayu ആത്മ )


ഇനി no മാറി ഇർശുന് പോയോ എന്നാ സംശയം തീർക്കാൻ വേണ്ടി അവൻ ഫോൺ ചെവിയിൽ നിന്നെടുത്ത് no check ചെയ്തു. ആ വീട്ടിലെ ആരുടേതും അല്ലാന്ന് ഉറപ്പ് വരുത്തി.


"അത് പിന്നെ ഞാൻ ശീതളിനെ വിളിച്ചതാ....നീ എങ്ങനെ ഇത് അറ്റന്റ് ചെയ്തത് "(zayu )


"മോൻ ഏത് ശീതളിനെ ആണാവോ വിളിച്ചത്..."(ഇർശു )


"അത് പിന്നെ... ആ മറ്റേ മ്മളെ കൂടെ plus two ഉണ്ടായിരുന്ന..."(zayu )


"ആ മനസിലായി നിന്റെ ആ പഴയ ഫ്രണ്ട് അല്ലെ...." ഇർശു ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.


"ആട അവൾ തന്നെ.... പക്ഷെ ഇപ്പൊ നീ എങ്ങനെ call എടുത്തത്..."(zayu )


"ഡാ ആ ശീതൾ ഒരു കാർ അപകടത്തിൽ മരിച്ചിട്ട് ഒരാണ്ട് കഴിഞ്ഞു. അവളുടെ മരണന്തര ചടങ്ങിൽ എല്ലാം ഞങ്ങൾ പങ്കെടുത്തതാ.... നീ വരാത്ത ദേഷ്യത്തിൽ അവൾ പ്രേതമായി വന്നതാകും..." എന്നും പറഞ്ഞു ഇർശു ഭയങ്കര പൊട്ടിച്ചിരി ആണ്.


"ഇജ്ജോന്നു  നിർത്തുന്നുണ്ടോ.... മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു നില്കുമ്പോ അവന്റെ ഒരു ചിരി.." Zayu ന് പെട്ടന്ന് ദേഷ്യം വന്നു. അവന്റെ ശബ്ദത്തിലും ആ ദേഷ്യം പ്രകടമായി...


"ന്റ അളിയാ.. ന്താ സംഭവം എന്ന് വെച്ചാൽ ഒന്ന് തെളിയിച്ചു പറ..."(ഇർശു )


അപ്പൊ zayu അവന്ക് ആദ്യം കാൾ വന്നത് മുതൽ എല്ലാം പറഞ്ഞു കൊടുത്തു.


അത് കേട്ടപ്പോ വീണ്ടും പൊട്ടിച്ചിരിക്കാണ് ഇർശു.


"ജ്ജ് ഇപ്പൊ ന്റ മുന്നിൽ ഉണ്ടെങ്കിൽ അന്റ മുബിക്ക് പിന്നെ നിന്നെ ജീവനോടെ കാണാൻ കയ്യില്ലായിരുന്നു."(zayu )


"ഡാ... ന്റ പെങ്ങൾക്ക് ഇത്രീം വലിയ ബുദ്ധി ഉണ്ടെന്ന് ഞാൻ പ്രേതീക്ഷിച്ചില്ല.. ന്തായാലും ആൾക്കാരെ മുൾമുനയിൽ നിർത്തുന്ന acp zayaan ashiq നെ പൂച്ചകുട്ടി ആക്കാൻ ഐറ റൂബിക്ക് പറ്റും എന്ന് അവൾ വീണ്ടും തെളിയിച്ചു..."(ഇർശു )


"ന്താ ജ്ജ് പറയുന്നത്" (zayu )


"ഡാ ഇത് റൂബിന്റെ no ആണ്.. ന്യൂ ആണെന്ന് തോന്നുന്നു."(ഇർശു )


"ഹോ അപ്പൊ ഇത് ആ കാന്തരിയുടെ പണിആണല്ലേ..... ഞാൻ ശെരിയാക്കി കൊടുക്കാം...."(zayu )


പിന്നെ രണ്ട് വീട്ടിത്തെയും വിശേഷങ്ങളും ഒരിക്കങ്ങളും എല്ലാം share ചെയ്തു call കട്ടാക്കി..

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[റൂബി ]*


കളി ഒകെ കഴിഞ്ഞു ഫോൺ എടുക്കാൻ വേണ്ടി വന്നപ്പോഴാണ് ആ നഗ്ന സത്യം ഞാൻ കണ്ടത്.


ന്താന്ന് അല്ലെ മക്കളെ...


മ്മള് കഷ്ടപ്പെട്ട് സിം ഒകെ എടുത്ത് ആ കൊരുങ്ങന് കൊടുത്ത പണി എട്ടാക്കി മടക്കി ന്റ കയ്യിൽ വെച്ച് ന്റ പുന്നാരകാക്ക തന്നത്.


നിങ്ങളും കണ്ടില്ലേ....


അതെല്ലാം കേട്ട് ഞാൻ വാതിൽ ചാരി തന്നെ നിന്നു.


ഇർശു കാൾ കട്ടാക്കി തിരിഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്ന് എന്റെ ഫോൺ വാങ്ങി.


"മോളെ.. ഇതിനുള്ളത് അവൻ തന്നോളും ഇജ്ജ് കാത്തിരുന്നോ..."(ഇർശു )


എന്നെ നോക്കി ആക്കി ചിരിച്ചു കൊണ്ട് ഇർശു പറഞ്ഞതും ഞാൻ അവൻ ഒന്ന് ചിരിച്ചു കൊടുത്ത്.


പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് zayu വിളിക്കുന്നു ഞാൻ വേഗം ആ സിം ഊരി മാറ്റി.


നിങ്ങൾ വിചാരിക്കുന്ന പോലെ അവനെ പേടിച്ചിട്ട് ഒന്നും അല്ല. ന്നാലും ന്റ സേഫ്റ്റിക്ക് അതാ നല്ലത്.


പിന്നെ ഫുഡ്‌ ഒകെ കഴിച്ചു ഞങ്ങൾ girls എല്ലാരും മുകളിലെ ഹാളിലും ബോയ്സ് ഫുൾ താഴെ ഹാളിലും ആയി കിടന്നു.

റൂം ഇല്ലാഞ്ഞിട്ടല്ല... ഈ രസം റൂമിൽ കട്ടിലിൽ കിടന്നാൽ കിട്ടില്ലല്ലോ...



*[nikkaah day]*



പള്ളിയിൽ നിന്ന് സുബഹി ബാങ്ക് മുഴുങ്ങിയതും അമ്മായിമാർ വന്നു എല്ലാരേയും വിളിച്ചുണർത്തി.


എണീറ്റു  കുളിക്കാതെ എനിക്ക് ചായ തരില്ലാന്ന് പറഞ്ഞതും നിവർത്തികേട് കൊണ്ട് ഞാൻ കുളിച്ചു.


ചായ ഒകെ കുടിച്ചു ഞങ്ങൾ എല്ലാരും കൂടി ഓരോന്നു സംസാരിച്ചിരുന്നു. അപ്പൊ ഉണ്ട് ഒരു പട ബോയ്സ് മുകളിൽ നിന്ന് ഇറങ്ങി വരുന്നു.


"അല്ലാ എങ്ങാട്ടാ bros എല്ലാരും കൂടി..."(ഹന )


"ഞങ്ങൾ ഞങളുടെ പുതിയ അളിയനെ കൊണ്ട് വരാൻ പോകാണ്..." (അജു )


അവൻ പറഞ്ഞത് മനസിലാവാതെ അവരുടെ ഡ്രെസ്കോഡിന്റെ ഭംഗി നോക്കി നിൽകുമ്പോൾ ആണ് തലക്ക് വന്നു ഒരടി കിട്ടിയത്.


തിരിഞ്ഞു നോക്കിയപ്പോ മ്മളെ ഉമ്മി ആയിരുന്നു.


ന്തേ...


"അവർ നിക്കാഹിനു ഇറങ്ങാണ്... നിക്കാഹ് കയിഞ്ഞാ അവർ ഇങ്ങോട്ട് വരും അതിന് അധിക ടൈം ഒന്നും വേണ്ട.... അപ്പോയെക്കും പോയി റെഡി ആകെടി.... ഇനി zayu ന്റെ വീട്ടീന്ന് ആൾകാർ വരുമ്പോ നീ റെഡി ആയിട്ടില്ലെങ്കിൽ ന്റ കയ്യിന്റെ ചൂട് നീ അറിയും." (ഉമ്മച്ചി ചെവി പിടിച്ചു with കൽപ്പിൽ പറഞ്ഞു കൊണ്ട് പോയി.)


അപ്പൊ തന്നെ ബോയ്സ് ഒകെ ങ്ക് ഇളിച്ചു തന്ന് പള്ളിലേക്ക് ഇറങ്ങി. പിന്നെ വീട്ടിൽ ഫുൾ സ്ത്രീകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.

കസിൻ എല്ലാരും കൂടി എന്നെ മാറ്റി ഒരുക്കി. ഞാൻ പറഞ്ഞത് കൊണ്ട് സിമ്പിൾ മോഡൽ ആണ് മാറ്റിയത്.


എല്ലാം കഴിഞ്ഞു ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി.


ശ്യോ ങ്ക് തന്നെ അത്ഭുദം... ശെരിക്കും ഞാൻ ഒരു സുന്ദരി ആയിട്ടുണ്ട്... ആതേ സുന്ദരി ആണെല്ലോ....


പിന്നെ ഞങ്ങൾ എല്ലാരും കൂടി കുറെ സെൽഫികളും ഫോട്ടോസും ഒകെ എടുത്ത്.


ആ അമ്മും മുബിയും കൂടി എല്ലാ ഫോട്ടോസും കോളേജ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് അത് കണ്ട് മറ്റു കുട്ടികൾ ഒകെ പരാതി ആയി വന്നിട്ടുണ്ട്. ഇത്രീം ഗ്രാന്റ് പരിപാടി ആയിട്ട് ഞങ്ങളോട് ഒന്ന് പറഞ്ഞില്ലാന്ന് ഒകെ.


സത്യം പറഞ്ഞ ഒന്നര മാസം അവിടെ ഉള്ള ഒരു വിവരവും ങ്ക് ഇല്ല.


പിന്നെ wp ഒന്നും അതികം എടുക്കാറില്ല. ഫോൺ കയ്യിലെടുത്താ ഡ്രാമസ് കണ്ടിരിക്കും. അതോണ്ട് ആരുമായി ഒരു കോണ്ടാക്ന്റും ഇല്ലായിരുന്നു.


ഇനി ക്ലാസ്സിൽ പോകുമ്പോ ഉള്ള ന്റ അവസ്ഥ ആലോചിക്കാൻ കൂടി വെയ്യ.



ചെക്കനും കൂട്ടരും വന്നു....



ആരോ അത് വന്നു പറഞ്ഞതും എല്ലാരും ചെക്കനെ കാണട്ടെ എന്നും പറഞ്ഞു തായെക്ക് ഇറങ്ങി.


മ്മള് പിന്നെ കുറെ കണ്ട മുഖമായത് കൊണ്ട് കാണാൻ പോയില്ല. അല്ല പിന്നെ.


പിന്നെ കുറെ സ്ത്രീകൾ വന്നു ന്നെ റൂമിലേക്ക് കൊണ്ട് പോയി.


യാ റബ്ബി ഇതെന്താ ന്നെ കൊല്ലാൻ കൊണ്ട് പോകാണോ ....


ആ കൂട്ടത്തിൽ ആമിയെയും ശ്രുതിയെയും മാത്രം അറിയൊള്ളൂ... ഞാൻ അവർക് മാത്രം ചിരിച് കൊടുത്തു. അല്ല പിന്നെ കണ്ടോർക്ക് എല്ലാം ചിരിച് കൊടുക്കാൻ നില്കാ ഞാൻ..


അങ്ങനെ അവർ കൊണ്ടന്ന ഡ്രെസ്സും പിന്നെന്തൊക്കെയോ ഇടിച്ചു ന്നെ കെട്ടിഒരുക്കിയിട്ടിട്ടുണ്ട്.


റൂമിന്ന് നേരെ ഹാളിൽ കൊണ്ട് പോയതും ഞാൻ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു.


റോസ് കുർത്തയും ബ്ലാക്ക് പാന്റും ഇട്ട് എന്നെ തന്നെ ഫോക്കസ് ചെയ്യുന്ന zayu വിൽ ആണ് എന്റെ കണ്ണ് ചെന്ന് നിന്നത്. എത്ര നേരം അങ്ങനെ നോക്കി നിന്നെന്ന് അറിയില്ല. ന്താ ക്ലാമാർ. നെറ്റിയിൽ തട്ടി കിടക്കുന്ന ആ മുടി എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കാപ്പികണ്ണ് നേർത്ത പുഞ്ചിരി തത്തി കളിക്കുന്ന അവന്റെ ചുണ്ടുകൾ വീണ്ടും വീണ്ടും എന്റെ കണ്ണുകൾ അവനിൽ തന്നെ തറച്ചു നിന്ന്.


എന്നെ വന്നു മുബി തട്ടിയപ്പോ ആണ് ഞാൻ എവിടെ നില്കുന്നെ എന്ന് ബോധം വന്നത്. എന്നെ മുബി തട്ടിയ പോലെ ഇർശു zayu ന് ഒരു തട്ടും കൊടുത്തിട്ടുണ്ട്.


എല്ലാർകും ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു. പാവല്ലേ കുറെ നേരമായി ന്നെ നോക്കി നിൽക്കല്ലേ അവരൊക്കെ..


പിന്നെ എല്ലാരുടെയും സമ്മദത്തോടെ zayu എന്റരികിൽ വന്നു കഴുത്തിൽ അവന്റെ പേര് കൊത്തി വെച്ച മഹർ അവന്റെ കൈ കൊണ്ട് അണിയിച്ചു. Zayaan എന്നാ നാമം എന്റെ മാറിൽ വന്നു എന്റെ മാറിനെ ഒന്ന് തലോടി.

എന്തോ ആദ്യം ഒരുപാട് ആഗ്രഹിച്ചത് കൊണ്ടാവാം എന്റെ ഉള്ളൊന്ന് സന്തോഷിച്ചു. പക്ഷെ വെല്ലിക്കാനെ ഓർത്തതും ആ സന്തോഷം താനേ മാഞ്ഞു.


പിന്നെയും എന്തൊക്കെയോ സാധങ്ങൾ അവർ എന്നെ ഏൽപ്പിച്ചു.. ഞാൻ എല്ലാം വാങ്ങി വെച്ച്.ആരെയും വെല്യ മൈന്റ് ചെയ്തില്ല.


ഞാൻ പിന്നെ ഒന്നും പുറത്ത് കാണിച്ചില്ല. എല്ലാർക്കും മുന്നിൽ നല്ല ഒരു നടി ആയി തന്നെ നിന്നു.


എല്ലാര മുഖത്തും നല്ല സന്തോഷം ഉണ്ട്. അങ്ങനെ പരിപാടി ഒകെ കഴിഞ്ഞു എല്ലാരും പോയി വീട് ഒന്ന് ശാന്തമായപ്പോ ഒരു 6 മണി ആയിട്ടുണ്ട്.

പാലക്കാട് ഉള്ളവർ പോയിട്ടില്ല ബാക്കി എല്ലാരും പോയിട്ടുണ്ട്. മുബിയും അമ്മും അവളുടെ വീട്ടിൽ ഒരു day നിൽക്കാൻ പോയി.

Sunday മോർണിംഗ് ട്രെയിൻ ഞങ്ങൾ എറണാകുളത്തേക്ക് തിരിക്കും.. ക്ലാസിന് പോകണം, കുറെ ക്ലാസ് മിസ്സ്‌ ആയി.


എല്ലാരും പോയതിന് ശേഷം ഞാൻ നോട്ട് കമ്പ്ലീറ്റ് ചെയ്യാന് ഇരിന്നു. കസിൻസൊക്കെ ഓരോന്നു പറഞ്ഞു പിറകെ തന്നെ ഉണ്ട്. അതൊന്നും നോക്കി നിന്നാൽ ആ സാന്ദ്ര മിസ്സ്‌ ന്നെ കേറി ചെല്ലുന്ന ദിവസം തന്നെ പുറത്താക്കും എന്നറിയുന്നത് കൊണ്ട് ഞാൻ എഴുതാനിരുന്നു.



"ഡീ... റൂബി നിന്റെ കെട്ടിയോൻ പൊളി ആണല്ലോ.... അല്ലാ നിക്കാഹ് കഴിഞ്ഞു പോയതിന് ശേഷം വിളിച്ചില്ലേ..."(കസിൻ )


ഞാൻ അതിന് മറുപടി ഒന്നും കൊടുക്കാൻ നിന്നില്ല.ഞാൻ അവരെ ഒന്ന് നോക്കി വീണ്ടും ന്റ എഴുത്ത് തുടങ്ങി.


അപ്പോഴാണ് ഇർശു റൂമിലേക്ക് കയറി വന്നത്.


"അവൻ വിളിച്ചാൽ എങ്ങനെ കിട്ട.. അവളുടെ ഫോൺ ഓഫണല്ലോ..." (ഇർശു )


അപ്പോഴാണ് ഞാൻ ഫോൺ ഓർക്കുന്നത്. ചത്തു കിടക്കാണ് അത്. കുത്തിവെക്കാൻ നിന്നെങ്കിലും അഥവാ ഓണായാൽ ആ കുരങ്ങൻ വിളിച്ചാലോ എന്ന് കരുതി കുത്തിവെച്ചില്ല.


"ജ്ജ് ഇനി ഇന്ന് വിളിക്കൊന്നും വേണ്ട... നാളെ മോർണിംഗ് അവൻ ഇവിടെ എത്തും..."(ഇർശു )


എന്തിന്.... (ഞാൻ )


"അതൊക്കെ നാളെ രാവിലെ അറിയാം... മോൾ ഇപ്പൊ എഴുതി കയിഞ്ഞാൽ ഫുഡ്‌ കയിച് ഉറങ്ങിക്കോ...., ചില സുപ്രാധാന തീരുമാനങ്ങൾ നാളെ ഫിക്സ് ചെയ്യും., മോർണിംഗ് പത്തിന് മുമ്പായി മുബിനോടും അമ്മൂനോടും ഇങ്ങോട്ട് എത്താൻ പറയണം കേട്ടോ..."(ഇർശു )


മ്മ്മ്...(ഞാൻ )


ന്താവും ഇപ്പൊ ഇത്ര വലിയ കാര്യം....


മനുഷ്യന്റെ ഉള്ള സമാദാനവും അവൻ കളഞ്ഞു.



ന്താവും ഇപ്പൊ.... ആവാം നാളെ അറിയാം...

ന്തായാലും മുബിക്കും അമ്മൂനും വിളിച്ചറിയിക്ക.


എന്നും കരുതി ഞാൻ അവർക് വിളിച്ചു പറഞ്ഞു.


പറയാൻ കാത്തിരുന്ന പോലെ രണ്ടും ഒറ്റയടിക്ക് മോർണിംഗ് ഇവിടെ എത്തും എന്ന് പറഞ്ഞു.


പിന്നെ നോട്ട് ഒകെ അടച്ചു വെച്ച് ഞാൻ കസിൻസിന്റെ കൂടെ കൂടി കുറച്ചു സംസാരിച്ചിരുന്നു. ഒരു 11:30 ആയപ്പോ എല്ലാരും കൂടി ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോ ആണ് റജു ഭാബി ഓടി വരുന്നത് കണ്ടത്.


ഭാബി വരുന്നത് കണ്ട് എല്ലാരും ഫൂഡ് കഴിക്കൽ നിർത്തി എണീറ്റു. ഉമ്മ കയ്യിലുണ്ടായിരുന്ന പ്ലൈറ്റ് തായേ ഇട്ടു ഭാബിയുടെ അരികിലേക്ക് ഓടി.


ന്താ മോളെ.... (ഉമ്മ )


"ഉമ്മ... ഇക്ക.. ഇക്ക സംസാരിച്ചു....." എന്നും പറഞ്ഞു ഭാബി ഉമ്മാനെ കെട്ടി പിടിച്ചു.


സന്തോഷം കൊണ്ട് ഭാബിയുടെ കണ്ണ്നിറഞ്ഞിരുന്നു. പെട്ടന്ന് എന്തോ ഓർത്ത പോലെ ഭാബി ഉമ്മയിൽ നിന്നും അകന്നിട്ട് എന്റെ അടുത്ത് വന്നു എന്റെ കൈകളിൽ പിടിമുറുകി.


"നിന്നെയാ ഇക്കാക്ക് കാണണം എന്ന് പറഞ്ഞത്.... നിന്നെ വിളിച്ചു വാ എന്ന് മാത്രേ പറഞ്ഞോള്ളൂ..." എന്നും പറഞ്ഞു എന്നെ കൊണ്ട് റൂമിലേക്ക് പോയി.


ഞങ്ങൾക്ക് പിറകെ ബാക്കി എല്ലാരും വന്നു.


ഞാൻ റൂമിൽ കയറിയ ഉടനെ ഇക്കാ ങ്ക് ഒന്ന് ചിരിച്ചു തന്നു...


"ഇവിടെ വാ...." പതിഞ്ഞ സ്വരത്തിൽ ഇക്ക എന്നെ അരികിലേക്ക് വിളിച്ചു.


ഞാൻ വെല്ലിക്കാന്റെ അടുത്തെത്തിയ ഉടനെ വെല്ലിക്ക മറ്റുള്ളവരോട് എല്ലാം പുറത്ത് പോകാൻ പറഞ്ഞു.

    ഭാബി പുറത്ത് പോയപ്പോ ആ ഡോറും ചാരി.


     " ന്താ വെല്ലിക്ക.... "എന്റെ കൈകളെ തലോടുന്ന ആ കൈകളിൽ പിടിച്ചു ഞാൻ ചോദിച്ചു.


"മോളെ... മോൾ ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയോ...."(നിസു )


"ആ ഞാൻ വെല്ലിക്കാനോട് കള്ളം പറയാറുണ്ടോ...."(ഞാൻ )


"ഇന്ന് വരെ ഇല്ല... ഈ കാര്യത്തിലും മോൾ അത് തെറ്റികില്ലാന്ന് ഈ ഇക്കാക്ക വിശ്വസിക്കുന്നു."(നിസു )


"വിശ്വസിക്കാം.... ഞാൻ കള്ളം പറയില്ല.... ന്താ ചോദിക്കാനുള്ളത്."(ഞാൻ )


"മോൾക് zayu നോട് ദേഷ്യം ഉണ്ടോ.... കുറച്ചെങ്കിലും വിരോധം ഉണ്ടോ ഞാൻ ഈ കിടക്കേണ്ടി വന്നത് അവനാ എന്ന് അറിഞ്ഞിട്ട്... സത്യേ ന്റ മോൾ പറയാവൂ..."(നിസു )


വെല്ലിക്കാന്റെ ആ ചോദ്യം ങ്ക് ഒരു വലിയ അടി ആയിരുന്നു. കള്ളം പറയില്ലാന്ന് വിശ്വസിക്കുന്ന ഞാൻ എങ്ങനെ കള്ളം പറയുക. ഇനി ദേഷ്യം ഉണ്ടെന്ന് അറിഞ്ഞാൽ അത് വെല്ലിക്കാക്ക് സങ്കടം ആവോ...


മോളെ.... ഒന്നും പറഞ്ഞില്ല...


ഓരോന്ന് ആലോചിച്ചു നിന്നപ്പോഴാണ് ഇക്ക വീണ്ടും ന്നെ വിളിച്ചത്.


