THE PROMISE | ദ പ്രോമിസ് | FARSANA FARSA | ഫുൾ പാർട്ട്‌


THE PROMISE

ഫുൾ പാർട്ട്‌ 


"ഇന്ന് നേരെത്തെ ആണല്ലോ.. അത്രക്ക് വല്യ ബിസിയാണോ.. ഈ രാവിലെ തന്നെ ചെറിയ മഞ്ഞിൽ,, ഓഹ്,,, പുറത്ത് കുറച്ച് വെളിച്ചം വന്നിട്ട് എങ്കിലും പോവെടി.. "

"അതൊന്നും പറഞ്ഞാൽ പറ്റില്ല സിദ്ധു.. ഇപ്പൊ പോയാലെ എനിക്ക് അവിടെ എത്താൻ കഴിയു.. ലേറ്റ് ആയാൽ എന്റെ ഇമേജിന് അത് മോശമാണ്.. അല്ലെങ്കിലും അറിയപ്പെടുന്ന ആൾടെ വീട്ടിൽ പോവുമ്പോ നമ്മള് നമ്മുടെതായ ഒരു മാന്യത ഒക്കെ കൊടുത്തില്ലെങ്കിൽ പിന്നേ,, അയ്യേ മോശം മോശം... "

"ഹ്മ്മ്.. പോവുന്നത് ഒക്കെ ശെരി.. സൂക്ഷിച്ചു പോവണം.. കുറേ ആക്രി സാധനങ്ങൾ ഒക്കെ എടുത്ത് പോകുന്നതാണ്.. പോവുന്ന വഴിക്ക് എങ്ങാനും എവിടേലും തട്ടി വീണാൽ പിന്നേ റോഡ് മൊത്തം ബ്ലോക്ക്‌ ആയി ആൾക്കാരുടെ ഒച്ചപ്പാട് ആയി... ഉഹ്.. "

"ആക്രി സാധനം എന്ന് പറഞ്ഞ് ഇൻസൾട്ട് ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. യൂ എഗൈൻ... "

"ഓഹ് സോറി യാർ... "

സാധനങ്ങൾ ഒക്കെ ഒരു ബോക്സിൽ വെക്കുന്നതിനിടയിൽ കൂടെ ഹെൽപ് ചെയ്തോണ്ട് സിദ്ധു ഓരോന്ന് പറഞ്ഞ് എന്നെ കളിയാക്കിയപ്പോ കണ്ണുരുട്ടി നോക്കി പേടിപ്പിച്ച് മര്യാദക്ക് ഒക്കെ എടുത്ത് വെക്കെന്ന് പറഞ്ഞ് ഞാൻ ബാത്‌റൂമിലേക്ക് പോയി.. 

സമയം രാവിലെ 5 മണി.. ഈ തണുപ്പത്ത് രാവിലെ തന്നെ തണുത്ത വെള്ളത്തിൽ കുളിക്കാന്ന് പറഞ്ഞാ ഹുഹു.. കോപ്പിനോട് വെള്ളം ചൂടാക്കാൻ പറഞ്ഞപ്പോ അത് കേട്ടില്ല.. ബ്ലഡി... 

കണ്ണും അടച്ച് ഞാൻ എന്നെ തന്നെ കെട്ടിപിടിച് നഗ്ന ശരീരത്തിൽ മറ എന്ന് വോണം ബാത്ത് ടവൽ മാറോടു ചേർന്ന് കെട്ടി ഷവറിന്റെ കീഴിൽ പോയി നിന്നു.. ചുണ്ടുകളും കയ്യും കാലും ഒക്കെ വിറക്കുന്നുണ്ടെങ്കിലും മരവിച്ച പോലെ ഞാൻ അവിടെ തന്നെ നിന്നു.. റെഡിയായി വന്നപ്പോഴേക്കും സിദ്ധു ടേബിളിൽ ടീയും എടുത്ത് വെച്ച് തലക്ക് താങ്ങും കൊടുത്ത് പാതി ഉറക്കത്തിൽ എന്നെയും കാത്ത് നിൽക്കുന്നുണ്ട്.. 

തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് ഞാൻ ടീയും കുടിച്ച് പാക്ക് ചെയ്ത സാധനങ്ങൾ എടുത്ത് പുറത്തേക്ക് ഇറങ്ങിയപ്പോൾ രാത്രിയുടെ നിലാവ് പോലെ പ്രകാശിച്ചു നിൽക്കുന്ന വെളിച്ചത്തിൽ മഞ്ഞു തുള്ളികൾ ഓരോന്നായി പൊടിഞ്ഞു വീഴുന്നത് കണ്ടപ്പോ തന്നെ നമ്മളെ മൂഡ് പോയി.. ഈ മഞ്ഞും കൊണ്ട് പോവണം എന്നല്ലോന്ന് ഓർത്ത്.. പക്ഷേ പോവാതെ വേറെ നിവർത്തിയില്ലല്ലോ എന്നോർത്തപ്പോൾ മഞ്ഞിനെയൊന്നും വല്യ കാര്യമാക്കിയില്ല... 

ടുവീലർ വണ്ടിയുടെ പിന്നിലായി പാക്ക് ചെയ്ത സാധനങ്ങൾ വണ്ടിയോട് ചേർന്ന് കെട്ടി വെച്ചിട്ട് സിദ്ധുനോട് ബൈ പറഞ്ഞ് ഇറങ്ങാൻ നേരത്ത്,,, 

"ലേറ്റ് ആവോഡി.. "

"ഹേയ് ഇല്ല.. ലേറ്റ് ആവാതിക്കാൻ അല്ലെ സിദ്ധു ഞാൻ നേരെത്തെ ഇറങ്ങിയത്.. ഇപ്പൊ ടൈം 5:30.. അവിടെ എത്താൻ ഒരു 7:30 ആവും.. തിരിച്ച് ഇങ്ങോട്ട് 5 മണിക്ക് ഇറങ്ങിയാൽ വൈകീട്ട് ഒരു 7 മണിയാവുമ്പോഴേക്കും എത്തും.. ഓകെ.. "

"ഹ്മ്മ്.. രണ്ട് മണിക്കൂർ തനിയെ ഒരേ ഓട്ടത്തിൽ ഡ്രൈവ് ചെയ്യാൻ കഴിയോ.. "

"Nothing is impossible യാർ.. "

"ഹ്മ്മ്.. ശെരി ശെരി.. പോയിട്ട് വാ.. "

"ഓകെ ബായ്,,, "

"മ്യാവു.... "

സിദ്ധുനോട് വീണ്ടും ബൈ പറഞ്ഞ് ഇറങ്ങാൻ നേരത്ത് നമ്മളെ ലൂസികുട്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അകത്തേക്കുള്ള വാതിലിന്റെ അടുത്ത് നമ്മളെ നോക്കി വാലാട്ടി നിൽക്കുന്ന ലൂസിയെ കണ്ടപ്പോ ഞാൻ ചിരിച്ച് കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി പടിയിൽ ഇരുന്ന് അവളെ മടിയിൽ വെച്ച് കുറച്ച് നേരം തലോടിയെ ശേഷം കഴുത്തിന് മീതെ ചുംബിച്ചിട്ട്‌ അവളെ സിദ്ധുവിനെ ഏല്പിച്ചിട്ട്‌ ഞാൻ ഇറങ്ങി... 

ബ്രൗൺ കളറിൽ കത്തി നിൽക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അതി വേഗത്തിൽ വണ്ടി ഓടിക്കുമ്പോൾ മഞ്ഞു നമ്മളെ പുൽകുന്നുണ്ട്.. പാതി മരവിച്ച ജീവനോടെ ഞാൻ മഞൊന്നും ഒന്നും അല്ലെന്ന് വിചാരിച്ച് വണ്ടി കത്തിച്ചു വിട്ടു... 

റോഡരികിൽ കൂടി ആട്ടിൻ കുട്ടികൾ കൂട്ടത്തോടെ പോവുന്നത് പോലെ ഒരുപാട് പട്ടികൾ വരിവരിയായി നിലം മണപ്പിച്ചു കൊണ്ട് നടക്കുന്നു... ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ബസ്സ്റ്റോപ്പിൽ ചുരുണ്ടു കൂടി ഒരു മൂലയിൽ ഉറങ്ങുന്ന പ്രായമായതും അല്ലാത്തതുമായ കുട്ടികളും.. 

അതൊക്കെ വീക്ഷിച്ചു വണ്ടി ഓടിക്കുന്നതിനിടയിൽ അടച്ചിട്ട ഒരു ഷോപ്പിന്റെ മുന്നിൽ ഉന്തു വണ്ടിയിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ പ്രായമായ ഒരാൾ ചായ ഉണ്ടാക്കുന്നത് കണ്ടപ്പോ വണ്ടിയൊന്നു സൈഡ് ആക്കി ആ കടയുടെ അടുത്തേക്ക് പോയി... 

ആദ്യം കണ്ടപ്പോൾ ഒന്ന് ചിരിച്ചതും പിന്നീട് അയാളുടെ മുഖത്ത് നിന്ന് ചിരി മാഞ്ഞു നെറ്റി ചുളിച്ച്‌ കൊണ്ട് നോക്കുന്നത് കണ്ടപ്പോ അതേ ഭാവത്തിൽ തന്നെ ഞാൻ അയാളെയും നോക്കി.. ശേഷം എന്റെ വണ്ടിയും എന്നെയും മാറി മാറി അയാൾ നോക്കുന്നു.. 

"ഈ പെട്ടിയൊക്കെ ആയിട്ട് അതിരാവിലെ എങ്ങോട്ടാ കൊച്ചേ.. വല്ല ഒളിച്ചോട്ടമെങ്ങാനുമാണോ...? "

വളരെ ഗൗരവത്തോടെ എന്നോട് അങ്ങനെ ചോദിച്ചപ്പോൾ ഞാൻ അയാളെ നോക്കി പൊട്ടിച്ചിരിച്ചു.. 

ഒളിച്ചോട്ടം,,, അതും ഈ ഞ്യാനോ.. 

എന്റെ ലക്ക് ഇല്ലാത്ത ചിരി കണ്ടിട്ട് മൂപര് എന്നെ തന്നെ നോക്കിയതും ഞാൻ ചിരി നിർത്തി അയാളോടായി പറഞ്ഞു... 

"ന്റെ ചേട്ടായി,, ഞാൻ ജോലിക്ക് പോവുകയാ... അല്ലാതെ ഒളിച്ചോട്ടം ഒന്നുമല്ല.. അല്ലെങ്കിലും ഈ രാവിലെ ആരെങ്കിലും ഒളിച്ചോഡോ... എല്ലാറ്റിനും അതിന്റെതായ സമയം ഇല്ലേ ചേട്ടായി.. "

"കാലം മാറിമറിയുകയാണല്ലോ.. അപ്പോ ഒന്നിനും ഇന്നത്തെ കാലത്ത് ഒരു നിഷ്ഠതയും ഇല്ല കൊച്ചേ.. ഏത് സമയത്തുo എന്തും നടക്കാലോ.. ചിലപ്പോ ഒരു ഉളുപ്പും ഇല്ലാതെ നാട്ടാരുടെ മുന്നിൽ വെച്ചും പോവും.. കാലം പോയ പോക്കേ... 

ഹാ വന്ന സ്ഥിതിക്ക് ഒരു ചായ ആയിക്കോട്ടെ.. ഇന്നത്തെ ഫസ്റ്റ് കസ്റ്റമർ മോള് ആയിക്കോട്ടേ.. ഒരു ചായയും വടയും കഴിച്ചിട്ട് ആയിക്കോട്ടെ ബാക്കി കാര്യങ്ങൾ.. വിരോധം ഇല്ലല്ലോ.. "

"ഹേയ് എനിക്കെന്ത് വിരോധം.. ഇന്നത്തെ ഫസ്റ്റ് കസ്റ്റമർ ഞാൻ ആയതോണ്ട് ഇന്നത്തെ ദിവസം തന്നെ നല്ല ഐശ്വര്യം ആയിരിക്കും.. ഫുൾ ഓഫ് നല്ല കച്ചോടം ഉണ്ടാവും.. "

"അത് കൊച്ചിന്റെ ഈ മുഖം കണ്ടാൽ തന്നെ നല്ല ഐശ്വര്യം തോന്നുന്നുണ്ടല്ലോ.. "

എന്നും പറഞ്ഞ് എന്റെ നേർക്ക് ചെറിയ സ്റ്റീൽ ഗ്ലാസിൽ ചെറു ചൂടുള്ള ചായയും ഒരു പേപ്പറിൽ രണ്ട് വടയും തന്ന് ഇരിക്കാൻ ഒരു സ്റ്റൂളും തന്നു.. അല്ലേലും ഇങ്ങനെയുള്ള കടകളിൽ നിന്നൊക്കെ ഉണ്ടാക്കുന്ന സാധനങ്ങൾ ഒക്കെ നല്ല ടേസ്റ്റ് ആയിരിക്കും.. അതിപ്പോ ഒരു പച്ചവെള്ളം ആയിക്കോട്ടെ.. അതിനു പോലും വല്ലാത്തൊരു ടേസ്റ്റ് ആയിരിക്കും.. 

എന്തായാലും വണ്ടി നിർത്തിയത് വെറുതെ ആയില്ല.. അസ്സല് ചായയും വടയും കിട്ടി... 

വൈകീട്ട് കാണാം എന്ന് പറഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി ഫോണിൽ നോക്കി ആ വീടിന്റെ അഡ്രെസും ലൊക്കേഷനും നോക്കി വണ്ടി മുന്നോട്ട് വിട്ടു... കുറേ ചുറ്റി വളഞ്ഞ് ഒരു ജംഗ്ഷനിൽ എത്തിയതും പെട്ടന്ന് ഒരു വണ്ടി എന്റെ വണ്ടിയുടെ നേർക്ക് വന്നതും ബാലൻസ് തെറ്റി ബ്രേക്ക്‌ കിട്ടാതെ ഞാൻ ഒരു സൈഡിലേക്ക് വണ്ടിയടക്കം വീണു... 

സബാശ്...കൊള്ളാം.. ഇന്നത്തെ ദിവസം കൊള്ളാം... 

കാര്യമായി ഒന്നും പറ്റിയില്ലെങ്കിലും ചെറുതായി കൈ മുട്ട് റോഡിൽ ഉരസി മുറിവ് പറ്റിയിട്ടുണ്ട്... അതും നോക്കി വീണിടത്ത് നിന്ന് ഇടിച്ച വണ്ടി ഏതാണെന്നും ആരാണെന്നും നോക്കാൻ വേണ്ടി ഞാൻ ഒരു വശത്തെക്ക് ചെരിഞ്ഞു നോക്കിയപ്പോൾ നമ്മളെ മുന്നിൽ നിൽക്കുന്ന രൂപത്തേ അടിമുടി നോക്കി... 

മുട്ടിനു മുകളിലായി നിക്കറും കയ്യിൽ ചെറിയ ചങ്ങല വള പോലെ ചുറ്റി ഇട്ട് ടീ ഷർട്ടും സിഗരറ്റ് വലിച്ച് കറുപ്പിച്ച ചുണ്ടുകളും അമർഷത്തോടെ ചേമ്പോത്തിന്റെ കണ്ണുകൾ പോലെ ചുവപ്പിച്ച് എന്നെ നോക്കി നിൽക്കുന്ന അയാളെ നോക്കി കൊണ്ട് ഞാൻ അയാളെക്കാൾ അമർഷത്തോടെ നോക്കി വീണിടത്ത് നിന്ന് കൈ ഉഴിഞ്ഞു കൊണ്ട് എണീറ്റു... 

"നിനക്കൊക്കെ എന്തിനാടോ ഈ ഉണ്ടകണ്ണ്... ഷോക്ക് വെച്ചതാണോ.. രാവിലെ തന്നെ കഞ്ചാവും അടിച്ചോണ്ടാണോ താനൊക്കെ വണ്ടി ഓടിക്കുന്നത്.. ഇഡിയറ്റ്... "

ചുവപ്പ് കലർന്ന കണ്ണുകളിൽ നോക്കി പല്ലുകൾ കടിച്ച് പിടിച്ച് ഞാൻ നിന്ന നിൽപിൽ അയാളോട് അങ്ങനെ ചോദിച്ചതും ഇമ വെട്ടാതെ അമർഷത്തോടെ എന്നെ നോക്കി കൊണ്ട് നിലത്ത് കിടക്കുന്ന വണ്ടിയുടെ മിററിൽ അയാൾ ആഞൊന്നു ചവിട്ടിയതും ഞാൻ വാ തുറന്ന് " യൂ ബ്ലഡി " എന്ന് പറഞ്ഞ് കൈ ഉയർത്തി ഒട്ടും രോമം ഇല്ലാത്ത ആ മോന്തയിൽ ഒന്ന് പൊട്ടിക്കാൻ നിന്നതും അപ്പോ തന്നെ എന്റെ കയ്യിൽ ബലമായി പിടിച്ച് അവൻ ട്രാപ് ചെയ്തതും അതേ സമയം തന്നെ ഇടിച്ച കാറിൽ നിന്ന് ഒരുത്തൻ ശക്തിയോടെ ഡോർ വലിച്ച് തുറന്ന് അടച്ച് വന്നു... 

●●●●●●

"ഡാ,, നീയൊന്ന് വണ്ടി പതുക്കെ വിടുന്നുണ്ടോ.. എനിക്ക് മനസ്സിലാവും നിന്റെ ഫീലിംഗ്സ്.. പക്ഷേ അതെന്തിന് നീ ഡ്രൈവിങ്ങിൽ തീർക്കുന്നു... എവിടേലും ഇടിച്ചാൽ പിന്നേ തീർന്നു.. അമ്മാതിരി സ്പീഡിലാ നീ വണ്ടി ഓടിക്കുന്നത്.. നിന്റെ തന്തയോട് വല്ല ദേഷ്യം ഉണ്ടെങ്കിൽ അത് അയാളോട് തീർക്കണം.. "

*"shut up your bloody mouth* എന്റെ തന്തയോ.. നിന്റെ നാവിൽ നിന്ന് ഇനി അങ്ങനെ വീണാൽ അയാളെ കൊല്ലുന്നതിനു പകരം ഞാൻ നിന്നെ കൊല്ലും... അതേടാ.. ആ ചെറ്റയോടുള്ള ദേഷ്യം തന്നെയാ ഞാൻ ഡ്രൈവിംഗിൽ തീർക്കുന്നത്... എവിടേലും ഇടിക്കുന്നുണ്ടെങ്കിൽ ചെന്നിടിക്കട്ടേ... തീരുന്നുണ്ടെങ്കിൽ തീർന്നോട്ടേ.. എന്തിന് ഞാൻ ജീവിക്കണം.. അവനില്ലാതെ ഈ എനിക്ക് എന്ത് ജീവിതം.. !!വേണ്ട... അവൻ കൂടെ ഇല്ലാതെ എനിക്ക് ഈ ലോകത്ത് നിന്ന് ഒന്നും നേടുകയും വേണ്ട ഒരു സന്തോഷവും വേണ്ട... "

ഹൈപ്പർ കേറ്റി ഞാൻ അത്രയും പറഞ്ഞ് വണ്ടിയുടെ ഗിയർ തിരിച്ച് ഒരു റൗണ്ടടിച്ചതും വേറൊരു വണ്ടിയിൽ ഒന്ന് മുട്ടിയപ്പോ അപ്പോ തന്നെ ആ വണ്ടി ഒരു സൈഡിലേക്ക് വീഴുകയും ചെയ്തു... 

"തീർന്നോ,, തീർന്നോ നിന്റെ ദേഷ്യം.. ഒരു വണ്ടിക്ക് ഇടിച്ചപ്പോൾ നിനക്ക് സമാധാനം ആയല്ലോ.. ദിനം പ്രതി ഓരോന്ന് ഒപ്പിച് തലയിൽ കേറ്റി വെച്ചോളും ബ്ലഡി ***..."

കണ്ണുകൾ ചുവപ്പിച്ച് കൊണ്ട് അവൻ അത്രയും പറഞ്ഞ് ശക്തിയിൽ ഡോർ തുറന്ന് വീണ വണ്ടിയുടെ അടുത്തേക്ക് പോയതും ഏതോ ഒരു പെണ്ണ് അവനെ വീക്ഷിച്ച്‌ നോക്കി കൊണ്ട് വീണിടത്ത് നിന്ന് എഴുന്നേറ്റ് എന്തൊക്കെയോ പറഞ്ഞതും അപ്പോ തന്നെ അവൻ റോഡിൽ വീണു കിടക്കുന്ന ആ വണ്ടിയുടെ മോളിൽ ഒന്ന് ആഞ്ഞു ചവിട്ടി... അത് എന്നോടുള്ള ദേഷ്യം കൊണ്ടെന്ന് ആ ചവിട്ടിൽ നിന്ന് ഞാൻ മനസ്സിലാക്കിയെടുത്തു... 

അത് ഒട്ടും പിടിക്കാഞ്ഞിട്ട് അവൾ കൈ ഉയർത്തി അവനെ അടിക്കാൻ വേണ്ടി തുനിഞ്ഞതും ടൈമിൽ തന്നെ അതിനെ തടസ്സം വരുത്തി അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു... 

പിന്നിലെ സീറ്റിൽ ഉണ്ടായിരുന്ന കർചീഫ് എടുത്ത് മുഖത്ത് മറയിട്ട് അത് തലയോട് പിന്നിൽ കെട്ടി വണ്ടിയിൽ നിന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് പോയി.. അവന്റെ കൈകളിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ കൈ ഞാൻ പിടിച്ചതും ഒട്ടും ഭാവ വ്യത്യാസം ഇല്ലാതെ അവൾ അവനിലെ അതേ നോട്ടം തന്നെ എന്നിലും തെറ്റിച്ചു... 

●●●●●●

പൊക്കിളിന് താഴെ പാന്റ്സ് ഇട്ട് തൊലിയിൽ ഒട്ടും രോമം ഇല്ലാതെ ഷർട്ട് പോലും ഇടാതെ മുഖത്ത് മറ എന്നോണം കർചീഫ് കൊണ്ട് മറച്ചതും തിളങ്ങി നിൽക്കുന്ന അവന്റെ ഇളം നീല കണ്ണുകളിലെ വലത് കണ്ണിന് മീതെ ബ്രൗൺ കളർ ചെയ്ത മുടി തൂങ്ങി നിന്നതും അത് ഒരു സൈഡിലേക്ക് ഒതുക്കി വെച്ച് മറ്റവനെ പിന്നിലാക്കി എനിക്ക് മുന്നിൽ വന്ന് നിന്നു... 

കയ്യിലുള്ള പിടിയിൽ ഒന്ന് മുറുക്കി പിടിച്ചതും
പാറക്കൽ പോലോത്ത തൊലിക്കട്ടിയുള്ള അവന്റെ കൈക്കുള്ളിൽ എന്റെ കൈ പിടിച്ച് ഞെരിക്കിയതും ഒട്ടും വേദന പുറത്ത് കാണിക്കാതെ ഞാൻ പല്ലുകൾ കടിച്ചു പിടിച്ച്  ആ ഇളം നീല കണ്ണിലേക്കു തന്നെ ഇമ വെട്ടാതെ രൂക്ഷമായി നോക്കി നിന്നതും പെട്ടന്ന് എന്റെ കൈ ഒരു സൈഡിലേക്ക് തിരിച്ചതും എല്ലുകൾ പരസ്പരം കൂട്ടി ഇടിച്ചതുപോലെ വേദന അനുഭവപ്പെട്ടതും " ആഹ് " എന്ന് പറഞ്ഞോണ്ട് അവനിലെ നോട്ടം തെറ്റിച്ച് ഞാൻ എന്റെ കയ്യിലെക്ക് നോക്കി... 

അപ്പോൾ തന്നെ എന്നിലെ പിടി വിട്ട് അവന്റെ വകയും റോഡിൽ കിടക്കുന്ന എന്റെ വണ്ടിയിൽ ആഞ്ഞു ചവിട്ടി കൊണ്ട് എനിക്ക് നേരെ നടുവിരൽ ഉയർത്തി അവൻ പോയതും അതിന് പിന്നാലെ തന്നെ മറ്റവൻ എന്നെ അടിമുടി നോക്കി കൊണ്ട് പോയി.. 

രാവിലെ തന്നെ കഞ്ചാവ് അടിച്ച പോലെ ഓരോന്ന് വന്നോളും.. ബ്ലഡി ഡോഗ്സ്.. വൃത്തികെട്ടവൻമാര്.. 

വണ്ടി നേരെ വെച്ച് ഞാൻ എന്തേലും പറ്റിയോ എന്ന് നോക്കിയപ്പോൾ നല്ല പോലെ തന്നെ ഫ്രണ്ട് ഭാഗം ചതഞ്ഞിട്ടുണ്ട്.. വണ്ടിയിൽ കെട്ടി വെച്ച പാക്ക് ഒക്കെ അത് പോലെ കിടപ്പുണ്ട്.. സിദ്ധു നല്ല ടൈറ്റിൽ കെട്ടാൻ സഹായിച്ചതോണ്ട് അതിനകത്തുള്ള ഒരു സാധനവും പുറത്തേക്ക് വന്നില്ല... 

വണ്ടിയിൽ കേറി ഞാൻ ആ വൃത്തികെട്ടവന്മാരെ നോക്കിയപ്പോൾ അവര് വണ്ടിയും എടുത്ത് പോവുന്നത് കണ്ടപ്പോൾ ഞാൻ അവർക്ക് പിന്നാലെ തന്നെ വിട്ടു.. എനിക്ക് പറ്റിയത് പോട്ടെ,, പൊന്നിനെക്കാൾ വിലയോട് കൂടി നോക്കുന്ന എന്റെ വണ്ടി ഇങ്ങനെ ആക്കിയ സ്ഥിതിക്ക് അവർക്ക് രണ്ട് കൊടുക്കാതെ നിവർത്തിയില്ല... കൂടെ എന്റെ കയ്യിൽ കേറി പിടിച്ചതിനും... 

ഉള്ള സ്പീഡിൽ ഞാൻ വണ്ടിയെടുത്ത് ആ വണ്ടിക്ക് പിന്നാലെ കുതിച്ചു പായുന്നുണ്ടെങ്കിലും അതിനേക്കാൾ ഡബിൾ സ്പീഡിൽ അവര് പോവുന്നതോണ്ട് എനിക്ക് എത്തി പിടിക്കാൻ കഴിഞ്ഞില്ല എങ്കിലും ഞാൻ വിടാതെ അതിന് പിന്നാലെ തന്നെ വിട്ടു... 

കുറച്ച് കഴിഞ്ഞ് ആ വണ്ടി ഒന്ന് സ്ലോയിൽ പോയതും ഞാൻ അവരുടെ വണ്ടിക്ക് മുന്നിൽ എന്റെ വണ്ടി നിർത്തി അതിൽ നിന്ന് ഇറങ്ങി ആ കാറിന്റെ അടുത്ത് പോയി ഡ്രൈവിങ് സീറ്റിലെ അടച്ച് വെച്ച ഗ്ലാസിൽ വിരൽ മടക്കി രണ്ട് കൊട്ട് കൊടുത്തപ്പോ അകത്തുള്ള ലവൻ ഗ്ലാസ് താഴ്ത്തി... 

കൈ കൊണ്ട് ഞാൻ ആക്ഷൻ ഇട്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതും എന്റെ കണ്ണുകളിൽ നോക്കി കൊണ്ട് അവൻ കൂൾ ആയി ഇറങ്ങിയതും ഞാൻ കൈ വിരൽ മടക്കി കൂട്ടി പിടിച്ച് അവന്റെ മൂക്ക് നോക്കി ഒന്ന് കൊടുത്തതും അപ്പോ തന്നെ " ആ " എന്ന് പറഞ്ഞോണ്ട് അവൻ ഒരു വശത്തെക്ക് തല ചെരിച്ചു... അത് കണ്ടിട്ട് വണ്ടിയിൽ ഉള്ള മറ്റേ ചെക്കൻ നീല കണ്ണുകളുടെ കൃഷ്ണമണിക്ക് ചുറ്റും ചുവപ്പിച്ച് കൊണ്ട് ഇറങ്ങി വന്നതും ഞാൻ ആ കൈ മടക്കി കൊണ്ട് തന്നെ അവന്റെ നേർക്ക് തിരിഞ്ഞപ്പോൾ എന്നെയും എന്റെ കയ്യേയും മാറി മാറി നോക്കുന്നു... 

അവന്റെ ആ നോട്ടം ഒന്നുമല്ലെന്ന് കണക്കിലെടുത്ത് ഞാൻ അവന്റെ മൂക്ക് ലക്ഷ്യം വെച്ച് കൈ ഉയർത്തിയതും പിന്നിൽ നിന്ന് എന്റെ മുടിയിൽ പിടിച്ച് കൊണ്ട് മറ്റവൻ കാറിലേക്ക് ചാരി നിർത്തി.. എന്റെ രണ്ട് കൈകളും ആ കാറിൽ ബലമായി പിടുത്തം ഇട്ടപ്പോൾ ആ പിടിയുടെ വേദന കൊണ്ട് ഞാൻ കാൽ പൊക്കി എവിടെയെന്നില്ലാതെ പിന്നിൽ നിൽക്കുന്നവനെ ഒന്ന് ചവിട്ടിയതും പിടിയിൽ ചെറുതായി അയവ് തോന്നിയതും ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ മൂക്കിനിട്ട് കൊടുത്ത അവന്റെ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും രക്തം ഒലിക്കുന്നത് കണ്ടപ്പോ ഞാനൊന്ന് ചിരിച്ചു... 

*"പെണ്ണിന്റെ നേർക്ക് അവകാശം ഇല്ലാതെ അവള്ടെ തൊലിയിൽ തൊട്ടാൽ ഇതല്ല ഇതിനപ്പുറവും കിട്ടിയെന്ന് വരും,, കേട്ടോടാ പന്ന കഴുതേ.."*

പല്ലുകൾ കടിച്ച് പിടിച്ച് അവന്റെ കോളറയിൽ പിടുത്തം ഇട്ട്  അത്രയും പറഞ്ഞ് അവനിലെ പിടി വിട്ട് ഞാൻ മറ്റവനെ നോക്കിയപ്പോൾ കണ്ണുകൾ വിടർത്തി കൊണ്ട് അവൻ നോക്കുന്നത് കണ്ടപ്പോൾ അവന് നേരെ തിരിഞ്ഞു ഞാൻ മുഖം മറച്ചു വെച്ച അവന്റെ കർചീഫ് മാറ്റാൻ നിന്നതും അതിൽ ബലമായി പിടുത്തം ഇട്ട് അവൻ നിന്നു.. അത് കണ്ടപ്പോൾ ഞാൻ അവന്റെ ചെവിക്ക് നോക്കി ഒന്ന് കൊടുത്തതും ' ആഹ് ' എന്ന് പറഞ്ഞോണ്ട് അവൻ ഒരു വശത്തേക്ക് ചെരിഞ്ഞു... 

മുന്നിലേക്ക് തിങ്ങി വന്ന മുടി പിന്നിലേക്ക് ഇട്ട് ഞാൻ അവന്മാരെ രണ്ടിനേയും അടിമുടി നോക്കിയിട്ട് വണ്ടിയും എടുത്ത് അവിടുന്ന് നീങ്ങി... 

രാവിലെ ആയതോണ്ട് റോഡിൽ അങ്ങനെ പറയാൻ മാത്രം ആളുകൾ ഉണ്ടായിരുന്നില്ല.. ഉള്ള ആളുകൾ ആണേൽ എന്നെ അടിമുടി നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു... 

●●●●●●

"മതിയോഡാ നിനക്ക് കിട്ടിയത്.. ഇത്രയൊക്കെ ആയിട്ട് നിന്റെ ഉള്ളിലെ ദേഷ്യം തീർന്നോ നാറി.. പല തവണ പറഞ്ഞിട്ടുണ്ട് വണ്ടിയുടെ സ്പീഡ് കുറയ്ക്ക് കുറയ്ക്കെന്ന്.. വാക്കിന് വെല കൊടുക്കാതെ തള്ളി കളഞ്ഞിട്ട് ഇത്രയൊക്കെ ആയപ്പോ നിനക്ക് സമാധാനം ആയിക്കാണുമല്ലോ.. ബ്ലഡി ചെറ്റ... "

"ആ പോയ പെണ്ണ് ഏതാടാ..? "

"കിട്ടിയത് ഒന്നും പോരെടാ നിനക്ക്... നത്തോലി പോലോത്ത പെണ്ണിന്റെ കയ്യിൽ നിന്ന് വാങ്ങി കൂട്ടിയിട്ട് നിനക്ക് അവളെതാണെന്ന് അറിയണോ.. !! വീണ്ടും അവള്ടെ പിന്നാലെ പോയിട്ട് ബാക്കി ചോദിച്ച് വാങ്ങി കൂട്ടാൻ ആണോ അതോ നീ നേരെത്തെ അവൾക്ക് നേരെ നടുവിരൽ ഉയർത്തിയതിന്റെ ഡബിൾ മീനിങ് എന്താണെന്ന് വ്യക്തമായി അവൾക്ക് കാണിച്ച് കൊടുക്കാനാണോ... !!? "

കഴുകന്റെ കണ്ണുകളുടെ ചുവപ്പിനാലെ അവൻ എന്നോട് അങ്ങനെ ചോദിച്ചതും അവന്റെ അടുത്തേക്ക് നീങ്ങി മൂക്കിൽ നിന്ന് ഓരോ തുള്ളികളായി നിലം പതിക്കാൻ കാത്ത് നിൽക്കുന്ന രക്തം ചൂണ്ടുവിരലിൽ ഒതുക്കി ആ വിരൽ അവന്റെ കണ്ണുകളിലേക്ക് അടുപ്പിച് വെച്ച് മുകളിലേക്ക് രക്തം തെറിപ്പിച്ച് ഒരു പരിഹാസ ചിരി ചിരിച്ചു... 

വണ്ടിയും എടുത്ത് ഷോട്ട് കട്ടിലൂടെ വീട്ടിലേക്ക് പോയി ആരും കാണാതെ സെർവന്റിന്റെ സഹായത്തോടെ അകത്തേക്ക് കയറി റൂമിൽ ചെന്ന് ബാത്‌റൂമിലേക്ക് പോയി കണ്ണാടിക്ക് മുന്നിൽ നിന്നു.. മറച്ചു വെച്ച കർചീഫ് മുഖത്ത് നിന്ന് എടുത്ത് മാറ്റി ഞാൻ കൈകൾ വാഷ് വേസിൽ കുത്തി വെച്ച് എന്നെ തന്നെ നോക്കി നിന്നു... 

'അധികം വൈകാതെ തന്നെ നിങ്ങളെ ഞാൻ എന്നന്നേക്കുമായി മുകളിലേക്ക് പറഞ്ഞയച്ചിരിക്കും.. എല്ലാവരുടെ മുന്നിലും നിങ്ങളുടെ നാടകം വിജയിച്ചെക്കാം.. പക്ഷേ ഈ എന്റെ മുന്നിൽ നിങ്ങള്ടെ ഒരു നാടകവും വില പോകില്ല.. ആരും മനസ്സിലാക്കാത്ത രീതിയിൽ അന്നേ ഞാൻ നിങ്ങളെ മനസ്സിലാക്കിയിരുന്നു..'

●●●●●●

കുറേ നേരെത്തെ ഓട്ടത്തിന് ശേഷം നമ്മള് ആ ബംഗ്ലാവിന്റെ മുന്നിൽ എത്തി.. 

ഈ പൊടിയും മണ്ണും പിടിച്ച ഡ്രെസ്സിനാലെ എങ്ങനെ അകത്തേക്ക് കയറും.. അവരൊക്കെ കണ്ടാൽ എന്താ വിചാരിക്കാ,, വളരെ ദാരിദ്ര്യം പിടിച്ച വീട്ടിൽ നിന്നാ വരുന്നത് എന്നല്ലേ കരുതാ.. ആലോചിക്കുമ്പോൾ തന്നെ മനസ്സിൽ കേറി വരുന്നത് ആ ചെറ്റകളെയാണ്.. ആ രണ്ട് പേരുടെയും കണ്ണുകളിൽ നോക്കിയാൽ മനസ്സിലാവും കഞ്ചാവ് അടിച്ച മൊതലാണെന്ന്.. ഹും ബ്ലഡി ഇഡിയട്ട്സ്... 

അകത്തേക്ക് കയറാൻ വേണ്ടി ഗേറ്റ്ന്റെ അടുത്ത് നിന്ന് ഞാൻ ഹോൺ അടിച്ചപ്പോൾ വെയ്റ്റിംഗ് റൂം പോലെയുള്ള ചെറിയ റൂമിൽ നിന്ന് വാച്ച്മാൻ ഇറങ്ങി വന്നതും എന്നോട് ആരാ എന്താ എന്നൊക്കെ ചോദിച്ചു... 

"അത് പിന്നേ ചേട്ടാ റോഷൻ സർ പറഞ്ഞിട്ട് വന്നതാ,, "

എന്ന് ഞാൻ പറഞ്ഞപ്പോ വെയിറ്റ് എന്ന് പറഞ്ഞ് അകത്തേക്ക് കാൾ ചെയ്ത് കൺഫോം ചെയ്തതും അയാള് ഗേറ്റ് തുറന്ന് തന്നു.. വണ്ടിയും എടുത്ത് അകത്തേക്ക് പോവുമ്പോ വാച്ച്മാൻ എന്റെ വണ്ടി തന്നെ നോക്കുന്നത് കണ്ടപ്പോ അങ്ങേർക്ക് ഒന്ന് ഇളിച്ചു കാണിച്ച് കൊടുത്ത് ഞാൻ പാർക്കിംഗ് ഏരിയയിൽ വണ്ടി വെച്ചു... 

"അയ്യോ മാഡം,, അവിടെ വണ്ടി വെക്കല്ലേ.. കുറച്ച് കഴിഞ്ഞാൽ ഷോറൂമിൽ നിന്നും ബോസിന്റെ വണ്ടി വരും.. ബോസിന്റെ വണ്ടി അല്ലാതെ വേറൊരു വണ്ടി ഇവിടെ കാണുന്നത് ഇഷ്ടമല്ല... അത് കൊണ്ട് മാഡത്തിന്റെ വണ്ടി വേറെ എവിടേലും ഒന്ന് സൈഡ് ആക്കിയേക്ക്.. അല്ലെങ്കിൽ പിന്നേ എന്റെ ജോലി പോവും മാഡം.. "

വളരെ സൗമ്യമായി കൊണ്ട് അയാൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നീണ്ടു നിവർന്നു കിടക്കുന്ന ആ പാർക്കിംഗ് ഏരിയ നോക്കി... 

"ഇത്രേം നല്ല സൗകര്യം ഇല്ലേ.. ഒരു പാണ്ടി ലോറിയും ജെസിബിയും ഒക്കെ വെക്കാനുള്ള സ്ഥലം ഉണ്ടല്ലോ ഇവിടെ.. ന്നിട്ട് എന്റെ ഈ ചെറിയ ടൂവീലർ ഇവിടെ വെച്ചാൽ നിങ്ങള്ടെ ബോസിന്റെ വണ്ടി വെക്കാനുള്ള സ്ഥലം കുറയുമോ.. അങ്ങനെ കുറയുന്നുണ്ടെങ്കിൽ കുറയട്ടെ.. എന്റെ വണ്ടി ഇവിടെ തന്നെ കിടക്കും... ഷോറൂമിൽ നിന്ന് കൊണ്ട് വരുന്ന വണ്ടി ദേ കുറച്ച് അപ്പുറത്ത് ആയി പാർക്ക്‌ ചെയ്യാൻ പറഞ്ഞേക്ക്... ഓക്കേ.. !"

അത്രയും പറഞ്ഞ് ഞാൻ ചാവി വിരലിൽ ഇട്ട് കറക്കി മുന്നോട്ട് നടന്ന് താഴെ തൊട്ട് മോളിലേക്ക് ആ വീട് ഒന്ന് സൂക്ഷിച്ചു നോക്കി.. 

ഉയർന്നു നിൽക്കുന്ന മൂന്ന് നില ബംഗ്ലാവ്.. ഓരോ നിലയുടെയും ബാൽക്കെണിയിൽ പുറമെ കാണുന്ന വിധത്തിൽ ചുമരോട് തൂക്കിയിട്ട ചെറിയ പൂചെട്ടിയിൽ ചെറിയ പൂക്കളും... വീടിന്റെ പുറം വശം ആണേൽ ജോലിക്കാരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള തിരക്ക് പിടിച്ച പാച്ചൽ.. മതിലുകൾക്ക് അടുപ്പിച്ചു നമ്മള് ഇത് വരെ കാണാത്ത പല വിധത്തിൽ ഉള്ള ഷോ മരങ്ങൾ.. കൊള്ളാം.. നോട്ട് ബാഡ്.. 

ചാവി വിരലിൽ ഇട്ട് കറക്കി കൊണ്ട് ഞാൻ മെയിൻ ഡോറിന്റെ അടുത്തേക്ക് പോയി കാളിങ് ബെൽ അടിക്കാൻ നിന്നപ്പോ ഞാൻ എനിക്ക് തന്നെ തലയിൽ ഒരു കൊട്ട് കൊടുത്ത് തിരിച്ച് പാർക്കിംഗ് ഏരിയയിലേക്ക് പോയി വണ്ടിയിൽ കെട്ടിവെച്ച ആ പെട്ടി എടുത്തു... അതാണെങ്കിൽ നമ്മളെ കയ്യിൽ പിടിച്ചാൽ നെറ്റിയോളം ഹൈറ്റ് ഉണ്ട്.. മുന്നിലേക്കുള്ള വഴികളൊന്നും കാണുന്നില്ല.. 

തല ഒരു സൈഡിലേക്ക് ചെരിച്ച് കാളിങ് ബെൽ അടിച്ചപ്പോൾ തന്നെ ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. തടസ്സമായി കയ്യിൽ പെട്ടി ഉള്ളത് കൊണ്ട് ആരാ ഡോർ തുറന്നത് എന്ന് പോലും കണ്ടില്ല... 

"ആരാ,, "

ഒരാൺ ശബ്ദം കേട്ട് ഞാൻ ചെരിഞ്ഞു നിന്ന് കൊണ്ട് വീണ്ടും തല ഒരു വശത്തേക്ക് ചെരിച്ചിട്ട്‌ ആരാണെന്ന് നോക്കിപ്പോൾ ചെഫിന്റെ തലയിൽ ഒക്കെ കാണുന്നത് പോലെ ഒരു തൊപ്പിയിട്ട് നമ്മളെ അതേ നീളം തോന്നിക്കുന്ന അയാളെ കണ്ടപ്പോ തന്നെ മനസ്സിലായി സെർവന്റ് ആണെന്ന്.. 

എന്റെ കയ്യിൽ ഉള്ള പെട്ടി വാങ്ങി നിലത്ത് വെച്ച് വീണ്ടും അയാൾ ആരാണെന്ന് ചോദിച്ചപ്പോ അതിനൊരു മറുപടി കൊടുക്കാനായി ഞാൻ തുനിഞ്ഞപ്പോൾ അത് വഴി പാസ് ചെയ്ത് റോഷൻ സർ പോയതും എന്നെ കണ്ടത് കൊണ്ടാവാം പോയ വഴി അതേ പോലെ തിരിച്ച് വന്ന് സെർവന്റിന്റെ മുന്നിൽ കേറി നിന്ന് എനിക്കൊരു ഹായ് തന്നു... 

*"യാഷ യഷ്മിൽ"*..? 

എന്ന് ഒരു ചോദ്യത്തോടെ എന്നോട് ചോദിച്ചപ്പോൾ ഞാൻ അതെന്ന് പറഞ്ഞതും അകത്തേക്ക് കയറെന്ന് പറഞ്ഞ് ഞാൻ ആ സെർവന്റിനോട് പെട്ടി അകത്തേക്ക് കൊണ്ട് വെക്കാൻ പറഞ്ഞു ... 

"ഷിയാൻ എന്നെ ഇപ്പൊ വിളിച്ചതെ ഉള്ളൂ.. താൻ ഇവിടെ എത്തിയോ എന്ന് ചോദിച്ചിട്ട്.. മോർണിംഗ് 5:30 വീട്ടിൽ നിന്ന് ഇറങ്ങി രണ്ട് മണിക്കൂറിലെ ഓട്ടം കഴിഞ്ഞ് ഇങ്ങ് എത്തും എന്ന് പറഞ്ഞിട്ട് വരാത്തത് കണ്ടപ്പോ ഞാൻ അവനെ വിളിച്ച് ചോദിച്ചു.. എന്താ ലേറ്റ് ആയത്..? "

"അത് പിന്നേ വഴിയിൽ ചെറിയൊരു ആക്‌സിഡന്റ്.. "

"What,, are you okey..? എന്തെങ്കിലും പറ്റിയോ... "

"No.. iam fine.. "

എന്നെ അടിമുടി നോക്കി ഡ്രെസ്സിലെ മണ്ണ് കണ്ട് റോഷൻ സർ വാഷ് റൂം കാണിച്ച് തന്ന് അവിടെ പോയി ഫ്രഷ് ആയി വരാൻ പറഞ്ഞു... 

എത്ര വലിയ ആക്ടർ ആയിട്ടെന്താ,, ഒരു ജാടയും ഇല്ലാതെ നല്ല സ്വഭാവം.. എന്നിരുന്നാലും കുറച്ച് ഒക്കെ ജാഡ ഇടുന്നത് നല്ലതാണ്.. മലയാളത്തിളും തമിഴകത്തിലും തിളങ്ങി നിൽക്കുന്ന താരം അല്ലെ... ഞാനാ മറ്റൊ ആയിരുന്നെങ്കിൽ ജാഡയുടെ അങ്ങേ അറ്റം വരെ എത്തിയിട്ടുണ്ടാവും... 

ഡ്രെസ്സിലെ അഴുക്ക് ഒക്കെ നീക്കി കളഞ്ഞ് കണ്ണാടിയിൽ നോക്കി മുടി ശെരിയാക്കുന്നതിനിടയിൽ കൈ മുട്ടിലെ മുറിവ് കണ്ടതും ഞാൻ അതിൽ തന്നെ നോക്കി നിന്നു.. അതുമല്ല രക്തത്തിന്റെ കറ ചെറുതായി ഡ്രെസ്സിലെ കയ്യിലും ആയിട്ടുണ്ട്.. എരിവ് വലിച്ചോണ്ട് തുടച്ചു മാറ്റി ഞാൻ ഹാളിലേക്ക് വന്നപ്പോൾ റോഷൻ സർ ഒറ്റ നിമിഷം കൊണ്ട് റെഡിയായി കോട്ടും സ്യുട്ടും ഒക്കെ ഇട്ട് വന്നിരുന്നു.. എന്നോട് മുകളിലെത്തേ റൂമിൽ കാണുമെന്ന് പറഞ്ഞ് അവിടേക്ക് പറഞ്ഞയച്ചു... 

സെർവെന്റിന്റെ സഹായത്തോടെ ആ പെട്ടിയും എടുത്ത് അവര് കാണിച്ച് തന്ന റൂമിലേക്ക് പോയപ്പോൾ റൂമിൽ തൂക്കിയിട്ട ഊഞ്ഞാലിൽ ഇരുന്ന് കൊണ്ട് ആടികൊണ്ട് ടാബിൽ ഗെയിം കളിച്ചിരിക്കുന്ന റോഷൻ സാറിന്റെ ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകൾ റോഷ്‌നിയെ കണ്ടതും ഞാൻ അവളുടെ അടുത്തേക്ക് പോയി... 

ചെറുതായി ഒന്ന് തോളിൽ തട്ടിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയതും ഞാൻ ആരാണെന്ന് മനസ്സിലാവാഞ്ഞിട്ട് നെറ്റി ചുളിച്ചു നോക്കുന്നത് കണ്ടപ്പോ ഞാൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു... 

കവിളുകൾ ഇടതൂർന്നു നിൽക്കുന്ന മുഖവും അതിൽ നല്ല കുഴിയുള്ള നുണക്കുഴിയും നേരിയ റോസ് കളറിൽ ഉള്ള ചുണ്ടുകളും നല്ല സ്ട്രൈറ്റ് ആയിട്ടുള്ള മുടിയും... 

"Who are you..? "

അവളെ വീക്ഷിച്ച്‌ കൊണ്ടിരിക്കുമ്പോ എന്നോട് അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആ പെട്ടി തുറന്ന് അതിലുള്ള സാധനങ്ങൾ ഒക്കെ കാണിച്ചു കൊടുത്തപ്പോൾ "ഹായ് " എന്ന് പറഞ്ഞ് വാ തുറന്ന് പിടിച്ച് ചിരിച്ചതും കയ്യിലുള്ള ടാബ് ബെഡിലേക്ക് ചാടി ഊഞ്ഞാലിൽ നിന്ന് ഇറങ്ങി വന്ന് എനിക്ക് അരികിൽ മുട്ട് കുത്തി ഇരുന്നു... 

"ആന്റിയെ ഞാൻ എത്ര നേരായി വെയിറ്റ് ചെയ്യുന്നു.. ഡാഡി ഇപ്പൊ വരും ഇപ്പൊ വരും എന്ന് പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയിട്ട് കുറേ നേരായി.. എന്നിട്ട് ഡാഡിയോട് ദേഷ്യം പിടിച്ചിട്ട് ഞാൻ ഇങ്ങോട്ട് കേറി വന്നതാ.. "

"അത്,, ആന്റിക്ക് വഴിയിൽ വെച്ച് ചെറിയൊരു പണി ഉണ്ടായിരുന്നു.. അതോണ്ടാ ലേറ്റ് ആയത്.. "

"ഓക്കേ,, സീ,, റൂം ഡെക്കറേറ്റ് ചെയ്യാനുള്ള എല്ലാം ഞാൻ പറഞ്ഞ് തരും.. വാൾ പെയിന്റിംഗ് ഒക്കെയും.. അത് പോലെ തന്നെ ആന്റി ചെയ്ത് തരണം ഓകെ..? "

"ഓക്കേ റോഷികുട്ടി.. "

"ഡോണ്ട് കാൾ മി റോഷി,, കാൾ ബേബി മോൾ.. "

എന്നവൾ നടുവിൽ കൈ വെച്ച് പറഞ്ഞപ്പോ ഞാൻ ചിരിച്ച് കൊണ്ട് തലയാട്ടി ഓക്കേ എന്ന് പറഞ്ഞതും ബെഡിലേക്ക് ചാടിയിട്ട ടാബ് എനിക്ക് നേരെ നീട്ടിയിട്ട് പെയിന്റിംഗ് ചെയ്യാനുള്ള പിക്ചർസ് ഒക്കെ കാണിച്ച് തന്നു.. ഇതിപ്പോൾ എല്ലാ കാർട്ടൂൺസിലെയും ആൾക്കാർ ഉണ്ടല്ലോ.. ഈ പീക്കിരി പോലോത്ത പെണ്ണിന് ഇത്രേം വലിയ റൂമിൽ ഡെക്കറേറ്റ് ചെയ്തിട്ട് എപ്പോ അവസാനിക്കാനാ.. മിക്കവാറും ഒരാഴ്ച ഞാൻ ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആവും... ഹാ... 

●●●●●●

'•ഈ നാനു സിനുവിനെ തനിച്ചാക്കി പോവുമോ.. നമ്മള് ഒന്നല്ലേഡാ.. നീയെന്ന പാതി എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ഈ നാനു ഒരിക്കലും സന്തോഷത്തിൽ ആയിരിക്കില്ല... നീ കൂടെയുള്ളപ്പോഴല്ലെ എനിക്കും സന്തോഷം ഉള്ളൂ.. ശെരിക്കും പറഞ്ഞാൽ നീ എനിക്ക് ആരൊക്കെയോ ആണ്.. ചില സമയത്ത് നീ എനിക്ക് ഫാദറാണ് ബ്രദറാണ് നല്ലൊരു ഫ്രണ്ട് ആണ്,, അതിലെല്ലാം ഉപരി നീയെനിക്ക് fighting partner ആണ്.. സ്വീറ്റ് സിനു.. യൂ ആർ ദി ബെസ്റ്റ് സിനു...•'

ഉള്ളിൽ ഇടം പതിക്കും വിധം എനിക്ക് വാക്കുകൾ തന്നിട്ട് എന്തിന് നീ എന്നിൽ നിന്ന് അകന്ന് പോയി.. ഒന്നര വർഷമായില്ലെ ഈ സിനു നിന്റെ നിഴൽ പോലും കണ്ടിട്ട്.. വെറുമൊരു ഓർമകളായി മാറിയില്ലേ നീയിപ്പോ.. എവിടെയാ നീ.. ഒന്നര വർഷമായി ഈ സിനുവിന് ഒരു സന്തോഷവും ഇല്ലാത്തത്.. എന്റെ കൈവിട്ട് നീ പോയതിൽ പിന്നേ ഈ സിനുവിന് ഒരു സന്തോഷവും ഉണ്ടായിട്ടില്ല.. കഷ്ടപ്പെട്ടു നേടിയെടുത്തതൊന്നും ഒന്നും അല്ലെന്ന് തോന്നുന്നു.. നേടിയെടുത്തതിന്റെ സന്തോഷം ഒന്നും ഇന്നെനിക്ക് ഇല്ല നാനു.. ജീവനോടെയുണ്ടെന്നോ മരിച്ചെന്നോ ഒന്നും അറിയില്ല.. ഒരുപക്ഷെ മരിച്ചെന്നുള്ള വർത്ത പോലും അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ഇത്ര വേദനിക്കില്ലായിരുന്നു നാനു.. എവിടെയാ നീ... !! നാനൂ... എവിടെയാ... !! പ്ലീസ് ഒരു നോക്ക് കാണാൻ എങ്കിലും എന്നെ തേടി വന്നൂടെ.. !! പ്ലീസ് നാനും പ്ലീീസ്... !!

തോളോട് തോൾ ചേർന്ന് നിന്നിട്ടുള്ള ചുമരിൽ പതിപ്പിച്ചിട്ടുള്ള ഫോട്ടോയിൽ നോക്കി ഞാൻ അത്രയും പറഞ്ഞ് തീർന്നപ്പോൾ ഓർമ്മകൾ പലതും ഒരു മിന്നായം പോലെ ഉള്ളിൽ കൂടി കടന്ന് പോയതും ഒരേ സമയം ചിരിയും സങ്കടവും അനുഭവപ്പെട്ടു... 

"സിനു,,, നീയെപ്പോൾ വന്നു,,, നാളെ മോറിങ് എത്തും എന്നല്ലേ പറഞ്ഞത്.. എന്നിട്ട് ഇത്ര നേരെത്തെ..? "

അടച്ചിട്ട ഡോർ തുറന്ന് കൊണ്ട് റോഷ അതും പറഞ്ഞ് എനിക്ക് അരികിലേക്ക് വന്നതും എന്റെ നിൽപും ഞാൻ എവിടേക്കാണ് നോക്കുന്നത് എന്നും നോക്കി കൊണ്ട് റോഷ എന്റെ തോളിൽ കൈ വെച്ചു.. 

"ഒന്നര വർഷം ആയല്ലേ നാനുവിന്റെ നിഴൽ പോലും കണ്ടിട്ട്.. എവിടെയാ എന്തെടുക്കുവാ എന്നറിയില്ല.. തേടി പോവാത്ത സ്ഥലം ഇല്ല.. ആർക്കും നാനു എവിടെയാണെന്ന് അറിയില്ല.. വെളിച്ചത്ത് പോലും തനിയെ ഇരിക്കാൻ പേടിയുള്ള നാനു ഇന്നിപ്പോ തനിച്ച് എവിടെയാണ്.. ! നാനുവിനെ കുറിച്ച് ആർക്കും ഒരു വിവരവും ഇല്ല.. ഇന്നിപ്പോ എവിടെയായിരിക്കും നാനു,, ജീവൻ ഉണ്ടെങ്കിൽ പാവം വല്ലാതെ പേടിക്കുന്നുണ്ടാവും.. ഞങ്ങളിലൊരാൾ കൂടെ ഇല്ലാതെ അവന് പറ്റില്ല.. എത്ര വലിയ ആൾകൂട്ടത്തിൽ ആണെങ്കിലും.. പാവം വല്ലാതെ പേടിക്കുന്നുണ്ടാവും.. അല്ലെ സിനു... !!!? "

തോളിൽ മുറുകെ പിടിച്ച് കൊണ്ട് റോഷ അത്രയും പറഞ്ഞതും അടിക്കാൻ കാത്തിരിക്കുന്ന തിരമാല കണക്കെ ഉള്ളിലുള്ള സങ്കടങ്ങൾ പുറത്തേക്ക് വന്നതും സമാധാനിപ്പിക്കാൻ എന്നോണം എന്നെ മാറോടു ചേർത്ത് പിടിച്ചു... 

"സ്റ്റോപ്പ്‌ സിനു,, *everything will be fine.. jus wait*..relax.. relax..."

"How,, എങ്ങനെ ഞാൻ സമാധാനത്തോടെ നിൽക്കും.. ഒരു സന്തോഷവും ഇല്ലാതെ ഒന്നര വർഷമായി.. കൂടെ ചേർന്ന് പിടിക്കാൻ നിങ്ങൾ എല്ലാവരും ഉണ്ടായിട്ടും എനിക്ക് ഹാപ്പിയായിട്ട് നിൽക്കാൻ പറ്റുന്നില്ല.. ഒരുപാട് തവണ ചിന്തിച്ചു ആലോചിച്ചു,,, എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.. നാനു കൂടെ ഇല്ലാത്തിടത്തോളം എനിക്ക് സന്തോഷം ഉണ്ടാവില്ല റോഷ,, Really missed... "

ആ മാറിൽ നിന്ന് അകന്ന് മാറി ചുമരിലുള്ള ആ ഫോട്ടോയിൽ നോക്കി ഞാൻ അത്രയും പറഞ്ഞപ്പോൾ വാക്കുകൾ കിട്ടാതെ പരതുന്നത് പോലെ തോന്നി... 

"നീയാ ഫോട്ടോയും നോക്കി നിൽക്കുന്നതോണ്ടാ നിനക്ക് ഇത്ര സങ്കടം.. താഴേക്ക് വാ.. എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വേണ്ടി ഇരിക്കാൻ പോവാ.. പെട്ടന്ന്.. പിന്നേ താഴേക്ക് വരുമ്പോ നിന്റെ മുഖത്തുള്ള ഈ സങ്കടം ഒക്കെ മാറ്റിയെക്ക്... ഉള്ളിൽ സന്തോഷം ഇല്ലെങ്കിലും മോമിന് മുന്നിൽ എങ്ങനെയെങ്കിലും സന്തോഷം ഫിറ്റ്‌ ചെയ്തിട്ടുണ്ടാവാണം.. അറിയാലോ മോമിനെ.. കം ഫാസ്റ്റ്.. ഹരിയപ്പ് ഹരിയപ്പ്.."

പിന്നിൽ നിന്ന് തോളിൽ പിടിച്ച് ബാത്‌റൂമിലേക്ക് തള്ളി റോഷ വേഗം വാ എന്നും പറഞ്ഞ് പോയി... 

താഴേക്ക് ചെന്നപ്പോ ടേബിളിന് ചുറ്റും എന്നെയും കാത്ത് എല്ലാവരും ഇരുപ്പുണ്ട്.. 

"ഗുഡ് മോർണിംഗ്...ഗൈസ്... "

"ഗുഡ് മോർണിംഗ്... "

ടേബിളിൽ നിരന്നു നിൽക്കുന്ന ഫുഡും നോക്കി ഞാൻ എല്ലാവർക്കും ഗുഡ് മോർണിംഗ് പറഞ്ഞ് അവിടെ ഇരുന്നു.. 

"നാളെയെ എത്തു എന്ന് പറഞ്ഞിട്ട്..? "

"അത് പിന്നേ മോം.. എല്ലാം പെട്ടന്ന് തന്നെ തീർന്നു.. കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല.. അവാർഡ് വാങ്ങി ചെറിയ പാർട്ടിയും കഴിഞ്ഞ് ഇങ്ങ് പോന്നു.. കൂടുതൽ അവിടെ തങ്ങി നിൽക്കാൻ നിന്നില്ല.. "

"ഹ്മ്മ്... "

ബ്രെഡിൽ പേസ്റ്റ് ആക്കി കഴിച്ചോണ്ടിരിക്കുമ്പോ പിന്നിൽ നിന്ന്... 

*"കെയ്സാൻ ഹൈദർ അലി"*

ആ നാമം എന്റെ ചെവിയിലേക്ക് തുളച്ചു കയറിയതും കയ്യിലുള്ള ബ്രെഡ്‌ എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞ് എഴുന്നേറ്റ് തിരിഞ്ഞ് നോക്കിയപ്പോൾ കയ്യിൽ ഒരു കൊരിയർ പിടിച്ച് അതിൽ നോക്കി നിൽക്കുന്ന സെർവെന്റ് ബെന്നി നിൽക്കുന്നത് കണ്ടതും ഞാൻ അവന്റെ അടുത്തേക്ക് പോയി.. 

*ട്ടോ*

അരിശം മൂത്ത് കേറിയ ദേഷ്യത്താലെ അവന്റെ മുഖം കണക്കെ ഒന്ന് കൊടുത്തു... 

*"I have been told not to call hydar ali after my name.. okey..? Call me *KEYSAN"*

"S,,, sorry,, sir.. "

അവന്റെ കോളറയിൽ പിടിച്ച് പല്ലുകൾ കടിച്ച് പിടിച്ച് ഞാൻ പറഞ്ഞപ്പോ താഴേക്ക് നോക്കി കൊണ്ട് അവൻ സോറി പറഞ്ഞതും അവന്റെ കയ്യിൽ ഉള്ള കൊറിയർ വാങ്ങി തിരിച്ച് ടേബിളിന്റെ അടുത്തേക്ക് വന്നപ്പോൾ എന്റെ പ്രവർത്തി കണ്ടിട്ട് എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു പ്രതീതി ആയിരുന്നു.. അത് മൈൻഡ് ചെയ്യാതെ ഞാൻ അവിടെ ഇരുന്നിട്ട് കൊറിയർ ഓപ്പൺ ചെയ്തു... 

"സിനു,, എന്താ രാവിലെ തന്നെ കൊറിയർ.. "

"മമ്മ അത് ഞാൻ ഇന്നലെ ഒരു ഫിലിം ഓഡിഷന് പോയിരുന്നു.. അതിന്റെ എന്തോ വെൽക്കം നോട്ടീസ് എന്തോ ആണ്... "

"വാട്ട്‌,, മിനിഞ്ഞാന്ന് നീ മുംബൈ എന്ന് പറഞ്ഞ് പോയത് ഫിലിം ഓഡീഷന് വേണ്ടിയായിരുന്നോ.. എന്നിട്ട് എന്തെ ആരോടും പറയാതിരുന്നത്... "

"മമ്മ അത് കിട്ടുമെന്ന് ഉറപ്പ് ഒന്നും ഇല്ലായിരുന്നു.. ചുമ്മാ ഒന്ന് ട്രൈ ചെയ്തതാ.. പിന്നെ ഞാൻ ട്രൈ ചെയ്തത് ബോളിവുഡ് ഫീൽഡിലേക്ക് ആയിരുന്നു.. അതോണ്ട് നിങ്ങളൊക്കെ എതിർത്താലോ എന്ന് ഭയന്നു... "

"വാട്ട്‌,,, അപ്പൊ ബോളിവുഡ് ആക്ടർ ആവനാണോ നിനക്ക് താല്പര്യം.. അല്ല,,, എന്നിട്ട് എന്താ നീ എന്നോട് പറയാതിരുന്നത്.. മുംബൈ വരെ പോവേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ.. ഞാൻ പറഞ്ഞ് സെറ്റ് ആക്കി തരില്ലായിരുന്നോ... " റോഷൻ 

"നോ റോഷ,, ആരുടെയും സഹായം ഇല്ലാതെ തനിയെ നേടണം എന്ന് തോന്നി.. പക്ഷേ കിട്ടിയത് ഹീറോ അല്ലാട്ടോ... "

ആ പേപ്പറിൽ ഉള്ളത് വായിച്ചിട്ട്‌ ഞാൻ അവരോട് അങ്ങനെ പറഞ്ഞപ്പോ എല്ലാവരും എന്താന്നർത്തത്തിൽ എന്നെ നോക്കി... 

"സിങ്ങർ ആയിട്ടാ സ്കോപ്പ്.. ആക്ച്വലി ഞാൻ ആക്ടിങ് മാത്രം പ്രതീക്ഷിച്ചിട്ട് അല്ല പോയത്.. സിങ്ങർ സ്കോപ്പും കൂടി കരുതിയാ പോയത്.. കിട്ടിയത് അതും... ഹാ.. ഇതെങ്കിൽ ഇത്... "

"സിനു,,, ഇതൊക്കെ കൂടി നീ എങ്ങനെ മാനേജ് ചെയ്യും... ആൾറെഡി നീയൊരു ആർട്ടിസ്റ്റ് ആണല്ലോ... അതും ഫേമസ്... പിന്നെന്തിനാ നീ അതിന്റെ കൂടെ സിങ്ങറും ആക്ടിങ് എന്നൊക്കെ പറഞ്ഞ് പിന്നാലെ പോവുന്നത്..? What is this..? "

"എന്റെ മമ്മ,, ഉള്ള കഴിവിനെ പുറത്ത് കൊണ്ട് വരണം എന്ന് തോന്നി... അല്ലാതെ വേറൊന്നും ഇല്ല.. എന്ന് കരുതി ഞാനെന്റെ ആർട്ടിസ്റ്റ് ലോകത്തിൽ നിന്ന് കാൽ പിൻവലിക്കില്ലട്ടോ.. കൂടെ അതും കൊണ്ട് പോവും... "

"മമ്മ,, അവന്റെ ആർട്ടിസ്റ്റിന്റെ കാര്യം മിണ്ടി പോകരുത്... സ്വന്തം വീട്ടിൽ ഒരാവശ്യം വന്നപ്പോ അവന് അതിന് കഴിഞ്ഞില്ല... എന്നിട്ട് ഞാൻ പുറത്ത് നിന്ന ആളെ കൊണ്ട് വന്നത്... " റോഷ

"സ്വന്തം വീട്ടിൽ കഷ്ടപ്പെട്ട് എന്തെങ്കിലും ചെയ്താൽ നഷ്ടം എനിക്ക് തന്നെയാണ്.. ഹാർഡ് വർക്ക്‌ ചെയ്തതിൽ എനിക്ക് ഒരു ലാഭവും ഉണ്ടാവില്ലല്ലോ... ഹിഹി... 

എന്നിട്ട് റൂം ഡെക്കറേഷൻ ചെയ്യാൻ ആള് വന്നോ... "

"അതൊക്കെ രാവിലെ തന്നെ വന്നു... "

"ബേബി അവിടെയായിരിക്കും അല്ലെ,,, "

"അല്ല ഞാൻ ഇവിടെ ഉണ്ട്.. "

 ബ്രെഡ്‌ വായിലേക്ക് ഇടാൻ നിന്നതും നമ്മള് തൊട്ട് അരികിൽ നിന്ന് സൗണ്ട് കേട്ട് ഞാൻ നോക്കിയപ്പോ എന്നെ നോക്കി കണ്ണുരുട്ടി കൈ കെട്ടി നിൽക്കുന്ന ബേബിയെ നോക്കി ഞാൻ ചിരിച്ചു... 

"നോ,, സിനു എന്നോട് ചിരിക്കേണ്ട... ഒന്നും സംസാരിക്കുകയും വേണ്ട.. 

സിനു എന്താ എന്റെ റൂം ഡെക്കറേഷൻ ചെയ്യാത്തത്... സിനുന് അതൊക്കെ അറിയുന്നത് അല്ലെ.. പിന്നെന്തിനാ ഡിമാൻഡ്... അതുമല്ല എത്ര ദിവസമായി ഞാൻ സിനുവിനെ വെയിറ്റ് ചെയ്യുന്നെന്നറിയോ... ഹും.. "

കൈ നടുവിൽ വെച്ച് ചുണ്ട് ഒക്കെ കൂർപിച്ച് കൊണ്ട് നുണക്കുഴി കാണിച്ച് കൊണ്ടുള്ള ബേബിയുടെ സംസാരം കേട്ട് എടുത്ത ബ്രെഡ് ഞാൻ പ്ലേറ്റിൽ വെച്ച് അവളുടെ തോളിൽ പിടിച്ച് ടേബിളിൽ ഇരുത്തി... 

"ബേബി എന്നോട് ആന്ഗ്രിയാണോ... "

"യെസ്... "

"ബേബി ഗേൾ,,, അത് ആക്ച്വലി സിനു lവിന് ഒരുപാട് തിരക്ക് ഒക്കെ ഉള്ളത് കൊണ്ടല്ലേ ഡെക്കറേഷൻ ചെയ്യാത്തത്.. അല്ലാതെ ബേബിയോട് എനിക്ക് ഇഷ്ടം ഇല്ലാത്തോണ്ടല്ല.. ബേബി,,, "

"വേണ്ട,,, "

ബാക്കി പറയാൻ സമ്മതിക്കാതെ അവൾ കൈ ഉയർത്തിയതും ഞാൻ അപ്പൊ തന്നെ പറയാൻ വന്നത് അകത്തേക്ക് തള്ളി കയറ്റി... അപ്പൊ റോഷ ഒന്ന് നീട്ടി മൂളിയിട്ട് എല്ലാരോടും ബൈ പറഞ്ഞ് ഷൂട്ടിംഗ്ന് പോയി... 

ഫുഡ് കഴിച്ച് തിരികെ റൂമിലേക്ക് പോവുമ്പോ സണ്ണിയുടെ കാൾ വന്നപ്പോൾ ഞാൻ എടുക്കണോ വേണ്ടയോ എന്ന മട്ടിൽ നിന്നു.. കാരണം രാവിലെ ഞാൻ ഹൈപ്പർ കേറ്റി എന്തൊക്കെയോ പറഞ്ഞ് ആരോടൊക്കെയോ ഉള്ള ദേഷ്യം അവനോട് തീർത്ത്,, ഇപ്പൊ ആലോചിക്കുമ്പോ വേണ്ടായിരുന്നു എന്ന് തോന്നുന്നു.. റിങ് അടിച്ച് അത് തനിയെ കട്ട് ആയത് അപ്പൊ തന്നെ ഒരു വോയിസ്‌ മെസ്സേജും.. സണ്ണിയുടെത്.. 

'കാൾ എടുക്കാൻ വല്യ മടിയൊന്നും വേണ്ട... ഇതിപ്പോ ആദ്യമായിട്ട് ഒന്നും അല്ലല്ലോ.. ദിനം പ്രതി നടക്കുന്നത് അല്ലെ.. ഹ്മ്മ്.. 

പിന്നേ,, വണ്ടിക്ക് ചെറിയ പരിക്ക് പറ്റിയിട്ട് അത് വർക്ക്‌ ഷോപ്പിൽ കൊണ്ടിട്ടിട്ടുണ്ട്.. വൈകീട്ട് പോയി എടുക്കാം.. ഓകെ.. ബായ്.. '

റിപ്ലൈയായി ഞാൻ ഓകെ എന്ന് പറഞ്ഞു.. 

ഇവന്റെ സ്ഥാനത്ത് വേറെ വല്ലവനും ആയിരുന്നേൽ എന്നേ എന്നെ ഇട്ട് പോയേനെ... നല്ല ക്ഷമയുള്ള ചെക്കൻ ആയോണ്ട് എന്റെ ഭാഗ്യം.. 

അല്ല,, അവര് ഇത് ഓൺലൈനിൽ വരുമെന്ന് ആണല്ലോ പറഞ്ഞത്.. മെയിലിലേക്ക്.. ന്നിട്ട് എന്തെ നേരിൽ കൊറിയർ ഒക്കെ അയച്ചത്... നോട്ട് ബാഡ്.. എന്തായാലും കിട്ടിയത് ചെറിയതൊന്നും അല്ല.. ഫേമസ് ആക്ടർന്റെ ഫിലിമിലേക്ക് ആണ് പാടാൻ ആയിട്ട് വിളിച്ചത്... നെക്സ്റ്റ് month തന്നെ വീണ്ടും മുംബൈയിലേക്ക് വിടണം... 

ബെഡിൽ കിടന്ന് ഓരോന്ന് ആലോചിച്ചു നിൽകുമ്പോഴാണ് മമ്മ ഡോറിന് നോക് ചെയ്ത് എന്റെ നേർക്ക് വന്നത്... 

"സിനു,, ഞാനൊരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ,,, "

"എന്താ കാര്യം.. "

"അത് നാളെ നിന്റെ ഡാഡി വരുന്നുണ്ട്.. മോർണിംഗ് എയർപോർട്ടിൽ എത്തും.. പിന്നെ റോഷന് ഷൂട്ടിങ് ഉള്ളതോണ്ട് നീ വേണം ഡാഡിയെ പിക് ചെയ്യാൻ.. ഓക്കേ... കൂടെ ഇനുവും ഉണ്ട്.."

"മമ്മ കോമഡി പറഞ്ഞതാണോ അതോ സീരിയസ് ആയിട്ട് പറഞ്ഞതാണോ.. "

"കെയ്സാൻ.. നീയെന്താ മോനെ ഇങ്ങനെ.. എന്തിനാ നീ ഡാഡിയോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത്... ഡാഡിക്ക് എത്രത്തോളും ഫീൽ ആവുന്നുണ്ട് എന്നറിയോ നിനക്ക്... എപ്പോഴും എന്നോട് നിന്നെ പറ്റിയും നമ്മളുടെ നാനുവിനെ പറ്റിയും വാ തോരാതെ സംസാരിക്കും... നീ എന്താ സിനു ഡാഡിയുടെ സ്നേഹം മനസ്സിലാക്കാത്തത്...ദിസ്‌ ഈസ്‌ ടൂ മച്ച്... "

"വേണ്ട മമ്മ.. അയാളുടെ കാര്യം ഇനി എന്നോട് സംസാരിക്കരുത്.. അയാൾക്ക് എത്രത്തോളം എന്നോട് സ്നേഹം ഉണ്ടായാലും ശെരി ഇല്ലെങ്കിലും ശെരി.. അത് എന്നെയോ എന്റെ കരിയറിനെയോ ബാധിക്കുന്ന ഒരു മാറ്റർ അല്ല.. ആൻഡ് മമ്മ ഡോണ്ട് റിപീറ്റ് ഇറ്റ്.. 

പിന്നെ ഡാഡി നാളെ ഇവിടെ വരുന്നു ഇവിടെ സ്റ്റേ ചെയ്യുന്നു,, അങ്ങനെ ആണെങ്കിൽ ഞാൻ ആ നിമിഷം തന്നെ ഇവിടെ നിന്ന് ഇറങ്ങി പോവും... പോവുമ്പോ ആരോടും ഒന്നും പറയുകയും ഇല്ല.. ഓക്കേ.. "

"കെയ്സാൻ സൂക്ഷിച്ചു സംസാരിക്കണം.. കുറേ കാലമായി ഞാൻ നിന്റെ സംസാരം ശ്രദ്ധിക്കുന്നു... തീരെ നിനക്ക് നിന്റെ ഡാഡിയോട് റെസ്‌പെക്ട് ഇല്ല... നിർത്തിക്കോളണം ആ സ്വഭാവം... ഓക്കേ.. ആൻഡ് യൂ ഡോണ്ട് റിപീറ്റ് ഇറ്റ്... "

"മമ്മ പ്ലീസ്,, അയാളുടെ വക്കാലത്തും കൊണ്ട് എന്റെ മുന്നിൽ വരേണ്ട എന്ന് ഞാൻ ഇവിടുള്ള എല്ലാവരോടും പറഞ്ഞതാണ്... പിന്നെന്തിനാ അയാളുടെ കാര്യവും പറഞ്ഞ് എന്നെ ഇരിട്ടേറ്റ് ചെയ്യുന്നത്... എന്റെ ഈ നല്ല സ്വഭാവത്തെ ഇല്ലാതാക്കുകയാണോ,,, ആണോന്ന്.. അയാളുടെ കാര്യം പറഞ്ഞ് ആരെങ്കിലും എന്റെ മുന്നിൽ വരുവാണെങ്കിൽ ഈ കാണുന്ന കെയ്സാനെ ആയിരിക്കില്ല നിങ്ങൾ കാണുക.. മറിച്ച് വേറൊരു മുഖം ആയിരിക്കും.. "

"നിന്നെ എങ്ങനെ നന്നാക്കാൻ കഴിയുമെന്ന് ഞാൻ നോക്കട്ടെ... ഒമനിച്ചു വളർത്തിയതിന്റെ ഗുണം ആയിരിക്കുമല്ലേ നീ ഈ കാണിക്കുന്ന ബീഹെവിയർ... വൈകാതെ തന്നെ നിന്റെ ഈ സ്വഭാവം ഞാൻ മാറ്റിയെടുക്കും... 

ഈ ഒരു സ്വഭാവത്തോടെയാണോ നീ ആക്ടിങ് സിങ്ങർ എന്നൊക്കെ പറഞ്ഞ് നടക്കുന്നത്... നിന്റെ ഈ ആർട്ടിസ്റ്റ് എന്ന ലോകത്ത് തന്നെ നീ നിന്റെ ഡാഡിയെ വേർതിരിച്ചിട്ടുണ്ട്.. നിനക്ക് അറിയോ അത്... നാലാൾക്കാർ നിന്നോട് ഡാഡിയെ കുറിച്ച് ചോദിക്കുമ്പോ എല്ലാവരിൽ നിന്നും നീ ഒഴിഞ്ഞു മാറും അല്ലെ,,, ഏതൊക്കെ ഇന്റർവ്യൂൽ നിന്നോട് ചോദിച്ചിട്ടുണ്ട്,, ഏതെങ്കിലും ഒന്നിൽ നീ നിന്റെ ഡാഡിയെ കുറിച്ച് പറഞ്ഞിട്ടുണ്ടോ... ഇല്ലല്ലോ... 

എന്തിനേറെ പറയുന്നു,,, താഴെ ഹാളിൽ ചുമരിൽ ചേർത്ത് വെച്ച ഫാമിലി ഫോട്ടോയിൽ നിന്റെ ഡാഡി എന്നൊരാൾ ഉള്ളത് കൊണ്ട് ആ ഫോട്ടോയിൽ നിന്റെ മുഖം ഇല്ല... മറിച്ച് ദേ നിന്റെ ഈ റൂമിൽ ഡാഡി ഇല്ലാതെ ബാക്കി ഫാമിലിയും ഒത്തുള്ള ഒരു ഫോട്ടോ തൂക്കിയിട്ടിരിക്കുന്നു.. ഡാഡി എന്താ നിന്റെ ഫാമിലിയിലെ ആളല്ലേ... നീ ഡാഡിയുടെ ഫാമിലി അല്ലെ... അല്ലേന്ന്... "

"മമ്മക്ക് പറയാൻ ഉള്ളത് കഴിഞ്ഞെങ്കിൽ പോട്... 

ഇത് മമ്മ എത്ര തവണ പറഞ്ഞിട്ടുണ്ട്.. എന്നിട്ടൊന്നും ഞാൻ നന്നായിട്ട് മമ്മ കണ്ടിട്ടില്ലല്ലോ.. പിന്നെന്തിനാ ഇതെന്നെ ആവർത്തിച്ച് ആവർത്തിച്ച് പറയുന്നത്...

എന്റെ മൂഡ് കളഞ്ഞപ്പോൾ മമ്മക്ക് സമാധാനം ആയല്ലോ...

എന്നെയൊന്നു തനിച്ച് ഇരിക്കാൻ വിടുമോ പ്ലീസ്... രാവിലെ തന്നെ അയാളുടെ കാര്യവും പറഞ്ഞ് കൊണ്ട് വരും... "

"ഓക്കേ ഞാൻ പോയി തരാം.. പക്ഷേ നാളെ ഡാഡി വന്നാൽ ഈ വീട്ടിൽ ഞങ്ങളുടെ എല്ലാവരുടെയും കൂടെ താമസിക്കും... "

"അപ്പൊ ഞാൻ ഇവിടുന്ന് ഇറങ്ങി പോവാനാണോ മമ്മ ആഗ്രഹിക്കുന്നത്...എങ്കിൽ നാളെ അയാള് കയറലും ഞാൻ ഇറങ്ങി പോവലും ഒരുമിച്ച് ആയിരിക്കും... നോക്കിക്കോ..."

അതിനൊരു മറുപടി പറയാതെ മമ്മ എന്നെ നോക്കി പേടിപ്പിച്ചിട്ട്‌ റൂമിൽ നിന്ന് ഇറങ്ങി പോയി..

രാവിലെ തന്നെ ആ മനുഷ്യന്റെ കാര്യവും പറഞ്ഞ് വന്നിട്ട് എന്റെ മൂഡ് കളഞ്ഞു... എയർപോർട്ടിൽ ഞാൻ പിക് ചെയ്യാൻ പോണം അല്ലേ.. അങ്ങനെ ഞാൻ പോയെങ്കിൽ ജീവനോടെ എന്റെ കൂടെ അയാള് ഈ വീട്ടിൽ എത്തില്ല... 

ചുമരിൽ തൂക്കി നിൽക്കുന്ന ഓരോ ഫോട്ടോയിലേക്കും ഞാൻ മാറി മാറി നോക്കി നിന്നു... അതിലൊന്നും ആ മനുഷ്യന്റെ മുഖം മാത്രം ഇല്ല.. നോക്കി നോക്കി അവസാനം എന്റെ കണ്ണ് ഞാനും നാനുവും തോളോട് തോൾ ചേർന്ന് നിന്ന് ചിരിച്ചും കളിച്ചുമുള്ള പല ഫോട്ടോയിലേക്കും കണ്ണ് പോയപ്പോ അറിയാതെ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു... 

ആ ഫോട്ടോയിൽ നോക്കി പലതും ഞാൻ ആലോചിച്ചു നിന്നു.. എന്റെ കൂടെ ജനിച്ചിട്ട്‌ എന്റെ കൂടെ വളർന്നു വന്നിട്ട് നീ ഈ എന്നെ തനിച്ചാക്കി പോയല്ലോ.. എന്തിന്..!? ഈ സിനുവിനോട് എന്തിനാ നീ അങ്ങനെ ചെയ്തത്... !? 

"•maa baby  i love,,, 
maa baby i love your voice... 
maa baby i love,,,, 
oo my laaa laaa laaa laady... "

അതൊക്കെ നോക്കി നിൽകുമ്പോൾ പെട്ടന്ന് എന്റെ കാതുകളിൽ ഹൈ വോളിയത്തിൽ ആ സോങ് കേട്ടതും നിലത്ത് ആഞ്ഞു ചവിട്ടി ഞാൻ എവിടെയാ ആ പാട്ട് വെച്ചത് എന്ന് നോക്കി നോക്കി പോയി എത്തിയത് ബേബിയുടെ റൂമിലും... 

ജീൻസ് പാന്റും മുട്ടിന് കുറച്ച് മുകളിലായി സിമ്പിൾ ടോപ്പും കേർളി ഹെയർ സ്റ്റൈൽ ആയി അതൊക്കെ വിടർത്തിയിട്ട് ഒരു പെണ്ണ് ബെഡിൽ കേറി തുള്ളി കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടപ്പോൾ ദേഷ്യം ഒന്നൂടെ കൂടിയതും മൂലയിൽ ഉള്ള ആ മ്യൂസിക് ബോക്സിൽ ഞാൻ ആഞ്ഞു ചവിട്ടി എങ്ങോട്ടെന്നില്ലാതെ തെറിപ്പിച്ചു.., അപ്പൊ തന്നെ സോങ് സ്റ്റോപ്പ്‌ ആവുകയും ചെയ്തു... 

●●●●●●
 
ബേബിയുടെ റൂമിൽ ഒരു മ്യൂസിക് ബോക്സ്‌ കണ്ടപ്പോ ഞാൻ വന്ന കാര്യം മറന്ന് ആ ബോക്സിൽ ഒരു സോങ് ഇട്ട് ഡാൻസ് കളിച്ചോണ്ടിരിക്കുമ്പോ പെട്ടന്ന് എന്തോ ഒരു ശബ്ദത്തോടെ ആ സോങ് നിന്നതും ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ പൊക്കിളിന് താഴെയായി പാന്റ്സ് ഇട്ട് നിൽക്കുന്ന ഒരാളെ കണ്ടു.. അമർഷത്തോടെ നോക്കി നിൽക്കുന്ന ഇളം നീല കണ്ണുകളും.. 

Yes,,, yes,,, 

*THE FAMOUS ARTIST KEYSAN HYDER ALI*

*what*

*ഇളം നീല കണ്ണുകൾ.. ബ്രൗൺ കളറിലുള്ള മുടി.. പെട്ടന്നൊരു നോട്ടത്തിൽ ബ്രൗൺ ഷാഡോ അടിക്കുന്ന ബോഡി*

*ഓ മൈ ഗോഡ്..രാവി,, രാവിലെ നമ്മള് ചെവിക്കുറ്റി നോക്കി പൊട്ടിച്ചത് ഇയാൾക്ക് ആയിരുന്നോ...* !!!!? 

മുട്ടുകാലുകൾ ചെറുതായി വിറക്കുന്നുണ്ടെങ്കിലും നല്ല സ്ട്രോങ്ങ്‌ ആയിട്ട് തന്നെ ഞാൻ രൂക്ഷമായി നോക്കുന്ന അവന്റെ മുന്നിൽ നിന്നു.. നേരെത്തെ മുഖം മറച്ചത് കൊണ്ട് എനിക്ക് ആളെ പിടികിട്ടിയതും ഇല്ല.. ഹാ പിടികിട്ടിയിരുന്നെങ്കിലും കൊടുക്കാനുള്ളത് ഞാൻ കൊടുക്ക തന്നെ ചെയ്യും.. അതിപ്പോ അമേരിക്കൻ പ്രസിഡന്റ്‌ ട്രoപ് ആണെങ്കിലും ശെരി.. ഹും..

ബെഡിലുള്ള ഞാൻ അവന്റെ ഇളം നീല കണ്ണുകളിൽ തന്നെ നോക്കി നിലത്തേക്ക് ഇറങ്ങിയ ശേഷം അവൻ ചവിട്ടി തെറിപ്പിച്ച ആ ബോക്സിലേക്ക് നോക്കി കൊണ്ട് പറഞ്ഞു,,, 

*"Are you mad"*

എന്ന് ഞാൻ ഉറച്ച ശബ്ദത്തിൽ ചോദിച്ചതും കഴുകന്റെ കണ്ണുകളാലെ അവൻ എനിക്ക് അരികിലേക്ക് വന്നപ്പോൾ ഞാൻ ഒരു ബലത്തിന് വേണ്ടി എന്റെ ഡ്രെസ്സിൽ മുറുകെ പിടിച്ചു നിന്നു.. പക്ഷേ ഞാൻ സ്ട്രോങ്ങ്‌ ആണ്.. വെരി സ്ട്രോങ്ങ്‌.. 

"നിന്നെ എനിക്ക് മുന്നിൽ കിട്ടാൻ വേണ്ടി കാത്ത് നിൽക്കയായിരുന്നു.. ഹൌ dare യൂ.. നീ ആരുടെ നേർക്ക നേരെത്തെ കൈ പൊക്കിയത് എന്ന് ഇപ്പൊ നിനക്ക് മനസ്സിലായോ..? "

"യ.. എനിക്ക് നല്ലപോലെ മനസ്സിലായി.. THE FAMOUS ARTIST KEYSAN HYDER ALI യുടെ നേർക്ക്.. എന്തെ.. "

എന്ന് ഞാൻ പറഞ്ഞതും ആ റൂമിൽ ഉള്ള ഫ്ലവർ വേസ് എടുത്തവൻ ചുമരിലുള്ള ടീവിയിൽ എറിഞ്ഞതും ഞാൻ ഞെട്ടി കൊണ്ട് ചെവിയോട് കൈ പൊത്തി പിടിച്ച് കണ്ണും അടച്ച് നിന്നു.. 

"Don't call me hyder ali.. "

പെട്ടന്ന് എന്റെ മുതുകിൽ പിടിച്ച് ഭിത്തിയോട് ചേർത്ത്  നിർത്തിയിട്ട് അവൻ അങ്ങനെ പറഞ്ഞതും ആ ഇളം നീല കണ്ണുകളിൽ കത്തി നിൽക്കുന്ന തീ ചെറുതതൊന്നും അല്ലായിരുന്നു... ശേഷം ഞാൻ അവന്റെ പിടിയിൽ ഒന്ന് അയയാൻ വേണ്ടി അവന്റെ കാലിൽ വേദന അനുഭവപ്പെടും വിധം ചവിട്ടിയതും 'അഹ് ' എന്ന് പറഞ്ഞ് എന്നിലുള്ള പിടി വിട്ട് കാൽ പിടിച്ച് കുറച്ച് മാറി നിന്നു.. അപ്പൊ തന്നെ ഞാൻ അവന്റെ കോളറയിൽ പിടിച്ച് ചുമരോട് ചേർത്തി പിടിച്ചു... 

"•ഈ യാഷാ യഷ്മിൽന് ആളും തരവും നോക്കി പെരുമാറി ശീലം ഇല്ല.. എന്റെ ഈ കണ്ണുകളിൽ എല്ലാവരും ഒരേപോലെയാണ്.. അതിപ്പോ നിന്നെക്കാൾ മുകളിൽ നിൽക്കുന്ന വേറൊരാൾ ആണെങ്കിലും ശെരി... റെസ്‌പെക്ട് കൊടുക്കേണ്ടിടത്ത് കൊടുത്തെന്നിരിക്കും.. ഒരുപക്ഷെ തന്നെയും ഞാൻ റെസ്‌പെക്ട് ചെയ്തേനെ.. പക്ഷേ താൻ നേരെത്തെ റോഡിൽ കാണിച്ച നെറികെട് ഉണ്ടല്ലോ.. അത്കൊണ്ട് മാത്ര ഞാൻ നിന്റെ അടുത്ത് ഇങ്ങനെ പെരുമാറിയത്.. നടുവിരൽ ഉയർത്തി അതിന്റെ ഡബിൾ മീനിങ് എനിക്കറിയില്ലന്ന് കരുതിയോ താൻ.. *ബ്ലഡി ചീപ്പർ.. •"*

അവന്റെ കോളറയിൽ പിടിച്ച് ഞാൻ അത്രയും പറഞ്ഞ് കൈ വിടുവിച്ചതും അരിശം മൂത്ത് കൊണ്ടുള്ള അവന്റെ നോട്ടത്തെ ഞാൻ പരിഹസിച്ചു കൊണ്ട് തല ചെരിച്ചതും വീണ്ടും എനിക്ക് നേരെ കൈ ഉയർത്തി വരാൻ നിന്നപ്പോ,,, 

"ആന്റി,, "

എന്ന വിളിയോടെ ബേബി മോൾ വന്നതും ഉയർത്തിയ അവന്റെ കൈ താനേ താഴ്ന്നു... 

"സിനു,, സിനു ആന്റിയെ പരിചയപ്പെടാൻ വന്നതാ..? നോ,, അതിന് ഞാൻ സമ്മദിക്കില്ല.. സിനു ഈ ആന്റിയുടെ ജോലി തീരുന്നത് വരെ ഈ റൂമിന്റെ പരിസരത്തേക്ക് വന്ന് പോകരുത്.. ഓകെ..? വന്നാൽ ഈ ബേബി മോളുടെ സ്വഭാവം അറിയാലോ.. ഹാ.. "

കുഞ്ഞു നാവിൽ ഒരു ഭീഷണിയോടെ ബേബി അങ്ങനെ പറഞ്ഞതും കൈകൾ ചുരുട്ടി പിടിച്ച് അവൻ എന്നെ അടിമുടി നോക്കിയിട്ട് ബേബിയുടെ മുടിയിൽ തലോടി കൊണ്ട് റൂമിന് പുറത്തേക്ക് പോവാൻ നിന്നപ്പോ ബേബി എന്നെ നോക്കി സൈറ്റ് അടിച്ചിട്ട് അവന്റെ കയ്യിൽ പിടിച്ച് വലിച്ച് റൂമിൽ നിന്ന് പുറത്തേക്ക് ആക്കി ഡോർ വലിച്ചടച്ചു... 

"ബേബി,, നീ എന്തിനാ അങ്ങനെ ചെയ്തത്.. നിന്റെ അങ്കിൾ അല്ലെ.. "

"സൊ,, ആന്റി ആന്റിക്ക് അറിയോ.. സിനു നല്ലോണം വരയ്ക്കുന്നതല്ലേ.. പിന്നെന്ത് കൊണ്ട സിനു എന്റെ റൂം ഡെക്കറെറ്റ് ചെയ്യാൻ പറഞ്ഞപ്പോ നോ പറഞ്ഞത്.. സിനുവിന് ഈ ബേബി മോളോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ലേ.. ഞാൻ അങ്ങനെ ചോദിച്ചപ്പോൾ സിനു പറയാ ബിസി ആണെന്ന്.. അതിന് മാത്രം എന്ത് ബിസിയാ സിനുവിന് ഉള്ളത്.. ഹും.. "

ചുണുങ്ങി കൊണ്ടവൾ പറഞ്ഞ് നിർത്തി കൈ കെട്ടി സെഡ് ആയതും ഞാൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കവിളിൽ പിടിച്ചു... 

"ബേബി,, അത് നിന്റെ സിനു സെലിബ്രിറ്റി അല്ലെ.. അപ്പൊ അതിന്റെതായ തിരക്ക് ഉണ്ടാവില്ലേ.. ഇന്റർവ്യൂ ഉണ്ടാവും അവാർഡ് ഷോ ഉണ്ടാവും പലരും മീറ്റ് ചെയ്യാൻ വരും,, അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ഉണ്ടാവും.. അതോണ്ട് ബേബി മോൾ മോൾടെ സിനുവിനോട് അങ്ങനെയൊന്നും പറയരുത് കേട്ടോ.. "

"അതൊന്നും അല്ല.. നാനു പോയതിന്റെ വിഷമത്തിലാ സിനു.. പാവം.. "

"നാനു,,? അതാരാ.. "

"ബേബി,,,, ബേബി,,, "

നെറ്റി ചുളിച്ചു കൊണ്ട് ഞാൻ അവളോട് ആരാണെന്ന് ചോദിച്ചപ്പോൾ ഡോറിൽ നോക്ക് ചെയ്തോണ്ട് ആരോ അവളെ വിളിച്ചതും കേട്ടപാടെ അവൾ ഓടി പോയി ഡോർ തുറന്നു.. 

"മമ്മി,, മമ്മി എപ്പോ വന്നു.. ഇന്നലെ വരും എന്ന് പറഞ്ഞിട്ട് എന്താ വരാതിരുന്നേ,, ബേബിയെ കള്ളം പറഞ്ഞ് പറ്റിച്ചു അല്ലെ... "

"നോ ബേബി,, അത് ഇന്നലെ മമ്മിക്ക് ഒരുപാട് വർക്ക്‌ ഉണ്ടായിരുന്നു.. ഒക്കെ തീർന്നപ്പോഴേക്കും സമയം വല്ലാതെ വൈകി.. മമ്മി ആണേൽ ക്ഷീണിച്ചിട്ട്‌ അവിടെ തന്നെ കിടന്നു.. മമ്മീടെ ബേബി മോൾക്ക് സങ്കടം ആയൊ.. സോറിട്ടോ... "

"ഇത്തവണ ക്ഷമിക്കുന്നു.. ഇനി എന്നോട് ഇത് പോലെ കള്ളം പറയരുത് ഓകെ..? "

"ഓകെ ബേബി ബോസ്.. "

അതും പറഞ്ഞ് ആ മാഡം അവള്ടെ കവിളിൽ കിസ്സി കൊണ്ട് കെട്ടിപിടിച്ചു.. കാണാൻ ആള് അത്രേ ഉള്ളത് എങ്കിലും ആ ചെറിയ നാവിൽ നിന്ന് വീഴുന്ന വാക്കുകൾ.. എഹേം.. എന്നാലും കുറുമ്പോടെയുള്ള സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട്.. 

അതിനിടയിൽ അവര് എന്നെ കണ്ടതും ബേബിയിൽ നിന്ന് മാറി നിന്ന് എന്നിലേക്ക് നടന്നു വന്നു.. 

"ഹായ് അയാം ശാമില ഖാലിദ്.. റോഷന്റെ വൈഫ് ആണ്... "

"ഹായ്,, അയാം യാഷാ യഷ്മിൽ.. "

"റോഷ വിളിച്ച് പറഞ്ഞിരുന്നു വന്ന കാര്യം.. അതാ ഞാൻ വേഗം ഇങ്ങോട്ട് വന്നത്.. ഇവള്ടെ സൗകര്യത്തിന് റൂം ഡെക്കറേറ്റ് ചെയ്‌താൽ പിന്നേ അതൊരിക്കലും തീരില്ല.. കാണുന്ന കാർട്ടൂൺസ് പിക്ചർ മൊത്തമായും ഈ ചുമരിൽ ഉണ്ടാവും.. അതോണ്ട് ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി.. 
അല്ലെ ബേബി.. "

ബേബിയെ നോക്കി മാഡം അങ്ങനെ പറഞ്ഞതും അവള് സെഡ് ആയി മുഖം വീർപ്പിച്ചു കൊണ്ട് പുറത്തേക്ക് പോയി.. അതിന് പിന്നാലെ തന്നെ ഇപ്പോ വരാം എന്ന് പറഞ്ഞ് മാഡവും... 

●●●●●●●●●

"ഡാ സിനു,, നീ ഫ്രീ ആണെങ്കിൽ ഒന്ന് വർക്ക്‌ ഷോപ്പ് വരെ വരുമോ... "

കണ്ണാടിയിൽ നോക്കി ആ പെണ്ണിന്റെ സംസാരവും ഭാവവും ഒക്കെ ദേഷ്യത്താലെ എന്നെ നോക്കി കൊണ്ട് തന്നെ തീർക്കുമ്പോഴാണ് സണ്ണിയുടെ കാൾ വന്നത്.. അറ്റൻഡ് ചെയ്ത ഉടനെ അവൻ അങ്ങനെ പറഞ്ഞതും ഞാൻ ഓക്കേ എന്ന് പറഞ്ഞ് റെഡിയായി താഴേക്ക് പോവാൻ നേരത്ത് ബേബിയുടെ റൂമിന് മുന്നിൽ കൂടി പാസ്സ് ചെയ്ത് പോവുമ്പോ റൂമിലേക്ക് നോക്കിയപ്പോൾ ആ പെണ്ണ് നിലത്ത് മുട്ട് കുത്തി ഇരുന്ന് എന്തൊക്കെയോ ചെയ്യുന്നു.. 

'•ഞാൻ ചീപ്പർ ആണെന്ന് നിന്റെ മുന്നിൽ ഒരു പ്രവർത്തിയാലെ കാണിച്ചു തരുന്നുണ്ട്.. ഐ വിൽ ഷോ യൂ.. ഓർത്ത് വെച്ചോ നീ.. •'

പാർക്കിംഗ് ഏരിയയിൽ നിന്ന് വണ്ടി എടുക്കാൻ പോയപ്പോൾ അവിടെ അവള്ടെ വണ്ടി കണ്ടതും കലിപ്പ് വീണ്ടും കയറി... 

"*സത്യ..*"

നിലത്ത് ആഞ്ഞു ചവിട്ടി ഞാൻ വിളിച്ചപ്പോ വെയ്റ്റിംഗ് റൂമിൽ നിന്ന് ടീ കുടിച്ചോണ്ടിരിക്കുന്ന അയാൾ ടീ അവിടെയിട്ട് മുഖം തുടച്ച് തലയിലിട്ട തൊപ്പി ശെരിയാക്കി കൊണ്ട് എന്റെ അടുത്തേക്ക് വന്നു.. 

"Ye,, yes sir.."

"തന്നോട് ഞാൻ പറഞ്ഞട്ടില്ലെ ഈ ഏരിയയിൽ എന്റെ വണ്ടിയല്ലാതെ വേറൊരു വണ്ടി കാണാൻ പാടില്ലന്ന്.. what is this.. "

"അ,, അത് പിന്നേ sir,, ഞാൻ,, "

അയാളുടെ കോളറയിൽ പിടിച്ച് ഞാൻ അത്രയും പറഞ്ഞപ്പോ വിറച്ച ചുണ്ടുകളാലെ അയാൾ എന്തോ പറയാൻ വേണ്ടി വന്നതും ഞാൻ അത് മുഴുവനായും കേട്ട് നിൽക്കാതെ അയാളുടെ കോളറയിലുള്ള പിടുത്തം വിടുവിച്ച് പോക്കറ്റിൽ നിന്ന് ജിപ്സിയുടെ കീ എടുത്തു... 

"വേണ്ട sir,, ഞാൻ ആ മാഡത്തിനോട് പറഞ്ഞ് വണ്ടി മാറ്റിക്കോളാം.. അല്ലെങ്കിൽ സർ ഒരു നിമിഷം നിൽക്ക്.. ഞാൻ നീക്കി തരാം.. "

"തനിക്കറിയാം കൂടുതൽ എക്സ്പ്ലനേഷനും കാര്യങ്ങളും ഒന്നും എനിക്ക് ഇഷ്ടമല്ലന്ന്.. stop it you'r nonsense.."

ഞാൻ എന്താ ചെയ്യാൻ പോവുന്നത് എന്നറിയാവുന്നത് കൊണ്ട് അയാൾ എന്നെ തടയാൻ നിന്നതും അതൊന്നും വക വെക്കാതെ ഞാൻ വണ്ടിയിൽ കേറി ബാക്ക് എടുത്ത് ആ ടൂവീലർ ലക്ഷ്യം വെച്ച് മുന്നോട്ട് എടുത്ത് അതിന്റെ പിൻ വശം നോക്കി ഇടിച്ചിട്ടു.. 

"തിരിച്ച് ഞാൻ വരുമ്പോ ഈ പാട്ട വണ്ടിയുടെ നിഴൽ പോലും എന്റെ കണ്മുന്നിൽ കാണാൻ പാടില്ല.. പണം തന്ന് തന്നെയൊക്കെ ഇവിടെ ജോലിക്ക് നിർത്തിയത് ചുമ്മാതല്ല.. പറഞ്ഞ പണി അത് പോലെ ചെയ്യാനാണ്.. ഇനി മേലാൽ ഇത് ആവർത്തിച്ചാൽ തന്റെ ജോലി ഞാൻ തെറിപ്പിക്കും കേട്ടോ,, നോൺസെൻസ്.. "

"സോറി സർ.. ഞാൻ നോക്കിക്കോളാം.. "

തല താഴ്ത്തി കൊണ്ട് അയാൾ അങ്ങനെ പറഞ്ഞതും ഞാൻ അയാളെ നോക്കി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു... 

സണ്ണി പറഞ്ഞ വർക്ക്‌ ഷോപ്പിലേക്ക് പോയപ്പോ അവൻ നേരെത്തെ അവിടെ എത്തിയിരുന്നു.. വണ്ടി സൈഡ് ആക്കി ഞാൻ അവനോട് ഹായ് പറഞ്ഞ് ഹഗ് ചെയ്ത് അവിടെ നിന്നപ്പോ അവൻ എന്നെ അടിമുടി നോക്കുന്നുണ്ട്.. ഈ നോട്ടം രാവിലെ നടന്ന സംഭവങ്ങൾക്കുള്ളതാണെന്ന് ആ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായപ്പോ ചെറുതായി ചിരിച്ച് എങ്കിലും ആ പെണ്ണ് എന്റെ വീട്ടിൽ ആണല്ലോ എന്നോർത്തപ്പോ ചിരി മാഞ്ഞു പകരം കലിപ്പ് കേറി.. 

●●●●●●●●●

എന്നാലും ഇമ്മാതിരി കലിപ്പ് ഒക്കെ ഓവർ ആണ്.. ഒന്നുമല്ലേലും അയാൾ ഒരു സെലിബ്രിറ്റി അല്ലെ.. മറ്റുള്ളവരോട് ഇങ്ങനെയാണോ പെരുമാറുക.. സമൂഹത്തിന് മുന്നിൽ മാത്രമേ നല്ല മുഖ ചമയം ഉള്ളൂ.. ഒന്ന് അടുത്ത് അറിഞ്ഞാൽ അല്ലെ ഓരോരുത്തരുടെയും സ്വഭാവം മനസ്സിലാവുക.. ഇയാളുടെ സ്വഭാവം ഇന്ന് ഒറ്റ നിമിഷം കൊണ്ട് മനസ്സിലായി.. അവനൊന്നു ഗർജിച്ചാൽ പൂച്ചയെ പോലെ ഞാനവന്റെ മുന്നിൽ നിൽക്കുമെന്ന് അവന് തോന്നിയല്ലെ.. ഹും.. യാഷാ വെറും യാഷാ അല്ല.. നല്ല തന്റേടവും അഹങ്കാരവും ഉള്ള പെണ്ണ് തന്നെയാ.. ബ്ലഡി ഫ്രോഡ്.. ബ്ലഡി ചീപ്പർ.. 

അവനെക്കാൾ മുകളിൽ നിൽക്കുന്ന റോഷൻ സാറിന് പോലും ഇല്ലാത്ത അഹങ്കാരവും ജാഡയുമാണ് ആ മൊതലിന്.. ഫേമസ് ആർടിസ്റ്റ് ആണത്രേ ആർട്ടിസ്റ്റ്.. അതിനേക്കാൾ വലിയ കോമഡി ഞാനൊരു പെയിന്റിംഗ് ഒക്കെ വരച്ചു ചെയ്യുന്നതോണ്ട് അവന്റെ ആരാധികയും.. ഇന്ന് തന്നെ ഇൻസ്റ്റെൽ കേറി അൺഫോളോ ചെയ്യണം.. ബ്ലഡി ഫ്രോഡ്.. 

"യാഷാ,, റൂം ഞാൻ സെർവന്റിനോട് പറഞ്ഞ് ഫ്രീ ആക്കി തരാട്ടോ... അതാവുമ്പോ നിനക്ക് വിശാലതയോടെ ജോലി ചെയ്യലോ.. "

"ഓക്കേ മാഡം.. "

"മാഡമോ,,, ആര് മാഡം.. ശാമിന്ന് വിളിച്ചാൽ മതി.. ഒരു ആക്ടറുടെ വൈഫ് ആണെന്ന് വെച്ച് ഇത്ര വലിയ റെസ്‌പെക്ട് ഒന്നും എനിക്ക് വേണ്ട.. i don't like.. ഓക്കേ.. "

"ഓകെ മാഡം,, സോറി,, ശാമി.. "

കുറച്ച് സെർവന്റിനെ വിളിച്ച് ശാമി റൂമിൽ ഉള്ള സാധനങ്ങൾ ഒക്കെ മറ്റൊരു റൂമിലേക്ക് കൊണ്ട് വെച്ചു.. അതിനിടയിൽ നേരെത്തെ ലവൻ ചവിട്ടി തെറിപ്പിച്ച് പൊട്ടിച്ച ബേബിയുടെ മ്യൂസിക് ബോക്സും ടീവിയും ശാമി കണ്ടതും എന്നെ നെറ്റി ചുളിച്ചു നോക്കി ഇതൊക്കെ എന്താ ഇങ്ങനെ കിടക്കുന്നെ എന്ന് എന്നോട് ചോദിച്ചപ്പോ ഞാൻ ഒക്കെ വള്ളി പുള്ളി തെറ്റാതെ ശാമിയോട് പറഞ്ഞു... 

"വാട്ട്‌.. ഇന്ന് ഏത് ദിക്ക് നോക്കിയിട്ടാണാവോ അവൻ എഴുന്നേറ്റത്.. എന്തായാലും ഇന്ന് നല്ല ദേഷ്യത്തിൽ ആണെന്ന് മനസ്സിലായി.. അവന്റെ നല്ല മോന്ത കാണാനുള്ള യോഗ്യത ഒന്ന് തരുമോ പടച്ചോനെ.. ഹാ.. "

"അല്ലാ,, അയാളെന്താ ഇത്ര ദേഷ്യത്തിൽ ബീഹെവ് ചെയ്യുന്നത്...? "

"അതൊക്കെ വലിയ കഥയാണ്.. ഒന്നര വർഷമായി അവൻ ഒരാളോട് മര്യാദക്ക് ഒന്ന് ചിരിച്ചിട്ട്.. ഉള്ള് തുറന്ന് സംസാരിച്ചിട്ട്.. ആകെ ചിരിക്കുകയും കളിക്കുകയും ചെയ്യുന്നത് ബേബി മോൾടെ അടുത്തും മോമിന്റെ അടുത്തും മാത്രമാ.. അവരുടെ മുന്നിൽ മാത്രം ചിരിച്ച് കളിച്ച് ഹാപ്പി ആയിട്ട് ഇരിക്കും.. നാനു പോയതിൽ പിന്നേ അവൻ എല്ലാവരോടും ഇങ്ങനെയാണ്.. സന്തോഷം എന്താണെന്ന് അവൻ അറിഞ്ഞിട്ടില്ല.. പാവം.. "

അത്രയും പറഞ്ഞ് നിർത്തിയപ്പോൾ ബേബി മോൾ മമ്മി എന്ന് നീട്ടി വിളിച്ചതും അവള്ടെ ദേഷ്യം മാറിക്കാണും പോയിട്ട് വരാവേ ന്നും പറഞ്ഞ് ശാമി പോയി... 

ആരായി,, നാനു..? നേരെത്തെ ബേബിയുടെ വായിൽ നിന്നും ആ നാമം കേട്ടല്ലോ.. ദേ ഇപ്പൊ ശാമിയും..ഇനി 
അവന്റെ ഗേൾ ഫ്രണ്ടോ മറ്റൊ ആയിരിക്കുമോ..!? ഹ്മ്മ് വല്ല തേപ്പ് കിട്ടിയിട്ടുണ്ടാവും.. അല്ലാതെ എന്ത്.. അവന്റെ ഈ മൂരാച്ചി സ്വഭാവം വെച്ച് നോക്കുമ്പോ ഒരു പെണ്ണും അവനെ കേറി പ്രേമിക്കാൻ നിൽക്കില്ല.. അബദ്ധത്തിൽ മാത്രം.. എന്തിനേറെ പറയുന്നു പെണ്ണ് പോയിട്ട് കിടാങ്ങൾ വരെ നിഴൽ വട്ടത്ത് പോലും കാണില്ല.. 

എന്തായാലും പോയത് പെണ്ണാണെങ്കിൽ അവൾക് നല്ല ബുദ്ധിയുണ്ട്.. ഇവന്റെ സ്വഭാവം നല്ലപോലെ മനസ്സിലായി കാണും.. അല്ലേൽ ഇവന്റെ കൂടെ ജീവിച്ച് ജീവിതം തൊലഞ്ഞെനെ.. വെറുതെ പ്രേമിച്ചു സമയം കളഞ്ഞു എന്ന് ഇപ്പൊ ആ പെണ്ണ് കരുതി കാണും.. 

ബേബി മോളുടെ ടാബിൽ നോക്കി ശാമിയും ബേബി മോളും കൂടി ഓരോന്ന് പിക്ചർസ് സെലക്ട്‌ ചെയ്ത് തന്ന് അത് എവിടെ എങ്ങനെ വരയ്ക്കണം എന്നൊക്കെ പറഞ്ഞു തന്നു.. എന്നിട്ടും ബേബി മോൾടെ സങ്കടം മാറിയില്ല.. എത്ര പിക്ചർസാ നേരെത്തെ എനിക്ക് കാണിച്ചു തന്നത്.. മമ്മി വന്നപ്പോൾ അതിന്റെ പകുതി മാത്രമേ വരയ്ക്കാൻ തന്നുള്ളൂ.. എന്നാലും കുറച്ചല്ല.. ഒരുപാട് ഉണ്ട്.. ഇനിയൊരു വൺ വീക്ക്‌ ഞാൻ ഇവിടെ കേറിയിറങ്ങേണ്ടി വരും.. 

●●●●●●●●●

"What,, seriously.. "

"Yes സണ്ണി.. ഞാൻ ആരാണെന്നൊക്കെ അറിഞ്ഞിട്ടും അവള്ടെ അഹങ്കാരം ഇല്ലേ.. എന്നെ മനസ്സിലായത് കൊണ്ട് രാവിലെ അടിച്ചതിന്റെ പേരിൽ ഒരു സോറി പറയുമെന്ന ഞാൻ കരുതിയത്.. പക്ഷേ അവള്ടെ ഈഗോ ഉണ്ടല്ലോ,, അതിന് സമ്മതിച്ചില്ല.. ചീപ്പർ ആണ് പോലും ഞാൻ ചീപ്പർ.. ബ്ലഡി.. "

"നീയിങ്ങനെ അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. അവളുടെ ഭാഗത്താണ് ശെരി.. രാവിലെ നീ അവള്ടെ മുന്നിൽ നടുവിരൽ ഉയർത്തിയത് കൊണ്ടല്ലേ നിന്നോട് ഇപ്പൊ അവൾ അങ്ങനെയൊക്കെ പറഞ്ഞത്.. ഈ കാര്യത്തിൽ ഞാൻ അവളുടെ പക്ഷത്താണ്.. ഒന്നുമല്ലേലും നീയൊരു സെലിബ്രിറ്റി അല്ലേടാ.. ദേഷ്യത്തെയൊക്കെ കുറച്ച് കാം ആയി വിട്.. റിലാക്സ് യാർ.. "

എന്നൊക്കെ അവൻ പറഞ്ഞപ്പോ ഞാൻ കണ്ണ് കുഴിച്ചു കൊണ്ട് അവനെ നോക്കിയപ്പോൾ അവൻ കൂൾ ആയിട്ട് നിൽക്കുന്നു... 

"എനിക്ക് അവളോട് രാവിലെ അടിച്ചതിന്റെ പേരിൽ പകരം ചോദിക്കണം എന്നുണ്ട്.. പക്ഷേ നീയൊരാൾ കാരണമല്ലേ നേരെത്തെ റോഡിൽ സീൻ ആയത്.. വണ്ടിയിൽ നിന്ന് ഞാനാദ്യം ഇറങ്ങിയത് കൊണ്ട് അവൾ എനിക്ക് ഇട്ട് ഒന്ന് പൊട്ടിച്ചു.. ഞാനാ ഡ്രൈവ് ചെയ്തതെന്ന് കരുതി.. പിന്നേ നിനക്കും കൂടി കിട്ടിയപ്പോ സമാധാനം ആയി.. പകരം തരേണ്ടത് നിനക്കാണ്.. നീ കാരണം അല്ലെ എനിക്ക് കിട്ടിയത്.. എന്ത് ചെയ്യാനാ,, 'എൻ നൻപന പോൽ യാരുമില്ലേ ഇന്ത ഭൂമിയിലേ ' എന്നാണല്ലോ.. അല്ലേൽ കാണാമായിരുന്നു.. സെലിബ്രിറ്റിയാണ് കോപ്പ് ആണ് എന്നൊന്നും ഞാൻ നോക്കില്ല..

പിന്നേ അവള് എന്താ പറഞ്ഞതെന്ന് അറിയോ നിനക്ക്.. രാവിലെ തന്നെ കഞ്ചാവും അടിച്ചിട്ട്‌ ആണോടാ വണ്ടി ഓടിക്കുന്നത് എന്ന്.. ആ ചോദ്യം കേട്ടപ്പോൾ എനിക്ക് കലിപ്പ് കേറിയിരുന്നു എന്റെ സിനുവേ,, കഞ്ചാവ് പോയിട്ട് ഒരു സിഗരറ്റ് കുറ്റി പോലും ഞാൻ കൈ കൊണ്ട് തൊട്ടിട്ടില്ല.. 

പണ്ട് പപ്പ വലിച്ചതിന്റെ ബാക്കി മുറ്റത്തെക്ക് വലിച്ചെറിഞ്ഞ് ഞാൻ അതിന്റെ ടേസ്റ്റ് അറിയാൻ വേണ്ടി ചുണ്ടോട് അടുപ്പിച്ചതെ ഓർമയുള്ളൂ.. എന്റെ കർത്താവെ പപ്പടം കയ്യിലിട്ട് പൊട്ടിക്കുന്നത് പോലെയാ അമ്മച്ചി വന്ന് എന്റെ ചന്തിക്കിട്ട് ചെണ്ട കൊട്ടുന്നത് പോലെ ചൂരൽ കൊണ്ട് അടിച്ചത്.. അതിന്റെ പാട് ഇന്നും മാറിയിട്ടുണ്ടാവില്ല..ഹൌ.. ഓർക്കുമ്പോ തന്നെ വേദനിക്കുന്നു... "

ബാക്കിൽ പിടിച്ച് തടവി അവൻ അത്രയും പറഞ്ഞ് നിർത്തിയപ്പോ ആ അടിച്ചതിന്റെ വേദന ഇപ്പോഴും ഉണ്ടെന്ന് അവന്റെ കണ്ണിൽ നോക്കിയപ്പോൾ മനസ്സിലായി.. പാവത്തിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.. 

"എടാ സണ്ണി,,, ഈ സിഗരറ്റ് വലിച്ചവരുടെ ചുണ്ട് ഒക്കെ ബ്ലാക്ക് അടിക്കില്ലേ.. അത് പോലെയാണല്ലോ നിന്റെ ചുണ്ട്.. നീ ചുമ്മാ എന്നോട് കളവ് പറയേണ്ട.. നീ വലിച്ചിട്ടുണ്ടെന്നും ഇപ്പോഴും വലിക്കാറുണ്ടെന്നും ദേ നിന്റെ ഈ ചുണ്ടിൽ നോക്കിയാൽ മനസ്സിലാവും.. "

"ആണോടാ.. കോപ്പ്.. 
അത് വലിച്ചിട്ട് ഒന്നും അല്ലടാ കോപ്പേ.. ജന്മനാ എന്റെ ചുണ്ട് ഇങ്ങനെ തന്നെയാ.. യൂ ട്യൂബിൽ നോക്കി എങ്ങനെ റിമൂവ് ചെയ്യും എന്നൊക്കെ നോക്കി ട്രൈ ചെയ്തു എങ്കിലും അതിലൊന്നും ഒരു മാറ്റവും ഉണ്ടായില്ല.. പിന്നേ നമ്മള് ഇങ്ങളെ പോലെ അത്രക്കങ്ങ് തൊലി വെളുപ്പൊന്നും ഇല്ലയേ.. അതോണ്ട് നമ്മളെ ലിപ് ഒക്കെ ഇങ്ങനെയെ ഉണ്ടാവുമെ..."

എന്നവൻ പറഞ്ഞപ്പോ ഞാനവന്റെ കഴുത്തിൽ കൂടി കയ്യിട്ട് നെഞ്ചിൽ കുത്തി കൊണ്ട് ചിരിച്ചതും ഹൌ എന്ന് പറഞ്ഞ് നെഞ്ചിൽ കൈ വെച്ച് എന്നിൽ നിന്ന് മാറി നിന്നു.. 

വണ്ടി റെഡിയായി സണ്ണി ആ മൊതലിനെ കാണാൻ വേണ്ടി വീട്ടിലേക്ക് വന്നു.. അപ്പോഴേക്കും സത്യ പാർക്കിംഗ് ഏരിയയിൽ ഉള്ള അവള്ടെ വണ്ടി പുറത്ത് മതിലിനോട് ചാരി വെച്ചിട്ടുണ്ട്.. അല്ലേലും അന്ത മാതിരി വണ്ടിയൊക്കെ അകത്തേക്ക് കയറ്റുന്നതിനേക്കാളും നല്ലത് പുറത്ത് വെക്കുന്നതാണ്.. എല്ലാറ്റിനും അതിന്റെതായ സ്ഥലം ഒക്കെയില്ലെ.. 

"ഡാ സിനു.. വണ്ടി ഇത്രക്കങ്ങ് പഞ്ചറാക്കേണ്ടായിരുന്നു.. ഇനി അവളെങ്ങനെ തിരിച്ച് പോവും..? "

"അത്രക്ക് വലിയ ദണ്ണം ഉണ്ടെങ്കിൽ പൊന്ന് മോൻ അവളെ വീട്ടിലേക്ക് ചെന്നാക്കി ഉണ്ടിട്ട് തൂങ്ങിയിട്ട് വാ.. "

"പോവും.. എനിക്ക് ഒരു മടിയും ഇല്ല.. ഒന്ന് പോടെയ്.. "

ഞാൻ എടുത്തോണ്ട് പോയ വണ്ടി ഞാനും എടുത്ത് മറ്റേ വണ്ടി അവനും എടുത്ത് തിരിച്ച് വീട്ടിൽ വന്ന് നേരെ അവളെ കാണാൻ ഞാൻ അവനെ സമ്മദിക്കാതെ ഗാർഡനിലെക്ക് പോയി.. അപ്പൊ മോമുണ്ട് അവിടെയുള്ള ചാരു കസേരയിൽ ചിന്താവിഷ്ടയായി ഇരിക്കുന്നു... അയാളുടെ കാര്യം പറഞ്ഞ് വന്നപ്പോ രാവിലെ ഞാൻ വല്ലാതെ ഹൈപ്പർ കേറി എന്തൊക്കെയോ വായി തോന്നിയത് ഒക്കെ പറഞ്ഞു.. ശേ..ഇനി മോമിന്റെ ദേഷ്യം എങ്ങനെ മാറും എന്തോ... 

ആ ഇരുത്തം കണ്ടിട്ട് സണ്ണി എന്നോട് എന്താന്ന് ചോദിച്ചപ്പോൾ ഞാൻ പിന്നേ പറയാം എന്ന് പറഞ്ഞ് മോമിന്റെ മൂഡ് മാറ്റാൻ വേണ്ടി അടുത്തേക്ക് പോയി.. 

ഇരുന്നിടത്ത് നിന്ന് എഴുന്നേൽപിച്ച് ഞാനും സണ്ണിയും മോമിന്റെ കയ്യിൽ പിടിച്ച് കറക്കി കൊണ്ട് ഡാൻസ് കളിച്ച് മോമിനെ ഹാപ്പിയാക്കി... 

"സോറി മോം.. നേരെത്തെ ഞാൻ എന്തൊക്കെയോ പറഞ്ഞു.. സോറി സോറി സോറി.. "

മോമിനെ കെട്ടിപ്പിടിച്ചു ഞാൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മുടിയിൽ തലോടി കൊണ്ട് ഇറ്റ്സ് ഓകെ എന്ന് പറഞ്ഞപ്പോ നമ്മള്ടെ സ്നേഹ പ്രകടനം കണ്ട് നോക്കി നിൽക്കുന്ന സണ്ണി മോമിന്റെ പിന്നിൽ കൂടി കെട്ടിപ്പിടിച്ചു.. ഇപ്പൊ ദേ ഞാൻ മുന്നിൽ കൂടിയും സണ്ണി പിന്നിൽ കൂടിയും കെട്ടിപ്പിടിച്ച് നടുവിൽ നിൽക്കുന്ന മോം ശ്വാസം മുട്ടുന്നുണ്ട്... 

"സണ്ണി,, നിന്നെ കുറേ ആയല്ലോ കണ്ടിട്ട്.. എന്തായിരുന്നു ഇത്ര തിരക്ക്.. "

"അത് പിന്നേ കഴിഞ്ഞ ഒരാഴ്ച ഇവൻ മുംബൈയിലേക്ക് പോയില്ലായിരുന്നോ.. അപ്പൊ ഞാനും ഇവന്റെ കൂടെ പോയി.. ഹിഹി.. "

"ഓഹോ,, അപ്പൊ രണ്ടാളും കൂടി പ്ലാൻ ചെയ്ത് പോയതാണല്ലേ..."

"ഹേയ് ഞാൻ വരുന്നില്ല വരുന്നില്ലന്ന് പറഞ്ഞതാ.. പക്ഷേ ഞാനില്ലാതെ ഇവൻ പോവില്ലന്ന് വാശി പിടിച്ചപ്പോ കൂടെ പോയി.. നമ്മള് കാരണം വേറൊരാളുടെ കരിയർ എന്തിനാ സ്പോയിൽ ചെയ്യുന്നത്.. ഇവന്റെ ഒരു കാര്യമേ.. എന്തിനും ഏതിനും ഞാൻ കൂടെ വേണമെന്നേ.. ഇപ്പോഴും കൊച്ചാണെന്ന കൊച്ചു കള്ളന്റെ വിചാരം... "

എന്റെ കയ്യിൽ കുത്തി കൊണ്ട് അവൻ അത്രയും പറഞ്ഞപ്പോൾ ഞാനവനെ അടിമുടി നോക്കി.. എനിക്കല്ലേ അറിയൂ അവൻ എന്റെ കാല് പിടിച്ചിട്ടാ എന്റെ കൂടെ വന്നതെന്ന്.. ബ്ലഡി സണ്ണി.. 

എന്തെങ്കിലും കുടിക്കാൻ എടുത്തിട്ട് വരാം എന്ന് പറഞ്ഞ് മോം അവിടുന്ന് പോയപ്പോൾ ഞാനും സണ്ണിയും നാളെ ലാൻഡ് ചെയ്യാൻ പോവുന്ന തന്തയെ കുറിച്ചും നാനുവിനെ കുറിച്ചും സംസാരിച്ചിരുന്നു... 

●●●●●●●●●

വാൾ ഒക്കെ സെർവന്റ് വന്ന് ക്ലീൻ ചെയ്തപ്പോ ഓരോന്നായി വെച്ചടിയായി പണി തുടങ്ങിയപ്പോഴേക്കും സമയം വല്ലാതെ വൈകിയിരുന്നു.. അതിന്റെ കൂടെ ശാമി ബോർ അടിച്ചിട്ട് എന്റെ കൂടെ സൊള്ളാൻ കൂടി വന്നപ്പോൾ സമയം മിസൈൽ പോലെ വിട്ടു.. ഒറ്റ ദിവസം കൊണ്ട് തന്നെ അവര് രണ്ട് പേരും പെട്ടന്ന് തന്നെ കൂട്ടായി.. 

വൈകുന്നേരം 5 കഴിഞ്ഞിട്ടും എനിക്ക് ഇവിടെ നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല.. 6 മണിയായിരുന്നു ഇറങ്ങാൻ.. പെട്ടിയും ബാക്കി സാധനങ്ങൾ ഒക്കെ അവിടെ തന്നെ വെച്ച് ഞാൻ ഫ്രീ ആയിട്ട് അവിടെ കണ്ടവരോടൊക്കെ യാത്ര പറഞ്ഞ് ഇറങ്ങി.. നാളെ നേരെത്തെ വരണേ എന്നും പറഞ്ഞ് ബേബി നമ്മളെ കവിളിൽ കിസ്സി..

കീ വിരലിൽ ഇട്ട് കറക്കി മൂളി പാട്ടും പാടി ഞാൻ പാർക്കിംഗ് ഏരിയയിലേക്ക് പോയപ്പോ നമ്മളെ വണ്ടി അവിടെ കാണാഞ്ഞിട്ട് ഞാൻ ഗേറ്റ്ന്റെ അടുത്ത് ശ്വാസം കടിച്ചു പിടിച്ച് നിൽക്കുന്ന വാച്ച്മാന്റെ അടുത്തേക്ക് പോയി... 

"എടൊ,, താൻ ആരോട് ചോദിച്ചിട്ട് ആടോ വണ്ടി എടുത്ത് മാറ്റിയത്.. ഹൌ ഡേർ യൂ.. തന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ വണ്ടി അവിടുന്ന് മാറ്റാൻ പാടില്ലന്ന്.. 

എടൊ,, ഇങ്ങനെ ശ്വാസം കടിച്ച് പിടിച്ച് അറ്റൻഷൻ ആയി നിൽക്കാതെ വാ തുറന്ന് എന്തെങ്കിലും പറയടോ.. "

"അയാം സോറി മാഡം.. ഞാൻ നേരെത്തെ വന്നപ്പോൾ തന്നെ പറഞ്ഞതല്ലേ വണ്ടി അവിടെ പാർക്ക്‌ ചെയ്യേണ്ടന്ന്.. സാറിന് ദേഷ്യം പിടിച്ചാൽ പിന്നേ എന്താ ചെയ്യാന്ന് ഊഹിക്കാൻ പോലും പറ്റില്ല... മാഡത്തിന്റെ വണ്ടി ദാ ഗേറ്റ്ന് പുറത്ത് മതിലിനോട് ചാരി വെച്ചിട്ടുണ്ട്... "

ഗേറ്റ്ന് പുറത്തേക്ക് കൈ ചൂണ്ടി കാണിച്ച് അയാൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കലിപ്പ് കേറി അയാളെ രണ്ട് തെറി വിളിച്ച് വണ്ടി എടുക്കാൻ പോയപ്പോൾ കണ്ട കാഴ്ച കണ്ട് എന്റെ കണ്ണ് നിറഞ്ഞു... 

ദേ എന്റെ വണ്ടി ചത്തു കിടക്കുന്നു.. പിൻ ഭാഗം മൊത്തമായും ചതഞ്ഞ് ഒന്നിനും കൊള്ളാത്ത വിധത്തിൽ ആക്കിയെക്കുന്നു.. നേരെത്തെ മുന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഞാൻ എന്തോന്നാ ഈ കാണുന്നത്.. എങ്ങനെ സഹിക്കും ഞാൻ.. പൊന്നിനേക്കാൾ വിലയോടെ നോക്കുന്ന എന്റെ വണ്ടിയെ ഇയാള്,,, 

ഒക്കെ ആലോചിച്ച് കണ്ണ് നിറഞ്ഞപ്പോ ഞാൻ ദേഷ്യത്തോടെ തിരിച്ച് വാച്ച് മാന്റെ അടുത്തേക്ക് പോയി.. 

"തനിക്ക് എന്താടോ വെളിവ് ഇല്ലേ.. മാറ്റണം എന്ന് അത്രക്ക് നിർബന്ധം ആണെങ്കിൽ എന്നെ ഒന്ന് വിളിച്ചാൽ പോരെ.. അല്ലേൽ തനിക്ക് തന്നെ അത് മാറ്റിയാൽ പോരെ.. ഇപ്പൊ വണ്ടിയുടെ കോലം കണ്ടില്ലേ താൻ.. ഏത് സാറാഡാ ഈ കോലത്തിൽ ആക്കി വെച്ചത്..? എവിടെ നിന്റെ ബോസെന്ന് പറയുന്നയാൾ..? ഏഹ്.. "

"ഓഹോ,, ഇപ്പോ തെറ്റു ചെയ്തത് ഞാനാണോ.. രാവിലേ വന്നപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലെ വണ്ടി അവിടെ പാർക്ക്‌ ചെയ്യേണ്ടന്ന്.. ഇപ്പൊ വണ്ടി ആ വിധത്തിൽ ആയപ്പോ എല്ലാം എന്റെ നെഞ്ചത്തോട്ട് അല്ലെ.. ഒരു കണക്കിന് പറഞ്ഞിട്ടാ വണ്ടി അങ്ങനെ ആയത്.. അല്ലേൽ ഈ കാണുന്ന പോലേയല്ല ഉണ്ടാവ.. ഒക്കെ പെറുക്കി എടുക്കേണ്ട അവസ്ഥയിൽ ആക്കിയേനെ ബോസ്.. "

"എടൊ.. രാവിലെ തുടങ്ങിയതാണല്ലോ നിന്റെ ബോസ് ബോസ് എന്നുള്ള സംസാരം.. ആരാഡോ തന്റേ ബോസ്.. ആ ബോസിനെ കണ്ടിട്ടേ ഞാൻ ഇന്ന് ഇവിടുന്ന് പോവുന്നുള്ളൂ... എല്ലാം തമാശ അല്ലെന്ന് തന്റെ ബോസിനോട് പറഞ്ഞേക്ക്... "

"മാഡം അല്ലെ പറഞ്ഞത് ബോസിനെ കണ്ടിട്ടേ പോവുന്നുള്ളൂ എന്ന്.. എന്നാ ഇതും അങ്ങ് പറഞ്ഞേക്ക്.. എന്തിനാ എന്നെ ഏല്പിക്കുന്നത്.. "

വാച്ച്മാൻ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.. അഹങ്കാരം കണ്ടില്ലേ ഹും.. 

മുന്നിലേക്ക് തുള്ളി വന്ന മുടി പിന്നിലേക്ക് നീക്കി ഞാൻ വീണ്ടും ആ വീട്ടിലേക്ക് ചെന്ന് കയറി... 

"•ഏത് കോപ്പൻ ബോസ് ആടോ എന്റെ വണ്ടി ഇടിച്ചിട്ടത്..•"

ഉറച്ച ശബ്ദത്തിൽ ഞാൻ അതും പറഞ്ഞ് അകത്തേക്ക് കയറിയപ്പോ ഹാളിൽ ഇരുന്ന് ടീ കുടിച്ചോണ്ടിരിക്കുന്നുവരൊക്കെ എഴുന്നേറ്റ് എന്നെ നോക്കിയതും അതിൽ രണ്ട് പേര് എഴുന്നേൽക്കാതെ ടീ മൂഞ്ചി കുടിക്കുന്നത് കണ്ടപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് പോയി... 

"യാഷാ.. എന്താ പ്രശ്നം..? "

ഞാൻ അങ്ങോട്ട് നടന്ന് പോവുന്നതിനു മുന്നേ ശാമി അങ്ങനെ ചോദിച്ചോണ്ട് എനിക്ക് അരികിലേക്ക് വന്നതും ഞാൻ അവളെ മറികടന്ന് ആ ഇരിക്കുന്ന രണ്ട് മൊതലിന്റെ അടുത്തേക്ക് പോയി.. ആ ചീപ്പറും കൂടെ രാവിലെ കഞ്ചാവ് അടിച്ച് വണ്ടിയോടിച്ചിട്ട്‌ നമ്മളെ വണ്ടിയുടെ നേർക്ക് വന്ന മറ്റേ മൊതലും.. 

ഓഹോ.. അപ്പൊ ഇവരുടെ പണിയാണല്ലേ.. ഈ ഫ്രോഡ് ആണല്ലേ അയാളുടെ ബോസ്... 

ഞാനെന്നൊരാൾ അവരുടെ  അടുത്തേക്ക് പോയിട്ടും ഒട്ടും ഭാവമാറ്റം ഇല്ലാതെ രണ്ടും ഇരുന്ന് ടീ മൂഞ്ചി കുടിക്കുന്നത് കണ്ടപ്പോ അവിടെ ചൂട് ആവിയായി പോകുന്ന വേറൊരു മഗിലേ ടീ എടുത്ത് രണ്ടിന്റെയും മോന്ത നോക്കി ഒഴിക്കാനാ തോന്നിയത്.. പക്ഷേ ഫാമിലി മൊത്തം ഉള്ളത് കൊണ്ട് ഞാൻ ഒന്നും ചെയ്യാൻ നിന്നില്ല.. കൈ ചുരുട്ടി പിടിച്ച് ടാബിളിൽ കുത്തി വെച്ച് ഞാൻ അവരോട് ചോദിക്കാൻ നിന്നപ്പോൾ അവരുടെ നേരെ ഒപോസിറ്റ് ഇരിക്കുന്ന ഉമ്മ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ എന്നോട് ചോദിക്കുവാ,,, 

"മോളേ,,, എന്താ പ്രശ്നം..? " ന്ന്.. 

കാര്യം ഞാൻ എല്ലാവരോടുമായി പറഞ്ഞപ്പോ അവരെല്ലാവരും ആ ഫ്രോഡിനെ ദേഷ്യത്തോടെ നോക്കുന്നു... ഒട്ടും വിടാതെ ഞാനും.. അവനാണേൽ ചെയറിൽ ചാരി ഇരുന്ന് ആ ഇളം നീല കണ്ണുകൾ വിടർത്തി കൊണ്ട് ടീ കുടിച്ചോണ്ട് പരിഹാസ ചിരിയാലെ എന്നെ നോക്കുന്നു.. 

"മോം,, ടീക്ക് വല്ലാതെ ചൂട് ആണല്ലോ.. എന്താന്നറിയില്ല.. ഈ ചൂടുള്ള ടീ കുടിക്കുമ്പോ നാവ് വല്ലാതെ പൊള്ളുന്നു.. "

എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ട് അവൻ ടീയെ എന്നെയിട്ട് ഉപമിച്ച് പറയുന്നത് കണ്ടപ്പോ അവന്റെ അരികിൽ ഇരിക്കുന്ന മറ്റേ കഞ്ചാവ് അവന്റെ കൂടെ നിന്ന് സ്കോർ അടിക്കാൻ തുടങ്ങി,,, 

"നോക്കട്ടെ,, എന്റെ ടീ ചൂടില്ലല്ലോ.. നിന്റെ ടീ മാത്രം എന്താടാ ഇത്ര ചൂട്.. "

എന്നും പറഞ്ഞ് ലവൻ ഫ്രോഡിന്റെ കയ്യിൽ നിന്ന് ടീ വാങ്ങി കുടിച്ചതും 'അയ്യോ അഹ് പൊള്ളുന്നേ,, അയ്യോ എന്റെ നാവ് പൊള്ളിയെ,, അയ്യോ എന്റെ തൊണ്ട പൊള്ളിയെ.. അയ്യയ്യോ.. ഇനി ഈ കിടക്കുന്ന പലഹാരങ്ങൾ ഒക്കെ ഞാൻ എങ്ങനെ കഴിക്കും അയ്യയ്യോ.. ' എന്ന് നമ്പറിട്ടോണ്ടുള്ള അവന്റെ വർത്താനം കേട്ടപ്പോൾ എന്റെ ദേഷ്യം ഒന്നൂടെ കൂടി.. 

"സണ്ണി,, സ്റ്റോപ്പ്‌ ഇറ്റ്.. !"

ആ കഞ്ചാവിനെ നോക്കി ഉമ്മയെന്ന് തോന്നിക്കുന്ന സ്ത്രീ നിർത്താൻ പറഞ്ഞതും അപ്പോ തന്നെ ലവൻ ടീ തിരിച്ച് ഫ്രോഡിന്റെ കയ്യിലെക്ക് തിരിച്ച് കൊടുത്തു... 

"സിനു,, എന്തിനാ നീ ഈ കുട്ടിയുടെ വണ്ടിയിടിച്ചിട്ടത്.. ചോദിച്ചത് കേട്ടില്ലേ,, എന്തിനാണെന്ന്... ടെൽ മി.. !!"

കുറച്ച് കലിപ്പോടെ ആ സ്ത്രീ ചോദിച്ചതും ഒട്ടും ഭാവമാറ്റം ഇല്ലാതെ അവൻ കയ്യിലുള്ള കപ്പ്‌ അവിടെ വെച്ച് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.. 

"മോം ചോദിച്ചതിനുള്ള ഉത്തരം നീ പറയുന്നോ,,?  അതോ ഞാൻ പറയണോ..? "

ഇളം നീല കണ്ണുകൾ വിടർത്തി കൊണ്ട് അവൻ അങ്ങനെ ചോദിച്ചതും ഞാൻ ആ സ്ത്രീയെ നോക്കിയപ്പോ ആ സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നു... 

"സിനു,, ആ വണ്ടി അവിടെ പാർക്ക്‌ ചെയ്‌തെന്ന് കരുതി നീയെന്തിനാ അത് ഇടിച്ചിട്ടത്.. "

"മോം,, മോമിന് നല്ല പോലെ അറിയുന്നതല്ലേ ഞാൻ വെക്കുന്ന ഏരിയയിൽ വേറൊരാളുടെ വണ്ടിയും വെക്കുന്നത് ഇഷ്ടം അല്ലെന്ന്.. രണ്ട് മൂന്ന് തവണ വാച്ച് മാൻ പറഞ്ഞിട്ടുണ്ട് അവിടെ പാർക്ക്‌ ചെയ്യേണ്ടന്ന്.. അത് കേൾക്കാതെ ഇവൾ അവിടെ എന്തിന് പാർക്ക് ചെയ്തു..? ഈഗോ,, അതോണ്ട് മാത്രമ അറിഞ്ഞു കൊണ്ട് ഇവൾ അവിടെ തന്നെ പാർക്ക്‌ ചെയ്തത്.. 

•*ഇപ്പോ നിനക്ക് മനസ്സിലായില്ലെ കെയ്സാൻ അത്ര ചെറുതൊന്നും അല്ലെന്ന്.. എനിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും എന്റെ കണ്മുന്നിൽ കണ്ടാൽ ആരാ എന്താ എന്നൊന്നും ഞാൻ നോക്കില്ല.. പ്രതികരിക്കും..*• നീ നേരെത്തെ പറഞ്ഞപോലെ എത്ര വലിയ കൊമ്പത്തുള്ള ആളാണെങ്കിലും ശെരി.."

"സിനു,, തെറ്റ് ചെയ്തിട്ട് ന്യായീകരിക്കുന്നോ..? "

"അതിന് ഞാൻ എന്ത് തെറ്റ് ചെയ്തു.. പറഞ്ഞ വാക്കിന് വില കൊടുക്കാതെ ഇവൾ അവിടെ വണ്ടി പാർക്ക് ചെയ്തതോണ്ടല്ലെ ഞാൻ അങ്ങനെയൊക്കെ ചെയ്തത്... 

ആ പാട്ടവണ്ടിയുടെ പേരിൽ ഒരു യുദ്ധം തുടങ്ങാൻ എനിക്ക് താല്പര്യമില്ല മോം.. അതോണ്ട് ഞാൻ പോവാണ്.. "

അതും പറഞ്ഞ് എന്നെ രൂക്ഷമായി നോക്കി അവൻ അവിടുന്ന് പോയതും 'എനിക്കും താല്പര്യം ഇല്ല ' ന്ന് പറഞ്ഞ് മറ്റേ കഞ്ചാവ് ടേബിളിൽ ഒരു കൊട്ടയിൽ നിന്ന് ആപ്പിൾ എടുത്ത് എന്റെ ചെവിക്കരികിൽ വന്ന് ഒച്ചയോടെ കടിച്ച് ആ ഫ്രോഡിന്റെ പിന്നാലെ പോയി.. 

"അവന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു.. ഞാൻ ഡ്രൈവറോട് പറഞ്ഞ് മോളേ വീട്ടിലേക്ക് കൊണ്ട് വിടാം.. ഓക്കേ..? "

"അതിന്റെ ആവശ്യം ഇല്ല ആന്റി,, പകരം എനിക്ക് എന്റെ വണ്ടി പഴയത് പോലെ തിരിച്ച് ഏല്പിക്കണം.. അതും നാളെ തന്നെ.. നാളെ വൈകീട്ട് ഞാൻ ഇവിടുന്ന് പോവുമ്പോ കൂടെ വണ്ടിയും ഉണ്ടായിരിക്കണം.. അല്ലെങ്കിൽ ബാക്കി അപ്പൊ കാണാം... "

പോയ രണ്ട് മൊതലും കേൾക്കാൻ വേണ്ടി ഞാൻ കുറച്ച് ഒച്ചത്തിൽ അങ്ങനെ പറഞ്ഞതും മോളിലേക്ക് നോക്കിയപ്പോൾ രണ്ടും അവിടെ നിന്ന് താഴെ നിൽക്കുന്ന എന്നെ നോക്കുന്നു.. ദേഷ്യം കേറി എന്റെ നേർക്ക് കുരച്ച് ചാടാൻ വരുന്ന ആ ഫ്രോഡിന്റെ കയ്യിൽ പിടിച്ച് മറ്റേ കഞ്ചാവ് തടഞ്ഞു നിർത്തി... 

എന്നെ തന്നെ നോക്കുന്ന അവനെ നോക്കി ഞാൻ തിരിച്ച് പോരാൻ നേരത്ത് ആ സ്ത്രീ എന്റെ നേർക്ക് ഒരു കീ തന്നിട്ട് 'ഇവിടെയുള്ള ഒരു വണ്ടിയെടുത്ത് മോള് പോട്.. തിരിച്ച് നാളെ ഇങ്ങോട്ട് വരാൻ ഉള്ളതല്ലേ.. ബുദ്ധിമുട്ടെണ്ടാ.. ' ന്ന് പറഞ്ഞ് ആ കീ എന്റെ കയ്യിൽ വെച്ച് തന്നു.. ഒരു ചിരിയാലെ അത് കൈ പറ്റി ഞാൻ മോളിൽ നിൽക്കുന്ന അവനെ നോക്കിയപ്പോൾ രണ്ട് കയ്യും സ്റ്റെയറിൽ പിടിച്ച് ബലമായി ദേഷ്യത്താലേ നോക്കുന്നുണ്ട് അവൻ... 

ഈ സ്ത്രീയുടെ വിത്ത്‌ തന്നെയാണോ ആ മൊതല്.. believe it... !

അപ്പോ ഞാൻ രണ്ട് സെക്കന്റ്‌ അവനെ നോക്കി ചൂണ്ടു വിരലിൽ കീ ഇട്ട് കറക്കിയ ശേഷം നീട്ടിയൊരു ബായ് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.. 

ഞാനിപ്പോ എടുക്കാൻ പോവുന്ന വണ്ടി അവന്റെത് ആണെങ്കിൽ മോളേ യാഷാ ഈ വണ്ടി തന്നപോലെ തിരിച്ച് കൊടുക്കരുത്.. ഹഹഹ... 

പാർക്കിംഗ് ഏരിയയിൽ പോയി ഞാൻ ആ സ്ത്രീ പറഞ്ഞ് തന്ന വണ്ടിയുടെ നമ്പർ നോക്കി തപ്പിയെടുത്തപ്പോൾ ദേ കിടക്കുന്നു ഒരു കാർ.. അതും ചെറുതൊന്നും അല്ല.. ന്യൂ മോഡലും നല്ല വിലയുമുള്ളതും.. അത് കണ്ടപ്പോ ഞാൻ ചുണ്ടിൽ ഒരു ചിരി വരുത്തി ഞാൻ വണ്ടിയിൽ കേറി നീട്ടി ഒരു ശ്വാസം വിട്ട് ac യൊക്കെ ഓൺ ചെയ്ത് മ്യൂസിക് ഒക്കെ വെച്ച് വണ്ടി എടുത്ത് ഗേറ്റ് കടക്കാൻ നേരത്ത് ചുമ്മാ സൈഡ് മിററിലേക്ക് നോക്കിയപ്പോ മോളിലേ ബാൽക്കെണിയിൽ നിന്ന് ആ രണ്ട് മൊതലും നോക്കുന്നത് കണ്ടപ്പോൾ ഞാൻ ഗ്ലാസ് താഴ്ത്തി കൈ പുറത്തേക്ക് ഇട്ട് കുറച്ച് മുകളിലെക്ക് പൊക്കി ബായ് ബായ് എന്ന് പറഞ്ഞ് എങ്ങനെയുണ്ട് എന്ന രീതിയിൽ തണ്ട വിരലും ചെറു വിരലും മാത്രം കാണിച്ചു ഡഗഡഗാ (🤙) ന്ന് പറഞ്ഞ് ഫൈൽ എന്ന രീതിയിൽ തണ്ട വിരൽ താഴ്ത്തേo ചെയ്തു.. (👎)

ഹോയ് ac കാർ,,മ്യൂസിക്,, റമ്പാ ഹോയ് ഹോയ് റമ്പാ ഹോയ് ഹോയ്.. 

തട്ട്കടയുടെ റോഡിൽ എത്തിയപ്പോ ഞാൻ വീണ്ടും ഗ്ലാസ് താഴ്ത്തി നടു റോഡ് ആണെന്ന് നോക്കാതെ അങ്ങേരെ കൂവി വിളിച്ചപ്പോ മൂപര് ആറ്റിക്കൊണ്ടിരിക്കുന്ന ടീ നിർത്തി എന്നെ അതിശയത്തോടെ നോക്കുന്നു.. അതിശയൻ യൻ യൻ യൻ...ഹുഹു... 

വീട്ടിലേക്ക് എത്താറായപ്പോൾ ഞാൻ വണ്ടി കുറച്ച് സ്ലോ മോഷനിൽ ഒടിച്ച് ഫിലിമിലൊക്കെ കാണുന്ന ഹീറോയിൻ ഒക്കെ ഓടിക്കുന്നതു പോലെ കുറച്ച് ബിൾഡപ്പ് ഒക്കെ കൊടുത്ത് ഡ്രൈവ് ചെയ്തു.. ശേഷം നീട്ടിയൊന്നു ഹോൺ അടിച്ചപ്പോ ആദ്യം ലൂസി ഇറങ്ങി വന്നതും അതിന് പിന്നാലെ തന്നെ സിദ്ധുവും ഇറങ്ങി വന്നു.. 

സിദ്ധുവാണേൽ ആരാ എന്നുള്ള മട്ടിൽ നടുവിൽ കൈ വെച്ച് നോക്കുന്നു.. വണ്ടി പോർചിൽ സൈഡ് ആക്കി ഞാൻ ഗ്ലാമർന് വേണ്ടി കൂളിംഗ് ഗ്ലാസ് ഉണ്ടോന്ന് നോക്കാൻ ആ വണ്ടി മൊത്തം നോക്കിയിട്ട് വണ്ടിയുടെ ഡിക്കിയിൽ നിന്ന് ഗ്ലാസിലൊക്കെ പൊടി പിടിച്ച ഒരു കൂളിംഗ് ഗ്ലാസ് കിട്ടിയതും ഞാൻ അതൊക്കെ തുടച്ചു കളഞ്ഞു ഞാൻ കണ്ണാടിയിൽ നോക്കിയിട്ട് മുടിയൊക്കെ ശെരിയാക്കി സ്ലോ മോഷനിൽ ഡോർ തുറന്ന് മെല്ലെ ഇറങ്ങി വന്നു.. എന്നിട്ട് പിൻ സീറ്റിൽ ഉള്ള നമ്മളെ ചെറിയ ബാഗും എടുത്ത് ഞാൻ സ്ലോ മോഷനിൽ നടന്നു... 

ഹരേ യാഷാ,, ബിജിഎം ഇട്ട് ഫാൻ കറക്കി മുടിയൊക്കെ അങ്ങിങ്ങായി പാറി പറക്കലും കൂടി ഉണ്ടെങ്കിൽ ഇയ്യ് തകർത്തേനെ.. ഹരേ വാഹ്...

സിദ്ധുനെ നോക്കിയപ്പോൾ കണ്ണ് പുറത്തേക്ക് തള്ളി എന്നെ അടിമുടി നോക്കി നിൽക്കുന്നുണ്ട്.. കയ്യിലുള്ള ബാഗ് അവള്ടെ നേർക്ക് എറിഞ്ഞ് വിസലിട്ടോണ്ട് വിരലിൽ കീ ഇട്ട് കറക്കി ഞാൻ അവളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി ഹാളിലേ സോഫയിൽ ഇരുന്ന് രണ്ട് കയ്യും നീട്ടി വെച്ച് കാലിൻമേൽ കാൽ വെച്ച് ഇരുന്നു... 

മോന്തേൽ ഉള്ള ഗ്ലാസ് ചെറുതായി താഴ്ത്തി തല ഇച്ചിരി താഴോട്ട് ആക്കി കണ്ണ് ഇച്ചിരി മുകളിലേക്ക് ആക്കി നല്ല ഈണത്തിൽ വിസലഡിച്ചോണ്ട് പുരികം പൊക്കി എന്തെന്ന് ചോദിച്ചപ്പോൾ പെണ്ണ് അടുത്തേക്ക് വന്നു... 

"എന്ത് പട്ടി ഷോ ആടിയിത്..അയ്യേ... "

തളർത്തി.. അയ്യോ തളർത്തി..അയ്യയോ മൂഡ് പോയി.. 

ഇങ്ങള് പറ എന്റെ ചെങ്ങായ്‌മാരെ അത്രക്ക് ബോർ ആയിരുന്നോ..? അല്ലല്ലോ.. 

"ഡി,, ആരുടെ വണ്ടിയാഡി ഇത്.. ഒറ്റ ദിവസം ജോലി ചെയ്തപ്പോൾ പണത്തിന് പകരം നിനക്കവര് വലിയ വിലയുള്ള വണ്ടിയാണോ തന്നത്.. അതിന് മാത്രം എന്ത് തേങ്ങാക്കൊലയാ അവിടെ കാണിച്ചു കൂട്ടിയത്.. പറാഡി... "

"ഈ യാഷയെ കുറിച്ച് നീ എന്താ കരുതി വെച്ചത്.. യാഷ വെറും യാഷയല്ല.. മോഷ്ടിക്കൽ പരിപാടിയൊക്കെ യാഷ എപ്പോഴേ നിർത്തി.. അതൊന്നും ഇനി അങ്ങോട്ട് നമ്മക്ക് സെറ്റാവക്കൂഡാത്.. വേറെ ലെവൽ ഭായ്.. ഇത്രേം വലിയ കോടീശ്വരി ആയിട്ടും എന്തിന് ഞാൻ മോഷ്ടിക്കുന്നു.. കാണുന്നില്ലേ കൊട്ടാരം പോലോത്ത ഈ വീടും ചുറ്റു പാടും ഒക്കെ.. ഇതൊക്കെ വെച്ചിട്ട് ഞാൻ മോഷ്ടിക്കാനോ.. കമോൺ ബേബി ഓയ.. ഇത്രേം വലിയ ബാക്ക്ഗ്രൗണ്ട് ഒക്കെ ഉള്ള സ്ഥിതിക്ക് മോഷ്ടിക്കൽ വളരെ മോശം അല്ലെ..ഹാ ആണ്.. "

"ഡി,, എനിക്ക് കേറി വരുന്നുണ്ടെ.. നിന്ന് പ്രസംഗിക്കാതെ കാര്യം പറയെടി... ത്വര കൊണ്ടാന്നേ.. "

"മ്യാവു.. "

സിദ്ധു അങ്ങനെ പറഞ്ഞപ്പോൾ മ്മടെ ലൂസി കുട്ടിയും അത് ഏറ്റു പിടിച്ച് മ്യാവുന്ന് പറഞ്ഞതും രണ്ട് പേരോടായി ഞാൻ ഒക്കെ പറഞ്ഞു കൊടുത്തപ്പോൾ ആ സിദ്ധു വാ തുറന്ന് വീണ്ടും നമ്മളെ തളർത്താൻ തുടങ്ങി... 

"എടി യാഷ,,, നീയിത് എന്തിനുള്ള പുറപ്പാട് ആണ്.. അവൻ ആരാണെന്ന് നിനക്കും അറിയാലോ,, അവന്റെ ബ്രദർ ആരാണെന്ന് നിനക്ക് അറിയാലോ.. താരമായി നിൽക്കുന്ന ഐറ്റം ആണത്... വെറുതെ അറിഞ്ഞോണ്ട് ട്രെയിനിന്റെ മുന്നിൽ തല വെക്കല്ലേ... നല്ല പബ്ലിസിറ്റി ഉള്ള മൊതലാണ് അവരൊക്കെ... 

നിന്റെ ഈ ഒലക്ക ആർട്ടിസ്റ്റ് ഒന്നും അവന്റെ മുന്നിൽ ഒന്നും അല്ല.. ഏഴയലത്ത് പോലും വെക്കാൻ കൊള്ളില്ല.. നല്ല ഫാൻസ്‌ പവർ ഉള്ള ഐറ്റം ആണത്.. വേണ്ടാത്ത പണിക്ക് നിക്കല്ലേ യാഷാ.. "

"നിന്റെ ഈ പറച്ചിൽ കേട്ടാൽ തോന്നും അവനെ എനിക്ക് അറിയില്ലന്ന്.. അവന്റെ ആരാധിക ആയിരുന്നില്ലേ ഞാനും.. ബ്ലു ഐസ് ബ്ലു ഐസ് എന്ന് പറഞ്ഞ് ഞാൻ എത്ര നാൾ അവന്റെ പിന്നാലെ നടന്നിട്ടുണ്ട്.. അത് ഇൻസ്റ്റഗ്രാമിൽ മാത്രം.. അവന്റെ ഫാൻ പേജിൽവരെ കേറി ലൈക് ചെയ്യുന്ന ഈ എന്നോടാണോ സിദ്ധു നീ ഇതൊക്കെ പറയുന്നത്.. എന്ത് കടുത്ത ആരാധികയായിരുന്നു ഞാൻ.. ഒക്കെ ഒറ്റ നിമിഷം കൊണ്ട് ആവിയായി പോയില്ലേ.. അടുത്തറിഞ്ഞപ്പോഴല്ലേ തനി കൊണം അറിഞ്ഞത്.. ബ്ലഡി ചീപ്പർ ആൻഡ് ബ്ലഡി ഫ്രോഡ്.. "

"നിന്റെ ഈ ആവേശത്തേ പറഞ്ഞിട്ടും കാര്യവും ഇല്ല.. ദേഷ്യം വന്നാൽ പിന്നേ നീ ആരാ എന്താ എന്നൊന്നും നോക്കില്ലല്ലോ.. പ്രതികരിക്കേണ്ടിടത്ത് നല്ലപോലെ പ്രതികരിച്ച്‌ ശീലം ഇല്ലേ... എന്നാലും ഇത് ഇച്ചിരി സൂക്ഷിക്കണം കേട്ടോ.. ഡെയിലി കേറിയിറങ്ങേണ്ട സ്ഥലമാണ്.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. "

എന്നൊക്കെ അവള് പറഞ്ഞപ്പോൾ അതൊന്നും ഞാൻ വല്യ കാര്യമാക്കിയില്ല..യാഷക്ക് ഇതൊന്നും ഒന്നുമല്ല.. വെറും പുല്ല്.. ഹുഹു... 

ഫ്രഷ് ആയി വന്ന് ഗാർഡനിലെ ഊഞ്ഞാലിൽ ഇരുന്ന് ലൂസിയെയും മടിയിൽ വെച്ച് ഫോണും നോക്കി ആടിയിരിക്കുമ്പോഴാണ് സിദ്ധു നീട്ടി വിളിച്ചത്... 

●●●●●●●●●

"അപ്പോ നാളെ അയാളെ പിക് ചെയ്യാൻ ആര് പോകും..? " സണ്ണി 

"എന്തായാലും ഞാൻ പോകുന്ന പ്രശ്നം ഇല്ല.. ഒരു കാര്യം ചെയ്..നീ പോയി പിക് ചെയ്.. നോ പറയരുത്.. കാരണം ഇനുവും ഉണ്ട് അയാളുടെ കൂടെ.. അവളെ പിക് ചെയ്യാനെന്നു വെച്ച് പോയാൽ മതി... "

"ഈ ചതി എന്നോട് വേണ്ടായിരുന്നു.. പാവം ഇനു,, അവള് ഉള്ളതോണ്ട് മാത്രം ഞാൻ പോവും.. അല്ലേൽ എന്റെ പട്ടിയെ പോലും ഞാൻ പറഞ്ഞ് വിടില്ല.. ബ്ലഡി ചെറ്റ.."

"അതിന് നിനക്ക് എവിടെയാടാ പട്ടി ഉള്ളത്.. "

"ദേ എന്റെ മുന്നിൽ ഇരിക്കുന്നു അൽ കെയ്സാൻ പട്ടി.. ഹുഹു.. "

ആസ്ഥാനത്ത് നോക്കി ഗോൾ അടിക്കുന്നത് കണ്ടില്ലേ ബ്ലഡി ഫൂൾ... 

"എടാ,, എന്നാലും അവള് പോയ പോക്ക് കണ്ടായിരുന്നില്ലേ.. വല്ല ഫിലിമിലെ ഹീറോയിനാ മറ്റോ ഇറങ്ങി പോവുന്നത് പോലെയാ ആ പെണ്ണ് ഇറങ്ങി പോയത്.. ഹോ.. നിന്നെ താഴ്ത്തി കൊണ്ട് പോയത് പോലെയായി.. 

എന്തായാലും ഒരു കാര്യം ഉറപ്പായി... ആ പോക്ക് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല... നിന്റെ വണ്ടിയും എടുത്തിട്ട അവള് പോയത്.. പുന്നാര മോൻ നാളെ അവള്ടെ വണ്ടി റെഡിയാക്കി കൊടുത്തില്ലെങ്കിൽ ഹേർ വിൽ ഷോ യൂ.. അതുമല്ല നിന്റെ വണ്ടി ഒരു പോറലും ഇല്ലാതെ തിരിച്ച് കിട്ടാനും പോണില്ല.. ഇത്രയൊക്കെ അഹങ്കാരം ഉള്ള അവള് എന്തെങ്കിലും പണി ഒപ്പിച്ചിട്ടെ തിരിച്ച് തരത്തുള്ളൂ... "

"ഹ്മ്മ്.. അങ്ങനെ അവള് കിടന്ന് ഷോ കാണിക്കുന്നത് എനിക്ക് കാണണം.. ഒരു ചുക്കും ചെയ്യില്ല.. ആ പാട്ട വണ്ടി ഞാൻ ശെരിയാക്കി കയ്യിൽ കൊടുക്കുകയും ഇല്ല.. അങ്ങനെ കൊടുക്കണമെങ്കിൽ കെയ്സാൻ ഒന്നൂടെ ജനിക്കേണ്ടിയിരിക്കുന്നു... "

"നീ നന്നാക്കി കൊടുത്തില്ലെങ്കിലും നിന്റെ മോം നന്നാക്കി കൊടുക്കാതിരിക്കില്ല... "

"That's not my responsibility.. "

"ഹ്മ്മ് ഹ്മ്മ്... "

"അത് വിട്... നെക്സ്റ്റ് month മുംബൈയിലേക്ക് പോവുന്നതിനു മുന്നേ എനിക്ക് നാനുവിനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞേ പറ്റു.. ഒരു തുമ്പ് കിട്ടിയാൽ മതി.. അതിൽ കേറി പിടിച്ച് ഞാൻ അവനെ കണ്ട് പിടിച്ചേനെ.. "

"പലയിടത്ത് ജോലി ചെയ്യുന്ന എന്റെ പരിചയക്കാരോട് ഒക്കെ ഞാൻ ഫോട്ടോ വെച്ച് കാണിച്ച് കൊടുത്തു.. പക്ഷേ അവർക്കാർക്കും  അറിയില്ല.. പല വഴിയിൽ കൂടിയും ഞാൻ അന്വേഷിച്ചു നോക്കി... നോ.. ഇനി എന്ത് ചെയ്യുമെന്ന എനിക്ക് തിരിയാത്തത്..

നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുകയാണെന്ന് കരുതരുത്.. വൺ ആൻഡ് ഹാഫ് ഇയർ ആയിട്ടും നിന്നെ ഒരിക്ക കാണാൻ പോലും നാനുവിന് തോന്നിയില്ലേ.. എങ്ങനെ നിന്നെ കാണാതെ കഴിയുന്നു.. i can't believe.. because നിങ്ങൾ തമ്മിൽ എങ്ങനെയാണെന്ന് ഞാൻ കണ്ടിട്ടുണ്ട്.. എന്നിട്ടും ഒരിക്ക കാണാൻ എങ്കിലും..!!!"

അത്രയും പറഞ്ഞവൻ നിർത്തിയതും ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പൂളിന്റെ സൈഡിലേക്ക് നടന്ന് അതിൽ തന്നെ നോക്കി നിന്നു.. 

അവന്റെ ഈ ചോദ്യം ഞാനും ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്.. പക്ഷേ അതിനൊരു ഉത്തരം മാത്രം എനിക്ക് കിട്ടിയില്ല.. എന്ത് കൊണ്ട്..!!? 

●●●●●●●●●

"വാട്ട്‌... ഡോക്ടർ മേരി വിളിച്ചെന്നോ.. എന്നിട്ട് എന്താ പറഞ്ഞെ.. "

"എന്ത് പറയാൻ.. നാളെ നേരെത്തെ തന്നെ ചെകപ്പ് ചെയ്യാൻ പോവാൻ പറഞ്ഞു.. ആഫ്റ്റർ നൂൺ ഡോക്ടർ ലീവ് ആയിരിക്കും അത് കൊണ്ട് മോർണിംഗ് 10'O ക്ലോക്ക്ന് ഹോസ്പിറ്റലിൽ എത്തണം.. അതിന് ശേഷം വന്നാൽ ചെകപ്പ് നടത്തില്ലന്ന്.. ഉച്ച വരെ ഉള്ളതോണ്ട് ഒരുപാട് പേഷ്യന്റ്സ് ഉണ്ടെന്നും അതുമല്ല ഒരു സർജറിയും ഉണ്ടെന്ന്.. ആ ഡോക്ടർ നമ്മളെ ഫാമിലിയിൽ ഒരാളെ പോലെ കാണുന്നത് കൊണ്ട് ഒക്കെ വേഗം വിളിച്ച് പറയുന്നത് കൊണ്ട് നന്നായി.. "

"അതാണ് ഞാനും ഡോക്ടറും തമ്മിലുള്ള ബന്ധം.. വളരെ പെട്ടന്ന് തന്നെ കൂട്ടായി.. "

"അത് പിന്നേ നീ അവിടെ ആഴ്ചയിൽ അഞ്ചു ദിവസം ഇടവിട്ട് അവിടേക്ക് പോവുന്നത് കൊണ്ട് ഡോക്ടർക്ക് മാത്രമല്ല,, അവിടെയുള്ള നേഴ്സ്മാർക്കും വരുന്ന രോഗികൾക്ക് വരെ നിന്നെ മനസ്സിലാവും.. "

"എനിക്ക് ഇഷ്ടം ഉള്ളോണ്ടാണോടി ഇങ്ങനെ കേറിയിറങ്ങുന്നത്.. സാഹചര്യവും അവസ്ഥയും അങ്ങനെ ആയതോണ്ടല്ലേ... "

"അയ്യേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എന്റെ യാഷക്ക് സങ്കടം ആയൊ.. സോറിയെ.. "

"അത്ര പെട്ടന്ന് ഒന്നും യാഷക്ക് സങ്കടം ആവില്ലട്ടോ.. ഞാൻ ഭയങ്കര സ്ട്രോങ്ങ്‌ ആണ്.. നല്ല പവർ ഉണ്ടെനിക്ക്... u know..? "

"യാ യാ മിസ് യാഷ യഷ്മിൽ.. i know.. 

എടി യാഷാ.. ഞാനൊരു കാര്യം പറയട്ടെ.. "

"യെസ് ബോലോ... "

"ദേ കിടക്കുന്നു ഞങ്ങളുടെ വീട്ടിൽ വലിയ കാർ.. ഈ വണ്ടിയും എടുത്ത് ഞമ്മക്ക് ആ ഷാജഹാൻ മൻസിലേക്ക് പോയാലോ.. നമ്മള് ഇത്രയൊക്കെ റിച്ച് ആയെന്ന് അവരൊന്നു കാണട്ടെ... "

സിദ്ധു അങ്ങനെ പറഞ്ഞതും ഞാൻ മനസ്സിൽ ബലൂൺ പൊട്ടിയത് പോലെ പൂർണ ചന്ദ്രൻ തിളങ്ങി നിൽക്കുന്നത് പോലെ അവളെ നോക്കി ചിരിച്ച് കൊണ്ട് എഴുന്നേറ്റ് യെസ് യെസ് യെസ് എന്ന് പറഞ്ഞ് അവള്ടെ കയ്യിൽ പിടിച്ച് കറങ്ങി.. 

"എന്റെ സിദ്ധു,, തലയിൽ മൊത്തം ചളി ആണെങ്കിലും ആവശ്യത്തിന് ഉദിക്കുന്ന നിന്റെ അപാര ബുദ്ധിയുണ്ടല്ലോ.. നമിച്ചു മോളേ നമിച്ചു.. പെട്ടന്ന് റെഡിയാവ്,, എന്നിട്ട് പെട്ടന്ന് പോയി വരാം.. ഓക്കേ.. "

"യായ... ഈ സിദ്റയെ കുറിച്ച് നീ എന്താ കരുതിയത്.. അയാം വേറെ ലെവൽ ആന്ന്.. ഞാൻ ഇപ്പോ തന്നെ റെഡിയായി വരാം.. ഓക്കേ സീയു... "

എന്നും പറഞ്ഞ് എന്റെ കവിളിൽ പിടിച്ച് നുള്ളി കൊണ്ട് അവൾ ഡ്രെസ്സ് മാറാൻ വേണ്ടി റൂമിലേക്ക് പോയി.. ലൂസിയുടെ കഴുത്തിൽ കൂടി പുറത്തേക്ക് മാത്രം പോവുമ്പോ കെട്ടുന്ന ചെയിൻ കെട്ടി കൊടുത്ത് അവളെ ഹാളിലെ സോഫയിൽ ഇരുത്തി ഞാനും റെഡിയാവാൻ പോയി... 

ജീൻസ് പാന്റും മുട്ടിന് മോളിൽ വരെ മാത്രം ഇറക്കം ഉള്ള കുറച്ച് ചുരുക്കുകളോട് കൂടിയുള്ള ടോപും ഇട്ട് മുടിയൊക്കെ ഇളക്കി ഇട്ടു.. പണ്ടേ ഈ മുടി ഒതുക്കിയുള്ള ശീലം ഇല്ലാത്തോണ്ട് അത് ഇളക്കി തന്നെ ഇട്ടു.. കുറച്ച് ബ്രൈട് തോന്നുന്ന കമ്മൽ എടുത്തിട്ട് കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ "ഹരേ വാഹ് യാഷ..വെരി awesome ലുക്ക് യാർ.. ഉമ്മാ... " പറഞ്ഞ് എനിക്ക് ഞാൻ തന്നെ കിസ്സ് കൊടുത്ത് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ ദേ ഒരു ഭദ്രകാളിയെ പോലെ സിദ്ധു നിൽക്കുന്നു.. 

"മേക്കപ്പ് ഓവർ ആയൊ സേട്ടാ,,, "

വല്ലാത്തൊരു ട്യൂണിൽ അവള് അങ്ങനെ ചോദിച്ചതും ഞാൻ അവളെ അടിമുടി നോക്കി.. സ്ഥിരം വേഷം തന്നെ,, നമ്മളെ പോലെ ജീനും ടോപ്പും ഇട്ടിട്ട്.. പക്ഷേ ചുണ്ടിലും കണ്ണിലൊക്കെ വാരി തേച് പിടിപ്പിച്ചത് കണ്ടപ്പോ ഒരു ഭൂതത്തെ പോലെ തോന്നി.. നല്ലോണം ഓവർ ആയിട്ടുണ്ട് സിദ്ധു.. പക്ഷേ സാരമില്ല.. ഷാജഹാൻ മൻസിലേക്ക് അല്ലെ പോവുന്നത്.. അപ്പൊ ഇത്രയൊക്കെ മേക്കപ്പ് വേണം.. 

"യെ,, ഒരു ഓവറും ഇല്ല... അവിടേക്ക് ചെല്ലുമ്പോൾ ഇത്രയൊക്കെ ലുക് വേണം.. കാണുമ്പോ നല്ല റിച്ച് ഒക്കെ തോന്നുന്നുണ്ട്.. നോട്ട് ബാഡ്... "

"ഹോയ് ഹോയ്... "

ലൂസിയുടെ കഴുത്തിലുള്ള ചെയിൻ നല്ല നീളം ഉള്ളതോണ്ട് എന്റെ കയ്യിൽ വള പോലെ ചുറ്റി പിടിക്കാൻ മാത്രം ഉണ്ടായോണ്ട് അവളെയും കൂട്ടി നമ്മള് വണ്ടിയിൽ കയറി.. സിദ്ധു നമ്മള്ടെ കൂടെ ഫ്രണ്ട് സീറ്റിൽ ഇരുന്ന് ലൂസി കേറിയ പാടെ പിന്നിലേക്ക് കേറി ഇരുന്ന് സീറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും മ്യാവു മ്യാവു എന്ന് ഒച്ച വെച്ച് അതിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു... 

കുറച്ച് നേരത്തെ ഓട്ടത്തിന് ശേഷം കത്തി നിൽക്കുന്ന ആ ഷാജഹാൻ മൻസിലേക്ക് എത്തിയതും ഞാനും സിദ്ധുവും വിത്ത്‌ ലൂസിയും ഗേറ്റ് തുറന്ന് അകത്തേക്ക് കയറി മുറ്റത്ത് നിന്ന് നീട്ടി ഹോൺ അടിച്ചു... 

സിദ്ധുവും ഞാനും പരസ്പരം നോക്കി കൊണ്ട് വാതിൽ തുറക്കുന്നതും കാത്ത് അവിടെ നിന്നപ്പോഴതാ സാത്താൻ ഡോർ തുറക്കുന്നു.. ചെകുത്താന്റെ കോട്ടയിലേക്ക് സ്വാഗതം എന്ന മട്ടിൽ.. 

നമ്മളെ കണ്ട് മനസ്സിലാവാഞ്ഞിട്ട് അയാൾ നെറ്റി ചുളിച്ചു നോക്കിയതും ഞാനും സിദ്ധുവും ഞങ്ങളെക്കാൾ മുന്നിലായി ലൂസിയും നടന്ന് ആരോടും ചോദിക്കാതെ അകത്തേക്ക് കയറി.. 

"ഹായ് ഹെലോ മിസ്റ്റർ സാത്താൻ.. എത്ര നാളായഡോ കണ്ടിട്ട്.. ഒന്നുമല്ലേലും നമ്മള് മൂന്ന് ജീവനുകൾ ഉണ്ടെന്നെങ്കിലും അന്വേഷിച്ചുടെ നിങ്ങൾക്ക്.. നാട്ടിൽ അറിയപ്പെട്ട വലിയ മനുഷ്യൻ അല്ലെ നിങ്ങൾ.. എന്നിട്ട് എന്താടോ നിങ്ങൾക്ക് തീരെ റെസ്പോൺസിബിലിറ്റി ഇല്ലേ ബ്ലഡി സാത്താൻ... "

"എന്റെ യാഷാ.. നീയിത് എന്താ പറയുന്നേ,, ഇവർക്ക് അതൊന്നും നോക്കാൻ സമയം ഇല്ലെടി.. പെരിയ മൻസന്മാർ അല്ലെ ഇവരൊക്കെ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ യാഷാ ഇങ്ങോട്ട് കയറി വരേണ്ടന്ന്... പിന്നെന്തിനാ ഇങ്ങോട്ട് വന്നത്.. എനിക്കെന്തോ ഒക്കുന്നില്ല യാഷാ.. നമ്മക്ക് പോവാം.. "

പെട്ടന്ന് സിദ്ധു അങ്ങനെ പറഞ്ഞപ്പോ ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും പുരികം പൊക്കി അവള് നമ്പർ നമ്പർ എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞതിന് പിന്നാലെ ഞാൻ ഏറ്റു പിടിച്ചു... 

"അതേന്നെ,, ഇവിടെയൊക്കെ കേറിയിറങ്ങി എന്തിനാ സമയം കളയുന്നത്.. വാ നമുക്ക് പോവാം.. അല്ല സാത്താനെ,, ബാക്കിള്ള വിശപ്പാമ്പുകൾ ഒക്കെ എവിടെ.. ആരെയും കാണുന്നില്ലല്ലോ... "

കൈ പിന്നിലേക്ക് ആക്കി അകത്തേക്ക് ഏന്തി വലിച്ച് നോക്കി ഞാൻ അയാളോട് ചോദിച്ചപ്പോ ആള് പെട്ടന്ന് കലിപ്പ് കേറി എന്തോ പറയാൻ വേണ്ടി നിന്നതും ഞാൻ അയാളെ ഒന്നിരുത്തി നോക്കി.. അപ്പോ പറയാൻ വന്നത് അകത്തേക്ക് തള്ളി കേറ്റി.. 

"അപ്പൊ പിന്നേ പോവാലെ.. നിങ്ങളൊക്കെ ഇവിടെ ജീവനോടെ ഉണ്ടോന്ന് നോക്കാൻ വന്നതാണേ.. ഞങ്ങളെ കുറിച്ച് നിങ്ങൾക്ക് ഒരു ദണ്ണവും ഇല്ല.. എന്ന് കരുതി നമ്മള്ക്ക് അങ്ങനെ വിട്ട് കളയാൻ പറ്റുമോ.. ഒരിക്കലും മറക്കാൻ കഴിയാത്ത ബന്ധം അല്ലെ നമ്മള് തമ്മിൽ.. ഹ്മ്മ്.. പറഞ്ഞിട്ട് എന്താ കാര്യം അല്ലെ.. 
വാ സിദ്ധു നമ്മക്ക് പോവാം.. വന്ന സ്ഥിതിക്ക് മോന്ത നോക്കി ഒന്ന് പൊട്ടിക്കണം എന്ന് കരുതിയതാ.. പക്ഷേ എന്ത് ചെയ്യാനാ,, ആ വൃത്തികെട്ട മോന്തേൽ കൈ വെച്ചാൽ എന്റെ കൈ നാശമാവത്തെ ഉള്ളു.. ഒരു ബക്കറ്റ് സാനിറ്റയ്സർ ഇട്ട് കഴുകിയാലും വൃത്തിയാവത്തില്ല..വാ നമ്മക്ക് പോവാന്നേ.. "

"പോവുന്നതിനു മുന്നേ ഒറ്റ സെക്കന്റ്‌.. "

ഞാൻ തിരിഞ്ഞു നടക്കാൻ നേരത്ത് സിദ്ധു അതും പറഞ്ഞ്  ബാഗിൽ നിന്ന് കുറച്ച് പണം എടുത്ത് അയാളുടെ മുഖത്തേക്ക് എറിഞ്ഞു... ഞാൻ ആണേൽ എന്തിനാ ഇവള് പണം എറിഞ്ഞത് എന്ന് മനസ്സിലാവാഞ്ഞിട്ട് അവളെ നോക്കി... 

"ഇനി പോവാം.. വാ യാഷാ.. ലൂസി കം കം.. "

എന്ന് പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് അവള് തിരിഞ്ഞു നടന്നതും നമ്മളെ കയ്യിൽ ചെയിനിൽ നിൽക്കുന്ന സാധനം അനങ്ങാത്തത് കണ്ട് താഴേക്ക് നോക്കിയപ്പോ ലൂസി ഒരു കാൽ പൊന്തിച്ച് അയാളുടെ മുന്നിൽ നിന്ന് കാര്യം സാധിക്കുന്നു...

ഓഹ് മൈ ഗോഡ്,, ലൂസി ഇയ്യ് മുത്താണ് മുത്ത്.. 

"കണ്ടോ മിസ്റ്റർ സാത്താൻ,, പൂച്ചക്ക് പോലും നിങ്ങളെ വിലയില്ല... ബഹുമാനം ഇല്ല.. വെരി സാഡ്... അയ്യേ... "

ആ സമയം സാത്താന്റെ മോന്ത വീർത്തു വന്നതും ലൂസിയുടെ ജീവന് വേണ്ടി ഞാൻ കം കം എന്ന് പറഞ്ഞ് പിടിച്ച് വലിച്ചു... 

"എടി സിദ്ധു,, ഇയ്യ് എന്തിനാ ആ പണം അയാള്ടെ മോന്ത നോക്കി എറിഞ്ഞത്...? "

"എടി കോപ്പേ നമ്മള് റിച്ച് ആയ കാര്യം അയാളെ ഒന്ന് അറിയിക്കേണ്ടേ കോപ്പേ,, പണമൊന്നും ഞങ്ങൾക്ക് ഇടയിൽ ഒന്നുമല്ലന്ന് അയാള് ഒന്ന് അറിയട്ടെ.. "

സിദ്ധു,, ഇയ്യ് ബേറെ ലെബൽ തന്നെ.. സമ്മയിച്ചു മോളേ സമ്മയിച്ചു... 

വണ്ടിയിൽ കേറി ഞാനും സിദ്ധുവും കൂടി ലൂസിയെ പിടിച്ച് ഉമ്മ കൊടുത്ത് കൊടുത്ത് ഒരു വകയാക്കി.. എന്നാലും ലൂസി.. നീ ആ കാണിച്ചത് നന്നായി ലൂസി നന്നായി.... 

അവിടെ കാര്യം സാധിച്ചത് നന്നായി,, വണ്ടിയിലാ കാണിച്ചത് എങ്കിൽ മൊത്തം ഞാൻ ക്ലീൻ ചെയ്ത് കൊടുക്കേണ്ടി വന്നേനെ... ഈഈഈ....

വണ്ടി തിരിച്ചെടുത്ത് ഒരിക്കൽ കൂടി നീട്ടിയൊരു ഹോൺ അടിച്ച് വീട്ടിലേക്ക് വിട്ടു.. എന്താന്നറിയില്ല മനസ്സിന് ഒക്കെ വല്ലാത്തൊരു എനർജി കിട്ടിയത് പോലെ... ഹുഹു... 


*IAM WAITING*

'ഇനി വെറും മിനിറ്റുകൾക്കിടയിൽ നിങ്ങളീ വീട്ടിലേക്ക് എത്തും.. അതും ഈ കെയ്സാൻ ഉള്ള ഈ വീട്ടിൽ.. ഞാനെന്നൊരാൾ ഇവിടെ ഉള്ളപോൾ നിങ്ങൾക്ക് എങ്ങനെ രണ്ട് കാലിൽ എന്റെ മുന്നിൽ ഉറച്ചു നിൽക്കാൻ കഴിയും എന്ന് എനിക്കറിയണം.. അത് നിങ്ങളെ കൊണ്ട് സാധിക്കുമോ എന്ന് എനിക്ക് കാണണം.. എന്റെ മോമിനെ പറ്റിച്ചിട്ട്‌ ഞാനെന്നൊരാൾ ഇവിടെയുള്ളപ്പോൾ ഈ വീട്ടിൽ സ്റ്റേ ചെയ്യുന്നത് ഒന്ന് കാണണം.. അതിന് ഞാൻ സമ്മതിക്കില്ല.. ഞാനീ വീട്ടിൽ നിന്ന് ഇറങ്ങി പോവേണ്ടി വന്നാൽ പോലും നിങ്ങളെ ഈ വീട്ടിൽ മോമിന്റെ കൂടെ സുഖമായി ജീവിക്കാൻ ഞാൻ അനുവദിക്കില്ല.. ഇവിടെയുള്ള എല്ലാവരുടെ മുന്നിലും നിങ്ങളുടെ ഡ്രാമ വിജയിച്ചെന്നിരിക്കും പക്ഷേ ഈ കെയ്സാന്റെ മുന്നിൽ നിങ്ങള്ടെ ഡ്രാമ വർക്ക്‌ ഔട്ട്‌ ആവില്ല.. തന്തയാണെന്നൊക്കെ രക്തമാണെന്നോ എന്നൊന്നും ഞാൻ നോക്കില്ല.. 'മാപ്പ് ' അത് ഞാൻ നിങ്ങൾക്ക് ഒരിക്കലും തരില്ല മിസ്റ്റർ ഹൈദർ അലി.. മരണക്കിടക്കയിൽ നിന്നാണെങ്കിൽ കൂടിയും എന്റെ ശരീരം പോലും നിങ്ങൾക്ക് മാപ്പ് നൽകില്ല.. ഞാൻ കെയ്സാനാണ് കെയ്സാൻ.. പണ്ട് നിങ്ങളുടെ കൈ പിടിച്ച് കളിച്ച് വളർന്ന അതേ കെയ്സാൻ..'

ജനൽ വഴി സണ്ണി അവരെ പിക് ചെയ്ത് വരുന്നതും കാത്ത് നിക്കുമ്പോ മനസ്സ് അത്രയൊക്കെ മൊഴിഞ്ഞതും അതിനെ ശെരി വെച്ച് കൊണ്ട് ഞാൻ അവരെയും കാത്ത് അവിടെ നിൽക്കുമ്പോ എന്റെ തോളിൽ ഒരു കൈ സ്പർശനം അനുഭവപ്പെട്ടതും അതിന്റെ ഉടമ മോം ആണെന്ന് സ്പർശനത്തിൽ കൂടി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.. മോമിന് മുഖം കൊടുക്കാതെ ഞാൻ കയ്യും കെട്ടി ജനൽ വഴി പുറത്തേക്ക് തന്നെ നോക്കി നിന്നു.. 

"കെയ്സാൻ,, ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം.. ഇടയിൽ കേറി സംസാരിക്കരുത്.. 
ഡാഡ് ഇപ്പൊ ഇങ്ങെത്തും.. ഏഴ് മാസത്തിനു ശേഷമാ ഡാഡ് ഈ വീട്ടിലേക്ക് വരുന്നത്.. അതിനിടയിൽ നീയും ഡാഡിയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ കഴിഞ്ഞിട്ടുണ്ടെന്ന് നീ പറയാതെ തന്നെ എനിക്കറിയാം.. ഇന്ന് നീയും റോഷയും ഈ നിലയിൽ എത്തി നിൽക്കാൻ ഒരേയൊരു കാരണം നിങ്ങളുടെ ഡാഡി തന്നെയാണ്.. അതെങ്കിലും മാനിച്ചു കൊണ്ട് നീ ഡാഡിയോട് നല്ല രീതിയിൽ പെരുമാറണം.. ഇന്നലെ ഇനു വിളിച്ചപ്പോൾ ഞാൻ നിങ്ങളുടെ ഡാഡിയോട് സംസാരിച്ചിരുന്നു.. നിനക്ക് ഡാഡിയോട് ഇപ്പൊ ഒരു ദേഷ്യവും ഇല്ലെന്നും എല്ലാം ഒക്കെ ആണെന്നുമാ ഞാൻ അവരോട് പറഞ്ഞത്.. സിനു,, എനിക്ക് വേണ്ടിയെങ്കിലും നീ അവരുടെ മുന്നിൽ നല്ല നിലക്ക് നിൽക്കണം... പ്ലീസ്.. ഞാൻ അങ്ങനെ പറഞ്ഞ സന്തോഷത്തിലാണ് അവര് ഇപ്പൊ ഇങ്ങോട്ട് വരുന്നത്.. ഞാൻ അവരോടു പറഞ്ഞ ആ വാക്ക് ഒരിക്കലും പാഴ് വാക്ക് ആയി പോവരുത്.. അത് നീ സൂക്ഷിക്കണം.. ഓക്കേ..? 

സിനു കഴിഞ്ഞത് ഒക്കെ മറന്ന് കള.. ഇപ്പോഴും അത് തന്നെ ഉള്ളിൽ വെച്ച് നടക്കല്ല.. അതുകൊണ്ടാ നിനക്ക് ഇപ്പോഴും ഡാഡിയോട് ദേഷ്യവും വൈരാഗ്യവും ഒക്കെ തോന്നുന്നത്.. ഡാഡി വന്നെന്ന് അറിഞ്ഞാൽ നീ താഴേക്ക് വരണം.. നല്ല രീതിയിൽ ബീഹെവ് ചെയ്യണം.. ഒരു തരത്തിലും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ അയാളെ തളർത്തരുത്.. അത് നിന്റെ ഈ മോമിന് താങ്ങാൻ കഴിയില്ല.. എനിക്ക് വേണ്ടിയെങ്കിലും പ്ലീസ്...!!!!"

അത്രയും പറഞ്ഞ് മോം നിർത്തിയതും അതിന് ഒരു മൂളൽ കൊണ്ട് പോലും മറുപടി കൊടുക്കാതെ പുറത്തേക്ക് തന്നെ കണ്ണുകൾ പായിച്ചു നിന്നു.. എന്നിൽ നിന്നും യാതൊരു മറുപടിയും കിട്ടാഞ്ഞിട്ട് തോളിൽ തട്ടി കൊണ്ട് മോം പോയിട്ടും ഞാൻ അതേ നിൽപ് തന്നെ തുടർന്നു... മോം പറഞ്ഞ വാക്കിന് ഒരു വിലയും നൽകാതെ മനസ്സിൽ പലതും മുൻകൂട്ടി കണ്ട് ഞാൻ അങ്ങനെ നിൽക്കുമ്പോൾ സണ്ണി അവരെയും കൂട്ടി വരുന്നത് കണ്ടതും മുഖത്ത് വല്ലാത്തൊരു ഭാവത്തിൽ ചിരി വരുത്തി.. 

കുറച്ച് കഴിഞ്ഞ് ഞാൻ മുട്ടിനു മോളിൽ ഉള്ള പാന്റ് ഇട്ട് ബാക്കി ഭാഗങ്ങൾ മറക്കാതെ ഞാൻ മെല്ലെ താഴേക്ക് ഇറങ്ങി..

എല്ലാവരോടുമൊത്ത് ചിരിച്ച് സംസാരിക്കുന്ന അയാളെ കണ്ടതും ഞാൻ അയാളുടെ കണ്ണിൽ തന്നെ നോക്കി താഴേക്ക് ഇറങ്ങിയപ്പോൾ എന്നിൽ അയാളുടെ നോട്ടം പതിഞ്ഞതും നിറ പുഞ്ചിരിയാലെ നിൽക്കുന്ന അയാളുടെ മുഖ ഭാവത്തെ പരിഹസിച്ചു പുച്ഛിച്ചു കൊണ്ട് നേരെത്തെ കിച്ചണിൽ പോയി ഫ്രിഡ്ജ്ൽ നിന്ന് ടിൻ ബോട്ടലിൽ ഉള്ള കൊക്കൊക്കോളയും കുടിച്ചോണ്ട് ഹാളിലേക്ക് വന്ന് അയാൾ ഇരുന്ന നേരെ ഒപോസിറ്റ് ആയി രണ്ട് കയ്യും നീട്ടി കാലിൽമേൽ കാൽ വെച്ച് അയാളുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു... 

"ഹേയ് സിനു,, how are you..? "

എന്റെ അരികിൽ ഇരുന്ന് മുടിയിൽ പിടിച്ച് വലിച്ച് ഇനു ചോദിച്ചതും അയാളിൽ തന്നെ കണ്ണുകൾ പതിച്ചു കൊണ്ട് അവൾക് മറുപടി കൊടുത്തു... 

"അയാം ഫൈൻ ഇനു.. then യൂ... "

"നാട്ടിൽ വന്നാൽ പിന്നേ എനിക്ക് സുഖമില്ലാതിരിക്കുമോ.. അയാം വെരി ഹാപ്പി യാർ.. ഹോ അവിടെ നിന്ന് ആകെ മടുത്തു പോയി.. നാട്ടിൽ വരാന്ന് ഡാഡി പറഞ്ഞപ്പോൾ തൊട്ട് തുള്ളി ചാടാൻ തുടങ്ങിയതാ ഞാൻ.. ഇവിടെ എത്തിയിട്ടും സന്തോഷം കൊണ്ട് എന്റെ കയ്യും കാലൊക്കെ ഉറച്ചു നിൽക്കുന്നില്ല.. ഹോയ്.. "

എന്നിങ്ങനെ എന്തൊക്കെയോ ഇനു പറയുന്നുണ്ടെങ്കിലും നോട്ടം മൊത്തം അയാളിലായിരുന്നു.. തിരിച്ച് അയാളും നോക്കുന്നുണ്ട്.. കുറച്ച് കഴിഞ്ഞ് ബെന്നി ട്രെയിൽ അവർക്ക് കുടിക്കാനുള്ള ജ്യൂസും കൊണ്ട് വന്ന് നേരെ അയാളുടെ നേർക്ക് നീട്ടിയതും അവനോട് ഒന്ന് ചിരിച്ചിട്ട് ഒരു ഗ്ലാസ് എടുക്കാൻ നിന്നപ്പോ അയാൾ നീട്ടിയ കൈയ്യേക്കാൾ മുന്നിൽ ഞാൻ നീട്ടി ട്രെയിൽ ഉള്ള രണ്ട് ഗ്ലാസ് ജ്യൂസും ഞാൻ എടുത്ത് അതിൽ ഒന്ന് ഇനുവിന് കൊടുത്ത് ഗ്ലാസുകൾ പരസ്പരം മുട്ടിച്ച് ചിയെഴ്സ് പറഞ്ഞ് വല്ലാത്തൊരു ശബ്ദത്തിൽ ഞാൻ കുടിച്ചു... 

അതിനിടയിൽ മോം എന്നെ തന്നെ നോക്കുന്നുണ്ടെങ്കിലും അത് കണ്ടില്ലന്ന് നടിച്ചു ഇരുന്നു... 

"റോഷൻ എവിടെ..? കണ്ടില്ലല്ലോ..? " ഹൈദർ 

"അവൻ ഇന്നലെ മോർണിംഗ് ഷൂട്ടിംഗ്ന് പോയതാ.. രണ്ട് ദിവസം കഴിഞ്ഞാലേ വരു.. " ശാമി

ശാമി മറുപടി കൊടുത്തപ്പോൾ അതിന് ഒരു മൂളൽ മാത്രം നൽകി അയാൾ അവിടുന്ന് എഴുന്നേറ്റ് കോട്ട് അഴിച്ച് മോമിന്റെ കയ്യിൽ കൊടുത്തിട്ട് ബാഗ് എടുത്ത് മോളിലേക്ക് കയറി പോവാൻ നിന്നപ്പോ ഞാനതിനെ തടസ്സം വരുത്തി.. 

"ഹേയ് മിസ്റ്റർ ഹൈദർ അലി.. ഇത്ര ധൃതിയിൽ എവിടേക്കാണ്.. ഈ വീട്ടിൽ നിൽക്കാനുള്ള തന്ത്രത്തിലാണെങ്കിൽ അത് നടക്കില്ല.. എന്റെ നിഴൽ ഈ വീട്ടിൽ ഉള്ളിടത്തോളം നിങ്ങളെ ഇവിടെ കാണാൻ പാടില്ല.. 

ഇപ്പൊ കേറി വന്നപ്പോ അകത്തേക്ക് കയറ്റണ്ടന്ന് കരുതിയതാ.. പക്ഷേ മോം എന്നോട് എന്തൊക്കെയോ പറഞ്ഞ് മോമിന്റെ സന്തോഷത്തിന് വേണ്ടി മാത്രമ അകത്തേക്ക് കയറ്റിയത്.. എന്ന് കരുതി മോമിന്റെ സന്തോഷത്തിന് ഇവിടെ താമസിക്കാം എന്ന് കരുതേണ്ട.. വന്ന വഴി അവിടെ തന്നെയുണ്ട്.. അത് വഴി അങ്ങ് ഇറങ്ങി പോയേക്ക്.. "

അയാൾക്ക് നേരെ നോക്കാതെ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ മോം എനിക്ക് മുന്നിൽ വന്ന് നിന്നതും ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി എഴുന്നേറ്റ് നേരെ അയാളുടെ അടുത്തേക്ക് പോയി.. സൗമ്യമായ രീതിയിൽ രീതിയിൽ അയാളെന്നേ നോക്കിയതും ഞാൻ പരിഹസിച്ചു കൊണ്ട് എന്റെ മുഖം തിരിച്ചു.. എന്നിട്ട് അയാളെന്റെ തോളിൽ തൊട്ടതും അപ്പൊ തന്നെ ഞാൻ ആ കയ്യിൽ മുറുക്കേ പിടിച്ച് കൊണ്ട് പറഞ്ഞു,, 

"വിരൽ കൊണ്ട് പോലും എന്റെ ദേഹത്ത് തൊട്ട് പോകരുത്.. ഇപ്പൊ,,, ഇപ്പൊ തന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോവണം.. ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ പാടില്ല.. നിങ്ങൾക്ക് പറയാനുള്ളത് ഒന്നും എനിക്ക് കേൾക്കേo വേണ്ട.. get out.. "

തിരിച്ച് ഒന്നും പറയാനുള്ളത് കാത്ത് നിൽക്കാതെ ഞാൻ മോമിന്റെ കയ്യിലുള്ള അയാളുടെ കോട്ടും ബാഗും എടുത്ത് അയാളുടെ കയ്യും പിടിച്ച് നടന്നു... 

~~~~~~~~~~~~~~~~~~~~~~~~~

"സത്യം പറ യാഷ,, നീ തണുപ്പ് കൊണ്ടിട്ടില്ലേ,, ഇല്ലെന്ന്.. "

"സത്യമാ ഞാൻ പറയുന്നത് ഡോക്ടർ.. ഞാൻ കൊണ്ടിട്ടില്ല.. "

"നീ ഡോക്ടർ എന്നൊന്നും വിളിച്ച് എന്നെ കുപ്പിയിലാക്കൊന്നും വേണ്ട.. ഞാൻ പറയുന്നു നീ തണുപ്പ് കൊണ്ടിട്ടുണ്ടെന്ന്.. എന്നോട് കള്ളം പറയാൻ നിൽക്കേണ്ടട്ടാ... ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് കുറേ നാളായി.. ഇന്നും ഇന്നലെയും കണ്ട് മുട്ടിയതല്ല.. അവള്ടെ പേടി അഭിനയിച്ചു കൊണ്ടുള്ള ഇരുത്തം കണ്ടില്ലേ... "

"എന്റെ മേരി കൊച്ചേ,, ഭയങ്കര സംഭവം തന്നെ... എങ്ങനെ സാധിക്കുന്നു ഇങ്ങനെ സത്യം ഒക്കെ പുറത്തെടുക്കാൻ.. മറ്റുള്ളോരുടെ മനസ്സ് വായിച്ചെടുക്കാൻ നല്ല മിടുക്കാല്ലോ.. "

"എടി കൊച്ചേ,, ഞാൻ ഡോക്ടർ ആയിട്ട് എത്രയോ വർഷങ്ങൾ ആയി.. നിന്നെ പോലെയുള്ള കുറേ പേഷ്യന്റിനെയൊക്കെ ഞാൻ കണ്ടിട്ടുണ്ട്.. കണ്ണിൽ നോക്കിയാൽ മനസ്സിലാവും സത്യമാണോ കളവ് ആണോ പറയുന്നതെന്ന്.. നിന്റെ മുഖത്ത് നോക്കിയാൽ തന്നെ പെട്ടന്ന് മനസ്സിലാവും.. കുറേ കള്ളത്തരം ഒക്കെ ഒപ്പിച്ചിട്ടുണ്ടാവും നീ.. പക്ഷേ അതൊന്നും ഈ ഡോക്ടർ മേരി കുര്യന്റെ അടുത്ത് നടക്കില്ലട്ടോ.. കേട്ടോടി നോട്ടി ഗേൾ.. "

"ഹാ കേട്ടു ഡോക്ടർ... "

"ഹ്മ്മ്.. ഇനി മേലാൽ ഇങ്ങനെ മഞ്ഞു കൊണ്ടാൽ ഉണ്ടല്ലോ.. എന്റെ സ്വഭാവം മാറുവേ,, പറഞ്ഞില്ലാന്നു വേണ്ട.. "

"ഓ ഞാൻ കേട്ടു മേരി കൊച്ചേ.. മരുന്ന് വല്ലോം ഉണ്ടെങ്കിൽ ഇങ്ങ് താ.. എനിക്ക് ജോലിക്ക് പോവാൻ ഉള്ളതാ.. "

"ആഹാ,, എന്ന് തൊട്ട് തുടങ്ങി സ്വന്തമായി അധ്വാനിച്ചു കാശുണ്ടാക്കാനൊക്കെ... പോക്കറ്റടിക്കൽ ജോലിയൊക്കെ രാജിവെച്ചോ..? എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ... "

"ദേ മേരി കൊച്ചേ,, ഡോക്ടറാണ് കോപ്പാന്ന് എന്നൊന്നും ഞാൻ നോക്കില്ല.. ഇടി തരും ഞാൻ.. ഒന്ന് പതുക്കെ സംസാരിച്ചുടെ.. കണ്ടില്ലേ എല്ലാവരും നോക്കുന്നത്.. "

"ഓ പിന്നേ,, ഇവിടുള്ള എല്ലാവർക്കും അറിയുന്നതല്ലേ നിന്റെ ഈ പണി.. ഒന്ന് പോ കൊച്ചേ.. "

"അതേയ്,, ഈ യാഷ ആ പഴയ യാഷയല്ല.. നല്ല അന്തസ്സായിട്ട് ജോലി ചെയ്യാനൊക്കെ തുടങ്ങിയട്ടോ.. വിയർത്തൊലിച്ച് അതിന്റെ രുചി അറിഞ്ഞിട്ട് തന്നെയാ ഞാൻ ജോലി ചെയ്ത് കാശുണ്ടാക്കുന്നത്..ഹാാ.. "

ഡോക്ടറുടെ റൂമിലുള്ള രണ്ട് മൂന്ന് നേഴ്സ്മാര് കേൾക്കാൻ വിധത്തിൽ ഞാൻ ഉച്ചത്തിൽ അങ്ങനെ പറഞ്ഞപ്പോൾ മേരി കൊച്ച് കളിയാക്കി ചിരിച്ചതും ഞാൻ ആ മോന്തേൽ ഉള്ള ഗ്ലാസ് എടുത്ത് മാറ്റി വേറൊരു ദിക്കിലേക്ക് എറിഞ്ഞു... 

"ഡി കൊച്ചേ,, ഇതെത്രാമത്തെ ഗ്ലാസ നീ എറിഞ്ഞു പൊട്ടിച്ചത് എന്ന് ഓർമ്മയുണ്ടോ നിനക്ക്.. ഗ്ലാസ് വാങ്ങി വാങ്ങി എന്റെ കയ്യിലെ കാശ് പോവുന്ന വഴിയില്ല.. നിന്നെയുണ്ടല്ലോ കെട്ടിയിട്ട് രണ്ട് തല്ലണം.. എത്ര തവണ പറഞ്ഞാലും മനസ്സിലാവില്ല.. എനിക്കിപ്പോ സർജറി ഉള്ളതല്ലേ.. ഞാൻ എന്ത് ഇട്ടിട്ട് പോവും.. അതില്ലാതെ എനിക്ക് നേരെ ചൊവ്വേ ഒന്നും കാണത്തും ഇല്ല.. "

"ദിവസവും നല്ല ശമ്പളം വാങ്ങി കൂട്ടുന്നില്ലേ,,, അപ്പൊ കണ്ണട വാങ്ങിയെന്ന് കരുതി കിട്ടുന്ന ശമ്പളം പോവുന്നുണ്ടെങ്കിൽ പോവട്ടെ.. പിന്നേ ഇവിടെ വേറെ കണ്ണട സ്റ്റോക് ഉള്ളത് ഒക്കെ എനിക്കറിയാം.. സർജറിക്ക് പോവുമ്പോ അത് ഇട്ടോണ്ട് പോട്.. ഈ യാഷയോട് കളി വേണ്ടാട്ടാ... എല്ലാം എനിക്ക് മനസ്സിലാവും.. "

എന്ന് ഞാൻ പറഞ്ഞപ്പോ മേരി കൊച്ച് എന്റെ കഴുത്തിൽ റോൾ ചെയ്ത് വെച്ച ഷാളിൽ പിടിച്ച് വലിച്ച് അടുത്തേക്ക് വന്ന് ഞാൻ കേൾക്കുന്ന വിധത്തിൽ മെല്ലെ ചോദിച്ചു,, 

"സത്യം പറയെടി,, നിന്റെ ഇന്നലെത്തെ നൈറ്റ്‌ ഡ്യൂട്ടി ഇവിടെ ആയിരുന്നല്ലേ..? അല്ലേടി..? "

"ദേ മേരി കൊച്ചേ,, ആ പണിയൊക്കെ ഞാൻ അന്നേ നിർത്തിയതാന്നേ.. ചുമ്മാ ഇല്ലാത്ത ഓരോന്ന് പറഞ്ഞ് വീണ്ടും ഈ യാഷയെ പഴയ യാഷയാക്കി മാറ്റരുത്.. അണ്ടർസ്റ്റാൻഡ്.. ഡോക്ടർ ആയ ഡോക്ടർ ആയിട്ട് നിൽക്കണം.. ഒരുമാതിരി CID പണിക്ക് നിക്കല്ലേ.. ബ്ലഡി ഡോക്ടർ... ഹും... "

ഒരു തമാശയാലെ അതും പറഞ്ഞ് ഞാൻ മേരി കൊച്ചിന്റെ കവിളിൽ ആഞ്ഞു നുള്ളിയ ശേഷം ലിസ്റ്റും വാങ്ങി അവിടുന്ന് ഇറങ്ങാൻ നേരത്ത്,,, 

"യാഷ,, നീ റിച്ച് ആയൊടി.. പുതിയ വണ്ടിയൊക്കെ കാണുന്നുണ്ടല്ലോ.. ആരുടേതാ.. "

"ഈ യാഷ ഒന്ന് മനസ്സ് വെച്ചാൽ എന്താ നടക്കാത്തത്.. യാഷ കാർ വേണമെന്ന് മനസ്സ് വെച്ചാൽ ദേ ഗോഡ് എനിക്ക് മുന്നിൽ കാർ കൊണ്ടിടും.. ജീപ്പ് ആണേൽ ജീപ്പ്.. ഉന്തുവണ്ടി ആണേൽ അത്.. എന്തിനേറെ പറയുന്നു ഹെലികോപ്റ്റർ വരെ കൊണ്ടെത്തിക്കില്ലേ.. അതുമല്ലെങ്കിൽ അമേരിക്കയിൽ കിടക്കുന്ന ആ വൈറ്റ് ഹൗസ് വരെ ഗോഡ് എനിക്ക് മുന്നിൽ കൊണ്ടെത്തിക്കില്ലേ.. യാഷ വെറും യാഷയല്ല.. ഇതൊക്കെ എന്ത്.. "

"അയ്യോ ഇത്രേം പറഞ്ഞ് ബുദ്ധിമുട്ടണം എന്നില്ല.. ഊഹിക്കാവുന്നതെയുള്ളൂ.. മോഷണം.. അല്ലാതെന്ത്.. "

"ഷട്ടപ്പ് ആപ് കി ബ്ലഡി മൌത്ത്.. ഹും.. ഒരാള് നന്നാവാൻ പോവുമ്പോ നന്നാവാൻ സമ്മതിക്കൂലാന്ന് വെച്ച,, തിതെന്തൊരു കഷ്ടാണ്.. ഡോക്ടർ ആയിപോയി.. അല്ലെങ്കിൽ കാണായിരുന്നു എന്റെ തനി കൊണം.. ഹോ... "

"നിന്നോട് സംസാരിച്ചു നിൽക്കാൻ എനിക്ക് സമയമില്ല കൊച്ചേ,, എനിക്ക് വേറെയും നോക്കാൻ പേഷ്യന്റ്സ് ഉണ്ട്.. അതോണ്ട് നമ്മക്ക് വേറൊരു ദിവസം വഴക്കിടാട്ടോ.. "

"അത് തന്നെ എനിക്കും പറയാനുള്ളത്.. ഡോക്ടറോട് സംസാരിച്ചിരിക്കാൻ എനിക്കും ടൈം ഇല്ല.. ഇപ്പൊ ഞാനും അന്തസ്സായിട്ട് ജോലി ചെയ്തോണ്ടിരിക്കാ.. ഞാൻ പോണു.. "

"അതേയ് പോവുന്നതൊക്കെ കൊള്ളാം.. ഹാപ്പിയായിട്ട് ഇരിക്കണേ.. കുറച്ച് ഇബ്രൂവ് ആയിട്ടുണ്ട്.. ഇത് തന്നെ കന്റിന്യൂ ചെയ്ത നല്ലതായിരിക്കും.. "

"ഡോണ്ട് ബെരി ഡോക്ടർജി.. അയാം ആൽവേസ് ബി ഹാപ്പി യാർ... "

നടന്നകന്ന് നീട്ടി വിളിച്ച് ഡോക്ടറോട് ഞാൻ അതും പറഞ്ഞ് മെഡിക്കൽ ഷോപ്പിലേക്ക് പോയി.. 

ഈ ഡോക്ടറുടെ ഒരു കാര്യമെ,, എന്നെ സ്നേഹിച്ച് സ്നേഹിച്ച് അങ്ങ് കൊല്ലുന്നത് പോലെയായി... ഹോ എന്ത് ചെയ്യാനാ ഇവിടെ കേറിയിങ്ങാൻ തുടങ്ങിയ നാൾ തൊട്ടേ നല്ല അടിപിടി പരിചയമുള്ള ബന്ധം ആയിപ്പോയി.. എന്നെ പോലൊരു പാവം ഡോക്ടർ ആയോണ്ട് പെട്ടന്ന് തന്നെ കൂട്ടായി.. ഹുഹു.. 

മെഡിസിൻസ് വാങ്ങി ഞാൻ നേരെ ആ വീട്ടിലേക്ക് വിട്ടു.. മനസ്സിലെ പ്രാർത്ഥന എന്തെന്നാൽ ആ ഫ്രോഡും കഞ്ചാവും അവിടെ ഉണ്ടാവല്ലേ എന്നാണ്.. ഗോഡ്,, ആ രണ്ട് മോന്തയും കണ്ടാൽ ചിലപ്പോൾ ഞാൻ ജോലി രാജിവെച്ച് പഴയ ജോലിയിലേക്ക് തന്നെ തിരിച്ച് പോവും.. പ്ലീസ് എന്നെ തെറ്റായ വഴിയിലേക്ക് കൊണ്ട് പോവാതെ നേരായ വഴിയിലെക്ക് കൊണ്ട് പോകൂ ഗോഡ്.. ഗോഡ്,,  ഇങ്ങക്ക് ഞാൻ ആ പഴയ യാഷയാവുന്നതാ ഇഷ്ടം എങ്കിൽ എനിക്ക് ഈ പുതിയ യാഷയാവുന്നത ഇഷ്ടം.. പ്ലീസ് കൈ വിടരുത് ഗോഡ്.. കൈ വിടരുത് പ്ലീഷ്...

ആ വീട്ടിൽ എത്തിയപ്പോ വാച്ച്മാനെ നോക്കി മൂളിയപ്പോൾ മൂപ്പര് ശ്വാസം കടിച്ച് പിടിച്ച് അറ്റൻഷനായി നിക്കുന്നു.. ഇങ്ങേർക്ക് നേരെ ചൊവ്വേ ശ്വാസം വിടാനുള്ള ഫ്രീഡം പോലും ഇയാളുടെ ബോസ് കൊടുത്തില്ലേ.. വല്ലാത്തൊരു ബോസ് ആണല്ലോ ബോസ്... ഹോ.. 

പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക്‌ ചെയ്ത് ഞാൻ എന്റെ വണ്ടി അവിടെ എവിടേലും ഉണ്ടോന്ന് നോക്കിയപ്പോൾ പൊടി പോലും കണ്ടില്ല.. അപ്പൊ ബോസ് നന്നാക്കാൻ കൊണ്ട് പോയല്ലേ.. അത് നന്നായി.. ഹെഹെ.. പുറമെ കാണുന്ന ആ പട്ടി ഷോയും ദേഷ്യവും മാത്രമേ ഉള്ളൂന്ന് തോന്നുന്നു ആ ഫ്രോഡ്ന്.. കണ്ടില്ലേ എന്റെ വണ്ടി വർക്ക്‌ ഷോപ്പിൽ കൊണ്ട് പോയത്.. ഹഹഹ... 

മൂളിപ്പാട്ടും പാടി ഞാൻ കീ വിരലിൽ ഇട്ട് കറക്കി കൊണ്ട് അകത്തേക്ക് കയറാൻ നേരത്ത് ആരോ നമ്മളെ നെഞ്ചത്തോട്ട് വീണതും നിലത്ത് വീഴുന്നതിന് മുന്നേ ഞാൻ അയാളുടെ കയ്യിൽ ബലമായി പിടുത്തം ഇട്ടു.. മുടിഞ്ഞ വെയിറ്റ് കൊണ്ടാണെൽ കയ്യിൽ താങ്ങുന്നുമില്ല.. എന്നിട്ട് ഞാൻ അയാളെ പിടിച്ച് നേരെ നിർത്തിയ ശേഷം ആരാന്ന് നോക്കിയപ്പോൾ ഏകദേശം ഒരു പ്രായം തോന്നിക്കുന്ന മനുഷ്യൻ... 

"ഈ വീട്ടിൽ സുഖവാസത്തോടെ വാഴാo എന്ന് കരുതേണ്ട.. നിഴൽ പോലും ഈ ചുറ്റു ഭാഗത്ത്‌ കണ്ട് പോകരുത്.. ഇപ്പൊ ഈ നിമിഷം തന്നെ ഇവിടുന്ന് ഇറങ്ങി പോവണം..."

അയാളുടെ നേർക്ക് കോട്ടും ബാഗും എറിഞ്ഞു കൊണ്ട് ആ ഫ്രോഡ് കഴുകന്റെ കണ്ണുകളാലെ ഇളം നീല കണ്ണുകൾ വിടർത്തി വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞതും ഞാൻ അയാളെ പിടിച്ച് നേരെ നിർത്തി ഒന്നും മനസ്സിലാവാതെ നടുവിൽ കൈവെച്ചിരുന്നു.. ഒരുമാതിരി സീരിയൽ ഡ്രാമ പോലൊരു രംഗം ആണെന്ന് തോന്നുന്നു.. ശേ വരാൻ ഇച്ചിരി വൈകി പോയി.. അല്ലെങ്കിൽ ലൈവ് ആയിട്ട് ഒക്കെ കാണാമായിരുന്നു.. 

"സിനു,, എനിക്ക് പറയാനുള്ളത് നീയൊന്ന് കേൾക്കണം.. "

എനിക്ക് അരികിൽ നിൽക്കുന്ന അയാള് അവനോട് അങ്ങനെ ചോദിച്ചതെ കേട്ടുള്ളൂ.. പിന്നേയൊരു ബോംബ് പൊട്ടുന്ന പോലെ ഈ വീട് മലർത്തിയിഡും വിധത്തിൽ ഡോർ വലിച്ചടച്ച സൗണ്ട് ആയിരുന്നു.. 

അയ്യോ,, അപ്പൊ ഞാൻ പുറത്തായല്ലോ ഗോഡഡേ.. ഇയാള് എന്തോ ചെയ്തതിന് എന്നെ എന്തിന് പുറത്താക്കുന്നു.. ഹയ്യോ... 

തലക്ക് ചുറ്റും നിന്ന് പൂമ്പാറ്റകൾ പാറി കളിക്കാൻ തുടങ്ങിയതും അതിനെയൊക്കെ തട്ടി മാറ്റി ഞാൻ അരികിൽ നിൽക്കുന്ന അയാളെ നോക്കിയപ്പോ ആള് സെഡ് ആയി ബാഗ് ഒക്കെ എടുത്ത് കൂടെ കൂടെ പിറകിലേക്ക് തിരിഞ്ഞു നോക്കി കൊണ്ട് ഗേറ്റ് കടക്കുന്നത് കണ്ടപ്പോ ചങ്കടം തോന്നി മക്കളെ ചങ്കടം തോന്നി..

എന്നാലും ഇയാളെ എന്തിനാ പുറത്താക്കിയത്.. എന്തിനാ ആ ഫ്രോഡ് പ്രായം പോലും കണക്കിൽ എടുക്കാതെ എന്തൊക്കെയോ പറഞ്ഞത്.. സത്യം പറഞ്ഞാൽ ഈ വീട്ടിൽ എന്തൊക്കെയോ ഒളിഞ്ഞു നിൽക്കുന്നുണ്ട്.. സംതിങ് ഫ്രൈ ഫ്രൈ.. ഒക്കെയൊന്ന് അറിയേണ്ടിരിക്കുന്നു... യാഷ,, നീ ആ പഴയ യാഷ ആവേണ്ടി വരും മോളേ.. റെഡിയായി നിന്നോളി... 

കാളിങ് ബെൽ അടിച്ച് സെർവന്റ് ബെന്നിച്ചായൻ ഡോർ തുറന്നതും ഹാളിൽ എല്ലാവരും ആ ഫ്രോഡിനെ നടുവിൽ നിർത്തി ദേഷ്യത്തോടെ നോക്കുന്നുണ്ട്.. പ്രേതെകിച്ച് അവന്റെ മോം കണ്ണും നിറച്ച് ഇപ്പൊ പൊട്ടും എന്ന വിധത്തിൽ നോക്കുന്നു.. അപ്പൊ കാര്യം മനസ്സിലായി,, ആ ആന്റിയുടെ ഹസ്ബൻഡ് ആയിരിക്കും ഇപ്പൊ ഈ ഫ്രോഡ് പുറത്താക്കിയത്.. പക്ഷേ എന്തിന്..? 

അതിനിടയിൽ തലയിടാതെ ഞാൻ ശാമിയോട് ചിരിച്ചിട്ട് മോളിലേക്ക് പോയി.. അപ്പൊ ബേബി മോൾ നമ്മളെയും കാത്ത് നടുവിൽ കൈ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... എന്നെ കണ്ടതും പെണ്ണ് അടുത്തേക്ക് ഓടി വന്നു.. 

"അയ്യോ,, ആന്റിയെ ഞാൻ എത്ര നേരായി വെയിറ്റ് ചെയ്യുന്നു.. മടുത്തു പോയി.. "

"ഡി ബേബി,, എന്നെ നീയിനി ആന്റി ആന്റിന്ന് വിളിക്കേണ്ടട്ടോ.. വല്ലാത്ത പ്രായം ഫീൽ ചെയ്യുന്നു.. യാഷ യഷ്മിൽ.. അതാണെന്റെ പേര്.. ഒക്കെ.. 
അത് പിന്നേ ഇന്നെനിക്ക് വേറെ ഒരു സ്ഥലം വരെ പോവേണ്ടി വന്നു.. സൊ ലേറ്റ് ആയി.. നിന്റെ ഈ റൂം ഡെക്കറെറ്റ് ചെയ്തിട്ട് വേണം എനിക്ക് ഇവിടുന്ന് വേഗം പോവാൻ.. ഹോ ഒരു ദിവസം കൊണ്ട് തന്നെ മടുത്തു മോളേ.. എത്ര ദൂരെനിന്നി വരുന്നതെന്ന് അറിയോ.. ഹോ.. "

"അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാവും.. ജോലിയായാൽ അത് സമയത്ത് വന്ന് ഒക്കെ ചെയ്തിട്ട് പോവണം.. മടുത്തുന്ന് പറയല്ല വേണ്ടത്.. ഇനി ആന്റിയും സിനു പറഞ്ഞത് പോലെ റൂം ഡെക്കറേറ്റ് ചെയ്യാതെ പോവോ..? സാരമില്ല.. ഈ ബേബിക്ക് ഒരു കുഴപ്പവും ഇല്ല.. എനിക്ക് ആരും റൂം ഡെക്കറേറ്റ് ചെയ്ത് തരേo വേണ്ട.. പോ..ഇപ്പൊ തന്നെ പോയിക്കോ... "

അയ്യോ,, ഇവളിത് എന്തൊക്കെയാ പറയുന്നേ.. ഞാനൊന്ന് ചുമ്മാ പറഞ്ഞപ്പോ പെണ്ണ് സീരിയസ് ആയി സെഡ് ആക്കിയല്ലോ.. മുഖം വീർപ്പിച്ചു ദേഷ്യത്തോടെ നോക്കുന്നത് കണ്ടില്ലേ.. 

"അയ്യോ,, ഞാൻ ചുമ്മാ പറഞ്ഞതല്ലേ ബേബി,, ഈ യാഷ ഒരു കാര്യം പറഞ്ഞാൽ അത് ഉറപ്പായും പാലിക്കും.. അല്ലാതെ നിന്റെ സിനുവിനെ പോലെ ഞാൻ കാല് മാറി കളിക്കില്ല.. ഓക്കേ,,? "

"പ്രോമിസ്,, "

"പക്കാ പ്രോമിസ്.. "

ഹോ,, ഇവിടെയുള്ള എല്ലാവരുടെയും മൂക്കിന്റെ തുമ്പത്ത് ദേഷ്യം ഫിറ്റ്‌ ചെയ്തതാണോ.. ദേ ഈ ബേബിക്കും ദേഷ്യ ഭാവം.. എങ്ങനെ ഇല്ലാതിരിക്കും ആ ഫ്രോഡ്ന്റെ അടുത്തല്ലേ എപ്പോഴും... അപ്പൊ ഇങ്ങനെയെ ഉണ്ടാവു..

~~~~~~~~~~~~~~~~~~~~~~~~

"മോം,, മോം എന്താ ഞാൻ പറയുന്നത് മനസ്സിലാക്കത്തത്.. ഒക്കെ ഞാൻ പറഞ്ഞിട്ടും അയാളുടെ വക്കാലത്തും കൊണ്ട് വരുന്നോ.. മോമിന് തലക്ക് വെളിവ് ഇല്ലേ.. നിങ്ങളെ സന്തോഷത്തിനു വേണ്ടിയാ ഞാൻ എതിർക്കാൻ നിൽക്കാതെ അയാളെ ഇങ്ങോട്ട് കയറ്റിയത്.. എന്ന് കരുതി ഇനിയങ്ങോട്ട് ഇവിടെ താമസിക്കാനൊന്നും ഞാൻ സമ്മതിക്കില്ല.. ആദ്യമേ ഞാൻ മോമിനോട് പറഞ്ഞ കാര്യമാണ് എന്ത് വലിയ കാര്യമായാലും അയാളെ ഈ വീട്ടിൽ വെച്ച് പൊറുക്കില്ലന്ന്... എന്നിട്ട് വീണ്ടും എന്തിനാ അത് തന്നെ എന്നോട് ചോദിക്കുന്നത്.. "

"സിനു,, നിന്റെ സംസാരം കൂടുന്നുണ്ട്.. ഇതിന് മാത്രം എന്താ നിന്റെ ഡാഡി ചെയ്തത്.. ഹേ..? പഴയത് പോലെയല്ല ഇപ്പൊ അയാളുടെ ജീവിതം.. ഒരു അവസരം കൊടുത്തൂടെ നിനക്ക്.. എന്ത് കൊണ്ട നീ എന്റെ മനസ്സ് മനസ്സിലാക്കത്തത്.. ഒന്നുമല്ലേലും എന്റെ ഹസ്ബൻഡ് അല്ലെ അത്.. എന്റെ കണ്മുന്നിൽ വെച്ച് തന്നെ സ്വന്തം മകൻ ഡാഡിയെ കൈ പിടിച്ച് വീട്ടിൽ നിന്ന് പുറത്താക്കി.. എത്രയൊക്കെ തെറ്റ് ചെയ്താലും ഇതൊന്നും ഒരമ്മക്കും താങ്ങാൻ കഴിയില്ല സിനു.. നിനക്ക് അത് മനസ്സിലാക്കാനും കഴിയില്ല.. കാരണം നിനക്ക് സ്നേഹം എന്താണെന്ന് അറിയില്ല.. വെറും വാക്കുകളിൽ ഒതുങ്ങുന്ന ഒന്നല്ല സ്നേഹം.. എന്റെ വേദനയും ഇപ്പൊ നീ പുറത്താക്കിയ അയാളുടെ വേദനയും മനസ്സിലാക്കണമെങ്കിൽ നീ ഒരു കുടുംബത്തോടെ കഴിയണം.. എന്നാലേ അതൊക്കെ നിനക്ക് മനസ്സിലാക്കാൻ കഴിയു..

ഒന്നുമല്ലേലും ഞാൻ നേരെത്തെ നിന്നോട് പറഞ്ഞതല്ലേ എനിക്ക് വേണ്ടി എന്റെ സന്തോഷത്തിന് വേണ്ടിയെങ്കിലും നീ ഡാഡിയോട് നല്ല രീതിയിൽ പെരുമാറണം എന്ന്.. അത്പോലും കണക്കിൽ എടുക്കാതെ നീ അയാളുടെ പേര് വിളിച്ച് എതിർത്ത് സംസാരിച്ചു.. എന്റെ സന്തോഷം കാണാൻ നീ ആഗ്രഹിക്കുന്നില്ല.. ഒക്കെ പറയുമ്പോൾ നീ അയാളുടെ മുഖം ഒന്ന് ശ്രദ്ധിച്ചിരുന്നോ സിനു.. ആ മുഖത്ത് നോക്കി നിനക്ക് എങ്ങനെ റെസ്‌പെക്ട് ഇല്ലാതെ സംസാരിക്കാൻ കഴിഞ്ഞു..? ഇത്രക്ക് കടുത്ത മനസ്സ് ആയിരുന്നോ നിന്റെത്...? "

"പ്ലീസ് മോം എന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ മുന്നിൽ നിന്ന് പോ,,, "

അതും പറഞ്ഞ് ഞാൻ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ്സ് എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞതും അതേ സ്പോട്ടിൽ തന്നെ മോമിന്റെ കൈകൾ എന്റെ കവിളിൽ പതിഞ്ഞു... 

"അവസരം കൊടുക്കാതെ ഒരാളും ചതിക്കപ്പെടുകയുമില്ല ദേഷ്യപ്പെടുകയും ഇല്ല.. എന്ന് കരുതി നിന്റെ ഡാഡി ഇതിനൊക്കെ അവസരം തന്നു എന്ന് ഞാൻ പറയുന്നില്ല.. നീ തന്നെയാ നിനക്ക് അവസരം കൊടുക്കുന്നത്.. നിന്റെ ഉള്ളിലെ ദേഷ്യമാണ് ഇതിനൊക്കെ കാരണം.. നിന്നെ ഇല്ലാതാക്കിയത് നീ തന്നെയാണ്.. 

ഒന്ന് നീ ഓർത്ത് വെച്ചോ കെയ്സാൻ.. ഇന്ന് നീ ഇതൊക്കെ ചെയ്തതിന്റെ പേരിൽ ഒരുനാൾ ദുഖിക്കും.. വൈകാതെ തന്നെ എല്ലാം മനസ്സിലാക്കും നീ.. ഇപ്പൊ നിന്റെ ഉള്ളിലുള്ള ഈ ദേഷ്യമൊക്കെ എന്തിനാണെന്നും എനിക്കറിയാം.. 

നെയ്ഹാൻ.. 

അവൻ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ നിന്ന് പോയപ്പോൾ നിന്നെ പോലെ തന്നെ അതെല്ലാവർക്കും വിഷമം ഉണ്ട്.. നിന്റെ കൂടെ എന്റെ വയറ്റിൽ ജനിച്ചു വളർന്ന എന്റെ ഉള്ളിലെ വേദനയെക്കാൾ നീ വേദനിക്കുന്നുണ്ടാവും.. അത് എനിക്ക് മനസ്സിലാവും.. പക്ഷേ ആ ദേഷ്യവും സങ്കടവും ഒക്കെ കലർത്തി നീ ഡാഡിയോട് തീർക്കുന്നത് ഉണ്ടല്ലോ,, മോളിലുള്ള ഒരാള് കാണാതെ പോകില്ല... വീണ്ടും ഞാൻ പറയുന്നു,, ഇതിനെ കുറിച്ച് ഓർത്ത് നീ ഖേദിക്കും.. നോക്കിക്കോ.."

എന്റെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് മോം അതും പറഞ്ഞ് മോളിലേക്ക് പോയതും ശരീരത്തിൽ കൂടി കടന്ന് പോകുന്ന ദേഷ്യം അത്ര ചെറുതൊന്നും അല്ലായിരുന്നു.. പല്ലുകൾ കടിച്ച് പിടിച്ച് ഞാൻ ദേഷ്യത്തെ നിയന്ത്രിക്കുമ്പോ എന്റെ ഇടവും വലവുമായി ശാമിയും ഇനുവും സമാധാനിപ്പിക്കാൻ വന്നപ്പോൾ ഞാൻ അവരെ മറികടന്നു കൊണ്ട് മോം പോയതിനു പിന്നാലെ തന്നെ മുകളിലേക്ക് എന്റെ റൂമിലേക്ക് പോയി... 

~~~~~~~~~~~~~~~~~~~~~~

"മിലു,, എനിക്ക് ബോർ അടിക്കുന്നു.. "

"മിലുവോ,,? യാരത്.."

"ആന്റിയല്ലേ പറഞ്ഞേ ആന്റി എന്ന് വിളിക്കേണ്ട,, പേര് വിളിച്ചാൽ മതിയെന്ന്.. "

"അതിന് എന്റെ പേര് യാഷ യഷ്മിൽ എന്നല്ലേ.. അതിലെവിടെ മിലു..? "

"ഉണ്ടല്ലോ,,, യഷ്മിൽ എന്ന് ഷോർട് ആക്കി ഞാൻ മിലു എന്നാക്കി... ഹിഹി.. എല്ലാരും യാഷാ യാഷാ എന്ന് വിളിക്കുമ്പോ ഞാൻ ഒന്ന് മാറ്റി പിടിച്ചു.. ഹിഹി.. എങ്ങനെയുണ്ട്..? "

"വൗ,, മിലു,, കൊള്ളാം കൊള്ളാം.. 
ആട്ടെ.. നിനക്ക് ബോർ അടിക്കുന്നുണ്ടെങ്കിൽ ഞാൻ എന്ത് വേണം.. എനിക്ക് എന്റെ വർക്ക്‌ ചെയ്യണ്ടേ.. "

"രാവിലെ വന്നപ്പോ തൊട്ടു വരയ്ക്കാൻ തുടങ്ങിയതല്ലേ.. ഇനി കുറച്ച് റസ്റ്റ്‌ എടുക്ക്.. വാ നമ്മക്ക് ഗാർഡനിൽ പോയി കളിക്കാം.."

"അയ്യോ എന്റെ പൊന്ന് കൊച്ചേ,, ഞാൻ ഇവിടെ വർക്ക്‌ന് വന്നതാണ്.. അല്ലാതെ കളിക്കാൻ അല്ല.. അതെങ്ങാനും ആരെങ്കിലും കണ്ടാൽ പിന്നേ എന്നെ ഈ വഴിക്ക് അടുപ്പിക്കില്ല.. 
അല്ല നിനക്ക് സ്കൂൾ ഒന്നും ഇല്ലേ,, പോയി ഇരുന്ന് പഠിക്ക് ബേബി.. അപ്പൊ ബോറഡിയൊക്കെ മാറിക്കോളും... "

"അയ്യോ എന്റെ മിലു,, വെക്കേഷൻ ആണെന്ന് അറിയില്ലേ മിലുന്.. മിലു ഈ ലോകത്ത് ഒന്നുമല്ലേ.. "

"അയ്യോ ഞാനത് മറന്നു... "

"എന്നാൽ ആരും കാണാതെ നമ്മക്ക് റൂം അടച്ച് ഇവിടെ നിന്ന് കളിക്കാം.. ഒക്കെ... "

"ബേബി,, നീ അവളെ ജോലി ചെയ്യാൻ സമ്മതിക്കില്ലേ.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ കൂടെ കൂടെ വരേണ്ടന്ന്.."

നമ്മള് ഓരോന്ന് സംസാരിച്ചിരിക്കുന്നതിനിടയിൽ ശാമി വന്ന് ബേബിയോട് അങ്ങനെ പറഞ്ഞതും അവള് അപ്പൊ തന്നെ ഓടാൻ നിന്നപ്പോ ശാമിയുടെ കൂടെയുള്ള വേറൊരു പെണ്ണ് അവളെ കയ്യോടെ പിടിച്ച് അവിടെ നിർത്തി.. 

ഇതാരാണാവോ..? 

"ബേബി,, ദേ സിനു അവിടെ നല്ല ദേഷ്യത്തിലാണ്.. നീ പോയി അവനെയൊന്ന് തണുപ്പിക്ക്.. വേഗം ചെല്ല്.. "

അവളെ പൊക്കിയെടുത്ത് ആ പെണ്ണ് അങ്ങനെ പറഞ്ഞതും അപ്പൊ തന്നെ ബേബി പുറത്തേക്ക് ഓടിപോയി.. എന്നിട്ട് ശാമിയും അവളും കൂടി ഞാൻ വരച്ചു പകുതിക്ക് ഇട്ട പിക്ചർസ് ഒക്കെ നോക്കി അടിപൊളി സൂപ്പർ എന്നൊക്കെ പറയുന്നുണ്ട്.. 

ഇതൊക്കെ എന്ത്,,? ഇവിടെയുള്ള ആ ഫ്രോഡ് വരക്കുമോ ഇങ്ങനെ.. ഹേ,, നോ വേ.. ഹുഹു... 

"നിനക്ക് ഇവളെ കണ്ടിട്ട് മനസ്സിലായി കാണില്ലല്ലേ.. ഇത് റോഷന്റെയും സിനുവിന്റെയും ഒരേയൊരു സിസ്റ്റർ ഇനായ ഹൈദർ അലി എന്ന ഇനു.. "

എന്നും പറഞ്ഞ് ശാമി അവളെ നമ്മക്ക് പരിചയപ്പെടുത്തി തന്നതും ഞാനും അവളും പരസ്പരം ചിരിച് കൊണ്ട് കൈ കൊടുത്തു.. 

എന്നിട്ട് എന്തൊക്കെയോ സംസാരിച്ചിരിക്കുന്നതിനിടയിൽ എന്തൊക്കെയോ വലിച്ചെറിഞ്ഞ് പൊട്ടിക്കുന്ന ശബ്ദം കേട്ട് ശാമിയും ഇനുവും പരസ്പരം മുഖത്തൊട് മുഖം നോക്കി പുറത്തേക്ക് പോയതും അവർക്ക് പിന്നാലെ തന്നെ ഞാനും പോയി... 

പോയി നോക്കിയപ്പോൾ ഒരു റൂമിലെ ഡോറിൽ ചാരി നിന്ന് ബേബി ചെവി പൊത്തി പിടിച്ച് നിൽക്കുന്നത് കണ്ടതും അപ്പൊ തന്നെ ശാമി അവളുടെ കയ്യും പിടിച്ച് ഇവിടെ നിൽക്കേണ്ട വേഗം റൂമിലേക്ക് പോട് എന്ന് പറഞ്ഞ് അവളെയും കൂട്ടി റൂമിലേക്ക് പോയി.. അതിന് പിന്നാലെ തന്നെ ഇനുവും.. 

ആക്ച്വലി സംഭവം എന്താണെന്ന് മനസ്സിലാവാതെ ഞാൻ ഒരു കൈ നടുവിലും മറ്റേ കൈ താടിക്ക് വിരൽ കൊടുത്ത് എന്താന്ന് ആലോചിച്ചതും ഒന്നുമേ പിടികിട്ടിയില്ല.. എന്നിട്ട് ഞാൻ അകത്തു നിന്ന് ആരാ എന്താ വലിച്ചെറിയുന്നത് എന്ന് നോക്കാൻ വേണ്ടി ഡോർ ലോക്കിന്റെ ഹോൾസിൽ കൂടി കണ്ണുകൾ പായിച്ചു നോക്കിയപ്പോ ഒരു മിന്നായം പോലെ ഒരുത്തൻ ഷർട്ട്‌ ഇടാതെ മുന്നിൽ കണ്ട സാധനങ്ങൾ ഒക്കെ വലിച്ചെറിയുന്നത് കണ്ടതും ആ കോലം കണ്ടപ്പോ തന്നെ ആളെ എനിക്ക് പിടികിട്ടി.. ഫ്രോഡ്.. 

ചെറുതായ രീതിയിലാ കാണുന്നത് എങ്കിലും കാണാൻ നല്ല ഭംഗി തോന്നി ഞാൻ കണ്ണെടുക്കാതെ രണ്ട് കണ്ണ് കൊണ്ടും മാറി മാറി അകത്തേക്ക് നോക്കി നിന്നു.. എന്താ ഒരു ഭംഗി കാണാൻ.. ഈ ഡോർ ഒന്ന് ഓപ്പൺ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഒക്കെ നല്ല വ്യക്തമായി കാണാൻ കഴിഞ്ഞേനെ.. ഇങ്ങനെ ദേഷ്യപ്പെട്ടു വലിച്ചെറിയാൻ മാത്രം എന്താ ഉണ്ടായതെന്ന് മാത്രം മനസ്സിലായില്ല.. മിക്കവാറും നേരെത്തെ കേറി വന്നപ്പോൾ ഒരു സീരിയൽ സീൻ കണ്ടില്ലായിരുന്നോ.. അതിന്റെ പിന്നാലെയുള്ള എന്തെങ്കിലും കാര്യം ആയിരിക്കും... 

പെട്ടന്ന് ഒന്നും കാണാതെ ഫുൾ ബ്ലാങ്ക് ആയപ്പോൾ ഞാൻ ഒന്നൂടെ ആ ഹോൾസിൽ കൂടി കണ്ണുകൾ ഇട്ട് നോക്കിയതും പെട്ടന്ന് ഡോർ വലിച്ച് തുറന്നതും ഞാൻ ദേ അകത്തേക്ക് വീഴുന്നു.. അതും ലവനെയും കൊണ്ട്.. 

ഓഹ് മൈ ഗോഡ്,, അയാം ട്രാപ്ഡ്... 

അവന്റെ ഷർട്ട്‌ ഇടാതെയുള്ള നഗ്ന ശരീരത്തിൽ പല്ലിയെ പോലെ പറ്റി നിലത്ത് കിടന്നതും മെല്ലെ ആ നെഞ്ചിൻ കൂടിൽ നിന്ന് തല പൊക്കിയപ്പോൾ ആ ഇളം നീല കണ്ണുകൾ ചുവപ്പിച്ചു കൊണ്ടുള്ള അവന്റെ നോട്ടം കണ്ടപ്പോ വായിൽ കിടന്ന് ഒഴുകുന്ന ഉമിനീര് മെല്ലെയിറക്കി ആ മാറിൽ വെച്ച കൈ പിൻവലിച്ചു ഞാൻ ഒന്നും നടന്നില്ല എന്ന ഭാവത്തിൽ എഴുന്നേൽക്കാൻ നിന്നതും ഞാൻ എഴുന്നേൽക്കുന്നതിന് മുന്നേ അവൻ ചുണ്ടുകൾ കടിച്ച് പിടിച്ച് എന്റെ ഇരു കൈകളിലും ബലമായി പിടിച്ച് ഒരു മറിയലങ്ങ് മറിഞ്ഞതും നിലത്ത് ആയതോണ്ട് തല നല്ലോണം ആഞ്ഞ് ഇടിക്കുകയും ചെയ്തു.. 

എന്റെ മേലിൽ കിടന്ന് അവൻ ഡിസ്കോ ഡാൻസ് കളിച്ച ശേഷം എന്നെയും കൊണ്ട് കിടന്നിടത്ത് നിന്ന് എഴുന്നേറ്റിട്ട് തുറന്നു വെച്ച ആ ഡോർ വലിച്ചടച്ചു... 

ഓ എന്റെ ഗോഡേ,,, ഈ ഫ്രോഡ് ഇതെന്തിനുള്ള പുറപ്പാടാണ്..? എന്നെയും കൂടി റൂമിൽ ആക്കിയിട്ട് ഇവൻ എന്തോ കാണിക്കാൻ പോവാ..? ഇനി ആരോടോ ഉള്ള ദേഷ്യം മൊത്തം എന്നോട് തീർക്കുമോ..? വെറുതെ വേണ്ടാത്ത പണിക്ക് നിന്നു.. ആ റൂമിൽ പെയിന്റ് ചെയ്തോണ്ടിരുന്നാൽ മതിയായിരുന്നു.. ങീ... 

പെട്ടന്ന് അവൻ എന്റെ അടുത്തേക്ക് വന്ന് എന്റെ കയ്യിൽ പിടിച്ച് ബെഡിലേക്ക് ഇട്ട് ഞാൻ തല പൊക്കി അവനെ നോക്കിയപ്പോൾ ആ ഫ്രോഡ് വീണ്ടും എന്റെ നേർക്ക് നടുവിരൽ ഉയർത്തിയതും ഞാൻ കണ്ണുകൾ മിഴിച്ചു തുറന്നു... 

*"നോ"*

എന്ത് ഉദ്ദേശത്തോട് കൂടിയ അവൻ അങ്ങനെ കാണിച്ചത് എന്ന് മനസ്സിലാക്കിയ ഞാൻ ഉറക്കെ അങ്ങനെ പറഞ്ഞതും അവൻ എനിക്ക് അടുത്തേക്ക് വന്ന് ബെഡിലേക്ക് കേറി.. അതിനനുസരിച്ചു ഞാൻ ബെഡിൽ ഞെരുങ്ങി കൊണ്ട് പിന്നിലേക്കും പോയി.. അതിനേക്കാൾ ഡബിൾ വേഗത്തിൽ വീണ്ടും എന്നിലേക്ക് വന്നവൻ എന്റെ മുഖത്ത് മുട്ടി മുട്ടിയില്ല എന്ന വിധത്തിൽ എന്റെ ചെവിക്കടുത്ത് വന്നു,,, 

"•നീ എന്താ പറഞ്ഞത്,, ഞാൻ ചീപ്പർ ആണെന്നല്ലേ,, ഞാൻ ഫ്രോഡ് ആണെന്നല്ലേ,, അത് ഞാൻ നിനക്ക് കാണിച്ച് തരാഡി.. നീ പറഞ്ഞത് ശെരിയാ,, ഞാനൊരു ഫ്രോഡ് തന്നെയാ ചീപ്പർ തന്നെയാ.. അതിന് നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ.. മനസ്സിൽ ഒന്ന് തോന്നിയാൽ ഞാൻ അത് ചെയ്തിരിക്കും.. എന്തെങ്കിലും പ്രവർത്തിക്കണം എന്ന് തോന്നിയാൽ പ്രവർത്തിക്കും.. ഈ കെയ്സാന് ഒരു മടിയും ഇല്ല.. കേട്ടോടി നാറി..•"

എന്നെ കടിച്ച് തിന്നും വിധം അവൻ അങ്ങനെ പറഞ്ഞപ്പോൾ പേടിച്ചിട്ട് ആണോ അതോ ദേഷ്യം കൊണ്ടാണോന്ന് അറിയില്ല എന്റെ കൈകൾ ബലമായി ബെഡിൽ പിടുത്തം ഇട്ടിട്ടുണ്ട്.. എന്നെ ഞെട്ടിക്കും വിധം അവൻ അങ്ങനെ പറഞ്ഞപ്പോൾ ഇത്രേം നേരം അടച്ച് പിടിച്ച കണ്ണുകൾ ഞാൻ പെട്ടന്ന് തുറന്നതും എന്റെ മുഖത്തിന് നേരെ മുഖം കൊണ്ട് വന്ന്‌ ബെഡിൽ കൈ കുത്തി വെച്ച് ഇളം നീല കണ്ണുകൾ വിടർത്തി തുറന്ന് കണ്ണിന് മുകളിലായി അവന്റെ ബ്രൗൺ കളറിൽ ഉള്ള മുടി തൂങ്ങി നിന്നതും അവന്റെ അമർഷത്തോടെയുള്ള നോട്ടത്തെ തികട്ടി കൊണ്ട് ഞാൻ അവന്റെ മാറി കൈ കുത്തി വെച്ച് പിന്നിലേക്ക് തള്ളിയിട്ടു...

"•നിന്റെ താന്തോന്നിത്തരം ഈ യാഷയുടെ നേർക്ക് നടക്കില്ല മിസ്റ്റർ കെയ്സാൻ.. നിന്റെ മനസ്സിലുള്ള വികാരങ്ങൾ എന്റെ പക്കൽ വേണ്ട.. അത് വേറെ വല്ല പെണ്ണിന്റെയും മുന്നിൽ മതി.. എന്നെ നിനക്ക് ശെരിക്കും അറിയാഞ്ഞിട്ടാണ്.. വേണ്ടി വന്നാൽ എന്തും ചെയ്യും ഞാൻ.. കേട്ടോഡാ ബ്ലഡി ചീപ്പർ.. •"

അങ്ങനെ പറഞ്ഞപ്പോൾ അവൻ വീണ്ടും എന്റെ നേർക്ക് വന്നു... 

"വന്നപ്പോ തൊട്ട് തുടങ്ങിയതാണല്ലോ ഈ യാഷയെ ശെരിക്കും അറിയില്ല എന്നുള്ള പറച്ചിൽ.. വെറും വാക്ക് മാത്രമേ നിനക്ക് ഉള്ളു.. ഒന്നും ചെയ്യാൻ കഴിയില്ല നിനക്ക്.. ഈ കെയ്സാന്റെ മുന്നിൽ നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. വെറും പൂച്ചയാണ് നീ.. എന്റെ മുന്നിൽ നിനക്ക് വെറും പട്ടിയുടെ വില മാത്രം.. കേട്ടോ മിസ് യാഷ യഷ്മിൽ.. "

~~~~~~~~~~~~~~~~~~~~~~~~

"എന്തിന് നീ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തു..? ഒളിഞ്ഞു നോക്കിയാൽ എനിക്ക് മനസ്സിലാവില്ലന്ന് കരുതിയോ നീ..? ഹൌ ഡേർ യൂ.. "

അവളുടെ മുതുകിൽ പിടിച്ച് ഞാൻ അങ്ങനെ ചോദിച്ചിട്ട് നിലത്ത് പൊട്ടിചിതറിയ സാധനങ്ങൾക്കിടയിൽ അവളെ തള്ളിയതും അതിൽ വേദന അനുഭവപ്പെട്ട് അവൾ " അഹ് " ന്ന് പറഞ്ഞ് കാലിൽ പിടിച്ചതും നോക്കിയപ്പോ വലിച്ചെറിഞ്ഞ് പൊട്ടിച്ചിന്നിയ ഗ്ലാസിന് മുകളിൽ അവൾ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പരിഹസിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ച് ഡോർ തുറന്ന് പുറത്തേക്ക് തള്ളിയിട്ട് വീണ്ടും ഡോർ വലിച്ചടച്ചു... 

ദേഷ്യത്തിന് മേലെ അവള്ടെ കോപ്പിലെ നെറികെട്ട പരിപാടിയും കൂടിയായപ്പോൾ അതിനേക്കാൾ ദേഷ്യം ഒന്ന് കൂടി.. 

ഇനി മോമിനെ ഞാൻ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും.. ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും എന്ത് കൊണ്ട മോം അത് മനസ്സിലാക്കത്.. അയാളുടെ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോ എന്തിനാ മോം നാനുവിന്റെ കാര്യം പറഞ്ഞ് എന്നെ കൂടുതൽ ദേഷ്യപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നത്.. 

പതിയെ ഞാൻ ചുമരിലുള്ള ആ ഫോട്ടോയിലേക്ക് നോക്കി... 

നീ അറിയുന്നുണ്ടോ നാനു,, ഞാൻ ഇവിടെ കിടന്ന് അയാളെ പറ്റി തനിച്ച് വാദിക്കുകയാണ്.. നീ പോയതിൽ പിന്നേ എല്ലാം ഞാൻ തനിച്ചാണ് ഹാൻഡ്ൽ ചെയ്യുന്നത്.. അയാൾക്ക് എതിരെ ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് കളിക്കും എന്ന് പറഞ്ഞിട്ട് നീ എന്നെ തനിച്ചാക്കി പോയി.. ഇപ്പൊ എല്ലാവരുടെ വെറുപ്പും ദേഷ്യവും ഞാൻ തനിച് സഹിക്കുകയാണ്.. 

I,,, I hate you NEYHAN.. I HATE YOU.. 

~~~~~~~~~~~~~~~~~~~~~~~~

എന്നെ പുറത്തേക്ക് തള്ളിയിട്ടപ്പോ ബാലൻസ് തെറ്റി ഞാൻ നിലത്തേക്ക് വീണ് കാൽ തട്ടി ചുമരോട് ചേർത്ത് വെച്ച ചെറിയ ടേബിൾ വീണതും ആ ശബ്ദം കേട്ട് നേരെത്തെ ഓടിപ്പോയ ശാമിയും ഇനുവും ബേബിയും താഴെയുള്ള സണ്ണിയും ഓടി വന്നു.. 

അവരൊക്കെ കൂടി എന്നെ പിടിച്ചെഴുന്നേൽപിച്ച് നേരെ നിർത്തിയപ്പോൾ കാലിൽ ചില്ല് തറച്ചു നിൽക്കുന്നതിനാൽ എനിക്ക് ഉറച്ചു നിൽക്കാൻ കഴിഞ്ഞില്ല.. അപ്പൊ എന്റെ തോളോട് തോൾ പിടിച്ച് ശാമിയും ഇനുവും താങ്ങി ഒരു റൂമിലേക്ക് പോയി അവിടെ ബെഡിൽ ഇരുത്തി... 

അപ്പോ തന്നെ ഇനു മരുന്ന് എടുത്ത് വരാം എന്ന് പറഞ്ഞ് പോയതും ശാമി എന്റെ കാലിൽ പിടിച്ച് അവളുടെ തോളിൽ ഉള്ള ഷാൾ എടുത്ത് രക്തം തുടച്ചു മാറ്റി... 

"എന്റെ യാഷാ,, നീയെന്തിനാ അവന്റെ റൂമിലേക്ക് ഒളിഞ്ഞു നോക്കാൻ പോയത്.. ദേഷ്യം പിടിച്ചാൽ അവൻ അവനല്ലാതായി തീരും.. ഉള്ളിൽ തോന്നിയത് എന്തും ചെയ്യും.. ഒരു മടിയും ഇല്ല അവന്... ആരാ എന്താ എന്നൊന്നും അവൻ നോക്കില്ല.. അതോണ്ടല്ലേ നമ്മള് അവിടുന്ന് മാറി നിന്നത്.. അല്ലെങ്കിൽ ഞങ്ങള്ക്ക് അവനെ പറഞ്ഞ് സമാധാനിപ്പിച്ചുടെ.. അവന്റെ സ്വഭാവം നല്ല പോലെ അറിയാവുന്നത് കൊണ്ട ആരും അടുക്കാത്തത്... ചുമ്മാ ചോദിച്ചു വാങ്ങിയില്ലെ നീ.. "

"അതേ ദേഷ്യം ഉണ്ടെങ്കിൽ അത് ആരോടാണോ അയാളോട് തീർക്കണം.. അല്ലാതെ മുന്നിൽ കണ്ട ആളോടല്ല തീർക്കേണ്ടത്... ഈ പറയുന്ന ദേഷ്യം ഒക്കെ എല്ലാവർക്കും ഉള്ളതാണ്... എന്നിട്ട് ഞങ്ങളൊക്കെ കണ്ട്രോൾ ചെയ്യുന്നത് പോലെ കണ്ട്രോൾ ചെയ്യാൻ പഠിക്കണം... അല്ലാതെ വൃത്തികെട്ട സ്വഭാവവും കൊണ്ട് വരല്ല വേണ്ടത്.. "

"ഇത്രയൊക്കെ കിട്ടിയിട്ടും അവള്ടെ വായിലെ നാക്കും അഹങ്കാരവും കണ്ടില്ലേ.. അതിന് യാതൊരു കുറവും ഇല്ല.. "

ശാമിയോട് ഞാൻ അങ്ങനെ പറഞ്ഞപ്പോ അതിന്റെ ഇടയിൽ കേറി ആ കഞ്ചാവ് സ്കോർ ചെയ്തതും ബെഡിൽ ഉള്ള ആരുടെയോ ഫോൺ കയ്യിൽ കിട്ടി ഞാനത് അവന്റെ നേർക്ക് എറിഞ്ഞു.. ഭാഗ്യത്തിന് ക്യാച്ച് ചെയ്തോണ്ട് നിലത്ത് വീണില്ല... 

"എന്റെ യാഷ,, നീ ഈ കലി തുള്ളി ഇവിടെ കിടന്ന് ഇങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. അവന്റെ സ്വഭാവം അങ്ങനെയാണ്.. വല്ലാത്തൊരു പ്രതീകമാണ്.. ആദ്യമൊന്നും അവൻ ഇത്ര ദേഷ്യക്കാരാനൊന്നുമല്ല... നാനു പോയതോടെ അവന്റെ ദേഷ്യവും വാശിയും കൂടി... "

"ഞാൻ ഇവിടെ വന്നപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയതാ നാനു നാനുന്ന്.. 

ആരാ ഈ നാനു...? "

"അതോ... 

അത് അവന്റെ ട്വിൻ ബ്രദർ *നെയ്ഹാൻ ഹൈദർ അലി*,,,,,,,,,,,,,,,,,,,,, 

ഒന്നര വർഷമായി നാനു ഈ വീട് വിട്ട് പോയിട്ട്.. എന്തിനാ പോയത് എവിടെക്കാ പോയത് എന്നൊന്നും ആർക്കും അറിയില്ല.. ഒരുപാട് സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടുണ്ട്.. പക്ഷേ അവനെ കുറിച്ച് ആർക്കും ഒരു വിവരവും ഇല്ല.. ഇന്നും സിനു അവന് വേണ്ടി തേടുകയാണ്.. സിനുവിന്റെ ഈ സ്നേഹം ഒക്കെ കണ്ടാൽ ഒരുപക്ഷെ നമ്മൾ അല്ലാതെ വേറൊരാൾ കണ്ടാൽ പറയും വല്ല ഗേൾ ഫ്രണ്ടോ മറ്റോ ആയിരിക്കും മിസ്സിംഗ്‌ എന്ന്.. കാരണം അവര് തമ്മിൽ അങ്ങനെ ആയിരുന്നു.. നല്ല ക്ലോസ്ഡ് ആയിരുന്നു.. ട്വിൻ ബ്രദർ ഒക്കെ ആവുമ്പോ അടിപിടി ബന്ധങ്ങൾ ആയിരിക്കും.. പക്ഷേ അവര് തമ്മിൽ വളരെ സ്നേഹത്തോടെയാണ്.. പരസ്പരമുള്ള അവരുടെ സ്നേഹം കണ്ടാൽ ആർക്കായാലും അസൂയയും അത്ഭുതവും തോന്നും... എന്തിനേറെ പറയുന്നു ഇവിടേക്ക് കേറി വന്ന ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്.. സിനുവിന്റെ ആവശ്യത്തിന് ആണേലും നാനുവിന്റെ ആവശ്യത്തിന് ആണേലും രണ്ടാളും ഒന്നിച്ചായിരിക്കും.. ആർക്കെങ്കിലും ഒരാൾക്ക് മുറിവ് പറ്റിയാൽ അത് രണ്ട് പേർക്കും വേദനിക്കും,, അങ്ങനൊരു വല്ലാത്ത കൗതുകമാണ് അവരിൽ.. അവരിൽ ആരെയെങ്കിലും ഒരാളെ വിളിച്ചാൽ ഓടിയെത്തുന്നത് രണ്ടാളുമായിരിക്കും.. വെറും വാക്കുകളിൽ ഒതുക്കാൻ കഴിയുന്ന ബന്ധം അല്ല അവര് തമ്മിൽ.. ശെരിക്കും അവരുടെ പരസ്പര സ്നേഹം കണ്ടറിയുക തന്നെ വേണം.. റിയലി അമേസിങ്.. 

ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് അവനെ കാണാതായത്.. ആദ്യം ഞങ്ങളൊക്കെ കരുതി സിനുവിനെ പറ്റിക്കാൻ വേണ്ടി എവിടേലും ഒളിഞ്ഞു നിൽക്കുന്നതാണെന്ന..പക്ഷേ സമയം ഒരുപാട് കഴിഞ്ഞിട്ടും അവന്റെ ഒരു വിവരവും ഇല്ലാഞ്ഞിട്ട് എല്ലാരുടെയും ഉള്ളിൽ ഒരു പേടി ഉണ്ടായി.. ശെരിക്കും സിനുവിന് ഒരിക്കലും താങ്ങാൻ കഴിഞ്ഞില്ലായിരുന്നു.. അവന്റെ വരവും കാത്ത് ആദ്യമൊക്കെ സിറ്റ് ഔട്ടിൽ കാത്ത് നിൽക്കും.. പിന്നീട് സിനുന് തന്നെ അതൊരു മടുപ്പ് തോന്നി.. അങ്ങനെയെരിക്കെ ഇവരുടെ രണ്ട് പേർക്കും ഇടയിൽ നിൽക്കുന്ന ഒരാളാണ് ഈ സണ്ണി,, സിനുന്റെയും നാനുവിന്റെയും ബെസ്റ്റ് ഫ്രണ്ട്.. ഓർമ വെച്ച നാൾ തൊട്ടേ ഒന്നിച്ചോന്നുമല്ലട്ടോ.. ഇവിടെ നാട്ടിൽ ഉള്ള പഴയകാല സുഹൃത്ത്.. നാനുവിനെ അന്വേഷിച്ചിട്ട്‌ പിന്നീട് ഇവര് രണ്ടാളും ഓടാൻ തുടങ്ങി.. ഓടിയെന്നല്ലാതെ അവനെ കുറിച്ച് ഒന്നും അറിഞ്ഞില്ല.. 

THE FAMOUS ARTIST 

സിനുവിന്റെ ഈ വരയും പെയിന്റ്ങ്ങ് ഒക്കെ കണ്ടിട്ട് നാനു പലപ്പോഴും പറയാറുണ്ട് നീ വലിയ ആർട്ടിസ്റ്റ് ആവും.. ഈ നാനുവാ പറയുന്നത്.. അങ്ങനെയൊക്കെ.. ഫേമസ് ആർട്ടിസ്റ്റ് ആയിട്ട് വെറും 11 മാസമെ ആയിട്ടുള്ളു.. ഫാൻസ്‌കാരൊക്കെ ഒരുപാടുണ്ട്.. പക്ഷേ ആ സന്തോഷം പങ്കു വെക്കാൻ നാനു ഇല്ലാത്തതിൽ അവൻ ആകെ തളർന്നിട്ടുണ്ട്.. പബ്ലിസിറ്റി അവന് കാര്യമായി തോന്നിയിട്ടില്ല.. പല ഇടങ്ങളിൽ നിന്നും വലിയ ആൾക്കാർ ഒക്കെ മീറ്റ് ചെയ്യുന്നത് ഒരു പുതുമയായി അവന് ഫീൽ ചെയ്തില്ല.. ഇന്റർവ്യൂ ഫീൽ ചെയ്തില്ല.. വലിയ അവാർഡ് ഷോ ഒന്നും അവനെ സന്തോഷപ്പെടുത്തിയില്ല.. സിനുവിന്റെ സന്തോഷവും സങ്കടവും എല്ലാം നാനുവാണ്.. തിരിച്ച് നാനുവിനും.. 

അവർക്കിടയിൽ ഒരു റോഷൻ എന്ന ബ്രദർ കൂടിയുണ്ടെന്ന് അവർക്ക് ഓർമയില്ലാത്തത് പോലെയാണ്.. അങ്ങനെയൊരു ബ്രദർ ഉണ്ടോന്ന് ചോദിക്കണം.. സിനുവും നാനുവും അവനുമായി അത്ര വലിയ ക്ലോസ്ഡ് അല്ലായിരുന്നു.. അവര് രണ്ട് പേരും വല്ലാതെ വെറുക്കുന്നത് ഡാഡിയെയാണ്.. ആ ഡാഡിക്ക് പിന്നാലെയാണ് റോഷനും.. അതോണ്ട് റോഷനുമായി അത്ര വലിയ അടുപ്പം ഒന്നും ഉണ്ടായില്ല.. 

നാനു പോയതിനു ശേഷം പിന്നീട് എല്ലാം സിനുവിന് റോഷനായി.. റോഷനും അവനും തമ്മിൽ അടുത്തു.. ഡാഡിയെ ഇത്ര മാത്രം വെറുക്കുന്നതിനുള്ള കാരണം സിനു റോഷനോട് പറഞ്ഞു.. അതോടെ റോഷനും ഡാഡിയെ കണ്ടൂടാതായി.. ഈ കാര്യം ഈ വീട്ടിൽ ഉള്ള എല്ലാവരെയും അറിയിച്ചു.. ഡാഡിയെ കുറിച്ച്.. അത് മോമിനെ വല്ലാതെ തളർത്തി.. നാനു പോയതും ഡാഡിയെ കുറിച്ച് എല്ലാം അറിഞ്ഞതും കൂടിയായപ്പോൾ മോമിന് ഒന്നും താങ്ങാൻ കഴിയാതെയായി.. റോഷനും സിനുവും കൂടി എത്രയോ കാലം എടുത്ത് മോമിനെ ആ പഴയ മോം ആക്കി മാറ്റി.. പതിയെ ഡാഡിയെ കുറിച്ച് മോം പലതും മനസ്സിലാക്കി.. ചെയ്ത തെറ്റ് ഒക്കെ മോം ഡാഡിയോട് പറഞ്ഞ് മൂപര് മാപ്പ് ചോദിക്കുകയും ചെയ്തു.. 

എത്രയൊക്കെ തള്ളി കളഞ്ഞാലും ഭർത്താവിനെയൊന്നും അത്ര പെട്ടന്ന് തള്ളി കളയാൻ കഴിയില്ലല്ലോ.. രണ്ട് പേരും സംസാരിച്ച് എല്ലാം പറഞ്ഞ് മനസ്സിലാക്കി.. റോഷനും സിനുവും മോം ഡാഡിയെ ഉൾക്കൊണ്ടതിൽ വല്ലാതെ ദേഷ്യം തോന്നിയിട്ടുണ്ട്.. പക്ഷേ അവരൊക്കെ എത്ര സംസാരിച്ചിട്ടും മോം അതൊന്നും ചെവി കൊണ്ടില്ല.. 

ശെരിക്കും പറഞ്ഞാൽ ആരുടേ പാക്കലാ ശെരിയെന്ന് അറിയില്ല.. ചില സമയത്ത് റോഷനും സിനുവും ഡാഡിയെ കുറിച്ച് പറയുമ്പോൾ അവരുടെ ഭാഗത്താണ് ശെരിയെന്ന് തോന്നിപോകും.. അതിനെ എതിർത്ത് കൊണ്ട് മോം ഡാഡിക്ക് വേണ്ടി സ്നേഹത്തിന് വേണ്ടി സംസാരിക്കുമ്പോ സങ്കടവും തോന്നും.. 

ഇതൊക്കെ കൂടിയായപ്പോ സിനുവിന് ഈ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ വന്നു.. ഒരു ഭാഗത്ത്‌ നാനുവും മറു ഭാഗത്ത്‌ ഡാഡിയും.. മോം ആണേലും ഇവരുടെ വാക്കുകൾ കേൾക്കുന്നുമില്ല.. അതിനനുസരിച്ചു സിനുവിന്റെ ദേഷ്യവും കൂടും. കൂടി കൂടി തൊട്ടതിനും പിടിച്ചതിനുമൊക്കെ അവന് ദേഷ്യം പിടിക്കും.. ചിലപ്പോൾ കാണുമ്പോ വല്ല മാനസിക രോഗിയാണെന്ന് തോന്നും.. ഹോ വല്ലാത്തൊരു ദേഷ്യമാണ് അവന്റെ... 

ആ സമയത്ത് മനസ്സിൽ എന്താണോ തോന്നുന്നത് അത് അവൻ നടത്തിയിരിക്കും.. കൊല്ലാൻ തോന്നിയാൽ കൊന്നെന്ന് വരെ വരും.. ആരാ എന്താ എന്നൊന്നും അവനെ ബാധിക്കുന്ന വിഷയമേ അല്ല.. അറിയാത്ത ആരെങ്കിലും മുന്നിൽ ഉണ്ടോ ഇല്ലയോ എന്നൊന്നും അവനെ തട്ടില്ല.. പബ്ലിസിറ്റിയാണോ എന്നും നോക്കില്ല.. ദേഷ്യം തീർക്കേണ്ടത് പോലെ തീർക്കും.. അവന്റെ ദേഷ്യത്തിന് മുന്നിൽ തോറ്റു പോകും.. അതിന്റെ കൂടെ ഡാഡിയുടെ കാര്യവും ഇൻക്ലൂഡ് ചെയ്താൽ പിന്നേ പറയെ വേണ്ട.. ഈ വീട് തന്നെ അട്ടിമറിച്ചെക്കും.. 

അതാണ് നേരെത്തെ നമ്മൾ അവന്റെ റൂമിൽ നിന്ന് എന്തൊക്കെയോ വലിച്ചെറിയുന്ന ശബ്ദം കേട്ടിട്ട് ആ പരിസരത്ത് പോവാതിരുന്നത്.. ഒക്കെ തീർന്ന് ഡോർ തുറന്നാൽ മുന്നിൽ ആരെയെങ്കിലും കണ്ടാൽ അവന്റെയാ നീണ്ട പല്ലുകൾ കൊണ്ട് കടിച്ച് കീറും വിധത്തിലായിരിക്കും പ്രവർത്തി.. 

അപ്പോ നിനക്ക് ഇങ്ങനെ ആയതിന്റെ കാര്യം ഏകദേശം മനസ്സിലായല്ലോ യാഷാ.. ഇനി അവൻ ദേഷ്യത്തിലാണെന്ന് അറിഞ്ഞാൽ ആ ഭാഗത്ത്‌ പോവേണ്ട.. അതായിരിക്കും സേഫ്.. മനസ്സിലായില്ലേ.. "

ഒരു നീണ്ട പ്രസംഗം കണക്കെ ശാമി അതൊക്കെ പറഞ്ഞ് നിർത്തിയതും ഞാൻ ആ സണ്ണിയെ നോക്കി.. 

"അപ്പോ പുന്നാര മോൾക്ക് മനസ്സിലായല്ലോ അവനെ കുറിച്ച്.. ഇനിയെങ്കിലും അവന്റെ അടുത്തേക്ക് ചെല്ലാതിരിക്കാൻ ശ്രമിക്ക്.. അല്ലെങ്കിൽ പിന്നേ അന്ന് റോഡിൽ വെച്ച് കാണിച്ചതിന്റെ ബാക്കി അവൻ ചെയ്ത് കാണിക്കും.. കേട്ടോടി നൂഡിൽസെ... " സണ്ണി 

അയ്യോ എന്റെ മുടിക്കിട്ട് അവൻ സ്കോർ അടിച്ചു.. ബ്ലഡി സണ്ണി... 

"ഓ പിന്നേ,, ഇതൊന്നും ഈ യാഷക്ക് ഒന്നുമല്ല.. ഈ ദേഷ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാനൊക്കേ എനിക്കറിയാം.. "

"കണ്ടാ,, ഇത്രയൊക്കെ പറഞ്ഞിട്ടും അവള്ടെ കോപ്പിലെ സംസാരം കേട്ടില്ലേ,, അഹങ്കാരം,, എന്ത് അഹങ്കാരാഡി നിനക്ക്.. അവനെ പറഞ്ഞിട്ടും കാര്യമില്ല,, ഒരു ആവശ്യവും ഇല്ലാതെ അവന്റെ മുന്നിൽ ഈ ഈഗോയും കൊണ്ട് പോവും.. ന്നിട്ട് ദാ ഇത് പോലെ ഓരോന്ന് വാങ്ങി കൂട്ടും.. "

നമ്മളെ കാലിൽ ചൂണ്ടി കാണിച്ച് സണ്ണി അങ്ങനെ പറഞ്ഞപ്പോ ഞാനത് നോക്കിയപ്പോഴാ ഇങ്ങനൊരു മുറിവ് പറ്റിയ കാര്യം എനിക്ക് ഓർമ വന്നത്.. ഇതൊക്കെ പറയുന്നതിന് ഇടയിൽ ഇനു വന്ന് ഒക്കെ ക്ലീൻ ചെയ്ത് കവർ ചെയ്തിരുന്നു.. പക്ഷേ ഞാൻ ഒന്നും അറിഞ്ഞില്ലന്ന് മാത്രം... 

"എന്റെ യാഷാ,, നീ ഇവിടെ വർക്ക്‌ന് വന്നതല്ലേ.. അത് മര്യാദക്ക് ചെയ്തിട്ട് പോവാൻ നോക്ക്.. അല്ലാതെ അവന്റെ മുന്നിൽ ചെന്ന് ഒക്കെ വാങ്ങിച്ച് കൂട്ടാൻ നിൽക്കല്ല...ഒക്കെ..? "

"ഓ പിന്നേ,,, ഈ യാഷക്ക് ആരെയും പേടിച്ചിട്ട് ഇവിടെ ജോലി ചെയ്യേണ്ട ആവശ്യം ഇല്ല.. എനിക്ക് ആരെയും പേടിയും ഇല്ല.. അവൻ ദേഷ്യക്കാരൻ ആണെങ്കിൽ അതിനേക്കാൾ ഡബിൾ ദേഷ്യക്കാരിയാണ് ഞ്യാൻ.. യൂ കാൻ അണ്ടർസ്റ്റാൻഡ്.. ഇതൊക്കെ വെറും പുത്തരിയാണ് പുത്തരി.. ഇമ്മാതിരി കലിപ്പ് സ്വഭാവമുള്ള ഇനത്തെയൊക്കെ യാഷ കണ്ടിട്ടുണ്ട്.. ഹും.. "

"ന്റെ ഈശോയെ,, ഇതെന്തൊരു ജന്മമാണ്.. ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും തലയിൽ കേറിയില്ലാന്നു വെച്ച,, ഇത്രേം നേരം ആർക്ക് വേണ്ടിയാ ബൈബിൾ വായിക്കുന്നത് പോലെ ശാമി പറഞ്ഞത്.. ന്റെ കർത്താവെ,, മിക്കവാറും ഇവര് രണ്ട് പേരുടെയും ഇടയിൽ ചെന്ന് ഞാൻ മരിക്കും.. അതുറപ്പാ.. കർത്താവെ നീ ഇതൊക്കെ കാണുന്നുണ്ടല്ലോല്ലേ.. കാത്തോളണേ.. "

തലയും കണ്ണും മേൽപോട്ട് ആക്കി ഒരു കുരിശും വരച്ച് സണ്ണി എന്നെ അടിമുടി നോക്കി അവിടുന്ന് ഇറങ്ങി പോയി.. 

"എന്റെ യാഷ,, ഒരു കാരണവും ഇല്ലാതെ ചുമ്മാ അവന്റെ കണ്ണിൽ നിന്റെ നിഴൽ പോലും കാണാതെ നീ സൂക്ഷിച്ചോ.. ഇപ്പൊ റൂമിൽ വെച്ച് എന്താ ഉണ്ടായതെന്ന് ഞങ്ങൾക്ക് അറിയില്ല.. ഇനി ചിലപ്പോ പലതും സംഭവിച്ചെന്നിരിക്കാം.. ഞാൻ പറഞ്ഞത് നല്ലപോലെ മനസ്സിലായല്ലോല്ലേ.. "

എന്റെ തോളിൽ കൈ വെച്ച് ശാമി അങ്ങനെ പറഞ്ഞപ്പോ ഞാനവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തതും അവള് ഇനുവിനെയും കൂട്ടി പുറത്തേക്ക് പോയി.. 

ഇവരൊക്കെ അങ്ങനെയൊക്കെ പറഞ്ഞപ്പോ ചെറുതായി ഞാനൊന്ന് പേടിച്ചിട്ടുണ്ട്.. പക്ഷേ ആർക്ക് മുന്നിലും ആ പേടി ഞാൻ പുറത്ത് കാണിക്കില്ല.. ഹുഹു.. എന്തിനേറെ പറയുന്നു നേരെത്തെ ആ ഫ്രോഡ് എന്നെയും കൂട്ടി റൂമിലേക്ക് കേറ്റി ബെഡിലേക്ക് തള്ളിയിട്ടപ്പോ തന്നെ ഞാൻ പേടിച്ചിരുന്നു.. എങ്ങനൊക്കെയോ വിറയൽ എന്നാ മഹാമാരിയെ തടഞ്ഞു നിർത്തി രണ്ട് ഡയലോഗ് പറഞ്ഞൊപ്പിച്ചു.. 

എന്റെ കാല് സൈഡ് ആക്കിയപ്പോ അവന് സമാധാനായിക്കാണും.. അവന്റെ ദേഷ്യം തന്നെ ആവിയായി പോയിക്കാണും.. ബ്ലഡി ഫൂൾ.. ഹും..

~~~~~~~~~~~~~~~~~~~~~~~~~~~

സണ്ണിയെയും കൂട്ടി വണ്ടിയും എടുത്ത് പോവാൻ നേരത്താണ് മോമിനെ ഓർമ വന്നത്.. ദേഷ്യത്തിൽ കണ്ട്രോൾ വിട്ട് ഞാൻ എന്തൊക്കെയോ പറഞ്ഞതിന്റെ പേരിൽ ദേഷ്യപ്പെട്ട് റൂമിൽ തനിച്ചിരിക്കുന്നുണ്ടാവും... ഇനി എന്തായാലും ഇന്ന് റൂമിൽ നിന്ന് പുറത്ത് ഇറങ്ങില്ല.. എങ്ങനെ പറഞ്ഞ് കൺവെൻസ് ചെയ്യും എന്ന് ഒരു പിടിയും ഇല്ല..  

"ഡാ,, എന്തോന്ന് ആലോചിച്ചു നിക്കുവാ,, മോമിനോട് എങ്ങനെ സംസാരിക്കും എന്ന ചിന്തയിൽ ആയിരിക്കും അല്ലെ.. ഇനി ഇപ്പൊ ഏതായാലും നീ ആന്റിയുടെ അടുത്തേക്ക് പോവേണ്ട.. പൊന്ന് മോനിപ്പോ എന്റെ കൂടെ വാ.. ഇവിടെ നിന്നാൽ ഒരുപക്ഷെ നീ ആ പെണ്ണിന്റെ നേർക്ക് കേറും അല്ലെങ്കിൽ മോമിന്റെ നേർക്ക് ചാടും.. വീണ്ടും ഒരു സീൻ ക്രിയെറ്റ് ചെയ്യേണ്ട..ഓക്കേ..? "

എന്റെ കയ്യിലുള്ള വണ്ടിയുടെ  കീ വാങ്ങി അവൻ വാങ്ങി വണ്ടി സ്റ്റാർട്ട്‌ ആക്കി എന്നോട് കയറാൻ പറഞ്ഞതും കീ വാങ്ങിയതിന്റെ ദേഷ്യത്തിൽ ഞാനവനെ നോക്കി പേടിപ്പിച്ചതും അവന്റെ ഇളി കണ്ടപ്പോ മൂക്കിനിട്ട് രണ്ട് കൊടുക്കാന തോന്നിയത്.. 

വണ്ടിയിൽ കേറി നേരെ അവന്റെ വീട്ടിലേക്ക് പോവുന്ന റോഡിലേക്ക് വിട്ടു... 

"ഡാ സിനു.. എന്തിനാ നീ അവളെയിട്ട് ഇങ്ങനെ കളിക്കുന്നത്.. നേരെത്തെ എന്തിന്റെ കാര്യത്തിന അവള്ടെ കാലിന് മുറിവ് നൽകിയത്.. ആരോടെങ്കിലും ദേഷ്യം ഉണ്ടേൽ അത് അയാളോട് തീർക്കണമെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്.. കേട്ടോ നീ.. അവളാണേൽ നിന്റെ ദേഷ്യത്തിന് മുന്നിൽ തുള്ളി ചാടുന്നു,, "

"അവള് കാണിച്ച നെറികെടിന് നിനക്ക് ഒന്നും പറയാൻ ഇല്ല.. ഒരാളുടെ റൂമിൽ ഒളിഞ്ഞു നോക്കുന്നത് അത്ര നല്ല കാര്യമാണോ..? എന്റെ പക്കലുള്ള തെറ്റ് എടുത്ത് പറയാൻ എന്താ ഒരു മിടുക്ക്.. "

"പിന്നല്ലാതെ.. ഞാൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ നിന്റെ ഈ ദേഷ്യം.. ഈ ദേഷ്യം ഓവർ ആണ്.. ഒരു പൊടിക്ക് കുറയ്ക്കുന്നത് നല്ലതാണ്.. ഒക്കെ.. "

"എന്റെ കാര്യം നോക്കാൻ എനിക്കറിയാം.. എന്റെ ദേഷ്യം എത്രത്തോളം കൂടുതൽ ആണെന്നും കുറവ്‌ ആണെന്നും എനിക്കറിയാം.. അതിന്റെ അളവ് തൂക്കി കൊണ്ട് ആരും എന്നോട് സംസാരിക്കേണ്ട.. ഓക്കേ..? "

"അയ്യോ ഞാനൊന്നും പറയുന്നില്ലേ.. ഒരുനാൾ നിന്റെ ഈ മുടിഞ്ഞ ദേഷ്യത്തെ നീ തന്നെ വെറുക്കും.. നിന്നെ തന്നെ നീ വെറുക്കും.. അന്ന് കാലും കയ്യും ഇട്ടടിച്ച് കരയുമ്പോൾ കണ്ണീര് ഒപ്പിയെടുക്കാൻ ഈ ഞാൻ ഉണ്ടാവുമെന്ന് കരുതേണ്ട.. നിന്റെ പിന്നാലെ നടന്ന് നടന്ന് എന്റെ ജീവിതം തൊലയത്തേയുള്ളൂ.. "

"അങ്ങനെ തൊലയുന്നുണ്ടെങ്കിൽ തൊലയട്ടെ.. "

അവന്റെ കോപ്പിലെ വർത്താനം കേൾക്കുമ്പോ ഒന്ന് കൊടുക്കാൻ തോന്നുന്നു.. 'നൻപന പോൽ യാരുമില്ലേ ഇന്ത ഭൂമിയിയിലെ.. ' 🤷‍♂️

സിറ്റി റോഡിൽ കൂടി അവന്റെ വീട്ടിലേക് പോവുന്ന വഴിക്ക് മാളിന്റെ മുന്നിൽ വണ്ടി നിർത്തി അവൻ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഇറങ്ങി പോയി.. ഈ മാളിന്റെ അരികിൽ കൂടി ഒന്ന് പോയാൽ എന്തായാലും കയറാതെ പോവില്ലന്ന് എനിക്കറിയാം.. 

സണ്ണി പറഞ്ഞത് ശെരിയല്ലേ.. എന്നേക്കാൾ നല്ല ദേഷ്യത്തിലാ ആ യാഷാ എന്നോട് ബീഹെവ് ചെയ്യുന്നത്.. അവള്ടെ കൂടെ കൂടെയുള്ള 'യാഷാ വെറും യാഷയല്ല ' എന്ന ഡയലോഗിൽ അർത്ഥം ഇല്ലാതെയില്ല.. ആ വാക്ക് പോലെ തന്നെ സ്വഭാവവും.. അവൾ വെറും യാഷയല്ല.. പക്ഷേ എന്നെ എന്തിനാ ഇങ്ങനെ ഇരിട്ടേറ്റ് ചെയ്യുന്നത് എന്ന എനിക്ക് മനസ്സിലാവത്തത്..

നേരെത്തെ എന്റെ നെഞ്ചിൽ ചായിച്ച് കൊണ്ട് വീണപ്പോ അവള്ടെ curly മുടി മുന്നിലേക്ക് വീണതും ആ കണ്ണിലും മുഖത്തും കണ്ട ഭാവം എന്നെ തികച്ചും ഞെട്ടിച്ചിരുന്നു.. ആ ഒരു സമയത്ത് ഉണ്ടാവേണ്ട ഞെട്ടൽ അല്ലായിരുന്നു അവള്ടെ മുഖത്ത് കണ്ടത്.. മറിച്ച് വേറൊരു ഭാവമായിരുന്നു.. ഒരുപക്ഷെ ഉള്ളിൽ നല്ല പേടിയും പുറമെ കാണിക്കുന്ന വെറും ചീപ്പ് ഷോയും ആയിരിക്കുമോ..!? 

സണ്ണി വരാത്തത് കണ്ടിട്ട് ഞാൻ ഷർട്ടോട് ചേർന്നിരിക്കുന്ന ക്യാപ് തലയിൽ ഇട്ട് കൂളിംഗ് ഗ്ലാസും ഇട്ട് അവനെ നോക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങി മാളിലേക്ക് പോയപ്പോൾ ചുറ്റും കൂടി നിൽക്കുന്ന ആളുകൾക്ക് മനസ്സിലാവേണ്ട എന്ന് കരുതി ഞാൻ തല താഴ്ത്തി നടന്നതും ഏതോ ഒരാളുടെ തോളിൽ തട്ടിയതും അയാളുടെ കയ്യിൽ ഉള്ള സാധനങ്ങൾ താഴേക്ക് വീണപ്പോൾ ഞാനത് കണ്ടില്ലന്ന് നടിച്ച് മറി നടന്നു പോവാൻ നിന്നപ്പോ അയാളെന്റെ കയ്യിൽ പിടുത്തം ഇട്ടതും ഞാൻ നിന്നു... 

നിലത്ത് വീണ സാധനങ്ങൾ എടുത്ത ശേഷം അയാൾ എന്റെ നേർക്ക് വന്നു.. 

"തനിക്ക് എന്താടോ നേരെ നോക്കി നടക്കാൻ അറിയില്ലേ..? "

വീണ്ടും എന്റെ കയ്യിൽ പിടിച്ചോണ്ട് ദേഷ്യത്താലെ അയാൾ ചോദിച്ചതും ഞാനതിന് മറുപടിയായി സോറി പറഞ്ഞതും അത് വക വെക്കാതെ അയാൾ വീണ്ടും വന്നു.. 

"അപ്പൊ തെറ്റ് തന്റെ ഭാഗത്താണ് എന്നറിയാം.. ഈ സാധനങ്ങൾ ഒക്കെ വീണതും കണ്ടിട്ടുണ്ടാവും.. എന്നിട്ട് ഒന്നും അറിയാത്ത മട്ടിൽ മറികടന്നു പോവാൻ നിന്നതാണല്ലേ.. "

എന്നയാൾ പറഞ്ഞതും കേറി വന്ന ദേഷ്യം നിയന്ത്രണം വിട്ട് പരിസര ബോധം പോലും മറന്ന് മുഖത്തുള്ള ഗ്ലാസ് എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞ് അയാളുടെ കോളറയിൽ ഞാൻ പിടിച്ചതും പെട്ടന്ന് ആയതോണ്ട് അയാളൊന്നു ഞെട്ടി..

ഞെട്ടിക്കൊണ്ടുള്ള അയാളുടെ നോട്ടത്തെ വകവെക്കാതെ ഞാൻ ചുമരോട് ചേർത്തി നിർത്തിയതും കോളറയിൽ പിടുത്തം പിടി വിടാൻ വേണ്ടി എന്റെ കയ്യിൽ മെല്ലെയൊന്നു പിടിച്ചു... 

"സൊ,, സോറി,, സോറി സർ,, ഞാൻ,, "

എന്നെ മനസ്സിലായിട്ടാണെന്ന് തോന്നുന്നു വിറച്ചു കൊണ്ട് അയാൾ അങ്ങനെ പറഞ്ഞതും ഞാൻ നോട്ടം കൊണ്ട് അയാളെ പേടിപ്പിച്ചിട്ട്‌ പിടി ഇളക്കി മറികടന്നു പോവുമ്പോ ചുറ്റുമുള്ള ആൾക്കാർ എന്നെ ഒരു ഭീകര ജീവിയെ പോലെ നോക്കാൻ തുടങ്ങിയതും തലയിൽ വീണ ക്യാപ് എടുത്തിട്ട് പോക്കറ്റിൽ കയ്യട്ട് താഴേക്ക് നോക്കി നടന്നു... 

രണ്ട് നിലയും കടന്ന് മൂന്നാം നിലയിൽ എത്തിയിട്ടും സണ്ണിയെ കാണാഞ്ഞിട്ട് അവന്റെ ഫോണിലേക്ക് വിളിക്കാൻ വേണ്ടി പോക്കറ്റിൽ കയ്യിട്ടപ്പോൾ അത് വണ്ടിയിൽ മറന്നു വെച്ചത് ഓർമ വന്നതും മുടിയിൽ തലോടി ഞാൻ ഷിറ്റ് എന്ന് പറഞ്ഞ് ചുറ്റും നോക്കിയപ്പോൾ കുറച്ച് ആൾക്കാർ എന്നെ നോക്കി ചിരിച്ച് കൊണ്ട് ഫോൺ നീട്ടി അടുത്തേക്ക് വന്നതും 'സർ ഒരു സെൽഫി എടുത്തോട്ടേ ' എന്ന് പറഞ്ഞതും ഞാനതിന് മൂളി കൊടുത്തപ്പോൾ ഞാൻ നടുവിലായി ബാക്കിയുള്ളവർ ഒക്കെ ചുറ്റും നിന്ന് ഫോട്ടോസ് എടുക്കാൻ തുടങ്ങി.. ഓരോ സെക്കന്റുകൾ കഴിയും തോറും ആൾക്കാർ കൂടി വരാൻ തുടങ്ങിയതും അവർക്കിടയിൽ നിന്ന് ഞാൻ മാറി പോവാൻ നിന്നപ്പോ എന്നെ തടഞ്ഞു നിർത്തി എന്നേക്കാൾ മുന്നിൽ വന്ന് വന്ന് കുറച്ച് ഗേൾസ് വന്ന് വീണ്ടും ഫോട്ടോ എടുക്കാൻ തുടങ്ങി.. 

ഒരു ഫോട്ടോയിലും എന്റെ ചിരി കാണാഞ്ഞിട്ട് 'സ്‌മൈൽ പ്ലീസ് ' എന്ന് പറഞ്ഞ് കൈ കൊണ്ട് ആക്ഷൻ ഇട്ട് പറഞ്ഞപ്പോ ഞാൻ അവരെ നോക്കി ഇരുത്തി നോക്കിയ ശേഷം എന്റെ മുഖഭാവം കണ്ട് ഫോട്ടോ എടുക്കാൻ വേണ്ടി പൊങ്ങിയ കൈ താനേ താഴ്ന്നു.. അപ്പോഴേക്കും കൂടി നിന്നവരിൽ ചിലർ പോവാൻ തുടങ്ങി.. 

"എന്ത് ജാഡയാടി ഇയാൾക്ക്,, വല്യ ആർട്ടിസ്റ്റ് ആണെന്ന് കരുതി ഇത്രക്ക് അഹങ്കാരമോ,, 

നമ്മളെ ടോവിനോക്കും dq ക്കും എന്തിനേറെ പറയുന്നു ബോളിവുഡ് ആക്റ്റെഴ്സിന് പോലും കാണില്ല ഇത്ര ജാഡ.. 

അങ്ങ് കൊമ്പത്തേ ആർട്ടിസ്റ്റ് ആണെന്ന വിചാരം.. ഇയാളെക്കാൾ മുകളിൽ ഉള്ളവരെയൊക്കെ നമ്മള് കണ്ടിട്ടുണ്ട്.. അപ്പോഴാ ഇങ്ങേര്,, ദേ ഒരു ഫോട്ടോയിൽ പോലും മര്യാദക്ക് മോന്ത കിട്ടിയില്ല.. ആരെ കാണിക്കാനുള്ള ദേഷ്യമാണോ എന്തോ,, "

അവർക്കിടയിൽ നിന്ന് മാറി മറികടന്നു പോകുമ്പോ അതിൽ ചിലയാളുകളുടെ സംസാരവും നോട്ടവും ഒക്കെ കൂടിയായപ്പോൾ ഒരേ സമയം അവരോട് പുച്ഛവും ദേഷ്യവും തോന്നി.. 

അവരെ പോലെ തന്നെ ഒരാള് തന്നെയല്ലേ ഈ ഞാനും.. ഒന്ന് പുറത്തിറങ്ങി നാലാൾക്കാരുടെ മുന്നിൽ തല പൊക്കി നടക്കാൻ ഈ സെലിബ്രിറ്റീസിന് പാടില്ലേ.. നമ്മളൊന്നു മുഖം വീർപിച്ചു നടന്നാൽ അഹങ്കാരം ജാഡ ഇതൊക്കെ.. എല്ലാവരുടെയും മുഖം എല്ലായിപ്പോഴും ഓക്കേ ആവണം എന്നുണ്ടോ.. !!!? ബ്ലഡി ******

ആ സണ്ണിയെയും നോക്കി ഉള്ള ഫ്ലോർ മൊത്തം കേറിയിറങ്ങിയെങ്കിലും അവനെ കണ്ടില്ല.. പകരം മാളിലെ പുതിയ ഏതോ ഒരു ഷോപ്പിന്റെ ഇനാഗുറെറ്റ് നടക്കുന്നതിനാൽ അവിടമൊക്കെ ആൾക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നുണ്ട്.. ഇനി അതിൽ തലയിടെണ്ട എന്ന് കരുതി ഞാൻ സണ്ണിയെ നോക്കാതെ നേരെ മാളിന് പുറത്തേക്ക് ഇറങ്ങി.. അപ്പോഴും എല്ലാവരുടെയും സംസാരവും ആളെ ദേഷ്യം പിടിപ്പിക്കുന്ന നോട്ടവും ഒക്കെ ഉണ്ടായിരുന്നു.. 

പാർക്കിംഗ് ഏരിയയിൽ ഉള്ള വണ്ടിക്ക് അടുത്തേക്ക് പോയപ്പോ നടുവിൽ കൈ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുന്ന സണ്ണിയെ കണ്ടതും കേറി വന്ന ദേഷ്യം അത്ര ചെറുതൊന്നും അല്ലായിരുന്നു.. 

വട്ടം തിരിഞ്ഞ് കളിച്ച് എന്നിലേക്ക് നോട്ടം പതിഞ്ഞതും മുഖഭാവം കണ്ട് അവൻ തല ചൊറിഞ്ഞതും ഞാൻ അതിവേഗത്തിൽ അവന്റെ അടുത്തേക്ക് പോയി ആ മുടിയിൽ പിടിച്ച് വണ്ടിയോട് ചാരി നിർത്തി... 

~~~~~~~~~~~~~~~~~~~~~~~

"അയ്യോ,, മുടിയിൽ നിന്ന് പിടി വിട്,, വേദനിക്കുന്നെഡാ ഉവ്വേ.. അത് പിന്നേ ഞാൻ മാളിലേക്ക് പോയപ്പോ എന്റെ ഫ്രണ്ട്നെ കണ്ട് സംസാരിച്ചു.. അതാ വരാൻ ലേറ്റ് ആയത്.. നീ അങ്ങോട്ട് വന്ന് എന്നെ നോക്കിയത് ഞാൻ അറിഞ്ഞില്ലഡാ ഉവ്വേ.. വിടെഡാ മുടിയിൽ നിന്ന്.. "

അവന്റെ ഉള്ളിലെ ദേഷ്യം മൊത്തം എന്റെ മുടിയിൽ പിടിച്ച് തീർക്കാൻ തുടങ്ങിയതും ന്റിശോയെ വേദന കൊണ്ട് ഞാൻ പിടച്ച് പിടച്ച് സഹിക്കാതെ വന്നപ്പോൾ ഞാൻ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു.. അപ്പോ അതിൽ കൂടി നടന്നു പോവുന്നവർ ഞങ്ങളെ നോക്കി കളിയാക്കി ചിരിച്ചതും അത് കണ്ടിട്ട് ആ ദേഷ്യക്കാരൻ സിനു എന്നിലെ പിടി വിട്ട് രണ്ട്ചീത്തയും വിളിച്ച് ആളെ വെള്ളം നോട്ടവും നോക്കി വണ്ടിയിൽ കയറി... 

ഹോ,, ഇങ്ങനെയും ജന്മങ്ങളോ,,, 
ന്റെ കർത്താവെ,, ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുവോ എന്തോ.. !!എന്തായാലും ഇവന്റെ കൂടെ നടന്ന് ഈ പൂച്ചയായ ഞാൻ മിക്കവാറും കയ്യിൽ കിടന്ന് പിടഞ്ഞു മരിക്കും.. ഹോ.. 

"ആരോട് കിന്നാരം പറഞ്ഞിരിക്കുവാ,, നോക്കി നിൽക്കാതെ വണ്ടിയെടുക്കെഡാ.. "

സൈഡ് ഗ്ലാസ് താഴ്ത്തി അവൻ അങ്ങനെ പറഞ്ഞതും ഞാൻ ആകാശം നോക്കി കർത്താവെ കാത്തോളണേന്നും പറഞ്ഞ് ഒരു കുരിശും വരച്ചു വണ്ടിയിൽ കയറി.. 

ശെരിക്കും ഞാൻ ഇവന്റെയാരാ,, ഡ്രൈവറോ അതോ പേർസണൽ മാനേജറോ,, ചില സമയത്ത് ഇവന്റെ കോപ്പിലെ സ്വഭാവം കണ്ടാൽ തോന്നും ഞാൻ അടിമയാണെന്ന്.. അമ്മാതിരി ഷോ അല്ലെ കാണിച്ച് കൂട്ടുന്നത്.. ഞാനൊരു പാവം ആയോണ്ട് ഒക്കെ സഹിച്ചു പിടിക്കുന്നു.. അല്ലാതെ വേറെ വഴിയില്ലല്ലോ.. അങ്ങോട്ട് എന്തെങ്കിലും പറഞ്ഞാൽ എന്നെ പിടിച്ച് മൂക്കിൽ കേറ്റും.. അതോണ്ട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലാണ്.. ഹോ... 

~~~~~~~~~~~~~~~~~~~~~~~~~

"അതേടി ഞാൻ പറയുന്നത് നേര,, ഞാൻ ലൂസിയെയും കൂട്ടി ചുമ്മാ പുറത്തേക്ക് ഇറങ്ങിയത.. വീട്ടിൽ ഇരുന്ന് ബോർ അടിച്ചിട്ട് ഒന്ന് കറങ്ങി വരാം എന്ന് കരുതി.. അപ്പൊഴതാ മാളിൽ അവൻ കേറി വരുന്നു.. വന്ന് കയറിയപ്പോൾ തന്നെ അവൻ ഏതോ ഒരാളുമായി കൂട്ടി മുട്ടി വഴക്കിട്ടു.. അത് കഴിഞ്ഞ് അവൻ മോളിലെ ഫ്ലോറിൽ പോയപ്പോൾ ആരൊക്കെയോ ഓയ് സെൽഫിന്ന് പറഞ്ഞോണ്ട് അവന്റെ അടുത്തേക്ക് പോയി ഫോട്ടോ എടുക്കുമ്പോ ആ മോന്ത ഒന്ന് കാണണമായിരുന്നു എന്റെ മോളേ,, എന്ത് ദേഷ്യ ആ മോന്തക്ക്.. അറ്റ്ലീസ്റ്റ് ഫാൻസ്‌കാരുടെ മുന്നിൽ ഒരു ചിരി.. എഹേം,, "

"എന്റെ സിദ്ധു,, നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന്.. പിന്നെന്തിനാ നീ ഇറങ്ങിയേ.. ആ ഷാജഹാൻ മൻസിലെ ആരേലും കണ്ടാൽ പിന്നേ നീ ആവിയായി പോവും.. ഒന്നാമത് ധൈര്യത്തിന് ഞാൻ കൂടെ ഇല്ലാത്തതാണ്.. അപ്പോഴാ അവള്ടെ കോപ്പിലെ ബോറഡിയും കുന്തവും.. "

"ഓ പിന്നേ,, നീ കൂടെ ഉണ്ടായാൽ എനിക്ക് കുറേ ധൈര്യം കിട്ടിയേനെ.. എന്നാലും യാഷ,, നീ പറഞ്ഞ പോലെ ആള് വെറും ദേഷ്യക്കാരൻ ഒന്നുമല്ല.. വല്ലാത്തൊരു ദേഷ്യമാണ്.. ഹോ.. ഇങ്ങനെയും ജന്മങ്ങളോ..."

"അല്ലേടി,, അവൻ ആള് പാവാത്രേ,, അലിഞ്ഞ മനസ്സാണ് പോലും അലിഞ്ഞ മനസ്സ്.. ഇന്നത്തെ ദേഷ്യത്തിന് കാരണം അവന്റെ ഡാഡി ലാൻഡ് ആയിട്ടുണ്ട്.. അങ്ങേരെ കണ്ടപ്പോ തുടങ്ങിയ ദേഷ്യമാണെത്രേ..അല്ലേലും അവന്റെ ഈ ദേഷ്യത്തേ പറഞ്ഞിട്ടും കാര്യമില്ല.. ഒരു വശത്ത് അവന്റെ ബ്രദർ മിസ്സിംഗ്‌.. മറുവശത്തെ അവന്റെ ഡാഡിയും.. "  

"പിന്നേ അലിഞ്ഞ മനസ്സല്ല കോപ്പാണ്.. പബ്ലിസിറ്റിക്ക് മുന്നിൽ എങ്കിലും അവനൊന്നു ചിരിച്ചുടെ.. ഹോ.. "

"അതേയ് എന്റെ പുന്നാര മോളിപ്പോൾ ഫോൺ വെക്ക്... എനിക്ക് ഇവിടെ ഒരു കൂട്ടം ജോലിയുണ്ട്.. വീട്ടിൽ വന്നിട്ട് എനിക്ക് നിന്നോട് പലതും സംസാരിക്കാനുണ്ട്...ഒക്കെ ബായ്.. "

സിദ്ധുന്റെ വിളി കേട്ടപ്പോൾ ഞാൻ കരുതി എന്തോ വലിയ കാര്യം പറയാനാ വിളിച്ചതെന്ന.. ആ ഫ്രോഡിന്റെ കാര്യം പറയാനാ വിളിച്ചത് എങ്കിൽ ഞാൻ  ഫോൺ എടുക്കത്തില്ലായിരുന്നു..  

എന്നാലും അവനെന്താ ഇങ്ങനെ.. ഇത്രക്ക് ദേഷ്യമോ..? വല്ലാത്തൊരു കൗതുകം തന്നെ... 

ഏതാണ്ട് പകുതി വരച്ചു കഴിഞ്ഞ് ഞാൻ ബേബി മോളേ വന്ന് കാണിച്ച് കൊടുത്തപ്പോ പെണ്ണ് എന്റെ വര കണ്ട് ഇഷ്ടപ്പെട്ട് സന്തോഷിച്ചു തുള്ളി ചാടുന്നു.. ഒക്കെ പെട്ടന്ന് തീർക്കണം എനിക്ക് കംപ്ലീറ്റ് ആയിട്ട് ഒന്ന് കാണണം എന്ന് പറഞ്ഞ് തുള്ളി ചാടി കൊണ്ട് താഴേക്ക് പോയി..

വിശന്നിട്ടു ഞാൻ എന്തെങ്കിലും കഴിക്കാൻ കിട്ടുമോന്ന് നോക്കാൻ വേണ്ടി ശാമിയേയും തപ്പി താഴേക്ക് ചെന്ന് കിച്ചണിൽ ചെന്നപ്പോൾ ആ ഫ്രോഡിന്റെ മോം അവിടെയുള്ള ചെറിയ ടേബിളിൽ കൈ കുത്തി രണ്ട് കയ്യും താടിക്ക് കൊടുത്ത് കണ്ണ് നിറച്ച് ഇരിക്കുന്നത് കണ്ടപ്പോ ഞാൻ അങ്ങോട്ട് പോവണോ വേണ്ടയോ എന്ന മട്ടിൽ അവിടെ പരുങ്ങി നിന്നതും ബെന്നിച്ചായനും വേറെ മൂന്ന് പേരും അവിടെ നിന്ന് ജോലി ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ കുറച്ച് വെള്ളം എന്ന് പറഞ്ഞോണ്ട് അവരുടെ അടുത്തേക്ക് പോയിട്ടും ആ സ്ത്രീക്ക് ഒരു അനക്കവും ഉണ്ടായിരുന്നില്ല.. അതേ ഇരുപ്പ് തന്നെ.. 

ഒളുവിൽ ഞാൻ ബെന്നിച്ചായനോട് എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ഇച്ചായൻ ചൂണ്ടു വിരൽ ചുണ്ടോട് ചേർത്തിട്ട് മിണ്ടല്ലേ എന്ന് ആക്ഷൻ കാണിച്ചതും ഞാൻ നെറ്റി ചുളിച്ച് കൊണ്ട് ഇച്ചായനെയും ആ സ്ത്രീയെയും മാറി മാറി നോക്കി.. അപ്പോ ഇച്ചായൻ എനിക്ക് വെള്ളം തന്നതും ഞാൻ ആ വെള്ളം എടുത്ത് അവരുടെ അടുത്ത് പോയി അവർക്ക് മുന്നിൽ വെച്ച് കൊടുത്തപ്പോൾ അപ്പൊ തന്നെ അവര് ആ കണ്ണുകളാലെ എന്നെ നോക്കി കൊണ്ട് അവിടുന്ന് പോയി... 

തിരിച്ച് ഞാൻ കൈ മലർത്തി ഇച്ചായനോട് എന്താ ഇതൊക്കെന്ന് ചോദിച്ചപ്പോൾ മൂപര് ഒക്കെ പറഞ്ഞു തന്നു... 

"മാഡത്തിന് സങ്കടം വന്നാൽ ആരും അടുത്ത് പോകുന്നത് ഇഷ്ടമല്ലാത്ത കാര്യമാണ്.. സമാധാനിപ്പിക്കാനും.. അത് കൂടുതൽ മാഡത്തേ സങ്കടപ്പെടുത്തുന്നത് പോലെയാവും.. പിന്നേ ആ സമയത്ത് അടുത്തേക്ക് പോകുന്നത് മാഡത്തിന്റെ മോൻ മാത്രമായിരിക്കും.. സാറിനെ മാഡം തടഞ്ഞു നിർത്താറും ഇല്ല.. കാരണം പല തവണ പറയാറുണ്ട് അടുത്തേക്ക് വരരുത് എന്ന്.. പക്ഷേ അതൊന്നും കാര്യമാക്കാതെ സർ പോവും ചെയ്യും.. സാർ അല്ലാതെ വേറൊരാൾ അടുക്കുന്നത് മാഡത്തിന് ഇഷ്ടം അല്ല.. "

ഓ ഓ.. വെറുതെയല്ല എന്നെ നോക്കി പേടിപ്പിച്ചു പോയത്.. അപ്പൊ മോമും മകനും തമ്മിൽ എത്രയൊക്കെ വഴക്കിട്ടാലും എല്ലാം സോൾവ് ആകാൻ ആ ഫ്രോഡ് തന്നെ വേണം.. അവൻ തന്നെ എല്ലാ പ്രശ്നത്തിനും തുടക്കം കുറിക്കേo ചെയ്യും അവൻ തന്നെ ഒക്കെ പറഞ്ഞ് അവസാനിപ്പിക്കേo ചെയ്യും.. ശെരിക്കും പറഞ്ഞാൽ ഈ വീട്ടിലുള്ള എല്ലാവരുടെയും സ്വഭാവം വെവ്വേറെയാണ്.. 

ഇച്ചായനോട് വല്ലതും വാങ്ങി കഴിച്ച് ഞാൻ ഹാളിലേക്ക് പോയപ്പോ ആ സ്ത്രീ അവിടെ സോഫയിൽ ഇരുന്നത് കണ്ടതും അടുത്ത് പോയിട്ട് കാര്യമില്ലന്ന് മനസ്സിലായി ഞാൻ മോളിലേക്ക് പോവാൻ നേരത്ത് പുറത്ത് ഒരു വണ്ടിയുടെ സൗണ്ട് കേട്ട് നോക്കിയപ്പോൾ ഫ്രോഡും സണ്ണിയും വരുന്നു.. 

ആ ഫ്രോഡിന്റെ നിഴൽ മനസ്സിലായ സ്ത്രീ ആ ഭാഗത്ത്‌ തിരിഞ്ഞു പോലും നോക്കാതെ മുകളിലേക്ക് പോയതും പിന്നിൽ നിന്ന് മോം മോം എന്ന് വിളിച്ച് ഫ്രോഡ് പോയത് കണ്ടതും അവര് എന്താന്ന് വിചാരിച്ച ആയിക്കോട്ടെ എന്ന് വെച്ച് ഞാൻ ആ ഫ്രോഡ്ന് പിന്നാലെ ബേബിയുടെ റൂമിലേക്കും പോയി.. 

~~~~~~~~~~~~~~~~~~~~~~~

"മോം,, പ്ലീസ്,, ഞാൻ പറയുന്നത് ഒന്ന് കേൾക്..മോം.. "

"ഇനഫ് സിനു.. നീ പറയുന്നത് ഒന്നും എനിക്ക് കേൾക്കേണ്ട.. ഞാൻ പറയുന്നത് നീ കേട്ടില്ല.. എന്നിട്ടിപ്പോ നീ പറയുന്നത് ഞാൻ കേൾക്കണം അല്ലെ.. ശെരിക്കും പറഞ്ഞാൽ ഞങ്ങള്ക്ക് ഇടയിൽ പ്രായം കൂടുതൽ ആർക്കാ,,? എനിക്കണോ അതോ നിനക്കണോ..? പലപ്പോഴും നീ പറയുന്നത് മാത്രമേ ഞാൻ അനുസരിച്ചിട്ടുള്ളൂ.. ഇനി അത് ഉണ്ടാവില്ല.. നീ എത്ര തന്നെ എന്നിലേക്ക് അടുക്കാൻ വന്നാലും ഞാൻ അതിന് സമ്മതിക്കില്ല.. 

•ഇനി മുതൽ എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനും ഇല്ല നിനക്ക് പറയാനുള്ളത് എനിക്ക് കേൾക്കുകയും വേണ്ട.. ഇന്നത്തോടെ തീർന്നു എല്ലാം.. എല്ലാം തീർന്നു.. എന്ന് നീ ഡാഡ് എന്ന് വിളിച്ച് ആ മനുഷ്യനെ ഈ വീട്ടിലേക്ക് ക്ഷണിക്കുന്നോ,, അന്ന് ഞാൻ നിന്റെ അടുത്ത് വന്ന് സംസാരിക്കും.. അത് വരെ നിന്റെ ഒരു കാര്യവും ഞാൻ ശ്രദ്ധിക്കില്ല.. ഇനി ' നമ്മൾ ' അല്ല 'നീ 'ഞാൻ '.. ആ ബന്ധം ആയിരിക്കും.. •

സ്റ്റെയറിൽ കയറി കൊണ്ട് ഞാൻ മോമിന്റെ മൂഡ് മാറ്റാൻ വേണ്ടി പലതും അങ്ങോട്ട് പറയുമ്പോൾ അതിനെ തട്ടി മാറ്റി കൊണ്ട് മോം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു വേദന അനുഭവപ്പെട്ടത് പോലെയായിരുന്നു.. അതും പറഞ്ഞ് മോം എന്റെ നെഞ്ചിൽ കൈ വെച്ച് കൊണ്ട് പിന്നിലേക്ക് തള്ളിയിട്ടതും ബാലൻസ് തെറ്റി ഞാൻ പിന്നിൽ ആരുടേയോ കൈകളിൽ ബലമായി പിടിച്ച് സ്റ്റെയറിലെ ഓരോ സ്റ്റെപ്പുകൾ കടന്ന് താഴേക്ക് വീണു.. 

ആരുടെയോ നെഞ്ചിൽ മലർന്ന് കിടന്ന് വീണപ്പോൾ ആ ശബ്ദം കേട്ടിട്ട് പോലും മോം തിരിഞ്ഞു നോക്കാതെ റൂമിൽ കയറി ഡോർ വലിച്ചടച്ചു.. അയാൾ ഒരാൾ കാരണം മോമിന്റെ ഉള്ളിൽ അത്രക്ക് വെറുപ്പ് തോന്നിയോ എന്നോട്..!!? 

വീണിടത്ത് നിന്ന് സണ്ണിയും ശാമിയും കൂടി എന്നെ എഴുന്നേൽപ്പിച്ചിട്ട്‌ നേരെ നിർത്തിയ ശേഷം എനിക്ക് എന്ത് പറ്റി എന്ന് നോക്കാതെ അവരൊക്കെ നിലത്ത് മുട്ട് കുത്തി ഇരുന്ന് ആ യാഷയെ പിടിച്ചിരുത്തി ശാമി അവളുടെ ദേഹത്ത് കൂടി തലോടിച്ചിട്ട്‌ എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചതും വേദന നിറഞ്ഞ നോട്ടത്തോടെ എന്നെ നോക്കി അവർക്ക് മറുപടിയായി ഒന്നും പറ്റിയില്ലന്ന് പറഞ്ഞപ്പോൾ ശാമിയും സണ്ണിയും അവളുടെ രണ്ട് കയ്യിലും പിടിച്ച് സോഫയിൽ ഇരുത്തി.. 

അപ്പോഴാ മനസ്സിലായത് ഇവളുടെ കയ്യിൽ ബലമായി പിടിച്ച് കൊണ്ട ഞാൻ വീണതെന്ന്... 

മോം ഇത്രക്ക് കടുത്തു സംസാരിച്ച വാക്കുകൾ മനസ്സിൽ കൂടി അങ്ങിങ്ങായി കൂടെ കൂടെ അലയടിച്ചതും ആ വേദനയിൽ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ എന്റെ മുടിയിൽ ബലമായി പിടിച്ച് കൊണ്ട് ദേഷ്യത്തേയാണോ സങ്കടത്തേയാണോ കണ്ട്രോൾ ചെയ്യുന്നത് എന്ന് അറിയാതെ അവിടെ നിൽക്കുമ്പോ എനിക്ക് മുന്നിൽ നിൽക്കുന്ന ശാമിയും സണ്ണിയും തിരക്ക് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ടപ്പോൾ ഒന്നും മനസ്സിലാവാതെ ഞാൻ സോഫയിൽ ഇരിക്കുന്ന യാഷയെയും ഓടുന്ന അവരെയും മാറി മാറി നോക്കി... 

~~~~~~~~~~~~~~~~~~~~~~~~~

വീണതിന്റെ ഇടയിൽ ഒരു സൈഡിലേക്ക് തല നിലത്തേക്ക് ഇടിച്ചപ്പോൾ ചെവിക്ക് പിന്നിൽ നിന്ന് രക്തം വരാൻ തുടങ്ങിയതും അത് കണ്ടിട്ട് ശാമിയും വെള്ളം എടുത്തിട്ട് വരാം എന്ന് പറഞ്ഞ് കിച്ചണിലേക്കും മുകളിലുള്ള ഫസ്റ്റെഡ് ബോക്സ്‌ എടുത്ത് വരാം എന്ന് പറഞ്ഞ് സണ്ണിയും പോയപ്പോ എനിക്കരികിലേക്ക് ബോധം ഇല്ലാത്ത ജീവിയെ പോലെ നടന്ന് വരുന്ന സിനുവിനെ കണ്ടപ്പോൾ ഞാൻ അവന്റെ ഈ ഭാവ മാറ്റം കണ്ട് അവനെ തന്നെ നോക്കി നിന്നു.. 

അവന്റെ മോം മനസ്സിൽ കല്ലിടും വിധത്തിൽ അത്രയും പറഞ്ഞ് പോയതിന്റെ ഷോക്ക് ആണ് ആ മുഖത്ത് തെളിഞ്ഞു നിൽക്കുന്നത് എന്ന് ആ നോട്ടത്തിലും നടത്തത്തിലും എനിക്ക് മനസ്സിലായി.. 

നടന്ന് വന്ന് എന്റെ അരികിൽ സോഫയിൽ ഇരുന്ന് മെല്ലെ കഴുത്തിൽ റോൾ ചെയ്ത സ്കാഫ് അഴിച്ചു അവന്റെ കൈകളിൽ ഒതുക്കി എന്റെ ചെവിയിൽ പിടിച്ച് മറ്റൊരു കൈ കൊണ്ട് മുറിവ് പറ്റിയ ഭാഗത്ത്‌ പറ്റി പിടിച്ച മുടികൾ നീക്കി ആ ഷാൾ കൊണ്ട് രക്തത്തേ തുടച്ചു മാറ്റാൻ വേണ്ടി ചെറുതായി അവിടെ സ്പർശിച്ചതും വേദന കൊണ്ട് എരിവ് വലിച്ച് ഞാൻ അവന്റെ ആ കൈകളിൽ ബലമായി പിടുത്തം ഇട്ടു... 

ഈയൊരു സാഹചര്യത്തിൽ എന്നോട് ദേഷ്യം തോന്നാതെ കണ്ടപ്പോ ഞാൻ ആ കയ്യിൽ പിടിച്ച് കൊണ്ട് തന്നെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോ വളരെ മയത്തിലുള്ള ആ ഇളം നീല കണ്ണുകളാലെ എന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോ ഒരു നിമിഷം ഞാൻ അവന്റെയാ ഇളം നീല കണ്ണിലേക്കു തന്നെ നോക്കി.. 

കാണാൻ തൊട്ട നാൾ മുതൽ ഈ കണ്ണിൽ നോക്കുമ്പോ തിരിച്ചുള്ള നോട്ടം അമർഷത്തോടെയുള്ളൂ നോട്ടം ആയിരിക്കും.. പക്ഷേ,, പക്ഷേ ഇന്നിപ്പോ ആ നോട്ടത്തേ മാറ്റി നിർത്തി സൗമ്യമായിട്ടുള്ള ഈ നോട്ടത്തിലാ അവന്റെ ഇളം നീല കണ്ണുകളുടെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞത്... എന്തോ വല്ലാത്തൊരു കൗതുകം ഫീൽ ചെയ്യുന്നത് പോലെ.. 

മുന്നിലേക്ക് തൂങ്ങി നിൽക്കുന്ന മുടി ഒരു സൈഡിലേക്ക് നീക്കിയ ശേഷം എന്റെ മുഖത്തെ എല്ലാ ഭാഗത്ത്‌ കൂടിയും അവന്റെ കണ്ണുകൾ പാഞ്ഞതും വളരെ നേരിയ രീതിയിലുള്ള അവന്റെ കൈ സ്പർശനം എന്റെ മുഖത്ത് തട്ടിയതും അറിയാതെ കണ്ണുകൾ അടഞ്ഞു... 

"യാഷ,,, "

കിച്ചണിൽ നിന്ന് വെള്ളവും കൊണ്ട് ശാമി ഓടി വന്നതും എന്നിലേക്ക് ചേർന്ന് ഇരിക്കുന്ന അവനെ കണ്ടിട്ട് കണ്ണുകൾ വിടർത്തി ശാമി നോക്കിയതും പുരികം പൊക്കി എന്തായിത് എന്ന് ചോദിച്ചതും ഞാൻ ചെറുതായി തോൾ പൊക്കി എനിക്ക് അറിയില്ലന്ന് പറഞ്ഞപ്പോൾ ശാമി കണ്ണുകൾ അടച്ച് തുറന്ന് കൊണ്ട് എന്നോട് അങ്ങനെ തന്നെ ഇരിക്കെന്ന് പറഞ്ഞു.. ശാമി പറഞ്ഞത് പോലെ ഞാൻ അവന് മുന്നിൽ അനങ്ങാതെ ഇരുന്നു.. 

മുഖത്ത് കൂടി വിരലുകൾ ഒടിച്ചു അവസാനം എന്റെ ചുണ്ടിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചതും ഇരു കൈകളിലും എന്റെ മുഖം ഒതുക്കി അവനിലേക്ക് അടുപ്പിച്ചതും ശേഷം ഒരു വശത്തെക്ക് തല ചെരിച്ചിട്ട്‌ ചെവിക്ക് പിന്നിലുള്ള മുറിവിൽ അവന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു.. ആ ഒരു നിമിഷം വേദന കൊണ്ടാണോ അതോ കുളിര് ഏകിയത് കൊണ്ടാണോ എന്നറിയില്ല എന്റെ കൈകൾ അവന്റെ ഷർട്ട്‌ൽ ബലമായി പിടുത്തം ഇട്ടു... 

കുറച്ച് മിനുട്ടുകൾക്ക് ശേഷം മുറിവ് പറ്റിയ ഭാഗത്ത്‌ നിന്ന് ചുണ്ടുകൾ പിൻവലിച്ച് എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാനവന്റെ ചുണ്ടുകളിൽ എന്റെ രക്തക്കറ കണ്ടു... 

"ശാമി ഇതാ ഫസ്റ്റെ,,,,, ഡ്,,,, ബോ,,,, ക്സ്‌,,,, "

മോളിൽ നിന്ന് ഓടി വന്ന് സണ്ണി ആദ്യം സ്പീഡിൽ പറഞ്ഞ് മുന്നിൽ കാണുന്ന കാഴ്ച്ച കണ്ട് സണ്ണി നീട്ടി കൊണ്ട് പറഞ്ഞതും ആ ശബ്ദം കേട്ട് സിനു ഏഹ് എന്ന് പറഞ്ഞ് ഒന്നും മനസ്സിലാവാതെ തല തിരിഞ്ഞ പോലെ സണ്ണിയെ നോക്കിയ ശേഷം അതേ സൗമ്യമായ രീതിയിലുള്ള നോട്ടം ശാമിയെയും എന്നെയും നോക്കിയിട്ട് എന്റെ കവിളിൽ തലോടി കൊണ്ട് അവൻ മുകളിലേക്ക് പോയി.. 

ഷോക് അടിച്ച പോലെയുള്ള മുഖഭാവവും മെല്ലെ നടന്നു കൊണ്ടുള്ള അവന്റെ പോക്കും കണ്ടിട്ട് നമ്മള് മൂന്ന് പേരും അവൻ പോവുന്നതും നോക്കി നിന്നു.. എന്നിട്ട് ശാമിയും സണ്ണിയും കൂടി എന്നെ നോക്കുന്നു.. അതും വല്ലാത്തൊരു നോട്ടം.. 

ഞാനാണേൽ തലക്ക് അടികിട്ടി വണ്ടറടിച്ച് ഇപ്പൊ ഇവിടെ എന്താ നടന്നെ എന്ന ചിന്തയിൽ നിൽക്കുന്നു.. 

~~~~~~~~~~~~~~~~~~~~~~~~~

'•ഇനി മുതൽ എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനും ഇല്ല നിനക്ക് പറയാനുള്ളത് എനിക്ക് കേൾക്കുകയും വേണ്ട.. ഇന്നത്തോടെ തീർന്നു എല്ലാം.. എല്ലാം തീർന്നു.. എന്ന് നീ ഡാഡ് എന്ന് വിളിച്ച് ആ മനുഷ്യനെ ഈ വീട്ടിലേക്ക് ക്ഷണിക്കുന്നോ,, അന്ന് ഞാൻ നിന്റെ അടുത്ത് വന്ന് സംസാരിക്കും.. അത് വരെ നിന്റെ ഒരു കാര്യവും ഞാൻ ശ്രദ്ധിക്കില്ല.. ഇനി ' നമ്മൾ ' അല്ല 'നീ 'ഞാൻ '.. ആ ബന്ധം ആയിരിക്കും.. •'

മോമിന്റെ ആ വാക്കുകൾ എന്നിൽ കൂടി കൂടെ കൂടെ അലയടിച്ചതും ജീവച്ചയം പോലെ ഞാൻ ബാത്‌റൂമിൽ കയറി ഷവറിന്റെ കീഴിൽ ഇരുന്ന് ഒന്നും മനസ്സിലാവാതെ ഇരുന്നു... 

ആ,, ആ മനുഷ്യൻ കാരണം മോം എന്നിൽ നിന്ന് അകന്ന് മാറുന്നോ...! എന്നെ തള്ളി കളയുന്നോ.. ! എന്റെ വാക്കുകൾക്ക് എന്ത് കൊണ്ട് മോം വില കല്പിക്കുന്നില്ല... ! എന്ത് കൊണ്ട് അയാളിലെ സത്യങ്ങൾ മോം മനസ്സിലാക്കുന്നില്ല.. ! അയാളെ ഈ വീട്ടിലേക്ക് തിരിച്ചു കൊണ്ട് വന്നാൽ മാത്രമേ മോം എന്നോട് അടുക്കുകയുള്ളൂ.. !? അത് വരെ മോമിന് ഇങ്ങനൊരു മകൻ ഇല്ലേ.. !? പകരം ഞാൻ അയാളെ ഈ വീട്ടിൽ കൊണ്ട് വരണം.. നോ നോ നോ... 

"ഡാ സിനു,, സിനു,, "

ഡോറിൽ തട്ടിയുള്ള സണ്ണിയുടെ വിളി കേട്ട് ഞാൻ നനഞ്ഞ ശരീരത്തോടെ ഡോർ തുറന്നതും അവന്റെ കൂടെ യാഷയെ കണ്ടതും ഒരുനിമിഷം അവളിൽ തന്നെ നോക്കി നിന്നു.. 

"യാ,, യാഷ,,, മോം,, മോം പറഞ്ഞത് നീ കേട്ടതല്ലേ.. മോമെന്താ എന്നോട് അങ്ങനെ പറഞ്ഞത്..? അതിനൊക്കെ അർത്ഥം മോം എന്നെ,, എന്നെ വെറുക്കുന്നുണ്ടെന്നാണോ.. !? നീയെന്താ യാഷ ഒന്നും മിണ്ടാത്തത്..? എല്ലാം നീ കേട്ടതല്ലേ...! എന്നിട്ട് എന്താ നീ ഒന്നും പറയാത്തത്..? പറ യാഷ മോം എന്നെ വെറുക്കുന്നുണ്ടോ? ഞാൻ പറഞ്ഞതിലും ചെയ്തതിലും എന്താ തെറ്റ്..? മോമിന്റെ നല്ലതിന് വേണ്ടിയല്ലേ ഞാൻ രാവിലെ അതൊക്കെ പറഞ്ഞത്..? പക്ഷേ,, പക്ഷേ ആ കാര്യം എന്താ മനസ്സിലാക്കാതെ..? പറ യാഷ,, എന്തെങ്കിലും വാ തുറന്ന് പറ.. !!!"

~~~~~~~~~~~~~~~~~~~~~~~~~~

അവന്റെ പോക്ക് കണ്ടിട്ട് സണ്ണി ഒന്നും മനസ്സിലാവാതെ നോക്കി നിന്നപ്പോൾ അതിൽ എന്തൊക്കെയോ മാറ്റങ്ങൾ മനസ്സിലാക്കിയ സണ്ണി മുകളിലേക്ക് പോയതും അവന് പിന്നാലെ തന്നെ ഞാനും പോയി... ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് സണ്ണി ഡോറിൽ നോക്ക് ചെയ്ത് വിളിച്ചപ്പോൾ നനഞ്ഞ ശരീരത്താലെ അവൻ ഡോർ തുറന്നതും സണ്ണിയുടെ കൂടെ എന്നെ കണ്ടിട്ട് എന്നിലേക്ക് അടുത്ത് വന്ന് ഇരു കൈകളിലും പിടിച്ച് കുലുക്കി കൊണ്ട് അവൻ അങ്ങനെ പറഞ്ഞപ്പോ അതിനൊരു മറുപടിയായി ഞാൻ പറഞ്ഞു.. 

"•മോമിന്റെ ഈ ദേഷ്യവും വെറുപ്പും ഇല്ലാതാവമെണെങ്കിൽ മോം പറഞ്ഞത് പോലെ നിന്റെ ഡാഡിയെ ഈ വീട്ടിലേക് കൊണ്ട് വരണം.. •"

അവന്റെ പ്രതികരണം എന്ത് തന്നെ ആയാലും ഞാൻ ഉള്ളിലെ പേടിയെ അകറ്റി ഒറ്റ ശ്വാസത്തിൽ അവനോട് അങ്ങനെ പറഞ്ഞപ്പോ ആ ഇളം നീല കണ്ണുകൾ കഴുകന്റെ കണ്ണുകളാലെ വിടർത്തി തുറന്ന് ചുണ്ടോട് കൂടി പല്ലുകൾ കടിച്ച് പിടിച്ച് കൈ ഉയർത്തി എന്റെ മുഖം നോക്കി ആഞ്ഞടിച്ചു... 

ഇത് പ്രതീക്ഷിച്ച് കൊണ്ട് പറഞ്ഞതായതോണ്ടാന്നോ അറിയില്ല ആ അടിയുടെ വേദന ഞാൻ അറിഞ്ഞിരുന്നില്ല..  

"വാട്ട്‌,, നീ എന്താ പറഞ്ഞത്,, അയാളെ ഞാൻ ഈ വീട്ടിലേക്ക് തിരിച്ചു കൊണ്ട് വരാനോ,, ഈ കെയ്സാന്റെ നാവ് കൊണ്ട് അയാളെ തിരിച്ച് ഈ വീട്ടിലേക്ക് കൊണ്ട് വരണം എന്നാണോ നീ പറഞ്ഞത്..? "

എന്റെ കയ്യിൽ ബലമായി പിടി മുറുക്കി കൊണ്ട് അവൻ ചോദിച്ചപ്പോൾ ഒട്ടും പതറാതെ ഞാൻ അതേ എന്ന് പറഞ്ഞു.. വീണ്ടും അവന്റെ കൈ ഉയരെണ്ട എന്ന് കരുതി സണ്ണി അവനെ പിടിച്ച് എന്റെ മുന്നിൽ നിന്ന് മാറ്റി സോഫയിൽ ഇരുത്തി.. അവിടെ ഇരുന്നപ്പോഴും അവന്റെ നോട്ടം എന്നിൽ തന്നെയായിരുന്നു... 

"യാഷ,, നീ പുറത്തേക്ക് പോ പ്ലീസ്.. "

സണ്ണി എന്നോട് പുറത്തേക്ക് പോവാൻ പറഞ്ഞപ്പോ ഞാൻ അവനെയും അവൻ എന്നെയും നോക്കിയതും ആ നോട്ടം എടുക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ എനിക്ക് പിന്നാലെ തന്നെ വന്ന് സണ്ണി ഡോർ അടക്കുമ്പോഴും അത് അടയുന്നത് വരെ ഞാൻ അവനിൽ തന്നെ നോക്കി നിന്നു... 

'ഞാൻ പറഞ്ഞത് ശെരിയാണ് കെയ്സാൻ.. എത്ര തന്നെ നീ മോമിന് എതിരെ എതിർത്ത് സംസാരിച്ചാലും നിനക്ക് മോം ഇല്ലാതെ പറ്റില്ല എന്ന് ഇപ്പൊ കുറച്ച് സമയത്തിന് മുന്നേ ഞാൻ മനസ്സിലാക്കിയെടുത്തു... ആ മോമിനെ നീ തിരികെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിന്റെ മോം പറഞ്ഞത് പോലെ നീ നിന്റെ ഡാഡിയെ ഈ വീട്ടിലേക്ക് തിരിച്ച് കൊണ്ട് വന്നെ പറ്റു... '

"യാഷ,,, എടി യാഷാ,,, "

ആ റൂമിലെ അടച്ച് വെച്ച ഡോറിൽ നോക്കി ഞാൻ മനസ്സിൽ അവനോട് അങ്ങനെ പറയുമ്പോൾ താഴെ നിന്ന് നല്ല പരിചയമുള്ള സൗണ്ടിൽ എന്നെ നീട്ടി വിളിക്കുന്നത് കേട്ട് ഞാൻ എത്തി നോക്കിയപ്പോൾ റോഷൻ സാറിന്റെ കൂടെ നിൽക്കുന്നവനെ കണ്ടപ്പോ ഞാൻ ചിരിച്ച് കൊണ്ട് നീട്ടി അവനെ വിളിച്ചു,,,, 

*"ഷിയൂ "*

മോളിൽ നിന്ന് താഴേക്ക് നോക്കി അവനെ നീട്ടി വിളിച്ചതും വിളി കേട്ടപാടെ അവൻ എവിടെ നിന്ന ശബ്ദം എന്ന് ചുറ്റും നോക്കിയപ്പോൾ മോളിൽ എന്നെ കണ്ടതും യാഷ എന്ന് വിളിച്ച് എന്നേക്കാൾ ഡബിൾ സ്ട്രോങ്ങ്‌ൽ അവൻ ചിരിക്കുന്നു.. കാലിന് മുറിവ് ഉള്ളതോ ചെവിക്ക് പിന്നിൽ മുറിവ് ഉള്ളതോ നോക്കാതെ ഞാൻ താഴേക്ക് ഓടി പോയി അവന്റെ കൈകിട്ട് നല്ലൊരു കുത്ത് കൊടുത്തു.. 

"ഹൌ ന്റെ യാഷ,, ഒന്ന് പതുക്കെഡി.. "

"അയ്യോ ഒന്ന് പോടെയ്,, ഒരു വലിയ ആക്ടറുടെ പേർസണൽ അസിസ്റ്റന്റ് ഒക്കെ ആയപ്പോ നമ്മളെയൊന്നും അത്ര കാര്യമില്ലാതെ ആയല്ലേ.. എന്നാലും ഞാനും സിദ്ധുവും ന്റെ ലൂസിയെയും കുറിച്ച് ഒരു നിമിഷം പോലും നീ ചിന്തിച്ചിട്ടുണ്ടോ.. ഹോ  നിനക്ക് അതിന് സമയം ഇല്ലല്ലോ,, ആക്ടറുടെ കൂടെ ഇങ്ങനെ ലോകം ചുറ്റാലോ.. ബ്ലഡി ഷിയു.. "

അവന്റെ കയ്യിലും നടുപ്പുറവും നോക്കി കൊടുത്തോണ്ട് അങ്ങനെ പറയുമ്പോൾ ചെക്കൻ ആ ഈ ഊ എന്നൊക്കെ പറഞ്ഞ് എവിടെയൊക്കെയോ തടവുന്നത് കണ്ടപ്പോൾ പാവം പോട്ടെ എന്ന് വെച്ച് ഞാൻ നിർത്തി.. അതിന് പകരമായി സ്ട്രോങ്ങ്‌ൽ തന്നെ തിരിച്ച് കിട്ടേം ചെയ്തു.. 

"എടാ ഷിയു,, നിന്നോട് എനിക്ക് നന്ദി പറയണോ അതോ അടിച്ചു കൊല്ലണോ എന്ന് തിരിയുന്നില്ല.. വല്ലാത്തൊരു കുരുക്കിലാണ് ഞാനുള്ളത്.. "

"അതിന് മാത്രം എന്ത് പറ്റി എന്റെ യാഷക്ക്.. "

"അത് പിന്നേ,, ഇവിടുത്തെ മറ്റേ ആർട്ടിസ്റ്റ് ഇല്ലേ.. അവൻ തന്നെ.. എന്ത് സ്വഭാവമാണ്.. അവന്റെ നിഴൽ അറ്റത്ത് കണ്ടാൽ പിന്നേ സിംഹം കടിച്ച് കീറാൻ വരുന്നത് പോലെയാ അവൻ വരാ.. ഹോ.. "

"ഓഹോ,, ഇപ്പൊ അങ്ങനെ ആയൊ.. ഞാൻ ഇവിടെ ജോലി സെറ്റ് ആക്കി തന്നപ്പോൾ എന്തൊരു നല്ല സന്തോഷം ആയിരുന്നു.. തുള്ളി ചാടുന്നു പാട്ട് പാടുന്നു ഡിജെയിട്ട് ഡാൻസ് കളിക്കുന്നു,, ന്നിട്ട് ഇപ്പൊ ഇയ്യ് എന്താടി ഇങ്ങനൊക്കെ പറയുന്നത്.. ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതല്ലേ മനുഷ്യനെ കടിച്ച് കീറുന്ന ഒരു ഐറ്റം ഉണ്ട് ഇവിടെ സൂക്ഷിച്ചു നിന്നോ എന്നൊക്കെ.. നിന്റെ വർത്താനം കേട്ടിട്ട് എന്തോ നല്ല പണിയൊക്കെ ഒപ്പിച്ച മട്ട് ഉണ്ടല്ലോ,, ദേ കാലിനും ചെവിക്കൊക്കേ എന്താ പറ്റിയെ.. എവിടേലും ചെന്നിഡിച്ച് വീണോ നീ.. "

"യെസ് ഞാൻ വീണെഡാ.. ആ സിംഹത്തേയും താങ്ങി കൊണ്ട്.. ന്തൊരു വേദനായാണെന്ന് അറിയോ നിനക്ക്.. ഹൂ.. "

"വാ ഇങ്ങോട്ട് നീങ്ങിയിരിക്ക്.. "

എന്റെ കയ്യിൽ പിടിച്ച് അവൻ സോഫയിൽ ഇരുത്തി കാലും തലയൊക്കെ വീക്ഷിച്ച് നോക്കി കൊണ്ട് കൊറേ കൊറേ ഉപദേശങ്ങൾ തന്നു.. സ്നേഹം കൊണ്ടേയ്... 

"ഷിയാൻ,,, "

ഓഫീസ് റൂമിൽ നിന്ന് റോഷൻ സാറിന്റെ വിളി കേട്ട് അവിടെ വെച്ച ഫയൽസ് ഒക്കെ എടുത്ത് അവൻ സർ എന്ന് നീട്ടി വിളിച്ചോണ്ട് എന്നോട് ഇപ്പൊ വരാവേ എന്നും പറഞ്ഞ് കവിളിൽ നുള്ളി റോഷൻ സാറിന്റെ അടുത്തേക്ക് പോയി.. സാറിന്റെ ശബ്ദം കേട്ട് മോളിൽ നിന്ന് ബേബി മോൾ ഡാഡ് എന്ന് നീട്ടി വിളിച്ച് താഴേക്ക് ഓടി വന്നു.. അതിന് പിന്നാലെ തന്നെ ശാമിയും... 

എന്നിട്ട് എന്നോട് ഡാഡ് എവിടെ എന്ന് ചോദിച്ച് ഞാൻ റൂമിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ പെണ്ണ് അവിടേക്ക് ഓടി.. ഷിയൂനോട് ഞാൻ മോളിലെ റൂമിൽ ഉണ്ടാവും എന്ന് പറഞ്ഞ് ബേബിയുടെ റൂമിലേക്ക് പോയി.. 

എന്നാലും ആ ഫ്രോഡ് നേരെത്തെ കാണിച്ച പ്രവർത്തി കണ്ടപ്പോ എനിക്ക് വല്ലാതെ അത്ഭുതം തോന്നി.. അവനെന്നെ കിസ്സിയെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.. പക്ഷേ അവന്റെ മോം പറഞ്ഞത് ആ ഫ്രോഡ്ന് വല്ലാതെ തട്ടിയിട്ടുണ്ട്.. അവൻ ഏറ്റവും കൂടുതൽ സ്പെൻഡ്‌ ചെയ്യാനും കൂടെ നിൽക്കാനും ആഗ്രഹിച്ചത് മോമിന്റെ കൂടെയാണ്.. പക്ഷേ മോം ആണെങ്കിൽ അവന്റെ വാക്കുകൾ കേൾക്കുന്നുമില്ല.. ഡാഡിയെ കുറിച്ച് അവൻ അത്രയൊക്കെ പറഞ്ഞിട്ടും എന്ത് കൊണ്ട ആന്റി അത് മനസ്സിലാക്കാത്തത്.. !! ആന്റിക്ക് അവനെ വല്യ കാര്യമല്ലേ.. പിന്നെന്ത് കൊണ്ട് അവന്റെ വാക്കുകൾ കേൾക്കാതെ പോവുന്നു.. 

ആന്റിയുടെ പിണക്കം മാറാൻ വേണ്ടിയും അവന്റെ വേദന മാറാൻ വേണ്ടിയുമാ ഡാഡിയെ ഈ വീട്ടിലേക്ക് അവനോട് തിരിച്ച് കൊണ്ട് വരാൻ പറഞ്ഞത്.. പക്ഷേ ഞാനത് പറഞ്ഞപ്പോ അവന്റെ ദേഷ്യം കൂടി.. എന്റെ വാക്ക് അവൻ മനസ്സിലാക്കുന്നുമില്ല.. 

പക്ഷേ കുറച്ച് സമയം മുന്നേ അവന്റെ പ്രവർത്തിയിൽ കണ്ട മാറ്റങ്ങൾ അത്ര ചെറുതൊന്നും അല്ലായിരുന്നു.. എന്തൊരു സൗമ്യമായ നോട്ടവും സംസാരവും.. അത് ആന്റി പിണങ്ങി പോയ വേദനയിൽ ആണെന്ന് മുഖം കണ്ടാൽ മനസ്സിലാവുകയും ചെയ്യും.. ശാമി പറഞ്ഞത് പോലെ അവനൊരു പാവം തന്നെയാണ്.. ഡാഡിയുടെ കാര്യം പറയുമ്പോഴും നാനുവിനെ കുറിച്ച് ഓർക്കുമ്പോഴുമാ അവന്റെ ഉള്ളിൽ ദേഷ്യം ഉണരുന്നത്... 

"യാഷ,, നിന്നെ സിനു വിളിക്കുന്നുണ്ട്.. "

അവിടെയിരുന്ന് വരച്ചു കൊണ്ട് ഓരോന്ന് ആലോചിക്കുമ്പോ സണ്ണി വന്ന് വിളിച്ചതും ഇനി എന്തിനാണാവോ അവൻ എന്നെ വിളിക്കുന്നത് എന്ന ചിന്തയിൽ ഞാൻ നിന്നിടത്ത് നിന്ന് അനങ്ങാതെ അവിടെ നിന്ന് കൊണ്ട് അവനോട് ചോദിച്ചു.. 

"എനിക്കറിയില്ല യാഷ,, പെട്ടന്ന് ചെന്നാൽ അവന്റെ ദേഷ്യം കാണേണ്ടി വരില്ല.. കാര്യം എന്നോട് പറഞ്ഞിരുന്നേൽ എനിക്കത് നിന്നോട് ചോദിച്ചറിഞ്ഞ് അവനോട് പറഞ്ഞാൽ പോരെ.. വേഗം വാ.. "

അതും പറഞ്ഞ് സണ്ണി അവിടുന്ന് പോയതും ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് എന്നോട് തന്നെ സംസാരിച്ചു.. 

'യാഷ,, എടി കോപ്പേ നീ നേരെത്തെ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ.. അവന്റെ ഡാഡിയെ ഇങ്ങോട്ട് വിളിക്കാൻ പറഞ്ഞതിൽ എന്താ തെറ്റ്.. അവനും അവന്റെയും മോമിന്റെയും പിണക്കം മാറ്റാൻ വേണ്ടി പറഞ്ഞതല്ലേ.. 

ഓഹ് ഗോഡ്,, 

നീയല്ലാതെ അവനോട് അങ്ങനെയൊക്കെ പറയുമോ.. അല്ലെങ്കിലും അവരുടെ ഫാമിലി മാറ്ററിൽ നീയെന്തിനാ നിന്റെ അഭിപ്രായം പറയാൻ പോകുന്നത്.. അവനും മോമും തമ്മിലുള്ള പ്രോബ്ലം അവര് തന്നെ സോൾവ് ചെയ്യും.. വെറുതെ ഓരോന്ന് ചോദിച്ചു വാങ്ങി കൂട്ടും.. എന്നിട്ട് ഇവിടെ പേടിച്ചിരിക്കുന്നത് കണ്ടില്ലേ.. ഇനി അങ്ങോട്ട് ചെല്ലാഞ്ഞിട്ട് നിന്നെയിപ്പോൾ അവൻ കടിച്ച് കീറാൻ വരും.. അതിന് മുന്നേ അങ്ങോട്ട് ചെന്ന് എന്താ കാര്യമെന്ന് പോയി ചോദിക്ക് യാഷ.. നിന്ന് സമയം കളയാതെ.. '

കണ്ണാടിയിലുള്ള നമ്മടെ ആത്മ യാഷ അങ്ങനെ പറഞ്ഞതും എവിടുന്നോ ബോധം വന്നത് പോലെ ഞാൻ കഴുത്തിൽ റോൾ ചെയ്ത ഷാൾ ഒക്കെ നേരെയാക്കി കയ്യിലുള്ള പെയിന്റിംഗ് ബ്രഷ് ഒക്കെ അവിടെ വെച്ച് അവന്റെ റൂം ലക്ഷ്യം വെച്ച് പോവുമ്പോ ഞാൻ ചെല്ലാഞത് കാണാഞ്ഞിട്ട് എന്നെയും തിരക്കി അവൻ വരുന്നത് കണ്ടപ്പോ ഞാൻ പേടിച്ചിട്ടാണോന്ന് അറിയില്ല ഡ്രെസ്സിൽ പിടി മുറുക്കിയിട്ടുണ്ട്.. 

എന്നെ കണ്ടതും അവന്റെ നടത്തത്തിന്റെ സ്പീഡ് കുറച്ച് എന്നെ നോക്കിയതും ഞാൻ അതിവേഗത്തിൽ അവന്റെ അടുത്തേക്ക് നടക്കുമ്പോ അവൻ അതിനേക്കാൾ സ്പീഡിൽ എന്റെ അടുത്തേക്ക് നടന്ന് വന്ന് എന്റെ കയ്യിൽ പിടിച്ച് റൂമിലേക്ക് കൊണ്ട് പോയി സണ്ണിയെ റൂമിൽ നിന്ന് പുറത്താക്കി ഡോർ അടച്ച് ലോക്ക് ചെയ്തു.. 

യാഷ മോളേ നീ ഒന്ന് സ്ട്രോങ്ങ്‌ ആയിട്ട് നിന്നോ.. മിക്കവാറും അവൻ നിന്നെ കടിച്ച് കീറും.. 

ഡോർ ലോക്ക് ചെയ്ത് എന്റെ അടുത്തേക്ക് വന്നവൻ മെല്ലെ കയ്യിൽ പിടിച്ച് സോഫയിൽ ഇരുത്തിയിട്ട് അവിടെയുള്ള ചെറിയ ടേബിളിന്റെ കീഴിലുള്ള ചെയർ എടുത്ത് എനിക്ക് അഭിമുഖമായി കാൽ മുട്ടിൽ രണ്ട് കയ്യും കുത്തി വെച്ച് കഴുത്ത് മുന്നോട്ടാക്കി ഇരുന്നു.. വളരെ സൗമ്യമായിട്ടുള്ള അവന്റെ നോട്ടം കണ്ടപ്പോൾ എന്തിനോ വേണ്ടി കൈകൾ അങ്ങിങ്ങായി ചലിക്കുമ്പോ നോട്ടം ആ ഇളം നീല കണ്ണുകളിലായിരുന്നു... 

പെട്ടന്ന് മെല്ലെ എന്റെ ഇരു കൈകളിലും അവന്റെ കൈ ചേർത്ത് വെച്ച് തലോടിയതും ശരീരത്തിൽ കൂടി ഒരു ഇളം തെന്നൽ തഴുകിയത് പോലെ രോമങ്ങൾ ഉണർന്നതും കണ്ണുകൾ കൂടെ കൂടെ അടച്ചുo തുറക്കുകയും ചെയ്തു.. എന്നിട്ട് ഞാനവന്റെ കണ്ണുകളിൽ തന്നെ നോക്കിയപ്പോൾ ഒട്ടും മാറ്റം ഇല്ലാതെ നേരിയ രീതിയിൽ തന്നെ അവൻ നോക്കുന്നത് കണ്ടപ്പോൾ എന്തെന്നറിയാതെ ഞാൻ അവനെയും നോക്കി.. 

"യാഷാ,,, "

വളരെ നേരിയ രീതിയിൽ ശബ്ദം താഴ്ത്തി എന്റെ കൈകളിൽ തലോടി അതിൽ നോക്കി കൊണ്ട് അവൻ വിളിച്ചതും ഞാൻ ഒന്ന് മൂളി കൊണ്ട് എന്താന്ന് ചോദിച്ചു... 

"നിനക്ക് എന്റെ ഡാഡിയെ കുറിച്ച് എന്തറിയാം..? "

പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ട് ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കിയപ്പോ വീണ്ടും അതേ ചോദ്യം തന്നെ അവൻ ചോദിച്ചു.. 

"അത്,, അത് പിന്നേ,, എനിക്ക് എങ്ങനെ നിന്റെ ഡാഡിയെ കുറിച്ചറിയാം.. എനിക്ക് ഒന്നും അറിയില്ല.. "

"പിന്നേ നേരെത്തെ നീ എന്താ ഡാഡിയെ ഞാൻ തന്നെ ഈ വീട്ടിൽ തിരികെ കൊണ്ട് വരണം എന്ന് പറഞ്ഞത്..? "

എന്നവൻ ചോദിച്ചപ്പോൾ എന്റെ കൈകളിൽ കോർത്തു വെച്ച അവന്റെ കൈ തട്ടി മാറ്റി ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വിൻഡോ സൈഡിലേക്ക് പോയി... 

"യാഷാ,, ഞാൻ ചോദിച്ചതിന് ഒരു മറുപടി കിട്ടിയില്ല.. "

"ഞാൻ പറഞ്ഞതിന്റെ പിന്നിലുള്ള അർത്ഥം നിനക്ക് നന്നായിട്ട് അറിയാം കെയ്സാൻ.. നീയും നിന്റെ മോമും തമ്മിലുള്ള ഫൈറ്റ് ഇല്ലാതാക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ പറഞ്ഞത്.. അല്ലാതെ നിന്റെ ഉള്ളിലെ ദേഷ്യത്തേ ഉണർത്താൻ വേണ്ടിയല്ല.. നിന്റെ ഡാഡിയും നീയും തമ്മിലുള്ള പ്രോബ്ലം എന്താണെന്ന് എന്നൊന്നും എനിക്കറിയില്ല.. നിനക്ക് നിന്റെ മോമിന്റെ സമീപനം അത്യാവശ്യമാണ്.. അത് നിന്റെ ഈ പ്രവർത്തിയിലൂടെയും നീയിങ്ങനെ വേദനിക്കുന്നതിലൂടെയും മനസ്സിലായി.. നിന്റെ മോമിനെ തിരിച്ച് കിട്ടണമെങ്കിൽ നീ ഡാഡിയെ തിരികെ കൊണ്ട് വന്നെ പറ്റു.. അല്ലെങ്കിൽ മോം നിന്നോട് മിണ്ടുന്ന പ്രശ്നം ഇല്ല.. അത്രക്ക് കടുപ്പത്തോടെ സംസാരിച്ചിട്ടാണ് മോം പോയത്.. അത് നീ മനസ്സിലാക്കണം.. "

അത്രയും പറഞ്ഞ് നിർത്തി ഞാൻ അവനെ തിരിഞ്ഞു നോക്കിയപ്പോൾ ബെഡിൽ നിന്ന് എഴുന്നേറ്റ് എന്റെ നേർക്ക് വന്നതും ഞാൻ എന്തെന്നുള്ള രീതിയിൽ അവനെ നോക്കി.. ഇത്രയൊക്കെ ഞാൻ പറഞ്ഞപ്പോൾ അവന് ദേഷ്യം വരേണ്ട സ്ഥാനത്തിന് പകരം വല്ലാത്തൊരു ഭാവമാറ്റം ആയിരുന്നു.. 

ആ ഇളം നീല കണ്ണുകളുടെ വലുപ്പം കുറഞ്ഞ് മുഖം ആകെ വാടി എന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടിട്ട് ഞാൻ അവന്റെ കയ്യിൽ തട്ടി ഓക്കേ അല്ലേന്ന് ചോദിച്ചപ്പോൾ എന്റെ കൈതോളുകൾക്കിടയിലൂടെ കയ്യിട്ട് അവൻ എന്നെ അവനിലേക്ക് ചേർത്ത് നിർത്തി കെട്ടിപിടിച്ചതും പ്രതീക്ഷിക്കാത്ത വല്ലാത്തൊരു പുതുമയിൽ ഞാൻ കണ്ണുകൾ വിടർത്തി നിന്നു.. 

എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി പലതും പറഞ്ഞ് അവൻ കരയുമ്പോൾ എനിക്ക് കേൾക്കാൻ വ്യക്തമല്ലായിരുന്നു... 

"നാനു,, ഞാൻ അവനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു യാഷ,, റിയലി മിസ്സ്‌ ഹിം.. കൂടെ അവൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്നിത്ര വേദനിക്കില്ലായിരുന്നു.. എന്റെ ഈ വിഷമങ്ങൾക്കും ദേഷ്യത്തിനും കടിച്ച് നിൽക്കാൻ കഴിയുന്നത് അവന് മാത്രമാണ്.. അവന്റെ ഒരു വാക്കിൽ ഞാൻ എല്ലാ ദേഷ്യത്തേയും ഒതുക്കി നിന്നേനെ.. പക്ഷേ ഇന്ന് എനിക്ക് എല്ലാം തനിയെ മാനേജ് ചെയ്യേണ്ടിയിരിക്കുന്നു.. ഒരു വശത്ത് നാനുവിനെ നഷ്ടപ്പെട്ടു എനിക്ക്,, ഇപ്പൊ,, ഇപ്പൊ മോമിനേയും.. I DO NOT KNOW WAT I DO യാഷാ,, I DON'T KNOW !!!"

കൂടുതൽ എന്നെ അവനിലേക്ക് ചേർത്തി നിർത്തി കൊണ്ട് മുറുക്കേ പിടിച്ച് അവൻ പറയുന്നത് വ്യക്തമായി ചെവികൊണ്ട് മനസ്സിലാക്കിയ ശേഷം അറിയാതെ എന്റെ കൈകൾ അവനെ വലയം ചെയ്തു... പിന്നിൽ തലോടി കൊണ്ട് ഞാൻ അവനെ സമാധാനിപ്പിക്കുമ്പോൾ എന്നിൽ അവന്റെ പിടി കൂടെ കൂടെ മുറുകുന്നത് ഞാൻ അറിഞ്ഞു.. കുറച്ച് കഴിഞ്ഞ് അവൻ എന്റെ മുഖം അവന്റെ ഇരു കൈകളിലും എടുത്തു.. 

ഇളം നീല കണ്ണുകളിൽ തിങ്ങി നിറഞ്ഞ കണ്ണീരിനെ ഞാൻ തുടച്ചു മാറ്റുമ്പോ അവൻ അതിനെ തടഞ്ഞു നിർത്തി മുഖത്ത് പിടിച്ച് കൊണ്ട് വീണ്ടും പറഞ്ഞു,,, 

"യാഷ,, എനിക്കെന്റെ മോമിനെ തിരികെ വേണം.. നാനുവിനെയും.. പക്ഷേ അത് അയാളെ ഈ വീട്ടിൽ കൊണ്ട് വന്ന് കൊണ്ടാവരുത്.. അല്ലാതെ തന്നെ എനിക്ക് മോമിനെ ആ പഴയ മോം ആയി തിരികെ വേണം.. മോമിന്റെ ഉള്ളിലെ എന്നോടുള്ള വെറുപ്പ് ഇല്ലാതാക്കണം.. "

"നോ കെയ്സാൻ,, അതൊരിക്കലും നടക്കാൻ പോണില്ല.. നിനക്ക് എന്താ പറഞ്ഞത് മനസ്സിലാവാത്തേ.. നിന്റെ ഡാഡിയെ ഇവിടെ തിരിച്ച് കൊണ്ട് വന്നാൽ മാത്രമേ മോം നിന്നോട് അടുക്കുകയുള്ളൂ.. അത് മോം തന്നെ നിന്നോട് പറഞ്ഞതല്ലേ.. പിന്നെന്താ നീ അത് മനസ്സിലാക്കത്തത്.. "

എന്റെ മുഖത്ത് നിന്ന് അവന്റെ കൈ തട്ടി കളഞ്ഞ് കുറച്ച് റൂഡ് ആയി പറഞ്ഞപ്പോൾ സങ്കടം നിറഞ്ഞ ആ മുഖം മാഞ്ഞ് ദേഷ്യം വന്നതും ബെഡിലെ ഷീറ്റ് എടുത്ത് വലിച്ചെറിയുകയും പില്ലോ എടുത്ത് എറിയുകയും ചെയ്തിട്ട് എന്റെ കയ്യിൽ ബലമായി പിടിച്ച് വിന്ഡോയിലേക്ക് അടുപ്പിച് നിർത്തി ദേഷ്യത്താലെ നോക്കി.. 

"എന്ത് അറിഞ്ഞിട്ടാണ് നീ ഡാഡിയെ ഇവിടേക്ക് കൊണ്ട് വരണം എന്ന് പറയുന്നത്.. അയാളെ കുറിച്ച് നിനക്ക് എന്തെങ്കിലും അറിയോ മിസ് യാഷ യഷ്മിൽ.. അറിയോന്ന്..? "

എന്റെ കയ്യിൽ പിടിച്ച് കുലുക്കി കടിച്ച് തിന്നും വിധത്തിൽ അവൻ ചോദിച്ചപ്പോൾ ഇല്ല എന്നുള്ള അർത്ഥത്തിൽ തലയാട്ടിയപ്പോ പതിയെ എന്നിലുള്ള പിടി വിട്ട് തലയിൽ കൈ വെച്ച് മുടിയിൽ ശക്തിയോടെ പിടിച്ച് വലിച്ചു.. 

"നീ ഇങ്ങനെ ഡാഡിയെ വെറുക്കാൻ മാത്രം എന്താ കാര്യം..? "

അവന്റെ ദേഷ്യത്തേ കണ്ടില്ലന്നു നടിച്ചു ഞാൻ വളരെ കൂൾ ആയി ചോദിച്ചപ്പോൾ കബോഡ് വലിച്ചു തുറന്ന് അതിൽ നിന്ന് തൊപ്പിയോട് ചേർന്നിട്ടുള്ള ഒരു ഷർട്ട് എടുത്തിട്ട് എന്റെ കയ്യിൽ പിടിച്ച് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.. 

ഹാളിലുള്ള റോഷൻ സാറും സാറിന്റെ കൂടെയുള്ള ഷിയുവും ശാമിയും സണ്ണിയും എന്റെ കയ്യിൽ പിടിച്ച് കൊണ്ടുള്ള പോക്ക് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റതും റോഷൻ സർ തടസ്സമായി അവന് മുന്നിൽ നിന്നു... 

"സിനു,, എന്തായിത്..? "

"മൂവ്.. ആരും എന്നെ തടയരുത്.. എനിക്ക് പിന്നാലെ ഫോളോ ചെയ്ത് ആരും വരേം ചെയ്യരുത്.. "

റോഷൻ സർ അവനോട് അങ്ങനെ ചോദിച്ചപ്പോൾ അവൻ എല്ലാവർക്കും നേരെ വിരൽ ഉയർത്തി അങ്ങനെ പറഞ്ഞതും റോഷൻ സാറിനെ സൈഡിലേക്ക് തള്ളി മാറ്റി എന്നെയും കൊണ്ട് വണ്ടിയിൽ കയറ്റി എങ്ങോട്ടാണെന്ന് പോലും അറിയാതെ ഹൈ സ്പീഡിൽ വണ്ടി വിട്ടു.. 

വണ്ടിയുടെ വേഗത കാരണം ഇരുന്നിടത്ത് നിന്ന് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഞാനറിയാതെ ഞാൻ തന്നെ ഡിസ്കോ ഡാൻസ് കളിക്കാൻ തുടങ്ങി.. വണ്ടിയുടെ സീറ്റിലും ഡോറിലും പിടിച്ച് വീഴാതെ നോക്കിയും അവനോട് സ്പീഡ് കുറക്കാൻ പറഞ്ഞെങ്കിലും അത് കേട്ട ഭാവം നടിച്ചില്ല.. പറഞ്ഞിട്ട് കാര്യം ഇല്ലന്ന് മനസ്സിലായ ഞാൻ പല്ലുകൾ കടിച്ച് പിടിച്ച് കണ്ണുകൾ ഇറുക്കി അടച്ച് സീറ്റ് ബെൽറ്റ്‌ൽ മുറുകെ പിടിച്ച് അടങ്ങിയിരുന്നു.. കുറേ നേരെത്തെ ഓട്ടത്തിന് ശേഷം പെട്ടന്ന് ബ്രേക്ക്‌ ചവിട്ടിയപ്പോൾ അതിന്റെ ആഖാദത്തിൽ എന്റെ തല മുന്നോട്ട് ഇടിക്കാൻ പോയതും സീറ്റ് ബെൽറ്റ്‌ ഇട്ടത് കാരണം തലയിടിച്ചില്ല.. ഇന്ത മാതിരി ആക്‌സിഡന്റ്ൽ നിന്നും രക്ഷ നേടാനാ ഈ സീറ്റ് ബെൽറ്റ്‌ ഒക്കെ ഇടാൻ പറയുന്നത് എന്ന് ഇപ്പൊ അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലായി.. സീറ്റ് ബെൽറ്റ്‌ മുഖ്യം ദാ.. ഹൂ.. 

ഇറുക്കി അടച്ച കണ്ണുകൾ മെല്ലെ തുറന്ന് ഏത് സ്ഥലത്ത എത്തിയത് എന്ന് നോക്കാൻ വേണ്ടി പതുക്കെ തുറന്നതും എന്തോ കൂട്ടി കത്തിച്ചിട്ട പുക പോലെ തിങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ മെല്ലെ വണ്ടിയുടെ ഡോർ തുറന്ന് പുറത്ത് ഇറങ്ങിയപ്പോഴാ മനസ്സിലായത് കുന്നിൻ മുകളില വണ്ടി നിർത്തിയതെന്ന്.. കാണാൻ അത്ര വലുത് ഒന്നും അല്ലെങ്കിലും എനിക്ക് എന്തോ വലുതായി ഫീൽ ചെയ്തു.. 

കുറച്ച് മുന്നോട്ട് നടന്ന് ഞാൻ ചുറ്റും നോക്കിയപ്പോൾ മുന്നിൽ വലിയ ആഴ്ച കണ്ടതും ആ ഭാഗത്ത്‌ പോവാതെ ഞാൻ തിരികെ പിന്നോട്ട് തന്നെ നടന്നു.. 

ഒരു ഈച്ച കുഞ്ഞു പോലും ഇല്ലാതെ വളരെ നിശബ്ദതയിൽ നിൽക്കുന്ന കുന്നും അതിന്റെ കൂടെ ചുറ്റും കാട് പോലെ ആയത് കൊണ്ട് സന്ധ്യ നേരത്ത് ഇത് പോലെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന മഞ്ഞും കൂടി പൊൽകിയപ്പോൾ ഞാൻ കണ്ണും അടച്ച് തണുത്ത വായുവും ശ്വസിച്ച്‌ കൊണ്ട് ആസ്വദിച്ച് എന്നെ തന്നെ കെട്ടിപിടിച്ചു.. ഹോ,, എന്തൊരു സുഖം..

എന്നിട്ട് ഞാൻ ലവന്റെ അവസ്ഥ എന്താണെന്ന് നോക്കാൻ വേണ്ടി കണ്ണുകൾ തുറന്ന് തിരിഞ്ഞു നോക്കിയപ്പോ അവൻ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ട് പോലുമില്ല.. ഇത്ര നല്ല കാഴ്ച്ച ആയിട്ടും ഇവനെന്താ ഇറങ്ങാത്തത്.. അല്ലേലും ഇതൊന്നും ഇവന് അത്ര പുതുമ അല്ലായിരിക്കും.. ഇതിനേക്കാൾ വലിയ സ്ഥലത്ത് ഒക്കെ ഓൻ പോയിട്ടുണ്ടാവും.. പക്ഷേ ഈ നമ്മള് അങ്ങനെയല്ലല്ലോ.. ഇതെല്ലാം കൗതുകം തന്നെ.. 

ആക്ച്വലി എന്തിനാ എന്നെയും കൊണ്ട് ഇങ്ങോട്ട് കെട്ടിയെടുത്തത്..ഇനി ദേഷ്യം കൊണ്ട് ഈ കാണുന്ന കൊക്കയിലേക്ക് തള്ളിയിട്ട് ഞാനെന്ന ശല്യത്തേ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള പുറപ്പാടിലാണോ.. ഓ മൈ ഗോഡ്.. ജീവിച്ച് കൊതി തീരും മുന്നേ എന്നെ മേൽപോട്ട് അയക്കാനുള്ള ഉദ്ദേശത്തിൽ ആണെങ്കിൽ പടച്ചോനെ നീ ഇവനോട് പൊറുക്കരുത്...

വണ്ടിയുടെ ഗ്ലാസുകൾക്കിടയിലൂടെ തല അകത്തേക്ക് ഇട്ട് അവനെ നോക്കിയപ്പോ അപ്പോ തന്നെ അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടന്ന് പോക്കറ്റിൽ കയ്യിട്ട് കണ്ണും അടച്ച് ശാന്തതയോടെ നിൽക്കുന്നു.. അത് പോലെ തന്നെ ഞാനും എന്റെ പോക്കറ്റിൽ കയ്യിട്ട് നിന്നു.. എനിക്കും ഉണ്ട് പോക്കറ്റ് ഒക്കെ ഹും.. 

കുറച്ച് കഴിഞ്ഞ് ഞാൻ ഒരു കണ്ണ് അടച്ച് പിടിച്ച് മറ്റേ കണ്ണ് തുറന്ന് അവനെ നോക്കിയപ്പോൾ അവനുണ്ട് കയ്യും കെട്ടി എന്നെ നോക്കുന്നു.. അയ്യേ ശശി ആയിപോയി... ഹുഹു... അളിഞ്ഞ ചിരി കൊടുത്ത് ഞാൻ അവനെ നോക്കുമ്പോ അവൻ വണ്ടിയുടെ ഫ്രണ്ട്ൽ കേറിയിരുന്ന് കാലുകൾ കേറ്റി വെച്ചു.. ഞാൻ ആണേൽ അന്തം വിട്ട പ്രാന്തിയ പോലെ ഒന്നും മനസ്സിലാവാതെ അവനെ നോക്കി.. അല്ലെങ്കിൽ എന്തിനാ ഇങ്ങോട്ട് വന്നതെന്ന് അവനോട് ചോദിക്കാല്ലേ.. ഇനി ചോദിച്ചാൽ ദേഷ്യം പിടിക്കുമോ.. മിക്കവാറും.. എന്നാലും ചോദിക്കാം.. 

"അതേയ്,, എന്നെയും കൂട്ടി എന്തിനാ ഇങ്ങോട്ട് വന്നത്.. നിനക്ക് നല്ല വായു ശ്വസിക്കണമെങ്കിൽ തനിച്ച് വന്നാൽ പോരെ.. സമയം വല്ലാതെ വൈകി.. എനിക്ക് വീട്ടിൽ പോവണം.. ഡോ തന്നോട ഞാൻ പറയുന്നത്.. "

"നിനക്ക് അറിയോ യാഷ എന്റെ നാനുവിനെ കുറിച്ച്.. ഒരു പാവമാ അവൻ.. ട്വിൻ ബ്രദർ ആണെങ്കിലും ഞങ്ങൾക്ക് പരസ്പരം ഭയങ്കര സ്നേഹവും കാരിംഗ് ഒക്കെയാണ്.. എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്നേക്കാൾ മൂത്ത സ്ഥാനത്ത് നിന്നോണ്ട് അവൻ വരും.. അവന് എന്തെങ്കിലും പറ്റിയാൽ തിരിച്ച് ഞാനും പോവും.. ഞങ്ങൾക്കിടയിലെ സ്നേഹം ഒക്കെ കണ്ടാൽ പുറമെ കാണുന്നവർക്ക് അസൂയ ഒക്കെ തോന്നാറുണ്ട്.. പലരും ചോദിച്ചിട്ടുണ്ട്... അവനെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്.. കൂടുതലും നമ്മള് ഇവിടെ വന്ന് ഇരുന്ന് ടൈം സ്പെൻഡ്‌ ചെയ്യാറുണ്ട്.. അതും രാവിലെ.. രാവിലെ ആ മഞ്ഞുകളൊക്കെ കൊണ്ട് സന്തോഷത്തോടെ ഇരിക്കും.. ഇവിടുന്ന് ഒന്ന് ഉറക്കെ സംസാരിച്ചാൽ എക്കോ പോലെ നമ്മള്ടെ ചെവിയിൽ കേൾക്കില്ലേ,, അത് കേൾക്കാൻ വേണ്ടി അവൻ ഉച്ചത്തിൽ പറയും,, SINU YOU ARE THE BEST,, you are the best.. എനിക്ക് അവനും അവന് ഞാനും ഉണ്ടെങ്കിൽ പിന്നേ ഞങ്ങൾക്ക് ഇടയിൽ വേറാരും വേണ്ട.. 

അവന്റെ വലിയൊരു ആഗ്രഹം ആയിരുന്നു ഞാൻ അറിയപ്പെടുന്ന ആർട്ടിസ്റ്റ് ആവണമെന്ന്.. പക്ഷേ ഇന്നിപ്പോ ആ ആഗ്രഹത്തിന്റെ സന്തോഷം പങ്കിടാൻ അവനില്ല.. ഇത്രയും വലിയ കാര്യം നേടിയതിൽ എനിക്ക് ഒരു കൗതുകം ഫീൽ ചെയ്യുന്നില്ല.. 

പിന്നേ ഡാഡി,, സണ്ണിയുടെ പപ്പ ജോയ് അങ്കിളാണ് ഞങ്ങൾക്ക് ഡാഡിയെ കുറിച്ചുള്ള സത്യങ്ങൾ ഒക്കെ പറഞ്ഞു തന്നത്.. അത് വരെ നമ്മള് എല്ലാവരും ഡാഡിയെ വിശ്വസിച്ചു സ്നേഹിച്ചിട്ടുണ്ട്.. ചെന്നൈയിൽ ഒരു വലിയ കള്ളക്കടത്ത് കാരനാ ഡാഡി.. ഈ നേടിയെടുത്ത സാമ്പാദ്യങ്ങളൊക്കെ അങ്ങനെ നേടിയെടുത്തതാണ്.. ഞങ്ങൾ എല്ലാവരോടും കള്ളം പറഞ്ഞ് പറ്റിക്കുകയായിരുന്നു അയാൾ.. പ്രതേകിച് മമ്മിയെ,, ഈ കാര്യത്തിന് വേണ്ടി മോമിനെ നല്ലോണം ഉപയോഗപ്പെടുത്തിയിട്ടുണ്ട് അയാൾ.. പാവം എല്ലാം സ്നേഹം കൊണ്ടാണെന്ന് കണ്ണും അടച്ച് വിശ്വസിച്ചു.. സണ്ണിയുടെ പപ്പ എല്ലാം ഞങ്ങളോട് പറയുമ്പോൾ ഉരുകി തീരുകയായിരുന്നു ജീവിതം.. കാരണം ഈ കാര്യം മോം അറിഞ്ഞാൽ വല്ലാതെ തളരും.. അയാളെന്ന് വെച്ചാൽ മോമിന് ജീവനാണ്.. അവര് കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു.. 

ഉറക്കം കളഞ്ഞ് ഭക്ഷണം കഴിക്കാതെ പാതിര വരെ കാത്തിരിക്കുന്നത് ഒക്കെ കാണുമ്പോ എനിക്കും നാനുവിനും ഒരേസമയം സങ്കടവും അയാളോടുള്ള ദേഷ്യവും കൂടും.. ഏത് നിമിഷവും അയാളെയും തേടി പോലീസ് എത്തും എന്ന് അറിഞ്ഞപ്പോ എല്ലാം മുൻകൂട്ടി മോമിനോട് പറയാൻ തന്നെ തീരുമാനിച്ചു.. വളരെ സമാധാനത്തോടെ മോമിനോട് ഞാനും നാനുവും പറയുമ്പോൾ ഒരു തരത്തിലും ഞങ്ങൾ പറഞ്ഞ സത്യം മോം വിശ്വസിച്ചിരുന്നില്ല.. 'നോ ഒരിക്കലും നിങ്ങള്ടെ ഡാഡി അങ്ങനെ ചെയ്യില്ല.. ഇതൊക്കെ ആരോ നിങ്ങളെ പറഞ്ഞ് പറ്റിച്ചതാ.. നല്ല അന്തസായിട്ട് തന്നെയാ ഡാഡി ഇത് വരെ എത്തിയത്.. ഡാഡിയെ കുറിച്ച് ഇങ്ങനൊന്നും പറയരുത്.. ' എന്ന് തുടങ്ങി എന്തൊക്കെയോ മോം ചെറിയ കുട്ടികളെ പോലെ പറയുമ്പോൾ ഞാനും നാനുവും എങ്ങനെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കും എന്ന ചിന്തയിൽ ആകെ അസ്വസ്ഥമായി.. 

പെട്ടന്ന് കേട്ടാൽ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു സത്യമാണ്... ആ ഒരു കാര്യം പറഞ്ഞപ്പോൾ എന്നിൽ നിന്നും നാനുവിൽ നിന്നും മോം കുറച്ച് കാലം അകന്നു നിന്നു.. ഫുൾ ടൈം ഡാഡിയുടെ കൂടെ തന്നെ സ്പെൻഡ്‌ ചെയ്യും.. അത് കണ്ടപ്പോ ഒരു മടിയും ഇല്ലാതെ നേരിട്ട് ഞങ്ങൾ അയാളോട് പറഞ്ഞപ്പോൾ വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു അയാളിൽ കണ്ടത്.. അതിനെയൊക്കെ തട്ടി മാറ്റി കൊണ്ട് അയാളുടെ ഡ്രാമ ഉണ്ടല്ലോ,, കണ്ടാൽ ആരും വിശ്വസിച്ചു പോകുന്ന ഡ്രാമ.. 

പിന്നീട് മോമിനെ ആ പഴയ മോം ആക്കി മാറ്റാൻ ഞാനും നാനുവും ഒരുപാട് കഷ്ടപ്പെട്ടു.. ഈ സത്യ വീട്ടിൽ ഉള്ള എല്ലാവരോടും പറഞ്ഞതിൽ പിന്നേ ആരും ഞങ്ങളുടെ ശെരിയെ കണ്ടില്ല.. ഞങ്ങളെ രണ്ട് പേരെയും മോമിന്റെ നിഴലറ്റത്ത് പോലും എത്തിക്കുന്നില്ല.. 

ബിസിനസ്‌ സാംബ്രാജ്യമൊക്കെ നല്ലോണം ഉയരുകയും ചെയ്തു.. എങ്ങനെ ഉയരാതിരിക്കും.. അതിനേക്കാൾ വലിയ പണിയാണല്ലോ സൈഡ് ബിസിനസ്‌ ആയി ചെയ്യുന്നത്.. പക്ഷേ ഇത് അയാൾ തനിച്ചല്ല ചെയ്യുന്നത്.. ഇതിന്റെ പിന്നിൽ വേറൊരു കൈകൾ കൂടിയുണ്ട്.. അതാരാണെന്ന് ഇത് വരെ അറിയാൻ കഴിഞ്ഞില്ല.. 

ചെന്നൈയിൽ ജോലി ചെയ്യുന്ന സണ്ണിയുടെ പപ്പ ജോയ് അങ്കിൾ അവിടെ നടക്കുന്ന ഡാഡിയെ കുറിച്ചുള്ള കാര്യങ്ങൾ ഒക്കെ ഞങ്ങളെ അറിയിക്കും.. അങ്ങനെയിരിക്കയെയാണ് പണത്തിനു വേണ്ടി ജീവനുകളും എടുക്കാൻ ഡാഡി തുടങ്ങിയെന്ന് അറിയുന്നത്.. അതറിഞ്ഞപ്പോ ഡാഡിയാണ് കോപ്പാന്ന് എന്നൊന്നും നോക്കാതെ കൊല്ലാൻ വരെ നോക്കിയിട്ടുണ്ട് ഞാനും നാനുവും.. ഈ കാര്യം വീട്ടിൽ വേറൊരാളെ അറിയിക്കാൻ ഞങ്ങളെ കൊണ്ട് പറ്റിയില്ല.. പ്രതേകിച്ചു മോമിനെ പറഞ്ഞ് മനസ്സിലാക്കാൻ.. 

ആദ്യം ഞങ്ങളിൽ നിന്ന് അകന്ന് നിന്നപ്പോ വീണ്ടും അടുക്കാൻ വേണ്ടി ഒരുപാട്നാൾ എടുത്തിട്ടുണ്ട്.. ആ ഒരു അകൽച്ച ഇനി വേണ്ടാന്ന് വെച്ച് ഞങ്ങൾ അയാളെ കുറിച്ച് ഒന്നും പറയാനും നിന്നില്ല.. 

സിനിമ ലോകത്ത് താരമായി കൊണ്ടിരിക്കുന്ന റോഷന് പിന്നിലും ഡാഡിയുടെ കൈകളാണ്.. ബിസിനസിൽ മുന്നിൽ നിൽക്കുന്ന അയാളെ വലിയ ആൾക്കാർക്ക് ഒക്കെ നല്ലപോലെ അറിയാം.. റോഷന് അഭിനയം എന്നുള്ള ആഗ്രഹം പറഞ്ഞപ്പോൾ തന്നെ അയാള് എടുത്ത് ചാടി അവന്റെ കാര്യം സാധിച്ച് കൊടുത്തു.. അതിലും പണം എന്നതിനെ അയാൾ നല്ല പോലെ ഉപയോഗിച്ചു.. അയാളെ കുറിച്ച് ഞാനും നാനുവും ഒക്കെ റോഷനോട് പറഞ്ഞു മനസ്സിലാക്കി.. ആദ്യമൊക്കെ അവന് ഉൾകൊള്ളാൻ നല്ല പ്രയാസം ഉണ്ടായിരുന്നു.. ഞങ്ങളുടെ ദേഷ്യവും മോമിനെ കാണുമ്പോഴുള്ള സങ്കടവും മനസ്സിലാക്കി സത്യത്തെ മനസ്സിലാക്കി.. 

റോഷ അത് അയാളോട് പറഞ്ഞപ്പോ അതിനെ എതിർത്ത് കൊണ്ട് അയാൾ എന്തൊക്കെയോ പറഞ്ഞു.. ശെരിക്കും പറഞ്ഞാൽ ഡാഡിയുടെ മിടുക്ക് കൊണ്ട അവൻ ഈ നിലയിൽ എത്തി നിൽക്കുന്നത് എന്ന അയാളുടെ വിചാരം.. അല്ലാതെ അവന്റെ അഭിനയത്തിന്റെ മിടുക്ക് കൊണ്ടാണെന്ന് ഒരു തരത്തിലും സമ്മതിക്കുന്നില്ല.. 

മെയിൻ പ്രോബ്ലം എന്താന്ന് വെച്ചാൽ എല്ലാവർക്കും മുന്നിൽ നല്ല ചമയം ചമഞ്ഞ് വലിയ സ്ഥാനം നേടണം.. 

അതൊക്കെ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം സണ്ണിയുടെ പപ്പ വിളിച്ചു പറഞ്ഞ കാര്യം കേട്ട് നെഞ്ച് തകർന്ന് പോയിരുന്നു.. 8 മാസം ഗർഭിണിയായ ഒരു സ്ത്രീയെയും അവരുടെ ഭർത്താവിനെയും കൊന്നത്.. അയാളുടെ കണ്മുന്നിൽ രണ്ട് പേര് മാത്രമേ മരിച്ചത് എങ്കിലും മൂന്ന് ജീവനുകളായിരുന്നു അന്ന് ആ രാത്രിയിൽ മരിച്ചത്.. ഭൂമിയിലുള്ള സുഖത്തേ അറിയുന്നതിന് മുന്നേ,, ആ,, ആ കുഞ്ഞിനെയും അയാൾ കൊന്നു.. 

സണ്ണിയുടെ പപ്പയുടെ ഫ്രണ്ട് ആണ് അയാളുടെ ഡ്രൈവർ.. അയാളുടെ ഓരോ നീക്കങ്ങളും അവര് വഴിയാണ് അറിയാൻ കഴിയുന്നത്.. ഇതൊക്കെ കണ്ട് ആ ജോലിയിൽ നിന്ന് തന്നെ വിരമിക്കാൻ ശ്രമിച്ചപ്പോൾ എന്റെയും ജോയ് അങ്കിളിന്റെയും ഒരേ നിർബന്ധം കാരണമാണ് ഇന്നും അവരുടെ കീഴിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നത്.. ആ വൃത്തികെട്ട മനുഷ്യൻ പിടിക്കപ്പെട്ടാൽ അകത്താവുന്നത് ആ പാവവും കൂടിയാണ്.. 

പക്ഷേ എന്ത് കൊണ്ട പിടിക്കപ്പെടാത്തതെന്നാണ് എനിക്ക് മനസ്സിലാവത്തത്.. 

വലിയ ബിസിനസ്‌ മാൻ അല്ലെടോ.. കാഞ്ഞ ബുദ്ധി തന്നെ ഉണ്ടാവില്ലേ.. "

അവന്റെ ഡാഡിയെ കുറിച്ച് ഓരോ കാര്യങ്ങളും പറയുമ്പോഴും മോമിന് അയാളോടുള്ള വിശ്വാസത്തേ പറ്റി ഇവന് നല്ല വിഷമം ഉണ്ട്.. ശെരിക്കും പറഞ്ഞാൽ എനിക്ക് ഈ പറഞ്ഞത് ഒക്കെ കേട്ടപ്പോ മനസ്സിൽ കൊണ്ടെങ്കിലും അതിനേക്കാൾ അത്ഭുതം തോന്നിയത് അവന്റെ സങ്കടം നിറഞ്ഞ മുഖഭാവവും സംസാരവുമാണ്.. അതും എന്നോട്.. 

നേരിൽ കണ്ട നാൾ തൊട്ടേ ഒരുമാതിരി വില്ലനെ പോലെ ദേഷ്യം മാത്രം മുഖത്ത് ഫിറ്റ്‌ ചെയ്ത് കൊണ്ട് നടന്ന ആളാണ്.. അപ്പോ വളരെ എളിമയോട് കൂടിയുള്ള ഈ സംസാരം കേട്ടാൽ അത്ഭുതം ആവില്ലേ.. ഹാ ആവും... 

"നാനു പോയതിൽ പിന്നേ അയാൾക്ക് എതിരെ കളിക്കാൻ എനിക്ക് കഴിഞ്ഞില്ല.. കൂടെ റോഷ ഉണ്ടെങ്കിലും എനിക്ക് ഒന്നിനും കഴിഞ്ഞില്ലായിരുന്നു.. അതിനിടയിൽ റോഷ അഭിനയത്തിന്റെ പിന്നിലും കൂടുതൽ പോവുമ്പോ ഞാൻ തനിച്ചായി.. എന്റെ ഈ മുടിഞ്ഞ ദേഷ്യത്തിന് മുന്നിൽ നിൽക്കാനും അവനെ കൊണ്ട് പറ്റുന്നില്ല.. 

പക്ഷേ,,, 

പക്ഷേ അതിനെയൊക്കെ തട്ടി കൊണ്ട് എന്റെ ദേഷ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുന്ന ഒരേയൊരാളെ മാത്രമേ ഞാനിപ്പോ മുന്നിൽ കാണുന്നുള്ളൂ.. "

"സിംഹത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുന്ന മറ്റൊരു സിംഹം ഏതാണാവോ...? "

എന്ന് ഞാൻ ചോദിച്ചപ്പോൾ വണ്ടിയുടെ മോളിൽ നിന്ന് ഇറങ്ങി എനിക്ക് മുന്നിൽ കൈകെട്ടി നിൽക്കുന്ന അവനോട് ആരാ എന്നുള്ള അർത്ഥത്തിൽ പുരികം പൊക്കി കൊണ്ട് ചോദിച്ചപ്പോൾ വളരെ കൂൾ ആയിട്ട് പറഞ്ഞു.. 

*"YOU"*

ചെവിയിൽ എക്കോ അടിക്കുന്നത് പോലെ കുറച് ഉറച്ച ശബ്ദത്തിൽ അവനത് പറഞ്ഞപ്പോൾ ഇത്രേം നേരം നല്ല സ്ട്രോങ്ങ്‌ ആയി നിന്ന എനിക്ക് കണ്ണിന് ചുറ്റും ഇരുട്ട് പടർന്നതും ആകെ തളർന്നു വീഴാൻ പോയതും എന്റെ കയ്യിൽ ബലമായി പിടിച്ചിട്ട് അവൻ വണ്ടിയിൽ ചാരി നിർത്തി വീണ്ടും പറഞ്ഞു,, 

"യെസ് യാഷ,, എന്നിലേക്ക്‌ അടുത്ത് വരുമ്പോ നിന്റെ ഉള്ളിൽ കണ്ട ആ തന്റേടവും അഹങ്കാരവുമാണ് എനിക്ക് ആവശ്യം.. കൂടാതെ നാനു പോയതിൽ പിന്നേ എന്റെ ദേഷ്യത്തിന് മുന്നിൽ കടിച്ച് നിൽക്കാൻ പറ്റുന്ന ഒരേയൊരാളെ നിന്നിലാണ് കണ്ടത്.. അത് കൊണ്ട് അയാൾക്ക് പിന്നിൽ നിന്ന് കൊണ്ട് കളിക്കാൻ *നീ എന്റെ കൂടെ വേണം യാഷ യഷ്മിൽ..കൂടെ തന്നെ വേണം..* ഇതിൽ നിന്റെ അഭിപ്രായം നോ ആയിക്കോട്ടെ,, അത് എന്നെ ബാധിക്കുന്ന വിഷയം അല്ല.. കൂടെ കൊണ്ട് പോവാൻ എനിക്കറിയാം.. 

അതുകൊണ്ടാണ് എല്ലാ കാര്യങ്ങളും ഞാൻ നിന്നോട് പറഞ്ഞത്.. അല്ലാതെ എന്റെ മനസ്സിലുള്ള സങ്കടത്തേ ഇല്ലാതാകാൻ വേണ്ടിയല്ല.. ഒരാളോട് മനസ് തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു,, ഉള്ളിലെ സങ്കടവും ദേഷ്യവും ഒക്കെ മാറിക്കോളും,, എന്നൊന്നും ഞാൻ പറയില്ല.. അങ്ങനെ എന്റെ സങ്കടം മാറിയിട്ടുണ്ടെങ്കിൽ അത് നാനുവിന്റെ മുന്നിൽ മാത്രമായിരിക്കും.. "

വണ്ടിയിൽ ചാരി നിർത്തി അവന്റെ മുഖം എന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ കടൽ പോലെ നിറഞ്ഞു നിൽക്കുന്ന വായിലെ വെള്ളം ഇറക്കി ഞാൻ അവന്റെ കണ്ണിൽ നോക്കി പലതും ആലോചിച്ചു.. 

ഇനിയിപ്പോ അഹങ്കാരത്തോടെ ഇവന് മുന്നിൽ നിന്നത് ഇത്ര വലിയ തെറ്റായൊ ഗോഡ്.. ഇവനെക്കാൾ ദേഷ്യം എനിക്കും ഉണ്ടെന്ന് അറിയിക്കാൻ വേണ്ടിയാ കടിച്ച് തിന്നുന്ന വിധത്തിൽ ഞാനും ഒട്ടും കുറക്കാതെ ദേഷ്യം കാണിച്ചത്.. എനിക്കല്ലേ അറിയോ ഉള്ളിൽ ചെറിയ പേടിയൊക്കെ ഉണ്ടെന്ന്... എന്നാലും ഞാനെന്ത് തേങ്ങാക്കൊലയാ ഇവന്റെ കൂടെ നിന്ന് ചെയ്യേണ്ടത്... ഓഹ് ഗോഡ്.. ബാട്ടീസ് ഗോയിങ് ഓൺ മൈ ജീവിതം.. ഒന്നും മനസ്സിലാവുന്നില്ലല്ലോ.. 