"അത് പിന്നെ...."(ഞാൻ )


"മോൾ ഉത്തരം പറയാൻ ബുദ്ധിമുട്ടണ്ട.... ങ്ക് അറിയാം മോൾക് അവനോട് ദേഷ്യം ഉണ്ടെന്ന്. ദേഷ്യം മാത്രമല്ല പകയും ഉണ്ടെന്ന്, പക്ഷെ അതൊക്കെ വെറും തെറ്റുദ്ധാരണയുടെ പുറത്താണ് മോളെ.. നീ വിചാരിക്കും പോലെ അവന്റെ കൈഅബദ്ധം പോലും അല്ല ന്റ ഈ കിടപ്പിന് കാരണം."(നിസു )


വെല്ലിക്ക പറഞ്ഞത് ങ്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവനെല്ലെങ്കിൽ പിന്നെ അവൻ എന്തിന് എന്റെ മുന്നിൽ ഒരു കുറ്റവാളി ആയി നിൽക്കണം. ഞാൻ കുറ്റപ്പെടുത്തുമ്പോ എന്ത് കൊണ്ട് അതൊന്നും എതിർത്തില്ല.... അവൻ തന്നെയാണ്. വെല്ലിക്ക എന്റെ ദേഷ്യം മാറ്റാൻ പറയാവും...


ഞാൻ മനസ്സിൽ ഉറപ്പിക്ക ആയിരുന്നു അവൻ തന്നെ ആണ് ചെയ്തേത് എന്ന്.


"മോളെ അതാണ് സത്യം.... പിന്നെ നിനക്ക് മുന്നിൽ അവൻ എല്ലാം സ്വയം തെറ്റായി സ്വീകരിക്കുകആയിരുന്നു."(നിസു )


വെല്ലിക വീണ്ടും വീണ്ടും അത് തന്നെ പറയണമെങ്കിൽ ഇർഷും ഉപ്പയും അവനെ സപ്പോർട്ട് ചെയ്യണമെങ്കിൽ അപ്പൊ അവനാവില്ലേ ഇത് ചെയ്തത്.


"പിന്നെ ആരാ അത് ചെയ്തത്...?(ഞാൻ )


"അത് ഇനി മോൾ അറിയണ്ട.... ന്തയാലും zayu അല്ല. മോളാണ് സത്യം ഈ വെല്ലിക്ക കള്ളം പറയല്ല..."(നിസു )


"ഇക്ക... ആരാന്ന് "(ഞാൻ )


ഞാൻ ചോദിച്ചു ഫുള്ളാകും മുമ്പ് ഇക്ക എന്നെ തടഞ്ഞിരുന്നു.


ഇനി ഇതിനെ പറ്റി ചോദിക്കരുത് എന്നും എന്നെങ്കിലും ഒകെ നീ അറിയാണെങ്കിൽ അപ്പൊ അറിഞ്ഞാ മതി എന്നും പറഞ്ഞു ഇക്ക.


പിന്നെ ഞങ്ങൾ കുറെ ഓരോന്നു സംസാരിച്ചിരുന്നു. ഇക്കാന്റെ ഈ മാറ്റം ഡോക്ടർസ് വരെ മഹാഅത്ഭുദം ആയിരുന്നു.


എന്റെയും വെല്ലിക്കാന്റെയും അടുത്തേക്ക് ഇർഷും റയും വന്നു. പിന്നെ എത്ര നേരം എന്നില്ലാതെ സംസാരിച്ചു തമാശ പറഞ്ഞു കളിയാക്കിയും ഇരുന്ന്.



"മതീ മതി.... എണീറ്റു പോയെ ഇനി ഞങ്ങൾ കുറച്ചു സംസാരിക്കട്ടെ.... നേരം ഒരുമണി ആയി... നാളെ evening നിനക്ക് പോകണ്ടേ..." എന്നും പറഞ്ഞു ഡോർ തുറന്ന് വന്നു ഭാബി ന്റ ചെവിക്ക് പിടിച്ചു പുറത്താക്കി.


പിന്നെ ടൈം കളയാൻ നിന്നില്ല എല്ലാർകും ഒരു ഗുഡ്നൈറ്റ് പറഞ്ഞു ഞാൻ കിടക്കാൻ പോയി.


അപ്പോയല്ലേ വിറ്റ്. ന്റ റൂമിലെ കട്ടിൽമേ നാലെണ്ണം പരസ്പരം കെട്ടി പിടിച്ചു കിടക്കുന്നുണ്ട്.


ഇനി അവിടെ നിന്നിട്ട് കാര്യമില്ലാന്ന് മനസിലായതും ഞാൻ അപ്പുറത്തെ റൂമിൽ പോയി അവിടെയും ഇതാണ് സ്ഥിതി. പിന്നെ ഒന്നും നോക്കിയില്ല ഞാൻ നേരെ അവരുടെ ഇടയിൽ കുത്തികേറി കിടന്നു.


നല്ല സുഖനിദ്ര ന്നെ തേടി വന്നില്ലാ 😞. മനസിലേക്ക് മുഴുവൻ വന്നത് zayu ആയിരുന്നു.


ജീവിതത്തിൽ എത്ര മാത്രം കൊതിച്ച ദിവസം ആയിരുന്നു ഇന്ന്. ഒരു തെറ്റുദ്ധാരണയുടെ പുറത്ത് ഞാൻ എല്ലാം കൊളമാക്കിയത്. Zayu എത്ര മാത്ര സങ്കടപ്പെട്ടിട്ടുണ്ടാവും പുറത്ത് കാണിച്ചില്ലെങ്കിലും. എന്റെ ഓരോ വാക്കുകളും അവനെ എത്ര കുത്തിനോവിച്ചിട്ടുണ്ടാകും. എല്ലാത്തിനും സോറി പറയണം. അവന്റെ നല്ല പാതി ആയി ജീവിക്കണം. ഒന്നിച്ചിരുന്നു സ്വപനം കണ്ട പോലെ ഒരു ജീവിതം നാളെ മുതൽ ഞാങ്ങൾക്ക് തുടങ്ങണം.


നിസുകാക് വെടി വെച്ചത് ആരാന്ന് ഇനി അന്വേഷകണ്ട... ഇക്ക പറഞ്ഞ പോലെ ഒരിക്കെ ഞാൻ എല്ലാം അറിഞ്ഞോളും.. ഇനിപ്പോ അറിഞ്ഞിട്ടെന്തിനാ ഇക്കാക്ക് സുഖമാവുന്നുണ്ടല്ലോ.... അതിന് അല്ലാഹുവിനോട് നന്ദി പറയാണ് വേണ്ടത്.


ഇത്രീം day ചെയ്തതിനൊക്കെ zayu നെ വിളിച്ചു sorry പറഞ്ഞു അവന്റെ പഴയ ഐറ... യേയ് അല്ല അവന്റെ മാത്രം ഐബി ആണ് ഞാൻ ഇപ്പൊ എന്ന് തന്നെ അറിയിക്കണം എന്ന് തോന്നി. ഇനിയും വൈകിയാൽ എനിക്ക് വല്യ അറ്റാകും ഉണ്ടാകും എന്ന് കരുതി.


കുത്തിതിരക്കി കേറിയ പോലെ കുത്തിതിരക്കി കട്ടിലിൽ നിന്നിറങ്ങി ഫോൺ എടുത്ത് നോക്കി.


താ ചത്തു കിടക്കുന്നു. മനുഷ്യൻ അപ്പൊ വന്ന ഒരു ദേഷ്യം ഒറ്റ ഏറിന് ഫോൺ എറിഞ്ഞ് പൊട്ടിക്കാനാ തോന്നിയത്. പിന്നെ മ്മളെ ഫോൺ ആയത് കൊണ്ട് ദേഷ്യത്തെ കടിച്ചമർത്തി ചാർജറും കയ്യിലെടുത്തു ഹാളിൽ ടാബ്‌ലിന്റെ അടുത്ത് വന്നു കുത്തിവെച്ചു.

കുറച്ചു നേരം അതിന് കാവൽ ഇരുന്ന്. ഒരു 15%ആയതിനു ശേഷം ഞാൻ ഓണാക്കി. Zayu ന്റെ നമ്പറിലേക്ക് call ചെയ്ത്. But കുറെ റിങ് ചെയ്തിട്ടും call എടുത്തില്ല...


നിരാശയോടെ പോയി കിടന്നെങ്കിലും ഉറക്കം ന്റെ അയലത്ത് പോലും വന്നില്ലാ...


ഞാൻ ഫോൺ കയ്യിലെടുത്ത് ബാൽകണിയിൽ ചെന്നിരുന്നു. ഉള്ള ചാർജ് തീർക്കാന്ന് കരുതി. ഡാറ്റാ ഓണാക്കി. കുറെ മെസ്സേജസ് ഉള്ളത് കൊണ്ട് ചാറ്റ് ഭാഗം നോക്കാൻ തന്നെ ഒരു മടി. ഞാൻ സ്റ്റാറ്റസ് നോക്കി ഇരുന്നു. പകുതിയിലേറ ആൾകാരുടെ സ്റ്റാറ്റസും എന്റെയും zayu ന്റെ പിക്കും ഞങ്ങളെ വിഷ് ചെയ്തുള്ള മെസ്സേജസും ആണ്.


സ്റ്റാറ്റസ് ഒകെ നോക്കി കഴിഞ്ഞു ചുമ്മാ ചാറ്റ് ഭാഗം നീക്കിയതും zayu ന്റെ നമ്പറിൽ നിന്ന് നാല് മെസേജ്.


അത് സീൻ ചെയ്ത് വായിച്ചതും എന്റെ കയ്യിൽ നിന്ന് ഫോൺ നിലം പതിഞ്ഞു.

ഫോണിന്റെ കൂടെ ഞാനും ആ ബാൽകാണിയിൽ മുട്ട്കുത്തി ഇരുന്ന്.


ആ മെസേജ് വീണ്ടും ഫോൺ കയ്യിലെടുത്ത് ഞാൻ വായിച്ചു.


അത് സീൻ ചെയ്ത് വായിച്ചതും എന്റെ കയ്യിൽ നിന്ന് ഫോൺ നിലം പതിഞ്ഞു.

ഫോണിന്റെ കൂടെ ഞാനും ആ ബാൽകാണിയിൽ മുട്ട്കുത്തി ഇരുന്ന്.


ആ മെസേജ് വീണ്ടും ഫോൺ കയ്യിലെടുത്ത് ഞാൻ വായിച്ചു.


*'ഐറ റൂബി എന്നാ നീ ഇന്ന് മുതൽ എന്റെ ഭാര്യയാണ്... നീ ഇഷ്ടമില്ലാതെ ഏറ്റെടുത്ത ഒരു പട്ടം ആണ് എന്റെ ഭാര്യാപട്ടം എന്നെനിക്ക് അറിയാം.... വർഷങ്ങളോളം ഒരുമിച്ചു കണ്ട സ്വപനങ്ങൾ എല്ലാം നീ എന്നോ മണ്ണിട്ട് മൂടി എന്നും എനിക്കറിയാം... ഇപ്പൊ നീ കാണുന്ന സ്വപനങ്ങൾ എല്ലാം എന്നെ എങ്ങനെ ഇല്ലാതെ ആകണം എന്നാണും എന്ന് എനിക്കറിയാം. എന്നിട്ടും ഞാൻ ഇന്ന് നിന്റെ കഴുത്തിൽ മഹർ ചാർത്തിയെങ്കിൽ അത് ഞാൻ ആഗ്രഹിച്ചത് എന്തും നേടി എടുക്കുന്നവനാണ് എന്ന് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ്."*


*"നീ വിചാരിക്കുന്നുണ്ടാകും ഇപ്പോഴും എന്റെ മനസ്സിൽ ഫുൾ നീയാണ് എന്ന്. പക്ഷെ അത് മോളുടെ വെറും തെറ്റുദ്ധാരണ മാത്രമാണ്. നിന്റെ ഓർമകൾ എന്ന് എന്നെ മറന്നെന്നു പറഞ്ഞോ അന്ന് മുതൽ ഞാൻ നിന്നെ മറക്കാൻ ശ്രേമിക്കുക ആയിരിന്നു.പിന്നെ നിനക്ക് എന്നോട് ദേഷ്യം ആണെന്ന് പറഞ്ഞ ആ നിമിഷം മുതൽ നിന്നോട് വെറുപ്പും.അപ്പൊ നിന്റെ മനസ്സിൽ ഉണ്ടാകും പിന്നെ മൂന്ന് വർഷം ആവാൻ ആയിട്ടും ഞാൻ എന്ത് കൊണ്ട് മാരേജ് കഴിച്ചില്ലാന്ന്. അതിനും ഒരു വ്യക്തമായ മറുപടി ഉണ്ട്. "*


*"എനിക്ക് കല്യാണ പ്രായം കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ.... പിന്നെ ന്റ ഉമ്മ നിർബന്ധിക്കുമ്പോ ഒഴിഞ്ഞു മാറാൻ മാത്രമുള്ള ഒരു കാരണമായിരുന്നു നീ.... എനിക്ക് എന്റെ ഉപ്പയെ ഇല്ലാണ്ടാക്കിയവരോട് പകരം വീട്ടണമായിരുന്നു അതിന് ഒരു പെണ്ണ് കൂടെ ഉണ്ടെങ്കിൽ ബുദ്ധിമുട്ടാണ്.. എല്ലാം റെഡി ആയതിനു ശേഷം നിന്നെക്കാൾ നല്ല ഒരു കുട്ടിയെ കാണാനും സ്വഭാവവും നന്നായ ഒരാളെ കെട്ടണം എന്നായിരുന്നു എന്റെ ആഗ്രഹം. പറ്റിയാൽ ഒരു പോലീസ്കാരിയെ തന്നെ. അതിന് വേണ്ടി ഒരാളെ കണ്ട് വെച്ചിട്ടും ഉണ്ടായിരുന്നു."*


*"പക്ഷെ നാട്ടിൽ വന്നപ്പോ ഇർശു എന്നോട് പറഞ്ഞത് നിന്നെ വെറുക്കരുത്. നിന്നെ കെട്ടണം നീ അതാണ് ഉപ്പാനോട് ആവിശ്യപെട്ടത് എന്നൊക്കെ പറഞ്ഞു. കൂടെ നിന്റെ ഉപ്പയും എന്നെ നിർബന്ധിപ്പിച്ചു. എന്റെ എല്ലാമാണ് ഇർശു അവൻ ക്ക് മുന്നിൽ നിന്നെ കെട്ടാ എന്ന്  സമ്മതിക്കേണ്ടി വന്നു.അല്ലാതെ നിന്നോടുള്ള പ്രേമം കൊണ്ടൊന്നും അല്ല. പിന്നെ അസ്‌കർ നിന്നെ കൊണ്ട് പോയപ്പോ രക്ഷിച്ചതും ന്റ ഇർശുന് വേണ്ടിയാ... പിന്നെ നിസു അത് ന്റ കൈയബദ്ധം ആണ്. അതിന് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇവർക്ക് കൊടുത്ത വാക്ക് പാലിക്ക എന്നല്ലാതെ.. അത് കൊണ്ട് മാത്രമാണ് ഇഷ്ടമില്ലാഞ്ഞിട്ട് പോലും ഇന്ന് ഞാൻ നിന്നെ നിക്കാഹ് ചെയ്തത്. എനിക്കും നിനക്കും ഒരു തരി പോലും ഇഷ്ടമില്ലാതെ ഇന്ന് ഞമ്മൾ ഒന്നായി നിന്നെ എന്നെ ഏൽപ്പിച്ചു നിന്റെ ഉപ്പ.... മനസ്സില്ലാതെ ഞാൻ സ്വീകരിച്ചു. പക്ഷെ ഇതിന്റെ പേരും പറഞ്ഞു മഹറിന്റെ അവകാശവും പറഞ്ഞു ഒരിക്കലും എന്റെ കാര്യങ്ങളിൽ ഇടപെടരുത്. നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി. നിക്കാഹ് കഴിഞ്ഞെന്ന് വെച്ച് നിന്റെ ഒരു കാര്യത്തിലും ഞാൻ ഇടപെടില്ല. കല്യാണ ഡേറ്റ് ഞാൻ പരമാവധി നീട്ടും. ഇത്രേ എനിക്ക് നിന്നോട് പറയാനോള്ളൂ... പിന്നെ നാളെ ഞാൻ അവിടെ വരും. ഒരു കാര്യം പറയാൻ അത് നീ സമ്മദിക്കണം. നിന്നോട് ഉള്ള സ്നേഹം കൊണ്ടോ ഇഷ്ട്ടം കൊണ്ടോ ഒന്നും അല്ല. നിന്റെ ഉപ്പയും പറഞ്ഞു അതാണ് നല്ലത് എന്ന്. ആ കാര്യം നാളെ പറയുമ്പോ നീ എതിര് പറയരുത്. അപ്പൊ ഇനി നമ്മൾ തമ്മിൽ ഒരു സംസാരവും വേണ്ട. നിനക്ക് പറ്റുമെങ്കിൽ ഞാൻ നിന്നെ അണിയിച്ച മഹർ ഊരി വെക്കണം. അത് നിന്റെ കഴുത്തിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിന് മറ്റൊരാളെ ഞാൻ കണ്ടത്തി കഴിഞ്ഞിരുന്നു. "*



ഇത്രെയും വായിച്ചു കഴിഞ്ഞതും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒയികാൻ തുടങ്ങി. എത്ര നിയന്ത്രിച്ചിട്ടും എനിക്ക് കണ്ണുനീരിനെ തടയാൻ പറ്റിയില്ല. ഞാൻ എന്റെ കഴുത്തിൽ ആടി കളിക്കുന്ന ആ മാല കയ്യിൽ എടുത്ത്.


"ഇല്ല... ഇത് എന്റെ ആണ്... നീയും എന്റെ ആണ് .മറ്റാർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല... എനിക്ക് വേണം നിന്നെ. നിന്റെ സ്നേഹം എനിക്ക് വേണം.. നീ ഈ പറഞ്ഞതൊന്നും ഞാൻ വിശ്വസിക്കില്ല... നീ ചുമ്മാ പറയാണ്. ഈ എന്നെ മറക്കാനോ വെറുക്കാനോ നിനക്ക് പറ്റില്ല..നീ എന്റെ ആണ്....."


ഒരു പ്രാന്തിയെ പോലെ നിലത്തിരുന്ന് കൊണ്ട് ഞാൻ എന്തൊക്കെയോ വിളിച്ചു കൂവി കൊണ്ടിരുന്നു.



🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[അവളുടെ വീട്ടിൽ രാവിലെ ഒരു 7:30 ന് ]*



രാത്രി ലേറ്റ് ആയി കിടന്നത് കാരണം ആ വീട്ടിലെ പതിവ് തെറ്റി. രാവിലെ 4:30 ന് ബൾബുകൾ കത്തി പ്രകാശം നിറയുന്ന ആ വീട്ടിൽ അന്ന് ലൈറ്റ് വന്നത് 6:30 ന് ആണ്.


എണീക്കാൻ വഴുക്കിയ തൃർഥിയിൽ ഉമ്മ ആരെയും വിളിക്കാനൊന്നും നില്കാതെ അടുക്കളയിൽ കയറി. ഉമ്മാന്റെ നാത്തൂൻമാരും ഉണ്ടായിരുന്നു കൂട്ടിന്.

അവർ ഇന്ന് evening പാലക്കടേക്ക് തിരിക്കും. പിന്നെ ജോലിക്ക് വരുന്ന ആൾ മുറ്റം അടിക്കാൻ.. വീടിനെക്കാൾ വലിയ ഒരു മുറ്റം ഉണ്ട്.


"മാമി.... റൂബി എവിടെ...."(ഹന)


അത് ചോദിച്ചു കൊണ്ട് ഹന കിച്ചണിലേക്ക് വന്നതും എല്ലാവരുടെയും ശ്രദ്ധഅവളിൽ ആയിരുന്നു.


"അവൾ എവിടെ പോകാനാ അവിടെ കിടന്ന് ഉറങ്ങുന്നുണ്ടാകും."(അവളുടെ ഒരു അമ്മായി.)


"അവൾ ഇവിടെ ഒരു റൂമിലും ബാത്റൂമിലും ഒന്നും ഇല്ല. ഞാൻ എല്ലാ ഇടതും അവളെ പോയി തപ്പി." ഹനക്ക് പിറകെ അതും പറഞ്ഞു അവളുടെ മറ്റൊരു കസിൻ ആയ ഷാനയും വന്നു.


"ന്നാ അവൾ നിസൂന്റെ അരികിൽ ഉണ്ടാകും ഞാൻ പോയി നോക്കാ..." എന്നും പറഞ്ഞു അവളുടെ ഉമ്മ ദോശ ചുടുന്ന ചട്ടകം അവിടെ വെച്ച് കൊണ്ട് അങ്ങോട്ട് നടന്നപ്പോ അജു അവിടെ നിന്ന് ഇറങ്ങി വന്നു കൊണ്ട് അവൾ അവിടെ ഇല്ലാന്ന് പറഞ്ഞു.

അതോടെ ആ ഉമ്മ പാതി തളർന്നിരുന്നു.


ന്റ മോൾ......


അവൾ ഇവിടെ എവിടെ എങ്കിലും ഉണ്ടാകും... ഇജ്ജ് വിപി കൂട്ടല്ലേ...


ഓരോരുത്തർ ഓരോ വഴിക്ക് തിരയാൻ നിന്നപ്പോ തന്നെ zayu ഉം മുബിയും അമ്മും വന്നു.


Zayu അകത്ത് കയറിയതും ബേജാറായി ഇരിക്കുന്ന എല്ലാരുടെ മുഖത്തേക്കും മാറി മാറി നോക്കി.


"ന്താ...."(zayu )


"റൂബിനെ കാണാൻ ഇല്ല...."(അമ്മായി )


"ന്താ ഇങ്ങൾ ഈ പറയുന്നേ.... അവൾ എവിടെ പോകാനാ...."(zayu )


"അറിയില്ല മോനെ രാവിലെ എല്ലാരും എണീറ്റപ്പോ അവൾ ഏത് റൂമിലും ഇല്ല... രാവിലെ ഒന്നും പുറത്തും പോയിട്ടില്ല. പിന്നെ ന്റ മോൾ.." എന്നും പറഞ്ഞു ഉമ്മ കരയാൻ തുടങ്ങി.


"ഉമ്മാക് എന്നെ വിശ്വാസം ഇല്ലേ.... അവളെ ഞാൻ കണ്ടെത്തി തരും.... ഒന്നും പറ്റാതെ തന്നെ."(zayu )


അവന്റെ ആ വാക്ക് എല്ലാർകും ഒരു ആത്മബലം ആയിരുന്നു.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[zayu ]*


അങ്ങോട്ട് പോകുമ്പോൾ അങ്ങനെ ഒരു വാർത്ത കേൾക്കേണ്ടി വരും എന്ന് കരുതിയില്ല.


ഞാൻ അവരുടെ അടുത്ത് നിന്ന് മാറി നിന്ന് ന്റ ഫ്രണ്ടിനെ വിളിക്കാൻ തീരുമാനിച്ചു. അസ്‌കറും മോനും അകത്ത് തന്നെ അല്ലെ എന്ന് ഉറപ്പ് വരുത്താൻ വേണ്ടി.


ഹാളിൽ നിന്ന് സിറ്റ് ഔട്ടിലേക്ക് പോകാൻ നിന്നപ്പോ അവളുടെ കസിൻസൊക്കെ ഹാളിൽ വന്നു ഇരുന്നത്.


"അവൾ ഈ വീട്ടിൽ ഇല്ല. ഞങ്ങൾ ഫുള്ളയി നോക്കി " എന്നും പറഞ്ഞത്.