"എനിക്കൊരു മറുപടി കിട്ടിയില്ല.. കൂടെ ഉണ്ടാവുമോ ഇല്ലയോ,,,? "

"നോ പറഞ്ഞാലും യെസ് പറഞ്ഞാലും കൂടെ തന്നെ നിർത്തും എന്നാണല്ലോ നീ പറഞ്ഞത്.. അപ്പൊ പിന്നേ ഞാനെന്തിന് ഒരു മറുപടി പറയണം.. അതിന്റെ ആവശ്യം ഇല്ലല്ലോ... "

എന്ന് ഞാൻ പറഞ്ഞപ്പോൾ മെല്ലെ എന്റെ കയ്യിലുള്ള പിടി വിട്ട് ഒക്കെ എന്ന് പറഞ്ഞു... 

എല്ലാം വിധിയുടെ വിളിയാട്ടം എന്ന് എനിക്ക് പറയാൻ കഴിയില്ല,,, എല്ലാം എന്റെ കയ്യിലിരിപ്പിന്റെ വിളയാട്ടം എന്ന് വേണം പറയാൻ... 

സമയം വൈകിയത് കാരണം സിദ്ധുവിന്റെ കാൾ വന്നതും കാൾ എടുക്കാതെ ഞാൻ വരുന്നുണ്ടെന്ന് മെസ്സേജ് അയച്ച് വണ്ടിയിൽ കയറി.. ഞാൻ നേരെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നത് കണ്ടപ്പോൾ അവനെന്നെ നോക്കിയപ്പോൾ ഞാൻ ഇളിച്ചു കൊടുത്തു... 

"എന്റെ വണ്ടി ഇതുവരെ ശെരിയാക്കിയില്ലല്ലോ.. ഈ വണ്ടിയിൽ അല്ലേ ഞാൻ ഇന്നലെ പോയതും തിരിച്ച് വന്നതും.. എന്ന് എന്റെ വണ്ടി ശെരിയാക്കി കിട്ടുന്നുവോ അതുവരെ ഈ വണ്ടി എനിക്ക് സ്വന്തം.. ഓക്കേ..? "

എന്ന് ഞാൻ പറഞ്ഞപ്പോ അവൻ ദേഷ്യം ഓൺ ആക്കി ശക്തിയിൽ ഡോർ തുറന്ന് എനിക്ക് നേരെ ഒപോസിറ്റ് ആയി ഇരുന്നു.. യാഷയോഡാാ അവന്റെ കളി.. ഒന്നും നടക്കില്ല മോനെ ഒന്നും നടക്കില്ല... ഹുഹു.. 

വണ്ടി എടുക്കാൻ നേരത്ത് ഞാൻ തല പുറത്തേക്ക് ഇട്ട് ഒന്ന് കൂവിയതും ഞാൻ കൂവിയത് എനിക്ക് തന്നെ കേട്ടു.. ശാന്തമായ അന്തരീക്ഷത്തിൽ ഒക്കെ ഇങ്ങനെ കൂക്കിയാൽ എക്കോ പോലെ നമ്മള്ക്ക് തന്നെ നല്ല ശബ്ദത്തിൽ കേൾക്കാൻ പറ്റുമെന്ന് സിദ്ധു പറഞ്ഞിട്ടുണ്ട്.. എന്നിട്ട് ഞാൻ അവനെ നോക്കിയപ്പോൾ കണ്ണ് കുഴിച്ചു നോക്കുന്നു ലവൻ.. കൂക്കാനും പാടില്ലേ ഇവന്റെ മുന്നിൽ... എന്ത് സ്വഭാവാന്ന്... ബ്ലഡി... 

~~~~~~~~~~~~~~~~~~~~~~~~~~~~~~

എന്നെ വീട്ടിൽ ആക്കി അവൾ തിരിച്ച് പോവാൻ നിന്നപ്പോ എന്തോ മറന്നത് പോലെ തിരിച്ച് വീട്ടിൽ കയറി നേരെ മോളിലേക്ക് പോയി... 

ഹാളിൽ മോമിനെ കണ്ടതും ഞാൻ വന്നെന്ന് അറിഞ്ഞ മോം റൂമിലേക്ക് പോയി.. പോവുമ്പോ ഉണ്ടായ ആ ദേഷ്യം എന്റെ മുഖത്ത് കാണാഞ്ഞിട്ട് റോഷയും ശാമിയും എന്നെ അടിമുടി നോക്കിയപ്പോ അവർക്ക് ചെറുതായ രീതിയിൽ ഒന്ന് ചിരി കൊടുത്ത് ഞാൻ ഒന്നും പറയാൻ നിൽക്കാതെ റൂമിലേക്ക്‌ പോവുമ്പോ തടസ്സമായി റോഷ എന്റെ കയ്യിൽ പിടിച്ചു... 

"എന്താടാ സിനു ഇതൊക്കെ..? നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മോമിനെ തളർത്തരുതെന്ന്.. ! ഡാഡ് ഇവിടെ വന്നോട്ടെ താമസിച്ചോട്ടെ.. അത് നീ മൈൻഡ് ചെയ്യാതിരുന്നാൽ പോരെ സിനു.. "

"അങ്ങനെ ഞാനുള്ള ഈ വീട്ടിൽ അയാളെ താമസിക്കാൻ സമ്മതിക്കില്ല.. എന്തിന് ഇവിടെ നിർത്തണം.. മോമിന്റെ സങ്കടങ്ങൾ കാണാനോ അതോ അയാളുടെ സന്തോഷവും ഡ്രാമയും കാണാനോ.. ഞാൻ എല്ലാവരോടും ഇത്രയൊക്കെ പറഞ്ഞിട്ടും എന്താ നിങ്ങളാരും മനസ്സിലാക്കാത്തത്.. സിനിമ ലോകത്ത് പോയതിൽ പിന്നേ മികച്ച ആക്ടർനുള്ള അവാർഡ് ഒക്കെ കിട്ടിയപ്പോൾ എന്റെ കൂടെ അയാൾക്ക് എതിരെ ഫൈറ്റ് ചെയ്യാൻ ആരുമില്ല.. എല്ലാം ഞാൻ തനിച്ച് ചെയ്യേണ്ടി വന്നു.. തനിച് ആണെങ്കിലും കെയ്സാൻ തളരില്ല.. "

"എനിക്ക് നിന്റെ കൂടെ നിൽക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് അല്ല സിനു.. നീ പറഞ്ഞത് പോലെ മികച്ച ആക്ടർ എന്ന നിലക്ക് വലിയ അവാർഡ് കിട്ടിയത് കൊണ്ടൊന്നുമല്ല ഞാൻ നിന്റെ കൂടെ നിലക്കാത്തത്.. നിന്റെയീ മുടിഞ്ഞ ദേഷ്യത്തിന് മുന്നിൽ എന്നെ കൊണ്ട് പിടിച്ച് നിൽക്കാൻ പറ്റുന്നില്ല..അതിന് നാനുവിനെ കഴിയു.. തൊട്ടാൽ പൊള്ളുന്ന ദേഷ്യവും കൊണ്ട് നടന്നാൽ എങ്ങനെ മാനേജ് ചെയ്യും.. 

ഇന്ന് മാളിൽ പോയപ്പോ ഉണ്ടായ സംഭവമൊക്കെ ഞാൻ അറിഞ്ഞു.. നിനക്ക് ഇനിയും മനസ്സിലായില്ലേ കെയ്സാൻ.. നീയിപ്പോ സെലിബ്രിറ്റിയാണ്.. പുറത്ത് ഒക്കെ ഇറങ്ങുമ്പോ അതിന്റെതായ ബഹുമാനവും ബീഹെവിയരൊക്കെയുണ്ട്.. അല്ലാതെ നിന്റെ ഈ മുടിഞ്ഞ ദേഷ്യവും കൊണ്ട് ചെന്നാൽ മറ്റുള്ളവർ എന്ത് കരുതും.. ഡോണ്ട് റിപീറ്റ് ഇറ്റ് കെയ്സാൻ.. "

"കെയ്സാൻ,, അങ്ങനൊരു ആൾ എന്നിൽ ഞാൻ മാത്രമേ ഉള്ളു.. മറ്റുള്ളവർക്ക് വേണ്ടി എന്റെ സ്വഭാവവും പ്രകൃതിയും ഒക്കെ മാറ്റാനൊന്നും എന്നെ കൊണ്ട് പറ്റില്ല.. സെലിബ്രിറ്റികൾക്ക് എന്താ ദേഷ്യം പാടില്ലേ,, വാശി പാടില്ലേ,, മറ്റുള്ളവരോട് ഏതൊക്കെ രീതിയിൽ ബീഹെവ് ചെയ്യണമെന്ന് നോക്കാൻ അവർക്ക് സ്വയമെ പാടില്ലേ,, എനിക്ക് ഞാനായിട്ട് ജീവിക്കാനെ അറിയൂ,, ഒരു സ്വഭാവം മാത്രമേ ഉള്ളു.. അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി നിറം മാറാനൊന്നും എന്നെ കൊണ്ട് പറ്റില്ല... "

അത്രയും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച അവന്റെ കൈ തട്ടി മാറ്റി ഞാൻ മുകളിലെക്ക് പോവുമ്പോ യാഷ ബാഗും എടുത്ത് വരുന്നത് കണ്ടതും കൂടുതൽ മൈൻഡ് ചെയ്യാതെ ഞാൻ അവളെ മറികടന്നു മുകളിലെക്ക് പോയി.. 

ബേബിയുടെ റൂം പാസ്സ് ചെയ്ത് പോവുമ്പോ അവള്ടെ റൂമിൽ ബേബി നടുവിൽ കൈ വെച്ച് വാളിൽ വരച്ച കംപ്ലീറ്റ് ആവാത്ത പിക്ചർസ് ഒക്കെ നോക്കി നിൽക്കുന്നത് കണ്ടതും ഞാൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് നടന്ന് അവൾക്ക് പിന്നിൽ കൂടി കെട്ടിപിടിച്ച് പൊക്കിയെടുത്തു.. ഞാൻ ഡെക്കറേറ്റ് ചെയ്ത് കൊടുക്കാത്തതിന്റെ പേരിൽ എന്നോട് ഈ പരിസരത്ത് കണ്ട് പോകരുത് എന്ന് പറഞ്ഞതല്ലേ.. അതോർത്ത് വെച്ചിട്ട് ബേബി എന്റെ കയ്യിൽ കിടന്ന് നിലത്ത് ഇറങ്ങാൻ വേണ്ടി കയ്യും കാലും ഒക്കെ ഇട്ടടിക്കാൻ തുടങ്ങിയതും ഞാൻ വിടാതെ അവളെ മുറുകെ പിടിച്ചു.. എന്നിട്ട് എന്റെ മുഖത്ത് അടിച്ചും നുള്ളിയും മുടിയിൽ പിടിച്ചും അവൾ ഡിസ്റ്റർബ് ചെയ്തപ്പോ ഞാൻ മെല്ലെ താഴേക്ക് ഇറക്കി... 

"സിനുവിനോട് ഞാൻ പറഞ്ഞതല്ലേ ഇങ്ങോട്ട് വരരുത് എന്ന്.. പിന്നെന്തിനാ ഇപ്പൊ വന്നത്.. പോ,, എന്റെ റൂമിൽ നിന്ന് പോ.."

നടുവിൽ കൈ വെച്ച് അവള് അങ്ങനെ പറഞ്ഞപ്പോ ഞാൻ അത് കേൾക്കാതെ കയ്യും കെട്ടി നിൽക്കുന്നത് കണ്ടിട്ട് ബേബി എന്റെ കയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് ഇറക്കാൻ നോക്കിയതും അവളെക്കാൾ ശക്തി എനിക്ക് ഉള്ളോണ്ട് ഞാൻ നിന്നിടത്ത് നിന്ന് അനങ്ങാതെ നിന്ന നിൽപ്പിൽ തന്നെ ഉറച്ചു നിന്നു... 

എന്നിട്ട് എന്നെ നോക്കി കണ്ണുരുട്ടി കയ്യും കെട്ടി ഹും എന്ന് പറഞ്ഞ് മുഖം വീർപിച്ചിട്ട് ഒരു സൈഡിലേക്ക് ശുണ്ഠി പിടിച്ച് നിന്നതും ഞാൻ നിലത്ത് മുട്ട് കുത്തി ഇരുന്ന് അവളുടെ തോളിൽ പിടിച്ച് എന്റെ അടുത്തേക്ക് പിടിച്ച് നിർത്തി.. 

ശേഷം ചുമരിൽ വരച്ചു പൂർത്തിയാവാത്ത പിക്ചർസ് ഒക്കെ നോക്കിയിട്ട് ബേബി മോളോട് കൊള്ളാം എന്ന് പറഞ്ഞപ്പോ അവള് അത് വല്യ കാര്യമാക്കാതെ എന്നെ പുച്ഛിച്ചു കൊണ്ട് മുഖമാക്കി.. നിലത്ത് ഒരു സൈഡിലുള്ള ബ്രഷ് പെയിന്റ്ൽ മുക്കി എടുത്ത് യാഷ വരച്ച് പകുതിക്കിട്ടതിന്റെ ബാക്കി ഭാഗങ്ങൾ വരയ്ക്കാൻ തുടങ്ങിയപ്പോ ശുണ്ഠി പിടിച്ച് നിന്ന ബേബി മോൾ ഒന്ന് മൂളി കൊണ്ട് എന്റെ കഴുത്തിൽ കൂടി ചുറ്റി പിടിച്ചു... 

"സിനു വരയ്ക്കുമെങ്കിൽ ഞാൻ ഡാഡിനോട് പറഞ്ഞ് മിലുവിനോട് വരേണ്ട എന്ന് പറഞ്ഞോളാം.. "

"മിലു,,? അതാരാ..? "

"ഹാ,, ആന്റിയുടെ നെയിം ഞാൻ ഷോർട് ആക്കിയിട്ട് മിലു എന്ന വിളിക്കാറ്.. ഞാൻ എന്ന ഡാഡിനോട് മിലുവിനോട് വരേണ്ട എന്ന് പറയട്ടെ.. സിനു വരയ്ക്കുമല്ലോ അല്ലേ... "

"ബേബി,, ബേബിനോട് ഞാൻ പറഞ്ഞതല്ലേ സിനു ബിസിയാണെന്ന്... മിലു തന്നെ ഇതൊക്കെ വരച്ചു തരും.. ഇത്രേം വരച്ചില്ലേ,, നല്ല ഭംഗിയും ഇല്ലേ.."

"ഹ്മ്മ്,, അല്ലെങ്കിലും സിനുവിന് ഇപ്പൊ എന്നോട് പഴയ പോലെ അടുപ്പം ഒന്നുമില്ല.. ഈ ബേബി മോളോട് സ്നേഹം ഇല്ലല്ലേ സിനുവിന്.. അതോണ്ട് എനിക്ക് ഇപ്പോ ചോക്ലേറ്റ് കിട്ടാറില്ല,, പാൽ മിട്ടായി കിട്ടാറില്ല... ഒന്നും ഇല്ല.. ബേബി എത്ര നാളായി അതൊക്കെ കഴിച്ചിട്ട് എന്നറിയോ സിനുവിന്.. "

"ഓഹോ,, അപ്പോ അതൊക്കെ തന്നാൽ സിനുവിനോട് ദേഷ്യം ഇല്ലാതാവുമോ,,,? "

"അങ്ങനെ ചോദിച്ചാൽ കുറച്ച് ദേഷ്യം കുറയും.. ഇച്ചിരി.. "

"നോ,, ഒട്ടും ദേഷ്യം ഇല്ലെങ്കിൽ മാത്രമേ സിനു ചോക്ലേറ്റ്സ് ഒക്കെ തരത്തുള്ളൂ.. അതുമല്ല ഒരു ബോക്സ്‌ നിറയെ പാൽ മിട്ടായി ഉണ്ട്.. ബേബി മോൾക്ക് കുറച്ച് ദേഷ്യവും ഉണ്ടെങ്കിൽ ഞാൻ തനിച്ച് മൊത്തം അത് തിന്ന് തീർക്കും.. എന്തായാലും നിനക്ക് ഈ സിനുവിനോട് ഇച്ചിരി ദേഷ്യം ഇല്ലേ.. അതോണ്ട് ഞാൻ തന്നെ അത് മൊത്തം തിന്ന് തീർത്തോളാം.. അപ്പോ ബായ് ബായ്.. "

അതും പറഞ്ഞ് ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി മെല്ലെ അവളെ തിരിഞ്ഞു നോക്കിയപ്പോൾ ബേബി എന്ത് ചെയ്യും എന്ന രീതിയിൽ ഒരു കൈ നടുവിലും മറ്റേ കൈ ചുണ്ടോട് വെച്ച് ആലോചിച്ചതും ഒന്ന് മൂളിയിട്ട് വേഗം എന്റെ അടുത്തേക്ക് ഓടി വന്നു.. എനിക്കറിയാം പാൽ മിട്ടായി ഉണ്ടെന്ന് അറിഞ്ഞാൽ എത്ര വലിയ ദേഷ്യം ആണെങ്കിലും മാറുമെന്ന്... ഹിഹി.. 

സിനു സിനു നിക്ക് നിക്ക് എന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് ഓടി വന്നപ്പോൾ ഞാൻ അവിടെ നിന്നപ്പോ അവള് കൈ കൊണ്ട് കുറച്ച് താഴ്ന്നു നിൽക്കെന്ന് ആക്ഷൻ കാണിച്ചതും അവള് പറഞ്ഞ പോലെ ഞാൻ നിലത്ത് മുട്ട് കുത്തി ഇരുന്നപ്പോ എന്റെ കവിളിൽ മൂളി കൊണ്ട് അമർത്തി ചുംബിച്ചിട്ട്‌ ഒരു ദേഷ്യവും ഇല്ലന്ന് പറഞ്ഞ് അവള് എന്റെ പിന്നിൽ വന്ന് കഴുത്തിൽ കൂടി ചുറ്റി പിടിച്ച് കാലുകൾ മുന്നോട്ട് വെച്ച് തോളിൽ കേറിയിരുന്നു...

റൂമിൽ ചെന്ന് അവളെ ബെഡിൽ ഇരുത്തിയിട്ട് കണ്ണടക്കാൻ പറഞ്ഞു.. 

"നോ.. ഞാൻ എടുക്കില്ല.. സിനു തരാതെ ചോദിക്കാതെ ഞാൻ ചോക്ലേറ്റ്സ് എടുക്കില്ല.. പിങ്കി പ്രോമിസ്.. "

ചൂണ്ടുവിരലും നടുവിരലും കൂട്ടി പിടിച്ച് കള്ളി നൊണ പറഞ്ഞതും ഞാൻ അവളെയും ഒന്നിരുത്തി നോക്കി.. 

"കള്ളി,, നീ നുണ പറയേണ്ട.. എന്നോട് ചോദിക്കാതെ ചോക്ലേറ്റ്സും പാൽ മിട്ടായി ഒക്കെ എടുത്തത് എനിക്കറിയാട്ടോ.. ഇനി അത് നടക്കില്ല.. നീ കണ്ണടച്ചാൽ മാത്രമേ സിനു തരത്തുള്ളൂ.. അല്ലെങ്കിൽ ഞാൻ തരില്ല... "

"ഓഹ്,, ഈ സിനുവിന്റെ ഒരു കാര്യം... "

ആ പറഞ്ഞത് മെല്ലെ ആണെങ്കിലും ഞാൻ കേട്ടു.. അതും പറഞ്ഞ് സ്വയമേ തലക്ക് അടിച്ചിട്ട് അവള് കണ്ണ് പൊത്തിയതും ഞാൻ കബോഡിൽ നിന്ന് അതൊക്കെ എടുത്ത് കൊടുത്തു... അത് കണ്ടപ്പോൾ തന്നെ അവള് അതിൽ വീഴെo ചെയ്തു.. ഇങ്ങനൊരു ചോക്ലേറ്റ് പ്രാന്തി.. 

ബെഡിൽ കിടന്ന് ഞാൻ അവളെ വയറ്റിന് മോളിൽ ഇരുത്തി ചോക്ലേറ്റ്സ് ബോക്സ്‌ നെഞ്ചിൽ വെച്ച് ഓരോന്നായി എടുത്ത് കഴിക്കുമ്പോ ഞാൻ ഫോണും നോക്കിയിരുന്നു.. 

"സിനു,, "

"മ്മ്,,, "

"സിനൂ,,,"

"യെസ് ബേബി,, "

"സിനുവും മിലുവും കല്യാണം കഴിക്കോ,, !!!? "

"വാട്ട്‌,, നീയെന്താ അങ്ങനെ ചോദിച്ചത്.. !!? "

"ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറ.. "

പാൽ മിട്ടായി കഴിച്ചോണ്ട് അവൾ അങ്ങനെ ചോദിച്ചപ്പോ ഞാൻ അവളെ നെറ്റി ചുളിച്ചു നോക്കി കൊണ്ട് പറഞ്ഞു,, 

"ഇല്ല,, "

"പിന്നെന്തിന നേരെത്തെ സിനു മിലുവിനെ കിസ്സ് ചെയ്തത്.. ബേബി മോള് ഒക്കെ കണ്ടിരുന്നട്ടോ.. ഹിഹി.. "

അവളത് പറഞ്ഞപ്പോഴാ എനിക്ക് നേരെത്തെ നടന്നതൊക്കെ ഒരു മിന്നായം പോലെ ഉള്ളിൽ കൂടി കടന്ന് പോയത്.. 

അവളുടെ മേലിൽ വീണതും സ്വബോധാവസ്തയിൽ അവളുടെ ചെവിക്ക് പിന്നിൽ മുറിവ് പറ്റിയത് കണ്ടപ്പോ ആ രക്തത്തേ തുടച്ചു മാറ്റാതെ കിസ്സ് ചെയ്തതും വേദന കൊണ്ട് എന്റെ കയ്യിൽ മുറുകെ പിടിച്ചതൊക്കെ ഓർമ വന്നത്.. അവളുടെ ഓരോ സ്പർശനാവും എന്നുള്ളിൽ എന്തോ ഉണർവ് നേരുന്നത് പോലെ ഫീൽ ചെയ്യുന്നു.. what is this !!!!!!

~~~~~~~~~~~~~~~~~~~~~~~~~~

രാവിലേ ഇറങ്ങുമ്പോ സിദ്ധു രാത്രിയിലേക്കുള്ള ഫുഡ് വാങ്ങി വരാൻ പറഞ്ഞതോണ്ട് ഒരു ഹോട്ടലിൽ കയറി പാർസൽ വാങ്ങി വീട്ടിലേക് ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോൾ ഒരു റെഡ് കളറിലുള്ള ഇന്നോവ കണ്ടതും ഞാൻ അകത്തേക്ക് പോക്കും ആ വണ്ടി പുറത്തേക്ക് പോക്കും ഒരുമിച്ച് ആയിരുന്നു.. ഈ രാത്രിയിൽ ഞങ്ങളുടെ വീട്ടിൽ ആരാ വന്നത് എന്ന് ചിന്തിച്ച് സൈഡ് ഗ്ലാസ് താഴ്ത്തി ഞാൻ ആരാണെന്ന് നോക്കിയപ്പോൾ ആ വണ്ടിയിലെ ഗ്ലാസ് ഒക്കെ അടച്ചതോണ്ട് ഒന്നും കാണാൻ പറ്റിയില്ല.. 

വണ്ടി പാർക്ക്‌ ചെയ്ത് ആ പോയ റെഡ് കളറിലുള്ള ഇന്നോവ പോവുന്നതും നോക്കി ഞാൻ കാളിങ് ബെൽ അടിച്ചപ്പോ സിദ്ധു തുറക്കാഞ്ഞത് കണ്ടിട്ട് ഡോറിൽ തട്ടിയതും രണ്ട് തവണ തട്ടുമ്പോഴേക്കും താനേ അത് ഓപ്പൺ ആയി.. 

ഡോർ ലോക്ക് ചെയ്യാതെ ഇവള് എവിടെപ്പോയി എന്ന് ചിന്തിച്ച് ഞാൻ അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്ത് ടേബിളിൽ ഫുഡ് വെച്ച് സിദ്ധുനെ കുറേ വിളിച്ചെങ്കിലും ഒരു അനക്കവും ഉണ്ടായില്ല.. 

ഹാളിലെ സോഫയിൽ കൂടെ കൂടെ കിതച്ചു കൊണ്ട് നിൽക്കുന്ന ലൂസിയെ കണ്ടിട്ട് ഞാൻ അവളുടെ അടുത്തേക്ക് പോയപ്പോ ലൂസി എന്നെയും കൊണ്ട് ഒരു റൂമിലേക്ക് പോയതും അകത്തു നിന്ന് സിദ്ധുവിന്റെ കരച്ചിൽ കേട്ട് ഞാൻ ഒരു പേടിയോടെ ഡോറിൽ മുട്ടി സിദ്ധു സിദ്ധു എന്ന് വിളിച്ചതും വിളി കേട്ടപാടെ ഡോർ തുറന്ന് അവള് എന്നെ കഴുത്തിൽ കൂടി മുറുകെ കെട്ടിപിടിച്ചു... 

അവളുടെ വിറയലും മുടിയൊക്കെ ചീകി നിൽക്കുന്നത് കണ്ടിട്ട് ഞാൻ എന്താ കാര്യമെന്ന് ചോദിച്ചു,,, 

"സിദ്ധു,, വാട്ട്‌ ഹാപ്പെൻഡ്.. എന്താ പറ്റിയത്.. സിദ്ധു.. കരയാതെ കാര്യം പറ സിദ്ധു.. "

"അവൻ വന്നു സിദ്ധു *ഐമൻ ജഹാൻ* വന്നു.. "

വിറച്ച ശബ്ദത്തോടെ അവൾ ആ നാമം പറഞ്ഞതും ഇത്രേം നേരം അവളെ മുറുകെ പിടിച്ച എന്റെ കൈ കൊഴിഞ്ഞത് പോലെ ആകെ തളർന്നത് പോലെ താഴ്ന്നതും എന്റെ തളർച്ച കണ്ട അവള് കൂടുതൽ മുറുക്കി പിടിച്ചു.. 

"യാഷ,, നീ,, നീ പേടിക്കേണ്ട,, എ,,, ന്തിനാ നീ അവനെ പേടിക്കുന്നത്.. നീ സ്ട്രോങ്ങ്‌ അല്ലേ യാഷ,, സ്ട്രോങ്ങ്‌ വുമൺ.. അവൻ ഒന്നും ചെയ്യില്ല.. നീ പേടിക്കേണ്ടട്ടോ,, സിദ്ധു അല്ലേ പറയുന്നത്.. തളരാതെ,, ബി സ്ട്രോങ്ങ്‌ യാഷ,,, "

എന്നിൽ നിന്ന് അകന്ന് കയ്യിൽ മുറുക്കി പിടിച്ച് സിദ്ധു കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞപ്പോ ദേഷ്യമാണോ സങ്കടമാണോ വൈരാഗ്യമാണോ ഉള്ളിൽ കൂടി കടന്ന് പോവുന്നത് എന്ന് അറിഞ്ഞില്ല... അപ്പൊ ആ റെഡ് കളർ ഇന്നോവയിൽ ഇവിടുന്ന് പോയത് ആ സാത്താന്റെ മകൻ ആയിരുന്നല്ലേ.. !!

"നിന്നെ ഞാൻ എത്ര തവണ വിളിച്ചിരുന്നു,, എന്താ നീ ഫോൺ എടുക്കാഞ്ഞത്..? നീ ഫോൺ എടുക്കാഞ്ഞത് കണ്ടപ്പോൾ ഞാനാകെ തളർന്നു പോയില്ലേ.. നിനക്ക് എന്തെങ്കിലും പറ്റിയോ എന്നോർത്ത്.. "

അങ്ങനെയൊക്കെ അവള് പറയുമ്പോൾ ചിന്തകൾ പല വഴിക്ക് പോയതും ഉള്ളിൽ കൂടി ഒരു മിന്നായം പോലെ പല ഓർമ്മകളും കടന്ന് പോയപ്പോ തലമുടിയിൽ ശക്തിയിൽ പിടിച്ച് ഒരു പ്രാന്തിയെ പോലെ നിലത്ത് വീണ് ചുമരിന്റെ ഒരു മൂലയിൽ ചുരുണ്ട് കാലുകൾ കൂട്ടി പിടിച്ച് കാൽ മുട്ടിൽ മുഖം പൂഴ്ത്തി വെച്ച് അലറി വിളിച്ചു.... 

~~~~~~~~~~~~~~~~~~~~~~~~~~~~

"സിനു,, ഞാൻ പറഞ്ഞതിന് ഒരു ആൻസർ എനിക്ക് കിട്ടിയില്ലട്ടോ.. അപ്പൊ സിനു ശെരിക്കും മിലുവിനെ കല്യാണം കഴിക്കുമോ,, എന്താ സിനു ഒന്നും പറയാത്തെ,, എന്താ ഇങ്ങനെ ആലോചിക്കുന്നത്.. സിനു... "

എല്ലാമൊന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് ബേബി വീണ്ടും അതേ ചോദ്യം തന്നെ ചോദിച്ചത്.. 

"ബേബി,, എന്റെ ഈ ദേഷ്യമൊക്കെ കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ..? ഒരിക്കലുമില്ല.. !!!"

"അപ്പൊ പിന്നേ എന്തിനാ സിനു മിലുനെ കിസ്സ് ചെയ്തത്..? "

സ്വബോധത്തിൽ ചെയ്തതാണെന്ന് എങ്ങനെ അവളെ പറഞ്ഞ് മനസ്സിലാക്കും എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് ബേബി ബേബി എന്ന് വിളിച്ചോണ്ട് ശാമി വന്നതും മുഖത്ത് പറ്റിയ ചോക്ലേറ്റ്സ് ഒക്കെ എന്റെ ഷർട്ട്‌ൽ തുടച്ച് അവള് വേഗം ഓടി... 

രാവിലെ ഞാൻ അങ്ങനെയൊക്കെ ചെയ്തപ്പോ എന്ത്കൊണ്ട ആരും എതിർക്കാതെ നോക്കി നിന്നത്.. അതുമല്ല എന്ത് കൊണ്ട് യാഷ തടഞ്ഞില്ല... !!!!!??


ചിന്തകൾ പല വഴിക്ക് പോയതും ഉള്ളിൽ കൂടി ഒരു മിന്നായം പോലെ പല ഓർമ്മകളും കടന്ന് പോയപ്പോ തലമുടിയിൽ ശക്തിയിൽ പിടിച്ച് ഒരു പ്രാന്തിയെ പോലെ നിലത്ത് വീണ് ചുമരിന്റെ ഒരു മൂലയിൽ ചുരുണ്ട് കാലുകൾ കൂട്ടി പിടിച്ച് കാൽ മുട്ടിൽ മുഖം പൂഴ്ത്തി വെച്ച് അലറി വിളിച്ചു.... 

അത് കണ്ടിട്ട് സിദ്ധുവും ലൂസിയും എനിക്ക് അരികിലേക്ക് വന്നതും സിദ്ധു എന്നെ അവളോട് ചേർത്ത് പിടിച്ച് പലതും പറഞ്ഞ് സമാധാനിപ്പിക്കുമ്പോൾ വിറയാർന്ന ശരീരത്താലെ അവളെ കെട്ടിപിടിച്ചു.. 

"സി,, സിദ്ധു,, നി,, നിനക്ക് ഒന്നും പറ്റിയില്ലല്ലോ.. നീ ഓക്കേ അല്ലേ,, ഞാ,, ൻ,, ഞാൻ കരുതി ലേറ്റ് ആയപ്പോ വരാഞ്ഞത് കണ്ടിട്ടാണ് നീ വിളിച്ചതെന്ന്,, എനി,, എനിക്കറിയില്ലായിരുന്നു അവൻ,, അവൻ വന്നിട്ട നീ വിളിച്ചതെന്ന്,, സോറി സിദ്ധു,, റിയലി സോറി.. "

"ശ്... ഞാൻ ഒക്കെയാണ് യാഷ.. നീ പേടിക്കാതെ സമാധാനപ്പെട്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ യാഷ ആ സാത്താന്റെ മുന്നിൽ നിൽക്കുമ്പോഴുള്ള ധൈര്യം അവന്റെ മകൻ ഐമൻ ജഹാന്റെ മുന്നിലും ഉണ്ടാവണം എന്ന്.. എന്തിന് നീ അവനെ പേടിക്കുന്നു.. പേടിക്കേണ്ടത് അവനാണ്.. അവനെ പേടിപ്പിക്കണം നീ.. നീ വളരെ സ്ട്രോങ്ങ്‌ ആണെന്ന് അവന് മുന്നിൽ കാണിച്ച് കൊടുക്കണം.. ആ പഴയ യാഷയല്ലന്ന് നീ തെളിയിച്ചു കൊടുക്കണം.. സ്ട്രോങ്ങ്‌.. "

"യെസ്,, ഞാൻ സ്ട്രോങ്ങാണ്.. യാഷ വളരെ സ്ട്രോങ്ങാണ്.. ആ പഴയ പൂച്ചക്കുട്ടിയല്ല ഇപ്പൊ ഈ യാഷ,, യാഷ അങ്ങ് മാറി.. സ്ട്രോങ്ങ്‌ വുമൺ.. സ്ട്രോങ്ങ്‌.. "

സിദ്ധുവിന്റെ കൈകളിൽ ബലമായി പിടിച്ചിട്ട് ഞാൻ എന്നോട് തന്നെ അതൊക്കെ പറഞ്ഞപ്പോ വൈരാഗ്യ ചിരിയാലെ എന്റെ കവിളിൽ പിടിച്ച് സിദ്ധു ചിരിച്ചു.. 

"യെസ്,, ഈ യാഷയെയാണ് വേണ്ടത്.. അവന് മുന്നിൽ നീ നിന്റെ ധൈര്യത്തേ കൂടെ തന്നെ നിർത്തണം.. പ്രതികരിക്കണം.. തളരാൻ പാടില്ല.. "

"ഹ്മ്മ്.. "

സിദ്ധു പറഞ്ഞതിനെ ശെരി വെച്ച് ഞാൻ മൂളിയതും എന്നെ എഴുന്നേൽപിച്ചിട്ട്‌ മുഖത്ത് കണ്ണീരിൽ പറ്റി പിടിച്ച മുടിയൊക്കെ നീക്കി തുടച്ചു തന്ന് എന്റെ കയ്യിൽ പിടിച്ച് കറക്കി.. എന്റെ സന്തോഷം കാണാൻ വേണ്ടി അവളുടെ ഈ കാട്ടികൂട്ടലുകൾക്ക് മുന്നിൽ ഞാൻ പുഞ്ചിരിയാലെ നിന്ന് അവൾക് ഒപ്പം ഡാൻസ് കളിക്കുമ്പോ ഇതൊക്കെ നോക്കി നിൽക്കുന്ന ലൂസി മ്യാവൂ മ്യാവൂ ന്ന് പറഞ്ഞ് വാൽ ആട്ടുന്നത് കണ്ടപ്പോൾ ഞാൻ സിദ്ധുവും പരസ്പരം നോക്കി ചിരിച്ചിട്ട് ലൂസിയെ എടുത്ത് പൊക്കി അവളുടെ ശരീരത്തിൽ മുഖം പൂഴ്ത്തി വെച്ചു.. 

കുറച്ച് കഴിഞ്ഞ് എന്നിൽ നിന്ന് ലൂസിയെ വാങ്ങി സിദ്ധു ഫ്രഷ് ആയി വരാൻ പറഞ്ഞതും ഞാൻ ലൂസിയെ അവളുടെ കയ്യിൽ ഏല്പിച്ചിട്ട്‌ ഫ്രഷ് ആവാൻ വേണ്ടി റൂമിലേക്ക് പോയി നേരെ കണ്ണാടിക്ക് മുന്നിൽ നിന്നു... 

'ഐമൻ ജഹാൻ,, വർഷങ്ങൾക്ക് ശേഷം നീ ഇപ്പൊ നാട്ടിൽ കാൽ കുത്തി.. ഇത്രെയും നാളും നിന്റെ ഫാമിലിയെ ഒഴിച്ച് ബാക്കിയുള്ള എല്ലാവരുടെ മുന്നിലും നീ ഒളിഞ്ഞു നിന്നു.. വീണ്ടും നാട്ടിലേക്ക് കാൽ കുത്തിയതിന്റെ പിന്നിലുള്ള ഉദ്ദേശം കൃത്യമായി അറിയില്ലെങ്കിലും ഇപ്പൊ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോയപ്പോ മനസ്സിലായി നിന്റെ ഉദ്ദേശം എന്താണെന്ന്.. നോ ഐമൻ,, ഇനിയത് നടക്കില്ല.. നീ കണ്ട ആ പഴയ യാഷയും സിദ്ധുവും അല്ല ഇപ്പൊ.. ആ പഴയ യാഷയൊക്കെ അന്നേ നിനക്ക് മുന്നിൽ മരിച്ചതാണ്.. വീണ്ടും ആ യാഷയെ ഉണർത്താൻ ഞാൻ തയ്യാറല്ല.. അങ്ങനെ ഞാൻ ഉണർന്നാൽ നിനക്ക് മുന്നിൽ തോൽക്കേണ്ടി വരും.. അതിന് ഞാൻ തയ്യാറല്ല.. •യാഷ വെറും യാഷയല്ല..• എന്നെ കുറിച്ച് നീ അറിയാൻ കിടക്കുന്നതെ ഉള്ളു മിസ്റ്റർ ഐമൻ ജഹാൻ.. '

കണ്ണുകൾ ചുവപ്പിച്ച് ശ്വാസം കടിച്ച് പിടിച്ചപ്പോൾ മുഖമാകെ ചുവന്നു വന്നതും കണ്ണാടിക്ക് മുന്നിലേ ടേബിളിൽ ഉള്ള ഗ്ലാസിൽ മുറുക്കെ പിടിച്ച് ദേഷ്യത്തേ നിയന്ത്രിക്കുമ്പോൾ അത് തെന്നി നിലത്തേക്ക് വീണു പൊട്ടിയതും ഞാൻ എന്തോ കടും കൈ ചെയ്തോ എന്നോർത്തിട്ട് പുറത്ത് നിന്ന് സിദ്ധു ഡോറിൽ തട്ടി വിളിച്ച് എന്താന്ന് ചോദിച്ചതും കയ്യിൽ തട്ടിയാ ഗ്ലാസ് കൊണ്ട് മുറിവ് പറ്റിയെ രക്തത്തേ നോക്കി ഞാൻ ഒന്നും ഇല്ലാന്ന് പറഞ്ഞ് ചൂണ്ടുവിരൽ ഒരു തുള്ളി രക്തമാക്കി ഞാൻ കണ്ണാടിക്ക് മുന്നിൽ നേരെ നിന്ന് മനസ്സിൽ ആ ഐമനെ ഓർത്ത് ആ രക്തം തള്ള വിരൽ കൊണ്ട് കണ്ണാടിക്ക് നേരെ തെറിപ്പിച്ചു... 

ആ ഒരു തുള്ളി രക്തം കണ്ണാടിയിൽ കൂടി നേരിയ രീതിയിൽ ഒലിച്ചതും ചുണ്ടിൽ ഒരു പരിഹാസ ചിരി വരുത്തി ഞാൻ അതിൽ തന്നെ കണ്ണുകൾ തെറ്റിച്ചു.. ഷാജഹാനെയും അയാളുടെ മകൻ ഐമൻ ജഹാനെയും ഞാൻ അതിൽ ഒരു നിഴൽ പോലെ കണ്ടു.. ഈ രക്തത്തേ സാക്ഷിപ്പെടുത്തി യാഷ പറയുവാ,, വിടില്ല നിങ്ങളെ ഞാൻ.. മാപ്പ് തരില്ല നിങ്ങൾക്ക്... ഓർത്ത് വെച്ചോ,, ഒരു വരവ് ഈ യാഷ നിങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്.. അന്ന് ചിലപ്പോൾ നിങ്ങളുടെ ആയുസ് കണക്കാക്കുന്നതിന്റെ ദിവസമായിരിക്കും.. 

ബാത്‌റൂമിൽ കയറി ഷവറിന്റെ കീഴിൽ നിൽക്കുമ്പോ ശരീരം വല്ലാതെ വേദനിച്ചതും പതിയെ എന്റെ കൈകൾ ചെവിക്ക് പിന്നിലായി സ്പർശിച്ചപ്പോൾ രാവിലെ കെയ്സാൻ മുറിവ് പറ്റിയ രക്തത്തേ പോലും തുടച്ചു മാറ്റാതെ അവന്റെ ചുണ്ടുകളിൽ അവിടമാകെ തഴുകിയത് ഓർമ വന്നതും അവന്റെ റൂമിൽ നിന്ന് എന്നെ ഇറുക്കി പിടിച്ചതൊക്കെ ഓർമ വന്നപ്പോൾ ഞാൻ അടച്ച് വെച്ച കണ്ണുകൾ പെട്ടന്ന് തുറന്ന് വീണ്ടും ആ രംഗം തന്നെ ഓർത്തപ്പോ ഉള്ളിൽ തങ്ങി നിന്ന ചോദ്യത്തിന് ഒരു ഉത്തരം കിട്ടാതെ തോന്നിയെനിക്ക്.. 

അവന്റെ ഇരു കൈകളിലും എന്റെ മുഖം എടുത്ത് എന്നിലേക്ക് ചേർന്നിരുന്ന് ചുംബിച്ചപ്പോൾ ശാമി എന്താ അടങ്ങി ഇരിക്കെന്ന രീതിയിൽ കണ്ണുകൾ ഇറുക്കി കാണിച്ചത്.. മെ ബി അന്ന് ശാമി പറഞ്ഞ പോലെ ദേഷ്യം വന്നാൽ എന്തും ചെയ്യും എന്നതായിരിക്കുമോ.. ബട്ട്‌ ആ സമയത്ത് അവന്റെ മുഖത്ത് ദേഷ്യവും കണ്ടില്ല.. പകരം സഹതാപം നിറഞ്ഞ മുഖഭാവം ആയിരുന്നല്ലോ.. വാട്ട്‌ is ദിസ്‌.. !!

ഫുഡ് കഴിച്ച് ഗാർഡനിലെ പുല്ലുകളിൽ ഇരിക്കുമ്പോഴാണ് എന്റെ കയ്യിലെയും കാലിലെയും ചെവിക്ക് പിന്നിലേയും മുറിവ് കണ്ട് സിദ്ധു അതേ പറ്റി ചോദിച്ചത് ഒക്കെ ഞാൻ പറഞ്ഞ് കൊടുത്തപ്പോൾ അവളിൽ വല്ലാത്തൊരു സംശയം ഉടലെടുത്തു.. 

"യാഷ,, എന്നാലും എന്തിനാ അവൻ നിന്റെ ഹെൽപ് ചോദിച്ചത്.. "

"അത് അവൻ ദേഷ്യം പിടിക്കുമ്പോൾ അതിനേക്കാൾ ഇരട്ടിയായി ഞാനും നിൽക്കാറില്ല.. അപ്പൊ അവന്റെ ദേഷ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുന്ന ഒരേയൊരാളെ മാത്രമേ അവൻ കണ്ടുള്ളൂത്രേ... അതും ഈ ഞ്യാൻ.. എന്തായാലും എന്റെ കാര്യത്തിൽ ഒരു തീരുമാനമായി.. ഇനി അവന്റെ ദേഷ്യം സഹിക്ക വയ്യാതെ ഞാനെങ്ങാനും തലക്കടിച്ച് കൊന്നിട്ട് വരുമോ എന്ന എന്റെ പേടി.. "

"ഹ്മ്മ്.. എന്നാലും നീ സൂക്ഷിക്കണട്ടാ.. പുറമെ കാണുന്ന ഇതൊക്കെ വെറും ഷോ ആണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ.. ഉള്ളിൽ പേടിച്ച് നീ മുള്ളിയിട്ട് വരെയുണ്ടാവും അല്ലേ.. "

"ഒന്ന് പോടീ.. എന്നെ നീ അത്രക്ക് അങ്ങ് കൊച്ചാക്കണ്ട.. അവന്റെ മുന്നിൽ പിടിച്ച് നിൽക്കാനുള്ള ധൈര്യം ഒക്കെ എനിക്കുണ്ട്... "

"എന്നാലും ആ ബ്ലഡി ഷിയു അവിടെ വന്നിട്ട് ഈ സിദ്ധുനെ ഒരു നോക്ക് കാണാൻ വന്നോ.. സങ്കടം ഉണ്ട് ഷിയു സങ്കടം ഉണ്ട്.. ഇനി കണ്ടാൽ അവനെ വെറുതെ വിടില്ല ഞാൻ.. ബ്ലഡി... "

"കണ്ണിന് മുന്നിൽ കണ്ടിട്ട് അവനോട് ഒന്ന് ഇരുത്തി സംസാരിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.. വലിയ ആക്ടറുടെ അസിസ്റ്റന്റ് ആയപ്പോ പാവം ചെക്കൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്... "

സിദ്ധുവിനോട് പുറമെ നല്ല രീതിയിൽ ഞാൻ സംസാരിക്കുമ്പോഴും എന്തോ ഉള്ളിൽ വല്ലാത്തൊരു ഭയം ഉണ്ടായിരുന്നു.. ഇനി നാളെയും ആ ഐമൻ വന്നാലോ.. !? 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എല്ലാവരും ഫുഡ് കഴിച്ച് മോമിനുള്ള ഫുഡ് കൊടുക്കാൻ വേണ്ടി ബെന്നി മോമിന്റെ റൂമിലേക്ക് പോവുന്നത് കണ്ടപ്പോൾ അവന്റെ കയ്യിൽ നിന്ന് ഫുഡ് വാങ്ങി ഞാൻ കൊടുക്കാം എന്ന് പറഞ്ഞ് വാങ്ങി അടച്ചിട്ട റൂമിൽ ഡോറിൽ നോക്ക് ചെയ്തപ്പോൾ ബെന്നിയാണെന്ന് കരുതി കമിങ് എന്ന് പറഞ്ഞതും ഞാൻ ചാരി വെച്ച ഡോർ തുറന്ന് ഇരുട്ടിൽ ഇരിക്കുന്ന മോമിന്റെ അരികിൽ ഫുഡ് വെച്ച് കൊടുത്തു.. പിന്നിൽ നിന്ന് വിളിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഞാൻ വിളിക്കാൻ നിന്നില്ല.. 

ലൈറ്റ് ഓൺ ചെയ്ത് ഞാൻ ബെഡിന്റെ ഒരു മൂലയിൽ ചുമ്മാ ഇരിക്കുന്ന മോമിനെ കാണാൻ വേണ്ടി തിരിഞ്ഞപ്പോൾ കർട്ടന് പിന്നിൽ ഒരു നിഴൽ രൂപം കണ്ട് ഞാൻ കണ്ണുകൾ വിടർത്തി തുറന്ന് ആരാണെന്ന് നോക്കാൻ വേണ്ടി അങ്ങോട്ട് ചെന്നപ്പോൾ ഞാൻ അയാളുടെ അടുത്തേക്ക് വരുന്നുണ്ടെന്ന് മനസ്സിലായി അയാൾ വിൻഡോ വഴി താഴേക്ക് തുള്ളി ചാടുന്നത് കണ്ടതും ഞാൻ സെക്യൂരിറ്റി എന്ന് നീട്ടി വിളിച്ച് താഴേക്ക് ഓടി പോയി.. 

പുറത്തേക് ഇറങ്ങി സെക്യൂരിറ്റി എന്റെ നേർക്ക് വന്ന് എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഞാൻ അയാളെ മറികടന്നു മോമിന്റെ റൂമിന്റെ കീഴിൽ നിന്ന് അയാള് ഓടിയ ഭാഗത്ത്‌ നോക്കിയപ്പോ ഗേറ്റ്ന്റെ അടുത്ത് നിന്ന് ഒരു സൈക്കിളിൽ ഏതോ ഒരാൾ മിന്നായം പോലെ പോവുന്നത് കണ്ടതും ഞാൻ സെക്യൂരിറ്റിയുടെ കയ്യിൽ നിന്ന് വണ്ടിയുടെ കീ വാങ്ങി ഹൈ സ്പീഡിൽ ആ സൈക്കിളിന് പിന്നാലെ പോയി... 

തലയോട് ചേർന്നിട്ടുള്ള ബ്ലാക്ക് കളറിലുള്ള ഷർട്ടും ബ്ലാക്ക് പാന്റും ഷൂസ് ഒക്കെ ഇട്ട് വേഗത്തിൽ സൈക്കിൾ ഓടിച്ചു പോവുന്ന അയാളുടെ നേർക്ക് വണ്ടി വിട്ടപ്പോൾ കൂടെ കൂടെ പിറകോട്ടു തിരിഞ്ഞ് എന്നെ നോക്കിയതും അയാളുടെ നേർക്ക് ഹോൺ അടിച്ചും ലൈറ്റടിച്ചുo നോക്കിയെങ്കിലും ക്യാപ് ഇട്ടത് കാരണം മുഖം വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല... 

പെട്ടന്ന് ഒരു ഇട വഴിയിൽ കൂടി അയാൾ സൈക്കിൾ കൊണ്ട് പോയതും ഞാൻ പെട്ടന്ന് ബ്രേക്ക്‌ ഇട്ട് വണ്ടിയിൽ നിന്ന് ഇറങ്ങി ആ ഇടവഴിയിൽ കൂടി തന്നെ അയാൾക്ക് പിന്നാലെ ഉള്ള വേഗതയിൽ ഓടിയെങ്കിലും അയാൾക്ക് മുന്നിൽ ഓടിയെത്താൻ എന്നെ കൊണ്ട് കഴിഞ്ഞില്ല... 

ആകെ തളർന്നു ഞാൻ ഇടവഴിയിൽ കെട്ടി വെച്ച മതിലിൽ ചാരി നിന്ന് കിതച്ച് കൊണ്ട് ശ്വാസം കൂടെ കൂടെ പുറത്തേക്ക് വിട്ടു... 

മോമിന്റെ റൂമിൽ ഒളിഞ്ഞു നിന്ന് കൊണ്ട് എന്ത് ചെയ്യുകയായിരുന്നു അയാൾ.. ആരാണത്.. !? ഇനി ഒരുപക്ഷേ മോമിന്റെ സമീപനത്തിന് വേണ്ടി കൊതിച്ചു വന്ന ഡാഡി ആയിരിക്കുമോ അയാൾ.. !? ഹേ നോ.. പ്രകൃതം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.. എന്തായാലും ഡാഡ് അല്ല അയാൾ.. അതുറപ്പാ.. അല്ലെങ്കിൽ ഡാഡിയെ കുറിച്ച് അറിഞ്ഞ ആരെങ്കിലും അയാളെ കാണാഞ്ഞിട്ട് മോമിനെ ഉപദ്രവിക്കാൻ വേണ്ടി വന്നതാണോ.. !? അപ്പൊ അയാൾ കാരണം മോം സേഫ് അല്ല.. !!! 

തിരിച്ച് ഞാൻ വണ്ടിയെടുക്കാൻ വന്നപ്പോൾ കാറിന്റെ ഫ്രണ്ട് ഭാഗത്ത്‌ ഒരു തോണി രൂപത്തിൽ ഒരു കടലാസ് കണ്ടതും ഞാൻ നെറ്റി ചുളിച്ച് കൊണ്ട് ശാന്തമായ ആ ഏരിയയിൽ ചുറ്റും നോക്കിയ ശേഷം ആ പേപ്പർ എടുത്ത് നിവർത്തിയ ശേഷം അതിൽ എഴുതിയിരിക്കുന്ന വരികൾ വായിച്ചു... 

'•ഹേ മിസ്റ്റർ കെയ്സാൻ ഹൈദർ അലി.. നിനക്ക് പിടിക്കാൻ കഴിഞ്ഞില്ല അല്ലേ.. അത്ര പെട്ടന്ന് ഒന്നും നിനക്ക് മുന്നിൽ പിടിക്കപ്പെടില്ല ഞാൻ.. വീണ്ടും വരും.. അധികം വൈകാതെ തന്നെ.. ബായ്... •'

അത്ര മാത്രം എഴുതി അതിൽ കൂടുതൽ ഒന്നും എഴുതാതെ ആ പേപ്പർ തിരിച്ചും മറിച്ചും നോക്കി.. *WHO IS HIM* മോമിനെതിരെ കളിക്കുന്നത് ആരാ..!? അതും എന്തിന്.. !? ഇനി എന്റെ നേരത്തെ സമയം ശെരിയാണോ.. ! ഡാഡിയുടെ പിന്നിലേ ശത്രുക്കൾ ആയിരിക്കുമോ.. !? 

ഉള്ളിൽ നുരന്ന് പൊന്തിയ ദേഷ്യത്തേ ഞാൻ കൈ മടക്കി വെച്ച് വണ്ടിയിൽ കുത്തി മുഖം താഴ്ത്തി വെച്ച് അയാളെ മനസ്സിൽ ഓർത്ത് ഞാൻ വെറുത്തതും അതിന്റെ കൂടെ മോമിന്റെ മുഖം കൂടി ഓർമ വന്നപ്പോൾ ആ ദേഷ്യത്തിന്റെ കാടിന്യം ഒന്ന് കൂടി.. അയാൾ ഒരാൾ കാരണം അനുഭവിക്കുന്നത് എന്റെ മോം കൂടിയാണ്.. ഇനിയും ഞാൻ നിങ്ങളെ വെച്ച് പൊറുക്കില്ല മിസ്റ്റർ ഹൈദർ അലി.. വൈകാതെ തന്നെ നിങ്ങള്ടെ മുഖം മൂടി എല്ലാവർക്കും മുന്നിൽ വലിച്ചെറിയും... നോക്കിക്കോ.. ഇത് കെയ്സാനാണ് പറയുന്നത്.. വെറും വാക്കല്ല.. എന്റെ വാക്കിന് നല്ല ശക്തിയുണ്ട്... 

ആ പേപ്പർ ഞാൻ വണ്ടിയിൽ വെച്ച് തിരിച്ച് വീട്ടിലേക്ക് പോയപ്പോ മൂന്ന് സെക്യൂരിറ്റിമാരും എന്റെ വരവ് കണ്ട് ഒരുമിച്ചു സ്റ്റഡിയായി നിൽക്കുന്നത് കണ്ടതും അവർക്ക് മുന്നിൽ ഞാൻ വണ്ടി നിർത്തി ദേഷ്യത്താലെ ഇറങ്ങി... 

"താനൊക്കെ എന്തിനാടോ യൂണിഫോം ഇട്ട് ഇവിടെ നിൽക്കുന്നത്..? വരുന്നവർക്കും പോന്നവർക്കും ഒരു കാഴ്ച വസ്തു ആയൊ,,? അതോ സല്യൂട് ചെയ്ത് ബഹുമാനിക്കാനോ..? നിങ്ങള്ടെ മൂന്ന് പേരുടെയും കണ്ണ് വെട്ടിച്ചിട്ട്‌ അയാൾ അകത്തേക്ക് കയറണമെങ്കിൽ നിങ്ങളെന്താ ബോധത്തിൽ അല്ലായിരുന്നോ...? അല്ലെന്ന്...? എന്തെടുക്കുവായിരുന്നു..? ഇതിനാണോ ശമ്പളം തന്ന് ഇവിടെ നിർത്തിയത്.. മാസാമാസം ഡേറ്റ് തെറ്റാതെ ശമ്പളം വാങ്ങി പോവുന്നുണ്ടല്ലോ.. ഏല്പിച്ച ജോലി മര്യാദക്ക് നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെതിനാ പൊരി വെയിലത്ത് ആയാലും താനൊക്കെ ഇവിടെ നിൽക്കുന്നത്...? ഇനി മേലാൽ ഇത് ആവർത്തിച്ചാൽ മൂന്നിന്റെയും ജോലി ഞാൻ തെറിപ്പിക്കും.. കേട്ടോഡോ... ബ്ലഡി... "

മുഷ്ടി ചുരുട്ടി നിയന്ത്രണം വിട്ട ദേഷ്യം കൊണ്ട് ഞാൻ അവരോട് അത്രയും പറഞ്ഞ് മുകളിലെ മോമിന്റെ റൂമിലെ വിൻഡോയിലേക്ക് നോക്കിയപ്പോ അതിനോട് ചാരി നിന്ന് കയ്യും കെട്ടി നിൽക്കുന്ന മോമിനെ കണ്ടതും ഞാൻ അത് കാര്യമാക്കാതെ അകത്തേക്ക് കയറിയപ്പോൾ എന്റെ ശബ്ദം കേട്ട് വീട്ടിലുള്ള ബാക്കിയുള്ളോറ് ഹാളിൽ നിൽക്കുന്നത് കണ്ടതും ഞാനത് മൈൻഡ് ചെയ്യാതെ അവരെ മറികടന്ന് റൂമിലേക്ക് പോയി ഡോർ വലിച്ചടച്ചു... 

കണ്ണിന് മുന്നിൽ കണ്ട സാധനങ്ങൾ ഒക്കെ വലിച്ചെറിഞ്ഞ് ഞാൻ ദേഷ്യത്തേ അടക്കി നിർത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോ ഞാൻ ബാത്‌റൂമിൽ കേറി ഷവറിന്റെ കീഴിൽ ഇരുന്നു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

പിറ്റേന്ന് രാവിലേ,,, 

"സിദ്ധു,, ഒരു കാരണവശാലും നീ വെളിയിൽ ഇറങ്ങാനെ പാടില്ല... ഇനി അന്നത്തെ പോലെ ബോർ അടിക്കുന്നു എന്ന് പറഞ്ഞ് എവിടേക്കെങ്കിലും പോയാൽ ഉണ്ടല്ലോ.. നല്ലത് തരും ഞാൻ.. സാത്താന്റെ മകൻ ഇറങ്ങിയ കാര്യം പ്രതേകം ഓർത്താൽ പുറത്തേക്ക് ഇറങ്ങേണ്ട നിന്റെ പൂതി ആവിയായി പോയിക്കോളും... കേട്ടോ... "

"ഓ എന്റെ യാഷ,, ഞാനും ലൂസിയും എങ്ങും പോവില്ല.. നീ ധൈര്യമായിട്ട് പോയി വാ.. എന്നേക്കാൾ സൂക്ഷിക്കേണ്ടത് നീയാണ്.. കേട്ടല്ലോ.. "

"എന്നെ നോക്കാൻ എനിക്കറിയാം.. അതോർത്തു മോള് വിഷമിക്കേണ്ട... അപ്പൊ ഒക്കെ പോയ്‌ വരാവേ.. ബായ് സിദ്ധു ബായ് ലൂസി.. "

ബൈക്കിൽ ഇരുന്ന് പോവുമ്പോഴുള്ള ഫീൽ ഒന്നും ഈ വലിയ വണ്ടിയിൽ ഓടുമ്പോൾ കിട്ടുന്നില്ല.. വല്ലാത്തൊരു അസ്വസ്ഥത... 

ആ തട്ടുകടയിൽ കേറി വീട്ടിൽ നിന്ന് കുടിച്ച ടീ പോരാഞ്ഞിട്ട് മൂപരോട് രണ്ട് വർത്താനം പറഞ്ഞ് ചായയും വടയും കഴിച്ച് നേരെ ആ വീട്ടിലേക്ക് വിട്ടു... ഹാളിൽ തന്നെ റോഷൻസാറും ശാമിയും ഉണ്ട്.. അവരെ നോക്കി ഒന്ന് ചിരിച്ചപ്പോൾ റോഷൻ സാർ എന്നെ അവരുടെ അടുത്തേക്ക് വിളിച്ചതും ഇന്നലെ കെയ്സാൻ എന്റെ കയ്യും പിടിച്ച് എവിടെക്കാ പോയത് ഉപദ്രവിച്ചോ എന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ കണ്ണിറുക്കി കാണിച്ച് ഒന്നും ഇല്ലാന്ന് പറഞ്ഞ് നേരെ മോളിലേക്ക് പോയി.. 

അവനോട് ചോദിച്ചപ്പോൾ ചിലപ്പോൾ അവൻ ഒന്നും പറഞ്ഞ് കാണില്ല.. അതായിരിക്കും അവര് എന്നോട് ചോദിച്ചിട്ടുണ്ടാവുക... പിന്നേ ആരും അറിയാതെ അവൻ മാത്രം അറിഞ്ഞോണ്ട് ആണെങ്കിലോ എന്റെ ഹെൽപ് ചോദിച്ചത്.. പറയാൻ പറ്റില്ലല്ലോ.. അതോണ്ട് ഞാൻ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്.. 

മുകളിലെക്ക് കയറുമ്പോൾ കോട്ടുവായ ഇട്ടോണ്ട് ഇനു ഇറങ്ങി വരുന്നതും അവളുടെ തലയിൽ കൊട്ട് കൊടുത്തപ്പോ പെണ്ണ് അത് തിരിച്ച് എനിക്ക് തന്നെ തന്ന് ഗുഡ് മോർണിംഗ് പറഞ്ഞ് താഴേക്ക് ഇറങ്ങി പോയി... ഉറക്ക പിച്ചിലുള്ള അവളുടെ നടത്തം കണ്ടിട്ട് ഞാൻ നോക്കി ചിരിച്ചപ്പോൾ അവള് സ്റ്റെപ് തെറ്റി ദേ നിലത്തേക്ക് ഉരുണ്ടു വീഴുന്നു.. 

"നിനക്ക് അതെന്നെ കിട്ടണം.. പാതിര വരെ ഫോണും കണ്ട് ഇരുന്ന് രാവിലെ എഴുന്നേൽക്കാൻ മടികാണിക്കുന്ന നിനക്ക് ഇത് തന്നെ വേണം.. അല്ല ഇന്നെന്താണാവോ നേരെത്തെ എഴുന്നേറ്റത്.."

വീണിടത്ത് നിന്ന് നടുവിൽ കൈ വെച്ചിരിക്കുന്ന ഇനുവിനോട് റോഷൻസാർ അങ്ങനെ പറഞ്ഞതും അവള് മൂപ്പരെ നോക്കി പേടിപ്പിച്ചിട്ട്‌ ഊരക്ക് തടവി കൊണ്ട് എഴുന്നേറ്റ് സാറിന്റെ തലമണ്ട നോക്കി ഒന്ന് കൊടുത്തു.. 

തിരികെ ഞാൻ ബേബിയുടെ റൂമിൽ പോയപ്പോ ഇന്നലെ പകുതിക്കിട്ട് പോയ ചിത്രത്തിന്റെ മോളിൽ കൂടി ആരോ വരച്ചത് കണ്ടിട്ട് ഞാൻ ബാഗ് അവിടെ ഇട്ട് അടുത്തേക്ക് പോയപ്പോ പെയിന്റ്ങ്സും ബ്രഷും ഒക്കെ അവിടെ കണ്ടപ്പോ നെറ്റി ചുളിച്ചു കൊണ്ട് അതിൽ തന്നെ നോക്കി നിന്നു.. ഇനി ആ ഫ്രോഡ് എങ്ങാനും ആയിരിക്കുമോ..? 

"ഗുഡ് മോർണിംഗ് മിലു.. "

പിന്നിൽ നിന്ന് ബേബിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ അവള് കണ്ണ് തിരുമ്മി കൊണ്ട് ഗുഡ് മോർണിംഗ് പറഞ്ഞ് എന്റെ അടുത്തേക്ക് വന്ന് കാലിൽ ചുറ്റി പിടിച്ചു... 

"ബേബി,, ആരാ ഇത് വരച്ചത്.. ഇന്നലെ ഞാൻ ഇത്രയൊന്നും വരച്ചില്ലല്ലോ.. "

"അത് എന്റെ ദേഷ്യം മാറ്റാൻ വേണ്ടി ഇന്നലെ സിനു വരച്ചതാണ്.. മിലു,, നമ്മള് തമ്മിലുള്ള ദേഷ്യം മാറിയട്ടോ... ഹിഹി.. "

അവളത് പറഞ്ഞപ്പോ ഞാനാ ചിത്രത്തിൽ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~

"നീ എന്തൊക്കെ പറഞ്ഞാലും ഞാൻ വിടില്ല കെയ്സാൻ.. നിന്റെ ഡാഡിയെ എനിക്ക് കിട്ടിയില്ല.. അപ്പൊ ഏക ലക്ഷ്യം നിന്റെ മോമിലാണ്.. അതോണ്ട് ഞാൻ ആ ചെറ്റയോട് തീർക്കാൻ കഴിയാത്ത ദേഷ്യം നിന്നോട് തീർക്കുവാ.. ഇനിയും ഞാൻ വെച്ച് പൊറുക്കില്ല.. എന്റെ കയ്യിൽ നിന്ന് വിട്.. വിടാൻ... "

ഇരുട്ട് നിറഞ്ഞ മുറിയിൽ വെട്ട് കത്തി പൊക്കി പിടിച്ച് നിൽക്കുന്ന ആരുടേയോ കൈകൾ മോമിനെ കൊല്ലാൻ വേണ്ടി ഉയർന്നതും ആ കൈ ശക്തിയോടെ പിടിച്ച് നിർത്തി തടസ്സമായി നിന്നപ്പോൾ അതിനേക്കാൾ സ്ട്രോങ്ങ്‌ൽ കൈ തട്ടി മാറ്റി ഒരു സൈഡിലേക്ക് തള്ളി നീക്കിയതും മോമിന്റെ വയറ്റിൽ ആഞ്ഞു കുത്തിയതും ഒരു നിലവിളിയോടെ കണ്ണുകൾ അടച്ച് പിടിച്ച് ഉറക്കെ വിളിച്ചു... 

*"മോം"*

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ആ ചിത്രത്തിൽ തന്നെ നോക്കി നിൽക്കുമ്പോ കെയ്സാന്റെ റൂമിൽ നിന്ന് ഒരു ശബ്ദം കേട്ട് ഞാൻ ഓടി ചെന്നപ്പോ ഒരു ഞെട്ടലോടെ അവൻ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് വിയർത്തൊലിച്ച ശരീരത്താലെ ഇരുന്നതും ഞാൻ അവന്റെ അടുത്തേക്ക് പോയി എന്താ പറ്റിയതെന്ന് ചോദിക്കുന്നതിന് മുന്നേ അവൻ രണ്ട് കയ്യും നീട്ടി മോം എന്ന് പറഞ്ഞ് എന്നെ കെട്ടിപിടിച്ചു.. 

"മോം,, ഒക്കെ അല്ലേ... ഒന്നും പറ്റിയില്ലല്ലോ.. അവര് മോമിനെ കുത്തിയില്ലല്ലോ.. മോം പേടിക്കേണ്ടട്ടോ.. ഞാനുണ്ട് കൂടെ,, ഈ കെയ്സാനുണ്ട് കൂടെ.. ആരും ഒന്നും ചെയ്യില്ല മോമിനെ.. ഒക്കെ.. ഡോണ്ട് വറി... "

ശ്വാസം വിടാൻ പോലും കഴിയാത്ത വിധത്തിൽ അവനെന്നെ കെട്ടിപിടിച്ച് മോം ആണെന്ന് കരുതി എന്തൊക്കെയോ പറഞ്ഞതും ഒന്നും മനസ്സിലാവാതെ ഞാൻ നെറ്റി ചുളിച്ച് നിൽക്കുമ്പോ എന്നിൽ നിന്ന് അകന്ന് അവന്റെ ഇരു കൈകളിലും എന്റെ മുഖം എടുത്ത് പേടിയോടെ കരഞ്ഞ വിയർത്തു ഒളിച്ച മുഖം കൊണ്ട് എന്റെ നെറ്റിയിലും കവിളിലും ചുംബിച്ചതും ശേഷം അവന്റെ കൈകൾ എന്റെ വയറ്റിന്റെ ഒരു സൈഡിലേക്ക് അമർത്തി പിടിച്ചിട്ട് അതിൽ നോക്കി ഒന്നും പറ്റിയില്ലല്ലോ എന്ന് ചോദിച്ച് വീണ്ടും എന്നെ കെട്ടിപിടിച്ചു... 

കാര്യം മനസ്സിലാവാതെ അവന്റെ നഗ്ന ശരീരത്തിലെ വിയർപ്പിനാലെയുള്ള ചൂടിൽ നിന്ന് അകന്ന് നിന്ന് എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ വീണ്ടും അവൻ മോം മോം എന്ന് കൈ നീട്ടി വിളിച്ചതും ഞാൻ ടേബിളിൽ മഗിലുള്ള വെള്ളം എടുത്ത് അവന്റെ മുഖം നോക്കി ഒഴിച്ചു.. എന്തോ ബോധം വന്നത് പോലെ മുഖത്ത് വീണ വെള്ളം തുടച്ചു മാറ്റി കണ്മുന്നിൽ എന്നെ കണ്ടതും മോം എവിടെ എന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം എന്താണെന്ന് അങ്ങോട്ട് ചോദിച്ചു... 

ഇന്നലെ ആന്റിയുടെ റൂമിൽ ആരോ വന്നെന്നും അയാളെ ഫോളോ ചെയ്ത് പോയപ്പോ കിട്ടിയില്ലന്നും വണ്ടിക്ക് മുന്നിൽ നിന്ന് കിട്ടിയ പേപ്പറിൽ എഴുതിയതൊക്കെ പറഞ്ഞ് ആ ടെൻഷനിൽ ഇന്നലെ എന്തൊക്കെയോ ആലോചിച്ചു കിടന്നപ്പോൾ ഇപ്പൊ മോമിനെ ആരോ വയറ്റിൽ കുത്തുന്ന സ്വപ്നം കണ്ട് ഞെട്ടിയുണർന്നതാണെന്ന് ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു നിർത്തിയപ്പോൾ അവന് മുന്നിൽ ഞാൻ നടുവിൽ കൈ വെച്ച് നിന്നു.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഇന്നലെ കിടക്കാൻ നേരത്ത് ഒരു മോമിന്റെ റൂമിൽ വന്ന ആളെ ഓർത്തിട്ട് ഡാഡിയുടെ ശത്രു ആണെന്ന് കരുതി അരുതാത്ത പലതും ആലോചിച്ചു കിടന്നിട്ട് ആണെന്ന് തോന്നുന്നു ഇപ്പൊ ഇങ്ങനൊരു സ്വപ്നം കണ്ടത്... ഓഹ് ഗോഡ്.. എന്റെ നിലവിളി കേട്ട് വന്ന യാഷയെ ഞാൻ മോമിന്റെ സ്ഥാനത്തു കണ്ട്,, ഷിറ്റ്.. 

ഒക്കെ അവൾക്ക് വ്യക്തമായി പറഞ്ഞ് കൊടുത്തപ്പോൾ നടുവിൽ കൈ വെച്ച് കൊണ്ടുള്ള അവളുടെ നിൽപ് കണ്ടിട്ട് ഞാൻ നെറ്റി ചുളിച്ചു നോക്കി... 

"പലതും ഓർത്ത് കിടന്നാൽ ഇങ്ങനെയുള്ള സ്വപ്‌നങ്ങൾ ഒക്കെ കണ്ടെന്നു വരും.. കിടക്കാൻ നേരമെങ്കിലും നല്ലത് മാത്രം ചിന്തിച്ചോടെ തനിക്ക്.. ആ സമയത്ത് എങ്കിലും ആ ഹിറ്റ്ലർ മാധവനെ ഓർക്കാതെ കിടന്നാൽ പോരെ തനിക്ക്.. ബ്ലഡി ഫ്രോഡ്... "

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എന്ന് ഞാൻ പറഞ്ഞപ്പോ ബെഡിൽ നിന്ന് എഴുന്നേറ്റ് മുന്നിലേക്ക് തൂങ്ങി വന്ന മുടി പിന്നിലേക്ക് ഒതുക്കി വെച്ച് എന്റെ നേർക്ക് വന്നതും ഗോഡ് പറഞ്ഞത് പണിപാളിയോ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ നൈസ് നൈസ് ആയിട്ട് അവിടുന്ന് തിരിയാൻ നിന്നപ്പോ എന്റെ കയ്യിൽ പിടിച്ച് വലിച്ച് ഒരു കറക്കൽ കറങ്ങിയിട്ട് പിന്നിലേക്ക് കൈ തിരിച്ച് വെച്ച് അവനിലേക്ക് ചേർത്തി നിർത്തി അവന്റെ മുഖം എന്റെ ചെവിക്ക് അരികിലായി കൊണ്ട് വന്നപ്പോൾ ഞാൻ കണ്ണാടിയിൽ കൂടി അവനെ നോക്കി... 

"എന്റെ മോമിന്റെ സേഫ്റ്റിയും അയാളോടുള്ള പ്രതികാരവുമാണ് എന്റെ ലക്ഷ്യം.. കൂടാതെ നാനുവിന്റെ വരവും.. അപ്പൊ എന്റെ മനസ്സിലെ ചിന്ത ഇതെപറ്റി മാത്രമായിരിക്കും.. എന്ത് ചിന്തിക്കണം എന്നത് എന്റെ ഇഷ്ടമാണ്.. "

ഇളം നീല കണ്ണുകൾ വിടർത്തി പല്ലുകൾ കടിച്ച് പിടിച്ച് കയ്യിൽ പിടിച്ച് ഞെരിക്കിയിട്ട് എന്റെ ചെവിക്ക് അരികിൽ മുഖം കൊണ്ട് വന്ന് അവൻ അങ്ങനെ പറയുമ്പോൾ അവന്റെ ചുടു നിശ്വാസം എന്നെ തലോടിയതും എന്റെ മിഴികൾ അടഞ്ഞതും പതിയെ എന്നിലെ പിടി വിട്ട് അവൻ അടിമുടി നോക്കിയ ശേഷം ബാത്‌റൂമിലേക്ക് പോയി... 

കയ്യിൽ നോക്കിയപ്പോ പിടിച്ചതിന്റെ ശക്തിയിൽ വല്ലാതെ ചുവന്നിട്ടുണ്ട്... ബോഡിയിലുള്ള പാറക്കല്ലു പോലെയുള്ള സിക്സ്പാക്ക് ബോഡിയുടെ പവർ കയ്യിലും ഉണ്ടെന്ന് തോന്നുന്നു.. എങ്ങനെ ഇല്ലാതിരിക്കും.. എടുത്താൽ പൊന്താത്ത സാധനം അല്ലേ പ്രാക്ടീസ് ചെയ്യാനെടുക്കുന്നത്... ഹൂ കൈ.. 

കൈയ്യിൽ ഊതി കൊണ്ട് ഞാൻ തിരിച്ച് ബേബിയുടെ റൂമിലേക്ക് പോയപ്പോ ഞാൻ ആരോടെന്നില്ലാത്ത ദേഷ്യത്തിൽ ഡോർ അടച്ചു... ഇങ്ങനെ കൈ പിടിച്ച് ഞെരുക്കാൻ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ.. ഒരു കാര്യം മനസ്സിലായി,, നല്ലതായ കാര്യങ്ങൾ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നാൽ ഇതായിരിക്കും പ്രതികരണം.. ഓരോ തവണയും അവന്റെ അടുത്തേക്ക് പോവുമ്പോ ഓരോ അവന്റെ രീതിയിലുള്ള ഓരോ പാഠങ്ങൾ പഠിക്കുന്നുണ്ട്.. അത് നല്ലൊരു കാര്യമാണ്.. വെൽഡോൺ യാഷ വെൽഡോൺ... 

മൂഡ് പോയെന്ന് പറഞ്ഞാൽ മതിയല്ലോ.. ഹോ.. ഇന്ന് വരേണ്ടായിരുന്നു.. സിദ്ധുവിന്റെ കൂടെ അവിടെ നിന്നാൽ മതിയായിരുന്നു.. ഹോ.. 

"മിലു,,, "

നിലത്ത് ഇരുന്ന് ഞാൻ എന്തൊക്കെയോ ചിന്തിച്ച് കൂട്ടുമ്പോൾ ബേബി വിളിച്ചതും ഞാൻ എന്ത്യേന്ന് ചോദിച്ചപ്പോൾ പെണ്ണ് അടുത്തേക്ക് വന്ന് കാര്യം പറഞ്ഞു.. 

"അത് പിന്നേ,, ഞാനും ഇനു ദീദിയും ഷോപ്പിംഗ്ന് പോവാണ്.. മിലു വരുന്നോ..? "

"ഡി കുട്ടി പിശാശേ,, നിന്റെ കൂടെ കളിക്കാനും പുറത്ത് പോവാനൊന്നുമല്ല നിന്റെ ഡാഡി എന്നെ ഇവിടെ നിത്തിച്ചത്.. ഒരു ഹാളിന്റെ വലിപ്പത്തിലുള്ള നിന്റെയീ റൂം ഡെക്കറേറ്റ് ചെയ്യാനാണ്.. കേട്ടോഡി.. ഞാനെങ്ങും വരുന്നില്ല.. നീ പോയാൽ മതി.. "

"അയ്യോ.. എനിക്ക് കൊതി കൊണ്ട് വരാൻ പറഞ്ഞതല്ല.. ഇവിടുത്തെ ഡ്രൈവർ അങ്കിളിന്റെ വീട്ടിൽ പോയതോണ്ട് സിനുവാ കൂടെ വരുന്നത്.. അതോണ്ടാ ഞാൻ പറഞ്ഞത് വരുന്നുണ്ടെങ്കിൽ വാന്ന്.. "

"അതിന് നിന്റെ സിനു കൂടെയുണ്ടെങ്കിൽ ഞാൻ എന്താ വേണ്ടേ.. "

"മ്മ്.. മ്മ്.. ബേബി മോൾക്ക് എല്ലാം അറിയാട്ടോ,, ഇന്നലെ സിനു മിലുവിനെ കിസ്സ് ചെയ്യുന്നതൊക്കെ ഞാൻ കണ്ടിരുന്നു.. ദേ ഇപ്പൊ സിനു കൂക്കിയപ്പോൾ മിലു ഓടിപോയില്ലേ,, അപ്പൊ മിലുന് പിന്നാലെ തന്നെ ഞാനും ഉണ്ടായിരുന്നു.. ഞാനാ ഡോറിന്റെ പിന്നിൽ ഒളിച്ചു നിന്ന് നിങ്ങള് ഹഗ് ചെയ്യുന്നത് ഒക്കെ കണ്ടിരുന്നു.. ഇന്നലെ സിനുവിനോട് ചോദിച്ചപ്പോൾ സിനു പറഞ്ഞു നിങ്ങൾ തമ്മിൽ ഒന്നും ഇല്ലാന്ന്... പക്ഷേ ഇപ്പൊ കണ്ടതും കൂടിയായപ്പോൾ എനിക്ക് ഉറപ്പായി നിങ്ങൾ തമ്മിൽ കല്യാണം കഴിക്കുമെന്ന്.. ഇന്നലെ സിനു ഈ ബേബിയോട് കള്ളം പറഞ്ഞതാ.. 
അതോണ്ട് മിലു വേഗം വരാൻ നോക്ക്.. മിലുവിനെ കൊണ്ട് പോവുന്ന കാര്യം ഞാനെറ്റു.. പേടിക്കേണ്ട.. ബേബിയില്ലേ കൂടെ.. ധൈര്യമായിട്ട് വാന്നേ... "

ഓ എന്റെ കടവുളേ,, ഈ കൊച്ചിത് എന്തൊക്കെയാ പറയുന്നത്.. ഞാനും ലവനും തമ്മിൽ കല്യാണം കഴിക്കേ.. അതും അവനെ.. ആലോചിക്കാൻ കൂടി വയ്യ...

അങ്ങനെ കെട്ടിയാൽ എന്തായിരിക്കും.. ഫസ്റ്റ് നൈറ്റ്‌.. 

ഞാൻ പാലും കൊണ്ട് അകത്തേക്ക് ചെല്ലുന്നു.. മെല്ലെ ഡോർ ക്ലോസ് ചെയ്യുന്നു,, ബെഡിൽ എന്നെ കാത്തിരിക്കുന്ന അവന്റെ നേർക്ക് ഞാൻ പോവുന്നു,,  അരികിൽ ഇരിക്കുന്നു,, എന്റെ കവിളിൽ അവൻ ചെറുതായി ഉരസുന്നു,, നാണം കൊണ്ട് ഞാൻ ശ്യോ എന്ന് പറഞ്ഞ് തല താഴ്ത്തി കയ്യിലുള്ള പാൽ അവന് നേരെ നീട്ടുന്നു,, അത് എന്റെ വായിൽ വെച്ച് തരുന്നു,, ഡിമാൻഡ് ഇട്ട് ഞാൻ അത് കുടിക്കാതെ കണ്ടപ്പോ അവൻ കുടിക്കുന്നു,, കുടിച്ച അപ്പോൾ തന്നെ പുറത്തേക്ക് തുപ്പുന്നു,, പഞ്ചസാരക്ക് പകരം ഉപ്പ് ഇട്ട് എന്നെ ഇങ്ങോട്ട് അയച്ച സിദ്ധു എനിക്ക് പണി തന്നു,, ദേ ദേഷ്യം പിടിച്ചവൻ പാൽ എന്റെ മുഖത്തേക്ക് ഒഴിക്കുന്നു,, ഗ്ലാസ് വലിച്ചെറിയുന്നു,, പൊട്ടിക്കുന്നു,, ദേഷ്യത്തോടെ എന്നോട് എന്തൊക്കെയോ പറയുന്നു,, അതിനേക്കാൾ ഇരട്ടി ദേഷ്യത്തിൽ തിരിച്ചും പറയുന്നു... പിന്നേ അവിടെ നടക്കുന്നത് ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധം ആയിരുന്നു.. ഫസ്റ്റ് നൈറ്റ്‌ൽ ഡിവോഴ്സ്ന് ആവശ്യപ്പെട്ട ഏക ഭാര്യ ഈ ഞ്യാൻ ആയിരിക്കും.. വിത്ത്‌ ലവനും.. 

ഹോ,, വല്ലാത്തൊരു ഫസ്റ്റ് നൈറ്റ്‌ അപാരത... ബ്ലാ.... 

"മിലു ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ.. വേഗം വരാൻ നോക്ക്.. "

എന്റെ കയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ബേബി വിളിച്ചപ്പോഴാ ഞാൻ ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധത്തിൽ നിന്ന് മടങ്ങി വന്നത്.. ഹോ.. ഇത്രക്കങ്ങ് ആലോചിക്കേണ്ടായിരുന്നു... ഹൗ... 

"അപ്പൊ മിലു വരുമല്ലോ അല്ലേ... "

"നീയൊന്ന് പോയെ ബേബി.. നീയും നിന്റെ ഉള്ളിലെ അപാര ഐഡിയയും ഉണ്ടല്ലോ,, അത് ഈ മിലുവിന്റെ മുന്നിൽ നടക്കില്ല.. നിന്റെയാ അന്ഗ്രി ബോയ് സിനുവുമായി എനിക്ക് യാതൊരു കണക്ഷനും ഇല്ല.. ഇനി അങ്ങോട്ട് ഉണ്ടാവുകയും ഇല്ല.. കേട്ടോടി കുട്ടി പിശാചെ..."

എന്ന് ഞാൻ കുറച്ച് കനപ്പിച്ച് പറഞ്ഞപ്പോ അവള് മുഖം വീർപ്പിച്ചു കൊണ്ട് റൂമിൽ നിന്ന് ഇറങ്ങിപ്പോയി.. എന്നാലും ഈ കൊച്ചിന് ഇങ്ങനെയുള്ള ചിന്തയൊന്നും ഉണ്ടാവുമെന്ന് ഞാൻ കരുതിയതെ ഇല്ല.. ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു... 

മൂഡ് ഇല്ലെങ്കിലും വന്ന സ്ഥിതിക്ക് എന്തെങ്കിലും വരച്ചിട്ട്‌ പോവാം എന്ന് കരുതി ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടുമ്പോൾ സണ്ണി വിസലഡിച്ചോണ്ട് ഒരു ഹായ് പറഞ്ഞ് ആ ഫ്രോഡ്ന്റെ റൂമിലേക്ക് പോയി.. 

വന്ന് വാലാട്ടി.. അവന്റെ പിന്നിൽ നടക്കാതെ ഇവനൊക്കെ എന്നെ പോലെ വല്ല പണിയും എടുത്ത് ജീവിച്ചൂടെ.. ബ്ലഡി ഫൂൾ.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഓഹ് ഗോഡ്.. !!!!

ഞാനിത് എന്തൊക്കെയാ കാണിച്ച് കൂട്ടുന്നത്,, ഇന്നലെ യാഷയെ സ്വബോധത്തിൽ കിസ്സ് ചെയ്തു.. ഇന്നിപ്പോ മുടിഞ്ഞ സ്വപ്നം കാരണം കെട്ടിപിടിക്കുകയും ചെയ്തു.. വാട്ട്‌ ഈസ്‌ ദിസ്‌.. 

"ഡാ സിനു.. സിനുവേ,,, "

ഡോറിൽ തട്ടിയുടെ സണ്ണിയുടെ വിളി കേട്ട് ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് മാറി ഡോർ തുറന്നപ്പോൾ ഹേയ് മാൻ എന്ന് പറഞ്ഞോണ്ട് കൈ മടക്കി എനിക്ക് ഒരു കുത്ത് തന്നതും ഞാൻ അവനെ നോക്കിപ്പെടിപ്പിച്ചപ്പോൾ ഏത് മൂടിലാണെന്ന് മനസ്സിലായ അവൻ കുത്തിയ ഭാഗത്ത്‌ തടവിയ ശേഷം സോറി പറഞ്ഞ് അകത്തേക്ക് കയറി ബെഡിലേക്ക് വീണു... 

"എടാ സിനു,, നിനക്ക് ആ പെണ്ണിനോട് വല്ലതും ഉണ്ടോ..? "

ഇന്നലെ ബേബി മോൾ ചോദിച്ചത് പോലെ ഒരു കള്ളത്തോടെ സണ്ണി ചോദിച്ചതും ഞാൻ അവനെയൊന്നു ഇരുത്തി നോക്കിയപ്പോ അത് വകവെക്കാതെ അവൻ കൂൾ ആയി എന്റെ അടുത്തേക്ക് വന്ന് ഇരു തോളിലും പിടിച്ച് അവൻ ബെഡിൽ ഇരുത്തിയിട്ട് എനിക്ക് മുന്നിൽ ചെയർ ഇട്ടിട്ട് ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്നത് പോലെ ചോദിച്ചപ്പോൾ ഞാൻ ഇന്നലെ ബേബി മോൾക്ക് കൊടുത്ത മറുപടി തന്നെ അവനും കൊടുത്തു... 

"അപ്പൊ പിന്നേ എന്തിനാ പുന്നാര മോൻ ഇന്നലെ അവളെ കിസ്സ് ചെയ്തത്..? "

"എനിക്കും അറിയില്ല എന്തിനാ ഞാനവളെ കിസ്സ് ചെയ്തതെന്ന്.. മോം കനപ്പിച്ച് കൊണ്ട് എന്തൊക്കെയോ പറഞ്ഞപ്പോൾ ഞാനാകെ തളർന്നു പോയി.. ഉള്ളിൽ സങ്കടം കൊണ്ടാണോ ദേഷ്യം കൊണ്ടാണോ എന്നറിയില്ല എന്തൊക്കെയോ കാട്ടി കൂട്ടി.. ഇപ്പോഴും അത് ആലോചിച്ചിട്ട്‌ എനിക്ക് ഒരു ഉത്തരം കിട്ടിയില്ല.. പക്ഷേ നിങ്ങളൊക്കെ എന്തിനാ അത് കണ്ടോണ്ടിരുന്നത്.. ആർക്കെങ്കിലും എന്നെ തടയാൻ പാടില്ലായിരുന്നോ.. !"

"എങ്ങനെ തടയാൻ.. ആരറിഞ്ഞ് നീ ദേഷ്യത്തിലാണോ സങ്കടത്തിലാണോ എന്ന്.. തടയാൻ വന്നാൽ തന്നെ നീ ഞങ്ങളെ കടിച്ച് കീറാൻ വരില്ലെ.."

"എന്നാൽ പിന്നേ.. എന്തോണ്ട യാഷ തടയതിരുന്നത്.. എനിക്കുള്ള പോലെ ദേഷ്യം തന്നെ അവളിലും ഇല്ലേ.. ആ ഒരു സാഹചര്യത്തിൽ മുഖത്ത് അവളുടെ കൈ പതിയെണ്ടായിരുന്നു.. പക്ഷേ അവളൊന്നും ചെയ്തില്ല.. "

"നീ പറഞ്ഞ് വരുന്നത് അവൾക്ക് നിന്നോട് ഏതെങ്കിലും തരത്തിൽ ക്രഷ് ഉണ്ടെന്നാണോ.. എങ്കിൽ പിന്നേ ഞാനതിപ്പോൾ തന്നെ ക്ലിയർ ചെയ്ത് വരാം.. ഓക്കേ.. "

എന്നും പറഞ്ഞ് അവൻ അവളുടെ അടുത്തേക്ക് പോവാൻ നിന്നതും ഞാൻ അവനെ തടഞ്ഞു നിർത്തി... 

"അങ്ങനെ എനിക്ക് വേണ്ടി ആരും ചോദിക്കാനും പറയാനും നിൽക്കേണ്ട.. എനിക്കറിയാം ചോദിക്കാനോക്കെ.. "

"എങ്കി ഒക്കെ.. ചോദിക്കുന്നില്ല.. പിന്നേ ഞാൻ വന്നത് നിന്റെ ബൈക്ക് എടുക്കാനാണ്.. എന്റെ കാർ ഇവിടെ വെച്ചിട്ടുണ്ട്... ഫ്രണ്ട്ന്റെ കൂടെ അവനൊരു പെണ്ണ് കാണാൻ പോവാനാ.. അപ്പൊ പിന്നേ നമ്മളുടെ കുറവുകൾ കാണിക്കണ്ടല്ലോ.. ഒരു വെയിറ്റ്ന് വേണ്ടി,, ഞാൻ,, നിന്റെ,,, വണ്ടി,,, "

അവനെ അടിമുടി നോക്കി ഞാൻ മൂളി ഒക്കെ എന്ന് പറഞ്ഞതും അവൻ കീയും വാങ്ങി പോയി.. അവൻ പോയതിനു പിന്നാലെ തന്നെ ബേബി മോളും ഇനുവും വന്നു.. 

"സിനു ഇതുവരെ റെഡിയായില്ലേ.. ലേറ്റ് ആയി.. "

"എന്തിന്.. എവിടെ പോവാൻ.. "

"ഞാൻ പറഞ്ഞില്ലായിരുന്നോ ഷോപ്പിംഗ്ന് പോവാൻ.. ഡ്രൈവർ വീട്ടിൽ പോയതോണ്ട നിന്നോട് വരാൻ പറഞ്ഞത്.. വേഗം വരാൻ നോക്ക്.. ഒരു അഞ്ചു മിനുട്ട് വെയിറ്റ് ചെയ്യും.. ഓക്കേ.. "? 

"അതേയ്,, നിങ്ങൾ ഗേൾസിന്റെ ഷോപ്പിംഗ്ന് ഒന്നും എനിക്ക് വരാൻ പറ്റില്ല.. വേണമെങ്കിൽ ആ യാഷയെ കൂട്ടി പോവാൻ നോക്ക്.. അവൾക്കറിയാം ഡ്രൈവിംഗ് ഒക്കെ.. "

"യാഷ ഇവിടെ വന്നത് എന്റെ ഡ്രൈവർ ആയിട്ടല്ല.. ഇവിടെ ബേബിയുടെ റൂം ഡെക്കറെറ്റ് ചെയ്യാൻ വേണ്ടി റോഷ കൊണ്ട് വന്നതാണ്.. നിനക്ക് വരാൻ പറ്റുമെങ്കിൽ വന്നാൽ മതി.. അല്ലെങ്കിൽ ഞാനും ബേബിയും പോയിക്കോളാം.. വാ ബേബി.. "

എന്റെ നേർക്ക് ദേഷ്യത്തോടെ കുരച്ച് ചാടി ബേബിയുടെ കയ്യും പിടിച്ച് ഇനു പോയപ്പോ ഇന്നലെ മോമിന് എതിരെ വന്നയാൾ എന്റെ ഫാമിലിയെ കൂടി ടാർഗറ്റ് ചെയ്താലോ എന്നോർത്തതും ഞാൻ ഡ്രെസ്സ് മാറി താഴേക്ക് ചെന്നപ്പോ ബേബിയും ഇനുവും എങ്ങനെ പോവും എന്ന രീതിയിൽ നടുവിൽ കൈ വെച്ച് നിൽക്കുന്നുണ്ട്.. എന്നെ കണ്ട ബേബി മോൾ ഇനുവിനെ തോണ്ടിയിട്ട് ദേ നോക്കിയേ എന്ന് പറഞ്ഞതും രണ്ടും കൂടി ഇളിക്കുന്നത് കണ്ടപ്പോ ഞാൻ വന്ന് വണ്ടിയിൽ കേറാൻ പറഞ്ഞു.. ഇനു പിന്നിലേ സീറ്റിൽ കയറി ഇരുന്നതും അവളോടായി പറഞ്ഞു.. 

"വന്ന് മുന്നിൽ കേറി ഇരിക്ക്.. ഡ്രൈവറെ പോലെ മുന്നിൽ എന്നെയിരുത്തരുതെന്ന് അറിയില്ലെ...!!"

"അവിടെ ബേബി ഇരുന്നോളും.. ഒക്കെ.. "

ബേബി സിറ്റ് ഔട്ടിൽ തന്നെ ശുണ്ഠി പിടിച്ച് കയ്യും കെട്ടി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വണ്ടിക്കകത്ത് നിന്ന് നീട്ടിയൊരു ഹോൺ അടിച്ചപ്പോൾ അതിന്റെ ശബ്ദം കേട്ട് അവൾ രണ്ട് ചെവിയും പൊത്തി പിടിച്ചു.. 

"ബേബി നീ വരുന്നില്ലേ.. "

ഗ്ലാസിൽ കൂടി തല പുറത്തേക്ക് ഇട്ട് ഞാൻ ചോദിച്ചപ്പോ അവൾ കേട്ട ഭാവം നടിക്കാതെ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് പോയി... 

"എന്താ ബേബി..? "

"മിലു വരാതെ ഞാൻ ഷോപ്പിംഗ്ന് വരില്ല.. "

"വാട്ട്‌.. ഷോപ്പിംഗ്ന് പോവാൻ മിലു എന്തിനാ.. "

"അതൊന്നും ചോദിക്കേണ്ട.. മിലു വരാതെ ഞാൻ ഷോപ്പിംഗ്ന് വരില്ല വരില്ല വരില്ല... "

"ദേ ബേബി,, സിനുവിനെ ദേഷ്യം പിടിപ്പിക്കാതെ മര്യാദക്ക് വണ്ടിയിൽ കേറി ഇരിക്കാൻ നോക്ക്... "

കുറച്ച് കനപ്പിച്ച് കൊണ്ട് ഞാൻ പറഞ്ഞപ്പോ അതൊന്നും വകവെക്കാതെ അവള്ടെ വാശി ജയിക്കണം എന്ന രീതിയിലുള്ള നിൽപ് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നതും ഞാൻ അവളുടെ കയ്യിൽ ബലമായി പിടിച്ചോണ്ട് ചോദിച്ചു..? "

"ഇത്രേം നാളും മിലു കൂടെ ഉണ്ടായിട്ടാണോ ഷോപ്പിംഗ്ന് പോയത്.. ആണോന്ന്... "

ശബ്ദം ഉയർത്തി അവളുടെ കയ്യിൽ പിടിച്ച് കുലുക്കിയിട്ട് ഞാൻ പറഞ്ഞപ്പോ അവള്ടെ കണ്ണ് നിറഞ്ഞതും കണ്ണ് തിരുമ്മി കൊണ്ട് അവൾ അകത്തേക്ക് കയറി പോയപ്പോൾ വെറുതെ ദേഷ്യപ്പെട്ടു എന്ന രീതിയിൽ തലയിൽ ചൊറിഞ്ഞിട്ട് ഞാൻ അവള്ടെ പിന്നാലെ തന്നെ പോയി... കരഞ്ഞു കൊണ്ട് അവൾ സോഫയിൽ ഇരുന്നതും ഞാൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു.. 

"ബേബി സോറി.. റിയലി സോറി.. മിലു ഉണ്ടെങ്കിൽ മാത്രമേ നീ വരുവുള്ളൂ എങ്കിൽ പോയി വിളിച്ചു വാ.. പെട്ടന്ന് വരണം.. ഞാൻ വെയിറ്റ് ചെയ്യാം ഓകെ.. "

"ശെരിക്കും.. "

ഞാനത് പറഞ്ഞപ്പോൾ ബേബി എന്റെ കവിളിൽ കിസ്സ് ചെയ്തിട്ട് മിലു മിലു എന്ന് നീട്ടി വിളിച്ചോണ്ട് മോളിലേക്ക് പോയതും ഞാൻ പുറത്തേക്കും പോയി.. 

കുറച്ച് കഴിഞ്ഞ് യാഷയെയും പിടിച്ച് വലിച്ച് ബേബി വരുന്നത് കണ്ടതും ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി.. മുൻ സീറ്റിൽ യാഷയെ കേറ്റിയിരുത്തി അവൾക്ക് മടിയിലായി ബേബി ഇരുന്നതും ഞാൻ എന്താന്നുള്ള അർത്ഥത്തിൽ ബേബിയെ നോക്കിയപ്പോൾ അവളൊന്നു സൈറ്റ് അടിച്ച് പോവാം എന്ന് പറഞ്ഞതും ഞാൻ ദേഷ്യത്തോഡ്രൈവർ ഗിയറിൽ പിടിച്ച് വണ്ടി മുന്നോട്ട് എടുത്തു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എന്നെയും പിടിച്ച് വലിച്ച് ഷോപ്പിംഗ്ന് പോവാം എന്ന് പറഞ്ഞ് ബേബി വന്നതും കുറേ തവണ വരുന്നില്ല വരുന്നില്ല എന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ അവള് എന്നെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.. ശേഷം എന്റെ കയ്യിൽ പിടിച്ചവൾ മുൻസീറ്റിൽ ഇരുത്തി എനിക്ക് മടിയിലായി അവള് ഇരുന്നപ്പോ ഞാൻ എന്താപ്പോ ഇത് എന്ന രീതിയിൽ ബേബിയെ നോക്കിയപ്പോൾ അവൾ ഫ്രോഡിനോട് പോവാം എന്ന് പറഞ്ഞതും അവൻ ദേഷ്യത്തോടെ ഗിയറിൽ പിടിച്ച് വണ്ടി മുന്നോട്ട് എടുത്തു... 

ഈ ബേബി എന്തൊക്കെയാണാവോ കാണിച്ച് കൂട്ടുന്നത്.. വട്ടായെന്ന് തോന്നുന്നു.. 

കുറച്ച് കഴിഞ്ഞ് ഒരു വലിയ ഷോപ്പിന്റെയും മുന്നിൽ വണ്ടി നിർത്തിയതും അവൻ മുഖത്ത് കർചീഫ് കെട്ടി പുറത്തേക്ക് ഇറങ്ങിയപ്പോൾ അവന് പിന്നാലെ തന്നെ ഞങ്ങളും ഇറങ്ങി.. മുഖത്ത് മറ കെട്ടിയപ്പോൾ തോന്നിയത് ഫസ്റ്റ് ടൈം റോഡിൽ വെച്ച് കണ്ട സീൻ ആയിരുന്നു.... 

ഞങ്ങളെ മുന്നിലാക്കി ബോഡിഗാഡിനെ പോലെ അവൻ പിന്നിൽ നടന്ന് വന്നതും ബേബി എന്റെ കയ്യിൽ നുള്ളിയിട്ട് ഡഗഡഗാന്ന് കാണിച്ചതും അവള്ടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് ഞാൻ പിന്നിലുള്ള അവനെ നോക്കിയപ്പോൾ അവൻ എന്നെയും നോക്കുന്നുണ്ടായിരുന്നു.. അപ്പോ തന്നെ ഞാൻ നോട്ടം തെറ്റിച്ച് നേരെ നോക്കി നടന്നു... 

എന്തൊക്കെയോ സാധനങ്ങൾ വാങ്ങി കൂട്ടി ഇനുവും ബേബി മോളും നിറച്ചപ്പോൾ ഞാൻ അതൊക്കെ കണ്ട് കൊണ്ട് അവിടെയുള്ള ചെയറിൽ പോയി ഇരുന്നു.. അതിന് തൊട്ട് അരികിൽ തന്നെ ഫോണും നോക്കി ലവൻ ഇരിപ്പുണ്ട്... 

"ദേ ഇനു ഇനു,, നോക്കിയേ,, ഇനുവിന്റെ ബെസ്റ്റ് ഫ്രണ്ട് അന്ന ചേച്ചിയല്ലേ അത്... "

ഷോപ്പിംഗിനിടയിൽ ബേബി ഇനുവിന്റെ കയ്യിൽ പിടിച്ച് കുലുക്കി അങ്ങനെ പറഞ്ഞതും ഇനു തിരിഞ്ഞ് നോക്കി അന്നയെ കണ്ടപ്പോൾ അവൾ പരിസര ബോധം മറന്ന് അന്ന എന്ന് നീട്ടി വിളിച്ച് അവളെ കെട്ടിപ്പിടിച്ചു.. അവള്ടെ നിലവിളിയോടുള്ള ശബ്ദം കേട്ടിട്ട് അവിടെയുള്ളവരൊക്കെ നോക്കിയതും ഞാൻ ആ ഫ്രോഡിനെ നോക്കിയപ്പോൾ അവൻ ഫോണിൽ നിന്നും നോട്ടം തെറ്റിച്ച് ഒരു കൈ ചുരുട്ടി പിടിച്ച് അവളെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ അവള്ടെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് മനസ്സിൽ മൊഴിഞ്ഞു.. 

അവളോട് അടങ്ങി നിൽക്കാൻ പറയാൻ വേണ്ടി അടുത്തേക്ക് പോവാൻ നിന്നപ്പോ അവൻ എന്റെ കയ്യിൽ പിടിച്ച് അവിടെ തന്നെ ഇരുത്തി.. എന്നിട്ട് അവളെ നോക്കി നിന്നു... അതിന്റെ കൂടെ ബേബിയും പോയി സംസാരിക്കുന്നത് കണ്ടതും ദേഷ്യം ഒന്നൂടെ കൂടിയവന്... 

"സിനു,, യാഷ,, നിങ്ങള് പോട്.. ഞാൻ ഇന്ന് അന്നയുടെ കൂടെ ലഞ്ച് കഴിച്ചിട്ട് വരാം.. "

"ഞാനും... "

ഞങ്ങളെ നോക്കി ഇനു അങ്ങനെ പറഞ്ഞതും അവള്ടെ കൂടെ ബേബിയും ഞാനും എന്ന് പറഞ്ഞതും ഞാൻ ഫ്രോഡ്നെ നോക്കിയപ്പോൾ അവൻ അവരോട് ഒന്നും പറയാൻ നിൽക്കാതെ ദേഷ്യത്തോടെ എഴുന്നേറ്റതും അവന് പിന്നാലെ തന്നെ ഞാനും പോയി... ഹൈ സ്പീഡിൽ ഉള്ള അവന്റെ നടത്തത്തിൽ കൂട്ട് പിടിക്കാഞ്ഞിട്ട് ഞാൻ എത്താൻ വേണ്ടി ഓടിയതും എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് അവൻ വണ്ടിയിലെക്ക് കയറി... ഞാൻ പിന്നിലേ സീറ്റിൽ ഇരുന്നപ്പോൾ അവൻ ദേഷ്യത്തോടെ നോക്കുന്ന അവനെ നോക്കിയപ്പോ അവൻ എന്നോട് പല്ലുകൾ കടിച്ച് പിടിച്ച് മുന്നിലേക്ക് കേറി ഇരിക്കെഡി എന്ന് പറഞ്ഞപ്പോൾ ഞാൻ പേടിച്ചിട്ട് അവൻ പറഞ്ഞത് പോലെ മുന്നിൽ കേറി ഇരുന്നു.. 

"ഇതിനാണ് എന്നെ പിടിച്ച് വലിച്ച് കൊണ്ട് വന്നത്.. വെറുതെ മനുഷ്യനെ പ്രാന്ത് പിടിക്കാനായിട്ട് ഓരോന്ന് രാവിലെ തന്നെ ഇറങ്ങിക്കോളും.. ഇനി എന്തെങ്കിലും പറ്റിയിട്ട് വീട്ടിലേക്ക് വാ രണ്ടും.. കാണിച്ച് തരുന്നുണ്ട്... "

ഹൈ സ്പീഡിൽ വണ്ടി എടുത്ത് അവൻ എന്തൊക്കെയോ പിറുപിറുത്തതും ഞാൻ തിരിച്ച് ഒന്നും പറയാതെ അടങ്ങി ഇരുന്നു.. ഇനി അവരെങ്ങനെ വരും... 

"എടൊ,, നീ അവരെ അവിടെയാക്കിയാൽ തിരിച്ച് വീട്ടിലേക്ക് എങ്ങനെ വരും.. "

ഞാനങ്ങനെ പറഞ്ഞതും അവൻ ബ്രേക്ക്‌ ചവിട്ടിയതും ഞാൻ മുന്നോട്ട് തലയഡിച്ചു വീണു.. നേരെ നിന്ന് ഞാൻ അവനെ നോക്കിയപ്പോ അവൻ എന്റെ കവിളിൽ കുത്തി പിടിച്ച് പറയുവാ,,, 

"•അവരെങ്ങനെ വരുമെന്ന് എനിക്കറിയെണ്ട.. നീ അതെ പറ്റി ചിന്തിക്കുകയും വേണ്ട.. ഓക്കേ... •"

എന്ന് പറഞ്ഞ് എന്റെ കവിളിൽ കുത്തി പിടിച്ച പിടി അവൻ വിട്ടതും ഹൈ സ്പീഡിൽ തന്നെ വണ്ടിയെടുത്തു... 

"Are you mad.. !! ഓന്തിന്റെ സ്വഭാവമാണല്ലോ തനിക്ക്.. ചില സമയത്ത് എളിമയോട് കൂടിയുള്ള പെരുമാറ്റം ചില സമയത്ത് കെട്ടിപിടിച്ചു കിസ്സ് ചെയ്യുന്നു സങ്കടം നിറഞ്ഞ സഹതാപവും,, അതൊക്കെ കഴിഞ്ഞാൽ മൂക്കില്ലാ രാജ്യത്തെ ദേഷ്യവും.. ഇതിനൊക്കെ മുന്നിൽ ഞാനും.. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. എന്തിനാ നീ ഇന്നലെ എന്നെ കിസ്സ് ചെയ്തത്.. പറയടോ.. അതിനെനിക്ക് ഒരു ഉത്തരം കിട്ടിയേ പറ്റു... "

"അത് തന്നെയാ എനിക്ക് തന്നോട് ചോദിക്കാനുള്ളത്..ഇന്നലെ ഞാൻ നിന്നെ കിസ്സ് ചെയ്തപ്പോ എന്ത് കൊണ്ട് നീ തടഞ്ഞില്ല.. !! അതിന് നിൽക്കാതെ നീ അതൊക്കെ ആസ്വദിക്കുകയായിരുന്നില്ലേ.. എന്തിന്... "

"വാട്ട്‌ നോൺസെൻസ്.. !! എനിക്ക് മുറിവ് പറ്റി ഞാൻ വേദന സഹിച്ചു പിടിക്കുമ്പോ നീ വേദനയുടെ മേൽ വേദന വരുത്തി അവിടെ നിന്റെ ചുണ്ടുകൾ കൊണ്ട് തലോടിയപ്പോൾ ഒക്കെ എന്റെ തലയിൽ ആയല്ലേ.. നീയല്ലേ എന്നെ കിസ്സ് ചെയ്തത്.. അല്ലാതെ ഞാനല്ലല്ലോ.. അല്ലെങ്കിലും യാഷ കണ്ണികണ്ട അലവലാതികൾക്ക് ഒന്നും കിസ്സും കൊടുക്കില്ല ഹഗും ചെയ്യില്ല.. എനിക്ക് തന്നെ പോലെ പ്രാന്ത് ഇല്ല.. "

അവന്റെ നേർക്ക് ഞാൻ കൈ ഉയർത്തി അത്രയും പറയുമ്പോൾ അവൻ ഒരേ സമയം റോഡിലും എന്നെയും ദേഷ്യത്തോടെ നോക്കുന്നു.. അത് കണ്ടിട്ട് ഞാൻ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചതും പെട്ടന്ന് അവൻ ഒരു സൈഡിലേക്ക് വണ്ടി നിർത്തി.. 

"നിനക്ക് അതിനൊക്കെ ഷെയിംലെസ്സ് ആണെങ്കിൽ എനിക്ക് ഒരു ഷെയിംലെസ്സും ഇല്ല... അത് ഞാൻ അന്നേ നിന്റെ നേർക്ക് കാണിച്ചതാണ്.. എനിക്ക് നിന്നെ കിസ്സ് ചെയ്യണമെന്ന് തോന്നിയാൽ  കിസ്സ് ചെയ്യും ഹഗ് ചെയ്യണമെന്ന് തോന്നിയാൽ ഹഗും ചെയ്യും.. ഒരു നാണവും എനിക്കില്ല... "

നടുവിരൽ ഉയർത്തി അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ലജ്ജയോടെ മുഖം തിരിച്ചപ്പോൾ അവൻ എന്റെ കവിളിൽ പിടിച്ച് അവന് നേർക്ക് മുഖം തിരിച്ച ശേഷം എന്റെ കണ്ണിൽ തന്നെ കുറച്ച് നേരം നോക്കിയിട്ട് ഒരു കുതിപ്പോടെ അവൻ എന്നിലേക്ക് അടുത്ത് വന്ന് ചെവിക്ക് പിന്നിൽ പറ്റിയ മുറിവിൽ വീണ്ടും ചെറുതായി അവന്റെ ചുണ്ടുകൾ കൊണ്ട് വന്നതും ഞാൻ ദേഷ്യം കൊണ്ട് കൈ ചുരുട്ടി പിടിച്ച് കണ്ണുകൾ അടച്ചു പിടിച്ച് ശേഷം എന്നിൽ നിന്ന് അകന്ന് മാറിയിട്ട് ' ഇപ്പോ മനസ്സിലായില്ലേ ' എന്ന് ചോദിച്ചതും ഞാൻ ചുണ്ടുകൾ കടിച്ച് പിടിച്ച് അവനെ ദേഷ്യത്തോടെ നോക്കിയിട്ട് അത് വകവെക്കാതെ അവൻ വണ്ടി മുന്നോട്ട് എടുത്തു... 

"വണ്ടി നിർത്തഡോ,, തന്നോടല്ലേ പറഞ്ഞെ നിർത്താൻ.. സ്റ്റോപ്പ്‌.. നിന്റെ കൂടെ വണ്ടിയിലോടാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല ഇല്ല ഇല്ല.. വണ്ടി നിർത്തിക്കൊ അല്ലെങ്കിൽ ഞാൻ ഗിയറിൽ പിടിച്ച് കളിക്കും.. "

വാശി പിടിച്ച് ഞാൻ കയ്യും കാലും പൊന്തിച്ചു അങ്ങനെ പറഞ്ഞപ്പോ നുരന്നു പൊന്തിയ ദേഷ്യത്താലെ അവൻ വണ്ടി നിർത്തി ഇറങ്ങി പൊ എന്ന് പറഞ്ഞതും അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് ഞാൻ വണ്ടിയിൽ നിന്നിറങ്ങി.. അപ്പോ തന്നെ ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അവൻ അവിടുന്ന് പോവേo ചെയ്തു... 

അറ്റ്ലീസ്റ്റ് ഇച്ചിരി മനുഷ്യ സ്നേഹം ഉണ്ടെങ്കിൽ അവന് വണ്ടിയിൽ തന്നെ ഇരിക്കാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ എന്തായാലും ഇരിന്നേനെ.. ഹൈ സ്പീഡിൽ പോണ പോക്ക് കണ്ടില്ലേ.. ബ്ലഡി ഫ്രോഡ്.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

രാവിലെ തന്നെ വലിഞ്ഞു കേറിക്കോളും മനുഷ്യനെ ഡിസ്റ്റർബ് ചെയ്യാനായിട്ട്.. മൂന്നും വീട്ടിലേക്ക് വരട്ടേ.. ജോലി ചെയ്യാൻ വന്നയാളാണോ കോപ്പാണ് എന്നൊന്നും ഞാൻ നോക്കില്ല.. തരേണ്ടത് തെരും.. മനപ്പൂർവം ദേഷ്യത്തേ ഉണർത്തിയിട്ട് അവസാനം എല്ലാം എന്റെ നെഞ്ചത്തോട്ട്.. എന്നിൽ ഇത്രയൊക്കെ ദേഷ്യം കണ്ടിട്ടും അവള്ടെ അഹങ്കാരം കണ്ടില്ലേ... ബ്ലഡി ഇഡിയട്ട്.. കാണിച്ചു തരുന്നുണ്ടെഡി നിനക്ക്.. ഇപ്പൊ കൂടുതലായും എന്റെ ദേഷ്യത്തേ ഉണർത്തുന്നത് നീയാണ്.. 

എല്ലാവർക്കും അവരവരുടെ വഴിക്ക് പോവാനാണ് എന്നെയും പിടിച്ച് കൊണ്ട് വന്നത്.. അതിന്റെ കൂടെ ബേബി മോളുടെ വാശിക്ക് പിന്നിലേ ആ യാഷയുടെ വരവും.. അല്ലെങ്കിലും ബേബി എന്തിനാ യാഷ വരണമെന്ന് ഇത്ര വാശി കാണിച്ചത്.. !? കൂട്ടി വന്ന് നേരെ വണ്ടിയുടെ മുൻസീറ്റിൽ കൊണ്ടിരുത്തുന്നു കേറിയ ഉടനെ അവള് സൈറ്റ് അടിക്കുന്നു.. അവള്ടെ വിചാരം ഞാനും ആ യാഷയും തമ്മിൽ എന്തോ സൈഡ് കണക്ഷൻ ഉണ്ടെന്നാണ്.. എന്തായാലും കൂട്ടി വന്നിട്ട് എല്ലാവരും അവരവരുടെ വഴിക്ക് പോയല്ലോ.. 

ഇനുവും ബേബി അന്നയുടെ വണ്ടിയിൽ വരും.. പക്ഷേ ആ യാഷ എങ്ങനെ വീട്ടിൽ വരും..? അതും അവള്ടെ ഒടുക്കത്തെ ഈഗോ കാരണം ആളില്ലാത്ത ഒരു റോഡിലാണ് ഇറങ്ങി പോയത്.. ആ സ്ഥലമാണേൽ അത്ര സേഫും അല്ല.. വാശി കാണിച്ച് ഇറങ്ങി പോയതല്ലേ.. !അപ്പൊ ഞാൻ തിരിച്ച് അവള്ടെ അടുത്തേക്ക് പോവുന്നത് ശെരിയല്ലല്ലോ.. !! അല്ല.. ആ പെണ്ണ് എങ്ങനെയെങ്കിലും വരട്ടേ.. അതെന്നെ ബാധിക്കുന്ന കാര്യമല്ല.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഓ എന്റെ ഗോഡേ... !

ഒരു ഈച്ച കുഞ്ഞ് പോലും ഇല്ലാത്ത ഈ സ്ഥലത്ത് എന്റെ ഈഗോക്ക് പിന്നിൽ എന്തിനാണാവോ അവൻ ഇട്ടേച് പോയത്.. ഒരുതവണ,, ഒരുതവണ അവൻ വിളിച്ചിരുന്നെങ്കിൽ ഞാൻ എന്തായാലും തിരിച്ച് പോയേനെ.. ഇതിപ്പോ വല്ലാത്തൊരു കുരുക്കിലാണല്ലോ പെട്ടത്.. എന്ത് തന്നെയായാലും അവനോടുള്ള വാശിക്ക് പിന്നിലല്ലേ ഞാൻ ഇറങ്ങി പോന്നത്.. അപ്പൊ ഇങ്ങനെയുള്ള ബ്ലഡി ആലോചനയൊന്നും അത്ര നല്ലതല്ല.. പകരം ആ ഫ്രോഡ്നെ നീ പ്രാകി കൊല്ല് യാഷാ കൊല്ല്... 

പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് ഞാൻ കൂടെ കൂടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വേണ്ടി പിറകിലേക്കും സൈഡിലേക്കും നോക്കി നടന്നു.. റോഡ് ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.. രണ്ട് സൈഡിലും തിങ്ങി നിൽക്കുന്ന കാട് ആണല്ലോ.. ഇനി വല്ല ആനയോ സിംഹമോ പുലിയോ മറ്റോ ഉണ്ടാവുമോ.. ഓഹ് മൈ ഗോഡ്.. 

അയ്യോ ആരെങ്കിലും ഈ പാവം പെണ്ണിനെ രക്ഷിക്കണെ,, ഏതെങ്കിലും ഒരു വണ്ടി ഇതിൽ കൂടി പോയിരുന്നെങ്കിൽ ആരാ എന്താ എന്നൊന്നും നോക്കാതെ ഞാൻ അതിൽ കേറി എങ്ങോട്ടെങ്കിലും പോയേനെ.. 

അല്ലെങ്കിൽ ഒരു ഐഡിയ.. ഷിയുനെ വിളിച്ചാലോ.. ഹോയ്.. അത് നല്ലൊരു ബുദ്ധിയാണ്.. എടാ ഫ്രോഡേ,, നിനക്ക് ഞാൻ വണ്ടിയിൽ തന്നെ വീട്ടിൽ എത്തുന്നത് കാണിച്ച് താരാടാ.. യാഷയെ നിനക്ക് അറിയാഞ്ഞിട്ടാണ്.. ഈ കാണുന്നതൊന്നുമല്ല യാഷ ഈ കാണിക്കുന്നതുമല്ല.. വേറെ വേറെ വേറെ ലെവൽ ആണ് ഞാൻ.. എന്നെ രക്ഷിക്കാൻ ഹീറോനെ പോലെ നീ വരണമെന്നും ഇല്ല.. എനിക്ക് എന്റെ എല്ലാമായവരൊക്കെയുണ്ട്.. ബ്ലഡി ഫ്രോഡ്.. 

പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഞാൻ ഷിയുന്റെ നമ്പറിലേക്ക് വിളിച്ചപ്പോൾ കാൾ പോവാത്തത് കണ്ടിട്ട് ഞാൻ റേഞ്ച്ന്റെ അവസ്ഥ നോക്കിയപ്പോൾ ലെൻസ്‌ ഇട്ട് നോക്കിയാൽ പോലും കാണില്ല റേഞ്ച്.. ഏത് കുണ്ടിലാണ് ആ കോപ്പ് എന്നെ ഇറക്കി പോയത്.. അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മറിച്ചും താഴ്ത്തിയും പൊന്തിയും റേഞ്ച് കിട്ടിയോന്ന് നോക്കിയപ്പോ ഈ പരിസരത്ത് പോലും വന്നില്ല.. അറ്റ്ലീസ്റ്റ് ഒരു മിസ്സ്ഡ് കാൾ ചെയ്യാനെങ്കിലും.. ഷിറ്റ്.. വല്ലാത്തൊരു കെണിയായി പോയി.. കുറച്ച് മുന്നേ എന്തൊക്കെ വീരവാദം പറഞ്ഞതാ.. all dreams are twinkle twinkle little stars.. അവസ്ഥക്ക് പറ്റിയ ഡയലോഗ്.. 

മൂക്കില്ലാ രാജ്യത്തെ ദേഷ്യം കൊണ്ട് നടക്കുന്ന ഈ ഞാനും അവനും തമ്മിലാ കല്യാണം കഴിക്കുന്നത് എന്ന് ബേബി പറഞ്ഞ കാര്യം ഓർത്തപ്പോൾ എനിക്ക് ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല.. അങ്ങനെ എങ്ങാനും നടന്നാൽ ഉയ്യോന്റെ പടച്ചോനെ.. ഹഹഹഹ... 

ഞാൻ തന്നെ എന്നോട് എന്തൊക്കെയോ പറഞ്ഞ് നടന്നിട്ടും സിറ്റി റോഡിലേക്ക് എതിയതെ ഇല്ല.. അവിടെ എത്തിയാൽ ആൾക്കാർ എങ്കിലും ഉണ്ടായേനെ.. ഈ ശൂന്യത ഇണ്ടാവില്ലല്ലോ.. അതിന്റെ കൂടെ നടന്ന ക്ഷീണത്തിന്റെ ദാഹവും.. ഒരു ഓല മേഞ്ഞ വീടെങ്കിലും കണ്ടിരുന്നേൽ വെള്ളോം കുടിച്ച് വയർ നിറച്ച് വല്ലതും കഴിച്ചിട്ടെങ്കിലും വരാമായിരുന്നു.. എന്ത് അത്യാഗ്രഹം അല്ലേ.. എന്ത് ചെയ്യാനാ അവസ്ഥ അതായിപ്പോയി.. 

കുറേ നടന്ന് നടന്ന് പോകുമ്പോ ആരോ എനിക്ക് പിറകിൽ നിന്ന് മെല്ലെ വണ്ടി ഒടിച്ചു വരുന്നത് പോലെ തോന്നിയതും ഇനി അവൻ ആണെങ്കിലോ എന്ന് കരുതി ഞാൻ നോക്കാതെ മുന്നോട്ട് നോക്കി നടന്നു.. അപ്പൊ രക്ഷകനായി വരാനൊക്കെ അറിയാം.. എന്തായാലും ഒന്നും അറിയാത്ത മട്ടിൽ നടക്കാം.. 

പോക്കറ്റിൽ കയ്യിട്ട് മൂളിപാട്ടും പാടി നടക്കുമ്പോ ആ വണ്ടി എനിക്ക് മുന്നിൽ എത്തിയതും ഞാൻ നോക്കാൻ വേണ്ടി ചെറുതായി ഹോൺ അടിച്ചപ്പോ തിരിഞ്ഞു നോക്കിയതേ ഇല്ല.. എന്നിട്ടും വീണ്ടും അടിച്ചു നോക്കിയില്ല.. പെട്ടന്ന് വണ്ടി എനിക്ക് മുന്നിൽ തടസ്സമായി നിർത്തിയതും വണ്ടിയിൽ നിന്ന് ഗ്ലാസ്‌ താഴ്ത്തി ഒരുത്തൻ എന്നെ അടിമുടി നോക്കി വിസലടിച്ചതും ഒട്ടും പരിചയം ഇല്ലാത്ത രൂപം കണ്ടിട്ട് ഒരു നിമിഷം ഞാൻ പകച്ചു പോയി.. 

അപ്പൊ ലവൻ അല്ലായിരുന്നല്ലേ.. 

അവൻ കൂടാതെ വേറെ രണ്ട് മൂന്ന് ചെറിയ പ്രായം തോന്നിക്കുന്ന ബോയിസിനെ കണ്ടതും ഉള്ളിൽ കാളൽ പാസ്സ് ചെയ്ത് പോയെങ്കിലും പേടി പുറത്ത് കാണിക്കാതെ ഞാൻ വളരെ സ്ട്രോങ്ങ്‌ ആയി അവിടെ തന്നെ നിന്നു.. പിന്നിലേക്ക് അവൻ വരുന്നുണ്ടോ എന്ന് നോക്കിയെങ്കിലും നിഴൽ പോലും കണ്ടില്ല... 

നമ്മളെ മുന്നിൽ നിൽക്കുന്ന വണ്ടിയിൽ നിന്ന് അതിലുള്ള ബോയിസ് വല്ലാത്തൊരു ഭാവത്താലെ ഇറങ്ങി വന്നതും ഞാൻ അവരെ മറികടന്നു പോവാൻ നിന്നപ്പോ അതിലൊരുത്തൻ എന്റെ കയ്യിൽ പിടിച്ചതും നുരന്നു പൊന്തിയ ദേഷ്യത്തേ കടിച്ച് പിടിച്ച് ഞാൻ അവനോട് കയ്യിൽ നിന്ന് വിടാൻ പറഞ്ഞു... 

"ഹാ,, ഇങ്ങനെ ദേഷ്യപ്പെടാതെ പെങ്ങളെ.. അല്ല ഇത്ര ധൃതിയിൽ തനിച്ച് എവിടെക്കാ ഇതിൽ കൂടി നടന്നു പോവുന്നത്.. കൂടെ ആരും ഇല്ലേ.. ആരെയും കാണുന്നില്ലല്ലോ.. വേണെങ്കിൽ എവിടെയാണ്ന്ന് വെച്ചാൽ ഞങ്ങൾ ഡ്രോപ്പ് ചെയ്യാന്നേ.."

എന്റെ കയ്യിൽ പിടിച്ച് കൊണ്ട് ഒരുത്തൻ പിന്നിലേക്ക് നോക്കി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ കയ്യിൽ പിടിച്ച പിടി എനിക്ക് തീരെ ഇഷ്ടപ്പെടാഞ്ഞിട്ട് ഞാൻ കാൽ മുട്ട് മടക്കി അവന്റെ ആസ്ഥാനം നോക്കി ഒന്ന് കൊടുത്തതും എന്റെ കയ്യിലെ പിടി വിട്ട് രണ്ട് കൈ കൊണ്ടും അവിടെ പിടിച്ച് ആഹ് ന്നു പറഞ്ഞതും അവന്റെ കൂടെയുള്ള ബാക്കി ലവൻമാർ എന്റെ മുതുകിൽ പിടിച്ച് വണ്ടിയോട് ചാരി നിർത്തി.. 

"നീ ഞങ്ങളെ ചെക്കനെ തൊട്ടു അല്ലേടി.. "

എന്നും പറഞ്ഞ് എന്നെ കുത്തി പിടിച്ചതും എന്റെ രണ്ട് കയ്യും ആ വണ്ടിയോട് നീട്ടി വെച്ചിട്ട് അവന്മാര് എന്റെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ഒരു വശ്യ നോട്ടത്തോടെ നോക്കിയതും കണ്ണിൽ കത്തി ജ്വലിക്കുന്ന ദേഷ്യത്തേ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിൽ ആയപ്പോ ഞാൻ കാൽ കൊണ്ട് മുന്നിൽ നിൽക്കുന്നവരെ ചവിട്ടിയതും എന്നെ നടുവിലാക്കി അവരൊക്കെ ചുറ്റും നിന്നു.. അങ്ങനെ ആയപ്പോ എന്റെ ഉള്ളിലെ പേടി പുറത്ത് വരുന്നുണ്ടോ എന്നൊരു ഡൌട്ട് തോന്നി... 

കാലിലെ ഷൂ അഴിച്ച് മാറി നിൽക്കെന്ന് പറഞ്ഞ് അവരുടെ ഓരോരുത്തരുടെയും മുഖത്ത് വീശി പറഞ്ഞതും 'നിന്നെ പോലെയുള്ള പീറ പെണ്ണിനെയൊക്കെ ഞങ്ങൾ കുറേ കണ്ടതാടി.. അപ്പോഴാ അവള്ടെ കോപ്പിലെ ഷോ ' എന്ന് അതിലൊരുത്തൻ പറഞ്ഞതും അത് കേട്ടിട്ട് ബാക്കിയുള്ളവർ പരസ്പരം ഹൈഫൈവ് കൊടുത്ത് എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.. 

എന്റെ മനസ്സിലാണേൽ ആരെങ്കിലും ഇതിലേ കൂടി ഒരു മിന്നായം പോലെ പോയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി.. ഒരാവേശത്തിന്റെ പുറത്ത് അവനോട് ഇറക്കി വിടാൻ പറഞ്ഞപ്പോൾ അത് കേൾക്കാൻ കാത്ത് നിന്നത് പോലെ അവൻ എന്നെ ഇറക്കി വിടുമെന്ന് ഞാൻ കരുതിയില്ല.. ആ ദേഷ്യത്തിന്റെ പിന്നിൽ ഇറങ്ങി വന്നത് അബദ്ധമായെന്ന് ഇപ്പൊ മനസ്സിലായി... 

ചെരിപ്പും പിടിച്ച് ഞാൻ അവർക്ക് നടുവിൽ നിൽക്കുമ്പോ ഒരുത്തൻ ഒരു പഫ് സിഗരറ്റ് വലിച്ച് പുറത്തേക്ക് ഊതി വിട്ട് അത് മറ്റൊരുത്തന്റെ കയ്യിൽ കൊടുത്ത് ഷർട്ട്‌ന്റെ ബട്ടൺ അഴിച്ചു എനിക്ക് അരികിലേക്ക് വന്നതും അവൻ വരുന്നതിന് അനുസരിച്ച് 'അടുത്തേക്ക് വന്ന് പോകരുത് ' എന്ന് പറഞ്ഞ് പിന്നിലേക്ക് നടന്നതും ഒടുക്കം ഞാൻ ഒരുത്തന്റെ കാലിൽ ചവിട്ടി അവന്റെ മേലിൽ സ്റ്റോപ്പ്‌ ഇട്ടതും ഞാൻ തിരിഞ്ഞ് നോക്കിയപ്പോ അവരുടെ കൂട്ടത്തിലുള്ള ഒരുത്തനെ കണ്ടതും വശ്യമായ രീതിയിലുള്ള അവന്റെ നോട്ടം കണ്ടിട്ട് ഞാൻ അകന്ന് മാറാൻ നിന്നപ്പോൾ എന്നെ വിടാതെ എന്റെ അരയിൽ പിടിച്ചവൻ 'കുറച്ച് നേരം ഇവിടെ നിൽക് പെങ്ങളെ ' ന്ന് പറഞ്ഞ് അവന്റെ മുഖം എന്റെ കഴുത്തിലേക്ക് അടുപ്പിച്ചു വന്നതും എന്റെ ശരീരത്തേ മണപ്പിച്ചു കൊണ്ടവൻ ഒരു ലഹരി പോലെ ശ്വാസം ഉള്ളിലേക്ക് വലിച്ചു കേറ്റി...  

ശരീരത്തിൽ കൂടി വിയർപ് തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങിയതും കണ്ണിൽ ആകെ മൊത്തം ഇരുട്ട് പടരാൻ തുടങ്ങിയതും ശരീരമാകെ കൊഴിഞ്ഞു പോവുന്നത് പോലെ തോന്നി കയ്യിലുള്ള ചെരിപ്പ് നിലത്തേക്ക് വീണു.. തലയിൽ കൈ വെച്ച് ഞാൻ എനിക്ക് ചുറ്റും നിൽക്കുന്നവരെ നോക്കിയപ്പോ മുന്നിലെ കാഴ്ച്ച അവ്യക്തമായി കാണാൻ തുടങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്നവരൊക്കെ അട്ടഹസിച്ച് ചിരിക്കുന്നത് പോലെ തോന്നിയതും ചെവിയിൽ തുളച്ചു കയറിയ ശബ്ദത്തേ ഞാൻ രണ്ട് കൈ കൊണ്ടും അടച്ചു പിടിച്ച് കേൾക്കാത്ത വിധത്തിലാക്കിയെങ്കിലും ചെറുതായ ശബ്ദത്തോടെയാണെങ്കിലും കേൾക്കുന്നുണ്ടായിരുന്നു.. 

എന്റെ അരയിൽ പിടിച്ച അവൻ പിടി മുറുക്കി കൂടെ കൂടെ അവനിലേക്ക് അടുപ്പിച്ചു നിർത്തിയപ്പോൾ ഉള്ളിൽ കൂടി ഒരു മിന്നായം പോലെ എന്തൊക്കെയോ കടന്ന് പോയതും ഞാൻ അവന്റെ തല മുടിയിൽ വേദന അനുഭവപ്പെടും വിധത്തിൽ പിടിച്ചപ്പോൾ എനിക്ക് നേരെ വന്ന മറ്റവൻ ആ കൈ അവനിൽ നിന്ന് മാറ്റി... അപ്പൊ പിന്നിലുള്ള അവൻ ഡി എന്ന് പറഞ്ഞ് എനിക്ക് നേരെ കുതിച്ചു വരാൻ നിന്നപ്പോ നീട്ടി ഒരു ഹോണഡിയോടെ ആരോ വണ്ടിയെടുത്തു വരുന്നത് പോലെ ഞാൻ ചെവിയിൽ കൂടി കേട്ടു.. കാഴ്ചകൾ മങ്ങി നിൽക്കുന്നത് കാരണം എനിക്ക് ആരാ വന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒട്ടും സേഫ് അല്ലാത്ത സ്ഥലത്ത് യാഷയെ അവിടെയിട്ട് വന്നപ്പോൾ മനസ്സ് ആകെ മാഞ്ഞു മറഞ്ഞതും ഞാൻ അപ്പൊ തന്നെ വണ്ടി തിരിച്ചെടുത്ത് നേരെ അവളെ ഇറക്കിയ സ്ഥലത്തേക്ക് പോയി.. ഇറക്കിയ സ്ഥലത്ത് കാണാഞ്ഞിട്ട് ഞാൻ കുറച്ച് മുന്നോട്ട് പോയപ്പോ ഒരു വാൻ എന്റെ കണ്ണിൽ കണ്ടതും വണ്ടിക്കകത്ത് നിന്ന് ഞാൻ മൊത്തത്തിൽ ഒന്ന് വീക്ഷിച്ച് നോക്കിയപ്പോൾ ചെറു പ്രായം തോന്നിക്കുന്ന കുറച്ച് ബോയിസ് റൗണ്ട് ആയി നിൽക്കുന്നത് കണ്ടതും അതിനകത്തു നടുവിലായി ചെരുപ്പ് കയ്യിൽ പിടിച്ച് നിൽക്കുന്ന യാഷയെ കണ്ടതും ഞാൻ അടുത്തേക്ക് പോവാതെ കുറച്ച് നേരം വണ്ടിയിൽ നിന്ന് കൊണ്ട് അതൊക്കെ വീക്ഷിച്ചു... 

അതിലൊരുത്തൻ അവൾക്ക് നേരെ പോവുന്നത് കണ്ടതും അതിനനുസരിച്ചു അവൾ പിന്നിലേക്ക് പോയി വേറൊരുത്തന്റെ മേലിൽ തട്ടി നിന്നതും അവൻ അവളുടെ ശരീരത്തേ മണപ്പിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ കണ്ട് നിൽക്കാതെ അവർക്ക് നേരെ വണ്ടിയെടുത്തു... അവിടെ നടക്കുന്ന ഓരോ കാഴ്ചയും വീക്ഷിച്ചു ഞാൻ വണ്ടി മുന്നോട്ട് എടുത്ത് അവർക്ക് അരികിൽ എത്താനായപ്പോൾ ഞാൻ നീട്ടിയൊരു ഹോൺ അടിച്ചതും അവന്മാര് ഒക്കെ പിന്നിലേക്ക് നോക്കിയതും ഞാൻ മുഖത്ത് മറച്ച കർചീഫ് എടുത്ത് മാറ്റി അവർക്ക് മുന്നിലേക്ക് പോയപ്പോ ഞാനാരാണെന്ന് മനസ്സിലായ പോലെ അവരുടെ മുഖത്ത് ഒരു വെപ്രാളം കണ്ടെങ്കിലും എനിക്ക് മുന്നിൽ അത് മറച്ചു വെക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ ഞാൻ കയ്യിൽ വള പോലെ ചുറ്റിയിട്ട ചെയിൻ എടുത്ത് കറക്കിയിട്ട് അവരുടെ അടുത്ത് എത്തി.. അപ്പൊ തന്നെ യാഷയുടെ കയ്യിൽ പിടിച്ച അവൻ കൈ വിടുവിച്ച് എന്നിലേക്ക് അടുത്ത് വന്നു... 

എനിക്ക് നേരെ ഓടി വന്ന അവരുടെ അടുത്തേക്ക് ഓടി ഞാൻ ഒരുത്തന്റെ നെഞ്ചിൽ ചവിട്ടിയതും പിറകിൽ നിൽക്കുന്ന മറ്റൊരുത്തനെ തട്ടി തെറിച്ചു നേരെ യാഷയുടെ മുന്നിൽ വീണതും എവിടുന്നോ ബോധം വന്നത് പോലെ അവൾ മുന്നിൽ കിടക്കുന്ന ലവന്റെ നെഞ്ചിൽ ചവിട്ടി എനിക്ക് അരികിലേക്ക് ഓടി വന്ന് ഒരു പേടിയാലെ വല്ലാത്തൊരു മുഖ ഭാവത്തിൽ വന്ന് എന്നിലേക്ക് ചേർന്ന് നിന്ന് കെട്ടിപിടിച്ചതും എന്റെ നെഞ്ചിൽ തല വെച്ച അവളുടെ മുടിയിൽ അറിയാതെ എന്റെ കൈകൾ തലോടിയതും അത് കണ്ടിട്ട് യാഷക്ക് പിന്നിലായി ഒരുത്തൻ തടിച്ച മരം എടുത്ത് തല ലക്ഷ്യം വെച്ച് വന്നതും ഞാൻ അവൻ അടിക്കുന്നതിനു മുന്നേ അവന്റെ കഴുത്തിൽ പിടിച്ച് തടസ്സമായി നിന്ന് എന്നിൽ പറ്റിപിടിച്ചു മുറുക്കെ നിൽക്കുന്ന യാഷയെ പിന്നിലേക്ക് നീക്കി ഞാൻ ഓരോരുത്തരെയും അടിച്ചിടുമ്പോൾ അതിൽ ജീവൻ വേണ്ടുന്നവർ വേഗം വണ്ടിയിൽ കയറി പോയി.. ഒരുത്തൻ മാത്രം എനിക്ക് മുന്നിൽ വീണു കിടന്നതും ബാക്കിയുള്ളവർ ഒക്കെ രക്ഷപ്പെട്ടതും ഞാൻ മുന്നിൽ കിടക്കുന്ന അവനെ പിടിച്ചെഴുന്നേൽപിച്ച് മുഖം നേരെയാക്കിയപ്പോൾ നേരെത്തെ യാഷയുടെ കഴുത്തിൽ കൂടി പട്ടിയെ പോലെ മണപ്പിച്ചു കൊണ്ട് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത അവനെ കണ്ടപ്പോൾ ഞാൻ അവന്റെ കോളറയിൽ പിടിച്ച് യാഷക്ക് മുന്നിലേക്ക് നീക്കി.. 

"കഴിഞ്ഞോടാ നിന്റെ തോന്ന്യാസം.. തനിച്ച് ഒരു പെണ്ണിനെ കിട്ടുമ്പോ കഞ്ചാവും സിഗരറ്റും വലിച്ച ലഹരിയിൽ നീയൊക്കെ പലതും കാണിക്കുമല്ലെ.. എന്തെ അവളുടെ വിയർപ്പിന്റെ ഗന്ധം നിനക്ക് വലിച്ച് കേറ്റെണ്ടേ... "

യാഷയുടെ മുന്നിൽ ഞാൻ അവന്റെ കഴുത്തിൽ പിടിച്ചു കുലുക്കി അങ്ങനെ പറഞ്ഞപ്പോൾ പേടിച്ചിട്ടാണോ എന്നറിയില്ല പെട്ടന്ന് അവൾ എനിക്ക് പിന്നിൽ നിന്ന് എന്നെ ചുറ്റി പിടിച്ചതും അറിയാതെ അവനിലുള്ള എന്റെ പിടി അയഞ്ഞതും അപ്പൊ തന്നെ അവൻ ഓടി രക്ഷപെട്ടു... 

ബട്ടൺസ് അഴിച്ചിട്ട ഷർട്ടുകൾക്ക് ഉള്ളിൽ കൂടി പിന്നിൽ നിന്ന് എന്റെ മാറിൽ പിടിച്ച് കൊണ്ട് അവൾ കെട്ടിപ്പിടിച്ചതും അറിയാതെ എന്റെ കൈകൾ അവൾക്ക് മുന്നിൽ ബലമായി തഴുകി.. പിന്നിൽ നിൽക്കുന്ന അവളുടെ കയ്യിൽ പിടിച്ച് ഞാൻ എനിക്ക് മുന്നിൽ നിർത്തിയിട്ട് ആ മുഖത്ത് നോക്കിയപ്പോ പേടിച്ചിട്ട് ചുണ്ടുകൾ വരണ്ട് പാതി അടഞ്ഞ കണ്ണുകളാലെ നിറഞ്ഞു വന്ന കണ്ണീരിനെ കൂട്ടുപിടിച്ച് സങ്കടം വന്നിട്ട് ചുണ്ടുകൾ മുന്നോട്ട് തള്ളി വിറയാർന്ന ശരീരത്താലെ എന്നിലേക്ക് നടന്നു വന്ന് എന്റെ ഇരു കണ്ണിൽ മാറി മാറി നോക്കി കരയാൻ തുടങ്ങിയതും സമാധാനമെന്നോണം ഞാൻ അവളുടെ കണ്ണീർ തുടച്ചു മാറ്റി സോറി പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തി... 

അവളുടെ പുറകിൽ തടവി കൊണ്ട് ഞാൻ സമാധാനിപ്പിക്കുമ്പോൾ കരഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ശക്തിയോടെ വലയം ചെയ്ത് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എനിക്ക് കേൾക്കാൻ വ്യക്തമല്ലായിരുന്നു... 

വിറയാർന്ന ചുണ്ടുകളാലെ അവൾ പറയുന്ന കാര്യങ്ങൾ ഞാൻ സൂക്ഷിച്ചു കേൾക്കാൻ നിന്നെങ്കിലും എനിക്ക് കഴിഞ്ഞില്ല.. ഇടക്ക് എപ്പോഴോ എന്നെ കൈവിടല്ലേ എന്ന് പറയുന്നത് ചെറിയ രീതിയിൽ കേട്ടപ്പോൾ നെറ്റി ചുളിച്ച് ഞാൻ ഒന്നും മനസ്സിലാവാതെ അവളെ തലോടുമ്പോൾ കൂടുതൽ എന്നിലേക്ക് ചേർന്ന് നിന്ന് പറ്റിപിടിച്ച് കെട്ടിപിടിക്കുകയായിരുന്നു.. അവള്ടെ അവസ്ഥ മനസ്സിലാക്കി ഞാൻ ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ എന്റെ കൈകുള്ളിൽ അവളുടെ കൈ ചേർത്ത് വെച്ച് എന്നിലേക്ക് ചേർത്തി നിർത്തിയിട്ട് ഞാനവളെ വണ്ടിയിൽ കേറ്റി ഇരുത്തി സീറ്റ് ബെൽറ്റ്‌ ഇട്ട് കൊടുത്ത് തല പിൻ വലിക്കുമ്പോൾ അറിയാതെ അവളുടെ നെറ്റിയിൽ ചെറുതായി ഉരസിയതും ഞെട്ടി കൊണ്ടാവൾ എന്തോ കണ്ട് പേടിച്ചത് പോലെ എന്റെ ഷർട്ട്‌ൽ ബലമായി പിടിച്ചു നിന്നു... 

അങ്ങിങ്ങായി ആരെയോ ഭയന്നു കൊണ്ടുള്ള അവളുടെ നോട്ടം കണ്ടിട്ട് മെല്ലെ ഞാൻ എന്റെ ഷർട്ട്‌ൽ നിന്നും അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചപ്പോൾ വിടാതെയുള്ള എങ്ങോട്ടോ നോക്കി പിടി മുറുക്കിയതും കുറച്ച് നേരം ഞാൻ നടു മണങ്ങി അവിടെ തന്നെ നിന്നു... എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് പതിയെ അവളുടെ കണ്ണുകൾ അടഞ്ഞതും മെല്ലെ എന്നിലുള്ള പിടി വിട്ട് ഞാൻ അവളെ സീറ്റിലേക്ക് ചാരി കിടത്തി ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു... 

മുഖം വാടി ആകെ തളർന്നു കിടക്കുന്ന അവളുടെ മുഖം നോക്കി ഞാൻ വണ്ടി മുന്നോട്ട് എടുക്കുമ്പോ ആ മുഖത്ത് എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞു നിൽക്കുന്നത് പോലെ തോന്നിയെനിക്ക്.. ആരെയാ അവള് ഇങ്ങനെ ഭയക്കുന്നത് ആരെയാ ആ കണ്ണുകൾ കൊണ്ട് തപ്പിയത് എന്നിങ്ങനെ ഒന്നും മനസ്സിലാവാത്ത ചോദ്യം ഉള്ളിൽ തങ്ങി നിന്നതും ഒരു കൈ കൈ അവളിൽ ചേർത്ത് വെച്ച് ഞാൻ നേരെ നോക്കി വണ്ടിയെടുത്തു... 

ആ കൈകളിൽ ചേർത്ത് വെച്ചപ്പോൾ മയക്കത്തിൽ ആണെങ്കിലും പിടി വല്ലാതെ മുറുകുന്നത് ഞാൻ അറിഞ്ഞു... 

പെട്ടന്ന് വണ്ടി ബ്രേക്ക്‌ ആയതും ഒരു ഞെട്ടലോടെ അവൾ ഉറച്ച ശബ്ദത്താലെ *"നോ"* എന്ന് പറഞ്ഞ് കണ്ണ് തുറന്നതും ചുറ്റും നോക്കി ബോധത്തിൽ വന്നതും തന്റെ കൈകളിൽ ബലമായി പിടിച്ച കൈയ്യുടെ ഉടമസ്ഥ ആരാണെന്ന് അറിയാൻ വേണ്ടി കയ്യിൽ കൂടി മുഖത്തേക്ക് നോക്കിയതും നെറ്റി ചുളിച്ച് കൊണ്ടുള്ള അവളുടെ നോട്ടം കണ്ടിട്ട് ഞാൻ അവളെ തന്നെ നോക്കി.. കുറച്ച് നേരം എന്നെയും അവളിൽ ചേർത്ത് വെച്ച എന്റെ കയ്യേയും മാറി മാറി നോക്കിയിട്ട് പതിയെ എന്റെ കൈകുള്ളിൽ നിന്ന് അവളുടെ കൈ പിൻവലിച്ചിട്ട്‌ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.. അവൾക്ക് പിന്നാലെ തന്നെ ഞാനും ഇറങ്ങി... 

"What happened? താൻ എന്താ ഇങ്ങനെ പേടിച്ച് നിൽക്കുന്നത്.. അതിന് മാത്രം ഒന്നും സംഭവിച്ചില്ലല്ലോ.. നീ ഓക്കെയാണ്.. നിനക്ക് ഒന്നും പറ്റിയില്ല.. അവന്മാര് ആരും ഒന്നും ചെയ്തില്ല.. ഇങ്ങനെ പേടിക്കാതെ.. "

എന്റെ നേർക്ക് തിരിച്ച് നിർത്തി ഞാൻ അവളോട് അങ്ങനെ പറഞ്ഞപ്പോ ഒരു പൊട്ടി കരച്ചിലോടെ അവൾ കാറിൽ ചാരി റോഡിൽ ഇരുന്ന് മുട്ടുകൾ അടുപ്പിച്ചു വെച്ച് അതിൽ മുഖം പൂഴ്ത്തി കൈ രണ്ടും മാറോടു ചേർത്ത് പിടിച്ച് കരയുന്നത് കണ്ടപ്പോ എന്താ പറ്റിയതെന്ന് തിരിയാതെ ഞാൻ കൈ രണ്ടും ഊരക്ക് പിടിച്ച് ചുറ്റും നോക്കി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നപ്പോ അവളുടെ കരച്ചിലിന്റെ ശബ്ദം കൂടിയതും ഒന്നും നോക്കാതെ ഞാൻ അവൾക്ക് അരികിൽ ഇരുന്ന് എന്നിലേക്ക് ചേർത്ത് പിടിച്ചു.. അപ്പോഴും ആരോടോ ഉള്ള ദേഷ്യം കണക്കെ എന്റെ ഷർട്ട്‌ൽ പിടിച്ച് മുറുക്കിയതും അവളുടെ കൈ മാറ്റി ഞാൻ തലയിൽ തലോടിയിട്ട് കൂൾ ആവാൻ പറഞ്ഞു... 

വീണ്ടും അവൾ മയക്കത്തിലേക്ക് വീണതും എന്റെ തോളോട് തോൾ ചേർത്ത് പിടിച്ച് വണ്ടിയുടെ പിൻ സീറ്റിൽ കിടത്തി ഞാൻ പുറത്തേക് ഇറങ്ങാൻ നേരത്ത് അവളുടെ കഴുത്തിലുള്ള ലോക്കറ്റിൽ എന്റെ ബട്ടൺസ് കുടുങ്ങിയതും ആ ഒരു നിമിഷം അറിയാതെ എന്റെ കണ്ണുകൾ അവളുടെ മുഖത്ത് കൂടി ചലിപ്പിച്ചു.. അവളുടെ രണ്ട് തോളുകൾക്കിടയിൽ ഞാൻ കൈ കുത്തി വെച്ചപ്പോൾ എന്റെ കണ്ണിനു മീതെ മുടി മുന്നിലേക്ക് വീണതും അത് അവളുടെ മുഖത്ത് തട്ടിയതും മെല്ലെ ഞാൻ ആ ലോക്കറ്റിൽ കുടുങ്ങിയ ബട്ടൺസ് വിടുവിച്ച് പുറത്തേക്ക് ഇറങ്ങി ഡോർ അടച്ചു... 

ഓഹ് ഗോഡ് !

ഞാനിത് എന്ത് ചെയ്യാനാ.. പെട്ടന്ന് എന്താ അവൾക്ക് പറ്റിയത്.. എന്തിനാ അവളിങ്ങനെ കരയുന്നത്.. ഒന്നും മനസ്സിലാവുന്നില്ലല്ലോ.. ഷിറ്റ്.. !!!!!!

ഷിറ്റ് എന്ന് പറഞ്ഞ് ഞാൻ വണ്ടിയുടെ ടയറിൽ ചവിട്ടിയപ്പോൾ എന്തോ ഒന്ന് എന്റെ കാലിൽ കുത്തിയതും ആഹ് എന്ന് പറഞ്ഞ് കാൽ പിടിച്ച് ഞാൻ നോക്കിയപ്പോൾ ടയറിൽ ആണി തറച്ചു നിൽക്കുന്നത് കണ്ടു.. 

അപ്പോ വണ്ടി ബ്രേക്ക്‌ ആയത് ഇതോണ്ടാണല്ലേ.. ഏത് പുന്നാര മോനാണ് റോട്ടിലൊക്കെ ആണി ചാടി പോയത്.. ആ കാട്ടിൽ എങ്ങാനും വലിച്ചെറിഞ്ഞാൽ പോരായിരുന്നോ.. ഇനി എങ്ങനെ തിരിച്ച് വീട്ടിൽ പോവും.. സണ്ണിയെ വിളിക്കാമെന്ന് വെച്ചാൽ ഇവിടെ റേഞ്ചുo ഇല്ല ആളും ഇല്ല വീടും ഇല്ല ഒരു കുന്തവും ഇല്ല.. വേഗം വീട്ടിൽ എത്താമെന്ന് കരുതിയിട്ടാ ഷോട്ട് കട്ട് എടുത്തത്.. അതും ഇങ്ങനെ ആയി.. ഏതെങ്കിലും ഒരു വണ്ടി വന്നിരുന്നേൽ എങ്ങനെയെങ്കിലും വീട് പിടിക്കാൻ നോക്കായിരുന്നു.. ഇതിന്റെയൊക്കെ കൂടെ ഇവളുടെ തളർച്ചയും.. വല്ലാത്തൊരു ട്രാപിലാണല്ലോ പെട്ടത്... 

ആകെ തല പിരാന്ത് പിടിച്ച സമയത്ത് ചൂടെടുത്തിട്ട് ഞാൻ ഇട്ട ഷർട്ട് അഴിച് ഞാൻ വണ്ടിക്കകത്ത് ജാക്കറ്റിന്റെ കൂടെ വെച്ചു.. 

വല്ല വണ്ടിയും വരുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി ഞാൻ റോഡിന്റെ നടുവിൽ ഊരക്ക് കയ്യും കൊടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നോക്കുമ്പോ ഇടക്ക് വണ്ടിക്കകത്തുള്ള യാഷയിലേക്കും നോക്കി.. ഒരു സൈക്കിൾ പോലും അതിൽ കൂടി പോവാത്തത് കണ്ടിട്ട് എനിക്ക് ദേഷ്യം വന്നതും ഞാൻ വണ്ടിയിൽ ഒന്ന് കുത്തി.. അതിന്റെ കൂടെ വറ്റി വരണ്ട തൊണ്ടയും.. എവിടുന്നേലും കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ,,, 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കാലും കേറ്റി വെച്ച് വണ്ടിയുടെ മുകളിൽ ഇരിക്കുമ്പോഴാണ് അകത്തു നിന്ന് യാഷയുടെ കരച്ചിൽ കേട്ടത്.. ഗ്ലാസിൽ കൂടി നോക്കിയപ്പോൾ ഉറക്കത്തിൽ എന്തൊക്കെയോ പറഞ്ഞ് കരയുന്നു.. അതിന്റെയൊപ്പം അവളുടെ രണ്ട് കൈകളും ചേർത്ത് പിടിച്ചിരിക്കുന്നു.. 

മെല്ലെ ഡോർ തുറന്ന് ഞാൻ അവളുടെ കാലുകൾ സീറ്റിൽ നിന്ന് താഴ്ത്തി അരികിൽ ഇരുന്ന് ആ കൈകളിൽ പിടിച്ചപ്പോൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.. ഒപ്പം അവളുടെ ശരീരമാകെ ചൂട് പിടിച്ചതും കൂടിയായപ്പോൾ ഞാൻ പേടിച്ചു പോയി.. 

ഇനി എന്തെങ്കിലും സ്വപ്നം കണ്ടിട്ട് പേടിച്ച് പനി പിടിച്ചതായിരിക്കുമോ..? ആർക്കറിയാം.. 

അങ്ങോട്ടും ഇങ്ങോട്ടും തലയാട്ടി കൊണ്ട് വേണ്ട വേണ്ട എന്ന് പറഞ്ഞപ്പോൾ ഞാനവളുടെ തലയിൽ പിടിച്ച് കിടന്നിടത്ത് നിന്ന് എഴുന്നേൽപിച്ചിട്ട് നേരെ ഇരുത്തിയിട്ട് ചൂടിന്റെ ശക്തിയിൽ ഒലിച്ചിറങ്ങിയ വിയർപ്പിനാളെ എന്റെ നഗ്ന ശരീരത്തിൽ അവളെ ചേർത്ത് പിടിച്ചപ്പോൾ അവൾ എന്റെ മടിയിൽ കേറി ഇരുന്ന് കഴുത്തിൽ കൂടി ചുറ്റി പിടിച്ച് കഴുത്തിൽ മുഖം പൂഴ്ത്തി വെച്ച് കിടന്നതും ഞാനെന്റെ രണ്ട് കയ്യും എന്തോന്നിത് എന്ന ഭാവത്തിൽ മലർത്തി വെച്ച് തല ചെരിച്ചു അവളെ നോക്കാൻ നിന്നപ്പോൾ കഴുത്തിൽ പൂഴ്ത്തി വെച്ചത് കാരണം കാണാൻ പറ്റിയില്ല... എന്നിട്ട് ഞാൻ അവളെ വലയം ചെയ്ത് സീറ്റിലേക്ക് തല ചായിച്ച് വെച്ചപ്പോൾ അവള്ടെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് നോക്കിയപ്പോൾ വൈബ്രേഷൻ പാന്റിലേ പോക്കറ്റിൽ നിന്നാണെന്ന് മനസ്സിലായി ഞാൻ മെല്ലെ അവള്ടെ പാന്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ സിദ്ധു എന്ന പപേര് കണ്ടതും ഞാൻ എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ച് ഒടുവിൽ എടുക്കാമെന്ന് കരുതി.. ഈ വിളിച്ച വ്യക്തി ആരാ എന്നറിയില്ലെങ്കിലും നമ്മള് ഇവിടെ ട്രാപ് ആയ കാര്യം അവരെ അറിയിക്കാലോ.. ചിലപ്പോ ഹെൽപ് കിട്ടിയാലോ.. 

"ഹെലോ,,, ഹെലോ,, ഹെലോ,,, ഹെലോ,,, ഹ,,ലോ"

ഇവിടെ റേഞ്ച് ഫുള്ള് ആയതോണ്ട് ഇങ്ങോട്ട് പറയുന്നതും കേൾക്കുന്നില്ല അങ്ങോട്ട് പറയുന്നതും കേൾക്കുന്നില്ല.. അപ്പൊ ഞാൻ ഫോൺ കട്ട് ചെയ്ത് അവിടെ വെച്ചപ്പോൾ വീണ്ടും വിളിക്കുന്നു,, വീണ്ടും എടുത്തു,, അത് തന്നെ അവസ്ഥ,, എന്നിട്ട് വീണ്ടും വിളിക്കുന്നു,, ദേഷ്യം പിടിച്ച് ഞാൻ സൈഡിൽ പ്രെസ്സ് ചെയ്ത് സൈലന്റ് മോഡിലാക്കി.. കിട്ടുന്നില്ലന്ന് കണ്ടാൽ വീണ്ടും എന്തിനാ വിളിച്ചോണ്ടിരിക്കുന്നത്.. കോപ്പ്.. 

നമ്മളെ കഴുത്തിൽ ചുറ്റി പിടിച്ച് കിടക്കുന്ന അവളുടെ തലയിൽ തലോടി ഞാൻ അവളെ സീറ്റിൽ ഇരുത്തിയിട്ട് മുഖത്തേക്ക് ഇറങ്ങി വന്ന curly ഹെയർ ഞാൻ ചെവിക്ക് പിന്നിൽ ഒതുക്കിയിട്ട് ആ മുഖത്ത് തലോടിയിട്ട് ഞാൻ എവിടുന്നേലും വെള്ളം കിട്ടുമോന്നു നോക്കാൻ വേണ്ടി ഇറങ്ങി... 

വണ്ടി ലോക്ക് ആക്കി ഞാൻ ആ കാട്ടിൽ ഉള്ളിൽ കൂടി നടന്ന് നടന്ന് നടന്ന് ഒടുക്കം കുറച്ച് ദൂരെ നിന്ന് ഒരു ചെറിയ കുളം പോലെ കണ്ടതും മുഖത്ത് പുഞ്ചിരി വരുത്തി ഞാൻ അങ്ങോട്ട് ഓടി.. വെള്ളത്തിന്‌ നല്ല തെളിച്ചം കണ്ടപ്പോ തന്നെ ഞാൻ കയ്യിൽ കോരിയെടുത്ത് കുടിച്ച് ദാഹം അകറ്റി.. ഒരു ബോട്ടിൽ കിട്ടിയിരുന്നെങ്കിൽ അതിൽ സേവ് ചെയ്ത് വെക്കാമായിരുന്നു.. 

വണ്ടിയിൽ ബോട്ടിൽ ഉണ്ടെന്ന ഓർമ വന്ന് ഞാൻ തിരിച്ച് റോട്ടിലേക്ക് പോയി വണ്ടിയിൽ നിന്ന് ബോട്ടിൽ എടുത്ത് വീണ്ടും അവിടേക്ക് വന്ന് ബോട്ടിലിൽ വെള്ളം നിറച്ച് വെച്ച് തിരിച്ച് വണ്ടിയുടെ അടുത്തേക്ക് തന്നെ വന്നു.. എന്തൊരു കഷ്ടപ്പാട്.. 

അകത്തു കിടക്കുന്ന അവൾക്ക് ബോധം വരുവോന്ന് നോക്കാൻ വേണ്ടി ഞാൻ കുറച്ച് വെള്ളം അവളുടെ മുഖത്തേക്ക് കുടഞ്ഞപ്പോൾ ആദ്യം അനങ്ങിയില്ലെങ്കിലും കൂടെ കൂടെ കുടഞ്ഞോണ്ടേയിരുന്നപ്പോൾ പതിയെ കണ്ണുകൾ തുറന്നതും തുറന്നപ്പോൾ തന്നെ ഷർട്ട് ഇല്ലാതെയുള്ള എന്റെ ബോഡി കണ്ടിട്ടാണെന്ന് തോന്നുന്നു ആ എന്ന് പറഞ്ഞോണ്ട് ഞെട്ടിയിട്ട് എന്റെ കയ്യിലെ ബോട്ടിൽ തട്ടിയിട്ട് എഴുന്നേറ്റ് ഇരുന്നു.. 

ബോധം വന്നപ്പോൾ ചുറ്റും നോക്കി അവൾ തലക്കും നെഞ്ചിലും ശരീരത്തിൽ കൂടി കൈ തലോടിയിട്ട് എന്നെ വല്ലാത്തൊരു നോട്ടം നോക്കി.. 

"ഹെലോ മാഡം.. മാഡത്തിന് എന്താ പറ്റിയത്.. are you okey..? "

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

തലക്ക് ആകെ ഭാരം തോന്നി ഞാൻ അവനെ വല്ലാത്തൊരു നോട്ടം നോക്കി.. ഷർട്ട്‌ ഇല്ലാതെയുള്ള അവന്റെ ഇരിപ്പ് കണ്ടിട്ട് ഉള്ളിൽ ഒരു കാളലങ്ങ് കാളിയതും അപ്പൊ ഓൻ ചോദിക്കുന്നത് കേട്ട് ഞാൻ തലക്ക് അടി കിട്ടിയത് പോലെ ഏഹ് ന്ന് അങ്ങോട്ട് ചോദിച്ചു.. 

ഉള്ളിൽ കൂടി എന്തൊക്കെയോ കടന്ന് പോയപ്പോൾ ഞാൻ ഞാനല്ലാതായി തീരുന്നത് പോലെ തോന്നി അവനെ കെട്ടിപിടിച്ചതൊക്കെ ഓർമ വന്നപ്പോ കണ്ണുകൾ മുകൾപോട്ട് ആക്കി ഗോഡിനെ വിളിച്ചു... എന്നാലും എന്തൊക്കെയാ ഞാൻ കാണിച്ച് കൂട്ടിയിട്ടുണ്ടാവുക.. 

എനിക്ക് നേരെ കൈ വീശിയിട്ട് അവൻ എന്ത്യേന്ന് ചോദിച്ചതും ഞാൻ ഒന്നും ഇല്ലാന്ന് പറഞ്ഞ് വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. എന്നാലും,, ചേ,, വല്ലാത്തൊരു അവസ്ഥ ആയിപോയല്ലോ... അതിനിടയിൽ വണ്ടി ബ്രേക്ക്‌ ആവേം ചെയ്തു.. ഇനി എങ്ങനെ വീട്ടിൽ പോവുമോ എന്തോ.. !!

"അതേയ്,, എനിക്ക് വെള്ളം വേണം.. വല്ലാതെ ദാഹിക്കുന്നു.. "

അവന്റെ മുന്നിൽ ചെന്ന് നിന്ന് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ ദേഷ്യത്തോടെ എന്നെ നോക്കിയതും ഞാൻ എന്തെന്നുള്ള ഭാവത്തിൽ അങ്ങോട്ട് നോക്കി... 

"കഷ്ടപ്പെട്ട് ഈ കാട്ടിൽ കൂടി നടന്ന് എടുത്ത് കൊണ്ട്വന്ന വെള്ളം തട്ടി മറിച്ചില്ലെ.. വെള്ളം വേണം എന്നുണ്ടെങ്കിൽ പോയി എടുത്ത് കുടിക്ക്.. ഇനിയും അത്രേം ദൂരം നടക്കാനൊന്നും എന്നെ കൊണ്ട് വയ്യ.. "

എന്നും പറഞ്ഞ് അവൻ കൈ കെട്ടി മുഖം തിരിച്ചപ്പോൾ ഞാൻ വണ്ടിയിൽ ഉള്ള ബോട്ടിൽ എടുത്ത് നോക്കിയപ്പോ ഒരു തുള്ളി വെള്ളം പോലും ഉണ്ടായില്ല.. 

"അയ്യോ,, ഞാനെനി എന്ത് ചെയ്യും.. എവിടെയാ വെള്ളം ഉള്ളതെന്ന് വെച്ചാൽ കൂടെ എടുക്കാൻ വരുമോ.. പ്ലീസ്... "

"ഞാൻ തനിച് പോയിട്ടാ എടുത്ത് വന്നത്.. വേണം എന്നുണ്ടെങ്കിൽ തന്നെതാനേ പോയി എടുത്താൽ മതി.. "

"അയ്യോ അങ്ങനെ പറയല്ലേ,, പേടിയുള്ളോണ്ടല്ലേ ഞാൻ ചോദിച്ചത്.. നിന്നെ പോലോത്ത സിംഹമോ കടുവയോ ഉണ്ടെങ്കിലോ,, എന്നെ കടിച്ച് കീറില്ലേ.. അപ്പൊ നിന്റെ കൂടെ ഡാഡിക്ക് പിന്നിൽ കളിക്കാൻ വേറെ ആരുണ്ട്..? എന്ത് ചെയ്യും.. "

എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ ചുണ്ട് കടിച്ച് പിടിച്ച് എന്റെ കയ്യിൽ നിന്ന് ബോട്ടിൽ പിടിച്ച് വാങ്ങി കാട്ടിലേക്ക് പോയി.. പിന്നാലെ തന്നെ ഞാനും.. 

"അതേയ്,, തനിച്ച് പോവാൻ നിന്നെ പോലെ എനിക്ക് പേടിയില്ല.. എന്റെ കൂടെ വരണ്ട.. ഞാൻ പോയ്‌ എടുത്ത് വന്നോളാം.. "

"അത് പിന്നേ എനിക്ക് തനിച്ച് പോവാൻ പേടി ഉള്ളോണ്ടല്ലേ നിന്നെ പറഞ്ഞയക്കുന്നത്.. നീ പോയാൽ പിന്നേ ഞാൻ വീണ്ടും ആ റോഡിൽ തനിച്ച് നിൽക്കേണ്ടേ.. അപ്പൊ പിന്നേ നിന്റെ കൂടെയല്ലാതെ ഞാൻ ആരുടേ കൂടെ വരും.. ഹിഹി.. നടക്ക് നടക്ക്.. ദാഹിച്ച് ഒരു വകയായി പോയി.. വെള്ളം കിട്ടാതെ ഞാൻ മരിച്ചാൽ പിന്നേ സമാധാനം പറയേണ്ടത് താൻ ആയിരിക്കും.. അതോണ്ട് പെട്ടന്ന് ആയിക്കോട്ടെ... "

ദേഷ്യം നുരന്ന് പൊന്തിയ അവന്റെ മുഖത്ത് നോക്കി ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ ഹും എന്ന് പറഞ്ഞ് മുന്നോട്ട് നടന്നു.. പിന്നാലെ തന്നെ ഞാനും.. 

കുറേ നടന്നതിന് ശേഷം ഒരു ചെറിയ കുളം കണ്ടതും ഞാൻ ഹായ് വെള്ളം എന്ന് പറഞ്ഞ് അതിൽ ചാടാൻ പോയപ്പോൾ ആ ഫ്രോഡ് എന്റെ ഡ്രെസ്സിൽ പിടിച്ച് വലിച്ച് പിന്നോട്ട് നീക്കി.. 

"ഇനി ആ വെള്ളത്തിൽ വീണ് വെള്ളം നാശമാക്കല്ലേ...പ്ലീസ്.. "

ന്ന കളിയാക്കിയാണ് അത് പറഞ്ഞതെങ്കിലും വല്ലാതെ തട്ടി... ബ്ലഡി ഫ്രോഡ്... 

അതിൽ നിന്ന് ബോട്ടലിൽ വെള്ളം നിറച്ചു എനിക്ക് നേരെ നീട്ടി വേഗം കുടിക്കെന്ന് പറഞ്ഞതും ഞാൻ ചിരിച്ചോണ്ട് അത് വാങ്ങി കുടിച്ചു.. കുടി കണ്ടാൽ തോന്നും ജനിച്ചിട്ട്‌ വെള്ളം കാണാത്ത കുട്ടിയാണെന്ന്.. 

"ആക്ച്വലി തനിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..?  നേരെത്തെ നിനക്ക് എന്താ പറ്റിയത്..? " 

വെള്ളം കുടിച്ചോണ്ടിരിക്കുന്നതിനിടയിൽ ഫ്രോഡ് അങ്ങനെ ചോദിച്ചതും കുടിക്കുന്നത് മൂക്കിൽ കേറി ചുമക്കാൻ നിന്നപ്പോ കിട്ടിയ അവസരം നല്ലപോലെ മൊതലെടുത്ത് അവൻ എന്റെ തലയിലും നടുവിലും കൊട്ടാൻ തുടങ്ങി.. വീണ്ടും അവൻ അത് തന്നെ ചോദിച്ചപ്പോ ഞാൻ ഒന്നും ഇല്ലാന്നുള്ള അർത്ഥത്തിൽ കണ്ണിറുക്കി കാണിച്ച് പറഞ്ഞതും കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ അവൻ വാ എന്നും പറഞ്ഞ് പോയി.. പിന്നാലെ തന്നെ ഞാനും.. 

നേരെത്തെ കാണിച്ച് കൂട്ടിയത് ഒക്കെ ഓർത്തിട്ടാവും അവൻ ചോദിച്ചത്.. പക്ഷേ അതെങ്ങനെ വേറൊരാളോട് പറയുമെന്ന് എനിക്കറിയില്ല കെയ്സാൻ.. സോറി.. 

അവന്റെ ഒടുക്കത്തെ നടത്തത്തിന്റെ സ്പീഡ് കാരണം അവനിൽ പിടിച്ചെത്താൻ വേണ്ടി ഞാൻ ഓടിയതും ഓടുന്ന പാച്ചലിൽ ഞാൻ മരം തട്ടി വീണതും ആ ന്ന് ഒച്ച വെച്ച് വീണിടത്ത് നിന്ന് ഞെരുങ്ങിയപ്പോൾ അവൻ തിരിഞ്ഞു നോക്കിയതും എനിക്കരികിലേക്ക് ഓടി വന്ന് are you okey എന്ന് ചോദിച്ചോണ്ട് വീണിടത്തു നിന്ന് പിടിച്ചെഴുന്നേൽപിച്ച് ഞാൻ കയ്യിൽ നോക്കിയപ്പോ വിരലിലും കാലിലും ഒക്കെ മുറിവ് കണ്ടു.. കുറച്ച് കാലമായി എനിക്ക് വല്ലാതെ ബ്ലഡിനോട് കളി തുടങ്ങിയിട്ടുണ്ട്.. എവിടേലും തട്ടി വീഴും മുറിവ് പറ്റും ബ്ലഡ്‌ വരും.. 

ഞാൻ കാലിൽ തടവുന്നതിനിടയിൽ ആ ഫ്രോഡ് എന്റെ വിരലിലെ മുറിവിൽ ഊതിയിട്ട് ആ വിരൽ അവന്റെ വായിലേക്ക് ഇട്ടതും ഞാൻ കണ്ണും തള്ളി കൊണ്ട് അവനെ നോക്കിയപ്പോൾ അവനും അതേ നോട്ടം നോക്കുന്നു... അപ്പോ തന്നെ ലവൻ വായിൽ നിന്ന് എടുത്ത് മാറ്റി സോറി പറഞ്ഞതും ഞാൻ അവനിലുള്ള നോട്ടം തെറ്റിച്ച് കാലിലെ മുറിവ് നോക്കി.. 

എന്നിട്ട് ഷെയിംലെസ്സ് തോന്നിയിട്ടാണെന്ന് തോന്നുന്നു ഷിറ്റ് എന്ന് പറഞ്ഞ് എനിക്ക് മുഖം തരാതെ തിരിഞ്ഞു നിന്ന് മുടിയിൽ പിടിച്ച് നിൽക്കുന്നു.. അത് കണ്ടപ്പോൾ എന്നിൽ ചെറു പുഞ്ചിരി വിടർന്നതും അപ്പൊ തന്നെ അവൻ തിരിഞ്ഞു നോക്കിയതും മെല്ലെ ചിരി മായിച്ച്‌ ഞാൻ കാലിൽ നോക്കിയിരുന്നു.. നിലത്ത് പിടിച്ചുo മരം പിടിച്ചും ഞാൻ നേരെ നിന്ന് അവനോട് പോവാം എന്ന് പറഞ്ഞപ്പോൾ ആ എന്ന രീതിയിൽ തലയാട്ടി അവൻ മുന്നോട്ട് നടന്നതും കാലിന്റെ അടിയിൽ തന്നെ മുറിവ് പറ്റിയതോണ്ട് നടക്കാൻ കഴിയാതെ വന്നപ്പോൾ ഞാനവനോട് ഹെൽപ് ചോദിച്ചപ്പോ അവൻ ഒന്നും നോക്കാതെ എന്നെയും പൊക്കിയെടുത്ത് നടന്നപ്പോൾ ഒരൽഭുതം പോലെ ഞാൻ അവന്റെയാ ഇളം നീല കണ്ണുകളിലേക്ക് തന്നെ നോക്കി........ 


ഒട്ടും ദേഷ്യം ഇല്ലാതെ വളരെ സൗമ്യമോടെയുള്ള നോട്ടത്താലെ അവൻ മുന്നോട്ട് നോക്കി നടക്കുമ്പോ ഞാനവന്റെ കഴുത്തിൽ കൂടി ചുറ്റി പിടിച്ച് അവന്റെ മുഖഭാവം തന്നെ നോക്കി അടങ്ങി ഇരിക്കുമ്പോൾ പെട്ടന്ന് എന്നിലേക്ക്‌ നോട്ടം തെറ്റിച്ച് അവൻ എളിമയോടെ എന്താന്ന് ചോദിച്ചതും ഞാൻ വാ തുറന്ന് ചെറു പുഞ്ചിരി തൂകി ഇല്ല എന്നുള്ള അർത്ഥത്തിൽ തലയാട്ടിയതും വീണ്ടും അവൻ നേരെ നോക്കി നടക്കുന്നു.. 

ആക്ച്വലി ഇവന് എന്തെങ്കിലും പ്രശ്നം ഉണ്ടോ..? കണ്ടിട്ട് എന്തൊക്കെയോ തോന്നുന്നുണ്ടല്ലോ.. ! ഇനി എന്നെ പൊക്കിയെടുത്ത് ആ റോട്ടിൽ ചാടാനുള്ള വല്ല ഉദ്ദേശത്തിൽ എങ്ങാനും ആണോ.. ഹേയ് മുഖ ഭാവം കണ്ടിട്ട് അങ്ങനെയൊന്നു തോന്നുന്നില്ല.. എന്നാലും ഇവന്റെ ഈ സ്വഭാവം എനിക്കിഷ്ടായി.. കൊറേ കൊറേ.. ആ ദേഷ്യ മോന്തയെക്കാളും ചേല് ഇതിനാണ്.. ഇങ്ങനെ കാണുമ്പോ ഗ്ലാമർ കൂടിയോ എന്നൊരു ഡൌട്ട് ഇല്ലാതില്ല.. ഇത്രേം നല്ല മോന്തയും വെച്ചിട്ട് എന്തിനാ ഇവൻ ഹിറ്റ്ലർ മാധവനെ പോലെ മുഖം വീർപ്പിച്ചു നടക്കുകയും ബീഹെവ് ചെയ്യുകയും ചെയ്യുന്നത്.. ടൂ മച്ച്... 

നടന്ന് നടന്ന് റോട്ടിൽ എത്തി എന്നോട് വണ്ടിയുടെ ഡോർ തുറക്കാൻ പറഞ്ഞതും ഞാൻ അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഡോർ തുറന്ന ശേഷം എന്നെ മെല്ലെ വണ്ടിയിലേക്ക് ഇരുത്താൻ നേരത്ത് അവന്റെ തല വണ്ടിയുടെ മുകളിൽ മുട്ടിയപ്പോൾ ബാലൻസ് തെറ്റി എന്നിലുള്ള അവന്റെ പിടി അയഞ്ഞതും അപ്പൊ തന്നെ ഞാൻ ആ ന്നും പറഞ്ഞ് അവന്റെ കോളറയിൽ പിടുത്തം ഇട്ട് സീറ്റിലേക്ക് വീണു.. കൂടെ അവനും.. 

എനിക്ക് മോളിൽ കിടക്കുന്ന അവന്റെ ബ്രൗൺ കളറിലുള്ള മുടി എന്റെ കണ്ണി തട്ടിയതും ഞാൻ കണ്ണ് പൊത്തി പിടിച്ച് തല ഒരുവശത്തെക്ക് ചെരിച്ചിട്ട്‌ കണ്ണ് തീരുമ്മുമ്പോൾ പതിയെ എന്റെ കയ്യിൽ പിടിച്ച് അവൻ മാറ്റിയിട്ട് അവന്റെ വിരലുകൾ കൊണ്ട് എന്റെ കണ്ണ് വലിച്ച് തുറന്നിട്ട്‌ പതിയെ കണ്ണിൽ ഊതിയതും അതിന്റെ ചുടുനിശ്വാസത്തിൽ ശരീരമാകെ കുളിർന്നതും അറിയാതെ എന്റെ കൈകൾ അവന്റെ അരയിൽ കൂടി ചുറ്റി പിടിച്ചപ്പോൾ വീണ്ടും അവൻ എന്നിലേക്ക് അടുത്ത് വന്നതും ഒരു മുട്ട് സൂചി പോകാനുള്ള ഗ്യാപിൽ ഞങ്ങളുടെ മുഖം പരസ്പരം അടുത്തതും ഞാനവന്റെ ആ ഇളംനീല കണ്ണുകളിലേക്ക് നോക്കിയപ്പോ വളരെ നേരിയ രീതിയിൽ അവൻ നോക്കിയതും മുഖത്ത് വീണ മുടി നീക്കുമ്പോൾ ആ വിരലുകൾ എന്റെ മുഖത്ത് കൂടി തലോടിയതും അറിയാതെ എന്റെ കണ്ണുകൾ അടഞ്ഞു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ 

മുഖത്ത് ചെറിയ മറ എന്നോണം നെറ്റിയിൽ കൂടി അവളുടെ curly മുടി വീണതും അത് നീക്കുമ്പോൾ അറിയാതെ എന്റെ കൈകൾ അവളുടെ മുഖത്തൂടെ തലോടിയതും പതിയെ അവളുടെ കണ്ണുകൾ അടയലും എന്നിലെ പിടിയിൽ ബലം തോന്നി.. ആ മുഖത്ത് കൂടി ഞാനെന്റെ കണ്ണുകൾ പായിക്കുമ്പോൾ നോട്ടം അവളുടെ ഇളം റോസ് കളറിലുള്ള ലിപ്പിൽ സ്റ്റോപ്പ്‌ ഇട്ടതും അതിൽ തന്നെ നോട്ടം തെറ്റിച്ചു ഞാനെന്റെ മുഖം വീണ്ടും അവളിലേക്ക് അടുപ്പിക്കുമ്പോൾ,,, 

"കീ,,,,,കീ,,,, "

എന്ന ശബ്ദം കേട്ടപ്പോൾ എന്തോ ബോധം വന്നപോലെ ഞാൻ കണ്ണുകൾ മിഴിച്ച്‌ തുറന്ന് അവളെ നോക്കിയപ്പോ അതേ ഭാവത്താലെ അവൾ നോക്കിയതും എന്റെ അരയിലുള്ള പിടി വിട്ട് അവൾ എന്റെ മാറിൽ കൈ അമർത്തി പിന്നിലേക്ക് നീക്കിയതും അപ്പൊ തന്നെ ഞാൻ വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങി നേരെ വണ്ടിക്ക് പിന്നിലായി തലയിൽ കൈ വെച്ച് നിന്നു... 

ശരീരമാകെ വിയർക്കുന്നത് പോലെ തോന്നി എന്താണെന്ന് മനസ്സിലാവാതെ ഞാൻ കൈകൾ പരസ്പരം കൂട്ടി പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് ഒരു ട്രക്ക് ഹോൺ അടിച്ചോണ്ട് വരുന്നത് കണ്ടത്.. ഈ വണ്ടിയുടെ ഹോണടി കേട്ടില്ലായിരുന്നെങ്കിൽ.. ഓഹ് നോ,,, 

വണ്ടി കുറച്ച് മുന്നോട്ട് എത്തിയതും ഞാൻ റോഡിന്റെ നടുവിൽ നിന്ന് രണ്ട് കയ്യും നീട്ടി ഉയർത്തി നിർത്താൻ കാണിച്ചതും എനിക്ക് മുന്നിൽ ആ വണ്ടി നിർത്തി.. അപ്പൊ ഫ്രണ്ട് സീറ്റിൽ തന്നെ മൂന്ന് പേര് ഇരിക്കുന്നത് കണ്ടപ്പോ എന്തായാലും ഇതിൽ പോവാൻ കഴിയില്ലെന്ന് മനസ്സിലായി ഞാൻ ഒന്നും ഇല്ലാന്ന് പറഞ്ഞ് അവരോട് വണ്ടി വിട്ടോ എന്ന് പറഞ്ഞു.. ഞാനൊരാൾ മാത്രമായിരുന്നെങ്കിൽ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് പോവാമായിരുന്നു.. പക്ഷേ അവളൊരു പെണ്ണും കൂടി ഉള്ളപ്പോൾ സേഫ് അല്ലെന്ന് തോന്നി...

തിരികെ ഞാൻ എന്റെ വണ്ടിയുടെ അടുത്തേക്ക് പോയി അകത്തിരിക്കുന്ന അവളെ നോക്കിയപ്പോൾ ഡോറോട് ചേർന്ന് ചാരി കഴുത്തിൽ റോൾ ചെയ്ത ഷാൾ മാറോടു ചേർത്ത് പിടിച്ച് ഒരു ഭയത്താലെ ഇരിക്കുന്നത് വീണ്ടും കണ്ടപ്പോൾ ഞാൻ പുറത്ത് നിന്ന് അടച്ചു വെച്ച ഗ്ലാസിൽ നോക്ക് ചെയ്തതും സൗണ്ട് കേട്ടവൾ ഞെട്ടിയിട്ട് കണ്ണ് കുഴിച്ച് കൊണ്ട് എന്നെ നോക്കിയതും ഞാൻ ഡോർ തുറക്ക് എന്ന് പറഞ്ഞപ്പോൾ അവള് വേഗം തുറന്നു... 

"വീണ്ടും ചോദിക്കുവാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ തനിക്ക്.. !? നീ ആരെയാ ഇങ്ങനെ ഭയക്കുന്നത്..!? നിന്നിലേക്ക് അടുത്ത് വരുമ്പോൾ ഞാൻ നല്ലവണ്ണം ശ്രദ്ധിച്ചിട്ടുണ്ട്.. എന്റെ ഒരു ഊഹം വെച്ച് നോക്കുമ്പോ നീ വല്ലാതെ ആരെയോ ഭയക്കുന്നുണ്ട്.. പക്ഷേ എന്തിന്..? ഒന്ന് വാ തുറന്ന് എന്തെങ്കിലും പറയുമോ..? ഹെലോ,, നിന്നോടാ ഞാൻ ചോദിക്കുന്നത്..? ഞാൻ ചോദിച്ചത് വല്ലതും കേട്ടോ..? ഹേയ്...? "

"ഹാ,,, ഏഹ്,, എന്താ,,, "

ആഹാ ബെസ്റ്റ്,, അപ്പൊ ഞാൻ ഈ കിടന്ന് ചോദിച്ചത് ഒന്നും കേട്ടില്ലേ.. ആള് എന്തോ വലിയ ആലോചനയിൽ ആയിരുന്നു.. 

സമയം വല്ലാതെ നീണ്ടു പോവുന്നു എന്നല്ലാതെ ഞങ്ങള്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. അറ്റ്ലീസ്റ്റ് ഒരു വണ്ടിയെങ്കിലും ഇതിലേ കൂടി പോയിരുന്നെങ്കിൽ.. എന്നാലും ഞങ്ങളെ കാണാഞ്ഞിട്ട് ആരെങ്കിലും ഒന്ന് വന്ന് നോക്കിയിരുന്നെങ്കിൽ.. ചിലപ്പോൾ ഫോണിൽ വിളിച്ചിട്ടുണ്ടാവും.. ബട്ട്‌ റേഞ്ച് ഇല്ലാത്തോണ്ട് കിട്ടില്ലെന്ന്‌ മാത്രം...

പുറത്തെ വെയിൽ കൊണ്ട് ഞാൻ വണ്ടിയിൽ കയറി സോങ്ങും വെച്ചിരുന്നു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Oh woooah, oh woooooah, oh wooooah, oh.
You know you love me, I know you care,
you shout whenever and I’ll be there.
You want my love, you want my heart
and we will never ever ever be apart.
Are we an item? girl quit playing,
we’re just friends, what are you saying.
Said there’s another, look right in my eyes,
my first love broke my heart for the first time.
And I was like…

Baby, baby, baby oooooh,
like baby, baby, baby noooooooo,
like baby, baby, baby, ooooh.
Thought you’d always be mine, mine 
Baby, baby, baby oooooh,
like baby, baby, baby noooooooo,
like baby, baby, baby, ooooh.
Thought you’d always be mine, mine 

ആ സോങ്ങും വെച്ച് സീറ്റിൽ തല ചായിച്ച് തലക്ക് പിന്നിൽ രണ്ട് കൈയ്യും വെച്ച് ചാരി ഇരുന്നിട്ട് മിററിൽ കൂടി പിന്നിൽ ഇരിക്കുന്ന എന്നെ ആ ഇളം നീല കണ്ണുകളോടെ പതിഞ്ഞ രീതിയിൽ നോക്കുമ്പോ അറിയാതെ എന്റെ കണ്ണുകളും അതിൽ തന്നെ ഉടച്ചു.. ഒട്ടും കണ്ണ് ചമ്മാതെയുള്ള അവന്റെ നോട്ടം കണ്ടപ്പോ ആ നോട്ടത്തിൽ എന്നിലെ രഹസ്യങ്ങൾ അറിയാനുള്ള ആഗ്രഹം ഞാൻ കണ്ടിരുന്നു.. 

'എനിക്കറിയാം കെയ്സാൻ,, എന്നിലെ എല്ലാ കാര്യങ്ങളും നീ ഇന്നറിയാൻ ആഗ്രഹിക്കുന്നുണ്ട്.. നീ ചോദിച്ച കാര്യങ്ങൾ ഒക്കെ ഞാൻ കേട്ടിരുന്നു.. അബോധാവസ്ഥയിലൊന്നും അല്ല ഞാനുണ്ടായത്.. പക്ഷേ അതിനൊരു മറുപടി എനിക്ക് തരാൻ കഴിയാത്തത് കൊണ്ടാണ് നീ പറഞ്ഞതൊക്കെ ഞാൻ കേട്ടിട്ടും കേൾക്കാത്ത പോലെ നിന്നത്.. ഒരുപക്ഷെ ഞാൻ അതൊക്കെ പറഞ്ഞാൽ എന്നെ തന്നെ മറന്ന് പോവുന്ന അവസ്ഥയിലായിരിക്കും ഞാൻ.. ആകെ തളർന്നു പോവും.. റിയലി സോറി.. ഇന്നിപ്പോ ഞാൻ ഈ അവസ്ഥയിൽ ഇരിക്കുന്നതിന് പിന്നിലും ആ പഴയ കാലം ഓർത്തിട്ടു തന്നെയാണ്.. നീ എന്നിലേക്ക് അടുത്ത് വരുമ്പോ എന്നുള്ളിൽ വല്ലാത്തൊരു പേടിയും നീയൊന്നൊരാളുടെ കൂടെയാണല്ലോ എന്നോർക്കുമ്പോൾ അത് താനേ മാഞ്ഞു പോവുന്നത് പോലെയുമൊരു തോന്നൽ.. നിന്റെ സമീപനം ഇന്നിപ്പോ എന്നിൽ എന്തൊക്കെയോ ഉടലെടുക്കുന്നത് പോലെ.. i don't know.. !!! ആ ബോയിസിന്റെ മുന്നിൽ നീയെന്നെ രക്ഷിച്ചപ്പോൾ ഞാൻ നിന്നെ കുറിച്ച് ഒരുനിമിഷം കൊണ്ട് മനസ്സിലാക്കി.. നൈസ് ഗൈ,, നോ ചീപ്പർ.. '

സമയം വല്ലാതെ വൈകി എന്നല്ലാതെ ഞങ്ങൾക്ക് ഇവിടെ നിന്ന് പോവാൻ കഴിഞ്ഞതേ ഇല്ല... ഇതിൽ കൂടി ബൈക്ക് അങ്ങനെ ചെറിയ വണ്ടി മാത്രം പോയതല്ലാതെ ഞങ്ങൾക്ക് പോവാൻ ഒന്നുമേ അതിൽ കൂടി പോയില്ല.. അവരോടൊക്കെ കെയ്സാൻ വണ്ടിയുടെ ടയറിന്റെ കാര്യം പറഞ്ഞെങ്കിലും അവരാരും ഒന്ന് ഹെൽപ് ചെയ്യാൻ നിന്നില്ല.. ബ്ലഡി ആൾക്കാർ.. അറ്റ്ലീസ്റ്റ് ഒരാളുടെ അവസ്ഥ മനസ്സിലാക്കിക്കൂടെ അവർക്കൊക്കെ.. ആരെയെങ്കിലും വിളിക്കാന്ന് വെച്ചാലോ റേഞ്ച്,, എഹേം.. ബെഹേo.. 

"ഫ്രോഡ്,, ഇനി ഞങ്ങളെങ്ങനെ പോവും.. ഞങ്ങള്ക്ക് എന്നാൽ നടന്ന് പോയാലോ.. "

"ഫ്രോഡ്,,,? ആര് ഫ്രോഡ്.. "

"നീ തന്നെ,, പിന്നല്ലാതാര്.. "

"എനിക്കൊന്നും മനസ്സിലായില്ല.. "

"എടാ ഫ്രോടെ,, ഫസ്റ്റ് ടൈം നീ എനിക്ക് നേരെ ചൂണ്ടു വിരൽ ഉയർത്തിയപ്പോൾ തന്നെ നിന്നെ ഞാൻ മനസ്സിലാക്കി.. താനൊരു പക്കാ ഫ്രോഡ് ആണെന്ന്.. ശെരിക്കും പറഞ്ഞാൽ അന്നെന്തിനാ നീ അങ്ങനെ കാണിച്ചത്..? "

"അത്,, അത് പിന്നേ ദേഷ്യം പിടിച്ചാൽ എന്റെ പ്രവർത്തിക്ക് ലൈസെൻസ് ഉണ്ടാവില്ല.. ആരാ എന്നൊന്നും ഞാൻ നോക്കാറില്ല.. മൂഡ് ശെരിയല്ലങ്കിൽ എന്തെങ്കിലുമൊക്കെ ചെയ്‌തെന്ന് വരും.. "

"ഓഹോ.. എന്നാലും ഒരു സെലിബ്രിറ്റി ഒക്കെ ആയാൽ അതിന്റെതായ രീതിയിൽ ഒക്കെ നടന്നുടെ.. ഇതിപ്പോ എന്റെ നേർക്ക് ആയതോണ്ട് വല്യ കുഴപ്പം ഇല്ല.. ഒരുപക്ഷേ വേറെ ഒരാളുടെ നേർക്ക് ആയിരുന്നെങ്കിൽ അവരൊക്കെ എന്താ കരുത.."

"എന്ത് കരുതാൻ,, നീ കരുതിയത് പോലെ തന്നെ കരുതും.. "

അല്ലേലും പോത്തിനോട് വേതോന്നിയിട്ട് എന്ത് കാര്യം.. ഹാ.. 

വണ്ടിയിൽ നിന്ന് ഇറങ്ങി ഒന്ന് നടക്കാൻ വേണ്ടി ഞാൻ നിന്നപ്പോ കാലിനഡിയിലുള്ള മുറിവ് കാരണം എനിക്ക് കഴിഞ്ഞില്ല.. അത് കണ്ടിട്ട് മുന്നിൽ ഇരിക്കുന്ന കെയ്സാൻ പിന്നിൽ വന്നിട്ട് അവന്റെ മടിയിൽ എന്റെ കാൽ എടുത്ത് വെച്ചിട്ട് മുറിവിൽ നോക്കി ഊതിയും തലോടുകയും ചെയ്യുമ്പോൾ എന്റെ നോട്ടം അവനിൽ തന്നെയായിരുന്നു.. 

ശേഷം എന്തിനോ വേണ്ടി അവൻ കണ്ണുകൾ വണ്ടിക്കകത്ത് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് കണ്ടപ്പോ ഞാൻ എന്തെന്നുള്ള അർത്ഥത്തിൽ അവനെ നോക്കിയപ്പോൾ അവന്റെ നോട്ടം എന്നിലായതും ഞാൻ പുരികം പൊക്കി അവനോട് എന്ത്യേന്ന് ചോദിച്ചപ്പോൾ എന്റെ കഴുത്തിൽ റോൾ ചെയ്തിരിക്കുന്ന ഷാൾ എടുത്ത് അവൻ കാലിൽ മുറുകെ കെട്ടി.. 

"Okey..? "

കാലിൽ ചെറുതായി തട്ടി കൊണ്ടവൻ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആ ന്ന് പറഞ്ഞതും മെല്ലെ എന്റെ കൈകളിൽ പിടിച്ച് വണ്ടിക്കകത്ത് നിന്ന് പുറത്ത് കൊണ്ട് വന്നു.. അവന്റെ കയ്യിൽ പിടിച്ച് ഞാൻ മെല്ലെ നടക്കുമ്പോ എനിക്ക് താങ്ങായി അവൻ കൂട്ട് നിൽക്കുന്നുണ്ട്.. പതിയെ എന്നിലെ പിടി വിട്ട് അവൻ എന്നോട് തനിയെ നടക്കാൻ പറഞ്ഞപ്പോൾ ഞാൻ പിച്ച വെച്ചോണ്ട് മെല്ലെ മെല്ലെ നടന്നു.. 

റേഞ്ച് കിട്ടുമോന്നു നോക്കാൻ വേണ്ടി ഞാൻ വണ്ടിയിൽ നിന്ന് ഫോൺ എടുത്ത് എല്ലാ ദിശയിലേക്കും തിരിച്ചും മറിച്ചും നോക്കിയെങ്കിലും നോ വേ.. അതിനിടയിൽ സിദ്ധുവിന്റെ കാൾ വന്ന മെസ്സേജ് കണ്ടപ്പോൾ ഞാൻ കാൾ ലിസ്റ്റിൽ പോയി നോക്കിയപ്പോൾ ആരോ കാൾ എടുത്തതായി കണ്ടു.. അത് ഇവൻ തന്നെയാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു.. 

"എടൊ ഇതിൽ കാൾ വന്നിട്ട് നീയെന്താ എനിക്ക് തരാതിരുന്നത്.. "

"നീ അബോധാവസ്ഥയിൽ എന്നെയും കെട്ടിപിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നപ്പോൾ ഡിസ്റ്റർബ് ചെയ്യാൻ എനിക്ക് തോന്നിയില്ല.. അത്കൊണ്ട ഞാൻ അറ്റൻഡ് ചെയ്തത്.. പക്ഷേ അവിടുന്ന് ഇങ്ങോട്ട് പറയുന്നത് ഞാൻ കേട്ടതും ഇല്ല ഇവിടുന്ന് അങ്ങോട്ട് പറയുന്നതും കേട്ടിട്ടുണ്ടാവില്ല..."

ഓഹ് നോ,, ഇനിയാ ഐമൻ വീണ്ടും അവിടേക്ക് വന്നു കാണുമോ.. സിദ്ധുവും ലൂസിയും തനിച്ചാണെന്നുള്ള കാര്യം അവൻ അറിഞ്ഞാൽ ചിലപ്പോൾ അവൻ അവിടെ വന്നെന്നിരിക്കും.. വിളിച്ച് അന്വേഷിക്കാം എന്ന് വെച്ചാൽ കോപ്പിലെ റേഞ്ചുo ഇല്ല.. പേടിയാവുന്നല്ലോ ഗോഡ്.. 

ഫോണിൽ മുറുകെ പിടിച്ച് ഞാൻ പലതും ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടിട്ട് അവൻ എന്നെ വല്ലാത്തൊരു നോട്ടം നോക്കി നടുവിൽ കൈ വെച്ച് എനിക്ക് മുന്നിൽ നിന്നതും ഞാൻ അവനെയും നോക്കി... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എന്തോ പ്രശ്നം ഉള്ളത് പോലെ അവളുടെ നടപ്പ് കണ്ടിട്ട് ഞാൻ അവൾക്ക് അടുത്ത് പോയി നിന്നപ്പോ കൂൾ ആയി ചിരിച്ചിട്ട് ഫോൺ വണ്ടിയിലോട്ട് ഇട്ട് എന്റെ തലയിൽ ഒരു കൊട്ട് തന്നിട്ട് മറികടന്നു പോയതും അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ഞാൻ എനിക്ക് മുന്നിൽ നിർത്തി ആ കണ്ണുകളിലേക്ക് നോക്കി.. 

ഒരാളുടെ കണ്ണിൽ നോക്കിയാൽ അയാളുടെ ഉള്ള് മനസ്സിലാക്കാൻ പറ്റുമെന്ന് കേട്ടിട്ടുണ്ട്.. ഞാനും ഒന്ന് നോക്കിയിട്ട് ഉള്ള് മനസ്സിലാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.. 

കോപ്പാണ്.. കണ്ണിൽ ബ്രൗൺ കളറിലുള്ള കൃഷ്ണമണിയും അതിന് ചുറ്റും വെള്ളയും മാത്രമേ ഞാൻ കണ്ടുള്ളൂ.. അല്ലെങ്കിലും ഇതൊക്കെ ആരോ പറഞ്ഞ് ഉണ്ടാക്കുന്ന കഥയായിരിക്കും അല്ലാതെയെന്ത്‌.. ചിലപ്പോൾ സൈക്കോളജിസ്റ്റ്ന് ഒക്കെ മനസ്സിലാവുമായിരിക്കും ല്ലേ.. ആർക്കറിയാം.. 

നേരം വൈകുന്നതിന് അനുസരിച്ച് ഇരുട്ട് പടരുമ്പോൾ അതിന്റെ കൂടെ കത്തി ജ്വലിച്ച ചൂട് പോയിട്ട് നല്ല തണുപ്പും വരുന്നുണ്ട്... തണുപ്പ് കാരണം അഴിച്ചിട്ട ഷർട്ട് ഇട്ട് ഞാൻ നിൽക്കുമ്പോ വണ്ടിയിൽ ചാരി അവള് അവളെ തന്നെ കെട്ടിപ്പിടിച്ചു നിന്നിടത്ത് നിന്ന് വിറക്കുന്നത് കണ്ടപ്പോ ഞാനെന്റെ ജാക്കറ്റ് എടുത്ത് അവൾക്ക് ഇട്ട് കൊടുത്തു.. അത് കൊടുക്കാൻ കാത്ത് നിന്നത് പോലെ അവള് വിറച്ച ചുണ്ടുകൾ കൊണ്ട് എന്നോട് താങ്ക്സ് പറഞ്ഞ് ചിരിച്ചതും ഞാനൊന്ന് ചിരിച്ചേന്ന് വരുത്തി.. 

സൂര്യൻ സൂര്യന്റെ വഴിക്ക് പോയതിന് പിന്നാലെ ആകാശത്ത് ചന്ദ്രൻ വന്നതും നിലാവ് ഉദിക്കുകയും ചെയ്തു.. സമയം ഇത്രയും ആയിട്ടും ഞങ്ങളെ നോക്കി ഒരാളും വന്നില്ലന്ന് വെച്ചാൽ,, ടൂ മച്ച്.. 

റോഡിൽ ഇങ്ങനെ ചുമ്മാ ഇരുന്നിട്ട് കാര്യം ഇല്ലാന്ന് തോന്നിയപ്പോൾ നമ്മള് ആ കാട്ടിനുള്ളിലേക്ക് തന്നെ പോയി.. അവള്ടെ കാലിന് മുറിവ് പറ്റിയതോണ്ട് എന്റെ കൈ സഹായത്തോടെ നടന്നു.. മുറിവ് ചെറുതെയുള്ളൂ.. ആ ഈ ഊ ന്ന് പറഞ്ഞുള്ള അവള്ടെ വേദന കണ്ടപ്പോ ഒക്കെ അഭിനയിക്കുന്നത് ആണോന്ന് ഒരു ഡൌട്ട് ഇല്ലാതില്ല.. 

നടന്ന് നടന്ന് കുറച്ച് ഉള്ളിലോട്ട് എത്തിയപ്പോ എവിടുന്നോ കുറച്ച് ആളുടെ ശബ്ദം കേട്ട് ഞാനും അവളും പരസ്പരം നെറ്റി ചുളിച്ച് കൊണ്ട് നോക്കിയിട്ട് എവിടുന്നാ ശബ്ദം എന്ന് രണ്ട് പേരും ഒരുമിച്ച് പരസ്പരം ചോദിച്ചതും ശേഷം ചുറ്റും ഒന്ന് കണ്ണോടിച്ചു.. 

ഈ രാത്രിയിൽ കാട്ടിലെന്താ ഇങ്ങനെ ശബ്ദം എന്ന് ആലോചിച്ചു മുന്നോട്ട് നടക്കുമ്പോ ശബ്ദം നേരിയ രീതിയിൽ അല്ലാതെ നല്ല പോലെ കേൾക്കാൻ തുടങ്ങിയതും ഞാനും അവളും കൂടി മുന്നോട്ട് നടന്നു... 

നടന്ന് കുറച്ച് കഴിഞ്ഞപ്പോൾ നടുവിൽ തീ കത്തിച്ചിട്ട് കുറച്ച് പേര് ചുറ്റും നിൽക്കുന്നത് കണ്ടപ്പോ വൗ എന്ന് പറഞ്ഞ് എന്നിലെ പിടി വിട്ട് അവൾ അവർക്ക് അടുത്തേക്ക് മുന്നോട്ട് നടന്നു.. പിന്നാലെ തന്നെ ഞാനും പോയി.. അരികിൽ എത്തിയപ്പോഴാ മനസ്സിലായത് ടൂറിസ്റ്റ്കൾ ആണെന്ന്.. അതും ഗിറ്റാറും വയലിനും പിടിച്ച് കുറച്ച് മതാമമാരും സായിപ്പുകളും.. 

ജാക്കറ്റോട് കൂടിയുള്ള ക്യാപ് തലയിലിട്ട് അതിന്റെ പോക്കറ്റിൽ കയ്യിട്ട് യാഷ അവർക്കിടയിൽ നിന്നതും അരികിൽ തന്നെ ഞാനും നിന്നു.. കൂടെ ബേബിയുടെ അതേ പ്രായം തോന്നിക്കുന്ന രണ്ട് കുട്ടികളും ഉണ്ട്..

"Join us..? let's enjoy.. come.. "

എന്ന് ചോദിച്ചോണ്ട് അവരിൽ ഒരു പെണ്ണ് വന്നതും കേട്ടപാടെ യാഷ ' യാ ഷുവർ ' എന്ന് പറഞ്ഞു അവരുടെ കൂടെ നിലത്ത് ഇരുന്നു.. അരികിൽ തന്നെ ഞാനും.. 

എന്നിട്ട് ആ ഗിറ്റാറും വയലിനും വായിച്ചോണ്ട് അവര് പാടാൻ തുടങ്ങിയതും അവർക്ക് ഒപ്പം തന്നെ ബാക്കിയുള്ളവരും പാടി.. 

"So let's sing na, na na na na, hey ya
C'mon and sing na, na na na na, hey ya

This is our song
That's all that matters cause
We all belong right here together
There's nothin' better
Than singing along
This is our summer
This is our song,,,,,,,,,, "

എന്നിങ്ങനെ നല്ല രീതിയിൽ അവര് എല്ലാരും ഒരുമിച്ച് ചെറിയ ശബ്ദത്തിൽ പാടുമ്പോൾ എനിക്ക് അരികിൽ ഇരിക്കുന്ന യാഷ എന്റെ കൈക്കുള്ളിൽ കൂടി കയ്യിട്ട് പിടിച്ചതും പതിയെ എന്റെ തോളിലേക്ക് തല ചായിച്ച് കിടന്നു.. സൈഡിലേക്ക് തല ചെരിച്ച് ഞാനവളെ നോക്കിയപ്പോൾ അവര് പാടുന്നതിന് അനുസരിച് കൈ കൊണ്ട് താളം പിടിക്കുമ്പോൾ എന്റെ നോട്ടം ചുണ്ടിൽ ചെറു പുഞ്ചിരിയോടെയുള്ള അവളുടെ തിളക്കമാക്കപ്പെട്ട ആ മുഖത്ത് ആയിരുന്നു.. ആ സോങ്ൽ ഞാൻ ലയിച്ചെന്ന പോൽ അവളുടെ കൈകളിൽ ചേർത്ത് പിടിച്ച് ഞാൻ അവളെ കൈകൾ കൊണ്ട് തലോടുമ്പോൾ അവരിലുള്ള നോട്ടം തെറ്റിച്ചു അവൾ എന്നെ നോക്കി...  

പരസ്പരം നമ്മള് കണ്ണുകളാലെ നോക്കുമ്പോ എന്റെ കൈകൾ അവളുടെ കവിളിൽ പിടുത്തമിട്ടതും അതിന്റെ മോളിലായി അവൾ കൈ വെച്ച് പതിയെ കണ്ണുകൾ അടച്ചതും ഞാനെന്റെ മുഖം അവളിലേക്ക് അടുപ്പിക്കുമ്പോൾ പെട്ടന്ന് എന്റെ തോളിൽ തട്ടി ആരോ വിളിച്ചതും ഞെട്ടി കൊണ്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവരിൽ കൂടെയുള്ള ആ രണ്ട് കുട്ടികളും ഞങ്ങളുടെ കയ്യിൽ പിടിച്ച് ഡാൻസ് കളിക്കാമെന്ന് പറഞ്ഞ് പിടിച്ച് വലിച്ചതും ഞാനും യാഷയും അവർക്ക് ഒപ്പം കൂടി ആ പാട്ടിനനുസരിച്ച് ചെറിയായ രീതിയിൽ ഡാൻസ് കളിക്കാൻ തുടങ്ങി.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അവിടെ നിന്ന് ഓരോ കപ്പിളായി ഡാൻസ് കളിക്കുന്ന അവർക്കിടയിൽ എന്നെയും ആ ഫ്രോഡ്നെയും പിടിച്ച് വലിച്ച് കൊണ്ട് പോയതും ഞാനവനെ നോക്കിയപ്പോൾ അവൻ എന്നെ തന്നെ നോക്കി നിൽക്കുന്നു.. ആ കുട്ടികൾ ആണേൽ കളിക്കെന്ന് പറഞ്ഞ് എന്റെയും അവന്റെയും കൈ കോർത്തു വെച്ചു.. 

അതും കൂടി ആയപ്പോ വേറെ രക്ഷയില്ലന്ന് മനസ്സിലായ അവൻ എന്റെ ഇടത് കയ്യിൽ പിടിച്ച് അവന്റെ തോളിലും ഇട്ട് മറ്റേ കയ്യുടെ വിരലുകൾക്കിടയിലൂടെ അവന്റെ കൈ ചേർത്ത് വെച്ച് നീട്ടിയതും അവന്റെ ഇടത് കൈ എന്റെ അരയിലും പിടിച്ച് അവനിലേക്ക് ചേർത്തി നിർത്തിയിട്ട് എന്റെ നെറ്റിയിൽ തല മുട്ടിച്ചിട്ട് എന്നിലേക്ക് കൂടുതൽ അടുത്ത് വന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടി ഡാൻസ് കളിക്കുമ്പോൾ ഞാൻ തല പൊക്കി അവന്റെയാ ഇളം നീല കണ്ണിലേക്ക് നോക്കിയപ്പോൾ അതിന്റെ തിളക്കം കൂടിയത് പോലെ തോന്നിയെനിക്ക്... 

എന്നെ പിന്നിലേക്ക് നീക്കിക്കൊണ്ട് അവൻ കളിക്കുമ്പോൾ ഒടുക്കം ഒരു മരത്തിൽ തട്ടി നിന്നതും അവന്റെ തോളിലും കയ്യിലുമുള്ള എന്റെ കൈ മരത്തിന് പിന്നിലായി ചുറ്റിപിടിച്ചതും ഒരു മുട്ട് സൂചി പോവാനുള്ള അകലത്തിൽ നിൽക്കുന്ന അവന്റെ മുന്നിൽ ഞാൻ തല കുനിച്ചു നിന്നതും എന്റെ താടിയിൽ പിടിച്ച് തല ഉയർത്തിയതും ഞാൻ അവനെ നോക്കാതെ കണ്ണ് താഴേക്ക് ആക്കി നിന്നു.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഇളം റോസ് കളറിലുള്ള കിടന്ന് വിറക്കുന്ന അവളുടെ ചുണ്ടുകളിൽ നോക്കി ഞാൻ നിൽക്കുമ്പോ മരത്തിൽ ബലമായി പിടിച്ച് നിൽക്കുന്ന അവളുടെ അടുത്തേക്ക് കൂടുതൽ കൂടുതൽ അടുത്ത് നിന്നതും എന്റെ അധരങ്ങൾ അവളുടെ അധരം വെച്ച് പോയതും ആ ഇളം കളറിലുള്ള അവളുടെ ചുണ്ടിൽ ഞാൻ എന്റെ ചുണ്ട് ചേർത്ത് വെച്ചു... 

ഒരു അഞ്ചു മിനിറ്റോളം അവളുടെ അധരത്തിൽ തന്നെ വെച്ചതും പതിയെ അതിൽ നിന്നും ചുണ്ട് വേർതിരിച്ചെടുത്ത് ഞാൻ അടച്ച് വെച്ച അവളുടെ ആ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോ പതിയെ മിഴികൾ തുറന്ന് എന്നെ നോക്കിയതും ചൂണ്ടു വിരൽ കൊണ്ട് ഞാൻ അവളുടെ മുഖത്ത് കൂടി തലോടി.. അതിനൊരു തടസ്സമെന്നോണം അവൾ എന്റെ കയ്യിൽ ബലമായി പിടിച്ചിട്ട് കൈ താഴ്ത്തിയിട്ട് എന്നെ തള്ളി മാറ്റി പോവാൻ നിന്നതും വിടാതെ ഞാൻ അവളുടെ കയ്യിൽ പിടിച്ച് ആ മരത്തോട് തന്നെ ചേർത്ത് നിർത്തിയിട്ട് അവളുടെ രണ്ട് കവിളിലും പിടിച്ച് ആ മുഖത്ത് കൂടി കണ്ണുകൾ പായിച്ച ശേഷം ആ ചുണ്ടിൽ ഞാൻ വീണ്ടും എന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു.. 

പെട്ടന്ന് വീണ്ടും അവൾ എന്നെ പിന്നിലേക്ക് തള്ളിയിട്ട് എന്റെ കവിളിൽ ആഞൊന്ന് അടിച്ചതും എന്തോ ബോധം വന്നത് പോലെ കവിളിൽ പിടിച്ച് കൊണ്ട് ഞാൻ അവളെ നോക്കിയപ്പോൾ വല്ലാത്തൊരു ഭാവത്തിൽ എന്നെ നോക്കി നിൽക്കുന്നത് കണ്ടതും ഞാൻ തലക്ക് അടി കിട്ടിയ പോലെ അവളെ തന്നെ നോക്കി നിന്നു.. അപ്പൊ തന്നെ ഡാൻസും കളിച്ചും പാട്ട് പാടിയും നിൽക്കുന്ന അവര് പെട്ടന്ന് സ്റ്റോപ്പ്‌ ചെയ്തതും ആ നിശബ്ദതയെ കൂട്ട് പിടിച്ചെന്നോണം ഞാൻ ചുറ്റും നോക്കിയപ്പോൾ അവരുടെ നോട്ടം മുഴുവൻ ഞങ്ങളിലായിരുന്നു.. അത് കണ്ടിട്ട് അവരിൽ ഒരുത്തൻ എന്റെ തോളിൽ കൈ വെച്ച് all okey gys..?  എന്ന് ചോദിച്ചതും മരത്തോട് ചാരി നിൽക്കുന്ന അവൾ എന്നെ മറികടന്നു വന്ന വഴിക്ക് തന്നെ പോവുന്നത് കണ്ടപ്പോൾ പിന്നാലെ തന്നെ ഞാനും പോയി... 

"യാഷ,,,, യാഷാ,,,, യാഷാ,,, "

കാലിലെ മുറി വകവെക്കാതെ വളരെ വേഗതയോടുള്ള അവളുടെ നടപ്പ് കണ്ടിട്ട് ഞാൻ പിന്നിൽ നിന്ന് യാഷ എന്ന് നീട്ടി വിളിച്ച് പോയെങ്കിലും വിളി കേട്ട ഭാവം നടിക്കാതെ അവളുടെ നടപ്പ് കണ്ടിട്ട് അവളെക്കാൾ വേഗതയിൽ ഞാനും നടന്നു.. ഒടുക്കം അവൾക്ക് അരികിൽ എത്തി ഞാൻ കൈ രണ്ടും നീട്ടി വെച്ച് തടസ്സമായി നിന്നതും അമർഷത്തോടെയുള്ള അവളുടെ നോട്ടത്തിൽ തന്നെ ഞാൻ നോക്കി നിന്നു.. 

"സിനു,,,,,,,,,, സിനു,,,,,, എവിടെയാ നീ,,,, സിനു,,,,, കൂയ്,,,,, where are you mahn,,,,, ക്കൂൂൂയ്,,,,, "

പെട്ടന്ന് സണ്ണിയുടെ നിലവിളിയോടെയുള്ള ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കൂടെ കൂടെ അവന്റെ ശബ്ദം എക്കോ പോലെ ചെവിയിൽ തുളച്ചു കയറിയതും ആ സമയം യാഷ വീണ്ടും എന്നെ മറികടന്നു പോയതും അവൾക്ക് പിന്നാലെയും സണ്ണിയുടെ ശബ്ദം എവിടെ നിന്ന കേൾക്കുന്നത് എന്നും മനസ്സിലാക്കി നടക്കുമ്പോ നമ്മള് വന്ന അതേ വഴിയിൽ കൂടി ഫോണും നോക്കി വരുന്ന സണ്ണിയെ കണ്ടതും ഞാൻ സണ്ണി എന്ന് വിളിച്ച് അവന്റെ അടുത്തേക്ക് പോയി.. 

അപ്പോഴും അവൻ വന്നത് പോലും നോക്കാതെ യാഷ റോഡ് ലക്ഷ്യം വെച്ച് പോവുന്നത് കണ്ടിട്ട് സണ്ണി അവള് പോവുന്നതും നോക്കിയിട്ട് എന്താടാ എന്ന് ചോദിച്ചതും ഞാൻ ഒന്നും ഇല്ലാന്ന് പറഞ്ഞ് വേറൊന്നും പറയാൻ നിൽക്കാതെ ഞാനും റോഡിലേക്ക് നടന്നു... 

വണ്ടിയുടെ അടുത്ത് എത്തി യാഷാ അതിൽ നിന്ന് അവളുടെ ഫോൺ എടുത്തിട്ട് സണ്ണി വന്ന കാറിന്റെ പിൻ സീറ്റിൽ പോയി ഇരുന്നു.. ഒന്നും മിണ്ടാതെയുള്ള അവളുടെ ഇരിപ്പ് കണ്ടിട്ട് സണ്ണി വീണ്ടും കാര്യമേന്താന്ന് ചോദിച്ചതും അതിനൊരു മറുപടി കൊടുക്കാതെ ഞാൻ വേഗം വണ്ടിയെടുക്ക് എന്ന് മാത്രം പറഞ്ഞ് താടിക്ക് കയ്യും വെച്ച് ഞാൻ കണ്ണുകൾ പുറത്ത് തെറ്റിച്ചു മുന്നിലെ സീറ്റിൽ ഇരുന്നു... 

"നിങ്ങള് ഇതെവിടെയായിരുന്നു.. രാവിലെ തൊട്ടേ എല്ലാവരും ഫോണിൽ വിളിച്ച് ട്രൈ ചെയ്യുന്നു.. കിട്ടുന്നില്ല.. ട്രാക്കിങ് ആപ്പ് വഴി നോക്കിയപ്പോഴ ഇങ്ങള് ഇവിടെ കിടക്കുന്നത് അറിഞ്ഞത്.. അല്ലാ,, എങ്ങനെയാ രണ്ടാളും ഇവിടെ എത്തിയത്...? നിങ്ങള്ടെ കൂടെ വന്ന ബേബിയും ഇനുവും നേരെത്തെ വീട്ടിൽ എത്തിയിരുന്നല്ലോ,, അപ്പൊ പിന്നേ നിങ്ങള്,,,, "

എന്നിങ്ങനെ സണ്ണി ഓരോ കാര്യം ചോദിക്കുമ്പോഴും എന്നിൽ ദേഷ്യം തുളച്ചു കയറിയതും ശബ്ദം കനപ്പിച്ചു കൊണ്ട് ഞാൻ "•നേരെ നോക്കി വണ്ടിയെടുക്കെടാ.. •" എന്ന് പറഞ്ഞതും അപ്പൊ തന്നെ വാ അടച്ച് വെച്ച് അവൻ ഹൈ സ്പീഡിൽ തന്നെ വണ്ടി എടുത്തു... 

മിററിൽ കൂടി ഞാൻ പിന്നിൽ ഡോറോട് ചാരി ഇരിക്കുന്ന അവളെ നോക്കിയപ്പോൾ ഈറി വന്ന കണ്ണീർ കൂടെ കൂടെ തുടച്ചു മാറ്റിയിട്ട് പുറത്തേക്ക് തന്നെ നോട്ടം തെറ്റിച്ചിരിക്കുന്ന അവളെ കണ്ടതും ഞാൻ എന്നെ തന്നെ സ്വയം തലക്കടിച്ചിട്ട്‌ സീറ്റിൽ കൈ മടക്കി കുത്തിയതും ഡ്രൈവിംഗ്ൽ ഉള്ള സണ്ണി എന്നെയും അവളെയും മാറി മാറി നോക്കുന്നത് കണ്ടതും ഞാൻ അവന് മുഖം കൊടുക്കാതെ പുറത്ത് തന്നെ നോട്ടം തെറ്റിച്ചു... 

വീട്ടിൽ എത്തി ഞങ്ങളെക്കാൾ മുന്നേ അവള് വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് കയറിയതും ശാമിയും ഇനുവും അവളോട് എന്തോ ചോദിക്കാൻ വേണ്ടി വന്നതും അവരുടെ മുഖത്ത് പോലും നോക്കാതെ യാഷ മുകളിലേക്ക് പോയി.. 

അകത്തേക്ക് കയറിയപ്പോൾ എനിക്ക് മുന്നിൽ ഇനുവിനെയും ബേബി മോളേയും കണ്ടതും അവരെ രണ്ട് പേരെയും ഇരുത്തി നോക്കിയിട്ട് ഞാൻ മുകളിലെക്ക് കയറുമ്പോ ബാഗും തോളിൽ ഇട്ട് വരുന്ന യാഷയെ നോക്കിയപ്പോൾ എനിക്ക് മുഖം തരാതെ താഴെ നോക്കി കൊണ്ട് ആരോടും ഒന്നും പറയാനും നിൽക്കാതെ അവള് അവിടുന്ന് പോയി.. അവളുടെ പോക്ക് കണ്ടിട്ട് ഒന്നും മനസ്സിലാവാതെ ബാക്കിയുള്ളവരും.. അവരൊക്കെ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ഞാൻ റൂമിലേക്ക് പോയി ഡോർ വലിച്ചടച്ച്‌ തലയിൽ കൈ വെച്ചും എന്തൊക്കെയോ വലിച്ചെറിഞ്ഞുo ദേഷ്യത്തേ കണ്ട്രോൾ ചെയ്തോണ്ടിരുന്നു.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

വീട്ടിൽ എത്തിയ ഉടനെ ഞാൻ സിദ്ധുവിനെ നോക്കിയപ്പോ ഹാളിൽ ലൂസിയെയും മടിയിൽ വെച്ച് ടീവി കാണുന്ന അവളെ കണ്ടതും ഞാൻ ഒരു പേടിയോടെ അവള്ടെ അടുത്തേക്ക് പോയി... 

"സിദ്ധു നീ ഒക്കെ അല്ലേ,, അയാം സോറി,, ഫോൺ റേഞ്ച് ഇല്ലാത്തോണ്ട് എനിക്ക് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല.. അവൻ വീണ്ടും വന്നോ സിദ്ധു.. സിദ്ധു.. "

"റിലാക്സ് യാഷാ,, ആരും വന്നില്ല.. ഞാൻ രാത്രിയിലുള്ള ഫുഡ്‌ വാങ്ങേണ്ട എന്ന് പറയാൻ വേണ്ടി വിളിച്ചതാ.. കുറേ വിളിച്ച് കിട്ടിയില്ല.. അല്ലാ നീയെന്താ വല്ലാതിരിക്കുന്നത്.. are you okey..? "

സിദ്ധു അങ്ങനെ പറഞ്ഞപ്പോ ഞാൻ നീട്ടി ശ്വാസം പുറത്തേക്ക് വിട്ട് അവിടെ ഇരുന്നു.. പിന്നീട് അവളെന്നോട് എന്താ പറ്റിയത് എന്ന് ചോദിച്ചതും അതിനൊരു ഉത്തരം കൊടുക്കാതെ ഞാൻ മുകളിൽ ചെന്ന് റൂമിലേക്ക് പോയി വാതിൽ വലിച്ചടച്ച്‌ ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞ് ഡോറിൽ ചാരി നിലത്ത് ഇരുന്നു.. എനിക്ക് പിന്നാലെ വന്ന് ലൂസിയും മുന്നിൽ വാലാട്ടി ഇരുന്നു... 

"മ്യാവൂ മ്യാവൂ.. "

തല മുകൾപൊട്ട് ആക്കി ഞാൻ എന്നെ തന്നെ കെട്ടിപ്പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ച് ഇരിക്കുമ്പോ ലൂസി ശബ്ദിച്ചതും ഞാൻ അവളുടെ കഴുത്തിൽ ചുറ്റിയിട്ടുള്ള അവളുടെ ചെയിനിൽ പിടിച്ച് പുറത്താക്കി വീണ്ടും ഡോർ ലോക്ക് ചെയ്ത് നേരെ ബാത്‌റൂമിലേക്ക് പോയി ഷവറിന്റെ കീഴിൽ ഇരുന്നു... 

നേരിയ രീതിയിൽ അവന്റെ ചുണ്ടുകൾ തണുത്തു വിറച്ച എന്റെ ചുണ്ടിലേക്ക് ചേർത്ത് വെച്ചപ്പോ എന്നുള്ളിൽ കുളിർമ ഏകിയതും ഒപ്പം അവന്റെ ചുടു നിശ്വാസം എന്നിൽ തലോടിയതെന്നപോൽ വിറയാർന്ന ചുണ്ടിൽ ചെറു ചൂട് പരന്നതും അതെന്നിൽ ഒരാശ്വാസം നൽകിയതും കണ്ണുകൾ സ്വബോധത്തിൽ എന്നപോലെ അതിനെ ആസ്വദിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് പരസ്പരം നുകരുമ്പോൾ അതിനെ വിടുവിച്ച് കൊണ്ട് കുറച്ച് കഴിഞ്ഞ് ഒരു മോചനം നൽകിയതും വീണ്ടും അതേ സുഖം നൽകി എന്നിലേക്ക് അടുത്ത് വന്ന് നുറുകികൊണ്ടേയിരുന്നത് എന്നിൽ ഒരു മിന്നായം പോലെ ഉള്ളിൽ വന്നതും അടച്ച് വെച്ച കണ്ണ് ഞാൻ മെല്ലെ തുറന്ന് കണ്ണാടിക്ക് മുന്നിൽ നിന്നു... 

ആ ഒരു രംഗം ഉള്ളിൽ ഓർത്ത് കൊണ്ട് ഞാൻ കണ്ണാടിയിൽ കൂടി ഞാനെന്റെ ചുണ്ടിൽ നോക്കുമ്പോ അറിയാതെ എന്റെ കൈകൾ അതിലേക്ക് തഴുകി കൊണ്ടിരുന്നു.. 

പുറത്ത് നിന്ന് ഡോറിൽ തട്ടി സിദ്ധു വിളിച്ചതും ഉള്ളിലെ ചിന്തകൾ മാറ്റി ഞാൻ ഷവറിന് മുന്നിൽ നിന്നു.. പെട്ടന്ന് മുഖത്ത് കൂടി ശരീരത്തിലേക്ക് വീഴുന്ന വെള്ളത്തിന്റെ നിറം മാറിയതും ഞാൻ മൂക്കിന് കീഴെ തൊട്ട് കൈ നോക്കിയപ്പോൾ രക്തം കണ്ടതും ഷവറിൽ നിന്ന് മാറി ഡ്രസ് ഇട്ട് റൂമിലേക്ക് വന്ന് കബോഡിൽ നിന്ന് പഞ്ഞി എടുത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന് രക്തം തുടച്ചു മാറ്റി... 

ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോ എന്റെ നിശബ്ദത കണ്ട് സിദ്ധു കാര്യം ചോദിച്ചപ്പോൾ ഒന്നും മറച്ചു വെക്കാതെ ഞാൻ ഇന്ന് നടന്ന എല്ലാം അവളോട് പറഞ്ഞപ്പോൾ ഒന്നും തന്നെ തിരിച്ച് പറഞ്ഞില്ല.. അത് കണ്ടിട്ട് ഞാൻ അവളെ തന്നെ നോക്കിയപ്പോ എന്റെ നോട്ടം കണ്ടിട്ട് ചെറു പുഞ്ചിരി നൽകി.. 

"നീ ഈ പറഞ്ഞതിൽ നിന്നെ ഉപദേശിക്കാൻ എനിക്കറിയില്ല.. വഴക്ക് പറയാൻ എനിക്കറിയില്ല.. ഒരു വശം നോക്കുമ്പോ നിന്റെ പക്കൽ ഒരു തെറ്റും ഇല്ല.. മറുവശം നോക്കുമ്പോ അവന്റെ പക്കൽ,, i don't know.. !! പക്ഷേ എനിക്ക് നിന്നോട് ഒരു കാര്യമേ പറയാൻ ഉള്ളു.. നീ പറഞ്ഞപോലെ അവൻ നിന്നിലേക്ക് അടുത്ത് വരുമ്പോ നിന്റെ ഉള്ളിൽ പല ചിന്തകളു ഒരു നിഴൽ പോലെ കടന്ന് ചെന്നിട്ടുണ്ടാവും.. അതിനെ നിയന്ത്രിക്കാൻ എന്നോണം നീ അവനെ കൊതിച്ചിച്ചിട്ടുണ്ടെങ്കിൽ,, അതിൽ ഒരു തെറ്റും ഇല്ല.. ശെരിയാണ്.. നിന്നിലെ ഭയത്തേ മാറ്റണമെങ്കിൽ അവന്റെ ഈ സമീപനം നിനക്ക് ആവശ്യമാണ്‌ യാഷാ... i do not see any fault in this.. "

അത്രയും പറഞ്ഞ് അവൾ കഴിച്ചു കഴിഞ്ഞ പാത്രവും എടുത്ത് എന്റെ തലയിൽ തട്ടി കിച്ചണിലേക്ക് പോയി.. ലൂസിയെയും കൂട്ടി ഞാൻ ഗാർഡനിലെ ഊഞ്ഞാലിൽ അവളെ മടിയിൽ വെച്ച് തലോടിയിരുന്നു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

തണുത്തു വിറച്ച അവളുടെ ചുണ്ടുകൾ കീഴടക്കുമ്പോ അതിന്റെ സുഖം തലോടിയ പോലെ ഞാൻ അതിൽ തന്നെ ലയിച്ചപോലെ ഒരു മോചനം നൽകാതെ രണ്ട് തവണ അത് നുറുകിയപ്പോൾ ഞാനത് ആസ്വദിച്ചു.. ഉള്ളിൽ കൂടി ഒരു മിന്നായം പോലെ ആ ഒരു നിമിഷം കടന്ന് പോയതും കണ്ണാടിക്ക് മുന്നിൽ നിന്ന് അവള്ടെ ചുണ്ടുകൾ കൊത്തിയെടുത്ത എന്റെ ചുണ്ടിലേക്ക് നോക്കി.. 

"സിനു,, എടാ,,, "

ചാരി വെച്ച ഡോറിൽ നോക്ക് ചെയ്ത് അകത്തേക്ക് കയറി സണ്ണി വന്നതും അവനോട് ഒന്നും തന്നെ പറയാതെ ഞാൻ പുറത്തേക്ക് ഇറങ്ങി താഴെ പോയി ഫ്രിഡ്ജ്ൽ നിന്ന് ടിന്നിലുള്ള കൊക്കോളയെടുത്ത് തിരിക്കുമ്പോ ബേബി മോളേ കണ്ടതും എന്റെ നോട്ടം കണ്ടിട്ട് അവൾ ശാമിയുടെ ഡ്രെസ്സ്ൽ പിടിച്ച് പിന്നിലേക്ക് മറഞ്ഞു നിന്നു.. 

എന്നിട്ട് ഞാൻ മുകളിൽ ടെറസിന്റെ മുകളിലേക്ക് പോയി അവിടെ ഇരുന്നു.. തണുപ്പിന്റെ വേഗതയിൽ ഞാൻ അബോധാവസ്ഥയിൽ അങ്ങനെ ചെയ്തതൊക്കെ യാഷക്ക് തീരെ പിടിച്ചില്ലന്ന് അവള്ടെ മൗനത്തിൽ ഞാൻ മനസ്സിലാക്കിയെടുത്തു.. പക്ഷേ അവളിൽ ഞാൻ അടുത്ത് അവളെ ചെറു ചുണ്ടിനെ ഞാൻ തഴുകുമ്പോ അതറിഞ്ഞ അവള് എന്ത് കൊണ്ട് എന്നെ തടഞ്ഞില്ല.. ഒരുപക്ഷെ ആ കൊടും തണുപ്പിന്റെ ഇടയിൽ അവള് എന്റെ സമീപനം കൊതിച്ചുവോ..?????? 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

പിറ്റേന്ന് രാവിലെ ഞാൻ അവിടേക്ക് ചെല്ലാതെ റൂമിൽ തന്നെ ഇരിക്കുന്നത് കണ്ടിട്ട് നടുവിൽ കൈ വെച്ചിട്ട് സിദ്ധു നോക്കുന്നത് കണ്ടപ്പോ മടിയിലുള്ള ലൂസിയെ തലോടി കൊണ്ട് ഞാൻ അവളെ നോക്കി.. 

"എടി യാഷാ,, എന്തോന്ന് ആലോചിച്ചു നിക്കുവാ.. അവനെ ഫേസ് ചെയ്യാനുള്ള മടി കൊണ്ട.. എടി കോപ്പേ ആ ഉമ്മച്ചൻ അല്ലേ നിന്നെ കിസ്സ് ചെയ്തത്.. അല്ലാതെ നീയല്ലല്ലോ അവനെ കിസ്സ് ചെയ്തത്... നീ എത്ര മടിച്ചു നിന്നാലും നീ പോയെ പറ്റു.. ഇനി ചിലപ്പോൾ ആ ഉമ്മച്ചന് നിന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിലോ.. നീ ചെല്ല് യാഷാ.. ചെന്നില്ലെങ്കിൽ നിനക്ക് നാണമായിട്ടാ വരാത്തത് എന്ന് അവൻ ചിന്തിക്കും.. അവന്റെയുള്ളിൽ അങ്ങനൊരു ചിന്ത ഉടലെടുക്കാൻ നീ അവസരം കൊടുക്കണോ.. വേണോന്ന്.. നീ അവിടെ പോവുന്നത് ബെറ്റർ ആണെന്നെ ഞാൻ പറയു.. പിന്നേ പോവുന്ന വഴിക്ക് മേരി കൊച്ചിനെ കാണാനും മറക്കേണ്ട.. ഒക്കെ.. "

അത്രയും പറഞ്ഞ് സിദ്ധു പോയതും ആകെ കൺഫ്യൂഷൻ ആയി ഞാൻ അവിടെ ഇരുന്ന് എന്നെ നോക്കി നിൽക്കുന്ന ലൂസിയെ നോക്കിയപ്പോൾ അവള് കണ്ണ് ചിമ്മി എന്നെ നോക്കുന്നു... 

"ലൂസി,, നീ പറ ഞാൻ പോണോ വേണ്ടയോ.. അല്ലെങ്കിൽ സിദ്ധു പറഞ്ഞത് പോലെ ആ ഉമ്മച്ചന്റെ മുന്നിൽ പോവാൻ ഞാൻ മടിക്കേണ്ട ആവശ്യമുണ്ടോ.. ഞാൻ വളരെ കൂൾ ആയി നെഞ്ചും വിരിച്ചു അവന്റെ മുന്നിൽ പോവേണ്ട.. ഷെയിംലെസ്സ് ഫീൽ ചെയ്യേണ്ടത് അവനല്ലേ.. ഇനി ഒരുപക്ഷെ ഇന്നലത്തെ ആ മൂഡിൽ ഞാൻ അവനെ അടിച്ചതിന്റെ പിന്നിൽ എന്നോട് ദേഷ്യപ്പെട്ട് എന്തെങ്കിലും ചെയ്യുമോ..? "

"മ്യാവൂ മ്യാവൂ.. "

"എന്ത് പറഞ്ഞാലും ചോദിച്ചാലും മ്യാവൂ മ്യാവൂന്ന് മാത്രം പറഞ്ഞാൽ മതി.. വേറൊന്നും പറയണ്ടല്ലോ.. ഹും.. "

എന്റെ മടിയിൽ നിന്ന് അവളെ മാറ്റി ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ലൂസി നിലത്തേക്ക് ഇറങ്ങി ഒരു മൂലയിൽ എനിക്ക് മുഖം തരാതെ കിടന്നു.. 
അല്ലെങ്കിലും ഞാനെന്തെങ്കിലും ദേഷ്യപ്പെട്ട് പറഞ്ഞാൽ ഇങ്ങനെ ഇരിക്കാൻ അറിയാ,, അതെങ്കിലും നിനക്ക് മനസ്സിലാവുന്നുണ്ടല്ലോ.. 

പോവുന്ന വഴിക്ക് മേരികൊച്ചിനെയും കണ്ട് തണുപ്പ് കൊണ്ടതിന്റെ പേരിൽ രണ്ട് തെറിയും പറഞ്ഞ് ഞാൻ വേഗം ഇങ്ങ് പോന്നു.. മേരികൊച്ചിന്റെ വായിൽ നിന്ന് കേൾക്കും എന്ന് ഉറപ്പായതോണ്ട് എല്ലാം കേട്ട് ഞാൻ നല്ല കുട്ടിയായി അവിടേക്ക് പോയി... 

ഗേറ്റ് കടന്ന് പോയപ്പോ ആ വാച്ച്മാൻ താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നത് കണ്ടപ്പോൾ നീട്ടിയൊരു ഹോണടിച്ച് മൂപരെ വിളിച്ചപ്പോൾ എന്തോ ചിന്തയിൽ നിന്ന് ഉണർന്ന് എന്നെ നോക്കി ചിരിച്ചു.. വണ്ടി പാർക്ക്‌ ചെയ്ത് ഇറങ്ങിയപ്പോൾ എന്റെ ടൂവീലർ കണ്ടതും ഞാൻ ഹായ് എന്ന് പറഞ്ഞ് വണ്ടിക്ക് അടുത്ത് പോയി ചുറ്റും നോക്കി.. ഹ്മ്മ് പഴയത് പോലെ തന്നെയാക്കിയിട്ടുണ്ട്.. കൊള്ളാം.. 

അകത്തേക്ക് ചെന്നപ്പോൾ ബേബി മോൾ സാഡ് ആയി സോഫയിൽ ഇരിക്കുന്നത് കണ്ടതും ഞാൻ അടുത്തേക്ക് പോയപ്പോൾ അവളെനിക്ക് ഒരു പേപ്പർ കയ്യിൽ വെച്ച് തന്നിട്ട് ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി.. ശേഷം ഞാൻ ആ പേപ്പർ തുറന്ന് നോക്കി അതിൽ എഴുതിയിരിക്കുന്നത് വായിച്ചു.. 

'•please Come to the hot coffee shop at  Junction•' 

എന്നെഴുതി താഴെ ഫ്രോഡ്ന്ന് കണ്ടതും അവിടെ എന്തിനാണാവോ എന്നോട് പോവാൻ പറഞ്ഞത് എന്ന ആലോചനയിൽ ഞാൻ നിന്നു.. ഹോട് കോഫീ ഷോപ്പിൽ,, ശ്യെ,, ഒന്നും മനസ്സിലാവുന്നില്ലല്ലോ.. എന്തെങ്കിലും പറയാനോ മറ്റോ ഉണ്ടെങ്കിൽ അത് ഇവിടെ വെച്ച് പറഞ്ഞാൽ പോരെ.. 

ഹേയ്,, എന്നെ കൊണ്ടൊന്നും വയ്യ അങ്ങോട്ട് ചെല്ലാൻ.. അവൻ പറയുമ്പോൾ പോവാൻ ഞാനാരാ അവന്റെ അസിസ്റ്റന്റോ വൈഫോ ഒന്നുമല്ലല്ലോ.. 

അയ്യോ ഇനി പോയില്ലെങ്കിൽ ചിലപ്പോൾ കടിച്ച് കീറിയാലോ.. ഓഹ് നോ.. ഞാൻ എന്തോ ചെയ്യും പോവാണോ,, അതോ ഇവിടെ തന്നെ ഇരിക്കണോ..!!? 

'•please Come to the hot coffee shop at  Junction•' 

എന്നെഴുതി താഴെ ഫ്രോഡ്ന്ന് കണ്ടതും അവിടെ എന്തിനാണാവോ എന്നോട് പോവാൻ പറഞ്ഞത് എന്ന ആലോചനയിൽ ഞാൻ നിന്നു.. ഹോട് കോഫീ ഷോപ്പിൽ,, ശ്യെ,, ഒന്നും മനസ്സിലാവുന്നില്ലല്ലോ.. എന്തെങ്കിലും പറയാനോ മറ്റോ ഉണ്ടെങ്കിൽ അത് ഇവിടെ വെച്ച് പറഞ്ഞാൽ പോരെ.. 

ഹേയ്,, എന്നെ കൊണ്ടൊന്നും വയ്യ അങ്ങോട്ട് ചെല്ലാൻ.. അവൻ പറയുമ്പോൾ പോവാൻ ഞാനാരാ അവന്റെ അസിസ്റ്റന്റോ വൈഫോ ഒന്നുമല്ലല്ലോ.. 

അയ്യോ ഇനി പോയില്ലെങ്കിൽ ചിലപ്പോൾ കടിച്ച് കീറിയാലോ.. ഓഹ് നോ.. ഞാൻ എന്തോ ചെയ്യും പോവാണോ,, അതോ ഇവിടെ തന്നെ ഇരിക്കണോ..!!? 

"മിലു,, പ്ലീസ് സിനുവിന്റെ അടുത്തേക്ക് മിലു എന്തായാലും പോവണം.. ഇന്നലെ ഞാനും ഇനുവും അന്ന ചേച്ചിയുടെ കൂടെ പോയത് സിനുന് തീരെ ഇഷ്ടപ്പെട്ടില്ല.. എന്നോടും ഇനുവിനോടും നല്ല ദേഷ്യത്തിലാ.. ആ ദേഷ്യം മാറണമെങ്കിൽ മിലു അവിടേക്ക് പോവണം.. എന്നാലേ സിനു ഞങ്ങളോട് മിണ്ടു.. അല്ലെങ്കിൽ ഒരിക്കലും സിനു മിണ്ടില്ല.. പ്ലീസ് മിലു എന്തായാലും പോവണേ.. ബേബി മോൾക്ക് വേണ്ടിയെങ്കിലും.. സിനു അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാവും.. വേഗം ചെല്ല്.. "

ആ പേപ്പർ കയ്യിൽ പിടിച്ച് ഞാൻ നടുവിൽ കൈ വെച്ച് പോവണോ വേണ്ടയോ എന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് മുകളിൽ നിന്ന് ബേബി മോൾ സങ്കടത്തോടെ അങ്ങനെ പറഞ്ഞ് തല താഴ്ത്തി റൂമിലേക്ക്‌ പോയതും ഞാൻ ഏഹ് എന്ന് പറഞ്ഞ് അവള് പോയതും നോക്കി നിന്നു... 

ഞാൻ അവിടേക്ക് പോയാൽ എങ്ങനെ ഇവര് തമ്മിലുള്ള ദേഷ്യം മാറുന്നെ.. വട്ടായോ.. എന്തായാലും ഒന്ന് പോയി വരാം.. എന്താ കാര്യം എന്നറിയണമല്ലോ.. 

ടൂവീലറിന്റെ കീ ബാഗിൽ തന്നെ ഉള്ളതോണ്ട് ഞാൻ കാറിന്റെ കീ വാച്ച്മാന്റെ കയ്യിൽ കൊടുത്തിട്ട് എന്റെ വണ്ടിയും എടുത്ത് നേരെ അവൻ പറഞ്ഞ സ്ഥലത്തേക്ക് വിട്ടു..

അവിടെയുള്ള ചെറിയ പാർക്കിംഗ് ഏരിയയിൽ വണ്ടി ഒതുക്കി അവനെവിടെയാ എന്ന് നോക്കികൊണ്ട് ഞാൻ ഹെൽമെറ്റ്‌ അഴിച്ചു വണ്ടിയിൽ കൊളുത്തി വെച്ചിട്ട് ഓപ്പൺ ആയിട്ടുള്ള ആ ഷോപ്പിലേക്ക് പോയി..

കാര്യം ചെറിയ കോഫീ ഷോപ്പ് ഒക്കെയാണെങ്കിലും ഭയങ്കര ഫേമസ് ആയ ഷോപ്പ് ആണിത്.. ഫുൾ ഓൾഡ് സെറ്റിംഗ്സ് ഒക്കെയായിട്ട് ഒരു ചെറിയ ഷോപ്പ്.. റോഡിന് സൈഡിൽ എന്ന പോലെയാ ടേബിളും ചെയറുമൊക്കെ.. 

അവിടെയെങ്ങും അവനെ കാണാഞ്ഞിട്ട് ഞാൻ താടിക്ക് കയ്യും കൊടുത്ത് അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു വെയിറ്റർ വന്ന് എന്തെങ്കിലും വേണോ എന്ന് ചോദിച്ച് വന്നപ്പോൾ ഒരു കോഫീ ഓർഡർ ചെയ്തു.. ഫോൺ വിളിക്കാന്ന് വെച്ചാൽ അവന്റെ നമ്പറ് പോലും ഇല്ല.. എന്നിട്ട് ശാമിയെ വിളിച്ചിട്ട് ഞാൻ അവന്റെ നമ്പർ വാങ്ങാൻ വേണ്ടി നിന്നപ്പോൾ റോഡ് ക്രോസ് ചെയ്ത് വരുന്ന അവനെയും കൂടെ സണ്ണിയെയും കണ്ടപ്പോ ഞാൻ കാൾ കട്ട് ചെയ്ത് അവര് വരുന്നതും നോക്കി നിന്നു.. അപ്പോഴേക്കും കോഫിയും കൊണ്ട് വന്നിരുന്നു.. 

ഞാൻ ഇരുന്ന ടേബിളിന്റെ നേരെ ഒപോസിറ്റ് സീറ്റിലായി അവനും ഇരുന്ന് ഞങ്ങൾക്ക് ഇടയിലെ സൈഡിൽ ഉള്ള ചെയറിൽ സണ്ണിയും ഇരുന്നിട്ട് ഹായ് ഹോട് കോഫീ എന്ന് പറഞ്ഞ് ആ സണ്ണി ഞാൻ ഓർഡർ ചെയ്ത കോഫീ മൂഞ്ചി കുടിച്ചതും കണ്ണ് കുഴിച്ചു ഞാൻ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് അവിടെ വെക്കാൻ പറഞ്ഞപ്പോ അവൻ അയ്യോ എനിക്ക് വേണ്ടായെ എന്ന് പറഞ്ഞ് പകുതിയോളം കുടിച്ചിട്ട് അവിടെ വെച്ചു.. ദുഷ്ടൻ.. 

എന്നിട്ട് എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് എന്ന ഭാവത്തിൽ ഞാൻ ഫ്രോഡ്നെ നോക്കിയപ്പോൾ അവൻ എനിക്ക് നേരെ ഒരു കവർ വെച്ച് തന്നതും ഞാൻ നെറ്റി ചുളിച്ച് കൊണ്ട് അവനെ നോക്കിയിട്ട് ആ കവർ തുറന്ന് ഒരു ബുക്ക് കണ്ടതും അവന്റെ മുഖത്ത് നോക്കി തന്നെ ഞാൻ അത് പുറത്തെടുത്തു... എന്നിട്ട് അവൻ കൈ വിരൽ കൊണ്ട് ചൂണ്ടി എന്നെയല്ല അതിലേക്ക് നോക്ക് എന്ന് പറഞ്ഞതും ഞാൻ ആ ബുക്കിലേക്ക് നോക്കി.. 

*THE FAMOUS ARTIST KEYSAN HYDAR ALI തന്റെ പ്രണയം ആരാധകരോട് പങ്കു വെക്കുന്നു..*

വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവെച്ച ആ കവർ പേജിൽ നോക്കി കണ്ണുകൾ പുറത്തേക്ക് തള്ളും വിധത്തിൽ നോക്കി മനസ്സിൽ വായിച്ചതും ഞാൻ അതേ നോട്ടത്താലെ അവനെ നോക്കിയപ്പോ വളരെ കൂൾ ആയിട്ട് താടിക്ക് കയ്യും വെച്ച് ഇരിക്കുന്ന അവനെ നോക്കി ഞാൻ ഇതൊക്കെ എന്താണെന്ന് ചോദിച്ചപ്പോ ഒക്കെ വള്ളി പുള്ളി തെറ്റാതെ അവൻ പറഞ്ഞു തന്നു.. 

"നെക്സ്റ്റ് monday പബ്ലിഷ് ചെയ്യേണ്ട ബുക്ക് ആണിത്.. പക്ഷേ വൺ വീക്ക്‌ മുന്നേ അത് പബ്ലിഷ് ചെയ്തു.. ആദ്യ കോപ്പി എനിക്ക് തരേo ചെയ്തു.. അത് നിന്നെ കാണിക്കുകയും ചെയ്തു.. ഇത് ആരാ എങ്ങനെ എന്നൊന്നും എനിക്കറിയില്ല.. ഇതിന്റെ ഇന്റർവ്യൂ കഴിഞ്ഞിട്ട് വെറും രണ്ടാഴ്ച മാത്രമേ ആവുന്നുള്ളൂ... പക്ഷേ പ്രതേകത എന്തെന്നാൽ അതിന്റെ ഉള്ള് തുറന്നാൽ കാണും.. "

എന്ന് പറഞ്ഞ് എന്നോട് അവൻ ആ ബുക്ക് തുറക്കാൻ പറഞ്ഞതും ഞാൻ കണ്ണും അടച്ചു പിടിച്ച് മറിച്ച ശേഷം മെല്ലെ തുറന്ന് നോക്കിയപ്പോ ഇന്നലെ ആ കാട്ടിൽ നിന്ന് ഞാൻ അവന്റെ തോളിൽ തല ചായിച്ച് ഇരിക്കുന്ന ഫോട്ടോയും കണ്ടപ്പോ ഞാൻ തളർന്നു പോയി... ഒരേ നിമിഷം കണ്ണിൽ ഇരുട്ട് പരന്നതും ഞാൻ വിറച്ച കൈകളാലെ ഞാൻ ഓരോ പേജുകളും മറിച്ച് നോക്കി.. ഇത്രയൊക്കെ കണ്ടിട്ടും അവന്റെ കൂൾ ആയിട്ടുള്ള ഇരുത്തം കണ്ടപ്പോ ഞാൻ ആ ബുക്ക് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.. ആ ദേഷ്യത്തിൽ അവൻ യു എന്ന് പറഞ്ഞ് ടേബിളിൽ കൈ കുത്തി എനിക്ക് നേരെ കുതിച്ചു വന്നതും സണ്ണി അവന്റെ കയ്യിൽ പിടിച്ച് റിലാക്സ് എന്ന് പറഞ്ഞ് അവിടെ തന്നെയിരുത്തി.. 

എന്നിട്ട് ചുറ്റും നോക്കിയപ്പോൾ അവിടെയുള്ള കുറച്ച് പേര് ഞങ്ങൾ ഇരുന്ന ഭാഗത്ത്‌ നോക്കുന്നത് കണ്ടതും ഫ്രോഡ് പോക്കറ്റിൽ നിന്ന് കർചീഫ് എടുത്ത് മറ എന്നോണം മുഖത്ത് കെട്ടി.. 

"പേടിക്കാൻ ഒന്നുമില്ല.. ഇത് പബ്ലിഷ് ചെയ്ത് ഫസ്റ്റ് കോപ്പി എനിക്ക് കിട്ടി.. ബാക്കിയൊക്കെ പ്രിന്റ് ചെയ്ത് വരുന്നതെയുള്ളൂ.. ആരും അറിയില്ല.. ഞങ്ങൾ മൂന്ന് പേരും പിന്നേ ഈ ബുക്ക് ഉണ്ടാക്കിയവരും മാത്രമേ കണ്ടിട്ടുള്ളു.. പക്ഷേ ഇതിന്റെ പിന്നിലേ രഹസ്യം എനിക്ക് അറിയണം.. "

കുറച്ച് മുന്നോട്ട് വന്ന് ടേബിളിൽ രണ്ട് കൊട്ട് കൊട്ടി അവൻ അങ്ങനെ പറഞ്ഞ് എന്നെ നോക്കിയതും എന്തെന്നുള്ള അർത്ഥത്തിൽ ഞാനവനെ നോക്കി.. 

"അത് ഞാൻ വീട്ടിൽ വെച്ച് ചോദിച്ചോളാം.. നീയിപ്പോ അങ്ങോട്ട് ചെല്ല്... ഇപ്പൊ തന്നെ.. "

അത്രയും പറഞ്ഞ് ആ ബുക്ക് എടുത്ത് സണ്ണിയെയും കൂട്ടി അവിടുന്ന് പോയതും തലക്ക് അടികിട്ടിയ പോലെ ഞാൻ അവിടെ തന്നെ ഇരുന്നു.. 

ഇതിന്റെ പിന്നിലുള്ള സത്യാവസ്ഥ എന്നോട് ചോദിച്ചിട്ട് എന്ത് തേങ്ങാക്കൊല അറിയാന.. ഇതിൽ ഞാനെങ്ങനെ വന്നു.. എന്നാലും ആരാ ഇത് ചെയ്തത്.. എന്നെ അറിയുന്ന ആരെങ്കിലും ആണോ ഇതൊക്കെ ചെയ്തത്. ഓഹ് ഗോഡ്.. പക്ഷേ എന്തിന്.. !!? 

അവിടെ ഇരുന്ന് എന്തൊക്കെയോ ആലോചിച്ചു ഞാൻ ബില്ല് പേ ചെയ്ത് വണ്ടിയും എടുത്ത് നേരെ ആ വീട്ടിലേക്ക് വിട്ടു.. അപ്പോഴേക്കും അവൻ അവിടെ എത്തിയെന്ന് ആ വണ്ടി കണ്ടപ്പോൾ മനസ്സിലായി.. 

അകത്തേക്ക് കയറിയ പാടെ ബേബി ചിരിച്ചു ഓടി വന്ന് കാലിൽ കൂടി ചുറ്റി പിടിച്ചിട്ട് താങ്ക്യൂന്ന് പറഞ്ഞതും ഞാൻ അവളുടെ തലയിൽ തലോടി മുകളിലേക്ക് പോയപ്പോൾ ബേബിയുടെ റൂമിൽ ചെന്നപ്പോ ആ ഫ്രോഡ് രണ്ട് കയ്യും അരയിൽ താക്കം വെച്ച് വിന്ഡോയുടെ അടുത്ത് നിന്ന് പുറത്തേക്ക് നോക്കുന്നത് കണ്ടതും ഞാൻ ബാഗിൽ മുറുകെ പിടുത്തം ഇട്ട് കൊണ്ട് അകത്തേക്ക് കയറിയതും ഞാൻ കയറിയ ഉടനെ തന്നെ ഡോർ അടച്ച് ലോക്ക് ചെയ്തിട്ട് എന്റെ തോളിൽ ഉള്ള ബാഗ് അവൻ തന്നെ അഴിച്ചു മാറ്റി നിലത്ത് ഇട്ടിട്ട് റൂമിൽ ആകെയുള്ള ഒരു ചെറിയ സോഫയിൽ എന്റെ കയ്യിൽ പിടിച്ച് അവിടെ ഇരുത്തിയിട്ട് എനിക്ക് അരികിൽ തന്നെയായി അവനും ഇരുന്നിട്ട് എന്റെ രണ്ട് കയ്യിലും പിടിച്ച് തലോടി കൊണ്ടവൻ എന്നിലേക്ക് നോട്ടമിട്ടു... 

"പ്ലീസ്,, ഇനിയെങ്കിലും എന്നിൽ നിന്ന് മറച്ചു വെക്കരുത്.. നിനക്ക് പിന്നിൽ ആരെങ്കിലും ശത്രുക്കൾ ഉണ്ടോ.. നീയാരെയാ ഇങ്ങനെ ഭയക്കുന്നത്.. എന്തിനാ അതൊക്കെ മറച്ചു വെക്കുന്നത്.. രണ്ട് പ്രാവശ്യം ഞാൻ ചോദിച്ചപ്പോൾ നീ അതിനൊരു ഉത്തരം എനിക്ക് തന്നില്ല.. ഇനിയെങ്കിലും പ്ലീസ്,, അതെന്നോടെങ്കിലും പറയുമോ.. "

സൗമ്യമായ നോട്ടത്താലെ റിക്വസ്റ്റ് എന്ന പോലെ അവന്റെയാ എളിമയോടുള്ള സംസാരം കേട്ടിട്ട് ഞാൻ അവന്റെയാ ഇളം നീല കണ്ണുകളിൽ നോക്കി... അറിയാനുള്ള ആകാംഷ ആ കണ്ണിൽ ഞാൻ കണ്ടിരുന്നു.. ഒരുനിമിഷം ഞാനവന്റെയാ ഇളം നീല കണ്ണിലേക്കു തന്നെ നോക്കുമ്പോ വിടാതെ തന്നെ അവനും നോക്കുന്നുണ്ടായിരുന്നു.. 

"യാഷ,, "

പെട്ടന്ന് പതിഞ്ഞ ശബ്ദത്തിൽ അവൻ വിളിച്ചതും ഞാൻ കണ്ണുകൾ ചിമ്മി അവന്റെ കൈക്കുള്ളിൽ ഒതുങ്ങിയ എന്റെ കൈ വിടുവിച്ച് അവിടുന്ന് എഴുന്നേറ്റതും അപ്പൊ തന്നെ എന്റെ കയ്യിൽ പിടിച്ച് വലിച്ചവൻ സോഫയിൽ അവന്റെ അരികിൽ ഇരുത്തിയിട്ട് എന്റെ അരക്കെട്ടിൽ പിടി മുറുക്കി അവനിലേക്ക് ചേർത്തി നിർത്തി എന്റെ നെറ്റിയിൽ അവന്റെ നെറ്റി അടുപ്പിച്ചു വിച്ചു.. 

അരയിൽ നിന്ന് ഞാൻ അവന്റെ കയ്യിൽ പിടിച്ച് മാറ്റാൻ പല തവണ ശ്രമിച്ചെങ്കിലും അവന്റെ പിടി മുറുക്കം കൂടിയതല്ലാതെ ഒട്ടും അയഞ്ഞില്ല.. വീണ്ടും അവൻ എന്നോട് ചോദിച്ചപ്പോൾ ഉള്ളിൽ തികട്ടി വന്ന കണ്ണീർ അറിയാതെ പൊട്ടി കരച്ചിലൂടെ പുറത്തേക്ക് വന്നതും അവന്റെ നെഞ്ചിൽ കിടന്ന് ആ ഷർട്ട്‌ൽ മുറുകെ പിടിച്ച് പൊട്ടിക്കരഞ്ഞതും എന്നെ ചുറ്റി പിടിച്ച് അവൻ കൂടെ കൂടെ അവനിൽ ചേർത്ത് പിടിച്ചു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഷർട്ട്‌ൽ നനവ് പടർന്നു അവളെ എന്നിലേക്ക് ചേർത്ത് നിർത്തി കാര്യം അറിയാതെ അവളെ ചേർത്ത് പിടിച്ച് ഞാൻ സമാധാനിപ്പിക്കുമ്പോ ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു പോയി.. 

അവളെയും കൂട്ടി ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി ഞാൻ എന്റെ മുറിയിലെക്ക് അവളെ കൊണ്ട് പോയി ബെഡിൽ ഇരുത്തിയിട്ട് ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്ത് വന്നിരുന്നു... 

എന്റെ തോളിലേക്ക് അവളെ ചാരി ഇരുത്തി ഞാൻ അവളുടെ കാലുകൾക്കിടയിൽ കൂടി ഞാനെന്റെ കാലുകൾ കോർത്ത് വെച്ച് അവളുടെ തലയിൽ തലോടിയിട്ട് സമാധാനിപ്പിക്കുമ്പോ ഒട്ടും കുറവില്ലാതെ അവളുടെ കരച്ചിൽ കൂടി കൂടെ കൂടെ എന്റെ ഷർട്ട് മുഖം പൂഴ്ത്തി അതിൽ മുഖം അമർത്തി കരയുമ്പോഴും എന്തിനെന്നില്ലാതെ അവളെ സമാധാനിപ്പിക്കാൻ എന്നോണം ഞാൻ അവളെ തലോടി കൊണ്ടേയിരുന്നു.. 

കാൽ മണിക്കൂറോളം അവളുടെ കരച്ചിൽ മുഴങ്ങിയതും പെട്ടന്ന് അവളുടെ ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ട് നോക്കിയപ്പോ കരഞ്ഞു തളർന്നു അവൾ ഉറക്കിലേക്ക് വീണതും പതിയെ ബെഡിലേക്ക് കിടത്തി അവൾക്ക് നേരെ ചെരിഞ്ഞിട്ട് ഒരു കൈ തലയിൽ താങ്ങായി വെച്ച് മറ്റേ കൈ കൊണ്ട് ഞാൻ അവളുടെ മുഖത്ത് കണ്ണീരിൽ പറ്റിപിടിച്ച മുടികൾ നീക്കി കഴുത്തിൽ റോൾ ചെയ്തിരിക്കുന്ന അവളുടെ ഷാൾ എടുത്ത് മുഖം തുടച്ചു കൊടുത്ത ശേഷം കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നു.. 

ആ മുഖത്ത് നോക്കുമ്പോ ഉള്ളിൽ ഒളിച്ചു വെക്കുന്ന എന്തോ കാര്യത്തിന്റെ പിന്നിലുള്ള പേടിയാണോ സങ്കടമാണോ ആ മുഖത്ത് തെളിഞ്ഞു നിൽക്കുന്നുണ്ട്.. ആ കവിളിൽ തലോടി ഞാൻ അങ്ങനെ കിടക്കുമ്പോ അറിയാതെ എന്റെ കണ്ണുകളും വിരലുകളും അവളുടെ ഇളം റോസ് കളറിലുള്ള ആ ചുണ്ടിൽ ഉടക്കിയതും അതിൽ വിരലോടിച്ച് കൊണ്ട് ഇന്നലെ നടന്നത് ഉള്ളിൽ കടന്ന് വന്നതും ചുണ്ടൊന്ന് ചൊടിച്ചപ്പോൾ ഞാൻ അടച്ച് വെച്ച അവളുടെ കണ്ണിലേക്കു നോക്കിയ ശേഷം വീണ്ടും ആ ചുണ്ടിൽ തന്നെ നോട്ടം തെറ്റിച്ചു.. 

തണുത്തു വിറച്ച ഈ ചുണ്ടിൽ എന്റെ ചൂട് പറ്റിയ ചുണ്ടുകൾ ചേർത്ത് വെച്ചപ്പോൾ എന്നുള്ളിൽ ഒരു കുളിരെകിയതും അവളിലേക്ക് കൂടുതൽ അടുക്കാൻ ഇന്നലെ ഉള്ള് വിതുമ്പിയപ്പോൾ ഇന്നിതാ അതിനൊരു അവസരം എന്നപോലെ എനിക്ക് മുന്നിൽ ശ്വാസം പുറത്തേക്ക് വിട്ട് കിടക്കുന്നു.. 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

'•I want to you yasha.. i want.. ഞാൻ നിന്നെ വല്ലാതെ കൊതിക്കുന്നു.. നിന്നിലേക്ക് അടുത്ത് വരുമ്പോ എന്നുള്ളിലെ രക്തത്തിന്റെ തിളക്കം എന്താണെന്ന് അറിയോ നിനക്ക്.. എന്റെ ശരീരത്തിലെ ഈ ചൂട് മാറ്റാൻ എനിക്ക് നിന്റെ ഈ തണുത്തു വിറച്ച ശരീരത്തെ വേണം.. വല്ലാതെ ഞാൻ ആഗ്രഹിക്കുന്നു.. നിന്നിലെക്ക് അടുത്ത് വരാൻ ഓരോ നിമിഷവും എന്നുള്ളം കൊതിക്കുന്നു.. I want to go to bed with you one morning yasha...•'

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവളുടെ കണ്ണീർ ഒപ്പിയെടുത്ത ഷർട്ട് ഞാൻ അവൾക്ക് മീതെ മുട്ട് കുത്ത് ഇരുന്ന് അഴിച്ചു മാറ്റി നിലത്തേക്ക് എറിഞ്ഞപ്പോൾ പെട്ടന്ന് ബെഡിലെ ഷീറ്റിൽ മുറുക്കെ പിടിച്ചും കാലുകളും ബെഡിൽ ഇട്ട് അടിച്ചുo തല അങ്ങോട്ടും ഇങ്ങോട്ടും ചെരിച്ചിട്ട്‌ എന്തോ ഓർത്തെന്നപോൽ ഭയന്ന് കൊണ്ട് അവളുടെ പ്രവർത്തി കണ്ടിട്ട് ഞാനെന്റെ കൈകൾ അവളിൽ മുറുകെ പിടിച്ച് അവളുടെ മുഖത്ത് പിടിച്ച് ഞാൻ അടക്കി നിർത്താൻ ശ്രമിച്ചപ്പോൾ പെട്ടന്ന് അവൾ എന്റെ കൈ തട്ടി മാറ്റി *നോ* എന്ന് പറഞ്ഞ് ഒരു നിലവിളിയോടെ ബെഡിൽ നിന്ന് എഴുന്നേറ്റിട്ട് രണ്ട് കൈകളും തന്റെ മാറിൽ ചേർത്ത് പിടിച്ച് റൂമിലെ ഒരു മൂലയിൽ കാൽ മുട്ടുകൾ ചേർത്ത് വെച്ച് അവളെ തന്നെ കൂട്ട് പിടിച്ച് ഒരു പ്രാന്തിയെ പോലെ അവൾ ചുവന്നു വന്ന പിടപ്പോടെയുള്ള കണ്ണുകളാലെ എന്നെ നോക്കി വിറയാർന്ന ശരീരം കൊണ്ട് എന്നെയൊരു ഭീകര ജീവിയെ പോലെ നോക്കുന്നത് കണ്ടിട്ട് ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അവൾക്ക് അരികിലേക്ക് നടന്നു... 

അവളുടെ അരികിലേക്ക് നടക്കുന്നതിനനുസരിച്ച് ഇരുന്നിടത്ത് നിന്ന് അവള് എഴുന്നേറ്റ് ചുമരിൽ ചാരി നിന്നവൾ കൈ നീട്ടി അടുത്തേക്ക് വരരുത് എന്ന് പറഞ്ഞപ്പോ അത് വക വെക്കാതെ ഞാൻ പോയപ്പോ അവള് ചുറ്റും നോക്കിയിട്ട് ടേബിളിൽ നിന്ന് മഗ് എടുത്തിട്ട് എനിക്ക് നേരെ എറിയും എന്ന രീതിയിൽ നീട്ടിയതും ഞാൻ അതൊന്നും കാര്യമാക്കാതെ 'യാഷാ എന്താ പറ്റിയത് ' എന്ന് ചോദിച്ചോണ്ട് അവൾക്ക് അരികിൽ പോവുമ്പോ മുടിയൊക്കെ ചീകി ഒരു പ്രാന്തിയെ പോലെ മുന്നിലേക്ക് നീങ്ങി വന്നതും അതൊക്കെ പിന്നിലേക്ക് നീക്കിയിട്ട് രണ്ട് കയ്യും ആ മഗ്ൽ പിടുത്തം ഇട്ടിട്ട് അടുത്തേക്ക് വന്ന് പോകരുത് എന്ന് പറഞ്ഞ് എന്നെ തടയാൻ ശ്രമിച്ചപ്പോ ഞാൻ അവളുടെ കയ്യിലുള്ള മഗ് തട്ടി തെറിപ്പിച്ചിട്ട്‌ അവൾക്ക് അരികിൽ നിന്ന് ആ മുഖത്ത് പിടിച്ച് ഭിത്തിയോട് ചേർത്ത് വെച്ചിട്ട് അടക്കി നിർത്തുമ്പോൾ എന്റെ മുഖത്ത് നോക്കാതെ അവള് എന്റെ കൈ തട്ടി മാറ്റി ദൂരെക്ക് തള്ളിയിട്ടിട്ട് നിലത്ത് തെറിപ്പിച്ച ആ മഗ് എടുത്ത് എന്റെ തലയിൽ അടിച്ചതും വേദന പുകഞ്ഞു ഞാൻ *ആാാഹ്* ന്ന് പറഞ്ഞ് കൂവിയതും എന്തോ ബോധം വന്നത് പോലെ അവള് എന്നെയും അവള്ടെ കയ്യിലുള്ള മഗും മാറി മാറി നോക്കുന്നു... 

തലയിൽ ഉഴിഞ്ഞു കൊണ്ട് ഞാൻ അവളെ നോക്കുമ്പോ ആകെ തളർന്നവൾ വാടിയിട്ട് നിലത്ത് കുഴഞ്ഞു വീണതും യാഷാ എന്ന് നീട്ടി വിളിച്ചു ഞാൻ അവൾക്ക് അരികിലേക്ക് പോയി എന്റെ മടിയിൽ കിടത്തിയിട്ട് കവിളിൽ തട്ടി കുറേ വിളിച്ചു എങ്കിലും ഒരു റെസ്പോണ്ടും ഇല്ലാത്തത് കണ്ടപ്പോ എന്റെയുള്ളിൽ ഭയം അനുഭവപ്പെട്ടതും ഞാൻ ഡോർ തുറന്ന് ശാമിന്ന് നീട്ടി വിളിച്ചപ്പോ നേരെ ഒപോസിറ്റ് റൂമിലുള്ള ശാമി ഓടി വന്നതും അവൾക്ക് പിന്നാലെ തന്നെ ബേബിയും വന്ന് ശാമി എന്താ കാര്യം എന്ന് എന്നോട് ചോദിച്ചതും ഞാൻ വിക്കിക്കൊണ്ട് നിലത്ത് കിടക്കുന്ന യാഷയെ ചൂണ്ടി കാണിച്ചപ്പോ ശാമി എന്നെ തള്ളി മാറ്റി അവൾക് അടുത്തേക്ക് പോയി അവളെ കുറേ വിളിച്ചെങ്കിലും ഒരു റെസ്പോണ്ടും ഇല്ലാഞ്ഞിട്ട് എന്നോട് ബെഡിൽ കിടത്താൻ പറഞ്ഞപ്പോൾ ഞാൻ അവളെ പൊക്കിയെടുത്ത് ബെഡിൽ കിടത്തി... 

എന്നിട്ട് ശാമി ഡോക്ടറെ വിളിച്ച് വേഗം വീട്ടിൽ വരാൻ പറഞ്ഞതും അതിനിടയിൽ ഞാനും ശാമിയും കൂടി അവള്ടെ ഉള്ളം കയ്യിൽ ഉരസിയിട്ട് ചെറു ബോധം വന്നത് പോലെ ഒന്ന് അനങ്ങിയതും ശ്വാസത്തിനു വേണ്ടി കെഞ്ചുന്നത് പോലെ അവള് കിടന്ന് പിടയുന്നത് കണ്ടപ്പോ ശാമി ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞ് പുറത്തേക്ക് പോയതും അവൾക്ക് പിന്നാലെ ഇതൊക്കെ കണ്ട് പേടിച്ചിട്ട് ബേബിയും പോയതും അവളുടെ പിടപ്പ് കണ്ടിട്ട് ഞാൻ ആ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്ത് വെച്ച് ശ്വാസം കൊടുത്തതും നെഞ്ച് വലിഞ്ഞത് പോലെ അവള് കണ്ണ് തുറക്കാതെ നെഞ്ചിൽ കൈ വെച്ച് തടവിയതും ഞാൻ രണ്ട് മൂന്ന് തവണ ആ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്ത് വെച്ചു.. 

അപ്പോഴേക്കും ശാമി എന്തോ എടുത്ത് വന്നതും അവള് വന്നതിന്റെ പിന്നാലെ തന്നെ ഡോക്ടറും കൂടെ ഒരു നേഴ്സും വന്നു.. ഞങ്ങളോട് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞപ്പോ ഞാൻ ബെഡിൽ കിടക്കുന്ന അവളെ നോക്കി പുറത്തേക്ക് ഇറങ്ങി.. അപ്പൊ ശാമി എന്താ പറ്റിയതെന്ന് ചോദിച്ചപ്പോൾ ഞാൻ എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞ് താഴേക്ക് പോവുമ്പോ ഈ ശബ്ദങ്ങൾ ഒക്കെ കേട്ട് മോം റൂമിലെ ഡോറിന്റെ അടുത്ത് നിന്ന് നോക്കുന്നത് കണ്ടതും മൈൻഡ് ചെയ്യാതെ ഞാൻ താഴേക്ക് പോയി ഹാളിലെ സോഫയിൽ ഇരുന്നു.. 

രണ്ട് കയ്യും സോഫക്ക് പിന്നിൽ നീട്ടി വെച്ച് തല ഉയർത്തി കണ്ണ് അടച്ച് നേരെത്തെ അവള്ടെ പ്രവർത്തിയൊക്കെ ഓർത്ത് കിടക്കുമ്പോ ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു.. 

ഒരു കാര്യം ഉറപ്പാണ്,, ഈ മാഗസിന് പിന്നിൽ ഉള്ളതിന്റെ രഹസ്യം നിനക്ക് പിന്നിലുള്ള ആരുടെയോ കൈകളാണ്.. ദിനം പ്രതി നിന്നെ ഫോളോ ചെയ്യുന്ന ആരോ ഉണ്ട്.. അത് ചിലപ്പോൾ ഇന്നലെ ആ കാട്ടിൽ ഞങ്ങൾ കണ്ട അവർക്കിടയിൽ ആരെങ്കിലും വേഷം കെട്ടി വന്നെന്നു വരും.. അല്ലാതെ ഈ ഫോട്ടോ മാഗസിനിൽ വരാൻ ഒരു ചാൻസും ഇല്ല.. അതുമല്ല എനിക്ക് പിന്നാലെ ശത്രുക്കളും ഇല്ല.. അതൊക്കെ ഉള്ളത് നിനക്കാണ്.. പക്ഷേ ഇന്നിപ്പോ നിനക്ക് പിന്നിലുള്ള ശത്രുക്കൾ എന്റെ ശത്രുക്കളായും മാറുന്നു.. 

നിന്റെ ഫ്ലാഷ് ബാക്ക് അറിയാൻ ഞാൻ പല തവണ ട്രൈ ചെയ്തു ചോദിച്ചു.. പക്ഷേ അതിനൊരു മറുപടി നീയെനിക്ക് തന്നില്ല.. എന്റെ ഉള്ളിലെ ദേഷ്യത്തേ എങ്ങനൊക്കെയോ കടിച്ച് പിടിച്ചിട്ടാ വളരെ സൗമ്യമായി നിന്നോട് ഞാൻ ചോദിച്ചത്.. എങ്കിലും നീ അത് പറഞ്ഞില്ല.. അത് പറയാൻ നീ ഒട്ടും ആഗ്രഹിക്കുന്നില്ല എന്ന് സത്യം.. 

പക്ഷേ ഇന്നത്തെ രാവ് പുലരുമ്പോ നീ പ്രതീക്ഷിക്കാത്ത ഒരു കാര്യം കേട്ടന്ന് വരും.. അപ്പോഴുള്ള നിന്റെ റിയാക്ഷൻ എനിക്കൊന്നു കാണണം.. അത് ഞങ്ങളുടെ രണ്ട് പേരുടെയും ലൈഫിനെ ബാധിക്കുന്ന കാര്യമായിരിക്കും.. നാളെ മുതൽ നിന്റെ ജീവിതം മാറിമറയാൻ പോവുകയാണ് യാഷ യഷ്മിൽ.. ഇപ്പൊ ഉള്ള് അറിയാൻ കൊതിക്കുന്നത് നാനുവിനെ കണ്ടെത്താനോ ഡാഡിക്കെതിരെ ഫൈറ്റ് ചെയ്യാനോ അല്ല.. അതിനേക്കാൾ മുകളിൽ നിന്റെ ഫ്ലാഷ്ബാക്ക് അറിയാൻ ഞാൻ ഉള്ളം വല്ലാതെ കൊതിക്കുന്നു.. 

കുറച്ച് കഴിഞ്ഞ് ഡോക്ടറോട് സംസാരിച്ചു വരുന്ന ശാമിയെ കണ്ടതും ഞാൻ തിരിച്ച് റൂമിലേക്ക് പോയപ്പോൾ ഇൻജെക്ഷൻ കുത്തിയതിന്റെ വേദനയിൽ അവൾ ആ ന്ന് പറഞ്ഞ് കുത്തിയ സ്ഥലത്ത് പഞ്ഞി വെച്ച് അമർത്തി പിടിക്കുന്നത് കണ്ടപ്പോൾ ഞാൻ മൈൻഡ് ചെയ്യാൻ നിൽക്കാതെ കബോഡിൽ നിന്ന് ടവൽ എടുത്ത് ബാത്‌റൂമിലേക്ക് പോവുമ്പോ യാഷാ സോറി പറഞ്ഞതും ഞാൻ അവളെയൊന്നു നോക്കിയിട്ട് ബാത്‌റൂമിലേക്ക് പോയി.. 

 ~~~~~~~~~~~~~~~~~~~~~~~~~~~~~~

മുടിയിൽ പിടിച്ച് ഞാൻ നേരെത്തെ കാണിച്ച് കൂട്ടിയത് ഒക്കെ ആലോചിച്ചു ആകെ പ്രാന്ത് പിടിച്ച് പഞ്ഞിയിൽ അമർത്തി പിടിച്ച് നിൽക്കുമ്പോഴാണ് ഫ്രോഡ് റൂമിലേക്ക് കയറി വന്നത്.. മൈൻഡ് ചെയ്യാതെ കബോഡിൽ നിന്ന് ടവൽ എടുത്ത് പോവുമ്പോ ഞാൻ ശബ്ദം താഴ്ത്തി സോറി പറഞ്ഞിട്ടും എന്നെ ഇരുത്തി നോക്കി പേടിപ്പിച്ചിട്ട്‌ അവൻ ബാത്‌റൂമിൽ കയറി ഡോർ വലിച്ചടച്ചതും ഞാൻ എനിക്ക് തന്നെ ഒരു അടി കൊടുത്ത് നെറ്റിയിൽ കൈ വെച്ച് ഇരുന്നു... 

ബെഡിലുള്ള ഷാൾ എടുത്ത് ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് കഴുത്തിൽ കൂടി റോൾ ചെയ്തിട്ട് കണ്ണാടിയുടെ ഇരു സൈഡിലും അവനും നാനുവും ഒരുമിച്ച് ചിരിച്ചു കൊണ്ടുള്ള ഫോട്ടോ കണ്ടപ്പോ അറിയാതെ എന്റെ ചുണ്ട് ചൊടിച്ചതും ഞാൻ അതിൽ ഓരോന്നിലും നോക്കിയിട്ട് ബേബിയുടെ റൂമിലേക്ക് പോയി.. 

അപ്പൊ ശാമിയും ഇനുവും ബേബി മോളും വന്നതും ഞാൻ അവരോടൊക്കെ ഒന്ന് ചിരിച്ചെന്ന് വരുത്തി.. 

"യാഷ,, ഇപ്പൊ വേണ്ട.. നീയൊന്ന് റസ്റ്റ്‌ എടുക്ക്.. കുറച്ച് നേരം പോയി കിടക്ക്.. ഇതൊക്കെ പിന്നെയും ചെയ്യലോ.. "

"യെസ് മിലു,, എനിക്ക് ഒട്ടും തിരക്ക് ഇല്ല.. മിലുവിന്റെ ഹെൽത്ത്‌ ഒക്കെ  ആയിട്ട് മതി ബാക്കിയുള്ള ഡെക്കറേഷൻസ് ഒക്കെ.. അത് വരെ മിലു റസ്റ്റ്‌ എടുത്തോ.. എനിക്ക് തിരക്ക് ഇല്ല.. മെല്ലെ ചെയ്ത് തന്നാൽ മതി.. "

ശാമി പറഞ്ഞതിന് പിന്നാലെ ബേബിയും ഏറ്റ് പറഞ്ഞപ്പോൾ അവരോടൊക്കെ ഒന്ന് ചിരിച്ചിട്ട് ഞാൻ എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞ് ഞാൻ ബ്രഷ് എടുത്തപ്പോ ഇനു എന്റെ കയ്യിൽ നിന്ന് അത് വാങ്ങിയിട്ട് എന്റെ കയ്യിൽ പിടിച്ച് വലിച്ച് അവളുടെ റൂമിലേക്ക് കൊണ്ട് പോയി.. 

"എന്റെ ഇനു,, ഞാൻ ഒക്കെയാണ്.. ഒരു കുഴപ്പവും ഇല്ല.. നിങ്ങളൊക്കെ എന്നെ വല്യ രോഗിയായി കാണല്ലേ.. ഇങ്ങനെ കെയർ ചെയ്യാൻ മാത്രം ഒന്നും ഇല്ല ഇനു.. "

"ശ്......മിണ്ടരുത്.. നീ ജോലിക്ക് വന്നത് ഞങ്ങളുടെ വീട്ടിലാണ്.. അപ്പോ നിന്റെ ഉത്തരവാദിത്തം നിറവേറ്റെണ്ടതും ഞങ്ങളാണ്.. ഇങ്ങോട്ട് ഒന്നും പറയേണ്ട.. അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി.. ഓക്കേ... ബാബി,, ബാബി പോയി ജ്യൂസ്‌ എടുത്തോണ്ട് വാ.. !"

എന്നെ പിടിച്ച് ബെഡിൽ കിടത്തി ഇനു അതും പറഞ്ഞ് ശാമിയോട് ജ്യൂസ്‌ എടുത്ത് വാന്ന് പറഞ്ഞതും  കൈ മലർത്തി അവരോടൊക്കെ എന്നാടോന്ന് ചോദിച്ചപ്പോ ബേബി എന്റെ ചുണ്ടിൽ കൈ വെച്ചിട്ട് മിണ്ടരുത് എന്ന് പറഞ്ഞു.. 

"സിനു എന്തെങ്കിലും ചെയ്തോ യാഷാ..? "

എന്റെ മുടിയിൽ തലോടി ഇനു ചോദിച്ചതും ഞാൻ നേരെത്തെ നടന്നത് ഒക്കെ ഓർത്തിട്ട് ചെറു പുഞ്ചിരി തൂകി കണ്ണ് ചിമ്മിയിട്ട് ഇനുവിനോട് ഒന്നുമില്ലന്ന് പറഞ്ഞു... 

"അതല്ല യാഷ,, ചില സമയത്തെ അവന്റെ പ്രവർത്തി അങ്ങനെയാണ്... ആർക്കും ഒന്നും പറയാൻ പറ്റില്ല.. വല്ലാത്തൊരു പ്രകൃതമാണ് അവന്.. ആരാ എന്താ എന്നൊന്നും നോക്കാതെ ഒരു മടിയും അവന് ഉണ്ടാവില്ല.. പ്രതേകിച് ദേഷ്യം വന്നാൽ.. ഇന്നലെ ഞാനും ബേബിയും അന്നയുടെ കൂടെ പോയപ്പോ അവൻ നിന്നെയും കൂട്ടി പോവുന്നത് ഞങ്ങൾ കണ്ടതാ.. അപ്പോ തന്നെ ഞാനും ബേബിയും പറഞ്ഞതാ ഞങ്ങളോടുള്ള ദേഷ്യം നിന്നോട് തീർക്കുമെന്ന്.. ഒക്കെ കഴിഞ്ഞ് വീട്ടിൽ വന്നപ്പോ നിങ്ങളെ കാണാഞ്ഞിട്ട് ഞാനും ബേബിയും നല്ലപോലെ ടെൻഷനായിരുന്നു.. ദേഷ്യം കൊണ്ടവൻ എന്തെങ്കിലും ചെയ്തോ എന്നോർത്തിട്ട്.. ഒരുപാട് തവണ സിനുവിന്റെ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും നോ റെസ്പോണ്ട്.. ഒക്കെ കൂടിയായപ്പോ നമ്മള് ആകെ പേടിച്ചുപോയി.. 

അപ്പൊ തന്നെ സണ്ണിയെ വിളിച്ച് എല്ലാം പറഞ്ഞ് അവനും കുറേ ട്രൈ ചെയ്ത് എങ്കിലും കിട്ടിയില്ല.. ഒടുക്കം ബാബി പറഞ്ഞ് ട്രാക്കിങ് ആപ്പ് വഴി നിങ്ങളെ കണ്ടെത്തി.. സത്യം പറഞ്ഞാൽ അപ്പോഴാ ഞങ്ങൾക്ക് സമാധാനം ആയത്.. അതൊക്കെ കഴിഞ്ഞ് നിങ്ങള്ടെ വരവ് കണ്ടിട്ട് ആകെ പകച്ചു പോയി.. നീയാണേൽ ഒന്നും മിണ്ടുന്നില്ല ദാ വന്നു ദേ പോയി എന്നപോലെ ഒരു പോക്ക് ആയിരുന്നു.. സിനുവിന്റെ കാര്യമാണേൽ എന്നെയും ബേബിയെയും നോക്കി പേടിപ്പിച്ച് നല്ലത് പറയേം ചെയ്തു.. 

അത് കഴിഞ്ഞ് സിനു മിണ്ടാത്തത് കണ്ടിട്ട് ഈ കുട്ടി പിശാച് എന്നെ ഡിസ്റ്റർബ് ചെയ്യുമ്പോ സിനു വന്ന് ഇവളെ വിളിച്ച് ഒരു പേപ്പർ കയ്യിൽ കൊടുത്തിട്ട് പറയാ 'ഇത് നീ യാഷക്ക് കൊടുക്കുക.. ഇതിൽ എഴുതിയ സ്ഥലത്തു നിന്റെ മിലു വരുവണേൽ സിനുവിന്റെ ദേഷ്യം മാറും ' അത്രേം പറഞ്ഞ് അവൻ പോയി.. സത്യത്തിൽ എന്തിനാ ആ കോഫീ ഷോപ്പിലേക്ക് നിന്നോട് പോവാൻ പറഞ്ഞത്.. ഇന്നലെ നിങ്ങൾക്ക് ഇടയിൽ എന്തെങ്കിലും നടന്നോ.. ഐ മീൻ ദേഷ്യത്തിൽ എന്തെങ്കിലും ചെയ്തോ.. അതിന് സോറി പറയാൻ വേണ്ടിയായിരിക്കും വിളിച്ചത് അല്ലേ യാഷാ.. "

പെട്ടന്ന് ഇനു നിങ്ങൾക്ക് ഇടയിൽ എന്തെങ്കിലും നടന്നോ എന്ന് ചോദിച്ചപ്പോ ഒരുനിമിഷം ഉള്ളിൽ കൂടി ഒരു കാളൽ അങ്ങ് കാളിയിരുന്നു.. ഓരോന്ന് ചോദിക്കുമ്പോഴും എവിടെയോ അവനോട് ദേഷ്യവും റെസ്‌പെക്ടും ഉള്ളത് പോലെ.. കാരണം ഇന്നലെയും ഇന്നും ഞാനൊരു വല്ലാത്തൊരു അവസ്ഥയിൽ ഉള്ളപ്പോൾ ഫ്രോഡ് എന്നെ നല്ല രീതിയിൽ എനിക്ക് വേണ്ടത് പോലെ കെയർ ചെയ്തപ്പോൾ എന്തോ ഉള്ളിൽ ഒരു സന്തോഷം.. പക്ഷേ ഇന്നലെ കിസ്സിയത് ഓർത്തപ്പോൾ അവനോട് ദേഷ്യവും.. ഇനു ചോദിച്ചതിന് ഞാൻ ഇല്ലാന്ന് പറഞ്ഞപ്പോ പറഞ്ഞത് നുണയാണെന്ന് മനസ്സിലായ അവള് ഇരുത്തിയൊന്നു മൂളി.. 

അപ്പോഴേക്കും ശാമി നല്ല ഓറഞ്ച് ജ്യൂസും കൊണ്ട് വന്നിരുന്നു.. ഇതൊക്കെ എന്തിന്.. ഹുഹു.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~

"സിനു,, എന്താ നീ കാണിക്കുന്നത്.. എല്ലാം നിന്റെ ഇഷ്ടത്തിന് അങ്ങ് ചെയ്യലാണോ.. അവള് ഈ വീട്ടിൽ ജോലിക്ക് വന്ന ഒരു കുട്ടിയാണ്.. എന്തൊക്കെയാ നീ അവളോട് കാണിക്കുന്നത്.. "

"ഓഹോ,, ആരിത് എന്നോട് സംസാരിക്കുന്നത്.. എന്റെ മോമോ,, അപ്പൊ മോമിന്റെ ആവശ്യത്തിന് എന്നോട് സംസാരിക്കാൻ അറിയാമല്ലേ.. നോട്ട് ബാഡ്.. പക്ഷേ എനിക്ക് ഇന്റെരെസ്റ്റ്‌ ഇല്ല.. കാരണം മോം തന്നെയല്ലേ മോമും ഞാനും തമ്മിൽ ഇനി ഒന്നും ഇല്ലാന്ന്... അങ്ങനെ വീണ്ടും പഴയത് പോലെ ആവണമെങ്കിൽ ഡാഡി വരണമെന്ന്.. അല്ലേ.. പക്ഷേ ഡാഡി ഇത് വരെ വന്നില്ലല്ലോ മോം.. പിന്നെന്തിനാ എന്നോട് സംസാരിച്ചത്.. ഞാൻ എനിക്ക് ഇഷ്ടമുള്ളത് തോന്നിയത് ചെയ്യും.. അതൊക്കെ എന്തിനാ അന്വേഷിക്കുന്നത്.. അതിന്റെയൊന്നും ആവശ്യം ഇല്ലല്ലോ.. കുറേ തവണ ഞാൻ മോമിനോട് സംസാരിക്കാൻ ട്രൈ ചെയ്തിട്ടുണ്ട്.. അത് കണ്ടില്ലാന്നു മോം നടിച്ചു.. എന്തൊക്കെയായിരുന്നു എന്റെ നിഴൽ കാണുമ്പോ ആ പരിസരത്ത് വരുന്നില്ല പറയുന്നത് ഒന്നും കേൾക്കുന്നില്ല.. ഈ വാശി എനിക്കും ഉണ്ട്.. "

റൂമിൽ നിന്ന് ഞാൻ പലതും ആലോചിച്ചു ഇരിക്കുമ്പോ അകത്തേക്ക് കയറാതെ മോം ഡോറിന്റെ അടുത്ത് നിന്ന് എന്നോട് അങ്ങനെ ചോദിച്ചതും അരിഞ്ഞു കയറിയ ദേഷ്യത്തിൽ ഞാൻ മറുപടി പറഞ്ഞപ്പോ തിരിച്ച് ഒന്നും പറയാൻ നിൽക്കാതെ ദേഷ്യത്തോടെ അവിടുന്ന് പോയി.. 

എനിക്ക് അങ്ങോട്ട് എന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടെങ്കിൽ അത് കേൾക്കാൻ മോം സമ്മതിക്കുന്നില്ല.. എന്നിട്ടിപ്പോ മോം ചോദിക്കുന്നതിന് ഞാൻ മറുപടി കൊടുക്കണം അല്ലേ.. ഈ കെയ്സാന്റെ വാശി നല്ല പോലെ അറിയുന്നതല്ലേ.. കാണാം.. 

സണ്ണിയെയും കൂട്ടി ഞാൻ പുറത്ത് പോയപ്പോ എന്റെ സംസാരം കേട്ട് അവൻ അന്താളിച്ചു നിൽക്കലാണ്.. 

"എടാ.. നീ എന്താ പറയുന്നത് എന്ന് നിനക്ക് നല്ല ബോധം ഉണ്ടല്ലോ.. ഒരു കാര്യം ചെയ്യ്.. ഒരിക്കൽ കൂടി നല്ലപോലെ ആലോചിച്ചിട്ട് ഒരു തീരുമാനം എടുക്ക്.. ഇപ്പൊ എന്റെ പുന്നാര മോനുണ്ടല്ലോ വീട്ടിൽ പോയി അടങ്ങി ഇരിക്കാൻ നോക്ക്.. "

"ഹെലോ ഞാൻ പറയുന്നത് നീ അങ്ങോട്ട് കേട്ടാൽ മതി.. ഇങ്ങോട്ട് പറയാൻ നിൽക്കേണ്ട.. ഞാൻ പറഞ്ഞത് പോലെ നീ ചെയ്താൽ മതി.. എങ്ങനെ മാനേജ് ചെയ്യണം പബ്ലിസിറ്റിയോട് എങ്ങനെ പറയണം എന്നൊക്കെ എനിക്കറിയാം.. പിന്നേ നാളെ നടക്കുന്ന അവാർഡ് ഷോയിൽ അവൾ എന്തായാലും ഉണ്ടാവുകയും വേണം.. ജനങ്ങൾ കൂടി നിൽക്കുന്ന വലിയ വലിയ ആൾക്കാർ അടങ്ങുന്ന മീഡിയക്കാരുള്ള ആ സ്ഥലത്ത് യാഷയും അവിടെ എത്തണം.. അവള് അവിടെ വന്നില്ലെങ്കിൽ അതിന്റെ പേരിൽ ഖേദിക്കുന്നത് നീയായിരിക്കും.. പിന്നേ ഞാൻ പറഞ്ഞിട്ടാണെന്ന് അവള് അറിയരുത്.. അവളാ ഓഡിറ്റോറിയത്തിൽ എത്തുന്നത് എത്തുന്നത് വരെയുള്ള കാര്യങ്ങൾ മാനേജ് ചെയ്യേണ്ടത് നീയാണ്.. അത് കഴിഞ്ഞാൽ ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം... "

"എന്റെ സിനു.. എന്നെ കൊണ്ട് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലട്ടോ.. ഇത്രേം ആൾക്കാരുടെ മുന്നിൽ വെച്ച് ഇത് വേണോടാ.. എന്തിനാ വെറുതെ.. എനിക്ക് എന്തോ,, "

"മോന്റെ വീട് എത്തി.. ഇറങ്ങ്.. അപ്പോ എല്ലാം പറഞ്ഞ പോലെ നാളെ രാവിലെ അവൾ വീട്ടിൽ എത്തുന്നതിനു മുന്നേ നീ അവിടെ എത്തി കാര്യങ്ങൾ ഒക്കെ സെറ്റ് ആകണം.. ഇതിന്റെ പിന്നിൽ എന്റെ കൈകളാണെന്ന് അവള്ക്ക് താനേ മനസ്സിലായിക്കോളും ഒക്കെ..ബായ്.. "

ഫൈനലി..യാഷാ,, ഇനി നീ ഞാൻ പറയുന്നത് പോലെ നടക്കും.. എന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഒത്തു നീ നടക്കും.. നിന്റെ ഇഷ്ടങ്ങൾ ഒക്കെ ഇനി എല്ലാം കഴിഞ്ഞിട്ട്... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

"ഡി യാഷാ,, മേരി കൊച്ച് എന്നോട് എല്ലാം പറഞ്ഞിരുന്നുട്ടോ.. നിനക്ക് കിട്ടിയ വഴക്കിന് ഇരട്ടിയായി എനിക്ക് കിട്ടി.. മൂപത്തി പറയാ ഞാൻ നിന്നെ കെയർ ചെയ്യുന്നില്ലന്ന്.. ഇങ്ങനൊക്കെ കാണിച്ച് കൂട്ടിയാൽ ഞാൻ എന്ത് ചെയ്യും.. കാട്ടിൽ പോയി റൊമാൻസ് കളിച്ച് കിസ്സും വാങ്ങി തണുപ്പും കൊണ്ടിട്ട് അതിന്റെ പിന്നിലുള്ള നിന്റെ ഹെൽതിനെ കുറിച്ച് എല്ലാം ഞാൻ കേൾക്കണം.. "

"എന്റെ സിദ്ധു ഒന്ന് അടങ്ങ്.. ഇതൊക്കെ ഇങ്ങനെയുള്ള അവസരത്തിൽ അല്ലേ നടക്കത്തുള്ളൂ.. തണുപ് ഒക്കെ ഞാൻ പറഞ്ഞിട്ട് വരുന്നതാണോ.. ഇതെന്തൊരു കഷ്ടമാണ്.. തണുപ്പ് ഒക്കെ കൊണ്ട് എൻജോയ് ചെയ്യാന്ന് വെച്ചാൽ അതിന് സമ്മതിക്കില്ല അല്ലേ.. "

"ഹെലോ മേരെ പ്യാരേ.. "

സിദ്ധുനോട് രണ്ട് ഡയലോഗ് പറയുമ്പോൾ പെട്ടന്ന് ബ്ലഡി ഹിന്ദിയും പറഞ്ഞ് ഷിയു കേറി വന്നതും അവനെ കണ്ടപാടെ സിദ്ധു ഡാ എന്ന് അലറി കൊണ്ട് അവന്റെ നേർക്ക് കുരച്ച് ചാടി ആ മുടിയിൽ പിടിച്ച് വലിച്ചുo നടുവിൽ കുറേ തല്ലിയും ഒക്കെ ചെയ്യുന്നു.. ഹൌ ചെക്കൻ നിന്ന് തുള്ളുന്നുണ്ട്.. അവർക്കിടയിൽ നിന്ന് നൈസ് ആയിട്ട് ഞാൻ ലൂസിയെയും കൂട്ടി ഗാർഡനിൽ പോയി ഊഞ്ഞാലിൽ ഇരുന്നു.. 

എന്നാലും ആ ഫ്രോഡ്ന്റെ ഓരോ സമയത്തുള്ള പെരുമാറ്റം കണ്ടിട്ട് എന്തൊക്കെയോ തോന്നുന്നു.. അന്നേ ഞാൻ മനസ്സിലാക്കിയതാ അവന് ഓന്തിന്റെ സ്വഭാവം ആണെന്ന്.. പക്ഷേ എവിടെയൊക്കെയോ നല്ലതുമാണ്.. എനിക്ക് നൽകിയ കാരിംഗ് ഒക്കെ ഓർക്കുമ്പോ എന്തോ ക്ലിച്ച് ക്ലിച്ച്.. അത് കഴിഞ്ഞ് എന്നെ കണ്ടിട്ട് ഞാനീ നാട്ടുകാരല്ലേ എനിക്ക് ആരെയും അറിയില്ലെ എന്ന ഭാവത്തിൽ മൈൻഡ് ചെയ്യാതെയുള്ള നടപ്പ് കണ്ടിട്ട് രണ്ട് കൊടുക്കാനും തോന്നി.. 

ഒരു സോറിയും പറഞ്ഞിട്ട് എത്ര തവണ ഞാൻ അവന്റെ പിന്നാലെ ചെന്നു.. ഒരു മൂളലിൽ എങ്കിലും റെസ്പോണ്ട് ചെയ്യാമായിരുന്നു.. ആ മഗ് എടുത്ത് അവന്റെ തല നോക്കി എറിഞ്ഞപ്പോൾ നല്ലോണം നൊന്തിട്ടുണ്ടെന്ന് മനസ്സിലായി.. പക്ഷേ അതിന്റെ പേരിൽ എന്നോട് ദേഷ്യപ്പെട്ടോ.. ഇല്ലാന്നേ.. ഒന്നും പറഞ്ഞില്ല ചെയ്തില്ല.. 

"യാഷ യഷ്മിൽ തനിച്ചിരുന്നിട്ട് എന്ത് ആലോചിക്കുവാ.. ഞങ്ങള്ക്ക് അങ്ങോട്ട് വരവോ മാഡം.. "

പെട്ടന്ന് ഷിയു അതും പറഞ്ഞ് ഗാർഡനിലെക്ക് എത്തി നോക്കി ചോദിച്ചപ്പോൾ ഞാൻ നോ എൻട്രി എന്ന് പറഞ്ഞ് കൈ ഉയർത്തിയപ്പോൾ ഷിയു ഒന്ന് പോടീ എന്ന് പറഞ്ഞ് അടുത്തേക്ക് വന്നു.. അവനെ കണ്ടപ്പോ ലൂസി ഓടി ചാടി ഓന്റെ മടിയിൽ പോയി ഇരുന്നു... 

"എടി യാഷാ,,, ഞാൻ കരുതി ആ സിംഹം നിന്നെ കടിച്ച് തിന്നെന്ന്.. ജീവനോടെ തന്നെയുണ്ടല്ലേ.. "

"അതേയ്.. ഇത് യാഷയാണ്.. യാഷ വെറും യാഷയല്ലന്ന് അറിയാലോ നിനക്ക്.. ആ പീറ ചെക്കന്റെ മുന്നിൽ പിടിച്ച് നിൽക്കാനുള്ള ശക്തിയൊക്കെ എനിക്ക് ഉണ്ടട്ടോ.. എന്നെ നീ കൂടുതൽ കൊച്ചാക്കണ്ട.. ഹും.. "

എന്നും പറഞ്ഞ് ഞാൻ മുഖം തിരിച്ചപ്പോൾ അവൻ നിന്ന് കിണിക്കുന്നത് കണ്ടപ്പോൾ ഞാൻ രണ്ട് ചവിട്ട് കൊടുത്തു... 

"എടി സിദ്ധു,, അന്ന് ഞാൻ ഇവളെ അവിടെ വെച്ച് കണ്ടപ്പോഴുണ്ടല്ലോ എന്നോട് പറയാ സിംഹ മടയിലാണല്ലോഡാ എന്നെ കൊണ്ടെത്തിച്ചത് ഈ ചതി എന്നോട് വേണ്ടായിരുന്നു ബ്ലാ ബ്ലാ ബ്ലാ.. " ഷിയു 

"അതൊക്കെ ഫസ്റ്റ് ടൈം അല്ലേടാ.. ഇപ്പൊ ആരെക്കാളും അവൾ അവിടേക്ക് ചെല്ലാൻ കൊതിച്ചു കൊതിച്ചു പോവാനല്ലേ ആഗ്രഹിക്കുന്നത്..അല്ലേടി യാഷാ.. "

അർത്ഥം വെച്ചോണ്ട് അവള് അതും പറഞ്ഞ് എന്നെ നീട്ടി വിളിച്ച് ഇടം കണ്ണിട്ട് നോക്കിയതും ഞാൻ ഷിയുനെ നോക്കിയപ്പോ അവൻ ഒന്നും മനസ്സിലാവാതെ ആകെ തലപ്പിരാന്ത്‌ ആയി സിദ്ധുനെ നോക്കുന്നത് കണ്ടപ്പോൾ സിദ്ധു എല്ലാം ഓനോട്‌ പറയാൻ റെഡിയായി നിൽക്കുന്നത് കണ്ടപ്പോ ഞാൻ അവള്ടെ നേർക്ക് പോയി വാ പൊത്തി പിടിച്ചപ്പോൾ പെണ്ണ് എന്റെ കയ്യിൽ കടിച്ചിട്ട്‌ എന്നെ വിടുവിച്ചതും സിദ്ധു ഷിയുന്റെ പിന്നിലേക്ക് പോയി.. ഞാൻ അവള്ടെ വായ അടക്കാൻ വേണ്ടി ഷിയുന്റെ മുന്നിൽ നിന്ന് തുള്ളുന്നു.. ഷിയു ആണേൽ നമ്മളെ രണ്ട് പേരുടെയും നടുവിൽ നിന്നിട്ട് ഡിസ്കോ ഡാൻസ് കളിക്കുന്നു..

ഒടുക്കം ദേഷ്യം പിടിച്ച് ഷിയു ഉച്ചത്തിൽ സ്റ്റോപ്പ്‌ it ന്ന് പറഞ്ഞതും ഞാനും സിദ്ധുവും ബ്രേക്ക്‌ ചവിട്ടിയ പോലെ അടങ്ങി നിന്നു.. എന്നിട്ട് ഷിയു സിദ്ധുന്റെ കയ്യിൽ പിടിച്ച് ഗാർഡനിലെ പുല്ലിൽ ഇരുന്നിട്ട് എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഓള് ഒക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞ് കൊടുക്കുന്നത് കണ്ടപ്പോ ഞാൻ നൈസ് ആയിട്ട് അവിടുന്ന് മുങ്ങി നേരെ റൂമിലേക്ക് പോയി... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

"പക്ഷേ ഞാൻ ഒന്നും അവളോട് എതിർത്ത് പറഞ്ഞില്ല സിദ്ധു.. അവൾക്ക് ഒരു പുരുഷന്റെ സമീപനം അത്യാവശ്യമാണ്... എങ്കിലേ അവൾക്ക് ഉള്ളിലെ ഭയം ഇല്ലാതാവുകയുള്ളൂ... പുറമെ കാണുന്ന ഈ ദേഷ്യവും സ്ട്രോങ്ങും അല്ലാതെ ഉള്ളിൽ അവൾ വല്ലാതെ ഭയക്കുന്നുണ്ട്.. അത് ചില നിമിഷങ്ങളിൽ പുറത്ത് പ്രകടമാകുന്നു എന്ന് മാത്രം.. എത്രയൊക്കെ ഞാനവളോട് സ്ട്രോങ്ങ്‌ ആയി നിൽക്കന്ന് പറഞ്ഞിട്ടും ആ ഒരു സമയത്ത് അല്ലാതെ അവൾക്ക് പിന്നൊരു സമയം നിൽക്കാൻ കഴിയുന്നില്ല.. അറിയില്ല എങ്ങനെ മുന്നോട്ട് പോവും എന്ന്.. ഉള്ളം വല്ലാതെ ഭയക്കുന്നു ഷിയു... "

"ശെരിയാണ്.. പക്ഷേ അതൊരു സെലിബ്രിറ്റിയുടെ മുന്നിൽ അല്ലേടി സിദ്ധു.. നാലാൾക്കാർ എന്തെങ്കിലും അറിഞ്ഞാൽ തകരുന്നത് അവന്റെ ജീവനുമാണ്.. അവനാണേൽ മൂക്കില്ലാ രാജ്യത്തേ ദേഷ്യവും.. ഒക്കെ കൂടി ആലോചിക്കുമ്പോൾ എനിക്കും ഉണ്ട് ഭയം.. ഇനി ഒരുപക്ഷെ ഞങ്ങൾ എടുത്ത തീരുമാനം തെറ്റിയോ സിദ്ധു.. "

"നോ ഷിയു ഒരിക്കലുമില്ല.. അവളെ കൊണ്ട് ഒക്കെ പറ്റുമെന്നേ.. എല്ലാം അതിന്റെ വഴിക്ക് പോയിക്കോളും.. "

"ഹ്മ്മ്.. അവള്ടെ കാര്യം ഓർക്കുമ്പോ വല്ലാതെ സങ്കടം വരുന്നു.. ഈ പ്രായത്തിൽ എന്തൊക്കെയാ അവള് അനുഭവിക്കുന്നത്.. പാവം.. പിന്നേ ആകെ സന്തോഷം തോന്നുന്നത് 24 ഹോഴ്സും ചിരിച്ച് നിൽക്കുന്ന ആ മുഖം കണ്ടിട്ട് മാത്രമാണ്.. ആ ചിരി കണ്ടാൽ പിന്നേ എല്ലാം അങ്ങ് ആവിയായി പോവുന്നത് പോലെയാ... "

"ഹ്മ്മ് ഹ്മ്മ്.. അതാണ് അവള്ടെ പ്ലസ് പോയിന്റ്.. എന്തും നേരിടാൻ ആ പുഞ്ചിരി തന്നെ ധാരാളം... "

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

"സണ്ണി,,, "

"പ്ലാനിൽ എന്തെങ്കിലും മാറ്റം ഉണ്ടോ സിനു.. അതോ എക്സ്ട്രാ വല്ലതും കേറ്റാനാണോ വിളിച്ചത്.. "

"യെസ്.. നാളെ നൈറ്റ്‌ നൈറ്റ് നടക്കുന്ന പ്രോഗ്രാമിനു വേണ്ടി ഞാനും നീയും ഷോപ്പിംഗ്ന് പോവുന്നു.. കൂടെ അവളും ഉണ്ടാവണം.. അതിനുള്ള പ്ലാനും കണ്ട് പിടിച്ചിട്ട് മോൻ ഉറങ്ങിക്കോട്ടോ.. ഗുഡ് നൈറ്റ്‌... "

"ഇതിപ്പോ നാനുവിനെ കണ്ടെത്താനും ഡാഡിക്ക് എതിരെ ഫൈറ്റ് ചെയ്യാനുള്ള ത്വരയെക്കാൾ നീ ആഗ്രഹിക്കുന്നത് അവള്ടെ ഫ്ലാഷ് ബാക്ക് അറിയാനാണല്ലേ.. അതിന് ഇത്രയൊക്കെ വേണോടാ.. നേരിട്ട് ചോദിച്ചാൽ പോരെ.. നിന്റെ ഫ്ലാഷ് ബാക്ക് പറയെടി എന്ന് നീ കനപ്പിച്ച് കൊണ്ട് ചോദിച്ചാൽ മണിമണിയായി അവൾ ഓരോന്ന് പറയില്ലേ.. പിന്നെന്തിനാ എന്റെ സഹോ ഇത്രയൊക്കെ.. "

"അങ്ങനെ ചോദിച്ചിട്ട് ഒരു റിപ്ലൈ കിട്ടുമെങ്കിൽ ഞാൻ എന്നേ അവളോട് ചോദിച്ചേനെ.. പിന്നേ നീ പറഞ്ഞതും ശെരിയാണ്.. ഇന്ന് ഞാൻ മറ്റെന്തിനേക്കാളും അവളുടെ പിന്നിലെ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുണ്ട്.. ബികോസ് സംതിങ് ഫിഷി.. ആരോടും പറയാൻ ആഗ്രഹിക്കാത്ത എന്തോ ഒരു കാര്യം അവൾക്ക് ഉള്ളിൽ ഒളിഞ്ഞു നിൽക്കുന്നുണ്ട്.. ഞാനീ പറയുന്നത് കൊണ്ടൊന്നും നിനക്ക് ഒന്നും മനസ്സിലാവില്ല.. അവള്ടെ ഓരോ പ്രകൃതവും കണ്ട എനിക്ക് മനസ്സിലായി.. അതോണ്ടാ അതറിയാനായി ഞാൻ ആഗ്രഹിക്കുന്നത്..ഒരുപക്ഷേ അവള്ടെ ഭയവും പെരുമാറ്റവും നീ കണ്ടെങ്കിൽ എന്നേക്കാൾ അറിയാൻ ആഗ്രഹം നിനക്ക് ആയിരിക്കും.. അപ്പൊ ഒക്കെ എഗൈൻ ഗുഡ് നൈറ്റ്‌.. "

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

"എടി യാഷാ.. ഒന്ന് ഡോർ തുറക്കെഡി.. ആ ഫേമസ് ആർട്ടിസ്റ്റ് കിസ്സിയ പെണ്ണിന്റെ മോന്ത ഒന്ന് ഈ ഷിയു കാണട്ടെന്നേ.. എന്നാലും ഇങ്ങനെ റൊമാൻസ് കളിക്കാനൊക്കെ സിംഹത്തിന് അറിയാലെ.. ഇങ്ങനെ എല്ലാ കാര്യവും നീ സിദ്ധുനോടു പറഞ്ഞാൽ കല്യാണം കഴിഞ്ഞ് നീ ഫസ്റ്റ് നൈറ്റ്‌ പോലും അവളോട് പറഞ്ഞ് അവളെ നീ വെള്ളം കുടിപ്പിക്കുമല്ലോ... ഹഹഹഹ... ഹഹഹഹ... "

അയ്യോ... ഞാനല്ലാതെ ആ സിദ്ധുനോട് ഒക്കെ തുറന്ന് പറയുമോ.. കോപ്പ്.. എല്ലാം അവനോട് പറഞ്ഞിരിക്കുന്നു.. നോക്കിക്കോഡി കോപ്പേ.. ഇനി ഒരു കാര്യവും ഞാൻ നിന്നോട് പറയില്ല.. നിന്നോട് പറയുന്ന എന്നേ വേണം തല്ലാൻ.. ഹും.. 

ഡോറിൽ തബല കൊട്ടി കൊണ്ട് സിദ്ധുവും ഷിയുവും തുറക്കാൻ പറഞ്ഞപ്പോൾ ഞാൻ തുറക്കില്ലന്ന് ഉറച്ചു പറഞ്ഞപ്പോൾ പിന്നേ കാണാട്ടാ എന്നും പറഞ്ഞ് ഷിയു ബായ് പറഞ്ഞ് പോയി.. എന്നേ അവിടെ വെച്ച് പൊക്കിക്കോളാം എന്നും പറഞ്ഞു.. എന്തായാലും കാര്യത്തിൽ ഒരു കാര്യമായി എന്റെ കാര്യത്തിൽ തീരുമാനമാവുകയും ചെയ്തു.. ഹുഹുഹു... 

അവൻ പോയെന്ന് ഉറപ്പ് വരുത്തി ഞാൻ മെല്ലെ ഡോർ തുറന്ന് ആ സിദ്ധുനിട്ട് രണ്ട് കൊടുത്തു.. 


പിറ്റേന്ന് രാവിലെ അലാറം അടിച്ചിട്ട് എഴുന്നേൽക്കാത്തത് കണ്ടിട്ട് സിദ്ധു എന്റെ തലയിൽ കൂടി വെള്ളം ഒഴിച്ചതും രാവിലെ തന്നെ അവളെ രണ്ട് തെറി വിളിച്ചോണ്ട് ഞാൻ എഴുന്നേറ്റു.. കോപ്പ്.. ഇനി കുളിക്കേണ്ട ആവശ്യം ഇല്ലാന്ന് തോന്നുന്നു... 

ഒക്കെ കഴിഞ്ഞ് ഞാൻ ആ ബംഗ്ലാവിലേക്ക് പോയപ്പോൾ ഹാളിൽ തന്നെ എല്ലാവരും ഇരുന്ന് ടീ കുടിക്കലായിരുന്നു.. എന്നേ കണ്ടപ്പോ ഇനു കുറേ വിളിച്ചെങ്കിലും ഞാൻ വേണ്ടാന്ന് പറഞ്ഞ് മുകളിലേക്ക് പോവുമ്പോ ആ ഫ്രോഡ്നെ നോക്കിയപ്പോൾ അവൻ എന്നേ മൈൻഡ് ചെയ്യാതെ നിന്ന് മൂഞ്ചി കുടിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒറ്റ ചവിട്ട് കൊടുക്കാനാ തോന്നിയത്.. നല്ലൊരു ഫ്രണ്ടിന്റെ സ്ഥാനത് എങ്കിലും കണ്ടൂടെ കോപ്പിന്.. ബ്ലഡി ഫ്രോഡ്.. 

ബേബിയുടെ റൂമിൽ ചെന്നപ്പോ അവിടെ സണ്ണിയെ കണ്ടതും ഞാൻ കഞ്ചാവേ എന്താ ഇവിടെ കാര്യം എന്ന് ചോദിച്ചപ്പോ തോൾ പൊക്കി ഒന്നും ഇല്ലാന്ന് പറഞ്ഞു...

"അല്ലാ,, ഞാൻ,,, ചുമ്മാ നീ വരച്ച പിക്ചർസ് ഒക്കെ കാണുകയായിരുന്നു.. നൈസ് ആയിട്ടുണ്ടട്ടാ.. സിനു വരയ്ക്കുന്നതിനേക്കാളും നന്നായിട്ടുണ്ട്.. "

"കൂടുതൽ ഡ്രാമ കാണിക്കാതെ എന്താ കാര്യം എന്ന് വെച്ചാൽ പറഞ്ഞ് തൊലക്ക്.. എനിക്ക് പണിയുള്ളതാ... "

അവന്റെ പെരുങ്ങിയിട്ടുള്ള നിത്തവും ആക്കിയുള്ള സംസാരവും കണ്ടിട്ട് ഞാൻ അങ്ങനെ ചോദിച്ചപ്പോൾ ഒറ്റ ശ്വാസത്തിൽ നിന്ന് പറയുവാ,, 

"Today night സിനു ആൻഡ് മി ഓർ സിനുക്കി ഫാമിലി we all are ഗോയിങ് സിനു കാ അവാർഡ് ഷോക്ക് പോവുന്നുണ്ട്.. സോ യൂ നമ്മള്ടെ കൂടെ വരണം എന്ന് സിനു ടെല്ലാൻ പറഞ്ഞിരുന്നു... "

"വാട്ട്‌.. ഇതെന്ത് ഭാഷ.. പുരിയാത്..."

"അത് വന്ത് തങ്കച്ചി,, സിനുവില്ലേ,, അവന് ഇന്നൊരു പ്രോഗ്രാം ഉണ്ട്.. ഒരു അവാർഡ് ഷോ.. വലിയ ഗ്രാൻഡ് പ്രോഗ്രാം ആണ്.. അപ്പൊ വലിയ വലിയ ആർട്ടിസ്റ്റുകളൊക്കെ അവിടെ വരും.. കാര്യം താനൊരു ചെറിയ ആർട്ടിസ്റ്റ് ആണല്ലോ.. അപ്പൊ നിനക്ക് ആഗ്രഹം ഉണ്ടാവില്ലേ വലിയ ആൾക്കാരെയൊക്കെ കാണാൻ.. അതോണ്ട് യൂ നമ്മള്ടെ കൂടെ അവിടേക്ക് വന്നോന്ന്... "

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

( സണ്ണി )

എല്ലാം കൈവിട്ടു പോയല്ലോ കർത്താവെ.. അവന്റെ പേര് പ്രതേകം പറയരുത് എന്ന് പറഞ്ഞിട്ട് ഞാൻ പ്രതേകം അവന്റെ പേര് എടുത്ത് പറഞ്ഞല്ലോ.. പ്ലാൻ മൊത്തം ഫ്ലോപ്പ് ആവുമോ കർത്താവെ.. അങ്ങനെ എങ്ങാനും ആയാൽ ആ ചെക്കൻ എന്നേ ആണിയിൽ കുത്തി കേറ്റി യേശുവിനെ പോലെ ഭിത്തിയിലാക്കുമല്ലോ... എന്തായാലും അവൻ കേട്ടിട്ടില്ലല്ലോ.. പക്ഷേ ഇവളോട് ഞാൻ പറഞ്ഞു പോയല്ലോ.. മെ ക്യാ കരു ഭായ് സാബ്.. ക്യാ കരു.. 

"എടൊ മിസ്റ്റർ സണ്ണി.. എന്ത് തേങ്ങാക്കൊലയാ നീ പറയുന്നത്.. എനിക്ക് ഒന്നും തിരിയുന്നില്ല.. "

"എന്നാൽ പിന്നേ നീ ഇവിടെ കിടന്ന് തിരിഞ്ഞു കളിക്ക്.. തിരിഞ്ഞു കളിച് കഴിഞ്ഞിട്ട് ഞാൻ നിന്നെ കണ്ടോളാം.. "

എന്നും പറഞ്ഞ് ഞാൻ അവള്ടെ കയ്യിൽ പിടിച്ച് ഒരു കറക്കൽ കറക്കിയിട്ട് പുറത്തേക്ക് ഇറങ്ങിയതും ദേ ലവൻ എല്ലാം കേട്ടിട്ട് കൈ ചുരുട്ടി പിടിച്ച് നിൽക്കുന്നു.. അത് കണ്ടപ്പോ ഞാൻ നൈസ് ആയിട്ട് കർത്താവെന്നും വിളിച്ച് ഓടാൻ നിന്നതും കോപ്പൻ എന്റെ കോളറയിൽ പിടിച്ച് തൂകിയെടുത്ത് റൂമിലെക്ക് കൊണ്ട് പോയി.. 

സബാഷ്.. എല്ലാം തീർന്നു.. യേശുവേ നിന്നിലേക്ക്‌ ഇതാ വേറൊരു യേശുവായി ഞാൻ വരുന്നു.. ഹല്ലേലുയ ഹല്ലേലുയ...  

"നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ പേര് പറയരുതെന്ന്.. എന്നിട്ട് നീ പറഞ്ഞതൊ,, ബ്ലഡി.. പറഞ്ഞ പണി ചെയ്യാൻ കഴിയില്ലെങ്കിൽ പറഞ്ഞാൽ പോരെ.. "

"ഓഹോ,, ഇപ്പൊ എല്ലാം എന്റെ നെഞ്ചത്തോട്ടു.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇത് വേണ്ടന്ന്.. "

"മിണ്ടി പോകരുത് നീ.. "

എന്നും പറഞ്ഞ് ലവൻ എന്റെ കഴുത്തിൽ പിടിച്ച് ഞെരുക്കിയിട്ട് ഭിത്തിയിൽ ഒട്ടിച്ചതും ഞാൻ കാലും കയ്യും നീട്ടി രക്ഷിക്കണേ എന്ന രീതിയിൽ ആക്ഷൻ കാണിച്ചപ്പോൾ പിടിയിൽ ബലം കൂടിയതല്ലാതെ ഒട്ടും അയഞ്ഞില്ല.. ഇവൻ മിക്കവാറും എന്നേ യേശുവാക്കും... 

"ഇനി എന്ത് പറഞ്ഞാലാ അവള് വരാ..കോപ്പ് ഒറ്റ നിമിഷം കൊണ്ട് എല്ലാം ഊതി പറപ്പിച്ചിട്ട് നിൽക്കുന്ന നിൽപ് കണ്ടില്ലേ.. ദേ ജീവൻ വേണമെങ്കിൽ എവിടേക്കെങ്കിലും പോയിക്കോ.. അല്ലെങ്കിൽ നിന്നെ ഞാൻ ആണിയിൽ തറപ്പിക്കും കേട്ടോടാ.. "

ഒന്നും പറയാനും പറ്റില്ല ചെയ്യാനും പറ്റില്ലന്ന് വെച്ച.. അവനും അവന്റെ ഒടുക്കത്തെ ദേഷ്യവും... 

എന്നിലെ പിടി വിട്ട് അവൻ ദേഷ്യപ്പെട്ടോണ്ട് അങ്ങനെ പറഞ്ഞപ്പോ ഞാൻ കഴുത്തിൽ പിടിച്ച് തടവി കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നേരത്ത് വീണ്ടും അകത്തേക്ക് തള്ളി കേറ്റുന്നു.. ഇവനെന്താ പ്രാന്ത് ആയൊ.. 

"ഓഹോ,, അപ്പൊ ഇറങ്ങി പോടാ എന്ന് പറയാൻ കാത്ത് നിൽക്കുകയാണല്ലേ.. എന്ത് തന്നെ ആയാലും ഇന്ന് രാത്രിയിൽ നടക്കുന്ന അവാർഡ് ഷോയിൽ അവൾ എന്തായാലും വരണമെന്ന് പറഞ്ഞാൽ വരണം.. നല്ലൊരു പ്ലാൻ ഞാൻ പറഞ്ഞു തന്നപ്പോൾ ഒക്കെ കലക്കി കുടിച്ചില്ലേ.. ഇനി നീ തന്നെ എന്താന്ന് വെച്ചാൽ ഉണ്ടാക്ക്.. അല്ലെങ്കിൽ ബാക്കി ഞാൻ അന്നേരം കാണിച്ചു തരാം..പോ മുന്നിൽ നിന്ന്... "

മുതുകിൽ പിടിച്ചവൻ എന്നേ പുറത്താക്കി ഡോർ അടച്ചിട്ട് ഞാൻ നടുവിൽ തടവി കൊണ്ട് കർത്താവെന്നും വിളിച്ച് യാഷയുടെ അടുത്തേക്ക് പോവാൻ തിരിഞ്ഞതും ദേ നിൽക്കുന്നു നടുവിൽ കൈ വെച്ച് കണ്ണ് കുഴിച്ചു നോക്കുന്നു.. 

ഇതെന്തൊരു വിധിയാണ് കർത്താവെ.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

സണ്ണി അതും പറഞ്ഞ് പോയപ്പോൾ എനിക്ക് ഒന്നും മനസ്സിലാവാഞ്ഞിട്ട് ഞാൻ അവനെ തിരിച്ച് വിളിക്കാൻ പോയപ്പോൾ അവനെയും തൂക്കിയെടുത്ത് ഫ്രോഡ് പോവുന്നത് കണ്ടപ്പോ അവര് കാണാതെ ഞാൻ അവർക്ക് പിന്നാലെ പോയി.. ചുമരിന്റെ സൈഡിൽ ഒളിച്ചു നിന്ന് ഞാൻ അകത്തു നിന്ന് അവര് സംസാരിക്കുന്നത് കേട്ടപ്പോൾ വീണ്ടും തല പുണ്ണായി.. 

ഒരു കാര്യം മനസ്സിലായി..ആ ഫ്രോഡ് പറഞ്ഞിട്ടാണ് സണ്ണി വന്ന് അങ്ങനെയൊക്കെ പറഞ്ഞത്.. പക്ഷേ ഞാൻ അവാർഡ് ഷോയിൽ എന്തിന് പോവണം.. കാര്യമായി അവര് എന്തോ പ്ലാൻ ചെയ്തിട്ടുണ്ട്.. അതും ഈ എന്നേ വെച്ചിട്ട്.. ക്യു.. 

എല്ലാം കഴിഞ്ഞ് ഫ്രോഡ് സണ്ണിയെ പുറത്താക്കി ഡോർ അടച്ചതും സണ്ണി നടുവിൽ ഉഴിഞ്ഞു കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ നടുവിൽ കൈ വെച്ച് ഇരുത്തി നോക്കിയപ്പോൾ അവൻ കണ്ടതും മുകളിൽ നോക്കിയവൻ കർത്താവെ എന്ന് നീട്ടി വിളിച്ചപ്പോൾ ഞാൻ അവന്റെ കോളറയിൽ പിടിച്ച് ബേബിയുടെ റൂമിലേക്ക് പോയി.. 

"സത്യം പറഞ്ഞോ സണ്ണി.. എന്താ അവന്റെ പ്ലാൻ.. ഞാനാ അവാർഡ് ഷോയിൽ വരണമെന്ന് എന്താ അവനിത്ര നിർബന്ധം.. പറ സണ്ണി.. എനിക്ക് എതിരെ എന്തോ കാര്യമായ പ്ലാൻ ഒപ്പിച്ചു വെച്ചിട്ടുണ്ട് നിങ്ങൾ.. ഇല്ലേ.. അത് എന്താന്ന് വെച്ച എന്നോട് തുറന്ന് പറഞ്ഞാൽ നിനക്ക് കൊള്ളാം.. അല്ലെങ്കിൽ അവൻ സൈഡ് ആക്കിയ ഈ നടു നോക്കി ഞാൻ പഞ്ചറാക്കും കേട്ടോടാ.. "

"ന്റെ കർത്താവെ.. ഇതെന്തൊരു കഷ്ടമാണ്... സത്യമായിട്ടും എനിക്കറിയില്ല.. എന്നോട് നിന്നെ അവാർഡ് ഷോക്ക് കൂട്ടി വരണം എന്നേ പറഞ്ഞിട്ടുള്ളു.. അതിൽ കൂടുതൽ ഒന്നും എനിക്കറിയില്ല സത്യം സത്യം സത്യം.. "

"അങ്ങനെയിപ്പോൾ പൊന്ന് മോൻ നൈസ് ആയിട്ട് മുങ്ങാം എന്ന് കരുതേണ്ട.. അകത്തു നിന്ന് പറഞ്ഞതൊക്കെ ഞാൻ കേട്ടതാ.. ആ ഫ്രോഡ് എല്ലാം നിന്നോട് പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം.. അത് എന്നോട് വന്ന് നീ പറഞ്ഞപ്പോൾ ആകെ കുളമായി.. അവന്റെ പേര് പ്രതേകം പറയരുത് എന്ന് പറഞ്ഞ് ഏല്പിച്ചതാ നിന്നെ.. എന്നിട്ട് നീ പ്രതേകം അവന്റെ പേരെടുത്തു പറഞ്ഞു.. അപ്പൊ പിന്നേ എല്ലാം നിന്നോട് പറഞ്ഞിട്ടില്ലേ.. എടാ സണ്ണിച്ചായാ.. മര്യാദക്ക് പറഞ്ഞോ.. അല്ലെങ്കിൽ ഞാൻ,,, "

കാൽ മുട്ട് മടക്കി അവന്റെ വയറ്റിൽ ഒന്ന് കൊടുത്തപ്പോൾ വയറ്റിൽ പിടിച്ച് അവൻ ആ ന്ന് പറഞ്ഞ് നിലത്ത് മുട്ട് കുത്തിയിരുന്നു.. അപ്പൊ ഞാൻ അവന്റെ മുടിയിൽ പിടിച്ച് തല ഉയർത്തിയിട്ട് ഭീഷണിയുടെ സ്വരത്തിൽ പറയെടാന്ന് പറഞ്ഞപ്പോൾ ഒക്കെ വള്ളി പുള്ളി തെറ്റാതെ പറയും എന്ന് കരുതിയ ഞാൻ ശശി ആയി എന്നല്ലാതെ സണ്ണി ഒന്നും പറഞ്ഞില്ല.. ദേഷ്യം വന്നിട്ട് ഒന്നൂടെ അവനിട്ട് ചവിട്ട് കൊടുത്തു ഞാൻ പിടിച്ച് പുറത്താക്കിയിട്ട് ഡോർ അടച്ച് ചിന്താഗതിയിൽ മുഴങ്ങി... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഞാനല്ലാതെ അവനോട് പറയുമോ.. എല്ലാവരുടെ മുന്നിലും വെച്ച് അവളെന്റെ ഗേൾ ഫ്രണ്ട് ആണെന്ന് പറയണം എന്ന് വെച്ചപ്പോൾ പ്ലാൻ മൊത്തം എട്ടായി മടക്കി കയ്യിൽ തന്നേക്കുന്നു.. ബ്ലഡി ഫൂൾ... 

എന്തായാലും യാഷാ,, ആ ആളുകൾക്കിടയിൽ വെച്ച് നിന്നെ മുൻനിർത്തി ഞാൻ പറയും.. നീ അവിടേക്ക് വരേം ചെയ്യും.. അത് എന്തൊക്കെ ചെയ്തിട്ട് ആണേൽ നിന്നെ പൊക്കിയെടുത്ത് പോവാൻ എനിക്കറിയാം.. 

ഊരക്ക് കയ്യും വെച്ച് ബേബിയുടെ റൂമിൽ നിന്ന് സണ്ണി ഇറങ്ങി വരുന്നത് കണ്ടപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് പോയി കാര്യമെന്തെന്ന് ചോദിച്ചപ്പോൾ എല്ലാം അവൻ പറഞ്ഞ് തന്നപ്പോ ദേഷ്യം അവളോട്‌ തീർക്കണോ അതോ ഇവനോട് തീർക്കണോ ഒരുനിമിഷം ആലോചിച്ചു പോയി.. അല്ലെങ്കിലും ഒളിഞ്ഞു നോട്ടവും വേറൊരാൾ പറയുന്നത് കട്ട് കേൾക്കാനും അവൾക്ക് ഭയങ്കര മിടുക്കാണ്.. അന്ന് തന്നെ കണ്ടിരുന്നില്ലേ.. ബ്ലഡി.. 

വേദന കൊണ്ട് നാവ് വഴങ്ങി അവൻ പോയിട്ട് വരാം എന്ന് പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് വന്നോളണം എന്ന് പറഞ്ഞ് അവനെ പറഞ്ഞയച്ച ശേഷം നേരെ യാഷയുടെ റൂമിലേക്ക് പോയി.. അപ്പോ അവളവിടുന്ന് ബ്രഷും കയ്യിൽ പിടിച്ച് ഡിസ്കോ കളിക്കുന്നത് കണ്ടപ്പോ ദേഷ്യം അരിഞ്ഞു കേറിയതും അവിടെയുള്ള പെയിന്റ് എടുത്ത് ഞാൻ നിലത്തേക്ക് തട്ടി മറിച്ചിട്ട് ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി വാ തുറന്ന് അതിശയത്തോടെ നോക്കുന്നു... 

അത് കണ്ടിട്ട് ഞാൻ വല്യ കാര്യമാക്കാതെ വളരെ കൂൾ ആയിട്ട് അവളെ നോക്കിയപ്പോൾ ബ്രഷ് താഴെയിട്ട് അവൾ തെറി വിളിച്ചോണ്ട് എന്നേ അടിക്കാൻ കയ്യോങ്ങി വന്നതും ആ കൈ തടഞ്ഞു വെച്ച് ഞാൻ തിരിച്ച് ഭിത്തിയോട് ചേർത്ത് വെച്ച് കൈ മുകളിലേക്ക് ഉയർത്തി ബലമായി പിടിച്ചതും രൂക്ഷമായി അവള് നോക്കിയപ്പോൾ ചുണ്ട് കടിച്ച് പിടിച്ച് ഞാൻ അവളെ അമർഷത്തോടെ നോക്കി... 

"നിന്നോട് പറഞ്ഞിട്ടില്ലേ മറ്റുള്ളവരുടെ റൂമിൽ ഒളിഞ്ഞു നോക്കരുതെന്ന്.. ഇപ്പൊ എല്ലാം ഒളിഞ്ഞു നിന്നു കേട്ടു.. ഇത്രക്ക് ചീപ്പ് ആണോടി നീ.. ഹൌ ഡേർ യൂ.. "

"അതിന് ഞാൻ പറഞ്ഞോ ഒളിഞ്ഞു കേട്ടന്ന്.. സണ്ണി പറഞ്ഞതല്ലേ.. അവൻ ലക്കും ലെവലും ഇല്ലാതെ പലതും പറഞ്ഞെന്നു വരും.. നുണ പറഞ്ഞത് അവനാണ്.. പോയി നിന്റെ പുന്നാര നൻപനോട് തന്നെ ചോദിച്ചോക്ക്.. "

"നുണ,, അതെനിക്ക് ഇഷ്ടമല്ലാത്ത സ്വഭാവമാണ്.. എന്നോട് കളവ് പറയുന്നവരെ ഞാൻ ഇന്ന് വരെ വെറുത്തിട്ടെയുള്ളൂ.. പേരെടുത്തു പറയാനും ആളുണ്ട്.. എന്റെ തന്ത തന്നെ.. അയാളെത്രയെത്ര കള്ളങ്ങൾ പറഞ്ഞോ.. അത്രത്തോളം വെറുത്തിട്ടുമുണ്ട്.. അതോണ്ട് സംസാരിക്കുമ്പോ കുറച്ച് സൂക്ഷിച്ചു സംസാരിച്ചാൽ നിനക്ക് കൊള്ളാം.. അല്ലെങ്കിലും നിന്റെയീ കണ്ണിൽ നോക്കിയാൽ മനസ്സിലാവും പറഞ്ഞത് നുണയാണോ സത്യമാണോ എന്ന്.. പെരും നുണ.. ബ്ലഡി ലയർ.. "

അവളുടെ രണ്ട് കയ്യിലും ബലമായി പിടിച്ച് ഞാൻ അങ്ങനെ പറഞ്ഞപ്പോ പല്ല് കടിച്ച് പിടിച്ച് ഉള്ള ശക്തിയെടുത്ത് എന്നേ പിന്നിലേക്ക് തള്ളിയതും താഴെയുള്ള ആ പെയിന്റിംഗ് ഡബ്ബ തട്ടി ഞാൻ നിലത്തേക്ക് വീണു.. അതും നിലത്ത് മറിഞ്ഞിട്ടുള്ള ആ പെയിന്റിൽ കൈ കുത്തികൊണ്ട്... 

ആ വീഴ്ച കണ്ടിട്ട് അവള് പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരുനിമിഷം ഞാനവളെ തന്നെ നോക്കി നിന്നു.. നടുവിൽ കൈ വെച്ചും വായിൽ കൈ വെച്ചും തലയിൽ കൈ വെച്ചും നെഞ്ചിൽ തടവിയും കുനിഞ്ഞും കൊണ്ടുള്ള അവളുടെയാ ചിരിയിൽ കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു.. കുനിഞ്ഞു നിന്ന് ചിരിക്കുമ്പോൾ അവളുടെയാ curly മുടി മുന്നിലേക്ക് വീണപ്പോ മുഖം മറഞ്ഞതും ആ മുഖം കാണാൻ എന്നോണം രണ്ട് സൈഡിലായി ഞാനെന്റെ തല ചെരിച്ചു മുഖം കാണാൻ നോക്കുമ്പോ പെട്ടന്ന് ആ curly മുടിയോട് കൂടി അവൾ തല ഉയർത്തി നേരെ നിന്നതും ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു കൊണ്ട് ഞാൻ അവളെ നോക്കി.. 

അപ്പൊ അവള് ചിരിച്ച് തളർന്നപോലെ നിലത്ത് ചുമരോട് ചാരി ഇരുന്നതും ഞാൻ വീണിടത്ത് നിന്ന് എഴുന്നേറ്റ് അവൾക് മുന്നിൽ ഊരക്ക് കയ്യും കൊടുത്ത് എന്താ മോളൂസേ ജാഡയാണോ എന്ന മട്ടിൽ തല ചെരിച്ചു നിന്നതും എന്റെ നിൽപ് കണ്ടിട്ട് ചിരി സഡൻ ബ്രേക്ക്‌ ഇട്ടതും തല ഉയർത്തി എന്നേ നോക്കി എഴുന്നേറ്റു.. 

കൈകൾ രണ്ടും കൂട്ടിപിടിച്ച് എനിക്ക് മുന്നിൽ ഒരു പൂച്ചയെ പോലെ നിൽക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ ആ കൈകൾ വേര്പെടുത്തി അവളുടെ വിരലുകൾക്കിടയിൽ കൂടി എന്റെ കൈ വിരലുകൾ കോർത്തു വെച്ച് അവളുടെ കണ്ണുകളിൽ നോക്കി മുന്നോട്ട് നടന്നപ്പോൾ അതിനനുസരിച്ചു അവൾ പിന്നോട്ട് നടന്നതും ഒടുക്കം ഭിത്തിയിൽ സ്റ്റോപ്പ്‌ ഇട്ടതും എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ അടഞ്ഞു.. ആ കൈകളിൽ നിന്ന് ഞാനെന്റെ കൈ വേര്പെടുത്തി ശബ്ദം ഉണ്ടാക്കാതെ നിലത്ത് മറിഞ്ഞ ആ പെയിന്റിൽ കൈ മുക്കിയെടുത്ത് ഞാൻ വീണ്ടും അവൾക്ക് മുന്നിൽ നിന്നു.. 

ഒരു ശബ്ദവും അവളിൽ എന്റെ സ്പർശനവും ഇല്ലാഞ്ഞിട്ട് പതിയെ ആ ഇളം കാപ്പി കണ്ണുകൾ തുറന്നതും അപ്പൊ തന്നെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു.. എന്റെ കണ്ണിൽ നോക്കി അവൾ കാൽ പൊക്കി ഭിത്തിയിൽ ഒട്ടി നിന്നതും ഞാനെന്റെ മുഖം അവളിൽ അടുപ്പിക്കാൻ നിന്നപ്പോൾ എന്തിനോ കൊതിച്ച പോലെ ആ മിഴികൾ അടഞ്ഞതും പെയിന്റിൽ മുക്കിയെടുത്ത എന്റെ കൈകൾ ഞാൻ മെല്ലെ ആ രണ്ട് കവിളിലും തലോടി.. ശേഷം ആ കൈകൾ അവളുടെ ഉയർന്നുo താഴ്ന്നും തുള്ളി കളിക്കുന്ന കഴുത്തിൽ പിടിച്ചു.. മെല്ലെ ഞാൻ ആ കഴുത്തിൽ കൂടി എന്റെ കൈകൾ കഴുത്തിന് ചുറ്റും ചലിപ്പിച്ച ശേഷം നീണ്ടു നിൽക്കുന്ന ആ കൈകളുടെ വിരലുകൾക്കിടയിൽ തോൾ വരെ കൊണ്ട് വന്നു.. 

പെട്ടന്ന് അവൾ പതിയെ കണ്ണ് തുറന്നതും ഞാൻ എന്റെ കൈകൾ പിന്നിലായി കെട്ടിവെച്ചു.. എന്നിട്ട് ഞാൻ പല്ലുകൾ കാണിച്ച് ഇത് വരെ ചിരിക്കാത്ത ചിരി അവളെ നോക്കി ചിരിച്ചപ്പോൾ അത് കണ്ടിട്ട് അവൾ കണ്ണും മിഴിച്ചു നോക്കിയതും ഞാനെന്റെ കണ്ണുകൾ ഒന്ന് ഇറുക്കി കാണിച്ച് കൊടുത്തു.. നെറ്റി ചുളിച്ച് കൊണ്ടുള്ള അവളുടെ നിൽപും അതിന്റെ കൂടെ ബ്ലു കളർ കൊണ്ട് മേക്കപ്പ് ചെയ്ത പോലെയുള്ള ആ മുഖവും കൂടിയായപ്പോൾ ചിരി പൊട്ടിച്ചിരിയായി പുറത്തേക്ക് വരുമെന്ന അവസ്ഥയിലായി.. എങ്ങനൊക്കെയോ അടക്കി വെച്ചു ഞാൻ അവൾക്ക് മുന്നിൽ നിൽക്കുമ്പോ മുഖത്ത് ഒക്കെ എന്തോ ഭാരം തോന്നിയ അവൾ കൈ മുഖത്ത് തലോടിയതും ശേഷം ആ കയ്യിൽ നോക്കി.. അപ്പൊ അവളുടെ റിയാക്ഷൻ ഒന്ന് കാണണമായിരുന്നു.. കണ്ണുകൾ വിടർത്തി തുറന്ന് വായിൽ ഒരു ആനക്ക് കേറാനുള്ള ദ്വാരത്തിൽ തുറന്ന് വെച്ചതും കൂടിയായപ്പോൾ എനിക്ക് സന്തോഷായി.. തിരിച്ച് അവൾ കണ്ണാടിക്ക് മുന്നിൽ പോയി നോക്കാൻ തുനിഞ്ഞതും അതിന് സമ്മതിക്കാതെ ഞാൻ അവളുടെ കയ്യിൽ പിടിച്ചു റൂമിൽ നിന്ന് പുറത്ത് ഇറങ്ങി താഴെ ഹാളിലേക്ക് പോയി.. ഭാഗ്യത്തിന് അവിടെ സെർവന്റ്സ് മാത്രമേ ഉണ്ടായിട്ടുള്ളൂ... ഇവള്ടെ കോലം കണ്ടിട്ട് അവര് വായും പൊത്തി ചിരിച്ചതും ഞാൻ അവരോട് ശ് മിണ്ടാതിരിക്കെന്ന് പറഞ്ഞു... അപ്പോ തലയാട്ടി അവര് ഒക്കെ എന്ന് പറഞ്ഞ് കിച്ചണിലേക്ക് പോയി.. 

"ഇവിടെ നിന്ന് അനങ്ങി പോവരുത് നീ.. ഒരടി നീ നീങ്ങിയാൽ നിന്റെ ഈ ഇളം റോസ് കളറിലുള്ള ലിപ് ഞാൻ ഡാർക്ക്‌ റെഡ് ആകും.. മനസ്സിലായല്ലോ.. "

ഹാളിൽ സോഫയിൽ ഇരുത്തി ഞാൻ അവൾക്ക് നേരെ മുഖം കൊണ്ട് പോയി ആ ചുണ്ടിൽ തൊട്ട് ഞാൻ അങ്ങനെ പറഞ്ഞപ്പോ ഒരു പേടിയോടെ അവൾ തലയാട്ടിയതും ഞാൻ തിരിച്ച് റൂമിലേക്ക് പോയി.. ബാത്‌റൂമിൽ ചെന്ന് ഡ്രെസ്സ്ലും കയ്യിലുമൊക്കെയുള്ള പെയിന്റ് നീക്കി ഡ്രെസ്സ് മാറി ഞാൻ ബേബിയെ വിളിച്ചു... 

"എന്താ സിനു.. എന്തിനാ വിളിച്ചേ... "

"ബേബി,, നിന്റെ മിലു എവിടെ..? അവളോട് ഒന്ന് എന്നേ കാണാൻ പറയണേ.. "

"അതിന് മിലുവിനെ റൂമിൽ കാണുന്നില്ല.. ഞാനിപ്പോ അവിടെ നോക്കിയിട്ട വരുന്നത്.. "

"ഓഹ്,, നേരെത്തെ ഹാളിൽ കണ്ടിരുന്നു.. നീയൊന്ന് നോക്കിയെ.. "

ആ ന്നും പറഞ്ഞ് അവൾ മോളിൽ നിന്ന് താഴേക്ക് എത്തി നോക്കി എന്തോ അത്ഭുത ജീവിയെ കണ്ടപോലെ നോക്കുന്നത് കണ്ടതും ഒന്നും അറിയാത്തത് പോലെ ഞാൻ അവൾക്ക് അടുത്തേക്ക് പോയി എന്താന്ന് ചോദിച്ചപ്പോൾ പെണ്ണ് വാ പൊത്തി പിടിച്ചു ശബ്ദം ഉണ്ടാക്കാതെ ചിരിച്ചിട്ട് ദേ നോക്കിയേ എന്നും പറഞ്ഞ് താഴേക്ക് ചൂണ്ടി കാണിച്ചതും ഞാനും ശബ്ദം ഉണ്ടാക്കാതെ ചിരിച്ചു.. എന്നിട്ട് അവളുടെ കയ്യും പിടിച്ചു ഞാൻ താഴേക്ക് പോയി.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ബ്ലഡി ചെറ്റ ബ്ലഡി നാറി ബ്ലഡി ഫ്രോഡ് ബ്ലഡി ചീപ്പർ ബ്ലഡി റാസ്കൽ ബ്ലഡി ബ്ലഡി ബ്ലഡി.. ആാാ.. നിനക്ക് ഞാൻ താരാടാ ഫ്രോഡേ.. ഞാനൊന്ന് നിന്നെ കളിയാക്കി ചിരിച്ചതിന് അല്ലേ നീയിപ്പോ എന്നേ ഈ കോലത്തിലാക്കിയത്.. ബ്ലു കളർ പെയിന്റ് കൊണ്ട് നീ എന്നേ ഫൗണ്ടേഷൻ ചെയ്ത് വെച്ചേക്കുന്നല്ലേ.. പകരം വീട്ടും ഞാൻ.. യാഷയാ പറയുന്നത്.. i will show you show you show you... കലിപ്പ് തീരുന്നില്ലാ.... 

ഹാളിലെ സോഫയിൽ ഇരുന്ന് ഞാൻ അവനെ പ്രാകിയിരിക്കുമ്പോ സ്റ്റെയർ ഇറങ്ങി അവന്റെ കയ്യും പിടിച്ചു വാ പൊത്തി ചിരിച്ച് വരുന്ന ബേബിയെ കണ്ടതും ഞാനവനെ നോക്കിയപ്പോ അവൻ ഒന്നും അറിയാത്ത ഭാവത്തിൽ ഒരു പുതുമയോടെ നോക്കുന്നു.. ദുഷ്ടൻ ചെറ്റ.. 

ബേബിയും അവനും പരസ്പരം ഹൈഫൈവ് അടിച്ച് എനിക്ക് മുന്നിൽ നിന്ന് ഡിസ്കോ കളിച്ചോണ്ട് ചിരിക്കുന്നത് കണ്ടപ്പോൾ  ദേഷ്യം നുരന്നു കയറിയതും കൈ ചുരുട്ടി പിടിച്ചു ഞാൻ കണ്ട്രോൾ ചെയ്യുമ്പോ അവരുടെ ചിരിയുടെ ശബ്ദം കേട്ട് ഇനുവും ശാമിയും വന്നതും എന്റെ കോലം കണ്ടിട്ട് ആ രണ്ടിന്റെയും ഒപ്പം കൂടി അവരും ചിരിക്കുന്നു.. 

ഒക്കെ കണ്ട് സഹിക്കാൻ കഴിയാതെ ഞാൻ നിലത്ത് രണ്ട് ചവിട്ടി അവനെ മറികടന്നു പോവാൻ നിന്നപ്പോ എന്റെ കയ്യിൽ പിടിച്ച് അവിടെ നിർത്തിയിട്ട് അവൻ പുരികം പൊക്കി എങ്ങനെയുണ്ട് എന്ന രീതിയിൽ ചോദിച്ചതും അവന്റെ  കൈ തട്ടി മാറ്റി ഞാൻ നേരെ വാഷ്റൂമിലേക്ക് പോയി കണ്ണാടിക്ക് മുന്നിൽ നിന്ന് പല്ല് കടിച്ച് പിടിച്ച് ദേഷ്യം തീർത്തു.. കഴുത്തിലും കവിളിലും ഒക്കെയായി അവന്റെ കൈ കൊണ്ട് പകർത്തിയ പെയിന്റ്ലെക്ക് ഞാനെന്റെ വിരലുകൾ കൊണ്ട് തലോടി മിഴികൾ അടച്ചു... 

മിലു മിലു എന്ന നിർത്താതെയുള്ള ബേബിയുടെ വിളി കേട്ട് ഞാൻ ഒക്കെ കഴുകി വൃത്തിയാക്കി പുറത്തേക്ക് വന്നപ്പോ അവള്ടെ മുഖത്തെ ചിരി മാഞ്ഞു എന്നോട് രണ്ട് ചെവിയിലും നുള്ളി സോറി പറഞ്ഞതും ഞാൻ മിണ്ടൂലന്ന് പറഞ്ഞ് പുച്ഛിച്ചു മുഖം ഒരു സൈഡിലേക്ക് തിരിച്ചു.. അപ്പൊ ബേബി ചുണ്ട് തള്ളി കരയുംപോലെ അഭിനയിച്ചതും അത് കണ്ടിട്ട് ഞാൻ അവളെ ഇക്കിളിയാക്കി ഒന്ന് ചിരിപ്പിച്ചു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

"ഹെലോ മോനെ സണ്ണി.. ഇപ്പൊ തന്നെ നീ ഇങ്ങോട്ട് വരണം... എന്നിട്ട് വേണം ഷോപ്പിംഗ്ന് പോവാൻ.. വിത്ത്‌ യാഷാ... "

"ഞാൻ ആരാ നിന്റെ അസിസ്റ്റന്റോ,, അതോ നിന്റെ പേർസണൽ മാനേജറോ..ഒരു ഫ്രണ്ട് എന്ന പരിഗണന എന്നെങ്കിലും നീ തന്നിട്ടുണ്ടൊ എനിക്ക്.. എത്ര കാലായി നിന്റെ ആട്ടിൻ തുപ്പ് കേട്ടും കണ്ടും നിൽക്കുന്നു.. ഇനിയും അങ്ങനെ നിൽക്കാൻ എന്നേ കൊണ്ട് വയ്യ.. അവളെ കുറിച്ച് നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് ചോദിക്കണം.. അല്ലാതെ ഇങ്ങനൊരു ഡ്രാമയുടെ ആവശ്യം ഒന്നും വേണ്ട.. കൈവിട്ട കളിയാണ്.. 

പിന്നേ നിന്റെ മുടിഞ്ഞ ദേഷ്യം അവൾക്ക് മുന്നിൽ വിലപോകില്ലന്ന് കരുതേണ്ട.. ഒരു റൂമിൽ അവളും നീയും ഇരുന്ന് എല്ലാം നീ സാവധാനത്തിൽ അവളോട് ചോദിച്ചാൽ മതി.. അപ്പൊ ഒക്കെ ബായ്.. നിന്റെ കൂടെ അവാർഡ് ഷോക്ക് പോയിട്ട് ഷോപ്പിംഗ്ന് പോലും ഞാൻ വരില്ല.. കേട്ടോടാ ബ്ലഡി ഫൂളെ.. ഓനും ഓന്റെയൊരു ഫ്ലാഷ് ബാക്കും.. "

അത്രയും പറഞ്ഞ് ഞാൻ തിരിച്ച് ഒരു മറുപടി കൊടുക്കാതെ കാൾ കട്ട് ചെയ്ത് നേരെ വണ്ടിയും എടുത്ത് അവന്റെ വീട്ടിലേക്ക് വിട്ടു.. എനിക്കറിയാട ഫോണിൽ കൂടി ആയോണ്ടാ നീ ഇങ്ങനെ എന്നോട് സംസാരിക്കുന്നത്.. നേരിട്ട് ആണേൽ എന്റെ നിഴലറ്റത്ത് പോലും കാണില്ല നീ.. ഈ പറഞ്ഞതിന് ഒക്കെ ഞാൻ പകരം തരാട്ടോ.. എല്ലാം പ്ലാനും കലക്കി കുടിച്ചിട്ട് നീ അവിടെ കിടന്ന് ഡയലോഗ് അടിച്ച് വല്യ ആളാവാൻ നോക്കുന്നല്ലേ.. 

വണ്ടി പാർക്ക്‌ ചെയ്ത് ഞാൻ ഡോർ ലോക്ക് ആയതോണ്ട് കാളിങ് ബെൽ അടിച്ചെങ്കിലും ഒരു ഈച്ച കുഞ്ഞിന്റെ ശബ്ദം പോലും ഉണ്ടായില്ല.. ആന്റി ചിലപ്പോൾ ജോലിക്ക് പോയിക്കാണും.. അപ്പോ ഇവൻ തനിച് ആയിരിക്കും ഇവിടെ.. ഓഹോ... അടിപൊളി.. 

തുറന്നിട്ട ജനൽ വഴി ഞാൻ അകത്തേക്ക് എത്തി നോക്കിയപ്പോ അവൻ മെയിൻ ഡോറിന്റെ കീഴിൽ ചാരി ഇരിക്കുന്നത് കണ്ടതും ഞാൻ വിസലടിച്ച് അവനെ വിളിച്ചപ്പോ എവിടുന്നാ ശബ്ദം കേട്ടത് എന്ന് ചുറ്റും നോക്കിയതും ഞാൻ ദാ ഇവിടെ എന്ന് പറഞ്ഞപ്പോ ഓൻ നേര വിൻഡോ ഭാഗത്ത്‌ നോക്കി.. ആ നിൽപ് കണ്ടാൽ തന്നെ അറിയാം മുട്ടുകാൽ വിറച്ച് ഇപ്പൊ മുള്ളും എന്ന അവസ്ഥയിൽ ആണെന്ന്.. 

"അയ്യോ,, സണ്ണിച്ചായനെന്താ ഇങ്ങനെ വിറക്കുന്നത്.. നേരെത്തെ എന്നോട് സംസാരിച്ച സണ്ണി തന്നെയാണോ ഇത്.. ചിരി വരുന്നല്ലെഡാ ഉവ്വേ.. പുന്നാര മോൻ മര്യാദക്ക് ഡോർ തുറന്നോ.. അല്ലേൽ ഞാൻ ശെരിക്കും നിന്നെ ആണിയിൽ തറപ്പിക്കും.. "

"എന്തോ എങ്ങനെ.. ആര് പേടിച്ചോ,, യെ,, യെപ്പോ..ഈ സണ്ണി അത്ര പെട്ടന്ന് ഒന്നും പേടിക്കില്ലട്ട.. നേരെത്തെ ഫോണിൽ സംസാരിച്ച അതേ സണ്ണി തന്നെയാ ഇവിടെ രണ്ട് കാലിൽ ഉറച്ചു നിൽക്കുന്നത്.. ഹും.. "

"അയ്യോ എന്നിട്ടല്ലേ നിന്ന് വിറക്കുന്നത്.. ദേ ടൈം വല്ലാതെ പോവുന്നുണ്ട്.. എനിക്ക് എന്തൊക്കെയോ കാര്യങ്ങൾ തീർക്കാനുള്ളതാ.. ഒന്നും ആയില്ലേൽ നിന്നെ ഞാൻ തീർത്തു കളയും.. "

"ആഹാ ഇതാര്.. നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ മോനെ.. "

"അല്ലാ ഇതാര്.. ത്രേസി കുട്ടി എപ്പോ വന്നു.. ഇവനൊന്നും പറഞ്ഞില്ലല്ലോ... "

കണ്ണടയും ഇട്ട് വടിയും കുത്തി സണ്ണിയുടെ അച്ചാമ ത്രേസികുട്ടിയെ കണ്ടതും ഞാൻ വിൻഡോയുടെ കമ്പിയിൽ പിടിച്ച് അങ്ങനെ പറഞ്ഞപ്പോ ത്രേസി സണ്ണിയെ തള്ളി മാറ്റി എനിക്ക് ഡോർ തുറന്ന് തന്നതും അകത്തേക്ക് കയറി ഞാൻ അവനെ കൊഞ്ഞനം കുത്തിയപ്പോ ചെക്കൻ ജീവനും കൊണ്ട് മുകളിലേക്ക് ഓടിയതും പിന്നാലെ തന്നെ ഞാനും ഓടി.. 

ഡോർ അടക്കാൻ നിന്നപ്പോ അകത്തേക്ക് തള്ളി ഞാൻ റൂമിൽ കയറിയതും അവന്റെ കോളറയിൽ പിടിച്ച് ഞാൻ ബെഡിൽ തള്ളിയിട്ടിട്ട് അവന്റെ മോളിൽ കിടന്നു.. എന്നിട്ട് ഞാൻ അവന്റെ കഴുത്തിൽ പിടിച്ചപ്പോൾ അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് ഞാൻ വരാം എന്ന് പറഞ്ഞ് പിടി വിടാൻ പറഞ്ഞതും കയ്യിൽ രണ്ട് കടി കൊടുത്തിട്ട് ഞാൻ അവന്റെ മോളിൽ നിന്ന് എഴുന്നേറ്റു... കോപ്പൻ.. വെറുതെ കൈക്ക് പണിയാക്കാൻ വേണ്ടി ഓരോന്ന് ഒപ്പിച്ചോളും... 

മുകളിൽ നിന്ന് ഞങ്ങളുടെ ഒച്ചപ്പാടും ബഹളവും കേട്ട് താഴെ നിന്ന് ത്രേസിയമ്മ വിളിച്ചതും അവനെയും തൂക്കിയെടുത്ത് ഞാൻ അമ്മച്ചിയോട് പിന്നേ വരാം എന്ന് പറഞ്ഞ് അവനെ പിടിച്ച് വണ്ടിയിൽ കേറ്റി ഞാൻ നേരെ വീട്ടിൽ വിട്ടു... 

"പുന്നാര മോനു പറഞ്ഞത് ഒക്കെ ഓർമയുണ്ടല്ലോ.. അഞ്ചു മിനുറ്റിനുള്ളിൽ ഞാൻ റെഡിയായി വരും.. അപ്പോഴേക്കും അവളെയും കൂട്ടി നീ കാറിൽ കേറിയിരിക്കണം.. കേട്ടല്ലോ.. "

അതിനൊന്ന് തലയാട്ടി അവൻ നിരാശയായി പോയതും തലക്കിട്ട് രണ്ട് കൊട്ട് കൊടുത്തു ഞാൻ വേഗം നോക്കടാന്ന് പറഞ്ഞ് റൂമിലേക്ക് പോയി ടവൽ എടുത്ത് ഡാൻസും കളിച്ച് പാട്ടും പാടി ബാത്‌റൂമിൽ കേറിയതെ ഓർമയുള്ളൂ... 

"*ആാാാാാാാആാാാാാ......*"

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

യാഷയെ നിനക്ക് അറിയാഞ്ഞിട്ട.. ഇളകിയാൾ ഇളകിയത് പോലെയിരിക്കും... 

ഫ്രോഡ് വണ്ടിയും എടുത്ത് പോയപ്പോ ഞാൻ അവന്റെ റൂമിലെ ബാത്‌റൂമിൽ പോയി ഷാംപൂ എടുത്ത് തറയിൽ മറിച്ചിട്ട ശേഷം ആരും കാണാതെ മെല്ലെ തിരിച്ച് റൂമിലേക്ക്‌ പോയി.. കുറച്ച് കഴിഞ്ഞ് അവന്റെയും സണ്ണിയുടെയും സംസാരം കേട്ട് മോളിൽ നിന്ന് താഴേക്ക് എത്തി നോക്കിയപ്പോൾ അവരെ കണ്ടതും ഞാൻ യെസ് എന്ന് പറഞ്ഞ് തിരിച്ച് റൂമിൽ പോയി.. 

അവൻ വീഴുന്ന ശബ്ദം കേൾക്കാൻ വേണ്ടി ഞാൻ റൂമിന്റെ ഡോറിൽ ചെവി കോർത്തു വെച്ചതും 

"*ആാാാാാാാആാാാാാ......*"

എന്ന അവന്റെ നിലവിളി കേട്ട് ഞാൻ ചിരിച്ചോണ്ട് തിരിച്ച് റൂമിൽ പോയി... ഹഹഹഹഹ.. യാഷ വെറും യാഷയല്ലന്ന് കാണിച്ചു താരാടാ നിനക്ക്.. ഹുഹുഹു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~

ബാത്‌റൂമിൽ കാൽ എടുത്ത് വെച്ചതും ഞാൻ വഴുതി നിലത്ത് വീണ് എങ്ങോട്ടെന്നില്ലാതെ മിസൈൽ പോലെ പോയതും ഒടുക്കം ചുമരിൽ ലാൻഡ് ചെയ്യാൻ നിന്നപ്പോൾ ഞാൻ ആസ്ഥാനത്ത് കൈ വെച്ച് ഒരു നിലവിളിയോടെ തല ചുമരിൽ മുട്ടി ലാൻഡ് ആയതും തലക്ക് ചുറ്റും പൊന്നീച്ച പറക്കുന്നത് പോലെ തോന്നി.. 

എന്താ സംഭവിച്ചെ എന്ന് മനസ്സിലാവാഞ്ഞിട്ട് ഞാൻ തറയിൽ നോക്കിയപ്പോൾ എന്തോ വഴുക്ക് പോലെ കണ്ട് ഞാൻ അതിൽ തൊട്ട് മൂക്കിൽ മണപ്പിച്ചപ്പോ ഷാംപൂന്റെ മണം മൂക്കിലേക്ക് കേറിയതും മനസ്സിലേക്ക് ആ യാഷയുടെ മുഖം കേറി വന്നതും ഞാൻ വീണ്ടും വഴുതി വീഴേണ്ട എന്ന് കരുതി ചുമരിൽ പിടിച്ച് എഴുന്നേറ്റിട്ട് അഴുക്ക് പിടിച്ച ഡ്രസ്സ്‌ മാറി ഞാൻ ബാത്ത് ടവൽ ഇട്ട് ദേഷ്യത്തോടെ അവളുടെ റൂമിലേക്ക് പോയി... 

അപ്പൊ സണ്ണി അവളോട് സംസാരിച്ചിരിക്കുന്നത് കണ്ടതും ഞാൻ അവർക്ക് ഇടയിൽ പോയപ്പോൾ രണ്ടാളും എന്നേ അടിമുടി നോക്കിയതും എന്റെ നോട്ടം മുഴുവൻ യാഷയുടെ മുഖത്തേക്ക് ആയിരുന്നു.. അപ്പൊ അവൾ ചിരിച്ച് കൊണ്ട് എന്നേ നോക്കിയതും ദേഷ്യം കടിച്ച് പിടിച്ച് ഞാൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് എന്റെ റൂമിലേക്ക് പോയി ഡോർ വലിച്ചടച്ച് അവളെ നോക്കി... 

അവളുടെ രണ്ട് കവിളിലും കുത്തി പിടിച്ച് ഞാൻ വേദനിപ്പിക്കുമ്പോൾ എന്റെ കൈ വിടുവിക്കാൻ ശ്രമിക്കുന്ന അവളുടെ കയ്യിൽ ഞാൻ കടിച്ചു... 

"എല്ലാം ഞാൻ തമാശ പോലെ എടുത്തെന്നു വരില്ല യാഷാ.. നീ എന്താ കാണിച്ച് വെച്ചത്.. നിനക്കെന്താ തീരെ വെളിവ് ഇല്ലേ.ഹൌ ഡേർ യൂ.. "

കവിളിൽ കുത്തി പിടിച്ച് ഞാനങ്ങനെ പറഞ്ഞപ്പോ എന്റെ കാലിൽ പിടിച്ച് ചവിട്ടി അവളിലെ പിടി വിടുവിച്ചതും ഞാൻ അമർഷത്തോടെ അവളെ നോക്കുമ്പോ മെല്ലെ എനിക്ക് അരികിലേക്ക് നടന്ന് വന്ന്‌ ബാത്ത് ടവലിൽ പിടുത്തം ഇട്ടതും ഒരു ഞെട്ടലോടെ ഞാൻ അവളെ നോക്കിയപ്പോൾ അവൾ അതിൽ പിടിച്ച് വലിച്ച് അവൾക്ക് അരികിലേക്ക് നിത്തിച്ചു... 

"അത് തന്നെയാ എനിക്കും പറയാനുള്ളത്.. എല്ലാം തമാശയായി ഞാനും എടുക്കില്ല.. പിന്നേ നിന്റെ കൂടെ ഷോപ്പിങ്ങിനും ഞാൻ വരില്ല ആ അവാർഡ് ഷോക്കും ഞാൻ വരില്ല.. നിന്റെ പ്ലാൻ എന്താണെന്നൊന്നും എനിക്കറിയില്ല.. അറിയേo വേണ്ട.. ഒന്നും നടക്കില്ല കെയ്സാൻ.. 

പിന്നേ നിന്റെയൊപ്പം ഞാൻ ഇങ്ങനെ ഫ്രീ ആയി സംസാരിച്ചു നിൽക്കുന്നത് വേറൊന്നും കൊണ്ടല്ല.. നിന്റെ ഡാഡിക്ക് എതിരെ ഫൈറ്റ് ചെയ്യാൻ എന്നെപോലെയൊരു ആളുടെ ആവശ്യം വേണമെന്ന് പറഞ്ഞതൊണ്ട് മാത്രമാണ്.. പക്ഷേ നീയാണെങ്കിൽ അതേ പറ്റി ഒന്നും പറഞ്ഞതും ഇല്ല.. ഞാൻ അങ്ങോട്ട് ചോദിക്കാനും നിന്നില്ല... കാരണം ആവശ്യം നിനക്ക് ആണല്ലോ.. അല്ലാതെ എന്റെതല്ലല്ലോ.. 

പിന്നേ ആ റൂം ഡെക്കറേറ്റ് ചെയ്യുന്നത് വരെ എന്നേ ഇവിടെ കാണത്തുള്ളൂ.. അത് കഴിഞ്ഞാൽ എല്ലാം തീർത്തു ഞാൻ ഇവിടുന്ന് പോവും.. പിന്നാലെ വന്നാൽ തിരിച്ച് വരാനൊന്നും എനിക്ക് പറ്റില്ല.. ഈ വീട് കഴിഞ്ഞാൽ പിന്നേ എനിക്ക് വേറെ പല വീട്ടിലും പോവേണ്ടി വരും.. നിന്നെ പോലെയുള്ള കൊറേ കഴുകനെ കണ്ടെന്നും വരും.. അതൊന്നും എന്നേ ബാധിക്കുന്ന ഒരു വിഷയമെ അല്ലാ.. അപ്പൊ ഒക്കെ.. ബായ്.. ഇന്നെനിക്ക് കുറച്ച് നേരെത്തെ വീട്ടിൽ പോവണം.. എന്റെ എല്ലാമെല്ലാമായ നിന്റെ ബ്രദർ റോഷന്റെ അസിസ്റ്റന്റ് ഷിയാന്റെ ബർത്ത്ഡേയ് പാർട്ടിയുണ്ട്.. അപ്പൊ എനിക്ക് ഒന്ന് നല്ലപോലെ എൻജോയ് ചെയ്യണം.. അപ്പൊ ഒക്കെ അളിയാ.. ബായ്......"

അതും പറഞ്ഞ് അവൾ എന്നിലെ പിടി വിട്ടതും ബാത്ത് ടവലിന്റെ മുറുക്കം അയഞ്ഞത് പോലെ തോന്നിയപ്പോൾ ഞാൻ അവൾ പിടിച്ച പിടിയിൽ മുറുകെ പിടിച്ചു നിന്നു... 

മുന്നിലേക്ക് നീങ്ങി വന്ന അവളുടെ curly മുടി പിന്നിലേക്ക് നീക്കി സ്ലോ മോഷനിലുള്ള അവളുടെ നടപ്പ് കണ്ടിട്ട് ഉള്ളിൽ കത്തി ജ്വലിക്കുന്ന ദേഷ്യത്തേ നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ബാത്ത് ടവൽ അഴിച്ചു വലിച്ചെറിഞ്ഞിട്ട് ചുമരിൽ ആഞ്ഞു കുത്തി... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അത്രയും പറഞ്ഞ് ഞാൻ  സ്ലോ മോഷനിൽ നടന്നതും അകത്തു നിന്ന് എന്തിലോ ആഞ്ഞു കുത്തുന്ന ശബ്ദം കേട്ടപ്പോൾ ചുണ്ടിൽ ഒരു പരിഹാസ ചിരി വരുത്തി ഞാൻ ബേബിയുടെ റൂമിൽ നിന്ന് ബാഗും എടുത്ത് സണ്ണിയോട് ബായ് പറഞ്ഞ് ഇറങ്ങി... 

അപ്പൊ ആന്റിയുടെ റൂമിൽ നിന്ന് ഒരു കരച്ചിലിന്റെ ശബ്ദം പോലെ കേട്ട് ഞാൻ അടച്ച് വെച്ച റൂമിലെ ഗ്ലാസിൽ കൂടി അകത്തേക്ക് നോക്കിയപ്പോ ഫോണിൽ മുറുകെ പിടിച്ച് നെഞ്ചോട് ചേർത്ത് വെച്ച് കരയുന്നത് കണ്ടതും ഞാൻ ഡോറിൽ നോക്ക് ചെയ്തിട്ട് തുറന്ന് അകത്തേക്ക് കയറിയതും ആരാണെന്ന് പോലും നോക്കാതെ ഫോൺ അവിടെ വെച്ച് തലയിൽ ഇട്ട ഷാൾ കൊണ്ട് മുഖം തുടച്ചു വിന്ഡോ സൈഡിലേക്ക് പോയി നിന്നു... 

"ആന്റി... "

ചെറിയ ശബ്ദത്തിൽ ഞാൻ വിളിച്ചപ്പോൾ ആന്റി തിരിഞ്ഞു നോക്കിയിട്ട് ഞാനാണെന്ന് മനസ്സിലായപ്പോൾ എന്റെ അരികിലേക്ക് വന്ന്‌ കയ്യിൽ പിടിച്ചു... 

"മോൾക് ഒന്നും പറ്റിയില്ലല്ലോ.. അവൻ എന്തെങ്കിലും ചെയ്തോ.. അതിന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു.. ഒന്നും മനസ്സിൽ വെക്കരുത്.. ഒക്കെ ബോധപൂർവ്വം ചെയ്യുന്നതല്ല... ദേഷ്യം കൊണ്ട് ചെയ്യുന്നത.. "

"ഹേയ്.. ഞാനതൊക്കെ എപ്പോഴേ വിട്ടു.. അയാം ഫൈൻ.. ആന്റി ഒക്കെ അല്ലേ..? എന്തിനാ കരഞ്ഞത്..? എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞോ.. ഒരു മകളെ പോലെ കണ്ടാൽ മതി.. "

"ഹേയ് ഞാൻ ഒക്കെ ആണ്.. മോൾടെ നല്ല മനസ്സ് കൊണ്ട് ഇങ്ങനെ ചോദിച്ചല്ലോ.. താങ്ക്സ്.. "

"അല്ലാ എന്തോ ഉണ്ട്.. ആന്റി ആരെയെങ്കിലും ഭയക്കുന്നുണ്ടൊ.. ഈ മുഖം കണ്ടിട്ട് എന്തൊക്കെയോ തോന്നുന്നുണ്ടല്ലോ.. "

ഞാനങ്ങനെ ചോദിച്ചപ്പോ എന്റെ കയ്യിലുള്ള പിടി വിട്ട് ആന്റി വീണ്ടും വിൻഡോയുടെ സൈഡിലേക്ക് പോയി ഷാൾ കൊണ്ട് മുഖം പൊത്തി കരയുന്നത് കണ്ടപ്പോൾ ഞാൻ ആന്റിയെ സമാധാനിപ്പിക്കാൻ വേണ്ടി തോളിൽ പിടിച്ച് ബെഡിൽ കൊണ്ടിരുത്തി... 

"ആന്റി പേടിക്കേണ്ട.. ഞാൻ ആരോടും പറയില്ല.. പ്രോമിസ്.. ആന്റിയുടെ മകനോട്‌ പോലും പറയില്ല.. എന്നോട് പറഞ്ഞോ ആന്റി.. എന്താ പ്രശ്നം.. "

"എത്രയോ മാസങ്ങളായി ഞാൻ മെന്റലി ആകെ തളർന്നിട്ട്.. എല്ലാം എന്റെ തെറ്റാണ്.. ആരോടും പറയാത്തെ ഉള്ളിൽ തന്നെ ഒതുക്കി വെച്ചതോണ്ട്.. പക്ഷേ ദിവസം കഴിയും തോറും ഞാൻ ഓരോ അവയവങ്ങളായി മരിച്ചോണ്ടിരിക്കുകയാ.. ഭീഷണിയുടെ മുന്നിൽ പേടിച്ച് നിൽക്കുകയാ ഞാൻ.. എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു പിടിയും ഇല്ല.. "

"ആന്റി.. ആന്റി എന്താ പറയുന്നത്... ആരെ കുറിച്ചാ പറയുന്നത്... "

"•സിനു വെറുക്കുന്ന അവന്റെ വൃത്തികെട്ട ഡാഡിയെ കുറിച്ച്... •"

എന്ന് ആന്റി പറഞ്ഞതും ആന്റിയുടെ വായിൽ നിന്ന് വീണ വാക്കുകൾ കേട്ട് ഷോക്ക് അടിച്ച പോലെ നോക്കി നിന്നു.. അപ്പോ ആ മുഖത്ത് കണ്ടത് ദേഷ്യമാണോ സങ്കടമാണോ ഒന്നും അറിയാൻ കഴിയില്ല.. അങ്ങനെ പറയുമ്പോൾ ആന്റിയുടെ കൈകൾ പരസ്പരം കൂട്ടി പിടിച്ചു ഞെരുക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. നെറ്റി ചുളിച്ച് കൊണ്ടുള്ള എന്റെ നോട്ടം കണ്ടിട്ട് ആന്റി എഴുന്നേറ്റ് വിൻഡോ സൈഡിലേക്ക് പോയി... 

"സിനുവും നാനുവും എന്നോട് അവരുടെ ഡാഡിയെ കുറിച്ച് അന്ന് എല്ലാ സത്യങ്ങളും പറഞ്ഞപ്പോ ആദ്യം എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല.. ആ മനുഷ്യനെ ഞാൻ വിശ്വസിച്ചു കൂടെ നിൽക്കുകയായിരുന്നു.. എന്നേ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ സിനുവും നാനുവും ഒരുപാട് ശ്രമിച്ചിട്ടുണ്ട്.. അവരുടെ വാക്കിന് ഞാൻ വില കൊടുത്തില്ല.. കാരണം അയാളുടെ പുറമെയുള്ള സ്വഭാവം കണ്ടാൽ ആർക്കായാലും ഒരു നല്ല മനുഷ്യനെ പോലെ തോന്നത്തുള്ളൂ.. അവരങ്ങനെ പറഞ്ഞതിൽ പിന്നേ കുറച്ച് കാലത്തേക്ക് ഞാൻ അവരോട് എന്നല്ല ആരോടും മിണ്ടാതെയായി.. അയാളുടെ ശരീരത്തിന്റെ ചൂടിൽ ഈ റൂമിൽ കഴിയുകയായിരുന്നു.. 

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ പുറത്തേക്ക് പോയപ്പോൾ സണ്ണിയുടെ പപ്പ ജോയ് എല്ലാം പറയുകയും ഒരു വീഡിയോയും കാണിച്ച് തന്നപ്പോൾ ഞാനാകെ മരിച്ചു പോയത് പോലെയായിരുന്നു.. ഒരു ഭാര്യക്കും അത്ര പെട്ടന്ന് ഒന്നും ഭർത്താവിനെ അവിശ്വസിക്കാൻ കഴിയില്ല.. ജോയ് എനിക്ക് ആ വീഡിയോ കാണിച്ച് തരുകയും അന്ന് സിനുവും നാനുവും പറഞ്ഞ അതേ കാര്യം തന്നെ എന്നോട് പറയുകയും ചെയ്തപ്പോൾ ആകെ തളർന്നു പോയി.. അന്ന് തൊട്ടായിരുന്നു ഞാൻ അയാളെ കുറിച്ച് അറിഞ്ഞു വിശ്വസിച്ചത്..

ആരോടും മിണ്ടാതെ രണ്ട് ദിവസം റൂമിൽ അടച്ചു നിന്നു.. ഈ സത്യങ്ങളൊക്കെ ഞാൻ വിശ്വസിച്ചിട്ടും എന്നിൽ നിന്ന് ഞാൻ അയാളെ അകറ്റി നിർത്തിയില്ല.. പതിയെ എനിക്കും ഇതേ പറ്റി അയാളോട് സംസാരിക്കണം എന്ന് തോന്നി.. ദിവസങ്ങൾക്ക് ശേഷം ഞാൻ അയാളോട് ഇതേ പറ്റി പറഞ്ഞപ്പോൾ പ്രതികരണം എന്നേ ഞെട്ടിക്കുന്ന വിധത്തിൽ ആയിരുന്നു.. അവിടെ പരസ്പരം പങ്കു വെച്ച സ്നേഹത്തിന് ഒരു സ്ഥാനവും ഇല്ലന്ന് വരെ തോന്നിപ്പോയി.. 

എന്റെ കഴുത്തിൽ പിടിച്ച് ചുമരോട് ചേർത്ത് വെച്ചിട്ട് ഈ കാര്യം നിന്റെ മക്കളുടെ മുന്നിൽ ഞാനൊരു ഫേക്ക് മാൻ ആണെന്ന് ഒരിക്കലും സംസാരത്തിൽ കൂടി പോലും അറിയിക്കാൻ പാടില്ല,, അവരുടെ മുന്നിൽ എന്നല്ല എല്ലാവരുടെയും മുന്നിൽ നീ എനിക്കും എനിക്ക് നീയും വളരെ സ്നേഹത്തോടെ കഴിയണം എന്ന്.. സ്നേഹിക്കണം.. മതിമറന്ന് സ്നേഹിക്കണം.. ആരുടെ മുന്നിലും എനിക്ക് അയാളോടുള്ള സ്നേഹം കുറയാൻ പാടില്ല എന്നായിരുന്നു.. മറിച്ചു ചെയ്താൽ ഒരുപക്ഷെ എന്നേ കൊന്നന്ന് വരും.. ആ ഒരു കാര്യം ഉൾക്കൊണ്ട ഞാൻ പുറമെ അയാളോട് സ്നേഹം അഭിനയിക്കുന്നത്.. അത് കൊണ്ട ഞാൻ അയാൾക്ക് വേണ്ടി സംസാരിക്കുന്നത്.. റൂമിൽ എത്തിയാൽ പിന്നേ ഞാൻ അയാളുടെ കൈകൾക്കുള്ളിൽ നിന്ന് പിടയുകയായിരുന്നു.. 

നാട്ടിൽ ഇല്ലാത്ത സമയം ഫോണിൽ വിളിച്ച് പച്ചക്ക് തെറി വിളിക്കും.. വിളിക്കുന്നത് തന്നെ അതിന് വേണ്ടി മാത്രമായിരുന്നു... അന്ന് ഞാൻ അയാളോട് ഈ കാര്യം സൂചിപ്പിച്ചതിൽ പിന്നേ ഇന്ന് വരെ എന്നോട് സ്നേഹത്തോടെ മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ല.. അയാളുടെ മുന്നിൽ ഒരടിമയെ പോലെ കഴിയുകയായിരുന്നു... 

നാനു പോയതിൽ പിന്നേ സിനു സൈഡ് ആയി.. അത് വരെ അയാളെ പൂട്ടാൻ വേണ്ടി എന്റെ രണ്ട് മക്കളും വല്ലാതെ പരിശ്രമിച്ചിട്ടുണ്ട്.. നാനു പോയപ്പോ അയാൾക് എതിരെ ഫൈറ്റ് ചെയ്യാൻ സിനുവിന് കഴിഞ്ഞില്ല.. കുറച്ച് കാലം റോഷൻ കൂടെ ഉണ്ടായിട്ടുണ്ട് എങ്കിലും സിനിമാ ലോകത്ത് ഉയർന്ന സ്ഥാനം കിട്ടിയപ്പോൾ അവന് ഇതിനൊന്നും ടൈം കിട്ടിയില്ല.. സിനു ആകെ തളർന്നു.. അതിനിടയിൽ എല്ലാം അറിഞ്ഞിട്ടും അവർക്ക് മുന്നിൽ ഒന്നും ഉൾക്കൊള്ളാത്ത പോലെ അഭിനയിച്ച എന്നേ വിശ്വസിപ്പിക്കാൻ വേണ്ടി ശ്രമിച്ചു.. എനിക്കെല്ലാം അറിയാം എന്ന് അവനോട് എനിക്ക് പറയാൻ കഴിയില്ല.. അങ്ങനെ പറഞ്ഞാൽ എന്നെയും കൊന്നിട്ട് അയാൾ സുഖം തേടി പോവും.. 

ഇപ്പോ അയാൾ നാട്ടിൽ വരുന്നതിന് മുന്ന് എന്നോട് പറഞ്ഞത് സിനുവിനെ നേരെയാക്കാൻ ആയിരുന്നു.. അവനോട് ദേഷ്യപ്പെടാൻ പാടില്ലന്നും ഈ വീട്ടിൽ തന്നെ അയാളെ താമസിപ്പിക്കാനുള്ള സമ്മദം വാങ്ങണമെന്നും.. കാരണം സിനുവിനെ അയാൾക് പേടിയായിരുന്നു.. അവന്റെ ദേഷ്യം കണ്ടാൽ അയാളൊന്നു ഭയക്കും.. ഇവിടെ നിൽക്കേണ്ട എന്ന് പറഞ്ഞാൽ ആ നിമിഷം തന്നെ ഇറങ്ങി പോവുകയും ചെയ്യും.. 

അന്ന് ആ ദിവസം അയാളുടെ കോളറയിൽ പിടിച്ച് സിനു പുറത്താക്കുമ്പോ ഉള്ളിൽ ഒരേ സമയം സന്തോഷവും പേടിയുമായിരുന്നു.. വേദന അനുഭവിക്കണ്ടല്ലോ എന്നോർത്ത സന്തോഷവും ഇറങ്ങി പോയാൽ എന്നെ ഫോണിൽ കൂടി മെന്റലി തളർത്തുമല്ലോ എന്ന ഭയവും.. ഈ വീട്ടിലേക്ക് തിരികെ കൊണ്ട് വന്നില്ലെങ്കിൽ ആരാ എന്താ എന്നൊന്നും നോക്കില്ല.. കൊല്ലാൻ മടിയില്ല.. കൊല്ലുക തന്നെ ചെയ്യും.. ഇപ്പോ ഞാൻ സിനുവിനോടും ആരോടും മിണ്ടാതെ നിൽക്കുന്നത് അയാൾ ഒരാൾ പറഞ്ഞതൊണ്ട് മാത്രമാണ്.. 

ആരോടും സംസാരിക്കാതെ അയാളെ ഈ വീട്ടിൽ കൊണ്ട് വരുന്നത് വരെ ആരുമായും അധികം കൂട്ട് കൂടാൻ പാടില്ല.. അതിപ്പോ ഉദരത്തിൽ നിന്ന് ഉണ്ടായ മകൻ ആണെങ്കിൽ അവൻ.. അയാളെ തിരിച്ച് ഈ വീട്ടിലേക്ക് കൊണ്ട് വന്നില്ലെങ്കിൽ ഇനി വരുന്ന ഒരാഴ്ചക്കുള്ളിൽ എന്റെ മരണമാണ്.. അതിന് മുന്നേ ഇവിടെ എത്തിയാൽ ജീവിതം ഇനിയും ഉണ്ട്.. അത് കൊണ്ട ഞാൻ സിനുവിനോട് കനപ്പിച്ചു കൊണ്ട് പറഞ്ഞത് തിരിച്ച് കൊണ്ട് വരാൻ.. പക്ഷേ അവൻ കൂട്ടാക്കിയില്ല.. 

സത്യം പറഞ്ഞാൽ എനിക്ക് ഇനിയും ജീവിക്കണം എന്ന് കൊതിയുണ്ട്.. കഴിഞ്ഞ കാലമത്രയും അനുഭവിച്ച വേദനയുടെയും സങ്കടത്തെയും തികട്ടി ഹാപ്പി ആയി ജീവിക്കണം.. ഇന്നിപ്പോ എന്റെ ജീവിതം സിനുവിന്റെ കൈകളിലാണ്.. അവനൊന്നും മൂളിയാൽ ജീവിതം ഇനിയും ബാക്കി... അല്ല അയാളെ തിരിച്ച് കൊണ്ട് വരില്ലെങ്കിൽ ഞാൻ,,,,,,,, "

പൂർത്തീകരിക്കാതെ ആന്റി അത്രയും പറഞ്ഞ് നിർത്തിയതും ഞാൻ ആന്റിയെ നോക്കിയപ്പോൾ ആൾടെ കണ്ണ് ഒക്കെ നിറഞ്ഞിട്ടുണ്ട്.. പക്ഷേ അവനെ പറഞ്ഞിട്ടും കാര്യമില്ലല്ലോ.. കാരണം ആ ഫ്രോഡ്ന് അറിയില്ലല്ലോ അവന്റെ മോം ഈ സത്യങ്ങൾ ഒക്കെ വിശ്വസിച്ചത്.. എന്തായാലും അയാളെ ഇവിടേക്ക് കൊണ്ട് വന്നാലേ ബാക്കി എന്തും നടക്കത്തുള്ളൂ.. അല്ലെങ്കിൽ ആന്റി പറഞ്ഞപോലെ ആന്റിയേയും കൊന്നിട്ട് അയാൾ അയാളുടെ സുഖം തേടി പോവുകയും ചെയ്യും... അതോണ്ട് അയാളെ തിരിച്ച് ഇങ്ങോട്ട് കൊണ്ട് വരണം.. 

ഷിയുന്റെയും സിദ്ധുവിന്റെയും കൂടെ കൂടെയുള്ള വിളി വന്നപ്പോൾ ഞാൻ ആന്റിയോട് പോട്ടെന്നും പറഞ്ഞ് ഇറങ്ങാൻ നേരത്ത് എന്റെ കയ്യിൽ പിടിച്ച് ആന്റി അവിടെ പിടിച്ച് നിർത്തി.. 

"ഞാനീ പറഞ്ഞ കാര്യങ്ങൾ ഒന്നും നീ ആരോടും പറയരുത്.. സിനുവിനോടും.. നിന്നോട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത് വേറൊന്നും കൊണ്ടല്ല.. സണ്ണി പറഞ്ഞു അയാൾക്ക് എതിരെ സിനുവിന്റെ കൂടെ നിന്ന് ഫൈറ്റ് ചെയ്യുന്നത് നീയാണെന്ന്.. അവൻ അറിയാതെ നീ സൂക്ഷിക്കണം.. പിന്നേ സിനുവിനോട്‌ പറഞ്ഞ് അവന്റെ ഡാഡിയെ ഇങ്ങോട്ട് കൊണ്ട് വരികയും വേണം.. അയാൾ അറിയാതെ സിനു അറിയാതെ ആരും അറിയാതെ ഫൈറ്റ് ചെയ്യാൻ നിന്റെ കൂടെ ഞാനും ഉണ്ട്.. ട്രസ്റ്റ്‌ മി.. അതിന് ഞാനും സിനുവും പഴയത് പോലെ ഒന്നിക്കണം.. ഡാഡിയുടെ വരവോട് കൂടി.. അയാൾ ഇവിടെ വന്നാൽ വീണ്ടും ഞാൻ പഴയത് പോലെ നല്ലൊരു ഭാര്യയായി അഭിനയിക്കും.. പക്ഷേ അതൊരു അഭിനയം ആണെന്ന് ഞാനും നീയും അല്ലാതെ വേറൊരാൾ അറിയരുത്.. ഓക്കേ..? "

എന്റെ കയ്യിൽ പിടിച്ച് ആന്റി അങ്ങനെ പറഞ്ഞതും അതിനെന്തു മറുപടി കൊടുക്കണം എന്ന് എനിക്കറിയില്ലായിരുന്നു.. പതിയെ ആന്റി എന്നിലുള്ള പിടി വിട്ടതും ഞാൻ എന്റെ പവണ്ടി പഴയത് പോലെ റെഡിയാക്കി തന്നതിൽ ഒരു താങ്ക്സും പറഞ്ഞ് നേരെ വിട്ടു.. 

ശെരിക്കും പറഞ്ഞാൽ ഞാൻ എന്തിനാ ഈ വീട്ടിലേക്ക് വന്നത്..? അത് പോലും എനിക്ക് ഓർമയില്ലാത്ത അവസ്ഥയാണ്.. 

ബ്ലോക്ക്‌ ഒക്കെ ഉണ്ടായതിനാൽ വീട്ടിൽ എത്താൻ ലേറ്റ് ആയിരുന്നു.. സിദ്ധുവാണേൽ എന്നെയും കാത്ത് റെഡിയായി നിൽക്കുന്നുണ്ട്.. ലേറ്റ് ആയതോണ്ട് അവൾ ഒന്നിരുത്തി നോക്കി പേടിപ്പിച്ചതും കവിളിൽ നുള്ളി ഞാൻ നേരെ ചേഞ്ച്‌ ചെയ്യാൻ പോയി.. 

അവന്റെ അവാർഡ്ഷോയിൽ പോവാത്തതിന്റെ പിന്നിൽ എന്നോട് എന്തെങ്കിലും തരത്തിൽ പ്രതികാരം ചെയ്യുമോ എന്ന് നല്ല പേടിയുണ്ട്.. പക്ഷേ എന്തിനാ എന്നോട് പോവാൻ നിർബന്ധിച്ചു പറഞ്ഞത് എന്ന് മാത്രം ഒരു പിടിയും കിട്ടുന്നില്ല.. ആ കോപ്പൻ സണ്ണിയോട് ചോദിച്ചിട്ടാണേൽ പറഞ്ഞ് തരുന്നതും ഇല്ല... 

~~~~~~~~~~~~~~~~~~~~~~~~~~~~~~

ഞാൻ റെഡിയായി വന്നിട്ട് താഴെ സണ്ണിയെ നോക്കിയപ്പോ അവൻ ആകെ തലപ്പിരാന്ത് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പോയി... 

"എന്റെ സിനു,, ആ യാഷ പോയി.. പിടിച്ച് നിർത്താൻ കൊറേ ശ്രമിച്ചിരുന്നു.. പക്ഷേ നിന്നില്ല.. ഷോപ്പിംഗ്ന് അവൾ ഉണ്ടാവില്ലഡാ.. എന്നേ തല്ലരുത് വഴക്ക് പറയരുത് എന്നോട് ദേഷ്യപ്പെടുകയും ചെയ്യരുത്.. പ്ലീസ്.. "

"ഇല്ലടാ.. ഞാൻ ഒന്നും ചെയ്യില്ല.. അവളിന്ന് ഷോപ്പിങ്ങിന് പോയിട്ട് അവാർഡ് ശോക്ക് പോലും വരില്ല.. ബാക്കി പ്ലാൻസ് ഒക്കെ എന്റെ കയ്യിൽ ഉണ്ട്.. വാ നമുക്ക് പോവാം.. "

ഉള്ളിൽ എന്തൊക്കെയോ കണക്ക് കൂട്ടി ഞാൻ അവനെയും കൂട്ടി നേരെ മാളിൽ ഷോപ്പിങ്ന് പോയി.. എന്നേ കണ്ടപ്പോൾ പലരും ഫോട്ടോ എടുക്കാൻ വന്നതും അന്നത്തെ പോലെ ഒരു ദേഷ്യവും ഇല്ലാതെ ഞാൻ അവർക്ക് ഒക്കെ ചിരിച് പോസ് ചെയ്ത് കൊടുത്തു.. എന്റെ ഈ നല്ല സ്വഭാവം കണ്ടിട്ട് സണ്ണി ആണേൽ കണ്ണും മിഴിച്ചു നോക്കുന്നത് കണ്ടതും അവനെ നോക്കി കണ്ണിറുക്കി കാണിച്ച് ഞാൻ ഡ്രെസ്സിങ്ങ് ഏരിയയിലേക്ക് പോയി.. 

എന്തൊക്കെയോ ഡ്രസ്സ്‌ ഇട്ട് നോക്കിയും അഴിച്ചുo ഒക്കെ ആയി ഒടുക്കം ഒരു ഗ്രേ കളറിലുള്ള ഒരു കോട്ടും സ്യുട്ടും സണ്ണി സെലക്ട്‌ ചെയ്ത് തന്നിട്ട് ഇട്ട് നോക്കി വരാൻ പറഞ്ഞു.. 

ഡ്രസിങ് റൂമിലെ മിററിൽ നോക്കി ഞാൻ അവളെ കുറിച്ച് ആലോചിച്ചു ചേഞ്ച്‌ ചെയ്തു.. എന്റെ നല്ലൊരു ചാൻസാണ് അവള് കലക്കി കുടിച്ചത്.. അത്രേം ആൾക്കാരുടെ മുന്നിൽ വെച്ച് ഞാൻ അവളെന്റെ ഗേൾ ആണെന്ന് അനൗൺസ് ചെയ്താൽ എനിക്ക് കിട്ടുന്ന കയ്യടിയും വിഷസും ചെറുതല്ല.. തിരിച്ച് അവൾക്കും.. പക്ഷേ വൈകാതെ തന്നെ ഞാൻ അവളെ ജനങ്ങൾക്ക് മുന്നിൽ മുഖം കാണിച്ച് കൊടുക്കും.. അത് കഴിഞ്ഞാൽ ബാക്കിയെല്ലാം ഞാൻ പറയുന്നത് പോലെ അവൾ ചെയ്യും അത് പോലെ നടക്കുകയും ചെയ്യും.. വെയ്റ്റിംഗ് ദാറ്റ്‌സ് മൊമെന്റ്.. 

ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് സണ്ണിയുടെ മുന്നിൽ നിന്നപ്പോൾ ഇത് ഒക്കെ എന്ന് പറഞ്ഞതും ഒന്നും നോക്കാതെ സെയിൽസ് മാനോട് പാക്ക് ചെയ്യാൻ പറഞ്ഞു നേരെ ഞാൻ ഗേൾസ് സെക്ഷനിലേക്ക് പോയി.. വേണ്ട സാധനങ്ങൾ ഒക്കെ അവിടുന്ന് എടുത്ത് ഞാൻ ബില്ല് പെ ചെയ്ത് സണ്ണിയോട് വരാൻ പറഞ്ഞു.. അത് വരെ ഞാൻ പാർക്കിംഗ് ഏരിയയിൽ വണ്ടിയിൽ കേറി ഇരുന്നു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു വലിയ റെസ്റ്റോറന്റ്ന്റെ ലൊക്കേഷൻ അയച്ച് തന്നിട്ട് എന്നോടും സിദ്ധുവിനോടും ഷിയു പെട്ടന്ന് എത്താൻ പറഞ്ഞു.. അവിടെ എത്തിയപ്പോൾ ഓനും ഓന്റെ ഫ്രെണ്ട്സ് ഒക്കെ ഞങ്ങളെ കാത്ത് നിൽപുണ്ട്.. കേക്കും മുന്നിൽ വെച്ച് അവരൊക്കെ താടിക്ക് കയ്യും കൊടുത്ത് നിന്നതും ഞങ്ങളെ കണ്ടപ്പോൾ അവര് ഒന്നും വേഗം വായോ എന്ന് നീട്ടി വിളിച്ച് പറഞ്ഞതും ഞാനും സിദ്ധുവും കോറസ് ഇട്ട് ബർത്ത്ഡേ വിഷ് പറഞ്ഞോണ്ട് അവർക്ക് അരികിൽ പോയി ഷിയുനെ കെട്ടിപ്പിടിച്ചു... 

കുറേ പാട്ടും കൂത്തും ഒക്കെയായി കേക്ക് കട്ട് ചെയ്ത് ഷിയു എല്ലാവർക്കും വായിലിട്ട് തന്നിട്ട് ബാക്കിയുള്ള കേക്ക്സ് ഒക്കെ ഓന്റെ ഫ്രണ്ട്സ് ഒക്കെ കൂടി കയ്യിട്ട് വാരി മൂഞ്ചി തിന്നുന്നു.. എടുക്കുന്നത് കണ്ടിട്ട് ഞാൻ കരുതി ഓന്റെ മുഖത്ത് ഫേഷ്യൽ ചെയ്യാനായിരിക്കുമെന്ന്... 

റെസ്റ്റോറന്റ്ൽ ഞങ്ങളെ കൂടാതെ വേറൊരു പാർട്ടിയും അവിടെയുണ്ട്.. അതും കണ്ടിട്ട് ക്രിസ്ത്യൻസ് ആണെന്ന് തോന്നുന്നു.. കയ്യിൽ കുപ്പിയും മറ്റേന്തൊക്കെയോ സാധനങ്ങൾ.. ചിയെഴ്സ് ഒക്കെ പറഞ്ഞ് അവര് കുലുക്കി അതിന്റെ ഗ്യാസ് പുറത്തേക്ക് വിടുന്നത് ഒക്കെ കണ്ടപ്പോ ഞങ്ങൾക്ക് കൊതി മൂത്തതും ഷിയുന്റെ ഫ്രണ്ട്ൽ ഒരുത്തൻ സോഡാ വാങ്ങി അസൂയ മൂത്ത് വാടാ ചിയെഴ്സ് അടിക്കെന്ന് പറഞ്ഞതും എല്ലാരും ഒരുമിച്ച് അടിച്ചു കുടിച്ചു.. 

നമ്മളെ ഈ ലോക്കൽ പരിപാടി കണ്ടിട്ട് ഒപോസിറ്റ് ഉള്ള അവര് കളിയാക്കി ചിരിച്ചതും ദേഷ്യം അരിഞ്ഞു കേറി ഞാൻ അവർക്ക് അടുത്ത് പോവാൻ നിന്നപ്പോ സിദ്ധുവും ഷിയും അടങ്ങി നിൽക്കെഡി എന്ന് പറഞ്ഞ് എന്നേ അവിടെ പിടിച്ച് നിർത്തിയതും ഞങ്ങടെ കൂട്ടത്തിൽ ഒരുത്തൻ സോഡാ കുപ്പി ടേബിളിൽ അടിച്ചു പൊട്ടിച്ചിട്ട് ഷർട്ട്‌ന്റെ കോളറയൊക്കെ പിന്നിലേക്ക് നീക്കി അവർക്ക് അരികിൽ പോവുന്നത് കണ്ടപ്പോൾ ഷിയുന്റെയും സിദ്ധുവിന്റെയും നോട്ടം അവനിൽ പതിഞ്ഞതും ആ തക്കത്തിൽ ഞാൻ അവരിലുള്ള പിടി വിട്ട് മറ്റവന്റെ കൂടെ നിന്നു.. 

അവൻ പൊട്ടിച്ചത് പോലെ ഞാനും ഒരു കുപ്പി പൊട്ടിച്ചിട്ട് മുടി പിന്നിലേക്ക് നീക്കി അവർക്ക് അടുത്തേക്ക് നടന്നതും ഞങ്ങൾ രണ്ട് പേരും പോവുന്നതിനു അനുസരിച്ച് അവർ ഇങ്ങോട്ട് വന്നതും അവരുടെ വരവ് കണ്ട് പേടിച്ചിട്ട് എന്റെ കൂടെയുള്ള ലവൻ പിന്നിലേക്ക് കാൽ ചലിപ്പിക്കാൻ നിന്നതും ഞാൻ അവന്റെ ചെവിക്ക് അടുത്ത് പോയി ധൈര്യം കൈ വിടരുത് എന്ന് പറഞ്ഞ് നല്ല എനർജി നൽകി കൂടെ തന്നെ നിർത്തിച്ചു... 

പെട്ടന്ന് ആ കൂട്ടത്തിൽ തിരിഞ്ഞു നിൽക്കുന്ന ഒരുത്തൻ കയ്യിൽ കുപ്പിയും പിടിച്ച് പിന്നിലേക്ക് തിരിഞ്ഞതും അവന്റെ മുഖം കണ്ടിട്ട് ഞാനാകെ കുഴഞ്ഞ് കയ്യിലുള്ള കുപ്പി നിലത്തേക്ക് വീണ് കണ്ണിൽ ആകെ മൊത്തം ഇരുട്ട് പടർന്നതും എന്റെ കാലുകൾ പിന്നിലേക്ക് ചലിക്കാൻ തുടങ്ങി.. 

അത് കണ്ടിട്ട് കൂടെയുള്ള എന്റെ കയ്യിൽ മുറുകെ പിടിച്ച് അവരിലേക്ക് അടുത്ത് പോയതും ഞങ്ങളെക്കാൾ വേഗത്തിൽ അവൻ അടുത്തേക്ക് വന്ന്‌ എന്റെ മുന്നിൽ കൈകെട്ടി നിന്നു... 

"ഹായ് മിസ് യാഷാ യഷ്മിൽ.."

എന്നും പറഞ്ഞ് അവൻ എന്റെ അടുത്തേക്ക് വന്ന്‌ ഒരു ഇഞ്ചു സ്പേസിൽ മുഖം കൊണ്ട് വന്നതും കൂടെയുള്ളൂ ഷിയുന്റെ ഫ്രണ്ട്ന്റെ കയ്യിൽ ഞാൻ മുറുകെ പിടിച്ച് ഞാൻ അവന് മുന്നിൽ നിന്നെങ്കിലും എന്റെ കാലുകൾ ഉറച്ചു നിന്നില്ല.. കാലുകൾ കുഴഞ്ഞു ഞാൻ നിലത്തേക്ക് വീണപ്പോൾ യാഷാ എന്ന് വിളിച്ചോണ്ട് സിദ്ധുവും ഷിയുവും വന്നതും എനിക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്ന് ഐമൻ എന്റെ കയ്യിൽ പിടിച്ച് നേരെ ഇരുത്തി... 

"നീയിങ്ങനെ പേടിച്ച് വിറച്ചാൽ എങ്ങനെ ശെരിയാകും യാഷാ.. റിലാക്സ്.. ഇങ്ങനെ പേടിക്കാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ.. കൂൾ ബേബി കൂൾ.. "

വിരലുകളിൽ തലോടി അവൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ അവന്റെ കൈ തട്ടി മാറ്റി കൈകൾ നിലത്ത് കുത്തി വെച്ച് കാലുകൾ ഇഴഞ്ഞു ഇഴഞ്ഞു പിന്നിലേക്ക് നീക്കി ചുമരിൽ അടുപ്പിച്ചു ഇരുന്നതും ഈ കാഴ്ചകൾ കണ്ട് അവിടെയുള്ളവർ ഒക്കെ ചുറ്റും നിന്ന് നോക്കാൻ തുടങ്ങിയതും ഷിയു വന്ന്‌ എന്റെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചതും അവന്റെ കൈ തട്ടി മാറ്റി ഞാൻ അവനെ പിന്നിലേക്ക് തള്ളിയിട്ട് ഞാനാ ആളുകൾക്കിടയിൽ നിന്ന് ഓടി വണ്ടിയും എടുത്ത് നേരെ വീട്ടിലേക്ക് വന്നു... 

വിറച്ച കൈകൾ കൊണ്ട് ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി അടച്ചിട്ട് ഡോറോഡ് ചേർന്ന് ഊർന്ന് നിലത്ത് ഇരുന്ന് കാലുകൾ ശരീരത്തോട് ചേർത്ത് വെച്ച് കാൽ മുട്ടിൽ മുഖം പൂഴ്ത്തി വെച്ച് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചതും അവന്റെ മുഖം മാത്രം മനസ്സിലാൽ തെളിഞ്ഞു വന്നപ്പോൾ ഞാൻ ഞാനല്ലാതെയായി തീർന്നു പോവുന്നത് പോലെ തോന്നിയതും ഹാളിലെ ടേബിളിൽ ഉള്ള ഗ്ലാസ് എടുത്ത് ഞാൻ ടീവിക്ക് നേരെ എറിഞ്ഞു... 

~~~~~~~~~~~~~~~~~~~~~~~~~~~~

ഫാമിലിയിൽ നിന്ന് ആരെയും കൂട്ടാതെ സണ്ണിയും ഞാനും പിന്നേ ഡ്രൈവറും നേര ഓഡിറ്റോറിയത്തിലേക്ക് വിട്ടു... വണ്ടിയിൽ നിന്ന് ഇറങ്ങിയതും ഒരുപാട് മീഡിയക്കാരും ആൾകാരും ഒക്കെ എന്നേ വട്ടം ചുറ്റിയതും അവിടെയുള്ള ബോഡിഗാർഡ്സിന്റെ സഹായത്തോടെ ഞാൻ ഓഡിറ്റോറിയത്തിലേക്ക് പോയി.. അപ്പോഴേക്കും എനിക്ക് മുകളിൽ ഉള്ള വലിയ വലിയ ആൾക്കാർ ഒക്കെ അവിടെ നേരെത്തെ എത്തിയിരുന്നു... 

എല്ലാവരോടും ഒന്ന് ചിരിച്ചിട്ട് ഞാൻ സീറ്റിൽ ഇരുന്നു.. എനിക്ക് തൊട്ട് അരികിൽ തന്നെ വേറെ കുറേ ആർട്ടിസ്റ്റും അവരുടെ ഫാമിലിയുമെല്ലാം ഉണ്ട്.. കൂടെ വന്ന അവരുടെ ഫാമിലി എന്നോട് സെൽഫി എടുത്തോട്ടെ എന്ന് പറഞ്ഞ് വന്നതും ഞാൻ ഷുവർ എന്ന് പറഞ്ഞ് അവുടെ കൂടെ ഫോട്ടോ എടുത്തു.. ഞാൻ ഇവിടെ എത്തിയതിന് മുന്നേ ഏകദേശം പ്രോഗ്രാംസ് ഒക്കെ തുടങ്ങിയിരുന്നു.. 

ഒരുപാട് കലപിലക്ക് ശേഷം ആ ഓഡിറ്റോറിയം കലങ്ങി മറിയും വിധം എന്റെ പേര് വിളിച്ചു... 

*"THE BEST ARTIST AWARD GOES TO MISTER KEYSAN HYDAR ALI..*
Congratulations mister keysan.. your hard work pays of.. you went through very miracle drawing.."

സ്റ്റേജിന്റെ സൈഡിൽ ഉള്ള രണ്ട് ഏങ്കെർസ് അനൗൺസ് ചെയ്തതും അതിന്റെ പിന്നിലായി ഞമ്മളെ പൊക്കി കൊണ്ട് ഏതാണ്ട് എന്തൊക്കെയോ പറഞ്ഞതും ഞാൻ എഴുന്നേറ്റ് സ്റ്റേജിലേക്ക് പോവുമ്പോ എനിക്ക് ഇടവും വലവുമായി രണ്ട് ലേഡി ഫ്ലവർസ് ഒക്കെ പിടിച്ച് സ്റ്റേജിലേക്ക് ക്ഷണിച്ചു.. 

ഒരു വലിയ അവാർഡ് പിടിച്ചോണ്ട് എന്റെ ഗുരു നിൽക്കുന്നത് കണ്ടതും ഞാൻ സ്റ്റേജിൽ കയറി ബഹുമാനമെന്നോണം നെഞ്ചിൽ കൈ വെച്ച് ഷേക്ക്‌ഹാൻഡ് കൊടുത്ത് ഹഗ് ചെയ്തിട്ട് ആർപ്പു വിളിച്ച് പലതും പറഞ്ഞും കയ്യടിച്ച് അട്ടഹസിക്കുന്ന ഓഡിയൻസിനോക്കെ കൈ പൊക്കി ഹൈ പറഞ്ഞ് ചുണ്ടിൽ വിരൽ വെച്ച് അവർക്കൊക്കെ നീട്ടി ഫ്ലൈയിങ് കിസ്സ് കൊടുത്ത് ഞാൻ അവാർഡ് കൈ പറ്റി.. 

ശേഷം ആങ്കർ എന്നോട് രണ്ട് വാക്ക് സംസാരിക്കാനായി പറഞ്ഞതും ഞാൻ മൈക് വാങ്ങി.. 

"I am so happy to have received this award on such a big stage .. I owe a debt of gratitude to each and every one of you who understood the meaning behind my every line and brought me to this level .. Thank you so much gys...

I want to share another joy with you on this stage .. I have got the scope for a singer in the Bollywood field .. I did not know that there will be another step .. I say Alhamdulillah .. Again I say thank you so much.. love you all..."

അത്രയും പറഞ്ഞ് ഞാൻ വീണ്ടും എല്ലാവർക്കും ഫ്ലൈയിങ് കിസ്സ് കൊടുത്ത് ആ അവാർഡും വാങ്ങി സ്റ്റേജിൽ നിന്ന് ഇറങ്ങി.. അവിടെ ഇരിക്കാൻ കാത്ത് നിന്നത് പോലെ പിന്നിൽ ഇരിക്കുന്ന സണ്ണിയുടെ മെസ്സേജ് കണ്ടിട്ട് ഞാൻ നോക്കി.. 

"എടാ.. നീ ഒരു കാര്യം ഷെയർ ചെയ്യാന്ന് പറഞ്ഞപ്പോ ഞാൻ കരുതി അവൾ നിന്റെ പെണ്ണാണെന്ന കാര്യം എല്ലാവരെയും മുൻനിർത്തി പറയാൻ പോവാണ് എന്ന ഞാൻ കരുതിയത്.. ഹിഹി... "

എന്നവന്റെ മെസ്സേജ് കണ്ടപ്പോൾ ഞാൻ ചുണ്ടിൽ ചെറു പുഞ്ചിരി വരുത്തി അതിനൊരു റിപ്ലൈയായി ചിരിക്കുന്ന ഒരു ഇമോജി ഇട്ട് കൊടുത്തു.. 

ഈ ജനങ്ങൾക്കിടയിൽ എനിക്കത് അനൗൺസ് ചെയ്യാൻ കഴിയാത്തതിൽ നല്ല ദേഷ്യം ഉണ്ട്.. സാരമില്ല.. വഴിയേ ഞാൻ നിന്നെ എല്ലാവർക്കുമിടയിൽ കൊണ്ടെത്തിച്ചോളാം.. എങ്ങനെയെങ്കിലും നിന്നെ ഇവിടേക്ക് കൊണ്ട് വരണമെന്ന് കരുതിയതാ.. നടന്നില്ല.. പക്ഷേ അത് ഞാൻ നടത്തിക്കും.. വൈകാതെ... 

പ്രോഗ്രാം കഴിയാൻ ഏകദേശം രാത്രി ആയിരുന്നു.. പാതിരയോളം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാമിന്റെ ഇടയിൽ ഞാൻ നേരെത്തെ ഇറങ്ങി.. ഓഡിറ്റോറിയം വിട്ട് പുറത്തിറങ്ങിയപ്പോൾ മീഡിയക്കാർ വന്ന് എന്നോട് അവാർഡ് കിട്ടിയതിനെ കുറിച്ച് എന്തെങ്കിലും പറയാൻ പറഞ്ഞപ്പോൾ എല്ലാ മീഡിയയെ മുൻനിർത്തി ഞാൻ ബിഗ് താങ്ക്സ് പറഞ്ഞ് ബോഡിഗാഡിന്റെ സഹായത്തോടെ വണ്ടിയിൽ കയറി.. എന്നിട്ടും വണ്ടിയുടെ ഗ്ലാസിൽ തട്ടി ഒരുപാട് പേര് പലതും ചോദിച്ചു വന്നതും ആ ആൾക്കാർ ഒക്കെ കണ്ണിൽ നിന്ന് മായും വരെ ബായ് പറഞ്ഞ് നേരെ ഫുഡ് കഴിക്കാൻ വേണ്ടി ഒരു ഹോട്ടലിലേക്ക് പോയി.. 

"എന്റെ സിനുവെ.. നിനക്ക് ഒക്കെ എന്തോരം ഫാൻസ്‌ ആടോ.. ഫോട്ടോ എടുക്കാൻ വരുന്നു നീ വരച്ച drawing ഒക്കെ പ്രിന്റ് എടുത്ത് നിനക്ക് പിന്നാലെ വരുന്നു.. ഓട്ടോഗ്രാഫ് ചോദിച്ചോണ്ട് വരുന്നു.. ഹോ കണ്ടിട്ട് കൊതിയാവുന്നു.. എത്രയാ ഗേൾസ്.. ന്റെ പോന്നോ.. ഹാ എനിക്ക് നിന്റെ ഈ ആട്ടിൻ തുപ്പ് കേൾക്കാനുള്ള ഭാഗ്യമായിരിക്കും.. ന്റെ കർത്താവെ.. "

ഫുഡ് കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ സണ്ണി പറഞ്ഞതും ഞാൻ അവനെ നോക്കി നാവ് പുറത്താക്കി കളിയാക്കിയപ്പോ അവൻ പുച്ഛിച്ചു കൊണ്ട് കഴിക്കാൻ തുടങ്ങി... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

വീട്ടിൽ വന്ന് സിദ്ധുവും ഷിയുവും കൂടി കുറേ തവണ ഡോറിൽ മുട്ടിയപ്പോൾ ഞാൻ ഡോർ തുറന്നതും തുറക്കാൻ കാത്ത് നിന്നത് പോലെ ഷിയു എന്റെ കവിളിൽ അടിച്ചതും അവന് മുഖം കൊടുക്കാതെ ഞാൻ താഴേക്ക് നോക്കി നിന്നപ്പോ എന്റെ കയ്യിൽ പിടിച്ച് അവൻ ഹാളിലേക്ക് കയറി... 

"യാഷാ,, മുഖത്ത് നോക്ക്.. "

ശബ്ദം കനപ്പിച്ചു കൊണ്ട് ഷിയു അങ്ങനെ പറഞ്ഞതും ചുവന്ന കണ്ണുകളാലെ കവിളിൽ കൈ വെച്ച് ഞാൻ അവനെ നോക്കി.. 

"നിനക്ക് എന്താ യാഷാ തീരെ ബുദ്ധിയില്ലെ.. ഈ കാര്യം നിന്നോട് പറഞ്ഞ് പറഞ്ഞ് മടുത്തു ഒരു വകയായി.. നിന്നോട് പലതവണ പറഞ്ഞിട്ടില്ലെ ആ ഐമനെ കാണുമ്പോ നിന്ന് വിറക്കാൻ പാടില്ലന്ന്.. പിന്നെന്തിനു നീ അവനെ കാണുമ്പോ ഇങ്ങനെ വിറക്കണം.. ബ്ലഡി.. എനിക്കിപ്പോൾ അവനോടുള്ള ദേഷ്യത്തേക്കാൾ കൂടുതൽ ദേഷ്യം നിന്നോടാ തോന്നുന്നത്.. "

"സ്റ്റോപ്പ്‌ it ഷിയു.. കുറേ കാലമായി ഞാൻ കേൾക്കുന്നു അവനെ കാണുമ്പോ പേടിക്കരുത് പേടിക്കരുത് സ്ട്രോങ്ങ്‌ ആയി നിൽക്കണം എന്നൊക്കെ.. നിങ്ങൾക്ക് അങ്ങനെ പറയാം.. പക്ഷേ എനിക്ക് അവന്റെ വികാരത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.. ആ കഴുകന്റെ മുന്നിൽ എനിക്ക് ഉറച്ചു നിൽക്കാൻ കഴിയില്ല.. എന്റെ ഉള്ളിലെ ഫീലിംഗ്സ് എനിക്ക് മാത്രമേ മനസ്സിലാവു.. നിങ്ങൾക്ക് ആർക്കും അത് പറഞ്ഞാൽ മനസ്സിലാവില്ല... പ്ലീസ് ഇനിയും അവന്റെ മുന്നിൽ എനിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല.. അതേ പറ്റി ആരും ഇനി സംസാരിക്കുകയും വേണ്ട... 

ശെരിയാ ഞാൻ സ്ട്രോങ്ങ്‌ വുമൺ തന്നെ.. പക്ഷേ അതവന്റെ മുന്നിൽ അല്ലെന്ന് മാത്രം... വേറെ ആരുടേ മുന്നിലും എനിക്ക് പിടിച്ച് നിൽക്കാൻ കഴിയും.. പക്ഷേ ആ ഐമന്റെ മുന്നിൽ കഴിയില്ല.. പറയാൻ എളുപ്പമായിരിക്കും.. അത് പ്രവർത്തിക്കാൻ നല്ല കഷ്ടപ്പാടാ.. "

സിദ്ധുവിന്റെയും ഷിയുന്റെയും മുഖത്ത് നോക്കി ഞാൻ അത്രയും പറഞ്ഞ് തിരിച്ച് റൂമിൽ പോയി ഏതൊക്കെയോ വഴിക്ക് വന്ന ദേഷ്യത്തെ എങ്ങനെ കടിച്ചു പിടിക്കണമെന്ന് എനിക്ക് തന്നെ ഒരു നിശ്ചയം ഇല്ലാതായി പോയി...

അന്ന് രാത്രിയിൽ റൂമിൽ നിന്ന് പുറത്ത് ഇറങ്ങാതെ നേരം വെളുപ്പിച്ചു...
 
പിറ്റേന്ന് സിദ്ധു വന്ന് വിളിച്ചപ്പോ ഞാൻ ഡോർ തുറന്നതും അവൾ എന്റെ നേർക്ക് ഒരു ബുക്ക് വലിച്ചെറിഞ്ഞു.. ഒന്നും മനസ്സിലാവാതെ ഞാൻ ഞാൻ അവളെയും നിലത്ത് ഉള്ള ആ ബുക്കും മാറി മാറി നോക്കി... അപ്പൊ സിദ്ധു അതെടുത്തു നോക്കാൻ പറഞ്ഞതും ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അത് കയ്യിൽ എടുത്ത് നോക്കിയപ്പോൾ അന്ന് ആ ഫ്രോഡ് എനിക്ക് കാണിച്ച് തന്ന ആ മാഗസിൻ കണ്ടതും ഞാൻ കണ്ണുകൾ വിടർത്തി തുറന്ന് അത് തിരിച്ചും മറിച്ചും നോക്കി... 

ഇത് പബ്ലിഷ് ചെയ്യില്ലന്ന് പറഞ്ഞിട്ട് എങ്ങനെ ഇത്.. !! ഓഹ് ഗോഡ്... 

~~~~~~~~~~~~~~~~~~~~~~~~~~~~~~

യെസ് യാഷാ.. ഇപ്പൊ നീ ഞെട്ടി കാണും.. എനിക്കറിയാം.. ഈ മാഗസിൻ ജനങ്ങൾക്കിടയിൽ കൊണ്ട് വരില്ലെന്ന് ഞാൻ പറഞ്ഞതാ.. പക്ഷേ എനിക്ക് അത് തിരുത്തേണ്ടി വന്നു.. ഞാൻ തന്നെ ആ മാഗസിൻ പബ്ലിഷ് ചെയ്യാൻ പറഞ്ഞു... ഇന്നലെ നീ എന്റെ കൂടെ ആ അവാർഡ് ഷോക്ക് വന്നിരുന്നെങ്കിൽ ഇന്നെനിക്ക് ഈ ബുക്ക് പബ്ലിഷ് ചെയ്യേണ്ട കാര്യം ഇല്ലായിരുന്നു.. പക്ഷേ നിനക്ക് വേറെ ബിസി ഉള്ളോണ്ട് കൂടുതൽ ഒന്നും പറയാനും നിന്നില്ല.. 

ഇപ്പൊ നീ ഇങ്ങോട്ട് വന്നാൽ ഒന്നും അറിയാത്ത ഒരു പാവത്താനെ പോലെ ഞാൻ നിൽക്കും.. ഞാനല്ല ഇത് പബ്ലിഷ് ചെയ്തത് എന്ന ഭാവത്തിൽ.. എനിക്കും അറിയാം നിനക്കും അറിയാം ഈ മാഗസിനിൽ ഇങ്ങനെ ഒരു ന്യൂസ്‌ വന്നത് എങ്ങനെയാണ്.. യെസ്.. നിനക്ക് പിന്നിൽ നിന്ന് കളിക്കുന്ന ആരുടെയോ കൈകളാണ് ഇതിന് പിന്നിൽ.. അത് അന്ന് ഞാൻ നിന്റെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാക്കിയെടുത്തതാ.. 

ഇപ്പൊ നീ വന്നാൽ ഒരുപക്ഷെ എന്നോട് ക്ഷമ ചോദിക്കാൻ വരുമായിരിക്കും... സ്വാഭാവികമായും ഞാൻ നിന്നോട് ദേഷ്യപ്പെടുകയും ചെയ്യും.. എനിക്ക് താങ്ങായി സണ്ണിയും ഉണ്ടാവും.. നീ തനിച്ചുo.. അതുമല്ല ആകെ തളർന്നെന്ന് വരും..

മനപ്പൂർവം നിന്നെ ഞാൻ തളർത്തുന്നതല്ല.. പലവട്ടം ഞാൻ നിന്നോട് ചോദിച്ചു നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്.. നിന്റെ മുഖത്ത് കാണുന്ന ആ ഭാവവും പേടിയും എല്ലാം എന്നേ വല്ലാതെ ഞെട്ടിക്കുന്നുണ്ട്.. ഒരുതരം മരവിപ്പ് പോലെ.. ആ ഫ്ലാഷ്ബാക്ക് അറിയാൻ ആണേൽ എനിക്ക് വല്ലാതെ കൊതിയും.. അധികം സമയം ഇല്ല യാഷാ,, വൈകാതെ നീ വീട്ടിലേക്ക് എന്നന്നെക്കുമായി വരും.. ഇന്ന് മുതൽ ഞാൻ തുടങ്ങുവാ ആ ഡ്രാമ.. വെയിറ്റ് ആൻഡ് സീ യാഷ യഷ്മിൽ.. 

വിൻഡോ വഴി ഞാൻ അവൾ വരുന്നതും നോക്കി നിൽക്കുന്നത് എന്നല്ലാതെ എന്നും വരുന്ന ടൈം ആയിട്ടും അവൾ ഇവിടെ എത്തിയിട്ടില്ല.. ഒരുപക്ഷെ എന്നേ എങ്ങനെ ഫേസ് ചെയ്യും എങ്ങനെ സംസാരിക്കും എന്നോർത്തിട്ട് ആയിരിക്കും.. 

ടീയും കൊണ്ട് ബെന്നി വന്നതും ഞാൻ അതും കുടിച്ചോണ്ട് പുറത്ത് നോക്കി നിന്നപ്പോ ഇന്നലെ അവാർഡ് കിട്ടിയതിന്റെ പേരിൽ ബെന്നി വിഷ് ചെയ്തതും ഞാൻ മറുപടിയായി അവനെ നോക്കി താങ്ക്സ് പറഞ്ഞ് വീണ്ടും പുറത്ത് തന്നെ കണ്ണുകൾ പായിച്ചു... 

യെസ്.. അവൾ വന്നു.. പേടിച്ചിട്ട് മെല്ലെ വണ്ടിയും ഒടിച്ചു അവൾ എത്തി.. ഹഹഹഹ.. 

അവളുടെ വരവ് കണ്ടിട്ട് സെക്യൂരിറ്റിയൊക്കെ അടിമുടി നോക്കിയതും അവർക്ക് മുഖം കൊടുക്കാതെ അവൾ വരുന്നത് കണ്ടപ്പോ ചുണ്ടിൽ ഒരു പരിഹാസ ചിരി ചിരിച്ചിട്ട് ഞാൻ ടീയും കയ്യിൽ പിടിച്ച് താഴേക്ക് ചെന്നു.. കയ്യിൽ ആ മാഗസിനുമായി.. 

ബാഗിൽ പിടുത്തം മുറുക്കിയുള്ള അവളുടെ വരവ് കണ്ടിട്ട് ഒട്ടും ഭാവവ്യത്യാസം ഇല്ലാതെ ദേഷ്യത്തോടെ ഹാളിൽ അങ്ങോട്ടും ഇങ്ങോട്ട് നടക്കുമ്പോ അവൾ എനിക്ക് അരികിൽ നിന്നതും ആ മുഖത്ത് നോക്കി ഞാൻ മാഗസിൻ വലിച്ചെറിഞ്ഞു.. കയ്യിലുള്ള ടീ ഹാളിലെ ടീവിയിലേക്കും വലിച്ചെറിഞ്ഞു... 

"ഹൌ ഡേർ യൂ യാഷാ.. "

അവളുടെ കവിളിൽ കുത്തി പിടിച്ച് അമർഷത്തോടെ ഞാൻ ചോദിച്ചപ്പോ കൈ വിടുവിക്കാൻ വേണ്ടി അവൾ പെടാപാട് പെടുന്നത് കണ്ടപ്പോൾ ഞാൻ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി... 

"എന്ത് നെറികെട്ട പരിപാടിയാ നീ ചെയ്തതെന്ന് നിനക്ക് അറിയോ..? ഞാൻ ആരാണെന്ന് നിനക്ക് അറിയില്ലെ... പിന്നെന്തിനു നീ ഇതൊക്കെ ചെയ്തു.. !? വരുന്ന ജനങ്ങൾക്ക് എന്ത് റിപ്ലൈ കൊടുക്കും.. ഇപ്പൊ സോഷ്യൽ മീഡിയയിൽ തെളിഞ്ഞു നിൽക്കുന്നത് എന്താണെന്ന് നിനക്ക് അറിയുമോ.. ഞാനും നീയും തമ്മിലുള്ള റിലേഷനെ പറ്റി.. ഒന്നുമല്ലേലും എന്നെപോലെയൊരു സെലിബ്രിറ്റിയോട് എന്തിനാ നീ ഇതൊക്കെ ചെയ്തത്.. എന്റെ ജീവിതം കരിയർ എല്ലാം സ്പോയിൽ ചെയ്തില്ലെ നീ.. "

കവിളിൽ കുത്തി പിടിച്ച് ഞാൻ അത്രയും പറഞ്ഞപ്പോൾ അവൾ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ മെല്ലെ ആ പിടി വിട്ടു.. അപ്പോഴേക്കും എല്ലാവരും ഹാളിൽ പ്രെസെന്റ് ആയിരുന്നു... 

"സത്യമായും എനിക്ക് ഒന്നും അറിയില്ല കെയ്സാൻ.. നീ പറയുന്നത് പോലെ ഒന്നും അല്ലാ കാര്യങ്ങൾ.. ഇതിന് പിന്നിൽ എന്റെ കൈകൾ അല്ലാ.. എനിക്കൊന്നും അറിയില്ല.. പ്ലീസ് വിശ്വസിക്കണം.. ഞാനെന്തിന് നിന്റെ ലൈഫ് സ്പോയിൽ ചെയ്യണം.. ഒരു ആവശ്യവും ഇല്ല.. ഈ കാണുന്നത് ഒക്കെ ആരോ മനപ്പൂർവം ചെയ്തതാണ്... പ്ലീസ് ഞാൻ പറയുന്നത് മനസ്സിലാക്ക്... "

കൈകൂപ്പി കരഞ്ഞു കൊണ്ട് അവൾ പറയുന്നത് കേട്ടപ്പോൾ ഉള്ള് ഒന്ന് പിടഞ്ഞെങ്കിലും ആവശ്യം എന്റേത് ആയതോണ്ട് ആ ഫീലിംഗ്സ് ഞാൻ പുറത്ത് കാണിച്ചില്ല... 

"പിന്നല്ലാതെ.. നീ പറയുന്നത് എന്റെ ശത്രുക്കൾ ആണെന്നാണോ.. ആണോന്ന്... "

അവള്ടെ മുതുകിൽ വേദന അനുഭവപ്പെടാത്ത വിധത്തിൽ ഞാൻ പിടിച്ച് ചോദിച്ചപ്പോൾ ചുമരിൽ ഊർന്നു താഴേക്ക് ഇരുന്നു... 

"I don't know keysan i don't... believe me.. please.. !!!!!!!"

എനിക്കറിയില്ല ഇതൊക്കെ ആരാ ചെയ്തതെന്ന്.. ശെരിയാ എനിക്ക് പിന്നിൽ ആളുകൾ കളിക്കുന്നുണ്ട്.. എന്ന് കരുതി അവര് ഇങ്ങനെയൊന്നും കാണിക്കില്ല.. ഒരിക്കലും.. ഇത് വേറാരൊ ചെയ്തതാ.. "

"ഓഹോ.. അപ്പൊ നീ സമ്മതിച്ചു നിനക്ക് പിന്നിൽ ആളുകൾ ഉണ്ടെന്ന്.. അപ്പൊ പിന്നേ അവരല്ലാതെ വേറാരാ ഇതൊക്കെ ചെയ്യേണ്ടത്.. എനിക്കറിയാം ഇത് നിന്റെ പിന്നിലുള്ള ആരോ ചെയ്തതെന്ന്.. "

"അതെങ്ങനെ നിനക്ക് ഉറപ്പിച്ചു പറയാൻ പറ്റും.. നിന്നോടുള്ള ദേഷ്യത്തിൽ നിന്റെ ഡാഡി ചെയ്തതാണെങ്കിലോ.. ആ ഭാഗത്ത്‌ നിനക്ക് ചിന്തിച്ചുടെ.. "

"നോ ഒരിക്കലും ഇല്ല.. എനിക്കെതിരെ ഒരിക്കലും അയാൾ കളിക്കില്ല.. കാരണം എന്നേ അയാൾക്ക് പേടിയാണ്.. ആ ഭാഗത്ത്‌ ചിന്തിക്കേണ്ട ഒരു ഇതുമില്ല.. നിനക്ക് അറിയോ യാഷാ.. നീ ഈ വീട്ടിൽ വന്നപ്പോൾ തന്നെ ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.. സ്പെഷ്യലി നമ്മള് തമ്മിൽ അടുക്കുമ്പോ.. ആ സമയത്ത് ഒക്കെ നിന്റെ മുഖ ഭാവം കണ്ടാൽ ഒരു തരം ഭ്രാന്ത് പിടിക്കുന്നത് പോലെയാണ്.. എന്ന് നിന്നെ കണ്ടുവോ അന്ന് മുതൽ നീയെന്നെ ഇരിട്ടേറ്റ് ചെയ്യാൻ തുടങ്ങിയതാ.. ശെരിക്കും ചോദിച്ചാൽ നീ ഈ വീട്ടിൽ ഒരു ജോലിക്ക് വന്നതാണോ അതോ എനിക്ക് പിന്നാലെ കളിക്കാൻ വന്നതാണോ.. പറ യാഷാ.. "

എന്റെ മുതുകിൽ പിടിച്ച് കൊണ്ട് അവൻ അങ്ങനെ ചോദിച്ചപ്പോൾ ഒരു ലജ്ജയോടെ ഞാൻ അവന്റെ കഴുകന്റെ കണ്ണുകളിലേക്ക് നോക്കി.. ചുട്ടു പൊള്ളുന്ന ദേഷ്യത്തോടെയുള്ള അവന്റെ പിടിയിലും നോട്ടത്തിൽ നിന്നും ഞാൻ വിട്ട് മാറാൻ കുതിക്കുമ്പോ അവൻ പിടി മുറുക്കുകയല്ലാതെ ഒന്ന് അയഞ്ഞില്ല.. 

പെട്ടന്ന് എന്നേ പിടിച്ച് വലിച്ച് പുറത്ത് തള്ളിയതും നിലം പതിക്കാൻ നിന്ന ഞാൻ ആരുടെയോ കൈകളിൽ സ്വതന്ത്രമായതും നേരെ നിന്ന് ഞാൻ ആരാണെന്ന് നോക്കിയപ്പോൾ ഷിയുവും അവന്റെ കൂടെ റോഷസാറും.. എന്നേ നേരെ നിർത്തി ഷിയു കെയ്സാന് നേരെ പായാൻ നിന്നതും അവന്റെ കയ്യിൽ പിടിച്ച് തടഞ്ഞു നിർത്തി വേണ്ട എന്നുള്ള അർത്ഥത്തിൽ തലയാട്ടി.. 

അപ്പൊ കൂടെയുള്ള റോഷൻ സർ എന്നേ ഇരുത്തി നോക്കിയിട്ട് കെയ്സാന് നേരെ സാറിന്റെ കയ്യിലുള്ള ആ മാഗസിൻ അവന്റെ നേർക്ക് എറിഞ്ഞു.. അപ്പോ കെയ്സാന്റെ ദേഷ്യം ഒന്നൂടെ കൂടിയതും എന്നെയൊന്നു അമർഷത്തോടെ നോക്കിയതും ഷിയുന്റെ കയ്യിൽ മുറുകെ പിടിച്ച് ഞാൻ അവനിൽ നിന്ന് മറഞ്ഞു ഷിയുന്റെ പിന്നിലായി നിന്നു.. 

"സിനു.. "

എന്നേ തന്നെ നോക്കി നിൽക്കുന്ന അവനെ റോഷൻ സോറി കനപ്പിച്ചു വിളിച്ചതും ആ വിളി കേൾക്കാതെ അവൻ എന്നേ അമർഷത്തോടെ കൂടെ കൂടെ നോക്കുന്നത് കണ്ടപ്പോൾ റോഷൻ അവന്റെ കവിളിൽ പിടിച്ച് സാറിന്റെ നേർക്ക് മുഖം തിരിച്ചു.. 

"ഇനി നീയെങ്ങനെ തല ഉയർത്തി ജനങ്ങൾക്കിടയിൽ കൂടി നടക്കും..? വല്ല ബോധവും ഉണ്ടോ നിനക്ക്.. ഇന്നിപ്പോ ഈ മാഗസിൻ എത്ര ആൾക്കാരുടെ കയ്യിൽ എത്തിക്കാണും.. വരുന്ന ഇന്റർവ്യൂവർമാരോട് ഒക്കെ എന്ത് മറുപടി കൊടുക്കും നീ.. പുറത്ത് ഇറങ്ങിയാൽ മീഡിയയോട് എന്ത് പറയും..? 

ഇന്നിപ്പോ ഞാൻ ഷൂട്ടിംഗ്ന്റെ ഇടയിൽ എന്തൊക്കെ കേട്ടെന്ന് അറിയോ നിനക്ക്.. എല്ലാവരും എന്നോട് ചോദിക്കുവാ,, അവന് ഇങ്ങനൊരു ഗേൾഫ്രണ്ട് ഉണ്ടെന്ന് ഇത്ര ആയിട്ടും ആരും അറിഞ്ഞില്ലല്ലോ അവര് തമ്മിൽ രണ്ട് വർഷത്തെ പ്രണയമോ..നോട്ട് ബാഡ്.. ഹി ഈസ്‌ ലക്കി മാൻ,, ബ്യൂട്ടിഫുൾ ആൻഡ് വെരി പ്രിറ്റി ഗേൾ,, ഹൌ സ്വീറ്റ്.. ബ്ലാ ബ്ലാ ബ്ലാ.. 

സെറ്റിൽ ഉള്ള എല്ലാവരും എന്നോട് അങ്ങനെ കുറേ ചോദിച്ചപ്പോൾ അവർക്കൊക്കെ മറുപടിയായി ഞാനെന്ത് കൊടുക്കാന.. ഇവളെന്റെ വീട്ടിൽ റൂം ഡെക്കറേറ്റ് ചെയ്യാൻ വന്ന പെൺകുട്ടിയാണെന്നോ,, അങ്ങനെ കണ്ട് ഇഷ്ടപ്പെട്ടതാണെന്നോ.. പറ.. "

"ഓഹോ,, അപ്പൊ നിനക്ക് നിന്റെ ആൾക്കാർ അങ്ങനെയൊക്കെ ചോദിച്ചപ്പോൾ അവർക്ക് ഒക്കെ എന്ത് മറുപടി കൊടുക്കും എന്ന് അറിയാഞ്ഞിട്ട കൂടുതൽ ദേഷ്യം.. അല്ലാതെ ഇങ്ങനൊരു ന്യൂസ്‌ എന്റെ നേർക്ക് വന്നത് കൊണ്ടല്ല.. ഞാൻ എങ്ങനെ ഏത് രീതിയിൽ ജനങ്ങൾക്ക് മറുപടി കൊടുക്കും എന്നതിനെ കുറിച്ച് നിനക്ക് ഒരു ചിന്തയും ഇല്ല.. 

നീ ഈ ചോദിച്ചതിനുള്ള മറുപടി കിട്ടണമെങ്കിൽ എന്നോടല്ല ചോദിക്കേണ്ടത്.. ഒക്കെ ചെയ്തു വെച്ച അവളോടാണ്.. "

"റിയലി.. അപ്പൊ പിന്നേ ഈ ഫോട്ടോ നീ അറിയാതെ പകർത്തിയതാണോ കെയ്സാൻ.. നീ അബോധാവസ്ഥയിലുള്ളപ്പോഴാണോ ഈ ഫോട്ടോസ് ഒക്കെ എടുത്തത്.. !? "

മാഗസിൻ തുറന്ന് അതിലുള്ള ഓരോ ഫോട്ടോസും കാണിച്ച് റോഷൻ ചോദിച്ചപ്പോൾ ഒരു നിമിഷം അവൻ അതിൽ തന്നെ നോക്കിയതും എളിമയോട് കൂടിയുള്ള അവന്റെയാ നോട്ടം നോക്കി നിൽക്കുന്ന എന്നേ ഷിയു നുള്ളിയപ്പോൾ ഞാൻ എന്താന്നുള്ള രീതിയിൽ നെറ്റി ചുളിച്ചപ്പോൾ പതിഞ്ഞ സ്വരത്തിൽ അവൻ ഇതൊക്കെ എന്താണെന്ന് ചോദിച്ചതും ഞാൻ തോൾ പൊക്കി എനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~

എന്റെ നേർക്ക് മാഗസിനിൽ ഉള്ള ഫോട്ടോസ് ഓരോന്നുമായി തുറന്ന് കാണിച്ചപ്പോൾ എന്റെ കണ്ണിൽ ഞാൻ അവളെ കിസ്സ് ചെയ്യുന്ന ഫോട്ടോ ബ്ലർ രീതിയിൽ കണ്ടതും ഇതൊക്കെ ഇതിൽ ഉണ്ടായിരുന്നോ എന്ന രീതിയിൽ ഞാൻ അതിൽ തന്നെ നോക്കി നിന്നു.. എന്നുള്ളിൽ ഒരുനിമിഷം ആ സീൻസൊക്കെ മിന്നായം പോലെ കടന്ന് പോയതും ആ ഭാവത്താലെ ഞാൻ യാഷയെ നോക്കിയപ്പോ എനിക്ക് മുഖം കാണിക്കാതെ അവൾ ഷിയാന്റെ പിന്നിലായി മറഞ്ഞു നിന്നതും ഞാൻ അവൾക്ക് അടുത്തേക്ക് പോയി അവളുടെ കയ്യിൽ പിടിച്ച് എനിക്ക് മുന്നിൽ നിർത്താൻ നിന്നപ്പോ എന്റെ കൈ വിടുവിച്ച് ഷിയാൻ എനിക്ക് മുന്നിൽ തടസ്സമായി നിന്നു... 

"എന്താ നിന്റെ പ്രശ്നം.. ഇതൊക്കെ ചെയ്തു വെച്ചത് നീയല്ലേ കെയ്സാൻ.. എന്നിട്ട് അവളെ തളർത്തിയിട്ട് നിനക്ക് എന്ത് നേടാനാ.. "

എന്റെ കയ്യിൽ നിന്നും അവളുടെ കൈ വിടുവിച്ച് അവൻ തന്റേടത്തോടെ എന്റെ കയ്യിൽ പിടിച്ച് അങ്ങനെ ചോദിച്ചപ്പോൾ ദേഷ്യത്തോടെ ഞാൻ അവനെ നോക്കി.. 

"ഇതൊക്കെ ചോദിക്കാൻ നീയാരാ.. ഇവള്ടെ ബോയ്ഫ്രണ്ട് ഒന്നുമല്ലല്ലോ.. ജസ്റ്റ്‌ ഫ്രണ്ട്,, ആൻഡ് റോഷന്റെ അസിസ്റ്റന്റ്.. ഇതിൽ നീ ഇടപെടേണ്ട ആവശ്യം ഇല്ല.. ജസ്റ്റ്‌ ലീവ് കനൗ.. "

എനിക്ക് മുന്നിൽ നിന്ന് അവനെ തള്ളി മാറ്റി ഞാൻ യാഷയുടെ കയ്യിൽ പിടിച്ച് റോഷന്റെ മുന്നിൽ നിർത്തിച്ചിട്ട്‌ അവളോട്‌ എല്ലാം ചോദിക്കെന്ന് പറഞ്ഞപ്പോൾ റോഷൻ എന്നെയും അവളെയും മാറി മാറി നോക്കുന്നു.. 

"ഇനി എന്ത് ചോദിച്ചിട്ടും കാര്യമില്ലല്ലോ.. എന്താ വേണ്ടത് എന്ന് വെച്ചാൽ രണ്ടാളും കൂടി തീരുമാനിക്ക്.. അല്ലെങ്കിലും നിനക്ക് എല്ലാം നിന്റെ ഇഷ്ടത്തിന് ചെയ്യുന്ന ഏർപ്പാട് അല്ലേ.. നിന്നെക്കാൾ മൂത്തവർ ഉണ്ടെന്നോ എന്നുള്ള ചിന്തയൊന്നു നിനക്ക് പണ്ടേ ഇല്ലല്ലോ.. 

ആൻഡ് യാഷാ,, നീ ഇവിടേക്ക് വന്നത് ഒരു ജോലിക്ക് മാത്രമാണ്.. ഫാമിലി മറ്ററിലും ഒരാളുടെ പേർസണൽ കാര്യത്തിലും ഇടപെടേണ്ട ആവശ്യം നിനക്കില്ല.. വന്ന ജോലി മര്യാദക്ക് ചെയ്ത് പോവാൻ നോക്കണം... അല്ലാതെ എടുത്ത് ചാടി ഒന്നും ചെയ്യാൻ നിൽക്കേണ്ട.. രണ്ട് പേരും ഒരു തീരുമാനം എടുത്തിട്ട് വരുന്ന മീഡിയക്കാരോട് പറി.. "

എന്നോടും അവളോടുമായി റോഷ അതും പറഞ്ഞ് പോയപ്പോ ഞാൻ യാഷയെ നോക്കിയപ്പോൾ അവൾ റോഷ പോവുന്നതും നോക്കി നിൽക്കുന്നു.. അവളുടെ കയ്യിൽ പിടിച്ച് ഞാൻ മുകളിലേക്ക് പോവുമ്പോ ഷിയാനും ശാമിയും എന്നേ തടഞ്ഞു നിർത്താൻ ശ്രമിച്ചപ്പോൾ ഞാൻ അവരെ മറികടന്ന് അവളെയും കൂട്ടി മുകളിലെ നീണ്ടു നിൽക്കുന്ന വർക്ക്‌ഔട്ട്‌ ഹാളിലേക്ക് പോയി.. 

പേടിയോടെ അവൾ കൈ രണ്ടും ഡ്രെസ്സിൽ മുറുക്കി പിടിച്ച് കണ്ണ്ചിമ്മാതെ എന്നേ നോക്കി നിന്നതും അവൾക് മുഖം കൊടുക്കാതെ ഞാൻ തിരിഞ്ഞു നിന്നു..

ഫൈനലി,, ഞാൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്ന് പോവുന്നു.. നിന്നോട് സോറി പറയണം എന്നുണ്ട് യാഷാ,, പക്ഷേ അതിന് സമയം ആയില്ല.. ഇനിയും കിടക്കുന്നതെയുള്ളൂ.. ഒരുപക്ഷെ നീ എന്നോട് എല്ലാം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനൊരു ഡ്രാമ ക്രീയെറ്റ് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു.. പക്ഷേ ചെയ്യേണ്ടി വന്നു.. എന്തായാലും കാര്യം നല്ലപോലെ ഏറ്റു എന്ന് മനസ്സിലായി.. എല്ലാം കഴിഞ്ഞാൽ ഇതൊക്കെ പബ്ലിഷ് ചെയ്തത് ഞാൻ പറഞ്ഞിട്ടാണ് എന്ന സത്യം ഞാൻ നിന്നെ അറിയിച്ചോളാം.. അത് വരെ ഇത് ഇങ്ങനെ തന്നെ പോയിക്കോട്ടെ.. 

"റിയലി സോറി കെയ്സാൻ.. സോറി പറയേണ്ട ആവശ്യം എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല.. പക്ഷേ നീ പറയുന്നത് എന്റെ പിന്നിലുള്ള ആരോ ആണ് ഇത് ചെയ്തത് എന്നല്ലേ.. അതോണ്ട് മാത്ര നിന്നോട് ഞാൻ ഇപ്പൊ സോറി പറഞ്ഞത്.. ക്ഷമിക്കണം.. ഞാൻ കാരണം നിന്റെ കരിയർ ലൈഫ് ഒന്നും സ്പോയിൽ ആവില്ല.. i promise you..!

ഇതിപ്പോ എനിക്കും നിനക്കും ഒന്നും ചെയ്യാൻ കഴിയില്ല.. കാരണം പബ്ലിസിറ്റി അറിഞ്ഞിരിക്കുന്നു.. നല്ലൊരു കപ്പിളായി സോഷ്യൽ മീഡിയയിൽ നിരന്നു നിൽക്കുന്നു.. ഇനി എന്റെ കയ്യിൽ ഒരു ഓപ്ഷനും ഇല്ല.. എല്ലാം ഇനി നീ പറയുന്നത് പോലെയായിരിക്കും.. എന്ന് കരുതി എന്നേ നീ ജീവിതാവസാനം വരെ ചുമക്കെണ്ടി വരില്ല.. അപ്പോഴേക്കും ഞാൻ നിന്നിൽ നിന്ന് പോയിക്കോളാം.. i promise you.. !

പിന്നേ നിനക്ക് മുന്നിൽ വരുന്ന മീഡിയ ഇന്റർവ്യൂ,, അവര് ചോദിക്കുന്ന ചോദ്യത്തിന് മറുപടി നീ തന്നെ കൊടുക്കണം.. എനിക്ക് ഒന്നും അറിയില്ല.. പ്ലീസ്.. ഞാൻ പറയുന്നത് മനസ്സിലാക്കണം.. ജീവിതത്തിൽ ഇങ്ങനൊരു വിധി ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല.. നിന്റെ ജീവിതം മാത്രമല്ല ഇവിടെ തകർന്നത്.. എന്റെയും കൂടിയാ.. ഫാമിലി എല്ലാം ഇവിടെ തകർന്നത് പോലെയാ.. നിന്റെ ഫാമിലിയെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം.. പക്ഷേ ജനങ്ങൾക്ക് മുന്നിൽ എനിക്ക് അതിന് കഴിയില്ല.. "

വൗ.. നോട്ട് ബാഡ് യാഷാ.. അപ്പൊ ഇതിന് പിന്നിൽ വരാൻ പോവുന്ന കാര്യങ്ങൾ ഒക്കെ നിനക്ക് അറിയാം.. നീ പറയുകയും ചെയ്തു നിന്റെ ജീവിതം ഇനി അങ്ങോട്ട് ഞാൻ പറയുന്നത് പോലെയാണെന്ന്.. അത് കേട്ടാൽ മതി.. ബാക്കിയുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.. വൈകാതെ തന്നെ ഒരു ഫേക്ക് മാര്യേജും കൂടി ഉണ്ടാവും.. തയ്യാറായി നിന്നോ നീ.. നേരെ ചൊവ്വേ ഞാൻ ചോദിച്ചതിനുള്ള ഉത്തരം നീ തന്നിരുന്നെങ്കിൽ എനിക്ക് ഇത്ര കഷ്ടപ്പെടെണ്ട ആവശ്യം ഇല്ലായിരുന്നു.. നിന്റെ ഫ്ലാഷ് ബ്ലാക്ക്,, അത് അറിഞ്ഞാൽ മതി എനിക്ക്.. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്നത് പോലെ കൂടെ എനിക്കും നിനക്കും ഡാഡിയുടെ നേർക്ക് ഫൈറ്റും ചെയ്യാം.. 

അത്രയും പറഞ്ഞ് അവൾ ഡോറും തുറന്ന് പോവാൻ നിന്നപ്പോ ഞാൻ അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് വിടാതെ ഡോറിൽ ചാരി നിർത്തി.. അപ്പൊ പേടി കൊണ്ട് ഇളം റോസ് കളറിൽ ഉള്ള ലിപ് വിറക്കുന്നത് കണ്ടതും താഴെ നോക്കി നിൽക്കുന്ന അവളുടെ താടിയിൽ പിടിച്ച് ഞാൻ എനിക്ക് നേരെ മുഖം തിരിച്ചു.. 

"എന്റെ ലൈഫിൽ കൂടുതൽ വെച്ച് പൊറുപ്പിക്കില്ല നിന്നെ.. ജനങ്ങൾക്ക് ഒക്കെ ഒരു മറുപടിയായി കൂടെ ഉണ്ടായാൽ മതി.. that's all.. ഈ കാര്യം എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇന്ന് മുതൽ നീയെന്റെ ഗേൾഫ്രണ്ട് ആയി നിൽക്കണം.. കുറച്ച് കഴിഞ്ഞാൽ ഫേക്ക് മാര്യേജ്.. പുറമെ ഗുഡ് കപ്പിൾ.. അത് കഴിഞ്ഞാൽ നെക്സ്റ്റ് മാഗസിനിൽ famous artist keysan divorced his wife..അങ്ങനൊരു ന്യൂസും വരും.. "

അത്രയും പറഞ്ഞ് ഞാൻ അവളുടെ കയ്യിൽ നിന്നും പിടി വിട്ട് പുറത്തേക്ക് ഇറങ്ങി അവളെ തിരിഞ്ഞു നോക്കിയപ്പോ ഇടി പൊട്ടിയ പോലെ അവളുടെ നിൽപ് കണ്ടിട്ട് ഞാൻ ഞൊഡിയിൽ ഒരു പരിഹാസ ചിരി വരുത്തി.. 

നീ കരുതുന്നത് പോലെ അത്രക്ക് ക്രൂരൻ ഒന്നുമല്ല ഞാൻ... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അത്രയും പറഞ്ഞ് അവൻ അവിടുന്ന് പോയപ്പോ ഞാൻ ആകെ തകർന്നത് പോലെ നെഞ്ചിൽ കൈ വെച്ച് നിലത്തേക്ക് ഇരുന്നു.. അറിയില്ല എനിക്ക് എന്താ നടക്കുന്നതെന്ന്.. ഇന്നിപ്പോ ഈ മാഗസിൻ പബ്ലിക് ആയതിന് പിന്നിൽ ആരുടെ കൈകളാ..? ആ ഐമന്റെത് ആയിരിക്കുമോ..? നോ.. അങ്ങനെ ആവാൻ ചാൻസ് ഇല്ല.. എങ്കിൽ എനിക്ക് അവൻ ചെറിയ സൂചന തന്നേനെ... 

എന്തിരുന്നാലും ഞാനൊരാൾ കാരണം നിന്റെ ലൈഫ് തകരില്ല കെയ്സാൻ.. i promise you.. heartly.. 

ഇനി എന്തൊക്കെ നടക്കുമെന്നുള്ള ചിന്തയിലാണ്.. നാളെ എനിക്ക് പിന്നിൽ അവനും ഉണ്ടാവും.. അല്ലാതെ എനിക്ക് പുറത്തിറങ്ങാൻ കഴിയില്ലല്ലോ.. കുറച്ച് കഴിഞ്ഞാൽ ഫേക്ക് മാര്യേജ്.. ഡിവോഴ്സ്.. ഇതൊക്കെ എങ്ങനെ...??? 

ഇതേ കുറിച്ചൊന്നും ആലോചിക്കാനുള്ള ബുദ്ധി എനിക്ക് ഇല്ലാത്തോണ്ട് എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി ഞാൻ നേരെ ആന്റിയുടെ റൂമിലേക്ക് പോയി.. ഇനി അവരെങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ല.. 

ചാരി വെച്ച ഡോറിൽ നോക്ക് ചെയ്ത് ഞാൻ അകത്തേക്ക് കയറുന്നതിന് മുന്നേ ആന്റി എനിക്ക് അരികിൽ വന്ന് എന്റെ കയ്യിൽ പിടിച്ച് റൂമിൽ കയറ്റിയ ശേഷം ഡോർ ലോക്ക് ചെയ്തു... ആന്റിയുടെ മുഖത്ത് നോക്കാൻ മടിച്ചിട്ട് ഞാൻ താഴേക്ക് നോക്കി നിന്നപ്പോൾ എന്റെ താടിയിൽ പിടിച്ച് മുഖം അവർക്ക് നേരെ തിരിച്ചതും ഒരുതരം ചടപ്പോടെ കണ്ണ് നിറച്ച് ഞാൻ നിന്നപ്പോ ആ കണ്ണീരിനെ തുടച്ചു മാറ്റി എന്നെയും കൂട്ടി ആന്റി സോഫയിൽ ഇരുന്നു... 

"യാഷാ,, എന്താ ഇതൊക്കെ.. "

വളരെ സൗമ്യമായി എന്റെ മുഖത്ത് നോക്കി ആന്റി അങ്ങനെ ചോദിച്ചപ്പോൾ അതിനൊരു മറുപടി കൊടുക്കാൻ കഴിയാതെ തികട്ടി വന്ന കണ്ണീറ് പുറത്തേക്ക് വന്നതും ആന്റിയെ ചുറ്റി പിടിച്ച് ഞാൻ ആ നെഞ്ചിൽ തല ചായിച്ചു കരഞ്ഞു... 

"ഇങ്ങനെ ഒരുമ്മയുടെ നെഞ്ചിൽ വീണ് സങ്കടം പങ്കു വെക്കാനും സന്തോഷം പങ്കു വെക്കാനും എനിക്ക് ഉമ്മയില്ല.. സൂപ്പർ ഹീറോ എന്ന് പറയാൻ എനിക്ക് ഉപ്പയില്ല.. ആരും ഇല്ല എനിക്ക്.. ഞാൻ തനിച്ചാണ്.. എന്റെ സത്യം മനസ്സിലാക്കാതെ പോവരുത് ആന്റി.. എന്നേ വെറുക്കരുത്.. എനിക്കറിയില്ല എന്താ നടക്കുന്നത് എന്ന്.. പ്ലീസ്.. ബിലീവ് മി.. "

"ഹേയ് യാഷാ,, ഞാൻ നിന്നെ വഴക്ക് പറയാനോ നിരുൽസാഹപ്പെടുത്താനോ വിളിച്ചതല്ല.. കരയാതെ.. എനിക്ക് ചിലത് പറയാൻ വേണ്ടിയാ നിന്നെ വിളിച്ചത്.. ഒരുമ്മയാണ് ഞാൻ,, നീയിപ്പോ ഈ നെഞ്ചിൽ വീണു കരയുമ്പോൾ നിന്റെ ഉള്ളിലെ ഫീലിംഗ്സ് എനിക്ക് മനസ്സിലാവും.. ഞാൻ ഒരിക്കലും വെറുക്കില്ല യാഷാ.. ആൻഡ് ബിലീവ് യൂ.. "

ആ നെഞ്ചിൽ നിന്ന് എന്റെ മുഖമെടുത്ത് ആന്റി തലയിൽ ഇട്ട ഷാൾ കൊണ്ട് എന്റെ മുഖം തുടച്ചു തന്നതും ആ മുഖത്ത് നോക്കിയപ്പോൾ ഒട്ടും ദേഷ്യമില്ലാതെ മയത്തിലുള്ള നോട്ടം കണ്ടപ്പോ ഉള്ളോന്ന് കുളിർന്നതും ആന്റി എന്റെ കവിളിൽ തലോടിയിരുന്നു.. 

"എന്റെ യാഷാ മോളേ,, മോള് ഇങ്ങനെ കരഞ്ഞാൽ എങ്ങനെ ശെരിയാവും.. അവന്റെ മുന്നിൽ നീ ഇങ്ങനെ പൂച്ചയെ പോലെ നിൽക്കല്ലേ.. നീയല്ലല്ലോ ഇതൊന്നും ചെയ്തത്.. പിന്നെന്തിനാ നീ ഇത്ര സങ്കടപ്പെടുന്നത്.. 

എന്ന ഞാനൊരു കാര്യം പറയട്ടെ യാഷാ,, എന്നോട് ഒന്നും തോന്നരുതട്ടോ.. ഇനി അങ്ങോട്ട് എന്റെ മരുമകൾ ആവാൻ പോവല്ലേ നീ.. ആഹാ.. എന്തായാലും ജനങ്ങൾക് മുന്നിൽ സിനു പിടിച്ച് നിൽക്കാൻ കഴിയില്ല.. അതിപ്പോ ഏതു കോപ്പിലെ ദേഷ്യം ആണെങ്കിലും ശെരി.. അപ്പൊ ഇനി എല്ലാം അവൻ പറയുന്നത് പോലെ നിൽക്കണ്ടേ നീ.. ചിലപ്പോൾ ഇവിടെ നിൽക്കെന്ന് പറഞ്ഞാൽ നീ ഇവിടെ നിൽക്കേണ്ടി വരും,, അവിടെ പോ എന്ന് പറഞ്ഞാൽ അവിടെ പോവണം.. എന്തായാലും നിന്നെ പോലൊരു ആള് ഇവിടെ ഉണ്ടാവുമ്പോ ഞാൻ ഹാപ്പി.. അത് ഈ റൂമിന്റെ നാല് ചുവടുകൾക്കുള്ളിൽ ആണെങ്കിലും ശെരി.. ഹിഹി.. "

"എന്താ ആന്റിയിത്..ഞാൻ ഇവിടെ വല്ലാതെ ടെൻഷൻ അടിച്ച് നിൽക്കുമ്പോ ആന്റിക്ക് എങ്ങനെയാ ഇങ്ങനെ തമാശ പറയാൻ കഴിയുന്നത്.. ടൂ മച്.. ആന്റിയുടെ മകൻ ആ സിംഹത്തിന്റെ മുന്നിൽ എങ്ങനെയാ പിടിച്ച് നിൽക്കുക എന്ന ഞാൻ ആലോചിക്കുന്നത്.. ഇനി കുറച്ച് കാലം ഗേൾഫ്രണ്ട് ആയിട്ട് നടക്കണം.. അത് കഴിഞ്ഞാൽ ഫേക്ക് മാര്യേജ് പോലും.. ഇത് ഒരുമാതിരി ടീവി ഷോയിൽ ഒക്കെ കാണുന്നത് പോലെയാ.. അതിന് മാത്രം എന്ത് പിഴച്ചോ എന്തോ.. "

"ഹഹ.. ഞാൻ ചുമ്മാ പറഞ്ഞതാ.. എന്തായാലും നീ അവന്റെ മുന്നിൽ കരച്ചിലും മൂക്കൊലിപ്പിച്ചുo നിൽക്കേണ്ട.. അവസരം മൊതലാക്കാൻ ഇവിടെ അവനെ കഴിഞ്ഞിട്ടെ വേറാരും ഉള്ളു.. സ്ട്രോങ്ങ്‌ ആയി നിൽക്കണം.. എന്നിട്ട് ഇതിന്റെ പിന്നിൽ ആരാണെന്ന് അന്വേഷിക്കണം.. അവന്റെ ഡാഡിക്ക് എതിരെ ഫൈറ്റും ചെയ്യണം ഒക്കെ.. "

"സത്യത്തിൽ ഞാൻ കരുതി ആന്റി എന്നോട് വഴക്കിടുമെന്ന.. ഒരു സോറി പറയാൻ വന്ന എനിക്ക് കിട്ടിയത് ആന്റിയുടെ തമാശയും.. എന്തായാലും ഇത്ര പെട്ടന്ന് ആന്റി കൂട്ടാവുമെന്ന് കരുതിയില്ല.. ഫസ്റ്റ് ടൈം സിനു ആന്റിയോട് ദേഷ്യപ്പെട്ടപ്പോൾ അന്ന് കിച്ചണിൽ കണ്ടപ്പോൾ ഞാൻ കരുതി നിങ്ങള് വല്യ ദേഷ്യക്കാരിയാണെന്ന.. മോനും കണക്കെന്നെ തള്ളയും കണക്കെന്നെ എന്ന് വരെ ചിന്തിച്ചു.. ഒരു അടിയൊക്കെ പ്രതീക്ഷിച്ച് വന്ന എനിക്ക് കിട്ടിയതോ.. വല്ലാത്തൊരു ഇതായിപ്പോയി ആന്റി.. എന്ന് കരുതി ജീവിതകാലം മുഴുവൻ ഞാൻ ആ സിംഹത്തിന്റെ കീഴിൽ കഴിയില്ല.. വൈകാതെ തന്നെ യാഷാ ഒരു പോക്ക് അങ്ങ് പോവും.. 

നേരെത്തെ താഴെ വെച്ച് ആ ഫ്രോഡ് എന്തൊക്കെയോ ദേഷ്യപ്പെട്ടു പറഞ്ഞപ്പോ അറിയാതെ കണ്ണീര് പുറത്തേക്ക് വന്നു.. പേടിക്കുകയും ചെയ്തു.. പക്ഷേ ഇനി യാഷാ പേടിക്കില്ല.. രണ്ടും കല്പിച്ചു പറയാ,, ഗേൾഫ്രണ്ട് ആണെങ്കിൽ അത് അല്ലെങ്കിൽ ഫേക്ക് മാര്യേജിനും യാഷാ തയ്യാറാണ്.. യാഷാ വെറും യാഷയല്ലന്ന് അവൻ ഇനിയും കാണാൻ കിടക്കുന്നതെയുള്ളൂ.. കാണിച്ച് കൊടുക്കുന്നുണ്ട് ഞാൻ.. "

"ഡി,, നിന്റെ ഈ ആവേശം ഒക്കെ കൊള്ളാം.. സൂക്ഷിച്ചു നിന്നാൽ നിനക്ക് കൊള്ളാം.. അല്ലെങ്കിൽ നിന്നെ അവൻ കടിച്ച് തിന്നെന്ന് വരും... "

"ആന്റി.. ആന്റി ഇപ്പോഴും എന്തിനാ പുറത്തിറങ്ങാതെ ഇവിടെ തന്നെ ഇരിക്കുന്നത്.. എല്ലാവരോടും ഒന്ന് ഇടപഴകിക്കൂടെ.. അതുമല്ല ഇപ്പൊ നല്ലൊരു അവസരം കൂടി മുന്നിൽ ഉണ്ട്.. ഈ മാഗസിൻ തന്നെ.. ഇത് വെച്ച് ആ സിംഹത്തിന്റെ മുന്നിൽ പോയി രണ്ട് പൊട്ടിക്ക്.. അങ്ങനെയെങ്കിലും അവന്റെ സ്വഭാവം ഒന്ന് മാറട്ടെ.. "

"ഒരു അടിക്ക് അവൻ നന്നാവുമായിരുന്നെങ്കിൽ എപ്പോഴേ അവൻ നന്നാവേണ്ടതായിരുന്നു.. അത് വല്ലാത്തൊരു പീസ് ആണ്.. ട്വിൻസ് ആണെന്ന് പറഞ്ഞിട്ടെന്താ.. രണ്ടിനും രണ്ട് സ്വഭാവമാണ്.. നാനു പോയതിൽ പിന്നേ അവന്റെ സ്വഭാവം കൂടുതൽ മാറുകയും ചെയ്തു... 

അതേയ് നീ ഇവിടെ കൂടുതൽ കേറിയിറങ്ങാൻ നിൽക്കേണ്ട.. അവനെങ്ങാനും കണ്ടാൽ എല്ലാം കുത്തി ചോദിക്കും.. ഞാൻ ഇന്നലെ പറഞ്ഞ സത്യങ്ങൾ ഒന്നും നീ അവനോട് പറയരുതട്ടോ.. "

"ഡോണ്ട് വറി ആന്റി.. "

~~~~~~~~~~~~~~~~~~~~~~~~~~~~~~~

"എന്റെ സണ്ണി.. എല്ലാം വിചാരിച്ചത് പോലെ തന്നെ മുന്നോട്ട് പോവുന്നുണ്ട്.. ഇന്ന് വരെ അവൾ എനിക്ക് മുന്നിൽ എന്നേ പേടിച്ചിട്ട് നിന്നിട്ടില്ല.. ദേ ഇന്ന് അവൾ എന്റെ നേർക്ക് കൈകൂപ്പി കരഞ്ഞു നിന്ന് മാപ്പ് ചോദിച്ചു.. ഡിസ്കോ ഡാൻസ് കളിക്കാൻ തോന്നിയിരുന്നു.. എന്നെ പേടിച്ചിട്ടുള്ള അവള്ടെ നിൽപ് ഒന്ന് കാണണമായിരുന്നു.. ഹോ.. "

"ഡാ ഡാ.. നിന്റെയീ ആവേശം ഒക്കെ കൊള്ളാട്ടോ.. അവസാനം ജീവിതകാലം മുഴുവനും വഴിയെ പോയ വയ്യാവേലിയെ താങ്ങേണ്ടിയെന്നിരിക്കും.. ഇപ്പൊ ഇത് കണ്ട ഷോക്ക്ൽ ആയതോണ്ട അവള് പേടിച്ചത്.. ഇന്നൊരു ദിവസം കഴിഞ്ഞാൽ അവൾ ആ പഴയ യാഷാ തന്നെയാവും.. ഇതിപ്പോ സൂചി വെച്ചാൽ സോഡ കുടിച്ച തരിപ്പ് ഉണ്ടാവില്ലേ.. അത്രേ ഉണ്ടാവത്തുള്ളൂ.. "

"നോ സണ്ണി.. ഇനി അവള്ടെ ജീവിതം എന്റെ കൈകളിലാണ്.. ഇപ്പൊ ഒരു ഗേൾഫ്രണ്ട്.. കുറച്ച് ദിവസം കഴിഞ്ഞാൽ ഫേക്ക് മാര്യേജ്.. she is my wife.. the famous artist keysan ന്റെ വൈഫ് ആയിരിക്കും.. അത് കഴിഞ്ഞാൽ അവള്ടെ ഫ്ലാഷ് ബാക്ക്.. അത് കഴിഞ്ഞാൽ ഡിവോഴ്സ്.. പിന്നേ ആ വയ്യാവേലിയെ ജീവിതകാലം മുഴുവനും താങ്ങേണ്ട കാര്യമില്ല.. അതവൾ തന്നെ പറഞ്ഞിട്ടുണ്ട്.. ജീവിതകാലം മുഴുവൻ എന്റെ ലൈഫിൽ ഒരു ചരടായി ഉണ്ടാവില്ലന്ന്.. അപ്പോ പിന്നേ എന്തിന് പേടിക്കുന്നു.. "

"നിനക്ക് തോന്നുന്നുണ്ടൊ ഇങ്ങനെയൊക്കെ ചെയ്താൽ അവള്ടെ ഫ്ലാഷ് ബാക്ക് അറിയാൻ കഴിയുമെന്ന്.. "

"പിന്നല്ലാതെ,, ഞാനീ കളിക്കുന്നത് ഒക്കെ അതിന് വേണ്ടിയല്ലെടാ പൊട്ടാ.. അതൊക്കെ ഞാൻ കണ്ട് പിടിച്ചോളാം.. "

"ഒരു പെണ്ണിന്റെ ഫ്ലാഷ് ബാക്ക് അറിയാൻ വേണ്ടി കല്യാണം കഴിച്ച ആദ്യത്തെ പുരുഷൻ അത് നീയായിരിക്കും.. അല്ലാ.. ഇത് കഴിഞ്ഞാൽ നീ വേറൊരു പെണ്ണിനെ പരിചയപ്പെട്ടാൽ അവൾക്ക് എന്തെങ്കിലും ഫ്ലാഷ് ബാക്ക് ഉണ്ടെങ്കിൽ അതറിയാൻ വേണ്ടി നീ ആ പെണ്ണിനെ ഇത് പോലെ ഗേൾ ഫ്രണ്ട് ആക്കി മാര്യേജ് ചെയ്യുമോ.. അതോ അതിവളിൽ മാത്രം തോന്നുന്നു ഒരിതാണോ..? "

"നീയെന്താ ഒരു അർത്ഥം വെച്ച് സംസാരിക്കുന്നെ... "

"ഹേയ്,, ഞാൻ ചുമ്മാ ചോദിച്ചതാ.. ദേ വരുന്നു നിന്റെ ഗേൾ ഫ്രണ്ട്.. പോ..പോയി സൊള്ള്... "

വല്ലാതെ അർത്ഥം വെച്ചിട്ടുള്ള അവന്റെ വർത്താനം കേട്ടിട്ട് ഞാൻ ചോദിച്ചപ്പോ ഒന്നും ഇല്ലന്ന് പറഞ്ഞ് എന്റെ തല ചെരിച്ചു അവൻ ദ നിന്റെ ഗേൾ ഫ്രണ്ട് വരുന്ന എന്ന് പറഞ്ഞതും നോക്കിയപ്പോൾ അവളുണ്ട് ആ curly മുടിയും നീക്കി മെല്ലെ നടന്ന് വരുന്നു.. 

ആ നടത്തം കണ്ടിട്ട് ഞാൻ വാ തുറന്ന് അവളെ അടിമുടി നോക്കിയപ്പോ സണ്ണി എന്റെ തലക്ക് ഇട്ട് ഒരു കൊട്ട് തന്നിട്ട് മ്മ്മ്മ് മ്മ്മ്മ് ന്ന് മൂളിയിട്ട് അവിടുന്ന് പോയതും ഞാൻ നീട്ടിയൊരു വിസലഡിച്ച് അവളെ കൈ കൊണ്ട് മാടി വിളിച്ചു.. അപ്പോ അവള് കരുതി അവൾക്ക് പിന്നിൽ ആരോ ഉണ്ട് അവരെയായിരിക്കും വിളിക്കുന്നത് എന്ന് കരുതി പിന്നിൽ നോക്കിയിട്ട് എന്നെ നോക്കിയതും ഞാൻ നിന്നെ തന്നെ എന്ന് കൈ കൊണ്ട് പറഞ്ഞ് വിളിച്ചു.. 

നേരെത്തെ കണ്ട മുഖഭാവത്തേക്കാൾ വ്യത്യസ്തമായിട്ടുള്ള മുഖം കണ്ടപ്പോ ഒന്ന് തുറിച്ചു നോക്കി.. നേരെത്തെ എന്ത് സങ്കടത്തോടെ കണ്ടതാ.. ദേ ഇപ്പൊ ഒന്നും തന്നെ നടന്നിട്ടില്ല എന്ന ഭാവത്തിൽ കൂൾ ആയിട്ട് നിൽക്കുന്നു.. ഹ്മ്മ് ഇതിനൊക്കെ നിനക്ക് കാണിച്ച് തരുന്നുണ്ട്... 

എന്റെ അടുത്ത് നിന്ന് കൈ കെട്ടിയിട്ട് ബാൽക്കെണിയിലെ ഊഞ്ഞാലിൽ ഇരിക്കുന്ന എന്നെ നോക്കി എന്താന്ന് ചോദിച്ചതും ഞാൻ ആക്ഷൻ കാണിച്ച് അവളോട് ഇരിക്കാൻ പറഞ്ഞപ്പോൾ മനസിലായിട്ടും മനസ്സിലാവാത്തത് പോലെ അവള്ടെ നിൽപ് കണ്ടിട്ട് ഞാൻ വാ തുറന്ന് ഇരിക്കാൻ പറഞ്ഞു.. 

"എന്തിന്.. "

"അറിഞ്ഞാലേ നീ ഇരിക്കുള്ളൂ.. "

"നീ പറയുന്നത് പോലെ നിന്ന് തരാൻ ഞാൻ നിന്റെ പട്ടിയൊന്നുമല്ല.. ഗേൾ ഫ്രണ്ട് ഒക്കെ അങ്ങ് പുറത്ത്.. അത് അകത്തു വേണ്ട.. "

"ഞാൻ പറയുന്നത് പോലെ നീ ഇവിടെ നിന്നാൽ മതി.. ചില സമയത്ത് ഞാൻ എന്ത് ആവശ്യപ്പെട്ടാലും നീ തരേണ്ടി വരും.. അതിപ്പോ വീടിന് അകത്താണെങ്കിൽ അകത്ത് പുറത്താണെങ്കിൽ പുറത്ത്.. ഒക്കെ..? "

എന്ന് പറഞ്ഞ് ഞാൻ വീണ്ടും അവളോട്‌ ഇരിക്കാൻ പറഞ്ഞപ്പോൾ അത് മൈൻഡ് ചെയ്യാതെ അവൾ തിരിച്ച് പോവാൻ നിന്നതും അവളുടെ കയ്യിൽ പിടിച്ച് കറക്കി ഞാൻ അരയിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തി... 

"നീ തന്നെയല്ലേ പറഞ്ഞത് ഇനി അങ്ങോട്ട് ഞാൻ പറയുന്നത് പോലെയായിരിക്കും എല്ലാമെന്ന്.. എന്നിട്ട് ഞാൻ വിളിച്ചാ വിളിച്ചിടത്ത് വരാനും നിൽക്കാനും കഴിയില്ലെ നിനക്ക്... "

അവളുടെ നെറ്റിയിൽ തല മുട്ടിച്ചു വെച്ച് ഞാൻ അങ്ങനെ പറഞ്ഞപ്പോ അവള് അരയിലുള്ള എന്റെ പിടി വിടാൻ ശ്രമിക്കുന്തോറും ഞാൻ മുറുകെ പിടിച്ച് കൂടുതൽ കൂടുതൽ എന്നിലേക്ക് ചേർത്തി... 

"അത് വീടിന് പുറത്തല്ലേ... അകത്തല്ലെ... "

"അത് നീ പറഞ്ഞത്.. പക്ഷേ എനിക്ക് എല്ലായിടത്തും നീ ഗേൾ ഫ്രണ്ട് ആണെങ്കിലോ.. "

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അതും പറഞ്ഞ് അവൻ എന്റെ കണ്ണിലേക്ക് നോക്കിയതും ഞാൻ അമർഷത്തോടെ ആ ഇളം കണ്ണിലേക്കു നോക്കി.. കുറച്ച് കഴിഞ്ഞ് എന്നിലെ പിടി വിട്ടതും അവന്റെ കാലിൽ ചവിട്ടി ഞാൻ തിരിച്ച് പോയി.. ആന്റി പറഞ്ഞത് പോലെ അവസരം നല്ലോണം മൊതലെടുക്കുന്നുണ്ട് അവൻ.. കാണിച്ച് തരുന്നുണ്ടടാ ഫ്രോഡേ.. യാഷയുടെ കയ്യിലിരിപ്പ്... ഹും... 


രണ്ട് ദിവസത്തിന് ശേഷം... 


"സിദ്ധു.. എനിക്ക് വല്ലാതെ പേടിയാവുന്നുണ്ട്.. ഇപ്പോ പുറത്തിറങ്ങിയാൽ എനിക്ക് ചുറ്റും ആൾക്കാർ മാത്രമാണ്... കെയ്സാന്റെ ഗേൾ ഫ്രണ്ടല്ലെ എന്ന് ചോദിച്ച് എല്ലാവരും എന്റെ നെഞ്ചത്തോട്ടു വരുന്നു.. അവന്റെ ഒടുക്കത്തേ വില്ലൻ ഗ്ലാമറിൽ ഉള്ള ഗേൾസ് മൊത്തം അവന്റെ ഫാൻസ്‌കാരാണ്.. ആകെ കൂടി തലക്ക് പ്രാന്ത് പിടിക്കുന്നു.. അതിന്റെ കൂടെ അവന്റെ കോപ്പിലെ ഓരോ പട്ടി ഷോയും... "

"എന്റെ യാഷാ.. ഇതൊക്ക തുടങ്ങിയിട്ടല്ലെ ഉള്ളു.. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.. ഇന്നത്തെ അവന്റെ ഇന്റർവ്യൂ നീ കേട്ടായിരുന്നോ,,, വൈകാതെ തന്നെ മാര്യേജ് ഉണ്ടാവുമെന്ന്... കാര്യം ഫേക്ക് ആണെങ്കിലും ഒരു സെലിബ്രിറ്റിയുടെ വൈഫ് ഒക്കെ ആയാൽ പിന്നേ നീ വേറെ ലെവൽ അല്ലേ മോളേ... "

"ഞാൻ ഇവിടെ തീയിൽ ചവിട്ടി നിൽക്കുമ്പോഴാ അവള്ടെ കോപ്പിലെ സംസാരം.. ഒന്ന് വാ പൂട്ടി നിൽക്കൊ.. എനിക്ക് ഇച്ചിരി സമാധാനം തരുമോ.. ആ മാഗസിൻ കണ്ടപ്പോൾ തുടങ്ങിയതാ നിന്റെ ഈ ഇളക്കം.. ഇനി ഇതേപോലെ തമാശയും കൊണ്ടെങ്ങാനും എന്റെ അടുത്ത് വന്നാൽ ഉണ്ടല്ലോ.. നല്ലത് തരും ഞാൻ.. "

"ഓഹോ,, ഇപ്പൊ നമ്മള് ഔട്ട്‌.. സെലിബ്രിറ്റിയുടെ ഗേൾഫ്രണ്ട് ഒക്കെ ആയപ്പോ ഞങ്ങളെ വിലയില്ലല്ലെ.. പോടീ.. "

ഇവളെയൊക്കെ ഞാൻ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ഗോഡേ.. കുരിപ്പ് ഓരോന്ന് പറയുമ്പോൾ ആ ഫ്രോഡ്ന്റെ കാൾ വന്നതും ഞാൻ ദൈവത്തേയും സ്തുതിച്ച് തലക്ക് കയ്യും വെച്ച് ഫോൺ എടുത്തു... 

"ഹേയ് മൈ ഗേൾ,, എവിടെ.. നിന്നോട് ഞാൻ റെഡിയായി വീട്ടിൽ വരാൻ പറഞ്ഞതല്ലേ.. പുറത്ത് പോവാനുണ്ടെന്നു പറഞ്ഞതല്ലേ.. "

"ഹാ.. ഞാൻ വന്നോണ്ടിരിക്കയാ... "

സിദ്ധുനോട്‌ വണ്ടിയുടെ ഹോണഡി ശബ്ദം ഉണ്ടാക്കാൻ പറഞ്ഞ് ഞാൻ അവനോട് അങ്ങനെ പറഞ്ഞപ്പോ അവൻ വേഗം വാ എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തതും ഒന്നും നോക്കാതെ ഞാൻ വണ്ടിയും എടുത്ത് വിട്ടു.. അപ്പൊ സിദ്ധു പിന്നിൽ നിന്ന് എന്തൊക്കെയോ കൂവി പറയുമ്പോൾ അവളെ നോക്കി കൊഞ്ഞനം കുത്തി ഞാൻ അവിടേക്ക് വിട്ടു... 

വണ്ടിക്ക് മുന്നിൽ കേറി അവൻ എന്നെയും കാത്ത് ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ വണ്ടി പാർക്കിംഗ് ഏരിയയിൽ വെച്ച് നടുവിൽ കയ്യും കൊടുത്ത് അവന്റെ മുന്നിൽ നിന്നു... 

"പോവാം.. "

ഒറ്റ ചാട്ടം ചാടി അവൻ അതും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് റൊമാന്റിക് ആയി വണ്ടിയിൽ കയറ്റിയിട്ട് അവനും കേറി ഇരുന്നു.. എന്നിട്ട് ഹൈ വോളിയത്തിൽ  സോങ്ങും... 

"Jab tak tujhe pyar se
Beinteha main bhar na dun
Jab tak main duaaoon sa
Sau dafa tujhe pad na loon

Haan mere paas tum raho
Jaane ki baat na karo
Mere sath tum raho
Jaane ki baat na karo

Tum aa gaye baazuon mein mere
Sau sawere liye
Sau sawere liye

Haan baadalon se utaara gaya
Tumko mere liye sirf mere liye..."

വെച്ചത് പോരാഞ്ഞിട്ട് കൂടെ അവനും കൂടി പാടുന്നത് കേട്ടപ്പോൾ ആകെ തലപ്പിരാന്ത്‌ ആയിന്ന് പറഞ്ഞാൽ മതിയല്ലോ.. ഹ്മ്മ്.. ബോളിവുഡ് സിങ്ങർ ഒക്കെ ആവാൻ പോവല്ലേ.. അപ്പൊ ഇന്ത മാതിരി കൊറേ പട്ടി ഷോ നീ കാണാൻ ഇരിക്കുന്നെയുള്ളൂ യാഷാ... എല്ലാം ഗുദാഗവ.. ന്റെയൊരു വിധിയെ... 

ഒടുക്കം ഒരു വലിയ റെസ്റ്റോറന്റ്ൽ വണ്ടി നിർത്തിയതും ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കിയപ്പോ അവൻ വണ്ടിയിൽ നിന്ന് ഇറങ്ങെന്ന് പറഞ്ഞതും ഞാൻ ചുറ്റും നോക്കിയിറങ്ങി.. എന്നിട്ട് എന്റെ കയ്യിൽ പിടിച്ച് അവനിലേക്ക് ചേർത്ത് നിർത്തി എന്റെ കണ്ണിൽ നോക്കി കണ്ണിറുക്കി കാണിച്ചതും പുറം ലോകം ആയതോണ്ട് ഞാനും ചിരിച്ചു.. ഗേൾ ഫ്രണ്ട് ബോയ് ഫ്രണ്ട് നാടകം കളിക്കുകയല്ലേ.. അവനോട് ഒത്തു നിൽക്കുകയല്ലാതെ ഞാൻ എന്ത് ചെയ്യാനാ.. ഇനി എത്ര നാൾ ഈ ഡ്രാമ കാണേണ്ടി വരും എന്തോ.. 

കൈകൾ കോർത്തു വെച്ച് അവനിൽ ചേർന്ന് നിന്ന് നടക്കുമ്പോ വഴിയേ പോവുന്നവർ ഒക്കെ ഞങ്ങളെ നോക്കി ചിരിക്കുന്നതൊക്കെ കണ്ടപ്പോൾ നല്ലൊരു ഫീൽ തന്നെ തോന്നി.. ഒരു സെലിബ്രിറ്റിയുടെ ഗേൾഫ്രണ്ട് എന്നൊക്ക പറഞ്ഞ് നടക്കുമ്പോ.. ഹോയ് ഹോയ്.. ഇനി ഇവനെ വെച്ചു കുറച്ച് കളി കളിക്കും ഞ്യാൻ... ഹുഹുഹു... 

"ആ സെറ്റാക്ക് സെറ്റാക്ക് ബിജിഎം ഇട് ബിജിഎം ഇട് പവർ പോരട്ടെ,,,,,,,,,"

നടന്ന് നീങ്ങുമ്പോ ഞങ്ങൾക്ക് മുന്നിൽ ഒരു ടേബിളിന് ചുറ്റും ആൾക്കാർ നിന്ന് അങ്ങനെ പറഞ്ഞതും ഞാൻ ഒന്നും മനസ്സിലാവാതെ അവരെയും ഇവനെയും നോക്കിയപ്പോ ഇവനുണ്ട് അവർക്ക് ഹായ് പറഞ്ഞ് ചിരിച്ചതും ഞാൻ അവനോട് ഇതൊക്കെ ആരാ എന്ന് ചോദിച്ചപ്പോൾ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞതും എന്റെ കയ്യിൽ പിടിച്ച അവന്റെ പിടി ഞാൻ ഒന്ന് ഞെരുക്കി മുറുക്കി... ഇനി ഇവിടെ എന്ത് ഷോ ആണാവോ കാണിക്കാൻ പോവുന്നത്.. ഓഹ് മൈ ഗോഡ്... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഈ ന്യൂസ്‌ കേട്ടപ്പോൾ തന്നെ എന്റെ ഫ്രണ്ട്സ് എല്ലാവരും ഇവളെയൊന്നു നേരിട്ട് കണ്ട് പാർട്ടിയൊക്കെ ചോദിച്ചപ്പോൾ അവർക്ക് ഒക്കെ ഒരു ചുട്ട മറുപടി കൊടുത്തെങ്കിലും അതിലൊന്നും അവർ വീഴാഞ്ഞിട്ട് ഒടുക്കം എന്നെയും ഇവളെയും ഇവിടെ കൊണ്ട് വര തന്നെ ചെയ്തു.. ഇവരെ കാണാനാ വരുന്നത് എന്നെന്നും ഞാൻ പറഞ്ഞിട്ടില്ല.. ഇവിടെ എത്തിയപ്പോൾ ഇതൊക്കെ ആരാ എന്താ എന്ന് ചോദിച്ചപ്പോൾ ഇതെല്ലാം എന്റെ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞതും അപ്പോ തന്നെ കയ്യിലെ പിടി മുറുക്കി അവൾ എന്നെയൊരു നോട്ടം നോക്കിയിരുന്നു.. ഹൌ... 

"ഹരേ മാൻ.. ഇത്രേം സുന്ദരിയും സുമുഗിയും ആയിട്ടുള്ള പെണ്ണുമായി പ്രണയത്തിൽ ആണെന്ന് എന്തോണ്ട നീ ഇത്രേം നാളായിട്ട് ആരെയും അറിയിക്കാതിരുന്നത്.. ദിസ്‌ ഈസ്‌ ടൂ മച് അളിയാ ടൂ മച്ച്... "

കൂട്ടത്തിൽ ഒരുത്തൻ എന്റെ കഴുത്തിൽ പിടിച്ച് അങ്ങനെ പറഞ്ഞതും ഞാൻ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് അവനെ മാറ്റി നിർത്തി.. അപ്പൊ അവൻ അവളെ അടിമുടി നോക്കിയിട്ട് എന്റെ ചെവിയിൽ വന്ന് പൊളിസാനം എന്ന് പറഞ്ഞതും അവന്റെ കവിളിൽ കുത്തി പിടിച്ച് ഞാൻ ഇനി മേലാൽ അങ്ങനെ പറഞ്ഞ് പോവരുത് എന്ന് പറഞ്ഞ് തള്ളിയപ്പോൾ ചെക്കൻ കൈകൂപ്പി കളിയാക്കി സോറി അളിയാന്ന് പറഞ്ഞതും ഞാൻ ഷർട്ട്‌ന്റെ കൈ മടക്കി ചൂണ്ടു വിരൽ ഉയർത്തി ഒരു വാർണിങ് പറഞ്ഞതും അതിനെ പുച്ഛിച്ചു കൊണ്ട് അവൻ വീണ്ടും എന്റെ കഴുത്തിൽ പിടിച്ചു... 

എന്നിട്ട് ഒരുത്തൻ എന്നിൽ നിന്ന് മാറി നിൽക്കുന്ന യാഷയെ നോക്കിയിട്ട് എന്നെ നെറ്റി നമ്മളെ മാറി മാറി നോക്കിയതും അപ്പൊ തന്നെ ഞാൻ അവളുടെ കയ്യിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തി.. ഇവർക്ക് ഒന്നും അറിയില്ലല്ലോ ഇതിന്റെ പിന്നിലെ രഹസ്യങ്ങൾ.. ആർക്കും ഒരു സൂചനയും കൊടുക്കാൻ പാടില്ല.. നമ്മള് ഞാനീ കാണിക്കുന്നത് ഒക്കെ ഒരു ഡ്രാമ ആണെന്ന്... ഹൂ... 

കുറച്ച് കഴിഞ്ഞ് എല്ലാവരും പാർട്ടി എൻജോയ് ചെയ്ത് നിൽക്കുമ്പോ അതിൽ നിന്ന് യാഷാ ഇന്റെരെസ്റ്റ്‌ ഇല്ലാന്ന് പറഞ്ഞ് മാറി നിന്നതും ഞാനവളെ കൂടുതൽ നിർബന്ധിപ്പിക്കാതെ ആയിക്കോട്ടെ എന്ന് പറഞ്ഞു... ഡാൻസ് ഒക്കെ കളിച്ച് എൻജോയ് ചെയ്യുമ്പോ ഞാൻ കൂടെ കൂടെ യാഷയെ നോക്കുന്നുണ്ടായിരുന്നു.. അവളുടെ നിൽപ്പും ഭാവവും ഒക്കെ.. തനിച്ചിരുന്നു അവൾ ബോർ അടിച്ചിട്ട് ഫോണിൽ ആരോടോ വിളിച്ച് സംസാരിക്കുന്നത് കണ്ടപ്പോ ഇടയിൽ ചിരിക്കുന്ന അവളുടെ ആ ചിരി ഞാൻ നോക്കി ആസ്വദിക്കാൻ മറന്നില്ല.. ചിരിക്കുമ്പോൾ വല്ലാത്തൊരു ക്യൂട്ട് ആണവൾ... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഇവരുടെ കോപ്പിലെ ഡാൻസും കൂത്തും പാട്ടുമായി പാർട്ടി എൻജോയ് ചെയ്യുന്നത് കണ്ടിട്ട് ഇന്റെരെസ്റ്റ്‌ ഇല്ല എന്ന് പറഞ്ഞിട്ട് ഞാൻ മാറി നിന്ന് സിദ്ധുനോട് ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞ് കൂടെ ട്രോളിയും പരസ്പരം പറഞ്ഞ് ചിരിക്കുമ്പോൾ ഒരുത്തൻ ഒരു സോഡാ ബോട്ടിൽ കുലുക്കി കൊണ്ട് എന്റെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ച് എൻജോയ് ദി പാർട്ടി എന്ന് പറഞ്ഞ് അവർക്കിടയിലേക്ക് നടക്കുമ്പോ ഞാൻ ഇല്ല ഇല്ല എന്ന് പറഞ്ഞ് അവനെ പിടിയിൽ നിന്ന് വിടുവിക്കാൻ ശ്രമിച്ചപ്പോൾ അവൻ കം കം ലെറ്റ്സ്‌ എൻജോയ് ന്ന് പറഞ്ഞ് അവർക്കിടയിൽ എന്നെ നിർത്തിയതും അവന്റെ കയ്യിലുള്ള സോഡാ കുലുക്കി മൂടി തുറന്ന് അതിൽ നിന്ന് വരുന്ന തരിപ്പ് കലർന്ന പത എന്റെ മേലിൽ ആക്കി എൻജോയ് എൻജോയ് എന്ന് പറഞ്ഞതും കണ്ട്രോൾ തെറ്റി നിൽക്കുന്ന ദേഷ്യം കൈ വിട്ട് അവന്റെ കയ്യിലുള്ള ബോട്ടിൽ വാങ്ങി എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞ് മുഖം കണക്കെ ഒന്ന് പൊട്ടിച്ചിട്ട്‌ നിലത്തേക്ക് വീഴ്ത്തിയിട്ട് അവന്റെ നെഞ്ചിൽ കാൽ വെച്ച് നിന്ന് അമർഷത്തോടെ നോക്കി.... 

"•ഇന്റെരെസ്റ്റ്‌ ഇല്ലാ ഇല്ലാ എന്ന് നാഴികക്ക് നാല്പതു വട്ടം പറഞ്ഞതല്ലേ.. പിന്നെന്തിനാ ഇരിട്ടേറ്റ് ചെയ്യുന്നത് ബ്ലഡി റാസ്കൽ.. •"

ആ നെഞ്ചിൽ കാൽ വെച്ച് ചൂണ്ടുവിരൽ ഉയർത്തി പല്ലുകൾ കടിച്ച് പിടിച്ച് ഞാൻ അങ്ങനെ പറഞ്ഞ് മെല്ലെ അവനിൽ നിന്നും കാൽ വിടുവിച്ച് ഒന്ന് ഇരുത്തി നോക്കിയിട്ട് അതേ നോട്ടത്തോടെ ബാക്കിയുള്ളവൻമാരെ നോക്കിയപ്പോ ഒക്കെ ഡാൻസ് കളിച്ചോണ്ടിരുന്ന അതേ പോസിൽ പല കോലത്തിലായി ഷോക്ക് അടിച്ച കാക്കയെ പോലെ വാ തുറന്ന് നിൽക്കുന്നത് കണ്ടതും അതിൽ ആ ഫ്രോഡ്നെ ഒന്നിരുത്തി നോക്കിയിട്ട് ഞാൻ നേരെത്തെ ഇരുന്ന ആ ചെയറിന്റെ കീഴിൽ തന്നെയിരുന്നു.. 

ടേബിളിൽ ഉള്ള വെള്ളം എടുത്ത് നിലത്ത് കിടക്കുന്ന അവന്റെ മോളിൽ ഒഴിച്ചിട്ട് എൻജോയ് ദി പാർട്ടി എന്ന് പറഞ്ഞ് ഞൊടിയിടിയിൽ പരിഹാസ ചിരി വരുത്തി അവനിലുള്ള നോട്ടം മാറ്റി വീണ്ടും സിദ്ധുനെ വിളിച്ചിരുന്നു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഡാൻസ് ഒക്കെ കളിച്ചോണ്ടിരിക്കുന്നതിനിടയിൽ ഒരു വലിയ ശബ്ദത്തോടെ എന്തോ പൊട്ടുന്ന ശബ്ദം കേട്ട് സഡൻ ബ്രേക്ക്‌ ഇട്ട് എല്ലാവരും നിന്ന നിൽപ്പിൽ നോക്കിയപ്പോ യാഷാ നേരെത്തെ പൊളിസാനം എന്ന് പറഞ്ഞ ദർശന്റെ നെഞ്ചിൻ കൂടിൽ ചവിട്ടി നിന്ന് കൈ ചൂണ്ടി രണ്ട് ഡയലോഗ് പറഞ്ഞ് പോയപ്പോൾ ഞാനും എന്റെ ബാക്കിയുള്ള ഫ്രണ്ട്സും വല്ലാത്തൊരു അതിശയത്തോടെ നോക്കി നിന്നപ്പോൾ വളരെ കൂൾ ആയിട്ട് നേരെത്തെ ഇരുന്ന സ്ഥലത്ത് തന്നെ ഇരുന്നിട്ട് അവിടെയുള്ള വെള്ളം എടുത്ത് എൻജോയ് ദി പാർട്ടി എന്നും പറഞ്ഞ് ദർശന്റെ മേലിൽ വെള്ളം ഒഴിച്ചിട്ട് കൂൾ ആയി ഇരുന്ന് സംസാരിക്കുന്ന അവളെ കണ്ടപ്പോൾ ഞാനടക്കം എല്ലാവരും ഒരേ നിൽപിൽ അവളെ നോക്കി നിന്നു.. 

അതിനിടയിൽ പെട്ടന്ന് കൂട്ടത്തിൽ ഒരുത്തൻ എന്റെ തോളിൽ തട്ടി വിളിച്ച് ഞാൻ ഞെട്ടി അവനെ നോക്കിയപ്പോൾ കൈ കൊണ്ട് ആക്ഷൻ കാണിച്ച് അവളെ ചൂണ്ടി കാണിച്ച് എന്തോന്നെടെയ് ഇത് എന്ന മട്ടിൽ ആക്ഷൻ കാണിച്ചതും അവനെ പോലെ തന്നെ കിളി പാറി നിൽക്കുന്ന ഞാനും രണ്ട് തവണ കണ്ണ് ചിമ്മി ഇതാണ് അവൾ എന്ന് പറഞ്ഞ് തലയാട്ടി തലക്ക് അടികിട്ടിയ പോലെ വീണ്ടും അവളെ നോക്കി.. അപ്പൊ അവള് ഇവിടെ ഒന്നും നടന്നിട്ടില്ല എന്ന ഭാവത്തിൽ ജ്യൂസ്‌ മൂഞ്ചി കുടിക്കുന്നത് കണ്ടതും ഞാൻ ചുമ്മാ ഒന്ന് ചുറ്റും നോക്കിയപ്പോ എല്ലാവരും കണ്ണ് ചിമ്മാതെ അവളെ നോക്കുന്നു.. 

ഓഹ് ഗോഡ്.. ! എന്റെ തീരുമാനം തെറ്റായോ.. വാക്കുകൾ കൊണ്ട് അവൾക്ക് തന്റേടം ഉണ്ടെങ്കിലും ഇമ്മാതിരി പ്രവർത്തിയാലെ തന്റേടവും അഹങ്കാരവും ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.. ഇതിപ്പോ എന്നേക്കാൾ സ്ട്രോങ്ങ്‌ അവളാണെന്ന് തോന്നിപ്പോവുന്നല്ലോ.. എന്തിനേറെ പറയുന്നു,, ഇനി അങ്ങോട്ട് ഫേക്ക് ആണെങ്കിലും അങ്ങോളം ഇവളെയും ചുമന്നോണ്ടാണോ പോവേണ്ടത്.. ഫേക്ക് മാര്യേജ്ൽ നിന്ന് കാൽ പിൻവലിച്ചാലോന്ന് വരെ ആലോചിച്ചു പോവുന്നു... 

അവരോടൊക്കെ ഞാൻ ഇപ്പൊ വരവേ എന്നും പറഞ്ഞ് അവൾക്ക് അടുത്തേക്ക് പോവാൻ നിന്നപ്പോ നിലത്ത് കിടക്കുന്ന ദർശൻ കവിളിൽ പിടിച്ചും നെഞ്ചിൽ തടവിയും എഴുന്നേറ്റിട്ട് എന്റെ തോളിൽ തട്ടി made for each other എന്ന് പറഞ്ഞ് വിഷ് ചെയ്തതും ഞാൻ പുളിങ്ങ ചിരി ചിരിച്ച് അവളെ നോക്കിയപ്പോൾ അവൾ ഫോൺ കാൾ നിർത്തി എന്നെ ദേഷ്യത്താലെ നോക്കുന്നു... 

"ഡോ,, തന്റേ പാർട്ടി കഴിഞ്ഞോ.. എങ്കിൽ എന്തോന്ന് നോക്കി നിക്കുവാ.. കഴിഞ്ഞെങ്കിൽ സ്ഥലം കാലിയാക്കിക്കൂടെ.. "

എന്നവൾ ദേഷ്യത്തോടെ പറഞ്ഞതും മറുത്ത് ഒന്നും പറയാൻ നിൽക്കാതെ അവന്മാരോടൊക്കെ പിന്നേ കാണാം എന്ന് പറഞ്ഞപ്പോ ദർശൻ 'ഹേയ് ഇനി കാണേണ്ട ആവശ്യം ഒന്നും ഇല്ലടാ.. കണ്ടിടത്തോളം മതി.. പൊന്ന് മോൻ വേഗം സ്ഥലം കാലിയാക്ക്.. അല്ലെങ്കിൽ അവളുടെ നോട്ടം കണ്ടിട്ട് ഞാനിപ്പോ ഉരുകി തീരുമെടാ...ങീ.. ' ആദ്യം കുറച്ച് കൂൾ ആയി പറഞ്ഞിട്ട് ലാസ്റ്റ് ങീ എന്നും പറഞ്ഞ് കവിളിൽ തടവി കരഞ്ഞോണ്ട് എന്റെ പുറത്ത് തള്ളി പറഞ്ഞതും ഞാൻ എല്ലാരോടുമായി ഒക്കെടാ എന്ന് പറഞ്ഞ് ഞാൻ യാഷയോട് വാ യാഷാ പോവാലോ എന്ന് പറഞ്ഞ് മുന്നോട്ട് നടന്നതും അവൾ വരാത്തത് കണ്ട് തിരിഞ്ഞ് നോക്കിയപ്പോൾ ദർശനെ നോക്കി അവൾ കൈ ചുരുട്ടി വാർണിങ് എന്നവണ്ണം വിരൽ ചൂണ്ടിയതും അത് കണ്ട് പേടിച്ചിട്ട് അവൻ മുന്നിൽ നിൽക്കുന്ന ജോജോയുടെ പിന്നിലായി മറഞ്ഞു നിന്നു.. 

എന്നിട്ട് അവൾ വാ പോവാം എന്ന് പറഞ്ഞ് എനിക്ക് മുന്നിൽ നടന്നപ്പോൾ ഒരു ബോഡിഗാഡിനെ പോലെ ഞാൻ അവൾക്ക് പിന്നിലായി നടന്നു... 

ശെരിക്കും ഞാൻ പേടിച്ചോ എന്നൊരു ഡൌട്ട് ഇല്ലാതില്ല.. 

വണ്ടിയിൽ കയറി വീണ്ടും അവൾ ഫോൺ കുത്തി നോക്കിയതും ഞാൻ അവളോടായി ചോദിച്ചു.. 

"ഇ,,നി എങ്ങോട്ടാ പോവേണ്ടത്..? "

ചോദ്യത്തിൽ വിറയൽ വന്നോ എന്നൊരു ഡൌട്ട് ഇല്ലാതില്ല... 

"ഇവിടേക്ക് വന്നത് ഞാൻ പറഞ്ഞിട്ടാണോ..? അല്ലല്ലോ.. അപ്പൊ പിന്നേ എന്തിനാ എന്നോട് ചോദിക്കുന്നത്..! നിന്റെ ഗേൾഫ്രണ്ട്നെ പോലെയല്ല വല്ല അസിസ്റ്റന്റ് ആയി നീ പറയുന്നിടത്തല്ലെ ഞാൻ വരുന്നത്.. അപ്പൊ പിന്നേ എന്താ ഇപ്പൊ ഒരു ചോദ്യം..? എവിടെക്കാന്ന് വെച്ചാൽ പോ.. "

"ഓഹ്,, ഞാ,, ഞാൻ ആണല്ലേ,, നി,,ന്നെ ഇങ്ങോട്ട് കൂട്ടി വന്നത്.. ഹാ ഹാ,, ഞാൻ ഓ,,,ർക്കുന്നു ഓർക്കുന്നു.. ഐ സീ.. "

വീണ്ടും വിറച്ചുല്ലേ... ബ്ലാ... 

ഫോണിൽ നിന്ന് നോട്ടം തെറ്റിച്ച് ദേഷ്യത്തോടെ നോക്കി അവൾ അങ്ങനെ പറഞ്ഞപ്പോ ഞാൻ എന്ന വീട്ടിലേക്ക് പോവാം എന്ന് പറഞ്ഞ് സണ്ണിയോട് വേഗം വീട്ടിൽ വാ എന്ന് മെസ്സേജും അയച്ച് നേരെ വീട്ടിലേക്ക് വണ്ടി പറപ്പിച്ച് വിട്ടു... ഡ്രൈവിങ്ന് ഇടയിൽ ഇടക്ക് അവളെ നോക്കുന്നുണ്ടെങ്കിലും ആ കടന്നൽ കുത്തിയ പോലെയുള്ള മോന്ത കാണുമ്പോ നോക്കണ്ടന്ന് വരെ തോന്നിപ്പോവും.. എന്നാലും ഇവൾ ഇത്രക്ക് ഉണ്ടെന്ന് ഞാൻ കരുതിയതെ ഇല്ല... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~

എൻജോയ്മാന് ഒരു താക്കീതും കൊടുത്തു ഞാൻ എന്നെ വെയിറ്റ് ചെയ്യുന്ന ആ ഫ്രോഡ്നെ മറികടന്നു വണ്ടിയിൽ കേറി ഇരുന്നപ്പോ അവൻ എവിടെക്കാ എങ്ങോട്ടാ എന്നൊക്കെ ചോദിക്കുമ്പോ നേരെത്തെ അവന്റെ നെഞ്ചിൽ ചവിട്ടിയ സീൻസൊക്കെ കണ്ട് പേടിച്ചിട്ട് ആണെന്ന് തോന്നുന്നു സംസാരത്തിൽ ഒക്കെ വിറയൽ വരുന്നുണ്ട്.. അതുമല്ല ഉള്ളിലെ പേടി ചെറുതായി ആ മുഖത്തും കാണുന്നുണ്ട്.. ഈ യാഷയെ കുറിച്ച് നീ ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചു കാണില്ല അല്ലേ.. ഹഹഹഹ.. 

ദേഷ്യത്തോടെ ഞാൻ അതിനൊരു റിപ്ലൈ കൊടുത്ത് വണ്ടി എടുക്കുമ്പോ ഡ്രൈവിങ്ന് ഇടയിൽ അവൻ ഇടക്ക് നോക്കുന്നത് ഒക്കെ ഞാൻ അറിയുന്നുണ്ട്.. എന്തായാലും ആ പെർഫോമൻസ് പൊളിച്ചു.. എൻജോയ് മാൻ ഇനി എന്റെ നിഴൽ അറ്റത് പോലും വരില്ല.. ഹുഹു.. ഫ്രോഡ്ന്റെ പേടിച്ചിട്ടുള്ള മുഖം കണ്ടിട്ട് ആണേൽ ഞാൻ ചിരി സഹിച്ചു പിടിച്ചു.. മൂഞ്ചിയ പോലെയുണ്ട്.. ഹഹഹഹ... 

വീട്ടിൽ എത്തിയപ്പോൾ സിറ്റ് ഔട്ടിൽ ഫോണും നോക്കി ഇരിക്കുന്ന സണ്ണിയെ കണ്ടപ്പോ മൈൻഡ് ചെയ്യാതെ കടന്നൽ കുത്തിയ മുഖം ഫിറ്റ്‌ ചെയ്ത് ഞാൻ മുകളിലേക്ക് പോയി ഡോർ അടച്ച് നെഞ്ചിലും വയറ്റിലും ഒക്കെ പിടിച്ച് നേരെത്തെ പൊട്ടാൻ കാത്ത് നിന്ന ചിരി പുറത്തേക്ക് വന്നു.. ശബ്ദം ആരും കേൾക്കേണ്ട എന്ന് കരുതി ഞാൻ വാ പൊത്തി ചിരിച്ചു.. ഇങ്ങനെ ഓരോ പെർഫോമൻസ് ഒക്കെ കാഴ്ച വെച്ചാൽ ആ ഫ്രോഡ് എന്റെ അരികിൽ പോലും വരില്ല.. എന്തിനേറെ പറയുന്നു ഈ ഫേക്ക് മാര്യേജ്ൽ നിന്ന് വരെ കാൽ പിൻവലിച്ചെന്ന് വരും.. അവന്റെ ഈ കാണുന്ന ഷോ മാത്രമേ ഉള്ളു.. പട്ടി ഷോ.. വെറും ഊളയാണ് ഊള... ഹുഹു.. എന്തായാലും നല്ലോണം അത്ഭുതപ്പെട്ടിട്ടുണ്ട്.. അത് മതി... 

~~~~~~~~~~~~~~~~~~~~~~~~~~~~~

"അയ്യോ,, ഞാൻ ഇത് എന്തോന്നാ കർത്താവെ കേൾക്കുന്നേ.. ഹഹഹഹ.. ഹയ്യോ.. ചിരിച്ച് ചിരിച്ച് ഞാനിപ്പോ കാര്യം സാധിക്കുവേ.. ഹഹഹഹ.. ഹയ്യോ ഹയ്യോ ഹയ്യോ... എന്നാലും നീ,, നീ അവള്ടെ പെർഫോമൻസ് കണ്ടിട്ട് പേടിച്ചെന്ന് എനിക്ക് വിശ്വസിക്കാൻ കൂടി വയ്യ.. ഹയ്യോ... ഹാഹാഹാ... എന്തായാലും പോവുമ്പോ നിനക്ക് എന്നെയും കൂട്ടാമായിരുന്നു.. നിന്റെയാ മൂഞ്ചിയ മോന്ത കാണാൻ പറ്റിയില്ലല്ലോ എന്നോർത്ത് എനിക്ക് നല്ല സങ്കടം ഉണ്ടെടാ... ഹയ്യോ.. ഹഹഹ... ഹഹഹഹ... "

വീട്ടിൽ വന്ന ഉടനെ ഞാൻ സണ്ണിയെയും കൂട്ടി ഗാർഡനിൽ ചെന്ന് അവിടെ നടന്ന എല്ലാ കാര്യങ്ങളും വന്ന് വിളമ്പിയപ്പോൾ അവന്റെ കോപ്പിലെ കളിയാക്കൽ കണ്ടിട്ട് എനിക്ക് ദേഷ്യം വന്നതും പക്ഷേ ഈ ദേഷ്യം പ്രകടമാക്കാൻ ഒരു അർത്ഥവും ഇല്ലാന്ന് മനസ്സിലായിട്ട് ഒന്നും പറയാൻ നിന്നില്ല.. നെഞ്ചത് കൈ വെച്ചും നടുവിൽ കൈവെച്ചും അവസാനം ഗാർഡനിലെ പുല്ലിൽ വീണ് കിടന്നും ചെരിഞ്ഞും ഒക്കെ ചിരിച്ചപ്പോ അവന്റെ നടുവിൽ നോക്കി ഒറ്റ ചവിട്ട് കൊടുത്തതും സഡൻ ബ്രേക്ക്‌ ഇട്ട് ചിരി സ്റ്റോപ്പ്‌ ചെയ്തിട്ട് ചുണ്ട് കടിച്ച് പിടിച്ച് വാ പൊത്തി അവൻ കിടന്നിടത്ത് നിന്ന് നേരെ ഇരുന്നു.. അപ്പോഴും ചിരി കടിച്ച് പിടിക്കാൻ അവൻ പെടാപാട് പെടുന്നത് ഞാൻ കാണുന്നുണ്ട്.. ആസ്ഥാനത്ത് നോക്കി ഗോൾ അടിക്കുന്നു എന്ന് പറഞ്ഞ അവസ്ഥയായിപ്പോയി.. തുഫൂ.. 

"എടാ,, അവള് ഇത്രക്ക് ധീര വനിതയായിരുന്നല്ലേ.. എന്നിട്ടും അവളെന്താ ചില സമയത്ത് വല്ലാതെ ഭയപ്പെടുന്നത്.."

"അത് തന്നെയാ ഞാനും ആലോചിക്കുന്നത്.. കൂടെ കൂടെയുള്ള •യാഷാ വെറും യാഷയല്ല• എന്ന ഡയലോഗ് ഉൾകൊള്ളാൻ എനിക്ക് ഇപ്പോഴ സാധിച്ചത്..അവൾ പറഞ്ഞ പോലെ തന്നെ അവൾ വെറും യാഷയല്ല.. വേറെതന്നെയൊരു പീസ് ആണ്.. "

"അതൊക്ക വിട്.. എനിക്ക് ചിന്തിക്കാൻ കഴിയാത്തത് അവള്ടെ പെർഫോമൻസ് കണ്ടിട്ട് നീ പേടിച്ചതാണ്.. അതും നീ.. എന്നിട്ട് നിനക്ക് ഇപ്പോഴും ആ ഫേക്ക് മാര്യേജ് കഴിക്കണം എന്ന തീരുമാനം തന്നെയാണോ.. അതോ ഇന്നത്തോടെ എല്ലാം തികട്ടി മാറിയോ.. ഇപ്പോഴും അവള്ടെ ഫ്ലാഷ് ബാക്ക് അറിയാൻ കൊതിക്കുന്നുണ്ടൊ നീ.. "

"പിന്നല്ലാതെ.. ഇപ്പോഴല്ലേ അറിയാൻ കൂടുതൽ ഇന്റെരെസ്റ്റ്‌ തോന്നുന്നത്.. ഇത്രയൊക്കെ ധൈര്യവും തന്റേടവും അഹങ്കാരവും ഉണ്ടായിട്ടും ചില സമയത്തു അവൾ പേടിക്കുന്ന വ്യക്തി ആരാണെന്ന് എനിക്ക് അറിഞ്ഞേ പറ്റു.. എന്ന് കരുതി ഇന്നത്തെ അവള്ടെ പെർഫോമൻസ് കണ്ടിട്ട് ഞാൻ വെച്ച കാൽ പിൻവലിക്കില്ല.. അതിന് ഈ ഞ്യാൻ ഞാനല്ലാതായിരിക്കണം.. മ്മ്ഹ്.. "

"ഇത്രേം കാലം നീ അവളെ കടിച്ച് തിന്നുമോ എന്ന ഭയമായിരുന്നു.. ഇന്നിപ്പോ അവൾ നിന്നെ കടിച്ച് തിന്നുമോന്നാ എന്റെ പേടി.. സഹോ,, ഒന്ന് സൂക്ഷിച്ചോട്ടാ.. പീസ് വേറെയാണ്.. അവളൊരു വല്ലാത്ത കൗതുക ജീവിയാണ്.. "

"ഒന്ന് പോടാ.. അത് ഒട്ടും പ്രതീക്ഷിക്കാതെ കണ്ടതോണ്ടുള്ള ഷോക് ആണ്.. അല്ലാതെ പേടിച്ചിട്ട് ഒന്നുമല്ല.. അവൾക് മുന്നിൽ ഈ കെയ്സാൻ പേടിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. അങ്ങനെയെങ്കിൽ ആ തോന്നൽ വെറും പാഴ്തോന്നൽ ആയിരിക്കും.. ഇപ്പൊ അവള് റൂമിൽ നിന്ന് എന്നെയോർത്ത് നീ ചിരിച്ചത് പോലെ ചിരിക്കുന്നുണ്ടാവും.. കാരണം അവൾക്ക് മുന്നിൽ ചെറുതായി എന്റെ ശബ്ദംസ് ഒക്കെ വിറച്ചതാണല്ലോ.. സൊ.. അതോണ്ട് കെയ്സാൻ നിനക്ക് മുന്നിൽ പേടിക്കില്ലന്ന് അവളെയൊന്നു ഓർമിപ്പിച്ചിട്ട്‌ വരാട്ടോ.. അത് വരെ എന്റെ സഹോനെ ഇവിടെ തന്നെ കാണണെ..."

"ഹ്മ്മ്.. നീയവളെ ഓർമിപ്പിച്ചു വാ.. ഞാൻ പോണ്.. എനിക്ക് ഒരു ജോലി സെറ്റ് ആയിട്ടുണ്ട്.. ഇനി നിന്റെ കൂടെ ഇങ്ങനെ കറങ്ങി നടക്കാനൊന്നും ഈ സണ്ണിയെ കിട്ടില്ല.. അതിനൊക്കെ ഇപ്പോ ഒരാളുണ്ടല്ലോ.. അപ്പൊ ഞാൻ എന്തിനാ നിങ്ങൾക്ക് ഇടയിൽ പാടത്തു കോലം വെച്ച പോലെ നിൽക്കുന്നത്.. അതോണ്ട് സണ്ണി നാളെ മുതൽ അന്തസായിട്ട് ജോലി ചെയ്യാൻ പോവാണ്.. എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് മാത്രം കാൾ ചെയ്താൽ മതി.. ഒക്കെ.. അപ്പൊ കാണാട്ടോ.. "

"ആഹാ,, അപ്പൊ പുന്നാര മോൻ നൈസ് ആയിട്ട് ഒഴിഞ്ഞു മാറാൻ പോവാണോ.. അത് നടക്കില്ല സണ്ണി.. നീ ജോലിക്ക് പോവേണ്ട ആവശ്യമില്ല.. തല്ക്കാലം എന്റെ കൂടെ നിന്നാൽ മതി.. ഒക്കെ..? "

"അയാം ദി സോറി അളിയാ.. ഇതിൽ നിന്ന് പിന്മാറാൻ എന്നെ കൊണ്ട് പറ്റില്ല.. കാരണം ഞാനും എന്റെ ഫ്രണ്ട്സും കൂടി ഒരു കഫെ നാളെ സ്റ്റാർട്ട്‌ ചെയ്യാൻ പോവാ.. മനപ്പൂർവം തന്നെയാ നിന്നെ അറിയിക്കാതിരുന്നത്.. കാരണം എന്തെങ്കിലും പണി ഒപ്പിച് നീ മടക്കി കയ്യിൽ തരും.. സൊ.. ഇനി അങ്ങോട്ട് സണ്ണി നിന്റെ കൂടെ വളരെ അത്യാവശ്യ കാര്യത്തിന് മാത്രമേ കാണത്തുള്ളൂ.. നീ വിളിച്ചാൽ ഞാൻ എന്തായാലും പാഞ്ഞെത്തിക്കോളാം.. ഒക്കെ.. "

അത്രയും പറഞ്ഞ് സൈഡിൽ കൂടി ഹഗ് ചെയ്ത് ബായ് പറഞ്ഞ് അവൻ പോയി.. അവൻ ജോലിക്ക് കേറിയാലും വിളിച്ചാൽ വരുമെന്ന് പറഞ്ഞതല്ലേ.. അപ്പൊ കൂടെ കൂടെ വിളിക്കാലോ.. ഹിഹി... 

എന്നിട്ട് ഞാൻ നേരെ ബേബിയുടെ റൂമിലുള്ള യാഷയുടെ അടുത്തേക്ക് പോയപ്പോൾ ഡോർ ലോക്ക് ചെയ്ത് കണ്ടപ്പോൾ ഞാൻ നോക്ക് ചെയ്തതും രണ്ട് മിനിറ്റ് ശേഷം ഡോർ തുറന്നിട്ട്‌ അവൾ നേരെത്തെയുള്ള അതേ ഭാവത്തിൽ എന്നെ നോക്കിയതും ഞാൻ പേടിച്ചെന്ന് കരുതിയ അവൾക്ക് തെറ്റി.. അവളുടെ കയ്യിൽ പിടിച്ച് റൂമിൽ കയറി ഞാൻ അവളെ അടിമുടി നോക്കിയപ്പോ കയ്യും കെട്ടിയുള്ള അവളുടെ നിൽപ് കണ്ടിട്ട് ഒന്ന് കൊടുക്കാന തോന്നിയത്... 

"നിനക്ക് ഇത്ര ധൈര്യം ഒക്കെയുണ്ടല്ലേ.. നോട്ട് ബാഡ്.. എന്ന് കരുതി ഞാൻ പേടിച്ചെന്ന് കരുതിയോ നീ.. അങ്ങനെയെങ്കിൽ നിനക്ക് തെറ്റി യാഷാ.. "

"അയ്യോ പറഞ്ഞ് ബുദ്ധിമുട്ടണം എന്നില്ല.. അത് നേരെത്തെ നിന്റെ മുഖം കണ്ടപ്പോ തന്നെ മനസ്സിലായി പേടിച്ചോ ഇല്ലയോ എന്ന്.. ഇത്രേ ഉള്ളു നീ.. ഈ കാണിക്കുന്നതൊക്കെ വെറും ഷോ.. ചീപ്പ് ഷോ.. "

"യാ ഓഫ്‌കോഴ്സ്.. പെട്ടന്നൊരു സീൻ കണ്ടപ്പോ ഞെട്ടി.. കാരണം ഞാൻ ആദ്യമായിട്ട് ആണല്ലോ നീ ഒരാളോട് അങ്ങനെ ബീഹെവ് ചെയ്യുന്നത് കണ്ടത്.. അപ്പൊ ആ ഒരു ഷോക് സ്വാഭാവികം.. എന്ന് കരുതി ഇനി അങ്ങോളം ഞാൻ നിന്നെ പേടിക്കുമെന്ന് നീ കരുതേണ്ട.. അങ്ങനെ ചിന്തിച്ച നിനക്ക് തെറ്റി... ഈ കെയ്സാൻ അത്ര പെട്ടന്ന് ഒന്നും നിന്റെ മുന്നിൽ പേടിക്കില്ല.. നിന്നെ പോലോത്ത പീക്കിരി പെണ്ണിനെയും ഇതേപോലെ കൊറേ ഷോയും ഒക്കെ ഞാനും കണ്ടതാ.. "

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അഹങ്കാരത്തിന് ഒരു കുറവും ഇല്ല.. എനിക്കറിയാഡാ ഫ്രോഡേ നീ പേടിച്ചോ ഇല്ലയോന്ന്... നിന്റെയാ മൂഞ്ചിയ മോന്ത കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായിരുന്നു പേടിച്ചിട്ടുണ്ടെന്ന്.. എന്നിട്ട് നിന്ന് പ്രസംഗിക്കാൻ വന്നേക്കുന്നു.. ബ്ലഡി ഫ്രോഡ്.. 

"അല്ലാ,, ഞാൻ ചോദിച്ചോ നീ പേടിച്ചോ ഇല്ലയോന്ന്.. "

"ഇല്ല നീ ചോദിച്ചില്ല.. പക്ഷേ നിന്റെ ഉള്ളിലെ ചിന്ത അങ്ങനെയായിരിക്കുമല്ലോ.. അത് ഊഹിക്കാവുന്നതെയുള്ളൂ... "

അത്രയും പറഞ്ഞ് എന്റെ കവിളിൽ ഒന്ന് ഞൊട്ടിയിട്ട് അവൻ പുറത്തേക്ക് പോയതും പുച്ഛിച്ചു കൊണ്ട് ഞാൻ ഡോർ ലോക്ക് ചെയ്തു.. 

കുറച്ച് കഴിഞ്ഞ് ബേബി വന്നിട്ട് ആ മാഗസിനെ കുറിച്ച് എന്തൊക്കെയോ കുത്തി ചോദിച്ചപ്പോൾ ഞാൻ എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചു എങ്കിലും വീണ്ടും വീണ്ടും എന്തൊക്കെയോ കുത്തി ചോദിച്ച് ഒടുക്കം എന്നെ കൊണ്ട് അവന്റെ ഗേൾ ഫ്രണ്ട് ആണെന്ന് പറയിപ്പിച്ചു.. 

"റിയലി.. അപ്പൊ നിങ്ങള് തമ്മിൽ കല്യാണം കഴിക്കുമല്ലെ.. അത് കഴിഞ്ഞാൽ മിലു എന്നും ഇവിടെ തന്നെയുണ്ടാവും അല്ലേ.. അയാം സൊ ഹാപ്പി.. "

എന്നും പറഞ്ഞ് അവൾ എന്റെ കഴുത്തിൽ ചുറ്റി പിടിച്ച് കവിളിൽ ചുംബിച്ചതും ഇതൊക്കെ കേട്ട് നിൽക്കുന്ന ശാമി അവളെ നോക്കി പേടിപ്പിച്ചപ്പോൾ ബേബി അപ്പൊ തന്നെ സ്ഥലം കാലിയാക്കി.. 

സമയം സന്ധ്യ ആയപ്പോ ഞാൻ ബാഗും തൂക്കി പോവാൻ നേരത്ത് ആ ഫ്രോഡ് എന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്ന് കാറിൽ കേറ്റി... 

"എടൊ,,, ഇനി ഈ സമയത്ത് എന്താണാവോ.. എനിക്ക് വീട്ടിൽ പോവാനുള്ളതാ.. "

"അങ്ങോട്ട് തന്നെയാ ഞാനും പോവുന്നേ.. ഇനി മുതൽ നീ നിന്റെയാ പാട്ട വണ്ടിയിൽ പോവേണ്ട.. അത് എന്റെ ഇമേജ്ന് ഡാമേജാണ്.. സൊ ഇനിയെന്നും ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യും പിക് ചെയ്യാനും വരും.. ഞാൻ ഇല്ലെങ്കിൽ വീട്ടിലെ ഡ്രൈവർ വരും.. കൂടുതൽ ഇങ്ങോട്ട് ഒന്നും പറയാൻ നിൽക്കേണ്ട... "

വണ്ടിയിൽ കേറ്റി അവൻ സീറ്റ് ബെൽറ്റ്‌ ഇട്ടോണ്ട് അത് പറഞ്ഞതും അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് ഞാൻ ശുണ്ഠി പിടിച്ച് പുറത്തേക്ക് നോക്കി നിന്നു.. ഒരു ബോയ്ഫ്രണ്ട് വന്നേക്കുന്നു.. കോപ്പ്.. സെലിബ്രിറ്റിയുടെ ഗേൾഫ്രണ്ട് ഒക്കെ ആയാൽ ഇങ്ങനെ നല്ല പ്രൊട്ടക്ഷൻസ് ഒക്കെ കിട്ടുമോ..ആർക്കറിയാം.. 

സോങ്ങും പ്ലേ ചെയ്ത് പോവുമ്പോ ഒടുക്കം ആ തട്ട് കടയുടെ മുന്നിൽ വണ്ടി നിർത്താൻ പറഞ്ഞപ്പോൾ ആദ്യം കൂട്ടാക്കിയില്ലെങ്കിലും പിന്നേ കൊറേ പറഞ്ഞ് ഡിസ്റ്റർബ് ചെയ്ത് ഞാൻ അവനെ കൊണ്ട് സ്റ്റോപ്പ്‌ ചെയ്യിപ്പിച്ചു.. യാഷയോഡാ കളി.. ഹും.. 

ചേട്ടന്റ കയ്യിൽ നിന്ന് ചൂട് ചായയും വാടയും കഴിച്ചോണ്ടിരിക്കുമ്പോ മൂപ്പര് വണ്ടിയിൽ ഇരിക്കുന്ന അവനെ ചൂണ്ടി കാണിച്ച് അതാരാന്ന് ചോദിച്ചതും ഞാൻ കെട്ടാൻ പോവുന്ന ചെക്കനാണെന്ന് പറഞ്ഞപ്പോ മൂപ്പര് ഒന്ന് മൂളി.. നമ്മക്കല്ലെ അറിയത്തുള്ളൂ ഇതിന്റെ പിന്നിലെ ഗധാ... 

അവനെ ചൂടാക്കാൻ വേണ്ടി ഞാൻ കൊറേ നേരം മൂപരോട് സംസാരിച്ചു നിൽക്കുമ്പോ ദേഷ്യം വന്നവൻ കൊറേ തവണ ഹോൺ അടിച്ചെങ്കിലും അത് മൈൻഡ് ചെയ്യാൻ നിന്നില്ല.. എന്നിട്ട് എന്റെ ഫോണിൽ രണ്ട് തെറി മെസ്സേജ് അയച്ചിട്ട്‌ വേഗം വരാൻ പറഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടിയപ്പോൾ മൂപ്പരെ നോക്കി നീട്ടിയൊരു ഏമ്പക്കവും ഇട്ട് ബായ് പറഞ്ഞ് വണ്ടിയിൽ കേറിയിരുന്നു... 

"ഈ റോഡ് സൈഡിൽ നിന്ന് കഴിക്കുന്ന ഫുഡ് ഒന്നും അത്ര നല്ലതല്ല.. ഹെൽത്ന് പ്രോബ്ലമാണ്.. ഇനി മുതൽ ഇമ്മാതിരി സ്ഥലത്ത് നിന്ന് കഴിക്കുന്നത് ഒക്കെ ഒഴിവാക്കിയെക്ക്.. "

"എസ്കൂസ്മി മിസ്റ്റർ ഫ്രോഡ്.. ഞാൻ എവിടുന്ന് കഴിക്കണം എവിടുന്ന് കുടിക്കണം എന്ന് ഞാൻ തീരുമാനിച്ചോളാം.. അത് നീ നോക്കേണ്ട.. സംജാ.. വേണെങ്കിൽ റോഡിന്റെ നടുവിൽ ഇരുന്ന് കുടിച്ചെന്ന് വരും.. "

കൊറേ ഇൻസ്ട്രക്ഷനും കൊണ്ട് വന്നേക്കുന്നു.. അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല അതിൽ പോവരുത് ഇതിൽ പോവരുത്.. വിചാരം അങ്ങ് അമേരിക്കൻ പ്രസിഡന്റ്‌ ആണെന്ന.. ഹും.. 

വീട്ടിൽ എത്തി അവനോട് ബായ് പറഞ്ഞ് ഇറങ്ങിയപ്പോ ഒരു സെക്കന്റ്‌ അവിടെ നിൽക്കെന്ന് പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് അവനെ നോക്കിയപ്പോൾ അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി എന്റെ അടുത്തേക്ക് വന്ന് ഫ്രണ്ട്ൽ കൂടി ഹഗ് ചെയ്ത് കവിളിൽ തട്ടി ഗുഡ് നൈറ്റ്‌ പറഞ്ഞതും ഞാൻ വാ തുറന്ന് അവനെ നോക്കി.. 

ഇനി ശെരിക്കും ഇവന് എന്നെ ഇഷ്ടാണോ ഗോഡേ.. കാണുന്നില്ലേ ഓരോ കോപ്രായങ്ങൾ.. 

തിരിച്ച് ഞാനും ഗുഡ് നൈറ്റ്‌ പറഞ്ഞ് അവൻ പോവുന്നതും നോക്കി നിന്നു.. ഭാഗ്യത്തിന് സിദ്ധു പുറത്തേക്ക് വന്നില്ല.. അല്ലെങ്കിൽ വണ്ടിയുടെ സൗണ്ട് കേട്ടാൽ അവളും ലൂസിയും സിറ്റ് ഔട്ടിൽ എത്തിയിട്ടുണ്ടാവും.. 

അകത്തേക്ക് കയറിയപ്പോ ഹാളിൽ സോഫയിൽ ഇരുന്ന് ലൂസിയെ പൊക്കി പിടിച്ച് സിദ്ധു അവളെ ഹഗ് ചെയ്ത് ഗുഡ് നൈറ്റ്‌ ബായ് എന്ന് ഞാനും ആ ഫ്രോഡും കാണിച്ച അതേ രീതിയിൽ കാണിച്ചതും ആ പ്രവർത്തിയിൽ തന്നെ മനസ്സിലായി കോപ്പ് എല്ലാം കണ്ടിട്ടുണ്ടെന്ന്.. ചിലപ്പോൾ മോളിലെ വിൻഡോ വഴി എല്ലാം നോക്കി വീക്ഷിച്ചിട്ടുണ്ടാവും.. ബ്ലഡി ഫൂൾ.. 

ഫുഡ് ഒക്കെ കഴിച് കഴിഞ്ഞ് ഞാൻ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞപ്പോ ആ ഫ്രോഡിന്റെ മൂഞ്ചിയ മോന്ത ജസ്റ്റ്‌ ഒന്ന് ഇമാജിൻ ചെയ്തിട്ട് അവൾ അട്ടഹസിക്കാൻ തുടങ്ങിയതും മെല്ലെ ആ ചിരി മാഞ്ഞതും കയ്യിലുള്ള പോപ്പ്കോൺ അവളുടെ നേർക്ക് എറിഞ്ഞു എന്താന്ന് ചോദിച്ചതും എന്റെ തോളിൽ ചാഞ്ഞു.. 

"എടി,, ഹാനുനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.. നിന്റെയും അവന്റെയും ഈ കൂടി കാഴ്ചയൊക്കെ കാണുമ്പോ എനിക്ക് എന്തോ അവനെ ഓർമ വരുന്നു.. ഇപ്പോ രണ്ട് മൂന്ന് ദിവസമായി ഞാൻ അവനെ സ്വപ്നം കാണാൻ തുടങ്ങിയിട്ട്.. അറിയില്ല എന്താ ഇതൊക്കെയെന്ന്.. "

"ആഹാ,,, അപ്പോ നീ സ്വപ്നം കണ്ടോ അവനെ.. എടി സിദ്ധു.. അവൻ നിനക്ക് വാക്ക് തന്നതല്ലേ ഇട്ടേച് പോവില്ലന്ന്.. പിന്നെന്തിനാ നീ ടെൻഷൻ ആവുന്നത്.. ഇപ്പോ അവൻ നല്ല ജോലിയൊക്കെയായി ഒന്ന് സെറ്റ് ആയിട്ടുണ്ടാവും.. കുറച്ച് കഴിഞ്ഞാൽ നിന്നെ പൊക്കി കൊണ്ട് പോവേo ചെയ്യും.. സ്വപ്നത്തിൽ വന്നില്ലേ.. ഇനിയിപ്പോ നേരിൽ വരാനാണോ പാട്.. അതൊക്കെ വരുന്നെ.. യൂ ടെൻഷൻ മത് കരോ.. "

"എന്തായാലും ഏത് നട്ടപാതിരാക്ക് അവൻ വിളിച്ചാലും ഞാൻ ഇറങ്ങി പോവും.. ഹിഹി.. "

"ഇറങ്ങി പോവുന്നത് ഒക്കെ കൊള്ളാം.. സ്വപ്നത്തിലെങ്ങാനുമാ അവൻ വിളിക്കുന്നത് എങ്കിൽ നീ ഇറങ്ങി പോയാൽ ചിലപ്പോൾ ഏതെങ്കിലും പൊട്ടകിണറ്റിൽ വീഴേo ചെയ്യും.. പാതാളത്തിൽ വീണ് അയ്യോ ഞാനെന്താ ഇവിടെ,, അപ്പൊ ഹാനു സ്വപനത്തിലാണോ എന്നെ ഇറക്കി കൊണ്ട് വന്നത്.. ഇനി എങ്ങനെ ഇവിടുന്ന് രക്ഷപ്പെടും.. ഹയ്യോ രക്ഷിക്കണേ,, എന്നൊക്ക പറഞ്ഞ് കൂവി വിളിച്ചാൽ ചിലപ്പോൾ രക്ഷിക്കാൻ ഞാൻ വന്നെന്ന് വരില്ല.. കേട്ടോടി.. "

"ഉള്ളിലെ രോദനം പറഞ്ഞപ്പോ അവളുടെ കോപ്പിലെ വർത്താനം കേട്ടില്ലേ,,പോഡി... "

കയ്യിലെ പോപ്പ്കോൺ തട്ടി പറിച്ച് അവൾ പോയതും ഞാൻ ചെറു ചിരിയാലെ നോക്കി നിന്നു.. 
എനിക്കറിയാം സിദ്ധു നീ ഉള്ളിലെ സങ്കടം കൊണ്ട പറഞ്ഞതെന്ന്.. പക്ഷേ സങ്കടത്തേ മാറ്റാൻ വേണ്ടിയാ ഞാൻ ഇങ്ങനെ ബീഹെവ് ചെയ്തത്.. സോറിഡി... 

~~~~~~~~~~~~~~~~~~~~~~~~~~~~~~

അവളുടെ കൂടെയിരിക്കുമ്പോഴും അടുത്ത് ഇടപഴകുമ്പോഴും ഉള്ളിൽ എന്തൊക്കെയോ ഒരു തോന്നൽ.. ഇനി ഞാൻ ശെരിക്കും അവളെ പ്രണയിച്ചു തുടങ്ങുമോ എന്ന എന്റെ ഭയം.. അങ്ങനെയെങ്കിൽ ജീവിതം ഗുദാഗവ... 

യാഷയെ കുറിച്ച് ഓർക്കുമ്പോ തന്നെ ഉള്ളിൽ കേറി വരുന്നത് അവളുടെ curly ഹെയറും കാപ്പി കണ്ണും ഇളം റോസ് കളറിലുള്ള ലിപ്പും കൂടെ അന്ന് കാട്ടിൽ വെച്ച് അവളെ കിസ്സ് ചെയ്തതുമാണ്.. ഇങ്ങനെ നല്ല മൊമെന്റ് മാത്രം ഓർക്കാൻ നല്ല ഓർമ്മകൾ കുറച്ച് ദിവസം കൊണ്ട് അവൾ എനിക്ക് നൽകി.. അല്ലെങ്കിൽ എപ്പോഴും കിടക്കുമ്പോ ആയികോട്ടെ തിന്നുമ്പോൾ ആയിക്കോട്ടേ ഒന്നുകിൽ ആ പെരട്ട ഡാഡിയുടെ മുഖമൊ അല്ലെങ്കിൽ ഒരുപാട് മിസ്സ്‌ ചെയ്യുന്ന നാനുവിനെയോ ആയിരിക്കും.. ഒരേ സമയം ദേഷ്യപ്പെടുത്തുന്നതും സങ്കടപ്പെടുത്തുന്നതുമായ ചിന്തകളെ തട്ടി മാറ്റി ഇന്നിപ്പോ ഓർക്കാൻ നല്ല ഓർമകൾ പകർന്നു തന്നു അവൾ... 

അവളൊരു വല്ലാത്ത കൗതുകം തന്നെയാണ്.. ഏറെക്കുറെ ദേഷ്യം തോന്നുന്നുവെങ്കിലും ആ ക്യൂട്ട് മുഖവും ക്യൂട്ട് സ്‌മൈലും കാണുമ്പോ ഞാനല്ലാതായി പോവുന്നൊരു തോന്നൽ.. അതുമല്ല ഇന്ന് ദർശന്റെ നേർക്ക് കാണിച്ച അവളുടെ ആ തന്റേടവും ഞാൻ വല്ലാതെ ആസ്വദിക്കുന്നു.. ഒരു സെലിബ്രിറ്റിയുടെ ഗേൾ ഫ്രണ്ട് ആണ് എന്നൊക്കെ അറിഞ്ഞിട്ടും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു സന്തോഷം.. പൊതുവെ മിക്കവരിലും നേരെ തിരിച്ച് ആയിരിക്കും.. 'ഞാൻ കാരണം അവന്റെ ലൈഫിൽ ഒന്നും നഷ്ടപ്പെടെണ്ട,, നാലാൾക്കാറ് എന്റെ ഈ സ്വഭാവം കണ്ടിട്ട് അവനെ വിലയിരുത്തേണ്ട.. ' എന്ന ചിന്തയൊന്നും ഇല്ലാതെ അവൾ അവളായി തന്നെ എല്ലാവരോടും പെരുമാറുന്ന ആ രീതി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.. നമ്മള് രണ്ട് പേരും ഒരുമിക്കുമ്പോൾ കീരിയും പാമ്പും ആണെങ്കിലും ചില സമയത്ത് അതൊക്കെ ഒരു എന്ജോയ്മെന്റ് എന്ന പോലെ ഒരു തോന്നൽ... 

നെഞ്ചോട് പില്ലോ ചേർത്ത് വെച്ച് ആ മൊമെന്റ് ഒക്കെ ഓർക്കുമ്പോ സണ്ണിയുടെ കാൾ വന്നതും എടുത്തപ്പോൾ തന്നെ ഇൻസ്റ്റയിൽ കേറി സ്റ്റോറി നോക്കടാന്ന് പറഞ്ഞതും ഇനി നേരെത്തെ റെസ്റ്റോറന്റ്ൽ വെച്ചു നടന്ന സീൻ എങ്ങാനും ആരെങ്കിലും പകർത്തിയോ എന്ന ഭയത്താലെ കേറി നോക്കിയപ്പോൾ അതൊന്നും അല്ലായിരുന്നു.. 

കോപ്പ് നാളെ സ്റ്റാർട്ട്‌ ചെയ്യാൻ പോവുന്ന അവന്റെയും ഫ്രണ്ട്സിന്റെയും കഫെ ഇനാഗുറെഷന്റെ പോസ്റ്റ്‌ ആയിരുന്നു.. അതും ഇനാഗുറെറ്റ് ചെയ്യുന്നത് ഞമ്മളും.. ഈ കോപ്പ് ഞാനൊരു സെലിബ്രിറ്റി എന്ന ഫ്രണ്ട് ഉള്ളത് നല്ല പോലെ മൊതലാക്കുന്നുണ്ട്.. പക്ഷേ വിത്ത്‌ യാഷയുടെ പേരും കണ്ടപ്പോ ചെറുതായി ഹാപ്പിയായി.. എന്നിട്ട് വീണ്ടും സണ്ണി വിളിച്ചതും രണ്ട് തെറി വിളിക്കണം എന്ന് തോന്നിയിരുന്നു.. പക്ഷേ വിളിച്ചില്ല.. 

"എന്തിനാ സഹോ,, എന്നെയിട്ട് നല്ല പോലെ മൊതലാക്കുന്നുണ്ടല്ലേ.. "

"എടാ നീ എന്റെ നൻപനല്ലെ.. ആക്ച്വലി ഇങ്ങനെ വല്യ പ്രോഗ്രാം ഒന്നുമില്ലാതെ ചെറുതായി ഞങ്ങൾ തന്നെ കേറാം എന്ന് കരുതിയതാ.. പക്ഷേ നമ്മളെ നേരെ ഒപോസിറ്റ് വേറൊരു ഷോപ്പും സ്റ്റാർട്ട്‌ ചെയ്യുന്നുണ്ട്.. വരുന്നത് ഒരു സെലിബ്രിറ്റിയും.. അപ്പൊ ഞങ്ങളായിട്ട് എന്തിനാ കുറയ്ക്കുന്നെ.. ഇരിക്കട്ടേന്നെ.. അതുമല്ല എന്റെ നൻപനേയും ഗേൾഫ്രണ്ട്നേയും നേരിൽ കാണണമെന്ന് ഫ്രണ്ട്സിനൊക്കേ ഒരേ നിർബന്ധം.. എനിക്കും നിനക്കും ജാഡ ഇല്ലാത്തോണ്ടും ഞാൻ വിളിച്ചാൽ നീ എന്തായാലും വരുമെന്ന് അറിയുന്നോണ്ട് ഒന്നും നോക്കാതെ കണക്കിന് ലോഡ് പോസ്റ്റർ അടിച്ചു.. ഹിഹി.. ഇനി എന്തേലും കാരണം പറഞ്ഞ് ഒഴിഞ്ഞു മാറല്ലേടാ.. അല്ലെങ്കിൽ ഒപോസിറ്റ് ഷോപ്പിന്റെ പ്രോഗ്രാമിനിടയിൽ നമ്മളെ ഷോപ്പ് ആരും മൈൻഡ് ചെയ്യില്ല.. അതോണ്ടാടാ.. എന്തായാലും വരണേ.. ഞമ്മക്കും കുറച്ച് ഷൈൻ ചെയ്യണ്ടേ.. ഹിഹി.. "

"എല്ലാറ്റിനും കൂടെ ഉണ്ടാവുന്നതല്ലേ നീ.. നിനക്ക് ഒരു ആവശ്യം വന്നപ്പോ അത് കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്നത് ഒട്ടും ശെരിയല്ലല്ലോ.. അതോണ്ട് ഞാൻ വരാട്ടോ.. എന്റെ പൊന്ന് നൻപൻ ബേജാറാവണ്ട.. ഒക്കെ.. "

"താങ്ക്യു സഹോ..അല്ലേലും നല്ല ലോല മനസ്സ് ആണ് നിന്റെ.. ചില സമയത്തെ എടുത്ത് ചാട്ടം ഉണ്ടന്നേയുള്ളൂ.. ഒട്ടും ജാടയും അഹങ്കാരവും ഇല്ലാത്ത ഒരു സെലിബ്രിറ്റി അല്ലെ ഇയ്യ്.. അപ്പൊ നാളെ ജനങ്ങളുടെ പേമാരികൾക്കിടയിൽ തിളങ്ങി വരുന്ന കപ്പിളായി കാണാൻ ഞാൻ വെയിറ്റ് ചെയ്യുന്നു.. കൃത്യം 11 O'ക്ലോക്ന് രണ്ടാളും ഇവിടെ പ്രെസെന്റ് ആയേക്ക്.. ഒക്കെ... ബായ്... "

"ബായ്.. "

സണ്ണിയുടെ കാൾ വെച്ച ഉടനെ ഞാനീ കാര്യം യാഷയെ അറിയിച്ചു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എന്നെ അങ്ങട് കൊല്ല് കൊല്ല്.. ആാാാാാ.. ഇതെന്തൊരു കഷ്ടമാണ് ഗോഡേ.. എന്നോട് ഇത്രക്ക് വേണ്ടായിരുന്നു... വല്ലാത്തൊരു ജീവിതം തന്നെ.. അവനും അവന്റെയൊരു ഫ്രണ്ട് സണ്ണിയും.. മിക്കവാറും രണ്ടിന്റെയും ആയുസ് തീരുമാനിക്കുന്നത് ഞാനായിരിക്കും... ഇനി നാളെ എന്തൊക്കെ കാണണോ എന്തോ.. ഈ ചതിയൊന്നും എന്നോട് വേണ്ടായിരുന്നട്ടോ.. ചയ്ത്ത് ആയിപോയി വല്ലാത്തൊരു ചയ്ത്ത്.. ങീ... 

"എന്റെ യാഷാ.. ഇങ്ങനൊരു അവസരം പിന്നീട് കിട്ടിയെന്ന് വരില്ല.. ഗോൾഡൻ ചാൻസ് ആണ്.. നാളെ കൂടി നിൽക്കുന്ന ആ ജനങ്ങൾക്കിടയിൽ കൂടി നീ അവനോട് ചേർന്ന് നിന്ന് അവന്റെ കൈകുള്ളിൽ കൂടി കയ്യിട്ട് പോവുമ്പോ വല്ലാത്തൊരു ഫീൽ ആയിരിക്കുമെഡി.. നിന്റെ സ്ഥാനത് ഞാനോ മറ്റോ ആയിരുന്നെങ്കിൽ എപ്പോഴേ തുള്ളി ചാടി ഡാൻസ് കളിച്ചേനെ.. ഹോയ് ഹോയ്.. "

"നിനക്ക് ഇതൊക്കെ പറയാൻ നല്ല എളുപ്പമായിരിക്കും.. പക്ഷേ ഇതൊക്കെ ഒരു ഡ്രാമ ആണെന്ന് ഓർക്കുമ്പോഴ ദേഷ്യം.. കുറച്ച് കഴിഞ്ഞാൽ ഞാൻ എന്റെ വഴിക്ക് പോവും അവൻ അവന്റെ വഴിക്ക് പോവും.. അപ്പൊ പിന്നേ ഇതിലൊക്കെ എന്തിരിക്കുന്നു.. ഒരു ഹാപ്പിയും ഉണ്ടാവില്ല സിദ്ധു... "

"എടി കോപ്പേ,, ഡ്രാമ ആയി കാണാതെ നീ ഇതൊക്കെ റിയലായി കാണ്.. അപ്പൊ അതിന്റെ ഫീൽ ഒക്കെ താനേ വന്നോളും.. "

പറയാനൊക്കേ എന്താ ഒരു എളുപ്പം.. പക്ഷേ അവനെ അങ്ങനൊരു സ്ഥാനത് കാണാൻ കൂടി എനിക്ക് വയ്യ.. അപ്പൊ നാളെത്തെ കാര്യത്തിലും ഒരു തീരുമാനമായി..  സബാഷ്... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എപ്പോഴും വരുന്ന സമയം ആയിട്ടും അവള് വരുന്നത് കാണാഞ്ഞിട്ട് ഞാൻ സിറ്റ് ഔട്ട്ൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് ഇന്നലെ പറഞ്ഞ കാര്യം ഓർമ വന്നത്.. ഇനി അങ്ങോട്ട് പിക്കിങ്ങും ഡ്രോപ്പിങ്ങും എല്ലാം ഞാൻ തന്നെയാണെന്നല്ലേ അവളോട് പറഞ്ഞത്.. ഞാൻ ഇവിടെ നിന്ന് നടന്നാൽ അവളെങ്ങനെ എത്താനാ.. സ്ഥിരതയില്ലാത്ത വാക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു.. ബ്ലഡി.. 

അവള്ടെ വീട്ടിലേക്ക് വിട്ട് ഗേറ്റ്ന്റെ അടുത്ത് നിന്ന് കൊറേ ഹോൺ അടിച്ച ശേഷം വന്നതും ഡ്രസിങ് കണ്ടിട്ട് കൊടുക്കാന തോന്നിയത്.. ഒരു പ്രോഗ്രാമിനു പോവുമ്പോഴെങ്കിലും സ്ഥിരം ഇടാറുള്ളതിൽ ഒരു മാറ്റാമാക്കിക്കൂടെ.. കോപ്പ്.. 

എന്നെ തുറിച്ചു നോക്കി ആർക്കോ വേണ്ടി ഗുഡ് മോർണിംഗ് പറഞ്ഞപ്പോ ഞാൻ തിരിച്ച് ഒന്നും പറയാൻ നിൽക്കാതെ നേരെ ഷോപ്പിലേക്ക് വിട്ടു... അത് കണ്ടിട്ട് അവൾ ഇവിടെയെന്തിനാ വന്നതെന്ന് ചോദിച്ചപ്പോൾ കാര്യം അങ്ങ് പറഞ്ഞു കൊടുത്തു.. 
ബ്ലാക്ക് കളറിലുള്ള ലൂസ് പാന്റും ഇൻ ചെയ്യാനുള്ള ബ്ലാക്ക് കളറിലുള്ള മാച്ചിങ് ആയ ബനിയൻ ടൈപ് ഷർട്ടും എടുത്ത് കൊടുത്തപ്പോൾ ഇതൊന്നും എന്നെ കൊണ്ട് ഇടാൻ വയ്യ എന്ന് പറഞ്ഞതും അവളുടെ അഭിപ്രായം കേൾക്കാതെ ഞാൻ പാക്ക് ചെയ്ത് വീട്ടിലേക്ക് വിട്ടു.. നേരെ എന്റെ റൂമിലേക്ക് തന്നെ പോയി... 

"ദേ അവിടെ പോയി പെട്ടന്ന് റെഡിയായിക്കോളണം.. അപ്പോഴേക്കും ഞാൻ ഫ്രഷ് ആയി വരും ഒക്കെ... ഇനി ഇത് ഇടില്ല എന്ന് വാശി പിടിച്ച് നിൽക്കണ്ട.. നീയിട്ടില്ലെങ്കിൽ ഞാൻ തന്നെ നിനക്ക് ഇട്ട് തരും.. ഒരു മടിയുമില്ല.. മനസ്സിലായല്ലോ.. "

ഡ്രസിങ് റൂം കാണിച്ച് കൊടുത്ത് ഡ്രെസ്സും കൊടുത്ത് അതും പറഞ്ഞ് ഞാൻ ബാത്‌റൂമിലേക്ക് പോയി... ഇനി അത് ഇടുമോ എന്തോ ആർക്കറിയാം.. അല്ലേലും ആ ഡ്രെസ്സിന് വല്യ കുഴപ്പമൊന്നും ഞാൻ കാണുന്നില്ലല്ലോ.. എന്നും അവളിടുന്ന ജീനും മുട്ടിന് മുകളിലായിട്ടുള്ളത് പോലെ തന്നെ.. അതിൽ ചെറിയൊരു മാറ്റം അത്രേയുള്ളൂ.. 

ബാത്‌റൂമിൽ നിന്ന് തന്നെ മാറ്റി വന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് ഓരോ കോപ്രായങ്ങൾ ഒക്കെ കാണിച്ച് പെർഫ്യൂം ഒക്കെ വാരിയടിച്ച് ഇടാനുള്ള കോട്ട് കാണാഞ്ഞിട്ട് ഡ്രസിങ് റൂമിലേക്ക് പോയപ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന് ഷർട്ട്ന്റെ പിൻവശത്തുള്ള കഴുത്തിന് പിന്നിലായിട്ടുള്ള ബട്ടൺസ് ഇടാൻ വേണ്ടി തിരിഞ്ഞും മറിഞ്ഞും ഡിസ്കോ കളിക്കുന്ന അവളെ ഞാൻ ഒരുനിമിഷം നോക്കി നിന്നു... 

കടും കറുപ്പിൽ തിളങ്ങി നിൽക്കുന്ന അവളുടെയാ വെളുത്ത ക്യൂട്ട് ഫേസ് കാണാൻ എന്നത്തേക്കാളും കൂടുതൽ അഴക് ഉള്ളത് പോലെ ഒരു തോന്നൽ.. അതിന്റെ കൂടെ ആ curly ഹെയർ ചിക്കിയിട്ടതും കൂടിയായപ്പോൾ.. ഫ് ഫ്...

എന്റെ നോട്ടം കണ്ടതും അവൾ പെട്ടന്ന് കൈ പിറകിലാക്കി ഡ്രെസ്സിങ് റൂമിലെ ഗ്ലാസോട് ചാരി നിന്നതും പതിയെ ഞാൻ അവളിലേക്ക് നടന്നടുത്ത് അരയിൽ പിടിച്ച് എന്നിലേക്ക് ചേർത്തി നിർത്തിയ ശേഷം അവളുടെ കഴുത്തിന് പിന്നിലായി എന്റെ കഴുത്ത് വെച്ചിട്ട് ആ ബട്ടൺസ് ഇട്ട് കൊടുത്തിട്ട് കറുപ്പിൽ തിളങ്ങി നിൽക്കുന്ന അവളുടെ ആ കഴുത്തിൽ കൈകൾ കൊണ്ട് ചലിപ്പിച്ചപ്പോൾ എന്റെ ഷർട്ട്ൽ കണ്ണുകൾ അടച്ച് ബലമായി പിടിച്ചതും ആ മുഖമൊന്നു മൊത്തത്തിൽ നോക്കിയപ്പോൾ ഇളം റോസ് കളറിലുള്ള ചുണ്ട് ലിപ്സ്റ്റിക് ഇട്ട് കുറച്ച് ഡാർക്ക്‌ ആകിയിട്ടുണ്ട്.. അതിനൊരു ഭംഗി തോന്നാഞ്ഞിട്ട് ഞാൻ ആ കവിളിൽ ചെറുതായി ചുംബിച്ചപ്പോൾ എന്നിലെ പിടി ഒന്നൂടെ മുറുങ്ങിയതും അത് വകവെക്കാതെ പത്ത് മിനിറ്റോളം ആ കവിളിൽ നിന്ന് ചുണ്ടെടുക്കാതെ നിന്നു... 

പതിയെ വിടുവിച്ച് ഞാൻ അവളെ നോക്കിയപ്പോൾ ഇളം കാപ്പി കണ്ണുകൾ ചെറുതായി തുറന്നതും ഒറ്റ സെക്കന്റ്‌ ആ കണ്ണിൽ നോക്കി നിന്നു.. ശേഷം അവിടെ ആങ്കറിൽ കൊളുത്തി വെച്ച കോട്ട് എടുത്ത് അവളോട് പോവാം എന്ന് പറഞ്ഞപ്പോ കൂടെ കൂടെ കണ്ണ് ചിമ്മി കൊണ്ട് അവൾ അതെന്നുള്ള അർത്ഥത്തിൽ തലയാട്ടിയതും ഞാനാ കൈകളിൽ പിടിച്ച് എന്നിലേക്ക് ചേർത്തി നിർത്തി കബോഡിൽ നിന്ന് രണ്ട് ബ്ലാക്ക് കൂളിംഗ് ഗ്ലാസ് എടുത്ത് ഒന്ന് അവൾക്കും ഇട്ട് കൊടുത്ത് മറ്റൊന്ന് ഞാനും ഇട്ട ശേഷം നീണ്ടു നിൽക്കുന്ന കണ്ണാടിക്ക് മുന്നിൽ ഒരുമിച്ച് നിന്ന് ഒരു ഫോട്ടോ എടുത്തു...

ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞ് നമ്മള് രണ്ടാളും പിന്നിലെ സീറ്റിൽ ഇരുന്നു.. തലക്ക് താങ്ങും വെച്ച് ഞാൻ ഗ്ലാസ് അഴിച്ചു തല ചെരിച്ചു അവളുടെ തിളങ്ങി നിൽക്കുന്ന മുഖത്ത് തന്നെ നോക്കി നിന്നു.. എന്റെ നോട്ടം കണ്ടിട്ട് ഇടക്ക് എന്നെ നോക്കി അവൾ മുടിയിലും ഡ്രെസ്സിലും ഒക്കെ പിടിച്ച് എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നു.. ഞാൻ നോക്കി ഇരിക്കുന്നോണ്ട് ഷെയിം ഫീൽ ചെയ്തിട്ട് ആണെന്ന് തോന്നുന്നു... എന്നിട്ടും നോട്ടത്തിൽ ഒരു കുറവും വരുത്തിയില്ല... 

കുറച്ച് നേരത്തെ ഓട്ടത്തിന് ശേഷം തിങ്ങി നിൽക്കുന്ന ജനങ്ങളെ കണ്ടതും കണ്ണാടിയിൽ നോക്കി ഓൾ ഒക്കെ എന്ന് വരുത്തി അവളോട് ഇറങ്ങല്ലേ എന്ന് പറഞ്ഞ് ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി.. അടുത്തടുത്ത് തന്നെ രണ്ട് ഷോപ്പിന്റെയും ഉൽഘാടനം ആയതോണ്ട് നല്ല പോലെ തന്നെ ജനങ്ങൾ ഉണ്ട്.. അതും രണ്ട് സ്ഥലത്തും സെലിബ്രിറ്റിസും... 

വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ആൾക്കാർ എനിക്ക് നേരെ ഓടി വന്നതും എല്ലാവരോടുമായി രണ്ട് കയ്യും പൊക്കി ഞാൻ ഹായ് പറഞ്ഞിട്ട് സണ്ണിയും അവന്റെ കൂട്ടുകാരും ആൾക്കാരെയൊക്കെ പിടിച്ച് നിർത്തിയിട്ട് എന്നോട് നടക്കാൻ പറഞ്ഞു.. അപ്പോ ഞാൻ യാഷാ ഇരിക്കുന്ന സൈഡിലേക്ക് പോയി ഡോർ തുറന്നിട്ട്‌ അവൾക്ക് നേരെ കൈ നീട്ടി ഇറങ്ങാൻ പറഞ്ഞതും എന്റെ കണ്ണിൽ നോക്കി ഞാൻ നീട്ടിയ കൈക് മുകളിലായി അവളുടെ കൈ വെച്ച് ഇറങ്ങിയതും കൂടി നിൽക്കുന്നവർ ഒക്കെ കൂക്കിയും വിസലടിയുമൊക്കെയായി ആകെ മൊത്തം നല്ല പവർ തന്നെ തന്നതും അവളുടെ തോളിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തി ഞാൻ എല്ലാവർക്കും ഹായ് പറഞ്ഞോണ്ട് നടന്നു നീങ്ങി... 

അടുത്തേക്ക് വരുന്ന ജനങ്ങളുടെ വരവ് തടഞ്ഞു നിർത്താൻ സണ്ണിയുടെ ഫ്രണ്ട്സ് നിന്നതും അവരുടെയൊക്കെ സഹായം ഉള്ളതോണ്ട് തിരക്കുകൾ ഇല്ലാതെ നടക്കാൻ പറ്റി... ഇടക്ക് യാഷയെ നോക്കിയപ്പോ ഒരു ഗേൾഫ്രണ്ട്ന്റെ സ്ഥാനത് നിന്ന് തന്നെ അവൾ എല്ലാവരോടുമായി പുഞ്ചിരിക്കുന്നുണ്ട്... അത് കണ്ടപ്പോ ലോഡ് ഹാപ്പിയായി... 

കൂടുതൽ നിന്ന് തിരിയാൻ വിടാതെ സണ്ണി ഞങ്ങൾക്ക് നേരെ കട്ടിങ് നീട്ടി തന്നിട്ട് മുന്നിലുള്ള റിബൺ കട്ട് ചെയ്യാൻ പറഞ്ഞതും ഞാനത് യാഷയുടെ കയ്യിൽ കൊടുത്തു.. അവൾക്ക് മുകളിലായി ഞാനും കൈ ചേർത്ത് വെച്ച് അത് കട്ട് ചെയ്തു.. എന്നിട്ട് സണ്ണി ഞങ്ങളെയും കൂട്ടി അകത്തേക്ക് കയറ്റിയിട്ട് അവിടെയുള്ള ഒരു ചെറിയ റൂമിലേക്ക് കൊണ്ട് പോയി.. 

യാഷയുടെ കയ്യിൽ പിടിച്ച് ഞാൻ എനിക്ക് അരികിൽ അടുപ്പിച്ചു നിർത്തി അവൾക്ക് തോളിൽ കൂടി കയ്യിട്ട് കാലിന് മേൽ കാൽ കേറ്റി വെച്ചു.. എന്നിട്ട് സണ്ണിയുടെ ഫ്രണ്ട് ഞങ്ങള്ക്ക് ലവ് ഷേപ്പിൽ ഡെക്കറേറ്റ് ചെയ്ത രണ്ട് കാപ്പിചുനോ വെച്ച് തന്നതും ഞാൻ അതിൽ നോക്കി ചിരിച്ചിട്ട് യാഷയെ നോക്കി.. എന്നിട്ട് തന്ന അവൻ ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് പറഞ്ഞപ്പോൾ ഞാൻ യാ ഷുവർ എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ യാഷ അവിടെ തന്നെ ഇരുന്നതും ഞാനവളോട് കം എന്ന് പറഞ്ഞ് പിടിച്ച് എഴുന്നേൽപ്പിച്ച് അവളുടെ അരക്കെട്ടിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തി എല്ലാവരുമൊത്ത് ഫോട്ടോക്ക് പോസ് ചെയ്തു... 

എന്റെയീ കാട്ടിക്കൂട്ടൽ ഒക്കെ കണ്ടിട്ട് സണ്ണി നോക്കി നിന്നതും ഞാൻ ഗ്ലാസ് താഴ്ത്തി അവന് സൈറ്റ് കൊടുത്തു.. അത് പോലെ തന്നെ യാഷയും കണ്ണിമവെട്ടാതെ നോക്കുന്നുണ്ട്.. അത് കാര്യമാക്കിയില്ല... 

"സിനു,, ഒരു ലോഡ് താങ്ക്സ് ഉണ്ടെടാ.. നമ്മളെല്ലാരും ഭയങ്കര ഹാപ്പിയാണ്.. ആൻഡ് യാഷാ,, യൂ,, നിങ്ങള് രണ്ട് പേരും വന്നത് വല്യ കാര്യം തന്നെയാ.. ഇന്നിപ്പോ സോഷ്യൽ മീഡിയയിൽ ഒക്കെ നിങ്ങൾ തിളങ്ങി നിൽക്കുന്നതിനോടൊപ്പം നമ്മളെയീ കഫെയും തിളങ്ങി നിൽക്കും.. താങ്ക്യു സോ മച്ച് gys... "

എന്ന് സണ്ണി തുള്ളി ചാടി കൊണ്ട് നമ്മളെ നോക്കി പറഞ്ഞതും ഞാൻ യാഷയുടെ എക്സ്പ്രഷൻ കാണാൻ വേണ്ടി അവളെ നോക്കിയപ്പോൾ ആള് ഉള്ള് തുറന്ന് നല്ലോണം ചിരിക്കുന്നുണ്ട്.. ഞാൻ ഇതേപോലെ കുറേ തവണ കേട്ടിട്ടുണ്ട്.. പക്ഷേ അവൾക്ക് ഇതൊരു പുതുമയാണല്ലോ.. അതുമല്ല ഇന്നിപ്പോ എന്റെ കൂടെ അവളെയും ചേർത്ത് പറയുമ്പോൾ എന്തോ ഒരു ഫുൾഫിൽ.. 

കുറച്ച് കഴിഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങാൻ നേരത്തും പുറത്ത് ആളുകൾ കൂടുകയല്ലാതെ ഒട്ടും കുറഞ്ഞില്ല.. യാഷയെ കൂടുതൽ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് കരുതി ഞാൻ അവർക്ക് ഒക്കെ ഒന്ന് ചിരിച് കൊടുത്ത് രണ്ട് വാക്ക് പറയാൻ നിൽക്കാതെ അവളുടെ കയ്യിൽ പിടിച്ച് നടന്നു... ഇത്രേം ആളുകൾക്കിടയിൽ കൈകോർത്തു നടക്കുമ്പോ വല്ലാത്തൊരു ഫീൽ.. ഇങ്ങനൊര അവസരം എൻജോയ് ചെയ്യാൻ കഴിഞ്ഞതിൽ സണ്ണിക്ക് ഒരു വലിയ താങ്ക്സ് തന്നെ... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

സിദ്ധു പറഞ്ഞത് പോലെ ഞാൻ റിയലായി അവനെ ബോയ്ഫ്രണ്ട് എന്ന രീതിയിൽ കണ്ടിട്ട് അവനോട് ഒത്തു ജനങ്ങൾക്കിടയിൽ കൂടി നടക്കുമ്പോ വല്ലാത്തൊരു കൗതുകം തന്നെയായിരുന്നു... എന്തൊരു ഫീലാണെന്ന് അറിയോ... ഹോ.. 

തിരിച്ച് അവന്റെ തോളോട് തോൾ ചേർത്ത് പിടിച്ച് നടക്കുമ്പോൾ ആൾക്കാർ ഒക്കെ ചുറ്റും തിങ്ങി നിന്നതും മുന്നോട്ട് നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു... ഉന്തലും തള്ളലും ഒക്കെയായി.. ഓഹ് ഗോഡ്... ഇതൊക്കെ കാണുമ്പോ ഞാനൊരു സെലിബ്രിറ്റിയാണോ എന്ന് വരെ തോന്നിപ്പോയി എനിക്ക്... ഇപ്പോഴ ഈ പബ്ലിസിറ്റിയൊക്കെ എൻജോയ് ചെയ്ത് അറിയുന്നത്... 

എങ്ങനൊക്കെയോ നടന്നു നീങ്ങുമ്പോൾ പെട്ടന്ന് ആരുടെയോ കാൽ തട്ടി ഞാൻ അവനിലേക്ക് ചെരിഞ്ഞു വീണതും ബാലൻസ് തെന്നി അവൻ ഒരു തൂണിൽ പിടിച്ച് നിന്നപ്പോ എന്റെ ഹീൽ ചപ്പൽ ഒന്ന് ചെരിഞ്ഞതും ഞാൻ ആഹ് എന്ന് പറഞ്ഞ് അവന്റെ കയ്യിൽ മുറുകെ പിടിച്ചപ്പോൾ സണ്ണി എന്റെ കയ്യിൽ പിടിച്ച് ഹെൽപ് ചെയ്ത് നേരെ നിർത്തി.. അപ്പൊ തന്നെ ഫ്രോഡ് എന്റെ കാലിൽ നോക്കി ഒക്കെ അല്ലെന്ന് ചോദിച്ചതും ഹീൽ ചപ്പലിൽ ചെരിഞ്ഞു വീണത്‌ കൊണ്ട് കാലിലെ മടമ്പ് വേദനിക്കുന്നുണ്ടെങ്കിലും അവനോട് ഒക്കെ ആണെന്ന് പറഞ്ഞു.. 

എന്റെ കള്ളത്തരം മനസ്സിലാക്കിയെടുത്ത അവൻ ഒരു ചെയറിൽ ഇരുത്തി കാൽ എടുത്ത് അവന്റെ മടിയിൽ വെച്ച് നോക്കിയതും ഞാൻ ചുറ്റും നോക്കിയപ്പോ എല്ലാവരും ഫോൺ നീട്ടി ഞങ്ങളെ തന്നെ നോക്കുന്നത് കണ്ടതും ഒരു ചടപ്പ് തോന്നി ഞാൻ അവനോട് കുഴപ്പമില്ല ഒക്കെ ആണെന്ന് പറഞ്ഞപ്പോൾ അതൊന്നും വകവെക്കാതെ അവൻ തടവി തരുമ്പോൾ ഞാൻ എല്ലാവരും നോക്കുന്നു സാരമില്ല എന്ന് പറഞ്ഞു ഒഴിവാവാൻ നോക്കി.. 

~~~~~~~~~~~~~~~~~~~~~~~~~~~~~~~

എന്നിട്ടും ഞാൻ വിടാതെ തന്നെ അവളുടെ കാലിൽ തടവുമ്പോൾ ഞങ്ങളുടെ നേർക്ക് ഫ്ലാഷ്ലൈറ്റ്ന്റെ വെളിച്ചo തട്ടിയതും എല്ലാവരും ഇതൊക്കെ ഫോണിൽ പകർത്തുന്നത് കണ്ടപ്പോൾ എനിക്ക് എന്തോപോലെ തോന്നിയതും അവളുടെ തോളിലും കയ്യിലും പിടിച്ച് മെല്ലെ നടന്ന് വണ്ടിയിൽ കേറ്റി.. അപ്പോഴൊക്കെ അവളുടെ മുഖം വല്ലാതെ വാടിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു... 

വേണ്ടായിരുന്നു എന്ന മട്ടിൽ ഞാൻ വണ്ടിയിൽ കേറാൻ നേരത്ത് വണ്ടിയുടെ ഫ്രണ്ട്ൽ അന്ന് കണ്ട തോണി രൂപത്തിൽ മടക്കിയ പേപ്പർ ശ്രദ്ധയിൽ പെട്ടതും ആ പേപ്പർ കയ്യിൽ എടുത്ത് ഞാൻ തിങ്ങി നിൽക്കുന്ന ജനങ്ങൾക്കിടയിലേക്ക് നോക്കി....

'•ഹേയ് കെയ്സാൻ.. എങ്ങനെ പോവുന്നു നിന്റെ ഗേൾഫ്രണ്ടിനൊപ്പമുള്ള നടത്തം... ഹഹഹഹ... ഹഹഹഹഹ... ഹഹഹഹ...•'

അതിൽ എഴുതിയിരിക്കുന്ന വരികൾ വായിച്ച് കണ്ണുകൾ മിഴിച്ചു തുറന്ന് ഞാൻ ദേഷ്യത്തോടെ ആ ചുറ്റും നോക്കിയപ്പോൾ കഫെയുടെ ഭാഗത്ത്‌ നിന്ന് അന്ന് കണ്ട അതേ വേഷത്തിൽ ഒരാൾ സൈക്കിളിന്റെ ബെൽ അടിച്ച് പോവുന്നത് കണ്ടതും ഞാൻ ആളുകള്ക്കിടയിൽ കൂടി ആ സൈക്കിളിന്റെ പിന്നാലെ ഓടി...

പക്ഷേ എന്റെ ഓട്ടത്തിനേക്കാൾ സ്പീഡിൽ അയാൾ ബെൽ അടിച്ചോണ്ട് പോയപ്പോൾ എത്തിപിടിക്കാൻ കഴിഞ്ഞില്ല.. അപ്പൊ ആളുകൾ ഒക്കെ എന്നെയൊരു കൗതുകത്തോടെ നോക്കിയതും അവർക്ക് മുഖം കൊടുക്കാതെ ഞാൻ തിരിച്ച് വണ്ടിയിലേക്ക് വന്ന് ഡ്രൈവർ കണ്ടിട്ടുണ്ടാവുമല്ലോ എന്നോർത്ത് ചോദിക്കാൻ നിന്നപ്പോ വണ്ടിയിൽ ഡ്രൈവറെ കണ്ടില്ല.. 

"കെയ്സാൻ,, എന്താ പ്രശ്നം..? "

കൈകൾ ചുരുട്ടി പിടിച്ച് നിൽക്കുമ്പോ ആ കയ്യിൽ പിടിച്ച് യാഷ ചോദിച്ചതും ഒരു മറുപടി കൊടുക്കാതെ ഞാൻ വീണ്ടും വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ട് കോപ്പിലെ ഡ്രൈവർ എവിടെയാണെന്ന് നോക്കിയപ്പോൾ അടുത്തുള്ള ഒരു തട്ട് കടയിൽ നിന്ന് ടീ കുടിക്കുന്നത് കണ്ടതും ഞാൻ ഉച്ചത്തിൽ ഡ്രൈവർ എന്ന് നീട്ടി വിളിച്ചപ്പോൾ കുടിക്കുന്ന ടീ അവിടെ വെച്ച് കാശും കൊടുത്ത് അടുത്തേക്ക് വന്നതും ഞാൻ അമർഷത്തോടെ അയാളെ നോക്കിയപ്പോൾ അയാൾ തലയും താഴ്ത്തി മുന്നിൽ നിൽക്കുന്നു... 

"തന്നെ ഞാൻ ഡ്രൈവറായി നിർത്തിച്ചത് എന്തിനാ..? ഇങ്ങനെ വഴിയിൽ കിടന്ന് ടീ കുടിക്കാൻ തനിക്ക് വീട്ടിൽ നിന്ന് ടീ കിട്ടിയില്ലേ.. നോൺസെൻസ്.. "

പബ്ലിസിറ്റി ആയതോണ്ട് ദേഷ്യം കഴിയും വിധം കടിച്ച് പിടിച്ച് ഞാൻ ചെറിയ ശബ്ദത്തിൽ ചോദിച്ചപ്പോൾ ഒരു സോറി പറഞ്ഞ് അയാൾ വണ്ടിയിൽ കയറി.. അപ്പൊ യാഷാ എന്നെ തന്നെ നോക്കുന്നത് കണ്ടതും ആ ദേഷ്യത്തിൽ അവളെയും ഇരുത്തി നോക്കിയിട്ട് കയ്യിൽ ചുരുട്ടി പിടിച്ച ആ പേപ്പർ അവൾക്ക് നേരെ ചാടി... 

"ഇതിപ്പോ നീ പോവിന്നിടത്തെല്ലാം ഇയാൾ ഉണ്ടാവുന്നുണ്ടല്ലോ.. നിനക്കെന്താ ഇപ്പൊ അയാളുടെ പിന്നാലെ തന്നെ പോയി പിടിച്ചോടാർന്നോ.. അല്ലെങ്കിൽ എന്നോട് പറയലല്ലേ.. നൈസ് ആയിട്ട് ഞാൻ തൂകി കൊണ്ട് വരില്ലായിരുന്നോ.. "

അത് വായിച്ചു കഴിഞ്ഞിട്ടുള്ള അവള്ടെ കോപ്പിലെ വർത്താനം കേട്ടിട്ട് മോന്ത കണക്കെ ഒന്ന് കൊടുക്കാന തോന്നിയത്.. എങ്ങനെയാ പിടിച്ച് നിൽക്കുന്നതെന്ന് തന്നെ എനിക്കൊരു പിടിയും ഇല്ല.. ഒടുക്കം ഞാൻ ഡ്രൈവറോട് ഇറങ്ങാൻ പറഞ്ഞിട്ട് വല്ല ഓട്ടോയും പിടിച്ച് വാ എന്ന് പറഞ്ഞ് ഇറക്കിയതും യാഷയോട് മുന്നിൽ കേറി ഇരിക്കാൻ പറഞ്ഞ ശേഷം ഞാനാ സൈക്കിൾ പോയ വഴിയിലൂടെ വണ്ടിയെടുത്തു.. അതിനിടയിൽ ജനങ്ങൾ വണ്ടിയുടെ ഗ്ലാസിൽ തട്ടുകയൊക്കെ ചെയ്യുന്നുണ്ടെങ്കിലും കാര്യമാക്കിയില്ല... 

ഒരു ടേണിങ്ങിന്റെ ഭാഗത്ത്‌ നിന്ന് അതേ സൈക്കിൾ നിർത്തി വെച്ചത് കണ്ടതും ഞാൻ വണ്ടി അവിടെ സൈഡ് ആക്കി യാഷയോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞ് ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി അങ്ങോട്ട് നീങ്ങുമ്പോൾ ഒരു ചെറിയ ടോയ്സ് കടയിൽ നിന്ന് അതേ വേഷത്തിൽ തല താഴ്ത്തി ആ ഷർട്ട്‌ന്റെ താഴെയായിട്ടുള്ള പോക്കറ്റിൽ കയ്യിട്ട് താഴേക്ക് നോക്കി ഇറങ്ങി വന്ന് സൈക്കിൾ എടുക്കാൻ വന്നതും ആൾടെ മുഖം കാണും എന്ന് കരുതി ഒളിഞ്ഞു പാത്തിയും ഞാൻ നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല... 

എന്നിട്ട് ഒന്നും നോക്കാതെ ഞാൻ ഡാ എന്ന് വിളിച്ച് അയാൾക്ക് അടുത്തേക്ക് ഓടിയതും ആ സൈക്കിളിന്റെ സൈഡിൽ ഉള്ള മിററിൽ കൂടി നോക്കിയിട്ട് വീണ്ടുമൊരു പേപ്പർ അവിടെ ഇട്ടിട്ട് അയാൾ വിസലടിച്ചോണ്ട് അവിടുന്ന് പോയി.. 

ഷിറ്റ് എന്ന് പറഞ്ഞോണ്ട് ഞാനാ പേപ്പർ എടുത്ത് വായിക്കാൻ നേരത്ത് യാഷ വണ്ടിയും എടുത്ത് എനിക്ക് അടുത്തേക്ക് വന്ന് വേഗം കയറെന്ന് പറഞ്ഞ് ഡോർ തുറന്നതും ഞാൻ വേഗം കയറി യാഷാ ആ സൈക്കിളിന് പിന്നാലെ പോയി.. സ്പീഡിൽ പോവാൻ പറഞ്ഞപ്പോൾ പേടിയാണ് കോപ്പാണ് എന്ന് പറഞ്ഞ് അവള് ഉന്തു വണ്ടി തള്ളുന്നത് പോലെ മെല്ലെ ഉരുട്ടി കൊണ്ട് പോയി.. അപ്പോഴേക്കും ആ സൈക്കിൾ കണ്ണിൽ നിന്നും മാഞ്ഞു പോയിരുന്നു... 

"•എടൊ,, ഞാൻ നിന്റെ പിന്നാലെ വരുമ്പോ നീയെന്തിനാ എന്റെ പിന്നാലെ വരുന്നത്.. ഈ കളിക്ക് ഞാൻ ഉണ്ടാവില്ലേ.. സമയം ആയിട്ട് ഞാൻ തന്നെ നിനക്ക് മുന്നിൽ ഹാജർ ആവില്ലേ.. പിന്നെന്തിനാ പിന്നാലെ വന്ന് ഡിസ്റ്റർബ് ചെയ്യുന്നത്.. ടൂ മച്ച്.. •"

യാഷയും കൂടി കേൾക്കാൻ വേണ്ടി ഞാനാ പേപ്പറിൽ ഉള്ളത് വായിച്ചിട്ട് ചുരുട്ടി പുറത്തേക്ക് വലിച്ചെറിഞ്ഞു.. അപ്പൊ അവള് നിന്ന് കിണിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്താന്നുള്ള അർത്ഥത്തിൽ നോക്കിയപ്പോൾ പേടിപ്പിച്ചതാണെന്ന് കരുതി ചിരി ബ്രേക്ക്‌ ഇട്ട് തൊണ്ട അനക്കി ഡ്രൈവിംഗ്ൽ തന്നെ ശ്രദ്ധ കൊടുത്തു... 

"ഒളിഞ്ഞു കളിക്കുന്ന ആ വ്യക്തിക്ക് നല്ല ബുദ്ധിയുണ്ട്.. കോസ് അയാൾ പറഞ്ഞില്ലെ സമയം ആയിട്ട് മുന്നിൽ വരുമെന്ന്... അപ്പൊ പിന്നേ ഞങ്ങളെന്തിനാ അയാൾക്ക് പിന്നാലെ പോവുന്നത്.. അങ്ങനെ ആവുമ്പോ അയാൾ പറഞ്ഞത് പോലെ ഞങ്ങൾ ഒരു ഡിസ്റ്റർബ് ആയെന്ന് വരൂന്നേ.. വെറുതെ അങ്ങേരുടെ പണി ഞങ്ങളായിട്ട് കളയണ്ട.. അതുമല്ല ഇങ്ങനെ ഓരോ പേപ്പേഴ്സ് കിട്ടുന്നതിലൂടെ നമ്മക്ക് ചെറിയ സൂചയയും കിട്ടുമല്ലോ.. ഹിഹി.. "

"നിനക്ക് ഇത് കോമഡി ആയിട്ട് എടുക്കാം.. പക്ഷേ എനിക്ക് അതിന് കഴിയില്ല.. കോസ് ഇതിപ്പോ മോമിന് മാത്രമല്ല എനിക്ക് പിന്നാലെയും കൂടിയാ അയാൾ കളിക്കുന്നത്.. and then with you... അയാളെന്തൊക്കേ പറഞ്ഞാലും എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന് മുന്നേ ഞാൻ അയാളെ പൊക്കിയിരിക്കും.. പബ്ലിസിറ്റിയിൽ കാണുന്ന കെയ്സാനെയെ അവര് കണ്ടിട്ടുള്ളു.. ഉള്ളിലുള്ള മറ്റൊരു മുഖമൂടി കാണാതോണ്ടാ എന്റെ പിന്നാലെ കൂടി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നത്.. ഒരു സൈക്കിൾ വാല വന്നേക്കുന്നു.. ബ്ലഡി ബെഗർ.. "

എന്നെ അടുത്ത് അറിയുന്ന ആരോ ആണെന്ന് അറിയാം.. അല്ലെങ്കിൽ പബ്ലിസിറ്റിയിൽ ഉള്ള വേറെ ആരോ.. ആദ്യം മോമിനും ഇപ്പോ എനിക്കും.. കൂടെ യാഷാ എന്റെ ഗേൾഫ്രണ്ട് ആണെന്നറിഞ്ഞപ്പോ അവൾക്ക് പിന്നാലെയും.. മോമിനെ കിട്ടിയില്ലെങ്കിൽ എന്നെ കിട്ടിയില്ലെങ്കിൽ അയാൾ അടുക്കുന്നത് യാഷയുടെ നേർക്ക് ആയിരിക്കും.. പക്ഷേ അതിന് കെയ്സാൻ സമ്മതിക്കില്ല.. ആ മാഗസിൻ ഞാൻ പബ്ലിഷ് ചെയ്യാൻ പറഞ്ഞതൊണ്ട ഇന്നിപ്പോ എല്ലാവരും അറിഞ്ഞത്.. അപ്പൊ ഇതിൽ യാഷയുടെ റെസ്പോൺസിബിലിറ്റി എനിക്കാണ്.. എന്റെ കൂടെ അവളുള്ളത് കൊണ്ടല്ലേ അയാൾ അവൾക്ക് പിന്നാലെയും.. 

യാഷാ,, ഇനി മുതൽ നിന്റെ പ്രൊട്ടക്ഷൻ ഞാൻ നോക്കിക്കോളാം... എന്റെ കൺവെട്ടത്ത് തന്നെ നീയിനി ഉണ്ടവണം.. ഞാൻ എവിടെ പോവുന്നു നീ എവിടെ പോവുന്നു,,, ഒരുമിച്ച് ആയിരിക്കും.. 

~~~~~~~~~~~~~~~~~~~~~~~~~~~~~

അല്ലെങ്കിലും ഇവനോടൊക്കെ ഒരു നല്ല കാര്യം പറഞ്ഞാൽ എന്നെ വേണം പറയാൻ.. പോത്തിനോട് വേദോന്നീറ്റ് കാര്യമില്ലന്ന് പറയുന്നത് ചുമ്മാതല്ല.. 

എന്തായാലും ഈ ഒരു നിമിഷം ഞാൻ നല്ലപോലെ സന്തോഷിച്ചു.. സിദ്ധു പറഞ്ഞപോലെ തന്നെ റിയലായിട്ട് തന്നെ എല്ലാം എടുത്തു.. പിന്നേ സണ്ണിയുടെ ഫ്രണ്ട്സിനൊപ്പമുള്ള ഫോട്ടോസ്.. സെലിബ്രിറ്റിസിന്റെയൊക്കെ ഒരു ഭാഗ്യമമേ.. എന്താല്ലേ.. 

വീട്ടിൽ എത്തിയപ്പോൾ ആ ഫ്രോഡ് വണ്ടിയിൽ നിന്ന് ഇറങ്ങി ഒറ്റ പോക്കായിരുന്നു.. നേരെത്തെ എന്നെ കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നു എന്തൊക്കെയായിരുന്നു.. മിഷ്ടർ ഓന്ത്.. ഈൗൗ....

അവന്റെ റൂമിൽ ചെന്ന് ഞാൻ ഡ്രെസ്സും എടുത്ത് വരാൻ നേരത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന് ഷർട്ട് അഴിക്കുന്ന അവനെ ഞാൻ ഇടംകണ്ണിട്ട് നോക്കിയപ്പോ അവൻ എന്നെയും നോക്കുന്നുണ്ടെന്ന് മനസ്സിലായി ഞാൻ തൊണ്ട അനക്കി ഇറങ്ങാൻ നേരത്ത് പിന്നിൽ നിന്ന് വിളിച്ചതും ഇനി എന്താവാണോ എന്ന അർത്ഥത്തിൽ ഞാൻ അവനെ നോക്കിയപ്പോൾ കയ്യിൽ പിടിച്ച് സോഫയിൽ ഇരുത്തിയിട്ട് കൂടെ അവനും ഇരുന്ന് കാൽ മുട്ടിൽ കൈ താങ്ങായി വെച്ച് എന്നെ നോക്കിയിരിക്കുന്നു.. 

"യാഷാ,, നിനക്ക് എന്തെങ്കിലും പ്രശനം ഉണ്ടോ.. മീൻ ഞാൻ നിന്നെയിങ്ങനെ എല്ലായിടത്തും കൊണ്ട് പോവുമ്പോ എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്.. ഇതൊരു ഡ്രാമ ആണെന്ന് നമ്മള് ഇവിടെയുള്ളവർക്ക് അല്ലെ അറിയു... പുറമെ ആർക്കും അറിയില്ലല്ലോ.. അതുമല്ല നിന്നെ ഞാൻ പബ്ലിസിറ്റിയിൽ വല്ലാതെ അടുത്ത് പെരുമാറുന്നുണ്ട്.. അതൊക്കെ നിനക്ക് ഒരുതരം ചടപ്പ് തോന്നുന്നുണ്ടൊ.. "

ഓഹ് മൈ ഗോഡ്.. ഗരുഡൻ തന്നെയാണോ എന്നോടീ സംസാരിക്കുന്നത്.. പക്ഷേ ഇതൊക്കെ ഞാൻ നല്ലോണം എൻജോയ് ചെയ്യുന്നുണ്ടെന്ന് ഞാനെങ്ങനെ ഇവനോട് പറയും.. അങ്ങനെ പറഞ്ഞാൽ ഇവൻ കൂടുതൽ വല്ലാണ്ടങ് എന്നെയിട്ട് കറപ്പിക്കും.. അതോണ്ട് ഇഷ്ടമല്ലന്ന് പറഞ്ഞാലോ..? അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ ഒരിടത്തും എന്നെ കൂട്ടില്ല.. പബ്ലിസിറ്റി എനിക്ക് എൻജോയ് ചെയ്യാൻ പറ്റില്ല... എന്താപ്പാ ഇപ്പൊ പറയ..

"യാഷാ.. i ask you.. നീയെന്താ ഒന്നും മിണ്ടാതെ ഇങ്ങനെ ആലോചിക്കുന്നത്.. ടെൽ മി.. "

"അത് പിന്നേ,, അങ്ങനെ ചോദിച്ചാൽ,, കെയ്സാൻ ഞാൻ,,, "

"അങ്ങനെ വല്ല ഫീലിംഗ്സും നിനക്ക് ഉണ്ടെങ്കിൽ അത് ഞാൻ നോക്കില്ല.. ഞാൻ എവിടെ പോവുന്നോ അവിടെ നീയുണ്ടാവണം.. തിരിച്ച് നീ എവിടെയാണോ അവിടെ ഞാനും ഉണ്ടാവും.. പബ്ലിസിറ്റി നിനക്ക് ചടപ്പ് തോന്നുന്നുണ്ടെങ്കിൽ അങ്ങ് സഹിച്ചേക്ക്..ഒക്കെ.. "

എന്നെ മുഴുവൻ പറയാൻ വിടാതെ ഓൻ ഇടക്ക് കേറി അങ്ങനെ പറഞ്ഞപ്പോൾ മുട്ടുകാൽ മടക്കി ഒന്ന് കൊടുക്കാന തോന്നിയത്.. കോപ്പ്.. പിന്നെന്തിനാ എന്നോട് ചോദിച്ചത്.. ബ്ലഡി ഫൂൾ.. 

അതും പറഞ്ഞ് അവൻ ഫോൺ നോക്കിയിരുന്നതും ആ കാലിന്നിട്ട് രണ്ട് ചവിട്ട് കൊടുത്ത് ഇറങ്ങി തിരിഞ്ഞു നോക്കിയപ്പോ കാലിൽ പിടിച്ച് ആ ന്നൊക്കെ ശബ്ടിക്കുന്നുണ്ട്.. 

ബേബിയുടെ റൂമിലേക്ക് പോവുമ്പോ ശാമിയും ഇനുവും ഫോണും നോക്കി ചിരിച്ചോണ്ട് വന്നതും രണ്ടും എന്റെ ഇടവും വലവുമായി നിന്നിട്ട് ഫോൺ കാണിച്ച് തന്നു.. അപ്പോ അതിൽ തിളങ്ങി നിൽക്കുന്ന എന്നെയും കെയ്സാനേയും കണ്ടപ്പോൾ ഞൊടിയിടയിൽ ഒരു ചിരി വന്നതും ഇവര് കാണേണ്ടന്ന് കരുതി ഞാൻ അപ്പൊ തന്നെ മായിച്ചു.. അതിന്റെ അടിയിലുള്ള കമൻസ് ഓരോന്നായി ഇനു വായിക്കുമ്പോൾ വല്ലാതെ ഒരു ഇത് തോന്നി..

യാഷാ,, യുവർ ലുക്കിങ് സൊ പ്രെട്ടി.. ബോത്ത്‌ ഓഫ് ലക്കി കപ്പിൾ.. അങ്ങനെയങ്ങനെ എന്തൊക്കെയോ കമന്റ്‌സ് ഇനു വായിച്ചപ്പോൾ ഒരേ സമയം ഉള്ളിൽ സന്തോഷവും അതിനെ തികട്ടി മാറ്റി ഇതൊക്കെ ഡ്രാമ ആണെന്ന് ഓർക്കുമ്പോ സന്തോഷം താനേ പോയി.. എന്ന് കരുതി ഞാൻ അവനെ കൊതിക്കുന്നുമൊന്നുമില്ല.. എന്നെ വെച്ച് അവൻ നാലാൾക്കാരുടെ മുന്നിൽ കളിക്കുകയാണല്ലോ എന്നോർത്ത് ഒരിത്.. ഇപ്പൊ കേറി വരുന്നത് മാഗസിൻ പബ്ലിഷ് ചെയ്ത ആ മൊതലിനെയാണ്.. അയാളെ എങ്ങാനും കയ്യിൽ കിട്ടിയാൽ ഞാൻ ഇഞ്ചിഞ്ചായി നുറുക്കി കൊന്നേനെ... ഇനിയാ സൈക്കിൾ വാല എങ്ങാനും ആയിരിക്കുമോ ഇതിന്റെയൊക്കെ പിന്നിൽ.. ബലമായ സംശയം ഉണ്ട്... ഒരിക്കൽ ഞാൻ എന്തായാലും ആ മാഗസിൻ പബ്ലിഷ് ചെയ്താള തല്ലി കൊല്ലും.. എന്ത് വലിയ കൊമ്പത്തെ മൊതല് ആണെങ്കിലും ശെരി.. നോക്കിക്കോ...

ആന്റിയുടെ അടുത്ത് ഞാൻ ഈ കഥയൊക്കെ പറയാൻ ചെന്നപ്പോൾ മൂപത്തിയും ഫോൺ നോക്കി ചിരിക്കയാണ്.. നല്ലപോലെ എന്നെ അനുഗ്രഹിച്ചു.. അത് മതി... 

"യാഷാ,, നീ സിനുവിനോട് പറഞ്ഞോ ഡാഡിയെ ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യം.. ദിനം കഴിയുന്തോറും ഞാൻ ഭീഷണിയിൽ മുഴുകിയിരിക്കുകയാണ്.. എന്നെ ഞാൻ തന്നെ കൊല്ലുമോ എന്ന എന്റെ പേടി... പ്ലീസ് യാഷാ നീയിപ്പോ തന്നെ സിനുവിനോട് ഡാഡിയെ കുറിച്ച് സംസാരിക്ക്.. അല്ലെങ്കിൽ പിന്നേ എല്ലാം കൈവിട്ടു പോവും.. നിങ്ങൾക്കും അയാൾക്ക് എതിരെ കളിക്കാൻ പറ്റിയില്ലന്ന് വരും.. അതിന് മുന്നേ എന്തെങ്കിലും കുരുട്ട് ബുദ്ധി അയാൾ കൊണ്ടുവരും.. "

"അത് പിന്നേ ആന്റി.. എനിക്ക് അതേ പറ്റി അവനോട് സംസാരിക്കണം എന്നൊക്കെയുണ്ട്.. പക്ഷേ അവന്റെ സ്വഭാവം ആന്റിക്ക് അറിയാവുന്നതല്ലേ.. പെട്ടന്ന് ദേഷ്യം പിടിക്കും.. ആ ദേഷ്യം കാണുമ്പോ എനിക്കതിന്റെ ഇരട്ടി ദേഷ്യം കേറും.. പിന്നവിടെ ഒരു യുദ്ധം തന്നെ നടന്നെന്ന് വരും.. 

ആന്റി എത്രത്തോളം ഉരുകുന്നുണ്ട് എന്നൊക്കെ എനിക്കറിയാം.. പക്ഷേ,, എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്... ഇന്നിപ്പോ അന്ന് ഈ റൂമിൽ കയറിയ അതേ വ്യക്തിയെ അവൻ ഇന്നും കണ്ടു.. കൂടെ പേപ്പർ വെക്കാതെ പോവാനും മറന്നില്ല... എനിക്ക് മനസ്സിലാവാത്തത് ഇത് അവന്റെ ശത്രുക്കളാണോ അതോ ഡാഡിയുടെ ശത്രുക്കൾ മോമിന് എതിരെ വരുന്നതാണോ എന്ന.. പക്ഷേ അവനാണെങ്കിൽ ശത്രുക്കൾ ഇല്ല താനും.. ഇന്നിപ്പോ നിങ്ങൾക്ക് ഇടയിൽ എന്നെയും ഇൻക്ലൂട് ചെയ്തു... അയാളുടെ ലക്ഷ്യം ഞാനും കൂടിയായി.. "

"ഓഹ് ഗോഡ്.. ഇപ്പൊ ഞങ്ങൾക്കിടയിൽ നിന്ന് ഉരുകുന്നത് നീയും കൂടിയായി അല്ലേ.. സോറി.. ഇത് നീട്ടി ഇങ്ങനെ കൊണ്ട് പോവല്ലെന്ന് നീ സിനുവിനോട് പറ.. കടന്ന് പോകുന്നത് കൂടുതൽ പ്രശ്നത്തിലേക്ക..."

"ആന്റി,, ഞാൻ ഇപ്പൊ തന്നെ അവനോട് സംസാരിക്കാം.. അല്ലെങ്കിലും എന്റെ ഹെല്പും കൂടി ആവശ്യപ്പെട്ടതല്ലേ അവൻ.. അഭിപ്രായ സ്വാതന്ത്ര്യം എനിക്കും ഉണ്ടല്ലോ.. ഹിഹി... "

എന്നും പറഞ്ഞ് ആന്റിയുടെ കവിളിൽ നുള്ളി ഞാൻ നേരെ ആ ഫ്രോഡ്ന്റെ അടുത്തേക്ക് പോയി.. പേടി ഉള്ളിൽ ഉണ്ട്.. അവന്റെയാ ഹിറ്റ്ലർ മാധവനെ പറ്റിയല്ലേ സംസാരിക്കാൻ പോവുന്നത്... അപ്പൊ ചിലപ്പോൾ അവനെങ്ങാനും എന്നെ കടിച്ചു കീറിയാലോ.. പക്ഷേ അതിന് ഞാൻ നിന്ന് കൊടുക്കില്ല.. ഹുഹു... അവന്റെ റൂമിലേക്ക് പോയപ്പോൾ സോഫയിൽ ഇരുന്ന് കാര്യമായ എന്തോ ആലോചനയിലാണ്... 

"മുട്ടേണ്ട.. കമിൻ.. "

ഡോറിൽ നോക്ക് ചെയ്യാൻ നിന്നപ്പോ എന്റെ സമീപനം മനസ്സിലായി എന്നപോൽ അവൻ അങ്ങനെ പറഞ്ഞതും ഞാൻ അകത്തു കയറി അവന്റെ മുന്നിൽ നിന്നു.. എന്നിട്ട് എന്നെ അവൻ നോക്കിയതും ആ നോട്ടം കണ്ടപ്പോൾ വന്ന കാര്യം മറന്ന് പോയ പോലെ തോന്നി.. ഇച്ചിരി മയത്തിലൊക്കെ നോക്കാമായിരുന്നു... 

"അത് പിന്നേ കെയ്സാൻ.. ഞാൻ നിന്റെ ഡാഡിയെ കുറിച്ച് പറയാൻ വന്നതാ... ഇങ്ങോട്ട് ദേഷ്യപ്പെടരുത്.. ഒക്കെ ഞാൻ പറഞ്ഞിട്ട് നിനക്ക് പറയാനുള്ളത് പറഞ്ഞാൽ മതി.. ഒക്കെ.. "

മുൻ‌കൂർ താക്കീതായി ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ കൈ കൊണ്ട് സോഫയിൽ ഇരിക്കാൻ പറഞ്ഞതും നല്ല കുട്ടിയായി ഞാൻ അവിടെ ഇരുന്നു... 

"നിനക്ക് അറിയാവുന്ന കാര്യമാണ് ആ സൈക്കിൾ വാല ഡാഡിയുടെ ശത്രുക്കളിൽ ആരോ ആണെന്ന്.. ഒന്നുകിൽ ഡാഡി കൊന്ന ആരുടെയെങ്കിലും മകനോ മറ്റോ ആയിരിക്കും.. അയാളെ കിട്ടാത്തതിന്റെ പേരിൽ കളിക്കുന്നത് മോമിന് പിന്നാലെയും.. ഇതിലൊക്കെ ഒരു തീരുമാനയി ഞാൻ അന്ന് പറഞ്ഞത് പോലെ നിന്റെ ഡാഡിയെ ഇവിടേക്ക് കൊണ്ട് വരണം... എന്ന മോമിന് എതിരെ അയാൾ കളിക്കില്ല.. എനിക്കറിയാം ഞാനിത് പറയുമ്പോൾ നിനക്ക് എന്നെ കടിച്ച് കീറാൻ മാത്രം ദേഷ്യം ഉണ്ടാവുമെന്ന്.. "

"അപ്പൊ അറിഞ്ഞു കൊണ്ട് എന്റെ ദേഷ്യം കാണാൻ വേണ്ടി വന്നതാണല്ലേ.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അയാളെ ഇവിടെക്ക് കൊണ്ട് വരാൻ പറ്റില്ലന്ന്.. പിന്നെന്തിനാ നീ അത് തന്നെ പറഞ്ഞ് വരുന്നത്.. നിനക്കെന്താ തലക്ക് വെളിവ് ഇല്ലേ... "

പല്ലുകൾ കടിച്ച് പിടിച്ച് അവൻ അങ്ങനെ പറഞ്ഞപ്പോൾ പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി ഞാൻ തിരിച്ച് ഒന്നും പറയാൻ നിൽക്കാതെ പുറത്തേക്ക് ഇറങ്ങാൻ നേരത്ത് എന്നെ മറികടന്നു അവൻ മുന്നിലേക്ക് വന്ന് തടസ്സമായി ഡോർ ലോക്ക് ചെയ്തതും ഞാൻ എന്തെന്നുള്ള അർത്ഥത്തിൽ അവനെ നോക്കി.. ശേഷം അവൻ തിരിഞ്ഞ് എന്റെ കയ്യിൽ പിടിച്ച് ഭിത്തിയോട് ചേർത്ത് നിർതിയിട്ട് കയ്യിൽ മുറുകെ പിടിച്ച് ദേഷ്യം തീർക്കുമ്പോ വേദനിച്ചു ഞാൻ ആന്റി പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇവനോട് ഇപ്പം പറയും എന്ന വിധത്തിലായിപ്പോയി... 

"യാഷ.. നീ ചിലപ്പോൾ എനിക്ക് ആരൊക്കെയോ ആയിരിക്കും.. പക്ഷേ അതൊക്കെ ഒരുനിമിഷം കൊണ്ട് ഇല്ലാതാവും.. നിന്റെ ഉള്ളിൽ എന്തൊക്കെയോ ഫീലിംഗ്സ് ഉണ്ടാവും.. അത് പോലെ തന്നെ എന്റെ ഉള്ളിലും ഉണ്ടായിട്ടുണ്ട്.. ഈ വീട്ടിൽ നല്ലൊരു സ്വാതന്ത്ര്യം തരുന്നുണ്ടെന്ന് കരുതി അതിൽ കേറി ഡിസ്കോ കളിക്കാൻ നിൽക്കേണ്ട.. ഞാൻ പറയുന്നത് നീ കേട്ടാൽ മതി.. അയാളെ പൂട്ടാനുള്ള ഏകദേശം പ്ലാൻ ഒക്കെ എന്റെ പക്കലുണ്ട്.. അത് മുടക്കാതെ കൂടെ നിന്നാൽ മതി.. അല്ലാതെ നിന്റെയുള്ളിലെ പ്ലാൻ എനിക്ക് കേൾക്കേണ്ട.. നിന്നോട് ഞാൻ കൂടെ നിൽക്കാനെ പറഞ്ഞുള്ളൂ.. അഭിപ്രായം പറയാൻ പറഞ്ഞിട്ടില്ല.. ഒക്കെ.. !"

"അത് തന്നെയ എനിക്കും പറയാനുള്ളത് കെയ്സാൻ.. നിന്റെ ഉള്ളിലെ ഫീലിംഗ്സിന് ഒത്തു ഞാൻ മനപ്പൂർവം നിൽക്കുന്നതല്ല.. അറിയാതെ നിന്ന് പോവുന്നതാ.. ഞാൻ ആദ്യമേ നിന്നോട് പറഞ്ഞതാണ് നിന്റെ ലൈഫിൽ കൂടുതൽ കാലം ഞാൻ ഉണ്ടാവില്ലന്ന്.. ഒരുനാൾ ഈ യാഷ എല്ലാം ഇട്ടേച് പോവും.. ആ ഒരു ദിനം വൈകാതെ തന്നെ മുന്നിലുണ്ട്.. പേടിക്കേണ്ട.. നിന്നിലെ എല്ലാം തിരിച്ച് നൽകിയിട്ടേ യാഷ പോവൂ.. ഒന്നാമത് ജനങ്ങൾ വിശ്വസിച്ചു നടക്കുന്ന ഞങ്ങളുടെ ഈ ഗേൾഫ്രണ്ട് ബോയ്ഫ്രണ്ട് നാടകം തന്നെ.. അതീ ലോകത്തോട് ഞാൻ തന്നെ വിളിച്ച് പറഞ്ഞോളും.. എല്ലാ സത്യങ്ങളും.. 

ആദ്യം നീയെന്റെ ഹെൽപ് ആവശ്യപ്പെട്ടു.. ഇപ്പൊ ഒരു ഗേൾഫ്രണ്ട് അപാരതയും.. എല്ലാറ്റിനും ഒരു മണ്ടിയെ പോലെ നിനക്ക് മുന്നിൽ ഞാൻ നിന്ന് തരുന്നു.. എന്ന് കരുതി നീയും അതിൽ കേറി കൂടുതൽ ഡിസ്കോ കളിക്കാൻ നിൽക്കേണ്ട.. നിന്റെ ഡാഡിയുടെ കാര്യം കഴിഞ്ഞാൽ ഞാൻ എല്ലാം വിട്ട് പോവും.. നിന്റെ ഈ പ്രണയ നാടകത്തിൽ നിന്നും.. ഇത് യാഷയുടെ വാക്കാണ്.. യാഷയുടെ വാക്ക് വെറും വാക്കായി കാണേണ്ട.. ഓർത്ത് വെക്കുന്നത് നല്ലതാ.. 

നിന്റെ ഡാഡിയെ നീ തിരിച്ച് ഈ വീട്ടിലേക്ക് കൊണ്ട് വന്നെ പറ്റു കെയ്സാൻ.. നിന്റെ കൂടെ വെറുമൊരു ഹെൽപർ ആയി മാത്രം നീയെന്നെ കാണേണ്ട.. അതിൽ എനിക്ക് പറയാനുള്ളതും എന്റെ പ്ലാനും നീ കേൾക്കേണ്ടതാണ്.. അങ്ങനെ നിന്റെ പ്ലാൻ മാത്രം മുന്നോട്ട് പോയാൽ പിന്നേ അതിൽ എന്ത് അർത്ഥമാ ഉള്ളത്.. അങ്ങനെയെങ്കിൽ പിന്നേ എല്ലാം നിനക്ക് തനിയെ ചെയ്യാൻ പാടില്ലേ.. എന്റെ ഹെൽപ് എന്തിന് ചോദിച്ചു..? "

"അതിനൊരു മറുപടി ഞാൻ നിനക്ക് തന്നതല്ലേ യാഷ.. എന്റെ ദേഷ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുന്നത് നിനക്ക് മാത്രമാണ്.. നാനു ഉണ്ടായിരുന്നെങ്കിൽ നിന്റെ ഒരു ഹെല്പും എനിക്ക് ആവശ്യമില്ലായിരുന്നു.. ഇന്ന് എന്റെ കൂടെ നാനു ഇല്ലാതെ പോയതാണ് ഏറ്റവും വലിയ നഷ്ടം.. ആ നഷ്ടത്തെ തികട്ടി കൊണ്ട് നീ കടന്നു വന്നു.. അതിന്റെ ഇടയിൽ ഈ മാഗസിന്റെ കാര്യവും.. "

"എന്തിരുന്നാലും എനിക്ക് പറയാനുള്ളതും നീ കേട്ടെ പറ്റു കെയ്സാൻ.. ഡാഡിയെ ഈ വീട്ടിലേക്ക് തിരികെ കൊണ്ട് വരണം.. അങ്ങനെ വന്നാൽ നിന്റെയും മോമിന്റെയും അകൽച്ച ഇല്ലാതാവും... കൂടെ മോമിന് എതിരെ കളിക്കുന്ന ആ സൈക്കിൾ വാലയും പോവും.. അയാൾ എവിടെയാണെന്ന് അറിയാത്തത് കൊണ്ട ഇന്നിപ്പോ നിനക്ക് പിന്നാലെയും നിന്റെ മോമിന് പിന്നാലെയുമായി കളിക്കുന്നത്.. ഇന്നിപ്പോ എന്റെ നേർക്കും.. നിങ്ങള്ടെ ഫാമിലി മാറ്ററിൽ എന്നെയും ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ട്.. അപ്പൊ അവിടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ മിസ്റ്റർ കെയ്സാൻ.. 

നിന്നോട് ഞാൻ തർക്കിക്കാൻ വന്നതല്ല... ഇതിന്റെ പിന്നിൽ ചിലപ്പോൾ നിന്റെ മോമിനെ നിനക്ക് നഷ്ടപ്പെട്ടന്ന് വരും.. എന്നുന്നേക്കുമായി ഡാഡിയുടെ ആൾക്കാർ തന്നെ നിന്റെ മോമിനെ പരലോകത്ത് അയച്ചോളും.. അതിനൊരു അവസരം കൊടുക്കുന്നതിനു മുന്നേ ഡാഡിയെ ഇവിടെ കൊണ്ട് വരുന്നതാണ്... "

നാവിൻ തുമ്പത്ത് ആന്റിയുടെ സത്യങ്ങളെ കുറിച്ച് ഇപ്പോ പറഞ്ഞ് പോവും എന്ന അവസ്ഥയിൽ ആയിരുന്നു... കുറേ തവണ ആ കാര്യം ഈ അടുത്തൊന്നും കെയ്സാനെ അറിയിക്കരുത് എന്ന ആന്റിയുടെ വാക്ക് ഓർത്തപ്പോൾ പറയാതെ ഞാൻ എങ്ങനൊക്കെയോ പിടിച്ച് നിന്നു...

കുറച്ച് ഗൗരവത്തിൽ തന്നെ ഞാനോരോന്ന് പറയുമ്പോൾ അവന്റെ ദേഷ്യം കാണുന്നുണ്ടെങ്കിലും അത് വകവെക്കാതെ അത്രയും പറഞ്ഞപ്പോൾ ആ ദേഷ്യത്തെ കണ്ട്രോൾ വിട്ട് അവൻ മുതുകിൽ പിടിച്ച് പല്ലുകൾ കടിച്ചു പിടിച്ചു... 

"നീയെന്താ പറഞ്ഞത്.. അയാളെന്റെ മോമിനെ കൊല്ലുമെന്നോ.. നിനക്കെങ്ങനെ അങ്ങനെ ഊഹിക്കാൻ കഴിഞ്ഞു.. എന്റെ മാം എങ്ങാനും ഇവിടം വിട്ട് പോയാലുണ്ടല്ലോ അയാളെ ഞാൻ ജീവനോടെ വെക്കില്ല... "

"ഇത് എന്നോട് പറഞ്ഞിട്ട് കാര്യമില്ല കെയ്സാൻ.. അതാ ഞാൻ കൂടെ കൂടെ പറയുന്നത് നിന്റെ ഡാഡിയെ ഇവിടേക്ക് കൊണ്ട് വരണം എന്ന്... ആദ്യം നീയത് മനസ്സിലാക്ക്.. അതിന്റെ പേരിൽ ഇങ്ങനെ ദേഷ്യം പിടിച്ച് ഉപദ്രവിക്കയല്ല വേണ്ടത്.. പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കണം.. "

എന്റെ മുതുകിൽ പിടിച്ച അവന്റെ കയ്യിൽ പിടിച്ച് ഞാൻ പറഞ്ഞപ്പോ അമർഷത്തോടെ ഒരു നോട്ടം നോക്കിയ ശേഷം പിടി വിട്ടതും അവൻ തന്നെ ചുമരിൽ ആഞ്ഞു കുത്തി.. അയാളോടുള്ള ദേഷ്യമാണോ അതോ എന്നോടുള്ള ദേഷ്യമാണോ തീർക്കുന്നത് എന്നറിയില്ലായിരുന്നു.. മോമിന്റെ ജീവൻ പോവുന്ന കാര്യം പറഞ്ഞപ്പോൾ ഇവന് പൊള്ളിയെങ്കിൽ ഇന്ന് രാത്രിക്കുള്ളിൽ അവൻ എന്തായാലും ഡാഡിയെ ഈ വീട്ടിൽ തിരിച്ച് കൊണ്ടവരിക തന്നെ ചെയ്യും.. ഒരു കാര്യവും അവനോട് പറയരുതെന്ന് എന്നോട് ആന്റി ആവശ്യപ്പെട്ടതാണ്.. പക്ഷേ അയാം സോറി ആന്റി ഈ കാര്യം പറഞ്ഞില്ലെങ്കിൽ പിന്നേ ഇവനെന്തായാലും അയാളെ ഇവിടേക്ക് തിരിച്ച് കൊണ്ട് വരില്ല.. അതോണ്ടാ ഈ കാര്യം മാത്രം ഇവനോട് പറഞ്ഞത് സോറി... 

~~~~~~~~~~~~~~~~~~~~~~~~~~~~~~

യാഷ പറഞ്ഞതിലും കാര്യമുണ്ട്.. ഒരു വശം നോക്കിയാൽ അവൾ പറഞ്ഞത് പോലെ ഡാഡിയെ ഇങ്ങോട്ട് തിരിച്ച് വിളിക്കുന്നതായിരിക്കും നല്ലത്.. അല്ലെങ്കിൽ അവൾ പറഞ്ഞത് പോലെ ഡാഡിയുടെ ശത്രുക്കൾ ചിലപ്പോൾ മോമിനെ കൊന്നെന്നു വരും.. 

സണ്ണിയെ വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞ് അവൻ വരുന്നതും കാത്ത് താഴെ ഗാർഡനിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോ ഗ്ലാസിൽ കൂടി പുറത്ത് നോക്കിയപ്പോൾ ഗേറ്റ്ന്റെ അടുത്ത് ഒരു സൈക്കിൾ നിർത്തി വെച്ചത് കണ്ടതും കുറച്ച് സൈഡിലായി റെസ്റ്റിങ്ങ് റൂമിൽ നിന്ന് വാച്ച്മാനോട് അതേ വേഷത്തിൽ ഒരുത്തൻ സംസാരിക്കുന്നത് കണ്ട് ഞാൻ അടുത്തേക്ക് പോവാതെ cctv റൂമിൽ നിന്ന് അവിടേക്കുള്ള ക്യാമറ നോക്കിയപ്പോ മുഖം കാണാത്ത വിധത്തിൽ ക്യാപ് മുന്നോട്ട് നീക്കി കൊണ്ടിരിക്കുന്നത് കണ്ടതും മാത്രമല്ല വാച്ച്മാൻ കൈ ചൂണ്ടി എന്തൊക്കെയോ പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നുണ്ട്... 

അവർക്കിടയിലേക്ക് മറഞ്ഞു മറഞ്ഞു ഞാൻ പോയപ്പോൾ അയാൾ അവിടം വിട്ട് പോയതും ഞാൻ നേരെ വാച്ച്മാന്റെ അടുത്തേക്ക് പോയി... 

"സത്യ,,, ആരാ അത്.. എന്താ നീ അയാളോട് സംസാരിക്കുന്നത് കണ്ടത്... "

"അത് പിന്നേ സർ,, സാറിന്റെ ഡാഡിയിപ്പോൾ എവിടെയാ താമസിക്കുന്നത് എന്ന് ചോദിച്ചപ്പോ അങ്ങോട്ടുള്ള വഴി ഞാൻ പറഞ്ഞ് കൊടുത്തതാ.. "

എന്ന് സത്യ പറഞ്ഞപ്പോൾ ഒന്നും നോക്കാതെ ഞാൻ അകത്തു കയറി ഗാർഡനിൽ നിന്ന് യാഷയെ നീട്ടി വിളിച്ചു... പെട്ടന്നുള്ള എന്റെ വിളി കേട്ട് അവൾ കയ്യിൽ പെയിന്റിംഗ് ബ്രഷുമായി താഴേക്ക് നോക്കുന്നത് കണ്ടതും ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് അവൾ അതും കയ്യിൽ പിടിച്ച് ഗാർഡനിലേക്ക് വന്നു... 

ആ ഹൈഡ് ആൻഡ് സീക്ക് കളിക്കുന്ന വ്യക്തി വീണ്ടും ഇവിടെ വന്ന് ഡാഡിയെ ചോദിച്ച കാര്യം പറഞ്ഞപ്പോ ഞാൻ ഡാഡിയെ ഇന്ന് തന്നെ ഇവിടേക്ക് കൊണ്ട് വരണമെന്ന് അവളോട് ആവശ്യപ്പെട്ടപ്പോൾ ഒരു വിജയീ ഭാവത്തിൽ അവൾ ഒരു പരിഹാസ ചിരി ചിരിച്ചിട്ട് കയ്യിലുള്ള ബ്രഷ് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കളിക്കുന്നു... 

"എന്റെ അഭിപ്രായ സ്വാതന്ത്ര്യം വേണ്ടന്ന് പറഞ്ഞിട്ട് നീ അതേ വാക്ക് തന്നെ സ്വീകരിച്ചല്ലോ കെയ്സാൻ.. എടൊ ഒരു കാര്യം ചെയ്യുമ്പോ അതിന്റെ മുന്നും പിന്നും ആലോചിച്ചു വേണം ചെയ്യാൻ.. അല്ലാതെ ദേഷ്യവും കൊണ്ട് എടുത്ത് ചാടി ഒരു തീരുമാനം എടുക്കുകയല്ല വേണ്ടത്.. ഇപ്പോ മനസ്സിലായില്ലേ.. 
ഇങ്ങനെയൊക്കേ ആയ സ്ഥിതിക്ക് തനിക്ക് പോയി വിളിച്ച് വന്നൂടെ.. ഹറിയപ്പ്.. "

"ഹെലോ ഗൈസ്... "

യാഷ എന്നോട് അയാളെ ഇങ്ങോട്ട് കൊണ്ട് വന്നൂടെ എന്ന് പറഞ്ഞപ്പോ ഞാൻ എന്നെ കൊണ്ട് പറ്റില്ല നീ പോയി വിളിച്ച് വാ എന്ന് പറയാൻ നേരത്ത് സണ്ണി വന്നതും വന്നപാടെ തന്നെ എന്നെയും അവളെയും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ ഞാൻ എന്ത്യേന്ന് ചോദിച്ചപ്പോൾ ചെക്കൻ എന്റെ തോളിൽ പിടിച്ചു... 

"ഓഹ് ഓഹ് ഓഹ്.. എന്താ ഒരു തിളക്കം.. ഇങ്ങനെയൊരു പിൻസപ്പോർട്ട് ഞാനിന്ന് വരെ ഒരു കപ്പിൾസിലും കണ്ടിട്ടുമില്ല കെട്ടിട്ടുമില്ല.. എന്നാ പവറാ നിങ്ങൾക്ക് രണ്ടാൾക്കും... സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ട് നിൽക്കുന്ന വൺ ഓഫ് ദി ബെസ്റ്റ് കപ്പിൾ ഇൻ ദി ഇയർ... ആരാധകരുടെ അഭിപ്രായങ്ങൾ ഒക്കെ ഒന്ന് കാണേണ്ടതായിരുന്നു.. ഇപ്പൊ ഫാൻസ്‌ കൂടുതൽ മ്മടെ യാഷക്കാണ്.. നിന്റെയാ ലുക്ക് എല്ലാവർക്കും നല്ല പോലെ ഇഷ്ടായി.. അതും പോരാഞ്ഞിട്ട് രണ്ട് പേരും മാച്ചിങ് മാച്ചിങ് ഡ്രസ്സ്‌ ഒക്കെയിട്ട്.. ഉഫ് ഉഫ്.. "

വന്നപ്പോൾ തന്നെ തോളിൽ കയ്യിട്ട് അവനങ്ങനെ പറഞ്ഞപ്പോ ഒരുനിമിഷം ഉള്ളിൽ കൂടി ഒരു മിന്നായം പോലെ ഒക്കെ കടന്ന് പോയതും ഞാൻ അവളെയൊന്ന് നോക്കിയപ്പോ തൂണിൽ ചാരി നിന്ന് അവൾ എന്നെ തന്നെ നോക്കുന്നത് കണ്ടതും ആ നോട്ടം തെറ്റിച്ച് ഞാൻ സണ്ണിയോട് വാ ഇവിടെ ഇരിക്കെന്ന് പറഞ്ഞ് പുല്ലിൽ ഇരുന്നു.. കൂടെ യാഷയും... 

"സണ്ണി,, നീ ഡാഡിയെ ഇവിടേക്ക് കൊണ്ട് വരണം.. "

"വാട്ട്‌.. എന്നെ കൊണ്ടൊന്നും വയ്യ... അന്ന് എയർപോർട്ടിൽ നിന്ന് തന്നെ കൂട്ടി വന്നത് നിന്റെ രോദനം അറിയാവുന്നത് കൊണ്ട... എന്ന് കരുതി അതേ രോദനം എന്നും ഉണ്ടാവണമെന്നില്ല.. ഇതിനായിരുന്നല്ലേ വിളിച്ച് വരുത്തിയത്.. ഒരു സൂചന നൽകിയിരുന്നേൽ വരില്ലായിരുന്നു.. വേണെങ്കിൽ നീ തന്നെ പോയാൽ മതി... "

എന്ന് സണ്ണി പറഞ്ഞതും കൊറേ പ്ലീസ് മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞെങ്കിലും അവൻ സമ്മതിച്ചതേയില്ല... 

"എങ്കിൽ പിന്നേ യാഷ പോവും.. അല്ലേ യാഷ... "

"ഒന്ന് പോടാ.. ഇവന്റെ ഡാഡിയെ ഞാനെന്തിന് കൂട്ടി വരണം.. എന്നെക്കൊണ്ടൊന്നും വയ്യ... അല്ലെങ്കിലേ ഞാൻ ഇവിടെ ദേഷ്യം പിടിച്ച് നിൽക്കാ.. ഒരു ഗേൾഫ്രണ്ട് അപാരത തന്നെ എങ്ങനെയാ പിടിച്ച് നിൽക്കുന്നതെന്ന് എനിക്ക് മാത്രമേ അറിയൂ... അതിന്റെയൊപ്പം ഇവന്റെ ഡാഡിയെ വിളിച്ച് വന്ന് അതിന്റെ പിന്നിൽ എന്തെങ്കിലും കൂടോത്രം ഉണ്ടെങ്കിൽ അതും ഞാൻ തങ്ങേണ്ടി വരും.. അതിന് എന്നെകൊണ്ട് പറ്റില്ല... ആ മാഗസിൻ പബ്ലിഷ് ചെയ്തയാളെ മുന്നിൽ കിട്ടാനാ ഞാൻ കാത്ത് നിൽക്കുന്നത്.. അപ്പോഴാ വേറൊരു കുരിശും തലയിൽ വെക്കേണ്ടത്.. "

"അത് നിന്റെ മുന്നിൽ തന്നെയുണ്ടല്ലോ യാഷ.. "

യാഷ അങ്ങനെ പറഞ്ഞപ്പോൾ അബോധാവസ്ഥയിൽ സണ്ണി അങ്ങനെ പറഞ്ഞതും ഞാൻ അവന്റെ കയ്യിനിട്ട് അവൾ കാണാതെ പിടിച്ച് ഞെരുക്കിഎപ്പോ ബോധം വന്നത് പോലെ അവൻ ആാാ ഈൗ ഊ ന്നൊക്കെ പറയാൻ തുടങ്ങി... 

"വാട്ട്‌... നീയെന്താ പറഞ്ഞത്... ആ മാഗസിൻ പബ്ലിഷ് ചെയ്തയാൾ മുന്നിൽ ഉണ്ടെന്നോ.. എന്നിട്ട് എവിടെ.. എനിക്ക് അയാളെ കൊല്ലണം.. എവിടെ അയാൾ... "

സണ്ണി പറഞ്ഞതിന് പിന്നാലെ അവൾ ചുറ്റും നോക്കി അങ്ങനെ ചോദിച്ചതും ഞാൻ അവനെ പല്ലിറുമ്പി നോക്കിയപ്പോ അവൻ അവളോടായി പറഞ്ഞു... 

"അത് പിന്നേ,, അത് പബ്ലിഷ് ചെയ്തയാൾ ഒരുനാൾ മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന ഞാൻ ഉദ്ദേശിച്ചത്.. അല്ലാതെ ഇപ്പൊ മുന്നിൽ ഉണ്ടെന്നല്ല.. ഇവിടെയിപ്പോ ഞാനും നീയും സിനുവും മാത്രമല്ലെയുള്ളൂ.. അല്ലേടാ സിനുവേ.. ഞങ്ങളൊക്കെ അങ്ങനെ ചെയ്യുമോ.. അല്ലേലും നിന്നെ ഇവന്റെ ഗേൾഫ്രണ്ട് ആക്കി എടുക്കാൻ ഞങ്ങള്ക്ക് പ്രാന്ത് അല്ലേ.. തലക്ക് വെളിവ് ഉള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ.. ഹുഹുഹു.. "

എന്നെയൊന്നു നീട്ടി വിളിച്ച് അവൻ അവളോട് അങ്ങനെ പറഞ്ഞ് നിന്ന് കിണിച്ചോണ്ട് എന്നെ നോക്കിയതും അമർഷത്തോടെയുള്ള എന്റെ നോട്ടം കണ്ടിട്ട് പതിയെ ആ ചിരി മാഞ്ഞു... 

"എടൊ.. എനിക്ക് എന്താ ഒരു കുറവ്‌.. എന്നെ കാണാൻ ലുക്കില്ലേ.. മൊഞ്ചില്ലെ.. ഒരു കുറവും ഇല്ലാത്ത എന്നെ നീയൊക്കെ കൂടി ഒരു കുറവ്‌ വരുത്തലാ... അല്ലെങ്കിലും തലക്ക് വെളിവ് ഉള്ള ആരെങ്കിലും ഇവന്റെ ഗേൾ ഫ്രണ്ട് ആവുമോ... അതിനേക്കാളും നല്ലത് വല്ല കടലിലും ചാടി മരിക്കുന്നതാണ്... ഹും... "

എന്നെയൊന്നു ഇരുത്തി നോക്കി അവളെങ്ങനെ പറഞ്ഞപ്പോൾ അത് കേട്ട് സണ്ണി നിന്ന് കിണിക്കുന്നത് കണ്ടതും അവന്റെ നടുപ്പുറം നോക്കി ഒന്ന് പൊട്ടിച്ചതും അപ്പൊ തന്നെ ചിരി സഡൻ ബ്രേക്ക്‌ ഇട്ടു... എന്നിട്ട് ഞാൻ അവളെ നോക്കി.... 

"എനിക്ക് എന്താ ഒരു കുറവുള്ളത്... നിന്നെയൊക്കെ ഗേൾ ഫ്രണ്ട് ആയി എടുക്കേണ്ട ഗതികേട് ഒന്നും എനിക്കില്ല... അവസ്ഥ അതായിപ്പോയി... ഈ അവിഞ്ഞ മോന്ത കണ്ടാൽ ആരെങ്കിലും നോക്കുമോ.. അതിന്റെ കൂടെ നൂഡിൽസ് പോലോത്ത അവള്ടെ കോപ്പിലെ മുടിയും.. കണ്ടിട്ട് ഇന്ന് വരെ തലക്ക് വെള്ളം കാണാത്ത പോലെയുണ്ട്... ബ്ലാ... "

ഞാൻ അങ്ങോട്ട് പറയുന്നതിന് ഇരട്ടിയായി അവൾ ഇങ്ങോട്ട് സ്കോർ ചെയ്യാൻ തുടങ്ങിയതും ക്ഷമ വിട്ട് ഞാൻ അവൾക്ക് നേരെ കുതിച്ചതും പിടി തരാതെ ഊഞ്ഞാലിന് ചുറ്റും ഓടിയും സണ്ണി ഇരുന്നതിന് ചുറ്റും ഒക്കെ ഓടിയതും വിടാതെ ഞാനും അവൾക്ക് പിന്നാലെ ഓടി.. അപ്പൊ പെട്ടന്ന് സണ്ണിയുടെ കാൽ തട്ടി അവൾ പുല്ലിലേക്ക് വീണതും വീഴ്ച കണ്ട് ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചു.... 

~~~~~~~~~~~~~~~~~~~~~~~~~~~~~

നെഞ്ചത്തും വയറ്റത്തും കൈ വെച്ച് ആ ഫ്രോടും സണ്ണിയും വീണ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നത് കണ്ടതും ക്ഷമ കൈ വിട്ട് പല്ലുകൾ കടിച്ച് പിടിച്ച് വീണിടത്ത് നിന്ന് ഞാൻ ആ ഫ്രോഡ്ന്റെ കാലിൽ ചവിട്ടിയതും ബാലൻസ് തെറ്റി എവിടെയും പിടിക്കാൻ കഴിയാതെ എന്റെ മേലിലേക്ക് ഒരു വീഴ്ചയായിരുന്നു... 

ചോദിച്ച് വാങ്ങിയ അവസ്ഥയായിപ്പോയി... 

കൈ രണ്ടും പുല്ലിൽ കുത്തി വെച്ച് ഒരു മുട്ട് സൂചി പോവാനുള്ള സ്പെസിൽ എന്റെ മേലിൽ കിടന്ന് മുഖം അടുപ്പിച്ചു വീണതും ആ വീഴ്ചയിൽ അറിയാതെ എന്റെ കൈകൾ അവന്റെ കോളറയിൽ പിടുത്തമിട്ടതും ഒരു നിമിഷം ഞാനവന്റെ വിടന്നു നിൽക്കുന്ന തിളക്കമാക്കപ്പെട്ട ആ ഇളം നീല കണ്ണുകളിൽ കണ്ണിമവെട്ടാതെ നോക്കി നിന്നു.. അപ്പൊ അവന്റെ കണ്ണുകൾ എന്റെ മുഖത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞതും തൂങ്ങി നിൽക്കുന്ന അവന്റെയാ ബ്രൗൺ കളറിലുള്ള മുടി എന്റെ മുഖത്ത് തട്ടിയതും ശരീരത്തിൽ കൂടി എന്തോ ഒന്ന് ഇഴഞ്ഞു പോവുന്നത് പോലെ തോന്നി അവന്റെ കോളറയിലുള്ള പിടി മുറുക്കി അറിയാതെ കണ്ണുകൾ മെല്ലെ അടഞ്ഞു... 

"എഹേം...... എഹേം...... "

പെട്ടന്ന് സണ്ണി തൊണ്ട അനാക്കിയപ്പോ രണ്ട് പേരും ഒരേപോലെ ഞെട്ടി മിഴിച്ചു നോക്കി അവൻ മേലിൽ നിന്ന് എഴുന്നേറ്റ് നേരെ നിന്നതും എന്നിട്ട് എനിക്ക് നേരെ കൈ നീട്ടിയിട്ട് എഴുന്നേൽക്കാൻ പറഞ്ഞപ്പോ ആ കയ്യിൽ പിടിച്ച് ഞാൻ എഴുന്നേറ്റ് നേരെ നിന്നു.. അപ്പൊ സണ്ണിയുണ്ട് വാ പൊത്തി ഞങ്ങളെ നോക്കി മൂളി കൊണ്ട് അടിമുടി നോക്കുന്നു... അത് കണ്ടിട്ട് ഫ്രോഡ് അവന്റെ കയ്യിനിട്ട് ഒന്ന് കൊടുത്തു... 

"ഞാനൊരു കാര്യം പറയാം.. സിനു,, നീയും യാഷയും കൂടി നിന്റെ ഡാഡിയെ കൂട്ടി വാ.. അപ്പോ പിന്നേ പ്രശ്നം സോൾവ്ട്.. ഞാൻ പോണു.. സണ്ണിയിപ്പോ പഴേ സണ്ണിയല്ല.. നല്ല അന്തസായിട്ട് ജോലി ചെയ്യുന്നുണ്ട്... അപ്പോ അതിന്റെ തിരക്കുകൾ ഒക്കെയുണ്ട് എനിക്ക്... യു ക്യാൻ അണ്ടര്സ്ഥാൻഡ്.. അപ്പൊ ബായ് ഗൈസ്... "

ഒക്കെ എന്റെയും തലയിലിട്ട് സണ്ണി ബായ് ബായ് പറഞ്ഞ് പോയതും ഞാനാ ഫ്രോഡ്നെ നോക്കിയപ്പോ അവൻ വാന്ന് പറഞ്ഞതും കൂടെ പോയി... എന്നിട്ടവൻ എന്നോട് പറയാ ഞാൻ വണ്ടിയിൽ തന്നെ ഇരിക്കും നീ അയാളെ വിളിച്ച് വന്നാൽ മതിയെന്ന്... കോപ്പ്.. ഞാനെന്താ ഇവന്റെ പാവയോ.. ബ്ലഡി ഫൂൾ.. 

കുറച്ച് ഓട്ടത്തിന് ശേഷം രണ്ട് നിലയിലുള്ള ഒരു വീടിന്റെ മുന്നിൽ നിർത്തിയതും എന്നോട് അവൻ പോയി വിളിച്ച് വാ എന്ന് പറഞ്ഞപ്പോ ഞാൻ നീട്ടിയൊരു ശ്വാസം പുറത്തേക്ക് വിട്ട് അവനെ ഇരുത്തി നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.... 

രണ്ട് മൂന്ന് തവണ കാളിഗ് ബെൽ അടിച്ചിട്ടും തുറക്കാത്തത് കണ്ടിട്ട് ഞാൻ ജനൽ വഴി അകത്തേക്ക് നോക്കിയപ്പോ ഹാളിൽ സോഫയിൽ ഇരുന്ന് മുന്നിൽ ബിയറിന്റെ ബോട്ടിലും വെച്ച് വേറെ ആരുമൊത്തോ ചിയേർസ് അടിച്ച് വലിച്ച് കുടിക്കുന്നത് കണ്ടപ്പോൾ ഞാനാ ഫ്രോഡ്നെ വിളിച്ച് കാണിച്ച് കൊടുത്തപ്പോ അവൻ വന്ന് നോക്കിയതും അരിഞ്ഞു കേറിയ ദേഷ്യം അവൻ ഡോറിൽ മുട്ടിയും ചവിട്ടിയും തീർത്തപ്പോ എതിർക്കാൻ നിന്ന എന്നെ പിന്നിലേക്ക് തല്ലി അവൻ തുടർന്നോണ്ടേയിരുന്നു.. 

കുറച്ച് കഴിഞ്ഞ് ഡോർ തുറന്നതും കയ്യിൽ ഒരു ഗ്ലാസ് ബിയറും പിടിച്ച് കൂളായി നിൽക്കുന്ന അയാളുടെ വയറ്റിനിട്ട് ചവിട്ടി ഫ്രോഡ് അകത്തേക്ക് തള്ളിയതും ആ ചവിട്ടിൽ അവന്റെ ഡാഡി നിലത്തേക്ക് വീണതും കയ്യിലുള്ള ബിയർ ഗ്ലാസ് അടക്കം വീണ് നിലത്ത് കൂടി ഒലിച്ചിറങ്ങിയതും അമർഷത്തോടെ വീണിടത്ത് നിന്ന് എഴുന്നേറ്റ് അയാൾ ഫ്രോഡ്ന്റെ കഴുത്തിൽ പിടിച്ച് ഭിത്തിയോട് അവന്റെ മുഖം ആഞ്ഞടിച്ചു... 

*"കെയ്സാൻ"*

അവന്റെ മുഖം ഭിത്തിയോട് ചേർത്ത് അടിച്ചപ്പോ ഞാൻ അവനെ നീട്ടി വിളിച്ചതും കാൽ നിലത്ത് ഉറച്ചു നിൽക്കാതെ അവന്റെ ഡാഡി നിന്ന് ആടുന്നത് കണ്ടപ്പോ ഞാൻ അവന്റെ അടുത്തേക്ക് പോയപ്പോ നാവ് വഴങ്ങാതെ അയാൾ എന്നോട് അടുത്തേക്ക് വന്ന് പോകരുത് എന്ന് പറഞ്ഞതും ഞാൻ അത് വകവെക്കാതെ അയാളെ കാലിൽ ചവിട്ടി നിലത്തേക്ക് വീഴ്ത്തിയതും ശേഷം തലയിൽ പിടിച്ച് നിൽക്കുന്ന കെയ്സാനെ നേരെ നിർത്തി നോക്കിയപ്പോൾ അവന്റെ നെറ്റിയിൽ നിന്ന് രക്തം വരുന്നത് കണ്ടതും ഞാനത് തുടച്ചു മാറ്റാൻ നിന്നപ്പോ എന്റെ കൈ തട്ടി മാറ്റി പല്ലുകൾ കടിച്ച് പിടിച്ച് അവൻ നിലത്ത് കിടക്കുന്ന അയാളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് ആ കോളറയിൽ പിടിച്ചു... 

മുന്നിലേക്ക് തൂങ്ങി നിൽക്കുന്ന മുടിയോടൊപ്പം രക്തം ഒലിച്ചിറങ്ങി ആ രക്ത തുള്ളികൾ അവന്റെ ഡാഡിയുടെ മുഖത്ത് പതിഞ്ഞതും അവൻ ഒരു പരിഹാസ ചിരിയോടെ അയാളെ നോക്കി... 

"എന്ത് ധൈര്യത്തോടെയാ നിങ്ങളെന്നെ തൊട്ടത്.. ആരുടെ ദേഹത്ത തൊട്ടതെന്ന് വല്ല ബോധവും ഉണ്ടോ നിങ്ങൾക്ക്.. "

ചുണ്ടും പല്ലും കടിച്ച് പിടിച്ച് അവൻ അങ്ങനെ ചോദിച്ചപ്പോൾ അയാൾ എക്കോ പോലെ സൗണ്ട് അടിച്ച് അട്ടഹസിക്കാൻ തുടങ്ങിയതും അത് കണ്ടോണ്ട് നിൽക്കുന്ന കെയ്സാൻ അയാളെ പിടിച്ചെഴുന്നേൽപിച്ച് ആ മുഖം കണക്കെ ഒന്ന് പൊട്ടിച്ചു.. അത് കണ്ട് വാ പൊത്തി പിടിച്ച് വീണ്ടും അവൻ അടിക്കാൻ വേണ്ടി കൈ പൊക്കിയതും അതിനെ തടഞ്ഞു നിർത്തി ഞാൻ അവനെ അയാൾക്ക് മുന്നിൽ നിന്നും പിടിച്ച് മാറ്റി... 

അപ്പോഴേക്കും ഇയാൾക്ക് കമ്പനിയടിക്കാൻ വന്ന ഏതോ ഒരാൾ വേഗം സ്ഥലം കാളിയാക്കിയിരുന്നു... 

ശേഷം ആ ഇളം നീല കണ്ണുകളിൽ ചുവപ്പ് കലർത്തി എന്നെയൊന്ന് ഇരുത്തി നോക്കിയതും വിടാതെ ഞാനും നോക്കി.. അപ്പോ അവൻ വണ്ടിയുടെ കീ എനിക്ക് തന്നിട്ട് പോയി സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞതും ഞാൻ പറഞ്ഞത് അനുസരിച്ച് വണ്ടിയിൽ കേറിയിരുന്നു... 

അയാളുടെ  കോളറയിൽ പിടിച്ച് അവൻ പിൻ സീറ്റിലേക്ക് തള്ളിയതും നാവ് കുഴഞ്ഞ് എന്തൊക്കെയോ പറഞ്ഞപ്പോ അത് ചെവിയിലേക്ക് തുളച്ചു കയറുമ്പോൾ തന്നെ വല്ലാത്തൊരു പ്രതീതിയിൽ തലയാകെ പെരുത്ത് വരുന്നത് പോലെ തോന്നി... എന്റെ കഴുത്തിൽ റോൾ ചെയ്ത ഷാൾ എടുത്ത് അവൻ അയാളുടെ വായോട് ചേർന്ന് പിന്നിലേക്ക് വലിച്ച് മുറുക്കി കെട്ടി... ശേഷം ദേഷ്യത്തോടെ എന്നോട് വണ്ടിയെടുക്കാൻ പറഞ്ഞു... 

വീട്ടിൽ എത്തിയപ്പോൾ അയാളുടെ കോളറയിൽ പിടിച്ച് വലിച്ച് അകത്തേക്ക് കയറി നിലത്തേക്ക് തള്ളിയിട്ടതും അത് കണ്ട ബേബി മോൾ ശാമിയുടെ പിന്നിലേക്ക് പേടിച്ച് നിന്നു.. ശാമിയും ഇനുവും എന്താ എന്നൊക്കെ ചോദിച്ചപ്പോൾ അതിനൊരു ഉത്തരം അവൻ കൊടുത്തില്ല... 

"മോം................ മോം............"

നടുവിൽ കൈ വെച്ച് മുകളിലേക്ക് നോക്കി നീട്ടി വിളിച്ചപ്പോൾ വെപ്രാളപ്പെട്ടു കൊണ്ട് ആന്റി മോളിൽ നിന്ന് താഴേക്ക് നോക്കിയതും നെഞ്ചിൽ കൈ വെച്ച് താഴേക്ക് ഓടി വന്ന് നിലത്ത് കിടക്കുന്ന അയാളുടെ അടുത്ത് ഇരുന്നു.. ഇത് കണ്ട കെയ്സാൻ മോമിനെ നെറ്റി ചുളിച്ചു ഒരു പരിഹാസത്തോടെ നോക്കിയിട്ട് പുച്ഛിച്ചു... 

ആന്റിയുടെ തോളിൽ അയാളുടെ കൈ വെച്ച് പിടിച്ചെഴുന്നേൽപിച്ചിട്ട്‌ സോഫയിൽ ഇരുത്തി കുടിച്ചു അബോധാവസ്ഥയിൽ മുഖമാകെ കുഴഞ്ഞ് നിൽക്കുന്ന അയാളുടെ മുഖത്ത് വെള്ളം കൊണ്ട് കുടഞ്ഞിട്ട് തന്റേ ഷാൾ കൊണ്ട് തുടച്ചു കൊടുത്തു... അപ്പൊ കെയ്സാൻ ആന്റിയുടെ അടുത്തേക്ക് പോയി കയ്യിൽ പിടിച്ച് മുഖം അവനിലേക്ക് തിരിച്ച് വെച്ചു... 

"ഈയൊരു അവസ്ഥയിൽ ഇയാളെ കണ്ടിട്ടും എങ്ങനെ ഇത്ര സ്നേഹത്തോടെ നിങ്ങൾക്ക് റിയാക്റ്റ് ചെയ്യാൻ കഴിയുന്നു.. അത്രക്ക് ക്രൂര മനസ്സാണോ അതോ അലിഞ്ഞ മനസ്സാണോ.. അതിന് മാത്രം ഈ വൃത്തികെട്ട മനുഷ്യൻ നിങ്ങൾക്ക് എന്താ നൽകിയത്.. ഞങ്ങൾ നാല് മക്കളേ തന്നതോ.. അതോ ഇതിന് പിന്നിൽ വേറെന്തെങ്കിലും ഒളിഞ്ഞു നിൽക്കുന്നുണ്ടോ..? "

അത്രയും പറഞ്ഞ് അവസാനം അവൻ അങ്ങനെ ചോദിച്ചപ്പോൾ ആന്റി എന്നെയൊന്നു നോക്കിയതും ഞാൻ ഒന്നും പറഞ്ഞട്ടില്ല എന്ന മട്ടിൽ തലയാട്ടിയപ്പോൾ കെയ്സാൻ ചോദിച്ചതിന് ഒരു ഉത്തരം കൊടുക്കാതെ ആന്റി അയാളെ സ്നേഹത്തോടെ നോക്കാൻ തുടങ്ങി.. കാണിക്കുന്നത് ഡ്രാമ ഒക്കെയാണെങ്കിലും ഇങ്ങനെയൊരു അവസ്ഥയിൽ കണ്ടിട്ടെങ്കിലും ആന്റിക്ക് അയാൾക്ക് നേരെ ഒന്ന് ശബ്ദം ഉയർത്തി സംസാരിക്കാമായിരുന്നു.. പക്ഷേ ഇപ്പൊ ഒരു കാര്യം മനസ്സിലായി ആന്റി എത്രത്തോളം അയാളെ ഭയക്കുന്നുണ്ടെന്ന്.. ഒരുപക്ഷെ റിയാക്ട് ചെയ്താൽ റൂമിൽ വെച്ചു വല്ലതും ചെയ്യുമോ എന്ന ഭയത്തിൽ ആയിരിക്കും ആന്റിയൊന്നും പ്രതികരിക്കാത്തത്... 

"സത്യം പറഞ്ഞാൽ എനിക്ക് ഇപ്പൊ ഇയാളോടുള്ള ദേഷ്യത്തെക്കാൾ ദേഷ്യം കൂടുതൽ മോമിനോടാണ്.. അറ്റ്ലീസ്റ്റ് ഒരു വാക്ക് കൊണ്ടെങ്കിലും പ്രതികരിക്കാമായിരുന്നു മോം.. ഇത്രയൊക്കേ കാണിച്ച് വെച്ചിട്ടും എങ്ങനെ നിങ്ങൾക്ക് ഇയാളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നു.. ഇതിന് നിങ്ങൾ തമ്മിലുള്ള സ്നേഹം എന്നൊന്നും പറയില്ല.. ഈ സ്നേഹം എന്നൊക്കെ പറയുന്നത് വേറെയാണ്.. നിങ്ങൾക്കിടയിൽ അതിന്റെയൊരു അംശം പോലുമില്ല.. "

"ശെരിയാ,, അല്ലെങ്കിലും നിനക്ക് നല്ലോണം മറ്റുള്ളവരെ സ്നേഹിക്കാനൊക്കെ അറിയാമല്ലോ.. അത് ഞാൻ കുറേ കണ്ടതാ.. നിനക്ക് സ്നേഹത്തെ കുറിച്ച് അറിയുമെങ്കിൽ എന്തിന് നീ ഡാഡിയെ വെറുക്കുന്നു..? എന്തിന് നീ നാലാൾക്കാരുടെ മുന്നിൽ വെച്ച് ഇവൾ നിന്റെ ഗേൾഫ്രണ്ട് ആണെന്ന് പറഞ്ഞ് നിന്റെ ആരാധകരെ വഞ്ചിക്കുന്നു.. ഇതൊക്കെ ചെയ്യുന്ന നിനക്കണോ സ്നേഹത്തെ കുറിച്ച് നല്ല പോലെ അറിയുന്നത് കെയ്സാൻ..?"

"ഇവളും ഞാനും തമ്മിൽ എങ്ങനെ ഈയൊരു അവസ്ഥയിൽ എത്തി എന്ന സത്യം ഇവിടെ എല്ലാവർക്കുമറിയാം.. ശെരിയാ ഞാൻ എല്ലാവരെയും പറഞ്ഞ് വഞ്ചിക്കുന്നു.. പക്ഷേ ഈയൊരു കാര്യം ഞാനായിട്ട് ചെയ്തതല്ലല്ലോ.. ആരുടെയോ കൈകൾ ആണല്ലോ ഇതിന് പിന്നിൽ.. അറിയാതെ ആ മാഗസിൻ പബ്ലിഷ് ആവുകയും ചെയ്തു.. "

"ആരാ ആ ബുക്ക് പബ്ലിഷ് ചെയ്തത്..? അയാളെ കുറിച്ച് നീ ഇതുവരെ അന്വേഷിച്ചിട്ടില്ലല്ലോ.. പകരം നീ ഇവളെ എല്ലാവർക്കുമുന്നിൽ ഒരു പാവയെ പോലെ നിർത്തുകയല്ലേ.. അല്ലേ കെയ്സാൻ... 

നീ പറയുന്നതിൽ ഒരു ന്യാവവും ഇല്ല കെയ്സാൻ.. തെറ്റ് എന്റെ പക്കലുണ്ട്.. പൂർണമായും ഞാൻ ശെരിയായി കണക്കാക്കുന്നില്ല.. പക്ഷേ അതിനേക്കാൾ വലിയ തെറ്റ് നീ ഈ പെൺകുട്ടിയെ വെച്ച് ചെയ്യുന്നുണ്ട്.. കുറച്ച് കഴിഞ്ഞാൽ നിന്റെ എല്ലാ ആവശ്യവും കഴിഞ്ഞ് എല്ലാവരോടും സത്യം തുറന്ന് പറഞ്ഞ് നശിക്കുന്നത് ഇവളുടെ ജീവിതമാണ്.. എല്ലാവർക്കുമുന്നിൽ തല താഴ്ത്തി നിൽക്കുന്നത് ഇവളായിരിക്കും.. അന്ന് ഇവളുടെ കൂടെ ആരും നിന്നെന്ന് വരില്ല.. പക്ഷേ സെലിബ്രിറ്റിയായ നിന്റെ പിന്നിൽ നിന്നെ സപ്പോർട്ട് ചെയ്ത് ഒരുപാട് പേര് ഉണ്ടാവും.. 

കാരണം ആ മാഗസിനിൽ ഉള്ള ഫോട്ടോസ് അത്തരത്തിൽ ഉള്ളതാണ്.. ഒരു പെൺകുട്ടിയുടെ ജീവിതം വെച്ച നീ കളിക്കുന്നതെന്ന് എപ്പോഴും ഓർക്കുന്നത് നല്ലതാണ്.. പാവം അവളൊരാൾ കാരണം നിന്റെ ലൈഫിൽ സ്പോയിൽ ആവേണ്ടന്ന് കരുതി നീ പറഞ്ഞതെല്ലാം അതേ പടി ചെയ്ത് അനുസരിക്കുന്നു... ഇതിനാണോ കെയ്സാൻ സ്നേഹം എന്ന് പറയുന്നത്.. ഇവിടെ വഞ്ചിക്കുന്നത് നീ അവളെയാണ്.. അല്ലാതെ നിന്റെ ഡാഡി എന്നെയല്ല വഞ്ചിക്കുന്നത്.. തിരിച്ച് ഞാനും വഞ്ചിക്കുന്നില്ല.. 

ഒരു കാര്യം ചെയ്യുമ്പോ അതിന്റെ പിറകിൽ നടക്കാൻ പോവുന്ന കാര്യങ്ങളും ചിന്തിക്കുന്നത് നല്ലതായിരിക്കും കെയ്സാൻ.. എടുത്ത് ചാടി ഒരു തീരുമാനം എടുക്കുന്നത് നല്ലതല്ല.. ആദ്യം അത് മനസ്സിലാക്ക് നീ.. എന്നിട്ട് മതി ഈ സ്നേഹത്തെ കുറിച്ച് എന്നോട് പറയുന്നതൊക്കെ.. "

~~~~~~~~~~~~~~~~~~~~~~~~~~~~~~

അത്രയും പറഞ്ഞ് മോം അയാളെയും താങ്ങി മുകളിലേക്ക് പോയപ്പോ എന്റെ നോട്ടം മുഴുവൻ യാഷയിലായിരുന്നു.. കൂടെ മോം പറഞ്ഞ ഓരോ വാക്കുകളും..

മോം പോയ വഴിയും നോക്കി കണ്ണ് നിറക്കുന്ന യാഷയെ കണ്ടപ്പോ ഉള്ളിൽ ചെറുതായി മോം പറഞ്ഞ കാര്യങ്ങൾ ഒക്കെ കൊണ്ടതും ഞാൻ അവളുടെ മുഖത്തു നിന്ന് നോട്ടം തെറ്റിക്കാതെ നോക്കി നിന്നപ്പോ അവളുടെ നോട്ടം എന്നിൽ തെറ്റിയതും നിറഞ്ഞു നിൽക്കുന്ന ആ കണ്ണീരാലെ അവൾ എന്നെ നോക്കി ചെറു ചിരി ചിരിച്ചതും അപ്പൊ തന്നെ മുകളിലേക്ക് പോയി ബേബിയുടെ റൂമിൽ ചെന്ന് ഡോർ അടച്ചു... 

ഹാളിൽ ഉണ്ടായിരുന്നവരൊക്കെ എന്നെയൊന്നു നോക്കി അവരവരുടെ പാട്ടിനു പോയതും ഒരു നിമിഷം നിശബ്ദത എന്നിൽ ഉടലെടുത്തതും എങ്ങോ എന്റെ ഉള്ളം വിങ്ങുന്നത് പോലെ എനിക്ക് തോന്നി... തികച്ചും ഒറ്റപ്പെട്ടപ്പോൾ ഞാൻ ഗാർഡനിൽ ചെന്നിരുന്ന് മോം പറഞ്ഞ ഓരോ കാര്യങ്ങളും ഓരോന്നായി വീണ്ടും വീണ്ടും ഓർത്തിരുന്നു... 

യാഷയുടെ പാവം നിറഞ്ഞ ആ മുഖം കണ്ടാൽ തന്നെ അറിയാം മോം പറഞ്ഞ കാര്യങ്ങളൊക്കെ അവളുടെ ഉള്ളിലും ഉണ്ടായിട്ടുണ്ടെന്ന്.. എന്റെ അന്തസ്സിന് വേണ്ടി മോം പറഞ്ഞപോലെ ഒരു പാവ കണക്കെ ഞാൻ പറയുന്നത് പോലെ എല്ലാം ചെയ്യുന്നു... പക്ഷേ ഇവിടെ ഞാൻ സ്നേഹത്തെ കണ്ടില്ല.. സ്നേഹത്തിന് ഒരു സ്ഥാനവും ഞാൻ കൊടുത്തില്ല.. കാരണം ഇതൊരു ഡ്രാമ ആണല്ലോ.. പക്ഷേ എന്നിട്ടും ഞാൻ അവളുടെ സമ്മദം ഇല്ലാതെ ഹഗ് ചെയ്യുന്നു കിസ്സ് ചെയ്യുന്നു..!! എന്തിന്..!? What is this.. !!? 

"സിനു,, ഇപ്പൊ സിനു കാരണം മിലുവിന്റെ കണ്ണുകൾ നിറഞ്ഞില്ലേ.. പാവമല്ലെ മിലു.. എന്തിനാ എന്റെ മിലുവിനെ സിനു ഇങ്ങനൊക്കെ ചെയ്യുന്നത്.. മിലു അവിടെന്ന് കരയുന്നുണ്ട്.. ഞാൻ എന്തൊക്കെയോ പറഞ്ഞിട്ടും മിലു എന്നെ കെട്ടിപിടിച്ചു കുറേ കുറേ കരഞ്ഞു.. പാവം മിലു.. മിലു ഇവിടെ എന്റെ ഡാഡി പറഞ്ഞിട്ട് റൂം ഡെക്കറേറ്റ് ചെയ്യാൻ വന്നതല്ലേ.. എന്നിട്ട് മിലുവിൽ നടക്കുന്നതോ.. പാവമല്ലേ മിലു.. ഇനി ഇങ്ങനെയൊന്നും ചെയ്യരുതട്ടോ സിനു.. ഞാൻ കരുതി നിങ്ങൾ തമ്മിൽ ശെരിക്കും ലവ് ആണെന്ന്.. പക്ഷേ ഇതൊക്കെ ഡ്രാമ ആയിരുന്നല്ലേ... !"

എന്റെ അടുത്ത് വന്നിരുന്ന് മടിയിൽ തല വെച്ച് ബേബി ആ ചെറിയ നാവിൽ എല്ലാം മനസ്സിലായത് പോലെ സംസാരിക്കുമ്പോ അവളുടെ മിലുവിനെ ഓർത്ത് അവൾക്ക് അതിയായ സങ്കടം ഉണ്ടെന്ന് ആ ഇടറിയ ശബ്ദത്തിൽ നിന്ന് മനസ്സിലാക്കിയെടുത്തു.. യാഷ കരയുകയാണെന്ന് ബേബി പറഞ്ഞപ്പോ ഞാൻ ബേബിയോട് ഇപ്പൊ വരാം എന്ന് പറഞ്ഞ് അവളുള്ള റൂമിലേക്ക് പോയി.. 

ചാരി വെച്ച ഡോർ തുറന്ന് പെയിന്റ് ചെയ്യുന്ന ഭാഗത്ത്‌ നോക്കിയപ്പോ അവളെ കാണാഞ്ഞിട്ട് ചുറ്റും നോക്കിയപ്പോൾ ഒരു മൂലയിൽ ഇരുന്ന് മുന്നിൽ പെയിന്റ്ങ് ഡബ്ബയും വെച്ച് അതിൽ ബ്രഷ് കൊണ്ട് ഏതോ ലോകത്ത് എന്ന പോലെ കണ്ണ് ചിമ്മാതെ കൂടെ കൂടെ മുക്കിയെടുക്കുന്നത് കണ്ടപ്പോൾ ഞാൻ മെല്ലെ ഡോർ ലോക്ക് ചെയ്ത് ചുമരിൽ ചാരി നിലത്ത് ഇരിക്കുന്ന അവളുടെ അടുത്തേക്ക് പോയി ചുമരിൽ ചാരി ഇരുന്നു.. അപ്പോഴും ഞാൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല... 

"യാഷ.. "

അവളെ നോക്കി ഞാൻ വിളിച്ചപ്പോൾ പെട്ടന്ന് ഞെട്ടി കൊണ്ട് ആ ന്ന് പറഞ്ഞ് ചുറ്റും നോക്കിയപ്പോൾ അരികിൽ ഇരിക്കുന്ന എന്നെ കണ്ടതും അവിടെയും അവൾ ചിരിക്കാൻ മറക്കാതെ ബ്രഷും പെയിന്റും എടുത്ത് എഴുന്നേൽക്കാൻ നിന്നപ്പോ ഞാൻ അവളുടെ കയ്യിൽ പിടിച്ച് അവിടെ തന്നെ ഇരുത്തി.. നിറഞ്ഞു നിൽക്കുന്ന ആ കാപ്പി കണ്ണിലേക്ക് ഞാൻ ദയനീയതയോടെ നോക്കുമ്പോ അവളുടെ ആ ചിരി മുഖത്ത് നിന്ന് മാഞ്ഞില്ലായിരുന്നു... ഇത്രയൊക്കെ ഉള്ളിൽ വേദന ഉണ്ടായിട്ടും എങ്ങനെ ഇവൾക്ക് ചിരിച്ച് നിൽക്കാൻ കഴിയുന്നു.. !!

"യാഷാ,, ഞാനൊരു കാര്യം ചോദിച്ചോട്ടേ..? "

വളരെ സൗമ്യമായ രീതിയിൽ ഞാൻ ചോദിച്ചപ്പോൾ ചോദിച്ചോ എന്നുള്ള അർത്ഥത്തിൽ പുരികം ഉയർത്തിയും തല താഴ്ത്തുകയും ചെയ്തു... 

*"നിന്നോട് ഞാൻ പ്രണയമാണെന്ന് പറഞ്ഞാൽ നീയത് അക്‌സെപ്റ് ചെയ്യുമോ യാഷ..നോട്ട് എ ഡ്രാമ.."*

ഒട്ടും പ്രതീക്ഷിക്കാതെയുള്ള എന്റെ ചോദ്യം കേട്ടപ്പോൾ ആ കാപ്പി കണ്ണുകൾ വിടർന്നതും അവളുടെ ഇരു കയ്യിലും പിടിച്ച് ഞാൻ കൂടെ കൂടെ ഉരസി കൊണ്ട് ആ കണ്ണിൽ തന്നെ നോക്കിയപ്പോ വിടർന്നു നിന്ന ആ മിഴികൾ വീണ്ടും നിറയുന്നത് ഞാൻ കണ്ടു... 

ഞാനത് പറഞ്ഞ് കുറച്ച് കഴിഞ്ഞ് അവൾ എന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റ് ഒന്നും മിണ്ടാതെ ഞാനൊന്നും ചോദിച്ചിട്ടേ ഇല്ല എന്ന ഭാവത്തിൽ പെയിന്റ് ചെയ്യാൻ തുടങ്ങിയതും അവൾക്ക് അടുത്ത് പോയി കുറേ തവണ യാഷ യാഷ എന്ന് വിളിച്ചെങ്കിലും ഒരു റെസ്പോണ്ടും ഉണ്ടായില്ല.. അത് കണ്ടപ്പോ ദേഷ്യം വന്നതും അവള്ടെ കയ്യിലുള്ള ബ്രഷ് എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞ് ഭിത്തിയോട് ചേർത്ത് നിർത്തി എന്റെ മുഖത്ത് നോക്കാതെ താഴെ നോക്കി നിന്ന് കൈ വിടുവിക്കാൻ വേണ്ടി ശ്രമിക്കുമ്പോ അതിനേക്കാൾ ബലത്തിൽ ഞാൻ പിടിച്ച് നിർത്തി... 

"ഞാൻ ചോദിച്ചതിന് ഒരു ഉത്തരം പറ യാഷ.. നിന്നോട് ഞാൻ ഇഷ്ടം പറഞ്ഞാൽ അക്‌സെപ്റ് ചെയ്യുമോ ഇല്ലയോ..? യെസ് ഓർ നോ..? ആൻസർ മി.."

"പ്ലീസ് വിട് കെയസാൻ... നിന്റെ ലൈഫിൽ ഒരു ചരടാവാനോ നിന്നെ പ്രയായിക്കാനോ അല്ല ഞാൻ ഇവിടേക്ക് വന്നത്.. പ്ലീസ് വിട്.. ഇതിന് ഒരു ഉത്തരം തരാൻ എനിക്ക് കഴിയില്ല... "

എന്റെ മുഖത്ത് നോക്കാതെ കൈ വിടുവിക്കാൻ ശ്രമിച്ചോണ്ട് അവൾ അങ്ങനെ പറയുമ്പോൾ അതിന്റെയൊപ്പം ആ മിഴികളും നിറയുന്നത് കണ്ടപ്പോൾ ഞാൻ പിടി വിട്ട് അവളിൽ നിന്ന് കുറച്ച് മാറി നിന്ന് അടിമുടി നോക്കി... അപ്പൊ എന്നെ നോക്കാതെ അവൾ മുഖം തുടച്ച് വീണ്ടും പെയിന്റ് ചെയ്യാൻ നിന്നതും അതാപ്പോൾ തന്നെ വലിച്ചെറിഞ്ഞ് ബാഗും എടുത്ത് പോക്കായിരുന്നു... 

"യാഷ,, സ്റ്റോപ്പ്‌,,, യാഷ.. പ്ലീസ് സ്റ്റോപ്പ്‌.. "

അവൾക്ക് പിന്നാലെ പോയി ഞാൻ പോവല്ലേ നിൽക്കെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ അവൾ ഡ്രൈവർ എന്ന് വിളിച്ചപ്പോൾ ഡ്രൈവർ വണ്ടിയും എടുത്ത് അവൾക്ക് മുന്നിൽ വന്നതും അപ്പൊ തന്നെ വണ്ടിയിൽ കയറി അവൾ പോവെന്ന് പറഞ്ഞതും മുന്നിൽ തടസ്സമായി നിന്ന് ഞാൻ ഡ്രൈവറോട് ഇറങ്ങാൻ പറഞ്ഞ് ആ സ്ഥാനത് ഞാൻ കേറിയിരുന്നു.. 

എന്നെ കണ്ടതും വണ്ടിയിൽ നിന്ന് ഇറങ്ങാൻ നിന്ന അവളെ ഞാൻ ഡോർ ലോക്ക് ചെയ്ത് അവിടെ തന്നെ ഇരുത്തി.. മിററിൽ കൂടി ചുവന്ന കണ്ണുകളാലെ അവൾ തുറിച്ചു നോക്കിയപ്പോ വിടാതെ ഞാനും നോക്കി വണ്ടിയെടുത്തു.. 

"യാഷ.. നീയിങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഞാനൊന്നും ചെയ്തില്ലല്ലോ.. എന്റെ പ്രണയം അക്‌സെപ്റ് ചയ്യുമോ എന്നല്ലേ ചോദിച്ചുള്ളു.. അതിനൊരു മറുപടി നിനക്കെന്താ തരാൻ കഴിയാത്തത്.. അതോ നീ വേറെയാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ..? എന്തെങ്കിലുമൊരു ഉത്തരം പറഞ്ഞാൽ പോരെ.. അല്ലാ,, ഞാനത് ചോദിച്ചതിന് നീയെന്തിനാ ഇങ്ങനെ കരയുന്നത്..? "

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

'•I want to you yasha.. i want.. ഞാൻ നിന്നെ വല്ലാതെ കൊതിക്കുന്നു.. നിന്നിലേക്ക് അടുത്ത് വരുമ്പോ എന്നുള്ളിലെ രക്തത്തിന്റെ തിളക്കം എന്താണെന്ന് അറിയോ നിനക്ക്.. എന്റെ ശരീരത്തിലെ ഈ ചൂട് മാറ്റാൻ എനിക്ക് നിന്റെ ഈ തണുത്തു വിറച്ച ശരീരത്തെ വേണം.. വല്ലാതെ ഞാൻ ആഗ്രഹിക്കുന്നു.. നിന്നിലെക്ക് അടുത്ത് വരാൻ ഓരോ നിമിഷവും എന്നുള്ളം കൊതിക്കുന്നു.. I want to go to bed with you one morning yasha...•'

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

'•നീ വേറെയാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ..?•'

ആ ഒരു ചോദ്യം അവന്റെ നാവിൽ നിന്ന് വീണതും ഉള്ളിൽ നിന്ന് ബോധം നിലക്കുന്ന വിധത്തിൽ മിന്നായം പോലെ പലതും കടന്ന് പോയതും വണ്ടിയുടെ പിൻ സീറ്റിലെ ഒരു സൈഡിൽ ഡോറോട് ചാരി എന്നെ തന്നെ കെട്ടിപിടിച്ച് ചെവി രണ്ടും പൊത്തി പിടിച്ച് വിറച്ചു നിൽക്കുന്ന ശരീരത്തെ തടഞ്ഞു മാറ്റാൻ ശ്രമിച്ചങ്കിലും അവന്റെ ചോദ്യവും ഉള്ളിൽ കൂടി പാഞ്ഞു കളിക്കുന്ന ഓരോ സീനും ഓർത്തപ്പോ എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. 

വിറച്ചു നിലക്കുന്ന ശരീരത്തിലെ മൂക്കിൽ നിന്നും രക്തം ധാരയായി വരാൻ തുടങ്ങിയതും ഒന്നിനെയും പിടിച്ച് നിർത്താൻ കഴിയാതെ ഞാൻ വണ്ടിയിൽ നിന്ന് വാവിട്ട് കരഞ്ഞതും അപ്പോ തന്നെ കെയ്സാൻ ബ്രേക്ക്‌ ചവിട്ടിയതും മുന്നിലെ സീറ്റിലേക്ക് തല അടിച്ചതും അതൊന്നും വക വെക്കാതെ അവനെയും മൈൻഡ് ചെയ്യാതെ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കിയപ്പോ വീട്ടിൽ എത്തിയെന്നു മനസ്സിലായതും കൈകൾ രണ്ടും മാറോടു ചേർത്ത് പിടിച്ച് ഞാൻ വീട്ടിലേക്ക് ഓടി പോയി.. 

ഹാളിലുള്ള സിദ്ധുവിനെ നോക്കാതെ ഞാൻ മുകളിലേക്ക് കേറി ഡോർ വലിച്ചടച്ച് ബെഡിൽ കേറി ഒരു മൂലയിൽ ബെഡ്ഷീറ്റ് എന്നിലേക്ക് ചുറ്റി പിടിച്ച് ഇരുന്നു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~

പെട്ടന്നുള്ള അവളുടെ മാറ്റം കണ്ട് ഞാൻ പേടിച്ചതും അതിന്റെ കൂടെ അവളുടെ മൂക്കിൽ നിന്ന് വരുന്ന രക്തവും കണ്ടതും ഞാനാകെ ഷോക് അടിച്ച് പോയി.. വണ്ടി നിർത്തി എന്തെങ്കിലും ചോദിക്കാനോ വാക്കുകൾ കൊണ്ട് സമാധാനിപ്പിക്കാനോ കഴിഞ്ഞില്ല.. ഒടുക്കം അവള്ടെ വീട് എത്തി വണ്ടി നിർത്തിയതും അപ്പൊ തന്നെ ഞാൻ ലോക്ക് ഓപ്പൺ ചെയ്തതും വണ്ടിയിൽ നിന്ന് ഇറങ്ങി അവൾ ഓരോട്ടമായിരുന്നു... 

അവൾക്ക് പിന്നാലെ തന്നെ ഞാനും അവളെ വിളിച്ചോണ്ട് പോയെങ്കിലും ഒരു റെസ്പോണ്ടും ഇല്ലായിരുന്നു.. അവൾ തന്നെ അവളെ കെട്ടിപിടിച്ചു അകത്തേക്ക് കയറിയപ്പോൾ ഹാളിൽ അവളെ പോലോത്ത പ്രായം തോന്നിക്കുന്ന പെണ്ണിനെ കണ്ടതും ഞാൻ അവിടെ നിന്നു.. 

യാഷയുടെ മാറ്റം കണ്ട് അവിടെയുണ്ടായിരുന്ന അവളും അവൾക്ക് പിന്നാലെ പരിപ്രാന്തി പെട്ട് യാഷ യാഷ എന്ന് വിളിച്ച് പോയപ്പോൾ അവർക്ക് പിന്നാലെ തന്നെ ഞാനും പോയി.. അടച്ചു വെച്ച ഡോറിൽ തട്ടി അവൾ കുറേ തവണ വിളിച്ചെങ്കിലും ഒരു റെസ്പോണ്ടും ഉണ്ടായിരുന്നില്ല.. ശേഷം എന്നെയവൾ രൂക്ഷമായി ഒരു നോട്ടം നോക്കി... 

"മിസ്റ്റർ കെയ്സാൻ.. എന്താ നീയാവളെ ചെയ്തത്..? നീ അവളോട് എന്തെങ്കിലും പറഞ്ഞോ..? അവളിൽ ഇങ്ങനൊരു മാറ്റം കാണണമെങ്കിൽ ഒന്നുകിൽ നീ അവളോട് എന്തെങ്കിലും ചോദിച്ചിട്ടുണ്ടാവും.. പറ കെയ്സാൻ... "

"ഇങ്ങനെ ബീഹെവ് ചെയ്യാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ല.. അവളോടുള്ള എന്റെ ഇഷ്ടം അക്‌സെപ്റ് ചെയ്യുമോ എന്നെ ചോദിച്ചുള്ളൂ... ഒരു റിപ്ലൈയും കിട്ടാതെയായപ്പോൾ വേറെ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടൊന്ന് ചോദിച്ചു.. അതിൽ കൂടുതൽ ഞാനൊന്നും ചോദിച്ചില്ല... "

ഞാനത് പറഞ്ഞപ്പോൾ അവളുടെ ഇരു കണ്ണുകളും വിടർന്നതും എന്തോ വലിയ ഭീകര ജീവിയെ പോലെ എന്നെയൊരു നോട്ടം നോക്കി.. അത് കണ്ടപ്പോൾ ഒന്നും മനസ്സിലാവാതെ ഞാൻ അവളെ തന്നെ നോക്കി നിൽക്കുമ്പോ പെട്ടന്ന് എന്റെ കയ്യിൽ പിടിച്ചവൾ താഴേക്ക് ഇറങ്ങി ആ വീട്ടിൽ നിന്ന് പുറത്തേക് തള്ളി.. 

"•ഇനി യാഷയേയും അന്വേഷിച് ഈ വീട്ടിൽ വന്ന് പോവരുത്.. നാളെ മുതൽ അവളെങ്ങോട്ടും വരില്ല.. നിന്റെ ഉള്ളിൽ അവളോട് വല്ല ഫീലിംഗ്സും ഉണ്ടെങ്കിൽ അത് മറന്നേക്ക് കെയ്സാൻ.. ഇനി മേലാൽ അവള്ടെ നിഴൽ വട്ടത്ത് പോലും നിന്നെ കണ്ട് പോകരുത്.. ഇത്രയും ദിവസം നിനക്ക് ഒരു ഹെൽപ് ആയിക്കോട്ടെ അവള് കാരണം മറ്റുള്ളവരുടെ മുന്നിൽ നീ തല താഴ്ത്തി നിൽക്കേണ്ടന്ന് കരുതി അവള് നീ പറയുന്നത് പോലെ എല്ലാം ചെയ്തു.. എന്ന് കരുതി അവസരം മൊതലാക്കേണ്ട.. അതൊക്കെ വെറുമൊരു ഡ്രാമ..  ഇനി മുതൽ അവളെ അതിന് കിട്ടില്ല.. അവളെ അന്വേഷിച് വരേം ചെയ്യരുത്.. •"

കണ്ണ് ചിമ്മാതെ രൂക്ഷമായി നോക്കി അവൾ അതും പറഞ്ഞ് ശക്തിയിൽ ഡോർ വലിച്ചടച്ചതും എന്താ നടന്നോണ്ടിരിക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അടച്ചു വെച്ച ആ ഡോറിൽ തന്നെ നോക്കി നിന്നു... 

ഇത്രയൊക്കെ ആവാൻ മാത്രം ഞാനൊന്നും തന്നെ പറഞ്ഞില്ല.. പക്ഷേ ആ പറഞ്ഞതിൽ യാഷ വല്ലാതെ വീക്ക്‌ ആയെങ്കിൽ അവളുടെ ഫ്ലാഷ് ബാക്കിൽ എന്തൊക്കെയോ ഒളിഞ്ഞു നിൽക്കുന്നുണ്ട്... അതറിയാൻ വേണ്ടി അവളെ ഞാൻ ഗേൾഫ്രണ്ട് ആയി കണ്ട് ഇത്രേം ദിവസമായിട്ടും എനിക്കവളിൽ നിന്ന് ഒന്നും അറിയാൻ കഴിഞ്ഞില്ല... അതിന് ശ്രമിക്കാൻ ഞാൻ നിന്നുമില്ല... 

പക്ഷേ നാളെ മുതൽ അവൾ വീട്ടിലേക്ക് വരില്ലെന്ന് ഇവൾ കനപ്പിച്ചു പറഞ്ഞെങ്കിലും നാളെ അവൾ അവിടെ വന്നിരിക്കുമെന്ന് ഞാൻ പറയുന്നു... 

നേരെ വീട്ടിലേക്ക് പോവാതെ ഞാൻ സണ്ണിയുടെ കഫെയിലേക്ക് പോയി... എന്നെക്കണ്ടപ്പോ അവന്റെ ഫ്രണ്ട്സ് ഒക്കെ അതിശയത്തോടെ നോക്കുന്നത് കണ്ടതും അവർക്ക് ഒക്കെ ഒന്ന് ചിരിച്ച് കൊടുത്ത് ഞാൻ സണ്ണിയുടെ അടുത്തേക്ക് പോയി... ഒട്ടും പ്രതീക്ഷിക്കാതെ എന്നെ ഇവിടെ കണ്ടപ്പോൾ എന്തോ കാര്യമായ കാര്യം ഉണ്ടെന്ന് മനസ്സിലാക്കിയ അവൻ രണ്ട് കോഫിയും എടുത്ത് എന്നെയും കൂട്ടിയിരുന്നു... 

എല്ലാം ഞാൻ അവനോട് പറഞ്ഞു... 

"ഇത് നീ രണ്ട് തവണ എങ്ങാനും കണ്ടില്ലേ സിനു.. അതുമല്ല അവളിൽ ഇങ്ങനൊരു രീതി കണ്ടപ്പോ അവള്ടെ ഫ്ലാഷ് ബാക്ക് അറിയാൻ വേണ്ടി ഇപ്പോ ഗേൾ ഫ്രണ്ട് ആക്കി.. ഇനിയിപ്പോ കുറച്ച് കഴിഞ്ഞാൽ മാര്യേജ് പോലു... എടാ നിന്റെ ഉള്ളിലെ പ്ലാൻ വല്ലതും നടക്കുമോ... വെറുതെ യാഷയുടെ ജീവിതം എന്തിനാ നിന്റെ മോം പറഞ്ഞത് പോലെ തകർക്കുന്നത്.. ഒരു പെണ്ണിന്റെ ജീവിതമാണെന് ഓർക്കണം... "

"അതൊക്കെ അറിയാം സണ്ണി.. പക്ഷേ ഇങ്ങനെ പെരുമാറാൻ മാത്രം എന്താ അവളിൽ ഉള്ളതെന്ന എനിക്ക് മനസ്സിലാവാത്തത്.. അതുമല്ല ആ വീട്ടിൽ ഉണ്ടായിരുന്ന ആ പെണ്ണും കനപ്പിച്ചു അങ്ങനെ പറഞ്ഞപ്പോ സംശയങ്ങൾ ഒക്കെ കൂടി... വല്ലാത്തൊരു അനുഭൂതിയാണ് അവളിൽ.. ചിലസമയത്തെ അവള്ടെ പെരുമാറ്റം വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്... "

"അതൊക്കെ അവിടെ ഇരിക്കട്ടെ.. എന്റെ ഇഷ്ടം നീ അക്‌സെപ്റ് ചെയ്യുമോ എന്ന് നീ അവളോട് ചോദിച്ചത് ഉള്ളിൽ തട്ടി കൊണ്ടാണോ.. അതോ ഇതുമൊരു ഡ്രാമയാണോ അല്ലെങ്കിൽ നിന്റെ മോം പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉൾക്കൊണ്ടിട്ടാണോ.. എന്താ ഇതിന്റെ പിന്നിലെ ഉദ്ദേശം..? "

സണ്ണി അങ്ങനെ ചോദിച്ചപ്പോൾ ഞൊടിയിടയിൽ ഒരു ചെറു ചിരി തൂകിയതും അവളുമായി അടുത്ത നിമിഷങ്ങൾ ഒക്കെ ഒരു മിന്നായം പോലെ ഉള്ളിൽ കൂടി പാഞ്ഞപ്പോൾ,, അതൊക്കെ അങ്ങനെ ആലോചിച്ചു നിൽക്കുമ്പോ സണ്ണി അരയിൽ കയ്യിട്ട് ഇക്കിളി ആക്കിയതും അപ്പൊ തന്നെ അവന്റെ കയ്യിനിട്ട് ഒരു അടി കൊടുത്തു... 

"ഇത് ഞാൻ ആദ്യമേ മാനത്തു കണ്ടതാ.. നിനക്ക് എന്തായാലും അവളോട് ഒരിഷ്ടം തോന്നുമെന്ന്.. പക്ഷേ അതിത്ര പെട്ടന്ന് ഉണ്ടാവുമെന്ന് ഞാൻ കരുതിയെ ഇല്ല... "

"അതിന് എനിക്ക് അവളോട്‌ പൂർണമായും ഒരിഷ്ടം തോന്നിയിട്ടില്ല സണ്ണി.. ഇന്ന് മോം അതൊക്കെ പറഞ്ഞപ്പോ ഉള്ളൊന്ന് വല്ലാതെ പിടഞ്ഞു... കാരണം അവളുടെ ജീവിതം വെച്ച് ഞാൻ കളിക്കുന്ന കളി അത്രക്കും ചെറ്റത്തരമാണ്... എന്നോടുള്ള അവളുടെ സമീപനം എന്റുള്ളിൽ വല്ലാതെ ഉണർവ് വരുത്തുന്നുണ്ട്.. എന്ന് കരുതി ഇഷ്ടമെന്ന് ചോദിച്ചാൽ അറിയില്ല.. 

ഇന്ന് ഞാൻ അവളോട് എന്ത് അറിഞ്ഞിട്ടാ എന്റെ ഇഷ്ടം അക്‌സെപ്റ് ചെയ്യുമോ എന്ന് ചോദിച്ചതെന്ന് ചോദിച്ചാൽ,, i don't know.. !! അങ്ങനെ പറഞ്ഞാൽ അവളത് അക്‌സെപ്റ് ചെയ്താൽ സ്നേഹത്തോടെയുള്ള അവളുടെ സമീപനത്തിൽ ഞാൻ പൂർണമായും അവളോട് ഇഷ്ടം തോന്നുമോ എന്ന് തോന്നിയതോണ്ടായിരിക്കും... പക്ഷേ അവളാണെങ്കിൽ അക്‌സെപ്റ് ചെയ്യുന്നുമില്ല.. ചെയ്യില്ല അവൾ.. എന്റെ എന്നല്ല ഒരാളുടെയും പ്രണയം അവൾ അക്‌സെപ്റ് ചെയ്യില്ല.. അത് ഇന്നവളുടെ പെരുമാറ്റത്തിൽ ഞാൻ മനസ്സിലാക്കി.. ഇപ്പൊ വല്ലാതെ അവളുടെ ഫ്ലാഷ് ബാക്ക് അറിയാൻ കൊതിക്കുന്നു...!!!!"

"ന്റെ സിനുവേ.. എന്ത് തേങ്ങാക്കൊലയാട നീയീ പറയുന്നത്... നിനക്ക് എന്താ പ്രാന്ത് ഉണ്ടോടാ.. നീ ചെയ്യുന്നതും പറയുന്നതും ഒക്കെ ബോധത്തിൽ തന്നെയാണല്ലോ.. ആദ്യം ഗേൾഫ്രണ്ട് നാടകം.. ദേ ഇപ്പൊ പ്രണയം അക്‌സെപ്റ് ചെയ്യുമോന്ന്.. ഇതും നാടകം ആയിരിക്കുമല്ലേ.. !? "

"ഹേയ്.. ഈ ചോദിച്ചത് ഒരു ഡ്രാമ ആയിട്ട് എനിക്ക് തോന്നുന്നില്ല.. നിനക്ക് അങ്ങനെ തോന്നിയോ സണ്ണി... "

ഞാനത് പറഞ്ഞപ്പോൾ കിളി മൊത്തം പാറി കളിക്കുന്ന അവന്റെ തലക്ക് അടി കിട്ടിയ പോലെയുള്ള ഇരുത്തം കണ്ടപ്പോ ഞാനൊന്ന് ചിരിച്ചതും കൊണ്ട് വന്ന കോഫീ ഒറ്റ വലിക്ക് കുടിച്ച് തീർത്തു ഞാൻ അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് നേരെ വീട്ടിലേക്ക് പോയി... 

വീട്ടിൽ എത്തിയപ്പോൾ തന്നെ കണ്ടത് ഹാളിൽ ഡാഡിയോടൊപ്പം ചിരിച്ച് സംസാരിക്കുന്ന മോമിനെയാണ്.. കണ്ടിട്ടും അവരെ ഭാഗത്ത്‌ നോക്കാതെ ഞാൻ ഫോണും നോക്കി മുകളിലേക്ക് പോവുമ്പോ പിന്നിൽ നിന്ന് അയാളെന്നെ വിളിച്ചതും അത് കേട്ട ഭാവം നടിക്കാൻ നിന്നില്ല... അതിന്റെ പിന്നാലെ തന്നെ മോമും വിളിച്ചെങ്കിലും മൈൻഡ് ചെയ്തില്ല.. !

~~~~~~~~~~~~~~~~~~~~~~~~~~~~~~

"യാഷ.. കരയാതെ.. നീയിങ്ങനെ പേടിച്ചിരുന്നാൽ എങ്ങനെ ശെരിയാവും... അവൻ നിന്നോട് ഇഷ്ടം പറഞ്ഞെന്ന് വെച്ച് ഇങ്ങനെ വീക്ക്‌ ആവേണ്ട ആവശ്യമുണ്ടോ.. ഇല്ല യാഷ.. അവനത് ചോദിച്ചപ്പോ നിന്റെയുള്ളിൽ പലതും കടന്ന് പോയിട്ടുണ്ടാവും.. പക്ഷേ അത് ചോദിക്കൽ സ്വാഭാവികം.. അവനെന്നല്ല ആരായാലും അങ്ങനെ ചോദിച്ചെന്നു വരും.. അതൊക്കെ ഓർത്ത് നിന്റെ മനസ്സ് ആകെ തളരുമ്പോ അതിന്റെ കൂടെ നീയും തളർന്നാൽ എങ്ങനെ ശെരിയാവും.. ഷിയു നിന്നോടെന്താ പറയാറ്,, 

*This time will also passs*

അങ്ങനെ പല നിമിഷങ്ങളും കഴിഞ്ഞ് പോയി.. പക്ഷേ നിന്റെ ഉള്ളിലെ പേടി മാത്രം പോയില്ല... അതെന്തോണ്ടാ പോവാത്തത്.. വേണ്ടാത്ത ഓരോ ചിന്തകളാണ് നിന്നെ നീയല്ലാതെ ആക്കി മാറ്റുന്നത്... അതൊക്കെ കഴിഞ്ഞ് പോയിട്ടും ഞങ്ങൾ ഇത് വരെ എത്തിയില്ലേ... തളർന്നോ ഞങ്ങൾ ഇല്ലല്ലോ.. അത് പോലെയുള്ള ചില കാര്യങ്ങൾ അടുത്ത് വരുമ്പോ നീ തളരരുത്... "

"സിദ്ധു,, നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്.. പക്ഷേ എന്നെ കൊണ്ട് പറ്റുന്നില്ല.. എത്രയൊക്കെ പിടിച്ച് നിൽക്കാൻ പറ്റുന്നുവോ അത്രയൊക്കെ ഞാൻ പിടിച്ച് നിൽക്കുന്നുണ്ട്.. പക്ഷേ അറിയാതെ സമനില തെറ്റുന്നു.. ഇന്നിപ്പോ അവൻ അക്‌സെപ്റ് ചെയ്യുമോന്ന് ചോദിച്ചപ്പോ ഞാനാകെ തളർന്നു പോയി.. അക്‌സെപ്റ് ചെയ്താൽ ഒരിക്കലും യാഷക്ക് അവനിൽ ഒരു ജീവിതം കൊടുക്കാൻ കഴിയില്ല.. ആ ജീവിതം ഒക്കെ അന്നേ കൊഴിഞ്ഞു പോയതാ.. അക്‌സെപ്റ് ചെയ്താൽ അവനിൽ വല്ലാതെ വേദന നൽകും ഞാൻ... അതെനിക്ക് കാണാൻ കഴിയില്ല.. "

"അപ്പൊ നിനക്ക് അവനോട് ചെറിയ ഇഷ്ടം ഉണ്ടല്ലേ.. "

"പൂർണമാക്കാൻ പറ്റാത്തത് കൊണ്ട് എനിക്ക് അവനോട് ഇഷ്ട കൂടുതൽ ഒന്നുമില്ല.. പ്രണയമില്ല ഇത് വരെ.. പക്ഷേ ചില സമയത്തെ അവന്റെ സമീപനത്തിൽ അവനോട് പ്രണയം തോന്നിപ്പോവും.. പക്ഷേ ആ ഒരു നിമിഷം മാത്രമേ തോന്നിയിട്ടുള്ളു.. അല്ലാത്ത സമയം അവനെ കുറിച്ച് ഓർക്കുമ്പോ ഇതുവരെ തോന്നിയിട്ടില്ല.. "

സിദ്ധുവിന്റെ മാറിൽ തല ചായിച്ച് അവളെ ചുറ്റി പിടിച്ച് അവനെ കുറിച്ച് സംസാരിക്കുമ്പോ ഉള്ളിൽ കൂടി പാഞ്ഞു പോവുന്നത് അവനോടൊപ്പമുള്ള ഓരോ നിമിഷങ്ങളുമാണ്... 

നേരിയ രീതിയിൽ അവന്റെ ചുണ്ടുകൾ തണുത്തു വിറച്ച എന്റെ ചുണ്ടിലേക്ക് ചേർത്ത് വെച്ചപ്പോ എന്നുള്ളിൽ കുളിർമ ഏകിയതും ഒപ്പം അവന്റെ ചുടു നിശ്വാസം എന്നിൽ തലോടിയതെന്നപോൽ വിറയാർന്ന ചുണ്ടിൽ ചെറു ചൂട് പരന്നതും അതെന്നിൽ ഒരാശ്വാസം നൽകിയതും സ്വബോധത്തിൽ എന്നപോലെ അതിനെ ആസ്വദിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് പരസ്പരം നുകരുമ്പോൾ അതിനെ വിടുവിച്ച് കൊണ്ട് കുറച്ച് കഴിഞ്ഞ് ഒരു മോചനം നൽകിയതും വീണ്ടും അതേ സുഖം നൽകി എന്നിലേക്ക് അടുത്ത് വന്ന് നുറുകികൊണ്ടേയിരുന്നത് എന്നിൽ ഒരു മിന്നായം പോലെ ഉള്ളിൽ വന്നതും അടച്ച് വെച്ച കണ്ണ് ഞാൻ മെല്ലെ തുറന്നു... 

അന്ന് ആ കാട്ടിൽ വെച് നടന്നതൊക്ക ഓർത്തപ്പോൾ ഉള്ളം വല്ലാതെ കുളിർമയെന്നത് പോലെ ഉണർന്നു... ഞാനെതോ ലോകത്താണെന്ന് മനസ്സിലായ സിദ്ധു എന്റെ കയ്യിൽ പിച്ചിയതും ഞാൻ തല ഉയർത്തി അവളെ നോക്കിയപ്പോ പുരികം പൊക്കി എന്ത്യേന്ന് ചോദിച്ചതും.. ഒന്നും ഇല്ലാന്നുള്ള രീതിയിൽ കണ്ണിറുക്കി കാണിച്ചു... 

സിദ്ധുവിനെ ചുറ്റി പിടിച്ചുള്ള ഇരുത്തം കണ്ടിട്ട് ലൂസി മ്യാവൂ മ്യാവൂന്ന് ശബ്ദിച്ചു കൊണ്ട് എന്റെ മടിയിലേക്ക് വന്നിരുന്നതും ഒരു കുസൃതിയാലെ ഞാൻ അവളോട് പോ എന്ന് പറഞ്ഞ് മടിയിൽ നിന്ന് മാറ്റി നിർത്തിയപ്പോ ലൂസി മുഖം ചുണുക്കി ഒരു വശത്തേക്ക് തിരിച്ചതും അത് കണ്ടിട്ട് ഞാനും സിദ്ധുവും പരസ്പരം നോക്കി ചിരിച്ച് ലൂസിയെ പൊക്കിഎടുത്തു... 

ആ രോമങ്ങളിൽ മുഖം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് സുഖിപ്പിക്കുമ്പോ സിദ്ധു 'മാഡംജി ഒക്കെ ആയെങ്കിൽ ഫുഡ് എടുക്കാമായിരുന്നു.. എനിക്ക് വല്ലാതെ വിശക്കുന്നു.. ' എന്ന് പറഞ്ഞതും ഞാനൊന്ന് ഇരുത്തി ചിരിച്ച് കൊണ്ട് ഫുഡ് എടുത്ത് വെക്കെന്ന് പറഞ്ഞ് ലൂസിയേയും കൂട്ടി താഴേക്ക് പോയി... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~

യാഷയെ ഓർത്ത് മനസ്സിന് ഒട്ടും സമാധാനം കിട്ടാതെയായപ്പോൾ റൂമിൽ നിന്ന് പുറത്തിറങ്ങിയും ഗാർഡനിൽ കൂടി നടന്നും പൂത്തൂടെ നടന്നും ആലോചിക്കുമ്പോൾ മനസ്സ് ആകെ അസ്വസ്ഥമാവാൻ തുടങ്ങിയതും രാത്രി സമയം 10 കഴിഞ്ഞെന്ന് പോലും നോക്കാതെ വണ്ടിയും എടുത്ത് അവളുടെ വീട് ലക്ഷ്യം വെച്ച് പോയി... 

അവിടെയെത്തി വീടിന് അടുത്തായി വണ്ടി നിർത്താതെ ഗേറ്റ്ന് കുറച്ച് പിറകോട്ടായി വണ്ടി നിർത്തി ഞാൻ ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങി ഗേറ്റ് തുറക്കാൻ നിന്നപ്പോ ഗാർഡനിൽ നിന്ന് യാഷയുടെ കൂടെ ഇവിടെ നേരെത്തെ കണ്ട അതേ പെണ്ണും പിന്നേ ഒരു പൂച്ചയേയും കണ്ടതും ഗേറ്റ് തുറക്കാൻ നിന്ന ഞാൻ മെല്ലെ മറഞ്ഞു നിന്നു... പൂച്ചയെ മടിയിൽ വെച്ച് തലോടി കൊണ്ട് യാഷ മാറ്റവളുമായി സംസാരിച്ചു ചിരിച്ചിരിക്കുന്നത് കണ്ടപ്പോ അവളെ തന്നെ നോക്കി നിന്നു.. നേരെത്തെ കണ്ട ലവൾ തന്നെയാണോന്ന് വരെ തോന്നിപോയി.. ആ ഭാവം ഒന്നുമില്ലാതെ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടപ്പോ ചെറുതായി ഒരു സംശയം ഉള്ളിൽ ഇല്ലാതില്ല... 

കുറച്ച് കഴിഞ്ഞ് അവര് അകത്തേക്ക് കയറി പോയപ്പോ ഞാൻ മെല്ലെ ഗേറ്റ് തുറന്ന് നേരെ ഗാർഡനിലേക്ക് പോയി അവര് പോയതിനു പിന്നാലെ പോയപ്പോ മറ്റവൾ ഡോർ അടച്ചതും മെയിൻ ഡോറിന്റെ ഭാഗത്ത്‌ പോയി ഗ്ലാസിലുള്ള വിന്ഡോ വഴി ഞാൻ വീടിന്റെ അകത്തേക്ക് നോക്കിയപ്പോ അവര് മൂന്ന് പേരും മുകളിലേക്ക് കയറി പോയി... 

അപ്പൊ നേരെത്തെ യാഷയുടെ റൂമിൽ ചെന്ന ഏരിയ മനസ്സിലാക്കി ഒരു കള്ളനെ പോലെ പമ്മി പമ്മി പിന്നാപുറത്ത് പോയി മുകളിലേക്ക് നോക്കിയപ്പോൾ അവളുടെ റൂമിൽ വെളിച്ചം കണ്ടതും അതിന്റെ ബാൽക്കെണിയിലേക്ക് എങ്ങനെ എത്തും എന്ന് ചിന്തിച്ച് നടുവിൽ കൈ വെച്ച് താഴെ തൊട്ടു മേലെ നോക്കി ചുറ്റും നോക്കിയപ്പോൾ എനിക്ക് തൊട്ടു അടുത്ത് തന്നെ ഒരു തടിച്ച മരം കണ്ടതും അത് വഴി കേറിയാൽ ബാൽക്കെണി പിടിക്കാം.. ഐഡിയ.. ഹുഹു... 

ചുറ്റും നോക്കി ആരും ഇല്ലാന്ന് ഉറപ്പ് വരുത്തി ഞാൻ മെല്ലെ മരം പിടിച്ച് കയറിയതും ഒരു കൊമ്പിൽ പിടിച്ച് തൂങ്ങി നിന്നു... 

"ബൗ ബൗ... ബൗ... ബൗ... "
 
ആ കൊമ്പിൽ നിന്ന് മറ്റേ കൊമ്പിലേക്ക് പിടുത്തമിട്ട് ബാൽക്കെണി പിടിച്ചു കേറാൻ നിന്നപ്പോ പട്ടി കുറക്കുന്ന ശബ്ദം കേട്ട് ഞാൻ പേടിച്ച് കൊമ്പിലുള്ള പിടി വിട്ട് നടുവും കുത്തി താഴേക്ക് വീണു.... 

ആാാാാാ,,, അയ്യോ,,,, നിലവിളിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണല്ലോ... ഹൗ എന്റെ നടു.. ഈ വീട്ടിൽ പൂച്ച കൂടാതെ പട്ടിയെയും വളർത്തുന്നുണ്ടൊ.. എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു.. എങ്ങനൊക്കെയോ ഏന്തി അവിടം വരെ എത്തിയതാണ്.. ഹലാക്കിലെ പട്ടിയും പോത്തും.. ഇനി എങ്ങനെ ഈ നടുവും വെച്ച് വീണ്ടും കയറും.. 

വീണിടത്ത് നിന്ന് നടുവിൽ കൈ വെച്ച് ഞാൻ ഉഴിഞ്ഞു കൊണ്ട് എഴുന്നേറ്റ് മുകളിലേക്ക് നോക്കിയപ്പോൾ റൂമിലെ ലൈറ്റ് ഓഫ് ചെയ്തിട്ടുണ്ട്.. അവൾ ഉറങ്ങിയെന്നു തോന്നുന്നു... 

വീണ്ടും ഞാൻ മരവും കൊമ്പൊക്കെ പിടിച്ച് ബാൽക്കെണിയിലേക്ക് കേറി നീട്ടിയൊരു ശ്വാസവും വിട്ട് ആരും ഇല്ലാന്ന് ഉറപ്പ് വരുത്തി അവള്ടെ റൂമിലെ വിൻഡോ വഴി അകത്തേക്ക് നോക്കിയപ്പോൾ മുടിയൊക്കെ ചിക്കിയിട്ട് പില്ലോയും കെട്ടിപിടിച്ചു ഉറങ്ങുന്ന അവളെ കണ്ടതും ഞാൻ എങ്ങനെ റൂമിലേക്ക് കയറുമെന്ന് ആലോചിച്ചു വിൻഡോ തള്ളിയതും ഭാഗ്യത്തിന് ലോക്ക് ചെയ്തില്ല.. വലിച്ചു തുറക്കുന്ന വിൻഡോ ആയതോണ്ടായിരിൽക്കും ലോക്ക് ചെയ്യാതിരുന്നിട്ടുണ്ടാവുക... പാവം.. 

റൂമിൽ കയറി ഞാൻ ആ സീറോ ബൾബിന്റെ വെളിച്ചത്തിൽ പമ്മി പമ്മി ബെഡിന്റെ അടുത്തേക്ക് പോവുമ്പോ അറിയാതെ കൈ തട്ടി ഫ്ലവർവേസ് നിലം പതിച്ചതും കണ്ണുകൾ തള്ളി ഞാൻ വാ പൊത്തി പിടിച്ച് ബെഡിൽ കിടക്കുന്ന അവളെ നോക്കിയപ്പോ അവൾ കിടന്നിടത്തു നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ചെരിയുന്നത് കണ്ടതും ഞാൻ അപ്പൊ തന്നെ കർട്ടന്റെ സൈഡിലേക്ക് നീങ്ങി നിന്നു.. 

മിക്കവാറും ഞാൻ പിടിക്കപ്പെടുമെന്നാ തോന്നണേ.. ഇതൊന്നും ഞമ്മക്ക് പറഞ്ഞ പണിയൊന്നുമല്ല സിനുവേ.. ഹോ അന്ന് മോമിന്റെ വീട്ടിൽ കേറിയ അവനെയൊക്കെ സമ്മതിക്കണം.. അതും മോളിൽ നിന്ന് താഴേക്ക് ഒറ്റ ചാട്ടം ആയിരുന്നില്ലേ... ഇനി ഇങ്ങനെ കേറിയിറങ്ങേണ്ട ആവശ്യം ഉണ്ടെങ്കിൽ അവന്റെ കൂടെ പ്രാക്ടീസ്ന് പോവണം.. അല്ലെങ്കിലും ഈ സിക്സ്പാക് ബോഡിയെ കൊണ്ടൊന്നും ഒരു പ്രയോചനവും ഇല്ല.. വെറും കഷ്ടപ്പെട്ടു നേടിയെടുത്ത് ഷോ കാണിക്കാം.. അല്ലാതെ ഇമ്മാതിരി പരിപാടിക്ക് ഒന്നും ഇത് വെച്ചോണ്ട് നടന്നിട്ട് കാര്യമില്ല... 

കുറച്ച് കഴിഞ്ഞ് ഞാൻ മെല്ലെ കർട്ടന്റെ ഉള്ളിൽ കൂടി തല പുറത്തേക്ക് ഇട്ട് ബെഡിൽ കിടക്കുന്ന അവളെ നോക്കിയപ്പോ അവൾ പില്ലോയും പിടിച്ച് കിടപ്പ് തന്നെ.. വീണ ഫ്ലവർ ആണേൽ വീണത്‌ പോലെ തന്നെയുണ്ട്.. അപ്പൊ എഴുന്നേറ്റിട്ടില്ല,, ശബ്ദം കേട്ട് ചുമ്മ തിരിഞ്ഞു കിടന്നതാല്ലേ.. ശ്യോ വെറുതെ പേടിപ്പിച്ചു.. അവളെങ്ങാനും എഴുന്നേറ്റിരുന്നേൽ വട യക്ഷിയെ പോലെ മുന്നിൽ നിന്ന് തുള്ളി ചാടി കളിച്ചേനെ... ഉഹൂ... 

മെല്ലെ ഞാൻ അവൾ കിടക്കുന്ന അരികിൽ പോയി നിലത്ത് മുട്ട് കുത്തി ഇരുന്ന് മുന്നിൽ നൂഡിൽസ് പോലെ തൂങ്ങി നിൽക്കുന്ന അവളുടെ മുടി നീക്കിയിട്ട് ആ മുഖത്ത് കണ്ണോടിച്ച് വിരലുകൾ കൊണ്ട് ചലിപ്പിക്കുമ്പോൾ ഇക്കിളി ആയിട്ട് അവൾ മുഖം അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്നുണ്ടെങ്കിലും വിടാതെ ഞാൻ അതിൽ കൂടി വിരലോടിച്ചു.. ഒടുക്കം എന്റെ നോട്ടവും വിരലും അവളുടെ ഇളം റോസ് നിറത്തിലുള്ള ചുണ്ടിൽ സ്ഥാനം പിടിച്ചതും ഞൊടിയിടയിൽ ഒരു ചിരി വരുത്തി ഞാൻ അതിൽ തന്നെ നോക്കി നിന്നു... 

"യാഷ "

ശബ്ദം ഉയർത്താതെ നീറിയ രീതിയിൽ അവളുടെ ചെവിക്ക് അരികിൽ പോയി മെല്ലെ വിളിച്ചതും പെട്ടന്ന് ഉറക്കത്തിൽ അവൾ മ്മ് ന്ന് മൂളിയതും ഞാൻ വീണ്ടും വിളിച്ചപ്പോൾ അവൾ മെല്ലെ കണ്ണുകൾ വലിച്ച് തുറന്നതും ഞാനൊന്ന് ചിരിച്ചപ്പോൾ അവൾ ഞെട്ടേണ്ട സ്ഥാനത്ത് എന്നോട് തിരിച്ച് ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ആള് ഉറക്ക പിച്ചിൽ ആണെന്ന്.. 

വീണ്ടും ഞാൻ യാഷ എന്ന് വിളിച്ച് ചിരിച് അവളുടെ കവിളിൽ പിച്ചിയപ്പോൾ അവൾ കണ്ണുകൾ ഇറുക്കി ചിരിച്ചതും ഞാൻ വലയം ചെയ്ത് പിടിച്ച പില്ലോ മാറ്റി അവൾക്ക് അരികിൽ ബെഡിൽ ചാരി ഇരുന്നപ്പോ അവൾ എന്റെ അരയിൽ കൂടി ചുറ്റി പിടിച്ച് നെഞ്ചിലേക്ക് ചാഞ്ഞു വീണു.. ഭാഗ്യത്തിന് ഉറക്കത്തിൽ ആയതോണ്ട് ഞാൻ ജീവനോടെ നിൽക്കുന്നുണ്ട്.. അല്ലെങ്കിൽ കള്ളൻ എന്ന് പറഞ്ഞ് ഒലക്ക എടുത്ത് എന്റെ തല നോക്കി രണ്ട് പൊട്ടിച്ചേനെ... 

ഇനിയിപ്പോ ഉറക്കിൽ ഞാനിവളുടെ ഫ്ലാഷ് ബാക്ക് ചോദിച്ചാൽ എല്ലാം തുറന്ന് പറയുമോ.. ! ചിലപ്പോൾ പറഞ്ഞാലോ.. !അങ്ങനെയെങ്കിൽ ഇവളെ ഓർത്ത് എനിക്ക് കൂടുതൽ ടെൻഷൻ ആവേണ്ടല്ലോ... എന്തായാലും ജസ്റ്റ്‌ ചോദിച്ചു നോക്കാം... 

"യാഷ,, "

"മ്മ്... "

"നിനക്ക് എന്താ എന്നെ ഇഷ്ടമല്ലാത്തത്.. നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടോ യാഷ.. "

"അതിന് ആരു പറഞ്ഞു എനിക്ക് ഇഷ്ടമല്ലെന്ന്... എനിക്ക് ഇഷ്ടമൊക്കെ തന്നെയാ,,, ബട്ട്‌,,,, "

എന്ന് പറഞ്ഞ് അവൾ നിർത്തിയതും ഞാൻ അവളുടെ മുഖത്ത് നോക്കിയപ്പോ കണ്ണും അടച്ച് കരയാൻ കാത്ത് നിന്നതും ഇനി എങ്ങാനും ശബ്ദം വെച്ച് കരയുമോ എന്നോർത്ത് ഞാൻ അവളുടെ വാ പൊത്തി പിടിച്ചു... ഉറക്കത്തിലൊക്കെ ആണെങ്കിലും കരഞ്ഞു സീൻ ഉണ്ടാക്കിയാൽ മറ്റവൾ എങ്ങാനും വന്നാൽ പിന്നേ ശെരിക്കും ഞാൻ പെടും.. 

പിന്നീട് ഞാൻ അതേ പറ്റി ഒന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ കൂടുതൽ അവിടെ നിൽക്കാതെ മെല്ലെ എന്റെ നെഞ്ചിൽ കിടക്കുന്ന അവളെ ബെഡിൽ കിടത്തി നേരെത്തെ മാറ്റിയ പില്ലോ അതേ പോലെ വെച്ച് കൊടുത്ത് ആ നെറുകയിൽ ഒന്ന് ചുംബിച്ചിട്ട് മെല്ലെ സ്ഥലം കാലിയാക്കി.. കുറേ നേരം നിന്നാൽ പണി തിരിച്ച് എനിക്ക് തന്നെ കിട്ടിയെന്ന് വരും... 

~~~~~~~~~~~~~~~~~~~~~~~~~~~~~~~

"എടി നീ പറയുന്നത് സത്യം തന്നെയാണോ അതോ സ്വപ്നം കണ്ടതാണോ... "

"എനിക്കറിയില്ല സിദ്ധു.. അവൻ വന്ന് ഞാനവന്റെ നെഞ്ചിൽ കിടന്ന് അവനെന്റെ നെറുകിൽ ചുംബിച്ചതൊക്കെ എനിക്ക് ഓർമ്മയുണ്ട്.. ഇനി സ്വപ്നം വല്ലതും കണ്ടതാണോന്ന് എനിക്കും നല്ല സംശയം ഉണ്ട്.. പക്ഷേ എങ്ങനെ ആ ഫ്ലവർ വേസ് താഴേക്ക് വീണു.. ചാരി വെച്ച വിൻഡോ എങ്ങനെ തുറന്നു കിടന്നു.. ഞാൻ കിടക്കുമ്പോ ടേബിളിൽ തന്നെ ഫ്ലവർ വേസ് ഉണ്ടായിരുന്നല്ലോ.. വിൻഡോ ലോക്ക് ചെയ്യാതെ ചാരിയതും ഓർമ്മയുണ്ടോ.. പിന്നെയങ്ങനെ അതൊക്കെ...something fishyyy സിദ്ധു.. അവനെയൊന്ന് ഇരുത്തി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു... "

"കോപ്പേ,, അതിന് അവൻ തന്നെയാ കേറിയത് എന്ന് നിനക്ക് എങ്ങനെ ഉറപ്പിച്ചു പറയാം..? "

"എന്തായാലും അവനെന്നെ കിസ്സ് ചെയ്യുന്നത് ഒക്കെ എനിക്ക് ഓർമയുണ്ടല്ലോ.. അത് വെച്ച് അവനെ നമ്മക്ക് ചോദ്യം ചെയ്യാം... ഇപ്പൊ എന്നെ പിക് ചെയ്യാൻ വേണ്ടി ഇങ്ങോട്ട് വരുമല്ലോ.. നൈസ് ആയിട്ട് പൊക്കാം.. "

"അതിന് അവൻ വരില്ല.. ഞാൻ ഇന്നലെ നിന്റെയാ ഹാങ്ങോവറിൽ അവനോട് വരേണ്ട എന്നൊക്കെ പറഞ്ഞിരുന്നു.. അതോണ്ട് അവൻ വരാൻ ചാൻസ് ഇല്ല.. "

"ആര്,,, അവനോ.. ഹുഹു.. എടി സിദ്ധു അത് കെയ്സാനാണ് കെയ്സാൻ.. എന്തായാലും അവൻ ഇവിടേക്ക് എന്നെ പിക് ചെയ്യാൻ വരും.. നീ നോക്കിക്കോ...."

സിദ്ധുനോട് അതും പറഞ്ഞ് നാക്കെടുത്തതേയുള്ളൂ.. ദേ പുറത്ത് വണ്ടിയുടെ സൗണ്ട്.. ഞാനും സിദ്ധുവും വിൻഡോ വഴി പുറത്തേക്ക് നോക്കിയപ്പോ അവൻ കൂളിംഗ് ഗ്ലാസ് ഇട്ട് വരുന്നത് കണ്ടതും അവൻ വരാൻ വേണ്ടി കാത്ത് നിന്നത് പോലെ നൈസ് ആയിട്ട് പൊക്കാൻ റെഡിയായി നിന്നു... 

കാളിങ് ബെൽ അടിച്ചതും ഞാനും സിദ്ധുവും പരസ്പരം നോക്കി ഡോർ തുറന്നപ്പോൾ കൂളിംഗ് ഗ്ലാസ് അഴിച് അവൻ ഹായ് യാഷ എന്ന് പറഞ്ഞ് കൈ ഉയർത്തിയതും ആ കൈ പിടിച്ചു വലിച്ച് ഞാനും സിദ്ധുവും അവനെ അകത്തേക്ക് തള്ളിയിട്ട് ഡോർ ലോക്ക് ചെയ്തു.... 


ശേഷം നമ്മള് രണ്ടാളും കൈ മാറോട് കെട്ടി വെച്ച് അവനെ നോക്കിയപ്പോൾ ഉണ്ടാക്കണ്ണും മിഴിച്ച് ഒന്നും അറിയാത്ത ഇള്ളിള്ളാ കുഞ്ഞിനെ പോലെയുള്ള അവന്റെ നോട്ടവും നിർത്താവും കണ്ടിട്ട് ഞാനും സിദ്ധുവും അവന്റെ അടുത്തേക്ക് പോയി... ശേഷം സിദ്ധു ഒരു ചെയർ എടുത്ത് ഹാളിലെ നടുവിൽ വെച്ചിട്ട് എന്നോട് അവനെ അതിൽ ഇരുത്താൻ ആക്ഷൻ കാണിച്ചതും അവന്റെ കയ്യിൽ ബലമായി പിടിച്ചോണ്ട് ഞാൻ അവിടെ ഇരുത്തി.. 

എന്നിട്ട് നമ്മള് രണ്ടാളും രൂക്ഷമായി നോക്കികൊണ്ട് കൈ മാറോട് കെട്ടിവെച്ചു തന്നെ അവന് ചുറ്റും നടക്കാൻ തുടങ്ങി.. അതിന്റെ കൂടെ ഞമ്മക്ക് പിന്നാലെ ലൂസിയും നടന്നു.. 

~~~~~~~~~~~~~~~~~~~~~~~~~~~~~

യാഷയുടെ കൂടെ നിൽക്കുന്ന മറ്റവൾ ഇന്നലെ അവളെ വീട്ടിലേക്ക് പറഞ്ഞയിക്കില്ല എന്ന് പറഞ്ഞപ്പോൾ അവളെ ഇവിടേക്ക് കൊണ്ട് വരിക തന്നെ ചെയ്യുമെന്ന് മനസ്സിൽ ശബദം പോയതാ അവളുടെ വീട്ടിലേക്ക്.. അവിടെ ചെന്നപ്പോ രണ്ടും കൂടി എന്നെ ബലാത്സംഗം ചെയ്യാൻ പോവുന്ന പോലെ കയ്യിൽ പിടിച്ച് വെച്ച് അകത്തേക്ക് തള്ളിയിട്ട് ഡോർ അടച്ചിട്ടു എന്നെയൊന്നു ഇരുത്തിയിട്ട് ഒരുമാതിരി ഗുണ്ടകളെ പോലെ നോക്കി എനിക്ക് ചുറ്റും വല്ലാത്തൊരു നോട്ടത്തോടെ നടന്നതും അതിന്റെ കൂടെ ജട പോലെയുള്ള ആ പൂച്ചയും നടക്കുന്നത് കണ്ടപ്പോ ഒരു കുറ്റവാളിയെ പോലെ ഞാൻ അവര് മൂന്ന് പേരെയും നോക്കി.. 

ഇനി ഞാൻ ഇന്നലെ ഇവിടേക്ക് വന്നതെങ്ങാനും ഇവര് അറിഞ്ഞോ... !? ഓഹ് മൈ ഗോഡ്.. മിക്കവാറും cctv ഉണ്ടാവും ഇവിടെ... അല്ലാതെ ഇവര് എങ്ങനെ അറിയാന.. അല്ലെങ്കിൽ ഈ യാഷ ഇന്നലെ ഉറക്കം നടിച്ചതാണോ.. എന്നാലും ഇത്ര പെട്ടന്ന് പിടിക്കപ്പെടുമെന്ന് ഞാൻ ചിന്തിച്ചു പോലുമില്ല.. പക്ഷേ ഈ പീക്കിരി പോലോത്ത രണ്ട് പെണ്ണിന്റെ മുന്നിൽ മിക്കവാറും ഞാൻ ബബ്ബബ്ബ കളിക്കും... പക്ഷേ അതിന് ഈ സിനു നിൽക്കില്ല.. കൈവിടരുത് സിനു കൈവിടരുത്... 

രണ്ടും നടത്തം നിർത്തി മാറിൽ കൈ കെട്ടി എനിക്ക് മുന്നിൽ നിന്നതും അതിന്റെ നടുവിലായി ആ പൂച്ചയും നിന്നിട്ട് യാഷ മറ്റവളോട് കണ്ണ് കൊണ്ട് എന്തോ ആക്ഷൻ ഇട്ട് പറഞ്ഞപ്പോൾ അവൾ തലയാട്ടി ഓക്കേ എന്ന് പറഞ്ഞ് എങ്ങോട്ടോ പോയപ്പോൾ യാഷ എന്നെ നോക്കി എന്റെ മുഖത്തോട് അടുപ്പിച്ച് വന്നിട്ട് കണ്ണിൽ തന്നെ ഇമ വെട്ടാതെ നോക്കിയിട്ട് പുരികം പൊക്കിയപ്പോൾ പെട്ടന്ന് അവളുടെ curly മുടി മുന്നിലേക്ക് തൂങ്ങി വന്നതും ഞൊടിയിടയിൽ ചെറു പുഞ്ചിരി വീണപ്പോൾ ഞാനെന്റെ കൈകൾ അവളുടെ രണ്ട് കവിളും പിടുത്തമിട്ടപ്പോൾ അവൾ കണ്ണും തള്ളി നോക്കിയതും ഇളം റോസ് നിറത്തിലുള്ള അവളുടെ ചെറു ചുണ്ടിൽ നോക്കി ഞാൻ ഇരുത്തി ചിരിച്ചതും അപ്പൊ അവള് മുഖം പിൻവലിക്കാൻ നിന്നതും ഞാനാ കവിളിൽ പിടിച്ച് അവിടെ തന്നെ നിർത്തിച്ചു... 

"വീണ്ടും ഞാൻ ചോദിക്കുവാണേ യാഷ.. എന്റെ ഇഷ്ടം നീ അക്‌സെപ്റ് ചെയ്യുമോ..? "

ചുണ്ടിൽ ചിരി വരുത്തി ഞാൻ മെല്ലെ അവളോട് ചോദിച്ചപ്പോ വിടർത്തിയ കണ്ണുകൾ ഒന്ന് ഇറുക്കിയതും പതിയെ ആ ചുണ്ടുകളിൽ ചിരി തൂകാൻ നിന്നപ്പോ ഇതൊക്കെ കണ്ടിരിക്കുന്ന ആ പൂച്ച മ്യാവൂ മ്യാവൂന്ന് ശബ്ദിച്ചപ്പോൾ കവിളിലുള്ള എന്റെ പിടിയും അയഞ്ഞു അപ്പൊ തന്നെ അവള് മുഖം പിൻവലിക്കുകയും ചെയ്തു... 

എന്നിട്ട് ഞാനവളെ നാവ് പുറത്തിട്ടു നോക്കിയപ്പോൾ ഈൗ എന്ന ഭാവത്തിൽ അവൾ മുഖം ചുളിച്ചപ്പോൾ ഉള്ളിൽ ഞാൻ വല്ലാതങ് ചിരിക്കുന്നുണ്ട്.. അത് കണ്ടുനിൽക്കാതെ യാഷ സിദ്ധുന്ന് നീട്ടി വിളിച്ച് പോയതും അവള് പോയ വഴിയും നോക്കി ഞാൻ നിന്നു... അപ്പൊ മാറ്റവളാണല്ലേ സിദ്ധു.. അന്ന് റോട്ടിൽ ട്രാപ് ആയപ്പോ കാൾ വന്നതായിരുന്നില്ലേ,, ആ പേര് കണ്ടപ്പോൾ ഞാൻ കരുതി വല്ല ആണോ മറ്റോ ആണെന്നാണ്.. പക്ഷേ പെണ്ണാണെന്ന് ഇപ്പൊ മനസ്സിലായി...

അവര് പോയ തക്കത്തിൽ ഞാൻ നൈസ് ആയിട്ട് മുങ്ങാൻ നിന്നതും മെല്ലെ എഴുന്നേറ്റ് ഓടാൻ നിന്നപ്പോൾ എന്റെ മുന്നിൽ വാലാട്ടി നിൽക്കുന്ന പൂച്ച കടിച്ച് കീറാൻ വരുന്നത് പോലെ എന്റെ മടിയിൽ കേറി ഇരുന്നിട്ട് യാഷ പോയ വഴി നോക്കി മ്യാവൂ മ്യാവൂ ന്ന് ശബ്ദിച്ചു.. പൂച്ച ആള് കൊള്ളാലോ... ഭയങ്കര സംഭവം തന്നെ... 

അതിനെ പിടിച്ച് ഞാൻ നിലത്തേക്ക് ഇടാൻ നിന്നപ്പോൾ മ്യാവൂ മ്യാവൂ ന്ന് ഒച്ച വെച്ച് നഖം കൊണ്ട് എന്റെ ഷർട്ട്ൽ ഇറുക്കി പിടിച്ചതും എനിക്കങ്ങ് ദേഷ്യം കേറി ഒരു വിധത്തിലായിരുന്നു... പൂച്ചയുടെ ശബ്ദം കേട്ട് പോയ രണ്ടും വന്നതും എനിക്ക് പിന്നിൽ സിദ്ധു നിന്ന് മുന്നിൽ ആ യാഷയും വടി പോലെ നിന്നു.. പെട്ടന്ന് എന്റെ രണ്ട് കയ്യും പിന്നിലേക്ക് വലിച്ച് ചെയറോട് കെട്ടിയിട്ട് സിദ്ധു എനിക്ക് മുന്നിൽ വന്ന് നിന്നു.. 

"കൊറേ നേരായി ഞാൻ നിങ്ങളെ കോപ്രായങ്ങൾ കാണുന്നു.. എന്തോന്നാ നിങ്ങളെ ഉദ്ദേശം..? എന്തിനാ എന്നെയിട്ട് ഇങ്ങനെ കുറ്റവാളിയെ പോലെ നോക്കുന്നത്... നിങ്ങൾക്കെന്താ പ്രാന്ത് ആയൊ.. "

"ഹേയ് ഷട്ടപ്പ്... നീയെന്താ വിചാരിച്ചേ ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ലന്നോ... അതേ ഞങ്ങൾ രണ്ട് പെൺപിള്ളേറ് ഉള്ള ഈ വീട്ടിൽ നിനക്കെങ്ങനയാ പാതിരാക്ക് വരാൻ തോന്നിയത്.. എന്ത് ധൈര്യത്തില നീ വന്നത്.. പറയൂ മിഷ്ടർ കെയ്സാൻ... പറയൂ... "

ഓഹ് ഗോഡ്.. ഞാൻ വിചാരിച്ചത് പോലെ തന്നെ.. എന്നാലും ഇവര് എങ്ങനെ അറിഞ്ഞു.. ഞാൻ ആരെയും അറിയിക്കാതെയാണല്ലോ വന്നത്.. നേരെത്തെ എനിക്കുണ്ടായ ഊഹം വളരെ ശെരിയാണ്.. ഇന്നലെ ഈ കോപ്പ് ഉറക്കം നടിച്ചതാണെന്ന് ഇപ്പൊ മനസ്സിലായി... 

"ഡോ.. എന്തോന്ന് ആലോചിച്ചു നിൽക്കുവാ.. എന്തെങ്കിലും കള്ളം പറഞ്ഞ് നൈസ് ആയിട്ട് മുങ്ങാനാ നിന്റെ ഉദ്ദേശമെങ്കിൽ അത് ഞങ്ങൾ രണ്ട് പേരുടെയും ഇടയിൽ നടക്കില്ല.. ഓർത്ത് വെച്ചോ.. കാണാൻ പീക്കിരിയൊക്കെ തന്നെയായിരിക്കും.. പക്ഷേ ബി സ്ട്രോങ്ങ്‌... "

അതും പറഞ്ഞ് യാഷ സിദ്ധുവിന്റെ തോളിൽ കയ്യിട്ട് ഒരു പുച്ഛഭാവത്തോടെ എന്നെ നോക്കിയതും ഏകദേശം എന്റെ കാര്യത്തിൽ ഒരു തീരുമാനമായെന്ന് എനിക്ക് മനസ്സിലായി.. എന്നാലും ജസ്റ്റ്‌ ഒന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞു മാറാൻ കഴിയുമോ എന്ന് നോക്കട്ടെ... 

"ഹെലോ മാഡംജി.. ആര് എപ്പോ വീട്ടിൽ വന്ന കാര്യമാ നിങ്ങൾ പറഞ്ഞു വരുന്നത്... ഇതേ കെയ്സാനാണ് കെയ്സാൻ.. എനിക്ക് ഈ വീട്ടിൽ വരേണ്ട ആവശ്യം എന്ത്.. അതും പാതിരാത്രിയിൽ.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഏത് പാതിരാക്ക് ആണേലും ബെൽ അടിച്ച് വരാനൊക്കെ എനിക്കറിയാം.. അല്ലാതെ ഒളിഞ്ഞും പാത്തിയും വരേണ്ട ആവശ്യമൊന്നും എനിക്കില്ല.. ദേ പെണ്ണാണ് കോപ്പാണ് എന്നൊന്നും ഞാൻ നോക്കില്ല.. മര്യാദക്ക് എന്റെ കയ്യിലെ കെട്ട് അഴിച് വിട്ടോ.. അല്ലെങ്കിൽ എനിക്ക് അങ്ങ് ദേഷ്യം കേറി എന്തെങ്കിലുമൊക്കെ ചെയ്‌തെന്ന് വരും... "

"വീട്ടിൽ കയറിയിട്ടും പോരാ എന്നിട്ട് അവന്റെ കോപ്പിലെ വർത്താനം കേട്ടില്ലേ... ബ്ലഡി.. നീ ഈ വീട്ടിൽ കേറിയ തെളിവ് ഒക്കെ ഞങ്ങളുടെ കയ്യിലുണ്ട്.. കാണിച്ച് തരണോ നിനക്ക്... വേണോന്ന്.. "

ഓ മൈ ഗോഡ്.. അപ്പൊ വിചാരിച്ച പോലെ cctv ഉണ്ടല്ലേ ഇവിടെ... ഇതിപ്പോ ശെരിക്കും പെട്ടല്ലോ സിനുവേ.. 

"എ,,ന്ത്,, എന്ത് തെളിവ്.. ഞാനീ വീട്ടിൽ വന്നില്ലന്ന് പറഞ്ഞാൽ വന്നില്ല.. അപ്പൊ പിന്നേ എന്ത് തെളിവ് കിട്ടാനാ നിങ്ങൾക്ക്.. ആ തെളിവ് കാണിച്ചു താ... "

"കാണിക്കാനൊന്നും പറ്റില്ല.. പറഞ്ഞു തരാം... 
ടേബിളിൽ ഉണ്ടായിരുന്ന ഫ്ലവർ നിലത്ത് വീണു,, ചാരി വെച്ച വിന്ഡോ തുറന്ന് കിടക്കുന്നു.. അതുമല്ല നീ എന്റെ അടുത്ത് വന്ന് ബെഡിനോട് ചാരി ഇരുന്നിട്ട് ആ നെഞ്ചിൽ തല ചായിച്ചു കിടന്നു.. എന്നിട്ട് നീയെന്നോട് ചോദിച്ചു 'എന്തോണ്ടാ യാഷ എന്റെ ഇഷ്ടം നീ അക്‌സെപ്റ് ചെയ്യാത്തത്,, നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടം ഉണ്ടോ യാഷ.. ' എന്നൊക്കെ ചോദിച്ചത് എനിക്ക് ഓർമ്മയുണ്ട്.. അതുമല്ല നീയെന്റെ നെറുകയിൽ ചുംബിച്ചതും നല്ല ഓർമയുണ്ട്.. ഇതൊക്കെ കാണിച്ച് വെച്ചിട്ട് എന്ത് വലിയ നൊണയാ മിഷ്ടർ നീ പറയുന്നത്.. കേറിയിട്ട് കേറിയില്ലന്ന് പറയുന്നോ റാസ്കൽ.. കളവ് പറയുന്നത് നിനക്ക് ഇഷ്ടമില്ലാത്ത കാര്യമല്ലേ.. അപ്പോ നീ ഈ പറയുന്ന കള്ളാമോ...! " 

ഈ കുരിശിനെ കൊണ്ട് വല്ലാത്ത കുരിശ് ആയല്ലോ.. എന്റെ വായിൽ നിന്ന് വീണതൊക്കെ അണ്ടർലൈൻ ചെയ്തത് പോലെ ഓർത്ത് വെച്ചേക്കുന്നു... ബ്ലഡി.. എന്താ നീ വിളിച്ചത് റാസ്കൽ എന്നോ.. നിനക്ക് ഞാൻ കാണിച്ചു തരാടി കോപ്പേ.. എന്റെ ഈ കെട്ടൊന്ന് അഴിഞ്ഞാൽ നിന്നെ ഞാൻ ശെരിയാക്കുന്നുണ്ട്.. കിട്ടുന്ന അവസരം നല്ലപോലെ മൊതലാക്കാമെന്ന് കരുതിയല്ലേ നീ.. അതീ സിനുവിന്റെ അടുത്ത് നടക്കില്ല... 

"നിന്റെ വായിലെന്താ അപ്പം കുത്തി നിറച്ചിട്ടുണ്ടോ.. ഓ എല്ലാ സത്യവും ഞാൻ പറഞ്ഞപ്പോ ഇനിയെന്ത് നുണ പറയും എന്ന ചിന്തയിൽ ആയിരിക്കുമല്ലേ.. യാഷ വെറും യാഷയല്ലന്ന് നിനക്കിപ്പോ മനസ്സിലായില്ലേ.. ഇനിയും കാണാൻ കിടക്കുന്നതെയുള്ളൂ നീ... ഹും... എന്നെ പറ്റിച്ചിട്ട് നൈസ് ആയിട്ട് മുങ്ങാമെന്ന് കരുതിയതാപ്പോ അറിയാതെ വലയിൽ വീണുപോയല്ലേ.. ഹഹ.. യാഷ വെറും യാഷയല്ല ഓർത്ത് വെച്ചോ... ബ്ലഡി ഫൂൾ... "

"എല്ലാ സത്യവും ഞാൻ പറയാം.. അതിന് മുന്നേ എന്റെ കയ്യിലെ കെട്ട് അഴിച്ച് വിട്.. അല്ലെങ്കിൽ സത്യം ഞാൻ പറയില്ല.. വേഗം അഴിച്ച് വിടാൻ നോക്ക്.. ആരെയാ കെട്ടിയിട്ടേക്കുന്നതെന്ന് രണ്ടിനും അറിയോ.. ഒരു സെലിബ്രിറ്റിയെയാണ്.. പുറത്ത് ആരെങ്കിലും അറിഞ്ഞാൽ ഞാനൊന്നു വിരൽ ഞൊട്ടിയാൽ ദേ രണ്ടും ജയിലിൽ കിടക്കും.. അത് വേണ്ടെങ്കിൽ വേഗം അഴിച്ച് വിടാൻ നോക്ക്... "

ഞാനത് പറഞ്ഞപ്പോൾ സിദ്ധു അയ്യോ എന്നും പറഞ്ഞ് കെട്ട് അഴിക്കാൻ വേണ്ടി വന്നപ്പോ യാഷ അവള്ടെ കയ്യിന്നിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ഇവിടെ നിൽക്കേടി എന്ന് പറഞ്ഞ് തടഞ്ഞു നിർത്തിയതും ഞാനവളെ കോർപ്പിച്ചു നോക്കി... 

"നീ സെലിബ്രിറ്റി ആണെങ്കിൽ ഞങ്ങൾക്ക് എന്താ കുഴപ്പം... ഒരു സെലിബ്രിറ്റിയായ നീ ഞങ്ങളുടെ വീട്ടിൽ കയറിയ സത്യം എല്ലാവരെയും അറിയിച്ചാൽ നിന്റെ അവസ്ഥ എന്തായിരിക്കും.. ജയിലിൽ കിടക്കുന്നത് നീയായിരിക്കും.. അങ്ങനെ വേണ്ടെങ്കിൽ മണിമണിയായി സത്യം പറഞ്ഞോ... "

"അതിന് ഞാൻ ഇവിടെ കേറിയെന്നതിന് എന്ത് തെളിവാണ് ഉള്ളത്... ഒരു തെളിവും ഇല്ല.. എന്തായാലും നിങ്ങൾ തന്നെയായിരിക്കും അകത്ത്.. വാചകമടിക്കാതേ മര്യാദക്ക് അഴിച്ച് വിടെടി... "

ആ പറഞ്ഞത് നല്ലോണം ഏറ്റിട്ടുണ്ട്.. ചുണ്ടും കണ്ണും കോർപ്പച്ചിട്ട് അവളെന്നെ നോക്കി നിൽക്കുമ്പോ സിദ്ധു വന്ന് എന്റെ കയ്യിലെ കെട്ട് അഴിച്ചു വിട്ടു.. എന്നിട്ട് ഞാൻ കൈ ഉഴിഞ്ഞു കൊണ്ട് യാഷയുടെ നേർക്ക് നടന്നതും ഒട്ടും പതറാതെയുള്ള അവളുടെ നിൽപ് കണ്ടിട്ട് ഞാൻ അവൾക്ക് പിന്നിലായി നിന്നു... 

കണ്ണുകൾ കൊണ്ട് പിന്നിലേക്ക് തല ചെരിച്ചു നോക്കുമ്പോ ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ച് പിന്നിലേക്ക് തിരിച്ചതും പെട്ടന്നായോണ്ട് വേദന കൊണ്ടവൾ നിന്ന് പിടഞ്ഞതും അത് കാര്യമാക്കാതെ ഞാൻ അവളുടെ ചെവിക്ക് അടുത്തേക്ക് മുഖം അടുപ്പിച്ച് വെച്ചു.... 

"ശെരിയാ,, ഇന്നലെ ഞാൻ തന്നെയാ വന്നത്.. നിന്നോട് അതൊക്കെ ചോദിക്കുകയും നിന്നെ കിസ്സ് ചെയ്യേം ചെയ്തിട്ടുണ്ട്.. പക്ഷേ ആ ചോദിച്ചതിനൊക്കെ മറുപടിയെന്താ നീ പറഞ്ഞതെന്ന് നിനക്ക് ഓർമയില്ലേ യാഷ... എല്ലാ കാര്യവും ഓർത്തെടുത്തു പറഞ്ഞിട്ട് നിന്റെ മറുപടി മാത്രമെന്ത നീ പറയാതിരുന്നത്.. അതും കൂടി കേൾക്കട്ടെ.. ദേ നിന്റെ സിദ്ധുവും ഈ പൂച്ചയും എല്ലാരും കേൾക്കട്ടേ നിന്റെ മറുപടി എന്താണെന്ന്... "

എല്ലാ സത്യങ്ങളും ഞാൻ തന്നെ പറഞ്ഞപ്പോ ഞാൻ അവള്ടെ മറുപടിയെന്തായിരുന്നെന്ന് ചോദിച്ചപ്പോ കണ്ണും മിഴിച്ചവൾ സിദ്ധുവിനെ നോക്കിയതും ഞാൻ അവളോട് നോക്കി നിൽക്കാതെ പറയെടി എന്ന് പറഞ്ഞപ്പോ ആവളുടെ കയ്യൊക്കെ തണുത്തു വിറച്ചതും ചുണ്ടുകളൊക്കെ ഇടറിയതും വല്ലാത്തൊരു ഭാവത്തോടെയുള്ള അവള്ടെ നിൽപ്പും നോട്ടവും കണ്ട് ഞാൻ പിടിച്ച പിടിയിൽ ഒന്നൂടെ ഒന്ന് മുറുക്കി... 

അതിന്റെ വേദനയൊന്നും പുറത്ത് കാണിക്കാതെ അവൾ സിദ്ധുവിൽ തന്നെ നോക്കുന്നത് കണ്ടിട്ട് ഞാൻ സിദ്ധുനെ നോക്കിയപ്പോൾ അതേ നോട്ടം തന്നെ ഇവളെയും നോക്കുന്നു... രണ്ടുപേരുടെയും നോട്ടത്തിൽ എന്തൊക്കെയോ ഒളിഞ്ഞു നിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കി ഞാൻ നെറ്റിച്ചുളിച്ച് അവരെയൊന്നു നോക്കി... 

"ഇങ്ങനെ പേടിച്ച് നിൽക്കാതെ എന്താ പറഞ്ഞതെന്ന് പറ യാഷ.. എന്തിനാ നീ മടിക്കുന്നത്.. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ നിനക്ക് വ്യക്തമായി ഓർമയുണ്ടല്ലോ... അപ്പോ നീ പറഞ്ഞ മറുപടി നിനക്ക് ഓർമയില്ലേ യാഷ.. ഇല്ലെങ്കിൽ പറ.. നിന്നിലെ പിടി ഞാൻ വിട്ടോളം.. അതോ അറിയാമെങ്കിൽ ഇപ്പൊ പറയണം... "

"അത്,,, എനി,,ക്ക്,, എനിക്കൊന്നും ഓർമയില്ല.. ഈ പറഞ്ഞത് ഒക്കെ ഒരു സ്വപ്നം പോലെ കണ്ടിട്ട് പറഞ്ഞതാ.. പക്ഷേ അതൊക്കെ സത്യമാണെന്ന് നീ പറഞ്ഞപ്പോഴാ മനസ്സിലായത്... സത്യമായിട്ടും എനിക്ക് ഓർമയില്ല എന്താ പറഞ്ഞതെന്ന്... "

"എങ്കിൽ പിന്നേ നീയെന്തിനാ യാഷ ഇങ്ങനെ വിറക്കുന്നത്.. ആരെയോ ഭയക്കുന്നത് പോലെയുണ്ടല്ലോ രണ്ടിന്റെയും നോട്ടം.. ആക്ച്വലി നീ പറഞ്ഞതൊക്കെ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല... ഉള്ളിൽ ഉണ്ടായിട്ട് അതെന്തോണ്ടാ നീയെന്നോട് പറയത്താത്... ആരെയാ പേടിക്കുന്നത്.. വെറുതെ എന്തിനാ മറച്ചു വെച്ചത്.. ഞാൻ ചോദിച്ചപ്പോൾ തന്നെ അതിനൊരു മറുപടി നിനക്ക് തന്നൂടായിരുന്നോ... എന്തിന് നീട്ടി വലിക്കുന്നത്.... "

"കെയ്സാൻ.. നീയെന്തൊക്കെയാ പറയുന്നത്.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല... സത്യത്തിൽ എനിക്കൊന്നും ഓർമയില്ല.. എന്നോട് പറ ഞാനെന്താ നിനക്ക് മറുപടി തന്നതെന്ന്... ഇതൊക്കെ ഒരു സ്വപ്നം പോലെയാ ഞാൻ കണ്ടത്.. മറുപടി പറഞ്ഞതൊന്നും എനിക്ക് ഓർമയില്ല.. എനിക്കൊന്നും മനസ്സിലാവുന്നുമില്ല... എന്താ കാര്യമെന്ന് തെളിയിച്ചു പറ... "

നിലത്ത് തുള്ളി കണ്ണൊക്കെ നിറച്ച് അവളെങ്ങനെ ചോദിച്ചപ്പോൾ ഞാൻ കയ്യിലെ പിടി വിട്ട് അവളെ നേരെ നിർത്തിയപ്പോ എന്തോ കാര്യമായി എന്തോ പറഞ്ഞത് പോലെയുള്ള അവളുടെ നോട്ടവും നിൽപ്പും കണ്ട് ഞാനെന്ത് പറയാനാ പോയതെന്ന് അവളും സിദ്ധുവും കാത്ത് നിൽക്കുന്നുണ്ട്... 

•"യാഷ,, "

"മ്മ്... "

"നിനക്ക് എന്താ എന്നെ ഇഷ്ടമല്ലാത്തത്.. നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടോ യാഷ.. "

"അതിന് ആരു പറഞ്ഞു എനിക്ക് ഇഷ്ടമല്ലെന്ന്... എനിക്ക് ഇഷ്ടമൊക്കെ തന്നെയാ,,, ബട്ട്‌,,,, "•

ഇതല്ലേ അവള് പറഞ്ഞത്.. ഇങ്ങനെ കിടന്ന് വിറച്ചു കരയാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ.. അവള് പറഞ്ഞ ആ ബട്ടിൽ എന്തോ ഒളിഞ്ഞു നിൽക്കുന്നുണ്ട്.. അതോണ്ടാണ് ഇങ്ങനെ ടെൻഷൻ അടിച്ച് അവള് പറ പറ ചോദിച്ചോണ്ടേയിരിക്കുന്നത്.. എന്തായാലും കുറച്ച് വട്ട് കളിപ്പിക്കാം.... 

"നീ വീട്ടിലേക്ക് വരുന്നില്ലേ... ബേബി പെട്ടന്ന് തന്നെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം വേഗം വരണം... "

അവള് ചോദിച്ചതിന് ഒരു സമാധാനം പറയാതെ ഞാൻ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോ അവൾ നെറ്റി ചുളിച്ചു നോക്കുന്നുണ്ട്.... 

~~~~~~~~~~~~~~~~~~~~~~~~~~~~~~

ഇവനെന്താ ഇങ്ങനെയൊക്കെ പറയുന്നത്.. ഞാൻ കണ്ട സ്വപനം യാഥാർഥ്യമായിരുന്നു.. പക്ഷേ അവൻ ചോദിച്ച ചോദ്യത്തിന് എന്ത് മറുപടിയാ കൊടുത്തതെന്ന് മാത്രം എനിക്ക് ഓർമയില്ല.. ബാക്കി എല്ലാ കാര്യവും ഓർമയുണ്ട്.. എന്നാലും എന്തായിരിക്കും മറുപടി കൊടുത്തിട്ടുണ്ടാവുക.. ഇനി എല്ലാ സത്യങ്ങളും ഞാനവനോട് പറഞ്ഞോ..!!? ആലോചിക്കും തോറും ടെൻഷൻ ആവുന്നു.. പക്ഷേ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അവന്റെ റിയാക്ഷൻ ഇങ്ങനെ ആയിരിക്കില്ല... പക്ഷെ സംസാരത്തിൽ എന്തൊക്കെയോ ഞാൻ പറഞ്ഞത് പോലെ തോന്നുന്നു.. പേടിയാവുന്നു വിറക്കുന്നു,,,

പുറത്ത് നിന്ന് അവൻ നീട്ടി ഹോണടിച്ചപ്പോൾ ഞാൻ സിദ്ധുനെ നോക്കി മൂഡില്ലാതെ പോവട്ടെന്ന് പറഞ്ഞപ്പോൾ അവൾ എന്റെ കണ്ണൊക്കെ തുടച്ച് തന്ന് പോയിട്ട് വാന്ന് പറഞ്ഞപ്പോൾ ഞാൻ ആർക്കോ വേണ്ടി പോയി... 

വണ്ടിയുടെ ഡോർ തുറന്നവൻ എന്നെയും കാത്തിരിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു പേടിയോടെ വണ്ടിയിൽ കേറിയിരുന്നു... വീണ്ടും ഞാനവനോട് എന്താ പറഞ്ഞതെന്ന് ചോദിച്ചെങ്കിലും അതിനൊരു മറുപടി അവൻ തന്നില്ല... പകരം ഹൈ സ്പീഡിൽ വണ്ടി വിട്ടു... 

"അതേയ് സിറ്റി ഹോസ്പിറ്റലിൽ ഒന്ന് വണ്ടി നിർത്തണെ... "

"നിനക്കെന്താ ഹോസ്പിറ്റലിൽ കാര്യം..? അതും സിറ്റി ഹോസ്പിറ്റലിൽ..? "

"അത് പിന്നേ.. എനയെയൊരു ഫ്രണ്ട്നെ കാണാനുണ്ട്.. അല്ലാ,, നീയെന്തിനാ അതൊക്കെ ചോദിച്ചറിയുന്നത്.. ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്ത് പോവും വരും.. അതിൽ നീ ഇടപെടേണ്ട.. 
പിന്നേ എന്റെ വീട്ടിലേക്ക് പിക് ചെയ്യാൻ വരുന്നതും ഡ്രോപ്പ് ചെയ്യൻ വരുന്നതുമൊക്കെ നിന്റെ ഇഷ്ടപ്രകാരമാണ്.. അവിടെ നീയെനിക്ക് വെറും ഡ്രൈവർ മാത്രം... കൂടുതൽ ഇങ്ങോട്ട് ഒന്നും ചോദിക്കാൻ നിൽക്കേണ്ട.. മനസ്സിലായല്ലോ... "

മറുപടി പറയാത്തതിന്റെ ദേഷ്യത്തിൽ ഞാൻ അവനോട് കയർത്തു സംസാരിച്ചപ്പോ നല്ല അനുസരണയുള്ള കുട്ടിയായി അവൻ ഒക്കെയെന്ന് പറഞ്ഞ് ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി നിർത്തി തന്നു... 

ഹോസ്പിറ്റലിൽ കയറി ഞാൻ നേരെ മേരി കൊച്ചിന്റെ ക്യാബിനിലേക്ക് പോയപ്പോൾ ആള് വേറെ പേഷ്യൻസിനെ നോക്കുന്ന തിരക്കിൽ ആയിരുന്നു.. കണ്ണ് കൊണ്ട് എന്നോട് പുറത്ത് വെയിറ്റ് ചെയ്യ് ഞാൻ വിളിക്കാം എന്ന് പറഞ്ഞതും ഞാൻ പുറത്ത് വന്നിരുന്ന് ആ ഫ്രോഡ്നെ ഉള്ളിൽ കൊറേ ചീത്ത വിളിച്ചു.. ഭാഗ്യത്തിന് അവൻ ഹോസ്പിറ്റലിലേക്ക് വരാതിരുന്നത് നന്നായി.. അല്ലെങ്കിൽ സത്യം പറയിപ്പിച് അവൻ എന്നോട് എല്ലാ തുറന്ന് പറയിപ്പിച്ചേനെ... 

എനിക്ക് തൊട്ട് അടുത്ത് ഇരിക്കുന്നവരും ഒപോസിറ്റ് ഇരിക്കുന്നവരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവരൊക്കെ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോ ഞാൻ എന്താന്നുള്ള അർത്ഥത്തിൽ എന്നെയൊന്നു അടിമുടി നോക്കി... 
വല്യ കുറവൊന്നും കാണുന്നില്ലല്ലോ,, ഇനി മുഖത്ത് എന്തെങ്കിലും ഉണ്ടോ,, ഫോൺ എടുത്ത് ക്യാമറ ഓണാക്കി നോക്കാം.. നോ,, ഒന്നും കുഴപ്പമില്ല.. പിന്നെന്താ ഇവരൊക്കെ ഭീകര ജീവിയെ പോലെ നോക്കുന്നത് എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് ഫ്രോഡ്ന്റെ മെസ്സേജ് കണ്ടത്.. 

'ഓയ് ഗേൾഫ്രണ്ട്,, തമ്പുരാട്ടിയൊന്നു വേഗം എഴുന്നള്ളിയാൽ പോവാമായിരുന്നു... പെട്ടന്ന് വരാൻ നോക്കെടി കോപ്പേ... '

എന്ന അവന്റെ മെസ്സേജ് കണ്ടപ്പോ പട്ടിയുടെ ഇമോജിയും അയച്ച് കൊടുത്ത് വീണ്ടും ഞാൻ അതേ ഇരുത്തം ഇരുന്നു.. ഇപ്പോഴല്ലേ ഇവരൊക്കെ നമ്മളെ തന്നെ നോക്കി നിൽക്കുന്നതിന്റെ കാര്യം മനസ്സിലായത്.. ഒരു സെലിബ്രിറ്റിയുടെ ഗേൾഫ്രണ്ട് അല്ലേ ഇവരുടെ മുന്നിൽ ജാഡയില്ലാതെ ഇരിക്കുന്നത്... ഓ.. ഓ... 

അത് ഓടിയപ്പോൾ ഞാൻ മുടിയൊക്കെ രണ്ട് സൈഡിൽ നിന്നും മുന്നോട്ട് ഇട്ട് എല്ലാവർക്കുമൊന്ന് ഇളിച്ചു കൊടുത്തപ്പോൾ ഒരു മടിയും ഇല്ലാതെ അവരും ചിരിച്ച് തന്നു... ഇപ്പോ ഞാനാണോ സെലിബ്രിറ്റി അതോ അവനാണോ സെലിബ്രിറ്റി എന്ന് ചിന്തിച്ചു പോവുന്നു... 

അവരുടെ മുന്നിൽ വെച്ചു കുറച്ച് ഷൈൻ ചെയ്തു വരുമ്പോൾ മേരി കൊച്ചിന്റെ വിളി വന്നതും അപ്പൊ തന്നെ നമ്മള് അങ്ങോട്ട് ഓടി... 

"യാഷ വേഗം നേഴ്സ്ന്റെ കൂടെ ചെക്കപ്പിന് പോ.. എനിക്ക് ഒരു സർജറി ഉള്ളതാണ്... "

"വാട്ട്‌ നോൺസെൻ ഡോക്ടർ മേരി കുര്യൻ.. ഒരു സെലിബ്രിറ്റിയുടെ ഗേൾഫ്രണ്ടിനോട് ഇങ്ങനെയാണോ ബീഹെവ് ചെയ്യേണ്ടത്... അവർക്ക് അതിന്റെ റെസ്‌പെക്ട് കൊടുക്കേണ്ടേ.. വേണ്ടെന്ന്... "

"ഡി കൊച്ചേ... എന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ.. അല്ലെങ്കിൽ തന്നെ ഞാൻ ദേഷ്യം പിടിച്ച് നിൽക്കുവാ.. അപ്പോഴ അവള്ടെ കോപ്പിലെ വർത്താനം... ഈ സെലിബ്രിറ്റിക്കും വൈഫിനും മക്കൾക്ക് ഒന്നും പ്രേതേകം ബഹുമാനവും ചികിത്സയും കൊടുക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല... ഒരു ഡോക്ടറുടെ മുന്നിൽ അവര് ഒരു പേഷ്യന്റ് ആണ്.. എല്ലാവർക്കും കൊടുക്കുന്ന റെസ്‌പെക്ടെ അവർക്കും കൊടുക്കുള്ളൂ.. മനസ്സിലായല്ലോ... പൊന്ന് മോള് ചെന്ന് ചെക്കപ്പ് ചെയ്..ഒക്കെ... "

വൗ... തൃപ്തിയായി.. വെറുതെ ചുമ്മാ ഒരു കാര്യവും ഇല്ലാതെ ചോദിച്ചു വാങ്ങി.. ഞാൻ അറിഞ്ഞില്ല മേരികൊച്ചേ ഇങ്ങള് ഇത്ര ദേഷ്യത്തിലാണെന്ന്... അറിഞ്ഞില്ല.. ചെക്കപ്പും കഴിഞ്ഞ് ഞാൻ മൂപത്തിയുടെ മുന്നിൽ നല്ല കുട്ടിയായി ഇരുന്ന് പറയുന്ന ഓരോന്നും കേട്ടിരുന്നു... 

"യാഷ.. വീക്ക്‌ ആണ്.. നീ ഇപ്പൊ ഹെൽത്നെ കുറിച്ച് ഒന്നും ചിന്തിക്കുന്നില്ലല്ലേ.. അതേപോലെ തന്നെ ചെക്കപ്പിൽ കാണിക്കുന്നുണ്ട്.. അതുമല്ല മെഡിസിൻ കുടിക്കാത്ത കാര്യം സിദ്ധു എന്നെ വിളിച്ചു പറഞ്ഞിരുന്നു.. 

യാഷ,, ഇത്രേം വയസ്സ് ആയിട്ട് നീയെന്താ ഒന്നും കാര്യമായിട്ട് എടുക്കാത്തത്... പറഞ്ഞാൽ മനസ്സിലാവാത്ത ചെറിയ കൊച്ചൊന്നും അല്ലല്ലോ നീ.. വിവരവും ബോധവുമുള്ള പ്രായപൂർത്തിയായ ഒരു മനുഷ്യൻ തന്നെയല്ലേ നീ... യാഷ കാര്യം പറയുമ്പോൾ അതിന്റെ സീരിയസ്നെസ് മനസ്സിലാക്കി എടുക്കാൻ നോക്ക്... നിന്നോട് ഞാൻ ഇന്ന് വരെ ഇങ്ങനെ റഫ് ആയിട്ട് പെരുമാറിയിട്ടില്ല... അവസരം ഒക്കെ വന്നിട്ടുണ്ട്,, പക്ഷേ നീ വീക്ക്‌ ആവുന്നത് കൊണ്ട് ഞാനൊന്നും പറയുന്നില്ല.. ഇപ്പോ വല്ലാതെ തളർന്നിട്ടുണ്ട്.. ഇനിയും ഞാൻ പറഞ്ഞില്ലെങ്കിൽ അതെന്റെ തെറ്റ് ആയിരിക്കും... *യാഷ നീയിപ്പോ ലാസ്റ്റ് സ്റ്റേജിലാണ് ഉള്ളത്..* സിദ്ധുവിനോട് ഞാനീ കാര്യം നേരെത്തെ അറിയിച്ചിട്ടുണ്ട്.. നിന്നെ അറിയിക്കേണ്ടന്ന് അവൾ പറഞ്ഞതൊണ്ടാ ഞാനൊന്നും പറയാതിരുന്നത്... 

പക്ഷേ ഇനിയും എനിക്ക് ഇത് നിന്നിൽ നിന്ന് മറച്ചു വെക്കാൻ കഴിയില്ല.. അതാ പറഞ്ഞത്... യാഷ,, ഇനിയെങ്കിലും ഇത് സീരിയസ് ആയിട്ട് എടുക്ക്.. ഇനിയും നീ നിന്നെ നോക്കിയില്ലെങ്കിൽ ഈ കാര്യം ഞാൻ സെലിബ്രിറ്റിയായ നിന്റെ ബോയ്ഫ്രണ്ടിനോട് പറഞ്ഞ് ഇനിയുള്ള കാലം അവനോട് കെയർ ചെയ്യാൻ പറയും.. അത് വേണോ... വേണോന്ന്... "

"ഡോക്ടറേ... ഞാൻ ആദ്യമേ പറഞ്ഞതല്ലേ എന്നോട് ഒന്നും മറച്ചു വെക്കേണ്ട എല്ലാം ഓപ്പൺ ആയി പറഞ്ഞോ എന്ന്.. പിന്നെന്തിനാ ഇതൊക്കെ മറച്ചു വെക്കുന്നത്.. പിടിച്ച് ഇത് വരെ എത്തിയില്ലേ... ലാസ്റ്റ് സ്റ്റേജ് എങ്കിൽ ലാസ്റ്റ് സ്റ്റേജ്.. അതറിഞ്ഞാൽ യാഷ തളരില്ല.. പിടിച്ചു നിൽക്കാനുള്ള ധൈര്യമൊക്കെ എനിക്കുണ്ട്... എന്നെ എങ്ങനെ നോക്കണമെന്ന് എനിക്ക് അറിയാം.. എന്റെ നല്ല ഹെൽത്തിന് വേണ്ടി വേറൊരാളുടെ കെയർ ഒന്നും യാഷക്ക് വേണ്ട.. മരിക്കാനുള്ള ശരീരമല്ലേ,, ഏതു നിമിഷം ഞാനടക്കം എല്ലാവരുടെ ജീവനും നിലക്കും.. അത് ദൈവത്തിന്റെ കൈകളിലാണ്.. പിന്നേ എന്റെയൊരു സമാധാനത്തിനു വേണ്ടി കാണിച്ച് മരുന്ന് കുടിക്കുന്നു.. അത്രേയുള്ളൂ... ഇതൊക്കെ അറിയാമായിരുന്നിട്ടും യാഷ തളർന്നോ ഇല്ലല്ലോ... പിന്നെന്തിന് എന്നിൽ നിന്ന് ഇതൊക്കെ മറച്ചു വെക്കുന്നു.. അതിന്റെ ആവശ്യമില്ല... നാളെ മരിക്കുമെന്ന് ഡോക്ടർക്ക് തോന്നിയാൽ അതെന്നോട് പറഞ്ഞോ.. താങ്ങാനുള്ള ശേഷിയൊക്കെ എനിക്കുണ്ട്... "

"യാഷ നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും.. പക്ഷേ ഇതൊക്കെ കണ്ടിട്ട് ഞാൻ എങ്ങനെയാഡി നിന്നോട് പറയാതിരിക്കുക... എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചത് തന്നെ നിന്റെ ഹെൽത് കണ്ടിട്ടാണ്.. വല്ലാതെ വീക്ക്‌ ആണെടി നീ.. പുറമെ കാണുന്ന ഈ സന്തോഷവും തന്റേടവും ഒക്കെ നീ മനസ്സിനും കൊടുക്ക്.. അങ്ങനെ ആവുമ്പോ you perfectly alright.. "

"അതേയ്.. കൂടുതൽ ഇവിടെ ഇരുന്നാൽ ആകെ കൂടി കരഞ്ഞു സീൻ ആവും.. അതോണ്ട് ഞാൻ പോവാണേ.. മേരി കൊച്ചിന്റെ മൂഡും ശെരിയല്ല.. ദേ ഇപ്പൊ എന്റെ മൂഡും ശെരിയല്ല.. അതോണ്ട് ഞാൻ പോവാ.. പിന്നൊരു ദിവസം വരാട്ടോ. 
ബായ്.... "

~~~~~~~~~~~~~~~~~~~~~~~~~~~~~~

യാഷയെ ഇട്ട് കുറച്ച് കളിപ്പിക്കണം എന്നുണ്ട്... പക്ഷേ അത് പറ്റില്ല.. കാരണം അങ്ങനെ ആവുമ്പോൾ അവള് വല്ലാതെ ടെൻഷൻ ആവുന്നുണ്ട്.. അവൾ അവളല്ലാതെ മാറി തീരുന്നുണ്ട്... 

കുറേ നേരം വെയിറ്റ് ചെയ്ത് ഹോസ്പിറ്റലിന്റെ മുന്നിൽ നിൽക്കുമ്പോ പെട്ടന്ന് അവൾ ഡോർ വലിച്ച് തുറന്ന് കയറി ഇരുന്നതും ഡോറിൽ കൈ വെച്ച് അതിൽ താടി കുത്തി വെച്ച് അവൾ കണ്ണീരോടെ പുറത്ത് നോക്കി ഇരുന്നതും ഞാൻ അവളുടെ തോളിൽ തട്ടി എന്താണെന്ന് ചോദിച്ചു... 

"യാഷ... ഒക്കെയല്ലേ... എന്താ പെട്ടന്ന് ഇങ്ങനെ കരയുന്നത്... നിന്റെ ഫ്രണ്ട്ന് വല്ല കുഴപ്പവും ഉണ്ടോ.. യാഷ.. യാഷ... "

എന്നൊക്കെ പറഞ്ഞ് ഞാൻ കുറേ ചോദിച്ചെങ്കിലും അതിനൊന്നും ഒരു റെസ്പോണ്ട് ഉണ്ടായിരുന്നില്ല.. അവളുടെ തോളിൽ തൊടുമ്പോഴൊക്കെ മുഖത്തു നോക്കാതെ കൈ എടുത്ത് മാറ്റുകയും അതിന്റെയൊപ്പം നീറി കരയുകയും ചെയ്തപ്പോൾ ഒന്നും മനസ്സിലാവാതെ ഞാൻ അവളെ നോക്കി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു... 

ഇനിയിപ്പോ അവളുടെ ഫ്രണ്ട്ന് സീരിയസ് ആയിട്ടായിരിക്കുമോ അതോ മറുപടി എന്താണെന്ന് അറിയാഞ്ഞിട്ട് ആണോ.. ഹേയ്,, ഹോസ്പിറ്റലിൽ പോയി വന്നപ്പോ തന്നെ തുടങ്ങിയതല്ലേ ഈ കരച്ചിൽ.. അപ്പൊ അവള്ടെ ഫ്രണ്ട്ന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്.. അതായിരിക്കും... എന്നാൽ അത് വാ തുറന്ന് പറഞ്ഞാൽ പോരെ.. എന്തിനാ ഇങ്ങനെ ടെൻഷനടിപ്പിക്കുന്നത്... 

വീട്ടിലേക്ക് പോവാതെ ഞാൻ നേരെ അന്ന് പോയെ ആ ചെറിയ കുന്നിൻ ചെരുവിലേക്ക് വണ്ടി വിട്ടു... അവിടുന്ന് ഒന്നും റിലാക്സ് ആയാൽ തീരുന്ന പ്രശ്നമേയുള്ളൂ എല്ലാം.. 

അവിടെയെത്തി വണ്ടി നിർത്തിയിട്ടും അവൾ ഇരുന്ന ഇരിപ്പിൽ തന്നെ ഇരിക്കുന്നത് കണ്ടപ്പോ ഞാൻ ഡോർ തുറന്ന് അവളുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട്‌ പുറത്ത് ഇറക്കിയിട്ട് ആ പുല്ലിൽ ഇരുന്നു... 

"യാഷ എന്നെ നോക്ക്... ഞാൻ പറയുന്നത് പോലെ നീ ചെയ്യണം.. ഒക്കെ.. 
കണ്ണടക്ക്... നിന്റെ എല്ലാവിഷമങ്ങളെയും നിന്നെ കൊണ്ട് തരണം ചെയ്യാൻ പറ്റുമെന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിക്ക്.. ഹേറ്റേഴ്‌സ് ഉണ്ടെങ്കിൽ അവരെയൊക്കെ മായിച്ച് നല്ലത് മാത്രം ചിന്തിച്ച് നീട്ടി ഈ ശുദ്ധ വായു ശ്വസിക്ക്... "

ഓരോന്നായി ഞാനങ്ങനെ പറഞ്ഞപ്പോ അതിനനുസരിച്ചവൾ ചെയ്യുന്നുണ്ടെങ്കിലും അവളുടെ മുഖത്ത് നിന്ന് ആ സങ്കടം മാഞ്ഞിരുന്നില്ല... എത്ര ആലോചിച്ചും നോക്കിയും മറ്റുള്ളവരെ പോലെ ഇവളെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ... 

"യാഷ,,, "

പതിഞ്ഞ സ്വരത്തിൽ ഞാനവളെ വിളിച്ചപ്പോൾ വിളിച്ച പാടെ അവൾ കണ്ണ് തുറന്നില്ലെങ്കിലും കുറച്ച് സെക്കന്റുകൾ കഴിഞ്ഞ് അവൾ കണ്ണ് തുറന്നതും ചുണ്ടിൽ ചെറു പുഞ്ചിരി തൂകി അവൾ എന്നിലേക്ക് ചേർന്ന് ഇരുന്ന് നെഞ്ചിൽ തല ചായിച്ചു കിടന്നു.. അപ്പോഴും ഞാനവളോട് ചോദിച്ചു,, 

"യാഷ,, എന്റെ ഇഷ്ടം നീ അക്‌സെപ്റ് ചെയ്യുമോ.. "

"നിന്റെ ജീവിതകാലം മുഴുവൻ നിന്നോടൊപ്പം ഈ യാഷക്ക് ഒരു ജീവിതം തുടരാൻ കഴിയില്ല കെയ്സാൻ.. ഞാൻ നിന്നോട് ഇഷ്ടം പറഞ്ഞാൽ ഒരിക്കലും അതിനൊരു പൂർണത ഉണ്ടാവില്ല.. അല്ലാതെ നിന്നെയെനിക്ക് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല.... 

ഇഷ്ടമാണ്.. നിന്നിലെ ഓരോ സമീപനവും എന്നുള്ളിൽ ഒരു സാന്ത്വനം നൽകിയിട്ടുണ്ട്.. അതെന്തോണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല.. ഒരുപക്ഷെ എനിക്ക് ഇഷ്ടം ഉള്ളതോണ്ട് തോന്നുന്നതായിരിക്കും അല്ലേ കെയ്സാൻ..പക്ഷേ ഒരിക്കലും നിന്റെയെന്നല്ല ഒരാളുടെയും ഇഷ്ടം ഉൾകൊള്ളാൻ യാഷക്ക് കഴിയില്ല... വൈകാതെ യാഷ എല്ലാം ഇട്ടേച് പോവും... നിന്റെ പ്രണയത്തിന് ഒരു പൂർണ്ണത പോലും നൽകാതെ.. "

"നിന്റെ പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് പല നിമിഷങ്ങളിലും മനസ്സിലാക്കിയിട്ടുണ്ട്... എന്നിട്ടും ഞാൻ നിന്നോട് ചോദിച്ചു എന്റെ ഇഷ്ടം അക്‌സെപ്റ് ചെയ്യുമോന്ന്.. അത് നിന്റെ എല്ലാ കാര്യവും അറിഞ്ഞിട്ടാണോ അല്ല... പൂർണത നൽകാൻ കഴിഞ്ഞില്ലെങ്കിലും ഉള്ളിടത്തോളം കാലം എന്നെ പ്രണയിച്ചൂടെ നിനക്ക്... ഇന്നലെ ഞാൻ നിന്നോട് അത് ചോദിച്ചപ്പോ നീ പറഞ്ഞ മറുപടി എന്തായിരുന്നെന്നോ,, •അതിന് ആരു പറഞ്ഞു എനിക്ക് ഇഷ്ടമല്ലെന്ന്... എനിക്ക് ഇഷ്ടമൊക്കെ തന്നെയാ,,, ഒരുപാട്..ബട്ട്‌,,,,• ഉറക്കത്തിൽ നിന്നാണെങ്കിലും നിന്റെയാ മറുപടി എന്നുള്ളാം വല്ലാതെ ഉണർത്തിയിരുന്നു... ഇത്ര പെട്ടന്ന് നിന്നോട് ഇഷ്ടം തോന്നാൻ മാത്രം എന്താഡി നിന്നിൽ ഉള്ളത്... അതിന് മാത്രം ഒന്നും തന്നെയുണ്ടായില്ലല്ലോ... 

അറിയില്ലല്ലേ.. അതേ പോലെ തന്നെ പരസ്പരം ഇഷ്ടം തോന്നാൻ മാത്രം എന്താ ഉണ്ടായതെന്ന് നിനക്ക് അറിയാത്തത് പോലെ തന്നെ എനിക്കും അറിയില്ല... പക്ഷേ വല്ലാതെ എന്തോ നിന്നെ ഇഷ്ടമാണ്... പൂർണത ഉണ്ടായില്ലെങ്കിലും ആ പ്രണയം എനിക്ക് നൽകിക്കൂടെ യാഷ... "

എന്താ പറയുന്നത് എന്നൊന്നും മനസ്സിലാവാതെ ഞാൻ അവളോട് അത്രയും പറഞ്ഞ് നിർത്തിയപ്പോ നെഞ്ചിൽ നിന്ന് തലയെടുത്ത് അവൾ എന്റെ കണ്ണുകളിൽ നോക്കി സന്തോഷത്തോടെയുള്ള കരച്ചിലും അതിന്റെ കൂടെ ഒരു ചിരിയും വരുത്തി പെട്ടന്ന് എന്റെ ഷർട്ട്ന്റെ കോളറയിൽ പിടിച്ച് വലിച് അവളിലേക്ക് അടുപ്പിച്ചിട്ട് കഴുത്തിൽ കൂടി കയ്യിട്ട് കെട്ടിപിടിച്ചു.... 

"യെസ് കെയ്സാൻ.. രണ്ട് ദിവസത്തിനിടയിൽ നീ ഒരുപാട് തവണ ചോദിച്ച ഇഷ്ടം ഞാൻ ഇന്നീ നിമിഷം അക്‌സെപ്റ് ചെയ്തിരുക്കുന്നു... ഇഷ്ടമാണ് ഒരുപാട്.. 

പക്ഷേ,,, 

എന്നിലെ എല്ലാ സത്യങ്ങളും നീ അറിഞ്ഞാൽ ഉള്ളിടത്തോളം കാലം എന്നെ ഇട്ടേച് പോവരുത് നീ.. അതെന്നെ വല്ലാതെ തളർത്തും.. നീ കരുതാത്ത ഒരു നിമിഷം പോലും ഊഹം വെച് പോലും മനസ്സിലാക്കാൻ പറ്റാത്ത ചില രഹസ്യ സത്യങ്ങൾ നീയറിഞ്ഞാൽ '•വഞ്ചകി•' എന്ന് പറയരുത്.. അവിടെ നീയെന്നെ ജീവനോടെ പച്ചയായ ശരീരത്തോടെ ചുട്ടു കൊല്ലുന്നത് പോലെ തോന്നുമെനിക്ക്... എല്ലാ സമ്മവും ചോദിച്ച് ഞാൻ എന്റെ പ്രണയം നിന്നോട് പങ്കു വെക്കുന്നു... *love you keysaan.. love you more..* ഇതിനൊക്കെ സമ്മദം ആണേൽ മറുപടിയായി ഒരു മൂളലിൽ ഒതുക്കിയാൽ മതി.. വാക്കുകൾ കൊണ്ട് പറയുമ്പോൾ നിന്നിലെ പല ചോദ്യങ്ങളും ഞാനിപ്പോൾ കേൾക്കേണ്ടി വരും.. അതിനൊരു ഉത്തരം നൽകാൻ എനിക്ക് കഴിയില്ല... സോറി പറയണമെന്നുണ്ട്.. പക്ഷേ അതിപ്പോൾ പറയുന്നതിൽ ഒരർത്ഥത്തവും ഇല്ല.. സമയം ആയിട്ടില്ല... "

കഴുത്തിൽ കൂടി കെട്ടിപ്പിടിച്ചു കൊണ്ട് ഓരോന്നും പറയുമ്പോൾ എന്നെ വലയം ചെയ്ത പിടി കൂടെ കൂടെ മുറുകുന്നത് ഞാൻ അറിഞ്ഞു.. അതിനനുസരിച്ചു തന്നെ എന്നിലെ അവളിലുള്ള പിടിയും സന്തോഷം കൊണ്ട് മുറുകുന്നുണ്ട്.. 

"എന്റെ യാഷ.. ഇത് കേട്ടാൽ മതിയെനിക്ക്.. നിന്റെ നാവിൽ നിന്നും ഇഷ്ടമെന്ന് കേട്ടപ്പോൾ തന്നെ ഉള്ളമൊന്നു കുളിർന്നു.. അതിനപ്പുറം എനിക്ക് എന്ത് വേണം.. ഈയൊരു നിമിഷം നിന്നോട് ഒന്നും ഞാൻ ചോദിക്കുന്നില്ല... ഈ കെയ്സാൻ നിന്നെ യാഥാർഥ്യമായി പ്രയിക്കുന്നുണ്ടെങ്കിൽ എന്റെ നാവിൽ നിന്ന് വഞ്ചകി എന്ന വാക്ക് വീഴില്ല യാഷ.. നിന്നെ ഇട്ടേച് പോവാനും ഈ കെയ്സാൻ തയ്യാറല്ല.. ദിവസങ്ങൾ കൊണ്ട് ആഴ്ചകൾ കൊണ്ട് നിന്നിലെ സമീപനം ഓരോ നിമിഷവും എന്നിൽ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്... 

നിന്നോടുള്ള എന്റെ പ്രണയം നഷ്ടപ്പെടുമെന്ന് കരുതി നീ വിഷമിക്കേണ്ട... എത്ര നാൾ നിന്നെ കാണാൻ കഴിയുമോ അത്രയും നാളും,, ആ നാളുകൾ കടന്ന് പോയാലും ഓരോ നിമിഷവും ഞാൻ നിന്നെ പ്രണയിക്കും.. നിന്നോടുള്ള പ്രണയത്തിനു ഒരു കുറവ്‌ ഉണ്ടാവില്ലന്ന് ഞാൻ പറയുന്നു.. ഓരോ നിമിഷങ്ങൾ കടന്ന് പോവുമ്പോഴും കെയ്സാന് നിന്നോടുള്ള പ്രണയം കൂടുകയേ ഉള്ളു... കുറയില്ല.. i promise you.. "

*"Promise*

ഇത് പോലെയൊരു വാക്ക് എനിക്ക് നൽകാൻ കഴിയില്ല കെയ്സാൻ.. promise ചെയ്യാൻ എന്നെ കൊണ്ട് കഴിയില്ല.. ഇനിയെയെത്ര നാൾ ഞാനുണ്ടെന്ന് എനിക്കറിയില്ല.. റിയലി സോറി...
പക്ഷെ വേറൊരു വാക്ക് എനിക്ക് തരണം.. 