"മുകളിൽ മുഴിവൻ നോക്കിയോ..."(ഞാൻ )


"അവിടെ രാവിലെ എണീറ്റപ്പോ തന്നെ നോക്കിയതാ.. അപ്പോഴാ അവൾ വീട്ടിൽ ഇല്ലാന്ന് അറിഞ്ഞത്."(റെമി )


മം.... നിങ്ങൾ സമാദാപെട്ടിരിക്കി... ഞാൻ അവളെ നിങ്ങൾക് എത്രെയും പെട്ടന്ന് കണ്ടെത്തി തരും.... (ഞാൻ )


മോനെ... നീയും ഒത്തിരി സങ്കടപെടുന്നുണ്ടെന്ന് അറിയാം... ന്നട്ടും ഞങ്ങളെ സമാധാനിപ്പിക്കല്ലേ... നിന്റെ ഭാര്യ അല്ലെ അവൾ അപ്പൊ നിന്റെ വിഷമം ഞങ്ങൾക് അറിയാം മൊനെ... നീ ആവളെ കണ്ടെത്തും എന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.


ഇത് പറഞ്ഞത് അവളുടെ ഉമ്മാന്റെ ഉമ്മ ആയിരുന്നു.

ഇതിന് എന്ത് മറുപടി കൊടുകാണം എന്നറിയാതെ ഞാൻ സിറ്റ് ഔട്ടിലേക്ക് നടന്നു.


ഫ്രണ്ടിന് വിളിക്കാൻ വേണ്ടി ഫോൺ open ആകിയപ്പോ ഞാൻ ഒന്ന് നിക്ഷലമായി..


"റബ്ബേ........"(ന്റ ആത്മ )


അവളുടെ 15 മിസ്സിഡ് call.


ഞാൻ അവൻക് വിളിക്കുന്നതിന് മുമ്പ് അവളുടെ റൂമിലേക്ക് പോയി.


ഇന്നലെ ഞാൻ അയച്ച msg സീൻ ചെയ്തിട്ടുണ്ട്. അതിന്റെ മുമ്പാണോ ശേഷമാണോ എന്നറിയില്ല ഇത്രയും call. ചിലപ്പോ ഞാൻ പറഞ്ഞത് താങ്ങാൻ ആവാതെ എങ്ങേട്ടെങ്കിലും ഇറങ്ങി പോയോ... അതോ വലിയ കടും കയ്യും..


യേയ് ന്റ ഐറ അതൊന്നും ചെയ്യില്ല... ന്തെങ്കിലും തെളിവ് അവളുടെ റൂമിൽ നിന്ന് കിട്ടും എന്ന് മനസ് പറഞ്ഞതും ഞാൻ മുകളിലേക്ക് കയറി. ന്റ സ്പീഡിലുള്ള കയറ്റം കണ്ട് എല്ലാരും പിറകെ തന്നെ ഉണ്ട്. ഞാൻ അവളുടെ റൂമിൽ കയറിയ ഉടനെ മുറി മൊത്തം അരിച്ചു പെറുക്കി. ഒരു തെളിവും ഇല്ല. സ്വയം ഇഷ്ട്ടപ്രകാരം പോകുകആണെങ്കിൽ അവൾ ന്തെങ്കിലും എഴുതി വെക്കുമായിരുന്നു. ഇതിപ്പോ....

താടിക്കും കൈ കൊടുത്ത് ആലോചിക്കുമ്പോ ആണ് ങ്ക് ഓള ഫോണിന്റെ കാര്യം ഓർമവന്നത്.

ഞാൻ നോക്കിയപ്പോ ഉണ്ട് എല്ലാരും ന്നെ നോക്കി നില്കുന്നു.


"അവളുടെ ഫോൺ...?"(ഞാൻ )


അത്.... അറിയില്ല... ഈ തിരക്കിൽ ഞങ്ങൾ ശ്രദ്ധിച്ചില്ല (അവളുടെ ഒരു കസിൻ )


ഞാൻ വേഗം അവളുടെ നമ്പർ ഡയൽ ചെയ്തതും അവളുടെ റൂമിന്റെ ബാൽകണിയിൽ നിന്നും റിങ് ചെയ്തു. ശബ്ദം കേട്ട ഉടനെ മുബി പോയി ഡോർ തുറക്കുകയും ഞങ്ങൾ എല്ലാരും ബാൽകാണിയിൽ പോയി നോക്കുകയും ചെയ്തു.


പടച്ചോനെ പൂച്ചാക്കുട്ടികൾ കിടക്കും പോലെ ചുരുണ്ടു കിടക്കുന്നുണ്ട്.


എല്ലാരേയും തീ തീറ്റിച്ചു അവൾ സ്വപ്നവും കണ്ട് കാറ്റും കൊണ്ട് കിടക്കാണ്.

ങ്ക് ചിരിയും ഒപ്പം എല്ലാരേയും ഇത്രേം നേരം വിഷമിപ്പിച്ചതിന് ദേഷ്യവും വരുന്നുണ്ട്.


മുബി അവളെ വിളിക്കാൻ നിന്നതും ഞാൻ അവളെ തടഞ്ഞു.


"ന്തേ മോനെ..."(അവളുടെ ഉമ്മ )


"വെയിറ്റ് ഞാൻ ഉണർത്താം..."(ഞാൻ )


അവളുടെ കാലിന്റെ അവിടെ കിടക്കുന്ന അവളുടെ ഫോൺ എടുത്ത് ചെവിക്കരികിൽ വെച്ച്. എന്നിട്ട് എല്ലാരോടും അവളുടെ അടുത്ത് നിന്ന് മാറാൻ പറഞ്ഞു.

എല്ലാരും റൂമിൽ കയറി ജനൽ വഴിയും ഡോർ വഴിയും ബാൽകാണിയിലേക്ക് കണ്ണുകൾ പാഴിച്ചു..


ഞാനും അവളുടെ കുറച്ചു മുമ്പിൽ കയറി നിന്ന് ഫോണിലേക്ക് അടിച്ചു.



🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[ഐറ ]*



സുഖിച്ചു ബുള്ളറ്റ് പറപ്പിച്ചു വിടായിരുന്നു ഞാൻ. ഒറ്റക്കുള്ള യാത്ര നല്ല രസണ്ട്. നല്ല മഴയും. ഒരു പരിപ്പ് വടയും ചായയും കിട്ടോന്ന് അന്വേഷിച്ചു ഞാൻ വണ്ടി പതുകെ ഓടിച്ചു. രണ്ട് സൈഡിലും നിരീക്ഷിച്ചു കൊണ്ട്.

പെട്ടാന്നാണ് ന്തോ കിടന്ന് അലറുന്ന ശബ്ദം കേട്ടത്.


പടച്ചോനെ വണ്ടിക്ക് മുന്നിൽ ആനാ....

എന്നും പറഞ്ഞു രണ്ട് ചെവിയും പൊത്തി പിടിച്ചു.


ആനയോ.... ഈ പെണ്ണിന് വട്ടായോ... ഫോൺ റിങ് കേട്ടിട്ട് ആന എന്നോ... ഇനി വെല്യ സ്വപ്നവും... മിക്കവാറും (zayu ആത്മ)


വീണ്ടും ഫോൺ അടിച്ചതും.

 ഞാൻ നെട്ടി ഉണർന്നു.


"ശ്യോ സ്വപ്നം ആണോ... ആന വണ്ടിക്ക് മുന്നിൽ ചാടിയതല്ലല്ലേ...." എന്നും മനസ്സിൽ പറഞ്ഞു ഫോൺ എടുത്ത് ഓഫാക്കാൻ നിന്നതും zayu എന്നാ പേര് കണ്ടപ്പോ ന്റ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.


ഞാൻ അത് കട്ടാകും മുമ്പ് കാൾ എടുത്ത് ഹലോ എന്ന് ചോദിച്ചപ്പോ ആരോ ന്നെ വന്നു തട്ടി കൊണ്ട് ഹലോ എന്ന് ചോദിച്ചു. ആദ്യം ഞാൻ അത് മൈൻഡ് ആക്കിയില്ല. പിന്നെയും തോണ്ടിയപ്പോ ഞാൻ തല പൊക്കി നോക്കി.


മുമ്പിൽ നിൽക്കുന്ന ആളെ കണ്ടതും ഞാൻ പിടഞ്ഞെഴുന്നേറ്റ് നിലത്ത് കിടക്കുന്ന ഷാൾ എടുത്ത് തോളിൽ ഇട്ടു.


ഇയ്യെന്തേ ഇവിടെ..... (ഞാൻ )


ഞാനോ.. ഞാൻ ന്റ പ്രിയ ഭാര്യയെ കാണാൻ വന്നതാ... (Zayu )


അവൻ അത് പറഞ്ഞപ്പോഴാ ഇന്നലെത്തെ msg ങ്ക് ഓർമ വന്നത്.


"Zayu..... നീ "(ഞാൻ )


Zayu മാത്രല്ല എല്ലാരും ഉണ്ട് ഇവിടെ


എന്നും പറഞ്ഞു റൂമിൽ നിന്ന് ഒരു പട ഇറങ്ങി.


"നിങ്ങളൊക്കെ ന്താ ഇവിടെ...."(ഞാൻ )


അപ്പൊ അവർ പറഞ്ഞത് കേട്ടിട്ട് ങ്ക് ചിരിയാ വന്നത്. ന്നെ കാണാൻ ഇല്ലാന്ന് പറഞ്ഞു എല്ലാരും അവിടെ ഒരൂട്ടം കാട്ടികൂട്ടികന് എന്ന്. ഞാൻ ഒന്ന് എല്ലാർക്കും ചിരിച്ചു കൊടുത്ത് പതിയെ അവർക്ക് ഇടയിൽ നിന്ന് മുങ്ങി ബാത്റൂമിൽ കയറി. ഫ്രഷായി ഇറങ്ങിയപ്പോ എല്ലാരും പലവഴിക്ക് പോയിട്ടുണ്ട്.


ഞാനും ഒരു ശാളും തോളിൽ ഇട്ട് ഫോണും കയ്യിലെടുത്ത് തായേക്ക് ഇറങ്ങി.

അപ്പൊ എല്ലാരും കൂടി ഇരുന്ന് ചായ കുടിക്കാണ്. ഞാനും അവരെ കൂടെ കൂടി ചായ കുടിച്ചു.


Zayu നെ ഇടക് നോക്കുന്നുണ്ടെങ്കിലും അവൻ എന്നെ അറിയാതെ പോലും നോക്കുന്നില്ല. ങ്ക് നല്ലം സങ്കടമായി. പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല.


എനിക്കറിയാം അവനെ ഒരിക്കലും എന്നെ വെറുക്കാനൊന്നും പറ്റില്ല.


"ന്താ ആലോചിച് ഇരിക്കുന്നെ വേഗം കുടിച്ചിട്ട് വാ..... "   എന്നും പറഞ്ഞു ഇർശു ന്നെ തോണ്ടി സിറ്റ് ഔട്ടിൽ പോയി ഇരുന്നു.


കസിൻസും അമ്മായിമാരും എല്ലാരും കൂടി കുറച്ചു അകലെ ഉള്ള മൂത്തമ്മയുടെ (ഉമ്മാന്റെ sis വീട്ടിൽ പോയിട്ടുണ്ട് )


ഞാൻ ചായ കുടിച് കഴിഞ്ഞ ഉടനെ ഭാബി ന്നെ സിറ്റ് ഔട്ടിലേക്ക് വിളിച്ചു.


ഉമ്മ ഉപ്പ മൂന്ന് കാക്കമാർ zayu ഭാബി മുബി അമ്മു എല്ലാരും ഉണ്ട് സിറ്റ് ഔട്ടിൽ ഇരിക്കുന്നു.



"ന്താ... ഒരു വട്ട മേശ സമ്മേളനം...."(ഞാൻ )


"ഉപ്പ പറയും (ഇർശു )


"അത് നിങ്ങൾ മൂന്നാളും നാളെ മുതൽ ഹോസ്റ്റലിൽ അല്ല നിൽക്കുന്നത്...."(ഉപ്പ )


"പിന്നെ....." ഉപ്പ പറഞ്ഞു തീരും മുമ്പ് ഞാൻ ചോദിച്ചു കഴിഞ്ഞിരുന്നു.


"നിങ്ങൾ മൂന്ന് പേരും ഇനി മുതൽ ഹോസ്റ്റലിൽ നിൽക്കുന്നില്ല.zayu നിൽക്കുന്ന വീട്ടിൽ പൈൻഗസ്റ്റ്‌ ആയി നില്കുന്നു. ആ വീടിന് രണ്ട് നില ആണ്. Zayu മുകളിൽ ആണ് താമസിക്കുന്നെ അവന്റെ കൂടെ ഉള്ളവർ അവിടെ നിന്നും സ്ഥലം മാറി. പിന്നെ തായേ അതിന്റെ ഓണർ ആയ ഒരു സ്ത്രീയും മറ്റു നാല് പെൺകുട്ടികളും ഉണ്ടായിണത്രെ അവരും ഇപ്പൊ പോയി. അപ്പൊ ആ സ്ഥാനത്തേക്ക് നിങ്ങളെ തിരഞ്ഞെടുത്ത്. ഹോസ്റ്റലിൽ കൊടുക്കുന്ന ഫീ ആ സ്ത്രീക്ക് കൊടുത്താ മതി..."(ഉപ്പ )


"No... അതൊന്നും പറ്റില്ല. അമ്മൂന്റെ വീട്ടിൽ ഒന്നും ചോയ്ക്കാതെ...."(ഞാൻ )


"അതൊന്നും നീ പേടിക്കണ്ട... ഞങ്ങൾ വിളിച്ചു.... അവർ സമ്മദം അറിയിച്ചിട്ടുണ്ട്.... ക്ലോറി ആന്റി (വീടിന്റെ ഓണർ ) അവർ ഒരു പാവമാണ്. അവർക്ക് മക്കളോ ഫാമിലിയോ ഒന്നും ഇല്ല... ന്നെ മാത്രം താമസിപ്പിക്കുമ്പോ എനിക്ക് ഒറ്റക് ഫുഡ്‌ ഒകെ തയ്യാറാക്കാൻ അവർക്ക് മടി. പിന്നെ പെൺ കുട്ടികൾ ഒന്നും ഇല്ലാതെ അവർ ഒറ്റക്കായിട്ട് അവർക്കെന്തോ പോലെ... വീട് ഒകെ പൂട്ടി ഗൾഫിലേക്ക് പോകാനൊക്കെ പറഞ്ഞപ്പോഴാ പുതിയ താമസകാരെ ഞാൻ കൊണ്ട് വരാന്ന് പറഞ്ഞത്... പിന്നെ നിങ്ങൾ ഹോസ്റ്റലിൽ ആകുമ്പോ ഏത് നേരമാ അസ്കറിന്റെ ആക്രമണം എന്ന് പറയാൻ പറ്റില്ല. ഇതിപ്പോ ന്റ കൂടെ ആകുമ്പോ പേടിക്കണ്ടല്ലോ..... ന്തേ നിങ്ങൾക് സമ്മതമല്ലേ.."(zayu )


അവൻ അത് പറഞ്ഞു തീരും മുമ്പ് മുബിയും അമ്മും സെറ്റ് എന്ന് പറഞ്ഞു.


ഇനിപ്പോ നമ്മള വാക്കിനു ഒരു വിലയും ഉണ്ടാകില്ല.

ഹോസ്റ്റൽ അല്ലെങ്കിൽ ക്ലോറി ആന്റിയുടെ വീട് മ്മളെ ചെക്കനെ എപ്പളും കാണാലോ... ഞാനും ok പറഞ്ഞു.



🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[zayu ]*


അവൾ ok പറയും എന്ന് കരുതിയില്ല...



ന്തയാലും അവളും സമ്മതിച്ച സ്ഥിതിക്ക് ഞാൻ ക്ലോറി ആന്റിയെ വിളിച്ചു പുതിയ താമസക്കാർക്കുള്ള റൂം റെഡി ആകാൻ പറഞ്ഞു.


അവർക്ക് വലിയ സന്തോഷം ആയിട്ടുണ്ട്.

ഒരു പാവം സ്ത്രീ ആണ് അവർ. സ്വന്തം എന്ന് പറയാണ് ഒരു ഏട്ടൻ മാത്രം അവർ ഗൾഫിലും ആണ്. വീട്ടിൽ ഒരു 8 ആൾക്കാരെ താമസക്കാർ ആയി നിർത്തും. ഇപ്പൊ എല്ലാരും പോയി ഞാൻ മാത്രമായിട്ടുണ്ട്.അതാ ഇവരെ അങ്ങോട്ട് ക്ഷണിച്ചത്. ഞാൻ കെട്ടാൻ പോകുന്ന പെണ്ണും ഫ്രണ്ട്സും ആണ് വരുന്നത് എന്ന് അറിഞ്ഞപ്പോ അതിലും വലിയ സന്തോഷത്തിലാ പുള്ളികാരി.


ഫോൺ വെച്ച് ഞാൻ സിറ്റ് ഔട്ടിലേക് പോയപ്പോ എല്ലാരും അവിടെ നിന്ന് എണീറ്റു പോയിട്ടുണ്ട്. മ്മളെ പെണ്ണ് ഒഴികെ. അവൾ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്.


"ഈ പെണ്ണ് ന്താ റബ്ബേ ന്നെ ആദ്യമായിട്ടാ കാണുന്നെ..."(zayu ആത്മ )


ഞാൻ അവളോട് കണ്ണ് കൊണ്ട് എന്തേ എന്ന് ആംഗ്യം കാട്ടി ചോദിച്ചു.


അപ്പൊ അവൾ എന്റെ അടുത്തേക്ക് പുറത്തേക്ക് ഇറങ്ങി വന്നു എന്റെ കയ്യിൽ പിടിച്ചു കൊണ്ട് വീടിന്റെ സൈഡിലേക്ക് വലിച്ചു കൊണ്ട് പോയി.


"ന്താടി ഇജ്ജ് ഈ കാട്ടുന്നത് ന്നെ വിട്..."(ഞാൻ )


"ഇല്ല ഞാൻ വിടില്ല. മര്യാതക്ക് ന്റ ഒപ്പം മിണ്ടാതെ വന്നോ...." എന്നും പറഞ്ഞു എന്നെ ഒരു നോട്ടം നോക്കി ഓൾ മുന്നോട്ട് നടക്കാൻ തുടങ്ങി.


അവൾ കയ്യിൽ പിടിക്കുമ്പോ മനസിന് ഒരു സുഖം അത് കൊണ്ട് തന്നെ മ്മള് വലിയ വലിപിടിത്തം ഒന്നും നടത്തിയില്ല. നല്ല കുട്ടി ആയി അവൾക്കൊപ്പം നടന്നു.


വീടിന്റെ സൈഡിലൂടെ ഉള്ള പറമ്പ് വഴി കുറച്ചു ദൂരം നടന്നു ഒരു കുളത്തിന്റെ വക്കത്ത് എത്തിയപ്പോ അവൾ എന്റെ കൈ വിട്ടു.


"പടച്ചോനെ ന്നെ മുക്കി കൊല്ലാൻ എങ്ങാനും ആവോ...."(ആത്മ )


ഞാൻ അതും ഓർത്ത് ഓളെ നോക്കി നിന്നപ്പോ അവൾ ന്നെ വന്ന് ഒറ്റ തട്ട് തട്ടി.

മ്മക്ക് നല്ല പവർ ആയത് കൊണ്ട് വീണില്ല. എല്ലെങ്കിൽ കാണാമായിരുന്നു വെള്ളത്തിൽ കിടക്കുന്നെ.


"ന്താടി... ഇജ്ജ് മനുഷ്യനെ വെള്ളത്തിൽ മുക്കി കൊല്ലാൻ കൊണ്ടന്നതാണോ...."(ഞാൻ )


ഞാൻ അത് ചോദിച്ചത് പെണ്ണിന് ദീരെ പിടിച്ചിട്ടില്ലാന്ന് ഓള നോട്ടം കണ്ടാൽ മനസിലാകും.


"മിക്കവാറും തന്നെ ഞാൻ കൊല്ലും. ഞാൻ ചോദിക്കുന്നതിന് വ്യക്തമായ മറുപടി തന്നില്ലെങ്കിൽ...ന്നട്ട് ഞാൻ ഒരു വിധവ ആയി നടക്കും..." പെണ്ണ് ന്റ ചെവിന്റെ അടുത്ത് വന്നു പറഞ്ഞു.

അവൾ മുഖം എന്റെ മുഖവുമായി ഉരസിപോയി. അപ്പൊ പെണ്ണിനെ പിടിച്ചു കിസ്സടിക്കാനാ തോന്നിയത്,പക്ഷെ ഞാൻ ന്നെ അങ്ങട്ട് നിയന്ത്രിച്ചു വെച്ചു. അല്ലെങ്കിൽ ഇന്നേക്ക് മൂന്നാം ദിവസം ന്റ വീട്ടിൽ ഒരു മൗലൂദ് റെഡി ആകേണ്ടി വരും.


"ന്താണ് തമ്പുരാട്ടിക്ക് ചോദിക്കാനുള്ളത്."(ഞാൻ )


"അത് ഇന്നലെ എന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചത് ആരാ...."(അവൾ )


"ഞാൻ.. അല്ലാതാരാ...." ഒരു കൂസലും ഇല്ലാതെ ഞാൻ പറയുന്നത് കേട്ട് അവളാകെ കിളി പോയി നിൽക്കാണ്...


"നി.... നീയോ... യേയ് ഇയ്യൊന്നും അല്ല... ഫ്രണ്ട്സ് ആരോ പണി തന്നതല്ലേ...."(അവൾ )


"ങ്കാരും പണി തന്നതോ ന്നെ കൊണ്ട് ചെയ്യിച്ചതോ അല്ല. ഞാൻ ന്റ മനസിൽ ഉള്ളത് പറഞ്ഞതാ...ങ്ക് ഇജ്ജ് വെറും ന്റ ഫ്രണ്ടിന്റെ അനിയത്തി മാത്ര... വേറെ ഒന്നും ന്റ മനസിന്റെ ഒരു കോണിൽ പോലും..." ഞാൻ പറഞ്ഞു മുഴുവനാക്കും മുമ്പ് അവൾ എന്റെ വായ പൊത്തിപിടിച്ചിരുന്നു.


"ഇല്ല... ഞാൻ വിശ്വസിക്കില്ല.... ഇതൊന്നും ഞാൻ വിശ്വസിക്കില്ല.... നീ കള്ളം പറയാണ്.... നിനക്ക് എന്നെ വേണ്ടാന്ന് വെക്കാനൊന്നും പറ്റില്ല. നിക്കറിയാം... ഞാനും നീയും ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ എല്ലാം മറക്കാൻ നിനക്കാവില്ല...."(അവൾ )



ഞാൻ ന്റ വായ പൊത്തി പിടിച്ച അവളുടെ കൈ തട്ടി.


"ഒന്ന് നിർത്തോ നീ.... ഞാൻ ഒറ്റക്കല്ലല്ലോ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറക് നൽകിയതും.... എല്ലാം ഒരു നിമിഷം കൊണ്ട് നിനക്ക് മറക്കാൻ പറ്റുമെങ്കിൽ പിന്നെ എന്താ എനിക്കായ്ക്കൂടേ..."(ഞാൻ )


"അത്... അപ്പൊ അങ്ങനെ ഒകെ കണ്ടപ്പോ.... നീ കരുതുന്നുണ്ടോ പാടെ ഞാൻ നിന്നെ മറനെന്ന്... ഒരിക്കലും മറ്റൊരാളെ സ്നേഹിക്കാൻ കയ്യില്ലാന്ന് ഉറപ്പുള്ളത് കൊണ്ടാ ഇഷ്ടമില്ലാഞ്ഞിട്ട് പോലും നിന്നെ തന്നെ കേട്ടാൻ തയ്യാറായത്.... ഇപ്പൊ എനിക്കറിയാം നീ അല്ല അത് ചെയ്തതെന്ന് പിന്നെ ആരാ എന്ന് നിനക്ക് എന്നോട് ഒന്ന് പറഞ്ഞൂടെ...."(അവൾ )


അവൾ പറയുന്നതിന് അനുസരിച് അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ കവിളിനെ തട്ടി പോകുന്നുണ്ടായിരുന്നു. അത് കണ്ട് നിൽക്കാനുള്ള കെൽപ്പൊന്നും നിക്കില്ല.