 •ഒരുദിവസം ഞാൻ ഉറക്കിൽ നിന്ന് എഴുന്നേറ്റില്ലെങ്കിൽ എഴുന്നേൽക്കുമോ എന്ന് നോക്കാൻ വേണ്ടി നീ കുറേ തവണ എന്നെ വിളിക്കണം.. എന്നിട്ടും ഞാൻ എഴുന്നേറ്റില്ലെങ്കിൽ എനിക്ക് വേണ്ടി ഞാനിഷ്ടപ്പെടുന്ന നിന്റെ ഈ ഇളം നീല കണ്ണുകളിൽ നിന്ന് സ്നേഹത്തിന്റെ മഴ പെയ്യണം... •"

"ശ്... ഈയൊരു സന്തോഷ നിമിഷത്തിൽ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്ന വാക്കുകൾ ഒന്നും പറയല്ലേഡി.. 

എനി വേ.. വേറൊരു കാര്യം ഞാൻ ആവശ്യപ്പെടുകയാ,, സങ്കടം ഉണ്ടെങ്കിൽ,, പറഞ്ഞ് തീർക്കാൻ പറ്റുന്നതാണേൽ അത് എന്നോട് പറയണം.. മറച്ചു വെക്കുന്നത് എനിക്ക് ഇഷ്ടമല്ല.. ഒരാളോട് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ എന്ന് നിനക്ക് തോന്നിയാൽ എന്നോട് പറഞ്ഞാൽ മതി.. അല്ല പറഞ്ഞാൽ തീരാത്ത സങ്കടം ആണേൽ നിനക്ക് ഇഷ്ടമുള്ളത്,,, ആ സമയം നീ എന്ത് ചെയ്യാനാണോ ആഗ്രഹിക്കുന്നത് അത് നീ ചെയ്തോ... പറഞ്ഞ് തീരുന്നത് ആണെങ്കിൽ അതെന്തായാലും എന്നോട് പറയണം.. ഒക്കെ..? "

കൂടെ കൂടെ അവളെ എന്നിലേക്ക് ചേർത്ത് നിർത്തി അത്രയൊക്കെ പറഞ്ഞപ്പോ എന്നിൽ നിന്ന് അടർന്നു മാറി അവൾ ഒന്ന് നോക്കിയതും നെറ്റി ചുളിച്ചു കൊണ്ട് നടുവിൽ കൈ വെച്ച് അവൾ നോക്കി... 

"എന്താടി ഇങ്ങനെ നോക്കുന്നേ... "

"ഈ പറഞ്ഞതിന്റെ പിന്നിൽ എന്താണെന്ന് എനിക്ക് മനസ്സിലായി...കോസ് നിനക്ക് ദേഷ്യം വന്നാൽ എന്താ ചെയ്യുന്നതെന്ന് നിനക്ക് തന്നെ ഒരു നിശ്ചയം ഇല്ലല്ലോ.. അതിനൊരു താക്കീതായിട്ടല്ലേ എന്നോട് സങ്കടം വന്നാൽ എന്താണോ തോന്നിയത് അത് ചെയ്തോ എന്ന് പറഞ്ഞത്... എടാ കള്ളാ... നിന്നെയുണ്ടല്ലോ.."

യാഷ വെറും യാഷയല്ലന്ന് ഇപ്പോഴും അവൾ തെളിയിച്ചു കൊണ്ടേയിരിക്കുന്നു,, കണ്ടില്ലേ ഞാൻ പറഞ്ഞതിന്റെ പിന്നിലെ രഹസ്യം ചോർന്നെടുത്ത് പറയുന്നത്.... കള്ളി... 

അവളത് പറഞ്ഞപ്പോൾ ഞാനൊന്ന് പല്ലിളിച്ച് കാണിച്ചതും ഒരു കുസൃതിയാലേ എന്റെ കയ്യിനിട്ട് രണ്ടടി തന്നതും അവളുടെ കയ്യിൽ പിടിച്ച് വലിച്ച് എന്റെ നെഞ്ചത്തോട്ടു ഇട്ടു... 

"യാഷ,, രണ്ട് പേരും പരസ്പരം ഇഷ്ടം പറഞ്ഞ സ്ഥിതിക്ക് വേറൊരു സത്യം ഞാൻ പറയട്ടെ.. എനിക്കൊന്നും മറച്ചു വെക്കേണ്ട ആവശ്യം.. ഫുൾ ഓപ്പൺ ആയി തന്നെ ഞാൻ കൂടെ ഉണ്ടാവും... "

"ഹ്മ്മ്.. പറഞ്ഞാട്ടെ... ആ സത്യം ഞാൻ കേൾക്കട്ടെ... "

"അത് പിന്നേ,,, അതുണ്ടല്ലോ,, അതുണ്ടല്ലോ യാഷ,,, അന്ന്,,, അന്നില്ലേ,,, ആ മാഗസിൻ പബ്ലിഷ് ചെയ്ത അലവലാതി ആരാന്ന് നീ ചോദിച്ചില്ലേ,, കണ്മുന്നിൽ എങ്ങാനും കിട്ടിയാൽ തല്ലി കൊല്ലും എന്നൊക്കെ പറഞ്ഞില്ലേ,, ആ വ്യക്തി ആരാന്ന് അറിയോ നിനക്ക്.. ആ വ്യക്തി ഞാനാണ് യാഷ.. ഞാൻ പറഞ്ഞിട്ടാണ് ആ മാഗസിൻ പബ്ലിഷ് ചെയ്തത്... ഹീ.... "

ഞാനത് പറഞ്ഞ് പുൽസ്റ്റോപ്പ് ഇട്ട് ഒന്ന് ഇരുത്തി ചിരിച്ചതും നാഗവല്ലിയെ പോലെ കണ്ണുകൾ വിടർത്തി അവൾ എന്നിൽ നിന്ന് അകന്ന് എഴുന്നേറ്റ് നിന്നിട്ട് രണ്ട് കയ്യും നടുവിൽ വെച്ചിട്ട് അത്ഭുതത്തോടെ what എന്നൊക്കെ ചോദിച്ചതും ഞാൻ അവളെ നോക്കി ഇളിച്ചോണ്ട് എഴുന്നേറ്റ് നിന്നു.... 

"കൊല്ലരുത് യാഷ.. കൊല്ലരുത്.. പ്ലീഷ്... നമ്മുടെ പ്രണയം ഇന്നിവിടെ തുടങ്ങുന്നതേയുള്ളു.. അത് പിന്നേ ഞാനന്ന്,,,, "

പറയാൻ സമ്മദിക്കാതെ അവൾ എന്റെ വയറ്റിനിട്ട് ഒരു കുത്ത് കുത്തിയതും ഞാൻ ആ ന്ന് പറഞ്ഞ് വയറ് ഉഴിഞ്ഞപ്പോൾ അവൾ വീണ്ടും അടിക്കാൻ വേണ്ടി കയ്യോങ്ങിയതും ഞാൻ നിൽക്കാതെ വണ്ടിക്ക് ചുറ്റും ഓടി.. ഓടിച്ചു എന്ന് വേണം പറയാൻ.. എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട് അവൾ പിന്നാലെ വന്നതും ഞാൻ വേണ്ട വേണ്ടാ എന്നൊക്കെ പറഞ്ഞെങ്കിലും അവൾ വിടാതെ തുടർന്നോണ്ടേയിരുന്നു.... 

"ദേ യാഷ.. നീ ഓടിച്ചോടിച്ച് ഞാനിപ്പോ ഈ കൊക്കയിൽ എങ്ങാനും കാൽ തെന്നി വീണാൽ പിന്നേ പ്രണയിക്കാൻ ഞാനുണ്ടായെന്ന് വരില്ലെ.. പിന്നീട് അങ്ങോട്ട് നീയെന്റെ ആത്മാവിനെ പ്രണയിക്കേണ്ടി വരും... അതോണ്ട് പിന്നാലെ വരരുത്.. തല്ലരുത്.. സത്യം സത്യം പോലെ ഞാൻ പറഞ്ഞ് തരാം... "

ആ പറഞ്ഞത് നല്ലോണം തട്ടിയെന്ന് പോലെ യാഷ ഓട്ടം നിർത്തിയതും ഞാൻ ചിരിച്ചോണ്ട് അവളുടെ അടുത്തേക്ക് പോയപ്പോ അവൾ മുഖം ചുളിച് കയ്യും കെട്ടി വണ്ടിയിൽ ചാരി നിന്നു... അവളുടെ കവിളിൽ നുള്ളി ഞാൻ ചൊടിപ്പിക്കുമ്പോ അതിനനുസരിച് അവൾ കൈ തട്ടി മാറ്റിയതും ആ കയ്യിൽ പിടിച്ച് ഞാൻ അവൾക്ക് അടുത്ത് നിന്നിട്ടപ്പോ കണ്ണും കുഴിച്ചു കൊണ്ട് അവൾ എന്നെയൊരു നോട്ടം നോക്കി.. ഹൌ.. 

"പറ,,, എന്തിനാ നീ ആ മാഗസിൻ പബ്ലിഷ് ചെയ്തത്.. നീ തന്നെ അത് ചെയ്ത് വെച്ചിട്ട് നീ തന്നെ എന്നെ എന്തൊക്കെയോ പറഞ്ഞ് വേദനിപ്പിച്ചു... അതും പോരാഞ്ഞിട്ട് റോഷന്റെ വായിലുള്ളതും ഞാൻ കേട്ടു.. ഒരു കാര്യവും ഇല്ലാതെ അന്ന് നീയെന്നെ കൊണ്ട് സോറി പറയിപ്പിക്കേം ചെയ്തു.. എന്തിനാ നീയാ മാഗസിൻ പബ്ലിഷ് ചെയ്യാതിരുന്നത്..? "

"നിക്ക്,, സമാധാനിക്ക് യാഷ.. അത് തന്നെയല്ലേ ഞാൻ പറയാൻ പോവുന്നേ,, അത് പിന്നേ അന്ന് നിന്നിൽ ഞാൻ എന്തൊക്കെയോ പ്രവർത്തികൾ കണ്ടപ്പോൾ നിന്റെ പിന്നിൽ എന്തൊക്കെയോ ഒളിഞ്ഞു നിൽക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.. നീ ആരെയോ വല്ലാതെ ഭയക്കുകയും അതിന്റെയൊപ്പം വല്ലാത്തൊരു കൗതുക കാഴ്ചയും നിന്നിൽ കണ്ടപ്പോ നിന്റെ ഫ്ലാഷ് ബാക്ക് അറിയാൻ വേണ്ടി ഞാൻ വല്ലാതെ കൊതിച്ചു.. 

അതിന് വേണ്ടി ഞാനാ മാഗസിൻ പബ്ലിഷ് ചെയ്യാൻ പറഞ്ഞു.. നീയെന്റെ ഗേൾഫ്രണ്ട് ആയി വരുമ്പോ അധികവും എന്റെ കൂടെ തന്നെ ടൈം സ്പെൻഡ്‌ ചെയ്തിട്ട് നിന്റെ ഫ്ലാഷ് ബാക് ഞാൻ ചോർന്നെടുക്കും.. അതിന് വേണ്ടിയായിരുന്നു ഞാനാ മാഗസിൻ പബ്ലിഷ് ചെയ്യാൻ പറഞ്ഞത്... ദിവസം ഇത്ര ആയിട്ടും ഒന്നും കണ്ട് പിടിക്കാൻ പറ്റിയില്ലെന്ന് സത്യം... ഹീ... അതിലൂടെ ഒരു ഫേക്ക് മാര്യേജും കൂടി കഴിഞ്ഞാൽ രാവെന്നോ പകലെന്നോ ഇല്ലാതെ നീ ഫുൾ ഹോഴ്സും എന്റെ കൂടെ തന്നെയുണ്ടാവുമല്ലോ.. അങ്ങനെ നിന്റെ എല്ലാ കാര്യവും അറിയണം എന്നായിരുന്നു എന്റെ പ്ലാൻ... പക്ഷേ നടന്നില്ല...

സാരമില്ല,,, ഇനിയങ്ങോട്ട് നമ്മള് ശെരിക്കും പ്രണയിക്കാൻ പോവാണല്ലോ... ഗേൾഫ്രണ്ട് ബോയ്ഫ്രണ്ട് നാടകത്തിന്റെ ആവശ്യമില്ലല്ലോ... ഹിഹി.. നാടകീയ പ്രണയം ഇന്നിവിടെ അവസാനിച്ചു.. ഈ ചെയ്തത് ഒക്കെ ചെറ്റത്തരം ഒക്കെയാണെന്ന് അറിയാം.. ആ ഒരു കാര്യത്താൽ എന്റെ വായിൽ നിന്നും റോഷന്റെ വായിൽ നിന്നും എന്തൊക്കെയോ കേൾക്കേണ്ടി വന്നുല്ലെ... സോറിയേ.. വെരി സോറി.. പ്ലീഷ് തല്ലരുത് വഴക്ക് പറയരുത്... ജസ്റ്റ്‌ ഒന്ന് ക്ഷമിച്ചാൽ തീരുന്ന പ്രശ്‌നം അല്ലേയുള്ളൂ.. അല്ലേ യാഷ.. ആ അത്രേയുള്ളൂ... ഹിഹി... "

അവളുടെ കയ്യിൽ പിടിച്ച് ഞാനത് പറഞ്ഞപ്പോഴും അവൾടെ കുഴിച്ച് കൊണ്ടുള്ള നോട്ടത്തിന് ഒരു കുറവും ഉണ്ടായില്ല.. കൂടെ എന്നെ തല്ലുകയും കടിക്കുകയും ചെയ്തപ്പോ അറിഞ്ഞോണ്ട് ചെയ്ത തെറ്റല്ലേ അപ്പോ ഇതൊക്കെ കിട്ടേണ്ടത് എന്റെ കടമയാണ്.. ഇവളായത് കൊണ്ട് ഞാനിന്നും നിലത്ത് ഉറച്ചു നിൽക്കിന്നു... വേറെ വല്ലവളും ആയിരുന്നേൽ എന്നെ കൊക്കയിൽ തള്ളിയിട്ടേനെ... ഹൂ.... 

"യാഷ,, സിദ്ധു നിന്നോട് പറഞ്ഞ ഒരു കാര്യമില്ലേ,, ഇവിടുന്ന് ശബ്ദമെടുത്ത് എന്തെങ്കിലും പറഞ്ഞാൽ അത് നമ്മളെ ചെവിയിലേക്ക് തന്നെ തുളച്ചു കയറുമെന്ന്... അത് പോലെ നീ i love you Sinu ന്ന് പറഞ്ഞെ.. ഞാനൊന്ന് കേൾക്കട്ടെ... "

"നിന്നെ കൊല്ലാനുള്ള പകയിൽ ഞാനിവിടെ നിൽക്കുമ്പോഴാ അവന്റെയൊരു,,, പോ,, മിണ്ടില്ല,, "

"അങ്ങനെ പറയല്ലേ യാഷ.. സിനുന് വേണ്ടി നീയങ്ങനെ പറയില്ലാ,, സങ്കടമുണ്ട് യാഷേ,, സങ്കടമുണ്ട്... "

ചുണുങ്ങി കൊണ്ട് ഞാനങ്ങനെ പറഞ്ഞപ്പോ മുന്നിൽ നിൽക്കുന്ന എന്നെ തള്ളി നീക്കി അവൾ വണ്ടിയുടെ ഫ്രണ്ട്ന്റെ മുകളിൽ കേറി നിന്നിട്ട് കൈ രണ്ടും നീട്ടി കണ്ണടച്ച് മുകളിലേക്ക് നോക്കി അവൾ പറഞ്ഞു,,, 

"•I LOVE YOU ഫ്രോഡ്... LOVE YOU...•"

നിലവിളിക്കും വിധത്തിൽ അവളങ്ങനെ വിളിച്ചതും കൂടെ കൂടെ അതെന്റെ ചെവിയിലേക്ക് തുളച്ചു കയറിയതും ആ ഒരു നിമിഷം ഞാൻ നാനുവിനെ ഓർത്തു.. അവളത് പറഞ്ഞ് എന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ അവൾക്ക് അടുത്ത് വണ്ടിക്ക് മുന്നിൽ നിന്ന് കൈ രണ്ടും നീട്ടി വെച്ചപ്പോൾ പതിയെ എന്റെ മേലിലേക്ക് അവൾ ചാടി കഴുത്തിന് പിന്നിലായി കൈകൾ കൊണ്ട് പോയി അവളുടെ നെറ്റി എന്റെ നെറ്റിയുമായി ചേർത്ത് വെച്ചു... മെല്ലെ എന്റെ കഴുത്തിന് സൈഡിലായി ചുംബിച്ചിട്ട് താഴേക്ക് ഇറങ്ങി എന്നെ കെട്ടിപ്പിടിച്ചു.... 

~~~~~~~~~~~~~~~~~~~~~~~~~~~~~

ഇന്ന് ഞാനെത്രത്തോളം സന്തോഷത്തിലാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല... ഫുൾ ഓഫ് ഹാപ്പിനെസ്സ്.. ഇവന്റെ കൂടെ ഇത്രമാത്രം സന്തോഷിക്കാൻ മാത്രം എന്ത് അത്ഭുതമാണ് ഞങ്ങൾക്കിടയിൽ ഉള്ളതെന്ന് മനസ്സിലാവുന്നില്ല.. 

കുറച്ച് കഴിഞ്ഞ് അവിടന്ന് വന്നതും ഡ്രൈവിങ്ങിലുള്ള അവന്റെ അടുത്ത് നീങ്ങിയിരുന്ന് കൈക്കുള്ളിൽ കൂടി കയ്യിട്ട് അവന്റെ തോളിൽ തല ചായിച്ചു ഇരുന്നു... പ്രണയത്തിന്റെ ഓരോ നിമിഷങ്ങളും ഇങ്ങനെ കടന്ന് പോവുമ്പോ ഞാൻ എന്ത് കൊണ്ടെന്നറിയാതെ മനസ്സ് കൊണ്ട് അവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ടായിരുന്നു.... 

വീട്ടിലെത്തി നമ്മള് രണ്ടാളും പരസ്പരം സംസാരിച്ച് ചിരിച്ചോണ്ട് അകത്തേക്ക് കയറി പോവുമ്പോ ഹാളിലുള്ള ശാമിയും ഇനുവും നമ്മളെ മാറ്റം കണ്ട് ഭീകര ജീവിയെ പോലെ കണ്ണ് വെട്ടാതെ നോക്കുന്നുണ്ട്... ആദ്യമൊക്കെ പുറത്ത് മാത്രം കാണുന്ന ഈ സ്നേഹം ഇന്നിപ്പോ അകത്ത് കണ്ടതോണ്ടായിരിക്കും ഇവരൊക്കെ ഇങ്ങനെ നോക്കുന്നത്.. ഒരു മറുപടി കൊടുക്കാതെ ഞാൻ അവരെ നോക്കി ഒന്നിരുത്തി ചിരിച്ചിട്ട് അവന്റെയൊപ്പം നേരെ മുകളിലേക്ക് പോയി... എല്ലാരും നല്ലപോലെ ഞെട്ടിയിട്ടുണ്ട്... ഹുഹു... 

~~~~~~~~~~~~~~~~~~~~~~~~~~~~~~

സണ്ണിയെ വീഡിയോ കാൾ ചെയ്ത് ഞാൻ യാഷയോട് ഇഷ്ടം പറഞ്ഞത് ഒക്കെ തുറന്ന് പറഞ്ഞപ്പോ അവൻ ചോദിക്കുവാ ഇതുമൊരു ഡ്രാമ ആയിരിക്കുമല്ലേന്ന്.. അല്ലെങ്കിലും ഇവനെ ഞാൻ എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാ... എന്നാലും ഞാൻ പറഞ്ഞത് ഇച്ചിരി സീരിയസ് ആയിട്ട് തന്നെ അവനെടുത്തിട്ടുണ്ട്.. അവനിപ്പോ തന്നെ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞ് കാൾ കട്ട് ചെയ്തു.. 

അല്ലങ്കിലും അവന് അവിടെ ജോബിന് പോവേണ്ട വല്ല കാര്യവും ഉണ്ടോ.. എന്റെ കൂടെ ചിൽ ആയി നിന്നൂടെ ഇവന്.. ബ്ലഡി ഫൂൾ.. ഞാൻ വാ ന്ന് പറഞ്ഞാൽ അവൻ അപ്പൊ തന്നെ ഓടിയെത്തും... അതിനർത്ഥം അവന് ഒറ്റ ദിവസം കൊണ്ട് തന്നെ ജോബ് മടുത്തു എന്നല്ലേ.. പാവം ഞാൻ പറഞ്ഞത് കെട്ടിരുന്നേൽ ജോലിക്ക് പോവേണ്ട വല്ല കാര്യവും ഉണ്ടോ... 

അവൻ വരുന്നുണ്ടോന്ന് നോക്കാൻ വേണ്ടി ഞാൻ ഗാർഡനിൽ പോവാൻ നേരത്ത് ബേബിയുടെ റൂം മെല്ലെ ചാരി വെച്ചത് കണ്ടതും ഞാൻ ചുറ്റും നോക്കി ആരുമില്ലന്ന് ഉറപ്പ് വരുത്തി അകത്തേക്ക് കയറിയപ്പോൾ വിൻഡോയിൽ കൂടി പുറത്തേക്ക് നോക്കി ബ്രഷും പിടിച്ച് ദിവാസ്വപ്നം കണ്ടിണ്ടിരിക്കുന്ന യാഷയെ കണ്ടതും ശബ്ദിക്കാതെ ഡോർ അടക്കാതെ മെല്ലെ ചാരി വെച്ച് ഞാൻ അവളെറിയാതെ പമ്മി പമ്മി അടുത്തേക്ക് പോയി പിന്നിൽ കൂടി വാരി പുണർന്ന് അവളുടെ കവിളിൽ എന്റെ മുഖമൊന്നു ഉരസിയതും കയ്യിലുള്ള ബ്രഷ് അവിടെ വെച്ച് ഇതുവരെ ഇല്ലാത്ത നനത്തോടെ അവൾ വിട് വിട് എന്ന് പറഞ്ഞ് എന്റെ കൈ തട്ടി മാറ്റി.... 

അത് കണ്ടിട്ട് ഞാൻ നടുവിൽ കൈ വെച്ച് വീര്യത്തോടെ നോക്കിയപ്പോൾ ആ കുഞ്ഞു പല്ലുകൾ കാണിച്ച് കാപ്പി കണ്ണുകൾ വിടർത്തിയവൾ എന്നെ നോക്കി നാണത്തോടെ ചിരിച്ചതും ഞാൻ ചേരുമാതിരി കളിയാക്കലോടെ അവളുടെ അടുത്തേക്ക് പോയി... 

"എന്റെ യാഷ,,, നിനക്ക് ഇത്രക്ക് നനമൊക്കെ ഉണ്ടായിരുന്നോ.. ഇന്ന് വരെ കണ്ടിട്ടില്ലാത്ത നാണമല്ലോ ഇന്നിപ്പോ നിന്റെ മുഖത്ത്.. അതുമല്ല വല്ലാത്തൊരു തെളിച്ചവും ഉണ്ടല്ലോ... നിന്നെ കിസ്സ് ചെയ്തപ്പോഴും ഇന്തമാതിരി നനമൊന്നും ഞാൻ കണ്ടിട്ടില്ല... അപ്പോഴാ ഇഷ്ടം പറഞ്ഞപ്പോൾ അവള്ടെയൊരു നാണം... "

"അത് പിന്നേ അങ്ങനെയല്ലേ ഉണ്ടാവത്തുള്ളൂ.. ഒരാൾ ഇഷ്ടം പറഞ്ഞാൽ പിന്നേ ആർക്കായാലും പെട്ടന്നൊരു നോട്ടത്തിൽ നാണം ഉണ്ടാവില്ലേ.. അത് തന്നെയല്ലേ എന്നിലും.. ഹിഹി.. അല്ലാ,, ഇത് വരെ ഇല്ലാത്ത ഒരു വരവോക്കെ എന്തിനാ ഇപ്പൊ.. അല്ലെങ്കിൽ എപ്പോഴും ഗരുഡനെ പോലെ കേറി വരുന്ന നീയെന്താ ഇന്നിപ്പോ ഭയങ്കര സന്തോഷത്തോടെ ഒരു വരവ്..? മ്മ് മ്മ്.. !"

"ശ്യേ,, ഒന്നും അറിയാത്ത കൊച്ചു കള്ളി.. ഇനി എപ്പോ വേണേലും ഞാൻ കേറി വരും... നിന്നെ കാണണമെന്ന് തോന്നിയാൽ ഞാൻ വരും,, കിസ്സ് ചെയ്യണമെന്ന് തോന്നിയാൽ കിസ്സ് ചെയ്യും,, ഹി ഹി.. "

"ഹയ്യട മോനെ.. അതേയ്,, ഞാനിവിടെ വന്നത് നിന്റെ കൂടെ റൊമാൻസ് കളിക്കാനല്ല... ദേ രണ്ടാഴ്ചക്കുള്ളിൽ ഈ റൂം ഡെക്കറേറ്റ് ചെയ്തില്ലെങ്കിൽ ബേബി ബോസ് എന്നെ ഇവിടുന്ന് പറഞ്ഞയക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാ പോയത്.. വന്ന പണി ചെയ്തിട്ട് ഞാനെന്റെ പാട്ടിനു പോവും... പിന്നേ യാഷയെ ഈ വീട്ടിൽ കണ്ടെന്ന് വരില്ല.. വേറെ വല്ല വീട്ടിലും കാണും.. ഫ്രോഡ് ഇപ്പൊ ഫ്രോഡ്ന്റെ പണിയും നോക്കി പോ.. ഇപ്പൊ എനിക്ക് ഒട്ടും ടൈം ഇല്ല... അണ്ടർസ്റ്റാൻഡ്.. !"

അതും പറഞ്ഞ് നിലത്ത് വീണ ബ്രഷ് എടുത്ത് അവൾ പെയിന്റിൽ മുക്കിയെടുത്ത് ചുമരിൽ തേക്കാൻ തുടങ്ങിയതും അവൾക്ക് പിന്നിൽ കൂടി ഒരു കൈ അവള്ടെ അരയിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തിയിട്ട് മറ്റേ കൈ അവളുടെ കയ്യിൽ കോർത്തു പിടിച്ച് അവളോടൊപ്പം ചുമരിൽ പെയിന്റ് ചെയ്യാൻ തുടങ്ങി... എന്നിലേക്ക് ചേർന്ന് നിന്നപ്പോൾ അവളുടെയാ curly മുടി എന്റെ മുഖമാകെ തലോടിയതും അതിന്റെ ഫീലിൽ ഞാൻ ആ മുടി ചെവിക്ക് പിന്നിലായി ഒതുക്കി വെച്ചിട്ട് ആ ചെവിയിൽ ചെറുതായി ചുണ്ടുകൾ ചേർത്ത് വെച്ചപ്പോൾ ഉള്ളൊന്ന് കുളിർന്നത് പോലെ അവൾ കണ്ണുകൾ അടച്ച് തലയൊന്ന് ചെരിച്ചു... 

ശേഷം അവളെ മുഖാമുഖം നിർത്തിയിട്ട് കൈക്കുള്ളിൽ അവളുടെ മുഖം ഒതുക്കിയിട്ട് വിരൽ കൊണ്ട് ആ മുഖത്ത് കൂടി വിരലോടിച്ചതും പതിയെ അവളുടെ കണ്ണുകൾ അടഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന് എഴുന്നേറ്റതും ഞാൻ അവളുടെ ഇളം റോസ് നിറത്തിലുള്ള ചുണ്ട് ലക്ഷ്യം വെച്ച് അടുപ്പിക്കാൻ നിന്നതും,,,,

"മിലു,,,, മിലു,,,, "

പെട്ടന്ന് ബേബിയുടെ ശബ്ദം കെട്ട് ഞാൻ കണ്ണുകൾ വിടർത്തി അവളിൽ നിന്ന് അകന്ന് മാറി ഡോറിന്റെ പിന്നിലായി മറഞ്ഞു നിന്നു.. ഓഹ് മൈ ഗോഡ്.. എന്നെ ഇവിടെ കണ്ടാൽ ആ പീക്കിരിക്ക് ഞാൻ മൊത്തത്തിൽ എസ്‌പ്ലൈൻ ചെയ്ത് കൊടുക്കേണ്ടി വരും.. വായിൽ നിന്ന് സത്യം പറഞ്ഞിട്ടേ അവൾ വിടത്തുള്ളൂ... 

അവളിൽ നിന്ന് മാറി നിന്നപ്പോ യാഷ വെപ്രാളപ്പെട്ടോണ്ട് ബ്രഷും പിടിച്ച് എന്തൊക്കെയോ ചുമരിൽ കാട്ടി കൂട്ടുന്നത് കണ്ടപ്പോൾ ചിരി വന്നെങ്കിലും ഈയൊരു സമയത്ത് പൊട്ടച്ചിരി ആരോഗ്യത്തിന് ഹാനീകരണമാണെന്ന് എന്നെ തന്നെ പറഞ്ഞ് മനസ്സിലാക്കി... 

കുറച്ച് കഴിഞ്ഞ് വീണ്ടും മിലൂന്ന് നീട്ടി വിളിച്ച് ബേബി വന്നതും ആ വിളിയിൽ ഞെട്ടി യാഷയുടെ കയ്യിലുള്ള ബ്രഷ് വീണതും അവൾ പിന്നിലുള്ള ബേബിയെ തിരിഞ്ഞു നോക്കി... ബേബിയാണെൽ എന്തൊക്കെയോ ഒളിഞ്ഞു നിൽക്കുന്നുണ്ടല്ലോ എന്ന ഭാവത്തിൽ നടുവിൽ കൈ വെച്ച് അവളെ നോക്കി നിൽക്കുന്നത് ഒക്കെ ഞാൻ കണ്ണാടിയിൽ കൂടി കണ്ടിരിക്കുമ്പോ യാഷയുടെ പേടിച്ചോണ്ടുള്ള മുഖഭാവം കണ്ട് ഞാൻ വാ പൊത്തി ചിരിച്ച് ചിരിച്ച് ഒരു വകയായി... 

~~~~~~~~~~~~~~~~~~~~~~~~~~~~

ബേബിയുടെ മുന്നിൽ നിന്ന് ഞാൻ ബബ്ബ കളിക്കുമ്പോ ഫ്രോഡ് കളിയാക്കി ചിരിക്കുന്നത് കണ്ടില്ലേ.. ഈ കുട്ടി പിശാച് ആണേൽ സത്യം മണിമണിയായി പറയിപ്പിച്ചിട്ടേ പോവതുള്ളു... എല്ലാറ്റിനും മുന്നിൽ ഞാൻ പറയണമല്ലോ ഗോഡേ... നിനക്കുള്ളത് ഞാൻ തരുന്നുണ്ട് ഫ്രോഡേ... ഈ കുട്ടി പിശാച് ഇവിടുന്ന് പോവട്ടെ... എന്നിട്ട് ഞാൻ കാണിച്ചു തരുന്നുണ്ട്.. 

"മിലു,, മിലുവിന്റെ മുഖത്ത് എന്തോ ഒളിഞ്ഞു നിൽക്കുന്നുണ്ടല്ലോ.. ഞാൻ വിളിച്ചപ്പോൾ മുതൽ മിലു ആകെ എന്തോ പോലെയാണല്ലോ.. എന്താ മിലു കാര്യം... "

"ഹേയ്,, എനിക്കോ,, എനിക്ക് എന്ത് പ്രോബ്ലം,, ഞാനെന്ത് ഒളിച്ചു വെക്കാനാ.. അത് ബേബിക്ക് തോന്നുന്നതായിരിക്കും.. ഞാൻ ദേ നിന്റെ റൂമിൽ പെയിന്റിംഗ് ചെയ്യലല്ലേ.. അതിനിടയിൽ എന്തോന്ന് ഒളിച് വെക്കാനാ ഞാൻ.. നീയൊന്ന് ചുമ്മാ ഇരിക്കേഡി.. അത് നിന്റെ തോന്നലായിരിക്കും... "

"അല്ല,, ബേബിയോട് കള്ളം പറഞ്ഞ് മുങ്ങാമെന്ന് കരുതേണ്ട.. വേഗം സത്യം പറഞ്ഞോ.. പിന്നേ എന്തിനാ ഞാൻ വിളിച്ചപ്പോൾ മിലു പെയിന്റിംഗ് ബ്രഷ് താഴേക്ക് വീണത്‌... മ്മ്.. മ്മ്... "

"അതോ,, അത് പെട്ടന്ന് ബേബി വിളിച്ചപ്പോൾ ഞാൻ പേടിച്ച് പോയി.. ഞാൻ കരുതി വല്ല കുട്ടി പിശാചോ മറ്റോ ആയിരിക്കുമെന്ന്... അയ്യോ.. ഞാനെന്ത് മാത്രം പേടിച്ചെന്ന് അറിയോ നിനക്ക്.. ഉവ്വൂ.. നീ വന്നപ്പോഴാ ഞാനൊന്ന് ഒക്കെ ആയത്.. ഹോ... "

"ഈ പകലിൽ കുട്ടി പിശാചോ... മിലു ദേ ബേബിക്ക് ദേഷ്യം വരുന്നുണ്ടെ..."

"സത്യം തന്നെയാ ഞാൻ പറഞ്ഞത്.. അല്ലാ,, ബേബിയെന്താ ഇപ്പൊ ഇങ്ങോട്ട് വന്നത്.. ഇവിടെ നിന്നെ കണ്ടാൽ മമ്മിജി വഴക്ക് പറയില്ലെ.. ഇവിടെ അധികം കറങ്ങി നടക്കരുതെന്ന് നിന്റെ മമ്മിജി പറഞ്ഞതല്ലേ.. നീ വന്ന കാര്യം പറഞ്ഞിട്ട് വേഗം പോവാൻ നോക്ക്... "

"ഇല്ല.. മിലു സത്യം പറഞ്ഞാലേ ഞാൻ പറയൂ.. "

അതും പറഞ്ഞ് ശുണ്ഠി പിടിച്ച് അവൾ കയ്യും കെട്ടി തിരിഞ്ഞ് നിന്നതും ഞാൻ പല്ലുകൾ കടിച്ച് പിടിച്ച് ഡോറിന്റെ പിന്നിൽ നിൽക്കുന്ന അവനെ നോക്കിയപ്പോ അവൻ രണ്ട് കയ്യും മലർത്തി പിടിച്ച് ഒരനക്കവും ഇല്ലാതെ പമ്മി പമ്മി പുറത്തേക്ക് ഇറങ്ങി.. രണ്ട് ചെവിയിൽ നുള്ളി കൊണ്ടവൻ സോറിന്ന് പറഞ്ഞതും ഞാൻ പോടാന്നും പറഞ്ഞ് ബേബിയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നതും അത് വഴി പാസ്സ് ചെയ്ത് പോവുന്ന അവന്റെ ഡാഡിയുടെ നേർക്ക് ഫ്രോഡ് തട്ടിയതും ഇവിടെയിപ്പോ ഒരു യുദ്ധം ഉണ്ടാവുമെന്ന് ഉറപ്പ് വരുത്തി അവരെ തന്നെ നോക്കിയപ്പോൾ രണ്ട് പേരും പരസ്പരം നോക്കി നിൽക്കുന്നു... 

എന്റെ കയ്യിൽ പിടിച്ച് ബേബി പറ പറ എന്ന് പറഞ്ഞോണ്ട് ഡിസ്റ്റർബ് ചെയ്തതും ഞാനവളോട് എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചു എങ്കിലും ഒരു തരത്തിലും അവൾ വിശ്വസിക്കുന്നില്ല... 

"ഇതല്ല സത്യം,,, സത്യം വേറെ എന്തോ ആണ്... "

"അത് പിന്നേ ബേബി,, ഇന്നലെ മിലു ഉറക്കത്തിൽ ഒരു പ്രേത സ്വപ്നം കണ്ടിരുന്നു... അതിന്റെ ഷോക്കിലാണ്.. അതോർത് ഞാനിവിടെ നിൽക്കുമ്പോഴാണ് ബേബി പെട്ടന്ന് വിളിച്ചത്.. ആ വിളിയിൽ ഞാൻ വല്ലാതെ പേടിച്ച് പോയി.. നിനക്ക് കുറച്ച് മയത്തിലൊക്കെ വിളിച്ചാൽ പോരെ ബേബി.. നിന്റെ പരിപ്രാന്തി പെട്ടൊണ്ടുള്ള വിളി കേട്ടപ്പോൾ ശെരിക്കും ഞാൻ വല്ലാതെ പേടിച്ചു... ഞാൻ കരുതി ഇന്നലെ കണ്ട സ്വപ്നത്തിലെ വാടയക്ഷി എങ്ങാനും ആയിരിക്കുമെന്ന്... ഹോ.. വല്ലാതെ പേടിച്ചു... "

"അപ്പൊ ഈ പ്രേതങ്ങൾ ഒക്കെ ഉള്ളതാണോ മിലു.. ഈ ഫിലിമിൽ ഒക്കെയുള്ളത് പോലെ പ്രേതങ്ങൾ ഒക്കെ ശെരിക്കും ഉണ്ട്..? ഡാഡിയുടെ ഒരു ഫിലിമിൽ ഞാൻ കണ്ടിരുന്നു ഒരു പ്രേതത്തെ.. പക്ഷേ ഡാഡി പറഞ്ഞ് അങ്ങനെ പ്രേതങ്ങൾ ഒന്നും ഉണ്ടാവില്ല,, അതൊക്കെ പഴേ ആൾക്കാർ പറഞ്ഞ് ഉണ്ടാക്കുന്നതാണെന്ന.. പിന്നെങ്ങനെയാ പ്രേതങ്ങൾ ഒക്കെ നേരിട്ട് വരുന്നത്... 

എന്റെ മിലു.. അതൊക്കെ വെറും ലയർ ആണ്.. അങ്ങനെ ഒന്നും ഇല്ല.. എന്റെ ഡാഡി പറഞ്ഞില്ലെ ഇല്ലാന്ന്... ചിലപ്പോൾ മിലു ഇന്നലെ കിടക്കാൻ നേരത്ത് വല്ല ഹൊറർ മൂവി എങ്ങാനും കണ്ടിട്ടുണ്ടാവും.. അയ്യേ,, എന്നാലും മിലുന് ഇത്രയേ ധൈര്യം ഉള്ളു അല്ലേ... ഷെയിം ഷെയിം.. "

"എടി കുട്ടി പിശാചെ.. നീ പറഞ്ഞത് ശെരിയാ.. ഇപ്പോഴാ ഞാൻ ഓർത്തത്.. ഇന്നലെ ഞാൻ ഹൊറർ മൂവി കണ്ടിട്ടാ ഉറങ്ങിയത്.. വെറുതെയല്ല ഞാൻ പേടിച്ചത്.. ഹോ.. "

എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് അവളെ വിശ്വസിപ്പിച്ചെങ്കിലും സ്വപനത്തിൽ വന്ന ആ പ്രേതം ഫ്രോഡ് ആണെന്ന് ഓർത്തപ്പോൾ ഉള്ളിൽ വല്ലാതെ ചിരിച്ചു... ഹുഹു.. എനിക്ക് ധൈര്യമില്ല ധൈര്യമില്ല എന്ന് പറഞ്ഞ് ബേബി കളിയാക്കിയപ്പോൾ ഞാനവളുടെ തലക്കിട്ട് ഒന്ന് കൊടുത്ത് വന്ന കാര്യം പറഞ്ഞിട്ട് പോവാൻ പറഞ്ഞു... 

എന്തോ വലിയ സ്വകാര്യം ആയതോണ്ട് ബേബി എനിക്ക് മാത്രം കേൾക്കത്തക്കെ ചെവിയിൽ മൊഴിഞ്ഞതും അവള്ടെ പ്ലാൻ കൊള്ളാമെന്ന് പറഞ്ഞ് ഞാൻ ഒക്കെന്നും പറഞ്ഞ് ഹൈഫൈവ് കൊടുത്തു... 

"ഇതാരോടും പറയരുത് കേട്ടോ.. സീക്രെട് ആണ്.. ഞാനും മിലുവും മാത്രമേ അറിയുള്ളു... അതോണ്ട് നാളെ മിലു നേരെത്തെ വരാൻ നോക്കണം.. ഒക്കെ..? "

"ഒക്കെ... "

അതും പറഞ്ഞ് എന്റെ കവിളിൽ കിസ്സിയിട്ട് അവൾ പുറത്തേക്ക് പോയതും ഞാൻ ഫ്രോഡ്നേയും അവന്റെ ഡാഡിയേയും അവിടെ കാണാഞ്ഞിട്ട് പുറത്ത് ഇറങ്ങിയപ്പോൾ ബാൽക്കെണിയുടെ കർട്ടനിൽ രണ്ട് നിഴൽ രൂപം കണ്ട് ഞാൻ അങ്ങോട്ട് പോയപ്പോൾ ഫ്രോഡ് അയാളുടെ കോളറയിൽ പിടിച്ച് ചുമരോട് ചേർത്ത് പിടിച്ചത് കണ്ടപ്പോൾ അവനെ ഞാൻ പിടിച്ച് മാറ്റാൻ നിന്നു... 

~~~~~~~~~~~~~~~~~~~~~~~~~~~~~

"എന്ത് ധൈര്യം ഉണ്ടായിട്ടാ ഒരു നാണവും ഉളുപ്പും ഇല്ലാതെ നിങ്ങൾ ഈ വീട്ടിലേക്ക് കയറി വന്നത്.. കള്ളും കുടിച്ച് വല്ല റോഡിലും കിടന്ന് ചത്തൂടായിരുന്നോ നിങ്ങൾക്ക്... ഇങ്ങോട്ട് കെട്ടിയെടുക്കാനുള്ള ഉദ്ദേശം എന്താ...? 

നിങ്ങൾ ഒരാൾ കാരണം സമാധാനം നഷ്ടപ്പെട്ടത് മോമിന്റെയാണ്.. നിങ്ങൾ ഒരാൾ കാരണം എന്നോട് അടുത്ത മോം എന്നിൽ നിന്ന് അകന്ന് നിന്നു.. നിങ്ങൾക്ക് പിന്നിലെ ശത്രുക്കൾ ഇപ്പൊ മോമിന്റെയും എന്റെയും പിന്നിലാണ്.. അത് അറിയോ നിങ്ങൾക്ക്.. നല്ല സുഖത്തോടെ ഇവിടെ വാഴമെന്ന വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ കെയ്സാൻ ഇവിടെ ഉള്ളിടത്തോളം കലാം അത് നടക്കില്ല... വീട്ടിൽ നിന്ന് പുറത്താക്കാൻ അറിയാഞ്ഞിട്ടല്ല എനിക്ക്,, അങ്ങനെ ചെയ്‌താൽ എന്നുന്നേക്കുമായി മോം എന്നിൽ നിന്നും അകന്ന് മാറും... ആ അകൽച്ച ഞാൻ ആഗ്രഹിക്കാത്തത് കൊണ്ടാ നിങ്ങളിപ്പോൾ ഇവിടെ വടി പോലെ നിൽക്കുന്നത്... 

ഒരു കാര്യം നിങ്ങൾ ഓർത്ത് വെച്ചോ,, ഇവിടെ നല്ല സുഖവാസം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട.. പട്ടിയുടെ വില പോലും നിങ്ങൾക്ക് തരില്ല... ഇവിടെയുള്ള ഒരാളായി നിങ്ങളെ കാണുകയുമില്ല.. വൈകാതെ തന്നെ മോമിനെ സത്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞ് മനസ്സിലാക്കി എന്നുന്നേക്കുമായി ഇവിടെ നിന്ന് പറഞ്ഞയക്കും നിങ്ങളെ.. ആ ദിനം അത്ര ദൂരത്തല്ല.. വൈകാതെ മുന്നിൽ വരും... "

ദേഷ്യത്തോടെ അയാളുടെ കോളറയിൽ പിടിച്ച് ഞാൻ ചുവന്ന കണ്ണുകളാലെ പറയുമ്പോൾ ഇടയിൽ വന്ന് യാഷ പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോ അവളെ തള്ളി മാറ്റി ഞാൻ അയാളുടെ കഴുത്തിൽ പിടിച്ച് ഞെരിക്കി കൊണ്ടേയിരുന്നു... 

~~~~~~~~~~~~~~~~~~~~~~~~~~~~

അവന്റെ ഡാഡിയോട് തീർക്കുന്ന ദേഷ്യത്തിൽ ഇടയിൽ കേറി ഞാൻ അവനെ പിടിച്ച് മാറ്റാൻ നിന്നപ്പോ എന്നെ അവൻ മുഖത്ത് പോലും നോക്കാതെ എങ്ങോട്ടെന്നില്ലാതെ തള്ളിയിട്ടതും നേരെ ചെന്ന് ഞാൻ ചുമരിൽ നെറ്റിയടിച്ച് നിലത്തേക്ക് വീണതും നെറ്റിയിൽ കൂടി എന്തോ ഒലിച്ചിറങ്ങുന്നത് പോലെ തോന്നി ഞാൻ മെല്ലെ കൈ അങ്ങോട്ട് പായിച്ചപ്പോൾ കയ്യിൽ രക്തം കണ്ടതും കണ്ണുക ആകെ ഇരുട്ട് പടരുന്നത് പോലെ തോന്നി മുന്നിലുള്ള കാഴ്ചയൊക്കെ അവ്യക്തമായതും മിന്നായം പോലെ ഉള്ളിൽ കൂടി എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞതും തല കറങ്ങുന്നത് പോലെ തോന്നി അതിനെ പിടിച്ച് നിയത്രിക്കാൻ ഞാൻ ശ്രമിച്ചു എങ്കിലും വിടാതെ ഓർമകൾ വന്ന് തലോടിയപ്പോ എവിടെയൊക്കെയോ പിടിച്ച് ഞാൻ എഴുന്നേറ്റപ്പോൾ രണ്ട് കാലിൽ ഉറച്ചു നിൽക്കാൻ കഴിയാതെ സിനുവിന് നേരെ കൈ നീട്ടി അവനെ നീട്ടി വിളിച്ച് ഞാൻ നിലത്തേക്ക് വീണു... 

~~~~~~~~~~~~~~~~~~~~~~~~~~~~~

യാഷയുടെ നീട്ടിയുള്ള വിളി കേട്ട് ഞാൻ ഞാൻ നോക്കിയപ്പോൾ നെറ്റിയിൽ നിന്ന് ബ്ലഡ്‌ വന്ന് ബോധമില്ലാതെ അവൾ നിലത്ത് കിടക്കുന്നത് കണ്ടതും അയാളെ പിടിച്ച് മാറ്റി ഞാൻ യാഷ എന്ന് നീട്ടി വിളിച്ച് അവൾക്ക് അടുത്ത് മുട്ട് കുത്തി ഇരുന്ന് മടിയിൽ തല വെച്ച് കവിളിൽ തട്ടി വിളിച്ചപ്പോൾ അവളുടെ ഒരനക്കവും കാണാഞ്ഞിട്ട് ഞാൻ അവളെ പൊക്കിയെടുത്ത് റൂമിലേക്ക് പോവുമ്പോ ഈ അവസ്ഥ കണ്ടിട്ട് അയാൾ എനിക്ക് പിന്നാലെ തന്നെ വരുന്നത് കണ്ടതും അമർഷത്തോടെ ഒന്നിരുത്തി നോക്കിയിട്ട് പിന്നാലെ വന്ന് പോകരുതെന്ന് പറഞ്ഞ് ഞാൻ അവളെയും കൂട്ടി റൂമിലേക്ക് പോയി... 

നെറ്റിയിൽ നിന്ന് വരുന്ന ബ്ലഡ്‌ നീക്കം ചെയ്ത് കുറച്ച് വെള്ളം അവളുടെ മുഖത്ത് കുടഞ്ഞപ്പോൾ ഇരു കൈകളും ബെഡിൽ മുറുകെ പിടിച്ചിട്ട് കാലുകൾ ബെഡിൽ ഇട്ട് അടിക്കുകയും ചെയ്തപ്പോൾ ഞാൻ ഡോർ ലോക്ക് ചെയ്ത് അവളുടെ ഉള്ളം കയ്യിൽ കൈകൾ ഉരസിയപ്പോൾ പെട്ടന്ന് *ഇല്ല* എന്ന് ആർത്തു വിളിച്ചവൾ ഞെട്ടലോടെ എഴുന്നേറ്റതും ഞാനവളുടെ തോളിൽ പിടിച്ച് കാര്യമെന്തെന്ന് അറിയാതെ റിലാക്സ് റിലാക്സ് എന്ന് പറഞ്ഞ് സമാധാനിപ്പിക്കുമ്പോ എടുത്ത് ചാടി എന്റെ കഴുത്തിൽ കൂടി കയ്യിട്ട് നോ,, നോ,, എന്ന് പറഞ്ഞ് എന്നെ മുറുകെ കെട്ടിപിടിച്ചതും ആ തലയിൽ തലോടി കൊണ്ട് ഞാൻ സമാധാനിപ്പിക്കുമ്പോ എന്തൊക്കെയോ പിറു പിറുത്ത് കൊണ്ടവൾ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് പറയുമ്പോൾ ഒന്നും തന്നെ വ്യക്തമല്ലായിരുന്നു... 

അവളുടെ തലയിലും പുറത്തും കൈകൾ കൊണ്ട് ചലിപ്പിച്ചു തലോടുമ്പോ പതിയെ അവൾ ഉറക്കിലേക്ക് വീണതും മെല്ലെ ഞാൻ ബെഡിൽ കിടത്തി തിരിയാൻ നേരത്ത് എന്റെ കോളറയിൽ ബലമായി പിടിച്ചതും ഞാൻ മാറി നിൽക്കാതെ അവൾക്ക് അരികിലായി തന്നെ കിടന്നു... എന്റെ നെഞ്ചിൽ അവളുടെ മുഖം ചായിച്ച് വെച്ച് അവളുടെ കവിളിൽ കൂടെ കൂടെ തലോടി കൊണ്ടിരുന്നു... 

നീ ആരെയാണ് യാഷ ഇങ്ങനെ ഭയക്കുന്നത്.. !? എന്തിന്.. !? നിന്നിൽ നിന്ന് പലതവണ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും എല്ലാവരെയും മനസ്സിലാക്കിക്കാൻ കഴിയുന്നത് പോലെ നിന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ.. !? ഒരു വാക്ക് എന്നോട് പറഞ്ഞോടെ നിനക്ക്..!? നിന്നിലെ ഭയം എന്നെ കൊണ്ട് ഇല്ലാത്തക്കാൻ കഴിഞ്ഞാലോ.. !? അതിന് വേണ്ടിയല്ലേ ഞാൻ നിന്നോട് കൂടെ കൂടെ ചോദിച്ചത് എന്താ കാര്യമെന്ന്.. ! പക്ഷേ ഒരുതരത്തിലും നീ പറയുന്നില്ലല്ലോ... ! വൈകാതെ നിന്റെ പിന്നില്ലേ രഹസ്യങ്ങൾ എനിക്കറിയണം യാഷ.. ! അതറിയാൻ ഞാൻ ശ്രമിക്കും.. ! എന്റെ കൂടെയുള്ള ഓരോ നിമിഷവും നിന്നിലെ ഹാപ്പിനെസ്സ് കാണാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു.. നീ കൂടെയുള്ള നിമിഷങ്ങൾ സന്തോഷിക്കാനാ ഞാൻ ആഗ്രഹിക്കുന്നത്.. 

കുറച്ച് കഴിഞ്ഞ് അവളിൽ നിന്ന് അകന്ന് മാറി ഞാൻ നെറ്റിയിൽ പറ്റിയ മുറിവ് കവർ ചെയ്ത് കൊടുത്ത് അവളെ തന്നെ നോക്കി നിന്നു... ആ നെറ്റിയിൽ ഞാൻ എന്റെ ചുണ്ടുകൾ ചേർത്ത് വെച്ച് അവളുടെ ഉള്ളം കയ്യിൽ ഉരസുമ്പോൾ മെല്ലെ അവളുടെ കണ്ണുകൾ തുറന്നതും ഞാൻ ചിരിച്ച് കൊണ്ട് അവളുടെ മുന്നിൽ ഇരുന്നു... 

"എന്തുവാടി യാഷ ഇത്... ഞാനാകെ പേടിച്ചു പോയല്ലോ.. സോറിയെ,, അത് പിന്നേ അയാളോടുള്ള ദേഷ്യത്തിൽ ഞാൻ അറിയാതെ എങ്ങോട്ടെന്നില്ലാതെ തള്ളി നീക്കി.. ദേ നെറ്റിയിൽ മുറിവും പറ്റി.. നിന്നോടാര അതിനിടയിൽ കേറി വരാൻ പറഞ്ഞത്.. അതോണ്ടല്ലെ ഇങ്ങനെയൊക്കെ സംഭവിച്ചത്.. "

തളർത്തുന്ന ഒന്നും തന്നെ ഞാൻ മനപ്പൂർവം അവളോട് ചോദിക്കണ്ടന്ന് കരുതിയാ ഇങ്ങനെ സംസാരിച്ചത്.. അതേ പറ്റി ഞാൻ ചോദിച്ചാൽ വീണ്ടും അവൾ മാറും.. ആ പേടി കാണേണ്ടി വരും.. ഇത്രയൊക്കെ തന്റേടവും അഹങ്കാരവും ഉണ്ടായിട്ടും ആരെ ഭയക്കുന്നു എന്നാ മനസ്സിലാവാത്തത്ത്... !!!

"സോറി.. നിന്റെ വഴക്ക് കണ്ടപ്പോൾ ഞാൻ കരുതി ഡാഡിയെ നീ കടിച്ച് കീറുമെന്ന്.. ഇടയിൽ വന്ന എനിക്ക് കിട്ടിയതോ... ഹോ... "

എന്നിൽ നിന്ന് മറ്റെല്ലാം അവൾ മറച്ചു വെച്ച് കൂൾ ആയി സംസാരിച്ചപ്പോൾ ഞൊടിയിടയിൽ ചെറു പുഞ്ചിരി വിടർത്തി ഞാൻ അവളുടെ നെറുകയിൽ വീണ്ടും ചുംബിച്ചു.. 

ചിലതൊക്കെ അവളോട്‌ സംസാരിക്കാൻ വേണ്ടി ഞാൻ തയ്യാറായപ്പോൾ ഡോറിൽ സിനു എന്ന് വിളിച്ചോണ്ട് സണ്ണി വിളിച്ചതും ഞാനവളോട് അവിടെ കിടക്കാൻ പറഞ്ഞ് ഡോർ തുറക്കാൻ വേണ്ടി പോയപ്പോൾ എന്റെ കയ്യിൽ പിടിച്ച് വെച്ച് അവൾ അവളിലേക്ക് അടുപ്പിച്ചിട്ട് കിടന്നിടത്തു നിന്ന് എഴുന്നേറ്റിട്ട് എന്നെ കെട്ടിപിടിച്ചു love you ന്ന് പറഞ്ഞതും ചിരിച്ച് കൊണ്ട് അവളുടെ കഴുത്തിൽ ചുംബിച്ചു ഞാൻ love you tooo ന്ന് പറഞ്ഞപ്പോ എന്നിൽ നിന്ന് മാറി അവളുടെ കൈകളിൽ എന്റെ മുഖമെടുത്ത് നെറ്റിയിൽ ചെറു ചുംബനം നൽകി... 

വീണ്ടും സണ്ണി വിളിച്ചപ്പോൾ ഞാൻ ഡോർ തുറന്ന് അവനെ അകത്തേക്ക് കയറ്റിയിട്ട് വീണ്ടും ലോക്ക് ചെയ്തു.. ബെഡിൽ നിന്ന് എഴുന്നേറ്റ് വരുന്ന യാഷയെ കണ്ടിട്ട് സണ്ണി എന്നെയും അവളെയും മാറി മാറി അടിമുടി നോക്കിയതും നമ്മള് തമ്മിൽ എന്തൊക്കെയോ നടന്നു എന്ന അവന്റെ നോട്ട ഭാവം കണ്ട് ഞാൻ പുരികം പൊക്കി എന്ത്യേന്ന് ചോദിച്ചതും തോൾ പൊക്കി ഒന്നും ഇല്ലാന്ന് പറഞ്ഞ് വീണ്ടും അവൻ എന്നെ അടിമുടി നോക്കി... 

അപ്പൊ യാഷ അവനെ നോക്കി ചിരിച്ചിട്ട് എന്റെ അടുത്തേക്ക് വന്ന് ചേർന്ന് നിന്നതും പിന്നിൽ കൂടി ഞാൻ അവളുടെ അരയിൽ പിടിച്ച് സണ്ണിയെ നോക്കി ചിരിച്ചോണ്ട് എന്നിലേക്ക് ചേർന്ന് നിർത്തി... 

"കൊള്ളാലോ രണ്ടാളും... ഇത് വരെ കാണാത്ത ഈ സ്നേഹമൊക്കെ പെട്ടെന്നൊരു നിമിഷത്തിൽ എവിടുന്നാ പൊട്ടി പിളർന്നത്... അല്ലെങ്കിൽ ഇന്ത്യയും ചൈനയും പോലെ കാണുന്ന രണ്ടുമാ,,, ദേ ഇപ്പൊ കാണുന്നില്ലേ രണ്ടിന്റെയും നിർത്തം.. ഹാ കൊള്ളാലോ രണ്ടും... "

"ഹഹഹ.. പ്രണയം പൊട്ടിപിളരാൻ നീണ്ട വർഷങ്ങൾ ഒന്നും വേണ്ട എന്റെ സണ്ണിയെ.. ഒരു നിമിഷം കൊണ്ട് പൊട്ടിപിളരുന്ന അല്ലേ ഈ പ്രണയമൊക്കെ... അല്ലേ യാഷ... "

"പിന്നല്ലാതെ,, അല്ലെങ്കിൽ എത്രയൊക്കെ അടിപിടി കൂടിയാലെന്താ,, ടോമിന് ഒരാവശ്യം വന്നാൽ ജെറിയെത്തും ജെറിക്ക് ഒരാവശ്യം വന്നാൽ ടോമും എത്തും.. അവർ തമ്മിൽ എത്രയൊക്കെ അടിപിടി ഉണ്ടായിട്ടും തമ്മിൽ സ്നേഹം ഇല്ലേ.. അത് പോലെ ഒന്നാ ഇതും.. അല്ലേ സിനു... "

"ഓഹോ, അപ്പൊ രണ്ടും ഒരുമിച്ച് ഇറങ്ങിയതാണല്ലേ.. ഇപ്പൊ ഞമ്മളാരായി,,, സസി.. ഹാ നിങ്ങള്ടെ പിന്നിൽ നടന്നിട്ട് എനിക്ക് ഇതൊക്കെയേ കിട്ടത്തുള്ളൂന്ന് ഞാൻ ആദ്യമേ കണക്കാക്കിയതാ.. 

ഹോ,,, അങ്ങനെ ഇവിടെ തീർന്നല്ലോ രണ്ടിന്റെയും ബോയ്ഫ്രണ്ട് ഗേൾഫ്രണ്ട് അപാരത.. ഇനി എല്ലാവരുടെയും മുന്നിൽ അഭിനയിച്ച് കാണിക്കാതെ നിങ്ങൾ ജീവിച്ച് യഥാർത്ഥ പ്രണയം കാഴ്ചവെക്കുകയാണ്... ഹോ ഹരേ വാഹ്... പൊളി പൊളി പൊളി...... "

ഞങ്ങള്ക്ക് ഇട്ട് താങ്ങി കൊണ്ടവൻ അങ്ങനെ പറഞ്ഞ് ചിരിച്ചപ്പോൾ യാഷ അവനെ നോക്കി കൊഞ്ഞനം കുത്തി കളിയാക്കിയതും തിരിച്ച് ലവനും അതേ സാധനം തന്നെ കൊടുത്തു... 

~~~~~~~~~~~~~~~~~~~~~~~~~~~~~

സണ്ണിയുമൊത്ത് ഓരോന്ന് സംസാരിക്കുമ്പോ വീണ്ടും കതക് തട്ടി കൊണ്ട് ബേബി വിളിച്ചതും ഞാനും അവനും പരസ്പരം നോക്കി നിന്ന് കൈ മലർത്തി കാണിച്ചതും അതിനിടയിൽ സണ്ണി ഡോർ തുറന്ന് ബേബിയെ തോളിൽ കയറ്റി ഞങ്ങൾക്ക് അടുത്തേക്ക് വന്നു... 

"ഹ്മ്മ്,, മിലു നേരെത്തെ പറഞ്ഞത് കള്ളമാണെന്ന് എനിക്ക് തോന്നിയിരുന്നു... അപ്പോ ശെരിക്കും നിങ്ങൾ തമ്മിൽ ലവ് ആണല്ലേ... എന്നോട് കള്ളം പറഞ്ഞ മിലുവിനോട് ഞാൻ ഇനി ഒരിക്കലും മിണ്ടില്ല.. പിങ്കി പ്രോമിസ്... ഹും... "

സണ്ണിയുടെ തോളിൽ ഇരുന്നോണ്ട് ബേബി എന്നെ നോക്കി അതും പറഞ്ഞ് മുഖം തിരിച്ചതും ഞാൻ സോറി പറഞ്ഞിട്ട് ഒന്നും കാര്യമാക്കാതെ അവൾ വീണ്ടും ചൊടിച്ച് നിന്നപ്പോ ഫ്രോഡ് അവളെ തെഴെക്ക് ഇറക്കിയിട്ട് അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു... കൂടെ ഞാനും ഇരുന്നു... 

"അത് പിന്നേ ബേബി,, നിന്നോട് പറഞ്ഞാൽ നീ ചിലപ്പോൾ ഞങ്ങൾക്ക് ഇടയിൽ കട്ടുറുമ്പ് ആയി വന്നാലോന്ന് കരുതിയ നിന്റെ മിലു സത്യം പറയാതിരുന്നത്... അല്ലേ ബാബിയുടെ മിലു... "

കള്ള ഫ്രോഡ്ന്റെ കോപ്പിലെ വർത്താനം കേട്ടില്ലേ.. അത് കേട്ടിട്ട് ആ ബേബിയാണെൽ എന്റെ മുടിയിൽ പിടിച്ച് വലിക്കുന്നുമുണ്ട്... അതൊക്കെ കണ്ട് ആ കോപ്പൻ ചിരിച്ചതും ഞാൻ അവന്റെ കയ്യിനിട്ട് നല്ല കടി കൊടുത്തതും അത് കണ്ടിട്ട് ബേബി എന്നെയും അവനെയും നോക്കി സണ്ണിയുടെ അടുത്തേക്ക് പോയി കളിയാക്കി ചിരിക്കുന്നു.... 

സത്യം പറഞ്ഞാൽ അവനോട് ഇഷ്ടം പറഞ്ഞതിന് ശേഷം എന്നെ നേരെ ചൊവ്വേ അവൻ ഡെക്കറേറ്റ് ചെയ്യാൻ വിട്ടില്ല.. അതിന്റെ പരാതിയും പരിഭവവുമായി ബേബി വന്നതുമില്ല.. കാരണം നമ്മള് തമ്മിലുള്ള റിലേഷൻ ഒക്കെ അവളറിഞ്ഞപ്പോൾ അവള് ഞങ്ങള്ക്ക് ഒരു അവസരം ഒരുക്കി തരലാ മെയിൻ പണി.. കാര്യം lkg സ്റ്റുഡന്റ് ആണെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം വിവരവും നല്ലപോലെയുണ്ട്.. ആ കുട്ടിപിശാച് ആണേൽ സിനുവും മിലുവും തമ്മിൽ ലവ് ആണേ എന്നും പറഞ്ഞ് ഈ വീട് പോയിട്ട് പുറം ലോകം വരെ അറിയിച്ച അവസ്ഥയിലായിരുന്നു... 

ഇതറിഞ്ഞ ശാമിയും ഇനുവും സത്യമാണോ യാഷ,, നമ്മടെ സിനു നിന്നെ ലവ് ആക്കിയോന്ന് അത്ഭുതപ്പെട്ട് ചോദിക്കുന്നു.. കാരണം അവനൊരു മൂഷികൻ ആയതോണ്ട് ആർക്കും അത്ര പെട്ടന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല... 

ഈ കാര്യം ഞാൻ ആന്റിയോട് പങ്കുവെക്കാൻ പലതവണ ശ്രമിച്ചെങ്കിലും ആന്റിയെ ഞാൻ ഇവിടെ വന്നപ്പോൾ തൊട്ട് പുറത്ത് കണ്ടതെയില്ല.. പാവം ആ സിംഹത്തിന്റെ മുന്നിൽ നിന്ന് വെന്തുരുകുന്നുണ്ടാവും.. ഇനിയിപ്പോ ഇന്ന് അവനും ഡാഡിയും വഴക്ക് ഇട്ട സ്ഥിതിക്ക് അവനോടുള്ള ദേഷ്യം ഇന്ന് ആന്റിയോട് തീർക്കും.. ആന്റിക്ക് പിന്നിലുള്ള രഹസ്യ സത്യങ്ങൾ എനിക്ക് ഇനി ഫ്രോഡ്നോട് പറയുന്നതിൽ യാതൊരു കുഴപ്പവും ഇല്ല.. പക്ഷേ ഞാനത് പറഞ്ഞാൽ ആന്റി എന്നോട് വെറുക്കപ്പെടും.. അന്നേ പറഞ്ഞതാണ് ഒരു കാരണവശാലും ഇത് സിനുവിനെ അറിയിക്കരുതെന്ന്.. ആ സ്ഥിതിക്ക് ഞാൻ പറയുന്നതും ശെരിയല്ല.. എന്ന് കരുതി ജീവിത കാലം മുഴുവൻ അയാളുടെ അടിമയായി നിൽക്കണമെന്നോ.. !!!

സമയമായായി ഞാൻ അവിടുന്ന് ഇറങ്ങാൻ നേരത്ത് ഫ്രോഡ്ന്റെ റൂമിലേക്ക് ആരും കാണാതെ പമ്മി പമ്മി പിന്നിലേക്ക് നോക്കി മുന്നോട്ട് നടക്കുമ്പോ പെട്ടന്ന് ആരുമായോ കൂട്ടി മുട്ടിയതും ഞാൻ ഞെട്ടി കൊണ്ട് തല ഉയർത്തി നോക്കിയപ്പോ ദേ നിൽക്കുന്നു വടി പോലെ ഇനുവും ശാമിയും.. എന്റെ നിർത്തവും ഭാവവും കണ്ടിട്ട് രണ്ടും കയ്യും കെട്ടി നിന്നതും ഞാൻ തല ചൊറിഞ്ഞോണ്ട് ഇളിച്ചു കാണിച്ചിട്ട് വന്ന വഴിക്ക് തന്നെ തിരിച്ച് പോവാൻ നിന്നപ്പോൾ എന്റെ മുന്നിലും പിന്നിലുമായി രണ്ടും നിന്ന് ലോക്ക് ആക്കി... 

"പോവാൻ നേരത്ത് നീ ഇതെങ്ങോട്ടാ യാഷ.. നിനക്ക് പോവേണ്ടത് ദേ ആ വഴിയല്ലേ,, പിന്നെന്തിന് ഈ വഴിക്ക് പോവുന്നു.. !? "

കയ്യും കെട്ടി നിന്ന് ഇനു അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ബാഗിൽ പിടുത്തമിട്ടിട്ട് അവളെ നോക്കി ഇളിച്ചപ്പോ തിരിച്ച് അവളും നോക്കി ഇളിച്ചു... എന്നിട്ട് എന്നെ വട്ടം കറക്കി ശാമി അവളുടെ നേർക്ക് നിർതിയിട്ട് എന്നെ അടിമുടി നോക്കിയിട്ട് ചോദിക്കുവാ,, ഇനു ചോദിച്ചത് കേട്ടില്ലേ നീയെന്താ ഈ വഴിക്കെന്ന്... 

"അത് പിന്നേ,, എപ്പോഴും അവനാണല്ലോ എന്നെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാറ്.. ഇന്ന് അവനെ കാണാഞ്ഞപ്പോ ഞാൻ നോക്കാൻ പോവായിരുന്നു.. "

"ആണോ,, അവള്ടെ ഒരു നാണവും നിൽപ്പും കണ്ടില്ലേ.. പൊതുവെ ആ സിംഹത്തിന്റെ കണ്ണിൽ പെടാതെ പോവാൻ നോക്കുന്ന ആളാ ഇപ്പൊ അങ്ങോട്ട് പോയി കാണാൻ പോവുന്നത്.. ഹ്മ്മ് ഹ്മ്മ്.. നടക്കട്ടെ നടക്കട്ടെ.. ശാമി വാ നമ്മക്ക് പോവാം.. നമ്മളെന്തിനാ ചുമ്മാ വെറുതെ ഇവരുടെ ഇടയിൽ,, ഹേ,, "

എന്റെ കവിളിൽ നുള്ളി ഇനു അതും പറഞ്ഞ് ശാമിയേയും കൂട്ടി പോയപ്പോ പോവുന്ന വഴിയിൽ എന്നെ അടിമുടി നോക്കി കളിയാക്കി ചിരിക്കുകയൊക്കെ ചെയ്തപ്പോൾ ഞാനാകെ ചമ്മി നാറി.. അയ്യേ,, ബ്ലാ... ഇനി ധൈര്യത്തോടെ പോവുന്നതിൽ ഒരു കുഴപ്പവും ഇല്ലല്ലോ.. ഹിഹി... 

ഞാൻ തല മാത്രം അവന്റെ റൂമിലിട്ട് എത്തി നോക്കിയപ്പോൾ ലാപ്ടോപ്ന്റെ മുന്നിൽ ഇരുന്ന് ചെവിയിൽ ഹെഡ്‌സെറ്റും വെച്ച് ഇരിക്കുന്ന അവനെ കണ്ടപ്പോൾ ഞാൻ പിന്നിൽ നിന്ന് കഴുത്തിൽ കൂടി ചുറ്റി പിടിച്ചതും ആ കയ്യിൽ അവൻ പിടിച്ചിട്ട് എഴുന്നേറ്റ് നിന്നു... 

"പോവാം... "

"എവിടേക്ക്... "

"എന്റെ വീട്ടിലേക്ക്.. എന്റെ ഡ്രൈവറായ നിന്നെ കാണാഞ്ഞിട്ട ഞാൻ ഇങ്ങോട്ട് വന്നത്... "

"ഇന്നിനി പോവേണ്ട.. ഇവിടെ നിൽക്കാം.. ഞങ്ങൾക്ക് രണ്ട് പേർക്കും ഇവിടെ സൊള്ളിക്കോണ്ടിരുന്ന് നേരം വെളുപ്പിക്കാം.. ഓക്കേ..? "

എന്റെ കൈ വിരലുകൾക്കിടയിലൂടെ അവന്റെ വിരലുകൾ കോർത്തു വെച്ച് അവനത് പറഞ്ഞപ്പോ വയറ്റിനിട്ട് ഒരു കുത്തും കൊടുത്ത് ഞാൻ വേഗം വാടാന്നും പറഞ്ഞ് നടന്നു... അപ്പോളവൻ കീ വിരലിലിട്ട് കറക്കി എന്റെ തോളിൽ കൂടി കയ്യിട്ട് ഇറങ്ങി... 

"ഫ്രോഡ്... "

"ഡി,, ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ചാലുണ്ടല്ലോ.. എനിക്ക് കേൾക്കുമ്പോ തന്നെ ദേഷ്യം വരുന്നുണ്ട്.. ഇനി മുതൽ അങ്ങനെ വിളിക്കരുത് മനസ്സിലായല്ലോ... "

"ഓ പിന്നേ.. നിന്റെ കാട്ടികൂട്ടൽ അങ്ങനെ ആയതോണ്ടല്ലേ ഞാൻ അങ്ങനെ വിളിക്കുന്നത്... നിന്റെ സ്വഭാവം കണ്ടിട്ടല്ലേ ഞാൻ അങ്ങനെ വിളിക്കുന്നത്... അല്ലാതെ എനിക്ക് ഇഷ്ടമുള്ളതോണ്ടല്ലല്ലോ.. "

"അത് പിന്നേ,, അന്നത്തെ ദേഷ്യത്തിൽ ഞാൻ അങ്ങനെയൊക്കെ കാണിച്ചെന്ന് വെച് നീയിങ്ങനെ വിളിക്കലാ.. അത് കഴിഞ്ഞില്ലെ,, വിട്ട്കള.. ഇനിയെന്നെ സിനുന്ന് വിളിച്ചാൽ മതി.. കേട്ടല്ലോ... "

"ഒന്ന് പോടാ... "

ഡ്രൈവിങ്ങിനിടയിൽ വഴക്കിട്ട് ഒടുക്കം ഞാൻ പോടാന്ന് പറഞ്ഞപ്പോ അവൻ മുഖം കനപ്പിച്ചു ഇരിക്കുന്നത് കണ്ടതും ഞാൻ മെല്ലെ അവനെ തോണ്ടിയപ്പോ അവൻ കൈ തട്ടി മാറ്റി കളിക്കുന്നു.. അത് കണ്ടപ്പോ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഡ്രൈവ് ചെയ്തോണ്ടിരിക്കുന്ന അവന്റെ കവിളിൽ ഞാൻ ഇരുത്തി ചുംബിച്ചപ്പോ പെട്ടന്ന് ഞെട്ടി കൊണ്ടവൻ ബ്രൈക് ചവിട്ടിയതും പെട്ടന്നായോണ്ട് എന്റെ തല വണ്ടിയുടെ ഒരു സൈഡിലെക്ക് ഇടിച്ചതും തലയിൽ ഉഴിഞ്ഞു കൊണ്ട് ഞാൻ അവനെ നോക്കിയപ്പോ അവൻ കണ്ണും മിഴിച്ച് നോക്കുന്നു... 

ചുംബിച്ച ആ കവിളിൽ തന്നെ ഞാൻ ഒരു കടിയും കൊടുത്ത് സീറ്റിൽ വന്ന് ഇരുന്നപ്പോ ദേഷ്യപ്പെടെണ്ട സ്ഥാനത്ത് അവൻ താടിക്ക് കയ്യും വെച്ച് ചിരിക്കുന്നത് കണ്ടപ്പോൾ നെറ്റി ചുളിച്ചു കൊണ്ട് ഞാൻ അവനെ നോക്കി... 

"ഹൂ,,, സൊ റൊമാന്റിക് ഗേൾ യാർ... "

എന്റെ കവിളിൽ പിച്ചി കൊണ്ടവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പോടാന്ന് പറഞ്ഞ് മുഖം തിരിച്ചതും പിന്നിൽ നിന്നൊക്കെ വണ്ടിയുടെ ഹോണഡി കേട്ടപ്പോൾ കണ്ണിമവെട്ടാതെ എന്നെ നോക്കി നിൽക്കുന്ന അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് ഞാൻ വേഗം വണ്ടിയെടുക്കെന്ന് പറഞ്ഞപ്പോ തിരിച്ച് അതേ ചുംബനം എനിക്ക് നൽകി ഒന്ന് സൈറ്റ് അടിച്ചിട്ട് വണ്ടിയെടുത്തു.. 

ആ തട്ട് കടയുടെ സ്ഥലത്ത് എത്തിയപ്പോ ഞാൻ പറയാതെ തന്നെ അവൻ വണ്ടി നിർത്തിയതും വേഗം പോയിവാ എന്നും പറഞ്ഞ് അവൻ ഫോണും നോക്കി ഇരുന്നപ്പോ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവനിരുന്ന സീറ്റിന്റെ അടച്ച് വെച്ച ഗ്ലാസിൽ തട്ടി വിളിച്ചപ്പോൾ അവൻ താഴ്ത്തിയതും ഞാൻ ഡോർ തുറക്കെന്ന് പറഞ്ഞപ്പോ നല്ല അനുസരണയുള്ള കുട്ടിയായി അവൻ ഡോറും തുറന്നു... 

"വാ,, ഇനി അങ്ങോട്ട് ഇതേ തട്ട് കടയിൽ നിന്ന് ഈ സമയം ഞങ്ങൾ ഒരുമിച്ച് ടീ കുടിക്കും.. സന്ത്യാ നേരത്തെ ഈ സൺഷൈനിങ്ങിന്റെ വെളിച്ചത്തിൽ നമ്മള് ആ മരച്ചുവട്ടിൽ നിന്ന് പ്രണയം പങ്കു ചേർത്ത് കുറച്ച് നേരം സ്പെൻഡ്‌ ചെയ്യുന്നു... 

നോ പറയരുത് ഫ്രോഡ്.. പ്ലീസ്‌ എന്റെയൊരു ആഗ്രഹമല്ലേ.. ഒരുതവണയെങ്കിൽ ഒരു തവണ.. പ്ലീസ്.. യാഷയുടെ ഫ്രോഡ് അല്ലേ പ്ലീസ് പ്ലീസ് പ്ലീസ്.. "

"നോ നോ നോ... എനിക്ക് നാലാൾക്കാരുടെ മുന്നിൽ കുറച്ച് നിലയും വിലയുമൊക്കെ ഉള്ളതാണ്... ആ ഞാൻ ആ തട്ട് കടയിലേക്ക് ഒന്നും വരില്ല.. അതെന്റെ അഭിമാന പ്രശനമാണ് അഭിമാന പ്രശനം.. നീ വേണെങ്കിൽ വേഗം പോയി കുടിച്ച് വാ.. വേണ്ടെങ്കി വന്ന് കേറിയിരിക്ക്... "

"ചിലപ്പോൾ ഞാൻ കിസ്സ് ചെയ്തെന്നു വരും.. "

അവന്റെ ഒടുക്കത്തെ ഈഗോ സമ്മതിക്കാത്തോണ്ട് ഞാൻ കിസ്സ് തരുമെന്ന് പറഞ്ഞ് കയ്യും കെട്ടി കാറിൽ ചാരി ഇരുന്നപ്പോ ഇടം കണ്ണിട്ട് ഞാൻ അവനെ നോക്കിയപ്പോ അവൻ ഫോൺ അവിടെ വെച്ച് ഇറങ്ങി വന്ന് എന്റെ കയ്യും പിടിച്ച് തട്ടുകടയുടെ അടുത്തേക്ക് പോയി... ഇമ്മാതിരി ഐറ്റം ആണെന്ന് ഞാൻ അറിഞ്ഞില്ല... സ്നേഹിച്ചാൽ ചങ്കും കരളും കിട്ണിയൊക്കെ പറിച്ചു കൊടുക്കും എന്നൊക്കെ കേട്ടിട്ടേ ഉള്ളു... ആദ്യം കണ്ട ആ ദേഷ്യക്കാരൻ ആണെന്ന് തോന്നോ ഇത്.. ഈ കെയ്സാനെ കാണുമ്പോ ഏക് ദം റൊമാന്റിക് ബോയ്... ആ കെയ്സാൻ സ്നേഹിക്കാൻ തുടങ്ങിയാൽ ഇങ്ങനെ ആയിരിക്കുമെന്ന് ഞാൻ അറിഞ്ഞതെയില്ല.. എല്ലാറ്റിനും അതിന്റെതായ സമയമുണ്ടെന്ന ആ ഡയലോഗ് എന്തൊരു അർത്ഥവത്തായ ശെരിയായ ഡയലോഗ് ആണ്... ഹോ... 

അവിടെ ചെന്ന് ചേട്ടൻ ഞങ്ങൾക്ക് ടീ തന്നിട്ട് എന്നെ നോക്കി അവനെ നോക്കികൊണ്ട് ചിരിച്ചതും ചേട്ടൻ മ്മ് മ്മ് എന്ന് മൂളിയതും എവിടുന്നോ എനിക്കൊരു നാണം വന്നപ്പോ ഞാൻ ശ്യോ ഒന്ന് പോ ന്ന് പറഞ്ഞ് ചേട്ടന്റെ തോളിൽ ഒന്ന് ഉരസി... അപ്പൊ റോഡ് സൈഡിലുള്ള ആൾക്കാരൊക്കെ എന്നെയും അവനെയും നോക്കിയതും ഞാൻ അവന്റെ കയ്യിൽ പിടിച്ച് വലിച്ച് ആ മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു.. അപ്പോഴും അവരൊക്കെ നോക്കുന്നുണ്ട്.. ചിലവർ അടുത്തേക്ക് വരാനുള്ള തയ്യാറെടുപ്പിലുമാണ്... 

ഇതൊന്നും അവൻ നോട്ട് ചെയ്യുന്നില്ലെങ്കിലും ഞാൻ നല്ല പോലെ നോട്ട് ചെയ്യുന്നുണ്ട്.. അവനെ കൊണ്ട് അങ്ങോട്ട് ശ്രദ്ധ കൊടുപ്പിക്കാതെ വേറെ എന്തൊക്കെയോ ചൂണ്ടി കാണിച്ച് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുമ്പോ പെട്ടന്നവൻ എന്റെ ചെവിയോട് അടുപ്പിച് എവിടെ കിസ്സ് എന്ന് ചോദിച്ചതും ഞാൻ നാണത്താൽ അവനെയൊന്ന് നോക്കിയപ്പോ അവൻ കവിൾ എന്റെ നേർക്ക് കൊണ്ട് വന്നിട്ട് താ താ എന്ന് പറഞ്ഞതും ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്നും പറഞ്ഞ് ആ മുഖം തള്ളി നീക്കി... അപ്പോളവൻ എന്നെ മൈൻഡ് ചെയ്യാതെ ചൂടുള്ള ടീ ഒറ്റ വലിക്ക് കുടിച്ചിട്ട് അയാൾക് ഉള്ള കാശും കൊടുത്ത് പോവുമ്പോൾ കുറച്ച് പേര് ഫോണും നീട്ടി സർ സെൽഫി എന്ന് പറഞ്ഞ് അവന് തടസ്സമായി മുന്നിൽ നിന്നു.... 

അപ്പോഴും അവൻ എന്നെ മൈൻഡ് ചെയ്യാതെ അവർക്ക് ഒക്കെ പോസ് ചെയ്ത് കൊടുത്തപ്പോൾ പെട്ടന്ന് ആകാശത്ത് നിന്ന് മുളച്ചു വന്ന പോലെ ഷോർട് ജീനും ടീ ഷർട്ടും ഇട്ട് നീളം കുറഞ്ഞ ഒരു പെണ്ണ് വന്ന് സർ സെൽഫിന്ന് ചോദിച്ചതും അവൻ യാ ന്നും പറഞ്ഞ് അവൾക്ക് പോസ് ചെയ്ത് നിൽക്കുമ്പോ അവന്റെ ഒടുക്കത്തെ ഹൈറ്റും അവള്ടെ നീള കുറവും കാരണം എടുക്കാൻ കഴിഞ്ഞില്ല... എന്നിട്ട് അവള്ടെ ഫോൺ അവൻ വാങ്ങിയിട്ട് ഫോട്ടോ എടുക്കുമ്പോ ആ ലവൾ അവന്റെ അരയിൽ പിടിച്ചത് കണ്ടതും ഞാൻ കണ്ണുകൾ പുറത്തേക്ക് തള്ളിയിട്ട് ചുണ്ടുകളും പല്ലുകളും കൂട്ടി പിടിച്ച് അത് തന്നെ നോക്കി നിന്നു... 

ബ്ലഡി തെണ്ടി പട്ടി.. കണ്ട ചെക്കമ്മാരുടെ അരയിൽ കേറി പിടിക്കാൻ അവൾക്ക് നാണമില്ലേ... എങ്ങനെ തോന്നുന്നു അവൾക്.. കണ്ടില്ലേ അവള്ടെ ഡ്രസിങ് തന്നെ.. ഇത്ര കഷ്ടപ്പെട്ട് എന്തിനാ ആ ഷോർട് ജീൻ ഇട്ടത്.. അത് ഇടാതെ നടന്നാൽ പോരെ അവൾക്കൊക്കെ... അവന്റെ ഗേൾഫ്രണ്ട് ഇവിടെ ഉണ്ടെന്ന മര്യാദയിൽ എങ്കിലും അവൾക്ക് ആ അരയിലുള്ള പിടി വിട്ടൂടെ... ഇത്രേം ആൾക്കാർ എടുത്ത് പോയിട്ടും അവരാരും വിരൽ കൊണ്ട് പോലും അവനെ തൊട്ടിട്ടില്ല.. അവള്ടെ അമ്മൂമ്മേഡേ രണ്ടാം കെട്ട്കാരൻ എന്നാ വിചാരം... ബ്ലഡി ഫൂൾ.. അവളെ പറഞ്ഞിട്ടും കാര്യമില്ല.. എല്ലാറ്റിനും നിന്ന് കൊടുക്കുന്ന അവനെ വേണം പറയാൻ.. ഹോ കാലും കയ്യും പൊക്കി അവള്ടെ കോപ്പിലെ പോസ് കണ്ടില്ലേ.. വല്യ മോഡേൺ ഗേൾ ആണെന്ന അവള്ടെ വിചാരം... 

കൂടുതൽ നേരം കണ്ട് നിൽക്കാതെ ഞാൻ കലി തുള്ളി ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് പോയപ്പോ കണ്ണടക്കുള്ളിൽ കൂടി അവൾ എന്നെ കുഴിച്ചു നോക്കിയതും ഞാനവന്റെ കൈകുള്ളിൽ കൂടി കയ്യിട്ട് അവള്ടെ മുന്നിൽ നിന്ന് ഷോ കാണിക്കാൻ വേണ്ടി അവനിലേക്ക് ചേർന്ന് നിന്നപ്പോ ബ്ലഡി പട്ടി എന്റെ കൈ തട്ടി മാറ്റി... അത് കണ്ടിട്ട് ഞാൻ കണ്ണും മിഴിച്ച് നോക്കിയപ്പോ അവൻ ലവളോട് ഷെയ്ക്ഹാൻഡ് കൊടുത്ത് എന്തൊക്കെയോ ചിരിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ കൈ ചുരുട്ടി പിടിച്ച് ഞാൻ അവരെ തന്നെ അമർഷത്തോടെ നോക്കി നിന്നു... 

ഒരു കാര്യം എന്തായാലും മനസ്സിലായി,, ഞാനവന്റെ ഗേൾഫ്രണ്ട് ആണെന്ന് അവൾക്ക് മനസ്സിലായില്ലന്ന് തോന്നുന്നു... അവൾ കണ്ടിട്ടുണ്ടാവില്ല ആ മാഗസിൻ.. എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ ഒക്കെ കണ്ടിട്ടുണ്ടാവില്ലേ.. ഉണ്ടാവില്ല.. ഉണ്ടെങ്കിൽ ഒരു മര്യാദ എനിക്ക് തന്നേനെ... 

കുറച്ച് കഴിഞ്ഞ് ആ മാഡം മഡോണ ബൈ പറഞ്ഞ് അവനെ ഹഗ് ചെയ്ത് ഒറ്റ പോക്ക് പോകുന്നത് കണ്ടപ്പോ ഞാൻ വായും തുറന്ന് പിടിച്ച് അവളെയും അവനെയും നോക്കി.. ഞാനിപ്പോ എന്താ കണ്ടെ,, അവൾ ഇവനെ ഹഗ് ചെയ്തു..? എന്നിട്ട് ഈ കോപ്പൻ എതിർത്തത് പോലുമില്ലല്ലോ... അതും എന്റെ മുന്നിൽ വെച്ച് തന്നെ... ഓഹ് മൈ ഗോഡ്... ഞാനെങ്ങനെയാ ഇതൊക്കെ കണ്ടോണ്ടിരുന്നെ... ഓ മൈ ഗോഡ്.. ഓ മൈ ഗോഡ് ഓ മൈ ഗോഡ്... 

എന്നിട്ടും അവൻ എന്നെ മൈൻഡ് ചെയ്യാതെ വണ്ടിയിലേക്ക് കയറി പോവുന്നത് കണ്ടപ്പോൾ അവന്റെ പിന്നാലെ ആ പെണ്ണ് പോയ വഴിയും നോക്കി പിറു പിറുത്ത് കൊണ്ട് കലി തുള്ളി വണ്ടിയിലെക്ക് കേറി.. 

"എടാ ഫ്രോഡേ... ഏത് അമേരിക്കകാരിയാട അവൾ.. നിങ്ങള് തമ്മിലുള്ള സൊള്ളൽ ഒക്കെ ഞാൻ കേട്ടു.. അവള്ടെ നിൽപ്പും സംസാര ശൈലിയും ഒക്കെ കണ്ടാൽ തോന്നും അമേരിക്കൻ പ്രസിഡന്റ്‌ന്റെ മോളാണെന്ന്.. മുഖത്തെ ജാഡ കണ്ടാൽ തോന്നും അങ്ങവിടെ വൈറ്റ് ഹൌസിലാ അവള്ടെ താമസമെന്ന്.. 

നിന്റെ ഗേൾഫ്രണ്ട് ആയ എന്റെ കണ്മുന്നിൽ വെച്ചിട്ട് നിനക്കെങ്ങനെ സാധിച്ചു അവളെ ഹഗ് ചെയ്യാൻ.. ഒറ്റ നിമിഷം നീയെന്നെ ആലോചിച്ചിരുന്നുവെങ്കിൽ,,, ഇതൊക്കെ ഞാൻ അവിടെ എങ്ങനെയാ കണ്ണും തുറന്ന് നോക്കി നിന്നെന്ന് അറിയോ നിനക്ക്... "

"എന്തിനാ ഇത്ര കഷ്ടപ്പെട്ടിട്ട് കണ്ണ് തുറന്നു വെച്ചത്.. അത് അടച്ചു വെച്ചാൽ പോരായിരുന്നു... അതേ ഞാനൊരു കാര്യം പറയാം,, ഇതൊക്കെ കണ്ടല്ലോ,, ഇതാണ് ഞാൻ,, ഫാൻസ്‌കാരുടെ മുന്നിൽ ഞാൻ ഇങ്ങനെയാണ്.. സെൽഫിക്ക് പോസ് ചെയ്യും സംസാരിക്കും ഇതേ പോലെ ഹഗ് ചെയ്യും ചിലപ്പോൾ ഡേറ്റ്ന് വരെ പോയെന്ന് വരും.. എന്ത്യേ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ.. ഇല്ലല്ലോ.. "

ഈ ചെക്കനിത് എന്തൊക്കെയാ ഗോഡേ പറയുന്നത്.. ഇവനിങ്ങനെ കലി തുള്ളാൻ മാത്രം എന്ത് തേങ്ങ്യ ഉണ്ടായേ.. ദേഷ്യം കണ്ടാൽ തോന്നും ഞാനാ ഏതോ ഒരുത്തനെ ഹഗ് ചെയ്ത് കിസ്സ് ചെയ്‌തെന്ന്.. ഇത്രയൊക്കെ ഈ എന്റെ മുന്നിൽ നിന്ന് ചെയ്ത് വെച്ചിട്ട് അവന്റെ കോപ്പിലെ ചോദ്യം കേട്ടില്ലേ,, കാണിച്ചു തരാടാ നിനക്ക്... 

"ഉണ്ട്,, എനിക്ക് കുഴപ്പമുണ്ട്.. ഇങ്ങനെ കണ്ണിൽ കണ്ട പെൺപിള്ളേരെയൊക്കെ ഹഗ് ചെയ്യാനും കിസ്സ് ചെയ്യാനും നിന്നെയെന്താ പാടത്ത് കോലത്തിന് വെച്ചതാണോ..? അതോ നീ ഹഗ് മാൻ ആണോ..? അതോ നീ ഉമ്മച്ഛനാണോ..? പറയടോ..? ഇതേ പോക്ക് ആണെൽ ഈ യാഷ നിന്നെ മൂക്കിൽ കേറ്റും... പറഞ്ഞില്ലാന്ന് വേണ്ട.. ഇനി മേലാൽ ഇമ്മാതിരി ചീപ്പ് കണ്ടാൽ ഉണ്ടല്ലോ.. വെച്ചേക്കില്ല ഞാൻ.. നിനക്ക്,, നിന്റെ ലൈഫിൽ ഒരു പെണ്ണ് മാത്രമേയുള്ളൂ,, അത് ഈ യാഷയാണ്.. തിരിച്ച് എന്റെ ലൈഫിൽ ഒരുത്തനെയുള്ളൂ,, അത് ഈ നിൽക്കുന്ന ഉമ്മച്ചൻ കെയ്സാനാണ്... മനസ്സിലായല്ലോ.. ഓനും ഓന്റെ കൊറേ ഫാൻസ്കാരും വന്നേക്കുന്നു... ഹും... "

വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് നീട്ടിയൊരു ശ്വാസവും പുറത്തേക്ക് വിട്ട് അവനെ നോക്കി പുച്ഛിച്ചു ഞാൻ പുറത്തേക്ക് നോക്കിയിരുന്നു... ഇവന്റെ വിചാരം അങ്ങ് കൊമ്പത്താണെന്നാ.. ഇവനെക്കാൾ മോളിൽ വേറെ ലെവലിൽ നിൽക്കുന്ന സെലിബ്രിറ്റിയൊക്കെ ഞാനും കണ്ടതാ.. അപ്പോഴാ അവന്റെയൊരു കോപ്പിലെ,,, ഹും... 

~~~~~~~~~~~~~~~~~~~~~~~~~~~~

എനിക്കറിയാഡി യാഷ നിനക്ക് ജെലസ് ഫീൽ ചെയ്‌തെന്ന്.. നിന്നെയൊന്ന് അസൂയപ്പെടുത്താൻ വേണ്ടി തന്നെയാ ഞാൻ ആ അമേരിക്കക്കാരിയുടെ അരയിൽ പിടിച്ചും കയ്യിൽ പിടിച്ചും ഹഗ് ചെയ്തതൊക്കെ.. ഞാൻ ഫോട്ടോ എടുക്കുമ്പോ ക്യാമറയിൽ പിന്നിലുള്ള നിന്റെ കോപ്രായങ്ങളും മുഖ ഭാവവും ഞാൻ കണ്ടതാ... അസൂയപ്പെടുത്താൻ തന്നെയാ ഞാൻ അങ്ങനെയൊക്കെ കാണിച്ചതും നിന്നോട് അങ്ങനെയൊക്കെ പറഞ്ഞതും.. എന്നാലും ഒരു കാര്യം മനസ്സിലായി,, നിനക്കെന്നെ ഒരുപാട് ഒരുപാട് ഒത്തിരി ഒത്തിരി ഇഷ്ടാണെന്ന് നിന്റെയീ ജെലസ് ഫീലിൽ തന്നെ മനസ്സിലായി... എന്നോട് കിസ്സ് തരുമെന്ന് കള്ളം പറഞ്ഞതൊണ്ടല്ലേ ഞാനതൊക്കെ ചെയ്തത്.. ഇനി പറഞ്ഞ കിസ്സ് എന്ന് നീ എനിക്ക് തരുന്നോ അന്ന് ഞാൻ നല്ലരീതിയിൽ നിന്റെ അടുത്തേക്ക് വരും... അത് വരെ എന്നെ ഇങ്ങനെയൊക്കെ കാണേണ്ടി വരും... 

പറ്റിക്കുന്നതും കള്ളം പറയുന്നതൊന്നും എനിക്ക് ഇഷ്ടമല്ലെന്ന് നിന്നോട് കുറേ പ്രാവശ്യം പറഞ്ഞതല്ലേ.. എന്നിട്ട് അതൊന്നും കേൾക്കാതെ നീ എന്നെ പറ്റിച്ചു.. കിസ്സ് തരുമെന്ന് പറഞ്ഞ് പറ്റിച്ചു... നീ കിസ്സ് തന്നെന്നു വരുമെന്ന് പറഞ്ഞതോണ്ട് മാത്രമ ഞാൻ ആ ബ്ലഡി തട്ടുകടയിലേക് വന്നത്.. ഇപ്പോഴല്ലെ നിന്റെ അവിടേക്കുള്ള സ്ഥിരം പോക്കിന്റെ ഉദ്ദേശം മനസ്സിലായത്... സമ്മ ടേസ്റ്റി ചായ ആൻഡ് വട.. ഹോ.. ഒരു രക്ഷയുമില്ല... ഹോ... 

അവളുടെ വീട്ടിൽ എത്തി ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങാതെ അവളെ മുഖത്ത് നോക്കി പോലും മൈൻഡ് ചെയ്യാതെ ഞാൻ അവിടെ തന്നെയിരുന്നപ്പോൾ വണ്ടിയിൽ നിന്ന് ഇറങ്ങാതെ അവൾ എന്നെയും നോക്കിയിരിക്കുന്നത് ഒക്കെ ഞാൻ മിററിൽ കൂടി കാണുന്നുണ്ട്... അതേടി എനിക്ക് വാശി തന്നെയാണ്.. മൂത്ത വാശി... 

"എടാ ഫ്രോഡേ.. ഒരു കാര്യവും ഇല്ലാതെ നീയിങ്ങനെ ബലൂൺ കണക്കെ മുഖം വീർപ്പിച്ചു നിൽക്കേണ്ട ആവശ്യമെന്താ.. നിന്നെ ഞാൻ ആ തട്ടുകടയിലേക്ക് വലിച്ച് കൊണ്ട് പോയതോ..? എന്റെയൊരു സന്തോഷത്തിനല്ലെ ഞാൻ നിന്നെ കൂട്ടിയത്... ഒരുതവണ എങ്കിൽ ഒരുതവണ.. ആ ഒരു ആഗ്രഹം കൊണ്ടല്ലേ... അതിനാണോ ദേഷ്യം പിടിച്ചിരിക്കുന്നത്... എങ്കിൽ സോറി സോറി നൂറ് വട്ടം സോറി ആയിരം വട്ടം സോറി പതിനായിരം വട്ടം സോറി കാക്ക തൊള്ളായിരം കൊട്ട കണക്കിന് സോറി... പ്ലീസ് എന്നോട് ഗുഡ് നൈറ്റ്‌ പറഞ്ഞ് ബൈ പറ ഫ്രോഡേ.. പ്ലീസ്... ഈയിടെയായി നിന്റെയാ ഗുഡ് നൈറ്റും ബായ് പറയൽ കേൾക്കലും ഒരു ശീലമായി പോയി... എന്താപറയാ,, ചെറുതിൽ ഉമ്മയൊക്കെ താരാട്ട് പാടി ഉറക്കുന്നത് പോലെയാ നിന്റെ ഗുഡ് നൈറ്റും ബായ് പറച്ചിലും.. പ്ലീസ് ഫ്രോഡ് ഒന്ന് പറയെടാ.. അല്ലെങ്കിൽ യാഷക്ക് ഉറക്കം വരില്ലന്നെ... പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്.. "

എന്നൊക്കെ പറഞ്ഞ് അവള് സർഫ് ഇട്ട് പതപ്പിക്കുന്നുണ്ടെങ്കിലും ഞാനതൊന്നും മൈൻഡ് ചെയ്തതെയില്ല.. അവള്ടെ കോപ്പിലെ വർത്താനം കേട്ടിട്ട് ആണേൽ ചിരി വരുന്നുണ്ടെങ്കിലും ചിരിക്കാതെ ഞാൻ പിടിച്ച് നിന്നു... 

"ദേ ഫ്രോഡേ,, നമ്മള് തമ്മിൽ ഇഷ്ടം പറഞ്ഞിട്ട് ഒരു ദിവസം പോലും തികഞ്ഞില്ല.. അതിനിടയിൽ എന്തിനാടാ ഇങ്ങനെ ദേഷ്യം പിടിച്ചിരിക്കുന്നത്... ദേഷ്യവും വാശിയൊക്കെ പിന്നെയും ആവാലോ.. ഇന്ന് നമ്മള് രണ്ടാളും കിടന്നുറങ്ങമ്പോ നമ്മളെ കുറിച് തന്നെ നടക്കാത്ത കുറേ റൊമാന്റിക് മൊമെന്റ് ഒക്കെ ഓർത്ത് കിടക്കേണ്ടതല്ലേ... എന്നിട്ട് നീയെന്റെ മൂഡ് കളയാന്നു വെച്ചാൽ.. ! ടൂ മച്ച് ഫ്രോഡ് ടൂ മച്ച്.. ഇതോട്ടും ശെരിയല്ല... "

അത് തന്നെയാ എനിക്ക് നിന്നോടും പറയാനുള്ളത്.. ഇഷ്ടം പറഞ്ഞ ഈ ഫസ്റ്റ് ഡേ തന്നെ നീയെന്നെ പറ്റിച്ചു.. അതോണ്ട് തന്നെയാ ഞാൻ വാശി പിടിച്ച് നിൽക്കുന്നത്... 

വാതോരാതെ എന്തൊക്കെയോ പറഞ്ഞും കാട്ടി കൂട്ടിയും അവൾ എന്നെ കൊണ്ട് മിണ്ടാൻ ശ്രമിപ്പിക്കുന്നുണ്ടെങ്കിലും ഞാനത് മൈൻഡ് ചെയ്തതെയില്ല.. ഹോ എന്താണെന്നറിയില്ല ഇതൊക്കെ കെട്ടിരിക്കുമ്പോ വല്ലാത്ത സുഖം കിട്ടുന്നുണ്ട്... ഹുഹു... 

ഒടുക്കം ഒന്നും നടക്കില്ലന്ന് മനസ്സിലായി അവള് വണ്ടിയിൽ നിന്ന് ഇറങ്ങി ദേഷ്യത്തോടെ ഡോർ വലിച്ച് തുറന്നിട്ട് ഗ്ലാസിന്റെ ഉള്ളിൽ കൂടി തലയിട്ടിട്ട് പറയാ,,, 

"അതേ ഈ യാഷക്ക് ഇങ്ങനെ കെഞ്ചി സംസാരിക്കേണ്ട ആവശ്യമൊന്നുമില്ല... ഞാനൊന്ന് നിന്റെ ചെവികുറ്റി നോക്കി ഒന്ന് പൊട്ടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ... അതോടെ തീരും നിന്റെ ഈ ഈഗോ.. പക്ഷേ ഞാനത് എന്തൊണ്ട ചെയ്യാത്തതെന്ന് വെച്ചാൽ തിരിച്ച് അതിന്റെ ഡബിൾ ആയിട്ട് കിട്ടുന്നോണ്ടാ... ങീ... "

ആദ്യം കുറച്ച് കനപ്പിച്ച് പറഞ്ഞിട്ട് അവസാനം കരയുന്ന പോലെ പറയുന്നത് കേട്ടപ്പോൾ ചുണ്ടുകൾ കടിച്ചു പിടിച്ച് ചിരി സഹിച്ചു പിടിക്കാൻ ഞാൻ പെടാ പാട് പെടുന്നുണ്ട്.. പാവം അവൾ എന്നെ വല്ലാതെ അങ്ങ് മനസ്സിലാക്കി കഴിഞ്ഞു... ഹുഹു... 

ഒരു രക്ഷയും ഇല്ലാന്ന് മനസ്സിലാക്കി എന്നും ഞാൻ പറയുന്ന ഗുഡ് നൈറ്റും ബായിയും അവൾ പറഞ്ഞിട്ട് ബാഗും തൂക്കി പിടിച്ച് എന്നെ നോക്കി നിരാശയോടെ വീട്ടിലേക്ക് പോയി.. ഞാൻ പോവുന്നത് വരെ ഡോറിൽ ചാരി നിന്ന് അവൾ നോക്കി നിൽക്കുന്നതൊക്കെ കണ്ടപ്പോ അതൊക്കെ നല്ലയൊരു മൊമെന്റ് ആയി ആസ്വദിച്ചു നിന്നു..

You're so cute yasha.. So so so cute.... 

നിന്റെയാ കൊഞ്ചിക്കൊണ്ടുള്ള സംസാരം എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു.. ചെറിയ കുട്ടികളൊക്കെ പറയുന്നത് പോലെ എന്ത് ക്യൂട്ട് ആയിട്ടാ നീ സംസാരിച്ചത്... അതൊക്കെ ഞാൻ വല്ലാതെ ആസ്വദിച്ചു യാഷ.. നിന്നെ കിട്ടിയതിൽ അയാം സൊ ലക്കി മാൻ... ഹോ... 

ഇനിയിപ്പോൾ എന്റെ ഈ വാശി മൂത്തിട്ട് മിക്കവാറും അവള്ടെ കയ്യിൽ നിന്ന് ചെവികുറ്റി നോക്കി ഞാൻ മേടിക്കേണ്ടി വരും.. എന്നാലും കുറച്ചു കളിപ്പിക്കാം.. ഒരു മനസുഗം... ഹിഹി... 

എന്നാലും ആ അമേരിക്കക്കാരിക്ക് യാഷ പറഞ്ഞത് പോലെ നല്ല ഓവർ ആണ്.. ആരും ഇന്നേവരെ എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല.. ഇതൊരുമാതിരി ഈൗൗൗൗൗൗ.. അങ്ങ് അമേരിക്കയിൽ അല്ലേ ലൈഫ്.. അപ്പൊ അവിടെ ഇതൊക്കെ സ്വാഭാവികം... ഹുഹു... 

~~~~~~~~~~~~~~~~~~~~~~~~~~~~~

ശ്യേ,, വല്ലാത്ത കഷ്ട്ടമായിപ്പോയി..

നമ്മള് പരസ്പരം ഇഷ്ടം പങ്കു വെച്ചത് സിദ്ധുവിനോടും ഷിയുനോടും പറഞ്ഞ് ഡിജെയിട്ട് പ്രൈവറ്റ് പാർട്ടിയൊക്കെ നടത്തി നല്ലോണം എൻജോയ് ചെയ്യണം എന്ന് കരുതിയിട്ട്.. ആകെ മൊത്തം ഫുൾ മൂഡ് പോയി.. ഷിയുനെ വിളിച്ച് പിന്നേ പറയാം.. ഇനീപ്പോ സിദ്ധുവിനോട് പറയാം.. എന്നാലും അവൻ,, ആ ഫ്രോഡ്,, എന്നോട് എന്തിന്,,,? ഒന്നും അങ്ങട് പിടുത്തം കിട്ടുന്നില്ല.. ഇനി അവനോടുള്ള സങ്കടത്തിലോ ദേഷ്യത്തിലോ ഞാൻ സിദ്ധുവിനോട് പറഞ്ഞ് സന്തോഷിക്കാതിരിക്കില്ല... കുറച്ച് കഴിഞ്ഞാൽ അവൻ തന്നെ ഇങ്ങോട്ട് വന്നോളും.. വരുവായിരിക്കുമല്ലെ.. ഹാ വന്നാൽ മതിയായിരുന്നു.. ഹാാ... 

വീട്ടിൽ കയറിയപ്പോൾ ഹാളിൽ തന്നെ സിദ്ധുവും ലൂസിയും ഉണ്ടായിരുന്നു.. എന്നെ കണ്ടപ്പോ സിദ്ധു വല്യ മൈൻഡ് ചെയ്തില്ലെങ്കിലും എന്റെ ലൂസി കുട്ടി ഓടി ചാടി വന്ന് കാലിന്റെ ഇടയിൽ കൂടിയിട്ടുണ്ട്.. ആദ്യമൊക്കെ ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ രണ്ടിനെയും സിറ്റ് ഔട്ടിൽ കാണാറുണ്ട്.. ഇപ്പൊ ആ പതിവ് ഇല്ല... 

ഞാൻ വന്നെന്ന് അറിഞ്ഞിട്ടും അവള് ടീവിയുടെ മുന്നിൽ നിന്ന് എഴുന്നേൽക്കാതെ പോപ്കോണും കഴിച്ചോണ്ട് കാർട്ടൂണും കണ്ടിരിക്കുന്നത് കണ്ടപ്പോൾ ചൊറിഞ്ഞു വന്നതും ഞാൻ ടീവി കാണാൻ സമ്മദിക്കാതെ ലൂസിയെ കയ്യിൽ പിടിച്ച് അവൾക്ക് മുന്നിൽ തടസ്സമായി നിന്നു...  ഒരു പുച്ഛഭാവത്തോടെ അവൾ മാറി നിൽക്കെടിന്ന് പറഞ്ഞതും ഞാൻ വിടാതെ അവിടെ നിന്നു... 

"എടി എനിക്ക് നിന്നോട് ഒരു കാര്യം പറയണം... "

"ഓഹ്,, നീ പറയാൻ പോവുന്നത് എന്താണെന്ന് എനിക്കറിയാം.. നിന്നെ ആ ഉമ്മച്ചൻ കേറി ഉമ്മ വെച്ച് കാണും.. അതല്ലേ നിനക്ക് പറയാനുള്ളത്... അത് കേട്ട് കേട്ട് ഞാൻ മടുത്തു... അതോണ്ട് പ്ലീസ്.. എനിക്ക് കാർട്ടൂൺ കാണണം.. മാറി നിൽക്..."

എപ്പോഴും ഞാൻ കേറി വന്ന ഉടനെ തന്നെ അവൻ ഉമ്മ വെച്ച കാര്യങ്ങൾ പറയുന്നതോണ്ട് അവള് കരുതി അന്തമാതിരി എന്തോ ആണെന്നാണ് നടിച്ചിരിക്കുന്നത്.. എന്റെ സിദ്ധുവേ,, ഇത് വെടിക്കെട്ട്‌ വേറെയാണ് മകളെ വേറെ വേറെ...

"എടി ഇത് അതൊന്നുമല്ല.. വേറൊരു കാര്യമാണ്.. നീ ടീവി ഓഫ്‌ ചെയ്ത് പറയുന്നത് കേൾക്ക്... "

"ഓഹോ ഇന്ന് ഉമ്മച്ചൻ റൂട്ട് മാറ്റിയോ.. ഇന്നെന്താണാവോ കാട്ടിയത്... നീ പറഞ്ഞോ.. ഞാൻ കേൾക്കുന്നുണ്ട്..."

തല അങ്ങോട്ടും ഇങ്ങോട്ടും നീക്കി ഏന്തി വലിഞ്ഞു അവൾ ടീവി കാണാൻ ശ്രമിക്കുന്നത് കണ്ടപ്പോ ദേഷ്യം പിടിച്ച് ഞാൻ ടീവിയുടെ വയർ വലിച്ചൂരി അവൾക്ക് മുന്നിൽ മസിലും പിടിച്ചു നിന്നു... 

"•എടി അവന്റെ ഇഷ്ടം ഞാൻ അക്‌സെപ്റ് ചെയ്തു.. ഇപ്പോ ഞാനും അവനും ഒരു ജോഡിയാണ്... i love him സിദ്ധു... •"

"•WHAAAAAAAATTTTT•"

തിന്നോണ്ടിരിക്കുന്ന പോപ്‌കോൺ പിടിച്ച് മാറ്റി താഴേക്ക് വീണതും ഉറച്ച ശദത്തിൽ അവൾ വാട്ടെന്ന് പറഞ്ഞതും ഞാൻ ലൂസിയെ സോഫയിൽ ഇരുത്തി അവളുടെ രണ്ട് കയ്യിലും പിടിച്ച് എഴുന്നേൽപിച്ചിട്ട്‌ കറങ്ങി ഡാൻസ് കളിച്ചതും വിശ്വസിക്കാൻ കഴിയാതെ അവൾ കണ്ണും മിഴിച്ചു നോക്കുന്നത് കണ്ടപ്പോ ഞാൻ 'അതേ സിദ്ധു ഇഷ്ടമാണെന്ന് ഞാൻ അവനോട് പറഞ്ഞു ' ന്ന് പറഞ്ഞപോൾ എന്റെ കൂടെ അവളും ചിരിച് വയറ്റിൽ ഇക്കിളി ആക്കി എന്നെ കൊച്ചു കള്ളി എന്നൊക്കെ പറഞ്ഞ് പിച്ചാൻ തുടങ്ങിയതും ഞാൻ വിടെടി വിടെടിന്ന് പറഞ്ഞ് ഒച്ച വെച്ചപ്പോൾ അവൾ മെല്ലെ പിടി വിട്ടു.... 

"എന്തോന്നടി നീ പറയുന്നത്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. എന്നാലും നീയെങ്ങനെ അവന്റെ ഇഷ്ടം അക്‌സെപ്റ് ചെയ്തു..? നിനക്കെങ്ങനെ അതിന് സാധിച്ചു..? അപ്പൊ നിനക്കവനെ ആദ്യമേ ഇഷ്ടം ആയിരുന്നല്ലേ.. !എന്നിട്ട് നീ എന്നോട് ഒരു വാക്ക് പറഞ്ഞോ.. അവനുമായുള്ള സമീപനം നിനക്ക് എന്തോ അടുപ്പം ഫീൽ ചെയ്യുന്നുണ്ട് എന്ന് അന്നേ പറഞ്ഞപ്പോ തന്നെ എനിക്ക് മനസ്സിലായിരുന്നു എന്തോ സൈഡ് എഫക്ട് അവനോട് ഉണ്ടെന്ന്.. "

"അത് പിന്നേ,, പെട്ടന്ന് ഒരു സുപ്രഭാതത്തിൽ എന്റെ ആ ഇഷ്ടം അവൻ മനസ്സിലാക്കുമെന്ന് ഞാൻ കരുതിയോ... അയാം സൊ ഹാപ്പി സിദ്ധു,, അയാം സൊ ഹാപ്പി.. യേ യേ യേ... "

"എന്നിട്ട് എവിടെ നിന്റെ ഉമ്മച്ചൻ.. വന്ന ഉടനെ തന്നെ പോയോ.. "

അവള്ടെ കയ്യിൽ പിടിച്ച് വീണ്ടും ഞാൻ കറങ്ങിക്കൊണ്ടിരിക്കുമ്പോ അവന്റെ കാര്യം ചോദിച്ചപ്പോ ഞാൻ കറക്കം നിർത്തി അവളെ നിലത്തേക്ക് തള്ളിയിട്ടു... 

"എടി കോപ്പേ.. എന്തോന്നീടി... ഹാ എന്റെ നടു.. നിനക്കെന്താ വട്ടാണോ.. ഞാൻ അവനെവിടെ എന്നല്ലേ ചോദിച്ചുള്ളൂ... അതിനെന്തിനാ എന്നെ നിലത്തേക് തള്ളിയിട്ടത്... "

"പരസ്പരം പ്രണയം പങ്കു വെച്ചിട്ട് ഒരു ദിവസം പോലും ആയിട്ടില്ല... അപ്പോഴേക്കും ചെറിയ വഴക്കിട്ട് അവൻ മിണ്ടാതെ പോയി.. എന്തിനാ അവൻ ദേഷ്യം പിടിച്ചത് എന്ന് മാത്രം എനിക്കറിയില്ല.. ആകെ കൂടി എന്റെ മൂഡ് കളഞ്ഞു... ങീ... "

"ഹഹഹഹ... ഹഹഹഹ... ഹ്ഹഹ്ഹ... ഹഹഹഹ.. "

ഞാനെന്റെ രോദനം അവളോട് പറഞ്ഞപ്പോ കോപ്പ് കളിയാക്കി കിണിക്കുന്നത് കണ്ടപ്പോൾ ഒറ്റ ചവിട്ടിൽ അങ്ങ് തെറിപ്പിക്കാനാ തോന്നിയത്... ബ്ലഡി ഫൂൾ.. സമാധാനിപ്പിക്കാൻ അറിയാത്ത ജന്തു... 

"അതേയ്,, നീയിങ്ങനെ നിന്ന് കിണിക്കൊന്നും വേണ്ട.. അത് നമ്മള് തമ്മിലുള്ള ചെറിയൊരു സൗന്ദര്യ പിണക്കമാണ്... അതിപ്പോൾ തന്നെ മാറിക്കോളും.. ഞാനൊന്ന് കാൾ ചെയ്‌താൽ മതി.. 
ഞാനിപ്പോൾ ഫ്രഷ് ആയി വരുമ്പോഴേക്കും ടേബിളിൽ ഫുഡ് റെഡിയായി വെച്ചേക്കണം.. നല്ല വിശപ്പുണ്ട്.. കിണിക്കാതെ പോയി എടുത്ത് വെക്കെടി.. നിന്നെ നോക്കി ഇങ്ങനെ കിണിക്കാൻ എനിക്കും വരും ഒരു അവസരം.. ഇപ്പൊ വേണെങ്കിൽ ഇപ്പൊ എനിക്ക് കളിയാക്കി ചിരിക്കാം.. പക്ഷെ അത് ആസ്ഥാനത്‌ കുത്തികൊണ്ടുള്ള ചിരിയായിരിക്കും.. അതോണ്ട് മാത്ര വെറുതെ വിടുന്നത്.. മനസ്സിലായല്ലോ... ബ്ലഡി ഫൂൾ... "

"ഉവ്വോ ഉവ്വോ.. "

ഇവളോടൊക്കെ എല്ലാം തുറന്നു പറയുന്ന എന്നെ വേണം പറയാൻ.. അതെങ്ങനയാ പണ്ട് തൊട്ടേ ഓരോ ശീലങ്ങൾ പഠിച്ചു വന്നതിന്റെ കുഴപ്പമാണ്.. എല്ലാം അവളോട് പങ്കു വെച്ചിട്ടല്ലേ നടക്കാറുള്ളു.. ഹോ.. ഇനിയൊരു കാര്യവും ഞാൻ നിന്നോട് പറയില്ലെടി കോപ്പേ.. ആസ്ഥാനത്ത് കേറി അമ്പ് കുത്തി കേറ്റുന്നു ബ്ലഡി ബെഗർ... ഹും... 

ഫ്രഷ് ആവാൻ പോവാൻ നേരത്ത് ഞാനൊന്ന് ജസ്റ്റ്‌ അവനെ വിളിച്ചെങ്കിലും റിങ് ചെയ്ത് തീർന്നതല്ലാതെ കാൾ അറ്റൻഡ് ചെയ്തില്ല.. ചിലപ്പോൾ വീട്ടിൽ എത്തി കാണില്ല... ഡ്രൈവിങ്ൽ ആയിരിക്കും... അല്ലാതെ എന്റെ കാൾ കണ്ടാൽ അവൻ എടുക്കാതിരിക്കോ... അല്ല പിന്നേ.. ശ്യേ... 

ഫുഡ് കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഈ സമയത്ത് ആരാണാവോ എന്ന് ചിന്തിച്ച് ഞാനും സിദ്ധുവും മുഖം ചുളിച്ചു നോക്കിയിട്ട് വാതിൽ തുറക്കാതെ വിൻഡോ വഴി നോക്കിയപ്പോൾ പിൻ തിരിഞ്ഞോണ്ട് കയ്യിൽ ഒരു ബാഗും തൂക്കി സാരിയും ഇട്ട് നിൽക്കുന്ന ഒരു സ്ത്രീയെ കണ്ടപ്പോ ആരാണെന്ന് നോക്കാൻ വേണ്ടി നമ്മള് ഡോർ തുറന്നതും അതിന്റെ ശബ്ദം കേട്ട് ആ സ്ത്രീ സാരി തുമ്പിൽ പിടിച്ച് നിറഞ്ഞ കണ്ണുകളോടെ ഞങ്ങളെ നോക്കി... 

""മോളിയാന്റി...""

"മക്കളേ... "

അവരുടെ മുഖം കണ്ടപ്പോൾ ഞാനും സിദ്ധുവും ഒരുമിച്ച് വിളിച്ച് അടുത്തേക്ക് പോയപ്പോ നമ്മളെ രണ്ടാളുടെയും കവിളിൽ തലോടി കൊണ്ട് മക്കളേന്നും വിളിച്ച് കെട്ടിപിടിച്ചു കരഞ്ഞതും ഞാനും സിദ്ധുവും പരസ്പരം നോക്കിയിട്ട് കൈ മലർത്തി എന്തെ ഇതെന്ന് ചോദിച്ചു... 

"മോളിയാന്റി കരയാതെ കാര്യം പറ... ഈ രാത്രിയിൽ എന്താ ആന്റി ഇവിടെ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ ആന്റിക്ക്... വാ അകത്തേക്ക് ഇരിക്ക്.. വാ.. "

ആന്റിയുടെ തോളിൽ പിടിച്ച് സിദ്ധു അങ്ങനെ ചോദിച്ചതും കയ്യിലുള്ള ബാഗ് വാങ്ങി ഞാൻ നമ്മള് അകത്തേക്ക് കയറി... സാരി തുമ്പ് വായോട് ചേർത്ത് വെച്ച് ആന്റി ഇരുന്ന് കരയുന്നത് കണ്ടപ്പോൾ ഞാൻ ആന്റിയുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയെന്ന് പറഞ്ഞു.... 

"എത്രയോ വർഷങ്ങളായി ഞാനാ ഷാജഹാൻ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.. ആ വീട്ടിലുള്ളവരുടെ ആട്ടും തുപ്പും കേട്ട് ജീവിക്കണ്ടേ എന്ന് കരുതിയിട്ടാ ഞാൻ എങ്ങനൊക്കെയോ അവിടെ പിടിച്ചു നിന്നത്.. അന്ന് മക്കള് അവിടെ വന്നപ്പോ കൂടെ ഇറങ്ങി വരണമെന്ന് എനിക്ക് തോന്നിയിരുന്നു.. പക്ഷേ അയാളുടെ ഗർജനത്തിന്റെ മുന്നിൽ എനിക്ക് കഴിഞ്ഞില്ല.. 

പക്ഷേ ഇന്നിപ്പോ എനിക്ക് വേറെ വഴിയൊന്നും ഇല്ലാത്തോണ്ടാ ഞാൻ ഇറങ്ങി പോന്നത്... ഇനിയും അവിടെ കിടന്ന് എനിക്ക് നരഗിക്കാൻ കഴിയില്ല മക്കളേ.. വേറെവിടെയും കേറാൻ ഒരിടം ഇല്ലാത്തൊണ്ട ഞാൻ മക്കളെയും തിരക്കി ഇങ്ങോട്ട് വന്നത്.. അഞ്ചു മക്കളുടെ തള്ളയാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം... എന്നെ കൊണ്ട് ഇനിയൊരു പ്രയോചനം ഇല്ലാത്തോണ്ട് അവരും കയ്യൊഴിഞ്ഞ് പോയിട്ട് എത്രയോ വര്ഷങ്ങളായി.. എല്ലാവരും അവരവരുടെ സുഖം തേടി ഈ നാട് വിട്ട് പോയി... 

പക്ഷേ എന്റെ ഈ രണ്ട് മക്കളും എന്നെ കൈവിടില്ലന്ന് എനിക്കറിയാം... അതോണ്ടാ ധൈര്യത്തോടെ ഞാൻ ഇങ്ങോട്ട് വന്നത്.. "

ഇതെന്തൊക്കെയാ ആന്റി പറയുന്നത്... ഷാജഹാൻ മൻസിലെ ആരോ എന്തോ മോളി ആന്റിയേ ചെയ്തിട്ടുണ്ട്.. അല്ലാതെ ആന്റി ഒരു തരത്തിലും ഇറങ്ങി വരില്ല.. ഇനി ആ സാത്താൻ തല്ലി പുറത്താക്കിയതാണോ..? 

"ഞങ്ങള് അന്നാ ദിവസം മോളി ആന്റിയോട് പറഞ്ഞതല്ലേ കൂടെ പോരെന്ന്.. എന്നിട്ട് ആന്റി വരുന്നില്ലെന്ന് പറഞ്ഞിട്ടല്ലെ.. എന്തായാലും ഇപ്പോഴെങ്കിലും ആന്റിക്ക് തോന്നിയല്ലോ ഇറങ്ങി വരാൻ... ഇനി ഇങ്ങനെ കരയാനൊന്നും നിൽക്കേണ്ട.. ഞങ്ങള് രണ്ട് പേരുമില്ലേ,, അല്ലേ യാഷ.. "

എന്നെ വിളിച്ചോണ്ട് സിദ്ധു അങ്ങനെ പറഞ്ഞപ്പോൾ ഞാനതിനെ ശെരി വെച്ച് കൊണ്ട് ആന്റിയുടെ കഴുത്തിൽ പിടിച്ച് നമ്മള് രണ്ടാളും കെട്ടിപിടിച്ചിട്ട് കവിളിൽ ഉമ്മ കൊടുത്തപ്പോ ആന്റി നമ്മളെ തലയിൽ തലോടി.. എന്നിട്ട് ബാഗിൽ നിന്ന് കുറേ പാക്കറ്റ് തേൻ മിട്ടായി തന്നിട്ട് ഞങ്ങള്ക്ക് വേണ്ടി വാങ്ങിയതാണെന്ന് പറഞ്ഞു തന്നതും സിദ്ധു അത് പിടിച്ച് വാങ്ങി എനിക്ക് ഒരെണ്ണം പോലും തരാതെ തട്ടിപറിച്ച് ഓടി പോയി... 

"എടി,, നിന്നെ ഞാൻ കൊല്ലും.. മര്യാദക്ക് എനിക്കും കൂടി തന്നോ.. അല്ലെങ്കിൽ നിനക്ക് ഇവിടുന്ന് ഒരു തുള്ളി വെള്ളം പോലും ഞാൻ തരില്ല.. പറഞ്ഞില്ലാന്നു വേണ്ട... ആന്റി ഇത് കണ്ടോ,, അവളോട് തരാൻ പറ ആന്റി.. ഇവളെ കൊണ്ട് എന്തൊരു ശല്യമാണ്... സിദ്ധു താടി സിദ്ധു... "

"ഹഹ.. നിനക്ക് ഓർമ്മയുണ്ടൊ,,, അന്ന് ഷിയു വാങ്ങി വന്നപ്പോൾ എനിക്ക് ടേസ്റ്റ് പോലും ചെയ്യാൻ തരാതെ എല്ലാം വെട്ടി വിഴുങ്ങി തിന്നില്ലായിരുന്നോ.. അതോണ്ട് ഇത് മൊത്തം എനിക്ക്... ഇതിൽ ഒരെണ്ണം പോലും ഞാൻ നിനക്ക് തരില്ല... "

ശുണ്ഠി പിടിച്ച് ഞാൻ നടുവിൽ കൈ വെച്ച് അവിടെ നിന്നപ്പോ മോളിയാന്റി എന്നെ കൈ കൊണ്ട് മാടി വിളിച്ചിട്ട് ഒരു ഡബ്ബ നിറയെ ചക്കര മിട്ടായി തന്നതും ഞാൻ അതും എടുത്തോണ്ട് അവൾക്ക് മുന്നിൽ പോയി കുറച്ച് ഷൈൻ ചെയ്തു.. ഈ എന്നോടാ അവള്ടെ കളി.. ചക്കര കണ്ടപ്പോ കോപ്പ് തേൻ മിട്ടായി അവിടെ ചാടിയിട്ട് എന്റെ പിന്നാലെ ഓടി.. ഈ ഞ്യാൻ അവൾക്ക് കൊടുക്കാനോ... ഹുഹുഹു... 

~~~~~~~~~~~~~~~~~~~~~~~~~~~~~

അവളെ വീട്ടിലാക്കി ഞാൻ നേരെ സണ്ണിയുടെ കഫെൽ പോയപ്പോൾ എന്തെന്നില്ലാത്ത എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് അവൻ നടുവിൽ കൈ വെച്ച് അടിമുടി നോക്കുന്നത് കണ്ടപ്പോൾ ഞാനവന്റെ കവിളിൽ പിച്ചിയിട്ട് ഒരു കാപ്പിച്ചിനോ എടുക്കാടാന്നും പറഞ്ഞ് അവിടെ സ്ഥാനം പിടിച്ചു... 

എനിക്കറിയാം യാഷ,, നീ ഇന്ന് ഉറങ്ങാതെ എന്നെ വിളിച്ച് വിളിച്ച് ആകെ തളരുമെന്ന്.. പക്ഷേ ഒരു കാൾ പോലും ഞാൻ എടുക്കില്ല... സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന നിന്റെ പേരും നോക്കി ഞാൻ ചിരിച്ച് സന്തോഷിച്ചു നിൽക്കും.. ഹുഹു... അപ്പൊ നീ വല്ലാതെ എന്നെയൊർത്ത് സങ്കടപ്പെടും.. സങ്കടപ്പെടുത്താൻ എനിക്ക് കൊതി ഉണ്ടായിട്ടല്ല.. ചെറിയൊരു സൗന്ദര്യ പിണക്കം... 

"പെണ്ണൊക്കെ സെറ്റ് ആയപ്പോ നല്ല റൊമാന്റിക് ആയി ലൈഫ് പോവുമ്പോ അവന്റെ സന്തോഷം കണ്ടില്ലേ... ഹോ.. ഇത് വരെ കണ്ടിട്ടില്ല നിന്റെ മുഖത്ത് ഇത്ര തെളിച്ചം.. നാനു പോയതിൽ പിന്നേ നിന്നെ ഞാൻ ഇന്ന് വരെ ഇങ്ങനെ സന്തോഷത്തോടെ കണ്ടിട്ടില്ല.. അവൾ കാരണമെങ്കിലും നിന്റെ മോന്ത ഇങ്ങനെ കാണാൻ കഴിയുന്നുണ്ടല്ലോ... ഇനി കുറച്ച് കാലത്തേക്ക് കടന്നൽ കുത്തിയ മോന്ത കാണേണ്ട.. ഭാഗ്യം.. യാഷ... ഈ ക്രെഡിറ്റ്‌ എല്ലാം അവൾക്ക് കൊടുക്കണം... "

കാപ്പിച്ചിനോയും കൊണ്ട് വന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാനാണോന്ന് പല്ലിളിച്ച് കാണിച്ചതും അവൻ ഈ എന്ന മട്ടിൽ നോക്കുന്നു... ഇന്ന് നടന്നതൊക്കെ ഞാൻ അവനോട് പറഞ്ഞപ്പോ എന്തിനാഡ ആ പാവം പെണ്ണിനെയിട്ട് കളിപ്പിക്കുന്നേന്ന് പറഞ്ഞ് അവൻ ദയനീയ ഭാവത്തിൽ നോക്കിയപ്പോൾ ഞാൻ ഇതൊക്കെ എന്തെന്നുള്ള അർത്ഥത്തിൽ അവനെ നോക്കി... 

അവനോട് ഓരോന്ന് സൊള്ളിക്കൊണ്ടിരിക്കുമ്പോ ബേബി മോൾ പെട്ടന്ന് വീട്ടിലേക്ക് വാന്ന് ഒരു വെപ്രാളത്തോടെ വിളിച്ച് പറഞ്ഞപ്പോൾ അവനോട് നാളെ കാണാമെന്ന് പറഞ്ഞ് ഞാൻ വേഗം വീട്ടിലേക്ക് വിട്ടു... 

ഹാളിൽ കയ്യും കെട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ബേബിയേ കണ്ടപ്പോൾ എന്താന്ന് ചോദിച്ചതും അവൾ എന്റെ കയ്യും പിടിച്ച് ഗാർഡനിലേക്ക് പോയി... 

"സിനു,, രണ്ട് ദിവസം കഴിഞ്ഞാൽ ഡാഡിയുടെയും മോമിന്റെയും ആനിവേഴ്സറി അല്ലേ.. അപ്പോ എനിക്ക് വേണ്ടി,, ഈ ബേബി മോൾക്ക് വേണ്ടി സിനു ഒരു ഹെൽപ് ചെയ്യണം... നോ പറയരുത്... "

"കേൾക്കട്ടെ.. എന്താ കാര്യം..? "

"അത് വേറൊന്നും അല്ല.. ഒരു ദിവസം ഞാനും സിനുവും കൂടി ലാപ്ടോപ്ൽ അവരുടെ മാര്യേജ്ന്റെ വീഡിയോ കണ്ടില്ലേ.. അന്ന് ഡാഡിയുടെ ഫ്രണ്ട്സ് ഒക്കെ കൂടി പറഞ്ഞിട്ട് അവരെ കൊണ്ട് ഒരു ഡാൻസ് കളിപ്പിച്ചില്ലായിരുന്നോ.. ഈ ബേബിക്ക് വേണ്ടി സിനുവും മിലുവും അന്ന് കളിക്കുമോ.. പ്ലീസ്.. എനിക്ക് അവർക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാന.. ഞാൻ മിലുവിനോട് നാളെ നേരെത്തെ വരാൻ പറഞ്ഞിട്ടുണ്ട്.. സിനു മിലുവിന്റെ കൂടെ കളിക്കില്ലേ.. പ്ലീസ്... പ്ലീസ്.. "

"നീയിത് എന്താ ബേബി പറയുന്നേ.. അതൊക്കെ റിസ്ക് ആണ്.. അതുമല്ല അന്ന് ഒരുപാട് പേര് പാർട്ടിക്ക് പങ്കെടുക്കും.. അതും വലിയ വലിയ ആൾക്കാർ ഒക്കെ.. അവരുടെ മുന്നിൽ വെച്ചൊന്നും ഞാനും അവളും ഡാൻസ് കളിക്കില്ല.. വേറെ വല്ലതും ഉണ്ടെങ്കിൽ നീ പറ.. "

"എന്താ സിനു ഇങ്ങനെ.. ഞാനൊരു കാര്യം പറഞ്ഞാൽ അത് സാധിച്ചു തരാൻ സിനുനെ കൊണ്ട് പറ്റില്ലെ.. എപ്പോഴും ഞാൻ പറയുന്നില്ലല്ലോ.. വല്ലപ്പോഴും അല്ലേ ഞാൻ ഇങ്ങനെ ഓരോ കാര്യങ്ങൾ ആവശ്യപ്പെടാറ്.. സിനു നോ പറഞ്ഞാൽ ഇന്ന് മുതൽ ഞാൻ സിനുവിനോട് മിണ്ടില്ലന്ന് പറഞ്ഞാൽ മിണ്ടില്ല.. അത് പോലെ സിനുനോടുള്ള ദേഷ്യത്തിൽ ഞാൻ മിലുവിനോടും മിണ്ടില്ല.. "

"എന്റെ ബേബി.. ഞാൻ ഇതിനല്ലേ നോ പറഞ്ഞിട്ടുള്ളു.. നീ വേറെ വല്ല കാര്യവും പറ.. വേണേൽ അത് നോക്കാം.. അല്ലെങ്കിൽ ഞാൻ നല്ലൊരു ഐഡിയ പറഞ്ഞ് തരാം.. "

"വേണ്ട.. ഞാൻ പറഞ്ഞ കാര്യം സിനു ചെയ്ത് തരില്ലല്ലോ.. അതോണ്ട് സിനുവിന്റെ ഒരു പ്ലാനും എനിക്ക് കേൾക്കണ്ടന്ന് പറഞ്ഞാൽ കേൾക്കണ്ട... പോ.. എന്നോട് മിണ്ടണ്ട.. ഇനി ഞാൻ സിനു സിനുന്ന് വിളിച്ച് അടുത്തേക്ക് വരില്ല.. പോ... "

ദേഷ്യവും സങ്കടവും കലർന്ന മുഖഭാവത്തോടെ അവൾ വാശി പിടിച്ച് അതും പറഞ്ഞ് കണ്ണ് തുടച്ചോണ്ട് മുകളിലേക്ക് കയറി പോയതും ഞാൻ പിന്നിൽ നിന്ന് കുറേ വിളിച്ചെങ്കിലും മൈൻഡ് ചെയ്തതെയില്ല... എന്ത് കാര്യത്തിനും ഞാൻ അവള്ടെ കൂടെ നിൽക്കും,, പക്ഷേ അവള്ടെ വാശിക്ക് ഞാൻ കൂട്ട് നിൽക്കില്ല.. നാളെ തന്നെ വരും സിനു സിനുന്ന് വിളിച്ചോണ്ട്... അവളെ എനിക്ക് അറിയില്ലേ.. ഹിഹി... 

~~~~~~~~~~~~~~~~~~~~~~~~~~~~~

എത്ര നേരായട ഞാൻ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്.. ഒരു തവണ ഒരു ഹെലോ എങ്കിലും പറഞ്ഞൂടെ നിനക്ക്.. ആരോടുള്ള ദേഷ്യമാണോ നീ എന്നോട് തീർക്കുന്നത്... ശ്യോ.. വല്ലാത്ത വിഷമം ഉണ്ട് ഫ്രോഡേ.. വല്ലാത്ത സങ്കടമുണ്ട്.. ഈ യാഷയോട് ഇതൊന്നും വേണ്ടായിരുന്നു... ഒന്നുമല്ലേലും ഇഷ്ടം പറഞ്ഞിട്ട് ഒരു ദിവസം പോലും തികഞ്ഞില്ലല്ലോ... അതിനിടയിൽ എന്തിനാ ഇങ്ങനെ ദേഷ്യം പിടിച്ചിരിക്കുന്നത്... 

കൊറേ മെസ്സേജ് അയച്ചും വോയിസ്‌ കാൾ ചെയ്തും വീഡിയോ കാൾ ചെയ്തും ഞാൻ ഒരുപാട് നേരം വിളിച്ചെങ്കിലും ഒടുക്കം ഉറക്കം വന്നപ്പോൾ ഞാൻ സാഡ് സോങ്ങും കേട്ട് കണ്ണും അടച്ച് കിടന്നും.. ഉള്ളിൽ ഉറക്കം ഉണ്ടെന്നല്ലാതെ കണ്ണടച്ചാൽ അവന്റെ മോന്തയും പ്രൊപ്പോസ് ചെയ്തതൊക്കെ ഓർമ വരുമ്പോ ഉറങ്ങാനും പറ്റുന്നില്ല... വല്ലാത്തൊരു അവസ്ഥ തന്നെ.. കുറച്ച് സമയം ഇങ്ങനെ മിണ്ടാതിരുന്നപ്പോൾ ഇങ്ങനെ,, കുറച്ച് കഴിഞ്ഞാൽ കുറേ ദിവസത്തേക്ക് മിണ്ടാതിരുന്നാൽ മിക്കവാറും ഞാൻ തൂങ്ങി ചാവും... 

കാമുകൻ ദേഷ്യം പിടിച്ച കാരണത്താൽ കാമുകി ആത്മഹത്യ ചെയ്തു.. #justice for YASHA 

ഒലക്കേടെ മൂഡ്... ഓരോന്ന് ആലോചിച്ച് മനസ്സ് ആകെ കലക്ക്.. എന്നിട്ട് തൂങ്ങിയാൽ എല്ലാരും എന്നെ പറയും.. ഇല വന്ന് മുള്ളിന് കുത്തിയാലും മുള്ള് വന്ന് ഇലയിൽ കുത്തിയാലും വേദന എന്നും ഇലക്ക് തന്നെ.. ഇലയുടെ സങ്കടവും പരിഭവങ്ങളും ആരും കാണത്തും ഇല്ല കേൾക്കത്തും ഇല്ല.. എല്ലാരും ഇലയെ കുറ്റം പറയും.. പ്യാവം ഇല... 

ഇതൊക്കെ ആലോചിച്ചു നിൽക്കുന്ന എന്നെ വേണം പറയാൻ.. ബ്ലഡി ചിന്തയൊക്കെ മനസ്സിൽ കേറിക്കോളും.. എല്ലാറ്റിനും അവനെ വേണം പറയാൻ... ബ്ലഡി ഫ്രോഡ്... എന്തായാലും നാളെ അവൻ എന്നെ പിക് ചെയ്യാൻ വരാതിരിക്കില്ലല്ലോ... ഹുഹു.. അപ്പോ കാണാം... 

ഇപ്പൊ ഞാൻ ഉറങ്ങട്ടെ.. ഗുഡ് നൈറ്റ്‌... 

~~~~~~~~~~~~~~~~~~~~~~~~~~~~~~

എന്റെ യാഷ,,, നീയാള് കൊള്ളാലോ.. ഇത്രക്ക് സ്നേഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല യാഷ അറിഞ്ഞില്ല... ഒരു മണിക്കൂർ നിർത്താതെ നിന്റെ കാൾ ഉണ്ടാവുമെന്ന് ഞാൻ അറിഞ്ഞില്ലടി.. അതൊക്കെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ എന്താ ഒരു സുഖം.. വല്ലാത്തൊരു സുഖം തന്നെ.. ഇനി ഇതിനൊക്കെയൊരു പരമസുഖമായി നാളെ എന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്കുമോ എന്ന കാര്യത്തിൽ നല്ല പേടിയില്ലാതില്ല... എന്തായാലും നാളെ അറിയാം ഞാൻ ജീവനോടെ ഉണ്ടാവുമോ എന്തോന്ന്... 

കിടന്നിട്ടും മറിഞ്ഞിട്ടും അവള്ടെ ഓരോ കാര്യവും ചിന്തിക്കുമ്പോൾ നല്ലപോലെ സന്തോഷം ഫീൽ ചെയ്യുന്നുണ്ട്... 

എന്റെ ഈ സന്തോഷം എല്ലാം തകർത്ത് കൊണ്ട് അവൾക്ക് ഒരു പൂർണത തരാൻ കഴിയില്ലന്ന കാര്യം ഓർത്തപ്പോൾ വല്ലാത്ത സങ്കടം.. എന്തൊണ്ട അവളെങ്ങനെ പറഞ്ഞത് എന്നൊന്നും അറിയില്ല... പക്ഷേ ഇപ്പൊ ആ പറഞ്ഞ വാക്കുകൾ ഒക്കെ ഓർക്കുമ്പോ വല്ലാത്ത സങ്കടം.. കുറച്ച് ദിവസങ്ങൾ കൊണ്ട് എന്നിലെ എന്തൊക്കെയോ ആയി മാറിയിരിക്കുന്നു അവൾ.. തിരിച്ച് അവൾക്കും ഞാൻ എന്തൊക്കെയോ ആയി മാറി... 

എന്തിനാ യാഷ നീ അങ്ങനെയൊക്കെ പറഞ്ഞത്.. നീയെന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്.. എന്നിട്ട് നിനക്കെന്താ അതിനൊരു പൂർണത തരാൻ കഴിയാത്തത്... ഈയൊരു നിമിഷം നീ വിളിച്ചപ്പോൾ കാൾ എടുക്കാത്തിരുന്നപ്പോ തന്നെ എനിക്ക് വല്ലാതെ ഫീൽ ചെയ്തു.. പക്ഷേ വാശി ആയോണ്ട് എങ്ങനൊക്കെയോ കടിച്ച് പിടിച്ചു... എന്റെ മനസ്സിൽ ഇത്രേം സ്ഥാനം നൽകാൻ മാത്രം എന്തുവാടി നീ കാണിച്ചത്... വല്ലാത്തൊരു അത്ഭുതം തന്നെയാണ് നീ... ഇനിയൊന്ന് നീ promise ചെയ്യുമ്പോ ഈ ഫ്രോഡിന്റെ പ്രണയത്തിന് ഒരു പൂർണത നൽകാൻ കഴിയുമെന്ന് നീ പറയണേ.. അന്ന് പറഞ്ഞ വാക്ക് മായിച്ചു കളഞ്ഞേക്ക്... എന്താണെന്നറിയില്ല.. അത്രക്ക് ഇഷ്ടമായിപ്പോയി... ഇനി അങ്ങോളം ഈ കെയ്സാന്റെ ഗേളായി തീരുമെന്ന് പ്രോമിസ് ചെയ്യണേ.. അങ്ങനൊന്ന് നിന്നിൽ നിന്നും കേൾക്കാൻ ഞാൻ വല്ലാതെ കൊതിക്കുന്നു... 

I miss you Yasha.. really miss You... !!!!

~~~~~~~~~~~~~~~~~~~~~~~~~~~~~

പിറ്റേന്ന് രാവിലെ സിദ്ധുവിന്റെ വായിൽ നിന്ന് അലാം കേൾക്കാൻ നിൽക്കാതെ എന്നും എഴുന്നേൽക്കുന്നതിനേക്കാൾ നേരെത്തെ എഴുന്നേറ്റു... അപ്പൊ ഹാളിൽ നിന്ന് മോളിയാന്റി യേശുന്റെ ഫ്രെയിം ചുമരിൽ സ്റ്റിക് ചെയ്തിട്ട് മൂന്ന് മെഴുകുതിരിയും കത്തിച്ച് പ്രാർത്ഥിക്കുന്നത് കണ്ടപ്പോ ഞാൻ മൂപരുടെ അടുത്തേക്ക് പോയി ഒരു ചുംബനവും കൊടുത്ത് നേരെ ബാത്‌റൂമിലേക്ക് പോയി... 

നീയെന്നെ പിക് ചെയ്യാൻ വേണ്ടി വാടാ.. ഇന്നലെ ഞാൻ കിടന്ന് ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിനുള്ള മറുപടി ഞാൻ തരുന്നുണ്ട്... എന്ത് കാര്യത്തിന ഇങ്ങനെ ശുണ്ഠി പിടിച്ച് നിൽക്കുന്നതെന്ന് അറിയണമല്ലോ... 

എല്ലാം അങ്ങ് പെട്ടന്ന് തീർത്ത് ഞാൻ പോവാൻ നിന്നപ്പോ മോളിയാന്റി എവിടെക്കാണെന്ന് ചോദിച്ചതും ഞാൻ ഒക്കെ അങ്ങ് പറഞ്ഞ് കൊടുത്തു... 

"ആഹാ,,, മോളിപ്പോ ജോലിക്ക് ഒക്കെ പോവാൻ തുടങ്ങിയോ... വീട്ടിൽ ഇങ്ങനെ ചുമ്മാ ഇരിക്കുന്നതിനേക്കാൾ നല്ലത് മോള് ജോലിക്ക് പോവുന്നത് തന്നെയാ.. ഇവിടെ ഇരുന്നാൽ നീയാകെ മാറിപ്പോകും... "

മോളിയാന്റി അതും പറഞ്ഞ് എന്റെ കവിളിൽ തലോടിയതും പുറത്ത് നിന്ന് വണ്ടിയുടെ ഹോണടി കേട്ട് അവൻ പിക് ചെയ്യാം വേണ്ടി വന്നെന്ന് മനസ്സിലായതും ഞാൻ ഒന്നിരുത്തി ചിരിച്ചിട്ട് അന്നവൻ ഇട്ട് തന്ന കൂളിംഗ് ഗ്ലാസ്സും ഇട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് പോയി... 

എന്നിട്ട് ഡോറും തുറന്ന് ഞാൻ അവന്റെ കഴുത്തിൽ പിടിക്കാൻ നിന്നതും ഞാൻ കൈ പിൻവലിച്ച് ആളെയൊന്ന് ഇരുത്തി നോക്കി... 

ഡ്രൈവർ....

ഇതെന്തൊരു കഷ്ടമാണ്... അവൻ വരുമെന്ന് കരുതിയിട്ട് കോപ്പൻ ഡ്രൈവറേ വിട്ടേക്കുന്നു.. ങീ ങീ ങീ... എന്നെ അങ്ങട് കൊല്ല് കൊല്ല്... 

"എടൊ,, എവിടെ ഇങ്ങള്ടെയൊക്കെ ബോസ്.. എപ്പോഴും അയാളല്ലേ പിക് ചെയ്യാൻ വരാറ്... ഇന്നെന്തിനാ താൻ വന്നത്... "

"സാറ് തന്നെയാ എന്നോട് വരാൻ പറഞ്ഞത്.. സാറിന് എന്തോ ബിസിയാണെന്ന് പറഞ്ഞ് മാടത്തിനെ പിക് ചെയ്യാൻ എന്നെ അയച്ചതാ.. "

എനിക്കറിയാട,,, നിന്റെ വാശി തന്നെയാ നിന്നെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്.. നിനക്കുള്ളത് ഞാൻ അവിടെ വന്നിട്ട് തരുന്നുണ്ട്... ഈ യാഷ വെറും യാഷയല്ലന്ന് ഞാൻ കാണിച്ചു തരാ നിനക്ക്... 

ഇട്ട കൂളിംഗ് ഗ്ലാസ്‌ അഴിച് ചമ്മി നാറി ബാഗിൽ ഇട്ട് തുറന്ന് വെച്ച മുന്നിലെ ഡോർ അടച്ചിട്ട് ഞാൻ പിന്നിൽ കേറിയിരുന്നു... 

എന്നാലും ഇങ്ങനെ ദേഷ്യം പിടിക്കാൻ മാത്രം എന്താ ഉണ്ടായത്.. ഒന്ന് ആലോചിച്ചു നോക്കിയേ പറ്റു... ഇന്നലെ അവനെ കുറേ നിർബന്ധിപ്പിച്ച് ആ തട്ടുകടയിൽ പോയി... എന്നിട്ട് ടീ കുടിച്ച് അവൻ ഫാൻസ്‌കാരുമൊത്ത് സെൽഫിയും എടുത്തു... അപ്പോഴൊക്കെ അവൻ ദേഷ്യത്തിൽ ആണല്ലോ.. പിന്നേ എങ്ങനെ ഇതിനൊരു കാരണം.. ഒന്നും അങ്ങട് മനസ്സിലാവുന്നില്ലല്ലോ... 

കണ്ണുമടച്ച് നിന്ന് വീണ്ടും ആലോചിച്ചു,,, 

യെസ് യെസ് യെസ് യെസ് യെസ്... ഇന്നലെ അവൻ തട്ടുകടയിലേക്ക് വന്നത് എന്തൊണ്ട,,, ഞാൻ കിസ്സ് തരുമെന്ന് പറഞ്ഞിട്ടല്ലേ... എന്നിട്ട് ടീ കുടിച്ചോണ്ടിരിക്കുമ്പോ അവൻ ചോദിച്ചപ്പോൾ ഞാൻ കൊടുത്തില്ലല്ലോ... ഹഹഹഹ... എടാ കള്ളാ,,, ഇതിനായിരുന്നല്ലേ നിന്റെ ദേഷ്യം.. ഇപ്പോഴല്ലേ മനസ്സിലായത്.. അത് നേരെ ചൊവ്വേ ചോദിച്ചിരുന്നെങ്കിൽ ഇപ്പോഴെ ഞാൻ തന്നേനെ.. എന്നാലും എന്റെ ഫ്രോഡേ... ആ ഒരു കാര്യത്തിന്റെ പിന്നിൽ നീ ഇത്രേം നേരം ദേഷ്യം പിടിച്ച് നിന്നല്ലോ... ഹോ.. ഭയങ്കരം തന്നെ... ഹോഹോ....

~~~~~~~~~~~~~~~~~~~~~~~~~~~~~

മനപ്പൂർവം ഞാൻ ഡ്രൈവറെ പറഞ്ഞയച്ചിട്ട് അവള് വരുന്നതും കാത്ത് നിന്നു... എന്തായാലും എന്റെ സ്ഥാനത് ഡ്രൈവറെ കണ്ടാൽ അവളൊന്നു ഞെട്ടും... ഹഹ... 

കുറച്ച് കഴിഞ്ഞ് വണ്ടി വരുന്നത് കണ്ടതും ഞാൻ വേഗം ഡ്രെസ്സ് മാറി വർക്ക്‌ ഔട്ട്‌ ചെയ്യുന്ന ഡ്രസ്സ് ഇട്ട് വർക്ക്‌ ഔട്ട്‌ ഹാളിലേക്ക് പോയി.. എന്നെയും തിരക്കി എന്തായാലും വരുമെന്ന് എനിക്കറിയാം.. 

കുറച്ച് പുഷ്അപ് എടുത്ത് അങ്ങനെ അവിടെ നിൽക്കുമ്പോ അവള് വരുന്നത് കാണാഞ്ഞിട്ട് ഞാൻ മെല്ലെ ഡോന്റെ ഹാൾസിൽ കൂടി നോക്കിയപ്പോൾ അവൾ സെർവെൻറ് ബെന്നിയോട് എന്തോ ചോദിക്കുന്നത് കണ്ടതും ബെന്നി വർക്ക്‌ ഔട്ട്‌ ഹാൾ ചൂണ്ടി കാണിച്ചു കൊടുക്കുന്നത് കണ്ടപ്പോൾ മനസ്സിലായി ഇങ്ങോട്ടുള്ള വരവ് ആണെന്ന്... 

അപ്പോ തന്നെ ഞാൻ വീണ്ടും കുറച്ച് പുഷ്അപ് എടുത്തോണ്ടിരിക്കുമ്പോ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അത് കേൾക്കാത്തത് പോലെ നടിച്ചു നിന്നു... മെല്ലെ പതുങ്ങി പതുങ്ങിയുള്ള അവളുടെ കാലൊച്ച കേട്ട് ഞാൻ ഉള്ളിൽ ചിരിച്ച് കൊണ്ട് കണ്ണും അടച്ച് പുഷ്അപ് എടുക്കുമ്പോ പെട്ടന്ന് എന്റെ കയ്യിന്റെ ഇടയിൽ കൂടി അവൾ ഇഴഞ്ഞു കൊണ്ട് മുന്നിൽ കിടന്നതും ഓരോ പുഷ്അപ് എടുക്കുമ്പോഴും എന്റെ ചുണ്ട് അവളുടെ ചുണ്ടുമായി കോർത്തു കൊണ്ടേയിരുന്നു... 

അപ്പൊ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി ഞാൻ പുഷ്അപ് എടുത്തോണ്ട് അവളുടെ ചുണ്ടുകളെ നുകരുമ്പോ പെട്ടന്ന് അവൾ എന്റെ ബനിയനിൽ പിടിച്ച് സ്റ്റോപ്പ്‌ ഇട്ടതും ഞാനവളുടെ മോളിലായി കിടന്നു... 

"•ഇന്നലെ ഞാൻ കിസ്സ് തരാമെന്ന് പറ്റിച്ചതോണ്ടല്ലെ നീ എന്നോട് ദേഷ്യം പിടിച്ചത്.. അല്ലേടാ.. മ്മ് മ്മ്... •"

ബനിയനിലെ പിടുത്തം വിടാതെ അവൾ എന്റെ കണ്ണിൽ നോക്കി കൊണ്ട് അവളെങ്ങനെ ചോദിച്ചപ്പോൾ ഞാൻ വീണ്ടും ചിരി വരുത്തി അതെന്നുള്ള അർത്ഥത്തിൽ തലയാട്ടിയപ്പോൾ എന്റെ കവിളിൽ ഒരു കുസൃതിയോടെ അടിച്ചിട്ട് അവൾ കിടന്നിടത്തു നിന്ന് കുറച്ച് തല പൊക്കിയിട്ട് എന്റെ കീഴ്ച്ചുണ്ടിൽ ചുണ്ടുകൾ ചേർത്ത് വെച്ചു.... 

പെട്ടന്ന് അവളെന്നെ തള്ളിയതും ഞാൻ കൈമുട്ട് നിലത്ത് കുത്തി വീണു... അതേ കിടപ്പിൽ ഞാൻ അവളെ നോക്കിയപ്പോൾ ചെറുതായി ഒന്ന് ചിരിച്ചിട്ട് അവൾ പുറത്തേക്ക് പോവുന്നത് കണ്ടതും ഞാൻ വേഗം എഴുന്നേറ്റ് ഡോർ തുറക്കാൻ നിന്ന അവളുടെ കയ്യിൽ പിടിച്ച് ചുമരിലേക്ക് ചേർത്ത് വെച്ചിട്ട് അവളിലെ പിടി വിടാൻ ഒരുപാട് ശ്രമിച്ചെങ്കിലും എന്റെ പിടിയുടെ ബലത്തിൽ അവൾക്ക് അതിന് കഴിഞ്ഞില്ല... 

എന്നിട്ട് ഞാൻ കാലും നീട്ടി നിലത്തേക്ക് ഇരുന്നപ്പോ എന്റെ കൂടെ തന്നെ അവളും ഇരുന്നിട്ട് കൈവിരലുകൾക്കിടയിലൂടെ അവളുടെ വിരലുകൾ കോർത്തു വെച്ചിട്ട് എന്റെ തോളിൽ തല ചായിച്ച് ഇരുന്നു.... 

"യാഷ.. നിനക്ക് ഇത്രക്ക് സ്നേഹം ഉണ്ടോ എന്നോട്.. ഇന്നലെ നീ എന്തൊക്കെ പുകിലാണ് കാണിച്ചു വെച്ചത്... വോയിസ്‌ കാൾ വീഡിയോ കാൾ മെസ്സേജ്,, ഓഹ് എന്റെ യാഷ,, ശെരിക്കും പറഞ്ഞാൽ ആ ഓരോ നിമിഷവും ഞാൻ നിനക്ക് എന്നോടുള്ള സ്നേഹം മനസിലാക്കുകയായിരുന്നു.. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..? "

"ആദ്യം നീ ചോദിക്ക്.. എന്നിട്ട് തീരുമാനിക്കാം സത്യം പറയണോ അതോ കളവ് പറയണോന്ന്... "

"എന്നോട് ഇത്രക്ക് സ്നേഹം തോന്നാൻ കാരണമെന്ത.. ഫസ്റ്റ് ടൈം നമ്മള് കണ്ടത് മുതൽ ഭയങ്കര അടിപിടിയായിരുന്നു.. നിനക്ക് മൂക്കിൻ തുമ്പത്താ ദേഷ്യമെങ്കിൽ എനിക്ക് അതും കടന്ന അവസ്ഥ.. രണ്ടാൾക്കും ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.. ഞാനാണെങ്കിൽ നിന്നോട് പല രീതിയിലും പെരുമാറിയിട്ടുണ്ട്.. പലപ്പോഴും.. എന്നിട്ടും നിനക്കെങ്ങനെ എന്റെ ഇഷ്ടം അക്‌സെപ്റ് ചെയ്യാൻ കഴിഞ്ഞു...? "

"അതെനിക്കും അറിയില്ല.. പക്ഷേ ഒരു കാര്യം അറിയാം.. സിദ്ധു പലപ്പോഴും പറയാറുണ്ട് എനിക്കൊരു ആണിന്റെ സമീപനം അത്യാവശ്യമാണെന്ന്.. അതെന്നിലെ പേടിയെ അകറ്റി നിർത്തും.. ചിലപ്പോഴൊക്കെ നീയെന്റെ അടുത്തേക്ക് വരുമ്പോൾ ഞാൻ വല്ലാതെ പേടിക്കാറുണ്ട്.. എന്റെ മുഖത്ത് ഭയവും നീ കണ്ടിട്ടുണ്ടാവും.. അത് നീ പലതവണ എന്നോട് ചോദിച്ചിട്ടുമുണ്ട്.. പക്ഷേ അതിനൊരു മറുപടി എനിക്ക് തരാൻ കഴിയില്ല.. ചിലപ്പോൾ ഞാൻ ഞാനല്ലാതെ മാറിയെന്ന് വരും... "

"അതെന്താ നിനക്കൊരു ആണിന്റെ സമീപനം ആവശ്യമാണെന്ന് പറഞ്ഞത്..? എനിക്കൊന്നും മനസ്സിലായില്ല.. !"

"അത് പിന്നേ,, "

~~~~~~~~~~~~~~~~~~~~~~~~~~~~~

അത് പറഞ്ഞ് ഞാൻ നിർത്തിയതും ഡോറിൽ ആരോ തുരുതുരാ മുട്ടുന്ന ശബ്ദം കേട്ട് ഹോൾസിൽ കൂടി നോക്കിയപ്പോ മുഖം വീർപ്പിച്ച് കൈരണ്ടും മാറോടു ചേർത്ത് പിടിച്ച് നിൽക്കുന്ന ബേബിയേ കണ്ടതും ഞാൻ അവനോട് അവളെന്താ ഇങ്ങനെ നിൽക്കുന്നതെന്ന് ശബ്ദം പുറത്തെടുക്കാതെ മെല്ലെ ചോദിച്ചപ്പോ അവൻ നിക്ക് പറയാം എന്ന് പറഞ്ഞ് ഡോർ തുറന്നതും ബേബി അവനെയൊന്ന് തുറിച്ച് നോക്കി... 

"മിലു,, ഇവിടേക്ക് വന്നത് എന്റെ റൂം ഡെക്കറെറ്റ് ചെയ്യാനാണ്.. ഒരാഴ്ചക്കുള്ളിൽ എനിക്കെന്റെ റൂം റെഡിയാക്കി തരണം.. അല്ലെങ്കിൽ ഡാഡിയോട് പറഞ്ഞ് ഞാൻ വേറെ ആളെയാക്കും.. കേട്ടല്ലോ... "

ഫ്രോഡ്ന് പിന്നിൽ നിൽക്കുന്ന എന്റെ നേർക്ക് ചൂണ്ട് വിരൽ നീട്ടിയവൾ ഒരു ഭീഷണിയോടെ ആ കുഞ്ഞു നാവിൽ അങ്ങനെ പറഞ്ഞതും ഞാൻ അവളോട് സംസാരിക്കാൻ നിന്നപ്പോ അതിനിടയിൽ ഫ്രോഡ് അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്ന് എന്തോ പറയാൻ വേണ്ടി തുനിഞ്ഞതും അത് നടിക്കാതെ അവൾ അവിടുന്ന് പോയി.. അവള് പോവുന്നതും നോക്കി ഫ്രോഡ് ചിരിക്കുന്നത് കണ്ടപ്പോൾ ഞാനവനോട് കാര്യമെന്താന്ന് ചോദിച്ചപ്പോൾ ഒക്കെ പറഞ്ഞ് തന്നു... 

"ഓഹോ,, അപ്പൊ ഇതായിരുന്നോ അവളുടെ പ്ലാൻ.. ഇന്നലെ എന്നോട് സൂചിപ്പിച്ചായിരുന്നു,, ഡാഡിയുടെയും മമ്മിയുടെയും അണിവേഴ്സറിക്ക് ഒരു സർപ്രൈസ് കൊടുക്കണം അതോണ്ട് ഇന്ന് നേരെത്തെ വരണം എന്നൊക്കെ പറഞ്ഞ്.. പക്ഷെ ഞാൻ കരുതി വേറെ വല്ലതും ആയിരിക്കുമെന്ന്.. ആഹ,, അവള് കൊള്ളാലോ... ഡാൻസ് പോയിട്ട് ഒരു പാട്ട് പോലും ഞാൻ പാടില്ല..

നാളത്തെ ആ വലിയ പാർടിക്ക് എത്രയെത്ര വലിയ ആൾക്കാരൊക്കെ ഉണ്ടാവും.. അതിനിടയിൽ കോപ്പിലെ ഡാൻസും കളിച്ചാൽ,, അയ്യേ.. ബ്ലാ.. "

"അയ്യോ,, ആ കാര്യമോർത്ത് ടെൻഷൻ ആവേണ്ട.. എന്തായാലും ഡാൻസും പാട്ടും കൂത്തുമൊന്നും നടക്കാൻ പോണില്ല... പകരം ബേബിക്ക് വേണ്ടി വേറെ വല്ല സർപ്രൈസും പ്ലാൻ ചെയ്യാൻ പറ്റുമോന്ന് ഞാൻ നോക്കട്ടെ... "

അതും പറഞ്ഞ് അവൻ ഊരക്ക് കൈ വെച്ചു നിന്നതും ഞാൻ അവിടുന്ന് പോരാൻ നിന്നപ്പോ എന്റെ കയ്യിൽ പിടിച്ച് വെച്ച് പോവല്ലേ എന്നുള്ള അർത്ഥത്തിൽ കണ്ണിറുക്കിയതും ഞാൻ ആ കൈ തട്ടി മാറ്റി വീണ്ടും പോരാൻ നിന്നപ്പോ എന്റെ മുന്നിൽ വന്ന് നിന്ന് കെട്ടിപിടിക്കെന്ന രീതിയിൽ കൈ നീട്ടി വെച്ചതും ഞാൻ പോടാന്നും പറഞ്ഞ് അവനെ പിടിച്ച് മാറ്റാൻ നിന്നപ്പോ അവൻ വന്ന് എന്നെ കെട്ടിപിടിച്ചു.. ബ്ലഡി ഫൂൾ... 


ബേബിയുടെ റൂമിൽ ചെന്ന് ഞാൻ ഓരോന്നും വരച്ചോണ്ടിരിക്കുമ്പോൾ നേരെത്തെ അവൻ പുഷ്അപ് ചെയ്തോണ്ടിരിക്കുമ്പോ ഞാൻ ഇടയിൽ കേറി കിടന്ന് ഓരോ പുഷ്അപ് എടുക്കുമ്പോഴും എന്നെ ചുംബിച്ചതൊക്കെ ഓർത്തപ്പോ ഞൊടിയിടയിൽ ഒരു പുഞ്ചിരി വിടർന്നതും നാണത്താലെ എന്റെ വിരലുകൾ ചുണ്ടിൽ തലോടി കൊണ്ടിരുന്നു.... 

"നോ നോ നോ.. നിന്റെ മകന്റെ ഉപദേശവും അടിയും കൊണ്ട് ഇവിടെ താമസിക്കാൻ എന്നെ കൊണ്ട് പറ്റില്ല.. സ്വന്തം ഡാഡിയുടെ പരിഗണന പോലും തന്നില്ലെങ്കിൽ അറ്റ്ലീസ്റ്റ് പ്രായത്തിന്റെ ബഹുമാനമെങ്കിലും അവന് തന്നൂടെ.. അവനാരാ ഈ വീട്ടിലെ മൂത്തവനോ,, അല്ലല്ലോ,, അല്ലെങ്കിലും എല്ലാടിനെയും വളർത്തി വഷളമാക്കിയ നിന്നെ വേണം പറയാൻ... "

പെയിന്റിംഗ് ചെയ്തോണ്ടിരിക്കുമ്പോൾ പുറത്ത് നിന്ന് ഉറച്ച ശബ്ദത്തിലുള്ള സംസാരം കേട്ട് നോക്കിയപ്പോൾ ബാഗും തൂക്കി സ്റ്റൈർ ഇറങ്ങുന്ന ഫ്രോഡിന്റെ ഡാഡിയെയും അയാൾക്ക് പിന്നിലായി പോവരുത് എന്ന് പറഞ്ഞോണ്ട് ഇറങ്ങുന്ന ആന്റിയേയും കണ്ടപ്പോ ഞാൻ ബ്രഷ് ഒക്കെ അവിടെയിട്ട് ചെന്നപ്പോ ശബ്ദം കേട്ട് ഹാളിൽ എല്ലാവരും പ്രെസെന്റ് ആയിട്ടുണ്ട്... 

എന്തൊക്കെയോ പറഞ്ഞ് ആന്റി അയാളെ പിടിച്ച് നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാനും കൂടി അയാൾ കൂട്ടാക്കുന്നില്ല.. അയാൾ ഇറങ്ങാൻ നേരത്ത് അത് വഴി റോഷനും ഷിയുവും കയറി വന്നപ്പോ റോഷനെ കണ്ടപ്പോ അയാളൊന്ന് അവിടെ നിന്നു... 

ഇത്രയൊക്കെ ബഹളം ഉണ്ടായിട്ടും ഫ്രോഡ് വരുന്നത് കാണാഞ്ഞിട്ട് ഞാൻ അവന്റെ റൂമിന്റെ ഭാഗത്ത്‌ നോക്കിയപ്പോ അടച്ചിട്ട വാതിൽ അതേപോലെ കിടക്കുന്നുണ്ട്... ഇനി ഒക്കെ കേട്ടിട്ട് അറിഞ്ഞോണ്ട് വരാതിരിക്കുന്നതാണോ ആവോ... 

"വന്ന് കേറിയിട്ട് ഒരുപാട് ദിവസമൊന്നും ആയില്ലല്ലോ.. എന്തെ ഇത്ര പെട്ടന്ന് ഒരു തിരിച്ച് പോക്ക്... അല്ലെങ്കിൽ ഇവിടെ താമസിക്കാൻ ഒരവസരം തേടി വരുന്ന ആളല്ലേ... ഇന്നിപ്പോ എന്ത് പറ്റി മിസ്റ്റർ ഹൈദർ അലിക്ക്.. "

ശബ്ദത്തിൽ കുറച്ച് മാറ്റം വരുത്തി റോഷൻ അങ്ങനെ ചോദിച്ചപ്പോൾ മുന്നിൽ നിൽക്കുന്ന അയാൾ കണ്ണുകൾ കൂർപിച്ച് ദേഷ്യത്തെ കടിച്ച് പിടിച്ച് നിൽക്കുന്നത് കണ്ടപ്പോ ഇപ്പൊ ഇവിടെയൊരു വെടിക്കെട്ട് പൊട്ടും എന്ന് മനസ്സിലായ ഞാൻ ആരും കാണാതെ ചെവി പൊത്തി പിടിച്ച് കണ്ണിറുക്കി നിന്നു.. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ അടിക്കാൻ ഓങ്ങിയ അയാളുടെ കൈ പിടിച്ച് നിൽക്കുന്ന ഫ്രോഡിനെ കണ്ടപ്പോ കണ്ണുകൾ മിഴിച്ച് തുറന്ന് ഞാൻ നോക്കി.. 

"അവൻ ചോദിച്ചതിൽ എന്താ തെറ്റ്.. എന്തെ ഇത്ര പെട്ടന്ന് ഒരു പോക്ക്.. മോമിന്റെ ശരീരത്തിന്റെ സുഖം പിടിക്കുന്നില്ലേ നിങ്ങൾക്ക്... ആ ഒരു ആവശ്യത്തിന് വേണ്ടിയാണല്ലോ ഇങ്ങോട്ട് ഒരു വരവ്... അതോ കുടിക്കാൻ കിട്ടാത്തതിന്റെ ദേഷ്യമാണോ.. എങ്കിൽ എന്നോട് പറഞ്ഞോ,, ഞാൻ എല്ലാ സാധനവും ഇവിടെ കൊണ്ടെത്തിച്ചോളാം.. അങ്ങനെ പോരെ മിസ്റ്റർ ഹൈദർ അലി... "

"നിന്റെ ഈ സംസാരം ഇനി എന്റെ പക്കൽ വേണ്ട കെയ്സാൻ.. ഒരുപാട് നാൾ ഞാൻ സഹിച്ചു.. നീ പറയുന്നത് പോലെ ഞാൻ നിന്നു... ഇനി എന്നെ കൊണ്ട് അതിന് കഴിയില്ല.. നീ പറഞ്ഞപോലെ എനിക്ക് നിന്റെ മോമിനെ മതിയായിട്ടില്ല.. അവളെന്റെ ഭാര്യയാണ്.. അവളുടെ ദേഹത്ത് ഒരു വിരൽ കൊണ്ട് സ്പർശിക്കാൻ എനിക്ക് നിന്റെ അനുവാദമൊന്നും വേണ്ട... ഈ വീട് ഭരിക്കാൻ നിനക്ക് കഴിയും.. പക്ഷേ എന്നെ ഭരിക്കാൻ മാത്രം നീ നോക്കല്ലേ.. അതിന് കഴിയില്ല... 

അതേടാ,, എനിക്ക് വേണം.. എനിക്ക് കുടിക്കണം.. എന്ത്യേ നീ എല്ലാം കൊണ്ട് ഈ വീട്ടിൽ ഒരു സെറ്റപ്പ് ഒരുക്കി തരുമോ... 

അത് കിട്ടാത്തോണ്ടല്ല ഞാൻ ഇറങ്ങി പോവുന്നത്.. നീയൊരാൾ കാരണമാണ്.. 

നാനു,, അവൻ പോയി,, ഇപ്പൊ എനിക്ക് മക്കളായിട്ടുള്ളത് നീയും റോഷനും ഇനുവുമാണ്.. ഇത്രേം കാലം ഇനുവിന്റെ കൂടെ നിന്നിട്ട് എനിക്ക് ഇത് വരെ അവൾ ഡാഡിയുടെ സ്ഥാനം നൽകിയിട്ടില്ല.. ലണ്ടനിലുള്ള ആ ജീവിതം മടുത്തിട്ടാ ഞാൻ നാട്ടിലേക്ക് വന്നത്.. ഇവിടെ വന്നപ്പോൾ നിങ്ങളൊക്കെ മാരുമെന്ന ഞാൻ കരുതിയത്.. 

ഇല്ല,, അങ്ങനെ ചിന്തിച്ച എനിക്ക് തെറ്റി.. ഇവിടെ സ്വന്തമെന്ന് പറയാൻ എനിക്ക് ആരുമില്ല... നീ പറഞ്ഞത് ശെരിയാ റോഷ,, ഞാനിവിടെ വരാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്... പക്ഷേ അതെന്തിനാണെന്ന് നിങ്ങൾക്ക് അറിയോ... നിങ്ങള്ടെ ആ പഴയ സ്നേഹം തിരിച്ച് കിട്ടിയാലോ എന്ന് പ്രതീക്ഷിച്ചിട്ട്.. അത് കിട്ടില്ലെന്ന്‌ എനിക്ക് ബോധ്യമായി.. ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല... നിങ്ങൾക്ക് ആർക്കും ഭാര്യമാവുകയും ചെയ്യില്ല... "

അത്രയും പറഞ്ഞ് നിർത്തി ഫ്രോഡിനേയും റോഷനേയും മാറ്റി അയാൾ പോവാൻ നിന്നതും എന്തിനോ വേണ്ടി ആന്റി എന്നെ നോക്കിയപ്പോൾ ഞാൻ അവകാശമില്ലാതെ എല്ലാവർക്കുമിടയിൽ മുന്നിൽ നിന്ന് അയാളോട് അവിടെ നിൽക്കാൻ പറഞ്ഞു... 

"നിൽക്കു... "

ഞാനത് പറഞ്ഞപ്പോ എവിടുന്നൊക്കെയോ പല രീതിയിലുള്ള നോട്ടം എന്നിലേക്ക് പതിഞ്ഞതും അതൊന്നും വക വെക്കാതെ ഞാൻ ആന്റിയേ നോക്കി കൊണ്ട് അയാൾക് മുന്നിൽ പോയി കയ്യിൽ പിടിച്ച ആ ബാഗ് വാങ്ങി ആന്റിക്ക് തിരികെ കൊടുത്തു.. 

"പ്ലീസ്,, സ്വന്തം മക്കളുടെ സ്നേഹം കിട്ടുന്നില്ലെങ്കിലും ഭാര്യയുടെ സ്നേഹം കിട്ടുന്നില്ലേ നിങ്ങൾക്ക്.. മക്കൾക്ക് മുന്നിൽ നിങ്ങളാരുമല്ലങ്കിൽ ഭാര്യക്ക് മുന്നിൽ ആരുമല്ലാതെ ആവരുത് നിങ്ങൾ.. എത്ര തവണ ആന്റി പിറകെ വന്ന് പറഞ്ഞു പോവല്ലേ പോവല്ലേന്ന്,, എന്നിട്ടെന്തിനാ അങ്കിൾ അവരുടെ സ്നേഹം മനസ്സിലാക്കാതെ മക്കളുടെ സ്നേഹം പിടിച്ച് പറിക്കാൻ പോവുന്നത്.. 

പ്ലീസ് അങ്കിൾ,, ഞാൻ പറയുന്നത് മനസ്സിലാക്കണം.. ഇതൊക്കെ പറയാൻ എനിക്ക് ഒരു അവകാശവുമില്ല.. ആരുമല്ല ഞാൻ.. പക്ഷേ ആന്റിയുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ എനിക്ക് നോക്കി നിൽക്കാൻ കഴിഞ്ഞില്ല.. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തോന്നിയെങ്കിൽ സോറി.. പക്ഷേ അങ്കിൾ ഈ വീട് വിട്ട് പോകരുത്.. അത് ആന്റിയേ വല്ലാതെ തളർത്തും.. പ്ലീസ്.. "

വളരെ നിശബ്മായ ആ ഹാളിൽ എന്റെ ശബ്ദം മാത്രം ഉയർന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാൻ എല്ലാവരെയും ഒരു നോക്കിനാലെ നോക്കിയപ്പോൾ എന്റെ നോട്ടം ഫ്രോഡ്ൽ സ്റ്റോപ്പ്‌ ചെയ്തതും കണ്ണുകൾ ചുവപ്പിച്ചു കൊണ്ടുള്ള അവന്റെ നോട്ടം കണ്ടിട്ട് ചെറിയ പേടി ജോന്നിയെങ്കിലും അത് കാര്യമാക്കിയില്ല... 

ശേഷം ഞാൻ അങ്കിളിനെ നോക്കിയപ്പോ ദയനീയതയോടെ അയാൾ ആന്റിയേ നോക്കിയിട്ട് ഒന്നും പറയാതെ തിരിച്ച് റൂമിലേക്ക് പോവാൻ നിന്നതും സിനു അയാൾക്ക് മുന്നിൽ വീണ്ടും നിന്നു.. 

"എനിക്കൊന്നും കേൾക്കേണ്ട കെയ്സാൻ.. ഇത് നിന്റെ ഗേൾഫ്രണ്ട് ആണെന്ന് ജനങ്ങളെ അറിയിച്ച ആ നിമിഷം ഞാൻ വല്ലാതെ സങ്കടപ്പെട്ടിരുന്നു.. വീട്ടിൽ ഒരു ജോലിക്ക് വന്ന പെണ്ണിനെ സ്നേഹിച്ച് കല്യാണം കഴിക്കേണ്ട ഗതിയാണല്ലോ നിനക്ക് എന്നോർത്ത്.. ഇവിടെ സെർവെൻറ്ന് കൊടുക്കുന്ന അതേ റെസ്‌പെക്ടെ നമ്മള് ഇവൾക്കും കൊടുക്കു.. പക്ഷേ ഇന്നിപ്പോ എന്റെയ ബ്ലഡി ചിന്ത ഞാനൊന്ന് മാറ്റി.. നിന്റെ ലൈഫിൽ ഇത് പോലൊരു പെണ്ണ് അത്യാവശ്യമാണ്.. എന്നാലേ ജീവിതം എന്തെന്ന് നീ പഠിക്കുള്ളൂ... 

മോളേ,, നീ ആരാ എന്താ എവിടെയാ എന്നൊന്നും എനിക്കറിയേണ്ട.. പക്ഷേ ഇപ്പൊ എനിക്ക് ഒരു ലോഡ് താങ്ക്സ് പറയാനുണ്ട്.. ഇവനെപോലെയൊരു ആൾടെ ജീവിതത്തിൽ നിന്നെപോലൊരു പെണ്ണ് കടന്ന് വന്നതിൽ.. ഇത് പോലെ കുറച്ച് നല്ല കാര്യങ്ങൾ നീ ഇവനെയും കൂടി പഠിപ്പിച്ചു കൊടുക്ക്.. "

എന്തോ പറയാൻ നിന്ന സിനുവിനെ പറയാൻ വിടാതെ അയാൾ അത്രയും പറഞ്ഞതും അവസാനം എന്നോട് റിക്വസ്റ്റ് പോലെ അവന് നല്ലത് പറഞ്ഞു കൊടുക്കെന്ന് പറഞ്ഞ് പറഞ്ഞപ്പോൾ സിനു അവരുടെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു... 

"നിങ്ങളെ പോലെയുള്ളവർ പലതും ചിന്തിക്കും കരുതും ആലോചിക്കും.. പക്ഷേ അവളെ ഒരു സെർന്റിന്റെ രീതിയിൽ ഞാൻ കണ്ടില്ല.. ആ റെസ്‌പെക്ടും ഞാനവൾക്ക് കൊടുത്തില്ല... അങ്ങനെ നിങ്ങൾ കൊടുത്തത് എന്റെ തെറ്റല്ല.. •she is my girl•"

എന്നവൻ പറഞ്ഞ് അയാളുടെ കയ്യിലുള്ള പിടി വിട്ട് അവൻ എന്റെ അടുത്തേക്ക് വന്ന് കണ്ണുകൾ ചുവപ്പിച്ചു കൊണ്ട് എന്നെയൊരു നോട്ടം നോക്കിയിട്ട് കയ്യിൽ ബലമായി പിടിച്ചവൻ അവന്റെ റൂമിലേക്ക് കൊണ്ട് പോയി.. ഇത് ഞാൻ പ്രതീക്ഷിച്ചതാണ്.. പക്ഷേ ആന്റിയുടെ സത്യങ്ങൾ ഞാൻ ഇനിയും ഇവനിൽ നിന്ന് മറച്ചു വെക്കില്ല... എനിക്കത് പറഞ്ഞെ പറ്റു... 

"How dare you യാഷ.. ഞങ്ങൾക്ക് ഇടയിൽ എന്തിനാ നീ കേറിയത്..? അവിടെ നടക്കുന്ന പ്രശ്‌നത്തിൽ നിന്റെ നാവ് ഉയർത്താൻ ആരാ പറഞ്ഞ്..? ഇറങ്ങാൻ നിന്ന അയാളെ നീയെന്തിനാ പിടിച്ചു നിർത്തിയത്..? പറ യാഷ.. എന്തിന്..? "

എന്റെ കവിളിൽ കുത്തി പിടിച്ച് അവൻ അത്രയും പറഞ്ഞപ്പോൾ വേദനയിൽ പിടഞ്ഞു ഞാൻ ആ കൈകൾ പിടിച്ച് മാറ്റാൻ നിന്നപ്പോൾ അതിന്റെ ഇരട്ടിയായി അവൻ പിടി മുറുക്കിയതും ഞാനവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് പിടിയൊന്നു അയച്ചു.. 

"കവിളിൽ കുത്തി പിടിച്ചാൽ നിന്റെ ചോദ്യത്തിന് എങ്ങനെ ഉത്തരം തരാനാ ഞാൻ.. "

കവിളിൽ ഉഴിഞ്ഞു കൊണ്ട് ഞാനത് പറഞ്ഞപ്പോൾ വീണ്ടും അവൻ നീല കണ്ണുകൾ വിടർത്തി എന്റെ ഷോൾഡറിൽ പിടിച്ച് ഭീതിയോട് ചേർത്ത് വെച്ചിട്ട് നെറ്റിയുടെ ഒരു സൈഡിൽ അവന്റെ നെറ്റിയും തമ്മിൽ അടുപ്പിച്ച് വെച്ചിട്ട് ദേഷ്യത്തെ കണ്ട്രോൾ ചെയ്യുമ്പോ എങ്ങനൊക്കെയോ ഞാൻ അവന്റെ അവനെ പിടിച്ച് തള്ളി മാറ്റി.. 

"ശെരിയാ,, നീ പറഞ്ഞതെല്ലാം ശെരിയാണ്.. നിങ്ങൾക്ക് ഇടയിൽ ശബ്ദം ഉയർത്താൻ മാത്രം അവകാശം എനിക്ക് ഇപ്പോഴില്ല... പക്ഷേ ഞാനീ പറഞ്ഞതിന് പിന്നിൽ നീയടക്കം ആരും അറിയാതെ പോയ നിന്റെ മോമിന്റെ രഹസ്യ സത്യങ്ങളുണ്ട്.. അത് കൊണ്ട് മാത്ര ഞാൻ അയാളോട് അങ്ങനെ പറഞ്ഞതും തിരിച്ച് ഈ വീട്ടിലേക്ക് കയറ്റിയതും... "

അവന്റെ കണ്ണിൽ നോക്കി ഒറ്റ ശ്വാസത്തിൽ ഞാനത് പറഞ്ഞപ്പോ നെറ്റി ചുളിച്ചു കൊണ്ടവൻ what എന്ന് പറഞ്ഞോണ്ട് വീണ്ടും എന്റെ അടുത്തേക്ക് വന്നു... 

"വാട്ട്‌,, എന്താ നീ പറഞ്ഞത്.. ഞങ്ങളറിയാത എന്ത് രഹസ്യ സത്യങ്ങളാണ് നിനക്ക് മോമിനെ കുറിച്ച് അറിയുക... നീയെന്ത പറയുന്നത് യാഷ.. "

"ഹാ കെയ്സാൻ,, എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നെയും റോഷനേയും മുന്നിൽ നിർത്തി പറയാനുണ്ട്.. നിങ്ങളാരും അറിയാതെ പോയ ആ സത്യങ്ങൾ.. ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾ വിശ്വസിക്കുമെന്ന് എനിക്കറിയില്ല.. പക്ഷേ വിശ്വസിക്കണം,, വിശ്വസിച്ചേ പറ്റു... "

~~~~~~~~~~~~~~~~~~~~~~~~~~~~~

അത്രയും പറഞ്ഞവൾ നിർത്തിയപ്പോൾ ഞാൻ എന്ത് സത്യമാണ് അവൾക്ക് ഞങ്ങളോട് പറയാനുള്ളത് എന്നറിയാൻ വേണ്ടി ഞാൻ അവളുടെ കയ്യും പിടിച്ച് റോഷനെ കാണാൻ പോയപ്പോ ശാമി ഇപ്പൊ അവൻ സെറ്റിലേക്ക് പോയതേയുള്ളൂന്ന് പറഞ്ഞതും ഒന്നും നോക്കാതെ ഞാൻ വണ്ടിയും എടുത്ത് ഷൂട്ടിംഗ് സെറ്റിലേക്ക് പോയി... അയാളുടെ മോന്ത കണ്ടിട്ട് ആവും വന്ന ഉടനെ തന്നെ റോഷ പോയത്... 

വണ്ടിയുടെ വേഗതയിൽ അവൾ മെല്ലെ വിടെന്ന് പറഞ്ഞെങ്കിലും ഞാൻ അതൊന്നും കേട്ടന്ന് നടിക്കാതെ പലതും ആലോചിച്ച് വണ്ടിയെടുത്തു... ആ സത്യങ്ങൾ അറിയാനുള്ള ത്വരയിൽ സെറ്റിൽ പെട്ടന്ന് എത്തിയത് പോലെ തോന്നി... അവളുടെ കയ്യും പിടിച്ച് ഞാൻ ഷൂട്ടിംഗ് നടന്നോണ്ടിരിക്കുന്ന ഭാഗത്ത്‌ പോയപ്പോൾ എന്നെയും അവളെയും കണ്ടിട്ട് എല്ലാവരും ഒരു അത്ഭുതത്തോടെ നോക്കിയതും ഞാൻ ഷിയാനോട് റോഷനോട്‌ പെട്ടന്ന് പൂളിന്റെ സൈഡിലേക്ക് വരാൻ പറയെന്ന് പറഞ്ഞ് ഞാനും അവളും അങ്ങോട്ട് പോയി.. അതിനിടയിൽ ഷിയാൻ യാഷയോട് എന്തൊക്കെയോ കണ്ണ് കൊണ്ടൊക്കെ ചോദിക്കുന്നത് കണ്ടെങ്കിലും അതൊന്നും കൂടുതൽ മൈൻഡ് ചെയ്യാൻ നിന്നില്ല... 

റോഷയേയും കാത്ത് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോ യാഷ അവിടെയിരുന്ന് താടിക്ക് കയ്യും വെച്ച് ഞാൻ നടക്കുന്നതും നോക്കിയിരിക്കുന്നത് കണ്ടപ്പോൾ നടത്തം നിർത്തി ഞാൻ അവൾക്ക് അടുത്ത് ഇരുന്നു... 

"നീ നിന്റെ മോമിനെ ഇത്രക്ക് സ്നേഹിക്കുന്നുണ്ടല്ലേ.. അതിന്റെ ഒരംശം പോലും നിന്നെ കൊണ്ട് ഡാഡിക്ക് കൊടുക്കാൻ പറ്റുന്നില്ലല്ലേ... മോമിനോടുള്ള നിന്റെ സ്നേഹത്തിന്റെ പകുതിയെങ്കിലും അർഹിക്കാൻ എന്നെ കൊണ്ട് കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ അയാം സൊ ലക്കി ഫ്രോഡ്.. ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാൻ നിന്നിലൂടെ ഇങ്ങനൊരു സ്നേഹം എനിക്ക് കിട്ടുമെന്ന്... റിയലി ഹാപ്പി ഫോർ യൂ ആൻഡ് താങ്ക്യു സൊ മച്ച്... "

എന്റെ കണ്ണിൽ നോക്കി താടിക്ക് കയ്യും കൊടുത്ത് തന്നെ അവളത് പറഞ്ഞപ്പോൾ ആ കൈയ്യിൽ പിടിച്ച് ഞാൻ പുറംവശത്ത് ചെറുതായി ചുണ്ടുകൾ ചേർത്ത് വെച്ചു... 

"എനിക്കും അറിയില്ലായിരുന്നു എന്റെ ലൈഫിലേക്ക് എന്നെ പിടിച്ച് നിൽക്കാൻ കഴിയുന്ന നിന്നെ പോലൊരു പെണ്ണിനെ കിട്ടുമെന്ന്.. അയാം സൊ ഹാപ്പി ഫോർ യൂ.. 

ഇപ്പൊ ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ നീ സാധിച്ചു തരുമോ,, അന്ന് നീയാ കുന്നിൻ ചെരുവിൽ വെച്ച് എന്നോട് പറഞ്ഞില്ലായിരുന്നോ നീയെന്നെ പ്രണയിച്ചാൽ എനിക്കതിന് ഒരു പൂർണത നൽകാൻ കഴിയില്ലെന്നും എന്റെ കൂടെ ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവില്ലന്നും നീ പറഞ്ഞില്ലായിരുന്നോ.. ആ വാക്ക് നീയൊന്ന് മാറ്റി പറയുമോ യാഷ... അന്ന് ഞാൻ നിനക്ക് പ്രോമിസ് ചെയ്തത് പോലെ ഇന്നെനിക്ക് നീ പ്രോമിസ് ചെയ്യുമോ,, 'ഇനിയുള്ള കാലമെല്ലാം ഞാൻ നിന്റെ കൂടെയുണ്ടാവും,, എന്നിലെ നിന്നോടുള്ള പ്രണയത്തിന് പൂർണത നൽകാൻ ഈ യാഷക്ക് കഴിയുമെന്ന്,, ' ചുമ്മാതെയാണെങ്കിലും ഒരു തവണ പ്രോമിസ് ചെയ്യുമോ.. നിന്റെ വായിൽ നിന്ന് അങ്ങനെ കേൾക്കാൻ വല്ലാതെ ഞാൻ കൊതിക്കുന്നു.. ആഗ്രഹിക്കുന്നു... 

അന്ന് നീയത് പറഞ്ഞപ്പോൾ എനിക്ക് ഒരു സങ്കടവും ഫീൽ ചെയ്തിരുന്നില്ല... നമ്മുടെ പരസ്പരമുള്ള പ്രണയം പങ്കു ചേരുകയായിരുന്നല്ലോ.. പക്ഷേ ഇന്നിപ്പോ അതൊക്കെ ഓർക്കുമ്പോ എന്നെ വിട്ട് നീ പോവുമോ എന്നോർത്ത് വല്ലാതെ ഹൃദയമിടിക്കുന്നു... പ്ലീസ് യാഷ ഒരു തവണ പറയുമോ... പ്ലീസ്.. നിന്റെ പ്രണയത്തിന് നീയൊരു പൂർണത നൽകിയില്ലെങ്കിൽ ഞാൻ വല്ലാതെ തളർന്നു പോവും.. അത്രയ്ക്ക് ഇഷ്ടമാ നിന്നെ... അതെന്തോണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല.. •*You are a special person in my life*•"

അവളുടെയാ കാപ്പി കണ്ണുകളിൽ നോക്കി കയ്യിൽ തലോടി കൊണ്ട് ഞാൻ അങ്ങനെ പറയുമ്പോൾ എന്തെന്നില്ലാതെ ചെറിയ രീതിയിൽ അവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു.. കാര്യമെന്തെന്ന് അറിയില്ലെങ്കിലും ഞാൻ അവളുടെ മുഖത്ത് തലോടി കണ്ണുകൾ തുടച്ചു കൊടുക്കുമ്പോ പെട്ടന്ന് തൊണ്ട അനക്കി കൊണ്ട് റോഷ വന്നതും എവിടുന്നോ ബോധം വന്നത് പോലെ അവൾ ഞെട്ടി എഴുന്നേറ്റ് റോഷനെ നോക്കിയെന്ന് ചിരിച്ച് വരുത്തി... ശേഷം റോഷ എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഞാൻ യാഷയേ നോക്കി.. 

"നിങ്ങളാരും കരുതുന്നത് പോലെയല്ല നിങ്ങളുടെ മോം.. ഓരോ നിമിഷവും സ്വന്തം ഭർത്താവിന് വേണ്ടി നിങ്ങൾക്ക് മുന്നിൽ ശബ്ദം ഉയർത്തുന്നതിന് പിന്നിൽ വേറൊരു സത്യമുണ്ട്... ഒരിക്കലും നിങ്ങൾ അയാളെ കുറിച്ച് പറഞ്ഞ സത്യങ്ങൾ ആന്റി വിശ്വസിക്കാത്തിരുന്നിട്ടില്ല.. എല്ലാം വിശ്വസിച്ചിരുന്നു.. പക്ഷേ അത് പുറത്ത് കാണിക്കാത്തത് പിന്നിൽ അയാളുടെ ഭീഷണിയുള്ളതോണ്ടാ.. ഓരോ നിമിഷവും നിങ്ങൾ ഓരോരുത്തരും അയാളെ കഴുത്തിൽ കേറുമ്പോ വേദനിക്കുന്നത് ആന്റിയാണ്... 

ഇത്രേം കാലം വീട്ടിൽ ഇല്ലാതിരുന്നപ്പോ ഫോണിൽ കൂടി ആന്റി എന്തൊക്കെ കേട്ടെന്ന് അറിയോ നിങ്ങൾക്ക്... നിങ്ങളുടെയൊക്കെ മുന്നിൽ ആന്റി എന്റെ ഭർത്താവ് എന്റെ ഭർത്താവ് എന്ന് പറഞ്ഞ് അയാളുടെ കൂടെ നിൽക്കുന്നത് ഒക്കെ വെറും അഭിനയമാണ്.. ഇനിയും കുറേ കാലം ജീവിക്കണം എന്ന കൊതികൊണ്ട്,,,,,,,,,,,, "

എന്നിങ്ങനെ ഓരോന്നായി യാഷ പറയുമ്പോൾ ഞാനും റോഷനും ഞെട്ടിയിരുന്നു... 

"ഇന്നിപ്പോ ഞാൻ അയാളെ അവിടെ പിടിച്ച് നിർത്തിയത് അതോണ്ടാ... അയാൾ അവിടം വിട്ട് പോയാൽ വീണ്ടും ആന്റി തകരും... സിനു നിന്നോട് ഞാൻ ഡാഡിയേ തിരിച്ച് വീട്ടിലേക്ക് കൊണ്ട് വരണമെന്ന് പറഞ്ഞത് മോമിന്റെ അവസ്ഥ ഓർത്തിട്ടാ.. ഒരുപക്ഷെ അന്ന് അയാളെ തിരിച്ച് വീട്ടിലേക്ക് കൊണ്ട് വന്നില്ലെങ്കിൽ ഇന്നിപ്പോ ആന്റി ഈ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു... വീട്ടിലേക്ക് തിരിച്ച് വിളിക്കാത്തതിന്റെ പേരിൽ അയാൾ മോമിനെ കൊന്ന് കളഞ്ഞേനെ... അത്രക്ക് ക്രൂര മനസ്സാണ് അയാളുടേത്.. 

പക്ഷേ ഇതൊക്കെ നിങ്ങളോട് മനപ്പൂർവം പറയാതിരുന്നതാ.. അങ്ങനെയെല്ലാം നിങ്ങളോട് പറഞ്ഞിരുന്നേൽ മുന്നും പിന്നും നോക്കാതെ നിങ്ങൾ പലതും കാട്ടി കൂട്ടും... നിങ്ങളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കണം എന്നെനിക്കറിയില്ല.. നിങ്ങളുടെ ആന്റിക്കും.. ആന്റി പറഞ്ഞിട്ടുണ്ട് ഒരു കാരണവശാലും ഈ സത്യങ്ങൾ വേറൊരാൾ അറിയരുതെന്ന്.. പക്ഷേ ഇനിയും ഈ ഡ്രാമ കണ്ടോണ്ടിരിക്കാൻ പറ്റാത്തോണ്ടാ ആന്റിയുടെ വാക്കിന് വില കൊടുക്കാതെ എല്ലാം ഞാൻ നിങ്ങളോട് പറഞ്ഞത്.. പക്ഷേ വേറൊരു കാര്യം ആന്റി എന്നോട് പറഞ്ഞിരുന്നു.. അയാൾക്ക് എതിരെ ഫൈറ്റ് ചെയ്യാൻ ആന്റിയും തയ്യാറാണ്.. കൂടെയുണ്ടാകും.. പക്ഷേ അത് അവര് അറിഞ്ഞോണ്ടായിരിക്കരുത്... 

നിങ്ങളോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളു.. പ്രതേകിച് സിനു നിന്നോട്,, ഇനി ഈ സത്യങ്ങളൊക്കെ നീ അറിഞ്ഞെന്നു കരുതി നിന്റെ മോമിന്റെ പിന്നിൽ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞ് നീ നിന്റെ ഡാഡിയുടെ നേർക്ക് പോവരുത്.. അങ്ങനെ പോയാൽ ആന്റി എന്നെ വെറുതെന്ന് വരും.. ഈ വിവരമൊക്കെ നിങ്ങളോട് പറഞ്ഞെന്നും ആന്റി അറിയരുത്.. അങ്ങനെ അറിഞ്ഞാൽ ഇനി നടക്കുന്ന ഒരു കാര്യവും ആന്റി എന്നോട് പറയത്തുമില്ല.. നിങ്ങൾളൊന്നും അറിയത്തുമില്ല.. ഒന്നും അറിയാത്ത പോലെ ഇതേ പോലെ മുന്നോട്ട് പോയാൽ ചിലപ്പോൾ എനിക്ക് ആന്റിയോട് പലതും ചോദിച്ച് ഓരോ വിവരവും നിങ്ങളെ അറിയിക്കാൻ പറ്റും... "

"യെസ്,, യാഷ പറഞ്ഞത് വളരെ ശെരിയാണ് സിനു.. എടുത്ത് ചാടി നീയൊന്നും അയാൾക്ക് നേരെയോ മോമിന്റെ നേരെയോ കയറരുത്.. യാഷ പറഹുന്നതിലും കാര്യമുണ്ട്.. ഇപ്പോഴെങ്കിലും നിനക്ക് ഇതൊക്കെ ഞങ്ങളോട് പറയാൻ തോന്നിയല്ലോ യാഷ.. താങ്ക്സ്.. 

എനിക്ക് കൂടുതൽ ഇവിടെ നിൽക്കാൻ പറ്റില്ല.. ബാക്കി എന്താണെന്ന് വെച്ചാൽ നീ സിനുവിനെ പറഞ്ഞ് മനസ്സിലാക്.. എനിക്ക് ഷൂട്ടിംഗ് ഉണ്ട്.. പിന്നേ,, ഏത് നല്ലൊരു നേരത്താണാവോ ഷിയാന് എന്റെ വീട്ടിൽ നിന്നെ ജോലിക്ക് കേറ്റാൻ തോന്നിയത്.. നോട്ട് ബാഡ്.. അങ്ങനെ അവൻ സെറ്റ് ആകിയപ്പോ ദേ ഇവന്റെ ദേഷ്യത്തിന് പിന്നിൽ കടിച്ച് പിടിക്കാൻ നിന്നെ പോലെ ഒരുത്തിയേ കിട്ടി.. അത് കഴിഞ്ഞ് ഇവന് നീയൊരു ഗേൾഫ്രണ്ട് ആയി... ദേ ഇപ്പൊ ഞങ്ങളുടെ രണ്ടാളുടെയും ആവശ്യത്തിന് കൂട്ട് പിടിക്കാനും നീയായി.. യാഷ താങ്ക്യു സൊ മച്ച്... ഇനി ബേബിയുടെ റൂം ഡെക്കറെറ്റ് ചെയ്ത് കഴിഞ്ഞാലും അയാൾക്ക് എതിരെ കളിക്കാൻ വേണ്ടി നിന്നെ അവിടെ തന്നെ പിടിച്ച് നിർത്താൻ ഞാനും സിനുവും നോക്കാം.. അപ്പൊ ബൈ ബൈ.. നാളെ കാണാം... "

എന്നിങ്ങനെ പലതും റോഷ പറയുമ്പോൾ ഇമ വെട്ടാതെ ഞാൻ അവളുടെയാ നിഷ്കളങ്കമായ മുഖം നോക്കി നിൽക്കയായിരുന്നു.. നേരെത്തെ ഡാഡിയേ അവിടെ തന്നെ പിടിച്ച് നിർത്തിയത് ഈ സത്യങ്ങൾ ഒക്കെ ഉള്ളതോണ്ടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ നേരെത്തെ റൂമിൽ ചെന്ന് കവിളിൽ പിടിച്ച് വേദനിപ്പിക്കില്ലായിരുന്നു... ഒരു വാക്ക് നേരെത്തെ നിനക്ക് എന്നോട് ഈ കാര്യങ്ങളൊക്കെ സൂചിപ്പിക്കാമായിരുന്നു യാഷ... 

ബായ് പറഞ്ഞ് റോഷ പോയപ്പോൾ ഞാൻ യാഷയുടെ അടുത്തേക്ക് പോയി അവളെ കെട്ടിപിടിച്ചു.. 

"താങ്ക്യൂ യാഷ,, മോമിന്റെ കൂടെ നിന്നതിൽ... ഈ ഭീഷണിക്ക് മുന്നിലൊക്കെ മോം തളർന്നു പോവുമ്പോ കൂടെ നിന്ന് സമാധാനിപ്പിച്ചതിൽ താങ്ക്സ്.. നീ പറഞ്ഞിരുന്നില്ലെങ്കിൽ മോം വാശി പിടിച്ച് പറഞ്ഞിരുന്നില്ലെങ്കിൽ അയാളെ ഞാൻ ഒരിക്കലും വീട്ടിൽ കൊണ്ട് വരില്ലായിരുന്നു... കൊണ്ട് വന്നില്ലെങ്കിൽ എനിക്കെന്റെ മോമിനെ നഷ്ടപ്പെട്ടു പോയേനെ.. അല്ലേ യാഷ...

കാര്യമറിയാതെ നിന്നെ നേരെത്തെ വേദനിപ്പിച്ചതിൽ അയാം റിയലി സോറി... സോറി സോറി വെരി സോറി.. ലവ് യൂ യാഷ ലവ് യൂ സൊ മച്ച്.. "

~~~~~~~~~~~~~~~~~~~~~~~~~~~~~

എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി അവൻ കരഞ്ഞോണ്ട് അങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാൻ അവന്റെ മുടിയിൽ തലോടി കൊണ്ട് ചുറ്റുമൊന്നു നോക്കി... ഭാധ്യത്തിന് ഈ ഭാഗത്ത്‌ ഞങ്ങളല്ലാതെ ഒരു ഈച്ച കുഞ്ഞു പോലും ഇല്ല.. കൂടെ കൂടെ അവൻ അവനിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് സോറി സോറി ന്ന് പറഞ്ഞ് കരയുന്നത് കേൾക്കുമ്പോ ആകെ മൊത്തം ഫുൾ ഓഫ് ഡാർക്ക്‌ സീനായി ഞാൻ അവനെ ആ പൂളിലേക്ക് തള്ളിയിട്ടു.. ഇവന്റെ ഈ കരച്ചിൽ എനിക്ക് ഒട്ടും പിടിക്കുന്നില്ല.. ബ്ലഡി.. ഈൗ.. ഒട്ടും മാച്ചുമില്ല... ബ്ലാ... 

വെള്ളത്തിൽ നിന്ന് തല പൊക്കി മുന്നിലേക്ക് തൂങ്ങി വന്ന മുടി പിന്നിലേക്ക് നീക്കിയിട്ട് എന്റെ നേർക്ക് വെള്ളം തെറിപ്പിച്ചു കൊണ്ട് യൂ ബ്ലഡി എന്നൊക്കെ പറയുമ്പോൾ ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി... 

"എടൊ ഫ്രോഡേ.. നിനക്ക് ഈ കരച്ചിലും പിടച്ചിലുമൊന്നും ഒട്ടും സെറ്റാവുന്നില്ല.. അയ്യേ,, ബ്ലാ,, ആ വീർപ്പിച്ച് നടക്കുന്ന ദേഷ്യവും എന്നോട് മാത്രം ചിരിക്കുന്ന ആ പ്രതേക ചിരിയും മാത്രമേ നിനക്ക് സെറ്റ് ആവുന്നുള്ളൂ.. അതോണ്ട് ഇനിമുതൽ ഈ യാഷയുടെ മുന്നിൽ നീ ഇതേ പോലെ ങീ ങീ എന്ന് പറഞ്ഞ് കരയരുത്.. കരഞ്ഞാൽ ഇനി ഇതേപോലെ വെള്ളത്തിൽ ആയിരിക്കില്ല തള്ളിയിടുക.. വല്ല കൊക്കയിലും ആയിരിക്കും.. കേട്ടോടാ ഫ്രോഡേ.. "

ഊരക്ക് കയ്യും കൊടുത്ത് കൈകൾ കൊണ്ട് ഡാൻസ് കളിച്ചോണ്ട് അവനോട് അതൊക്കെ പറയുമ്പോൾ ഒക്കെ അവൻ ഒരു ചിരിയാലെ ഒതുക്കുന്നത് കണ്ടപ്പോ പോത്തിനോടാണല്ലോ വേദോന്നിയതെന്ന് പറഞ്ഞ് ഞാൻ തന്നെ സ്വയം തലക്ക് അടി കൊടുത്ത് അവിടെയിരുന്നു... 

എന്നിട്ടവൻ നനഞ്ഞ ഷർട്ട്‌ അഴിച്ച് അതിലെ വെള്ളം പിഴിഞ്ഞ് എന്റെ നേർക്ക് ചാടിയിട്ട് ബനിയൻ മാത്രം ഇട്ട് എന്നോട് ഇങ്ങോട്ട് വന്ന് കൈ തന്ന് കരയലിലോട്ട് കയറാൻ ഹെൽപ് ചെയ്യടിന്ന് പറഞ്ഞതും ഞാൻ ആ ഷർട്ട് എടുത്ത് അയ്യേ നാറുന്നുന്ന് പറഞ്ഞ് അവിടെയിട്ടു... 

"കൈ തന്നിട്ട് എന്നെയും ആ വെള്ളത്തിലോട്ട് വലിച്ചിടാൻ അല്ലേ.. കളി ഈ യാഷയോട് വേണ്ടാട്ടാ.. നിങ്ങൾ ബോയിസിന്റെ അല്ലറ ചില്ലറ സൈക്കോളജി ഒക്കെ എനിക്കും അറിയാം.. ഈ യാഷയുടെ നേർക്ക് അതൊന്നും നടക്കില്ല മോനെ.. പൊന്ന് ഫ്രോഡ് തനിയെ കരകയറാൻ നോക്ക്.... "

"അയ്യോ,,, അമ്മാതിരി ബോയ് ഒന്നുമല്ല ഈ സിനു.. ആ ബോയിസിന്റെ കൂട്ടത്തിൽ ഈ സിനുവിനെ ചേർക്കേണ്ട.. ഒന്ന് കൈ നീട്ടി സഹായിക്ക് കോപ്പേ.. ദേ എനിക്ക് ഈ വെള്ളത്തിൽ നിന്ന് ദേഷ്യം വരുന്നുണ്ടേ.. നീയായിട്ട് ഇങ്ങോട്ട് വന്നാൽ നിനക്ക് കൊള്ളാം.. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വന്നാൽ ശെരിക്കും നിന്നെ വെള്ളത്തിൽ തള്ളിയിടും.. ഇപ്പൊ വന്നാൽ ഇടില്ല... "

വിശ്വസിക്കാൻ പറ്റുമോ ഗോടെ.. ഞാൻ അങ്ങോട്ട് പോവാൻ വേണ്ടി ചുമ്മാ വെറുതെ നമ്പർ ആണെങ്കിലോ.. എന്നിട്ട് എന്നെ പിടിച്ച് വെള്ളത്തിലേക്ക് തള്ളിയിടാൻ ആണെങ്കിലോ.. ഹേയ്,, സംസാരം കേട്ടിട്ട് സ്പെല്ലിങ് മിസ്റ്റേക്ക് ഒന്നും തോന്നുന്നില്ല... പോവണോ വേണ്ടയോ... എന്തായാലും ഒന്ന് പോയി നോക്കാം.. അവൻ കരകേറാൻ പാട് പെടുന്നത് കാണുമ്പോ ഞാനെങ്ങനെയാ നോക്കി നിൽക്കുക... 

മെല്ലെ നടന്നു നടന്ന് ഞാനവന് നേരെ വേണോ വേണ്ടയോ എന്ന രീതിയിൽ കൈ നീട്ടിയപ്പോ അവൻ അതിനെ പുച്ഛിച്ചു കൊണ്ട് കരകേറാൻ നിന്നതും ഞാൻ വീണ്ടും കൈ നീട്ടിയപ്പോ നല്ല അനുസരണയുള്ള കുട്ടിയായി അവൻ ഇടംകണ്ണിട്ട് നോക്കി കൊണ്ട് കയ്യിൽ പിടിച്ചു.. അവനെ പിടിച്ചു വലിച്ച് കേറ്റാൻ നിന്ന എന്നെ അവൻ പെട്ടന്ന് വെള്ളത്തിലേക്ക് വലിച്ചിട്ടതും ഞാൻ ഷിറ്റ് എന്ന് പറഞ്ഞോണ്ട് മുഖം തുടച്ചോണ്ട് അവനെ നോക്കി... 

"എനിക്ക് അപ്പോഴേ തോന്നിയതാ നീയെന്നെ പിടിച്ച് തള്ളിയിടുമെന്ന്.. എന്നാലും ഇതെന്നോട് വേണ്ടായിരുന്നു.. ഒരു ഹെല്പിന് വന്നപ്പോ എനിക്കിട്ട് ഇങ്ങനെ വേണ്ടായിരുന്നു... "

"അല്ലാതെ പിന്നേ,,, ഒരു കാരണവും ഇല്ലാതെ എന്നെ വെള്ളത്തിലേക്ക് തള്ളിയിട്ടാൽ ഞാൻ കയ്യും കെട്ടി നോക്കി നിൽക്കുമെന്ന് കരുതിയോ നീ.. അതിന് ഞാൻ ഞാനല്ലാതെ മാറണം... "

"ആര് പറഞ്ഞു ചുമ്മാതാണെന്ന്... നിന്റെ കരച്ചിൽ കണ്ടപ്പോ എനിക്ക് ചവിട്ടി കൂട്ടാനാ തോന്നിയത്.. പിന്നേ തൊട്ടടുത്ത് ഇത്രേം വലിയ പൂൾ ഉള്ളോണ്ട് ഇവിടേക്ക് തള്ളിയിട്ടു... അത്രേയുള്ളൂ... "

"എന്തായാലും രണ്ടാളും വെള്ളത്തിലല്ലേ ഉള്ളത്... നനഞ്ഞു ഇനി എന്തായാലും കുളിച്ചിട്ട് കര കയറാം.. "

എടുത്തടിച്ച പോലെ ഞാനങ്ങനെ പറഞ്ഞപ്പോ എന്റെ നേർക്ക് വെള്ളം തെറിപ്പിച്ചിട്ട് അവൾ പോവാൻ നിന്നതും ആ കയ്യിൽ പിടിച്ച് നിർത്തി ഞാൻ അരയിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തി.. അപ്പോളവൾ ഒരു കുസൃതി ചിരിയോടെ എന്നെ നോക്കിയിട്ട് എന്റെ കഴുത്തിന് പിന്നിലായി കയ്യിട്ട് ചുറ്റി പിടിച്ചതും വീണ്ടും ഞാനവളെ എന്നിലേക്ക് ചേർത്ത് നിർത്തി... 

"അല്ല,, മോന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ല.. മ്മ് മ്മ്.. എന്തെ കാര്യം.. അതേയ്,, എനിക്ക് ഇവിടെ വെള്ളത്തിൽ നിൽക്കാനുള്ള ത്രാണിയൊന്നും ഇല്ല.. പനി പിടിച്ച് രണ്ടാഴ്ചത്തേക്ക് പുതച്ചു മൂടി കിടക്കേണ്ട അവസ്ഥയായിരിക്കും... അതോണ്ട് പൊന്ന് മോൻ റൊമാൻസ് കളിക്കാൻ നിൽക്കാതെ കരയിലോട്ട് കയറാൻ നോക്ക്... "

എന്റെ കണ്ണിൽ നോക്കി ഒരു പുഞ്ചിരിയാലെ അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്ത് നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ വിരലോടിക്കുമ്പോൾ ഇക്കിളി ആയിട്ട് അവൾ മുഖമൊന്നു ചെരിച്ചതും ഞാൻ ആ വിരൽ അവളുടെ ഇളം നിറത്തിലുള്ള ചുണ്ടിൽ സ്റ്റോപ്പ്‌ ഇട്ടതും കാര്യം മാമസ്സിലായ അവൾ എന്റെ വയറ്റിനിട്ട് ഒരു കുത്ത് തന്ന് എന്റെ നെറ്റിയിൽ അവളുടെ നെറ്റി ഉരസിയിട്ട് കരയിൽ കയറി... 

തണുത്തു വിറച്ചിട്ട് ഒട്ടിപിടിച്ച വസ്ത്രത്തോടെ അവൾ അവളെ തന്നെ പുല്കുന്നത് കണ്ടപ്പോ ഞാനെന്റെ ആ നഞ്ഞ കട്ടിയുള്ള ഷർട്ട് അവളുടെ ദേഹത്തൂടെ ഇട്ട് കൊടുത്തു... 

തിരിച്ച് വീട്ടിലേക്ക് പോവാൻ നിന്നപ്പോ വണ്ടിയുടെ ഫ്രണ്ട്ൽ തോണി രൂപത്തിൽ ഒരു പേപ്പർ കണ്ടതും അയാൾ ഇവിടെയും എത്തിയോ എന്ന് ആലോചിച്ച് ഇന്നെന്താണാവോ എഴുതി കുറിച്ചത് എന്ന് നോക്കാൻ വേണ്ടി തുറന്ന് നോക്കി... 

´•ഹേയ് കെയ്സാൻ.. ഫൈനലി.. വന്നു അയാൾ.. എന്റെ ടാർഗറ്റ് നീയോ നിന്റെ ഗേൾഫ്രണ്ടോ നിന്റെ മോമോ അല്ല... നിന്റെ തന്ത ഹൈദർ അലിയാണ്... അയാൾ ആ വീട്ടിലേക്ക് വരാനായിരുന്നു കാത്ത് നിന്നത്... എന്റെ മെയിൻ ടാർഗറ്റ് അയാളാണ്... പിന്നേ നിന്റെ തന്തയേ അവിടെ കാണാഞ്ഞപ്പോൾ അയാളോടുള്ള ശത്രുത നിന്റെ മോമിനോട്‌ തീർക്കാമെന്ന് കരുതി... പക്ഷേ അത് വേണ്ടി വന്നില്ല.. ഇനി അങ്ങോട്ട് എന്റെ ഊഴം അയാളാണ്.. പക്ഷേ നമ്മൾക്കിടയിലുള്ള ഈ ഹൈഡ് ആൻഡ് സീക്ക് കളി ഇവിടെ അവസാനിക്കുന്നില്ലട്ടോ... വേറൊന്നും കൊണ്ടല്ല,, നിന്റെ ആഗ്രഹം അയാളെ ആ വീട്ടിൽ നിന്ന് പുറത്താക്കുക എന്നാണല്ലോ... പക്ഷേ അത്ര പെട്ടന്ന് ഒന്നും അയാൾ അവിടം വിട്ട് പോവില്ല.. ഇനിയും സമയം കിടക്കുന്നതെയുള്ളൂ.. അപ്പോ ഒക്കെ... ബായ്.. •`

അത്രയും അതിൽ എഴുതിയത് വായിച്ചപ്പോൾ ദേഷ്യം വരേണ്ട സ്ഥാനത് എനിക്ക് ചിരിയാ വന്നത്... എന്റെയും അയാളുടെയും ഊഴം ഒന്ന് തന്നെ ആയതോണ്ട് ഞാൻ അയാളെ പിന്തുടർന്ന് ആരാണെന്ന് കണ്ടുപിടിക്കേണ്ട ആവശ്യമില്ല... എന്റെ സഹായം ഏതെങ്കിലും ഒരു ദിവസം അയാൾക്ക് വേണ്ടി വരും... അപ്പൊ അയാളെന്നെ എന്റെ മുന്നിലേക്ക് വന്നോളും... 

വീട്ടിൽ എത്തിയപ്പോ ഞങ്ങളെ കോലം കണ്ട് ഹാളിൽ സോഫയിൽ ഇരിക്കുന്ന ബേബിയും ശാമിയും അടിമുടി നോക്കിയതും ഇത്രേം നേരം ശാമിയുടെ കൂടെ ഇരുന്ന് ടീവി കണ്ടോണ്ട് ചിരിച്ച് നിന്ന ബേബി മോൾ നമ്മളെ കണ്ടപ്പോൾ അവിടുന്ന് എഴുന്നേറ്റ് പോയി... 

ഇവള് മിക്കവാറും നമ്മളെ കൊണ്ട് ഡാൻസ് കളിപ്പിച്ചിട്ടേ അടങ്ങത്തുള്ളൂ.. രണ്ടാളോടും മിണ്ടില്ലന്ന് പറഞ്ഞു വാക്ക് അതേ പടി ചെയ്യുന്നത് കണ്ടില്ലേ.. അല്ലെങ്കിൽ സിനു സിനു മിലു മിലു എന്നൊക്കെ വിളിച്ച് പിന്നാലെ വന്ന് ഞങ്ങൾക്ക് ഒരവസരം ഒരുക്കി തരുന്ന ആളാ ഈ പോണത്.. കഷ്ടമുണ്ട് ബേബി മോളേ കഷ്ടമുണ്ട്... we will miss you baby.. 

ഡ്രെസ്സ് ഒക്കെ മാറി ഞാൻ ചുമ്മാ മോമിന്റെ റൂമിന്റെ അരികിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോ ചുമ്മാ ഹോൾസിൽ കൂടി അകത്തേക്ക് കണ്ണിട്ട് നോക്കി.. ചെറ്റത്തരമാണെന്ന് അറിയാം.. പക്ഷേ അയാളുടെ കൈകൾക്കുള്ളിൽ പിടയുകയായിരിക്കുമല്ലോ എന്നോർത്തപ്പോൾ ഉള്ളം വല്ലാതെ വിങ്ങുന്നു... 

കുറേ തിരിഞ്ഞും മറിഞ്ഞും ഞാൻ നോക്കിയെങ്കിലും എനിക്ക് ഒന്നും കാണാൻ പറ്റിയില്ല.. ചെറിയ നിഴൽ രൂപം കാണാൻ കഴിഞ്ഞെങ്കിലും ഒന്നും വ്യക്തമല്ലായിരുന്നു... 

*"കെയ്സാൻ,,,,,,,,,,,,,,,,,,,,,,,,"*

തിരിച്ച് താഴേക്ക് പോവാൻ നിന്നപ്പോൾ ബേബിയുടെ റൂമിൽ നിന്ന് യാഷയുടെ നീട്ടിയുള്ള വിളി കേട്ട് ഞാൻ ഞെട്ടി കൊണ്ട് എന്താണെന്ന് നോക്കാൻ വേണ്ടി അങ്ങോട്ട് ചെന്നപ്പോ ഡോർ ലോക്ക് ചെയ്തത് കണ്ടതും യാഷ യാഷ എന്ന് വിളിച്ചോണ്ട് ഞാൻ ഡോറിൽ തുരുതുരാ മുട്ടിയെങ്കിലും അകത്ത് നിന്ന് ഒരു റെസ്പോണ്ടും ഇല്ലായിരുന്നു... എന്റെ നിലവിളി പോലെയുള്ള ശബ്ദം കേട്ട് ബാക്കിയുള്ളോരൊക്കെ എന്താ കാര്യമെന്ന് ചോദിക്കുന്നുണ്ടെങ്കിലും അതിനൊരു മറുപടി കൊടുക്കാതെ ഞാൻ വീണ്ടും വീണ്ടും കൊട്ടികൊണ്ടേയിരുന്നു... 

"എനിക്കൊന്നും കേൾക്കേണ്ടന്ന് പറഞ്ഞില്ലെ.. ദേഷ്യം വന്നാൽ എന്നെയും പിടിച്ചാൽ കിട്ടില്ല.. സിനുവിന്റെ ദേഷ്യം മാത്രമേ കണ്ടിട്ടുണ്ടാവൂ.. എന്റെ ദേഷ്യം കാണാത്തൊണ്ട ആരും.. ഞാൻ ചോദിച്ചതിന് ഒരു ഉത്തരം പറഞ്ഞില്ലെങ്കിൽ സത്യമായിട്ടും ഇത് ഞാൻ മിലുവിന്റെ ദേഹത്ത് മറിക്കും.. യെസ് ഓർ നോ.. "

അകത്ത് നിന്ന് ബേബിയുടെ സംസാരം കേട്ട് ഞാനടക്കം എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് ശബ്ദം കുറച്ച് കാണപ്പിച്ചിട്ട് ബേബിയോട് ഡോർ തുറക്കാൻ പറഞ്ഞപ്പോ പേടിച്ചിട്ടാണോ അതോ വേറെ വല്ലാത്തിനും ആണോന്ന് അറിയില്ല പറഞ്ഞ പോലെ ഡോർ തുറന്നിട്ടുണ്ട്... ഡോർ തുറക്കലും എന്റെ കയ്യും പിടിച്ച് വലിച്ച് അകത്തേക്ക് ഇട്ടിട്ട് വേറെ ആരെയും അകത്തേക്ക് കയറ്റാതെ വീണ്ടും അവൾ ഡോർ ലോക്ക് ചെയ്തു.. ശേഷം ഞാൻ യാഷ എവിടെയാണെന്ന് നോക്കിയപ്പോ ജനലിന്റെ കമ്പിയിൽ പിടിച്ച് തൂങ്ങി നിൽക്കുന്നത് കണ്ടതും അവള് കണ്ണ് കൊണ്ട് അത് നോക്കെന്ന് പറഞ്ഞ് ചൂണ്ടി കാണിച്ചപ്പോൾ ദേ നിൽക്കുന്നു എന്റെ മുന്നിൽ പെയിന്റിംഗ് ഡബ്ബയും പിടിച്ച് ബേബി മോൾ... 

"നോ നോ നോ,, ബേബി,, അത് ഞങ്ങളുടെ മേലിൽ ഒഴിക്കരുത്.. അത്ര നല്ലതല്ല.. ദേ ഈ പെയിന്റിംഗ് ഒക്കെ ബേബിയുടെ റൂം ഡെക്കറേറ്റ് ചെയ്യാനുള്ളതല്ലേ.. അപ്പോ പിന്നേ ഡെക്കറേറ്റ് ചെയ്യാൻ പെയിന്റിംഗ് കിട്ടിയെന്ന് വരില്ല... നിന്റെ ഡാഡിയുടെ അടുത്ത്ന്ന് നല്ലത് കിട്ടും നിനക്ക്.. ആ പെയിന്റ് നീ അവിടെ തന്നെ വെക്ക് ബേബി.... "

"ഇല്ലാ ഇല്ലാ ഇല്ല... നിങ്ങൾ രണ്ട് പേരും ഈ ബേബിയോട് മിണ്ടണ്ടന്ന് പറഞ്ഞാൽ മിണ്ടണ്ട... എനിക്ക് ഒരു കാര്യം മാത്രമേ അറിയണ്ടു,, നാളെ നിങ്ങൾ ആ ഡാൻസ് കളിക്കുമോ ഇല്ലയോ... അതിനൊരു ഉത്തരം തന്നാൽ ഞാൻ ഈ പെയിന്റ് നിങ്ങള്ടെ മേലിൽ ഒഴിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചോളാം.. യെസ് ഓർ നോ..? "

വാശി പിടിച്ച് ബേബി അങ്ങനെ പറഞ്ഞപ്പോ ഞാൻ മെല്ലെ യാഷയേ നോക്കിയപ്പോ അവൾ തോൾ പൊക്കി അയ്യോ എനിക്കൊന്നും അറിയില്ലെ എന്നും പറഞ്ഞ് നിൽക്കുന്നു....ഒടുക്കം എന്നോട് എന്തെങ്കിലും പറഞ്ഞൊപ്പിക്ക് ഞാനിപ്പോ ഇവിടുന്ന് വീഴും എന്നൊക്കെ യാഷ പറഞ്ഞപ്പോ ഞാൻ മെല്ലെ ബേബിയേ നോക്കി ചിരിച്ച്.... 

"ചിരിക്കാനല്ല ഞാൻ പറഞ്ഞത്.... യെസ് ഓർ നോ.... "

"അങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ... ആക്ച്വലി ഞാൻ ഡാൻസ് കളിക്കില്ലന്ന് പറഞ്ഞത് വേറൊന്നും കൊണ്ടല്ല,,,, അത് പിന്നേ യാഷ ഉണ്ടല്ലോ,,, അവൾക്ക് ഒട്ടും താല്പര്യമില്ല ഡാൻസ് കളിക്കാൻ,,, അതാ ഞാൻ നോ പറഞ്ഞത്... അല്ലാതെ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ട്.... പക്ഷേ എന്ത് ചെയ്യാനാ,, യാഷ ഇല്ലാതെ ഞാൻ തനിച്ച് എങ്ങനെയാ ഡാൻസ് കളിക്കാ.. 

യാഷ,, നിനക്ക് എന്റെ കൂടെ ഡാൻസ് കളിച്ചാലെന്താ യാഷ കുഴപ്പം.... ഒന്നുമില്ലേലും ബേബി മോൾക്ക് വേണ്ടിയെങ്കിലും നിനക്ക് എന്റെ കൂടെ കളിച്ചൂടെ.... പാവം ബേബി മോൾടെ ഒരു ആഗ്രഹം അല്ലേടി.... എന്തിനാ നീ അവളോട് ഇത്ര കടും കൈ കാണിക്കുന്നത്.... പാവമല്ലേ നമ്മടെ ബേബി മോൾ... നീയൊന്ന് യെസ് പറ യാഷ.... "

~~~~~~~~~~~~~~~~~~~~~~~~~~~~~

എടാ പരമ നാറി.... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ കോപ്പേ,,,, ഒരു കാര്യവും ഇല്ലാതെ ഒക്കെ എന്റെ നെഞ്ചത്തോട്ടു ഇട്ടല്ലേ... ഇതിന് ഞാൻ പകരം ചെയ്യുമെടാ... നോക്കിക്കോ... ഈ രണ്ട് കമ്പിയിൽ പിടിച്ച് നിൽക്കുന്ന എന്റെ തലയിൽ തന്നെ നീ ഇട്ടല്ലോടാ കോപ്പേ.... ഇവിടുന്ന് എങ്ങനെയെങ്കിലും താഴേക്ക് ഇറങ്ങാൻ വേണ്ടി നോക്കുമ്പോ അവൻ ഒക്കെ കൂടി വലിച് എന്റെ തലയിൽ ഇട്ടേക്കുന്നു.... 

അവനത് പറഞ്ഞപ്പോ ഞാൻ കണ്ണുരുട്ടി അവനെ നോക്കിപേടിപ്പിച്ചിട്ട്‌ ബേബി മോളേ നോക്കിയപ്പോൾ ഇപ്പൊ ആ പെയിന്റ് മൊത്തം എന്റെ ദേഹത്ത് ഒഴിക്കും എന്ന രീതിയിലുള്ള അവള്ടെ നിൽപ് കണ്ടപ്പോൾ ഞാൻ വീണ്ടും അവനെ കണ്ണുരുട്ടി നോക്കി പേടിപ്പിച്ചു.... 

"അത് പിന്നേ,,, നീയല്ലേടാ പറഞ്ഞെ എനിക്ക് അത്രേം ആൾക്കാരുടെ മുന്നിൽ വെച്ച് എന്റെയൊപ്പം ഡാൻസ് കളിക്കാൻ പറ്റില്ല എന്നൊക്കെ.... നീ അങ്ങനെ പറഞോണ്ടല്ലേ ഞാൻ ഒഴിഞ്ഞു മാറിയത്.... ജസ്റ്റ്‌ ഗേൾഫ്രണ്ട് മാത്രമല്ലെ ഞാൻ,,, അല്ലാതെ എൻഗേജ്മെന്റോ കല്യാണമോ ഒന്നും കഴിഞ്ഞില്ലല്ലോ,, പിന്നെങ്ങനെയാ കളിക്കാ എന്നൊക്കെ നീ എന്നോട് പറഞ്ഞതൊണ്ടല്ലേ ഞാൻ ഒഴിഞ്ഞു മാറിയത്... അല്ലാതെ എനിക്ക് താല്പര്യം ഇല്ലാത്തൊണ്ടല്ല... എനിക്ക് നല്ല താല്പര്യം ഉണ്ട്... കാരണം അത്രേം വലിയ ആൾക്കാരുടെ മുന്നിൽ വെച് പെർഫോം ചെയ്യാ എന്നൊക്കെ പറഞ്ഞാൽ,,, അതൊരു വലിയ കാര്യമല്ലേ.... അപ്പൊ പിന്നേ ഞാനെന്തിന് അതിൽ നിന്ന് പിന്മാറണം... എനിക്ക് സന്തോഷമേയുള്ളൂ... ബഹുത് ഹാപ്പി.... നീയൊന്ന് മൂളിയാൽ ഞാൻ എപ്പോ വേണേലും നിന്റെ കൂടെ കളിക്കും... ഒന്ന് യെസ് പറ സിനു... നമ്മടെ ബേബി മോൾക്ക് വേണ്ടിയെങ്കിലും നീ യെസ് പറയെടാ... എന്തിനാ നമ്മളെ പാവം ബേബി മോളേ നീ നിരാശപ്പെടുത്തുന്നത്... യെസ് പറ സിനുവേ.... "

ഈ യാഷയോടാ അവന്റെ കളി... ഞാൻ വേറെ ലെവലാണടാ വേറെ ലെവൽ... നിനക്ക് എന്നെ ശെരിക്കും അറിയില്ല... ഇങ്ങോട്ട് കൊട്ടിയാൽ തിരിച്ച് അങ്ങോട്ട് കൊട്ടാനും എനിക്കറിയാം... യാഷയേ കുറിച് ഒന്നും അറിയാഞ്ഞിട്ട നിനക്ക്... അറിയാൻ കിടക്കുന്നതെയുള്ളൂ... ഹഹഹഹ.... 

അവനിട്ട് താങ്ങി കൊണ്ട് ഞാനങ്ങനെ പറഞ്ഞപ്പോ അവൻ കൈ ചുരുട്ടി പിടിച്ച് എന്നെ നോക്കിയതും ഞാൻ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ച് മൂളി പാട്ടും പാടി ജനൽ വഴി പുറത്തേക്ക് നോക്കി നിന്നു... അപ്പൊ ബേബി കയ്യിലുള്ള പെയിന്റ് അവിടെ വെച്ച് നമ്മളെ നടുവിൽ കയ്യും വെച്ച് നമ്മളെ രണ്ടാളെയും മാറി മാറി നോക്കിയിട്ട് എന്നോട് താഴേക്ക് ഇറങ്ങാൻ പറഞ്ഞതും ഞാൻ ആദ്യം ഇല്ലാന്ന് പറഞ്ഞപ്പോൾ ആ കോപ്പൻ എന്റെ കാലിൽ പിടിച്ച് ഇക്കിളി ആക്കിയപ്പോൾ കമ്പിയിലുള്ള എന്റെ പിടി വിട്ടതും കാല് തെന്നി ഞാൻ അവന്റെ കൈകളിലേക്ക് വീണു... 

ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തി ആ ഇളം നീല കണ്ണുകളുടെ വലിപ്പം കുറച്ച് ഇറുക്കി കൊണ്ട് എന്നെ നോക്കിനിന്നപ്പോൾ ആ നോട്ടത്തിൽ ഞാനും പങ്കു ചേർന്നു.... 

"അതേയ്,, റൊമാൻസ് കളിക്കാനല്ല ഞാൻ നിങ്ങളെ ഇതിനകത്ത് ലോക്ക് ചെയ്തത്... "

പെട്ടന്ന് ബേബിയുടെ ശബ്ദം കേട്ട് ഞാൻ അവളെ തിരിഞ്ഞു നോക്കിയപ്പോ പെണ്ണ് ചുണ്ടുകൾ കടിച്ചു പിടിച്ച് ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോ ഫ്രോഡ് എന്നെ താഴേക്ക് ഇറക്കിയിട്ട് അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു... കൂടെ ഞാനും... 

"നിന്റെ പ്രശ്നമെന്താണ്.. ഞാനും ഇവളും ആ ഡാൻസ് കളിക്കണം അത്രയല്ലേ ഉള്ളു.. 
എന്റെ ബേബി മോളേ,,, ഞാൻ പറഞ്ഞില്ലെ ഞങ്ങൾക്ക് അതിന് കഴിയില്ലെന്ന്.. നീ പറയുന്നത് പോലെ എല്ലാവരുടെയും മുന്നിൽ വെച്ച് ഡാൻസ് ഒക്കെ കളിക്കാന്ന് വെച്ചാൽ റിസ്ക് ആണ്.. പകരം ഞങ്ങൾ വേറെ സർപ്രൈസ് ഒരുക്കി തരാമെന്ന് പറഞ്ഞതല്ലേ... പിന്നെന്തിനാ നീ ഇങ്ങനെ വാശി കാണിക്കുന്നത്... നിന്റെ വാശി കാണുമ്പോ സിനുവിന് ദേഷ്യം വരുന്നുണ്ടട്ടാ... "

"അതിന് ഞാനെന്ത് വേണം.. സിനുവിന് ദേഷ്യം തോന്നുന്നുണ്ടെങ്കിൽ ദേഷ്യപ്പെട്ടോ... ആരും പിടിച്ച് വെച്ചില്ലല്ലോ... എനിക്ക് നിങ്ങളുടെ സ്പെഷ്യൽ സർപ്രൈസ്ന്റെ ആവശ്യമൊന്നുമില്ല.... ഞാൻ പറഞ്ഞത് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌താൽ മതി.. അല്ലെങ്കിൽ ഞാൻ വേറെ വല്ലാവരോടും പറഞ്ഞ് കളിപ്പിച്ചോളാം... "

ബേബി കടുത്ത തീരുമാനം പോലെ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവന്റെ കയ്യിൽ പിടിച്ച് കണ്ണ് കൊണ്ട് ഒക്കെ പറയെന്ന് പറഞ്ഞപ്പോ അവൻ ഒടുക്കം അവളോട് ഒന്നും പറയാതെ ദേഷ്യം പിടിച്ച് അവിടുന്ന് പോവുന്നത് കണ്ടപ്പോ ബേബിയുടെ മുഖമാകെ വാടിയതും ഇപ്പൊ കരയും എന്ന വിധത്തിലുള്ള അവള്ടെ നിൽപ് കണ്ടപ്പോൾ ഞാൻ സിനുവിനോട് സംസാരിച്ച് വരാമെന്ന് പറഞ്ഞു.... 

"വേണ്ട മിലു,,, സിനു പോവട്ടെ... സാരമില്ല... ഞാൻ ഡാഡിക്കും മമ്മക്കും വേറെ വല്ല സർപ്രൈസും കൊടുത്തോളം... ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടും നിങ്ങളത് കേട്ടില്ലല്ലോ.. ഇനി വേണ്ട... സിനു ഇപ്പൊ ഈ ബേബിയോട് പഴയ പോലെ അടുപ്പമൊന്നുമില്ല... ഇപ്പൊ ഫുൾ ടൈം മിലുവിന്റെ കൂടെയല്ലേ.... നിങ്ങൾക്ക് വേണ്ടി ഞാൻ എന്തൊക്കെ അവസരങ്ങൾ ഒരുക്കി തരുന്നുണ്ട്... എന്നിട്ട് ഞാനൊരു കാര്യം പറഞ്ഞപ്പോ ചെയ്ത് തരാൻ കഴിഞ്ഞില്ലല്ലോ... സാരമില്ല... മിലു സിനുവിനോട് പറയണം ഈ ബേബി മോൾക്ക് സിനുവിനോട്‌ ദേഷ്യമൊന്നും ഇല്ലാന്ന്... ഇപ്പൊ നിങ്ങൾ തമ്മിലുള്ള കല്യാണം കഴിയാതോണ്ടല്ലേ പറ്റില്ലന്ന് പറഞ്ഞത്... മമ്മിയുടെയും ഡാഡിയുടെയും അടുത്ത അണിവേഴ്സറി ആവുമ്പോ നിങ്ങള്ടെ കല്യാണം കഴിയുമല്ലോ.. അപ്പൊ കളിച്ചാൽ മതി... ഒക്കെ... "

വളരെ നിരാശയോടെ ബേബി അതും പറഞ്ഞ് ഇറങ്ങി പോവുന്നത് കണ്ടപ്പോ ശെരിക്കും എനിക്ക് വല്ലാതെ സങ്കടം തോന്നി... ഇവളുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും അവനൊന്നു അതെന്ന് മൂളിക്കൂടെ... എന്തിനാ ഇത്ര ബിൽഡപ്പ് ഒക്കെ കൊടുക്കുന്നത്... എന്തായാലും അവനോടൊന്ന് സംസാരിച്ച് നോക്കാം... 

അവന്റെ റൂമിലേക്ക് പോവുമ്പോ പുറത്ത് നിന്ന് ഇതൊക്കെ കേട്ട് നിന്ന ഇനു എന്താ എന്നൊക്കെ ചോദിച്ചപ്പോൾ അവളോട് ഒക്കെ പറഞ്ഞ് കൊടുത്തപ്പോൾ ബേബിയുടെ സൈഡ് നിന്ന് അവളും സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോ മൂക്കിനിട്ട് രണ്ട് കൊടുക്കാനാ തോന്നിയത്... ബ്ലഡി... അല്ലേലും ഞാനെന്തിന് ഇവളോട് ദേഷ്യപ്പെടണം... എനിക്ക് ദേഷ്യപ്പെടാനുള്ളത് അവനോടല്ലെ... തുഫു.... 

"എന്നാലും ഫ്രോടേ... എന്തിനാ നീ ബേബിയേ ഇങ്ങനെ സങ്കടപ്പെടുത്തിയത്... പാവം അവള് എന്തോരം നിരാശയോട പോയതെന്ന് അറിയോ.. ജസ്റ്റ്‌ 10 മിനിറ്റ്സിന്റെ ഡാൻസ്... അത്രയല്ലേ ഉള്ളു.... എന്റെ കാര്യം ഓർത്തിട്ട നീ നോ പറഞ്ഞത് എങ്കിൽ ഞാൻ ഒക്കെയാണ്... ബേബിയുടെ സർപ്രൈസ്ന് വേണ്ടി ഡാൻസ് ചെയ്യാൻ ഞാൻ റെഡിയാണ്... ഇനി നിന്നെ കൊണ്ട് പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി... ഞാൻ വേറെ വല്ലവരുടെയും കൂടെ ഡാൻസ് ചെയ്തോളാം... ഹും... "

"ഹാ എനിക്ക് സൗകര്യം ഇല്ല... എനിക്ക് ഡാൻസ് ചെയ്യാനും താല്പര്യം ഇല്ല... എന്നാൽ പിന്നേ നീ ധൈര്യം ഉണ്ടെങ്കിൽ എന്റെ മുന്നിൽ വെച്ച് നാളെ നൈറ്റ്‌ നടക്കുന്ന പാർട്ടിയിൽ വേറൊരുത്തന്റെ കൂടെ ഡാൻസ് ചെയ്...അതൊന്നു എനിക്ക് കാണണം... നിനക്ക് ഇത്ര അഹങ്കാരവും വാശിയും ആണെങ്കിൽ എനിക്ക് അതിനും മോളിലാണ്... ബേബിയുടെ വാശിക്ക് ഒത്തു ഡിസ്കോ കളിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല... കേട്ടല്ലോ... "

"ഓ പിന്നേ,,, വേറൊരുത്തന്റെ കൂടെ ഡാൻസ് ചെയ്യാൻ എനിക്ക് ഒരു മടിയും ഇല്ല... നിന്റെ മുന്നിൽ വെച്ച് തന്നെ ഞാൻ ഡാൻസ് ചെയ്യും... പൊന്ന് മോൻ കണ്ണും തുറന്ന് കണ്ടോട്ടോ... പിന്നേ അവള്ടെ വാശിയെ കുറിച്ച് പറഞ്ഞിട്ടും കാര്യമില്ല... ആദ്യമൊക്കെ ഫുൾ ടൈം അവൾ നിന്റെ കൂടെ തന്നെയല്ലേ ഉണ്ടാവാറ്... അപ്പൊ അവള് നിന്നെ കണ്ടല്ലേ പഠിക്ക...നിന്റെ അതേ വാശിയും ദേഷ്യവും തന്നെയാ അവൾക്കും കിട്ടിയിരിക്കുന്നത്... അവളെ പറഞ്ഞിട്ട് കാര്യമില്ല... എല്ലാറ്റിനും നിന്നെ വേണം പറയാൻ.... "

"യാഷ കൂടുതൽ സംസാരിച്ച് എന്റെ മുന്നിൽ നിൽക്കാതെ പോ... എനിക്ക് ദേഷ്യം തലക്ക് കേറിയാൽ എന്താ ചെയ്യാന്ന് എനിക്ക് തന്നെ ഒരു നിശ്ചയം ഉണ്ടാവില്ല.... അതോണ്ട് പോ എന്റെ മുന്നിൽ നിന്ന്... "

"അതേടാ.... എനിക്കും ഉണ്ട് ഈ ദേഷ്യ വും വാ,,,, "

അത്ര പറഞ്ഞതെ ഓർമ്മയുള്ളൂ... അപ്പോഴേക്കും അവനെന്റെ വാ പൊത്തി പിടിച്ച് ബെഡിലേക്ക് ഒരു പാറ്റയേ പോലെ ഇട്ടതും ഞാൻ ഞാൻ അന്തം വിട്ട് കലി തുള്ളി നിൽക്കുന്ന അവനെ നോക്കി... പുറത്തേക്ക് പോ ന്ന് പറഞ്ഞപ്പോൾ പോവേണ്ടതെ ഉണ്ടായിരുന്നുള്ളു... ചുമ്മാ ഡയലോഗ് അടിച്ച് ഇവിടെ തന്നെ നിന്നു... ങീ... ഇനി എന്തൊക്കെ ചെയ്യുമോ ആവോ എന്തോ.... 

ആ ദേഷ്യത്തോടെ തന്നെ അവൻ ബെഡിൽ കൈ കുത്തി വെച്ച് എനിക്ക് മീതെയായി നിന്നതും ഇളം നീല കണ്ണുകളിൽ ചുവപ്പ് കലർന്നതും കൂടി കണ്ടപ്പോ ഞാൻ ആവിയായി തീരുന്നത് പോലെ തോന്നിയെനിക്ക്.... എന്നാലും പേടി പുറത്ത് കാണിക്കില്ല.... 

എനിക്ക് അടുത്തേക്ക് വരുന്നതിന് അനുസരിച്ചു അവന്റെ മുടി മുന്നിലേക്ക് തൂങ്ങി വന്നതും അതിന്റെ മറ എന്നോണം ആ കണ്ണുകൾ കാണാൻ പറ്റുന്നില്ല... ബെഡിലെ ഷീറ്റിൽ മുറുകെ പിടിച്ച് ഞാൻ ഫുൾ സ്ട്രോങ്ങ്‌ ആയി തന്നെ കിടക്കുമ്പോ പെട്ടന്ന് ഡാ സിനു എന്ന് പറഞ്ഞോണ്ട് സണ്ണി അകത്തേക്ക് കയറി വന്നതും എന്തോ പറഞ്ഞു വന്ന അവൻ നമ്മളെ കണ്ടിട്ട് വാ പുളന്ന് നിന്നതും വിളി കേട്ട് ഫ്രോഡ് അതേ നിൽപ്പിൽ തന്നെ തല ചെരിച്ചു അവനെ നോക്കി കൂൾ ആയിട്ട് എന്തേന്ന് ചോദിച്ചപ്പോൾ സണ്ണി ഹേയ് ഒന്നുല്ലന്ന് പറഞ്ഞ് അവൻ വന്ന വഴി പോയി... അതിനിടയിൽ ഇവന്റെ കാട്ടികൂട്ടലിന് മുന്നിൽ നിൽക്കാതെ ഞാൻ നൈസ് ആയിട്ട് എഴുന്നേറ്റ് പോയതും യൂ ബ്ലഡി എന്ന് പറഞ്ഞോണ്ട് അവൻ വീണ്ടും എന്റെ നേർക്ക് കുരച് ചാടാൻ വന്നതും ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ക്രാഷ് തുഫൂ ന്ന് പറഞ്ഞ് വേഗം സ്ഥലം കാലിയാക്കി.... ഹുഹുഹു... 

അപ്പൊ സണ്ണി തലക്ക് അടി കിട്ടിയ പോലെ ബാൽക്കെണിയിൽ കൂടി സ്പീഡിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടിട്ട് ഷൂ ഷൂ ന്ന് ശബ്ദിച്ചു കൊണ്ട് അങ്ങോട്ട് പോയപ്പോൾ അവൻ എന്നെ അടിമുടി നോക്കുന്നു.... 

"ആക്ച്വലി നിങ്ങള് രണ്ട് പേരും ലോവേർസ് അല്ലേ... ഇനി ഞാൻ അറിയാതെ ഓളുവിൽ രണ്ടും മിന്ന്കെട്ടൊന്നും കഴിഞ്ഞില്ലല്ലോല്ലെ... അല്ല രണ്ടിന്റെയും ചില സമയത്തെ സീൻ കണ്ടാൽ പ്യാവം ഞങ്ങളെ പോലെയുള്ളോർക്ക് അങ്ങനെ പലതും തോന്നുന്നുണ്ട്.... അതോണ്ടാ ചോദിച്ചത്.... "

"ഹേയ്,, ഇയ്യ് അറിയാതെ എങ്ങനെയാഡാ ഞങ്ങള് കെട്ടുന്നേ... അത് വന്ത് കാര്യമെന്താന്ന് വെച്ചാൽ അവന് ദേഷ്യം വന്നാൽ എന്താ ചെയ്യാന്ന് ആർക്കും ഒന്നും പറയാൻ പറ്റില്ലല്ലോ... അതാണ്... എന്നാലും ഇങ്ങനെയൊരു ഇനത്തെ പിടിച്ച് നിൽക്കാൻ എന്നെ കൊണ്ട് കഴിയുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ,, അയാം വെരി വെരി പ്രൌട് ഓഫ് മി.... യാഷ ഇയ്യ് വല്ലാത്തൊരു സംഭവം തന്നെ മോളേ.... "

"അതേയ് മാഡം... അവനെയിട്ട് ഇങ്ങനെ കൂടുതൽ ദേഷ്യം പിടിപ്പിക്കേണ്ട... ചിലപ്പോൾ എന്താ ചെയ്യാന്നൊന്നും പറയാൻ പറ്റില്ല... ദേ വയറും വീർപ്പിച്ച് പത്ത് മാസം അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ട അവസ്ഥ വന്നെന്ന് വരും... അതോണ്ട് ഒന്ന് സൂക്ഷിക്കുന്നത് വേറെയാണ്... നീയൊരു വല്ലാത്ത സംഭവം ആണെങ്കിൽ അവന് അതിനേക്കാൾ വലിയ സംഭവമാണ്... എന്നാലും എന്നേക്കാൾ കൂടുതൽ നീ അവന്റെ മുന്നിൽ കടിച്ച് നിൽക്കുന്നുണ്ടല്ലോ... അയാം പ്രൌട് ഓഫ് യൂ.... "

"ഈ യാഷ അത്ര പെട്ടന്ന് ഒന്നും തളരില്ല തകരില്ല... ഹ്ഹഹ്ഹ.... "

"ഈ വാചകമടിയൊക്കെ എന്നും ഉണ്ടായാൽ മതി.. "

"ഹ്മ്മ് ഹ്മ്മ്... അതേയ് ഞാനൊരു ഹെൽപ് ചോദിച്ചാൽ നീയെന്റെ കൂടെ നിൽക്കുമോ...? "

"എന്റെ നൻപന്റെ പെണ്ണിന് ഞാൻ ഹെൽപ് ചെയ്തില്ലെങ്കിൽ പിന്നേ ആര് ചെയ്യാനാ... ചേട്ടത്തിയമ്മ കാര്യം പറ... കണ്ടിപ്പാ ഞാൻ ചെയ്തിരിക്കും... "

"ഇനി പറഞ്ഞ് കഴിഞ്ഞിട്ട് ഒടുക്കം എന്നെ കൊണ്ട് പറ്റില്ല കർത്താവെന്നും പറഞ്ഞ് തലയിൽ കൈ വെച്ച് നൈസ് ആയിട്ട് മുങ്ങരുത്... കേട്ടല്ലോ... "

"അവന് എന്തെങ്കിലും പണി കൊടുക്കാനുള്ള തന്ത്രപ്പടിയാണെങ്കിൽ അതിന് ഞാൻ കൂട്ട് നിൽക്കില്ല... വേറെ എന്തിനും ഏതിനും ഞാൻ കൂടെ നിൽക്കും... ഇത് സണ്ണിയുടെ വാക്കാണ്.. പാഴ്വാക്ക് പോലെ കണക്കാക്കേണ്ട... 1 ഇയർ ഗ്യാരണ്ടി തരുന്നു ഞാൻ.. വിശ്വസിക്കാം ഈ സണ്ണിയേ...ഹഹ... "

"വൗ ബ്യൂട്ടിഫുൾ... ഒരു വർഷത്തെ ഗ്യാരണ്ടി ഉണ്ടല്ലേ നിന്റെ വാക്കിന്... എന്നാൽ പിന്നേ നാളെ ഇവിടെ നടക്കുന്ന അണിവേഴ്സറി പാർട്ടിയിൽ എന്റെ കൂടെ ഡാൻസ് ചെയ്യുമോ... "

ഇത്രേം നേരം അവന്റെ വർത്താനം കെട്ട് ഉറപ്പായിട്ടും ഇവൻ സമ്മതിക്കുമെന്ന് കരുതി ഞാനത് പറഞ്ഞപ്പോ അവൻ ഉറച്ച ശബ്ദത്തിൽ വാട്ട്‌ എന്ന് പറഞ്ഞ് വാ തുറന്നതും അപ്പൊ തന്നെ ഞാൻ അവന്റെ വാ പൊത്തി പിടിച്ച് ഒരു സൈഡിലേക്ക് തള്ളി നീക്കി... 

"എടാ ഇച്ചായ,, നിങ്ങളിങ്ങനെ ശബ്ദിക്കാതെ... ആരെങ്കിലും കേട്ടാൽ എന്താ വിചാരിക്കാ.. എന്റെ പോന്നോ,, ഇത്രക്ക് വലിയ ശബ്ദത്തിന്റെ മുന്നിൽ മൈക്ക് പോലും വേണ്ടല്ലോഡാ ഇച്ചായ... "

"വെയിറ്റ്... നിന്റെ ആസ്ഥാനത് കേറിയുള്ള ഗോളടി നിർത്ത്... നീയെന്താ പറഞ്ഞെ... നാളെ വലിയ വലിയ ആൾക്കാരൊക്കെ പങ്കെടുക്കുന്ന ആ പാർട്ടിയിൽ ഞാൻ നിന്റെ കൂടെ ഡാൻസ് ചെയ്യാനോ...? അതും ഫേമസ് ആക്ടർ റോഷൻ ഹൈദർ അലിയുടെ ബ്രദറിന്റെ കൂടെ... അതും സിനുവിന്റെ ഗേൾഫ്രണ്ട്ന്റെ കൂടെ... അതും അവന്റെ മുന്നിൽ വെച്ച്.... അതും ഈ വീട്ടിൽ വെച്ച്,,, മാഡത്തിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ല... ഒന്ന് തെളിയിച്ചു തന്നാലും... "

"ഓ എന്റെ ഇച്ചായാ ആക്ച്വലി സംഭവം എന്താന്ന് വെച്ചാൽ ഞാൻവനോട് വലിയ ചലഞ്ച് പോലെ ഒരു കാര്യം പറഞ്ഞ് പോയെടാ... അവനോട് ഞാൻ വലിയ വീരവാദമൊക്കെ അടിച്ച് നാളെ ഞാൻ എന്തായാലും അവന്റെ മുന്നിൽ വെച്ച് ഡാൻസ് ചെയ്യും എന്നൊക്കെ പറഞ്ഞു... ഇനി അത് ചെയ്തില്ലെങ്കിൽ അതെന്റെ അഭിമാന പ്രശ്നമാണ്... പ്ലീസ്... നോ പറയരുത് ഇച്ചായ നോ പറയരുത്... "

"എടി നൂഡിൽസെ... എനിക്കൊന്നും മനസ്സിലാവുന്നില്ല.. നീയെന്തിനാ അവനോട് ചലഞ്ചു ചെയ്യാൻ പോയത്... കാര്യമെന്തെന്ന് വ്യക്തമായിട്ട് പറ... "

"അത് വന്ത് ഇച്ചായ,,,, "

എന്ന് തുടങ്ങി ബേബിയുടെ പുകില് മുതൽ ഫ്രോഡ്ന്റെ പുകില് വരെ ഞാൻ കുത്ത് വര വിടാതെ എല്ലാം പറഞ്ഞപ്പോ ഇച്ചായന്റെ മൂഞ്ചിയ എക്സ്പ്രഷൻ കണ്ടിട്ട് ഗോൾ പോസ്റ് നോക്കി രണ്ട് കൊടുക്കാനാ തോന്നിയത്... ഞാനിവിടെ എങ്ങനെ അവന്റെ ചലഞ്ചിൽ വിജയിക്കുമെന്ന് ഓർക്കുമ്പോ അവന്റെ മോന്തേടെ ഷേപ്പ് കണ്ടില്ലേ... 

"നീ ഡാൻസ് കളിച്ചാലും ഇല്ലെങ്കിലും ശെരി,, എന്തായാലും എനിക്ക് ഒരേയൊരു കാര്യമേ പറയാനുള്ളൂ... നേരെത്തെ ഞാൻ പറഞ്ഞ വാക്ക് പിൻവകിക്കുന്നു... എന്നെ കൊണ്ട് പറ്റില്ല നൂഡിൽസെ.. അതും അവന്റെ മുന്നിൽ വെച്ചെങ്ങാനും ഞാൻ നിന്റെ കൂടെ ഡെൻസ് കളിക്കാൻ നിന്ന പിന്നേ അവൻ എന്നെയും കൊണ്ട് ഡെൻസ് കളിക്കും.. അവന്റെ കൂടെ കളിക്കാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല... അതോണ്ട് അയാം ദി സോറി പെങ്ങളെ... മാഫി മുഷ്കിൽ... വേണെങ്കിൽ ഞാൻ തേങ്ങാ പറി ചളീ കുത്ത് സ്റ്റേപ്പ് പഠിപ്പിച്ചു തരാം... ഹിഹി... "

ഇച്ചായൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ മൂപരുടെ കയ്യിനിട്ട് രണ്ട് കൊടുത്ത് നിരാശയായി നിൽക്കുമ്പോ എന്നോട് എന്തൊക്കെയോ പറയാൻ വന്ന ഇച്ചായന്റെ കോളറയിൽ പിടിച്ച് ആ ഫ്രോഡ് പോയതും രണ്ടിന്റെയും പോക്ക് കണ്ട് മുഷ്ടി ചുരുട്ടി കൊടുക്കാൻ തോന്നിയെങ്കിലും തടിക്ക് നല്ലതല്ലെന്ന് തോന്നി ഒന്നും ചെയ്തില്ല... എന്തായാലും ഇച്ചായന്റെ ഹെൽപ് എന്തായാലും വേണം... കൂടെ പെയർ ആയി കളിക്കാൻ എനിക്ക് വേറെ ആളെ കിട്ടിയില്ലെങ്കിൽ പിന്നേ ഇച്ചായൻ അല്ലാതെ വേറെ വഴിയില്ല... 

മെല്ലെ ഞാൻ ഫ്രോഡ്ന്റെ റൂമിന്റെ അടുത്തേക്ക് പോയി അവൻ ഇച്ചായനോട് എന്താ സംസാരിക്കുന്നത് എന്ന് കേൾക്കാൻ വേണ്ടി ഞാൻ ഒളിഞ്ഞു കേട്ടപ്പോൾ എന്തൊക്കെയോ അകത്ത് നിന്ന് സംസാരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്.... 

"പുന്നാര മോനെ,, നീയെങ്ങാനും അവള്ടെ താളത്തിന് ഒത്തു നിന്നാലുണ്ടല്ലോ.. പിന്നേ നീയീ ഭൂമി ലോകത്ത് ഉണ്ടാവില്ല... അങ്ങ് പരലോഗത്ത് ആയിരിക്കും... അവള് ആരുടെ കൂടെ കളിച്ചാലും നീ അവള്ടെ കൂടെ ഡാൻസ് കളിക്കുന്നത് എനിക്കൊന്നു കാണണം... എന്നെ അറിയാലോ നിനക്ക്... "

"അയ്യോ എന്റെ പൊന്ന് സിനു.... ഞാൻ അവളോട് അപ്പാടെ പറഞ്ഞ് നീ ഇവിടെ വടി പോലെ നിൽക്കുമ്പോ ഞാൻ ഡാൻസ് കളിക്കില്ലന്ന്... എനിക്കറിയില്ലേ നിന്നെ,, ഞാനെങ്ങാനും അവള്ടെ കൂടെ ഡാൻസ് കളിച്ചാൽ പിന്നേ രണ്ട് കാലിൽ നിൽക്കുന്ന ഞാൻ നാല് കാലിൽ നടക്കേണ്ട ഗതി ആയിരിക്കും... സത്യമാ ഞാൻ അവള്ടെ കൂടെ ഡാൻസ് കളിക്കില്ലന്ന് പറഞ്ഞാൽ കളിക്കില്ല.... വിശ്വസിക്കാം നൻപാ... "

ഓഹോ,, അപ്പൊ ഇച്ചായൻ കൂടെ ഉണ്ടാവില്ലന്ന് ഉറപ്പായി... ഞാൻ വേറൊരുത്തന്റെ കൂടെ ഡാൻസ് കളിക്കുന്നത് അവന് ഇഷ്ടമല്ലെങ്കിൽ പിന്നേ അവന് തന്നെ കൂടെ നിന്ന് കളിച്ചാൽ പോരെ... എങ്ങനെ കളിക്കും,,, ഈഗോ അല്ലേ... എന്തയാലും യാഷ നിന്റെ മുന്നിൽ തോൽക്കില്ലഡാ... ഇവിടെയുള്ള സെർവെൻറ് എങ്കിൽ അവര്.. അവരുടെ കൂടെ ഞാൻ കളിക്കും.. ബോയ്ഫ്രണ്ട് ആണ് പോലും ബോയ്ഫ്രണ്ട്... തുഫൂ.... 

സമയമായി വീട്ടിലേക്ക് തിരിച്ച് പോവുന്നതിനു മുന്നേ ഞാൻ ബേബിയോട് ഡാൻസ്ന്റെ കാര്യത്തിൽ ഒക്കെ എന്ന് പറഞ്ഞ് അവളെ സന്തോഷിപ്പിച്ച് റോഷയും ഇനുവും മാര്യേജ്ന്റെ അന്ന് റെസ്പ്ഷന് കളിച്ച ആ വീഡിയോന്റെ ക്ലിപ്പ് ഇനുവിന്റെ അടുത്ത് നിന്ന് വാങ്ങിയിട്ട് അവനോടുള്ള ദേഷ്യം കാരണം കാത്ത് നിൽക്കാതെ ഞാൻ ഡ്രൈവറുടെ കൂടെ വീട്ടിലേക്ക് വിട്ടു... അതിനിടയിൽ അവൻ കുറേ തവണ ഫോണിൽ വിളിച്ചെങ്കിലും അറ്റൻഡ് ചെയ്യാൻ നിന്നില്ല... 

~~~~~~~~~~~~~~~~~~~~~~~~~~~~

ഈ വാശിയും ദേഷ്യവും വെച്ച് നടക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എനിക്ക്... അവള് പറഞ്ഞത് പോലെ കുറച്ചു മിനിറ്റിന്റെ ഡാൻസ് അല്ലേ.. അതങ്ങ് പെർഫോം ചെയ്‌താൽ തീരുന്ന പ്രശ്‌നമല്ലേയുള്ളു... ഹാ എന്തായാലും അവള് വീരവാദം പറഞ്ഞിട്ട് പോയതല്ലെ... ഈ ഞാൻ ഇവിടെയുള്ളപ്പോ എന്റെ കണ്മുന്നിൽ വെച്ച് അവള് വേറൊരുത്തന്റെ കൂടെ ഡാൻസ് കളിക്കുന്നത് എനിക്കൊന്നു കാണണം... 

ഡ്രൈവറുടെ കൂടെ അവള് വീട്ടിലേക്ക് തിരിച്ച് പോയപ്പോ ഞാനും അവൾക്ക് പിന്നാലെ വണ്ടിയും എടുത്ത് പോയിരുന്നു... എന്താന്നറിയില്ല എത്രയൊക്കെ വഴക്കിട്ടാലും ദേഷ്യം കാണിച്ചാലും അവള് ഇല്ലാതെ ഒരു സുഖമില്ല... എന്തോ ചെയ്യാനാ.. ലൈഫിൽ ഇത്രയും പെട്ടന്ന് ഇങ്ങനെയൊക്കെ മാറ്റങ്ങളോ.... ഷിറ്റ്... 

ആ വണ്ടി ഓവർടേക്ക് ചെയ്ത് ഞാൻ മുന്നിൽ നിർത്തിയപ്പോ ഡ്രൈവർ അതിശയത്തോടെ നോക്കിയതും അത് വകവെക്കാതെ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവളെ പിടിച്ച് ഇറക്കി.... 

"എന്റെ കയ്യിൽ നിന്ന് വിടെടാ... നടു റോഡിൽ വെച്ചിട്ട് ആണോ നിന്റെ കോപ്പിലെ ഷോ... വിടാൻ... "

"ഡ്രൈവർ,,, ഇവളെ ഞാൻ നോക്കിക്കോളാം.. താൻ വീട്ടിലേക്ക് വിട്ടോ... "

എന്റെ കയ്യിൽ പിടിച്ച് അവൾ പിടി വിടുവിക്കാൻ ശ്രമിക്കുമ്പോ ഡ്രൈവറോട് ഞാൻ വീട്ടിലേക്ക് വിട്ടോ എന്ന് പറഞ്ഞു പിടച്ചു തുള്ളുന്ന അവളെ തോളിലിട്ട് പൊക്കിയെടുത്ത് വണ്ടിയിൽ തിരുത്തി സീറ്റ് ബെൽറ്റും ഇട്ട് കൊടുത്ത് മിണ്ടാതിരിക്കെന്ന് പറഞ്ഞ് അവിടുന്ന് നേരെ പാർക്കിലേക്ക് വിട്ടു... 

ഇടയിൽ എന്തൊക്കെയോ എന്നോട് ദേഷ്യപ്പെട്ടു സംസാരിക്കുന്നുണ്ടെങ്കിലും അതൊന്നും കേട്ട ഭാവം നടിക്കാതെ ഞാൻ ഹെഡ്‌സെറ്റ് ചെവിയിൽ കുത്തി കേറ്റി പാട്ടും കേട്ടിരുന്നു... അത് എടുത്ത് മാറ്റി എന്തൊക്കെയോ ചീത്ത വിളിച്ച് ദേഷ്യം കണ്ട്രോൾ ചെയ്യുന്ന അവളെ കണ്ടപ്പോ ഇവളുടെ മുന്നിൽ എന്റെ ദേഷ്യമൊന്നും ഒന്നുമല്ലന്ന് വരെ തോന്നിപോയി... 

ഒരു വലിയ മരത്തിന്റെ ചുവട്ടിൽ അവളെയും കൂട്ടി പുല്ലിൽ ഇരുന്നപ്പോ എന്റെ പ്രവർത്തി കണ്ടിട്ട് ഇമ വെട്ടാതെ നോക്കുന്നുണ്ട്... സന്ത്യാ നേരം ആയതോണ്ട് ആളുകൾ കുറവായിരുന്നു... അതുമല്ല കൂടുതൽ ആളുകളൊന്നും വരാത്ത ഒരു ഏരിയ ആയോണ്ട് വല്യ കുഴപ്പമൊന്നും ഇല്ല.... 

"എടൊ നിന്നോടാ ഞാൻ ചോദിക്കുന്നത് എന്തിനാ എന്നെ ഇങ്ങോട്ട് കൂട്ടി വന്നത്... എനിക്ക് വീട്ടിൽ ചെന്നിട്ട് ഒരുപാട് പണിയുള്ളതാ.... നാളത്തേ ബേബിയുടെ സർപ്രൈസ്ന് വേണ്ടി എനിക്ക് ഡാൻസ് പ്രാക്ടീസ് ചെയ്യാനുണ്ട്... നിന്നെ കൊണ്ട് അവള്ടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനവളുടെ ആഗ്രഹം സാധിച്ചു കൊടുക്കും.. എനിക്കെ കണ്ണിൽ ചോരയുണ്ട്... അല്ലാതെ നിന്നെ പോലെ കണ്ണിൽ ഒരു തുള്ളി ചോരയില്ലാത്ത ജന്മല്ല ഞാൻ... അവൾക്ക് എത്രത്തോളം ഫീൽ ആയെന്ന് എനിക്ക് മാത്രേ അറിയൂ.... "

"അയ്യോ നമ്മളെ കണ്ണിൽ ചോരയില്ല ഒക്കെ... പക്ഷേ നാളെ നീ ആരുടെ കൂടെയാ ഡാൻസ് കളിക്കാൻ പോവുന്നത്.. സണ്ണി എന്തായാലും കൂടെ ഉണ്ടാവില്ല... പിന്നാരുടെ കൂടെ കളിക്കും നീ... "

"അതെന്തിന് നിന്നോട് പറയണം.. ഞാൻ ആരുടേലും കൂടെ കളിച്ചോളാം.. നീയത് നോക്കണ്ട.. അണ്ടർസ്ഥാൻഡ്... "

"ദേ,, കണ്ട ആരുടേലും കൂടെ കളിച്ചാലുണ്ടല്ലോ എന്റെ സ്വഭാവം മാറും.... "

"ഓഹോ.. തന്നെ... നിനക്ക് കൂടെ കളിക്കാൻ പറ്റില്ലല്ലോ... അതോണ്ട് കൂടുതൽ വർത്താനം പറയാൻ നിൽക്കേണ്ട... കേട്ടോടാ ഫ്രോടെ... "

"അയ്യോ,,, ഞാൻ വഴക്കിനു നിൽക്കുന്നില്ല.. നാളെ കാണാലോ ആരുടെ ഒപ്പമ കളിക്കുന്നതെന്ന്... ആ കളിച്ചതെ നിനക്ക് ഓർമയുണ്ടാവു... ബാക്കി ഞാൻ അത് കഴിഞ്ഞിട്ട് കാണിച്ച് തരുന്നുണ്ട്... "

ഒട്ടും ദേഷ്യം അല്ലാതെ സാധാരണ രീതിയിൽ ഞാനത് പറഞ്ഞപ്പോ അവള് എന്നെയൊന്നു നോക്കിയിട്ട് ചുണ്ട് കോർപ്പിച്ചതും ഒന്ന് ചിരിച്ച് കൊണ്ട് ഞാൻ ആ തല പിടിച്ച് എന്റെ തോളിലേക്ക് ചായിച്ചു.. മരത്തിൽ ചാരിയിരുന്നു അവളുടെ വിരലുകൾക്കിടയിലൂടെ കൈകൾ കോർത്തു വെച്ച് മാഞ്ഞു പോവുന്ന സൂര്യനെ നോക്കിയിരുന്നു ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു... ആ ഒരു സമയം ഉള്ളിൽ വല്ലാത്തൊരു അനുഭൂതിയായിരുന്നു.... 

"ഫ്രോഡ്,,, "

"ഹ്മ്മ്,,, "

"സ്റ്റിൽ ഐ ലവ് യൂ.... "

"നിന്റെ ദേഷ്യം മാറിയോ... "

"അത് പിന്നേ ആ ഒരു സമയത്ത് ആരായാലും ദേഷ്യപ്പെടില്ലേ... നിനക്കാണേൽ കൂടെ നിൽക്കാനും പറ്റില്ല ഞാൻ വേറൊരാളുടെ കൂടെ നിൽക്കുന്നത് നിനക്ക് ഇഷ്ടമല്ല താനും... അപ്പൊ പിന്നേ ദേഷ്യപ്പെടാതെ ഞാൻ എന്തോ ചെയ്യാനാ... ഞാനും കൂടി ബേബിയുടെ സർപ്രൈസ്ൽ നിന്ന് പിന്മാറിയാൽ അവളാകെ സൈഡ് ആവും... പാവമല്ലേ അവള്... അവസാനമായി ഞാനൊരിക്കൽ കൂടി ചോദിക്കട്ടെ... കൂടെ കളിക്കുമോ... പ്ലീസ്‌... "

"ഓക്കേ... "

"റിയലി... താങ്ക്യൂ താങ്ക്യു സൊ മച്ച്... യേ യേ യേ... അല്ലെങ്കിലും എനിക്കറിയാം നീ തന്നെ ഉണ്ടാവുമെന്ന്.. ഹോയ് ഹോയ് ഹോയ്... "

പെട്ടന്ന് ഞാൻ ഓക്കേ പറഞ്ഞപ്പോ അവള് ഞെട്ടി കൊണ്ട് തുള്ളി ചാടുന്നത് കണ്ടതും അവള്ടെ സന്തോഷവും കണ്ട് ഞാൻ അവിടെയിരുന്നു... ഞാൻ ഡാൻസ് ചെയ്യുന്നത് ബേബി തല്ക്കാലം അറിയേണ്ട... അവള് റോഷനും ശാമിക്കും സർപ്രൈസ് കൊടുക്കുന്നതോണ്ട് അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ ഞാൻ... ഹുഹു.... 

"എടി യാഷ.. തുള്ളി ചാടിയത് മതി.. വന്നിരുന്ന് എനിക്കൊരുമ്മ താ... പ്ലീസ് പ്ലീസ്... നോ പറയരുത്... "

"ഹഹഹഹഹ... നടക്കൂല മോനെ... ഇനി ഇതിന്റെ പേരിൽ കളിക്കല്ലന്ന് പറഞ്ഞ നിന്റെ കൈ ഞാൻ ഒടിക്കും... "

ഏറ്റില്ല.. എന്റെ അടവ് നല്ലോണം മനസ്സിലായി... ബ്ലാ ബ്ലാ... 

കുറച്ചു കഴിഞ്ഞ് അവളെ വീട്ടിലാക്കി ഞാൻ തിരിയാൻ നേരത്ത് നൈറ്റ്‌ ഒരു 8 ക്ലോക് ആവുമ്പോഴേക്കും വീട്ടിലേക് വരണേ പ്രാക്ടീസ് ഉണ്ടെന്ന് പറഞ്ഞപ്പോ ഞാൻ ഡബിൾ ഒക്കെ പറഞ്ഞ് ഞാൻ വിട്ടു.... 

~~~~~~~~~~~~~~~~~~~~~~~~~~~

ഹോ ഫൈനലി അവൻ സമ്മതിച്ചു... എന്തായാലും നാളെ ഒരു കലക്കലങ് കലക്കും... ഹോയ് ഹോയ്... 

അവന്റെയടുത്ത് ഞാനെന്തൊരു ഹാപ്പിയാണ്... തിരിച്ച് അവനും എന്ത് ഹാപ്പിയാണ്... സന്തോഷമുണ്ട്... പക്ഷേ അതിനേക്കാൾ കൂടുതൽ സങ്കടവും... ഒരുനാൾ എല്ലാം അവൻ അറിഞ്ഞാൽ കൂടെ നിന്ന് വഞ്ചിക്കുകയായിരുന്നല്ലെ എന്ന് പറഞ്ഞ് എന്നെ തള്ളി കളയുമോ എന്ന ഭയമുണ്ട്... പക്ഷേ തളരില്ല യാഷ... എല്ലാം അവനെ പറഞ്ഞ് മനസ്സിലാക്കും... 

•അന്ന് നീയാ കുന്നിൻ ചെരുവിൽ വെച്ച് എന്നോട് പറഞ്ഞില്ലായിരുന്നോ നീയെന്നെ പ്രണയിച്ചാൽ എനിക്കതിന് ഒരു പൂർണത നൽകാൻ കഴിയില്ലെന്നും എന്റെ കൂടെ ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവില്ലന്നും നീ പറഞ്ഞില്ലായിരുന്നോ.. ആ വാക്ക് നീയൊന്ന് മാറ്റി പറയുമോ യാഷ... അന്ന് ഞാൻ നിനക്ക് പ്രോമിസ് ചെയ്തത് പോലെ ഇന്നെനിക്ക് നീ പ്രോമിസ് ചെയ്യുമോ,, 'ഇനിയുള്ള കാലമെല്ലാം ഞാൻ നിന്റെ കൂടെയുണ്ടാവും,, എന്നിലെ നിന്നോടുള്ള പ്രണയത്തിന് പൂർണത നൽകാൻ ഈ യാഷക്ക് കഴിയുമെന്ന്,, ' ചുമ്മാതെയാണെങ്കിലും ഒരു തവണ പ്രോമിസ് ചെയ്യുമോ.. നിന്റെ വായിൽ നിന്ന് അങ്ങനെ കേൾക്കാൻ വല്ലാതെ ഞാൻ കൊതിക്കുന്നു യാഷ.. ആഗ്രഹിക്കുന്നു... •

എനിക്കറിയാം സിനു എന്നിൽ നിന്ന് അങ്ങനൊന്നു കേൾക്കാൻ നീ വല്ലാതെ കൊതിക്കുന്നുണ്ടെന്ന്... പക്ഷേ എനിക്ക് അത് മാറ്റി പറയാൻ കഴിയില്ല സിനു... എന്റെ മരണം അന്നേ ഞാൻ തീരുമാനിച്ചതാ... നേടിടെയെടുക്കേണ്ടതെല്ലാം നേടിയെടുത്ത ശേഷം യാഷ എല്ലാവരെയും വിട്ട് പോവും.. എനിക്കൊരു പൂർണതയോടുള്ള പ്രണയം തരാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും നീയെന്നെ ഒരു കുറവും ഇല്ലാതെ സ്നേഹിക്കുന്ന നിന്റെയാ മനസ്സിനെ ഞാൻ വല്ലാതെ ബഹുമാനിക്കുന്നു... 

കൂടെ കൊണ്ട് നടക്കുന്ന ഒരു പെണ്ണിനെ കുറിച്ച് ഫുൾ ഡീറ്റെയിൽസ് അറിയാതെ നിന്റെയാ കാരിംഗ് ലവ്,,, സിനു,, എങ്ങനെ പറയണമെന്ന് എനിക്കറിയില്ല... അത്രക്ക് റെസ്‌പെക്ട് തോന്നുന്നു നിന്നോട്... നിന്റെയാ സ്നേഹത്തിന്റെ മുന്നിൽ നിന്റെ ദേഷ്യമൊന്നും ഒന്നുമല്ലഡാ... അതൊക്കെ നിന്റെ വെറും തോന്നലാണ്... വെറും പാഴ്തോന്നൽ... നീ കരുതുന്നത് പോലെ അത്ര വലിയ ദേഷ്യക്കാരൻ ഒന്നുമല്ല നീ... ആ ദേഷ്യത്തിന് ഇരട്ടിയായി സ്നേഹിക്കാനുള്ള മനസ്സുണ്ട് നിനക്ക്... 

അവൻ പോവുന്നതും നോക്കി നിന്ന് ഞാനതൊക്കെ മനസ്സിൽ പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ നടുവിൽ കൈ വെച്ച് മോളിയാന്റിയുടെ നിൽപ്പ് കണ്ടിട്ട് ഞാൻ കണ്ണ് ചുഴിച്ചു നോക്കിയപ്പോ ആന്റി എന്റെ കവിളിൽ പിച്ച് നുള്ളിയതും മൂപ്പത്തിയേ കെട്ടിപിടിച്ചു ഞാൻ കവിളിൽ ചുംബിച്ചു.... 

"ഇന്ന് മോളിയാന്റിയല്ലേ ഫുഡ് ഉണ്ടാക്കുന്നത്.. "

"അതേല്ലോ... "

"ഹോ... കുറേ കാലത്തിനു ശേഷം നല്ല ഫുഡ് കഴിക്കാനുള്ള ഭാഗ്യം ഗോഡ് തന്നല്ലോ... എത്ര നാളായി വാ തുറന്ന് നല്ല രുചിയുള്ള ഫുടൊക്കെ കഴിച്ചിട്ട്... "

ടീവി കണ്ടോണ്ടിരിക്കുന്ന സിദ്ധുവിനെ ഇട്ട് താങ്ങി കൊണ്ട് ഞാൻ അങ്ങനെ പറഞ്ഞപ്പോ അവള് പില്ലോ എടുത്ത് എന്റെ നേർക്ക് എരിഞ്ഞതും തിരിച്ച് എറിയാൻ നിന്ന എന്റെ കയ്യിൽ പിടിച്ച് മോളിയാന്റി പോയി ഫ്രഷ് ആയി വാന്ന് പറഞ്ഞതും അവള്ടെ തലക്കിട്ട് രണ്ട് കൊട്ട് ഒരോട്ടം ആയിരുന്നു... 

"അതേയ്,, മോളിയാന്റി,,, ഇന്ന് ഫുഡ് ഉണ്ടാക്കുമ്പോൾ ഒരാൾക്ക് കൂടി അധികം ഉണ്ടാക്കണേ... ഇന്നൊരു ഗസ്റ്റ്‌ വരുന്നുണ്ട് ഇവിടെ... "

മോളിലേക്ക് കേറി പോവുന്നതിനിടയിൽ ഞാനത് പറഞ്ഞപ്പോൾ സിദ്ധു എന്നെയൊരു വല്ലാത്തൊരു നോട്ടം നോക്കിയതും അവൾക്കൊന്ന് ഇളിച്ചു കാണിച്ചിട്ട് ഞാൻ പോവുമ്പോ അവള് എന്നെ നോക്കി നീട്ടിയൊരു മൂളൽ മൂളി... 

~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരുതവണ കള്ളനെ പോലെ പതുങ്ങി പതുങ്ങിയിട്ടാ പോയതെങ്കിലും ഇന്ന് നെഞ്ചും വിരിച്ച് അങ്ങോട്ട് പോവാം... പക്ഷേ അവിടെയുള്ള മറ്റേ പെണ്ണ് എന്നെ കുറിച്ച് എന്തെങ്കിലും കരുതുമോ എന്നാ എന്റെ പേടി.. അയ്യേ,, എന്താ കരുതാല്ലെ,, ബ്ലാ.... എന്തായാലും പോവാതെ വേറെ വഴിയില്ല... പോയെ പറ്റു... 

ആ ഒരു സന്തോഷത്തിൽ ഞാൻ സമയം ആവുന്നതിനു മുന്നേ അവള്ടെ വീട്ടിലേക്ക് പോയി.. ബെൽ അടിച്ചപ്പോ തന്നെ തുറന്ന് തന്നത് സിദ്ധുവും.. അവളെ നോക്കി ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ നിന്നപ്പോൾ ഒരു ചിരിയല്ലേ അതിനെന്തിനാ ഇങ്ങനെ മടിക്കുന്നത് എന്ന് കരുതി അവിഞ്ഞ ചിരിയും പാസാക്കി ഒരു ഹായും കൊടുത്തു... 

അപ്പൊ ആരാ എന്നൊന്നും ചോദിച്ചിട്ട് ഒരു സ്ത്രീ വന്നതും അന്ന് വന്നപ്പോ ഇവിടെ കണ്ടില്ലല്ലോ എന്നോർത്ത് ഞാനവരെ തന്നെ നോക്കി നിന്നു.. അപ്പൊ ആ സ്ത്രീ എന്നെ നോക്കി ചെറിയ പുഞ്ചിരി തൂകിയതും മടിക്കാതെ ഞാൻ അങ്ങോട്ടും ചിരിച്ചു കൊടുത്തു... 

അപ്പൊ മൂളിപ്പാട്ടും പാടി ഡാൻസും കളിച്ച് സ്റ്റെപ് ഇറങ്ങി വരുന്ന യാഷയേ കണ്ടപ്പോ അവള് എന്നെ കണ്ടിട്ടില്ലന്ന് മനസ്സിലാക്കി ഞാൻ അവള് വരുന്നതും നോക്കി ചുണ്ടിൽ ചെറു പുഞ്ചിരി വരുത്തി നോക്കി നിൽക്കുമ്പോ പെട്ടന്ന് അയ്യോ രക്ഷിക്കണേന്നും പറഞ്ഞ് കാല് തെന്നി ഉരുണ്ട് ഉരുണ്ട് വീണതും ഞാനടക്കം എല്ലാവരും യാഷ എന്നും വിളിച്ചോണ്ട് പോയപ്പോൾ ആ സ്ത്രീ നിലത്ത് ഇരുന്ന് അവളെ മടിയിൽ ഇരുത്തി ഞാനും അരികിൽ ഇരുന്നു... 

~~~~~~~~~~~~~~~~~~~~~~~~~~

"ആരെ കിനാവ് കണ്ട് ഡാൻസ് ചെയ്തോണ്ട് വരുവായിരുന്നെഡി നീ... അവള്ടെ മൂളിപ്പാട്ടും ഡാൻസും... എന്തെങ്കിലും സംഭവിച്ചിട്ടിരുന്നെങ്കിൽ എന്തോ ചെയ്തേനെ... "

ഉരുണ്ട് ഉരുണ്ട് നിലത്ത് വീണതെ ഓര്മയുള്ളു... കണ്ണ് തുറന്ന് നോക്കിയപ്പോൾ മോളിയാന്റിയുടെ മടിയിലാ ഉള്ളതെന്ന് അരിഞ്ഞതും നടുവിൽ കൈ വെച്ച് തിരിഞ്ഞ് നിന്നപ്പോ ഫ്രോടിനെ കണ്ടതും എടുത്തടിച്ച പോലെയുള്ള അവന്റെ വർത്താനം കെട്ട് കൊടുക്കാനാ തോന്നിയത്.. അവൻ ഇവിടെ വരുന്ന സന്തോഷത്തിൽ പാട്ടും പാടി തുള്ളി ചാടി വന്ന് വീണപ്പോൾ അവന്റെ ചോദ്യം കേട്ടില്ലേ ആരെ കിനാവ് കണ്ട് വരുവാണെന്ന്... ഇവനെയല്ലാതെ ഞാൻ ആരെ കിനാവ് കാണാനാ... ബ്ലഡി ഫൂൾ... 

കാര്യമായ പരിക്ക് ഒന്നും പറ്റാത്തോണ്ട് ആരുടെയും സഹായം ഇല്ലാതെ ഞാൻ നേരെ നിന്ന് ചമ്മി നാറി സോഫയിൽ ഇരുന്നു.. എന്റെ നാറിയ മുഖ ഭാവം മനസ്സിലായ സിദ്ധു ചിരിക്കാൻ തുടങ്ങിയതും ഞാൻ അവള്ടെ കാലിനിട്ട് രണ്ട് കൊടുത്തു... ബ്ലഡി ഫൂൾ... അല്ലേലും ആസ്ഥാനത്‌ കേറി ചിരിക്കാൻ അവള് കഴിഞ്ഞിട്ടേ വേറാരും ഉള്ളു... ഹും... 

മോളിയാന്റി എന്റെ കാലിൽ എന്തോ തൈലം പുരട്ടി തന്ന് കുറച്ചു പോയി കിടക്കെന്ന് പറഞ്ഞപ്പോൾ അത് കേട്ട ഉടനെ ഫ്രോഡ് ആരാ ഉള്ളത് എന്നൊന്നും നോക്കാതെ എന്നെ പൊക്കിയെടുത്ത് വന്ന അതേ വഴി മോളിലേക്ക് കൊണ്ട് പോയതും ഞാൻ മെല്ലെ സിദ്ധുവിനെ നോക്കിയപ്പോൾ അവള് സങ്കടത്തോടെയും സന്തോഷത്തോടെയും ചിരിക്കുന്നത് കണ്ടപ്പോ ഒരുനിമിഷം അവളിൽ തന്നെ നോക്കി നിന്നു... 

എനിക്കറിയാം സിദ്ധു,, എന്റെയും ഇവന്റെയും അടുപ്പം കാണുമ്പോ നീ വല്ലാതെ ഉള്ളിൽ സങ്കടപ്പെടുന്നുണ്ടെന്ന്... നീ സ്നേഹിക്കുന്ന ഹാനുവും ഇവൻ തിരയുന്ന നാനുവും ഒന്നാണെന്നു എനിക്കും നിനക്കും ഷിയുനും മാത്രമേ അറിയുള്ളു.... നിന്നോടുള്ള ഹാനുവിന്റെ പ്രണയം അവൻ എല്ലാമെല്ലാമായ സിനുവിനോട് പോലും പറഞ്ഞിട്ടില്ല... അങ്ങനെ പറഞ്ഞിരുന്നെങ്കിൽ നിന്നെ കണ്ട നിമിഷം ഇവനൊന്നു ഞെട്ടേണ്ടതായിരുന്നു... ഇവൻ അറിയാതെ പോയ അവന്റെ നാനുവിന്റെ പ്രണയം ഒരിക്കൽ ഇവൻ അറിഞ്ഞാൽ എങ്ങനെയായിരിക്കും റിയാക്ഷൻ എന്ന് പറയാൻ പറ്റില്ല.. കാരണം ഇത്രയേറെ സഹോദര ബന്ധത്തിൽ എല്ലാം എന്തിനു മറച്ചു വെച്ചു എന്ന ചോദ്യം ഇവനെ വല്ലാതെ അലട്ടും... സിദ്ധു ചിലപ്പോൾ നിനക്ക് ഇവനെ കാണുമ്പോ നിന്റെ ഹാനുവിനെ പോലെ തോന്നുന്നുണ്ടാവും അല്ലേ... സോറി.. നിന്നെ ഇങ്ങനെ സങ്കടപ്പെടുത്തണമെന്ന് ഞാൻ കരുതിയതല്ല... റിയലി സോറി.... എനിക്കറിയില്ലായിരുന്നു നിന്റെ ഹാനുവിനെ പോലെ എന്റെ സ്ഥാനത് ഇവൻ വരുമെന്ന്... !!!!

"നിന്റെ സന്തോഷം പോലെ തന്നെ എല്ലാം തകർന്നില്ലെ.. എന്തോ ഒരു ചൊല്ല് ഉണ്ടല്ലോ.. അധികമായാൽ അമൃതം വിഷമെന്ന്,, അങ്ങനെ ഏതാണ്ട് എന്തോ ഒന്നില്ലേ... അത് പോലെയാ നിന്റെ അവസ്ഥ... കൂടുതൽ തുള്ളി ചാടി കളിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ... ഇനിയിപ്പോ ഈ കാലും നടുവും വെച്ച് എങ്ങനെ നീ ഡാൻസ് ചെയ്യും...? "

എന്നെ ബെഡിൽ കിടത്തി അവൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ എനിക്കൊരു കുഴപ്പവും ഇല്ലാന്ന് പറഞ്ഞ് എഴുന്നേറ്റ് ഓടി കളിക്കാൻ തുടങ്ങി... 

"ഹോ,,, ഇങ്ങനെയൊരുത്തി... ഇനി നാളെത്തെ ഡാൻസിന്റെ കാര്യം ഓർത്ത് വേദന ഉണ്ടായിട്ടും ഇല്ലാത്തത് പോലെ അഭിനയിക്കുന്നതാണോ മാഡം... "

"അല്ലെയല്ല.. ടോട്ടലി അയാം ഒക്കെ... വാ നമുക്ക് ടെറസിന്റെ മോളിൽ പോയി പ്രാക്ടീസ് ചെയ്യാം... "

~~~~~~~~~~~~~~~~~~~~~~~~~~

അതും പറഞ്ഞ് എന്നെയും കൊണ്ട് മോളിലേക്ക് പോയതും നിലാവിന്റെ വെളിച്ചത്തിൽ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് നിർത്തിയിട്ട് പൂർണ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ചന്ദ്രനെയും നോക്കി നിന്നു... ഇടം കണ്ണിട്ട് ഒരു റൊമാൻസിന് വകയുണ്ടോ എന്ന മട്ടിൽ ഞാനവളെ നോക്കിയപ്പോൾ പല്ലും കാണിച്ചുള്ള ചിരിയും വെച്ച് നിൽക്കുന്ന മോന്ത കണ്ടപ്പോ തന്നെ മനസ്സിലായി അതിനുള്ള വകയില്ലാന്ന്... 

ആ വീഡിയോ ക്ലിപ്പ് ഓപ്പൺ ചെയ്ത് ഓരോന്ന് കളിക്കുമ്പോ ഞാൻ വല്ലാതെ എൻജോയ് ചെയ്യുകയായിരുന്നു.... ഇടക്ക് അവള് നിലത്ത് വീഴാനൊക്കെ പോവുമ്പോ അരയിൽ പിടിച്ച് നേരെ നിർത്തും... 

ഒടുക്കം എന്തൊക്കെയോ കാട്ടി കൂട്ടി രണ്ടാളും തളർന്ന് തറയിൽ ഇരുന്നതും യാഷ അയ്യോ ക്ഷീണം വരുന്നെന്നും പറഞ്ഞ് എന്റെ മടിയിൽ തല വെച്ച് കിടന്നു... അപ്പോഴേ ഞാൻ പറഞ്ഞതല്ലേ വേണ്ടാ വേണ്ടാന്ന്... എന്നിട്ട് അവൾക്ക് ക്ഷീണം വരുന്നുണ്ട് പോലും... കോപ്പ്... 

തളർന്നു കിടക്കുന്ന അവളെയും താങ്ങി കൊണ്ട് ഞാൻ താഴേക്ക് ചെന്നപ്പോ ഫുടൊക്കെ സെറ്റ് ആക്കി വെച്ച് നമ്മളെയും കാത്ത് അവര് നിൽപ്പുണ്ടായിരുന്നു.. അത് കണ്ടപ്പോ തന്നെ ക്ഷീണം മാറി വെട്ടി വിഴുങ്ങുന്നത് കണ്ടപ്പോൾ എനിക്ക് തന്ന ഫുഡും അവൾക്ക് കൊടുക്കണം എന്ന് തോന്നിപോയി.. ബല്ലാത്ത ജാതി... ഈൗ... 

~~~~~~~~~~~~~~~~~~~~~~~~~~

രാവിലെ ഡാൻസിനുള്ള ഡ്രെസ്സ് എടുക്കണമെന്ന് പറഞ്ഞ് നേരെ ഷോപ്പിലേക് വിട്ടു... ആക്ച്വലി വലിയ പാർട്ടി ആയതോണ്ട് ചുമ്മാ ഒരു ഡ്രസ് ഇട്ട് കളിക്കാൻ പറ്റില്ലല്ലോ നല്ലപോലെ ഒരുങ്ങി നിന്ന് തന്നെ കാലിക്കണമെന്ന് ഞാൻ അവനോട് പറഞ്ഞപ്പോൾ അവനും അത് ശെരി വെച്ചു.... 

ഷോപ്പിൽ എത്തി സെലിബ്രിറ്റി ആയോണ്ട് അതിന്റെതായ രീതിയിൽ പ്രൈവറ്റ് ആയി എന്താ വേണ്ടത് എന്നൊക്കെ ഒരുത്തൻ വന്ന് ചോദിച്ചപ്പോൾ അവൻ വേണ്ടതൊക്കെ അവനോട് പറഞ്ഞു... കുറച്ചു കഴിഞ്ഞ് അയാൾ ഡ്രെസ്സും ഓർണമെൻസും കൊണ്ട് വന്നപ്പോൾ അവനെന്നോട് ഡ്രസിങ് റൂമിൽ പോയി ട്രൈ ചെയ്ത് വാന്ന് പറഞ്ഞ് അവൻ അവിടെ ഇരുന്ന് ഫോൺ നോക്കിയതും ഞാൻ ഒക്കെ ന്നും പറഞ്ഞ് അങ്ങോട്ട് പോയി... 

"ഹേയ് യാഷ യഷ്മിൽ.. "

ഡ്രസിങ് റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ പേരും മൊഴിഞ്ഞു ചിരിച്ച് നിൽക്കുന്ന ഐമനെ കണ്ടപ്പോ ആകെ ഞെട്ടി വിറച്ചതും പേടിച്ചു കൊണ്ട് ഞാൻ ഇറങ്ങാൻ നിന്നപ്പോൾ എന്റെ കയ്യിൽ ബലമായി പിടിച്ചു... 

"ഹേയ്,, കൂൾ ഡിയ... എന്തിനാ നീയിങ്ങനെ പേടിക്കുന്നത്... ഞാനൊന്നും ചെയ്തില്ലല്ലോ.. അല്ല നിനക്കെന്താ ഈ ജന്റ്സ് ഡ്രസിങ് റൂമിൽ കാര്യം... ഹരേ വാ.. നോട്ട് ബാഡ്.. എന്തായാലും അറിയാണ്ട് വന്നത് ആണേലും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു... you're looking so hot yaar... "

എന്നെ അടിമുടി നോക്കിയവൻ അതും പറഞ്ഞ് എന്നിലേക്ക് അടുത്ത് വരുമ്പോ വിറച്ച ചുണ്ടുകൾക്ക് മറ എന്നോണം ഞാൻ കൈകൾ കൊണ്ട് പൊത്തി പിടിച്ചതും ശരീരമാകെ തണുത്തു വിറച്ച് തളരുന്നത് പോലെ തോന്നി വിറച്ച കാലുകളാലെ നിൽക്കുമ്പോ അതിനൊരു ബലമായി അവൻ എന്റെ ദേഹത്ത് തൊട്ടതും അപ്പോ തന്നെ അത് തട്ടി മാറ്റി ഞാൻ ഒരു മൂലയിൽ മാറോടു ഡ്രസ്സുകൾ ചേർത്ത് പിടിച്ച് ഇരുന്നപ്പോ എന്റെ മുന്നിൽ ഒരു ചിരിയാലേ അവൻ മുട്ട് കുത്തി ഇരുന്നിട്ട് മുന്നിലേക്ക് തൂങ്ങി നിൽക്കുന്ന എന്റെ മുടിയിൽ വിരലുകൾ ചേർത്ത് വെച്ചു അവൻ വശ്യമായ രീതിയിൽ സംസാരിക്കാൻ തുടങ്ങി... 

"എന്തിനാടി യാഷ നീയിങ്ങനെ പേടിക്കുന്നത്... അന്ന് ഞാനൊരു കാര്യം മാത്രമല്ലെ ആവശ്യപ്പെട്ടുള്ളൂ... അല്ലാതെ ഒന്നും ചെയ്തില്ലല്ലോ... ഇനിയിപ്പോ ഞാനെന്തെങ്കിലും ചെയ്‌താൽ നീ നീയല്ലാതെ മാറിപ്പോവുമല്ലോ... എന്റെ ഡാർലിംഗ് ഇത്രക്ക് പേടിക്കേണ്ട ആവശ്യമൊന്നും ഇല്ലാട്ടോ... ഞാനൊന്നും ചെയ്യില്ല... ഇപ്പൊ... പക്ഷേ ഒരു ദിവസം എന്റെ ആവശ്യങ്ങളുമായി ചോദിച്ച് കൊണ്ട് ഞാൻ വരും.. അപ്പൊ നീയിങ്ങനെ പേടിച്ചു നിൽക്കരുതട്ടോ... ഇപ്പൊ ഞാൻ പോവുന്നു... ഇവിടെ വെച്ച് ഒരു സീൻ ക്രീയേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... കാരണം നീയിപ്പോ അറിയപ്പെടുന്ന ഒരുത്തന്റെ സ്നേഹത്തിന് മുന്നിലാണ്.. ഞാനെന്തെങ്കിലും ചെയ്താൽ പിന്നേ തീർന്നില്ലേ എല്ലാം... സൊ I'm jst leave know... ബായ്... "

കണ്ണുകൾ ഇറുക്കി അടച്ച് ഞാൻ അവൻ പറയുന്നത് മുഴുവനും കേട്ട് ചെവി പൊത്തി പിടിച്ചപ്പോൾ ഉള്ളിൽ കൂടി മിന്നായം പോലെ എന്തൊക്കെയോ കടന്ന് വന്നതും ഞാൻ നിലവിളിക്കുന്നതിനു മുന്നേ എന്റെ വായിൽ തുണി കുത്തി കയറ്റി കവിളിൽ തട്ടി അവൻ പുറത്തേക്ക് ഇറങ്ങി... 

~~~~~~~~~~~~~~~~~~~~~~~~~~~

യാഷ പോയ അതേ റൂമിൽ നിന്ന് ഒരുത്തൻ ഇറങ്ങി വരുന്നത് കണ്ടപ്പോ ഞാൻ അവനെ തന്നെ നോക്കിയപ്പോ വല്ലാത്തൊരു ചിരിയാലെ എന്നെ നോക്കി മറികടന്നു പോയതും ഞാൻ യാഷ എന്ന് വിളിച്ചോണ്ട് ആ റൂമിലേക്ക് കയറി ചെന്നപ്പോൾ ഒരു മൂലയിൽ ഡ്രസ്സുകൾ മാറോടു ചേർത്ത് പിടിച്ച് പേടിച്ചിരിക്കുന്ന അവളെ കണ്ടതും ഞാൻ അവള്ടെ അടുത്തേക്ക് പോയി... 

"യാഷ,, are you okey..? വാട്ട്‌ ഹാപ്പെൻഡ്... നീ,,, നീയെന്തിനാ ഇങ്ങനെ പേടിക്കുന്നത്,, അവൻ എങ്ങനെ ഈ റൂമിൽ വന്നു... യാഷ ആരാ അവൻ... ഞാൻ ചോദിക്കുന്നതിനു എന്തെങ്കിലും പറ യാഷ... "

അവളുടെ കയ്യിൽ പിടിച്ച് കുലുക്കി ഞാൻ അങ്ങനെ ചോദിച്ചപ്പോൾ എന്റെ കൈ തട്ടി മാറ്റി അവൾ എന്റെ കണ്ണിന് മീതെ അവളുടെ കൈകൾ നിവർത്തി തുറന്നു... 

*"എന്റെ ഈ രണ്ട് കൈകൾ കണ്ടോ കെയ്സാൻ.. ദേ,,, ഈ കൈകൾ കൊണ്ടാ ഞാനവനെ കൊന്നത്.. തിളച്ചു മറിയുന്ന അവന്റെ രക്തം എന്റെ ഈ കൈകളിൽ നിന്ന് തിളച്ചിരുന്നു... അതിന് എത്രത്തോളം ചൂട് ഉണ്ടെന്നും ഞാൻ അറിഞ്ഞിരുന്നു... ദേ ഈ കൈകളിൽ നിന്നാ ജീവന് വേണ്ടി അവൻ പിടഞ്ഞത്... നോക്കൂ... ഈ കൈകളിൽ നിന്ന്.... ഹഹഹഹ...."*

ഒരു പ്രാന്തിയേ പോലെയവൾ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എനിക്കൊന്നും മനസ്സിലായില്ലായിരുന്നു... 

*"what,,* നീയെന്താ പറയുന്നത്... ആരെ,, ആരെ കൊന്നെന്ന നീ പറയുന്നത്... യാഷ..."

*"അവനെ,,, ഈ കൈകളിൽ നിന്നാ അവൻ പിടഞ്ഞു മരിച്ചത്... നോ മരിച്ചതല്ല... ഞാനവനെ കൊന്ന് കളഞ്ഞു... എന്റെ ഈ കൈകൾ കൊണ്ട്...."*


ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്ന പ്രാന്തിയേ പോലെയുള്ള അവളുടെ മുഖഭാവം കണ്ട് ഞാൻ ഒരു നിമിഷം പേടിച്ചിരുന്നു... തുറന്നു പിടിച്ച അവളുടെ കൈകളിൽ നോക്കി വീണ്ടും വീണ്ടും അവൾ ഞാനവനെ കൊന്നു ഞാനവനെ കൊന്നു എന്ന് കൂടെ കൂടെ പറയുമ്പോൾ ശബ്ദത്തിൽ ഒക്കെ ഒരു അയവ് തോന്നി അവളുടെ കണ്ണുകൾ രണ്ടും പതിയെ അടഞ്ഞു പോവുകയും തനിയെ ഉയർത്തി തുറന്നു വെച്ച അവളുടെ കൈകൾ കുഴഞ്ഞ് വീഴുന്നത് പോലെ കുഴഞ്ഞതും പെട്ടന്ന് എന്റെ നെഞ്ചിലേക്ക് ബോധമില്ലാതെ അവൾ വീണു... 

"യാഷാ,,,,,,,,,,,,, "

ജീവചയം പോലെ കിടക്കുന്ന അവളെ നെഞ്ചിൽ നിന്ന് മാറ്റി നിർത്തി കവിളിൽ പിടിച്ച് കുറേ തവണ വിളിച്ചെങ്കിലും അവളിൽ ഒരനക്കവും ഉണ്ടായിരുന്നില്ല.. പെട്ടന്ന് ആയതോണ്ട് എനിക്കെന്താ ചെയ്യേണ്ടത് എന്നൊരു പിടുത്തം ഇല്ലായിരുന്നു.. ഇവളുടെ ഈ അവസ്ഥക്ക് കാരണമെന്തെന്ന് അറിയാതെ ഞാൻ അവളെ കയ്യിലെടുത്ത് വണ്ടിയിൽ കിടത്തി ഹോസ്പിറ്റലിൽ പോവാതെ നേരെ വീട്ടിലേക്ക് ചെന്നു... ബെഡിൽ കിടത്തി മുഖത്ത് വെള്ളം കുടഞ്ഞപ്പോൾ അവളിൽ ഒരനക്കം വന്നതും കണ്ണുകൾ വലിച്ച് തുറന്ന് സിനു എന്ന് വിളിച്ച് പെട്ടന്ന് ഉണർന്നതും മുന്നിൽ എന്നെ കണ്ടപ്പോൾ സിനു സിനു എന്ന് വിളിച്ച് എന്നിലേക്ക് വന്നു കെട്ടിപിടിച്ചു... 

ആ പിടിയിൽ നല്ല ബലവും അതിനേക്കാൾ ഉപരി ആരെയോ വല്ലാതെ ഭാവയക്കുന്നത് പോലെയും തോന്നി ഞാൻ അവളെ പുൽകുമ്പോ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യം ഉള്ളിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു... കൂടെ കൂടെ എന്നെ അവൾ മുറുക്കി പിടിക്കുന്നതിനു അനുസരിച്ച് ഹേയ് ഒന്നുമില്ല റിലാക്സ് എന്ന് പറഞ്ഞ് ഞാനവളെ സമാധാനിപ്പിക്കുമ്പോൾ എന്തിനെന്നില്ലാതെ അവൾ കരയുന്നുണ്ടായിരുന്നു... 

എന്നിൽ നിന്ന് അടർത്തി ഞാൻ മുഖത്ത് കണ്ണീരിൽ പറ്റി പിടിച്ച മുടി നീക്കം ചെയ്ത് ആ മുഖം തുടച്ച് കൊടുക്കുമ്പോഴും അതിന് ഇരട്ടിയായി വീണ്ടും വീണ്ടും കരയുന്നുണ്ടായിരുന്നു... 

"യാഷ,, are you okey..? What happened..? നീ ആരെ കൊന്നെന്ന പറയുന്നത്... ഷോപ്പിൽ വെച്ച് ആ ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി പോയവനെ നിനക്ക് അറിയുമോ...? ആരാണവൻ...? നിന്നെ എന്തെങ്കിലും ചെയ്തോ..? എന്തിനാ നീയിങ്ങനെ പേടിക്കുന്നത്..? യാഷ ഞാൻ ചോദിച്ചതിന് എന്തെങ്കിലും ഒരു ഉത്തരം പറ യാഷ... എന്താ നീയിങ്ങനെ കരയുന്നത്... എനിക്കൊന്നും മനസ്സിലാവുന്നില്ല... പ്ലീസ് ടെൽ മി... "

എന്നൊക്കെ ഞാൻ കൊറേ ചോടോച്ചെങ്കിലും കരച്ചിൽ അല്ലാതെ അവളിൽ നിന്ന് ഒരു ഉത്തരവും എനിക്ക് കിട്ടിയില്ല... ശേഷം വീണ്ടും എന്നെ കെട്ടിപിടിച്ചിട്ട് തോളിൽ താടി കുത്തി വെച്ച് കരഞ്ഞോണ്ട് അവൾ പറഞ്ഞ് തുടങ്ങി... 

"സിനു,,, *അദ്നാനെ കൊന്നത് പോലെ എനിക്ക് ആ ഐമനേയും കൊല്ലണം..* ഞാനവനെ വെറുതെ വിടില്ല... എനിക്ക് അവനെ കൊല്ലണം.. എന്റെ നിഴലിൽ അവനെ കാണുമ്പോഴുള്ള എന്റെ ഉള്ളിലെ പേടി എനിക്ക് മാറ്റണം.. സിനു,, നീയെന്റെ കൂടെ നിൽക്കുമോ.. ഓരോ നുറുക്കുകളായി തന്നെ എനിക്ക് കൊല്ലണം.. എന്റെ കൂടെ നിൽക്കുമോ നീ.. "

"യാഷ ആരാ ഈ ഐമൻ ആരാ അദ്നാൻ... ഇവരൊക്കെ ആരാ.. നീയെന്തിനാ അവനെ പേടിക്കുന്നത്... എനിക്കൊന്നും മനസ്സിലാവുന്നില്ല യാഷ... എന്നോടൊന്ന് തെളിയിച്ചു പറ.. "

അവളുടെ കയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ഞാൻ ചോദിച്ചപ്പോൾ അവൾ അതിനൊരു ഉത്തരം പറയാതെ മുഖം തുടച്ച് ഇറങ്ങി പോയതും ഞാൻ കൈ മലർത്തി എന്തോന്നിതെന്ന് പറഞ്ഞ് അവള് പോവുന്നതും നോക്കി നിന്നു... 

ആരാ ഈ അദ്നാൻ ആൻഡ് ഐമൻ.. ചോദിച്ചാൽ പിന്നേ മര്യാദക്ക് ഒരു ഉത്തരം തന്നൂടെ അവൾക്ക്.. ഇനി നേരെത്തെ കണ്ട അവനും ഇവനും തമ്മിൽ എന്തോ കണക്ഷൻ ഉള്ള പോലെ തോന്നുന്നുണ്ട്.. ഇനി അവന്റെ ആരെയെങ്കിലും ആയിരിക്കുമോ ഇവൾ കൊന്നെന്ന് പറയുന്നത്..? ഒരു കൊലയാളി.. !? അതും യാഷ.. !

സത്യങ്ങൾ അറിയാത്തതിന്റെ ദേഷ്യത്തിൽ ഞാൻ പില്ലോ എടുത്ത് ചുമരിലേക്ക് എറിഞ്ഞിട്ട് അതറിയാനുള്ള ത്വര കൊണ്ട് ഞാൻ അവളോട് തന്നെ ചോദിച്ചറിയാം എന്ന് കരുതി ബേബിയുടെ റൂമിലേക്ക് പോയപ്പോ ലോക്ക് ആയിരുന്നു... കുറേ ശക്തി പിടിച്ച് ഞാൻ തുറക്കാൻ ശ്രമിച്ചെങ്കിലും എന്റെ ബലത്തിൽ അത് തുറക്കാൻ കഴിയാതെ വന്നപ്പോ തൊട്ട് അടുത്തുള്ള മോമിന്റെ റൂമിൽ നിന്ന് തന്തപ്പടി ഇറങ്ങി വന്നതും ആ മോന്ത കണ്ടപ്പോ തിരിച്ച് പോവാൻ നിന്നപ്പോ അയാൾ യാഷ എന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചിട്ട് ഡോറിൽ തട്ടിയതും കുറച്ചു സെക്കന്റ്‌കൾ കഴിഞ്ഞപ്പോൾ ഡോർ തുറന്നു... 

എന്നിട്ട് യാഷ എന്നെയും അയാളെയും മാറി മാറി നോക്കുന്നത് കണ്ടതും അയാളെ മൈൻഡ് ചെയ്യാതെ ഞാൻ യാഷയുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് ഇറങ്ങി നേരെ ആ കുന്നിൻ ചെരുവിലേക്ക് വണ്ടിയെടുത്തു.. ഞാനോ അവളോ പരസ്പരം ഒന്നും മിണ്ടാൻ നിന്നില്ല... വണ്ടി സൈഡ് ആക്കി ഞാൻ അവളെ കുന്നിൻ ചെരുവിലെ പുല്ലിൽ ഇരുത്തിയിട്ട് സ്വസ്ഥമായി ഒക്കെ ചോദിച്ചറിയണം എന്ന് കരുതി... 

"യാഷ,,, എനിക്ക് വ്യക്തമായിട്ട് മെല്ലെ കാര്യങ്ങൾ പറഞ്ഞു.. നീയരെ കൊന്നതാണെന്നും എനിക്ക് മനസ്സിലായില്ല... ഒന്ന് തെളിയിച്ചു പറ യാഷ... "

"പ്ലീസ് സിനു എന്നോട് ഇപ്പോ ഒന്നും ചോദിക്കല്ലേ.. ഞാനാകെ തളർന്നിരിക്കയാണ്.. മനസ്സ് മുഴുവൻ അങ്ങിങ്ങായി പായുകയാണ്.. എല്ലാം ഒരു ദിവസം ഞാൻ നിന്നോട് പറയും സിനു.. അത് വരെ നീയെന്നോട് ഒന്നും ചോദിക്കരുത്.. എനിക്കറിയാം നിന്റെ ഉള്ളിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ടെന്ന്.. അതിനൊക്കെ ഒരുനാൾ ഞാൻ ഉത്തരം നൽകിയിയിരിക്കും... ഇപ്പൊ അതേ കുറിച്ച് ഒന്നും ചോദിക്കല്ലേ.. എനിക്കൊന്നു ഫ്രീ ആയിട്ട് നിന്റെ നെഞ്ചിൽ തല ചായിച്ചു കിടക്കണമെന്ന് തോന്നുന്നു.. പ്ലീസ്.. "

വളരെ സൗമ്യമായ രീതിയിൽ പതിഞ്ഞ സ്വരത്തിൽ ഒരു റിക്വസ്റ്റ് എന്നപോൽ അവളത് പറഞ്ഞപ്പോൾ അതിന് എതിർത്ത് നിൽക്കാത്ത ഒക്കെ എന്നുള്ള അർത്ഥത്തിൽ ഞാൻ തലയാട്ടി കൈ രണ്ടും നീട്ടി വെച്ച് വാന്ന് പറഞ്ഞപ്പോൾ എന്റെ കാലുകൾക്കിടയിൽ കൂടി വന്നിരുന്ന് എന്റെ നെഞ്ചിൽ തല ചായിച്ചു കിടന്നു... അപ്പോഴും ശരീരത്തിന്റെ ചൂട് ഞാൻ അറിയുന്നുണ്ടായിരുന്നു... 

"നിന്റെ ഈ ഹൃദയമിടിപ്പിൽ തന്നെ എനിക്ക് മനസ്സിലാവുന്നുണ്ട് സിനു എന്നിലെ എല്ലാം നീ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്ന്... എന്നെ ഓർത്തിപ്പോ വല്ലാതെ പേടിക്കുന്നുണ്ടല്ലേ..? ഞാനൊരാളെ കൊന്നെന്ന് പറഞ്ഞപ്പോൾ നീ വല്ലാതെ പേടിച്ചു അല്ലേ സിനു..? "

"ശ്..."

എന്നെ വലയം ചെയ്ത് പിടിച്ച് നെഞ്ചിൽ നിന്ന് മുഖമെടുക്കാതെ അവൾ അങ്ങനെ പലതും ചോദിക്കുമ്പോ അവളുടെ ചുണ്ടിൽ വിരൽ വെച്ച് അങ്ങനെ ശബ്ദിച്ചപ്പോ ആ വിരൽ അവളുടെ കയ്യിൽ ഒതുക്കിയിട്ട് അതിൽ ചെറുതായി ചുണ്ടുകൾ ചേർത്ത് വെച്ച് അവളുടെ നെഞ്ചിലേക് പിടിച്ചു... എന്റെ ഉള്ളിൽ കിടന്ന് പിടക്കുന്നതൊക്കെ ഒരു നിമിഷം കൊണ്ടവൾ മനസ്സിലാക്കിയപ്പോൾ ഞാൻ അകത്തുള്ള പേടി പുറത്തേക്ക് എടുക്കാത്ത അവൾക്ക് മുന്നിൽ ബോൾഡ് ആയി നിന്നു... ഇവളാരെയോ കൊന്നെന്ന് പറഞ്ഞപ്പോൾ നെഞ്ചകം വല്ലാതെ പേടിച്ചിരുന്നു.. പക്ഷേ എന്ന് കരുതി എനിക്ക് ഇവളെ എന്നിൽ നിന്ന് കൊലയാളി എന്ന് പറഞ്ഞ് അകറ്റി നിർത്താൻ കഴിയില്ല.. കാരണം ഇന്നിവാളേറെ കൊതിക്കുന്നത് എന്റെ കൂടെ ശാന്തമായി നിൽക്കാനാണ്... എന്റെ സമീപനം ഇന്നിപ്പോ ഇവൾക്ക് വല്ലാതെ അത്യാവശ്യമാണ്... എന്ത് കൊണ്ട ഒരു പുരുഷന്റെ സമീപനം അവൾക്ക് വേണ്ടതെന്ന് എനിക്കറിയില്ല എങ്കിലും ഇപ്പൊ അവൾ ആഗ്രഹിക്കുന്നതും ഒരു പുരുഷന്റെ കൂടെ സമാധാനത്തോടെ നിൽക്കാനാണ്.. 

നീ എന്ത് കാര്യവും ആവശ്യപ്പെട്ടാൽ നിന്റെ കൂടെ നിന്ന് ചെയ്യാൻ ഞാൻ തയ്യാറാണ് യാഷ.. എന്ത് ഹെൽപ് വേണമെങ്കിലും നീയെന്നോട് ആവശ്യപ്പെട്ടോ,, ഞാൻ നിന്റെ കൂടെയുണ്ടാവും... നിന്നെയൊരിക്കലും ഒരു കാരണത്താലും ഞാൻ തനിച്ചാക്കില്ല... അതിപ്പോ എന്നെ സംബന്ധിക്കുന്ന ഒരു കാര്യമാണെങ്കിലും സത്യം മനസ്സിലാക്കി ഞാൻ കൂടെ തന്നെയുണ്ടാവും... നിന്റെ ഓരോ നീക്കങ്ങളും എന്നുള്ളിൽ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ടെടി.. പല സിറ്റുവേഷനിലും നിന്റെ ഓരോ മുഖഭാവം കാണുമ്പോ കാര്യം അറിയാതെയാണെങ്കിലും ഇത്രേം നാളും കൂടെ നിന്നില്ലെ,, ഇത് പോലെ എന്നും ഞാൻ നിന്റെ കൂടെ തന്നെയുണ്ടാവും... ഡോണ്ട് വറി.. നിന്നെ മനസ്സിലാക്കാതെ ഞാൻ നിന്നോട് എന്റെ ഇഷ്ടം വരെ പറഞ്ഞില്ലെടി.. നിന്റെ കൂടെ തന്നെ ഉണ്ടായില്ലേ.. ഇനിയങ്ങോട്ട് നിൽക്കാനും എനിക്കറിയാടി.. എന്നാലും അറിയാനുള്ള കൊതിയുണ്ട് നിന്റെ പിന്നിലെ രഹസ്യങ്ങൾ... ഇനിയൊരു ചോദ്യം ഉണ്ടാവില്ല... നിനക്ക് പറയണമെന്ന് തോന്നിയാൽ നീയെന്നോട് പതുക്കെ എല്ലാം പറഞ്ഞാൽ മതി.. 

അരമണിക്കൂറോളം ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ കിടന്ന് അവൾ ശാന്തമാവുമ്പോൾ എന്നോ അവൾ പതിയെ ഉറങ്ങിയിരുന്നു... ആ അടച്ച് വെച്ച കണ്ണുകളിൽ നോക്കി ഇരിക്കുമ്പോ ഉള്ളിലെ സങ്കടവും പേടിയും ആ മുഖത്ത് കാണാമായിരുന്നു... നേരെത്തെ കണ്ട അവനെയാണ് ഇവൾ പേടിക്കുന്നതെന്ന് എനിക്കിപ്പോ മനസ്സിലായി... പക്ഷെ അതെന്തിനാണെന്ന് അറിയില്ല.. സ്റ്റിൽ വെയ്റ്റിംഗ്... 

ഒരു കൈ കൊണ്ട് അവളെ താങ്ങി പിടിച്ച് മറ്റേ കൈ കൊണ്ട് ഞാൻ എങ്ങനൊക്കെയോ ഷർട്ട് അഴിച്ചിട്ട് അതാ കുന്നിൻ ചെരുവിലെ പുല്ലിൽ വിരിച്ചിട്ട് അതിൽ കിടത്തി... ആ മുഖത്തേക്ക് വെയിൽ തട്ടുമ്പോ അതിനെ മറക്കാൻ എന്നോണം ചെരിഞ്ഞു കിടന്നതും എന്നിട്ടും മുഖത്ത് വെയിൽ തട്ടുന്നത് കണ്ടപ്പോ അവൾക് അടുത്തായി മുഖത്ത് കൈകൾ വെച്ച് അരികിൽ കിടന്നു... ഒരു ഈച്ചയുടെ ശബ്ദം പോലും ഇല്ലാത്ത ശാന്തമായ ആ ഏരിയയിൽ കാറ്റിന്റെ ശബ്ദം മാത്രം ഉള്ളിൽ അലയടിച്ചു കയറുമ്പോൾ വല്ലാത്തൊരു ഫീൽ തോന്നുന്നുണ്ട്... ഒരു പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്ന അവളുടെ കിടപ്പ് കണ്ടപ്പോ ഞൊടിയിൽ ഒരു പുഞ്ചിരി വിടർന്നതും അവളുടെ കവിളിൽ തലോടി ഞാൻ നെറ്റിയിൽ ചെറു ചുംബനം നൽകി അവിടുന്ന് എഴുന്നേറ്റ് നിന്നു... 

കയ്യൊക്കെ ഒന്ന് നിവർത്തി വെച്ച് ഒന്ന് റിലാക്സ് ചെയ്തിട്ട് അവള് കിടന്നുറങ്ങുന്നത് കാണുമ്പോ എനിക്കും ഉറക്കം വരുന്നുണ്ടോന്ന് ഒരു ഡൌട്ട്.. കോട്ടുവായ ഇട്ടോണ്ട് ഞാൻ അവളെ തിരിഞ്ഞു നോക്കിയപ്പോൾ അതേ കിടപ്പിലാണ്.. വെയിൽ കൊള്ളുന്നുണ്ടെന്നു പോലും അറിയുന്നില്ല... 

നിന്നനിൽപ്പിൽ ഞാൻ നടുവിൽ കൈ വെച്ച് ചുറ്റും വീക്ഷിക്കുമ്പോൾ പെട്ടന്ന് എന്റെ പിന്നിൽ കൂടി ലവ് യൂ സിനുന്നും പറഞ്ഞോണ്ട് കെട്ടിപിടിച്ചതും ആ കയ്യിൽ പിടിച്ച് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചിരിക്കാൻ പാട് പെട്ടോണ്ട് ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തി നിൽക്കുന്നു.. 

"എന്ത് ഉറക്കായിരുന്നെടി... കഴിഞ്ഞോ നിന്റെ ഉറക്കം.. "

ഒരു ചിരിയാലെ ഞാൻ അവളോട് ചോദിച്ചപ്പോൾ തിരിച്ച് ചിരിച്ചോണ്ട് അവൾ എന്റെ നെഞ്ചിൽ ഒന്ന് കുത്തിയിട്ട് വീണ്ടും എന്നെ വലയം ചെയ്ത് കെട്ടിപിടിച്ചു.. ആ നെഞ്ചിൽ അവൾ കിസ്സിയിട്ട് ഒരു കള്ളനോട്ടത്തോടെ എന്നെ നോക്കിയതും ഞാൻ കണ്ണുകൾ വിടർത്തി ഓഹ് മൈ ഗോഡ് എന്ന് പറഞ്ഞ് പിന്നിലേക്ക് വീഴും രീതിയിൽ നെഞ്ചിൽ കൈ വെച്ച് കണ്ണുകൾ അടച്ചപ്പോ എന്റെ ബനിയനിൽ പിടിച്ച് വലിച്ച് നേരെ നിർത്തി... 

"ഫ്രോഡ്,, ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ... "

"അതിന് ഞാനെപ്പോഴാ കളവ് പറഞ്ഞിട്ടുള്ളത്.. അതെനിക്ക് ഇഷ്ടമല്ല.. നീ ചോദിക്ക്... സത്യം മാത്രമേ ഞാൻ പറയത്തുള്ളൂ... "

"എങ്കിൽ പറ,, നീ എത്രത്തോളം എന്നെ മനസ്സറിഞ്ഞു സ്നേഹിക്കുന്നുണ്ട്...? "

"What.. അയ്യേ ഇതായിരുന്നോ ചോദ്യം.. ഞാൻ കരുതി വേറെ എന്തോ ആണെന്ന്... 

അങ്ങനെ ചോദിച്ചാൽ കൊറേ കൊറേ കൊറേ കൊറേ കൊറേ കൊറേ ഇഷ്ടമാണ്.. പറഞ്ഞാൽ ഒതുങ്ങില്ലടി... അത്രക്ക് കൊറേ ഇഷ്ടമാണ്.. "

~~~~~~~~~~~~~~~~~~~~~~~~~~~

രണ്ട് കയ്യും നീട്ടി വെച്ച് അവൻ കൊറേ കൊറേ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ചിരിച്ചോണ്ട് ഞാൻ അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തപ്പോൾ ഹയ്യോന്നും പറഞ്ഞോണ്ട് അവൻ മസിലും പിടിച്ച് നിൽക്കുന്നു... 

എന്നിൽ ഇത്രയൊക്കെ കണ്ടിട്ടും ഞാൻ ചോദിക്കേണ്ടന്ന് പറഞ്ഞപ്പോൾ അതേ പറ്റി ഒന്നും സംസാരിക്കാതെ നിന്റെ കേറിങ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു സിനു... അന്ന് നീ ഞാനൊരു സ്പെഷ്യൽ ആണെന്ന് പറഞ്ഞില്ലേ,, അത് പോലെ നീയും ഇന്നെനിക്ക് സ്പെഷ്യൽ ആണ്... എനിക്കറിയാം എന്ത് ആവശ്യമാണെങ്കിലും നീ കൂടെ ഉണ്ടാവുമെന്ന്... 

എന്റെ മൂഡ് ഒക്കെ ഒന്ന് ഒക്കെ ആയ ശേഷം അവൻ പോവാന്ന് പറഞ്ഞപ്പോൾ ഞാൻ ഒക്കെന്നും പറഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു.. അപ്പോഴേക്കും രാത്രിയിലേക്കുള്ള ഒരുക്കങ്ങൾക്ക് വേണ്ടി ഒരുപാട് പേര് ജോലിക്ക് വന്നിട്ടുണ്ട്... പിന്നേ റോഷനും മോർണിംഗ് തന്നെ എത്തിയപ്പോൾ കൂടെ ഷിയുവും ഇവിടെ ലാൻഡ് ആയിട്ടുണ്ട്... നമ്മളെ വരവ് കണ്ടിട്ട് ഷിയു എന്നെ നോക്കി തൊണ്ട അനാക്കിയപ്പോ ഞാൻ കണ്ണുകൾ ഇറുക്കി കാണിച്ചപ്പോൾ അവനൊന്നു മൂളിയതും ഇതൊക്കെ കണ്ട് നിൽക്കുന്ന ഫ്രോടിനെ നോക്കിയപ്പോൾ അവൻ ഷിയുനെ തന്നെ നോക്കുന്നുണ്ട്... ടേക്ക് കെയർ എന്ന് പറഞ്ഞ് ഷിയുന്റെ മുന്നിൽ വെച്ച് എന്റെ നെറ്റിയിൽ ചുംബിച്ചിട്ട് അവൻ മുകളിലേക്ക് പോയപ്പോ ഞാൻ നേരെ ഷിയുന്റെ നെഞ്ചത്തോട്ടു ലാൻഡ് ആയി... 

അപ്പൊ മോളിലേക്ക് കേറി പോവുന്ന ലവൻ എന്നെയും ഷിയുനേയും അടിമുടി നോക്കി വല്ലാത്തൊരു ഭാവത്തോടെ പോവുന്നത് കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാ വന്നത്.. കാര്യം ഞാൻ ഇവനെ ഹഗ് ചെയ്തത് അവന് ഒട്ടും ഇഷ്ടമായില്ലെന്ന് ആ നോട്ടത്തിൽ തന്നെ മനസ്സിലായി.. പ്യാവം... 

"എടി യാഷ,, എങ്ങനെയാടി നീ ആ സിംഹത്തിന്റെ കൂടെ പിടിച്ച് നിൽക്കുന്നത്.. നിന്നെ സമ്മതിക്കണം.. "

"ഒന്ന് പോടാ.. ഈ കാണുന്ന വീര്യം മാത്രമല്ല അവൻ.. പാവ അവൻ.. സിംഹമല്ല.. ശെരിക്കുമൊരു പൂച്ച കുട്ടി.. "

"എന്തോ എങ്ങനെ,,, ആദ്യം എന്നോട് പറഞ്ഞത് അങ്ങനെയല്ലല്ലോ.. ഇപ്പോ രണ്ട് പേരും മുടിഞ്ഞ പ്രേമത്തിൽ ആയപ്പോ നീ ഫുൾ അവനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നല്ലേ... കൊള്ളാം.. അടിപൊളി.. അല്ല പ്രണയ ജോഡികൾ ഇതെവിടെ പോയി വരുന്ന വഴിയാണ്.. "

"ശ്യേ,, നമ്മള് അങ്ങനെ പല സ്ഥലത്തും പോയെന്ന് വരും... അതൊക്കെ നീയെന്തിനാ ചോദിച്ചറിയുന്നത്.. പോടെയ്... "

"നീയാള് കൊള്ളാലോ.. ഒരുത്തനെ കിട്ടിയപ്പോ നമ്മളൊക്കെ ഔട്ട്‌ അല്ലേ.. എന്നാലും ഇത്രക്ക് പ്രതീക്ഷിച്ചില്ല എന്റെ യാഷ... ബല്ലാത്ത ജാതി... "

എന്നൊക്കെ പറഞ്ഞ് ഷിയു എന്നെ കൊറേ ആക്കി സംസാരിച്ചു... ശിയുനോട് സംസാരിച്ചിരിക്കുമ്പോ റോഷ ഹായ്ന്ന് പറഞ്ഞ് വന്നതും ഷിയുനേയും കൊണ്ട് മൂപര് പോയി... അവന്റെ കയ്യിൽ ഡെക്കറേറ്റ് ചെയ്യാൻ വേണ്ടി കുറേ ഫ്ലവർ ഒക്കെ കൊടുത്ത് റോഷ പോയപ്പോൾ ഷിയു അതൊക്കെ കയ്യിൽ പിടിച്ച് മേല്പോട്ട് നോക്കി നിൽക്കുന്നു.... 

"എന്റെ യാഷ.. ഇയാളുടെ പിന്നാലെ നടന്നു നടന്ന് എന്റെ കാലിപ്പോ നാലാവും... അയാൾ എവിടെ പോവുന്നോ അവിടെ അസിസ്റ്റന്റ് വേണം.. എന്തൊരു കഷ്ടാണെന്ന് അറിയോ.... ചില സമയത്ത് ഞാൻ അങ്ങേരുടെ ജോലിക്കാരാണെന്ന് ഞാൻ തന്നെ കരുതി പോവും.. കണ്ടില്ലേ,, ഇത്രേം ജോലിക്കാർ ഉണ്ടായിട്ട് എന്നെ ഏല്പിച്ചിട്ട് പോയത്... ഹോ പണ്ടേ വല്ല നാടകത്തിലും അഭിനയിച്ചിട്ട് സിനിമയിലോട്ട് കേറിയാൽ മതിയായിരുന്നു... എന്തൊക്കെ സെറ്റപ്പ് ആണ് ഒരു ആക്ടർന്... കാണുമ്പോ കൊതി തോന്നും.. അവർക്ക് വല്യ രാജാവിനെ പോലെ ഫ്രീ ആയി നടക്കാം.. ഏതെങ്കിലും ഒരു ഫിലിം കിട്ടിയാൽ അതിൽ അഭിനയിക്കും... ബാക്കിയെല്ലാം നമ്മളെ തലയിൽ.. വല്ലാത്ത കഷ്ടം തന്നെയാണ് യാഷ വല്ലാത്ത കഷ്ട്ടം തന്നെ... ഹോ... "

"സാറില്ലടാ ഷിയു,, റോഷന്റെ പിന്നിൽ നടക്കുന്നോണ്ട് ഏതെങ്കിലും ഒരു ഫിലിമിൽ ഒരു പിച്ചക്കാരന്റെ റോൾ എങ്കിലും നിനക്ക് ആരെങ്കിലും തരും.. നീ പേടിക്കേണ്ട.. "

ഞാനത് പറഞ്ഞപ്പോ അവൻ കയ്യിലുള്ള ഫ്ലവർ ഒക്കെ എടുത്ത് എന്റെ തലയിൽ ഇടാൻ വേണ്ടി വന്നതും നൈസ് ആയിട്ട് ഞാൻ മുങ്ങി... ഇവിടെയൊരു പാർട്ടി നടക്കുന്നോണ്ട് ഇന്നിനി പെയിന്റിംഗ് ചെയ്യാനൊന്നും പോണില്ല.. ഫ്രീ ആയിട്ട് ഇരിക്കട്ടെ... സംസാരം കേട്ടാൽ തോന്നും ഫുൾ ടൈം പെയിന്റിംഗ് ചെയ്തോണ്ടാ നടക്കുന്നതെന്ന്... ഹുഹു... 

"ഹേയ് മിലു,,, എന്തായി ഡാൻസിന്റെ കാര്യം... മിലു എല്ലാം സെറ്റ് ആകിയല്ലോ അല്ലേ... അല്ലാ,, മിലുവിന്റെ കൂടെ ആരാ ഡാൻസ് ചെയ്യുന്നത്.. മോമിന്റെ സ്ഥാനത് മിലു ഓകെയായി,, പക്ഷേ ഡാഡിയുടെ സ്ഥാനത് ആരാ... അത് മിലു എന്നോട് പറഞ്ഞില്ലല്ലോ.. "

ഓഹ് ഗോഡ്.. തലവിധി... ആ കോപ്പൻ ഫ്രോഡ് അവനാ എന്റെ കൂടെ ഡാൻസ് ചെയ്യുന്നതെന്ന് ബേബിയോട് പറഞ്ഞില്ലല്ലേ... ഇതിപ്പോ ഇവൾക്ക് എന്ത് മറുപടി കൊടുക്കും... ചിലപ്പോൾ ഇവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയിട്ടാവും അവൻ പറയാതിരുന്നിട്ടുണ്ടാവുക... അതെന്തായാലും നല്ലതായി.. ഇവൾ അവർക്കൊരു സർപ്രൈസ് കൊടുക്കുമ്പോ ഫ്രോഡ് ഇവൾക്ക് ഒരു സർപ്രൈസ് കൊടുക്കുന്നു.. വൗ സർപ്രൈസോട് സർപ്രൈസ്.. ഡബിൾ സർപ്രൈസ്... കലക്കി... 

"മിലു.. "

"ഹാ,,, അത് പിന്നേ,, ഞാനൊരു വെറൈറ്റി ആളെയാ പെയർ ആയി സെറ്റ് ആക്കിയത്.. ഒരു വലിയ ആളെ... അത് ആരാണെന്നൊന്നും ഞാൻ പറയില്ല.. അന്ത പെരിയ മൻസനെ നീ രാത്രി സ്റ്റേജിൽ വെച്ച് കണ്ടാൽ മതി.. ഒക്കെ... "

"ആരാന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനം ഇല്ല... എന്നാലും ബേബി വെയിറ്റ് ചെയ്യാം... അന്ത പെരിയ മൻസനെ ഞാൻ രാത്രി കണ്ടോളാം.. "

അതും പറഞ്ഞ് അവൾ എന്റെ കയ്യും പിടിച്ച് ഡ്രെസ്സ് സെലക്ട്‌ ചെയ്താ എന്നും പറഞ്ഞ് ശാമിയുടെ റൂമിലേക്ക് കൊണ്ട് പോവുമ്പോ ഇടയിൽ ഹായ് ബേബിന്നും പറഞ്ഞോണ്ട് സിനു കേറി വന്നതും അവനെ കണ്ടപ്പോ മുഖം വീർപ്പിച്ച് അവൾ എന്റെ കയ്യിലുള്ള പിടി വിട്ട് പോയി... പാവം.. ഇങ്ങനെ ദേഷ്യം പിടിച്ചിട്ട് എന്താ കാര്യം ബേബി മോളേ.. രാത്രി എന്റെ കൂടെ ഡാൻസ് ചെയ്യാൻ പോവുന്ന ആ പെരിയ മൻസൻ സിനുവാണെന്ന് നീ കണ്ടാൽ ഇവനോടുള്ള ദേഷ്യമൊക്കെ താനേ മാറിക്കോളും... ഹിഹി.... 

ഏകദേശം വൈകുന്നേരം ആയപ്പോ രാത്രിയിലെ പാർടിക്ക് പങ്കെടുക്കാൻ പറ്റാത്തവരൊക്കെ ഇപ്പൊ വന്ന് പോവുന്നുണ്ട്.. കുറേ ആക്ടെഴ്സും ഡയറക്ടെഴ്സും സിങ്ങഴ്‌സും ഒക്കെ വന്ന് പോവുമ്പോ അവരുടെ കൂടെ സെൽഫി എടുക്കണം എന്നൊക്കെ ഉണ്ടെങ്കിലും അവർക്കിടയിൽ ഞാൻ എന്റെ കച്ചറ സ്വഭാവം കൊണ്ട് പോയാൽ പിന്നേ ഇമേജ് പോയില്ലേ.. ഒന്നുമില്ലേലും ഒരു സെലിബ്രിറ്റിയുടെ ഗേൾ ഫ്രണ്ട് അല്ലേ ഞാൻ... ഇമേജ് ഡാമേജ് ആവാതെ സൂക്ഷിക്കണം... അല്ലെങ്കിൽ പിന്നേ എന്റെ മാനം പോവുന്നതിന് കണക്കായി അവന്റെ മാനവും പോവും.. അതോണ്ട് അടങ്ങി ഇരിക്കുന്നതാ നല്ലത്... 

ചില നടിമാരൊക്കെ ഉടുതുണി ഇല്ലാത്തത് പോലെ ഷോർട് ഡ്രസ്സ്‌ ഒക്കെ ഇട്ടത് കണ്ടപ്പോ മ്ലേച്ഛം തോന്നിപ്പോയി... വലിയ ആളാണെന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം,,, ഇത്ര ദാരിദ്ര്യമാണെന്ന് അറിഞ്ഞില്ല... ചിലരൊക്കെ നല്ല അന്തസ്സായിട്ട് തന്നെ വരുന്നുണ്ട്... റോഷന്റെ കൂടെ ശാമിയും അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ആ വീഡിയോൽ കണ്ട അന്നത്തെ ബ്രൈഡൽ പോലെ തോന്നി... അത്രക്ക് ഒരുങ്ങിയിട്ടുണ്ട്... 
ഓരോരോ ആക്ട്രെസ് ഒക്കെ ശാമിയുടെ മുന്നിൽ വെച്ച് തന്നെ റോഷനെ ഹഗ് ചെയ്യുന്നത് കണ്ടപ്പോ ആകെ എന്തോ പോലെ തോന്നി... അവരെ പറഞ്ഞിട്ടും കാര്യമില്ല.. തിരിച്ച് ഒരു മടിയും ഇല്ലാതെ റോഷൻ ഹഗ് ചെയ്യേം ചെയ്യുന്നുണ്ട്... ഇനി എന്നെ ഭാഗ്യവാശാൽ സിനു എന്നെ കെട്ടിയാൽ അവൻ ഇതേപോലെ ഞാനല്ലാതെ വേറൊരുത്തിയേ ഹഗ് ചെയ്യുന്നതാ മറ്റോ കണ്ടാൽ,, വെച്ചേക്കില്ല ഞാൻ... തൊടലും പിടിക്കലുമൊക്കെ സിനിമയിൽ മാത്രം.. അല്ലാതെ സ്വന്തം കെട്ട്യോളെ മുന്നിൽ വെച്ച് അയ്യേ.. നാണമില്ലേ... ഈഈഈ... 

"ഹെലോ മാഡംജി... ആരെ നോക്കി നിക്കുവാ... "

മോളിൽ നിന്ന് താഴേക്ക് നോക്കി ഒരുരുത്തരേയും മാർക്ക്‌ ഇടുന്നതിന്റെ തിരക്കിൽ തോളിൽ തട്ടി സിനു വന്നതും ഞാനൊന്ന് അവനെ നോക്കിചിരിച്ചിട്ട് ഒന്നുമില്ലന്ന് പറഞ്ഞു... 

"അയ്യോ,, എനിക്കറിയാം നീയെന്തോന്ന് നോക്കി നിക്കുവാന്ന്... ദേ റോഷ കണ്ട പെണ്ണിനെയൊക്കെ ഹഗ് ചെയ്യുന്നതല്ലേ... നിന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.. തിരിച്ച് നീ ആലോചിച്ചതും എന്താണെന്ന് ഞാൻ പറയാം.. 
നിന്നെ കെട്ടിയാൽ ഞാനും ഇങ്ങനെ ആയിരിക്കുമോ എന്നല്ലേ,,, എങ്കിൽ അതിനുള്ള ഉത്തരം ഞാൻ ഇപ്പൊ തന്നെ തരാം.. യാ ഓഫ്‌കോഴ്സ്.. ഞാൻ ഹഗ് മാത്രല്ല കിസ്സും കൊടുക്കും... ഹിഹി... "

"ആഹ... ഈ യാഷ ഇവിടെ ജീവനോടെ ഉള്ളപ്പോ എന്റെ മുന്നിൽ വെച്ച് നീ ഹഗും കിസ്സും ചെയ്യുന്നത് എനിക്കൊന്നു കാണണം.. അങ്ങനെ കണ്ടാൽ അന്ന് നിന്നെ ഞാൻ കൊന്ന് കൊലവിളിക്കും.. കൊല്ലാൻ എനിക്ക് ഒരു മടിയുമില്ല.. കേട്ടോടാ... "

"വാചകമടി നിർത്തി എന്റെ കൂടെ വാ... കുറച്ചു പണിയുണ്ട്... "

അതും പറഞ്ഞവൻ എന്റെ കയ്യും പിടിച്ച് റൂമിലേക്ക് പോയി... അവിടെ ചെന്നപ്പോ രണ്ട് മൂന്ന് ലേഡീസിനെ കണ്ടപ്പോ ഞാൻ നെറ്റി ചുളിച്ചു കൊണ്ട് നോക്കി... മുട്ടിന് മുകളിലുള്ള ഷോർട് സ്കൈറ്റും അതിൽ ഇൻ ചെയ്ത ഷർട്ടും ഇട്ട് അതിന്റെ മോളിൽ കോട്ടും ഇട്ട് ഡ്രെസ്സ് കോഡ് പോലെ ധരിച്ചു നിരന്നു നിൽക്കുന്ന അവരെ നോക്കി ഞാൻ സിനുവിലെക്ക് നോക്കി.. ഇനി എന്റെ മുന്നിൽ വെച്ച് ഇവരെയൊക്കെ കിസ്സ് ചെയ്യാൻ വേണ്ടിയാണോ ഈ ഹോട്ടി ഗേൾസിനെ ഇവിടെ കൊണ്ട് വന്നത്... ഓഹ് മൈ ഗോഡ്... 

~~~~~~~~~~~~~~~~~~~~~~~~~~~

റൂമിലുള്ള മൂന്ന് ലേഡീസിനെയും അവൾ അടിമുടി നോക്കിയ ശേഷം എന്നെ നോക്കിയതും ഞാൻ നാവ് പുറത്തിട്ട് കളിയാക്കി ചിരിച്ചതും അതോട്ടും ഇഷ്ടപ്പെടാഞ്ഞിട്ട് എന്റെ കൈ പിടിച്ച് ഞെരുക്കി... 

"അത് വന്ത് യാഷ.. ഇന്ന് നൈറ്റ്‌ നീ അന്ന് ശാമി ഒരുങ്ങിയത് പോലെ ഒരുങ്ങണ്ടേ... എന്നാലേ ഡാൻസ് കളിക്കുമ്പോ അതിന്റെ ഭംഗി കിട്ടാത്തുള്ളൂ.. തിരിച്ച് റോഷ ഒരുങ്ങിയത് പോലെ ഞാനും ഒരുങ്ങും.. അപ്പൊ അതിന് വേണ്ടി നിന്നെ മേക്കപ്പ് ചെയ്യാൻ വേണ്ടി വന്നവരാ ഇവര്... "

എന്ന് പറഞ്ഞു അവരെ മൂന്ന് പേരെയും ചൂണ്ടിയപ്പോ ആ ലേഡീസ് കുറച്ച് താഴ്ന്ന് ഹെലോ മാഡം എന്ന് ഒരുമിച്ച് പറഞ്ഞതും തിരിച്ച് യാഷ ഒരു ഹായ് കൊടുത്തു... എന്നിട്ടവൾ എന്റെ ചെവിയിൽ വന്ന് പറയാ,, അതൊക്കെ എന്തിനാ സിമ്പിളായിട്ട് പോരെ.. ജസ്റ്റ്‌ ആ വെയിറ്റ് കുറഞ്ഞ ലഹങ്കയിട്ട് ഞാൻ നിന്റെ കൂടെ ഡാൻസ് ചെയ്യുന്നു.. അങ്ങനെ പോരെ,, പിന്നെന്തിനാ ഈ ഒരുക്കങ്ങൾ ഒക്കെയെന്ന്... 

"എന്റെ യാഷ,, ജസ്റ്റ്‌ കുറച്ച് സമയത്തെ കാര്യമല്ലേ.. അതോണ്ടല്ലേ ഞാൻ ഒരുങ്ങി വരാൻ പറഞ്ഞത്... അത് സാരമില്ല.. സർപ്രൈസ് നമ്മക്ക് സർപ്രൈസ് പോലെ തന്നെ കൊടുക്കണം... ഒരു കുറവും വരുത്തരുത്... ഒക്കെ.. 

അപ്പൊ ഗൈസ്.. ലെറ്റ്സ് സ്റ്റാർട്ട്‌... "

എന്നും പറഞ്ഞ് അവർക്കിടയിൽ ഞാൻ അവളെ തള്ളി നീക്കി... തിരിച്ചവൾ കനപ്പിച്ചു കൊണ്ട് എന്നെയൊരു നോട്ടം നോക്കിയതും ഞാനൊന്ന് സൈറ്റ് അടിച്ച് അവിടുന്ന് ഇറങ്ങി.. 


മാസങ്ങൾക്കു ശേഷം ഇന്നിതാ ഞാൻ നിനക്ക് വേണ്ടി എന്റെ കല തിരിച്ചെടുക്കുന്നു യാഷ... കുറേ കാലമായി വരയിൽ നിന്നൊക്കെ പിന്തിരിഞ്ഞിട്ട്.. ഇന്നിപ്പോ നിനക്ക് വേണ്ടി ഞാൻ വീണ്ടും സ്റ്റാർട്ട്‌ ചെയ്യാൻ പോവാണ്... എന്റെമാത്രമായ നിനക്ക് വേണ്ടി... ഞാൻ പറഞ്ഞില്ലേ നിന്റെ കൂടെ തന്നെ ഞാൻ ഉണ്ടാവുമെന്ന്.. ആ വാക്ക് വെറുമൊരു പാഴ്വാക്കായി കാണേണ്ട... 

അടച്ച് വെച്ച ആ റൂമിലെ ഡോർ തുറക്കുമ്പോ തന്നെ പഴകിയ പേപ്പർസിന്റെയും പെയിന്റിന്റെയും മണം മൂക്കിലേക്ക് തുളച്ചു കയറിയതും കണ്ണുകൾ അടച്ച് ഞാൻ മെല്ലെ അകത്തേക്ക് കയറി പോയി.. നേരെത്തെ സെർവന്റിനോട്‌ ഒക്കെ ക്ലീൻ ചെയ്യാൻ പറഞ്ഞതോണ്ട് കാര്യമായ അഴുക്കുകൾ ഒന്നും ഉണ്ടായൊരുന്നില്ല....

വരയ്ക്കുന്ന സ്റ്റാൻഡിൽ ഒരു ബോഡ് എടുത്ത് വെച്ച് അതിന് മുന്നിൽ ചെയർ വെച്ച് ഇരുന്നിട്ട് നേരെത്തെ ഒരു മിന്നായം പോലെ കണ്ട ഓർമയിൽ ഞാൻ അവന്റെ മുഖം ഓർത്തെടുത്തു വരയ്ക്കാൻ തുടങ്ങി... ചെറിയ ഒരു ഓർമയിൽ ഞാൻ ആ മുഖം ഓർത്തെടുത്തു വരച്ചപ്പോ അതിൽ തന്നെ നോക്കി നിന്നു... 

എന്റെ പെണ്ണ് ഇത്രമാത്രം നിന്നെ ഭയക്കാൻ മാത്രം എന്താടോ നീ ചെയ്തത് ഐമൻ.. നേരെത്തെ നീ എന്നെ വല്ലാത്തൊരു നോട്ടം നോക്കി ഷോപ്പിൽ നിന്ന് ഇറങ്ങി പോവുമ്പോഴെ എനിക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് തോന്നിയിരുന്നു... പക്ഷേ അതെന്താണെന്ന് എനിക്കറിയില്ല... അവളത് പറഞ്ഞതും ഇല്ല... പക്ഷേ നിന്നെ തപ്പി പിടിച്ച് ഞാൻ നിന്നെ കൊണ്ട് തന്നെ പറയിപ്പിക്കും അതെന്താ കാര്യമെന്ന്... അവളെന്നോട് പറയുന്നതിന് മുന്നേ എനിക്കാ സത്യങ്ങൾ ഒക്കെ അറിയണം... അവൾക്ക് വേണ്ടിയാ ഇന്ന് ഞാൻ വീണ്ടും എന്റെ കലയേ പുറത്തെടുത്തത്... നിന്റെ ഈ ഫോട്ടോ വെച്ച് ഞാൻ കണ്ട് പിടിക്കും... നീയാരനെന്നും എന്താണെന്നും എന്താ വേണ്ടതെന്നും... ഏതോ ഒരുത്തനെ കൊന്നത് പോലെ നിന്നെയും അവൾക്ക് കൊല്ലണമെന്നുണ്ടെങ്കിൽ അതിൽ എന്തൊക്കെയോ ഒളിഞ്ഞു നിൽക്കുന്നില്ലേ... യെസ്.. ഉണ്ട്... ഇനി കളി ഞങ്ങൾ തമ്മിൽ തുടങ്ങുകയാണ് മിസ്റ്റർ ഐമൻ... 

വരച്ചെടുത്ത ഫോട്ടോ എടുത്ത് ഞാൻ സണ്ണിയുടെ നമ്പറിലേക് സെൻറ് ചെയ്ത് കൊടുത്തിട്ട് ഇവന്റെ ഫുൾ ഡീറ്റെയിൽസ് അന്വേഷിക്കാൻ അവനെ ഏല്പിച്ചു... 


രാത്രിയായപ്പോൾ എല്ലാവരും എത്തി പാർട്ടിയൊക്കെ തുടങ്ങിയിട്ടുണ്ട്... സ്റ്റേജിൽ നിന്ന് ആരൊക്കെയോ റൊമാന്റിക് പാട്ടൊക്കെ പാടി നല്ല പോലെ എൻജോയ് ചെയ്യുന്നുണ്ട്... ഞാൻ റെഡിയായി യാഷയുടെ ഒരുക്കം കഴിഞ്ഞോ എന്ന് നോക്കാൻ വേണ്ടി ഞാൻ റൂമിലേക്ക് ചെല്ലാൻ നേരത്ത് ആ ലേഡീസ് ഒക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയിരുന്നു... 

ചാരി വെച്ച ഡോർ മെല്ലെ തുറന്ന് ഞാൻ ചുറ്റും നോക്കിയപ്പോ റെഡ് കളർ സിമ്പിൾ ലഹങ്കയിൽ തിളങ്ങി നിൽക്കുന്ന യാഷയേ കണ്ടപ്പോ എന്റെ കണ്ണുകൾ ഒരുനിമിഷം അവളിൽ തന്നെ ഉടക്കി.. കണ്ണാടിയുടെ മുന്നിൽ നിന്ന് മൂക്കുത്തി കുത്തിക്കോണ്ടിരിക്കുന്ന അവളുടെ അടുത്തേക്ക് പോയി ഞാൻ കണ്ണാടിയിൽ കൂടി അവളെ നോക്കി പോയപ്പോ അവളുടെ നോട്ടം എന്നിൽ പതിഞ്ഞതും ചെറു പുഞ്ചിരി തൂകിയവൾ നിൽക്കുമ്പോ പിന്നിൽ കൂടി അവളുടെ അരയിൽ പിടുത്തമിട്ട് ഞാൻ എന്നിലേക്ക് ചേർത്ത് നിർത്തി... 

"You looking so pretty.. beautiful.."

അവളുടെ ചെവിക്കരികിൽ മുഖം അടുപ്പിച്ച് പതിഞ്ഞ സ്വരത്തിൽ ഞാൻ അങ്ങനെ പറഞ്ഞപ്പോ നാണത്താൽ അവൾ ചിരിച്ചിട്ട് എന്റെ ശബ്ദത്തിന്റെ ചൂട് അവളിൽ തട്ടിപ്പോൾ മെല്ലെ അവൾ കണ്ണുകൾ അടച്ച് എന്റെ അരയിൽ പിടിച്ച എന്റെ കയ്യിൽ പിടിച്ചു... എന്റെ ഉള്ളമൊന്ന് കുളിർന്നതും അവളെ എനിക്ക് അഭിമുകമായി നിർത്തിയിട്ട് കറുപ്പ് കൊണ്ടെഴുതിയ ആ കണ്ണുകളിൽ നോക്കിയിട്ട് വീണ്ടും എന്നിലേക്ക് ചേർത്തി നിർതിയപ്പോൾ എന്റെ കൈ വിരലുകൾക്കിടയിലൂടെ അവളുടെ വിരലുകൾ ചേർത്ത് വെച് എന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു... താടിയിൽ പിടിച്ച് ആ മുഖമൊന്നു ഉയർത്തി ഞാൻ അവളെ മുഖമാകെ വീക്ഷിച് നോക്കിയിട്ട് ഒടുക്കം തേച്ച് പിടിപ്പിച്ച അവളുടെ ചുണ്ടിലേക്ക് എന്റെ നോട്ടം സ്റ്റോപ്പ്‌ ഇട്ടതും അത് മനസ്സിലായ അവൾ എന്റെ കവിളിൽ ചെറിയ അടി തന്നിട്ട് വേണ്ടാന്ന് പറഞ്ഞപ്പോ ഞാൻ ഒരു തവണ മാത്രം എന്ന് കെഞ്ചുന്ന പോലെ അവളോട് പറഞ്ഞു... 

തല ബാക്കിലേക്ക് നീക്കി കൊണ്ട് പിടിച്ച വാശിയിൽ അവൾ നോ നോ എന്ന് പറഞ്ഞതും അതിനനുസരിച്ചു ഞാൻ ഒരുതവണ ഒരുതവണ എന്ന് പറഞ്ഞ് പോയെങ്കിലും വിചാരിച്ചത് ഒന്നും കിട്ടിയില്ല.. പകരം എന്റെ കവിളിൽ ആഞൊന്ന് കിസ്സിയിട്ട് തൽക്കാലം ഇത് മതിയെന്ന് പറഞ്ഞ് അവൾ എന്നിൽ നിന്ന് മാറി നിന്നു... 

ഷിറ്റ്.. നല്ല റൊമാന്റിക് ആയി വന്നപ്പോൾ നിരസിച്ചു.. ടൂ മച്ച്.. ആ കവിളിൽ തരുന്നത് ഞാൻ വിചാരിച്ച സ്ഥലത്ത് തന്നിരുന്നെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു... ഹാ... കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാം... അല്ലാതെ എന്ത് ചെയ്യാനാ... 

കുറച്ച് കഴിഞ്ഞ് ബേബി ഡോറിൽ മുട്ടി മിലു മിലുന്ന് വിളിച്ചതും ഞാൻ ഡോറിന്റെ പിന്നിൽ മറഞ്ഞു നിന്നിട്ട് അവളോട് തുറക്കാൻ പറഞ്ഞു... 