ഞാൻ പതിയെ അവളുടെ അടുത്ത് ചെന്ന് ആ കണ്ണുനീർ തുടച്ചു മാറ്റാൻ ശ്രേമിച്ചു. പക്ഷെ അവൾ സമ്മതിച്ചില്ല.


"നിനക്ക് വേണ്ടാതെ എന്നെ എനിക്കും വേണ്ട.... പോ... പോയിക്കോ എന്റെ മുമ്പിൽ നിന്ന്. ഇനി എന്റെ ഒരു കാര്യത്തിലും നീ വരണ്ട. ഞാൻ മരിച്ചാൽ പോലും..."(റൂബി )


അവളെങ്ങനെ ഒകെ പറയുമ്പോ എനികെന്തോ കേട്ട് നിൽക്കാനുള്ള ശക്തി ഇല്ലാത്ത പോലെ.


ആ msg ഞാൻ അയച്ചത് അവളെ വായയിൽ നിന്ന് അവൾക് എന്നെ ഒത്തിരി ഇഷ്ട്ടാണ് എന്ന് കേൾക്കാൻ വേണ്ടിയാണ്. ആ രാത്രി നിസു എന്നെ വിളിച്ചിരുന്നു ഞാനല്ല അത് ചെയ്തത് എന്ന് അവളോട് പറഞ്ഞെന്ന് പറഞ്ഞു. അപ്പൊ എന്റെ മനസ്സിൽ തോന്നിയ ഒരു കുസൃതി ആണ്. ആ msg കണ്ട അപ്പൊ എനിക്ക് അവൾ കാൾ ചെയ്യും അപ്പൊ തന്നെ എല്ലാം നിർത്തണം എന്ന് വിചാരിച്ചതാ... ബട്ട്‌ അവൾ call ആകിയപ്പോയെക്കും ഞാൻ ഉറങ്ങിയിരുന്നു.


"നീ.... നീ എന്നെ മറക്കോ വെറുക്കോ ഇല്ലാന്ന് ങ്കറിയ.... ഇനി നീ അങ്ങനെ ചെയ്താലും ഈ ഐറ ജീവിച്ചിരിക്കുന്നാ കാലത്തോളം നിന്റെയാണ് നിന്റെ മാത്രം. അതിന് എനിക്ക് നിന്റെ സമ്മദം വേണ്ട...." എന്നും പറഞ്ഞു അവൾ ആ കുളത്തിന്റെ സ്റ്റെപ്പിൽ പോയി ഇരുന്നു.


ആരോടോ ഉള്ള വാശിക്കെന്ന പോലെ വരുന്ന കണ്ണുനീറിനെ അമർത്തി തുടച്ചു മാറ്റുന്നുണ്ട്.


ഇനിയും അവളെ കരിയിപ്പിച്ച പടച്ചോൻ ന്നോട് ക്ഷമിക്കില്ലാന്ന് അറിയുന്നത് കൊണ്ട് ഞാൻ പതിയെ അവളുടെ അടുത്ത് പോയി ഇരുന്നു.


ഇങ്ങനെ ഒരാൾ ഇരിക്കുന്നുണ്ടെന്ന് പോലും അവൾ mind ചെയ്യാതെ വെള്ളത്തിലും നോക്കി ഇരിക്കാണ്.


ഞാൻ അവളുടെ തോളിൽ ഒന്ന് തൊട്ടു. ന്റ സ്പർശനം അറിഞ്ഞ പോലെ എന്നെ ഒന്ന് നോക്കി കൊണ്ട് വീണ്ടും അവൾ വെള്ളത്തിന്റെ ഭംഗി ആസ്വദിക്കാണ്.


നോടാ ഓള കളി ഞാൻ വീണ്ടും തോണ്ടി.


അപ്പൊ ന്നേ തിരിഞ്ഞു നോക്കിയത് അവളായിരുന്നു.


സാക്ഷാൽ ഭദ്രകാളി.....ന്താ ആ ലുക്ക് മുഖം ആകെ ചുവന്നു തുടിച്ചിട്ടുണ്ട്. കണ്ണ് നിറയെ വെള്ളം കെട്ടി നില്കുന്നുണ്ടെങ്കിൽ അതിൽ നിന്നും തീ പാറുന്ന പോലെ ദേഷ്യവും ഉണ്ട്.


"ഒന്ന് എണീറ്റ് പോകോ...." (അവൾ )


"ഇല്ലെങ്കിൽ....." (ഞാൻ )


"ന്നെ ഇഷ്ടല്ലാത്തൊരു ന്തിനാ ന്റ അടുത്ത് ഇരിക്കുന്നെ.... പോ ഇവിടുന്ന്... അല്ലെങ്കിൽ ഞാൻ പൊയ്ക്കോളാ.... "  എന്നും പറഞ്ഞു പെണ്ണ് എണീറ്റതും ഞാൻ അവളുടെ കൈ പിടിച്ചു ഒറ്റ വലിവലിച്ചു കൃത്യം പെണ്ണ് ന്റ മടിയിൽ ലാന്റ് ചെയ്തു.


    ഞാൻ അവളെ നോക്കി ചിരിച്ചു കൊടുത്തതും അവൾ ന്റ മുഖം ഒറ്റ തട്ട് തട്ടി എണീക്കാൻ നിന്നപ്പോ ഞാൻ അവളെ വയറിലൂടെ എന്റെ കൈ കൊണ്ട് ചുറ്റി പിടിച്ചു. ഇപ്പൊ പെണ്ണിന് ന്റ മടിയിൽ നിന്ന് എണീക്കാൻ പോയിട്ട് ഒന്ന് തിരിയാൻ പോലും പറ്റില്ല.


ആ ദേഷ്യത്തിൽ അവൾ എന്നെ തന്നെ തുറുക്കനെ നോക്കുന്നുണ്ട്.


"ഡീ പെണ്ണെ നീ വെയിറ്റ് കൂടിയല്ലോ... ന്താ ഇപ്പൊ കഴിക്കൽ.."(ഞാൻ )


"ആനമുട്ട.... ന്തേ വേണോ...."(അവൾ )


"നീ എന്ത് തന്നാലും ഞാൻ കഴിക്കും പെണ്ണെ.. ആ മെസ്സേജ് നിന്നെ ഒന്ന് കളിപ്പിക്കാൻ ചെയ്തതല്ലേ... അന്ന് നടന്നതെല്ലാം അപ്പൊ തന്നെ നിസു ന്നെ വിളിച്ചു പറഞ്ഞിനു ... കുറെ ടൈം നീ വിളിക്കൊന്ന് കാത്ത് നിന്നു. പിന്നെ എപ്പോയോ ഞാൻ ഉറങ്ങി പോയതാ പെണ്ണെ..."(ഞാൻ )


അത് കേട്ടതും അവളുടെ മുഖം റോസാപൂ പോലെ തുടുത്ത് വന്നിട്ടുണ്ട്.കണ്ണുകൾ രണ്ടും നക്ഷത്രം പോലെ വെട്ടി തിളക്കുന്നുണ്ട്.

അവൾ എന്നെ തെന്നെ നോക്കി നിൽക്കാണ്.. പക്ഷെ ആദ്യത്തെ പോലെ ദേഷ്യത്തിലല്ല  സന്തോഷം കൊണ്ട് പുഷ്‌പ്പിച്ചു നിൽക്കാണ് ആ വെളുത്ത മുഖം.


"ന്താടി ന്നെ ഇങ്ങനെ നോക്കുന്നെ... ഞാനും ഒരു മനുഷ്യകൊച്ചാണ്... കൺട്രോൾ പോയ ന്താ ചെയ്യാന്ന് പറയാൻ പറ്റില്ല മോളെ...."(ഞാൻ )


"നീ പറഞ്ഞത് സത്യല്ലേ ആ മെസേജ് ഒരു സത്യവും ഇല്ലല്ലോ..."(അവൾ )


അവളെ ചുറ്റി പിടിച്ച കൈകൾ മാറ്റി അവളുടെ മുഖം എന്റെ കൈക്കുള്ളിൽ ആക്കി ഞാൻ അവളുടെ കണ്ണുകളിൽ നോക്കി സംസാരിച്ചു. അവളും എന്റെ കണ്ണുകലേക്ക് തന്നെ നോക്കുന്നുണ്ട്.


"ഡീ.... ങ്ക് അതിന് പറ്റോ.... നിന്നെ ഒരു സെക്കന്റ് പോലും മറക്കാൻ എനിക്ക് കയ്യോ പെണ്ണെ..."(ഞാൻ )


അതിന് അവൾ ഒന്ന് ചിരിച്ചു തന്നു.

പെട്ടന്ന് ന്റ കവിളിൽ ഒരു കിസ്സും തന്ന് പെണ്ണ് മടിയിൽ നിന്ന് എണീറ്റു ഓടികൊണ്ട് ആ സ്റ്റെപ്പുകൾ കയറി.


കവിളിൽ കിട്ടിയതിന്റെ ഹാങ്ഓവറിൽ ഇരിക്കാണ് ഞാൻ ഇപ്പോഴും.


"അതേ അവിടെ ഇരുന്ന് സ്വപനം കാണണ്ട ....ടൈം ഉച്ച ആവാനായി വൈകീട്ട് പോകാനുള്ളതാ വേഗം എണീറ്റു പോരെ..." സ്റ്റെപ് ഒകെ കയറി കഴിഞ്ഞതിന് ശേഷം ഒരു കല്ല് കൊണ്ട് എന്നെ എറിഞ്ഞു ഇതും വിളിച്ചു കൂവി അവൾ ആ പറമ്പിലൂടെ വീട്ടിലേക്ക് പോയി.


കുറച്ചു നേരം ആ വെള്ളത്തിലേക്ക് നോക്കി അവളുടെ കാട്ടികൂട്ടൽ ആലോചിച്ചു അപ്പൊ ഞാൻ പോലും അറിയാതെ ന്റ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു. പിന്നെ ഞാൻ വേഗം എണീറ്റു അവൾ എന്നെ കൊണ്ടന്ന ആ വഴിയിലൂടെ തന്നെ നടന്നു.



🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[റൂബി ]*



ലാ ലാ ലാലാ.... ലല്ലാ ല ലാ.....

ബാബാ ബ്ബാബ്ബാ ബിബൂ ബുബാ.....


ഇതെന്താന്നല്ലേ ങ്ങൾ ആലോചിക്കുന്നെ...


മ്മള് സന്തോഷം നാട്ടേരെ ഒകെ അറിയിക്കാണ്.. മ്മള് ന്തൊക്കെയോ പാടി കൊണ്ട് ആ പറമ്പിലൂടെ ഓടിയും ചാടിയും വീട്ടിലേക് പോയി.


സിറ്റ് ഔട്ടിലേക്ക് കേറാൻ നിന്നതും


"ആഷേ.... " എന്നും പറഞ്ഞു മ്മള് കണ്ണ് പൊത്തി.


ഇർഷും മുബിയും അവിടെ നിന്ന് റൊമാൻസ് കളിക്കാണ്.

ഒരാൾ ഒരാളെ കയ്യിൽ പിടിച്ചു സമാദനിപ്പിക്കുകയും മറ്റേ ആൾ അവന്റെ നെഞ്ചത്ത് കൈ കൊണ്ട് കളം വരഞ്ഞു ഇനി ഒരു മാസം കാണാൻ പറ്റാത്ത സങ്കടം പറച്ചിലും ഒകെ ആണ്.


"ന്താടി കുരുട്ടെ.... എവിടെയും കൃത്യം കേറി വന്നോളും ഇജ്ജ്..."(ഇർശു )


കേട്ടോ മക്കളെ ങ്ങൾ മ്മളെ പുന്നാര കാക്കു പറയുന്നത്. അവനിപ്പോ പെങ്ങൾ വെറും വേസ്റ്റ്... ന്നോടാ ഓന്റ കളി ശരി ആക്കി കൊടുക്കുന്നുണ്ട്.


"മാന്യ മര്യാദക്ക് രണ്ടിന്റെയും നിക്കാഹ് നടത്തി തരാന്ന് പറഞ്ഞപ്പോ രണ്ടാൾക്കും സമയം ആയില്ല. നട്ടിപ്പോ രണ്ടും കൂടി ഉമ്മറത്ത് നിന്ന് റൊമാൻസ് കളികാലെ.... ഒന്നില്ലെങ്കിലും ആരും കാണാത്ത ഒരിടത്തേക്ക് നിന്നൂടെ യാത്ര പറയാനും സമാദാനപ്പെടുത്താനും ഒകെ

ഇനിയും മൂന്ന് മണിക്കൂർ ടൈം ഇല്ലേ പോകാൻ.... ന്നട്ടിപ്പോ ഞാൻ വന്നതും കണ്ടതും ആയി അല്ലെ കുറ്റം" (ഞാൻ )


"അതിന് ആ റയും അമ്മും ഞങ്ങളെയും നോക്കി നടക്കല്ലേ..

പരസ്പരം മുണ്ടാൻ പോയിട്ട് കാണാൻ പോലും പറ്റുന്നില്ല. ഒന്ന് സംസാരിച്ചപ്പോയെക്കും ഇജ്ജും വന്നു."   എന്നും പറഞ്ഞു മുബി ചുണ്ട് കോട്ടി കാണിച്ചു.


"അചൂട പാവം മക്കൾ..."  


ഞാൻ കളിയാക്കി തുടങ്ങും മുമ്പ് അവർക്ക് എന്നെ ഇട്ട് കൊട്ടാനുള്ള അവസരം കിട്ടിയിരുന്നു.



"അല്ലാ... മക്കൾ രണ്ടാളും എവിടെന്ന പറമ്പും ചാടി വരുന്നേ...."(മുബി )



അപ്പളാ ഞാൻ പിന്നിലേക്ക് നോക്കിയത്. ഞാൻ വന്ന അതേ വഴിക്ക് ഉണ്ട് zayu വരുന്നു.


"ഞങ്ങൾ ചുമ്മാ നടക്കാൻ ഇറങ്ങിയത് ആണ്..."(ഞാൻ )


"ഹോ.. ഹോ... ന്തായിന് കീരിയും പാമ്പും... ആവട്ടെ ആവട്ടെ നിങ്ങൾക്ക് ആവാലോ...."(മുബി )


"വേണ്ടാട്ടോ മുബിയെ.... നിന്നെ ഞാൻ "(റൂബി )


അത് കേട്ട പാടെ ഇനി അവിടെ നിൽക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ് എന്ന് മനസിലായതും മുബി ഓടി രക്ഷപെട്ടു. പിറകെ റൂബിയും.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"ന്തായി  അളിയാ...."(ഇർശു )


"ന്താവാൻ.... ആ സിംഹകുട്ടി പഴയ പോലെ എനിക്ക് മുമ്പിൽ വീണ്ടും പൂച്ച കുട്ടി ആയി "(zayu )


"ജ്ജ് കള്ളം പറയാണ്. അവളെ വായയിൽ ഇരിക്കുന്നെ എല്ലാം കേട്ടിട്ട് അല്ലെ ഇജ്ജ് ഈ വന്നു നിൽക്കുന്നത് "(ഇർശു )


"അതൊക്കെ മോന്റെ തെറ്റ്ദ്ധാരണ ആണ്.ഞങ്ങൾ തമ്മിൽ ഒരു പ്രേശ്നവും ഇല്ല. ഉള്ളതൊക്കെ പറഞ്ഞു തീർന്ന്, ഞങ്ങൾ ഒന്നായി."(zayu )


"ഇത്ര പെട്ടന്നോ..... വിശ്വസിക്കാൻ പറ്റുന്നില്ല ങ്ക്  ..."(ഇർശു )


"ഞാനും ഇത്ര പെട്ടന്ന് വിചാരിച്ചില്ല..."(zayu )


"ഞാനും...."    അവർക്കിടയിലേക്ക് മൂന്നാമത് ഒരാൾ കൂടി വന്നു.


"അല്ല സാബി ഇജ്ജ്യോട്ന്നാ ഉള്ളിൽ നിന്ന് വരുന്നെ ..."(zayu )


"ഞാൻ വന്നിട്ട് കുറച്ചു നേരമായി... നിങ്ങളെ ഒന്നും കണ്ടില്ല. വന്ന പാടെ റയുനെയും പിന്നെ റൂബിന്റെ ആ ഫ്രണ്ടിനെയും ആണ് കണ്ടത്. പിന്നെ ഇത് വരെ അവരോട് കത്തി അടിച്ചു ഇരുന്ന്..."(സാബി )


പിന്നെ അവർ മൂന്നാളും അവരുടേതായ ഫ്രണ്ട്ഷിപ്പിന്റെ ലോകത്തേക്ക് ചേക്കേറി....


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

(നേരം ഒരു മൂന്ന് മണി )



"റൂബി....മതി യാത്ര പറഞ്ഞത്.... ഇറങ്ങാൻ നോക് ട്രെയിൻ മിസ്സാവും...."(ഇർശു )


എല്ലാരോടും യാത്ര പറഞ്ഞു അവർ കാറിൽ കയറി. അവളെ യാത്ര അയക്കാനായി നിസു വീൽചെയറിൽ ഉമ്മറത്ത് വന്നിരുന്നിട്ടുണ്ട്. മറ്റേല്ലാരും അവിടെ ഉണ്ട്. ഇർശു അവരെ കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് പോയി.


അവിടെ അവരെ കാത്ത് zayu ഉണ്ടായിരുന്നു.


അവർ നാല് പേരും ട്രെയിനിൽ കയറി ട്രെയിൻ പോകാൻ തുടങ്ങിയതിനു ശേഷം ഇർശു തിരിച്ചു പോന്നു


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[zayu ]*


ഞങ്ങൾ ട്രെയിനിൽ കയറിയതിന് ശേഷമാണ് ഇർശു പോയത്. വിൻഡോ സീറ്റിൽ റൂബി കയറി ഇരുന്ന ഉടനെ അവൾക്കടുത്ത് ഞാൻ ഇരുന്നു. ഞങ്ങൾക്ക് ഓപ്പോസിറ്റ് ആയിട്ട് മുബിയും അമ്മും...


ഇനി ഇറ്റങ്ങളെ മൂന്നാളുടെയും സുരക്ഷ എന്റെ കയ്യിലാണ്.. നാല് ആനയെ നോക്കുന്നതിനേക്കാൾ വലിയ ഭാരമുള്ള പണിയ അത്. പറഞ്ഞിട്ട് കാര്യമില്ല.



"Zayukka ആ ആന്റി എങ്ങനെ ആൾ..."(അമ്മു )


"ഒരു സാധനാ ആ സ്ത്രീ...."(zayu 


"അപ്പൊ നീ ആദ്യം പറഞ്ഞത് അങ്ങനെ അല്ലല്ലോ.. അവർ ഒരു പാവാന്ന് അല്ലെ " മ്മളെ പെണ്ണ് മ്മളെ കയ്യിമ്മേ പിടിച്ചു കുലിക്കി കൊണ്ട് ചോദിക്കാണ്.


പാവാണ്‌ അവർക്ക് നല്ല സ്വാതന്ത്രം കിട്ടും ഇഷ്ട്ടം പോലെ കറങ്ങി നടക്കാ എന്നൊക്കെ കരുതി സമ്മതിച്ചതാ മൂന്നും. ഹോസ്റ്റലിൽ ഭയങ്കര റൂൾസ് ആണത്രേ...


"അത് പിന്നെ നിങ്ങൾ വരാൻ വേണ്ടി പറഞ്ഞതല്ലേ...."(ഞാൻ )


അത് കേട്ട പാടെ മൂന്നിന്റെയും മുഖം വാടി...


"ശ്യേ സങ്കടായോ... ഞാൻ ചുമ്മാ പറഞ്ഞെ... ആന്റി നല്ല ഒരു ഫ്രണ്ട് ആണ് നല്ല ഒരു സിസ്റ്റർ ആണ് നല്ല ഒരു mother ആണ്. ഏത് പൊസിഷനും നല്ല രീതിയിൽ ചെയുന്ന ഒരു സ്ത്രീ ആണ് അവർ. അങ്ങോട്ട് സ്നേഹിച്ചാൽ അതിന്റെ രണ്ടിരട്ടി തിരിച്ചു തരും അവർ."(ഞാൻ )



അപ്പോഴാണ് അവർക്ക് ഒന്ന് happy ആയത്.


പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചും കളിച്ചും എറണാംകുളം സിറ്റിയിൽ എത്തി.


അവിടെന്ന് നേരെ ഇവരുടെ ഹോസ്റ്റലിൽ പോയി അവിടെത്തെ ഫോർമാലിറ്റികൾ ഒകെ തീർത്ത് ക്ലോറി ആന്റിയുടെ വീട്ടിലേക് പോയി.

മ്മളെ പെണ്ണ് മൂന്ന് വർഷത്തോളം മ്മളെ അടുത്ത് കിട്ടാത്തതിന്റെ പ്രതികാരം കയ്യിൽ നിന്ന് വിടാതെ തീർക്കുന്നുണ്ട്.


"ഡീ... Zayukkaa നെ ഒന്ന് വിട്ടാളാ ... ആരും കട്ടോണ്ട് ഒന്നും പോകില്ല..."(മുബി )


"അഥവാ ആരെങ്കിലും കൊണ്ട് പോയാലോ...."(റൂബി )


ഇടകിടെ ന്റ കയ്യിൽ തൂങ്ങി കൊണ്ട് തന്നെ അവർ തല്ല് കൂടുന്നും ഉണ്ട്.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[ക്ലോറി ആന്റിയുടെ വീട് ]*



"ബാസ്കരാ....."(ക്ലോറി ആന്റി )


"ന്താ കൊച്ചമ്മേ...."(ബാസ്കരൻ )


"ആഷി മോന്റെ റൂം വൃത്തി ആക്കിയില്ലേ...

"(ക്ലോറി )



"ആ.... കൊച്ചമ്മാ.... Zayu മോനെ കൊച്ചമ്മ മാത്രം അല്ലെ ആഷി എന്ന് വിളിക്കുന്നത്. അതെന്താ... നിങ്ങൾക്കും zayu എന്ന് വിളിച്ചൂടെ...."(ബാസ്കരൻ )


"No..... അവൻ എന്റെ ആഷി ആണ്. *zayaan ashiq* എന്നാ അവന്റെ name എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് ആഷി ആണ്. അത് മാത്രമല്ല എല്ലാരിൽ നിന്നും എത്ര ദൂരെ പോയാലും എത്ര കാലം കഴിഞ്ഞാലും അവൻ എന്നെ ഓർക്കണമെങ്കിൽ എന്നിൽ അവൻ ഒരു സ്പെഷ്യൽ കാണണം."(ക്ലോറി )


"Ok... കൊച്ചമ്മാ... Zayu മോന്റെ കൂടെ മറ്റാരോക്കെ ഉണ്ടെന്ന് കേട്ടു."(ബാസ്കരൻ )


"യാ... അവന്റെ കൂടെ മൂന്ന് girls ആണ് വരുന്നത്. അവർക്ക് വേണ്ട സഹായങ്ങൾ എല്ലാം ഫുൾ ടൈം താൻ ചെയ്ത് കൊടുക്കണം. അതിൽ ഒന്ന് ആഷിന്റെ വൈഫ് ആണ്. അവർ മൂന്ന് പേരും എന്റെ കൂടെ തായേ ആണ്. മൂന്ന് പേർക്കും കൂടി ആ വലിയ റൂം സെറ്റ് ചെയ്തിട്ടുണ്ട്."(ക്ലോറി )


"Ok കൊച്ചമ്മാ.... ഞാൻ ഒന്ന് സിറ്റി വരെ പോയി വരാ.... "(ബാസ്കരൻ )


എന്നും പറഞ്ഞു ബാസ്കരൻ ഗേറ്റ് കടന്നു പോയി.