"മിലു,, ആരെ കാത്ത് നിൽക്കുവാ.. ദേ എന്റെ സർപ്രൈസിനുള്ള ടൈം ആയി... എവിടെ മിലുവിന്റെ കൂടെ ഡാൻസ് ചെയ്യുന്ന പെയർ... വന്നില്ലല്ലോ... "

"ഹാ,, അത്,, അവര് വന്നു,,, ഇപ്പൊ വന്നെന്ന് പറഞ്ഞ് എനിക്ക് മെസ്സേജ് അയച്ചിരുന്നു... താഴെ എത്തിക്കാണും.. ബേബി ചെല്ല്... ഞാൻ ഇപ്പൊ വന്നോളാം.. ഒക്കെ... "

"വേഗം വരണേ... പിന്നേ മിലുനെ കാണാൻ നല്ല ഭംഗിയുണ്ട്.. so pretty... "

അതും പറഞ്ഞ് ബേബി പോയപ്പോൾ അവൾ ചിരിച്ചോണ്ട് എന്നെ നോക്കി... 

~~~~~~~~~~~~~~~~~~~~~~~~~~~

കുറച്ച് കഴിഞ്ഞ് ബേബി കാണാതെ സിനു സ്റ്റേജിന്റെ പിന്നിലേക്ക് പോവുമ്പോ പിന്നാലെ തന്നെ ഞാനും പോയി... നീട്ടിയൊരു ശ്വാസം പുറത്തേക്ക് വിട്ട് ഞാൻ അവന്റെ കൂടെ സ്റ്റേജിലേക്ക് കയറി... 

"ഹെലോ ഗയ്സ്... ഇന്ന് ഞാൻ വളരെ ഹാപ്പിയാണ്.. കാരണം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതല്ലേ... ബേബി മോൾ പ്രതേകിച് പറയേണ്ടതില്ലല്ലോ... യെസ് ഇന്നെന്റെ ഡാഡിയുടെയും മോമിന്റെയും അണിവേഴ്സറിയാണ്.. അതോണ്ട് അവരുടെ എല്ലാമെല്ലാമായ ഈ ബേബി മോൾ അവർക്ക് വേണ്ടി ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട്... അത് കാണണ്ടേ.. യേ... "

നമ്മള് സ്റ്റേജിൽ കേറി റെഡിയായി നിന്നപ്പോ പുറത്ത് നിന്ന് നേരിയ സൗണ്ടിൽ ബേബി അങ്ങനെ വിളിച്ച് പറഞ്ഞതും മെല്ലെ കർട്ടൻ അങ്ങട് പൊന്തി... 
ചെറിയ പേടിയൊക്കെ ഉണ്ടെങ്കിലും അതോട്ടും പുറത്ത് കാണിച്ചില്ല... മെല്ലെ കർട്ടൻ പൊന്തിയതും ഞങ്ങള്ക്ക് വേണ്ട സോങ്ങും അവിടെ അലയടിച്ചു... 

´´•Dum dara dum dara mast mast dara
Dum dara dum dara mast mast dara
Dum dara dum dum
Oh hum dum bin tere kyaa jeenaa
Oh hum dum bin tere kyaa jeenaa

Tere bina beswaadi beswaadi ratiyaan, 
oh sajna
Tere bina beswaadi beswaadi ratiyaan,
 oh sajna
Rookhi re oh rookhi re
Kaatore kaate katena
Tere bina beswaadi beswaadi ratiyaan, oh sajna
Tere bina beswaadi beswaadi ratiyaan, oh sajna..•``

ഞങ്ങളെ കണ്ടപ്പോൾ എല്ലാവരും കൂവി വിളിക്കാനും കയ്യടിക്കാനും തുടങ്ങിയപ്പോൾ ഞാൻ ഫുൾഓഫ് കൺസ്ട്രന്റെഷൻ ഡാൻസിൽ മാത്രം ഫോക്കസ് ചെയ്യുകയായിരുന്നു... സ്റ്റേജിൽ നമ്മളെ ഡാൻസ് മാത്രമല്ലാതെ അന്ന് ശാമിയും റോഷനും കളിച്ച വീഡിയോയും പ്ലേ ചെയ്തിരുന്നു... 

ആ സോങ്ങിന് അനുസരിച്ച് ഞാൻ അവന്റെ കണ്ണിലും അവൻ എന്റെ കണ്ണിലും നോക്കി അരയിൽ പിടിച്ചും കയ്യിൽ പിടിച്ച് കറക്കിയുമൊക്കെ ഒടുക്കം ഡാൻസ് കളിച്ചു... ശെരിക്കും പറഞ്ഞ പുറത്ത് നിന്നുള്ള ആർപ്പ് വിളിയൊക്കെ കേൾക്കുമ്പോ ഏതോ വലിയ സ്റ്റേജ് പ്രോഗ്രാമിന് എങ്ങാനും പോയ പോലെയാ ഫീൽ ചെയ്തത്... അമ്മാതിരി ഫീൽ... സത്യത്തിൽ ഞാൻ നല്ലോണം എൻജോയ് ചെയ്തു... സന്തോഷം കൊണ്ട് എനിക്കെന്താ പറയേണ്ടതെന്ന് പോലും തിരിയുന്നില്ല.. അത്രക്ക് എൻജോയ് ചെയ്യുന്നുണ്ട്... അതും ഇവന്റെ കൂടെയുള്ള ഡാൻസും കൂടി ആയപ്പോ.. വേറെ ലെവൽ... വേറെ വല്ലോരുമാ ഇവന്റെ സ്ഥാനത് എങ്കിൽ എനിക്ക് ഈ എൻജോയ്മെന്റ് കിട്ടുവായിരുന്നോ,,, ഇല്ലേയില്ല... 

ഒക്കെ കഴിഞ്ഞ് അവസാനം എന്റെ അരയിൽ പിടിച്ച് അവൻ താഴ്ത്തിയതും അപ്പൊ തന്നെ സോങ്ങും കഴിഞ്ഞ് വീണ്ടും കൂവിവിളിയൊക്കെ ആയപ്പോ ഞാൻ പൂർണ ചന്ദ്രനെ പോലെ ചിരിച്ചോണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... അപ്പൊ കർട്ടൻ താഴ്ന്നപ്പോൾ അവനെന്നെ നേരെ നിർത്തിയിട്ട് എന്റെ രണ്ട് കവിളിലും ചുംബിച്ചിട്ട് കെട്ടിപിടിച്ചു... സന്തോഷം കൊണ്ട് ഞാൻ അവനെയും മുറുകെ പിടിക്കുന്നുണ്ടായിരുന്നു... ഹോയ് ഹോയ് ഹോയ്... 

കുറച്ച് കഴിഞ്ഞ് ആരൊക്കെയോ സ്റ്റേജിന് പിന്നിൽ വന്ന് സെൽഫി സെൽഫിന്ന് പറഞ്ഞതും അവർക്കിടയിൽ നിന്നും എന്നെയും കൂട്ടി അവൻ റൂമിലേക്ക് പോയി.... 

"എന്റെ യാഷ,, ഇന്നലെ ഒരു രാത്രി കൊണ്ട് നീ പഠിച്ചിട്ട് ഇത്ര നല്ലോണം കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതെയില്ല... സൊ ഹാപ്പി... ശെരിക്കും ഞാൻ നല്ലോണം എൻജോയ് ചെയ്തു... ഏതൊക്കെ സ്റ്റേജിൽ ഞാൻ ഡാൻസ് ചെയ്തിട്ടുണ്ട്.. പക്ഷേ അപ്പോഴൊന്നും ഇല്ലാത്ത എന്തോ ഒരു അനുഭൂതിയാണ് എനിക്കിപ്പോ... താങ്ക്യു യാഷ താങ്ക്യു താങ്ക്യു സൊ മച്ച്.... "

റൂമിൽ വന്ന് സന്തോഷത്തിന്റെ ചിരി അടക്കി നിർത്താൻ കഴിയാതെ എന്റെ കയ്യിൽ പിടിച്ച് തുള്ളി ചാടി കൊണ്ടവൻ പറഞ്ഞ് വീണ്ടും എന്നെ കെട്ടിപിടിച്ചു... ഇവന്റെ അതേ ഫീൽ തന്നെയാ എനിക്കും... ഹോ... വല്ലാത്തൊരു ഹാപ്പിനെസ്സ് തന്നെ.. ഈയൊരു നല്ല മൊമെന്റ് ഞാനൊരിക്കലും മറക്കില്ലെടാ... സൊ സൊ സൊ സൊ സൊ ഹാപ്പി.... 

"കള്ള സിനുവേ,,, നിങ്ങള് രണ്ടാളും കൂടി എന്നെ പറ്റിക്കുകയായിരുന്നല്ലേ... മിലു,, ഇതായിരുന്നല്ലേ അന്ത പെരിയ മൻസൻ... "

പരസ്പരം കെട്ടിപിടിച് സന്തോഷം പങ്കിടുമ്പോ ഡോറിന്റെ അടുത്ത് നിന്ന് നടുവിൽ കൈ വെച്ച് ബേബി മോൾ അങ്ങനെ പറഞ്ഞതും ഞാനും അവനും പരസ്പരം നോക്കി ചിരിച്ചിട്ട് ബേബിയുടെ അടുത്തേക്ക് പോവാൻ നിന്നപ്പോ അവള് ഇങ്ങോട്ട് വന്ന് എന്നെയും അവനെയും റൂം മൊത്തം ഓടിച്ചു... 

ബേബിയോട് രണ്ടാളും കള്ളം പറഞ്ഞല്ലേ,, ബേബിയേ രണ്ടാളും പറ്റിച്ചു അല്ലേ,, എന്ന് പറഞ്ഞ് അവള് ഞങ്ങളെ പിന്നാലെ ഓടിയതും ഒടുക്കം നമ്മള് രണ്ടാളും ബെഡിൽ ഇരുന്നിട്ട് ബേബിയേ കെട്ടിപിടിച്ചു... 

"നീ നിന്റെ ഡാഡിക്ക് മമ്മിക്കും സർപ്രൈസ് കൊടുത്തപ്പോൾ നമ്മള് നിനക്ക് ഒരു സർപ്രൈസ് തന്നു... ഹിഹി... സിമ്പിൾ... "

അവളുടെ കവിളിൽ പിച്ചി കൊണ്ട് ഞാനത് പറഞ്ഞപ്പോ അവള് കൈ തട്ടി മാറ്റി ഒരു കുസൃതിയോടെ ഞങ്ങടെ രണ്ടാളുടെയും തലയിൽ ഒരു കൊട്ട് തന്നു.... 

"എങ്ങനെയുണ്ട് ഞങ്ങളുടെ സർപ്രൈസ്... സിനുവിനെ നീ ഒട്ടും പ്രതീക്ഷിച്ചു കാണില്ലല്ലേ... അന്ത പെരിയ മൻസൻ ഇവനാണെന്ന് ബേബി മോൾക് ഊഹിക്കാൻ പോലും പറ്റിയില്ലല്ലേ... ഇപ്പൊ സിനുവിനോടുള്ള ദേഷ്യം മാറിയില്ലേ... ഹാപ്പി..? "

ബേബിയുടെ കയ്യിൽ പിടിച്ച് ഞാനത് പറഞ്ഞപ്പോൾ അവള് സിനുവിനെ നോക്കി ചിരിച്ചിട്ട് അവന്റെ കഴുത്തിൽ കൂടി ചുറ്റി പിടിച്ച് കെട്ടിപ്പിച്ചതും ഞാനും ബേബിക്ക് പിന്നിലായി ഞാനും കെട്ടിപ്പിച്ചു... 

"ശെരിക്കും സർപ്രൈസ് എനിക്കാ കിട്ടിയതെന്ന് തോന്നുന്നു... സിനുവിനെ മിലുവിന്റെ കൂടെ കണ്ടപ്പോൾ ഞാൻ ശെരിക്കും ഷോക് ആയിരുന്നു... നിങ്ങളെ രണ്ടാളെയും സ്റ്റേജിൽ കണ്ടപ്പോ ഞാൻ ശെരിക്കും അമ്പരന്നു പോയി... വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല... പിന്നേ നിങ്ങളുടെ ഡാൻസും അടിപൊളിയായി... ഡാഡിയുടെ ഫോണിൽ ഞാൻ വീഡിയോ എടുത്തിട്ടുണ്ട്... പിന്നേ ആരൊക്കെയോ നിങ്ങളുടെ വീഡിയോയും ഫോട്ടോയും എടുത്തിരുന്നു... അവിടെ എന്റെ സർപ്രൈസ് കണ്ടിട്ട് മോമും ഡാഡിയും വളരെ ഹാപ്പിയാണ്... 

നിങ്ങളെ വെച്ചിട്ട് എന്റെ സർപ്രൈസ് കണ്ടപ്പോ എന്നെ പോലെ അവരും ഷോക് ആയി... മോം ഡാഡിയോട് പറയാ,, ദേ,, അന്ന് ഞങ്ങള് കളിച്ചത് പോലെ തന്നെ ഇവരും കളിക്കുന്നു... എന്നൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്... രണ്ടാളോടും താങ്ക്യൂ താങ്ക്യു താങ്ക്യൂ സൊ മച്ച്... അയാം സൊ സൊ സൊ സൊ സൊ ഹാപ്പി... "

എന്നിങ്ങനെ നിർത്താതെ അവൾ സന്തോഷത്തോടെ അതൊക്കെ പറയുമ്പോൾ ഞാനും അവനും അവള്ടെ സന്തോഷം കണ്ടിട്ട് നോക്കി ചിരിച്ചു... സിനുവിന്റെ മടിയിൽ ഇരുന്ന് ഇനി എന്നെ പറ്റിക്കുമൊ എന്നൊക്കെ പറഞ്ഞ് അവന്റെ വയറ്റിനിട്ട് അവള് നല്ലോണം കൊടുക്കുന്നുണ്ട്... ഇനി ബേബി മോളേ സിനു പറ്റിക്കെയില്ല എന്ന് പറഞ്ഞിട്ട് സിനു അവളെ പിടിച്ച് നിർത്തി... 

അവിടെയിരുന്ന് ബേബി മോൾ അവള്ടെ സന്തോഷം കൂടെ കൂടെ പറയുന്നതിനിടയിൽ പെട്ടന്ന് അവള് അവനെ തന്നെ ഉറ്റു നോക്കിയിട്ട് വാ പൊത്തി ചിരിച്ചതും ഞാനയും അവനും പരസ്പരം നോക്കിയിട്ട് ഇവളെന്താ പെട്ടന്ന് ചിരിക്കുന്നതെന്ന് ചിന്തിച്ചു... അവനെ തന്നെ നോക്കിയിട്ട് അവള് ചിരി നിർത്താതെ ചിരിച്ചോണ്ടിരുന്നപ്പോ ഞാൻ എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ബേബി എന്റെ അടുത്തേക്ക് വന്ന് ചെവിയിൽ പറയാ,,, 

"മിലു സിനുവിനെ കിസ്സിയല്ലേ,,, ദേ സിനുന്റെ കവിളിൽ ലിപ്സ്റ്റിക് കണ്ടോ... "

ഞാൻ മാത്രം കേൾക്കുന്ന ശബ്ദത്തിൽ അവളത് പറഞ്ഞപ്പോ കണ്ണുകൾ മിഴിച്ച് തുറന്ന് ഞാൻ അവന്റെ കവിളിൽ നോക്കിയപ്പോ ദേ നേരെത്തെ കിസ്സ് ചെയ്ത അടയാളം അച്ചടി പോലെ അവന്റെ കവിളിൽ കിടക്കുന്നു... ഈ കുട്ടിപിശാച് വല്ലാത്ത ഐറ്റം തന്നെ... നിന്ന് കളിയാക്കി ചിരിക്കുന്നത് കണ്ടില്ലേ.. 

കണ്ണ് കൊണ്ട് അവൻ എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഞാനെന്റെ കവിളിൽ തൊട്ട് അവനോട് കണ്ണാടിയിൽ പോയി നോക്കെന്ന് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചു കൊണ്ട് അവൻ കണ്ണാടിയുടെ മുന്നിൽ പോയി കവിളിൽ നോക്കിയപ്പോൾ ഒന്ന് ഞെട്ടിയതും അതേ ഭാവത്തോടെ വാ പൊത്തി കളിയാക്കി ചിരിക്കുന്ന ബേബിയേ നോക്കിയപ്പോ അവളുടെ ചിരിയുടെ പവർ കൂടിയതല്ലാതെ കുറഞ്ഞില്ല... 

ആകെ ചമ്മി നാറിയ എക്സ്പ്രഷൻ അവന്റെ മുഖത്ത് കണ്ടപ്പോൾ ബേബിയുടെ കൂടെ എനിക്കും ചിരിക്കണമെന്ന് തോന്നി... എന്നിട്ട് ബേബി അവന്റെ അടുത്തേക്ക് പോയി എടാ കള്ളാന്ന് പറഞ്ഞ് അവന്റെ കാലിൽ നുള്ളി പുറത്തേക് ഓടി പോയി... എന്നിട്ടും അവന്റെ എക്സ്പ്രെഷൻ ഒട്ടും കുറഞ്ഞില്ല... ആകെ ചമ്മിയിട്ട് അവൻ എന്നെ കോർപ്പിച്ചു നോക്കിയിട്ട് നീ കണ്ടിരുന്നേൽ ഒരു വാക്ക് പറഞ്ഞൂടാർന്നോ ന്ന് പറഞ്ഞ് എന്റെ പിന്നാലെ ഓടി.. അതിന് ബേബി പറഞ്ഞപ്പോഴാ ഞാനും അത് കണ്ടത്... സ്റ്റേജിൽ നിന്ന് ഡാൻസ് കളിക്കുമ്പോഴും ഞാൻ കണ്ടിട്ടില്ല... 

എന്റെ പിന്നാലെ എന്തൊക്കെയോ പറഞ്ഞ് ഓടി വന്ന് ഒടുക്കം ഞാൻ കാല് തെന്നി ബെഡിലേക്ക് വീണപ്പോൾ അതേ സ്പോട്ടിൽ തന്നെ അവനും എന്റെ മേലേക്ക് വീണു.... 

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വീഴ്ച ആയോണ്ട് കിടന്നിടത്തു നിന്ന് ഞാൻ മോളിൽ കിടക്കുന്ന അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുമ്പോ അവന്റെയാ ഇളം നീല കണ്ണുകളുടെ ഭംഗി ഞാൻ ആസ്വദിച്ചു കിടക്കുമ്പോ ചൂണ്ട് വിരൽ കൊണ്ടവൻ എന്റെ മുഖത്തൂടെ നൃത്തമാടിയിട്ട് ഒടുക്കം അത് മൂക്കുത്തിയിൽ സ്റ്റോപ്പ്‌ ഇട്ടതും അതിൽ പിടിച്ചവൻ അങ്ങോട്ടും ഇങ്ങോട്ടും ഒരു ചിരിയാലെ നീക്കി കളിക്കുമ്പോ ചെറിയ നോവ് ഫീൽ ചെയ്ത് ഞാൻ അവന്റെ കൈ തട്ടി മാറ്റി അവനെ പിടിച്ച് മാറ്റാൻ നിന്നപ്പോ അവനെന്റെ കയ്യിൽ പിടിച്ച് അവിടെത്തന്നെ കിടത്തിയതും പ്ലീസ് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞോണ്ട് അവന്റെ മുഖം എന്നിലേക്ക് അടുപ്പിച്ച് വരാൻ തുടങ്ങിയതും അതിനനുസരിച്ചു ഞാൻ തല അങ്ങോട്ടും ഇങ്ങോട്ടും ചെരിച്ചും മറിച്ചും നിന്നു... 

"യാ,,,,, "

എന്റെ മോളിൽ കിടന്നവൻ ഡിസ്കോ ഡാൻസ് കളിക്കുന്നതിനിടയിൽ ആരുടെയോ സൗണ്ട് കേട്ട് നമ്മള് രണ്ടാളും ഒരുമിച്ച് വാതിൽകൽ നോക്കിയപ്പോൾ ഇനു യാ ന്ന് പറഞ്ഞ് വാ തുറന്ന് കണ്ണുകൾ മിഴിച്ച് നോക്കുന്നത് കണ്ടതും ഞെട്ടി കൊണ്ട് ഫ്രോഡ് എന്റെ മേലിൽ നിന്ന് എഴുന്നേറ്റ് തൊണ്ട അനക്കിക്കോണ്ട് സ്റ്റഡിയായി നിന്നു... അപ്പൊ തന്നെ ഞാനും എഴുന്നേറ്റ് ഡ്രെസ്സ് ഒക്കെ നേരെയാക്കി അവന്റെ അടുത്ത് തന്നെ ഇനുവിനെ നോക്കി നിൽക്കുമ്പോ അവളുണ്ട് ഞെട്ടൽ മാറാതെ വാ തുറന്ന അതേ നിൽപ്പിൽ ഷോക് അടിച്ച പോലെ നിൽക്കുന്നു... പെട്ടന്ന് എന്തോ ബോധം വന്നവൾ കൂടെ കൂടെ കണ്ണ് ചിമ്മി നമ്മളെ മുഖത്ത് നോക്കാതെ എന്തോ പറയാൻ വേണ്ടി തുനിഞ്ഞതും അത് കേൾക്കാൻ നിൽക്കാതെ ഫ്രോഡ് എന്നെ അവൾക് മുന്നിൽ ഇട്ടിട്ട് ബാത്‌റൂമിലേക്ക് പോവാൻ നിന്നതും ഞാൻവന്റെ കയ്യിൽ പിടിച്ച് അവിടെ തന്നെ നിർത്തി.. അങ്ങനെ അവള്ടെ മുന്നിൽ ഞാൻ മാത്രം തൊലിയുരിഞ്ഞ് നിന്നാൽ പോരാ.. ഹയ്യട.. 

"ആക്ച്വലി ഞാൻ,,, സോറി,,, ഇങ്ങള് കണ്ടിന്യൂ... "

വന്ന ഉടനെയുള്ള നമ്മളെ രംഗം കണ്ടിട്ട് ഷോക് വിട്ട് മാറാതെ വന്ന കാര്യം പറയാതെ കണ്ടിന്യൂന്നും പറഞ്ഞോണ്ട് പോവാൻ നിന്നപ്പോ ഞാൻവളോട് വന്ന കാര്യം പറയെന്ന് പറഞ്ഞപ്പോൾ എന്നെയൊന്ന് ആക്കി ചിരിച്ചോണ്ട് അടിമുടി നോക്കി കൊണ്ട് അവള് പറഞ്ഞു... 

"അത് പിന്നേ,, ഞാൻ യാഷയേ വിളിക്കാൻ വന്നതാ.. ആക്ച്വലി എന്റെ കുറച്ച് ഫ്രണ്ട്സ് ഒക്കെ യാഷയേ പരിചയപ്പെടാൻ താഴെ നിൽപ്പുണ്ട്.. വേണ്ട ബിസിയാണെൽ ഞാനവരോട് പിന്നേ ആവമെന്ന് പറഞ്ഞോളാം.. ഇങ്ങള് കണ്ടിന്യൂ.. സോറി.. ഡോർ നോക്ക് ചെയ്യാതെ വന്നത് എന്റെ തെറ്റ്... അയാം റിയലി സോറിയേ.. ഇങ്ങള് വേറെ മൂടിലാണെന്ന് ഞാൻ അറിഞ്ഞില്ല.. ഹിഹി... "

എന്നൊക്കെ അവള് പറഞ്ഞപ്പോ ആകെ നാണം കെട്ട് തൊലി ഉരുകിയ അവസ്ഥയിൽ ആയിരുന്നു... അല്ലെങ്കിൽ കറക്റ്റ് ടൈമിൽ ഇവള് വന്നത് നന്നായി... അല്ലെങ്കിൽ ഈ ഉമ്മച്ചൻ ഉമ്മക്കളിയും കൊണ്ട് വന്നേനെ... കട്ടുറുമ്പ് ആയിട്ടില്ല ഇനു.. നല്ല നേരത്ത് തന്നെയാ നീ വന്നത്.. താങ്ക്യൂ... 

അതും പറഞ്ഞ് അവള് പോവാൻ നിന്നപ്പോ ഞാൻ നിൽക്കെന്ന് പറഞ്ഞ് അവളുടെ കൂടെ പോവാൻ നിന്നു... ഇടയിൽ അവനെ തിരിഞ്ഞു നോക്കി കണ്ണുരുട്ടിയപ്പോൾ കോപ്പൻ തെണ്ടി അവിഞ്ഞ ചിരിയും ചിരിച്ച് മുടിയിൽ തലോടി കൊണ്ട് സൈറ്റ് അടിച്ചിട്ട് മുഖം മാത്രം മുന്നോട്ട് നീക്കി ചുണ്ട് മുന്നോട്ട് തള്ളിയിട്ട് കിസ്സ് തരുന്ന രീതിയിൽ കാണിച്ചതും ഞാൻ ചീ പോടാന്നും പറഞ്ഞ് ഇനുവിന്റെ കയ്യും പിടിച്ചു താഴേക്ക് പോയി... 

"എന്റെ യാഷ,,, i can't believe it.. ! നമ്മടെ സിനു തന്നെയാണോ ഇത്ര റൊമാന്റിക് ആയിട്ട്... ഹയ്യോ.. കണ്ടപ്പോ ഞാൻ ഷോക് അടിച്ച പോലെയായിരുന്നു.. എന്റെ യാഷ,, ഈ അവസരങ്ങളിൽ ഒക്കെ ഡോർ ക്ലോസ് ചെയ്യേണ്ടേ... എന്നെ പോലെ ആരെങ്കിലും പെട്ടന്ന് കേറി വന്നാലോ.. അയ്യേ.. എന്നാലും സോറിയേ.. നല്ലൊരു റൊമാന്റിക് മൊമെന്റ് ഞാൻ കലക്കി തന്നൂലെ... സോറി... സോറി... "

എന്നെ കളിയാക്കി കൊണ്ട് ചിരിച്ചിട്ട് അവള് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാൻ അവളുടെ കയ്യിനിട്ട് ഒരു അടി കൊടുത്ത് വാ പൂട്ടി നേരെ നടക്കെടിന്ന് പറഞ്ഞു.... 

"സിനു ഇങ്ങനെ മാറുമെന്ന് ഞങ്ങളാരും കരുതിയില്ല.. അവന്റെ മാറ്റം കണ്ടിട്ട് ഞാനും ശാമിയും എപ്പോഴും പറയാറുണ്ട്.. എല്ലാറ്റിനും കാരണം യാഷ നീയാണ്.. അവനെ നീ ഇത്ര പെട്ടന്ന് മാറ്റിയെടുത്ത് ഇങ്ങനെ പ്രണയിക്കുമെന്ന് അറിഞ്ഞതെയില്ല.. ഇങ്ങനെ മെരുക്കിയെടുക്കാൻ മാത്രം എന്ത് മരുന്നാടി യാഷ നീ അവന് കൊടുത്തത്... very special,, നോട്ട് ബാഡ് യാർ... "

"അതാണ് ഈ യാഷയുടെ പ്രതേകത... എല്ലാവരെയും പെട്ടന്ന് മാറ്റിയെടുക്കും.. ഹിഹി.. അതെന്റെ മാത്രം ഒരു മാജിക്‌ ആണ്... ഹിഹി... "

താഴേക്ക് ചെന്നപ്പോ ഹാളിൽ അവളുടെ ഫ്രണ്ട്സിന്റെ ഇടയിൽ ശാമിയും റോഷയും പിന്നേ റോഷന്റെ അടുത്ത കുറച്ച് ആൾക്കാരുമൊക്കെയുണ്ടായിരുന്നു.. അവരുടെ ഇടയിൽ വെച് ശാമിയും റോഷയും ആ ഡാൻസിന്റെ കാര്യം പറഞ്ഞ് പൊക്കി പൊക്കി അങ്ങ് ലഡാക്ക് വരെ കൊണ്ടെത്തിച്ച പ്രതീതിയായിരുന്നു... അതുമല്ല ബാക്കിയുള്ള കുറച്ച് ആക്ടർസ് ഒക്കെ ഞാനും സിനുവും അടിപൊളി കപ്പിളാണ് നല്ല മാച്ചിങ് ഉണ്ട് എന്നൊക്ക പറയുമ്പോൾ ശെരിക്കും പറഞ്ഞ i feel,,, ഉഫ്,, i don't know yaar.. ഞാനങ് എവിടെയോ എത്തിയത് പോലെയായിരുന്നു...

കുറച്ച് കഴിഞ്ഞ് ഞങ്ങൾക്ക് ഇടയിൽ ഫ്രോഡ് വന്നതും അവനെ കെട്ടിപിടിച് ആരൊക്കെയോ വിഷ് ചെയ്ത് എന്നോട് പറഞ്ഞത് പോലെ തന്നെ അവനോടും പറഞ്ഞപ്പോൾ അവൻ എന്നെ നോക്കി പുരികം പൊക്കി വലിയ ബിൽഡപ് ഒക്കെ ഇട്ടതും ഞാനൊന്ന് ചിരിച്ച് കൊടുത്തു... എന്നിട്ട് അവർക്കിടയിലുള്ള ഷിയു എന്റെ അടുത്ത് വന്ന് ചെവിക്ക് അരികിൽ വന്ന് ആക്കി കൊണ്ട് തൊണ്ട അനക്കിയപ്പോൾ ഞാനവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു... 

"ഹൌ... പതുക്കെടി,,, എന്നാലും യാഷ,, നീ ഇത്രയ്ക്കങ്ങ് ഡാൻസ് ചെയ്യുമെന്ന് ഞാൻ അറിഞ്ഞില്ല.. ബേബി വന്ന് പറഞ്ഞിരുന്നു നിന്റെ ഡാൻസിന്റെ കാര്യം.. ഞാൻ കരുതി വല്ല തേങ്ങാ പറി ചളീ കുത്ത് എങ്ങാനും പോലെ ആയിരിക്കുമെന്ന്... ഇത് വേറെ ലെവൽ ആണല്ലോടി... എന്തായാലും കലക്കിയിട്ടുണ്ട്... ഒക്കെ ഞാൻ വീഡിയോ എടുത്ത് സിദ്ധുവിന് അയച്ചിട്ടുണ്ട്... നിന്റെയും അവന്റെയും ഡാൻസ് കണ്ടിട്ട് ഞാൻ അടിച്ച ഷോക്കിനേക്കാൾ ഡബിൾ ഷോക് ആയിട്ടുണ്ട് അവൾ... ഇത്രക്ക് കഴിവ് ഒക്കെ ഉണ്ടായിരുന്നല്ലേ... "

"ഈ യാഷയെ കുറിച് നീയെന്താ കരുതിയിരിക്കുന്നത്.. യാഷ വെറും യാഷയല്ല... ഇനി എന്തൊക്കെ കാണാനിരിക്കുന്നു... ഹുഹു... "

"അതേയ്,, കൂടുതൽ അങ്ങ് അഹങ്കരിക്കുകയൊന്നും വേണ്ടാട്ടാ... ലക്ക് എപ്പോഴും കൂടെയുണ്ടാവണം എന്നില്ല... "

മെല്ലെയവൻ അതൊക്കെ പറയുമ്പോഴും എന്റെ നോട്ടം മൊത്തം എന്നെ നോക്കി നിൽക്കുന്ന ഫ്രോഡിലേക്ക് ആയിരുന്നു.... കണ്ണ് കൊണ്ടവൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എനിക്കതങ്ങ് ഒട്ടും മനസ്സിലായില്ല... എന്നിട്ട് കൈ കൊണ്ട് അവൻ മുകളിലേക്ക് വാ ബാൽക്കെണിയിൽ ഞാനുണ്ടാകും എന്ന് പറഞ്ഞിട്ട് എല്ലാവർക്കുമിടയിൽ നിന്നും മാറിയതും ഞാനെങ്ങനെ പോവുമെന്ന് ആലോചിച്ച് അവിടെയുള്ള ആൾക്കാരെയൊക്കെ നോക്കിയപ്പോ എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു... അവരോടൊക്കെ ഒന്ന് ചിരിച്ചിട്ട് ഞാൻ മുകളിലേക്ക് പോയപ്പോൾ ബാൽക്കെണിയിലേക്കുള്ള ചാരി വെച്ച ഡോർ തുറന്ന് നോക്കിയപ്പോ ആകാശവും നോക്കി ഊഞ്ഞാലിൽ ഇരിക്കുന്ന ഫ്രോഡ്നേ കണ്ടതും ഞാൻവന്റെ അടുത്തേക്ക് പോയി... 

"എന്തിനാ ഇങ്ങോട്ട് വരാൻ പറഞ്ഞെ... താഴെ എല്ലാവരും ഞങ്ങളെ തിരക്കില്ലേ... "

അവന്റെ മുന്നിൽ നിന്ന് ഞാനത് ചോദിച്ചപ്പോൾ അവൻ ഒറ്റ വലിയിൽ എന്നെ അവന്റെ മടിയിലേക്ക് ഇരുത്തിയിട്ട് അരയിൽ പിടുത്തമിട്ടു... പെട്ടന്നായോണ്ട് ഞാൻ ഒരു ബലത്തിന് വേണ്ടി അവന്റെ ഷോൾഡറിൽ കൈ വെച്ചു... കൂടുതൽ എന്നെ അവനിലേക്ക് അടുപ്പിച്ച് കൊണ്ടവൻ ഊഞ്ഞാൽ ആടിക്കൊണ്ട് എന്റെ മുഖത്ത് അവന്റെ മുഖം ഉരസിയിട്ട് love you യാഷ എന്ന് പറഞ്ഞതും ആ ഉരസലിന്റെയും ശബ്ദത്തിന്റെയും ചൂടിൽ ഇക്കിളി ഫീൽ ചെയ്തതും അവന്റെ മുഖം മാറ്റി ഞാനവന്റെ നെഞ്ചിൽ തല ചായിച്ചു കിടന്ന് അവന്റെയൊപ്പം ആകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന പൂർണ ചന്ദ്രനേയും നോക്കിയിരുന്ന് ഊഞ്ഞാലാടിക്കൊണ്ടിരുന്നു... 

"യാഷ,,,, "

"ഹ്മ്മ്,,, "

"നമ്മക്കും ഇത് പോലെ അണിവേഴ്സറിയൊക്കെ കഴിക്കണ്ടേ... ഇത്പോലെയല്ല... ചെറിയ വെറൈറ്റിയൊക്കെ ആയിട്ട്... കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയായി അവരുടെ കൂടെ നല്ല എൻജോയ് ചെയ്ത് നമ്മള് ആഘോഷിക്കുന്നു... അതിനൊക്കെ മുന്നേ ഞാനൊരു കാര്യം ചോദിക്കട്ടെ.. "

"ഹ്മ്മ്... "

"എന്റെയൊരു സന്തോഷത്തിന് വേണ്ടിയെങ്കിലും യെസ് എന്ന് പറയണം... ഒക്കെ... അത് കേട്ടാൽ ഉള്ളൊന്ന് തണുക്കും... "

"ഹ്മ്മ്.. ചോദിക്ക്... "

*"will you marry me.."*

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വെറൈറ്റി ചോദ്യമായൊണ്ട് ഞാൻ അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആകാശത്ത് തിളങ്ങി നിൽക്കുന്ന ചന്ദ്രനെ വെല്ലിക്കൊണ്ടുള്ള അവന്റെ മുഖത്തെ പ്രകാശം കണ്ടതും എന്നിൽ നിന്ന് പോസറ്റീവ് ആൻസറിനായി കാത്ത് നിൽക്കുന്ന അവന്റെ മുഖഭാവം കണ്ടപ്പോൾ എന്തിനോ എന്റെ മിഴികൾ ചെറുതായി നിറഞ്ഞു.. 

എന്നിൽ നിനക്ക് ഇത്രയൊക്കെ ഇഷ്ടമുണ്ടെന്ന കാര്യം ഞാൻ വീണ്ടും വീണ്ടും മനസിലാക്കുന്നു... നിന്റെ ഓരോ വാക്കുകളും ചോദ്യങ്ങളും ചില സമയത്ത് ഉള്ളം വല്ലാതെ തളർത്തുകയും അതിനേക്കാൾ ഉപരി കുളിർമയേകുകയും ചെയ്യുന്നുണ്ട്... ഇന്ന് നിന്നോട് ഞാനൊരു കില്ലർ ആണെന്നുള്ള സത്യം പറഞ്ഞിട്ടും അതിനെയൊക്കെ തട്ടി മാറ്റി എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി നീ ചെയ്യുന്ന ഓരോ കാര്യവും ഉണ്ടല്ലോ,,, അതെന്നിൽ വല്ലാതെ മാറ്റമുണർത്തുന്നുണ്ട്... ഞാൻ സാഡ് ആവുമ്പോ ഹാപ്പിയാക്കുന്നത് തന്നെ ഏറ്റവും വലിയ കാര്യം... എന്നിൽ ഒരു ഹാപ്പിനെസ്സ് തന്നെയാ വേണ്ടത്.. അത് നീ വേണ്ടുവോളം തരുന്നുണ്ട്... വിത്ത്‌ കേറിങ് ആൻഡ് ലവ്... 

"എന്താടി ഉണ്ടക്കണ്ണും നിറച്ച് എന്നെ നോക്കി നീ ആലോചിക്കുന്നത്... ഞാൻ ചോദിച്ചത് ഉത്തരം പറ യാഷ.... "

അവന്റെ മുഖത്ത് നോക്കി ഞാനതൊക്കെ മനസ്സിൽ മൊഴിയുമ്പോൾ എന്റെ മൂക്കിൽ ചെറുതായി ഒന്ന് ഞൊട്ടിക്കൊണ്ട് അവൻ ചോദിച്ചതും അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് വെച്ച് ഞാൻ യെസ് എന്ന് പറഞ്ഞപ്പോൾ വീണ്ടും ആ ഇളം നീല കണ്ണുകളും മുഖവും ഒന്ന് പ്രകാശിച്ചു... തിരിച്ച് എന്റെ നെറ്റിയിൽ അവൻ ചുണ്ടുകൾ ചേർത്ത് വെച്ച് കവിളിൽ തലോടി കൊണ്ടവൻ അവനിലേക്ക് വീണ്ടും ചേർത്ത് പിടിച്ചു.... 

കൈവിരലുകൾ പരസ്പരം കോർത്തു വെച്ച് നമ്മള് ചന്ദ്രനേയും നോക്കിയിരുന്നു.... 

"യാഷ,,,, "

"ഹ്മ്മ്,,,, "

"നിനക്ക് എത്ര കുഞ്ഞുകളെയാ വേണ്ടത്... "

"സാർജി ഇവിടേക്ക് എന്നെയും വലിച്ചു വന്നത് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണോ... "

"പിന്നല്ലാതെ.. അതൊക്കെ ഡിസ്‌കസ് ചെയ്യേണ്ട ഒന്നാണല്ലോ... എന്നാലല്ലേ ഒന്ന് റെഡിയായി നിൽക്കാൻ പറ്റത്തുള്ളൂ... നീ പറഞ്ഞില്ലായിരുന്നോ ഈ പ്രണയത്തിന് നിനക്കൊരു പൂർണത നൽകാൻ കഴിയില്ല എന്നൊക്കെ... അതെന്തോണ്ടാ എന്നൊന്നും എനിക്കറിയില്ല... എന്നാലും സംസാരിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ലല്ലോ... ഇതൊന്നും നടന്നില്ലെങ്കിലും ചെറിയ സ്വപ്നം പോലെയെങ്കിലും കാണണ്ടേടി... "

"ഹ്മ്മ് അങ്ങനെയെങ്കിൽ,,, എനിക്ക് കൂടുതൽ ഇഷ്ടം ട്വിൻസിനെയാണ്... നിന്നെയും നാനുവിനെയും പോലെയൊരു ട്വിൻസ്... അങ്ങനെ നോക്കിയാൽ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്നത് പോലെ ആവില്ലേ.. ഒരു വേദനയിൽ രണ്ടാളുടെ കുഞ്ഞിക്കാലുകൾ കാണാല്ലോ.. ഹിഹി.."

"അപ്പോ നീയെന്നെ കൂടുതൽ അങ്ങ് സ്നേഹിക്കാൻ സമ്മതിക്കില്ലല്ലേ... എന്നാലേ എനിക്കുണ്ടല്ലോ,,, എത്ര കുഞ്ഞുങ്ങളാ വേണ്ടതെന്ന് അറിയോ,,, ഒരു,,, "

"അയ്യോ വേണ്ട... എനിക്കറിയാം നീ ഒന്നല്ല രണ്ടല്ല ആയിരം കുഞ്ഞുങ്ങളെ വരെ വേണമെന്ന് പറയും.. എടാ മോനെ സിനുവേ,,, നിന്നെ ഞാൻ നല്ല പോലെ മനസ്സിലാക്കി കഴിഞ്ഞെടാ...."

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

എന്റെ മൂക്കിൽ പിടിച്ചു വലിച്ച് ഒരു കുസൃതിയാലെ അവളത് പറഞ്ഞപ്പോ ഞാനൊന്ന് ചിരിച്ചിട്ട് അവളുടെ കയ്യിൽ കിസ്സിയിട്ട് ആ കണ്ണുകളിലേക്ക് നോക്കിയപ്പോ എന്നെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു.. അവളെ ചേർത്തിരുത്തി നിലാവിന്റെ വെളിച്ചത്തിൽ ഊഞ്ഞാലുമാടി അങ്ങനെ ഇരിക്കാൻ വല്ലാത്തൊരു സുഖം തന്നെ കിട്ടുന്നുണ്ട്... 

കുറച്ച് കഴിഞ്ഞവൾ ഒരുപാട് ലേറ്റ് ആയി പോവണമെന്ന് പറഞ്ഞ് എഴുന്നേറ്റത്തും ഞാൻ കുറച്ച് കഴിഞ്ഞിട്ട് പോവാടി എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലാന്ന് പറഞ്ഞ് അവള് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ വേണ്ടി പോയി... ആ സമയം ഞാനും റെഡിയായി താഴേക്ക് പോയപ്പോൾ പാർട്ടിയൊക്കെ കഴിഞ്ഞ് എല്ലാവരും പോയിരുന്നു... പിന്നേ റോഷന്റെ അടുത്ത ആളുകൾ മാത്രം അവനോടൊത്ത് ഗസ്റ്റ് റൂമിൽ ഇരിപ്പുണ്ട്... ഹാളിൽ ബേബി മോളേ കണ്ടപ്പോ നൈസ് ആയിട്ട് അവള് കാണാതെ പോവാൻ നിന്നപ്പോൾ കയ്യോടെ തന്നെ പൊക്കി... ഉള്ള ലിപ്സ്റ്റിക് ഒക്കെ വാരി തേച്ചിട്ട് എന്നെ കിസ്സിയിട്ട് ബേബിക്ക് മുന്നിൽ ഞാൻ നാണം കേട്ടില്ലേ,,, ഈ പീക്കിരി ആണേൽ അതൊക്കെ ഇപ്പോഴും ഓർമയിൽ സൂക്ഷിച്ചു വെപ്പുണ്ടാവും... 

"സിനുവേ,,, സിനുന് ബേബിയുടെ മുന്നിൽ നിൽക്കാൻ നാണമുണ്ടോ...? "

എന്റെ ചമ്മിയ ഭാവം മനസ്സിലാക്കി അവളെങ്ങനെ കളിയാക്കി ചോദിച്ചപ്പോ അവൾക് അരികിൽ ഇരുന്ന് ഞാൻ ഹേയ് ഇല്ലല്ലോ എന്നും പറഞ്ഞ് നേരെത്തെ നാണം കെട്ടത്തിന് പ്രതികാരമായി അവളുടെ വയറ്റിൽ പിടിച്ച് ഇക്കിളി ആകിയപ്പോ ആ ഈ ഊ മമ്മി എന്നൊക്ക പറഞ്ഞ് ഒച്ച വെച്ചതും അപ്പോ തന്നെ ഞാൻ വിട്ടു... യാഷയെയും കാത്ത് ബേബിയുമൊത്ത് കളിച്ചിരിക്കുമ്പോൾ മോമും അയാളും വരുന്നത് കണ്ടപ്പോ മെല്ലെ ചിരി മാറ്റി ഞാൻ മോമിന്റെ നിഷ്കളങ്കമായ ആ മുഖത്ത് നോക്കി... അയാളെ കണ്ടപ്പോ തന്നെ ബേബി എഴുന്നേറ്റ് പൊവേം ചെയ്തു... 

ശേഷം അവര് രണ്ട് പേരും എന്റെ അടുത്തേക്ക് വന്നതും മോം ഒന്ന് ചിരിച്ചിട്ട് എന്റെ മുടിയിൽ തലോടിയതും കൂടെ അയാളുടെ കയ്യും ചേർക്കാൻ നോക്കിയപ്പോ ഞാൻ തലയൊന്ന് ചെരിച്ചു... യാഷ പറഞ്ഞ ആ സത്യങ്ങൾ ഒക്കെ ഓർത്തപ്പോൾ എനിക്ക് ഒരേ സമയം മോമിനെ കാണുമ്പോ സങ്കടവും ദേഷ്യവും തോന്നുന്നുണ്ട്... ഒരു വാക്ക് മോമിന് എന്നോട് സൂചിപ്പിക്കാമായിരുന്നു... എന്തിനാ മോം ഇങ്ങനെ അഭിനയിച്ചു ഞങ്ങളുടെ മുന്നിൽ നടക്കുന്നത്... സത്യാവസ്ഥ എല്ലാവരോടും പറഞ്ഞാൽ പോരെ... മറച്ചു വെക്കേണ്ട ഒരു ആവശ്യവും ഇല്ല... അറിയാം ജീവിക്കാനുള്ള കൊതി കൊണ്ടാണ് എല്ലാം മറച്ചു വെക്കുന്നതെന്ന്.. പക്ഷേ മോം പേടിക്കേണ്ട,,, ഈ കെയ്സാൻ ഇവിടെയുള്ളപ്പോ ഇയാളുടെ കൈകളിൽ വേദന അനുഭവിച്ചു കൂടുതൽ നിൽക്കാൻ ഞാൻ വിടില്ല... എന്നുന്നേക്കുമായി ഇയാളെന്നെ ചെകുത്താനെ ഞാൻ മോമിന്റെ ഇടയിൽ നിന്നും മാറ്റും.. ഡോണ്ട് വറി മോം... 

"ബെന്നി,,, "

കിച്ചണിന്റെ ഭാഗത്ത്‌ നോക്കി മോം സെർവന്റിനെ വിളിച്ചപ്പോൾ അയാൾ ഒരു ഗ്ലാസ് പാലുമായി വന്നതും അത് വാങ്ങി മോം എന്റെ അടുത്തിരുന്ന് തലയിൽ തലോടി കൊണ്ട് വായിൽ വെച്ച് തന്നു... 

"എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ കെയ്സാൻ... "

"ഹേയ്,, എന്തിന്... നോ... ഞാനെന്തിന് മോമിനെ വെറുക്കണം.. അയാം ഫൈൻ ആൻഡ് ഹാപ്പി കനൗ.. "

"കഴിഞ്ഞ കുറേ ദിവസം ഞാൻ മിണ്ടാതിരുന്നപ്പോൾ നിനക്ക് വല്ലാതെ സങ്കടം ആയിക്കാണും അല്ലേ... എല്ലാറ്റിനും എന്റെ വാശി തന്നെ... അതോണ്ടെന്ന ഡാഡി ഞങ്ങളുടെ കൂടെ ഇവിടെ ഉണ്ടല്ലോ... അല്ലേ സിനു... ഇനി ഹാപ്പിയായി നല്ല എൻജോയ് ചെയ്യണം... ഡാഡിയോട് പഴയ ദേഷ്യമൊന്നും തോന്നരുത്... ഒക്കെ അങ്ങ് മറന്ന് കളയണം... "

അയാളുടെ മുന്നിൽ വെച്ച് മോം അങ്ങനെ പറഞ്ഞപ്പോ ഞാൻ കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് അയാളെ രൂക്ഷമായി നോക്കിയപ്പോ എന്റെ നോട്ടം കണ്ടിട്ട് മോമിന് ഇപ്പൊ വരാം എന്നും പറഞ്ഞ് മുകളിലേക്ക് പോയി... അപ്പൊ യാഷ ഇറങ്ങി വരലും ഒരുമിച്ച് ആയിരുന്നു... യാഷയുടെ തലയിൽ തലോടി അയാളൊന്നു ചിരിച്ചതും ഒട്ടും മടിയില്ലാതെ അവളും ചിരിച്ചു... ശേഷം ഞാൻ മോമിനെ നോക്കിയപ്പോ എന്റെ കൈകളിൽ ബലമായി പിടിച്ച് കൊണ്ട് ഇമ വെട്ടാതെ മുഖത്ത് നോക്കി നിൽക്കുന്നു... 

"മോം,,, മോം ഒക്കെ അല്ലേ,,, എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ എന്നോട് പറയാൻ മടിക്കേണ്ടട്ടോ... "

ആ പിടിയുടെ ബലത്തിൽ എന്തൊക്കെയോ തോന്നി ഞാൻ മോമിനോട് അങ്ങനെ പറഞ്ഞപ്പോ അതിനൊരു മറുപടിയായി തലയാട്ടി... ശേഷം യാഷയുടെ കയ്യിൽ പിടിച്ച് അവളെ എന്റെ അടുത്തിരുത്തി.... 

"ഡാഡി പറയാ നിങ്ങളുടെ കല്യാണം പെട്ടന്ന് നടത്തണ്ടേയെന്ന്... എല്ലാവരും അറിഞ്ഞു ഇതുവരെയായ സ്ഥിതിക്ക് എന്തിനാ നീട്ടിവെക്കുന്നെ പെട്ടന്ന് നടത്തിക്കൂടെയെന്ന ഡാഡി പറയുന്നത്... "

"അത് പിന്നേ ആന്റി,, ഞങ്ങള് അതേ പറ്റി ഇതുവരെ ആലോചിച്ചിട്ട് കൂടിയില്ല... അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ.. എന്തിനാ ഇത്ര പെട്ടന്ന് ഇതൊക്കെ നടത്തുന്നെ... അല്ലേ കെയ്സാൻ... "

മോം പറഞ്ഞതിന് ഒരു മറുപടിയായി യാഷ അത് പറഞ്ഞപ്പോ അവളെയൊന്ന് ഇരുത്തി നോക്കിയിട്ട് ഞാനും അതിന് ശെരിവെച്ചപ്പോൾ മോം ഞങ്ങളോട് അതേ പറ്റി ആലോചിക്ക് എന്നിട്ട് നോക്കാമെന്നു പറഞ്ഞ് മോം പോയി... 

"അല്ല,, നിനക്ക് എന്തോന്ന് ആലോചിക്കാനാ ഉള്ളത്.. ഇന്നെങ്കിൽ ഇന്ന് ഇപ്പൊ നിന്നെ കെട്ടാൻ ഞാൻ തയ്യാറാണ്... അപ്പോഴാ അവളുടെയൊരു ആലോചന.. "

പുച്ഛഭാവത്തോടെ ഞാനത് പറഞ്ഞ് മുഖം തിരിച്ചപ്പോ അവളെന്റെ കവിളിൽ പിച്ചി വേഗം എന്നെ വീട്ടിൽ ചെന്നാക്കെന്ന് പറഞ്ഞ് പാർക്കിംഗ് ഏരിയയിലേക്ക് പോയി... അവിടെ ഷിയാൻ വണ്ടിയുമായി ആരെയോ വെയിറ്റ് ചെയ്യുന്നത് പോലെ തോന്നിയതും ഞങ്ങളെ കണ്ടപ്പോൾ അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി വന്നു... 

"ഹായ്,, യാഷ ഞാൻ നിന്റെ വീട്ടിലേക്കാണ്... വാ ഒരുമിച്ച് പോവാം... "

യാഷയോട് അവനത് പറഞ്ഞപ്പോൾ അത് കേട്ടയുടനെ തന്നെ അവള് ഒക്കെന്നും പറഞ്ഞ് എന്നെ തിരിഞ്ഞ് നോക്കാതെ പോയതും പെട്ടന്ന് എന്തോ ബോധം വന്നവൾ എന്നെ നോക്കി... 

"ഷിയു ഏതായാലും അവിടേക്കല്ലേ.. നീ വെറുതെ ബുദ്ധിമുട്ടേണ്ട ഫ്രോടെ.. ഞാൻ ഇവന്റെ കൂടെ പോയിക്കോളാം... "

"ഇത്രേം നാളുമായിട്ട് ഒരു ബുദ്ധിമുട്ടും എനിക്ക് ഫീൽ ചെയ്തിട്ടില്ല.. ഒക്കെ... നാളെ കാണാം... "

എന്നും പറഞ്ഞ് അവളെയൊന്ന് ഹഗ് ചെയ്ത് നെറ്റിയിൽ ചുംബിച്ചിട്ട് ഞാൻ തിരികെ വീട്ടിലേക്ക് തന്നെ വിട്ടു.... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

"ചെക്കൻ ബല്ലാത്ത റൊമാന്റിക് ആണല്ലോടി യാഷ.. സൊ ക്യൂട്ട് റൊമാന്റിക് ബോയ്... "

"എങ്ങനെ അല്ലാതിരിക്കും... ഈ യാഷയേ അല്ലേ അവൻ പ്രണയിക്കുന്നത്... അപ്പൊ പിന്നേ സ്നേഹിക്കാൻ ഒക്കെ താനേ തോന്നിക്കോളും...."

ഷിയുന്റെ കൂടെ പോയിക്കോളാമെന്ന് ഞാൻ ഫ്രോഡ്നോട്‌ പറഞ്ഞപ്പോ അവന്റെ മുഖം ചെറുതായി ഒന്ന് വാടിയത് ഞാൻ ശ്രദ്ധിച്ചു... ചെവിയിൽ ഞാൻ മാത്രം കേൾക്കാൻ പാകത്തിൽ മിസ്സ്‌ യൂ ന്ന് പറഞ്ഞതും ഞാനപ്പോൾ അവനെ നോക്കി കണ്ണിറുക്കി... 

പോകുന്ന വഴിക്ക് ആ തട്ടുകടയിൽ കേറാനും മറന്നില്ല... ഇന്നെന്റെ കൂടെ ആള് മാറി ഷിയുനെ കണ്ടപ്പോ അയാൾ ആരാ എന്നൊക്കെ മെല്ലെ ചോദിച്ചപ്പോൾ ഞാൻ ഒക്കെ അങ്ങട് പറഞ്ഞ് കൊടുത്തു... ഇവിടെയുള്ള സ്ഥിരം കസ്റ്റമർ ആയോണ്ട് നല്ല അടുപ്പം തന്നെയുണ്ട്... ഒരു മകളുടെ സ്ഥാനം നൽകി പലതും ചോദിക്കാറുമുണ്ട്... 

വീട്ടിൽ എത്തിയപ്പോൾ സിദ്ധുവും മോളിയാന്റിയും കൂടി എന്നെ വട്ടം ചുറ്റി എന്തൊക്കെയോ പറഞ്ഞപ്പോൾ ഞാനിപ്പോ തലകറങ്ങി വീഴും എന്ന ഭാവത്തിൽ കണ്ണുമടച്ചു ചെവിയും പൊത്തി നിന്നിട്ട് സ്റ്റോപ്പ്‌ ഇറ്റ് എന്ന് ഉറക്കെ പറഞ്ഞതും രണ്ടും സഡൻ ബ്രേക്ക്‌ ഇട്ടു... 

"ഇതെന്തൊരു കഷ്ടമാണ്... വന്ന് കേറിയ ഉടനെ തന്നെ ഇങ്ങനെ വട്ടം ചുറ്റാന്ന് വെച്ചാൽ.. അല്ലെങ്കിൽ തന്നെ തലവേദനിച്ചിട്ട് നിൽക്കാൻ വയ്യ... മോളിയാന്റി,, ആന്റിയും സിദ്ധുവിന്റെ കൂടെ കൂടിയോ.... മോളിയാന്റി എനിക്ക് ചെറിയ കടുപ്പത്തിൽ ലൈംടീ എടുത്ത് വന്നെ.. പ്ലീസ്‌... "

"എന്റെ കൊച്ചേ,, കൊച്ചൊന്ന് അടങ്... ഞാൻ ചുമ്മാ കൊച്ചിനെ കളിപ്പിച്ചതല്ലേ... പിന്നേ മോൾടെയും മറ്റേ കൊച്ചിന്റെയും ഡാൻസ് സൂപ്പർ ആയതോണ്ടല്ലേ നമ്മള് രണ്ടാളും കളിപ്പിച്ചത്... അല്ലേ സിദ്ധു മോളേ... "

"എന്റെ മോളിയാന്റി... ഞാൻ അപ്പഴേ പറഞ്ഞതല്ലേ അവള്ക്ക് ഇതൊക്കെ ചെയ്യുമ്പോ പ്രാന്ത് പിടിക്കുമെന്ന്... ഇവൾക്ക് ഇപ്പൊ നമ്മളെക്കാൾ മുഖ്യം അവനോടല്ലേ... ആ ഉമ്മച്ചനോട്... അതോണ്ടല്ലേ ഞാൻ മോളിയാന്റിയോട് അതൊന്നും വേണ്ടാന്ന് പറഞ്ഞത്... ഇപ്പോ സന്തോഷിപ്പിച്ച നമ്മള് ആരായി,,, അതന്നെ... വാ മോളിയാന്റി... നമ്മക്ക് പോവാം.. ഇവളോട് സംസാരിക്കുന്ന നമ്മളെ വേണം പറയാൻ... ഹും ബ്ലഡി ഫൂൾ... "

കിട്ടിയ അവസരം നല്ല വൃത്തിയായി മോളിയാന്റിയുടെ ഒപ്പം നിന്ന് മൊതലെടുക്കുന്ന അവള്ടെ സംസാരം കേട്ടപ്പോൾ എനിക്കങ്ങു ദേഷ്യം കയറി വന്നെങ്കിലും അതൊട്ടും പുറത്ത് കാണിക്കാതെ ഞാൻ ഹെലോ ഹൈ ബൈ ബൈ ന്നും പറഞ്ഞ് കുറച്ച് ബിൽഡപ്പ് ഒക്കെയിട്ട് റൂമിലേക്ക് പോയി... പോവുന്നതിനിടയിൽ എന്നെ ചൂടാക്കാൻ വേണ്ടി ഷിയുവും സിദ്ധുവും എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടെങ്കിലും അതൊന്നും കേട്ട ഭാവം നടിച്ചില്ല... 

ഇന്നത്തെ നല്ല നിമിഷങ്ങൾ ഒക്കെ ആലോചിച്ച് ഷവറിന്റെ കീഴിൽ വെള്ളത്തിന്‌ പകരം പെയ്തൊഴിയുന്ന ഒരു മഴ കണക്കെ എടുത്ത് ആസ്വദിക്കാൻ വല്ലാത്തൊരു സുഖം തന്നെ കിട്ടുന്നുണ്ട്... എന്നാലും എന്റെ ഫ്രോടെ,,, നിന്നിലേക്ക് അടുത്തപ്പോൾ ഞാനിപ്പോ വല്ലാണ്ട് അങ്ങ് മാറിയത് പോലെ തോന്നുന്നു... ഇപ്പൊ മനസ്സാകെ എന്ത് ഫ്രീ ആണെന്ന് അറിയോ നിനക്ക്... ഇതിനൊക്കെ എങ്ങനെ താങ്ക്സ് പറയണമെന്ന് എനിക്കറിയില്ല... അത്രക്ക് ഹാപ്പിയാക്കുന്നുണ്ട് ഓരോ നിമിഷവും... You are the best keysan,,, you are the best,,, ഓരോ നിമിഷവും മാഞ്ഞു പോവുമ്പോ നിന്നോട് എനിക്ക് ഇഷ്ടം കൂടുന്നതേയുള്ളൂ... ഇനി ഒരുപക്ഷേ എന്റെ എല്ലാ സത്യങ്ങളും നീ അറിഞ്ഞാൽ എന്നെ നീ ഉപേക്ഷിക്കുമോ,,,? ഇല്ലല്ലേ,, എനിക്കറിയാം നീ ഒരിക്കലും എന്നെ കൈവിടില്ലന്ന്... എങ്കിൽ പിന്നേ കൈവിടേണ്ട സമയം പണ്ടേ കഴിഞ്ഞു... എന്നിലെ സത്യങ്ങൾ അറിയാതെ നീയെന്നെ സ്നേഹിക്കുന്നില്ലേ,, അത് തന്നെ എനിക്കൊരു ആത്മ ധൈര്യവും വിശ്വാസവുമാണ്.... 

താഴേക്ക് ചെന്നപ്പോൾ എല്ലാവരെയും പുറത്തെ ഗാർഡനിൽ കണ്ടപ്പോ എനിക്ക് വേണ്ടി വെച്ച ലൈം ടീയും എടുത്ത് ഞാൻ അവർക്കിടയിലേക്ക് പോയി... എന്നെ കണ്ടപ്പോ സിദ്ധുവും ഷിയുവും മുഖം തിരിച്ചതും അവരെ മൈൻഡ് ചെയ്യാതെ ഞാൻ മോളിയാന്റിയുടെ അടുത്തിരുന്നു... 

"എടി സിദ്ധുവേ,,, ഇപ്പൊ ഇങ്ങോട്ട് വരുമ്പോഴുണ്ടല്ലോ മറ്റേ ഉമ്മച്ചനോട്‌ ഞാൻ ഇവളെ വീട്ടിലേക്ക പോവുന്നത് ഞാൻ ഡ്രോപ്പ് ചെയ്തോളാം എന്ന് പറഞ്ഞപ്പോ ആ ഉമ്മച്ചന്റെ മുഖമൊന്നു കാണണമായിരുന്നു... മൂഞ്ചിയ ഭവമായിരുന്നു... "

"എങ്ങനെ മൂഞ്ചാതിരിക്കും... ഇവർക്കിടയിൽ നടക്കുന്ന നല്ല മൊമെന്റ്സ് അല്ലേ നീ കലക്കി കുടിച്ചത്... ഡെയിലി ഇവര് വരുമ്പോ ആ തട്ടുകടയിൽ കയറി ആ മരച്ചുവട്ടിൽ ഇരുന്ന് പ്രണയങ്ങൾ പങ്കിടുന്ന അവസരം നീ മുടക്കിയാൽ പിന്നേ മൂഞ്ചാതിരിക്കുമോ ഉമ്മച്ചൻ... "

അങ്ങനെ പലതും പറഞ്ഞ് രണ്ടും കൂടി എനിക്കിട്ട് താങ്ങുമ്പോ ആ സിദ്ധുവിന് രണ്ട് കൊടുക്കാന തോന്നിയത്... ഒക്കെ വരയും കുത്തും വിടാതെ ഇവളോട് പറഞ്ഞാൽ എനിക്ക് ഇങ്ങനെ തന്നെ കിട്ടും... ഇനി ഒരു കാര്യവും ഞാൻ നിന്നോട് പങ്കുവെക്കില്ല സിദ്ധു... നോക്കിക്കോ...ഹും.... 

നിർത്താതെ അവര് കൂടെ കൂടെ എന്നെ കളിയാക്കിയപ്പോ അത് സഹിക്കാൻ കഴിയാതെ ഞാൻ കയ്യിലുള്ള ചൂട് ടീ അവരുടെ മുഖത്തേക്ക് നീട്ടി ഒഴിച്ചു... ദേഷ്യം വന്നിട്ട് ഷിയു ഡി ന്നും വിളിച്ച് അലറി കൊണ്ട് എന്റെ നേർക്ക് വന്നതും ഞാൻ പിടി ഉഷയേയും കടത്തി വിട്ട് മരമൊക്കെ ചുറ്റി ഓടിയെങ്കിലും ഒടുക്കം ശ്വാസം മുട്ടി അവന്റെ മുന്നിൽ മുട്ട് മടക്കി... എന്റെ കയ്യിൽ പിടിച്ച് തിരിച്ച് അവൻ ഇനി ഇങ്ങനെ ചെയ്യുമോടി എന്നൊക്കെ ചോദിച്ചപ്പോൾ പറഞ്ഞാൽ കേൾക്കുന്ന നല്ല കുട്ടിയായോണ്ട് ഞാൻ ഇല്ലന്ന് പറഞ്ഞപ്പോൾ എന്നിലെ പിടി വിട്ട് എന്നെ പുച്ചിച്ചിട്ട്‌ അവൻ ഉറക്കം വരുന്നെന്നു പറഞ്ഞ് അകത്തേക്ക് കയറി പോയി... രാത്രി 10 മണി മുട്ടുമ്പോ ഉറക്കം വരുന്ന മോളിയാന്റിയും ഉറക്കം വരുന്നെന്നു പറഞ്ഞ് പോയി... പണ്ട് തൊട്ടേ എനിക്കും സിദ്ധുവിനും പാതിര ആയാൽ കൂടിയും ഉറക്കം വാരാത്തത് കൊണ്ട് നമ്മള് അവിടെ തന്നെ ഇരുന്നു... 

പുല്ലിൽ ഇരിക്കുന്ന അവളുടെ മടിയിൽ തല വെച്ച് ഞാൻ കിടന്നപ്പോൾ എന്റെ തലമുടിയിൽ തലോടി കൊണ്ടവൾ ആകാശത്ത് ഞങ്ങളെ നോക്കി ചിരിക്കുന്ന നക്ഷത്രത്തേയും നോക്കിയവൾ ഇരിക്കുമ്പോ ആ മിഴികൾ ചെറുതായി നിറയുന്നത് ഞാൻ കണ്ടു.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"സിദ്ധു,,,, "

"ഹ്മ്മ്.. പറ ഹാനു... "

"ദേ നീയാ നക്ഷത്രങ്ങളെ കണ്ടോ... രാത്രിയിൽ എപ്പോഴും ഞങ്ങളെ സന്തോഷിപ്പിക്കുന്ന ഒന്നാണ് ഈ നക്ഷത്രങ്ങളും നിലാവിന്റെ വെളിച്ചത്തിൽ പ്രകാശിക്കുന്ന പൂർണ ചന്ദ്രനും... ഉള്ളമൊന്ന് എപ്പോഴെങ്കിലും വിങ്ങിയാൽ ദാ അതും നോക്കിയിരുന്നാൽ മതി,,,  എന്തെന്നറിയില്ല ഒക്കെ അങ്ങട് മാറും... "

"അതിന് മാത്രം എന്തുവാ ആ നക്ഷത്രത്തിലും ചന്ദ്രനിലും ഉള്ളത് ഹാനു... "

"അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല... അതിപ്പോ അവരോട് തന്നെ ചോദിക്കേണ്ടി വരും.... അല്ലെങ്കിലും പലരിലും പല മാജിക്‌ അല്ലേടി ഉള്ളത്.. ചിലവർക്ക് നമ്മളെ ചിരിപ്പിക്കാൻ മാത്രം കഴിയും,,, ചിലവർക്ക് കരയിപ്പിക്കാൻ മാത്രം കഴിയും,,, അതൊക്കെ അവരുടെ പ്രതേകത... അത്പോലൊരു പ്രതേകതയാണ് നക്ഷത്രത്തിലും ചന്ദ്രനിലും ഉള്ളത്... നമ്മളെ സന്തോഷിപ്പിക്കാനുള്ള ഒരു കഴിവ്... 

സിദ്ധു,, നിനക്കെന്നെ മിസ്സ്‌ ചെയ്താൽ ദേ ആ നക്ഷത്രത്തിലേക്ക് നോക്കിയാൽ മതി... അതിൽ ഒന്ന് ഞാനും ഒന്ന് നീയും,,, തിരിച്ച് എനിക്ക് നിന്നെ മിസ്സ്‌ ചെയ്താൽ ഞാനും അത് നോക്കി നിൽക്കും... കൂടെ നീയും നിന്റെ സ്നേഹവും ഉണ്ടെന്ന വിശ്വാസത്തോടെ... എന്നെ തന്നെ നോക്കി ചിരിക്കുന്ന  ക്യൂട്ട് സിദ്ധുനെ പോലെയൊരു ക്യൂട്ട് സ്റ്റാറിനേയും... ഇനിയിപ്പോ ഞങ്ങൾക്ക് ഇടയിൽ വേറൊരു സ്റ്റാർ കൂടി വന്നാൽ,,, വന്നാലുണ്ടല്ലോ,,, അത് നമ്മള് രണ്ടിൽ നിന്നും മൂന്നിലേക് കടന്ന് ഒരു കുഞ്ഞു ബേബിയുടെ കടന്ന് വരവായി കണ്ടാൽ മതി... എങ്ങനെയുണ്ട്... "

"ഹൌ എന്റെ ഹാനുവേ,,, ലവ് യൂ,,, ഇനിയിപ്പോ കൊറേ കൊറേ സ്റ്റാർസ് വന്നാൽ നമ്മള്ക്കിടയിൽ കൊറേ കുഞ്ഞുങ്ങൾ ഉണ്ടാവുമല്ലേ... "

അന്നാ കടലിന്റെ ഭംഗിയും ആസ്വദിച്ച് മണൽ തരികളിൽ അവന്റെയൊപ്പം കിടന്ന ഓർമ്മകൾ എന്നെ വന്ന് തലോടിയതും അറിയാതെ ഉള്ളമൊന്ന് കുളിർന്നു... 

ഇല്ല ഹാനു,, എനിക്ക് നിന്നെ ഒരിക്കലും മിസ്സ്‌ ചെയ്യില്ല... ഇന്നും ഇപ്പോഴും നീയെന്റെ കൂടെയുണ്ട്... നിന്റെ സ്നേഹവും... നീ പറഞ്ഞത് പോലെ നിന്നെ മിസ്സ്‌ ചെയ്യുമ്പോൾ ഞാൻ അങ്ങ് ദൂരെയുള്ള ആ നക്ഷത്രത്തേയും നോക്കി നിൽക്കും... തിരിച്ചു നീയും അതേപോലെ നോക്കി നിൽക്കുന്നുണ്ടാവും അല്ലേ ഹാനു... അടുത്തില്ലെങ്കിലും മോളിൽ കാണുന്ന ആ നക്ഷത്രത്തിന്റെ ഇടയിൽ ഞാനും നീയും അടുത്താണ്.. 

ഞനങ്ങൾക്ക് ഇടയിൽ വേറൊരു കുഞ്ഞു നക്ഷത്രത്തേയും കാത്ത് ഞാൻ ഇന്നും കാത്തിരിപ്പാണ്... എവിടെയാ ഹാനു നീ... ഈ സിദ്ധുനോട്‌ ഒരു വാക്ക് പറഞ്ഞൂടാർന്നോ,,, ഇറങ്ങി വരില്ലായിരുന്നോ ഞാൻ,,, എന്തിനാ നീ എല്ലാവരിൽ നിന്നും ഈ എന്നിൽ നിന്നും മറഞ്ഞു നിൽക്കുന്നത്.. ഒരു വാക്ക് എന്നോടെങ്കിലും പറഞ്ഞൂടാർന്നോ നിനക്ക്... 

*STILL IAM WAITING FOR YOU'RE ARRIVAL*

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"സിദ്ധു,,, എന്താ നീയിങ്ങനെ ആകാശവും നോക്കി കണ്ണ് നിറക്കുന്നത്... "

"നീയാ രണ്ട് നക്ഷത്രത്തേ കണ്ടോ യാഷ... ഒന്ന് ഞാനും കൂടെ ഹാനുവും... മണ്ണിൽ നമ്മള് ഇപ്പൊ വേറെ വേറെ ആണെങ്കിലും മുകളിൽ ആകാശങ്ങൾക്കിടയിൽ ഞാനും ഹാനുവും ഒരുമിച്ച ഉള്ളത്... ആർക്കും ഞങ്ങൾക്ക് ഇടയിൽ വരാനോ പിരിയിക്കാനോ കഴിയാത്ത അത്രയും ദൂരത്തിൽ... "

"നീയവനെ മിസ്സ്‌ ചെയ്യുന്നുണ്ടാവും അല്ലേ സിദ്ധു... "

"ഹേയ് നോ,,, നെവർ.. നീ കണ്ടില്ലെടി നമ്മള് ഒരുമിച്ച് തന്നെയല്ലേ ഉള്ളത്... പിന്നെങ്ങനെയാ ഞാനവനെ മിസ്സ്‌ ചെയ്യാ... ഒരിക്കലുമില്ലഡി... ഞാനിപ്പോ ഈ നക്ഷത്രത്തേ നോക്കി നിൽക്കുമ്പോ അവനും ഇത് പോലെ ഏതെങ്കിലും ഒരു കോണിൽ നിന്ന് എന്നെയും നോക്കി നിൽക്കുന്നുണ്ടാവും... അരികിൽ ഇല്ലെങ്കിലും മനസ്സ് കൊണ്ടവൻ ഒരിക്കലും വിദൂരത്തല്ല... "

ആഴങ്ങൾ താണ്ടി പരസ്പരം സ്നേഹം പങ്കു വെച്ചിട്ടും എന്തൊണ്ട ഹാനു സിദ്ധുവിനെ തനിച്ചാക്കി പോയത്..?  കടലുകൾ താണ്ടി സഹോദര സ്നേഹം പങ്കിട്ട് എന്തോണ്ട നാനു സിനുവിനെ തനിച്ചാക്കി പോയത്..? ഇതിനൊക്കെ ഉത്തരം കിട്ടണമെങ്കിൽ നെയ്ഹാൻ നിന്റെ തിരിച്ച് വരവാണ്.. നിന്നിൽ നിന്നെ സത്യസന്തമായ ഉത്തരം ഞങ്ങൾക്ക് കിട്ടുകയുള്ളു... നീ അറിയുന്നുണ്ടോ,, നിനക്ക് വേണ്ടി ഓരോ നിമിഷവും കൈകൾ ഉയർത്താത്ത രാവുകൾ ഇല്ല സിദ്ധുവിന്,,, പകലുകൾ ഇല്ല സിദ്ധുവിന്... സ്റ്റിൽ വെയ്റ്റിംഗ്... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

"സണ്ണി വാ,, എന്തായി ഞാൻ പറഞ്ഞത്... എന്തെങ്കിലും അന്വേഷിച്ചോ നീ.... "

"ഹ്മ്മ്... ഏറെകുറേ എന്തൊക്കെയോ കിട്ടി... ഐമൻ ജഹാൻ എന്ന അവന്റെ പേര്... ഉൾനാട്ടിൽ അറിയപ്പെടുന്ന വലിയ പേരുകേട്ട ഷാജഹാൻ മൻസിലെ മൂത്ത ആൺകുട്ടി... അറിഞ്ഞിടത്തോളം നല്ല ഫാമിലി തന്നെ... പിന്നേ അവനെ കുറിച്ച് എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളു... ആ ഫാമിലിയേ കുറിച്ചും... പിന്നെന്തോണ്ടാ യാഷ അവനെ ഭയക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല... "

"നിനക്ക് ആള് മാറിയിട്ടൊന്നും ഇല്ലല്ലോ സണ്ണി... "

"ഇല്ലടാ... ഈ ഫോട്ടോ വെച് തന്നെയാ ഞാൻ ഇറങ്ങിയത്... "

വല്ലാത്തൊരു കഷ്ടമാണല്ലോ... ഇങ്ങനെയൊക്കെ അറിഞ്ഞിട്ടും അവനിൽ ഒരു നെഗറ്റീവും കേട്ടില്ല... അതിനർത്ഥം ഹി ഈസ്‌ നൈസ് ഗയ്... !? 

"എടാ,,, നീ വല്യ ശാസ്ത്രകഞ്ജനെ പോലെ അവൾക്ക് പിന്നിലുള്ള രഹസ്യസത്യങ്ങൾ ഒക്കെ കണ്ട് പിടിക്കും എന്നൊക്കെ പറഞ്ഞിട്ട് നിന്നെ കൊണ്ട് പറ്റുന്നില്ലെടാ.. ആദ്യം ഫേക്ക് ലവ്,, ദേ ഇപ്പൊ ആ ലവ് റിയൽ,, എടാ,, പറയാൻ ഇതൊക്കെ എളുപ്പമാണ്... പക്ഷേ ഒന്നും അങ്ങട് ശെരിയാവൂല.. എക്സാമ്പിളായി നീ നിന്നെ തന്നെ നോക്കിയാൽ മതി,,, പ്രേമിക്കാൻ അവളെ കിട്ടിയപ്പോ ഫ്ലാഷ് ബാക്ക് കണ്ട് പിടിക്കുന്നതിനേക്കാൾ നിനക്ക് നേരം അവള്ടെ കൂടെ റൊമാൻസ് കളിക്കാനാണ്... ഹോ,, എന്ന ഒരു റൊമാൻസ രണ്ടിനും... വേറെ ലെവലാണ് സഹോ വേറെ ലെവലാണ്... "

"ഡാ കോപ്പേ,,, സീരിയസ് ആയിട്ട് സംസാരിക്കുമ്പോഴാണോടാ നിന്റെ കോപ്പിലെ വർത്താനം... അതേയ് ഞാൻ അവൾക്ക് മുന്നിൽ എന്തും കളിച്ചെന്ന് വരും.. she is mine...♡ അതോണ്ട് പുന്നാര മോൻ അതോർത് നടക്കേണ്ടട്ടാ.. മനസ്സിലായോടാ കോപ്പേ... "

"ഡാ ചെവിയിൽ നിന്ന് കൈ വിടെടാ കോപ്പേ.. എനിക്ക് വേദനിക്കുന്നു... ഇനി ഞാൻ നിങ്ങള്ടെ റൊമാൻസ് കണ്ടാലും കണ്ട ഭാവം നടിക്കുകയെ ഇല്ല... ഒക്കെ ഇങ്ങള് പബ്ലിക് ആക്കിയതോണ്ടല്ലേ ചില സമയത്ത് ഞങ്ങളെ പോലെ പാവങ്ങൾക്ക് കാണേണ്ടി വരുന്നത്... ഇങ്ങളൊന്ന് സൂക്ഷിച്ചാൽ തീരുന്ന പ്രശ്‌നെയുള്ളൂ... വിടെടാ... "

കോപ്പ്,,, ആസ്ഥാനത്‌ കേറി ഗോൾ അടിക്കുന്നത് കണ്ടില്ലേ ബ്ലഡി ചെറ്റ... അല്ലേലും അവൻ പറയുന്നതിലും കാര്യമുണ്ട്... ഡോർ ക്ലോസ് ചെയ്യാതെ അവളോടൊത്ത് നിന്ന എന്നെ വേണം പറയാൻ.. ദേ ഇന്ന് ഇനുവും നല്ല വൃത്തിക്ക് പലതും കണ്ടു... ഷിറ്റ്.... 

നേരെത്തെ അവളെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാൻ വേണ്ടി പോവാഞ്ഞിട്ട് വല്ലാത്തൊരു മിസ്സിംഗ്‌ തന്നെ... ഒരുമിച്ചിരുന്ന് ആ തട്ടുകടയുടെ അടുത്തുള്ള മരത്തിന്റെ കീഴിൽ ഇരുന്ന് സ്പെൻഡ്‌ ചെയ്യുന്ന നിമിഷം ഒക്കെ ഇന്നൊരു ദിനം ഇല്ലാഞ്ഞിട്ട് എന്തോ ഒരു കുറവ്‌ തന്നെ തോന്നുന്നുണ്ട്... 

ഇന്നത്തെ നല്ല മൊമെന്റ്സ് ഒക്കെ ആലോചിച്ച് ഞാൻ കിടന്നെങ്കിലും ഉറക്കം അങ്ങട് വന്നതില്ല... അവളെ വീട്ടിലേക് മതിൽ ചാടി പോയാലോ എന്ന് മനസ്സ് ചോദിക്കേണ്ട താമസം ഞാൻ ഒന്നും നോക്കാതെ അവള്ടെ വീട്ടിലേക്ക് വിട്ടു.... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

ഷിറ്റ്... ഇതെന്തൊരു കഷ്ടമാണ്... ഒരു ദിവസം അവനോടൊത്ത് ആ മരച്ചുവട്ടിൽ സ്പെൻഡ്‌ ചെയ്യഞ്ഞപ്പോൾ ഇങ്ങനെ മിസ്സിംഗോ... വല്ലാത്തൊരു കഷ്ട്ടം തന്നെ... ഇനിയിപ്പോ ഒരേയൊരു കാര്യം മാത്രമേ മുന്നിൽ കാണുന്നുള്ളൂ.... ആരും കാണാതെ അവനൊരു സർപ്രൈസ് ആയിട്ട് അവന്റെ വീട്ടിലേക്ക് പോവാ... അത്ര തന്നെ... 

എല്ലാവരും ഉറങ്ങിയെന്നു മനസ്സിലാക്കി ഞാൻ മെല്ലെ ശബ്ദമുണ്ടാക്കാതേ മെയിൻ ഡോറും തുറന്ന് നീട്ടിയൊരു ശ്വാസവും വിട്ട് ചുറ്റും നോക്കി കൊണ്ട് പതുങ്ങി പതുങ്ങി നടക്കുമ്പോ പെട്ടന്ന് ആരുമായോ കൂട്ടി മുട്ടിയതും അയ്യോ ന്നും പറഞ്ഞ് ഞെട്ടി കൊണ്ട് ഞാൻ നിലത്ത് മുട്ട് കുത്തി ഇരുന്നതും അതേ ഭാവത്തിൽ തന്നെ എനിക്ക് മുന്നിൽ ഇരിക്കുന്ന ഫ്രോഡ്നെ കണ്ടപ്പോ ചൂണ്ട് വിരൽ ചൂണ്ടി നമ്മള് പരസ്പരം "" you "" ന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു... 

"അല്ല നീയെന്താ ഇവിടെ... "

"എടി,,, i missed you,,, 
അല്ല,,, ഈ പാതിരാക്ക് നീ എങ്ങോട്ടാ... "

"അത് പിന്നേ നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി നീയന്ന് എന്റെ റൂമിലേക്ക് വന്നത് പോലെ ഞാൻ നിന്റെ വീട്ടിലേക്ക് വരുവായിരുന്നു.... "

"ആഹ ബെസ്റ്റ്...."

എന്നും പറഞ്ഞ് പൊടി തട്ടി കൊണ്ടവൻ എന്നെയും താങ്ങി എഴുന്നേറ്റതും ഞാൻ ചിരിച്ചോണ്ട് അവനെ നോക്കിയപ്പോൾ അവനുമുണ്ട് ചിരിക്കുന്നു... 

"എന്തായാലും രണ്ടാളും കൂടി ഒരുമിച്ച് ഇറങ്ങിയതല്ലേ... നമുക്കൊന്ന് റൈഡ്ന് പോവാം.... "

എന്നവൻ പറഞ്ഞപോൾ ഞാൻ ഡബിൾ ഓകെന്നും പറഞ്ഞ് അവന്റെ കയ്യും പിടിച്ച് വണ്ടിയിലോട്ട് കയറി... 

നിശബ്ദതയോടെ നിൽക്കുന്ന റോഡിൽ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ബൈക്കിന്റെ പിന്നിൽ അവനെ ചേർത്ത് പിടിച്ച് ആ തണുപ്പിൽ അവനോടൊത് ഇരിക്കാൻ വല്ലാത്ത സുഖം തോന്നുന്നുണ്ട്... കുറച്ച് ദൂരം ഓടിയതിന് ശേഷം ഒടുക്കം അവൻ അന്ന് നമ്മള് ട്രാപ് ആയ ആ റോഡിൽ വണ്ടി നിർത്തിയിട്ട് എന്റെ കയ്യും പിടിച്ച് അവൻ കാട്ടിലേക്ക് നടന്നതും ഞാനവനിൽ നിന്നും വിട്ട് മാറി നടുവിൽ കയ്യും വെച്ച് നിന്നു.... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

"അല്ലാ,,, എന്താ മോന്റെ ഉദ്ദേശം,, എനിക്കങ്ങട് ഒന്നും മനസ്സിലാവുന്നില്ല... മ്മ് മ്മ്മ്മ്..."

നടുവിൽ കൈ വെച്ച് പുരികം പൊക്കിയും താഴ്ത്തിയും അവളെന്നോട് അങ്ങനെ ചോദിച്ചപ്പോൾ ഒരു കള്ള ചിരിയോടെ ഞാൻവളുടെ അടുത്തേക്ക് പോയപ്പോ അതിനനുസരിച്ച് അവള് വേണ്ടാന്നും പറഞ്ഞ് പിറകോട്ടു നടന്നതും ഒന്നുല്ല ചുമ്മാ എന്നും പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ചു വലിച്ച് എന്നിലേക്ക് ചേർത്ത് നിർതിയിട്ട് അങ്ങോട്ട് നടന്നു.... 

"എടി യാഷ... നീ പേടിക്കേണ്ട... ഇതിലൂടെ നടന്നു പോവുമ്പോ നിന്റെയുള്ളിൽ എന്താ കടന്ന് പോവുന്നത് എന്നൊക്കെ എനിക്കറിയാം... ആക്ച്വലി ഞാൻ റൊമാന്റിക് ആവാൻ വേണ്ടിയൊന്നും അല്ല നിന്നെയും കൊണ്ട് ഇങ്ങോട്ട് വന്നത്... വേറൊരു കാര്യത്തിന് വേണ്ടിയാണ്... ഇനീപ്പോ അന്നത്തെ പോലെ റൊമാന്റിക് ആവണമെന്നുണ്ടെങ്കിൽ ആവാം,,, നോ പ്രോബ്ലം... "

ഒരു കള്ള ചിരിയോടെ അവള്ടെ മുഖത്ത് നോക്കാതെ നോക്കി കൊണ്ട് ഞാനത് പറഞ്ഞപ്പോ അവളെന്റെ വയറ്റിനിട്ട് ആഞ്ഞൊന്ന് കുത്തി.....

"ഹൌ പതുക്കെ,, "

"അല്ലാ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നതെന്ന് പറഞ്ഞില്ല... "

"അത് പിന്നേ,,, ഈ കാട്ടിനുള്ളിൽ കൂടി ഒരു മണിക്കൂർ ദൂരം നടന്നാൽ ചെറിയൊരു കാഴ്ചയുണ്ട് കാണാൻ... അതും നീ കാണാത്ത ഒരു കാഴ്ച... ഭയങ്കര ഡെഫറെൻഡ് ആയിട്ടുള്ള കാഴ്ച... "

"അതെന്ത് കാഴ്ചയാണാവോ...... "

"പറഞ്ഞറിയേണ്ട ഒന്നല്ല അത്,,, അത് കണ്ടാസ്വദിക്കുക തന്നെ വേണം.... ഞാൻ പറഞ്ഞിട്ട് നിന്നെയും കൊണ്ട് അങ്ങോട്ട് പോവേണ്ട വല്ല ആവശ്യവും ഉണ്ടോ... ബുദ്ധു... "

നടന്നു നടന്നു അവളാകെ തളർന്നു ഊരക്ക് കയ്യും കൊടുത്ത് എന്നെ കൊണ്ട് വയ്യേന്നും പറഞ്ഞ് അവിടെ ഇരുന്നതും ഞാനെന്റെ തോളിൽ കയറ്റി അവളെയും താങ്ങി കൊണ്ട് നാശക്കുമ്പോ ഞങ്ങൾക്ക് നേരെ തീ കത്തിച്ച് കൊണ്ട് ഒരുത്തൻ വന്നതും കൂടെ സിഗരറ്റും വലിച്ച് അതിന്റെ പുക അങ്ങിങ്ങായി ഊതി പറപ്പിച്ചിട്ട്‌ ഞങ്ങൾക്ക് അടുത്ത് വന്നു.... 

"ഐമൻ.."

അവനെ നോക്കി ഞാനത് മൊഴിഞ്ഞപ്പോൾ എന്റെ തോളിലുള്ള യാഷ ആ നാമം കേട്ട് കഴുത്തിലുള്ള പിടി വിട്ട് താഴേക്ക് ഇറങ്ങിയിട്ട് പിന്നിൽ അവൻ കാണാതെ എന്റെ ഷർട്ട്ൽ ബലമായി പിടിച്ച് പലതും പിറുപിറുത്ത് കൊണ്ടവൾ നിന്നു..... 
 അവളുടെ കയ്യിൽ പിടുത്തമിട്ട് ഞാൻ അവനിൽ തന്നെ നോക്കി നിൽക്കുമ്പോ കയ്യിലെ തീയും സിഗരറ്റും നിലത്തിട്ട് അതിൽ ചവിട്ടി ഞെരുക്കി... 

"ഹേയ് മിസ്റ്റർ കെയ്സാൻ... രണ്ടാളും വീണ്ടും ഈ കാട്ടിൽ എത്തിപ്പെടുമെന്ന് ഞാൻ കരുതിയതേയില്ല.... ഇപ്പോ നിങ്ങളുടെ ചിന്ത എനിക്കെങ്ങനെ അന്ന് നിങ്ങൾ ഇവിടെ ഉണ്ടായ കാര്യം അറിയും എന്നായിരിക്കുമല്ലേ... അതേടാ... അന്നാ സായിപ്പന്മാരുടെ ഇടയിൽ വേഷം കെട്ടി ഞാനും നിങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നു.... നിങ്ങൾ പരസ്പരം ചുണ്ടുകൾ ചേർത്ത് വെച്ച് കഥകൾ പറയുമ്പോ അതൊക്കെ ഞാൻ ഫോണിൽ പകർത്തി പബ്ലിഷ് ചെയ്യാൻ പോവുന്ന നിന്റെ മാഗസിനിൽ കൊണ്ട് വന്ന് ഈ ലോകത്തേ അറിയിച്ചു... അത് നിന്നെ നാണം കെടുത്താൻ അല്ലാട്ടോ,,, ഇവളൊരുത്തിയെ നാണം കെടുത്താൻ ആയിരുന്നു... "

അതെനിക്ക് നിന്നെ ഒറ്റ നോട്ടത്തിൽ കണ്ടപ്പോ തന്നെ മനസ്സിലായിരുന്നഡാ.... നിന്റെയാ ചാര കണ്ണുകൾ ആ ഷോപ്പിൽ വെച്ച് കണ്ടപ്പോ തന്നെ എനിക്ക് ഓർമ വന്നിരുന്നു... ഇത്ര പെട്ടന്ന് ഈ സത്യം ഞങ്ങളോട് പറയുമെന്ന് കരുതിയില്ല.... 

"ആക്ച്വലി തന്നോട് ഞാൻ താങ്ക്സ് പറയാൻ ഇരിക്കായിരുന്നു.... നീയന്ന് ആ മാഗസിനിൽ ഞങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോസ് ഒക്കെ പകർത്തിയതിൽ ഒരു വലിയ താങ്ക്സ് തന്നെയുണ്ട്.... അതോണ്ടെന്താ ഇപ്പൊ ഫുൾ ഹാപ്പിയായിട്ട് ഇരിക്കാ നമ്മള്... അല്ലേ യാഷ.... "

അവളുടെ പിടിയിൽ ഒന്ന് മുറുക്കി കൊണ്ട് ഞാൻ അവനോടങ്ങനെ പറഞ്ഞപ്പോ ഒരു പ്രാന്തനെ പോലെ അവൻ മോൾപ്പോട്ട് നോക്കി ചിരിക്കുന്നത് കണ്ടതും അവനെ തന്നെ ഉറ്റു നോക്കിയിട്ട് ദേഷ്യം കടിച് പിടിക്കുമ്പോൾ അവൻ വിരൽ ഞൊട്ടി കൊണ്ട് എന്റെ അടുത്തേക്ക് വന്നു.... 

"അല്ലാ,,, യാഷ,, നെയെന്തിനാ ഇങ്ങനെ മറഞ്ഞു നിൽക്കുന്നത്... എന്റെ മുന്നിൽ നിൽക്കാൻ നിനക്ക് പേടിയുണ്ടോ യാഷ.... അയ്യേ ഇത്രക്ക് പേടി ഉള്ള നീയാണോ എന്റെ അനിയനെ കൊന്നത്... ഷിറ്റ്... ആ കൊല്ലുന്ന സമയത്ത് നിനക്ക് പേടിയൊന്നും തോന്നിയില്ലേ,,, ഓ ഓ നീ അറിയാതെ കൊന്നതല്ലേ,,, യാ യാ ഞാനോർക്കുന്നു... പക്ഷേ അവനെ കൊന്നതോണ്ട് നീയെന്തിനാ എന്നെ ഭയക്കുന്നത്... അതാണെനിക്ക് മനസ്സിലാവാത്തത്... "

"സ്റ്റോപ്പ്‌ ഇറ്റ് ഐമൻ... പേടിയോ,,, ആർക്ക്,,, ഇവൾക്കോ,, അതും ഈ കെയ്സാന്റെ കൈകൾക്ക് ഉള്ളിലുള്ള യാഷക്ക് ആണോ നീ പേടിയുണ്ടെന്ന് പറയുന്നത്... നിനക്ക് തെറ്റി ഐമൻ.... എന്റെ അടുത്തുള്ളപ്പോൾ ഇവളൊരിക്കലും നിന്നെ ഭയക്കേണ്ട ആവശ്യമില്ല.... അതൊക്കെ നിന്റെ വെറും തോന്നലാണ്... "

യാഷയുടെ കയ്യിൽ പിടിച്ച് അവൾക്ക് ഞാനുണ്ടെന്ന ധൈര്യം അവളിൽ ഉണ്ടാവാൻ വേണ്ടി ഐമനോട്‌ അതൊക്കെ പറയുമ്പോൾ അവളുടെ പിടിയിൽ കുറച്ച് അയവ് തോന്നിയതും അപ്പൊ തന്നെ ഞാൻ പിന്നിൽ നിൽക്കുന്ന അവളെ പിടിച്ച് എനിക്ക് അരികിലായി നിർത്തിയിട്ട് ആ കയ്യിൽ ബലമായി പിടിച്ചു.... അവളെ നോക്കിയപ്പോൾ അവനെ കണ്ടതിന്റെ ഒരു പേടിയും മുഖത്തില്ലാതേ രൂക്ഷമായി ചുവന്ന കണ്ണുകളോടെ അവനെ തന്നെ ഉറ്റു നോക്കുന്ന അവളെ കണ്ടപ്പോ ഉള്ളിൽ ഞാൻ ചെറുതായൊന്നു പുഞ്ചിരിച്ചു... 

കെയ്സാൻ നിന്റെ കൂടെയുള്ളിടത്തോളം കാലം നീ ആരെയും ഭയക്കേണ്ട കാര്യമില്ല യാഷ... നിനക്ക് ധൈര്യം പകർന്നു തരാൻ ഞാനെപ്പോഴും നിന്റെ കൂടെ തന്നെയുണ്ടാവും... നിന്റെ ഈ ധൈര്യം കാണാൻ തന്നെയാ ഞാനും ഇപ്പൊ ആഗ്രഹിച്ചത്... എന്റെ ഉള്ള് കണ്ടത് പോലെ നീയിപോ ഒട്ടും പേടിയില്ലാതെ നീ ഭയക്കുന്നവന്റെ മുന്നിൽ നിൽക്കുന്നത് കാണുമ്പോ സന്തോഷം തോന്നുന്നുണ്ടെനിക്ക്.... 

"ആര് പേടിക്കാൻ,, യാഷയൊ,,, അതും നിന്റെ മുന്നിലോ ഐമൻ.... ഈ കൈകളിൽ ഞാൻ ഉള്ളിടത്തോളം കാലം യാഷ ഒരിക്കലും ആരെയും ഭയക്കില്ല... അങ്ങനെ ഭയക്കണമെങ്കിൽ ഈ കെയ്സാൻ എന്നെ വിട്ട് പോവണം... അതെന്തായാലും ഉണ്ടാവില്ല.... ഈ കൈകൾ ഒരിക്കലും ആർക്കും വേർപെടുത്താൻ കഴിയില്ല.... 

ശെരിയാ,,, നിന്റെ മുന്നിൽ ഞാൻ പേടിച്ചിട്ടുണ്ട്... അതെന്തോണ്ടാണെന്ന് നീ തന്നെ പറഞ്ഞല്ലോ... നിന്റെ അനിയനെ കൊന്നത് ഞാൻ തന്നെയാണ്... പക്ഷേ അതൊരിക്കലും ബോധപൂർവ്വം അല്ലാന്ന് നിനക്കും എനിക്കും നിന്റെ വീട്ടുകാർക്കും അറിയുന്ന സത്യമാണ്... ഞാൻ പറയുന്ന സത്യം നിങ്ങളാരും കേൾക്കുന്നില്ല... പകരം എന്നെയാണ് നിന്റെ ലക്ഷ്യം... ബോധപൂർവം തന്നെയാണ് ഞാനവനെ കൊന്നതെന്ന് നീയും നിന്റെ വീട്ടുകാരും പറയുമ്പോൾ അത് അക്‌സെപ്റ് ചെയ്യാനും ഈ യാഷ തയ്യാറാണ്.... അതിന് തക്കതായ കാരണം എന്നിലുണ്ട്.... "

"ഹരേ യാഷ,,, ഇത്രക്ക് ധൈര്യം പെട്ടന്ന് എവിടുന്ന് പൊട്ടിമുളച്ചു.... നോട്ട് ബാഡ് യാർ.... നീയെന്നെ പേടിക്കാൻ തുടങ്ങിയ ആ നിമിഷം മുതൽ നിന്റെയടുത്ത് ഇങ്ങനെയൊരു പെരുമാറ്റം ഞാൻ കണ്ടതേയില്ല.... ഇതിന് മാത്രം എന്ത് ധൈര്യമാടോ കെയ്സാനെ നീ ഇവൾക്ക് കൊടുക്കുന്നത്... "

"ലവ്,,, "

"ഓഹോ,, ഈ പ്രണയത്തിന് ഒക്കെ ഇത്ര ശക്തിയുണ്ടോ.... അതൊക്കെ എനിക്കെങ്ങനെ അറിയാന... നമ്മള് ആരെയും പ്രണയച്ചിട്ടും ഇല്ല... ഇനി അങ്ങോട്ട് പ്രണയിക്കാനും പോണില്ല... അതിന്റെയൊന്നും ആവശ്യം എനിക്കില്ലന്ന് വേണം പറയാൻ.... അല്ലേ യാഷ.... 

യാഷ,,, നിന്റെ പിന്നാലെ ഞാൻ വരുന്നത് എന്തോണ്ടാണെന്ന് നിനക്ക് അറിയില്ലെ,, യെസ്,, എന്റെ അനിയൻ അദ്നാൻ ജഹാന്റെ മരണം തന്നെ... അവനെ കൊന്നത് നീയാണ്.... നീ ഒറ്റൊരുത്തി... എന്റെ അതേ രക്തത്തേ നീ കൊന്നപ്പോൾ ഈ ഐമൻ വെറുതെ ഇരിക്കുമെന്ന് നീ കരുതിയോ യാഷ... അതിന് ഈ ഐമൻ വീണ്ടുമൊരു ജന്മം ജനിക്കേണ്ടി വരും.... ഇല്ലടി,,, നിന്നെ ഞാൻ വെറുതെ വിടില്ല.... ഈ നിൽപ്പിൽ തന്നെ എനിക്ക് നിന്നെ കൊല്ലാൻ അറിയാഞ്ഞിട്ടല്ല... അതിന് മുന്നേ ഞാൻ പറഞ്ഞ കാര്യത്തിൽ നീയൊന്ന് അതെന്നുള്ള അർത്ഥത്തിൽ മൂളിയാൽ മതി.... നീയൊന്ന് മൂളിയാൽ എല്ലാ പ്രശ്നവും തീരുന്നതേയുള്ളൂ.... നിന്നെ ഞാൻ കൊല്ലുകയും ഇല്ല ജയിലറക്കുള്ളിൽ അയക്കുകയും ഇല്ലാന്ന് പറഞ്ഞതാണ്... 

രണ്ടേ രണ്ട് ഓപ്ഷൻ മാത്രമേ നിനക്ക് മുന്നിൽ ഉള്ളു... ഒന്ന്,,, അന്ന് ഞാൻ ആവശ്യപ്പെട്ടതിൽ നീ യെസ് എന്ന് പറയുക... അല്ലെങ്കിൽ നീ തന്നെ എല്ലാവർക്കുമിടയിൽ മുട്ട് മടക്കുക... അദ്നാനെ കൊന്നത് നീയാണെന്ന് ജനങ്ങളോട് പറയൽ... ഇതിൽ ഒന്നും നീ ചോയ്സ് ചെയ്തില്ലെങ്കിൽ എന്റെ ഈ കൈകൾ കൊണ്ടായിരിക്കും നിന്റെ മരണം.... "

അവൾക്ക് മുന്നിൽ വന്ന് അവന്റെ കൈകൾ ഉയർത്തി അവനത് പറഞ്ഞപ്പോ ആ കൈകളിൽ പിടുത്തമിട്ട് ഞാൻ അവന് മുന്നിൽ നിന്നപ്പോ യാഷയേ നോക്കിയ അതേ രൂക്ഷമായ നോട്ടത്തോടെ എന്നെ തന്നെ നോക്കിനിന്നതും അവൾക്ക് നേരെ ഭയപ്പെടുത്തി കൊണ്ട് പോയവനെ ഞാൻ കാര്യം എന്തെന്ന് പോലും അറിയാതെ അവനെ പിന്നിലേക്ക് തള്ളിയിട്ടു..... 

"നീ ആരെ കൊല്ലുന്ന കാര്യമാ പറഞ്ഞത്.... യാഷയേ കൊല്ലുന്ന കാര്യമോ... അതും ഈ കെയ്സാന്റെ മുന്നിൽ വെച്ച്... കുറച്ച് നാളുകൾ കഴിഞ്ഞാൽ എന്റെ ഭാര്യയാവാൻ പോവുന്ന അവളോട് നീ വായിൽ തോന്നിയത് ഒക്കെ പറയുമ്പോൾ ഞാൻ ചുമ്മാതിരിക്കുമെന്ന് കരുതിയോ നീ.... ബ്ലഡി റാസ്ക്കൽ... "

നിലത്ത് തള്ളിയിട്ട അവന്റെ നെഞ്ചിൽ കാൽ വെച്ച് ദേഷ്യത്തോടെ ഞാനത് പറഞ്ഞപ്പോ അവന്റെ ചാര കണ്ണുകളുടെ നിറം മാറി എന്റെ കാൽ പിടിച്ച് മാറ്റിയിട്ട് അവൻ എഴുന്നേറ്റതും എന്റെ കഴുത്തിൽ പിടിച്ചവൻ ഒരു മരത്തോട് ചാരി നിർത്തി.... 

"നീ വലിയ അറിയപ്പെട്ട ആളൊക്കെയായിരിക്കും... അതിന്റെ അഹങ്കാരവും ഞെഗിളിപ്പൊന്നും ഈ ഐമന്റെ നേർക്ക് വേണ്ടാട്ട... അവളെ പോലെ കൊല്ലാൻ എനിക്കും മടിയില്ല... എന്തായാലും നീയൊരു കാര്യം ഓർത്ത് വെച്ചോ... ഐമൻ വരും,,, യാഷയേ കൊല്ലാൻ വേണ്ടി... വേണ്ടതൊക്കെ നേടിയെടുത്തിട്ട്... നീ അവളെ ഭാര്യയാക്കാൻ പോവുന്നതിനു മുന്നേ ഞാൻ അവളെ തീർത്തിരിക്കും... തടഞ്ഞു നിർത്താൻ നിന്നെ കൊണ്ട് പറ്റില്ല... അവളെ കൊന്ന അവളുടെ രക്തം ഞാൻ നിന്റെ ശരീരത്തിൽ കൂടി ഒഴുക്കും... "

"നിന്റെ വാചകമടിയൊക്കെ കൊള്ളാം ഐമൻ... അതൊക്കെ പാഴ്വാക്കുകൾ മാത്രമായിരിക്കും... നിന്റെ ഉള്ളിലുള്ള ഒന്നും തന്നെ അവളിൽ നടക്കില്ല ഐമൻ... നോക്കാം... നീ പറയുന്നതാണോ ജയിക്കാ അതോ ഞാൻ പറയുന്നതാണോ ജയിക്കാ എന്ന് നമ്മൾക്ക് നോക്കാം... ചിലപ്പോൾ ഞാൻ അവളെ ഭാര്യയാക്കുന്നത് നീ അറിയാതെ ചെയ്യാനും എനിക്കറിയാം... പക്ഷേ അങ്ങനെ ഉണ്ടാവില്ല... നിന്നെ ഞാൻ പ്രതേകം ക്ഷണിക്കുക തന്നെ ചെയ്യും... "

ആ പറഞ്ഞതിനെ അവൻ പുച്ഛിച്ചു കൊണ്ട് എന്നിലെ പിടി വിട്ട് യാഷയേ നോക്കി ചിരിച്ചിട്ടവൻ ഒന്നും പറയാതെ പോയതും അവൻ പോവുന്നതും നോക്കി ഞാനും യാഷയും നിൽക്കുമ്പോ പെട്ടന്നവൾ കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നിട്ട് എന്തൊക്കെയോ പറഹുന്നത് കണ്ടപ്പോൾ ഞാൻ അവൾക് അരികിൽ ഇരുന്നു.... 

"യാഷ റിലാക്സ്... സിനുവില്ലേ നിന്റെ കൂടെ... പിന്നെന്തിനാ നീ കരയുന്നത്... അവൻ പറഞ്ഞതൊന്നും നടക്കില്ല... എന്റെ കൂടെയല്ലേ നീയുള്ളത്... കരയാതെ യാഷ... നീ ഇത്രേയുള്ളൂ... ഇതായിരുന്നോ ഞാൻ കണ്ട യാഷ... നിന്നിലെ ധൈര്യം ഒക്കെ എവിടെ പോയി.... യാഷ... പ്ലീസ് കരയാതെ.... "

"നോ സിനു... അവൻ അങ്ങനെ പറഞ്ഞിട്ട് പോയത് ചുമ്മാതെയല്ല... നീ എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ് നിന്റെ ഭാര്യയാക്കാൻ പോവുന്നു എന്നൊക്കെ പറഞ്ഞത്... നിനക്ക് എന്നെ കുറിച്ച് എന്തറിയാം... പറ സിനു എന്തറിയാം നിനക്ക്... ഇല്ല,,, യാഷയേ കുറിച്ച് നിനക്കൊന്നും അറിയില്ല... ഈ സ്ട്രോങ്ങ്‌ ആയി നിൽക്കുന്നതൊന്നും അല്ല ഈ യാഷ... ഉള്ളിൽ ഞാൻ പേടിയെ മറച്ചു വെച്ചിട്ടാ പുറമെ ഇങ്ങനെ നിൽക്കുന്നത്... "

"അതെനിക്ക് അറിയാഡി... നിന്നെ കുറിച്ച് എല്ലാ സത്യങ്ങളും അറിഞ്ഞിട്ടാണോ ഞാൻ പ്രണയിച്ചത്... അല്ലല്ലോ... ഇനിയങ്ങോളം നിന്റെ കൂടെ തന്നെ ഉണ്ടാവുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ... പിന്നെന്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നത്... "

"ഓകെ,,, പക്ഷേ ഇനിയും നിന്നിൽ നിന്ന് അതൊക്കെ മറച്ചു വെക്കുന്നത് ഒട്ടും ശെരിയല്ല... ഞാൻ ചെയ്യുന്ന തെറ്റും മണ്ടത്തരവും ആയിരിക്കും അത്... പറയാം.... ഈ യാഷ ആരാണെന്നും നീ അറിയാൻ കൊതിച്ച യാഷയുടെ ഫ്ലാഷ് ബാക്കും... 

വർഷങ്ങൾക്ക് മുന്നേ അങ്ങ് ഷാജഹാൻ മൻസിലിൽ... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"മോളിയാന്റി,,, ആന്റി ഇതെവിടെ... എത്ര നേരായി വിളിക്കുന്നു... അവിടെ ഉപ്പൂപ്പ വെയിറ്റ് ചെയ്യുന്നത് അറിയില്ലെ... ആ ചൂട് വെള്ളം ഇങ്ങട് എടുക്ക്... "

"ഓ എന്റെ കൊച്ചേ,,, ഞാൻ എടുത്തോണ്ട് വരുവല്ലേ... "

"ദേ എന്റെ മാനു അവിടെ കലി കേറി നിപ്പാണ്... ഇനിയും ലേറ്റ് ആയാൽ കൊണ്ട് പോയ ചൂട് വെള്ളം അതേ സ്പോട്ടിൽ നിങ്ങളെ ദേഹത്ത് ഒഴിച്ചെന്ന് വരും... ഇങ്ങട് താ ഞാൻ തന്നെ കൊണ്ടോയി കൊടുത്തോളം... "

"എടി യാഷ,,, എവിടെടി,,, "

"ദാ വരുന്നു മാനൂപ്പാ... "

ഈ മോളിയാന്റിയുടെ ഒരു കാര്യം... എത്ര പറഞ്ഞാലും പറഞ്ഞ ടൈമിൽ ഒന്നും റെഡിയാവില്ല... പാത്രത്തിലെ ചൂട് വെള്ളവും തോളിൽ ഒരു തോർത്തും എടുത്ത് ഞാൻ മാനൂപ്പാന്റെ അടുത്തേക്ക് പോയപ്പോ നീണ്ടു നിൽക്കുന്ന ഹാളിൽ കാലും നീട്ടി വെച്ച് സിദ്ധുവിനോട് കൊഞ്ചിയിരിക്കുന്ന മാനൂപ്പാന്റെ അടുത്തേക്ക് പോയപ്പോൾ മോളിയോടുള്ള ദേഷ്യം എന്നെ നോക്കി തീർക്കുന്ന മൂപ്പരെ നോക്കി ഞാൻ കണ്ണുരുട്ടി ചിരിച്ചു... 

"എടി യാഷ... നിനക്ക് നേരെത്തെ വന്നൂടെഡി... പാവം എന്റെ മാനു എത്ര നേരായി കാത്ത് നിൽക്കുന്നു... ആ ചൂട് വെള്ളം കൊണ്ട് നീര് കെട്ടിയ ഈ കാലും കയ്യൊക്കെ തുടച്ചു കൊടുക്കെടി.... "

"എടി... നിനക്കെന്താ ഇവിടെ കാര്യം... ദേ ഞാൻ മദറിനോട്‌ പറഞ്ഞിട്ട് ഇപ്പൊ നിന്നെയിവിടുന്ന് ആട്ടിയോഡിക്കും.... "

"അയ്യോ,,, ഞാൻ പോവാണേ... അല്ലേലും ഇവള്ക്കിപ്പൊ എന്നെ കാണുന്നത് തന്നെ ദേഷ്യമാണ്... ഞാൻ പോണു... എന്നെ അവിടുന്ന് തിരക്കുന്നുണ്ടാവും... ബായ് ബായ്... "

അതും പറഞ്ഞ് എന്റെ കയ്യിലുള്ള ചൂട് വെള്ളം കോരിയെടുത്ത് അവള് മുഖത്തേക്ക് തെറിപ്പിച്ചിട്ട് മാനുക്കാന്റെ കവിളിൽ ചുംബിച്ചിട്ട്‌ പോയതും ഞാൻ ´നിന്നെ ഞാൻ നാളെ പൊക്കിക്കോളാം `എന്ന് പറഞ്ഞ്
അവളെ നോക്കി പല്ലിറുമ്പി കൊഞ്ഞനം കുത്തിയിട്ട് ഞാൻ മാനുപ്പാന്റെ മുന്നിൽ ഇരുന്നു.... 

"എടി യാഷ... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ആ കൊച്ചിനെ ഇങ്ങനെ കളിയാക്കരുതെന്ന്... പാവമല്ലേ.. അവരെപോലെയുള്ളവരെ നമ്മള് നല്ലോണം സ്നേഹിക്കാൻ പഠിക്കണം... "

"എന്റെ മാനു... ഞാൻ ചുമ്മാ സ്നേഹത്തോടെ പറഞ്ഞതല്ലേ... "

"ആരോരുമില്ലാതെ വളർന്നു വരുന്ന അവരോടുന്നും ഒരിക്കലും നമ്മള് അങ്ങനെ പെരുമാറാൻ പാടില്ല... ദേ ആ അനാദാലയത്തിൽ അവളെ പോലെ എത്രയെത്ര കുട്ടികളുണ്ട്... അവരോടൊക്കെ ആ മദർ എന്ത് നല്ല സ്നേഹത്തോടെയാ പെരുമാറുന്നത്... അത് പോലെ പെരുമാറാൻ പഠിക്കണം... "

"ദേ മാനുപ്പാ... അതൊക്കെ എനിക്കറിയാം... ഞാൻ സിദ്ധുനെ സ്വന്തം രക്തത്തെ പോലെയല്ലേ കാണുന്നത്... ഇതൊക്കെ ഞാൻ സ്നേഹം കൊണ്ടാണെന്ന് എത്ര പ്രാവശ്യം മാനുപ്പാനോട് പറഞ്ഞിട്ടുണ്ട്... ഹ്മ്മ്.. പിന്നേ എനിക്കും ഇല്ല അവളെ പോലെ ഉമ്മയും ഉപ്പയുമൊന്നും... അങ്ങനെയാ ഞാനും വളർന്നു വരുന്നത്... എന്നിട്ട് മാനുപ്പാക്ക് എന്താ എന്നോട് സ്നേഹം ഇല്ലാതെ... "

"എന്റെ മോളേ... നിനക്ക് ഉമ്മയും ഉപ്പയും ഇല്ലാന്ന് കരുതി ഞങ്ങളൊക്കെയില്ലെ ഇവിടെ... നിന്നെ സ്നേഹിക്കാൻ ബന്ധുക്കൾ എന്ന് പറയാൻ എത്ര ആളുണ്ട് ഇവിടെ... ഷാജഹാൻ മാമനുണ്ട്,,, റസിയ മാമിയുണ്ട്,, ഐമനുണ്ട്,,, അദ്നാൻ ഉണ്ട്,,, പിന്നേ എല്ലാമെല്ലാമായ നിന്റെ ഉപ്പൂപയായ ഞാനും ഇല്ലേ.. ഈ പറഞ്ഞതൊക്കെ സിദ്ധുനെ പോലെ അവിടെയുള്ള ആർക്കെങ്കിലും ഉണ്ടോ... ഇല്ലല്ലോ... അത് മനസ്സിലാക്.. "

"ഹ്മ്മ്... അതേയ്,, കാലിലെ നീരോക്കെ കേറി വരുന്നുണ്ട്... ഈ അടുത്ത കാലത്ത് തന്നെ ഉമ്മാന്റെയും ഉപ്പാന്റെയും അടുത്തേക്ക് മാനൂപ്പയും പോവുമോ... അങ്ങനെ പോയാൽ യാഷ സിദ്ധുവിന്റെ കൂടെ അവിടെ താമസിക്കും... "

"ഏയ്‌.. അത്ര പെട്ടന്ന് ഒന്നും ഞാൻ പോവില്ല... ഇപ്പോഴും ഞാൻ മധുരപ്പതിനേഴിൽ നിൽക്കുവല്ലേ... അപ്പൊ പിന്നേ എങ്ങനെ പോവാനാ... ഹിഹിഹി... "

"ഹിഹിഹി.... ആകെ മുന്നിൽ കാണുന്ന ഈ പല്ല് മാത്രമേയുള്ളു.... എന്നിട്ടും സംസാരം കണ്ടില്ലേ... പതിനേഴ് പോലും... "

ചൂട് വെള്ളത്തിൽ തോർത്ത്‌ മുക്കിയെടുത്ത് നീരു കെട്ടിയ ആ കാലിൽ തടവി കൊടുക്കുമ്പോൾ വെള്ളത്തിന്റെ ചൂടിൽ ആ ഈ ഓ എന്നൊക്കെ ശബ്ടിക്കിന്നുണ്ടെങ്കിലും അതൊന്നും കേട്ട ഭാവം നടിച്ചില്ല... മാനുപ്പാന്റെ കൂടെ കുറേ സൊള്ളിയും കളിച്ചുമിരിക്കുന്നതിനിടയിൽ ഷാജഹാൻ മാമനും മകൻ അദ്നാൻ എന്ന ആദുവും വന്നപ്പോൾ ആ കോപ്പൻ ആദു എന്റെ തലക്കിട്ട് രണ്ട് തന്നിട്ട് പോവാൻ നിന്നപ്പോ ഞാനാ ചൂട് വെള്ളം എടുത്തിട്ട് മൂപ്പരെ പിന്നാലെ പോയി ചൂടാണോ തണുപ്പാണോന്നുള്ള ബോധമില്ലാതെ ഞാൻ ആദുന്റെ നേർക്ക് ഒഴിച്ചു... 

"എടി... അയ്യോ,,, ഉമ്മച്ചിയോയ്,,, എന്റെ ദേഹം പൊള്ളുന്നെ,,, അയ്യോ,,, എടി കോപ്പേ,,, നിനക്കുള്ളത് ഞാൻ താരാട്ടാ... കാണിച്ചു തരുന്നുണ്ട് ഞാൻ... "

"അതേയ് യാഷ ചുമ്മാതെയിരിക്കുമോന്ന് കരുതിയോ നീ... അതിന് വേറെ ജനിക്കേണ്ടി വരും ഞാൻ... ഇങ്ങോട്ട് കൊട്ടിയാൽ അങ്ങോട്ടും കൊട്ടുമെന്ന് നിനക്ക് അറിയില്ലെ,,, ഹഹഹഹ... "

"നോക്കിക്കോടി... മാനൂപ്പാനോട്‌ പറഞ്ഞിട്ട് ഞാൻ നിനക്കുള്ളത് വാങ്ങി താരാട്ടാ... "

"അല്ലാതെ നിനക്ക് നേരെ ചൊവ്വേ എനിക്കിട്ട് കൊട്ടാൻ പേടിയാണല്ലെ... അയ്യേ... എന്താ ആദു... ഒരാണല്ലേ നീ... ആണത്തം തെളിയിക്കട... ഹിഹി... "

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"വെയിറ്റ് വെയിറ്റ്,,, അപ്പൊ ഈ അദ്നാനും നീയും നല്ല കൂട്ടായിരുന്നോ...? അപ്പോ പിന്നേ എന്തിനാ നീ അവനെ കൊന്നത്... ഡി.. എനിക്ക് ഇങ്ങനെ വളച്ചൊടിച്ചു ത്രിൽ അടിപ്പിക്കുന്ന പരിപാടി ഇഷ്ടല്ലാട്ടോ... നേരെ ചൊവ്വേ വളക്കാതെ ഒറ്റ സെക്കന്റിൽ കാര്യം പറ... "

ആ മരത്തിൽ ചാരിയിരുന്ന് കാലുകൾ നീട്ടി വെച്ച് അതിന്റെ ഇടയിൽ കൂടി അവളുടെ കാലുകൾ ചേർത്ത് വെച്ച് എന്റെ നെഞ്ചിൽ തല ചായിച്ച് അവള് പറഞ്ഞ് പകുതിക്കിട്ട് ഇടയിൽ കേറി ഞാനത് പറഞ്ഞപ്പോൾ അവള് എന്നിൽ നിന്ന് മാറി നിന്ന് നടുവിൽ കൈ വെച്ച് കൂർപ്പിച്ചു നോക്കുന്നു... 

"ദേ ഫ്രോടേ,,, പൂജ്യത്തിൽ നിന്ന് തുടങ്ങിയാലെ ഒന്നിലേക്ക് എത്താൻ പറ്റു... അല്ലാതെ ഒറ്റ സെക്കന്റ്ൽ എനിക്ക് പറഞ്ഞ് തരാനൊന്നും പറ്റില്ല... കേൾക്കാൻ പറ്റുമെങ്കിൽ കേട്ടാൽ മതി... അല്ലെങ്കിൽ ഞാൻ പറയില്ല... "

"ഹ്മ്മ്... എന്നാ വാ ഇവിടെയിരിക്ക്.. ഞാൻ നല്ല കുട്ടിയായി നീ പറയുന്നതൊക്കെ കേട്ടോളം.. ഹിഹി... "

"ഇല്ല,, എന്റെ മൂഡ് അങ്ങ് പോയി... ആ ഫ്ലോ അങ്ങ് കളഞ്ഞില്ലേ നീ... "

എന്റെ കാലിൽ ചവിട്ടി അവളത് പറഞ്ഞപ്പോ ഞാൻ ഡി ന്നും പറഞ്ഞ് എഴുന്നേറ്റപ്പോൾ അവള് അയ്യോ വേണ്ടേന്നും പറഞ്ഞ് ഓരോ മരത്തിന് ഇടയിൽ കൂടി ഓടിയതും അതിന് പിന്നാലെ തന്നെ ഞാനും ഓടി.. എനിക്ക് പിടി തരാതെ അവള് ചിരിച്ചു കൊണ്ട് ഓടിയപ്പോ ഞാൻ ചുമ്മാ ആക്ടിങ് ഇട്ട് കാലിൽ എന്തോ തറച്ചത് പോലെ അഭിനയം നടിച്ച് ചാഞ്ഞു വീണ ഒരു മരത്തിൽ ഇരുന്നിട്ട് ഇറുക്കി അടച്ച കണ്ണുകൾ മെല്ലെ തുറന്ന് അവളെ നോക്കിയപ്പോ പരിപ്രാന്തി പെട്ട് അവള് എന്നിലേക്ക് ഓടി വരുന്നു... 

നീ ഇങ്ങ് വാടി... നിനക്കുള്ളത് ഞാൻ തരാട്ടാ... 

"അയ്യോ,, എന്ത് പറ്റി സിനു... കാലിന് എന്താ പറ്റിയത്... "

എന്റെ കാലിൽ പിടിച്ചവൾ ചോദിച്ചപ്പോൾ പെട്ടന്ന് ഞാൻ നേരെ നിന്ന് അവളെ പിടിച്ച് ഒരു മരത്തിൽ ചാരി നിർത്തി.... 

"എടി യാഷ,,, പല അടവും എനിക്കറിയാം... എന്റെ യാഷ പേടിച്ച് പോയോ... എനിക്ക് ഒന്നും പറ്റിയിട്ടില്ല... "

അവളുടെ അരയിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തി എന്നെ തന്നെ ഇമ വെട്ടാതെ നോക്കുന്ന അവളോട് ഞാനങ്ങനെ പറഞ്ഞപ്പോ കണ്ണ് കുഴിച്ചു കൊണ്ട് എന്നെ നോക്കിയിട്ട് എടാ കള്ള എന്നൊക്കെ പറഞ്ഞ് അടിക്കാൻ തുടങ്ങിയതും അവളുടെ കയ്യിൽ പിടിച്ച് അടക്കി നിർത്തിയിട്ട് വീണ്ടും ഞാനവളെയും കൊണ്ട് ആ മരത്തിൽ ചാരി നിർത്തി.... 

ഒരു ബലത്തിന് വേണ്ടിയെന്നോണം അവള് മരത്തിൽ പിടിച്ചതും ഒരു ചിരിയാലെ ഞാനെന്റെ മുഖം അവളോട് അടുപ്പിക്കുമ്പോ പതിയെ അവളുടെയാ കാപ്പി കണ്ണുകൾ അടഞ്ഞതും കഴുത്തിൽ റോൾ ചെയ്ത് അവളുടെ ഷാൾ ഞാൻ മെല്ലെ നീക്കിയിട്ട് എന്റെ തോളിൽ ഇട്ടിട്ട് എന്റെ കൈകൾ ആ കഴുത്തിൽ കൂടി തലോടിയതും ഇക്കിളി അനുഭവപ്പെട്ടവൾ കൈകൾ എന്റെ ഷർട്ട്‌ൽ പിടുത്തമിട്ടതും ചുമ്മാ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആകെ പേടിച്ചരണ്ടിട്ടുണ്ട്... 

എന്തായാലും എന്തോ പ്രതീക്ഷിച്ചു നിൽക്കുന്ന അവളുടെ കഴുത്തിൽ ഞാൻ ചുണ്ടുകൾ ചേർത്ത് വെച്ചപ്പോൾ എന്നിലുള്ള അവളുടെ പിടി ഒരിക്കൽ കൂടി ഒന്ന് മുറുങ്ങിയതും ആ ബലത്തിൽ ഞാനെങ്ങോ അവളിലേക്കായി ലയിച്ചു പോയി.... ആ നെറ്റിയിലും തൂങ്ങി നിൽക്കുന്ന രണ്ട് കവിളിലും ചുംബിച്ചപ്പോ പതിയെ അവളുടെ കണ്ണുകൾ തുറന്നതും ഒരു ചിരിയാലെ ഞാൻ ഇളം റോസ് നിറത്തിലുള്ള അവളുടെ ചുണ്ടിൽ കൂടി വിരലുകൾ കൊണ്ട് നൃത്തമാടുമ്പോൾ അതിനനുസരിച്ച് എന്റെ മുഖവും അവളിലേക്ക് അടുക്കുമ്പോൾ പെട്ടന്നവൾ എന്റെ കവിളിൽ പിടിച്ച് മുഖം ചെരിച്ചു.... 

"യാഷ പ്ലീസ്,,, "

"ഐമൻ ആയിരുന്നോ നിന്റെ പ്രതേക കാഴ്ച്ച... എവിടെ നീ പറഞ്ഞ ഞാൻ കാണാത്ത ആ കാഴ്ച... ഹ്മ്മ്... "

എല്ലാറ്റിനും സ്റ്റോപ്പ്‌ ഇട്ടോണ്ട് അവള്ടെ കോപ്പിലെ ചോദ്യം കേട്ടിട്ട് എന്റെ മൂഡ് പോയെന്ന് പറഞ്ഞാൽ മതിയല്ലോ... റൊമാൻസിന്റെ ഇടയിൽ ഞാൻ മുഴുകി നിൽക്കുമ്പോഴാണ് അവള്ടെ കോപ്പിലെ ഐമനും കാഴ്ചയും... ഹും... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

ഞാനത് ചോദിച്ചപ്പോൾ അവനൊന്ന് മുഖം ചൊടിച്ച് നിന്നതും അവന്റെ കയ്യിൽ പിടിച്ച് വലിച്ച് ഞാൻ വാ എനിക്ക് ആ കാഴ്ച കാണിച്ച് താ എന്ന് പറഞ്ഞപ്പോ ആർക്കോ വേണ്ടി ഒന്ന് ചിരിച്ചെന്ന് വരുത്തിയിട്ട് എന്റെ കയ്യും പിടിച്ചവൻ നടന്നു.... 

കുറേ ദൂരം നടന്നു നടന്നു പോയപ്പോൾ ആകെ തളർന്നതും ഞാൻ എന്നെ കൊണ്ട് വയ്യേന്നും പറഞ്ഞ് ഊരക്ക് കയ്യും കൊടുത്ത് നിന്നപ്പോ ഇനി കുറച്ച് ദൂരം കൂടിയേ ഉള്ളു യാഷ ഇപ്പൊ എത്തുമെന്ന് പറഞ്ഞ് വീണ്ടും അവൻ കയ്യിൽ പിടിച്ച് വലിച്ച് നടക്കുമ്പോ പെട്ടന്ന് എന്റെ കണ്ണിൽ എന്തോ ഇഴഞ്ഞു പോവുന്നത് പോലെ തോന്നി ഞാൻ അവനോട് അവിടെ നിൽക്കാൻ പറഞ്ഞു.... 

"എന്താടി... "

"എടാ ഫ്രോടെ,, ദേ എന്തോ അതിൽ കൂടി ഇഴഞ്ഞു പോവുന്നു... പാമ്പാണെന്ന് തോന്നുന്നു... ഒരു കാര്യം ചെയ്,,, ഒരു വലിയ മരം എടുത്ത് വാ... "

അവന്റെ കയ്യിൽ പിടിച്ച് ഇഴഞ്ഞു പോവുന്ന പാമ്പിൽ നോക്കി ഞാനങ്ങനെ പറഞ്ഞപ്പോൾ എന്റെ കൈ തട്ടി മാറ്റി അയ്യോ പാമ്പേന്നും പറഞ്ഞ് അവൻ ഒരു മരത്തിൽ കേറിയതും അവന്റെ പോക്കും മരത്തിൽ കേറിയുള്ള പിടുത്തവും കണ്ടിട്ട് ഞാൻ വയറും പിടിച്ച് പൊട്ടി ചിരിച്ചു.... 

"ഹഹഹഹഹഹ.... ഹുഹുഹുഹു... ഹീഹീഹീ... ഹാഹാഹാഹാഹാ.... ഹയ്യോ.... ഹയ്യയ്യോ.... ഹഹഹഹ.... "

വയറ്റിലും നടുവിലും നെഞ്ചിലും പിടിച്ച് ഞാൻ അവനെ നോക്കി ചിരിച്ചപ്പോൾ അതൊട്ടും പിടിക്കാതെയുള്ള അവന്റെ മുഖഭാവം കണ്ടപ്പോ എനിക്ക് ചിരിയുടെ വോളിയം കൂട്ടേണ്ടി വന്നു... 

"നീ,, നീയെന്തിനാ ഇങ്ങനെ ചിരിക്കുന്നത്... ചോദിച്ചത് കേട്ടില്ലേ... എന്തിനാന്ന്... "

"അയ്യേ,,, എന്തുവാഡാ സിനു നീയിങ്ങനേ.. ഇത്രക്ക് പേടിത്തൊണ്ടൻ ആയിരുന്നോ നീ... അയ്യേ... ദേ പേടിച്ചിട്ട് മരത്തെ കെട്ടിപിടിച്ചോണ്ടുള്ള അവന്റെ ഇരിപ്പ് കണ്ടില്ലേ..... ഹഹഹഹ... പാമ്പിനെ പേടിയുള്ള നീയാടോ എന്റെ മുന്നിൽ കുറേ ഷോയും കൊണ്ട് വരുന്നത്.... 

ഈ കെയ്സാൻ കൂടെയുള്ളപ്പോൾ യാഷ പേടിക്കേണ്ട വിറക്കേണ്ട എന്നൊക്കെ പറഞ്ഞ ആളാ മങ്കിയെ പോലെ മരത്തിൽ കേറിയിരിക്കുന്നത്... അയ്യയ്യേ.... ഇനീപ്പോ നേരെ തിരിച്ച് പറയേണ്ടി വരും.. ഈ യാഷ കൂടെയുള്ളപ്പോ നീ പേടിക്കേണ്ടന്ന്... "

"എടി... പാമ്പിന്റെ നേർക്ക് ഫൈറ്റ് ചെയ്യാൻ ഞാൻ വാവ സുരേഷൊന്നുമല്ല... കെയ്സാനാണ്.. മനുഷ്യ ജന്തുക്കളെ നേരിട്ട് എനിക്ക് പരിചയമുള്ളൂ.. കേട്ടോടി... "

"ഹ്മ്മ് ഹ്മ്മ് ഹ്മ്മ്... ഞാൻ കേട്ട്... "

ഇബ്ങ്ങനൊരു പേടിത്തൊണ്ടൻ... 

പാമ്പ് പാമ്പിന്റെ വഴിക്ക് പോയപ്പോ ഞാൻ അവനോട് ഇറങ്ങി വാടാന്ന് പറഞ്ഞ് ഇറക്കിയതും അവൻ ചുറ്റും നോക്കിയിട്ട് നടന്നു.... 

എന്നെ തോളിൽ കേറ്റി ഒടുക്കം എന്നെയും കൊണ്ടവൻ കാട്ടിൽ നിന്ന് വേറെ എവിടേക്കോ കൊണ്ടെത്തിച്ചതും ചുറ്റുമോന്ന് നോക്കിയപ്പോൾ ഇരുട്ടായത് കൊണ്ട് ഒന്നും അങ്ങട് കാണാൻ കഴിഞ്ഞില്ല... പെട്ടന്ന് എവിടുന്നോ വെള്ളത്തിന്റെ ശബ്ദംസ് കേട്ട് ചെവി കൂർപ്പിച്ചു കൊണ്ട് മുന്നോട്ട് നോക്കിയപ്പോ പെട്ടന്നാവൻ എന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് തള്ളിയതും കാലിൽ നല്ല തണുപ്പ് ഫീൽ ചെയ്ത് ഞാൻ വെറുതെ തൊട്ട് നോക്കിയപ്പോൾ വെള്ളം കയ്യിൽ തട്ടിയതും ഞാൻ ചിരിച്ചോണ്ട് പിന്നിലുള്ള അവനെ നോക്കി എന്തായിതൊക്കെന്ന് ചോദിച്ചപ്പോൾ അവൻ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തിട്ട് ദേ നോക്കിയേന്ന് പറഞ്ഞപ്പോൾ ആ വെളിച്ചത്തിൽ ഒതുങ്ങി കാണുന്ന നീണ്ടു നിൽക്കുന്ന പുഴ കണ്ടതും ഞാൻ ഓഹ് മൈ ഗോഡേന്ന് പറഞ്ഞ് കവിളിൽ പിടിച്ച് നിന്നു.... 

എന്നിട്ടവൻ ദാ നോക്കിയേന്ന് പറഞ്ഞ് അങ്ങ് ദൂരെ കരയിലേക്ക് ചൂണ്ടി കാണിച്ചതും അവിടമാകെ മരത്തിൽ കുറേ ഡെക്കറേഷൻ ലൈറ്റ്സ് ഒക്കെ കത്തി നിൽക്കുന്നത് കണ്ടതും ഞാൻ വൗ എന്ന് പറഞ്ഞ് അതിൽ തന്നെ നോക്കി നിന്നു... 

"ഫ്രോഡ്,,, വാ നമുക്ക് അവിടേക്ക് പോവാൻ.. പ്ലീസ്... ദൂരെ നിന്ന് കണ്ടപ്പോ തന്നെ കണ്ണ് വല്ലാതെ മഞ്ഞളിച്ചു... നമുക്ക് അവിടെ പോയി ബാക്കി കാഴ്ചയൊക്കെ കാണാം.. പ്ലീസ്.. നോ പറയരുത്... "

"അതിനല്ലെടി ഞാൻ നിന്നെയും കൂട്ടി ഇങ്ങോട്ട് വന്നത്... പക്ഷേ ഒരു പ്രോബ്ലം ഉണ്ട്... ഇപ്പൊ അങ്ങോട്ട് ചെന്നാൽ തിരിച്ച് മോർണിംഗ് 5 മണിക്കേ തിരിച്ച് ഇങ്ങോട്ട് വരാൻ പറ്റു... അപ്പൊ പിന്നേ എന്ത് ചെയ്യും... "

"അതെന്താ അങ്ങനെ... "

"അങ്ങനെ ചോദിച്ചാൽ,,, അന്ന് നമ്മള് കുറേ സായിപ്പമ്മാരെയും മാതാമ്മ മാരെയൊക്കെ കണ്ടില്ലേ.. അത് പോലെ വേറെ കുറച്ച് ടീംസ് അവിടെ നടത്തുന്ന ചിന്ന പ്രോഗ്രാം... നല്ല റൊമാന്റിക് ആയി വയലിൻ ഒക്കെ വായിച്ച് അതിനൊത്ത പാട്ടും ഡാൻസും ഇട്ട് ചിന്ന പ്രോഗ്രാം... അവിടെ പോയാൽ തിരിച്ച് അതൊക്കെ കഴിയുന്നത് വരെ അവിടെ തന്നെ നിൽക്കണം എന്നാണ് അതിന്റെയൊരു ഇത്... പ്രതേകത അങ്ങനെയാണ്... നീ ഈ ദൂരെ നിന്ന് കാണുന്ന കാഴ്ചയല്ല അവിടെ കാണാൻ... അവിടെ പോയാൽ ഇതിനേക്കാൾ ഭംഗി പകർത്തുന്ന കാഴ്ചയുണ്ട്... അപ്പൊ പിന്നേ എങ്ങനാ റെഡിയാണോ... "

"ഹാ,, ഞാൻ റെഡിയാണ്... പക്ഷേ എന്നെ കാണാഞ്ഞിട്ട് സിദ്ധു ടെൻഷൻ ആയാലോ... ഒരു കാര്യം ചെയ്യാം,, നിന്റെ ഫോൺ കൊണ്ട ഞാൻ അവളെ വിളിച്ച് കാര്യങ്ങൾ ഒക്കെ പറയട്ടെ.... "

"ഓക്കേ... "

അവന്റെ ഫോണിൽ സിദ്ധുനേ വിളിച്ച് ഞാൻ ഞാനവളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോ ഈ പാതിരാരാത്രി രണ്ടും എപ്പോ എങ്ങനെ നാട് വിട്ടു എന്നൊക്കെ ചോദിച്ചപ്പോൾ അതിനൊക്കെ ഒന്ന് ചിരിച്ച് കൊടുത്തിട്ട് ഞാൻ അങ്ങോട്ട് പോവാനുള്ള ധൃതി കൊണ്ട് ഞാൻ വേഗം ഫോൺ വെച്ച് അവന് കൊടുത്തു.... 

*"കൂയ് "*

*"കൂയ് "*

ഫ്രോഡ് അക്കരെ നോക്കി കൂവി വിളിച്ചതും ഓൺ തെ സ്പോട്ടിൽ അക്കരെ നിന്ന് ആരോ കൂവിയതും പ്രായം തോന്നിക്കുന്ന ഒരാൾ ഞങ്ങള്ക്ക് അടുത്തേക്ക് തോണിയും തുഴഞ്ഞു വന്നിട്ട് വേഗം കയറ് ഇപ്പൊ തുടങ്ങുമെന്ന് പറഞ്ഞപ്പോ ഫ്രോഡ് വേഗം തോണിയിൽ ചാടി കേറിയിട്ട് എന്നെ ഹെൽപ് ചെയ്തോണ്ട് ഞാനും അതിലേക്ക് കയറി.... 

അതിൽ ഇരിക്കാതെ ഞാൻ സന്തോഷത്തോടെ അവനെ ഇറുക്കി കെട്ടിപിടിച്ചിട്ട്‌ തോണിയിൽ കൂടി പോവുമ്പോ നാല് വശത്തു നിന്നും ഒരു ഇളം തണുപ്പ് വന്ന് തലോടിയതും ഉള്ളിൽ പൊട്ടിയ സന്തോഷം എങ്ങനെ ഒതുക്കണം എന്നറിയാതെ ഞാൻ കൂടെ കൂടെ അവനെ ഇറുക്കി പിടിച്ചു... 

ഒടുക്കം കരയിൽ എത്തിയതും അവന്റെ സഹായമില്ലാതെ ഞാൻ തുള്ളി ചാടി കൊണ്ട് കരയിലേക്ക് ഇറങ്ങി... എന്റെ കയ്യിൽ പിടിച്ചവൻ കുറച്ച് ആളുകൾ അടങ്ങുന്ന ഭാഗത്തേക്ക്‌ കൊണ്ട് പോയതും ഞങ്ങളെ പോലെ വേറെ കുറച്ച് ആൾക്കാരൊക്കെ അവിടെ ഉണ്ടായിരുന്നു... 

പുല്ലുകൾ കൊണ്ട് മേഞ്ഞ ചെറു കുടിലുകളും അതിന് മുന്നിലായി ടയറുകൾ കൊണ്ട് ഇരിപ്പിടവും കൂടെ മരം കൊണ്ട് കെട്ടിയെടുത്ത ചെറിയ ടേബിളിൾ പോലെ ഒരു സാധവും,,,, കുറച്ച് അപ്പുറത്തായി മരങ്ങൾക്കിടയിൽ മുളകൾ കൊണ്ട് നിർമിച്ച കണ്ണിനെ മനോഹരപ്പെടുത്തുന്ന നീണ്ട ഏറുമടവും അതിനെയൊക്കെ വർണിക്കാൻ എന്നോണം ഓരോ ദിശയിലും മെഴുകുതിരികൾ കൊണ്ടും തീ കൊണ്ടും ഡെക്കറേഷൻസ് ബൾബുകൾ കൊണ്ടും വെളിച്ചം പകർന്നു നിൽക്കുന്നു.... തണുപ്പകറ്റാൻ എന്നോണം ഒരു ഭാഗത്ത്‌ ചെറിയ മരങ്ങൾ കൊണ്ടും ചപ്പു ചവറുകൾ കൊണ്ടും തീ കത്തിച്ചും വേറൊരു ഭാഗത്ത്‌ പുഴ മീൻ ചുട്ടെടുക്കുന്ന കരിഞ്ഞ മണവും അതിന് തൊട്ട് അപ്പുറത്തായി ഏലക്ക കൊണ്ട് പതച്ചു തുള്ളുന്ന കടും ചായയുടെ മണവും മൂക്കിലേക്ക് തുളച്ചു കയറിയപ്പൊ കണ്ണുകൾ അടച്ച് പിടിച്ച് മണം ആസ്വദിച്ച് കൊണ്ട് ഞാൻ ശ്വാസം മുകളിലേക്ക് വലിച്ച് കേറ്റുമ്പോൾ അരികിലുള്ള ഫ്രോഡ് എന്നെ തട്ടി വിളിച്ചപ്പോൾ ഞാനവനെ ചിരിച്ച് കൊണ്ട് നോക്കിയപ്പോൾ എങ്ങനെയുണ്ട് എന്ന മട്ടിൽ അവൻ പുരികം പൊക്കി ചോദിച്ചു.... 

"ശെരിക്കും വല്ലാതെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ഫ്രോടെ... സത്യം പറഞ്ഞാൽ ഞാൻ ഷോക് അടിച്ച അവസ്ഥയിലാണ്... ഇത്രയും മനോഹരമായ കാഴ്ച ഇന്നേവരെ ഞാനെന്റെ ലൈഫിൽ കണ്ടിട്ടില്ല... ഈ ഭൂമിലോകത്ത് ഇങ്ങനെയൊക്കെ സെറ്റപ്പ് ഉള്ളത് തന്നെ ആദ്യമായിട്ട അറിയുന്നതും കാണുന്നതും... really really amazing views... താങ്ക്യൂ താങ്ക്യു സൊ മച്ച്.... ലവ് യു ഡാ... "

"ലവ് യു ടൂ,,, വാ കുറച്ച് നേരം അവിടെയിരിക്കാം... "

ഉള്ളിലെ സന്തോഷത്തിന്റെ ഒരംശം ഞാൻ അവനോട് പറഞ്ഞപ്പോൾ അതൊക്കെ ഒരു ചിരിയിൽ ഒതുക്കിയവൻ എന്നെയും കൊണ്ട് പുല്ലുകൾ കൊണ്ട് നിർമിച്ച ആ കുടിലിന്റെ അടുത്തായി ഇരുന്നു... അവന്റെ കയ്യിൽ മുറുകെ പിടിച്ച് ആ തോളിൽ തല ചായിച്ചു ഞാൻ ആ ഭംഗിയൊക്കെ ആസ്വദിക്കുമ്പോ എന്റെ നെറ്റിയിൽ അവൻ കൂടെ കൂടെ കിസ്സിക്കോണ്ടിരിക്കുന്നുണ്ട്.... തണുപ്പ് ഫീൽ ചെയ്തപ്പോൾ അവനിട്ട ജാക്കറ്റ് എനിക്ക് തന്നിട്ട് ഒന്നൂടെ അവനെന്നെ അവനിലേക്ക് ചേർത്തി നിർത്തി... 

ആ കുടിലിന്റെ ഉള്ളിൽ നിന്ന് വയലിനും ഗിറ്റാറുമൊക്കെ പിടിച്ച് കുറച്ച് സായിപ്പമ്മാരും കൂടെ രണ്ട് ലേഡിയും ഇറങ്ങി വന്നിട്ട് ഓരോ മരത്തിന് മീതെ ചാരി നിന്നിട്ട് റൊമാന്റിക് ആയി പാട്ടൊക്കെ പാടിയതും അതിന്റെ ഈണവും താളവും ഉള്ളിൽ മൂളികൊണ്ട് അതിന്റെ ഭാഗിയും ആസ്വദിച്ച് അവന്റെ കൈവിരലുകൾക്കിടയിലൂടി എന്റെ കൈവിരലുകൾ കോർത്തു വെച്ചതും അതിലവന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു.... 

മെല്ലെ ഞാനവന്റെ മങ്ങിയ വെളിച്ചത്തിൽ ആ ഇളം നീല കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഇപ്പോഴത്തെക്കാളും കൂടുതൽ തിളക്കം ഉള്ളത് പോലെ തോന്നിയെനിക്ക്... കുറച്ച് കഴിഞ്ഞപ്പോൾ ഒരു ലേഡി വന്ന് കമോൺ ലെറ്റ്‌സ് എൻജോയ് എന്ന് പറഞ്ഞ് നമ്മളെ രണ്ടാളുടെയും കയ്യും പിടിച്ച് നടുവിൽ നിർത്തിയാപ്പോ ഡാൻസ് കളിക്കാനെന്നോണം എന്റെ അരയിലും കയ്യിലുമൊക്കെ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആടാൻ തുടങ്ങി... ഞങ്ങളെ കൂടാതെ വേറെയും ആൾക്കാർ ആ പാട്ടിനൊപ്പം ഡാൻസ് കളിക്കുന്നുണ്ടായിരുന്നു..... 

"യാഷ... "

"ഹ്മ്മ്... "

"എനിക്കുണ്ടല്ലോ നല്ല വാശിയാണ്... ഐമന്റെ വാക്കുകൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല... എനിക്ക് നിന്നെ കല്യാണം കഴിക്കണം യാഷ... വല്ലാത്ത വാശിയാണ് അവൻ നേരെത്തെ അതൊക്കെ പറഞ്ഞപ്പോൾ... ഈ നല്ലൊരു മൊമെന്റ്ൽ ഞാൻ വീണ്ടും ചോദിക്കട്ടെ.... will you marry me...? "

ഡാൻസ് കളിച്ചോണ്ടിരിക്കുന്നതിനിടയിൽ അവനങ്ങനെ ചോദിച്ചപ്പോ ഞാൻ അതൊരു ചിരിയാലെ ഒതുക്കിയപ്പോ അവനത് ഓകെ എന്നുള്ള അർത്ഥത്തിൽ എടുത്തിട്ട് ചിരിച്ചോണ്ട് എന്നെ വട്ടം കറക്കിയിട്ട് എന്റെ അരയിൽ പിടിച്ച് താഴ്ത്തി പിടിച്ചു... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

ഒരു ചിരിയാലേ അവളത് ഒതുക്കിയെങ്കിലും ഞാനത് ഓകെ എന്നുള്ള അർത്ഥത്തിൽ എടുത്തിട്ട് അവളെ പിടിച്ചു വട്ടം കറക്കിയിട്ട് താഴ്ത്തി അരയിൽ പിടിച്ചു നിന്നു... കുറച്ച് നേരം അതേ നിൽപ്പിൽ തന്നെ ഞാൻ നിന്നപ്പോ ഓരോ ഭാഗത്തായി വയലിൻ വായിച്ചോണ്ടിരുന്നവരും ഗിറ്റാറ് വായിച്ചോണ്ടിരുന്നവരും ഞങ്ങളുടെ ചുറ്റും നിന്നിട്ട് പാട്ടൊക്കെ പാടാൻ തുടങ്ങിയതും ഒരു കൗതുകം പോലെ ചുറ്റും കണ്ണോടിക്കുന്ന അവളെ നേരെ നിർതിയിട്ട് ഞാൻ കെട്ടിപിടിച്ചിട്ട്‌ നെറ്റിയിൽ ചുംബിച്ചു... 

എന്റെ കണ്ണുകളിൽ തന്നെ നോക്കി നിൽക്കുന്ന അവളുടെ നിറഞ്ഞ മിഴികളിൽ ചുംബിച്ചിട്ട് എന്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് നിർത്തി.... 

കുറച്ച് കഴിഞ്ഞ് നമ്മളാ ഏറുമാടത്തിൽ കയറിയിട്ട് താഴെ നടക്കുന്ന ആ കാഴ്ചയൊക്കെ അവിടെ നിന്നാസ്വദിച്ചു.... ശേഷം ആ മുളകളിൽ ചാരി ഇരുന്ന് എന്റെ മടിയിലായി അവളെ ഇരുത്തി....

"യാഷ,,,, "

"ഹ്മ്മ്... "

"നിനക്കെന്നെ മാരി ചെയ്യാൻ താല്പര്യം ഇല്ലാഞ്ഞിട്ടാണോ...? "

"ഒരിക്കലും അല്ലാ സിനു... എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്.. പക്ഷേ കൂടുതൽ നാൾ ഞാൻ നിന്റെ കൂടെ ഉണ്ടാവില്ല.... "

"അതെന്താ നീ അങ്ങനെ പറയുന്നത്... നീയെന്നെ ഇട്ടേച് പോവുമോ... "

"ഹേയ് ഇല്ല... ജീവൻ ഉള്ളിടത്തോളം കാലം നിന്നെ ഇട്ടേച് ഞാൻ പോവില്ല സിനു... ഇത്രക്ക് ഇഷ്ടമുള്ള നിന്നോട് ഞാൻ അങ്ങനെയൊരു ദ്രോഹം ചെയ്യുമോ... കാരണം വേറെയാണ്... വൈകാതെ ഞാൻ പറയാം... ഒക്കെ ഞാൻ നേരെത്തെ തുടങ്ങിയ ഫ്ലാഷ് ബാക്കിൽ പറയുവായിരുന്നു... നിന്റെ ഒടുക്കത്തെ മൂഡ് ഓഫ് കൊണ്ടല്ലേ ഞാൻ പാതിക്ക് നിർത്തിയത്... ഇനിയതൊക്കെ പറയണമെങ്കിൽ എനിക്ക് മൂഡ് വരണം... "

"ഓക്കേ... എനിക്ക് വെയിറ്റ് ചെയ്യുന്നതിൽ ഒരു കുഴപ്പവും ഇല്ല... നിനക്ക് സൗകര്യം ഉള്ളപ്പോൾ നീ പറഞ്ഞാൽ മതി.... 

ഒറ്റ നിമിഷം കണ്ണടച്ചേ നീ... "

"എന്തിന്...? "

"അടക്കെന്നെ... "

നെഞ്ചിൽ നിന്ന് തല പൊക്കിയവൾ ഞാൻ പറഞ്ഞത് പോലെ കണ്ണടച്ചിട്ട് ഞാനാ ഇളം റോസ് നിറത്തിലുള്ള അവളുടെ ചുണ്ടിൽ ചെറുതായി ചുണ്ടുകൾ ചേർത്ത് വെച്ചു... ഞെട്ടിക്കൊണ്ടവൾ കണ്ണുകൾ മിഴിച്ച് തുറന്നപ്പോൾ ഞാൻ കണ്ണിറുക്കി കാണിച്ചതും ഒരു കുസൃതിയാലെ എന്റെ മുഖത്തടിച്ചിട്ട്‌ എന്റെ കവിളിൽ ചുംബിച്ചിട്ട് വീണ്ടും നെഞ്ചിൽ തല ചായിച്ചു കിടന്നു... 

കുറച്ച് കഴിച്ച് ചുട്ട് കരിച്ച മുഴ മീനും ഏലക്ക കൊണ്ട് തിളപ്പിച്ച കടും ചായയും കൊണ്ട് ഒരു സായിപ്പ് വന്നതും എൻജോയ് എന്ന് പറഞ്ഞ് അവര് അവിടെ വെച്ചിട്ട് പോയി... ആക്രാന്തത്തോടെ അവൾ അതിലേക്ക് വീഴാൻ നിന്നപ്പോ കൈക്കി 
ട്ട് രണ്ട് അടി കൊടുത്ത് വെയിറ്റാക്കെന്ന് പറഞ്ഞിട്ട് സൈഡിൽ ഉള്ള ചെറു നാരങ്ങ അതിലേക്ക് പിഴഞ്ഞ ശേഷം ഇനി കഴിച്ചോന്ന് പറഞ്ഞിട്ട് അവള്ടെ വായിലേക്ക് വെച്ച് കൊടുത്തു.... 

ഒരേ സമയം ചുട്ട് കരിച്ചതിന്റെ ചെറിയ കൈപ്പും നാരങ്ങയുടെ പുളിയും കൂടി ആയപ്പോൾ ഒരു കണ്ണ് ഇറുക്കി പിടിച്ച് അവള് കഷ്ടപ്പെട്ട് കഴിക്കുന്നത് കണ്ടപ്പോ നാവിൽ കടലോളം വെള്ളം ഊറിയിട്ട് ഞാനും എടുത്ത് കഴിച്ചു... ഹാ ഒടുക്കത്തെ ടേസ്റ്റ്... അതിന്റെയൊപ്പം ആ കടും ചായയും കൂടിയായപ്പോ ഡബിൾ ടേസ്റ്റ്... ഉഫ്.... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

നേരം പുലരുന്നത് വരെ ഇവരീ പാട്ടും പാടി നിൽക്കുമെന്ന് ഫ്രോഡ് പറഞ്ഞപ്പോ ആകെ കൂടി എനിക്ക് ഉറക്കം വന്നപ്പോ അവന്റെ മടിയിൽ കിടന്ന് ഞാനുറങ്ങി... 

പിറ്റേന്ന് 5 മണി കഴിഞ്ഞ് ആറ് മണി കഴിഞ്ഞിട്ടും വരാത്തത് കണ്ടിട്ട് അവന്റെ ഫോണിൽ സിദ്ധുവിന്റെ കാൾ വന്നപ്പോ ഞെട്ടിയുണർന്ന് ഞാൻ അവനെ നോക്ക്കിയപ്പൊ അവനുണ്ട് കണ്ണും മിഴിച്ചു തുറന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നു...
ഏഹ്... അപ്പൊ ഇന്നലെ ഇവൻ ഉറങ്ങിയില്ലേ... 

"സിദ്ധു,,, ഞങ്ങള് വന്നോണ്ടിരിക്കുവാണ്... "

കാൾ എടുത്ത് അവൻ തന്നെ സിദ്ധുനോട്‌ പറഞ്ഞു... 

"സിനു,,, നീയിന്നലെ ഉറങ്ങിയില്ലേ... ഇത്ര ലേറ്റ് ആയിട്ടും പിന്നെന്താ വിളിക്കാതിരുന്നത്... "

"നോ,,, ഞാനീ പാട്ടും ആസ്വദിച്ച് നിന്നെയും നോക്കിയിരുന്നു.. ഉറക്കം വന്നതേയില്ല... നീ ഉറങ്ങുന്നത് കണ്ടപ്പോൾ എനിക്ക് ഉണർത്താനും തോന്നിയില്ല... മാഡത്തിന്റെ ഉറക്കം കഴിഞ്ഞെങ്കിൽ പോവാമായിരുന്നു.... എന്നിട്ട് വേണം എനിക്ക് വീട്ടിൽ പോയിട്ട് ഉറങ്ങാൻ.... "

അയ്യോ പാവം ചെക്കൻ... ഇങ്ങനെ നോക്കിയിരിക്കാൻ മാത്രം ഈ മോന്തേൽ എന്താ ഉള്ളത്... സ്നേഹം കൊണ്ടായിരിക്കും... ഹിഹി.... 

എന്നെ വീട്ടിലാക്കി അവൻ തിരിച്ച് വീട്ടിലേക്ക് പോവാൻ നിന്നപ്പോ എന്നത്തെയും പോലെ ഹഗ് ചെയ്യാനും കിസ്സ് ചെയ്യാനും മറന്നില്ല... ഇന്നിനി വീട്ടിലേക്ക് വരണ്ടാന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ ഓകെന്ന് പറഞ്ഞ് വീട്ടിലേക്ക് പോവുമ്പോ അവന്റെ ജാക്കറ്റ് ചേർത്ത് എന്നെ തന്നെ കെട്ടിപിടിച് ഇന്നലത്തെ ആ നല്ല മൊമെന്റ്സ് ഒക്കെ ഓർത്ത് ചിരിച്ച് തുള്ളി ചാടി പോവുമ്പോ ദേ മോളിയാന്റി ചൂരലും പിടിച്ച് നിൽക്കുന്നു... കൂടെ ആ പരട്ട സിദ്ധുവും ഷിയുവും മോളിയാന്റിയുടെ ചെവിയിൽ എന്തൊക്കെയോ മൊഴിഞ്ഞു കൊടുക്കുന്നുണ്ട്... ഇഫ്‌ഹീനിക്കുള്ള പണിയുമായിട്ടാ അവരുടെ നിലപ്... ശുഭം... ശുഭയോത്രം.... 

ഷിയുവും സിദ്ധുവും ഒരുമിച്ച് കുനുകുനു ആകുന്നത് കണ്ടപ്പോഴേ മനസ്സിലാവുന്നുണ്ട് മോളിയാന്റിയുടെ കയ്യിലുള്ള ചൂരൽ കൊണ്ട് രണ്ട് പെട തരാനുള്ള പുറപ്പാട് ആണെന്ന്.... രണ്ടും കൂടി മോളിയാന്റിയുടെ കയ്യിൽ പിടിച്ച് എന്റെ അടുത്തേക്ക് വന്നിട്ട് മൂന്നും എന്നെ നാടുവിലക്കി എനിക്ക് ചുറ്റും നിന്നു... മൂന്നിനെയും ഞാൻ കറങ്ങി നോക്കുമ്പോ വല്യ ഭീകര നോട്ടത്തോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്കങ്ങു കേറി വന്നതും ഇപ്പൊ എന്റെ കലിപ്പ് എവിടേം ഏശൂലാന്ന് അറിയാവുന്നോണ്ട് അടങ്ങി നിൽക്കാനേ കഴിഞ്ഞുള്ളു.... 

"എവിടെയായിരുന്നെടി ഇന്നലെ രാത്രി മുതൽ ഈ സമയം വരെ...? "

ചൂരലിൽ ഉരസി കൊണ്ട് മോളിയാന്റി പിടിച്ച ദേഷ്യത്തിന്റെ പുറത്ത് ഗൗരവവും ഫിറ്റ്‌ ചെയ്ത് ചോദിച്ചപ്പോൾ ഞാൻ ചെറുതായി ഭയന്നോ എന്ന ഡൌട്ട് ഇല്ലാതില്ല... 

"ചോദിച്ചത് കേട്ടില്ലേ,,, "

ആ ചോദിച്ചതിന്റെ വാലിൽ പിടിച്ച് പിന്നിൽ നിൽക്കുന്ന ഷിയു ഉറക്കെ ചോദിച്ചതും അവനെയൊന്ന് കണ്ണുരുട്ടി നോക്കിയപ്പോ അതിനേക്കാൾ ഉരുട്ടി കൊണ്ട് തിരിച്ച് നോക്കിയപ്പോൾ എന്റെ ഉരുട്ടൽ ഒന്നുമല്ലന്ന് തോന്നിപ്പോയി.... 

"കയ്യിലുള്ള ചൂരലിന്റെ ചൂട് അറിഞ്ഞാലേ അവള് പറയത്തുള്ളൂ മോളിയാന്റി... ഡിക്കി നോക്കി രണ്ട് കൊടുക്കന്നെ... "

മോളിയാന്റിയുടെ പിന്നിൽ നിൽക്കുന്ന സിദ്ധു ഒരു പുച്ഛഭാവത്തോടെ അങ്ങനെ പറഞ്ഞപ്പോൾ തന്നെ മനസ്സിലായി ഷിയുവും സിദ്ധുവും പ്ലാൻ ഇട്ടോണ്ട മോളിയാന്റി വടയക്ഷിയേ പോലെ നിൽക്കുന്നതെന്ന്... നിങ്ങൾക്ക് ഉള്ളത് ഞാൻ തൈരും അച്ചാറും കൂട്ടി താരാടാ പുന്നാര മക്കളേ... നോക്കിക്കോ... അല്ലെങ്കിൽ യാഷ യാഷയല്ല... ഹും.... 

"എന്താ ചോദിക്കേണ്ടത് ആർക്ക കൊടുക്കേണ്ടത് എവിടെ കൊടുക്കണം എന്നൊക്കെ എനിക്കറിയാം... അത് പറഞ്ഞ് തരാൻ ആരുടെയും സഹായം എനിക്ക് വേണ്ട.... "

സിദ്ധുനേയും ഷിയുനേയും നോക്കി ആന്റി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അയ്യോ പാവമെന്ന് മനസ്സിൽ പറഞ്ഞ് കളിയാക്കി ചിരിച്ചോണ്ട് അവരെ നോക്കിയപ്പോ രണ്ടുമുണ്ട് മോളിയാന്റിയേ നോക്കി കൈ മലർത്തുന്നു.... പാവം ശശിശിശുക്കൾ.... 

"നീയെന്താ കരുതിയത് നിനക്ക് ചോദിക്കാനും പറയാനും ആരും ഇല്ല നിന്റെ ഇഷ്ടത്തിന് നടക്കാമെന്നോ... ആണോന്ന്... ഇത്രേം കാലം നിന്റെ നടപ്പ് അങ്ങനെയായിരുന്നു... പക്ഷേ ഇനിയങ്ങോട്ട് അങ്ങനെ ഉണ്ടാവില്ല.... ഞാൻ ഇവിടെയുള്ളപ്പൊ മൂന്നും എന്നോട് ചോദിക്കാതെ ഈ വീടിന്റെ പടിയിറങ്ങിയാൽ കൊച്ചുങ്ങളാണെന്നൊന്നും ഞാൻ നോക്കില്ല... എല്ലാറ്റിനെയും ഞാൻ യേശുവിന്റെ കൂടെ ഭിത്തിയിൽ ചേർത്തെന്ന് വരും... മനസ്സിലായോ... 

യാഷ,,, നീ കുറേ കഷ്ടപ്പെട്ട് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നുള്ള സത്യമൊക്കെ ഈ എനിക്കും അറിയാവുന്നതല്ലേ... അതിന്റെ അഹങ്കാരവും വെച്ചോണ്ട് നടന്നാൽ ഉണ്ടല്ലോ... ഹാ... നിന്റെയൊക്കെ മാനൂപ്പാ പരലോകത്തേക്ക് പോവുമ്പോ എന്റെ കൊച്ചിങ്ങളെ നല്ലപോലെ നോക്കണേ എന്ന് പറഞ്ഞോണ്ട ആ പാവം മനുഷ്യൻ പോയത്... കുറച്ച് കാലം മുന്നേ അങ്ങേര് ഏല്പിച്ച ആ ദൗത്യം എനിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല... ഇപ്പോ ഞാൻ നിങ്ങളെ കൂടെ തന്നെയുണ്ടല്ലോ... ശെരിയാക്കി തരുന്നുണ്ട് മൂന്നിനെയും... "

ഒരു പ്രസംഗം കണക്കെ വായിൽ തോന്നിയതൊക്കെ മോളിയാന്റി വിളിച്ച് പറഞ്ഞപ്പോൾ മൂപ്പത്തിയുടെ സംസാരം ഒക്കെ റിപീറ്റ് അടിച്ചോണ്ട് മനസ്സിൽ രാമായണം പോലെ മൊഴിയുമ്പോ ഞാനേതൊ അധോലോകത്താ ഉള്ളതെന്ന പോലെയാ തോന്നിയത്... വായിൽ ഈച്ച കേറിയാൽ പോലും അറിയില്ല എന്ന പോലെയുള്ള അതേ നിൽപ്പിൽ തന്നെ ഞാൻ നിൽക്കുമ്പോ കൊടുങ്കാറ്റും സുനാമിയും  ഉരുളപൊട്ടലും ഒക്കെ വാനം വിട്ട് പോവുന്നത് പോലെ മോളിയാന്റി ചൂരലും ചാടി അകത്തേക്ക് പോയപ്പോഴാ ഞാൻ അബോധത്തിൽ നിന്നും ബോധത്തിലേക്ക് വന്നത്... 

"എടി സിദ്ധുവേ,, ഈ മരമാക്രിക്ക് ഇട്ട് പണി കൊടുക്കണം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ ഏത് സീരിയലിലെ അമ്മച്ചിയാടി പോയത്... ആന്റിയുടെ സംസാരം കേട്ടില്ലേ... "

"അത് തന്നെയാടാ ഞാനും ആലോചിക്കുന്നത്... ഇന്നലെ സന്ത്യാ നേരത്ത് ആന്റിയേതൊ മലയാളം സീരിയൽ കാണുമ്പോ അത് പണ്ടേ എനിക്ക് അലർജിയായോണ്ട് അത് കാണാൻ നിന്നില്ല... മിക്കവാറും അതിലെ ഏതെങ്കിലും അമ്മച്ചിയുടെ വേഷമാ ഇപ്പൊ ഇവിടെ നിന്ന് പറഞ്ഞ് പോയതൊക്കെ... എന്തായാലും നമ്മള് വിചാരിച്ച പോലെ ആയില്ല... എന്തൊക്കെയായിരുന്നു,,, ഇപ്പൊ നമ്മളാരായി,,, അതെന്നെ,,, എല്ലാറ്റിനും ഈ കോപ്പിനെ വേണം പറയാൻ.... എന്നിട്ട് അവള്ടെ നിൽപ്പ് കണ്ടില്ലേ,,, ഞാനീ ഭൂമിലോകത്തെയല്ല എന്ന മട്ടിലാ ഉള്ളത്... "

ഷിയുവും സിദ്ധുവും പരസ്പരം പറഞ്ഞ് ഒടുക്കം സിദ്ധു ഒക്കെ കൂടി എന്റെ തലയിലിട്ടിട്ട് പ്രാകാൻ തുടങ്ങിയതും ഒട്ടും വിട്ട് കൊടുക്കില്ല എന്ന ഉദ്ദേശത്തോടെ ഞാൻ നെഞ്ചും വിരിച്ച് നിന്നു... അതും നല്ല അസ്സലായിട്ട് ലാലേട്ടൻ സ്റ്റൈലിലും... 

"അലോ സാർജി ആൻഡ് മാഡംജി... മോളിയാന്റി ഈ പറഞ്ഞതൊക്കെ എനിക്ക് മാത്രമുള്ളതല്ല.. ഷെയർ ഇടാനുള്ളതാണ്... ഇതിനിപ്പോ എന്നെയിങ്ങനെ നിങ്ങള് രണ്ടാളും കൂടി വിരട്ടാൻ കാരണം എന്തുവാ... എനിക്കങ്ങട് ഒന്നും മനസ്സിലായില്ല... "

"എങ്ങനെ മനസ്സിലാവും,,, നിനക്ക് ഈ പറഞ്ഞതൊന്നും കത്തി കാണില്ല... കൊറേ റൊമാൻസും കഴിഞ്ഞ് വരുന്ന വഴിയല്ലേ... പോയ സ്ഥലത്ത് നിന്ന് റൊമാൻസ് കളിച്ചത് പോരാഞ്ഞിട്ട് ഞങ്ങളെ കൂടി വെറുപ്പിക്കാനായിട്ട് അവന്റെ ഒടുക്കത്തെ കിസ്സും ഹഗും... അതും പരിസര ബോധം മറന്നിട്ട്... ഷിറ്റ്,, അറ്റ്ലീസ്റ്റ് പെണ്ണും പിടക്കോഴിയും ഇല്ലാത്ത എന്നെ ഓർത്തെങ്കിലും നിങ്ങൾക്ക് കുറച്ച് മറഞ്ഞു നില്ക്കാമായിരുന്നു... ഷിറ്റ് ഷിറ്റ് ഷിറ്റ്.. ദിസ് ഈസ്‌ ടൂ മച്ച് യാഷ ടൂ മച്ച്.... "

കൊടുങ്കാറ്റും സുനാമിയും ഒപ്പരം വന്ന് പോയ ശോക്കിൽ പരസ്പരം വഴക്കിട്ട് നിൽക്കുമ്പോഴാണ് അവന്റെയൊരു രോദനം കൊണ്ട് വന്നത്... 

"നീയെന്താ പറഞ്ഞത് ഷിയു,,, നമ്മള് റൊമാൻസ് കളിച്ചു വരുന്ന വഴിയാണെന്നോ,,, ആരാ നിന്നോട് പറഞ്ഞത്... നീ കണ്ടോ... ദേ ഇവിടെ വെച്ച് കിസ്സും ഹഗും ചെയ്തതെല്ലാതെ അതിന് മുന്നേ അവൻ എന്റെ തൊലിയിൽ പോലും തൊട്ടിട്ടില്ല... അത്ര ഡിസ്റ്റൻസ് കീപ് ചെയ്ത് പോവുന്ന ഈ എന്നെയും അവനെയുമാണോഡാ നീ റൊമാൻസ് കളിച് വരുന്ന വഴിയാണെന്ന് പറയുന്നത്... ദേ എന്റെ വായിൽ നിന്ന് ചുമ്മാ ചീത്ത കേൾക്കാൻ നിൽക്കേണ്ട നീ.... ഹാാ... "

എനിക്കും അവനും ഗോഡിനും മാത്രമേ അറിയത്തുള്ളൂ ഇന്നലെ നടന്ന കൊഞ്ചോ കൊഞ്ചോ റൊമാൻസ് ഒക്കെ... ചുമ്മാ ഞാൻ അവനോട് എന്റെ തൊലിയിൽ പോലും തൊട്ടിട്ടില്ലന്ന് കള്ളം പറഞ്ഞപ്പോ ഷിയു മൂളിയതും അതിന്റെ വാലും പിടിച്ച് സിദ്ധു മൂളിക്കൊണ്ട് ഷിയുനേ പിന്നിലേക്ക് നീക്കിയിട്ട് എന്റെ മുന്നിൽ വന്ന് നിന്ന് കീഴ്ച്ചുണ്ട് കുത്തി പിടിച്ചവൾ നിന്നു... 

"എന്റെ പുന്നാര യാഷ മോളേ,,, ആ ഉമ്മച്ചനും നീയും തൊലിയിൽ പോലും തൊട്ടിട്ടില്ലന്ന് നുണ പറയേണ്ടട്ടോ... അതും ഈ സിദ്ധു ഇവിടെ ഉള്ളപ്പോ... അവൻ എങ്ങനെയുള്ള മനുഷ്യ ജീവിയാണെന്ന് നീ അവനെ കുറിച് ഓരോന്ന് പറഞ്ഞപ്പോഴെ ഞാൻ മനസ്സാക്കിയിരുന്നു.... ആ ഞാൻ ഇവിടെ നിൽക്കുമ്പോൾ നീ വെറുതെ ആടല്ലട്ട... നീ ഈ പറഞ്ഞ നുണയൊക്കെ വല്ല നിക്കറി മുള്ളുന്ന പിള്ളേരോടോ മറ്റോ പറയാൻ നോക്ക്... ചിലപ്പോൾ അവര് പോലും വിശ്വസിക്കില്ല നിന്റെയീ പച്ചകള്ളം.... "

വിടാതെയവൾ ചുണ്ടിൽ കുത്തി പിടിച്ച് പല്ലുകൾ കടിച്ച് പിടിച്ച് അത്രയും പറഞ്ഞ് നിർത്തി പിടി വിട്ടപ്പോൾ ഞാൻ വേദനിച്ചോണ്ട് വളരെ പാവത്തോടെ നോക്കിയപ്പോ എന്റെ പാവാ അഭിനയമൊന്നും കണ്ടില്ലന്ന് നടിച്ച് അവള് വാടാ ഷിയു ന്നും പറഞ്ഞ് അവന്റെ കയ്യും പിടിച്ച് പോയി... ആ കോപ്പൻ ഷിയു ആണേൽ ഹും ന്ന് പറഞ്ഞ് പുച്ഛിച്ചിട്ട് അടിമുടി നോക്കിയിട്ട് സിദ്ധുന്റെ തോളിൽ കയ്യിട്ട് അകത്തേക്ക് പോയി... ഫ്രോഡ് എങ്ങനെയുള്ള ആളാണെന്ന് സത്യം മറച്ചു വെച്ച് ആരോടെങ്കിലും കള്ളം പറയണമെന്നുണ്ടെങ്കിൽ അത് ആ കോപ്പാത്തിയുടെ  അരികിൽ ഇല്ലാത്തപ്പോഴായിരിക്കണം... അല്ലെങ്കിൽ ദാ ഇത് പോലിരിക്കും... കള്ളമായാ സത്യം പറയാൻ സമ്മതിക്കയേ ഇല്ല ബ്ലഡി ഫൂൾ... ഹും.... 

"ആരെ കാത്ത് നിക്കുവാടി നീയവിടെ... "

നമ്മളവിടെ പുറത്ത് തന്നെ നിൽക്കുന്നത് കണ്ട് കലിപ്പിട്ട് മോളിയാന്റി ശബ്‌ദിച്ചപ്പൊ ഹേയ് ആരുമില്ല മോളിയാന്റി ഞാൻ ദേ വരാണെന്ന് പറഞ്ഞ് അകത്തേക്ക് കയറി പോയി... ഇനി ഞാൻ ഇച്ചിരി സൂക്ഷിക്കേണ്ടിയിരിക്കുന്നു... മോളിയാന്റി രണ്ടും കല്പിച്ചുള്ള നടപ്പാണ്... ഇനിയെല്ലാം ഒളിഞ്ഞും പാത്തിയും ആയിരിക്കണം... 

ഫുടൊക്കെ കഴിച്ച് ഇന്നിനി അങ്ങോട്ട് പോവണ്ടല്ലോ എന്നോർത്ത് കിടന്നുറങ്ങാം എന്ന് വെച്ച് കിടന്നതേയോർമയുള്ളൂ... ഞാൻ കിടന്നതിന്റെ മോളിലായി ഇടി വെട്ടി വീഴുന്നത് പോലെ സിദ്ധു വന്ന് വീണതും ശ്വാസം അകത്തേക്കും പുറത്തേക്കും വിടാൻ കഴിയാതെ ഞാൻ ബെഡിൽ നിന്ന് ഞെരുങ്ങുമ്പോൾ ഇടയിൽ അവളോട് എഴുന്നേറ്റ് പോടീ എന്നൊക്കെ പറഞ്ഞെങ്കിലും കോപ്പാത്തി അതൊന്നും കേൾക്കാതെ നേരെത്തെ പറഞ്ഞതിനൊക്കെ കൊട്ട കണക്കിന് സോറിയൊക്കെ പറഞ്ഞ് നമ്മളെ കിസ്സിയും ഇക്കിളിയാക്കിയും മൂഡ് ശെരിയാക്കാൻ നോക്കുന്നു... ഒടുക്കം ഷിയു വന്ന് അവളെ പിടിച്ച് മാറ്റിയതും അതേ സ്ഥാനത് അവൻ വീഴാൻ പോയപ്പോൾ ഞാൻ അപ്പൊ തന്നെ കിടന്നിടത്ത് നിന്ന് എഴുന്നേറ്റു... 

"ദേ വിളി വന്നു,,, "

പെട്ടന്ന് ഷിയുന്റെ ഫോൺ റിങ് ചെയ്തപ്പോ അത് റോഷ ആണെന്ന് അവന്റെ സംസാരത്തിൽ തന്നെ മനസ്സിലായി... അവൻ ഇനി അടുത്ത ആഴ്ച കാണവേന്നും പറഞ്ഞ് നമ്മളെ രണ്ടാൾടെയും തലക്കിട്ട് രണ്ട് കൊട്ട് തന്നിട്ട് പോയി.... 

ശേഷം ഞാൻ സിദ്ധുനേ നോക്കിയപ്പോ അവളൊരു കള്ള ചിരിയോടെ പുരികമൊക്കെ പൊക്കിയും താഴ്ത്തിയും അതിനെ കൊണ്ട് ഡിസ്കോ ഡാൻസ് കളിക്കുന്നത് കണ്ടപ്പോഴെ എനിക്ക് മനസ്സിലായി ഇന്നലത്തെ കാര്യങ്ങളൊക്കെ അറിയാനുള്ള ത്വരയിലാ അവള് നിൽക്കുന്നതെന്ന്... അതിനൊന്നും ഒരു മൂഡില്ലന്ന അർത്ഥത്തിൽ ഞാൻ നീട്ടോയൊരു കോട്ടുവായ ഇട്ട് ബെഡിലേക്ക് കമിഴ്ന്നപ്പൊ അരികിലായി അവളും വന്ന് കിടന്ന് പറയെടി പറയെടി ന്ന് പറഞ്ഞപ്പോൾ ഒക്കെ ഞാനങ്ങട് പറഞ്ഞ് കൊടുത്തു.... എത്രയൊക്കെ ഇവളോട് പറയണ്ടാ പറയണ്ടാന്നൊക്കെ വിചാരിച്ചാലും ഇവളോട് പറഞ്ഞില്ലെങ്കിൽ പിന്നേ എനിക്കൊരു സമാധാനവും കിട്ടില്ല... ബല്ലാത്ത ജാതി.... 

"സിദ്ധു,,, ഹാനു ഇത്ര റൊമാന്റിക് ആയിരുന്നോ...? "

അവനെ കുറിച്ച് ചോദിച്ചാൽ അവൾക്ക് ഉള്ളിൽ വിഷമം തോന്നുവെങ്കിലും അവർക്കിടയിൽ നടന്ന നല്ല മൊമെന്റ്സ് ഒക്കെ ഒരു മിന്നായം പോലെ ഉള്ളിൽ കൂടി പാഞ്ഞാൽ അതിനേക്കാളേറെ ഒരു കുളിരും ഫീൽ ചെയ്യുമെന്ന് അറിയാം.... 

"അങ്ങനെ ചോദിച്ചാൽ ആണ്,,, അവനൊരു റൊമാന്റിക് ബോയ് തന്നെ... സിനുവിന്റെ അതേ പീസ് തന്നെയല്ലേ അവനും... ഏറെക്കുറെ നല്ല റൊമാന്റിക് ബോയ് തന്നെയായിരുന്നു അവൻ... സിനുനെ കുറിച്ച് നീ ഓരോന്ന് പറയുമ്പോൾ അതേ സ്ഥാനത് ഞാൻ എന്റെ ഹാനുവിനെയാ കണ്ടത്.... അവന്റെ കേറിങ് സ്നേഹം ഒക്കെ കണ്ടാൽ അവനെപ്പോലൊരു ആൺതരി ഈ ഭൂമി ലോകത്ത് വേറെയില്ലന്ന് തോന്നിയിട്ടുണ്ട്... പക്ഷേ ഇപ്പൊ അങ്ങനെയല്ലല്ലോ,, അവനെപ്പോലൊരു ആൺതരി തന്നെയാ നിന്റെ സിനുവും... ഒരേ പീസ് ആയോണ്ട് അങ്ങനെയല്ലേ ഉണ്ടാവു.. ടേസ്റ്റി ഒന്ന് തന്നെയായിരിക്കില്ലേ... 

ലൈഫിൽ എത്രയൊക്കെ സങ്കടപ്പെട്ടാലും സിനു നിനക്ക് തരുന്ന സ്നേഹം ഉണ്ടല്ലോ,,, അതൊരിക്കലും വെറുമൊരു സ്നേഹമല്ല... നീ ഉള്ളിൽ സങ്കടപ്പെടുമ്പോൾ അവനും സങ്കടപ്പെടുന്നുണ്ട്,,, അതൊക്കെ തട്ടി മാറ്റി നിന്നോട് അവൻ ഹാപ്പിയായിട്ട് ബീഹെവ് ചെയ്യുന്നത് നിന്റെ മുഖത്തെ ഹാപ്പിനെസ്സ് കാണാൻ വേണ്ടിയാണ്... സങ്കടം അങ്ങ് പാടെ മറന്നേക്കാൻ... ചില സമയത്തൊക്കെ തോന്നും ഈ ലോകത്ത് പ്രാണൻ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളെന്ന്... പക്ഷേ ഒരു നിമിഷം നമ്മളിൽ നിന്ന് ചെറിയ സൗന്ദര്യ പിണക്കമെങ്കിലും നടിച്ചാൽ ആ തോന്നൽ പതിയെ മാറും... നമ്മളെ മൊട്ടിവേറ്റ് ചെയ്ത് ഹാപ്പിയാക്കാൻ പ്രാണൻ കൂടാതെ ഒരു പൂവിനു പോലും കഴിഞ്ഞെന്ന് വരും... 

അങ്ങനെയാ ഞാനിപ്പൊ എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്... ഈ ലോകം മുഴുവൻ അവനാണെന്ന് കരുതി നിന്ന ഞാനാ ഇപ്പൊ അവനില്ലാതെ കഴിഞ്ഞ് പോവുന്നത്... കൂടെയുണ്ടെന്ന് തോന്നുന്നത് രാത്രിയിൽ ആകാശത്ത് നോക്കിയിരിക്കുമ്പോഴാണ്... ചില സമയത്തെ ഓരോ ചിന്ത ഞാൻ എന്നെ തന്നെ കൊന്നാലോ എന്ന് വരെ തോന്നിപ്പോവും... പക്ഷേ,,, അതിന് ഞാൻ നിൽക്കില്ല... അറിയാം ഇപ്പോഴും അവന്റെയുള്ളിൽ ഞാനുണ്ട്... സിദ്ധുവിനെ തനിച്ചാക്കി അവന് കൂടുതൽ കാലം മറഞ്ഞു നിൽക്കാൻ കഴിയില്ല.. വൈകാതെ തന്നെ അവൻ വരും... അല്ലെങ്കിൽ ഞാൻ അന്വേഷിച്ചു പോവും... ചില സമയത്തെ കുനിഷ്ട ആലോചയാനയും ബ്ലഡി ചിന്തയുമാണ് മനസ്സിനെ ചീത്തയാക്കുന്നത്... എന്നേരം ദാ ഇത് പോലെ എന്തൊക്കെയോ ചിന്തിച്ചു കാട് കേറിയിരിക്കും... "

രണ്ട് മിനിറ്റിനുള്ളിൽ അവള് ഹാനുവിനെ കുറിച്ച് അത്രയൊക്കെ പറഞ്ഞ് ഒതുക്കിയെങ്കിലും കെട്ടിരുന്ന എനിക്ക് ഫീൽ ചെയ്തത് എത്രയോ മണിക്കൂർ നേരത്തെ കഥയാണ്... സിദ്ധു പറഞ്ഞത് പോലെയാണ് എനിക്ക് സിനുവിനോടും... അവള് പറഞ്ഞ ഹാനുവിനേ പോലെ തന്നെയാണ് സിനുവും... കൂടെയില്ലാതിരുന്നിട്ടും നീ ഇങ്ങനെ അവന് വേണ്ടി ചില നേരം മാറ്റി വെക്കാറില്ലേ സിദ്ധു... അതിനൊക്കെ ഒരു നിമിഷം അവസാനം ഉണ്ടാവും സിദ്ധു... തിരിച്ച് വരും നിന്റെ ഹാനു... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

"ഇന്നലെ രാത്രി തൊട്ട് അവള്ടെ കൂടെ നിന്നിട്ട് ഇപ്പൊ നീ ഉറങ്ങി തീർക്കുന്നോടാ... എഴുന്നേറ്റ് പോടാ ഉവ്വേ... "

ഉറക്കം കടം വീട്ടുന്നതിനിടയിൽ കോപ്പൻ സണ്ണി അതും പറഞ്ഞോണ്ട് എന്നെ ബെഡിൽ നിന്ന് താഴേക്ക് ചവിട്ടി തെറിപ്പിച്ചതും മനുഷ്യന്റെ ഊര പോയെന്ന് പറഞ്ഞാൽ മതിയല്ലോ... സ്വർഗവും നരകവും ഒരുമിച്ച് കണ്ട പ്രതീതിയായിരുന്നു.... ഹൌ... 

ദേഷ്യം കേറി ഞാൻ ഡാ ന്നും പറഞ്ഞ് അവന്റെ നേർക്ക് കുതിച്ചപ്പോ അവന് ഡോണ്ടു ഡോണ്ടു ന്ന് പറഞ്ഞ് ഇന്റു സിംപലും കാണിച്ച് നിൽക്കുന്നു... എന്നാലും ഞാൻ ചുമ്മാതിരിക്കുമൊ... കൊടുക്കേണ്ടത് അപ്പോ തന്നെ അങ്ങട് കൊടുത്തു... അവസാനം സബാഷ് എന്ന് പറഞ്ഞ് ഊരക്ക് കയ്യും കൊടുത്ത് അവൻ ബെഡിൽ നിവർന്നു കിടന്നതും അവനെയൊന്ന് ഇരുത്തി നോക്കിയിട്ട് ഞാനും അരികിലായി കിടന്നു... 

"എടാ എന്തൊക്കെയട ഇന്നലെ നടന്നത്... എന്നോട് പറയെടാ... ഞാനും കേൾക്കട്ടെന്നെ നിങ്ങളുടെയാ സുന്ദര നിമിഷങ്ങൾ... "

"എടാ,, എപ്പോഴും എപ്പോഴും നീയിതും ചോദിച്ചോണ്ട് എന്തിനാ വരുന്നത്.. നീ കരുതുന്നതൊന്നും ഞങ്ങൾക്ക് ഇടയിൽ നടക്കാറില്ല.. ജസ്റ്റ്‌ കിസ്സ് ആൻഡ് ഹഗ്... അതേയ്,, ഈ കെയ്സാൻ അതിര് വിട്ട് അങ്ങട് കടക്കൂലട്ടോ... എന്റെ ആണത്തം ഞാൻ കളയില്ല... കേട്ടോടാ...

പിന്നെയൊരു ഗുഡ് ന്യൂസ്‌ ഉണ്ട്,,, ഈ അടുത്ത കാലത്ത് തന്നെ എന്റെയും അവളുടെയും മാര്യേജ് ഉണ്ടാവും... ഇന്നലെ നമ്മള് അങ്ങോട്ട്‌ പോവുമ്പോ എവിടുന്നോ കുപ്പിയിൽ നിന്ന് ഭൂതം ഇറങ്ങിയത് പോലെ ഞങ്ങള്ക്ക് മുന്നിൽ അവൻ പ്രത്യക്ഷപ്പെട്ടു,,, ശെരിക്കും പറഞ്ഞാൽ എന്നെ അവൻ വേണ്ടത് പോലെ മനസ്സിലാക്കിയില്ലന്ന് വേണം പറയാൻ... അവൻ പറയാ,, ഞങ്ങളുടെ മാര്യേജ് നടക്കില്ലെന്നും വൈകാതെ അവള്ടെ ജീവൻ അവനെടുക്കുമെന്നും... അതും ആരോടാ അവനീ പറയുന്നതൊക്കെ,,, ഈ കെയ്സാനേ മുന്നിൽ നിർത്തി കൊണ്ട്... ഹ്മ്മ്മ്... "

"ഓഹ് മൈ ഗോഡ്... ആ ട്രാജഡി അവിടേം വന്നോ.. അതെങ്ങനെ അവൻ അവിടെയത്തി... "

"എനിക്ക് തോന്നുന്നു ഞങ്ങളെ വിടാതെ തന്നെ അവൻ ഫോളോ ചെയ്യുന്നുണ്ട്... ആ കാര്യത്തിൽ നോ ഡൌട്ട്... അന്നാ മാഗസിനിൽ ആ ഫോട്ടോസും ഫേക്ക് ന്യൂസും ഒക്കെ പകർത്തിയത് അവനാണെന്ന് നിന്നെ ഞാൻ ചെറുതായി സൂചിപ്പിച്ചിരുന്നില്ലേ... എന്റെയാ ഊഹം തെറ്റിയില്ല... അതൊക്കെ ചെയ്തത് അവനാണ്.. ആ ഐമൻ ജഹാൻ... "

"എന്നിട്ട് നീയൊന്നും അവനെ ചെയ്തില്ലെ... അവിടെ വെച്ച് തന്നെ അവനെ തീർക്കലല്ലേ... വൈ നോട്ട് നീയത് ചെയ്തില്ല മാൻ...? "

"എടാ സണ്ണി,,, കാര്യം അവൻ ചെയ്തത് ചെറ്റത്തരം ആണെങ്കിലും മാഗസിനിൽ അതൊക്കെ വന്നപ്പോൾ ഞാനും അവളും ജനങ്ങൾക് മുന്നിൽ ഒരുമിച്ച് നടന്നു നാടകം കളിക്കുകയായിരുന്നു... അതോണ്ടെന്താ ആ നാടകത്തിനൊക്കെ ഒരു സ്റ്റോപ്പ്‌ ഇട്ട് ഇപ്പൊ നമ്മള് റിയലായിട്ട് പ്രണയിച്ചു നടക്കയല്ലേ... ആ സമയത്തൊക്കെ അവളോടൊത്ത് ഒരുമിച്ചപ്പൊ ചെറിയൊരു സ്പാർക് തോന്നി... ആ സ്പാർക് അവളോട്‌ പറയേം ചെയ്തു... ആ മാഗസിന്റെ കാര്യത്തിൽ എനിക്കവനോട് ലോഡ് കടപ്പാടുണ്ട്... "

"ഹ്മ്മ് ഹ്മ്മ് ഹ്മ്മ്... എന്നാലും ഒരു വെടി പൊട്ടിക്കായിരുന്നു നിനക്ക്... നീ എങ്ങനെയുള്ളതാണെന്ന് അവനെ ചെറുതായിട്ടൊന്ന് സൂചിപ്പിക്കാമായിരുന്നു.... "

"ആ ഏതാണ്ട് ചെറുതായി ഞാൻ സൂചിപ്പിച്ചിട്ടുണ്ട്... പുന്നാര മോൻ വിഷമിക്കേണ്ടട്ടൊ... "

ഒക്കെ ഞാൻ സണ്ണിയോട് പറഞ്ഞപ്പോൾ ഞാനവനെ തീർക്കാഞ്ഞിട്ടാണ് അവന് സങ്കടം... തീർക്കുന്നതിന് മുന്നേ അവള്ടെ ഫ്ലാഷ് ബാക്ക് ഒക്കെ അറിയണ്ടേ... എന്നാലല്ലേ ഒറ്റയിടിക്ക് തീർക്കാൻ പറ്റത്തുള്ളൂ... എന്റെ കുനിഷ്ട ചോദ്യം കൊണ്ട് ഫ്ലാഷ് ബാക്ക് പാതിക്ക് ഇടേം ചെയ്തു.... ഇനി എങ്ങനെ അവളെക്കൊണ്ട് പറയിപ്പിക്കും... അവളോടാണേൽ ഇന്ന് ഇങ്ങോട്ട് വരേണ്ടന്നും പറഞ്ഞു... മിക്കവാറും ഞാൻ അങ്ങോട്ട് കെട്ടിയെടുക്കേണ്ടി വരും... 

ബേബി മിലു എന്താ വരാഞ്ഞേ എന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ അവൾക്ക് സുഖമില്ലെന്ന് പറഞ്ഞപ്പോ അവൾക്ക് ഒടുക്കത്തെ വാശി മിലുവിനെ കാണണമെന്ന്.... നിന്ന നിൽപ്പിൽ ബേബി ശുണ്ഠി പിടിച്ച് കയ്യും കെട്ടി നിന്നപ്പോ സണ്ണി അവളെ കൊറേ ഇക്കിളി ആക്കിയെങ്കിലും അതൊരു നടക്ക് പോവില്ലന്ന് പറഞ്ഞ് അവളെയവിടെ ഇട്ടിട്ട് സണ്ണി പോയതും കുറുമ്പി ഇടം കണ്ണിട്ട് എന്നെ നോക്കുന്നു... 

"ബേബി മോളു,,, മിലുന് സുഖമില്ലാഞ്ഞിട്ടല്ലേ ഇങ്ങോട്ട് വരേണ്ടന്ന് പറഞ്ഞത്... റസ്റ്റ്‌ എടുത്തോട്ടെന്നെ... എന്തിനാ നമ്മള് അങ്ങോട്ട് പോയി ഡിസ്റ്റർബ് ചെയ്യുന്നത്.... പാവല്ലേ മിലു... "

"അപ്പൊ സിനുവെന്നേ കൊണ്ട് പോവില്ലല്ലേ... ഓകെ.. എന്നാൽ പിന്നേ സിനു മാത്രം പോയിവാ... എന്നിട്ട് അവിടെ ചെന്ന് എന്നെ വീഡിയോ കാൾ ചെയ്യ്... ഓക്കേ.. "

ഭയങ്കര കാഞ്ഞ ബുദ്ധിയാണ്... ഈ കുഞ്ഞി തലയിൽ ആവശ്യമില്ലാത്ത കൊറേ ബുദ്ധിയൊക്കെ കേറി കൂടീട്ടുണ്ട്... പെട്ടന്ന് പോവണെന്നും പറഞ്ഞ് അവള് പോയപ്പോ അതേ വഴി തന്നെ മോം കയറി വന്നപ്പോൾ ആ മുഖത്ത് കാണാമായിരുന്നു ഞാൻ ഇന്നലെ ഇവിടെയില്ലാത്ത കാര്യം മോം അറിഞ്ഞിട്ടുണ്ടെന്ന്.... 

"നീയെന്താ ബേബിയോട് പറഞ്ഞത്... അവൾക്ക് സുഖമില്ലന്നോ... ഹ്മ്മ്.. അവളോട് കള്ളം പറഞ്ഞ് നിനക്ക് ഒഴിവാവം... പക്ഷേ എന്നോട് അത് നടക്കില്ല... സത്യം പറയടാ,, ഇന്നലെ രണ്ടും കൂടി എവിടെ പോയതായിരുന്നു... ഹ്മ്മ്.... "

"എന്റെ മോം,,, എന്നാലും എങ്ങനെ ഊഹിക്കാൻ കഴിഞ്ഞു ഞാനും അവളും ഇന്നലെ കറങ്ങാൻ പോയതൊക്കെ... എന്തായാലും മോമിനോട്‌ ഞാനൊന്നും ഇത് വരെ മറച്ചു വെച്ചിട്ടില്ലല്ലോ.. എനിക്ക് അങ്ങനെയൊരു ശീലവും ഇല്ല... അപ്പൊ പിന്നേ എനിക്ക് പറയുന്നതോണ്ട് ഒരു കുഴപ്പവും ഇല്ല... വാ ഇവിടെയിരിക്ക്... "

മോമിന്റെ വരവ് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു എല്ലാം അറിഞ്ഞിട്ടുള്ള വരവാണെന്ന്... പിന്നേ ഞാനൊന്നും മോമിൽ നിന്ന് മറച്ചു വെക്കാത്തോണ്ട് ഇതായിട്ട് എന്തിനാ മറച്ചു വെക്കുന്നത് എന്ന് കരുതി ഒക്കെ പറയാമെന്നു വെച്ചു... മോമിനെ പിടിച്ച് ബെഡിൽ ഇരുത്തിയിട്ട് ഞാനാ മടിയിൽ തല വെച്ചു കിടന്ന് ഇന്നലെ അവളുമൊത്ത് സ്പെൻഡ്‌ ചെയ്ത നിമിഷങ്ങൾ ഒക്കെ അങ്ങട് പറഞ്ഞ് കൊടുക്കുമ്പോ ഞാൻ പോലുമറിയാതെ എന്റെ ഉള്ളം വല്ലാതെ സന്തോഷിക്കുകയും അതേ സമയം തന്നെ ചുണ്ടിൽ ചെറു ചിരി വരേം ചെയ്തു... ശെരിക്കും പറഞ്ഞാൽ ആ മൊമെന്റ് ഒക്കെ എന്നും ഓർമകളല്ലാതെ ഉള്ളിൽ കിടപ്പുണ്ട്.... 

"എന്റെ സിനുവേ,,, എങ്ങനെ ദേഷ്യം പിടിച്ച് നടന്നതാ നീ... ഇപ്പൊ അതെന്താണെന്ന് പോലും അറിയാത്തത് പോലെയുണ്ട് നിന്റെ മുഖം... ഫുൾ ടൈം ചിരിയോട് ചിരിയും അവളുമൊത്ത് കളിയും... യാഷ കാരണമെങ്കിലും നിന്റെ മുഖം ഇത്ര തെളിച്ചതോടെ കാണുന്നുണ്ടല്ലോ.... നാനു പോയതിൽ പിന്നേ അവനെ പോലെയൊരു സ്ഥാനത്ത യാഷ നിന്റെ ലൈഫിലേക്ക് വന്നത്... അവൻ കൂടെയുള്ളപ്പോഴുള്ള നിന്റെ ഹാപ്പിനെസ്സ് ഇപ്പൊ യാഷ കൂടെയുള്ളപ്പോൾ കിട്ടുന്നു.... അവളൊരു നല്ല മോള്‌ തന്നെയാ... 

സിനു ഞാനൊരു കാര്യം ചോദിക്കട്ടെ,,, നമ്മളെ നാനുവും സ്നേഹിച്ചിരുന്നില്ലേ ഒരു പെണ്ണിനെ... നിന്നോട് ചെറുതായി സൂചിപ്പിച്ചിരുന്നില്ലേ... അവളാരാ എവിടെയാ എന്താ എന്നൊക്കെ അറിയുമൊ നിനക്ക്... "

"ഇല്ല മോം... അവനൊരു പ്രണയം ഉണ്ടന്നെല്ലാതെ ഞാൻ അതൊന്നും അന്ന് അത്ര വലിയ കാര്യമാക്കിയിരുന്നില്ല... അവളെയൊന്ന് കണ്ടിട്ട് പോലുമില്ല... "

"കാണാൻ ഒരു അവസരം ഉണ്ടല്ലോ... നാനു പോയതിൽ പിന്നേ നീ അവന്റെ പേർസണൽ കാര്യത്തിൽ തലയിട്ടിട്ടില്ല... അവന്റെ ആ ലാപ്ടോപിൽ കാണും എല്ലാം... പിന്നേ നീ അതാരെ കൊണ്ടും തൊടാൻ അനുവദിക്കാത്തത് കൊണ്ട ഞാനും ആ ഭാഗത്ത്‌ പോവാത്തത്... സിനു അവളാരാണെന്ന് അറിയാൻ വേണ്ടിയെങ്കിലും നീ അതൊന്ന് ഓപ്പൺ ചെയ്ത് നോക്കുമോ...? "

"പ്ലീസ് മോം... അത് വേണ്ട... അവനില്ലാതെ എന്തിനാ ഞങ്ങള് ആ പെണ്ണിനെ കുറിച്ച് അന്വേഷിക്കുന്നത്... എന്തിനാ അതാരാന്നൊക്കെ നോക്കുന്നത്.. വേണ്ട മോം... അതിന്റെയൊന്നും ഒരാവശ്യവും ഇല്ല... അവളാരാണെന്നും എനിക്കറിയേണ്ട... ചിലപ്പോൾ അറിഞ്ഞാൽ ഞാൻ അവളെ തേടി പിടിച്ച് എന്തെങ്കിലും ചെയ്‌തെന്ന് വരും... അവനെ കാണാത്തതിന്റെ ദേഷ്യം ഞാൻ അവളോട് തീർത്തെന്ന് വരും... "

"നീയിതെന്തൊക്കെയാ സിനു പറയുന്നത്...? ഒരുപക്ഷേ നാനു എവിടെയാന്നുള്ള കാര്യം ആ പെണ്ണിന് അറിയുമെങ്കിലോ..? എത്ര നാൾ നമ്മള് എല്ലാരും അന്വേഷിച്ചു,,, എന്നിട്ട് കിട്ടിയോ,,, എന്റെ മകന്റെ ജീവൻ നിലച്ചെന്ന വാർത്തെയെങ്കിലും എനിക്ക് കേൾക്കാൻ കഴിഞ്ഞോ...? ഇല്ല... ഏതെങ്കിലും ഒരു കോണിൽ ഉണ്ടെന്ന വാർത്തയെങ്കിലും കേൾക്കാൻ കഴിഞ്ഞെങ്കിലെന്ന് കൊതിച്ചു പോയിട്ട ഞാൻ ചോദിച്ചത്... ഒന്ന് നോക്ക് സിനു... "

സങ്കടത്തോടെയുള്ള മോമിന്റെ സംസാരം കേട്ടിട്ടും എന്ത് കൊണ്ടോ എന്റെ മനസ്സ് അലിഞ്ഞില്ല.... ദേഷ്യം കൊണ്ടാണ് ഞാൻ നോക്കാത്തത്... പലപ്പോഴും അവൻ പറയാറുണ്ട് നീയാണ് എനിക്കെല്ലാം... ഞനങ്ങൾക് ഇടയിൽ ഒരു സീക്രെട്സും വേണ്ട എന്നൊക്കെ അവൻ പറയുമ്പോൾ ഞാൻ കരുതി അവന്റെയുള്ളിൽ ഒരു പെണ്ണും ഉണ്ടാവില്ലന്ന്... 

പക്ഷേ ഒരു ദിവസം എടുത്തടിച്ച പോലെയവൻ എനിക്കൊരു പെണ്ണിനോട് ഇഷ്ടമാണ്,,, കുറേ നാളായി പ്രണയിക്കാൻ തുടങ്ങിയിട്ട്,,, എന്നൊക്കെ പറഞ്ഞപ്പോൾ ഞാനത് കൂടുതൽ ചെവി കൊടുത്തില്ല.... കാരണം കുറേ നാളായിട്ടും അവൻ എന്നിൽ നിന്നും എന്തൊണ്ട മറച്ചു വെച്ചത് എന്ന് ചിന്തിച്ചു പോയി... അതിന്റെ പേരിൽ വഴക്കിടാനും നിന്നില്ല... ഒരു പെണ്ണിന്റെ കാര്യവും പറഞ്ഞിട്ട് എന്തിനാ ഞങ്ങൾക്ക് ഇടയിൽ ഒരു ഡിസ്റ്റൻസ് എന്ന് കരുതി... പല തവണ അവള് ആരാണെന്നും എന്താണെന്നും എന്നോട് പറയാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊട്ടും ഞാൻ കേൾക്കാൻ കൂട്ടാക്കിയില്ല.... ചിലപ്പോൾ എനിക്ക് അവൻ പതിയെ എന്നിൽ നിന്ന് അകലുന്നത് പോലെ ഫീൽ ചെയ്യും.. അതോണ്ടാ ഒന്നും അറിയണ്ടന്ന് കരുതിയത്... 

പക്ഷേ ഇന്ന് മോം അതൊക്കെ പറഞ്ഞ് പോയപ്പോ എന്റെ ഉള്ളിലും ഒരു തോന്നൽ,,, ആ പെണ്ണ് ഏതാണെന്ന് അറിയാൻ... പതിയെ ഞാൻ അടച്ച് വെച്ച കുറച്ച് വലിപ്പമുള്ള ഒരു മരത്തിന്റെ ബോക്സിൽ നിന്നും ലാപ്ടോപ് എടുത്ത് തുറക്കണോ വേണ്ടയോ എന്ന മട്ടിൽ അതിൽ തന്നെ നോക്കി നിന്നു... അതെടുത്തപ്പോ തന്നെ നാനുവിനെ ഓർമ വന്നതും തൊണ്ടയിൽ എന്തോ കുടുങ്ങിയത് പോലെ ഫീൽ ചെയ്തപ്പോ ഞാൻ എടുത്തത് പോലെ തന്നെ അവിടെ വെച്ചു.... 

നോ,,, എനിക്കറിയേണ്ട അവളാരണെന്നും എന്താണെന്നും... ചിലപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ ചെയ്‌തെന്ന് വരും.. പക്ഷേ നാനു,,, ഇപ്പോ എന്റെ ലൈഫ് ആകെ മാറിമറിഞ്ഞിരിക്കുകയാ,,, ഇന്നിപ്പോ എന്റെ ലൈഫിൽ ഒരു പെണ്ണ് കടന്ന് വന്നെടാ... ആകെ എല്ലാം മാറി... എന്റെ ലൈഫിൽ ഇങ്ങനെയൊരു ചേഞ്ച്‌ ഉണ്ടാവുമെന്ന് ഞാൻ കരുതിയിട്ടില്ല... ഇപ്പൊ നിന്നെപോലെ തന്നെ അവളും എനിക്ക് എല്ലാമെല്ലാമായി തീർന്നിരിക്കുകയാണ്... ഇതൊന്നും അറിയാനും അറിയിക്കാനും നീ ഇല്ലാതെ പോയല്ലോ... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

ആ ഫ്രോഡ്നെ കുറിച്ച് മോളിയാന്റി ഓരോന്ന് ചോദിച്ചറിയുമ്പോൾ പകുതി കള്ളമൊക്കെ പറഞ്ഞ് ഒപ്പിക്കുന്നതിനിടയിൽ കേറി ആ സിദ്ധു വന്ന് ഉമ്മച്ചൻ ഉമ്മച്ചൻ എന്നൊക്കെ പറഞ്ഞ് വന്നപ്പോ അവള്ടെ മോന്ത കണക്കെ ഒന്ന് പൊട്ടിക്കാനാ തോന്നിയത്... അത് കേട്ടിട്ട് മോളിയാന്റി നെറ്റി ചുളിച്ചോണ്ട് നോക്കുന്നതൊക്കെ കണ്ടപ്പോ ഞാൻ ഒന്നുമേയില്ല എന്ന ഭാവത്തിൽ ഇളിച്ചു കൊടുത്തു.... ആ കോപ്പിന് ഞാൻ കൊടുക്കുന്നുണ്ട്... 

"ടിൻ ടിൻ "

ഇടയിൽ ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ആ തക്കത്തിൽ ഞാൻ നൈസ് ആയിട്ട് മുങ്ങാമെന്ന് വെച്ച് എഴുന്നേറ്റപ്പോൾ മോളിയാന്റി ശബ്ദം കുറച്ച് കനപ്പിച്ച് കൊണ്ട് അവിടെയിരിക്കടി ആരാ വന്നതെന്ന് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ പേടിക്കാതെ പേടിച്ചോണ്ട് ഞാൻ എഴുന്നേറ്റത് പോലെന്നെ അവിടെയിരുന്നു.... 

ഈ മോളിക്ക് ഇതെന്ത് പറ്റി... ഇതൊക്കെ കുറച്ച് കൂടുതലാണ്.... ഒരുമാതിരി ജയിൽ പുള്ളികളെ പോലെയാ ആന്റിയുടെ ബീഹെവിയർ... ടൂ മച്ച് മോളിക്കുട്ടി ടൂ മച്ച്... സ്ട്രിക്ട് ആവുമെന്നൊക്കെ പറഞ്ഞപ്പോൾ ഇത്രക്ക് വേണ്ടായിരുന്നു... ഇച്ചിരി ലേശം കുറക്കായിരുന്നു... ങീ.... 

ഡോർ തുറന്ന ശേഷം ആരാ വന്നതെന്ന് നോക്കാൻ വേണ്ടി ഞാൻ ഏന്തി വലിഞ്ഞു നോക്കിയപ്പോ ഫ്രോഡ്നെ കണ്ടതും ഞാൻ വാ തുറന്ന് തലക്ക് അടി കൊടുത്ത് ഇപ്പൊ ഇങ്ങോട്ട് എന്തിനാ കെട്ടിയെടുത്തത് എന്നൊക്കെ ചിന്തിച്ചു നഖം കടിച്ച് അവിടെയിരിക്കുമ്പോൾ മോളിയാന്റി അവനെ കണ്ട നിൽപ്പിൽ എന്നെ തിരിഞ്ഞ് നോക്കിയതും മൂപ്പത്തിക്ക് ഞാനൊന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.... 

ആന്റി വാ മോനെ എന്താ അവിടെ നിന്ന് കളഞ്ഞത് അകത്തേക്ക് കയറി വാ എന്നൊക്കെ പറയുന്നതിന് മുന്നേ അവൻ അകത്തേക്ക് കയറി വന്നു... അത് കണ്ടിട്ട് മൂപ്പത്തി എന്തോ പോയ അണ്ണാനെ പോലെ അവനെ അടിമുടി നോക്കുന്നുണ്ട്... 

അവൻ വന്ന് എന്നെ ഹഗ് ചെയ്യാൻ നിന്നപ്പോൾ ഇടം കണ്ണിട്ട് ഞാൻ മൂപ്പത്തിയെ നോക്കിയപ്പോ ആള് കണ്ണുരുട്ടി കൈ കൊണ്ട് വേണ്ടാന്നൊക്കെ അവന്റെ പിന്നിൽ നിന്ന് ആക്ഷൻ ഇട്ട് പറയുമ്പോൾ എന്തോ ചെയ്യും എന്ന രീതിയിൽ ഞാൻ സ്റ്റഡിയായി അവിടെ നിൽക്കുമ്പോ അവനവന്റെ സ്ഥിരം പല്ലവി തീർത്തിരുന്നു... ഹഗ് ചെയ്തു കിസ്സ് ചെയ്തു... അത് കണ്ടപ്പോ ആന്റി നിനക്ക് വെച്ചിട്ടുണ്ടെന്ന മട്ടിൽ എന്നെ നോക്കിയിട്ട് അവനെ നോക്കി ചിരിച്ചെന്ന് വരുത്തി സിദ്ധുനേയും കൂട്ടി കിച്ചണിലേക്ക് പോയി... 

"എടാ ഫ്രോഡേ കോപ്പേ,,, നീയെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്... നിനക്കെന്താ പ്രാന്ത് ആണോ... ആണോന്ന്... "

"നിന്റെ വർത്താനം കേട്ടാൽ തൊന്നും ഞാൻ ആദ്യമായിട്ടാണ് ഇങ്ങോട്ട് വരുന്നതെന്ന്... വാട്ട്‌ ഹാപ്പെൻഡ്... എനിക്ക് നിന്നെ കാണണമെന്ന് തോന്നി ഞാൻ വന്നു.... അല്ലാ,,, ആ ഓൾഡ് ലേഡിയാരാ... മുന്നേ ഇവിടെ വന്നപ്പോൾ കണ്ടതേയില്ലല്ലോ... "

"അത് മോളിയാന്റി... ഷാജഹാൻ മൻസിലെ ജോലിക്ക് വരുന്ന സ്ത്രീ... "

ഞാനത് പറഞ്ഞപ്പോ അവൻ കിച്ചണിൽ നോക്കി ഓഹോ എന്ന് പറഞ്ഞു... വീണ്ടും ഞാൻ എന്തിനാ ഇപ്പൊ വന്നതെന്ന് ചോദിച്ചപ്പോൾ അതിനൊരു മറുപടി പറയാതെ അവൻ എന്നെയും കൂട്ടി മോളിൽ എന്റെ റൂമിലേക്ക് പോയി... പോക്ക് ഒക്കെ കണ്ടാൽ തോന്നും ഇതവന്റെ വീടാണെന്ന്.... ബ്ലാ.... 

"പറ,,, "

"എന്ത്,,, "

"ഇന്നലെ തുടങ്ങിയ ഫ്ലാഷ് ബാക്കിന്റെ ബാക്കി പറയെന്ന്... ഞാനായിട്ട് സ്റ്റോപ്പ്‌ ഇട്ടതല്ലേ... അതോണ്ട് ഞാനായിട്ട് തന്നെ തുടങ്ങാനും പറയുന്നു... "

"ഓഹോ,, അപ്പൊ അതറിയാനുള്ള വരവ് ആയിരുന്നല്ലേ... എന്നാ പിന്നേ വന്ന വഴിക്ക് തന്നെ മോൻ വിട്ടോ... പറയാനുള്ള മൂഡ് ഇല്ലെനിക്ക്... "

"ആണോ... എന്നാ പിന്നേ സേച്ചി ഏത് മൂടിലാണാവോ ഉള്ളത്... "

വല്ലാത്തൊരു ഭാവത്തോടെ അവനത് പറഞ്ഞിട്ട് താടിയിൽ തലോടി കൊണ്ടവൻ എന്നിലേക്ക്‌ അടുത്ത് വന്നതും അതിനനുസരിച്ചു ഞാൻ പിന്നോട്ട് പോവാതെ അവന്റെയാ ഇളം നീല കണ്ണുകളിലേക്ക് നോക്കി ഞാൻ നിൽക്കുമ്പോ ഒരു മുട്ട് സൂചി വീഴാൻ മാത്രമുള്ള സ്പേസിൽ അടുത്ത് നിന്നതും പെട്ടന്നൊരു വലിയിൽ എങ്ങനെയവൻ അരയിൽ പിടിച്ച് അവനിലേക്ക് ചേർത്ത് നിർത്തിയപ്പോ ഒരു കൗതുകം ഇല്ലാതെ ഞാൻ ചിരിച്ചോണ്ട് അവനെ നോക്കി നിന്നു... 

അതൊക്കെ തകിടം മറിച്ചോണ്ട് അവന്റെ മുഖം എന്റെ രണ്ട് കവിളിലും ഉരസിയപ്പൊ ആ ചെറിയ താടി രോമം മുള്ള് തറക്കുന്നത് പോലെ അനുഭവപ്പെട്ടു ഞാൻ അവന്റെ ഷർട്ട്‌ൽ ബാലമായി പിടിച്ച് നിന്നതും അത് നിർത്തിയവൻ എന്റെ ചുണ്ടിൽ നോക്കി മുഖമടുപ്പിച്ച് വന്നപ്പോ ഞാൻ വേണ്ട പറയാം എന്ന് പറഞ്ഞിട്ട് അവനെ നോക്കി... എനിക്കറിയാമായിരുന്നു എന്നെ കൊണ്ട് പറയിപ്പിക്കാനാ അവൻ ശ്രമിക്കുന്നതെന്ന്... എടുത്തടിച്ച പോലെ ഞാനങ്ങനെ പറഞ്ഞപ്പോ അവന്റെയാ ഇളം നീല കണ്ണുകൾ ഇറുക്കി കൊണ്ട് അവന്റെ മാത്രം ചിരി ചിരിച്ചപ്പോൾ ഒരു കുസൃതിയാലെ ഞാൻ കവിളിൽ ഒന്ന് തട്ടി... 

എന്നിട്ടവൻ റൂമിലുലെ സ്റ്റാൻഡിലുള്ള ഊഞ്ഞാലിൽ ഇരുന്നിട്ട് എന്നെ അവന്റെ മടിയിൽ ഇരുത്തിയപ്പോൾ ഞാൻ ആ നെഞ്ചിൽ തല ചായിച്ചു..... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

അന്ന് രാത്രിയിൽ കിടക്കുന്നതിനു മുന്നേ ആ കോപ്പൻ ആദു എനിക്കുള്ളത് താരനും മറന്നില്ല... ബ്ലഡി ഫൂൾ എന്റെ ദേഹത്തോട്ട് ചൂട് വെള്ളത്തിന്‌ പകരം കിണറ്റിൽ നിന്ന് വലിച്ചെടുത്ത തണുത്ത വെള്ളമാ വാരി കോരി ഒഴിച്ചത്... ഇനി പകരം ചെയ്യാൻ പോയാൽ മാനൂപാനോട്‌ പറഞ്ഞിട്ട് എനിക്കുള്ളത് നല്ലത് വാങ്ങി തന്നെന്നു വരും... 

രാത്രിയിൽ ഉറക്കം വരഞ്ഞിട്ട് ഞാൻ മാനൂപ്പാന്റെ റൂമിലേക്ക് പോയപ്പോൾ മൂപര് ഡയറിയിൽ എന്തോ എഴുതുന്നത് കണ്ടതും എന്നെ കണ്ടപ്പോ അത് മാറ്റി വെച്ചിട്ട് ആ ഉണ്ട കണ്ണട അഴിച്ചിട്ട് ഉറക്കം വരുന്നെന്നു പറഞ്ഞ് കിടന്നതും അതേ പറ്റി ഒന്നും ചോദിക്കാൻ നിൽക്കാതെ മാനുപ്പാന്റെ കൂടെ ഞാനും കെട്ടിപിടിച് കിടന്നു.... 

"മാനൂപ്പാ,,,,, "

"ഹ്മ്മ്,,, നിനക്ക് ഉറക്കൊന്നുമില്ലടി യാഷ,,, "

"ഉറക്കം വരണ്ടേ... അതേയ്,,, എന്റെ ഉമ്മയും ഉപ്പയും പോവുമ്പോ മാനൂപ്പാനോട്‌ എന്തെങ്കിലും പറഞ്ഞിരുന്നോ,, "

"എന്ത് പറയാനെടി,,, അതിന് അവരൊക്കെ പോവുമ്പോൾ എന്നോട് വല്ലതും പറഞ്ഞിരുന്നോ,,, നിന്റെയുമ്മ ആണേൽ ഇക്കാക്കയായ ഷാജഹാനോട്‌ ഇപ്പൊ വരവേന്നും പറഞ്ഞ് ഇറങ്ങിയതാണ്... പക്ഷേ ആ വരവ് ഒരിക്കലും അവസാനത്തെ വരവായിരിക്കുമെന്ന് അറിഞ്ഞില്ല... ഷാജഹാന്റെ പ്രിയപ്പെട്ട പെങ്ങളായിരുന്നു നിന്റെയുമ്മ ആയിഷുമ്മ... എന്റെ മകളാണെങ്കിലും ഒരുപ്പയുടെ സ്ഥാനം നൽകി അവന് നല്ല രീതിയിൽ തന്നെ പെരുമാറിയിട്ടുണ്ട്... എന്റെ രണ്ട് മക്കൾക്കും നല്ല സഹോദര സഹോദരി സ്നേഹമൊക്കെ വേണ്ടുവോളം ഉണ്ടായിട്ടുണ്ട്... 

നിന്നെ പോലെയൊരു തെറിച്ച സാധനമാണ് നിന്റെയുമ്മയും... നിന്റെ ഈ ഓരോ വികൃതികളും കാണുമ്പോ ശെരിക്കും എനിക്കെന്റെ മകളെ പോലെയാ തോന്നാറ്... അതേ സ്വഭാവം തന്നെ നിന്നിൽ കാണുന്നത് കൊണ്ട് എനിക്ക് നിന്റെയുമ്മ ഇല്ലാത്ത ഒരു കുറവ്‌ തോന്നിയിട്ടില്ല... "

"അങ്ങോളം എനിക്ക് അവരുടെ സ്നേഹവും ലാളനയും കിട്ടിയില്ലല്ലോ എന്റെ മാനൂപ്പാ... "

"ഹ്മ്മ്... കരച്ചിലും പിടിച്ചിലുമായി വന്നതാണോ എന്റെ കുട്ടി... കരയനാണേൽ ഇപ്പൊ തന്നെ പോയിക്കോളണം... ഒരാളുടെ മരണത്തെ കുറിച്ചോർത്ത് നമ്മളൊരിക്കലും വീണ്ടും വീണ്ടും കരയാൻ പാടില്ല... അത് മണ്ണിനടയിൽ കിടക്കുന്ന അവരെ വല്ലാതെ സങ്കടപ്പെത്തും... മറിച്ച് അവരെ സന്തോഷിപ്പിക്കാൻ വേണ്ടി നമ്മള് ചിരിച്ച് അവർക്ക് വേണ്ടി പ്രാർത്ഥന നടത്തുക... 

അല്ലേടി യാഷ,,, ഇപ്പൊ ഇതും ചോദിച്ചോണ്ട് നീ എന്തിനാ വന്നത്... "

"എന്താണെന്നറിയില്ല,,, റസീമാമിയുടെ സ്നേഹമൊക്കെ കാണുമ്പോ എനിക്ക് എന്തോ അവരെ ഓർമ വന്നു പോയി... അല്ലേലും അതൊക്കെ ചില സമയത്ത് കേറി വരുന്ന സങ്കടം മാത്രം... ഇപ്പൊ മാനൂപ്പ കൂടെയുള്ളപ്പോൾ ഞാനേങ്ങനെ സങ്കടപ്പെഡാനാ... ഉമ്മ്മ,,,,,,,, "

മാനൂപ്പാന്റെ കവിളിൽ ചുംബിച്ചു ഞാൻ എങ്ങോ ഉറങ്ങിപ്പോയി... പിറ്റേന്ന് രാവിലെ ഷാജു മാമന്റെ വിളി കേട്ടാണ് എഴുന്നേറ്റത്... രാവിലെ തന്നെ വന്ന് മൂപര് എഴുന്നേൽക്കാൻ താമസമിച്ചതിന്റെ പേരിൽ കൊറേ വഴക്ക് ഒക്കെ കിട്ടി എഴുന്നേറ്റ് പോവുമ്പോ രണ്ട് പെട തരാനും മൂപര് മറന്നില്ല... ബല്ലാത്ത ഷാജിമാമൻ... 

രാവിലെ തന്നെ അവരെ കഴിഞ്ഞു കണി കണ്ടത് ആ ഐമൻ കോപ്പനെയും.. നമ്മള് രണ്ടാളും തലയിൽ കൈ വെച്ച് ഇന്നത്തെ ദിവസം പോയെന്ന് ഒരുമിച്ച് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി മൂപര് എന്നെയാ കണി കണ്ടതെന്ന്... അയ്യോ പാവം... 

ഐമു പിജിക്ക് പഠിക്കുന്ന കോളേജിൽ തന്നെയാ ആദുവും ഡിഗ്രി തുടരുന്നത്... ഇന്നവരുടെ കോളേജിൽ പ്രോഗ്രാം ആയതോണ്ട് ഞാനും സിദ്ധുവും അവരുടെ കൂടെ കോളേജിലേക്ക് പോയി... പ്ലസ് ടൂ കഴിഞ്ഞതിൽ പിന്നേ മാനൂപ്പാ പഠിക്കാനൊന്നും വിടാത്തത് കൊണ്ട് വീട്ടിൽ വരയും കലയുമായി നടന്ന് പോവുന്നത് കൊണ്ട് എനിക്കും സിദ്ധുനും ഈ കോളേജിനെ പറ്റിയൊന്നും അത്ര വെടിവില്ലായിരുന്നു... 

"ദേ,,, രണ്ടിനേം കൂട്ടിയത് വാപ്പ പറഞ്ഞോണ്ട് മാത്രമാണ്... എന്ന് കരുതി എന്തെങ്കിലുമൊക്കെ കളിച്ചാൽ ഉണ്ടല്ലോ വീട്ടിൽ എത്തിയാൽ നല്ലത് വെച്ച് തരും.. കേട്ടോടി... "

"ഓ എന്റെ ഐമു,, നീയൊന്ന് അടങ്... ഷാജഹാൻ മാമന്റെ തലേൽ തൊട്ട് സത്യം ചെയ്തതല്ലേ നമ്മള് ഒന്നും കളിക്കില്ലന്ന്... അല്ലേടി സിദ്ധു... "

"ആന്നേ,,, അല്ലേലും ഈ ആദുനും ഐമുനും നമ്മളെ അത്രക്ക് വലിയ വിശ്വാസം പോരാ... നമ്മള് ഒന്നും ചെയ്യില്ലേ... അവിടെ എവിടേലും മൂലയിൽ പോയി ഇരുന്നോളാം... സാറ്മാര് നിങ്ങളെ പണിയും നോക്കി പോവെന്നേ,,,, "

അവരെ രണ്ടിന്റെയും മുന്നിൽ കൈകൂപ്പി കൊണ്ട് സിദ്ധു അങ്ങനെ പറഞ്ഞപ്പോൾ അവര് രണ്ടാളും നമ്മളെ അടിമുടി നോക്കുന്നുണ്ട്... 

"എടാ ഐമുവേ,, ഈ പറഞ്ഞതിൽ എന്തോ ഒന്ന് ഒളിഞ്ഞു നിൽക്കുന്നില്ലേ... "

"അതേടാ ആദു,,, ഞാനും അത് ശ്രദ്ധിച്ചു... ഒരു കാര്യം ചെയ് നീ,,, നീ ഇവരുടെ ബോഡിഗാഡായി നടക്ക്... രണ്ടിനേം കൈവിട്ട് പോവരുത്... മനസ്സിലായല്ലോ.... "

"ഓക്കേ.. ഇവരുടെ കാര്യം ഞാൻ നോക്കിക്കോളാം... "

നശിപ്പിച്ചു.. ഒന്ന് ഈ കോളേജ് ഒക്കെ ആസ്വദിച്ചു കാണാന്ന് വെച്ചാൽ രണ്ടും സമ്മദിക്കൂല... ഒരു ബോഡിഗാഡ് വന്നേക്കുന്നു... ഹും.... ഞാനും സിദ്ധുവും ആദുനെ എങ്ങനെയെങ്കിലും എവിടേക്കെങ്കിലും പറഞ്ഞയക്കാൻ വേണ്ടി അവൻ കേൾക്കാത്ത വിധത്തിൽ എന്തൊക്കെയോ പ്ലാൻ ചെയ്തെങ്കിലും ഒന്നും അവന്റെ നേർക്ക് നടക്കില്ലന്ന് മനസ്സിലായതോണ്ട് ഒരു പ്ലാനും പുറത്തിടക്കാതെ അവന്റെ കൂടെ നല്ല കുട്ടിയായി നടന്നു... 

ഇടയിൽ പല ബോയ്സും ഞങ്ങളെ രണ്ട് പേരെയും ഇവിടെ ഇത് വരെ കണ്ടിട്ടില്ലല്ലോ എന്ന ഭാവത്തിൽ നോക്കുന്നത് കണ്ടപ്പോ ഒട്ടും കുറക്കാതെ നമ്മള് രണ്ടാളും അവരെയും നോക്കി നിന്നു... ആദുന്റെ ഫ്രണ്ട്സൊക്കെ ആരാ എന്താന്നൊക്കെ ചോദിച്ചപ്പോ അവരോടവൻ കസിൻസാണെന്ന് പറഞ്ഞു... ഞാൻ കസിൻ ഒക്കെ തന്നെയാണ്... പാവം സിദ്ധു ആ ഓർഫനേജിൽ നിൽക്കുന്നതും... ഇവളെ പിടിച്ച് നീ കസിൻ ആകിയല്ലോഡാ എന്റെ ആദുവെ... ഹുഹു... 

ഒടുക്കം ഒരു വലിയ ഓഡിറ്റോറിയത്തിൽ അവന്റെ ക്ലാസ്ൽ പഠിക്കുന്ന പരിചയമുള്ള ഗേൾസ് ഫ്രണ്ട്സിന്റെ അടുത്ത് ഇവരെ നോക്കിക്കോളണെന്നും പറഞ്ഞു അവൻ പോയപ്പോ ഞാനും സിദ്ധുവും ഉള്ളിൽ സന്തോഷത്തിന്റെ പേമാരിയിൽ ഒഴുകി കൊണ്ട് തുള്ളി ചാടി കളിച്ചു... 

നീണ്ടു നിൽക്കുന്ന ആ സ്റ്റേജിൽ കർട്ടൻ പൊക്കിയതും ഫുൾ കളർഫുൾ ആയിട്ട് കുറച്ച് ബോയിസ് നിരന്നു നിന്നതും ഒടിയൻസൊക്കെ കൂക്കാനും കയ്യടിക്കാനും തുടങ്ങി.... അതിൽ നമ്മളെ ഐമുനേ കണ്ടപ്പോ അവരുടെയൊപ്പം നമ്മളും കൂവാനും കയ്യടിക്കാനും തുടങ്ങി.... സ്റ്റേജിൽ കേറിയപ്പോ അവനും അവന്റെ കൂട്ടാളികളും എന്തൊക്കെയോ കോമാളികൾ കാട്ടി കൂട്ടുന്നത് കണ്ടിട്ട് ഏതൊക്കെയോ ദിശയിൽ നിന്ന് കളിയാക്കി കൂക്കാനും എന്തൊക്കെയോ വലിച്ചെറിയാനും തുടങ്ങി... അത് കണ്ടപ്പോ എനിക്കും സിദ്ധുനും ചിരി വന്ന് അതെങ്ങനെ അടക്കി പിടിക്കണം എന്നറിയാതെ ചിരി ഫുൾഓഫ് പവറിൽ പുറത്തേക്ക് വന്നു.... 

എല്ലാവരും ഇരുപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അതിൽ കേറി നിന്നിട്ട് കൂവുന്നതൊക്കെ കണ്ടപ്പോ നമ്മക്കും ഒരു ആശ തോന്നിയിട്ട് നമ്മളും കേറി നിന്നു കളിയാക്കാൻ തുടങ്ങി.... അതിനിടയിൽ പെട്ടന്ന് ഏതോ ഒരുത്തൻ ആൾക്കൂട്ടത്തിനിടയിൽ കിട്ടിയ അവസരമല്ലേ എന്ന് കരുതി എന്റെ അരയിൽ കേറി പിടിച്ചപ്പൊ ശോക് അടിച്ച് ആകെ പേടിച്ച് ഞാൻ സിദ്ധുന്റെ കയ്യിൽ മുറുകെ പിടിച്ചതും ആ പിടിയിൽ അവള് എന്നോട് എന്താന്ന് ചോദിച്ചപ്പോ അരയിൽ പിടിച്ചിട്ടുള്ള ഏതോ ഒരുത്തന്റെ കൈ കാണിച്ചു കൊടുത്തപ്പോൾ അവള് കണ്ണും വായയും ഒരേ വലിപ്പത്തിൽ തുറന്ന് വെച്ചതും പേടിച്ച് വിറക്കുന്ന എന്നെ നോക്കാതെ അവള് പിടിച്ചവന്റെ കയ്യിൽ പിടിച്ച് ഞെരിക്കിയിട്ട് മുഖം കണക്കെ ഒന്ന് പൊട്ടിച്ചു... 

അത് കണ്ട ബാക്കിയുള്ളവരൊക്കെ ആർപ് വിളിയൊക്കെ നിർത്തി ഞങ്ങൾക്ക് ചുറ്റും നിന്നതും പേടിച് ഞാൻ ഇപ്പൊ മുള്ളും എന്ന അവസ്ഥയിൽ ആയിരുന്നു... ഇവളിത് എന്തിനുള്ള പുറപ്പാടിലാണോ എന്തോ.... 

"ആൾക്കൂട്ടത്തിനിടയിൽ പെണ്ണിനെ കേറി പിടിച്ചിട്ട്‌ നൈസ് ആയിട്ട് മുങ്ങാം എന്ന് കരുതിയോഡാ ഡാശിന്റെ മോനെ... "

അവന്റെ കോളറയിൽ പിടിച്ച് ഉറച്ച ശബ്ദത്തിൽ അവളത് പറഞ്ഞു വീണ്ടും അവനിട്ട് പൊട്ടിച്ചപ്പൊ സ്റ്റേജിലുള്ള ഐമു ഡാ ന്നും അലറി വിളിച്ചോണ്ട് ഞങ്ങള്ക്ക് അടുത്ത് വന്നിട്ട് അവന്റെ ആസ്ഥാനത്‌ നോക്കി കാൽ മുട്ട് മടക്കി കഴുത്തിൽ പിടിച്ച് കൊറേ തവണ അടിച്ചതും പെട്ടന്ന് എവിടുന്നോ ആദു വന്നിട്ട് ഐമു അടിക്കുന്നതിന്റെയൊപ്പം അവനും കൂടി... പേടിച്ച് വിറച്ച ഞാനാണേൽ കരഞ്ഞോണ്ട് ഇവിടെയിപ്പൊ ഒരു കൊല നടക്കുമെന്ന പേടിയിൽ സിദ്ധുന്റെ കയ്യിൽ മുറുകെ പിടിച്ചു നിന്നു.... 

"എടി കോപ്പേ,,, നീയെന്തിനാടി ഇങ്ങനെ പേടിക്കുന്നത്... പിടിച്ചത് നിന്നെയാണ് അല്ലാതെ എന്നെയല്ല... നിന്ന് മോങ്ങാതെ ആ പരട്ട നാറിക്കിട്ട് രണ്ട് കൊടുക്കെടി.... "

ദേഷ്യം കേറി പല്ലുകൾ കടിച്ച് പിടിച്ച് സിദ്ധു എന്നോടങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഇല്ലന്നുള്ള അർത്ഥത്തിൽ തലയാട്ടിയപ്പോൾ അവൾക്ക് വീണ്ടും ദേഷ്യം കൂടി... അവളോട് ഞാൻ വാ നമുക്ക് വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞപ്പോൾ ഈ അടിപിടി കഴിഞ്ഞിട്ട് പോവാമെന്നുള്ള അവള്ടെ ഒടുക്കത്തെ വർത്താനം കേട്ടിട്ട് അവളെ കാത്ത് നിൽക്കാതെ ഞാൻ ആൾക്കൂട്ടത്തിനിടയിൽ നിന്ന് മാറി നിന്നു... യാഷ യാഷ എന്ന് വിളിച്ച് സിദ്ധു പിന്നാലെ വന്നപ്പോൾ ഞാനവളെയും കൂട്ടി വീട്ടിലേക്ക് പോയി... 

പേടിച്ചിട്ട് ഞാൻ സിറ്റ് ഔട്ടിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ എന്റെ വാലായി അവളും ഒപ്പം നടക്കുന്നുണ്ട്... ഞങ്ങളുടെ നടത്തം കണ്ടിട്ട് മാനൂപ്പ വല്ലാത്തൊരു നോട്ടം നോക്കിയതും ഒന്നും നടന്നിട്ടില്ലെന്ന ഭാവത്തിൽ ഞാൻ മാനൂപ്പാനെ നോക്കി ചിരിച്ചപ്പോൾ ആ ചിരിയിൽ എന്തോ ഒളിഞ്ഞു നിൽക്കുന്നുണ്ടെന്ന് മനസ്സിലായ മാനൂപ്പാനോട്‌ ഇങ്ങോട്ട് ഒരു ചോദ്യം ഉയരുന്നതിന് മുന്നേ അങ്ങോട്ട് പറയുവാനായി നിൽക്കുമ്പോ സിദ്ധു വേണ്ടെടി എന്ന് പറഞ്ഞപ്പോ ഞാൻ പറഞ്ഞെ പറ്റൂ എന്ന് പറഞ്ഞ് ഒക്കെ പറയാൻ നിന്നതും പെട്ടന്ന് ഐമുവും ആദുവും വണ്ടിയും കൊണ്ട് മുറ്റത്ത് വന്നു... 

ഒട്ടും ദയനീയത തോന്നാതെയുള്ള അവരുടെ രണ്ട് പേരുടെയും അമർഷത്തോടെയുള്ള നോട്ടത്തിൽ ഞാൻ പേടിച്ചിട്ട് മാനൂപ്പാന്റെ കയ്യിൽ മുറുകെ പിടിച്ചു.. 

"കോളേജിലെ പരിപാടിയും കഴിഞ്ഞിട്ട് എല്ലാരും എന്താ നേരെത്തെ വന്നത്.. ലേറ്റ് ആവുമെന്നല്ലെ പറഞ്ഞിട്ട് പോയത്... എന്താ കാര്യം... എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ഡാ ഐമു,,, എന്താ മോനെ നീയിങ്ങനെ നോക്കുന്നത്...? "

അവരുടെ നോട്ടത്തിൽ നിന്ന് എന്തൊക്കെയോ മനസ്സിലായ മാനൂപ്പ അങ്ങനെ ചോദിച്ചപ്പോൾ ഐമു എന്നെ വിടാതെ നോക്കി നിൽക്കുന്നു.... 

"എന്താ പ്രശ്നമെന്ന് തമ്പുരാട്ടി പറഞ്ഞില്ലേ.. നിനക്ക് സമാധാനമായല്ലോ... നിങ്ങളോട് രണ്ട് പേരോടും ഞാൻ പറഞ്ഞിട്ടില്ലേ ഏല്പിച്ച അവരുടെ കൂടെ അടങ്ങി നിൽക്കണമെന്ന്... എല്ലാരും ചെയ്യുന്നത് പോലെ നിങ്ങളും എന്തിനാ ബെഞ്ചിൽ നിന്നൊക്കെ എഴുന്നേറ്റ് തുള്ളിയത്... ഇപ്പൊ ഒരുത്തൻ കേറി പിടിപ്പിച്ചപ്പോൾ സമാധാനം ആയില്ലെ... എന്നിട്ട് അവിടെ കിടന്ന് മോങ്ങുന്നു,,, ബ്ലഡി ഫൂൾസ്,,, "

കലിപ്പ് കേറി ആദു അങ്ങനെ പറഞ്ഞപ്പോൾ മാനൂപ്പ എന്നെ വല്ലാത്തൊരു നോട്ടം നോക്കിയതും കരഞ്ഞു കൊണ്ട് ഞാൻ ഇല്ലന്നുള്ള അർത്ഥത്തിൽ തലയാട്ടിയപ്പോൾ മാനൂപ്പ അതൊന്നും വകവെക്കാതെ ആദു പറഞ്ഞതും മനസ്സിൽ വെച്ചുണ്ടുള്ള നോട്ടം നോക്കിയപ്പോൾ വീണ്ടും വീണ്ടും എനിക്ക് സങ്കടം കൂടി വന്നു.... 

"ഇല്ല മാനൂപ്പാ,,, ഞാനൊന്നും ചെയ്തിട്ടില്ല... അത് പി,,"

"ആ സ്റ്റേജിൽ ഞാനവിടെ ഇല്ലായിരുന്നെങ്കിൽ അവിടെ എന്തൊക്കെ നടന്നേനെ...? ആൾക്കൂട്ടമില്ലാത്ത ഒരു സ്ഥലമായിരുന്നെങ്കിൽ എന്തൊക്കെ സംഭവിച്ചേനെ... വാപ്പ പറഞ്ഞ ഒറ്റ വാക്കിലാണ് ഞാൻ നിങ്ങളെയും കൂട്ടി പോയത്... അല്ലാതെ ഞങ്ങളുടെ ഇഷ്ടം കൊണ്ടൊന്നുമല്ല... ഇപ്പൊ അവിടെ ചെന്ന് അടിയുണ്ടാക്കി എല്ലാവരുടെ മുന്നിൽ വെച്ചും നാണം കെടുത്തി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തതും കൂടിയായപ്പോൾ നിനക്ക് സമാധാനമായല്ലോ... അപ്പോഴെ ഞാൻ വാപ്പനോട് പറഞ്ഞത വേണ്ട വേണ്ടാന്ന്... അപ്പൊ നമ്മളെ വാക്ക് ആരും കേട്ടില്ല... എനിക്കറിയാം നീയൊക്കെ കോളേജിലേക്ക് വന്നാൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന്... നിന്നെപോലെയുള്ള കുറേ പെൺപിള്ളേരെയൊക്കെ ഞങ്ങളും കണ്ടതാ.... "

മാനൂപ്പാനോട്‌ സംസാരിച്ചു സോൾവ് ചെയ്യാൻ വേണ്ടി നിൽക്കുമ്പോ എന്റെ വാക്കുകളെ മുറിച്ച് കൊണ്ട് ഐമു അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാനാകെ തളർന്നു പോയിരുന്നു... കാരണം ഐമുവിനും ആദുവിനും ദേഷ്യം വന്നാൽ പിന്നേ വായിൽ തോന്നിയതൊക്കെ വിളിച്ച് പറയുന്ന കൂട്ടത്തിൽ ആയതോണ്ട് വല്ലാത്ത പേടി തന്നെയുണ്ട്... അരുതാത്ത എന്തെങ്കിലും ഒക്കെ ആ വായിൽ നിന്ന് വീണാൽ പിന്നേ ഞാൻ വല്ലാതെ തളർന്നു പോവും... 

ഇപ്പൊ ഞാനൊരാൾ കാരണം അവരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ വല്ലാതായി... അത് കേട്ടപ്പോൾ മാനൂപ്പയും ഞെട്ടിയിട്ടുണ്ട്... ഇനി എന്തൊക്കെയാണാവോ നടക്കുക... 

"എന്തോന്ന് നോക്കി നിൽക്കുവാഡി,,, നീയാരാ കോളേജ് ഹീറോയിനോ,,, അതോ ഗുണ്ടയോ... ഞങ്ങളൊക്കെ അവിടെയുള്ളപ്പൊ എന്തിനാ നീ അവനിട്ട് പൊട്ടിക്കാൻ പോയത്... നിന്റെ കയ്യിലിരിപ്പ് ഒക്കെ അങ്ങ് ഉള്ളിൽ വെച്ചാൽ മതി... നിനക്ക് വലിയ ധൈര്യവും അഹങ്കാരവും ഒക്കെ ഉണ്ടായിക്കാണും... പക്ഷേ അത് ഞങ്ങളുടെ ഇടയിൽ പുറത്തെടുത്താൽ ഉണ്ടല്ലോ... പോടീ..... "

സിദ്ധുവിനെ നോക്കി ഐമു അങ്ങനെ പറഞ്ഞപ്പോ ആ പറഞ്ഞതൊന്നും ഒട്ടും പിടിച്ചിട്ടില്ലന്ന് അവള്ടെ മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി... തിരിച്ച് അവളെന്തോ മറുതല പറയാൻ പോയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു ഞാൻ വേണ്ടാന്ന് പറഞ്ഞിട്ട് കണ്ണ് കൊണ്ട് പോവെന്ന് പറഞ്ഞപ്പോൾ മുഷ്ടി ചുരുട്ടി കൊണ്ടവൾ അവിടുന്ന് ഇറങ്ങി പോയി.... 

അവനെന്നേ കേറിപ്പിടിച്ചിട്ട് അവർക്ക് ഇട്ട് പൊട്ടിച്ചിട്ട്‌ ഇപ്പൊ എല്ലാം എന്റെ തലയിൽ ഇടുന്നതെന്തിനാണെന്നാ എനിക്ക് മനസ്സിലാവാത്തത്... എന്നെ സമാധാനിപ്പിക്കേണ്ട സ്ഥാനത്ത് എന്നെ വഴക്ക് പറയുന്നതെന്തിന്...? മാനം നഷ്ടപ്പെട്ടത് എനിക്കല്ലേ... അത് മനസ്സിലാക്കാതെ ഇവരെന്താ ഇങ്ങനെയൊക്കെ പെരുമാറുന്നത്... ഇനി കോളേജിൽ ആയതോണ്ടാണോ ഇങ്ങനെയൊക്കെ..? അതോ സസ്‌പെൻഡ് ചെയ്തതോണ്ടാ... !!!

"ഇനി മേലാൽ ഇത് പോലെ വല്ല ആവശ്യവും നിറവേറ്റാൻ വാപ്പാന്റെ അടുത്തേക്ക് ചെന്നാൽ ഉണ്ടല്ലോ,,, കാണിച്ചു തരുന്നുണ്ട് ഞാൻ... 
ഇപ്പൊ നീ ആലോചിക്കുന്നുണ്ടാവും നിന്റെ സ്ഥാനത് നിൽക്കാതെ ഞങ്ങളെന്തിനാ നിന്നെ കുറ്റം പറയുന്നതെന്ന്... നീയൊരാൾ കാരണം അവിടെ അടി കൊണ്ട് സൈഡ് ആയത് ആരാണെന്നറിയോ നിനക്ക്,,, സിറ്റിയിലെ കമ്മീഷണറുടെ മോനാണ്... ബാക്കി എന്താ ഉണ്ടാവാന്ന് ഞാൻ പറയേണ്ടല്ലോ... വരുന്നിടത്ത് വെച്ച് കണ്ടോ.. അത്രയേ പറയാനുള്ളു.... "

ഇടനെഞ്ചകമാകെ പേടി കൊണ്ട് നിൽക്കുമ്പോ ആദു കമ്മീഷ്ണറുടെ മോനാണെന്ന് പറഞ്ഞപ്പോൾ ഞാനാകെ ശോക് ആയി... ഓഹ് മൈ ഗോഡ്... അവൻ പറഞ്ഞത് പോലെ ഇനിയെന്തൊക്കെ പ്രശ്നങ്ങളാണാവോ ഉണ്ടാവാ... പേടിയാവുന്നല്ലോ... ഇനി അവനെയും സസ്‌പെൻഡ് ചെയ്തെങ്കിൽ പിന്നേ,,, ഓഹ് നോ,,, ഇനി എന്തൊക്കെ കാണണം എന്തോ... 

അതും പറഞ്ഞ് അവര് രണ്ട് പേരും എന്നെ നോക്കി കനപ്പിച്ചു കൊണ്ട് അകത്തേക്ക് കയറിയപ്പോൾ എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഞാൻ മാനൂപ്പാന്റെ അരികിൽ തന്നെ നിൽക്കുമ്പോ എന്നെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന മാനൂപ്പാന്റെ കണ്ണിലൊന്ന് ഉടക്കിയതും വളരെ ദയനീയതയോടെ ഞാൻ കരഞ്ഞു കൊണ്ട് എനിക്കൊന്നും അറിയില്ല എന്ന രീതിയിൽ തലയാട്ടിയപ്പൊ സാരമില്ല എന്ന രീതിയിൽ മാനൂപ്പ തലയാട്ടി കാണിച്ചതും എങ്ങോ ഞാൻ ആ തോളിൽ തല ചായിച്ച് കിടന്നു... 

വൈകുന്നേരം ഞാൻ വീടിന്റെ തൊട്ട് അടുത്ത് തന്നെയുള്ള സിദ്ധു നിൽക്കുന്ന ഓർഫനേജിൽ പോയി ഞാൻ എന്റെ മനോവിഷമം പങ്കു വെക്കുമ്പോ സാരമില്ലെടി പോട്ടെ എന്ന് പറഞ്ഞ് സമാധാനിപ്പിക്കേണ്ട സ്ഥാനത്ത് അവളെന്നെ വഴക്ക് പറയുന്നു...  

"ഡി,,, നിന്നെയും നിന്റെയാ ഫാമിലിയേയും സ്വന്തം ഫാമിലിയെ പോലെ കണ്ടതോണ്ടാ നീ വേണ്ടാന്ന് പറഞ്ഞപ്പോ തിരിച്ച് ഞാൻ ഒന്നും പറയാതിരുന്നത്... അല്ലെങ്കിൽ കാണായിരുന്നു... ആ ഐമുവിനെയും ആദുവിനെയും പഞ്ഞിക്കിട്ടേനേ ഞാൻ... ഏത് കൊമ്പത്തെ കമ്മീഷ്ണറുടെ മോൻ ആയാൽ എന്താ കുഴപ്പം... അവർക്കൊക്കെ എന്തും ചെയ്യാ എന്നാണോ... എന്നാലും ആ ഐമുവും ആദുവും എന്താ ഇങ്ങനെ... ച്ചേ,,, ഈ അടിക്കുമ്പോഴൊന്നും അവർക്ക് അറിയില്ലായിരുന്നോ പഞ്ഞിക്കിടുന്നത് കൊമ്പത്തെ ചെക്കനാണെന്ന്.... ഡി യാഷ,, ഇപ്പോഴും എന്റെ കൈ തരിച്ചു വരുന്നുണ്ട്... നിന്നെ അവർക്കിടയിൽ നിന്ന് രക്ഷിച്ച എന്നെ തള്ളി കളഞ്ഞു... ഹും.. "

എന്നൊക്കെ വാതോരാതെ കലിപ്പ് തീരുന്നത് വരെ സിദ്ധു അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും അതൊക്കെ ഞാൻ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തേക്ക് വിട്ടു... അല്ലാതെയിപ്പൊ എന്തോ ചെയ്യാനാ... ഇനിയിപ്പോ ഐമുനോടും ആദുനോടും സോറി പറഞ്ഞിട്ട് ദേഷ്യം മാറ്റണം... ഷാജു മാമനോട് പറഞ്ഞിട്ട് അവരെ തിരിച്ച് കോളേജിലേക്ക് കേറ്റണം... പക്ഷേയാ കമ്മീഷ്ണറുടെ  മകനെയോ... ഓഹ് മൈ ഗോഡ്.. !!

തിരിച്ച് വീട്ടിലേക്ക് ചെല്ലുമ്പോ അവര് രണ്ട് പേരും സിറ്റ് ഔട്ടിൽ നിന്ന് ഫോൺ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ആദ്യം ഐമുന്റെ അടുത്തേക്ക് പോയി... എന്നെ കണ്ടിട്ടും അവൻ മുഖം വീർപ്പിച്ച് കൊണ്ട് ഫോണിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ആ മുടിയിൽ പിടിച്ചു കുറേ കോപ്രായങ്ങൾ കാണിച്ചുവെങ്കിലും അതൊന്നും വർക്ക്‌ ഔട്ട്‌ ആവുന്നില്ലായിരുന്നു.... 

"ഐമു ആദു സോറി സോറി ഒരു ലോഡ് സോറി... നിങ്ങളുടെ ഇരുത്തവും ഭാവവും കണ്ടാൽ തോന്നും ഞാൻ അവന് പിടിക്കാൻ വേണ്ടി അവസരം കൊടുത്തത് പോലെയാണെന്ന... ഒന്നും മനപ്പൂർവം അല്ലല്ലോ... ഇങ്ങനെ മുഖം വീർപ്പിച്ച് നിൽക്കാൻ മാത്രം ഞാനെന്ത് ചെയ്തു... നിങ്ങളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തതൊ,,, അതാ നിങ്ങകളുടെ പ്രോബ്ലമെങ്കിൽ നാളെ തന്നെ ഞാൻ ഷാജു മാമനോട് പറഞ്ഞ് തിരിച്ച് കേറ്റാം... പ്രശ്നം തീർന്നില്ലേ.... ഇനിയെങ്കിലും രണ്ടാളുമൊന്ന് ചിരിക്ക്... എന്തോന്നെടേയ് ഇത്... ഒരുമാതിരി നിക്കറിൽ മുള്ളുന്ന കുട്ടികളെ പോലെ... അയ്യേ... "

"എന്ത് കൂളായിട്ടാ നീയീ പറയുന്നത്... നിനക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റും... പക്ഷേ കൊള്ളേണ്ടതും കാണേണ്ടതും ഞങ്ങളാണല്ലോ... ഇനിയാ പരട്ട കമ്മീഷ്ണറുടെ മകൻ എന്തെങ്കിലും ഉഡായിപ്പും കൊണ്ട് വരും... അതുറപ്പാ... "

ആദു അങ്ങനെ പറഞ്ഞപ്പോ അതിനെ ശെരി വെച്ച് കൊണ്ട് ഐമു മൂളിയതും രണ്ടാളും ഫോണും അവിടെ വെച്ചിട്ട് എന്നെ അടിമുടി നോക്കി... വരുന്നത് ഇനി വരുന്നിടത്തു വെച്ചിട്ട് കാണാം എന്നല്ലാതെ നമ്മളിങ്ങനേ മുഖം വീർപ്പിച്ച് നടന്നിട്ട് എന്ത് കിട്ടാനാ എന്ന് ആദു പറഞ്ഞ് ചിരിച്ചതും അതെയതെ എന്ന് പറഞ്ഞ് ഐമുവും കൂടെ ചിരിച്ചു... ഇപ്പോഴാ ശ്വാസമൊന്ന് നേരെ വീണത്‌.... അയാളുടെ മോൻ എന്താന്ന് വെച്ചാൽ കാണിച്ചു കൂട്ടട്ടെ.... സിദ്ധു എന്ന ഭീകര ജീവി കൂടെയുള്ളപ്പോൾ പേടിയെ ഞാൻ മുന്നിൽ കാണില്ല... അതിനെ ഓവർകം ചെയ്യാൻ എന്നെ കൊണ്ട് പറ്റും... എന്നെ കൊണ്ടേ പറ്റു.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"സത്യമായ സത്യം പറഞ്ഞാൽ നീ പണ്ട് വലിയ പേടിതൊണ്ടി ആയിരുന്നല്ലേ... ആ നിനക്കെങ്ങനെയാ യാഷ ഇത്രക്ക് ധൈര്യം ഒക്കെ കിട്ടിയത്... ഐ തിങ്ക് നിന്റെയീ ധൈര്യ ശക്തിക്ക് പിന്നിൽ സിദ്ധു ആയിരിക്കുമല്ലേ... "

"യെസ്... അവളാ എന്നെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്നത്... അല്ലെങ്കിൽ നിന്റെ കൂടെയിപ്പോൾ ഞാനിന്ന് ഉണ്ടാവില്ലായിരുന്നു... എങ്ങോ ഞാൻ മരിച്ചു പോയേനേ.. ഞാനെന്നെ തന്നെ കൊന്ന് കളഞ്ഞേനെ.. പക്ഷേ അവളെന്നെ ഇങ്ങനെയൊക്കെ മാറ്റിയെടുത്ത് ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ട് വരികയായിരുന്നു... കൂടെ വേറാരൊക്കേയോ... "

ഇത്രയൊക്കെ അടുത്ത് നല്ല സ്നേഹത്തോടെയും നല്ല കാരിംഗും തന്ന നിന്റെ ആദുവിനെ എന്തിന് നീ കൊന്ന് കളഞ്ഞു യാഷ... !? അതേ സ്നേഹവും കേറിങ്ങും തരുന്ന ഐമുവിനേ എന്തിന് നീ കൊല്ലാൻ നടക്കുന്നു... !? എന്തിന് നീയവനെ ഭയക്കുന്നു... !? 

അവളിങ്ങനെ ഓരോന്ന് പറയുമ്പോൾ എന്റെ നെഞ്ചിൽ കിടന്നവൾ കൈകളിൽ ബലമായി പിടിക്കുന്നുണ്ടായിരുന്നു... ഒരു ശക്തി നൽകാനെന്നോണം ഞാനും അതിൽ പങ്കിട്ടു... 

ഓരോ വാർത്താനങ്ങൾ പറഞ്ഞിരിക്കുമ്പോൾ മോളിയാന്റി കൂടെ കൂടെ വാതിൽക്കൽ വന്ന് എത്തി നോക്കുന്നതൊക്കെ കണ്ടപ്പോ ഞാൻ അവളെയവിടെയിട്ട് അങ്ങോട്ട് ചെന്നപ്പോ എന്നെ കണ്ടപ്പോ ആകെ ചമ്മി നാറി ഒന്നും പറയാതെ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നിയതും എന്നെ നോക്കി കൊണ്ട് താഴേക്ക് പോവാൻ നിന്ന ആന്റിയെ ഞാൻ വിളിച്ചപ്പോൾ ഒരു ചമ്മലോടെ എന്നെ നോക്കി കൊണ്ട് അടുത്തേക്ക് വന്നു... 

ആ കൈകളിൽ പിടിച്ച് ഞാൻ ഹാളിലുള്ള സോഫയിൽ ഇരുത്തിയിട്ട് ചെറുതായി ചുളിഞ്ഞു നിൽക്കുന്ന ആ മുഖത്തേക്ക് നോക്കി.... 

"എന്താ ആന്റിക്ക് വേണ്ടത്... എന്നോട് എന്തെങ്കിലും പറയാനുണ്ടോ...? If you don't mind... എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോ... "

"അത് പിന്നേ കൊച്ചേ,,,, എനിക്ക് ഒന്നും പറയാനൊന്നുമില്ല... ഞാൻ ചുമ്മാ,,, "

"അങ്ങനെ കള്ളം പറഞ്ഞ് മുങ്ങാൻ നോക്കണ്ട... ഈ മുഖം കണ്ടാൽ അറിയാം എന്തോ പറയാനുണ്ടെന്ന്... ആന്റിക്ക് എന്താ പറയാനുള്ളതെന്ന് ഞാൻ പറയട്ടെ,,, 

യാഷ അവളൊരു പാവം കൊച്ചാണ്... സ്നേഹിക്കുന്നതൊക്കെ കൊള്ളാം... എന്ന് കരുതി അധികം കടന്ന് പോകരുത്... ചില സമയത്ത് ഒരകൽച്ച നല്ലതാണ്... അവളെ നല്ലോണം നോക്കണം.. എന്നൊക്കെയല്ലേ ആന്റിക്ക് എന്നോട് പറയാനുള്ളത്.. അല്ലേ.... "

"ഹ്മ്മ്,, അതെങ്ങനെ മോന് മനസ്സിലായി,,,? "

"അതീ മുഖം കണ്ടാൽ ആരായാലും മനസ്സിലാക്കിക്കോളും.... "

"മോന് നല്ല പോലെ നോക്കണേ എന്റെ കൊച്ചിനെ... അവള്ടെ മാനൂപ്പ പരലോകത്തേക്ക് പോവുമ്പോ എന്നോട് പ്രതേകം പറഞ്ഞതാ കുഞ്ഞുങ്ങളെ കൈവിടാതെ നോക്കണമെന്ന്... പക്ഷേ എന്നെ കൊണ്ട് അതിന് പറ്റിയില്ല.... ഇനിയും അങ്ങ് ഏല്പിച്ച ആ ദൗത്യം ഞാൻ നിറവേറ്റിയില്ലെങ്കിൽ കർത്താവ് എന്നോട് പൊറുക്കില്ല... ഇവിടെയുള്ളപ്പോൾ ഞാൻ നോക്കിക്കോളാം... ഒന്നും പറ്റാതെ... ബാക്കിയുള്ള സമയമെല്ലാം അവള് നിന്റെ കൂടെയാണ്... മോനെ കണ്ടാൽ തന്നെ അറിയാം അവളെ കൈവിടില്ലന്ന്... ഈ സ്നേഹവും സമീപനവുമാണ് അവൾക്ക് ആവശ്യം... ഇതോടെ എന്നും കൂടെയുണ്ടാവുമെന്ന് ഈ ആന്റി കരുതിക്കോട്ടേ... "

കണ്ണിൽ ചെറു കണ്ണീർ വരുത്തി ചെറിയ രീതിയിൽ ചുളിഞ്ഞ ആ കൈകൾ എന്റെ മുഖത്ത് തലോടി കൊണ്ട് അവരങ്ങനെ പറഞ്ഞപ്പോ ആ കൈകൾ എന്റെ കൈക്കുള്ളിൽ ഒതുക്കി വെച്ചിട്ട് ഞാൻ കണ്ണിറുക്കി കാണിച്ചു കൊടുത്തു... 

"എന്നെ വിശ്വസിക്കാം... അങ്ങോളം... ആന്റിയുടെ മനസ്സിൽ അവളെയും മറ്റുള്ളവരെയും ഓർത്തിട്ട് എന്തൊക്കെ ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലാവും... അവള്ടെ കാര്യം എന്നെ വിട്ടേക്ക്.. ആന്റി പറഞ്ഞത് പോലെ തന്നെ കൈവിടാതെ ഞാൻ കൂടെയുണ്ടാവും അവള്ടെ കൂടെ... ഉള്ളമറിഞ്ഞ് ഞാൻ ആർക്കെങ്കിലും സ്നേഹം കൊടുത്താൽ അതൊരിക്കലും അവരുടെ ഉള്ളിൽ നിന്ന് മാഞ്ഞു പോവാത്ത രീതിയിലായിരിക്കും.... തിരിച്ച് എനിക്ക് നൽകിയ അവള്ടെ സ്നേഹത്തെ കൈവെടിയാനും എന്നെ കൊണ്ട് പറ്റില്ല... ഡോണ്ട് വറിയാന്റി... ആന്റിയെ പോലെയൊരു അമ്മ എനിക്കുമുണ്ട്... ആ ഉള്ളം അറിഞ്ഞ മകൻ തന്നെയാ ഞാനും... ഈ വയറ്റിൽ പിറന്നതല്ലെങ്കിലും ഇവരൊക്കെ സ്വന്തമെന്ന് കരുതി നോക്കുന്നതല്ലേ ആന്റി... ഒരമ്മയുടെ സ്ഥാനത്തെക്കാൾ കൂടുതൽ സ്ഥാനം നൽകി നോക്കുന്നതല്ലേ... അത് തന്നെയാ ഏറ്റവും വലിയ കാര്യം... ആ ഇവരാരും ആന്റിയെ പറ്റിച്ചു ജീവിക്കില്ല.. "

ഞാനത് പറഞ്ഞപ്പോ ആ കണ്ണുകളിൽ തങ്ങി നിന്ന സ്നേഹത്തിന്റെ കണ്ണീര് മെല്ലെ പൊടിഞ്ഞു വീണിരുന്നു... അതിനെ തുടച്ചു കളഞ്ഞു കൊണ്ട് ഞാൻ കൈകളിൽ മുറുകി പിടിച്ചപ്പോൾ ആ തോളിലേക്ക് എന്നെ ചാരി നിർത്തിയ ശേഷം മുടിയിഴകളിൽ മെല്ലെ തലോടി.... 

കുറച്ച് കഴിഞ്ഞപ്പോൾ എവിടുന്നോ അന്ന് കണ്ട അതേ പൂച്ച യാഷയുടെ റൂമിലേക്ക് ഓടി പോയതും അതിന് പിന്നാലെ തന്നെ ഞാനും പോയി.... 

"ഹായ് ലൂസി... ഇത്രേം നേരം എവിടെ പോയതാ... മിസ്സ്‌ യു ബേബി... ഉമ്മാ.... "

ബെഡിൽ ഇരിക്കുന്ന യാഷയുടെ മടിയിൽ ആ പൂച്ച കയറിയതും അതിനെ തൊട്ടും ഉയർത്തിയും ആ രോമത്തിൽ കിസ്സിയും തലോടിയുമിരിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് എന്തൊക്കെയോ തോന്നി പോയി.. അയ്യേ... പൂച്ചയെ പിടിച്ച് മടിയിൽ കേറ്റി കളിക്കുന്നത് കണ്ടില്ലേ.... ഈൗ.... ഈൗ.... ഈൗ....

"ലൂസി,, ഇതാരാണെന്ന് അറിയോ നിനക്ക്... ഇതാണ് മിഷ്ടർ ഫ്രോഡ്... പക്കാ ഫ്രോഡ്... ആൻഡ് ദേഷ്യക്കാരൻ... സ്നേഹക്കാരൻ... വാശിക്കാരൻ... എല്ലാ കാരനുമാണ്... ആ ഇളം നീല കണ്ണുകൾ കണ്ടില്ലേ,,, ഹ്മ്മ്,,,, കണ്ണ് കണ്ടാൽ തന്നെയറിയാം പക്കാ ഫ്രോഡ് ആണെന്ന്... അല്ലേ ലൂസി.... "

എന്നെ കുറിച്ച് കളിയാക്കി കൊണ്ടവൾ അതിനോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എല്ലാറ്റിനും ആ പൂച്ച മ്യാവൂ മ്യാവൂ ന്ന് പറഞ്ഞപ്പോൾ അവള് കിടന്ന് ചിരിക്കുന്നത് കണ്ടപ്പോ പല്ല് താഴേക്ക് ഇടിച്ചിടാനാ തോന്നിയത്.... ഹും.... 

പെട്ടന്ന് ആ പൂച്ച ചാടി എന്റെ മേലിലേക്ക് വന്നതും കയ്യിലെയും കാലിലെയും നഖം കൊണ്ട് എന്റെ ഷർട്ട്‌ൽ ഇറുക്കി പിടിച്ചപ്പോൾ അയ്യേ എന്നൊക്കെ പറഞ്ഞ് ഞാൻ അതിനെ പിടിച്ച് മാറ്റാൻ നോക്കുമ്പോ കോപ്പ് അവിടുന്ന് കിണിക്കുന്നത് കണ്ടപ്പോ ദേഷ്യം കേറി വന്നതും ഈ പണ്ടാര പൂച്ചയെ ഞാൻ എങ്ങനൊക്കെയോ പിടിച്ച് മാറ്റി ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു.... 

"അയ്യോ ലൂസി... "

എന്നെ തിരിഞ്ഞു നോക്കാതെ അവള് ആ പൂച്ചയെ എടുത്ത് തലോടി കൊണ്ട് എന്നെ കൂർപ്പിച്ചു നോക്കിയപ്പോ ഞാനെന്തെന്നുള്ള അർത്ഥത്തിൽ അവളെയും നോക്കി നിന്നു... 

"നിനക്കെന്താ സിനു വട്ടായോ... എന്റെ ലൂസിയെ നിന്നോടാരാ വലിച്ചെറിയാൻ പറഞ്ഞത്... പാവം എന്തോരം വേദനിച്ചിട്ടുണ്ടാവും... എന്റെ കയ്യിൽ തന്നാൽ പോരായിരുന്നോ നിനക്ക്... നിന്റെ ഒറ്റ വലിച്ചെറിയിൽ എന്റെ ലൂസിയെങ്ങാനും മരിച്ചാലുണ്ടല്ലോ നിന്നെ ഞാൻ വെറുതെ വിടില്ലായിരുന്നു... നിന്നെ കൊണ്ട് ഞാൻ അഴി എണ്ണിച്ചേനെ... ബ്ലഡി ഫ്രോഡ്.... "

"വല്ല പട്ടിയും പൂച്ചയും മേലിൽ കേറിയാൽ പിന്നേ ഞാൻ അതിനെ പിടിച്ച് ഉമ്മ വെക്കണോ... ഒരു പൂച്ചക്ക് ഇടാൻ കണ്ട പേര് കണ്ടില്ലേ ലൂസി പോലും ലൂസി,, ലൂസ് നിനക്കാണ്... ലൂസി ഗേൾ... ആ പേര് ആ പൂച്ചയെക്കാൾ കൂടുതൽ മാച്ചിങ് നിനക്കാണ്... ബ്ലഡി ലൂസേഴ്സ്... ഹും... "

അതും പറഞ്ഞ് ഞാൻ മുഷ്ടി ചുരുട്ടിയപ്പോൾ അവള് ആ പൂച്ചയോട് പുറത്തേക്ക് പോവാൻ പറഞ്ഞിട്ട് വല്ലാത്തൊരു നോട്ടത്തോടെ എന്റെ അടുത്തേക്ക് വന്നു... പെട്ടന്നൊരു വലിയിൽ അവളെന്റെ കോളറയിൽ പിടിച്ച് വലിച് ഭിത്തിയോട് ചേർത്ത് നിർത്തി... 

"നീയെന്താ പറഞ്ഞെ,,, ലൂസേഴ്സെന്നോ,, ആര് ലൂസേഴ്സ്,,, ഞാനും എന്റെ ലൂസിയുമൊ.. ദേ അങ്ങനെ വല്ലതും ഇനി പറഞ്ഞാൽ ഉണ്ടല്ലോ നിന്റെ നാക്ക് ഞാൻ അരിഞ്ഞെടുത്ത് അത് നുറുക്കുകളാക്കി കുറച്ച് മുളകും ഇട്ട് മീൻ പൊരിച്ചെടുക്കുന്നത് പോലെ പൊരിച്ചെടുത്ത് എന്റെ ലൂസിക്ക് കൊടുക്കും... പറഞ്ഞില്ലാന്നു വേണ്ട... കേട്ടോടാ ബ്ലഡി ഫ്രോഡേ... "

അത്രയും പറഞ്ഞവൾ നിർത്തിയതും എന്തോ പറയാൻ തുനിഞ്ഞ ഞാൻ പുറത്തേക്ക് ഇട്ട നാവ് അതേ പോലെ തന്നെ അകത്തേക്ക് ഇട്ടു... എങ്ങാനും മുറിച്ചെടുത്താലോ... എഹേം... 

പെട്ടന്നവൾ എന്നിലെ പിടി വിട്ട് മുന്നിലേക്ക് തിങ്ങി വന്ന curly മുടി പറക്കുന്ന പോലെ പിന്നിലേക്ക് നീക്കിയിട്ട് എന്നെ പുച്ഛിച്ചു കൊണ്ടവൾ പുറത്തേക്ക് പോവാൻ നിന്നതും അതിന് സമ്മദിക്കാതെ പോവാൻ നിന്ന അവളുടെ അരയിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തി... പിന്നിൽ നിൽക്കുന്ന ഞാനവളുടെ ഷോൾഡറിൽ താടി കുത്തി നിന്നപ്പോൾ അരയിലുള്ള പിടി വിടാൻ അവള് പെടാപാട് പെടുന്നുണ്ട്... അതും ഈ എന്റെ കയ്യിലുള്ള പിടിയിൽ... നെവർ.. !!

"എന്തൊരു ധൈര്യവും തന്റേടവും... കുറച്ച് കാലം മുന്നേ ദേ ലൂസിയെ പോലെ പേടിച്ച് നിന്ന പെണ്ണാണെന്ന് ആരെങ്കിലും പറയുമോ... ഇല്ലേയില്ല... ഈ ധൈര്യം നിനക്ക് അന്നേ ഉണ്ടായിരുന്നെങ്കിൽ ആ കമ്മീഷ്ണറുടെ മകന്റെ ചെവിക്കുറ്റി നോക്കിയൊന്നു കൊടുക്കാൻ പാടില്ലായിരുന്നോ... "

"നിനക്കിത് പറയാൻ എളുപ്പമാണ്... പക്ഷേ ആ സമയത്ത് നീയൊരു പെണ്ണിന്റെ സ്ഥാനത് ആയിരുന്നെങ്കിൽ കാര്യം സാധിച്ചേനെ... "

"ഓ പിന്നേ,, എനിക്ക് നല്ല ധൈര്യമൊക്കെയുണ്ട്... പെണ്ണാണെങ്കിലും ആണാണെങ്കിലും ആരെയും നേരിടാൻ എന്നെ കൊണ്ട് പറ്റും... ഫുൾ പവറില്ലേ.. "

"ഓ പിന്നേ,, എന്നിട്ടാ ഇന്നലെ പാമ്പിനെ കണ്ട് പേടിച്ചത്... ഹഹഹഹ... ചിരിപ്പിക്കാതെ ഒന്ന് പോടാ ഫ്രോഡേ... അവൻ പവരും കൊണ്ട് വന്നേക്കുന്നു... "

ചോദിച്ചു വാങ്ങിയത് പോലെ അവളെങ്ങനെ പറഞ്ഞ് കളിയാക്കിയപ്പോ ദേഷ്യം വന്ന് ഞാൻ അവളിലെ പിടി വിട്ട് വിൻഡോയുടെ ഭാഗത്തേക്ക്‌ നോക്കി നിന്നു... 

"അയ്യേ,, എന്റെ ഫ്രോഡ്ന് ദേഷ്യം വന്നോ.. അയ്യയ്യേ.. ഇങ്ങനെ ദേഷ്യം പിടിക്കാൻ ഞാൻ ഇല്ലാത്തതൊന്നും അല്ലല്ലോ പറഞ്ഞത്... എന്റെ കണ്മുന്നിൽ വെച്ച് നടന്നതല്ലേ ഞാൻ പറഞ്ഞതൊക്കെ... പിന്നെന്തിനാ ബലൂൺ കണക്കെ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത്... ഹ്മ്മ് ഹ്മ്മ്... "

പിന്നിൽ കൂടി കെട്ടിപിടിച്ചവൾ അതും പറഞ്ഞ് എന്റെ ചെവിയിൽ ആഞ്ഞൊന്ന് കടിച്ചിട്ട് താഴേക്ക് ഓടിപ്പോയി... 

"ഡി..... "

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

വന്ന സ്ഥിതിക്ക് അവൻ മോളിയാന്റിയുടെ നല്ല ചൂട് ദോശയും ചട്ണിയും കഴിച്ചിട്ട പോയത്... ഉച്ച ആവുമ്പോഴേക്കും പിക് ചെയ്യാൻ വരും ബേബിയോട് കള്ളം പറഞ്ഞിട്ടാ തടി ഊരിയത് എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ഓകെയെന്ന് പറഞ്ഞു... എന്നേ കാണണമെന്നുള്ള അവള്ടെ വാശിയിൽ പിടിച്ച് അവനും നിന്നു... 

അവനെ കാത്ത് നിൽക്കാതെ ഞാൻ എന്റെ ടൂവീലറും എടുത്ത് സമയമായപ്പോ ഞാൻ അവന്റെ വീട്ടിലേക്ക് ചെന്നപ്പോ പുറത്ത് കേൾക്കും വിധം എന്തൊക്കെയോ ശബ്ദങ്ങൾ കേട്ട് വാച്ച്മാനോട് വണ്ടി ഒതുക്കാൻ പറഞ്ഞ് ഞാൻ ഓടി ചെന്ന് പോയപ്പോ ഹാളിൽ അവനും അങ്കിളും പരസ്പരം എന്തൊക്കെയോ പറഞ്ഞ് അവനെന്തൊക്കെയോ വലിച്ചെറിയുന്നത് കണ്ടതും അതിനെ പിടിച്ച് നിർത്താൻ ബാക്കിയുള്ളവർ ശ്രമിക്കുന്നുണ്ടെങ്കിലും അവരെ കൊണ്ട് പറ്റിയില്ല... 

ഇന്നിപ്പോ ഒരു യുദ്ധം പൊട്ടിപിളരാൻ കാരണം എന്താണവോ ഉണ്ടായത്... 

ഒടുക്കം സ്റ്റോപ്പ്‌ ചെയ്യാൻ എന്നോണം ആന്റി അവരുടെ നടുവിൽ കേറി നിന്ന് കൈ ഉയർത്തിയതും രണ്ടാളും സഡൻ സ്റ്റോപ്പ്‌ ഇട്ടു... കലിപ്പ് കേറിയ ഫ്രോഡ് ബ്ലഡി റാസ്ക്കൽ എന്ന് അങ്കിളിന്റെ മുഖത്ത് നോക്കി പറഞ്ഞിട്ട് മുകളിലേക്ക് ചെന്നിട്ട് ഡോർ വലിച്ചടച്ചു... 

"നീയൊറ്റൊരുത്തി കാരണമാണ് അവൻ പ്രായത്തിന്റെ ബഹുമാനം പോലും നൽകാതെ ഇങ്ങനെ പെരുമാറുന്നത്... ഒരു നിമിഷം പോലും ഞാനിനി ഈ വീട്ടിൽ നിൽക്കില്ല.... എന്നേ പിടിച്ച് നിർത്താൻ ആരും ശ്രമിക്കുകയും വേണ്ട... എന്താന്ന് വെച്ചാൽ ചെയ്യേണ്ടത് എനിക്കറിയാം... ഞാനൊന്ന് അവനോട് ഇടപഴകി സംസാരിക്കാനല്ലേ അവന്റെ അടുത്തേക്ക് പോയത്... എന്നിട്ടവൻ എന്തിനാ പട്ടിയെ പോലെ കുരച്ചു ചാടിയത്... ഏഹ്... "

"പട്ടി,,, അത്‌ നിങ്ങളാണ് മിസ്റ്റർ ഹൈദർ അലി... ബഹുമാനം തരാൻ മാത്രം അത്ര സെൻസ് ഇല്ലാത്തവനൊന്നുമല്ല ഈ കെയ്സാൻ... നിങ്ങളുടെ സമീപനത്തിൽ നിന്നുണ്ടായ ഒരു മകനാണെന്ന് പോലും എനിക്ക് പറയാൻ നാണക്കേടാണ്... ബ്ലഡി ലയർ... നിന്ന് ഷോ കാണിക്കാതെ എവിടെക്കാന്ന് വെച്ചാൽ ഇറങ്ങി പോടോ... ഇത്രേം കാലം നിങ്ങളില്ലാതെ ജീവിച്ചു... ഇനിയങ്ങോളം ജീവിക്കാനും അറിയാം... പിന്നേ പണത്തിന്റെ വല്ല ആവശ്യവും ഉണ്ടെങ്കിൽ അതും എടുത്തോണ്ട് പോട്... ഒരു കൊല നടത്തി എടുത്ത് പോവാൻ നിൽക്കേണ്ട... 

ബഹുമാനമെന്താന്ന് നിങ്ങൾക്ക് അറിയുമെങ്കിൽ നിങ്ങളിങ്ങനെ ഒരിക്കലും ചെയ്യില്ല... ഒരാളുടെ ജീവന് കൊടുക്കാൻ തോന്നാത്ത ബഹുമാനമല്ലേ നിങ്ങളുടേത്... ഒന്ന് ഓർത്തോ ഹൈദർ അലി,,, എത്ര കൊല നടത്തിയോ നിങ്ങൾ,, അത്രയും ആൾക്കാരുടെ കുടുംബത്തിന്റെ ശാപം എന്നും നിങ്ങളിൽ ഉണ്ടാവും... മരിച്ചാലും മണ്ണിനടിയിൽ പോലും നിങ്ങളെ സ്വസ്ഥതയോടെ കിടക്കാൻ സമ്മതിക്കില്ല.... "

ആന്റിയോട് അങ്കിൾ അതൊക്കെ പറഞ്ഞപ്പോ മറുപടിയായി മോളിൽ നിന്ന് ഫ്രോഡ് കൈ ചൂണ്ടി അയാളോട് അങ്ങനെയൊക്കെ പറഞ്ഞപ്പോ അരിശം മൂത്ത് കയറി അങ്കിൾ സാധനങ്ങൾ ഒന്നും എടുക്കാതെ ടേബിളിലുള്ള ഗ്ലാസ് നിലത്തെറിഞ്ഞു പൊട്ടിച്ചിട്ട് ഇറങ്ങി പോയി... പോകുന്നതിനിടയിൽ എന്നെയൊന്നു അടിമുടി നോക്കി കൊണ്ടയാൾ എന്തോ പറഞ്ഞതും വ്യക്തമായി കെട്ടിരുന്നില്ല... ചിലപ്പോൾ സിനുവിനോട് ഉള്ള ദേഷ്യം കൊണ്ട് എന്തെങ്കിലും പിറുപിറുത്തതായിരിക്കും... 

വലിച്ചെറിഞ്ഞ സാധനങ്ങൾക്കിടയിൽ ഞാൻ മെല്ലെ പതുങ്ങി പതുങ്ങി നടന്ന് ആകെ തളർന്നിരിക്കുന്ന ആന്റിയുടെ അടുത്തേക്ക് പോയപ്പോ വേണ്ട എന്നുള്ള അർത്ഥത്തിൽ കൈ ഉയർത്തി കാണിച്ചതും പിന്നങ്ങോട്ട് ഞാൻ ഒന്നും പറയാനോ സമാധാനിപ്പിക്കാനോ നിന്നില്ല... ശാമിയും ഇനുവും കൂടി ആന്റിയെ ഒരു റൂമിലേക്ക് കൊണ്ട് പോയിട്ട് ഡോർ ക്ലോസ് ചെയ്തു... ശേഷം ഞാൻ സിനുവിനെ നോക്കി പോയപ്പോ അവൻ വീണ്ടും ഡോർ അടച്ച് നിൽക്കാണ്.... 

"സിനു,,,, സിനു,,, "

ഡോറിൽ തട്ടി ഞാൻ വിളിച്ചെങ്കിലും ഒരു റെസ്പോണ്ടും ഉണ്ടായിരുന്നില്ല... വിളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി ഞാൻ തിരികെ പോവാൻ നേരത്ത് ഡോർ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഷർട്ട്‌ന്റെ ബട്ടൺസ് ഒക്കെ അഴിച് ശരീരത്തിൽ കൂടി വിയർപ് ഒലിച്ചിറങ്ങുന്നത് കണ്ടതും ഞാനവന്റെ കയ്യിൽ പിടിച്ച് സിനുന്ന് വിളിച്ചപ്പോൾ എന്റെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ പിന്നിലേക്ക് തള്ളിയിട്ടിട്ട് മൈൻഡ് ചെയ്യാതെ മിസൈൽ വിട്ടത് പോലെ ഒറ്റ പോക്കായിരുന്നു... പിന്നാലെ ചെല്ലാൻ തോന്നിയെങ്കിലും പോയിട്ട് കാര്യമില്ല മനസ്സിലായി വീണിടത്ത് തന്നെ കാലും നീട്ടിയിരുന്നു.... കുറച്ച് കഴിഞ്ഞ് ഹൈ സ്പീഡിൽ വണ്ടിയും എടുത്ത് പോവുന്ന ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി ഇതയാളോടുള്ള ദേഷ്യം തീർക്കാനുള്ള റൈഡ് ആണെന്ന്.... 

ആന്റിയുടെ അവസ്ഥയെന്താണെന്ന് നോക്കാൻ വേണ്ടി റൂമിലേക്ക് പോയപ്പോ കരയാതെ കണ്ണാടിയിൽ ആന്റിയെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും ഞാനൊന്ന് ചെറുതായി ഞെട്ടി... അതും ഇതുവരെ കണ്ടിട്ടില്ലാത്ത മുഖഭാവത്തിൽ.... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

ഹൈദർ അലി ഹൈദർ അലി ഹൈദർ അലി... ആ നാമം ഉള്ളിൽ അലയടിക്കുമ്പോ തന്നെ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കുന്നു... എന്താ കരുതിയത് നിങ്ങൾ,,, മോമിന്റെ കൂടെ ഇടപഴകുന്നത് പോലെ എന്നോടും ഇടപഴകാമെന്നോ... അതോ വക്കാലത്തും ഏറ്റെടുത്ത് വരാമെന്നോ... എന്റെ നേർക്ക് അത്‌ നടക്കില്ല... നിങ്ങളെയാ വീട്ടിൽ കാണുമ്പോ തന്നെ എനിക്ക് കൊല്ലാൻ മാത്രമുള്ള പകയുണ്ട്... അത്രക്ക് വെറുപ്പാണ് നിങ്ങളോട്... ഇപ്പൊ ആ വീട്ടിൽ നിന്നും ഇറങ്ങി പോയത് നന്നായി... അല്ലെങ്കിൽ എന്റെ കൈ കൊണ്ട് തന്നെ ഞാൻ നിങ്ങളെ കൊല്ലുമായിരുന്നു... 

ഡ്രൈവിംഗ്ന് ഇടയിൽ എന്തൊക്കെയോ ആലോചിച്ചു അതിവേഗത്തിൽ ഡ്രൈവ് ചെയ്യുമ്പോൾ സമനില തെറ്റി പെട്ടന്ന് ആരുടെയോ വണ്ടിയുമായി കൂട്ടിയിടിച്ചതും അപ്പൊ തന്നെ ഞാൻ സഡൻ ബ്രേക്ക്‌ ഇട്ടു... വണ്ടിയുടെ സ്റ്റിയറിങ്ങിൽ ആഞ്ഞു കുത്തി ഞാൻ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങിയപ്പോ മുന്നിൽ വീണു കിടക്കുന്ന പ്രായമായ ഒരാളെ കണ്ടതും നെഞ്ചകം ഒന്ന് പിടഞ്ഞു കൊണ്ട് ഞാൻ അയാൾക് അടുത്തേക്ക് നീങ്ങി... 

"ഹേയ്,,,, ഹെലോ,,, ഓകെ അല്ലേ,,, ഒന്നും പറ്റിയില്ലല്ലോ... "

വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന അയാളോട് ഞാൻ ചോദിച്ചപ്പോൾ ഡ്രെസ്സിൽ പറ്റിയ പൊടികൾ തട്ടി കൊണ്ട് അയാൾ എനിക്ക് മുഖാമുഖമായി നിന്നു... അപ്പോഴാ എനിക്ക് ആളെ ശെരിക്കും മനസ്സിലായത്... ആ തട്ടുകടയിലെ കടക്കാരനാണെന്ന് മനസ്സിലായത്.... 

"ഹാ മോനായിരുന്നു... എന്താ മോനെ സൂക്ഷിച്ചൊക്കെ വണ്ടിയോടിക്കേണ്ടെ... എവിടെക്കാ ഇത്ര ധൃതി പിടിച്ച് പോവുന്നത്... "

"അല്ല,,, അങ്കിൾന് ഒന്നും പറ്റിയില്ലല്ലോ... അത്‌ പിന്നേ അറിയാതെ ഞാൻ,,, അയാം സോറി... അറിഞ്ഞോണ്ടല്ല.. "

"ഹേയ് എനിക്കൊന്നും പറ്റിയില്ല... മോന് ഒന്നും പറ്റിയില്ലല്ലോ... "

"ഇല്ല.. "

ഒട്ടും ദേഷ്യമില്ലാതെ അയാളെങ്ങനെ പറഞ്ഞപ്പോ ഞാൻ എന്നേ തന്നെ വെറുത്ത് പോയി... ഞാനിങ്ങനെ ദേഷ്യം പിടിച്ചിട്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് എന്തിനാ... ബ്ലഡി... 

അയാളുടെ വണ്ടി നേരെയാക്കി കൊടുത്തപ്പോ പോവട്ടെന്നും പറഞ്ഞ് അയാൾ പോയ ശേഷം ഞാൻ തിരിച്ച് വണ്ടിയിലോട്ട് കയറി എങ്ങോട്ടെന്നില്ലാതെ വിട്ടു... ഒടുക്കം എത്തിയത് സണ്ണിയുടെ കഫെയിലും.. 

"ഹൈ സഹോ ഇന്ന് കലിപ്പിലാണെന്ന് തോന്നുന്നല്ലോ.. എന്താടാ അവള് ഇട്ടേച് പോയോ.. "

ഞാനങ്ങോട്ടു കയറിയപ്പോ തന്നെ സണ്ണിയുടെ കോപ്പിലെ ചോദ്യം കേട്ടപ്പോൾ അമർഷത്തോടെ അവനെ നോക്കിയിട്ട് അവിടെയൊരു സ്ഥലത്ത് സ്ഥാനം പിടിച്ചു... അവിടെ വന്ന കസ്റ്റമ്മറിൽ ചിലര് എന്നേ തന്നെ നോക്കുന്നത് കണ്ടപ്പോ ഞാൻ കർചീഫ് കൊണ്ട് മുഖം മറച്ചിട്ട് എങ്ങനെ ദേഷ്യം കണ്ട്രോൾ ചെയ്യണമെന്നറിയാതെ ടേബിളിൽ വിരൽ കൊണ്ട് കൊട്ടി കൊണ്ടിരുന്നു.... 

"എന്താടാ കാര്യം... ഇന്നിങ്ങനെ ദേഷ്യം പിടിക്കാൻ വാട് റീസൺ മാൻ... "

അവനങ്ങനെ ചോദിച്ചപ്പോ വീണ്ടുമൊരു ചോദ്യം ഉയരേണ്ടന്ന് കരുതി ഞാൻ ഒക്കെ പറഞ്ഞ് കൊടുത്തപ്പോൾ ഓഹോ ന്ന് പറഞ്ഞ് അവനും എന്റെ കൂടെ താളം പിടിക്കാൻ തുടങ്ങി.... 

"ഡാ കോപ്പേ,,, കളിക്കാതെ എനിക്ക് എന്തെങ്കിലും സൊല്യൂഷൻ പറഞ്ഞു താടാ.... "

"ഞാനെന്തോന്ന് പറയാനാ... ഇപ്പൊ അയാള് ഇറങ്ങി പോയി... ഇനി നിന്റെ മോമിനെ അയാൾ വെറുതെ വെച്ചേക്കില്ല... അതുറപ്പാ... അതിന് മുന്നേ നീ മോമിനോട്‌ യാഷ പറഞ്ഞ രഹസ്യ സത്യങ്ങളെ കുറിച്ച് സംസാരിക്ക്... അപ്പൊ അയാൾക്ക് എതിരെ ഫൈറ്റ് ചെയ്യാൻ മോമിന്റെ ഹെൽപ് കിട്ടിയെന്ന് വരും... കാരണം ആ വീട്ടിൽ നിന്റെ തന്തയെ കുറിച്ച് അറിയുന്നതും ഒന്നിച്ചു നിൽക്കുന്നതും നിന്റെ മോം ആണ്... വീണ്ടുമൊരു അകൽച്ചക്ക് കാത്ത് നിൽക്കാതെ ചെന്ന് സംസാരിക്ക്... ബാക്കിയൊക്കെ എന്താണെന്ന് വെച്ചാ യാഷ പറയും... പോ ചെല്ല് ചെല്ല്.. "

അതും പറഞ്ഞവൻ അവിടുന്ന് എന്നേ തള്ളി കൊണ്ട് വണ്ടിയിലോട്ട് കയറ്റിയതും നീയെന്ന ബാധ ഒരിക്കലും വിട്ട് പോവില്ലേ എന്ന് പറഞ്ഞ് അവൻ തലയിൽ കയ്യും വെച്ച് കഫെലേക്ക് തിരിച്ച് പോയി.... 

വീട്ടിലേക്ക് പോയപ്പോ താഴെത്തെ റൂമിൽ നിന്ന് മോമിന്റെ തേങ്ങലുകൾ കേട്ടപ്പോൾ ഞാൻ അകത്തേക്ക് കയറാതെ വാതിൽക്കൽ നിന്നു.... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

"ആന്റി ഇങ്ങനെ കരഞ്ഞിട്ട് എന്താ കാര്യം... സിനുവിന്റെ ദേഷ്യത്തെ പറഞ്ഞിട്ടും കാര്യമില്ല... എല്ലാറ്റിനും ആ വൃത്തികെട്ട മനുഷ്യനെ വേണം പറയാൻ... എന്തിനാ ആന്റി അവനിൽ നിന്ന് എന്നോട് പറഞ്ഞ സത്യങ്ങൾ ഒക്കെ മറച്ചു വെക്കുന്നത്... ഒക്കെ അവനോട് പറഞ്ഞിട്ട് എല്ലാ പ്രശവും സോൾവ് ചെയ്തൂടെ.... വീണ്ടും വീണ്ടും എന്തിനാ അയാളുടെ കീഴിൽ പട്ടിയെ പോലെ നിൽക്കുന്നത്... ശെരിക്കും പറഞ്ഞാൽ എനിക്ക് ആന്റിയോടാ ദേഷ്യം തോന്നുന്നത്... ഇങ്ങനെയൊന്നും വേണ്ടായിരുന്നു.. എല്ലാം നേരെത്തെ തന്നെ അവനോട് പറഞ്ഞാൽ മതിയായിരുന്നു... അവന്റെ സഹായം എന്നും ആന്റിയുടെ കൂടെ തന്നെയുണ്ടാവില്ലേ... പിന്നെന്തിനാ ഇങ്ങനൊക്കേ.... "

ഇത്രേം നേരം രൂക്ഷമായി കൊണ്ട് നോക്കി നിന്ന ആന്റി പെട്ടന്ന് പൊട്ടി കരഞ്ഞപ്പോൾ ഒരു കൗതുകം തോന്നാതെ ഞാൻ ആന്റിയെ പിടിച്ച് ബെഡിൽ ഇരുത്തി കൂടെ ഞാനും ഇരുന്നപ്പോ എന്റെ തോളിൽ തല ചായിച്ച് കരയുന്നതിനിടയിൽ ഇതെല്ലാം കേട്ട് നിൽക്കുന്ന സിനുവിന്റെ നിഴൽ രൂപം ഞാൻ വാതിലിന്റെ സൈഡിൽ കണ്ടിരുന്നു... 

"ആന്റി,,, പറ... എനിക്ക് ഇതൊന്നും മറച്ചു വെക്കാൻ പറ്റില്ലാട്ടോ... ഞാൻ ഇപ്പൊ തന്നെ സിനുവിനോട് എല്ലാം പറയും... ഇതൊക്കെ വേറെ വല്ല വഴിയിൽ കൂടി അവൻ അറിഞ്ഞാൽ അവന്റെ കൂടെ നിന്ന് ഞാൻ ചതിക്കുകയാണെന്നല്ലേ അവൻ പറയാ.. ആന്റി പറ... ഞാനെന്താ ചെയ്യേണ്ടതെന്ന്... "

എല്ലാം അവനോടും റോഷനോടും പറഞ്ഞ സത്യം ഒട്ടും പുറത്ത് കാണിക്കാതെ അഭിനയിച്ചു കൊണ്ട് ഞാൻ ആന്റിയുടെ മുന്നിൽ അമ്മാനമാടുമ്പോൾ കരച്ചിലിന്റെ വോളിയം കുറച്ചിട്ട് ഷാൾ കൊണ്ട് ആന്റി മുഖമൊക്കെ തുടച്ചു.... 

"ശെരിയാ,, ഇനി ഒന്നും അവനിൽ നിന്നും റോഷനിൽ നിന്നും മറച്ചു വെച്ചിട്ട് കാര്യമില്ല... ഒക്കെ അവരോട് എനിക്ക് പറയണം... ജീവിക്കാനുള്ള കൊതി കൊണ്ടാണ്... നാനുവിന്റെ തിരിച്ച് വരവ് കാണാനുള്ള കൊതി കൊണ്ടാണ്... എനിക്കെന്റെ ഈ ഫാമിലിയെ ആ പഴയ കളി ചിരിയുമായി നടന്നിരുന്ന ആ ഫാമിലിയായി തിരിച്ച് കിട്ടണം.... യാഷ നീയെല്ലാം അവനോട് പറഞ്ഞോ.... അല്ലെങ്കിൽ ഞാൻ തന്നെ പറയാം... നീയിപ്പോ തന്നെ സിനുവിനെ വിളിക്ക്... വേഗം... "

"വേണ്ട... എല്ലാ സത്യവും എനിക്കറിയാം... "

ആന്റി അങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാനവന്റെ നിഴലിൽ നോക്കിയപ്പോൾ അവൻ ഡോറും തുറന്ന് അകത്തേക്ക് കയറി വന്ന് അങ്ങനെ പറഞ്ഞതും എങ്ങനെ അറിയാം എന്നുള്ള മട്ടിൽ ആന്റി അവനെ നോക്കിയപ്പോൾ അതേ നോട്ടം എന്നിൽ ഉടച്ചു... ഒക്കെ ഞാൻ പറഞ്ഞ് കൊടുത്തു എന്ന ഭാവത്തിൽ ആന്റിയുടെ മുന്നിൽ നിലത്ത് കളം വരച്ചു ആന്റിയെ നോക്കി പറ്റിപ്പോയെന്ന് പറഞ്ഞു അളിഞ്ഞ ചിരിയും വരുത്തി നിന്നു.... 

"അപ്പൊ ഇത്രേം നേരം നീ ഒന്നും പറഞ്ഞില്ലെന്ന ഭാവത്തിൽ അഭിനയിക്കുകയായിരുന്നല്ലേ... "

അത്‌ പറഞ്ഞപ്പോ ഞാൻ വീണ്ടും അതേ ചിരി തന്നെ കൊടുത്തു.... 

"ഇവൾക്ക് എന്റെ കൂടെ നിന്ന് ഇതൊക്കെ മറച്ചു വെക്കാൻ പറ്റുമോ മോം... ഇല്ല... അല്ലേടി യാഷ... ഇനി മോം ഒരു കാരണവശാലും പേടിക്കേണ്ട... എന്നും ഞാൻ,,, അല്ല ഞങ്ങൾ കൂടെയുണ്ടാവും... "

എന്റെ കയ്യിൽ പിടിച്ച് കണ്ണിൽ നോക്കി അവൻ ഞങ്ങൾ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞപ്പോൾ നമ്മളെ രണ്ട് പേരുടെയും തലയിൽ ഒന്ന് തലോടി... 

"ഇനി ഒന്നും എന്നിൽ നിന്ന് മറച്ചു വെക്കല്ലേ മോം... എന്റെ കൊക്കിന് ജീവൻ ഉള്ളിടത്തോളം കാലം മോം ആരെയും ഭയന്ന് ജീവിക്കേണ്ടതില്ല... ആരും കൊല്ലുകയും ഇല്ല... നാനുവിന്റെ തിരിച്ച് വരവും മോം കാണും... പഴയ സന്തോഷം നിറഞ്ഞ വീടും മോം കാണും... അതൊക്കെ മോമിന്റെ ഈ സിനു തിരിച്ച് കൊണ്ട് വരും... "

മാസ്,, മാസ് കൊലമാസ്... ഇങ്ങനെയുള്ള മകനെയൊക്കെ കിട്ടണമെങ്കിൽ ആന്റി പുണ്യം ചെയ്യണം... ഒരു ബോയ്ഫ്രണ്ട്നെ കിട്ടിയതിൽ ഞാനും... ഹിഹി.... 

നേരെത്തെ ദേഷ്യം പിടിച്ചിട്ട് അവനെന്നെ തള്ളിയിട്ടതിന്റെ പേരിൽ ചെറിയൊരു സൗന്ദര്യ പിണക്കം നടിച്ചു ഞാൻ പുച്ഛിച്ചു കൊണ്ട് അവിടുന്ന് ഇറങ്ങിയപ്പോ പിന്നാലെ വരുമെന്ന് കരുതിയ ഞാൻ ശശിയായി... വാലും പിടിച്ചവൻ വന്നില്ല... എന്തായാലും വരാതിരിക്കില്ല... യാഷ സോറി വെരി സോറി എന്നൊക്കെ ഒലിപ്പിച്ച് അവൻ വരാതിരിക്കില്ല.... അതുറപ്പാ... 

അപ്പോഴും എന്നേ അവൻ ചുണ്ടിൽ വിരൽ കൊണ്ട് വന്ന് ഭീഷണിപ്പെടുത്തിയാൽ യാഷ വീഴില്ല... പിടിച്ച വാശിയിൽ തന്നെ ഞാൻ നിൽക്കും... അവന്റെ ഒരു റൊമാൻസും ഇനി എന്റെ നേർക്ക് നടക്കില്ല... അങ്ങനെ റൊമാൻസിക്കണം എന്നുണ്ടെങ്കിൽ അന്ന് റോഡിൽ വെച് ഓയ് സെൽഫിന്നും പറഞ്ഞു വന്ന ആ അമേരിക്കക്കാരിയുടെ അടുത്തേക്ക് പോയിക്കോ... ഒരു ജലസും എനിക്ക് ഫീൽ ചെയ്യില്ല... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

"എന്നോട് എന്തെങ്കിലും ദേഷ്യം തോന്നുന്നുണ്ടോ മോമിന്... എങ്കിൽ എന്നേ അടിച്ചോ,, വഴക്ക് പറഞ്ഞോ എന്താന്ന് വെച്ചാൽ ചെയ്തോ... "

"എന്തിന്,,, നിന്റെ തന്തയെന്ന ആ നാറിയെ വഴക്ക് പറഞ്ഞതിനോ... ആണോന്ന്... വഴക്ക് മാത്രം പറഞ്ഞാൽ പോരാ... ആ നാറിയെ പോലെയുള്ളവരെയൊക്കെ ഒറ്റ നിൽപ്പിന് തന്നെ കൊല്ലണമായിരുന്നു... ജീവന് വേണ്ടി പിടയുമ്പോ മനസ്സിലാവും ആ കൈ കൊണ്ട് മരിച്ച ജീവന്റെ വില... ഇതൊക്കെ ചോദിക്കാനുള്ളത് എനിക്ക് നിന്നോടാണ്... യാഷ അതൊക്കെ നിങ്ങളോട് പറഞ്ഞപ്പോ നിങ്ങൾക്ക് എന്നോട് തീരാത്ത ദേഷ്യം കാണുമല്ലെ... മനപൂർവം അല്ല സിനു... ഒക്കെ അയാള് എന്നേ കൊണ്ട് ചെയ്യിപ്പിച്ചതാ.... "

"ഇനി അതൊന്നും ഓർത്ത് മോം ഇനി ടെൻഷൻ ആവേണ്ട... ഈ വീട്ടിൽ നിന്ന് ചെകുത്താൻ ഇറങ്ങി പോയില്ലെ... അപ്പൊ സന്തോഷിക്ക്... ആഘോഷിക്ക്... ഇനി എന്തേലും ഉണ്ടെങ്കിൽ എന്നോട് പറയണം... ഭീഷണിയും കൊണ്ട് ഇന്ന് തന്നെ ചിലപ്പോൾ ആ തന്തയുടെ കാളും തേടി വരും... അപ്പൊ അതെനിക്ക് തന്നേക്ക്... മറുപടി ഞാൻ തന്നെ കൊടുത്തോളം... "

"ഹ്മ്മ് ഓകെ... "

എനിക്കൊന്നു സ്വസ്ഥമായി ഉറങ്ങണമെന്ന് പറഞ്ഞ് മോം കിടന്നതും ദേഹത്ത് ഞാൻ പുതപ്പിട്ട് കൊടുത്ത് മെല്ലെ ഡോറും ചാരി പുറത്തേക്ക് ഇറങ്ങി... 

പാവം... കുറച്ചു ദിവസമാണ് ഇവിടെ ഉണ്ടായിരുന്നെങ്കിലും അയാളുടെ കൈകളിൽ നിന്ന് പിടയുകയായിരുന്നെന്ന് എനിക്ക് മനസ്സിലായി... ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ.... 

ഞാൻ ഇവിടെ ഉണ്ടായിട്ടും ആ യാഷ മൈൻഡ് ചെയ്യാതെ വാണം വിട്ടത് പോലെ പോവുന്നത് കണ്ടപ്പോ ആള് ദേഷ്യത്തിലാണെന്ന് മനസ്സിലായി... നേരെത്തെ ആ തന്തയോടുള്ള ദേഷ്യം ചെറുതായി അവൾക്ക് നേരെ ഉയർന്നില്ലേ... അതോണ്ടായിരിക്കും... ഈ ദേഷ്യമൊക്കെ എത്ര പെട്ടന്ന് നിന്റെ ഫ്രോഡ് മാറ്റിതന്നെന്ന് ചോദിച്ചാൽ മതിയല്ലോ... അതിനുള്ള മരുന്നൊക്കെ എന്റെ കയ്യിലുണ്ട്... ഹിഹി.... 

ബെന്നിയോട് ഹാള് ക്ലീൻ ചെയ്യാൻ പറഞ്ഞ് ഞാൻ യാഷ യാഷന്ന് നീട്ടി വിളിച്ചിട്ട് മുകളിലേക്ക് കയറി ബേബിയുടെ റൂമിലേക്ക് പോയപ്പോ അവള് ആരോടോ ഉള്ള ദേഷ്യത്തിൽ പെയിന്റിങ് ചെയ്യുന്നത് കണ്ടതും ഉള്ളിൽ ചിരിച്ചു കൊണ്ട് ഞാൻ പമ്മി പമ്മി അവളുടെ അടുത്തേക്ക് പോയി അവള് മാത്രം കേൾക്കുന്ന പാകത്തിൽ മെല്ലെ യാഷാന്ന് വിളിച്ചു... നോ മൈൻഡ്.. 

"എടി യാഷ.. ഒന്നിങ് നോക്കെടി... "

"തൊട്ട് പോകരുതെന്നെ... നിന്നോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്... ഒരു ജോലിക്ക് വന്നയാളെ ഇങ്ങനെ ഡിസ്റ്റർബ് ചെയ്യാന്ന് വെച്ചാൽ,,, മോശമാണ് ഇതൊക്കെ... ഇപ്പൊ തന്നെ ഇവിടുന്ന് ഇറങ്ങിക്കോളണം... "

അവളുടെ തോളിൽ തട്ടി ഞാൻ വിളിച്ചപ്പോൾ പെണ്ണ് എന്റെ കൈ തട്ടി മാറ്റി പുറത്തേക്ക് ചൂണ്ടി കാണിച്ച് പോവെന്ന് പറഞ്ഞതും കലിപ്പിൽ നിൽക്കുന്ന അവളെ നോക്കി കുറച്ച് വളർന്ന മീശയും വിരിച്ച് നടന്നപ്പോ ഞാൻ പോവുന്നതിനു അനുസരിച്ച് പിന്നിലോട്ട് നടക്കേണ്ട അവള് ഒട്ടും ധൈര്യം വിടാതെ മുഖവും വീർപ്പിച്ചു രൂക്ഷത്തോടെ നോക്കുന്നു.... 

ഇതൊക്കെ എപ്പോ മാറ്റിയെടുത്തെന്ന് ചോദിച്ചാൽ പോരെ... ഹിഹി... 

സ്ഥിരം പല്ലവി പോലെ ഞാൻ അവളുടെ അരയിൽ പിടിച്ച് എന്നിലേക്ക് ചേർത്തി നിർതിയിട്ട് ഒരു ചിരിയാലെ ഞാൻ ആ മുഖമാകെ കണ്ണുകൾ കൊണ്ട് പായുമ്പോ ആ കവിളിൽ ഞാൻ എന്റെ ചുണ്ടുകൾ ചേർത്ത് വെക്കാൻ പോയപ്പോ അവളെന്റെ മുഖം തിരിച്ച് വെച്ചു...

ഇത് കൈവിട്ട കളിയാണല്ലോ... മറ്റേ കവിളിൽ ട്രൈ ചെയ്ത് നോക്കാമെന്ന് കരുതി ഞാൻ അത്‌ ലക്ഷ്യം വെച്ചു പോയപ്പോ അവള് അവിടേം എന്റെ മുഖം തട്ടി മാറ്റി.. ഇനി ചുണ്ട് തന്നെ ലക്ഷ്യം... അത്‌ നിനക്ക് പിടിച്ച് മാറ്റാൻ കഴിയില്ലെടി... ഹിഹി... 

അവളിലെ പിടിയിൽ ഒന്നൂടെ മുറുക്കി കൊണ്ട് അവള്ടെ ഒരു കാലിൽ പിടിച്ച് ചെറുതായി പൊക്കിയിട്ട് കുറച്ച് താഴ്ത്തി പിടിച്ച് ഞാൻ ഇളം റോസ് നിറത്തിലുള്ള ആ ചുണ്ടിൽ നോക്കി ഞാൻ അവളിലേക്ക് അടുത്തപ്പോൾ പെട്ടന്നൊരു തള്ളലിൽ ഞാൻ ഭീതിയോട് ചേർന്ന് നിന്നു... 

ഇവൾക്ക് ഇത് എന്ത് പറ്റി ഗോടെ... മരുന്നൊന്നും വർക്ക്‌ ഔട്ട്‌ ആവുന്നില്ലല്ലോ... ഇൻജെക്ഷനും ട്രൈ ചെയ്തപ്പോ അതും നടന്നില്ല... what happened... 

"ദേ... ഒരു കാര്യം മനസ്സിലാക്കിക്കോ... ആരോടോ ഉള്ള ദേഷ്യം എന്നോട് തീർക്കേണ്ടട്ടോ... ആരോടാണോ ദേഷ്യം അതയാളോട് തന്നെ തീർക്കണം... അല്ലാതെ വല്ലവന്റെ മെക്കിട്ട് കേറിയാൽ നിന്റെ ദേഷ്യം അലിഞ്ഞു പോവുമോ... ഇല്ലല്ലോ... നിന്റെ റൊമാൻസ് ഒന്നും ഇനിയെന്റെ നേർക്ക് വില പോകില്ല... അതൊക്കെ വിട്ടേക്ക്... റൊമാൻസിലൂടെ ഭീഷണിപ്പെടുത്തി എന്റെ മനസ്സ് അലിയിപ്പിക്കാമെന്ന് കരുതിയല്ലേ നീ... ഇല്ല... ഇനി അത്‌ നടക്കില്ല... ഇപ്പൊ തന്നെ ഇവിടുന്ന് ഇറങ്ങിക്കോളണം... "

അയ്യോ,,, ഇവൾക്ക് ഇതെന്ത് പറ്റി... ഇതിപ്പോ എന്നേക്കാൾ കലിപ്പിൽ ആണല്ലോ ഇവള് തുള്ളുന്നത്... ഇതൊരു നടക്ക് പോകില്ല സിനുവേ... നീ വേറെ വല്ല ഐഡിയയും കൊണ്ട് വാ... 

അതും പറഞ്ഞവൾ എന്നേ പിടിച്ച് പുറത്താക്കിയിട്ട് ഡോർ വലിച്ചടച്ചു... തിരിച്ച് മുട്ടാൻ നിന്നില്ല... മുട്ടിയാൽ തുറക്കില്ലന്ന് അറിയാം... അത്രക്ക് കലിപ്പിലാണ്.... 

ഹാളിലെ ബാൽക്കെണിയിൽ പോയാൽ തൊട്ട് അടുത്ത് തന്നെയാ ബേബിയുടെ റൂം... ഏന്തി വലിഞ്ഞു നോക്കിയാൽ വിൻഡോ വഴി അകത്തേക്ക് നോക്കാനും കഴിയും കയറാനും കഴിയും.. പക്ഷേ അതിന് നിൽക്കാതെ ഞാൻ അവള് കേൾക്കാൻ പാകത്തിൽ ഫോണിൽ സംസാരിച്ചു... 

"ഹെലോ മായ,,, എത്ര നാളെയെടി നീ വിളിച്ചിട്ട്... ഇപ്പൊഴാണോ നിനക്ക് വിളിക്കാൻ തോന്നിയത്... എന്തോരം സങ്കടമുണ്ടെന്നു അറിയോ നിനക്ക്... 
അന്ന് നീ ഇഷ്ടം പറഞ്ഞപ്പോ എനിക്ക് അതിനൊരു റിപ്ലൈ തരാൻ കഴിഞ്ഞില്ലല്ലോ... തിരിച്ച് ഇഷ്ടം പറയാൻ വേണ്ടി ഞാൻ കുറേ വിളിച്ചു... പക്ഷേ ഒരു റെസ്പോണ്ടും ഉണ്ടായില്ല... 
എന്ത് നാട്ടിൽ ഉണ്ടെന്നോ... എപ്പോ വന്നു... വൗ... അതേതായാലും നന്നായി... 
വാട്ട്‌ ഇന്ന് ഡേറ്റ്ന് പോവാമെന്നോ... why not... അയാം റെഡി... എന്റെ സ്വീറ്റ് ഹേർട് വിളിച്ചാൽ പിന്നേ ഞാൻ എങ്ങനെ വരാതിരിക്കും... 
Yaa sure... ഇന്ന് രാത്രി ഞാൻ വരാം... അപ്പോ എനിക്കൊന്നു നിന്നെ കാണാലോ... ഇഷ്ടം നേരിട്ട് പറയാലോ.. 
ഓകെ ബായ് സീയു,,, love you my sweet darling... mmuaaaa... miss you badly sadly... mmuaaaa.. "

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

നാറി ചെറ്റേ ഫ്രോഡേ... 
അപ്പോ ഞാൻ ഒഴിവാവൻ വേണ്ടി കാത്തിരിക്കുകയായിരുന്നല്ലേ നീ... നീയെന്താടാ കരുതിയത്... ഞാനൊന്നും കേട്ടില്ല കണ്ടില്ലന്നോ... നിനക്ക് ഉള്ളത് ഞാൻ കാണിച്ചു താരാടാ... ഏത് മായ കോയയാണ് ഇപ്പൊ വിളിച്ചതെന്ന് എനിക്കറിയണം... നിനക്ക് അവള്ടെ കൂടെ ഡേറ്റ്ന് പോവണമല്ലേ... കാണിച്ചു തരാം... 

പെയിന്റിംഗ് ബ്രഷ് അവിടെ ചാടിയിട്ട് ഞാൻ ദേഷ്യത്തോടെ ഡോറും തുറന്ന് ബാൽക്കെണിയിലേക്ക് പോയപ്പോ അവനുണ്ട് ഏതോ അധോലോകത്ത് എന്ന പോലെ ഫോണും നോക്കി മൂളിപ്പാട്ടും പാടി ഡാൻസും കളിച് തുള്ളി ചാടി വരുന്നു... എന്നേ കണ്ടപ്പോൾ ചിരിയൊക്കെ മായിച്ചു കളഞ്ഞിട്ട് പുച്ഛം ഫിറ്റ്‌ ചെയ്ത് മറികടക്കാൻ നിന്നതും കയ്യോടെ പിടിച്ചു ഞാൻ തൂക്കിയെടുത്ത് ഞാൻ വർക് ഔട്ട്‌ ഹാളിലേക്ക് പോയി ഡോർ അടച്ചു... 

"Waht happened,, മര്യാദക്ക് ഡോർ തുറന്നോ... എന്താ നിനക്ക് വേണ്ടത്... എനിക്ക് ഒരിടം വരെ പോവാനുള്ളതാ... മാറി നിൽക്.."

"ആരാഡാ മായ... ആരാന്ന്...? "

"ഓഹ് മായായോ.. മൈ സ്വീറ്റ് ഡാർലിംഗ്... എന്റെ ചൈൽഡ്ഹുഡ് ഫ്രണ്ടും പിന്നേ എന്റെ എല്ലാമെല്ലാമായ ഗേൾഫ്രണ്ടും... "

എന്നും പറഞ്ഞ് അവൻ പോവാൻ നിന്നപ്പോ വീണ്ടും കാൾ വന്നു... 

"ഹായ് ദേ മായ വീണ്ടും വിളിക്കുന്നു.. 
How sweet yaar,,,, 
ഹെലോ മായ... "

ഞാനെന്ന ഒരാൾ മുന്നിൽ ഉണ്ടെന്ന് പോലും നോക്കാതെ ഉളുപ്പും ഇല്ലാതെ അവൻ വീണ്ടും ഫോൺ എടുത്തഅപ്പൊ ഒറ്റ വലിയിൽ ഞാൻ പിടിച്ച് അവനെ ഭിത്തിയോട് ചേർത്ത് നിർതിയിട്ട് ഒരു കൈ അവന്റെ കഴുത്തിലും പിടിച്ച് മറ്റേ കൈ കൊണ്ട് ഫോണും വാങ്ങി ഞാൻ ചെവിയോട് വെച്ചു.... 

"പ്ഫ നാറി... ഏത് കുഞ്ഞമ്മേടെ മോളാഡി നീ... ഒരു മായയും കോയയും വന്നേക്കുന്നു... എന്താടി നിന്റെ ഉദ്ദേശം... ഏഹ്... നീയെന്താ കരുതിയത് നീ വിളിച്ച ഉടനെ എല്ലാ ബോയ്സും ഇറങ്ങി വരുന്നത് പോലെ ഇവനും ഇറങ്ങി വരുമെന്നോ... ഡി,,, നിനക്ക് അറിയില്ലെ അവനൊരു ഗേൾ ഫ്രണ്ട് ഉള്ള കാര്യം... എന്നിട്ട് ഞങ്ങൾക്ക് ഇടയിൽ ഒരകൽച്ച പ്രാപിക്കാൻ വേണ്ടി വന്നേക്കുന്നു ബ്ലഡി നാറി... നീയെന്താ കരുതിയത്... എല്ലാ ബോയ്സിന്റെ ഇടയിൽ ഇവനെ ഉളപ്പെടുത്തേണ്ട... നിന്റെ കൂടെ ഡേറ്റ്ന് നിന്റെ അമ്മൂമ്മേടെ കുഞ്ഞമ്മടെ മോന്റെ മോനെ നോക്ക്... അവളൊരു ഡേറ്റും കൊണ്ട് വന്നേക്കുന്നു... ഇനി മേലാൽ ഇതിൽ വിളിച്ചാലുണ്ടല്ലോ... ഏത് കൊമ്പത്താണെന്നൊന്നും ഞാൻ നോക്കില്ല... അടിച്ച് പല്ല് ഞാൻ നിലത്തേക്ക് ഇടും... കേട്ടോടി ഓളെ... അതേയ് ഈ കെയ്സാന് ഒരു പെണ്ണ് മാത്രമേയുള്ളൂ... അതീ യാഷയാണ്... യാഷ യഷ്മിൽ... *HE IS MINE..♡* കേട്ടോടി നാറി ചെറ്റേ... "

"ഹെലോ,,, നിങ്ങൾക്ക് രണ്ടിനും പ്രാന്ത് ആയൊ... ഏത് മായ ഏത് കോയ... ഇങ്ങള് ഇതെന്തൊക്കെയാ പറയുന്നത്... നേരെത്തെ ഒരുത്തൻ വിളിച്ച് കൊറേ ഒലിപ്പിച്ച്... ദേ ഇപ്പൊ വേറൊന്ന്... "

മറുതലക്കൽ നിന്ന് സണ്ണിയുടെ ശബ്ദം കേട്ട് ഞാൻ കണ്ണുകൾ വലിച്ച് തുറന്ന് സ്‌ക്രീനിൽ നോക്കിയപ്പോ വെണ്ടയ്ക്കാക്ഷരത്തിൽ സണ്ണിയെന്ന് എഴുതിയത് കണ്ടതും അപ്പൊ തന്നെ എന്റെ കയ്യിൽ നിന്നും ഫോൺ നിലത്തേക്ക് വീണു... അതേ ഭാവത്തോടെ ഞാൻ എന്റെ കയ്യിൽ തൂങ്ങി നിൽക്കുന്ന ഫ്രോഡിനെ നോക്കിയപ്പോ അവനുണ്ട് ചുണ്ട് ഉള്ളിലേക്ക് തള്ളി ചിരി കടിച്ച് പിടിക്കുന്നു.... അപ്പൊ തന്നെ ഞാൻ അവനിലെ പിടി വിട്ട് ഏതോ അധോലോകത്ത് എന്ന പോലെ നിന്നു.... 

"ഹഹഹഹ.... ഹഹഹഹഹഹഹ... ഹുഹുഹു... ഹോഹോഹോഹ്.... ഹയ്യോ... ഹഹഹഹ.... "

വയറ്റത്തും നെഞ്ചിലും ഒക്കെ പിടിച്ച് അവൻ ചിരിക്കുന്നത് കണ്ടപ്പോൾ മുട്ട് മടക്കി ഒന്ന് കൊടുക്കാനാ തോന്നിയത്... സംഭവം ഇവനെന്നെ പറ്റിച്ചതാണെന്ന് എനിക്ക് അറിയോ... നേരെത്തെ എനിക്ക് ജലസ് ഫീൽ ചെയ്യില്ല എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ എനിക്ക് ഫീൽ ചെയ്തതെന്താ... 

ആകെ ചമ്മി നാറിയ എക്സ്പ്രഷൻ ഇട്ട് ഞാൻ തലയും താഴ്ത്തി നിന്ന് അവനെ ഇടംകണ്ണിട്ട് നോക്കിയപ്പോൾ മുടിയിൽ തലോടി കൊണ്ടവൻ അടുത്തേക്ക് വന്നിട്ട് എന്നേ പിടിച്ച് ചുമരോട് ചേർത്ത് നിത്തിയിട്ട് താടിയിൽ പിടിച്ച് മുഖമുയർത്തി... 

"എന്തെടി യാഷ.. നിനക്ക് ജലസ് ഫീൽ ചെയ്തോ.. ഏഹ്.. അയ്യേ... നിന്റെ ദേഷ്യം മാറ്റാൻ വേണ്ടിയാ ഞാൻ സണ്ണിയുടെ നമ്പറിൽ വിളിച്ച് ആക്ടിങ് ചെയ്തത്... ഇപ്പൊ മാറിയില്ലേ നിന്റെ ദേഷ്യം... "

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

അവളെയൊന്ന് പറ്റിക്കാൻ വേണ്ടിയാ ഞാൻ സണ്ണിയുടെ നമ്പറിൽ വിളിച്ച് അങ്ങനെയൊക്കെ പറഞ്ഞത്.. ആ ഫൂൾ ആണെങ്കിൽ ഞാനതൊക്കെ പറഞ്ഞ് ഒലിപ്പിക്കുമ്പോൾ എന്തോന്നാടാ പറയുന്നത് എന്നൊക്കെ ചോദിച്ചിരുന്നു... അത്‌ കേട്ടില്ലെന്ന് നടിച്ചു... 

സത്യം പറഞ്ഞാൽ ഈ മായ കോയയെയൊന്നും എനിക്ക് അറിയ പോലും ഇല്ല... ചൈൽഡ് ഹുഡ് ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞത് ചുമ്മാ അവളെയിട്ടൊന്ന് കളിപ്പിച്ചു... നല്ല പോലെ ഏറ്റിട്ടുമുണ്ട്... ഹുഹു... 

ഭിത്തിയോട് ചേർത്ത് നിർത്തി ഞാൻ അവളെ ലോക്ക് ആകിയപ്പോ ചമ്മി നാറിയിട്ട് അവള് മുഖം താഴ്ത്തി നിന്നപ്പോൾ അത്‌ ഉയർത്തി... 

"അത്‌ പിന്നേ,,, ഞാൻ കരുതി,,, നീ ശെരിക്കും ഏതോ മായയെ വിളിച്ചെന്ന്.. എനിക്കറിയോ എന്റെ ദേഷ്യം മാറ്റാൻ വേണ്ടി നീ പറ്റിച്ചതാണെന്ന്... എന്നാലും ഇത്രക്ക് ഒന്ന് വേണ്ടായിരുന്നു... ടൂ മച്ച്... "

"ഹഹഹഹ... എന്റെ യാഷ,, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ സിനു ഒരിക്കലും ഇട്ടേച് പോവില്ലന്ന്... ഹ്മ്മ്... "

"പെട്ടന്ന് നീയങ്ങനെ ആക്ട് ചെയ്തപ്പോൾ ഞാൻ അതൊന്നും ഓർക്കാൻ നിന്നില്ല... "

"ഹ്മ്മ് ഹ്മ്മ്... ഇപ്പൊ മാറിയില്ലേ നിന്റെ ദേഷ്യം... എടി യാഷ,,, നിന്നെ എന്റെ കുപ്പിയിൽ തന്നെ വീഴ്ത്താനുള്ള കുതന്ത്രങ്ങളൊക്കെ എന്റെ കയ്യിലുണ്ട്... അതോണ്ട് പുന്നാര മോള്‌ നമ്പറിട്ട് എന്നേ പറ്റിക്കാൻ നോക്കണ്ട... മനസ്സിലായാലോ എന്റെ സ്വീറ്റ് യാഷക്ക്... "

രണ്ട് കവിളിലും പിടിച്ച് പിച്ചി കൊണ്ട് ചോദിച്ചപ്പോൾ ആ മനസ്സിലായെന്ന് പറഞ്ഞ് എന്റെ നെഞ്ചത്തോട്ട് ഒരു കുത്തും തന്ന് കെട്ടിപിടിച്ചു.... 

നമ്മളെ രണ്ടാളുടെയും പ്രാന്ത് പിടിച്ച ഫോൺ വിളി കേട്ടിട്ട് സണ്ണി വന്ന് കാര്യം അന്വേഷിച്ചപ്പോ ചിരിച്ചു നിന്നല്ലാതെ ഒന്നും പറഞ്ഞു കൊടുത്തില്ല... ഒരു വശം നോക്കിയാൽ നാണക്കേട് എനിക്കുമുണ്ട് ഒരു വശം നോക്കിയാൽ നാണക്കേട് അവനുമുണ്ട്... അതോണ്ട് രണ്ടാളും മിണ്ടാൻ നിന്നില്ല.... 

"Crazy couple...രണ്ടിനും മുഴുത്ത പ്രാന്താണ്... നിങ്ങൾക്ക് രണ്ടിനും പ്രാന്ത് പിടിച്ച സന്തോഷത്തിൽ ഞാൻ ഇവിടെ വന്നപ്പോ രണ്ടും തോളിൽ കയ്യിട്ട് കളിക്കുന്നു.... ഞാൻ ശശിയും ദാമോദരനുമായി... സാരില്ല... എനിക്കും വരും ഒരു ദിവസം.... നോക്കിക്കോ... വെറുതെ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാനായി ഓരോന്ന് വന്നോളും... ഹും... ഇനി മേലാൽ ഇമ്മാതിരി വട്ടും പിടിച്ച് എന്റെ പിന്നാലെ വന്നാലുണ്ടല്ലോ... കാണിച്ചു തരുന്നുണ്ട്... "

ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ സണ്ണി തിരിച്ച് പോയപ്പോ ഞാനും ഫ്രോഡും ഹൈ ഫൈവ് അടിച്ച് അവന്റെ പോക്കും നോക്കി കളിയാക്കി ചിരിച്ചു... പാവം സണ്ണി... 

കുറച്ച് കഴിഞ്ഞപ്പോൾ താഴെ നിന്ന് ആന്റിയുടെ സിനൂന്നുള്ള നീട്ടിയ വിളി കേട്ടപ്പോൾ രണ്ടാളും താഴേക്ക് പോയി... അവന്റെ നേരെ ഫോൺ നീട്ടി കൊണ്ട് അയാളാണെന്ന് പറഞ്ഞതും സിനു ഫോൺ എടുത്ത് സ്പീക്കറിൽ ഇടാൻ പറഞ്ഞു... 

"എടി... നിന്റെ ജീവന് ഇനി കൂടുതൽ ആയുസ് ഇല്ലടി... വൈകാതെ നിന്റെ ജീവനും ഞാനെടുക്കും... കൂടെ കിടന്ന് മക്കളുണ്ടായ കഥയൊന്നും പറഞ്ഞ് നീയെന്നെ കബളിപ്പിക്കാൻ നോക്കണ്ട... ഞാനൊന്ന് തീരുമാനിച്ചാൽ തീരുമാനിച്ചത് തന്നെയാ... അതിന് മുന്നേ നിന്റെ ശരീരത്തിലുള്ള ഞാൻ തന്ന മഹറടക്കം എല്ലാം എനിക്ക് തരണം... നാളെ ഞാൻ പറയുന്ന സ്ഥലത്ത് നീ തനിയെ വരണം... 

ഭാര്യയെന്നുള്ള റെസ്‌പെക്ട് ഒന്നും എനിക്ക് തരാൻ കഴിയില്ല... അത്‌ നിനക്ക് ഇന്ന് വരെ ഞാൻ തന്നിട്ടുമില്ല... ഇന്നത്തോടെ എല്ലാം അവസാനിപ്പിച്ച ഞാൻ അവിടെ നിന്ന് ഇറങ്ങിയത്... ഇനി നീയെന്ന ഭാര്യയും എനിക്കില്ല... മക്കളും എനിക്കില്ല.... ആ നശിച്ച കുടുംബം എനിക്ക് വേണ്ട... മക്കളെല്ലാം നിന്റെ പിന്നാലെ ആണല്ലോ... ഡാഡി എന്നൊരാളെ പണ്ടേ ഉപേക്ഷിച്ചു... ഇനി നിന്നെയും ഇല്ലാതാക്കിയാൽ അവര് ആരുടെ കൂടെ പോവും... അതെനിക്കൊന്ന് അറിയണം... ചിലപ്പോൾ എന്റെ ഈ കാൽ കീഴിൽ തന്നെ വരും അവരൊക്കെ.... "

"അത്രക്ക് തലക്ക് വെളിവില്ലാത്തതല്ല എന്റെ മക്കൾ... അവരെ വളർത്തിയത് ഞാനാണ്... അപ്പൊ പട്ടിയെ പോലെ നിങ്ങളുടെ കാലിന്റെ കീഴിൽ വരേണ്ട കാര്യമൊന്നും അവർക്കില്ല... ആര് ആരുടെ കാൽ കീഴിലാ പോവാന്ന് ഞങ്ങൾക്ക് നോക്കാം... ഇത്രയും കാലം നിങ്ങളെ ഭയന്നു ജീവിച്ച ഹൈറാബീ അല്ല ഇന്നിപ്പോ.. ഇപ്പൊ എന്റെ കൂടെ എന്റെ മക്കളുണ്ട്... അവര് കൂടെയുള്ളിടത്തോളം കാലം ഞാൻ ആരെയും ഭയക്കില്ല... കേട്ടോടാ നാറി... ഭർത്താവെന്ന ബഹുമാനം തന്ന കാലമൊക്കെ കഴിഞ്ഞ് പോയി മിസ്റ്റർ ഹൈദർ അലി... മാറി... എന്റെ ജീവിതം മാറി... നിങ്ങളില്ലാത്ത സുന്ദരമായ ജീവിതം ഇവിടെ തുടങ്ങുകയാണ്... "

എന്റെ ആന്റി... ഈ ധൈര്യമൊക്കെ ഉള്ളിൽ വെച്ചോണ്ടാണോ ഇത്രേം നാളും ഇങ്ങനെ പേടിച്ച് ജീവിച്ചത്... ആന്റിയൊരു അഭിനയ ഗുരു തന്നെ... ഹോ ഒരു രക്ഷേം ഇല്ല... 

"തള്ളയും മക്കളും ഇപ്പോ ഒന്നായല്ലേ... ഞാൻ അന്നും ഇന്നും കളത്തിന് പുറത്ത് തന്നെ... നേരിടാൻ ഞാനും തയ്യാറാണെന്ന് അവരോട് പറഞ്ഞേക്ക്... ഓമനിച്ചു ലാളിച്ചു വളർത്തിയ കാലമൊന്നും ഞാൻ ഓർക്കില്ല.. വെട്ടി നുറുക്കി കളയും ഞാൻ എല്ലാറ്റിനെയും... ഒരു നായയുടെ വില പോലും എനിക്കാരും നൽകിയില്ല... ആ നിങ്ങളെയൊന്നും ഞാനൊരിക്കലും വെറുതെ വിടില്ല... "

"ഓകെ... നാളെ ഏത് സ്ഥലത്ത വരേണ്ടതെന്ന് ലൊക്കേഷൻ എനിക്ക് മെസ്സേജ് അയക്ക്... ആരും കൂടെ ഇല്ലാതെ തനിച്ചു ഞാൻ വരും.. നിങ്ങളാവശ്യപ്പെട്ടതും കൊണ്ട്... അല്ലെങ്കിലും എന്റെ ഈ കഴുത്തിൽ നിങ്ങളുടെ മഹർ വേണമെന്നില്ല... പണത്തോടുള്ള നിങ്ങളുടെ അത്യാഗ്രഹം മണ്ണിനടിയിൽ കിടക്കുമ്പോഴും മാറില്ല... തലേൽ എഴുത്ത് ആയിപ്പോയി... ഒരു ഈച്ച പോലും നിങ്ങളോട് പൊറുക്കില്ല മനുഷ്യ... "

അവസാനം പറഞ്ഞത് പല്ലുകൾ കടിച് പിടിച്ച് ദേഷ്യത്തോടെയായിരുന്നു... തിരിച്ചൊരു മറുപടിക്ക് കാത്ത് നിൽക്കാതെ ഫോൺ കട്ട് ചെയ്തിട്ട് നീട്ടിയൊരു ശ്വാസവും പുറത്തേക്ക് വിട്ടിട്ട് ആന്റി ബെഡിലേക്ക് ഇരുന്നു... അപ്പൊ ഞാനും ഫ്രോടും ഹാ മാസ്സ് മാസ് പൊളി മാസ് എന്നൊക്കെ പറഞ്ഞപ്പോൾ ആന്റിയൊന്ന് നോക്കിയതും ഫ്രോഡ് ആന്റിക്ക് അരികിലായി ഇരുന്നു... 

"എന്റെ മോം,,, ഇത്രേം ധൈര്യം ഉള്ളിൽ ഉണ്ടായിട്ടാണോ ചുമ്മാ വേദന കൊണ്ട് പുകഞ്ഞത്... ഒക്കെ നേരെത്തെ പുറത്തെടുക്കാൻ പാടില്ലായിരിന്നോ... ഹോ... "

"ആര് പറഞ്ഞു എനിക്ക് ധൈര്യമുണ്ടെന്ന്... നീയിവിടെയുള്ള ധൈര്യത്തിൽ അല്ലേ ഞാനതൊക്കെ പറഞ്ഞത്... അല്ലാതെ ഒരക്ഷരം പോലും ഞാനയാളോട് മിണ്ടില്ല... ഇപ്പൊ പറഞ്ഞതോർത്തിട്ട് തന്നെ എനിക്ക് ഭയക്കുന്നു... അപ്പോഴാ.. ഹോ... "

അയ്യേ,, ഞാൻ കരുതി ആന്റിയുടെ പവർ പുറത്തെടുത്തതാണെന്ന്... എന്തായാലും ഭയന്നിട്ട് ആണെങ്കിലും അതൊക്കെ പറഞ്ഞല്ലോ... അതേതായാലും നന്നായി... ഇനി റോഷയും സിനുവും കൂടെയുള്ളിടത്തോളം കാലം ആന്റി അയാളെ എന്നല്ല ഒരുത്തനെയും പേടിക്കില്ല... അത്രക്ക് പവർ അല്ലേ രണ്ടാളും കൊടുക്കുന്നത്... 

കുറച്ച് കഴിഞ്ഞപോൾ അവർക്കിടയിലേക്ക് റോഷ ഇന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് വന്നതും കൂടെ ഷിയുവും വന്നതോണ്ട് ഞാൻ അവരിൽ നിന്നും മാറി ഷിയുന്റെ അടുത്തേക്ക് പോയി... 

¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤

"ഷിറ്റ് വല്ലാണ്ട് മിസ്സ്‌ ചെയ്തു... ആ ഇറങ്ങി പോവുന്ന രംഗം ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ... എന്നേ ആരെങ്കിലും വിളിച്ചിരുന്നേൽ ഞാൻ ഓടി പിടിച്ച് വന്നേനെ... സങ്കടം തോന്നുന്നു... ഷിറ്റ്... "

"ഹ്മ്മ്... സ്വന്തം ഡാഡി വീട് വിട്ട് ഇറങ്ങുമ്പോൾ സന്തോഷിക്കുന്ന ലോകത്തിലെ ആദ്യത്തെ ഭാര്യ ഞാനും മക്കൾ ഈ ഹൈറാബീയുടെ മക്കളും ആയിരിക്കും... ചിലവര് ഡാഡി ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നു ചിലവര് മമ്മ ഇല്ലാതെ കഷ്‌ടപ്പെട്ട് ജീവിക്കുന്നു... അതൊക്കെ വെച്ചു നോക്കുമ്പോൾ നിങ്ങൾക്ക് ഒക്കെ സൗഭാഗ്യം കൂടിയത് കൊണ്ടായിരിക്കും... അല്ലേലും നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല... ഓരോരുത്തരുടെ സ്വഭാവം അങ്ങനെയായി പോയി... "

"ഹാ അങ്ങനെ പറ... ഇപ്പോ മോം ഹാപ്പിയല്ലേ... അത്‌ കണ്ടാൽ മതി... ഞങ്ങളും ഹാപ്പി.. അല്ലടാ സിനുവേ.. "

"യാ... "

"നിങ്ങളുടെ ഈ സന്തോഷത്തിൽ പങ്കിടാൻ എന്റെ നാനു ഇല്ലാതെ പോയല്ലോ... എന്നാടാ അവൻ തിരിച്ച് വരിക... ഞാൻ മോളിലോട്ട് പോവുന്നതിനു മുന്നേയെങ്കിലും അവന്റെ നിഴലെങ്കിലും കാണാൻ പറ്റുമോ... എത്ര നാളായി എന്റെ മോൻ പോയിട്ട്.. എവിടെയാ എന്താന്നുള്ള ഒരു വിവരവും ഇല്ലല്ലോ... "

"ഓഹ്... നാനു വൈകാതെ തന്നെ തിരിച്ച് വരും.. അതും ജീവനോടെ തന്നെ... ഈ സിനുവല്ലേ പറയുന്നത്... ഞാനും റോഷയുമൊക്കെ ഉള്ളപ്പോൾ പിന്നെന്തിനാ മോം വിഷമിക്കുന്നത്... അതൊക്കെ വന്നോളും... ഇനി അതോർത്തിട്ട് ഇപ്പൊ കിട്ടിയ ഹാപ്പിനെസ്സ് കളയാൻ നിൽക്കണ്ട ഓക്കേ... "

ഇത്രയും നാളും ഉള്ളിൽ കൊണ്ട് നടന്ന നാനു ഇല്ലാത്ത സങ്കടം ഇന്നിപ്പോ മോം പറയുമ്പോൾ എന്തോ മനസ്സ് മൊഴിയുന്നു അവൻ തിരിച്ച് വരും... ഞങ്ങളുടെ എല്ലാവരുടെയും കാത്തിരിപ്പിന് ഒരു വിരാമം ഇട്ട് കൊണ്ട്... ഡോണ്ട് വറി മോം... 

പിറ്റേന്ന് മോം അയാളെ മീറ്റ് ചെയ്യാനുള്ള പുറപ്പാടിൽ ആയിരുന്നു... അയാള് പറഞ്ഞത് പോലെ എല്ലാം കെട്ടിവെച് റെഡിയായി നിക്കുവായിരുന്നു... ലൊക്കേഷനിൽ അയച്ചു തന്ന അഡ്രെസ്സ് വേറെവിടെയുമല്ല... അന്ന് ഞാനും യാഷയും അയാളെ തൂക്കി കൊണ്ട് വന്ന അതേ സ്ഥലത്ത് തന്നെയായിരുന്നു... 

മോം തനിയെ പോവുകയാണെന്ന് പറഞ്ഞപ്പോ അതൊട്ടും സേഫ് അല്ലെന്ന് മനസ്സിലായിട്ട് കൂടെ ഞാനും റോഷയും പോയി... മോമിനെ ഡ്രൈവറുടെ കൂടെയും പിന്നാലെ തന്നെ ഞാനും റോഷയും വിട്ടു... 

"പാവം മോം അല്ലേ... എന്തൊക്കെ സഹിച്ചേക്കുന്നു... നമ്മളെ മുന്നിൽ മോം അയാൾ പോയതിന്റെ ഹാപ്പിയിൽ നിൽക്കുന്നു... പക്ഷേ ആ ഉള്ളം വല്ലാതെ വിങ്ങുന്നുണ്ടാവും സിനു... ഒന്നുമല്ലേലും നിഴലായും താങ്ങായും തണലായും നിന്ന് കുറച്ച് നാൾ ജീവിതം ആസ്വദിച്ചു നടന്നതല്ലേ... ആ സങ്കടം എന്നും ഉള്ളിൽ ഉണ്ടാവും... രണ്ട് പേരും വിശ്വസിച്ചു സ്നേഹിച്ച് നടന്ന കാലമൊക്കെ ഉണ്ട്... പക്ഷേ ഇന്നിപ്പോ ആ സ്നേഹത്തിന് ഒരു വിലങ്ങു വീണു.... എത്ര തന്നെ പുറമെ ഹാപ്പി ആയാലും ആ ഉള്ളം ഒരിക്കലും ഹാപ്പി ആവില്ല.... "

"അറിയാം റോഷ.. എനിക്ക് മനസ്സിലാവും.. പക്ഷേ വേറൊരു ഓപ്ഷൻ ഇല്ലാത്തത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്... അല്ലാതെ ഞങ്ങളായികൊണ്ട് അവരെ തമ്മിൽ പിരിയിച്ചതല്ലല്ലോ... "

കുറച്ച് കഴിഞ്ഞപ്പോൾ അവിടെ എത്തിയതും ഞങ്ങള് വണ്ടിയിൽ നിന്ന് ഇറങ്ങാതെ ഗേറ്റ്ന് മീതെയായി നിന്നതും മോം വന്ന വണ്ടി ഗേറ്റും കടന്ന് അകത്തേക്ക് കയറി... മറഞ്ഞു നിന്ന് കൊണ്ട് ഞാനും റോഷയും അകത്തേക്ക് നോക്കിയപ്പോൾ മോം കാളിങ് ബെൽ അടിച്ചതും അപ്പൊ തന്നെ ഡോർ തുറക്കുകയും ചെയ്തു... 

കയ്യിൽ ബിയറിന്റെ ബോട്ടിലും പിടിച്ച് കുടിച് ആകെ അവശയായി ഇപ്പൊ വീഴും എന്ന മട്ടിൽ ഡോറും പിടിച്ച് തൂങ്ങി നിൽക്കുന്ന അയാളെ കണ്ടപ്പോ മോം ഒരു പടി പിന്നിലായി കാലുകൾ വെച്ചപ്പോ അതിന് കണക്കായി അയാൾ മുന്നോട്ട് വരികയും ചെയ്തു... പെട്ടന്ന് മോമിന്റെ കയ്യിൽ പിടിച്ച് അയാള് അകത്തേക്ക് വലിച്ചപ്പോ ഞാനും റോഷയും നോ എന്ന് പറഞ്ഞ് കൊണ്ട് ഗേറ്റ് കടന്ന് അകത്തേക്ക് കയറി... 

വിൻഡോ വഴി നോക്കിയപ്പോൾ സോഫയിൽ രണ്ട് കയ്യും നീട്ടിയിരുന്ന് ഒരു പ്രാന്തനെ പോലെ മുകൾപോട്ട് നോക്കി അട്ടഹസിക്കുന്നത് കണ്ടപ്പോ ആകെ കൂടി വല്ലാത്തൊരു നാറ്റം മൂക്കിലേക്ക് കയറി മോം ഷാൾ കൊണ്ട് മറച്ചു വെച്ചു... കയ്യിലുള്ള പൊതി അയാൾക്ക് നേരെ എറിഞ്ഞിട്ട് മോം ഒന്നും പറയാൻ നിൽക്കാതെ പുറത്തേക്ക് ഇറങ്ങാൻ നേരത്ത് വിരൽ ഞൊട്ടി കൊണ്ട് അയാള് നിൽക്കെന്ന് പറഞ്ഞതും ഒരു പേടിയോടെ മോം നിന്നു... വിൻഡോ സൈഡിൽ ഞങ്ങളെ കണ്ടപ്പോ നമ്മള് കൂടെയുണ്ടന്ന ഭാവത്തിൽ കണ്ണിറുക്കി കാണിച്ചപ്പോൾ ഭയം നിറഞ്ഞ ആ മുഖം മാറി കുറച്ച് ധൈര്യം പകർന്നു... 

വീണ്ടും അയാളുടെ നേർക്ക് മുഖം തിരിച്ചപ്പോ കാലുകൾ ഉറച്ചു നിൽക്കാതെ അയാള് ആടി കൊണ്ട് മോമിന്റെ അടുത്തേക് വന്നിട്ട് ആ കയ്യിൽ പിടിച്ചിട്ട് അയാളിലേക്ക് അടുപ്പിച്ചതും വിരലുകളിൽ തുടങ്ങി നായയെ പോലെ മണപ്പിച്ചു കൊണ്ട് കഴുത്തു വരെ എത്തിയതും നാവ് കുഴഞ്ഞ് കൊണ്ട് അയാള് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,,,, 

"നിന്റെയീ കസ്തൂരി പൂശിയ ശരീരത്തിന്റെ മണം എന്റെ ഉള്ളിലേക്ക് കടന്ന് ചെല്ലുമ്പോ തന്നെ എന്നിൽ വല്ലാത്തൊരു രക്തയോട്ടമാണ് ഹൈറാബീ... നിനക്ക് അറിയില്ലെ,,, ഈ അടുത്ത കാലത്ത് എത്ര രാത്രികളിൽ ഞാൻ നിന്റെയീ ശരീരത്തെ വേണ്ടുവോളം സ്വന്തമാക്കാൻ നോക്കിയിട്ടുണ്ട്... പക്ഷേ അതിനോട്ടും നീ സമ്മദിച്ചില്ലല്ലോ... ഈയൊരു സമയം ഞാൻ മുതലെടുക്കുകയാണ് ഹൈറാബി... നിനക്കും മക്കൾക്കും ഞാനെന്നും ഒരു ചെറ്റയല്ലേ... അതോണ്ട് ആ ഒരു ദേഷ്യത്തിൽ ഞാനിപ്പോ നിന്റെ മുന്നിൽ അത്‌ പ്രാവർത്തിമാക്കാൻ പോവുകയാണ്... വർഷങ്ങൾക് ശേഷം ഞാൻ വീണ്ടും നിന്റെ ശരീരത്തിലേക്ക് അലിഞ്ഞു ചേരുവാൻ പോവുകയാണ്... ഇവിടെ ഞാനും നീയും മാത്രം... നീയൊന്ന് വാവിട്ട് കരഞ്ഞാൽ പോലും ഒരു ഈച്ച കുഞ്ഞു പോലും കയറി വരില്ല... പ്രായമായിട്ടും ഉള്ളിലെ മോഹത്തിനും കൊതിക്കും ഒരു മാറ്റമില്ലന്നായിരിക്കുമല്ലെ നീ ചിന്തിക്കുന്നുണ്ടാവുക... ഇല്ലടി.. മാറ്റമില്ല... കമ്മോൺ... "

നാവുകൾ കുഴഞ്ഞ് കൊണ്ട് മോമിന്റെ കയ്യിൽ പിടിച്ച് അയാളെങ്ങനെ പറഞ്ഞ് എങ്ങോ കൂട്ടി പോവാൻ നിന്നപ്പോൾ അടച്ചു വെച്ച ഡോറിൽ ചവിട്ടി ഞാനും റോഷയും അകത്തേക്ക് കയറിയപ്പോൾ ഒന്ന് ഞെട്ടി കൊണ്ടായാൾ നോക്കിയതും സർവ ശക്തിയും പിടിച്ച് നിൽക്കുന്ന ഞങ്ങളെ കണ്ടപ്പോൾ മോമിന്റെ കയ്യിലുള്ള അയാളുടെ പിടി താനേ വിട്ടു... 

റോഷ അയാളുടെ അടുത്ത് നിന്നും മോമിനെ പിടിച്ച് മാറ്റി... 

"നിങ്ങളെന്താ പറഞ്ഞത്.. പച്ചയായ വാക്കുകൾ കൊണ്ട് ഇന്നിപ്പോ മോമിനോട്‌ ഇതൊക്കെ പറഞ്ഞപ്പോ ഒരുനാൾ കൂടെ കിടന്ന ഭാര്യയാണെന്ന് ഓർക്കുന്നത് നല്ലതാണ് മിസ്റ്റർ... അല്ലെങ്കിലും ചിലപ്പോൾ അന്നും നിങ്ങളുടെ സ്വഭാവം ഇത് തന്നെയായിരിക്കും... ഞങ്ങളുടെ മുന്നിൽ വെറും അഭിനയമായിരിക്കുമല്ലെ... നിങ്ങൾക്ക് ഒരു വിചാരമുണ്ട്,,, നിങ്ങൾ കാരണമാണ് ഞങ്ങളൊക്കെ ഈ നിലയിൽ നിൽക്കുന്നതെന്ന്... അതൊക്കെ വെറും ചിന്ത മാത്രമാണ്... സത്യം പറഞ്ഞാൽ ഞങ്ങളുടെ കഴിഞ്ഞ ജീവിതം ഓർക്കുമ്പോ തന്നെ വെറുപ്പും അറപ്പും വിഷം കുടിച് മരിക്കാൻ വരെ തോന്നിയിട്ടുണ്ട്.... കാരണം വേറൊരാളുടെ ജീവനും എടുത്ത് പണവും തട്ടിയെടുത്ത് അവരുടെ ശാപം നിറവേറ്റി കൊണ്ടാണല്ലോ ഇത്രേം നാളും ജീവിച്ചത് എന്നോർത്തിട്ട്.... നിങ്ങൾക്ക് അതിനെ കുറിച്ച് ഒരു ചിന്തയും ഉണ്ടാവില്ല... കൊലയും സ്ട്രഗ്ഗ്ളിങ്ങും നിങ്ങൾക്ക് ഒരു ഹാബിറ്റ് ആണല്ലോ... അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല... "

അയാളുടെ കവിളിൽ കുത്തി പിടിച്ച് റോഷ അത്രയും പറഞ്ഞ് നിർത്തിയതും കത്തി നിൽക്കുന്ന ദേഷ്യത്തെ എങ്ങനെ നിയന്ത്രിക്കണം എന്നറിയാതെ അവൻ ആ കവിളിൽ പിടിച്ച് കൊണ്ട് തന്നെ അയാളുടെ തല ഭിത്തിയോട് ഇടിച്ചു.... 

"ഉള്ളിൽ എവിടെയോ ചെറു നോവുണ്ട് സ്വന്തം തന്തയെ ആണല്ലോ വേദനിപ്പിക്കുന്നത് എന്നോർത്തിട്ട്... പക്ഷേ അതിനേക്കാൾ വേദനയാണ് കൊന്നൊടുക്കി മണ്ണിനടിയിൽ കിടക്കുന്നവർക്കും കുടുംബത്തിനും നൽകിയത്... അതോർക്കുമ്പോ ഒരു ദയയും നിങ്ങളോട് തോന്നുന്നില്ല മിസ്റ്റർ ഹൈദർ അലി... അങ്ങോളം കൊല്ലാൻ പാകത്തിലുള്ള ദേഷ്യം അരിഞ്ഞു കയറുകയാണ്.. പക്ഷേ കൊല്ലാൻ സമയമായിട്ടില്ലന്ന് മനസ്സ് മൊഴിയുമ്പോ ഇപ്പൊ വെറുതെ വിടുന്നു... ഒരു വരവ് വരുന്നുണ്ട്.. തന്തയെന്ന നാറിയെ കൊല്ലാൻ... "

അത്രയും പറഞ്ഞ് റോഷ മോമിന്റെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ രൂക്ഷമായ നോട്ടത്തോടെ മോം അയാളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... തല ഇടിച്ചതിന്റെ ആഖാദത്തിൽ വേദന കൊണ്ട് നിലത്ത് വീഴുന്ന അയാളെ പുച്ഛിച്ചു കൊണ്ട് നോക്കി ഞാൻ അവർക്ക് പിന്നാലെ പോയി...

¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤

"മിലു... നാളെ എന്റെ സ്കൂൾ തുറക്കുവാ... നാളെ മുതൽ എന്നേ ഇവിടെ കാണില്ല... മിലുനെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യും... "

"അതിനെന്താ... തിരിച്ച് ഇങ്ങോട്ട് തന്നെയല്ലേ വരാ... പിന്നെന്താ... ബേബി സ്കൂൾ വിട്ട് വന്നിട്ടേ ഞാൻ പോവുകയുള്ളു... ഓക്കേ... "

"ഓക്കേ... ബട്ട്‌ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യും... സത്യം പറഞ്ഞാൽ എനിക്ക് മിലുവിനെ വല്ലാതെ ഇഷ്ടപ്പെട്ടു... ഇനി സ്കൂളിൽ ചെന്നിട്ട് വേണം എന്റെ ഫ്രണ്ട്സിനോടൊക്കെ വെക്കേഷനിൽ ഞാൻ മിലുവുമൊത്ത് കളിച്ചു നടന്നതൊക്കെ പറയാൻ... സൊ എക്സൈറ്റഡ്... "

"പറയുന്നതൊക്കെ കൊള്ളാം... പക്ഷേ മിലുവിനെ കുറിച്ച് നല്ലത് മാത്രേ പറയാൻ പറ്റു... "

"അത്‌ ഞാനൊന്ന് ആലോചിക്കട്ടെ... "

ചുണ്ടോടടുത്ത് ചൂണ്ട് വിരൽ വെച്ചവൾ അങ്ങനെ പറഞ്ഞപ്പോ അവള്ടെ വയറ്റിൽ പിടിച്ച് ഇക്കിളിയാക്കി ഞാനവളെ സുഖിപ്പിക്കുമ്പോ പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടപ്പോ വിൻഡോ വഴി പുറത്ത് നോക്കി... വന്നത് സിനുവും റോഷയും ആന്റിയുമാണ്... 

ബേബിയോട് ഞാൻ ഇപ്പൊ വരാവേന്നും പറഞ്ഞ് താഴേക്ക് പോയപ്പോ മൂന്ന് പേരുടെയും മുഖത്ത് വല്ലാതെ തിളക്കം കണ്ടതും എല്ലാവരിലേക്കാൾ കൂടുതൽ തിളക്കം സിനുവിന്റെ മുഖത്ത് കണ്ടപ്പോ തന്നെ മനസ്സിലായി ഇവരിൽ ആരോ ഒരാൾ അയാൾക്ക് ഇട്ട് ഒന്ന് പൊട്ടിച്ചിട്ടുണ്ടെന്ന്... എന്നേ നോക്കി നിറഞ്ഞ പുഞ്ചിരി തൂകി സൈറ്റ് അടിച്ചോണ്ട് അവൻ സോഫയിൽ കാലും നീട്ടിയിരുന്നപ്പോ അടുത്തായി തന്നെ ആന്റിയും ഇരുന്നു... 

പെട്ടന്ന് ആന്റി പൊട്ടിച്ചിരിച്ചതും നമ്മള് എല്ലാവരും ഒന്നും മനസ്സിലാവാതെ നെറ്റി ചുളിച് കൊണ്ട് നോക്കിയപ്പോ ചിരിയുടെ വോളിയം കൂടുകയല്ലാതെ കാര്യം അങ്ങട് കത്തിയില്ല... നമ്മളൊക്കെ പരസ്പരം നോക്കി കൈ മലർത്തി കൊണ്ട് ഇതെന്തോന്നാ ചോദിച്ചപ്പോൾ എല്ലാരും ആാാ ആർക്കറിയാമെന്ന് പറഞ്ഞ് ആന്റിയെ തന്നെ നോക്കി... 

"മോം... മോമിന് പ്രാന്തായാ... കേറിയ മുതൽ തുടങ്ങിയ ചിരിയാണല്ലോ... കോമഡി ഞങ്ങളോടും പറ... നമ്മളും ചിരിക്കട്ടെന്നെ.... "

സിനു അങ്ങനെ ചോദിച്ചപ്പോ അതിനെ ശെരി വെച്ചു കൊണ്ട് റോഷയും പറഞ്ഞപ്പോ ആന്റി ചിരിയൊന്ന് അടക്കി നിർതിയിട്ട് കാര്യം പറഞ്ഞു.... 

"എന്റെ പൊന്ന് മക്കളേ... നിങ്ങളൊക്കെ കരുതുന്നത് പോലെ ഞാനയാൾക്ക് അയാള് പറഞ്ഞ മൊത്തം സ്വർണവും പണവുമൊന്നും കൊടുത്തിട്ടില്ല... നിറച്ച ആ കവറിൽ ആകെ ആ മഹർ മാത്രമേ ഉള്ളു... ബാക്കിയൊക്കെ ഫാൻസിയാണ്... "

ആന്റിയത് പറഞ്ഞപ്പോ വിശ്വസിക്കാൻ കഴിയാതെ നമ്മള് എല്ലാരും """"what """" എന്ന് ഒരുമിച്ച് ചോദിച്ചു... എന്നാലും എന്റെ ആന്റി,,, ഭയങ്കര സംഭവം തന്നെ..... 

"ഇനി അയാളൊന്ന് പെടും... എനിക്ക് തലക്ക് വെളിവില്ല... ഞാനിപ്പോ കണ്ടത് പോലെ കുടിച്ച് ഉല്ലസിച്ചു ലാവിഷ് ആയി നടക്കാനല്ലേ ആ പണമൊക്കെ... അപ്പൊ കൊടുക്കാതിരിക്കുന്നതാ നല്ലത്... ഇപ്പൊ വിളി വരും ഭീഷണിയും കൊണ്ട്... "

"മോം,,, ചെയ്തതൊക്കെ നല്ലത് തന്നെ.. പക്ഷേ ഒന്ന് സൂക്ഷിക്കണംട്ടോ.. വളഞ്ഞ വിത്ത് ആണ് അയാള്.... എന്തും ചെയ്യാൻ ഒരു മടിയും ഇല്ലാത്തതാണ്... അറിയാലോ.. "

"ഒക്കെ അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ ചെയ്തത്... നേരിടാനും തയ്യാറാണ്... അതോർത് നിങ്ങളാരും ടെൻഷൻ ആവേണ്ട... ഏറെക്കുറെ കുറച്ച് കാര്യങ്ങളൊക്കെ ഞാൻ തന്നെ നോക്കിക്കോളാം... എല്ലാം നിലങ്ങളെ തലയിൽ ഇട്ടിട്ട് കാര്യമില്ലല്ലോ... പ്രതികാരം എനിക്കും ചെയ്യേണ്ടേ... എന്നാലല്ലേ അതിനൊരു ഗും കിട്ടുള്ളു... "

"ഹ്മ്മ് ഹ്മ്മ് ഹ്മ്മ്... ഗും അവസാനം ഗം ആയി ഭിത്തിയിൽ ഒട്ടിക്കാതിരിക്കാൻ വേണ്ടി സൂക്ഷിച്ചോ.. എന്നാലും ഇത്രക്ക് ബുദ്ധിയുള്ള കാര്യം ഞങ്ങള് അറിഞ്ഞില്ല... "

ആന്റി അതൊക്കെ പറയുമ്പോൾ മറുപടിയായി സിനുവും റോഷയും അങ്ങനെയൊക്കെ പറഞ്ഞപ്പോ അതൊന്നും ഒന്നുമേയല്ല എന്നേ കൊണ്ട് ഒക്കെ കഴിയും എന്ന ഭാവത്തിൽ ആയിരുന്നു ഇരിപ്പ്... ആത്മധൈര്യം ഒക്കെ കൊള്ളാം.. ഈ ധൈര്യം തന്നെ അയാള് മുന്നിൽ വരുമ്പോഴും ഉണ്ടായാൽ മതി... 


ഇതിന്റെയൊക്കെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ ഫ്രോഡ് എന്നേ പിടിച്ചു വട്ടം കറക്കി കുറേ ഡാൻസ് ഒക്കെ കളിച് എൻജോയ് ചെയ്യുമ്പോൾ അവന്റെ സന്തോഷത്തിൽ ഞാനും പങ്കിട്ടു... പക്ഷേ എന്നാലും ഉള്ളിൽ ഒരു ഭയമുണ്ട്... അയാളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.. ശെരിക്കും പറഞ്ഞാൽ ഇവിടെ നിന്ന് ഇറക്കി വിടേണ്ടായിരുന്നു അയാളെ... ഇനി അതിന്റെയൊക്കെ ദേഷ്യം എങ്ങനെ തീർക്കണമെന്ന് അറിയാതെ ഏതൊക്കെ വഴിയിൽ നിന്നാ ശത്രുക്കൾ വരുന്നതെന്ന് പറയാൻ പറ്റില്ല... 

"എന്റെ ഫ്രോടേ... ഒന്ന് മതിയാക്ക്... ഞാനിപ്പോ തലകറങ്ങി വീഴും... അയ്യോ... "

"യാഷ... എനിക്കീ സന്തോഷം പങ്കിടാൻ ഇന്നെന്റെ കൂടെ നാനു ഇല്ല... അതോണ്ടല്ലേ.. എന്തായാലും ഈ കാര്യം എനിക്കവനോട് പങ്കിടണം... വാ നമുക്ക് ഒരിടം വരെ പോവാലോ.... "

ഹാപ്പിനെസ്സ് അൺലിമിറ്റഡ് ആയി പുറത്ത് പ്രകടിപ്പിക്കുമ്പോ എങ്ങനെ കണ്ട്രോൾ ചെയ്യണമെന്ന് അറിയാതെ ഒടുക്കം നിർതിയിട്ട് അങ്ങനെ പറഞ്ഞതും തിരിച്ച് അങ്ങോട്ട് ഒന്നും പറയാൻ വിടാതെ അവൻ എന്നെയും കൂട്ടി അവിടുന്ന് ഇറങ്ങി... 

പോവുന്ന റൂട്ട് കണ്ടപ്പോഴേ മനസ്സിലാവുന്നുണ്ട് ആ കുന്നിൻ ചെരുവിലേക്കാ പോക്കെന്ന്...

ആ കുന്നിൻ ചെരുവിൽ നാനുവുമായി പങ്കിടുന്ന നിന്റെ ഓരോ നിമിഷത്തിലെ സന്തോഷവും ഓർമകളും ഇന്നിപ്പോ എനിക്കുമൊരു ഓർക്കാൻ നല്ലൊരു ഓർമകൾ തന്നു... അവിടെ നിന്ന് നീയുമൊത്ത് ഓരോ നിമിഷവും ചേരുമ്പോൾ ഉള്ളമാകെ വല്ലാതെ ഹാപ്പിയാണ്... ഇതിനൊക്കെ എന്ത് പറയണം എന്ത് തരണമെന്ന് അറിയില്ല കെയ്സാൻ... 

കുറച്ച് ഓട്ടത്തിന് ശേഷം അവിടെ എത്തിയതും എന്നേ കണക്കാകാതെ അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഒറ്റ പോക്കായിരുന്നു... നിവർന്നു നിന്ന് പോക്കറ്റിൽ കയ്യിട്ട് കണ്ണുകൾ അടച്ചു വെച്ച് ചുണ്ടിൽ ചെറു പുഞ്ചിരി തൂകിയവൻ മനസ്സ് കൊണ്ട് നാനുവിനോട് പറയുന്നത് എനിക്കും കേൾക്കാമായിരുന്നു... നാനുവിന്റെ തിരിച്ച് വരവും നിങ്ങളുടെയാ സഹോദര സ്നേഹവും കാണാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു... ആ ഒരു നിമിഷം കാണാൻ വല്ലാതെ കൊതിക്കുന്നു... 

ഒക്കെ കഴിഞ്ഞവൻ കൈ നീട്ടി കൊണ്ടവൻ എന്നേ വിളിച്ചതും ചിരിച്ചു കൊണ്ട് ഞാൻ ആ കയ്യിൽ പിടിച്ച് അവനിലേക്ക് ചേർന്ന് നിന്നു... വണ്ടിയോട് ചാരി ഇരുന്ന് എന്റെ മടിയിൽ അവൻ തല ചായിച്ചു കിടന്നതും ആ തലമുടിയിൽ പിടിച്ച് ഞാൻ തലോടി കൊണ്ടിരുന്നു... 

"യാഷ,,, "

"ഹ്മ്മ്,,,, "

"ലവ് യു,,, "

"സ്റ്റിൽ ഐ ലവ് യു... "

"ടൂ യൂ... 

അയാളുടെ ഏകദേശം കാര്യം ശെരിയായി.. ഇനി കുറച്ചൂടെ ബാക്കിയുണ്ട്... മോമിൽ നിന്ന് അകന്നപ്പോ തന്നെ മനസ്സ് ഒന്ന് ഉണർന്നു... ഇനിയിപ്പോ അയാളെക്കാൾ കൂടുതൽ എന്റെ ലക്ഷ്യം ഐമൻ ആണ്... അവനെയൊന്ന് ഒതുക്കണം... പറ... ബാക്കി നടന്നതൊക്കെ,,,,, "

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

അന്നാ രാത്രയിൽ എന്നേ സങ്കടപ്പെടുത്തിയതിന്റെ പിന്നാലെ അവർക്ക് ഒന്ന് ഉള്ളിൽ കൊണ്ടപ്പോ എന്നെയും കൂട്ടി അവര് പുറത്തൊക്കെ പോയിവരാമെന്ന് പറഞ്ഞപ്പോ കൂടെ സിദ്ധുവിനെയും കൂട്ടി... ഞാനെവിടെ പോവുന്നുണ്ടെങ്കിലും അവള് കൂടെ ഇല്ലെങ്കിൽ ആ നടത്താതിനും യാത്രക്കും ഒരു ഭംഗിയില്ലാത്തത് പോലെയാണ്... 

വണ്ടിയിലെ യാത്രയെക്കാൾ കൂടുതൽ ഇഷ്ടം കാൽനട യാത്ര തന്നെയായിരുന്നു... അതോണ്ട് നടന്ന് കൊണ്ട് തന്നെ നമ്മള് പോയി... പലതും പറഞ്ഞും ചുമ്മാ അടിപിടിയൊക്കെ കൂടി ആസ്വദിച്ച് നടക്കുമ്പോഴാണ് ഞങ്ങൾക്ക് മുന്നിൽ സൈറൺ മുഴക്കി കൊണ്ട് പോലീസ് വണ്ടി നിർത്തിയത്... 

ഒരു നെഞ്ചിടിപ്പോടെ ഞാൻ നിന്നതും രണ്ട് സൈഡിലായിട്ടുള്ള ആദുവിന്റെ കയ്യിലും സിദ്ധുവിന്റെ കയ്യിലും ഞാൻ പിടി മുറുക്കി കൊണ്ട് നിന്നപ്പോൾ ഒരു സമാധാനിക്കെന്നൊണം സിദ്ധുവും ആ പിടിയിൽ മുറുകി... ഞങ്ങൾ നാല് പേരുടെയും മുന്നിൽ വണ്ടി നിർത്തിയപ്പോ നിരന്നു നിൽക്കുന്ന ഞങ്ങളുടെ നേർക്ക് ഡ്രൈവിങ് സീറ്റിൽ ഉള്ള ഒരാൾ ഇറങ്ങി വന്നപ്പോ അവരിലെ എന്റെ പിടി കൂടെ കൂടെ മുറുകി കൊണ്ടിരുന്നു.... 

ശ്വാസം പുറത്തേക്ക് വിടാതെ ഒരു പേടിയോടെ ഞാൻ നിന്നതും അറിയാതെ എന്റെ കണ്ണുകൾ ഭയന്നു കൊണ്ട് അടഞ്ഞതും അത്‌ കണ്ട സിദ്ധു കുറ്റവാളിയെ പോലെ നിൽക്കാതെ സ്ട്രോങ്ങ്‌ ആയി നിൽക്കെടി കോപ്പേന്ന് ഞാൻ കേൾക്കാൻ പാകത്തിൽ ചെവിക്കരികിൽ വന്ന് പറഞ്ഞതും ഒന്നും സംഭവിക്കല്ലേ എന്ന് ഉള്ളിൽ മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കണ്ണുകൾ തുറന്നു... 

എന്തോ കള്ള ലക്ഷണം പോലെയുള്ള ഞങ്ങളുടെ നിത്തം കണ്ടിട്ട് ലാത്തി കയ്യിൽ പിടിച്ച് കൊണ്ട് ആ പോലീസ് ഞങ്ങളെ അടിമുടി നോക്കിയതും ഞാനൊന്ന് നേരെ ശ്വാസം വിട്ട് സാധാ പോലെ നിന്നു... റോഡരികിൽ ഉള്ള ആൾക്കാർ ആണെങ്കിൽ ഞങ്ങളെ തന്നെ നോക്കുന്നുമുണ്ട്... 

"എന്താ എല്ലാവരുടെയും മുഖത്ത് ഒരു കള്ള ലക്ഷണം.. നാല് പേരും കൂടി ആളുകൾ തിങ്ങി നിൽക്കുന്ന ഈ ഏരിയയിൽ നടന്നോണ്ട് എങ്ങോട്ടാ പോവുന്നത്... നിങ്ങൾ ഷാജഹാന്റെ മക്കൾ അല്ലേ... "

ഐമുവിന്റെയും ആദുവിന്റെയും മുന്നിൽ നിന്ന് അവരങ്ങനെ ചോദിച്ചപ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവർ അതേന്ന് പറഞ്ഞപ്പോ ഞങ്ങളെ നോക്കിയിട്ട് ഇവരൊക്കെ ആരാന്നു ചോദിച്ചതും കസിൻസ് ആണ് സാറേന്ന് ഐമു മറുപടി കൊടുത്തു.. അത്‌ കേട്ടപ്പോൾ അയാളൊന്ന് ഇരുത്തി മൂളിയതും ഞങ്ങളിലേക്ക് നോട്ടം തെറ്റിച്ചപ്പോ ഒരു മടിയും ഇല്ലാതെ ചിരിച്ചു കൊടുത്തു... സിദ്ധുവിനെ നോക്കിയെങ്ങാനും ഇവളെ ഇത് വരെ അവിടെ കണ്ടിട്ടില്ലല്ലോന്ന് പറഞ്ഞാൽ അവര് കാടും മലയും കയറി പലതും ചിന്തിച്ചേനെ... അതിന് എന്നേ പോലും അറിയില്ല... അപ്പോഴാ ഇവളെ... 

കുറച്ച് കഴിഞ്ഞയാൾ ശെരി ശെരി വിട്ടോന്ന് പറഞ്ഞപ്പോ ജീവനും കൊണ്ട് നമ്മള് വേഗം മറികടന്നു... സംഭവം അവര് വേറെ എന്തിനോ ആണ് വന്നത്... വെറുതെ പേടിച്ചുരുകിപ്പോയി... 

ആ പോലീസ് വണ്ടിയും കടന്ന് നമ്മള് നടന്നപ്പോ ചുമ്മാ ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി... നെറ്റിയിലും കയ്യിലും ഒക്കെ മുറിവ് പറ്റി ഡ്രെസ്സ് ചെയ്ത് വണ്ടിയുടെ പിൻസീറ്റിൽ ഇരിക്കുന്ന കമ്മീഷ്ണറുടെ മകനെ കണ്ടപ്പോ ഞാനൊരു ഞെട്ടാലോടെ കണ്ണുകൾ മിഴിച്ച് നടത്തം നിർത്തി അവിടെ നിന്നു... 

വളരെ ദയനീയതയോടെയുള്ള അവന്റെ മുഖഭാവവും എലിമയോട് കൂടിയുള്ള നോട്ടവും ചെറിയ പുഞ്ചിരിയും തൂകി കൊണ്ടവൻ കയ്യിലെ മുറിവിൽ പിടിച് എന്നേ നോക്കി നിൽക്കുന്ന അവനെ കണ്ടപ്പോൾ ഒരു നിമിഷം ഉള്ളിൽ ഒരു ചോദ്യം തന്നെ ഉയർന്നു... നേരെത്തേ എന്റെ അരയിൽ പിടിച്ചതിന്റെ പിന്നിൽ ഒരു ക്ഷമ പോലെയായിരുന്നു അവന്റെ നോട്ടം... ആ പുഞ്ചിരിയിൽ തന്നെ മനസിലാക്കാം വെറും പാവമാണെന്ന്... പക്ഷേ എന്തിന് നേരെത്തെ ഇവൻ എന്നേ പിടിച്ചു...? ഐമുവിന്റെയും ആദുവിന്റെയും പക്കൽ നിന്ന് കണക്കിന് കിട്ടിയതിന്റെ പിന്നിലെങ്കിലും അവനെന്നെ ദേഷ്യത്തോടെ നോക്കേണ്ടതായിരുന്നു... പക്ഷേ അങ്ങനെയില്ല.. ! അവരോടുള്ള പകയെങ്കിലും എന്നോട് നോട്ടത്തിൽ എങ്കിലും ഉണ്ടാവേണ്ടതായിരുന്നു... അതുമില്ല.. ! ഇനി ഇവന് വല്ല ഓർമ കുറവൊ മറ്റോ ഉണ്ടോ...? പക്ഷേ എന്നേ എങ്ങനെ തിരിച്ച് അറിഞ്ഞു..? ഒന്നും മനസ്സിലാവുന്നില്ലല്ലോ... !!!

ഒട്ടും വിടാതെ ഞാൻ അവനെയും അവനെന്നെയും കുറച്ച് സമയം നോക്കി നിന്നു... ഒന്നിരുത്തി ചിരിച്ചു കൊണ്ടവൻ ബായ് പറഞ്ഞതും അത്ഭുതത്തോടെ അവനിൽ തന്നെ നോക്കിയിരുന്നു... അപ്പോഴേക്കും വണ്ടിയും എടുത്തവർ പോയി... കണ്ണിൽ നിന്നും മായുന്നത് വരെ നമ്മള് പരസ്പരം നോക്കി നിന്നു...

"എടി യാഷ... നീയവിടെ എന്തെടുക്കുവാ...? "

അവൻ പോയ വഴിയും നോക്കി ഞാൻ നോക്കി നിൽക്കുമ്പോ ഐമുവിന്റെ ശബ്ദം കേട്ട് ഞാൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോ അവരങ് നടന്ന് അകന്നിട്ടുണ്ട്... അങ്ങ് ദൂരെ നിന്ന് മൂന്നാളും തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ ദാ വരുന്നെന്ന് പറഞ്ഞ് അവർക്ക് അടുത്തേക്ക് ഓടി... 

എന്തൊക്കെയോ ഒളിഞ്ഞു നിൽക്കുന്നത് പോലെയൊരു തോന്നൽ... ഇനി ഒരുപക്ഷെ കമ്മീഷ്ണറുടെ മകൻ വേറെ വല്ല ഉദ്ദേശത്തോട് കൂടിയാണോ അങ്ങനെയൊക്കെ പെരുമാറിയത്... പക്ഷേ ആ മുഖം കണ്ടപ്പോ എവിടെയോ ഒരു പാവം എന്ന് തോന്നുന്നുണ്ട്... ഐമുവിനെയും ആദുവിനേയും കണ്ടതിൽ അവൻ നേരെത്തെ അടിച്ചതിന്റെ പ്രതികാരമായി ഇപ്പൊ തല്ലേണ്ടതായിരുന്നു... പക്ഷേ അങ്ങനെ ഉണ്ടായില്ല... എന്തൊക്കെയാ ഇത്.... ഒന്നും മനസ്സിലാവുന്നില്ലല്ലോ... 

അവര് മൂന്ന് പേരും പരസ്പരം എന്തൊക്കെയോ പറഞ്ഞത് നടക്കുമ്പോ എന്റെ ഉള്ളിൽ അങ്ങനെയൊരു ചിന്ത മാത്രമായിരുന്നു... ഞാനൊന്ന് സൂക്ഷിക്കേണ്ടിയിരിക്കുന്നു.... ഒന്നും മനസ്സിലാവാത്ത കാര്യമാണ് ചുറ്റും നടക്കുന്നത്.... 

കണ്ട കടയിലൊക്കെ കയറി എന്തൊക്കെയോ വാങ്ങി കഴിച് തിരിച്ച് വീട്ടിലേക്ക് എത്തിയപ്പോ സമയം വല്ലാതെ വൈകിയിരുന്നു... അതിന്റെ പേരിൽ മാനൂപ്പാന്റെ കയ്യിൽ നിന്നും നല്ലത് കിട്ടേം ചെയ്തും.. പെണ്ണാണ് അടങ്ങി വീട്ടിൽ ഇരിക്കണം ഇങ്ങനെ രാത്രിയിൽ ഇറങ്ങി നടക്കുകയല്ല വേണ്ടത്,,, അങ്ങനെ കൊറേ കൊറേ... പെണ്ണിനെന്താ ഇങ്ങനെയൊന്നും പാടില്ലേ.. എപ്പോഴും തടവറയിൽ ഒതുങ്ങി നിൽക്കണമെന്ന് ആര് പറഞ്ഞു... ഹും.. 

*°•🦋Girl like a free Bird•°🦋* 

ഒരു സ്വതന്ത്ര പക്ഷിയെപ്പോലെ ഇങ്ങനെ പാറി കളിക്കാനാ ഒട്ടുമിക്ക പെൺകുട്ടികളും ആഗ്രഹിക്കുന്നത്... ഇതൊരുമാതിരി... ഹാ ചിലപ്പോൾ നമ്മളെ സുരക്ഷയ്ക്ക് വേണ്ടിയായിരിക്കും... 

ഷാജു മാമൻ വന്നപ്പോൾ എന്നോട് സംഭവങ്ങളൊക്കെ ചോദിച്ചപ്പോൾ എല്ലാം പറഞ്ഞപ്പോ മാമൻ സാരില്ല ഐമുവും ആദുവും ഉള്ളത് നന്നായില്ലേ പേടിക്കേണ്ട എന്നൊക്കെ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞപ്പോ മറുപടിയായി ഞാൻ ഒരു മൂളലിൽ ഒതുക്കി.... 

കിടന്നപ്പോ തന്നെ ഉള്ളിൽ കേറി വരുന്നത് കമ്മീഷ്ണറുടെ മകന്റെ ആ മുഖഭാവമാണ്... തിരിഞ്ഞും മറിഞ്ഞും പില്ലോ കെട്ടിപിടിച്ചും ഉറങ്ങാൻ ശ്രമിച്ചെങ്കിലും ആ മുഖ ഭാവം ഉള്ളിൽ നിന്ന് മായുന്നില്ല... ആ മുഖത്ത് കണ്ട പാവം അത്ര ചെറുതൊന്നും അല്ലായിരുന്നു... ദൂരെ നിന്നാണ് കണ്ടതെങ്കിലും കണ്ണിൽ നിറഞ്ഞ കണ്ണീരിന്റെ തിളക്കം ഞാൻ കണ്ടിരുന്നു...

ജനലിന്റെ വാതിൽ തുറന്നു ഞാൻ ആകാശവും നോക്കി പലതും ചിന്തിച്ചു തുടങ്ങി... അവനോട് നേരിൽ പോയി സംസാരിക്കണമെന്നുണ്ട്... പക്ഷേ ഉള്ളിലെ പേടി വല്ലാത്തൊരു ഇടങ്ങേറ് ആയി തടഞ്ഞു നിർത്താ... ഇനി ചിലപ്പോൾ എന്റെ മുന്നിൽ അവൻ നല്ല മനുഷ്യൻ ചമയുന്നതാണെങ്കിലോ...? അവനെ കുറിച്ച് ഒന്നും അറിയാത്ത ഞാൻ പോയാൽ ചിലപ്പോൾ അവൻ ബാഡ് ബോയ് ആണെങ്കിൽ എപ്പോ എന്നേ മൂക്കിലേക്ക് കയറ്റിയെന്ന് ചോദിച്ചാൽ മതിയല്ലോ... അതോണ്ട് വേണ്ട... ആ കാര്യം ഇവിടെ തീർന്നു എന്ന് വെക്കാം... എന്നാലും... !!!

ഉറക്കം വരാഞ്ഞപ്പോ എന്നും പോവുന്നത് പോലെ മാനൂപ്പാന്റെ റൂമിലേക്ക്‌ പോയി... മൂപര് ഡയറിയും പിടിച്ച് എന്തൊക്കെയോ കുത്തി കുറിക്കുകയാണ്... 

"അതേയ് മാനൂപ്പാ,,, എപ്പോഴും എന്താ ഈ ഡയറിൽ കുത്തി കുറിക്കുന്നത്... അതും ഈ പ്രായത്തിൽ... മാനൂപ്പാക്ക് തലക്ക് വല്ല അടിയും കിട്ടിയോ.. എവിടെ നോക്കട്ടെ,,, ഇതിന് മാത്രം എന്താ എഴുതിയ കുറിച്ചതെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം... "

"യാഷ വേണ്ട... ഇപ്പൊ നീ ഇതിൽ തലയിടാൻ നിൽക്കണ്ട... കേട്ടല്ലോ.. "

"ഹ്മ്മ് ഹ്മ്മ്... മരിച്ചു പോയാ മാനൂപ്പാന്റെ ഭാര്യയുമൊത്ത നല്ല നിമിഷങ്ങൾ ഒക്കെ അതിൽ കുറിച്ചിടുകയായിരിക്കും അല്ലേ... നടക്കട്ടെ നടക്കട്ടെ... പ്രായം ഇത്രയൊക്കെ ആയിട്ടും ഉള്ളിലെ പ്രണയത്തിന് ഒരു കുറവും ഇല്ല... ഇപ്പോഴും മധുര പതിനേഴു പോലെയാ ഭാവം... കള്ള മാനൂപ്പാ.. "

"ഹഹഹഹ... എന്റെ സഫിയയെ കുറിച്ച് എനിക്ക് ഇങ്ങനെ എഴുതി കുരിക്കേണ്ട കാര്യമൊന്നും ഇല്ലടി യാഷ... അവളും അവളുടെ ഓർമകളും എന്നും ജീവനോടെ ഉള്ളിൽ തന്നെയുണ്ടാവും... ഒരിക്കലും കുറഞ്ഞു പോവാത്ത പൂവിന്റെ സുഗന്ധം പോലെ... എന്റെയുള്ളിൽ അവളോടുള്ള പ്രണയം ഇന്നും പൂത്തുലയുന്നുണ്ട്... നല്ല വർണനങ്ങളോടെ... ഒരിക്കലും വാടാത്ത പൂവ് പോലെ... "

"ഹരേ വാ... മുഴുത്ത കിളവനൊന്നും അല്ല മാനൂപ്പാ... ശെരിക്കും ഇങ്ങള് പതിനേഴു തന്നെ... കേട്ടില്ലേ ഉള്ളിലുള്ള ഭാവനയൊക്കെ... ഹ്മ്മ് ഹ്മ്മ്... 
ആട്ടെ,, അതല്ലെങ്കിൽ പിന്നെ ഇതിൽ എന്താ കുത്തി കുറിക്കുന്നത്... ഇനി സഫിയുമ്മ അറിയാതെ വേറെ വല്ല പ്രണയവും പൂത്തുലഞ്ഞൊ മാനൂപ്പാ... എന്നോട് പറഞ്ഞോ... ഞാനാരോടും പറയില്ല.... ധൈര്യായിട്ട് പറഞ്ഞോന്നെ... "

"എടി കുറുമ്പി... വായിതോന്നിയതൊക്കെ വിളിച്ച് പറയല്ലേ... ഒറ്റ അടി വെച്ച് തരും ഞാൻ... ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് വേറൊന്നാണ്... അത്‌ ഞാൻ മരിച്ചു കഴിഞ്ഞാൽ നീയത് വായിക്കണം... ഞാനുള്ളപ്പോ നീയൊരിക്കലും ഇതെടുക്കരുത്... ഇതിന്റെ അടുത്തേക്ക് എങ്ങാനും വന്നാൽ ദേഷ്യം പിടിച്ച എന്റെ സ്വഭാവം അറിയാലോ നിനക്ക്... ഹാ... ഈ ഡയറി എന്റെ യാഷ മോൾക്ക് ഉള്ളതാണ്... എന്നും ഇത് കളയാതെ സൂക്ഷിച് വെക്കണം... നിനക്ക് കിട്ടാതെ പോയ നിന്റെ ഉമ്മയുടെയും ഉപ്പയുടെയും ചില ഓർമ്മകൾ... ഇപ്പൊ നീയിത് വായിച്ചാൽ ആകെ കരച്ചിലായി പിടച്ചിലായി,,, ഹോ,, അത്‌ കാണാൻ വയ്യാത്തോണ്ടാ ഞാൻ പോയ ശേഷം മതിയെന്ന് പറഞ്ഞത്... "

"എന്നാ പിന്നെ മാനൂപാ,,, ഇങ്ങളെ ഓർമ്മകളും അതിൽ എഴുതി കുറിച്ചെക്ക്... എന്നാൽ പിന്നെ ഉപ്പാന്റെയും ഉമ്മാന്റെയും ഓർമ്മകൾ കൊണ്ട് നടക്കുമ്പോ മാനൂപ്പാന്റെ ഓർമ്മകളും കൊണ്ട് നടക്കാലോ... "

"എടി കുരുത്തം കെട്ടവളെ,,, നീയെന്നെ മോൾപ്പോട്ട് പറഞ്ഞയക്കാൻ നോക്കാണല്ലേ... എന്താ ഉദ്ദേശം... "

"ഏയ്‌ ഞാനങ്ങനെ ചിന്തിച്ചു പോലുമില്ല... അങ്ങനെ പോയാൽ എന്റെ ഉമ്മാക്കും ഉപ്പാക്കും കൂട്ടിനു നിങ്ങളും ആവല്ലോ... ഹിഹി.... "

ഒരു തമാശ പോലെ ഞാനത് പറഞ്ഞപ്പോ മാനൂപ്പയും അതേപോലെ തന്നെ എടുത്തു.... 

കുറച്ച് ദിവസങ്ങൾക്കു ശേഷം... 

സിദ്ധുവിനെയും കൂട്ടി മാർക്കറ്റിലേക്ക് പോകുമ്പോഴാണ് കമ്മീഷ്ണറുടെ മകനെ കണ്ടത്... ഞങ്ങളുടെ മുന്നിൽ വണ്ടി നിർത്തി അവൻ എന്റെ നേർക്ക് ഒരു കടലാസ് നീട്ടിയതും നെറ്റിയും ചുളിച് കൊണ്ട് ഞാൻ അവനെയും സിദ്ധുവിനെയും നോക്കിയപ്പോ സിദ്ധു വാങ്ങിക്കെന്ന് കണ്ണ് കൊണ്ട് കാണിച്ചതും ഞാനത് വാങ്ങി... 

"പേടിക്കേണ്ട... നാളെ നീയൊന്നു എന്നേ കണ്ടാൽ മതി... "

അത്‌ വാങ്ങുന്നതിനിടയിൽ അവനത് പറഞ്ഞതും എന്തെന്നുള്ള അർത്ഥത്തിൽ ഞാൻ നോക്കിയപ്പോഴേക്കും അവൻ വന്ന വഴിക്ക് വിട്ടിരുന്നു... 

ആ കടലാസിൽ എന്താണെന്ന് അറിയാൻ എന്നേക്കാൾ ത്വര സിദ്ധുവിനാണ്... എന്റെ കയ്യിൽ നിന്നും വാങ്ങിയവൾ തുറന്നു... 

´ഹേയ് യാഷ... എനിക്ക് നിന്നോട് ചിലതൊക്കെ പറയാനുണ്ട്... നാളെ മോർണിംഗ് 11 മണിക്ക് JK റോഡിലേക്ക് വരണം... ഐമനും ആദുവും കോളേജിലേക്ക് പോയാൽ മാത്രം വന്നാൽ മതി... അല്ലെങ്കിൽ വരണ്ട... പിന്നൊരു ദിവസം ആവാം... സമയത്തിനു ഞാൻ അവിടെയുണ്ടാവും... തനിച്ച് വരാൻ പേടിയാണെങ്കിൽ കൂട്ടിന് നിന്റെ വീട്ടിൽ അല്ലാതെയുള്ള വേറെ ആരെയെങ്കിലും കൂടെ കരുതിക്കോ... സമയത്തിന് എത്തിയിരിക്കണം... `

അത്‌ തുറന്ന് സിദ്ധു വായിച്ചതും ഞാനും അവള് ഒരേ പോലെ ഏ ന്ന് പറഞ്ഞ് നോക്കി... 

"എടി... എനിക്ക് അവനെ കണ്ടപ്പഴേ തോന്നി എന്തോ ഉടായിപ്പ് ഉണ്ടെന്ന്... ഷാജു മാമൻ കോളേജിൽ പോയി സംസാരിച്ചിട്ട് അവരെ തിരിച്ച് അവിടെ കേറ്റിയത് ഒക്കെ അവൻ അറിഞ്ഞിട്ടുണ്ട്... അവര് ഇല്ലാത്ത സമയം നോക്കി ഇറങ്ങണം എന്ന് പറഞ്ഞതിൽ തന്നെ എന്തോ ഒരു അപകട സൂചന ഇല്ലേ... ഉണ്ട്.. എന്തോ കാര്യമായ കാര്യം ഉണ്ട്... "

"എന്ത്... നീയെന്താ ഉദ്ദേശിക്കുന്നത്... കുറച്ച് ദിവസം മുന്നേ നമ്മള് നാലാളും പുറത്ത് പോയിരുന്നില്ലേ... അന്നാ പോലീസ് വണ്ടിയുടെ പിൻസീറ്റിൽ അവൻ ഉണ്ടായിരുന്നു... ഞാൻ കണ്ടിരുന്നു... പക്ഷേ അവന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ എനിക്ക് എന്തൊക്കെയോ തോന്നി... കുറേ ആലോചിച്ചു തല പുണ്ണാക്കി എന്നല്ലാതെ എനിക്കൊന്നും കത്തിയില്ല... ഇതിപ്പോ നാളെ എന്തിനാണാവോ അങ്ങോട്ട് ചെല്ലാൻ പറഞ്ഞത്.. പോവണോ... "

"ഓഹോ... എന്നിട്ട് നീയെന്താ ഇത്രേം ദിവസം ആയിട്ട് എന്നോട് ഒരു വാക്ക് പറയാതിരുന്നത്... ഹ്മ്മ് ഹ്മ്മ്... എന്തായാലും നാളെ നമ്മക്ക് അത്‌ വരെ പോയിവരാം.. നിനക്ക് ധൈര്യത്തിന് ഞാൻ കൂടെ ഉണ്ടാവും.. പേടിക്കേണ്ട... അന്നാ കോളേജിൽ വെച്ച് അവനിട്ട് ശെരിക്കും പൊട്ടിക്കാൻ എന്നേ കൊണ്ട് കഴിഞ്ഞില്ല.... അതോണ്ട് നാളെ നല്ല ശുദ്ധിയായി തന്നെ പൊട്ടിക്കണം... എന്റെ പവർ ഒന്ന് ശെരിക്കും അവനറിയട്ടേ.... ഹും... "

"തിരിച്ച് കിട്ടാതെ സൂക്ഷിച്ചോ... എനിക്ക് തോന്നുന്നേ അങ്ങനൊരു നല്ല മനുഷ്യൻ ആണെന്ന... എങ്കിൽ പിന്നെ ഈ ആളില്ലാത്ത റോഡിൽ വെച്ച് അവനെന്തേലും ചെയ്തൂടാർന്നൊ... എന്തൊക്കെയോ തോന്നുന്നെടി.... "

"ഹയ്യമ്മ മോളേ... കേറി പിടിച്ചിട്ട് അവൻ നല്ല മനുഷ്യൻ ആണെന്നോ നീ ഈ പറയുന്നത്... എങ്ങനെ സാധിക്കുന്നെടി നിനക്ക് ഇങ്ങനെയൊക്കെ പറയാൻ... ഭയങ്കരം തന്നെ.... നല്ല മനുഷ്യൻ ആണോ ചീത്ത മനുഷ്യൻ ആണോന്ന് നമ്മക്ക് നാളെ കണ്ടറിയാം.. ചിലപ്പോൾ ആരും ഇല്ലാതെ നിന്നെ കേറിപ്പിടിക്കാൻ ആയിരിക്കും... അവള്ടെ കോപ്പിലെ ചിന്ത കണ്ടില്ലേ.. ബ്ലഡി ഫൂൾ... "

ഇതൊക്കെ ഞാൻ ആരോട് പറയാനാ എന്റെ പടച്ചോനെ.... ഈ കോപ്പിനോട് പറഞ്ഞിട്ട് കാര്യമില്ല.. എപ്പോ നോക്കിയാലും ഒരാൾക്ക് പൊട്ടിക്കാൻ കിട്ടുന്ന അവസരം നോക്കി നടക്കുന്നവളാ... ആ ഇവളോടൊക്കെ പറയുന്ന എന്നേ വേണം പറയാൻ... ബ്ലഡി ഫൂൾ മി.... 


ഈ കാര്യം ഐമുനോടും ആദുനോടും പറയണമെന്ന് പറഞ്ഞപ്പോ സിദ്ധു പിടിച്ച വാശിയിൽ വേണ്ട പറയേണ്ട എന്താ അവന്റെ ഉദ്ദേശമെന്ന് നമ്മക്ക് കണ്ടറിയാം എന്നവൾ പറഞ്ഞപ്പോ അത്‌ ശെരി വെച്ചു.... അറിയാൻ എനിക്കുമുണ്ട് ആഗ്രഹം... എന്നേ കേറിപ്പിടിച്ച അവനൊരിക്കലും ഇങ്ങനെയൊന്നും ബീഹെവ് ചെയ്യില്ല... സംതിങ് ഫിഷിയാണ്.... 


പോവാനുള്ള ഒടുക്കത്തെ ധൃതി കൊണ്ട് സിദ്ധു നേരം വെളുത്തപ്പോ തന്നെ എന്നെയും തേടി വീട്ടിൽ എത്തിയിരുന്നു... മുഖത്ത് വെള്ളം കോരിയൊഴിച്ച് അവള് എന്റെ ഉറക്കം കളഞ്ഞതും ദേഷ്യം പിടിച്ച് ഞാൻ അവൾക് നേരെ കുതിച്ചു... 

"അയ്യോ മോളിയാന്റി,,, റസിയുമ്മോയ്... ഓടി വായോ... ദേ എന്നേ കടിച്ച് കീറാൻ ഒരു പ്രാന്തി വരുന്നെ... ആരേലും വന്ന് രക്ഷിക്കണേ... അയ്യോ... മോളിക്കുട്ടിയോയ്... ആരേലും വായോ... ഞാനിപ്പോ ചാവുവേ.... "

ഉറക്കത്തിൽ നിന്നുള്ള പെടുന്നനെയൊരു എഴുന്നേൽപ്പ് ആയോണ്ട് മുടിയൊക്കെ ഫുൾ ഇളകി ആകെ തേനീച്ച കൂട് പോലെയുണ്ട്... ഓടുന്ന പാച്ചലിൽ പിന്നിൽ നോക്കിയവൾ പ്രാന്തിന്നൊക്കെ വിളിച്ചപ്പോൾ ദേഷ്യം കൂടി... ഓടിയോടി അവള് കിച്ചണിൽ മോളിയാന്റിയുടെയും മാമിയുടെയും പിന്നിൽ പതുങ്ങിയിട്ട് കിട്ടൂലാലോ എന്നൊക്കെ പറഞ്ഞ് എന്നേ കളിയാക്കുന്നുണ്ട്.... 

"എടി കൊച്ചേ... കിടന്ന പായയിൽ നിന്ന് എഴുന്നേറ്റ പോയ അടുക്കളയിലേക്ക് കയറാതെ കുളിച്ചിട്ട് വാടി... മുടി കാണുമ്പോൾ തന്നെ ചൊറിയുന്നു... അതൊന്ന് ഒതുക്കിയിട്ട് നിനക്ക് കിടന്നൂടെ... എപ്പോഴും ഞാനാ ചെയ്ത് തരൽ... പ്രായം ഇത്രയൊക്കെ ആയല്ലോ... നിനക്കൊന്ന് ഒതുക്കിക്കൂടെ അതൊക്കെ... "

"എന്റെ മോളി,,, നിങ്ങളിത് ആരോടാ പറയുന്നത്... അവൾക് എല്ലാറ്റിനും ആരുടെയെങ്കിലും കൈ വേണം... എന്നാലേ അവൾക് ശെരിയാവു... ഒറ്റക്കാലിൽ നിൽക്കാൻ അവളെ കൊണ്ട് പറ്റില്ല... "

മോളിയാന്റി പറഞ്ഞതിന്റെ വാലും പിടിച്ച് മാമിയും അങ്ങനെ പറഞ്ഞപ്പോ രണ്ടിനെയും ഒന്നിരുത്തി നോക്കിയിട്ട് ഞാൻ സിദ്ധുനോട്‌ കാണിച്ചു തരാടിന്നും പറഞ്ഞ് വേഗം ഫ്രഷ് ആവാൻ പോയി... 


ഞാനും സിദ്ധുവും ഐമുവും ആദുവും കോളേജിൽ പോവാനൊരുങ്ങുന്നതും നോക്കി സിറ്റ് ഔട്ടിൽ ഇരുന്നു.... 

"എടി,, ഇനി ചിലപ്പോൾ അവര് കോളേജിൽ പോവില്ലേ ഇന്ന്... സമയം ആയിട്ടും രണ്ടും ഇറങ്ങുന്നത് കാണുന്നില്ലല്ലോ... "

"അത്‌ തന്നെയാ സിദ്ധു ഞാനും നോക്കുന്നത്... രണ്ടിനെയും കാണുന്നില്ല... പോവാതിരിക്കില്ല... കാരണം കോളേജ് എന്ന് പറഞ്ഞാൽ ഐമുവിന് പ്രാന്ത് ആണ്... അവന്റെ വാലാട്ടികൾ ഇല്ലെങ്കിൽ പിന്നെ അവന് ഒരു ദിവസവും തള്ളി നീക്കാൻ കഴിയില്ല.... പിന്നെ അവൻ പോവുന്നത് കൊണ്ട് ആദുവും എന്തായാലും പോവും... 
ദാ വരുന്നുണ്ട്... സംശയം തോന്നുന്ന തരത്തിൽ നിൽക്കല്ലേ സിദ്ധു... ഫ്രീ ആയിട്ട് നിൽക്... "

"ഓകെഡി... "

അവര് രണ്ടാളും കോളേജിൽ പോവാൻ വേണ്ടി ഇറങ്ങിയതും പതിവ് പോലെ ഞാനും സിദ്ധുവും എന്തൊക്കെയോ സംസാരിച്ചിരുന്നു... നമ്മളെ അഭിനയിച്ചു കൊണ്ടുള്ള ചിരിയും കളിയും കണ്ടിട്ട് രണ്ടും വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ട്... ഈ കോപ്പ് സിദ്ധു ആണേൽ അഭിനയിച്ചഭിനയിച്ച് ഓവർ ആകുന്നുണ്ട്... ആവശ്യത്തിന് വേണ്ട സെൻസ് ഇല്ലാത്ത കോപ്പ്... വേണ്ടാത്തിടത്ത് എത്താൻ എന്താ മിടുക്ക്.. ബ്ലഡി ഫൂൾ.... 

"അല്ലേടി സിദ്ധു,,, നീയെന്തോന്നാ ഇങ്ങനെ ചിരിക്കുന്നത്... യാഷ ആണേൽ ചിരിക്കുന്നുമില്ല... നീ തന്നെ പറഞ്ഞ് നീ തന്നെ ചിരിക്കുവാ... എന്ത് കോമഡിയാണാവോ... കേൾക്കട്ടെ ഞങ്ങളും ചിരിക്കട്ടെ.... "

ആദു അങ്ങനെ പറഞ്ഞപ്പോ അവള് എന്തിനോ വേണ്ടി ആർക്കോ വേണ്ടി അട്ടഹസിച്ചു ചിരിക്കുന്നത് കണ്ടപ്പോൾ അവള്ടെ കൈക്കിട്ട് ഒരു നുള്ള് കൊടുത്തതും വേദനയും ചിരിയും ഒപ്പം ഫിറ്റ്‌ ചെയ്തിട്ട് എന്നേ നോക്കിയതും കണ്ണുരുട്ടിയുള്ള എന്റെ നോട്ടം കണ്ടിട്ടവൾ സഡൻ ചിരി നിർത്തി.... 

"പറയെടി... ഞങ്ങളും ചിരിക്കട്ടെന്നെ.... "

ആദു വീണ്ടും ചോദിച്ചു... 

"അത്‌ പിന്നെ,,, ചിരി,,, നല്ലതാണല്ലോ... ചിരിച്ചാൽ ആയുസ് കിട്ടില്ലേ... പിന്നെ നിങ്ങള് പൊക്കല്ലേ... അപ്പോ എന്തിനാ വെറുതെ ദേഷ്യം ഫിറ്റ്‌ ചെയ്ത മോന്ത കാണുന്നത്... ചിരിച്ച മോന്ത കണ്ടാൽ മതിയല്ലോ.... എന്ജോയ്‌ എൻജോയ്... ഹഹ്ഹ്ഹ്ഹ്... "

തപ്പി തടഞ്ഞവൾ അത്രയും പറഞ്ഞൊപ്പിച്ചിട്ട് വീണ്ടും ചിരിക്കുന്നത് കണ്ടപ്പോൾ ഇവൾക്ക് എന്തോ വട്ടാണെന്ന് ഐമു പറഞ്ഞതും അതെന്നെ എന്ന അർത്ഥത്തിൽ ആദുവും ശെരിവെച്ചിട്ട്‌ വാ പോവാം ഇവിടെ നിന്നാൽ അതിന്റെ പ്രാന്ത് ഞങ്ങൾക്ക് പിടിച്ചെന്ന് വരും എന്ന് പറഞ്ഞ് അവര് വണ്ടിയും എടുത്ത് പോയി... 

"എടി കോപ്പേ,, നിന്നോടാരാ ചിരിച്ചു ഓവർ ആകാൻ പറഞ്ഞത്... ഞാനെന്തോ പറയുന്നു നീ ചിരിക്കുന്നു... നിനക്ക് എന്താ വട്ടാണോ... ആണോന്ന്... "

"ഓ പിന്നെ,,, ഞാൻ ചിരിച്ചോണ്ട അവർക്ക് ഒന്നും തോന്നാഞ്ഞത്... എന്നിട്ട് എന്നേ കുറ്റം പറയുന്നു.. ഹും... ബ്ലഡി ഫൂൾ... "

ഓ പിന്നെ... നീ ചിരിച്ച് ഓവർ ആക്കിയതോണ്ടാ അവനങ്ങനെയൊക്കെ ചോദിച്ചത്... പറഞ്ഞു തർക്കിക്കാൻ സമയം ഇല്ലാത്തൊണ്ടാണ്.... അല്ലെങ്കിൽ രണ്ട് തന്നിട്ടേ ഞാൻ വിടൂ... ബ്ലഡി ഫൂൾ... 

മാനൂപ്പാനോട്‌ ചുമ്മാ പുറത്ത് പോയി വരാവേന്നും പറഞ്ഞ് നമ്മള് അവിടുന്ന് ഇറങ്ങി... ഓരോ ഓട്ടോ പിടിച്ച് അവൻ പറഞ്ഞ സ്ഥലത്തേക്ക് പോയി... അധികം ആളൊന്നും ഇല്ലാത്ത ഒരു ഏരിയ കണ്ടപ്പോൾ തന്നെ എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങിയിരുന്നു... പക്ഷേ ധീര വനിതയല്ലേ കൂടെ ഉള്ളതെന്നോർത്ത് ഞാൻ പേടി പുറത്ത് കാണിച്ചില്ല.. 

പണി നടക്കുന്ന ഒരു ബിൽഡിംഗിന്റെ മോളിൽ നിന്ന് അവൻ കൈ കൊണ്ട് മാടി വിളിച്ചതും എന്നേക്കാൾ ധൃതിയിൽ സിദ്ധു നടന്നു.... 

"എടി എനിക്ക് വല്ലാതെ പേടിയുണ്ട്... ഈ ഏരിയ ആണേൽ ആരും ഇല്ല.. കൊറേ ബംഗാളികൾ ജോലി ചെയ്യുന്ന പണി നടന്നോണ്ടിരിക്കുന്ന വീടും... വല്ലാതെ പേടിയുണ്ടട്ടോ... ഇനി മോളിൽ നിന്ന് താഴേക്ക് തള്ളി നമ്മളെ കൊല്ലാൻ എങ്ങാനും ആണെങ്കിലോ... "

"ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്... പേടിക്കാതെ... നേരിടണം... അവന്റെ ഒരു കളിയും ഞങ്ങളുടെ നേർക്ക് നടക്കില്ല... ഇനി ഇത് ചിലപ്പോൾ അവന് എടുക്കുന്ന വീടാ മറ്റോ ആയിരിക്കും... നീ പേടിക്കാതെടി... ഞാനല്ലേ കൂടെയുള്ളത്.... ദേ നീ ഇത് കണ്ടോ... ഫുള്ള് സെറ്റപ്പിലാ ഞാൻ ഇറങ്ങിയത്... ഒരു സേഫ്റ്റിക്ക് വേണ്ടി... ഹിഹി.... "

അതൊക്കെ പറഞ്ഞ് അവള് അരയിൽ നിന്ന് ഒരു കത്തി എടുത്ത് കാണിച്ചു അങ്ങനെ അങ്ങനെ പറഞ്ഞപ്പോ എന്തോന്നെടി എന്ന ഭാവത്തിൽ ഞാൻ കൈ മലർത്തിയതും അവള് കണ്ണിറുക്കി കാണിച്ചു... അൽപ സ്വൽപ പേടി ഇവൾക്കും ഉണ്ട്... എന്നിട്ട് പുറത്ത് കാണിക്കുന്ന ധൈര്യമോ... വെറും ഷോ.. 

മുകളിലേക്ക് കയറി ചെന്നപ്പോൾ അവൻ നമ്മളെയും കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു... ഞങ്ങളോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞപ്പോൾ സിദ്വിന്റെ കയ്യിൽ മുറുക്കെ പിടിച്ച് കൊണ്ട് നമ്മള് അങ്ങോട്ട് നടന്നു.... 

"ഏയ്‌... തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വീട്ടിലുള്ളവരെ കൂടെ കൂട്ടരുതെന്ന്.... "

കുറച്ച് കനപ്പിച്ചു കൊണ്ടവൻ അങ്ങനെ ചോദിച്ചപ്പോൾ ചെറുതായി പേടി ഇല്ലാതില്ല.... 

"അത്‌ പിന്നെ,, ഇവളെന്റെ വീട്ടിലുള്ളതല്ല... അരികിലുള്ള ഓർഫാനെജിൽ ഉള്ളതാണ്.... "

അതിനൊരു മൂളൽ മാത്രം നൽകി അവൻ അവളെ അടിമുടി നോക്കി... അത്‌ അന്ന് പൊട്ടിച്ചതിനുള്ള നോട്ടമാണെന്ന് എനിക്ക് മനസ്സിലായി... പാവം സിദ്ധുന് തിരിച്ച് കിട്ടുമോ എന്തോ.... 

"ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങളെങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല... പക്ഷേ സത്യം മനസ്സിലാക്കി നിങ്ങളത് എടുത്തെ പറ്റു.... "

"എന്താ കാര്യം... ആദ്യം അത്‌ പറ.... "

സിദ്ധു കുറച്ച് ജാഡയൊക്കെ ഇട്ട് അവനോട് ചോദിച്ചപ്പോൾ അവനവളെ കൂർപ്പിച്ചു നോക്കി... ആ നോട്ടം ഭയന്നിട്ടവൾ എന്റെ പിന്നിലായി മൂഞ്ചിയ അവസ്ഥയിൽ പിന്നിലേക്ക് മറഞ്ഞു നിന്നു.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

പെട്ടന്ന് നിർത്താതെ വണ്ടിയിൽ നിന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ട് യാഷയോട് ഒറ്റ സെക്കന്റ്‌ന്ന് പറഞ്ഞ് ഫോൺ എടുക്കാൻ പോയി... ഇനുവിന്റെ നമ്പറിൽ നിന്നും കുറേ മിസ്സ്ഡ് കാളും മെസ്സേജും... എന്തോ സീരിയസ് ആയ കാര്യമുണ്ടെന്ന് തോന്നിയപ്പോൾ തിരിച്ച് അങ്ങോട്ട് വിളിച്ചു... 

"ഹാ ഇനു പറ... എന്താ....? "

"ഹഹഹഹ.... ഇനുവോ,, ആള് മാറി കെയ്സാൻ... ഐമൻ സ്പീക്കിങ്.... "

*What* ഐമൻ... 

"ഞെട്ടിയല്ലേ... ഞെട്ടാൻ തന്നെയാ ഞാൻ ഇവളുടെ നമ്പറിൽ നിന്ന് വിളിച്ചത്... എന്ത് കാര്യത്തിനാ വിളിച്ചത് എന്നായിരുമിക്കുമല്ലേ നിന്റെ ചിന്ത... പറയാം... നിന്നെ യാഷയുടെ കൂടെ കാണുമ്പോ എനിക്ക് വല്ലാതെ ചൊറിഞ്ഞു വരുന്നെടാ... അതുമല്ല എന്റെ വാക്കിനു വില നൽകാതെ നീ അവളെ കല്യാണം ചെയ്യുമോ എന്ന ഭയവും... സത്യം പറഞ്ഞാൽ ആലോചിച്ചിട്ട് എനിക്ക് ഒരു ഐഡിയയും കിട്ടിയില്ല... പിന്നെ വേറൊന്നും നോക്കിയില്ല... ഷോപ്പിംഗ്ന് ഇറങ്ങിയ ഇവളെ നൈസ് ആയിട്ട് ഞാൻ പൊക്കി... ബാക്കിയൊക്കെ നമ്മൾക്ക് നേരിട്ട് സംസാരിക്കാം... RC പബ്ബിലുണ്ട് ഞാനും നിന്റെ സിസ്റ്ററും... കൂടെ യാഷയും ഉണ്ടാവണം... ഇല്ലല്ലെങ്കി,,,,, "

എടുത്തടിച്ച പോലെയുള്ള അവന്റെ സംസാരം കേട്ടപ്പോൾ ഉള്ളിൽ തീരാ ദേഷ്യവും അതിന്റെയൊപ്പം സങ്കടവും തോന്നി... ഫോൺ വണ്ടിയിൽ തന്നെ എറിഞ്ഞു ഞാൻ യാഷയോട് വേഗം വാന്ന് പറഞ്ഞ് നേരെ അവൻ പറഞ്ഞ പബ്ബിലേക്ക് വിട്ടു... 

"എന്താ സിനു എന്താ കാര്യം.... എന്താ നീയിങ്ങനെ ടെൻഷൻ ആവുന്നത്... ആരാ വിളിച്ചത്... എന്തെങ്കിലുമൊന്നു വാ തുറന്ന് പറ സിനു... എവിടെക്കാ ഇത്ര സ്പീഡിൽ പോവുന്നത്.... "

അവനോടുള്ള ദേഷ്യത്തിൽ ഞാൻ വണ്ടി കത്തിച്ചു വിടുമ്പോ യാഷ അതൊക്കെ ചോദിച്ചപ്പോൾ അതിനൊരു മറുപടി കൊടുക്കാൻ എന്നേ കൊണ്ട് കഴിഞ്ഞില്ല... അവൻ പറഞ്ഞ പബ്ബിൽ എത്തിയപ്പോ അവിടമാകെ ഡാൻസും പാട്ടുമായി ആൾക്കാരൊക്കെ എൻജോയ് ചെയ്യുന്നതിനിടയിൽ കൂടി ഞാൻ ഇഴഞ്ഞു കൊണ്ട് പോവുമ്പോ യാഷയുടെ കൈ വിടാതെ മുറുകെ പിടിച്ചു ഞാൻ അവന്റെ നമ്പറിലേക്ക് വിളിച്ചു.... 

"എത്തിയല്ലേ... സെക്കന്റ്‌ ഫ്ലോറിൽ ലെഫ്റ്റ് സൈഡിലെ ഒരു സ്റ്റോക് റൂമിൽ ഉണ്ടാവും... "

എടുത്ത ഉടനെ അവനത് പറഞ്ഞതും ഞാൻ അങ്ങോട്ട് ചെന്നു... 

ജനലിന്റെ കമ്പിയിൽ അവളുടെ രണ്ട് കയ്യും പിടിച്ച് കെട്ടി വായിൽ തുണി കെട്ടി തലയോട് കൂടി പിന്നിലേക്ക് കെട്ടിയിരിക്കുന്ന ഇനുവിനെ കണ്ടപ്പോൾ ഒരുതരം ഭയത്തോടെ ഞാൻ അവളെ നോക്കി.... 

"ഇനു.... "

ഉയർന്ന ശബ്ദത്തിൽ ഞാൻ വിളിച്ചതും ബിയറിന്റെ ബോട്ടലിന്റെ ഇടയിൽ കിടന്ന ഐമൻ സിഗരറ്റ് വലിച്ച് കൊണ്ട് എഴുന്നേറ്റതും അതിന്റെ പുക പല ദിക്കുകളിലായി ഊതിയിട്ട് ഇനുവിന്റെ അടുത്തേക്ക് പോയി.... 

"നിന്ന് ഒച്ച വെക്കാതെ കെയ്സാൻ.. ഞാനൊന്നും ചെയ്തില്ല... അവളെ കൊണ്ട് ഡ്രെസ്സ് ഒന്ന് മാറാൻ പറഞ്ഞിട്ട് ഞാൻ അങ്ങോട്ട് ഒരു ഡ്രസ്സ്‌ കൊടുത്തിട്ട് പറഞ്ഞത് പോലെ ഉടുപ്പിച്ചു... പക്ഷേ ഞാനൊന്നും കണ്ടില്ലാട്ടോ... പേടിക്കേണ്ട.... "

പച്ചയായ രീതിയിൽ അവൻ അങ്ങനെ പറഞ്ഞപ്പോഴാണ് അവളുടെ വേഷം ഞാൻ ശ്രദിച്ചത്... മാറോടു ചേർത്ത് വരെ ബാത്ത് ടവ്വൽ കെട്ടുന്നത് പോലെ ഡ്രസ്സ്‌ ധരിപ്പിച്ചതും രണ്ട് കൈകളും കാലുകളും നഗ്നതയോടെ നിൽക്കുന്നത് കണ്ടതും അറപ്പോടെ ഞാൻ ഡാ ചെറ്റേന്നും വിളിച്ച് അവന്റെ നേർക്ക് കുത്തിക്കാൻ നിന്നപ്പോ വേണ്ടാന്നുള്ള അർത്ഥത്തിൽ അവൻ കൈ ഉയർത്തി.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

വസ്ത്രധാരണയിൽ മാറ്റം കണ്ടപ്പോൾ തന്നെ ഉള്ളമാകെ ഒന്ന് പിടഞ്ഞു.... ജനലിന്റെ കമ്പിയിൽ മുഖം പുറത്തേക്ക് എന്ന രീതിയിൽ അവളെ പിടിച്ച് കെട്ടിയിട്ടത് കണ്ടതും കണ്ണുകൾ മിഴിച്ച് ഞാൻ അവന്റെ വശ്യമായ നോട്ടത്തിലൂടെ നോക്കുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി.... 

കയ്യിൽ കത്തി പിടിച്ച് അവൻ തലയിൽ തൊട്ട് കാൽ വരെ അതിന്റെ മുന കൊണ്ട് അവളുടെ ശരീരത്തിൽ കൂടി പായിച്ചതും അതിന്റെയൊപ്പം ശരീരത്തിന്റെ മണവും മൂക്കിലേക് വലിച്ച് കയറ്റി... 

"നിന്റെ തൊലിയെങാനും അവള്ടെ ശരീരത്തിൽ പതിഞ്ഞാൽ ഉണ്ടല്ലോ,,, ഇവിടെ നിന്റെ രക്തയോട്ടം ആയിരിക്കും... അവളെ വെറുതെ വിടുന്നതാ നിനക്ക് നല്ലത്... അല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും ഐമൻ.... "

ഇനുവിന്റെ വേഷം കണ്ട സങ്കടത്തിലും അവന്റെ വശ്യ നോട്ടതിന്റെ ആഴത്തിലെ ദേഷ്യത്തോടെയും സിനു അങ്ങനെ പറഞ്ഞപ്പോ ഒട്ടും വെത്യാസമില്ലാതെ അവൻ അത്‌ തന്നെ തുടർന്നു കൊണ്ടേയിരുന്നു.... 

"നീ അവിടെ നിന്ന് ഒരടി മുന്നോട്ട് വന്നാൽ ദേ ഇവളെ ഞാൻ നഗ്ന ശരീരത്തോടെ പുറത്ത് എൻജോയ് ചെയ്യുന്ന അവർക്കിടയിൽ ഒരു പട്ടിയെ പോലെ ഇട്ട് കൊടുക്കും... നിന്ന് തുല്ലാതെ ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്ക്.... "

പിന്നിൽ വലിച്ച് കെട്ടിയ അവളുടെ വസ്ത്രത്തിൽ പിടിച്ചവൻ അങ്ങനെ പറഞ്ഞപ്പോ പേടിച്ചിട്ടവൾ ഞങ്ങളെ തിരിഞ്ഞ് നോക്കി... 

"ഇങ്ങനെ പേടിക്കാതെ... ഞാനൊന്നും ചെയ്തില്ലല്ലോ... ഒന്നും ചെയ്യാനും പോണില്ല.... റിലാക്സ്... " 

അവളോട് അങ്ങനെ പറഞ്ഞിട്ട് ആ കത്തി അവിടെ ചാടിയിട്ട് ഞങ്ങളോട് അകത്തേക്ക് കയറാൻ പറഞ്ഞിട്ടവൻ ഡോർ ലോക്ക് ചെയ്തു... എന്നിട്ടവൻ എന്നേ നോക്കി ചിരിച്ചതും ഞാൻ മുഖം തിരിച്ച് കളഞ്ഞു... 

"വലിയ ഉദ്ദേശത്തോട് കൂടിയല്ല ഞാനിവളെ പൊക്കിയത്... ഒരേയൊരു കാര്യം മാത്രം... യാഷയെ ഇന്ന് എന്റെ കൂടെ വിടണം... ഇന്ന് എന്നല്ല... ഇനിയങ്ങോട്ട്... നിന്റെ കൂടെ അവളെ കാണുമ്പോ എനിക്ക് വല്ലാതെ ദേഷ്യം വരുന്നു കെയ്സാൻ... നിന്റെ സിസ്റ്ററെ ഞാൻ ഒന്നും ചെയ്യില്ല... അവളെ ഭദ്രമായി എന്റെ കയ്യിലേക് തന്നാൽ മതി.... നീയെങ്ങാനും അവളെ കേറി കെട്ടിയാലോ എന്ന ഭയം കൊണ്ടാണ്... വേറൊന്നും കൊണ്ടല്ല... 

ഒന്നുകിൽ യാഷ എനിക്ക് തരണം അല്ലെങ്കിൽ ഇവളെ ഞാൻ അവർക്ക് മുന്നിൽ നഗ്നതയോടെ വലിച്ചിഡും... എന്താന്ന് വെച്ചാൽ നിനക്ക് ചൂസ് ചെയ്യാം കെയ്സാൻ.. "

ഒരു അർത്ഥമില്ലാത്ത അവന്റെ സംസാരം കേട്ടിട്ട് ഞാൻ നെറ്റി ചുളിച് കൊണ്ട് സിനുവിനെ നോക്കിയപ്പോ അവൻ ഐമനെ രൂക്ഷമായി നോക്കുന്നു.... 

"എന്താടാ നീ ഉദ്ദേശിക്കുന്നത്... നിനക്ക് എന്താ വേണ്ടത്... "

"അതല്ലേ ഞാൻ പറഞ്ഞതെഡാ.. യാഷയെ എനിക്ക് വിട്ട് തരണമെന്ന്... "

"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും... യാഷയെ നിനക്ക് തരികയും ഇല്ല ഇനുവിനെ നിനക്ക് ഒന്നും ചെയ്യാനും കഴിയില്ല... നിനക്കെന്നെ ശെരിക്കും അറിയില്ല ഐമൻ... "

സിനു നിലത്ത് നിന്ന് ഒരു ബിയറിന്റെ ബോട്ടിൽ എടുത്ത് അതവന് നേരെ നീട്ടിയിട്ട് മെല്ലെ അവനിലേക്ക് നടന്നപ്പോൾ സിനു പറഞ്ഞതൊന്നും കാര്യമാക്കാതെ അതൊക്കെ ഒരു ചിരിയാലെ വിട്ടിട്ട് ഇനുവിന്റെ കയ്യിൽ പിടിച്ചു.... അത്‌ കണ്ടതും സിനു ആ ബോട്ടൽ അവന്റെ തല നോക്കി എരിഞ്ഞെങ്കിലും പെട്ടന്നവൻ നീങ്ങിയപ്പോ കൊണ്ടത് ഇനുവിന്റെ പുറത്തും.... 

ആ വേദനയിൽ അവൾ പിടഞ്ഞതും ചെറിയ രീതിയിൽ പൊടിയുന്ന രക്തം കണ്ട് സിനു കൈ നീട്ടി നൊ ന്ന് പറഞ്ഞ് വാ പൊത്തി പിടിച്ചു... 

"എന്താ കെയ്സാനെ ഇങ്ങനെ... എറിയുമ്പോ നോക്കിയും കണ്ടൊക്കെ എറിയേണ്ടേ.... പാവം രക്തം വരുന്നത് കണ്ടില്ലേ.... പെങ്ങളോട് തന്നെ ഇത് വേണായിരുന്നോ... "

"ഡാ ഐമനെ... ഒരക്ഷരം മിണ്ടി പോകരുത്... നിന്നെ ഞാൻ,,,, "

"സിനു വേണ്ട.... "

അവനിലേക്ക് കുത്തിക്കുന്നാ സിനുവിനെ തടഞ്ഞു നിർത്തിയപ്പോൾ സിനു വിടാനൊക്കെ പറഞ്ഞെങ്കിലും ഒട്ടും വിടാതെ ഞാൻ പിടിച്ചു നിന്നു... 

ഒരു കാര്യം പറഞ്ഞാൽ ഒരു മടിയും ഇല്ലാതെ ചെയ്യുന്ന പിശാച്ചാണ് അവൻ... ഇനുവിനെ അവർക്കിടയിൽ നഗ്നതയോടെ വിടുമെന്ന് പറഞ്ഞാൽ അവൻ വീട്ടിരിക്കും... അത്‌ മനസ്സിലാതൊണ്ട ഇവനെ തടഞ്ഞു നിർത്തിയത്.... 

"ഇത്രക്ക് പേടിയാണോ നിനക്ക്... എന്നേ ഇവൻ മാരി ചെയ്യുമോ എന്ന ഭയം കൊണ്ടല്ലെ നീ ഇത്ര നീച പ്രവർത്തി കാണിക്കുന്നത്.... അത്‌ നടക്കില്ല ഐമൻ... ഒരു കാരണത്താലും ഞാൻ നിന്റെ കൂടെ വരില്ല ഐമൻ... ഒരിക്കലുമില്ല.... ഇനുവിനെ വെറുതെ വിട്ടാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ ഇവനെ ഞാൻ നിന്നിലേക്ക് വിടും.... ഇവൻ നിന്റെ നേർക്ക് വന്നാൽ നീ ജീവനോടെ ഉണ്ടാവില്ല ഐമൻ.. "

"ഓഹോ.... ഇത്രക്ക്  വാചകമടിയൊക്കെ വേണോ യാഷ... ഞാനൊരു കാര്യം പറഞ്ഞാൽ അത്‌ ഒരു മടിയും ഇല്ലാതെ ചെയ്യുമെന്ന് നിനക്ക് അറിയാലോ... എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല... നീ എന്റെ കൂടെ വരാൻ തയ്യാറല്ലെങ്കിൽ ഞാൻ ഇവളെ എന്താന്ന് വെച്ചാൽ ചെയ്തോളാം... "

അതും പറഞ്ഞവൻ അവളിലെ കയ്യിലെ കെട്ട് അഴിക്കാൻ തുടങ്ങിയതും ഞാനും സിനുവും അവന്റെ അടുത്തേക്ക് പോയി... പുറം തിനേറിഞ്ഞിരിക്കുന്ന അവന്റെ നടുവിൽ നോക്കി സിനു ചവിട്ടിയതും അതിന്റെ ആഖാദത്തിൽ അവൻ ഇനുവിന്റെ മേളിലേക്ക് വീണു... അവളെ വലയം ചെയ്ത് പിടിച്ച അവനെ കണ്ടപ്പോൾ സിനുവിന്റെ ഉള്ളിൽ ദേഷ്യം കൂടിയതും അവനെ പിടിച്ചു നീക്കി ചുമരോട് ചേർത്ത് നിർത്തിയിട്ട് കൈ മടക്കി അവന്റെ വയറ്റിലും കവിളിലും ആഞ്ഞു കുത്തി.... 

ആ സമയം ഞാൻ ഇനുവിനെ അഴിച്ചതും പേടിയോടെ അവൾ തന്റേ കൈകൾ മാറോട് ചേർത്ത് പിടിച്ച് എന്നേ വിളിച്ച് കരഞ്ഞതും ഒന്നുമില്ലന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിക്കുമ്പോ അവളെന്റെ തോളിൽ വീണു പൊട്ടി കരഞ്ഞു... 

നിലത്ത് അഴിച്ചിരിക്കുന്ന അവളുടെ ഡ്രസ്സ്‌ എടുത്ത് ഞാൻ അതിന്റെ മോളിൽ കൂടി ധരിപ്പിച്ച ശേഷം അവളെയും കൂട്ടി പുറത്തേക്ക് പോവാൻ നിന്നപ്പോ അവിടെ അടി കൊണ്ട് ചാവാൻ കിടക്കുന്ന പോലെ ആയിട്ടും ഒട്ടും പതറാതെ അവൻ നീട്ടിയൊരു വിസൽ അടിച്ചു... ഡോർ തുറക്കാൻ ശ്രമിച്ചപ്പോ അതിന് കഴിഞ്ഞതും ഇല്ല.... 

അപ്പൊ തന്നെ മനസ്സിലായി ഇവൻ കൂടാതെ പുറത്ത് ഇവന്റെ ഫ്രണ്ട്സും ഉണ്ടെന്ന്.... 

കുറേ ചവിട്ടിയൊക്കെ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

ദേഷ്യം എങ്ങനെ തീർക്കണം എന്നറിയാതെ അവനെ കൂടെ കൂടെ അടിച്ചെങ്കിലും അതിന്റെ വേദനയൊന്നും അവന്റെ മുഖത്ത് കണ്ടില്ല... ചിരിച്ച് കൊണ്ട് നിൽക്കുന്ന അവന്റെ മുഖം കാണുമ്പോ തന്നെ കൊല്ലാൻ പാകത്തിലുള്ള ദേഷ്യം നുരന്നു കയറുന്നു... 

പെട്ടന്ന് അവൻ എന്റെ കയ്യിൽ പിടിച്ച് തടഞ്ഞു നിർത്തിയിട്ട് ഒരു ഭാഗത്തേക്ക്‌ തള്ളി നീക്കിയതും അവിടെയുള്ള ബിയറിന്റെ ബോട്ടിലൊക്കെ നിലത്ത് വീണു പൊട്ടി മറിയാൻ തുടങ്ങി... ബിയറൊക്കെ സ്റ്റോക് ചെയ്ത് വെക്കുന്ന ഒരു കബോഡിന്റെ നേർക്ക് എന്നേ തള്ളി നീക്കിയപ്പോൾ ശരീരമാകെ വേദന കൊണ്ട് പുകയാൻ തുടങ്ങി.... 

"ആാാഹ്... "

"സിനൂ.......... "

എന്റെ വീഴ്ച കണ്ടിട്ട് യാഷ വിളിച്ചതും അവൻ അട്ടഹസിച്ചു ചിരിച്ച് കൊണ്ട് എന്നേ ചവിട്ടി താഴ്ത്താൻ തുടങ്ങി.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

തിരിച്ച് ഒന്നും ചെയ്യാൻ കഴിയാതെ സിനു അവന്റെ അടി കൊണ്ട് വീണു കിടക്കുന്നത് കണ്ടപ്പോൾ ഒരു ഭയത്തോടെ ഞാൻ അവനെ നീട്ടി വിളിച്ചതും അവനെ പിടിച്ച് മാറ്റാൻ വേണ്ടി പോയപ്പോ എന്നേ പിടിച്ച് ഐമൻ തള്ളി നീക്കി... സിനുവിന്റെ ചുണ്ടിൽ നിന്നൊക്കെ ബ്ലഡ്‌ വരുന്നത് കണ്ടപ്പോ ആകെ തളർന്നതും നിലത്ത് നിന്ന് ഒരു ബോട്ടിൽ എടുത്ത് ഞാൻ ഐമന്റെ പുറത്ത് എറിഞ്ഞു... 

അതിന്റെ വേദനയൊന്നും കണക്കിൽ എടുക്കാതെ സിനുവിനെ ചവിട്ടുന്നതൊക്കെ കണ്ടപ്പോൾ ആകെ തളർന്നു പോയി.... പുറത്ത് പാട്ടിന്റെ ശബ്ദം അലയഡിക്കുന്നത് കൊണ്ട് അകത്ത് നടക്കുന്ന ശബ്ദമൊന്നും ആരും പുറത്ത് കേൾക്കുമയുമില്ല... ഒടുക്കം ഞാൻ സഹികെട്ടു വേറൊരു ബോട്ടിൽ എടുത്ത് അവന്റെ തല നോക്കി ഒന്ന് കൊടുക്കാൻ തീരുമാനിച്ചു... 

നിന്റെ മരണം ഇവിടെ വെച്ചായിരിക്കും ഐമൻ... 

അവനെ ലക്ഷ്യം വെച്ചു ഞാൻ നടക്കുമ്പോൾ സിനു അത്‌ കണ്ടതും നൊ യാഷാന്ന് പറഞ്ഞു അവൻ കൈ നീട്ടിയതും അത്‌ കെട്ട് ഐമൻ തിരിഞ്ഞ് നോക്കി എന്നേ കണ്ടപ്പോൾ കഴുകനെ പോലെയുള്ള അവന്റെ കണ്ണുകളിലേക്ക് നോക്കി... ഡാ ന്ന് ആർത്തു വിളിച്ച് ഞാൻ അവന്റെ മുഖം നോക്കി എറിയാൻ നിന്നതും അപ്പൊ തന്നെയാവൻ നിലത്ത് ചാടിയ കത്തി എടുത്ത് എന്റെ നേർക്ക് വന്നിട്ട് കയ്യിലുള്ള ബോട്ടിൽ തട്ടി തെറിപ്പിച്ചിട്ട്‌ എന്റെ കയ്യിൽ പിടിച്ച് തിരിച്ചിട്ട് ആ കത്തിയെന്റെ കഴുത്തിന് മീതെ വെച്ചു... 

*"നോ.... നോ ഐമൻ... യാഷയെ ഒന്നും ചെയ്യരുത്... പ്ലീസ്‌... ഓകെ,,, ഞാൻ,,, ഞാനവളെ നിന്റെ കൂടെ വിടാം... അവളെ നീീ വെറുതെ വിടണം.... "*

ഉള്ളിലൊരു കുത്ത് പോലെ സിനു അങ്ങനെ പറഞ്ഞപ്പോ ഞാനാകെ ശോക് അടിച്ച പോലെ അവനെ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു... അവന്റെ ആ വാക്കുകൾ കൂടെ കൂടെ ചെവിയിൽ തുളച്ചു കയറിക്കൊണ്ടിരുന്നു... 

പുറത്തു നടക്കുന്ന ബഹളത്തേക്കാൾ കൂടുതൽ കേൾക്കുന്നത് അവന്റെ കൂടെ കൂടെ പുറത്ത് വിടുന്ന ശ്വാസവും എന്റെ കഴുത്തിൽ കത്തിയും വെച്ചു നിൽക്കുന്ന ഐമന്റെ ചിരിയുമായിരുന്നു... സിനുവിന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുമ്പോ ആ വാക്കുകൾ തന്നെ ഉള്ളിൽ തികട്ടി വരുന്നോണ്ടാണോന്ന് അറിയില്ല വല്ലാത്തൊരു പകപ്പ് തോന്നുന്നത് പോലെ... ഒറ്റ നിമിഷം കൊണ്ട് അവനിലെ വിശ്വാസം കുറഞ്ഞു പോയോ എന്നൊരു തോന്നൽ... ! സ്നേഹം കുറഞ്ഞു പോയോ എന്നൊരു തോന്നൽ... !

"നീയെന്താ പറഞ്ഞത്... അതൊരു പ്രാവശ്യവും കൂടി പറയുമോ... പുറത്ത് നടക്കുന്ന ശബ്ദത്തിന്റെ ഇടയിൽ എനിക്കൊന്നും വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല... എന്തോ ആരെയോ കൂടെ വിടാമെന്നോ എന്താ പറഞ്ഞത്.. വൺസ് മോർ പ്ലീസ്... "

എല്ലാം വ്യക്തമായി കേട്ടിട്ടും ഒന്നും കെട്ടില്ലെന്ന ഭാവത്തിൽ ഐമൻ അങ്ങനെ ചോദിച്ചപ്പോൾ നേരെത്തെ ചെവിയിലേക്ക് കേട്ടത് വെറുമൊരു സ്വപ്നമായിരിക്കണേന്ന് ഉള്ളം കൊണ്ടൊന്നു കൊതിച്ചു... 

*"യാഷയെ ഒന്നും ചെയ്യരുത് അവളെ ഞാൻ നിന്റെ കൂടെ വിടാമെന്ന്... "*

നിലത്ത് വീണ ഒരു ബോട്ടിൽ എടുത്ത് ചാടിയിട്ട് തൊണ്ട അലറി കൊണ്ടവൻ വീണ്ടും അത്‌ തന്നെ പറഞ്ഞപ്പോ ആകെ കുഴഞ്ഞ് പോവുന്നത് പോലെ തോന്നി... എന്റെ നോട്ടം മുഴുവൻ കരഞ്ഞു തീർക്കുന്ന സിനുവിന്റെ കണ്ണുകളിൽ ആയിരുന്നു... അപ്പൊ ഐമൻ കഴുത്തിൽ വെച്ച കത്തി മാറ്റി നടുവിൽ കൈ വെച്ച് എങ്ങോ നോക്കി ചിരിച്ചതും അത്‌ കേട്ട് നിൽക്കാനുള്ള ത്രാണി ഇല്ലാത്തത് പോലെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു... എന്നിട്ടവൻ എന്റെ കയ്യിൽ പിടിച്ച് അവന്റെ മുന്നിലേക്ക് വലിച്ചിട്ടതും ഞാൻ സിനുവിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു... 

"എന്നേ രക്ഷിക്കാൻ വേണ്ടിയല്ലേ സിനു നീയങ്ങനെ പറഞ്ഞത്... നിന്റെ യാഷയെ നീ അവന് പിച്ചി ചീന്താൻ കൊടുക്കുവാണോ... പറ സിനു... ആകെ തളർന്നു പോവുന്നു ഞാൻ... ധൈര്യം കൊഴിയുന്നത് പോലെ തോന്നുന്നു... പറ സിനു എന്നേ രക്ഷിക്കാൻ വേണ്ടിയല്ലേ പറഞ്ഞത്... "

അവൻ മാത്രം കേൾക്കെ വിധം ഞാൻ ഞാൻ വാവിട്ട് കരഞ്ഞു കൊണ്ട് പറയുമ്പോൾ ചുണ്ടിലേക്ക് രക്തത്തിന്റെ രസം തട്ടുന്നത് പോലെ തോന്നി ഞാൻ കൈ മൂക്കിന്റെ വശത്തേക്ക് കൊണ്ട് പോവാൻ നിന്നതും ആ കയ്യിൽ പിടിച്ച് സിനു കണ്ണുകളിൽ കൂർപ്പിച്ചു നോക്കി ഇരുന്നിടത് നിന്ന് എഴുന്നേറ്റിട്ട് എന്നേ ഐമന്റെ കൈകളിലേക്ക് ചേർത്തു... 

"എന്താടാ.. നിനക്കിപ്പോ ഇവളെ വേണ്ടേ... നീ എന്താന്ന് വെച്ചാൽ കൊണ്ടോയി ചെയ്യ്... ഇന്നലെ കേറി വന്ന പെണ്ണിനേക്കൾ സംരക്ഷണമാണ് എനിക്കെന്റെ സിസ്റ്ററോട്.... അവള്ടെ മാനം കളഞ്ഞിട്ട് എനിക്ക് ഒരുത്തിയുടെയും പ്രണയം വേണ്ട.. നീ കൊണ്ട് പോവടൊ... നിന്റെ ആവശ്യം കഴിഞ്ഞിട്ട് ജീവൻ ഉണ്ടെങ്കിൽ എനിക്ക് തന്നാൽ മതി കേട്ടോടാ... "

ഐമനെ നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോ നിയന്ത്രണം ഇല്ലാതെ ആർക്കോ വേണ്ടി എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഒരു വാക്ക് മറുതൊന്നും പറയാൻ കഴിയാതെ മരവിച്ചത് പോലെ ഞാൻ സിനുവിൽ തന്നെ നോക്കി നിൽക്കുമ്പോ ഒരു നോട്ടം പോലും അവൻ എനിക്ക് നൽകിയിട്ടില്ല... 

ഒരു പട്ടിയുടെ വില നൽകി അവൻ ഐമന്റെ കൈകളിൽ ഏല്പിച്ചിട്ട് ഇനുവിനെയും കൂട്ടി പോവുന്നത് കണ്ടപ്പോൾ ഞാൻ സ്നേഹിച്ച സിനു തന്നെയാണോ ഇത് എന്ന് വരെ ചിന്തിച്ചു പോയി... നോ... ഈ യാഷ സ്നേഹിച്ച സിനുവല്ല ഇത്... യാഷ സ്നേഹിച്ച സിനു ഇങ്ങനെയല്ല... ആ സിനുവിന് ഒരിക്കലും ഇങ്ങനെ ചെയ്യാൻ കഴിയില്ല... നോ.. നോ... നോ... 

പോവുന്നതിനിടയിൽ ഇനു എന്നേ തിരിഞ്ഞു നോക്കിയതല്ലാതെ ഒരു നോക്ക് അവൻ എന്നേ നോക്കിയില്ല... പിന്നിൽ നിന്ന് കരഞ്ഞു വിളിക്കാൻ എന്റെ നാവ് പൊന്തിയില്ല... ഒരു നോട്ടം നോക്കുമെന്ന പ്രതീക്ഷയിൽ ഞാൻ കണ്ണിൽ നിന്നും മങ്ങുന്നത് വരെ സിനുവിനെ തന്നെ നോക്കിയെങ്കിലും പ്രതീക്ഷ കൈ ഒഴിഞ്ഞു പോയതല്ലാതെ അവന്റെ ഭാഗത്ത്‌ നിന്ന് ഒന്നും ഉണ്ടായില്ല... എങ്ങോ അവൻ മാഞ്ഞു പോയതും എന്റെ കണ്ണുകൾ നേരെ പാഞ്ഞത് ഐമന്റെ ചുവന്ന കണ്ണുകളിലേക്കാണ്... 

"കണ്ടില്ലേ യാഷ... ഈ പ്രണയത്തിന് ഒന്നും കൂടുതൽ ആയുസ് ഇല്ല... നീ വിചാരിക്കുന്നത് പോലെ അവന് നിന്നെ ഒരിക്കലും ആത്മാർത്ഥമായി പ്രണയിക്കാൻ കഴിയില്ല... അങ്ങനൊരു ആണല്ല അവൻ... ഇന്നൊരുത്തി ആണെങ്കിൽ നാളെ വേറൊരുത്തി... അതാണ് അവന്റെ പ്രതേകത... നീയല്ലാതെ അവനെ കേറി പ്രേമിക്കാൻ നിൽക്കുമോ... ഇപ്പൊ അതൊക്കെ വേസ്റ്റ് ആയില്ലെ... അന്നേ വീട് വിട്ട് ഇറങ്ങി പോവുമ്പോ പറഞ്ഞതല്ലേ വേണ്ടാ വേണ്ടാന്ന്... അതോണ്ടല്ലേ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്... കമോൺ... ഇനി വേണ്ടാ... അവൻ എങ്ങനെയുള്ള വ്യക്തി ആണെന്ന് ഇപ്പൊ നിനക്ക് മനസ്സിലായില്ലെ... വാ ഇനി കൂടുതൽ നേരം ഇവിടെ നിൽക്കേണ്ട.. നിന്റെ ഈ അഴകിൽ വേറെ വല്ലവരും മൊട്ടിടുന്നതിന് മുന്നേ ഞങ്ങൾക്ക് ഇവിടുന്ന് പോവാം... കം... "

ഒട്ടും ഭാവ വെത്യാസം ഇല്ലാതെ വളരെ ദയനീയതയോടെയുള്ള അവന്റെ സംസാരം കേട്ടിട്ട് തിരിച്ച് ഒരു മറുപടി കൊടുക്കാൻ എന്നേ കൊണ്ട് കഴിഞ്ഞില്ല... ഒരുനിമിഷം അവൻ പറഞ്ഞതൊക്കെ സത്യമാണെന്നു വിശ്വസിച്ചു പോയി... 

അത്രയും പറഞ്ഞവൻ നിർത്തിയ ശേഷം എന്റെ ചെവിയോട് അടുപ്പിച്ചിട്ട് അവന്റെ ചുണ്ടുകൾ ചേർത്ത് വെച്ചതും വാടിയിരിക്കുന്ന മുഖമാകെ തുടച്ചു തന്നിട്ട് അരയിൽ പിടിച്ചവൻ അവനിലേക്ക് ചേർത്ത് നിർത്തി പുറത്തേക്ക് ഇറങ്ങി... അപ്പോഴും അവനെതിരെ പ്രതികരിക്കാൻ എന്നേ കൊണ്ട് കഴിഞ്ഞില്ല... ജീവച്ചയം പോലെ ഞാനവന്റെ കൂടെ നടന്നു... 


´•നിന്നോടുള്ള എന്റെ പ്രണയം നഷ്ടപ്പെടുമെന്ന് കരുതി നീ വിഷമിക്കേണ്ട... എത്ര നാൾ നിന്നെ കാണാൻ കഴിയുമോ അത്രയും നാളും,, ആ നാളുകൾ കടന്ന് പോയാലും ഓരോ നിമിഷവും ഞാൻ നിന്നെ പ്രണയിക്കും.. നിന്നോടുള്ള പ്രണയത്തിനു ഒരു കുറവ്‌ ഉണ്ടാവില്ലന്ന് ഞാൻ പറയുന്നു.. ഓരോ നിമിഷങ്ങൾ കടന്ന് പോവുമ്പോഴും കെയ്സാന് നിന്നോടുള്ള പ്രണയം കൂടുകയേ ഉള്ളു... കുറയില്ല.. i promise you.. 

നിന്നെ കവിടില്ല ഞാൻ... ഒരിക്കലും... എന്നും ചേർത്ത് പിടിക്കും... എന്നേ വിശ്വസിക്കാം... വഞ്ചിക്കാൻ എനിക്കറിയില്ല... കെയ്സാന് ഒരു പ്രണയം ഉണ്ടെങ്കിൽ അത്‌ യാഷയോട് മാത്രമാണ്... നിന്നെ ഒരിക്കലും കൈവിടല്ലേഡി ഞാൻ... 

I love you yasha.. •`

ഉള്ളിൽ ഒരു മിന്നായം പോലെ അവന്റെ വാക്കുകൾ വന്ന് തലോടിയതും എങ്ങോ അവൻ കൂടെയുണ്ടെന്ന പ്രതീക്ഷ വീണ്ടും ഉടലെടുത്തു... ഇതൊരു പാഴ്പ്രതീക്ഷ ആയിരിക്കുമോ... അവനോടൊപ്പമുള്ള നിമിഷങ്ങൾ ഒക്കെ മനസ്സിൽ സ്ഥാനം പിടിച്ചപ്പോ ഞാൻ അവനെ വെറുത്തു പോയോ എന്നൊരു തോന്നൽ... 

എന്നെയും കൂട്ടിയവൻ പാർക്കിംഗ് ഏരിയയിലേക്ക് പോയപ്പോൾ സിനുവിന്റെ വണ്ടിയെവിടെ ഉണ്ടോന്ന് നോക്കിയെങ്കിലും അവിടെയും ഞാൻ പരാജയപ്പെട്ടു... മുൻസീറ്റിലെ ഡോർ തുറന്ന് തന്ന ഐമനെ മാറ്റി ഞാൻ പിന്നിലെ സീറ്റിലേക്ക് ഇരുന്നു... 

ശബ്ദം ഉയർത്തി കരയാൻ കഴിയാത്തത് പോലെ... തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുന്നത് പോലെ... ശരീരമാകെ വേദനയുടെ ചൂട് അനുഭവപ്പെടുന്നത് പോലെ... 

കഴുത്തിലെ ഷാൾ കൊണ്ട് ഞാൻ മൂക്കിൽ നിന്നും വരുന്ന രക്തം തുടച്ചു മാറ്റി.... പെട്ടന്ന് അവൻ വണ്ടിയെടുത്തതും വീണ്ടുമൊരു പ്രതീക്ഷ പോലെ ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയെങ്കിലും സിനുവിന്റെ നിഴൽ പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല... 

നിന്റെയുള്ളിൽ യാഷക്ക് ഇത്രയേ സ്ഥാനം ഉണ്ടായിരുന്നല്ലേ... ഒരിക്കലും പ്രതീക്ഷിച്ചില്ല... ഈ യാഷയുടെ ഫ്രോഡ് തന്നെയാണോ നീ... അറപ്പ് തോന്നുന്നു സിനു... നീയെന്നെ കൈ വിട്ട് പോയല്ലോ... എത്ര നേരം ഞാൻ പ്രതീക്ഷയോടെ കാത്ത് നിന്നെന്ന് അറിയുമോ നിനക്ക്... അതൊന്നും നീ അറിയുന്നില്ലല്ലോ... എന്റെയുള്ളം നീ മനസ്സിലാക്കിയിരുന്നേൽ എന്റെ ഈ ചിന്താകതി മനസ്സിലാക്കി എന്നെയും തേടി വന്നേനെ... പ്രതീക്ഷയോടെ ഞാൻ ഈ കഴുകന്റെ കൈകളിൽ നിന്നും നീ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു... നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ നീ അതൊക്കെ പറഞ്ഞിട്ടും അതൊന്നും ഉൾകൊള്ളാതെ കാത്തിരിക്കുന്നത്... എനിക്കറിയാം എന്നേ നീ ഇട്ടേച്ചു പോവില്ലന്ന്... 

ഷാജഹാൻ മൻസിൽ വണ്ടി നിർത്തിയപ്പോ ഉള്ളിൽ കൂടി പലതും കടന്ന് വന്നതും സിനു ഉണ്ടെന്ന ധൈര്യത്തിൽ ഞാൻ പിടിച്ചു നിന്നു... എന്റെ കയ്യിൽ പിടിച്ചവൻ വണ്ടിയിൽ നിന്ന് ഇറക്കിയ ശേഷം വീണ്ടും അവനിലേക്ക് ചേർത്തിയിട്ട് ആ വീട്ടിലേക്ക് കയറി... 

രാത്രിയുടെ നിലാവിന്റെ വെളിച്ചം മാത്രം കത്തി നിൽക്കുന്ന ആ വീട്ടിലേക്ക് കടന്ന് പോവുമ്പോ എന്നോ മാനൂപ്പാന്റെ മുഖം ഉള്ളിൽ കടന്ന് വന്നു... 

´´യാഷ,,, നീ മാനൂപ്പാന്റെ വാക്കുകൾക്ക് വില നൽകില്ലേ... ഈ മാനൂപ്പ നിന്നോട് പറഞ്ഞിട്ടില്ലേ ഇവിടേക്ക് കയറി വരരുതെന്ന്... പിന്നെന്തിനാ നീ ഇങ്ങോട്ട് വരുന്നത്... ഇറങ്ങി പോ യാഷ,,, നിന്റെ മാനൂപ്പാന്റെ വാക്കുകൾ നീ കെട്ടില്ലെന്ന് നടിക്കല്ലേ... ഇറങ്ങി പോ,,, പോ യാഷ,,,,, ``

എങ്ങോ മണ്ണിനടിയിൽ കിടക്കുന്ന മാനൂപ്പാന്റെ സംസാരം ഒരു ഇടിമുഴക്കം പോലെ എന്റെ കാതുകളിൽ കടന്ന് വന്നതും എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു പോവുന്ന ഐമന്റെ കയ്യിൽ നിന്നും പിടി വിട്ട് ഞാൻ നടത്തം നിർത്തി... എന്നും മാനൂപ്പ ഇരിക്കുന്ന സിറ്റ് ഔട്ടിലെ ഒരു മൂലയിൽ എന്റെ കണ്ണുകൾ പാഞ്ഞതും മാനൂപ്പാന്റെ ഓർമ്മളെ തഴുകാൻ പോലും അവിടെയാ ചാരു കസേര പോലും ഇല്ലായിരുന്നു... ഇവിടുന്ന് എനിക്ക് പഴയ ആ സന്തോഷത്തിന്റെ ഓർമ്മകൾ പുതുക്കിയെടുക്കാൻ ഒന്നും തന്നെ അവിടെയില്ല... ഒരു ശൂന്യത പോലെ... 

"യാഷ... കം.. എന്താ നിന്ന് കളഞ്ഞത്.. വാ അകത്തേക്ക് കയറ് യാഷ.. "

"നോ ഐമൻ... നീയെന്നെ വെറുതെ വിടണം... നിന്റെ കാൽകീഴിൽ വീഴാം ഞാൻ... കൈകൂപാം... ഈ വീട്ടിലേക്ക് അല്ലാതെ വേറെ എവിടേലും നീയെന്നെ കൂട്ടി പോയിക്കോ... വരാൻ ഞാൻ തയ്യാറാണ്... പ്ലീസ് ഐമൻ... "

"അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാവും... നിന്നെ ഈ വീട്ടിൽ തന്നെ കൊണ്ട് വരാനല്ലേ ഞാൻ ഇത്രേം നാളും കളിച്ചത്... ഇവിടെ വെച്ചല്ലേ നീയെന്റെ ആദുവിനെ കൊന്നത്... അപ്പൊ നിന്നെ ഇവിടെയല്ലാതെ വേറെ എവിടെക്കാടി ഞാൻ കൊണ്ട് പോവേണ്ടത്.... "

എന്റെ മുതുകിൽ പിടിച്ചവൻ ചുമരോട് ചേർത്തി നിർതിയിട്ട് പല്ലുകൾ കടിച്ച് പിടിച്ച് അങ്ങനെ പറഞ്ഞതും ഞാൻ കരഞ്ഞു കൊണ്ട് അവന്റെ പിടിയിൽ നിന്നും അയയാൻ ശ്രമിച്ചു.... പക്ഷേ അവന്റെ ബലത്തിൽ എനിക്ക് വിടുവാൻ കഴിഞ്ഞില്ല... 

"വാപ്പ,,,, ആ ലൈറ്റ് ഓൺ ചെയ്യ്... എന്തിനാ ഇങ്ങനെ ഇരുട്ട് ആക്കിയത്... "

അകത്തേക്ക് നോക്കി കൊണ്ട് അവൻ വിളിച്ച് കൂവിയതും അപ്പൊ തന്നെ അവിടമാകെ ലൈറ്റ് പരന്നു... അപ്പൊ തന്നെ അകത്ത് നിന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടതും തല ചെരിച്ചു ഞാൻ അങ്ങോട്ടേക്ക് നോക്കി... 

ആ ഷാജഹാന്റെ നിഴൽ കണ്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ ചുവന്നു വന്നതും ഉള്ളിൽ പ്രതികാരത്തിന്റെ കനൽ കത്തി ജ്വലിക്കാൻ തുടങ്ങിയതും ഉള്ളിൽ ഒരു ധൈര്യം ഉടലെടുത്തതും അപ്പൊ തന്നെ ഞാൻ ഐമന്റെ കാലിൽ ചവിട്ടി എന്നിലെ പിടി വിട്ടിട്ട് അവനെ പിന്നിലേക്ക് തള്ളി നീക്കി... 

എന്നിട്ട് ഞാൻ ആ ഷാജഹാന്റെ അടുത്തേക് പോയപ്പോൾ എന്തോ ഭയത്തോടെ നിൽക്കുന്ന ആയാളുടെ മുഖം കണ്ട് ഞാൻ അടിമുടി നോക്കിയപ്പോൾ അരയിൽ ഒരു കത്തിയുടെ മുന കണ്ടു... അത്‌ കണ്ടപ്പോൾ ഞാൻ അയാൾക്ക് പിന്നിലേക്ക് നോക്കിയപ്പോ അയാളുടെ അരക്കെട്ടിൽ കത്തിയും പിടിച്ച് നിൽക്കുന്ന സണ്ണിയെ കണ്ടതും കണ്ണുകൾ മിഴിച്ചു ഞാൻ അവനെ നോക്കി നിന്നു... 

"സണ്ണി നീ... "

"എന്തോ ചെയ്യാനാ എന്റെ ന്യൂഡിൽസെ... പണ്ട് തൊട്ടേ ഈ സർപ്രൈസ് നമ്മക്കൊരു വീക്നെസ് ആണെടി... എങ്ങനെയുണ്ട് എന്റെ ഈ സർപ്രൈസ്... എപ്പിടി എപ്പിടി... "

അയാളെ വിടാതെ സണ്ണി അങ്ങനെ പറഞ്ഞപ്പോ നെറ്റിയും ചുളിച് കൊണ്ട് അവനെ നോക്കിയപ്പോ അവൻ കണ്ണിറുക്കി കാണിച്ചു തന്നു... അവനെ കണ്ട ഷോക്കിൽ ഞാൻ നിൽക്കുമ്പോ വീണിടത്ത് നിന്ന് ഐമൻ ഡാ എന്ന് വിളിച്ച് അലറി കൊണ്ട് വന്നതും ഞാൻ അവനെ തടഞ്ഞു നിർത്തി... 

"വേണ്ടാ ഐമൻ... ഇനി വേണ്ടാ... നിന്റെ കളി ഇനി നടക്കില്ല... നീയെന്താ കരുതിയത് എനിക്ക് ബലമായി ആരും ഇല്ലന്നോ... സ്വന്തമെന്ന് പറയാൻ കൂടെപ്പിറപ്പെന്ന് പറയാൻ ഈ യാഷക്ക് ആരും ഇല്ല... പക്ഷേ ഇത് പോലെ കുറച്ച് ആൾക്കാറുണ്ട് കൂടെപ്പിറപ്പ് പോലെ നിൽക്കുന്നവർ... കേട്ടോടാ ഐമൻ ജഹാൻ... നീ വലിയ ബുദ്ധിമാൻ ആയിരിക്കും.. എന്ന് കരുതി ബാക്കിയുള്ളവർ മണ്ടന്മാരാണെന്ന് നീ കരുതണ്ട... "

എന്റെ മുന്നിൽ ഉറഞ്ഞു നിൽക്കുന്ന അവന്റെയാ കഴുകന്റെ കണ്ണുകളിൽ നോക്കി ഞാൻ അങ്ങനെ പറഞ്ഞതും എവിടുന്നോ ഒരു കയ്യടിയുടെ മുഴക്കം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അകത്ത് നിന്ന് കയ്യടിച്ചു കൊണ്ട് ഇറങ്ങി വരുന്ന സിനുവിനെ കണ്ടതും ഞാൻ കണ്ണുകൾ മിഴിച്ചു നോക്കി... 

എവിടുന്നോ ഒരു സന്തോഷത്തിന്റെ പൂമാല എന്നിൽ ചാർത്തിയത് പോലെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞതും സിനു എന്ന് നീട്ടി വിളിച്ച് ഞാൻ അവന്റെ അടുത്തേക്ക് ഓടി പോയി... 

"സിനൂ,,,,,,,,,,,,,,,,,, "

"യാഷാ,,,,,,,,,,,,,,,, "

ഞാൻ അവനെയും അവൻ എന്നെയും വിളിച്ച് അരികിലേക്ക് എത്താൻ പരസ്പരം ഓടിയതും ഒടുക്കം നമ്മള് അടുത്തെത്തിയപ്പോൾ രണ്ട് പേരും ഒരുമിച്ച് നിന്നു... 

"യാഷ,,, "

"സിനു,,,, "

കണ്ണിൽ ചെറു നനവ് പരന്നു കൊണ്ട് അവൻ വിളിച്ചതും ഞാൻ സിനുന്ന് വിളിച്ചോണ്ട് അവനെ കെട്ടിപിടിച്ചു... എന്റെ തലയിൽ ചുംബിച്ചും തലോടിയും കൂടെ കൂടെ അവൻ അവനിലേക്ക് ചേർത്ത് നിർത്തിയപ്പോ നിയന്ത്രണം വിട്ട് ഞാൻ പൊട്ടിക്കരഞ്ഞു.... 

"കരയാതെ യാഷ... ഞാനല്ലേ കൂടെയുള്ളത്.. സിനു നിന്റെ അരികിൽ തന്നെയില്ലേ... നീയെന്താ കരുതിയത് നിന്റെ ഫ്രോഡ് തനിച്ചാക്കി പോയെന്നോ... നിനക്ക് തോന്നുന്നുണ്ടോ... ഈ സിനുവിന് ഒരിക്കലും നിന്നെ വിട്ട് പോവാൻ കഴിയില്ല യാഷ... ഒരിക്കലും... love you....... "

അവനിൽ നിന്നും അടർത്തി മാറ്റി എന്റെ രണ്ട് കവിളിലും പിടിച്ചവൻ അങ്ങനെ പറഞ്ഞു നിർത്തിയപ്പോഴും സന്തോഷത്തിന്റെ കണ്ണീർ അപ്പോഴും പൊടിയുന്നുണ്ടായിരുന്നു... എന്റെ നെറ്റിയിൽ ചുംബിച്ചവൻ വീണ്ടും എന്നേ ചേർത്ത് പിടിച്ചു... 

ഒടുക്കം അവൻ എന്നേ അവനിൽ നിന്നും മാറ്റി നിർത്തി ദേഷ്യത്തോടെ അവൻ ഐമന്റെ നേർക്ക് പാഞ്ഞു... 

"നീയെന്താടാ കരുതിയത്.... അവളെ പട്ടിയെ പോലെ നിന്റെ നേർക്ക് വിടുമെന്നോ... നിനക്ക് ശെരിക്കും അറിയില്ലെടാ ഞാൻ ആരാണെന്ന്... ഇന്നും നീയെന്നെ ശെരിക്കും മനസ്സിലാക്കിയില്ല.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവള്ടെ നേർക്ക് കളി വേണ്ടാന്ന്... നിന്നെക്കാൾ കാഞ്ഞ ബുദ്ധി എനിക്കുണ്ടേഡാ... ഇത് കെയ്സാനാണ്... കെയ്സാൻ... നീ കരുതുന്ന പോലെ വെറുമൊരു കെയ്സാൻ അല്ല... കേട്ടോടാ നാറി.... "

അവസാനം അതും പറഞ്ഞവൻ ഐമന്റെ നെഞ്ചിൽ ചവിട്ടി കൊണ്ട് പറഞ്ഞതും അപ്പൊ തന്നെ അവൻ പിന്നിലേക്ക് തെറിച്ചു... 

ആാാാാ ന്നുള്ള ശബ്ദത്തോടെ അവൻ നിലം പതിക്കുമ്പോ ഞാൻ പൊട്ടിച്ചിരിക്കുകയായിരുന്നു.... ശേഷം ഞാൻ ആ വീട് ചറ്റുമൊന്നു നോക്കിയപ്പോൾ ഒരു മൂലയിൽ അവന്റെ തള്ളയെന്ന റസിയയെ ജനലിന്റെ കമ്പിയിൽ കയ്യും വായും പിടിച്ചു കെട്ടിയിരിക്കുന്നു... അത്‌ കണ്ടപ്പോ ചുണ്ടിൽ ഒരു ചിരി വരുത്തി ഞാൻ അവർക്ക് അടുത്തേക്ക് പോയി.... 

"എന്താ റസിയാ,,,, മകൻ അവിടെ കിടന്ന് അടി കൊണ്ട് ചാവുമ്പോ ഉള്ളം പിടിക്കുന്നുണ്ടോ... ഓഹ് ആരോടാ ഞാനീ ചോദിക്കുന്നത്,,, ഉള്ളിലൊരു ഹൃദയം ഉണ്ടെങ്കിൽ അല്ലേ അങ്ങനെയുള്ള വേദനയൊക്കെ അനുഭവപ്പെടു... അതൊന്നും മനസ്സിലാവില്ലല്ലോ... എന്ത് ചെയ്യാനാ... അല്ലേ.... "

ആ കവിളിൽ കുത്തി പിടിച്ചു ഞാൻ അങ്ങനെ പറഞ്ഞപ്പോ എന്തോ പറയാൻ വേണ്ടി വിതുമ്പുന്ന ആ സ്ത്രീയുടെ ഞെരുപ്പ് കണ്ടപ്പോൾ വായിലുള്ള കെട്ട് അഴിച്ച് കൊടുത്തു.... വായിൽ നിന്നും ഉമിനീര് പുറത്ത് വീണ് കൊണ്ട് കൂടെ കൂടെ ശ്വാസം പുറത്തേക്ക് വിടുന്ന ആ സ്ത്രീയെ കണ്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു... 

"ദാഹിക്കുന്നുണ്ടാവും അല്ലേ,,, വെള്ളം വേണോ... ഇപ്പൊ എടുത്തോണ്ട് വരാട്ടോ... "

അടുക്കളയിൽ നിന്ന് ഒരു പാത്രത്തിൽ ചൂടാക്കി വെച്ച ചൂട് വെള്ളം എടുത്ത് ഞാൻ ആ സ്ത്രീയുടെ അടുത്തേക്ക് പോയി കവിളിൽ കുത്തി പിടിച്ച് ആ വായിലേക്ക് ഒഴിച്ച് കൊടുത്തു.... 

"ഇത് പോലെ ഒരുനാൾ ഞാൻ വെള്ളത്തിന്‌ ചോദിച്ചപ്പോൾ തീയുടെ ചൂടിന്റെ ശക്തിയുള്ള ചൂട് വെള്ളമായിരുന്നു എനിക്ക് നൽകിയിരുന്നത്... ആ നിങ്ങളെ ഞാൻ വെറുതെ വിടുമെന്ന് കരുതിയോ നിങ്ങള്... സ്ത്രീയെന്നെ ആ വാക്ക് നിങ്ങളിൽ പ്രയോഗിക്കാൻ പോലും എനിക്ക് അറപ്പ് തോന്നുന്നു... നിങ്ങളെപ്പോലെയുള്ള സ്ത്രീക്ക് ഒന്നും സ്ത്രീ എന്ന രണ്ട് വാക്കിന്റെ അർത്ഥം അറിയില്ല... ആ നിങ്ങളുടെ മുഖത്ത് നോക്കി എങ്ങനെ വിളിക്കാനാ ഞാൻ... 

ശ്ഹ്... ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് വരരുത്.... മൊത്തം അകത്തേക്ക് കയറ്റിക്കോളണം... തൊണ്ട പൊള്ളി ഒരു വാക്ക് പോലും ഉരിയാടാൻ കഴിയാതെ വെന്തുരുകണം നിങ്ങള്... മൃഗമെന്ന വർഗ്ഗത്തിൽ പോലും നിങ്ങളെ ഉൾപെടുത്താൻ കഴിയില്ല... നിങ്ങളും നിങ്ങളുടെ കുടുംബവും എന്നും ചെകുത്താന്റെ കോട്ടയിൽ ആയിരിക്കും... അവിടയെ നിങ്ങൾക്കൊക്കെ സ്ഥാനമുള്ളു.... "

കവിളിൽ കുത്തി പിടിച്ച് വായിലേക്ക് ആ ചൂട് വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടയിൽ അങ്ങനെയൊക്കെ പറയുമ്പോൾ വെള്ളത്തിന്റെ ചൂടിൽ ആ സ്ത്രീ പിടയുന്നുണ്ടായിരുന്നു... അത്‌ കണ്ടപ്പോ ഞാൻ ഉള്ളിലും പുറത്തും ഒരു യക്ഷിയെ പോലെ ചിരിക്കുകയായിരുന്നു....

മടുപ്പ് തോന്നി ഞാൻ അവരിലുള്ള പിടി വിട്ട് പാത്രം എങ്ങോട്ടോ വലിച്ചെറിഞ്ഞു... ഒന്നിരുത്തി നോക്കിയിട്ട് ഞാൻ അവിടുന്ന് എഴുന്നേറ്റിട്ട് പുറത്തേക്ക് നോക്കിയപ്പോ സിനുവിന്റെയും സണ്ണിയുടെയും ഇടിയുടെ ആഖാദത്തിൽ ആ ഐമൻ ആകെ കുഴഞ്ഞിട്ടുണ്ട്... 

"സിനു,,, വേണ്ടാ,,, കൊല്ലാൻ സമയം ആയിട്ടില്ല... അതിനി നീ പലതും അറിയാനുണ്ട് സിനു... ഇവനെയൊക്കെ കൊല്ലേണ്ടത് ഇങ്ങനെയല്ല... രീതി വേറെയാണ്... ഇവനെ കൊല്ലേണ്ടവൻ തന്നെ കൊന്നോളും... ഇവനെയും ഇവന്റെയീ നശിച്ച കുടുംബത്തെയും... "

സിനുവിനെ പിടിച്ച് മാറ്റി ഞാൻ നിലത്ത് കിടക്കുന്ന അവനെ നോക്കി കൊണ്ട് പറഞ്ഞപ്പോ സണ്ണിയും അടി നിർത്തി നിവർന്നു നിന്നിരുന്നു... അവനെയൊന്ന് ഇരുത്തി നോക്കിയിട്ട് അവസാനമെന്നോണം രണ്ടാളും ഒരു ചവിട്ട് കൊടുത്തിട്ട് ആകെ തളർന്നു അവശനായിട്ട് അവിടെയിരുന്നു... 

നിലത്ത് നിന്ന് ഞെരുങ്ങി കളിക്കുന്ന അവന്റെ മുന്നിൽ ഞാൻ മുട്ട് കുത്തിയിരുന്നു... 

"നീ നേരെത്തെ എന്താ പറഞ്ഞത്... ഈ പ്രണയത്തിന് ഒക്കെ ഇത്രയേ ആയുസ് ഉള്ളെന്നോ... ഇപ്പൊ കണ്ടില്ലേ നീ അതിന്റെ ശക്തി.... ഈ പ്രണയം എന്ന വാക്കിന് എത്രത്രോളം വിലയുണ്ടെന്ന് മനസ്സിലാവാണമെങ്കിൽ മനസ്സ് തുറന്ന് വഴിയിൽ കാണുന്ന ഒരു ഇലയെ എങ്കിലും സ്നേഹത്തോടെ നോക്ക്... വിരിയുന്ന പൂവിലേക്ക് നോക്ക്.. ആ പൂവ് വാടുമ്പോ നിന്റെയുള്ളം ഇരുണ്ടേങ്കിൽ തീർച്ചയായും നിനക്ക് പ്രണയം എന്താന്ന് മനസ്സിലാവും... കേട്ടോടാ നാറി... 

ഇന്ന് ഒരു പെണ്ണാണെങ്കിൽ നാളെ വേറൊരുത്തി എന്ന സെറ്റപ്പ് അവനല്ല... നിനക്കാണ്.. നിന്റെയത്ര നീച മനസ്സല്ല അവന്റേത്... പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തികളും എന്താണെന്ന് മുൻകൂട്ടി ആലോചിക്കുന്നത് ഒന്ന് നല്ലതായിരിക്കും... "

അത്രയും പറഞ്ഞ് നേരെത്തെ എന്നേ ചുംബിച്ച ആ ചുണ്ടിലേക്ക് ഞാൻ കൈ മടക്കി ആഞ്ഞോന്ന് കുത്തി... സിനുവും സണ്ണിയും കൂടി അടിച്ചപ്പോ തന്നെ രക്തം വാർന്നൊലിക്കുന്നുണ്ട്... എന്റെ അടിയും കൂടിയായപ്പോ അതൊന്നു കൂടി.... 


കൂടുതൽ നേരം അവിടെ നിൽക്കാതെ നമ്മള് അവിടുന്ന് ഇറങ്ങിയിരുന്നു... സിനുവിന്റെ കയ്യിൽ മുറുകെ പിടിച്ച് ഞാൻ അവനോട് ചേർന്ന് നിന്ന് നടക്കുമ്പോ സണ്ണി ഇടയിൽ മൂളി കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... ഒരു മരത്തിന്റെ അടുത്തെത്തിയപ്പോൾ നമ്മളോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് സണ്ണി വണ്ടിയും എടുത്ത് വരാമെന്ന് പറഞ്ഞ് പോയി... 

ഈ പരിസരത്തു വണ്ടി നിർത്താതെ വേറെ എവിടെയോയാണ് ഒതുക്കിയത്... 

ആകെ തളർന്നു ഞാൻ അവന്റെ തോളിൽ ചാഞ്ഞു കൊണ്ട് മരത്തിന്റെ ചുവട്ടിൽ ഇരുന്നു.... 

"യാഷ,, "

"ഹ്മ്മ്,,, "

"അവന്തെങ്കിലും ചെയ്തോ നിന്നെ...? "

"ഹ്ഹ്മ്മ്‌... "

ഇല്ലന്നുള്ള അർത്ഥത്തിൽ ഞാൻ മൂളി... 

"ഞാൻ ഇട്ടേച് പോയോന്ന് ചിന്തിച്ചു കാണുമല്ലേ നീ... ഒറ്റ നിമിഷം കൊണ്ട് നീയെന്നെ ഹേറ്റ് ചെയ്തിട്ടുണ്ടാവും അല്ലേ,,, "

"പിന്നല്ലാതെ.. ഒട്ടും പ്രതീക്ഷിക്കാതെയല്ലേ നീ അതൊക്കെ പറഞ്ഞത്... നെഞ്ചകം രണ്ടായി പിളർന്നു പോയത് പോലെ തോന്നിയെനിക്ക്... നിന്റെ വായിൽ നിന്ന് അങ്ങനൊക്കെ കേട്ടപ്പോൾ ഞാൻ തളരാതിരിക്കുമൊ... ആ സമയം ഞാൻ നിന്റെ സ്നേഹമൊക്കെ വെറും പാഴ്സ്നേഹമായിരുന്നെന്ന് വരെ ചിന്തിച്ചു... 

ആ വീട്ടിൽ എത്തുന്നത് വരെ ഞാൻ നീ പിന്നാലെ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ കുറേ നോക്കിയെങ്കിലും അവിടെയും നീയെന്നെ പരാജയപ്പെടുത്തി... തളർന്നു പോയിരുന്നു... ഒടുക്കം അവന്റെ മുന്നിൽ മുട്ട് മടക്കാമെന്ന് വരെ കരുതി...

പക്ഷെ അതിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാ ഒട്ടും പ്രതീക്ഷിക്കാതെ നിങ്ങളെ അവിടെ കണ്ടത്... തേടി വന്നില്ലായിരുന്നേൽ ഞാൻ അവിടെ കിടന്ന് നരഗിച്ചേനെ... "

"സോറിയെടി... ഒന്നും മനപ്പൂർവം അല്ലായിരുന്നു... ഇനുവിനെ ഞാൻ എന്റെ വണ്ടിയും കൊടുത്ത് അവളെ വീട്ടിലേക്ക് പറഞ്ഞയച്ചു... സണ്ണിയെ വിളിച്ച് ഞാൻ പെട്ടന്ന് തന്നെ വരാൻ പറഞ്ഞു... നിന്റെ അരയിൽ പിടിച്ച് അവനിലേക്ക് ചേർത്ത് നിർത്തി പാർക്കിംഗ് ഏരിയയിലേക്ക് പോവുന്നതൊക്കെ ഞാൻ കണ്ടിരുന്നു... ആ സമയം ഞാൻ പ്രതികരിച്ചിരുന്നെങ്കിൽ ഇപ്പൊ കൊടുത്തത് പോലെ കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല.... വേറെ ആരേലും കണ്ടാൽ അത്‌ പിന്നെ മീഡിയയിൽ പകർന്നു ആകെ സീൻ ആവും... അത്‌ നിനക്ക് എതിരെയും ആയിരിക്കും.. 

കൂടെ കൂടെ നീ പ്രതീക്ഷയോടെ പിന്നിലേക്ക് നോക്കുന്നതൊക്കെ ഞാൻ കണ്ടിരുന്നു.... ആ സമയം എനിക്ക് നിന്നോട് ഇഷ്ടം കൂടുകയ ചെയ്തത്... കാരണം നേരെത്തെ അങ്ങനെയൊക്കെ പറഞ്ഞ് ഞാൻ നിന്നെ അവന്റെ കൈകളിൽ ചേർത്തിട്ടും എന്റെ സ്നേഹത്തേ നീ തട്ടി കളയാതെ വിശ്വസിച്ചില്ലേ,,, വെറുക്കേണ്ട സ്ഥാനത് വെറുത്തിട്ടും എവിടെയോ ഒരു തരി സ്നേഹം ഉള്ളതോണ്ടാ നീ പ്രതീക്ഷിച്ചു നിന്നത് അല്ലേ... love you and again sorry യാഷ... "

"അപ്പൊ നീയെല്ലാം കണ്ടിരുന്നല്ലേ... "

"ഹ്മ്മ്... നിങ്ങള് അവിടുന്ന് പോയപ്പോൾ തന്നെ സണ്ണി വണ്ടിയും എടുത്ത് വന്നിരുന്നു... ഒരു ഷോർട് കട്ടിൽ പിടിച്ച് നിങ്ങളെക്കാൾ മുന്നേ അവിടെയെത്തി എല്ലാം സെറ്റാക്കി.... എനിക്കെന്റെ യാഷയെ കഴുകന്റെ മുന്നിൽ ഇട്ട് വരാൻ തോന്നുവോ... ഒരിക്കലുമില്ലടി... നിന്നോട് ഞാൻ പ്രോമിസ് ചെയ്തതല്ലേ നിന്റെ ഫ്രോഡ് നിന്നെ വിട്ട് പോവില്ലന്ന്.. ഹ്മ്മ്.. "

അവനതൊക്കെ പറയുമ്പോൾ എനിക്കവനോട് വല്ലാത്ത പ്രൌട് ഫീൽ ചെയ്തിരുന്നു... എനിക്കറിയാമായിരുന്നു ഞാൻ മനസ്സിൽ കാണുന്നത് നീ മാനത്തു കാണുമെന്ന്... 

അവന്റെ തോളിൽ നിന്ന് തലയെടുത്ത് അവന്റെ മടിയിൽ കയറിയിരുന്ന് ആ നെഞ്ചിൽ തല ചായിച്ചു കിടന്നു... അപ്പോഴും മൂക്കിൽ നിന്ന് രക്തം ചെറുതായി പൊടിയുന്നുണ്ടായിരുന്നു... അവൻ കാണാതെ ഞാൻ അത്‌ തുടച്ചു മാറ്റാൻ നിന്നെങ്കിലും അവനത് കണ്ടിരുന്നു... അവന്റെ കൈ കൊണ്ട് ആ രക്തം ഒപ്പിയെടുത്തിട്ട് അതവന്റെ ഷർട്ട്ൽ തുടച്ചു കളഞ്ഞിട്ട് എന്റെ നെറ്റിയിൽ ചുംബിച്ച് കവിളിൽ ചെറുതായി തട്ടി... 

"യാഷ,,, എന്തിനാ നീ ആ ഫാമിലിയെ ഇങ്ങനെ വെറുക്കുന്നത്...? അതൊന്ന് പെട്ടന്ന് പറയുമോ... എന്നിട്ട് വേണം ബാക്കി കാര്യങ്ങളൊക്കെ ചെയ്ത് തീർക്കാൻ... "

"സമയമായഡാ... അന്നാ കമ്മീഷ്ണറുടെ മകനാണ് എല്ലാം തെളിയിച്ചു പറഞ്ഞത്... ഞാനും സിദ്ധുവും കണ്ട ഐമനും ആദുവുമല്ല അവര്... അവർക്ക് വേറൊരു മുഖം ഉണ്ടായിരുന്നു... "

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"അന്ന് ഞാൻ നിന്നെ പിടിച്ചത് നിന്നെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു... നിങ്ങൾ കാണുന്ന ഐമനും അദ്നാനും അല്ല അവര്... അവരിൽ വേറൊരു മുഖമുണ്ട്... 

കോളേജിലെ പരിപാടിക് ഇടയിൽ ഞാൻ വരാന്തയിൽ കൂടി നടക്കുമ്പോ ആദു അവന്റെ ഫ്രണ്ട്സിനോട്‌ സംസാരിക്കുന്നത് കേട്ടു... നിന്നെ എങ്ങനെയെങ്കിലും തനിയെ അവന്റെ മുന്നിൽ കൊണ്ടെത്തിക്കാൻ... ഈ പരിപാടിക്ക് ഇടയിൽ ആരും തന്നെ ഒന്നും അറിയില്ല എന്നുള്ള ഭാവം നടിച്ചായിരുന്നു അവൻ പറഞ്ഞത്... മുഖം മൂഡിയിട്ട് നിന്നിലെക്ക് അലിഞ്ഞു ചേരുക എന്നായിരുന്നു അവന്റെ ഏക ലക്ഷ്യം... 

പെൺകുട്ടികളുടെ കാര്യത്തിൽ എനിക്ക് നല്ല റെസ്പോൺസിബിലിറ്റിയുണ്ട്... അവരെ ഞാൻ നല്ല പോലെ ബഹുമാനിക്കുന്ന കൂട്ടത്തിലാണ്... പരിജയം ഇല്ലാത്ത ആരെങ്കിലും ആയാലും ശെരി സമ്മതമില്ലാതെ അവള്ടെ തൊലിയിൽ തൊട്ടാൽ വേണ്ടത് പോലെ ഞാൻ കൈകാര്യം ചെയ്യും... 

കോളേജിൽ വെച്ച് അവരങ്ങനെ സംസാരിച്ചപ്പോ ഇറങ്ങി തിരിച്ചത് നിന്നെ തേടിയായിരുന്നു... നിന്നെ കണ്ടാൽ എനിക്ക് മനസ്സിലാവും.. അവരുടെ കൂടെ വരുന്നതൊക്കെ ഞാൻ കണ്ടിരുന്നു... ഒരു മിന്നായം പോലെ... പല ബ്ലോക്കിലും പോയി തപ്പി പിടിച്ച് ഒടുക്കം ഓഡിറ്റോറിയത്തിൽ വെച്ച് നിന്നെ കണ്ടപ്പോൾ നിന്നെ ഞാൻ കേറി പിടിച്ചത് വേറൊന്നും കൊണ്ടല്ല... 

ആൾക്കൂട്ടത്തിനിടയിൽ ഞാൻ നിന്നെ തൊട്ടാൽ എന്തായാലും നീ നിലവിളിക്കും... പിന്നെ അവിടെ പിടിയായി അടിയായി എല്ലാവരും ഒത്തു കൂടി മറ്റുള്ളവർക്ക് ഫേസ് കൊടുക്കാൻ കഴിയാതെ നീ തിരിച്ച് പോവുകയും ചെയ്യും.... അങ്ങനൊരു പ്രതീക്ഷയോടെയ ഞാൻ കേറി പിടിച്ചത്... പക്ഷേ വിചാരിച്ച പോലെ അല്ലായിരുന്നു... നിന്റെ ഭാഗത്ത്‌ നിന്ന് നിലവിളിയൊന്നും കേൾക്കാഞ്ഞിട്ട് ചെറുതായി ഞാൻ ഭയന്നിരുന്നു... അപ്പോഴാണ് അരികിലുണ്ടായിരുന്ന ഇവൾക്ക് നീ ഞാൻ പിടിച്ച പിടി കാണിച്ചു കൊടുത്തത്... 

സ്വാഭാവികമായും നീ റിയാക്ട് ചെയ്യേണ്ട സ്ഥാനത് റിയാക്ട് ചെയ്തത് ഇവളും... രണ്ടിലൊരാൾ പ്രതികരിച്ചല്ലോ... പിന്നെ അവിടെ തുടങ്ങി കാര്യങ്ങൾ... ആദുവിന്റെ ഇടി കിട്ടിയപ്പോ വല്ലാതെ നൊന്തിരുന്നു... അത്രക്ക് ശക്തിയുണ്ടായിരുന്നു അവന്... കാരണം അവന് പ്രതീക്ഷിച്ചത് കിട്ടിയില്ല... അതോണ്ട് തന്നെ ഇടിക്ക് നല്ല സ്ട്രോങ്ങ്‌ ആയി... 

ഒരു കമ്മീഷ്ണറുടെ മകൻ ആയതോണ്ട് എനിക്ക് അവിടെ നല്ല സ്ഥാനം തന്നെ ഉണ്ടായിരുന്നു... അന്നാ ദിവസം എനിക്ക് ചീത്ത പേരും കിട്ടി... പക്ഷേ അതോർത് ഞാൻ വിഷമിച്ചില്ല... കാരണം ഒരു പെണ്ണിനെ സംരക്ഷിച്ചതിൽ സന്തോഷിക്കുകയായിരുന്നു... എന്നേ അടുത്തറിയുന്നവർക്ക് ഞാൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് മനസ്സിലാവും... പിന്നെ ചില ആളുകള്ക്ക് ഒരാൾക്ക് ചീത്ത പേര് ഉണ്ടാക്കാൻ കിട്ടുന്ന അവസരം മുതലെടുക്കുന്ന ചിലരുണ്ടാവില്ലേ... അത്രേ എനിക്കവിടെ സംഭവിച്ചുള്ളൂ... 

ഇത്രയൊക്കെ പെണ്ണിനെ സംരക്ഷിക്കുന്ന ഞാനെന്തിനാ അന്ന് കേറി പിടിച്ചത് എന്നായിരിക്കും ഇപ്പൊ നിങ്ങളുടെ ചിന്ത അല്ലേ... വാ പൊത്തി നിന്നെ അവർക്കിടയിൽ നിന്നും മാറ്റി കാര്യങ്ങൾ മനസ്സിലാക്കിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്... അവിടുത്തെ പാട്ടിന്റെയും ഡാൻസിന്റെയും ഇടയിൽ പറഞ്ഞു മനസ്സിലാക്കാനും കഴിയില്ല... അപ്പൊ പിന്നെ അതല്ലാതെ വേറൊരു ഐഡിയ അപ്പൊ ഉദിച്ചില്ല... അത്കൊണ്ടാ അങ്ങനെയൊക്കെ പെരുമാറിയത്... ക്ഷമ ചോദിക്കുന്നു... സമ്മതമില്ലാതെ നിന്റെ ശരീരത്തിൽ പിടിച്ചതിൽ അമ്മയെ തൊട്ട് ഞാൻ മാപ്പ് ചോദിക്കുന്നു... ഒന്നും മനപ്പൂർവം അല്ലായിരുന്നു... 

അന്ന് ഞാൻ അച്ഛന്റെ കൂടെ എന്തോ ഒരു ആവശ്യത്തിന് വേണ്ടി ഹോസ്പിറ്റലിൽ നിന്ന് നേരെ മാർകറ്റിലേക്ക് വിട്ടു... അപ്പോഴാ നിങ്ങളെ നാല് പേരെയും ഞാൻ കണ്ടത്... അന്ന് നീ കരുതിക്കാണും എന്നേ ഇടിച്ചതിന്റെ പേരിൽ കേസ് വല്ലതും ഫയൽ ചെയ്യാനായിരിക്കുമോ വന്നിട്ടുണ്ടാവാ എന്ന ചിന്തയായിരിക്കും അല്ലേ ഉള്ളിൽ ഉണ്ടായിട്ടുണ്ടാവുക... വണ്ടിയിൽ നിന്ന് ഞാൻ നിന്നെ തന്നെ വീക്ഷിച്ചിരുന്നു... ഒരുതരം പേടിയോടെയുള്ള നിന്റെ മുഖം കണ്ടപ്പോൾ... 

പെണ്ണായാൽ ദാ ഇവളെയൊക്കെ പോലെ കുറച്ച് ധൈര്യം വേണ്ടടോ... അല്ലാതെ പേടിച്ചിരിക്കുന്നത് ചില സാഹചര്യത്തിൽ മോശം അല്ലേ... ഇനി ഒരുപക്ഷെ നിങ്ങളെ തേടിയാ പോലീസ് അവിടെ എത്തിയതെങ്കിൽ നീ തന്റേടത്തോടെ പറയണം നിങ്ങളുടെ മകൻ കേറി പിടിച്ചതോണ്ട അവിടെ സീൻ ആയതെന്ന്.... കുറച്ച് ധൈര്യമൊക്കെ നല്ലതാണ്... 

എനിക്ക് നിന്നോട് ഒരു കാര്യമെ പറയാൻ ഉള്ളു... ആദു നിങ്ങളുടെ മുന്നിൽ അഭിനയിക്കുകയാണ്... നല്ലൊരു ബ്രദർ എന്ന നിലക്ക്... പക്ഷേ അവന്റെയുള്ളിൽ വേറൊരു ലക്ഷ്യവും... സൂക്ഷിക്കുന്നത് നല്ലതായിരിക്കും... ഈ സത്യങ്ങളൊക്കെ ഞാൻ പറഞ്ഞില്ലെങ്കിൽ നിങ്ങളുടെ ഉള്ളിൽ എനിക്ക് ചീത്ത സ്ഥാനവും ആദു എങ്ങനെയുള്ള വ്യക്തിയാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ഇല്ല... 

ഇത് പറയാനാ ഞാൻ വിളിച്ച് വരുത്തിയത്... "

അത്രയും പറഞ്ഞ് അവൻ നിർത്തിയപ്പോ അവൻ പറഞ്ഞത് പോലെ ആലോചിക്കാൻ കൂടി കഴിയാത്ത അവസ്ഥയിൽ ആയിരുന്നു... വിശ്വസിക്കാൻ കൊള്ളാവുന്ന സത്യമാണോ കള്ളമാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല... പക്ഷേ എവിടെയോ പറഞ്ഞതെല്ലാം ഉള്ളത് തന്നെയാണെന്ന് ഒരു തോന്നൽ... ഇനി നമ്മളെ ഇവന്റെ വലയിൽ വീഴ്ത്താനുള്ള കെണി ആണെന്ന് ആര് കണ്ടു... !!

"കഴിഞ്ഞോടാ നിന്റെ പ്രസംഗം... നീയെന്താ കരുതിയത് പറഞ്ഞതൊക്കെ നമ്മള് വിശ്വസിച്ചെന്നോ... എടൊ നിന്നെപോലെയുള്ള കുറേ ആൾക്കാരെ നമ്മള് കണ്ടതാ... നിന്റെയീ ഡ്രാമയൊക്കെ വേറെ വല്ലവരുടെയും മുന്നിൽ ഒരു കൈ നോക്കിയോക്ക്... ചിലപ്പോൾ അവര് വിശ്വസിച്ചേനെ... 

കണ്ട നാൾ മുതൽ ഇന്ന് വരെ ഞങ്ങൾക്ക് നേരെ ഒരു വിരൽ പോലും ഉയർത്തിയിട്ടില്ല... എന്നും സഹോദര സ്നേഹം മാത്രമേ അവര് തന്നിട്ടുള്ളൂ... മനസ്സിനെ തെറ്റി ചിന്തിക്കാൻ ഞങ്ങളെ കൊണ്ട് കഴിയില്ല മിസ്റ്റർ,,,, "

"ആകാശ്,,, "

"ഹാ മിസ്റ്റർ ആകാശ്... "

അവനൊരു മറുപടിയായി വിരൽ ചൂണ്ടി സിദ്ധു അങ്ങനെ പറഞ്ഞപ്പോ ഒരു കൂസലും ഇല്ലാതെയുള്ള അവന്റെ നിലപ് കണ്ടപ്പോൾ പറഞ്ഞതൊക്കെ സത്യമാണെന്ന് ഒരു നിമിഷം കരുതിപോയി... കൂടുതൽ നേരം അവിടെ നിൽക്കാതെ സിദ്ധു എന്നെയും പിടിച്ച് വലിച്ച് നേരെ ഓർഫനേജിലേക്ക് കൊണ്ടോയി... 


"യാഷ,,, നീ വിശ്വസിക്കുന്നുണ്ടോ അവൻ പറഞ്ഞതൊക്കെ.. നിന്റെ മുഖഭാവം കണ്ടിട്ട് എനിക്ക് ഒക്കെ അങ്ങ് വിശ്വസിച്ച പോലെയുണ്ടല്ലോ... "

"എടി സിദ്ധു,,, എനിക്കറിയില്ല,,, അവന്റെ സംസാരം കണ്ടിട്ട് എനിക്ക് കളവ് പറഞ്ഞതാണെന്ന് തോന്നുന്നില്ല... പക്ഷേ ഇന്ന് വരെ നമ്മൾക് നേരെ വേണ്ടാത്ത രീതിയിൽ ഒരു നോട്ടം കൊണ്ട് പോലും നോക്കിയിട്ടില്ല... ആകെ പിരാന്ത് പിടിക്കുന്നു... "

"എടി,, എന്നാൽ പിന്നെ നമ്മൾക് ഒരു കാര്യം ചെയ്യാം... ഇന്ന് രാത്രി മുതൽ അവരെയൊന്നു ടെസ്റ്റ്‌ ചെയ്താലോ,,, "

"What,,, ടെസ്റ്റ്‌ ചെയ്യാനോ.. എന്ത് ടെസ്റ്റ്‌,,, എങ്ങനെ,,,"

"വേഷം കെട്ടി അവരറിയാതെ നമ്മള് അവിടുന്ന് ഇറങ്ങുന്നു,, ആദുവിന്റെ ഫോണിൽ സൗണ്ട് മാറ്റി സംസാരിക്കുന്നു,, ഇന്ന സ്ഥലത്ത് വരാൻ പറയുന്നു,,, എപ്പിടി,,, "

"നീയൊന്ന് പോയെ സിദ്ധു... അതൊന്നും നടക്കില്ല.. പകരം നമ്മക്ക് ആ ആകാശിനെ കുറിച്ച് അന്വേഷിക്കാം... അവന്റെ സ്വഭാവം അറിഞ്ഞാൽ ചിലപ്പോൾ നമ്മൾക് അവൻ പറഞ്ഞത് സത്യമാണോ കള്ളമാണോന്ന് നോക്കാലോ... അല്ലേലും ആദു ഒരിക്കലും അങ്ങനെയൊന്നും ചിന്തിച്ചു കൂടിയുണ്ടാവില്ല..."

"ഓഹോ,, നീയിപോ ആരുടെ സൈഡ് ആണ്... രണ്ട് ഭാഗത്തും നിന്നാൽ എങ്ങനെ മനസ്സിലാവാനാ... "

"അതൊക്കെയുണ്ട് സിദ്ധു... എന്റെയുള്ളിൽ നല്ലൊരു പ്ലാൻ തന്നെയുണ്ട്... നീ രാത്രി വീട്ടിലോട്ട് വാ... അവിടെ വെച്ച് ബാക്കി സംസാരിക്കാം... "

പലതും മനസ്സിൽ കരുതി ഞാൻ വീട്ടിലേക്ക് പോയി... കോളേജ് വിട്ട് വൈകുന്നേരം ഐമുവും ആദുവും വന്നപ്പോൾ സ്ഥിരം പല്ലവി പോലെ തലയിൽ ഒരു കൊട്ട് തന്നിട്ട് അകത്തേക്ക് കയറിപ്പോയി... 

രാത്രിയിൽ സിദ്ധു വന്നപ്പോൾ അവളിന്ന് ഇവിടെയാ താമസിക്കുന്നത് എന്ന് പറഞ്ഞപ്പോൾ മാനൂപ്പ എന്തോ കള്ളത്തം ഒപ്പിച്ചു വെക്കാനുള്ള പരിപാടിയാണല്ലോ എന്ന നോട്ടത്തിൽ നോക്കിയതും ഞാൻ ഒന്നുമില്ലന്ന അർത്ഥത്തിൽ തോൾ പൊക്കി കാണിച്ചു.... ഫുഡ് ഒക്കെ കഴിച് കഴിഞ്ഞ് എല്ലാവരും ഫ്രീ ആയി സിറ്റ് ഔട്ടിൽ ഇരിക്കുമ്പോ ഞാനും സിദ്ധുവും ശ്രദ്ധിച്ചത് അവര് രണ്ട് പേരെയുമാണ്... 

"എടി,,, കോപ്പേ,,,, ആ മോന്തേൽ കുറച്ച് കലിപ്പ് ഉണ്ടന്നേയുള്ളൂ... അല്ലാതെ വേറൊന്നും ഞാൻ കാണുന്നില്ലല്ലോ... "

"എന്റെ സിദ്ധു നീയൊന്ന് അടങ്ങു.. മെല്ലെ സംസാരിക്
അവരെങ്ങാനും കേട്ടാൽ പിന്നെ എല്ലാം ചുഴുന്ന് ചോദിക്കും... അപ്പൊ പിന്നെ വീണ്ടും ആകാശിനെ പഞ്ഞിക്കിടും.... "

"അവനെ പഞ്ഞിക്കിട്ടാൽ നിനെക്കെന്താ കുഴപ്പം... "

"എടി ബുദ്ധു,,, അവൻ പറഞ്ഞതൊക്കെ നുണയാണോ സത്യമാണോ എന്നൊക്കെ നോക്കണ്ടേ... ഇങ്ങനൊരു പൊട്ടി... "

"രണ്ടാളുമെന്താ ഇങ്ങനെ കുശുകുശുക്കുന്നത്... "

പെട്ടന്ന് മാനൂപ്പ നമ്മളെ കുനു കുനു സംസാരം കണ്ടിട്ട് ഉറക്കെ ചോദിച്ചതും ഞെട്ടി കൊണ്ട് നമ്മള് ഹേയ് ഒന്നുല്ല ചുമ്മാ ഓരോന്ന് ഇങ്ങനേ പറയാണ് എന്ന് പറഞ്ഞപ്പോ എല്ലാരും നമ്മളിലേക്ക് നോട്ടം തെറ്റിച്ചു... അതിൽ ആദുവിന്റെ നോട്ടം കണ്ടപ്പോൾ ഞാൻ ശെരിക്കും സൂക്ഷിച്ചു നോക്കിയെങ്കിലും അവനിൽ യാതൊരു മാറ്റവും കണ്ടില്ല... നമ്മള് കണ്ട ആ പഴയ ആദു തന്നെ.... ആകാശ് പറഞ്ഞത് നുണയാണെന്ന് വരെ കരുതി പോയി.... സിദ്ധു പറഞ്ഞത് തന്നെയാ ശെരി... അവൻ കളവ് പറഞ്ഞത് തന്നെ... 

അന്ന് രാത്രിയിൽ ഞാനും സിദ്ധുവും റൂമിലേക്ക് പോവുമ്പോഴാണ് ആദു ഞങ്ങൾക്ക് അരികിലേക്ക് വന്ന് മീശയും വിരിച്ച് നിന്ന് അടിമുടി നോക്കിയത്... 

"നിങ്ങളിന്ന് ആകാശിനെ കണ്ടിരുന്നോ...? ആ കമ്മീഷ്ണറുടെ മകനെ...? "

പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയതോണ്ട് ഞാനും സിദ്ധുവും നിന്ന നിൽപ്പിൽ വിറക്കാൻ തുടങ്ങി... നമ്മള് അവനെ കാണാൻ പോയതെങ്ങനെ ഇവൻ അറിഞ്ഞു...? സിദ്ധു ആണേൽ ഇക്ക്ള് ഇടാനും തുടങ്ങി.... അത്‌ കേട്ടപ്പോൾ ഒരു ധൈര്യശാലി കൈ വിട്ട് പോയല്ലോ പടച്ചോനെന്നും ഓർത്ത് ആകെ തളർന്നു പേടിച്ച് നിന്ന നിൽപ്പിൽ മുള്ളുമോ എന്ന അവസ്ഥയിലായി.... 

"ചോദിച്ചത് കേട്ടില്ലേ,,,, "

വീണ്ടും അവൻ കുറച്ച് ഗൗരവത്തോടെ ചോദിച്ചപ്പോഴാണ് ബോധം വന്നത്... ആ കോപ്പാത്തി സിദ്ധു ആണേൽ ഇക്ക്ള് ഇട്ട് വെള്ളം കുടിച്ചിട്ട് വരാവേന്നും പറഞ്ഞ് മോളിയാന്റിയോയ്ന്ന് നീട്ടി വിളിച്ച് എന്നേ അവന് മുന്നിൽ ഇട്ട് കൊടുത്തിട്ട് പോയി... വീണ്ടുമൊരു ചോദ്യം ഉയരെണ്ടന്ന് കരുതി ഞാൻ അവനോട് പറഞ്ഞു,,, 

"ഇല്ലല്ലോ,,, അവനെയെന്തിനാ ഞങ്ങള് കാണാൻ പോവേണ്ട ആവശ്യം... സത്യമാ നമ്മള് പോയില്ല... "

"ഓഹോ,,, അങ്ങനെ നുണ പറഞ്ഞ് മുങ്ങാമെന്ന് കരുതേണ്ട... നിങ്ങള് കാണാൻ പോയ കാര്യമൊക്കെ ഞാൻ അറിഞ്ഞിരുന്നു... അവൻ നിങ്ങളോട് എന്തൊക്കെയോ പറഞ്ഞല്ലേ,,, അത്‌ കേട്ട് ഇങ്ങള് വിശ്വസിക്കുകയും ചെയ്തു അല്ലേ... "

"ആദു നീയെന്തൊക്കെയാ പറയുന്നത്... നമ്മള് അവനെ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല... നിന്നോടാരാ ഇതൊക്കെ പറഞ്ഞത്... ആരോ നിന്നെ പറഞ്ഞു പറ്റിച്ചതാണ്.. നിന്നെ കുറിച്ച് എന്ത് പറഞ്ഞൂന്ന നീയീ പറയുന്നത്... സത്യമായിട്ടും നമ്മളിന്ന് ആരെയും കാണാനും പോയില്ല ആരും ഒന്നും പറഞ്ഞതും ഇല്ല... "

അങ്ങനെയൊരു വലിയ നുണ പറഞ്ഞ് ഒപ്പിക്കുമ്പോഴേക്കും യാഷ പറഞ്ഞത് ശെരിയാണ്ന്ന് പറഞ്ഞ് കൊണ്ട് കോപ്പാത്തി സിദ്ധു വന്നു... അവളെയൊന്ന് ഇരുത്തി നോക്കിയിട്ട് ഞാൻ വീണ്ടും ആദുവിലെക്ക് നോട്ടം വെച്ചപ്പോ സംശയ രോഗിയെ പോലെ സംശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഒട്ടും സംശയം തോന്നാത്ത രീതിയിൽ ഒന്നും അറിയാത്ത ഇള്ളിള്ളാ കുഞ്ഞിനെ പോലെ നെറ്റിയും ചുളിച്ചു നിന്നു... 

അപ്പോ സംശയത്തോടെ ഇരുത്തി നോക്കിയിട്ട് മീശയും വിരിച്ച് കൊണ്ട് ഓകെന്നും പറഞ്ഞ് കിടക്കാൻ പോയി... നിന്ന നിൽപ്പിൽ നിൽക്കാതെ ഞാൻ വേഗം എന്റെ റൂമിലേക്കും പോയി... പിന്നാലെ തന്നെ ആ വാലാട്ടിയും... 

"ഒരു കണക്കിനാ അവന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്.. ഒരു നുണ പറഞ്ഞ് ഒരാളെ വിശ്വസിപ്പിക്കാൻ ഇത്രയും പാടോ.. ബല്ലാത്ത ജാതി.. "

"ഡി കോപ്പേ,,, മിണ്ടി പോകരുത് നീ... നീ കൂടെയുണ്ടാവുന്ന ധൈര്യത്തിലാ ഞാൻ നിന്നത്... അപ്പോഴേക്കും എവിടുന്നോ ഒരു ഇക്ക്ള് വന്ന് തടിയും തപ്പി പോയി... ഒരക്ഷരം നീ മിണ്ടി പോകരുത്... കേട്ടോടി... ഓർഫെനെജിൽ എല്ലാവരും ഉറങ്ങി കാണും... അല്ലെങ്കിൽ നിന്നെ അവിടേക്ക് തന്നെ ഞാൻ തിരിച്ചയച്ചേനെ,,,, "

"ഓഹോ,,, നിന്റെ വർത്താനം കേട്ടാൽ തോന്നും ഞാൻ മനപ്പൂർവം പോയതാണെന്ന്,,, അത്‌ പിന്നെ,, പെട്ടന്ന്,,, പെട്ടന്ന് ഇക്ക്ള് വന്നാൽ പിന്നെ ഞാൻ എന്തോ ചെയ്യാനാ,,, അല്ലെങ്കിലും നീ പറഞ്ഞത് ശെരിയാണെന്ന് പറഞ്ഞതൊണ്ട അവൻ വിശ്വസിച്ചത്... അല്ലെങ്കിൽ കാണായിരുന്നു... ഹും... "

"ഓഹോ,,, അപ്പൊ ഞാൻ നുണ പറഞ്ഞ് ഒപ്പിച്ചതോണ്ടല്ല... ഒരു കണക്കിനാ എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചത്... എന്നിട്ട് അവള്ടെ കോപ്പിലെ വർത്താനം കേട്ടില്ലേ.. ബ്ലഡി ഫൂൾ... ഹും... "

അതും പറഞ്ഞ് ഞാൻ അവള്ടെ തലക്കിട്ട് ഒരു അടി കൊടുത്തപ്പോ തിരിച്ച് ഇരട്ടിയായി അവള് തന്നു... അവിടെ തുടങ്ങി അടിപിടി കൂടി ആകെ ശബ്ദം ആയപ്പോ തൊട്ട് അപ്പുറത്തെ റൂമിലുള്ള മാനൂപ്പാ മിണ്ടാതിരിക്കെന്ന അർത്ഥത്തിൽ തൊണ്ട അനക്കിയതും നമ്മള് അവിടെ കിടന്നു... കിടന്നപ്പോഴുണ്ട് മോളിയാന്റി പില്ലോയും പുതപ്പും വാരിക്കെട്ടി വരുന്നു.... 

"അല്ല,,, ഇന്നെന്താണാവോ ഇവിടെ... ഉറക്കമൊന്നുമില്ലേ മോളിയാന്റി... "

"നിങ്ങള്ടെ ഒച്ചപ്പാട് കേട്ടിട്ട് മാനൂപ ഇങ്ങോട്ട് പറഞ്ഞയച്ചതാ.. ദേ ഉറക്കം നഷ്ടപ്പെട്ടാൽ എനിക്ക് രാവിലെ എഴുന്നേൽക്കാൻ കഴിഞ്ഞെന്ന് വരില്ല... അതോണ്ട് രണ്ടും അടികൂടാതെ അവിടെ കിടന്നോളണം... കേട്ടല്ലോ... "

താക്കീതായി ആന്റി അതും പറഞ്ഞ് ഞങ്ങൾക്ക് അരികിലായി കിടന്നു... കോപ്പത്തി സിദ്ധു ആണേൽ നമ്മളെ ഇക്കിളിയാക്കി ഉറക്കം കളയുന്നു.. ബ്ലഡി... 


പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ തന്നെ മാനൂപ്പാന്റെ കരച്ചിലൊക്കെ കേട്ടപ്പോൾ ചെന്ന് നോക്കിയപ്പോ കാലൊക്കെ വല്ലാണ്ട് നീര് കെട്ടി വേദനിച്ചു കരയുന്നത് കണ്ടു... ഷാജുമാമനും മാമിയും കൂടി എന്തൊക്കെയോ തടവി കൊടുത്തെങ്കിലും ഒട്ടും കുറവില്ലായിരുന്നു.... പെട്ടന്ന് തന്നെ അവര് മാനൂപ്പാനേ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയും ചെയ്തു... മൂപര് അവിടെ ഇല്ലാത്തത് കൊണ്ട് ഞാൻ സിദ്ധുവിന്റെ കൂടെ ഓർഫനെജിലേക്ക് പോയി... 


"എടി യാഷ,,, നമ്മള് എന്ത് ചേറ്റത്തരാഡി ചെയ്തത്... ശെരിക്കും അങ്ങനെയൊന്നും ആലോചിക്കാൻ കൂടി ചെയ്യാൻ പാടില്ല... ഇത്രേം നാളും സ്വന്തമെന്ന് കരുതിയിട്ടേയുള്ളൂ ഞാൻ നിങ്ങളെയെല്ലാവരെയും... ഇപ്പോഴും അങ്ങനെ തന്നെ.. ആദുവും ഐമുവും മാമനും മാമിയും എല്ലാമെല്ലാമായ മാനൂപ്പയും,,, എന്തിനേറെ പറയുന്നു എന്നേ പോലെ ആരോരുമില്ലാത്ത മോളിയാന്റിയെ പോലും ഞാൻ സ്വന്തമെന്ന് കരുതിയിട്ടേയുള്ളൂ... 

ഞാനീ ഓർഫനേജിൽ നിൽക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി... മക്കളില്ലാതെ ഓരോരുത്തർ കഷ്ടപ്പെടുമ്പോ അതുള്ളവർക്ക് ഒരു ഭാരമായി ഇതേപോലെ പട്ടിയുടെ വില പോലും നൽകാതെ ഇവിടെ ചാടിയിട്ട് പോകുന്നു... എന്റെ ഉമ്മയും ഉപ്പയും മരിച്ചപ്പോ ബാക്കിയുള്ളോർക്ക് ഒരു ഭാരമായതോണ്ടാ ഇങ്ങോട്ട് വന്നത്... എന്റെ സ്വന്തം ഇഷ്ടത്തിന്... 

ഇവിടെ വന്നപ്പോൾ സ്വന്തമെന്ന് തോന്നിക്കുന്ന നിങ്ങളെ പോലെ കുറേ ബന്ധങ്ങളും... യാഷ,, നീ വളരെ ലക്കിയാണ്... ചെറിയ കുടുംബം ആണെങ്കിലും നീയെത്ര ഹാപ്പിയാണ്... നിന്റെ ഉമ്മയും ഉപ്പയും ഇല്ലാത്ത കുറവ്‌ വേറാരും അറിയിച്ചെങ്കിലും മാനൂപ്പ ഒരിക്കലും അറിയിച്ചില്ലല്ലോ... മൂപര് അറിയിക്കില്ല... അത്രക്ക് വേണ്ടപ്പെട്ടതാണ് മാനൂപാക്ക് നിന്നെ... 

ഒരു വശം നോക്കിയാൽ എന്നേ പോലെയുള്ളവർക്കേ അതിന്റെ വേദന മനസ്സിലാവു... പക്ഷേ കൂടുതൽ അനുഭവിക്കേണ്ടി വന്നിട്ടില്ല... ഈ ഓർഫനേജിൽ ആവുമ്പോ അതറിയുന്നു... മുലപ്പാലിന്റെ മാധുര്യം പോലും അറിയാതെ അമ്മയുടെ നെഞ്ചിന്റെ ചൂടും അറിയാതെ അച്ഛന്റെ തോളിൽ കിടന്ന് ചാഞ് ഉറങ്ങാൻ പോലും കഴിയാതെ എത്രയോ പിഞ്ചു കുഞ്ഞുങ്ങൾ... ഒരു കുഞ്ഞിനെ വളർത്താനുള്ള ആഗ്രഹം ഇല്ലെങ്കിൽ പിന്നെ ഇവരൊക്കെ എന്തിനാ ജന്മം നൽകുന്നത്... ജന്മം നൽകി ജീവിതകാലം മുഴുവൻ വേദനയോടെ ഗതികേട് എന്തിനാണ് നൽകുന്നത്... സ്വന്തം ചോരെയെ തന്നെയല്ലേ അവരൊക്കെ കൊന്ന് കളയുന്നത് പോലെ ഇവിടേക്ക് കൊണ്ട് വരുന്നത്... 

അമ്മയാര് അച്ഛനാര് എന്ന തിരിച്ചറിവ് വരുന്നതിനു മുന്നേ ഇവിടെ കൊണ്ടിട്ടിട്ട് എന്തോ അടുത്തറിഞ്ഞ പോലെ അവരെയും നോക്കി വാവിട്ട് കരയുന്നു... എന്തിന്,,, ആ കരച്ചിലിനൊന്നും ഒരർത്ഥം ഇല്ല... പിറവി നൽകിയവർക്ക് ഇല്ലാത്ത ദണ്ണം എന്തിനാണാവോ കുഞ്ഞി മനസ്സിന്... ആ ചിലപ്പോൾ അവരോട് അങ്ങോട്ടുള്ള സ്നേഹം കൊണ്ടായിരിക്കും... ഒരു വശം നോക്കിയാൽ നല്ലത് തന്നെ.... കൊന്ന് കളയാതെ ഇവിടെയെങ്കിൽ ഇവിടെ ജീവിച്ചോട്ടേ എന്ന് കരുതി കൊണ്ടിടുന്നുണ്ടല്ലോ... അത്‌ തന്നെ വലിയ കാര്യം... അല്ലെങ്കിൽ പിന്നെ വേദന നൽകി കൊന്ന് കളഞ്ഞിട്ട് അവര് അവരുടെ സുഖം തേടി പോവുന്നതിനേക്കാൾ നല്ലത് തന്നെയാ ഇതും... 

നിനക്ക് അറിയോ യാഷ,,, ഓരോ രാത്രിയിലും കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുമ്പോ തന്നെ ഉള്ള് പിടയും... മുലപ്പാലിന് വേണ്ടി കരയുന്ന കുഞ്ഞുങ്ങളെ കാണുമ്പോ മദർ ഓടി വന്ന് നിപ്പിൾ ബോട്ടിൽ എടുത്ത് ചുണ്ടിൽ അടുപ്പിച്ചാൽ അതിനെ തട്ടി മാറ്റി കരയുന്നു... തൊട്ടിലിലിട്ട് ആട്ടുമ്പോൾ കരച്ചിലിന് ചെറിയ ശമനം ഉണ്ടാവും... തോളിലിട്ടാലും അത്ര തന്നെ... പിന്നെ ഒരേയൊരു ഐഡിയ എന്നോണം അമ്മയെന്ന് തുടങ്ങുന്ന വാക്കിൽ നിന്ന് രണ്ട് വരി പാട്ട് അങ്ങ് പാടും... അപ്പോഴുണ്ടല്ലോ ഈ നിശബ്ദതയുടെ സുഖം,, എന്റെ യാഷ,,, പറഞ്ഞാൽ മനസ്സിലാവില്ല... 

കുഞ്ഞു മനസ്സാണെങ്കിലും ആ ഉള്ളമാകെ അമ്മയോടുള്ള സ്നേഹം ഉള്ളത് കൊണ്ടല്ലേ അവര് അടങ്ങി നിൽക്കുന്നത്.... എന്താല്ലേ,,,, അതൊക്കെ കഴിഞ്ഞ് കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ വന്ന് കൊണ്ട് പോവുമ്പോ ഉദരത്തിൽ നിന്ന് ജന്മം നൽകിയതല്ലെങ്കിലും മദറിന്റെ കൈകൾ വിറയ്ക്കുകയും കണ്ണുകളും നിറയുന്നത് കാണുമ്പോ ശെരിക്കും ഉള്ളമൊന്ന് പിടയും... ശെരിക്കും പറഞ്ഞാൽ പെറ്റമ്മയെക്കാൾ എത്രയോ വലുതാണ് ഇത് പോലെയൊരു വളർത്തമ്മ... പെറ്റമ്മയോളം വരില്ല എന്ന ആ വാക്ക് ഉണ്ടല്ലോ ചില സമയത്ത് അവഗണിക്കാൻ തോന്നും... ആ പെറ്റമ്മ തന്നെയല്ലേ കൊല്ലുകയും ഇട്ടേച് പോവുകയും ചെയ്യുന്നത്... ഇതിപ്പോ ലോകം സൃഷ്ടിച്ച ദൈവത്തിന്റെ കുഴപ്പാണോ അത്‌ ഈ ലോകത്ത് കഴിയുന്ന ജനങ്ങളുടെ കുഴപ്പമാണോ അതോ കാലം പോയ പോക്കാണോ എന്നൊന്നും മനസ്സിലാവുന്നില്ല... വളരെ പ്രതീക്ഷയോടെ തന്നെ സ്തുതിക്കാൻ വേണ്ടി ദൈവം ലോകം സൃഷ്ടിച്ചു,,, ആ ലോകത്ത് കഴിയുന്ന ജനങളുടെ പൊക്കോ,,, ചിലപ്പോൾ ദൈവത്തെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും... "

"അല്ലാ,,, ഇതൊക്കെ പറയാനെന്താ കാരണം... "

"നമ്മള് ആദുനേ പറ്റി ആകാശ് പറഞ്ഞതിന്റെ പിന്നിൽ അവനെ സംശയിച്ചത് തന്നെ... നിനക്ക് തോന്നുന്നുണ്ടൊ അവൻ അങ്ങനെയൊരു ആളാണെന്ന്... ഇല്ലടി നമ്മളെ ആദു അങ്ങനെയൊരു ആളല്ല... എനിക്കൊക്കെ സ്വന്തമെന്ന് നാവുയർത്തി പറയാൻ ഇവരൊക്കെ തന്നെയാ... എനിക്ക് അങ്ങനെ ചിന്തിക്കാൻ പോലും പറ്റുന്നില്ലടി.... "

"ഹ്മ്മ്,,, പക്ഷേ ആകാശ് പറഞ്ഞതോണ്ട് അവന്റെ വിശ്വാസത്തിനു പിന്നിൽ ജസ്റ്റ്‌ ഒന്ന് ഡൌട്ട് അടിച്ചു... അത്രേന്നെ... ഇപ്പോ സംശയിക്കേണ്ടത് അവനെയാണ്.. ആ ആകാശിനെ,,, മുന്നിലെങ്ങാനും കിട്ടിയാ ഭിത്തിയിൽ പിടിച്ച് ആ മോന്ത ഉരച്ചേനേ... അവൻ കരുതുന്നുണ്ടാവും നമ്മള് ഒക്കെ വിശ്വസിച്ചെന്ന്... ബ്ലഡി ഫൂൾ.. "

"ഹ്മ്മ് ഹ്മ്മ്... നീ പറഞ്ഞതൊണ്ട ഞാൻ കൂട്ട് നിന്നത്.. അല്ലാതെ ഞാനൊരിക്കലും അവനെ സംശയിക്കില്ലായിരുന്നു... ഒരു നിമിഷം നീയും അവന്റെ വാക്കുകൾ വിശ്വസിച്ചില്ലേ... ഹ്മ്മ്.. "


മോളിയാന്റിയെ വിളിച്ച് മാമി മാനൂപ്പ അഡ്മിറ്റ്‌ ആണെന്നുള്ള കാര്യം വിളിച്ച് പറഞ്ഞപ്പോ ഉച്ചക്കെക്കുള്ള ഫുഡും കൊടുക്കാൻ വേണ്ടി ഓട്ടോയും പിടിച്ച് ഞാനും മോളിയാന്റിയും ഹോപിറ്റലിലേക്ക് വിട്ടു... പോവുന്ന വഴിക്ക് എന്തൊക്കെയോ ആലോചിച്ച് പുറം ലോകം നോക്കിയിരിക്കുമ്പോഴാണ് ആദുവിനെയും ആകാശിനെയും ഒരു മിന്നായം പോലെ കണ്ടത്... 

ഇനി അവരെ ആലോചിച്ചു ഇരുന്നിട്ട് ചുമ്മാ തോന്നിയതായിരിക്കുമൊ എന്ന് കരുതി അവരെ മറികടന്നു ഓട്ടോ പോയതൊണ്ട് ഞാൻ തല പുറത്തേക്ക് ഇട്ട് പിറകിലേക്ക് നോക്കി... ഓട്ടോ പോവുന്നതിനു അനുസരിച് അവര് മായുന്നുണ്ടെങ്കിലും ആ കാഴ്ചയെന്നെ തികച്ചും അത്ഭുതപ്പെടുത്തിയിരുന്നു... 

ആകാശിന്റെ തോളിൽ കയ്യിട്ട് സംസാരിക്കുന്ന ആദുവിനെ കണ്ടപ്പോ വല്ലാത്തൊരു അവസ്ഥയായി പോയി... കാരണം ആകാശ് പറഞ്ഞത് അവനൊരു പക്കാ ലോക്കൽ ബോയ് എന്നല്ലേ... അപ്പൊ പിന്നെ അവനെന്തിനാ ആദുവുമൊത്ത് ഇങ്ങനെ അടുത്ത് പെരുമാറുന്നത്.. ഇനി രണ്ടാളും കൂടി കളിക്കുന്ന കളിയാണോ ഇത്... ഒന്നും മനസ്സിലാവുന്നില്ലല്ലോ... ഇതിപ്പോ ആകാശിന്റെ സൈഡിൽ അവന്റെ കൊടിയുയർത്തി നിൽക്കണോ അതോ ആദുവിന്റെ കൊടിയുയർത്തി നിൽക്കണോ... ഇതിൽ ആരെ വിശ്വസിക്കും... പക്ഷേ ദൂരെയായത് കൊണ്ട് എനിക്ക് അവരുടെ മുഖഭാവം മനസ്സിലായിരുന്നില്ല... ഇനി ചിലപ്പോൾ മറ്റവൻ ആദുവിനെ കുറിച്ച് ഇല്ലാത്തതൊക്കെ പറഞ്ഞത് കൊണ്ട് വൈരാഗ്യം തീർക്കലാണെന്ന് ആര് കണ്ടു...!

തല പുറത്തിട്ട് അധോലോകത്ത് നോക്കി നിൽക്കുകയാണെന്ന് കരുതി മോളിയാന്റി ഷാളിൽ പിടിച്ച് അകത്തേക്ക് വലിച്ചിട്ടിട്ട് ആരെ നോക്കി നിൽക്കുവാണെന്ന് ചോദിച്ചപ്പോ ഞാൻ ഒന്നും ഇല്ലാന്ന് പറഞ്ഞ് ചിന്താവിഷ്ടയായി നിന്നു... 


ആകാശ് ഒരിക്കലും ആദുവിന്റെ ഫ്രണ്ട് ആവാൻ ചാൻസ് ഇല്ല... കാരണം അന്നവൻ കേറി പിടിച്ചപ്പോ ആകാശിനെതിരെ സംസാരിക്കാൻ ആദുവിന്റെ കൂടെ ഐമനും ഉണ്ടായിരുന്നു... ആദുവിന് എങ്ങനെയുള്ള ഫ്രണ്ട് ഉണ്ടെന്നൊക്കെ ചിലപ്പോൾ ഐമുവിനും അറിയുമായിരിക്കും.. ഇനി ഐമു അറിയാതെ വല്ല ഇടയിലുള്ള ഫ്രണ്ട്സൊ മറ്റോ ഉണ്ടോ ആദുവിന്... ഒരു ഫ്രണ്ട് ഒക്കെ പലവഴിക്ക് പല സാഹചര്യത്തിൽ ഉണ്ടായിക്കൂടെ... അതിപ്പോ കൂടെപ്പിറപ്പ് അറിയാമെന്നുണ്ടോ.. അയ്യേ ബ്ലഡി ചിന്ത യാഷ... ബ്ലാ... 

എന്നാലും അവരെങ്ങനെ ഒരുമിച്ച് എന്നാ എനിക്ക് മനസ്സിലാവാത്തത്... ഇനി ആദു പറഞ്ഞിട്ടാവുമൊ ആകാശ് അങ്ങനെയൊക്കെ പറഞ്ഞത്... ഹേയ് അങ്ങനെ വരാൻ ചാൻസ് ഇല്ല... ആരെങ്കിലും തന്നെ കുറിച്ച് മോശമായി സംസാരിക്കാൻ ആവശ്യപ്പെടുമൊ... എടി യാഷ നീ കുറച്ചൂടെ ആലോചിച്ചു നല്ല പോലെ ചിന്തിക്ക്... ഇമ്മാതിരി കുരുട്ട് ചിന്ത കൊണ്ടെന്നും നിനക്ക് ഒന്നും മനസ്സിലാവാൻ പോണില്ല... അതെങ്ങനെയാ ആവശ്യത്തിന് ഒന്നും കത്തില്ലല്ലോ... 

"എന്തോന്ന് ആലോചിച്ചു നിക്കുവാ കൊച്ചേ... ഒന്നിറങ്... എത്ര നേരായി പറയുന്നു.. നിനക്കെന്താ ചെവികേട്ടൂടെ... ഞാൻ നേരെത്തെ ശ്രദ്ധിക്കുന്നുണ്ട് എന്ത്കൊണ്ട് ഖാദമായ ചിന്തയിലാണ് നീ... വല്ല കുരുത്തക്കേടിനും എങ്ങനുമാണെങ്കിൽ,,, രണ്ട് പെട തരാൻ എനിക്ക് ആരെയും പേടിയില്ല.. കേട്ടോടി കൊച്ചേ... "

ഹോസ്പിറ്റലിൽ എത്തിയപ്പോ നമ്മളെ കയ്യിനിട്ട് ഒരു നുള്ള് തന്ന് ആന്റി അങ്ങനൊക്കെ പറഞ്ഞപ്പോ ഞാൻ കണ്ണുരുട്ടി നോക്കി പേടിച്ചിപ്പിച്ചിട്ട് പുറത്തേക്ക് ഇറങ്ങി... പരിസര ബോധം ഇല്ലാതെ വഴക്ക് പറയലും ചെയ്യലുമൊകെ ആന്റിക്ക് കൂടുന്നുണ്ട്... ഹും... പ്രായത്തിൽ മൂത്തതും സ്നേഹം വാരികോരി തരുന്നതോണ്ടാ ഞാനൊന്നും പ്രതികരിക്കാത്തത്... ഹും... 

റൂം കണ്ട് പിടിച്ച് പോയപ്പോ ഡോക്ടർ എന്തോ ചെക്കപ്പ്ന് അകത്തുള്ളതോണ്ട് മാമിയും മാമനും പുറത്ത് തന്നെയിരിപ്പാണ്... അതുമല്ല അവരുടെ മുഖമാകെ വാടിയിട്ടുമുണ്ട്... ഇനി മാനൂപ്പാക്ക് എന്തെങ്കിലും സംഭവിച്ചോ... ഹേയ് നോ... 

"മാമ മാമി,, എന്താ ഇങ്ങനെ ഇരിക്കുന്നത്... മാനൂപ്പ ഓകെ അല്ലേ,,,, "

അവർക്കിടയിൽ ഒരു ചോദ്യം ഉയർത്തിയപ്പോ ഏതോ ലോകത്തുള്ള പോലെ യഥാലോകത്തേക്ക് തിരിച്ച് വന്ന് രണ്ടാളും എന്നെയൊന്നു നോക്കി... പരിപ്രാന്തി പെട്ടുള്ള നോട്ടം ആയതോണ്ട് എന്നേ പോലെ തന്നെ മോളിയാന്റിയും അവരെ സംശയത്തോടെ നോക്കി... ആന്റി മാമിയോട് എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ അത്‌ ഞാൻ അറിയേണ്ടന്ന് കരുതി ഒന്നുമില്ലന്ന് പറഞ്ഞപ്പോ തന്നെ എനിക്ക് മനസ്സിലായിരുന്നു എന്തോ സീരിയസ് ആയി പറ്റിയിട്ടുണ്ടെന്ന്... 

ആന്റിയോടെങ്കിൽ ആന്റിയോട് പറയട്ടെ എന്ന് കരുതി ഞാൻ അവർക്കിടയിൽ നിന്നും മാറി നിന്ന് ബാഗിൽ നിന്ന് മാനൂപ്പാന്റെ ഡയറി എടുത്തു... 

´യാഷ,,, എന്റെ മരണ ശേഷം അല്ലാതെ നീയീ ഡയറി വായിക്കരുത്... ഇതിന്റെ അടുത്തേക്ക് പോലും വരരുത്... ഞാൻ പരലോകത്തേക്ക് പോയാൽ മാത്രം നീ വായിച്ചാൽ മതി... `

ആ ഡയറി മുഖത്തോട് അടുപ്പിച്ച് മാനൂപാന്റെ തൈലത്തിന്റെ ആ മണം മൂക്കിലേക്ക് തുളച്ചു കയറി... മാനൂപ്പയുടെ കാല ശേഷം അല്ലാതെ അത്‌ വായിക്കരുത് എന്ന് പറഞ്ഞതോണ്ട് അതിലൊന്നു നോക്കി കണ്ണ് നിറഞ്ഞപ്പോ അപ്പൊ തന്നെ ഞാൻ ബാഗിൽ തന്നെ തിരിച്ച് വെച്ചു.... 

കുറച്ച് കഴിഞ്ഞപ്പോൾ റൂമിൽ നിന്നും ഡോക്ടർ വന്നപ്പോ മാമൻ എന്തായി കാര്യങ്ങൾ എന്ന് ചോദിച്ചപ്പോൾ ഡോക്ടർ കേബിനിലേക്ക് വാന്ന് പറഞ്ഞ് മാമനെയും കൂട്ടി പോയി... ഞാൻ വേഗം മാമിയുടെയും ആന്റിയുടെയും ഒപ്പം മാനൂപ്പാന്റെ അടുത്തേക്കും പോയി... 


വയറുകൾക്കിടയിൽ കണ്ണുമടച്ചു കിടക്കുന്ന മാനൂപാനെ കണ്ടപ്പോൾ ഒരുനിമിഷം എങ്ങോ കണ്ണിൽ ചെറു നനവ് പടർന്നു... എന്റെ സമീപനം മനസ്സിലായി എന്നോണം മൂപര് കണ്ണുകൾ വലിച്ച് തുറന്ന് ചെരിഞ്ഞൊന്ന് എന്നേ നോക്കി കൈ നീട്ടിയപ്പോ കണ്ണീർ കടിച്ച് പിടിച്ച് ഞാൻ പുറമെ ചിരിച്ച് കൊണ്ട് മൂപരുടെ കയ്യിൽ പിടിച്ച് അടുത്തേക്ക് നീങ്ങി... 

"അല്ല,, എന്റെ യാഷ മോള്‌ കരയുവാണോ... അതിന് എനിക്കൊന്നും സംഭവിച്ചില്ലല്ലോ... നീയല്ലേ പറഞ്ഞത് പെണ്ണേ നിന്റെ ഉപ്പാന്റെയും ഉമ്മന്റേയും അടുത്തേക്ക് മാനൂപ്പയും പോടെന്നും അവർക്ക് ഒരു കൂട്ടായിക്കോട്ടേ എന്നൊക്കെ... എന്നിട്ടിപ്പോ നീ കരയുന്നോ.. ഏഹ്... "

ചൂട് പറ്റിയ എന്റെ കയ്യിൽ പിടിച്ച് കൂടെ കൂടെ ചുമച്ചു കൊണ്ട് മാനൂപാ അങ്ങനെ പറഞ്ഞപ്പോ ഞാൻ ഇല്ലന്നുള്ള അർത്ഥത്തിൽ തലയാട്ടിയതും എങ്ങോ പിടിച്ച് വെച്ച കരച്ചിൽ ഒരു തിരമാല കണക്കെ പൊട്ടി പുണർന്നതും ഞാനാ നെഞ്ചിലേക്ക് വീണു... 

"ഇല്ല മാനൂപാ,,, യാഷക്ക് പറ്റില്ല... എനിക്കീ ഭൂമിലോകത്ത് ഉമ്മയുടെയും ഉപ്പയുടെയും സ്ഥാനത് പടച്ചോൻ തന്നെ നിധിയാണ് മാനൂപാ... അവരുടെ സ്ഥാനത്തെ ഞാൻ കണ്ടിട്ടുള്ളു... ഉള്ളമാകെ വേദന കൊണ്ട് പുകയുന്നു... മാനൂപ പോയാൽ പിന്നെ ഈ യാഷക്ക് ആരാ സ്വന്തമെന്നു പറയാൻ ഉള്ളത്... പ്ലീസ് മാനൂപാ,,, അത്‌ ഞാൻ ചുമ്മാ പറഞ്ഞതല്ലേ... കുറച്ച് കഴിഞ്ഞിട്ട് അവർക്കൊരു കൂട്ടിന് പോയാൽ മതി... അത്‌ വരെ എന്റെ കൂടെ ഒരു തണലായി ഈ ഭൂമിയിൽ കഴിഞ്ഞൂടെ മാനൂപാക്ക്... "

"അയ്യേടി... മോള്‌ കരയാതെ... മോളേ റസി,,, ഇവളുടെ സംസാരവും കരച്ചിലും കേട്ടാൽ തോന്നും ഞാനങ് പോവാണെന്ന്... എന്റെ യാഷ മോൾക്ക് എത്ര നാൾ വരെ എന്നേ കാണാൻ കൊതിയുണ്ടോ അത്രയും നാളും ഞാൻ നിന്റെ കൂടെ തന്നെയുണ്ടാവും... ജീവനോടെയില്ലെങ്കിലും ജീവിച്ചിരിക്കുന്ന ഒരു ആത്മാവിനെ പോലെ എന്നും നിന്റെയുള്ളിൽ ഉണ്ടാവും... 

അതേയ് നിങ്ങളൊന്ന് പുറത്തേക്ക് ഇറങ്ങിയേ,,, ഞാനും എന്റെ മോളും കുറച്ച് നേരം സംസാരിക്കട്ടെ.. എനിക്കെന്റെ ചെറുമോളോട് എന്തൊക്കെയോ പറയുവാനുണ്ട്... "

മാമിയോടും ആന്റിയോടും അങ്ങനെ പറഞ്ഞപ്പോ അപ്പൊ തന്നെ അവര് ഇറങ്ങി ഡോർ അടച്ചു... എന്നിട്ടും ഞാനാ നെഞ്ചിൽ നിന്ന് തല ചായിച്ചില്ല... 

"നീയെന്റെ ഡയറി കൊണ്ട് വന്നിരുന്നോ... "

"ഹ്മ്മ്... "

"എന്നിട്ട് എവിടെ...? "

ആ നെഞ്ചിൽ നിന്ന് മുഖമുയർത്തി ഞാൻ ബാഗിൽ നിന്നും ഡയറി എടുത്ത് മൂപരുടെ കയ്യിലേക്ക് വെച്ചു കൊടുത്തു... കൂടെ ഒരു പേനെയും... തലയിണ ബെഡോഡ് ചാരി വെച്ചിരുന്നിട്ട് എന്നെയൊന്നു നോക്കി ഇരുത്തി മൂളിയിട്ട് വീണ്ടും എന്തൊക്കെയോ എഴുതി കുറിക്കാൻ തുടങ്ങി... അപ്പോഴും ഞാനാ ചുളിഞ്ഞ്‌ ചുരുങ്ങിയ ആ മുഖവും കയ്യുമൊക്കെ നോക്കിയിരിക്കുകയായിരുന്നു... 

മാനൂപ്പ പറഞ്ഞത് പോലെ മാനൂപാന്റെ കാല ശേഷം ഞാനാ വീട്ടിൽ കഴിയില്ല... സിദ്ധുവിന്റെ കൂടെ ആ ഓർഫനേജിൽ പോവും... ഇങ്ങള് പോയാൽ പിന്നെ ഒരു തണലായി എനിക്കവിടെ ആരാ ഉള്ളത്... ബാക്കിയുള്ളവരൊക്കെ ഒരു കാലം കഴിഞ്ഞാൽ നോക്കില്ല... അവരുടെ കീഴിയിൽ അടിമയെ പോലെ നിൽക്കാനൊന്നും എന്നേ കൊണ്ട് പറ്റില്ല... ഞാനും പോവും മാനൂപ പോവുന്ന ആ വഴിയിൽ കൂടി... 

കുറച്ച് കഴിഞ്ഞപ്പോൾ മാനൂപ്പ മരുന്നിന്റെ റിയാക്ഷനിൽ ക്ഷീണം വരുന്നെന്ന് പറഞ്ഞ് ഉറങ്ങിയതും ആ ഡയറിയും പേനയും എടുത്ത് ഞാൻ തിരികെ ബാഗിൽ തന്നെ വെച്ചു... ഇതിന് മാത്രം എന്താ അസുഖമെന്ന് അറിയാൻ വേണ്ടി ഞാൻ മാമിയെയും ആന്റിയേയും മൂപരുടെ കൂടെയാക്കിയിട്ട് ഡോക്ടറുടെ ക്യാബിനിലേക്ക് പോയി... 


"നിങ്ങള് വിചാരിക്കുന്നത് പോലെ ഈ രോഗത്തിന് മരുന്നില്ല... അഥവാൽ ഉണ്ടെങ്കിൽ തന്നെ ആ ബോഡിയിൽ എവിടെയും തട്ടില്ല... ദിനം കഴിയും തോറും പ്രായമായി വരികയാണ്... ഉള്ളിലെ ശരീര ഭാഗങ്ങൾ ഒക്കെ ഓരോന്നായി നശിച്ചു കൊണ്ടിരിക്കുകയാണ്... Depreciation പ്രായമായവരിൽ കാണുന്ന ഒരു രോഗമാണ്... മരുന്നുകൾ ഒക്കെ വിചാരിച്ചത് പോലെ ഉണ്ടാവില്ല... ചിലവർക്ക് മരുന്ന് ശരീരത്തിൽ പിടിച്ചെന്ന് വരില്ല... അതിന്റെ എഫക്ട്ൽ വല്ലാത്ത ക്ഷീണവും വേറെ വല്ലതും ഉണ്ടായെന്നു വരുന്നു... ഇവിടെ രണ്ട് ദിവസം കിടക്കട്ടെ... മാറ്റമൊന്നും ഇല്ലെങ്കിൽ തിരിച്ച് വീട്ടിലേക്ക് തന്നെ കൊണ്ട് പൊയ്ക്കോളൂ... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വേണെങ്കിൽ ഞാൻ രണ്ട് നേഴ്സിനെ കൂടി അയക്കാം... "

ക്യാബിനിന്റെ ഡോറിൽ മറഞ്ഞു നിന്ന് ഡോക്ടർ മാമനോട് പറയുന്ന വാക്കുകൾ കേട്ടിട്ട് ഹൃദയമാകെ കീറി മുറിക്കുന്നത് പോലെയാ തോന്നിയത്... ഇനി അധിക നാൾ മാനൂപ്പാ ഉണ്ടായെന്നു വരില്ല... വൈകാതെ യാഷയെ തനിച്ചാക്കി മൂപര് പോവും... 

ഉള്ളമാകെ സങ്കടം കൊണ്ട് നിറയുമ്പോൾ അതിന്റെ പിറകെയായി പുറമെ ഒരിറ്റ് കണ്ണീർ പോലും കണ്ണിൽ നിറഞ്ഞു വന്നില്ലായിരുന്നു... എന്റെയുള്ളിൽ മാനൂപ്പാ ഒരിക്കലും മരിക്കില്ല... എത്രനാൾ ഞാനീ ഭൂമി ലോകത്ത് ഉണ്ടുവോ അത്രയും നാളും മാനൂപ്പ പറഞ്ഞത് പോലെ ആത്മാവിനെ കൂട്ട് പിടിച്ച് ഞാൻ നടക്കും... 


ദിവസങ്ങൾ ശേഷം,,,, 


ആദുവിനെ കാണാൻ വേണ്ടി ഞാൻ അവന്റെ റൂമിലേക്ക് ചെന്നപ്പോ ഫോണിൽ ആരുമായോ സംസാരിക്കുന്നത് കണ്ടപ്പോൾ പിന്നെ കാണാമെന്നു കരുതി ഞാൻ തിരിച്ച് പോരാൻ നേരത്ത് എന്നേ കണ്ടപ്പോൾ അവൻ നിൽക്കെന്ന് പറഞ്ഞതും പോവാൻ നിന്ന ഞാൻ അവിടെ നിന്നു... സംസാരിച്ചിരിക്കുന്നവനോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് അവൻ എന്റെ അടുത്തേക്ക് വന്നു... 

"എന്തെടി യാഷ,,, വന്ന വഴിക്ക് തന്നെ പോവാൻ നിന്നത്... "

"അത്‌,,, അത്‌ പിന്നെ,,, എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ആദു... "

"ഹ്മ്മ് പറഞ്ഞോളു.. "

"ബാൽക്കെണിയിലേക്ക് വാ... ഞാനവിടെയുണ്ടാവും.. "

അതും പറഞ്ഞ് ഞാൻ അങ്ങോട്ട് ചെല്ലുമ്പോ അവൻ പിന്നാലെ തന്നെ വരുന്നുണ്ടായിരുന്നു... കുറച്ച് നേരെത്തെ മൗനത്തിനു ശേഷം ഞാൻ അവനോട് സംസാരിച്ചു... 

"ആദു,,, നീയും ആകാശും തമ്മിൽ ഫ്രണ്ട്സ് ആണോ... അന്ന് ഞാൻ നിങ്ങളെ രണ്ട് പേരെയും ഒരുമിച്ച് സംസാരിക്കുന്നതൊക്കെ കണ്ടിരുന്നല്ലോ... "

"നോ യാഷ... അവനെന്റെ ഫ്രണ്ട് ഒന്നുമല്ല.. അന്ന് നീയും സിദ്ധുവും അവനെ മീറ്റ് ചെയ്യാൻ പോയ കാര്യം ഞാൻ അറിഞ്ഞത് എന്റെ ഫ്രണ്ട് പറഞ്ഞിട്ടാണ്... കോളേജിലേക്ക് വരുന്ന വഴിയിൽ അവൻ നിങ്ങളെ കണ്ടിരുന്നത്രേ... അതേ പറ്റി സംസാരിക്കാനാ അന്ന് ഞാൻ അവനെ മീറ്റ് ചെയ്തത്... 

നിങ്ങളോട് അവൻ എന്തൊക്കെ നുണകളാണ് പറഞ്ഞ് പറ്റിച്ചതെന്ന് അവൻ പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത്... നിങ്ങളതൊക്കെ ഏത് രീതിയിൽ എടുത്തെന്ന് എനിക്കറിയില്ല... കണ്ട നാൾ തൊട്ടേ ഞാൻ സിസ്റ്ററുടെ സ്ഥാനത്തെ കണ്ടിട്ടുള്ളു... ആ നിന്നോട് ഞാൻ വേണ്ടാത്ത രീതിയിൽ ഇന്ന് വരെ പെരുമാറിയിട്ടില്ല... ഇനി അങ്ങോട്ട് പെരുമാറുകയും ഇല്ല... "

"അപ്പൊ പിന്നെ ആകാശ് എന്തിനാ അന്ന് ഞങ്ങളോട് അങ്ങനെയൊക്കെ പറഞ്ഞത്... "

"കോളേജ് ആവുമ്പോ അടിയുണ്ടാവും പിടിയുണ്ടാവും പല വഴക്കും അടിപിടിയൊക്കെ ഉണ്ടായെന്നു വരും.. അതിന്റെ പ്രതികാരം എങ്ങനെ തീർക്കണമെന്ന് അറിയാതെ എന്നേ മറ്റുള്ളവരുടെ മുന്നിൽ താഴ്ത്താൻ വേണ്ടിയാണ് അവനതൊക്കെ പറഞ്ഞത്... ശത്രുത... അത്‌ തന്നെ... 

എനിക്കറിയാം യാഷ,,, അവൻ പറഞ്ഞ ഓരോ നുണകളും നീ എത്രത്തോടെ സത്യസന്തമായി എടുത്തിട്ടുണ്ടെന്ന്... എന്നോ ഒരു സുപ്രഭാതത്തിൽ കണ്ട ഒരാൾ പ്രിയപ്പെട്ട ഒരുവനെ കുറിച്ച് വേണ്ടാത്തതൊക്കെ പറഞ്ഞപ്പോ നീ അതൊക്കെ കണ്ണും അടച്ചു വിശ്വസിച്ചെന്ന് ഞാൻ മനസ്സിലാക്കിയപ്പോൾ വല്ലാതെ നൊന്തിരുന്നു... ആ കണ്ണിൽ കൂടി എങ്ങനെ കാണാൻ കഴിഞ്ഞു എന്നോർത്ത്... "

"മനപ്പൂർവം അല്ല ആദു.. നിനക്കറിയില്ലേ,,, അതിപ്പോ ഞാനെന്നല്ല... ഏതൊരു പെണ്ണ് ആയാലും അതൊക്കെ വിശ്വസിക്കും... സംശയിക്കും... അത്‌ പോലെ തന്നെയാ എന്നിലും ഉണ്ടായത്... അയാം വെരി സോറി ആദു... നീ പറഞ്ഞത് പോലെ നിന്നെ ഞാൻ ഒരിക്കലും ആ ഒരു കണ്ണിൽ കൂടി കാണാൻ പാടില്ലായിരുന്നു... എത്രയോ നാൾ ആയില്ലെ ഞാൻ നിങ്ങളുടെ കൂടെ ഇവിടെ കഴിയാൻ തുടങ്ങിയിട്ട്.. അന്നൊന്നും തോന്നാത്ത ഒരിത് ആണ് ഏതോ ഒരുത്തൻ പറഞ്ഞ് പറ്റിച്ച് ഇങ്ങനെയൊക്കെ തോന്നിപ്പിച്ചത്... ഇതിനൊക്കെ ഒരു സോറി കൊണ്ടൊന്നും ഒതുങ്ങില്ലെന്ന് അറിയാം.. എനിക്കൊക്കെ രണ്ട് പെട തരണം... ബ്ലഡി ചിന്ത... ഓരോന്ന് വലിഞ്ഞു കേറി വന്നോളും... "

"അത്‌ സാരമില്ലടി... ഞാൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് ഇപ്പോ നിനക്ക് മനസ്സിലായില്ലേ... അത്‌ മതി... സന്തോഷം.... "

ഉള്ളം തുറന്ന് പച്ചയായ രീതിയിൽ അവനോട് ചോദിച്ചറിഞ്ഞു സംസാരിച്ചപ്പോൾ ഉള്ളമൊന്ന് തണുത്തതും അവന്റെ കയ്യിനിട്ട് തമാശ രീതിയിൽ ഞാൻ ഒരടി കൊടുത്ത് നേരെ സിദ്ധുവിന്റെ അടുത്തേക്ക് പോയി... 

"അപ്പൊ നിനക്ക് എല്ലാം മനസ്സിലായല്ലോ... യഥാർത്ഥ കള്ളൻ ആ കിളവൻ ആകാശ് തന്നെ... നാടകം കളിച്ചു പുറത്തെ മാന്യത ഒക്കെ കണ്ടെന്ന് കരുതി എല്ലാം കണ്ണും പൂട്ടി വിശ്വസിക്കുമെന്ന അവൻ കരുതിയത്... അതിന് ഈ നമ്മളെ കിട്ടില്ലെന്ന്‌ അവനെയൊന്ന് അറിയിച്ചിട്ട് തന്നെ കാര്യം... അവനും അവന്റെയൊരു നല്ല മനുഷ്യ ചമയവും... ഇന്ന് തന്നെ അവനിട്ട് ഒന്ന് പൊട്ടിക്കണം... അല്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടില്ല..."

"നീയൊന്ന് അടങ് സിദ്ധു... ഇനി ഒരു അടിക്ക് പോവാൻ നിൽക്കണ്ട... അല്ലെങ്കിലേ മാനൂപ്പാ വയ്യാതെ കിടക്കുവാ... ഏത് നിമിഷവും മൊൾപോട്ട് പോവുമെന്ന നിലയിൽ... അതിനിടയിൽ ഒരു അടിപിടിക്ക് പോവൊന്നും വേണ്ടാ... എന്തായാലും സത്യം ആരുടെ പക്ഷത്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ... അത്‌ തന്നെ ധാരാളം... അതിൽ കൂടുതൽ ഇനി എന്തോ വേണം.... "

"ചേച്ചി,,, ചേച്ചിയെന്ത രാവിലെ തന്നെ ഇവിടെ വന്നിരിക്കുന്നത്... "

"ആഹ,, കണ്ണൻ എഴുന്നേറ്റോ... എന്താ നീയിന്ന് നേരെത്തെ എഴുന്നേറ്റത്.... "

"അത്‌ മദർ പറഞ്ഞ് ഇന്നെന്റെ അച്ഛനും അമ്മയും കൂടെ കൊണ്ട് പോവാൻ വരുമെന്ന്... അതോണ്ടാ കണ്ണൻ ഇന്ന് നേരെത്തെ എഴുന്നേറ്റത്... "

നമ്മള് സംസാരിച്ചിരിക്കുന്നതിടയിൽ കണ്ണൻ വന്നതും സിദ്ധുവിന്റെ മടിയിൽ കേറി ഇരുന്ന് അവനതൊക്കെ പറഞ്ഞു... 

"ചേച്ചി,,, എനിക്ക് എല്ലാവരെയും മിസ്സ്‌ ചെയ്യും... ഇത്രയും നാളും നിങ്ങളൊക്കെയല്ലേ എനിക്ക് എല്ലാം... ഇന്നിപ്പോ അവരുടെ കൂടെ പോവാൻ എനിക്ക് മടിയാ... ഞാൻ പോണില്ല... എനിക്ക് ഇവിടെ തന്നെ നിന്നാ മതി ചേച്ചി... ഇവിടെയാവുമ്പോ എപ്പോഴും കളിച്ചു രസിച്ചു ഇരിക്കാം,,, പാട്ട് പാടി തരാൻ ചേച്ചിയുണ്ട് മദറുണ്ട്... അപ്പൊ പിന്നെ ഞാനെങ്ങനെയാ പോവാ... അച്ഛനും അമ്മയും ഒരുനാൾ വേണ്ടാന്ന് പറഞ്ഞു ഉപേക്ഷിച്ചു പോയതല്ലേ,,, ആ അവരെന്തിനാ വീണ്ടും എന്നേ തേടി വരുന്നത്... ചേച്ചി തന്നെയല്ലേ പറഞ്ഞത് അവരൊക്കെ പോയി ഇനി വരില്ല,,, നിങ്ങളാണ് ഇനിയുള്ള ലോകം എന്നൊക്കെ,,, പിന്നെന്തിന് അവര് വരുന്നു... ഞാൻ പോണില്ല... "

"അത്‌,,, അവർക്ക് വേണമെന്ന് തോന്നിക്കാണും.. അതോണ്ടല്ലേ... ദേ വാശി പിടിച്ച് ഇവിടെ നിന്നാൽ ചിലപ്പോൾ മദർ വല്ലതും തന്നെന്നിരിക്കും... അതോണ്ട് ചേച്ചിയുടെ കണ്ണൻ പെട്ടന്ന് റെഡിയായി നിൽക്ക്... അമ്മയും അച്ഛനും വിളിക്കുമ്പോൾ പോവാതിരിക്കാൻ കണ്ണന് പറ്റുമോ... ഇല്ലല്ലോ... അതോണ്ട് പോയി റെഡിയായി നിൽക്ക്... അപ്പോഴേക്കും ചേച്ചി കണ്ണന്റെ ഡ്രെസ്സ് ഒക്കെ എടുത്ത് വെക്കാം.. ഓകെ... "

"ഹ്മ്മ്... "

വളരെ സങ്കടത്തോടെ അവൻ തലയും താഴ്ത്തി പോവുമ്പോൾ അതും നോക്കി സിദ്ധു കരഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ എന്താണെന്ന് ചോദിച്ചു... 

"അവനറിയുന്നില്ലല്ലോ പെറ്റ അമ്മയല്ല കൂടെ കൊണ്ട് പോവുന്നതെന്ന്... ദത്തെടുക്കാൻ വരുന്നതല്ലേ.. പാവം.. അതൊന്നും മനസ്സിലാക്കാനുള്ള പ്രായം അല്ലാത്തത് കൊണ്ട് ഭാഗ്യം... അല്ലെങ്കിൽ എന്തൊക്കെ പുകില് ഉണ്ടാക്കിയേനെ.... പെറ്റിട്ട തള്ളക്ക് വേണ്ടെങ്കിൽ പിന്നെ കുഞ്ഞുങ്ങൾ ഇല്ലാത്ത അമ്മമാർ വന്ന് കൊണ്ട് പോവട്ടെ... അല്ലേ... ഹ്മ്മ്... 

അവനിവിടെ വരുമ്പോ വെറും ചെറിയ പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു... ഉള്ളം കൈകളിൽ ഒതുങ്ങി നിൽക്കുന്ന പ്രായം... വളർന്നു വന്നപ്പോൾ അവനെ ഞാൻ പറഞ്ഞ് മനസ്സിലാക്കി... പുറത്തൊക്കെ കൂട്ടി പോവുമ്പോ മറ്റുള്ള കുട്ടികൾ അമ്മ അച്ചാ എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോ അവനെന്നോട് ചോദിക്കും ആരാ ഈ അമ്മ ആരാ ഈ അച്ഛൻ എന്നൊക്കെ,,, ഞങ്ങൾക്ക് ഒന്നും അത്‌ പോലെ ആരും ഇല്ലേ... അങ്ങനെ വിളിക്കാൻ... ആ വിളി കേൾക്കാൻ എന്ത് രസാല്ലേ എന്നൊക്കെ പറഞ്ഞ് മറുപടി കൊടുക്കാൻ കഴിയാത്ത ഒരുപാട് ചോദ്യങ്ങൾ ചോദിക്കുമ്പോ എനിക്ക് മറച്ചു വെക്കാൻ തോന്നാറില്ല... അമ്മയെന്ന രണ്ട് വാക്ക് വിളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ഒരു അമ്മ തന്നെയാ ഇവിടെ കൊണ്ടിട്ടതെന്ന് അവൻ അറിയുമ്പോ മനസ്സിലാക്കിക്കോളും,, അത്‌ അർഹതപ്പെട്ടവർക്ക് മാത്രമേ വിളിക്കാൻ പറ്റുള്ളൂ എന്ന്... അങ്ങനെയുള്ള ഒരാൾ തന്നെയാ ഇവിടെ കൊണ്ടിട്ടതെന്നും അവൻ അറിയട്ടെന്ന് കരുതി... അതിനൊക്കെ ഒരു ഭാഗ്യം വേണം.. എല്ലാ അമ്മമാരും ഒരേപോലെ അല്ലെന്ന് എന്നൊക്കെ പറഞ്ഞ് അവനെ പറഞ്ഞ് മനസ്സിലാക്കും... അപ്പോഴൊക്കെ അവൻ പറയുന്ന മറുപടി എന്താണെന്നറിയോ നിനക്ക്,,, എനിക്ക് വലിയ വിഷമം ഒന്നുമില്ല ചേച്ചി.. അവർക്ക് എന്നോട് സ്നേഹം ഇല്ലാത്തതോണ്ടല്ലേ ഇങ്ങനെ ചെയ്തത്... സ്നേഹിക്കുന്ന നിങ്ങളെ പോലെ കൊറേ ആളുകൾ ഇല്ലേ ഇവിടെയെന്ന്... 

സ്നേഹം പിടിച്ച് പറ്റാൻ കഴിയില്ലെന്ന് അവനീ ചെറിയ പ്രായത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു... ഇന്നിപ്പോ കണ്ണൻ പോയി... ഇനി നാളെ ആരാണാവോ പോവുന്നത്... ദിനം പ്രതി പോവുന്നതിനനുസരിച്ച് ഇങ്ങോട്ട് വേറെ ആൾക്കാർ വരുന്നത് കൊണ്ട് എണ്ണത്തിൽ വലിയ മാറ്റമൊന്നും ഇല്ല... ഇന്ന് അവൻ പോയ നാളെ അവനെപ്പോലെ വേറൊരു കണ്ണൻ വരും... ഇട്ടേച് പോവുന്നതൊക്കെ കണ്ടാൽ തോന്നും നേഴ്സറി സ്കൂളിലാ കൊണ്ടിടുന്നതെന്ന്... ആ ഓരോരുത്തരുടെ ജീവിതമേ... "

"നിന്റെ കൂടെ ഈ ജീവിതം കൈപിടിച്ചു നടക്കാൻ ഞാനും ഇങ്ങോട്ട് വരുമെടി... അധികനാൾ ഇല്ല... മാനൂപ്പാ പോയാൽ ഞാനവിടെ നിൽക്കില്ല... കുറച്ച് കഴിഞ്ഞാൽ അവർക്കൊക്കെ ഭാരമായെന്ന് വരും... അതോണ്ടെന്നേ മാനൂപ്പാ തന്നെ പറഞ്ഞു ´ഞാൻ പോയാൽ മോള്‌ സിദ്ധുവിന്റെ കൂടെ നിന്നാൽ മതൊയെന്ന്.. `.. അപ്പൊ പിന്നെ ആ വാക്ക് തള്ളികളയാൻ പറ്റില്ലല്ലോ.... വരും ഞാൻ ഈ ലോകത്തേക്ക്... സ്വന്തമെന്ന് പറയാൻ നിന്നെ പോലെയുള്ളവരുടെ ലോകത്തേക്ക്... വൈകാതെ തന്നെ.... "

"എന്തിനെടി,,,, നിനക്ക് അവിടെ ബാക്കിയുള്ളോര് ഇല്ലേ... പിന്നെന്താ... "

"മാനൂപ അങ്ങനെ പറഞ്ഞെങ്കിൽ എന്തെങ്കിലുമൊക്കെ കാര്യം ഇല്ലാതിരിക്കില്ലല്ലോ... അതോണ്ട് ഇവിടേക്ക് തന്നെ വരും... "

കണ്ണന്റെ ഡ്രെസ്സ് ഒക്കെ എടുത്ത് വെക്കട്ടെന്ന് പറഞ്ഞ് അവള് പോയപ്പോൾ ഞാൻ വീട്ടിലേക്ക് പോയി.. മാനൂപ്പാനെ കണ്ട് പൊരുത്തം വാങ്ങാനൊക്കെ ആൾക്കാർ വരുന്നുണ്ട്... മരണം മുന്നിൽ കാണുന്നത് വളരെ നല്ലതാണെന്ന് ഇപ്പൊ തോന്നുന്നു... ആരോടും ഒരു ദേഷ്യവും വെറുപ്പും ഇല്ലാതെ പടച്ചോനെയും സ്തുതിച്ച് സന്തോഷത്തോടെ പോവാൻ കഴിഞ്ഞെങ്കിൽ പിന്നെ അതിനേക്കാൾ വലിയ സൗഭാഗ്യം വേറെന്തിരിക്കുന്നു.... 


തുറന്ന് വെച്ച ജനലുകൾക്കിടയിലൂടെ മഴയുടെ ചാറ്റൽ മുഖത്തേക്ക് തട്ടിയപ്പോഴാണ് രാവിലെ എഴുന്നേറ്റത്... കൂടെ കിടന്ന മോളിയാന്റി നേരെത്തെ എഴുന്നേറ്റിരുന്നു... താഴെ നിന്നും വല്ലാത്തൊരു ശബ്ദം കേട്ട് നോക്കിയപ്പോ മാനൂപ്പാന്റെ മുറിയിൽ കുറച്ച് ആൾക്കൂട്ടം കണ്ടപ്പോൾ ചെന്ന് നോക്കി... ആ ചെവിയിൽ ആരൊക്കെയോ എന്തൊക്കെയോ മൊഴിഞ്ഞു കൊടുക്കുമ്പോ തന്നെ മനസ്സിലായി യാഷയെ തനിച്ചാക്കി ഉമ്മാന്റെയും ഉപ്പാന്റെയും ലോകത്തേക്ക് പോയെന്ന്.... ഇടയിൽ ആരോ ആ നെഞ്ചിൽ ഉള്ള ഡയറിയും കയ്യിലുള്ള പേനയും എടുത്ത് ടേബിളിൽ വെച്ചത് കണ്ടപ്പോ അതെടുത്തു ഞാൻ ഉറക്കിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ കണ്ണുമടച്ചു ചുണ്ടിൽ ചെറു പുഞ്ചിരി തൂകി കിടക്കുന്ന മാനൂപ്പാന്റെ ആ മുഖത്തേക്ക് ഒരു നോട്ടം നോക്കി ഞാൻ അവിടുന്ന് ഇറങ്ങി...  

ആളുകൾക്കിടയിൽ നിൽക്കാതെ ആ ഡയറിയും പേനയും നെഞ്ചോട് ചേർത്ത് വെച്ച് തൈലത്തിന്റെ മണവും ശ്വസിച്ചു ഞാൻ കണ്ണുമടച്ചു അനുഗ്രഹീതമായ ആ മഴയും നോക്കിയിരുന്നു... സമയം ഒരുപാട് കഴിഞ്ഞപ്പോൾ മാനൂപയേയും കൂട്ടി പോവുന്നത് കണ്ടപ്പോൾ എങ്ങോ ഒരു ജീവനെന്ന പോലെ എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നി... ´´ഞാൻ മരിച്ചാലും ആത്മാവായി ജീവന്റെ തുടിപ്പോടെ ഞാൻ നിന്റെയുള്ളിൽ എന്നും ഉണ്ടാവും മോളേ.... സന്തോഷത്തോടെ എന്നേ നീ നിന്റെ ഉമ്മാന്റെയും ഉപ്പാന്റെയും കൂടെ പറഞ്ഞയക്കില്ലേ... അങ്ങനെ പോവാനാ ഈ മാനൂപാക്ക് ഇഷ്ടം... സങ്കടം നിറഞ്ഞ കണ്ണീർ ഈ മാനൂപ്പാക്ക് വേണ്ടാ മോളേ... ``.. എവിടുന്നോ തലോടിയെന്നപോലെ മാനൂപ പറയുന്നത് പോലെ തോന്നിയെനിക്ക്... ഒരു നിമിഷം സങ്കടത്തോടെ നിറഞ്ഞ ഈ കണ്ണ് ഇപ്പൊ സന്തോഷത്തിന്റെ പാതയിൽ നിറക്കൊണ്ടു... ഇനിയെന്നും മക്കളുടെ കൂടെ കഴിയാലോ മാനൂപ്പാക്ക്... ഈ എന്നേ പോലൊരു കുറുമ്പിയായ മാനൂപ പറയുന്ന എന്റെ ഉമ്മയുടെ അടുത്തേക്കല്ലേ പോവുന്നത്... നിങ്ങള് മൂന്ന് പേരും ഇന്നും എന്നും ഈ യാഷയുടെ ഉള്ളിൽ ജീവനോടെ ഉണ്ടാവും... അതിനൊരു മരണം ഉണ്ടെങ്കിൽ അതെന്റെ മരണത്തോടൊപ്പമായിരിക്കും... 


കഴിഞ്ഞു പോവുന്ന ഓരോ ദിനവും വളരെ വേദനപ്പെടുത്തുകയാണ്... സിറ്റ് ഔട്ടിൽ ഇറങ്ങിയാൽ ആ ചാരു കസേരയിൽ മാനൂപാ ഇരിക്കുന്നത് പോലെ തോന്നും... ആ ഓർമകൾ വന്ന് തലോടുമ്പോ അറിയാതെ ഞാനാ ഇരിപ്പിടത്തിൽ ഇരിക്കും... ഉള്ളിൽ ജീവനോടെ ഉണ്ടെങ്കിലും എങ്ങോ കൊഴിഞ്ഞത് പോലെ തോന്നുന്നു... മാനൂപയുടെ മരണം എല്ലാവരെയും തളർത്തിയിരുന്നു... എന്നും മാനൂപ്പാ എന്ന് നീട്ടി വിളിച്ച് വരുന്ന സിദ്ധുവിന്റെ വഴികൾ ശാന്തമായ ഒരു ഏരിയയായിരിക്കുന്നു... പതിവ് പോലെ മറന്ന് മോളിയാന്റി തോർത്തും തോളിൽ എടുത്ത് ചൂട് വെള്ളവും എടുത്ത് നീര് കെട്ടിയ കാൽ ചൂട് പിടിക്കാൻ വേണ്ടി വരുമ്പോ എങ്ങോ ഓർമ വരുമ്പോ തലയും താഴ്ത്തി തിരിച്ച് പോവുന്നു... 

ഒരു രാത്രിയിൽ മോളിയാന്റിയെ ചുറ്റി പിടിച്ച് നിലാവിന്റെ വെളിച്ചത്തിൽ ഞാൻ ഇരുന്നു... 

"മോളേ,,, "

"ഹ്മ്മ്,,,, "

"നിനക്കായി എഴുതി കുറിച്ച ആ പുസ്തകത്തിൽ നീ എന്താണെന്ന് വായിച്ചോ.... മരണക്കിടക്കയിൽ നിന്ന് എന്നോട് പറഞ്ഞു ഒരു പോറലും നോക്കാതെ നോക്കിക്കോളണെയെന്ന്... മോളിയാന്റി ഉണ്ടാവുമട്ടോ നിങ്ങളുടെ കൂടെ... എന്നും ഒരു തണലായി... "

"ആ പുസ്തകത്തിൽ എന്താ എഴുതിയിരിക്കുന്നതെന്ന് വായിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല... എങ്ങോ ഓർമകൾ പല വഴിക്ക് പോവുന്നു... ഞാൻ പോവുകയാ,, സിദ്ധുവിന്റെ കൂടെ... എന്നോട് പറഞ്ഞിട്ടുണ്ട് മാനൂപ്പാ,,, മൂപരുടെ കാല ശേഷം ഈ വീട്ടിൽ നിൽക്കാൻ പാടില്ലെന്ന്... പക്ഷേ ആരോ ഇവിടെ തന്നെ പിടിച്ചു വെക്കുന്നത് പോലെ ഒരു തോന്നൽ... ചിലപ്പോൾ തോന്നും മാനൂപ തന്നെയാണെന്ന്... "

"മാനൂപ നിന്നോട് അങ്ങനെ പറഞ്ഞെങ്കിൽ നീ പോയിക്കോ സിദ്ധുവിന്റെ അടുത്തേക്ക്... ഒരു കാര്യവും ഇല്ലാതെ മൂപര് അങ്ങനെ പറയില്ലല്ലോ... വക്കാണെങ്കിലും തള്ളി കളയല്ലേ... "

"ഹ്മ്മ്... "


**********************

മാസങ്ങൾ ശേഷം... 

"നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്റെ അടുത്തേക്ക് വന്ന് പോവരുതെന്ന്... നിന്റെ ഒരു ആഗ്രവും നടക്കാൻ പോണില്ല മിസ്റ്റർ അദ്നാൻ ജഹാൻ... ഒരുനാൾ സ്നേഹിച്ച ഈ മനസ്സ് കൊണ്ട് തന്നെ നിന്നെ ഞാൻ വെറുത്ത് പോയി.. നീ കാരണം സത്യം വിളിച്ച് പറഞ്ഞ ആകാശിനെ പോലും ഞാൻ വെറുത്തു പൊയ്... ഇത്രക്ക് നീചൻ ആയിരുന്നെന്ന് അറിഞ്ഞില്ല... അവന്റെ വാക്കുകൾ വിശ്വസിക്കാതെ പോയ ഞാൻ മണ്ടി... അപ്പോഴും നിന്നെ ഞാൻ വിശ്വസിച്ചു... "

"ഹഹഹഹ... കമോൺ യാഷ,,, ശെരിക്കും എന്നേ കുറിച്ച് നീ മനസ്സിലാക്കിയിട്ടില്ല... പുറമെ കാണുന്ന ഈ മാന്യത മാത്രമേ എനിക്കുള്ളൂ... ഉള്ളം കൊണ്ട് അന്നും ഇന്നും അദ്നാൻ വെറും വൃത്തികെട്ടവൻ തന്നെയാണ്... നിനക്കറിയോ യാഷ,, എത്ര നാളായി ഞാനെന്റെ ഉള്ളിലെ വികാരത്തെ കടിച്ച് പിടിക്കുന്നത്... നിന്റെ നിഴൽ പോലും എന്റെ കണ്ണിൽ പെടുമ്പോൾ രക്തയോട്ടം വല്ലാതെയങ് കുതിക്കുന്നു... നിന്റെയീ ബോഡി സ്ട്രച്ചർ തന്നെ കാണാൻ എന്ത് ഭംഗിയാ... 

മാനൂപ മരിക്കാൻ തന്നെയാ ഞാൻ കാത്ത് നിന്നത്... മൂപര് ഇവിടെയുള്ളപ്പോ എനിക്ക് ഇതൊന്നും നടത്താൻ കഴിയില്ല... മൂപരുടെ പൊന്നോമന ചെറുമകൾ ആണല്ലോ നീ... നീ കഴിഞ്ഞിട്ടേ ഞങ്ങൾക്ക് ഒരു സ്ഥാനം തന്നിട്ടുള്ളൂ... മൂപര് ഇപ്പൊ അങ്ങ് പരലോകത്തല്ലേ ഉള്ളത്... എന്നേ തടഞ്ഞു നിർത്താൻ ഇവിടെയാരും ഇല്ല... വാപ്പയാണെൽ എന്തോ ആവശ്യത്തിന് നാട്ടിൽ നിന്നെ പോയി... ഉമ്മിയാണെൽ മൂപ്പത്തിയുടെ തറവാട്ടിലക്കും പോയി... പിന്നെ മോളിയാന്റി ആണേൽ കിച്ചണിൽ നിന്ന് പെടാപാട് പെടുന്നുണ്ട്... നീയൊന്ന് നിലവിളിച്ചാൽ പോലും മൂപ്പത്തി അറിയാൻ പോവില്ല... ഹൈ വോളിയത്തിൽ പാട്ടും വെച്ച് കൊടുത്തിട്ട് ഞാൻ അതും കേട്ട് ജോലി ചെയ്തോന്നും പറഞ്ഞ് ഇങ് പോന്നു... ഇവിടെയിപ്പോൾ ഡോറും ജനലും കർട്ടനും ഒക്കെ അടച്ചാൽ പിന്നെ നമ്മുടേതായ ലോകം... ഓ പിന്നെ ഐമു എവിടെയിരിക്കും എന്നാല്ലേ നീ ആലോചിക്കുന്നത്.. അവൻ ഉമ്മാന്റെ കൂടെ ഡ്രൈവർ ആയി പോയി... ഇപ്പൊ ഏകദേശം ഓകെ ആയല്ലോ... എത്രയൊക്കെ തടഞ്ഞു നിർത്താൻ ശ്രമിച്ചാലും ഞാൻ ആഗ്രഹിച്ചത് ഇന്നൊരു തവണ നേടിയെടുത്തിട്ടേ പോവതുള്ളു... അതിന് നീയൊന്ന് സമ്മതിച്ചേ പറ്റു... നിന്റെ സമ്മദം എനിക്ക് വേണമെന്നില്ല... അതില്ലാതെയും കാര്യം നിറവേറ്റാൻ എനിക്കറിയാം... "

റൂമിലെ ജനലുകളും വാതിലുകളും അടച്ചു കർട്ടൻ നീക്കി സൂര്യന്റെ കത്തുന്ന വെളിച്ചതെ തട്ടിമാറ്റിയവൻ റൂം ഇരുട്ടിനാൽ മൂടിയതും ഒരു പേടിയോടെ ഞാൻ ഡ്രെസ്സിൽ മുറുകെ പിടിച്ചിട്ട് നിൽക്കുമ്പോ എനിക്ക് അരികിലേക്ക് വരുന്ന അവന്റെ മുന്നിൽ ഞാൻ മുഖം തിരിച്ച് വെച്ചു.... 

അരികിലേക്ക് വരും തോറും ഹൃദയം ഇടിക്കാൻ തുടങ്ങിയതും കണ്ണുകൾ അടച്ചു വെച്ചിട്ട് ഒരു സമാധാനം കിട്ടാതെയായപ്പോൾ അവനെ തടഞ്ഞു നിർത്താൻ ഞാൻ പല കളികളും കളിച്ചെങ്കിലും എന്നേ കൊണ്ട് അതിന് കഴിഞ്ഞില്ല... 

പോക്കറ്റിൽ നിന്ന് എന്തോ ഒരു പൊടി എടുത്ത് അവൻ മൂക്കിലേക്ക് വലിച്ച് കയറ്റിയതും വശ്യമായ ഒരു നോട്ടത്തോടെ അവൻ എന്നേ നോക്കിയപ്പോ പേടി കൊണ്ട് ഞാൻ വിറച്ച് നിൽക്കുകയായിരുന്നു.... 

പെട്ടന്നവൻ എന്റെ രണ്ട് കൈകളും പിന്നിലേക്ക് ഒതുക്കിയിട്ട് അതിൽ കുറച്ച് പൊടി എടുത്തിട്ട് എന്റെ മൂക്കിലേക്ക് അടുപ്പിച്ചതും കഴിയും വിധം ഞാൻ അത്‌ ശ്വസിക്കാതെ ശ്വാസം കടിച്ച് പിടിച്ചെങ്കിലും ഒടുക്കം മുട്ട് മടക്കേണ്ടി വന്നു... ശ്വാസം അകത്തേക്ക് വലിച്ചപ്പോ തന്നെ വല്ലാത്തൊരു തരിപ്പ് ശരീരത്തിൽ അനുഭവപ്പെട്ടതും തലയാകെ പെരുത്ത് വരുന്നത് പോലെ തോന്നിയതും മുന്നിൽ കാണുന്ന കാഴ്ചകൾ ഒക്കെ അവ്യക്തമായി കാണാൻ മായാൻ തുടങ്ങി.... 


**********************

പെട്ടന്നവൾ അവന്റെ കോളറയിൽ പിടിച്ച് പാതി കണ്ണുകൾ അടച്ച് അവന്റെ നെഞ്ചിലേക്ക് വീണതും വശ്യമായ ഒരു ചിരിയോടെ അവന്റെ കൈകളിൽ അവളുടെ മുഖം ഒതുക്കി പിടിച്ചിട്ട് ആ മുഖത്ത് കൂടി കണ്ണുകൾ കൊണ്ട് പാഞ്ഞതും വരണ്ടു നിൽക്കുന്ന അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു.... പല്ലുകൾ കൊണ്ട് കടിക്കുന്ന വേദന അറിഞ്ഞവൾ എരുവ് വലിച്ച് അവനിലുള്ള പിടി ഒന്ന് മുറുക്കിയതും ഒരു സുഖത്തോടെ ആ ശബ്ദം അവനെടുത്ത് അവളെ പൊക്കിയെടുത്ത് ബെഡിലേക്ക് കിടത്തി.... 


നീണ്ടു നിവർന്നു കിടക്കുന്ന അവളുടെ ശരീരത്തിൽ കൂടി അവന്റെ കണ്ണുകൾ പായിച്ചപ്പോൾ എവിടുന്നോ അവനിൽ ഒരു ഉണർവ് കിട്ടിയതും തല പെരുത്ത് അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്ന അവളെ അടക്കി നിർത്തിയവൻ അവൾക് അരികിലായി കിടന്നു... ആ കഴുത്തിൽ അവന്റെ മുഖമൊന്നു കൊണ്ട് പോയി ഒരു ലഹരിപോലെ അവൻ വിയർത്തൊലിക്കുന്ന വിയർപ്പിന്റെ ഗന്ധം ഉള്ളിലേക്ക് വലിച്ച് കയറ്റി... പെട്ടന്ന് ആരോ നിർത്താതെ വാതിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോൾ ഒരു പകപ്പോടെ അവൻ അവൾക്ക് അരികിൽ നിന്ന് എഴുന്നേറ്റ് മാറിയിട്ട് വിറയാർന്ന കാലുകളാൽ എന്ത് ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... 

ഡോർ തുറന്നാൽ അവളെ കാണുമെന്ന പേടിയില്ല അവൻ തുറക്കാതെ നിന്നപ്പോ പുറത്ത് നിന്ന് നിർത്താതെ നോക്ക് ചെയ്യുന്നുണ്ട്... അവളെ മറച്ചു വെക്കാൻ എന്നോണം ശരീരത്തിൽ കൂടി ഒരു പുതപ്പ് എടുത്തിട്ട് മറച്ചു വെച്ച ശേഷം എന്നത്തേയും പോലെ വളരെ കൂൾ ആയി അവൻ ഡോർ തുറന്നു... 

"യാഷ എവിടെ അദ്നാൻ... "

സിദ്ധുവിന്റെ കനപ്പിച്ചു കൊണ്ടുള്ള സംസാരം കേട്ട് അവൻ പുച്ഛത്തോടെ മുഖം തിരിച്ചപ്പോ അകത്തേക്ക് തള്ളി കയറാൻ നിന്ന അവളെ തടഞ്ഞു നിർത്തിയവൻ ഡോർ അടച്ച് പുറത്തേക്ക് ഇറങ്ങി... 

"നിന്റെ അഭിനയമൊന്നും എനിക്ക് കാണേണ്ട മിസ്റ്റർ അദ്നാൻ.. മര്യാദയുടെ ഭാഷയിൽ ഞാൻ ചോദിച്ചു അവളെവിടെയെന്ന്... നിന്റെ മുന്നിൽ നിന്ന് സമയം കളയാൻ എന്റെ പക്കൽ സമയമില്ല... അതോണ്ട് പുന്നാര മോൻ പറയുന്നതാ നല്ലത്... "

"ഒന്ന് അടങ്ങേടി സിദ്ധു... അവൾ എന്റെ അടുത്തുണ്ട്.. പേടിക്കേണ്ട... അല്ല,,, നിന്നോടാരാ ഇങ്ങോട്ട് കേറി വരാൻ പറഞ്ഞത്... ആരോട് ചോദിച്ചിട്ടാ നീ വന്നത്... സ്വന്തം വീട് പോലെ കേറിയിറങ്ങിയ കാലം കഴിഞ്ഞു... ഇനി അത്‌ വേണ്ടാ... ഇപ്പൊ തന്നെ ഇവിടുന്ന് ഇറങ്ങിക്കോളണം... ഇനി മേലാൽ നിന്നെയീ പരിസരത്ത് കണ്ട് പോകരുത്... ആരോരുമില്ലാത്ത നിന്നെപോലെയുള്ളവർക് പറഞ്ഞതാ ആ കാണുന്ന ഒർഫനെജ്... കേട്ടോടി... "

"അങ്ങനെ ആരോരുമില്ലാത്ത ഒരുവളല്ലേ യാഷ... "

"നോ സിദ്റ നോ,,,, നിനക്ക് തെറ്റി.... ആരൊക്കെ അവളെ വേണ്ടെന്ന് പറഞ്ഞാലും എനിക്കവളെ ആരോരുമില്ലാത്തവളാക്കാൻ കഴിയില്ല... അവളെന്നും ഈ അദ്നാന്റെ കൂടെയുണ്ടാവും.. എന്റെ കൈകളിൽ... മറ്റുള്ള പെൺകുട്ടികളുടെ അടുത്തൊന്നും തോന്നാത്ത എന്തോ ഒരു അട്ട്രാക്ഷൻ ആണ് എനിക്ക് അവളിൽ... എന്നിൽ മാത്രം കേറി വരുന്ന അവളെന്ന ലഹരി... മതിവരാതെ ഞാൻ അവളെ സ്നേഹിച്ചു സ്നേഹിച്ച് ദിനങ്ങൾ കഴിഞ്ഞ് പൊയ്ക്കോളാം... അതോർത് നീ ടെൻഷൻ ആവേണ്ട... ഇപ്പൊ പുന്നാര മോള്‌ ചെല്ല്... അല്ലെങ്കിൽ അവളെ അവിടെ കിടത്തിയത് പോലെ നിന്നെയും ഞാൻ കിടത്തി നിങ്ങളുടെ രണ്ടുപേരുടെയും ഇടയിൽ കിടന്ന് ഞാൻ ഞെരങ്ങും... എന്റെ ഉള്ളിൽ നീയെന്ന ലഹരി ഉണർത്താൻ നിൽക്കാതെ പോടീ... ഇനി ഈ ഷാജഹാൻ മൻസിലേക്ക് നിനക്ക് പ്രവേശനമില്ല... ഗോ ഗോ ഗോ ഔട്ട്‌... "

"മറ്റുള്ളവർ നിനക്ക് മുന്നിൽ വിറച്ച് നിന്നെന്ന് കരുതി ഞാൻ നിന്റെ മുന്നിൽ എന്നല്ല ആരുടേയും മുന്നിലും വിറക്കില്ല... അത്രക്ക് ധൈര്യവും കരുത്തുമുണ്ട് എനിക്ക്... മുന്നിൽ നിന്ന് മാറി നിൽക്കട... അല്ലെങ്കിൽ എനിക്ക് ബലം പ്രയോഗിക്കേണ്ടി വരും... "

"നിന്റെയീ ഹുണ്ടും അഹങ്കാരവുമൊക്കെ വേറെ വല്ലവരുടെയും മുന്നിൽ ട്രൈ ചെയ്തോക്ക്... എന്റെ മുന്നിൽ വേണ്ടാ സിദ്റ വേണ്ടാ... "

പല്ലുകൾ കടിച്ച് പിടിച്ച് ദേഷ്യത്തോടെ അവനത് പറഞ്ഞപ്പോ അതൊട്ടും കണക്കിൽ എടുക്കാതെ അവൾ അവനെ പിടിച്ച് മാറ്റാൻ നിന്നെങ്കിലും അവന്റെ ബലത്തിൽ അവൾക്ക് ഒന്നിനും കഴിഞ്ഞില്ല... കഴിയും വിധം തന്റേ ജീവൻ അർപ്പിച്ചു കൊണ്ട് തന്നെ നോക്കിയെങ്കിലും അവൾക് കഴിഞ്ഞില്ല... പെട്ടന്നൊരു തള്ളലിൽ അവൾ കാല് തെന്നി നിലത്തേക്ക് വീണപ്പോൾ അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു അവൻ... 

"വേണ്ടാ വേണ്ടാന്ന് പറഞ്ഞതല്ലേ... പിന്നെന്തിനാ വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കുന്നത്.. ഇറങ്ങി പോടീ നാറി... "

അവളുടെ കഴുത്തിൽ പിടിച്ചവൻ അങ്ങനെ പറഞ്ഞ് എഴുന്നേറ്റപ്പോൾ പെട്ടന്ന് അവളുടെ ഉള്ളിൽ ഒരു പേടി ഉണർന്നതും തനിക്കിനി ഈ വീട്ടിൽ ഒരു സ്ഥാനവും ഇല്ലാന്ന് മനസ്സിലാക്കിയവൾ ആ റൂമിൽ നോക്കി കണ്ണുകൾ നിറച്ച് എഴുന്നേറ്റു... ഗേറ്റ് കടന്ന് ആ വീടും യാഷ കിടക്കുന്ന റൂമും നോക്കി കണ്ടവൾ തളർന്നു കൊണ്ട് പോവുമ്പോ എങ്ങോ ഉള്ളിൽ മാനൂപാനെ ഓർത്ത് പോയി... 

´ഇതൊക്കെ കാണുന്നുണ്ടോ മാനൂപാ... ഇവരുടെയൊക്കെ സ്നേഹം കൊണ്ടാ മാനൂപ പറഞ്ഞിട്ടും നിങ്ങളുടെ കാല ശേഷം അവള് ഇവിടെ തന്നെ കഴിഞ്ഞത്... പക്ഷേ ആ സ്നേഹമൊക്കെ കാമ സ്നേഹമാണെന്ന് അറിയാൻ വൈകി പോയി.... അവന്റെ മുന്നിൽ സ്വന്തം ജീവിതം ബലിയറക്കേണ്ടി വന്നു മാനൂപാന്റെ യാഷ മോൾക്ക്... പ്ലീസ്,,, അവൾക്ക് ഒന്നും സംഭവിക്കല്ലേ... `

സ്വന്തം മനസ്സിനോട് അവള് അങ്ങനെയൊക്കെ പറഞ്ഞു അവിടുന്ന് നീങ്ങുമ്പോ ഉള്ളിൽ വല്ലാത്തൊരു കുത്ത് പോലെ തോന്നി.... 


വീണ്ടും അവൻ റൂമിലേക്ക് കയറി ഡോർ അടച്ചിട്ട് ഒരു ചിരിയാലെ അവൾക്ക് അരികിലേക്ക് കിടന്ന് ആ കഴുത്തിൽ മുഖം പൂഴ്ത്തി വെച്ച് വസ്ത്രം നീക്കിയവൻ നഗ്നതയോടെയുള്ള അവളുടെ അരയിൽ പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി... ശരീരത്തിലെ ചൂട് തട്ടുന്നതോടൊപ്പം അവന്റെ ഉള്ളം ഉണരുകയായിരുന്നു... വീണ്ടുമൊരു സമയത്തിന് കാത്ത് നിൽക്കാതെ അവൻ ഷർട്ടുകൾ അഴിച്ച് അവളുടെ മേളിലേക്ക് വീണു... 

പെട്ടന്ന് എവിടുന്നോ ബോധം വന്നത് പോലെ കണ്ണുകൾ വലിച്ച് തുറന്നതും നേരെത്തെ അവൻ തന്നെ കൊണ്ട് ശ്വസിപ്പിച്ച ലഹരിയിൽ അവളാകെ കുഴഞ്ഞു... തന്റേ മേലിൽ കിടക്കുന്ന അവനെ പിടിച്ച് മാറ്റാൻ കഴിയാതെ അവൾ അവന്റെ മുന്നിൽ സ്വന്തം ശരീരം അർഹതയല്ലാത്ത ഒരുവന്റെ മുന്നിൽ ബലിയറുപ്പിച്ചു.... 

കഴുത്തിലും മുഖത്തും മറ്റു ഭാഗങ്ങളിലുമായി അവളെ വേദനപ്പിക്കുമ്പോ പ്രതികരിക്കാൻ കഴിയാതെ ജീവച്ചയം പോലെ കിടക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ... രക്ഷകനായി പറന്നെത്താൻ ആരുമില്ല... സ്വന്തം രക്തമെന്ന് പറഞ്ഞ് ശബ്ദം ഉയർത്തി അവൾക്ക് മുന്നിൽ സംസാരിക്കാൻ ആരുമില്ല... തികച്ചും ഒറ്റപ്പെടുകയായിരുന്നു... 

തന്റേ ശരീരത്തിലേക്ക് അവൻ ലയിച്ചു കയറുമ്പോൾ വാവിട്ട് കരയാൻ പോലും തൊണ്ട അനങ്ങിയില്ല... രണ്ട് കണ്ണുകളിൽ നിന്നും കണ്ണീർ വരുന്നതല്ലാതെ വേറൊന്നും ഉണ്ടായില്ല... അത്‌ കണ്ടിട്ടും അവൻ അവഗണിച്ചു കൊണ്ട് അവളുടെ ശരീരത്തിൽ ആർത്തിറങ്ങി.... 

അവന്റെ വിയർപ്പ് തുള്ളികൾ അവളുടെ ശരീരത്തി പതിയുന്നത് അവൾക്ക് അറിയാൻ കഴിഞ്ഞില്ല... കണ്ണുകൾ തുറന്ന് മുകൾപോട്ട് നോക്കി കിടക്കുന്നതോടൊപ്പം വേദനയിൽ അവൾ നിയന്ത്രിക്കാൻ എന്നോണം ആ തലമുടിയിൽ പിടിച്ച് നിന്നു.... 

മണിക്കൂറുകൾക്ക് ശേഷം തന്റേ ശരീരത്തിൽ നിന്നും മാറി നിന്ന് ടേബിളിൽ ബോട്ടിലിൽ വെള്ളം ഒറ്റ വലിയിൽ കുടിച്ച് കുറച്ച് നഗ്നയോടെയുള്ള അവളുടെ ശരീരത്തിൽ കൂടി ഒഴിച്ചു.. വറ്റി വരണ്ട തൊണ്ടയൊന്നു നനക്കാൻ എന്നോണം അവൾ നാവ് നീട്ടി പുറത്തേക്ക് ഇട്ടപ്പോ ഒരു തുള്ളി വെള്ളം ആ നാവിൽ ഉറ്റി.... 

അവളുടെ ശരീരത്തിൽ അഴിച്ചിട്ട വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് കൈകൾ വലിച്ച് നീട്ടി വശ്യമായ ഒരു ചിരിയോടെ അവൻ ഡോറുകൾ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ തന്നെ ഐമനും ഉമ്മയും വന്നിരുന്നു.... യാതൊരു ഭവമാറ്റവും ഇല്ലാതെ അവൻ അവർക്ക് മുന്നിൽ ഇരുന്ന് ചിരിച്ചെന്ന് വരുത്തിയതും ഇതുവരെ കാണാത്ത അവന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് ഐമൻ അവന്റെ അടുത്തേക്ക് വന്നു.... 

"എന്താ ആദു നിന്റെ മുഖത്ത് ഇത്ര തിളച്ചം... "

അതിനൊന്നവൻ വല്ലാത്തൊരു ചിരി ചിരിച്ചപ്പോൾ സംശയം തോന്നി അവൻ ഒരു നോട്ടം നോക്കി.... 

*****************************

 അനുവാദമില്ലാതെ എന്റെ ശരീരം അവൻ കീഴടക്കിയപ്പോൾ എന്ത് കൊണ്ട് എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല...

വേദന കൊണ്ട് ശരീരം പിടയുമ്പോ നിയന്ത്രണമില്ലാതെ കണ്ണീർ വരുന്നതല്ലാതെ വേറൊരു പരിഹാരവും ഉണ്ടായില്ല... സ്വന്തമെന്ന് കരുതി ഒരു ജ്യേഷ്ടന്റെ സ്ഥാനം നൽകി ഞാൻ അതിര് വിട്ട് സ്നേഹിച്ചതാണോ ചെയ്ത തെറ്റ്... നിമിഷങ്ങൾ കടന്ന് ചെല്ലുമ്പോഴും എന്നോട് തന്നെ വെറുപ്പ് തോന്നുന്നു... 

പേടി,, അത്‌ തന്നെയാ എന്നേ തളർത്തുന്നത്... ഞാൻ വാവിട്ട് ഒന്ന് ഉറക്കെ കരഞ്ഞാൽ അത്‌ കേൾക്കാൻ ഒരാളെങ്കിലും ഉണ്ടായെന്നു വരില്ലെ... എന്നിട്ടും പേടി കൊണ്ടല്ലേ വറ്റി വരണ്ട തോണ്ട അനങ്ങാതിരുന്നത്.... 

ദേഹത്ത് വലിച്ചെറിഞ്ഞ വസ്ത്രം മാറ്റി ഞാൻ മേലിൽ കൂടി ഒരു പുതപ്പ് ഇട്ട് ഞാൻ എന്നേ തന്നെ കെട്ടിപിടിച്ചു... അപ്പോഴും കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.... 

കുറച്ച് കഴിഞ്ഞപ്പോൾ അവൻ വീണ്ടും റൂമിലേക്ക് കയറി വന്ന് പല്ലുകൾ കൊണ്ട് കടിച്ച് മുറിവേറ്റിയ കഴുത്തിൽ വന്നവൻ ചുണ്ടുകൾ ചേർത്ത് വെച്ച ശേഷം ജീവചയം പോലെ കിടക്കുന്ന എന്റെ മുഖത്തേക്ക് നോക്കിയവൻ ഒന്ന് ചിരിച്ച ശേഷം കാതിൽ ഇപ്പൊ വരാവേന്നും മൊഴിഞ്ഞവൻ ഡോർ അടച്ച് മുറിയിൽ നിന്നും ഇറങ്ങി.... 


ശരീരത്തോട് പുതപ്പ് ചേർത്ത് പിടിച്ച് ജനലിന്റെ കമ്പിയിൽ പിടിച്ച് ഞാൻ എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നു... പുറത്ത് നിന്ന് ആരുടെയൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിലും അതൊന്നും ചെവി കൊടുക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ... പല വഴിയിൽ കൂടി എന്നെയും തേടി വരുന്ന സിദ്ധുവിനെ കണ്ടപ്പോ ഒരുനിമിഷം അവളെപോലൊരു ധൈര്യശാലിയായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി... 

"യാ,,,, യാഷ,,, "

മുഖത്ത് കാണുന്ന മുറിവിലും വാടി തളർന്ന കണ്ണുകളിൽ നോക്കിയവൾ ഇടറിയ ശബ്ദത്തോടെ അവൾ വിളിച്ചപ്പോൾ മൗനം ആയിരുന്നു എന്റെ പ്രതികരണം.... പലതും അവൾ പറഞ്ഞ് മനസ്സിലാക്കുന്നുണ്ടെങ്കിലും തളർന്നു പോയിരുന്നു... 

"ഇനിയെന്തിനാ ഈ യാഷക്ക് നീ ധൈര്യം പകർന്നു നൽകുന്നത്... ഇനിയുള്ള എന്റെ ജീവിതം ഈ നാല് ചുവരുകൾക്കിടയിൽ ഒതുങ്ങി നിൽക്കുകയാണ്... അർഹതപ്പെടാത്ത ഒരുവന്റെ മുന്നിൽ ശരീരം മുട്ട് മടക്കിയാൽ പിന്നെ എനിക്ക് എന്ത് ജീവിതമിരിക്കുന്നു... തീർന്നില്ലേ എല്ലാം... പ്രതികരിക്കാൻ കൈ ഉയർന്നില്ല നാവ് ഉയർന്നില്ല... മരിച്ചു കിടക്കുകയായിരുന്നു ഞാൻ.... ഇനി പുറം ലോകത്തേക്ക് യാഷ ഇല്ല... ഇതിനകത്ത് നിന്ന് എന്ന് ഞാൻ ഇറങ്ങുന്നുവോ അന്ന് എന്റെ മരണമാണ്... കഴിയില്ല ജീവിക്കാൻ... ആർക് വേണ്ടിയാ ഇനിയൊരു ജീവിതം... "

തിരിച്ച് ഒരു മറുപടി തരാതെ സിദ്ധു എന്റെയൊപ്പം കരയുകയായിരുന്നു.... 

***************************

"അവളൊരുത്തി പുറത്ത് ആരോടെങ്കിലും നിന്നെ കുറിച്ച് പറഞ്ഞാൽ തകരുന്നത് നിന്റെ ജീവിതം മാത്രമല്ലടാ.... ഞങ്ങളുടെ ജീവിതം കൂടിയാ... ഒരുവാക്ക് ഞങ്ങളോട് പറഞ്ഞിരുന്നേൽ നിന്നെ അവൾക്ക് സ്വന്തമാക്കി തരില്ലായിരുന്നോ... എന്തിനാ ഇത്ര കടും കൈ ചെയ്തത്.... പറയടാ നായെ.... "

"അവളെ എനിക്ക് കല്യാണം കഴിക്കാനുള്ള മോഹമൊന്നും ഇല്ല വാപ്പ... ഇത്പോലെ മുന്നോട്ട് പോവാനാ എനിക്കിഷ്ടം... കൂടെ കിടത്താൻ അവളൊരുത്തി വേണം... അത്രയേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ... ഈ കാര്യം ഓർത്ത് ആരും ടെൻഷൻ ആവേണ്ട... ഈ വീട്ടിലുള്ളവർ അല്ലാതെ പുറമെ വേറെ ആരെങ്കിലും അറിഞ്ഞാൽ ജീവനോടെ വെച്ചേക്കില്ല ഞാൻ... വേലക്കാരിയായ മോളി,,, നിങ്ങളോടും കൂടിയാ ഞാൻ പറയുന്നത്... എനിക്കെന്റെ ആഗ്രഹം നിറവേറ്റണം... ഉള്ളിലുള്ള വികാരം പുറമെ കാണിക്കണം... അതും അവളുടെ മുന്നിൽ.... ആരും എതിർക്കാൻ നിൽക്കേണ്ട.... എതിർക്കാൻ ആരും വരികയും വേണ്ടാ... ഇനി അങ്ങോട്ട് എന്റെ ഓരോ സമയവും അവളുടെ അരികിൽ ചിലവഴിച്ചു കൊണ്ടായിരിക്കും... "

ശബ്ദത്തിൽ കുറച്ച് കനം വരുത്തിക്കൊണ്ടവൻ അങ്ങനെ പറഞ്ഞപ്പോ ആർക്കും അവനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല... അവൻ പറയുന്നത് പോലെ എല്ലാവരും അനുസരിക്കുകയായിരുന്നു... അവർക്കിടയിൽ നിന്നും മാറി നിന്ന് മോളിയാന്റി സാരി തുമ്പ് വായോട് ചേർത്ത് വെച്ച് നീറി നീറി കരയുമ്പോൾ ഉള്ളിൽ തെളിഞ്ഞു വരുന്ന മുഖം മനൂപ്പാന്റെതായിരുന്നു.... 

´ഇങ്ങനൊരു ജീവിതമാണ് ഇനിയവൾക്ക് ഉണ്ടാവുക എന്നറിഞ്ഞിരുന്നെങ്കിൽ പിന്നെന്തിനാ ആ കൊച്ചിനെ ഈ ഭൂമിലോകത്ത് തനിച്ചാക്കി പോയത്... ആർക്ക് വേണ്ടി.... ആ വൃത്തിക്കെട്ടവന് വേണ്ടിയോ... അവന് വേണ്ടിയായിരുന്നോ അവൾക്ക് ഈയൊരു ജന്മം... പല തവണ ഞാൻ നിങ്ങളുടെ യാഷയോട് പറഞ്ഞിരുന്നു നിങ്ങളെഴുതിയ ആ ഡയറി വായിക്കെന്ന്... ഓർമ്മകൾ പലതും അവളെ തേടി വരുന്നത് കൊണ്ടാ അവള് വായിക്കാതിരുന്നത്... ഈ മോളിയുടെ ഭാഗത്തും തെറ്റുണ്ട്... ആ ഓർഫനേജിൽ പോവാൻ അവള് നിന്നപ്പോ മിക്കപ്പഴും പിടിച്ച് നിർത്തിയത് ഞാനാണ്... ഇങ്ങനൊരു ഗതികേട് അവൾക്ക് ഉണ്ടാവുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരു നിമിഷം പോലും ഞാനെന്റെ കൊച്ചിനെ ഇവിടെ താമസിപ്പിക്കില്ലായിരുന്നു... തകർന്ന് പോവുകയാ ആ മുറിയിൽ കിടന്ന്... ഒരു നോക്ക് കണ്ട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്‌ത...ഇത്രക്ക് ചീത്ത ഫാമിലിയായിരുന്നെന്ന് അറിഞ്ഞില്ല.... എന്തിനായിരുന്നു ഇതൊക്കെ... എന്നോട് പൊറുക്കണം... മരണക്കിടക്കയിൽ നിന്ന് പറഞ്ഞ വാക്ക് പാലിക്കാൻ എന്നേ കൊണ്ട് പറ്റിയില്ല... ഇനി പറ്റുമെന്നും തോന്നുന്നില്ല... ആ കണ്ടാമൃഗത്തിന്റെ മുന്നിൽ എന്റെ കൊച്ചു പേടിച്ചു മരിച്ചു പോകും.. എന്നോട് പൊറുക്കണം... `

ശബ്ദം പുറത്തേക്ക് വരാതെ കരഞ്ഞു കൊണ്ടവർ മനസ്സിൽ അങ്ങനെയൊക്കേ മൊഴിയുമ്പോ ഉള്ളം വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.... 


ഓരോ ദിനം കഴിയും തോറും അവൻ അവളുടെ ശരീരത്തെ സ്വന്തമാക്കാതിരുന്നിട്ടില്ല.... 

**************************

ഇനിയെന്റെ ഈ ശരീരം ഒന്നിനും കൊള്ളില്ല... അത്രക്ക് ചീഞ്ഞു പോയി... പറ്റിയ മുറിവിന്റെ വേദന പോലും അറിയാൻ കഴിയുന്നില്ല... ഈ മുറിയിൽ തനിയെ കിടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുന്നു... ഒരു വിശ്രമം നൽകാതെ ഉള്ളിലെ കാമം എന്റെ ശരീരത്തോട് തീർക്കുന്നു.... പ്രതികരിക്കാൻ കഴിയാതെ ഞാനും... 

ഇവിടെയുള്ള ബാക്കിയുള്ളവർ അവന്റെ പക്ഷത്ത്... അവന്റെ കാമത്തിന് കൂടെ നിൽക്കുന്നു... ഒരു പട്ടിയെ പോറ്റുന്നത് പോലെ ഓരോ നേരവും അന്നവുമായി മാമി അല്ലെങ്കിൽ ഐമൻ അല്ലെങ്കിൽ മാമൻ റൂമിലേക്ക് കടന്ന് വരുമ്പോ നഗ്ന ശരീരത്തിൽ പുതപ്പിനാൽ പുതച്ചു മൂഡി കിടക്കുന്ന എന്നേ പരിഹാസ രൂപേണേ നോക്കി കൊണ്ട് പല ഭീഷണികളും ഉയർത്തി പോവുന്നു..  

"നീയെങ്ങാനും ഈ കാര്യം വേറൊരാളെ അറിയിച്ചാലുണ്ടല്ലോ.. പിന്നെ ജീവനോടെ ഉണ്ടാവില്ല... കൊന്ന് കളയും... മരണം വരെ നിന്റെ ജീവിതം ഇനി ഇവിടെയായിരിക്കും.... "

പല വാക്കുകളും മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു.... ഈ കുടുംബമാണോ സ്വന്തമെന്ന് പറയാൻ എനിക്കുണ്ടെന്ന് മാനൂപ പറഞ്ഞത്.. ആ അവരൊക്കെ എന്നോട് ചെയ്യുന്ന ക്രൂരത കാണുന്നുണ്ടോ മാനൂപ്പാ.... ഞാനും നിങ്ങളും കരുതിയ ഫാമിലി അല്ല ഇവര്... തെറ്റിപ്പോയി ഞങ്ങൾക്ക് മാനൂപ്പാ തെറ്റിപ്പോയി... 

ശരീരത്തിലെ പല ഭാഗങ്ങളും വേദന കൊണ്ട് പുകയുമ്പോഴും പ്രതികരിക്കാൻ കഴിയാതെ ഒരു പാവയെ പോലെ അവന്റെ മുന്നിൽ ദിവസവും നഗ്നതയോടെ കിടക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളു.. ഒരു തുള്ളി വെള്ളത്തിന്‌ ചോദിച്ചാൽ തിളച്ചു പതക്കുന്ന വെള്ളം തന്ന് എന്നേ അവിടെയും വേദനിപ്പിക്കുന്നു... 

ആരോഗ്യമില്ലാതെ മുഖമാകെ തളർന്ന് ഇരുണ്ടു നിൽക്കുന്നു... 

ദിവസങ്ങൾക്ക് ശേഷം ഒരു രാത്രിയിൽ.... 

പുതപ്പോടെ ചുറ്റി പിടിച്ച് ജനലിന്റെ കീഴിയിൽ നിലാവിൽ വെട്ടി തിളങ്ങുന്ന ചന്ദ്രനെ നോക്കി നിൽക്കുമ്പോഴാണ് സിദ്ധുവും കൂടെ പരിചയം ഇല്ലാത്ത ചെക്കനും വരുന്നത് കണ്ടത്... അവന്റെ മുന്നിൽ നിൽക്കാനുള്ള വസ്ത്ര ധാരണയിൽ അല്ലാത്തോണ്ട് ഞാൻ ജനലിന്റെ അടുത്ത് നിന്നും മാറി നിന്നു... 

"യാഷ പോവല്ലേ,,, പേടിക്കേണ്ട,,, ഇതെന്റെ,,, എന്റെ ഫ്രണ്ട് ആണ്... ഹാനു... "

"ഹായ് യാഷ... ഡോണ്ട് വറി... എന്നേ വിശ്വസിക്കാം... ഞാനും സിദ്ധുവും തമ്മിൽ കുറച്ച് നാളായി നല്ല അടുപ്പത്തിൽ... ഇന്ന് രാവിലെയാ എന്നോട് തന്നെ കുറിച്ച് പറഞ്ഞത്... ലിസൺ... ഇനിയും താൻ ഇവിടെ കിടന്ന് നരഗിക്കേണ്ട... നിന്നെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വരാൻ ഞങ്ങൾ ശ്രമിക്കാം... ഞാൻ പറയുന്നത് പോലെ നീ ചെയ്‌താൽ മതി... ഓകെ.. "

"ഇനിയൊരു ജീവിതം... എന്തിന്...? ആർക്ക് വേണ്ടി...? ഈ ചിതലരിഞ്ഞ പോലെയുള്ള ശരീരം കൊണ്ട് ഞാൻ ജീവിതത്തിൽ എന്ത് നേടിയെടുക്കാനാ... എല്ലാം ഈ ഒറ്റ മുറിയിൽ മരിച്ചു കൊണ്ടിരിക്കുകയാണ്... പുറം ലോകത്തേക്ക് ഞാൻ ഇറങ്ങിയാൽ അന്നെന്റെ മരണമായിരിക്കും... എനിക്ക് വേണ്ടി ആരും കൈ ഉയർത്തേണ്ട നാവ് ഉയർത്തേണ്ട നീതിയും വേണ്ടാ... ഇന്ന് യാഷ,, നാളെ വേറൊരു യാഷയായി വേറെ ആരെങ്കിലും... മരിച്ചു കഴിഞ്ഞാൽ അവൾക്കെന്തിനു നീതി... മണ്ണിനടിയിൽ സ്വാതന്ത്രമായി കിടക്കാനോ... ആ സമാധാനം ദൈവം തരും... ഭൂമിയിൽ നഷ്ടപ്പെട്ട ജീവിതം പരലോകത്തു തരും... ദിനം പ്രതി എന്നെപോലൊരു പെണ്ണ് ഹാഷ്ടാഗിൽ സ്ഥാനം പിടിക്കുന്നതല്ലാതെ അവൾക്ക് നീതി വാങ്ങിച്ച് കൊടുത്താലും അവളത് അറിയുന്നില്ല... തനിക്ക് വേണ്ടി പോരാടിയ ആയിരങ്ങളെ അവൾ കാണുന്നില്ല... വിളിച്ച മുദ്രവാക്യങ്ങൾ അവൾ കേൾക്കുന്നില്ല... എന്നാലും ചില കൂട്ടർ പറയും... അവന്റെ മുന്നിൽ നഗ്ന ശരീരത്തോടെ അല്ലെങ്കിൽ ഗോഷ്ടി കാണിച്ച് കണ്ണിൽ സ്ഥാനം പിടിപ്പിച്ചത് കൊണ്ടല്ലേ അവൾക്ക് ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വന്നതെന്ന്.... 

ഇല വന്ന് മുള്ളിന് കുത്തിയാലും മുള്ള് വന്ന് ഇലയിൽ കുത്തിയാലും പേരുദോഷം എന്നും ഇലക്ക് തന്നെയാ എന്ന പഴമ ചൊല്ല്... 

പെണ്ണിന്റെ ഉള്ളമറിഞ്ഞവർക്ക് മനസ്സിലാക്കാൻ എളുപ്പമാണ്... അത്‌ മനസ്സിലാക്കാത്തവർക്ക് പെണ്ണ് എന്നും കുറ്റക്കാരി തന്നെ... അവൾക്കൊരു നീതി കിട്ടുന്നുണ്ടെങ്കിൽ അത്‌ ജീവനോടെയുള്ളപ്പോൾ ആയിരിക്കണം... ആ ഒരു സന്തോഷം മരണക്കിടക്കയിൽ അല്ല ആഗ്രഹിക്കേണ്ടത്... ശ്വാസം നിലക്കുന്നതിന് മുന്നേ.... 

നാളെ എനിക്ക് വേണ്ടി സംസാരിക്കാൻ സമരം ചെയ്യാൻ ലോകം ഉണരും... ദിവസങ്ങളോളം നീളും... ഞാൻ കഴിഞ്ഞാൽ വേറൊരു പെണ്ണ് ഇത്പോലെ മരിച്ചാൽ പിന്നെ അവൾക്ക് പിന്നാലെയായിരിക്കും ജനങ്ങൾ... എന്ന് കരുതി എന്നേ മറക്കില്ല... അവൾക്കൊപ്പം ആ നൂലിൽ ഞാനും ഉണ്ടാവും... അത്‌ കുറച്ച് പിന്നോട്ടാണെന്ന് മാത്രം... 

മകൾ എന്ത് ചെയ്തു സഹോദരി എന്ത് ചെയ്തു കൂട്ടുകാരി എന്ത് ചെയ്തു എന്നൊക്കെ അന്വേഷിക്കാൻ ആദ്യ രണ്ട് ദിവസം വീടാകെ പോലിസും ആൾക്കൂട്ടവും ഉണ്ടായെന്നു വരും... ദിവസങ്ങൾ കഴിഞ്ഞാൽ ആ ആൾക്കൂട്ടം മറ്റൊരു വീട്ടിൽ... അത്രയേല്ലേ സംഭവിക്കുള്ളു... 

അറിഞ്ഞു കൊണ്ട് ഒരുവന്റെ മുന്നിൽ പെണ്ണ് വസ്ത്രം അഴിച്ച് അവന്റെ ആവശ്യം നിറവേറ്റും... ഇനിയെന്നും കൂടെയുണ്ടാവുമെന്ന വിശ്വാസത്തിന്റെ പിറകെ... അതിൽ അവൾ തന്റേ കുഞ്ഞിന് ജന്മം നൽകാൻ പോവുകയാണെന്ന് അറിഞ്ഞാൽ അവൻ കാൽ പിൻവലിക്കും.... ആ കുഞ്ഞിനേയും കൊന്നെന്ന് വരും.... പക്ഷെ അവൾ വെറുമൊരു പൊട്ടി... സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പിറകെ അവൻ തന്റേ ശരീരത്തെ ആവശ്യപ്പെട്ടാൽ അവിടെ പൊട്ടിയാവുന്നത് പെണ്ണ് തന്നെയാണ്... ആത്മാർത്ഥമായി സ്നേഹിച്ച ഒരുത്തനും അങ്ങനൊരു ആഗ്രവും കൊണ്ട് വരില്ല... അതിന് കാമം എന്ന് മാത്രമേ പറയുള്ളു... സ്നേഹിക്കും,,, മതിവരുവോളും സ്നേഹിക്കും.. പക്ഷെ കുഞ്ഞിനെ തങ്ങേണ്ട അവസ്ഥ വരുമ്പോ പിറകോട്ടടിക്കുന്നു... ജീവനേക്കാൾ ഏറെ സ്നേഹിച്ചവളോട് പിരിയാമെന്ന് പറയുമ്പോൾ പെണ്ണ് ആത്മഹത്യക്ക് കടക്കുന്നു.. അവിടെയും തോൽക്കുന്നത് പെണ്ണ് തന്നെയാണ്... ഇത്രയൊക്കെ ആയിട്ടും അവനെ മനസ്സിലാക്കാതെ മരിക്കുന്ന പെണ്ണ്... അവിടെയാണ് അവൾ വിജയം കരസ്തമാക്കുന്നത് എന്നാ അവള്ടെ വിചാരം... 

പക്ഷെ,,,, അവിടെയവൾ ലോകത്തിനു മുന്നിൽ തോറ്റു കൊടുക്കുകയാണ്.... അവന്റെ മുന്നിൽ തോറ്റു കൊടുക്കയാണ്... ഓരോ പെണ്ണിനും തോൽവി നൽകുകയാണ്... അങ്ങനെയൊരു അവസ്ഥയിൽ വരുമ്പോ പെണ്ണെപ്പോഴും ധൈര്യം കൈവരിച്ചു അവന്റെ മുന്നിൽ വയറും വീർപ്പിച്ച് നടക്കണം... അവൻ വേണ്ടെന്ന് വെച്ച ആ കുഞ്ഞിനേയും താങ്ങി അവൾ തല ഉയർത്തി നടക്കണം... 

എന്നാലും അവിടെയും പെണ്ണ് തോറ്റു പോവുകയാണ്... നാട്ടുകാരുടെയും വീട്ടുകാരുടെയും ഒറ്റപ്പെടുത്തലും കുത്തുവാക്കുകൾ കേട്ട് അപമാനിക്കപ്പെടുകയും ചെയ്യുന്നു.... ധൈര്യം കൈവരിച്ചു ജീവിക്കുമ്പോൾ അവള്ടെ കൂടെ ആരും ഉണ്ടാവില്ല.. മറിച്ച് അവൾ മരിച്ചാൽ അവള്ടെ കൂടെ എല്ലാവരും... എല്ലായിപ്പോഴും തോറ്റു പോവുകയാണ് പെണ്ണ്.... സ്ത്രീ അമ്മ പെണ്ണ്,,, ഇതിനൊക്കെ രണ്ട് വാക്ക് മാത്രമേയുള്ളൂ... പക്ഷെ ആ വാക്കിൽ അവൾ അനുഭവിക്കുന്ന വേദന... 

പൊറുതി ജീവിക്കണം എന്നുണ്ട് എനിക്ക്... പക്ഷെ അവിടെയും എനിക്ക് തോൽവി മാത്രമേ ഉണ്ടാവുകയുള്ളൂ... കാരണം ലോകം മൊത്തം അവൻ പറയുന്ന കള്ളങ്ങൾ വിശ്വസിക്കും... കാരണം പേരുകേട്ട ഒരു ഫാമിലി,,, അതിലെ ഒരു പയ്യൻ... അവനൊരിക്കലും ഇങ്ങനെ ചെയ്യില്ല ഇതൊക്കെ വെറും നുണയാണെന്ന് പറയുകയെ ഉള്ളു... കാരണം അവൻ പുറത്ത് നല്ല മാന്യൻ... ഞാൻ മോശക്കാരി... അവിടെ എനിക്കൊരു ജീവിതം കിട്ടിയിട്ട് എന്ത് ചെയ്യാനാടോ.... തോൽവിയല്ലേ എനിക്ക്... പക്ഷെ എനിക്കൊരു ആഗ്രഹം ഉണ്ട്... അവനെയും കൊന്ന് ഞാനും മരിക്കണം... അവനെ കൊന്നിട്ട് എനിക്ക് മരിച്ചാൽ മതി.... ഇന്ന് ഞാനാണ് അവന് ഒരു ലഹരിയെങ്കിൽ നാളെ വേറൊരുത്തി അവന്റെ ഉള്ളിൽ ലഹരിയായി വരില്ലെന്ന് ആര് കണ്ടു... അങ്ങനെ അവൻ സുഖം പ്രാപിക്കേണ്ട... മരിക്കണം അവനും... നാളെയൊരു അദ്നാൻ എന്ന കണ്ടാമൃഗം വേറൊരു പൂച്ചയെ കൊല്ലാൻ അവസരം ഉണ്ടാവരുത്... "

"യാഷ... i know that you're feeling... നീ പറഞ്ഞതൊക്കെ വളരെ ശെരിയാണ്... എന്ന് കരുതി അവന്റെ മുന്നിൽ നീ തോറ്റു കൊടുക്കരുത്... പൊറുതി ജീവിക്കണം... യാഷയിലൂടെ ബാക്കിയുള്ള പെൺകുട്ടികളും ജീവിക്കണം.... നിന്റെ അഹങ്കാരവും തന്റെടവും മറ്റുള്ളവർക്ക് മുന്നിൽ കൊണ്ട് വരണം... ഞാനൊരു കാര്യം പറഞ്ഞാൽ നീയത് ചെയ്യുമോ... കൊല്ലണം നീ... ആ മൃഗത്തെ നീ കൊല്ലണം... നിന്റെ ജീവിതം ജയിലറക്കുള്ളിൽ ഒതുക്കിയ അവനെ നീ വെറുതെ വിടിമോ യാഷ.... നീ ഈ പറഞ്ഞ വാക്കുകൾ നീയൊന്ന് മനസ്സ് വെച്ചാൽ തീരുന്നതേയുള്ളൂ... നിന്റെ ഉള്ളിലെ ഭയമാണ് നിന്നെ ഇതൊക്കെ ചെയ്യിക്കുന്നത്... വേണ്ടാ യാഷ... അത്‌ വേണ്ടാ.... ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോവണമെന്ന് നിനക്ക് ഞങ്ങൾ പറഞ്ഞ് തരാം... അതിന് നീ അവനെ കൊല്ലണം... ഈ മുറിക്കുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങണം.. ബാക്കി എന്താണെന്ന് ഞാനും സിദ്ധുവും നിനക്ക് പറഞ്ഞ് തരാം... " ഹാനു 

"ഹാ യാഷ... ഈ സിദ്ധുവിനെ വിശ്വസിക്കുന്നത് പോലെ നിനക്ക് ഇവനെയും ഇവൻ പറഞ്ഞ വാക്കുകളെയും വിശ്വസിക്കാം.... ഹാനു ഒരിക്കലും പാഴ്വാക്കുകൾ പറയാറില്ല... ഇവനെ എനിക്ക് നല്ല വിശ്വാസമുണ്ട്... അതിവന്റെ സ്നേഹം തന്നെയാണ്... " സിദ്ധു 

"ഇപ്പൊ ഞാൻ ഇങ്ങോട്ട് വന്നത് നിനക്ക് ഒരു സാധനം കൈമാറാനാണ്.... ദാ ഈ കത്തി ഇന്ന് രാത്രി മുതൽ നീ കിടക്കുന്നിടത്ത് ഉണ്ടാവണം... നിനക്ക് എന്ന് ധൈര്യം വരുന്നോ,,, അന്ന് നീ അവനെ കൊന്ന് കളഞ്ഞേക്ക്... ലോകം അറിയാതെ സൂക്ഷിക്കാൻ ഞാൻ ശ്രമിക്കാം... ഞാൻ പറയുന്നത് ചെയ്‌താൽ മാത്രം മതി... എന്റെയൊരു ആഗ്രഹം നേരം പുലരുമ്പോഴെങ്കിലും നീ അവനെ കൊല്ലണം... ഹാനുവിനെ വിശ്വസിക്കാം... നല്ലൊരു ഫ്രണ്ട് ആയി എന്നും കൂടെയുണ്ടാവും.... " ഹാനു 

എന്റെ നേർക്ക് മൂർച്ചയുള്ള കത്തി നീട്ടിയവൻ അങ്ങനെ പറയുമ്പോൾ എങ്ങോ എന്റെ ഉള്ളമൊന്ന് നിറഞ്ഞു... പെണ്ണിനെ പെണ്ണായ രീതിയിൽ കണ്ട് അർഹിക്കുന്ന സ്ഥാനം നൽകി അതിര് കടക്കാതെ സ്നേഹിക്കുന്ന സിദ്ധുവിന്റെ ഈ ഹാനുവിനെ പോലൊരു വേറൊരു ഹാനു എന്റെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി... 

അവൻ പറഞ്ഞ ഓരോ വാക്കുകളും ഉള്ളിൽ കൊള്ളിച്ചു ഞാൻ ആ കത്തി വാങ്ങിയിട്ട് ഒരു നോട്ടം കൊണ്ടുപോലും അവർക്ക് മറുപടി കൊടുക്കാതെ ഞാൻ ജനൽ അടച്ചു... കാലുകൾ രണ്ടും വിടർത്തിയിട്ട് വേദന കടിച്ച് പിടിച്ച് മെല്ലെ മെല്ലെ നടന്ന് ഞാൻ ബെഡിൽ കേറിയിരുന്നു... ബെഡ്ഷീറ്റിൽ ആ കത്തി മറച്ചു വെച്ച് ഞാൻ കത്തി ജ്വലിക്കുന്ന പകപ്പോടെ അവനോടുള്ള പ്രതികാരത്തിൽ കണ്ണുകൾ ചുവപ്പിച്ചു നിന്നു... 

രാത്രി ആയപ്പോ പതിവ് പോലെ അവൻ റൂമിലേക്ക് കയറി വന്ന് മൂക്കിലേക്ക് ലഹരി വലിച് കയറ്റി നഗ്നതയോടെ എന്റെ ശരീരത്തിലേക്ക് ചേർന്ന് കിടന്നു.... വേദനകൾക്ക് മുകളിലായി വേദന പകർന്നു കൊണ്ട് അവനെന്നെ സ്വന്തമാക്കുമ്പോ നിമിഷം നേരം കൊണ്ട് എന്റെ ഉള്ളം മാറിയത് പോലെ തോന്നി... 

´ഹാനുവിനെ വിശ്വസിക്കാം... സിദ്ധുവിനെ വിശ്വസിക്കുന്നത് പോലെ.. ലോകം അറിയാതെ സൂക്ഷിച്ചു കൊണ്ട് പോവാൻ ഞാൻ ശ്രമിക്കാം... ഞാനെന്നും നിന്റെ കൂടെയുണ്ടാവും... നല്ലൊരു ഫ്രണ്ട് ആയിട്ട്... `

ആ വാക്കുകൾ വീണ്ടും വീണ്ടും എന്നുള്ളിൽ ധൈര്യം നുകർന്നു തന്നോണ്ടിരുന്നു... 

പകലിന്റെ വെളിച്ചത്തിൽ അവൻ എന്റെ ശരീരത്തിൽ പറ്റി ചേർന്ന് മുഖം എന്റെ കഴുത്തിൽ പൂഴ്ത്തി കൊണ്ട് കിടന്നുറങ്ങുന്നത് കണ്ടപ്പോൾ ഉള്ളിൽ പക നുരന്നു പൊന്തി... വേദനകൾ കടിച്ച് പിടിച്ച് അവനോടുള്ള പകയിൽ ഞാൻ കാലുകൾ വിടർത്തി എഴുന്നേറ്റിരുന്നിട്ട് മറച്ചു വെച്ച കത്തിയെടുത്ത് ഞാൻ അതിൽ വിരലോടിച്ചു കൊണ്ട് അവനെ നോക്കി... ആ നഗ്ന ശരീരം പുതപ്പ് കൊണ്ട് മറച്ചു വെച് കിടക്കുന്ന അവനെ ആ പുതപ്പ് മാറ്റി വയറ്റിൽ കത്തി കുത്തി വെച്ചു.... 

അപ്പൊ ചെറുതായി അവനൊന്ന് അനങ്ങിയതും എഴുന്നേറ്റാൽ കണ്ടാമൃഗത്തെ പോലെ വീണ്ടും കടിച്ച് കീറാൻ വരുമെന്ന് തോന്നി ഞാൻ ഹാനുവിന്റെ വാക്കുകൾ ഉള്ളിൽ പകർന്നു കൊണ്ട് ഞാൻ ആാാ വയറ്റിൽ ആഞ്ഞു കുത്തി.... 

ഒട്ടും നിലവിളി ഇല്ലാതെ കണ്ണുകളും മുഖവും ചുവപ്പിച്ചു കൊണ്ട് അവൻ കണ്ണ് തുറന്നതും അത്ഭുതപ്പെട്ടു കൊണ്ട് അവൻ കണ്ണുകൾ മിഴിച്ച് ആ കത്തിയിൽ പിടിച്ച് അവൻ നോക്കുന്നത് കണ്ടപ്പോൾ ഞാനൊരു പരിഹാസ ചിരി വരുത്തി ഒരു തവണയല്ല രണ്ട് തവണയല്ല മൂന്ന് തവണയല്ല,,, എത്ര തവണ അവനെന്റെ ശരീരത്തെ സ്വന്തമാക്കിയോ അതിനേക്കാൾ ഇരട്ടിയായി പക തീരും വരെ ഞാനാ വയറ്റിൽ കുത്തി... ആ രക്തം എന്റെ മുഖത്തേക്കും ചുണ്ടിലേക്കും തെറിച്ചപ്പോ കാർപ്പിച്ചു ആ മുഖത്തേക്ക് തന്നെ തുപ്പി.... 

വല്ലാത്തൊരു ചിരിയോടെ ഞാൻ അവിടുന്ന് എഴുന്നേറ്റിട്ട് ചോരയൊലിച്ചിറങ്ങുന്ന അവന്റെ ശരീരത്തിൽ നോക്കി നിന്നു.... 

"നീയെന്താ കരുതിയത്,,, യാഷ വെറും പേടിത്തൊണ്ടിയാണെന്നോ... ശെരിയാ ഞാൻ പേടിത്തൊണ്ടി തന്നെ... കുറച്ച് മണിക്കൂറുകൾക് മുന്നേ.... ഇപ്പൊ എനിക്ക് ധൈര്യം പകർന്നു തരാൻ നിന്നെപോലെ ആൺരൂപമുള്ള വേറൊരു ആണുണ്ട്.. അവനാണ് യഥാർത്ഥ ആണ്... അല്ലാതെ നിന്നെ പോലെ ബന്ധങ്ങളുടെ വില അറിഞ്ഞിട്ടും അതിനെ കൊതി തോന്നുമ്പോ ഉപയോഗിക്കുന്നതല്ല.... പെണ്ണിനെ റെസ്‌പെക്ട് ചെയ്ത് ജീവിക്കുന്നത ഒരാൺ... ഇനി എന്താ സംഭവിക്കുന്നത് എനിക്ക് പോലും അറിയില്ല... എല്ലാം അവൻ തീരുമാനിക്കും മൈ ബെസ്റ്റ് ഫ്രണ്ട് ഹാനു... ജസ്റ്റ്‌ ഫ്രണ്ട്... ഇനിയങ്ങോട്ട് യാഷ വെറും യാഷ ആയിരിക്കില്ല... "

പകലിന്റെ ആ മങ്ങിയ വെളിച്ചത്തിൽ ഞാൻ ജനലുകൾ തുറന്ന് ഒരു വിജയിയെ പോലെ വെളിച്ചം പകരാൻ കാത്ത് നിൽക്കുന്ന സൂര്യ കിരണങ്ങൾ നോക്കി നിന്നു... എന്നും വരുന്ന വഴിയിൽ സിദ്ധുവും ഹാനുവും കൂടെ വേറൊരുത്തനും വരുന്നത് കണ്ടപ്പോ ചോര പറ്റിയ ആ കത്തി ഞാൻ ചിരിച്ചോണ്ട് അവരുടെ നേർക്ക് വലിച്ചെറിഞ്ഞു.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"ഷിയാൻ... ഞാൻ പറയുന്നത് പോലെ നീ ചെയ്യണം... നിന്നെ കൂടെ കൂട്ടിയത് സിദ്ധുവിന്റെ വിശ്വാസത്തിന്റെ പിറകെയാണ്... വിശ്വസിക്കാൻ പറ്റുമല്ലോ... "

"സിദ്ധുവിൽ നീ എന്ത് വിശ്വാസം നൽകുന്നൊ ആ വിശ്വാസത്തോടെ എന്നേ വിശ്വസിക്കാം... അവളെപോലൊരു അനാഥലയത്തിൽ തന്നെയാ ഞാനും ജീവിച്ചത്... അതേ അനാഥാലയത്തിൽ അവള്ടെ കൂടെ... യാഷ ആരാണെന്നും അവൾ അനുഭവിച്ച വേദന എന്താണെന്നും സിദ്ധു പറഞ്ഞു എന്നേ മനസ്സിലാക്കിയിട്ടുണ്ട്... അവനോടുള്ള തീരാ പക കൊണ്ട് തന്നെയാ ഞാൻ നിങ്ങളുടെ കൂടെ വരാമെന്നു പറഞ്ഞത്.... ഇനി എന്റെയും സിദ്ധുവിന്റെയും സൗഹൃദത്തിൽ കൂട്ട് ചേരാൻ ഇന്ന് മുതൽ യാഷയും ഉണ്ടാവും.... അവളെ ഇനി എങ്ങനെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വരണമെന്ന് ഞങ്ങൾക്ക് അറിയാം... പേടിക്കേണ്ട ഹാനു... എന്നേ വിശ്വസിക്കാം... "

സിദ്ധുവിന്റെ കൂടെ വന്ന ഷിയുന്റെ സംസാരം കേട്ടപ്പോൾ ചെറിയൊരു വിശ്വാസം ഉണ്ടായി... സിദ്ധുവും കണ്ണടച്ചു വിശ്വസിക്കാമെന്ന് പറഞ്ഞപ്പോ കൂടുതൽ ആലോചിക്കാൻ നിന്നില്ല... കൂടെ അവനെയും കൂട്ടി... 

എനിക്കറിയാം ഞാൻ പറഞ്ഞത് പോലെ എന്തായാലും യാഷ നേരം പുലരുമ്പോ തന്നെ അവനെ കൊന്നിട്ടുണ്ടാവുമെന്ന്... ആ ഒരു വിശ്വാസത്തിലാ ഞാൻ ഇവരെയും കൂട്ടി രാവിലെ തന്നെ വന്നത്... 

ജനൽ തുറന്ന് ഞങ്ങൾക്ക് നേരെ രക്തക്കറ പുരണ്ട കത്തി വലിച്ചെറിഞ്ഞപ്പോ തന്നെ മനസ്സിലായിരുന്നു അവളവനെ കൊന്നെന്നെന്ന്... അടുത്തേക്ക് പോയി കൂടുതൽ ഒന്നും പറയാതെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു.... നേരം പുലരുന്ന സമയം ആയത് കൊണ്ട് വേലക്കാരി അല്ലാതേ വേറാരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.... മുഖം മറച്ചു ഞാൻ അവർക്കിടയിലേക്ക് പോയി... 

"മോളേ യാഷ,,,, " മോളി 

"വേണ്ടാ ആന്റി... കണ്ണീർ വേണ്ടാ... അധവാൽ പൊടിയുന്നുണ്ടെങ്കിൽ വിജയത്തിന്റെ സന്തോഷത്തിന്റെ കണ്ണീർ മാത്രം മതി എനിക്ക്... ഞാനവനെ കൊന്നു ആന്റി... കൊന്ന് കളഞ്ഞു... എന്റെ ജീവിതം ഇല്ലാത്തക്കാൻ ശ്രമിച്ച അവനെ... പോവുകയാ യാഷ,,, ഇനി ഈ വീടും കുടുംബവും എന്നും യാഷക്ക് ശത്രുത തന്നെയായിരിക്കും... എന്റെ ജീവിതം ഇല്ലാത്തക്കിയ ഇവരെ ആരെയും ഞാൻ വെറുതെ വിടില്ല... എല്ലാവരെയും തീർക്കും ഞാൻ... മോളിയാന്റിക്ക് കൂടെ വരാൻ തോന്നുന്നുണ്ടെങ്കിൽ എന്റെ കൂടെ വന്നോ... അതോ ഇവിടെ കിടന്ന് നരഗിക്കാനാ ഉദ്ദേശം എങ്കിൽ ഇവിടെ തന്നെ കിടന്നോ..."

"ഞാൻ നിന്റെ കൂടെ വരുന്നില്ല മോളേ... ഞാൻ വന്നാൽ പിന്നെ എല്ലാവരും എന്നേ സംശയിക്കും.. ഇപ്പൊ ഇറങ്ങി വരാൻ ഞാൻ തയ്യാറല്ല... ബാക്കിയുള്ളവർ എഴുന്നേൽക്കുന്നതിനു മുന്നേ നീ പോ.... "

"എന്തിനാ ആന്റി ഭയക്കുന്നത്... എനിക്ക് ആരെയും പേടിയില്ല... പക്ഷെ ഇപ്പൊ ഞാൻ അവർക്ക് മുഖം കൊടുക്കുന്നില്ല... പോവുകയാ... "

അത്രയും പറഞ്ഞവൾ നടക്കാൻ പ്രയാസപ്പെട്ടു കൊണ്ട് മെല്ലെ നടന്നു നീങ്ങിയതും അവൾ സിദ്ധുവിന്റെ ഹെൽപ് ചോദിച്ചപ്പോൾ കൈ സഹായത്തിനു അവൾക് അടുത്തേക്ക് പോയി... മുഖം മറച്ചു നിൽക്കുന്ന എന്നേ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായി... സിദ്ധുവിന്റെ സഹായത്തോടെയും അവൾക് നടക്കാൻ കഴിയാഞ്ഞപ്പോ സിദ്ധു എന്നോട് ഒന്ന് എടുക്കുമോന്ന് ചോദിച്ചതും ഞാനവളെ കൈക്കുള്ളിൽ എടുത്ത് നേരെ ഓർഫനേജിലേക്ക് പോയി... 

വിവരങ്ങൾ ഒക്കെ അറിഞ്ഞ മദർ ഞങ്ങളെയും കാത്ത് അവിടെ തന്നെ ഉണ്ടായിരുന്നു... ഓർഫനേജിൽ സഹായമായി എത്തുന്ന മദറിന്റെ പരിചയത്തിലുള്ള ഡോക്ടർ മേരി കുര്യൻ അപ്പോഴേക്കും വണ്ടിയുമായി അവിടെ എത്തിയിരുന്നു.. നമ്മള് നാല് പേരും നേരെ ഡോക്ടറുടെ കൂടെ അവരുടെ വീട്ടിലേക്ക് പോയി... 


ദിവസങ്ങൾക്ക് ശേഷം... 

"യാഷക്ക് എങ്ങനെയുണ്ട്... "

"കംപ്ലീറ്റ്ലി പുറമെ കാണുന്ന ഓരോ ഭാഗങ്ങളും ആകെ തളർന്നിരിക്കുകയാണ്... കാൽ വിടർത്തി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ... ചികിൽസിക്കുന്നുണ്ട്.. പക്ഷെ മാസങ്ങൾ എടുത്തെന്ന് വരും... പേടിക്കേണ്ട... പൂർണ ആരോഗ്യത്തോടെ തന്നെ അവൾ ജീവിതത്തിലേക്ക് തിരിച്ച് വരും... കൂടെ സിദ്ധുവും ഷിയുവും ഉള്ളത് കൊണ്ട് പേടിക്കേണ്ട... ആകെ സമനില തെറ്റി നിൽക്കുന്ന അവളെ പലതും പറഞ്ഞു മനസ്സിലാക്കി അവളിൽ മാറ്റങ്ങൾ കൊണ്ട് വരുന്നുണ്ട്... 

പിന്നെ അവന്റെ മരണത്തിന്റെ കാര്യം എന്തായി... "

"ഷാജഹാൻ അല്ലേ ആള്... പേരുകേട്ട മനുഷ്യൻ... പണത്തോടുള്ള അയാളുടെ പിന്നിൽ കൊറേ ആൾകാരും ഉണ്ട്... എങ്ങനെയുള്ള മരണമായിരുന്നു അവന്റേത് എന്ന് അയാൾ മനപ്പൂർവം മറച്ചു വെച്ചിട്ട് നാട്ടുകാരോടും വീട്ടുകാരോടും സാധാരണ മരണമെന്ന് പറഞ്ഞു... പോസ്റ്റ്മോർട് ചെയ്തത് പരിചയത്തിൽ ഉള്ള ഡോക്ടറും...

ഷിയാൻ വഴി ഞാൻ അയാളെയും അയാളുടെ കുടുംബത്തെയും അറിയിച്ചിരുന്നു എങ്ങനെയുള്ള മരണമാണെന്ന്... ഷിയു അതൊക്കെ അവരോട് പറയുമ്പോ ഐമൻ നിന്ന് രക്തം പതപ്പിക്കുന്നുണ്ടായിരുന്നു... പക്ഷെ അവന്റെ ഒരു കളിയും ഷിയുവിന്റെ മുന്നിൽ നടന്നില്ല... കൊന്നതാണെന്ന് വിളിച്ച് പറയാൻ അവർ തയ്യാറായാലും എന്തിനാ കൊന്നെന്ന് പറയാൻ യാഷയും തയ്യാറാണ്... കുടുംബത്തിന്റെ മാനത്തെ ഓർത്ത് അവർ പുറത്തറിയിച്ചില്ല.... 

അവർക്ക് ഇപ്പോ എങ്ങനെ ഇവളോട് പ്രതികാരം ചെയ്യണമെന്ന് മനസ്സിലാവുന്നില്ല... എന്തെങ്കിലും കൊണ്ട് വന്നാൽ അതിനി അവൾക്ക് നേരെ നടക്കില്ല... കാരണം അവളിപ്പോ മാറി കൊണ്ടിരിക്കുകയാണ്... പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുന്നുണ്ട്... ചിലപ്പോൾ അവളെയും തേടി ആ ചെകുത്താൻ കോട്ടയിലെ ആരെങ്കിലും ഇവിടെ വന്നെന്ന് വരും... സെക്യൂരിറ്റികളോട് കുറച്ച് സ്ട്രോങ്ങ്‌ ആയി നിൽക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്... എനിക്ക് ഇവിടെ കൂടുതൽ നേരം കേറിയിറങ്ങാൻ പറ്റില്ല... വീടുമായി കൂടുതൽ മാറി നിന്നാൽ അവരൊക്കെ സംശയിക്കും... അവളുടെ മാനം ഓർത്ത് മാത്രം കൂടപ്പിറപ്പിനോട്‌ പോലും ഞാൻ ഇത് സൂചിപ്ലിച്ചിട്ടില്ല.... ആരോടും... "

"ഹ്മ്മ്... ഓകെ... ഞാൻ നോക്കിക്കോളാം.. ഡോണ്ട് വറി... "

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"യാഷ,,,, നീയിപ്പോ വല്ലാതെ മാറിയിരിക്കുന്നു... പേടിച് വിറച്ച യാഷയല്ല ഇപ്പൊ ഞങ്ങൾക്ക് മുന്നിൽ ഉള്ളത്... ഇത് തന്നെയാടി ഞങ്ങൾ ആഗ്രഹിച്ചത്... ദിവസങ്ങൾ കഴിയും തോറും നിന്റെ ഓരോ മാറ്റവും ഞാൻ ശ്രദ്ധിക്കുന്നുണ്ട്... നീ മനസ്സ് വെച്ചത് തന്നെ വലിയ ഭാഗ്യം.. ഇനി നിനക്ക് ആ സാത്താൻ കോട്ടയിലേക്ക് കാലെടുത്തു വെക്കാൻ ഭയമുണ്ടോ... " 

"എന്തോന്നാ സിദ്ധു നീയീ പറയുന്നത്... ഞങ്ങളൊക്കെ ഇവളുടെ കൂടെയുള്ളപ്പോൾ ഇവൾക്ക് ധൈര്യം ഇല്ലാതിരിക്കുമോ... ഷിയു അല്ലേ കൂടെയുള്ളത്... ആ സാത്താൻ കോട്ടയിൽ എന്നല്ല അതിനേക്കാൾ വലിയ കോട്ടയിലേക്കും യാഷ പോവും... യാഷ മുത്താണ് മുത്ത്... " ഷിയു 

"എടാ പൊട്ടാ.. ആ സാത്താൻ കോട്ടയെക്കാൾ വലിയ കോട്ട എവിടെയിരുന്നു... " സിദ്ധു 

"അത്‌ പിന്നെ,,, ആ ഫ്ലോയിൽ അങ്ങനെ പറഞ്ഞു പോയതാണ്... അല്ലെങ്കിലും എന്റെ വായിൽ നിന്ന് എന്താണോ വീഴുന്നതെന്ന് നോക്കി തെറ്റ് കണ്ട് പിടിക്കലല്ലേ നിന്റെ ഹോബി... ബ്ലഡി ഫൂൾ... ഹും... " ഷിയു 

"ശെരിയാ നിങ്ങൾ പറഞ്ഞത്... ഞാനകെ വല്ലാതെ മാറി... ഷിയു നീയാണ് കൂടുതലും എന്നേ മാറ്റിയെടുത്തത്... എപ്പോഴും കടപ്പാട് തന്നെ... ഇനി അങ്ങോളം എനിക്ക് സ്വന്തമെന്ന് പറയാൻ നീയും സിദ്ധുവും സിദ്ധുവിന്റെ ഹാനുവും പിന്നെ മോളിയാന്റിയുമാണ്... നിങ്ങളാ ഇനിയുള്ള ലോകം... 
സിദ്ധു നീ വളരെ ലക്കിയാണ്... ഹനുവിനെ കിട്ടിയതിൽ... കൈവിടാതെ സൂക്ഷിക്കണേ... അവനും ഇവനുമൊക്കെയാ യഥാർഥ ആണ്... താങ്ക്യൂ സൊ മച്ച്... "

"ഹേയ് ഹേയ്,,, സോറി താങ്ക്സ് ബന്ധമൊന്നും വേണ്ടാട്ടാ... നൻപൻ ടാ... "

എന്നും പറഞ്ഞ് ശിയും ഷേക്ക്‌ഹാൻഡ് തന്നതും ചെറിയ ചിരി വരുത്തി ഞാൻ അവനെ നോക്കിയിരുന്നു... 


ഒരു രാത്രിയിൽ,,,, 

"ഹേയ് യാഷ,,, "

കിടക്കാൻ നേരത്ത് ജനലിന്റെ ഭാഗത്ത്‌ നിന്ന് ആരുടെയോ വിളി കേട്ടപ്പോൾ നോക്കി... ഐമനെ കണ്ടതും ഞാൻ പകച്ചു പോയിരുന്നു... ധൈര്യമൊക്കെ ചോരുന്നത് പോലെ... എങ്കിലും ഉള്ള ധൈര്യം വെച്ചു ഞാൻ മുറുകെ പിടിച്ച് നിന്നു... 

"പേടിക്കേണ്ട... നീ ഡോർ തുറക്ക്... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്... "

വളരെ കൂൾ ആയിട്ടവൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ ധൈര്യത്തോടെ ഡോർ തുറന്ന് കൊടുത്തപ്പോൾ അവൻ അകത്തേക്ക് കയറി അവൻ തന്നെ ഡോർ ലോക്ക് ചെയ്യുന്നത് കണ്ടപ്പോ അവന്റെ മുഖത്ത് കണ്ടത് അദ്നാൻ എന്റെ നേർക്ക് വരുന്ന മുഖ ഭാവം ആയിരുന്നു... അപ്പൊഴെന്റെ കൈകാലുകൾ തളരുന്നത് പോലെ തോന്നിയതും കുഴഞ്ഞു വീഴാൻ പോയപ്പോൾ എന്റെ അരയിൽ പിടിച്ചവൻ ബെഡിൽ കിടത്തി... 

''•I want to you yasha.. i want.. ഞാൻ നിന്നെ വല്ലാതെ കൊതിക്കുന്നു.. നിന്നിലേക്ക് അടുത്ത് വരുമ്പോ എന്നുള്ളിലെ രക്തത്തിന്റെ തിളക്കം എന്താണെന്ന് അറിയോ നിനക്ക്.. എന്റെ ശരീരത്തിലെ ഈ ചൂട് മാറ്റാൻ എനിക്ക് നിന്റെ ഈ തണുത്തു വിറച്ച ശരീരത്തെ വേണം.. വല്ലാതെ ഞാൻ ആഗ്രഹിക്കുന്നു.. നിന്നിലെക്ക് അടുത്ത് വരാൻ ഓരോ നിമിഷവും എന്നുള്ളം കൊതിക്കുന്നു.. I want to go to bed with you one morning yasha...•

ആദു പറഞ്ഞിട്ടുണ്ട് നിന്റെ ശരീരത്തിന്റെ സുഖം എന്താണെന്ന്... അതൊക്കെ കേൾക്കുമ്പോ രോമങ്ങൾ ഒക്കെ അറിയാതെ എഴുന്നേറ്റ് നിൽക്കുകയാണ്... എന്താണെന്നറിയില്ല യാഷ... ഞാനും നിന്നെ ആ ഒരു കണ്ണിൽ കൂടി കാണാൻ തുടങ്ങി... നീ ഇവിടെയാണ് ഉള്ളതെന്ന് കണ്ടെത്താൻ എനിക്ക് കൂടുതൽ കഷ്ടപ്പെടേണ്ട ആവശ്യം വേണ്ടി വന്നില്ല... എന്തായാലും തേടിപിടിച്ച് ഇവിടെ എത്തി... വന്ന സ്ഥിതിക്ക് എന്റെ കൂടെ കിടന്ന് ഒരു രാവ്‌ പുലരുമോടി... പ്ലീസ് യാഷ പ്ലീസ്... "

അവന്റെ ആ സംസാരം മാനസികമായി തീർത്തും തളർത്തുന്നത് പോലെയായിരുന്നു.. പ്രതികരിക്കാൻ കഴിയുന്നില്ല... ധൈര്യം ചോർന്നു പോയത് പോലെ... എന്നേ പിടിച്ചവൻ ബെഡിലേക്ക് കിടത്തി എന്നിലേക്ക്‌ മണപ്പിച്ചു കൊണ്ടവൻ വരുമ്പോ കയ്യിൽ തട്ടിയ ഒരു ഫ്ലവർ വേസ് എടുത്ത് ഞാൻ അവന്റെ പുറത്ത് അടിച്ചു.... ആ വേദനയിൽ അവൻ എഴുന്നേറ്റതും അപ്പൊ തന്നെ ഡോർ തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി സെക്യൂരിറ്റിന്ന് നീട്ടി വിളിച്ചു.... 


മാസങ്ങൾക്കു ശേഷം... 

ഡോക്ടർ മേരി കുര്യന്റെ സഹായത്തോടെയും ഷാജഹാൻ മൻസിൽ നിന്ന് പാതിരാത്രി പലതും മോഷ്ടിച്ചു ഞങ്ങൾ മൂന്ന് പേരും ഒരു വലിയ വീട് സ്വന്തമാക്കി... പിന്നീടുള്ള ജീവിതം അവിടെ കഴിയുകയായിരുന്നു... ആ സമയം എനിക്ക് മോഷണം എന്നത് ഒരു വീക്നെസ് ആയിരുന്നു.... പ്രതേകിച് ആ സാത്താൻ കോട്ടയിൽ നിന്ന്... കൂടെ നിൽക്കാൻ ആളുകൾ ഉള്ളത് കൊണ്ട് മൂന്നാളും ഒരുമിച്ചു തന്നെ നിന്നു... ലൈഫ് വല്ലാതെ മാറുകയായിരുന്നെന്ന് ആ സമയത്ത് ഒക്കെ വല്ലാതെ മനസ്സിലാക്കി... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

"സിനു,,, മറ്റൊരുവന്റെ മുന്നിൽ എന്റെ ശരീരം കിടന്നെന്ന് അറിഞ്ഞപ്പോൾ നിനക്ക് എന്നോട് എന്തെങ്കിലും തോന്നുന്നുണ്ടോ സിനു... "

"നിനക്കെങ്ങനെയാ യാഷ അങ്ങനെ ചോദിക്കാൻ തോന്നുന്നത്... ഒരിക്കലും നീ നിന്റെ സുഖം തേടി പോയതല്ലല്ലോ... അവൻ കാമം കൊണ്ട് നിന്റെ അടുത്തേക്ക് വരികയല്ലേ... ഈയൊരു കാര്യം കൊണ്ടാണോ നീയെന്നോട് വഞ്ചകി എന്ന് പറയുമോ എന്ന് ചോദിച്ചത്... "

"അല്ല സിനു... 
എനിക്ക് ഒരേയൊരു ആഗ്രഹമേയുള്ളൂ... സിദ്ധുവിന്റെ ഹാനുവിനെ പോലെ എനിക്ക് നീ വേണം... വേണം എന്നല്ല അങ്ങനെയാണ് നീ... അവനിലുള്ള എല്ലാ സ്വഭാവവും ഞാൻ നിന്നിൽ കാണുന്നുണ്ട്... ഹാനു ഇല്ലായിരുന്നെങ്കിൽ ഷിയു ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു... "

"വിശ്വസിക്കാം എന്നേ... അങ്ങോളം... എന്ത് സാഹചര്യത്തിൽ ആണെങ്കിലും നിന്നെ ഞാൻ ഇട്ടേച്ച് പോവില്ല... ഞാൻ കൂടെയുള്ള കാലത്തോളം നീ ആരെയും ഭയക്കേണ്ട... ഈ ധൈര്യം നീ ആ ഐമന്റെ മുന്നിലും എടുക്കണം... അദ്നാനിൽ നിന്നും അനുഭവിച്ച വേദനയുടെ പ്രതികാരം നീ നിന്റെ കൂടെ കിടക്കണമെന്ന് പറഞ്ഞ ആ ഐമനോട്‌ തീർക്കണം... ഹാനുവിനെ വിശ്വസിച്ചത് പോലെ നിനക്ക് ഈ സിനുവിനെയും വിശ്വസിക്കാം... "

എങ്ങനെ ഞാൻ നിന്നോട് പറയും സിദ്ധുവിന്റെ ഹാനു നിന്റെ നാനു ആണെന്ന്... പറയാമെന്ന് ആഗ്രഹമുണ്ട്... പക്ഷെ എന്തോ നാവ് പൊന്തുന്നില്ല... തീർച്ചയായും നാനുവിനെ തിരിച്ച് കിട്ടും... അവൻ സിദ്ധു അറിയാതെ നാട് വിട്ടപ്പോൾ ഏറെ എന്റെ ഉള്ളം പിടഞ്ഞിരുന്നു... ഒരു ഫ്രണ്ട് എന്ന നിലക്ക് അവൻ എന്നും എനിക്ക് പ്രിയപ്പെട്ടവനാണ്... ഓരോ ദിനവും ഞാനും ആഗ്രഹിക്കുന്നുണ്ട് നാനുവിന്റെ തിരിച്ച് വരവിനായി... 


കഴിഞ്ഞതൊക്കെ കൂടെയുണ്ടാവുമെന്ന വിശ്വാസത്തിൽ ഞാൻ ആ മടിയിൽ ഇരുന്ന് നെഞ്ചിൽ തല ചായിച്ച് പറയുമ്പോൾ ഒരു ധൈര്യം ഉള്ളിൽ സ്ഥാപിക്കുകയായിരുന്നു.... വിശ്വാസമുണ്ട് കൂടെ നിന്ന് ഫൈറ്റ് ചെയ്യുമെന്ന വിശ്വാസമുണ്ട്.... 

എന്നേ വീട്ടിലാക്കി അവൻ നാളെ കാണാമെന്ന് പറഞ്ഞ് സണ്ണിയുടെ കൂടെ തിരിച്ച് പോയി.... 

◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

വാക്കുകളാലെ അവൾ അനുഭവിച്ച ദുരിദങ്ങൾ പറയുമ്പോൾ ഉള്ളമാകെ വല്ലാതെ നീറി പൊട്ടുകയായിരുന്നു... ഇത്രക്ക് വേദന അനുഭവിച്ചിരുന്നല്ലേ നീ... നിന്റെ ജീവിതം പാതി ഇല്ലാതാക്കിയവനെ നീ കൊന്നത് നന്നായി യാഷ... അവനെ പോലെയുള്ള മാന്യൻമാരെയൊക്കെ കൊല്ലുകയെന്നെ വേണം... ഇനി നിന്നെ പോലെ തന്നെ എന്റെ ഊഴം ഐമൻ ജഹാൻ ആണ്... അവന്റെ ഫാമിലിയും... പക്ഷെ അതിന് മുന്നേ എനിക്ക് മോളിയാന്റിയെ കുറിച്ച് ചിലത് അറിയുവാനുണ്ട്.... 


വീട്ടിൽ വന്നപ്പോ മോമിന്റെ തോളിൽ കിടന്ന് കരയുന്ന ഇനുവിന്റെ അടുത്തേക്ക് പോയി ഞാൻ... വല്ലാതെ പേടിച്ചിട്ടുണ്ടവൾ... എല്ലാം അവൾ മോമിനോട് പറഞ്ഞിട്ടുണ്ടെന്ന് നോട്ടം കണ്ടപ്പോൾ മനസ്സിലായി.. അവളെ റൂമിൽ ആക്കിയ ശേഷം എന്റെ ബോഡിയിൽ പറ്റിയ മുറിവ് ഒക്കെ മോം നീക്കി ഡ്രസ്സ്‌ ചെയ്ത് തന്നു... 

മനസ്സാകെ അസ്വസ്ഥമായിരുന്നു അവള് പറഞ്ഞ ഓരോ കാര്യവും ഓർത്തിട്ട്... അന്നേ നിനക്ക് ആകാശ് പറഞ്ഞത് വിശ്വസിക്കാമായിരുന്നു യാഷ... സ്വന്തമെന്ന് കരുതിയിട്ടാവും അല്ലേ യാഷ നീ അത്‌ വിശ്വസിക്കാതിരുന്നത്... ഹ്മ്മ്... ഇനിയെന്നും കൂടെ ഞാൻ ഉണ്ടാവും യാഷ... എന്നും... 

"യാഷ,,,, "

"ഹ്മ്മ്,,, "

"ഹാനുവിനെ കുറിച്ച് പറഞ്ഞപ്പോ അവനെന്തെങ്കിലും നിന്നോട് ചോദിച്ചോ പറയുകയോ ചെയ്തോ... അവന് തോന്നിയിരുന്നോ ഹാനു അവന്റെ നാനു ആണെന്ന്... "

"ഇല്ല സിദ്ധു... ഞാനവന്റെ മുഖം ശ്രദ്ധിച്ചിരുന്നു... അവന് അറിയില്ല... അവന്റെ നാനുവിന് ഒരു പ്രണയം ഉള്ളത് തന്നെ അവനറിയില്ലെന്ന് തോന്നുന്നു... എനിക്ക് ചോദിക്കണമെന്നുണ്ട് അവന്റെ നാനുവിനെ കുറിച്ച്... പക്ഷെ എന്തോ ഒന്ന് തടഞ്ഞു നിർത്തുന്നത് പോലെ... "

"വേണ്ട യാഷ,,,, നീയവനോട് ഒന്നും ചോദിക്കേണ്ട... ഒരുപക്ഷെ ഹാനു നമ്മുടെ റിലേഷൻ അവനെ അറിയിച്ചില്ലെങ്കിൽ നമ്മളത് പറയുമ്പോൾ അവന് സങ്കടം തോന്നിയാലോ.... എന്റെ ഹാനുവിനോട് ദേഷ്യം തോന്നിയാലോ.. വേണ്ടെടി.... "

രാത്രിയിൽ സിദ്ധുവിന്റെ കൂടെയാ കിടന്നിരുന്നത്... എന്തോ തനിച്ചു കിടക്കാൻ വല്ലാത്തൊരു പേടി പോലെ... ഇവള്ടെ കൂടെയാവുമ്പോ അതൊട്ടും ഫീൽ ചെയ്യില്ല... സിദ്ധുവും ഹാനുവും ഷിയുവും കൂടെ ഉള്ളത് കൊണ്ട് മാത്രമാ ഞാനിന്നും ജീവനോടെ ഉള്ളത്.... 

"യാഷ... ഐമൻ നിന്നെയും കൂട്ടി പോവുമ്പോ നീ പേടിച്ചിരുന്നോ... "

"ഇല്ല സിദ്ധു.... എങ്ങോ സിനുവിന്റെ വിശ്വാസം ഉള്ളിൽ ഉണ്ടായത് കൊണ്ട് പേടി ഉണ്ടായിരുന്നില്ല... അതിനേക്കാൾ ഉപരി അവനെന്നെ കിസ്സ് ചെയ്തതാണ് എനിക്ക് തീരെ പിടിക്കാത്തിരുന്നത്... അതിന് പകരം ഞാൻ കൊടുത്തിട്ടുമുണ്ട്.... സിനു പിന്നാലെയുണ്ടെന്ന് പറഞ്ഞപ്പോ എനിക്ക് എന്തോ റെസ്‌പെക്ട് തോന്നുകയായിരുന്നു... അവന്റെ ഓരോ വാക്കുകളും എന്നിൽ നിന്റെ ഹാനുവിനെ ഉണർത്തിയിരുന്നു... ഹാനു പറയുന്നത് പോലെ അവനും പറഞ്ഞ് എനിക്ക് ധൈര്യം പകർന്നു... വല്ലാത്ത റെസ്‌പെക്ട് തോന്നുന്നു അവര് രണ്ട് പേരോടും... "

അവളോട് ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്... ഐമനെ തല്ലി ചതച്ചതിന്റെ ദേഷ്യത്തിൽ അവനെങ്ങാനും ആണെന്ന ഞാൻ കരുതിയത്... പക്ഷെ തേടി വന്നത് സിനുവിന്റെ കാൾ ആയിരുന്നു... ഫോണും എടുത്ത് ഞാൻ ടെറസിലേക്ക് കയറിപോയി... 

"ഹേയ് സിനു,,, "

"ഹ്മ്മ്,,, ഉറങ്ങിയില്ല...? "

"എഹേം,,, "

ഇല്ലന്നുള്ള അർത്ഥത്തിൽ മൂളി... 

"എന്നോട് അതൊക്കെ പറഞ്ഞപ്പോൾ നിനക്ക് ഷെയിംലെസ്സ് ഫീൽ ചെയ്തോ അതോ അതൊക്കെ ഓർത്തപ്പോ ഉള്ളം വേദനിച്ചോ...? "

"സ്വന്തമെന്ന് കരുതിയത് കൊണ്ടല്ലേ ഒട്ടും മടിയില്ലാതെ ഞാൻ നിന്നോട് അതൊക്കെ പറഞ്ഞത്... അതിനെന്തിനു ഞാൻ മടിക്കുന്നു... എന്നും കൂടെ ഉണ്ടാവുമെന്ന വിശ്വാസവും ഉണ്ട്... ആ കാര്യമൊക്കെ ഓർത്ത് ഈ മനസ്സ് വീണ്ടും വേദനിക്കണമെങ്കിൽ യാഷ ആ പഴയ പേടിത്തൊണ്ടി യാഷ ആവണം... വേദനിച്ചില്ല... അവരോടൊക്കെ പക തോന്നിയിട്ടേ ഉള്ളു... അവനെ കൊന്നതിൽ സന്തോഷമേയുള്ളൂ.... 

സിനു എനിക്ക് നിന്നോട് ഒരു കാര്യം പറയണം... "

"ഹ്മ്മ് പറഞ്ഞോ... "

"ഐമൻ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടെന്നു ഞാൻ പറഞ്ഞിരുന്നില്ലേ... അന്ന് അദ്നാൻ കൊതിച്ചത് തന്നെയാ അവൻ എന്നോട് ആവശ്യപ്പെട്ടത്... അവന്റെ കൂടെ കിടപ്പറയിൽ കിടക്കാൻ ഞാനൊന്ന് മൂളിയാൽ എല്ലാം ഒതുങ്ങി നിൽക്കും.... പക്ഷെ മറിച് ഞാനതിനു സമ്മദിച്ചില്ലെങ്കിൽ അവൻ ഈ ലോകത്തോട് വിളിച്ചു പറയും ഞാനാ അദ്നാനെ കൊന്നതെന്ന്... അല്ലെങ്കിൽ അവനെന്നെ കൊന്ന് കളയും... ഇതിൽ മൂന്നിൽ ഏതെങ്കിലും ഒന്ന് ചൂസ് ചെയ്യാതിരിക്കില്ല... "

"നിനക്ക് പേടിയുണ്ടോ യാഷ... "

"ഹ്മ്മ് ഹ്മ്മ് ഇല്ല... നീയല്ലേ കൂടെയുള്ളത്.. "

"ആ അന്ത ധൈര്യം എപ്പോഴും കൊണ്ട് നടന്നോ... നിന്നെ കൊല്ലാൻ പ്രേരിപ്പിച്ച ഹാനുവിനെ പോലെ ഐമനെ കൊല്ലണമെന്നുണ്ടെങ്കിൽ കൂടെ ഈ സിനു ഉണ്ടാകും.... നിഴലായും തണലായും ഞാൻ കൂടെയുള്ളപ്പോ നീ അവന്റെ കൂടെ കിടക്കുകയും ഇല്ല അദ്നാനെ കൊന്നത് അവൻ വിളിച്ചു പറയുകയുമില്ല നിന്നെ അവൻ കൊല്ലുകയും ഇല്ല... പോരെ... "

"ഹാ... ഇത് കേട്ടാൽ മതി എനിക്ക്... മുന്നേ എനിക്ക് മൂന്ന് പേരുടെ ബലമായിരുന്നു... ഇന്നിപ്പോ അതിലൊരു സ്ഥാനം ഏറ്റെടുത്ത് നീയും കൂടെയുണ്ട്... ബലം നൽകാൻ ചുറ്റും ആൾക്കാർ ഉള്ളപ്പോൾ ഞാനെന്തിന് പേടിക്കുന്നു... അല്ലേ ഫ്രോഡേ... "

"ഹാ,,, ഇനിയെന്റെ യാഷ ഒരു പേടിയും ഇല്ലാതെ ഞാൻ കൂടെയുണ്ടെന്ന വിശ്വാസത്തിൽ പോയി ഉറങ്ങാൻ നോക്ക്... ഓകെ... "

"ഓകെ... STILL I LOVE YOU FROUDE... "

"LOVE YOU TOO YASHA... mmuaaa... "

കാൾ ഡിസ്കണക്ട് ചെയ്യാൻ തോന്നിയില്ലെങ്കിലും എന്തോ വല്ലാത്ത ക്ഷീണം പോലെ തോന്നിയപ്പോൾ പെട്ടന്ന് തന്നെ കട്ട്‌ ചെയ്ത് കിടന്നു... 

~~~~~~~~~~~~~~~~~~~~~~~~~~~~

"എത്ര നേരായട ചെറ്റേ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്... ഏത് കുഞ്ഞമ്മേടെ മോളേ കെട്ടിക്കാനാ നീ പോയത്.... "

"ഓ എന്റെ നൻപാ... ഒന്ന് അടങ്... എനികൊന്ന് ദിന ചര്യകൾ ചെയ്യാൻ ടൈം തരില്ലേ നീ... "

"നിന്നെ ഞാൻ ഇന്നലെ വിളിച്ചു പറഞ്ഞിട്ടില്ലേ ഷാർപ് 11 മണിക്ക് വീട്ടിലേക്ക് എത്താൻ... എന്നിട്ട് എവിടെ നീ... "

"അയ്യോ,,, ഞാനത് മറന്നു... ദാ ഞാൻ ദേ എത്തി... "

കോപ്പ്... ഒരു കാര്യം പറഞ്ഞാൽ നേരെ ചൊവ്വേ ചെയ്യാൻ അറിയില്ല... ഇവനെയൊക്കെ വിശ്വസിച്ചു ഒരു കാര്യം ഏല്പിക്കാൻ പറ്റില്ല... ബ്ലഡി റാസ്ക്കൽ... 

"ഞാൻ യാഷയെ പിക് ചെയ്തു വരുമ്പോഴേക്കും നിന്നെ ഇവിടെ കണ്ടോളാണം... കേട്ടോടാ നാറി... "

"ഓക്കേ സാർജി... "

അതും പറഞ്ഞ് സണ്ണി കാൾ കട്ട് ചെയ്തപ്പോൾ ഞാൻ അവനെയും പ്രാകി കൊണ്ട് യാഷയെ പിക് ചെയ്യാൻ പോയി... വണ്ടിയോടിക്കുന്നതിനിടയിൽ ജോഗിങ് ഏരിയയിൽ നിന്ന് ഒരു മരച്ചുവട്ടിൽ മറഞ്ഞു നിന്ന് ഏതോ ഒരുത്തൻ ഒരു പെണ്ണിന്റെ കയ്യിൽ കേറി പിടിച്ചതു കണ്ടതും അപ്പൊ തന്നെ ഞാൻ കർച്ചീഫ് കൊണ്ട് മുഖം മറച്ച് ജോഗിംഗ് ചെയ്യുന്നത് പോലെ ഓടിയിട്ട് അവർക്ക് അടുത്തേക്ക് പോയി... 

"നിന്നെപോലെയൊരു വൃത്തിക്കെട്ടവന്റെ കൂടെ ജീവിക്കാനൊന്നുള്ള ഗതിഗെട് ഒന്നും എനിക്കില്ല... ഓരോ പെണ്ണിന്റെയും സുഖം അറിഞ്ഞിട്ട് ഒരു കുഴപ്പവും ഇല്ലാത്ത അവൾക് എന്തോ കുഴപ്പം ഉണ്ടെന്ന് പറഞ്ഞ് ഡിവോഴ്സ് ചെയ്യുന്ന നിന്നെയൊന്നും ഈ ലോകത്ത് തന്നെ വേണ്ടാ... ആ നിന്റെ കൂടെ ജീവിക്കാനൊന്നും എനിക്ക് പറ്റില്ല... എന്റെ വീട്ടുകാരെ കബളിപ്പിച്ച് നീ ഈ മാര്യേജ്ന് സമ്മതിപ്പിച്ചാൽ അന്നെന്റെ മരണം ആയിരിക്കും... വിടെടാ കയ്യിൽ നിന്ന്... "

സിദ്ധുവിന്റെ പ്രായം തോന്നിക്കുന്ന ആ പെൺകുട്ടി അങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ ഞൊടിയിടയിൽ തരിച്ചു കയറിയതും ആരാ എന്താ എന്നൊന്നും നോക്കാതെ ഞാൻ അവർക്കിടയിലേക്ക് പോയി അവന്റെ കയ്യിൽ പിടിച്ചു.... 

"എത്ര വട്ടം അവള് പറഞ്ഞു വിടാൻ... നിനെക്കെന്താ ചെവിക്ക് വല്ല കുഴപ്പവും ഉണ്ടോ... മര്യാദയുടെ ഭാഷയിൽ പറഞ്ഞാൽ നിനക്കെന്താ കേൾക്കില്ലേ... വിടെടാ.... "

"അത്‌ പറയാൻ നീയാരാടാ... ഞങ്ങൾക്ക് ഇടയിൽ ഇടപെടാൻ ഏത് നാറിയാടാ നീീ.... വിടെടാ... "

"ഏയ്‌ സിസ്റ്ററേ,,, കൈ തരിച്ചു വരുന്നുണ്ടെങ്കിൽ വെളുത്തു തുടുത്ത ഈ മോന്തേൽ നോക്കി ഒന്ന് പൊട്ടിച്ചേക്ക്... പേടിക്കേണ്ട... ഈ ബ്രദർ കൂടെയുള്ളപ്പോൾ സിസ്റ്റർ ആരെയും പേടിക്കേണ്ട... കൊടുത്തോന്നെ... "

അവന്റെ കയ്യിൽ നിന്നും പിടി വിട്ട് ഞാൻ അവളോട് അങ്ങനെ പറഞ്ഞപ്പോ കണ്ണുകൾ കൂർപ്പിച്ച് അവൾ അവനെയൊന്ന് നോക്കിയിട്ട് മുഖം നോക്കി ഒന്ന് പൊട്ടിച്ചു... അതിന്റെ ആഖാദത്തിൽ അവന്റെ മുഖം മരത്തിന് ചെന്നിടിച്ചതും അവളോട് പോ ബാക്കി ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞിട്ട് പറഞ്ഞയച്ച ശേഷം ഞാൻ അവന്റെ നേർക്ക് തിരിഞ്ഞു... 

കോളറയിൽ പിടിച്ച് മരത്തോട് കേറ്റി നിർതിയിട്ട് ദേഷ്യം കലർന്ന അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.... 

"പെണ്ണെന്ന രണ്ട് വാക്കിന്റെ അർത്ഥം അറിയാതെ അവള്ടെ അനുവാദം ഇല്ലാതെ പബ്ലിക് ആക്കിയിട്ട് തൊലിയിൽ തൊട്ടാൽ ചുമ്മാ ഇരിക്കുമെന്ന് കരുതിയോ നീ... പെണ്ണിനെ സ്വന്തമാക്കണമെന്നുണ്ടെങ്കിൽ അവളെ സ്വതന്ത്രമായി വിടണം... സ്നേഹം പിടിച്ച് പറിക്കാൻ ഉള്ളതല്ല... അർഹതപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ കിട്ടിക്കോളും... അവള് പറഞ്ഞത് പോലെ ഒരുനാൾ നീ അവളുടെ ശരീരത്തിന്റെ സുഖം അറിഞ്ഞാൽ നാളെ നീ ഇത് പോലെ വേറൊരു പെണ്ണിന്റെ സുഖം തേടി പോവില്ലേടാ നീ... ആ നിന്നെ കുറിച്ച് അറിഞ്ഞ ഒരുവളും നിന്റെ വലയിൽ വീഴില്ലടാ... നിന്നെപോലെയുള്ളവർക്ക് ഒക്കെ ഒരു വിചാരമുണ്ട്... ആവശ്യം കഴിഞ്ഞാൽ അവളെ കൊന്ന് കളഞ്ഞാൽ എല്ലാം തീർന്നെന്ന്... ആ കൊല്ലാനുള്ള അഹങ്കാരവും തന്റേടവുമുള്ള പെണ്ണുമുണ്ടടാ ഈ ലോകത്ത്... ഇപ്പൊ പോയ പെണ്ണില്ലേ,,, നിന്റെ മുഖത്ത് അടിച്ചു പോയ പെണ്ണ്... അവളെ പോലെ അഹങ്കാരമായ പെണ്ണ്... അതാണ് യഥാർത പെണ്ണ്.... "

അത്രയും പറഞ്ഞ് അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് ഞാൻ കർച്ചീഫ് അഴിച് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് ചുറ്റും നോക്കി വണ്ടിക്ക് അടുത്തേക്ക് പോയി... അപ്പോ നേരെത്തെ കണ്ട പെണ്ണ് എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നു.... 

"സർ,,, സർ ആയിരുന്നൊ... കർച്ചീഫ് കെട്ടിയത് കൊണ്ട് എനിക്ക് ആളെ മനസ്സിലായില്ല... എനി വേ താങ്ക്യു... വന്നില്ലായിരുന്നേൽ അവന്റെ മുന്നിൽ ഞാൻ കൈകൂപ്പിയേനെ... "

"ഇതിനൊക്കെ എന്തിന് താങ്ക്സ് ഇരിക്കുന്നു... ഒരാണിന് പെണ്ണിനോടുള്ള റെസ്പോൺസിബിലൈറ്റിയെ ഞാൻ ഇവിടെ കാണിച്ചുള്ളൂ... പെണ്ണായാൽ കുറച്ച് ധൈര്യവും അഹങ്കാരവും വേണം... സമ്മതമില്ലാതെ കേറി പിടിച്ചാൽ രണ്ട് കൊടുക്കാനുള്ള ധൈര്യം ഉണ്ടാവണം... "

അതിനൊന്നു അവൾ മിതമായി ചിരിച്ചപ്പോൾ തിരിച്ച് ഞാനും ചിരിച്ചു... കുറച്ച് നേരം ഞാൻ അവിടെ വണ്ടിയിൽ തന്നെ ഇരുന്നപ്പോഴാണ് അവൾ തനിയെ നടന്നു പോവുന്നത് കണ്ടത്... അവൾക്ക് അടുത്തേക് പോയി ഞാൻ എവിടെയാ പോവേണ്ടത് ഡ്രോപ്പ് ചെയ്യാം എന്നൊക്കെ പറഞ്ഞപ്പോ ആദ്യം മടിച്ചെങ്കിലും പിന്നീട് അവൾ അവള്ടെ സുരക്ഷക്ക് വേണ്ടി തന്നെ പിൻസീറ്റിൽ കയറിയിരുന്നു... ഫ്രണ്ട് മിററിൽ കൂടി അവൾ എന്നേ തന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ പുരികം പൊക്കി എന്ത്യേന്ന് ചോദിച്ചു.... 

"ലൈഫിൽ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഇത്പോലെയൊരു ആണിനെയാണ്... പ്രണയിക്കുകയാണെങ്കിൽ അവിടെ ഡിസ്റ്റൻസ് കീപ് ചെയ്തിട്ടേ പ്രണയിക്കുള്ളു.. പെൺകുട്ടികളുടെ റെസ്പോൺസിബിലിറ്റി അതിനെന്റെതായ രീതിയിൽ കീപ് ചെയ്യുന്നവർ ഉണ്ട്.... സാറിനെ പോലെയുള്ളവർ... ശെരിക്കും പറഞ്ഞാൽ സാറിന്റെ ഗേൾഫ്രണ്ട് വളരെ ലക്കിയാണ്... ഒരു സെലിബ്രിറ്റി ആണെന്നുള്ള അഹങ്കാരം ഇല്ലാതെ പ്രതികരിക്കേണ്ടിടത്ത് നാലാൾക്കാരുടെ മുന്നിൽ വെച്ചു ഒരു മടിയും ഇല്ലാതെ പ്രതികരിക്കുന്ന വലിയ ആൾക്കാർ ഒക്കെ വളരെ കുറവാണ്... ഇമേജ് ഡാമേജ് ആയാലോ ഫാൻസ്‌ പവർ കുറഞ്ഞാലോ എന്നുള്ള ഭയത്തിൽ ആരും മുന്നിൽ കയറി നിൽക്കില്ല... അങ്ങനെയുള്ള യാതൊരു അഹങ്കാരവും ഇല്ലാതെ സർ വന്ന് ഹെൽപ് ചെയ്തതുണ്ടല്ലോ,,, ശെരിക്കും സല്യൂട് അടിക്കാൻ തോന്നുന്നു... "

"അതേയ് ഞാനൊരു കാര്യം ചോദിച്ചോട്ടെ... ഈ സെലിബ്രിറ്റി സെലിബ്രിറ്റി എന്ന് പറഞ്ഞ് ഞങ്ങളേയൊക്കെ എന്തിനാ ഇങ്ങനെ പൊക്കിയെടുക്കുന്നത്... ഞങ്ങളും നിങ്ങളെ പോലൊരു മനുഷ്യൻമാര് തന്നെയല്ലടോ.... പിന്നെന്തിനാ ഇത്ര ബിൽഡപ്പ് ഒക്കെ കൊടുക്കുന്നത്... നിങ്ങളീ പറഞ്ഞ ഒരു സെലിബ്രിറ്റി നാളെ ഒരുത്തിയെ റേപ്പ് ചെയ്താൽ വായയും പൂട്ടി മിണ്ടാതിരിക്കുമോ നിങ്ങള്... എടൊ ഏത് കൊമ്പത്തെ ഏമാൻമാര് ആയാലും പ്രതികരണം അത്‌ വേണ്ടിടത്ത് വേണം.. ചിലപ്പോൾ നാളെ നിങ്ങള് ഒരു സെലിബ്രിറ്റി ആയാൽ ഇത് പോലെ പ്രതികരിക്കില്ലേ... ഈ സെലിബ്രിറ്റികൾക്ക് അത്‌ പാടില്ലാ ഇത് പാടില്ല എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല... നിങ്ങളെ പോലെ ചോറ് തന്നെയാ ഞങ്ങളും കഴിക്കുന്നത്... അല്ലാതെ പണമൊന്നുമല്ല... "


കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഒരു വീട് ചൂണ്ടി കാണിച്ചിട്ട് അവിടെ സ്റ്റോപ്പ്‌ ചെയ്യാൻ പറഞ്ഞിട്ട് ഇറങ്ങിയതും വീണ്ടും ഒരു താങ്ക്സ് പറഞ്ഞവൾ ബൈ പറഞ്ഞ് പോയപ്പോ വാതിൽക്കൽ കാത്ത് നിൽക്കുന്ന അവള്ടെ പപ്പയുടെയും മമ്മിയുടെയും അടുത്തെത്തുന്നത് വരെ ഞാൻ അവിടെ നിന്നു... എന്നിട്ടവൾ അവൾ അവർക്ക് എന്നേ ചൂണ്ടി കാണിച്ചു കൊടുത്തതും ഞാൻ ഒരു ഹായ് പറഞ്ഞ് നേരെ യാഷയുടെ വീട്ടിലേക്ക് വിട്ടു... 


കോപ്പ് ആണേൽ ഇത് വരെ എഴുന്നേറ്റില്ലാന്ന് മോളിയാന്റി പറഞ്ഞതും ഇപ്പൊ ശെരിയാക്കി തരാമെന്ന് പറഞ്ഞ് ഞാൻ അവള്ടെ റൂം ലക്ഷ്യം വെച്ചു പോയി... പില്ലോയും കെട്ടിപിടിച്ച് എന്തോ സ്വപ്നം കണ്ടോണ്ട് ഉറക്കിൽ ചിരിക്കുന്ന അവളെ കണ്ടപ്പോൾ പിടിച്ചെഴുന്നേൽപ്പിക്കാനെ തോന്നിയില്ല... ഫോണെടുത്തു എത്ര നേരമെന്നില്ലാതേ അവള്ടെ ക്യൂട്നെസ് വീഡിയോ എടുത്തു ഞാൻ അതും നോക്കി അതിൽ ലയിച്ചങ് ഇരുന്നു... 

പെട്ടന്ന് സണ്ണിയുടെ കാൾ വന്നപ്പോ തന്നെ മനസ്സിലായി അവൻ വീട്ടിൽ ഹാജർ ആയിട്ടുണ്ടെന്ന്... കാൾ എടുക്കാത്ത ഞാൻ കെട്ടിപിടിച്ച പില്ലോ വലിച്ചെടുത്ത് അവള്ടെ തലക്കിട്ട് ഒന്ന് കൊടുത്തിട്ട് വേഗം എഴുന്നേറ്റ് വാടീന്നും പറഞ്ഞ് ഞാൻ താഴേക്ക് പോയി.... 

~~~~~~~~~~~~~~~~~~~~~~~~~~~~

ഈ ചെക്കൻ എപ്പോ വന്നു... ഹാ... നല്ലൊരു സ്വപ്നമായിരുന്നു അവന്റെ കോപ്പിലെ ഇംഗ്ലീഷ് സോങ് റിങ്ടോൺ കലക്കി കുടിച്ചത്... ഹോ... 

സമയം ഒരുപാട് ലേറ്റ് ആയതോണ്ട് അവന് കലിപ്പ് കേറണ്ടന്ന് കരുതി ഞാൻ കുളിക്ക പോലും ചെയ്യാതെ മുടിയിൽ വെള്ളം തട്ടിച്ച് ഞാൻ വേം റെഡിയായി താഴേക്ക് ചെന്നു... അപ്പൊ അവനുണ്ട് സിദ്ധുവിന്റെയും ആന്റിയുടെയുമൊപ്പം ഫുഡ് കഴിക്കുന്നു... അതും പോരാഞ്ഞിട്ട് ആ ലൂസി കോസി ആണേൽ അവന്റെ മടിയിൽ കേറിയിരിക്കുന്നു... എന്നാലും എന്നേ വെയിറ്റ് ചെയ്യാതെ എല്ലാം കുത്തി കേറ്റി തിന്നുന്നത് കണ്ടില്ലേ... വിത്ത്‌ ലൂസി... ഫീലിംഗ് വെരി സാഡ്... 

ഒരുതരത്തിലും നമ്മളെ മുന്നിൽ കിടന്ന് ഡിസ്കോ കളിച് പോവാൻ വിടാതിരുന്നപ്പോ ഒടുക്കം അവൻ ലൂസിയേയും വണ്ടിയിലിട്ടിട്ട് വേം കയറെന്ന് പറഞ്ഞു... ഇത്ര തിരക്കിട്ടിട്ട് ഇവന് ഇത് എവിടെക്കാണോ പോവാൻ ഉള്ളത്... 

വീട്ടിൽ എത്തിയപ്പോ തന്നെ സണ്ണിച്ചായനുണ്ട് വണ്ടിടെ മോളി സ്ഥാനം പിടിച്ച് ഫോണും മൂക്കിയിരിക്കുന്നു... എന്നേ കണ്ടപ്പോൾ ഹായ് നൂഡി ഗേൾ എന്ന് പറഞ്ഞപ്പോൾ തലമണ്ട നോക്കി കൊടുക്കാനാ തോന്നി... ഈ ന്യൂഡിൽസ്‌ പോലോത്ത മുടി എനിക്ക് തന്നത് ഗോഡ് അല്ലേ... അല്ലാതെ ഞാൻ കൊതി കൊണ്ട് വിഗ് വെച്ചതൊന്നും അല്ലല്ലോ... ഹും... 

ലൂസിയെയും കൂട്ടി ഞാൻ ആ വീട്ടിലേക്ക് കയറുമ്പോൾ വീട് കണ്ട അതിശയത്തിൽ ആണെന്ന് തോന്നുന്നു ലൂസി കൂടെ കൂടെ മ്യാവൂ മ്യാവൂന്ന് പറയുന്നുണ്ട്... ആ ശബ്ദം കേട്ട് എവിടുന്നോ ബേബി മോൾ വന്നതും ഹായ് cat എന്ന് പറഞ്ഞു കവിളിൽ പിടിച്ച് അത്ഭുതത്തോടെ നോക്കുന്നു... ഇത് വരെ കണ്ടിട്ടില്ലെന്ന ഭാവത്തിൽ... എങ്ങനെ കാണാനാ,,,, ഈ വക സാധനങ്ങൾ ഒന്നും ഈ പരിസരത്തെയില്ലല്ലോ... 

~~~~~~~~~~~~~~~~~~~~~~~~~~~~

"അപ്പൊ നൻപാ... ഞാൻ ജോലിയും കളഞ്ഞിട്ടാ ഈ കണ്ട ദിവസങ്ങളിൽ ഒക്കെ നിന്റെ കൂടെ വരുന്നത്... അതിന് ലാഭമായി എനിക്ക് എന്തെങ്കിലും കിട്ടിയേ പറ്റു... അല്ലെങ്കിൽ ഈ നിമിഷം തന്നെ ഞാൻ ഇറങ്ങി പോവും... "

"അല്ല,,, ഇത്രേം നാളും വല്ലതും വാങ്ങിച് തന്നിട്ടാണോ കൂടെ കൂട്ടിയത്... അല്ലല്ലോ.... അതോണ്ട് അത്പോലെ തന്നെ ഇതും... "

'ബ്ലഡി നാറി... നിന്റെ കൂടെ നിന്ന് ഹെൽപ്ന്ന എന്നേ വേണം പറയാൻ... അല്ലെങ്കിലും നിന്റെ കൂടെ നിന്നിട്ട് എനിക്ക് എന്തോന്ന് കിട്ടാൻ...ഹും... '

"നീയെന്തെങ്കിലും പറഞ്ഞോടാ സണ്ണി... "

"അയ്യോ ഞാനൊന്നും പറഞ്ഞില്ലായെ... വേഗം പോവാലോന്ന് പറഞ്ഞതാ.... "

യാഷ ഇന്നലെ ആ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ ഞാൻ മനസ്സിൽ കരുതിയതാ ഇന്ന് വെളിച്ചതോടെ ആ  ഷാജഹാൻ മൻസിലേക്ക് പോവണമെന്ന്... ഇപ്പൊ ഐമൻ മാത്രമല്ല എന്റെ ലക്ഷ്യം... അവന്റെ ഫാമിലിയും ഇപ്പോഴെന്റെ ലക്ഷ്യമാണ്.... 

ആ വീട്ടിൽ വണ്ടി നിർത്തിയപ്പോ പുറത്തൊക്കെ ഇന്നലെത്തെ അടിപിടിയിൽ എന്തൊക്കെയോ തകർന്ന് പോയിട്ടുണ്ട്... വഴിയിൽ കൂടി പോവുന്നവരൊക്കെ അതും നോക്കി പോവുന്നു... ഞാനും സണ്ണിയും ചോദിക്കാതെ പറയാതെ ആ വീട്ടിലേക്ക് കയറി ചെന്നപ്പോ ഹാളിൽ നിന്ന് ആ സ്ത്രീ കെട്ട്യോനും മോനും പരിക്ക് പറ്റിയ ഭാഗത്ത്‌ ഒക്കെ മരുന്ന് വെച് കൊടുക്കുന്നത് കണ്ടപ്പോൾ ഒരു ചിരിയാലെ ഞാൻ അവരുടെ അടുത്തേക്ക് പോയി... 

ഐമൻ കമിഴ്ന്നു കിടന്നിട്ട് അവന്റെ പുറത്ത് ചൂട് പിടിച്ചു കൊടുക്കുന്ന ആ സൃത്രീയോട് ശബ്ദമുണ്ടാക്കാതെ മാറി നിൽക്കാൻ പറഞ്ഞിട്ട് കയ്യിലുള്ള തുണി വാങ്ങി ഞാൻ ചൂട് വെള്ളത്തിൽ മുക്കിയെടുത്ത് പിഴിയാതേ തന്നെ അവന്റെ പുറത്ത് വെച്ചു.... 

"ആാാാാാാാ.... ഉമ്മ,,,, എന്നാ പിന്നെ ആ വെള്ളം എന്റെ ദേഹത്തോട്ട് ഒഴിക്ക്.... "

വെള്ളത്തിന്‌ നല്ല ചൂട് ഉള്ളോണ്ട് അതിലേക്കാൾ ചൂട് കേറ്റി അവൻ വേദന കടിച് പിടിച്ച് അങ്ങനെ പറഞ്ഞ് എഴുന്നേറ്റത്തും തുണിയും പിടിച്ച് നിൽക്കുന്ന എന്നേ കണ്ടപ്പോൾ ചെറുതായി അവനൊന്നു ശോക് ആയി... ആ തുണി ഞാൻ അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് സോഫയിൽ കാലും നീട്ടിയിരിക്കുന്ന ഷാജഹാനോട്‌ എഴുന്നേൽക്കാൻ പറഞ്ഞു... എന്തൊക്കെയോ പിടിച്ചെഴുന്നേറ്റ് അയാൾ മാറി നിന്നതും കയ്യും നീട്ടി വെച്ച് കോളറ പിന്നിലേക്ക് ആക്കി ഞാൻ കാലിന്മേൽ കാൽ വെച്ചിരുന്നു.... 

"എന്റെ വീട്ടിലേക്ക് കയറി വന്നിട്ട് ഷൊ കാണിക്കുന്നോ... ഹൌ ഡാർ യു മിസ്റ്റർ കെയ്സാൻ... മര്യാദക്ക് നിനക്ക് ഇറങ്ങി പോവുന്നതാ നല്ലത്... "

"കിടപ്പിൽ ആയിരുന്നിട്ടും നിന്റെ നാകിനും ദേഷ്യത്തിനും ഒരു കുറവും ഇല്ലല്ലോ... ഷോ കാണിക്കണോ വേണ്ടയോ എന്ന് ഞാൻ നോക്കിക്കോളാം... അതെന്റെ ഇഷ്ടം... നിന്റെ നെഞ്ചിൽ കാൽ വെച്ചും ഞാൻ ഷൊ കാണിച്ചെന്നിരിക്കും... അത്‌ വേണ്ടെങ്കിൽ ഞാൻ പറയുന്നതിന് സത്യസന്തമായ ഉത്തരണം തരണം.... "

"എന്നേ ഭീഷണിപ്പെടുത്താൻ മാത്രം നീ ആയില്ലടാ... നീ ലോകം അറിയപ്പെടുന്ന വലിയ ആരെങ്കിലും ആയിരിക്കും... എന്ന് കരുതി ആ ഞെഗിളിപ്പ് ഒന്നും എന്റെ നേർക്ക് വേണ്ടാ... "

"അയ്യോ... എന്നേ ആ കണ്ണിൽ കൂടി കാണാൻ ഞാൻ പറഞ്ഞില്ലല്ലോ... ഇപ്പൊ ഞാൻ നിന്റെ മുന്നിൽ വെറും സാധാരണക്കാരൻ... അത്രേയുള്ളൂ... 
എടാ സണ്ണി... ഇവൻ നമ്മുടെ നിലക്ക് പോവില്ലന്ന തോന്നുന്നേ... ബലം പ്രയോഗിക്കേണ്ടി വരുമെന്ന തോന്നുന്നേ... നീയൊരു കാര്യം ചെയ്യ്... കിച്ചണിൽ വല്ല ടൂൾസും കാണും... അതിലേതെങ്കിലും ഒന്ന് എടുത്തോണ്ട് വാ... "

"ഹോ... അയാം സൊ എക്സൈറ്റഡ് യാർ... എത്ര നാളത്തെ ആഗ്രഹം ആണെന്ന് അറിയോ ടൂൾസ് എടുത്ത് ആളെ ഭയപ്പെടുത്താൻ... ഇന്നലെ വരെ ഫിലിമിൽ ഒക്കെ കാണുന്നത് പോലെ ഫൈറ്റ് ചെയ്യാനായിരുന്നു... അത്‌ നടന്നു... ഇന്നിപ്പോ എന്റെ വേറൊരു ആഗ്രഹം കൂടി നീ സാധിച്ചു തരുന്നു... ലവ് യു ചക്കരെ... "

"നിന്ന് ഒളിപ്പിക്കാതേ പോയി എടുത്തോണ്ട് വാടാ... "

കിച്ചണിൽ നിന്ന് കത്തിയെടുത്ത് വന്ന് അവൻ സാക്ഷൽ ഷാജഹാന്റെ കഴുത്തിന് മീതെ വെച്ചപ്പോ അയാള്ടെ വൈഫും മകനും ഒരേപോലെ വാ തുറന്ന് ഞെട്ടി നിൽക്കുന്നു... ഞാൻ പുച്ഛിച്ചു തള്ളി... 

"പുന്നാര മോനെ,,, ഐമൻ ജഹാനെ,,,, മര്യാദയുടെ ഭാഷയിൽ ചോദിച്ചു ഞാൻ... നീ തന്നെയാ എന്നേ കൊണ്ട് ബലം പ്രയോഗപ്പിച്ചത്... നിന്റെ കണ്മുന്നിൽ നിന്ന് തന്നെ തന്തയെ കൊള്ളേണ്ടെങ്കിൽ ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് നീ ഉത്തരം നൽകണം.... ബാക്കി ചോദ്യങ്ങൾ നമ്മക്ക് പിന്നീട് നോകാം... 

ആ കമ്മീഷ്ണറുടെ മകൻ ആകാശ് എവിടെയിപ്പോൾ...? അവന്റെ വീട് എവിടെ...? "

"ഓഹ് മൈ ഗോഡ്... അപ്പൊ അവളെല്ലാ കാര്യവും നിന്നോട് പറഞ്ഞല്ലേ... എന്നിട്ടും നീയാവളെ ഇത്രത്തോളം സ്നേഹിക്കുന്നോ.. വേറൊരുത്തന്റെ മുന്നിൽ അവൾ അവള്ടെ ശരീരത്തെ വിറ്റിട്ടും നിനക്ക് എങ്ങനെ അവളെ ആത്മാർത്ഥമായി പ്രണയിക്കാൻ തോന്നുന്നു.... "

അവന്റെ കോപ്പിലെ സംസാരം കേട്ടപ്പോൾ ഞൊടിയിടയിൽ ദേഷ്യം അരിഞ്ഞു കയറിയതും ഞാൻ സണ്ണിയുടെ കയ്യിൽ നിന്ന് ആ കത്തി വാങ്ങിയിട്ട് അവന്റെ കയ്യിലേക്ക് വലിച്ചു... അപ്പോ അവന്റെ കയ്യിൽ നിന്ന് രക്തം വാർന്നൊലിക്കുകയും ആ ചൂട് രക്തം എന്റെ മുഖത്തേക്ക് തെറിക്കുകയും ചെയ്തു... ചുണ്ടിലേക്ക് തെറിച്ച രക്തം അവന്റെ മുഖത്തേക്ക് കാർപ്പിച്ചു തുപ്പി... 

"എന്റെ പ്രതികരണം ചിലപ്പോൾ നിനക്ക് ഊഹിക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല മിസ്റ്റർ ഐമൻ ജഹാൻ... നിന്റെ അസ്ഥിക്കുടം വരെ ഞാൻ പുറത്തെടുത്തെന്ന് വരും... ദേഷ്യം വന്നാൽ ഞാൻ ഇരയെ തേടി പോവുന്ന സിംഹത്തേക്കാളും ഭയാനകമാണ്... എന്താ ചെയ്യുന്നത് എന്താ പറയുന്നത് എന്നൊന്നും എനിക്ക് തന്നെ ഒരു തീർച്ച ഉണ്ടാവില്ല.... ഒരുതവണയേ ഞാൻ പറയു... സൂക്ഷിക്കുന്നത് നിനക്ക് നല്ലതയിരിക്കും... ഞാൻ ചോദിച്ചതിന് ഉത്തരം പറ.... "

പല്ലുകൾ കടിച്ച് പിടിച്ച് ഞാനങ്ങനെ പറഞ്ഞപ്പോ അനുസരണയുള്ള കുട്ടിയെ പോലെ അവനെന്റെ നമ്പറിലേക്ക് ലൊക്കേഷൻ അയച്ചു തന്നു... 

"ഇത് പോലെ എന്നും ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം... അല്ലെങ്കിൽ ഞാൻ ബാഡ് ഗെയ് ആയെന്ന് വരും കേട്ടോടാ ****മോനെ... "

എന്നാൽ പിന്നെ കാണവേന്നും പറഞ്ഞ് നല്ല യാത്രയയപ്പും പറഞ്ഞ് സണ്ണി എന്റെ പിന്നാലെ തന്നെ ഇറങ്ങി വന്നു... ലൊക്കേഷൻ നോക്കി ആ വീട് തപ്പി പിടിച്ച് പോവാൻ വല്ലാതെ കഷ്ടപ്പെട്ടിരുന്നു... ഒടുക്കം ഒരു വില്ലയുടെ അടുത്തെത്തിയതും നമ്മള് രണ്ടാളും പരസ്പരം നോക്കി വണ്ടിയിൽ നിന്നിറങ്ങി... പറഞ്ഞു തന്നെ ലൊക്കേഷനും അഡ്രസുമൊക്കെ ശെരിയായിരുന്നു... സണ്ണിയുടെ കയ്യിലുള്ള കർച്ചീഫ് കൊണ്ട് ഞാൻ മുഖം മറച്ചിട്ട് ഗേറ്റ് കടന്ന് അകത്തേക്ക് പോവുമ്പോ ആരാ എന്താ എന്നൊക്കെ ചോദിച്ച് ഒരു സെക്യൂരിറ്റി വന്നതും അവരെ മറികടന്നു ഞാൻ പോയി... അയാളെ സണ്ണി മാനേജ് ചെയ്യുകയും ചെയ്തു... 

ബെൽ അടിച്ചപ്പോൾ തന്നെ ഡോർ തുറന്ന് തന്നത് ഒരു പയ്യൻ ആയിരുന്നു... കണ്ടപ്പോൾ തന്നെ മനസ്സിലായി അത്‌ ആകാശ് ആണെന്ന്... 

"ഹായ്... ആകാശ് അല്ലേ,,, "

"യെസ്... നിങ്ങളാരാ... "

എന്നവൻ തിരിച്ച് ചോദിച്ചപ്പോൾ ഞാൻ കർച്ചീഫ് അഴിച് മാറ്റി... 

"ഹേയ് മിസ്റ്റർ കെയ്സാൻ... നിന്റെയീ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു.. ബട്ട്‌ ഇത്ര പെട്ടന്ന് തന്നെ ഉണ്ടാവുമെന്ന് കരുതിയില്ല... അന്നേ ഞാനാ മാഗസിൻ വായിച്ചപ്പോൾ കരുതിയതാ... കമിംഗ്... "

~~~~~~~~~~~~~~~~~~~~~~~~~~~~

"ഓ എന്റെ ബേബി,,, നീയെന്റെ ലൂസിയെ കൊല്ലുമോ... അതിനെ ഒരു നിമിഷമെങ്കിലും താഴെ ഇറക്ക്... "

"അതേയ്... മിലു ഇച്ചിരി ലൂസ് ആയതോണ്ടാണോ കൂട്ടിന് ഒരാൾ ആയിക്കോട്ടെന്ന് കരുതി പൂച്ചക്ക് ലൂസിന്ന് പേരിട്ടത്.... മ്മ്ഹ്ഹ്... ഹിഹി... "

എന്റെ ലൂസിയെ കയ്യിലാക്കിയതും പോരാ... എന്നിട്ടവളുടെ കോപ്പിലെ വർത്താനം കേട്ടില്ലേ... അതും പറഞ്ഞ് അവള് നിന്ന് കിണിക്കുന്നത് കണ്ടപ്പോൾ രണ്ട് കൊടുക്കാനാ തോന്നിയത്... ഹും... ഇന്ന് ഫുൾ ടൈം ഇവള് എന്റെ കൂടെ തന്നെ ആയതോണ്ട് ശാമി കുറേ നേരായി വാന്നും പറഞ്ഞ് അവളെയും കൂട്ടി പോയി... ലൂസിയേയും കൊണ്ട് പോവാണേന്നും പറഞ്ഞ് അതിനേം എടുത്തോണ്ട് പോയി... ബേബി കിട്ടിയപ്പോ പാവം ന്റെ ലൂസിക്ക് എന്നേ വേണ്ടാ... ഹും... 

ഈ സിനു ഇതെവിടെ പോയി കിടക്കുവാ... എന്നേ ഇവിടെ ആകിയിട്ട് രണ്ട് നൻപൻമാരും എങ്ങോട്ട് പോയി... ഇനി പകൽ വെളിച്ചത്തിൽ ആ ഷാജഹാൻ മൻസിലേക്ക് എങ്ങാനും പോയോ... പറയാൻ പറ്റില്ല.. സിനു അല്ലേ ആള്... പോവാൻ ചാൻസ് വളരെ വളരെ കൂടുതൽ ഉണ്ട്... 

നമ്മളെ പെയിന്റിംഗ് വെറും രണ്ട് ദിവസത്തിനകം തീരും... അത്‌ കഴിഞ്ഞാൽ ഞാനീ വീട്ടിൽ നിന്ന് ഗെറ്റ് ഔട്ട്‌.. ഇത്രേം നാളും ഇതിന്റെ പേരും പറഞ്ഞു തള്ളി നീക്കി... ഇനി അത്‌ കഴിഞ്ഞാൽ ഞാൻ വേറെന്ത് പറഞ്ഞ് ഇങ്ങോട്ട് വരും... ശെരിക്കും വല്ലാതെ മിസ് ചെയ്യും സ്പെഷ്യലി ഫ്രോഡ് വന്ന് ഇടയിൽ ഡിസ്റ്റർബ് ചെയ്യാൻ വരുന്നത്... 

ചില ഡിസ്റ്റർബെൻസ് അങ്ങനെയാണല്ലേ... എത്രയൊക്കെ ദേഷ്യം വന്നാലും അത്‌ കഴിഞ്ഞ് ആലോചിക്കുമ്പോൾ നല്ലൊരു മൊമെന്റ് ആയി തോന്നും... അങ്ങനെ ഒന്നാണ് ഫ്രോഡ്ന്റെ ഡിസ്റ്റർബെൻസ്.... ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ഫീലിംഗ്സ് സാഡ്.... 

ബോറടിച്ചു ഞാൻ മെല്ലെ ആരും കാണാതെ ചുമ്മാ അവന്റെ റൂമിലേക്ക് പോയി... ചുമരിൽ തൂക്കിയിട്ട അവന്റെയും നാനുവിന്റെയും ഒരുമിച്ചുള്ള ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ എന്തോ ഒരു മിസ്സിംഗ്‌ പോലെ... പല പോസിൽ ഉള്ള ആ ഫോട്ടോസ് കണ്ടാൽ തന്നെ അറിയാം എത്രത്തോളം അവര് ക്ലോസ് ആണെന്ന്... ഇങ്ങനെ ഒരു സഹോദര സ്നേഹം പങ്കിട്ടെങ്കിൽ ഇപ്പൊ രണ്ടാളും എത്രത്തോളം മിസ്സ്‌ ചെയ്യുന്നുണ്ടെന്ന് ഫോട്ടോയിലൂടെ തന്നെ മനസിലാക്കാം... എന്നാലും എവിടെയാ ഹാനു നീ... ഞങ്ങളെയൊക്കെ നീ മറന്നോ ആവോ... ജീവനോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു... 

"ഹാ യാഷ നീയിവിടെ എന്തെടുക്കുവാ... സിനു ഇല്ലാഞ്ഞിട്ട് രോദനം കൊണ്ട് അവന്റെ ഫോട്ടോസ് നോക്കി നിൽക്കുവാ... "

പെട്ടന്ന് ഇനുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞപ്പോ അവളുണ്ട് ചിരിച്ചു കൊണ്ട് അടുത്തേക്ക് വരുന്നു... അവളത് ചോദിച്ചപ്പോൾ ഹേയ് അല്ലെന്ന് പറഞ്ഞ് ഞാൻ തോൾ പൊക്കി കാണിച്ചു.... 

"നീയിന്നലെ വല്ലാതെ പേടിച്ചിട്ടുണ്ടാവുമല്ലേ ഇനു... ഞാൻ കാരണല്ലേ... സോറിയട്ടോ... "

"ആഹ ബെസ്റ്റ്... ഞാനായാലും നീയായാലും പെണ്ണ് തന്നെയല്ലേ... ഫീലിംഗ്സ് ഒക്കെ സെയിം തന്നെ... അതിന് മാത്രം ഒന്നും സംഭവിച്ചില്ലല്ലോ... നീയും സിനുവും വിളിച്ചപ്പോൾ തന്നെ വന്നത് നന്നായി... അല്ലെങ്കിൽ അവനെന്തെങ്കിലുമൊക്കെ ചെയ്തേനെ... ശെരിക്കും പേടിച്ചിരുന്നു... "

"പേടിയോ.. എന്തിന്.. അവനെപോലെയുള്ളവരെയൊക്കെ ധൈര്യം കൊണ്ട് നേരിടുകയാ വേണ്ടത്... നിനക്കവനെ ശെരിക്കും അറിയാഞ്ഞിട്ട് ആണ്... അല്ലെങ്കിലും പേടിച്ചിട്ട് എന്ത് കിട്ടാനാ.. നഷ്ടം.. അതല്ലേയുള്ളൂ... പെണ്ണായാൽ തൊട്ടാൽ ജ്വലിക്കുന്ന അഗ്നിയെ പോലെയാവണം... "

"ഓഹ് മൈ ഗോഡ്... വാട് എ മൊട്ടിവേഷൻ മാൻ... നോട് ബാഡ്... "

അവളത് പറഞ്ഞപ്പോ ഇതൊക്കെ എന്തെന്നുള്ള അർത്ഥത്തിൽ മുഖം തിരിച്ചു... കുറച്ച് കഴിഞ്ഞവൾ ഫ്രണ്ട്ന്റെ കാൾ വരുന്നെന്ന് പറഞ്ഞ് പോയതും ഞാൻ അവിടെ തൂക്കിയിട്ടിരിക്കുന്ന ഓരോ ഫോട്ടോയിലും നോക്കി നിൽക്കുമ്പോഴാണ് കാലിൽ എന്തോ കൊളുത്തിയത്... എന്താന്ന് നോക്കിയപ്പോ ഏകദേശം ചെറിയ വലിപ്പമുള്ള മരത്തിന്റെ ബോക്സ്‌ കണ്ടതും നെറ്റി ചുളിച്ചു കൊണ്ട് അതിലെന്താണെന്ന് അറിയാനുള്ള ത്വര കൊണ്ട് ഞാൻ നിലത്ത് മുട്ട് കുത്തി ഇരുന്ന് അതെടുത്തു നീക്കി... 

ചെറിയ ഭയത്തോടെ ഞാൻ അത്‌ തുറക്കാൻ നിന്നപ്പോ പെട്ടന്ന് ആരോ എന്റെ തോളിൽ പിടിച്ചതും ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ഫ്രോഡ്... പുരികവും കയ്യും പൊക്കി അവൻ എന്ത്യേന്ന് ചോദിച്ചതും ഞാൻ തോൾ ഉയർത്തി ഒന്നുമില്ലന്ന് പറഞ്ഞ് ആ ബോക്സ്‌ കിട്ടിയത് പോലെ തന്നെ വെച്ചു.... എന്നാലും അറിയാഞ്ഞിട്ട് ഒരു സമാധാനം ഇല്ല... എന്തോ ഒരു സീക്രെട് ആണെന്ന് തോന്നുന്നു... 

"എന്താ നിനക്ക് ഇവിടെ കാര്യം... എന്നേ മിസ് ചെയ്തപ്പോൾ എന്റെ റൂമിൽ കയറിയല്ലേ... "

ആകെയുള്ള ചെറിയ മീശയും വിരിച് അവൻ അതും ചോദിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ ഇല്ലന്നുള്ള അർത്ഥത്തിൽ തലയാട്ടി പോവാൻ നിന്നതും പോയ വഴിയെ എന്നേ പിടിച്ച് അവൻ അവന്റെ കൈകളിലാക്കിയിട്ട് അരയിൽ പിടിച്ച് ചേർത്ത് നിർത്തി... പെട്ടന്നൊരു അറ്റാക്ക് ആയോണ്ട് ഞാൻ കാൽ ഉയർത്തി അവന്റെ നെഞ്ചിൽ കൈ കുത്തി വെച്ചു... 

"സിനു വിട്... പ്ലീസ്.. "

"അത്ര പെട്ടന്ന് വിടാനല്ല ഞാൻ നിന്നെ ചേർത്ത് നിർത്തിയത്... ഞാൻ തരാനുള്ളത് തരികയും ചെയ്യും എനിക്ക് കിട്ടാനുള്ളത് കിട്ടേം വേണം... അതിന് മുന്നേ ചോദിച്ചതിന് സത്യസന്തമായ ഉത്തരം പറ... എന്നേ മിസ് ചെയ്തില്ലെ നിനക്ക്... "

അവനത് വീണ്ടും ചോദിച്ചപ്പോൾ അവന്റെ കഴുത്തിന് പിന്നിൽ കൂടി കയ്യിട്ട് ഞാൻ ആ മുഖത്തൂഡേ കണ്ണുകൾ പായിച്ചിട്ട് അതെന്ന് തലയാട്ടി... 

"മിസ്സ്‌ ചെയ്ത ഒന്ന് കാൾ ചെയ്തൂടായിരുന്നോ... ഞാനെപ്പോ പറന്നെത്തിന്ന് ചോദിച്ചാൽ മതിയല്ലോ.. ഹിഹി.... "

ഒരു കള്ള ചിരിയാലെ അവൻ അങ്ങനെ പറഞ്ഞപ്പോൾ ചിരിയാലേ തന്നെ ഞാൻ പോടാന്നും പറഞ്ഞ് അവന്റെ കവിളിന്നിട്ട് ഒരു തട്ട് കൊടുത്തു... 

"ഞാനിന്ന് ആകാശിനെ കണ്ടിരുന്നു... "

"ആകാശ്... എങ്ങനെ...? എവിടെ നിന്ന്..? എന്താ അവൻ പറഞ്ഞത്...? "

~~~~~~~~~~~~~~~~~~~~~~~~~~~~

"അദ്നാനിൽ ഇങ്ങനൊരു പ്രവർത്തി ഞാനദ്യമെ പ്രതീക്ഷിച്ചതായിരുന്നു... അതവളോട് സൂചിപ്പിച്ചപ്പോ സഹോദര സ്നേഹം കാടും മലയും കടന്ന് അങ്ങോളം എത്തിയിരുന്നു.... ശെരിക്കും പറഞ്ഞാൽ അവൾ തിരിച്ചു ജീവിതത്തിലേക്ക് വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല... അവന്റെ ഇടയിൽ പിടഞ്ഞു ഒന്നുകിൽ അവൾ തന്നെ ആത്മഹത്യ ചെയ്യും... അല്ലെങ്കിൽ ആവശ്യം കഴിഞ്ഞ് അവൻ തന്നെ അവളെ കൊല്ലുമെന്ന് കരുതിയിരുന്നു... പക്ഷെ അവിടെ നടന്നത് നേരെ തിരിച്ചായിരുന്നു.... 

അവന്റെ മരണം ഒരു കൊലയാണെന്ന് ഞാൻ അറിഞ്ഞത് അച്ഛനിലൂടെയാണ്... അച്ഛന്റെ മോളി ജോലി ചെയ്യുന്ന ഒരാളാണ് ഷാജഹാന് കൂട്ട് നിന്നത്... അവിടെ കീഴിൽ ഉള്ളവർക്ക് ഒരു സ്ഥാനവും ഇല്ല... അവര് തമ്മിലുള്ള ഈ പേർസണൽ മാറ്റർ അച്ഛൻ അറിഞ്ഞത് ഒളിഞ്ഞു കേട്ട് കൊണ്ട് തന്നെയാണ്... മനപ്പൂർവം പ്രതികരിക്കാൻ നിന്നില്ല... കാരണം വേദന സഹിച്ച യാഷ തന്നെയായായിരിക്കും അവിടെ കുറ്റക്കാരിയാവുന്നത്... അവൾ പറയുന്ന സത്യമൊന്നും ആരും വിശ്വസിക്കാൻ പോണില്ല... അത്‌ പൊതുവെ അങ്ങനെ ആണല്ലോ... 

യാഷ,,, ആകെ രണ്ടോ മൂന്നോ തവണയെ ഞാൻ അവളെ കണ്ടിട്ടുള്ളു... ആ നോട്ടത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി ആളൊരു പാവം ആണെന്ന്... അന്നവൾക്ക് പ്രതികരിക്കാൻ കഴിയില്ലന്ന് എനിക്ക് ഉറപ്പായിരുന്നു... പക്ഷെ അവൾക്ക് പിന്നിൽ ചിലരുടെ ബലവും ധൈര്യവും പകർന്നു കൊടുതതോണ്ടാ ഇന്നും അവൾ ജീവനോടെ ഉള്ളത്... ഇത്രക്ക് ധൈര്യം പകർന്ന ആ വ്യക്തി ആരാണെന്ന് എനിക്കറിയില്ല... പക്ഷേ അവൻ പെണ്ണിന്റെ റെസ്പോൺസിബിലിറ്റിയെ കുറിച്ച് അറിയുന്ന വ്യക്തിയാണ്.... 

പക്ഷെ ഇന്നിപ്പോ എനിക്ക് അവളെ നിന്റെ കൂടെ കാണുമ്പോ വല്ലാത്തൊരു പ്രൌട് ഫീൽ ചെയ്യുന്നു... അവളെ കണ്ടിട്ട്... യാഷ ആ പഴയ യാഷയല്ല... തന്റേടവും അഹങ്കാരവും ഉള്ള പെണ്ണായി മാറിയവൾ... പീഡനങ്ങൾക്കിടയിൽ സ്വയം ജീവനൊടുക്കുന്നവർക്ക് മാതൃകയാണ് അവൾ... പക്ഷെ അത്‌ ലോകം അറിഞ്ഞില്ലന്ന് മാത്രം... ഒരുപക്ഷെ താനോ അല്ലെങ്കിൽ തന്റേ ബ്രദറോ മനസ്സ് വെച്ചാൽ ലോകം അറിയുന്ന ഒരു പെണ്ണായി മാറും അവൾ... അതിന് അവളും ഒന്ന് മൂളിയാൽ മതി... 

ശെരിക്കും പറഞ്ഞാൽ ലോകത്തിൽ നിന്നും മറച്ച് വെക്കുന്നത് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല... അവള്ടെ വേദനയും ത്യാഗങ്ങളും ഓരോ പെൺകുട്ടികളും അറിയണം... അവളിലൂടെ മറ്റുള്ള പെൺകുട്ടികൾ ഉണരണം... അവളിൽ ഉണ്ടായ ധൈര്യം ഇന്നോരോ പെണ്ണിനും ആവശ്യമാണ്... അല്ലാതെ ഒരുവന്റെ മുന്നിൽ തോറ്റു കൊടുക്കുകയല്ല വേണ്ടത്.... "

"എനിക്ക് മനസ്സിലാവുന്നുണ്ട് താൻ പറയുന്ന കാര്യങ്ങൾ... നീ ആഗ്രഹിക്കുന്നത് പോലെ എന്റെ യാഷയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്ന ആ വ്യക്തി ആരാണെന്ന് അറിയാൻ എനിക്കും ആഗ്രഹമുണ്ട്... വൈകാതെ തന്നെ അറിയും അവളെ മാറ്റിയെടുത്ത ആ ഹാനു എന്ന വ്യക്തി ആരാണെന്ന്... 

ഒരു കാര്യം ആവശ്യപ്പെട്ടാൽ സാധിച്ചു തരുമോ... ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ കൂടെ വരെ വരാമോ... യാഷയുടെ അടുത്തേക്ക്... "

"എന്ത്കൊണ്ട് ഇല്ല... കൊറേ നാളായി ഞാൻ അവളെ കാണാൻ ആഗ്രഹിക്കുന്നു... എന്നിട്ട് വേണം എനിക്ക് അവളെ മുൻനിർത്തി ഒന്ന് സല്യൂട്ട് അടിക്കാൻ... ഇപ്പൊ വേണെങ്കിൽ ഇപ്പൊ വരാം... ഷുവർ... "

"താങ്ക്യൂ... "

"ആവണി ,,, ഞാൻ ഒന്ന് പുറത്ത് പോയി വരുന്നെ... മോനെ നീ പിക് ചെയ്യാൻ പോട്.. 

എന്റെ വൈഫ് ആണ് ആവണി... lkg പഠിക്കുന്ന ഒരു മകനും ഉണ്ട്... "

"ഓഹോ... "

~~~~~~~~~~~~~~~~~~~~~~~~~~~~

"എന്നിട്ട് ആകാശ് എവിടെ...? "

"നിന്നെ കാണാൻ വേണ്ടി അവൻ താഴെ കാത്തിരിപ്പുണ്ട്... സണ്ണിയുടെ ഒപ്പം... "

ഞാനത് പറഞ്ഞപ്പോൾ തന്നെ എന്നിൽ നിന്നും മാറി നിന്ന് കരഞ്ഞു കൊണ്ട് അവൾ താഴേക്ക് ഓടിപോയി... പിന്നാലെ തന്നെ ഞാനും... അവനെ കണ്ടപ്പോൾ പെട്ടന്ന് ഓട്ടം നിർത്തി ഒന്ന് നിന്നതും യാഷയെ കണ്ട് അവൻ ചിരിച്ചു കൊണ്ട് അവള്ടെ അടുത്തേക്ക് വന്ന് കൈ രണ്ടും നീട്ടി വെച്ചു... എന്തോ ഒരു തോൽവി പോലെ അവൾ തല താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അവള്ടെ അടുത്തേക്ക് പോയി തോളിൽ തട്ടി വിളിച്ച് എന്ത്യേന്ന് ചോദിച്ചതും ഒന്നും ഇല്ലാന്ന് പറഞ്ഞ് നിറഞ്ഞു വന്ന കണ്ണീർ തുടച്ചു മാറ്റി അവള് അവനെ ചെറുതായി സൈഡിൽ കൂടി ഹഗ് ചെയ്തു... 

"അയ്യോ,,, ഇത്രക്ക് ധീര വനിത പറയുവാണോ... അയ്യേ... ഈ കരച്ചിലും പിടിച്ചാലുമൊക്കെ ഇപ്പോഴത്തെ ഈ യാഷക്ക് ഒരു മാച്ചും ഇല്ല... ലോകം അറിയാതെ പോയ ധീര വനിതയല്ലേ താൻ... എന്നിട്ടാണോ ഇങ്ങനെ കരയുന്നത്.... 

എനിക്കറിയാം നിന്റെ ഉള്ളിൽ വിഷമം ഉണ്ടെന്ന്... ഞാൻ പറഞ്ഞ സത്യങ്ങൾ വിശ്വസിക്കാതെ പോയത് കൊണ്ടല്ലേ വേദനയൊക്കെ അഭിനയിക്കേണ്ടി വന്നത് എന്നോർത്തിട്ട്... അത്‌ സാരമില്ല.. കഴിഞ്ഞത് കഴിഞ്ഞു.... ആ കണ്ടാ മൃഗത്തെ കൊന്നില്ലേ നീ... അത്‌ തന്നെ വലിയ കാര്യം.... "

എന്നവൻ പറഞ്ഞപ്പോൾ വീണ്ടും അവൾ കണ്ണ് നിറച്ച് കൊണ്ട് അവനെ നോക്കി നിന്നു... 

"എവിടെ നിന്റെ കൂടെയുള്ള ആ വെടിക്കെട്ട്... അന്ന് അടിച്ച അടിയുടെ വേദന ഇന്നും മാറിയിട്ടില്ല.. ഹൗ... "

~~~~~~~~~~~~~~~~~~~~~~~~~~~~

ആ ചോദ്യം ചോദിച്ചപ്പോഴേ എനിക്ക് മനസ്സിലായിരുന്നു സിദ്ധുവിനെ കുറിച്ചാണെന്ന്... പാവം അവള് ഇവിടെ ഇല്ലാതെയായി പോയി... 

ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല വീണ്ടും ആകശുമായി ഒരു കൂടി കാഴ്ച.... അന്നവന്റെ മുന്നിൽ ഉയർത്തിയ തല ഇന്നിപ്പോ താഴ്ത്തി നിൽക്കേണ്ടിയിരിക്കുന്നു... ആകാശിനെ പറഞ്ഞിട്ടും കാര്യമില്ല... സഹോദര സ്നേഹം കൊടുത്ത് ആ ചെറ്റയെ സ്നേഹിച്ചതാണ് തെറ്റ്... ഇപ്പൊ എനിക്ക് മനസ്സിലായി എന്നേ ഇനിയും ഉണർത്താൻ പിന്നാലെ ആൾക്കാർ ഉണ്ടെന്ന്... 

കുറച്ച് കഴിഞ്ഞപ്പോൾ അവൻ പോയതും ഡ്രോപ്പ് ചെയ്യാൻ വേണ്ടി സണ്ണിയും പോയി... ഹാളിൽ ആരുമില്ലാതെ സിനു സോഫയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻവന്റെ നെഞ്ചിലേക്ക് വീണു....  

"അവനെ കണ്ടപ്പോൾ നിനക്കെന്താ ഫീൽ ചെയ്തത് യാഷ...? "

"Badly... തല ഉയർത്തി നിൽക്കാൻ വല്ലാത്തൊരു ഭാരം പോലെ തോന്നുന്നു... ഇത്രക്ക് നല്ല വ്യക്തിയാണെന്ന് മനസ്സിലാക്കാൻ വല്ലാതെ വൈകിയിരിക്കുന്നു... അന്നേ എനിക്കവനെ വിശ്ശ്വസിക്കാമായിരുന്നു.... "

"ഇനി അതൊക്കെ ഓർത്തിട്ട് എന്ത് കാര്യം... വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ലല്ലോ എന്നാണല്ലോ ചൊല്ല്... ഇപ്പൊ നിനക്കിപ്പോ ഒരു ഓഫർ പോലെയാ ജീവിതം കിട്ടിയിരിക്കുന്നത്... അത്‌ യൂസ്ഫുൾ ചെയ്യുക... ധൈര്യത്തോടെ തന്നെ... 
ഇനി എനിക്ക് ഒരേയൊരാളയെ മീറ്റ് ചെയ്യണ്ടതുള്ളു... സിദ്ധുവിന്റെ ഹാനു... അവൻ എവിടെയാ... "

ഒട്ടും പ്രതീക്ഷിക്കാതെ പെട്ടന്നവൻ അങ്ങനെ ചോദിച്ചപ്പോൾ ഞാനവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി നോക്കിയപ്പോ എന്റെ ഞെട്ടൽ കണ്ടിട്ട് അവൻ നെറ്റിയും ചുളിച്ചു നോക്കുന്നുണ്ട്... എന്ത് മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ അവന്റെ പക്കൽ നിന്ന് എങ്ങനെയെങ്കിലും എസ്‌കേപ്പ് ആയാലേ ശെരിയാവു എന്ന് കരുതി ഞാൻ ഇല്ലാത്ത ചുമയൊക്കെ ചുമച്ച് വെള്ളം കുടിക്കാൻ എന്നോണം കിച്ചണിലേക്ക് പോവാൻ നിന്നു... 

എഴുന്നേറ്റപ്പോൾ തന്നെ സിനു എന്റെ കയ്യിൽ മുറുകെ പിടിച്ച് വലിച്ച് അവനിലേക്ക് ചേർത്ത് നിർത്തി... പെട്ടന്നൊരു അറ്റാക്ക് ആയതോണ്ട് ഞാനവന്റെ നെഞ്ചിലേക്ക് തന്നെ വീഴ്യേം ചെയ്തു... കയ്യിൽ പിടിച്ചവൻ എന്റെ തല ഉയർത്തിയിട്ട് അവന്റെ മുഖത്ത് തട്ടിയ എന്റെ മുടിയൊക്കെ മാറ്റി വല്ലാത്തൊരു ഭാവത്തിൽ വീണ്ടും നോക്കി.... 

"ബെന്നി,,,, ഒരു ഗ്ലാസ് വെള്ളം എടുത്ത വാ.. "

എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവൻ ഹാളിൽ തൂത്തികൊണ്ടിരിക്കുന്ന ബെന്നിച്ചായനോട് അങ്ങനെ പറഞ്ഞപ്പോ മൂപര് ഓകെ സർ എന്നും പറഞ്ഞ് കിച്ചണിലേക്ക് പോവുന്നത് കണ്ടപ്പോൾ പോവല്ലേ പോവല്ലേ ഞാൻ പോയി എടുത്തോളാം എന്നൊക്കെ പറയാമെന്നുണ്ടായിരുന്നു.. ബട്ട്‌ ഹൌ... 

തലക്കകത്ത് നല്ല ബുദ്ധിയുള്ളോണ്ട് ഞാൻ ചിരിച്ചോണ്ട് അവന്റെ മുഖത്തേക്ക് നോക്കി ആ മുഖത്തൂടെ വിരലുകൾ ഓടിച്ചു.... അപ്പോ അവന്റെ ശ്രദ്ധ എന്നിലേക്ക് തന്നെ ഫോക്കസ് ചെയ്തതും ആ തക്കത്തിൽ ഞാൻ കാൽ നീട്ടി വെച്ച് കിച്ചണിലേക്ക് പോവുന്ന ബെന്നിച്ചായനെ വീഴ്ത്തി... അയാം ദി സോറി അളിയാ... 

"ആഹ്.. "

എന്നൊരു ശബ്ദത്തോടെ ബെന്നിച്ചായൻ ചക്ക വെട്ടിയത് പോലെ നിലത്തേക്ക് വീണതും എനിക്കൊന്നും അറിയില്ലേ ബെന്നിച്ചായൻ എങ്ങനെയാ വീണത്‌ എന്ന ചോദ്യ ഭാവത്തിൽ നിന്ന് ഞാൻ ഒന്നും അറിയാത്ത ഇള്ളിള്ളാ കുഞ്ഞിനെ പോലെ ഞെട്ടി കൊണ്ട് ഇച്ചായനെ നോക്കി... വിത്ത്‌ ഫ്രോടും... 

"അയ്യോ,, ബെന്നിച്ചായാ,, അയ്യോ,,, ഇതെങ്ങനെയാ വീണത്‌.. എന്ത് പറ്റി... എഴുന്നേൽക്ക് ബെന്നിച്ചായാ എഴുന്നേൽക്... കം കം... "

എന്നൊക്കെ പറഞ്ഞ് ഞാൻ മൂപ്പരെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നിന്നപ്പോ അറിഞ്ഞോണ്ട് വീഴ്ത്തിയതാണെന്ന് ബെന്നിച്ചായന്റെ നോട്ടത്തിലൂടെ മനസ്സിലായി... കണ്ണ് കൊണ്ട് ഞാൻ പറയല്ലേന്ന് പറഞ്ഞപ്പോൾ മൂപരുടെ ദയനീയതയോടെയുള്ള മുഖം കണ്ടിട്ട് സങ്കടം തോന്നിയെങ്കിലും അതൊട്ടും പുറത്ത് കാണിച്ചില്ല... 

സിനുവിനോട് ഞാൻ പിടിച്ച് എഴുന്നേൽപ്പിക്കെന്ന് പറഞ്ഞപ്പോ അവൻ കിച്ചണിന്റെ ഭാഗത്ത്‌ നോക്കി വേറെ സെർവന്റിനെ വിളിച്ചു വരുത്തി മൂപ്പരെ പിടിച്ച് എഴുന്നേൽപ്പിച്ച് കിച്ചണിലേക്ക് പോയി... എന്നിട്ട് വേറൊരു സെർവെന്റിനോട്‌ വെള്ളം കൊണ്ട് വരാൻ പറഞ്ഞിട്ട് എന്നോട് അവന്റെ അടുത്തേക്ക് വന്നിരിക്കാൻ പറഞ്ഞു... എന്തൊരു കഷ്ടമാണ് എന്റെ ഗോടെ... ഞാനെന്ത് മറുപടി കൊടുക്കും... ബോധം ഇല്ലാതെ പോലെ കിടന്നാലോ... ഹരേ യാഷ,,, വാട്ട്‌ എ ഐഡിയ സാർജി... വൗ.. അല്ല പെട്ടന്ന് അങ്ങനെ ബോധം ഇല്ലാതെ കിടന്നാൽ എന്തായാലും ഡ്രാമയാണെന്ന് അവൻ കരുതും.. അതോണ്ട് എന്തെങ്കിലുമൊക്കെ ചെയ്ത്ട്ട് മതി ബോധം കെടലൊക്കെ.... 

കണ്ണ് കൊണ്ടവൻ വന്നിരിക്കെന്ന് പറഞ്ഞപ്പോ ഒട്ടും മടിയില്ലാതെ ഞാൻ അവന്റെ അടുത്തിരുന്നു... ഇരുന്നപാടെ എന്റെ അരക്കെട്ടിൽ പിടിച്ച് മുഖം എന്നിലേക്ക് അടുപ്പിച് കവിളിൽ ഒരു പത്ത് മിനിറ്റോളം അവന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു... ഇതെന്തിനുള്ള പുറപ്പാടാണോ എന്തോ... എന്നിൽ നിന്ന് അകന്ന് നിന്ന ശേഷം ഞാൻ എന്തിനാ കിസ്സ് ചെയ്തതെന്ന് ചോദിച്ചു.. 

"കിസ്സ് ചെയ്യണമെന്ന് തോന്നി ചെയ്തു... ഞാൻ ആദ്യമേ പറഞ്ഞില്ലേ എനിക്ക് തോന്നിയത് അപ്പപ്പം എനിക്ക് ചെയ്യണമെന്ന്... ഇനിയിപ്പോ നിന്നെ പത്ത് മാസം ഫ്രീ ആയി റസ്റ്റ്‌ ഒക്കെ എടുത്ത് ഇവിടെ തന്നെ കിടത്താനും എനിക്കറിയാം... ആ പൂതി ഒന്ന് ഉള്ളിൽ കൂടി സ്വപ്നം പോലെയെങ്കിലും കടന്ന് വന്നാൽ മതി... അപ്പോഴേക്കും ഞാൻ കാര്യം സാധിച്ചെന്ന് വരും... "

അവന്റെ ഒടുക്കത്തെ കോപ്പിലെ വർത്താനം കേട്ടിട്ട് കൂമ്പിനിട്ട് രണ്ട് കൊടുക്കാന തോന്നിയത്... അതിര് വിട്ട് കടക്കില്ല കയറ് മുറിച്ചു കടക്കില്ല അങ്ങനെ എന്തൊക്കെ വീരവാധങ്ങൾ ആയിരുന്നു മോളിയാന്റിയോട് പറഞ്ഞത്... എന്നിട്ടിപ്പോ സംസാരം കേട്ടില്ലേ.. പക്കാ ഫ്രോഡ് മാൻ... ആ പറഞ്ഞത് പോരാഞ്ഞിട്ട് ചിരിച്ചു കൊണ്ട് എന്റെ നേർക്ക് ചൂണ്ട് വിരലും ഉയർത്തി കാണിച്ചു... അതും കൂടി കണ്ടപ്പോ ഏതൊക്കെ വഴിയിൽ കൂടിയാ ദേഷ്യം ഇരഞ്ഞു കയറിയതെന്ന് അറിഞ്ഞില്ല... ക്ഷമ അതിര് വിട്ട് കടന്നപ്പോ ഞാൻ അവന്റയാ വിരൽ കടിച്ചു...

"ആാാാാ,,, ഡി,,,, ആാാ,,,, വേദനിക്കുന്നു,,, ആാാ... "

ഒട്ടും വിടാതെ ഞാൻ മുറുക്കെ കടിച്ചപ്പോ വേദന കൊണ്ട് അവൻ ഡിസ്കോ കളിക്കുന്നത് കണ്ടപ്പോൾ ഇനി മേലാൽ ഇത് ആവർത്തിക്കരുതെന്ന് ഒരു വാണിംഗ് കൊടുത്ത് വെറുതെ വിട്ടു... അപ്പൊ അവൻ ആ വിരൽ നോക്കിയും എന്നേ നോക്കിയും ചിരിക്കുന്നത് കണ്ടപ്പോ ഇനി വേറെ വല്ല ഡബിൾ മീനിങ് ഉണ്ടോന്ന് ആലോചിച്ച് അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി... ആർക്കറിയാം.... 

"Do you agree..? Are you Ready..? "

കള്ള ചിരിയോടെ അവനത് ചോദിച്ചപ്പോൾ ഞാൻ ങേ എന്ന് മനസ്സിൽ പറഞ്ഞ് വാട്ട്‌ എന്ന് ചോദിച്ചപ്പോ എന്റെ ചെവിക്കരികിൽ വന്നിട്ട് മെല്ലെ sexy ന്ന് മൊഴിഞ്ഞതും ഞാൻ ദേഷ്യം കയറി അവന്റെ മുടിയിൽ പിടിച്ച് വലിച്ച് കൂർപ്പിച്ചു നോക്കിയിട്ട് രണ്ട് ചവിട്ട് കൊടുത്ത് മുകളിലേക്ക് പോയി... പിന്നിൽ നിന്ന് യാഷ യാഷാന്ന് ചിരിയോടെ വിളിച്ചെങ്കിലും ചെവിയും പൊത്തി ഞാൻ ബേബിയുടെ റൂമിലേക്ക് പോയി ഡോർ വലിച്ചടച്ചു.... 

ബ്ലഡി റാസ്ക്കൽ ബ്ലഡി ഫ്രോഡ് ബ്ലഡി ചെറ്റ... കലിപ്പ് തീരണില്ല തള്ളേ.... ചില സമയത്തെ അവന്റെ ഇമ്മാതിരി സ്വഭാവം കാണുമ്പോ ചുരുട്ടി കാൽ മടക്കി രണ്ട് കൊടുക്കാൻ തോന്നും... ചില നേരത്ത് തോന്നും ഇവനെ പോലെ ഇത്രയും നല്ല മനുഷ്യൻ വേറെ എവിടെ കിട്ടാനാ,,, ഇങ്ങനൊരു ബോയ്ഫ്രണ്ട്നെ ആർക്ക് കിട്ടാനാ എന്നൊക്കെ ആത്മഗതം പറയും... ഇപ്പൊ കണ്ടില്ലേ അവന്റെ കോപ്പിലെ.... ഹും... 


ഹാവൂ സമാധാനം... ഹാനുനെ കുറിച്ച് വേറൊന്നും ചോദിക്കാത്തത് നന്നായി... അല്ലെങ്കിൽ ഞാൻ ബബ്ബബ്ബ കളിച്ചേനെ... എന്തായാലും ഇനി എപ്പോഴെങ്കിലും അവനത് ചോദിക്കുകയാണെങ്കിൽ അതിനൊരു മറുപടിയായി വിശ്വസിക്കാൻ പറ്റുന്ന വലിയ നുണ ഒപ്പിക്കണം... അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോവും... 

"യാഷ,,, യാഷ,,, യാഷയുടെ ഫ്രോഡ് അല്ലേ വിളിക്കുന്നത്,,, യാഷ,,, ഡോർ തുറക്കെടി,,, അയാം വെരി സോറി ബേബി,,, പ്ലീസ് ഓപ്പൺ ദി ഡോർ യാർ... "

കതകിൽ ചെണ്ട കൊട്ടി കൊണ്ടവൻ വളരെ നേരിയ രീതിയിൽ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്റെ മനസ്സ് ഇച്ചിരി അലിഞ്ഞ മനസ്സ് ആയോണ്ട് ഞാൻ മുഖത്ത് കുറച്ച് പാവത്തവും ദേഷ്യവും ഫിറ്റ്‌ ചെയ്ത് ഡോർ തുറന്നു.... അപ്പൊ തന്നെയവൻ എന്നെയും പിടിച്ചോണ്ട് അകത്തേക്ക് കയറി വന്നതും ഓൺ
ദി സ്പോട്ടിൽ ഡോറും ലോക്ക് ചെയ്തു... 

കുറച്ച് ശുണ്ഠിയോടെ ഞാൻ അവന്റെ കൈ തട്ടി മാറ്റി പുച്ഛിച്ചു കൊണ്ട് പെയിന്റിംഗ് ബ്രഷ് എടുത്ത് ചുമരിൽ എന്തൊക്കെയോ കാട്ടി കൂട്ടാൻ തുടങ്ങി... അപ്പൊ അവൻ എന്റെ പിന്നിൽ വന്ന് കയ്യിൽ പിടിച്ച് എന്നോടൊപ്പം പെയിന്റിംഗ് ചെയ്തതും കൂടാതെ കവിളിൽ കൂടെ കൂടെ കിസ്സ് ചെയ്യേം ചെയ്തു... അപ്പൊ പിന്നെ എന്റെ മൂഡ്ഓഫ് ഒക്കെ എപ്പോ മാറിയെന്നു ചോദിച്ചാൽ മതിയല്ലോ... 

"You know യാഷ,,, ദാ എനിക്കെപ്പോഴും നിന്റെ കൂടെ ഇങ്ങനെ ടൈം സ്പെൻഡ്‌ ചെയ്യാൻ വല്ലാത്ത ആഗ്രഹം ആണ്... ബട്ട്‌ നീയതിനു ഒട്ടും പ്രാക്ടിക്കൽ അല്ല... നിനക്ക് എന്നേ പോലെ കുറച്ച് റൊമാന്റിക് ആയിക്കൂടെ യാഷ... "

"റൊമാന്റിക് അല്ല... രണ്ട് തരും ഞാൻ... നിന്റെ റൊമാൻസ് കൂടി കൂടി അതിര് വിട്ട് കടക്കുന്നുണ്ട്.. ഇനി മേലാൽ എന്നോട് ആ രീതിയിൽ സംസാരിക്കരുത് കേട്ടല്ലോ... എനിക്ക് അതൊട്ടും ഇഷ്ടപ്പെടുന്നില്ല... എന്നാലും അല്പം നാണം,,, ലേശം ഉളുപ്പ്... "

അത്‌ പറഞ്ഞപ്പോ അവനെന്നെ വട്ടം കറക്കി മുഖം മുഖം നിർത്തിച്ചിട്ട്‌ അരയിൽ പിടിച്ച് അവനിലേക്ക് ചേർത്തി നിർത്തിയിട്ട് വിരലുകൾക്ക് ഇടയിൽ കൈകൾ കോർത്തു വെച്ചപ്പോ ഒരു അവന്റെ ഷോൾഡറിലും സ്ഥാനം പിടിച്ചു.... 

"എന്തിന്... വഴിയിൽ കൂടി പോവുന്ന ഗേൾസിനോട്‌ റേറ്റ്ന് ഒന്നും അല്ലല്ലോ ഞാൻ ചോദിച്ചത്... വേശ്യ സ്ത്രീകളോട് ഒന്നുമല്ലല്ലോ ഞാൻ ആവശ്യപ്പെട്ടത്... ജീവിതകാലം മൊത്തം കഴിയേണ്ട നിന്നോടല്ലേ... ലൈഫ് പാർട്ണറോട് അങ്ങനെയൊക്കെ ചോദിക്കുന്നത് തെറ്റാണോ... കുറച്ച് കഴിഞ്ഞാൽ ഞങ്ങളുടെ മാര്യേജ് കഴിയും... അത്‌ കഴിഞ്ഞാൽ ഹസ്ബൻഡ് ആൻഡ് വൈഫ്‌ ആയി ജീവിക്കുന്നു... അതിനിടയിൽ പലതും നടക്കും... ഞാൻ നിന്നോട് ആവശ്യപ്പെട്ടത് തന്നെ... അതിനൊന്നു നീ സമ്മദം മൂളിയാൽ പിന്നെ,,, ഹോ,,,, "

എന്റെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചു കൊണ്ട് അങ്ങനെ പറഞ്ഞപ്പോ ചെറുതായി ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു.... 

"അത്‌ ആഫ്റ്റർ മാര്യേജ് അല്ലേ... അതേ കുറിച്ച് ഞാൻ ആലോചിച്ചിട്ട് പോലുമില്ല... പക്ഷേ അത്‌ വരെ ഞാനുണ്ടാകും ഇന്നെന്താ നിനക്ക് ഇത്ര ഉറപ്പ്... ഞാ,,,"

"ശ്,,,,,,,,,,,,,,,,,,,,,,"

പറഞ്ഞു പൂർത്തിയാക്കും മുന്നേ അവനെന്റെ ചുണ്ടിൽ ചൂണ്ട് വിരൽ വെച്ചതും ഇത്രേം നേരം അരയിൽ പിടിച്ച് ഡാൻസ് കളിക്കുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടി കൊണ്ടിരിക്കുന്ന അവൻ പെട്ടന്ന് സ്റ്റോപ്പ്‌ ഇട്ടതും എനിക്ക് വല്ലാത്തത് പോലെ തോന്നി... ആ ഒരു കാര്യം പറയുമ്പോൾ എപ്പോഴും അവന്റെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു... അത്രക്ക് ഇഷ്ടമാണോടായെന്നെ...? 

"എന്തിനാ യാഷ എന്നോട് കൂടെ കൂടെ നീയത് പറയുന്നത്... അത്‌ പറയുമ്പോൾ എന്റെ ഉള്ളം എന്ത് മാത്രം പിടയുന്നുണ്ടെന്ന് അറിയോ നിനക്ക്... കൂടെ നിന്ന് കൈപിടിച്ചു നടക്കാൻ നെഞ്ചിലേറ്റി നടക്കാൻ ഞാൻ അങ്ങേഹിക്കുമ്പോ നിന്റെ വായിൽ നിന്ന് അങ്ങനൊക്കെ വീഴുമ്പോൾ സത്യം പറഞ്ഞാൽ വല്ലാതെ തളരുന്നുണ്ട് ഞാൻ... എന്റെ സന്തോഷത്തിനു വേണ്ടിയെങ്കിലും നീയത് പറയരുത്... എനിക്കറിയില്ല നിനക്കെന്താണെന്... ജീവൻ നിലക്കാൻ മാത്രം എന്ത് രോഗമാണ് നിനക്ക് പിടിപെട്ടതെന്ന് എനിക്കറിയില്ല... പക്ഷെ ഉള്ളിടത്തോളം നിന്നെ ഹാപ്പിയാക്കാനാ ഞാൻ കൊതിക്കുന്നത് ബട്ട്‌ യൂ,,,,, "

എന്ന് പറഞ്ഞ് അവൻ നിർത്തിയതും എങ്ങോ അവന്റെ മിഴികൾ പൊടിയുന്നത് ഞാൻ കണ്ടു... അത്‌ കണ്ടപ്പോൾ എന്നുള്ളം ഒന്ന് പിടഞ്ഞതും ഞാനവനെ കെട്ടിപിടിച് കവിളിൽ ചുണ്ടുകൾ ചേർത്ത് വെച്ചു... 

"എനിക്കറിയാം സിനു നിനക്ക് എന്നേ എത്രത്തോളം ഇഷ്ടമാണെന്ന്... പക്ഷെ അറിയാതെ പറഞ്ഞ് പോവുന്നതാ... ഒരുനാൾ ഞാൻ പോവുമെന്ന് അറിഞ്ഞിട്ടും നീയെന്തിനാ എന്നേ ഇങ്ങനെ സ്നേഹിക്കുന്നത്... ഞാൻ പോയാൽ അത്‌ നിന്നെ വല്ലാതെ സങ്കടപ്പെടുത്തില്ലേ... പിന്നെന്തിനാ ഇത്രയധികം സ്നേഹമൊക്ക... "

"എന്ന് കരുതി എനിക്ക് നിന്നെ സ്നേഹിക്കാതെ പറ്റില്ലടി... അത്രക്ക് ഇഷ്ടമാണ് നിന്നെ... ഒരുപാട് ഒരുപാട്... "

അതും പറഞ്ഞവൻ ചുമരിൽ ചാരി കൊണ്ട് നിലത്തേക്ക് ഇരുന്നിട്ട് രണ്ട് കവിളിലും ബലമായി പിടിച്ചവൻ നെറ്റികൾ തമ്മിൽ ഉരസി... കുറച്ച് നേരം അങ്ങനെ ഇരുന്ന ശേഷം അവൻ അവന്റെ മുഖം എന്നിലേക്ക് അടുപ്പിച് വന്നിട്ട് ചുണ്ടിൽ കിസ്സ് ചെയ്യാൻ വന്നതും പെട്ടന്ന് ഡോറിൽ ആരോ മുട്ടിയതും ഒരുമിച്ചായിരുന്നു.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

ഷിറ്റ്... !

നശിപ്പിച്ചു... !

ഒരു അവസരം കിട്ടിയപ്പോ ഏത് കോപ്പാണാവോ ഡോറും മുട്ടി വന്നത്... ബ്ലഡി... 

ആ മുട്ടൽ കേട്ടപ്പോൾ തന്നെ യാഷ എന്നിൽ നിന്നും മാറി നിന്ന് എഴുന്നേറ്റ് പോവാൻ നിന്നപ്പോൾ കൊതിച്ചു വന്ന സ്ഥിതിക്ക് കിട്ടാതെ പോവുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ലാത്തത് കൊണ്ട് അപ്പൊ തന്നെ ഞാൻ അവളെ പിടിച്ച് വലിച്ച് നിലത്തേക്ക് തന്നെ ഇരുത്തി കണ്ണും പൂട്ടി ആ ചുണ്ടിൽ എന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു... പെട്ടന്നൊരു അറ്റാക്ക് ആയതോണ്ട് അവള് നല്ലോണം ഞെട്ടിയിട്ടുണ്ട്... അതിൽ നിന്ന് ഒരു മോചനം എടുക്കാതെ അവള് ഉണ്ടക്കണ്ണും വിടർത്തി എന്റെ മുടിയിൽ ബലമായി പിടിച്ച് നോക്കുന്നത് കണ്ടപ്പോ ഞാൻ കണ്ണ് കൊണ്ട് ചിരിച്ചെന്ന് വരുത്തി.... 

വീണ്ടും ഡോറിൽ ഇടി വീണപ്പോഴാണ് അവൾ യഥാ ബോധത്തിൽ വന്നത്... അപ്പൊ തന്നെ എന്നിൽ നിന്നും മാറി നിന്നിട്ട് എന്നേ കൂർപ്പിച്ചു നോക്കിയതും ഞാൻ കണ്ണുകൾ ഇറുക്കി കാണിച്ചു... വീണ്ടും ഞാൻ ചുണ്ട് മുന്നോട്ട് തള്ളിയിട്ട് അവളിലേക്ക് അടുക്കാൻ നിന്നപ്പോ എന്റെ തലക്ക് രണ്ടടി തന്നിട്ട് അവള് ഡോർ തുറക്കാൻ പോയി.... 

"മിലു മിലു.. വേഗം ഡോർ തുറക്ക്...മിലു... "

ഡോർ തുറക്കാൻ വേണ്ടി നിന്നപ്പോ പുറത്ത് നിന്ന് ബേബിയുടെ ശബ്ദം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി... ഇനി എന്നേ ഇവിടെ കണ്ടാൽ വല്ലതും ചോദിച്ച് അവള് സത്യം പറയിപ്പിക്കും... ഒരു സേഫ്റ്റിക്ക് വേണ്ടി ഡോറിന്റെ പിന്നിലായി ഒളിച്ചു നിൽക്കാമെന്ന് കരുതി ഞാൻ അങ്ങോട്ട് മാറി നിന്നു... 

നീട്ടിയൊരു ശ്വാസം പുറത്തേക്ക് വിട്ടിട്ട് മുഖത്ത് ചിരിയൊക്കെ ഫിറ്റ്‌ ചെയ്ത് അവള് ഡോർ തുറന്നപ്പോ തന്നെ ബേബി കയ്യിൽ ലൂസിയേയും പിടിച്ച് കൊണ്ട് അകത്തേക്ക് തള്ളി കേറാൻ നോക്കുന്നതൊക്കെ ഞാൻ മിററിൽ കൂടി കാണുന്നുണ്ട്... യാഷ ആണേൽ കയറല്ലേ ബിസിയാണ് എന്നൊക്കെ പറഞ്ഞ് അവളെ തടഞ്ഞു നിർത്തുന്നുണ്ട്... ബേബി ആണേൽ അതൊന്നും വകവെക്കാതേ കയറാൻ നോക്കുന്നു... 

അപ്പൊ ഞാൻ ബേബി കാണാതെ യാഷയുടെ അരയിൽ പിടിച്ച് ഇക്കിളിയാക്കി കൊണ്ടിരുന്നു... അവളാണെൽ നിന്ന് ഡിസ്കോ കളിക്കുന്നുണ്ട്... അത്‌ കണ്ടിട്ട് ബേബി വല്ലാത്തൊരു നോട്ടം നോക്കിയിട്ട് മിലുനെ ഉറുമ്പ് കടിക്കുന്നുണ്ടോന്ന് ചോദിച്ചതും അറിയാതെ എന്റെ ചിരി പുറത്തേക്ക് വന്നു...

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

ബ്ലഡി ഫ്രോഡ് എന്നേ ഇക്കിളി ആകിയിട്ട് ഞാൻ നിന്നിടത്തു നിന്ന് ഡിസ്കോ ഡാൻസ് കളിക്കുന്നതൊക്കെ കണ്ടിട്ട് ബേബി അങ്ങനെ ചോദിച്ചതും ഒളിഞ്ഞു നിന്ന ആ കോപ്പന്റെ ചിരി പുറത്തേക്ക് വന്നു... അത്‌ കേട്ടിട്ട് നെറ്റിയും ചുളിച് ബേബി കണ്ണുകൾ നോക്കി പായിച്ചതും ഞാൻ പ്രതിമയെ പോലെ അവള്ടെ മുന്നിൽ നിന്നു.. ഈ കുഞ്ഞി പീക്കിരിയെ ആണല്ലോ ഞാൻ പേടിച്ച് നിൽക്കുന്നത് എന്റെ ഗോടെ... ങീ... 

"എന്താ മിലു ഒരു ശബ്ദം കേട്ടത്.. "

എന്നവൾ ചോദിച്ചതും ഞാൻ എന്ത് പറയണമെന്നറിയാതെ വടി പോലെ നിന്നു... കോപ്പൻ ആണേൽ അതും പോരാഞ്ഞിട്ട് എഗൈൻ ഇക്കിളി ആക്കികൊണ്ടിരിക്കുന്നു.... നിനക്ക് വെച്ചിട്ടുണ്ടെടാ ഞാൻ... 

"മിലു,,, "

"ഹാ,,, അത്‌,,, ശബ്ദം,,, എന്ത്,,, എന്ത് ശബ്ദം കേട്ടെന്ന ബേബി പറയുന്നത്.. ഞാൻ,,, ഞാനൊന്നും കേട്ടില്ലല്ലോ... "

"മിലു കേട്ടില്ല...? ബട്ട്‌ ഞാൻ കേട്ടു... ശെരിക്കും.. "

"അത്‌ ചിലപ്പോൾ ഈ ലൂസി ശബ്ദം ഉണ്ടാക്കിയതായിരിക്കും... ഇടയ്ക്കിടെ ഈ ലൂസിക്ക് മിമിക്രി കാണിക്കുന്നേ സൂക്കേട് ഒക്കെയുണ്ടേ... അതായിരിക്കും ബേബി കെട്ടിട്ടുണ്ടാവുക.. അല്ലാതെ വേറെന്ത് കേൾക്കാൻ... അല്ലേ ലൂസി... ഈ ലൂസിയുടെ ഒരു കാര്യേ.... "

എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ ഒപ്പിച്ചു എങ്കിലും അവള്ടെ മുഖം കണ്ടിട്ട് വിശ്വസിച്ച മട്ട് കണ്ടില്ല... ഓൺ ദി സ്പോട്ടിൽ തന്നെ ബേബിയുടെ കയ്യിലുള്ള ലൂസി എന്തോ ശബ്ദിച്ചതും ഇനി ശെരിക്കും എന്റെ ലൂസിക്ക് മിമിക്രി അറിയോന്ന് വരെ ആലോചിച്ചു... ഇവള് കൊള്ളാലോ... 

ആ ശബ്ദം കേട്ടിട്ട് ബേബി അപ്പൊ ഇവള് തന്നെയാണല്ലേ ശബ്ടിച്ചത്,, എടി കള്ളി ലൂസി,,, കുറുമ്പി,,, എന്നൊക്കെ പറഞ്ഞ് ബേബി അവള്ടെ തലയിൽ തലോടി കൊണ്ടിരുന്നു... ലൂസി ഇയ്യ് മുത്തല്ല,, തങ്കക്കുടമാണ്... ലവ് യൂ.... mmuaaa... 

"അതേയ്,,, മോം ലൂസിക്ക് എന്താ ഫുഡ് കൊടുക്കാറ് എന്ന് ചോദിച്ചിരുന്നു.. അതാ ഞാൻ ഇങ്ങോട്ട് വന്നത്... ശെരിക്കും ഈ cat ഒക്കെ എന്താ കഴിക്കാറ്... നമ്മള് കഴിക്കുന്നത് ഇവരും കഴിക്കുമോ.. "

"ഇല്ല... ഇവർക്കൊക്കെ നല്ല ഹൈ ഫുഡേ പറ്റത്തുള്ളൂന്നെ.. പെരിയ മൻസൻ... ഇപ്പൊ പാൽ കൊടുത്ത് അഡ്ജസ്റ്റ് ചെയ്താൽ മതിയെന്ന് മോമിനോട്‌ പറഞ്ഞേക്ക്... ബാക്കി ഞാൻ വീട്ടിൽ ചെന്ന് കൊടുത്താളം.. "

"ഹയ്യട.. അതിന് ലൂസി ഇന്ന് മിലുന്റെ കൂടെ വരുന്നില്ല... ഇന്നിവിടെ സ്റ്റേ ചെയ്യും... അല്ലേ ലൂസി... "

അതും പറഞ്ഞ് അവള് പോയി... എന്റെ ലൂസിയെ ഇവള് കയ്യിലാക്കുമെന്ന തോന്നുന്നേ... വിടമാട്ടെ... ബുഹഹ.... 

അവള് പോയപ്പോ ഞാൻ അപ്പൊ തന്നെ ഡോർ വലിച്ചടച്ച് ആ ഫ്രോഡ്നെ നോക്കിയപ്പോ അവന്റെ തലയും ചെരിച്ചു നെഞ്ചിൽ കൈവെച്ചു നിന്നിട്ടുള്ള ഇളി കണ്ടപ്പോ രണ്ട് കൊടുക്കാൻ മനസ്സ് വിതുമ്പിയതും എന്നേ ഇക്കിളിയാക്കിയതിന്റെ ഇരട്ടിയായി ഞാൻ അവനെയും ഇക്കിളിയാക്കി.. തിരിച്ച് എനിക്കും കിട്ടുന്നുണ്ട്... ഇടയിൽ എനിക്ക് ചിരി പൊട്ടി ഞാൻ വേണ്ടാ മതിയെന്ന് പറഞ്ഞെങ്കിലും അവൻ വിടാതെ ആകിയപ്പോ നിന്ന നിൽപ്പിൽ നിൽക്കാൻ കഴിയാതെ ഞാൻ അവന്റെ കയ്യിൽ പിടുത്തമിട്ട് നിലത്തേക്ക് വീണു.. കറക്ട് ആയിട്ട് അവനെന്റെ മോളിലും വീണു.... 

കിട്ടിയ അവസരം വീണ്ടും മൊതലാക്കാം എന്ന ഉദ്ദേശത്തോടെ അവനെന്റെ ചുണ്ട് ലക്ഷ്യം വെച്ച് വന്നപ്പോൾ നെഞ്ചിൽ ആഞ്ഞു കുത്തി ഞാൻ മോളിൽ നിന്ന് എഴുന്നേൽപ്പിച്ചിട്ട്‌ ഞാൻ നേരെ നിന്നു... 

"യാഷ വൺസ് മോർ പ്ലീസ് യാഷ..."

"ഡാ ഫ്രോടേ,, മര്യാദക്ക് ഇവിടുന്ന് പോവുന്നതാ നല്ലത്... അല്ലെങ്കിൽ ഞാൻ തന്നെ പിടിച്ച് പുറത്താക്കും.... "

എന്ന് പറഞ്ഞപ്പോൾ അവൻ മുഖം ചുളിച്ചു കൊണ്ട് നിന്നെ ഞാൻ പൊക്കിക്കോളാം എന്ന് പറഞ്ഞ് കൂർപ്പിച്ചു നോക്കി കൊണ്ട് പുറത്തേക്ക് പോയി... ബ്ലഡി ഫ്രോഡ്... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

´നീ വലിയ ഹീറോ ആണെന്ന് കരുതേണ്ട മിസ്റ്റർ കെയ്സാൻ... അവളെ ഞാൻ പൊക്കിയിരിക്കും.. എനിക്ക് വേണ്ടതൊക്കെ ഞാൻ ചെയ്യേം ചെയ്യും... ഐമനെ നേരെയാക്കാൻ മാത്രം നീ വളർന്നിട്ടില്ലട്ടാ... നിനക്ക് ചിലപ്പോൾ ഞാൻ വെറും പുല്ലായിരിക്കും... ഒരു വിലയും ഉണ്ടാവില്ല... ഒരു പേടിയും ഉണ്ടാവില്ല... 

പക്ഷെ ആ യാഷ,,, അവൾക്ക് എന്നേ പേടിയാണ്... എന്റെ നിഴൽ കണ്ടാൽ തന്നെ അവൾക്ക് പേടിയാണ്... ഇപ്പൊ അവളിൽ കാണുന്ന ആ ഞെഗിളിപ്പ് ഒക്കെ വെറും ഷോ മാത്രമാണ്... നീ കൂടെയുള്ളതോണ്ട് മാത്രമ നെഞ്ചും വിരിച്ച് അവൾ നടക്കുന്നത്... പക്ഷെ അത്‌ അധിക കാലം നീളില്ല... വൈകാതെ തന്നെ ഞാൻ അവളെ എന്റെ കയ്യിൽ ആക്കിയിരിക്കും... വേദന കൊണ്ട് പുകഞ്ഞ എന്റെ ആദുവിനെ കൊന്ന ഈ വീട്ടിൽ തന്നെ ഞാൻ അവളെ കൊണ്ട് വരും... അവളും ആദുവും ശരീരം പങ്കു വെച്ച ആ മുറിയിൽ തന്നെ ഞാൻ അവളെയും ഉപയോഗിച്ച് കൊന്ന് കളയും... 

എനിക്കും പേടിയില്ല കൊല്ലാൻ... ഒരുനാൾ ഞാൻ പെണ്ണിനെ റെസ്‌പെക്ട് ചെയ്തതായിരുന്നു... പക്ഷെ ഇന്നിപ്പോ എല്ലാം മാറി മാറിഞ്ഞു... ഓരോ പെണ്ണും എനിക്ക് ലഹരിയാണ്... പ്രതേകിച്ച് അവൾ,,, ആ യാഷ യഷ്മിൽ... അവളെന്നാൽ മുഴുത്ത പ്രാന്താണ്... 

അവൾക്ക് പിന്നാലെ ധൈര്യം പകരാൻ നീ കൂടാതെ വേറെ കുറെയാൾ ഉണ്ടെന്നറിയാം കെയ്സാൻ... പക്ഷെ അവരൊക്കെ എനിക്ക് വെറും ഇഴഞ്ഞു പോവുന്ന ഉറുമ്പാണ്... ഒതുക്കേണ്ട വിധത്തിൽ ഞാൻ എല്ലാറ്റിനെയും ഒതുക്കും... പക്ഷെ നിന്നെ പൂട്ടാനാഡാ കുറച്ച് പണി... ആ കെണി ഞാൻ ഒരുക്കിയിരിക്കും... നിന്റെ മുന്നിൽ വെച് തന്നെ ഞാൻ അവളെ ഉപയോഗിക്കും... എന്നോട് കെഞ്ചും നീ,, അവളെ വെറുതെ വിട് വിട് ഒന്നും ചെയ്യരുത് എന്നൊക്കെ പറഞ്ഞിട്ട്... പക്ഷെ കൊതിച്ചത് ഞാൻ നേടിയിടിക്കും.. പണ്ട് തൊട്ടേ എനിക്ക് അങ്ങനെയാ ശീലം.. വാശി നല്ലോണം കൂടുതലാണ്... മുഴുത്ത വാശിയാണ്... 

രണ്ട് ദിവസം കഴിഞ്ഞാൽ ഞാനൊന്ന് നേരെയാവട്ടെ... കളി തുടങ്ങുന്നതേയുള്ളു... ലോകത്ത് നിനക്ക് മാത്രമല്ലടാ ഈ ദേഷ്യവും വാശിയും... നീ മാത്രമല്ലടാ ബുദ്ധിമാൻ.. എന്നേ നീ ശെരിക്കും അറിഞ്ഞില്ല.... പേരുകേട്ട ഷാജഹാന്റെ മകൻ എന്ന് മാത്രമേ നീയറിഞ്ഞിട്ടുള്ളു... ബാക്കിയൊക്കെ അറിയാൻ കിടക്കുന്നതെയുള്ളൂ... വെറും ചീപ്പാണ് ഞാൻ... പക്കാ ചീപ്പ്...

എന്നേ തല്ലി ചതച്ചത് പോട്ടെ... പക്ഷെ എന്റെ വാപ്പയേയും ഉമ്മയെയും നീ ചെയ്തതുണ്ടല്ലോ... മറക്കില്ലടാ ഞാൻ... കൊന്നാലും മറക്കുകയുമില്ല പൊറുക്കുകയുമില്ല... പ്രതികാരം ചെയ്യും... ഐമന്റെ വാക്കാണ്... വെറും വാക്കായി നീ കാണേണ്ട... `

പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോൾ കിടന്നിടത്തു നിന്ന് തന്നെ ടേബിളിൽ ഉള്ള ഫോണെടുത്തു... 

"യെസ്... എന്തായി ഞാൻ പറഞ്ഞ കാര്യം... എല്ലാം രണ്ട് ദിവസത്തിനുള്ളിൽ ശെരിയാക്കിക്കോളണം... അല്ലെങ്കിൽ ഈ ഐമനെ അറിയാലോ... പറഞ്ഞ വാക്ക് വാക്ക് തന്നെയായിരിക്കും... ഇല്ലെങ്കിൽ പച്ചക്ക് കത്തിക്കും ഞാൻ എല്ലാറ്റിനെയും... "

"ഹാ,,, അത്‌ പിന്നെ,,, ഇവിടെ കുറച്ച് പ്രോബ്ലംസ് ഉണ്ട്... നീ വിചാരിച്ചത് പോലെ നടക്കുമെന്ന് തോന്നുന്നില്ല.. കാരണം ആ,,, "

"മറുതൊന്നും എനിക്ക് കേൾക്കേണ്ട... പറഞ്ഞ പണി അത്‌ പോലെ ചെയ്താൽ മതി... കേട്ടല്ലോ.. ഇങ്ങനെ എസ്ക്യൂസും കൊണ്ട് എന്നേ വിളിച്ചാൽ ഉണ്ടല്ലോ,,, "

തിരിച്ച് ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ ഫോൺ കട്ട് ചെയ്ത് ബെഡിലേക് ഇട്ടു.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"ദേ ഇങ്ങനെ കോപ്പിലെ ഓരോ സംസാരവും കൊണ്ട് എന്റെ അടുത്തേക്ക് വന്ന് പോകരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... ഓനും ഓന്റെയൊരു കഫെയും... ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് വിളിച്ച സമയത്ത് അതെപ്പോഴായാലും വരണമെന്ന്... നട്ടപ്പാതിര ആണെങ്കിൽ പാതിരാ... വിളിച്ചാൽ വിളിച്ചിടത് വന്നോളണം... കേട്ടോടാ നാറി... "

"എടാ എനിക്ക് നിന്നെ പോലെ ഇങ്ങനെ ഫ്രീ ആയിട്ട് നടക്കാനൊന്നും പറ്റില്ല... എനിക്ക് എന്റേതായ ചില പേർസണൽ കാര്യങ്ങൾ ഉണ്ടാവില്ലേ... നിനക്കും ഇല്ലേ അതേപോലെ കുറച്ച് ബിസിയൊക്കെ... അത്രയല്ലേ എനിക്കും ഉള്ളു... നിന്റെ തിരക്ക് മാനിച്ചെങ്കിലും നിനക്ക് മറ്റുള്ളവരുടെ തിരക്കിനെ കുറിച്ച് മനസ്സിലാക്കിക്കൂഡേ സിനു... "

"നിന്റെ തിരക്ക് ആ കഫെ അല്ലേ... ഞാൻ പറഞ്ഞോ നിന്നോട് കഫെ സ്റ്റാർട്ട്‌ ചെയ്യാൻ ഇല്ലല്ലോ... പിന്നെന്താ... അത്‌ സാറ്റർട്ട് ചെയ്യുമ്പോൾ തന്നെ നിന്നോട് ഞാൻ പറഞ്ഞതാണ് എനിക്ക് എന്താവശ്യവും ഉണ്ടെങ്കിൽ വരണമെന്ന്... അപ്പൊ നീയെന്താ പറഞ്ഞത്,, നീ വിളിച്ചാൽ ഞാൻ വരാതിരിക്കുമോ നൻപൻ അല്ലേ തേങ്ങയല്ലേ എന്ന്... എന്നിട്ടിപ്പോ എന്താ നിനക്ക് ഇതുവരെ ഇല്ലാത്ത ബിസി... "

"സിനു എനിക്ക് ദേഷ്യം വരുന്നുണ്ടേ... ഇത്രേം കാലം ഞാൻ എല്ലാം സഹിച്ചും കണ്ടും ബീഹെവ് ചെയ്തത് പോലെ ഇപ്പൊ എനിക്ക് അങ്ങനെ ബീഹെവ് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല... ഞാൻ പറഞ്ഞ് ഇന്ന് കഫെയിൽ നല്ല തിരക്കാണെന്നും ഡ്യൂട്ടിക്ക് ആകെ മൂന്നാള് മാത്രമേ ഉള്ളെന്നും... ഇവിടുന്ന് ഞാൻ പെടാപ്പാട് പെടുന്നത് നീ കാണുന്നില്ലല്ലോ... എന്നിട്ട് നിന്റെ വായിലിരിക്കുന്നതും ഞാൻ കേൾക്കണോ... "

"വെച്ചിട്ട് പോടാ.... ന്യായീകരിക്കാൻ വരേണ്ട... "

വിളിച്ചാൽ വരാൻ പറഞ്ഞാൽ അവനെന്താ ഇത്ര ഡിമാൻഡ്... അവന്റെ സംസാരം കേട്ടാൽ തോന്നും ഞാനാ വനോട് കഫെ തുടങ്ങാൻ പറഞ്ഞതെന്ന്... ബ്ലഡി... സോറിയും പറഞ്ഞോണ്ട് വരുമല്ലോ അപ്പൊ കാണിച്ചു തരാം... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

ഫ്രോഡ്നേയും തിരക്കി ഞാൻ ഗാർഡനിലേക്ക് പോയപ്പോഴാണ് അവൻ സണ്ണിയുമായി ഫോണിൽ കൂടി വഴക്കിടുന്നത് കേട്ടത്... ഒക്കെ പറഞ്ഞ് കഴിഞ്ഞ് ഫോൺ വെച്ചപ്പോ തിരിഞ്ഞ് നിന്നപ്പോ തന്നെ കണ്ടത് എന്നെയും... ആ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി വല്ലാത്ത ദേഷ്യത്തിൽ ആണെന്ന്... 

എന്നെനോക്കി പല്ലിറുമ്പി കൊണ്ട് അവൻ ചുമരിൽ ആഞ്ഞു കുത്തിയിട്ട് സണ്ണിയെ എന്തൊക്കെയോ തെറി വിളിച്ച് അവൻ എന്നേ മറികടന്നു പോയി... എന്തെങ്കിലുമൊക്കെ സംസാരിക്കാൻ നിന്നാൽ രണ്ട് കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് ഒന്നും പറയാൻ നിന്നില്ല... ദേഷ്യം പിടിച്ചാൽ ചുറ്റുമുള്ളത് പോയിട്ട് ലോകം തന്നെ അവൻ കാണില്ലല്ലോ.... 


കുറച്ച് കഴിഞ്ഞപ്പോൾ സണ്ണി വന്നതും എന്നോട് അവനെവിടെന്ന് ചോദിച്ചപ്പോൾ തോൾ പൊക്കി ഞാൻ എനിക്കറിയില്ലെന്ന് പറഞ്ഞപ്പോ അവൻ നേരെ  മോളിൽ അവന്റെ റൂം ലക്ഷ്യം വെച്ച് പോയി... പിന്നാലെ തന്നെ ഞാനും വിട്ടു.... 

"ഡാ,,, സിനു,,,, ഡോർ തുറന്നെ,,, ഡാ,,, "

ഡോറിൽ തട്ടി സണ്ണി കൊറേ വിളിച്ചെങ്കിലും അകത്ത് നിന്ന് യാതൊരു റെസ്പോണ്ടും ഉണ്ടായിരുന്നില്ല.. എന്നിട്ട് എന്നോട് വിളിച്ച് നോക്കെന്ന് പറഞ്ഞതും ഞാൻ എന്നെക്കൊണ്ട് പറ്റില്ലാന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.... 

"എടി നൂഡിഗേളെ,,,, ഞാൻ വിളിച്ചാൽ തുറക്കില്ല... എന്നോട് കുറച്ച് മുന്നേ അവൻ കലിപ്പ് ആയതാണ്... അതോണ്ടാ തുറക്കാത്തത്... നീയൊന്നു കുറച്ച് മയത്തിലൊക്കെ വിളിച്ചു നോക്ക്... കുറച്ച് സ്നേഹത്തോടെ വിളിച്ച് നോക്ക്... നീ വിളിച്ചാൽ കണ്ടിപ്പാ അവൻ തുറന്നിരിക്കും... എപ്പോ തുറന്നെന്ന് ചോദിച്ചാൽ മതിയല്ലോ... "

"അത്‌ തന്നെയാ എനിക്കും പറയാനുള്ളത്... അവൻ നല്ല കലിപ്പിലാണ്... ആരാ എന്താ എന്നൊന്നും നോക്കില്ലന്ന് നിനക്ക് അറിയാലോ... അവന്റെ മോം വിളിച്ചാൽ പോലും കലിപ്പ് തീർക്കേണ്ടിടത് അവൻ തീർക്കും... ഒന്ന് പോയെ ഇച്ചായ... എന്നേ കൊണ്ടൊന്നും വയ്യ... "

"ഇനിയിപ്പോ എന്ത് ചെയ്യും... "

എന്നും പറഞ്ഞ് അവൻ ഊരക്ക് കയ്യും കൊടുത്ത് നിന്നതും അതേ നിൽപ്പ് തന്നെ ഞാനും നിന്നു... പെട്ടന്ന് തലയിൽ എന്തോ ഉദിച്ചത് പോലെ അവൻ ചിരിച്ചോണ്ട് എന്നേ നോക്കിയതും ഞാൻ എന്തെന്ന് പുരികം പൊക്കി ചോദിച്ചു... അപ്പൊ ഒരു മറുപടി തരാതെ അവനെന്റെ കയ്യും പിടിച്ച് റൂമിലേക്ക് പോയി... 

"ഇച്ചായ ഇങ്ങള് കാര്യം പറ... എന്നേ ഇങ്ങോട്ട് എന്തിനാ വലിച് കൊണ്ട് വന്നത്... "

"സത്യം പറഞ്ഞാൽ നേരെത്തെ ഞാൻ എന്തൊക്കെയോ ദേഷ്യത്തിൽ അവനോട് സംസാരിച്ചിരുന്നു... പക്ഷെ ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ വേണ്ടാന്ന് തോന്നിപോയി... നീയൊരു ഹെൽപ് ചെയ്യോ നൂഡിഗേളെ... നീ അവന്റെ റൂമിന്റെ മുന്നിൽ ബോധമില്ലാതെ കിടക്കണം... അപ്പൊ ഞാൻ നെഞ്ചിനിട്ടടിച്ച് നിലവിളിച്ചു കരയും... അന്നേരം അവൻ പുറത്തിറങ്ങാതിരിക്കില്ല... പ്ലീസ് നൂഡി... നോന്ന് മാത്രം പറയരുത്... "

"അയ്യടാ... എന്നിട്ട് ഞാൻ അഭിനയിച്ചതാണെന്ന് പറഞ്ഞിട്ട് അവന്റെ വായിലിരിക്കുന്നത് മൊത്തം ഞാൻ കേൾക്കണമല്ലേ... പുന്നാര മോൻ ആ ഐഡിയ കുപ്പിയിൽ തന്നെ വെച്ചേക്ക്.... "

"അല്ലേലും അന്നും ഇന്നും എനിക്ക് തനിച്ചു കൊണ്ടല്ലേ ശീലം... എല്ലാവർക്കും ഹെൽപ്പർ ആയിട്ട് ഞാൻ വേണം... ആവശ്യം കഴിഞ്ഞാൽ നമ്മള് പുറത്ത്... ദേഷ്യം വന്നാൽ അത്‌ നമ്മളെ നെഞ്ചത് ബാന്റടിച്ച് തീർക്കും... കർത്താവ് ഇതൊന്നും കാണുന്നില്ലല്ലോ... മൂപ്പരെങ്കിലും കൂടെ ഉണ്ടാവുമെന്ന് കരുതി... എവിടെ.... സാരില്ല... ഇത്രേം നാളും ആട്ടിൻ തുപ്പും കേട്ടില്ലേ.... ഇനി ഇത് കേൾക്കാനാണോ മടി കാണിക്കേണ്ടത്... നമ്മള് അന്നും ഇന്നും എന്നും തനിച്ചു തന്നെ.... "

എന്ന് തുടങ്ങി അവന്റെ ഒടുക്കത്തെ അഭിനയിച്ചു കൊണ്ടുള്ള സെന്റി കേട്ടപ്പോൾ മുട്ട് മടക്കി കൊടുക്കാന തോന്നിയത്... പിന്നെ എല്ലാ കാര്യത്തിനും എത്തുന്നതല്ലേ എന്നോർത്ത് മാത്രം ഞാൻ യെസ് പറഞ്ഞു.... സിനുന്റെ കയ്യിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ അത്‌ മുതലും പലിശയും അടക്കം ഞാൻ തിരിച്ചു തരുമെടാ ഇച്ചായാ... 


സിനുന്റെ റൂമിന്റെ അടുത്ത് ഞാൻ നീണ്ടു നിവർന്നു കിടന്നപ്പോൾ ഇച്ചായൻ എന്റെ തല എടുത്ത് അവന്റെ മടിയിലേക്ക് വെച്ചിട്ട് എന്നോട് കണ്ണടക്കാൻ പറഞ്ഞു... 

"ഹയ്യോ,,, യാഷ,,,, ഹേയ്,,, യാഷ.. എന്താ പറ്റിയത് നിനക്ക്... കണ്ണ് തുറക്ക് യാഷ... യാഷ... ബെന്നി കുറച്ച് വെള്ളം എടുത്ത് വാ... യാഷ... കണ്ണ് തുറക്കെടി.. അയ്യോ എന്റെ നൂഡിഗേളിന് എന്ത് പറ്റി... എടി ചുമ്മാ അഭിനയിക്കാതെ കണ്ണ് തുറക്കെടി... യാഷ... "

എന്ന് തുടങ്ങി അവൻ സിനുന്റെ റൂമിൽ നോക്കി വിളിച്ചു... ഇടയിൽ അവന്റെ വിളി കേട്ടില്ലേ നൂഡിഗേൾന്ന്... ചത്തു കിടന്നാലും മാറ്റി പിടിക്കില്ല ജന്തു... 

അങ്ങനെ തുടങ്ങി ഇച്ചായൻ നിലവിളിക്കാൻ തുടങ്ങി... ഒക്കെ കേട്ട് ബെന്നിച്ചായൻ വെള്ളം കൊണ്ട് വന്നു... ശബ്ദം കേട്ട് ബാക്കിയുള്ളോരും വന്നെന്ന് ഇച്ചായനോട് എന്തൊക്കെയോ ചോദിക്കുന്നത് കേട്ടപ്പോൾ മനസ്സിലായി... എന്നിട്ടും സിനു വന്നില്ലന്ന് തോന്നുന്നു.... 

എല്ലാരും കൂടി നമ്മളെ കവിളിൽ തട്ടിയും കയ്യിൽ ഉരസിയുമൊക്കെ വിളിച്ചെങ്കിലും ഞാൻ കണ്ണ് തുറന്നില്ല.. ഇടക്ക് ഇച്ചായൻ ചെവിക്കടുത്ത് വന്നു പറഞ്ഞു ഒരു കാരണവശാലും കണ്ണ് തുറക്കല്ലേ സിനു വന്നില്ല എന്നൊക്കെ... എന്നാലും ഇവിടുന്ന് എല്ലാരും കൂടി നിലവിളിക്കുന്നത് കേട്ടിട്ടും അവൻ പുറത്ത് വന്നില്ലന്ന് വെച്ചാൽ... അപ്പൊ ഞാൻ ചത്താലും അവനൊരു കുഴപ്പവും ഇല്ലേ... ഇനി അവൻ ചെവിയിൽ കുത്തി കേറ്റി പാട്ടും കേട്ട് കിടക്കലായിരിക്കുമൊ... ആയിരിക്കും അല്ലാതെ വരാതിരിക്കില്ല.... 

"എടാ സിനു,,, സിനു,,, ഡോർ തുറക്കെടാ... സിനു,,, "

ആന്റി കതകിൽ തട്ടി അവനെ വിളിച്ചപ്പോൾ കുറച്ച് സെക്കന്റുകൾക്ക് ശേഷം ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഞാൻ പൂർണമായും കണ്ണുമടച്ചു ശ്വാസം കടിച്ചു പിടിച്ച് നിന്നു... 

"യാഷ,,,,,,,,,,,,,,,,,,, "

പെട്ടന്ന് അവൻ എന്നേ നീട്ടി വിളിച്ചതും അവന്റെ ആ വിളി വീട് മൊത്തം അലറുന്ന വിധത്തിൽ ആയിരുന്നു... എന്തൊരു അട്ടഹാസം... എന്റെ കയ്യിൽ പിടിച്ച് തലയിൽ തലോടി അവൻ വിളിച്ചിട്ടും ഞാൻ കണ്ണ് തുറന്നില്ല... ഇനിയിപ്പോ കണ്ണ് തുറക്കണോ വേണ്ടയോ എന്ന് എങ്ങനെ അറിയും... സിനു അടുത്തുള്ളപ്പോൾ സണ്ണി എങ്ങനെ പറയാനാ... ഓഹ് ഗോഡ് പെട്ടല്ലോ... തുറക്കണോ അതോ വേണ്ടയോ... ഇത് വല്ലാത്ത കളിയായിപ്പോയി... 

കുറച്ച് കഴിഞ്ഞപ്പോൾ എന്നെയും പൊക്കി കൊണ്ട് സിനു റൂമിലേക്കെങ്ങാനും പോയി ബെഡിൽ കിടത്തി... ആന്റിയാണെൽ ഇച്ചായനോട് ഡോക്ടറേ വിളിക്ക് എന്നൊക്കെ പറയുന്നുണ്ട്... സിനു ആണേൽ വിടാതെ നമ്മളെ കവിളിൽ തട്ടി വിളിക്കുന്നു... പാവം.. ഒരു കാര്യവും ഇല്ലാതെ എനിക്ക് എന്തോ പറ്റിയെന്നു കരുതി സങ്കടപ്പെടുന്നുണ്ട്... ആ വിളിയിൽ തന്നെ മനസ്സിലാവുന്നുണ്ട്... 

പെട്ടന്ന് എന്റെ മുഖത്തേക്ക് ചുടു വെള്ളം വീണതും അപ്പൊ തന്നെ ഞാൻ പാതി കണ്ണുകൾ തുറന്നു നോക്കി... എനിക്കെന്തോ പറ്റിയെന്നു കരുതി പാവം കരയുന്നു... എന്റെ സിനുവേ എനിക്കൊന്നും പറ്റിയിട്ടില്ല.. കരയാതെടാ... ഇതൊക്കെ നിന്റെ നൻപന്റെ ഐഡിയയാണ്... സിനു കരയല്ലേ സിനു... എന്നൊക്കെ അവനോട് പറയണമെന്നുണ്ട്... ബട്ട്‌ ഹൌ... 

"അത്‌ പിന്നെ ആന്റി,, ഡോക്ടറേയൊക്കെ എന്തിനാ വിളിക്കുന്നത്... ബെന്നി ആ വെള്ളം ഇങ് താ.. മുഖത്ത് കൂടഞ്ഞു നോക്കിയാൽ ബോധം വരുമൊന്നു നോക്കാലോ... അല്ലെങ്കിൽ നമ്മക്ക് ഡോക്ടറേ വിളിച്ച് ഒരു ഇൻജെക്ഷൻ എടുക്കാം.. "

*"നോ"*

ഇൻജെക്ഷൻ എന്ന് നമ്മളെ ചെവിയിൽ തുളച്ച് കയറിയതും ഒന്നും നോക്കാതെ ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റു... കണ്ണുകൾ പാഞ്ഞത് ഇച്ചായന്റെ മുഖത്തേക്കും... ഞാൻ കണ്ണ് തുറന്നതു കണ്ടിട്ട് ഇച്ചായൻ കണ്ണും മിഴിച്ചു നോക്കിയിട്ട് ചതിച്ചു കളഞ്ഞല്ലോടിന്ന് ആത്മഗതം പറയുന്നത് ഞാൻ മാനത്തു കണ്ടു... 

ശേഷം ഞാൻ എല്ലാവരുടെയും മുഖത്ത് നോക്കിയപ്പോ എല്ലാരുമുണ്ട് എന്നേ തന്നെ ഉറ്റു നോക്കുന്നു... ഇപ്പൊ ഞാൻ കള്ളിയായില്ലേ...

സിനുനെ നോക്കിയപ്പോൾ അവനുണ്ട് കണ്ണുകൾ കുഴിച്ച് നെറ്റി ചുളിച്ചു കൊണ്ട് കണ്ണുകൾ നിറച്ചു നോക്കുന്നു... ആ നോട്ടം കണ്ടപ്പോ എനിക്ക് സങ്കടം തോന്നിയതും ഞാൻ സോറിയെന്ന് പറഞ്ഞു... അതൊന്നും വകവെക്കാതെ പല്ലുകൾ കടിച്ച് പിടിച്ച് അവൻ എഴുന്നേറ്റത്തും ഉള്ള ബലം മൊത്തം പിടിച്ച് നേരെ ഇച്ചായന്റെ അടുത്തേക്ക് പോയി കോളറയിൽ പിടിച്ച് മുഖത്ത് ആഞ്ഞടിച്ചു.... 

അത്‌ കണ്ടപ്പോൾ ഞാനടക്കം എല്ലാരും വാ തുറന്നു നിന്നു... സിനു ആണേൽ ചുണ്ടും പല്ലും ഒരുമിച്ച് കടിച് പിടിച്ച് നിൽക്കുന്നു... ഇച്ചായൻ ആണേൽ ദേഷ്യവും സങ്കടവും ഒരുമിച്ച് ഫിറ്റ്‌ ചെയ്ത് നിൽക്കുന്നു... അതൊക്കെ കണ്ടപ്പോൾ ഒന്നും വേണ്ടാന്ന് തോന്നി... 


ബെഡിൽ നിന്നെഴുന്നേറ്റ് ഞാൻ സിനുന്റെ അടുത്തേക്ക് പോയി... ഇച്ചായന്റെ കോളറയിൽ ഉള്ള പിടുത്തം വിടുവിക്കാൻ വേണ്ടി ഞാൻ ചെന്നപ്പോൾ അവനെന്നെ ഒരു സൈഡിലേക്ക് തള്ളിയതും നേരെ ചെന്ന് ആന്റിയുടെ തോളിലേക്ക് വീണു.. ബലത്തോടെ പിടിച്ചതോണ്ട് നിലത്തേക്ക് വീണില്ല... അപ്പോഴും സിനുവിന് കടിച്ച് കീറാനുള്ള ദേഷ്യം തന്നെ.... 

ആന്റി അവനോട് എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും അവൻ ചെവി കൊടുത്തതേയില്ല... ഒടുക്കം ഞങ്ങൾക്കിടയിൽ നിന്നും ഇച്ചായനെയും തൂകിയവൻ പുറത്തേക്ക് പോയി... പിന്നാലെ ഞാൻ പലതും പറഞ്ഞ് പോയെങ്കിലും വേണ്ടാ എന്നുള്ള അർത്ഥത്തിൽ അവൻ കയ്യുയർത്തിയപ്പോൾ കൂടുതൽ ഒന്നും പറയാൻ നിന്നില്ല... 


സംഭവം ഞാൻ ബാക്കിയുള്ളോരോടൊക്കെ പറഞ്ഞപ്പോൾ അവരൊക്കെ യാതൊരു കൂസയും ഇല്ലാതെ ഞങ്ങൾക്ക് ഒന്നും അറിയില്ലേ,, നിങ്ങളായി നിങ്ങളെ പാടായിന്നും പറഞ്ഞ് കൈ മലർത്തി പോയി.. പറഞ്ഞിട്ട് കാര്യമില്ല.. ഇങ്ങനെ കുബുദ്ധിയും കൊണ്ട് പോയ ഞങ്ങളെ വേണം പറയാൻ... ദേഷ്യം പിടിച്ചാൽ അവനെങ്ങനെ ഉണ്ടാവുമെന്ന് എല്ലാവർക്കും അറിയുവാണുന്നതോണ്ട് ഒരീച്ച കുഞ്ഞു പോലും നമ്മളെ സൈഡ് നിൽക്കാതെ വാണം വിട്ട പോലെ പോവുന്നത് കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി.... അവരെ പറഞ്ഞിട്ട് എന്ത് കാര്യം... ഇനി ഇച്ചായന്റെ അവസ്ഥ എന്തെരോ എന്തോ... അതിന്റെ പകുതി എനിക്ക് കിട്ടുമെന്ന് നല്ല പ്രതീക്ഷയുണ്ട്.... 

ഞാൻ ബോധമില്ലാതെ കിടന്ന് അഭിനയിച്ചതാണ് അവന് കൂടുതൽ വിഷമം തോന്നോയത്... അതൊക്കെ വെറും അഭിനയം എന്നറിഞ്ഞപ്പോൾ വിഷമം ഒക്കെ ദേഷ്യമായി മാറി... എല്ലാം കൊണ്ട് വന്നത് ഇച്ചായൻ തന്നെ... രോദനം കേട്ടപ്പോൾ ഒന്ന് കൂട്ട് നിന്നു... അതുമല്ല നന്പനോടുള്ള സ്നേഹവും കണ്ടോണ്ട കൂട്ട് നിന്നത്... എന്തായാലും അവരെയൊന്നു പോയിനോക്കാം... 

എല്ലായിടത്തും ഞാൻ തപ്പി നോക്കിയെങ്കിലും അവരെ നിഴൽ പോലും കണ്ടില്ല.... സെക്കന്റ്‌കൾ കഴിഞ്ഞപ്പോൾ വർക്ക്‌ഔട്ട്‌ റൂമിൽ നിന്ന് സിനു കുരക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ അങ്ങോട്ട് പോയി ഡോറിൽ ചെവി കൂർപ്പിച്ചു വെച്ച് എന്താ പറയുന്നതെന്ന് ശ്രദ്ധിച്ചു കേൾക്കാൻ നിന്നു... സോറിയെ,, പണ്ടേ ഇതൊരു ശീലമായിപ്പോയി.. അതോണ്ട് ആരും കാര്യാക്കണ്ടട്ടാ... 


"നിനക്ക് അറിയില്ലെടാ അവളെനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്... എന്നിട്ട് നീയെന്തിനാ അവളെ വെച് ഇങ്ങനൊരു നാടകം കളിച്ചത്... കണ്ണും അടച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ എത്രത്തോളം ഉള്ള് പിടഞ്ഞെന്ന് അറിയോ നിനക്ക്... ഉറക്കം കാണുമ്പോൾ പോലും അവള്ടെ ജീവൻ നിലച്ചു പോയോ എന്ന് തോന്നി സങ്കടപ്പെഡാറുണ്ട് ഞാൻ.... എനിക്കവളെ എന്നും കൺതുറന്ന് കാണാനാ ഇഷ്ടം... അതേ അവളിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നുള്ളു... ആ അവളെ വെച് ഇങ്ങനെയൊരു നാടകം വേണ്ടായിരുന്നു സണ്ണി ഐ ഹേറ്റ് യൂ... "

"സിനു ഞാൻ പറയുന്നത് കേൾക്ക്... നിന്നോട് ഞാൻ നേരെത്തെ കുറച്ച് റഫ് ആയിട്ട് പെരുമാറിയപ്പോൾ എനിക്ക് എന്തോ പോലെ ഫീൽ ചെയ്തു... ദേശ്യത്തിലായത് കൊണ്ടല്ലേ ഞാൻ വിളിച്ചിട്ടും നീ എടുക്കാത്തിരുന്നത്... അപ്പോ പിന്നെ എനിക്ക് വേറെ വഴിയൊന്നും തലയിൽ ഉദിച്ചില്ല.. നീയെന്റെ കോളറയിൽ നിന്ന് പിടി വിട്ട്... എത്രയൊക്കെ ദേഷ്യപ്പെട്ടാലും നന്പനോടുള്ള സ്നേഹം കൊണ്ടല്ലെടാ ഞാൻ അങ്ങനൊക്കെ ചെയ്തത്... ഞാൻ സോറി പറഞ്ഞില്ലേ... പിന്നെന്താ പ്രശ്നം... "

എന്നിങ്ങനെ അവരുടെ സംസാരം കേട്ടപ്പോൾ എന്തോ വല്ലാത്ത സങ്കടം തോന്നി... ഇത്രയൊക്കെ സ്നേഹിക്കുന്ന എന്നേ ഒരുനാൾ ഞാൻ ഇല്ലാതായാൽ അതവനെ എത്രത്തോളം ഹേർട് ചെയ്യുമെന്ന് മനസ്സിലായി... അതൊക്കെ ഓർക്കുമ്പോ അവനുമായി പങ്കു വെക്കുന്ന സ്നേഹം വേണ്ടാന്ന് തോന്നി പോവുന്നു... ഇത്രക്ക് ക്ലോസ് ആയി ഞാനവനോട് ബീഹെവ് ചെയ്യുന്നത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ.... ഇല്ല സിനു,, നിന്നെ വിട്ട് പോവാൻ എനിക്കും ആഗ്രഹം ഇല്ല... ബട്ട്‌,,,, 

കുറച്ച് കഴിഞ്ഞപ്പോൾ ഡോർ വലിച്ച് തുറന്നതും മുന്നിൽ തന്നെ കണ്ടത് കണ്ണും നിറച്ചു നിൽക്കുന്ന എന്നെയാണ്... എന്നേ കണ്ടിട്ട് കൂർപ്പിച്ചു നോക്കികൊണ്ട് സിനു മറികടന്നു പോയതും ഞാൻ അവന്റെ കയ്യിൽ പിടിച്ച് കുറച്ച് സംസാരിക്കാൻ വേണ്ടി തുനിഞ്ഞെങ്കിലും അവനത് വക വെക്കാതെ എന്റെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ റൂമിലേക്ക്‌ പോയി... ആ പോക്ക് കാണുമ്പോ തന്നെ ശെരിക്കും സങ്കടം തോന്നുന്നു... ഓരോ നിമിഷവും ഞാൻ അവന് എന്നോടുള്ള സ്നേഹം മനസ്സിലാക്കുകയാണ്... 

കഴുത്തിൽ തടവി കൊണ്ട് ഇച്ചായൻ ഇറങ്ങി വന്നപ്പോ കണ്ണുകൾ തുടച്ചു ഞാൻ മൂപരുടെ മുന്നിൽ ചിരിച്ചു നിന്നു... ഇത്രയൊക്കെ കാണിച്ചു വെച്ചതിൽ അവനെന്നോട് നല്ല സങ്കടം ഉണ്ട്... 

"നൂഡിഗേളെ... അയാം റിയലി സോറി... ഇത്രയൊക്കെ ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.... ആദ്യം എന്നോട് മാത്രമേ കലിപ്പ് ഉണ്ടായിരുന്നു.. ഇപ്പൊ എന്റെ ഒടുക്കത്തെ ഐഡിയ കാരണം അവൻ നിന്നോടും ദേഷ്യത്തിൽ... ഞാനവനോട് കൊറേ പറയാൻ ശ്രമിച്ചു ഞാൻ പറഞ്ഞിട്ട നീ അഭിനയിച്ചതെന്ന്... ബട്ട്‌ അവൻ ചെവികൊടുക്കേണ്ടേ... ന്റെ ഈശോയെ,, ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ... എന്തായാലും നിന്നോട് മിണ്ടിയും പറഞ്ഞും ഇരുന്നില്ലെങ്കിൽ അവന് ഒരു സമാധാനം ഉണ്ടാവില്ല... നിന്റെ കാര്യം പെട്ടന്ന് സോൾവ് ആകും... ബട്ട്‌ എന്റെ കാര്യം... എന്തായാലും ഞാനിപ്പോ പോണു... കുറച്ച് കഴിഞ്ഞ് വരാം.. അപ്പോഴേക്കും എന്റെ കാര്യം നീയൊന്ന് സോൾവ് ചെയ്തു തരണേ നൂഡിഗേളെ.. "

"ഡാ മുടിയാ,,, നീ എന്നേ കൊല്ലാകൊല ചെയ്തിട്ടേ അടങ്ങത്തുള്ളൂ അല്ലേ... "

"ഹിഹിഹി... "

അവന്റെ കിണി കണ്ടില്ലേ.. ബ്ലഡി ഫൂൾ... എന്തായാലും ഞാനൊന്ന് സിനുവിനെ പോയി നോക്കി വരട്ടേ... എന്നോട് എത്ര നേരം വെച്ചാ അവൻ മിണ്ടാതിരിക്കുക.... അതവനെ കൊണ്ട് പറ്റുന്ന പണിയല്ല.... അവന് കൂടെ കൂടെ റൊമാൻസ് കളിച്ചില്ലെങ്കിൽ തീരെ സമാധാനം ഉണ്ടാവില്ല... ഹുഹു... 


ഞാൻ ഹാൾസിൽ കൂടി അവന്റെ റൂമിലേക്ക് നോക്കിയപ്പോൾ ഊരക്ക് കയ്യും കൊടുത്ത് മുടിയിലൊക്കെ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടപ്പോൾ ഞാൻ തുറക്കുമോന്ന് നോക്കാൻ വേണ്ടി ചുമ്മാ നോക്ക് ചെയ്തു... ആദ്യം തുറന്നില്ലെങ്കിലും പിന്നീട് അവൻ തുറന്നതും ഒന്നും ചോദിക്കാതെ പരസ്പരം നോക്കി നിന്നു... മിഴിയടയാതെ പരസ്പരം കണ്ണുകളിൽ തന്നെ നോക്കി നിൽക്കുമ്പോ അവന്റെയാ ഇളം നീല കണ്ണുകൾ എന്നോടുള്ള സ്നേഹം പൊതിഞ്ഞു കൊണ്ട് നിറയുന്നത് ഞാൻ കണ്ടു... കണ്ണെടുക്കാതെ അവനിൽ തന്നെ നോക്കുമ്പോ ഉള്ളിൽ ഒരു പിടച്ചിൽ പോലെ.... 

ഒടുക്കം നിശബ്ദദക്ക് ഒടുവിൽ അവൻ തന്നെ തുടക്കം കുറിച്ചു... 

"എന്താ... "

ശബ്ദത്തിൽ കുറച്ച് ഗൗരവം ഫിറ്റ്‌ ചെയ്തോണ്ടുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ഒരേസമയം ഒന്നുമില്ലന്നുള്ള അർത്ഥത്തിൽ തലയാട്ടിയും അതെന്നുള്ള അർത്ഥത്തിലും തലയാട്ടി... അത്‌ കണ്ടപ്പോൾ വീണ്ടും അവന് ദേഷ്യം വന്നതും എന്റെ കയ്യിൽ ബലമായി പിടിച്ചോണ്ട് റൂമിലേക്ക് വലിച്ച് കയറ്റി ഡോർ അടച്ചിട്ട് എന്നേ ഡോറിലേക്ക് ചാരി നിർത്തി നെറ്റികൾ തമ്മിൽ കൂട്ടി വെച്ചു.... 

പെട്ടന്നുള്ള ഒരു അറ്റാക്ക് ആയതോണ്ട് ഞാൻ ശെരിക്കും ഞെട്ടിയിരുന്നു... ഞാൻ മെല്ലെ കണ്ണുകൾ തുറന്ന് നോക്കിയപ്പോ അവനുണ്ട് കണ്ണുകൾ ഇറുക്കി അടച്ച് എന്റെ കവിളിൽ ശക്തിയിൽ പിടിച്ച് നിൽക്കുന്നു... ആ ഒരു ഇതിൽ ഞാൻ അവന്റെ ഷർട്ട്ൽ ബലമായി പിടുത്തമിട്ടു... കുറച്ച് കഴിഞ്ഞവൻ ഒന്ന് റീലാക്സ് ആയതും പിടിയിലൊക്കെ കുറച്ച് അയവ് തോന്നി... നോക്കിയപ്പോ കണ്ണും തുറന്ന് എന്നേ നോക്കുന്നു... നെറ്റിയിൽ നിന്ന് തല എടുത്ത് അവൻ വളരെ ദയനീയതയോടെ തല ഒരു വശത്തേക്ക് ചെരിച്ചിട്ട് കണ്ണുകൾ നിറച്ച് നോക്കുന്നു... 

അത്‌ കണ്ടപ്പോൾ ഒരു ചിരിയാലെ ഞാൻ അവനെ നോക്കിയതും പെട്ടന്നവൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് അവനിലേക്ക് ചേർത്ത് നിർത്തിയിട്ട് എന്റെ കഴുത്തിൽ മുഖം പൂഴ്ത്തിയവൻ കെട്ടിപിടിച്ചു.... 

"അയ്യേ,,,, യാഷയുടെ ഫ്രോഡ് ഇത്രയേയുള്ളൂ... കരയുവാണോ നീ... അത്‌ പിന്നെ നിന്റെ ദേഷ്യം മാറാൻ വേണ്ടി ഇച്ചായൻ ഒരു കാര്യം ആവശ്യപ്പെട്ടപ്പോ എനിക്ക് അത്‌ നിരസിക്കാൻ തോന്നിയില്ല... അവന് നിന്നൊടുള്ള ഫ്രണ്ട്ഷിപ്പിൽ ആഴമേറിയ സ്നേഹമുള്ളത് കൊണ്ടല്ലേ നീ എത്രയൊക്കെ വഴക്ക് പറഞ്ഞിട്ടും അടിച്ചിട്ടും ഒരു കൂസലും ഇല്ലാതെ നിന്നോട് അവൻ പിണക്കം മാറ്റാൻ വേണ്ടി വരുന്നില്ലേ... അതെന്താ സിനു നീ മനസ്സിലാക്കാത്തത്... "

ഞാനത് പറഞ്ഞപ്പോ കഴുത്തിൽ നിന്നും മുഖമെടുത്ത് അവൻ എന്നേ തന്നെ നോക്കി നിന്നു.. പുരികം പൊക്കി ഞാൻ എന്തെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതിന് ഒരു മറുപടിയും തരാതെ അവൻ എന്നേ പൊക്കിയെടുത്ത് സോഫയിൽ ഇരുന്നു... അവന്റെ മടിയിലായി എന്നേ ഇരുത്തിയപ്പോ ഞാനാ കഴുത്തിൽ കൂടി ചുറ്റി പിടിച്ച് ആ നെഞ്ചിൽ തല ചായിച്ചു കിടന്നു.... 

"ഫ്രോഡ്,,, ഇത്രക്ക് ഇഷ്ടാണോ എന്നേ... "

"നിനക്ക് ചെറിയ തമാശ പോലെയെങ്കിലും അങ്ങനെ ആക്ട് ചെയ്യാം.. പക്ഷെ പിടഞ്ഞത് ഞാനും... എനിക്കറിയില്ല നിന്നോട് ഇത്രക്ക് സ്നേഹം ഉണ്ടോന്ന്....നിന്റെയാ കിടപ്പ് കണ്ടപ്പോൾ സത്യം പറഞ്ഞ,,, നീ,,, 

ഇനി ഇത് പോലെ വല്ല ഉഡായിപ്പും കൊണ്ട് എന്റെ മുന്നിൽ നിന്നാലുണ്ടല്ലോ... കിട്ടേണ്ടത് കിട്ടിയെന്ന് വരും... ഒരുനിമിഷം പോലും എനിക്ക് നിന്നെ ആ അവസ്ഥയിൽ കാണാൻ കഴിയുന്നില്ല യാഷ... ഇനി നീ പറഞ്ഞത് പോലെ എന്നന്നേക്കുമായി ഈ ലോകം വിട്ട് പോയാൽ ചിലപ്പോൾ എന്റെ ജീവനും കൊണ്ട് പോയത് പോലെയായിരിക്കും... തീർച്ചയായും ഞാനും അവിടെ നിലച്ചു പോവും... "

എന്റെ തലയിൽ തലോടി കൊണ്ടവൻ അങ്ങനെ പറഞ്ഞപ്പോ എനിക്ക് അതൊട്ടും താങ്ങാൻ കഴിയുന്നില്ലായിരുന്നു... പിന്നീടവൻ ഓരോന്നും പറഞ്ഞ് എന്നേ മനസ്സിലാക്കുമ്പോഴും എനിക്ക് എന്നോട് തന്നെ വെറുപ്പും അറപ്പും തോന്നുന്നത് പോലെ... പൂർത്തിയാക്കാൻ കഴിയാത്ത ഒരു സ്നേഹവും കൊണ്ട് ഞാൻ എന്തിന് ഇവന്റെ അടുത്തേക്ക് ചെന്നു എന്ന് ചിന്തിച്ച് മനസ്സ് ആകെ അസ്വസ്ഥമാവുന്നത് പോലെ... ഒന്നും വേണ്ടാന്ന് തോന്നുന്നു... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

എന്നോട് സങ്കടം തോന്നി സണ്ണി പിന്നെ ഈ വഴിക്ക് വന്നിട്ടില്ല... കുറേ ഇങ്ങോട്ട് വിളിച്ചെങ്കിലും എടുക്കാൻ നിന്നില്ല... യാഷയെ വീട്ടിലാക്കി ഞാൻ നേരെ ചെന്നത് അവന്റെ കഫെയിലേക്കാണ്.... നേരെത്തെ അവൻ പറഞ്ഞത് പോലെ തന്നെ നല്ല തിരക്കൊക്കെയുണ്ട്... മുഖത്ത് കർച്ചീഫ് കെട്ടി ഞാൻ അങ്ങോട്ട് പോയപ്പോ സണ്ണിയെ അവിടെയൊക്കെ നോക്കിയെങ്കിലും അവനെ കണ്ടതേയില്ല... അവന്റെ ഫ്രണ്ട്നോട്‌ ചോദിച്ചപ്പോൾ അകത്തേ റൂമിൽ ഉണ്ടെന്ന് പറഞ്ഞതും ഞാൻ ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ട് പോയി ഡോർ തുറന്നു.... 


"നീയെന്താടാ കരുതിയത്,,, ഞാൻ നിന്റെ വേപ്പട്ടി ആണെന്നോ... നിനക്കൊരു വിചാരമുണ്ട് നീ വലിയ ആരൊക്കെയോ ആണെന്ന്... ശെരിയാ നീ ആരൊക്കെയോ ആണ്... ബട്ട്‌ അത്‌ ലോകത്തിന് മുന്നിൽ മാത്രം... എന്നോട് അത്‌ വേണ്ടാട്ട... ഒരു സെലിബ്രിറ്റിയെന്നെ രീതിയിൽ ഞാൻ നിന്നെ കണ്ടിട്ടില്ല.. നൻപൻ... ആ ബന്ധം മാത്രമേ ഞങ്ങൾക്ക് ഇടയിൽ ഉള്ളു... 

എന്നിട്ട് അതിന്റെയൊരു പരിഗണന നീയെപ്പോഴെങ്കിലും എനിക്ക് തന്നിട്ടുണ്ടോ... ഉണ്ടോന്ന്... നിന്റെ ആട്ടിൻതുപ്പും കേട്ട് ജീവിക്കാനാണോ കർത്താവ് എന്നേ ഈ ഭൂമിലോകത്ത് വിതച്ചത്.... എന്റെ മുന്നിൽ നീ വലിയ ഹീറോ ചമയൊന്നും വേണ്ടാ... അതൊക്കെ ബാക്കിയുള്ളോരുടെ മുന്നിൽ മതി... ഓനും ഓന്റെ ഒടുക്കത്തെ ഈഗോയും ദേഷ്യവും... 

ഈ ദേഷ്യമൊക്കെ എനിക്കുമുണ്ട്... പക്ഷെ വേണ്ടാന്ന് വെച്ചിട്ടാ പുറത്തെടുക്കാത്തത്... ചിലപ്പോൾ നമ്മടെ റിലേഷന് അത്‌ ബാധിച്ചെന്ന് വരും... അതിന് കോട്ടം വരുത്തേണ്ടന്ന് കരുതിയിട്ട ഞാൻ ഒന്നും ചെയ്യാത്തതും പറയാത്തതും.... നിന്റെ കൂടെ വേപ്പട്ടിയെ പോലെ നടക്കുന്ന എന്നേ വേണം പറയാൻ... അങ്ങനെ നടക്കേണ്ട ഒരാവശ്യവും എനിക്കില്ല... പക്ഷെ ഒരാളുടെ സങ്കടത്തിലും സന്തോഷത്തിലും നമ്മളും പങ്കെടുക്കണമെന്നല്ലേ പറയാറ്...അതോണ്ട് മാത്രമാണ്... 