ക്ലോറി ആന്റി ആ വലിയ മുറ്റത്തിന്റെ സൈഡിൽ തയ്യാറാക്കിയിട്ടുള്ള സ്ഥലത്ത് പോയി ഇരുന്നു. ഇടക്കിടെ ഫോണിലേക്കും നോക്കി.


"നേരം 7മണി ആയല്ലോ... ഈ കുട്ടികൾ ഇതെവിടെ...."(ക്ലോറി ആത്മ )


അവരെയും കാത്ത് ആ മുറ്റത്ത് തന്നെ ഇരിക്കുകയും നടക്കുകയും ആയിട്ട് ടൈം തള്ളി നീക്കി.



മുറ്റത്തേക്ക് ഒരു ടാക്സി കയറിയതും അവർ എണീറ്റു അതിനടുത്തേക്ക് നടന്നു.


അവർ നാല് പേരും ടാക്സിയിൽ നിന്ന് ഇറങ്ങി ടാക്സിന്റെ ക്യാഷ് കൊടുത്ത് ആയാളെ പറഞ്ഞു വിട്ടു.


മുബിയും അമ്മും റൂബിയും ആ വീടും അതിന്റെ മുറ്റവും ഒറ്റ നിൽപ്പിൽ നോക്കി കാണാണ്.


ആകാശത്തെ നിലാവെളിച്ചവും രാത്രിയുടെ ഇരുട്ടും. ആ വീടിന്റെ അകത്തും പുറത്തും വെട്ടിതിളക്കുന്ന ബൾബുകളും  അവർക്ക് എല്ലാ കാഴ്ച്ചയും ഒന്നൂടെ ഭംഗിയിൽ കാണിച്ചു കൊടുത്ത്.



"ഡീ... ഡീ...ഇങ്ങട്ട് നോക്ക്...."(അമ്മു )


റൂബി ചുറ്റും കണ്ണോടിക്കുമ്പോ ആയിരുന്നു അമ്മു അവളെ തോണ്ടിയത്.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


*[റൂബി ]*



"ന്താടി...."(റൂബി )


അവൾ ചൂണ്ടിയാ ഭാഗത്തേക്ക് നോക്കിയതും മ്മളെ കിളികളൊക്കെ കൂടും കുടുക്കയും എടുത്തോണ്ട് എങ്ങോട്ടൊ പോയി.


മുട്ടിനു തായേ കിടക്കുന്ന ഒരു ഫ്രോക് ഇട്ട ഒരു വെല്ലിമ്മ എന്ന് പറയാം... ഒരു മുപ്പത്തിയേട്ട്,നാല്പത് ഒകെ പ്രായമുള്ള ഒരു സ്ത്രീ... അവരുടെ മുടി തോളറ്റം ഉണ്ട് അതും വിത്യസ്ത കളറിൽ. Waahu ന്താ രസം. ആ കളർ മുടി കണ്ടാൽ ന്യൂഡിൽസ് പോലെ സ്പ്രിംഗ് ആണ് . എന്റെ കയ്യിന്റെ പകുതി വലുപത്തിൽ ഹീൽ ഉള്ള ചെപ്പലും.

നമുക്ക് ഒകെ കണ്ടാൽ ചിരിക്കാമാത്രം ഉണ്ട്.

അത് മാത്രല്ല കിളികൾ പോകാൻ കാരണം ആ കിളവിയെ ഹഗ് ചെയ്ത് നിൽക്കാണ് zayu.

മ്മള് ആ കാഴ്ച കൺകുളിർകെ കാണാണ്.


"ഡീ... അതാണോ ക്ലോറി ആന്റി..."(മുബി )


"ആണെന്ന് തോന്നുന്നു...."(ഞാൻ )


അതും പറഞ്ഞു ഒരു പാവയെ പോലെ ഞാൻ അവരുടെ അടുത്തേക്ക് നടന്നു. ന്റ കൂടെ മറ്റേ രണ്ടും ഉണ്ട്.


ഞങ്ങളെ കണ്ട ഉടനെ ആന്റി zayu ന്റെ കൈ വിട്ട് ഞങ്ങളെ അടുത്തേക്ക് വന്നു.



"Who is Ash's wife?"(ക്ലോറി )


ആഷിയോ.... (ഞാൻ )


"ആന്റി ഇവർക്ക് ഒകെ ഞാൻ zayu ആണ്... ആന്റി മാത്രല്ലേ ന്നെ ആഷി എന്ന് വിളിക്കാറൊള്ളൂ..... ഇതാണ് എന്റെ വൈഫ് " എന്നും പറഞ്ഞു zayu ന്റെ തോളിൽ കൂടി കയ്യിട്ട് മുന്നിലേക്ക് അവന്റെ കൂടെ നിർത്തി.



"Beautiful child. 

Will fit in well with Aashiq." (ക്ലോറി )


അതും പറഞ്ഞു ആ ആന്റി വന്നു എന്റെ കൈയ്യിൽ വന്നു പിടിച്ചു രണ്ട് മുത്തം തന്നു. എന്റെ ആ കയ്യിൽ പിടിച്ചു തന്നെ മറ്റേ രണ്ടാളെയും ചേർത്ത് പിടിച്ചു.


"Now all four of you are my children" എന്നും പറഞ്ഞു ഞങ്ങളെ ഉള്ളിലേക്ക് കൊണ്ട് പോയി.


"ആന്റി നന്നായി വിശക്കുന്നു. നല്ല ക്ഷീണവും... നാളെ ഡ്യൂട്ടി ഉണ്ട്. വേഗം ഫുഡ്‌ തരി....."(zayu )


Zayu മുകളിൽ ആണ് താമസിക്കുന്നത്. അവൻ ഉള്ളിലേക്കു കയറാനുള്ള കോണി പുറത്ത് നിന്നാണ്. അവൻ വന്നതിന് ശേഷം മുകളിലേക്ക് പോയിട്ടില്ല. ഫുഡ്‌ കഴിഞ്ഞിട്ട് പോകാന്നു കരുതി.

അവന്റെ ഡ്രെസ്സും സാധനങ്ങളും എല്ലാം ബാസ്കരേട്ടൻ  കൊണ്ട് വെച്ചിട്ടുണ്ട്.


അങ്ങനെ ഞങ്ങൾ എല്ലാരും കൂടി ഇരുന്ന് ഫുഡ്‌ കഴിച്ചു.


Zayu എല്ലാരോടും ഗുഡ് നൈറ്റ് പറഞ്ഞു മുകളിലേക്ക് പോയി. പോകും വഴിക്ക് എനിക്ക് സൈറ്റ് അടിച്ചു തരികയും ചെയ്ത്. ഞാൻ അതിന് ഒരു കൊഞ്ഞനം കുത്തി കാണിച്ചു.


അവൻ പോയതിന് ശേഷം ആന്റി ഞങ്ങൾക്കുള്ള റൂം എല്ലാം കാണിച്ചു തന്നു അവരും കിടക്കാൻ പോയി.



"ഡീ ടൈം 9 ആയിട്ടൊള്ളൂ...12 ആയാലും ഉറങ്ങാത്ത നമ്മൾ ഇനി ന്താ ചെയ്യാ...."(അമ്മു )


"ന്തേയ്യാൻ... അവിടെ മ്മള് സംസാരിച്ചിരിക്കാല്ലേ... അതന്നെ ഇവിടെയും. ഇവിടെ പിന്നെ tv ഒകെ ഉണ്ടല്ലോ..."(മുബി )


അതൊക്കെ പറഞ്ഞു ഞങ്ങൾ റൂമിൽ കയറി ഓരോരുതരായി ഫ്രഷായി വന്നു.

കുറെ കാലത്തിനു ശേഷം നാളെ ക്ലാസിനു പോകാണ്. ബുക്സ് ഒകെ റെഡി ആക്കി വെച്ചു. അവിടെ നിന്ന് ഇവിടെ വരെ വന്ന ക്ഷീണം കൊണ്ടും നാളെ നേരത്തെ ക്ലാസിനു പോകാനുള്ളത് കൊണ്ടും നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു ലേറ്റ് ഓഫാക്കി കിടന്നു ഞങ്ങൾ.



But അവർ രണ്ടും കൂർക്കം വലി തുടങ്ങിയിട്ടും മ്മക്ക് ടൈം ആവാത്തത് കാരണം ഉറക്കം കിട്ടിയില്ല.



🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[zayu ]*


അവരോടൊക്കെ ഗുഡ് നൈറ്റ് പറഞ്ഞു റൂമിൽ വന്നു. മ്മളെ റൂം ഞാൻ പോയ അന്ന് എങ്ങനെ അത് പോലെ തന്നെ ഉണ്ട് ഇപ്പോഴും. നാളെ ഡ്യൂട്ടി ക്ക് പോകാനുള്ളത് കൊണ്ട് ലീവായ അന്നത്തെ കുറച്ചു കേസ് ഫയൽ പഠിക്കാനുണ്ടായിരുന്നു. അതൊക്കെ ഒന്ന് തിരിച്ചും മറിച്ചും നോക്കി അടച്ചു വെച്ചു.

പിന്നെ ഇർഷൂനെ വിളിച്ചു കുറച്ചു കത്തി അടിച്ചു.

അവനും എന്തെങ്കിലും പറഞ്ഞു ഇങ്ങട്ട് ചാടണം ഇപ്പൊ... മുബി ഇവടെ ആണല്ലോ.....


അങ്ങനെ ഞങ്ങൾ ഓരോന്നു സംസാരിക്കുന്ന ഇടക് അവൻ എന്നോട് മെഡിസിൻ കഴിച്ചോ എന്ന് ചോദിച്ചു.


 അപ്പോഴാണ് ഞാൻ മെഡിസിൻ കഴിച്ചില്ലല്ലോ എന്നോർത്തത്.കുറച്ചു മുമ്പ് വയർ വേദന തോന്നിയിരുന്നു. അതിന് കാരണം മെഡിസിൻ മറന്നതാണെന്നും മനസിലായി.


ഇല്ല.... എന്ന് പറഞ്ഞത് അവന്റെ വായയിൽ നിന്ന് കുറെ കേട്ടു.

പിന്നെ കാൾ കട്ടെയ്ത്.


ഞാൻ വെഗം ബെഡിൽ നിന്ന് എണീറ്റു ജനൽ ഒകെ അടച്ചിട്ടില്ലേ എന്ന് ഉറപ്പ് വരുത്തി. ആരും കാണാതെ ഫയലുകൾക്ക് ഇടയിൽ ഒളിപ്പിച്ച മെഡിസിൻ എടുത്തു കുടിച്ചു. ആരും കണ്ടിട്ടില്ലാന്ന് ഉറപ്പ് വരുത്തി കിടന്നു..


❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

*[റൂബി ]*


എത്ര മറിഞ്ഞിട്ടും തിരിഞ്ഞിട്ടും ഉറക്കം കിട്ടാതെ ആയപ്പോ ഞാൻ എണീറ്റു റൂമിന് പുറത്തേക്ക് കടന്നു. അവിടെ ആകെ ഫുൾ ഇരുട്ട്. ക്ലോറി ആന്റി റൂം ഒകെ പൂട്ടി നാല് ഉറക്കായെന്ന് തോന്നുന്നു.


ഞാൻ പതിയെ ശബ്ദം ഉണ്ടാകാതെ റൂമിൽ നിന്ന് ഫോൺ കയ്യിലെടുത്ത് ഫ്ലാഷ് ഓണാക്കി. പതിയെ പതിയെ ഡോർ തുറന്ന് പുറത്തിറങ്ങി.

അകം ഫുൾ ഇരുട്ടാണെങ്കിലും പുറം ഫുൾ  വെള്ള ലൈറ്റ് കൊണ്ട് നിറഞ്ഞിട്ടുണ്ട്. നല്ല രസമുണ്ട് കണ്ട് നിൽക്കാൻ.

ഞാൻ കുറെ നേരം ആ കാഴ്ച കണ്ട് ആകാശത്തെ നക്ഷത്രങ്ങളും നോക്കി നിന്നു. പിന്നെ zayu ന്റെ റൂമിൽ ലൈറ്റ് കണ്ടപ്പോ ഞാൻ അങ്ങോട്ട് കേറി. ഡോർ അടച്ചിട്ടിട്ടുണ്ട്. ഒന്ന് പേടിപ്പിക്കാന്ന് കരുതി ജനലിന്റെ അടുത്തേക്ക് പോയപ്പോയാണ് ആള് ഫോണിൽ ആണെന്ന് മനസിലായത്.


ഗ്ലാസിന്റെ ജനൽ ആയത് കൊണ്ട് അടച്ചിട്ടുണ്ടെങ്കിലും അകത്തെ കാഴ്ച എനിക്ക് നന്നായി കാണാൻ പറ്റുന്നുണ്ട്.


ബ്ലാക്ക് ടി ഷർട്ടും, മുട്ടിനു മുകളിലായുള്ള ത്രീഫോർത്തും ആണ് zayu ന്റെ വേഷം. മുഖത്തേക്ക് പാറി കളിക്കുന്ന മുടികളെ ഒരു കൈ കൊണ്ട് അടക്കി വെക്കുന്നുണ്ട്.


നല്ല ചിരിച്ചും ഉല്ലാസത്തിലും ഉള്ള സംസാരം കേട്ടപ്പോൾ അതാരാന്ന് അറിയാൻ എനിക്കും ഒരാഗ്രഹം. ഞാൻ അവരുടെ കാൾ ശ്രദ്ധയോടെ ചെവി രണ്ടും കൂർപ്പിച്ചു കേട്ടു.


അവർ തമ്മിൽ എന്തോ മെഡിസിനെ കുറിച് സംസാരിക്കുകയും അതിന് ശേഷം ഫോൺ വെച്ച് ചുറ്റുപാടും നോക്കി കൊണ്ട് ഈ കള്ളമ്മാർ കക്കാൻ പോകുന്ന പോലെ ആരും ഇല്ലാന്ന് ഉറപ്പ് വരുത്തി സെൽഫിൽ നിന്ന് ഒരു ഫയൽ കെട്ട് എടുത്ത് അതിന്റെ ഇടയിൽ നിന്ന് ഒരു മെഡിസിൻ കവർ എടുത്ത് മെഡിസിൻ കഴിക്കുന്നത് ഞാൻ കണ്ടു.


"എന്തിന് zayu ഈ മെഡിസിൻ കഴിക്കുന്നെ.... ഇർശു പറഞ്ഞു കഴിപ്പിക്കണം എങ്കിൽ ഇത്തിരി വലിയ  പ്രോബ്ലം തന്നെ ആണ്... എന്നാലും എന്താവും അത്. എന്നോട് ഒന്നും പറഞ്ഞില്ലല്ലോ... എങ്ങനെ എങ്കിലും അത് കണ്ടെത്തണം " എന്നും മനസിലുറപ്പിച്ചു ഞാൻ താഴേക്ക്  ഇറങ്ങി. കുറച്ചു നേരം zayu മായി സംസാരിച്ചിരിക്കാ എന്ന് കരുതിയത് ആയിരുന്നു. പക്ഷെ ആ കാഴ്ച കണ്ടതോടെ അതിനുള്ള മൂഡ് ഒകെ പോയി.


ഞാൻ നേരെ ചെന്ന് കിടന്നു എത്ര ആയിട്ടും നിദ്ര ദേവി തിരിഞ്ഞ് നോക്കിയത് പോലും ഇല്ല.


Zayu മെഡിസിൻ കഴിക്കുന്നത് എന്തിനെന്ന് അറിയാഞ്ഞിട്ട്..


എപ്പോയോ സൂര്യൻ വരാൻ ആയി തുടങ്ങിയപ്പോ ഞാനൊന്ന് ഉറങ്ങി. പിന്നെ എണീറ്റത് 7:30ന് ആണ്. അതും മുബി വിളിച്ചപ്പോ....


അമ്മു കുളിക്കാൻ കയറുകയും മുബി മുടി ഒകെ ചീകാൻ നിന്നപ്പോ ഞാൻ zayu ന്റെ റൂമിലേക്ക് വിട്ടു. റൂം ചാരി ഇട്ടിട്ടുള്ളൂ... അവൻ ജോഗിംഗ് പോയി തിരിച്ചു വന്നിട്ടില്ല. അവൻ തിരിച്ചു വരുന്നതിന് മുമ്പ് എനിക്ക് ആ മെഡിസിൻ ഡീറ്റെയിൽസ് കിട്ടണം.


ഞാൻ വേഗം അവന്റെ റൂമിൽ കയറി  ഷെൽഫ് തുറന്നു. ഇന്നലെ അവൻ  മെഡിസിൻ എടുത്ത അതെ ഫയൽ കയ്യിലെടുത്ത്. അത് തുറന്ന് മെഡിസിൻ എടുക്കാൻ നിന്നതും അവൻ കയറി വരുന്ന ശബ്ദം കേട്ടപാടെ ഞാൻ ആ ഫയലും കയ്യിലെടുത്ത് റൂമിൽ നിന്ന് പുറത്തിറങ്ങി.

   അവൻ കോണി കയറി നേരെ വരുന്നത് ഹാളിലേക്കാണ്. ഹാ ഹാളിൽ നാല് റൂം ഉള്ളതിൽ മൂന്നും ലോകാണ്. ഒന്ന് zayu ന്റെ റൂം.

ഇനിയും അവിടെ നിന്നാൽ അവൻ കാണും എന്ന് ഉറപ്പായപ്പോ ഞാൻ ഹാളിൽ ഉണ്ടായിരുന്ന സോഫയുടെ മറവിൽ പോയി ഇരുന്നു.

ജോഗിംഗ് ഒകെ കഴിഞ്ഞു ടവ്വൽ കൊണ്ട് മുഖവും കയ്യും ഒകെ തോത്തി അവൻ റൂമിൽ കയറി ഡോർ അടച്ചു.


ഹാവൂ...(ഞാൻ )


ഇപ്പോഴാ  സമാധാനം ആയത്.


ഞാൻ പതിയെ ശബ്ദം ഉണ്ടാകാതെ പമ്മി പമ്മി താഴേക്ക് ഇറങ്ങി.

ആരും കാണാതെ ആ ഫയൽ ബാഗിൽ വെച്ചു.


' ഞാനൊന്നും അറിഞ്ഞില്ല രാമായണ ' എന്നാ മട്ടിൽ ഞാൻ കുളിക്കാൻ കയറി.


"റൂബി  ഒന്ന് പെട്ടന്ന് ഇറങ്ങ്. ഡോറ തുടങ്ങാൻ ടൈം ആയി ..."(മുബി )


"നിങ്ങൾ പോയിക്കോ ഞാൻ വന്നോളാം...."(ഞാൻ ബാത്‌റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.)


"ന്നാ... ഞങ്ങൾ ഹാളിൽ ഉണ്ട്... നീ വേഗം റെഡി ആയി വാ... ഇന്ന് ലേറ്റ് ആകണ്ട..."(അമ്മു )


"ആട.... നിങ്ങൾ ഹാളിൽ ഇരിക്കി... ഞാൻ താ വരുന്നു..."


എന്നും പറഞ്ഞു തലയിൽ കൂടി രണ്ട് പാട്ട വെള്ളം പാർന്നു മൂളി പാട്ടും പാടി.



💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

*[zayu ]*


ഓഫീസിൽ പോകാൻ യൂണിഫോം ഒകെ ഇട്ട് റെഡി ആയി താഴേക്ക് ചെന്ന്.


ആന്റിയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇന്ന് മുതൽ എനിക്കുള്ള ഫുഡ്‌ റൂമിലേക്കു കൊണ്ട് വരണ്ട ഞാൻ താഴെ വന്നു കഴിച്ചോണ്ടെന്ന്.

അങ്ങനെ ഞാൻ റെഡി ആയി താഴെ ചെന്നപ്പോ ഉണ്ട് അമ്മും മുബിയും ഹാളിൽ tv യിൽ ഡോറയുടെ പ്രയാണം കണ്ട് ഇരിക്കുന്നു.


"റബ്ബേ... ഒന്നിന് മാത്രമല്ല മൂന്നിനും വട്ടാണല്ലേ... എന്നാ റബ്ബേ ഇവറ്റങ്ങൾക്ക് ഒകെ കുറച്ചു ബുദ്ധി കൊടുക്ക..." പാവം അവന്റെ ആവലാതി 😄.


ഞാൻ വന്നതോ അവരെ നോക്കുന്നതോ ഒന്നും അവർ അറിഞ്ഞിട്ടില്ല. നമ്മളെ പെണ്ണിനെ ആണെങ്കിൽ ഇവിടെ എവിടെയും കാണുന്നില്ല. ഞാൻ അവരുടെ റൂമിലേക്ക് ഒകെ ഇടം കണ്ണിട്ട് നോക്കി.


But അവിടെ എവിടെയും അവളുടെ നിഴൽ പോലും കാണുന്നില്ല.


ഞാൻ നേരെ സോഫയിൽ ചാരി ഇരിക്കുന്ന അമ്മൂന്റെയും മുബിന്റെയും തലക്ക് ഓരോ മേട്ടം കൊടുത്ത്.


"ഹാ... ആ.."(അമ്മു &മുബി )


"ന്താ മക്കളെ..".(ക്ലോറി ആന്റി )


അവരുടെ അലർച്ച കേട്ട് കിച്ചണിൽ നിന്ന് ആന്റിയും എത്തി.


"അത് ആന്റി തലയിൽ ന്തോ വന്നു ഇടിച്ചു."(അമ്മു )


"എന്തോ അല്ല ആന്റി.. ഞാൻ മേട്ടം വെച്ച് കൊടുത്തതാ....വയസ്സ് 20,21 ആയി എന്നിട്ടും ഡോറ യെ കണ്ടിരിക്കാണ്. ഈ നേരം ആ ബുക്ക്‌ എടുത്ത് രണ്ടക്ഷരം പഠിച്ചൂടെ...."(zayu )


"അത് നിന്റെ കെട്യോളോട് പറ..."(മുബി )


അതും പറഞ്ഞു അവൾ എന്നെ കൊഞ്ഞനം കുത്താണ്.

മ്മള് പറഞ്ഞാ ഉണ്ടോ മ്മളെ പെണ്ണ് കേൾക്കാ... ആ പറഞ്ഞ കുറ്റത്തിന് വേണെങ്കിൽ നാല് ദിവസം മ്മളെ പട്ടിണിക്ക് ഇടും.അവളാണ് സാധനം. ഉറങ്ങുന്ന ഉറക്കിൽ പോലും വിശ്വസിക്കാൻ പറ്റില്ല.


"അല്ല... അതിന് ന്റ കെട്യോൾ ഓടെ..."(ഞാൻ )


"അവൾ റൂമിലുണ്ട്.."(അമ്മു )


"എല്ലാരും ഫുഡ്‌ കഴിക്കാൻ വരി... ഞാൻ ഒകെ എടുത്ത് വെച്ചിട്ടുണ്ട്."(ക്ലോറി ആന്റി )


ആന്റി അതും പറഞ്ഞു കിച്ചണിലേക്ക് പോയി.


ഞാൻ പോയി റൂബിയെ വിളിക്കാന്നും പറഞ്ഞു മുബി പോകാൻ നിന്നതും ഞാൻ അവളെ തടഞ്ഞു.

അവരെ കിച്ചണിലേക്ക് പറഞ്ഞു വിട്ടു.


അവളെ വിളിക്കാൻ ഞാൻ അവരുടെ റൂമിലേക്കു പോയി.


റൂമിൽ എവിടെയും ആ തെണ്ടിയെ കാണുന്നില്ല. ബാത്റൂമിൽ നിന്ന് നല്ല മൂളി പാട്ട് കേൾക്കുന്നുണ്ട്.