എടാ എടാ,, എന്റെ കണ്ട്രോൾ തെറ്റി നിക്കാണ്... നീയെങ്ങാനും ഇപ്പോ എന്റെ മുന്നിൽ ഉണ്ടെങ്കിലുണ്ടല്ലോ,,, നിന്നെ ഞാൻ കടിച്ച് കീറി തിന്നേനെ.... മുന്നിൽ ഇല്ലാതെയായി പോയി... നിന്നെനിക്ക് തേക്കാത്ത ചുമരിൽ പിടിച്ച് ആ മോന്ത പിടിച്ച് ഉരസാൻ തോന്നുന്നു... പക്ഷെ ഞാനത് ചെയ്യില്ല,,, എന്ത് കൊണ്ട്,,, അതെന്തോണ്ടാണെന്ന് നിനക്ക് അറിയോ,,,, എന്റെ ഫേവരീറ്റ് നൂഡിഗേൾ,,, ആ പാവം പെണ്ണിനെ ഓർത്തോണ്ട് മാത്രമാണ്... 

മുന്നേ രണ്ടും കീരിയും പാമ്പിനെയും വെല്ലിയിരുന്നു... പക്ഷെ ഇപ്പൊ നീയെത്ര ദേഷ്യപ്പെട്ടാലും അവള് ഒരു തരി ദേഷ്യം നിന്നോട് കാണിക്കുന്നില്ല... എന്തോണ്ടാ,,, നിന്നോടുള്ള മൂത്ത പ്രണയം കൊണ്ട്... പാവം എന്റെ നൂഡിഗേളിനെ നീ വളച്ചൊടിച്ചു കുപ്പിയിൽ ആകിയല്ലോടാ... എന്നേ പോലെയിപ്പോ നിന്റെ അടിമയെ പോലെയാ നീ അവളോടും ബീഹെവ് ചെയ്യുന്നത്... അതിനിടയിൽ കൊണ്ടിടുന്ന അവന്റെ കോപ്പിലെ റൊമാൻസും... ആ ഭീഷയിൽ വീണു പോവുന്ന പാവം എന്റെ നൂഡി.... 

അടുത്ത് ഇല്ലാതെയായിപ്പോയി കിളവൻ തെണ്ടി പട്ടി നാറി ചെറ്റ,, ഇതൊക്കെ നിന്നോട് നേരിൽ പറയാൻ ധൈര്യം ഇല്ലാത്തൊണ്ടല്ല ഞാൻ ഫോണിൽ നിന്റെ മോന്തയും നോക്കി ഇങ്ങനെ പറയുന്നത്... എനിക്ക് ഇവിടെയുള്ള ജോലി തിരക്ക് കൊണ്ട് മാത്രമാണ്... അതോണ്ട് മാത്ര ഞാൻ മുന്നിൽ വരാത്തത്... അല്ലെങ്കിൽ ഈ സണ്ണിയുടെ മിടുക്ക് കാണാമായിരുന്നു... നിന്നെയും വെല്ലി ഞാൻ സ്ഥാനം പിടിച്ചേനെ... 

എടാ എടാ നിനക്ക് നാണമില്ലെടാ പല മുഖങ്ങളും വെച്ച് നടക്കാൻ... ഫാൻസ്‌കാരുടെ മുന്നിൽ വേറൊരു മുഖം... എന്റെ മുന്നിൽ വേറൊരു മുഖം... നൂഡിയുടെ മുന്നിൽ നല്ല റൊമാന്റിക് ഗയ്... ശെരിക്കും നിന്റെ മുഖം എന്തുവാ... പലയിടത്തും പല മുഖങ്ങൾ വെച് നടക്കുമ്പോ ഒരുത്തനും മനസ്സിലാക്കാൻ കഴിയില്ലല്ലോ... ഇതൊന്നും എനിക്ക് മനസ്സിലായില്ലന്നാല്ലേ നിന്റെ വിചാരം... പക്ഷെ അത്‌ നടക്കില്ല... എനിക്കെല്ലാം അറിയാം... ഞാൻ അറിഞ്ഞത് പോലെ വേറാരും നിന്നെ കുറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല... പെറ്റ തള്ള പോലും... 

ലോകത്തിന് മുന്നിൽ നിന്നെ കുറിച്ച് എങ്ങാനും നാലാൾക്കാരോട് എന്തെങ്കിലും രണ്ട് വാക്ക് പറയാൻ പറഞ്ഞാൽ ഒന്നും വിടാതെ ഞാൻ മണിമണിയായി എല്ലാം വിളമ്പി കൊടുത്തേനെ... അപ്പൊ കാണാ നിന്റെ ഫാൻസ്‌ പവർ... അതൊക്കെ താനേ കുഴഞ്ഞു വീഴും.... ഒറ്റ സെക്കന്റ്‌ൽ എനിക്ക് നിന്നെ നീയെല്ലാതെയാക്കാൻ കഴിയും... പക്ഷെ ഞാനത് ചെയ്യില്ല... എന്തൊണ്ട,, അതെന്തോണ്ടാണെന്ന് അറിയോ നിനക്ക്,,, മറ്റുള്ളവരുടെ ഭാവി കാര്യങ്ങളിൽ ഇടപെടാൻ എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട്... അതോണ്ടാ ഞാനൊന്നും പറയാത്തത്... ഞാനായിട്ട് എന്തിനാ നിന്റെ ഭാവി നഷ്ടപ്പെടുത്തുന്നത്... അതൊന്നും ഈ സണ്ണിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല... 

നിന്നെയുണ്ടല്ലോ,,, എന്റെ കയ്യിൽ കിട്ടിയാൽ നിന്റെ ഗോൾ പോസ്റ്റ്‌ നോക്കി മുട്ട് മടക്കി രണ്ട് തന്നിട്ട് മുടിയും താടിയും പിടിച്ച് വലിച്ച് നിന്റെ കയ്യിൽ ഈ കൂർക്കൻ പല്ലുകൾ കൊണ്ട് കടിച്ചിട്ട് ആ ഇറച്ചി പുറത്തെടുത്തിട്ട് ഇവിടെ വരുന്ന സായിപ്പൻമാർക്ക് നല്ല ഒന്നാന്തരം ഫ്രഷ് പന്നിയുടെ ഇറച്ചിയെന്ന് പറഞ്ഞ് പൊരിച്ചു കരിച്ചു കൊടുത്തേനെ... ഹോ... മുന്നിൽ ഇല്ലാതായിപ്പോയി.... നോക്കിക്കോഡാ എവെരി ഡോഗ് ഹാസ് എ ഡേ എന്നാണല്ലോ... അങ്ങനെ എനിക്കും വരും ഒരു ദിനം... അവസരം ഞാൻ മൊതലെടുക്കുമെടാ... നല്ല പോലെ മൊതലെടുക്കും... ബ്ലഡി ഫൂൾ... "

ചുമരിൽ ചെറിയ കൊളുത്തിൽ അവന്റെ ഫോൺ തൂക്കിയിട്ട് അതിൽ എന്റെ മുഖവും പ്രത്യക്ഷപ്പെടുത്തിയിട്ടോണ്ടുള്ള അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് ചിരിയാ വന്നത്... എന്ത് പട്ടി ഷൊ ആണ്... ചിരിയുടെ വോളിയം കൂട്ടാതെ ഞാൻ വാ പൊത്തി അങ്ങനെ നിന്നു... അവനാണെൽ കയ്യൊക്കെ തിരുമ്മി എനിക്കിട്ട് രണ്ട് പൊട്ടിക്കാൻ നിൽക്കുന്നു... 

എല്ലാം കഴിഞ്ഞ് അവനൊന്നു റിലാക്സ് ചെയ്തിട്ട് നീട്ടിയൊരു ശ്വാസം പുറത്തേക്ക് ഇട്ട് ഫോണൊക്കെ എടുത്ത് പോക്കറ്റിൽ ഇട്ടു... ശേഷം കണ്ണാടിയുടെ മുന്നിൽ ചെന്ന് ഫുൾ ഓകെ അല്ലെന്ന് വരുത്തി തിരിച്ച് ഡ്യൂട്ടിക്ക് ഇറങ്ങാൻ നിന്നതും തിരിഞ്ഞപ്പോ തന്നെ കണ്ടത് കയ്യും കെട്ടി ചുമരോട് ചാരി നിൽക്കുന്ന എന്നെയും.... 

കാണുന്നത് സ്വപ്നമാണോ അതോ യഥാർത്യമാണോന്ന് അറിയാൻ വേണ്ടിയവൻ കൂടെ കൂടെ കണ്ണുകൾ മിഴിച്ചടച്ച് തുറന്നിട്ട്‌ വായും തുറന്ന് ശോക് അടിച്ച പോലെ നിൽക്കുന്നു... അവന്റെ നിത്തവും ഭാവവും കണ്ടിട്ട് ഇത്രേം നേരം എന്നേ ചീത്ത വിളിച്ച സണ്ണി തന്നെയാണോ ഇത് എന്ന് ചോദിക്കണം... തികച്ചും വ്യത്യസ്തം... നിന്ന നിൽപ്പിൽ മുള്ളുമെന്ന അവസ്ഥയിലാണുള്ളത്.... 

എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ ഡിസ്കോ കളിക്കുന്നത് കണ്ടപ്പോൾ ഞാനവന്റെ അടുത്തേക്ക് പോയി... 

"എന്താടാ.. ചെയ്യടാ,,, നീയല്ലേ എന്നേ മുന്നിൽ കിട്ടിയാൽ കടിച്ച് കീറണം വരുന്ന സായിപ്പമ്മാർക്ക് പൊരിച്ചു കരിച്ചു കൊടുക്കണം ഗോൾ പോസ്റ്റ്‌ നോക്കി രണ്ട് തരണമെന്നൊക്കെ പറഞ്ഞത്... ചെയ്യടാ... അടിക്കട എന്നേ... എന്താടാ,,, മുന്നിൽ കണ്ടപ്പോൾ ഒന്നും ചെയ്യാൻ തോന്നുന്നില്ലേ... ഏഹ്... അടിക്കടാ... അടിച്ച് നോക്കടാ... "

അവന്റെ കോളറയിൽ തട്ടി പിന്നിലേക്ക് തള്ളി കൊണ്ട് ഞാൻ അങ്ങനെ പറയുമ്പോൾ അവൻ വിറച്ച ചുണ്ടുകളോടെ നിന്ന് തുള്ളുന്നു... ഒടുക്കം അവൻ ചുമരിൽ സ്റ്റോപ്പ്‌ ഇട്ടതും ഞാൻ കയ്യും കെട്ടി അവന്റെ മുന്നിൽ നിന്നു.... അവന്റെ അടി കിട്ടിയിട്ടേ ഞാനിന്ന് ഇവിടുന്ന് പോവുള്ളു എന്ന വാശിയിൽ തന്നെ... 

"അത്‌ പിന്നെ സിനുവേ,,, ഞാനെങ്ങനെയാടാ നിന്നെ അടിക്കുക... നീയെന്റെ നൻപൻ അല്ലേടാ... അതൊക്കെ ചുമ്മാ ഞാൻ ദേഷ്യം കൊണ്ട് പറയുന്നതല്ലേ... എപ്പോഴും ഞാൻ ഇങ്ങനെ തന്നെയാ... എന്നോട് നീ ദേഷ്യപ്പെട്ടാൽ നിന്റെ ഫോട്ടോയും നോക്കി ഞാൻ തെറി വിളിക്കും... അതെന്നും ശീലമായി പോയി... അല്ലാതെ ഇന്ന് വരെ എനിക്ക് നിന്നോട് ഇതൊക്കെ പറയണമെന്നോ ചെയ്യണമെന്നോ തോന്നിയിട്ടില്ല... ഞാൻ ചുമ്മാ... 

വിഷമം ഉണ്ട് എനിക്ക് നല്ലോണം... എനിക്ക് അടിയൊക്കെ കിട്ടിയിട്ടുണ്ട്... പക്ഷെ അത്രേം പേരുടെ മുന്നിൽ വെച് അടിച്ചപ്പോ വല്ലാതെ വേദനിച്ചു... എനിക്കാണേൽ നിന്റെ മോമിന്റെയോ ബാക്കിയുള്ളോരുഡേ മുന്നിൽ വെച്ചോ പ്രതികരിക്കാൻ കഴിയില്ലല്ലോ... അല്ലേലും ഞാൻ ചെയ്യൊന്നും ഇല്ല... നീ എന്നേ അടിക്കേ വഴക്ക് പറയേ എന്തോ ചെയ്തോ... അതൊക്കെ ഞാൻ കേട്ടിട്ടുമുണ്ട് കൊണ്ടിട്ടുമുണ്ട്... പക്ഷെ ആരുടെ മുന്നിൽ വെച്ചും ആവരുതെന്ന് മാത്രം... 

ഇന്നെനിക്ക് ഇത്രേം കലിപ്പ് വരാൻ കാരണം തന്നെ അതാണ്... അല്ലാതെ നിന്നോട് എനിക്ക് എനിക്കെന്തിനു ദേഷ്യവും വാശിയും... ഹേയ് ഇല്ല... ഞാൻ ചുമ്മാതല്ലേ ഇതൊക്കെ... ഏഹ്... "

"നിന്നോടല്ലേ ഞാൻ അടിക്കാൻ പറഞ്ഞത്... എനിക്കൊരു അടി കിട്ടാതെ ഞാൻ ഇവിടുന്ന് പോവില്ല... നീയും ഇവിടുന്ന് പോവില്ല.. "

"നീയെന്തൊക്കെയാട സിനുവേ പറയുന്നത്... ഒന്ന് പോയെടാ... ചുമ്മാ തമാശിക്കാതെ മുന്നിന്ന് മാറ്... "

"ഞാൻ പറഞ്ഞില്ലേ അടി കിട്ടാതെ ഞാൻ മാറില്ലന്ന്... "

പിടിച്ച വാശിയിൽ ഞാൻ അങ്ങനെ പറഞ്ഞപ്പോ അവൻ നിന്ന് പെരങ്ങുന്നുണ്ട്... അവനതൊക്കെ പറയുമ്പോൾ ചെറുതായി കണ്ണ് പൊടിയുന്നത് അവനറിയാതെ ഞാൻ കണ്ടിരുന്നു... 

ഒടുക്കം ചെറുതായി അവനെന്റെ കവിളിൽ തട്ടിയതും ഞാൻ പോരാന്ന് പറഞ്ഞു... അപ്പൊ നല്ല ചുട്ട അടി തന്നെ അവൻ തന്നു... നല്ല ഒന്നാന്തരം അടി.. എന്നിട്ടവൻ ചോദിച്ച് വാങ്ങിയതാണെ തിരിച്ചു അടിക്കരുതേ സോറി എന്നൊക്കെ കെഞ്ചി പറയുന്നുണ്ട്... ഞാനൊന്ന് ചിരിച്ചിട്ട് സോറിയെടാന്നും പറഞ്ഞ് കെട്ടിപിടിച്ചു... 

"ശെരിക്കും എന്റെ ഭാഗത്താണ് തെറ്റ്... അത്‌ പിന്നെ മുന്നും പിന്നും നോക്കാതെ ഞാൻ ഡിസ്റ്റർബ് ചെയ്യുന്നു വിളിക്കുന്നു അടിക്കുന്നു വഴക്ക് പറയുന്നു,,, ഒക്കെ കൂടിയായപ്പോ,, സോറിയെടാ... ഇതിപ്പോ ഞാൻ കണ്ടത് കൊണ്ട് നിന്റെ ഉള്ളിലെ വിഷമം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.... അല്ലെങ്കിൽ എന്റെ പ്രവർത്തി എന്നും ഇത്പോലെ ആയിരിക്കും... ഇത് നിനക്കെന്നോട് ആദ്യമേ സൂചിപ്പിച്ചൂടായിരുന്നോ... ഏഹ്... "

"OMG... ഇതെന്റെ സിനു തന്നെയാണോ... നിനക്ക് ഇങ്ങനെ നല്ല രീതിയിൽ ബീഹെവ് ചെയ്യാനൊക്കെ അറിയായിരുന്നോ.... സത്യം പറഞ്ഞാൽ ഇതോട്ടും നിനക്ക് മാച്ച് ആവുന്നില്ല... പക്കാ ബോർ ആണ്... ഞാനങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി നീയെനി ഇത് പോലെ എന്നോട് ബീഹെവ് ചെയ്യേണ്ട... എന്നോട് എപ്പോഴും ബീഹെവ് ചെയ്യുന്നത് പോലെന്നെ മതി... "

"ഹയ്യട... മോന്റെ പൂതി കണ്ടില്ലേ... ഇതൊക്കെ ഇപ്പോഴെ കാണുള്ളൂ... ഈ സ്നേഹമൊക്കെ... ഹഹ.. അത്ര പെട്ടന്ന് ഒന്നും ഈ സിനുവിന്റെ നിറം മാറില്ല... "

"എടാ ബ്ലഡി ബ്ലാബറിങ് നൻപാ... നിന്നെയുണ്ടല്ലോ... ബല്ലാത്ത ജാതി... "

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"നീയിത് എന്തൊക്കെയാ സിദ്ധു പറയുന്നത്... നിനക്ക് തോന്നിയതായിരിക്കും... "

"അല്ല യാഷ... ഞാൻ പറയുന്നതൊന്നു നീ മനസ്സിലാക്... ശെരിക്കും ഞാ,, ഞാനെന്റെ ഹാനുവിനെ കണ്ടു... ഫുൾ ബ്ലാക്ക് ഡ്രസ്സ്‌ ഒക്കെ ഇട്ടിട്ട് മുഖമൊക്കെ മറച്ചിട്ട് കുറേ പേര് അവനെയൊരു വാനിലേക്ക് കയറ്റുന്നു... അതുമല്ല,,, ഹാനു,,, ഹാനുന്റെ ഡ്രസ്സ്‌ ഒക്കെ,,, അതൊക്കെ കീറിയിരിക്കുന്നത് പോലെ... ഇല്ല യാഷ,,, അതെന്റെ ഹാനു തന്നെയാ... ഞാൻ കണ്ടതാ... ഹാനുന്റെ നിഴൽ കണ്ടാൽ പോലും എനിക്ക് അവനെ മനസ്സിലാക്കാൻ പറ്റും... ഞാൻ പറയുന്നതൊന്ന് നീ വിശ്വസിക്ക്... "

എന്നൊക്കെ പറഞ്ഞ് സിദ്ധു എന്നേ കെട്ടിപിടിച്ച് കരയുന്നതൊക്കെ കണ്ടപ്പോൾ എനിക്കങ്ങട് ഒന്നും മനസ്സിലായില്ല... ഇനി ചിലപ്പോൾ ഇവൾക്ക് തോന്നിയത് ആണെങ്കിലോ... ആരോടും ഒന്നും ചോദിക്കാൻ പറ്റാത്ത ഒരവസ്ഥയിൽ... സിനുവിനോട് സൂചിപ്പിക്കാമെന്ന് വെച്ചാൽ അവൻ എവിടെയാ എന്താ എന്നൊക്കെ ചോദിച്ചാൽ ഒരു മറുപടി കൊടുക്കാൻ എനിക്ക് കഴിയില്ല... ഇനിയൊരു പക്ഷെ ഞാൻ പറഞ്ഞാൽ സിദ്ധു കാരണമാണ് അവൻ പോയതെന്ന് അവൻ പറഞ്ഞാൽ പിന്നെ അതൊട്ടും ഇവൾക്ക് സഹിക്കാൻ കഴിയില്ല.... 

"യാഷ,,, ഞാനൊരു കാര്യം പറഞ്ഞാൽ നീയത് ചെയ്യുമോ... പ്ലീസ് നോ പറയരുത്... "

"എന്താ കാര്യം... "

"•എന്റെ ഹാനു ആരാണെന്നും എന്താണെന്നും നീ സിനുവിനോട് സൂചിപ്പിക്കുമോ... ഇന്ന് ഞാൻ കണ്ട കാര്യവും അവനോട് പറഞ്ഞാൽ ചിലപ്പോൾ എന്റെ ഹാനുനെയും അവന്റെ നാനുവിനെയും കണ്ട് പിടിക്കാൻ കഴിഞ്ഞാലോ... പ്ലീസ് യാഷ... സിനുവിനോട് പറയുമോ നീ...•"

ഒട്ടും പ്രതീക്ഷിക്കാതെ സിദ്ധു അങ്ങനെ പറഞ്ഞപ്പോ ഞാൻ ശോക് അടിച്ച പോലെ അവളെ നോക്കി നിന്നു... എന്നേ കൊണ്ട് കഴിയില്ലെന്ന് പറഞ്ഞാൽ ഇവളാകെ തളരും.. പക്ഷെ അവനോട് പറഞ്ഞാൽ അവനെങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല... പക്ഷെ എങ്ങനെ എന്നൊന്നും എനിക്ക് അറിയുന്നില്ല... 

"യാഷ,, ഞാൻ പറഞ്ഞതിന് നീയൊന്നും പറഞ്ഞില്ല... നിന്നെ കൊണ്ട് പറ്റില്ലെങ്കിൽ നീയെന്നോട് പറഞ്ഞോ.. ഞാൻ സിനുവിനോട് സംസാരിച്ചോളാം... "

"അത്‌ പിന്നെ സിദ്ധു,, ഞാൻ പറയുന്നത് നീയൊന്ന് മനസ്സിലാക്ക്... അത്‌ പിന്നെ,,, "

മുഴുവനായും പറയാൻ വിടാതെ അവൾ കയ്യുയർത്തിയപ്പോൾ ഞാൻ പറയാൻ വന്നത് നിർത്തി... എന്നിട്ട് സിദ്ധു ചുമരിൽ കൊളുത്തി വെച്ച വണ്ടിയുടെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ പിന്നാലെ തന്നെ ഞാനും പോയി... എന്നോട് ഒരു വാക്ക് പോലും പറയാതെ അവള് വാണം വിട്ട പോലെ സ്പീഡിൽ പോവുന്നത് കണ്ടപ്പോൾ സിനുവിന്റെ അടുത്തേക്ക് ആയിരിക്കുമോന്ന് കരുതി ഞാൻ ഒരുനിമിഷം പേടിച്ചു... 

മോളിയാന്റിയോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് ഒരു ഓട്ടോയും പിടിച്ച് അവള്ടെ പിന്നാലെ തന്നെ പോയി.. പോകുന്ന റൂട്ട് സിനുവിന്റെ വീട്ടിലേക്ക് ആണെന്ന് മനസ്സിലായപ്പോ ഞാനാകെ ഭയക്കുകയായിരുന്നു... ഡ്രൈവറോട് ഞാൻ വേഗം ആ വണ്ടിയെ പിടിക്കാൻ പറഞ്ഞപ്പോൾ ഉള്ള സ്പീഡിൽ തന്നെ വണ്ടി വിട്ടെങ്കിലും എത്തി പിടിക്കാൻ കഴിഞ്ഞില്ല.... 

ഒടുക്കം സിദ്ധു എടുത്ത വണ്ടി എന്തിലോ തട്ടി സ്ലിപ് ആയതും ചെരിഞ്ഞു കൊണ്ട് വണ്ടി ഒരു സൈഡിലേക്ക് വീണു.... 

*"സിദ്ധു.............."*

സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചത്തിൽ അവൾ റോഡിൽ വണ്ടിയോടൊപ്പം കിടക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ വലിച്ച് തുറന്ന് ഉറച്ച ശബ്ദത്തിൽ വിളിച്ചു... ഒടുക്കം വണ്ടി വീണു കിടക്കുന്ന അവൾക് അടുത്ത് എത്തി... 

നെറ്റിയിൽ നിന്നും കയ്യിൽ നിന്നുമൊക്കെ രക്തം വരുന്നത് കണ്ടപ്പോൾ ഞാനാകെ പേടിച്ചു... വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന അവളുടെ മേളിലുള്ള വണ്ടി എടുത്ത് മാറ്റി ഡ്രൈവർ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് ഔട്ടോയിൽ ഇരുത്തി... എന്നിട്ടും വേദന പുറത്ത് കാണിക്കാതെ അവൾ ബോൾഡ് ആയിട്ട് ഡ്രൈവറോട് ആ വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തിട്ട് ഡ്രൈവർ അവള് പറഞ്ഞ വഴിയിലൂടെ പോയി.... 

"സിദ്ധു... നീയൊന്ന് അടങ്... റിലാക്സ്... സിനുവിനോട് ഞങ്ങൾക്ക് പറയാം... അവന്റെ വീട്ടിലേക്ക് പോവാൻ... അതിന് മുന്നേ നമുക്ക് ഹോസ്പിറ്റലിൽ പോവാം... ദേ നിന്റെ നെറ്റിയിൽ നിന്നും കയ്യിൽ നിന്നുമൊക്കെ ബ്ലഡ് വരുന്നു... വാ ഹോസ്പിറ്റലിൽ പോവാം.... "

"ശ്ഹ്.... മിണ്ടരുത്... ഹാനുവിനെ നഷ്ടപ്പെട്ട വേദനയോളം വരില്ല എനിക്ക് ഈ ചെറിയ മുറിവിന്റെ വേദന.... നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല യാഷ.. "

"നിന്റെയീ പ്രണയത്തെക്കാൾ വലിയ വേദന ഞാൻ സഹിച്ചിട്ടുണ്ടെടി... ആ വേദനയോളം വരില്ല ഈ വേദന... "

കുറച്ച് കനപ്പിച്ചു കൊണ്ടവൾ അങ്ങനെ പറഞ്ഞപ്പോ ഒട്ടും വിടാതെ ഞാനും അങ്ങനെ പറഞ്ഞു... അതിനൊന്നവൾ നോക്കിയതല്ലാതെ ഒരു മറുപടി ഉണ്ടായൊരുന്നില്ല... കുറച്ച് കഴിഞ്ഞപ്പോൾ ആ വീടിന്റെ ഗേറ്റ്ന്റെ മുന്നിൽ വണ്ടി നിർത്തി... അപ്പോഴും ഞാൻ അവളോട് പോവേണ്ട പോവേണ്ടന്ന് പറഞ്ഞ് തടഞ്ഞെങ്കിലും അതൊന്നും അവള് കൂട്ടാക്കിയില്ല... 

സെക്യൂരിറ്റിയെ തള്ളി നീക്കി അവൾ ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു... ആരൊക്കെ എന്തൊക്കെ ഏത് രീതിയിൽ എടുക്കുമെന്ന് അറിയില്ല.... പലതവണ പലതും പറഞ്ഞ് നോക്കിയെങ്കിലും സിദ്ധു അതൊന്നും കേട്ട ഭാവം നടിച്ചില്ല.... 

നീണ്ടു നിൽക്കുന്ന ആ വീട് നോക്കിയിട്ട് അവള് ബെൽ അടിച്ചതും കുറച്ച് മിനിറ്റുകൾക്ക് ശേഷം ബെന്നിച്ചായൻ വന്ന് ഡോർ തുറന്നതും ഒന്നും പറയാതെ അവൾ അകത്തേക്ക് കയറി പോയി... 

"കെയ്സാൻ,,,,,,, കെയ്സാൻ,,,,,, "

ഹാളിൽ നിന്ന് മുകളിലേക്ക് ചുറ്റും നോക്കിയവൾ അവനെ വിളിച്ചപ്പോ അവന് പകരം ഇറങ്ങി വന്നത് ആന്റിയും ശാമിയും ഇനുവുമാണ്... നെറ്റിയിൽ നിന്ന് മുഖത്തേക്ക് ഒലിച്ചിറങ്ങുന്ന രക്തം കണ്ടിട്ട് സംഭവം എന്തെന്ന് മനസ്സിലാവാതെ അവരൊക്കെ താഴെ ഇറങ്ങി വന്നു... ആന്റി എന്നോട് ആരാ ഇവൾ എന്താ എന്നൊക്കെ ചോദിച്ചപ്പോ അതിനൊരു മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല... വീണ്ടുമവൾ അവന്റെ നാമം വീട് കുലുക്കും വിധം വിളിച്ചിട്ടും അവനെ കണ്ടില്ല... 

പെട്ടന്ന് പിന്നിൽ നിന്ന് ആരോ ചിരിക്കുന്നത് പോലെ തോന്നിയിട്ട് തിരിഞ്ഞു നോക്കിയപ്പോൾ സിനുവും സണ്ണിയും തോളിൽ കയ്യിട്ട് കൊണ്ട് പരസ്പരം സംസാരിച് ചിരിച് വരുന്ന അവരെ കണ്ടു... നമ്മളെ കണ്ടപ്പോ സിനു നെറ്റിയും ചുളിച്ചു കൊണ്ട് അടുത്തേക്ക് വരുന്നതിനു മുന്നേ സിദ്ധു അവന്റെ അടുത്തേക്ക് പോയി കയ്യിൽ പിടിച്ച് ഗാർഡനിലേക്ക് പോയി... ഒന്നും മനസ്സിലാവാതെ അവൻ എന്നേ തിരിഞ്ഞ് നോക്കിയപ്പോൾ യാതൊരു മാറ്റവും ഇല്ലാതെ ഒരു പേടിയോടെ അവനെ തന്നെ നോക്കി... പിന്നാലെ തന്നെ ഞാനും സണ്ണിയും പോയി... 

"എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് കെയ്സാൻ... "

"ഓകെ... ബട്ട്‌ നിനക്കെന്ത പറ്റിയത്... എന്താ ബ്ലഡ് ഒക്കെ... വാട്ട്‌ ഹാപ്പെൻഡ്... "

"അതല്ല കെയ്സാൻ വിഷയം... എനിക്ക് നിന്നോട് സീരിയസ് ആയിട്ട് കുറച്ച് സംസാരിക്കാനുണ്ടെന്ന്... "

"ഓകെ... പറ... "

"•ഞാൻ നിന്റെ ഹാനു,,, സോറി,, നാനുവിനെ കണ്ടു...•"

*"വാട്ട്‌"*

"നീ അറിയാതെ പോയ ചില സത്യങ്ങൾ ഉണ്ട്... നിന്റെ നാനുവില്ലേ,,, അതെന്റെ ഹാനുവാണ്... യാഷ പറഞ്ഞ ആ ഹാനു... വർഷങ്ങളായി ഞങ്ങൾ പ്രണയത്തിൽ... അത്‌ നീയും നിന്റെ ഫാമിലിയും അറിഞ്ഞില്ലെന്ന് മാത്രം... നീ വിചാരിക്കുന്നുണ്ടാവും നാനു എവിടെയാ ഉള്ളതെന്ന് എനിക്കറിയാമെന്ന്... ഇല്ല എനിക്കറിയില്ല... വാക്ക് കൊണ്ട് പോലും യാത്ര പറയാതെയാ അവൻ എന്നെയും ഇട്ടേച് പോയത്... പൂണമായും ഒഴിവാക്കി പോയെന്നല്ല... 

അതേ പറ്റി കൂടുതൽ സംസാരിക്കാനല്ല ഞാനിപ്പോ വന്നത്... വിശദീകരണം പിന്നീടൊരിക്കൽ ആവാം... "

അത്രയും പറഞ്ഞ് സിദ്ധു നിർത്തിയപ്പോ സിനുവിന്റെ നോട്ടം എന്നിലേക്ക് ആയിരുന്നു... പക്ഷെ ആ മുഖത്ത് ഒരു ഞെട്ടലിന് പകരം വളരെ കൂൾ ആയിരുന്നു... ആ നിൽപ് കണ്ടപ്പോൾ ചെറിയ പന്തികേട് തോന്നിയെനിക്ക്.... 

"യാഷ,,, നീ നിന്റെ ഫ്ലാഷ് ബാക്കിനെ കുറിച്ച് പറയുമ്പോൾ ഹാനുവെന്ന കഥാപാത്രം അവസാനമായി വന്നില്ലെ... ഒരു രക്ഷകൻ ആയിട്ട്... അത്‌ മുതൽ നീ പറയുന്ന ഓരോ കാര്യവും ഞാൻ സൂക്ഷിച്ചു കേൾക്കുകയായിരുന്നു... ഹാനുവിനെ കുറിച്ചു നീ പലതും പറയുമ്പോൾ ആ സ്ഥാനത് എനിക്ക് തോന്നിയത് എന്റെ നാനുവിനെയായിരുന്നു... ഹാനുവിന്റെ ഓരോ സ്വഭാവത്തെ കുറിച്ചും നീ പറയുമ്പോൾ തികച്ചും അതെന്റെ നാനു അല്ലെന്ന് മനസ്സിലാക്കാൻ മാത്രം ബുദ്ധി ഇല്ലാതില്ല എനിക്ക്... കാരണം അവനെന്റെ ചോരയാണ്... അതേ രക്തത്തെ കുറിച്ച് പറയുമ്പോൾ ഞാൻ അറിയാതെ പോവുമോ യാഷ.... 

പക്ഷെ അതേപറ്റി ഞാൻ നിന്നോട് ഒന്നും ചോദിച്ചില്ല... ചോദിക്കാൻ നല്ലൊരു അവസരം തന്നെയായിരുന്നു... പക്ഷെ നിനക്കറിയാം ഈ ഹാനുവും നാനുവും ഒന്നാണെന്ന്... ആ സത്യം നിന്റെ വായിൽ നിന്ന് കേൾക്കണമെന്ന് തോന്നി... അന്ന് രാത്രിയിൽ ഞാൻ ഈ ഹാനുവും നാനുവും ഒരാൾ തന്നെയാണെന്ന് കൺഫോം ചെയ്യാൻ വേണ്ടി വേറൊരു സാധനം എന്റെ കയ്യിൽ ഉണ്ടായിരുന്നു... നാനുവിന്റെ ലാപ്ടോപ്... 

അതിൽ അവന്റെ പേർസണലായ കാര്യങ്ങളാണ്... നാനുവിന് ഇങ്ങനൊരു പ്രണയം ഉള്ളത് എന്നേ സൂചിപ്പിച്ചിരുന്നു... പക്ഷേ ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തില്ല.... ആരാ എന്താണെന്നും അന്വേഷിക്കാനും പോയില്ല.... പക്ഷെ നാനുവും സിദ്ധുവും ഒരുമിച്ചുള്ള ഫോട്ടോസ് ഒക്കെ ആ ലാപ്ടോപിൽ ഉണ്ടായിരുന്നു... അവൻ പോയിട്ടും ഞാനത് ഓപ്പൺ ചെയ്തില്ല... എന്തോ അതിന് കഴിഞ്ഞിരുന്നില്ല... 

എന്നിട്ട് ഞാൻ അന്ന് രാത്രിയിൽ രണ്ടും കല്പിച്ചു ആ ലാപ്ടോപ് നോക്കിയപ്പോഴാണ് സിദ്ധു സ്നേഹിച്ച ആ ഹാനു എന്റെ നാനുവാണെന്ന് എനിക്ക് മനസ്സിലായത്... കണ്ടപ്പോൾ ഞെട്ടിയിരുന്നു... പക്ഷെ കൂടുതൽ പുറത്ത് കാണിക്കാൻ നിന്നില്ല... അത്‌ കണ്ടപ്പോൾ എനിക്ക് സിദ്ധുവിനെ കൊല്ലാൻ മാത്രമുള്ള പകപ്പ് ഉണ്ടായിരുന്നു... ഇനി സിദ്ധു കാരണമാണോ എന്റെ നാനു നാട് വിട്ട് പോയത് എന്ന് ചിന്തിച്ചു പോയി... ആ ദേഷ്യം ഞാനെങ്ങനെയാ ഉള്ളിൽ കടിച്ച് പിടിച്ചതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.... 

പിറ്റേന്ന് യാഷ നിന്നോട് ഞാൻ ഈ ഹാനു എവിടെയാ ഉള്ളത് എന്നൊക്കെ ചോദിച്ചിരുന്നില്ലേ... അന്ന് നിന്റെ മുഖത്ത് കണ്ട വെപ്രാളം ഉണ്ടല്ലോ,, തീർത്തും അലട്ടിയിരുന്നു... ഇത്രയും നാളായിട്ട് എന്നോട് എന്തൊണ്ട പറയാതിരുന്നത് എന്നോർത്തിട്ട് നിന്നോടും എനിക്ക് ചെറിയ പകപ്പ് തോന്നിയിരുന്നു യാഷ.... അന്ന് നീ അഭിനയിച്ചു കൊണ്ട് ചുമക്കുകയും വെള്ളത്തിന്‌ വേണ്ടി കിച്ചണിലേക്ക് പോയി നൈസ് ആയിട്ട് മുങ്ങാമെന്ന് കരുതി... അവിടെയും ഞാൻ നിന്നെ തളർത്തി... 

ബെന്നി കിച്ചണിലേക്ക് പോവാനൊരുമ്പോൾ എന്റെ ശ്രദ്ധ മാറ്റാൻ എന്നോണം നീ റൊമാൻസ് കൊണ്ട് വന്ന് ശ്രദ്ധ മാറ്റിയിട്ട് അവനെ നിലത്തേക്ക് തള്ളിയിട്ടു... അവിടെയും ഞാൻ നിന്നെ തളർത്തി... പിന്നെ നിനക്ക് പറയാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ അതേപറ്റി കൂടുതൽ സംസാരിച്ചില്ല.... കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ചോദിക്കാമെന്ന് കരുതി... അന്ന്  ഞാൻ ആകാശിനേയും കൂട്ടി വന്നപ്പോ നീയെന്റെ മുറിയിൽ ചെന്ന് ആ ബോക്സ്‌ ഓപ്പൺ ചെയ്യാൻ നോക്കിയപ്പോ കറക്ട് ടൈമിൽ ഞാൻ അവിടെ എത്തിയത് നന്നായി... അത് ഓപ്പൺ ചെയ്തു ലാപ്ടോപ്ൽ ഉള്ള ഫോട്ടോസ് കണ്ടാൽ ഞാനത് കാണേണ്ടന്ന് കരുതി നീ എന്തെങ്കിലും പോം വഴി ഒപ്പിച്ചിട്ട് ഡിലീറ്റ് ചെയ്താലോ എന്ന് ചിന്തിച്ചു... 

അവിടെയും ഞാൻ നിന്നെ തളർത്തി... കുറച്ച് റൊമാന്റിക് ആയി ബീഹെവ് ചെയ്തിട്ട് നിന്റെ ശ്രദ്ധ മുഴുവൻ എന്നിലേക്ക് പറ്റിച്ചു... നീ പിന്നെ അതിലെന്താ എന്നൊന്നും ചോദിക്കാത്തത് നന്നായി... മറുപടിയായി എനിക്ക് കളവ് പറഞ്ഞു ഒപ്പിക്കേണ്ടി വന്നേനെ... 

ഇവിടെ വിജയിച്ചത് ഞാനാണ്... ആരെങ്കിലും എന്തെങ്കിലും കാര്യം പറഞ്ഞാൽ അത്‌ എന്റെ നാനുവിനെ ബാധിക്കുന്നതാണെന് എനിക്ക് പെട്ടന്ന് മനസ്സിലാവും... എത്രയൊക്കെ മറച്ചു വെക്കാൻ ശ്രമിച്ചാലും.... ഈ ഹാനുവും നാനുവും ഒരാളാണെന്ന് അറിഞ്ഞാൽ ഞാനെങ്ങനെ റിയാക്റ്റ് ചെയ്യുമെന്നോർത്തിട്ട് ആയിരിക്കുമല്ലേ നീ എന്നോട് ആ സത്യം മറച്ച് വെച്ചത് യാഷ... ഇപ്പൊ ദേഷ്യം തോന്നുന്നത് എനിക്ക് നിന്നോടാണ് യാഷ... ഇത്രേം അടുത്തിട്ടും ആ സത്യം നീ എന്നിൽ നിന്ന് മറച്ച് വെച്ചല്ലോ എന്നോർത്തിട്ട്... 

സിദ്ധു എനിക്ക് നിന്നോട് ഒരു കാര്യമേ പറയാൻ ഉള്ളു.. നീ തന്നെ പറഞ്ഞു നാനുവിനെ കുറിച്ച് അവൻ പോയതിൽ പിന്നെ ഒന്നും അറിയില്ലെന്ന്... ഇനി എന്നോട് അതേപറ്റി എന്തെങ്കിലും ചോദിക്കാനാ ഇപ്പൊ ഇങ്ങോട്ട് വന്നതെങ്കിൽ അതൊട്ടും എനിക്ക് പറയാനോ കേൾക്കാനോ താല്പര്യമില്ല... സൊ ജസ്റ്റ്‌ ലീവ് നൗ.... "

അത്രയും പറഞ്ഞ് അവനെന്നെ നോക്കിയിട്ട് അവിടുന്ന് പോവാൻ നിന്നതും അതിന് തടസ്സം വരുത്തി സിദ്ധു പറഞ്ഞു,,,, 

"ചോരയേക്കാൾ മുകളിലായി സ്നേഹിച്ച നിന്റെ നാനുവിനെയും ജീവനേക്കാൾ ഏറെ സ്നേഹിച്ച എന്റെ ഹാനുവിനെയും ഞാൻ ഇന്ന് കണ്ടു.. "

പോയിക്കൊണ്ടിരിക്കുന്ന സിനുവിനെ നോക്കിയവൾ അത്‌ പറഞ്ഞപ്പോ അപ്പൊ തന്നെയവൻ സഡൻ ബ്രേക്ക്‌ ഇട്ടു... ഒരു ഞെട്ടലോടെ അവൻ തിരിഞ്ഞു നോക്കിയതും സിദ്ധു അവന്റെ അടുത്തേക്ക് പോയി നേരെത്തെ എന്നോട് പറഞ്ഞ കാര്യങ്ങൾ അവനോടും പറഞ്ഞു... അപ്പൊ അവന്റെ മുഖത്ത് കണ്ട മാറ്റം തികച്ചും വ്യത്യസ്‌മായിരുന്നു... 

ആ ഇളം നീല കണ്ണുകളിൽ കണ്ണുകൾ നിറഞ്ഞു കൊണ്ട് തിളങ്ങുകയും മുഖമാകെ സന്തോഷം കൊണ്ടാണോ അതോ വേറെ വല്ലതും കൊണ്ടാണോ മുഖമാകെ ചുവന്നു വന്നിട്ടുണ്ട്... സിദ്ധുവിനെ കണ്ണെടുക്കാതെ നോക്കിയവൻ അവളോട് ചോദിച്ചു,,,,

"എന്താ നീ പറഞ്ഞത്,,, എന്റെ നാനുവിനെ നീ കണ്ടെന്നോ... എപ്പോ,,, എവിടെ വെച്ച്... "

എന്നിങ്ങനെ അവൻ പല ചോദ്യങ്ങളും ഉയർത്തിയപ്പോ അതിനൊക്കെ അവൾ മറുപടി കൊടുത്തു... ശേഷം സണ്ണിയെയും കൂട്ടി അവൻ പോവാൻ നിന്നപ്പോ അവൾ വീണ്ടും തടസ്സമായി... 

"ഇത്ര ധൃതി പിടിച്ച് പോവേണ്ട കെയ്സാൻ... അവനെയും കൊണ്ട് പോയി... ഇത്രയും നാളും അവൻ നമ്മുടെ കൺവെട്ടത്ത് തന്നെയുണ്ടായിരുന്നു... പക്ഷെ ഇപ്പൊ പോയി... പിന്നാലെ വണ്ടിയുമെടുത്ത് ഞാൻ പോയെങ്കിലും എന്നെയും മറികടന്ന് അവർ പോയിരുന്നു.... കൺവെട്ടത്ത് ഉണ്ടായിട്ട് നമ്മള് അറിഞ്ഞില്ല.. ഇനിയെന്റെ ഹാനു എവിടെയാ എന്താ എന്നൊന്നും പറയാൻ കഴിയില്ല.... അവന്റെ ഒരു നിഴൽ കണ്ടാൽ പോലും എനിക്ക് മനസ്സിലാവും.... നിങ്ങളാരും അത്‌ ഹാനുവല്ലന്ന് പറഞ്ഞാലും എനിക്ക് അവനല്ലെന്ന് പറയാൻ കഴിയില്ല... അതവൻ തന്നെ,,, എന്റെ ഹാനു,,, നെയ്ഹാൻ.... "

അത്രയും പറഞ്ഞ് സിദ്ധു നിർത്തിയപ്പോൾ അവിടെയുള്ള ഊഞ്ഞാലിൽ പിടുത്തമിട്ട് അവൻ നിലത്തേക്ക് വീണതും സിനുന്ന് വിളിച്ചോണ്ട് ഞാനും സണ്ണിയും അവന്റെ അടുത്തേക് പോയി... ഞങ്ങളെ തള്ളി മാറ്റി സിനു വീണിടത്ത് നിന്ന് എഴുന്നേറ്റിട്ട് ഓടി പോവുന്നത് കണ്ടപ്പോൾ പിന്നാലെ തന്നെ ഞാനും പോയി... 

നെയ്ഹാനെ ഏത് രൂപത്തിലാ കണ്ടതെന്ന് അവൾ പറഞ്ഞപ്പോ അവന്റെ മുഖമാകെ സങ്കടം കൊണ്ട് വലിഞ്ഞു മുറുങ്ങുന്നത് ഞാൻ കണ്ടിരുന്നു... എന്തിനാ അവനെ അവരൊക്കെ കൂടി ഇങ്ങനെ ചെയ്യുന്നത്... അതിന് മാത്രം നെയ്ഹാൻ എന്ത് ചെയ്തു.... 

സണ്ണി എന്നോട് അവന്റെ അടുത്തേക്ക് ചെല്ലന്ന് പറഞ്ഞപ്പോ ഞാൻ ആന്റിയെ നോക്കി... ആന്റി എന്റെ കയ്യും പിടിച്ച് അവന്റെ റൂമിലേക്ക് പോയി... ഡോർ ലോക്ക് ചെയ്യാത്തത് കൊണ്ട് അകത്തേക്ക് കയറിയപ്പോൾ ചുമരിൽ അവനുമൊത്ത് ഉള്ള ഫോട്ടോയിൽ നോക്കിയിരിക്കുന്ന സിനുവിനെ കണ്ടപ്പോൾ എന്തെന്നില്ലാതെ എന്റെ മിഴികൾ നിറഞ്ഞിരുന്നു.... വീർപ്പു മുട്ടിയത് പോലെ അവന്റെയാ നിത്തം തികച്ചും അസ്വസ്ഥപ്പെടുത്തിയിരുന്നു.... 

"സിനു,,, മോനെ,,, "

ശബ്ദത്തിൽ ഒരിടർച്ച പോലെ ആന്റി അവനെ വിളിച്ചപ്പോൾ നിറ കണ്ണുകളോടെ അവൻ അതിൽ നിന്നും നോട്ടം തെറ്റിച്ച് ആന്റിയെ നോക്കി.... 

"മോം,,,,,, "

അടുത്ത് നിൽക്കുന്ന ഏതൊരാളെയും കരയിപ്പിക്കും വിധത്തിലുള്ള അവന്റെ വിളി കേട്ടപ്പോൾ ഉള്ളമാകെ വലിഞ്ഞു മുറുങ്ങുന്നത് പോലെ തോന്നി... മോം എന്ന് നീട്ടി വിളിച്ചതും ആന്റി അവന്റെ അടുത്തേക്ക് പോയപ്പോ സിനു നിലവിളിക്കും പോലെ കരഞ്ഞു കൊണ്ട് ആന്റിയെ കെട്ടിപിടിച്ചു...... 


നേരെത്തെ സിദ്ധു പറഞ്ഞതൊക്കെ ആന്റിയും കെട്ടിട്ടുണ്ടെന്ന് ആ മുഖം കണ്ടപ്പോൾ മനസ്സിലായി... ആ മിഴികൾ പൊടിയുന്നത് കാണുമ്പോൾ വല്ലാത്തൊരു നീറ്റൽ പോലെ.... പരസ്പരം കെട്ടിപിടിച്ച് രണ്ടാളും സങ്കടങ്ങൾ പങ്കുവെക്കുന്നത് കാണുമ്പോ എനിക്കും അതിലുപരി സങ്കടം വന്നതും കൂടുതൽ നേരം ഞാനവിടെ നിൽക്കാതെ പുറത്തേക്ക് ഇറങ്ങി... അപ്പൊ അവരെ നോക്കി കണ്ണ് നിറക്കുന്ന സിദ്ധുവിനെ കണ്ടപ്പോ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.... പെട്ടന്ന് അവൾ വാ പൊത്തി പിടിച്ച് കരഞ്ഞു കൊണ്ട് താഴേക്ക് ഓടിപ്പോയപ്പോ എനിക്ക് അത്‌ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു... 

എല്ലാവർക്കുമിടയിൽ നിന്നും ഞാൻ മാറി ബാൽക്കെണിയിലേക്ക് പോയി തനിയെ നിന്നു....


ഞാൻ പറയുന്നതൊക്കെ ഉള്ള് തുറന്ന് കേട്ടപ്പോൾ നിനക്ക് ഞാൻ പറഞ്ഞ ഹാനു അത്‌ നിന്റെ നാനു ആണെന്ന് മനസ്സിലാക്കാൻ നിനക്ക് ഇത്ര പെട്ടന്ന് കഴിഞ്ഞെങ്കിൽ അതിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ സിനു നീയും അവനും തമ്മിലുള്ള സഹോദര സ്നേഹത്തിന്റെ ആഴം... എല്ലാ കാര്യങ്ങളും പിടിച്ച് നിൽക്കാൻ പറ്റുന്നത് പോലെ നിനക്ക് നാനുവിനെ കുറിച്ച് പറയുമ്പോഴും ഓർക്കുമ്പോഴും പിടിച്ച് നിൽക്കാൻ പറ്റുന്നില്ലല്ലേ... എന്നിൽ നിന്ന് മനസ്സിലാക്കിയ ഓരോ സത്യങ്ങളും നീ വിളിച്ചു പറയുമ്പോഴും ഞാൻ ശ്രദ്ധിച്ചു നാനുവിനെ നീ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന്... എനിക്ക് നിന്നോട് പറയാനുള്ള പേടി കൊണ്ട് തന്നെയാ മനപ്പൂർവം നിന്നിൽ നിന്നും ഞാൻ ഹാനു നാനുവാണെന് മറച്ചു വെച്ചത്... നിന്റെ റിയാക്ഷൻ എങ്ങനെയായിരിക്കുമെന്നുള്ള ഭയം... നിന്നിൽ നിന്ന് നാനുവിനെ നഷ്ടപ്പെട്ട ദേഷ്യത്തിൽ നീ സിദ്ധുവിനെ വല്ലതും ചെയ്യുമോ എന്നുള്ള ഭയം.... ആ ഭയമാണ് ഇന്നിപ്പോ നമ്മള് തമ്മിലുള്ള ഈ ചെറിയ അകൽച്ചക്ക് പോലും കാരണം... പക്ഷെ ഇത്ര പെട്ടന്ന് നീയിങ്ങനെ മനസ്സിലാക്കിയെടുക്കുമെന്ന് ഞാൻ കരുതിയില്ല സിനു... ഇപ്പോഴും നിന്നോടെനിക്ക് ബഹുമാനം വർധിച്ചു വരികയാണ്.... ആ സ്നേഹത്തിന്റെ ആഴത്തിൽ.... 

ഇന്നിപ്പോ നീ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാവും.. സിദ്ധു പറഞ്ഞത് പോലെ കൺവെട്ടത്ത് നാനു ഉണ്ടായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം നിന്നിൽ ഉണ്ടാവും.. പക്ഷെ അതൊരിക്കലും നിന്റെ മിടുക്കിന്റെ കുറവ്‌ കൊണ്ടല്ല സിനു... നിന്നെ കൊണ്ട് പറ്റും വിധം നീ അവനെയും തേടി പോയിട്ടുണ്ടെന്ന് എനിക്കറിയാം... പക്ഷെ അവനെ ജയിലറക്കുള്ളിൽ ഒതുക്കിയത് പോലെ ആരോ ഒതിക്കിയിരിക്കുന്നു... 

ആര്.. !? എന്തിന്... !? 

അതിന് മാത്രം ഒരുത്തരം കിട്ടുന്നില്ല... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

നീയിത് വല്ലതും അറിയുന്നുണ്ടോ ഹാനു... നിനക്ക് വേണ്ടി ഇപ്പൊ എത്രയാള കണ്ണീർ പൊടിക്കുന്നതെന്ന് നീ അറിയുന്നുണ്ടോ... കൺവെട്ടത് ഉണ്ടായിട്ട് പോലും ഞങ്ങൾക്ക് ആർക്കും നിന്നെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ... നിന്റെയീ സിദ്ധു എത്ര നാൾ നിന്നെയും തേടി ഇറങ്ങിയിട്ടുണ്ട്... എത്ര നാൾ സന്തോഷമില്ലാത്ത ഓരോ ദിവസവും കഴിഞ്ഞ് കൂടിയിട്ടുണ്ട്... വെളിച്ചത്ത് പോലും ഇറങ്ങാൻ കഴിയാത്ത ഒരവസ്ഥയായിരുന്നു എനിക്ക്... എന്റെ വെളിച്ചവും തണലും നിഴലും എന്നും നീയായിരുന്നില്ലേ... ഇന്നിപ്പോ ഞാനാകെ തളർന്നു പോവുകയാണ് ഹാനു... ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല... 

ഒരു നിഴൽ പോലെ നിന്നെ കണ്ടപ്പോൾ ഒരേ നിമിഷം എനിക്ക് സന്തോഷവും അതിലുപരി നിന്റെ വേഷമൊക്കെ കണ്ടപ്പോൾ സങ്കടവും തോന്നിയിരുന്നു... നിനക്ക് പിന്നാലെ ഞാൻ വന്നത് നീ കണ്ടിനോ... എങ്ങനെയാ നീ അവരെപോലെയൊരു ആൾക്കാരുടെ ഇടയിൽ അകപ്പെട്ടത്... എന്താ നിനക്ക് പറ്റിയത്... അതിന് മാത്രം നീയെന്ത് ചെയ്തു... ഒന്നും മനസ്സിലാവുന്നില്ലല്ലോ... ഇപ്പോ നീ എവിടെയാ ഹാനു... എന്തെങ്കിലും ഒരു സൂചന തരാമായിരുന്നില്ലേ നിനക്ക്... എവിടെയാ ഹാനു നീ... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"സിനു,,, ഇത്രയും നാളും ഞങ്ങൾ അവനെ തിരയാത്ത സ്ഥലങ്ങൾ ഇല്ല.... ഇന്നിപ്പോ അവനെ അവൾ കണ്ടിട്ടുണ്ടെങ്കിൽ കൺവെട്ടത്ത് തന്നെ ഉണ്ടായിരുന്നിട്ടുണ്ടാവില്ലേ അവൻ... എന്നിട്ടും ഞങ്ങളെ കൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ... ഇനി എവിടെ എങ്ങനെയെന്ന് വെച്ച നമ്മള് അവനെ അന്വേഷിക്കുക.... ആരുടെ കൈകളിലാണ് അവൻ അകപ്പെട്ടത്... എന്തിന് വേണ്ടി... "

"എനിക്കറിയില്ല മോം.... എനിക്ക് എന്നോട് തന്നെ വെറുപ്പും അറപ്പും തോന്നുന്നു... അരികിൽ ഉണ്ടായിട്ട് ഒരു നിഴൽ പോലും കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ... എന്നിട്ടിപ്പോ ദൂരെ എവിടെക്കാണെന്ന് വെച്ചാ നമ്മള്... ഇല്ല മോം.. ഈ സിനു തിരിച്ച് കൊണ്ട് വരും നാനുവിനെ... ഏത് ***മോന്റെ കൈകളിൽ ആയാലും ഞാൻ തിരിച്ച് കൊണ്ട് വരും... കാരണമെന്താണെന്നൊന്നും എനിക്കറിയേണ്ട... "

ഇത്രയും നേരം മോമിന്റെ തോളിൽ കിടന്ന ഞാൻ എങ്ങോ ഒരു ഉണർവ് കിട്ടിയത് പോലെ കരഞ്ഞു കലങ്ങിയ കണ്ണീർ തുടച്ചു മാറ്റി ഞാൻ അത്രയും പറഞ്ഞ് ബെഡിൽ നിന്നെഴുന്നേറ്റിട്ട് ചുമരിലുള്ള ആ ഫോട്ടോയിലേക്ക് നോക്കി നിന്നു.... 

ഇന്ന് നീയിപ്പോ എത്രത്തോളം വേദന സഹിക്കുന്നുണ്ടെന്ന് എനിക്കറിയാം നാനു.... ചിലപ്പോൾ ആരോ ചെയ്ത തെറ്റിന്റെ പിന്നിൽ ആയിരിക്കും നീ അവർക്കിടയിൽ നിന്ന് പിടയുന്നുണ്ടാവുക... ബട്ട്‌ നെവർ മൈൻഡ്... സിനുവുണ്ട് എന്നും നിന്റെ പിന്നാലെ ഒരു നിഴലായിട്ട്... അരികിൽ ഉണ്ടായിട്ട് നിന്നെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല ഓകെ... പക്ഷെ ദൂരെയായാലും ഞാൻ നിന്നെ കണ്ടെത്തും നാനു... ഡോണ്ട് വറി... 


പലതും ആലോചിച്ച് റൂമിൽ നിന്ന് ഇറങ്ങി ഹാളിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് ഗാർഡനിൽ നിന്ന് സിദ്ധു ആകാശത്തിലെ ഓരോ നക്ഷത്രങ്ങളെയും നോക്കി നിൽക്കുന്നത് കണ്ടത്... ഇതിൽ നിനക്കൊരു പങ്കുമില്ലെന്ന് അറിയാം സിദ്ധു... നീ കാരണമല്ല അവൻ പോയത്... മറിച്ച് വേറെന്തൊ ആണ്... ഇത്രയും നാൾ ഞാനാ ലാപ്ടോപ് ഓപ്പൺ ചെയ്യാതിരുന്നത് അവന്റെ ഗേൾഫ്രണ്ട് കാരണമായിരിക്കുമോ പോയിട്ടുണ്ടാവുക എന്നോർത്തിട്ട് ആണ്... അഥവാ ആയിരുന്നെങ്കിൽ ഇന്ന് നീ ഇവിടെ ഉറച്ചു നിൽക്കില്ലായിരുന്നു സിദ്ധു... 

ബാൽക്കെണിയിലെ തൂണിൽ ചാരി കയ്യും കെട്ടി ആകാശവും നോക്കി നിൽക്കുന്ന യാഷയെ കണ്ടപ്പോൾ ഒരു മടിയോടെ ഞാൻ അവള്ടെ അടുത്തേക്ക് പോയി... ദേഷ്യമല്ല... മറിച്ച് വേറെന്തോ തോന്നുവാണ് അവളോട്.... 

അവളോടൊപ്പം കയ്യും കെട്ടി ഞാൻ അവൾക്ക് അടുത്ത് നിന്നിട്ടും ഞാൻ വന്നതൊന്നും അവളറിഞ്ഞിട്ടില്ല... കണ്ണുകൾ നിറച്ച് വേറേതോ ചിന്തയിൽ ആണ്... എനിക്കറിയാം യാഷ നീയിപ്പോ എന്നേ കുറിച്ച് ഓർത്തിട്ടാ കരയുന്നതെന്ന്... നേരെത്തെ വല്ലാത്തൊരു അവസ്ഥയിൽ ആയതോണ്ടാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്... അവൾക്ക് പിന്നിലായി നിന്ന് ഞാൻ ആ തോളിൽ എന്റെ താടി കുത്തി വെച്ചു.... പെട്ടന്നായോണ്ട് അവളൊന്ന് ഞെട്ടി... തിരിഞ്ഞ് ആരാന്ന് നോക്കിയപ്പോൾ എന്നേ കണ്ടതും അവൾ സിനുന്ന് ഇടറിയ ശബ്ദത്തോടെ മൊഴിഞ്ഞു... 

അവളുടെ കയ്യിൽ പിടിച്ച് ഞാൻ ഊഞ്ഞാലിൽ ഇരുന്നിട്ട് അരികിലായി അവളെയും ഇരുത്തി ഞാനാ മടിയിൽ തല ചായിച്ചു... 

"സോറി യാഷ... നേരെത്തെ ഞാനാ ദേഷ്യത്തിലാ എന്തൊക്കെയോ പറഞ്ഞത്... ആദ്യമൊക്കെ എനിക്ക് നിന്നോട് തീരാത്ത ദേഷ്യം ഉണ്ടായിരുന്നു... സത്യമാണ്.. അതെന്തിനാണെന്ന് ചോദിച്ചാൽ സിദ്ധുവിന്റെ ഹാനു അതെന്റെ നാനു ആണെന്നുള്ള സത്യം മറച്ച് വെച്ചതിൽ... പക്ഷെ നീയത് മറച്ചു വെച്ചത് നന്നായി... അല്ലെങ്കിൽ ഞാൻ അവളെ വല്ലതും ചെയ്തേനെ... പഞ്ഞിക്കിട്ടേനെ ഞാൻ.... മുന്നേ നാനു എന്നോട് സൂചിപ്പിച്ചിരുന്നു അവനൊരു ഗേൾഫ്രണ്ട് ഉണ്ടെന്ന കാര്യം... പക്ഷെ ഞാനത് കാര്യമാക്കിയിരുന്നില്ല... മനപ്പൂർവം തന്നെയാ ഞാൻ സീരിയസ് ആയിട്ട് എടുക്കാത്തിരുന്നത്... കാരണം അതറിഞ്ഞിട്ട് അവളെ കുറിച്ച് ഓരോന്ന് പറയുമ്പോൾ നമ്മള് തമ്മിലുള്ള ബന്ധത്തിൽ ഇടി വീഴുമോ എന്നോർത്തിട്ട്... അതോണ്ടാ ഒന്നും ഞാൻ ചെവികൊടുക്കാത്തിരുന്നത്.... 

അവൻ പറഞ്ഞിരുന്നു അവന്റെയാ ലാപ്ടോപ്ൽ അവളെ കുറിച്ചു എല്ലാമുണ്ടെന്ന്... എനിക്ക് എപ്പോഴെങ്കിലും ആ പെണ്ണ് ആരാണെന്ന് അറിയാൻ തോന്നിയെങ്കിൽ അതെടുത്തു നോക്കിയാൽ മതിയെന്ന് പറഞ്ഞു... അറിയാൻ ഒരു മോഹവും ഉണ്ടായിരുന്നില്ല.. പകരം എന്റെ നാനുവിന്റെ ഉള്ളിൽ കേറി കൂടിയ ഏതോ ഒരു പെണ്ണിനോട് ദേഷ്യമായിരുന്നു... 

അവൻ പോയ ശേഷവും ഞാനാ ലാപ്ടോപ് ഓപ്പൺ ചെയ്തിരുന്നില്ല.... അതൊക്കെ കഴിഞ്ഞു കുറച്ച് ദിവസങ്ങൾക്കു മുന്നേ മോം എന്നോട് ആവശ്യപ്പെട്ടിരുന്നു ആ ലാപ്ടോപ്ൽ ഉള്ള അവന്റെ രഹസ്യങ്ങൾ അറിയാൻ... എന്നിട്ടും ഞാനത് നോക്കിയില്ല... പിന്നെ നീ ഹാനുവിനെ കുറിച്ച് ഓരോന്ന് പറയുമ്പോഴും എവിടെയോ എന്റെ നാനുവിന്റെ ടേസ്റ്റ് പോലെ തോന്നിയെനിക്ക്... പലവട്ടം നീയാ പേര് മൊഴിയുമ്പോ ഉള്ളിൽ കയറി വന്ന ഒരേയൊരു മുഖം അത്‌ നാനുവിന്റെതായിരുന്നു... അന്നാ രാത്രിയിൽ തന്നെ ഞാൻ വളരെ ആവേശത്തോടെ ആ ലാപ്ടോപ് തുറന്നു... അപ്പോഴാ അവനോട് ചേർന്ന് നിന്നിട്ടുള്ള സിദ്ധുവിന്റെ ഫോട്ടോസ് കണ്ടത്.... 

അതിൽ ഏതൊ ഒരു ഫോട്ടോയിൽ നിന്റെയും ഷിയുവിന്റെയും മുഖം പതിഞ്ഞിരുന്നു... അവിടുന്ന് ഞാൻ കൺഫോം ചെയ്തു ഈ ഹാനു എന്റെ നാനു ആണെന്ന്... അന്നാ സമയം എനിക്ക് ഒരേപോലെ ദേഷ്യവും കൂടാതെ അവനോട് ബഹുമാനവും തോന്നിയിരുന്നു... 

കാരണം പണ്ടേ അവൻ പേടിയുള്ള കൂട്ടത്തിൽ ആയിരുന്നു... തനിച്ചു പോവാനോ ഇരിക്കാനോ തന്നെ ഭയമായിരുന്നു.... ആ അവൻ ഒരാളെ കൊല്ലാൻ പ്രേരിപ്പിച്ചു എന്ന് പറഞ്ഞപ്പോ,,, എനിക്ക് വിശ്വസിക്കാൻ തന്നെ കഴിഞ്ഞിരുന്നില്ല... പെട്ടന്നൊരു സുപ്രഭാതത്തിൽ ഒരാൾക്ക് ധൈര്യം പകർന്നെന്ന് അറിയുമ്പോൾ ആരായാലും ഒന്നു ഞെട്ടും.. അതേ ഞെട്ടൽ തന്നെ എന്നിലും ഉണ്ടായത്... പക്ഷെ ഞാനിന്ന് അവനെ വല്ലാതെ ബഹുമാനിക്കുന്നു... തീറ്റ കിട്ടാത്ത കടുവയുടെ മുന്നിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തിയതിന്... ഒരു പെണ്ണിനെ രക്ഷപ്പെടുത്തിയതിന്... 

യാഷ,,, അന്ന് എന്റെ നാനു ഇല്ലായിരുന്നില്ലെങ്കിൽ ഇന്ന് എന്റെ കൂടെ നീ ഉണ്ടാവില്ലായിരുന്നല്ലേ... അല്ലേ യാഷ... "

അത്രയും പറഞ്ഞ് നിർത്തി എവിടുന്നോ ഉള്ളമൊന്ന് പിടഞ്ഞതും ഞാൻ അവള്ടെ മടിയിൽ തല ചെരിച്ചു കിടന്നു... അപ്പോഴും സമാധാനമെന്നോണം അവൾ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

എന്നോട് ദേഷ്യം തീർക്കേണ്ട സ്ഥാനത്തു നീയൊരിക്കലും മാന്യതയോടെ പെരുമാറുമെന്ന് ഞാനൊട്ടും കരുതിയിരുന്നില്ല.... നിന്റെയും സിദ്വിന്റെയും വേദന എനിക്ക് മനസ്സിലാവും സിദ്ധു... രണ്ടാളുടെയും ഹൃദയം ഇപ്പോ തകർന്നൊരു അവസ്ഥയിലാണ്... അതിനിടയിൽ ആന്റിയും... ആന്റിയും ആകെ തളർന്നിട്ടുണ്ട്... 

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ സിദ്ധുവിന്റെ അവസ്ഥയെന്താണെന്ന് നോക്കാൻ വേണ്ടി താഴേക്ക് ചന്നപ്പോ ഗാർഡനിലെ ഊഞ്ഞാലിൽ ആന്റിയെയും സിദ്ധുവിനെയും കണ്ടു... ആന്റിയുടെ തോളിൽ കിടന്ന് സങ്കടം പറയുന്ന സിദ്ധുവിനെ എനിക്ക് കാണാനുള്ള ത്രാണി ഇല്ലാത്തത് പോലെ... അതിനിടയിൽ ആന്റിയുടെ കരച്ചിലും... 

പെട്ടന്ന് ആന്റി എന്നോട് സിനുവിന്റെ റൂമിൽ നിന്ന് ആ ലാപ്ടോപ് എടുത്തോണ്ട് വരാൻ പറഞ്ഞപ്പോ ഞാൻ അങ്ങോട്ട് പോയി... അപ്പോഴും സിനു ഫോട്ടോയിൽ നോക്കി നിൽക്കുവായിരുന്നു... എന്നേ കണ്ടപ്പോ ഒന്ന് ചിരിച്ചെന്ന് വരുത്തി... ബെഡിൽ തുറന്ന് വെച്ച ആ ലാപ്ടോപ് എടുത്ത് ഞാൻ ഇറങ്ങാൻ നേരത്ത് പെട്ടന്ന് എന്റെ കയ്യിൽ പിടിച്ച് വലിച്ച് സിനു അവനിലേക്ക് ചേർത്ത് നിർത്തി കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു... ആ മുഖത്തേക്ക് നോക്കിയപ്പോ എന്നേ നോക്കി കണ്ണിറുക്കി കാണിച്ചു... 

എന്റെ കയ്യിലുള്ള ലാപ്ടോപ് അവൻ വാങ്ങിയിട്ട് ആന്റിയുടെ അടുത്തേക്ക് കൂടെ അവനും വന്നു.... 

ആ ലാപ്ടോപ് അവിടെ വെച്ചിട്ട് അതിലുള്ള ഓരോ ഫയൽസും ഞങ്ങൾ നോക്കിയിരുന്നു... കൂടുതലും സിദ്ധുവും അവനുമൊത്തുള്ള ഫോട്ടോസ് ആണ്... ഇടം കണ്ണിട്ട് സിദ്ധുവിനെ നോക്കിയപ്പോ ഒരേ സമയം അവളുടെ മുഖത്ത് ചിരിയും കരച്ചിലും ഒരുമിച്ച് വരുന്നുണ്ടായിരുന്നു... കൂടെ ആന്റി അവളെ തലോടി കൊണ്ട് കരയുകയും ചെയ്യുന്നു... പെട്ടന്ന് ആ കമ്പ്യൂട്ടറിൽ this is for you sinu എന്ന ഫോൾഡറിൽ നാനുവിന്റെ ഒരു വീഡിയോ ക്ലിപ്പ് കണ്ടതും നമ്മള് എല്ലാരും പരസ്പരം നോക്കി കൊണ്ട് സിനു ആ ക്ലിപ്പ് ഓൺ ചെയ്തു... 


•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•


´´മേരെ പ്യാരെ സിനു,,, ഇത് നിനക്കുള്ളതാണ്... നിനക്ക് എപ്പോഴാണോ ഇത് ഓപ്പൺ ചെയ്യാൻ തോന്നുന്നത് അപ്പൊ ഓൺ ചെയ്താൽ മതിയെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ... അപ്പൊ നിനക്ക് വേണ്ടി ഒരു വിഡിയോ തയ്യാറാക്കാമെന്ന് കരുതി... വേറൊന്നും അല്ല.. എന്റെ സിദ്ധുവിനെ കുറിച്ച് പറയാൻ തന്നെ... 


സിനു എനിക്കറിയാം നീ എന്തൊണ്ട ഞങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കാത്തതെന്ന്... ഞാനും നീയും തമ്മിലുള്ള സ്നേഹത്തിന് വല്ല കോട്ടവും വരുമെന്ന് കരുതിയട്ടല്ലേ... ഒരിക്കലും ഇല്ല സിനു... ഞാൻ എന്റെ സിദ്ധുവിനെ പ്രണയിക്കാൻ തുടങ്ങിയിട്ട് നിനക്ക് എപ്പോഴെങ്കിലും ഞങ്ങൾക്ക് ഇടയിൽ ഒരു അകൽച്ച തോന്നിയിട്ടുണ്ടോ... ഇല്ലന്നാണ് എന്റെ വിശ്വാസം... ശെരിയാ എനിക്ക് ഭയങ്കര പേടിയൊക്കെയുണ്ട്... നിന്റെ ധൈര്യമൊന്നും എനിക്കില്ല... ചെവിക്ക് അടുത്ത് വന്ന് ആരെങ്കിലും ഒന്ന് കൈ കൊട്ടിയാൽ തന്നെ അയ്യോ ആരോ ബോംബ് പൊട്ടിച്ചേന്നും പറഞ്ഞ് ഓടുന്ന ഞാനാണ്... ആ എനിക്ക് എങ്ങനെയാ പ്രണയിക്കാൻ ഇത്ര ധൈര്യവും പാതിരാ നേരങ്ങളിൽ നീ അറിയാതെ അവളെ മീറ്റ് ചെയ്യാൻ പോവുന്ന ഓരോ ദിനവും... ശെരിക്കും പറഞ്ഞാൽ പെട്ടന്നൊരു സുപ്രഭാതത്തിൽ എനിക്ക് ഗോഡ് നൽകിയതാണെന്ന് തോന്നുന്നു... അതേടാ,,, അവളൊരു ദൈവത്തെ പോലെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് പോലെ.... 


ഒറ്റ നോട്ടത്തിൽ കണ്ടപ്പോഴൊന്നും എനിക്ക് അവളെ ഇഷ്ടപ്പെട്ടില്ലട്ടോ... ഒരു തവണയല്ല രണ്ട് തവണയല്ല മൂന്ന് തവണയല്ല,, പല തവണ കണ്ടതിനു ശേഷമാണ് എനിക്ക് അവളോട് ഇഷ്ടം തോന്നിയത്... ഫസ്റ്റ് മീറ്റ് തന്നെ എന്നേ വല്ലാതെ പേടിപ്പിച്ചിട്ട്‌ മുള്ളിപ്പിക്കാൻ വരെ സിദ്ധു ശ്രമിച്ചിട്ടുണ്ടാവും... അമ്മാതിരി പേടിപ്പിക്കൽ ആയിരുന്നു... നിനക്ക് ആയിരിക്കില്ല.. എനിക്ക്... ഹിഹി.... എന്റെ നെഞ്ചത്തോട്ടു വാട്ടർ ഗൺ നീട്ടിയിട്ട് ടിശൂ അയ്യോ പൊട്ടിപ്പോയെന്നും പറഞ്ഞ് എന്നേ ബോധം കെടുത്തി ഓടിയതാ അവള്..... 


അന്നൊരു ദിവസം ഞാൻ സണ്ണിയുടെ കൂടെ ചുമ്മാ ചിൽഡ്രൻസ് പാർക്കിലേക്ക് പോയപ്പോഴാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്... കുട്ടികൾക്കിടയിൽ നടുവിൽ ഇരുന്നിട്ട് ബബിൾസ് ഒക്കെ ഊതി പറപ്പിക്കുന്നതൊക്കെ കണ്ടപ്പോൾ തികച്ചും എന്റെ കാഴ്ച അലട്ടിയിരുന്നു... പോത്ത് പോലെ വളർന്നിട്ട് അവള്ടെ പ്രായം തികയാത്ത കളി കണ്ടപ്പോൾ മോന്ത കണക്കെ ഒന്ന് പൊട്ടിക്കാനാ തോന്നിയത്... പെണ്ണായിപോയല്ലോ എന്നോർത്ത് ചുമ്മാ ഇരുന്നു... വീണ്ടും പല വഴികളിൽ വെച്ചും അവളെ കണ്ടു... കാണും തോറും എന്തോ അവളിൽ അടുപ്പിക്കുന്നത് പോലെ... 


അതൊക്കെ കഴിഞ്ഞ് ഞാൻ എന്റെ ഇഷ്ടം അവളോട് പറഞ്ഞപ്പോഴാണ് വാലിയൊരു സത്യം അറിയുന്നത്... ആക്ച്വലി ഞാൻ അവളെ കാണുന്നിടങ്ങളിലെല്ലാം എന്നേക്കാൾ ഇരട്ടിയായി എന്നേ നോട്ടമിട്ട സത്യം... അതറിഞ്ഞപ്പോ തൊട്ട് ഞാൻ നിലത്തൊന്നും അല്ലായിരുന്നു.... ഹോ എന്റെ സിനുവേ........ 


പരസ്പരം ഇഷ്ടം പറഞ്ഞതിന് ശേഷം എന്നെയവൾ ടോട്ടലി മാറ്റുകയായിരുന്നു... എന്റെ പേടിയെയൊക്കെ അവളെന്നെ എന്തോ ഒരു മായാജാലം കൊണ്ട് മാറ്റി... തികച്ചും... ജീവിതത്തിൽ പുതിയ പുതിയ ആൾക്കാർ കടന്ന് വരുമ്പോ സ്വാഭാവികമായും നമ്മളിൽ മാറ്റം ഉണ്ടാവുമല്ലോ... ചിലപ്പോൾ ആ ഒരാൾ കാരണം ജീവിതം തന്നെ മാറിമറിയുന്നത് പോലെയായിരിക്കും... പല തവണ നീയെന്റെ പേടിയെ മാറ്റാൻ ശ്രമിച്ചപ്പോഴും എനിക്ക് അവിടെ തോൽവിയായിരുന്നു.... എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞിരുന്നില്ല... പക്ഷെ സിദ്ധു,, അവളെന്റെ ജീവിതത്തിലെ മാജിക്‌ ആണ്... എന്നിൽ പുതിയ ജീവിതം ഉണർത്തിയെടുത്തവൾ... 


സിനു,,, പണ്ട് തൊട്ടേ നമ്മള് രണ്ടാളും ഓരോ കാര്യവും പരസ്പരം പറഞ്ഞിട്ട് മാത്രമേ മുന്നോട്ട് പോവാറുള്ളു... പക്ഷെ ഈയൊരു കാര്യം എനിക്ക് നിന്നോട് ആദ്യമൊന്നും പറയാൻ തോന്നിയില്ല... കുറേ ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് ഞാൻ നിന്നോട് പറഞ്ഞിരുന്നത്... ശെരിക്കും പറഞ്ഞാൽ നിന്നോട് പറയാൻ എനിക്കെന്തോ ഭയമായിരുന്നു... എങ്ങാനും നീ എതിർത്തലോ എന്ന് ചിന്തിച്ചിട്ട്... ഏതൊരു കാര്യവും മോമിനോട്‌ ചോദിച്ഛ് പറയുന്നതിന് മുന്നേ ഞാൻ നിന്നോടാണ് പറയാറുള്ളത്... ബട്ട്‌,,, 


അത്‌ വിട്... ഇപ്പൊ നിനക്ക് എന്നോടോ എന്റെ സിദ്ധുവിനോടൊ ദേശ്യമൊന്നും ഇല്ലല്ലോ.... അവളൊരു പാവമാണ്... പച്ചപ്പാവം... പുറമെ കാണുന്ന കുറച്ച് അഹങ്കാരം അത്രയേ ഉള്ളു... അതൊരു കണക്കിന് എനിക്ക് നല്ലതായിട്ടേ തോന്നിയിട്ടുള്ളു... പെണ്ണല്ലേ... അരിക്കട്ടെ... ഇനിയിപ്പോൾ എനിക്ക് കൂടുതൽ നമ്മളെ റിലേഷൻഷിപ്പിനെ കുറിച്ച് പറയാൻ ഇല്ല... പറഞ്ഞു തീർക്കാൻ കഴിയില്ല... അതാണ്.... പിന്നെ നീ അറിഞ്ഞാൽ എന്തായാലും മോമിനേയും കൂടി അറിയിക്കുമെന്ന് കരുതുന്നു.... ബായ്.... ``


•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•


അത്രയും പറഞ്ഞവന്റെ വീഡിയോ കഴിഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ തെളിച്ചവും പുഞ്ചിരിയുമായിരുന്നു... പ്രേതെകിച്ചും സിനുവിന്റെയും സിദ്ധുവിന്റെയും മുഖത്ത്... ആന്റിയുടെ മുഖം ആണേൽ സന്തോഷം കൊണ്ട് നിറഞ്ഞിട്ടുണ്ട്.... 


സിനു സിദ്ധുനെ നോക്കിയപ്പോ സിദ്ധു അപ്പോഴും ആ ഫോട്ടോയിൽ നോക്കി ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്... പെട്ടന്ന് അവള് വാ പൊത്തി പിടിച്ച് അവിടുന്ന് മാറിയതും ഞാൻ അവൾക്ക് പിന്നാലെ പോയി... 


"സിദ്ധു,,, നീയെന്തിനാ ഇങ്ങനെ കരയുകയുന്നത്... ഇപ്പോഴും നിനക്ക് തനിച്ചാണെന്നുള്ള തോന്നൽ ഉണ്ടോ... അതിനി വേണ്ടാ സിദ്ധു... ഞാനും ഷിയുവും കൂടാതെ നിന്റെ കൂടെയിപ്പോൾ സിനുവും അവന്റെ ഫാമിലിയും ഇല്ലേ... കരയാതെടി.... ഹാനു വരും... "

"ഹേയ് ഡോണ്ട് വരി... ഞാൻ എന്തെങ്കിലും പറയുന്ന ഭയത്തിൽ ആണെങ്കിൽ അത്‌ വേണ്ടാ.... ആ വീഡിയോയിൽ നാനു പറഞ്ഞതൊക്കെ സത്യം തന്നെയാണ്... മനപ്പൂർവം തന്നെയാ ഞാൻ നിങ്ങൾ തമ്മിലുള്ള പ്രണയത്തെ മറച്ച് വെച്ചത്.... അതൊക്കെ അവൻ അതിൽ പറഞ്ഞില്ലേ.... അറിഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് നിങ്ങളോട് ദേഷ്യമൊന്നും ഇല്ല... സന്തോഷമേയുള്ളൂ... ലൈഫ് പാർട്ണർ ആയി അവൻ നിന്നെപ്പോലൊരു പെണ്ണിനെ കൂട്ട് പിടിച്ചതിൽ... അതിൽ നാനു പറഞ്ഞത് കൂടാതെ യാഷയും എന്നോട് പറഞ്ഞില്ലേ... കുറച്ചൊക്കെ നിന്നെ കുറിച്ച് ഞാനും അറിഞ്ഞു.... ഡോണ്ട് വറി... കൂടെയുണ്ടാവണം.... പരസ്പരം എപ്പോഴും.... നിന്റെ ഹാനുവിനെ കണ്ടെത്താനും എന്റെ നാനുവിനെ കണ്ടെത്താനും ഇനി നമ്മള് ഒരുമിച്ച് ഇറങ്ങും... കൂടെയുന്നും ഞാനുണ്ടാകും... "


സിദ്ധുവിനോട് എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കുമ്പോഴാണ് ഇടയിൽ സിനു വന്ന് അങ്ങനെയൊക്കെ പറഞ്ഞത്.... അവൻ ഇടറിയ ശബ്ദത്തോടെ അതൊക്കെ പറയുമ്പോൾ സിദ്ധുവിന്റെ മനസ്സൊന്നു തണുക്കുകയാണെന്ന് ആ മുഖം കണ്ടപ്പോൾ മനസ്സിലാവുന്നുണ്ട്.... 


അത്രയും പറഞ്ഞവൻ പോയപ്പോ സിദ്ധു അവൻ പോയ വഴിയും നോക്കി നിൽക്കുന്നു... അത്‌ കണ്ടപ്പോൾ ഞാനവളുടെ തോളിൽ പിടിച്ചു.... 


"നീ കണ്ടോ യാഷ,,, ഇതാണ് യഥാർത്ഥ സിനു... എന്റെ ഹാനുവിന്റെ അതേ സ്വഭാവമുള്ള നിന്റെ സിനു... നീ കണ്ട ദേഷ്യമൊന്നും അവന്റെ ലൈഫിൽ ഒന്നുമല്ല.... ചില സമയത്ത് ഏതൊരാളിലും പൊട്ടിമുളക്കുന്ന ദേഷ്യമാണ് അവനിലും.... ഹാനുവിന്റെ ഉള്ളിലുള്ള അതേ നല്ല മനസ്സ് അവന്റെ ഉള്ളിലും ഉണ്ട്.... "


എനിക്കറിയാം സിദ്ധു... നിന്നോട് ഞാൻ മുന്നേ പറഞ്ഞിരുന്നില്ലേ സിനു പുറമെ കാണുന്നത് പോലെയല്ലന്ന്.... ഓരോ നിമിഷവും സിനു ഇപ്പൊ നല്ലൊരു മനുഷ്യനായി കൊണ്ടിരിക്കുകയാണ്.... സിദ്ധുവിന് അവൻ ഒരു വാക്ക് കൊടുത്തുട്ടിട്ടുണ്ടെങ്കിൽ അതാവന്റെയും ഒരു ആവശ്യം ആയതോണ്ടെന്നല്ല അല്ലെങ്കിലും സിദ്ധുവിന്റെ കൂടെയുണ്ടാവും.... 


•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•


"ആരോ ഒരാൾ ചെയ്ത തെറ്റിന് ഞാൻ ശിക്ഷ വാങ്ങേണ്ട ആവശ്യമില്ല.... മര്യാദയുടെ ഭാഷയിൽ ഞാൻ പറഞ്ഞു എന്നേ വിടെന്ന്.... അല്ലെങ്കിൽ ഞാൻ ബലം പ്രയോഗിച്ച ഇഞ്ചിഞ്ചായി ഓരോന്നിനെയും കൊല്ലും.... "

"ഏയ്‌,,, വായും പൂട്ടി അടങ്ങി നിൽക്കെടാ ചെർക്ക... നിന്റെ റൗഡിസമൊന്നും ഇവിടെ വേണ്ടാട്ട... ദേ ഇപ്പൊ നീ ഇവിടുന്ന് പോയാൽ നിന്നെ പോലെ കൊറേ ആൾക്കാർ അവിടെ ഉണ്ടാവും... അപ്പൊ നിന്റെ ഈ ഞെഗിളിപ്പ് ഒന്നും ഒന്നുമല്ലന്ന് തോന്നും... അവിടെയെത്തേട്ടേ... താനേ നിന്റെ വായ പൂട്ടിക്കോളും.... 

എന്താ നീ പറഞ്ഞത് ആരോ ചെയ്ത തെറ്റിന് ശിക്ഷ വാങ്ങേണ്ട ആവശ്യമില്ലന്നോ... ആ പറഞ്ഞതിൽ പോയിന്റ് ഉണ്ട്... ആ തെറ്റ് ചെയ്ത വ്യക്തി തന്നെയാണല്ലോ നിന്നെ എന്റെ കയ്യിൽ തന്നത്... ഇനി നിനക്ക് ഞങ്ങൾക്ക് ഇടയിൽ നിന്ന് ഒരു മോചനം ഉണ്ടാവില്ലടോ.... ജീവിത അവസാനം വരെ ഞങ്ങൾ പറയുന്നത് പോലെ നീ കഴിയണം.... ഒരാളെ കൊല്ലെന്ന് പറഞ്ഞാൽ നീ കൊല്ലണം.... എന്ത് ജോലിയും എടുക്കാനുള്ള മനസ്സ് കൊടുത്തെ പറ്റു.... അല്ലെങ്കിൽ നിന്റെ ഫാമിലിയെ ഞാൻ ചെയ്യേണ്ടത് പോലെ ചെയ്യും.... പച്ചക്ക് കത്തിക്കാനൊന്നും യാതൊരു മടിയും ഇല്ലന്ന് അറിയാലോ... നിന്റെ മുന്നിൽ വെച് തന്നെ ജീവനോടെ കത്തിച്ചിട്ടുമുണ്ട്.... 

എല്ലാരുടെയും കണ്ണ് വെട്ടിച്ചു നിനക്ക് രക്ഷപ്പെടാമെന്ന് കരുതിയല്ലേ.... അത്‌ നടക്കില്ല... റെഡ്ഢിയുടെ കീഴിൽ എല്ലാവരും അനുസരണയോടെ കഴിഞ്ഞിട്ടേയുള്ളൂ... എല്ലാവർക്കും എന്നേ ഭയമാണ്... അതി ഭയാനകത... ആ ഭയം നിനക്കും ഉണ്ടാവണം... അല്ലെങ്കിൽ ഞാൻ ഉണ്ടാക്കി തരും.... ശ്വാസം പുറത്തേക്ക് പോവുന്ന ശബ്ദമല്ലാതെ വേറെ വല്ലതും നാവുയർത്തി പറഞ്ഞാൽ ഉണ്ടല്ലോ,,, ആ നാക്ക് ഞാൻ അരിഞ്ഞു മുറിക്കും... പറഞ്ഞില്ലാന്നു വേണ്ട... ഈ നാട് കടന്ന് കഴിഞ്ഞാൽ പിന്നെ നീ നരക ജീവിതം ആസ്വദിക്കാൻ പോവുകയാണ്... ഇത്രെയും നാളും നീ അനുഭവിച്ചതിനേക്കാൾ ഇരട്ടിയായി.... ഹഹഹഹ... "


കണ്ണിന് ചുറ്റും കറുപ്പ് നിറത്താലേ കണ്ണെഴുതിയത് പോലെയും കയ്യിൽ നിറയെ മോതിരവും കഴുത്തിൽ ചങ്ങളായിട്ട് ചുവപ്പിച്ച താടിയും മീശയും നീണ്ടു നിൽക്കുന്ന മുടിയുമായി എന്റെ മുന്നിൽ വന്നിരുന്ന അയാളെ കണ്ടപ്പോൾ പെട്ടന്ന് ഞാനൊന്ന് ഭയന്നു... എങ്കിലും ധൈര്യം ഞാൻ കൈവിടാതെ പിടിച്ചു നിന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അയാളുടെ മറുപടി കേട്ടപ്പോൾ കൈ തരിച്ചു വന്നെങ്കിലും വണ്ടിയുടെ സീറ്റിനു പിന്നിലായി കൈകൾ കെട്ടിവെച്ചത് കൊണ്ട് എനിക്ക് ഒന്നിനും കഴിഞ്ഞില്ല... 


ലഹരിയിൽ ലയിച്ച കണ്ണുകളാലെ അയാൾ മുകൾപോട്ട് നോക്കി അട്ടഹസിച്ചതും മുഖം കൊടുക്കാതെ ഞാൻ പുറത്തേക്ക് കണ്ണുകൾ പായിച്ചു നിന്നു.... 

ഈ നാട്ടിൽ തന്നെ ഇത്രയും നാൾ ഉണ്ടായിട്ട് ആരും എന്നേ തേടി ഇറങ്ങിയിട്ടില്ലെന്ന ഇയാൾ പറഞ്ഞ സത്യം ഉള്ളതാണോ.... ഇല്ല... ആര് ഇറങ്ങിയിട്ടില്ലെങ്കിലും എന്റെ സിനു ഇറങ്ങാതിരിക്കില്ല... അടങ്ങിയിരിക്കാൻ അവനെ കൊണ്ട് പറ്റില്ല.... പക്ഷെ ഞാനീ നാട്ടിൽ തന്നെ ഉണ്ടായിട്ടും അന്വേഷിച്ച വിവരമൊന്നും കേട്ടില്ലല്ലോ... പാടെ എല്ലാരും എന്നേ മറന്നുവോ.... !? 


•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

വന്ന ഓട്ടോയിൽ തന്നെ യാഷയെയും സിദ്ധുവിനെയും പറഞ്ഞയച്ച ശേഷം ഞാൻ നേരെ സണ്ണിയുടെ വീട്ടിലേക്ക് പോയി... 

"എടാ,,,, നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്... ബട്ട്‌ നാളിത്രയും അവൻ ഈ നാട്ടിൽ തന്നെ ഉണ്ടായെന്നു നിനക്കെന്താ ഇത്ര ഉറപ്പ്.. ഇനി ചിലപ്പോൾ സിദ്ധുവിന് ആള് മാറിയതാണെങ്കിലോ... എത്രയൊക്കെ പറഞ്ഞാലും നാനു ഇവിടെത്തെന്നെ ഉണ്ടായെന്ന് പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല.... നെവർ... !!"


"അതേ സണ്ണി.... സിദ്ധു പറഞ്ഞത് സത്യം തന്നെയായിരിക്കും... ഇത്രയൊക്കെ സ്നേഹിക്കുന്ന അവൾക് ഒരിക്കലും അവനെ മാറില്ല... നിഴൽ കണ്ടാൽ പോലും അവനെ മനസ്സിലാവുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എന്തായാലും അത്‌ നാനു തന്നെയായിരിക്കും.... പക്ഷെ അങ്ങനൊരു കൂട്ടരുടെ ഇടയിൽ അവനെങ്ങനെ പെട്ടു എന്നാണ് എനിക്ക് മനസ്സിലാവാത്തത്... എങ്ങനെ എന്തിന്..? "


"ഇനി ചിലപ്പോൾ നമ്മള് അറിയാതെ അവന് വല്ല സൈഡ് ബിസിനസൊ മറ്റോ ഉണ്ടാവുമൊ,,, അല്ല നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല,,, ഈ ബ്ലാക്ക്മാന്റെ കയ്യിൽ പെട്ടത് പോലെ നാനുവിനെ കണ്ടെന്ന് പറഞ്ഞപ്പോൾ ചെറുതായി ഒന്ന്,,,, "


ഒരു തമാശ പോലെയാ അവനത് പറഞ്ഞതെങ്കിലും ഞാൻ ഇവിടെ സീരിയസ് ആയിട്ട് കാര്യത്തെ ഡിസ്‌കസ് ചെയ്യുമ്പോഴുള്ള അവന്റെ ഓഞ്ഞ ഡയലോഗ് കേട്ടപ്പോൾ ദേഷ്യം തരിപ്പ് പോലെ കേറിയതും അപ്പൊ തന്നെ ഞാൻ അവന്റെ കഴുത്തിന് പിന്നിൽ കൂടി ഒരു കൈ ഇട്ടിട്ട് എന്റെ മടിയിലേക്ക് കിടത്തി ഞെരുക്കി.... 


"അയ്യോ,,, ചെയ്യല്ലേ ചെയ്യല്ലേ,,, ഞാൻ പറഞ്ഞില്ലേ ഒരു ഊഹാ പോഹം പറഞ്ഞതാണെന്ന്... അയ്യോ എന്നേ വെറുതെ വിടണേ.... അമ്മച്ചിയോയ്... ഓടി വരണേ.. എന്നേ കൊല്ലാകൊല ചെയ്യാൻ പോവുന്നേ... തങ്കപ്പെട്ട ഈ മോനെ ജീവനോടെ വേണെങ്കിൽ വല്ല അരിവാളും എടുത്തോണ്ട് വന്ന് ഇവന്റെ കഴുത്തറത്ത് എന്നേ രക്ഷിക്കണേ... അയ്യോ... ആരെങ്കിലും ഓടി വായോ..... "

അവന്റെ കോപ്പിലെ വർത്താനം കേട്ട് ഞാൻ കഴുത്തിൽ പിടിച്ച് ഞെറുക്കിയപ്പോ അവൻ എന്റെ കൈ മാറ്റാൻ നോക്കി കൊണ്ട് അടച്ചു വെച്ച ഡോറിനു നേരെ കൈ നീട്ടി കൊണ്ട് അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞെങ്കിലും ഒരു ഈച്ച കുഞ്ഞു പോലും അവിടെ എത്തിയിട്ടില്ല.... 

"നീയെന്താടാ പറഞ്ഞത്.... മറ്റേടെത്തെ സൈഡ് ബിസിനസ്‌ എന്റെ നാനു ചെയ്യുന്നുണ്ടോന്നോ... അതേടാ അവൻ മാത്രമല്ല... ഞാനുമുണ്ട് ആ ബിസിനസിൽ... എന്ത്യേ,,, നിനക്ക് വല്ല കുഴപ്പവും ഉണ്ടോ.... ഇത്രേം നാളും ചേർത്ത് പിടിച്ച് നടന്നിട്ട് നിനക്ക് ഞങ്ങളെ കുറിച്ച് ഇതാണല്ലേ മനസ്സിലായത്.... ഇങ്ങനെയാണല്ലേ മനസ്സിലാക്കിയെടുത്തത്.... മറ്റേ ബിസിനസ്‌ അത്‌ അവനോ ഞാനോ അല്ല നീയായിരിക്കും ചെയ്യുന്നുണ്ടാവാ... ബ്ലഡി റാസ്ക്കൽ... ഇനി മേലാൽ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ ഇമ്മാതിരി യൂസ്ലെസ്സ് ടോക്കും കൊണ്ട് വന്നാൽ ഉണ്ടല്ലോ... നിന്നെ ഞാൻ നാട് കടത്തും... കേട്ടോടാ നാറി.... "

അത്രയും പറഞ്ഞ് ഞാനവനിലെ പിടി വിട്ടപ്പോൾ കഴുത്തിൽ തടവിയും ചുമച്ചോണ്ടും അവൻ നേരെ ടേബിളിൽ ഉള്ള വെള്ളം എടുത്ത് കുടിക്കാൻ തുടങ്ങി... ഇടം കണ്ണിട്ട് എന്നേ നോക്കിയാണ് അവൻ കുടിക്കുന്നതെങ്കിലും മൊത്തം അത്‌ പുറത്തേക്ക് പൈപ്പ് ഇട്ട പോലെയാ പോവുന്നത്.... ഒന്നും അകത്തേക്ക് എത്തിയില്ലന്ന് കുടി കണ്ടപ്പോൾ മനസ്സിലായി..... 

അല്ലേലും ഇവനോട് പറയുന്നതിലും ഭേദം വല്ല മിണ്ടാപ്രാണിയോടും പറയുന്നതാണ്.... അവറ്റകൾ ആണേൽ അങ്ങോട്ട് പറയുന്നത് അനുസരണയുള്ളത് പോലെ കേൾക്കും... തിരിച്ച് ഇതേപോലെ ഓഞ്ഞ വർത്താനം പറയില്ല.... ഏത് നേരത്താണാവോ ഗോടെ ഞങ്ങടെ നല്ല ഫ്രണ്ട് ആയി ഇവനെ തന്നെ തരാൻ തോന്നിയത്... ഇനി കഴിഞ്ഞ ജന്മത്തിൽ വല്ല ശത്രുതയോ മറ്റോ ആയിരുന്നോ ഇങ്ങനെ ആസ്ഥാനത്‌ കേറി ഗോൾ അടിക്കാൻ.... ബ്ലഡി ഫൂൾ.... 

"ഹാ... എന്നിട്ട് വേറെന്താ പ്ലാൻ... വീണ്ടും അവനെ തേടി ഇറങ്ങാൻ തിരിക്കുകയാണോ.... "

"യെസ്.... ഇനി നാനു എന്തായാലും ഈ നാട്ടിൽ ഇല്ല... ഈ നാടും കടന്ന് നമ്മള് അവനെ തേടുന്നു... അതും നാളെ തന്നെ... യൂ ആൻഡ് മി,,, യാഷ ആൻഡ് സിദ്ധു... നമ്മള് നാല് പേരും.... "

"ഓയ് ഹെലോ സാർജി... രണ്ട് ദിവസം കഴിഞ്ഞാൽ അങ്ങ് മുംബൈയിലേക്ക് പോവാൻ ഉള്ളതാണ്... നിനക്ക് അതൊന്നും ഓർമയില്ലേ... അന്ന് നീ ഒരു സോങ് സെലെക്ഷൻ ഇന്റർവ്യൂന് പോയില്ലായിരുന്നോ,, അത്‌ ഓർമ്മയുണ്ടോ,,, എന്നിട്ട് ഒരു കൊരിയർ വന്നില്ലായിരുന്നോ മുംബൈയിലേക്ക് പോവേണ്ടത്,, ഒരു മാസം കഴിഞ്ഞിട്ട്... അതും ഓർമയില്ലേ... എന്ന എനിക്ക് നല്ലപോലെ ഓർമയുണ്ട്... മറ്റന്നാൾ അതായത് സാറ്റർഡേയാണ് മുംബൈയിലേക്ക് പോവേണ്ടത്.... 

നിനക്ക് ഇതൊക്കെ എങ്ങനെ ഓർമ്മ വരാനാണ്... ഫുൾ ടൈം ജാഡ മൂഡ് പോലെ ദേഷ്യം ഫിറ്റ്‌ ചെയ്‌ത് നടക്കും... അതിന്റെ ഇടയിൽ ഒരു പ്രണയവും മൊട്ടിട്ടു... പിന്നെ റൊമാൻസ് ആയി കളിയായി ഒക്കെ എൻജോയ് ചെയ്തു പോവുമ്പോ അതൊന്നും ഓർമ്മ കാണത്തില്ല,,, അല്ലേടാ ഉവ്വേ.... "

സണ്ണി അത്‌ പറഞ്ഞപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്... ഓ ഷിറ്റ്.... മറ്റന്നാൾ ആയിരുന്നെന്നു അറിഞ്ഞിരുന്നില്ല.... അവൻ പറഞ്ഞതിലും കാര്യമുണ്ട്... ഇതൊന്നും എനിക്ക് എൻജോയ്മെന്റിന്റെ ഇടയിൽ ഓർമ ഉണ്ടായതേ ഇല്ല... നൻപൻടാ... ഞാൻ ഓർത്തില്ലെങ്കിലും നീയിതൊക്കെ കൃത്യമായി ഓർക്കുന്നുണ്ടല്ലോ.... 

"എന്താ ജാഡ തെണ്ടി നീല കണ്ണും ഉരുട്ടി നോക്കുന്നത്... ഞാൻ പറഞ്ഞത് വല്ലതും നിനക്ക് ഓർമ്മയുണ്ടോ... ഉണ്ടാവില്ലല്ലേ... "

"ആ,,, ആര് പറഞ്ഞു,,, എനിക്ക് അതൊക്കെ നല്ലപോലെ ഓർമ്മയുണ്ട്... നീ ഓർമിപ്പിക്കേണ്ട കാര്യമൊന്നും ഇല്ല... കേട്ടോടാ... "

"മ്മ്.. മ്മ്മ്മ്... ഉവ്വ് ഉവ്വെയ്.... കൊറേ ഓർമയുണ്ടായത് തന്നെ.... "

എന്നേ അടിമുടി നോക്കിയവൻ മൂളി കൊണ്ട് അങ്ങനെ പറഞ്ഞപ്പോ ഞാൻ തല ചൊറിഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് പോയി നെഞ്ചിന്നിട്ട് സ്നേഹത്തോടെയൊന്ന് കുത്തി.... 

"ഒരു ഐഡിയയുണ്ട്... "

"ഐഡിയ ഒക്കെ കൊള്ളാം 2G ആണെങ്കിൽ വേണ്ടാ  4G ആണേൽ മതിയട്ടോ ഇച്ചായ.... "

"അല്ല മനസ്സിലായില്ല... അല്ല യൂസ് ചെയ്യാൻ പറ്റുന്ന സ്ട്രോങ്ങ്‌ ഐഡിയ ആണേൽ കൊള്ളാം ചീഞ്ഞ സ്ട്രോങ്ങ്‌ അല്ലാത്ത റേഞ്ച് ഇല്ലാത്ത ഐഡിയ ഒന്നും വേണ്ടാന്ന്.... "

"ഈ സണ്ണി അന്നും ഇന്നും എന്നും 4G തന്നെ... കേട്ടോടാ... അവന്റെ കോപ്പിലെ ചളി... ബ്ലാ... 
ആക്ച്വലി സംഭവം എന്താന്ന് വെച്ചാൽ എന്തായാലും നമ്മക്ക് നാനുവിനെ തിരക്കി പോവണമല്ലോ... എന്നാ പിന്നെ നിന്റെ ആ പോക്കിൽ അതും നടത്തിക്കൂടെ... ഒരു വെടിക്ക് രണ്ട് പക്ഷി... നീ മുബൈയിൽ നിന്ന് തിരിച്ച് വരുമ്പോഴേക്കും ലേറ്റ് ആയെങ്കിൽ നാനുവിനെ തേടി പോവാൻ ലേറ്റ് ആവും... നീയില്ലാതെ നടക്കില്ലല്ലോ... അല്ലെങ്കിൽ ഞാനും നൂഡിയും സിദ്ധുവും പോയി അടിച്ച് പൊളിച്ചു വന്നേനെ..... "

"യാ മോനെ... ഏത് മഹാൻ ആണ് എന്റെ മുന്നിൽ നിൽക്കുന്നത്... നിന്റെ തലയിൽ ഇത്രയൊക്കെ വെളിവ് ഉണ്ടായിരുന്നോ സണ്ണി... നോട് ബാഡ് മാൻ... ഹ്മ്മ് ഹ്മ്മ്... "

"ഈ സണ്ണിയെ കുറിച്ച് നീയെന്താ കരുതിയത്... വെറും ഉണ്ണാക്കാൻ ആണെന്ന് കരുതിയോ നീ... ബുഹഹ.... ഈ കാണുന്നതൊന്നും അല്ല സണ്ണി... കാണിക്കുന്നതുമല്ല... സണ്ണി ഈസ്‌ ബേറെ ലെവൽ മാൻ.... "

"ഹരേ വാഹ്... ബിജിഎം ഇടട്ടെ... ടൺടൺടഡാ..... "
 
ബിജിഎം ഇട്ട് കൊടുത്തപ്പോൾ അവൻ ഷിർട്ടിന്റെ കോളറ പിന്നിലേക്ക് ആക്കി സ്ലോ മോഷനിൽ നടന്നിട്ട് എന്റെ മുന്നിൽ ഷൈൻ ചെയ്തതും അപ്പൊ തന്നെ നടുവിന് ഒരു ചവിട്ട് കൊടുത്ത് അവനെ നിലത്തേക്ക് വീഴ്ത്തി... മൂഞ്ചിഫർ... 


•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

സിനുവിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തൊട്ട് തുടങ്ങിയതാ സിദ്ധുവിന്റെ കരച്ചിൽ... കണ്ടിട്ട് സന്തോഷം കൊണ്ടുള്ള കരച്ചിലാണോ അതോ സങ്കടം കൊണ്ടുള്ള കരച്ചിലാണോന്ന് മനസ്സിലാവുന്നില്ല..... ഇടയ്ക്ക് എന്നേ കെട്ടിപിടിച് കിസ്സ് ചെയ്യുന്നതൊക്കെ കണ്ടപ്പോൾ ഹാപ്പി ക്രയിങ് ആണെന്ന് തോന്നി... അത്‌ കണ്ടിട്ട് ആണേൽ ഓട്ടോ ഡ്രൈവർ മിററിൽ കൂടി അന്തം വിട്ട പോലെ നോക്കുന്നു... അതേ എക്സ്പ്രഷൻ ഇട്ട് ഞാനും.... ഇടക്ക് അവള്ടെ ചിരി കണ്ടപ്പോൾ അവൾക് വട്ടായോന്ന് വരെ ചിന്തിച്ചു... ചിലപ്പോൾ സിനു കൂടെ ഉണ്ടാവുമെന്ന സന്തോഷം കൊണ്ടായിരിക്കും ല്ലേ.... 

"ഡി കോപ്പേ,,, എന്തോന്നെടി നീ കാണിക്കുന്നേ... കരയുന്നു കിസ്സ് ചെയ്യുന്നു കെട്ടിപിടിക്കുന്നു... എന്താടി കോപ്പേ നിനക്ക് പറ്റിയെ... നിന്റെ കോപ്രായങ്ങൾ കണ്ടിട്ട് ഡ്രൈവർ വരെ അന്തം വിട്ട് നോക്കുന്നു... നിനക്ക് വട്ടാണെന്ന മൂപരുടെ എക്സ്പ്രഷൻ കണ്ടിട്ട് മനസ്സിലാക്കിയിട്ടുണ്ടാവുക.... "

"എന്റെ യാഷ... വട്ട് തന്നെയാ എനിക്ക്... മുഴുത്ത വട്ട്... ഒരു നിഴൽ പോലെയെങ്കിലും ഞനവനെ കണ്ടപ്പോൾ എനിക്ക് എന്തോരം സന്തോഷം ആണെന്ന് നിനക്ക് അറിയുമോ... ഹോ... അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല യാഷ.... ഒന്നര വർഷത്തിന് ശേഷമാ അവന്റെ നിഴലെങ്കിലും എനിക്ക് കാണാൻ കഴിഞ്ഞത്... അതിന്റെയൊപ്പം സിനുവും ഫാമിലിയുമൊക്കെ കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോ അതുക്കും മേലെ ഹാപ്പി.... എന്താ പറ്റിയതെന്ന് എനിക്ക് തന്നെ അറിയില്ല യാഷ... അയാം സൊ ഹാപ്പി യാർ... "

അതും പറഞ്ഞവൾ വീണ്ടും എന്നേ കെട്ടിപ്പിടിച്ച് കിസ്സ് ചെയ്തപ്പോൾ ഞാനവളെ തള്ളി നീക്കി... ഈ ഡ്രൈവർ എന്തോന്നാ വിചാരിക്കാ... അയ്യേ... അടങ്ങി ഇരിക്കെന്ന് പറഞ്ഞാൽ ഇരിക്കില്ല ബ്ലഡി ഫൂൾ.... 

"സിദ്ധു ഒന്ന് അടങ്ങി നിൽക്കെടി... നിന്റെയീ തുള്ളി ചാടലൊക്കെ വീട്ടിൽ ചെന്നിട്ട് മതി... എന്നിട്ട് നമ്മള് ഷിയുനേയും വിളിച്ച് ഒരു പ്രൈവറ്റ് പാർട്ടിയും നടത്താം... അല്ലെങ്കിൽ നാട്ടുകാരെയും എല്ലാ വീട്ടുകാരെയും വിളിച്ച് സദ്യ കൊടുക്കാം... കൂടെ ആ ഷാജഹാൻ മൻസിലിൽ സുഖവാസത്തോടെ കഴിയുന്ന ആ രാജാവിനെയും രാഞ്ജിയേയും അതിന്റെ സന്തതിയേയും വിളിച്ച് നല്ല ഒന്നാന്തരം പാർട്ടി തന്നെ കൊടുക്കാം... നിന്റെ ഉള്ളിലെ സന്തോഷത്തിന് ഇത്രയൊക്കെ ചെയ്യേണ്ടേ സിദ്ധുവെ... ഏഹ്... "

"അയ്യോ നെഗറ്റീവ് വൈബ്... ഒന്ന് പോടീ... ഈ സന്തോഷ നിമിഷത്തിലെങ്കിലും നിനക്കാ ചെകുത്താൻ കോട്ടയിലെ മഹാന്മാരെ മറന്നൂടെ... ബല്ലാത്ത ജാതി... അയ്... "

എന്ന് പറഞ്ഞ് അവള് മുഖം തിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു... 

അല്ലാതെ പിന്നെ ഇതൊക്കെ കണ്ടും സഹിച്ചും നിൽക്കാനൊക്കെ എന്നേ കൊണ്ട് പറ്റില്ല... ഈ ഔട്ടോയിൽ നിന്ന് തുള്ളി ചാടിയിട്ട് എന്താ കാര്യം... ഇതൊക്കെ വീട്ടിൽ ചെന്നിട്ട് പോരെ... ബ്ലഡി ഫൂൾ... അഥവാ ഈ ഓട്ടോ എങ്ങാനും മറിഞ്ഞു വീണാലോ... ഹും... 

വീട്ടിലേക്ക് എത്താൻ കുറച്ച് ദൂരം മുന്നേ ഓട്ടോയ്ക്ക് പിന്നാലെ ആംബുലൻസ് സിഗ്നൽ അടിച്ചോണ്ട് വരുന്നത് പോലെ ഒരു സ്കോർപിയോ നിർത്താതെ ഹോൺ അടിച്ചോണ്ട് വരുന്നത് കണ്ടപ്പോൾ അങ്ങ് കേറി വന്നു ദേഷ്യം... ആളെ വെല്ലുന്ന വണ്ടിയൊക്കെ ഉണ്ടെന്ന് കരുതി എന്തിനാ നാട്ടാരെയൊക്കെ അറിയിച്ചിട്ടു പോവുന്നത്... ബല്ലാത്ത ജാതി.... അതിന്റെ ഒടുക്കത്തെ ഹോൺ അടി കേട്ടിട്ട് ആണേൽ ആകെ തലപിരാന്ത് പിടിക്കുന്നു... ഡ്രൈവർന് ആണേൽ അതിനപ്പുറവും.... 


ഹൈ സ്പീഡിൽ വരുന്ന ആ വണ്ടി പോയിക്കോട്ടെ എന്ന് കരുതി ഡ്രൈവർ ഒന്ന് സൈഡ് ആകിയതും കുറച്ച് മിനിറ്റ്കൾക്ക് ശേഷം വണ്ടി നമ്മളെ മറികടന്നു പോയി... തിരിച്ച് നമ്മള് പോവുമ്പോ ആ വണ്ടി പോയ പോലെ തന്നെ റിഹേസ് എടുത്ത് വരുന്നത് കണ്ടപ്പോൾ സംതിങ് റോങ്ങ്‌ പോലെ തോന്നി... പെട്ടന്ന് ആ വണ്ടി ഓട്ടോയ്ക്ക് തടസ്സമായി മുന്നിൽ നിർത്തിയതും പെട്ടന്ന് ആയോണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോ നമ്മള് മുന്നോട്ട് പോയി അതേപോലെ പിന്നലോട്ടും വന്നു.... 

"ഏത് നായിന്റെ മോനാടാ നീ... ആരെ കെട്ടിക്കാനാ നീയൊക്കെ ഇത്ര സ്പീഡിൽ പോവുന്നത്... "

കലിപ്പ് കേറി ചെറിയ പ്രായം തോന്നിക്കുന്ന ആ ഡ്രൈവർ വണ്ടിയിൽ നിന്ന് അങ്ങനെ പറഞ്ഞ് ഇറങ്ങിയതും ഒട്ടും ഭയമില്ലാതെ നമ്മള് രണ്ടാളും ഇറങ്ങി.... ഡ്രൈവർ ആ വണ്ടിയുടെ ഗ്ലാസിൽ തട്ടി എന്തൊക്കെയോ ചീത്ത പറഞ്ഞു വിളിച്ചെങ്കിലും വിളിച്ചപാടെ അകത്തുള്ള മഹാൻ ഇറങ്ങി വന്നില്ല.... കുറച്ച് മിനിറ്റുകൾക്ക് ശേഷം ഫിലിമിലൊക്കെ ഹീറോ ഇറങ്ങി വരുന്നത് പോലെ ഒരുത്തൻ ഇറങ്ങി വന്നു... പിന്തിരിഞ്ഞു നിൽക്കുന്നത് കാരണം ആ മഹാനെ ശെരിക്കും കണ്ടില്ല.... 

കഴുത്തൊക്കെ രണ്ട് സൈഡിലും കുലുക്കിയിട്ട് കൈ രണ്ടും മുകളിലേക്ക് ഏന്തി വലിച്ചിട്ട് ഷർട്ട്‌ന്റെ കയ്യൊക്കെ മടക്കി ഞങ്ങൾക്ക് അടുത്തേക്ക് ചിരിച് വരുന്ന ഐമനെ കണ്ടതും ചെറുതായി ഒന്ന് പതറാതെ നിന്നിട്ടില്ല.... അസ്സൽ വില്ലനെ തന്നെ തോന്നുന്നു... സ്ലോ മോഷനിൽ നടക്കുന്ന അവന്റെ നടത്തം വല്യ ഹീറോ എന്നാണ് മനസ്സിലിരിപ്പ്... ഇനിയിപ്പോ എന്തിനാവാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്.... 

ഡ്രൈവർ അയാൾക്ക് നേരെ പോവാൻ നിന്നതും പോക്കറ്റിൽ നിന്ന് കാശ് എടുത്ത് അയാള്ടെ കയ്യിൽ വെച് കൊടുത്തിട്ട് വേഗം സ്ഥലം വിടാൻ നോക്ക് ഇവരൊക്കെ എന്റെ വീട്ടാരാന്ന് പറഞ്ഞിട്ട് ആ ഓട്ടോ ഡ്രൈവർ നമ്മളെ നോക്കിയിട്ട് അവിടുന്ന് പോയി... ഇവന്റെ ഉദ്ദേശം എന്താണെന്ന് അറിയാൻ വേണ്ടി ഡ്രൈവറോട് നമ്മള് അതെന്നുള്ള ഭാവത്തിൽ തലയിട്ടിയിരുന്നു.... 

"എന്താണ് പുന്നാര മക്കളേ ഈ രാത്രിയിൽ ഒരു കറക്കം... അതും സമയം ഇത്രേം ആയിട്ട്... ഇതെവിടെ പോയി വരുന്ന വഴിയാ... "

"എന്താ ഐമൻ.... നീ ഇത്ര പെട്ടന്ന് കിടപ്പിൽ നിന്നും എഴുന്നേറ്റോ.... ഇനി എന്നുന്നേക്കുമായി കിടക്കുന്നുള്ള ടോക്കൺ എടുത്തോണ്ട് വന്നതാണോഡാ നീ... നിന്റെ ഉദ്ദേശം എന്താ... 
ഈ സമയത്ത് കറങ്ങാൻ പോവരുതെന്നുള്ള നിയമമൊന്നും ഇല്ലല്ലോ... ഈ സമയം എന്നല്ല 24 മണിക്കൂറും വേണേൽ കറങ്ങിയെന്ന് ഇരിക്കും... അതിന് നിനക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ.... ഉണ്ടെങ്കിൽ പുന്നാര മോൻ ബേജാറാവണ്ട... നമ്മള് സേഫ് ആയിട്ട് പോയിക്കോളാം... സേഫ് അല്ലാണ്ടാക്കാൻ നീ ഞങ്ങൾക്ക് ഇടയിൽ കേറി വരേണ്ടന്നെയുള്ളൂ.... മനസ്സിലായോട നാറി.... "

"നിന്റെ ഞെഗിളിപ്പൊക്കെ കൊള്ളാം യാഷ.... പക്ഷെ ഇപ്പൊ അത്‌ വേണ്ടാ.... അത്ര നല്ലതായിരിക്കില്ല... രക്ഷകനായി നിന്റെ ഹീറോ വരുമെന്ന് കരുതിയോടി നീ... ഇല്ല യാഷ... ഇവിടെയിപ്പോ ആരും വരാൻ ചാൻസ് ഇല്ല.... ഇനി ജീവിതകാലം മൊത്തം ആരാ കിടപ്പിലാവുന്നതെന്ന് നോക്കാം... എല്ലായിപ്പോഴും ഒരേ തെറ്റ് തന്നെ എല്ലാവർക്കും പറ്റില്ല.... വിജയം എല്ലാവരുടെയും കൂടെയുണ്ട്... അല്ലാതെ നിന്റെ ഹീറോന്റെ കയ്യിൽ മാത്രമല്ല.... ഒരുതവണ എന്നേ വേശ്ഴ്ത്തിയെന്ന് കരുതി എപ്പോഴും വീഴ്ത്താൻ കഴിഞ്ഞെന്ന് വരില്ലെന്ന് നിന്റെ മാറ്റവനോട് പറഞ്ഞേക്ക്.... കേട്ടോടി.... "

"എടാ **മോനെ,,, നീ കൂടുതൽ ആവേശത്തോടെ ഞങ്ങള്ക്ക് അടുത്തേക്ക് വരാൻ നിൽക്കേണ്ടട്ടെ... ചിലപ്പോൾ രണ്ട് കയ്യും കാലും ഒടിഞ്ഞിട്ട് ഇവിടുന്ന് പോവേണ്ടി വരും നിനക്ക്... അതിനൊരു അവസരം തരാതെ പുന്നാര മോൻ പോവാൻ നോക്ക്.... അല്ലെങ്കിൽ ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടി വരും.... ഗോ ഗോ ഗോ നൊ... "

"ഹഹഹഹ... "

സിദ്ധു അത്‌ പറഞ്ഞപ്പോ അവൻ വണ്ടിയുടെ മോളിൽ കേറിയിരുന്ന് ആകാശം നോക്കി പ്രാന്തനെ പോലെ അട്ടഹസിച്ച് ചിരിക്കുന്നത് കണ്ടപ്പോൾ ഒരു പുച്ഛഭാവത്തോടെ നമ്മള് രണ്ടാളും പരസ്പരം നോക്കി... 


•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"നീ തിരിച്ച് നേരെ വീട്ടിലേക്ക് ആണോ അതോ വേറെ വല്ലയിടത്തേക്കുമാണോ.... "

"അല്ലേടാ... ഞാൻ നേരെ റെസ്റ്റോറന്റ്ലേക്ക് ആണ്... ഫ്രണ്ട്ന്റെ ബർത്ത്ഡേയ് പാർട്ടിയുണ്ട്... എന്ത്യേ വരുന്നോടാ സണ്ണി.... "

"അത്‌ പിന്നെയെന്താ ഇത്ര ചോദിക്കാൻ ഉള്ളത്... എപ്പോ വന്നെന്ന് പറഞ്ഞാൽ മതിയല്ലോ... ഓയ് കമോൺ ബേബി ഓയ... "

എന്നേക്കാൾ മുന്നേ ധൃതി പിടിച്ചവൻ വണ്ടിയിലേക്ക് തുള്ളി കയറിയപ്പോൾ ഞാൻ വല്ലാത്ത ജാതിന്നും പറഞ്ഞ് വണ്ടിയിൽ കയറി നേരെ റെസ്റ്റോറന്റ്ലേക്ക് വിട്ടു... അവിടെയെത്തിയപ്പോ എല്ലാവരും നേരെത്തെ ഹാജർ ആയിട്ടുണ്ട്... എല്ലാവർക്കുമിടയിൽ നിന്ന് ദർശൻ തല മാത്രം പുറത്തേക്ക് ഇട്ടിട്ട് എന്റെ പിന്നിലൊക്കെ ആരെയോ തപ്പുന്നത് കണ്ടപ്പോൾ ഞാൻ പിന്നിലേക്ക് നോക്കിയിട്ട് അവനെ നെറ്റി ചുളിച്ചു നോക്കി.... 

"ഹാവൂ സമാധാനം... ആറ്റിങ്ങൽ ഭാഗവതി കാത്തു... നിന്റെയാ റൗഡി ഗേൾഫ്രണ്ട് ഇല്ലല്ലോ.... "

പെട്ടന്നവൻ അവർക്കിടയിൽ നിന്നും പുറത്തേക്ക് വന്നിട്ട് നെഞ്ചിൽ കൈ വെച്ചിട്ട് അങ്ങനെ പറഞ്ഞപ്പോഴാ എനിക്ക് മനസ്സിലായത് അവൻ നോക്കിയത് യാഷയേ ആണെന്ന്.... അന്ന് കിട്ടിയത് നല്ലോണം ഏറ്റിട്ടുണ്ടെന്ന് മനസ്സിലായി.... പാവം ചെക്കൻ... ദർശന്റെ വർത്താനം കേട്ടിട്ട് എല്ലാവരും അവന്റെ പുറത്ത് അടിച്ചോണ്ട് കളിയാക്കി ചിരിച്ചു... സണ്ണി എന്നോട് എന്താ കാര്യമെന്ന് ചോദിച്ചപ്പോ ചെറുതായി അവനെയൊന്ന് സൂചിപ്പിച്ചപ്പോൾ അവനും ദർശനെ നോക്കി ചിരിക്കാൻ തുടങ്ങി.... 

"ഓയ് കമോൺ എവെരിബഡി.... ലെറ്റ്സ് എൻജോയ് ദി പാർട്ടി.... "

എന്നും പറഞ്ഞ് അവൻ ഒരു സോഡാ എടുത്ത് പൊട്ടിച്ചു..... 


•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"നിന്നോട് പറഞ്ഞു അവള്ടെ കയ്യിൽ നിന്ന് വിടാൻ... ഞാനൊന്ന് തരാൻ തുടങ്ങിയാൽ നിർത്താതെ നോൺസ്റ്റോപ്പ് ആയിട്ട് പൊട്ടിച്ചെന്ന് വരും.... അതിനൊരു അവസരം നൽകാതെ മര്യാദക്ക് കയ്യെടുത്തോ അവള്ടെ ദേഹത്ത് നിന്ന്.... "

"യാഷ.... നീ മിണ്ടി പോകരുത്... നിന്നെ ഞാൻ പിന്നീട് പൊക്കിക്കോളാം... ഇപ്പൊ എനിക്ക് ഇവളെ ആവശ്യമെന്ന് തോന്നി.... ആ തെമ്മാടിയെന്നെ പഞ്ഞിക്കിട്ടതിന് ഇരട്ടിയായി ഞാൻ നിന്നെ പഞ്ഞിക്കിടും.... അതിന് ഇനിയും സമയം കിടക്കുന്നു... ജസ്റ്റ്‌ വെയിറ്റ് ആൻഡ് വാച്ച്... "

"നിന്റെ വേസ്റ്റ് കിന്നാരം കേൾക്കാൻ ഞാൻ ആാ പഴയ യാഷയല്ലന്ന് നീയൊന്ന് ഓർക്കണം ഐമൻ... യാഷ വെറും യാഷയല്ല... നല്ല തന്റേടവും അഹങ്കാരവും ഉള്ള ഒരു പെണ്ണാണ് ഞാൻ... കേട്ടോടാ നാറി... "

ഞാൻ പറയുന്നതൊന്നും ചെവി കൊടുക്കാതെ പുച്ഛിച്ചു കൊണ്ടവൻ സിദ്ധുവിന്റെ കയ്യിൽ പിടി മുറുക്കി... അവളാണെൽ കണ്ണുകൾ ചുവപ്പിച്ചിട്ട് അവനെ നോക്കുന്നു.... കുറച്ച് കഴിഞ്ഞവൻ അവള്ടെ കയ്യും പിടിച്ച് പോയതും ക്ഷമ കടന്ന് വിട്ട് ഞാൻ അവന്റെ പുറത്ത് ആഞ്ഞൊന്ന് ചവിട്ടി... 

അപ്പൊ തന്നെയവൻ സിദ്ധുവിന്റെ കയ്യിലെ പിടി ആാാഹ് ന്ന് ശബ്ദിച്ചു കൊണ്ട് മണ്ണിലേക്ക് കമിഴ്ന്നു വീണതും ചുറ്റും നിന്ന് പൊന്നീച്ച പാറുന്നത് പോലെ മണ്ണ് പാറുന്നു.... എന്നിട്ടവൻ ഡീ ന്നും പറഞ്ഞ് എഴുന്നേറ്റ് വരാൻ നിന്നപ്പോ അതേ സ്പോട്ടിൽ തന്നെ ഞാനവന്റെ നെഞ്ചിൽ ചവിട്ടിയിട്ട് അവിടെ തന്നെ കിടത്തി.... 

"നാഴികക്ക് നാല്പതു വട്ടവും കടന്ന് നിന്നോട് പറഞ്ഞു യാഷ ആ പഴയ യാഷ അല്ലെന്ന്... എനിക്ക് പിൻബലമായി ഇപ്പൊ ആരും വേണമെന്നില്ല... പൂരം തുടങ്ങുന്നേയുള്ളൂ ഐമൻ.... "

എന്ന് ഞാൻ പറഞ്ഞപ്പോ യാതൊരു കൂസലും ഇല്ലാതെ അവനൊന്നു പരിഹാസ ചിരി വരുത്തിയിട്ട് എന്റെ കാലിൽ പിടിച്ച് തിരിച്ചതും പെട്ടന്നായോണ്ട് ബാലൻസ് തെന്നി ഞാൻ നിലത്തേക്ക് വീണു... അതും അവന്റെ തൊട്ടരികിൽ തന്നെ.... 

അവന്റെ വശ്യമായ ഓരോ നോട്ടവും ഭാവവും കണ്ടിട്ട് എനിക്ക് ആകെ ചൊറിഞ്ഞു വന്നതും അറിയാതെ തന്നെ എന്റെ കൈമുട്ട് മടങ്ങി... ആസ്ഥാനം നോക്കി രണ്ട് ചവിട്ടണമെന്ന് ഉണ്ടായിരുന്നു... പക്ഷെ അവസരം ഒത്തു വരാത്തത് പോലെ... 

അവന്റെ കണ്ണുകൾ എന്റെ ശരീര ഭാഗങ്ങളിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് കണ്ടപ്പോൾ ഇനി വിട്ടാൽ ശെരിയാവില്ലന്ന് കരുതി അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് ഞാനൊരു മറിയലങ്ങ് മറിഞ്ഞു... എന്നിട്ടും യാതൊരു കൂസലും ഇല്ലാതെ അവൻ പൊടിയും തട്ടി എഴുന്നേൽക്കുന്നത് കണ്ടപ്പോൾ മനസ്സ് ആകെ അവനോട് ദേഷ്യം കൊണ്ട് മുറുക്കാൻ തുടങ്ങി.... 

"യൂ നൊ വാട്ട് യാഷ,,, ശെരിയാ,, നീ ആ പഴയ യാഷ അല്ലായിരിക്കും... ആകെ മാറിയിട്ടുണ്ടാവും... അത്‌ തന്നെയാ എന്നിലും സംഭവിച്ചത്... നിങ്ങളെയൊക്കെ സ്വന്തമെന്ന് കരുതി സ്നേഹിച്ച ഐമു അല്ല ഇന്നിപ്പോ നിങ്ങൾക്ക് മുന്നിൽ... നീ മാറിയത് പോലെ ഞാനും ആകെ മാറിപ്പോയെടി... വല്ലാതെ... എന്താ പറയാ,,, പിശാച് ഉള്ളിൽ സ്ഥാനം പിടിച്ചത് പോലെ.... 

എന്നേ ഇങ്ങനെ മാറ്റിയത് നീ തന്നെയാണ് യാഷ നീയൊരാൾ... എന്റെ ആദുവിനെ നീ കുത്തി കൊന്നത് കൊണ്ട എനിക്കും എന്റെ ഫാമിലിക്കും നിന്നോട് തീരാ പകയുള്ളത്... ഒരിക്കലും ആ കറ ഉള്ളിൽ നിന്ന് മായില്ല... എന്നും നിനക്ക് എന്റെ ഉള്ളിൽ വെറുപ്പ് മാത്രമായിരിക്കും... നിന്നെ എനിക്ക് കൊല്ലണമെന്ന് ഇപ്പൊ തോന്നിയാൽ ഞാൻ കൊല്ലും... പക്ഷെ അത്‌ ഞാൻ ചെയ്യില്ല... കാരണം എനിക്ക് നിന്നെ ഇഞ്ചിഞ്ചായി കൊല്ലണം... നിന്നോട് ഞാൻ മുന്നേ രണ്ടിലൊന്ന് ചൂസ് ചെയ്യാൻ പറഞ്ഞില്ലായിരുന്നോ... ഒന്നും നീ ചൂസ് ചെയ്തില്ല.... അത്‌ കൊണ്ട് എന്താണെന്ന് വെച്ചാൽ ഞാൻ ചെയ്തോളും... "

"നിന്റെ വാർത്തനമൊക്കെ കേട്ടാൽ തോന്നും അവനെന്നെ നുള്ളിയത് കൊണ്ട ഞാനവനെ കൊന്നതെന്ന്.... അങ്ങനെ ചെറിയ കാര്യത്തിന ഞാൻ കൊന്നതെങ്കിൽ ന്യായം നിന്റെ ഭാഗത്തായിരിക്കും... പക്ഷെ ഇത് അങ്ങനെയല്ലല്ലോ.... മൂക്കറ്റം ലഹരി ശരീരത്തിലേക്ക് കുത്തികേറ്റിയിട്ട് അതിനൊരു സുഖമെന്നോണം ഓരോ നിമിഷവും എന്റെ ശരീരം ആസ്വദിച്ച് വന്നിട്ട് വേണ്ടുവോളം ഉപയോഗിച്ചു.... രാവെന്നോ പകലെന്നോ ഇല്ലാതെ.... എന്നിട്ടും ഞാൻ നെഞ്ചും വിരിച്ചു നടക്കുന്നത് എന്ത്കൊണ്ടാ,, അതെന്റെ ഉള്ളിലെ ധൈര്യം തന്നെ... പലരും പകർന്നു തന്ന ധൈര്യം... 

ഇനിയും എന്നേ പോലെ ഒരു പെണ്ണ് നാളെ നിന്നെപോലെയുള്ള വൃത്തിക്കെട്ടവന്റെ മുന്നിൽ കിടക്കേണ്ട അവസരം വന്നാലോ,,, ഒക്കെ കഴിഞ്ഞ് ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് കരുതുന്ന ചിലരുണ്ടാവില്ലേ... അവർക്കൊക്കെ ഒരു പാടമാണ് ഞാൻ... ധൈര്യം എന്നും കൈവരിച്ചു കൊണ്ട് ഓരോ പെണ്ണും നടക്കണം... അല്ലാതെ അവന്റെ മുന്നിലും നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും തോറ്റു കൊടുക്കുകയല്ല വേണ്ടത്... നീ നോക്കിക്കോളാം ഐമൻ... ഒരുനാൾ ഈ യാഷയുടെ ജീവിതം എങ്ങനെയായിരുന്നെന്ന് ഞാനീ ലോകത്തോട് പച്ചയായ രീതിയിൽ ഒന്നും മറച്ച് വെക്കാതെ പറയും... കീഴടങ്ങിയ പെൺകുകിട്ടകളും കീഴങ്ങേണ്ടി വരുന്ന പെൺകുട്ടികളും ഈ ധൈര്യം കൈവരിച്ചു മുന്നോട്ട് പോവാൻ പഠിക്കണം... അല്ലാതെ നിന്നെപോലെയുള്ള നട്ടലില്ലാത്ത ആണിന്റെ മുന്നിൽ തോറ്റു കൊടുക്കുകയല്ല വേണ്ടത്... 

നീയെന്താ പറഞ്ഞത് ഉള്ളിൽ പിശാച് കയറി സ്ഥാനം പിടിച്ചത് പോലെ എന്നല്ലേ,,, സ്ഥാനം പിടിച്ചത് പോലെയല്ല... അതന്നെ നിന്റെയും നിന്റെ തന്തയുടെയും തള്ളയുടെയും ഉള്ളിൽ സ്ഥാനം പിടിച്ചത... അതിനൊരു അവസരം കൊടുത്തത് നിങ്ങൾ തന്നെയാണ്... നിങ്ങളുടെയൊക്കെ ഉള്ളിൽ മാനൂപ്പ കഴിഞ്ഞ ആ വീട് വലിയ കൊട്ടാരം ആയിരിക്കുമല്ലേ.... ആയിരുന്നു... മനൂപ്പയുടെ കാലത്തോളം.... ആ കാല ശേഷം ആ വീട് ചെകുത്താൻ കോട്ടയാണ് ചെകുത്താൻ കോട്ട.... 

നാട്ടുകാരുടെ മുന്നിൽ ഇന്നും നല്ല മാന്യതയോട് നടക്കുന്ന നിന്റെ തന്തപ്പടിയോട് ഒന്ന് പറഞ്ഞേക്ക് വൈകാതെ തന്നെ ആ മുഖം മൂഡി ഞാൻ അഴിച്ചു മാറ്റുമെന്ന്... ബാക്കിയുള്ളവരെ പറ്റിച്ചിട്ട് ജീവിക്കാന്നുള്ള മോഹം ഇനി നടക്കില്ല... എല്ലാം ഞാൻ അയാളെ മുൻനിർത്തി കൊണ്ട് പറയിപ്പിക്കും.... വെറും ദുഷിച്ച മനസ്സാണ് നിങ്ങളോരോരുത്തർക്കും..."

"കഴിഞ്ഞോടി നിന്റെ പ്രസംഗം... നീ പറഞ്ഞതൊന്നും ഞാൻ ന്യായീകരിക്കുന്നില്ല... എല്ലാം സത്യം തന്നെയാണ്.... ഞങ്ങളെയൊക്കെ ഇങ്ങനെ മാറ്റിയത് നീയാണ് യാഷ... ആ സത്യമെന്താ നീ മനസ്സിലാക്കാത്തത്... ആദുവിനെ കൊന്നത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്.... അവനെ കൊല്ലാതെ ഇന്നും നിനക്ക് ആ വീട്ടിൽ തന്നെ കഴിഞ്ഞൂടായിരുന്നോ... പേരിനൊരു കല്യാണം കഴിച്ചാൽ തീരുന്നത് പ്രശ്‌നമല്ലേയുള്ളൂ... അപ്പൊ പിന്നെ അവന് നിന്നെ വേണ്ടതൊക്കെ ചെയ്യാലോ... എല്ലാം തകിടം മറിച്ചത് നീ തന്നെ.... ഹാ വിധി ഇങ്ങനെയായിരിക്കും... പക്ഷേ ഒരു കാര്യം ഓർത്ത് വെച്ചോട്ടാ യാഷ.... 

നിന്നെ ഞാൻ ആ ചെകുത്താൻ കോട്ടയിലേക്ക് തന്നെ തിരിച്ചു കൊണ്ട് പോവും... അതും എന്റെ സുഖത്തിനു വേണ്ടി... അപ്പൊ രക്ഷകനായി നിന്റെ ഹീറോ വരുമെന്ന് കരുതേണ്ട... അവനെ സൈഡ് ആക്കിയിട്ടേ ഞാൻ നിന്നെ കൊണ്ട് പോവുള്ളു.... വേണ്ടി വന്നാൽ അവന്റെ മുന്നിൽ വെച് തന്നെ വേണ്ടത് ചെയ്യും... 

അയ്യോ എന്റെ യാഷയെ ഒന്നും ചെയ്യല്ലേ,,, അവളെ വെറുതെ വിടണം ഐമൻ... നിനക്ക് വേണ്ടതൊക്കെ ഞാൻ തരാം.. ബട്ട്‌ അവളെ മാത്രം എന്നും ചെയ്യല്ലേ,,, എന്നൊക്കെ അവൻ പറഞ്ഞാലും ഞാൻ അടങ്ങില്ല... എന്ത് ചെയ്യാനാ കുറച്ച് നാളായെടി നീയെന്റെ ഉള്ളിൽ തന്നെ കേറിയിട്ട്... "

"നിന്നോടൊക്കെ സംസാരിക്കുന്നതിലും വല്ല മിണ്ടാ പ്രാനിയോടും മിണ്ടിയിരിക്കുന്നതാണ്.... പോത്തിനോട് വേദോദിയിട്ട് കാര്യമായില്ലന്നല്ലേ ചൊല്ല്... അപ്പോ പിന്നെ നിന്നോടുന്നും പറഞ്ഞിട്ട് കാര്യമില്ല... വാടി സിദ്ധു... വെറുതെ നമ്മളെ സമയം പോവുന്നു എന്നല്ലാതെ വേറെയൊന്നും നടക്കില്ല.... "

അവന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന പരിഹാസം കണ്ടിട്ട് ഒന്നും സംസാരിക്കേണ്ടിയിരുന്നില്ലന്ന് തോന്നിപ്പോയി... സിദ്ധുവിന്റെ കയ്യും പിടിച്ച് ഞാൻ അവനെയൊന്ന് ഇരുത്തി നോക്കിയിട്ട് മുന്നോട്ട് നടന്നു.... 

"അങ്ങനെയങ്ങു പോയാൽ എങ്ങനെ ശെരിയാവും... നിൽക്കെന്നെ.... ഈ രാത്രയിൽ രണ്ട് പെൺകുട്ടികൾ ആളില്ലാത്ത ഈ റോഡിൽ കൂടി നടക്കുന്നത് കണ്ടാൽ സഹായമായി ഞങ്ങളെപോലെയുള്ള ആൺലൈള്ളേര് വരേണ്ടേ... അത്‌ നമ്മുടെ കടമയല്ലേ.... വാന്നെ... "

അതും പറഞ്ഞോണ്ട് ഞങ്ങളെ തടസ്സപ്പെടുത്തി അവൻ അങ്ങനെ പറഞ്ഞപ്പോ എവിടുന്നൊക്കെയാ ദേഷ്യം കേറി വന്നതെന്ന് അറിയില്ല... ഒലക്ക കിട്ടിയിരുന്നേൽ തലമണ്ട നോക്കി രണ്ട് കൊടുത്തിട്ട് ബോധം കെടുത്തിയിട്ട് വല്ല പറ്റിക്കും തിന്നാൻ കൊടുക്കായിരുന്നു... ചിലപ്പോൾ പട്ടിക്ക് പോലും വേണ്ടി വരില്ല ഈ ചെകുത്താനെ... ബാക്കിയുള്ളോർക്ക് ഒരു ഭാരമായി കൊണ്ട് എന്തിനാ ഗോടെ ഇതേപോലെയുള്ളതിനൊക്കെ ഈ ഭൂമിയിൽ സ്ഥാനം കൊടുത്തത്... മനസ്സമാധാനം കളയാനോ.... 

അവന്റെ ഒടുക്കത്തെ നിർത്തവും ഭാവവും കണ്ടിട്ട് ചൊറിഞ്ഞു വന്ന സിദ്ധുവിന് കണ്ട്രോൾ തെറ്റി... അവന്റെ കോളറയിൽ പിടിച്ചിട്ട് അവന്റെ വണ്ടിയോട് ചാരി നിർത്തി രൂക്ഷമായി അവനെ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു.... 

"എത്ര തവണ നിന്നോട് പറഞ്ഞു വേണ്ടാ വേണ്ടാന്ന്... കിട്ടിയാലേ അടങ്ങുന്ന് വല്ല നേർച്ചയും ചെയ്തിട്ടുണ്ടോ നീ... നിന്റെ കോപ്പിലെ വാർത്തനമൊക്കെ കേട്ടിട്ട് നമ്മള് പേടിച്ച് മുള്ളുമെന്ന് കരുതിയോ... ആരുമില്ലാത്ത ഈ റോഡിൽ അതും രാത്രിയിൽ നിന്നെപോലെ ഒരുത്തനെ കണ്ടാൽ പേടിച് ഓടുമെന്ന് കരുതിയോടാ നീ... എന്തുവാടേ നീയിങ്ങനെ... ഒരു ചെവിയിൽ കൂടി മറ്റേ ചെവിയിൽ കൂടി വിടുകയാണോ നീ.... അത്‌ തപ്പ്... കാരണം നമ്മള് പറയുന്ന വാക്കുകൾ വെറും പാഴ് വാക്കുകൾ അല്ലെന്ന് ആദ്യം മനസ്സിലാക്ക്... മനസ്സിലായോടാ തെണ്ടി.... 

ദേ എട്ട് സെക്കന്റ്‌ ഒരു പെണ്ണിനെ തന്നെ നോക്കി നിന്നാൽ വകുപ്പ് വേറെയാണ്... നമ്മളൊന്നും കേസ്‌ ഫയൽ ചെയ്‌താൽ പിന്നെ നീ ജയിലറക്കുള്ളിൽ കിടന്ന് നരഗിക്കേണ്ടി വരും.. ബട്ട്‌.. തലക്ക് വെളിവ് ഉള്ളിടത്തോളം കാലം നമ്മള് അത്‌ ചെയ്യില്ല... കാരണമെന്ത,,, നിന്നെയൊക്കെ അങ്ങോട്ട് അയച്ചാൽ അവർക്കും ഒരു ഭാരമായിരിക്കും... യാഷ തന്നെ ചിലപ്പോൾ നിന്റെ മരണം എടുത്തെന്ന് വരും... ജീവിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ പുന്നാര മോന് അതിനൊരു അവസരം കൊടുക്കാത്തിരുന്നാൽ മതി... കേട്ടോടാ***മോനെ.... "

അവന്റെ കഴുത്തിൽ പിടിച്ചു ഞെരിക്കിയിട്ട് സിദ്ധു അങ്ങനെ പറയുമ്പോൾ ആ കണ്ണുകൾ ചുവന്നു വരുന്നത് കാണാമായിരുന്നു.. ഒരുതരം ചോര തിളക്കം പോലെ.... അത്രയും പറഞ്ഞവൾ നിർതിയിട്ട് അവനിലെ പിടി വിട്ടതും തൊണ്ടയിൽ പിടിച്ച് തടവുകയും ചുമക്കുകയൊക്കെ നോക്കുന്നുണ്ട്... ഇടം കണ്ണിട്ട് നോക്കാനും മറന്നില്ല... 

വീണ്ടും അവനെന്തോ പറയാൻ നിന്നപ്പോൾ അതിനൊരു അവസരം കൊടുക്കാതെ ഞാൻ കഴുത്തിൽ പിടിച്ച് കൈമുട്ട് മടക്കി അവന്റെ മൂക്കിനിട്ട് ഒന്ന് കൊടുത്തു... ഇടിയുടെ ശക്തിയിൽ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നുമൊക്കെ രക്തം വരുന്നുണ്ട്... ഒന്നും പോരാന്ന് തോന്നിയിട്ട് സിദ്ധു കാൽമുട്ട് മടക്കി ഗോൾ പോസ്റ്റ്‌ നോക്കി ഒന്ന് കൊടുക്കുകയും ചെയ്തു.... 

"ഇപ്പം മനസ്സിലായില്ലേ നമ്മള്ടെ പവർ എന്താണെന്ന്.. ഇന്ത ഭയം എപ്പോഴും ഉൻ കൂടെ ഇരിക്കണോ... സംചാ..."

ഒരു വാണിംഗ് പോലെ വിരൽ ചൂണ്ടിയിട്ട് അതും പറഞ്ഞിട്ട് എന്നോട് വാടിന്നും പറഞ്ഞ് അവൾ മുന്നിൽ കേറി നടന്നു... കിട്ടിയ അവസരമല്ലേ എന്ന് കരുതി ഞാൻ അവന്റെ കാലിൽ ചവിട്ടിയിട്ട് വേഗം സിദ്ധുവിന്റെ പിന്നാലെ ഓടി.... 


സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ സിദ്ധുന്റെ തോളിൽ കയ്യിട്ട് ആകാശവും നോക്കി നടന്നു.... 

"സിദ്ധു... ആദു ഒരിക്കലും അങ്ങനെ പെരുമായിരിയിരുന്നില്ലെങ്കിൽ ഇപ്പൊ നമ്മള് ഇന്നും ആ വീട്ടിൽ തന്നെ കഴിയുന്നുണ്ടാവില്ലേ... മാനൂപ്പാന്റെ ഓർമ്മകളെ കൂട്ട് പിടിച്ചിട്ട്.... ആദുവും ഐമുവും മാമനും മാമിയും എല്ലാവരും നല്ല രീതിയിലാ പെരുമാറിയതെങ്കിൽ ഇന്നും നമ്മള് സ്വന്തമെന്ന് പറഞ്ഞോണ്ട് അവരുടെ കൂടെ തന്നെ കഴിയുന്നുണ്ടാവുമായിരുന്നല്ലെ... കൂടപ്പിറപ്പെന്ന് പറയാൻ പിറക്കാതെ പോയ അവരൊക്കെ ഉണ്ടായേനെ.. പറഞ്ഞിട്ട് എന്താ കാര്യം... എല്ലാം തകിടം മറിഞ്ഞു.... അങ്ങനെയായിരുന്നെങ്കിൽ ഹാപ്പിയായിട്ട് നമ്മള് ഇപ്പൊ ലൈഫ് എൻജോയ് ചെയ്തേനെ... "

"എടി കുരുട്ടെ... എന്റെ വായിൽ നിന്ന് തെറി കേൾക്കാൻ നിൽക്കേണ്ട... ഓളും ഒരു ഹാപ്പി ഫാമിലിയും... നിനക്കെങ്ങനെ അങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നു യാഷ... അയ്യേ... അതും ഇത്രയൊക്കെ സംഭവിച്ചിട്ടും... ആർ യൂ ലൂസർ.... ഇപ്പോഴല്ലെടി ഓരോരുത്തരുടെയും ഉള്ളിലിരുപ് നമ്മക്ക് അറിയാൻ കഴിഞ്ഞത്... മനുഷ്യന്മാരുടെ അവസ്ഥയല്ലെ.. എപ്പോ മാറുമെന്ന് ആര് കണ്ടു... മനുഷ്യ സ്നേഹികളെക്കാൾ സ്നേഹം മൃഗത്തിനുണ്ട്... മൃഗങ്ങൾ വിശന്നു വരാറേയുള്ളൂ... കാമം കൊണ്ട് വരാറില്ല... 

ഇനിയെങ്ങാനും ഇങ്ങനെ ബ്ലഡി ചിന്തയും ചിന്തിച്ചോണ്ട് നടന്നാൽ ഉണ്ടല്ലോ.. ഒറ്റവീക്കങ്ങ് തരും ഞാൻ... അവള്ടെ കോപ്പിലെ ഹാപ്പി ഫാമിലി... ഞങ്ങളൊക്കെ ഉള്ളപ്പോൾ നിനെക്കെന്താ ഒരു കുറവ്‌... നമ്മള്ടെ കൂടെ ഉള്ളപ്പോൾ നീ ഹാപ്പി അല്ലേ... അല്ലെന്ന്.... "

"അയ്യോ... ഞാൻ ചുമ്മാ പറഞ്ഞതാണേ... നേരെ നോക്കി നടക്ക്... "

ഇവളോടൊക്കെ ഒരു കാര്യം പറയാൻ നിന്ന എന്നേ വേണം പറയാൻ... ബ്ലഡി ബ്ലാബെറിംഗ് ജിനേറ്റിക് ജെറ്റ്... ഹും... 

ഓളെ തലക്ക് ഒരു കൊട്ട് കൊടുത്തിട്ട് ഞാൻ നേരെ അവളെ കാക്കാതെ വീട്ടിലേക്ക് ഓടി... പോയപ്പോഴുണ്ട് വല്ലാത്ത ബേജാറിൽ മോളിയാന്റി ഗേറ്റ്ന്റെ അടുത്ത് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു... ആ നടത്തം കണ്ടിട്ട് സങ്കടം തോന്നിയെങ്കിലും ഇരട്ടി കിട്ടാൻ പോവുന്നതോണ്ട് അതൊക്കെ ആവിയായി പോയി.... 

നമ്മളെ കണ്ടപ്പോൾ ആന്റി നടത്തം നിർത്തി നിന്ന നിൽപ്പിൽ നോക്കി പേടിപ്പിച്ചതും മെല്ലെ ഞാൻ സിദ്ധുനെ ഇടം കണ്ണിട്ട് നോക്കിയപ്പോ അവളുണ്ട് തലയും താഴ്ത്തി നിന്നിട്ട് മോളിയാന്റിയെ നോക്കുന്നു... അവൾക്ക് അടുത്ത് തന്നെ ഞാനും നിന്നു... 

ഗേറ്റ്ന്റെ സൈഡിൽ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന ഷിയുനെ കണ്ടപ്പോൾ ഇതെപ്പോ ലാൻഡായി എന്ന മട്ടിൽ നോക്കി... അവനുണ്ട് നമ്മക്ക് കിട്ടാനുള്ളതൊക്കെ ഓർത്തിട്ട് കളിയാക്കി ചിരിക്കുന്നു... കിട്ടിയതിന്റെ പകുതി നിനക്കും ഷെയർ ഇടാട്ടോ പുന്നാര മോനെ... പണ്ട് തൊട്ടേ നമ്മക്ക് പരസ്പരം സ്നേഹം ഉള്ളോണ്ട് എല്ലാം ഷെയർ ഇട്ടല്ലേ ശീലം... പേടിക്കേണ്ടടാ.. ഇതും നിനക്ക് ഷെയർ ഇടാം... 

"എന്തോന്ന് നോക്കി നിൽക്കുവാ... കാളയുടെ കയറ് അഴിച്ചു വിട്ടത് പോലെയാ രണ്ടിന്റെയും നടത്തം... എന്നിട്ട് നിൽപ്പ് കണ്ടില്ലേ... നമ്മളൊന്നും ചെയ്തില്ലേ എന്നുള്ള ഭാവവും... ഡീ നിങ്ങളോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് പോവുന്നതൊക്കെ കൊള്ളാം അത്‌ പറഞ്ഞിട്ട് പോവണമെന്ന്... രാത്രി ഇത്ര സമയമായിട്ടും രണ്ടും എവിടെയായിരുന്നു.... ചോദിക്കാനും പറയാനും ആരും ഇല്ലാന്ന് കരുതിയോ... ഫോണിൽ വിളിച്ചിട്ട് ആണേൽ സ്വിച്ച്ഓഫ്... 

ഇത്രേം നാളും സംസാരിച്ചിട്ടേ ഉള്ളു... ഇനി രണ്ട് തന്നിട്ട് തന്നെ കാര്യം... "

"അത്‌ പിന്നെ എന്തിനാ ആന്റി പറയുന്നത്... ദേ ഞാൻ ചൂരലൊക്കെ നേരെത്തെ സെറ്റ് ആക്കി വെച്ചില്ലെ... ദേ ഐശ്വര്യത്തോടെ അങ്ങ് പിടിച്ചാട്ടെ... എന്നിട്ട് രണ്ട് കൊടുക്ക്... അപ്പൊ തീർന്നോളും രണ്ടിന്റെയും ഊര് തെണ്ടൽ.... "

മോളിയാന്റിയുടെ ഇടക്ക് കയറി ഷിയു നീളത്തിലുള്ള ചൂരൽ എടുത്തിട്ട് അങ്ങനെ പറഞ്ഞപ്പോ ആന്റി അവനെയൊന്ന് ഇരുത്തി നോക്കി... ആ നോട്ടത്തിൽ അവനൊന്നു ഭയന്നതും നീട്ടിയാ വടി അതേ പോലെ വേണ്ടാല്ലേന്നും പറഞ്ഞ് മതിലിന്റെ പുറത്തേക്ക് ചാടി... 

"എന്തോന്ന് നോക്കി നിൽക്കുവാ... അകത്തേക്ക് കയറിപ്പോടി... "

ആന്റിയുടെ പെട്ടന്നുള്ള ഗർജ്ജനത്തിൽ നമ്മളൊന്നു ഭയന്നതും നല്ല അനുസരണയുള്ള കുട്ടികളെ പോലെ നമ്മള് വേം ഗേറ്റ് തുറന്ന് കയറി... ആ ഒലക്കമ്മലെ ഷിയുനെ നിലത്തേക്ക് തള്ളിയിട്ട് നമ്മള് അകത്തേക്ക് ഓടുമ്പോൾ ആന്റി ഡീ ന്നും വിളിച്ച് വഴക്ക് പറയുകയും ഷിയു അമുൽ ബേബിയെ പോലെ ആന്റിന്ന് വിളിച്ചിട്ട് വീണിടത്ത് നിന്ന് മോങ്ങുന്നു.... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"സണ്ണി.. നാളെ ഷാർപ് 11 മണിയാവുമ്പോഴേക്കും വീട്ടിലേക്ക് എത്തണം... അതും യാഷയെയും സിദ്ധുവിനെയും പിക് ചെയ്തിട്ട് വേണം വരാൻ... മറ്റന്നാൾ മുംബൈയിലേക്ക് പോവല്ലേ... ചിന്ന ഷോപ്പിങ്... "

"അപ്പൊ നീ എന്റെ ഐഡിയ ഫിക്സ് ആക്കിയോ... മുംബൈയിലേക്കുള്ള യാത്രയിൽ നമ്മള് നാനുവിനെ തിരക്കി പോവുന്നുല്ലേ... അല്ലേലും ഞാനൊരു ഐഡിയ പറഞ്ഞാൽ അത്‌ ഒന്നാന്തരം ഐഡിയ ആയിരിക്കും... ആരും തള്ളി കളയില്ല.... സണ്ണി ഒരു സംഭവം തന്നെ.. അയാം പ്രൌട് ഓഫ് മി... "

"എനിക്ക് വല്ലാത്ത അത്ഭുതം തോന്നുന്നു നൻപാ.. കൊറേ നാളായി നീയെന്റെ തോളിൽ കയ്യിട്ട് നടക്കാൻ തുടങ്ങിയിട്ട്... ഇത് വരെ വരെ നീ നല്ലൊരു ഐഡിയ പറഞ്ഞ് തന്നിട്ടില്ല... എല്ലാം വല്ല lkg കുട്ടികൾക്ക് പറ്റിയ ഐഡിയ ആയിരിക്കും... റേഞ്ച് ഇല്ലാത്ത പവർ ഇല്ലാത്ത മീൻ 2G.... ആദ്യമായിട്ടാ നീയൊരു നല്ല ഐഡിയ പറഞ്ഞത്.. സത്യത്തിൽ ഇത് നിന്റെ ഐഡിയ തന്നെ ആണോടെയ്... സംശയം ഇല്ലാതില്ല... "

"അലോയ് മിസ്റ്റർ നൻപൻ... സണ്ണി അന്നും ഇന്നും ഒന്ന് തന്നെ... എന്റെ തലയിൽ നല്ലത് മാത്രമേ കത്തുള്ളൂ... പിന്നെ നിങ്ങക്കൊക്കെ അത്‌ ഇഷ്ടമാവാത്തത് എന്റെ കുറ്റമാണോ... ബ്ലഡി ഫൂൾ... എനിക്ക് ആരുടേയും സഹായമൊന്നും വേണ്ടാ... നല്ല 4G റേഞ്ചും പവറും തന്നെയാണ് എനിക്ക്... 

ഡാ കോപ്പേ... നാളെ ഞാൻ കൂടെ വരണമെങ്കിൽ കൂടുതൽ കളിയാക്കാൻ നിൽക്കാതെ പോവാൻ നോക്കെടെയ്... ഓൻ 2G യും 4G യും കൊണ്ട് വന്നേക്കുന്നു.... ഹും... "

"ഉവ്വ് ഉവ്വെയ്.... "

പാർട്ടിയും കഴിഞ്ഞ് സണ്ണിയെ അവന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു... സത്യം പറഞ്ഞാൽ അവനിപ്പോ തലക്ക് കുറച്ച് വെളിവ് ഒക്കെ വരാൻ തുടങ്ങിയിട്ടുണ്ട്.... ഏത് ദിശ നോക്കിയിട്ട് ആണാവോ അവൻ എഴുന്നേൽക്കുന്നത്... വല്ലാതെ മാറ്റം വെച്ചേക്കുന്നു.... 

അവനെ ഡ്രോപ്പ് ചെയ്തിട്ട് ഞാൻ നേരെ യാഷയുടെ വീട്ടിലേക്ക് പോവാമെന്ന് കരുതി.. ഒന്ന് കാണാനേയ്... എഹേം എഹേം... എന്തൊക്കെയോ ആലോചിച്ച് അറിയാതെ ചിരിച്ച് കൊണ്ട് ഞാൻ ഡ്രൈവ് ചെയ്തോണ്ട് പോവുമ്പോഴാണ് റോഡിന്റെ നടുവിൽ ആരോ ഒരാൾ തലയും താഴ്ത്തി ഇരിക്കുന്നത് കണ്ടത്... ആരാണാവോ ഈ രാത്രിയിൽ നടുറോഡിൽ ഇരിക്കുന്നത്... ഇനി ചാവാൻ മറ്റോ ആണോ... എങ്കിൽ പിന്നെ എന്റെ വണ്ടിയുടെ മുന്നിൽ തന്നെ എന്തിനാ ചാടിയത്... വല്ല റെയിൽപാളത്തിൽ എങ്ങാനും തല വെച്ചാൽ പോരെ... അതാവുമ്പോ ഒറ്റ നിമിഷം കൊണ്ട് വടിയായിക്കോളും... ആരും ചോദിക്കാനും പറയാനും വരില്ല... ഇത് നമ്മക്ക് പണി തരാൻ ആയിട്ട് കൊറേ എണ്ണം.... 

കുറേ തവണ ഹോൺ അടിച്ചെങ്കിലും അയാളിൽ ഒരു അനക്കവും ഉണ്ടായില്ല.... 

"ഡോ... നടു റോഡിൽ ആണോടാ നിന്റെ ഉറക്കം... മുന്നിൽ നിന്ന് മാറേഡോ.... "

സൈഡ് ഗ്ലാസ് താഴ്ത്തി തല പുറത്തേക്ക് ഇട്ട് ചോദിച്ചിട്ടും അയാളിൽ ഒരു മാറ്റവും ഇല്ല... ദേഷ്യം വന്ന് ഞാൻ രണ്ട് തെറിയും വിളിച്ച് ആൾടെ മുന്നിൽ പോയി നിന്നു... വടി പോലെ ഞാൻ നിന്നിട്ടും തല ഉയർത്തി ഒരു നോട്ടം,,, എഹേം... ഇനി ഇരുന്ന ഇരിപ്പിൽ ഇയാള് വാദിയായോ... 

ആൾക് മുന്നിൽ മുട്ട് കുത്തി ഇരുന്നിട്ട് താടിയിൽ പിടിച്ച് തല ഉയർത്തിയപ്പോൾ നെറ്റിയിൽ നിന്നൊക്കെ വിയർപ്പ് തുള്ളികൾ ഒരു മഴകണക്കെ വരികയും മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും ബ്ലഡ് ഒക്കെയായി ഇരിക്കുന്ന ഐമനെ കണ്ടതും ചുണ്ടിൽ ഒരു ചിരി വീണു.... 

"ഹേയ് മിസ്റ്റർ ഐമൻ ജഹാൻ... അല്ല... ഇതെന്തുവാ ഇവിടെ തനിച് ഇരിക്കുന്നത്... എന്ത് പറ്റി... ഏത് പെണ്ണിനെ കേറി പിടിച്ചിട്ടാ തനിക്ക് അടിയൊക്കെ കിട്ടിയത്... എന്ത് പറ്റിയെടാ... പറയെടോ... ആരുടേയോ കയ്യിൽ നിന്ന് നല്ല കണക്കിന് കിട്ടിയിട്ടുണ്ടെന്ന് നിന്റെ മോന്ത കണ്ടാൽ തന്നെ അറിയാം.... അതോ ഇനി മരണത്തിനു കീഴടങ്ങുകയാണോ ഐമൻ... "

അവനൊരു മറുപടി തരാനുള്ള ഗ്യാപ് കൊടുക്കാതെ ഞാൻ അങ്ങനെയൊക്കെ ചോദിക്കുമ്പോ അവന്റെ കയ്യും മുഖവുമൊക്കെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുങ്ങുന്നത് ഞാൻ കണ്ടു... അപ്പോഴും എന്റെ ചുണ്ടിൽ ചിരി തന്നെ... 

"വാ തുറന്ന് എന്തെങ്കിലും പറയടോ... ഇങ്ങനെ ചുമ്മാ ഇരിക്കല്ലേ.... "

കവിളിൽ കുത്തി പിടിച്ച് ഞാനത് ചോദിച്ചപ്പോൾ ഒന്നിനും ഒരു മറുപടി തരാതെ എന്നേ പിന്നിലേക്ക് തള്ളിയിട്ടിട്ട് അവനൊരു പോക്ക് അങ്ങ് പോയി... വണ്ടിയും എടുത്ത് ചീറി പാഞ്ഞു പോവുന്ന അവനെ കണ്ടപ്പോൾ ഞാൻ റോഡിൽ കൈ കുത്തി ഇരുന്ന് എന്താപ്പാ സംഭവമെന്ന് ചിന്തിച്ച് അവൻ പോയ വഴിയും നോക്കി ചിരിച്ചു.... പ്രാന്ത് പിടിച്ചെന്ന് തോന്നുന്നു... കാര്യമായ എന്തോ അവന് പറ്റിയിട്ടുണ്ട്... ഇത് യാഷയുടെ വീടിന് കുറച്ച് മുന്നേ അല്ലേ ഉള്ളത്... ഇനി അവിടെഎങ്ങാനും പോയിട്ടുള്ള വരവാണോ... ആർക്കറിയാം.... 

തിരിച്ച് ഞാൻ അവളുടെ വീട്ടിലേക്ക് പോയപ്പോ എല്ലാ ലൈറ്റും ഓഫ് ചെയ്തിട്ടുണ്ട്... ഫുൾ കൂരിരുട്ട്... അപ്പുറത്തെ വീട്ടിലേ പട്ടിയുടെ ശബ്ദം... അത്‌ പോരാഞ്ഞിട്ട് അകത്ത് നിന്ന് ലൂസിയുടെ കരച്ചിലും... ഇനിയെന്നെ നാട്ടുകാരൊക്കെ പിടിച്ച് തല്ലുമോ എന്തോ... അയ്യേ ഇമേജ് മൊത്തം പോവുമല്ലോ.. ഫാൻസ്‌കാരൊക്കെ എന്താ കരുത...അയ്യേ ഷെയിം ഷെയിം.... ഈൗ.... എന്തായാലും ആരും അറിയാതെ പോവാം.... ആ പട്ടിയുടെ നോൺസ്റ്റോപ്പ് ആയിട്ടുള്ള കുരച്ചിൽ കേൾക്കുമ്പോ പിടിക്കപ്പെടുമൊ എന്ന ഭയം ഇല്ലാതില്ല.... 

എന്നും കയറുന്നത് പോലെ ഞാൻ മരത്തിൽ കയറി അവള്ടെ റൂമിലെ ബാൽക്കെണിയിൽ കയറി വിൻഡോ തുറന്നു... ഈ കുരിപ്പിന് ഇതൊന്ന് ലോക്ക് ചെയ്തൂടെ... ആ തെണ്ടി എങ്ങാനും വന്നാൽ ഇവള് എന്ത് ചെയ്യും... നിലവിളിക്കാനുള്ള സാവകാശം പോലും അവൻ കൊടുക്കില്ല.... ആക്രാന്തം മൂത്ത് വരുന്നത് പോലെയല്ലേ വര... ഇങ്ങനെ വിൻഡോ തുറന്നിടുന്നത് കൊണ്ടല്ലേ എനിക്ക് കൂടെ കൂടെ വരാൻ കഴിയുന്നത്... അല്ലാതെ ഞാൻ എങ്ങനെ ഇതിനകത്ത് കയറും... ഹുഹു.... അല്ലെങ്കിൽ മെയിൻ ഡോറിന്റെ എക്സ്ട്രാ ചാവി ഇവളോട് വാങ്ങി വെക്കണം.... ഹിഹി.... 

അകത്തേക്ക് തുള്ളി നേരെ ചെന്ന് വീണത്‌ ഒരു ടേബിളിന്റെ കീഴിയിലും... നെറ്റി നല്ലോണം ടേബിളിന്റെ കാലിൽ ഇടിച്ചു... ഔ.. ഈ കുന്തംസ് ഒക്കെ എന്തിനാ ഇതിനകത്ത്... വേറെ എവിടേലും വെച്ചൂടെ... ഒറ്റ നോട്ടത്തിൽ ഇതൊരു ആക്രി കടയാണെന്ന് തോന്നിപ്പോവും... ഒരു വശത്ത് സ്റ്റാൻഡിൽ തൂക്കിയ ഊഞ്ഞാൽ വേറൊരു ഭാഗത്ത്‌ നോക്കിയാൽ വേസ്റ്റ് സാധനങ്ങൾ കൊണ്ട് എന്തൊക്കെയോ ഉണ്ടാക്കി വെച്ചത് കാണാം... അതൊക്കെ ഉണ്ടാക്കി യഥാ സ്ഥാനത് വെച്ചിട്ട് ഒക്കെ കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ട്... ബട്ട്‌ ഇതേ നേരത്തൊക്കെ കഷ്ടപ്പെട്ട് വരുമ്പോ വല്ലാത്ത തടസ്സം അല്ലേ... ആണ്... എന്ത് ചെയ്യാനാ ആവശ്യം എന്റേത് ആയിപ്പോയില്ലേ.... 

നെറ്റി തടവി കൊണ്ട് ഞാൻ പില്ലോയും കെട്ടിപിടിച് കിടക്കുന്ന അവള്ടെ അടുത്തേക് പോയപ്പോ മുഖമൊന്നു കാണാൻ പറ്റിയതെ ഇല്ല... curly മുടിയൊക്കെ തേനീച്ച കൂട് പോലെ മുഖത്തേക്ക് തൂങ്ങി നിൽക്കുന്നു... ഞാനായൊണ്ട് ഭാഗ്യം ഞെട്ടിയിയില്ല... വേറെ വല്ലവരും ആയിരുന്നേൽ അയ്യോ പ്രേതം പ്രേതം എന്ന് നിലവിളിച് ഓടിയേനെ... എന്തിന്,,, വന്ന കാര്യം വരെ മറന്നു പോയിട്ടുണ്ടാവും... 


മുടിയൊക്കെ നീക്കി ഞാൻ ആ ക്യൂട്ട് ഫേസ്ലേക്ക് താടിക്കും കയ്യ് കൊടുത്ത് നോക്കി നിൽക്കുമ്പോ പെട്ടന്നവൾ ചെരിഞ്ഞു കിടന്നതും അതെനിക്ക് തടസ്സമായി വന്നു... എഴുന്നേൽക്കുമോന്ന് നോക്കാൻ വേണ്ടി ചുമ്മാ തോളിൽ തട്ടി... യെവിടെ,,, ദിവാസ്വപ്നം കണ്ട് കിടന്നുറങ്ങയല്ലേ... ചുമ്മാ റിസ്ക് എടുക്കേണ്ട... ചിലപ്പോൾ ഉറക്കം കളഞ്ഞു എന്ന് പറഞ്ഞ് എനിക്ക് രണ്ട് കിട്ടിയെന്ന് വരും... 

അല്ലാ,,, എന്തായാലും കള്ളനെ പോലെ പമ്മി പമ്മി വന്നു... വന്ന സ്ഥിതിക്ക് ഒന്നും കിട്ടാതെ പോവാന്ന് പറഞ്ഞാൽ,, അയ്യേ ഷെയിം ഷെയിം.. അറ്റ്ലീസ്റ്റ് എന്തെങ്കിലും ഒക്കെ അങ്ങോട്ട് കൊടുത്തിട്ട് എങ്കിലും പോവേണ്ടെ... അല്ലെങ്കിൽ മോശം അല്ലേ,,, ഹാ വളരെ മോശമാണ്.... 

നാളെ വീട്ടിൽ വന്നിട്ട് ചുമ്മാ ഇവളെയൊന്ന് വട്ടം കറക്കാം എന്ന് വെച് ഞാൻ ഉറങ്ങി കിടക്കുന്ന അവള്ടെ കൊറേ ഫോട്ടോസ് എടുത്തു... അത്‌ വെറും ഫോട്ടോസ് അല്ല... സെൽഫി മോഡിൽ ഞാൻ അവളെന്റെ കഴുത്തിൽ മുഖം പൂഴ്ത്തി നിൽക്കുന്നത് പോലെയും എന്നേ കിസ്സ് ചെയ്യുന്നത് പോലെയൊക്കെ ഫോട്ടോസ് എടുത്തു... ഇനി ഇത് വെച് ഇവളെയൊന്ന് വട്ടം കറക്കിപ്പിക്കണം... ഹഹഹഹ.... 

ആ നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് തലയിൽ തലോടി ഞാൻ വന്ന അതേ വഴി തന്നെ തിരിച്ചു.... ഡ്രൈവിങ്ങിനിടയിൽ ഫോണിൽ പകർത്തിയ ആ ഫോട്ടോസ് ഒക്കെ നോക്കി ഞാൻ ചിരിച്ചു കൊണ്ട് ഡ്രൈവ് ചെയ്തു... ഉറങ്ങിക്കിടക്കുമ്പോഴും ആ ഫേസ് കാണാൻ എന്ത് ക്യൂട്ട് ആണ്... ഉണർന്നാൽ അതുക്കും മേലെ ക്യൂട്ട്... വാട് എ ക്യൂട്നെസ്സ് ഗേൾ യാഷ... സൊ സ്വീറ്റി.... ലവ് യൂ ഡിയ.... mmwuaaaa... 

വീട്ടിൽ എത്തിയപ്പോഴേക്കും സമയം ഒന്ന് കഴിഞ്ഞിരുന്നു.... അപ്പൊ തന്നെ ഊഹിക്കാവുന്നതെയുള്ളൂ എല്ലാവരും ഉറങ്ങിയെന്ന്... ഇനി സെർവെന്റ്സും കൂടി ഉറങ്ങി മണ്ണായാൽ പിന്നെ ഞാൻ പുറത്ത് ഉറങ്ങേണ്ടി വരും... മോമിനെ വിളിച്ചാൽ നല്ലത് തരേം ചെയ്യും... അതോണ്ട് ആ സഹസികത്തിന് മുതിരണ്ട... ഹുഹു.... 


ഊഹിച്ചത് പോലെ തെന്നെ എല്ലാവരും ഉറങ്ങിയിട്ടുണ്ട്... ഭാഗ്യക്കേടിന് ആ റോഷയും വന്നിട്ടുണ്ട്... അവനുള്ളപ്പോൾ ശാമിയെ വിളിച്ചുണർത്തുന്നത് റിസ്ക് ആണ്... പിന്നെ ഇനു ആണേൽ ഉറങ്ങിയാൽ പിന്നെ നമ്മളീ ഭൂമി ലോകത്ത് ഇല്ലേ എന്നുള്ള അവസ്ഥയിൽ ആയിരിക്കും... വേറെ ആരാ ഉള്ളത്.. ബേബി മോളോ,,, അവളാണേൽ ടെഡ്‌ഡിയും പിടിച്ച് ഉറങ്ങുന്നുണ്ടാവും... ഹാ... ഇനി ഏക വഴി എന്താന്ന് വെച്ചാൽ ഊഞ്ഞാലും ആടി കൊണ്ട് അവിടെ കിടന്നുറങ്ങാം... അതെങ്കിലും ഉള്ളത് കൊണ്ട് ഭാഗ്യം... 


****


പിറ്റേന്ന് രാവിലെ കണ്ണിലേക് സൂര്യന്റെ വെളിച്ചം തട്ടിയപ്പോഴ ഉറക്കിൽ നിന്നും ഉണർന്നത്... കണ്ണ് തുറക്കാൻ ആണേൽ സൂര്യന്റെ ശക്തിയിൽ ആകാശത്തു നോക്കി എഴുന്നേൽക്കാനും പറ്റുന്നില്ല... കണ്ണ് തിരുമ്മി കൊണ്ട് ഞാൻ എഴുന്നേറ്റപ്പോൾ തന്നെ കണ്ടത് വടി പോലെ കയ്യും കെട്ടി നിൽക്കുന്ന മോമിനെയും പിന്നിൽ ബോഡിഗാഡിനെ പോലെ നിൽക്കുന്ന റോഷനെയുമാണ്... 

കോട്ടുവായ ഇട്ടോണ്ട് അവർക്ക് ഗുഡ് മോർണിംഗ് പറഞ്ഞ് ഞാൻ അകത്തേക്ക് പോവാൻ നിന്നപ്പോ മോം എന്നേ അവിടെ തെന്നെ പിടിച്ചു വെച്ചു... 

"ഇന്നലെ പാതിര വരെ നീ എവിടെയായിരുന്നു... അതും തനിച്ച്... വല്ല പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞ് എന്നേ പറ്റിക്കാൻ നോക്കേണ്ട അതൊന്നും ഇല്ലാന്ന് എനിക്കറിയാം... പറ എവിടെയായിരുന്നു... "

ഒരു പ്രതേക സാഹചര്യത്തിൽ ആയിരിക്കും മോമിന് ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒക്കെ ചോദിക്കാൻ തോന്നുവാ... അതിനുള്ള മറുപടി കൊടുക്കാനുള്ള നല്ല സാഹചര്യത്തിൽ ആയിരിക്കില്ല നമ്മള്... ഹോ... എന്തോന്ന് പറയും... 

"ചോദിച്ചതു കേട്ടില്ലേ,,, എവിടെയായിരുന്നെന്ന്.... "

"അത്‌,, അത്‌ പിന്നെ... ഇന്നലെ രാത്രി മുഴുവൻ ഞാൻ സണ്ണിയുടെ കൂടെയായിരുന്നു... നാളെയല്ലേ മുംബൈയിലേക്ക് പോവേണ്ടത്... അപ്പൊ അതിന്റെ ചെറിയ തിരക്കിൽ ആയിപ്പോയി... ഞാൻ മോമിനെ കുറേ വിളിച്ചിരുന്നു ബട്ട്‌ unreachable ആയിരുന്നു... മോമിന്റെ ഫോണിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ... ബാലൻസ് ഇല്ലേ... എന്താ വിളിച്ചിട്ട് കിട്ടാതിരുന്നേ... എത്ര പ്രാവശ്യം വിളിച്ചിരുന്നു... പേടിച്ച് പോയില്ലെ ഞാൻ... "

എന്നൊക്കെ പലതും പറഞ്ഞ് ഒപ്പിച്ചെങ്കിലും ആ നിത്തവും ഭാവവും കണ്ടിട്ട് ഒന്നും ഏറ്റ മാതിരി ഇല്ല... 

"എന്റെ ഫോണിന് ഒരു കുഴപ്പവും ഇല്ല... ഇങ്ങോട്ട് വിളിച്ചാൽ മാത്രമേ കിട്ടത്തുള്ളൂ... ഞാനല്ലാതെ ബാക്കി എത്ര ആൾക്ക് ഫോൺ ഉണ്ട് ഇവിടെ... അവരുടെ ഫോണും unreachable ആയിരിക്കും അല്ലേടാ സിനു... "

അയ്യോ.... ഏറ്റില്ല....

"സണ്ണിയുടെ വീട്ടിൽ പോയെന്ന് ചുമ്മാ നുണ പറയേണ്ട... അവനെ ഞാൻ വിളിച്ചിരുന്നു... അവനെ ഡ്രോപ്പ് ചെയ്തിട്ട് നീ ഇങ്ങോട്ട് തന്നെ മടങ്ങിന്ന് പറഞ്ഞു... പക്ഷെ ഇവിടെ എത്തിയില്ല.... 
വേറെ എവിടെയായിരുന്നു.... 
സത്യം പറയെടാ... 
നുണ പറഞ്ഞ് എന്നേ പറ്റിക്കാമെന്ന് കരുതേണ്ട... "

അയ്യോ... ഇതെന്തൊരു കഷ്ടമാണ്... ലുട്ടാപ്പിയുടെയും ഡാങ്കിനി അപ്പൂപ്പന്റെയും ഇടയിൽ പെട്ടെ അവസ്ഥയിൽ ആണല്ലോ... മായാവി... വെർ ആർ യൂ.. പ്ലീസ് സേവ് മി...
ആര് വരാൻ... 
ദേ മോമിന്റെ വാലും പിടിച്ച് നിൽക്കുന്നത് കണ്ടില്ലേ ബ്ലഡി ബ്രദർ.... 
എനിക്ക് ഞാൻ തന്നെ ധാരാളം... 
സത്യമേവ ജയതേ... അതേ നടക്കത്തുള്ളൂ.... 

"ചോദിച്ചത് കേട്ടില്ലേ,,, എവിടെയായിരുന്നെന്ന്.... "

"ഓ എന്റെ മോം... റിലാക്സ്... ഞാൻ എവിടെ പോയാലും എന്താ... ഒരു പോറലും ഇല്ലാതെ ഇങ്ങോട്ട് തന്നെ എത്തിയില്ലേ.... ഞാനൊരു പുരുഷൻ അല്ലേ... എവിടെ പോവണം എന്ത് ചെയ്യണം എപ്പോ കേറി വരണം എന്നുള്ള സ്വാതന്ത്ര്യം എനിക്ക് ഇല്ലേ... ഫണ്ടമെന്റൽ റൈറ്റ് പ്രകാരം ഏതൊരാൾ,,,,, "

"നിർത്തെടാ നിന്റെ പ്രസംഗം... "

എന്നേ മുഴവനായും പറയാൻ വിടാതെ ഇടയിൽ കയറി മോം സ്റ്റോപ്പ്‌ ഇടാൻ പറഞ്ഞതും ഞാൻ സ്റ്റോപ്പ്‌ ഇട്ടു... പിന്നിലുള്ള റോഷ ആണേൽ എന്റെ കാട്ടികൂട്ടൽ കണ്ടിട്ട് അന്തസായിട്ട് ചിരിക്കുന്നുണ്ട്... ആ ചിരിക്കുന്ന സമയം കൊണ്ട് എന്നേയൊന്നു ഹെല്പിക്കൂടെ.... ഹും.... 

"നിന്നോട് ചോദിക്കേണ്ട രീതിയിൽ ചോദിച്ചിട്ടേ കാര്യമുള്ളൂ... അല്ലാതെ നിന്റെ വായിൽ നിന്ന് ഉത്തരം വരില്ല.... 
പറയെടാ... 
എവിടെ പോയതാ ഇന്നലെ.... "

എന്റെ ചെവിയിൽ പിടിച്ച് പിച്ചി കൊണ്ട് മോം ചോദിച്ചതും കുറേ വിടാൻ പറഞ്ഞെങ്കിലും കേട്ട ഭാവം നടിച്ചില്ല... വീണ്ടും വീണ്ടും മുറുക്കി കൊണ്ടിരുന്നു... ഒടുവിൽ എന്നേ കൊണ്ട് സത്യം പറയിപ്പിച്ചു... 

"വാട്ട്‌... ആ രണ്ട് പെൺകുട്ടികൾ ഉള്ള വീട്ടിൽ എന്ത് ധൈര്യത്തിലാ ആരും കാണാതെ പോയത്... നിനക്ക് നാണമില്ലേ സിനു... ഇത്രക്ക് തരം താഴ്ന്നതാണോ നീ... ഈ കൊട്ടത്തലയിൽ മൊത്തം എന്തോന്നാ ഉള്ളത്... അഥവാൽ നിന്നെ ആരെങ്കിലും കണ്ടാൽ നീ എന്ത് ചെയ്യും...? നിന്റെ സ്റ്റാറ്റസ് തന്നെ പോയില്ലെ... മാനം പോവില്ലേ... അത്‌ നിന്നെ മാത്രം ബാധിക്കുന്നതല്ല... നമ്മളെയും കൂടിയാ ആ നാറ്റക്കേസ് ബാധിക്കുക... എങ്ങാനും പിടിക്കപ്പെട്ടാൽ നാളത്തെ ഹെഡ്‌ലൈൻ നിന്നെ കുറിച്ച് ആയിരിക്കും.... "

"അയ്യോ എന്റെ മമ്മിജി... പ്ലീസ് നിർത്ത്... ഞാൻ സേഫ് ആയിട്ട് തന്നെയാണ് പോയതൊക്കെ... ഇതുവരെ ആരും പിടിച്ചില്ലല്ലോ... പിന്നെന്താ പ്രശനം... ഏഹ്... ഞാൻ കാക്കാനൊന്നും അല്ലല്ലോ പോയത്... സ്നേഹിക്കുന്ന പെണ്ണിനെ ഒരു നോക്ക് കാണാൻ പോയതല്ലേ... അത്‌ ഇത്ര വലിയ തെറ്റ് ആണോ... എന്തൊരു കഷ്ടമാണ്... "

"അന്തസ്സായ കാമുകന് പറ്റിയ പണിയല്ല ഇത്... അല്ലേലും ഡെയിലി എപ്പോഴും അവള് ഇവിടെ തന്നെയില്ലേ,,, ആ കാണുന്നതൊന്നും പോരെ നിനക്ക്... ഒരു നോക്ക് കാണാൻ പോയത്രേ... ഹും... നാണം വേണെടാ കുറച്ച്... "

"ഓ പിന്നെ... ഇതിനൊക്കെ എന്തിനാ നാണം... ഇതൊക്കെ  നല്ല രസമുള്ള കാര്യമല്ലേ...
ദേ എന്റെ ഉറക്കം തീരെ ശെരിയായില്ല... ഞാനൊന്ന് ഉറങ്ങട്ടെ... ഇവിടെ കിടന്നിട്ട് ആണെന്ന് തോന്നുന്നു വല്ലാതെ ശരീരം വേദനിക്കുന്നു.... അപ്പൊ ഗുഡ് നൈറ്റ്‌... ഉമ്മാാാ,,,, "

അതും പറഞ്ഞ് ഞാൻ ഒരു കിസ്സും കൊടുത്ത് അകത്തേക്ക് കയറി... പിന്നിൽ നിന്ന് എന്തൊക്കെയോ പറയുന്നുണ്ട്... അതൊന്നും കാര്യമാക്കിയില്ല.... 


*****

"മോം... മോം അവനിൽ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ... ഇത് നമ്മടെ സിനു തന്നെയാണോന്ന് ചോദിക്കണം... എത്ര നാളായി അവന്റെ സന്തോഷം നിറഞ്ഞ ഈ മുഖം കണ്ടിട്ട്... അവനാകെ വല്ലാണ്ട് മാറിയിരിക്കുന്നു മോം... "

"അതേ റോഷ,,, നീ പറഞ്ഞത് ശെരിയാ... ഒന്നര വർഷത്തോളമായി ഫുൾ ടൈം പുഞ്ചിരിച്ചു കൊണ്ടുള്ള അവന്റെ മുഖം കണ്ടിട്ട്.... നാനു പോയതിൽ പിന്നെ അവന്റെ ആ പഴയ സന്തോഷം തിരിച്ചു കിട്ടിയത് യാഷയിൽ നിന്നാണ്... 
അവനെ മാറ്റിയെടുക്കാൻ എനിക്ക് പോലും സാധിച്ചിരുന്നില്ല.... നിങ്ങള്ടെ ഡാഡിക്ക് പിന്നാലെ അയാള്ടെ ഭീഷണിയും കേട്ട് നിന്നപ്പോ എനിക്ക് അതിനൊന്നും സമയം കിട്ടിയിരുന്നില്ല... ഈ ക്രെഡിറ്റ്‌ ഒക്കെ ആ യാഷക്ക് കൊടുക്കണം... ഇങ്ങനൊരു മാറ്റം അവനിൽ ഉണ്ടായത് അവളൊരാൾ കാരണമാണ്... നോട് ബാഡ് യാഷ.... "

"ഹ്മ്മ്... ഐ അഗ്രി... അല്ലേലും ചിലവർ നമ്മുടെ ജീവിതത്തിൽ ചുമ്മാ കേറിയിറങ്ങി പോവാമെന്ന് കരുതി വരുന്നവരായിരിക്കും.. പക്ഷെ നമ്മള്ടെ ഉള്ളിൽ അവരൊരു സ്ഥാനം പിടിച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് പോലും മനസ്സിലാക്കാൻ കഴിയില്ല... ചിലപ്പോൾ അത്‌ നമ്മടെ നല്ലതിന് വേണ്ടിയായിരിക്കും അല്ലെങ്കിൽ മോശത്തിന് വേണ്ടി... ജീവിതം അല്ലേ... എന്തൊക്കെ നടന്നെന്ന് വരും... "

"അല്ലാ,, ഇതേത് സിനിമിയിലെ ഡയലോഗ് ആണ്... ഏഹ് ഏഹ്.... "

"വാട്ട്‌ മോം..... കമോൺ..... "

"ഹഹഹഹ..... "


•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"പതിവില്ലാതെ നീയെന്താ ഈ വഴിക്ക്... എവിടെ സിനു... "

"ഏയ്‌ നൂഡി... വേഗം വന്ന് കയറാൻ നോക്ക്... കൂടുതൽ സംസാരിച് നിൽക്കാനൊന്നും എനിക്ക് കഴിയില്ല... എന്ത് കഷ്ടപ്പെട്ടിട്ടാ ഞാൻ വന്നതെന്ന് അറിയോ നിങ്ങൾക്ക്... രാവിലെ എഴുന്നേറ്റ് നേരെ അവന്റെ വീട്ടിലേക്ക് പോയി കഫെയിൽ പോയി ചെറിയ കാര്യങ്ങളൊക്കെ ചെയ്തിട്ട് ഇങ്ങോട്ട് വന്നു.. കൃത്യം 11 മണിക്ക് നിങ്ങളെയും കൂട്ടി അങ്ങോട്ട് ചെന്നില്ലെങ്കിൽ പിന്നെ എന്റെ കഴുത്തറത്തു കൊല്ലും അവൻ... 

ഞാൻ പറഞ്ഞില്ലേ നാളെ മുംബൈയിലേക്ക് പോവുന്ന കാര്യവും ഇന്നെന്തോ ചെറിയ ഷോപ്പിങ്ന് പോവേണ്ട കാര്യമൊക്കെ... ഒന്ന് മനസ്സിലാക്ക് രണ്ടാളും.... പ്ലീസ് ഒന്ന് വേഗം വാന്നെ... "

രാവിലെ തൊട്ട് തുടങ്ങിയതാ ഇച്ചായന്റെ തീയിൽ ചവിട്ടിയ പോലെ തുള്ളൽ.. ഇങ്ങനെ നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞാൽ പോരെ... ബ്ലഡി ഇച്ചായൻ.... 

സിദ്ധുനോട്‌ വേഗം റെഡിയായി വരാൻ പറഞ്ഞിട്ട് അവള് വന്ന ശേഷം ഇച്ചായൻ ഹൈ സ്പീഡിൽ വണ്ടി വിട്ടു... ആ വീട്ടിൽ എത്തിയപ്പോൾ ആന്റിയും റോഷയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നത് കണ്ടതും നമ്മള് നേരെ അങ്ങോട്ട് പോയി.... 

"ഗുഡ് മോർണിംഗ് ആന്റി... ഗുഡ് മോർണിംഗ് റോഷ... "

അവരോട് ഒന്ന് വിഷ് ചെയ്ത ശേഷം തിരിച്ച് ഒന്നും പറയാതെ അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നത് ആന്റിയെ കണ്ടിട്ട് ഞാൻ നെറ്റിയും ചുളിച്ചു മൂപ്പരെ നോക്കി... 
എന്താപ്പോ പെട്ടന്നൊരു വല്ലാത്തൊരു നോട്ടം... ഗുഡ് മോർണിംഗ് പറഞ്ഞാൽ തിരിച്ച് ഇങ്ങോട്ട് പറഞ്ഞൂടെ... എപ്പോഴും റിപ്ലൈ തരുന്നതാണല്ലോ... ഇന്നിത് എന്ത് പറ്റിയോ ആവോ.... 

"എന്താ ആന്റി ഇങ്ങനെ നോക്കുന്നത്... എനി പ്രോബ്ലം... "

"നീ തന്നെ വാലിയൊരു പ്രോബ്ലം അല്ലേ... നിന്നെക്കാൾ വലിയ പ്രോബ്ലം ഇനിയെന്ത്... "

അയ്യോ ഈ ആന്റിയെന്നാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്... ഞാനെന്ത് ചെയ്തു... ഓഹ് ഗോടെ... 

"ആന്റിയെന്ന ഇങ്ങനെയൊക്കെ ബീഹെവ് ചെയ്യുന്നത്... ഞാനൊന്നും ചെയ്തില്ലല്ലോ.... "

"ഇനിയെന്ത് ചെയ്യാൻ കിടക്കുന്നു... എല്ലാം ചെയ്ത് വെച്ചില്ലേ.... "

ഷിറ്റ്... ഇതെന്തൊരു കഷ്ടമാണ്... ഇവരിത് എന്തുവാ പറയുന്നേ... 
ഏയ്‌ എന്നേ ചുമ്മാ പറ്റിക്കുന്നതായിരിക്കും... അല്ലാതെ ഞാനെന്ത് ചെയ്യാൻ... ഓ ഗോടെ ചുമ്മാ ആട്ടിരിക്കണേ... ഞാനൊന്നും ചെയ്തില്ലേ.... 

സ്റ്റഡി ആയി നിന്നിട്ട് രണ്ടും കൂടി എന്നേ വട്ടം കറക്കുന്നത് പോലെ കുഴിച്ച് നോക്കുന്നതൊക്കെ കണ്ടപ്പോൾ കാര്യം മനസ്സിലാവാതെ എനിക്കങ്ങു ചൊറിഞ്ഞു വന്നതും ഞാൻ നിലത്ത് ആഞ്ഞു ചവിട്ടിയിട്ട് ക്ഷമ അതിര് വിട്ട് കടന്ന് കുറച്ച് ഗൗരവത്തിൽ എന്താന്ന് ചോദിച്ചു..അപ്പോഴുണ്ട് രണ്ടും വായും പൊത്തി ചിരിക്കുന്നു..അപ്പോഴല്ലേ മനസ്സിലായത് എന്നേ ചുമ്മാ പറ്റിച്ചതാണെന്ന്..ഇത് എനിക്ക് ആദ്യമേ തോന്നിയിരുന്നു..ചോദിക്കേണ്ട രീതിയിൽ ചോദിച്ചപ്പോൾ സത്യം പുറത്തേക്ക് വന്നു.. ഹുഹു..യാഷ വേറെ ലെവൽ..

സിനുവിനെയും നോക്കി ഞാൻ അവന്റെ റൂമിലേക്ക് ചെന്നപ്പോ ഞാൻ വരുന്നത് മുൻകൂട്ടി അറിഞ്ഞോണ്ടാണെന്ന് തോന്നുന്നു ഡോറൊന്നും ലോക്ക് ചെയ്യാതെ ചാരി വെച്ചേക്കുന്നു..തല മാത്രം അകത്തേക്ക് ഇട്ട് അവനെവിടെന്ന് നോക്കിയപ്പോ മൂളിപ്പാട്ടും പാടി അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് ഡിസ്കോ ഡാൻസ് കളിച്ചോണ്ട് മുടി ചീകുന്നത് കണ്ടപ്പോൾ മെല്ലെ ഞാൻ പമ്മി പമ്മി അകത്തേക്ക് കയറി.

എന്ത് ചെയ്യാനാ,,പേടിപ്പിക്കാൻ വേണ്ടി പോയപ്പോൾ ഞാൻ ശശിയായി..കണ്ണാടിയുടെ മുന്നിൽ ആയതോണ്ട് എന്നേ വ്യക്തമായി കണ്ടു..
നീണ്ടു നിൽക്കുന്ന കണ്ണാടിയിൽ ഞാൻ കയ്യും കെട്ടി ചാരി നിന്നിട്ട് അവന്റെ കോപ്രായങ്ങൾ ഒക്കെ നോക്കി നിന്നു..അതിനിടയിൽ അവൻ വല്ലാത്തൊരു ചിരിയൊക്കെ ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്തെന്നുള്ള അർത്ഥത്തിൽ പുരികം ചുളിച്ചു.. ഓരോ തവണ ചിരിക്കുമ്പോഴും ചിരിയുടെ വോളിയം കൂടുന്നതിനനുസരിച്ച് അവൻ ചുണ്ട് കടിച്ചിട്ട് അടിമുടി നോക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്തത് തോന്നി.

ഇനി ഇവിടെ നിന്നാൽ ഞാൻ വല്ലതും കാണേണ്ടി വരും എന്ന് മുൻകൂട്ടി മനസ്സിലാക്കി കൊണ്ട് അവന്റെ മുന്നിൽ നിന്ന് നൈസ് ആയിട്ട് മുങ്ങാൻ നിന്നതും നൈസ് ആയിട്ട് തന്നെ അവനെന്നെ കയ്യോടെ പൊക്കി..എന്റെ പിന്നിൽ കൂടി കെട്ടിപിടിച്ചിട്ട്‌ താടി തോളിൽ കുത്തി വെച്ചിട്ട് ഏതൊക്കെയോ ഹിന്ദി പാട്ട് പാടാൻ തുടങ്ങി

Seene se tere sar ko laga ke
Sunti main rahun naam apna
Seene se tere sar ko laga ke
Sunti main rahun naam apna

Ho likh di tere naa jind’di jaaniye
Bas rehna tere naal ve zurriye
Rehna tu pal pal dil ke paas "

എന്റെ അരയിലും കയ്യിലും പിടിച്ച് പാട്ടും പാടി ഡാൻസ് കളിച്ചതും ഒടുക്കം പാട്ട് നിർത്തി അവനെന്നെ അരയിൽ പിടിച്ച് അവനിലേക്ക് ചേർത്ത് നിർത്തി..എന്നിട്ടവൻ വീണ്ടും ഒന്നിരുത്തി ചിരിച്ചിട്ട് അവന്റെ മൂക്ക് എന്റെ മൂക്കും തമ്മിൽ ഉരസി കളിച്ചു.. 
ഇതെന്തുവാ ഇവന് പെട്ടന്ന് പറ്റിയെന്ന് ആലോചിച്ച് ഞാൻ അവനെത്തെന്നെ ഇമ വെട്ടാതെ നോക്കുമ്പോ മ്മ് മ്മ് നീ ഇത്രക്ക് റൊമാന്റിക് ആയിരുന്നെന്നു ഞാൻ അറിഞ്ഞില്ല യാഷ എന്ന് പറഞ്ഞതും ഞാൻ വാട്ട്‌ എന്ന മട്ടിൽ നിന്നു

"എന്ത്യേ,,ശ്യോ,,എനിക്ക് ആലോചിക്കാൻ കൂടി വയ്യ.. നീയൊരു വല്ലാത്ത സംഭവം തന്നെ യാഷ..നിന്നെ കുറിച്ച് ഇത്രക്ക് ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. ആദ്യമൊക്കെ നീയെന്താ എന്നേ പറഞ്ഞത് റൊമാന്റിക് ബോയ് എന്നല്ലേ..ദേ ഇപ്പൊ മെയ്ഡ് ഫോർ ഈച്ച് അദർ എന്ന് പറഞ്ഞപോലെ നീയും ഒരു റൊമാന്റിക് ഗേൾ ആണ്..ഐ ലവ് യൂ യാഷ..ലവ് യൂ ലവ് യൂ സൊ മച്ച്.."

"ദേ ഫ്രോടേ,,നീയിത് എന്തൊക്കെയാ പറയുന്നത്.. എനിക്കൊന്നും മനസ്സിലാവുന്നില്ല..ഒന്ന് തെളിയിച്ചു പറയെടാ.."

"ഓ പിന്നെ ഒന്നും അറിയാത്ത മട്ടിൽ നിൽക്കല്ലേ.. എനിക്കറിയാം നാണം കൊണ്ടാണെന്ന്..ഇതൊക്കെ സർവ്വ സാധാരണ എല്ലാവരിലും കാണുന്നത..ബട്ട്‌ നമ്മളിൽ ഇതൊന്ന് നേരെത്തെ കണ്ടു എന്നേയുള്ളൂ.. എന്തായാലും മാര്യേജ് കഴിഞ്ഞാൽ അതൊക്കെ നടക്കേണ്ടതല്ലേ..ഇത് അതിന് മുന്നേ നടന്നുന്ന് മാത്രം..ജസ്റ്റ്‌ റിലാക്സ്..എനിക്കറിയാം നിനക്കെന്റെ മുന്നിൽ നിൽക്കാൻ നാണമൊക്കെ ഉണ്ടാവുമെന്ന്.. അതൊന്നും വേണ്ട യാഷ..ഞാനല്ലേ..നിന്റെ ഫ്രോഡ് അല്ലേ..ഇത്രേം ഡിമാൻഡ് ഒന്നും കാണിക്കേണ്ട..ജസ്റ്റ്‌ ഓകെ യാർ.."

"ദേ എനിക്ക് ദേഷ്യം പിടിക്കുന്നുണ്ടേ,,കാര്യമെന്താന്ന് മനസ്സിലാവാഞ്ഞിട്ട് എനിക്ക് ദേഷ്യം പലവഴിക്ക് കേറി വരുന്നുണ്ട്..നീയിങ്ങനെയൊക്കെ പറയാൻ മാത്രം ഞാനെന്ത് ചെയ്തു.. നമ്മൾക്കിടയിൽ എന്ത് നടന്നു.. എനിക്കൊന്നും പിടികിട്ടുന്നില്ല..ഒന്ന് തുറന്നു പറ.."

"എന്താ യാഷ നീ പറയുന്നത്..നീ ഓകെ അല്ലേ.. നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.."

"ഓഹോ... എന്തൊക്കെയോ നീ വിളിച്ച് പറഞ്ഞിട്ട് എന്നോടാണോ ചോദിക്കുന്നത്... ഇതെനിക്ക് അങ്ങോട്ട ചോദിക്കേണ്ടത്... നീ ഓകെ അല്ലേ സിനു... വേറെ കുഴപ്പമൊന്നും ഇല്ലല്ലോ... "

"ഏയ്‌ കമോൺ യാർ... ദേ എനിക്ക് മൂഡ് മാറുന്നുണ്ടേ... വീണ്ടും അതൊക്കെ ഓർമിപ്പിച്ചിട്ട് എന്നേ കൊതിപ്പിക്കല്ലേ... "

സത്യത്തിൽ ഇവനെന്താ പറ്റിയത്..കാര്യമായി എന്തോ പറ്റിയിട്ടുണ്ട്..തലക്ക് വല്ല അടിയും കിട്ടിയോ..അതോ എനിക്ക് തലക്ക് അടി കിട്ടിയതാണോ..ഏയ്‌ അങ്ങനെ വരാൻ ചാൻസ് ഇല്ല..

വീണ്ടും എന്നിലേക്ക് അടുത്ത് വന്നിട്ട് കവിളിൽ ചുംബിച്ചു കൊണ്ട് പാട്ടൊക്കെ പാടിയപ്പോ ക്ഷമ കടന്ന് ഞാൻ അവന്റെ കാലിൽ ചവിട്ടി..അപ്പൊ അവൻ എരിവ് വലിച്ചതും എന്നിലെ പിടി വിടുകയും ചെയ്തു..

"എന്താ യാഷ നീ കാണിക്കുന്നേ..നിനക്ക് വട്ടാണോ.. നിന്റെ കോപ്പിലെ ഹീൽ ചെരുപ്പും ഇട്ടിട്ട് എന്നേ ചവിട്ടിയിട്ട്.. "

"അല്ലാതെ പിന്നെ..നീയിത് എന്തൊക്കെയാ വിളിച്ച് പറയുന്നത്..മാര്യേജ് കഴിഞ്ഞതിനു ശേഷം നടക്കേണ്ട എന്ത് കാര്യമാണ് നമ്മൾക്കിടയിൽ നടന്നത്..പറ സിനു... എനിക്കൊന്നും ഓർമയില്ല.. "

"എന്റെ യാഷ,,ആദ്യം നീയൊന്ന് കാം ആവ് ജസ്റ്റ്‌ റിലാക്സ്..വാ ഇവിടെയിരിക്ക്..എല്ലാം ഞാൻ വ്യക്തമായിട്ട് പറയാം.."

എന്നും പറഞ്ഞവൻ എന്നേ ബെഡിൽ ഇരുത്തിയിട്ട് കണ്ണും അടച്ച് ശ്വാസം ഉള്ളിലേക്കും പുറത്തേക്കും എടുക്കാൻ പറഞ്ഞിട്ട് ചിൽ ആവാൻ പറഞ്ഞു

"ഇനി പറ..എന്താ കാര്യം..നീ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല.."

"ഹ്മ്മ്..എങ്ങനെ മനസ്സിലാവാനാ,,എങ്ങനെ അതൊക്കെ ഓർക്കാനാ നീ..വേറെ മൂഡിൽ അല്ലായിരുന്നോ..എനിക്കറിയാം നാണം ആയോണ്ട നീയെന്റെ മുന്നിൽ നിന്ന് പെരുങ്ങുന്നതാണെന്ന്.. അതിന്റെയൊന്നും ആവശ്യമില്ല യാഷ..ഞാനല്ലേ മുന്നിൽ ഉള്ളത്..അല്ലാതെ വേറാരും അല്ലല്ലോ..
നിനക്കെന്താ അറിയേണ്ടത്..ഞാൻ പറയുന്നതൊന്നും നിനക്ക് മനസ്സിലാവുന്നില്ലേ..അതോ ഷെയിംലെസ്സ് കൊണ്ട് മനസ്സിലാവാത്ത പോലെ അഭിനയിക്കുന്നതാണോ.? "

"സിനു,,എനിക്കെന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല..മര്യാദക്ക് കാര്യം പറഞ്ഞോ..അല്ലെങ്കിൽ ഒലക്ക കൊണ്ട് നിന്റെ തലമണ്ട നോക്കി ഞാൻ തരും..അപ്പൊ ആർക്ക ഓർമയില്ലാത്തതെന്ന് മനസ്സിലായിക്കോളും..പറയെടാ ബ്ലഡി ഫ്രോഡെ.."

കൈ ചുരുട്ടി വെച്ച് പല്ലുകൾ പല്ല് കടിച്ച് പിടിച്ച് ഞാൻ ഗൗരവത്തിൽ അങ്ങനെ പറഞ്ഞിട്ടും അവനിൽ യാതൊരു കൂസലും ഇല്ല..കൈ രണ്ടും ബെഡിൽ കുത്തി വെച്ചിട്ട് തല ചെരിച്ചിട്ട് എന്നേ നോക്കുന്നു.. അപ്പോഴും അവൻ ചിരി ഒതുക്കിവെക്കുന്നത് കണ്ടപ്പോൾ ദേഷ്യം കൂടി വന്നു..ഇന്നലെ ആ ഐമന് പൊട്ടിച്ചത് പോലെ ഇവനും പൊട്ടിക്കാൻ തോന്നുന്നു.. അപ്പൊ താനേ സത്യം പറഞ്ഞോളും..ബ്ലഡി ഫ്രോഡ്..

കൈപത്തിയിൽ പിടിച്ച് ഞാൻ അവനോട് ഭീഷണിയുടെ സ്വരത്തിൽ പറയെന്ന് പറഞ്ഞപ്പോ എന്റെ പേടിപ്പിക്കുന്ന ഭാവം കണ്ടിട്ട് അവൻ കളിയാക്കി കൊണ്ട് അയ്യോ ഞാൻ പേടിച്ച് പോയെ,, അയ്യോ ആരെങ്കിലും വന്ന് രക്ഷിക്കണേ..അയ്യയ്യോ,, എന്നൊക്കെ കളിയാക്കി പറഞ്ഞോണ്ട് ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ വീണ്ടും അവന്റെ കാലിനിട്ട് ചവിട്ടിയിട്ട് പുറത്തേക് പോയി

"ഹേയ് നൂ,, "

ദേഷ്യം പിടിച്ച് പോവുന്നതിനിടയിൽ ഇച്ചായൻ എന്തോ പറയാൻ വേണ്ടി വന്നപ്പോൾ എന്റെ മുഖഭാവം കണ്ടിട്ട് പറയാൻ വന്നത് അകത്തേക്ക് കയറ്റി തള്ളികേറ്റി... എന്നേ അടിമുടി നോക്കിക്കൊണ്ട് എടാ സിനുവേയ്ന്ന് നീട്ടി വിളിച്ച് അങ്ങോട്ട് പോയി..ഈനാമ്പേച്ചിയും മരപ്പട്ടിയും പോലെയാ രണ്ടും..ഹും

***

ഹഹഹഹ..എന്താ യാഷ..ഇതൊക്കെ ഞാൻ ചുമ്മാ നിന്നെ ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ.. അപ്പോഴേക്കും നീ ചൊടിഞ്ഞോണ്ട് പോയല്ലോ.. ബുഹഹ..ഏതായാലും നിന്നെയിട്ട് വട്ടം കറപ്പിക്കാൻ വേണ്ടി എന്റെ കയ്യിൽ കുറച്ച് ഫോട്ടോസും കൂടി ഉള്ളതോണ്ട് നന്നായി..കുറച്ചൂടി കളർ ആകാം..

അവൾ പോയ വഴിയേ സണ്ണി വന്നിട്ട് എന്നോട് നൂഡിഗേളിന് ഇതെന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ ഞാൻ അവന്റെ താടിയിൽ പിടിച്ചിട്ട് ഒന്നും പറ്റിയില്ലന്ന് പറഞ്ഞ് കബോഡിൽ നിന്ന് പെർഫ്യൂം എടുത്ത് പൂശി.. എന്റെ മുഖത്തെ ചിരി കണ്ടിട്ട് സണ്ണി ഇമ വെട്ടാതെ നോക്കുന്നത് കണ്ടപ്പോൾ പെർഫ്യൂം ഞാനവന്റെ മുഖത്തേക്കും പൂശി

"യെഡാ നാറി,,നിനക്കെന്താ വട്ടായ..എന്തോന്നാ കാണിക്കുന്നെ.."

"യെസ് നൻപാ..

Seene se tere sar ko laga ke
Sunti main rahun naam apna
Seene se tere sar ko laga ke
Sunti main rahun naam apna.."

വീണ്ടും അവന്റെ താടിയിൽ പിടിച്ച് പാട്ട് പാടിയപ്പോൾ തലക്ക് അടി കിട്ടിയ പോലെ അവന്റെ നിലപ് കണ്ടിട്ട് ചിരി വന്നു..അവനെയും കൂട്ടി ഞാൻ താഴെക്ക് പോയപ്പോ യാഷയുണ്ട് സോഫയിൽ ഇരുന്നിട്ട് താടിക്ക് കയ്യും വെച്ച് എന്തോ ഘാടമായ ആലോചയനയിലാണ്..വീണ്ടുമവളെ ലൂസ് ആകാൻ വേണ്ടി ഞാൻ ചിരിച്ചു കൊണ്ട് ഹാളിലേക്ക് പോയി..

"ഓഹോ,,ഇത്ര പെട്ടന്ന് നിന്റെ ഉറക്ക് കഴിഞ്ഞോ.. ഗുഡ് നൈറ്റും പറഞ്ഞ് പോയ ആള് തന്നെയാണല്ലോ ഇത്.."

അവളെയും നോക്കി ചിരിച്ചോണ്ട് അടുത്തേക്ക് പോവുമ്പോ എവിടുന്നോ ഒരു ചീഞ്ഞ ഡയലോഗ് കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ടേബിളിന്റെ അടുത്തിരുന്ന് മോമിനെ കണ്ടു..എന്നേ കണ്ടപ്പോൾ മോം ഇരുത്തി ചിരിച്ചതും ഞാൻ അങ്ങോട്ട് പോയി

"അത്‌ പിന്നെ മോം,,എന്താന്നായിറില്ല..ഒന്ന് കുളിച്ചപ്പോ ഉറക്കൊക്കെ അങ്ങ് പോയി.."

"കുളിച്ചിട്ടാണോ അതോ ആ ഇരിക്കുന്ന ആളെ കണ്ടിട്ടാണോ..ആയിരിക്കില്ലല്ലേ..എന്റെ പുന്നാര മോനെ എനിക്ക് നല്ലോണം ബോധിച്ചു.."

യാഷയെ ചൂണ്ടിയിട്ട് അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് പോ ആട്ന്ന് എന്ന് പറഞ്ഞപ്പോ മോം മൂളിയിട്ട് കിച്ചണിലേക്ക് പോയി..

നമ്മളെ സംസാരം കേട്ടിട്ടും യാഷ ചിന്തയിൽ നിന്നും ഉണർന്നില്ല..വല്ലാത്ത ചിന്തയിലാണ്..നീ ചിന്തിക് ചിന്തിക്ക് നല്ലോണം ചിന്തിക്..ഒന്നും നിനക്ക് പിടി കിട്ടില്ലെന്ന്‌ മാത്രം

ഞാൻ അവളുടെ അടുത്ത് ഇരുന്നതൊന്നും അവളറിഞ്ഞില്ല..ചെവിക്ക് അടുത്ത് പോയി ഊതിയപ്പോ ഇക്കിളിയായിട്ട് തലയൊന്ന് ചെരിച്ചിട്ട് തിരിഞ്ഞ് നോക്കിയപ്പോ എന്നേ കണ്ടു..ഞാൻ വീണ്ടും മൂളി പാട്ട് പാടി ഇരുത്തി ചിരിച്ചോണ്ട് അവളെ നോക്കി നിന്നു.

എന്നേ കണ്ടപ്പോൾ അവള്ടെ മുഖമൊന്നു ചുവന്നതും ആ കവിളിൽ കടിക്കാനാ തോന്നിയത്..അതെനിക്ക് തന്നെ പാരയാവുന്നത് കൊണ്ട് ആ കാര്യത്തിന് മുതിർന്നില്ല

"അല്ല,,മാഡംജി ഇവിടെ കുത്തിയിരിക്കാനാണോ വന്നത്..സണ്ണി പറഞ്ഞില്ലായിരുന്നോ മുംബൈയിലേക്ക് പോവുന്ന കാര്യം.."

"അതിന്..അതിന് ഞാനെന്ത് വേണം..ഞാനെങ്ങും വരുന്നില്ല..നിന്റെ ആവശ്യത്തിന് നീ പോയാൽ മതി.. ഞാനെങ്ങും വരുന്നില്ല..വേണെങ്കിൽ സിദ്ധുനെ കൂട്ട് പിടിച്ചോ..ഹും.."

"ഓകെ..എനിക്കൊരു പ്രശ്നവും ഇല്ല..സിദ്ധുന് നിന്നെപോലെ ജാഡയൊന്നുമില്ല..വിളിച്ചാൽ വിളിച്ച വഴിക്ക് വരണം..അല്ലേലും ഉപകാരത്തിനു വേണ്ടിയല്ല ഞാൻ കൂടെ വരുന്നോന്ന് ചോദിച്ചത്..വന്നിട്ട് വല്യ കാര്യമൊന്നും ഉണ്ടാവില്ലന്ന് അറിയാം..പിന്നെ ജസ്റ്റ്‌ ഒന്ന് നാടൊക്കെ കണ്ടോട്ടെ എന്ന് കരുതിയിട്ട് പറഞ്ഞതാ..വരുന്നില്ലെങ്കിൽ വരേണ്ട..ഓകെ.."

അതും പറഞ്ഞ് അവളോട് ബൈ പറഞ്ഞിട്ട് സണ്ണിയെയും സിദ്ധുനേയും വിളിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങാൻ നിന്നപ്പോ എന്നേക്കാൾ മുന്നിലായി നടന്ന് യാഷ വാണം വിട്ട പോലെ പോവുന്നത് കണ്ടതും ആ നടത്തം കണ്ടിട്ട് ചിരിക്കാനാ തോന്നിയത്... അല്ലേലും ഒരു വഴിക്ക് വരുന്നുണ്ടോന്ന് ചോദിച്ചാൽ നീ എന്തായാലും വരുമെന്ന് എനിക്കറിയാലോ..എന്നിട്ടാ അവള്ടെ ഒടുക്കത്തെ ഈഗോ..

ഷോപ്പിലേക്ക് പോവുമ്പോഴും പിന്നിൽ സിദ്ധുന്റെ കൂടെയിരുന്നിട്ട് അവള് മിററിൽ കൂടി ബലൂൺ വീർപ്പിച്ച മുഖവുമായി എന്നേ തന്നെ തുറിച്ച് നോക്കുന്നത് കണ്ടപ്പോൾ ഞാൻ സൈറ്റ് അടിച്ചു കാണിച്ചു..

ഷോപ്പിൽ നിന്ന് പലതും നോക്കുന്നതിനിടയിലും അവള്ടെ നോട്ടം എന്നിൽ ആയിരുന്നു..ഞാൻ നോക്കുമ്പോ നോട്ടം തെറ്റിച്ച് വേറെ എവിടെയൊക്കെയോ നോക്കിയിട്ട് ഞാനീ ഭാഗത്ത്‌ നോക്കിയേ ഇല്ല രാമ രാമാ എന്നുള്ള ഭാവത്തിൽ നിൽക്കുന്നു..ഒടുക്കം അവള് ഒരു ഡ്രസ്സ്‌ എടുത്തിട്ട് ട്രയൽ റൂമിലേക്ക് പോവുന്നത് കണ്ടപ്പോൾ ആരും കാണാതെ ഞാനും അവൾക്ക് പിന്നാലെ പോയി.. ഇടയിൽ സണ്ണിയും സിദ്ധുവും തടസ്സമായി മുന്നിൽ വന്ന് നിന്നിട്ട് എവിടെക്കാന്ന് ചോദിച്ചപ്പോൾ ഞാനൊന്ന് ഇളിച്ചു കൊടുത്തു..ആ ഇളിയിൽ ഒളിഞ്ഞു നിൽക്കുന്ന കാര്യം മനസ്സിലായിട്ട് അവര് മൂളിയപ്പോൾ ഞാൻ ചുമ്മാ ഒരു റിലാക്സേഷൻ എന്ന് പറഞ്ഞു..അപ്പോ സണ്ണി കൈ മലർത്തിയിട്ട് എന്തുവാടെന്ന് ചോദിച്ചതും ഞാൻ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു

ഡോർ ക്ലോസ് ചെയ്യാൻ നിൽക്കുന്ന യാഷയെ കണ്ടപ്പോൾ ഞാൻ ഓടിച്ചെന്നിട്ട് ട്രയൽ റൂമിലേക്ക് കേറി..ഉണ്ടക്കണ്ണും ഉറക്കെ തുറന്നിട്ട്‌ അവള് എന്തോന്ന് എന്ന ഭാവത്തിൽ നോക്കിയതും ഞാൻ ഡോർ ക്ലോസ് ചെയ്ത് അവളെയും കൂട്ടി നേരെ മിററിന്റെ മുന്നിൽ നിന്നു

"എന്ത്യേ യാഷ..നിനക്കെന്നെ കൊല്ലാൻ തോന്നുന്നുണ്ടല്ലേ..ബുഹഹ..ഈ ഫീലിംഗ്സ് ഒക്കെ ഉണ്ടായെന്നു വരും..ഇപ്പൊ ഈ ഫീലിംഗ്സ് കൊണ്ട് വന്നിട്ട് ഒരു കാര്യവും ഇല്ലടി..പറഞ്ഞിട്ട് എന്താ കാര്യം.. എല്ലാം കൈവിട്ടു പോയില്ലേ..ഹാ..ഒരുതവണയും കൂടി നീയൊന്ന് മനസ്സ് വെച്ചാൽ ഞാൻ റെഡിയാട്ടോ.. ഇങ്ങനെ നാണിക്കേണ്ട കാര്യമൊന്നും ഇല്ല.. ജസ്റ്റ്‌ ചിൽ യാഷ.."

***

മിററിൽ കൂടി എന്നേ നോക്കിയിട്ട് അവനങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാൻ വല്യ കാര്യമാക്കിയില്ല..ചോദിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്..അല്ലാതെ കൂടെ കൂടെ എന്താന്നും ചോദിച്ചോണ്ട് വന്നിട്ട് എന്റെ വില കളയാൻ ഞാൻ തയ്യാറല്ല..നിനക്ക് ടൈം ഉള്ളപ്പോ നീ പറഞ്ഞാൽ മതി.. ബ്ലഡി ഫ്രോഡ്

"ഓകെ ഫൈൻ..നിന്റെയീ മുഖം കാണുമ്പോ എനിക്ക് തീരെ പിടിക്കുന്നില്ല..ഒരു മുട്ട് സൂചിയെടുത്ത് കുത്താൻ തോന്നുന്നു..അതോണ്ട് കാര്യം എന്താണെന്ന് ഞാൻ പറയുന്നില്ല ബട്ട്‌ കാണിച്ചു തരാം.. ഓകെ.. "

എന്നും പറഞ്ഞ് അവൻ എന്നെയൊന്നു വീണ്ടും നോക്കിയിട്ട് കവിളിലൊന്ന് തട്ടിയിട്ട് ഫോൺ എടുത്തിട്ട് എന്റെ നേർക്ക് നീട്ടി..ആ കുന്തത്തിൽ ഒന്നും കാണാഞ്ഞിട്ട് ഞാൻ ഇതിലൊന്നും കാണുന്നില്ലല്ലോന്ന് പറഞ്ഞപ്പോ ദാ ഇപ്പൊ നോക്കിയേന്ന് പറഞ്ഞതും ഞാൻ വീണ്ടും അതിലേക്ക് നോക്കി..

"സിനു..ദിസ്‌ ഈസ്‌ ടൂ മച്ച്..ചുമ്മാ കളിപ്പിക്കാതെ കാണിച്ചു താ.."

"നീയെന്താ കരുതിയെ ഞാൻ വേം കാണിച്ചു തരുമെന്നോ.."

അല്ലാ,, പറയാൻ കഴിയില്ല ഫോണിലുണ്ട് കാണിച്ചു തരാം..മാര്യേജ് കഴിഞ്ഞാൽ നടക്കേണ്ട കാര്യങ്ങൾ നമ്മളിൽ അതിന് മുന്നേ നടന്നു..സത്യത്തിൽ എന്തുവാ കാര്യം.. മാര്യേജ്ന് മുന്നേ നടക്കേണ്ടേ എന്തുവാ ആ ഫോണിൽ ഉള്ളത്

കാട് കടന്ന് ചിന്തിച്ചു ഞാൻ അവനെ തന്നെ നോക്കിയപ്പോൾ നിന്ന് ഇളിക്കുന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല..ഒടുക്കം പറയില്ലാന്നു തന്നെ ഉറപ്പിച്ചപ്പോ മൈൻഡ് ചെയ്യാതെ ഞാൻ പുറത്തേക്ക് ഇറങ്ങാൻ നിന്നു..വിടാതെ അവൻ കയ്യിൽ പിടിച്ച് വെച് അവിടെ തന്നെ നിന്നപ്പോ ഞാൻ ഒരു കൂസലും ഇല്ലാതെ അവന്റെ പിടിയിൽ അവിടെ നിന്നു

"എന്തായാലും ഞാൻ കള്ളനെ പോലെ ലേഡി ട്രയൽ റൂമിൽ കയറിയതല്ലേ..എന്നാൽ പിന്നെ ഒന്നെങ്കിലും ഞാൻ കാണിച്ചു തരാം.."

അതും പറഞ്ഞവൻ വീണ്ടും ഫോൺ എന്റെ നേർക്ക് നീട്ടിയപ്പോൾ ഞാൻ അതിലേക്ക് നോക്കാതെ അവന്റെ മുഖത്ത് തന്നെ നോക്കി..ഇനിയും എന്നേ പറ്റിക്കുകയാണെന്ന് പറയാൻ പറ്റില്ലല്ലോ

"പറ്റിക്കുന്നതല്ല..വേണേൽ നോക്ക്.. "

വിശ്വസിക്കാൻ പറ്റുന്ന രീതിയിൽ അവൻ അങ്ങനെ പറഞ്ഞപ്പോ ഒന്ന് നോക്കിയേക്കാം എന്ന് കരുതി ഞാൻ ജസ്റ്റ്‌ ഒന്ന് നോക്കി

അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നിട്ട് ബെഡ്ഷീറ്റ് ഞാനെന്റെ കഴുത്തോളം മറച്ച് വെച്ചിട്ട് ഒരുമാതിരി ലുക്കിലുള്ള ഫോട്ടോ അതിൽ തെളിഞ്ഞു നിൽക്കുന്നു

"വാട്ട്‌ഇതെങ്ങനെ,.സിനു,, എനിക്കൊന്നും,, ഷിറ്റ്,, നീയെന്റെ കൂടെ എപ്പോ ബെഡിൽ,,ഞാൻ നിന്റെ കൂടെ ബെഡിൽ,,അതെപ്പോ,,എങ്ങനെ,, ഇതെന്തൊക്കയാ സിനു..ചുമ്മാ നീയെന്നെ കളിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ..അല്ലാതെ ഇതൊക്കെ എങ്ങനെ..നോ നോ നോ,,ഞാനിത് വിശ്വസിക്കില്ല..ഇങ്ങനെയൊന്നും നടന്നിട്ടില്ല.."

"ഹഹഹഹ..അതല്ലെടി എന്റെ യാഷ ഞാൻ പറഞ്ഞത് നമ്മളിൽ എന്തൊക്കെയോ നടന്നെന്ന്..ശെരിക്കും നീയിന്നലേ വിസ്കിയോ മറ്റോ കുടിച്ചിരുന്നോ..നല്ല ഫിറ്റ്‌ ആണെന്ന് നിന്റെ ഓരോ പ്രവർത്തിയിലും എനിക്ക് മനസ്സിലായി..എന്തൊക്കെയാടി ഇന്നലെ നീ കാട്ടി കൂട്ടിയത്..ശെരിക്കും എന്നേ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു..എന്നാലും നീയിത്രക്ക് റൊമാന്റിക് ആണെന്ന് ഞാൻ കരുതിയില്ല..സൊ സ്വീറ്റ് യാർ.."

"അങ്ങനെയൊക്കെ പറയണമെങ്കിൽ യാഷ ഒന്നൂടെ ജനിക്കണം..ഹഹ..വിസ്കി അടിച്ചത് ഞാനല്ല സിനു നീയാണ്... എന്താടാ നീ കരുതിയത് എന്നേ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഞെട്ടിക്കാന്നോ..അതീ യാഷ വീണ്ടും ഒന്ന് ജനിക്കേണ്ടി വരും..എന്റെ റൂമിലേക്ക് ആര് കയറി വന്നാലും എനിക്ക് വേഗം മനസ്സിലാവും.. മോളിൽ നിൽക്കുന്നയാൾ എനിക്ക് മുന്നേ കാണിച്ചു തരും..ഹുഹി

പുന്നാര സിനുവേ... നീയൊരു ഡ്രാമ കളിക്കാമെന്ന് കരുതിയപ്പോൾ അതിൽ തൂങ്ങി പിടിച്ച് എനിക്കും കളിക്കണമെന്ന് തോന്നി... നീ ഓരോന്നും പറഞ്ഞ് എന്റെ അടുത്തേക്ക് വരുമ്പോ ഞാൻ ഒന്നും അറിയാത്ത അമുൽ ബേബിയെ പോലെ നിന്നു... അതെന്തിനാ,,, തരുന്നത് ഇരട്ടിയായി തരാമെന്ന് കരുതി.... ഇതൊക്കെ എങ്ങനെ എന്നായിരിക്കുമല്ലേ നീ ചിന്തിക്കുന്നുണ്ടാവുക

വിൻഡോ വഴി എന്റെ റൂമിലേക്ക് തുള്ളി ചാടിയിട്ട് നിന്റെ നെറ്റി ഭാഗ്യക്കേടിന് അറിയാതെ ടേബിളിന്റെ കാലിൽ തട്ടിയല്ലേ.. അപ്പൊ ടേബിളിൽ ഉള്ള സാധനങ്ങൾ ഒക്കെ അനങ്ങിയപ്പോ തന്നെ എന്റെ ഉറക്കം ഞെട്ടിയിരുന്നു... ഉറക്കം മാത്രമല്ല ഞാനും ഞെട്ടിയിരുന്നു.

കാരണം ഇന്നലെ രാത്രിയിൽ ഞാനും സിദ്ധുവും വീട്ടിലേക്ക് വരുന്ന വഴിക്ക് ആ ഐമനെ കണ്ടിരുന്നു... വേണ്ടാത്ത രീതിയിൽ പെരുമാറിയപ്പോൾ രണ്ട് നല്ലോണം പൊട്ടിക്കുകയും ചെയ്തിരുന്നു... അതിന്റെ പക തീർക്കാൻ അവനെന്റെ റൂമും തപ്പി പിടിച്ച് വന്നതാണോ എന്ന ഭയം... പക്ഷെ ചെറിയ ബൾബിന്റെ ആ മങ്ങിയ വെളിച്ചത്തിൽ നിന്റെയീ ഇളം നീല കണ്ണുകൾ തിളങ്ങി നിന്നത് കണ്ടപ്പോഴാ വന്നത് ഐമനല്ല നീയാണെന്ന് മനസ്സിലായത്

അപ്പൊ തന്നെ ഐമനല്ലല്ലോ എന്നോർത്തുള്ള ടെൻഷൻ മാറികിട്ടി... ഏതാണ്ട് അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും നിന്റെ അനക്കമൊന്നും കാണാഞ്ഞിട്ട് എഴുന്നേൽക്കാതെ തന്നെ നോക്കിയപ്പോ നീയുണ്ട് എന്റെ റൂം വീക്ഷിച്ചു കൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നു... അതെന്താണെന്ന് ഞാൻ പിന്നെ ചോദിച്ചു മനസ്സിലാക്കുന്നുണ്ട്

എന്നിട്ട് നീയെന്നെയും നോക്കി വരുന്നതിനു മുന്നേ ഞാൻ ഉറക്കം നടിച്ച് മുടിയൊക്കെ മുന്നിലേക്ക് ഇട്ട് പില്ലോയും കെട്ടിപിടിച്ചു കിടന്നു... എന്റെ മുടിയൊക്കെ നീ മാറ്റി വെച്ചു... പിന്നീട് കാര്യമായ അനക്കമൊന്നും കേട്ടില്ല... എനിക്ക് ആണേൽ ചിരി വന്നിട്ട് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലും... എങ്ങാനും ചിരി പൊട്ടിയാലോന്ന് ഓർത്തിട്ട് ഞാൻ തിരിഞ്ഞ് കിടന്നു... അവിടേം നീയെന്നെ വെറുതെ വിട്ടില്ല... പിന്നെ എന്റെ മുഖമടുപ്പിച്ച് കിടന്നിട്ട് ഫോട്ടോ എടുക്കുന്ന സൗണ്ട് ഒക്കെ കേട്ടിരുന്നു... എല്ലാം കഴിഞ്ഞ് നീ നെറ്റിയിൽ ചുംബനവും നൽകിയിട്ട് ജനൽ വഴി മരത്തിൽ കയറിയിട്ട് താഴേക്ക് തുള്ളുന്ന ശബ്ദം കേട്ടപ്പോ ഞാൻ വേഗം എഴുന്നേറ്റ് ജനലിന്റെ അടുത്തേക്ക് വന്നിട്ട് നീ പോവുന്നതും നോക്കി നിന്നു... ആരും കാണാതെ പാതിരാ കോഴിയെ പോലെ പമ്മി പമ്മി നടു ഒടിച്ചു നടന്ന് പോവുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാ വന്നത്

പിറ്റേന്ന് അതായത് ഇന്ന്,,, രാവിലെ നീ പിക് ചെയ്യാൻ വരുമെന്ന ഞാൻ കരുതിയത്... പിന്നെ ഇച്ചായൻ വന്ന് കാര്യങ്ങളൊക്കെ പറഞ്ഞപ്പോ ഞാനും സിദ്ധുവും അവന്റെ കൂടെ അങ്ങോട്ട് വന്നു... അങ്ങനെ അവിടുന്ന് തുടങ്ങിയതാ ഈ കളി... ഇന്നലെ വന്ന കാര്യമൊക്കെ നീയെന്നോട് പറയുമെന്ന ഞാൻ കരുതുയത്... ബട്ട്‌ ഞാൻ ചിന്തിച്ചത് വേ നീ ചിന്തിച്ചത് റേ,, വെവ്വേറെ... നീയെനിക്കിട്ട് ഒന്ന് താങ്ങി

ഓ പിന്നെ മാര്യേജ് കഴിഞ്ഞിട്ട് നടക്കേണ്ട കാര്യങ്ങളൊക്കെ അതിന് മുന്നേ നടന്നു കോപ്പ് എന്തൊക്കെയായിരുന്നു.... ഹഹ... ഇപ്പൊ എങ്ങനെയുണ്ട് മിസ്റ്റർ കെയ്സാൻ.... ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ.... നീയൊരു നാടകത്തിന് തുടക്കം കുറിച്ചപ്പോ ഞാനും അതിന് തുടക്കം കുറിച്ചു... അത്രെയേ ഉള്ളു... സെയിം സെയിം ഡിഫറെന്റ് ഡിഫറെന്റ്.... ഹുഹു.... അഭിനയിക്കാൻ എനിക്കും നന്നായിട്ട് അറിയാം... കണ്ടില്ലേ മൈ ഡിയർ ഫ്രോഡ്. "

എല്ലാ സത്യസന്തമായ കാര്യങ്ങളും ഞാൻ അവനോട് പറയുമ്പോൾ ഓരോന്ന് കേൾക്കുന്നതിനനുസരിച് അവന്റെ വായയുടെ വലിപ്പം കൂടുന്നുണ്ട്... എന്താന്നറിയില്ല ഒരു അവാർഡ് കിട്ടിയ ഫീൽ... ഹിഹി... എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും തലയിൽ ചക്ക വീണത്‌ പോലെയുള്ള അവന്റെ നിലപ് കണ്ടപ്പോൾ പൊട്ടിച്ചിരിക്കാനാ തോന്നിയത്

"എന്താ സിനുവേ അന്തം വിട്ട കുന്തം പോലെ നിൽക്കുന്നെ.... ഇതൊന്നും ഒട്ടും പ്രതീക്ഷിച്ചു കാണില്ലല്ലേ... യാഷ അത്രക്ക് അങ്ങേയറ്റം തരം താഴ്ന്നതല്ല.... ആത്മാർത്ഥയിൽ വിശ്വസിച്ചു സ്നേഹിക്കുകയൊക്കെ ചെയ്യുന്നുണ്ട്... ബട്ട്‌ നീ മോളിയാന്റി കൊടുത്ത വാക്ക് പോലെ അതിര് വിട്ട് ഞാനും കടക്കില്ല... ഏറെക്കുറെ കൊറേ കാര്യങ്ങൾക്ക് കീപ് ഡിസ്റ്റൻസ് ചെയ്തോണ്ട് തന്നെയാണ് ഞാനും നിന്നെ പ്രണയിക്കുന്നത്

എനിക്കറിയാം നീ മോളിയാന്റിക്ക് കൊടുത്ത വാക്ക് ഒരിക്കലും പിൻവലിക്കില്ലന്ന്... അത്രക്ക് വിശ്വാസമുണ്ട് എനിക്ക് നിന്നെ... ആ വിശ്വാസത്തെ ഒരിക്കലും തകർക്കില്ലന്ന് കരുതുന്നു... ഇങ്ങനെ മുന്നോട്ട് പോവാനാ എനിക്കിഷ്ടം... അതിൽ കൂടുതലൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല... ശരീരം കൊടുത്ത് സ്നേഹിക്കാൻ മാത്രം ബുദ്ധിയില്ലാത്തവൾ അല്ല ഈ യാഷ... മനസ്സ് കൊണ്ട് സഹോദര സ്നേഹം പങ്കുവെച്ച ഒരാളിൽ കണ്ടു ഞാൻ... സ്നേഹം കൈമാറുമ്പോൾ സൂക്ഷിച്ചും കണ്ടുമൊക്കെ കൈമാറണമെന്ന് ഞാൻ അന്നേ മനസ്സിലാക്കി... ആദുവിൽ നിന്ന്.. ചില സമയത്ത് അതെനിക്ക് ഒരു നല്ല പാടമായി തോന്നാറുണ്ട്... പിന്നെ നീ കൂടെ ഉള്ള നിമിഷങ്ങളിൽ എനിക്ക് എന്നും സാന്ത്വനം നൽകിയിട്ടേയുള്ളൂ... ആ കരുതലിലാണ് ഞാനിന്നും ക്ലോസ് ആയിട്ട് കൂടെ നിൽക്കുന്നത്... ആദുവിലുള്ള വിശ്വാസം അല്ല എനിക്ക് നിന്നിൽ... മറിച് എനിക്കെന്നും ഒരു തണലായി തോന്നാറുണ്ട് നിന്റെ ഓരോ സമീപനവും

ഒരുപക്ഷെ നീയെന്നെ ചതിച്ചു കൊണ്ട് വേറൊരുമുഖമായി എന്നോട് അടുത്താൽ നിന്നെ കൊല്ലാനും ഞാൻ മടിക്കില്ല സിനു... ആ സമയം സ്നേഹിച്ചു നടന്ന കാലമൊന്നും ഓർത്ത് ഞാൻ കരയില്ല... മറിച്ച് ആ നിമിഷങ്ങളൊക്കെ ഞാൻ ഒറ്റ നിമിഷം കൊണ്ട് വെറുത്ത് പോവും... ഈ നിന്നെയാണല്ലോ വിശ്വസിച്ചു സ്നേഹിച്ചു പോയത് എന്നോർത്തിട്ട്... എനിക്കായി പങ്കിട്ട ആ നിമിഷങ്ങൾ മാത്രമായിരിക്കില്ല ഞാൻ വെറുക്കുക.. മറിച് എന്നേ തന്നെ ഞാൻ വെറുത്ത് പോവും

ആദുവിൽ നിന്ന് എനിക്ക് അങ്ങനെയൊക്കെ സംഭവിച്ചിട്ടും ഞാൻ നിന്നോട് അടുത്ത് സമീപിക്കുന്നത് എന്തോണ്ടാണെന്ന് അറിയുമോ,,, സിദ്ധു പറഞ്ഞത് പോലെ എന്റെ ഉള്ളിലെ പേടി അകറ്റാൻ... ഒരു പുരുഷന്റെ സമീപനത്തിൽ കൂടി എനിക്കെന്റെ ഉള്ളിലെ ഭയം മാറ്റാൻ... എത്രയൊക്കെ മനസ്സിന് ധൈര്യം കൊടുത്തിട്ടും ചില സമയത്ത് എനിക്കാ ധൈര്യമൊക്കെ കൈവിടേണ്ട അവസ്ഥയൊക്ക വന്നിട്ടുണ്ട്... അത്‌ നിനക്ക് തന്നെ മനസ്സിലായിക്കാണും

കാരണം ആദ്യമൊക്കെ നീയെന്നിലേക്ക് അടുത്ത് വരുമ്പോ ചില സമയത്ത് ഞാൻ ഞാനല്ലാതെയായിട്ട് എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ കണ്ടില്ലായിരുന്നോ നീ... ആ സമയത്തൊക്കെ നീയാ മുന്നിൽ ഉള്ളതെങ്കിലും കണ്ണിൽ പ്രത്യക്ഷപ്പെടുന്നുന്നത് ആ രണ്ട് ചെകുത്താൻ മാരുടെ മുഖമാണ്... ആദുവിന്റെയും ഐമുവിന്റെയും... അപ്പോഴൊക്കെ ഒരു മിന്നായം പോലെ കഴിഞ്ഞതൊക്കെ ഉള്ളിൽ കൂടി പാഞ്ഞു പോവുമ്പോ എങ്ങനെ റിയാക്ട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു

അതിനെയൊക്കെ തട്ടി മറിച് കൊണ്ട് നീയെന്നെ സമാധാനിപ്പിക്കുമ്പോ എനിക്ക് കിട്ടുന്ന ആശ്വാസമുണ്ടല്ലോ... ഹോ... അതെങ്ങനെയാ നിന്നോട് പറയേണ്ടതെന്ന് അറിയില്ലെനിക്ക്... ചില സങ്കടവും സന്തോഷവും പുറത്ത് കാണിക്കാൻ കഴിയാത്ത ഒന്നാണെന്ന് പറയാറില്ലേ... അത്‌ പോലെ... ഒരു പെണ്ണായ എനിക്ക് അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടെയും എന്നേ കെയർ ചെയ്യുന്നത് തന്നെയാ എനിക്ക് നിന്നിൽ കൂടുതൽ ഇഷ്ടം... അതിനേക്കാൾ വലുത് വേറൊന്നും എനിക്കില്ല... "

***

എന്നിലെ വിശ്വാസത്തെ കൂട്ട് പിടിച്ച് അവള് പറയുന്ന ഓരോ വാക്കുകളും തികച്ചും എന്നേ അത്ഭുതപ്പെടുത്തിയിരുന്നു... കാരണം ഞാൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് പൂർണ്ണമായും അവള് മനസ്സിലാക്കിയിട്ട് അതെന്നോട് തന്നെ പറഞ്ഞു

ഇല്ല യാഷ... നിനക്കെന്നോടുള്ള സ്നേഹവും വിശ്വാസവും ഞാൻ ഒരിക്കലും കൈവിടില്ല... അതിനെ മുറുകെ പിടിച്ച് കൊണ്ട് തന്നെ ഞാൻ നിന്നോടൊപ്പം ഉണ്ടാവും... അതാണ് എനിക്കും ഇഷ്ടം... അതിനേക്കാൾ വലിയ മറ്റൊന്ന് എനിക്കും ഇല്ല യാഷ... നീ ആഹ്രഹിക്കുന്നത് പോലെയാ ഞാനും ആഗ്രഹിക്കുന്നത്... ഈ സ്നേഹവും വിശ്വാസവും എന്നും എന്റെ കൂടെയുണ്ടാവുമെന്ന്... ലവ് യൂ മോർ യാഷ

അത്രയും പറഞ്ഞവൾ നിർത്തിയപ്പോ ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തിയവൾ കണ്ണുകൾ ചെറുതായി നിറച്ച് കൊണ്ട് എന്നേ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു... എങ്ങോ എന്റെ മിഴികളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു... ആ കവിളിൽ ചെറുതായി തട്ടി കൊണ്ട് അവളെ കെട്ടിപ്പിച്ചു

"എന്നാലും യാഷ,,, നീയെന്നെ തോൽപിച്ചു കളഞ്ഞല്ലോടി... ഇത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല ഞാൻ... എന്നേക്കാൾ നന്നായിട്ട് നീ അഭിനയിച്ചു... നോട്ട് ബാഡ്... നിനക്കുണ്ടല്ലോ DRAMA QUEEN ഉള്ള അവാർഡ് തന്നെ തരണം... ലോകത്ത് വെച് തന്നെ മികച്ച അഭിനയത്തിനുള്ള എല്ലാ അവാർഡും നിനക്ക് തന്നെ തരണം.."

"അത്രക്ക് വേണോ സിനുവേ... ഞാനറിയാതെ ഒരു പ്രാവശ്യം റൂമിലേക്ക് വന്നപ്പോ എപ്പോഴും പറ്റിക്കാമെന്ന് കരുതിയോ... അത്‌ നടക്കില്ലട്ടോ... ഹിഹി... "

ഇത്രേം നേരം നെഞ്ചിൽ മാറോടു തല ചായിച്ചു നിന്ന അവള് ഞാൻ പറയുന്നതൊക്കെ കേട്ടിട്ട് തല ഉയർത്തി അങ്ങനെ ചോദിച്ചപ്പോൾ ഞാൻ കണ്ണിറുക്കി കാണിച്ചിട്ട് ഒന്ന് ചിരിച്ചു കൊടുത്തു

ലേഡീസ് ട്രയൽ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ വേണ്ടി ഞാൻ പെടാപാട് പെട്ടിരുന്നു... കയറുമ്പോൾ ഇത്ര റിസ്ക് ഇല്ലായിരുന്നു.. കൂൾ ആയി തെന്നെ കയറി.. ഇറങ്ങാൻ വല്ലാത്ത പാട്... യാഷയെന്ന ധീര വനിതയുള്ളപ്പോൾ ഇതൊക്കെയെന്ത്... നിസ്സാരം

ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഫുഡടിയും കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ വൈകിയിരുന്നു... അപ്പോഴേക്കും ബേബി മോൾ സ്കൂളും വിട്ട് വന്നിരുന്നു... ഹാളിൽ കയ്യും കെട്ടി ശുണ്ഠി പിടിച്ചിരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി അത്‌ പോവുമ്പോ കൂടെ കൂട്ടാതിരുന്നതിന്റെതാണെന്ന്

"ദേ,,, സിനു എന്തൊക്കെയാ ബേബി മോൾക് വാങ്ങി കൊണ്ടുവന്നതെന്ന് നോക്കിയേ,,, ഐസ്ക്രീം ബേബിയുടെ സ്പെഷ്യൽ ചോക്ലേറ്റ് പാൽമിട്ടായി ഒക്കെയുണ്ട്.... "

"വൗ... ഞാൻ കരുതി സിനു എന്നേ മറന്നെന്ന്... അപ്പൊ ബേബി മോളേ ഓർമയുണ്ടായിരുന്നല്ലേ... താങ്ക്യൂ... "

അവളുടെ ഫേവരീറ്റ് ഐറ്റംസ് ഒക്കെ മുന്നിൽ വെച് കൊടുത്തപ്പോൾ ആള് ഹാപ്പിയായി... ഞാൻ കരുതി ഇതിലൊന്നും വീഴില്ലന്ന്... പാൽമിട്ടായി കണ്ടാൽ പിന്നെ അവൾക് വേറൊന്നും വേണ്ടി വരില്ലല്ലോ

അന്നാ രാത്രിയിൽ ഊണിലും ഉറക്കിലും മുന്നിൽ തെളിഞ്ഞു വരുന്ന മുഖം അവളുടെതായിരുന്നു... ചില സമയത്ത് എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നത് പോലെഅപ്പോഴാ എനിക്ക് ഇന്നലെ നടുറോഡിൽ വെച് ഐമനെ കണ്ട കാര്യം ഓർമ വന്നത്... അപ്പൊ അവനിട്ട് പൊട്ടിച്ചത് യാഷയായിരുന്നല്ലേ... ചുമ്മാ അല്ല എന്താണെന്ന് ചോദിച്ചപ്പോൾ ഒരു മറുപടിയും തരാതെ ദേഷ്യം പിടിച്ചു പോയത്..എന്തിനാ പുന്നാര ഐമനെ നീ ചോദിച്ചു വാങ്ങുന്നത്... അതിനൊക്കെ ഒരു പരിധിയില്ലേ... അവളുടെ കൈ കൊണ്ട് തന്നെ നിനക്ക് മരിക്കണമെന്ന് അത്രക്ക് ആഗ്രഹം ഉണ്ടോ... അതോണ്ടാണോ ഒരു കാര്യവും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞ് സിംഹത്തിന്റെ മുന്നിൽ പൂച്ചക്കുട്ടി ചാടുന്നത് പോലെ ചാടുന്നത്... അയ്യേ.... നിന്റെ കാര്യം കഷ്ടം തന്നെ... നിന്നെ നേരിടാൻ എന്നേക്കാൾ ധാരാളം യാഷ തന്നെ... വേണ്ടത് പോലെ കൈകാര്യം ചെയ്തോളും

***

"ഹരേ വാഹ്... അപ്പൊ നാളെ അവര് മുംബൈയിലേക്ക് പോവുകയാണല്ലേ... അതും എല്ലാവരും... അവന്റെ ആവശ്യതിനെന്തിനാ ബാക്കിയുള്ളവർ വാല് പോലെ പോവുന്നത്... അവൻ പോയിക്കോട്ടെ,,, ബട്ട്‌ അവളെ എനിക്ക് വേണം... ഇവിടെ ഈ വീട്ടിൽ... അഹങ്കാരം മൂത്ത് എന്നേക്കാൾ മോളിലാ ഉള്ളതെന്ന അവള്ടെ വിചാരം... ഇന്നലെ രാത്രിയിൽ എന്നോട് അങ്ങനെയൊക്കെ ബീഹെവ് ചെയ്തിട്ട് ഞാൻ ചുമ്മാതിരിക്കുമോ... അതിന് ഐമനൊന്ന് മാറേണ്ടി വരും... ദേ ഇപ്പൊ ഈ രാത്രിയിൽ തന്നെ അവളെയാ ഗോഡൗണിലേക്ക് കൊണ്ട് വരണം... ഞാൻ എത്തുന്നതിന് മുന്നേ അവളവിടെ എത്തിയിരിക്കണം.. കേട്ടല്ലോ... മുംബൈയിലേക്ക് അവന്റെ കൂടെ അവൾ പോവാൻ പാടില്ല.. ഓകെ... "

"ഓക്കേ സർ... ഇങ്ങനെയൊക്കെ ചെയ്ത് ഞാൻ സാറിന്റെ കൂടെ തന്നെ നിൽക്കാം... ബട്ട്‌ പറഞ്ഞ കാശിനെക്കാൾ ഡബിൾ കാശ് എനിക്ക് തരണം... നിങ്ങള് പറയുന്നതിനേക്കാൾ റിസ്ക് ജോലിയാ ഞാൻ ചെയ്യുന്നത്... "

"കാശ് കൊടുത്ത് നിന്നെ കൂടെ നിർത്തിയത് ചുമ്മാതല്ല... പറയുന്നതെന്തും തരുമെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ... പിന്നെന്തിനാ ഇപ്പൊ ഒരു സംസാരം... "

"ഓക്കേ... സൂചിപ്പിച്ചെന്നെയുള്ളൂ... "

"വേഗം ചെല്ലാൻ നോക്ക്... "

***

"എന്തോ മനസ്സ് പറയുന്നു ഈ യാത്രയിൽ എനിക്കെന്റെ ഹാനുവിനെ കിട്ടുമെന്ന്... ആ പറയുന്നത് നേരെയാവാനാ ഞാൻ ആഗ്രഹിക്കുന്നത്...  വല്ലാതെ സന്തോഷിച്ചു നിൽക്കുവാ... ഈ യാത്രയിലും അവനെ കിട്ടിയില്ലെങ്കിൽ പിന്നെ,,,, "

അത്രയും പറഞ്ഞവൾ നിർതിയിട്ട് ആകാശത്തിൽ വെട്ടി തിളങ്ങുന്ന നക്ഷത്രങ്ങളെയും നോക്കി കണ്ണുകൾ നിറച്ചു

"കിട്ടിയില്ലെങ്കിൽ,,, ഇനിയെന്നും അവനെനിക്ക് വെറുമൊരു ഓർമയായിരിക്കും... "

എത്രത്തോളം നിന്റെ ഉള്ളം പിടയുന്നുണ്ടെന്ന് എനിക്കറിയാം സിദ്ധു... ഈ യാത്ര വെറുമൊരു യാത്രയായിരിക്കില്ല... പലതും പ്രതീക്ഷിച്ചു കൊണ്ടുള്ള യാത്രയാണ്... നിന്റെ ഹാനുവിനെ നിന്റെ കൈകളിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ പ്രയത്നിക്കുകയാണ് ഞങ്ങളൊക്കെ

ഞാൻ കിടക്കാൻ പോവാന്ന് പറഞ്ഞപ്പോ കുറച്ച് നേരം ഇവിടെയിരിക്കട്ടേന്നും പറഞ്ഞ് അവൾ ഗാർഡനിൽ തന്നെയിരുന്നു... തനിയെ ഇരിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് കൂടുതൽ വിളിച്ച് വലിച്ചില്ല

ബെഡിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കത്തെ കൂട്ട് പിടിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് കഴിഞ്ഞില്ല... മനസ്സാകെ വല്ലാതെ ആസ്വസ്ഥപ്പെടുന്നത് പോലെ... സിദ്ധു പോയി കിടന്നിട്ടും എനിക്ക് ഉറക്കം വന്നതേയില്ല

"യാഷ,, എടി കൊച്ചേ,,, ഒന്നിങ്ങു വന്നെ,,, "

നേരെ ഒപോസിറ്റ് റൂമിൽ നിന്ന് ആന്റിയുടെ വിളി കേട്ടപ്പോൾ ഞാൻ അങ്ങോട്ട് ചെന്നപ്പോൾ രണ്ട് കാലും ബെഡിൽ നീട്ടി വെച്ചിട്ട് തടവുന്ന ആന്റിയെ കണ്ടപ്പോൾ ഒരുനിമിഷം ആ സ്ഥാനത് മാനൂപ്പാന്റെ മുഖം തെളിഞ്ഞു വന്നു.... മാനൂപ്പാ ഇരിക്കുന്ന അതേപോലെ തന്നെ ആന്റിയും ഇരിക്കുന്നു

"മോളേ യാഷ,,, ഈ തൈലം ഒന്ന് പുരട്ടി താടി... നിന്റെ കൈകൾ കൊണ്ട് തടവുന്നത് അത്‌ നിന്റെ ഉമ്മ തടവുന്നത് പോലെയാ... വല്ലാതെ ആശ്വാസം കിട്ടുന്നുണ്ട്... വാ മോള്‌ ഇങ്ങോട്ട് വാ... "

മാനൂപ്പാന്റെ ആ വാക്കുകൾ വന്നെന്നെ തലോടിയപ്പോൾ ചിരിച്ച് കൊണ്ട് ഞാൻ ഏതോ ലോകത്ത് എന്നപോലെ അങ്ങോട്ട് നടന്നിട്ട് കയ്യിലുള്ള തൈലം എടുത്ത് ആ മുഖം നോക്കി കൊണ്ട് കാലിൽ തടവി

"എന്ത്യേ കൊച്ചേ ഇങ്ങനെ കണ്ണൊക്കെ നിറച്ച് നോക്കുന്നത്... എന്തെങ്കിലും പ്രശ്നം ഉണ്ടോ മോൾക്ക്.. മുഖമാകെ വല്ലാതിരിക്കുന്നല്ലോ... "

ചിന്തയേയും കാഴ്ചയേയും തികട്ടി കൊണ്ട് ആന്റിയുടെ ശബ്ദം കാതുകളിൽ തട്ടിയപ്പോഴാണ് ബോധത്തിലേക്ക് വന്നത്.... എല്ലാം മനസ്സിലായി എന്നോണം ആന്റിയെന്റെ കണ്ണൊക്കെ തുടച്ചു തന്നിട്ട് മുഖമൊന്നു തലോടി

ആ തൈലത്തിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറുമ്പോൾ തന്നെ മാനൂപ്പാനെ ഓർമ വരുന്നു... അരികിൽ എവിടെയോ ഉള്ളത് പോലെ ഒരു തോന്നൽ തലോടുന്നത് പോലെ

"ഹ്മ്മ്... പണ്ട് നിന്റെ മാനൂപ്പ പറയാറുണ്ട് നിന്റെയീ കൈകൾക്ക് വല്ലാത്ത ശക്തിയും പ്രതിഭാസവുമാണെന്ന്... നിന്റെ കൈകൾക്ക് മാത്രമല്ല അത്‌ നിന്റെ മനസ്സിനും ഉണ്ടെന്ന്... എനിക്കറിയാം കൊച്ചിനെയിപ്പോ മാനൂപ്പാന്റെ ഓർമ്മകൾ വന്ന് തലോടിയിട്ടുണ്ടാവുമെന്ന്... സാരമില്ല

മതി മോളേ,,, അതേയ് ഞാൻ അടുക്കളയിൽ പാത്രത്തിൽ വെള്ളം എടുത്ത് വെച്ചിരുന്നു... അതെടുക്കാൻ മറന്നു പോയി... മോളൊന്ന് അതെടുത്തു വാ... വേം ചെല്ല്... "

"ഹ്മ്മ്.... "

ആ തൈലത്തിന്റെ മണവും കൂട്ട് പിടിച്ചു ഞാൻ താഴെ കിച്ചണിലേക്ക് പോവുമ്പോ വിൻഡോയിൽ ഒരു മിന്നായം പോലെ നിഴൽ രൂപം കണ്ടതും ഞാനൊന്ന് ഞെട്ടി... ചിലപ്പോൾ തോന്നിയതാവുമെന്ന് കരുതി ഞാൻ കാര്യമാക്കിയില്ല

കിച്ചണിന്റെ ഭാഗത്തേക്ക്‌ പോയപ്പോ വാതിലൊക്കെ തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ ഒന്ന് പേടിച്ചു... ഇനി ശെരിക്കും ആ നിഴൽ ഉള്ളത് തന്നെയായിരുന്നോ... ആരായീ ഡോറൊക്കെ തുറന്ന് വെച്ചത്...? ഇനി ആന്റി അടക്കാൻ മറന്നു പോയാതാണോ...? 

ആയിരിക്കും... ഈയിടെയായി വല്ലാതെ ഓർമ്മക്കുറവുണ്ട് ആന്റിക്ക്

ലൈറ്റ് ഇട്ട് ഞാൻ വാതിൽ അടക്കാൻ വേണ്ടി പോയപ്പോ ബ്ലാക്ക് ഡ്രെസ്സിനാലേ മുഖമടക്കം മറച്ചു വെച്ചിട്ട് ഒരു രൂപം മുന്നിൽ നിൽക്കുന്നത് കണ്ടതും വാ തുറന്ന് ഒച്ച വെക്കാൻ നിന്നപ്പോ അയാൾ ഉള്ളിലേക്ക് തള്ളി കയറിയിട്ട് മുതുകിൽ പിടിച്ച ശേഷം ഒരു വെള്ള കർച്ചീഫ് എന്റെ വായോട് ചേർത്ത് പിടിച്ചതും സെക്കന്റുകൾക്ക് ശേഷം ആകെ തളരുന്നത് പോലെ തോന്നിയെനിക്ക്.... 

കിടന്നിടത്ത് നിന്ന് ചെരിഞ്ഞിട്ടും മറിഞ്ഞിട്ടും ഉറക്കം വരാഞ്ഞതും റൂമിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു... എനിക്ക് ഉറക്കം കിട്ടുന്നില്ല...അതോണ്ട് അവളും ഉറങ്ങേണ്ടന്ന് കരുതി ഞാൻ ഫോണിൽ വിളിച്ചു.. എത്രയോ മിനിറ്റുകൾ റിങ് ചെയ്തു എന്നല്ലാതെ അറ്റൻഡ് ചെയ്തില്ല... ഉറങ്ങിയിട്ടുണ്ടാവും അതാ എടുക്കാത്തത്... ഇപ്പൊ ശെരിയാക്കി തരാം നീയെന്റെ ഉറക്കം കളഞ്ഞിട്ട് സുഖത്തോടെ ഉറങ്ങാമെന്ന് കരുതേണ്ട മിസ് യാഷ യഷ്മിൽ.... ബുഹഹ.

സിദ്ധുവിന്റെ നമ്പറിൽ വിളിച്ച് അവളെ ഉണർത്താൻ വേണ്ടി പറഞ്ഞപ്പോ ആ കോപ്പാത്തി ആണേൽ ഉറക്കത്തിൽ എന്തൊക്കെയോ പിച്ചും പേയും പറയുന്നു

"ഒരു തരത്തിലും നീയെന്നെ ഉറങ്ങാൻ സമ്മതിക്കില്ലല്ലേ ഹാനു... എന്റെ ഉറക്കം കളഞ്ഞിട്ട് നിന്റെയീ രാത്രിയിലുള്ള വിളിയും കാണലും കാരണം എനിക്ക് ഒട്ടും ഉറങ്ങാൻ സമയം കിട്ടുന്നില്ല ഹാനു... പ്ലീസ്... ഇന്നൊരു ദിവസം നിന്നെയും സ്വപ്നം കണ്ട് ഞാൻ ഉറങ്ങട്ടെ... പ്ലീസ് ഹാനു... പ്ലീസ്... "

ഒട്ടും പ്രതീക്ഷിക്കാതെയുള്ള സിദ്ധുവിന്റെ ആ സംസാരം തികച്ചും എന്നേ അലട്ടിയിരുന്നു... നെയ്ഹാൻ ആണെന്ന് കരുതി ഉറക്കത്തിൽ അവളെന്തൊക്കെയോ പറയുമ്പോൾ കൂടുതൽ നേരം അതും കേട്ടോണ്ട് നിൽക്കാൻ എന്നേ കൊണ്ട് കഴിഞ്ഞില്ല.... ഓരോ നിമിഷവും അവളുടെ ഉള്ളിൽ നാനുവുണ്ട്

"സിദ്ധു ഞാൻ കെയ്സാനാണ്.. നെയ്ഹാൻ അല്ല... "

ഞാനത് പറഞ്ഞപ്പോ ഒരു വിറയലോടെ അവൾ സോറിന്ന് പറഞ്ഞതും ഞാൻ ഇറ്റ്സ് ഓകെന്ന് പറഞ്ഞിട്ട് യാഷയെ വിളിക്കാൻ പറഞ്ഞു

അവളെ റൂമിൽ എവിടെയും കാണുന്നില്ലന്ന് പറഞ്ഞപ്പോ വല്ലാത്തൊരു സംശയം ഉള്ളിൽ നുകരുകയായിരുന്നു

"സിനു ഇല്ല... ഞാൻ നോക്കി.. ഈ രാത്രിയിൽ അവള് ഇതെവിടെ പോയി..

യാഷ,, യാഷ,, എടി,, "

അവളെ നീട്ടി വിളിക്കുന്ന സിദ്ധുവിന്റെ ശബ്ദം കേട്ടപ്പോൾ എനിക്ക് മനസ്സിലായി അവൾ അവിടെയില്ലെന്ന്... മോമിനോട്‌ ഞാൻ കാര്യം പറഞ്ഞ ശേഷം സണ്ണിയെയും കൂട്ടി നേരെ അവള്ടെ വീട്ടിലേക്ക് പോയി.. അപ്പോഴേക്കും വീടാകെ ലൈറ്റ് പരന്നിരുന്നു

സിദ്ധുവും ഷിയാനും കൂടി പല വഴിക്ക് നോക്കുന്നത് കണ്ടപ്പോൾ ഞാൻ അകത്തേക്ക് കയറി അവരോടൊപ്പം യാഷയെ തപ്പി നടന്നു... ഇടയിൽ കിച്ചണിന്റെ ഭാഗത്തെ ഡോർ തുറന്ന് വെച്ചത് കണ്ടതും നിലത്തൊക്കെ എന്തൊക്കെയോ തട്ടിയിട്ടതും കൂടി കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഇന്നലെ ഐമനിട്ട് പൊട്ടിച്ചതിന്റെ പിന്നിൽ അവൻ തന്നെ അവളെ പൊക്കിയതായിരിക്കുമെന്ന്... അവനെ തടുക്കാനുള്ള ധൈര്യം അവളിൽ ഉള്ളത് കൊണ്ട് എനിക്ക് വലിയ പേടി ഇല്ല

ഈ രാത്രിയിൽ ഇവിടെ വന്ന് കിച്ചൻ വഴി അവളെ പൊക്കി കൊണ്ട് പോകണമെങ്കിൽ എന്തെങ്കിലുമൊക്കെ ഇടയിൽ നടന്നിട്ടുണ്ടാവും... അല്ലാതെ ഈ രാത്രിയിൽ അതും കറക്ട് കിച്ചണിൽ തന്നെ.. ഇറ്റ്സ് strange... ഇത്രയും ബഹളം ഉണ്ടായിട്ടും മോളിയാന്റിയെ അവിടെങ്ങും കാണാത്തത് കണ്ടപ്പോൾ ഞാൻ സിദ്ധുനോട്‌ ആന്റിയെ വിളിച്ചോണ്ട് വരാൻ പറഞ്ഞു... 
അന്നേ എനിക്ക് ഡൌട്ട് തോന്നിയത മോളിയാന്റി ഇവർക്കിടയിൽ നിന്ന് ഹൈഡ് ആൻഡ് സീക്ക് കളിക്കുകയായിരുന്നെന്ന്... ഇതിൽ ആന്റിക്ക് നല്ല പങ്കുണ്ടെന്ന് എനിക്ക് മനസ്സിലായി

കുറച്ച് കഴിഞ്ഞപ്പോ അവൾ ആന്റിയെ കൂട്ടി വന്നതും ഹാളിൽ ഈ രാത്രിയിൽ ഞങ്ങളെയൊക്കെ കണ്ടതിന്റെ ഷോക്കിൽ ആള് ഇമ വെട്ടാതെ നോക്കുന്നുണ്ട്

"എന്താ കൊച്ചേ പ്രശ്നം... ഇതെന്താ ഈ സമയത്ത് ഇവരൊക്കെ... "

സിദ്ധുവിനോട് ആന്റി അത് ചോദിച്ചപ്പോൾ അവൾ യാഷ മിസ്സ്‌ ആയ കാര്യം പറഞ്ഞതും ആ മുഖത്ത് ഒരു ഞെട്ടൽ കണ്ടിരുന്നു... നെഞ്ചിൽ കൈ വെച് കൊണ്ട് ആന്റി കർത്താവേന്ന് നീട്ടി വിളിച്ചതും ഞാൻ ആൾടെ കയ്യിൽ പിടിച്ച് ഒരു ചെയറിൽ ഇരുത്തി... ശേഷം ഞാനും ആന്റിക്ക് നേർക്ക് ആയി ഇരുന്നു... ഇതൊക്കെ കണ്ടിട്ട് ബാക്കിയുള്ളവർ എന്തെന്നുള്ള മട്ടിൽ നോക്കുന്നുണ്ട്

"ആന്റി,,, ആന്റി ആരെയും ഭയക്കേണ്ട... മകനെന്ന പോലെ എല്ലാ തടസ്സങ്ങളിൽ നിന്നും രക്ഷിക്കാൻ ഞാൻ ഉണ്ടാവും... അതോണ്ട് സത്യം സത്യമായ രീതിയിൽ പറ... "

ആന്റിയോട് ഞാനങ്ങനെ ചോദിച്ചപ്പോൾ ഞാൻ പറയുന്നതെന്തെന്ന് മനസ്സിലാവാതെ എന്നെയും ബാക്കിയുള്ളവരെയും മാറി മാറി നോക്കി

"എന്താ കൊച്ചേ നീ പറയുന്നേ,, എനിക്കൊന്നും മനസ്സിലായില്ല... "

"ഒരു ഊഹം വെച്ച ഞാൻ പറയുന്നത്... അത്‌ ശെരിയാണേലും തെറ്റാണേലും ആന്റി എന്നോട് സത്യം പറയണം... സത്യം മാത്രം... കളവ് പറയുന്നത് എനിക്ക് ഇഷ്ടമല്ല... പ്രായം പോലും നോക്കാതെ ഞാൻ പലതും പറഞ്ഞെന്ന് വരും... "

അപ്പൊ ആന്റിയുടെ മുഖമൊന്ന് വിളർന്നിരുന്നു

"ഷാജഹാൻ മൻസിലിൽ നിന്ന് ആന്റി സ്വയമേ ഇറങ്ങി വന്നതല്ല... മനപ്പൂർവം അവര് ആന്റിയെ പറഞ്ഞയച്ചതാണ്... അതും യാഷയുടെയും സിദ്ധുവിന്റെയും അടുത്തേക്ക്... അതെന്തിനാ..? എന്ത് കാര്യത്തിന് വേണ്ടിയാ ആന്റിയെ അവര് ഇങ്ങോട്ട് പറഞ്ഞയച്ചത്...? ഇവരേ ആ ചെകുത്താന്റെ വീട്ടിലേക് തിരിച്ചു കൊണ്ട് പോവാനോ... പറ ആന്റി... സത്യസന്തമായി ഓരോ കാര്യങ്ങളും എന്നോട് പറ.. ഇവരെയൊക്കെ മുൻനിർത്തി കൊണ്ട്... "

"കെയ്സാൻ... താനെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്... മോളിയാന്റിയെ കുറിച്ച് നീ എന്താ കരുതിയത്... ആന്റി എന്ത് ചെയ്തുന്ന നീ പറയുന്നത്... നിനക്കെന്താ വട്ടാണോ കെയ്സാൻ... ഒരുമാതിരി കുറ്റം ചെയ്ത പുള്ളിയെ പോലെ ആന്റിയെ ചോദ്യം ചെയ്യുന്നത് നിർത്ത്.. ആന്റിയെന്നും ഞങ്ങളുടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്തിട്ടേയുള്ളൂ... ആ സാത്താൻമാരുടെ കൂടെ നിന്ന് ഞങ്ങൾക്ക് നേരെ നീ പറഞ്ഞ ഹൈഡ് ആൻഡ് സീക്ക് കളിക്കാൻ ആന്റിക്ക് കഴിയില്ല... നിനക്ക് ചിലപ്പോൾ മനസ്സിലായിക്കാണും ഇപ്പൊ യാഷയെ കൊണ്ട് പോയത് ആ ഐമൻ ആയിരിക്കുമെന്ന്... ആന്റിയെ പിടിച്ചു നിർത്തി ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു സമയം കളയാതെ അവളെ പോയി രക്ഷിക്കാൻ നോക്ക്... "

ആന്റിയെ ഞാൻ ചോദ്യം ചെയ്തതൊന്നും പിടിക്കാഞ്ഞിട്ട് കുറച്ച് കനപ്പിച്ചു കൊണ്ട് സിദ്ധു സംസാരിച്ചതും അവൾക്ക് ഒരു പരിഹാസ ചിരി നൽകി ഞാൻ ആന്റിയിലേക്ക് തന്നെ നോട്ടം തെറ്റിച്ചു

"അത്‌ കേട്ടോ ആന്റി... ഒരു മദറേ പോലെ കണ്ട് സ്നേഹിച്ച് വിശ്വസിക്കുകയായിരുന്നു ഇവരൊക്കെ... ബട്ട്‌ അവർക്ക് അറിയില്ലല്ലോ നിങ്ങൾ ഇവരേ കുടുക്കാൻ വേണ്ടി വന്നതാണെന്ന്... ആ സ്നേഹത്തെയും വിശ്വാസത്തേയും മാനിച്ചു കൊണ്ടെങ്കിലും സത്യം പറഞ്ഞെ പറ്റു... അല്ലെങ്കിൽ എനിക്ക് പറയിപ്പിക്കേണ്ടി വരും

ആൻഡ് സിദ്ധു... യാഷ ആ പഴയ യാഷ അല്ലെന്ന് എന്നേക്കാൾ നന്നായിട്ട് നിനക്കറിയില്ലേ... അതുകൊണ്ട് അവനെ കൈകാര്യം ചെയ്യാൻ അവൾ ധാരാളം

ഇനി ആന്റി പറ... "

ഒരുപാട് തവണ ഞാൻ കുറച്ച് മയത്തിൽ സംസാരിച്ചെങ്കിലും ആന്റി ഒന്നും പറയാത്തത് കണ്ടപ്പോൾ എനിക്ക് ദേഷ്യത്തോടെ സംസാരിക്കേണ്ടി വന്നു.... ഒട്ടും പ്രതീക്ഷിക്കാതെ എന്നിൽ നിന്ന് അങ്ങനൊരു പെരുമാറ്റം കണ്ടപ്പോൾ ആന്റിയൊന്നു വിറച്ചതും വിറയാർന്ന ശബ്ദത്തോടെ ആന്റി കാര്യങ്ങൾ പറയാൻ തുടങ്ങി

***

"ഞങ്ങള്ക്ക് വെച് വിളമ്പി തരാൻ മാത്രം നീയിവിടെ വേണ്ട... വേറെ എവിടെയെങ്കിലും പോയിക്കോ... ഇറങ്ങി പോവെന്ന് പറഞ്ഞാൽ പോയിരിക്കണം... കേട്ടോ...."

ഗർജിച്ചു കൊണ്ട് ഷാജഹാൻ മോളിയോട് അങ്ങനെ പറഞ്ഞതും ഞെട്ടൽ വിട്ട് മാറാതെ സാരി തുമ്പ് വായോട് ചേർത്ത് പിടിച്ചിട്ട് കണ്ണീർ പൊടിയിക്കാൻ തുടങ്ങി

"നിന്റെയീ കള്ള കണ്ണീരൊന്നും എന്റെ മുന്നിൽ ചെലവാകില്ല... ഇങ്ങോട്ട് വരുമ്പോ ഞാൻ പറഞ്ഞിരുന്നു പറയുന്ന സമയത്ത് ഇറങ്ങി പോവാൻ പറഞ്ഞാൽ ഇറങ്ങി പോവണമെന്ന്... പിന്നെന്തിനാ ഇവിടെ തന്നെ തങ്ങിയിരിക്കുന്നത്... നാണമില്ലേ നിനക്ക്... "

"എന്താ സാറേ ഇങ്ങനെയൊക്കെ പറയുന്നത്... അറിയാവുന്നതല്ലേ എനിക്ക് ആരും ഇല്ലാന്ന്... പിന്നെന്തിനാ എന്നോട് ഇങ്ങനെയൊക്കെ സംസാരിച്ചത്... ഇന്ന് വരെ നിങ്ങൾക്ക് ഒരു ശല്യമായിട്ടില്ലല്ലോ ഞാൻ... ഇനി ആവേം ഇല്ല... വീട്ടിലേ  ജോലിയൊക്കെ ചെയ്ത് ഞാൻ ഇവിടെ തന്നെ തങ്ങിക്കോളാം... ആട്ടി പുറത്താക്കരുത്... കാല് പിടിക്കാം ഞാൻ.... "

"നിന്നെപോലെയുള്ള ആരുമില്ലാത്തവരെയൊന്നും ഈ വീട്ടിൽ താമസിക്കേണ്ട ആവശ്യമൊന്നും എനിക്കില്ല... അത്രക്ക് നല്ല മനസ്സിന്റെ ഉടമയൊന്നും അല്ല ഞാൻ.. അന്ന് ഞാനും ഉപ്പയും വണ്ടിയിൽ പോവുമ്പോ എവിടുന്നോ ചാടി വന്നിട്ട് ഒരു സഹായം ചോദിച്ചോണ്ട് വന്നതല്ലേ നീ... നിന്റെ തേങ്ങലുകൾക്കും വേദനകൾക്കും ശമനമായിക്കോട്ടേന്ന് കരുതിയിട്ടാ അങ്ങേര് ഇങ്ങോട്ട് കൂട്ടി വന്നത്... അല്ലാതെ ഞാൻ പറഞ്ഞിട്ടൊന്നും അല്ലല്ലോ... ആ ഉപ്പ ഇപ്പൊ മണ്ണിനടിയിൽ കിടക്കുന്നു... ഇനി എന്തിനാ നീയിവിടെ... ഇവിടെ കൊണ്ട് വന്ന ആ മഹാൻ പോയില്ലേ... അപ്പൊ പിന്നെ ഒരാവശ്യവും ഇല്ല... "

ഒട്ടും ദയ ഇല്ലാതെയുള്ള അയാളുടെ വാക്കുകൾ കേട്ടിട്ട് ആ സ്ത്രീക്ക് വെറുപ്പും അറപ്പും തോന്നി... ഇത്ര ക്രൂര മനസ്സിന്റെ ഉടമയാണെന്ന് അറിയാൻ വൈകി പോയല്ലോ എന്ന ചിന്ത അവരിൽ ഉടലെടുത്തു.... വാക്കുകൾ കൊണ്ട് ആരോരുമില്ലന്ന് കുത്തി നോവിക്കുമ്പോ ഇത്രേം കാലം സ്വന്തമെന്ന് കരുതിയെ എല്ലാവരെയും കുറിച്ചോർത്ത് ഉള്ളമാകെ വിങ്ങി

"കരഞ്ഞു അഭിനയിക്കാതെ ഇറങ്ങി പോടീ... ഇപ്പൊ തന്നെ... "

ആ വാക്കുകൾ കേൾക്കേണ്ട താമസം അവർ തലയും താഴ്ത്തി നേരെ റൂമിലേക്ക്‌ ഓടി... സ്വന്തം കുടുംബത്തെ പോലെ സന്തോഷത്തോടെ കഴിഞ്ഞ ഓരോ നിമിഷങ്ങളും ഓർത്ത് ആ ഉള്ളമാകെ വിതുമ്പി

´ഇങ്ങനൊരു പാഴ് ജന്മം എന്തിനാ എനിക്ക് ഏകിയത്... അഞ്ചു മക്കളുടെ തള്ളയെന്ന് പറഞ്ഞിട്ട് തിരിഞ്ഞു നോക്കാൻ ആരും ഇല്ല... ഇവിടെ വന്നപ്പോ ഇവരൊക്കെ ആരൊക്കെയോ ആയി മാറിയിരുന്നു... ആരുടേ അടുത്ത് പോകും ഞാൻ... ആർക്കും വേണ്ടാത്ത ഒരു ജീവിതം എന്തിനാ തുടരുന്നത്... ഇതിനകം മരിക്കുന്നതല്ലേ നല്ലത്... `

ബാഗിൽ വസ്ത്രങ്ങൾ എടുത്ത് വെക്കുന്നതിനിടയിൽ പലതും ആലോചിച്ച് കണ്ണുകൾ നിറയുകയായിരുന്നു.. താൻ പോവാൻ കാത്ത് നിൽക്കാൻ വേണ്ടി റൂമിന്റെ പുറത്ത് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആ വീട്ടിലുള്ളവരുടെ നിഴൽ തന്റേ കണ്ണിൽ പെട്ടപ്പോൾ ഒന്നും നോക്കാതെ യാത്ര പോലും പറയാനുള്ള സാവകാശം തരാതെ ഇറങ്ങുകയായിരുന്നു

"നിൽക്കവിടെ... "

ഈ രാത്രിയിൽ എവിടേക്ക് പോവാനാ എന്ന ചിന്തയോടെ പടിയിറങ്ങുമ്പോൾ പിന്നിൽ നിന്ന് അങ്ങനൊരു ശബ്ദം കേട്ടപ്പോ ഒരു ഞെട്ടലോടെ അവിടെ നിന്നിട്ട് തിരിഞ്ഞു നോക്കി... ചെറിയ കെട്ട് പണം തന്റേ നേർക്ക് എറിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു

"ഇത്രേം നാളും അന്തിയും മോന്തിയും ഇല്ലാതെ പണിയെടുത്ത് സഹായിച്ചതല്ലേ... അതിന്റെ ഉപകാരമായി ഇതെടുത്തോ... അല്ലെങ്കിൽ നിങ്ങളെ പോലെയുള്ള സ്ത്രീകൾ ഒക്കെ പണിയെടുത്തിട്ട് അഞ്ചിന്റെ കാശ് പോലും നൽകിയില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷൻ കേറിയിറങ്ങിയെന്ന് വരും... എന്നേ മാനം കെടുത്തിക്കൊണ്ട്... "

കരഞ്ഞു നിന്ന ആ കണ്ണുകൾ പറയുന്ന വാക്കുകളുടെ  ശക്തിയിൽ താനേ വറ്റുകയായിരുന്നു... തന്റേ കാലിന് മീതെയുള്ള വലിച്ചെറിഞ്ഞ പണം എടുത്ത് കയ്യിലുള്ള ബാഗ് മുറ്റത്തെ മണ്ണിൽ വെച്ചിട്ട് ആ പണവും എടുത്ത് അയാൾക്ക് നേരെ പോയി

"ഈ പണത്തിന് വേണ്ടി ഞാനൊരിക്കലും മോഹിച്ചിട്ടില്ല... മോഹിക്കാൻ തോന്നിയിട്ടില്ല... കാരണം ഒരു കുടുംബത്തെ പോലെയാ ഞാൻ ഇവിടെയുള്ളവരെയൊക്കെ കണ്ടത്... സ്വന്തമെന്ന് കരുതി തന്നെ.... ഈ പണം എനിക്ക് അർഹതപ്പെട്ടതല്ല... ഇത്രയും ദയ ഇല്ലാത്ത ഈ മനസ്സിന്റെ ഉടമയുടെ പണവും എനിക്ക് വേണ്ടാ... അതില്ലാതെയും ജീവിക്കാൻ എനിക്കറിയും... ഇത്രേം നാളും മൂന്ന് നേരം അന്നം തന്നതിന് തന്നെ ഏറെ നന്ദി.... "

ആ പണം അയാളുടെ കയ്യിലേക്ക് തന്നെ തിരിച്ച് കൊടുത്തിട്ട് അവർ പിൻതിരിഞ്ഞതും തന്റേ ബാഗും പിടിച്ച് നിൽക്കുന്ന ഐമനെ കണ്ടപ്പോൾ അവർ അവനെ തന്നെ ഉറ്റു നോക്കി

"എന്താ വാപ്പ നിങ്ങളീ കാണിക്കുന്നത്... ഞങ്ങൾക്ക് എന്തോരം സഹായം ചെയ്തിട്ടുണ്ട് ആന്റി... എന്നിട്ട് ഇങ്ങനെയാണോ ബീഹെവ് ചെയ്യുന്നത്... ഇതൊട്ടും ശെരിയല്ല

വാപ്പാക്ക് ആന്റിയുടെ സഹായം വേണ്ടെങ്കിൽ എനിക്ക് ആന്റിയുടെ സഹായം വേണം... ആന്റി ഒരു കാര്യം ചെയ്യുമോ... അല്ല ചെയ്തേ പറ്റു... അല്ലെങ്കിൽ എനിക്ക് റിസ്ക് എടുക്കേണ്ടി വരും

അത്‌ പിന്നെ ആന്റി,,, എന്തായാലും ബാഗൊക്കെ പാക് ചെയ്ത് ഇറങ്ങാൻ നിന്നതല്ലേ... പിടിച്ച് നിർത്തുന്നില്ല... പകരം ഞാൻ പറയുന്നത് പോലെ ചെയ്യണം

ആദ്യം ദാ ഈ ഫോൺ കയ്യിൽ വെക്ക്... എന്നിട്ട് ആന്റിയിപ്പോ നേരെ യാഷ താമസിക്കുന്ന വീട്ടിലേക്ക് പോവണം... വീട് എവിടെയാണെന്ന് ആന്റിക്ക് അറിയില്ലായിരിക്കും അല്ലേ... പേടിക്കേണ്ട ഞാൻ ഡ്രോപ്പ് ചെയ്തോളാം... ഞാൻ പറയുന്നത് പോലെ തന്നെ ആന്റി ചെയ്യണം... അവിടെ ചെന്നിട്ട് യാഷ എവിടെ പോവുന്നു എന്ത് ചെയ്യുന്നു എന്നുള്ള എല്ലാ വിവരവും എന്നേ അറിയിക്കണം... എന്നിട്ട് അവളെ ഈ വീട്ടിലേക്ക് കൊണ്ടെത്തിക്കണം

ഈ വിവരം അവരാരും അറിയാൻ പാടില്ല... ഒന്നും അറിയാത്തത് പോലെ അഭിനയിച്ചാൽ മതി... അവിടെ ചെന്നാൽ സ്വാഭാവികമായും അവര് ഞെട്ടും... ഞാൻ പറഞ്ഞിട്ടാ വന്നതെന്ന് മാത്രം പറയരുത്... അങ്ങനെ പറഞ്ഞാൽ കൊന്ന് കളയും ഞാൻ... യാതൊരു മടിയും എനിക്കില്ല... വാപ്പ വീട്ടിൽ നിന്ന് പുറത്താക്കിയതാണെന്ന് പറഞ്ഞാൽ മതി... ബാക്കിയൊക്കെ ഞാനീ ഫോണിൽ വിളിച്ചു ചോദിച്ചറിഞ്ഞോളാം.. ഓകെ.. പിന്നെ ഇത് ആരും കാണാതെ സൂക്ഷിക്കുകയും വേണം... 
അപ്പൊ പിന്നെ പോവാലോ... വാ... നിന്ന് സമയം കളയേണ്ട... "

ദുഷിച്ച നാവിൽ നിന്ന് മൊഴിയുന്ന സംസാരം കേട്ടിട്ട് അവർക്ക് അവരോട് തന്നെ ലജ്ജ തോന്നുകയായിരുന്നു... ഇത്രേം നാളും മകനെ പോലെ കണ്ടത് എന്നോർത്തിട്ട്

കയ്യിൽ പിടിച്ച് വലിച് അവൻ അവരെയും കൂട്ടി ഇറങ്ങുമ്പോൾ ആ കൈ തട്ടി മാറ്റി കൊണ്ട് അവർ അവനോടായി പറഞ്ഞു

"ഇല്ല... അതൊരിക്കലും ഞാൻ ചെയ്യില്ല... മണ്ണിനടിയിൽ കിടക്കുന്ന ആ വ്യക്തിക്ക് കൊടുത്ത വാക്കൊരിക്കലും ഞാൻ തള്ളി കളയില്ല... അവരെ നല്ലോണം നോക്കിക്കോളണമെന്ന് പറഞ്ഞു ഏല്പിച്ചിട്ട് പോയതാ... പക്ഷെ എന്നെകൊണ്ട് അതിനൊന്നും പറ്റിയില്ല... അന്ന് ഇറങ്ങി പോയതിൽ പിന്നെ കണ്ടത് മുന്നേ നിന്റെ തന്തയെ കാണാൻ വന്നപ്പോഴാണ്... ജീവിക്കാനുള്ള ഗതികേട് കൊണ്ട ഞാൻ ഇവിടെ തന്നെ കഴിഞ്ഞ് കൂടിയത്... ഇനിയത് ഇല്ല... ഇപ്പൊ ഈ നിമിഷം തന്നെ ഞാൻ ഇവിടുന്ന് ഇറങ്ങുവാ... ഒന്നും എനിക്ക് വേണ്ട.... നിനക്കൊന്നും അവളുടെ ദേഹത്ത് പോലും തൊടാൻ പറ്റില്ല... നീ കണ്ട പെണ്ണായിരിക്കില്ല ഇപ്പൊ അവള്... ഇവിടുത്തെ കൊച്ചു തന്നെ അവളെ ശരീരത്തെ ഉപയോഗിച്ചപ്പോ അവള് മരണത്തെ കൊതിച്ചുവോ ഇല്ല... ആകെ മാറി വീണ്ടുമൊരു ജീവിതം തുടങ്ങുന്നു... ആ ജീവനിൽ തന്നെ ഊഹിക്കാവുന്നതേയുള്ളൂ എത്രത്തോളം അവളിൽ ധൈര്യമുണ്ടെന്ന്... "

"നിങ്ങളുടെ അധിക പ്രസംഗമൊന്നും എനിക്ക് കേൾക്കേണ്ട... ഞാൻ പറഞ്ഞത് പോലെ ചെയ്യുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്... അല്ലെങ്കിൽ അവളെ ഞാൻ കൊന്നെന്ന് വരും.... "

***

"അവന്റെയും കുടുംബത്തിന്റെയും പല ഭീഷണികൾക്ക് മുന്നിൽ ഒടുക്കം എനിക്ക് മുട്ട് മടക്കാതെ വേറെ വഴിയില്ലായിരുന്നു.... കൂടെ നിന്ന് ഞാനൊരിക്കലും ചതിക്കില്ല... എന്നെകൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിച്ചവരാ അവരൊക്കെ... അന്ന് രാത്രിയിൽ എന്നേ ഈ വീട്ടിലേക്ക് കൊണ്ട് വിട്ടതും അവൻ തന്നെയായിരുന്നു.. അവൻ പറയുന്നത് പോലെ എനിക്ക് അനുസരിക്കാനേ കഴിഞ്ഞുള്ളു... വേറൊന്നും ചെയ്യാൻ കഴിഞ്ഞില്ല

ഇന്നിപ്പോ യാഷ മോളേ കൊണ്ട് പോയതും ഞാൻ അറിഞ്ഞോണ്ട് തന്നെയാ... മനപ്പൂർവം തന്നെയാണ് ഞാനവളെ അടുക്കളയിലേക്ക് അയച്ചത്... അവിടെ അവളെ കൊണ്ട് പോവാൻ ആള് വരുമെന്ന് പറഞ്ഞു... വേണ്ടാ വേണ്ട ചെയ്യണ്ട എന്നൊക്കെ ഞാൻ എന്നോട് തന്നെ പലതവണ പറഞ്ഞെങ്കിലും എനിക്ക് അത്‌ ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല

എനിക്ക് എന്നോട് തന്നെ വെറുപ്പും അറപ്പും തോന്നിയിരുന്നു.... ഇവിടെ നടക്കുന്ന ഓരോ കാര്യവും അവനെ വിളിച്ച് പറയുമ്പോൾ നാവ് വിറച്ചിരുന്നു,,, കൈകൾ വിറച്ചിരുന്നു... ഇതെനിക്ക് ആരോടും സൂചിപ്പിക്കാനും കഴിഞ്ഞില്ല

എന്ത് കുറ്റം വേണേലും ഞാൻ ഏറ്റു വാങ്ങാൻ തയ്യാറാണ് മക്കളേ.... എന്നേ കൊല്ലുന്നുണ്ടെങ്കിൽ കൊന്നോ... അതെനിക്ക് അർഹതപ്പെട്ടത് തന്നെയാ... എന്നെപോലെയുള്ളവരൊക്കെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്.... "

അത്രയും പറഞ്ഞ് ആന്റി പൊട്ടിക്കരയുകയായിരുന്നു... കേട്ട് നിൽക്കുന്നതല്ലാതെ ആർക്കും ആന്റിയെ സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.... എല്ലാം കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു എല്ലാവരും

"മോളേ സിദ്ധു... ഞാൻ,,, ഞാൻ മനപ്പൂർവം നിങ്ങളുടെ കൂടെ നിന്ന് ചതിച്ചതല്ല... ഈ ആന്റിയോട് പൊറുക്കണം... എന്നേ എന്ത് വേണേലും ചെയ്തോ... അടിക്കണേൽ അടിച്ചോ... എല്ലാം ഏറ്റ് വാങ്ങാൻ ഞാൻ അർഹതപ്പെട്ടതാണ്.... "

സിദ്ധുവിന്റെ അടുത്തേക്ക് പോയി ആന്റി കരഞ്ഞു കൊണ്ട് ആ കാലിൽ വീണു പറയുമ്പോൾ കേട്ട് നിന്ന സിദ്ധുവിന്റെ മിഴികൾ നിറയുകയായിരുന്നു... അവള്ടെ മുന്നിൽ വീണു കിടക്കുന്ന ആന്റിയെ പോലും കണ്ടില്ലന്ന നിൽപ്പിലാ അവള് ശോക് അടിച്ച പോലെ നിൽക്കുന്നത്

***

തലക്ക് അടി കിട്ടിയത് പോലെ ആകെ ഭാരം തോന്നിയതും കണ്ണുകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു... ഒരു മിന്നായ പോലെ വീട്ടിൽ വെച് നടന്നതൊക്കെ ഓർമിച്ചു കൊണ്ട് കണ്ണുകൾ വലിച്ച് തുറന്നപ്പോൾ മുന്നിൽ കാണുന്ന കാഴ്ചകൾ എല്ലാം അവ്യക്തമായിരുന്നു.... കൂടെ കൂടെ കണ്ണുകൾ ചിമ്മി കൊണ്ട് എവിടെയാ ഉള്ളതെന്ന് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അറിയാൻ കഴിഞ്ഞില്ല

പെട്ടന്ന് മുഖത്തേക്ക് ആരോ വെള്ളം കോരിയൊഴിച്ചതും അത്‌ തുടച്ചു കൊണ്ട് ഞാൻ കണ്ണുകൾ വലിച്ച് തുറന്ന് ആരാന്ന് നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരുനിമിഷം ഞാൻ അത്ഭുതപ്പെട്ടുപോയി.. അറിയാതെ നാവിൽ നിന്നും ആ നാമം മൊഴിയുകയും ചെയ്തു

*"ആകാശ്.."*

സിദ്ധുവിന്റെ അടുത്തേക്ക് പോയി ആന്റി കരഞ്ഞു കൊണ്ട് ആ കാലിൽ വീണു പറയുമ്പോൾ കേട്ട് നിന്ന സിദ്ധുവിന്റെ മിഴികൾ നിറയുകയായിരുന്നു..അവള്ടെ മുന്നിൽ വീണു കിടക്കുന്ന ആന്റിയെ പോലും കണ്ടില്ലന്ന നിൽപ്പിലാ അവള് ശോക് അടിച്ച പോലെ നിൽക്കുന്നത്

പലതും പറഞ്ഞ് ചിന്തയിൽ നിന്ന് വഴിതിരിയാൻ വേണ്ടി ആന്റി ശ്രമിച്ചെങ്കിലും അവൾ അതൊന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തിൽ നിന്നു..ആന്റിയുടെ സത്യം മനസ്സിലാക്കി ഞാൻ നിലത്ത് നിന്ന് എഴുന്നേൽപ്പിച്ച് സോഫയിൽ ഇരുത്തി

"ആന്റിയെ കുറ്റപ്പെടുത്താനോ ഇവരുടെ ഉള്ളിൽ തെറ്റായ ചിന്തകൾ ഉണർത്തുവാനോ അല്ല ഇതൊക്കെ പറയിപ്പിച്ചത്..ഞാൻ പറഞ്ഞിരുന്നില്ലേ കൂടെയുണ്ടാവുമെന്ന്..ആദ്യമേ എനിക്കൊരു സംശയം ഉണ്ടായിരുന്നു..അന്ന് യാഷ എല്ലാ കാര്യവും എന്നോട് പറഞ്ഞപ്പോൾ തൊട്ട് എനിക്ക് ഡൌട്ട് അടിച്ചതാ ആന്റിയുടെ ആ വരവിൽ എന്തോ പന്തികേട് ഉണ്ടെന്ന്..പേടിക്കേണ്ട ആര് കുറ്റപ്പെടുത്തിയാലും ഞാൻ കുറ്റപ്പെടുത്തില്ല..സത്യം ആരുടേ പക്ഷത്താണെന്ന് എനിക്ക് മനസ്സിലാവും.."

"ഐമൻ ജഹാൻ..ഹൌ ഡേർ യൂ ബ്ലഡി ചീപ്പർ..നിന്റെ തള്ളയുടെ പ്രായത്തെ മാനിച്ചു കൊണ്ടെങ്കിലും നിനക്ക് ഈ സ്ത്രീയെ എങ്കിലും വെറുതെ വിട്ടൂടായിരുന്നോ..നിന്നിൽ നിന്ന് പലതും ഞങ്ങൾ പ്രതീക്ഷിച്ചത് തന്നെയാ..ബട്ട്‌ ആന്റിയെ വെച് നീയും നിന്റെ ഫാമിലിയും ഇങ്ങനെ കളിക്കുമെന്ന് കരുതിയിരുന്നില്ല..അത്രയൊക്കെ ഉള്ളിൽ കരുതി കൊണ്ടാണോ നാറി നീ ഈ പാവം പിടിച്ച സ്ത്രീയെ ഇങ്ങോട്ട് പറഞ്ഞയച്ചത്..ഈ മുഖത്ത് നോക്കി നിനക്കെങ്ങനെ ആ രീതിയിൽ പെരുമാറാൻ കഴിഞ്ഞു..ഒന്നുമില്ലേലും ഒരുനാൾ സ്നേഹത്തോടെയും വാത്സല്യത്തോടെയും വെച്ചു വിളമ്പി തന്നിട്ട് തള്ളയെക്കാൾ മേലെ നിന്ന് നോക്കിയതല്ലേ..എന്നിട്ടും നീയും നിന്റെ ഫാമിലിയും.. വിടില്ലെടാ നിന്നെയൊരിക്കലും വെറുതെ വിടില്ല.."

ആന്റിയെ പറഞ്ഞ് സമാധാനിപ്പിക്കുമ്പോ അവിടം സിദ്ധുവിന്റെ ശബ്ദം ഉയരുന്നത് കേട്ട് നോക്കിയപ്പോ പല്ലുകൾ കടിച് പിടിച്ച് കൈ ചുരുട്ടി പിടിച്ച് എങ്ങോ നോക്കിയവൾ പറയുമ്പോൾ ദേഷ്യം കൊണ്ട് കണ്ണുകൾ വലിഞ്ഞു മുറുങ്ങുന്നുണ്ടായിരുന്നു

ആരുടെയും മുഖത്ത് നോക്കാതെ അവൾ അവനെ ലക്ഷ്യം വെച്ചിട്ടാണെന്ന് തോന്നുന്നു പുറത്തേക്ക് ഇറങ്ങി പോവുന്നത് കണ്ടപ്പോൾ ഞാനും സണ്ണിയും അവള്ടെ കൂടെ പോയി..ഷിയാനെ ആന്റിയുടെ അരികിലാക്കി..ഹൈ സ്പീഡിൽ അവൾ ആ വീട് ലക്ഷ്യം വെച്ചു പോവുമ്പോ അവളെ പിന്നാലെ പിടിച്ച് നമ്മളും പോയി

ഒടുക്കം ഇരുട്ടിനാൽ നിൽക്കുന്ന ആ വീട്ടിലേക്ക് ദേഷ്യത്തോടെ അവള് കയറിയിട്ട് നിർത്താതെ ഡോറിൽ മുട്ടി..കുറച്ച് മിനിറ്റുകൾക്ക് ശേഷം ഷാജഹാൻ വന്ന് ഡോർ തുറന്നതും അവൾ അയാളെ തള്ളി മാറ്റിയിട്ട് അകത്തേക്ക് ചെന്ന ശേഷം ഐമനെ നീട്ടി വിളിച്ചു

"ഐമൻ,,ഐമൻ ജഹാൻ,,ധൈര്യം ഉണ്ടെങ്കിൽ മുന്നിലേക്ക് വാടോ.. നീ കളിക്കുന്നത് ആരുടേ നേർക്കാണെന്ന് ഓർത്ത് വെച്ചോ..വിടില്ലടാ നിന്നെയൊരിക്കലും..ദിനം പ്രതി ഓരോന്നായി നീ ഞങ്ങളെ പരീക്ഷിക്കുകകയാണ്..ആ പരീക്ഷണങ്ങളിലെല്ലാം നീ വിജയിക്കുമെന്ന തോന്നൽ ഉണ്ടെങ്കിൽ അത്‌ നീ മായിച്ചു കളഞ്ഞേക്ക്..മര്യാദക്ക് മുന്നിലേക്ക് ഇറങ്ങി വാടോ..അതോ യാഷയുടെ കയ്യിൽ നിന്ന് നീ പിടയുകയാണോ.."

ആ വീട്ടിലെ ഹാളിൽ നിന്ന് മുകളിലേക്ക് ചുറ്റും നോക്കി കൊണ്ടവൾ നിലവിളിക്കും വിധം വിളിച്ചു കൂവിയിട്ടും ഐമന്റെ ഒരു ശബ്ദവും കെട്ടിരുന്നില്ല..അവനെയും കാത്ത് അവൾ ഹാളിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നതല്ലാതെ അവന്റെ നിഴൽ പോലും കണ്ടിരുന്നില്ല..ക്ഷമ കെട്ടവൾ മുകളിലേക്ക് പോവാൻ നിന്നപ്പോ ഷാജഹാൻ അവള്ടെ മുന്നിൽ തടസ്സമായി നിന്നു 

"ആരെ കാണിക്കാനാ നിന്റെയീ അഹങ്കാരം..അവൻ ഇവിടെയില്ലെന്ന് പറഞ്ഞില്ലേ..എന്താ നിങ്ങൾക്ക് വേണ്ടത്..ഇനിയും അവനെ അടിച്ചിട്ട് കിടപ്പിലാക്കാനാണോ..ഇറങ്ങീ പോടീ ഈ വീട്ടിൽ നിന്ന്.."

ഗർജിച്ചു കൊണ്ട് അയാൾ വിരൽ ചൂണ്ടി അങ്ങനെ പറഞ്ഞപ്പോ അവൾ രൂക്ഷത്തോടെ നോക്കിയതും അയാൾ ആ നോട്ടത്തിൽ ഒട്ടും പതറാതെ വിടാതെ അവളെ നോക്കി നിന്നു

ഷാജഹാനെ പിടിച്ച് തള്ളി മാറ്റാൻ നിന്നപ്പോൾ പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ വിൻഡോ വഴി ആരാണെന്ന് നോക്കി 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

*"ആകാശ്.."*

ഒട്ടും പ്രതീക്ഷിക്കാതെ എന്റെ മുന്നിൽ വടി പോലെ നിൽക്കുന്ന അവനെ കണ്ടപ്പോൾ ഞാൻ വല്ലാതെ ഞെട്ടിയിരുന്നു..ഒരേ സമയം ഉള്ളമാകെ സങ്കടത്തോടെ വേദനിക്കുന്നുണ്ടായിരുന്നു..ഒന്നും മിണ്ടാതെ അവൻ ടേബിളിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം നീട്ടി എന്റെ നേർക്ക് നീട്ടിയപ്പോ അത്‌ വാങ്ങാനുള്ള ത്രാണി എനിക്കില്ലായിരുന്നു..വിശ്വസിച്ചു മനസ്സിലൊരു സ്ഥാനം നൽകിയ പ്രിയപ്പെട്ടവർ ഒക്കെ കൈവിട്ട് പോവുകയാണല്ലോ എന്നൊരു തോന്നലിൽ നിറഞ്ഞ പരിഭവത്തോടെ അവന്റെ കണ്ണുകളിൽ തന്നെ നോക്കുകയായിരുന്നു

"വെള്ളം കുടിക്ക്.."

ഏതോ ബോധത്തിലുള്ള എന്നേ ഉണർത്തിയവൻ അത്‌ പറഞ്ഞപ്പോഴും എനിക്ക് അത്‌ വാങ്ങാൻ കഴിഞ്ഞിരുന്നില്ല..വീണ്ടുമവൻ പറഞ്ഞപ്പോ വിറച്ച കൈകളോടെ ഞാൻ അത്‌ വാങ്ങിയിട്ട് ഒരു കോൾ കുടിച്ച ശേഷം അത്‌ അവന് തന്നെ കൊടുത്തു 

ഞാനിത് എവിടെയാ എന്നൊക്കെ ആലോചിച്ച് ചുറ്റും നോക്കിയപ്പോഴാണ് ഒരു വീട്ടിലാണെന്ന് മനസ്സിലായത്..അവൻ കൂടാതെ ഒരു സൈഡിൽ അവന്റെ അച്ഛനും ഭാര്യയും മകനും ഉണ്ട്..അത്‌ കണ്ടപ്പോൾ എന്തോ ഒരു സമാധാനം പോലെ തോന്നി.. പക്ഷെ ഒന്നും മനസ്സിലാവുന്നില്ലായിരുന്നു

"പേടിക്കേണ്ട യാഷ..നിന്നെ ഞാൻ രക്ഷപ്പെടുത്തിയതാണ്..അല്ലാതെ കുടുക്കിയതല്ല.. നിന്റെയുള്ളിൽ ഇപ്പൊ പല സംശയങ്ങളും ഉടലെടുത്തെന്ന് വരും..ഡോണ്ട് വറി..കൂടെ നിന്ന് ചതിക്കില്ലന്ന് വിശ്വസിക്കാം.."

അത്രയും പറഞ്ഞവൻ നിർതിയിട്ട് എന്റെ ഒപോസിറ്റ് ആയി ഇരുന്നു..ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ ഞാൻ അവനെ നോക്കി..

ആകാശ് എന്നേ രക്ഷപ്പെടുത്തിയതെങ്കിൽ വീട്ടിൽ വന്ന് എന്നേ മയക്കിയത് ആരായിരിക്കും..? ഇനി ചിലപ്പോൾ എല്ലാം മുൻകൂട്ടി അറിഞ്ഞ് ഇവൻ തന്നെ വന്ന് രക്ഷിച്ചതായിരിക്കുമോ..

എന്റെ ചിന്തകൾക്ക് വിരാമം ഇട്ട് കൊണ്ട് ആകാശ് നടന്ന സംഭവങ്ങൾ എല്ലാം പറയാൻ തുടങ്ങി

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

(ആകാശ്..)

സ്റ്റേഷനിൽ നിന്ന് അച്ഛനെയും കൂട്ടി വരുന്ന വഴിയിലാണ് യാഷയെ കണ്ടത്..ഒരുപാട് കേസിന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ നിന്ന് അച്ഛൻ സ്റ്റേഷനിൽ നിന്ന് എന്നും വരുന്നതിനേക്കാൾ ലേറ്റ് ആയിരുന്നു..അപ്പോഴാ ഒരു ബൈക്ക് റോഡരികിൽ നിർത്തി വെച്ചത് കണ്ടത്..ഞാൻ അത്‌ വലിയ കാര്യമാക്കിയില്ലെങ്കിലും അച്ഛന് വല്ലാതെ സംശയം തോന്നിയിരുന്നു..ആരും കാണാത്തൊരിടത്ത് ഒരു മരത്തിന്റെ സൈഡിൽ വണ്ടി നിർതിയിട്ട് അച്ഛൻ ആ വണ്ടി നിർത്തി വെച്ച ഭാഗത്തേക്ക്‌ സൂക്ഷ്മമായി നോക്കി നിന്നു

"എന്താ അച്ചാ ഇതൊക്കെ..ആരെങ്കിലും ഒന്നിനോ രണ്ടിനോ വേണ്ടി അവിടെ സൈഡ് ആക്കിയതായിരിക്കും..ഒരു പോലീസ് എന്നൊക്കെ പറഞ്ഞാൽ മറ്റുള്ളവരെ ഇങ്ങനെയൊക്കെ സംശയിക്കാൻ പറ്റുമോ..അങ്ങനെയെങ്കിൽ എന്നേ സംശയിച്ച് സംശയിച്ച് കൂട്ടിലിട്ട കിളിയെ പോലെ ജയിലറക്കുള്ളിൽ എത്തിച്ചേനല്ലോ..ദിസ്‌ ഈസ്‌ ടൂ മച്ച് മൈ ഫാദർജി..എനിക്ക് ഉറക്കം വന്നിട്ട് വയ്യ..ഞാൻ പോണ്.."

"ആകാശ് നീയൊന്ന് അടങ്..ആ വണ്ടി ഞാൻ നേരെത്തെ കണ്ടിരുന്നു..ട്രാഫിക് ചെക്കിങ്ങിനിടയിൽ ഹെൽമെറ്റ്‌ ഇല്ലാതെ പോവുന്നത് കണ്ടപ്പോൾ എവിടേക്കാണെന്ന് ചോദിച്ചു..റോഡരികിൽ ഉള്ള ഒരു വീട് കാണിച്ചു തന്നിട്ട് ആ വീട്ടിലാണെന്ന് പറഞ്ഞപ്പോൾ കാര്യമാക്കിയില്ല..അതുമല്ല അങ്ങോട്ട് പോവുന്നതും കണ്ടിരുന്നു..സംസാരത്തിൽ ചെറിയ പന്തികേട് തോന്നിയെങ്കിലും ആ വീട്ടിലേക് തന്നെ കയറിപോവുന്നത് കണ്ടപ്പോൾ കാര്യമാക്കിയില്ല..അത്രയും ദൂരം കടന്ന് ഈ വണ്ടി ഇപ്പൊ ഇവിടെ കണ്ടെങ്കിൽ എന്തോ someting wrong ഉണ്ട്... "

"കമ്മീഷ്ണർ രാമചന്ദ്രൻ ട്രാഫിക് ചെക്കിങ്ങിലോ..സീരിയസ്ലി..ഓ മൈ ഗോഡ്..ആ എസി റൂമിൽ കഴിഞ്ഞോണ്ടിരുന്ന ആള് എന്തിനാണാവോ പെട്ടന്ന് ചെക്കിങ്ങിനൊക്കെ ഇറങ്ങാൻ തോന്നിയത്.."

"എടാ പുന്നാര മോനെ..എപ്പോഴും അതിൽ തന്നെ ഇരുന്നാൽ ബോർ ഫീൽ ചെയ്യാറുണ്ട്..ഒരു ചേഞ്ച്‌ ആയിക്കോട്ടെന്ന് കരുതിയിട്ടാ ഒന്നിറങ്ങിയത്.."

"ഇങ്ങനെ ചെയ്ഞ്ചും നോക്കിയിറങ്ങിയാൽ ആർക്കും അച്ഛനെ വിലയുണ്ടാവില്ല..അറ്റ്ലീസ്റ്റ് എല്ലാരേക്കാളും മോളിൽ നിൽക്കുന്ന വ്യക്തിയല്ലേ..കുറച്ച് ജാഡയൊക്കെ ഇടുന്നത് നല്ലതാട്ടോ.."

"ഓ..എനിക്ക് കിട്ടുന്ന വില തന്നെ ധാരാളം.."

ആ വണ്ടിയും നോക്കി അച്ഛൻ എന്നോട് സംസാരിക്കുമ്പോഴും അവിടെ എങ്ങും ആരുടേയും നിഴൽ പോലും കണ്ടിരുന്നില്ല..അച്ഛനെയും കൂട്ടി തിരിച്ചു വീട്ടിലേക്ക് പോവാൻ നിന്നപ്പോ ഒരുതരത്തിലും അച്ഛൻ കൂട്ടാക്കാതെ അവിടെ തന്നെ നിന്നു..ഇവിടെ നിന്ന് ആകെ ദേഷ്യം പിടിച്ച് ഞാൻ പോവാൻ നിന്നപ്പോ എന്റെ കയ്യിൽ പിടിച്ചു വലിച്ച് മൂപ്പറ് അങ്ങോട്ടേക്ക് നോക്കിയേ എന്നും പറഞ്ഞ് aa വണ്ടി നിർത്തിയ ഭാഗത്തേക്ക്‌ നോക്കിയപ്പോ മൊത്തത്തിൽ ബ്ലാക്ക് ഡ്രസ്സ്‌ ഒക്കെ ഇട്ടൊരാൾ വേറൊരാളെയും താങ്ങി പിടിച്ച് കഷ്ടപ്പെട്ട് വണ്ടിയിലേക്ക് കയറ്റുന്നത് കണ്ടപ്പോൾ അച്ഛനെ പോലെ ഒരുതരം സംശയത്തോടെ ഞാനും അങ്ങോട്ട് തന്നെ നോക്കി

ജീവനില്ലാത്ത പാവയെ പോലെയുള്ള ആ മനുഷ്യനെ ആദ്യം വണ്ടിയിൽ കയറ്റിയിട്ട് അവരെ താങ്ങി പിടിച്ചു തന്നെ ആ വ്യക്തിയും വണ്ടിയിൽ കയറിയ ശേഷം പിന്നിൽ അയാളോട് ചേർന്ന് ഇരിക്കുന്ന ആളെ വലയം ചുറ്റിയിട്ട് വീഴാതിരിക്കാൻ വേണ്ടി ഒരു കയറിൽ രണ്ട് പേരെയും പിടിച്ച് കെട്ടി..ശേഷം ചുറ്റും നോക്കി അയാൾ വണ്ടി മുന്നോട്ട് എടുത്ത് നമ്മളെ മറികടന്നതും നമ്മളെ കാണേണ്ടന്ന് കരുതി മറഞ്ഞു നിന്നു

"അച്ചാ,, ആരാ അയാൾ,,എന്താ ഇതൊക്കെ.."

"അതല്ലെടാ ഞാൻ നേരെത്തെ പറഞ്ഞത്..ഈ വേഷത്തിൽ അല്ലായിരുന്നു നേരെത്തെ കണ്ടത്..പിന്നിൽ ഒരാളുണ്ടായിരുന്നു..ബട്ട്‌ തോളിൽ ചാഞ്ഞു ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി ഉറക്കമായിരിക്കുമെന്ന്..ഒരു കാര്യം ചെയ്യാം..നീ വണ്ടിയെടുക്ക്..ആ വണ്ടി ഫോളോ ചെയ്യ്..വാ.."

ആ വണ്ടി പോയ വഴിയിൽ കൂടി നമ്മളും പോയപ്പോൾ ഹൈ സ്പീഡിൽ വണ്ടി എടുത്ത് പോവുന്ന അവരെ കണ്ടു..ഒട്ടും വിടാതെ നമ്മളും വിട്ടു..ഒടുക്കം ആ വണ്ടിക്ക് അടുത്ത് എത്തിയതും അച്ഛൻ ആ വണ്ടിയുടെ പിന്നിൽ ഇരികുന്നവന്റെ പുറത്ത് ഒന്ന് അടിച്ചപ്പോ ബാലൻസ് തെന്നി ഓടിക്കുന്നവൻ സ്ലിപ് ആയൊന്ന് റോഡിലേക്ക് ചെരിഞ്ഞു വീണു

അപ്പൊ തന്നെ നമ്മളെ വണ്ടി സൈഡ് ആക്കിയ ശേഷം അച്ഛൻ വേഗം ഇറങ്ങിയിട്ട് വീണു കിടക്കുന്നവരുടെ അടുത്തേക്ക് പോയി..ജീവനോടെ പിടയുന്ന അയാളെ നോക്കാതെ അച്ഛൻ മുഖം മറച്ചു തന്നിലേക്ക് ചേർത്ത് കെട്ടിയ ആ ജീവനില്ലാത്തവനെ നോക്കാൻ നിന്നു..കെട്ടിയ കയറൊക്കെ അഴിച്ചു മാറ്റിയ ശേഷം മുഖം വലിച്ചു മുറുക്കി കെട്ടിയ ആ തുണി മാറ്റാൻ നിന്നു 

അതിനിടയിൽ മറ്റവൻ ഓടി രക്ഷപ്പെടാൻ നിന്നപ്പോ കയ്യോടെ ഞാൻ അവനെ പൊക്കിയിട്ട് അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു..

"ആകാശ്.."

അവനിട്ട് രണ്ട് കൊടുക്കുന്നതിനിടയിൽ അച്ഛൻ ഒരു ഞെട്ടലോടെ എന്നേ വിളിച്ചപ്പോൾ ഞാൻ നോക്കി..അച്ഛന്റെ കൈക്കുള്ളിൽ ബോധമില്ലാതെ തളർന്നു കിടക്കുന്ന യാഷയെ കണ്ടപ്പോൾ ഒരുതരം ഞെട്ടലോടെ തന്നെ ഞാനും അവളെ നോക്കി

അവനിലുള്ള പിടി വിട്ട് ഞാൻ യാഷയുടെ അടുത്തേക്ക് പോയി..അപ്പൊ അച്ഛൻ മറ്റവനെ ഒതുക്കുന്നുണ്ട്..അവളുടെ കവിളിൽ തട്ടി ഞാൻ കുറേ വിളിച്ചെങ്കിലും യാതൊരു അനക്കവും ഇല്ലായിരുന്നു..അത്‌ കണ്ടപ്പോൾ എന്നുള്ളിൽ ഒരു പേടി ഉണർന്നതും ഇതൊക്കെ എന്തൊക്കെയാണെന്ന് മനസ്സിലാവാതെ ഞാൻ അവളെ മടിയിൽ വെച്ചിരുന്നു..

"ടാ ആകാശേ,,, ദേ ഒരു ഓട്ടോ വരുന്നു..വാ വീട്ടിലേക്ക് പോവാം.."

അവളെ വിളിക്കുന്നതിനിടയിൽ അച്ഛൻ ഒരു ഓട്ടോ നോക്കി പറഞ്ഞപ്പോൾ ഞാൻ ഓകെന്ന് പറഞ്ഞ് ഓട്ടോക്ക് തടസ്സമായി റോഡിന്റെ നടുവിൽ നിന്നിട്ട് സ്റ്റോപ്പ്‌ ചെയ്യാൻ പറഞ്ഞു..പെട്ടന്ന് തന്നെ യാഷയെയും അവനെയും കൂട്ടി വീട്ടിലേക്ക് വിട്ടു

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ആരാ വന്നതെന്ന് വിൻഡോ വഴി നോക്കിയപ്പോൾ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ഐമൻ ദേഷ്യത്തോടെ വരുന്നത് കണ്ടതും എന്നുള്ളിൽ വല്ലാത്തൊരു സംശയം ഉടലെടുത്തു..

അപ്പൊ യാഷ..!? 

സണ്ണിയോടും സിദ്ധുവിനോടും ഞാൻ അവൻ കാണാതെ മറഞ്ഞു നിൽക്കാൻ പറഞ്ഞു..ഷാജഹാനോട്‌ ഒരു ഭീഷണിയോടെ ഞങ്ങൾ ഇവിടെയുള്ള കാര്യം പറയരുതെന്ന് പറഞ്ഞു..അപ്പോഴേക്കും ഐമൻ അകത്തേക്ക് കയറി വന്നിട്ട് ടേബിളിൽ ഉള്ള വെള്ളം എടുത്ത് ഒരു പ്രാന്തനെ പോലെ തലയിൽ കൂടി ഒഴിച്ചു..ഒന്നും മനസ്സിലാവാതെ അവന്റെ പ്രവർത്തികൾ കണ്ട് നിൽക്കയെന്നല്ലാതെ വേറൊന്നും ചെയ്യാൻ കഴിഞ്ഞില്ല

"എല്ലാരും കൂടി എന്നേ മണ്ടൻ ആക്കി വിജയിക്കാൻ നോക്കിന്നുവോ..എല്ലാവർക്കും പ്രിയപ്പെട്ടവൾ എന്തേ എനിക്ക് പ്രിയപ്പെട്ടവൾ ആയിക്കൂടെ..രക്ഷകനായി ആ തെമ്മാടി മാത്രമല്ല ഈ ലോകം മുഴുവൻ അവള്ടെ കൂടെയാണെന്ന വിചാരം..കൃത്യ സമയത്ത് തന്നെ ഓരോ മാരണങ്ങൾ വന്നോളും നശിപ്പിക്കാനായിട്ട്...റാസ്ക്കൽസ്..എല്ലാറ്റിനോടും പക തീർക്കാനുള്ള കാര്യമൊന്നും എനിക്കില്ല..എനിക്ക് അവളെ മാത്രം മതി..പല തവണ അവളെ പൊക്കാൻ വേണ്ടി ശ്രമിക്കുമ്പോഴും അതിനൊരു തടസ്സമായി ഓരോ ചെകുത്താന്മാർ വരുന്നു..പുണ്യാളനെ പോലെ ചമഞ്ഞു കൊണ്ട് വന്നിട്ട് അവസാനം എല്ലാരും കൂടി ദുരുപയോഗം ചെയ്താൽ ഓരോ പാടം പഠിക്കും..എന്നാലും ചീത്ത പേര് എന്നും ഐമന് തന്നെ..ഒരു തെറ്റും ചെയ്യാത്ത ഐമൻ.."

എന്നൊക്കെ അവൻ അർത്ഥം ഇല്ലാത്തത് പോലെ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് കൂടുതൽ നേരം മറഞ്ഞു നിൽക്കാൻ കഴിഞ്ഞിരുന്നില്ല..അപ്പൊ തന്നെ ഞാൻ ഒരു സംശയത്തോടെ അവന്റെ അടുത്തേക്ക് പോവുമ്പോ അത്‌ കണ്ടിട്ട് വേറെ രണ്ട് സൈഡ്ൽ നിന്ന് സിദ്ധുവും സണ്ണിയും ഇറങ്ങി വന്നു

നമ്മളെ മൂന്ന് പേരെയും മാറി മാറി ഐമൻ അത്ഭുതത്തോടെ നോക്കിയതും അതിനെ വെട്ടി കൊണ്ട് ഞാൻ അവന്റെ കോളറയിൽ പിടിച്ചു

"എവിടെയാട യാഷ..ആർക്ക നീ അവളെ മറിച്ചു വിറ്റത്..പറയടാ നാറി.."

ആ കഴുത്തിൽ മുറുകെ പിടിച്ചു ഞാൻ ചോദിക്കുമ്പോ തികച്ചും അവന്റെ മുഖത്ത് ഒരേസമയം ദേഷ്യവും പരിഹാസവുമായിരുന്നു..അത്‌ കണ്ടപ്പോൾ എന്റെ ദേഷ്യമൊന്ന് കൂടിയതും ഞാൻ അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിക്കാൻ നിന്നപ്പോൾ കയ്യിൽ പിടിച്ചവൻ തടഞ്ഞു നിർത്തി

"ഞാൻ പറഞ്ഞോ നിന്നോട് അവൾ എന്റെ അടുത്തുണ്ടെന്ന്..ഇല്ലല്ലോ..അവളെ മറിച്ചു വിറ്റ് വേറൊരാൾ അവളുടെ സുഖത്തെ അറിയുന്നത് എനിക്കിഷ്ടമല്ല..അങ്ങനെയൊരു ചെറ്റത്തരം ഞാൻ ചെയ്യുകയും ഇല്ല..യാഷ..അവൾ എന്റെയടുത്ത് ഇല്ല..അവളെ ആകാശും അവന്റെ തന്തയും കൂടി ഒരു ഓട്ടോയിൽ കൊണ്ട് പോവുന്നത് കണ്ടു..അതും അവൾക്ക് ബോധവും ഇല്ലായിരുന്നു..എനിക്ക് തോന്നുന്നു നിങ്ങളോടൊക്കെ അവൻ ചതിക്കുകയായിരുന്നെന്ന..അനുഭവിക്ക്..വിശ്വസിച്ചു നടന്നതല്ലേ..എന്നിട്ടിപ്പോ എന്തായി..പുറമെ നല്ല മാന്യതയോടെ പെരുമാറുന്നവർ എല്ലാവരും നല്ലവരനാണെന്ന് നടിക്കുന്നത് അത്ര നല്ലതല്ല..ചീത്ത ആണെന്ന് സ്വയം തോന്നിയാൽ ദാ എന്നേ പോലെ അതും പുറമെ കാണിച്ചു നടക്കണം..എനിക്ക് മറ്റുള്ളവരെ പോലെ ഒളിച്ചു നടക്കേണ്ട ആവശ്യമില്ല.. ഏത് സാഹചര്യത്തിലും തല ഉയർത്തി തന്നെ ഞാൻ നടക്കും..അതിപ്പോ നാലാൾക്കാരുടെ മുന്നിൽ നാണം കെട്ട പരിപാടി കാണിച്ചാലും ശെരി.."

"ശെരിയാ നീ പറഞ്ഞത്..പുറമെ മാന്യതയോടെ പെരുമാറുന്ന എല്ലാവരും നല്ലതായിരിക്കണമെന്നില്ല.. ചിലപ്പോൾ നിന്റെ അനിയൻ അദ്നാന്റെ മുഖമായിരിക്കും പലരിലും..ആരെയും വിശ്വസിക്കാൻ കൊള്ളില്ല.."

എന്നോട് പറഞ്ഞതിന് മറുപടിയായി അതിനെ താങ്ങി കൊണ്ട് സിദ്ധു അങ്ങനെ പറഞ്ഞപ്പോ അവന്റെ മുഖമൊന്നു ദേഷ്യം കൊണ്ട് വലിഞ്ഞു മുറുങ്ങിയിരുന്നു..യാഷ ആകാശിന്റെ കയ്യിൽ സുരക്ഷിതമാണോ അല്ലയോ എന്നറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലാഞ്ഞിട്ട് ഐമനെ വെറുതെ വിട്ട ശേഷം ഞാൻ ആ വീട്ടിൽ നിന്ന് അതിവേഗത്തിൽ ഇറങ്ങി നേരെ അവന്റെ വീട്ടിലേക്ക് പോയി 

കാര്യമറിയാതെ ആണെങ്കിലും എന്തോ ആകാശിനോട്‌ ദേഷ്യം തോന്നി തുടങ്ങി..ഐമൻ പറഞ്ഞത് പോലെ നല്ല ചമയം നടിച്ച് ഇനിയവൻ ഞങ്ങളെയൊക്കെ ചതിക്കുകയായിരുന്നോ എന്ന് ചിന്തിച്ച് പോയി

ആ വില്ലയിലേക്ക് കയറി ചെല്ലാൻ നേരത്ത് വണ്ടിയുടെ ശബ്ദം കേട്ട് റെസ്റ്റിംഗ് റൂമിൽ നിന്ന് വാച്ച്മാൻ ഇറങ്ങി വന്നതും എന്താ എന്നൊക്കെ ചോദിച്ചപ്പോൾ അയാളെ പിന്നിലേക്ക് തള്ളിയിട്ടിട്ട് ഇരുട്ടിൽ നിൽക്കുന്ന ഒരുപാട് വീടുകള്ക്കിടയിൽ കത്തി നിൽക്കുന്ന ആ വീട്ടിലേക്ക് ഞാൻ കയറി ചെന്നു 

ഹാളിൽ ആകാശിനേയും അവന്റെ ഒപോസിറ്റ് ആയി ജീവച്ചയം പോലെ ഇരിക്കുന്ന യാഷയെ കണ്ടതും ഞാൻ യാഷാന്ന് നീട്ടി വിളിച്ചു..ശബ്ദം കേട്ടവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും സിനുന്ന് വിളിച്ച് കരഞ്ഞു കൊണ്ടവൾ എന്നിലേക്ക് ഓടി വന്നതും അതിനനുസരിച്ചു ഞാൻ അങ്ങോട്ടും ഓടിയിട്ട് അവളുടെ അടുത്തെത്തി ഞാനെന്നിലേക്ക് അവളെ ചേർത്ത് പിടിച്ചു

ശബ്ദം പുറത്തേക്ക് വരാതെയവൾ എന്നേ വലയം ചെയ്ത് കൊണ്ട് കരയുന്നത് കണ്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു വേദന പോലെ തോന്നിയതും ആ നെറ്റിയിൽ ഞാനെന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു

അതേസമയം തന്നെ എന്തോ വലിയ വിജയിയെ പോലെ ആകാശ് നമ്മളുടെ അടുത്തേക്ക് വന്നതും അറിയാതെ എന്റെ കൈകൾ ചുരുട്ടി വന്നു..യാഷയെ എന്നിൽ നിന്ന് അകറ്റി നിർത്തിയ ശേഷം നേരെത്തെ ഐമൻ പറഞ്ഞ കാര്യങ്ങളൊക്കെ ഒരു മിന്നായം പോലെ ഉള്ളിൽ കൂടി പാഞ്ഞതും ദേഷ്യം കൊണ്ട് തരിച്ചു കയറിയ കയ്യിന്റെ ചൂടോടെ ഞാൻ അവന്റെ മുഖം നോക്കി പൊട്ടിച്ചു

*"സിനു "*

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ആകാശ് പറഞ്ഞ സത്യങ്ങളൊക്കെ കേട്ട് ആകെ ശോക് അടിച്ച അവസ്ഥയിൽ നിൽക്കുമ്പോഴാണ് സിനുവും സിദ്ധുവും സണ്ണിയുമൊക്കെ അവിടെ വന്നത്..സത്യാവസ്ഥ എന്താണെന്ന് അറിയാതെ സിനു ആകാശിന്റെ മുഖം നോക്കി ഒന്ന് കൊടുത്തപ്പോ ഞെട്ടേണ്ട സ്ഥാനത് അവന്റെ മുഖത്ത് ചെറു പുഞ്ചിരിയായിരുന്നു..അത്‌ കണ്ടിട്ടും യാതൊരു മാറ്റവും ഇല്ലാതെ സിനു അവനെ വീണ്ടും അടിക്കാൻ വേണ്ടി ഓങ്ങിയപ്പോൾ ഞാൻ അവനെ തടഞ്ഞു നിർത്തി

"യാഷ മുന്നിൽ നിന്ന് മാറി നിൽക്ക്..അവനെയൊക്കെ വിശ്വസിച്ച നമ്മളെ മണ്ടനാക്കി കളിക്കുന്ന ഗെയിം ഉണ്ടല്ലോ..ഇല്ലെടാ..നീ ഒരിക്കലും വിജയിക്കാൻ പോവുന്നില്ല.."

"സിനു സ്റ്റോപ്പ്‌ ഇറ്റ്..അങ്ങനെ ആ കണ്ണിൽ കൂടി നീയവനെ കാണേണ്ട സിനു..കാര്യം എന്താണെന്ന് ആദ്യം നീ മനസ്സിലാക്ക്..എന്നിട്ട് നീ നിനക്ക് ഇഷ്ടമുള്ളത് പോലെ പ്രതികരിച്ചോ..നോക്കു,,ആ മുഖത്തെ ചിരി കണ്ടിട്ടും നിനക്കെങ്ങനെ വീണ്ടും അവനെ അടിക്കാൻ തോന്നുന്നു..സത്യം എന്താണെന്ന് ഇവൻ തന്നെ പറയും.."

അവനോട് അങ്ങനെ പറഞ്ഞപ്പോ എന്നേ നെറ്റി ചുളിച്ചു നോക്കിയതല്ലാതെ വേറൊരു പ്രതികരണവും അവനിൽ ഉണ്ടായിരുന്നില്ല..ശേഷം ആകാശിനോട് ഞാൻ എല്ലാ സത്യങ്ങളും അവനോട് പറയാൻ പറഞ്ഞപ്പോ ഒന്നും വിടാതെ അവൻ പറഞ്ഞു കൊടുത്തു..പക്ഷെ എന്റെ കണ്ണുകൾ പാഞ്ഞത് അവന്റെ അച്ഛന്റെ നേർക്ക് ആയിരുന്നു..വളരെ ദയയോടെയും എന്തോ വലിയ ഉത്തരവാദിത്തത്തോടെയും നോക്കുന്ന അച്ഛനെ കണ്ടപ്പോൾ ബഹുമാനം തോന്നുകയായിരുന്നു..എങ്ങോ അറിയാതെ കണ്ണുകൾ നിറഞ്ഞതും അത്‌ കണ്ടിട്ട് വേണ്ടാന്നുള്ള അർത്ഥത്തിൽ കണ്ണിറുക്കി കാണിച്ചു

എല്ലാ സത്യവും അറിഞ്ഞ സിനുവിന് അവന്റെ മുഖത്ത് നോക്കാനുള്ള ത്രാണി ഇല്ലാത്തത് പോലെ നിലം നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ആകാശ് അവന്റെ തലയുയർത്തി മുഖമുഖമായി നിർത്തിച്ചു

"നീ എന്നേ അടിച്ചതിൽ ഒരു തെറ്റും ഇല്ല കെയ്സാൻ.. നിന്റെ സ്ഥാനത് ഞാനായിരുന്നെങ്കിൽ എന്റെ പ്രതികരണം ഇതിനേക്കാൾ ഭയാനകമായിരുന്നേനെ.. മറ്റുള്ളവരുടെ മുന്നിൽ മാത്രം നല്ല ചമയം ചമയാൻ അച്ഛനെന്നെ പഠിപ്പിച്ചു തന്നിട്ടില്ല..മറിച് മറ്റുള്ളവരിൽ നമ്മളിലുള്ള നല്ല വിശ്വാസം അത്‌ നമ്മളുടെ മനസ്സിലും ഉണ്ടാവണം..ബാക്കിയുള്ളവർ എങ്ങനെയാണെന്ന് നമ്മളെ ബാധിക്കുന്ന വിഷയമല്ല..മറിച് നമ്മളെങ്ങനെയായിരിക്കണമെന്ന നമ്മളുടെ ചിന്ത വേണ്ടത്..ഒരു കൂട്ടർ നല്ല കണ്ണുകളോടെ നോക്കും മറ്റൊരു കൂട്ടർ അതിനേക്കാൾ ഇരട്ടിയായി വേണ്ടാത്ത കണ്ണുകളോടെ നോക്കും..അതല്ല വിഷയം..ആര് ഏത് കണ്ണിൽ കൂടി കണ്ടാലും നമ്മൾ നമ്മളായി തന്നെ ജീവിക്കാനാ അച്ഛനെന്നെ പഠിപ്പിച്ചത്..വേറൊരു കൂട്ടർക്ക് വേണ്ടി മുഖംമൂടി അണിയുന്നവരായി നമ്മൾ മാറരുത് 

നിങ്ങളുടെ ഉള്ളിൽ എനിക്ക് നല്ല സ്ഥാനം തന്നെ തന്നിട്ടുണ്ടാവും..ഒറ്റ നിമിഷം കൊണ്ട് അതിനെയൊക്കെ തട്ടി മാറ്റാൻ ഈ ആകാശ് തയ്യാറല്ല..ആ നല്ലമനസ്സോടെ കാണുന്നതാ എനിക്കിഷ്ടം..അതെനിക്ക് കിട്ടിയ ഒരു ക്രെഡിറ്റ്‌ ആയിട്ടേ ഞാൻ കാണുന്നുള്ളൂ..ആ പ്രൌടോടെ അവസാനം വരെ ജീവിക്കുന്നതാണ് എനിക്കിഷ്ടം.."

വളരെ നിഷ്കളങ്കമായ മനസ്സോടെടെയും പുഞ്ചിരിയോടെയുമുള്ള ആകാശിന്റെ സംസാരം കേട്ടപ്പോൾ അവൻ പറഞ്ഞത് പോലെ അവനെ കാണുമ്പോ വല്ലാത്തൊരു പ്രൌട് ആണ് ഫീൽ ചെയ്യുന്നത്

"ഇവളെ കിഡ്നാപ് ചെയ്ത ആ മഹാനെ നിങ്ങൾക്ക് കാണേണ്ടേ.."

തന്നെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന സിനുവിനെ നോക്കി ആകാശ് അത്‌ പറഞ്ഞപ്പോ എവിടുന്നോ ഒരു ബോധം വന്നപോലെ എങ്ങോ നിറഞ്ഞ കണ്ണുകൾ തുടച്ചവൻ തലയാട്ടിയതും ആകാശ് ഒരു റൂമിന്റെ അടുത്തേക്ക് പോയി..പിന്നാലെ തന്നെ നമ്മളും

അവിടെ ഒരു ചെയറിൽ കൈകാലുകൾ പിടിച്ചു കെട്ടി ഒപ്പം വായും പിടിച്ചു കെട്ടി ഒട്ടും പരിചയം ഇല്ലാത്ത ഒരു മുഖം കണ്ടു..അടിയുടെ ശക്തിയിൽ ആകെ തളർന്നു കിടക്കുന്ന അവന്റെ അടുത്തേക്ക് പോയിട്ട് രണ്ട് പൊട്ടിക്കാൻ നിന്ന സിനുവിനെ കമ്മീഷ്ണർ സർ പിടിച്ചു നിർത്തി

"നോ..നിന്റെ ഒരു സ്പർശനവും അവനിൽ തട്ടാൻ പാടില്ല..ചിലപ്പോൾ നിനക്കെതിരെ ആക്ഷൻ എടുക്കേണ്ടി വരും എനിക്ക്..ഇവനെ കൈകാര്യം ചെയ്യേണ്ടത് പോലെ ഞാൻ ചെയ്തോളാം..

പിന്നെ നാളെ നിങ്ങളുടെ കൂടെ മുംബൈയിലേക്ക് യാഷ വരാൻ പാടില്ല..അത്‌ കേസിനെ ബാധിക്കുന്നതായിരിക്കും..സൊ..എല്ലാ സത്യവും ഇവൻ പറയുന്നത് വരെ യാഷയെ ഈ നാട്ടിൽ തന്നെ കാണണം..നിനക്ക് കുറച്ച് ഉൾകൊള്ളാൻ കഴിയാത്ത കാര്യമാണെന്ന് അറിയാം..എന്തിരുന്നാലും ഇങ്ങനെ ചെയ്തേ പറ്റു.."

"ഇവൾ മാത്രമല്ല ഞാനും കൂടെയുണ്ടാവും.."

കമ്മീഷ്ണർ സർ അത്‌ പറഞ്ഞപ്പോ എന്റെ കയ്യിൽ പിടിച്ച് സിനു അവരുടെ കണ്ണിൽ നോക്കി അങ്ങനെ പറഞ്ഞതും അതൊക്കെ നിങ്ങളുടെ ഇഷ്ടമെന്ന് പറഞ്ഞ് സർ അവിടുന്ന് പോയി..സിനു പറഞ്ഞത് ഒട്ടും എനിക്ക് നല്ലതല്ലന്ന് തോന്നിയത് കൊണ്ട് എനിക്ക് അതിനെ ശെരി വെക്കാൻ തോന്നിയില്ല

"ഹെലോ മാഡംജി,,, ഓർമ്മയുണ്ടോ ഈ മുഖം.."

പെട്ടന്ന് ആകാശ് സിദ്ധുവിനെ നോക്കി ചോദിച്ചതും അവൾ വല്ലാത്തൊരു ചിരി ചിരിച്ചിട്ട് എന്നേ നോക്കിയതും ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചു..ആകാശിന്റെ നോട്ടവും ഭാവവും കണ്ടിട്ട് അവൾ നിന്ന് പേരുങ്ങുന്നത് കണ്ടപ്പോൾ ഇത്രേം നേരം ശങ്കപ്പെട്ട് ടെൻഷൻ അടിച്ച എനിക്ക് പൊട്ടി ചിരിക്കാനാ തോന്നിയത്

"പെണ്ണിനെ നല്ലപോലെ റെസ്‌പെക്ട് ചെയ്യുന്ന കൂട്ടത്തിൽ ആയിപോയി ഞാൻ..അല്ലെങ്കിൽ നീയിപ്പോ ഈ ചുമരിൽ തൂങ്ങിയേനെ..ഒരു തവണയും കൂടി നീയെന്നെ അടിച്ചിരുന്നെങ്കിൽ പെണ്ണിനോടുള്ള റെസ്‌പെക്ട് ഒക്കെ മാറി എനിക്ക് നിന്നെയൊക്കെ ഉപദ്രവിക്കേണ്ടി വന്നേനെ..ബ്ലഡി ഫൂൾ.."

എന്നും പറഞ്ഞവൻ സിദ്ധുനെ ഞെട്ടിച്ചപ്പോ നല്ലപോലെ ഞെട്ടിയിട്ടുണ്ടെന്ന് അവള്ടെ മൂഞ്ചിയ മുഖം കണ്ടപ്പോൾ മനസ്സിലായി

എല്ലാം കഴിഞ്ഞ് അവിടുന്ന് ഇറങ്ങാൻ നേരത്ത് സിനു ആകാശിനെ കെട്ടിപിടിച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..അത്‌ കണ്ടപ്പോൾ മനസ്സിലായി നേരെത്തെ അടിച്ചതിനുള്ള സോറി പറച്ചിൽ ആയിരിക്കുമെന്ന്

സത്യം പറഞ്ഞാൽ ആ സമയം ആകാശും അവന്റെ അച്ഛനും അവിടെ എത്തിയില്ലായിരുന്നെങ്കിൽ ഞാനിപ്പോ എവിടെ കിടക്കുന്നുണ്ടായേനെ..ഹോ.. ഐമനെ ഒതുക്കാനുള്ള കയ്യൊക്കെ എനിക്കുണ്ട്.. എന്നാലും ആരുമില്ലാതെ ഉള്ളിലെ ധൈര്യം ഒറ്റ നിമിഷം കൊണ്ട് ചോർന്നിരുന്നെങ്കിൽ,,, എന്തായാലും എന്നേ പൊക്കിക്കൊണ്ട് വന്ന ആ മൊതല് ആകാശിന്റെ അച്ഛന്റെ കസ്റ്റഡിയിൽ ഉള്ളതോണ്ട് പേടിക്കേണ്ട ആവശ്യമില്ല..വേണ്ട രീതിയിൽ അവരൊക്കെ നോക്കിക്കോളും..ഇന്നൊരു ദിവസം ആ വീട്ടിൽ ഒരുതുള്ളി വെള്ളം പോലും കൊടുക്കാതെ നാളെ രാവിലെ തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോവുമെന്ന് അങ്കിൾ പറഞ്ഞതോണ്ട് കൂടുതൽ ആശ്വാസം

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

എടുത്ത് ചാടിയൊരു തീരുമാനം എടുക്കരുതെന്ന് മനസ്സിനോട് എത്ര തവണ പറഞ്ഞു മനസ്സിലാക്കിയാലും ഒരിക്കലും എനിക്ക് മനസ്സിലാവില്ല..കാര്യമറിയാതെ ആ ഐമൻ തെണ്ടി പറഞ്ഞ കാര്യം ചെകുത്താൻ ഉള്ളിൽ പറ്റിയത് പോലെ അത്‌ തന്നെ ഓർമവന്നപ്പോൾ സത്യാവസ്ഥ എന്താണെന്ന് പോലും നോക്കാതെ ആകാശിന് കൊടുത്തപ്പോ വല്ലാതെ കുറ്റബോധം തോന്നുന്നു.. 
അവനത് കാര്യമാക്കിയില്ലെങ്കിലും എനിക്ക് ഒട്ടും താങ്ങാൻ കഴിയാത്തത് പോലെയൊരു തോന്നൽ..

ആകാശിന്റെയും അവന്റെ അച്ഛന്റെയും കൈകളിൽ അവൾ എത്തിപ്പെട്ടത് കൊണ്ട് ഭാഗ്യം..അല്ലെങ്കിൽ ആ ഐമൻ അവളെ തനിച്ചു കിട്ടിയാൽ എന്ത് ചെയ്യുമെന്ന് ആര് കണ്ടു..അവനെ തടുക്കാനുള്ള ധൈര്യമൊക്കെ അവള്ടെയടുത്ത് ഉണ്ടെങ്കിലും ആ ആത്മവിശ്വാസം ചോരുന്നത് പോലെയൊരു തോന്നൽ 

നേരെ ഐമന്റെ വീട്ടിലേക്ക് തന്നെ പോവണമെന്നുണ്ടായിരുന്നു..ബട്ട്‌ നിയമമാനുസരിച് മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ ഞങ്ങളിലാരും അവനെ അടുക്കരുതെന്ന് അങ്കിൾ പറഞ്ഞത് കൊണ്ട് മാത്രം അങ്ങോട്ട് പോവാൻ നിന്നില്ല..നേരെ യാഷയുടെ വീട്ടിലേക്ക് പോയി

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

നാളെത്തെ ആ യാത്രയിൽ എനിക്കെന്റെ ഹാനുവിനെ തിരിച്ചു കിട്ടുമെന്ന വിശ്വാസം ഇപ്പൊ കൈവെടിഞ്ഞു പോയിരിക്കുന്നു..യാഷയുടെ സുരക്ഷിതത്തത്തിന് വേണ്ടി കെയ്സാൻ അവള്ടെ കൂടെ തന്നെയുണ്ടാവുമെന്ന് പറഞ്ഞപ്പോൾ തൊട്ട് ഉള്ളമാകെ വല്ലാതെ വേദനിച്ചു..ഇനിയൊരിക്കലും എനിക്കെന്റെ ഹാനുവിനെ തിരിച്ചു കിട്ടില്ലെന്ന്‌ മനസ്സ് പറയുന്നത് പോലെയൊരു തോന്നൽ

ശെരിയാ ഈയൊരു സമയത്ത് കെയ്സാൻ എല്ലാ സമയവും അവള്ടെ കൂടെയുണ്ടെങ്കിൽ അവൾക് ഒരു സുരക്ഷ തന്നെയായിരിക്കും..യാഷക്ക് സേഫ്റ്റിക്ക് വേണ്ടി കൂടെ നിൽക്കാൻ ഇന്ന് ഞാനും ഷിയുവും മാത്രമല്ല കൂടെയുള്ളത്..സണ്ണിയുണ്ട് കെയ്സാന്റെ വീട്ടുകാരുണ്ട് ആകാശുണ്ട് അവന്റെ അച്ഛൻ കമ്മീഷ്ണറും ഉണ്ട്..അവരൊക്കെ ഉള്ളപ്പോ എന്തിനാ നാളത്തെ ആ യാത്ര കെയ്സാൻ ക്യാൻസൽ ചെയ്തത്..അവനവന്റെ നാനുവിനെ തിരികെ വേണ്ടേ..ഒരു കാമുകിയെ കിട്ടിയപ്പോ അവന്റെ മനസ്സ് മാറിയോ,,പ്രണയമെന്ന ലഹരിയിൽ അവൻ മുഴുവനായും വീണോ,,അതോ തികച്ചും അവള്ടെ സുരക്ഷയ്ക്ക് വേണ്ടി തന്നെയാണോ യാഷയുടെ കൂടെ നിൽക്കാമെന്ന് പറഞ്ഞത് 

ഇല്ല..ആര് പോയില്ലെങ്കിലും സിദ്ധു ഇനി ആരെയും കാത്ത് നിൽക്കില്ല..കഴിഞ്ഞ നാളൊക്കെ ഞാൻ തനിച്ചു തന്നെയാണ് അവനെയും തേടി പോയത്.. അതേപോലെ ഇനിയും അങ്ങോട്ട് ആ യാത്ര തുടരാനും എനിക്കും അറിയാം..ആരുടേയും സഹായം ഈ സിദ്ധുവിന് വേണമെന്നില്ല..

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

മോളിയാന്റി ഐമന്റെ ഭീഷണിയിൽ നമ്മളെ കുടുക്കി കൊണ്ട് കളിക്കുകയായിരുന്നുവെന്ന് സണ്ണി പറഞ്ഞപ്പോ ഇടിമിന്നൽ മുഴുകുന്ന ശബ്ദം പോലെ ഹൃദയം വല്ലാതെ പിടഞ്ഞിരുന്നു..കാരണം ഒരിക്കലും ആന്റിയെ കുറിച്ച് അങ്ങനെ കരുതിയിട്ടില്ല..ആന്റിയെ തെറ്റിദ്ധരിക്കാൻ ഒരിക്കലും പാടില്ല..പക്ഷെ എന്തോ ഉൾകൊള്ളാൻ കഴിയാത്തത് പോലെ

ഒരു തരത്തിലും ആന്റിയെ സംഷിയക്കാൻ പോലുള്ള അവസരം പോലും ഉണ്ടായിരുന്നില്ല..അത്രയ്ക്കും സ്നേഹത്തോടെ പെരുമാറുകയായിരുന്നു..പക്ഷെ അതൊക്കെ ആ ഐമന് വേണ്ടിയാ ചെയ്തതെന്നൊക്കെ പറഞ്ഞപ്പോ വല്ലാത്തൊരു വെറുപ്പ് പോലെ..ഒരു തവണ ഒരേയൊരു തവണ ചെറുതായി ആന്റി സൂചിപ്പിച്ചിരുന്നുവെങ്കിൽ ഐമൻ അറിയാതെ ആന്റിയെ അവന്റെ കൈകളിൽ നിന്നും എനിക്ക് രക്ഷിക്കാൻ സാധിച്ചേനെ..നമ്മളിൽ ആരോടെങ്കിലും,,, 

വീട്ടിൽ എത്തിയപ്പോ കരഞ്ഞു കൊണ്ട് സോഫയിൽ ഇരിക്കുന്ന ആന്റിയെ കണ്ടപ്പോൾ ഓടി ചെന്ന് സമാധാനിപ്പിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല..പകരം വല്ലാത്തൊരു അകൽച്ചയാണ് ഫീൽ ചെയ്യുന്നത്..എത്ര വേഗതയിൽ നടന്നിട്ടും അടുത്ത് ഏതാത്തത് പോലെ തോന്നൽ..ആന്റിയുടെ ആ നിശബ്ദദക്ക് വിരാമം ഇട്ട് കൊണ്ട് സിനു പലതും പറയുമ്പോഴും ഒരു കുറ്റബോധത്തോടെ എന്നേ നോക്കി നിൽക്കുവായിരുന്നു ആന്റി..ആ കണ്ണുകൾ നിറയുന്നത് കണ്ടിട്ടും അത്‌ തുടച്ചു കളയാൻ പോലും കഴിഞ്ഞിരുന്നില്ല..സിനു പറയുന്നതൊന്നും ആന്റി കേൾക്കുന്നില്ലന്ന് എന്നേ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിലായി

എന്തോ പറയുവാൻ വേണ്ടി ആന്റി എന്നിലേക്ക് അടുത്ത് വന്നപ്പോൾ ഒരു മുഖം കൊടുക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു..ഞങ്ങളിൽ ഒരു മുഖവുര കണ്ട സിനു എന്നോട് ആന്റിയോട് സംസാരിക്കെന്ന് പറഞ്ഞിട്ടും എനിക്ക് കഴിഞ്ഞിരുന്നില്ല

പെട്ടന്ന് ആന്റി വന്ന് മാപ്പ് പറഞ്ഞു കൊണ്ട് എന്നേ കെട്ടിപിടിച്ചതും അതിനെ നിരസിക്കാൻ എനിക്ക് കഴിഞ്ഞില്ല..

"ഒരു തവണയെങ്കിലും ആന്റിക്ക് എന്നോട് സൂചിപ്പിക്കാമായിരുന്നു..ചെറിയ സൂചനയെങ്കിലും താരമായിരുന്നു..എന്തിനായിരുന്നു ആന്റി കൂടെ നിന്ന് ചതിച്ചത്..ആർക്ക് വേണ്ടി ആ തെമ്മാടിക്ക് വേണ്ടിയോ,, ആ ചെറ്റക്ക് വേണ്ടിയോ നാറിക്ക് വേണ്ടിയോ..ഇപ്പോഴും ആന്റിക്ക് മാനൂപ്പ പറഞ്ഞ ആ വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെ..ഇത്രയും നാളുമായിട്ട് അത്‌ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ,,,"

"ഇല്ല മോളേ,,അങ്ങനെയൊന്നുമല്ല..ഞാനൊരിക്കലും അങ്ങേരുടെ വാക്ക് പാലിക്കാത്തിരിരുന്നിട്ടില്ല..ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ഞാനവനെ സൂചിപ്പിക്കുന്നുണ്ടെങ്കിലും അപ്പോഴൊക്കെ നിങ്ങളോട് കാണിക്കുന്ന സ്നേഹം തികച്ചും യാഥാർഥ്യമാണ്.. എന്റെ മുഖത്ത് നോക്കി ചതിയെന്നെ വാക്ക് പ്രയോഗിക്കല്ലേ കൊച്ചേ..അതൊരിക്കലും എനിക്ക് താങ്ങാൻ കഴിയില്ല..അറിഞ്ഞു കൊണ്ടല്ലന്ന് അറിയില്ലേ നിങ്ങൾക്ക്..പണം തരുമെന്ന് പറഞ്ഞിട്ട് ഞാനവൻ പറഞ്ഞത് ചെവി കൊടുത്തിട്ടില്ല..നിങ്ങളുടെ ജീവൻ എടുക്കുമെന്ന് പറഞ്ഞിട്ടും ഞാൻ ചെവി കൊടുത്തില്ല..പക്ഷെ നിന്റെ മാനൂപ്പയും ഞാനും ഇഷ്ടപെട്ട ആ അനാധാലയം പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് എങ്ങനെ അവൻ പറയുന്നത് കേൾക്കാതിരിക്കാൻ കഴിയും..ആ ഒരു കുറ്റം നിറവേറ്റുന്നതിനേക്കാൾ നല്ലത് അവന്റെ വാക്ക് വിശ്വസിക്കുന്നതാ നല്ലതെന്ന് എനിക്ക് തോന്നി..ഞാനൊരാൾ കാരണം ആരോരുമില്ലാത്ത ആ കുഞ്ഞുങ്ങൾ എന്തിന് മരിക്കുന്നു..ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് ജീവിക്കുന്നവരല്ലേ അവരൊക്കെ..അമ്മയാര് അച്ഛനാര് എന്നറിയാതെ വളർന്നു വരുന്ന ഒരുപാട് കുട്ടികൾ ഉണ്ടവിടെ...അവരോടൊക്കെ ഞാനെന്തിന് അങ്ങനെ ചെയ്യുന്നു..മോള്‌ തന്നെ പറ.."

നിറ കണ്ണുകളോടെ ആന്റിയത് പറഞ്ഞപ്പോ ആന്റി തിരഞ്ഞെടുത്ത ഓപ്ഷൻ തന്നെയാ നല്ലതെന്ന് എനിക്ക് തോന്നി...ആന്റി പറഞ്ഞതിലും കാര്യമില്ലാതില്ല... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ആകാശത്ത് സൂര്യൻ ഉദിക്കുന്നതിനു മുന്നേ എഴുന്നേറ്റ ശേഷം വേണ്ട സാധങ്ങലൊക്കെ എടുത്ത് വെച്ചിട്ട് ആരോടും ഒരു യാത്രയും പറയാതെ ഞാൻ ആ വീട്ടിൽ നിന്നും ഹാനുവിനെ തിരക്കിയുള്ള യാത്രയ്ക്ക് ഒരുങ്ങി..നേരം വെളുത്താൽ എന്ത് ഉണ്ടാകുമെന്ന് എനിക്കറിയേണ്ട,,, ആരൊക്കെ എന്ത് കരുത്തുമെന്നത് എന്നേ ബാധിക്കുന്ന പ്രശ്‌നമില്ല....

നീ പേടിക്കേണ്ട ഹാനു...നിന്നരികിലേക്ക് നിന്റെ സിദ്ധു വന്നിരിക്കും.. ആരൊക്കെ പിടിച്ചു വെക്കാൻ ശ്രമിച്ചാലും...ഈ യാത്രയിൽ എനിക്ക് നിന്നെ കിട്ടിയില്ലെങ്കിൽ എന്നും നീയെനിക്ക് വേറൊമൊരു ഓർമയായിരിക്കും...നിനക്ക് വേണ്ടി ഇനിയൊരു കണ്ണീർ ഉണ്ടാവില്ല.. ഒരു പ്രാർത്ഥനയും ഉണ്ടാവില്ല... എന്നെന്നും അടച്ചു വെച്ച പുസ്തകത്താളുകളായി നീ മാറും.... 


"ഡാ ഫ്രോടേ,,, ഞാൻ കുറേ നേരായി കെഞ്ചി കെഞ്ചി നിന്നോട് പറയുന്നു..മര്യാദക്ക് സണ്ണിയേയും കൂട്ടി മുംബയിലേക്ക് പോവുന്നതായിരിക്കും നിനക്ക് നല്ലത്.. അല്ലെങ്കിൽ എന്റെ സ്വഭാവം മാറുവേ..സൂര്യൻ ഉദിക്കുന്നതിനു മുന്നേ അലാം വെച്ചിട്ട് ഞാൻ നിന്നെ വിളിച്ചത് ചുമ്മാ ഉണ്ണാക്കാനല്ല..കേട്ടോടാ ബ്ലഡി ഫ്രോടേ.."

"നീയെന്തൊക്കെ പറഞ്ഞാലും ഞാൻ പോവില്ലന്ന് പറഞ്ഞാൽ പോവില്ല..നീയില്ലാതെ ഞാൻ എങ്ങനെ,, എനിക്ക് ആലോചിക്കാൻ കൂടി വയ്യ..ഞാൻ പോണില്ലന്ന് പറഞ്ഞാൽ പോണില്ല..അത്ര തന്നെ..ദേ ഇനീം വിളിച്ചാൽ ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തെന്ന് വരും...രാവിലെ തന്നെ ഉറക്കം കളയാനായിട്ട് ഓരോന്ന് വിളിക്കും..ചുമ്മാ പേടിപ്പിക്കാനായിട്ട്.."

"ഡാ,,,ഹെലോ,,, ഹെലോ,,,"

ബ്ലഡി നാറി..അപ്പോ എന്റെ ഉറക്കം കളഞ്ഞ് ഞാൻ വിളിച്ചതൊ..അവനെ ഞാൻ മുംബൈയിലേക്ക് പറഞ്ഞയച്ചിട്ട് തന്നെ ബാക്കിയെന്തും.. ദേഷ്യം വരുന്നു... 

രാവിലെ തന്നെ അവനെ വിളിച്ചിട്ട് നല്ല കുട്ടിയായി മുംബൈയിലേക്ക് അയക്കാം എന്നൊക്കെ കരുതിയാ വിളിച്ചത്..നല്ല രീതിയിൽ സംസാരിച്ചപ്പോ ഏറ്റില്ല..അപ്പൊ പിന്നെ കലിപ്പ് തന്നെ എടുക്കേണ്ടി വന്നു..എന്നിട്ടോ,, ഒരു കാര്യോം ഉണ്ടായില്ല.. 

എല്ലാം മുൻകൂട്ടി കരുതികൊണ്ട് ഞാൻ അവന്റെ വീട്ടിലേക്ക് തന്നെ പോവാമെന്ന് വെച്ചു..തലയിൽ കൂടി തണുത്ത വെള്ളം ഒഴിച്ചിട്ടു തന്നെ കാര്യം..അങ്ങനെ വിട്ടാൽ ശെരിയാവില്ലല്ലോ..ഒന്നുമല്ലേലും അവന്റെ ഡ്രീം അല്ലേ ഒരു സിങ്ങർ ആവണമെന്നുള്ളത്.. അതും സെലെക്ഷൻ കിട്ടി ഫേമസ് ആക്ടറുടെ ഫിലിമിൽ തന്നെ ഫസ്റ്റ് സോങ് പാടാനുള്ള അവസരവും കിട്ടി.. എന്ത് നല്ല ഗോൾഡൻ ചാൻസാണ്..അതും ഞാൻ കാരണം ആ അവസരം ഇല്ലാതാക്കാന്ന് വെച്ചാൽ ടൂ മച്ച്.. മതിലും ചാടി അവന്റെ വീട്ടിലേക്ക് പോയിട്ട് തന്നെ കാര്യം..

സിദ്ധുവിനെയും കൂട്ടി പോവാമെന്ന് വെച്ചു ഞാൻ അവള്ടെ റൂമിലേക്ക് പോയപ്പോ ആളെ അവിടെ കണ്ടില്ല..ബാത്‌റൂമിലോ മറ്റോ ഉണ്ടെന്ന് കരുതി ഞാൻ പിന്നെ വിളിക്കാനും നിന്നില്ല..തനിച്ചു പോവാമെന്ന് തന്നെ കരുതി..

ഹാളിലേക്ക് ചെന്നപ്പോ ഡോർ മെല്ലെ ചാരി വെച്ചത് കണ്ടപ്പോൾ വീണ്ടും ആരേലും കിഡ്നാപ് ചെയ്യാൻ വന്നോന്ന് കരുതി..ഇനി മോളിയാന്റി ഇന്നലെത്തെ ഹാങ്ങോവറിൽ അടക്കാൻ മറന്നിട്ടുണ്ടാവും എന്ന് കരുതി ഞാൻ ശബ്ദം ഉണ്ടാക്കാതെ ഇറങ്ങി..ഇനി അഥവാ പിന്നിൽ ആരേലും ഉണ്ടെന്ന് കരുതി ഇടക്ക് തിരിഞ്ഞു നോക്കുകയൊക്കെ ചെയ്തു..ബട്ട്‌ ആരും ഉണ്ടായിരുന്നില്ല..

എങ്ങനൊക്കെയോ പുറത്തേക്ക് ഇറങ്ങിയ ശേഷം ഞാൻ നീട്ടിയൊരു ശ്വാസവും പുറത്തേക്ക് വിട്ട് നെഞ്ചിൽ കൈ വെച് ചുറ്റും നോക്കി..സൂര്യൻ പോലും വന്നില്ല..ഫുൾ ഇരുട്ട്.. പട്ടാപകൽ ആയതോണ്ട് അടുത്തുള്ള ഒരു വീട്ടിലും ലേറ്റ് കത്തിച്ചിട്ടുമില്ല.. ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് ചുറ്റും നോക്കി ഞാൻ മുന്നോട്ട് നടന്നു...ഈ നടത്തമൊക്കെ നടക്കുമ്പോ പണ്ട് ആ ഷാജഹാൻ മൻസിലിൽ കക്കാനായി ഇറങ്ങി തിരിച്ചതൊക്കെ ഓർമ വരുന്നു.. നൊസ്റ്റു നൊസ്റ്റു.. ബ്ലാ...

ഗേറ്റ്ന്റെ അടുത്ത് ബാഗ് ഒക്കെ ഇട്ട് ഒരു മനുഷ്യ രൂപം കണ്ടതും കണ്ണുകൾ വിടർത്തി ഞാൻ ആ രൂപം നോക്കി നിന്നു...ഓഹ് മൈ ഗോഡ്.. ഈ പട്ടാപകൽ ഏത് കള്ളനാണാവോ നമ്മടെ വീട്ടിൽ..പേടിച്ചിട്ട് മുട്ട് കാൽ വിറച്ചിട്ട് വയ്യല്ലോ..ഇനി ഞാൻ എന്ത് ചെയ്യും.. ഒന്ന് തിരിഞ്ഞു നോക്കിയിരുന്നേൽ ആ മുഖം കണ്ടിട്ട് പരിചയമുള്ളതാണോന്ന് അറിയായിരുന്നു... 

പെട്ടന്ന് അയാൾ തിരിഞ്ഞു നോക്കാൻ നിന്നതും അപ്പൊ തന്നെ ഞാൻ ലൈറ്റ് ഓഫ് ചെയ്ത് നേരെ മതിലിന്റെ മറവിലേക്കായി മറഞ്ഞു നിന്നു... നെഞ്ചിൽ കൈ വെച് പേടിച്ചിട്ട് എന്തൊക്കെയോ ഞാൻ എന്നോട് തന്നെ പറഞ്ഞു..ആരാണാവോ എന്തോ.. എന്തായാലും കയ്യിൽ വല്ലതും കരുതി വെക്കുന്നത് നല്ലതായിരിക്കും..പെട്ടന്ന് അയാളെങ്ങാനും എന്നേ കണ്ടാൽ അറ്റാക്ക് ചെയ്യാൻ വേണ്ടി വന്നാൽ തിരിച്ച് എനിക്കും അറ്റാക്ക് ചെയ്യലോ.. എന്നിട്ട് നാട്ടാരേം വീട്ടാരേം വിളിച്ച് ഇയാളെ പഞ്ഞിക്കിടായിരുന്നു... 

ഇനി അവര് ഞാനെന്തിനാ ഈ പട്ടാപകൽ പുറത്തിറങ്ങിയത് എന്നൊക്കെ ചോദിച്ചാലോ... അയ്യോ.. വേണ്ട... 

കുറച്ച് കഴിഞ്ഞ് തല മാത്രം പുറത്തേക്ക് ഇട്ട് ഗേറ്റ്ന്റെ പുറത്തേക്ക് നോക്കിയപ്പോ ആ രൂപം അവിടെ ഉണ്ടായിരുന്നില്ല.. എവിടെ പോയി.. ഇനിയാ ഐമനോ മറ്റോ ആയിരിക്കുമോ.. ഹേയ്,,, ആ ബോഡി കണ്ടിട്ട് അങ്ങനെ തോന്നിയില്ല...

ശേഷം ഞാൻ ഗേറ്റും കടന്ന് നടന്നപ്പോ എന്നേക്കാൾ മുന്നിലായി അയാൾ നടക്കുന്നത് കണ്ടതും നല്ല ബലത്തിൽ ഞാൻ കിട്ടിയ ഒരു തടിച്ച വടി ഒരു സുരക്ഷയ്ക്ക് വേണ്ടി കരുതി..അതും പിടിച്ചോണ്ട് ഞാൻ അയാൾക്ക് പിന്നാലെ നടന്നു..ആ നടത്തം കണ്ടിട്ട് കള്ളനാണെന്ന് തോന്നുന്നില്ല... വളരെ കൂൾ ആയിട്ടാണ് നടക്കുന്നത്... ഇനി ചിലപ്പോൾ ഞാൻ കള്ളനല്ലെന്ന് കാണുന്നവർക്ക് മനസ്സിലാവാതിരിക്കാൻ വേണ്ടിയായിരിക്കും ആള് അങ്ങനെ നടക്കുന്നത്... ബട്ട്‌ ഈ യാഷയെ പറ്റിക്കാൻ കഴിയില്ല.. കള്ളന്മാർ ഏത് വിധത്തിൽ ഏത് തരത്തിൽ ഉണ്ടാവുമെന്ന് എനിക്ക് നന്നായിട്ട് അറിയാം.. ബുഹഹ.. ഇതൊക്കെ എത്ര കണ്ടെകുന്നു... 

ഒടുക്കം അയാൾ ബസ്‌റ്റോപ്പിലെ തൂണിൽ നിരാശ കാമുകനെ പോലെ ചാരി നിൽക്കുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് ഒക്കെ തോന്നാൻ തുടങ്ങി.. ഇത് കള്ളനൊന്നും അല്ല... തേപ്പ് കിട്ടി ഒരു ചേഞ്ച്‌ന് വേണ്ടി നാട് കടക്കാനുള്ള പുറപ്പാടിൽ ആണെന്ന് തോന്നുന്നു.. എന്തായാലും ഇറങ്ങി തിരിച്ച സ്ഥിതിക്ക് ഒന്ന് മുട്ടി രണ്ട് വാർത്തനമൊക്കെ കണ്ടിട്ട് പോവാം...

വല്ല വണ്ടിയുടെയും പിറകിൽ ഇരുന്ന് പോവാമെന്ന് കരുതിയിട്ടാണെന്ന് തോന്നുന്നു അങ്ങോട്ടും ഇങ്ങോട്ടും വണ്ടി വരുന്നുണ്ടോന്നൊക്കെ നോക്കുന്നുണ്ട്.. എന്റെ മുഖം കാണാതിരിക്കാൻ വേണ്ടി ഞാൻ ജാക്കറ്റോട് കൂടിയുള്ള ക്യാപ് തലയിൽ കൂടിയിട്ടു.. കയ്യിലുള്ള വടിയൊക്കെ ചാടി ഞാൻ അയാൾക്ക് അടുത്തേക്ക് നിന്നു... എന്നേ കണ്ടിട്ട് അടിമുടി നോക്കുന്നുണ്ട്... എന്നെപോലെ തന്നെ ക്യാപ് ഇട്ടോണ്ട് മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല... 

അടുത്ത് നിന്നപ്പോ ഒരു ഉപദ്രവും കാണാത്തത് കണ്ടപ്പോൾ മനസ്സിലായി ആളൊരു പാവമാണെന്ന്.. അതുകൊണ്ട് തന്നെ ഞാൻ ക്യാപ് അഴിച്ചു മാറ്റി ആൾക് മുഖം കൊടുക്കാതെ റോഡിലേക്ക് നോട്ടം തെറ്റിച്ചു രാവിലത്തെ മഞ്ഞിൽ കയ്യും കെട്ടി എന്നേ തന്നെ കെട്ടിപിടിച്ചു നിന്നു.. 

ശേഷം ഞാൻ മെല്ലെ അയാളെ ഇടം കണ്ണിട്ട് നോക്കിയിട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി... കണ്ണ് വരെ ആ ക്യാപ് കൊണ്ട് മറച്ചു വെച്ചിട്ട് ബാക്കി കാണുന്ന ഭാഗങ്ങൾ ഒക്കെ കണ്ടപ്പോൾ എവിടെയോ ചെറിയ കണ്ട് പരിചയമുള്ളത് പോലെ തോന്നി.. ഒരു സംശയം കൊണ്ട് ഞാൻ വിടാതെ നെറ്റിയും കണ്ണുമൊക്കെ ചുളിച്ചു കൊണ്ട് അവരെ തന്നെ നോക്കി നിന്നപ്പോ പതിയെ ആൾടെ ക്യാപ് ഒന്ന് മാറ്റിയതും എന്റെ മുന്നിൽ ഒരു ഞെട്ടലോടെ നിൽക്കുന്ന സിദ്ധുവിനെ കണ്ടപ്പോൾ ഫ്യൂസ് അടിച്ച പോലെ നിന്നു... 

സിദ്ധു,,, 

ഇവളെന്താ ഈ രാവിലെ,,, അതും ലഗേജ് ബാഗ് ഒക്കെയായിട്ട്... 

അത്ഭുതപ്പെട്ടു കൊണ്ട് ഞാൻ അവളെ തന്നെ നോക്കി നിൽക്കുമ്പോ ആാ മുഖത്തെ ഞെട്ടൽ മാറി വളരെ കൂൾ ആയി നിൽക്കുന്നത് കണ്ടതും ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ നുരന്നു പൊന്താൻ തുടങ്ങി.. അതിനെയൊക്കെ അവിടെ പിടിച്ച് നിർത്തി ഞാൻ അവളോടായി ചോദിച്ചു... 

"സിദ്ധു,,, എന്താടിയിത്... ആരോടും പറയാതെ നീ എങ്ങോട്ട് പോവുകയാ... നാട് വിടാനുള്ള പുറപ്പാടിൽ ആണോ.. "

ഞാനത് ചോദിച്ചപ്പോൾ അവള്ടെ മുഖത്ത് വെറും പുച്ഛം മാത്രം.. എന്നാലും ഇതത്ര ശെരിയായിട്ടുള്ള കാര്യമല്ലല്ലോ... 

"എടി കോപ്പേ നിന്നോടാ ചോദിക്കുന്നെ എന്തുവാ നിന്റെ പ്രശ്നം... "

"എന്ത് പ്രശ്നം എനിക്കൊരു പ്രശ്നവും ഇല്ല യാഷേ.. ഞാൻ എന്റെ ഹാനുവിനെയും തിരക്കി യാത്ര പോവാൻ ഒരുങ്ങിയതാ.. "

വളരെ കൂൾ ആയി ചിരിച്ചോണ്ട് അവൾ അത്‌ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നെങ്കിലും അതിനെ പിടിച്ച് നിർത്തി സമാധാനത്തോടെ ഞാൻ നിന്നു... 

"എങ്ങോട്ട്,,, അതും തനിച്ചോ.. എന്താടി നിനക്ക് പ്രാന്ത് ആണോ.. "

"അതിനെന്താ.. അന്നും ഈ സിദ്ധു തനിച്ചു തന്നെയല്ലേ യാത്ര പോയത്.. ഇന്നും എനിക്ക് അങ്ങനെ പോവാൻ അറിയാം... ഡോണ്ട് വറി... ഞാൻ എന്നേ നല്ലപോലെ കെയർ ചെയ്തോളാം.. ദേ ഒരു വണ്ടി വരുന്നുണ്ട്.. അപ്പൊ ശെരി പിന്നെ കാണാവേ.. "

അങ്ങ് ദൂരെ നിന്ന് ഒരു വണ്ടി വരുന്നതും നോക്കിയവൾ അത്‌ പറഞ്ഞപ്പോ ഞാൻ ഫ്യുസ് പോയ പോലെ അവളെ നോക്കി നിന്നു.. ശെരിക്കും ഇവൾക്ക് പ്രാന്തായെന്നാ തോന്നുന്നേ... എന്നാലും എന്താപ്പോ പെട്ടന്ന് ഒരു യാത്രയൊക്കെ.. അതും ആരോടും ഒന്നും പറയാതെ... 

കുറച്ച് കഴിഞ്ഞപ്പോ ആ വണ്ടി അടുത്തേക്ക് എത്താറായതും അവൾ നിർത്താൻ വേണ്ടി കൈ നീട്ടി സിഗ്നൽ കാണിച്ചു.. അപ്പൊ തന്നെ അവളെ പിടിച്ച് വലിച്ച് പിന്നിലേക്ക് ആകിയിട്ട് നിർത്താൻ കാത്ത് നിൽക്കുന്ന ആ ഡ്രൈവറോട് ഞാൻ വിട്ടോന്ന് പറഞ്ഞു... 

"എന്താ യാഷ നീ കളിക്കുന്നെ.. എത്ര നേരം കാത്ത് നിന്ന് കിട്ടിയ വണ്ടിയാണെന്ന് നിനക്കറിയോ... എന്താ നിനക്ക് വേണ്ടത്... എന്താ നിന്റെ പ്രശ്നം.. "

"അത്‌ തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്.. എന്താ നിന്റെ പ്രശ്നം.. നിനക്ക് വട്ടായോ... ആരോടും പറയാതെ പെട്ടന്നൊരു യാത്ര പോവേണ്ട കാര്യമെന്താ.. ഹാനുവിനെ കാണാഞ്ഞിട്ടുള്ള വിഷമം അത്‌ നിനക്ക് മാത്രമല്ല... എനിക്കും സിനുവിനും അവന്റെ വീട്ടുകാർക്കും എല്ലാവർക്കുമുണ്ട്... പിന്നെ നിനക്ക് മാത്രമെന്ത ഒരു എടുത്ത് ചാട്ടം... സിനു നിനക്കൊരു വാക്ക് തന്നതല്ലേ കൂടെ അവനുമുണ്ടാവുമെന്ന്... പിന്നെ തനിച്ചു പോവേണ്ട കാര്യമെന്താ നിനക്ക്... "

"ശെരിയാ..അവനെനിക്ക് വാക്ക് തന്നിട്ടുണ്ട്... അത്‌ അവൻ തന്നെ പിൻവലിച്ചിട്ടുമുണ്ട്..ഇന്നലെ ആകാശിന്റെ വീട്ടിൽ നിന്ന് അങ്കിൾ പറഞ്ഞില്ലേ നീയിനി എവിടേക്കും പോവാൻ പാടില്ല ഈ നാട്ടിൽ തന്നെയുണ്ടാവുമെന്ന്... അപ്പൊ അവനെന്താ പറഞ്ഞത് നിന്റെ കൂടെ അവനും ഉണ്ടെന്ന്.. 

എനിക്കറിയാം നിന്റെ സേഫ്റ്റിക്ക് വേണ്ടിയാ അവനതൊക്കെ പറഞ്ഞതെന്ന്... നെയ്ഹാൻ പോയതിൽ എനിക്ക് മാത്രമല്ല വിഷമം എല്ലാവർക്കുമുണ്ടെന്ന് അറിയാം.. ബട്ട്‌.. ബട്ട്‌ എനിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നില്ല യാഷ... ഓരോ നിമിഷവും അവനെ കുറിച്ചോർത്തു ഞാൻ തോറ്റു പോവുകയാണ്.. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ മനസ്സ് പറയുന്നത് പോലെ... വീണ്ടുമൊരു യാത്ര അവന് വേണ്ടി തുടങ്ങണമെന്ന് കരുതിയത് വേറൊന്നും കൊണ്ടല്ല... കാത്തിരുന്നു കാത്തിരുന്നു മുഷിഞ്ഞു പോയി... മരണമെന്ന വാർത്തയെങ്കിലും കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്ര വേദനയുണ്ടാവില്ലായിരുന്നു... സമാധാനമുണ്ടായേനെ... "

ഉള്ളിലുള്ള വിഷമം ഓരോന്നായി അവൾ പറയുമ്പോൾ ആ മിഴികൾ നിറയുന്നത് ഞാൻ കണ്ടിരുന്നു... അവൾ പറഞ്ഞതിലും കാര്യമില്ലാതില്ല... എത്ര നാൾ എന്ന് വെച്ചാ അവൾ അവനായി കാത്തിരിക്കുന്നത്... മുംബൈയിലേക്കുള്ള യാത്ര എല്ലാരെക്കാളും കൊതിച്ചത് ഇവളായിരുന്നു... കൂടെ ഹാനുവിനെ തിരക്കിയുള്ള യാത്രയാണല്ലോ എന്നോർത്തിട്ട്... ബട്ട്‌ ഇപ്പൊ ആ യാത്ര ക്യാൻസൽ ആയതറിഞ്ഞത് കൊണ്ടല്ലേ അവൾ ഇങ്ങനൊരു സാഹസികത്തിന് മുതിർന്നത്... 

"പ്ലീസ് യാഷ... ഞാനീ ചെയ്യുന്നതൊന്നും നിനക്ക് നല്ലതായി തോന്നില്ല... നിനക്കെന്നല്ല ആർക്കും... ബട്ട്‌ എന്റെ മുന്നിൽ വേറെ വഴിയില്ല... എന്നേ നീ തടയരുത്... എനിക്ക് ഈ യാത്ര പോയെ പറ്റു... പ്ലീസ്.. "

"സിദ്ധു എനിക്ക് മനസ്സിലാവും നിന്റെ വിഷമം... ബട്ട്‌ നിന്നോട് സിനു പറഞ്ഞിരുന്നോ മുംബൈയിലേക്കുള്ള യാത്ര ക്യാൻസൽ ചെയ്‌തെന്ന്... ഇല്ലല്ലോ... ഇന്ന് മോർണിംഗ്ന് തന്നെ യാത്ര തിരിക്കും.. നീയും സിനുവും സണ്ണിയും... ഇത് യാഷയുടെ വാക്കാണ്... ചുമ്മാ തള്ളികളയേണ്ട... നീ ആഗ്രഹിച്ച ഈ യാത്ര വേറാരെ കൊണ്ടും നടത്തി തരാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ നടത്തി തരും... ഡോണ്ട് വറി... ബട്ട്‌ നീയൊന്ന് എന്റെ കൂടെ നിൽക്കണമെന്നേയുള്ളൂ... "

അത്‌ പറഞ്ഞപ്പോ അവളൊന്ന് നെറ്റി ചുളിച്ചു നോക്കിയതും ഞാൻ അവൾക്ക് നേരെ കൈ നീട്ടി കൊടുത്തിട്ട് വാ പോവാമെന്ന് പറഞ്ഞ് അവിടുന്ന് നീങ്ങി.... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

രാവിലെ തന്നെ ആ കോപ്പ് വിളിച്ചിട്ട് മനുഷ്യന്റെ നല്ല ഉറക്കമങ്ങ് കളഞ്ഞു... അല്ലേലും അവൾ പറഞ്ഞതിലും കാര്യമുണ്ട്... ബട്ട്‌ എന്ത് ചെയ്യാനാ... എന്റെയുള്ളിലൊരു വിശ്വാസം എന്തെന്നാൽ ഞാൻ കൂടെയുള്ളപ്പോൾ അവൾ എല്ലായിപ്പോഴും സേഫ് ആയിരിക്കുമെന്നാണ്... അതോണ്ടല്ലേ എന്റെ ഡ്രീംമിൽ രണ്ടാമത്തെതായ സിങ്ങർ എന്ന ഡ്രീം തന്നെ ഞാൻ വേണ്ടെന്ന് വെച്ചത്...

ആ ഡ്രീം ക്യാൻസൽ ചെയ്തതിൽ എനിക്ക് സങ്കടമുണ്ട്... ഒരുപാട് കൊതിച്ചു കിട്ടിയ ഒന്നാണ്... അതും നല്ല ഗോൾഡൻ ചാൻസ്.. ഇന്ന് ഞാൻ അവരെ വിളിച്ച് ഇതൊക്കെ ക്യാൻസൽ ചെയ്തേക്കെന്ന് പറഞ്ഞാൽ അവർ ഓകെ ന്ന് പറയും.. എനിക്ക് പകരം വേറെ വല്ലവരെയും പിടിച്ചു നിർത്തും... പക്ഷെ അതൊന്ന് ഹിറ്റ് ആയാൽ അസൂയ എനിക്കല്ലേ ഉണ്ടാവാ... അല്ലേ... ഞാൻ പാടിയിരുന്നേൽ ഇന്നിപ്പോ ഞാൻ ഡബിൾ ഹിറ്റ് ആയേനെ എന്ന ചിന്ത ഉണ്ടാവില്ലേ... ഇല്ലേ... ഉണ്ടാവും... സ്വാഭാവികം... ബട്ട്‌ അതൊന്നും കണ്ടില്ല കെട്ടില്ലെന്ന് നടിക്കണം... സണ്ണിയെ വിളിച്ച് ബുക്ക്‌ ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പറയണം... ഇപ്പൊ വിളിച്ചാൽ ഉറക്ക് കളഞ്ഞെന്നും പറഞ്ഞ് എന്റെ മെക്കിട്ട് കേറുന്നതിനേക്കാൾ നല്ലത് കുറച്ച് കഴിഞ്ഞിട്ട് വിളിക്കുന്നതാണ്... 

ഉറക്കം പോയ സ്ഥിതിക്ക് ഞാൻ കിച്ചണിൽ ചെന്ന് ഒരു ടീയും ഉണ്ടാക്കി നേരെ ബാൽക്കെണിയിലേക്ക് പോയി... നേരിയ രീതിയിലുള്ള നിലാവും നോക്കി ചൂട് ചായയും കുടിച്ചിരുന്നു.. 

ശെരിക്കും ഈ നിലാവിനൊക്കെ എന്താ ഒരു പവർ.. ലോകത്തിലെ പ്രണയിക്കുന്നതും പ്രണയിക്കാത്തതുമായ ഏതൊരു പെണ്ണും ആണും ഇച്ചിരി സമാധാനത്തിനു വേണ്ടി അല്ലെങ്കിൽ ഇച്ചിരി സന്തോഷത്തിനു വേണ്ടി തേടി പോവുന്ന ഒന്നായിരിക്കും ഈ നിലാവിനെയും പൂർണ ചന്ദ്രനെയും തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളേയും... അത്‌ ചിലപ്പോൾ ചില പ്രണയജോടികൾക്ക് ആവുമ്പോ കൂടുതൽ ഭംഗി നൽകും... 

എന്റെ യാഷ,,, ഇപ്പോ അടുത്തുണ്ടെങ്കിൽ നിന്നെ കെട്ടിപിടിച്ച് ഈ നിലാവും നോക്കി ഞാൻ കഥകൾ പറഞ്ഞ് സൂര്യനെ വരവേറ്റേനെ... ഹോ... കണ്ട്രോൾ പോവുന്നല്ലോ.. ഞാനിങ്ങനെ ആത്മഗതം പറഞ്ഞിട്ടെന്താ കാര്യം... ആ കോപ്പ് അവിടെ പോത്ത് പോലെ ഉറങ്ങുന്നുണ്ടാവും എന്റെ ഉറക്കം കളഞ്ഞിട്ട്... 
എങ്കിൽ പിന്നെ ഞാനെന്തിനാണാവോ കണ്ണും തുറന്ന് കിട്ടാത്ത ചില സ്വപ്നവും കണ്ടിരിക്കുന്നത്... പോയി കിടന്ന് ഉറങ്ങിക്കൂടെ എനിക്ക്... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"എടി യാഷ.. ആരേലും കയ്യോടെ പൊക്കിയാൽ മോളേ തീർന്നു എല്ലാം... പിന്നെ ഈ വഴിക്ക് വന്നിട്ട് കാര്യമില്ല... "

"എടി കോപ്പേ... നീയൊന്ന് അടങ്ങു... നാളുകൾ മുന്നേ കൊട്ടാരം പോലോത്ത പല വീടുകളിൽ നിന്നും സ്‌പൈഡർമാനെ പോലെ തുള്ളി ചാടി കക്കാനിറങ്ങിയ ഈ എന്നോടാണോ നീയിതൊക്കെ പറയുന്നത്... വേറെ പണി നോക്ക് സിദ്ധു... ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ യാഷക്ക് അറിയാം... യാഷയല്ലേ നിന്റെ കൂടെയുള്ളത്.. ഡോണ്ട് വറി... "

"ആ ധൈര്യം തന്നെയാ എന്റെ പേടിയും... അഥവാ ആരേലും കയ്യോടെ പൊക്കിയാൽ എന്നേ അവിടെ ഇട്ടിട്ട് അയ്യോ ഞാനീ നാട്ടുകാരിയല്ലേ എന്ന ഭാവത്തിൽ നീയങ്ങു പോവും... പിന്നെ ഭൂതക്കണ്ണാടിയിട്ട് നോക്കിയാൽ പോലും നിന്റെ പൊടി പോലും കാണില്ല... "

"അയ്യേ,, കുട്ടിയെന്നെ തെറ്റിദ്ധരിച്ചു... ഞാൻ അത്തരക്കാരിയല്ലേയല്ല... എഹേം എഹേം... "

അതിനൊന്നവൾ മൂളിയിട്ട് എന്നോട് നടക്കെന്ന് പറഞ്ഞ് മുന്നോട്ട് തള്ളി... 

ഏതോ ലോകത്ത് എന്നപോലെ നീണ്ടു നിൽക്കുന്ന ആ വീടിന്റെ ഭംഗിയും ആസ്വദിച്ചു ഗേറ്റ്ന് വെളിയിൽ കയ്യും കെട്ടി നിൽക്കുമ്പോഴാണ് എന്നേ തട്ടി വിളിച്ച് കൊണ്ട് സിദ്ധു ബോധത്തിലേക്ക് കൊണ്ട് വന്നത്.. വന്ന കാര്യം ഓർമ വന്നപ്പോൾ ഞാൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ കൊത്തി വെച്ചിട്ട് ആ മതിലങ്ങു ചാടി...

ഹോ ഇത്രേം ഉയരമോ.. എന്നിട്ടും ഞാൻ ചാടി... ഹോ ഫയങ്കരം... അപ്പൊ ഈ ഞാൻ വിചാരിച്ച പോലെയല്ലല്ലേ... 

മെല്ലെ ഞാൻ പതുങ്ങി പതുങ്ങി സിദ്ധുവിന് കയ്യും നീട്ടി മുന്നോട്ട് നടന്നു.. എന്റെ കയ്യുടെ മേൽ അവള്ടെ കൈ പതിയാത്തത് കണ്ടിട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോഴല്ലേ മനസ്സിലായത് അവള് മതിൽ ചാടിയിട്ടില്ലന്ന്.... 