ഹൈവ... അങ്ങനെ ഈ ജന്മം കൈതരാഗവും കേട്ടു... 😁


ഞാൻ ചുമ്മാ അവളുടെ കുളി കഴിഞ്ഞു ഇറങ്ങുന്നതും കാത്ത് ആ റൂമിൽ തന്നെ ഇരിന്നു.

ചുറ്റും നോക്കി ഇരുന്നു.


അപ്പോയാണ് പാതി തുറന്ന് കിടക്കുന്ന അവളുടെ ബാഗിൽ ഞാൻ അത് കണ്ടത്.....


 ബാഗിൽ അത് കണ്ടപ്പോ എനിക്ക് ദേഷ്യം ആണ് വന്നത്. ആ ദേഷ്യം കാരണം ഞാൻ കൈകൾ ആ മേശയിൽ അമർത്തി അടിച്ചു. ആ ശബ്ദം കേട്ട പാടെ അവൾ ബാത്‌റൂമിൽ നിന്ന് വിളിച്ചു ചോദിക്കുന്നുണ്ട്.


"ന്താ മുബി ഒരു ശബ്ദം... നിങ്ങൾ പോയില്ലേ...."


അതിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല. അതിനുള്ള മറുപടി അവൾ ഇറങ്ങിയിട്ട് കൊടുക്കാന്ന് കരുതി.


❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

*[റൂബി ]*


എന്തോ ഒരു വലിയ ശബ്ദം കേട്ടതും ഞാൻ കുളി വേഗം തീർത്ത് യൂണിഫോമും ഇട്ട് പുറത്തിറങ്ങി. നേരെ നോക്കിയതും കട്ടിലിൽ കൈ കുത്തി തലയും താഴ്ത്തി ഇരിക്കുന്ന zayu നെ ആണ്.


ഞാൻ അവന്റെ അടുത്ത് ചെന്ന് തലയിൽ ഒന്ന് തലോടാൻ നിന്നതും എന്റെ കൈ ഒറ്റ തട്ട് തട്ടി. തല ഉയർത്തി.

കണ്ണ് രണ്ടും ചിവന്നിട്ടുണ്ട്. മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകിയിട്ടുണ്ട്.


"പടച്ചോനെ ഞാൻ അത് എടുത്ത് കൊണ്ട് വന്നത് അറിഞ്ഞാ..."(ന്റ ആത്മ )


ഞാൻ പതിയെ അവന്റെ അരികിൽ ഇരിന്നു.


"Za..yu.... എ..ന്ത് പറ്റി "ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.


തല പൊന്തിച്ചു കൊണ്ട് അവൻ കൈകൾ എന്റെ ബാഗിന്റെ നേരെ നീട്ടി കൊണ്ട് എനിക്കെതിരെ എണീറ്റ് നിന്നു.


"അതെന്താ അതിൽ ..." രൂക്ഷത്തോടെ അതും ചോദിച്ചു.


"യാ അള്ളാ.. ഇനി ഇത് എന്തിനാ എടുത്തെന്ന് ചോതിച്ചാൽ... പടച്ചോനെ ന്താ പറയാ..." ഞാൻ അതും വിചാരിച്ചു നിന്ന് വിറക്കാണ്.

   Zayu ന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആരെങ്കിലും പ്രവർത്തിച്ചാൽ അവൻ ന്താ ചെയാന്ന് അവൻ പോലും അറിയില്ല. അവനെ ആ ചൂടിൽ നിന്ന് തണുപ്പിക്കാ എന്നത് കുറച്ചു പണി ഉള്ള കാര്യമാണ്.

 പ്രത്യേകിച്ചു അവന്റെ എന്തെങ്കിലും സാധനം അനുവാദം ചോദിക്കാതെ എടുക്കാനുള്ള അവകാശം ഇർശു ന് മാത്രമാണ് .. ഞാൻപോലും ചോദിക്കാതെ ഒന്നിലും തൊടുന്നത് അവൻ പണ്ടേ പറ്റില്ല.

ഇനിപ്പോ ഇത് അറിഞ്ഞത് കൊണ്ട് ന്താ ചെയ്യാ റബ്ബേ...


"നിന്നോടാ ചോദിച്ചത്... അത് എങ്ങനെ നിന്റെ ബാഗിൽ വന്നെന്ന്... പോയി എടുക്ക് അത്..."(അവൻ )


"അത്.. ആ.. ത്. ഞാൻ "(ഞാൻ )


"ബാഗിൽ എടുത്ത് വെക്കാനല്ല നിനക്ക് ഞാൻ അത് തന്നത്. ബാഗിൽ വെക്കാനാണെങ്കിൽ നാലാളെ കൂട്ടി അത് നിനക്ക് തരേണ്ട കാര്യം എനിക്കില്ല. ഒരു കവറിലാക്കി ബാഗിൽ വെച്ച് തന്ന പോരെ.... അതിനല്ല ഞാൻ അത് തന്നത്."(zayu )


'ന്തൊക്കെ ഇവൻ ഈ പറയുന്നത്. ഇവൻ തന്നത് അല്ലല്ലോ ഞാൻ കട്ടെടുത്തെ അല്ലെ... പിന്നെങ്ങനെ...'(nta ആത്മ )


"പോയി എടുക്കടി അത്..."(അവൻ )


അവൻ അലറിയതും ഞാൻ ഞെട്ടി


"ആ...."(ഞാൻ )


"എടുത്ത് ഇവിടെ കൊണ്ട് വാ..."(അവൻ )


ഞാൻ ഒന്ന് തല ആട്ടി.


പതിയെ പതിയെ ബാഗിന്റെ അടുത്തേക്ക് നടന്നു.


പടച്ചോനെ ഇനി എന്നെ രക്ഷിക്കാൻ നിനക്കെ പറ്റൂ.....


ഇനിപ്പോ ന്താ ചെയ്യാ....


എന്നും ചിന്തിച് ഓരോ കാലും ഞാൻ മുന്നോട്ട് വെച്ചപ്പോ എന്നെ കടന്ന് zayu മുന്നോട്ട് പോയി എന്റെ ബാഗ് കയ്യിലെടുത്ത്.

അവന്റെ പോക്ക് കണ്ട് ഞാൻ അവിടെ നിക്ഷലമായി.


അവൻ എന്റെ ബാഗ് കയ്യിലെടുത്ത് പാതി തുറന്ന ആ ബാഗിൽ നിന്ന് എന്റെ മാല (മഹർ ) കയ്യിലെടുത്ത്.


"ഇനി മേലാൽ ഇത് നിന്റെ കഴുത്തിൽ അല്ലാതെ കിടക്കുന്നത് ഞാൻ കണ്ട് പോകരുത്."(zayu )


അവൻ അത് പറഞ്ഞു അതും കയ്യിൽ പിടിച്ചു എന്റെ അടുത്തേക്ക് വന്നു.


'പടച്ചോനെ ഇതിനായിരുന്നോ ഈ ഒച്ചയും ബഹളവും മനുഷ്യൻ ഇപ്പൊ പേടിച്ചു ചാവും എന്നാ രൂപത്തിൽ ആയിട്ടുണ്ട്. അൽഹംദുലില്ലാഹ്.. ആ ഫയൽ കണ്ടില്ലല്ലോ....'(ന്റ ആത്മ )


ഇതും മനസിൽ ഓർത്ത് ഞാൻ നിന്നപ്പോ അവൻ എന്റെ അടുത്ത് വന്നു എന്റെ തല ഉയർത്തി പിടിച്ചു.


"ന്തേ... പേടിചോ ..."(zayu )


ആ.... ഞാൻ ഒന്ന് തലയാട്ടി.


"നന്നായി.... ഇനി ഇങ്ങനെ ചെയ്യരുത് ട്ടാ... ങ്ക് ഇഷ്ട്ടമുള്ള കാര്യം അല്ല അത്."(zayu )


മം മം...


അതിന് ഞാൻ ഒന്ന് മൂളി കൊടുത്ത്.


"ന്റ പെണ്ണ് ഇനി ചെയ്യില്ലാന്ന് ങ്ക് ഉറപ്പാണ് " എന്നും പറഞ്ഞു ആ മാല അവൻ തന്നെ കഴുത്തിൽ ഇട്ടു തന്നു. കൂടെ നെറ്റിയിൽ ഒരു കിസ്സും തന്നു, എന്റെ മുഖത്തേക് നോക്കി.

ഞാൻ അവൻ ഒരു പുഞ്ചിരി കൊടുത്ത്. നേരത്തെ പേടിയിൽ നിന്ന് ഇപ്പോഴും റിക്കവർ ആയിട്ടില്ല സത്യം പറഞ്ഞാൽ.


ഒന്ന് ചിരിച്ചു കൊണ്ട് മുടി അമ്മക്കെട്ട് കെട്ടി വെച്ചു കട്ടിലിൽ കിടക്കുന്ന മുണ്ട് എടുത്ത് സ്‌കാഫ് ചെയ്തു. പിന്നെ മ്മക്ക് പണ്ടേ മേക്കപ്പ് ഒന്നും ഇല്ല. കുളിച്ചു വര നേരെ തട്ടം ഇട പോക അതാണ് പണി.റൂമിന്ന് പുറത്തിറങ്ങാൻ നിന്നതും അവൻ എന്റെ കൈകളിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു നിർത്തി.


'ന്തേ....'(ഞാൻ )


"അങ്ങട്ട് തന്നത് ഇങ്ങട്ട് ഇല്ലേ..."(അവൻ )


"അതിന് ഞാൻ ആരോടും തരാൻ പറഞ്ഞില്ലല്ലോ...."(ഞാൻ )


"അത് തരാതെ മോൾ പോകില്ല... വേഗം തന്നോ...ടൈം പോകുന്നു " എന്നും പറഞ്ഞു അവൻ കുറച്ചു താന്നു തന്നു. കാരണം മ്മള് വലിയ ഹൈറ്റ് ഒന്നും ഇല്ലാത്ത പാവം കൊച്ചാണ്. അവനാണെങ്കിൽ ഭയങ്കര ഹൈറ്റും.

മ്മക്ക് അവന്റെ മുഖത്തേക്ക് എത്തില്ല എന്ന് അവൻ നല്ല നിക്ഷയം ഉള്ളത് കൊണ്ട് താന്നു നിൽക്കാണ്.


കൊടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നപ്പോയാണ് റൂമിലേക്കു മുബി ഇടിച്ചു കേറിയത്.


"ഡീ അണ്ണാച്ചി അന്റ കുളി കഴിഞ്ഞില്ലേ..."എന്നും ചോദിച്ചു അവൾ കേറി വന്നത്.

Zayu അവിടെ ഉള്ളത് അവൾ അറിഞ്ഞിട്ടില്ല.

അവളെ കണ്ടപ്പോ താന്നു നിന്ന അവൻ എണീറ്റു നിന്ന്.


അപ്പോഴാണ് അവളും അവനെ ശ്രേദ്ധിക്കുന്നത്.


തിരിച്ചു പോകണോ അതോ നിൽക്കണോ എന്ന മട്ടിൽ വട്ടം കളിക്കാണ് ഓൾ.


"ന്റ മുബിയെ അനക് ഒരു രണ്ട് മിനിറ്റ് കഴിഞ്ഞിട്ട് വന്ന പോരേന...."(zayu )


അവന്റെ പറച്ചിൽ കേട്ടിട്ട് ങ്ക് ചിരി ആണ് വരുന്നത്. ചിരിച്ച പണി കിട്ടും എന്ന് അറിയുന്നത് കൊണ്ട് പിടിച്ചു നിന്നു.


"Zayukka.. വിശന്നിട്ടു കൊടൽ കരയുന്നുണ്ട്. ഈ തെണ്ടി ലാന്റെയ്തിട്ട് വേണം കഴിക്കാൻ... നിങ്ങൾക്ക് ഇനി പിന്നെ കാണാ..." എന്നും പറഞ്ഞു അവൾ എന്റെ കയ്യിൽ വലിച്ചോണ്ട് പോയി. ഞങ്ങൾക്ക് പിറകെ അവനും പോന്നു.


അങ്ങനെ ഞങ്ങൾ എല്ലാരും കൂടി ഇരുന്ന് ഇട്ടിലിയും സാമ്പാറും അകത്താക്കാണ്...


"ന്ന ശെരി... ഞാൻ പോവാ... നിങ്ങൾ കുറച്ചു കഴിഞ്ഞല്ലേ പോകൂ..." എന്നും പറഞ്ഞു zayu പാത്രം നീക്കി വെച്ചു എണീറ്റു.


"ആ ഞങ്ങൾ ഒരു 15 മിനിറ്റ് കഴിഞ്ഞിട്ടെ ഇറങ്ങുന്നൊള്ളൂ...."(മുബി )


മുബി അത് പറഞ്ഞപ്പോയെക്കും ഞാൻ പാത്രം കാലി ആക്കി എണീറ്റിരുന്നു.


"ഞാനും നിന്റെ കൂടെ ഉണ്ട്..."(ഞാൻ )


"എങ്ങട്ട്..."(zayu )


"ഇജ്ജ് പോകും വഴി ന്നെ കോളേജിൽ ഇറക്കി തന്ന മതി..."(ഞാൻ )


"ഇന്ന് ങ്ക് ടൈം ഇല്ലടാ... നാളെ മ്മക്ക് ഒന്നിച്ചു പോക.. ഇന്ന് നീ ഇവരെ കൂടെ പോ..."(അവൻ )


"പറ്റില്ല... ങ്ക് നിന്റെ കൂടെ തന്നെ വരണം " എന്നും പറഞ്ഞു ഞാൻ ബാഗ് എടുത്ത് മുറ്റത്തേക്ക് നടന്നു.



"ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്യ... കൊണ്ടോയ്ക്കോളി...."(അമ്മു )


"സഹിച്ചല്ലേ പറ്റൂ...." എന്നും പറഞ്ഞു zayu വന്നു.


"ക്ലാസ്സിന്ന് കാണാവേ... ബൈ..." അവർക്ക് റ്റാറ്റയും കൊടുത്ത് ഞാൻ zayu ന്റെ പിറകിൽ കേറി ഇരുന്നു.



നിങ്ങൾക് ഓർമയുണ്ടോ മക്കളെ ഇവന്റെ വണ്ടി. മ്മള് സെൽഫി എടുക്കാൻ പോയ ആ വണ്ടി. അന്നേ നോട്ടം ഇട്ടതാ... പിന്നെ മുന്നിൽ കിട്ടിയാ കേറാതെ നിക്കോ...


അന്നത്തെ സംഭവം ഓർത്ത് ഞാൻ അവന്റെ പുറത്ത് ചാരി കിടന്നു.


"പെണ്ണെ.... അനക് ന്തിന്റെ കേടാടി... മനുഷ്യൻ അല്ലെങ്കിൽ തന്നെ ഇന്ന് ലൈറ്റാ.. ചെന്നിട്ട് ന്തൊകെ പണി ഉണ്ട്. അനക് നാളെ പോന്ന പോരേനോ... ന്ന പിന്നെ കുറച്ചു ചുറ്റി അടിച്ചു ഒകെ പോവായിനല്ലോ..."(zayu )


"ഇത് ഇന്ന് ചെയ്യേണ്ട കാര്യം അല്ലെ... നാളേക്ക് വെക്കാൻ പറ്റില്ലല്ലോ..."(ന്റ ആത്മ )


"അത് സാരയ്യ... ഇജ്ജ് കോളേജിന് മുമ്പിൽ ഇറക്കി പോയിക്കോ...."(ഞാൻ )


"അവർ വരോളം ഇജ്ജ് ഒറ്റക്കാവില്ലേ..."(അവൻ )


"യേയ്... വേറെ എത്ര മാത്രം കുട്ടികളുണ്ട് ക്ലാസ്സിലും കോളേജിലും നട്ടപ്പോ ഞാൻ ഒറ്റക്ക്..."

അതും പറഞ്ഞു ഞാൻ ഒന്നൂടെ അവനോട് ചേർന്നിരുന്നു.



💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

*(മുബി &അമ്മു )*


അവർ പോയി ഒരു 15 മിനിറ്റ് കഴിഞ്ഞു ഞങ്ങൾ കോളേജിലേക് പോന്നു. ഒരു 10 മിനിറ്റ് നടന്നു കോളേജിൽ എത്തി.


കോളേജിന് പുറത്തോ ബസ് സ്റ്റോപ്പിലോ വാക മരത്തിന്റെ ചുവട്ടിലോ ഒന്നും അവളെ കാണുന്നില്ല.


ക്ലാസ്സിൽ ഉണ്ടാകും എന്നാ പ്രതീക്ഷയിൽ അങ്ങോട്ട് ചെന്നപ്പോ അവിടെയും അവളില്ല.


ലൈബ്രിയിൽ ഉണ്ടാകും എന്ന അമ്മൂന്റെ അഭിപ്രായം കണക്കിലെടുത്ത് അവിടെ ചെന്നപ്പോ അവിടെയും ഇല്ല.


"ഡീ അവൾ എവിടെ പോയി.."(അമ്മു )


"രണ്ടും കൂടി കറങ്ങി നടക്കുന്നുണ്ടാകും..."(മുബി )


"അതിന് zayukka ക്ക് ടൈം ഇല്ലാന്ന് പറഞ്ഞിരുന്നല്ലോ..."(അമ്മു )


"അതൊക്കെ അവർ അട്ജെസ്റ്റ് ചെയ്തിട്ടുണ്ടാകും..വാ മ്മക്ക് ക്ലാസ്സിലേക്ക് പോക..."(മുബി )


എന്നും പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

*[zayu ]*


അവളെ കൊണ്ട് ഇറങ്ങി എന്ന് വെച്ച് കുറച്ചു ദൂരം ചുറ്റി അടിക്കാനോ സംസാരിക്കാനോ ഒന്നിനും ടൈം ഇല്ലായിരുന്നു.


അവളെ കോളേജിന്റെ മുമ്പിൽ ഇറക്കി ഞാൻ സ്റ്റേഷനിലേക്ക് വിട്ടു.


കേസ് ഫയലുകൾ നോക്കുമ്പോ ആണ് ങ്ക് ഫോൺ വന്നത്.


  സ്‌ക്രീനിൽ തെളിഞ്ഞ പേര് എന്നെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിച്ചു.

    *അസ്‌കർ അലി*


ഞാൻ സീറ്റിൽ നിന്ന് എണീറ്റു ഞാൻ കാൾ എടുത്തു.


പ്രതീക്ഷിച്ചതിന്  വിഭരീതമായി ഒരു സ്ത്രീ ശബ്ദം ആയിരുന്നു മറുഭാഗത്ത്.


"ഹലോ.. ഇത്... Zayaan അല്ലെ..."(അവർ )


"അതെ.. ഇത്... ഈ നമ്പർ "(ഞാൻ )


ഞാൻ പറയുന്നതിന് മുമ്പ് അവർ ഇങ്ങോട്ട് സംസാരിച്ചു തുടങ്ങിയിരുന്നു..


"മോനെ... ഞാൻ സുലൈല... അസ്കറിന്റെ ഭാര്യ ആണ്. ആരൊക്കെ കൂടി എനിക്ക് തന്ന ഭാര്യ പതവി. അതിനപ്പുറം ഞാൻ ഒന്നും അല്ല. അയാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നെ തന്നെയാണ്. മറ്റുള്ളവരെ ചതിച്ചും കൊന്നും കൊണ്ട് വരുന്നത് തിന്നുന്നതിനേക്കാൾ നല്ലത് പട്ടിണിയാണ്."(അവർ )


"നിങ്ങൾ എന്തിനാ എന്നെ വിളിച്ചത്..."(ഞാൻ )


"അത് മോനെ... ഇത് അയാളുടെ ഫോൺ ആണ്. ഇതിൽ കുറെ വീഡിയോസ് ഉണ്ട്. അയാൾ ഇന്ന് വരെ ചെയ്ത പല തിരിമറികളുടെയും മറ്റും...പിന്നെ ഫോൺ calls റെക്കോർഡ് ആണ്. നിന്റെ ഉപ്പാനെ കൊല്ലാൻ കൊട്ടെഷൻ കൊടുത്തത് അടക്കം അതിലുണ്ട്.5 വർഷമായി നിധി പോലെ അയാൾ കൊണ്ട് നടക്കുന്നതാണ് ഈ ഫോൺ. വേറെയും പല കാര്യങ്ങളും ഇതിലുണ്ടാകും അത് മോനെ ഏല്പിക്കാനാണ്. മോന്റെ ഭാഗത്താണ് സത്യം അപ്പൊ ഏത് കോടതിയിലും മോൻ വിജയിക്കണം. അത് പറയാനാ.."(അവർ )


അവർ പറഞ്ഞ കാര്യങ്ങൾ ങ്ക് ഒത്തിരി സന്തോഷം ഉള്ളതാണ്. അവനെ പൂട്ടാൻ എന്റെ കയ്യിൽ ഉള്ളത് മാത്രം പോരാ എന്ന് എനിക്കറിയാം...


"Tnx മാഡം... ഞാൻ ആ ഫോൺ വാങ്ങാൻ ന്റ ഫ്രണ്ട്സിനെ പറഞ്ഞു വിട.... അത് അവരെ ഏൽപ്പിച്ച മതി.."(ഞാൻ )


"Ok..."(അവർ )


അതും പറഞ്ഞു ഞാൻ call കട്ടാക്കി. സീറ്റിൽ ഇരുന്ന് ഫയൽസ് നോക്കി.

   അപ്പൊ എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. വിജയത്തിന്റെ പുഞ്ചിരി. എന്നന്നേക്കുമായി അസ്കറിനെ പൂട്ടുന്നതിലുള്ള ജയം.



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

*[റൂബി ]*


നിങ്ങൾ എല്ലാരും ഞാൻ എവിടെ പോയെന്ന് ആലോചിക്കുന്നുണ്ടാകും അല്ലെ... വെരി ഞാൻ പറഞ്ഞു തരാം.... But ഞാൻ ഇപ്പൊ എവിടെ ആണെന്ന് ആ zayu അറിയരുത് ട്ടാ... മ്മള് തമ്മിലുള്ള രഹസ്യമാണ് ഇത്.



അവൻ മ്മളെ കോളേജിന്റെ അവിടെ ഇറക്കിയ ഉടനെ മ്മള് ഒരു ഓട്ടോ വിളിച്ചു അടുത്തുള്ള സിറ്റി ഹോസ്പിറ്റലിലേക്ക് പോന്നു.


മ്മക്ക് അസുഖം ഒന്നും ഉണ്ടായിട്ടല്ലട്ടോ.... മ്മളെ കേട്യോൻ ന്തിനാ മരുന്ന് കഴികുന്നെ എന്ന് അറിയാൻ വേണ്ടിയാ... അവനോട് ചോദിച്ചാൽ പറയില്ല. ഞാൻ അറിയരുത് എന്ന് കരുതി അല്ലെ അത് എന്നോട് പറയാഞ്ഞേ.. പിന്നെ ചോദിച്ചാ പറയോ..


അപ്പൊ പിന്നെ തനിയെ കണ്ടെത്ത തന്നെ.ന്റ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ ഡോക്ടർ ആയി അവളെ കാണാൻ വേണ്ടി വന്നതാ. ഫ്രണ്ട് എന്ന് പറഞ്ഞാൽ കണ്ട് പരിജയം അങ്ങനെ ഫ്രണ്ടയാത. കുറച്ചു പ്രായം ഒകെ ഉള്ള ആള് ആണ്. ന്നാലും നല്ല ഫ്രണ്ട്ലി ആണ്.


ഞാൻ കൈയ്യിലുള്ള ഫൈലുകൾ റെഡി ആക്കി വെച്ച് ആ മെഡിസിൻ ഒറ്റക് പുറത്തെടുത്ത്  ഞാൻ ഡോക്ടർ സായൂജയെ കാണാൻ കയറി.


"മാം..."(ഞാൻ )


"ആ വരൂ... ഐറ... ന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു. വാ... ഇരിക്കൂ..."(സായൂജ )


"ആ. Mam..."(ഞാൻ )


ഞാൻ ഫയലുകൾ ഡോക്ടർക്ക് നേരെ നീട്ടി. കൂടെ ആ മെഡിസിനും.

ഡോക്ടർ അത് തുറന്ന് നോക്കാതെ തിരിച്ചും മറിച്ചും നോക്കി ഇതെന്താ എന്ന് എന്നോട് ചോദിച്ചു.


"അതറിയാനല്ലേ ഞാൻ ഇങ്ങോട്ട് വന്നത്.ഇതെല്ലാം ഒരു ഹോസ്പിറ്റലിലെ ഡോക്യൂമെന്റസ് ആണെന്ന് ങ്ക് നോക്കിയപ്പോ മനസിലായി. But എന്തിന്റെ ആണെന്ന് മനസിലായില്ല. ഇതിന്റെ കൂടെ ഉള്ള ആ മെഡിസിനും ന്തിന്റെയാ..."(ഞാൻ )


"അപ്പൊ നിനക്ക് ഇതൊക്കെ എവിടെ നിന്നാ..."(dr )


"അത്... ന്റ ഒരു ഫ്രണ്ടിന്റെ ആണ്."(ഞാൻ )


"ഞാൻ നോക്കട്ടെ..." എന്നും പറഞ്ഞു ഡോക്ടർ ആ ഫയൽസ് ഓരോന്നായി നോക്കി.


"ഇതെല്ലാം ഒരു ഓപ്പറേഷൻ നടന്നതിന്റെയാണ്.... വെറും ഓപ്പറേഷൻ അല്ല. അവയവ ദാനം നടത്തിയതിന്റെ ആണ്."(dr )


"അവയവ ദാനമോ... ഡോക്ടർ എന്താ ഈ പറയുന്നേ..." (ഞാൻ )


"ഈ ഫയൽസ് മനസിലാക്കി തരുന്നത് അതാണ്. ഒരു മാസം മുമ്പ് മലപ്പുറത്തുള്ള ഒരു ഹോസ്പിറ്റലിൽ വെച്ചാണ് ഓപ്പറേഷൻ നടന്നിട്ടുള്ളത്. കരൾ പകുത്ത് നൽകുകയാണ് ചെയ്തിട്ടുള്ളത്. മറ്റു ആരോഗ്യ പ്രേശ്നങ്ങൾ ഒന്നും ഇല്ല ആൾക്ക്. ആ മെഡിസിൻ കരൾ കോശങ്ങൾ പുനർനിർമാണം പെട്ടന്ന് നടക്കാൻ വേണ്ടിയാ... ഇപ്പൊ ഏകദെശം ഒരു സാധാരണ വ്യക്തിയുടെ കരൾ പോലെ തന്നെ ആയിട്ടുണ്ടാകും."(ഡോക്ടർ )


ഡോക്ടർ പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ ഞാൻ നെട്ടി തരിച്ചു നിന്ന്.


ഡോക്ടർ വീണ്ടും പറഞ്ഞു തുടങ്ങി.


"ഒരു നിസാം മുഹമ്മദ്‌ എന്നാ വ്യക്തിക്കാണ് zayaan ashiq കരൾ പകുത്ത് നൽകിയത്."(dr )


"വെല്ലിക്കാക്ക്..." ഞാൻ ഇരിപ്പിടത്തിൽ നിന്ന് എണീറ്റു കേട്ടത് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത കാര്യം. വെല്ലിക്ക ഇന്ന് ജീവിക്കാൻ കാരണം ആയവനെ ഞാൻ എന്തൊക്കെ പറഞ്ഞ കുറ്റപ്പെടുത്തിയത്. അത് ങ്ക് ഒട്ടും താങ്ങാൻ ആയില്ല. ഞാൻ എന്തറിഞ്ഞിട്ട അവനെ. എനിക്ക് എന്നോട് തന്നെ വെറുപ്പും അറപ്പും തോന്നി.


ഞാൻ ഡോക്ടറെ കയ്യിൽ നിന്ന് ആ ഫയൽ തിരിച്ചു വാങ്ങി താങ്ക്സും പറഞ്ഞു പോന്നു.


കുറ്റബോധം കാരണം എന്റെ ശരീരം കുഴയുന്ന പോലെ ഒകെ തോന്നി. ഞാൻ ഹോസ്പിറ്റലിന് പുറത്ത് ഒരു ബെഞ്ചിൽ ഇരുന്ന്.


കുറെ ചിന്തിച്ചു ഇനി ഞാൻ ഇതറിഞ്ഞത് zayu നോട് പറയണോ വേണ്ടയോ എന്ന്. അവസാനം ഞാൻ അവൻ ചെയ്തതിന് ഒരു നന്ദി എങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ മനസാക്ഷി പോലും എന്നെ വെറുക്കും എന്ന് എനിക്ക് മനസിലായി.


അവന്റെ ഓരോ പ്രവൃത്തിയും അവനോട് ഇഷ്ടത്തേക്കാൾ കൂടുതൽ അവനോട് ആരാധന തോന്നിക്കുകയാണ് എനിക്ക്.

ഇനിയും അവനെ കാണാതെ എനിക്ക് ഇരിക്കാൻ പറ്റില്ലാന്ന് തോന്നിയതും ഞാൻ ഒരു ഓട്ടോ വിളിച്ചു സ്റ്റേഷനിലേക്ക് വിട്ടു.



🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[zayu ]*


ഒരു പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പുറത്ത് പോയി ആ കേസിനെ കുറിച്ചൊക്കെ അന്വേഷണം കഴിഞ്ഞു വന്നിരുന്നപ്പോഴാണ് ങ്ക് ഇർശു വിളിച്ചത്.


"ഹലോ... അളിയാ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്."(അവൻ )


"ന്താ പറയ്..."(ഞാൻ )


"നിസു വീലചെയർ ഇല്ലാതെ നടക്കാൻ തുടങ്ങി."(അവൻ )


"അൽഹംദുലില്ലാഹ്... 💞"(ഞാൻ )


"പിന്നെ എല്ലാരും പറയുന്നത് നിസൂനെ വെടിവെച്ചത് ആരാ എന്നാ സത്യം ഇനിയും റൂബിയിൽ നിന്ന് മറച്ചു വെക്കണ്ട.. അവൾ സത്യങ്ങൾ അറിഞ്ഞോട്ടെ നിന്നോട് കുറച്ചെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അതൊക്കർ പൂർണമായി മാറാൻ അതാ നല്ലത് എന്നാണ്. ഇത് വരെ ബാബിക് ഒന്നും അറിയില്ലായിരുന്നല്ലോ... ഇപ്പൊ എല്ലാം അറിഞ്ഞപ്പോ ഭാബിയും അതാ പറയുന്നത്."(അവൻ )


അവൻ പറഞ്ഞ ആ കാര്യത്തോട് എനിക്ക് ഒരിക്കലും യോജിക്കാൻ പറ്റില്ലായിരുന്നു.


"വേണ്ട.. ഇർശു... ഞാനല്ല അത് ചെയ്തതെന്ന് അവൾക്കറിയാ ഇപ്പൊ... മറ്റൊന്നും അവൾ അറിയണ്ട... *ഉപ്പാന്റെ* കയ്യിലെ ഗണ്ണിൽ നിന്നാണ് നിസൂന് വെടി കൊണ്ടേതെന്ന് അവൾ അറിഞ്ഞാൽ അത് അവൾക് ഒത്തിരി സങ്കടം ആകും. അല്ലാതെ ഉപ്പാനെ വെറുക്കൊന്നും ഇല്ല.. ന്നാലും അവൾ അറിയണ്ട അതല്ലേ നല്ലത്.... "(ഞാൻ )


"എന്നെങ്കിലും അവൾ അറിഞ്ഞാൽ നമ്മൾ മറച്ചു വെച്ചെന്ന് പറയില്ലേ..."(അവൻ )


"അതൊക്കെ അപ്പൊ ചിന്തിക്കാ... ഇപ്പൊ ന്തയാലും അവൾ ഒന്നും അറിയണ്ട., ഇനി നിസു റെഡി ആയ സ്ഥിതിക്ക് എല്ലാരും കൂടി ഇങ്ങോട്ട് ഒരു ട്രിപ്പ്‌ വാ... മ്മക്ക് പൊളിക്ക..."(ഞാൻ )


"ആട... ന്നാൽ ഇനി അവളോട് ഞങ്ങളായി ഒന്നും പറയുന്നില്ല.... ഇൻ ഷാ അള്ളാഹ്. ഞങ്ങൾ വരാ... ബൈ പിന്നെ വിളികാം...."(അവൻ )


അതും പറഞ്ഞു അവൻ കട്ടെയ്തു.

അവർ വന്നിട്ട് അടിച്ചു പൊളിക്കണം.


അന്ന് റൂബിയെ രക്ഷിക്കാൻ വേണ്ടി അവളുടെ ഉപ്പ അസ്കറിന് നേരെ ഉയർത്തിയ വെടി ആണ് നിസൂന് കൊണ്ടത്.


എന്തെങ്കിലും പറയും മുമ്പ് റൂബിയും ഭാബിയും ഞാനാ അത് ചെയ്തത് എന്ന് വിധി എയ്തിരുന്നു. ഉപ്പായാണ് അതിന് കാരണം എന്നറിഞ്ഞാൽ അവൾക് സങ്കടം ആകും എന്ന് കരുതിയും ഉപ്പാനോട് അവൾക് ദേഷ്യം തോന്നോ എന്നാ ഉപ്പാന്റെ പേടിയും കാരണം ആണ് ഞാൻ തന്നെ അത് ഏറ്റെടുത്തത്.


ഇപ്പൊ ന്തയാലും അതിനെ ചൊല്ലി ഒരു പ്രശ്നം ഇല്ലാത്തത് കൊണ്ട് അതവളോട് പറയണ്ടാന്ന് ഞാനും തീരുമാനിച്ചു.


പിന്നെ ആ അപകടത്തിൽ നിസൂന് അവന്റെ കരൾ നഷ്ട്ടമായിരുന്നു. അവിടെ ഉള്ളവരിൽ മാച് ആയതും എന്ത് കൊണ്ടും കരൾകഷ്ണം നൽകാൻ ആരോഗ്യം ഉള്ളതും എനിക്കായിരുന്നു.


കരളിന്റെ പാതി ഞാൻ അവൻ നൽകി. അത് കൊണ്ട് എനിക്കോ അവനോ ഒരു പ്രേശ്നവും ഇല്ല.


അന്നത്തെ ഓരോന്ന് ആലോചിച് ഞാൻ ആ മേശമേ ചാരി നിന്നു.


💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞


*[ഇനി കഥ ഞാൻ പറയാട്ടോ ലെ jifni ]*


Zayu നെ കാണാനുള്ള ആഗ്രഹം കൊണ്ട് ഓട്ടോ ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു അവന്റെ ക്യാബിനിലേക്ക് റൂബി. പക്ഷെ അവൻ കാൾ ചെയാന്ന് മനസിലായപ്പോ അത് കഴിയട്ടെ എന്ന് കരുതി അവൾ റൂമിന്റെ ഡോറോട് ചാരി നിന്നു.


അവൻ പറഞ്ഞതെല്ലാം കേട്ട് വിശ്വസിക്കാനാവാതെ നിൽക്കായിരുന്നു അവൾ.


ഉപ്പയാണ് അത് ചെയ്തത് എന്നിട്ട് പോലും zayu എല്ലാം ഉപ്പാക് വേണ്ടി ഏറ്റെടുത്തത് ഓർത്തിട്ട് അവനോടുള്ള മതിപ്പ് അവൾക് ഇരട്ടിക്ക് ഇരട്ടി വർത്തിച്ചു.


എല്ലാരും അവരവരുടെ ഭാഗം നന്നാകാൻ നോക്കുന്ന കാലത്ത്. അവളുടെ ഉപ്പാക് വേണ്ടി അവൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് അവളോടുള്ള സ്നേഹം മാത്രം ആണെന്ന് അവൾക് 100% ഉറപ്പായിരുന്നു.


അവനെ ഞാൻ എങ്ങനെ സ്നേഹിച്ചാലും അത് അവൻ തന്നെ സ്നേഹിക്കുന്നതിന്റെ പകുതി പോലും ആവില്ലാന്ന് അവൾക് മനസിലായി.



ഇനിയും അവനെ നോക്കി നില്കുന്നതിൽ അർത്ഥം ഇല്ലാന്ന് മനസിലായതും ആ ഡോർ തുറന്ന് മേശമേ ചാരി നിൽക്കുന്ന അവനെ പിറകിലൂടെ പോയി കെട്ടിപിടിച്ചു.


   *i love you zayoo.... Thank youu so much and sorry.... I love uu.... ❣️❣️❣️*

*I'm the luckiest person in the world ...* *you're not just a human being.* *💞💞 You are a miracle❣️❣️❣️still love uu 😍😍*


അവൻ പെട്ടന്ന് ബാക്കിലേക്ക് തിരിഞ്ഞു എന്നെ അവന്റെ മുന്നിലേക് നിർത്തി.


"നീയോ..."(zayu )


"പിന്നെ ആരെന്നാ മോൻ കരുതിയത്.."(അവൾ )


"നീയാണെന്ന് ആ ശബ്ദം കേട്ടാൽ ങ്ക് അറിയില്ലേ പെണ്ണെ... ഞാൻ ചുമ്മാ ചോദിച്ചതാ..."(അവൻ )


"ഇനി വേറെ ആരെങ്കിലും ആണെന്ന് കരുതി ഇരുന്നാൽ മോൻ ഈ ഐറ റൂബി ആരാന്ന് അറിയും ശരിക്കും." എന്നും പറഞ്ഞു അവന്റെ വയറ്റിന് ഒരു കുത്ത് കൊടുത്ത്.


"ഡി പെണ്ണെ... ഇയ്യെന്താ ഇവിടെ ക്ലാസിനു പോയില്ലേ... എന്നെ കുത്താൻ വേണ്ടി ക്ലാസ്സിന്ന് ഇറങ്ങി പോന്നതാണോ..."(അവൻ )


"യാ.. ഞാൻ മിസ്സിനോട് പറഞ്ഞു ങ്ക് ന്റ കെട്യോനെ കാണണം എന്ന്. Mam പോയി കണ്ട് വാന്ന് പറഞ്ഞു ഞാൻ ഇറങ്ങി പോന്നു." എന്നും പറഞ്ഞു ഇളിച്ചു കൊടുത്തു.


"ആണോ കാര്യം.. അല്ലെങ്കിലും അനക് ന്നെ കാണാതിരിക്കാൻ പറ്റില്ലാന്ന് ങ്കറിയ... മോൾ പഠിത്തം ഒകെ നിർത്തി ഇവിടെ വന്നു ഒരു ചെയർ ഇട്ട് ഇരുന്നോ..." എന്ന് അവനും പറഞ്ഞു ഇടം കണ്ണിട്ട് നോക്കാണ് അവൻ അവളെ 


"അയ്യേ കണ്ടിരിക്കാൻ പറ്റിയ മുഖം... ബ്ലെ.."(അവൾ )


"ന്തയാലും നിന്നെക്കാൾ നല്ലതാ... അല്ല ജ്ജ് ന്താ ഇവടെ..."(അവൻ )


"ഞാൻ ഒരു കേസ് കൊടുക്കാൻ വന്നതാ..."(അവൾ )


"പെണ്ണെ കളിക്കാതെ കാര്യം പറ... ക്ലാസ്സിന് പോയില്ലേ..."(അവൻ )


"ഞാൻ ഇന്ന് ക്ലാസിനു പോയില്ല..."(അവൾ )


"പിന്നെ... ഇത് വരെ എവിടെ ആയിരിന്നു..."(അവൻ )


"ഹോസ്പിറ്റലിൽ...."(അവൾ )


ഹോസ്പിറ്റൽ എന്ന് കേട്ടതും അവൻ ടെൻഷൻ വന്നു.


"എന്തേ...എന്തേ നിനക്ക് പറ്റിയത്. രാവിലെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ..." പരിപ്രാന്തിയിൽ അവൻ അവളുടെ അടുത്തേക്ക് നിന്ന് അവളുടെ മുഖം തലോടി കൊണ്ട് ചോദിച്ചു.


"ന്റ zayo ങ്ക് ഒരു കുഴപ്പവും ഇല്ല... ഞാൻ ചിലതൊക്കെ അറിയാൻ വേണ്ടി പോയതാ..."(അവൾ )


"എന്തറിയാൻ...."(zayu )


"എന്തിനാ എന്നോട് എല്ലാം മറച്ചു വെച്ചത്..."(അവൾ )


അവൾ ചോദിച്ചതിന്റെ പൊരുൾ അവൻ ക്ക് മനസിലായില്ലായിരുന്നു.


"എന്ത് ഞാൻ മറച്ചു വെച്ചന്ന നീ പറയുന്നത്."(അവൻ )


"ഞാൻ ആയിരം തവണ കുറ്റപ്പെടുത്തിയപ്പോഴും എന്റെ ഉപ്പയാണ് അത് ചെയ്തതെന്നും പിന്നെ ഇന്ന് വെല്ലിക്ക നീ നൽകിയ കരൾ കഷ്ണം കൊണ്ടാണ് ജീവിക്കുന്നെ എന്നും എന്നോട് പറഞ്ഞില്ലല്ലോ.."(അവൾ )


അവൾ എല്ലാം അറിഞ്ഞെന്നു മനസിലായപ്പോ ആദ്യം അവൻ പേടിയാണ് തോന്നിയത്. പതിയെ അത് ഒരു മനസമാധാനം ആയിരുന്നു.


അവളിൽ നിന്നും ഒന്ന് മറച്ചു വെക്കുന്നില്ലല്ലോ ഇനി എന്ന മനഃസമാദാനം.


💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

*[zayu ]*


അവൾ എല്ലാം അറിഞ്ഞു കയിഞ്ഞു. ഇനി ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ല.

ഞാൻ അവളെ തന്നെ നോക്കി നിന്നു. എന്നത്തേക്കാൾ പതിമടക്ക് പ്രകാശിച്ചിട്ടുണ്ട് ആ മുഖം.


"ന്താ ന്നെ ഇങ്ങനെ നോക്കുന്നെ...."(അവൾ )


"ചുമ്മാ.... നീ എങ്ങനെ ഇതൊക്കെ കണ്ടെത്തി...."(ഞാൻ )


അപ്പൊ അവൾ ഇന്നലെ രാത്രി തൊട്ട് നടന്നതെല്ലാം പറഞ്ഞു... ഇപ്പോഴാത്തെ ഫോൺ കാൾ കേട്ടത് വരെ...


"അപ്പൊ ഇനി call ചെയ്യമ്പോ സൂക്ഷിക്കണം അല്ലെ... നീ ന്യൂസ്‌ പിടിക്കാൻ എവിടെങ്കിലും നില്കുന്നുണ്ടോന്ന്..."(ഞാൻ )


ഞാൻ അവളെ നോക്കി കളിയാക്കി പറഞ്ഞതാണെങ്കിലും പെണ്ണിന് അത് ഫീൽ ചെയ്‌തെന്ന് ങ്ക് മനസിലായി.


ഞാൻ സൈറ്റ് അടിച്ചു ചിരിച്ചു കൊണ്ട് അവളുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.


"അചൂട... പെണ്ണിന്റെ മുഖം വാടിയല്ലോ... ഞാൻ ഒരു തമാശ പറഞ്ഞേല്ലേ...."(ഞാൻ )


"അപ്പൊ ഇനിയും രഹസ്യങ്ങൾ ഉണ്ടല്ലേ... ന്നോട് പറയാത്തെ.." അവൾ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.


"സത്യായിട്ടും ഇനി ഒന്നും ഇല്ല പെണ്ണെ..." എന്നും പറഞ്ഞു ഞാൻ അവളെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.


ഒരു പാവം പൂച്ച കുട്ടിയെ പോലെ അവൾ എന്റെ കയ്യിനോട് ചാരി കൊണ്ട് കൂടെ നടന്നു.


"വാ... കേർ..." ഞാൻ വണ്ടിയുടെ അടുത്തെത്തിയപ്പോ അവളുടെ പിടി വിട്ട് വണ്ടിയിൽ കയറി കൊണ്ട് അവളോട് കയറാൻ പറഞ്ഞു.


*അങ്ങനെ ഞങ്ങൾ ഞങ്ങളുടേതായ ലോകത്തേക്ക് പാറി പറന്നു.ആരുടേയും ശല്യവും ശബ്ദവും ഇല്ലാതെ എനിക്ക് ചുറ്റും അവൾ മാത്രവും അവൾക് ചുറ്റും ഞാൻ മാത്രവും ആയ ഞങ്ങളുടേതായ ലോകം...അവളുടെ പൊട്ടത്തരങ്ങളും കളിയാക്കലും ഇടക്കുള്ള കുഞ്ഞു കുഞ്ഞു റൊമാൻസും എല്ലാം ആയി ആ ദിവസം വൈകുന്നേരം വരെ എറണാംകുളം സിറ്റിയിൽ പാറി പറന്നു. ~സ്നേഹത്താൽ കൂട്ടിച്ചേർത്ത രണ്ട് പക്ഷികളുടെ സ്നേഹ തൂവൽ കൊണ്ട് ചേർത്തിണക്കിയാ ചിറകുകൾ കൊണ്ട്~. വയക്കടിക്കാനും തമാശപറയാനും കളിയാക്കാനും അവളെക്കാൾ നല്ല ഒരു പാതിയെ കിട്ടില്ല. സ്നേഹവും പ്രണയവും എന്താ എന്ന് പ്രവർത്തിയിലൂടെ മനസിലാക്കി തരുന്നവൾ.പ്രണയത്തെക്കാൾ സൗഹൃദവും,സൗഹൃദത്തേകാൾ  പ്രണയവും നിറഞ്ഞതായിരുന്നു അവളുടെ ഓരോ ചലനവും നോട്ടവും. നേരം ഞങ്ങളെക്കാൾ വേഗത്തിലും പോയി.*



പാർക്കിൽ അവളുടെ മടിയിൽ തല വെച്ച് അവളുടെ ഓരോ മണ്ടത്തരങ്ങൾക്ക് മറുപടി പറഞ്ഞു കിടന്നപ്പോയാണ് ഫോൺ അടിച്ചത്.

പോക്കറ്റിൽ നിന്ന് ഫോൺ എടുത്തപ്പോ 8 മിസ്സിഡ് കാൾ. അത് കണ്ടപാടെ എന്റെ കണ്ണുകൾ ചലിച്ചത്  ഐറയുടെ മുഖത്തേക്ക് ആണ്.


അവൾ എന്റെ നോട്ടം കണ്ട്  ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി...


"എങ്ങനേണ്ട്..."(ഞാൻ )


പെണ്ണ് തലതാഴ്ത്തി നിൽക്കാണ്...


"അനക് ഉള്ളത് ഇന്ന് അവർ തന്നോളും 😂.."(ഞാൻ )


"യാ ഹുദാ... ഇന്നത്തെ ന്റ കാര്യം തീരുമാനമായി..., ഫോൺ എടുക്ക്.."(അവൾ )


ഞാൻ ഫോൺ എടുത്ത ഉടനെ അങ്ങോട്ട് ഒന്നും പറയാൻ സമ്മതിച്ചില്ല..കരഞ്ഞു കൊണ്ട് മറുതലകന്ന് സംസാരം വന്നിരുന്നു.


"Zayukka.... റൂബി.. അവളെ കാണുന്നില്ല. ഇന്ന് ക്ലാസ്സിനും വന്നില്ല... ആകെ പേടിയാകുന്നു..."(മുബി )


"മുബി ഇജ്ജ് ഒന്ന് നിർത്ത് അവൾ ന്റ കൂടെ ഉണ്ട്..."(ഞാൻ )


"സത്യാണോ... അവൾക് കുഴപ്പം ഒന്നും ഇല്ലല്ലോ... ഞങ്ങളോട് ഒന്ന് പറഞ്ഞൂടെ... ആകെ പേടിച്ചു."(മുബി )


"സോറി... ഞാൻ പോലും അറിഞ്ഞിരുന്നില്ല അവൾ ക്ലാസ് കട്ടെയ്ത് വന്നത്."(ഞാൻ )


"പിന്നെ അവൾ എവിടെ പോയതായിരുന്നു. കാക്കൂന്റെ കൂടെ ആയിരുന്നല്ലോ അവൾ."(മുബി )


"എല്ലാം വന്നിട്ട് പറയാ... ന്തെങ്കിലും സ്പെഷ്യൽ വേണോ... ഞാൻ ഇന്ന് ഭയങ്കര ഹാപ്പിയാ.."(ഞാൻ )


"ആ.. വേണം ഞങ്ങൾക്ക് രണ്ട് ഷവർമ്മ വാങ്ങി... കൂടെ ഉള്ളതിന് ഇന്ന് ഒന്നും കൊടുക്കണ്ട..."(മുബി )



ഓക്കേ ഡീ... സെറ്റ്..."(ഞാൻ )


അങ്ങനെ അവളുമായി സംസാരിച്ചു കാൾ ഓഫാക്കി . റൂബിയുടെ കൈ പിടിച്ചു കുറച്ചു ദൂരം നടന്നു.


പിന്നെ ഇരുട്ടി തുടങ്ങിയതിനു ശേഷം 5 ഷവർമ വാങ്ങി വീട്ടിലേക്ക് വിട്ടു.



വീടിന്റെ മുറ്റത് തന്നെ അമ്മും മുബിയും കട്ട വെയ്റ്റിംഗിൽ നില്കുന്നുണ്ടായിരുന്നു. മ്മളെ പെണ്ണ് അവരെ പേടിച്ചു ന്റ പിറകിൽ ഒളിച്ചു നിൽക്കാണ്.



"പൊന്ന് മോളെ... ഓച്ചോളി വേണ്ട... നിന്നെ എന്റെ കയ്യിൽ കിട്ടും..."(മുബി..)


"Mubimmooi... ഞാൻ പാവല്ലേ.... ഞാനിതാ ഒരു കേസ് അന്വേഷിച്ചു പോയതാ... അല്ലാതെ zayu ന്റെ കൂടെ കറങ്ങാൻ പോയെ അല്ല.." അവൾ ന്റ ബാക്കിൽ നിന്ന് തല പുറത്തേക്കിട്ട് മുബിനോട് പറയാണ്.


"അച്ചോ... മോൾക് കറങ്ങാൻ പോവാണെങ്കിൽ എന്നോട് പറഞ്ഞിട്ട് പോയ പോരെ.നീ എന്നെ പോലീസ് ആയി കേസ് അന്വേഷിക്കാൻ .."(മുബി )


അതും പറഞ്ഞു മുബി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുമ്പോട്ട് ഇട്ടു.


സാഹചര്യം വളരെ മോശമാണെന്ന് മനസിലായ ഐറ എല്ലാം തുറന്നു പറഞ്ഞു. ഹോസ്പിറ്റൽ പോയതും മറ്റും എല്ലാം.



അങ്ങനെ സംസാരം ഒകെ കഴിഞ്ഞു ഞങ്ങൾ കഴിക്കാൻ ഇരുന്നു.


"ഞമ്മളെ ശ്രുതി വിളിച്ചിരുന്നു..."(ഞാൻ )


"ഹോ എന്ത് പറഞ്ഞു.."(റൂബി )


"അവളുടെ mrg fix ചെയ്‌തെന്ന് അറിയിക്കാൻ വിളിച്ചതാ... അവളുടെ മുറച്ചെക്കനുമായി തന്നെ..."(ഞാൻ )


"ഹൈവ... എന്ന mrg...അപ്പൊ മ്മക്ക് പോണ്ടേ..."(മുബി )


"മണ്ടൂസാളെ ഞാൻ പറയട്ടെ... ഡേറ്റ് ഒന്നും fix ചെയ്തില്ല. ആ ചെക്കൻ ഒരു അനിയൻ ഉണ്ട് അവന്റെ mrg നോക്കുന്നുണ്ട്. അപ്പൊ അവൻ ഒരു പെണ്ണിനെ തപ്പാൻ പറയാൻ വിളിച്ചതാ അവൾ."(ഞാൻ )


"ബ്രോക്കർ പണി ഏൽപ്പിക്കാൻ അല്ലെ...."(റൂബി )


"പോടി പെണ്ണെ... എന്റെയും അവളുടെയും മനസ്സിൽ ഒരു പെണ്ണ് ഉണ്ട്.. അത് റെഡി ആകോ എന്ന് നോക്കാനാ..."(ഞാൻ )


"ആരാ പെണ്ണ്..."(അമ്മു )


"നീ തന്നെ..."(ഞാൻ )


അത് കേട്ടതും ഒറ്റയടിക്ക് അവൾ വാ പൂട്ടി.. ഞാൻ അവളെ പറയും എന്ന് ഒട്ടും വിചാരിച്ചില്ല പാവം.


"അത് നല്ല ഒരു ഇതാണ്. അമ്മു ഇങ്ങനെ സിംഗിൾ ആയത് ങ്ക് ഭയങ്കര സങ്കടം ആയിരുന്നു." എന്നും പറഞ്ഞു മുബി അമ്മൂന്റെ താടിയിൽ നുള്ളി.


അമ്മു അവളെ കയ്യിന് ഒറ്റ തട്ടായിരുന്നു.


"അതിനാരാ സിംഗിൾ. ന്റ  അർജുനേട്ടൻ പിന്നെ അനാഥ ആവില്ലേ. അതോണ്ട് ങ്ക് ന്റ അർജുനേട്ടൻ മതി." (അമ്മു )


"അർജുനോ... അതാരാടി വേഗം പറഞ്ഞോ..."(റൂബി )


"അത്... അത് പിന്നെ "(അമ്മു )


"പിന്നേണ്ട വേം പറ "(മുബി )


അമ്മു എന്നെയും ക്ലോറി ആന്റിയെയും ഒന്ന് നോക്കി കൊണ്ട് പറഞ്ഞു തുടങ്ങി.


"കുഞ്ഞിലേ വിട്ടുകാരുടെ വാഴയിൽ നിന്ന് കേട്ടു മടുത്ത വാക്കായിരുന്നു *അമ്മു അർജുന്റെ* പെണ്ണ് ആണെന്ന്. അമ്മയുടെ ആങ്ങളയുടെ മകൻ. കുഞ്ഞിലേ ഗൾഫിൽ സെറ്റിൽഡ് ആയ ഫാമിലി. പത്താം ക്ലാസ്സിൽ ആകുന്നത് വരെ ഞാൻ അയാളെ കണ്ടില്ല. പിന്നീട് വിട്ടുക്കാർ ഇത് പറയുമ്പോ ഞാൻ എതിർക്കാൻ തുടങ്ങി. അങ്ങനെ ഇരിക്കെ 10 th ruselt വന്നപ്പോ എനിക്ക് മുന്നിൽ എന്റെ അർജുനേട്ടൻ ഉണ്ടായിരുന്നു. അന്ന് മുതൽ  ഇന്ന് വരെ ഞങ്ങൾ പ്രണയത്തിലാണ്. നിങ്ങളോട് പറയാഞ്ഞത്  അർജുനേട്ടൻ മൂന്ന് മാസം കൂടി കഴിഞ്ഞാൽ നാട്ടിൽ എത്തും അന്ന് നിങ്ങൾക് സപ്രൈസ് തരാന്ന് കരുതി അതാ... പിന്നെ call ചെയ്യാ msg അയക്ക അതൊന്നും ഇല്ല ഞങ്ങൾക്കിടയിൽ. അപ്പൊ നിങ്ങൾ എന്നെ വിശ്വസിക്കോ എന്നും ങ്ക് പേടി ഉണ്ട്. ഞാൻ കള്ളം പറയാന്നു പറഞ്ഞാലോ നിങ്ങൾ. അതാ... Call ഉം msg ഇല്ലാതെ ആണ് 17 വർഷം എന്നെ പ്രണയിച്ചത് കല്യാണം വരെ അങ്ങനെ മതി എന്നാ ഏട്ടൻ പറഞ്ഞത് അതാ.."(അമ്മു )


‌അത് കെട്ട് മറ്റേ രണ്ടും താടിക് കൈ കൊടുത്തിരിക്കാണ്.


‌"അപ്പൊ നിന്റെയും ശ്രുതിയുടെയും കാര്യത്തിൽ തീരുമാനമായി. മൂന്ന് മാസം കഴിഞ്ഞാൽ ഒരു സദ്യയും അഞ്ചു മാസം കഴിഞ്ഞാൽ മറ്റൊരു സദ്യയും. ശ്രുതിയുടെ mrg മെയ് ഉണ്ടാകും."    ഞാൻ പറഞ്ഞു തീരും മുമ്പ് അമ്മു തുടങ്ങിയിരുന്നു.

അടുത്ത വെക്കേഷൻ ആഗസ്റ്റിൽ നല്ല അസ്സൽ ബിരിയാണിയും അതി ഗംഭീര കല്യാണവും ഉണ്ട് എനിക്ക്. (അമ്മു )


"ആരുടെ... ന്നോട് ആരും കല്യാണം പറഞ്ഞില്ലല്ലോ... മ്മളെ ക്ലാസ്സിലെ ആരുടെ എങ്കിലും mrg ഉണ്ടോ..."(റൂബി )


"ടി മണ്ടി... എന്റെയും നിന്റെയും mrg കാര്യ ഇവൾ പറഞ്ഞെ..."(മുബി )


"അതിന് ആഗസ്റ്റ് ആണെന്ന് ആര് പറഞ്ഞു.."(ഞാൻ )


"പോലീസുകാരൻ കേസും ആയി നടന്നോളൂ....അവിടെ എന്റെ വീട്ടുകാരും നിങ്ങളെ രണ്ട് പേരെ വീട്ടുകാരും ചേർന്ന് ഇന്ന് *ആഗസ്റ്റ് 4 ന്* നമ്മുടെ mrg fix ചെയ്തു. രണ്ട് mrg ഒരു ദിവസം. ഇർശു വിളിച്ചപ്പോ പറഞ്ഞതാ.."(മുബി )


അങ്ങനെ അതിലും ഒരു തീരുമാനമായി...


പിന്നെ ഞങ്ങളുടെ തീറ്റ ഒകെ കഴിഞ്ഞു കുറച്ചു നേരം നാല് ആളും കൂടി ലുഡോ കളിച്ചിരുന്നു.


അത് കഴിഞ്ഞു അവർ മൂന്നും ഗുഡ് nyt പറഞ്ഞു പോയി കിടന്നു. ഞാൻ ഇർശൂന് call ആക്കി അവിടെ ഇന്ന് നടന്ന ചർച്ചക്കളെ കുറിച്ചൊക്കെ അന്വേഷിച്ചു. ന്റ അമ്മാവന്മാരൊക്കെ വന്നിരുന്നൊക്കെ പറഞ്ഞു. Call കട്ടാക്കി കിടന്നു.


🔸💜🔸💜🔸💜🔸💜🔸💜🔸💜🔸💜🔸💜🔸💜🔸💜🔸💜🔸💜🔸💜


*സൂര്യൻ ഉദിച്ചസ്ഥമികുന്ന വരെ കോളേജും സ്റ്റേഷനും ചിരിയും കളിയും ആയി സമയം പോയി കൊണ്ടിരുന്നു. രാത്രികളിൽ zayu ന്റെ സംരക്ഷണയിൽ മൂന്നും ചുറ്റി കറങ്ങിയും call ചെയ്തും ഉല്ലസിച്ചും കളിയാക്കിയും ദിവസങ്ങൾ ശരവേഗതത്തിൽ കടന്നു പോയി... ഇടക്കിടെ അവധി ദിവസങ്ങളിൽ കറങ്ങാൻ ഇർഷുവും വരുമായിരുന്നു. മാസത്തിൽ രണ്ട് ദിവസം എന്ന പോലെ അവർ നാട്ടിലേക്കും പോകും..*


ദിവസങ്ങളും ആഴ്ചകൾ മാസങ്ങളും കടന്നു പോയി....

ജീവിതത്തിൽ  അധികമൊന്നും മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിലും പരസ്പരം ഉള്ള സ്നേഹം നാലിരട്ടി ആയി ദിവസേന വർധിച്ചു കൊണ്ടിരുന്നു.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


~*നീണ്ട 9 മാസങ്ങൾക്കു ശേഷം.....*~


*ഇതിനിടയിൽ നീണ്ട ഒരു ലീവിടെത്ത്  അമ്മു അർജുന്റെ പെണ്ണായി.... കോഴ്സ് ഫുള്ളാകിയിട്ടേ അവൾ ഗൾഫിലേക്ക് പോകൂ എന്ന വാശിക്ക് പുറത്ത് അർജുൻ തന്റെ ജോലി റിസൈൻ ചെയ്തു എറണാംകുളത്ത്  പുതിയ ജോലി ശരിയാക്കി.


അമ്മും അവനും ക്ലോറി ആന്റിയുടെ വീട്ടിലെ മുകളിലെ നില കൈകലാക്കിയതോടെ zayu താഴെക്കിറങ്ങി. അതോടെ മുബി അവരുടെ ഇടയിൽ പെട്ടെന്ന് പറയാം... രണ്ടിന്റെയും റൊമാൻസും തല്ലും കണ്ട് കിളി പോകാനേ അവൾക്ക് നേരം ഉണ്ടായിരുന്നോള്ളൂ....



💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜


*ആഗസ്റ്റ്  4*


*റൂബി*


രാവിലെ തന്നെ എണീറ്റത് ഭാബി വന്നു വിളിച്ചപ്പോഴാണ്. ഭാബിക്ക് പിറകെ ഇർഷും ഉണ്ടായിരുന്നു.


ഭാബി ഫ്രഷ് ആവാൻ പറഞ്ഞു പോയതും ഇർഷു വന്ന കാര്യം പറഞ്ഞു.


അസ്കറിന് 8 വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചെന്ന്. അതിലപ്പുറം കോടതി വരാന്തയിൽ വെച് അവൻ ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കുകയും നാഥാന്റെ കോടതിയിൽ തന്നെ കുറ്റകാരൻ ആകരുത് എന്നും അസ്‌കർ zayu ന്റെ കാൽ പിടിച്ചു പറഞ്ഞെന്നും പറഞ്ഞു.


അത് കേട്ടപ്പോ എനിക്ക് പെരുത്ത് സന്തോഷമായി. ഞാൻ ഇർശൂനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്ത്.


"ഡീ ന്നെ വിട്... ന്റ പെണ്ണിന് ഇന്ന് എന്നെ കിട്ടാതെ ആകും ഇജ്ജ് ങ്ങനെ അമർത്തി പിടിച്ചാൽ..." എന്നും പറഞ്ഞു അവൻ ന്ന ഒരു ഉന്ത് ഉന്തി.


"ആ zayu പാവം... അവനെ കഷ്ടപ്പെടുത്തരുതേ..."എന്നും പറഞ്ഞു അവൻ പോയി.


ഞാൻ ഫ്രഷായി താഴേ പോയി ചായ കുടിച്ചതെ ഓർമ ഒള്ളൂ...



പിന്നീട് അങ്ങോട്ട് മാറ്റിക്കലും ഫോട്ടോ എടുക്കലും ആയി ഒരു പട ആയിരുന്നു..


വീട് ഫുൾ അലങ്കരിച്ചു മറ്റേതോ സ്ഥലം പോലെ ആകിയിട്ടുണ്ട്. അറിയുന്നവരും അറിയാത്തവരും ആയ പലരും വന്നു പോകുന്നു. ചുണ്ടിൽ മായാതെ തന്നെ ഞാൻ പുഞ്ചിരി ഫിറ്റ്‌ ചെയ്തു.


ഇന്നലത്തേന് ശേഷം മ്മളെ ചെക്കൻ വിളിച്ചതും ഇല്ല. അവനും ബസി ആണ്. അവിടെയും തകർപ്പൻ കല്യാണം ഉണ്ട്. പോലീസ്കാരും മത്രിമാരും എല്ലാം വന്നു പോകുന്നുണ്ടെന്ന് അർജുൻ വിളിച്ചു അമ്മൂനോട് പറഞ്ഞു.


*നേരം 11:00*


മുബിന്റെയും ഇർശൂ ന്റെയും നിക്കാഹിന്റെ സമയം എല്ലാരും പള്ളിയിലേക്ക് പോയി. മ്മളെ ചെക്കനും പള്ളിയിൽ ഉണ്ടെന്നാണ് കേട്ടത്.

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜



*[അവസാന ഘട്ടം ഞാൻ പറയാ..ലെ jifni ]*



പള്ളിയിൽ നിക്കാഹ് നടക്കും നേരം കുറച്ചു സ്ത്രീകൾ മുബിയുടെ വീട്ടിലേക് അവളെ ഒരുകാനായി പോയി.


പാവം മ്മളെ റൂബിയെ കൊണ്ട് പോയിട്ടില്ല.


മാറ്റിക്കലും നിക്കാഹും എല്ലാം കഴിഞ്ഞു *മുബിയുടെ കഴുത്തിൽ ഇർഷാദ് എന്ന് കൊത്തി വെച്ച മഹർ വീണു.* ചുറ്റും കൂടിയവർ കയ്യടി കൊണ്ടും ആർപ്പ് കൊണ്ടും ആ ഹാൾ ശബ്ദം നിറഞ്ഞു.


രണ്ട് പേരിലും വർഷങ്ങളായി കാത്ത് നിന്ന അസുലഭ നിമിഷം പൂവണിഞ്ഞ പുഞ്ചിരി വിടർന്നു.


പിന്നീട് അവർ മുബിയെ കൊണ്ട് ഇറങ്ങി.


എത്ര പ്രണയിച്ച ജീവനേക്കാൾ തന്നെ സ്നേഹിക്കുന്നവന്റെ കൂടെ ആണെന്ന് അറിഞ്ഞിട്ട് പോലും നിയന്ത്രമില്ലാതെ അവൾടെ കണ്ണുകൾ നിറഞ്ഞൊഴുകി.നൊന്ത് പ്രസവിച്ച ഉമ്മനെയും പോറ്റി വളർത്തിയ ഉപ്പയും തന്റെ കൂടപ്പിറപ്പുകളും ഇനി മറ്റൊരു വീട്ടിൽ എന്ന ചിന്തയാണ് കണ്ണുനീരിനു ശമനം കൊടുക്കാതെ ഒഴികാൻ കാരണം.


അധിക ദൂരം ഇല്ലാത്തത് കൊണ്ട് തന്നെ മാളിയേക്കൽ തറവാട്ടിന്റെ മുറ്റത് മുബി വന്നിറങ്ങി. പിന്നീട് രണ്ട് വീട്ടുകാരും അവിടെ ആയിരുന്നു.


മുബി വന്ന ഉടനെ ഉമ്മ അകത്ത് കയറ്റിയെങ്കിലും അവളെ വന്നു പുണർന്നത് റൂബി ആയിരുന്നു. റൂബിയുടെ ആ നിമിഷത്തേ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു.

അവൾ റജു നെ അരികിൽ വിളിച്ചു കൊണ്ട് മുബിയുടെ കൈകൾ റജുനെ ഏൽപ്പിച്ചു ഒപ്പം ഉമ്മനെയും അടുത്തേക്ക് വിളിച്ചു.


"ഇർശു ഇവളെ പൊന്ന് പോലെ നോക്കും. നിങ്ങളും എന്ന് എനിക്കറിയാം... എന്നാലും ഞാൻ പറയാണ് ഇന്ന് മുതൽ ഞാൻ ഈ വീട്ടൽ ഒരു അതിഥി ആകും. എന്റെ മുബി ഇവിടെത്തെ വീട്ടുകാരിയും. എനിക്ക് തന്ന സ്നേഹം അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ നിങ്ങൾ അവളെ സ്നേഹിക്കണം...എന്നെ പോലെ നിങ്ങളെ സ്നേഹിക്കുന്ന മനസാ ഇവൾടെതും."(റൂബി )


"മോളെ ഞങ്ങൾക്ക് അറിയാലോ..."(ഉമ്മ )


"നീ ഒന്ന് കൊണ്ടും പേടിക്കണ്ട.. ഞങ്ങൾ ഇനി ഒറ്റ കെട്ടാണ്...."(റജു )


അത് പറഞ്ഞു നാല് പേരും ചിരിച് നില്കുമ്പോ ആണ് റയു വന്നു പറഞ്ഞത്.


"Zayu ന്റെ വീട്ടിൽ നിന്ന് ആളുകൾ എത്തി എന്ന്.."


പിന്നീട് അവർ അവരുടെ വക റൂബിയെ ഒന്നൂടെ സുന്ദരി ആക്കി.


    അവളെ zayu ന്റെ കൈകളിൽ ഏൽപ്പിച്ചു അവളുടെ ഉപ്പ.


    എല്ലാരോടും യാത്ര പറഞ്ഞിറങ്ങിയപ്പോ അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീര് ആ മുറ്റത്തേ തലോടി.


കുഞ്ഞി പെങ്ങൾ യാത്ര പറയുന്നേ കണ്ട് നിൽക്കാനുള്ള ശേഷി ആങ്ങളമാർക്ക് ഇല്ലായിരുന്നു.


ഓരോ കാൽ ചുവടും എടുത്ത് വെക്കുമ്പോ കാകമാരോടൊപ്പം ഉള്ള നിമിഷങ്ങൾ മനസ്സിൽ വന്നു പോയി കൊണ്ടിരുന്നു.

  അവളുടെ ആ അവസ്ഥ മനസിലാക്കിയവണ്ണം zayu അവളുടെ കൈയ്യിൽ ഒന്നൂടെ മുറുക്കി പിടിച്ചു.



   *അതെ... ഒന്ന് നിന്നെ....*


എന്നും പറഞ്ഞു rayu മുന്നിലേക്ക് ചാടി.


   "ന്താടാ..."(zayu )


ഇത്രീം കാശ് കൊടുത്ത് ക്യാമറകാരെ ഇന്നലെ വിളിച്ചു വരുത്തിട്ട് ആകെ ഉള്ള ഒരു അളിയന്റെ കൂടെ ഫാമിലി pic എടുത്തില്ലെങ്കിൽ അത് പക്കാ ബോർ ആണ്. ഇനിപ്പോ അടുത്ത ന്റ കല്യാണം ആയിട്ട് വേണ്ടേ.. അതിന് ഇവരാരും ഇപ്പൊ കെട്ടാൻ സമ്മദിക്കുന്നില്ല. അപ്പൊ ഒരു pic എടുക...."(റയു)


എന്നും പറഞ്ഞു എല്ലാരെയും വലിയവരും ചെറിയവരും എന്ന് വ്യത്യാസമില്ലാതെ മാളിയേക്കൽ തറവാട്ടിലേക്ക് വന്നു കേറിയ മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം ആ മുറ്റത് ഇരുന്നും നിന്നും പോസ്സ് ചെയ്തു. നടുകെ zayu &roobi, irshu &mubi ഇരുന്നു. Mrg ഫ്ലെക്സ് വലുതാക്കി തന്നെ ബാഗ്രൗട് ആയി കൊടുത്തു.


 "ഒരു യോ പറഞ്ഞോളി...."


*yoo.. ✌️✌️✌️✌️🤘*

   എല്ലാരും കൂടി ഒറ്റ സ്വരത്തിൽ പുഞ്ചിരിയിൽ നിന്നു.

(Pic നിങ്ങൾ ഇമേജ് ചെയ്യുക 😁)



      ❣️ശുഭം മംഗളം ❣️


    അവസാനിച്ചു.........


✍️ Written By :- _Jifni_

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