"എടി കോപ്പേ നീ അവിടെ നിന്ന് മാസം കാണാനാണോ വന്നത്... ചാടി വാടി കോപ്പേ... "

"എടി അതിന് എനിക്ക് നിന്നെ പോലെ മതിൽ ചാടി ശീലമൊന്നും ഇല്ല... എന്നേ പിടിച്ച് അപ്പുറത്തേക്ക് തള്ളിയിട്ടാലല്ലേ വരാൻ പറ്റുള്ളൂ... പിടിച്ച് കേറ്റെടി കോപ്പേ.... "

"അയ്യോ.. നീയെങ്ങനെ കയറും... ഒരു കാര്യം ചെയ്യാം... ഞാൻ വീണ്ടും അവിടേക്ക് ചാടിയിട്ട് നിന്നെ തോളിൽ കയറ്റിയിട്ട് ആദ്യം നീ മതിൽ ചാടുക.. ഓക്കേ... 
അപ്പൊ ഞാനെങ്ങനെ കയറും.. ഓഹ് മൈ ദൈവങ്ങളെ... ഫുൾ കൺഫ്യൂസ്ഡ് ആയല്ലോ... "

"എടി കോപ്പേ... നീയാ റസ്റ്റ്‌ റൂമിൽ കയറി ഗേറ്റ്ന്റെ കീ എങ്ങനെയെങ്കിലും കിട്ടുമോന്നു നോക്ക്... "

അവളത് പറഞ്ഞപ്പോഴാ എനിക്കും ആ ഐഡിയ കത്തിയത്... അപ്പൊ തന്നെ ഞാൻ മെല്ലെ പതുങ്ങി ആ റെസ്റ്റിംഗ് റൂമിലേക്ക് പോയി... പുറത്ത് നിന്ന് നോക്കിയപ്പോൾ മൂന്ന് സെക്യൂരിറ്റീസും ഒരുമിച്ചു കിടന്നുറങ്ങുന്നത് കണ്ടതും ഞാൻ മെല്ലെ ഡോർ തുറന്ന് ഒച്ച വെക്കാതെ അകത്തേക്ക് കയറി... ഭാഗ്യത്തിന് ഡോർ ലോക്ക് ചെയ്യാത്തത് നന്നായി... അല്ലെങ്കിൽ കാണാമായിരുന്നു.... ചുമരിൽ ഒരാണിയിൽ കൊളുത്തി തൂങ്ങി നിൽക്കുന്ന കീ കണ്ടപ്പോൾ ഞാൻ പതുങ്ങി അങ്ങോട്ട് നടന്നു.... 

"അരെ സാലെ ഭയ്യാ... ആപ് കിതനാ ബോറിങ് ഹേനാ.. ബാർ ബാർ മെ തുംസേ സോച്ചിരെഹോ.. തോഡാ സേ ഉൾട്ട,,,, "

അയ്യോ,,, ഈ മലയാളികൾ എന്താ ഉറക്കത്തിൽ ഹിന്ദിയൊക്കെ പറയുന്നത്... കേട്ടിട്ട് ഹിന്ദി തന്നെയാണെന്ന് തോന്നുന്നു... ഉറക്കിൽ പിച്ചും പേയും പയറുന്നു ബ്ലഡി മംഗോളീസ്... 
പെട്ടന്നായാൾ എഴുന്നേറ്റ് ചുമരിന്റെ ഭാഗത്ത്‌ നിന്ന് പാന്റിലെ സിബ് ഒക്കെ അഴിക്കുന്നത് കണ്ടപ്പോൾ ഓഹ് മൈ കടവുളേന്നും വിളിച്ചു ഞാൻ കീയും എടുത്തോണ്ട് വേഗം പുറത്തേക്കിറങ്ങി... ഇച്ചിരി സമയം കൂടി ഞാൻ അവിടെ നിന്നെൽ പലതും കാണേണ്ടി വന്നേനെ... ഹോ... അയ്യേ... ആലോചിക്കാൻ കൂടി വയ്യ... 

സിദ്ധുന് വേഗം ഗേറ്റ് തുറന്ന് കൊടുത്തിട്ട് തുറന്നപോലെ തന്നെ അടച്ചിട്ട് ഞാൻ കീ ജനൽ വഴി ആ റൂമിലെ അകത്തേക്ക് വലിച്ചെറിഞ്ഞു.... 

ശേഷം നമ്മൾ രണ്ടാളും ആ വീട്ടിലേക്ക് എങ്ങനെ കയറുമെന്ന് ആലോചിച്ചു നടുവിൽ കൈ വെച്ചു നിന്നു... ഇങ്ങോട്ട് ഗേറ്റ് കടന്ന് വരാൻ പെട്ട പാട് നമ്മക്കെ അറിയൂ...വന്നപ്പോൾ ഇതിന്റെ അകത്ത് എങ്ങനെ കയറുമെന്ന ചിന്തയിൽ... ബല്ലാത്ത ജാതി.... 

"എടി യാഷ... ദേ ഫസ്റ്റ് ആ ബാൽക്കെണിയിൽ കയറി പിടിച്ചാൽ മതി... അവിടെന്ന് മോളിലെ ഹാളിലേക്ക് പോവാൻ വെരി സിമ്പിൾ... വിൻഡോ വഴി ചാടിയാൽ മതി... എന്നിട്ട് നീയെനിക്ക് മെയിൻ ഡോർ തുറന്ന് താ... അല്ലാതെ എനിക്ക് നിന്നെ പോലെ സ്‌പൈഡർമാനെ പോലെ തുള്ളി ചാടി കയറാൻ പറ്റില്ലല്ലോ.... പോ.. മോള്‌ ചെല്ല്... ഓകെ... "

ഞാനിത് ആദ്യമേ പ്രതീക്ഷിച്ചതാണ് അവള്ടെ കോപ്പിലെ വർത്താനം കേട്ടിട്ട്... എല്ലാം എന്റെ നെഞ്ചത്തോട്ട്... ഹും.... 
അവള് പറഞ്ഞത് ഒരു കൈ നോക്കിയാൽ നടക്കും... ഇനി ആരേലും കണ്ടാൽ പിന്നെ വില പോയെന്ന് പറഞ്ഞാൽ മതിയല്ലോ... 

ബാൽക്കെണിയിലേക്ക് എങ്ങനൊക്കെയോ പിടിച്ച് കയറി ചെന്നപ്പോൾ താഴെ നിന്ന് സിദ്ധു വേഗം മെയിൻ ഡോർ തുറക്കെന്ന് പറഞ്ഞ് നിലവിളിക്കാൻ തുടങ്ങി... അവളോട് ഒന്ന് അടങ്ങി നിൽക്കാൻ പറഞ്ഞ് ഞാൻ വിൻഡോ വഴി അകത്തേക്ക് കയറാൻ നേരത്ത് ആരോ നമ്മളെ ഡ്രസ്സിൽ പിടുത്തം ഇട്ടതും ഞെട്ടിക്കൊണ്ട് വേണ്ടയോ വേണയോ എന്ന രീതിയിൽ തിരിഞ്ഞു നോക്കി... ദേ എന്റെ ഡ്രസ്സിൽ പിടിച്ച് ഇരുന്ന് ഉറങ്ങുന്നു സിനു... 

ഓഹ് കടവുളേ... ഇവനിത് എന്താ ഇവിടെ ഉറങ്ങുന്നത്... അയ്യോ ഞാൻ പെട്ടോ... ഞാനെന്ത്‌ ചെയ്യും.. ഭാഗ്യത്തിന് ഉറക്കത്തിൽ ആയോണ്ട് നല്ലത്.. എന്നാലും എങ്ങനെ ഞാൻ രക്ഷപ്പെടും... ആ കോപ്പൻ ആണേൽ എന്റെ ഡ്രസ്സ്ൽ പിടിച്ച് വലിച്ചിട്ട് അവന്റെ അടുത്തേക്ക് ആയി ഇരുത്തി... 

"ഹൈ യാഷ,,, ഞാനിപ്പോ നിന്നെ കുറിച്ച് ആലോചിച്ചിട്ടേയുള്ളൂ... നിന്നെ സ്വപ്നം കണ്ടിട്ടേയുള്ളൂ... വെളുക്കാൻ കാത്ത് നിൽക്കുന്ന ഈ നിലാവിന്റെ വെളിച്ചത്തിൽ നീ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടേയുള്ളൂ... ലവ് യൂ മോർ യാഷ... മ്മുആ.. "

പാതി ഉറക്കത്തിൽ പാതി കണ്ണും തുറന്നവൻ അങ്ങനെ പറഞ്ഞിട്ട് എന്റെ കഴുത്തിൽ റോൾ ചെയ്ത ഷാളിൽ പിടിച്ച് വാലിച്ചിട്ട് അവന്റെ അടുത്തേക്കായി കൊണ്ടുപോയി.... ഒരു മുട്ട് സൂചി വീഴാനുള്ള ഗ്യാപ് പോലും ഇല്ലാതെ അവന്റെ മൂക്കും എന്റെ മൂക്കും തമ്മിൽ ഉടച്ചതും അതിനൊരു സുഖം കിട്ടിയെന്നോണം അവൻ മൂക്കിൽ അങ്ങോട്ടുമിങ്ങോട്ടുമായി ഉരസാൻ തുടങ്ങി..   

ഓ എന്റെ കടവുളേ.. എന്തുവാ ഇതൊക്കെ... വല്ലാത്തൊരു കുരുക്കിൽ ആണല്ലോ പെട്ടത്... ഇനി ഞാനെങ്ങനെ സിദ്ധുവിനെ വീടിന്റെ അകത്തേക്ക് കയറ്റും... ഇവനെ കണ്ട് സംസാരിക്കാനല്ലേ നമ്മൾ വന്നത്... ആ ഇവൻ ആണേൽ ദേ കിടക്കുന്നു... 

ആ ഷാളിൽ പിടിച്ചവൻ അവനിലേക്ക് ചേർത്ത് നിർത്തിയിട്ട് ചുണ്ട് മുന്നോട്ട് തള്ളി എന്റെ മുഖം ലക്ഷ്യം വെച്ചു വന്നതും അതിനനുസരിച്ചു ഞാൻ തല പിന്നിലോട്ട് ആക്കി... 

"എന്താ യാഷ ഇത്.. പ്ലീസ് യാർ... "

എന്നവൻ പറഞ്ഞപ്പോ ബോധത്തിലേക്ക് വരാൻ വേണ്ടി ഞാൻ തലയിൽ രണ്ട് കൊട്ട് കൊടുത്തു.. ഞെട്ടി കൊണ്ട് യാഷന്ന് വിളിച്ച് രണ്ട് കണ്ണും ഉറക്കെ തുറന്നിട്ട്‌ മുന്നിൽ വടയക്ഷിയെ പോലെ ഇരിക്കുന്ന എന്നേ നോക്കി...

"യാഷ നീയെന്താ ഇവിടെ... അതും ഈ സമയത്ത്... അപ്പൊ ഞാൻ സ്വപ്നം കണ്ടതല്ലേ.. എന്താടിയിത്... "

കടവുളേ,,, ഞാനെങ്ങനെ ഇവനെ പറഞ്ഞ് മനസ്സിലാക്കും... ഇങ്ങോട്ട് എങ്ങനെ കയറി എന്നൊക്കെ ചോദിച്ചാൽ എന്ത് മറുപടി പറയും.. ശ്യോ.. 

"അത്‌ പിന്നെ സിനു ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്... "

"ഈ നേരം വെളുക്കുന്നതിന് മുന്നേ നിനക്ക് എന്തോന്ന് കാര്യമാ പറയാനുള്ളത്... ഫോണിൽ വിളിച്ചാൽ പോരായിരുന്നോ... "

"അത്‌ പിന്നെ ഫോണിൽ വിളിച്ചാൽ നീ സീരിയസ് ആയി എടുക്കില്ലന്ന് അറിയാം... അതോണ്ടാ നേരിട്ട് വന്ന് പറയാമെന്നു കരുതിയത്... "

"അതെന്ത് കാര്യമാ... "

എന്നവൻ ചോദിച്ചപ്പോൾ ഞാൻ എഴുന്നേറ്റ് നിന്ന് താഴെ വടി പോലെ നിൽക്കുന്ന സിദ്ധുന് സിനുനെ കാണിച്ചു കൊടുത്തു... അപ്പൊ അവൾ ഓകെന്നുള്ള അർത്ഥത്തിൽ തംസപ് കാണിച്ചതും ഞാനും തിരിച്ച് ഓകെന്ന് പറഞ്ഞു... ഇതൊന്നും മനസ്സിലാവാതെ കിളി പോയ പോലെ നിൽക്കുന്ന സിനുവും... 

"ആക്ച്വലി സംഭവം എന്താന്ന് വെച്ചാലുണ്ടല്ലോ.. അത്‌ പിന്നെ,,,
ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമൊ.. "

"ആദ്യം നീ പറ... എന്നിട്ട് ആലോചിക്കാം സത്യം പറയണോ അതോ കളവ് പറയണോന്ന്... "

"അതെനിക്കറിയാം നീ സത്യം മാത്രമേ പറയുള്ളൂന്ന്... "

"അറിയാലോ... പിന്നെന്തിനാ ഒരു ചോദ്യം... "

അതിനെന്തിനാ ചൂടാവുന്നേ... മൂഷികൻ... ഹും... 

കുറച്ച് റൊമാന്റിക് ആയി മയക്കിയെടുക്കാമെന്ന് കരുതി ഞാൻ അവന്റെ കഴുത്തിൽ കൂടി കയ്യിട്ടിട്ട് അവനിലേക്ക് ചേർന്നു നിന്നു... എന്റെ കോപ്രായങ്ങൾ കണ്ടിട്ട് ഒന്നും മനസ്സിലാവാതെ അവനും.. കിട്ടിയ അവസരം നല്ലപോലെ മുതലാക്കുമെന്ന് പറഞ്ഞപോലെ എനിക്കൊത്ത് നല്ലപോലെ കളിക്കുന്നുണ്ട് ദുഷ്ടൻ.... 

"റൊമാൻസ് കളിക്കാനാണോ നീയീ പട്ടാപകൽ വന്നത്... "

"അയ്യോ കൊച്ച് കള്ളന് എങ്ങനെ മനസ്സിലായി.. "

"ഇത് അതല്ല... വേറെന്തോ ആണ്.. എന്താ യാഷ കാര്യം... എന്തോ ചോദിക്കണമെന്ന് പറഞ്ഞില്ലേ... കേൾക്കട്ടെ.. "

"അതോ,,, അത്‌,,, നിനക്കുണ്ടല്ലോ,,,, നിനക്ക് എന്നേ എത്രത്തോളം ഇഷ്ടമാണ്... സത്യം മാത്രമേ പറയാവു.. "

"അങ്ങനെ ചോദിച്ചാൽ,,, സീറോ,,, എന്ന് പറയണം... കാരണം നിന്നെ എത്രത്തോളം ഇഷ്ടമാണെന്നതിന് കണക്കില്ല... ഒരുപാട് ഒരുപാട് ഇഷ്ടാണ്... "

"സീരിയസ്ലി... നോട് ബാഡ്... വാട്ട് എ ലോജിക്കൽ മാൻ... "

"അതൊക്കെ അവിടെ നിൽക്കട്ടെ... വന്ന കാര്യം നേരെചൊവ്വേ പറ... എന്നിട്ട് വേണം എനിക്കൊന്ന് റൊമാന്റിക് ആവാൻ..."

ഓഹ് എന്റെ കടവുളേ... ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... തിരിച്ച് ഇങ്ങോട്ട് വേണ്ടായിരുന്നു... ഈ ചതി വേണ്ടായിരുന്നു എന്നോട്.... 

"അത്‌ നീയിന്ന് സണ്ണിയുടെയും സിദ്ധുവിന്റെയും കൂടെ മുംബൈയിലേക്ക് പോവണം... എന്നിട്ട് നിന്റെ ഡ്രീം സക്സസ്ഫുള്ളാക്കണം നിന്റെ നാനുവിനെ കണ്ടെത്തണം.. പിന്നെ,,,, "

ബാക്കി പറയുന്നതിന് മുന്നേ അവൻ അവന്റെ കഴുത്തിലിട്ട പിടി വിടുവിച്ചിട്ട് നടുവിൽ കൈ വെച് നിന്നു... 

"ഇത് പറയാനാണോ മാഡം ഇത് വരെ വന്നത്... ഇതിനുള്ള മറുപടിയല്ലേ ഞാൻ നേരെത്തെ ഫോണിൽ കൂടി പറഞ്ഞത്... യാഷ നീയെന്തൊക്കെ പറഞ്ഞാലും നോ എന്ന് പറഞ്ഞാൽ നോ എന്ന് തന്നെ... അതിൽ യാതൊരു മാറ്റവും ഇല്ല... "

"എന്താ സിനു നീയിങ്ങനെ പിടിച്ച വാശിയിൽ നിൽക്കുന്നത്... നല്ല ഗോൾഡൻ ചാൻസ് ആണ് നീ വേണ്ടാന്ന് വെക്കുന്നത്... നിനക്ക് വട്ടാണോ... "

"ആടി... എനിക്ക് വട്ടാണ്... നീയെന്ന വട്ട്... നിന്റെ സേഫ്റ്റിക്ക് വേണ്ടി ഞാൻ കൂടെ നിൽക്കുമ്പോ അത്‌ നിരസിക്കാൻ നിനക്കെന്താ ഇത്ര മിടുക്ക്... ഹാപ്പിയായിട്ട് ഇരിക്കല്ലേ വേണ്ടത്... "

"യാ... അയാം വെരി ഹാപ്പി വിത്ത്‌ യൂ... ബട്ട്‌ നീ ഒരു കാര്യം ചിന്തിച്ചിട്ടുണ്ടോ... നിനക്ക് പ്രിയപ്പെട്ടത് ഞാൻ മാത്രമല്ല... നിന്റെ ഫാമിലി... നാനുവിനെ കാണാതായിട്ട് ഒന്നര വർഷം കഴിഞ്ഞു... സിദ്ധു അവനെ കണ്ടെന്ന് അറിഞ്ഞ ആ നിമിഷം ഞാൻ നിന്റെ മുഖം ശ്രദ്ധിച്ചിരുന്നു... അവനെ കാണാനുള്ള വല്ലാത്തൊരു ആകാംഷയാണ് നിന്റെ മുഖത്ത് കണ്ടത്... അന്ന് നീ സിദ്ധുവിന് ഒരു വാക്ക് കൊടുത്തിരുന്നില്ലേ കൂടെ എന്നും അവനായി ഒരു തിരച്ചിലിൽ ഉണ്ടാവുമെന്ന്... അതിനൊരു തുടക്കാമെന്നോണം മുംബൈയിലേക്കുള്ള യാത്രയും തീരുമാനിച്ചു... 

അപ്പോഴൊക്കെ അവളെത്ര ഹാപ്പിയാണെന്ന് അറിയോ നീ... ഈ ലോകം മുഴുവൻ അവള്ടെ ഇരു കൈകളിൽ ഒതുങ്ങി നിന്ന ഹാപ്പിയിലാണ്... എന്നിട്ട് ഒറ്റ നിമിഷം കൊണ്ട് ആ യാത്ര ക്യാൻസൽ ആയെന്ന് കേട്ടപ്പോൾ വല്ലാതെ അവൾ തളർന്നു പോയി സിനു... ഒന്നുമല്ലേലും നിന്റെ ഡ്രീം എന്നതിൽ ഉപരി നിന്റെ നാനുവിനെയും ഹാനുവിനെയും തേടിയുള്ള യാത്രയല്ലേ... എന്നേ കെയർ ചെയ്യാൻ എനിക്ക് നല്ലപോലെ അറിയാം സിനു... ഡോണ്ട് വറി... ഷിയു കൂടെ ഉണ്ടാവും... 

പ്ലീസ്‌ സിനു സിദ്ധു വല്ലാതെ കൊതിച്ചു പോയി... ഇത് നടക്കില്ലന്ന് അറിഞ്ഞപ്പോൾ ആരോടും ഒരു വാക്ക് പോലും പറയാതെ തനിയെ വീണ്ടും അവനായുള്ള യാത്രക്ക് വേണ്ടി ഇറങ്ങി തിരിച്ചത അവള്... സിദ്ധുവിന്റെ സങ്കടം കാണാൻ എനിക്ക് കഴിയില്ല സിദ്ധു.. അവളെനിക്ക് എന്നും വേണ്ടപ്പെട്ടതാണ്... ഹാപ്പിയോടെ... എന്നേ കൂടുതലായും തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഷ്ടപ്പെട്ടത് അവളാണ്... ആ അവൾക്ക് വേണ്ടി ഞാൻ മുന്നിൽ നിൽക്കുന്നത് പോലെ നിനക്ക് ചെയ്ത് കൊടുക്കാൻ കഴിയില്ലെ എന്തും... ഇന്നും അവളെന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ... കാത്തിരുന്നു മുഷിഞ്ഞു പോയി... ഹാനുവിന്റെ മാറണമെങ്കിൽ മരണം.. ആ വാർത്തയെങ്കിലും കേട്ടാൽ മതിയെനിക്ക് എന്ന്... 

എന്നിട്ടും എന്നേ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വെച്ചാൽ,,, ജീവിതത്തിൽ അങ്ങോളം എന്ത് ചെയ്ത് കൊടുത്താലും അതിനൊരു ഫുൾഫിൽ ഉണ്ടാവില്ല... അവളോട് ഞാൻ പ്രോമിസ് ചെയ്ത് പോയി നീ അവള്ടെ കൂടെ ചെല്ലുമെന്ന്... പ്ലീസ് സിനു,,, അവൾക്ക് വേണ്ടിയല്ലെങ്കിൽ എനിക്ക് വേണ്ടിയെങ്കിലും... പ്ലീസ്... പ്ലീസ്... "

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

എനിക്ക് മനസ്സിലാവും യാഷ അവള്ടെ ഹൃദയമിടിപ്പിന്റെ വേദന.. നമ്മളുടെ സമീപനം പോലെ അവളും കൊതിക്കുന്നുണ്ടാവും നാനുവിൽ നിന്ന്... എനിക്കുമുണ്ട് ആഗ്രഹം ഈ യാത്ര പോവണമെന്ന്... പക്ഷെ,,, എന്തോ നീ സേഫ് ആയിരിക്കില്ല എന്നൊരു തോന്നൽ പോലെ.... 

യാഷ ഇത്രയൊക്കെ റിക്വസ്റ്റ് പോലെ പറഞ്ഞപ്പോ അത്‌ നിരുത്സാഹപ്പെടുത്താൻ എന്നേ കൊണ്ട് കഴിഞ്ഞില്ല... ഇവളുടെ മുഖം നോക്കിയാൽ അപേക്ഷിക്കുന്നു,,, താഴെ സിദ്ധുനെ നോക്കിയാൽ ആകാശവും നോക്കി എന്തോ വലിയ ആലോചനയിൽ ഇരിക്കുന്നു.... രണ്ടിന്റെയും ഇടയിൽ പെട്ട് ഞാനും.... 

"സിനു... ഇങ്ങനെ മിണ്ടാതിരിക്കാതെ എന്തെങ്കിലും പറ... നീ പോവില്ലേ... "

എന്റെ കയ്യിൽ പിടിച്ച് കുലുക്കി കൊണ്ടവൾ ചോദിച്ചപ്പോൾ എന്റെ നോട്ടം മുഴുവൻ സിദ്ധുവിൽ ആയിരുന്നു... എന്റെ മുഖം തിരിച്ചവൾ അവൾക്ക് നേരെയായി തിരിച്ചിട്ട് പറയെന്ന് പറഞ്ഞതും എന്ത് മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ നിശബ്ദതയോടെ അവൾക്ക് മുന്നിൽ നിന്നു... വീണ്ടുമവൾ ചോദിച്ചപ്പോൾ എന്നിലേക്ക് ചേർത്ത് നിർത്തിയിട്ട് എന്റെ നെറ്റി അവളുടെ നെറ്റിയുമായി ചേർത്ത് വെച്ചു.... 

എന്റെ ഈ പ്രവർത്തി കണ്ടിട്ട് ഒന്നും പ്രതികരിക്കാതെ അവൾ കണ്ണും അടച്ചു നിന്നു.... 

"ഓകെ,,, ഞാൻ പോവാം... "

അത്‌ പറയാൻ കാത്ത് നിന്നത് പോലെ റിയലി എന്ന് പറഞ്ഞ് ശോക് അടിച്ച പോലെ വാ പൊത്തി നിന്നതും ഏതോ ലോകത്ത് എന്നപോലെ ആകാശം നോക്കി കൂക്കുന്നതൊക്കേ കണ്ടപ്പോൾ എനിക്ക് അത്ര ഹാപ്പി ഫീൽ ചെയ്തില്ല... അതവൾ താഴെ നിൽക്കുന്ന സിദ്ധുനെ വിളിച്ച് പറഞ്ഞതും കേട്ട സിദ്ധു ഇവളെക്കാൾ ഹാപ്പിയിൽ തുള്ളി ചാടുന്നു... ആ ഹാപ്പിയിൽ യാഷയെ പോലെ കാത്ത് നിൽക്കാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ട് മതിലും ചാടി അവള് പോയി.... 

"നീയത് കണ്ടോ,,, അവൾ കൊതിച്ച യാത്ര പോവാണെന്ന് അറിഞ്ഞപ്പോ ഇത്ര ഹാപ്പി... ഇനി എല്ലാമെല്ലാമായ ഹാനുവിനെയും തിരിച്ച് കിട്ടിയാൽ ലോകം ആട്ടിമറിച്ച പ്രതീതിയിൽ ആയിരിക്കും... അത്രക്ക് ഹാപ്പിയായിരിക്കും അവൾ... "

അവളതൊക്കെ പറയുമ്പോൾ ഒരു ബൊമ്മയെ പോലെ ഞാൻ ഊഞ്ഞാലിൽ ഇരുന്നോണ്ട് കേട്ടു നിന്നു... സീനിന് ഒത്ത എക്സ്പ്രഷൻ കാണാഞ്ഞിട്ട് അവള്ടെ മുഖം വാടിയതും എനിക്ക് അരികിലായി വന്നിരുന്നു... 

"എന്താ ഫ്രോടേ നിനക്ക് പറ്റിയത്... നീ ഹാപ്പിയല്ലേ.. "

"അങ്ങനെ ചോദിച്ചാൽ ഹാപ്പിയല്ല... ബട്ട്‌ നീ വിചാരിച്ചാൽ എനിക്ക് ഹാപ്പിയാവാൻ പറ്റും... "

അത്‌ പറഞ്ഞപ്പോ എന്തെന്നുള്ള ഭാവത്തിൽ നെറ്റി ചുളിച്ചതും ഞാൻ ചിരിച്ചു കൊണ്ട് അവളുടെ ചെവിക്ക് അടുത്തേക്ക് പോയി.... 

"കിസ്സ് മീ..... "

മെല്ലെ ഞാൻ മൊഴിഞ്ഞ ശേഷം ആ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു വിറയലോടെ ഇരിക്കുന്നു... അപ്പോ തന്നെ നൈസ് ആയിട്ട് മുങ്ങാൻ നിന്നപ്പോൾ കയ്യോടെ ഞാൻ അവിടെ തന്നെ ഇരുത്തിയിട്ട് കിസ്സ് മീ കിസ്സ് മീ ന്ന് പറഞ്ഞോണ്ട് കൂടുതൽ കൂടുതൽ അവൾക്ക് അടുപ്പിച്ചു നിന്നു... 

"എനിക്ക് കിസ്സ് തന്നാൽ ചിലപ്പോൾ ഞാൻ ഹാപ്പിയായെന്ന് വരും... അല്ലെങ്കിൽ ഈ യാത്ര വീണ്ടും ഞാൻ ക്യാൻസൽ ചെയ്തെന്നു വരും... എന്താന്ന് വെച്ചാൽ നിനക്ക് തീരുമാനിക്കാം... "

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

എനിക്കപ്പെഴേ തോന്നിയിരുന്നു എന്തെങ്കിലും ഉടായിപ്പും കൊണ്ട് നീ വരുമെന്ന്... നിന്നെ ഞാൻ ഇന്നും ഇന്നലെയും മുതൽ കാണാൻ തുടങ്ങിയതല്ലടാ ബ്ലഡി ഫ്രോടേ... ഇങ്ങനൊരു ചതി വേണ്ടായിരുന്നു... 

അതും പറഞ്ഞവൻ എന്റെ മടിയിൽ തല വെച് കിടന്നിട്ട് കാലിൻമേൽ കാൽ കയറ്റി വെച്ചു... അത്‌ കണ്ടപ്പോൾ തലമണ്ട നോക്കി കൊടുക്കാനാ തോന്നിയത്... 

താടിയിൽ പിടിച്ച് പിച്ചി കൊണ്ട് കിസ്സ് മീ ന്ന് പറഞ്ഞ് പാട്ടൊക്കെ പാടുന്നത് കണ്ടപ്പോൾ ചവിട്ടി കൂട്ടാൻ തോന്നുന്നു... കാര്യം വളരെ വേണ്ടപ്പെട്ടത് ആയതോണ്ട് എനിക്ക് ഈ പറഞ്ഞതിനെ തട്ടി കളയാൻ പറ്റുമോ... കോപ്പൻ തെണ്ടി കിട്ടുന്ന അവസരങ്ങൾ ഒക്കെ നല്ലപോലെ മൊതലാക്കാൻ നോക്കുന്നുണ്ട്... ബ്ലഡി നാറി... ഹും.... 

ഒടുക്കം കൊടുക്കാതെ വേറെ നിവർത്തിയില്ലന്ന് മനസ്സിലായി ഞാൻ മടിയിൽ കിടക്കുന്ന അവന്റെ മുടിയിൽ തലോടികൊണ്ട് ആ കവിളിൽ ചുണ്ടുകൾ ചേർത്ത് വെച്ചു.... 

"ഇത് പോര യാഷ... "

മടിയിൽ നിന്ന് എഴുന്നേൽക്കാതെ അത്‌ പറഞ്ഞപ്പോ ഞാൻ മറ്റേ കവിളിൽ കിസ്സി... അതും പോരാന്ന് പറഞ്ഞ് ചുണ്ട് ചൂണ്ടി കാണിച്ചതും അപ്പൊ തന്നെ ഞാൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു... 

"എന്ത്യേ യാഷ... പറ്റില്ലെ നിനക്ക്... ഇല്ലെങ്കിൽ ഇല്ലാന്ന് പറഞ്ഞോ ഞാൻ മുംബൈ യാത്ര ക്യാൻസൽ ചെയ്തോളാം.... "

അതും പറഞ്ഞവൻ എന്നേ കബളിപ്പിക്കാൻ തുടങ്ങി... ഇതിനൊക്കെ ഞാൻ നീ വന്നതിന് ശേഷം പകരം വീട്ടിക്കോളാഡാ.... വെറുതെ വിടില്ല... 

"കിസ്സ് മീ... കിസ്സ് മീ.... കിസ്സ് മീ.... "

പാട്ടും പാടി കൊണ്ട് അടുപ്പിച്ച് വന്നിരുന്നതും വേഗം വേഗം എന്ന് പറഞ്ഞ് അവൻ ആക്രാന്തം കാട്ടാൻ തുടങ്ങി... വേറെ വഴിയില്ലെന്ന് കരുതി ഞാൻ കണ്ണും അടച്ചു പ്രതീക്ഷയോടെ ഇരിക്കുന്ന അവന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചിട്ട് ആ ചുണ്ടിൽ മൃതുവായി എന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു.... 

ഒറ്റ സെക്കന്റിൽ തന്നെ ഞാൻ വിടുവിക്കാൻ നിന്നതും അപ്പോ തന്നെയവൻ തലയുടെ പിന്നിൽ പിടിച്ച് അവിടെ തന്നെ നിർത്തി... 

ഒരു പത്ത് മിനുറ്റോളം അവൻ അതിൽ തന്നെ ചുണ്ട് ചേർത്ത് വെച്ചിട്ട് മെല്ലെ അതിൽ നോക്കി തന്നെ വിടുവിച്ചതും ഒരു കള്ള ചിരിയോടെ കണ്ണിറുക്കി കാണിച്ചിട്ട് ഡബിൾ ഹാപ്പിയെന്ന് പറഞ്ഞ് അവൻ ഇരു കയ്യും നീട്ടി വെച് എല്ലുകൾ വലിക്കാൻ തുടങ്ങി... ആ നെഞ്ചിൽ ഒരു കുത്ത് കൊടുത്തിട്ട് പോടാന്ന് പറഞ്ഞ് എഴുന്നേറ്റതും കയ്യിൽ പിടിച്ച് വലിച്ച് കറക്കിയിട്ട് അവന്റെ മടിയിൽ ഇരുത്തി..... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

രാവിലെ ആയപ്പോ ആ സണ്ണി വല്ല അമേരിക്കയിൽ എങ്ങാനും പോവുന്ന പോലെ കുറേ ഷർട്ടും അതിന്റെ മോളിൽ ഒരു ജാക്കറ്റും പോരാഞ്ഞിട്ട് മംഗി ക്യാപും ഇട്ട് കൂളിംഗ് ഗ്ലാസും ഇട്ട് നല്ല സ്റ്റൈൽ ആയിട്ട് എന്റെ മുന്നിൽ വന്ന് നിന്നപ്പോ മുട്ട് മടക്കി രണ്ട് കൊടുക്കാനാ തോന്നിയത്... 

"Hey dude... how to see me dude... tell me.. "

എന്നവൻ ചോദിച്ചപ്പോൾ ഞാൻ ഒരു പുഞ്ചിരി വരുത്തി അടുത്തേക്ക് പോയിട്ട് കവിളിൽ പിടിച്ച് തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയിട്ട് പിടിച്ച് കുലുക്കാൻ തുടങ്ങി.... അർത്ഥം മനസ്സിലായ അവൻ അയ്യോ വേണ്ടായേ ഞാൻ ചുമ്മാ ഒരു സ്റ്റൈലിന് വേണ്ടി പറഞ്ഞതാണേന്ന് പറഞ്ഞപ്പോൾ ദേഷ്യത്തോടെ പിടി വിട്ടു.... 

അവന്റെ കോപ്പിലെ ഓരോ ഷോയും കൊണ്ട് വന്നേക്കുന്നു ബ്ലഡി നാറി....യാഷ കൂടെ ഇല്ലാത്ത സങ്കടം കൊണ്ടൊന്നും അല്ല... അത്രക്ക് ഒലിപ്പിയൊന്നും അല്ല ഞാൻ... എന്തോ ഒരു പേടി.... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

സിദ്ധുവിനെയും കൂട്ടി അങ്ങോട്ട് ചെല്ലുമ്പോഴേക്കും സണ്ണി എത്തിയിരുന്നു... സിനുവിനെ അവിടെ കാണാഞ്ഞിട്ട് ഞാൻ മോളിലേക്ക് പോയപ്പോ റൂമിൽ കണ്ടില്ല... ബാൽക്കെണിയിലേക്ക് പോയപ്പോ അവിടെയും കണ്ടില്ല... പിന്നെവിടെ പോയെന്ന് ചിന്തിച്ച് ഞാൻ തിരിയാൻ പെട്ടന്ന് ആരോ എന്റെ അരയിൽ പിടിച്ച് വലിച്ചിട്ട് ചുമ്മാരോട് ചാർത്തി നിർത്തി... ആ പിടിയിൽ നിന്ന് തന്നെ മനസ്സിലായി സിനു ആണെന്ന്... 

"ഓഹോ... ഇപ്പോഴെ നിനക്കെന്നെ മിസ്സ്‌ ചെയ്യാൻ തുടങ്ങി... ഇനി ഞാൻ പോയി ഒരാഴ്ചവരെ നീയെങ്ങനെ പിടിച്ച് നിൽക്കും യാഷ... "

"ഓ പിന്നെ... ഞാനെ അങ്ങ് നൈന്റീനിലെ കഥാ നായിക അല്ല കണ്ണീരും ഒളിപ്പിച്ചു നീ പോയ ഹാങ്ങോവറിൽ നിന്നെയും ഓർത്തിരുന്നു കരയാൻ... അയ്യേ ബ്ലാ... നിന്റെ വർത്താനം കേട്ടാൽ തോന്നും മാസങ്ങളോളമുള്ള യാത്ര ആണെന്ന്... "

"ആ ചിന്നപ്പോ ഒരു മാസത്തോളം നീണ്ടെന്ന് വരും... ചില്ലറ കാര്യത്തിന് വേണ്ടി മാത്രമല്ലല്ലോ പോവുന്നത്... "

"അതിന്,,, അതിനെന്താ,,, ഒരു മാസോ കൊല്ലോ എത്ര വേണേലും നിന്നോ... എനിക്കൊരു കുഴപ്പവും ഇല്ല... എന്റെ സംശയം നിനക്കെന്നെ മിസ്സ്‌ ചെയ്യുമെന്ന..."

"യാ ഓഫ്‌കോഴ്സ്... നിന്റെ കൂടെ ഒരുമിച്ചുള്ള നിമിഷവും പിന്നെയാ തട്ട്കടയിലുള്ള ചായ കുടിയും... ഇനി ഒരാഴ്ച അതില്ലാതെ ഞാൻ എങ്ങനെ,,, "

"ഒരാഴ്ച കഴിഞ്ഞാലും ആ തട്ടുകട അവിടെ തന്നെ ഉണ്ടാവും... ഇപ്പൊ പുന്നാര മോൻ ചെല്ല്... അങ്ങ് അമേരിക്കയിലോ ഉഗാണ്ടയിലോ പോവാനിറങ്ങിയ പോലെ ഡ്യൂഡ് ഡ്യൂഡ് എന്ന് വിളിച്ചോണ്ട് ആ സണ്ണി അവിടെ കാത്ത് നിൽപ്പുണ്ട്... ഒന്ന് പോയിതരോ..."

എന്ന് ഞാൻ ഒരു ചിരിയാലെ പറഞ്ഞപ്പോ ബ്ലഡി ഫൂൾ എന്ന് പറഞ്ഞ് പുച്ഛിച്ചവൻ ഇട്ട കോട്ടൊന്ന് കുലുക്കിയവൻ പോവാൻ നിന്നപ്പോൾ അവന്റെ കയ്യിൽ പിടിച്ച് വലിച്ച് എന്നിലേക്ക് ചേർത്ത് നിർതിയിട്ട് ഒരു ഫോൺ പോലെ കൈ നീട്ടി വെച്ചിട്ട് ഒരു ഫോട്ടോക്ക് പോസ്റ്റ്‌ ചെയ്ത് ക്ലിക് ചെയ്തു... വട്ടായോന്ന് പറഞ്ഞ് തലക്കിട്ട് കൊട്ട് തന്നിട്ട് അവൻ പോയി.... 

ആന്റിയോട് എന്നേ നോക്കി എന്തൊക്കെയോ പറയുന്നത് കണ്ടപ്പോൾ മനസ്സിലായി എന്നേ നല്ലപോലെ നോക്കണമെന്നുള്ള ഉപദേശം ആയിരിക്കും പറയുന്നതെന്ന്... പിന്നെ ഞാൻ കുപ്പിപാൽ കുടിക്കുന്ന ഇള്ളിള്ള കുഞ്ഞല്ലേ... എനിക്ക് എന്നെ കെയർ ചെയ്യാൻ നല്ലപോലെ അറിയാം... ഹും.. 

കുറച്ച് കഴിഞ്ഞപ്പോൾ അവര് റ്റാറ്റ ബൈ ബൈ പറഞ്ഞ് ഇറങ്ങിയതും സിദ്ധുവിന്റെ മുഖം നല്ല പ്രതീക്ഷയോടെ തിളങ്ങി നിന്നിരുന്നു... വീണ്ടും വന്ന് ഈ യാത്ര ഒരുക്കി തന്നതിൽ കൊറേ താങ്ക്സ് ഒക്കെ പറഞ്ഞ് അവളും പോയി... സിനു ആണേൽ കണ്ണിൽ നിന്ന് മായുന്നത് വരെ താടിക്കും കയ്യും കൊടുത്ത് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ചുമ്മാ ആന്റിയെ നോക്കി... അപ്പൊ ആന്റി ഈ സിനു എന്താവോ ഇങ്ങനെ എന്ന് പറഞ്ഞ് എന്റെ തോളിൽ കയ്യിട്ടു നിന്നു... 

അങ്ങനെ അവന്റെ ഡ്രീം ആയ സിങ്ങർ എന്ന പദവിയും അവന്റെ നാനുവിനെയും സിദ്ധുവിന്റെ ഹാനുവിനെയും തിരക്കിയുള്ള യാത്ര ഇവിടെ തുടങ്ങി കഴിഞ്ഞു.... ഇനി എന്തൊക്കെ നടക്കും എന്തുവോ... 


◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇

"ഓ മൈ ഗോഡ്.. എന്തൊരു ചൂട്.. അയ്യോ.. ഞാൻ വെന്തുരുകുന്നെ... "

മുംബൈയിൽ എത്തി തെരുവിൽ കൂടി നടക്കുമ്പോ ക്യാപ് ഒക്കെ അഴിച് കാറ്റ് വീശുന്നത് പോലെ വീശി സണ്ണി ചൂടെടുക്കുന്നെ എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ഞാനും സിദ്ധുവും പരസ്പരം നോക്കി ചിരിച്ചു... വല്ല അമേരിക്കയിലെ തണുപ്പ് ഇവിടെ കിട്ടുമെന്ന പൊട്ടൻ കരുതിയത്... ഇങ്ങനൊരു മണ്ടൻ ആയിപ്പോയല്ലോ എന്റെ നൻപൻ... ഇനി എന്നേ നാണം കെടുത്തുമൊ എന്തോ... ഏറെ കുറേ കുറച്ച് വിലയൊക്ക ഉള്ളതല്ലേ എനിക്ക്.. ചുമ്മാ ഇവനെ കൂട്ടി.. യാഷയുടെ കൂടെ അവിടെ തന്നെ നിർത്തിച്ചാൽ മതിയായിരുന്നു... 

ജിപിഎസ് നോക്കി ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോവുമ്പോ വല്ലാതെ ക്ഷീണം ആവുന്നെന്ന് സിദ്ധു പറഞ്ഞപ്പോൾ ഒരു റൂം എടുത്ത് സണ്ണിയേയും സിദ്ധുവിനെയും അവിടെയാക്കി പോവാമെന്ന് വെച്ചു... ചെറിയ പിള്ളേരെ പോലെ സണ്ണി പിടിച്ച വാശിയിൽ കൂടെ വരുമെന്ന് പറഞ്ഞ് കരയാൻ തുടങ്ങിയതും അവന്റെ മുഖത്ത് നോക്കി ഒന്ന് കൊടുത്തു... 

"എടാ മേരെ പ്യാരെ നൻപാ... എനിക്ക് ദേഷ്യം വരുന്നുണ്ടട്ട... അല്ലെങ്കിലേ ഞാൻ ക്ഷീണിച്ചു സൈഡ് ആയിട്ടാ ഉള്ളത്... അത്‌ കഴിഞ്ഞിട്ട് നാനുവിനെയും തിരക്കി എനിക്ക് പെട്ടന്ന് തന്നെ നാട്ടിലേക്ക് പോവാനുള്ളതാണ്.. അതിന്റെ ഇടയിൽ നിന്റെയീ ഓഞ്ഞ സ്വഭാവം കൊണ്ട് വന്നാലുണ്ടല്ലോ,,, കയ്യും കാലും അടിച്ചിട്ട് അവിടെ മൂലക്ക് ഇരുത്തും.. 

ഡാ കോപ്പേ... നീ കൂടെ വന്നാൽ സിദ്ധുവിന്റെ കൂടെ ആര് നിൽക്കും...ഒട്ടും പരിചയം ഇല്ലാത്ത സ്ഥലത്ത് എങ്ങനെയാ അവളെ തനിയെ നിർത്തുക... നിനക്ക് ചിന്തിച്ചൂടെ കോപ്പേ.. ബ്ലഡി ഫൂൾ.. "

"ഓ അത്‌ ശെരിയാണല്ലേ.. ആക്ച്വലി സിദ്ധു കൂടെയുള്ള കാര്യം മറന്നു പോയി... അതാണ് പറ്റിയ മിസ്റ്റേക്ക്.... ഓകെ.. നീ പോയിട്ട് വാ.. "

"യാത്രയൊക്കെ കഴിഞ്ഞ് വന്നതല്ലേ ഞാൻ ഫ്രഷ് ആയിട്ട് പൊയ്ക്കോളാം... പിന്നെ ഇവിടുന്ന് എങ്ങാനും പുറത്ത് ഇറങ്ങിയാൽ ഉണ്ടല്ലോ... ബാക്കി വെക്കില്ല.. ഈ റൂമിൽ തന്നെ രണ്ടും ഉണ്ടായിക്കോളണം.. "

"എന്തോന്നെടേയ് ഇത്... വല്ല സ്ട്രഗ്ഗ്‌ളിങ്ങോ മറ്റോ കഴിഞ്ഞ് വന്ന് പിടി കൊടുക്കാതെ ഓളുവിൽ കഴിയുന്ന കുറ്റവാളിയെ പോൽ എന്ന മട്ടിൽ ആണല്ലോ നീയീ പറയുന്നത്.. നമ്മള് പുറത്തിറങ്ങിയാൽ ആരേലും തട്ടി കൊണ്ട് പോവുമോ... ഒന്ന് പോടാപ്പാ... "

"എടാ നമ്മളെ നാട്ടിൽ ഉള്ള ആൾക്കാരല്ല ഇവിടെ... ഇവിടെയൊക്കെ കള്ളകടത്തും കഞ്ചാവും തട്ടിപറിക്കലും ഹോബി പോലെ കഴിയുന്ന നാടാണ്... മനസ്സിലായോ വല്ലതും... "

"അതേയ് ഈ സണ്ണിയെ കുറിച്ച് നീയെന്താ കരുതിയത്... ഞാനെയ് വെറും ഉണ്ണാക്കനല്ല... അവരെയൊക്കെ തടുക്കാനുള്ള ശക്തിയൊക്കെ എനിക്കുണ്ട്... "

കോളറ പിന്നിലേക്ക് നീക്കി ഷർട്ട്‌ന്റെ കയ്യൊക്കെ മടക്കി നല്ല സ്റ്റൈൽ ആയിട്ട് സണ്ണി വലിയ വീരവാദം പറയുമ്പോൾ കേട്ട് നിന്ന ഞാനും സിദ്ധുവും അവനെ നോക്കി കളിയാക്കി ചിരിച്ചു.. അപ്പൊ തന്നെ മടക്കിയെ കയ്യൊക്കെ നേരെയാക്കി മൂഞ്ചിയ പോലെ നിന്നു... 

യാത്ര ക്ഷീണം മാറാൻ വേണ്ടി ഒന്ന് ഫ്രഷ് ആയി വന്നപ്പോ കോപ്പൻ സണ്ണി ശൂ ഒരു സൈഡിൽ വലിച്ചെറിഞ്ഞ് ഷർട്ട് വേറൊരു സൈഡിൽ വലിച്ചെറിഞ്ഞ് ചുരുണ്ടു കൂടി ഉറങ്ങുന്നത് കണ്ടപ്പോൾ ഒറ്റ ചവിട്ട് കൊടുത്തു... 

"ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ... ഒരു നാല് മണിക്കൂർ കഴിഞ്ഞാൽ ഞാൻ തിരിച്ച് വരും.. രണ്ടിനെയും ഇവിടെ തന്നെ കണ്ടോളണം... ഓകെ... "

അതിനൊന്നു മൂളി കൊണ്ടവൻ വീണ്ടും ഉറങ്ങിയപ്പോൾ സിദ്ധുനോട്‌ അവനെയൊന്ന് നല്ലോണം നോക്കിക്കോളണെന്നും പറഞ്ഞ് ഞാൻ ഇറങ്ങി... 

ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുന്നത് വരെ ഒരു സെക്യൂരിറ്റിയും ഇല്ലാതെ നടക്കുമ്പോ ആൾക്കാരൊക്കെ കൂടുന്നുണ്ടായിരുന്നു... സമയം വല്ലാതങ്ങ് പോവുന്നോണ്ട് വേഗം തന്നെ ഒരു ടാക്സിയും പിടിച്ച് ലൊക്കേഷനിലേക്ക് പോയി.. 

"Hey mister keysan hydar ali,,, come in.. 
bahut der ho gaee.. main intazaar kar raha tha.. koee baat nahin.. aao.."

"phir ghar se nikalane mein thodee der ho gaee .. sorry .."

(ഹിന്ദി എഴുതി അത്‌ ട്രാൻസ്ലേറ്റ് ചെയ്യുമ്പോൾ ടൈം വല്ലാതെ പോവുന്നോണ്ട് മലയാളം തന്നെ കണ്ടിന്യൂ ചെയ്യുകയാണെ... ആർക്കും ബുദ്ധിമുട്ട് ഇല്ലല്ലോല്ലേ.. 😜)

നേരെ ചെന്ന് കണ്ടത് ഫിലിം ഡയറക്റ്ററേ ആയിരുന്നു.. എന്നെയും കാത്ത് ഇരിക്കുകയിരുന്നു എന്ന് പറഞ്ഞപ്പോൾ വല്ലാതെ ഹാപ്പിയായിരുന്നു... കാരണം ഇത്ര വലിയ ഡയറക്റ്റ് ഒക്കെ വെയിറ്റ് ചെയ്യാ എന്നൊക്കെ പറഞ്ഞാൽ... ഓഹ് മൈ ഗോഡ്... 

എന്റെ ജോലി പെട്ടന്ന് തീർക്കണമെന്ന് ഞാൻ അവരോട് അഭ്യർത്ഥിച്ചപ്പോൾ അത്‌ കുറച്ച് ബുദ്ധിമുട്ട് ആണ് കുറച്ച് വൈകും എന്നൊക്കെ പറഞ്ഞു... കഴിയും വിധം എങ്ങനെയെങ്കിലും പെട്ടന്ന് തീർക്കണമെന്ന് തന്നെ പറഞ്ഞു... 

അവരുടെ കൂടെ വർക്ക്‌ ചെയ്യുന്നവർക്ക് ഒക്കെ എന്നേ പരിചയപ്പെടുത്തി കൊടുത്ത ശേഷം അയാൾ എന്നെയും കൊണ്ട് ഒരു റൂമിലേക്ക് പോയി.. അവിടെ എനിക്കുള്ള രണ്ട് സെക്യൂരിറ്റിസിനേയും സോങ് എഡിറ്റിംഗ്നുള്ള ബാക്കി സാധനങ്ങലും എനിക്കായി മാറ്റി വെച്ചേക്കുന്നു... ഇതിപ്പോ വന്നപ്പോൾ പണി നല്ലോണം കൂടി... പാട്ടും പാടി അത്‌ എഡിറ്റ്‌ ചെയ്യേം വേണം.. ഭാഗ്യത്തിന് സെക്യൂരിറ്റിസ് ഉള്ളോണ്ട് നന്നായി... ഹെൽപ് ചോദിക്കാലോ.. എല്ലാം മുൻകൂട്ടി കണ്ട് കൊണ്ടാണെന്നു തോന്നുന്നു ഇതൊക്കെ ഒരുക്കി തന്നത്... 

എനിക്ക് നേരെ രണ്ട് പേപ്പേഴ്സ് നീട്ടിയിട്ട് രണ്ട് മൂന്ന് തവണ ട്രൈ ചെയ്ത ശേഷം വിളിക്കെന്ന് പറഞ്ഞ് ഡയറക്റ്റ് അവിടുന്ന് ഇറങ്ങി... അവര് ഇറങ്ങിയ വഴിയേ വേറെ രണ്ടുപേർ മ്യൂസിക് എഡിഷന്റെ ഭാഗമായി അകത്തേക്ക് വന്നു.... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"ഡാ ഷിയു.. അങ്ങ് മുംബൈയിൽ നിന്ന് സിദ്ധുവും സണ്ണിയുമൊക്കെ നല്ല എൻജോയ് ചെയ്യുന്നുണ്ടാവും.. നമ്മക്കും എന്തെങ്കിലുമൊക്കെ എവിടെയെങ്കിലും പോയി എൻജോയ് ചെയ്യാടാ.. വാടാ.. പ്ലീസ് ഡാ.. "

"അല്ലേടി കോപ്പേ... എന്തുവാ നിന്റെ പ്രശ്നം... ഞാൻ നേരെത്തെ ശ്രദ്ധിക്കുന്നു നിന്റെയീ ചൊറിച്ചിൽ.. ഇതിന്റെ പിന്നിൽ എന്താ കാര്യമെന്ന് എനിക്കറിയാം.. ആ സിംഹരാജാവ് ഇവിടെ ഇല്ലാത്തോണ്ടല്ലേ നിനക്ക് നിക്കപൊറുതി ഇല്ലാത്തത്.. നേരെത്തെ ഞാൻ നിന്റെ മുഖത്തെ ഈ വാട്ടം കാണുന്നു... 

എന്തൊക്കെയായിരുന്നു നേരെത്തെ പറഞ്ഞത്.. എനിക്കൊരു മിസ്സിങ്ങും ഇല്ല... ഫുടൊക്കെ നല്ലോണം ഇറങ്ങുന്നുണ്ട്,, എന്തെന്നറിയില്ല നല്ല റിലാക്സേഷൻ ഒക്കെ കിട്ടുന്നുണ്ട്... ഇപ്പൊ അതൊക്കെ എവിടെ പോയി.. മുംബൈയിൽ സിനുവിനെയും തേടി പോയോ യാഷ... ഇതാണ് പറയുന്നത് പ്രണയം അസ്ഥിക്ക് പിടിച്ചാൽ ഇമ്മാതിരി ഇരിട്ടെഷൻസ് ഒക്കെ ഉണ്ടാവുമെന്ന്... എന്നേ കണ്ട് പടിച്ചൂടെ നിനക്കൊക്കെ... എന്തൊരു മാന്യൻ.. എന്തൊരു നിഷ്കു.. എന്തൊരു പാവം.. എത്രഎത്ര പെൺകുട്ടികളാണ് എന്റെ പിന്നാലെ വരുന്നത്.. എന്റെയീ സൗന്ദര്യം കണ്ടിട്ട്... എന്നിട്ടോ... ഞാൻ മൈൻഡ് ചെയ്യുന്നുണ്ടോ.. ഇല്ല.. എന്ത്കൊണ്ട്.. ഇമ്മാതിരി ശ്വാസംമുട്ടി നിൽക്കാനൊന്നും എന്നേ കൊണ്ട് പറ്റില്ല... എനിക്കിങ്ങനെ ഫ്രീ ആയിട്ട് നടക്കണം.. കല്യാണം കഴിക്കുന്നത് വരെ ഇങ്ങനെ ഫ്രീ ആയി നടന്ന് എൻജോയ് ചെയ്യുക.. അത്‌ കഴിഞ്ഞാൽ ഭാര്യയേയും കൂട്ടി എൻജോയ് ചെയ്യുക.. പിന്നെ മക്കളായി അങ്ങനെയങ്ങനെ പോണു... 

ഇതൊരുമാതിരി പ്രണയിക്കാൻ നിന്നാൽ കൂട്ടിലിട്ട പൂവൻകോഴിയെ പോലെ പെണ്ണിനേയും പ്രാകി കൊണ്ട് അടയിരിക്കേണ്ടി വരും.. അയ് ബല്ലാത്ത ജാതി... ഇതൊക്കെ എന്താണാവോ ഇങ്ങനെ.. "

"ഓ പിന്നെ നിന്റെ വർത്താനം കണ്ടാൽ തോന്നും നീയൊരു പെൺവിരോധിയാണെന്ന്... ഒന്ന് പോ ഷിയു ഇങ്ങനെ തള്ളാതെ... ഡേയ്.. ഞാൻ എങ്ങോട്ടാണ് വെച്ചാൽ പോവാണ്... കൂടെ വരുന്നേൽ വാ... പിന്നെ സിനു എന്നേ നിന്റെ കയ്യിൽ ഏല്പിച്ചിട്ടാ പോയത്... അപ്പൊ എല്ലാ ഉത്തരവാദിത്തവും നിനക്കാണ്... ഞാൻ പോയി തിരിച്ചു വന്നില്ലെങ്കിൽ സിനു നിന്നെ പഞ്ഞിക്കിടും ഉറപ്പ്... "

"ചെകുത്താന്റെയും കടലിന്റെയും നടുവിൽ ആണല്ലോ ഞാൻ.. നിനക്ക് ഇവിടെ ജോബ് സെറ്റാക്കി തന്ന എന്നേ വേണം പറയാൻ... അതോണ്ടല്ലേ നിന്റെ ഉള്ളിൽ പ്രണയമൊക്കെ മൊട്ടിട്ടത്... ഒരുവശത്തു റോഷ ഷിയാൻ എന്ന് നീട്ടി വിളിച്ചാൽ അവിടെ എത്തണം.. അത്‌ വല്ലാത്തൊരു ദുരന്തം ആണ്... എവിടെച്ചെന്നാലും അടിമയെ പോലെ ഞാൻ വേണം.. ഡിസാസ്റ്റർ... അത്‌ പോരാഞ്ഞിട്ട് ദാ അടുത്തത്... എടി നിനക്കൊക്കെ വീട്ടിൽ അടങ്ങി ഇരുന്നൂടെ... നീയിവിടെ പെയിന്റ് ചെയ്യാൻ വേണ്ടി വന്നതാണോ അതോ അവനെ കേറി പ്രണയിക്കാൻ വന്നതാണോ... എന്റെ പോന്നോ... എന്നേ വെറുതെ വിട്ടേക്... ഇപ്പൊ അകത്ത് നിന്ന് വിളി വരും PA PA എന്ന്... എന്നേ വെറുതെ വിട്ടേക്ക്... പ്ലീസ്... "

റോഷയെ കുറിച്ച് അവനതൊക്കെ പറയുമ്പോൾ അവന്റെ പിന്നിൽ നിന്ന് കയ്യും കെട്ടി ഇതെല്ലാം റോഷ കേൾക്കുന്നുണ്ടെന്ന സത്യം ഞാൻ മാത്രമേ കണ്ടുള്ളൂ.. കണ്ണ് കൊണ്ട് ഞാൻ അവനോട് മിണ്ടാതിരിക്കെന്ന് പറഞ്ഞെങ്കിലും കോപ്പന് ഒന്നും മനസ്സിലായില്ല... എല്ലാം കഴിഞ്ഞവൻ നീട്ടിയൊരു ശ്വാസം വിട്ടിട്ട് തിരിഞ്ഞു നിന്നതും വടി പോലെ ഇളിച്ചു നിൽക്കുന്ന റോഷയെ കണ്ടപ്പോൾ അവനൊന്നു ഞെട്ടി പിന്നിലേക്ക് നീങ്ങി... 

"നീയെന്താ പറഞ്ഞത്... ഞാൻ ഡിസാസ്റ്റർ ആണെന്നോ.. അത്രക്ക് ബുദ്ധിമുട്ട് ആണേൽ എന്തിനാ കൂടെ നടക്കുന്നത്... ഇതേപോലെയുള്ള ഇൻസ്ട്രക്ഷൻസ് ഒക്കെ ഞാൻ ജോയിൻ ചെയ്യുമ്പോഴേ പറഞ്ഞതല്ലേ... അപ്പൊ ആലോചിക്കണമായിരുന്നു വേണയോ വേണ്ടയോ എന്ന്... ഇനി ഞാനെന്ന് സിനിമ ലോകത്ത് നിന്ന് കാൽ പിൻവലിക്കുന്നുവോ അത്‌വരെ,, അത്‌ വരെ നീയെന്റെ കൂടെ തന്നെ ഉണ്ടാവണം.. കേട്ടോടാ... "

കുറച്ച് കനപ്പിച്ചു കൊണ്ട് റോഷ അത്‌ പറഞ്ഞപ്പോ അവന്റെ മുഖം പേടിച്ചു ഒരു വകയായിരുന്നു... അത്‌ കണ്ടപ്പോൾ എനിക്ക് പൊട്ടിച്ചിരിക്കാനാ തോന്നിയത്... സാഹചര്യം നോക്കി പെരുമാറുന്ന ശീലം എനിക്ക് നല്ലോണം ഉള്ളതോണ്ട് ഞാൻ അടങ്ങി നിന്നു... കുറച്ച് കഴിഞ്ഞപ്പോൾ റോഷ പോയതും നെഞ്ചിൽ അടി കിട്ടിയ പോലെ പടച്ചോനെന്നും വിളിച്ച് നെഞ്ചും തടവി കൊണ്ട് നിൽക്കുന്ന ഷിയുന്റെ അടുത്തേക്ക് ഞാൻ പോയി... 

"പ്ലീസ് യാഷ... കളിയാക്കാനാണെന്ന് അറിയാം... എന്റെ നെഞ്ചു പിളർന്ന വേദനയിലാ ഞാൻ നിൽക്കുന്നത്... സാറിനെ നീ കണ്ടിരുന്നെങ്കിൽ ചെറിയ സൂചന നിനക്ക് തരാൻ പാടില്ലായിരുന്നോ.. ദിസ്‌ ഈസ്‌ ടൂ മച്ച് യാഷ.. ടൂ മച്ച്... "

"ഞാൻ എത്ര തവണ കണ്ണോണ്ട് പറഞ്ഞു... ആ ഭാഷ നിനക്ക് മനസ്സിലാവാത്തത് എന്റെ കുഴപ്പമാണോ... ബുഹാ.. എന്തായാലും സാരില്ല ഡ്യൂഡ്.. ഇറ്റ്സ് ഓകെ യാർ... "

എന്നും പറഞ്ഞ് ഞാനവന്റെ തോളിൽ തട്ടിയപ്പോ അപ്പൊ തന്നെ കൈ തട്ടി മാറ്റി... അവന്റെ മൂഡ് ആകെ കൂടി ശെരിയല്ലാത്തോണ്ട് ഇന്നിനി എന്തായാലും പുറത്തേക്ക് പോക്ക് നടക്കില്ലന്ന് മനസ്സിലായി ഞാൻ ബേബിയുടെ റൂമിലേക്ക് പോയി... ഇന്നാണെൽ സ്കൂൾ ലീവ് ആയതോണ്ട് അവള് ഇവിടെ തന്നെയുണ്ട്... ബാക്കി ചെയ്യാനുള്ള ഇച്ചിരി പെയിന്റിംഗ് ഒക്കെ ചെയ്തോണ്ടിരുന്നു... 

"സിനു ഇല്ലാഞ്ഞിട്ട് മിലുന് സങ്കടം ഉണ്ടല്ലേ... അയ്യേ... "

"ആര് പറഞ്ഞു... ഏയ്‌... എനിക്കൊരു സങ്കടവും ഇല്ല ബേബി... ഇതൊക്കെ നിന്റെ തോന്നൽ... "

ഇവരൊക്കെ എന്താവോ എന്റെ മനസ്സ് വായിച്ചെടുക്കുന്നത്... ബല്ലാത്ത ജാതി... 

"ബേബിയേയ്... നീ പറഞ്ഞത് ശെരിയാട്ടോ... എനിക്കും തോന്നി ആ മുഖത്തെ ഒരു മ്ലാനത... "

അതും പറഞ്ഞോണ്ട് ഇനുവും ശാമിയും കേറി വന്നതും എല്ലാറ്റിന്റെയും ഇടയിൽ നിന്ന് ഞാൻ നിന്ന് പെടാപാട് പെടാൻ തുടങ്ങി.. ആ കോപ്പ് സിനു ആണേൽ ഇവിടുന്ന് പോയിട്ട് ഒരു തവണ പോലും വിളിച്ചില്ല... ഫീലിംഗ് വെറും സാഡട്ട.. 

"അതേയ് ശാമി... ഞാൻ നിങ്ങളെയും കൂട്ടി യാഷയുടെ അടുത്തേക്ക് വന്നത് കിഞ്ഞരിക്കാൻ അല്ല... എനിക്കൊരു കാര്യം പറയാനുണ്ട്... ".

എന്ന് ഇനു പറഞ്ഞപ്പോ ഞാനും ശാമിയും എന്താന്നുള്ള അർത്ഥത്തിൽ നോക്കി... 

"ഏതായാലും സിനു ഇവിടെ ഇല്ല... നമ്മൾക്ക് എല്ലാവർക്കും ഒന്ന് പുറത്ത് പോയി ചിൽ ചെയ്ത് വരാലോ.. പ്ലീസ്... അവനുള്ളപ്പോൾ അതൊന്നും നടക്കില്ല... ഇങ്ങനൊരു ഡേക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു... കൂടെ സേഫ്റ്റിക്ക് വേണ്ടി റോഷയേയും കൂട്ടാം... "

"ആ... അത്‌ ശെരിയാണ്... ഞാൻ റെഡി... "

ഇനു അത്‌ പറഞ്ഞപ്പോ അതിനെ ശെരി വെച്ചു കൊണ്ട് ബേബി പറഞ്ഞതും ഞാനും ശാമിയും പരസ്പരം നോക്കി നിന്നു... ഇത് വല്ല കുഴിയിലേക്കും എടുത്ത് ചാടുമൊ എന്ന ഭയമുണ്ട്... ബട്ട്‌ ഇനു പറഞ്ഞതിലും കാര്യമുണ്ട്... സിനു ഉള്ളപ്പോ പറഞ്ഞ സ്ഥലത്ത് മാത്രമല്ലാതെ വേറെവിടെയും പോവില്ലന്ന് ഇനു പറഞ്ഞ് കേട്ടിട്ടുണ്ട്.... കൂടെ റോഷയും ഉള്ളതോണ്ട് പേടിക്കാനില്ലാന്ന് പറഞ്ഞ് ശാമിയും റെഡിയായി.. പിന്നെ ഞാനായിട്ട് എന്തിനാ ഒരു കുറവ്‌ വരുത്തുന്നെ എന്ന് കരുതി ഞാനും ഓകെന്ന് പറഞ്ഞു... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"ഹരേ വാഹ്... നോട്ട് ബാഡ് കെയ്സാൻ... എക്സലന്റ്... കണ്ടിന്യൂ കണ്ടിന്യൂ... "

കുറച്ച് പേരെ മുൻനിർത്തി കൊണ്ട് ഞാൻ പാട്ട് പാടിയപ്പോൾ ഡയറക്ടറും ബാക്കിയുള്ളവരുമൊക്കെ തംസപ് കാണിച്ച് അടിപൊളിന്ന് പറഞ്ഞതും സന്തോഷം കൊണ്ട് നിലത്തൊന്നും അല്ലായിരുന്നു... കാരണം സിങ്ങർ എന്ന പദവിയിലേക്കും ഞാനിന്ന് കാലെടുത്തു വെച്ചിരിക്കുന്നു... ഓഹ് ഗോഡ്.. താങ്ക്യൂ വെരി മച്ച്... എന്റെ പ്രാർത്ഥന നീ കേൾക്കാതെ പോയില്ലല്ലോ.... യാഷ എന്നേ ഇങ്ങോട്ട് തള്ളി പറഞ്ഞയിച്ചിരില്ലായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് ഈയൊരു ക്രെഡിറ്റ്‌ കിട്ടില്ലായിരുന്നു.... ലവ് യൂ മോർ യാഷ ആൻഡ് മിസ്സ്‌ യൂ... നീയെങ്ങാനും ഇപ്പൊ എന്റെ അടുത്ത് ഉണ്ടെങ്കിൽ കെട്ടിപിടിച് ഒരുമ്മ തന്ന് പൊക്കിയെടുത്ത് ഓടിയേനെ ഞാൻ... എല്ലാം എന്റെ വിധി ആയിപോയി.... 

ഇന്നത്തെ ഏകദേശം എല്ലാമോന്ന് ഓക്കേ ആയപ്പോ ഡയറക്ടർ സർ നാളെ വന്നാൽ മതിയെന്ന് പറഞ്ഞപ്പോ ഞാൻ ഫുൾ ഹാപ്പിയോടെ ഇന്ന് സിദ്ധുനും സണ്ണിക്കും ഒരു പാർടി കൊടുക്കാമെന്നൊക്കെ മനസ്സിൽ കരുതി നേരെ റൂമിലേക്ക് പോയി... കൂടെ രണ്ട് സെക്യൂരിറ്റിസ് ഉള്ളതോണ്ട് കൂടുതൽ ജനക്കൂട്ടം ഫേസ് ചെയ്യേണ്ട കാര്യമില്ലായിരുന്നു... എല്ലാവർക്കും ഒരു ഹായ് കൊടുത്ത് ഞാൻ നേരെ റൂമിലേക്ക് പോയി... 

ഡോറിൽ തട്ടിയും രണ്ടാളെയും കാൾ ചെയ്തിട്ടും യാതൊരു റെസ്പോൺണ്ടും ഇല്ല... അപ്പോഴേ എനിക്ക് തോന്നിയിരുന്നു ഇവര് ഞാൻ പറഞ്ഞത് പോലെ നിൽക്കില്ലന്ന്... എന്റെ ദേഷ്യം പുറത്തേക്ക് എടുത്തിട്ടേ സമാധാനമാവത്തുള്ളൂ... 

സെക്യൂരിറ്റിയുടെ കയ്യിലുള്ള വണ്ടിയുടെ കീ വാങ്ങിയിട്ട് ഞാനവരോട് പോവെന്ന് പറഞ്ഞപ്പോ അവര് പോയി... ഇനി ഇവരെയും തപ്പി എങ്ങോട്ട് പോവും എന്ന് ചിന്തിച്ചു ദേഷ്യം വന്ന് ഞാൻ ചുമരിൽ ഒന്ന് ഇടിച്ചു... താഴെ നിന്ന് എക്സ്ട്രാ കീ വാങ്ങി ഞാൻ റൂമിലേക്ക് കയറിയപ്പോൾ ബാഗിൽ ഉള്ള ഡ്രെസ്സ് ഒക്കെ പുറത്തേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു... ഇനി എപ്പോ കേറി വരുമെന്ന് നോക്കാലോ... അപ്പൊ കാണിച്ച് കൊടുക്കുന്നുണ്ട് രണ്ടിനും... 

ബട്ട്‌ ഒട്ടും പരിചയം ഇല്ലാത്ത ഈ സ്ഥലത്ത് അവര് എവിടേക്ക് പോവാനാ... ദേഷ്യം വന്ന് എനിക്ക് രണ്ടിനെയും കയ്യിൽ കിട്ടിയ കൊല്ലാൻ തോന്നുന്നു... 

എവിടെക്കെന്നില്ലാതെ ഞാൻ അവരെയും തിരക്കി ഇറങ്ങിയെങ്കിലും കണ്ടില്ല... ഇടയിൽ വിളിക്കാനും മറന്നില്ല... മെസ്സേജ് അയച്ചു നോ റിപ്ലൈ.. ഇനി വരുമ്പോ വരട്ടേ... മനുഷ്യനെ വട്ട് പിടിപ്പിക്കുന്നതിൽ പരിധിയുണ്ട്... 

തിരിച്ചു ഞാൻ റൂമിലേക്ക് തന്നെ വന്നു... ഇവിടെ വന്നതിന് ശേഷം യാഷയെ വിളിച്ചതെയില്ല... അങ്ങോട്ട് വിളിച്ചത് കണ്ടില്ലെങ്കിൽ പിന്നെ അവൾക്ക് ഇങ്ങോട്ട് വിളിച്ചൂടെ... എല്ലാം ഒന്നിനൊന്നു മെച്ചം ആണ്... പറഞ്ഞിട്ട് കാര്യമില്ല... 

"ഡാ ഫ്രോടേ... നിനക്ക് ഇപ്പോഴാണോ വിളിക്കാൻ തോന്നിയത്... ഞാൻ കരുതി വല്ല മുംബൈ വാല ലഡ്കിയെയും കൂട്ടി നമ്മളെ മറന്നു കറങ്ങാൻ പോവായിരിക്കുമെന്ന്... "

"നീയെന്ത് വാർത്താനാ യാഷ പറയുന്നേ.. എങ്ങനെ സാധിക്കുന്നു നിനക്ക് എല്ലാം പെട്ടന്ന് മനസ്സിലാക്കാൻ... വല്ലാത്തൊരു നിരീക്ഷണ ജീവി തന്നെ നീ... "

ഞാനത് പറഞ്ഞപ്പോ അവള്ടെ മുഖമൊന്നു ചുളിഞ്ഞതും ഞാൻ ഉള്ളിൽ പൊട്ടിച്ചിരിക്കുകയായിരുന്നു... 

"ഹ്മ്മ്... നീ വല്ല പെണ്ണിന്റെയും പിന്നാലെ പോയെന്ന് കരുതി ഞാൻ ഇവിടെ നിരാശ കാമുകിയെ പോലെ നിൽക്കൊന്നുമില്ല... ഞാനൊന്ന് മനസ്സ് വെച്ചാൽ നിരനിരയായി ഓരോരുത്തർ നിൽക്കും... അപ്പോഴാ നിന്റെ ഒലക്കമ്മലെ... ഒന്ന് പോടാ... "

"അല്ലാ ഇതെവിടെയ എല്ലാം കൂടി.. ഞാനില്ലാത്ത സമയം നോക്കി പുറത്ത് അടിച്ച് പൊളിച്ചു വരാമെന്ന് കരുതി കാണും അല്ലേ... റോഷ കൂടെയുണ്ടല്ലോല്ലേ... "

അവളോട് ഓരോന്ന് സംസാരിച്ചിരിക്കുമ്പോ ഡോറിൽ തുരുതുരായുള്ള മുട്ട് കേട്ടപ്പോൾ തന്നെ മനസ്സിലായി രണ്ടും ഊര്തെണ്ടി വന്നെന്ന്... കുറച്ച് സമയം അവിടെ കിടക്കട്ടേ എന്ന് കരുതി ഞാൻ ഡോർ ഓപ്പൺ ചെയ്ത് കൊടുക്കാതെ അവിടെ തന്നെ കിടന്നു... ഒടുക്കം ഇപ്പൊ ചവിട്ടി പൊട്ടിക്കും വിധം ആയപ്പോ പോയി തുറന്ന് കൊടുത്തു.... 

എന്റെ ടീഷർട്ട് ഇട്ട് നിൽക്കുന്ന ആ സണ്ണിയെ കണ്ടപ്പോൾ ചവിട്ടി കൂട്ടാനാ തോന്നിയത്... ഒരിക്ക പോലും ഞാൻ ഇട്ടില്ല... ബ്ലഡി ഫൂൾ... ഡോർ തുറക്കേണ്ട താമസം വെപ്രാളപ്പെട്ടു കൊണ്ട് രണ്ടും അകത്തേക്ക് തള്ളി കയറിയിട്ട് അപ്പൊ തന്നെ ഡോർ ക്ലോസ് ചെയ്ത് കിതച്ചു കൊണ്ട് ബെഡിൽ കേറിയിരുന്നു... ആ മുഖം കണ്ടിട്ട് എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായത്തും ഞാൻ കാര്യമെന്തെന്ന് ചോദിച്ചു... സിദ്ധു വിറച്ച ശബ്ദത്തോടെ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എനിക്ക് അതൊന്നും മനസ്സിലായില്ല... സിദ്ധുവിന്റെ നേരെ കൈ ഉയർത്തി സണ്ണി ഞാൻ പറയാമെന്നു പറഞ്ഞ് കുറച്ച് വെള്ളം കുടിച് കാര്യം പറയാൻ തുടങ്ങി,,,, 

"അത്‌ പിന്നെ സിനു... ഞാനും സിദ്ധുവും നാനുവിനെ കണ്ടു... വെറും തോന്നൽ അല്ല... സത്യം തന്നെയാണ്... അവൻ ഈ മുംബൈ സിറ്റിയിൽ തന്നെയുണ്ട്... ആരും കാണാത്തൊരിടത്ത്... ഞാനും സിദ്ധുവും വിശന്നിട്ടു എന്തെങ്കിലുമൊക്കെ കഴിക്കാമെന്ന് വെച്ചു പുറത്ത് പോയത... ഫുടൊക്കെ കഴിച്ചു ഓരോന്ന് മിണ്ടിയും പറഞ്ഞും നടക്കുമ്പോ പെട്ടന്ന് ഒരുത്തൻ സിദ്ധുവിന്റെ ബാഗ് തട്ടി പറിച്ചതും അവൾ അവന്റെ പിന്നാലെ ഓടി... കൂടെ ഞാനും... 

ഒരുപാട് പ്രാവശ്യം എത്തി പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല... ഞങ്ങൾക്ക് നേരെ കല്ലൊക്കെ എറിഞ്ഞു തടഞ്ഞു നിർത്താൻ അയാൾ ശ്രമിച്ചിട്ടും തോറ്റു കൊടുക്കാതെ നമ്മള് പിന്നാലെ തന്നെ ഓടി... ഒടുക്കം ആളുകൾ ഇല്ലാത്ത ഒരു സ്ഥലത്ത് എത്തി... ചുറ്റും ശൂന്യത മാത്രം... കാടുകൾ കാരണം ഇരുട്ട് കൊണ്ട് വെളിച്ചതെ മൂടിയത് പോലെ... 

എന്തോ പന്തികേട് തോന്നി ഞാൻ ഇവളെയും കൂട്ടി തിരിച്ചു വരാൻ നിന്നപ്പോ എവിടുന്നോ ആരോ ഞങ്ങൾക്ക് നേരെ കല്ലെറിഞ്ഞതും അതിന് പിന്നാലെയായി ചുറ്റും നിന്ന് പല ഭാഗത്ത്‌ നിന്ന് ആളുകൾ വരാൻ തുടങ്ങി... അതും ഒട്ടും വൃത്തിയില്ലാത്ത വേഷത്തിലൊക്കെ... പെട്ടന്ന് കണ്ടാൽ പേടി തോന്നുന്ന ഒരു രൂപം... 

ധൈര്യം കൈവരിച്ച് ഞാൻ ഇവളെയും കൂട്ടി അയാൾ പോയ ഭാഗത്തേക്ക്‌ തന്നെ പോവാമെന്ന് വെച്ചു നടന്നു... ബട്ട്‌ പിന്നിൽ നിന്ന് ഒരു ആക്രമണവും ഇല്ലായിരുന്നു... പകരം അട്ടഹസിച്ച് കൊണ്ടുള്ള ഒരു ചിരിയായിരുന്നു.... 

ഒരു വലിയ കാലിയായി കിടക്കുന്നു ബിൽഡിംഗ്‌ൽ പ്രായ പരിധി നോക്കാതെ ഒരുപാട് പേര്... പിഞ്ചു കുഞ്ഞുങ്ങൾ അടക്കം... അവർക്ക് നടുവിലായി സിദ്ധു നാനുവിനെ കണ്ടതും അവൾ ഹാനു എന്ന് നീട്ടി വിളിച്ചു... ആ ശബ്ദം കേട്ട് അവിടെയുള്ള ആൾക്കാരൊക്കെ ചുറ്റും നോക്കാൻ തുടങ്ങിയതും ഞാൻ സിദ്ധുവിന്റെ വായും പൊത്തി അവിടുന്ന് നീങ്ങി... തിരിച്ചു ഇവിടേക്ക് എത്തുന്നത് വരെ അവര് നമ്മളെ പിന്തുടരുന്നുണ്ടായിരുന്നു... 

എനിക്കുറപ്പാണ് അവര് ഞങ്ങളെയും തിരക്കി ഇങ്ങോട്ട് വരുമെന്ന്... ബട്ട്‌ നാനുവിന്റെ അവസ്ഥ കണ്ടപ്പോൾ അവൻ എങ്ങനെ അവർക്കിടയിൽ പെട്ടുപോയി എന്ന് മനസ്സിലാവുന്നില്ല സിനു.. മനഃപൂർവം ആരോ അവനെ അവർക്കിടയിൽ പറഞ്ഞയച്ചതാണ് ഉറപ്പ്.... ആ കാഴ്ച കണ്ടാൽ നീ ശെരിക്കും ഞെട്ടും സിനു... നമ്മുടെ നെയ്ഹാൻ അവരെ പോലൊരു കൂട്ടരുടെ ഇടയിൽ എങ്ങനെ പെട്ടു... ഒന്നും മനസ്സിലാവുന്നില്ല സിനു.... "

കിതച്ചു കൊണ്ട് സണ്ണി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ പറഞ്ഞതെല്ലാം സത്യം ആണെന്ന രീതിയിൽ സിദ്ധു നോക്കിയതും ആകെ പ്രാന്ത് പിടിപ്പിക്കുന്നത് പോലെ തലയാകെ പെരുത്ത് വരാൻ തുടങ്ങി... ആ ഒരു നിമിഷം ഞാൻ തികച്ചും സ്തംബമായി നിന്നു... 

പെട്ടന്ന് ആരൊക്കെയോ ഡോറിൽ മുട്ടുന്നത് കേട്ടപ്പോൾ നമ്മള് മൂന്ന് പേരും ഒരേപോലെ മുഖത്തോട് മുഖം നോക്കി.... സണ്ണി ഹോൾസിൽ കൂടി ആരാണെന്ന് നോക്കിയപ്പോൾ ഇത് അവർ തന്നെയെന്ന് പറഞ്ഞതും സിദ്ധു പേടി കൊണ്ട് വാ പൊത്തി നിന്നു.... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ഏതൊക്കെയോ ഷോപ്പിൽ കയറി ഇറങ്ങുമ്പോൾ ഫോണിൽ ആ ഐമന്റെ വിളി വന്നതും ഞാൻ എടുക്കാൻ നിന്നില്ല... സിനു പോയതറിഞ്ഞപ്പോൾ എന്നേ ഭീഷണിപ്പെടുത്താനുള്ള വിളിയാണെന്ന് മനസ്സിലാവുന്നതേയുള്ളൂ... ഈ വിളി ഞാൻ പ്രതീക്ഷിച്ചു നിന്നതാണ്.... 

"നിനക്കെന്താടി ഫോൺ എടുക്കാൻ ഇത്ര മടി... പേടി കൊണ്ടാണോ... ഏഹ്... "

പിന്നിൽ നിന്ന് അങ്ങനൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ചെവിയിൽ ഫോൺ വെച്ച് മാന്യതയോടെ നിൽക്കുന്ന ഐമനെ കണ്ടതും യാതൊരു ഞെട്ടലും ഇല്ലാതെ ഞാൻ അവന്റെ മുന്നിൽ നിന്നു.... 

"എനിക്കറിയാടി നിനക്കെന്നെ ഒരു പേടിയും ഇല്ലാന്ന്... ഉണ്ടാവില്ലന്നും അറിയാം... അത്രക്ക് ധൈര്യം പകർന്നു തന്നിട്ടാവും ആാാ തെമ്മാടി പോയത്... പക്ഷെ അതൊന്നും എന്റെ മുന്നിൽ വില പോകില്ലെന്ന് മാത്രം... "

"കൂടെ കൂടെ നീ തെമ്മാടിയെന്ന് അവനെ വിളിക്കേണ്ട ആവശ്യമില്ല ഐമൻ.. ആ പറയുന്ന തെമ്മാടിക്ക് നല്ല ആണത്തം ഉണ്ടടാ... ബട്ട്‌ നിനക്ക് അതില്ലല്ലോ... നല്ല ഉശിരും തന്റേടവും ഉള്ളതാ അവൻ... അല്ലാതെ നിന്നെപോലെയല്ല... "

"അതിന് എനിക്ക് ആ പറഞ്ഞതൊന്നും ഇല്ലാന്ന് ആര് പറഞ്ഞു... അവനെക്കാൾ നല്ല ഉശിരും തടിയും തന്റേടവും ഉണ്ടെനിക്ക്... അത്‌ ആവശ്യത്തിന് മാത്രമേ പുറത്തെടുക്കാറുള്ളു എന്ന് സത്യം... "

"അത്‌ ശെരിയാണ്... കറക്ട്... നിനക്ക് അവനെ പേടിയുള്ളത് കൊണ്ട് നീ അവന്റെ മുന്നിൽ എടുക്കാറില്ല... അതെന്തോണ്ടാ... അവന്റെ ബലത്തിൽ നിന്റെ ബലം ഒന്നുമല്ല... കൂടാതെ അവന്റെ മുന്നിൽ നിന്റെയീ ഉശിരും തടിയുമൊന്നും എടുക്കാൻ കഴിയേം ഇല്ല... അതല്ലേ ഐമൻ സത്യം... ഇപ്പൊ നിനക്ക് തോന്നുന്നുണ്ടൊ കെയ്സാനാണ് എന്റെ ധൈര്യം എന്ന്... അവൻ അങ്ങ് എവിടെയോ ആ ഉള്ളത്... ഇപ്പൊ മനസ്സിലായില്ലേ യാഷയുടെ ഉള്ളിലെ ധൈര്യം എത്രത്തോളം ഉണ്ടെന്ന്... 

നീയെന്നെ പിടിക്കാൻ ആളെയാക്കി... അവിടെ രക്ഷകനായി എത്തിയത് നീ പറയുന്ന ആ തെമ്മാടി അല്ല... മാന്യൻമാരിൽ ഒരാൾ.... നീ വല്ലതും അറിഞ്ഞിരുന്നോ ഐമൻ... എന്നേ കിഡ്നാപ് ചെയ്ത നിന്റെയാ ഫ്രണ്ട് ഇപ്പൊ ആ കമ്മീഷ്ണരുടെ കൈകളിലാണ്... ഇനി അവൻ നിരപരാധിയാണെന്ന് തെളിഞ്ഞു പുറത്തിറക്കണമെങ്കിൽ നീ കീഴടങ്ങണം... അത്‌ നീ സ്വയമേ കീഴടങ്ങിയില്ലെങ്കിലും പൂട്ടാനുള്ള തന്ത്രങ്ങളൊക്കെ ഞങ്ങൾ തന്നെ നോക്കിക്കോളാം... നിന്നെ മാത്രമല്ല നിന്റെ തന്തയേയും തള്ളയേയും വരെ അകത്താക്കാനുള്ള പരിപാടിയിലാ ഞങ്ങൾ... അത്‌ നീ വല്ലതും അറിയുന്നുണ്ടോ ഐമൻ.. "

"നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ വാപ്പയുടെയും ഉമ്മയുടെയും നേർക്ക് കളി വേണ്ടെന്ന്... നിന്റെ തള്ളയും തന്തയും ജീവനോടെ ഇല്ലാത്തത് ഭാഗ്യം.... അല്ലെങ്കിൽ കാണായിരുന്നു... "

*"എന്റെ വാപ്പയുടെയും ഉമ്മയുടെയും ജീവൻ എടുത്തത് നിന്റെ തന്ത തന്നെയല്ലേ... ആ അവരെ ഞാൻ വെറുതെ വിടുമോ മിസ്റ്റർ ഐമൻ ജഹാൻ.."*

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

അവന്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്തെന്ന് പോലും അറിയാതെ ഏതോ ലോകത്ത് എന്നപോലെ സ്തംഭിച്ചു കൊണ്ട് ഹാനു എന്ന വിളി മാത്രം ആ കാതുകളിൽ കൂടെ കൂടെ മൊഴിഞ്ഞു കൊണ്ട് നിന്നു... കയറ് കൊണ്ട് തന്നെ അടിച്ചിടുന്ന വേദന പോലും അറിയാതെ മുഖമാകെ പുഞ്ചിരിച്ചു നിൽക്കുന്ന അവനെ ബാക്കിയുള്ളവർ അത്ഭുതത്തോടെ നോക്കി നിന്നു.... 

അരികിൽ നിൽക്കുന്നവർ പലതും പറഞ്ഞ് അവനെ കേൾപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ആ കാതുകളിൽ തട്ടാതെ ഹാനു എന്ന വിളി മാത്രം മൊഴിഞ്ഞൊ കൊണ്ടിരുന്നു.... 

´ഒന്നര വർഷത്തിന് ശേഷം,,, എത്ര നാളായി ആ വിളി കേട്ടിട്ട്... ഇത്ര നാൾ വേദനിച്ച വേദനയൊക്കെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത് പോലെ... എനിക്കറിയാം എന്നേ തിരക്കി വേണ്ടപ്പെട്ടവർ തിരയാത്ത സ്ഥലങ്ങൾ ഇല്ലാന്ന് എനിക്കറിയാം... ഇത്രയും നാളും ഞാൻ നിങ്ങളുടെ കൺവെട്ടത്ത് എന്ന പോലെ ഉണ്ടായിട്ടും ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല... എന്നിട്ടിപ്പോ എന്നെയും തേടി നീ ഇവിടം വരെ വന്നെങ്കിൽ ഈ കഴുകന്മാരുടെ ഇടയിൽ നിന്നും ഞാൻ മോചിതരാവും... ആരോ ചെയ്ത തെറ്റിന്റെ പിന്നിൽ ശിക്ഷ നേടാൻ എന്റെ ജീവിതം ഇനിയും ബാക്കിയിരിക്കുന്നില്ല... ആരാ എന്താ എന്നൊക്കെ എനിക്കറിയാം... ഇവർക്കിടയിൽ നിന്നും ഞാൻ മോചിതനായാൽ എന്റെ കൈ കൊണ്ട് ആയിരിക്കും അവരുടെ അന്ത്യം... ഇത് നെയ്ഹാന്റെ പ്രതികാരമാണെന്ന് കണ്ടാൽ മതി.... മരണമടഞ്ഞാലും തീരാത്ത പ്രതികാരമായിരിക്കും... `

*"എന്റെ വാപ്പയുടെയും ഉമ്മയുടെയും ജീവൻ എടുത്തത് നിന്റെ തന്ത തന്നെയല്ലേ... ആ അവരെ ഞാൻ വെറുതെ വിടുമോ മിസ്റ്റർ ഐമൻ ജഹാൻ.."*

ഒട്ടും പ്രതീക്ഷിക്കാതെ എന്റെ വായിൽ നിന്നും ആ സത്യം വീണപ്പോ അവന്റെ മുഖമൊന്നു വിളർന്നതും ആ സത്യങ്ങളൊന്നും അറിയാത്ത അവൻ നെറ്റിയും കണ്ണും ചുഴിച്ചു കൊണ്ട് എന്നേ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു... പെട്ടന്ന് അവൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് ഒരു മൂലയിലേക്ക് കൊണ്ട് പോയി ഭിത്തിയോട് ചേർത്ത് നിർത്തി.... 

"പറയുന്ന വാക്കുകൾ സൂക്ഷിച്ചു പറഞ്ഞാൽ നിനക്ക് കൊള്ളാം യാഷ... അല്ലെങ്കിൽ നീ ഇനിയും അനുഭവിക്കാൻ കിടക്കുന്നു... ചെയ്യാത്ത കുറ്റം തലയിൽ ഇട്ട് അങ്ങ് അകത്താക്കിയാൽ അതിനൊരു അർത്ഥം ഉണ്ടാവില്ല... ഒരു അഭിമാനം ഉണ്ടാവില്ല... അതോണ്ട് പുന്നാര മോൾ ചെയ്ത തെറ്റ് എവിഡൻസ് ഓടെ ആ കമ്മീഷ്ണറുടെ മുന്നിൽ ഇട്ടേച്ചിട്ട് അറസ്റ്റ് ചെയ്യാൻ നോക്ക്.. കേട്ടോടി ബ്ലഡി ലയർ... "

"ചെയ്യാത്ത കുറ്റമോ... ആര് ചെയ്യാത്ത കുറ്റം... നിന്റെ തന്ത ഷാജഹാനോ... ഹഹഹഹ... പറയുന്ന വാക്കുകൾക്കും ചെയ്യുന്ന പ്രവർത്തിക്കളക്കും എനിക്ക് എന്റേതായ അന്തസ്സും അഭിമാനവും തോന്നാറുണ്ട്... കാരണം ചെയ്യുന്നതും പറയുന്നതും പൂർണമായ പച്ചയായ സത്യങ്ങൾ തന്നെയാണ്... അത്‌ കൊണ്ട് എന്നേ കൂടുതൽ പഠിപ്പിക്കാൻ നീ ആയിട്ടില്ല... അതിന് നീയിനും വളരാൻ ഇരിക്കുന്നു ഐമൻ... ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസം ആയില്ലെങ്കിൽ ഇപ്പൊ ഈ നിമിഷം തന്നെ നീ ആ തന്തപ്പടിയോട് ചോദിച്ചു നോക്ക്... അപ്പൊ മനസ്സിലായിക്കോളും എന്റെ വാപ്പയുടെയും ഉമ്മയുടെ മരണം വെറുമൊരു മരണമായിരുന്നോ അതോ കൊന്നതാണെന്നോ എന്നുള്ള സത്യം... അധവാൽ സത്യം സത്യമായ രീതിയിൽ തന്നെ നിന്റെ വാപ്പാ പറഞ്ഞാൽ അയാളെ ഏത് സാഹചര്യത്തിലും നിനക്ക് വിശ്വസിക്കാം... മറിച്ചു നുണയാണെങ്കിൽ അന്ന് തൊട്ട് നിന്റെ വാപ്പാന്റെ പിന്നാലെ കൂടും ഞാനും... മകനെ കൊന്ന ഈ കൈ കൊണ്ട് തന്നെ തന്തയേയും കൊല്ലും.. ഒരു മടിയും ഇല്ല എനിക്ക്... പേടിയും ഇല്ല..

ഞാൻ പറഞ്ഞത് നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ശെരി,,, അതെന്നെ ബാധിക്കില്ല..കാരണം സത്യം എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം..വൈകാതെ ഞാൻ എല്ലാം എല്ലാവരുടെയും മുന്നിൽ വെച്ച് തരുന്നുണ്ട്..അപ്പൊ കാണാൻ കിടക്കുന്നതേയുള്ളു.."

ഒട്ടും ഭയമയില്ലാതെ പകപ്പോടെയുള്ള കണ്ണുകളാലെ ഞാൻ അവനോട് അത്രയും പറഞ്ഞ് കൈ വിടുവിച്ചതും കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൻ ഫ്യുസ് അടിച്ച നിൽപാണ്..അതിനെ പരിഹസിച്ചു കൊണ്ട് ഞാൻ അവിടുന്ന് മാറാൻ നിന്നതും മുന്നിൽ തടസ്സമായി അവൻ വീണ്ടും വന്നു

"ഇനിയെന്താടാ നിനക്ക് വേണ്ടത്..ഇനി എങ്ങനെ കൊന്നു എന്ന യാഥാർഥ്യവും ഞാനിപ്പോ തന്നെ പറഞ്ഞു തരണോ..ബട്ട്‌ അതിന് സമയം ആയില്ല..അതെനിക്ക് ചിലവരെ മുൻനിർത്തി കൊണ്ട് പറയാനുള്ളതാണ്..എന്നിൽ നിന്ന് എങ്ങനെയൊക്കെ അത്‌ പറയിപ്പിക്കാൻ നീ ശ്രമിച്ചാലും ഒരിക്കലും നടക്കില്ലടാ..ആ തന്തയുടെ രക്തം തന്നെയല്ലേ മക്കളുടെ ശരീരത്തിലുള്ളത്..അപ്പൊ മക്കൾ ഇങ്ങനെ ആയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ.."

"റിയലി..നീ പറഞ്ഞത് ശെരിയാണ്..നിന്റെ തന്തയുടെ രക്തം നിന്നിൽ പായുന്നത് കൊണ്ടല്ലേ നിന്റെ സ്വഭാവം ഇങ്ങനെ..ഒരു പെണ്ണിലും കാണാത്ത പ്രതേക സ്വഭാവം..വെറും വൃത്തികെട്ടവൾ.."

"Mind you're words mr. Aiman Jahan 

വൃത്തിക്കെട്ടവൻ,, അത്‌ നീയും നിന്റെ തന്തയുമാണ്.. നിന്റെ ഫാമിലി.. അതേടാ..എന്റെ വാപ്പയുടെ രക്തം തന്നെയാണ് എന്നിലും പായുന്നത്..ആ രക്തത്തിന്റെ ചൂടേറിയ തിളക്കവുമാണ് എന്നിൽ കാണുന്ന ഈ അഹങ്കാരവും തന്റേടവും എല്ലാം..എന്തിനേറെ പറയുന്നു ഒരു പേടിയും ഇല്ലാതെ നിന്റെ മുന്നിൽ എന്നല്ല നിന്റെ ഫാമിലിയുടെ മുന്നിൽ നിൽക്കുന്നതും ചിലപ്പോൾ ആ രക്തത്തിന്റെ കത്തി ജ്വലിച്ച തീയെ പോലെയുള്ള ചൂട് തന്നെയായിരിക്കും..എല്ലാ പെൺകുട്ടികളുടെ കൂട്ടത്തിലും നീയെന്നെ കണക്കാക്കേണ്ട ഐമൻ..ശെരിയാ വേറൊരു പെണ്ണിലും കാണാത്ത സ്വഭാവം തന്നെയാണ് എന്നിൽ ഉള്ളത്..അല്ലെങ്കിൽ എന്നേ ഞാൻ അദ്നാന്റെ പീഡനങ്ങൾക്ക് മുന്നിൽ മരണത്തെ കൂട്ട് പിടിച്ചേനെ.. ഒരുനാൾ ഈ യാഷ എല്ലാവർക്കും ഒരു പാഠമായി മാറും..ഈ ലോകത്തെ ഞാൻ അറിയിക്കും ഞാൻ അനുഭവിച്ച വേദനകൾ.."

"അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടഡി.. അപ്പോഴേക്കും നിന്റെ ജീവൻ ഞാൻ എടുത്തോളാം.. "

"അയ്യോ..തു തു തു തു തൂ..നിനക്ക് തെറ്റിയല്ലോടാ ഐമൻ..അപ്പോഴേക്കും നീ ജീവനോടെ ഉണ്ടാവുമോന്നാ എന്റെ പേടി..എന്നാലും ഞാൻ ട്രൈ ചെയ്യും..ഏത് കോണിൽ ആണേലും നീയത് അറിയും..ഡോണ്ട് വറി.."

"മിലു മിലു..ദേ വീട്ടിലേക്ക് പോവാൻ ഡാഡി വെയിറ്റ് ചെയ്യുന്നുണ്ട്..വേഗം വാ മിലു.."

അവനോട് സംസാരിച്ചിരിക്കുന്നതിനിടയിൽ ഡ്രെസ്സിൽ പിടിച്ച് വലിച്ച് ബേബി വന്ന് വിളിച്ചതും ഐമനെ മുന്നിൽ നിന്ന് തള്ളി മാറ്റി ഞാൻ ബേബിയേയും കൂട്ടി നടന്നു..തിരിഞ്ഞു നോക്കുമ്പോ ചുട്ടെരിയുന്ന കണ്ണുകളോടെ അവൻ നോക്കി പേടിപ്പിക്കുന്നുണ്ടെങ്കിലും ഞാൻ പേടിച്ചില്ല

എന്റെ വാപ്പയുടെയും ഉമ്മയുടെയും മരണം വെറുമൊരു മരണമല്ല അതൊരു കൊലയാണെന്ന സത്യം ഞാൻ അവനോട് പറഞ്ഞപ്പോ ആ മുഖത്ത് കണ്ട എക്സ്പ്രെഷൻ ഉള്ളിൽ നിന്ന് മായുന്നില്ല..ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ അവനത് അറിഞ്ഞത്.. അത്‌ പോലെ തന്നെയാ ഞാനും അറിഞ്ഞത്.. മാനൂപാന്റെയാ ഡയറി താളുകളിൽ ഈയൊരു സത്യമാണെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.. ഒരുപക്ഷേ ആ വിവരം ഞാൻ മാനൂപ ഉള്ള കാലം തന്നെ അറിഞ്ഞിരുന്നെങ്കിൽ ഒരു സെക്കന്റ്‌ പോലും ആ വീട്ടിൽ താമസിക്കില്ലായിരുന്നു..ആ ഒരു കുടുംബവും എനിക്ക് വേണ്ടായിരുന്നു ഒരു ബന്ധവും വേണ്ടായിരുന്നു..നൽകിയ സ്നേഹമൊക്കെ വെറും പാഴ്സ്നേഹം..അവരുടെ കൂടെ സന്തോഷമേറിയ കിനാവുകൾ എല്ലാം പാഴ്കിനാവുകൾ..എല്ലാം പാഴ് തന്നെ..കുടുംബമെന്നോ ബന്തുവെന്നോ ഇല്ലാതെ ഞാൻ ആ ഓർഫെനെജിൽ കഴിഞ്ഞിരുന്നേനെ

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ഹോൾസിൽ കൂടി സണ്ണി അവരെ ഫോളോ ചെയ്തവരാണെന്ന് ഉറപ്പ് വരുത്തിയതും എന്ത് ചെയ്യണമെന്ന് അറിയാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു..പെട്ടന്ന് എന്തോ ബോധം ഉദിച്ചത് പോലെ സിദ്ധു അവളുടെ ബാഗിൽ നിന്ന് മേക്കപ്പ് ബോക്സ്‌ എടുത്ത് മുഖത്ത് വാരി തേച് ആ മുഖക്കോലം തന്നെ മാറ്റി..കൂടെ സണ്ണിയുടെയും

നാനു അവരുടെ അടുത്തുള്ളത് കൊണ്ട് എന്നേ കണ്ടാൽ വല്ല സംശയവും തോന്നിയാലോ എന്ന് കരുതി ഞാൻ ബെഡിനടിയിൽ മറഞ്ഞു നിന്നു..അപ്പോ തന്നെ സിദ്ധു തലയിൽ തട്ടമൊക്ക ചുറ്റികുത്തി പുഞ്ചിരിയോടെ ഡോർ തുറന്നു..ബെഡിന് അടിയിൽ കിടന്ന് ഞാൻ പുറത്ത് വന്നവരെ നോക്കിയപ്പോ ഒരാളോ രണ്ടാളോ അല്ലായിരുന്നു..ഒരു കൂട്ടം തന്നെയുണ്ട്..അതും നേരെത്തെ സണ്ണി പറഞ്ഞത് പോലെ ഒട്ടും വൃത്തിയില്ലാത്തവർ തന്നെ.. പോരാത്തതിന് കയ്യിൽ വടിവാളും തോക്കും

മുന്നിൽ നിൽക്കുന്ന ആള് അവര് ഉദ്ദേശിച്ചതല്ലെന്ന് തോന്നിയിട്ട് അതിലൊരുത്തൻ സിദ്ധുവിന്റെ തോളിൽ പിടിച്ച് ഒരു സൈഡിലേക്ക് നീക്കിയതും റൂമിലേക്ക് കയറി ചുറ്റും നോക്കാൻ തുടങ്ങി..വിൻഡോ സൈഡിൽ വായനയിൽ മുഴുകി ഇരിക്കുന്നത് പോലെ സണ്ണിയെ കണ്ടപ്പോൾ അവരൊന്നു മുഖം തിരിച്ചിട്ട് നോക്കിയിട്ട്  അതേപോലെ തന്നെ വിട്ടു..സിദ്ധുവിനെ അടിമുടി നോക്കിയിട്ട് അയാൾ പുറത്തിറങ്ങി നേരെ ഒപോസിറ്റ് റൂമിലേക്ക് അവർ പോയി..ആ സമയം സിദ്ധു ഡോർ അടച്ച് അകത്തേക്ക് കയറുകയും ബെഡിനടിയിൽ നിന്ന് ഞാൻ ഇറങ്ങി വരികയും ബുക്ക് ഒക്കെ ചാടി തലയിൽ കെട്ടിയ ടർബൻ ഒക്കെ വലിച്ചെറിഞ്ഞു സണ്ണിയും വന്നു..നീട്ടിയൊരു ശ്വാസം വിട്ട് ചുറ്റി കുത്തിയ തട്ടമൊക്കെ വലിച്ചെറിഞ്ഞു സിദ്ധു ബെഡിലേക്ക് വന്നിരുന്നു

"ഇവിടുന്ന് നാട്ടിലേക് തിരിച്ചൊരു യാത്ര ഉണ്ടെങ്കിൽ അത്‌ ഞാനെന്റെ ഹാനുവിനെ സ്വന്തമാക്കിയിട്ട് ആയിരിക്കും..അല്ലാതെയൊരു തിരിച്ച് പോക്ക് ഈ സിദ്ധുവിന് ഇല്ല..ഏതവന്റെ കയ്യിൽ അകപ്പെട്ടാലും ശെരി..അവനെയും കൊണ്ടേ ഞാൻ പോവുള്ളു.."

കണ്ണുകൾ ചുവപ്പിച് ഒപ്പം കരഞ്ഞു കൊണ്ട് സിദ്ധു അത്‌ പറഞ്ഞപ്പോ സണ്ണിയെന്നെ ദയനീതയോടെ നോക്കിയതും ഞാനും അതേ നോട്ടം തന്നെ നോക്കി.. 

പുറത്ത് നിന്ന് യാതൊരു ശബ്ദവും കേൾക്കാഞ്ഞിട്ട് ഞാൻ നോക്കിയപ്പോൾ അവരെ ആരെയും കണ്ടില്ല.. വിൻഡോയിൽ കൂടി പുറത്തേക്ക് നോക്കിയിട്ട് സണ്ണി അവര് പോയെന്ന് പറഞ്ഞപ്പോ ഞാൻ നേരെ എൻട്രൻസിലേക്ക് പോയി അവിടെയുള്ള സ്റ്റാഫ്സിനെയൊക്കെ വിളിച്ചു

"ഇത്ര വലിയ ഹോട്ടൽ ആയിട്ട് ഇവിടെ യാതൊരു സെക്യൂരിറ്റിസും ഇല്ലേ..നിങ്ങൾക്ക് തീരെ ഉത്തരവാദിത്തം ഇല്ലേ..എന്തിനാ രാവെന്നോ പകലെന്നോ ഇല്ലാതെ ഉറക്കം കളഞ്ഞ് ഇവിടെ ടൈയ്യും കെട്ടി നിൽക്കുന്നത്..ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത നൽകി കണ്ണ് തുറന്നു നോക്ക്..ഒരു ഗുണ്ടായുസം പോലെ തോക്കും വടിവാളുമായി ആൾക്കാർ വന്നിട്ട് യാതൊന്നും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ..അവരെയൊക്കെ അകത്തേക്ക് കയറ്റാൻ ആരാ നിങ്ങൾക്ക് പെർമിഷൻ നൽകിയത്..ഈ കാണുന്ന എല്ലാ റൂമിലും വന്ന് കയറിയിട്ട് അവര് ഇറങ്ങി പോയപ്പോല യാതൊരു പരാതിയും നിങ്ങൾക്ക് ഇല്ലേ.. ബ്ലഡി റാസ്ക്കൽസ്.."

ഗൗരവത്തോടെ ഞാൻ അവിടെയുള്ള സ്റ്റാഫ്സിനോട്‌ സംസാരിച്ചപ്പോ കൈ പിന്നിൽ കെട്ടി വെച് താഴെ നോക്കി നിന്ന് കേട്ടു നിന്നല്ലാതെ ആരും ഒന്നും പറഞ്ഞില്ല..അത്‌ കണ്ടപ്പോൾ എനിക്കാകെ ദേഷ്യം വന്നതും ഇപ്പൊ തന്നെ ഞാൻ പോലീസിൽ വിവരം അറിയിക്കിമാണെന്ന് പറഞ്ഞ് അവിടുന്ന് നീങ്ങിയതും ഒരു ലേഡി സ്റ്റാഫ് എനിക്ക് മുന്നിൽ തടസ്സമായി നിന്നു

"സോറി സർ..മനപ്പൂർവം തന്നെയാ അവരെ പിടിച്ച് നിർത്താതിരുന്നത്..ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അവരുടെ ഈ വരവ്..ഇടക്ക് ചില ദിവസങ്ങളിൽ വന്ന് ഇങ്ങനെ ഇറങ്ങി പോക്കാണ് പതിവ്..ആർക്കും അവരെ തടഞ്ഞു നിർത്താൻ കഴിയില്ല..എന്തെങ്കിലും പറഞ്ഞ് അടുത്തോട്ടു പോയാൽ കഴുത്തിന് മീതെ വാൾ വെച്ച് വായിൽ ഗൺ കേറ്റി ഭീഷണിപ്പെടുത്തും

ഒരു പോലീസിന് പരാതി നൽകിയിട്ടും കാര്യമില്ല സർ.. സാർ വിചാരിക്കുന്നത് പോലെയല്ല അവര്..ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്‌തെന്നിരിക്കും.. അതിൽ പ്രായ പരിധി നോക്കാറില്ല..ദേ ആ സെക്യൂരിറ്റിയുടെയും കൈ വിരലുകൾ കണ്ടോ,,, ഒരുനാൾ തടഞ്ഞു നിർത്താൻ നിന്നപ്പോൾ അതിനെ വിലക്കി കൊണ്ട് അവരുടെ ചെറു വിരൽ പച്ചയായ ജീവനിൽ അരിഞ്ഞിട്ടു..എന്നിട്ടെന്താ ഉണ്ടായേ..ഒന്നും ഉണ്ടായില്ല..അത്‌ തന്നെയാണ് എല്ലാവർക്കും ഒരു പാടവും

ഈ മുംബൈ സിറ്റിയിലെ വലിയ ഗുണ്ടായിസമാണ് ആ കൂട്ടർ..സിറ്റിയിൽ എന്ത് പ്രശനവും ഉണ്ടെങ്കിൽ അതിന് തുടക്കം കുറിക്കുന്നത് അവരായിരിക്കും..എന്നിട്ട് അവർ തന്നെ തെരുവിലെ കടകൾ എല്ലാം തല്ലി കളയും..അവര് തന്നെ പ്രശ്നം അവസാനിപ്പിക്കുകയും ചെയ്യും..എന്തിനേറെ പറയുന്നു ചില പോലീസുകാര് തന്നെ അവരുടെ പക്ഷത്താണ്

സർ ആയതോണ്ട് പറയല്ല,,സർ എന്നല്ല ആര് വിചാരിച്ചാലും അവരെ ഒതുക്കാൻ കഴിയില്ല..കൊടും ധീരരാണവർ..ഒന്ന് അടുത്തേക്ക് ചെന്നാൽ ഊതി പറപ്പിക്കുന്നത് പോലെ പറപ്പിക്കും..അതിപ്പോ ഏത് കൊമ്പത്തെ ആളായാലും ശെരി.."

ആ ലേഡി ചെറിയ പേടിയോടെ അത്‌ പറഞ്ഞപ്പോൾ തന്നെ മനസ്സിലായിരുന്നു അവരെ കുറിച്ചുള്ള ഓരോ കാര്യങ്ങളും..ബട്ട്‌ ആ ഒരു കൂട്ടരുടെ ഇടയിൽ നാനു എങ്ങനെ പെട്ടു എന്നത് മാത്രം മനസ്സിലാവുന്നില്ല.. മനപ്പൂർവം അവരെ കുറിച്ച് അറിയാൻ തന്നെയാണ് ഞാൻ ഇവിടെ കിടന്ന് ഒച്ച വെച്ചതും.

തിരിച്ച് റൂമിലേക്ക് പോയി അവര് രണ്ടാളോടും കണ്ടാൽ മനസ്സിലാവാത്ത രീതിയിൽ ഡ്രസിങ് ചെയ്യാൻ പറഞ്ഞിട്ട് അവരെയും കൂട്ടി ഞാൻ ഇറങ്ങി.. നേരെത്തെ അവര് പോയ സ്ഥലത്തേക്ക് തന്നെ വണ്ടി വിട്ടു..ഒടുക്കത്തെ ബ്ലോക് കാരണം വണ്ടി നീങ്ങുന്നതും ഇല്ല..പെട്ടന്ന് നേരെ ഒപോസിറ്റ് ഉള്ള വണ്ടിയുടെ ഗ്ലാസിൽ കല്ലെറിയുന്നത് കണ്ടതും ചെറിയൊരു ഞെട്ടലോടെ ഞാൻ നോക്കിയതും ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി വരുന്നത് കണ്ടു

കോട്ടും സ്യൂട്ടൊക്കെയിട്ട് മുഖത്തുള്ള ഗ്ലാസ് അഴിച് വണ്ടിയിലേക്ക് ഇട്ട് ദേഷ്യത്തോടെ ആ ലേഡി മുന്നോട്ട് നടന്നു..അത്‌ കണ്ടിട്ട് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ട് നോക്കിയപ്പോൾ അവിടമാകെ ചെറിയ ആൾക്കൂട്ടം കണ്ടതും ഞാൻ ആ ലേഡിയുടെ പിന്നാലെ നടന്നു

"എന്താടി നിന്റെ പ്രശ്നം..തോളിലുള്ള കുട്ടിയെ ജീവനോടെ വേണമെങ്കിൽ കയ്യിലുള്ള സാധനങ്ങൾ ഒക്കെ അഴിച് തരുന്നതായിരിക്കും നല്ലത്..ദാ നീയൊരാൾ കാരണം ഇത്രേം ആൾക്കാറാ ട്രാപ്പ് ആയി നിൽക്കുന്നത്..വേഗം താടി.."

ഒരു കുഞ്ഞിനെയും പിടിച്ച് നിൽക്കുന്ന സ്ത്രീയുടെ കയ്യിൽ പിടിച്ച് ഒരു വണ്ടിയുടെ മുകളിൽ ഇരുന്ന് മുടിയൊക്കെ നീട്ടി വളർത്തി ഒരുത്തൻ അത്‌ പറഞ്ഞതും അതിൽ നിന്നും ഒരു മോചനം നൽകാൻ വേണ്ടി ആ സ്ത്രീ കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും മനസ്സിലാകാതെ അവർ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തി..ഒടുക്കം അതിലൊരുത്തൻ ആ കുഞ്ഞിന്റെ നെറ്റിയിൽ ഗൺ കുത്തി വെച്ചതും ചുറ്റും നിൽക്കുന്നവരൊക്കെ പ്രതികരിക്കാതെ ഒരു ഞെട്ടലോടെ രണ്ട് പടി പിന്നിലേക്ക് നിന്നു 

ഈ സീൻസ് ഒക്കെ ആരും കാണാതെ ഫോണിൽ പകർത്തുന്ന ആ സ്ത്രീ ആരാണെന്ന് അറിയാൻ വേണ്ടി അവരുടെ അടുത്തായി നിന്നു..മുന്നിലേക്ക് മുടി നീക്കിയിരിക്കുന്നത് കൊണ്ട് ആരാണെന്ന് മനസ്സിലായില്ല..പക്ഷെ ഏതോ വലിയ നിലയിൽ ഉള്ള ആളാണെന്ന് പ്രകൃതം കാണുമ്പോ മനസ്സിലാവുന്നുണ്ട്

പെട്ടന്ന് ആരോ എന്റെ പോക്കറ്റിൽ നിന്ന് ഫോണും വാലറ്റും തട്ടി പറിച്ച് ഓടിയതും ഒരു അലർച്ചയോടെ ഞാൻ ഡാ എന്നും വിളിച്ച് അവന്റെ പിന്നാലെ ഓടി.. അത്‌ കണ്ടിട്ട് സണ്ണിയും സിദ്ധുവും ഇറങ്ങി എന്നേ തടഞ്ഞു നിർത്തി എന്താ എന്നൊക്കെ ചോദിച്ചതും അതിനൊരു മറുപടി കൊടുക്കാതെ ഞാൻ അവരോട് വണ്ടിയിൽ കയറാൻ പറഞ്ഞിട്ട് ഹൈ സ്പീഡിൽ തന്നെ അവന്റെ പിന്നാലെ വിട്ടു..മുഖത്ത് മാസ്ക് ഒക്കെ വെച്ച് ഷർട്ട് ഒക്കെ കീറി മുറിഞ്ഞ വേഷവും ഒട്ടും വൃത്തിയില്ലാത്ത നീട്ടി വളർത്തിയ മുടിയും.. വണ്ടിയുടെ വേഗതയേക്കാൾ വലിയ വേഗത്തിൽ അവൻ ഓടുന്നത് കൊണ്ട് എത്തി പിടിക്കാൻ കഴിഞ്ഞില്ല എങ്കിലും മാക്സിമം ട്രൈ ചെയ്തോണ്ടിരുന്നു..ഒടുക്കം ഒരു ഇട വഴിയിലൂടെ അവൻ റൂട്ട് പിടിച്ചതും വണ്ടി നിർത്തി നമ്മള് പിന്നാലെ ഓടാൻ തുടങ്ങി

ഇടയിൽ സിദ്ധു നമ്മള് ഈ വഴിയിൽ കൂടിയാ പോയതെന്ന് പറഞ്ഞപ്പോ മനസ്സിലായി ഇത്തവന്മാരുടെ താമസ സ്ഥലത്തേക്ക് ആണ് അവൻ ഓടുന്നതെന്ന്..മുഖത്ത് കെട്ടിയ കർച്ചീഫ് ഒക്കെ അഴിച് മാറ്റി ഞാൻ പകപ്പോടെ ഞാൻ അവന്റെ പിന്നാലെ ഓടി..പെട്ടന്ന് സണ്ണി അവന്റെ കാലിനിട്ട് കല്ലെറിഞ്ഞതും ഓൺ തെ സ്പോട്ടിൽ ഒരു മരത്തിൽ തട്ടി അവൻ നിലത്തേക്ക് വീണു..അപ്പൊ തന്നെ അവിടെ കാട്ടിലെ പല ദിക്കിൽ നിന്നും ആളുകൾ ഇറങ്ങി വന്നതും ഓട്ടം നിർത്തി ഞാൻ ചുറ്റും നോക്കി 

സണ്ണി പറഞ്ഞത് പോലെ വല്ലാത്തൊരു വേഷത്തിൽ ഉള്ള പല ആളുകളെയും കണ്ടപ്പോൾ ഒരു ഞെട്ടം തോന്നിയിരുന്നു..തടസ്സമായി കൊണ്ട് അവരെല്ലാം നമ്മൾക്ക് ചുറ്റും നിന്നതും ഞാൻ എന്റെ മൊബൈലും വാലറ്റും അടിച്ച് മാറ്റിയ അവനെ നോക്കിയപ്പോ അവന്റെ നിഴൽ പോലും കണ്ടില്ല..ഷിറ്റ്

"എടാ,,ഇന്ന് നല്ല കൊയ്ത് ആണല്ലോ..സാധാരണ നമ്മള് അങ്ങോട്ടാ ആളെയും തിരക്കി പോവാറ്,,ഇത് നേരെ തിരിച്ചണല്ലോ..നമ്മളെയും തേടി മടയിലേക്ക് ആള് വന്നേക്കുന്നു..അതും കൂടെ നല്ല പളുങ്ക് പോലോത്ത പെണ്ണും.."

കത്തിയിൽ ഉരസി കൊണ്ട് അതിലൊരുത്തൻ വശ്യമായ രീതിയിൽ സംസാരിച്ചപ്പോ ബാക്കിയുള്ളവർ ഒന്ന് മൂളിയ ശേഷം മുകൾപോട്ട് നോക്കി അട്ടഹസിച്ചു.. സിദ്ധുവിനെ പറഞ്ഞത് അവൾക്ക് തീരെ പിടിക്കാഞ്ഞിട്ട് കൈ ചുരുട്ടി അവൾ ഒന്നും നോക്കാതെ അവർക്കിടയിലേക്ക് പോവാൻ നിന്നപ്പോ ഞാൻ പിടിച്ച് നിർത്തി..ശേഷം ചുറ്റും നിന്നവർ ഒക്കെ രണ്ട് കയ്യും നീട്ടി മുന്നോട്ട് നടക്കാനുള്ള സൗകര്യം ഒരുക്കി തന്ന് പോവെന്ന രീതിയിൽ പറഞ്ഞപ്പോ അവരെ ഓരോരുത്തരെയും മാറി മാറി നോക്കി കൊണ്ട് നമ്മള് മൂന്ന് പേരും പരസ്പരം കൈകോർത്തു പിടിച്ച് മുന്നോട്ട് നടന്നു..ഇടക്ക് ഭയപ്പെടുത്താൻ വാള് നമ്മൾക് മീതെ നീട്ടി പേടിപ്പെടുത്തുണ്ടെങ്കിലും ഭയക്കാതെ നടന്നു..

കുറച്ച് കഴിഞ്ഞപ്പോൾ നീണ്ടു നിൽക്കുന്ന ബിൽഡിംഗ്‌ കണ്ടതും അതിൽ പല വേഷത്തിൽ പല ആളുകൾ പല ജോലികൾ ചെയ്യുന്നത് കണ്ടു..ചെറിയ കുട്ടികൾ അടക്കം..ആ കൂട്ടത്തിൽ എന്റെ വാലറ്റ് പൊക്കിയവനെ കണ്ടപ്പോൾ ഞാൻ ഡാ എന്ന് അലറി കൊണ്ട് തിരിഞ്ഞു നിൽക്കുന്ന അവന്റെ പുറത്ത് ചവിട്ടി നിലത്തേക്ക് വീഴ്ത്തിയതും ഒരു അത്ഭുതത്തോടെ എല്ലാവരും നോക്കി നിന്ന് പിന്നോട്ട് ചലിച്ചു..ശേഷം ഞാൻ അവന്റെ കോളറയിൽ പിടിച്ച് എനിക്ക് നേരെ അഭിമുകമായി നിർത്തി

മുഖത്ത് കറുപ്പ് കലർന്ന നിറത്തിൽ എന്തൊക്കെയോ വാരി തേച്ചതും ആകെ വാടി ഒടിഞ്ഞ മുഖത്തോടെയും വേദനകൾക്കിടയിൽ തളർന്നു പോയ ആ കണ്ണുകളാലെ നിൽക്കുന്ന എന്റെ നാനുവിനെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ പകച്ചുപോയി 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"ഓ എന്റെ ഗോടെ..ഇനി നിന്റെ കാമുകൻ വന്നിട്ട് ഞാനെന്തൊക്കെ കേൾക്കണം എന്തോ..എടി കോപ്പേ ആ ലവൻ എന്നോട് എന്തൊക്കെ പറഞ്ഞിട്ട പോയതെന്ന് അറിയോ നിനക്ക്..നിന്നെ നല്ലപോലെ നോക്കണം..പുറത്തേക്ക് അധികം പറഞ്ഞയക്കരുത്..പിക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും ലവൻ വരുന്നത് വരെ ഞാൻ നോക്കണം ഇനി കുറച്ച് ദിവസത്തേക്ക് നീ അവളുടെ ബോഡിഗാർഡ് ആയി നടക്കണം എന്നൊക്കെ പറഞ്ഞിട്ട പോയത്..എന്നിട്ട് നീ അവന്റെ മുന്നിൽ ചെന്ന് വീഴ്യേം ചെയ്തു..രണ്ട് വർത്താനം പറഞ്ഞിട്ട് ആ ഹാപ്പിനെസ്സ് എന്റടുത്ത് തീർക്കുന്നു..എടി,,കുറച്ച് ദിവസം കഴിഞ്ഞ് നിന്റെ കാമുകൻ വന്നിട്ട് നിനക്ക് എന്തെങ്കിലും പോറൽ കണ്ടിട്ട് എങ്ങാനും ഞാൻ വേണ്ടത് പോലെ നോക്കിയില്ല എന്ന പരാതിയെങാനും പറഞ്ഞാൽ ഉണ്ടല്ലോ അടിച്ച് പല്ലിടിക്കും ഞാൻ..കേട്ടോടി കൂറെ.."

"അതൊന്ന് ഞാൻ ആലോചിക്കട്ടെ..ബൈ ദുബൈ നീ പറഞ്ഞ് വരുന്നത് ഇപ്പൊ രണ്ട് പേരുടെ ബോഡിഗാർഡ് ആയിട്ടാ നീ നടക്കുന്നത്..ഒന്ന് റോഷന്റെയും ഇപ്പൊ എന്റെയും..ഇനി ഈ യാഷ ഒരു കലക്കലങ്ങ് കലക്കും..ഞാൻ വിളിച്ച വിളിച്ച വിളിയിൽ നീ മുന്നിൽ ഹാജർ ആയിരിക്കണം..അത്‌ എപ്പോ ഏത് സമയത്ത് ആയാലും..ഓരോ മുടന്തൻ ന്യായവും പറഞ്ഞോണ്ട് വരണ്ട..നോട് അലോഡ്..ഇല്ലെങ്കിൽ സ്പോട്ടിൽ തന്നെ ഞാൻ സിനുവിനെ വിളിച്ചു എല്ലാം പറയും..സംചാ.."

"ബുഹഹ..ഒന്ന് പോടീ..നീ എന്ത് തേങ്ങാ കാര്യവും വേണേൽ വിളിച്ച് പറഞ്ഞോ..അതിന് ഇരട്ടിച്ചുള്ള മറുപഡി ഞാൻ അവന് കൊടുത്തോളം.."

അതും പറഞ്ഞവൻ എന്റെ തലക്കിട്ട് ഒന്ന് കൊട്ടിയിട്ട് പോയതും ഞാൻ കൊഞ്ഞനം കുത്തി..അവൻ പോയ വഴിയേ മോളിയാന്റി വന്ന് എനിക്കരികിലായി ഇരുന്നു.. 

"എന്റെ മോളിയാന്റി എന്തിനാ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത്..എത്ര ദിവസമായി ഈ മുഖം തന്നെ.. ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്..ഞാൻ പറഞ്ഞില്ലേ ഒരു പ്രശനവും ഇല്ലന്ന്..പിന്നെന്തിനാ ഈ ഭയം.."

"അതല്ല മോളേ..ആ ഐമൻ എങ്ങാനും ഞാൻ നിങ്ങളോട് പറഞ്ഞ സത്യങ്ങൾ പറഞ്ഞെന്ന് അറിഞ്ഞാൽ എന്നേ വെറുതെ വെച്ചേക്കുമോ..പേടിയാവുന്നു.."

"ആ ഐമൻ അറിഞ്ഞിട്ടില്ല ഇതൊന്നും..ഇനി ആന്റി ഇതൊന്നും പറയാതിരുന്നാൽ മതി..ഞങ്ങൾ അറിഞ്ഞന്നുള്ള കാര്യം അവനറിഞ്ഞാൽ ചിലപ്പോൾ പ്ലാൻ മൊത്തം കോളാപ്സ്ഡ് ആകും..ഇനി യാഷ കളിക്കുന്നത് ആന്റിയെ വെച്ചിട്ടാണ്.."

"എന്നേ വെച് എന്ത് കളി.."

"അതൊക്കെയുണ്ട് ആന്റി..ബട്ട്‌ ഒരു സാഹചര്യത്തിലും കൂടെ നിൽക്കുന്ന കാര്യം അവൻ അറിയരുത്..ഇത്രേം നാളും നമ്മളുടെ കൂടെ നിന്ന് എല്ലാ കാര്യവും ഐമനെ അറിയിച്ചത് പോലെ ഇനി ആന്റിയോട് അവൻ വല്ലതും പറഞ്ഞാൽ അത്‌ എന്നേ അറിയിക്കണം..അതിപ്പോ കാൾ ചെയ്യുമ്പോഴും എന്നേ അറിയിക്കണം..ഓകെ.."

"അതൊക്കെ ചെയ്യാം..ബട്ട്‌ എന്നേ കുരുക്കിൽ പെടുത്താതിരുന്നാൽ മതി..പിന്നെ എല്ലാം സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ..മനസ്സിലായല്ലോ.."

അതിനൊന്നു ഞാൻ മൂളി കൊടുത്തു..

പുന്നാര ഐമനെ..ഇനിയാണ് യാഷ കളിക്കളത്തിൽ ഇറങ്ങാൻ പോവുന്നത്..എന്റെ നല്ല സമയവും നിന്റെ ചീത്ത സമയവും അടുത്തിരിക്കുന്നു..

പെട്ടന്ന് ആന്റിയുടെ ഫോണിലേക്ക് കാൾ വന്നതും ഐമൻ ആണെന്ന് പറഞ്ഞ് എന്റെ നേർക്ക് നീട്ടി..ഞാനത് സ്പീക്കറിൽ ഇട്ട് ആന്റിയോട് സംസാരിക്കെന്ന് പറഞ്ഞു

"ഹെലോ,,"

"മാനൂപ്പ എഴുതി അവൾക്ക് നൽകിയ ആ ഡയറി ഇന്നെനിക്ക് കിട്ടിയിരിക്കണം..പറയുന്ന സ്ഥലത്ത് വന്നോളാം..മുടന്തൻ ന്യായം എനിക്ക് കേൾക്കേണ്ട.. എന്തിരുന്നാലും എനിക്ക് അത്‌ കിട്ടിയേ പറ്റു.."

എടുത്തപാടെ അവനത് പറഞ്ഞപ്പോൾ ആന്റിക്ക് ഒന്നും മനസ്സിലായിരുന്നില്ല..അതും പറഞ്ഞ് അവൻ ഫോൺ വെച്ച ശേഷം എന്നോട് എന്താ കാര്യമെന്നൊക്കെ ചോദിച്ചപ്പോൾ ഇന്ന് മാളിൽ വെച്ച് കണ്ട കഥയൊക്കെ ഞാൻ വിവരിച്ചു കൊടുത്തു.. അവന്റെ മുന്നിൽ ഞാൻ കാണിച്ച ധൈര്യം കേട്ടപ്പോൾ ആന്റിയൊന്നെന്നെ പൊക്കി പറഞ്ഞതും ഞാൻ ഇതൊക്കെ എന്ത് എന്ന മട്ടിൽ നിന്നു

"ഇനിയെന്ത് എടുത്ത് കൊടുക്കും ആ തെമ്മാടിക്ക്.."

"അല്ല,,ആന്റി ഈ സത്യങ്ങളൊക്കെ നമ്മളോട് പറഞ്ഞിരുന്നില്ലെങ്കിൽ എന്ത് എടുത്ത് കൊടുക്കുമായിരുന്നു ആന്റി..ആ ഡയറി തന്നെ എടുത്ത് കൊടുക്കുമായിരുന്നോ.."

"ആരും കാണാതെ സൂക്ഷിച്ചു വെച്ച ആ ഡയറി ഞാൻ എവിടുന്ന് എടുത്ത് കൊടുക്കാനാ..എവിടെയാ വെച്ചത് എന്നുള്ള സത്യം അറിഞ്ഞിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ എടുത്ത് കൊടുത്തെന്നു വരും..ഇതിപ്പോ അറിയില്ലല്ലോ.."

എന്ന് ആന്റി പറഞ്ഞപ്പോ ഞാൻ തമാശ രീതിയിൽ രണ്ടടി കൊടുത്തു..ബല്ലാത്ത ജാതി.. 

അന്ന് രാത്രിയിൽ ഐമൻ ഡയറിയും കൊണ്ട് മതിലിന്റെ സൈഡിലേക്ക് പോവാൻ പറഞ്ഞപ്പോ ഞാൻ ആന്റിയുടെ കയ്യിൽ ഒരു ഡയറി കൊടുത്ത് അങ്ങോട്ട് പറഞ്ഞയച്ചു..വിൻഡോ വഴി ഞാൻ അവനെ വീക്ഷിച്ചു നോക്കുമ്പോ ബ്ലഡി ചെറ്റയുണ്ട് സിഗരറ്റും വലിച്ച് മതിൽ ചാരി നിൽക്കുന്നു..ആന്റിയെ കണ്ടപ്പോൾ അത്‌ വലിച്ചെറിഞ്ഞു..ശേഷം ആ ഡയറി വാങ്ങി തിരിച്ചൊന്നും പറയാൻ നിൽക്കാതെ അവൻ പോയി

നീയിന്ന് കുറച്ച് വിയർക്കും ഐമൻ..ആ ഡയറിക്കുള്ളിലുള്ളത് നീ വായിച്ചാൽ ഇച്ചിരി ഞെട്ടുകയും ചെയ്യും ദേഷ്യപ്പെടുകയും ചെയ്യും..യാഷയുടെ നേർക്ക് ഒന്നും നടക്കില്ല ഐമൻ ജഹാൻ..എന്തൊക്കെ പ്ലാൻ നീ ഒരിക്കിയാലും അത്‌ ഞാൻ ഇരട്ടിയായി താഴ്തും..നടക്കില്ല മോനൂസേ ഒന്നും നടക്കില്ല

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ഹൃദയം പറിച്ചെടുമ്പോലെ ഒരു വേദനയാണ് ആദ്യമെന്നിൽ തോന്നിയത്..കണ്മുന്നിൽ നിൽക്കുന്നത് എന്റെ നാനു തന്നെയാണെന്ന് വിശ്വസിക്കാൻ കഴിയാത്തൊരു അവസ്ഥയിൽ.. അതും ഇങ്ങനെയൊരു വേഷത്തിലും അവസ്ഥയിലും.. ഹൃദയം പിടഞ്ഞു പോവുന്നു..എത്ര നാളത്തെ കാത്തിരിപ്പാണിത്..എന്റെ കൂടപ്പിറപ്പ്..ഇരു മെയ്യും ഒരു മനസ്സുമായ് വളർന്നവർ..പറിച്ചു മാറ്റിയത് പോലെ അവനെന്നിൽ നിന്നും അടർന്നുമാറിയപ്പോൾ തോന്നിയ വേദനയിൽ ഞാനെങ്ങനെ പിടിച്ചു നിന്നതെന്ന് തോന്നിപ്പോവാ..ഇരു കൈകളാലെ അവനെ പിടിച്ച് നിൽക്കുമ്പോ സമനില തെറ്റുന്നത് പോലെ.. മേനിയിൽ ഓരോയിടത്തായി കൈകൾ കൊണ്ട് ഉഴിഞ്ഞു വെച്ചു.. കണ്ണീർ കലർന്ന് കാഴ്ചകൾ മങ്ങി പ്പോയി..മുന്നിൽ കാണുന്നതൊക്കെയും അവ്യക്തമാവുന്നത് പോലെ

വാടി തളർന്ന ആ മുഖത്തേക്ക് നോക്കി നിന്നതല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല..തിരിച്ച് അവനും എന്നേ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു..അദരങ്ങളിൽ ചെറു പുഞ്ചിരി വിടർത്താൻ അവൻ ശ്രക്കുമ്പോൾ അതിന് കഴിയാതെ പകരം ആ മിഴികൾ നിറയുകയായിരുന്നു.. വിതുമ്പി കൊണ്ടവൻ എന്തോ പറയുവാനായി വന്നപ്പോൾ ആരോ ഞങ്ങളെ അടർത്തി മാറ്റിയപ്പോഴും അവരെ പിടിച്ച് മാറ്റാൻ കഴിയാതെ ജീവച്ഛയം പോലെ അവന്റെ കണ്ണുകളിൽ നോക്കി അകന്നു പോവുകയായിരുന്നു..ചുറ്റുമുള്ള സംസാരം പോലും വ്യക്തമായി കേൾക്കാൻ കഴിയാതെ നിശബ്ദമായ അന്തരീക്ഷമായിരുന്നു എന്നുള്ളിൽ അനുഭവപ്പെട്ടത്.. 

പെട്ടന്ന് ആരോ എന്റെ പുറത്ത് തടിച്ച മരം കൊണ്ട് അടിച്ചതും വേദനയിൽ ഞാൻ ആഹ് എന്ന് നിലവിളിച്ചു കൊണ്ട് മുന്നോട്ട് വീഴാൻ തുനിഞ്ഞു

*"സിനു.."*

കാതുകൾ അടപ്പിക്കും വിധം അവന്റെയാ വിളി കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ് അധരങ്ങളിൽ പുഞ്ചിരി വിടർന്നതും അവനെ നോക്കിയപ്പോൾ എനിക്കരികിലേക്ക് ഓടി വരാൻ നിന്ന അവനെ ആരോ തടഞ്ഞു വെച്ചു..അവരിൽ നിന്ന് അടർന്നു മാറാൻ അവൻ ശ്രമിക്കുമ്പോഴും എന്റെ ചുണ്ടിൽ നിറഞ്ഞ് നിൽക്കുന്നത് പുഞ്ചിരി ആയിരുന്നു..പെട്ടന്ന് അവൻ അവരെ പിടിച്ച് മാറ്റി എന്നിലേക്ക് ഓടി വന്ന് നിലം പതിക്കാൻ നിന്ന എന്നെയും താങ്ങിയവൻ നിലത്ത് ഇരുന്നു.. 

*"സിനു.."*

*"നാനു.."*

വിതുമ്പി കരയാൻ തുനിഞ്ഞ വിറയാർന്ന ശബ്ദത്തോടെ പരസ്പരം വിളിച്ചപ്പോൾ അവന്റെ ഇരു കൈകളിലുമായി എന്റെ മുഖം കോരിയെടുത്ത് തലോടിയവൻ ആ നെഞ്ചിലേക്ക് ചേർത്ത് വെച്ചു.. ഉള്ളം കിടന്ന് പിടയുന്ന പിടച്ചിൽ ആ നെഞ്ചിൽ തല ചായിച്ചപ്പോ ഞാനറിയുന്നുണ്ടായിരുന്നു വേദന നിറഞ്ഞ ആ ഹൃദയം.. 

ഇതെല്ലാം കണ്ട് നിൽക്കാതെ അവിടെയുള്ളവർ എന്നെയും അവനെയും സണ്ണിയേയും സിദ്ധുവിനെയും പിടിച്ച് ഒരു ഇരുട്ട് റൂമിൽ കൊണ്ടിട്ടു.. 

"സിനു,,നീയെന്താ,,നിങ്ങളെന്താ ഇവിടെ..അപ്പൊ ഞാൻ നേരെത്തെ പോക്കറ്റടിച്ചത് നിന്റേത് ആയിരുന്നോ.."

നാനു അത്‌ പറഞ്ഞപ്പോ സണ്ണി അതേയെന്ന് മൂളിയതും അവൻ ഒരേസമയം വാ പൊത്തി പിടിച്ച് തലയിൽ കൈവെച്ചു.. 

"നാനു,,നീയെങ്ങനെ ഇവിടെ,,,എന്താ നിനക്ക് പറ്റിയത്,,,ഇത്രയും നാൾ ഈ നരകത്തിൽ ആയിരുന്നോ..എന്താ നാനു ഇതൊക്കെ..ആരാ നിന്നെ ഇതിലേക്ക് തള്ളിയിട്ടത്.."

"വേറാര്,, നമ്മുടെയൊക്കെ ശരീരത്തിൽ കൂടി പായുന്ന രക്തത്തിന്റെ ഉടമ തന്നെ..*ഹൈദർ അലി*
ആ മനുഷ്യനാണ് എന്നേ ഇവരിലേക്ക് വലിച്ചിട്ടത്.. 

കള്ളക്കടത്തിന്റെ മഹാരാജാവ് അല്ലേ ആ മനുഷ്യൻ.. അയാളുടെ തടി ഊരാൻ വേണ്ടി എന്നേ ഇവരിലേക്ക് വലിച്ചിട്ടു..അന്ന പാതിരാത്രിയിൽ എന്റെ തലയോട് കൂടി മറച്ചിട്ട് ഇത്പോലെ ഇരുട്ട് പടർന്ന ഒരു റൂമിലേക്ക് പോയി..അപ്പോഴാ ഞാൻ അറിയുന്നത് എല്ലാ സത്യങ്ങളും..ശെരിക്കും പറഞ്ഞാൽ സ്വന്തം മകനായ എന്നേ വിൽക്കുകയായിരുന്നു ആ വൃത്തികെട്ട മനുഷ്യൻ..ഇങ്ങനൊരു ചതി ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. 

പണമെന്ന ലഹരിയിൽ വീണ അയാൾക്ക് ചെറിയൊരു അബദ്ധം പറ്റി..അയാളുടെ ബിസിനസ്‌ എന്ന് പറയുന്നത് ഈ കാണുന്നതൊക്കെയാണ്.. ചെന്നൈയിൽ നിന്ന് ഇങ്ങോട്ട് മാറി..ഓരോ ദിവസവും ഓരോ സ്ഥലങ്ങൾ ആണല്ലോ കൊള്ളയടിക്കുന്നത്.. ആരാ എന്താ എന്നൊന്നും അറിയേണ്ടല്ലോ.. 

പണമിടപാടിൽ അയാൾക്ക് പറ്റിയ വലിയ അബദ്ധത്തിലാണ് ഇത്രയും നാളും ഞാൻ ഇവർക്കിടയിൽ നിന്ന് നരഗിച്ചത്..അനുഭവിച്ച വേദനകൾക്ക് കണക്കില്ല..അയാൾക്ക് കിട്ടേണ്ടതാണ് ഞാനിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നത്..

പണം പരസ്പരം കൈമാറുമ്പോൾ അതിൽ മികവ് പറ്റി ആരും അറിയാതെ അയാൾ കുറേ കാലം ഒളിപ്പിച്ചു നടന്നെങ്കിലും ഒരു ദിവസം പണത്തിന്റെ കുറവ്‌ അറിഞ്ഞ് അയാളെയും തേടി ഒരു കൂട്ടർ വന്നു..മുടക്കിയ ആ പണം നൽകാൻ അയാൾ ഒരിക്കലും തയ്യാറായിരുന്നില്ല..അങ്ങനെ വന്നപ്പോ ഇവരിൽ ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഒന്നുകിൽ ഇവരുടെ കൂടെ ഇവിടെ അടിമയെ പോലെ ജോലി ചെയ്യുക..അല്ലെങ്കിൽ ഫാമിലിയെ അടക്കം പച്ചയായ ജീവനിൽ കത്തിച്ചു കളയും..അതുമല്ലെങ്കിൽ മക്കളിൽ ഒരാളെ ഇവരുടെ കീഴിൽ അടിമയെ പോലെ ജോലി ചെയ്യാൻ വിടുക.. ആ അവസാനത്തെ ഓപ്ഷൻ ആയിരുന്നു അയാൾ തിരഞ്ഞെടുത്തത്..സ്വന്തം രക്ത ബന്ധം പോലും കാണിക്കാതെ അയാൾ കാണിച്ച ആ വിഡ്ഢിത്തരത്തിൽ എന്നേ ഇവർക്കിടയിലേക്ക് വലിച്ചിട്ടു..അന്നെന്നോട് പറഞ്ഞ ഒരേയൊരു കാര്യം എന്താണെന്ന് അറിയുമോ,, 

´´നിന്നെപോലോത്ത ഒരുത്തനെ എനിക്ക് മതി..നീയും കെയ്സാനും ഒരേപോലെ എന്തിനാ എനിക്ക്..ഇരട്ടയോട് എനിക്ക് യാതൊരു ഇഷ്ടവും ഇല്ല..അതോണ്ട് തീരുമാനം നിനക്കെടുക്കാം..ഒന്നുകിൽ നിന്നെ ഞാൻ നാട് കടത്തും അല്ലെങ്കിൽ നീയേറേ സ്നേഹിക്കുന്ന സിനുവിനെ ഞാൻ നാട് കടത്തും..എന്താണെന്ന് വെച്ചാൽ നിനക്ക് തീരുമാനിക്കാം..``

ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് ജീവിക്കുന്ന നിന്നെ ഇതിലേക്ക് വലിച്ചിടാൻ ഞാൻ തയ്യാറായില്ല..അപ്പോഴും ഉള്ളം കൊണ്ട് ഞാൻ പറഞ്ഞത് നിന്റെ ജീവിതവും സ്വപ്നവും നടക്കട്ടെ എന്നാണ്..പല വഴിക്കും ഞാൻ അയാളുടെ ഇടയിൽ നിന്ന് മോചിതനാവാൻ ശ്രമിച്ചിരുന്നു..ബട്ട്‌ എന്നേ കൊണ്ട് കഴിഞ്ഞില്ല..മനസ്സ് തകർന്നു പോവുകയായിരുന്നു..കാരണം ഞാൻ പോയാൽ ഹൃദയം തകരുന്നത് നിന്റേത് മാത്രമല്ല..ഞാനുമൊത് ഒരു ജീവിതം തുടരാൻ ഒരുപാട് കൊതിക്കുകയും കിനാവ് കണ്ടതുമായ ഇവളും..അത്‌ രണ്ടും ആലോചിച്ചു ഞാൻ ആകെ വല്ലാതായി..എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അയാൾ അവര് വന്നപ്പോൾ എന്നേ അയച്ചു..അവിടെയും പണം വാങ്ങാൻ അയാൾ മടിച്ചില്ല..കാർപ്പിച്ചു തുപ്പുകയായിരുന്നു ആ മുഖത്തേക്ക്..മുഖത്തേക്ക് നോക്കാൻ തന്നെ ലജ്ജ തോന്നിയിരുന്നു..ഇങ്ങനെയൊരു മനുഷ്യനെ വിശ്വസിച്ചു കൊണ്ടാണല്ലോ മോം ജീവിക്കുന്നത് എന്നോർത്ത് വേദനിച്ചിരുന്നു..സ്നേഹമെന്തെന്ന് പോൽ അറിയാത്ത ആ മനുഷ്യന് എന്തിന് സ്നേഹം നൽകുന്നു എന്നോർത്ത്..

ആ നാട്ടിൽ തന്നെ ഉൾഗ്രാമത്തിൽ നരക ജീവിതം അനുഭവിക്കാൻ വേണ്ടി അവരെന്നെ തള്ളിയിടുമ്പോഴും കുതിച്ചു മാറാൻ പല തവണ ശ്രമിച്ചിട്ടുണ്ട്..അവരിൽ നിന്നും മോചനം നേടാൻ ശ്രമിച്ചിട്ടുണ്ട്..ബട്ട്‌ നടന്നില്ല..എന്റെ ജീവിതം അവിടം മുതൽ നശിക്കുകയായിരുന്നു..എന്നെയും തേടി പോവാത്ത ദിനങ്ങൾ ഉണ്ടാവില്ല നിങ്ങൾക്ക്..ആ നാടും കടന്ന് നിങ്ങൾ തേടി പോയിട്ടുണ്ടാവും..പക്ഷെ ആ നാട്ടിൽ തന്നെ ഞാനും ഉണ്ടായിരുന്നു..
ആ മനുഷ്യന്റെ ജീവിതം തന്നെ എനിക്കും പിന്തുടരേണ്ടി വന്നു..മറ്റുള്ളവരുടെ പണം മോഷ്ടിച്ച് രാജാവിനെ പോലെ കഴിയുന്ന അവരുടെ മുന്നിൽ ഇട്ട് കൊടുക്കുക...ഇടക്ക് ആ മനുഷ്യൻ എന്നേ കാണാൻ വേണ്ടി വരുമെന്ന് പറയുമ്പോൾ മനപ്പൂർവം പോകാറില്ല..ചിലപ്പോൾ സ്വന്തം തന്തയെ ഈ കൈകൾ കൊണ്ട് കൊന്നെന്ന് വരും..കൊള്ളണമായിരുന്ന് എനിക്ക്..പക്ഷെ മോമിനെ ഓർത്ത് കൊണ്ട് മാത്രമാണ് ഞാൻ അതിന് മുന്നിട്ടിറങ്ങാതിരുന്നത്..

ദിവസങ്ങൾക്കു മുന്നേ നാട് കടത്തി ഇങ്ങോട്ട് വരുമ്പോഴും ഉള്ളിലൊരു പ്രതീക്ഷ ഉണ്ടായിരുന്നു രക്ഷപെടാൻ കഴിയുമെന്ന്..അവിടെയും ഞാൻ തോറ്റു പോയി..ഇവിടെ എത്തിയപ്പോഴാണ് ഏകദേശം എല്ലാം എനിക്ക് മനസ്സിലായി തുടങ്ങിയത്..കുഞ്ഞുങ്ങളെ പോലും പിച്ചയ്ക്ക് അയക്കുന്ന വെറും ചെകുത്താന്മാരാണ് ഇവരൊക്കെ..എന്നേ പോലെ പല വഴിക്ക് അകപ്പെട്ടവരാണ് ഇവരെല്ലാവരും

ഇവിടെ നിന്ന് എനിക്കൊരു മോചനം ഉണ്ടെങ്കിൽ അത്‌ എന്റെ ജീവനും കൊണ്ട് മാത്രമായിരിക്കില്ല ഞാൻ പോവുന്നത്..ഈ പിഞ്ചു കുഞ്ഞുങ്ങളെ അടക്കം കൊണ്ട് പോവും ഞാൻ..അങ്ങനൊരു മോചനം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു.. 

സിദ്ധുവിന്റെ വിളി കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു നിങ്ങൾ ഇവിടെ ഉണ്ടാവുമെന്ന്..എന്നെയും തേടി ഇങ്ങോട്ട് വരുമെന്ന് എനിക്കറിയാമായിരുന്നു..പക്ഷെ ഉള്ളം കൊതിച്ചത് വരേണ്ടന്നാണ്..കാരണം ഞാൻ അകപ്പെട്ടത് പോലെ ചിലപ്പോൾ നിങ്ങളും അകപ്പെട്ടന്ന് വരും.."

അത്രയും പറഞ്ഞവൻ നിർത്തോയപ്പോ ഉള്ളിൽ കത്തി ജ്വലിക്കുന്ന പകയായിരുന്നു ആ ഹൈദർ അലിയോട്..പെട്ടന്ന് ആരോ ഡോർ അകത്തേക്ക് ചവിട്ടി താഴ്ത്തി കൊണ്ട് വന്നതും കയ്യിൽ തോക്കും നീട്ടി പിടിച്ച് നിൽക്കുന്ന രണ്ട് പേരും അവർക്ക് നടുവിലായി നീട്ടി വളർത്തിയ താടിയുമായി നിൽക്കുന്ന വേറൊരാളും.. 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"സിറ്റിയിൽ ഇത്രയും വലിയ ക്രിമിനൽസ് ഉണ്ടായിട്ട് അവർക്ക് എതിരെ പോരാടാൻ എന്തേ ആർക്കും കഴിയാതിരുന്നത്..മുംബൈ സിറ്റിയിൽ ഇത് ഇന്നോ ഇന്നലെയോ നടക്കുന്ന സ്ട്രഗ്ഗ്‌ളിങ് അല്ല..എത്രായോ നാളായി..എന്നിട്ടും അവർക്കെതിരെ ആരും അന്വേഷണം നടത്തിയതും ഇല്ല കണ്മുന്നിൽ കണ്ടിട്ട് തടഞ്ഞു നിർത്തിയതും ഇല്ല..എന്ത് കൊണ്ട്..? ഇനി നിങ്ങളൊക്കെ അവരുടെ കീഴിൽ കഴിയുന്നവരാണോ എന്തോ.."

"നോ മാഡം..ഒരിക്കലും അല്ല..മാഡം വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ..അത്ര സിമ്പിൾ ആയി അവരെ പൂട്ടാൻ കഴിയില്ല മാഡം..അത്‌ കൊണ്ട ആരും അവർക്കെതിരെ ഇറങ്ങാതിരുന്നത്.."

"ഓഹ് റിയലി..അപ്പൊ പിന്നെ നിന്നെപോലെയുള്ള പോലീസ്കാരൊക്കെ എന്തിനാണാവോ ഈ സിറ്റിയിൽ..കാക്കി ഇട്ട് നടക്കുന്നതിൽ വല്ല കാര്യവും ഉണ്ടോ..എങ്കിൽ പിന്നെ രാജിവെച്ചു പോടോ..ഇത്രക്ക് പേടിയുള്ള നിനക്കൊക്കെ ആരാണാവോ ഈ യൂണിഫോം നൽകിയത്.. 

നാളെ മുതൽ എല്ലാവരും,,, ഈ സിറ്റിയിലെ എല്ലാ പോലീസുകാരും അലെർട് ആയിക്കോളണം..കൂട്ടത്തിൽ ഒരാളും മുങ്ങാമെന്ന് കരുതേണ്ട..നിങ്ങളെയൊക്കെ മുന്നോട്ട് ഇറക്കാൻ ഈ *ലക്ഷ്മി നായർ* ക്ക് പറ്റുമോന്ന് നോക്കട്ടെ..പിന്നെ നാളെ തന്നെ മറ്റേ SI യെ ഇങ്ങോട്ട് വിളിച്ച് വരുത്തണം.. ഓകെ.. "

"ഓക്കേ മാഡം.."

അവരോടുള്ള സംസാരം നിർത്തി പുറത്തിറങ്ങിയപ്പോൾ തന്നെ ലക്ഷ്മിയുടെ ഫോണിലേക്ക് കാൾ വന്നതും ഒരുമിച്ച് ആയിരുന്നു..ആരാണെന്ന് അറിഞ്ഞപ്പോ ബഹുമാനത്തോടെ അവൾ എഴുന്നേറ്റ് നേരെ നിന്ന് കാൾ അറ്റൻഡ് ചെയ്തു.. 

"ഹേയ് മിസ് ലക്ഷ്മി നായർ.. എന്തായി കാര്യങ്ങൾ.."

"കമ്മീഷ്ണർ സാറും പോരാത്തതിന് എന്റെയൊരു ഗുരുവും കൂടിയായ രാമചന്ദ്രൻ സർ ഒരു കാര്യം ആവശ്യപ്പെട്ടാൽ എനിക്കത് ചെയ്യാതിരിക്കാൻ പറ്റുമോ..ഡോണ്ട് വരി സർ.. എല്ലാ കാര്യവും ഞാൻ മാനേജ് ചെയ്യുന്നുണ്ട്..പിന്നെ സർ പറഞ്ഞ FAMOUS ARTIST KEYSAN HYDAR ALI യെ ഞാൻ കുറച്ച് മുന്നേ റോഡിൽ വെച്ചു കണ്ടിരുന്നു.. ഒന്ന് പരിചയപ്പെടാനൊന്നും നിന്നില്ല..പിന്നീടൊരിക്കൽ ആവമെന്ന് കരുതി.."

"അതൊക്കെ നിന്റെ ഇഷ്ടം പോലെ..ബട്ട്‌ ഞാൻ പറഞ്ഞ ജോലി നല്ല വൃത്തിയായി ചെയ്തോളണം..അല്ലെങ്കിൽ എനിക്ക് അഭിമാന പ്രശനമാണ്.."

"ഓഹ് എന്റെ സാറേ..സാറും ഒരു അഭിമാനവും.. ലക്ഷ്മിയല്ലേ വാക്ക് തന്നത്.. അപ്പോ മനസ്സ് തുറന്ന് വിശ്വസിക്കാം.."

"Okey.."

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"ഡാ മോനെ ആകാശ്..ലക്ഷ്മി അവിടെയെത്തി കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയട്ടോ..ഇനി ഒരു കുഴപ്പമൊ പ്രശ്നമോ ഇല്ലാതെ അവരെ അവിടുന്ന് ഇറക്കിക്കോളും..പോരാത്തതിന് ആ ക്രിമിനൽസിനെ കസ്റ്റഡിയിൽ എടുക്കേം ചെയ്യും.."

"ഓഹ് മൈ ഡിയർ ഫാദർ രാമചന്ദ്രൻ.. പോയിരിക്കുന്നത് പെൺപുലിയല്ലേ..എല്ലാറ്റിനേയും തൂക്കിയെടുത്ത് നിമിഷം കൊണ്ട് പുറത്തിറക്കില്ലേ.."

"എങ്ങനെ പുലി അല്ലാതിരിക്കും..എന്റെ ശിഷ്യ ആയിരുന്നില്ലേ അവൾ..അപ്പൊ പിന്നെ എന്റെ എല്ലാ പവറും അവൾക്കും കാണും.."

"എന്നാലും അച്ചാ.. ഈ കാര്യം കെയ്സാനെ നമ്മക്ക് അറിയിക്കാമായിരുന്നു..കൂടെ ആളുണ്ടെന്ന് അറിഞ്ഞാൽ അവർക്കത് സമാധാനം നൽകില്ലേ.."

"ഹേയ് നോ.. അത്‌ വേണ്ടാന്ന് വെച്ചത് മനപ്പൂർവം തന്നെയാണ്..കാരണം അവൻ മാനേജ് ചെയ്യുമ്പോൾ സ്വന്തം കാര്യം മാത്രം ചിലപ്പോൾ നോക്കിയെന്ന് വരും.. പക്ഷേ അവിടെ അങ്ങനെ പാടില്ല.. എല്ലാ കാര്യവും വേണ്ടത് പോലെ കൈകാര്യം ചെയ്യേണ്ടതാണ്..ലക്ഷ്മിയെന്നൊരാൾ ഉണ്ടെന്ന് അറിഞ്ഞാൽ ചിലപ്പോൾ പൂർണമായും അവളുടെ സഹായം തേടിയെന്ന് വരും.. കുറച്ച് ഹാർഡ് വർക് അവരും ചെയ്യേട്ടഡോ..അവരൊക്കെ നാട്ടിൽ എത്തിയിട്ട് വേണം എവിടെൻസ് ഓടെ എനിക്ക് ആ ഹൈദർ അലിയെ ജയിൽ വാസത്തിലേക്ക് കൊണ്ട് പോവാൻ..ഇപ്പൊ നമ്മളെ കയ്യിൽ ഒന്നുമില്ലല്ലോ.."

"ഹ്മ്മ്.. ഇങ്ങനൊരു വലിയ ഉദ്യോഗസ്ഥരൊക്കെ ഉള്ളത് നല്ലതാണെന്നു ഇങ്ങനെയുള്ള സാഹചര്യത്തിലാണ് മനസ്സിലാവുന്നത്..കീപ് ഇറ്റ് അപ്പ്‌ ഫാദർജി കീപ് ഇറ്റ് അപ്പ്‌..."

"താങ്ക്യു താങ്ക്യൂ മൈ ഡിയർ സൺ‌.."

◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇

പെട്ടന്ന് ആരോ ഡോർ അകത്തേക്ക് ചവിട്ടി തള്ളി കൊണ്ട് വന്നതും കയ്യിൽ തോക്കും നീട്ടി പിടിച്ച് നിൽക്കുന്ന രണ്ട് പേരും അവർക്ക് നടുവിലായി നീട്ടി വളർത്തിയ താടിയുമായി നിൽക്കുന്ന വേറൊരാളും.. 
അയാളെ കണ്ടപ്പോൾ നാനുവിന്റെ കൈകൾ ദേഷ്യത്തോടെ  പിടി മുറുങ്ങുന്നത് ഞാൻ കണ്ടിരുന്നു..അയാളുടെ മുഖത്തേക്ക് നോക്കാതെ അവൻ എഴുന്നേറ്റപ്പോൾ നമ്മള് മൂന്നാളും അവിടെ തന്നെ ഇരുന്നു..ബഹുമാനം കൊടുക്കാഞ്ഞിട്ട് ആണെന്ന് തോന്നുന്നു കണ്ണുരുട്ടി പരിഹാസത്തോടെ അയാൾ നോക്കുന്നുണ്ട്..കണ്ടില്ലന്നു നടിച്ചു

"അപ്പൊ നിന്റെയിതെ മുഖചായം നിനക്ക് മാത്രമല്ലല്ലേ..നോട് ബാഡ്..അല്ല ഇവരൊക്കെ എന്തിനാണാവോ ഒരു കാര്യവും ഇല്ലാതെ ഇങ്ങോട്ട് വന്നത്..നിന്നെ തേടി ഇറങ്ങിയതാണോ..അയ്യോ അപ്പൊ ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും ഇവർക്ക് പരിചയം കാണില്ലല്ലേ..എന്തായാലും ഇറങ്ങി തിരിച്ചതല്ലേ..എല്ലാമൊന്ന് പതിയെ പരിചയപ്പെടുത്തി കൊടുക്കാം..എന്തായാലും രണ്ടാളെയും കണ്ടാൽ പെട്ടന്ന് മനസിലാക്കാൻ കഴിയും..ഒരുത്തന് തിളങ്ങി നിൽക്കുന്ന ഇളം നീല കണ്ണുകൾ..നിനക്ക് ചാര കണ്ണുകളും..മനസ്സിലാക്കാൻ വളരെ എളുപ്പം

അല്ല രക്ഷകനായി ഇവിടെ വന്നപ്പോ ഇന്ന് നീ ഡ്യൂട്ടിക്ക് ഇറങ്ങുന്നില്ലേ..സമാധാനം ആയെന്ന് കരുതിയോ..അതൊന്നും ഇവിടെ ഉണ്ടാവില്ലട്ടോ..പകരം നിന്റെ കൂടെ ജോലി ചെയ്യാൻ ഇവരും കൂടെയുണ്ടെന്ന് കണക്കാക്കിയാൽ മതി..അല്ലെങ്കിൽ കൊന്നെന്ന് വരും..ഈ ഏരിയയിൽ ഹീറോയിസം നടക്കില്ല..അതൊന്നും ഇവിടെ സെറ്റ് ആവില്ല..മനസ്സിലായല്ലോ.."

എന്നൊക്കെ കുറേ സംസാരിച്ച് അയാൾ പോയപ്പോ നാനു പിടി മുറുക്കിയ ആ കൈകൾ ചുമരിൽ ആഞ്ഞു കുത്തി..അത്‌ കണ്ടപ്പോൾ സിദ്ധു ഹാനുന്നും ഞാൻ നാനുന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി.. ചെറിയ മുറിവ് പറ്റിയാൽ അതിന്റെ വേദന മനസ്സിലാക്കാൻ ഇപ്പൊ ഓടിയെത്താൻ അരികിൽ ആളുണ്ടല്ലോ എന്ന സന്തോഷവും സമാധാനവും ആ മനസ്സിൽ ഉടലെടുത്തത് കൊണ്ടാണെന്നു തോന്നുന്നു സന്തോഷത്തിന്റെ കണ്ണീരും കൂടെ ചെറു പുഞ്ചിരിയോടെയും അവൻ നമ്മളെ രണ്ടാളെയും മാറി മാറി നോക്കിയിട്ട് പുഞ്ചിരിയാലെ തന്നെ അവൻ കൈ കുടഞ്ഞ് ആ മിഴികൾ തുടച്ചു കൊണ്ട് നമ്മളിൽ നിന്നും മുഖം തിരിച്ചു

കുറച്ച് കഴിഞ്ഞപ്പോ രണ്ടുമൂന്ന് പേര് വന്ന് ആ മുറിയിൽ നിന്നും വേറൊരിടത്തേക്ക് ഞങ്ങളെ കൊണ്ടുപോയി..കയ്യിൽ കത്തി തന്ന് മുന്നിൽ അരിഞ്ഞിടാൻ വേറെന്തൊക്കെയോ ഇട്ട് പോയപ്പോ വല്ലാത്തൊരു സ്മെൽ മൂക്കിലേക്ക് തുളച്ചു കയറി

"കാടുള്ള സ്ഥലതല്ലേ താമസം..കണ്ണിൽ കണ്ട ഏതെങ്കിലും ജീവിയെ വെടി വെച് കൊന്ന് അന്നത്തെ അന്നം ചുട്ട് കരിച്ചു തിന്നും..അതാണ് ഇവിടെ പതിവ്..  അത്‌ അവരെ പോലെയുള്ള കുറച്ച് മോളിൽ നിൽക്കുന്നവർക്ക് മാത്രം..ഞങ്ങളെ പോലെ അടിമകൾക്ക് ഒരു നേരം വയറ് നിറയെ കഴിക്കാൻ കഞ്ഞി ഉണ്ടാക്കി തരും..അതും ദിവസവും കിട്ടിയെന്ന് വരില്ല..ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പട്ടിണിയായിരിക്കും..എത്ര വിശന്നു ചോദിച്ചാലും മണ്ണ് പോലും കഴിക്കാൻ തരില്ല..ഒരു തുള്ളി വെള്ളം പോലും..അതിപ്പോ കുട്ടിക്കോളോടായാലും ശെരി പ്രായമേറിയ ആളോട് ആയാലും ശെരി.."

ഒരു അത്ഭുതത്തോടെയല്ല അവനത് പറഞ്ഞതെങ്കിലും കേട്ട് നിന്ന ഞങ്ങൾക്ക് വല്ലാത്തൊരു വേദനയായിരുന്നു..കുറച്ച് കഴിഞ്ഞപ്പോൾ ഏതോ ഒരുത്തൻ വന്ന് വേഗം പണി ചെയ്യാൻ നോക്കെന്ന് പറഞ്ഞപ്പോ അനുസരണയുള്ളത് പോലെ നമ്മളത് ചെയ്തു

ഇടയിൽ ഞാൻ ആ ഏരിയ മൊത്തം വീക്ഷിക്കാൻ തുടങ്ങി..ഒന്ന് രക്ഷപ്പെടാൻ ഒരു മെയിൻ ഡോർ അല്ലാതെ വേറെ ഒരു വഴിയും കാണുന്നില്ല..മുകളിൽ ഓട് കൊണ്ട് നിർമിച്ചതാണെങ്കിലും ഒന്ന് പിടിച്ച് കയറാൻ യാതൊരു വഴിയും ഇല്ല..അത്രക്ക് ഉയരത്തിൽ ആണത്..ഞാനിങ്ങനെ ഓരോ ദിശയും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ നേരെത്തെ വന്ന തലവൻ എന്നേ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"ഹേയ് മിസ്റ്റർ രാജീവ്‌..ഇവിടുത്തെ SI അല്ലേ..ഹ്മ്മ് കൊള്ളാം SI രാജീവ്‌..പേരിലൊക്കെ നല്ല പവർ ഒക്കെ കാണുന്നുണ്ടല്ലോ..ആ പവർ എന്താണാവോ ചെയ്യുന്ന ജോലിയിൽ കാണാത്തത്..താനൊക്കെ ഈ കാക്കിയും ഇട്ട് നാലാൾക്കാരുടെ മുന്നിൽ ഷോ കളിക്കാനാണോ..ഏഹ്..എടൊ താനൊക്കെ ഇങ്ങനെ ആയതോണ്ടല്ലേ തന്റേ കീഴിയിൽ ഉള്ളവരും ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിക്കാത്തത്

ഇന്ന് രാത്രി മുതൽ ഈ സിറ്റിയിലെ എല്ലാ പോലീസുകാരും,,200 ൽ പരം പോലീസുകാർ സ്റ്റേഡിയത്തിൽ ഹാജർ ആയിരിക്കണം..അതും തന്റേ നേതൃത്വത്തിൽ ആയിരിക്കണം..എണ്ണത്തിൽ എന്തെങ്കിലും കുറവ്‌ കണ്ടാൽ പിന്നെ അവന്റെ തലയിൽ ആ തൊപ്പി കാണില്ല..അതിപ്പോ ലേഡി ആണെങ്കിൽ ലേഡി..എല്ലാവരും ഹാജർ ആയിരിക്കണം..മനസ്സിലായല്ലോ.."

"ഓകെ മാഡം.."

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ഹൗ ഡേർ യൂ മിസ് യാഷ യഷ്മിൽ..എനിക്ക് ആദ്യമേ അറിയായിരുന്നു ആ ഡയറി അത്ര പെട്ടന്ന് ഒന്നും എന്റെ കയ്യിൽ കിട്ടാൻ പോണില്ലന്ന്..എന്നിൽ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി നീ മനപ്പൂർവം ഡയറിയിൽ എന്റെ ആദുവിന്റെ നഗ്ന ചിത്രവും അതിന്റെ സൈഡിലായി നീയെന്ന പെണ്ണ് പുതപ്പിനുള്ളിൽ കരഞ്ഞു നിൽക്കുന്ന ഫോട്ടോയും വരച്ചേക്കുന്നല്ലേ..നീ ഇതുമല്ല ഇതിന്റപ്പുറവും ചെയ്യുമെടി..മാനം കെടുത്തിയത് നീ എന്റെ ആദുവിനെ മാത്രമല്ല..നിന്റെ മാനവും നീയിവിടെ കളഞ്ഞെടി..ഇതെല്ലാം മനപ്പൂർവം നീ ചെയ്തത് ചിലപ്പോൾ എന്നുള്ളിൽ വീണ്ടും പകയെ കൂടുതൽ ഉടലെടുക്കാനാവും..അതേടി..എന്നുള്ളിൽ നിന്നോട് കത്തിജ്വലിക്കുന്ന പക തന്നെയാണ്..നീയൊക്കെ ഒരു പെണ്ണാണെന്ന കാര്യത്തിൽ എനിക്ക് നല്ല സംശയം ഇല്ലാതില്ല..കാരണം നീ തന്നെ നിന്നെ ഇത്രക്ക് തരം താഴ്ത്തണമെങ്കിൽ നീ പലതും മനസ്സിൽ കുറിച്ചിട്ടുണ്ടാവും..ഒന്നുകിൽ നീ എന്റെ ആദുവിനെ ഈ ലോകത്തിന് മുന്നിൽ അവന്റെ യഥാർത്ഥ മുഖം കൊണ്ട് വരാൻ ആയിരിക്കും..അല്ലെങ്കിൽ വേറെന്തോ പ്ലാൻ..നീ നോക്കിക്കോടി..ഐമന്റെ മുന്നിൽ നിന്റെ ഒരു രഹസ്യവും നടക്കില്ല

ആ കിളവി അവിടെയുള്ളിടത്തോളം കാലം ഞാൻ ആഗ്രഹിക്കുന്നത് എന്തയാലും എനിക്ക് സാധിക്കും..നീ അറിയുന്നില്ലല്ലോ യാഷ ആ വീട്ടിൽ ഇത്രേം നാളും എന്റെ കൂടെ നിന്ന് കളിച്ച ഒരു വ്യക്തിയുണ്ടെന്ന്..ഹഹഹഹ..ആ സത്യം നീയറിഞ്ഞാൽ ചിലപ്പോൾ നിന്റെ റിയാക്ഷൻ എന്തായിരിക്കും..എനിക്കത് എക്സ്പെക്ട് ചെയ്യാൻ പോലും കഴിയുന്നില്ലല്ലോ യാഷ..എന്താ പറയാ സ്വന്തം ഉമ്മയെ പോലെ ആയിരിക്കില്ലേ നീയാ സ്ത്രീയെ കണ്ടിട്ടുണ്ടാവുക..ആ വിശ്വാസം ഒരുനാൾ തകർന്ന് പോയാൽ എന്ത് ചെയ്യും..നീയാ സ്ത്രീയെ ചിലപ്പോ ആ വീട്ടിൽ നിന്ന് തന്നെ പുറത്താക്കിയെന്ന് വരും..ഹഹ... അങ്ങനെ വന്നാൽ ആ പാവം സ്ത്രീ എവിടെ കഴിയും എന്തോ..ഇത്രേം നാളും നീയെവിടെ പോവുന്നു എന്ത് ചെയ്യുന്നു എന്ന സത്യങ്ങൾ നീയറിയാതെ ഞാൻ അറിയുന്നുണ്ട്..ഹാ എല്ലാം നമുക്ക് വഴിയേ കാണാം യാഷ

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"മോളിയാന്റി,,അവനാ ഡയറി തുറന്നിട്ടുണ്ടാവില്ലേ.. ഒന്ന് വിളിച്ച് നോക്കിയാലോ..എന്തായാലും അവന് ഉറപ്പാണ് ആ ഡയറി ഒരിക്കലും അത്ര പെട്ടന്ന് അവന്റെ കയ്യിൽ കിട്ടില്ലെന്ന്‌..ഞാൻ വളഞ്ഞ വിത്താണെന്ന് വേറാരെക്കാളും അവന് നന്നായിട്ട് അറിയാം.. ബട്ട്‌ ഞാൻ അങ്ങോട്ട് വിളിച്ചാൽ അവൻ അറിയും ആന്റി ഈ ചെയ്യുന്നതെല്ലാം എന്റെ കൂടെ നിന്നിട്ടാണെന്ന്..അങ്ങനെ വന്നാൽ പ്ലാൻ മൊത്തം കുളമായി കടലാവും..കാര്യം അവന് അറിയില്ലല്ലോ മോളിയാന്റി എല്ലാ സത്യങ്ങളും ഞങ്ങളോട് പറഞ്ഞ കാര്യം..അതോണ്ട് ഞാൻ അങ്ങോട്ട് വിളിക്കുന്നതിനേക്കാൾ കൂടുതൽ ബെറ്റർ അവൻ തന്നെ ഇങ്ങോട്ട് വിളിക്കുന്നതായിരിക്കും..ചിലപ്പോൾ ആന്റിയുടെ നമ്പറിൽ ആയിരിക്കും വിളിക്കാ..."

"ദേ പറഞ്ഞ് നാക്കെടുത്തില്ല..കിടന്ന് കാറുന്നു.."

കറക്ട് ടൈമിംഗ്ൽ തന്നെ ആന്റിയുടെ ഫോൺ റിങ് ചെയ്തപ്പോൾ തന്നെ മനസ്സിലായി അവൻ ആണെന്ന്..കാരണം ആ ഫോണിൽ വിളിക്കുന്നത് ആ ചെറ്റ മാത്രമായിരിക്കും

ഫോണും കൊണ്ട് ആന്റി എന്റെ അടുത്തേക്ക് വന്നിട്ട് സ്പീകർ ഓൺ ചെയ്തപ്പോ തന്നെ കാൾ ഡിസ്കണക്ട് ആവേം ചെയ്തു..ടൂ മച്ച്..

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"സിനുവെ എനിക്ക് നല്ല ഭയമുണ്ടട്ടോ..ദേ രാത്രി ആവും തോറും ഇരുട്ട് കൂടി വരുവാണ്..അതുമല്ല ഒരു മെഴുകുതിരിയുടെ വെളിച്ചമാണ് എല്ലായിടത്തും..കണ്ണ് മൊത്തം ഇരുട്ട് പടരുന്നടാ..എടാ നാനുവെ..എങ്ങനെയാടാ പേടിത്തൊണ്ടനായ നീ ഇത്രേം ദിവസം ഇവിടെ കഴിഞ്ഞത്..നിനക്ക് അവാർഡ് തരാമെടാ..ങീ..എനിക്കെന്റെ മമ്മയെ കാണണം..എനിക്കന്റെ പപ്പയെ കാണണം..ങീ.."

"അയ്യേ എന്റെ സണ്ണിക്കുട്ടാ,,നീയെന്ത്‌ വർത്താനമാട പറയുന്നത്..നിന്റെ ഈ പേടിയൊന്നും ഇനിയും മാറിയില്ലേ..എന്റെ പേടിയൊക്കെ എന്നേ പമ്പ കടന്നു.. പേടിച്ചു ജീവിക്കാനൊന്നും ഈ കാലത്ത് കഴിയില്ല സണ്ണിയെ..അതിപ്പോ ആണാണെങ്കിലും ശെരി പെണ്ണാണെങ്കിലും ശെരി..എപ്പോഴും ധൈര്യം വേണം.."

നാനു അത്‌ പറയുമ്പോൾ നോട്ടം മുഴുവൻ സിദ്ധുവിൽ ആയിരുന്നു..കാരണം അവളാണല്ലോ കൂടുതലായും അവന്റെ പേടിയെ അകറ്റിയത്..രണ്ട് പേരും പരസ്പരം നോക്കുന്നത് കണ്ടപ്പോൾ സണ്ണി രണ്ടിനെയും നോക്കി മൂളിയതും അതിന്റെ അർത്ഥം മനസ്സിലായ നാനു സണ്ണിയുടെ തോളിൽ തട്ടിയിട്ട് ഒന്ന് കണ്ണ് ചിമ്മി..കുറച്ച് കഴിഞ്ഞപ്പോൾ സിദ്ധു എന്തിനോ വേണ്ടി നിറഞ്ഞു വന്ന കണ്ണീർ തുടച്ച് മാറ്റുമ്പോ നാനു അവളുടെ അരികിൽ പോയി ആ മിഴികൾ തുടച്ചു..അത്‌ കണ്ടപ്പോൾ ഞാനും സണ്ണിയും അവർക്കിടയിൽ നിന്നും മാറി നിന്നു 

പ്രണയമെന്ന വഴികളിൽ കൂടി അവർ കൈകൾ കോർത്തു നടന്ന് അതിന്റെ ഭംഗിയും സുഖവും ആസ്വദിക്കുന്നതിനു മുന്നേ തമ്മിൽ അകൽച്ച വീണു..നീണ്ട നാളുകൾക്കു ശേഷമിതാ വീണ്ടും തമ്മിൽ ഒരുമിപ്പിച്ചു...ഈ അടുപ്പം ഇനിയങ്ങോളം ഉണ്ടായാൽ രണ്ടാളും വളരെ ഹാപ്പിയായി..തമ്മിൽ പങ്കു വെച്ച കിനാവുകൾ യാഥാർഥ്യമാക്കുവാൻ വീണ്ടുമിതാ ആ പ്രണയം തുടക്കം കുറിക്കുന്നു.. രണ്ടാളും വളരെ ലക്കിയാണ്..സ്പെഷ്യലി നാനു..പെൺപുലി തന്നെ അവന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ അവനാകെ മാറി..നാളുകൾ അത്രയും കൂടെ കൊണ്ട് നടന്നിട്ടും അവനിൽ ധൈര്യം നുകരാൻ എനിക്ക് കഴിയാത്തത് സിദ്ധുവിന് കഴിഞ്ഞെങ്കിൽ,, she is not bad girl.. one of special..

സണ്ണി പറയുന്നത് പോലെ ഇരുട്ട് കൂടും തോറും വല്ലാത്തൊരു ഭയം തന്നെ തോന്നുന്നുണ്ട്..അതുമല്ല ചുട്ട് പൊള്ളുന്ന ചൂടും..കുട്ടികളും സ്ത്രീകളുമൊക്കെ ഒരു ഭാഗത്ത്‌ ഇരുന്ന് ചെയ്ത ജോലിയുടെ ക്ഷീണം മാറ്റുന്നു..എന്തൊക്കെയോ എടുത്ത് കാറ്റും വീശുന്നു.. എന്തെങ്കിലുമൊക്കെ വഴിയുണ്ടെങ്കിൽ ഇവിടുന്ന് ഇറങ്ങാൻ എളുപ്പമാണ്..ബട്ട്‌ ആകെയൊരു മെയിൻ ഡോർ മാത്രം ഉള്ളത് കൊണ്ട് ഒന്നിനും കഴിയില്ല..ആരുടേയും കണ്ണ് വെട്ടിച്ചു പോവാനും കഴിയില്ല..കാരണം ചുറ്റും സെക്യൂരിറ്റിയാണ്..വല്ലാത്തൊരു ഗുഹയിൽ തന്നെയാണ് വന്ന് പെട്ടത്..

നമ്മള് നാലാളും പല വഴിക്ക് ഇവിടുന്ന് പുറത്തേക്കിറങ്ങാനുള്ള വഴി ആലോചിച്ചെങ്കിലും നാനുവിന് ഈ ഏരിയയെ കുറിച്ച് നല്ലപോലെ അറിയുന്നത് കൊണ്ട് നമ്മളെ ഐഡിയ ഒന്നും വർക്ക്‌ ഔട്ട്‌ ആവില്ലന്ന് സത്യം..ഇനി ആക ശ്രമം പുറത്ത് നിന്ന് എങ്ങനെയെങ്കിലും ആരെങ്കിലും വന്ന് രക്ഷിക്കണം..എന്നാലേ ഇവിടുന്ന് ഒരു മോചനം ഉണ്ടാവതുള്ളു

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"ലിസൺ,,,ഇന്ന് അർദ്ധരാത്രി കൃത്യം 12 മണിക്ക് തന്നെ എല്ലാവരും പറഞ്ഞത് പോലെ ആ ഏരിയയിൽ അലർട് ആയിരിക്കണം..ഓരോരുത്തർക്കും ധരിക്കാനുള്ള വസ്ത്രമാണ് നിങ്ങൾക്ക് നൽകിയിട്ടുള്ളത്..ആ വേഷത്തിൽ അല്ലാതെ വേറൊരു വേഷത്തിലും ആരും അവിടേക്ക് എത്താൻ പാടുള്ളതല്ല..ആൾക്കൂട്ടത്തിനിടയിൽ നമ്മളെ തിരിച്ചറിയാതിരിക്കാൻ നമ്മുടെ കയ്യിൽ ഈയൊരു മാർഗം മാത്രമേയുള്ളൂ..അത്‌ അവരുടെ വേഷവിധാനം എന്താണോ അതായിരിക്കണം നമ്മുടേതും..ഓകെ

ഇപ്പൊ സമയം 11:30..11:50 ആവുമ്പോഴേക്കും എല്ലാ ഉപകരണങ്ങളുമായി മെയിൻ ഗേറ്റ്ന്റെ മറവിലായി നിൽക്കണം..അപ്പോഴേക്കും ഞാൻ അവിടെ എത്തിക്കോളാം..ആൻഡ് ബി കെയർ ഫുൾ..ഒരു തരത്തിലും നമ്മളെ തിരിച്ചറിയാൻ പാടില്ല..ആരാ എന്താ എന്നൊന്നും..തികച്ചും അവരെ പോലെ തന്നെയായിരിക്കണം ഞങ്ങളും..അതിപ്പോ അവിടെ ജോലി ചെയ്യുന്നവരുടെ കൂട്ടത്തിൽ ആണെങ്കിൽ അവരെ പോലെ.."

എല്ലാവർക്കും വേണ്ട ഇൻസ്‌ട്രക്ഷൻ നൽകി ലക്ഷ്മി വേഗം പോയി റെഡിയാവാൻ പറഞ്ഞു..അപ്പോഴേക്കും പോവാനുള്ള വണ്ടിയുമായി SI രാജീവ് അവിടെ എത്തി..വേണ്ട ഉപകരണങ്ങൾ ഒക്കെ അതിൽ എടുത്ത് വെച്ച ശേഷം ഓരോരുത്തരായി ചെറിയ പേടിയോടെ ആണെങ്കിലും ഉള്ള ധൈര്യം കൈവരിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി..ആ വണ്ടിക്ക് പിന്നാലെയായി ലക്ഷ്മിയും വിട്ടു

മെയിൻ ഗേറ്റ്നടുത്ത് വണ്ടി നിർത്തിയ ശേഷം മൂന്ന് പേർ ഒരുമിച്ചായി പല ഭാഗത്തേക്കായി ഇറങ്ങി..ലക്ഷ്മിയും രാജീവും ആ കാട്ടിൽ കൂടി അകത്തേക്ക് കയറാൻ ശ്രമിച്ചു.. 

"രാജീവ്..സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ..ചിലപ്പോൾ നമ്മളെക്കാൾ കേമൻമാരായിക്കും ഇവർ..ആവേശത്തോടെ എടുത്ത് ചാടി ഒരു കാര്യവും ചെയ്യാൻ പാടില്ല..എല്ലാം സ്റ്റെപ് ബൈ സ്റ്റെപ് ആയി ചെയ്യണം..ഓകെ..ദെൻ ആ കാണുന്ന വഴിയിൽ കൂടി ചെന്നാൽ ആ ബിൽഡിംഗിന്റെ മുകളിലായി എത്തും..ഓടുകൾ നീക്കി ഞാൻ അതിനകത്തേക്ക് കയറുമ്പോൾ ആരെങ്കിലും പിന്തുടരുന്നുണ്ടോ വേറെ വല്ല ബുദ്ധിമുട്ട് ഉണ്ടോ എന്നുള്ള അറിയിപ്പ് നീയെനിക്ക് തരണം..ഓകെ.."

"ഓകെ..ബി കെയർ ഫുൾ മാഡം.."

"യാ.."

ഒരു ഇടവവഴിയിൽ കൂടി അവൾ ആ ബിൽഡിംഗിലേക്ക് എത്താൻ വേണ്ടി നടക്കുമ്പോ കാലിൽ ചെറിയ ആണി കയറിയതും വേദനയോടെ ഒരു മരത്തിൽ ഇരുന്ന് കണ്ണടച്ച് ആ ആണി പുറത്തേക്ക് എടുത്തിട്ട് രക്തത്തെ പിടിച്ചു നിർത്താൻ കഴുത്തിൽ റോൾ ചെയ്ത ചെറിയ ഷാൾ എടുത്ത് പിടിച്ച് മുറുകെ കെട്ടിയ ശേഷം വീണ്ടും അവൾ നടന്നകന്നു..ആരോ പിന്തുടരുന്നത് പോലെ തോന്നി കയ്യിലുള്ള ഗൺ മുകൾപോട്ട് നീട്ടി പിടിച്ച് കൂടെ കൂടെ പിന്തിരിഞ്ഞു നോക്കി കൊണ്ട് അവൾ മുന്നോട്ട് നടന്നു..

നീണ്ടു നിൽക്കുന്ന ആ ബിൽഡിംഗ് അവൾ കണ്ടതും ചെറിയ പുഞ്ചിരിയോടെ നീട്ടിയൊരു ശ്വാസം പുറത്തേക്ക് വിട്ടു..പെട്ടന്ന് ആരോ ഗേറ്റ്ന്റെ മുന്നിൽ കൂടി കാവൽകാരനെ പോലെ വടിവാൾ പിടിച്ച് കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ പതിയെ പതിയെ മതിലിന്റെ സൈഡിലായി അവൾ മറഞ്ഞു നിന്നു..അയാളുടെ ശ്രദ്ധ മാറ്റാൻ വേണ്ടി പോക്കറ്റിൽ നിറച്ചു വെച്ച കോട്ടികളിൽ ഒരെണ്ണം അയാളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞപ്പോൾ ഒരു സംശയത്തോടെ ചുറ്റും നോക്കി കൊണ്ട് അയാൾ അതെടുക്കുവാനായി കുനിഞ്ഞ നേരം അവൾ മതിൽ ചാടി അകത്തേക്ക് കയറി..

വെളിച്ചം പകരുവാനായി കത്തിച്ചു വെച്ച മെഴുകുതിരി പോലും ഉണ്ടായില്ല..അതവളിൽ കൂടുതൽ ആശ്വാസം നൽകി..ഷർട്ടോട് ചേർന്ന ക്യാപ് നെറ്റി വരെ മറച്ചു വെച്ചിട്ട് ജനലിന്റെ കമ്പികളിൽ തൂങ്ങി പിടിച്ചും ഒരു ജനലിൽ നിന്ന് മറ്റൊരു ജനലിലേക്ക് ഏന്തി വലിച് പിടിച്ച് ആ ബിൽഡിംഗ്ന്റെ മുകളിലേക്ക് ചാടി..ഷൂസിന്റെ ശബ്ദം കേട്ട് സെക്യൂരിറ്റിസ് ഒക്കെ ചുറ്റും നോക്കാൻ തുടങ്ങിയതും മുഖം മറച്ചു കൊണ്ടവൾ ഒരു അഞ്ചു മിനിറ്റോളം ടെറസിന്റെ കീഴിൽ മറഞ്ഞു നിന്നു.. 

ഒരു ശബ്ദവും കേൾക്കാഞ്ഞിട്ട് അവൾ തല ഉയർത്തി താഴേക്ക് നോക്കിയപ്പോ ഗേറ്റ്ന്റെ അടുത്ത് മൂന്നാലു പേര് ഒരുമിച്ചു നിന്ന് പല ഭാഗത്തേക്കും നോക്കുന്നത് കണ്ടു...എല്ലാവരും ആ ഒരു ശ്രദ്ധയിൽ തന്നെ മുഴുകി നിൽക്കുമ്പോൾ ഓടുകളുടെ മുകളിൽ കയറി ഓരോന്നായി നീക്കി കൊണ്ട് താഴെ നടക്കുന്ന കാര്യങ്ങൾ എല്ലാം വീക്ഷിച്ചു നോക്കി..അപ്പോഴേക്കും ബാക്കിയുള്ള പോലീസ്കാരൊക്കെ പറഞ്ഞത് പോലെ ജോലിക്കാരുടെ ഇടയിൽ സ്ഥാനം പിടിച്ചത് അവൾ കണ്ടു..സെക്യൂരിറ്റിസ് ആണേൽ എല്ലാവരും ഗേറ്റ്ന്റെ അടുത്തേക്ക് പോയി..അരയിൽ കെട്ടി വെച്ച കയർ ഓട് വെച്ച മരത്തിൽ കെട്ടി അതിൽ തൂങ്ങി പിടിച്ച് കൊണ്ട് താഴേക്ക് ഇറങ്ങി..

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ആകെ തലക്ക് പ്രാന്ത് പിടിച്ച് ഒന്നും ചെയ്യാൻ കഴിയാതെ ഒരു മൂലയിൽ ഒതുങ്ങി ഇരിക്കുമ്പോഴാണ് എന്റെ നേർക്ക് ചെറിയൊരു വെളിച്ചം തട്ടിയത്..മുകളിലേക്ക് നോക്കിയപ്പോൾ ആരോ കയറിൽ പിടിച്ച് തൂങ്ങി വരുന്നത് കണ്ടതും ശബ്ദം ഉണ്ടാക്കാതെ ഞാൻ നാനുവിനെയും സണ്ണിയേയും വിളിച്ചു..സിദ്ധു ആണേൽ ആകെ അവശയായി നാനുവിന്റെ തോളിൽ തല ചായിച്ചു കിടപ്പാണ്... 

അവർക്കത് കാണിച്ചു കൊടുത്തപ്പോ എന്നേ പോലെ ഒരു സംശയത്തോടെ തന്നെ അവരും ഇറങ്ങി വരുന്ന അവരെ നോക്കി നിന്നു..നിലം പതിച്ച ഉടനെ തന്നെ ശബ്ദം ഉണ്ടാക്കരുതെന്ന രീതിയിൽ ചുണ്ടിൽ ചൂണ്ടു വിരൽ വെച്ച് തലയിലിട്ട ക്യാപ് അഴിച്ച് മാറ്റി..ഷോർട് ഹെയർ കട്ടോടെ കയ്യിൽ തോക്കുമായി നിൽക്കുന്ന ഒരു ലേഡിയെ കണ്ടപ്പോൾ നെറ്റിയും ചുളിച്ച് അവളെ തന്നെ നോക്കി നിൽക്കുമ്പോ പോക്കറ്റിൽ നിന്ന് ഒരു കാർഡ് എടുത്ത് ഞങ്ങൾക്ക് നേരെ നീട്ടി.. 

CRIME BRANCH INVESTIGATION LAKSHMI NAYAR  എന്ന് കണ്ടതും വീണ്ടും ഒരു ഞെട്ടൽ തന്നെയാണ് ഞങ്ങളിൽ ഉണ്ടായത്..ഇതെങ്ങനെ ഇവിടെയെത്തി എന്ന് മനസ്സിലാവാതെ.. 

"കമ്മീഷ്ണർ രാമചന്ദ്രന്റെ പരാതിയിൽ വന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷനാണ്..പേടിക്കേണ്ട..അയാം ലക്ഷ്മി നായർ.."

എന്ന് പറഞ്ഞ് അവൾ ഞങ്ങൾക്ക് നേരെ കൈ നീട്ടിയതും അപ്പാടെ സണ്ണി ഹാവൂ സമാധാനം എന്ന് പറഞ്ഞ് അവൾക്ക് കൈ കൊടുത്തു..അത്ര മാത്രം പറഞ്ഞ് കയ്യിലെ ഗൺ മുറുകെ പിടിച്ചവൾ ചുറ്റും നോക്കി അവിടുന്ന് മാറി..അപ്പോഴാണ് ഇവൾക്ക് മുന്നേ വേറെ കുറേ പേര് ഇവിടെ എത്തിയത് അറിഞ്ഞത്..അതും ഇവിടെയുള്ള എല്ലാവരും ഏത് വേഷത്തിലാണോ അതേ വേഷത്തിൽ..ആൾക്കൂട്ടത്തിൽ ആർക്കും മനസ്സിലാവേണ്ടന്ന് കരുതിയിട്ട് ആണെന്ന് തോന്നുന്നു അങ്ങനൊരു വേഷത്തിൽ വന്നത്..ലക്ഷ്മിയെ നോക്കി അവരൊക്കെ റെഡി എന്ന രീതിയിൽ തലയാട്ടിയും തംസപ് കാണിച്ചതും തിരിച്ച് അവളും അത്‌ തന്നെ കാണിച്ചു..

പിന്നീട് ലക്ഷ്മി മെയിൻ സ്വിച്ച് ബോഡിന്റെ ഭാഗത്തേക്ക്‌ തനിയെ പോവുന്നത് കണ്ടപ്പോൾ നമ്മളും അവൾക്ക് പിന്നാലെ പോവാൻ നിന്നപ്പോ പിന്നിലേക്ക് കൈ ഉയർത്തിയിട്ട് വേണ്ടെന്ന് പറഞ്ഞപ്പോൾ നമ്മള് തിരിച്ച് ആദ്യം ഇരുന്ന സ്ഥലത്തേക്ക് തന്നെ വന്നിരുന്നു..അപ്പോഴേക്കും സിദ്ധു എഴുന്നേറ്റിരുന്നു.. 

"ഹാവൂ..എന്റെ പ്രാർത്ഥന കർത്താവ് കേൾക്കാതെ പോയില്ല..ഇവിടുന്ന് പുറത്തിറങ്ങിയിട്ട് കർത്താവിന്റെ മുന്നിൽ ഞാൻ അഞ്ചു മെഴുകുതിരി കത്തിക്കും..അല്ലേൽ വേണ്ട,,, എന്തിനാ കത്തിച്ച് വേസ്റ്റ് ആകുന്നത്..ഒരു രണ്ടെണ്ണം കത്തിക്കാം..എന്നാലും എന്റെ കർത്താവെ..കർത്താവ് എപ്പോഴും കൂടെയുണ്ടാവുമെന്ന് ത്രേസിയമ്മച്ചി പറയുന്നതല്ലാതെ കൂടെയുണ്ടെന്ന് എനിക്ക് ഈ സാഹചര്യത്തില മനസ്സിലായത്..."

നെഞ്ചിൽ കൈ വെച്ച് ദീർഘ ശ്വാസം പുറത്തേക്ക് വിട്ട് കൊണ്ട് സണ്ണിയത് പറഞ്ഞപ്പോ നാനു അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് ശബ്ദം താഴ്ത്താൻ പറഞ്ഞു..യെവിടെ ചെന്നാലും ഊള സംസാരവും കൊണ്ട് വന്നോളും..അഞ്ചു മെഴുകുതിരി വേസ്റ്റ് ആണ് രണ്ടെണ്ണം മതിയത്രേ പോലും..ബ്ലഡി ഫൂൾ

കുറച്ച് കഴിഞ്ഞപ്പോൾ കൂടെ കൂടെ ലൈറ്റ് ഓൺ ആവുകയും ഓഫ് ചെയ്യുകയും ചെയ്തപ്പോ എല്ലാവരും സംശയത്തോടെ പല ഭാഗത്തേക്കായി നോക്കാൻ തുടങ്ങി..അപ്പൊ തന്നെ കുറച്ച് മുന്നേ ഗേറ്റ്ന്റെ ഭാഗത്തേക്ക്‌ പോയ സെക്യൂരിറ്റിസ് ഒക്കെ അകത്തേക്ക് വന്ന് ചുറ്റും നോക്കാൻ തുടങ്ങി.. നോക്കിയതെല്ലാം ജോലിക്കാരെയായിരുന്നു..കൂട്ടത്തോടെയുള്ള അവരെയൊക്കെ കണ്ടപ്പോൾ അവരിൽ ആരുമല്ലന്ന് മനസ്സിലായതും രണ്ട് സെക്യൂരിറ്റിസ് മെയിൻ സ്വിച്ച്ന്റെ ഭാഗത്തേക്ക്‌ പോവാൻ നിന്നു..അതേ സ്പോട്ടിൽ തന്നെ അവരുടെ കാലുകൾക്കിടയിലായി കോട്ടികൾ നിരനിരയായി വരുന്നത് കണ്ടതും ആ വരുന്ന ഭാഗത്തേക്ക്‌ നോക്കിയപ്പോ രണ്ട് മൂന്ന് ലേഡിസ് ജോലിക്കാരുടെ ഇടയിൽ നിന്ന് കുനിഞ്ഞു നിന്നിടത്തു നിന്ന് എഴുന്നേല്ക്കുന്നത് കണ്ടു..ഒട്ടും പ്രതീക്ഷിക്കാതെ കോട്ടി കാലുകൾക്കിടയിലേക്ക് വന്നപ്പോൾ സ്ലിപ് ആയി ഓരോരുത്തരായി നിലത്തേക്ക് വീണു..ആ വീഴ്ചയോട് കൂടി തന്നെ അവർക്ക് മുകളിലായി വാലിയൊരു വലയും വീണു.. ശേഷം ഞാൻ മെയിൻ സ്വിച്ച്ന്റെ ഭാഗത്തേക്ക്‌ നോക്കിയപ്പോ ഒരു നിഴൽ പോലെ ലക്ഷ്മി അവിടുന്ന് മാറുന്നത് കണ്ടതും ഞാൻ വല വീണ നേരെ മുകളിലേക്ക് നോക്കിയപ്പോ വേറൊരാൾ അവിടുന്ന് നീങ്ങുന്നതും കണ്ടു

ഒരു മെഴുകുതിരിയുടെ വെളിച്ചം പോലും ഇല്ലാതെ അവിടമാകെ ഇരുട്ട് പരന്നു..ആളുകൾ എല്ലാം ഭയം കൊണ്ട് ഒച്ച വെക്കാനും എന്തൊക്കെയോ പറയാനും തുടങ്ങി

അതേ സമയം തന്നെ എന്നേ തടഞ്ഞു കൊണ്ട് ആരോ മുൻകടന്ന് പോയതും ഞാൻ സൂക്ഷിച്ചു നോക്കിയപ്പോ ആ വലയിൽ വീണവരെ വലിച്ച് വിൻഡോ സൈഡിലേക്ക് നീക്കി അതിന്റെ കമ്പിയിൽ വലയോട് കൂടി ലോക്ക് ചെയ്യുന്നത് കണ്ടു..ആ സമയം ചുണ്ടിൽ ചെറു പുഞ്ചിരി വീണതും ഇരുട്ടിൽ ആയത് കൊണ്ട് ആർക്കും ആരെയും മനസ്സിലാവില്ലന്ന് കരുതി സിദ്ധുവിനെ സണ്ണിയുടെ അരികിലാക്കി ഞാനും നാനുവും ലക്ഷ്മി പോയ ഭാഗത്തേക്ക്‌ പോയി 

"ആരാ അവിടെ,,? കളിക്കുന്നുണ്ടെങ്കിൽ മുന്നിൽ വന്ന് കളിക്കണം..മറഞ്ഞു നിന്നല്ല വേണ്ടത്.."

ആ തലവൻ കയ്യിൽ തോക്കും പിടിച്ച് ചുറ്റും നോക്കി കൊണ്ട് അങ്ങനെ പറഞ്ഞതും അങ്ങേരെ മൈൻഡ് ചെയ്യാതെ നമ്മള് അങ്ങോട്ട് തിരിച്ചു..അവളെ ശെരിക്കുമൊന്ന് വീക്ഷിച്ചു നിക്കിയപ്പോ എവിടെയോ ചെറുതായി കണ്ടൊരു ഓർമ വന്നതും ഞാനൊന്ന് ആലോചിച്ചെടുത്തപ്പോഴാ മനസ്സിലായത് നേരെത്തെ റോഡിൽ വെച്ച് വീഡിയോ എടുത്ത ആ വ്യക്തിയെ ഓർമ വന്നത്..ഒരു സൈഡ് മാത്രമ കണ്ടതെങ്കിലും കണ്ടപ്പോൾ പെട്ടന്ന് മനസ്സിലാക്കാൻ പറ്റി

"ഇത് കയ്യിൽ വെച്ചോ..ഇവിടെയുള്ള ഓരോ സെക്യൂരിറ്റിസിനേയും സൈഡ് ആകുന്ന സമയം നിങ്ങൾ ബാക്കിയുള്ള ആൾക്കാരെയും കൂട്ടി മെയിൻ ഗേറ്റ്ന്റെ ഭാഗത്തേക്ക്‌ പോവണം..അവിടെ കുറച്ച് പോലീസുകാരും വണ്ടിയും ഉണ്ടാവും..ബാക്കി കാര്യം അവര് നോക്കിക്കോളും.."

ഞങ്ങളുടെ നേർക്ക് ഒരു ഗണ്ണും പോക്കറ്റ് നിറയെ കോട്ടിയും തന്ന് ലക്ഷ്മി അത്‌ പറഞ്ഞപ്പോ നാനു ഓക്കേ എന്നും പറഞ്ഞ് എന്റെ കയ്യും പിടിച്ച് വേറൊരു ഭാഗത്തേക്ക്‌ പോയി 

"ഡാ നാനു..എങ്ങാനും കയ്യിൽ നിന്ന് പോയാൽ പിന്നെ വീണ്ടും അവരുടെ വലയിൽ തന്നെ വീണാൽ ജീവനോടെ ഉണ്ടാവില്ല നമ്മള് നാല് പേരും..അറിയാലോ.."

"അറിയാടാ സിനു..സൂക്ഷിച്ചു കൈകാര്യം ചെയ്യാം..ഇവിടെയുള്ള ആൾക്കാരൊക്കെ എവിടെ എന്ത് ചെയ്യുന്നു എങ്ങനെ പൂട്ടണം എന്നൊക്കെ എനിക്ക് നന്നായിട്ട് അറിയാം..പിന്നെ ഒരു CBI ഓഫീസറും കൂടെ ഉള്ളപ്പോൾ പിന്നെന്തിനു പേടിക്കുന്നു.."

അതും പറഞ്ഞ് എനിക്ക് മുന്നിലായി നാനു നടന്നു.. ആ ലക്ഷ്മിയും കൂട്ടരും ഓരോരുത്തരെയും പൂട്ടുന്നുണ്ട്..

ലക്ഷ്മിക്ക് പിന്നാലെ തന്നെ നമ്മളും നടക്കുന്നതിനിടയിൽ പെട്ടന്ന് അവളുടെ കാലിൽ എന്തോ തടഞ്ഞതും നാനു അവൾക്ക് അടുത്തേക്ക് പോയി അത്‌ നീക്കി കൊടുത്തപ്പോൾ നിലത്ത് ഒരു കുല നിറയെ താക്കോൽ കണ്ടതും അതെന്തിന്റെതെന്ന് മനസ്സിലാവാതെ ലക്ഷ്മി അത്‌ വാങ്ങി സൂക്ഷിച്ചു നോക്കാൻ തുടങ്ങി

"യെസ്.. മെയിൻ ഡോർ അല്ലാതെ ബാക്കി നാല് ഭാഗത്തുള്ള ഡോറുകളുടെ കീ ആയിരിക്കും ഇതൊക്കെ..ഞാനൊന്ന് ട്രൈ ചെയ്ത് നോക്കട്ടെ.."

ആ കീയൊക്കെ നാനു വാങ്ങി അതിൽ നോക്കി പറഞ്ഞപ്പോ ലക്ഷ്മി യെസ് എന്ന് പറഞ്ഞ് എന്നോടും അവനോടും ചെന്ന് നോക്കാൻ പറഞ്ഞു..നോക്കിയപ്പോ എല്ലാം നാനു പറഞ്ഞത് പോലെ പുറത്തേക്ക് ഇറങ്ങാനുള്ള ഡോറുകളുടെ കീ ആയിരുന്നു..ബട്ട്‌ അവിടെയും സെക്യൂരിറ്റിയെ കണ്ടപ്പോൾ നാനു അവന്റെ കയ്യിലുള്ള ഗണ്ണുമായി ശബ്ദം ഉണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി..അപ്പൊ തന്നെ അയാളുടെ കണ്ണിൽ ഞങ്ങളെ കണ്ടതും അരയിലുള്ള വാൾ എടുത്ത് ഞങ്ങൾക്ക് നേരെ വീശുന്നതിനു മുന്നേ നാനു ആ ഗൺ എടുത്ത് അയാളുടെ വായിലോട്ടു കുത്തി കേറ്റുകയും അപ്പൊ തന്നെ അയാൾ രണ്ട് കൈയ്യും ഉയർത്തി..അത്‌ കണ്ടപ്പോൾ ഞാൻ ആ കൈ താഴ്ത്തി പിന്നിലേക്ക് വിൻഡോയുടെ കമ്പിയുമായി അയാളെ പിടിച്ച് കെട്ടി.. അതേ സ്പോട്ടിൽ തന്നെ ലക്ഷ്മി അവിടെ എത്തുകയും അയാളുടെ വായിലേക്ക് മയക്കുന്ന ഗുളിക കയറ്റി അതോടൊപ്പം തന്നെ വെള്ളവും കുടിപ്പിച്ചു..കുറച്ച് മിനിറ്റുകൾക്ക് ശേഷം അയാളുടെ ബോധം പോയതും ലക്ഷ്മി സ്പീകറിൽ ബ്ലൂടുത് ഹെഡ്സെറ്റ് വഴി രണ്ട് പോലീസുകാരോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ട് അയാളെയും തൂക്കിയെടുത്ത് പോയി..അതേപോലെ തന്നെ ഡോറിന് അരികിലുള്ള കാവൽ നിൽക്കുന്ന ഓരോ സെക്യൂരിറ്റിയേയും തൂക്കിയെടുത്ത് അവരുടെ വണ്ടിയിലേക്ക് കയറ്റി 

തിരിച്ച് നമ്മൾ അകത്തേക്ക് കയറിയപ്പോൾ ആ തലവൻ ജോലിക്കാരെയൊക്കെ എങ്ങോ ഒരു റൂമിലേക്ക് തള്ളി കയറ്റുന്നത് കണ്ടതും ലക്ഷ്മിയുടെ കൂടെയുള്ള പോലീസുകാര് ലാത്തിയും വീശി കൊണ്ട് അയാളുടെ പിന്നാലെ പോയി..ഇടയിൽ ആ തലവൻ അയാളുടെ കയ്യിലുള്ള കത്തി കൊണ്ട് ഒരു പോലീസിന്റെ വയറ്റിൽ കുത്തിയതും അത്‌ കണ്ട ലക്ഷ്മി ഉടനെ അയാളുടെ അടുത്തേക്ക് പോയി നെറ്റിയിൽ ഗൺ കുത്തി വെച്ചതും സ്പോട്ടിൽ തന്നെ കയ്യിലുള്ള കത്തി താഴേക്ക് വീഴുകയും രണ്ട് കയ്യും മോൾപോട്ട് ഉയർത്തുകയും ചെയ്തു

"രാജീവ്‌,, മെയിൻ സ്വിച്ച് ഓൺ ചെയ്.."

അയാളെ രൂക്ഷമായി നോക്കി ലക്ഷ്മി ഉറക്കെ വിളിച്ച് പറഞ്ഞതും അപ്പൊ തന്നെ അവിടമാകെ ലൈറ്റ് പകരുകകയും അതേ സമയം തന്നെ ഒരുപാട് പോലീസുകാര് ലക്ഷ്മിയുടെ ചുറ്റും നിന്നു

കുത്തേറ്റ പോലീസുകാരനെ മൂന്നാലാളുകൾ കൂടി എടുത്തിട്ട് സ്പീക്കറിൽ എമർജൻസിയെന്ന് വിളിച്ച് പറഞ്ഞതും ആ സമയം പുറത്ത് നിന്ന് വേറെ രണ്ട് പോലീസ്കാര് വന്ന് വീൽചെയറിൽ വന്ന് അയാളെ എടുത്ത് പോയി

"മൂവ്,,,,, മൂവ്,,,,, "

ആ തലവനെ പകപ്പോടെ നോക്കി ലക്ഷ്മി പല്ലുകൾ കടിച്ച് പിടിച്ച് പറഞ്ഞതും ലക്ഷ്മിയെ ഇടംകണ്ണിട്ട് നോക്കി കൊണ്ട് അയാൾ മെല്ലെ നീങ്ങി..അയാളെ രക്ഷിക്കാൻ വേണ്ടി വന്ന ബാക്കി സെക്യൂരിറ്റിസിനെയൊക്കെ പോലീസ്കാര് തടഞ്ഞു നിർത്തി അവരെ വണ്ടിയിലേക്ക് കൊണ്ട് പോയി..
അയാളെയും കൂട്ടി ലക്ഷ്മി പുറത്തേക്ക് പോവുന്ന നേരത്ത് SI രാജീവിനോട്‌ എല്ലാവരെയും സൂക്ഷിച്ചു പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു

നരകത്തിൽ നിന്നും സ്വർഗീയ കൊട്ടാരത്തിലേക്ക് പടികൾ കയറാൻ പോവുന്നത് പോലെ എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു സന്തോഷം കണ്ടതും ഉള്ളമാകെ ഒന്ന് തണുത്തു...അതേ സമയം തന്നെ ഞാൻ നാനുവിനെ നോക്കിയപ്പോ അവൻ വിജയം കരസ്തമാക്കിയത് പോലെ നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് കൈകൾ മുകൾപോട്ട് ഉയർത്തി ആനന്ദ കണ്ണീർ പൊടിക്കാൻ തുടങ്ങി..അത്‌ കണ്ടപ്പോൾ നമ്മൾ മൂന്നാളും അവന്റെ അടുത്തേക് പോയി കെട്ടിപിടിച്ചു.... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"എടി യാഷ.. ഈ സമയത്ത് വിളിച്ചാൽ അവരെങ്ങനെ കാൾ എടുക്കാനാ..നീ ആദ്യം ടൈം എത്രയായെന്ന് നോക്ക്..12 കഴിഞ്ഞു..യാത്ര ക്ഷീണമൊക്കെ ആയി അവര് നല്ല ഉറക്കിൽ ആയിരിക്കും..ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക് യാഷ.."

"അതേ കൊച്ചേ..അവൻ പറയുന്നതിലും കാര്യമുണ്ട്.. അവരൊക്കെ നല്ല ഉറക്കിൽ ആയിരിക്കും..നാളെ വിളിച്ച് നോക്ക്.. "

"ഷിയു മോളിയാന്റി,, ഇങ്ങള് ഇതെന്തുവാ പറയുന്നത്.. ഞാൻ എത്ര മണിക്കൂർ ആയെന്നോ മൂന്നാളുടെയും ഫോണിൽ വിളിക്കാൻ തുടങ്ങിയിട്ട്..എന്തോ മനസ്സ് പറയുന്നു അവരൊക്കെ ഏതോ കുരുക്കിൽ പെട്ടെന്ന്.. അല്ലെങ്കിൽ സിനു എന്നേ കാൾ അറ്റൻഡ് ചെയ്തേനെ..ഏത് പാതിരാക്ക് വിളിച്ചാലും സിനു കാൾ അറ്റൻഡ് ചെയ്യാതിരിക്കില്ല..അറ്റ്ലീസ്റ്റ് ആർക്കെങ്കിലും മെസ്സേജ് സീൻ ചെയ്തൂടെ.. "

"എടി കോപ്പേ.. എനിക്ക് ദേഷ്യം വരുന്നുണ്ടേ.. ലൈറ്റ് ഓഫ് ചെയ്ത് വന്ന് കിടക്കുന്നുണ്ടോ.. പാതിരാക്ക് ഓരോന്ന് പറഞ്ഞു ഉറക്കം കെടുത്താനായിട്ട്.. അവരെന്ത്‌ ട്രാപ്പിൽ പെട്ടുവെന്ന നിന്റെ മനസ്സ് മൊഴിയുന്നത്..അതും കൂടിയൊന്നു ചോദിച്ചു നോക്ക് മനസ്സിനോട്... ദേ മോളിയാന്റി പോയി ഉറങ്ങാൻ നോക്ക്.. കാമുകനെ നേരെ ചൊവ്വേ കാണാഞ്ഞിട്ടുള്ള സൂക്കേട് ആണ് ഇവൾക്ക്... ചുമ്മാ ബാക്കിയുള്ളോരുടെ ഉറക്കം കലനായിട്ട്.. "

ഷിയു അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നതും ഞാൻ ടേബിളിൽ ഉള്ള ഗ്ലാസ് എടുത്ത് എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞ് ലൈറ്റും ഓഫ് ചെയ്ത് ശക്തിയോടെ വാതിലും അടച്ച് നേരെ ഗാർഡനിലേക്ക് പോയി.. 

എന്നാലും മൂന്ന് പേരും ഒരേപോലെ ഫോൺ എടുക്കുന്നില്ലന്ന് വെച്ചാൽ,,, അവർക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്.. അല്ലാതെ മൂന്നാളും ഫോൺ എടുക്കാതിരിക്കില്ല.. ഇനിയെന്ത് ചെയ്യും.. പോയി നോക്കാമെന്ന് വെച്ച ഇവിടെ അടുത്തൊന്നുമല്ലല്ലോ.. എല്ലാം കൊണ്ട് ഓവർലോഡഡ് ടെൻഷൻ തന്നെ.. 

കുറേ തവണ ട്രൈ ചെയ്തെങ്കിലും ഒരു റിപ്ലൈയും ഉണ്ടായില്ല... ഒടുക്കം എനിക്ക് ആകെ പ്രാന്ത് പിടിക്കാൻ തുടങ്ങിയതും ഞാൻ കേറി ഊഞ്ഞാലിൽ ഇരുന്നു... ഇനി ആ ഐമൻ എങ്ങാനും കണ്ട് വീണ്ടും ആളെയിറക്കി കിഡ്നാപ് ചെയ്യുമോ എന്തോ.. എങ്കിൽ അവന്റെ അവസാന ശ്വാസമായിരിക്കും.. 
കോപ്പ്... ആകെ പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ വില്ലന്മാരെയൊക്കെ ഓർത്തിരിക്കുന്നത്..

ഇനി അവര് നാനുവിനെ കണ്ടിട്ടുണ്ടാവുമൊ.. അതോ അവരെയും ആരെങ്കിലും പൊക്കിയോ.. അതോ സിദ്ധു ആരും കാണാതെ അവിടെ നിന്നും അവനെയും തിരക്കി തനിച്ചിറങ്ങിയോ.. 
ഓ ഓ ഓ ഓ മൈ കടവുളേ... 
ഞാനിനി എന്ത് ചെയ്യും.. 
അവരെ കിട്ടാൻ ഇനി എന്താ ഒരു വഴി.. 
എന്തെങ്കിലും മാർഗം കാണിച്ചു താ മൈ പാർട്ണർ.. 
പ്ലീസ്... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

എല്ലാവരെയും അവിടെ നിന്ന് പുറത്തിറക്കിയ ശേഷം ലക്ഷ്മി എന്തോ മിസ്സിങ് ആയെന്ന് പറഞ്ഞ് അകത്തേക്ക് തനിച്ച് പോയി... അപ്പോഴേക്കും ആ ചെകുത്താൻമാരെയും കൂട്ടി ആ വണ്ടി പോയിരുന്നു.. 

ഫൈനലി.. ഹൈദർ അലിയുടെയും അങ്ങേരുടെ കൂട്ടാളികളുടെയും കളി ഇവിടെ തീരുകയാണ്..ഇനി ഇവരെയൊക്കെ പൊക്കിയെന്ന വാർത്ത എങ്ങാനും ആ തന്തപ്പടി അറിഞ്ഞാൽ മിക്കവാറും നാട്ടിൽ നിന്ന് വേറെ നാട്ടിലേക്ക് കടക്കാൻ നല്ല ചാൻസുണ്ട്.. അതിന് മുന്നേ ഇവിടെയുള്ള എന്റെ കാര്യങ്ങളൊക്കെ തീർത്ത് വേഗം നാട്ടിലേക്ക് ചെല്ലണം.. ആകാശിന്റെ ഫാദർ അവിടെയുള്ളത് കൊണ്ട് ഒരു തരത്തിലും അവിടുന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് വിശ്വസിക്കാം.. 

ഇനിയൊരു തിരിച്ചു വരവ് നാനുവിന് ഉണ്ടാവുമോ എന്ന ഭീതി മോമിന്റെ ഉള്ളിൽ ഉണ്ടാവില്ല മോം... അവനിപ്പോ ഈ സിനുവിന്റെ കൂടെ സേഫ് ആണ്.. ഇനി മോമിനെ എന്നല്ല ആരെയും വിട്ട് നാനു എവിടേക്കും പോവില്ല... നഷ്ടപ്പെട്ട ആ സന്തോഷ നിമിഷങ്ങളൊക്കെ തിരികെ വന്നിരിക്കുകയാണ്... 

കുറച്ച് കഴിഞ്ഞപ്പോൾ ലക്ഷ്മി ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്ക് വന്നതും പിന്നിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും ആരോ പാസ് ചെയ്ത് പോവുന്നത് ഒരു നിഴൽ പോലെ കണ്ടതും ഞാൻ നെറ്റി ചുളിച്ചു കൊണ്ട് ഒന്ന് സൂക്ഷിച്ചു നോക്കി.. ലക്ഷ്മി വരുന്നതിന് അനുസരിച് ഞാൻ അവൾക്ക് അടുത്തേക്ക് നടന്ന് പോവുമ്പോ പെട്ടന്ന് ഒരു കത്തിയുമായി മുഖം മറച്ചു കൊണ്ട് അവള്ടെ പിന്നിലായി വന്നതും ഞാൻ നോ എന്ന് നീട്ടി വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോവുന്നതിനു മുന്നേ ആ അരയിൽ കത്തി കുത്തി വെച്ചിരുന്നു.. 

കയ്യിലുള്ള ഫോൺ നിലത്തേക്ക് വീണതും കൂടെ അവളും വീഴാൻ നേരത്ത് ഞാൻ ഓടി ചെന്ന് നിലം പതിക്കുന്നതിനു മുന്നേ അവളെ താങ്ങി പിടിച്ച് അവിടെയിരുന്നു... 

"ഹേയ്,,, മാഡം,,, "

കവിളിൽ തട്ടി ഞാൻ വിളിച്ചെങ്കിളും വേദന കടിച്ച് പിടിച്ച് അവൾ അരയിലുള്ള കത്തി ശക്തിയോടെ വലിച്ച് പുറത്തേക്ക് എടുത്തപ്പോൾ ആ കണ്ണുകൾ ചുവന്നു വന്നിരുന്നു.. അതേ സ്പോട്ടിൽ തന്നെ അവൾ അയാളുടെ കാലിൽ ആ കത്തി കുത്തി വെച്ചിട്ട് നിലത്തേക്ക് വീഴ്ത്തി... അപ്പോഴേക്കും മാഡം എന്ന് പറഞ്ഞോണ്ട് കുറച്ച് പോലീസ്കാര് വന്നതും അവളെയും താങ്ങി പിടിച്ച് മാറി നിന്നു.. 

നിലത്ത് നിന്ന് അയാൾ കാൽ പിടിച്ച് കൊണ്ട് പിടയുന്നത് കണ്ടപ്പോൾ സണ്ണി എടാ നാറി എന്ന് വിളിച്ച് കുപ്പിയിൽ നിന്ന് ഭൂതം പുറത്തേക്ക് വന്നത് പോലെ ഒറ്റ സെക്കന്റ്‌ കൊണ്ട് അടുത്തെത്തി... 

"ഏത് പാതാളത്തിൽ ഒളിച്ചു നിൽക്കുകയായിരുന്നോഡാ നീ.. ഇവിടെ ഇത്രേം നേരം വലിയ ഫൈറ്റ് ഒക്കെ നടന്നിട്ട് തനിക്ക് ഇപ്പോഴാണോടാ മടയിൽ നിന്ന് പുറത്ത് വരാൻ തോന്നിയത്... ആണോന്ന്... എല്ലാറ്റിനും അതിന്റെതായ സമയം ഇല്ലെടാ പുന്നാര മോനെ.. ടൈമിംഗ് തെറ്റി വരാൻ നിന്നോട് ഏത് കിളവൻ മൈ** ആട പറഞ്ഞത്... ഏഹ്... യൂ ബ്ലഡി റാസ്ക്കൽ ചെറ്റേ നാറി **"

അയാളുടെ മേലിൽ കേറിയിരുന്ന് കഴുത്തിൽ പിടിച്ചു കവിളിൽ കുത്തി കൊണ്ട് സണ്ണി ഉള്ള ചീത്ത മൊത്തം വിളിച്ചോണ്ട് അടിച്ചതും കൂടെ ഞാനും നാനുവും സണ്ണിയോടൊപ്പം കൂടി അയാളെ മതിവരുവോളം തല്ലി ചതിച്ചു.. ശേഷം ആ SI വന്ന് മതിയെന്ന് പറഞ്ഞ് അയാളെയും കൂട്ടി പോയി.. 

"ഇപ്പോഴാ ഒരു റിലാക്സേഷനൊക്കെ കിട്ടിയത്.. ഹോ.. ടൈമിംഗ് തെറ്റിച്ചു ഓരോന്ന് വന്നോളും.. ഈ സണ്ണിയോട അവറ്റകളുടെ കളി.. ഞാൻ വേറെ പീസാണെന്ന കാര്യം അവർക്ക് അറിയാഞ്ഞിട്ട് ആണ്.. ഇവരുടെയൊന്നും യാതൊരു ആവശ്യം ഇല്ലായിരുന്നു.. ഈ സണ്ണി തന്നെ തനിച്ചു മാനേജ് ചെയ്യാനുള്ള കാര്യമേ ഉണ്ടായിരുന്നുള്ളു... സണ്ണിയെന്താ സുമ്മാവ.. ഹും.. കമോൺ ഫോളോ മി ഗൈസ്.. "

"അയ്യോ,,, എനിക്ക് പേടിയാവുന്നു.. എനിക്കെന്റെ മമ്മിയെ കാണണം,,, എനിക്കെന്റെ പപ്പയെ കാണണം.. അയ്യോ... 
എന്നൊക്കെ പറഞ്ഞ നീയാണോടാ ഒറ്റക്ക് മാനേജ് ചെയ്യാന്ന് പറഞ്ഞത്... നിർത്തി പോടെയ് തള്ളും കൊണ്ട്.. "

സണ്ണിയുടെ ഒടുക്കത്തെ ഷോ കണ്ട് നാനു കളിയാക്കി അത്‌ പറഞ്ഞപ്പോൾ അവന്റെ ചീഞ്ഞ മുഖമൊന്നു കാണണമായിരുന്നു.. ഒറ്റ നിമിഷം കൊണ്ട് പവറെല്ലാം കത്തി കരിഞ്ഞു പോയ അവസ്ഥ... അയ്യയ്യോ... എന്നാലും എന്റെ ഇച്ചായാ.... 


തല ഒരു വശത്തേക്ക് ചാഞ്ഞു വീണത്‌ പോലെ തോന്നി കണ്ണ് തുറന്നപ്പോഴാ മനസ്സിലായത് ഇന്നലെ ഗാർഡനിലെ ഊഞ്ഞാലിലാണ് ഉറങ്ങിയതെന്ന്.. മുഖത്തേക്ക് സൂര്യന്റെ കടുത്ത വെളിച്ചം പതിച്ചതും തോളിലുള്ള ഷാൾ എടുത്ത് മുഖം മറച്ചു വെച്ച് ഒന്ന് ചെരിഞ്ഞു കിടന്നു..പെട്ടന്ന് സിനുവിനെ ഓർമ വന്നതും വീണ്ടും ഉറക്കിലേക്ക് പോവാതെ എഴുന്നേറ്റ് ഫോൺ തപ്പാൻ തുടങ്ങി..ഗാർഡനിലെ പുല്ലിൽ വീണിരിക്കുന്ന ഫോൺ എടുത്ത് അവരുടെ ആരെയെങ്കിലും മിസ്സ്ഡ് കോളോ മെസ്സേജോ ഉണ്ടെന്ന് നോക്കിയപ്പോഴും വീണ്ടും നിരാശ തന്നെയായിരുന്നു..വല്ലാതെ പേടി കൂടുകയായിരുന്നു ആ സമയം..മൂന്നാളും ഒരേപോലെ ഫോൺ അറ്റൻഡ് ചെയ്യുന്നില്ലന്ന് വെച്ചാൽ..വല്ലാത്തൊരു കഷ്ട്ടം തന്നെ.. 
ചിലപ്പോൾ ആന്റിയെ വിളിച്ചിട്ടുണ്ടാവുമൊ എന്ന് കരുതി ഞാൻ അവരെ വിളിച്ചപ്പോഴും നിരാശ തന്നെ.. ഒരു വഴിക്ക് പോയാൽ വിളിക്കുന്ന ശീലം പണ്ടേ അവനില്ലാന്ന് ആന്റി പറഞ്ഞപ്പോഴും എനിക്ക് സമാധാനം തോന്നിയില്ല..കാരണം അവൻ തനിച്ചല്ലല്ലോ പോയത്..തീർച്ചയായും സിദ്ധു വിളിക്കാതിരിക്കില്ല..ഒരു സ്ഥലത്ത് പോയാൽ വിളിയോട് വിളി ആയിരിക്കും..ഫോട്ടോസ് അയച്ച് വെറുപ്പിക്കുന്ന ശീലവും നല്ലോണം ഉള്ള കൂട്ടത്തിലാണ്..ആ ലവളുടെ യാതൊരു വിവരവും ഇല്ലന്ന് ആലോചിക്കുമ്പോൾ ടെൻഷൻ ബഡാ ഓവർലോഡഡ്

"ഹെലോ മാഡംജി..പുറത്തെ മഞ്ഞും കൊണ്ട് രാവിലത്തെ സൂര്യോദയ വെളിച്ചത്തിന്റെ ഭംഗിയും ആസ്വദിച്ച് കഴിഞ്ഞെങ്കിൽ മാഡംജിയൊന്നു അകത്തേക്ക് വന്നാലും,,അങ്ങേക്ക് വേണ്ടി ഇവിടെ ആന്റിജി നല്ല സ്ട്രോങ്ങ്‌ ടീ എടുത്ത് വെച്ചിട്ടുണ്ട്..തമ്പുരാട്ടി പെട്ടന്ന് എഴുന്നള്ളിയാൽ കിട്ടും..അല്ലെങ്കിൽ നിനക്കുള്ള ടീയും ഞാൻ എടുത്തെന്ന് വരുവേ.."

എന്നേ കളിയാക്കി കൊണ്ടുള്ള ഷിയുന്റെ ഒടുക്കത്തെ സംസാരം കേട്ട് എനിക്കങ്ങു ചൊറിഞ്ഞു വന്നതും പല്ലുകൾ കടിച്ച് പിടിച്ച് ഞാൻ അങ്ങോട്ട് പോയി വാതിൽക്കലിൽ പല്ലും കാണിച്ച് ഇളിക്കുന്ന അവനെ തള്ളി നീക്കി ടേബിളിൽ ഉള്ള ടീയും എടുത്ത് കുടിച്ചോണ്ട് നേരെ മോളിലേക്ക് പോയി

"അയ്യേ,,പല്ല് തേപ്പും ഇല്ല്യ കുളിയും ഇല്ല്യേ തമ്പുരാട്ടിക്ക്..ഇതേത് ഇല്ലത്തെ തമ്പുരാട്ടി ആണാവോ..ഹൈ വൃത്തിയില്ലാത്ത ഇനം.."

ഇവനെയിന്ന് ഞാൻ കൊല്ലും..ക്ഷമിക്ക് ക്ഷമിക്ക് എന്ന് മനസ്സ് മൊഴിയുമ്പോ നീ ക്ഷമയെ കടത്തി വിടാൻ നോക്കുന്നോടാ തെണ്ടി

"ഡാ ചെർക്ക,,,നിനക്ക് എന്നാത്തിന്റെ സൂക്കേട് ആണ്..അല്ലെങ്കിലേ കൊച്ചിന് ദേഷ്യം പിടിച്ച നിൽപാണ്..ഒന്ന് വായും പൂട്ടി അവിടെ എവിടേലും ഇരുന്ന് സാപ്പാഡീറ്റ് പോവാൻ നോക്ക്.."

എന്റെ അവസ്ഥ മനസ്സിലാക്കി ആന്റി അവനോട് അങ്ങനെ പറഞ്ഞിട്ടും യാതൊരുവിധ കൂസലും ഇല്ലാതെ അവൻ വീണ്ടും എന്തൊക്കെയോ പറയാൻ തുടങ്ങിയപ്പോ എനിക്കെന്റെ നിയന്ത്രണം വിട്ട് വന്ന വഴിയേ തിരിച്ച് അവന്റെ അടുത്തേക്ക് ചെന്നു 

"ഓ പിന്നെ,,,ഈ നത്തോലി പോലോത്ത ഇവളെ പേടിച്ച് നിൽക്കാനൊന്നും ഈ ഷിയുന് പറ്റില്ല..കാമുകൻ വിളിക്കാത്തോണ്ട് ഞാനെന്ത് ചെയ്തു..ആ ദേഷ്യം അവനോടല്ലേ തീർക്കേണ്ടത്..ഞങ്ങളോടാണോ..അല്ലെങ്കിലും ഒരാള് ഒരു നല്ല കാര്യത്തിന് വേണ്ടി പോയാൽ വിളിക്കണമെന്ന് നേർച്ച ഒന്നുമില്ലല്ലോ...അവർക്ക് അവരുടേതായ തിരക്കൊക്കെ കാണില്ലേ..എന്ന് കരുതി ഇവിടെ കിടന്ന് മുഖം വീർപ്പിച്ച് നടന്നിട്ട് എന്താ കാര്യം..ഹല്ല പിന്നെ..അവളോടേയ് പോയി പണി നോക്കാൻ പറ.."

ആന്റിയെ നോക്കി അവനങ്ങനെ പറഞ്ഞു നിർത്തിയപ്പോ അവന്റെ പിന്നിൽ ടീയും പിടിച്ച് നിൽക്കുന്ന എന്നേ ആന്റി കണ്ണ് കൊണ്ട് കാണിച്ചതും അതേ സ്പോട്ടിൽ തന്നെ അവൻ തിരിഞ്ഞു നോക്കിയപ്പോ ആദ്യമൊന്ന് ഞെട്ടിയതും അപ്പൊ തന്നെ പുച്ഛിച്ചു കൊണ്ടവൻ മുഖം തിരിച്ചു..അവന്റെ കവിളിൽ കുത്തി പിടിച്ച് ഞാൻ എന്റെ നേർക്ക് ആ തിരുമോന്ത തിരിച്ച ശേഷം കുടിക്കാനെടുത്ത ചെറിയ ചൂടുള്ള ടീ ഞാൻ അവന്റെ മുഖത്തേക്ക് ഒഴിച്ചു..അപ്പൊ തന്നെ ഞാൻ ജീവനും കൊണ്ട് ഓടേം ചെയ്തു

"എടി മൂദേവി,,,നിന്നെ ഞാൻ വെറുതെ വിടില്ല കോപ്പേ.."

ഓ പിന്നെ..അതിന് ഞാൻ മുന്നിൽ നിന്ന് തന്നിട്ട് വേണ്ടേ..ഒന്ന് പോടാ ചെർക്ക..ചുമ്മാ രാവിലെ തന്നെ ഓരോന്ന് പറഞ്ഞ് ദേഷ്യം പിടിപ്പിച്ചോളും..ബ്ലഡി ഫൂൾ 

അവന്റെ വീട്ടിലേക്ക് പോവാനുള്ള മൂഡ് ഇല്ലെങ്കിലും എന്തായാലും പോയെ പറ്റു എന്നുള്ള നിർബന്ധം കൊണ്ട് ഞാൻ വേഗം ഫ്രഷ് ആയി ഫുഡും കഴിച് സിറ്റ് ഔട്ടിൽ ഇരിക്കുന്ന ഷിയുന്റെ അടുത്ത് പോയി

"പോവാടാ ഷിയു,,സമയം ഒരുപാടായി..എനിക്ക് ഹോസ്പിറ്റലിൽ ചെന്നിട്ട് വേണം അങ്ങോട്ട് ചെല്ലാൻ..
ഡാ ഷിയു..നിന്നോടാ പറയുന്നേ..
അയ്യോ നീ ഞാൻ നേരെത്തെ ടീ ഒഴിച്ചതിന്റെ ദേഷ്യത്തിലാണോ..
അത്‌ പിന്നെ ചുമ്മാ ഇരിക്കുന്ന ഒരാളെ വന്ന് ചൊറിയാൻ വന്നാൽ ആർക്കായാലും ദേഷ്യം വരില്ലെടാ ചെക്കാ..
മൂഡും ചക്കയാക്കി നിൽക്കാതെ വേഗം വരാൻ നോക്ക്.."

എന്നിട്ടും ഒരനക്കവും ഇല്ലാതെ അവൻ ഇരുന്നപ്പോ ഞാൻ ഇക്കിളിയാക്കി അവനെ ചിരിപ്പിച്ചിട്ട് പിണക്കമൊക്കെ മാറ്റി തോളിൽ കയ്യിട്ട് വേഗം വിട്ടു 

ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ കണ്ടത് ഒരു ഡെഡ് ബോഡിയും കൊണ്ട് ഒരു കൂട്ടം ജനങ്ങൾ പോവുന്നതാണ്..ഇവിടെ വന്നാൽ അധിക്കം ഡെഡ് ബോഡി കാണേണ്ടി വരും..ഇനി എന്നാണാവോ ഞാൻ ഇത് പോലെ ഡെഡായി പോവുന്നത്

ഞങ്ങളെ കണ്ടപ്പോൾ നഴ്സ് ചിരിച്ചതും കൂടുതൽ തിരക്കൊന്നും ഇല്ലാത്തോണ്ട് വേഗം ഡോക്ടറെ അടുത്തേക്ക് വിളിക്കേം ചെയ്തു..

"ആഹ,,,ഇതാര്,,കുറേ ആയല്ലോ ഈ വഴിക്ക് കണ്ടിട്ട്..ഞാൻ കരുതി നീ എന്നേക്കാൾ നല്ല ഡോക്ടറെയും തേടി നാട് വിട്ടെന്ന്..ഇതെവിടെയായിരുന്നു ഇത്രേം നാളും..ഒന്ന് കാൾ ചെയ്യാമെന്ന് വെച്ചാൽ എനിക്ക് ഒരു റെസ്റ്റും ഉണ്ടായിരുന്നില്ല..ഹോസ്പിറ്റൽ കേസുമായി വല്ലാതെ തിരക്കിലാണ്.."

"എന്ത് ചെയ്യാനാ എന്റെ മേരികൊച്ചേ,,ഞമ്മളും വല്ലാത്ത തിരക്കിലായിരുന്നു..ഒന്ന് നിന്ന് തിരിയാൻ സമയം ഇല്ല..പിന്നെ മേരികൊച്ചിനെ വിട്ട് ഞാൻ വേറേത് ഡോക്ടറെ തേടി പോവാനാ..ഇങ്ങള് തരുന്ന ചികിത്സ വേറെവിടെ ചെന്നാലും എനിക്ക് കിട്ടില്ല..ഇങ്ങളിത് എന്ത് വർത്താന ഈ പറയുന്നേ.."

"ഹ്മ്മ് ഹ്മ്മ്.. വേഗം ചെക്കപ്പിന് ചെല്ല്..എനിക്ക ഓർഫനേജിൽ പോവാനുള്ളതാ.."

എന്തോ എഴുതി കുറിച്ച് കൊണ്ട് മേരികൊച് അങ്ങനെ പറഞ്ഞപ്പോ ഞാൻ നേഴ്സ്ന്റെ കൂടെ നേരെ ചെക്കപ്പിന് പോയി..റിസൾട്ട്‌ കിട്ടുന്നത് വരെ മിണ്ടീo പറഞ്ഞ് ഇരുന്നു..ആ കോപ്പൻ ഷിയു ആണേൽ പുറത്തേക്ക് പോയി കണ്ട പെൺപിള്ളേരെ വായും നോക്കി നിൽക്കുന്നു...പെണ്ണും പിടക്കോഴിയൊന്നും ഇപ്പൊ എനിക്ക് വേണ്ടായേ ടൈം വേസ്റ്റ് ആവനായിട്ട് ഓരോന്ന് എന്നൊക്കെ പറഞ്ഞു നടന്ന ആളാ..ബ്ലഡി ചെറ്റ

"സീ മിസ്റ്റർ യാഷ യഷ്മിൽ.."

"മേരികൊച്ചേ,,ഇത്രക്കങ്ങട് നീട്ടി വലിക്കൊന്നും വേണ്ടേ..യാഷാന്ന് വിളിച്ചാൽ മതി.."

"ഞാനൊരു ഡോക്ടർ അല്ലെടോ..ആ വില നീയെനിക്ക് തന്നില്ലേലും എനിക്ക് പേഷ്യന്റ് എന്ന നിലക്ക് അങ്ങോട്ട് തരാതിരിക്കാൻ കഴിയില്ലല്ലോ..ഹുഹു..
അതേയ് പെണ്ണേ ശ്രദ്ധിച്ചു കേൾക്ക്..ഞാൻ പറയാൻ പോവുന്നത് അതിന്റെ സീരിയസ്നെസ് മനസ്സിലാക്കി എടുക്കണം..കാര്യം എന്തെന്നാൽ നെക്സ്റ്റ് വീക്ക്‌ ഓപറേഷൻ നടത്തിയേ പറ്റു..ഇതിങ്ങനെ നീട്ടി കൊണ്ട് പോവാൻ എന്നേ കൊണ്ട് പറ്റില്ല..ഈ തലക്ക് കാൻസർ ബാധിക്കാ എന്നൊക്കെ പറഞ്ഞാൽ റിസ്ക് കേസ്‌ ആണ്..ഇത്രേം നാളും മരുന്നിൽ കൂടി ഞാൻ നിന്നെ കൊണ്ട് പോയി..നിർഭാഗ്യ വശാൽ നീയെങ്ങാനും നാളെയ്ക്ക് നാളെ തട്ടി പോയാൽ ആരേലും പോസ്റ്റ്മോർട്ടം മറ്റോ ചെയ്ത് എല്ലാം തെളിഞ്ഞാൽ പിന്നെ എന്റെ ജോലി പോവുന്ന കേസ്‌ ആണ്..ഇപ്പൊ ഞാൻ ചെയ്യുന്നത് തന്നെ ഒരു കേസ് ആയി പരിഗണിക്കും..കാരണം ഇന്ന് വരെ ഞാൻ ഒരു പേഷ്യന്റിന്റെ നിലപാട് നോക്കി ചികിൽസിച്ചിട്ടില്ല..രോഗം എന്തെന്ന് മനസ്സിലാക്കി നമ്മൾ അങ്ങോട്ട് നൽകുന്ന ചെറിയൊരു ജീവ പരിശ്രമമാണ് കൊടുക്കുന്ന ചികിത്സ..ഇത്രേം വർഷം ആയിട്ട് ഞാനൊരു രോഗിയുടെയും അപേക്ഷ മൂലം നോക്കിയിട്ടില്ല..നിന്റെ ഒരാളുടെ ദയനീയ വാക്കുകൾ കേട്ട് കൊണ്ട് മാത്രമാണ് ഞാനിതിനു കൂട്ട് നിന്നത്..മരുന്നിൽ കൂടി മാറ്റാൻ കഴിയില്ല..എന്നിട്ടും നിന്റെ വാക്കുകൾ കേട്ട് പരമാവധി ഞാൻ മരുന്നിൽ കൂടി പിടിച്ചു കൊണ്ട് പോയി..ഓപറേഷന് ആണേൽ നീ തയ്യാറുവന്നതും ഇല്ല..നിനക്ക് നിന്റെതായ ചില പേർസണൽ കാര്യങ്ങളായി പോവുന്നു 

യാഷ,,നിന്നെ സങ്കടപ്പെടുത്താനോ തളർത്താനോ വേണ്ടിയല്ല ഞാൻ പറഞ്ഞത്..കാര്യത്തിന്റെ സീരിയസ്നെസ് മനസ്സിലാക്കാൻ വേണ്ടിയാണ്..എനിക്ക് നിന്നെ അത്രക്ക് നന്നായി അറിയുന്നതോണ്ടും അതിനെ പിടിച്ച് നിർത്താനുള്ള ധൈര്യം നിന്നിൽ ഉള്ളതോണ്ട് ഞാൻ കൂട്ട് നിന്നു..ഇനിയും എനിക്കതിനു കഴിയില്ല യാഷ..ഓപ്പറേഷനുള്ള തയ്യാറെടുപ്പ് നീ എടുത്തോ..ഒരാഴ്ച,,ഒരാഴ്ച നിനക്ക് ഞാൻ സമയം തരാം..അതിനുള്ളിൽ നിനക്ക് ചെയ്യാനുള്ളതെല്ലാം നീ ചെയ്ത് തീർക്കണം..ഒരു രോഗിയോടും ഞാനിങ്ങനെ ഓപ്പൺ ആയി സംസാരിക്കാറില്ല..കൂടെ വരുന്ന ആളോടാണ് പറയാറ്..പക്ഷെ ഒരു രോഗിയിലും കാണാത്ത ധൈര്യം നിന്നിൽ കാണുന്നത് കൊണ്ട് മാത്രമാണ് ഇതൊക്കെ പറയുന്നത്.. ഞാനിതൊക്കെ പറഞ്ഞാൽ ഉൾകൊള്ളാനുള്ള ത്രാണി നിനക്കുണ്ട്

പിന്നെ ഓപ്പറേഷനെ കുറിച്ച് പ്രതേകിച് പറയേണ്ട ആവശ്യം ഇല്ലല്ലോ..ആദ്യമേ നിന്നോട് സൂചിപ്പിച്ചതല്ലേ.. 95% ചിലപ്പോൾ വിജയിച്ചെന്ന് വരും..ബാക്കി,, ദൈവത്തിന്റെ കൈകളിലാണ്..ഓപ്പറേഷൻ വിജയിച്ചാൽ വേറൊന്നും പേടിക്കാനില്ല..അധവാൽ അവിടെ നിനക്ക് തോൽവി ആണെങ്കിൽ ഓപറേഷൻ കഴിഞ്ഞ് വെറും അഞ്ചു ദിവസം മാത്രമേ നിനക്ക് ഈ ഭൂമി ലോകം കാണാൻ കഴിയുള്ളു..ഇത്രേം നാളും മരുന്നുകൾക്കിടയിലൂടെ ജീവിച്ചതോണ്ട് ഇനി എന്താ സംഭവിക്കാന്ന് പറയാൻ പറ്റില്ല..ഡോണ്ട് വറി..എല്ലാം നല്ലതിന് വേണ്ടിയാണെന്ന് കണ്ടാൽ മതി.. ഈ ചെറു പ്രായത്തിൽ തന്നെ പല വേദനകൾക്കിടയിലും ത്യാഗങ്ങൾക്കിടയിലും ജീവിച്ച നിനക്ക് വാലിയൊരു സല്യൂട്ട് തന്നെ തരണം..ഹാപ്പിയോടെ ജീവിച്ച് എനിക്ക് ഒന്നുമില്ലന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി ഇത് വരെ നിന്ന നിന്നോട് എനിക്ക് എന്ത് പറയണമെന്ന് അറിയില്ല യാഷ..I'm really proud of you yasha..
ഈ ജീവൻ നിലക്കാതെ പോവാന ഞാൻ ആഗ്രഹിക്കുന്നത്..എല്ലാവരും..നീയൊരു സ്പെഷ്യൽ ആണെടി

ഒരുനാൾ പീഡനങ്ങൾക്ക് ഇരയായി അതിനെ മറികടന്നു ജീവിച്ചു..ഇപ്പൊ കാൻസർ എന്ന രോഗത്തെ കഴിയും വിധം മറികടന്നു ജീവിച്ചു..നിന്നെ പോലൊരു പെണ്ണിന് എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യാൻ കഴിയുന്നോ എന്തോ..ആഴ്ചയിലെ എല്ലാ സൺ‌ഡേയിലും ഇവിടെ നടക്കുന്ന കാൻസർ രോഗികൾക്കുള്ള ക്ലാസ് നിന്നെ കൊണ്ട് എടുപ്പിച്ചാലോന്നാ ഞാൻ ആലോചിക്കുന്നത്..ഇവിടെ ക്ലാസ് എടുക്കുന്നവരൊക്ക ഒരുപാട് പഠനം നടത്തിയിട്ടാ എടുക്കുന്നത്..ഒരു ജീവിതാനുഭവത്തിലൂടെ നീയീ ധൈര്യം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന അത്രയോളം വരില്ല പഠനം നടത്തിയവർക്കൊന്നും..വേദനയും ത്യാഗങ്ങളൊന്നും ഇല്ലാതെ ഈ ജീവൻ ഉണ്ടെങ്കിൽ ഞാൻ നിന്നെ കൊണ്ട് അത്‌ ചെയ്യിപ്പിക്കും..ഇനി അങ്ങോട്ട് കാൻസർ ഒന്നും ഒന്നുമല്ലന്ന് പറഞ്ഞു മനസ്സിലാക്കി അവിടെ മുതൽ മരണമെന്ന യാത്രയെ സ്വപ്നം കാണുന്നവർക്ക് നിന്നെ കൊണ്ട് പഠനം നടത്തിപ്പിക്കും ഞാൻ..ദൈവം നിശ്ചയിച്ചാൽ ഭാഗ്യവാശാൽ ഏതെങ്കിലും ഒരാളുടെ ജീവൻ നിന്നെ കൊണ്ട് പുനരുദ്ധീകരിക്കാൻ കഴിഞ്ഞെങ്കിൽ പിന്നേ അതിൽ കൂടുതൽ വേറെന്തിരിക്കുന്നു

എനി വേ..ഒരാഴ്ചത്തേക്കുള്ള മെഡിസിൻസ് മാത്രം ഞാൻ നിനക്ക് തരാം..അത്‌ കഴിഞ്ഞാൽ നീ തന്നെ വേണം ഇങ്ങോട്ട് വരാൻ..ഓപ്പറേഷന് തയ്യാറായി കൊണ്ട്..പിന്നെ ഇപ്പോഴും നീ ഈ രോഗത്തെ കുറിച്ച് കെയ്സാനോട്‌ സൂചിപ്പിച്ചിട്ടുണ്ടാവില്ലന്ന് അറിയാം.. എത്ര നാൾ ജീവിതം ഉണ്ടെന്ന് അറിഞ്ഞിട്ടും എന്ത് കൊണ്ട് നീയവന്റെ സ്നേഹത്തെ കൊതിച്ചെന്ന് അറിയില്ല..സിദ്ധു പറയുന്നത് പോലെ ഒരു പുരുഷന്റെ സമീപനം നിനക്ക് അത്യാവശ്യമായത് കൊണ്ടാവാം.. പക്ഷേ അവിടെ നീ ഒന്നോർക്കണമായിരുന്നു.. നിന്നോടൊപ്പമുള്ള ജീവിത സുഖം അറിയുന്നതിന് മുന്നേ നീ അവനിൽ നിന്നും വിട്ട് മാറേണ്ടി വന്നാൽ അവിടെ കൊഴിയുന്നത് അവന്റെ ജീവനുമാണ്..എത്ര നല്ല ഓർമ്മകൾ നിങ്ങൾ തമ്മിൽ പങ്കിട്ടുണ്ടാവുമെന്ന് എനിക്ക് ഊഹിക്കാവുന്നതെയുള്ളൂ..എന്ന് കരുതി നിങ്ങളെ പോലെയുള്ളവർക്ക് ഇതൊന്നും പാടില്ല എന്ന് ഞാൻ പറയുന്നില്ല..ചില സന്തോഷങ്ങൾ കിട്ടുന്നത് അവിടെ നിന്നായിരിക്കും..എന്നാലും,,,"

"ഇല്ല ഡോക്ടർ..എന്നെയോർത്ത് അവന്റെ ജീവിതം കൊഴിയില്ല..ഞാൻ നൽകിയ ഓർമ്മകൾ ഓർത്ത് അവൻ സങ്കടപ്പെടില്ല തളരില്ല..എന്നാണ് അവൻ എന്നേ പ്രൊപ്പോസ് ചെയ്തത് അത്‌ അക്‌സെപ്റ് ചെയ്യുമ്പോൾ ഞാനൊരു കാര്യം അവനോട് പറഞ്ഞിരുന്നു..പ്രോമിസ് ചെയ്തിരുന്നു,,"

*****************

"•നിന്നോടുള്ള എന്റെ പ്രണയം നഷ്ടപ്പെടുമെന്ന് കരുതി നീ വിഷമിക്കേണ്ട... എത്ര നാൾ നിന്നെ കാണാൻ കഴിയുമോ അത്രയും നാളും,, ആ നാളുകൾ കടന്ന് പോയാലും ഓരോ നിമിഷവും ഞാൻ നിന്നെ പ്രണയിക്കും.. നിന്നോടുള്ള പ്രണയത്തിനു ഒരു കുറവ്‌ ഉണ്ടാവില്ലന്ന് ഞാൻ പറയുന്നു.. ഓരോ നിമിഷങ്ങൾ കടന്ന് പോവുമ്പോഴും കെയ്സാന് നിന്നോടുള്ള പ്രണയം കൂടുകയേ ഉള്ളു... കുറയില്ല.. i promise you.. "

*"Promise*

ഇത് പോലെയൊരു വാക്ക് എനിക്ക് നൽകാൻ കഴിയില്ല കെയ്സാൻ.. promise ചെയ്യാൻ എന്നെ കൊണ്ട് കഴിയില്ല.. ഇനിയെയെത്ര നാൾ ഞാനുണ്ടെന്ന് എനിക്കറിയില്ല.. റിയലി സോറി...
പക്ഷെ വേറൊരു വാക്ക് എനിക്ക് തരണം.. 

 •ഒരുദിവസം ഞാൻ ഉറക്കിൽ നിന്ന് എഴുന്നേറ്റില്ലെങ്കിൽ എഴുന്നേൽക്കുമോ എന്ന് നോക്കാൻ വേണ്ടി നീ കുറേ തവണ എന്നെ വിളിക്കണം.. എന്നിട്ടും ഞാൻ എഴുന്നേറ്റില്ലെങ്കിൽ എനിക്ക് വേണ്ടി ഞാനിഷ്ടപ്പെടുന്ന നിന്റെ ഈ ഇളം നീല കണ്ണുകളിൽ നിന്ന് സ്നേഹത്തിന്റെ മഴ പെയ്യണം... 

വീണ്ടും ഞാൻ പ്രോമിസ് ചെയ്യുന്നു,,, ജീവിത സുഖം തേടി നീയെന്നെ തേടി വരുമ്പോ ഒരുപക്ഷേ ഞാൻ ഉണ്ടായെന്നു വരില്ല.. എന്നെയോർത്ത് ജീവിതം അങ്ങോളം സങ്കടപ്പെടരുത്..promise..?"

"അങ്ങനെ ചോദിച്ചാൽ അതിനൊരു മറുപടി തരാൻ എന്നേ കൊണ്ട് കഴിയില്ല യാഷ..ഞാൻ ആഗ്രഹിക്കുന്നത് നിന്നോടൊപ്പമുള്ള ജീവിതമാണ്.. ആ എനിക്ക് എങ്ങനെ പൂർണമായും നിനക്ക് പ്രോമിസ് ചെയ്യാൻ കഴിയും..പക്ഷെ നീ പറയുന്ന പോലെ എന്നേ വിട്ട് നീ പോയാൽ ഞാൻ സങ്കടപ്പെടുമെന്ന് കരുതേണ്ട..നിന്റെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഞാൻ ഹാപ്പിയായി ഇരിക്കും..നിന്റെ ഓർമ്മകളെയും കൂട്ട് പിടിച്ച് സന്തോഷത്തോടെ ജീവിക്കും..ഡോണ്ട് വറി.."

*******************

"എനിക്കവൻ ഒരു വാക്ക് തന്നിട്ടുണ്ടെങ്കിൽ അത്‌ പാലിക്കാനും അവനറിയാം ഡോക്ടറെ.. അവനൊരു ജീവിതം നൽകാൻ കഴിയില്ലല്ലോ എന്നോർത്ത് എനിക്ക് സങ്കടമുണ്ട്..ആ സങ്കടം ഞാൻ ഓർക്കില്ല.. ഇത്രയും നാളും അവന്റെ കൂടെ ഞാൻ ഹാപ്പിയായിട്ട് നിന്നെങ്കിൽ ഞാൻ പോയാലും അവൻ ഹാപ്പി ആവുമെന്ന് എനിക്ക് വാക്ക് തന്നെങ്കിൽ അത്‌ മതി എനിക്ക്.."

"ഓക്കേ ഓക്കേ.. കരയാതെ യാഷ..ഇത്രയും നാളും ധൈര്യം കൊണ്ട് നടന്ന ഈ പെൺപുലി എന്തിനാവാണോ ഇപ്പൊ കരയുന്നത്.. ഹേയ്.. നീയും അവനും ഒരുമിക്കണമെന്ന് ദൈവം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ പിന്നെന്തിന് പേടിക്കുന്നു.. എല്ലാം നല്ലതിന് ആണെന്ന് കണക്കാക്കിയാൽ മതി.. വിജയം നിന്നോടപ്പമുണ്ടെന്ന് കരുതിയാൽ മതി..റിലാക്സ് യാഷ.. കരയാതെ.."

ഓരോന്നും പറയുമ്പോഴും ഉള്ളം വല്ലാതെ വിങ്ങുന്നുണ്ടെങ്കിലും പരമാവധി പിടിച്ച് നിന്നു..പക്ഷെ സിനുവിനെ കുറിച്ചോർത്തപ്പോൾ അറിയാതെ പൊട്ടി കരഞ്ഞു പോയി..എനിക്കടുത്ത് വന്ന് ഡോക്ടർ സമാധാനിപ്പിക്കുമ്പോ ഞാൻ ഇരുന്നിടത്ത് തന്നെ ഡോക്ടറെ ചുറ്റി പിടിച്ച് ആ വയറിൽ തല ചായിച്ചു.. 
പലതും പറഞ്ഞ് സമാധാനിപ്പിക്കുമ്പോഴും എനിക്ക് എന്നേ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... 

ഈ അവസാന നിമിഷത്തിൽ ഞാൻ ഇതൊക്കെ ഓർത്ത് എന്തിന് കരയുന്നു..? ഇതെല്ലാം മുൻകൂട്ടി അറിഞ്ഞത് കൊണ്ട് തന്നെയല്ലേ അവന്റെ പ്രണയവും അക്‌സെപ്റ് ചെയ്ത് ഇത് വരെ ഹാപ്പിയായിട്ട് എത്തിയത്..എന്നിട്ട് ഇപ്പൊ അതൊന്നും വേണ്ടാന്ന് തോന്നുന്നുവോ..? അവനോട് എന്റെ ഇഷ്ടം അറിയിക്കേണ്ടന്ന് വരെ തോന്നി പോവുന്നു..ഡോക്ടർ പറഞ്ഞത് പോലെ ഞാൻ പോയാൽ അവൻ വിഷമിക്കുമൊ..എന്നെയോർത്ത് അവന്റെ ജീവിതം പാഴ്ജീവിതം ആവുമൊ..? 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ഇളം തെന്നൽ പുൽകി ജനലിന്റെ കീഴിയിൽ നഷ്ടപ്പെട്ടു പോയ ആ പ്രണയ നിമിഷങ്ങൾ വീണ്ടെടത്ത് ഞാൻ അവന്റെ മടിയിൽ ഇരുന്ന് കഴുത്തിൽ കൂടി ചുറ്റി പിടിച്ച് ആ നെഞ്ചിൽ തല ചായിച്ചു

"കഴിഞ്ഞ് പോയ ഓരോ ദിവസങ്ങളും ഇപ്പോ നിന്റെ കൂടെ ഇത്ര അടുത്ത് ഇരുന്നപ്പോ വീണ്ടു കിട്ടിയത് പോലെ തോന്നുന്നു ഹാനു..ഇനിയൊരു ഒരുമിപ്പിക്കൽ ഉണ്ടാവുമെന്ന് പോലും കരുതിയില്ല ഞാൻ...അത്രയും നിലച്ചു പോയിരുന്നു ഞാൻ..നിന്നെയോർത്ത്..ചില സമയം സിനുവിനെ കാണുമ്പോ എങ്ങോ നിന്നെ ഓർമ വരും..നീയുമായി പങ്കിട്ട നിമിഷങ്ങൾ ഓർമ വരും..വല്ലാതെ പിടഞ്ഞിരുന്നു ഈ ഹൃദയം..ഏക സമാധാനം നീ കൂടെയുണ്ടെന്ന് ആകാശത്തെ നക്ഷത്രങ്ങൾ നോക്കിയിരിക്കുമ്പോഴാണ്..അകലെ ആണെങ്കിലും അടുത്തുണ്ടെന്ന തോന്നലും ആ സ്നേഹം അപ്പോഴും കൂടെയുണ്ടെന്ന് തോന്നിപ്പോവും.. "

"അന്നേ നിനക്ക് ഞാൻ വാക്ക് തന്നില്ലായിരുന്നോ കൂടെയുണ്ടാവുമെന്ന്..എന്നും നൽകിയ ആ സ്നേഹത്തോടെ..പക്ഷെ പാതി വഴിയിൽ ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് ഞാൻ കരുതിയിരുന്നില്ല.. ആരോടും ഒന്നും പറയാതെ പോവേണ്ടി വന്നു.. എന്നേ കൊണ്ട് പോയെന്ന് വേണം പറയാൻ..
ഞാൻ അരികിലുണ്ടെന്ന് ആ നക്ഷത്രത്തേ നോക്കിയെങ്കിലും നീ സമാധാനിച്ചില്ലേ..പക്ഷെ നിന്റെയീ ഹാനുവിന് ആ സമാധാനം പോലും ഉണ്ടായില്ല..ഞങ്ങളേറെ ഇഷ്ടപ്പെട്ട രാത്രിയിലെ ആ നിലാവും നക്ഷത്രം പോലും എന്നേ തേടി വന്നില്ല..തികച്ചും തനിച്ചായിരുന്നു..അപ്പോഴൊക്കെ തോന്നും നീയെന്നെ എന്നുന്നേക്കുമായി ഇട്ടേച് പോയെന്ന്..പക്ഷെ അതേ മനസ്സ് തന്നെ നീ കൂടെയുണ്ടെന്നും ഓർമിപ്പിക്കും..നിന്നെ എന്നല്ല.. കൂടുതൽ സമയം സ്പെൻഡ്‌ ചെയ്യുന്ന എന്റെ സിനു പോലും എന്നേ മനറന്നെന്ന് ഞാൻ കരുതിയിരുന്നു..എന്ത് ചെയ്യാനാ,,ഇങ്ങനെയൊക്കെ വഴിതിരിയുമെന്ന് ആര് കണ്ടു..എല്ലാം വിധിയെന്ന് കണക്കാക്കാൻ മാത്രമേ പറ്റുള്ളൂ..ഇപ്പോ ഞാൻ കൂടെയില്ലേ..ഇനി ആരെ വിട്ടും ഞാൻ പോവില്ലെടി.."

സൗമ്യമായ ആ വാക്കുകൾ മതിയായിരുന്നു എന്റെ ഉള്ളമൊന്ന് ഉണരാനും തണുക്കാനും..അവനെ വലയം ചെയ്ത് തേടി വരുന്ന ആ കാറ്റും പുൽകി അവിടെ ഇരിക്കുമ്പോഴാണ് പിന്നിൽ നിന്നും വല്ലാത്തൊരു ശബ്ദം കേട്ടത്..നോക്കിയപ്പോ ആ കോപ്പൻ സണ്ണിയുണ്ട് എല്ലാം കയ്യും കെട്ടി നിന്ന് കണ്ടിരിക്കുന്നു..

"ന്റെ കർത്താവേ..എനിക്കിനി എന്നാണാവോ ഇങ്ങനൊരു അവസരം ഒത്തുവര..എനിക്ക് ഇതൊക്കെ കാണാനുള്ള വിധി മാത്രമേയുള്ളൂ..? വല്ലാത്തൊരു ജീവിതം തന്നെ..ഒരു വശത്ത് സിനുവും,,"

"ഡാ സണ്ണി,,നീ ഇങ്ങനെ വിഷമിക്കാതെ..എല്ലാം വഴിയേ ശെരിയാവുമെഡാ..ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല..എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ടെന്നല്ലേ..ഡോണ്ട് വറി.."

മുന്നേ സിനു എന്നോട് പറഞ്ഞ കാര്യമാണ് യാഷയും അവനും തമ്മിലുള്ള പ്രണയം ഹാനുവിനെ സൂചിപ്പിക്കേണ്ടന്ന്..ഈ കോപ്പൻ സണ്ണി എല്ലാം കുളമാക്കുമൊ എന്തോ..സിനുന്ന് പറഞ്ഞപ്പോ ഞാൻ അറിഞ്ഞോണ്ട് തന്നെയാ അങ്ങനെ സംസാരിച്ചത്..നാട്ടിൽ ചെന്നിട്ട് ഇവനൊരു സർപ്രൈസ് കൊടുക്കണം എന്നൊക്കെ പറഞ്ഞിട്ട ഇപ്പൊ ഇറങ്ങി പോയത്..ഇനി സണ്ണിച്ചായന്റെ വായ ഒന്ന് അടപ്പിക്കണം..അല്ലെങ്കിൽ അവൻ എന്തെങ്കിലും സാഹചര്യം ഒത്തു വന്നാൽ ഹാനുവിനോട് പറയും..

എന്തിനേറെ പറയുന്നു ഹാനുവിനെ കിട്ടിയ കാര്യം മോമിനെ പോലും അറിയിച്ചില്ല..റോഷന് മെസ്സേജ് അയച്ചു സിനു പറഞ്ഞു..വേറാരോടും പറയേണ്ടന്ന് താക്കീതും നൽകിയിരുന്നു

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"You are the best singer mr keysan..ഇന്നലെ നീ ട്രൈ ചെയ്ത് പാടിയത് കണ്ടപ്പോഴേ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു..അപ്പൊ തന്നെ എന്റെ ഉറ്റ ചങ്ങാതിയായ നീ കൂടുതൽ ആരാധിക്കുന്ന AR. Rahman സർ പോലും ഇത് ഏറ്റെടുത്തിരിക്കുന്നു..ഇനി എല്ലാം അദ്ദേഹത്തിന്റെ കൈകളിലാണ്..ഈ ഫിലിമിന്റെ ഫസ്റ്റ് സോങ്ങാണിത്..അതുമല്ല male ആയിട്ട് ഒരു സോങ് മാത്രമേ ഈ ഫിലിമിൽ ഉള്ളു... ബാക്കിയെല്ലാം female ആണ്..ആ കാര്യത്തിൽ ചെറിയ സങ്കടം ഉണ്ട്.. എന്നാലും ഇനിയും ഒരുപാട് സിനിമകളും ആൽബം സോങ്സുകളും വരാനാരിക്കുന്നുണ്ടല്ലോ.. തീർച്ചയായും നല്ലൊരു ചാൻസ് തന്നെ തനിക്ക് നൽകിയിരിക്കും..മിക്കവാറും ഇത് ഞാൻ റഹ്മാൻ സാറുടെ നേതൃത്വത്തിൽ തന്നെ ഇതിന്റെ ടൈറ്റിൽ പുറത്ത് വിടും..you are the best singer.. well done.. "

ഡയറക്റ്റ് സാർ എന്നേ പിടിച്ച് കുലുക്കി കൊണ്ട് അതൊക്കെ പറഞ്ഞപ്പോ ഞാനീ ലോകത്ത് തന്നെ അല്ലായിരുന്നു..ശെരിക്കും പറഞ്ഞാൽ ആഗ്രഹിച്ചത് എല്ലാം ഫുൾഫിൽ ആയെന്ന് വേണം പറയാൻ.. സന്തോഷം കൊണ്ട് നിലത്തൊന്നും അല്ല ഞാനുള്ളത്.. ഏഴാനാകാശവും കടന്ന് പാറി പറക്കുകയാണ് ഞാൻ.. ഹോയ് ഹോയ്.. കൂടെ ഈ ഫിലിമിലേക്ക് അഭിനയിക്കാൻ വന്ന ഹീറോയും ഹീറോയിനും എന്നേ പൊക്കി പൊക്കി പറഞ്ഞ് അങ്ങ് വാനോളം എത്തിച്ചു.. 

ആ സന്തോഷത്തോടെ ഞാൻ റൂമിൽ ചെന്ന് കാര്യം എന്തെന്ന് പോലും പറയാതെ ഫോൺ ബെഡിലേക്ക് ഇട്ട് നാനുവിന്റെ മേളിലേക്ക് ഒരൊറ്റ ചാട്ടം ആയിരുന്നു... 

"ഹൂ ഹഹഹഹ..ഹൂ ഹൂ... ഹോയ് ഹോയ്.. "

എന്റെ കാട്ടി കൂട്ടൽ കണ്ടിട്ട് നാനു എന്താന്ന് ചോദിച്ചെങ്കിലും സന്തോഷം കൊണ്ട് എനിക്ക് അത്‌ പറയാൻ പോലും നാവ് പൊന്തിയില്ല..അവന്റെ തോളിൽ കേറിയിരുന്ന് ഷർട്ട് അഴിച് വീശി കളിക്കുന്നതൊക്കെ കണ്ടിട്ട് നടുവിൽ കൈ വെച്ച് സണ്ണി അന്തം വിട്ട പോലെയും സിദ്ധു വട്ടായോ എന്ന് ചോദിച്ച് നോക്കേം ചെയ്യുന്നു..ഒടുക്കം ഞാൻ എല്ലാവരോടും ഡയറക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ കുത്തും വരയും വിടാതെ എല്ലാം പറഞ്ഞു 

അപ്പാടെ നാനു എന്നെ ബെഡിലേക്ക് തള്ളിയിട്ടിട്ട് റിയലി എന്ന് ഒരേസമയം ചിരിച്ചും അത്ഭുതപ്പെട്ടും ചോദിച്ചപ്പോൾ ഞാൻ അതെന്ന് പറഞ്ഞതും ലവൻ എന്റെ മേളിലേക്ക് ഒറ്റ വീഴ്ചയായിരുന്നു..എന്നേക്കാൾ സന്തോഷം ഇപ്പൊ ഇവനാണ്.. മുടിയിൽ പിടിച്ച് വലിച്ചും ചുംബിച്ചും അവൻ എന്നേക്കാൾ ഉപരി സന്തോഷിക്കുമ്പോ കഴിഞ്ഞ് പോയ ഓരോ നാളുകളും ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യുകയായിരുന്നു.. എന്തിരുന്നാലും ആ നിമിഷങ്ങൾ ഒക്കെ ഇപ്പൊ വീണ്ടു കിട്ടിയത് പോലെ 

ഇവിടെ വന്നതിൽ പിന്നെ ഞാൻ യാഷയെ വിളിച്ചിട്ടില്ല..പല തിരക്കിൽ പെട്ടും മറന്നില്ലെങ്കിലും സമയം ഇല്ലന്ന് വേണം പറയാൻ..നാനുവിനെ തിരികെ കിട്ടിയ സന്തോഷം ഞാനൊരു സിങ്ങർ ആയെന്ന രണ്ട് സന്തോഷവും ഒരുമിച്ച് പറയാമെന്നു കരുതി ഞാൻ വിളിച്ചപ്പോൾ കാൾ അറ്റൻഡ് ചെയ്തിരുന്നില്ല.. ഇങ്ങോട്ട് കൊറേ കൊറേ മിസ്സ്ഡ് കാൾസും മെസ്സേജും ഒക്കെ ഉണ്ടായിരുന്നു..ഇനി അതിന്റെ ദേഷ്യത്തിൽ കാൾ എടുക്കാതിരിക്കുന്നതായിരിക്കുമോ ആവോ.. എന്നേക്കാൾ നല്ലോണം അവൾക് വാശി ഉള്ളതോണ്ട് പറഞ്ഞിട്ട് കാര്യമില്ല.. 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"എന്താ മിലു ഇങ്ങനെ ഇരിക്കുന്നത്..വന്നപ്പോൾ തൊട്ട് കരഞ്ഞ മുഖം പോലെ ആണല്ലോ.. എന്താ ആരോടും ഒന്നും മിണ്ടാത്തത്.. മിലു.. എന്തെങ്കിലും ഒന്ന് പറ.. എത്ര നേരായി ഞാൻ ചോദിക്കുന്നു.. മിലു.. സിനു വിളിക്കാത്തതോർത്ത് ടെൻഷൻ അടിച്ചിട്ടാണോ മിലു.. എന്തെങ്കിലും ഒന്ന് പറ മിലു.. "

വളരെ ശൂന്യമായ അന്തരീക്ഷമായിരുന്നു എന്നുള്ളിൽ ഇപ്പൊ അനുഭവപ്പെടുന്നത്.. ചുറ്റും ആരാ എന്താ നടക്കുന്നത് എന്നത് പോലും അറിയാതെ ജീവൻ നിലച്ച പോലൊരു ജീവച്ചയം പോലെയായിരുന്നു ഞാൻ..ആരോടും ഒന്നും മിണ്ടാതെ ബേബിയുടെ റൂമിൽ നിന്ന് കണ്ണും നിറച്ച് ബ്രഷും പിടിച്ച് ചുമ്മാ നിൽക്കുമ്പോഴാണ് തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ബേബി എന്തൊക്കെയോ ചോദിച്ചത്.. അതിനൊരു മറുപടി കിട്ടാഞ്ഞിട്ട് അവൾ നിരാശയോടെ തലയും താഴ്ത്തി പോവുന്നത് കണ്ടപ്പോൾ ആ ചെറു കയ്യിൽ പിടിച്ച് അവിടെ തന്നെ നിർത്തിച്ച് സമാധാനമെന്നോണം അവളെ കെട്ടിപിടിച്ചു..എന്നിൽ നിന്നും അടർന്നു മാറുമ്പോൾ നിറഞ്ഞു വരുന്ന കണ്ണീർ തുടച്ചു മാറ്റി അവൾ വീണ്ടും എന്തെന്ന് ചോദിച്ചപ്പോൾ ചിരിക്കാതെ ചിരിച്ചു കൊണ്ട് അവളോട് കണ്ണിറുക്കി കാണിച്ചു.. അപ്പൊ തന്നെ അവൾ പോവുകയും ചെയ്തു.. 

ഒന്നിനും ഒരു മൂഡ് ഇല്ലാത്തത് പോലെ..ഇത്രേം നാളും കൂടെയുണ്ടായ ആ ധൈര്യം ഒക്കെ ഒറ്റ നിമിഷം കൊണ്ട് ചോർന്നത് പോലെ.. ആകെ മരവിച്ചു പോയൊരു അവസ്ഥയിൽ.. 

ഇത്രേം നേരം കാത്ത് നിന്ന സിനുവിന്റെ കാൾ എന്നേ തേടി വന്നപ്പോഴും എന്നിൽ യാതൊരു മാറ്റവും ഉണ്ടായില്ല..കുറേ സമയം അവന്റെ ഫോൺ റിങ് ചെയ്‌ത് ഡിസ്കണക്ട് ആയി..അത്‌ കണ്ടപ്പോൾ അതിലെ പോയ ആന്റി നെറ്റിയും ചുളിച്ചും കൊണ്ട് അടുത്തേക്ക് വന്നതും നിറഞ്ഞു വന്ന കണ്ണീർ തുടച്ചു മാറ്റി ആന്റിയുടെ മുന്നിൽ ചിരിച്ചു നിന്നു..അപ്പോഴും സിനുവിന്റെ കാൾ വരുന്നുണ്ട്..അത്‌ കണ്ടിട്ട് ആന്റി സംശയത്തോടെ ഫോണിനെയും എന്നെയും മാറി മാറി നോക്കിയിട്ട് ഒടുക്കം ആന്റി കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു.. 

"ഹെലോ യാഷ.. അയാം റിയലി സോറി..സത്യം പറഞ്ഞാൽ ഇവിടെ വന്നപ്പോൾ തൊട്ട് വല്ലാത്ത തിരക്ക് ആയിരുന്നു.. അതോണ്ട് ഞങ്ങള്ക്ക് ആർക്കും അങ്ങോട്ട് വിളിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല.. ഇപ്പോഴാ ഒന്ന് ഫ്രീ ആയത്.. അല്ല എത്ര നേരായി നിന്നെ വിളിക്കുന്നു.. ഞാൻ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ വാശിയോടെ നിൽക്കുകയാണോ നീ.. ഏഹ്.. യാഷ.."

"സിനു യാഷ ബാത്‌റൂമിലാ ഉള്ളത്..എന്തൊക്കെയുണ്ട്.. പോയ കാര്യം എന്തായി.. "

"അഹ് മോം.. ഹാ എല്ലാം നല്ല രീതിയിൽ തന്നെ നടന്നു.. നാളെ മോർണിംഗ് ഇവിടുന്ന് പുറപ്പെടും.. അപ്പൊ ഓകെ ബൈ,,, "

"നാ,,,"

തിരിച്ച് അങ്ങോട്ട് ആന്റി എന്തോ ചോദിക്കുന്നതിനു മുന്നേ അവൻ കാൾ കട്ട് ചെയ്തിരുന്നു..ഫോൺ അവിടെ വെച്ച് ഡോർ ലോക്ക് ചെയ്ത് ആന്റി വീണ്ടും എന്റെ അടുത്തേക് വന്ന് നേരിയ ശബ്ദത്തോടെ എന്താണെന്ന് ചോദിച്ചപ്പോൾ മറുപടിയായി ഞാനാ മടിയിലേക്ക് വീണു പൊട്ടിക്കരയുകയായിരുന്നു.. 

അത്‌ കണ്ടപ്പോൾ ആന്റി എന്താ കാര്യമെന്ന് കൂടെ കൂടെ ചോദിച്ചപ്പോ ഞാനെല്ലാം ആന്റിയോട് പറഞ്ഞു.. 
എല്ലാം കേട്ട് കഴിഞ്ഞ് സമാധാനമെന്നോണം ആന്റി തലയിൽ തലോടിയ ശേഷം എന്നേ പിടിച്ചു നേരെ ഇരുത്തി.. 

"ഇതൊന്നും ഞാൻ മനപ്പൂർവം നിങ്ങളോട് മറച്ചു വെച്ചതല്ല..ഈ കാര്യം എനിക്ക് വേറൊരാളുമായി സൂചിപ്പിക്കുമ്പോൾ എനിക്ക് എന്നേ തന്നെ നിയന്ത്രിക്കാൻ കഴിയില്ല..വല്ലാതെ ഉള്ളം പിടയും.. അതിന്റെയൊന്നും യാതൊരു കുറവും പുറത്ത് കാണിക്കാതെ ഞാൻ എല്ലാം ധൈര്യം കൊണ്ട് മുന്നിട്ട് എടുത്ത് ഇത് വരെ എത്തി.. പക്ഷെ ഇപ്പൊ ഈ അവസാന നിമിഷത്തിൽ ഒന്നിനും കഴിയാത്തത് പോലെ.. ഞാനാകെ തളരുന്നത് പോലെ.."

"ഹേയ്.. മോളിങ്ങനെ കരയാതെ..ഇതൊക്കെ ചെറിയൊരു പനി പോലെ കണ്ടാൽ മതി..
പണ്ട് എന്റെ വാപ്പാക്ക് ഇതേ രോഗം തന്നെയായിരുന്നു.. ആള് തന്നെ പോലെ ഒരു രോഗവും ഇല്ലന്ന് തന്നെ തന്നെ പറഞ്ഞു മനസ്സിലാക്കി ജീവിക്കുകയായിരുന്നു..നിന്നോട് ഡോക്ടർ പറഞ്ഞത് പോലെ തന്നെയാണ് അന്ന് എന്റെ വാപ്പാനോടും ഡോക്ടർ പറഞ്ഞത്.. ഇങ്ങനെയുള്ള സാഹചര്യത്തിൽ പകുതി ജീവൻ ഡോക്ടറുടെ കയ്യിലാണല്ലോ.. അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞിട്ട് വീണ്ടും അഞ്ചു വർഷത്തോളം വാപ്പ ജീവിച്ചു.. 

വാപ്പാ ചെറുപ്പം തൊട്ടേ ഭയങ്കര ദൈവ വിശ്വാസിയാണെന്ന ഉമ്മയൊക്കെ പറഞ്ഞത്.. എല്ലാറ്റിനും ദൈവം കഴിഞ്ഞിട്ടേ മൂപ്പർക്ക് വേറെന്തും ഉള്ളു.. മോളിലുള്ള അവരെക്കാൾ വലിയ ഡോക്ടർ ഒന്നും ഈ ഭൂമി ലോകത്തില്ല.. സർജറി ഒന്നും എനിക്ക് വേണ്ട എന്ന് പറഞ്ഞു നടന്ന ആളാണ്.. ഒടുക്കം മക്കളുടെ നിർബന്ധ പ്രകാരം ആർക്കോ വേണ്ടി വാപ്പ സർജറിക്ക് സമ്മദം മൂളി... സർജറി കഴിഞ്ഞ് വിജയിച്ചപ്പോൾ ഡോക്ടർ വാപ്പയോട് പറഞ്ഞത് എന്താന്ന് അറിയോ,, ദൈവ വിശ്വാസം ഒക്കെ നല്ലതാണ്... ചില സാഹചര്യത്തിൽ സഹായിക്കാൻ അല്ലെങ്കിൽ വേറെ വല്ല ആവശ്യത്തിനും ആരെങ്കിലും മുന്നിൽ വന്നാൽ അവരെ ദൈവത്തെ പോലെ കാണണം.. ചില വഴികൾ ദൈവം നിശ്ചയിച്ചത് പോലെയും ഭൂമിയിലുള്ള ആളുകൾ നിശ്ചയിച്ചത് പോലെയും നടക്കും.. അവരെപോലുള്ളവരെയൊക്കെ ദൈവം അയച്ച ദൂദനെ പോലെ കാണണം എന്നാ അന്ന് വാപ്പയോട് ഡോക്ടർ പറഞ്ഞത്.. 

പക്ഷെ നമ്മടെ വാപ്പ അപ്പോഴും ആ ഡോക്ടറുടെ വാക്കുകളെ പരിഹസിച്ചു.. അന്ന് എല്ലാവരും ഒരു തമാശ പോലെയേ എല്ലാം എടുത്തുള്ളൂ..പിന്നീട് അതെല്ലാം ഓർത്ത് വാപ്പ ആ വാക്കുകൾ സ്വീകരിക്കുകയും ചെയ്തു.. ദൈവം അയച്ച മാലാഖമാറ് എന്നാ അന്ന് വാപ്പ ഓരോ ഡോക്ടറെയും നഴ്‌സിനേയും കുറിച്ച് പറഞ്ഞത്.. 

മോളേ.. നിനക്ക് ദൈവത്തിൽ തീവ്രമായ വിശ്വാസം ഉണ്ടെങ്കിൽ നീ വിചാരിക്കുന്നത് എല്ലാം ചിലപ്പോൾ നടന്നെന്ന് വരും.. നിന്റെ ഡോക്ടർ പറഞ്ഞത് പോലെ ഇനിയും നിന്റെ ജീവിതം ബാക്കിയുണ്ടെങ്കിൽ ഉറപ്പായും ആ സർജറിയിൽ മോളും ആ ഡോക്ടറും വിജയിക്കും..ആ ഡോക്ടർ പറഞ്ഞത് പോലെ മോളിലുള്ളവൻ നിന്റെ വേദനയും ഏകിയ പരീക്ഷണങ്ങളൊക്കെ കണ്ടെങ്കിൽ പൂർണ സന്തോഷത്തോടെയുള്ള ജീവിതം നിനക്ക് ഇനിയും ബാക്കിയുണ്ടെന്ന് കണക്കാക്കിക്കൊ..എല്ലാ സങ്കടങ്ങൾക്കുമൊടിവിൽ ഒരു സന്തോഷ നിമിഷം ഉണ്ടാവുമെന്നല്ലേ ചൊല്ല്.. ടെൻഷൻ ആവേണ്ട.. കൂടെ എല്ലാവരും ഉണ്ട്.. തനിച്ചാണെന്നുള്ള ചിന്ത ഒരിക്കലും വേണ്ട..

എന്റെ സിനു ഉള്ളപ്പോൾ നീയെന്തിനാ പേടിക്കുന്നത്.. പുറമെ കാണുന്ന ദേഷ്യവും വാശിയും മാത്രമേയുള്ളൂ.. ഉള്ളം തികച്ചും പാവമാണ്.. ലോല മനസ്സാണ്.. ഒരുവരെ സ്നേഹിക്കാൻ തുടങ്ങിയാൽ പിന്നെ അങ്ങോളം ആ സ്നേഹം ഉണ്ടാവും.. മറിച് കൂടെ നിന്ന് ചതിച്ചാൽ ആരാ എന്താ എന്നൊന്നും നോക്കില്ല.. സ്നേഹിച്ചതിനു ഇരട്ടിയായി പകരം വെറുപ്പ് ആയിരിക്കും.. എന്തായാലും നാളെ അവൻ പുറപ്പെടുമല്ലോ.. ഈ ശൂന്യമായ നിന്റെ ഉള്ളിലെ അന്തരീക്ഷമൊക്കെ താനേ മാറിക്കോളും..വിഷമിക്കേണ്ട.."

ആന്റിയുടെ ഓരോ വാക്കുകളും വല്ലാതെ ഉള്ളം തണുപ്പിക്കുന്നുണ്ടായിരുന്നു..എപ്പോഴും ഓർക്കുന്ന ഒരു കോട്ട് ഉണ്ട്... everything will be fine.. ഇന്നല്ലെങ്കിൽ നാളെ,,, നാം ആഗ്രഹിച്ചത് പോലെയായിരിക്കും എല്ലാം...എന്നെങ്കിലും ഒരുനാൾ നമ്മളെയും തേടി ആ ദിനം വന്നിരിക്കും.. 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

´´നിങ്ങളുടെ മകനോട് ഞാൻ ഒരു വട്ടമല്ല രണ്ട് വട്ടമല്ല സൂചിപ്പിച്ചത്.. അവന്റെ തന്തയെ ഈ വീട്ടിലേക്ക് തന്നെ തിരിച്ച് കൊണ്ട് വരണമെന്ന്..ഇനിയും എന്നേ കൊണ്ട് ഹൈഡ് ആൻഡ് സീക്ക് കളിപ്പിക്കാനാണോ ഈ ഹൈദർ ഫാമിലി..എന്തിന് വേണ്ടി.. നേരായ വഴിക്ക് പലവട്ടം പറഞ്ഞു.. ഇപ്പൊ അവൻ അങ്ങ് മുംബൈയിലേക്ക് പൊവേം ചെയ്തു.. അതും കാമുകിയെ ഇവിടെയാക്കിയിട്ട്.. കൂടെ നിങ്ങൾ ചെല്ലാത്തത് ഭാഗ്യം.. അല്ലെങ്കിൽ എനിക്ക് മുംബൈ വരെ നിങ്ങളുടെ പിന്നാലെ വന്നേനെ.. 

നിങ്ങൾക്ക് അറിയോ ഹൈറാബി.. ഭർത്താവിന്റെ ഭീഷണിയിൽ ഇത്രേം നാളും നിങ്ങൾ ജീവിച്ചു കഴിഞ്ഞു.. ഇനി എന്റെ ഭീഷണിയിൽ ആയിരിക്കും നിങ്ങൾ ജീവിക്കുന്നത്.. ആ മനുഷ്യനെ ഈ വീട്ടിലേക്ക് കൊണ്ട് വന്നാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ... എന്നിട്ട് എല്ലാവരുടെ മുന്നിൽ വെച്ചും എനിക്ക് അയാൾക്ക് എതിരെ കളിക്കണം.. എന്ത് ചെയ്യാനാ എന്റെ നിർഭാഗ്യവശാൽ ആ ഹൈദർ ഇവിടെ നിന്ന് പോയി... അതോണ്ട് ഇനിയെന്റെ കളി നിങ്ങൾക്ക് നേരെ ആയിരിക്കും..

വല്ലാത്ത സങ്കടം ഉണ്ട്.. ഒരു തെറ്റും ചെയ്യാത്ത നിങ്ങളെ ഇങ്ങനെ വട്ടം കറപ്പിക്കുന്നതിൽ.. എന്ത് ചെയ്യാനാ വിധി ആയിപോയി.. ആഹ് രണ്ടിൽ ഏതെങ്കിലും ഒന്നിനെ മതിയെന്നായിരുന്നു ആദ്യം എന്റെ തീരുമാനം... പക്ഷെ എനിക്കിപ്പോ നിങ്ങളോട് ഒന്നും ചെയ്യാൻ തോന്നുന്നില്ല ഹൈറാബി.. ഈ ഹൈഡ് ആൻഡ് സീക് കളി ഞാൻ അവസാനിപ്പിച്ച് മുന്നിൽ വരാൻ പോവുകയാണ്..ഇത് കളിക്കുന്ന എനിക്കില്ലടൊ മടുപ്പ്... എല്ലാം അവസാനിപ്പിക്കുകയാണ്.. പ്ലീസ് വെയിറ്റ് ആൻഡ് വാച്ച്...``

റൂമിലേക്ക് വന്നപ്പോൾ വിൻഡോ വഴി ആരോ പുറത്തേക്ക് പോവുന്നത് കണ്ട് ഒരു ഞെട്ടലോടെ അവർ നോക്കിയതും താഴേക്ക് ചെന്ന് സൈക്കിളിന്റെ ബെൽ മൊഴിച്ചും കൂടെ വിസൽ കൂവിയും തന്നെ നോക്കി അയാൾ ഗേറ്റും കടന്ന് പോയി.. മുഖം മൊത്തം മറച്ചു വെച്ചത് കാരണം ആരാണെന്നൊന്നും മനസ്സിലായില്ല.. സെക്യൂരിറ്റിസിനെയൊക്കെ കുറച്ച് ദിവസത്തേക്ക് അവരുടെ നാട്ടിലേക്ക് പറഞ്ഞയച്ചത് കൊണ്ട് തടഞ്ഞു നിർത്താൻ ആരും ഇല്ലായിരുന്നു... 

ബെഡിൽ ഒരു പേപ്പർ കണ്ട് അതെടുത്തു വായിച്ചപ്പോ ഒരേസമയം കണ്ണിൽ ഇരുട്ട് പടരുന്നത് പോലെ തോന്നി.. അതിൽ എഴുതിയിരിക്കുന്നത് വായിച്ച ശേഷം ആ പേപ്പറും എടുത്തോണ്ട് താഴേക്ക് ഓടി ഗേറ്റും കടന്ന് പുറത്ത് ഇറങ്ങി ചുറ്റും നോക്കിയപ്പോ ആരെയും കണ്ടില്ല.. 

പിന്നീട് ദൂരെ നിന്ന് എവിടുന്നോ സൈക്കിൾ ബെല്ലിന്റെ ശബ്ദം കേട്ടതും വിറയാർന്ന കാലുകളോടെ അവിടെ നിന്നു.. സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചത്തിലേക്ക് ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് സൈക്കിൾ ചവിട്ടി കൊണ്ട് വരുന്ന അയാളെ ഒരു പേടിയോടെ നോക്കി അവർ നിന്നു... അവർക്ക് ചുറ്റുമായി ആ സൈക്കിൾ ഒടിച്ചു കൊണ്ട് അയാൾ കളിക്കുമ്പോ ഇടയിൽ ആ സ്ത്രീ ആരാ എന്താ വേണ്ടത് എന്നൊക്കെ ചോദിച്ചപ്പോൾ മറുപടിയായി ഒരു പൊട്ടിച്ചിരിയായിരുന്നു... 

*"ഹഹഹഹ...ഹഹഹഹ.."*

പ്രാന്ത് പിടിപ്പിക്കും വിധമുള്ള അയാളുടെ ചിരിയുടെ അട്ടഹാസം അവിടമാകെ മുഴങ്ങിയപ്പോൾ രണ്ട് ചെവിയും പൊത്തി ആ സ്ത്രീ അവിടെ നിന്നു..ഒടുക്കം സൈക്കിൾ നിർത്തി എന്തോ പറയുവാൻ വേണ്ടി അയാൾ സൈക്കിളിൽ നിന്ന് ഇറങ്ങാൻ നിന്നതും മോം എന്ന് വിളിച്ചോണ്ട് റോഷ ഓടി വരുന്നത് കണ്ടപ്പോ തന്നെ അയാൾ സൈക്കിളും എടുത്ത് ബെൽ അടിച്ച് മൂളിപ്പാട്ടും പാടി കൊണ്ട് അവിടുന്ന് പോയി

ആ ചിരിയുടെ അട്ടഹാസം ആ സ്ത്രീയുടെ കാതുകളിൽ അലയടിച്ചതും നിയന്ത്രണം തെറ്റി ഉയർന്ന ശബ്ദത്താലെ നിലവിളിച്ചതും റോഷ വീണ്ടും മോമെന്ന് ഉറക്കെ വിളിച്ച് അവരുടെ അടുത്തേക്ക് പോയി..റോഷയെ കണ്ടതും കയ്യിലുള്ള പേപ്പർ ചുരുട്ടി പിടിച്ച് അവനെ കെട്ടിപിടിച്ചു..അവരുടെ വിറയലും വ്യക്തമാവാത്ത സംസാരവും കേട്ട് ഒന്നും മനസ്സിലാവാതെ മോമിനെയും കൂട്ടി വീട്ടിലേക്ക് വന്ന് സോഫയിൽ ഇരുത്തി...

"എന്താ മോം..എന്താ പ്രശ്നം..ആരാ അത്‌..എന്തിനാ മോം പുറത്തേക്ക് പോയത്..എന്തെങ്കിലും പറ മോം.."

ഉത്തരം നൽകാനുള്ള ഒരു അവസരം കൊടുക്കാതെ റോഷ ചോദിച്ചപ്പോൾ അതിനൊരു മറുപടിയായി മോം ആ പേപ്പറിൽ റോഷന്റെ കയ്യിലേക്ക് കൊടുത്തിട്ട് ബെന്നി കൊണ്ട് വന്ന വെള്ളം കുടിച്ചു..പേടിയായത് കൊണ്ട് പാതിയും പുറത്തേക്ക് തന്നെയാ പോയത്...

റോഷ അത്‌ വായിക്കുന്നതിനോടൊപ്പം അവർ റൂമിൽ വെച്ച് കണ്ടതൊക്കെ പറഞ്ഞപ്പോ അവനിൽ വല്ലാത്തൊരു സംശയം ഉണരുകയായിരുന്നു..ആരാ എന്താ എന്നൊന്നും അറിയാതെ..ഇടയിൽ ഇതേ പറ്റി സിനുവിന് അറിയാമെന്ന് അവർ പറഞ്ഞപ്പോ റോഷ വേഗം യാഷയെ വിളിച്ച് എല്ലാം ചോദിച്ചു..തുടക്കം മുതലുള്ള ഇയാളുടെ ഹൈഡ് ആൻഡ് സീക് കളിയെല്ലാം യാഷ റോഷയോട് പറഞ്ഞു കൊടുത്തു... 

എല്ലാം കേട്ടപ്പോ ദേഷ്യം വന്ന് റോഷ കൈ ചുരുട്ടി പിടിച്ച് ചുമരിൽ ആഞ്ഞു കുത്തി... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

ഷിറ്റ്..!

എന്നാലും ആ ഹൈഡ് ആൻഡ് സീക് കളിക്കുന്ന ലവന് ഒന്ന് അടങ്ങി നിന്നൂടെ..ഇവിടെ സിനു ഇല്ലാത്ത കാര്യം അവൻ അറിഞ്ഞെങ്കിൽ പിന്നെന്തിനാണാവോ വീണ്ടും പൊട്ടി ഉണർന്നത്..വരുന്നത് വരെ അടങ്ങി നിന്നൂടെ അവന്..മോമിന്റെ നേരെ വരേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നൊ..വല്ലാത്ത മനുഷ്യൻ തന്നെ... 

റോഷയോട് എല്ലാ കാര്യവും മണിമണിയായി പറഞ്ഞപ്പോ ദേഷ്യം വന്നവൻ ചുമരിൽ ആഞ്ഞു കുത്തി..സത്യം പറഞ്ഞാൽ റോഷയുടെ ദേഷ്യം ഞാൻ ആദ്യമായിട്ടാ കാണുന്നത്..വേദന കൊണ്ട് അപ്പാടെ തിരിച്ച് വലിക്കുമെന്ന ഞാൻ കരുതിയത്..ബട്ട്‌ ബോഡി മൊത്തം സ്ട്രോങ്ങ്‌ ആണെന്ന കാര്യം ഞാനങ്ങു മറന്നു..വീണ്ടും അവൻ കുത്താൻ നിന്നപ്പോ ശാമി പിടിച്ചു നിർത്തിയതും അവനെയും കൂട്ടി സോഫയിൽ ഇരുത്തി..റോഷയുടെ കയ്യിൽ നിന്ന് ബ്ലഡ് വരുന്നുണ്ടായിരുന്നു..ഇനുവിനോട് ഫസ്റ്റഡ് ബോക്സ്‌ എടുത്തോണ്ട് വരാൻ പറഞ്ഞ് ശാമി ബ്ലഡ് ഒക്കെ നീക്കി ഡ്രെസ്സ് ചെയ്ത് കൊടുത്തു.. 

"അതേയ്,,ഇത് സിനിമയിൽ അഭിനയിക്കുമ്പോഴുള്ള ഡ്യൂപ്ലിക്കേറ്റ് ചുമരല്ല..നല്ല ഒർജിനൽ ചുമരാണ്..സിനിമയിൽ ഒരു തവണയല്ല രണ്ട് തവണ കുത്തിയാലും ഒരു തുള്ളി ബ്ലഡ് വരില്ല..ഡ്യൂപ്ലിക്കേറ്റ് ആയോണ്ട്..എന്ന് കരുതി സിനിമ പോലെ റിയൽ ലൈഫ് എടുക്കാൻ നിൽക്കേണ്ട..കേട്ടോ.."

റോഷ വേദന കൊണ്ട് കൈ കുടഞ്ഞു നിക്കുമ്പോ ശവത്തിൽ കുത്തുന്ന പോലെയുള്ള ശാമിയുടെ വർത്താനം കേട്ട് എനിക്ക് ചിരിയാ വന്നത്..റോഷ ആണേൽ ശാമിയെ കൂർപ്പിച്ചു നോക്കുന്നുണ്ട്...എന്നിട്ടും യാതൊരു കൂസലും ഇല്ലാതെ ശാമി പുച്ഛിച്ചു കൊണ്ട് പോയതും പിന്നാലെ തന്നെ ഡീ എന്നും വിളിച്ചോണ്ട് റോഷയും പോയി..

അപ്പോഴേക്കും മോം ഒന്ന് ഓകെ ആയിരുന്നു..ഇനുവും ഞാനും പലതും പറഞ്ഞു സമാധാനിപ്പിക്കുമ്പോ മനസ്സിൽ എന്തൊക്കെയോ പറഞ്ഞോണ്ട് നിലത്തുള്ള പേപ്പർ എടുത്ത് ചുരുട്ടി എങ്ങോട്ടോ വലിച്ചെറിഞ്ഞു..അത്‌ കണ്ടിട്ട് ഇനു എന്നോട് കണ്ണിറുക്കി പോവെന്ന് പറഞ്ഞപ്പോ ഞാൻ വേഗം തന്നെ പോയി..ഇങ്ങനെയുള്ള സന്ദർഭത്തിലൊക്കെ മോമിനെ തനിച്ച് വിടുന്നതാണെന്ന് എനിക്ക് ഇവിടെ ആദ്യം വന്നപ്പോൾ മനസ്സിലായത..കാരണം മുന്നേ സിനുവും മോമും വഴക്കിട്ട് മിണ്ടാതിരുന്നപ്പോ ആരും അടുത്ത് പോവുന്നത് ഞാൻ കണ്ടിട്ടില്ല...

എന്നാലും ആ കോപ്പൻ ഫ്രോഡ്ന് ഒരു തവണ എങ്കിലും വിളിച്ചൂടെ..നേരെത്തെ വിളിച്ചപ്പോൾ ഞാൻ എടുത്തില്ലന്ന് കണ്ടാൽ അവന് ഒരിക്ക കൂടി വിളിച്ചാൽ എന്തുവാ പ്രശ്നം..നാളെ മോർണിംഗ് പുറപ്പെടുമെന്നല്ലേ പറഞ്ഞത്...നോക്കിക്കോ ഒരാഴ്ചത്തേക്ക് ഞാൻ മിണ്ടില്ല...വലിയ സിങ്ങർ എന്നുള്ള പദവിയൊക്കെ കിട്ടിയപ്പോ നമ്മള് പുറത്ത്.. ഇനി മന്ത്രി സഭയെങ്ങാനും അവന്റെ കയ്യിൽ കിട്ടിയാൽ ഈ ലോകം തന്നെ മറന്ന കളിയായിരിക്കും അവന്റേത്..ബ്ലഡി ഫ്രോഡ്... 

എന്തൊക്കെയോ പിറുപിറുത്ത് വീട്ടിലേക്ക് പോവാൻ വേണ്ടി ഷിയുനേയും കാത്ത് സിറ്റ് ഔട്ടിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിലാണ് ബേബി ഓടി വന്ന് കാലിൽ കൂടി ചുറ്റി പിടിച്ചത്... 

"അതേ മിലു..നാളെ വന്നിട്ട് ഇന്നത്തെ പോലെ മൂഡ് ഓഫ് ആവരുത്..അങ്ങനെ ആണെങ്കിൽ ഇങ്ങോട്ട് വരേം വേണ്ട വന്നാൽ അപ്പൊ തന്നെ ഞാൻ തിരിച്ചയക്കുകയും ചെയ്യും..കേട്ടല്ലോ..ഓർത്ത് വെച്ചോ..ബേബി മോള്‌ ഇന്ന് എത്ര സങ്കടപ്പെട്ടന്ന് അറിയുമോ..മിലു മൂഡ് ഓഫ് ആയപ്പോ എന്റെ മൂഡും ഓഫ് ആയി..എനിക്ക് കളിക്കാനും ആരൂല്ല ഒന്നിനും ആരുമില്ല..വീക്കിലി രണ്ട് ദിവസമേ ലീവ് കിട്ടുള്ളു..ബാക്കിയുള്ള ടൈം മൊത്തം സ്കൂളിൽ തന്നെ..ഈ രണ്ട് ദിവസം ആവാൻ വേണ്ടി ഞാൻ കാത്തിരുന്ന് കാത്തിരുന്ന് മുഷിയും..മിലുന്റെ കൂടെ കളിക്കാൻ വേണ്ടിയാ കാത്ത് നിൽക്കുന്നതെന്ന് മിലു വല്ലതും അറിയുന്നുണ്ടോ..ഇല്ലല്ലോ..ഇനി മുതൽ ഇങ്ങനെ മൂഡ് ഓഫ് ആവാൻ പാടില്ല..ഇനി എപ്പോഴും ഓൺ ആയിട്ട് തന്നെ ഉണ്ടാവണം..കേട്ടല്ലോ.."

ഭീഷണിയോടെയുള്ള അവളുടെ സംസാരം കേട്ടിട്ട് ഞാൻ പേടിച്ച പോലെ മുഖഭാവം ആക്കി അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു... 

"ഓകെ ബേബി ബോസ്..ഇനി ഒരിക്കലും ഞാൻ ഇങ്ങനെ മൂഡ് ഓഫ് ആവില്ല.. പക്കാ.. "

"ഹാ.. അന്ത ഭയം ഇരിക്കട്ടെ.. "

"എടി കുട്ടി പിശാചെ.. ഡാഡിന്റെ ഫിലിം കണ്ട് കണ്ട് നീ അതിലെ ഡയലോഗും അടിച്ച് മാറ്റിയോ.. കൊച്ചു കള്ളി.."

ബേബിയോട് സംസാരിച്ചിരിക്കുമ്പോഴേക്കും ഷിയു വന്നിരുന്നു.. റോഷന് ഇപ്പൊ ഫിലിം ഷൂട്ടിംഗ് ഇന്റർവ്യൂ ആ വക കാര്യങ്ങളൊന്നും ഇല്ലാത്തോണ്ട് ഷിയു ഇപ്പൊ ഫ്രീ ബേർഡ് ആയി നടക്കുന്നു..ഞാൻ വണ്ടിയിൽ കേറിയ അതേ സ്പോട്ടിൽ തന്നെ ഷിയു ഇറങ്ങുന്നത് കണ്ടപ്പോൾ എന്തെന്ന് ചോദിച്ചു..എന്തോ എടുക്കാൻ മറന്നെന്നു പറഞ്ഞ് അകത്തേക്ക് കയറി പോയി.. 

കുറച്ച് കഴിഞ്ഞപ്പോൾ എന്തോ പോക്കറ്റിൽ ഇട്ടോണ്ട് വന്ന് അവൻ ഇറങ്ങി വന്നതും ഒരു സംശയത്തോടെ ഞാൻ അവനെ നോക്കി.. അപ്പൊ അവനുണ്ട് മോളിലേക്ക് നോക്കി ആരോടോ ബൈ പറഞ്ഞു ചിരിക്കുന്നു.. അത്‌ കണ്ടപ്പോൾ ഞാനാരാണെന്ന് നോക്കിയപ്പോ ഇനുവുണ്ട് നിലാവ് ഉദിച്ച പോലെ പല്ലും കാണിച്ചു അവൻ വരുന്ന വഴിയേ നോക്കി ബൈ പറഞ്ഞ് ഇളിക്കുന്നു... ഇതൊക്കെ എന്തെന്ന് മനസ്സിലാവാതെ ഞാൻ രണ്ടിനെയും മാറി മാറി നോക്കി.. 

ശേഷം ഷിയു വണ്ടിയിലേക്ക് വന്നപ്പോൾ ഞാൻ ഒന്നും കണ്ടില്ലന്ന ഭാവത്തിൽ ഇരുന്നു... എന്നിട്ടവൻ ഇതുവരെ ഇല്ലാത്ത ചിരി ചിരിച്ചു പോവാന്ന് പറഞ്ഞപ്പോ ഞാൻ നിന്റെ സമയം ആയെങ്കിൽ പോവാമെന്ന് പറഞ്ഞു... അപ്പോഴും അവന്റെ ഒടുക്കത്തെ ചിരി കണ്ട് ഞാൻ വാ തുറന്ന് നിന്നു.. എന്നിട്ട് അവൻ കാണാതെ ഞാൻ മെല്ലെ തല ചൊറിഞ്ഞോണ്ട് മോളിലേക് നോക്കിയപ്പോ ഇനു നമ്മളെ വണ്ടിയും നോക്കി നിൽപ്പാണ്... എന്തോ തകരാറുണ്ട് യാഷ എന്തോ ഉണ്ട്.. ഇവൻ ഇത്രേം നാളും കണ്ട ഷിയു അല്ല... കാര്യമായി എവിടെക്കൊ വഴി തെറ്റിയിട്ടുണ്ട്.. 

അല്ലെങ്കിൽ വാ തോരാതെ സിനു ഇവിടെയില്ലാത്ത പേരും പറഞ്ഞ് എന്നേ ചൊറിഞ്ഞോണ്ട് നിൽക്കുന്ന ഇവൻ ഇന്നേതോ ലോകത്ത് എന്നപോലെ കിനാവ് കണ്ടിരുന്ന് ഡ്രൈവ് ചെയ്യുന്നു... പോരാത്തതിന് നല്ല റൊമാന്റിക് സോങ്ങും വെച്ച് സ്റ്റിയറിങ്ങിൽ ഡ്രൈവ് ചെയ്ത് താളം പിടിച്ച് ചിരിച്ചോണ്ടിരിക്കുന്നു... അതൊക്കെ കണ്ടപ്പോഴേ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.. എന്തോ ഉണ്ടെന്ന്... 

ആ തട്ട്കടയുടെ മുന്നിൽ എത്തിയപ്പോ ഞാനവനോട് വണ്ടി നിർത്താൻ പറഞ്ഞപ്പോ ആദ്യം അവൻ കേട്ടില്ലെങ്കിലും പിന്നീട് അവൻ ബോധത്തിലേക്ക് വന്ന് ഓ ആയിക്കോട്ടെ എന്ന് പറഞ്ഞ് വണ്ടി സൈഡ് ആക്കി.. അവൻ ഇറങ്ങുന്നില്ലന്ന് പറഞ്ഞ് സീറ്റിൽ തല ചായിച്ചിരുന്നു.. ഞാനൊന്ന് നീട്ടി മൂളി കൊണ്ട് ഇറങ്ങി.. 

അവിടെയിരുന്ന് ടീയും വടയും കുടിക്കുമ്പോഴും എന്റെ നോട്ടം മൊത്തം അവനിൽ തന്നെയായിരുന്നു.. ഇനി ഇനു എങ്ങാനും ഇവനോട് ഇഷ്ടം പറഞ്ഞുവോ.. ഹേയ് അങ്ങനെ ആവാൻ ചാൻസില്ല... തലക്ക് വെളിവുള്ള ആരും തന്നെ ഇവന്റെ ഈ പൊട്ടൻ കളി കണ്ടിട്ട് ഇങ്ങോട്ട് ഇഷ്ടം പറയത്തില്ല.. അപ്പൊ അങ്ങോട്ട് പറഞ്ഞതാവും.. എന്നിട്ട് അവൾ യെസ് എങ്ങാനും പറഞ്ഞിട്ടുണ്ടാവും.. പക്ഷെ പ്രേമിച്ചു നടക്കാനൊന്നും എന്നേ കൊണ്ട് പറ്റില്ല അതിനൊന്നും എനിക്ക് സമയമില്ല എന്ന് പറഞ്ഞ ആളല്ലേ ഇത്.. എന്നിട്ട് ഇതൊക്കെ എന്ത് എങ്ങനെ എപ്പോ.. ശ്യോ.. ഞാനിങ്ങനെ ആത്മഗതം പറഞ്ഞോണ്ടിരുന്നിട്ട് എന്താ കാര്യം.. എന്തെങ്കിലും പറഞ്ഞ് അവനിൽ നിന്ന് മനസ്സിലാക്കണം... 

വണ്ടിയുടെ അടുത്തേക്ക് പോയി ഏതോ ലോകത്ത് എന്നപോലെയുള്ള അവന്റെ അടുത്തേക്ക് ഞാൻ ചെന്നു... 

"എടാ ഇനു,,, "

ചുമ്മാ ഒന്ന് കളിപ്പിക്കാൻ വേണ്ടി ഞാൻ അങ്ങനെ പറഞ്ഞപ്പോ അവൻ ഏഹ് ഇനുവോ,, എവിടെ,,, എന്നൊക്കെ പറഞ്ഞ് തല മാത്രം പുറത്തേക്ക് ഇട്ട് ചുറ്റും നോക്കിയതും ഞാൻ അവനെ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു... എന്റെ നോട്ടം കണ്ട് അവൻ അമളി പറ്റിയ പോലെ നിന്നതും ഞാൻ നടുവിൽ കൈ വെച്ച് പുരികം പൊക്കി എന്തെന്ന് ചോദിച്ചു... 

"ഇനുവോ.. നീയിത് എന്തൊക്കെയാ ഷിയു പറയുന്നേ.. നിനക്കെന്താ വട്ടായോ... "

"നീയല്ലേ പറഞ്ഞത് ഇനുന്ന്... "

"എന്തോന്ന്... ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ... ഞാൻ ക്യാഷ് ഉണ്ടോന്ന ചോദിച്ചത്.. ആ കടക്കാരന് കൊടുക്കാൻ എന്റെ കയ്യിൽ ചേഞ്ച്‌ ഇല്ല... അതോണ്ടാ നിന്നോട് ചോദിച്ചേ.. നീയാണേൽ അത്തും പിത്തും ആയത് പോലെ എന്തൊക്കെയോ പറയുന്നു... എന്താടാ നിനക്ക് പറ്റിയത്.. ക്യാഷ് ഉണ്ടേൽ അതിങ് താ... സമയം ഒരുപാടായി... "

അവനെയൊന്ന് വട്ടം കറപ്പിക്കാൻ വേണ്ടി മനപ്പൂർവം തന്നെയാ ഞാൻ ഡ്രാമ ഇട്ടത്... എടാ കള്ള... നിന്നെയൊന്നു ഇരുത്തി കാണുന്നുണ്ടെടാ ഊളെ ചെറ്റേ... 

ഞാൻ അങ്ങനെ പറഞ്ഞപ്പോ തലക്ക് അടി കിട്ടിയ പോലെയുള്ള അവന്റെ നിൽപ് കണ്ടപ്പോൾ ഞാനൊന്ന് തലക്കിട്ട് കൊടുത്തു... ഏയ്‌ ഒന്നുല്ലന്ന് പറഞ്ഞ് അവൻ ക്യാഷ് തന്ന് വേഗം വരാൻ നോക്കെന്ന് പറഞ്ഞപ്പോ വീണ്ടും അവനെയൊന്ന് ഇരുത്തി നോക്കിയിട്ട് അയാൾക്ക് കാശും കൊടുത്ത് വേഗം അവിടുന്ന് സ്ഥലം കാലിയാക്കി... 

എനിക്കവന്റെ കോപ്രായങ്ങളും കാട്ടി കൂട്ടലും ഒക്കെ കാണുമ്പോ ഒരേ സമയം ദേഷ്യവും കൊല്ലാനും തോന്നുന്നു...എന്ത് ചെയ്യാനാ അവസരം ഒത്തു വരാതെ ഞാൻ ചോദിക്കില്ല ഒന്നും..എന്തായാലും ഇനി കുറച്ച് നാളത്തേക്ക് അവൻ കൂടെ തന്നെ ഉണ്ടാവുമല്ലോ...ഇതൊക്കെ എന്താണെന്ന് എന്ന് നീ പറയുന്നുവോ അന്ന് നിനക്കിട്ട് ഞാൻ പടക്കമല്ലഡാ ബോംബ് തന്നെ പൊട്ടിക്കുന്നുണ്ട്..വെയിറ്റ് ആക്ക് മോനൂസേ വെയിറ്റ് ആക്ക്... 

പെട്ടന്ന് ആരുടെയോ വണ്ടി മുന്നിൽ തടസ്സമായി നിന്നപ്പോ ആ റെഡ് കളറിൽ ഉള്ള ഇന്നോവ ഒറ്റ നോട്ടത്തിൽ നോക്കിയപ്പോ മനസ്സിലായി അത്‌ ഐമന്റെ വണ്ടിയാണെന്ന്... ഇത്രേം നേരം എവിടെയായിരുന്നോ എന്തോ... എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടെണ്ട സമയം നേരെത്തെ കഴിഞ്ഞു പോയി..ടൈമിംഗ് തെറ്റിച്ചാണല്ലോ അവന്റെ വരവ്... എന്തായാലും ഉശിരോടെ നേരിട്ടിട്ട് തന്നെ കാര്യം... 

വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോ ഷിയു വേണ്ട ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞപ്പോൾ ആ വാക്കുകൾ കേൾക്കാതെ ഞാൻ ഇറങ്ങി..പിന്നാലെ അവനും ഇറങ്ങിയിരുന്നു...എന്നിട്ടും ആ പിശാച് ഇറങ്ങാത്തത് കണ്ടപ്പോൾ ഇറങ്ങുന്നത് വരെ ഞാൻ നമ്മടെ വണ്ടിയുടെ മോളിൽ കേറി ഇരുന്നു... 

കുറച്ച് കഴിഞ്ഞപ്പോ കയ്യിൽ ബിയറിന്റെ ബോട്ടിലുമായി മറു കയ്യിൽ ആന്റി വഴി കൊടുത്ത ആ ഡയറിയുമായി എനിക്ക് അടുത്തേക്ക് വരാൻ തുടങ്ങി... ഡയറിയും കൊണ്ട് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..പക്ഷെ അത്‌ ബോധമില്ലാതെ ആയിരിക്കുമെന്ന് അറിഞ്ഞില്ല..കള്ളും കുടിച്ചോണ്ട് ആടി കൊണ്ടുള്ള അവന്റെ വരവ് എന്നേ തികച്ചും അലട്ടിയിരുന്നു...എന്തിനോ വേണ്ടി മേൽ ഇറുങ്ങിയിരുന്നു...അഥവനോടുള്ള പകപ്പ് ആണെന്ന് മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല... 

ആ ബോട്ടിൽ എന്റെ നേർക്ക് നീട്ടിയവൻ എനിക്ക് അരികിലായി വണ്ടിയുടെ മോളിൽ കേറി ഇരുന്നു.. ഒരാൾ ഒരു സാധനം നീട്ടിയാൽ അത്‌ എന്ത് തന്നെ ആയാലും പണ്ടേ അത്‌ നിരസിച്ചിട്ടില്ലാത്തോണ്ട് അത്‌ വാങ്ങി ഞാൻ നമ്മളെ രണ്ട് പേരുടെയും നടുവിലായി വെച്ചു... ഇതൊക്കെ കണ്ട് അന്തം വിട്ട് നിൽക്കുന്ന ഷിയുനെ നോക്കി ഞാൻ കണ്ണിറുക്കി... 

"എന്നാലും എന്റെ യാഷ..നീ ഇത്രക്ക് ബുദ്ധിമതി ആണെന്ന കാര്യം ഞാൻ അറിഞ്ഞില്ലടി..ഇത്രക്ക് നല്ല ബുദ്ധി ഉണ്ടായിട്ടും നീയീ നിലയിൽ എത്തേണ്ടവളല്ല യാഷ..അങ്ങ് വേറെ എവിടെയോ എത്തേണ്ടവൾ ആണ്..പക്ഷെ എന്ത് ചെയ്യാനാ യാഷ..നിന്റെ ഈ ബുദ്ധിയൊന്നും എന്റെ മുന്നിൽ ഒന്നുമല്ല...വെറും പുത്തരി...എന്റെ ബുദ്ധിയോളം വളരാൻ ആയില്ല നിന്റെ ബുദ്ധി..അതിന് നീ ഇനിയും വളരാനുണ്ട്...എന്തിരുന്നാലും ഭയങ്കര അപാരം തന്നെ..നീ പറഞ്ഞത് പോലെ നിന്നെ പോലൊരു പീസ് അത്‌ നീ മാത്രം ആയിരിക്കും...അല്ലാതെ ആർകെങ്കിലും സ്വന്തം ജീവൻ താഴ്ത്താൻ കഴിയുമോ...

ദേ...നീ ഈ ഡയറി കണ്ടോ യാഷ..ഈ ഡയറി എങ്ങനെയാ എന്റെ കയ്യിൽ എത്തിയത് എന്നായിരിക്കും അല്ലേ നീ ആലോചിക്കുന്നത്..ഞാൻ പറഞ്ഞില്ലേ എന്റെ ബുദ്ധിയോളം വളരാൻ നീ ഇനിയും വളരാൻ ഉണ്ടെന്ന്...എന്താടി നീ ഈ ഡയറിയുടെ ഓരോ പേജിലും കാട്ടി കൂട്ടിയത്..നീ നിന്നെ തന്നെയല്ലേ ഇവിടെ ഇല്ലാതാകുന്നത്...എന്റെ ആദുവിനെ വരച്ചു മോശമാക്കിയത് പോട്ടെന്നു വെക്കാം...പക്ഷെ എനിക്ക് അവന്റെയൊപ്പം നിന്നെ കാണാൻ കഴിയുന്നില്ലടി...ജീവനില്ലാത്തത് പോലെയുള്ള നിന്റെ ഈ കിടത്തം കാണുമ്പോ എനിക്ക് സഹിക്കാൻ കഴിയുന്നില്ല യാഷ..എനിക്ക് എന്റെ ആദുവിനോട് തന്നെ ദേഷ്യം തോന്നുന്നു..നിന്റെ കൂടെയുള്ള അവന്റെ കിടത്തം കണ്ടിട്ട്.. ഇപ്പൊ അവൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ പച്ചയായി അവനെ ഇഞ്ചിഞ്ചായി കൊന്ന് കളഞ്ഞേനെ..ഞാൻ ആഗ്രഹിക്കുന്ന നിന്റെ ശരീരത്തെ സ്വന്തമാക്കിയതിൽ..ഇല്ലാതെ പോയത് ഭാഗ്യം..നീ അവനെ കൊന്ന് കളഞ്ഞത് തന്നെ നന്നായി..അവനെയൊന്നും ഒരിക്കലും വെറുതെ വിടരുത്..നീ ചെയ്തത് തന്നെയാ ശെരി യാഷ..നീ ചെയ്തത് തന്നെ ശെരി... 

പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട്..ചെറിയൊരു തിരുത്ത്..അതെന്താന്ന് വെച്ചാൽ വേറൊന്നും അല്ല.. ഞാൻ ആഗ്രഹിക്കുന്നതും നീ ഒട്ടും ആഗ്രഹിക്കാത്തതുമായ ഒന്നാണ്...മുന്നേ നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് നിന്റെ കൂടെ കിടന്ന് നിന്റെ ശരീരത്തിന്റെ ആനന്ദമേറുന്ന സുഖം അനുഭവിച്ചു കൊണ്ട് ഒരു രാവ് പകലാക്കണമെന്ന്..പക്ഷെ എനിക്കിപ്പോ തോന്നുന്നത് എന്താന്ന് അറിയുവോ,,,ഒരു രാത്രിയല്ല...എല്ലാ രാത്രിയും പകലാവുമ്പോൾ എനിക്ക് നിന്റെ ചൂട് പറ്റിയ ശരീരത്തോടെ അടർന്നു മാറണം...വല്ലാതെ കൊതിയാവുന്നു യാഷ..ഇനിയെത്രനാൾ എന്ന് വെച്ചാ ഞാൻ ഇനിയും കാത്തിരിക്കുന്നത്...മോശം അല്ലേ...ഇത്രേം നാളും ക്ഷമയെ പിടിച്ച് നിർത്തി ഞാൻ ഇവിടം വരെ എത്തി...പക്ഷെ ഇനിയും എനിക്കതിന് കഴിയില്ല..നിന്നെ വേദനപ്പിക്കണമെന്നൊന്നും എനിക്കിപ്പോ തോന്നുന്നില്ല...പക്ഷെ വേദനപ്പിക്കും ഞാൻ..ആ വേദന നിന്നെ സുഖപ്പെടുത്തുന്ന വേദനയാണെന്ന് മാത്രം...അങ്ങനെയാ ഇപ്പോഴെത്തെ എന്റെ ആഗ്രഹം..ഇനിയും കാത്തിരിക്കാൻ വയ്യെടി യാഷ...എനിക്ക് നിന്നെ വേണം..ദാ ഇത്പോലെ ഒരു മുട്ട് സൂചി പോവാൻ മാത്രമുള്ള അകലത്തിൽ.."


അത്രയും പറഞ്ഞ് കൊണ്ട് ഞങ്ങൾക്ക് ഇടയിലുള്ള ആ ബോട്ടിൽ മാറ്റി എനിക്ക് അടുത്തോട്ടു വന്നു..അത്‌ കണ്ടപ്പോൾ ഷിയു അവനെ പിടിച്ചു മാറ്റാൻ വരുന്നത് നിഴൽ പോലെ കണ്ടതും ഞാൻ വേണ്ടന്ന് ഉള്ള അർത്ഥത്തിൽ കൈ ഉയർത്തി..നാവ് കുഴഞ്ഞു കൊണ്ടുള്ള അവന്റെ സംസാരം കേട്ടപ്പോ ഒരു പുതുമ തോന്നിയില്ല..കാരണം വേറൊന്നുമല്ല..ബോധത്തിൽ ഉള്ളപ്പോൾ പറയുന്നത് തന്നെ ഒരിക്കലും അവന് കിട്ടാത്ത ഓരോ കാര്യങ്ങളാണ്...അപ്പോഴാ ബോധം ഇല്ലാത്തപ്പോഴുള്ള അവന്റെ ഈ സംസാരം കേട്ടിട്ട് ഞാൻ പതറേണ്ടത്...ഒരിക്കലുമില്ല..

കൂടുതൽ കൂടുതൽ എന്നിൽ അടിപ്പിച്ചിരുന്ന് കണ്ണുകൾ അടച്ചവൻ എന്റെ മുഖത്തേക്ക് അടുപ്പിച്ച് വരുമ്പോ കള്ളിന്റെ ആ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുമ്പോൾ ഒറ്റ നിമിഷം എനിക്ക് അദ്നാനെ ഓർമ വന്നു പോയി...ഇതേ ലഹരിയിൽ തന്നെയല്ലേ അന്നവൻ എന്റെ ശരീരത്തെ സ്വന്തമാക്കിയത്..ഇപ്പൊ ഇവനും അത്പോലെ വരാൻ നോക്കുന്നുവോ..അതോ ഇങ്ങനെ വന്നാൽ എന്റെ സമനില തെറ്റുമെന്ന് കരുതിയോ ഇവൻ..പഴയതൊക്കെ ഓർമിപ്പിച്ച് എന്നേ തളർത്തിയിട്ട് കൊണ്ട് പോവാമെന്ന് ഇവൻ മനസ്സിൽ കണ്ടെങ്കിൽ അതിന് ഈ യാഷ ഒരു ജന്മം കൂടി ജനിക്കണം...അത്ര പെട്ടന്ന് ഒന്നും ഈ മനസ്സ് അലയില്ല..ആർക്കും അലട്ടാനും കഴിയില്ല...പകരം എന്നിൽ നുരന്നു പൊൻതുന്നത് വീണ്ടും പ്രതികരമാണ് ഐമൻ..നിന്റെ ചിന്ത തെറ്റി... 


കുഴഞ്ഞു കൊണ്ട് എന്റെ മാറിലേക്ക് വീഴാനിരിക്കുന്ന അവനെ ഞാൻ ഒരു തള്ളലിൽ പിടിച്ച് നിലത്തേക്ക് തള്ളിയിട്ടു...അപ്പോഴും യാതൊരു ബോധവും ഇല്ലാതെ അവൻ നാവ് കുഴഞ്ഞു കൊണ്ട് യാഷ യാഷ എന്ന് വിളിച്ചപ്പോ ഞാൻ ആ ബിയറിന്റെ ബോട്ടിൽ എടുത്ത് അവൻ വീണു കിടക്കുന്നിടത്ത് മുട്ട് കുത്തി ഇരുന്നു... 


"എന്റെ ആദുവിനെ കൊന്ന നിന്നെ ഞാൻ വെറുതെ വിടില്ല യാഷ,,,എനിക്ക് നിന്നെ അതേ വേദന നൽകി ഇഞ്ചിഞ്ചായി നഗ്ന ശരീരത്തോടെ ജീവന് വേണ്ടി നിലത്ത് പിടയുന്ന നിന്നെ എനിക്ക് കാണണം,,,ഞാൻ ആഗ്രഹിച്ചതൊക്കെ നേടിയെടുത്തിട്ട് എനിക്ക് നിന്റെ ഞാൻ പൂർണമാക്കിയ നിന്റെ ശരീരം കണ്ട് കൊണ്ട് തന്നെ നീ മരിക്കുന്നത് എനിക്ക് കാണണം,,,എന്നേയും എന്റെ കുടുംബത്തേയും കൊല്ലാൻ കാത്തിരിക്കുന്ന നിന്നെ എനിക്ക് പച്ചയായ ജീവനോടെ കൊല്ലണം,,,
ഞാനും എന്റെ കുടുംബവും ഏറെ സ്നേഹിച്ച ഞങ്ങളുടെ ആദുവിനെ കൊന്ന നീ പിടഞ്ഞു മരിക്കണം എന്നൊക്കെ പറഞ്ഞ ആ ഐമൻ തന്നെയാണോ ഇപ്പൊ ഈ പറഞ്ഞതൊക്കെ... 

എന്താ നീ പറഞ്ഞത്..ആദു ഇപ്പൊ ജീവനോടെ ഉണ്ടെങ്കിൽ അവനെ പച്ചയായ ജീവനിൽ നീ കൊല്ലുമെന്നോ...അത്‌ കേട്ടപ്പോൾ എനിക്ക് പൊട്ടി ചിരിക്കാനാ തോന്നുന്നത്...ഐമൻ തന്നെയാണോ ഇത് എന്ന് വരെ ചിന്തിച്ച് പോയി...പറഞ്ഞിട്ട് കാര്യമില്ലഡാ...ഇതൊന്നും നിന്റെ ഫോൾട് അല്ല...ദാ ഈ ബിയറിന്റെ ഫോൾട് ആണ്...ഈ സാധനം ആണല്ലോ ബോധമില്ലാതെ നിന്നെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്..

ഒരു രാത്രിയല്ല എല്ലാ രാത്രിയും എന്റെ ശരീരത്തിന്റെ ചൂട് പറ്റി നിനക്ക് പുലരണമല്ലെ...എടാ പുന്നാര മോനെ...നീ ബോധത്തിൽ അല്ലാതെ പോയി..അല്ലെങ്കിൽ ഇതിനുള്ള മറുപടി ഇപ്പോ തന്നെ ഞാൻ പറഞ്ഞേനെ...ബോധം ഉള്ളപ്പോൾ പറഞ്ഞാൽ നിനക്കത് ഓർമിക്കാം..ആ കുന്തം ഇല്ലാതെ പറഞ്ഞാൽ പറഞ്ഞിട്ട് എന്ത് കാര്യം..ഒരു കാര്യവും ഇല്ല..എന്തായാലും ബോധം ഇല്ലാതെയാണല്ലോ നീയൊതൊക്കെ പറഞ്ഞത്..ആ സ്ഥിതിക്ക് ബോധമില്ലാത്തപ്പോൾ തന്നെ ഞാൻ നിനക്ക് തരാനുള്ളത് തരാം..ബോധമേ ബോധം...അതില്ലാതെ പോയി അല്ലേ..."

കയ്യിലുള്ള ബോട്ടലിലെ ബാക്കിയുള്ള ബിയർ അവന്റെ മുഖത്തൂടെ ഒഴിച് കാലിയാക്കിയ ശേഷം ശക്തിയോടെ അതവന്റെ നെറ്റിയിൽ വെച്ച് പൊട്ടിച്ചു...അപ്പൊ തന്നെ ബ്ലഡ് ഒക്കെ വന്ന് താടിയിൽ കൂടിയൊക്കെ ഒലിച്ചിറങ്ങാൻ തുടങ്ങി...പതിയെ അവന്റെ ഉള്ള ബോധവും പോയിരുന്നു...അവസാന വാണിംഗ് കൊടുക്കാൻ ബോധത്തിൽ അല്ലാത്തോണ്ട് ഒന്നും പറയാൻ തോന്നിയില്ല..ആ ബോട്ടിൽ കാലിൽ നോക്കി വലിച്ചെറിഞ്ഞ് അവിടെയും വേദനിപ്പിച്ചു... 

"എനിക്ക് നിന്നെ കൊല്ലാൻ തോന്നുന്നില്ല ഐമൻ... കാരണം ഇത് വരെ ആദു ചെയ്തത്ര ഒന്നും നീ ചെയ്തില്ല...അതോണ്ടായിരിക്കും..വാക്കുകളാലെ നീയെന്നെ വേശ്യയാക്കുമ്പോൾ തിരിച്ച് വാക്ക് കൊണ്ട് തന്നെ ഞാനും നിന്നെ മുന്നിടുന്നു...ഒറ്റ നിമിഷം കൊണ്ട് എനിക്ക് കൊല്ലാനൊക്കെ അറിയാം...പക്ഷെ അതിന് തക്കതായ വല്ല കാര്യവും വേണ്ടടോ...അല്ലെങ്കിൽ എനിക്ക് എന്നോട് തന്നെ ഒരു അഭിമാനം തോന്നില്ല...അപ്പൊ ശെരിയടാ ചെർക്ക..ഈ റോഡിൽ തന്നെ നീ കിടക്ക്...ആരെങ്കിലും കണ്ടാൽ ചിലപ്പോൾ ഹോസ്പിറ്റലിലോ മറ്റോ കൊണ്ട് പോവുന്നേൽ കൊണ്ട് പോവട്ടെ...അപ്പൊ ഓക്കേ ബെയ് ബെയ്..."

അതും പറഞ്ഞ് ഞാൻ തിരിഞ്ഞപ്പോ ഷിയു ഇതൊക്കെ കണ്ട് ചുണ്ടും പല്ലും ഒരേപോലെ കടിച്ച് പിടിച്ച് കയ്യൊക്കെ ചുരുട്ടി പിടിച്ച് നിൽപ്പാണ്..അവനോട് വേഗം വാ എന്ന് പറഞ്ഞ് നമ്മള് ആാാ തെണ്ടിയെ മറികടന്ന് വീട്ടിലേക്ക് പോയി... 

"ഈ നിമിഷം തന്നെ നിനക്ക് അവനെ കൊല്ലാമായിരുന്നു യാഷ..ഇനിയും അവനെ വെച്ച് പൊറുപ്പിക്കുന്നത് ശെരിയല്ല...അത്‌ നമ്മളുടെ തോൽവി ആയിരിക്കും...അങ്ങനെ ആവാൻ പാടില്ല..അവനെ കൊല്ലുക തന്നെ വേണംടി..."

"നീയൊന്ന് അടങ് എന്റെ ഷിയുവെ..അവനെ കൊല്ലുകയാ വേണ്ടത് ചുമ്മാ വിടുകയാ വേണ്ടത് എന്ന് നമ്മക്ക് പിന്നീട് ആലോചിക്കാം...ഇപ്പൊ നീ നേരെ ചൊവ്വേ വീട്ടിലേക്ക് വിട്...അവിടെ ചെന്നിട്ട് വേണം എനിക്ക് വേറെന്തൊക്കെയോ പരിപാടി ഒപ്പിക്കാൻ...നിന്നെയൊന്നു എനിക്ക് ശെരിക്ക് കാണണമെഡാ.."

"വാട്ട്‌..ഞാനെന്ത് ചെയ്തു..ഹെലോ മാഡംജി...ഇത്രേം നേരം മൂക്കറ്റം കള്ളും കുടിച്ച് സംസാരിച്ചത് ഞാനല്ല.. ആ തെണ്ടി ബലാല് ഐമൻ ആണ്.. ബോധമില്ലാത്ത അവനോട് സംസാരിച്ചു നിന്റെ ബോധവും പോയോ.. അതോ ഓളുവിൽ നീ ആ ബിയറിന്റെ ടേസ്റ്റ് അറിഞ്ഞോടി..."

"അതേടാ..അപ്പൊ നീയതൊന്നും കണ്ടില്ലായിരുന്നൊ.. അപ്പൊ അത്രേം നേരം എന്ത് നോക്കി നിക്കുവായിരുന്നു നീ... ഞാൻ കരുതി നീ കണ്ട് കാണുമെന്ന്...ശ്യേ...ഒടുക്കത്തെ ടേസ്റ്റ് ആട അതിന്.. ഈ പുഴുങ്ങിയ ഫ്രൂട്സ് ഒക്കെ ജ്യൂസ് അടിച്ച് രണ്ട് മൂന്ന് ദിവസം ഫ്രിഡ്ജ്ൽ വെച്ച ശേഷം കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖം ഇല്ലേ...ഉഫ്..വായിൽ നിന്ന് വെള്ളം ഊറുന്നു...ബാക്കിയുള്ളത് അവന്റെ മോന്തേലോട്ട് ഒഴിക്കാതെ ഫുള്ളും കുടിച്ചാൽ മതിയായിരുന്നു.."

"ഹഹഹഹ...ഹഹഹഹ..എന്തുവാടി നീ ഈ പറയുന്നേ..പുഴുങ്ങിയ ഫ്രൂട്സ് അടിച്ച് രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ കുടിക്കുന്ന സാധനം വൈൻ ആണ്.. ഇത് അതല്ല...ഇത് വേറെ സാധനം..."

"അല്ലട..ഈ വൈനും ബിയറും ഒക്കെ ഒന്നല്ലേ.. ഓം ശാന്തി ഓം ഷാനേൽ നസ്രിയ കുടിക്കുന്ന സാധനം ഇല്ലേ..മുന്തിരി കൊണ്ടുണ്ടാക്കിയ വൈൻ..അതും ഇതും ഒന്നല്ല..? "

"ആർക്കറിയാം... എന്റെ അറിവിൽ അത്‌ രണ്ടും വേറെ വേറെ ആണെന്ന് തോന്നുന്നു..വൈൻ കുടിച്ചാൽ ഇത് പോലെ ഫിറ്റ്‌ ആവില്ലല്ലോ... "

"ഓഹോ.. താങ്കൾക്കും ഇതേ പറ്റി കൂടുതൽ വിവരം ഇല്ല...എന്നിട്ടാണ് എന്നേ കളിയാക്കിയത്..ഷിറ്റ് എല്ലാം ആ ചെറ്റയോട് ചോദിച്ചറിഞ്ഞാൽ മതിയായിരുന്നു അല്ലേടാ ഷിയു..."

"ഓ പിന്നെ.. ബോധം ഇല്ലാതെ കിടക്കുന്ന അവൻ മണിമണിയായി നിനക്ക്‌ എസ്‌പ്ലൈൻ ചെയ്ത് തരും... ചെന്നാലും മതി.."

അപ്പൊ ഈ രണ്ട് സാധവും വേറെ വേറെ ആണല്ലേ.. ആർക്കറിയാം..എന്തോരോ എന്തോ... അതിന്റെ സ്മെൽ മൂക്കിലേക്ക് എത്തുമ്പോൾ തന്നെ തല പെരുത്ത് വരുന്നു... ഇനി അത്‌ കുടിച്ചാലുള്ള അവസ്ഥ എന്തായിരിക്കും... സമ്മയിക്കണം... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

നാനുവിന്റെയും സിദ്ധുവിന്റെയും ഈ ഒരുമിപ്പ് കാണുമ്പോ യാഷയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു... ആ കോപ്പിനെയും കൂടി ഇങ്ങോട്ട് കൂട്ടിയാൽ മതിയായിരുന്നു...ഏത് നേരത്താണാവോ ആ കോപ്പൻ തെണ്ടി ഐമന് ആളെ ഇറക്കി കിഡ്നാപ് ചെയ്യാൻ തോന്നിയത്...എങ്ങാനും അവളിങ്ങോട്ട് വന്നാൽ ആ ജന്തു പഹയൻ അതിന്റെ പേരും പറഞ്ഞ് അവളെ പൂട്ടാൻ നോക്കും...ഇതെല്ലാം രാമചന്ദ്രൻ സാറിന് നേരെ പറഞ്ഞോണ്ട് നന്നായി...അല്ലെങ്കിൽ യാഷയെ എന്നേ അവൻ പൂട്ടിയേനെ...

നേരെത്തെ മോമിനെ വിളിച്ചപ്പോൾ കൂടുതൽ സംസാരിക്കാതിരുന്നത് മനപ്പൂർവം തന്നെയാണ്... കാരണം നാനുവിനെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ ഒറ്റ നിമിഷം കൊണ്ട് ഞാനെല്ലാം പറഞ്ഞ് പോയേനെ...അത്രക്ക് ലോല മനസ്സാണെയ്..ഹ്യൂഹി.. 

ഇപ്പൊ അവള് വീട്ടിൽ എത്തിയിട്ടുണ്ടാവുമെന്ന് ഓർത്തപ്പോ അപ്പാടെ ഞാൻ അവളെ വിളിച്ചു..

"താങ്കൾ വിളിക്കുന്ന വ്യക്തി ഇപ്പൊ തിരക്കിലാണ്... ദയവ് ചെയ്ത് പിന്നീട് വിളിക്കരുത്...പ്ലീസ്.."

എടി മൂദേവി...ആളെ പറ്റിക്കാമെന്ന് കരുതിയല്ലേ.. സൗണ്ട് മാറ്റി സംസാരിച്ചാൽ മനസ്സിലാവില്ലന്ന് കരുതിയല്ലേ... ആഹ അങ്ങനെ വിട്ടാൽ ശെരിയാവില്ല... കാണിച്ചു തരാടി...

വീണ്ടും ഞാൻ വീഡിയോ കാൾ ആയും വോയിസ്‌ കാൾ ആയും മെസ്സേജ് അയച്ചും കുറേ വിളിച്ചെങ്കിലും നോ റെസ്പോണ്ട്...പോരാഞ്ഞിട്ട് എന്നേ അങ്ങട് ബ്ലോക്ക് ആകേം ചെയ്തു...അവള് ദേഷ്യത്തിൽ ആണെങ്കിൽ ഞാനും പിടിച്ച ദേഷ്യത്തിലാണ്...നോക്കിക്കോഡീ മൂദേവി..ഞാൻ നാട്ടിൽ വന്നാ ഒരാഴ്ചത്തേക്ക് നിന്നോട് മിണ്ടില്ല.. എന്റെ നിഴലറ്റത്ത് പോലും അടുപ്പില്ല...സിനുവിനെ നീ ആ പഴയ ദേഷ്യത്തോടെയുള്ള സിനു ആക്കുകയാണല്ലേ...നിന്റെ ഉദ്ദേശം കൊള്ളാം...അതിൽ കേറി പിടിച്ചു തൂങ്ങാൻ എന്നേ കൊണ്ടും കഴിയും.. 

നിരാശ കാമുകനെ പോലെ ഞാൻ ബാൽക്കെണിയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ തോളിൽ തട്ടി കൊണ്ട് നാനുവന്നതും എന്നെയും കൂട്ടി അവിടെയുള്ള ചെയറിൽ ഇരുന്നു... 

"എന്താടാ സിനുവേ ചുമ്മാ നടക്കുന്നത്...ഇങ്ങനെയുള്ള നടത്തമൊന്നും ഞാനുള്ള കാലത്തൊന്നും കണ്ടിട്ടില്ലല്ലോ..എന്തെങ്കിലും ഒക്കെ ഒപ്പിച്ചു പോക്കാണല്ലോ പതിവ്.. എന്റെ ഡ്യൂഡ്ന് ഇതെന്ത് പറ്റി..."

"ഏയ്‌... അത്‌ നിന്റെ വെറും തോന്നൽ അല്ലേ...സിദ്ധുനെ കിട്ടിയപ്പോ നമ്മളല്ലേ പുറത്തായത്.. അപ്പൊ പിന്നെ ഞാൻ ഇങ്ങനെ അല്ലാതെ എങ്ങനെ നടക്കാനാ...ഹ്മ്മ് ഹ്മ്മ്മ്... പോ.. ദേ അവള് ഇപ്പൊ വിളിക്കും.."

"എന്തുവാ സിനുവേ നീയിങ്ങനെയൊക്കെ പറയുന്നത്.. അത്‌ പിന്നെ അവൾക്ക് ഞാൻ ഒരുമിച്ചു ഇരിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോ എനിക്ക് നിരുത്സാഹപ്പെടുത്താൻ പറ്റുമോ ഡ്യൂഡ്...

ഹ്മ്മ്...ഈ ഒന്നര വർഷം ഞാനില്ലാതെയുള്ള നിന്റെ ഓരോ നിമിഷവും എങ്ങനെയായിരുന്നെന്ന് പറഞ്ഞില്ല.. ഞാൻ എങ്ങനെ ആയിരുന്നെന്ന് എല്ലാം നീ കണ്ടറിഞ്ഞില്ലേ..ഇനി നിന്റെ ആ കാലം എങ്ങനെ ആണെന്ന് പറ..."

"ഒറ്റ വാക്കിൽ പറഞ്ഞാൽ ജീവിതത്തോട് തന്നെ മടുപ്പ് തോന്നുവായിരുന്നു...ഓരോ നിമിഷവും ആർക്കോ വേണ്ടി തള്ളി നീക്കും...നീ പോയതിൽ പിന്നേ എനിക്ക് ഒന്നിനോടും ഒരു താല്പര്യം തോന്നിയില്ല...ഉള്ള കാലം നീയായിരുന്നല്ലോ എന്റെ സ്‌ട്രെങ്ത്...പിന്നിൽ നിന്ന് എന്നേ എന്റെ ഡ്രീമിലേക്ക് എത്താനുള്ള വഴിയും നോക്കി നടക്കുവായിരുന്നില്ലേ നീ...

നീ പോയപ്പോ തന്നെ അതെല്ലാം പാതി വഴിയിൽ ഇടേണ്ടി വന്നു..ചിത്രകല എന്നുന്നേക്കുമായി ഉപേക്ഷിച്ചു പോയത് പോലെ...ഒരു മൂന്ന് മാസത്തോളം ഞാനത് മൈൻഡ് ചെയ്തതെയില്ല...പിന്നെ എന്നേ ഞാൻ തന്നെ മാറ്റിയെടുത്തു... ആർക്കോ വേണ്ടി ആ കലയെ തിരിച്ചു പിടിച്ചു...ലോകം അറിയുന്ന ചെറിയ ആർട്ടിസ്റ് ആയി മാറി ഞാൻ... 

പലപ്പോഴും വിജയം എന്നേ തേടി വരുമ്പോ പൂർണമായും എനിക്ക് വിജയിച്ചെന്ന് കരുതാൻ കഴിഞ്ഞില്ല... അവിടെയും നീയില്ലാത്ത ഒരു തോൽവി എന്നേ ഉടലെടുത്തു...നീയാഗ്രഹിച്ച നാലാൾക്കാർ അറിയുന്ന ആർട്ടിസ്റ് ആയി മാറുമ്പോ ആ സന്തോഷം പങ്കിടാൻ കൂടെ ആരുമില്ലാത്തത് പോലെയായിരുന്നു...തികച്ചും ശൂന്യത... 

ചില സമയത്ത് എനിക്ക് എന്നേ തന്നെ നിയന്ത്രിക്കാൻ കഴിയാറില്ല...തൊട്ടതിനും പിടിച്ചതിനും ദേഷ്യം തന്നെ.. ആരാ എന്താ എന്നൊന്നും നോക്കില്ല... ദേഷ്യം വന്നാൽ അത്‌ ഫാൻസ്‌കാരെന്നൊന്നും നോക്കാതെ ഒന്ന് കൊടുത്തെന്നു വരും...അത്രക്ക് കഠിനമായിരുന്നു...

അങ്ങനെ അതിനെയൊക്കെ തട്ടി കൊണ്ട് എന്നേക്കാൾ ദേഷ്യത്തോടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കയറി വന്നു...തികച്ചും എന്നേ പ്രാന്തനാക്കുന്നത് പോലെ...ഞാനൊന്ന് കയർത്തു സംസാരിച്ചാൽ അതിനേക്കാൾ ഇരട്ടിയായി എന്നെ ഭരിക്കാൻ വരും...അങ്ങനൊരുത്തി..."

"ഓഹോ...അപ്പൊ എന്റെ സിനുവിന് അവിടെ പ്രണയം മൊട്ടിട്ടു അല്ലേ...ബാക്കി നീ പറയേണ്ട...ഞാൻ തന്നെ പറയാം... 
അങ്ങനെ ഒരു സുപ്രഭാതത്തിൽ എടുത്തടിച്ച പോലെ നീ അവളോട് ഇഷ്ടം പറഞ്ഞു...പക്ഷെ ഇഷ്ടം പറയാൻ മാത്രം തമ്മിൽ എന്താ ഉണ്ടായതെന്ന് അറിയില്ല...കാരണമെന്തെന്നും അറിയില്ല...അങ്ങനെ അവളും നിന്നോട് ഇഷ്ടം പറഞ്ഞു...അങ്ങനെയല്ലേ സിനുവേ.."

ഏറെക്കുറെ നേരായ കാര്യം തന്നെ നാനു പറഞ്ഞപ്പോ എല്ലാം വിശദമായിട്ട് ഞാൻ പറഞ്ഞു...അവള് നമ്മുടെ വീട്ടിലേക്ക് വന്നതും അവിടെയുണ്ടായ പുകിലും പിന്നെ മാഗസിൻ പബ്ലിഷ് ചെയ്യുമ്പോൾ ഉണ്ടായ കാര്യവും എല്ലാം പറഞ്ഞു കൊടുത്തു...

"ഓഹ് മൈ ഗോഡ്...എന്റെ സിനുവിനെ നേരിടാൻ കരുത്തുള്ള അത്രക്ക് ധൈര്യമുള്ള ആ പെൺപുലി ഏതാണാവോ...എന്താ അവളുടെ പേര്..."

അത്ഭുതത്തോടെ അവനത് ചോദിച്ചപ്പോൾ ഞാൻ ചെറുതായി ഒന്ന് ചിരിച്ചു...ഇങ്ങനൊരു പുലികുട്ടിയാവാൻ കാരണം നാനുവിന്റെ പിൻബലവും കൂടെയല്ലേ എന്നോർത്തിട്ട്....

"എന്താ സിനുവേ അവള്ടെ പേര്..."

"മിലു..."

നേരെത്തെ സിദ്ധുവിനോട് യാഷയെ കുറിച്ച് യാതൊന്നും പറയേണ്ടന്ന് ഞാൻ പറഞ്ഞിരുന്നു... യാഷയെ മനസ്സിൽ കരുതി ഞാനതൊക്കെ പറഞ്ഞപ്പോ ആകാംഷ മൂത്ത് പേരെന്താന്ന് ചോദിച്ചപ്പോൾ ബേബി വിളിക്കുന്ന ആ പേരങ് കാച്ചി...അപ്പൊ മിലു എന്ന് പറഞ്ഞോണ്ട് അവൻ നെറ്റി ചുളിച്ചതും കൂടുതൽ ആ ടോപിക് നീട്ടി വലിച്ച... ഭാഗ്യത്തിന് ഫോട്ടോ ചോദിക്കാത്തത് നന്നായി... അല്ലെങ്കിൽ ഞാൻ കുടിങ്ങിയേനെ... 

വീട്ടിൽ എത്തിയ ഇവനൊരു സർപ്രൈസ് ആയിട്ട് യാഷ... അവിടെയുള്ളവർക്ക് നാനു സർപ്രൈസ്... വൗ.. സർപ്രൈസോട് സർപ്രൈസ്... ഇനി ഒക്കെ അൽകുൽത്ത് ആവുമോന്നാ എന്റെ പേടി...

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

എന്തോ സ്വപ്നം കണ്ടോണ്ട് പില്ലോയും കെട്ടിപിടിച് ആകാശവും നോക്കി ഇരിക്കുന്ന ഷിയുന്റെ അടുത്തേക്ക് മെല്ലെ പമ്മി പമ്മി പോയി...ഞാൻ അടുത്തുള്ള കാര്യമൊന്നും അവൻ അറിയുന്നില്ല... 

"ഇനു,,, "

അവന്റെ കാതോരം അടുപ്പിച്ച് ഞാൻ മെല്ലെ മൊഴിഞ്ഞപ്പോൾ നേരെത്തെ കണ്ട അത്ര എക്സ്പ്രഷൻ ഇട്ട് ഇനുന്ന് പറഞ്ഞോണ്ട് അവൻ ചുറ്റും നോക്കിയതും അതിനിടയിൽ എന്നെ കണ്ട് അവനൊന്ന് പകച്ചു... 

"എടാ ഷിയു...ഞാൻ കുറെ നേരായി ചോദിക്കുന്നു...എന്താ നിനക്ക് പറ്റിയത്...നേരെത്തെ കാശിന് ചോദിച്ചപ്പോൾ നീ ഇനുന്ന് പറഞ്ഞു...ഇപ്പൊ ഫുഡ് കഴിക്കാൻ വേണ്ടി വിളിച്ചപ്പോൾ വീണ്ടും ഇനു.. സത്യത്തിൽ എന്തുവാ നിന്റെ പ്രശ്നം...എന്തിനാ നീ കൂടെ കൂടെ ഇനു ഇനുന്ന് പറയുന്നത്... എന്തെങ്കിലും ഉണ്ടെങ്കിൽ അതിപ്പോ തന്നെ പറയണം...ഇനു ഇനുന്ന് പറയുന്നത് ആ വീട്ടിലെ ഇനുവാണോ...നീയും അവളും തമ്മിൽ എന്താ...അവളെയും കിനാവ് കണ്ടിരിക്കാൻ മാത്രം എന്താ..you love her..? "

എടുത്തടിച്ച പോലെയുള്ള എന്റെ ചോദ്യം കേട്ട് അവൻ നിന്ന് പരുങ്ങിയതും പില്ലോ ബെഡിലേക്ക് വലിച്ചെറിഞ്ഞ് ചോദിച്ചതിന് ഒരു മറുപടി തരാതെ അവൻ നൈസ് ആയിട്ട് മുങ്ങാൻ നിന്നപ്പോ ഞാൻ കയ്യോടെ പൊക്കി അവനെ ബെഡിലേക്ക് തള്ളിയിട്ട് ഷാൾ കൊണ്ട് കാൽ രണ്ടും കൂട്ടി കെട്ടി ഞാൻ ഭീഷണിപ്പെടുത്തി കൊണ്ട് അവനോട് പറയാൻ പറഞ്ഞു... 

അവനൊന്നും പറയാത്തത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നതും ഞാൻ നേരെത്തെ എന്തോ അവൻ പോക്കറ്റിൽ ഇടുന്നത് കണ്ടത് ഓർമ വന്നതും ഞാനവന്റെ പോക്കറ്റ് തപ്പാൻ തുടങ്ങി... കോപ്പൻ ആണേൽ സമ്മതിക്കാതെ എന്റെ കയ്യിലൊക്കെ നുള്ളിയും കടിക്കാൻ വരുന്നത് പോലെയൊക്കെ കാട്ടുന്നു... അപ്പൊ തന്നെ കാല് കെട്ടിയത് പോലെ അവന്റെ കയ്യും പിടിച്ച് കെട്ടി...മര്യാദക്ക് ചോദിച്ചാൽ പറയാൻ കഴിയില്ലല്ലേ... 

പോക്കറ്റിൽ നിന്ന് പേപ്പർ കിട്ടിയപ്പോ ഞാനത് എന്തെന്ന് അറിയാനുള്ള ത്വരയിൽ വേഗം മടക്കൊക്കെ നിവർത്തി എന്താ അതിൽ എഴുതിയിരിക്കുന്നത് എന്ന് വായിക്കാൻ നിന്നപ്പോൾ അവൻ കാൽ കൊണ്ട് എന്നെ വീഴ്ത്തിയതും സ്പോട്ടിൽ തന്നെ ചെന്നിടിച്ചത് ചെറിയ ടേബിളിൽ ആയിരുന്നു...കൈ തട്ടി അവിടെയുള്ള പാത്രത്തിലെ വെള്ളം മറിഞ്ഞു...അതും ആ പേപ്പറിൽ തന്നെ... 

കണ്ണുകൾ മിഴിച്ചു ഞാൻ ആ പേപ്പറിൽ തന്നെ നോക്കി ഷിയുനെ നോക്കിയപ്പോ എന്നെ ചുട്ട് കൊല്ലാനുള്ള പകപ്പോടെ നോക്കുന്ന അവനെ കണ്ടപ്പോൾ ഒരുനിമിഷം ഞാൻ പകച്ചു പോയോന്ന് ഒരു ഡൌട്ട്...വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ആ പേപ്പർ എടുത്തപ്പോ തന്നെ അത്‌ രണ്ട് കഷ്ണമായി കീറിയിരുന്നു...മാത്രല്ല അതിലുള്ള എഴുത്ത് പോലും മാഞ്ഞിരുന്നു... 

എനിക്ക് അത്‌ വായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തിലും അത്‌ കീറി കളഞ്ഞല്ലോ എന്നുള്ള ദേഷ്യത്തിലും പരസ്പരം നോക്കി നിന്നു... പെട്ടന്ന് അവൻ എടീ നാറി എന്ന് ഉറക്കെ ശബ്‌ദിച്ചോണ്ട് തുള്ളി തുള്ളി എന്നെ ആക്രമിക്കാൻ വരുന്ന അവനെ കണ്ടതും ഞാൻ ജീവനും കൊണ്ട് ഈ നാട്ടുകാരിയല്ലേ എന്ന ഭാവത്തിൽ ഒരോട്ടം ആയിരുന്നു... 


◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇ ◇

എങ്ങനൊക്കെയോ കയ്യിലെയും കാലിലെയും കെട്ട് അഴിച് അവൻ എന്റെ പിന്നാലെ വരാൻ തുടങ്ങി... എന്നെ കൊല്ലാൻ പകപ്പോടെയുള്ള അവന്റെ നോട്ടവും ഭാവവുമൊക്കെ കണ്ടപ്പോൾ ശെരിക്കും ഞാൻ പേടിച്ചിരുന്നു...ഇത് വരെ അവനിൽ ഇങ്ങനൊരു മുഖം കണ്ടിട്ടില്ല...അതോണ്ടായിരിക്കും..

ഓടിയോടി ഞാൻ മോളിയാന്റിയുടെ സാരി തുമ്പും പിടിച്ച് മൂപത്തിയുടെ പിന്നിൽ നിന്നു...ആന്റി ആണേൽ ചുമരിൽ തൂക്കിയിട്ട കുരിശും നോക്കി പ്രാർത്ഥിക്കുന്ന തിരക്കിലും..ആ ദേഷ്യത്തിൽ ആന്റി എന്റെ കയ്യിനിട്ട് ഒരടി തന്നതും ഞാൻ ഷിയുനേ ചൂണ്ടി കാണിച്ച് അവൻ എന്റെ പിന്നാലെ വന്നിട്ടാണെന്ന് പറഞ്ഞു...എല്ലാം അവന്റെ നെഞ്ചത്തോട്ടു ഇട്ടു... ബുഹഹ...

പ്രാർത്ഥനയുടെ ഇടയിൽ ആയതോണ്ട് ആന്റി ഒന്നും പറഞ്ഞതും ഇല്ല...അതിന്റെയൊരു റെസ്‌പെക്ട് നമ്മളും കൊടുത്തു...പ്രാർത്ഥനയുടെ സദസ്സിൽ അടിപിടി കൂടാനൊന്നും പറ്റില്ലല്ലോ..ആന്റിയുടെ പ്രാർത്ഥന കഴിയുന്നത് വരെ നമ്മള് രണ്ടാളും പല്ലുകൾ കടിച്ച് പിടിച്ച് പരസ്പരം നോക്കി നിന്നു...ആ കോപ്പന്റെ മോന്തേൽ ആണേൽ ടിപ്പർ ലോറി മണ്ണ് തട്ടി പോയ മുഖഭാവമാണ്...ഒന്ന് നേരെ ചൊവ്വേ ശ്വാസം പുറത്തേക്ക് വിടണമെങ്കിൽ ജെസിബി വന്ന് മണ്ണ് നീക്കേണ്ടി വരും... 

എന്നാലും എന്റെ പക്കൽ നിന്ന് ആ പേപ്പർ കീറിയതിൽ അവനെന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കുന്നത്...ഇനി ശെരിക്കും ഇനു കൊടുത്ത ലവ് ലെറ്റർ ആണോ...ഈ പൊട്ടൻകളി കളിക്കുന്ന ഇവനൊക്കെ എങ്ങനെ ലെറ്റർ കൊടുക്കാൻ തോന്നി.. ഇനുവിന്റെ കണ്ണിന് എന്തോ ഒരു കുഴപ്പം ഉണ്ട്... അല്ലാതെ അവളിങ്ങനെ കൊടുക്കില്ല...ഇനിയത് ഞാൻ കരുതുന്നത് പോലെ ലവ് ലെറ്റർ അല്ലെങ്കിലോ...ഷിറ്റ്...ആകെ കൂടി വല്ലാത്തൊരു അവസ്ഥ ആണല്ലോ... 

"എന്താ നിങ്ങടെ പ്രശ്നം..."

പ്രാർത്ഥനയൊക്കെ നല്ല രീതിയിൽ കഴിഞ്ഞ് ആന്റി നടുവിൽ കൈ വെച്ച് നമ്മളോട് അങ്ങനെ ചോദിച്ചതും ഞാൻ വീണ്ടും സാരി തുമ്പും പിടിച്ച് ഒരു സേഫ്റ്റിക്ക് വേണ്ടി ആന്റിക്ക് പിന്നിലായി നിന്നു... 

"എന്റെ മോളിയാന്റി..ഈ തലതെറിച്ച സാധനം മിക്കവാറും എന്റെ കൈ കൊണ്ട് തന്നെ ചാവും... ഇവള്ടെ കാമുകന്റെ സിസ്റ്റർ ഇനായ ഇല്ലേ..അവള് എന്നോട് ഒരു കാര്യം ഏല്പിച്ചിരുന്നു...അവൾക്കെന്തോ ക്രാഫ്റ്റ്സ് ഒക്കെ ഉണ്ടാക്കാൻ വേണ്ടിയുള്ള പാർട്സ് ഒക്കെ വാങ്ങാൻ ഒരു ലിസ്റ്റ് തന്നിരുന്നു...അത്‌ ഒറ്റ നിമിഷം കൊണ്ട് ഈ പിശാച് കീറി കളഞ്ഞു...ഞാനെന്ത് ചെയ്യും...ഇതിനെയൊക്കെ തല്ലി കൊല്ലണ്ടേ...പറ ആന്റി..."

എന്റമ്മോ ഇത്രക്ക് കലിപ്പ് എന്തിനാ...ഒരു ലിസ്റ്റ് അതല്ലേ ഞാൻ കീറിയുള്ളു...അതിനാണ് നിന്ന് തുള്ളുന്നത്...അത്‌ തിരിച്ച് കിട്ടണമെങ്കിൽ അവളെ വിളിച്ച് ചോദിച്ചാൽ പോരെ...കാര്യം സിമ്പിൾ...
അല്ല ബട്ട്‌ എന്ത് അർത്ഥത്തില നേരെത്തെ ഇവനും അവളും ഒരുമാതിരി പൈങ്കിളി പിള്ളേരെ പോലെ ബൈ പറഞ്ഞു കളിച്ചതും ഇവൻ കിനാവ് കണ്ടിരുന്നതും,,,അതെല്ലാം എന്ത് അർത്ഥത്തില... എന്തോ കാര്യമായ കാര്യമുണ്ട്... മിക്കവാറും ആന്റിയുടെ മുന്നിൽ നിന്ന് ഊരാൻ വേണ്ടി ചുമ്മാ കളവ് പറഞ്ഞതായിരിക്കും ഇവൻ...പഠിച്ച കള്ളൻ തന്നെ...പക്ഷെ അതീ യാഷയുടെ മുന്നിൽ ചിലവാകില്ല...ആഹ...എല്ലാം ഞാൻ വഴിക്ക് വഴിയായി അന്വേഷിക്കുന്നുണ്ടെടാ...ഇന്നീ രാവ് പുലരുമ്പോഴേക്കും ഞാൻ യഥാർത്ഥ സത്യം എന്താണെന്ന് അറിയും...ഇല്ലെങ്കിൽ ഈ യാഷയുടെ പേര് അങ്ങ് വെട്ടി കളഞ്ഞ് വേറെ വല്ല പേരും ഇട്ടൊ.. ഇത് യാഷയുടെ വാക്കാണ്...വെറും വാക്കായി കാണേണ്ട...

അവനത് പറഞ്ഞപ്പോ ആന്റിയെന്നെ നോക്കി പേടിപ്പിച്ചതും ഞാൻ അവനെന്നെ കാൽ തട്ടി വീഴ്ത്തിയതോണ്ടാ കീറിയത് എന്നൊക്കെ പറഞ്ഞൊപ്പിച്ചു...ഞങ്ങൾക്ക് ഇടയിൽ നിന്നിട്ട് കാര്യമില്ലന്ന് തോന്നിയ ആന്റി എന്തെങ്കിലും ഒക്കെ ആകെന്ന് പറഞ്ഞ് ചെവിയും പൊത്തി പോയി..ആന്റി പോവാൻ കാത്ത് നിന്നത് പോലെ ആ ബ്ലഡി ഷിയു എന്റെ മുതുകിൽ പിടിച്ചു വലിച്ച് സോഫയിൽ കമിഴ്ത്തിയിട്ട് പുറത്ത് ചെണ്ട കൊട്ടുന്നത് പോലെ കൊട്ടാൻ തുടങ്ങിയതും ഞാൻ കിടന്ന് നിലവിളിക്കാൻ തുടങ്ങിയില്ലേ... 

അതൊന്നും കെട്ടില്ലെന്ന് നടിച്ചോണ്ടുള്ള അവന്റെ അടിയിലും പിടിയിലും ഞാൻ ചാവാനായി...ഒന്നും പ്രതികരിക്കാൻ കഴിയാതെ പൂർണമായും അവശയായിരുന്നു...അതൊന്നും വക വെക്കാതെ അവൻ എന്നെ പഞ്ഞിക്കിടുന്ന ശബ്ദം കേട്ട് ആന്റി കിച്ചണിൽ നിന്ന് ചട്ടുകം എടുത്ത് അവന്റെ പിന്നാലെ ഓടി...

ഹോ...ഈ ആണുങ്ങൾക്ക് ഇത്ര ഉറപ്പ് ഉള്ള കാര്യം ഇപ്പോഴാ മനസ്സിലായത്...ഇരുമ്പ് വടിയെടുത്ത് അടിക്കുന്ന വേദനായ...ഹൗ,,ഇനിയെന്റെ നടു എന്തിന് കൊള്ളും...മുടി പിടിച്ച് വലിച്ചിട്ട് തലയും വേദനിക്കുന്നു..കണ്ണീന്നും ചെവീന്നും പൊന്നീച്ചയല്ല പാറുന്നത്,,,വല്ല ദിനോസറും ഇറങ്ങി പോവുന്നതാ ഞാൻ കണ്ടത്...എന്നാലും ഇത്രക്ക് ഒന്നും വേണ്ടായിരുന്നു ഷിയുവേ..ഒന്നുമല്ലേലും ഒരു പഞ്ചപ്പാവം അല്ലേ ഞാൻ...

"വേദനിക്കുന്നുണ്ടോ കൊച്ചേ..."

അവനുള്ളതൊക്കെ കൊടുത്ത് വന്നിട്ട് എന്റെ മുഖഭാവം കണ്ട് ആന്റി ചോദിച്ചപ്പോൾ ഞാൻ അതെന്നുള്ള അർത്ഥത്തിൽ തലയാട്ടിയപ്പോൾ ആന്റി വേദനയുള്ള സ്ഥലത്ത് ഒക്കെ തടവി തരാൻ തുടങ്ങി...ഇടയിൽ ആ തെണ്ടി ഷിയു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടപ്പോൾ ഞാൻ കൂടുതൽ മൈൻഡ് ചെയ്യാൻ നിന്നില്ല..എന്നെ ഇത്രയൊക്കെ ചെയ്ത് വെച്ചിട്ടും എന്റെ പട്ടി മൈൻഡ് ചെയ്യും... 

"സിദ്ധു വിളിച്ചിരുന്നോടി കൊച്ചേ.."

"ദേ ആന്റി...ആ പോയവരെ കുറിച്ച് എന്നോട് ഒന്നും ചോദിക്കേണ്ട..എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല..അങ്ങോട്ട് വിളിച്ചപ്പോൾ ആർക്കും എടുക്കാൻ തോന്നിയില്ലല്ലോ..എത്ര തവണ ഞാൻ വിളിച്ചിരുന്നു മെസ്സേജ് അയച്ചിരുന്നു..അവർക്ക് വാശിയോടെ നിൽക്കാൻ കഴിയുമെങ്കിൽ എനിക്ക് വാശിയോടെ ഇരിക്കാനും കഴിയും...അവര് എന്താന്ന് വെച്ചാൽ ചെയ്യട്ടെ...എനിക്കും എന്റെ ഇഷ്ടത്തിനും നഷ്ടത്തിനും ഒത്തു നിൽക്കാൻ അറിയാം..

ഇവിടുന്ന് പോവുന്നത് വരെ എല്ലാരും എങ്ങനെയായിരുന്നു...ആ സിദ്ധു അങ്ങ് എത്താൻ കാരണം തന്നെ ഞാൻ അല്ലേ..ഞാൻ സിനുനോട്‌ കെഞ്ചി കെഞ്ചി പറഞ്ഞതോണ്ടല്ലെ അവളെയും കൂട്ടി പോയത്...പോരാത്തതിന് സിനു ഇപ്പൊ ഒരു സിങ്ങർ ആയതും ഞാൻ കാരണമല്ലേ...അവനെ തള്ളി പറഞ്ഞയച്ചില്ലെങ്കിൽ ഈ പദവി അവന് കിട്ടുമായിരുന്നോ...ഇല്ലല്ലോ...അതിന്റെയൊന്നും നന്ദി ആർക്കും എന്നോടില്ല...അതോണ്ട് എനിക്ക് അവരെ കുറിച്ച് ഒന്നും അറിയേം വേണ്ട...ആരും വിളിക്കേം വേണ്ട..."

നേരെത്തെ സിനു വിളിച്ചപ്പോൾ ഞാൻ മനഃപൂർവം തന്നെയാ എടുക്കാത്തിരുന്നത്...സോഷ്യൽ മീഡിയയിൽ ഒക്കെ സിനുവിനെ കുറിച്ച് അറിയുന്നോണ്ട് അവൻ സിങ്ങർ ആയെന്ന കാര്യം അറിയാൻ പറ്റി...അല്ലെങ്കിൽ അതും അറിയില്ല... 

"അയ്യോ ഞാനൊന്നും ചോദിച്ചില്ലായെ..."

ഫുടൊക്കെ കഴിച്ചു ഞാൻ ഷിയുന്റെ പിന്നാലെ അവൻ അറിയാതെ കൂടി നിന്നു...ഞാൻ ഇനുവിനെ വിളിക്കാമെന്ന് കരുതിയാലോ എന്ന് ചിന്തിച്ച് നിൽക്കുവാ...എന്ത് പറഞ്ഞിട്ടാ വിളിക്കാ...ചുമ്മാ വിളിക്കുമ്പോൾ അവളെന്താ വിചാരിക്ക...ഇനി ഏക വഴി എന്തെന്നാൽ ആ ലിസ്റ്റ് എന്റെ കയ്യിൽ നിന്ന് കീറി പോയി,, എന്തൊക്കെയാ ഐറ്റംസ് എന്ന് വെച്ചാൽ പറഞ്ഞു താ എന്ന് ചോദിച്ചാൽ പോരെ...വൗ.. 

"എന്താണാവോ മാഡംജി ഈ രാത്രിയിൽ.."

"അത്‌ പിന്നെ ഇനു,,,നീ നേരെത്തെ ഷിയു,,, ഐ മീൻ ഷിയാന്റെ കയ്യിൽ എന്തോ ഒരു ലിസ്റ്റ് കൊടുത്തില്ലായിരുന്നോ...അത്‌ അറിയാതെ എന്റെ കയ്യിൽ നിന്ന് കീറി പോയെടി...നീ അതൊന്ന് വാട്സ്ആപ്പ് ചെയ്യോ...അറിയാണ്ട് പറ്റി പോയതാ..സോറി.."

"ലിസ്റ്റോ...എന്ത് ലിസ്റ്റ്...ഞാനൊന്നും കൊടുത്തില്ലല്ലോ...എന്തുവാ യാഷ നീയീ പറയുന്നത്.."

"ഷിയു അല്ലേ പറഞ്ഞത് നീയെന്തോ വാങ്ങാൻ വേണ്ടി അവനെ ഏല്പിച്ചിരുന്നെന്ന്...ഒരു പേപ്പറിൽ ലിസ്റ്റ് കൊടുത്തു എന്നൊക്കെ...അതാ എന്റെ കയ്യിൽ നിന്ന് കീറി പോയത്..."

"വാട്ട്‌...അത്‌ ലിസ്റ്റോ..എന്ത് ലിസ്റ്റ്...അയ്യോ അത്‌ ലിസ്റ്റ് ഒന്നുമല്ല...അപ്പൊ അവനത് വായിച്ചില്ലേ..ഞാൻ അങ്ങനെ ലിസ്റ്റ് ഒന്നും കൊടുത്തതല്ല...വേറെ ഒന്നാണ്.."

"അപ്പൊ പിന്നെ വേറെന്താ...സത്യം പറയെടി കോപ്പേ... ഞാൻ നേരെത്തെ രണ്ടിനെയും നോട്ടം ഇട്ടതാ...നേരെ ചൊവ്വേ കാര്യം പറഞ്ഞ് വെച്ചിട്ട് പോ..എന്നിട്ട് വേണം എനിക്ക് അവനിട്ട് രണ്ട് കൊടുക്കാൻ.."

"അതോ,,,അത്‌ പിന്നെ ഞാൻ,,,അത്‌,,,ഞാൻ,,,"

"നിന്ന് പെരുങ്ങാതെ കാര്യം പറയെടി...അല്ലേൽ വേണ്ട ഞാൻ തന്നെ പറയാം..നിനക്ക് അവനെ ഇഷ്ടമാണ് അത്‌ നീ അവനോട് പറഞ്ഞു...അതല്ലേ കാര്യം...അല്ലേടി..
ഇനു..എന്താ നീയൊന്നും മിണ്ടാത്തത്..മോളേ ഇനുവേ.."

"ഒന്ന് പോ എന്റെ യാഷ.."

വേറൊന്നും പറയാതെ അവളത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തപ്പോ ഞാൻ വീരപ്പനെ പോലെ ഷിയുനെ നേരിടാൻ തയ്യാറായി നിന്നു..വിടില്ലടാ നിന്നെ ഞാൻ..ഫോൺ അവിടെ ചാടിയിട്ട് ഞാൻ അവന്റെ അടുത്തേക്ക് പോവാൻ നിന്നപ്പോ കോപ്പൻ അവിഞ്ഞ ചിരിയോടെ എന്റെ പിന്നിൽ തന്നെ ഇതെല്ലാം കേട്ട് കൊണ്ട് നിൽപ്പുണ്ട്...

ഞാനെന്തോ അങ്ങോട്ട് പറയുന്നതിന് മുന്നേ അവനെന്റെ വായയും പൊത്തി പിടിച്ച് ഡോർ ലോക്ക് ചെയ്തിട്ട് എന്നെയും കൂട്ടി സോഫയിൽ ഇരുന്നു.. 

"അത്‌ പിന്നെ എന്റെ യാഷ,,,ആക്ച്വലി ഞാൻ എങ്ങനെ നിന്നോട് സത്യം പറയും..മുന്നേ ഞാൻ വീരവാദം പറഞ്ഞതല്ലേ നിന്നോട്..പ്രേമിച്ചു നടക്കാനൊന്നും എനിക്ക് സമയമില്ല അതൊക്കെ ഫുൾ വേസ്റ്റ് ആണ് എന്നൊക്കെ...പക്ഷേ ഇങ്ങനെയൊക്കെ ആയി തീരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...പെട്ടന്നൊരാൾ ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞാൽ അതെങ്ങനെ റിജെക്ട് ചെയ്യാൻ തോന്നും...മോശം അല്ലേടി.."

"അവൾക്ക് ക്രാഫ്റ്റ് ഉണ്ടാക്കാൻ വേണ്ടിയുള്ള സാധനങ്ങളുടെ ലിസ്റ്റ് ആണ്,,,കോപ്പാണ്,,എന്തൊക്കെ ആയിരുന്നു..ഉള്ള കളവ് മൊത്തം നീ പറഞ്ഞിട്ട് പോരാത്തതിന് ആ കള്ളത്തിന്റെ പേരും പറഞ്ഞ് നീയെന്നെ കൊന്നില്ലന്നെയുള്ളൂ...നല്ലോണം കൂടി പോയ് ഷിയു..നല്ലോണം കൂടിപോയി...എന്നോട് ഇതൊന്നും വേണ്ടായിരുന്നു..."

സങ്കടപ്പെട്ടോണ്ട് ഞാനത് പറഞ്ഞപ്പോ സോറിയെടിന്നും പറഞ്ഞു അവനെന്നെ സോപ്പിടാൻ തുടങ്ങി..ബ്ലഡി ഫൂൾ 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ ഫുൾ മീഡിയക്കാരൊക്കെ ആയി നല്ല തിരക്കിൽ ആയിരുന്നു...ഞാൻ പുറത്തിറങ്ങാൻ കാത്ത് നിന്നത് പോലെ എല്ലാവരും ചുറ്റും കൂടി നിന്ന് പലതും ചോദിക്കുന്നുണ്ടെങ്കിലും കൂടെയുള്ള രണ്ട് സെക്യൂരിറ്റിമാര് അവരെയൊക്കെ പിടിച്ച് നിർത്തി... ഇടയിൽ ആരൊക്കെയോ ഫോട്ടോ എടുത്തോട്ടെ എന്നൊക്ക ചോദിച്ചു വന്നപ്പോൾ ഒരു മടിയും ഇല്ലാതെ നിന്ന് കൊടുത്തു...അത്ര പോലും മീഡിയക്ക് മുന്നിൽ വാ തുറന്നില്ല...കാരണം വേറൊന്നും അല്ല...പണ്ടേ ഇത് ഇങ്ങനെ തന്നെയാണ്...ഇന്റർവ്യൂനും ഫോട്ടോ എടുപ്പിനും മാത്രമേ ക്യാമറയുടെ മുന്നിൽ നിൽക്കാറുള്ളു..മീഡിയ പണ്ട് തൊട്ടേ ഇഷ്ടമല്ല...വേറാർക്കും തല വെച്ച് കൊടുത്താലും അവരുടെ മുന്നിൽ മാത്രം ഇല്ല...എഹേം... 

അതിന്റെയൊക്കെ ഇടയിൽ ഞാൻ നാനുവിനെ നല്ലോണം ശ്രദ്ധിച്ചിരുന്നു...എന്നെയും നോക്കി ചിരിച്ചു നിൽക്കുന്നു...ഫസ്റ്റ് ടൈം ആണല്ലോ അവനിതൊക്കെ കാണുന്നത്...അതും അവന്റെ എല്ലാമെല്ലാമായ ഞാൻ...അപ്പൊ പിന്നെ സന്തോഷം ഇല്ലാതിരിക്കുമോ.. 

വീട്ടിലേക്ക് പോവാൻ വേണ്ടി ഡ്രൈവർ നമ്മളെയും കാത്ത് അവിടെ നിൽപ്പുണ്ട്...എല്ലാവരും വണ്ടിയിൽ കയറിയിട്ടും ആ കോപ്പൻ സണ്ണിയെ കാണാഞ്ഞിട്ട് നോക്കിയപ്പോ അവനുണ്ട് മീഡിയയുടെ മുന്നിൽ ഹീറോയെ പോലെ നിൽക്കുന്നു..ആ നിൽപ് കണ്ടാൽ തോന്നും അവനാ സെലിബ്രിറ്റിയെന്ന്...പാവം ചെക്കൻ..ബട്ട്‌ മീഡിയക്കാർ ആരും തന്നെ അവനെ മൈൻഡ് ചെയ്യുന്നില്ലന്ന് മാത്രം...ബുഹഹ..

നാനു അവനെ വിളിച്ചപ്പോഴാണ് ആള് ബോധത്തിൽ വന്നതും എല്ല്ലാരോടും ബൈ ബൈ പറഞ്ഞ് വണ്ടിയിലേക്ക് കയറിയതും...

"ഈ മീഡിയക്കാരുടെ ഒരു കാര്യമേ..എന്റെയീ സൗന്ദര്യം കണ്ടിട്ട് അവർക്കൊന്നും നിക്ക പൊറുതിയില്ല..അവരൊക്കെ പറയുവാ എനിക്ക് വല്ല സിനിമയിലും കേറിക്കൂടെന്ന്...ബട്ട്‌ എനിക്ക് അതിനോടൊന്നും ഒട്ടും താല്പര്യം ഇല്ലാത്തോണ്ട് ഇല്ലന്ന് തന്നെ പറഞ്ഞു...എന്ത് ചെയ്യാനാ..എല്ലാവർക്കും കൊടുക്കേണ്ട സൗന്ദര്യം കർത്താവ് എനിക്കായി തന്നേക്കുന്നു..ഈ കർത്താവിന്റെ ഒരു കാര്യമേ.."

എന്നൊക്കെ തുടങ്ങി അവന്റെ ഒടുക്കത്തെ ആറ്റിട്യൂടും തള്ളും കേട്ടിട്ട് ഡ്രൈവർ വരെ വാ തുറന്ന് അവനെ അടിമുടി നോക്കാൻ തുടങ്ങി..നാനു അവന്റെ കഴുത്തിൽ പിടിച്ചു ഞെരിക്കിയ ശേഷം ഡ്രൈവറോഡ് വേഗം വണ്ടിയെടുക്കാൻ പറഞ്ഞു... 

നാനുവിനെ കണ്ടാൽ മോമിന്റെയും ബാക്കിയുള്ളോരുടെയും എക്സ്പ്രഷൻ എന്തായിരിക്കുമെന്ന് ആലോചിച്ച് എനിക്ക് തീരെ ക്ഷമ ഇല്ലാത്തത് പോലെ..എന്തിരുന്നാലും അത്ര പെട്ടന്ന് ഒന്നും അവരുടെ മുന്നിൽ നാനുവിനെ പ്രത്യക്ഷപ്പെടുത്തി കൊടുക്കില്ല...കുറച്ച് കളിപ്പിക്കാം.. ഇനി ഇടയിൽ കേറി ഈ സണ്ണി എല്ലാം കുളമാക്കുമൊ എന്ന എന്റെ പേടി... 

സിദ്ധുവിനെ അവള്ടെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്ത് പിന്നെ കാണാമെന്നു പറഞ്ഞു നാനു ബൈ പറഞ്ഞ് വണ്ടി തിരിക്കാൻ നേരത്ത് തോളിൽ കയ്യിട്ട് യാഷയും ഷിയാനും നടക്കുന്നത് കണ്ടതും അറിഞ്ഞ ഭാവം നടിക്കാതെ ഞാൻ നിന്നു...യാഷയെ കണ്ടിട്ടാണെന്ന് തോന്നുന്നു നാനു വണ്ടി നിർത്താൻ പറഞ്ഞതും ഗ്ലാസ് താഴ്ത്തി വിസൽ അടിച്ചോണ്ട് അവരെ വിളിച്ചു... 

ഞാനാണെന്ന് കരുതിയിട്ടാണെന്ന് തോന്നുന്നു അവൾ വലിയ മൈൻഡ് ചെയ്യാനൊന്നും നിന്നില്ല...കേട്ട ഭാവം നടിക്കാതെ അവള് വാണം വിട്ട പോലെ പോവുന്നത് കണ്ടപ്പോൾ നാനു വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് പോയി കൂളിംഗ് ഗ്ലാസ് അഴിച്ചു... 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

സിദ്ധു വീട്ടിലേക്ക് കയറി പോവുന്നത് കണ്ടപ്പോൾ ഞാനും ഷിയുവും മൈൻഡ് ചെയ്യാൻ നിന്നതെയില്ല.. നമ്മള് രണ്ടാളും ഫുൾ പ്ലാനോടെ തന്നെയാ അവളെ മൈൻഡ് ചെയ്യാതിരുന്നത്..ഇന്നൊരു ദിവസം അവളോട് മിണ്ടാൻ പോവേ ഇല്ലന്ന്...അവളെ ഡ്രോപ്പ് ചെയ്യാൻ വന്ന വണ്ടിയിൽ സിനു കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് ഫുൾ ഗെറ്റപ്പിൽ ഇരിക്കുന്നത് കണ്ടെങ്കിലും അവനെയും മൈൻഡ് ചെയ്തില്ല... ഇവരൊക്കെ ആരാ എന്താ എന്തിന് വന്നു എന്ന മട്ടിൽ ആയിരുന്നു.. 

സിദ്ധുനെ വീട്ടിലാക്കി വണ്ടി തിരിച്ചതും സ്പോട്ടിൽ തന്നെ വണ്ടി നിർത്തി ആരോ വിസലടിക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോ ആ കോപ്പൻ ഫ്രോഡ് ആയിരുന്നു...കേട്ട ഭാവം നടിക്കാതെ ഞാൻ ഷിയുന്റെ തോളിൽ കയ്യിട്ട് പോവാൻ നിന്നപ്പോ ആ മൊതല് നമ്മളെ മുന്നിൽ വന്ന് ഗ്ലാസ് ഊരിയപ്പോഴാ ആളെ ശെരിക്കും മനസ്സിലായത്... 

ഹാനു... 

അവന്റെ എടുത്ത് കാണിക്കുന്ന ആ ചാര കണ്ണുകൾ കണ്ടിട്ട് ഞാനും ഷിയുവും ഒരേപോലെ ഞെട്ടി കൊണ്ട് അവനെ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു...പകരം എന്തിനോ വേണ്ടി മിഴികളും നിറഞ്ഞു.. കണ്ണെടുക്കാതെ ഫ്യൂസ് അടിച്ച പോലെ അവനിൽ തന്നെ നോക്കി നിൽക്കുമ്പോ ഞങ്ങളോട് സൈറ്റ് അടിച്ച് ഹൈ എന്ന് പറഞ്ഞ് കൈ നീട്ടിയതും ഞാൻ പോലും അറിയാതെ അവന് കൈ കൊടുത്ത് സൈഡിൽ കൂടി ഹഗ് ചെയ്തു...

"യാഷ,,,ഷിയു,,,ഈ കൂടി കാഴ്ച ഒട്ടും പ്രതീക്ഷിക്കിച്ച് കാണില്ലല്ലെ..."

ഹാനു അത്‌ ചോദിച്ചപ്പോൾ നമ്മള് രണ്ടാളും ഒരുപോലെ തലയാട്ടി...ഹാനു ഷിയുനോട്‌ പലതും സംസാരിക്കുമ്പോ എന്റെ നോട്ടം നേരെ ചെന്നത് വണ്ടിയിലുള്ള സിനുവിലെക്ക് ആയിരുന്നു...തലയും താഴ്ത്തി വണ്ടിയിൽ തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി ഫോണും നോക്കി ഇരിപ്പാണെന്ന്...ഇച്ചായനും വന്ന് നമ്മളോട് സംസാരിച്ചപ്പോഴും അത്ര പോലും ഫ്രോഡ് വണ്ടിയിൽ നിന്ന് ഇറങ്ങിയില്ല...

ഇനി ഞാനും സിനുവും തമ്മിലുള്ള റിലേഷൻ ഹാനു അറിഞ്ഞില്ലെ..എങ്കിൽ പിന്നെ അതേപറ്റി ഇവനൊന്നും സംസാരിക്കാതിരിക്കില്ലലോ... മിക്കവാറും ഒന്നും അറിയിച്ചിട്ടുണ്ടാവില്ല... 

ഹാനുവും ഷിയുവും എന്തൊക്കെയോ സംസാരിക്കുമ്പോഴും ഒരക്ഷരം പറയാൻ പോലും എന്റെ നാവ് പൊന്തിയില്ല...ഇനി സിദ്ധുവിന്റെ സന്തോഷം എങ്ങനെയായിരിക്കും... പറഞ്ഞറിയിക്കാൻ പറ്റില്ലല്ലോ അവൾക്...ഹാനുവിനെ കിട്ടിയ വാർത്തയെങ്കിലും അവർക്ക് വിളിച്ചു അറിയിക്കാമായിരുന്നു... ആരും ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ.. അറ്റ്ലീസ്റ്റ് ഇച്ചായനെങ്കിലും.. ഷിറ്റ്.. എല്ലാരോടും ദേഷ്യം തോന്നുന്നു... 

കൂടുതൽ നേരം അവിടെ നില്കാതെ ഹാനു പിന്നെ കാണാവേന്നും പറഞ്ഞ് അവിടുന്ന് പോയി... 

വീട്ടിലേക്ക് ചെന്നപ്പോ സിദ്ധു മോളിയാന്റിയെ കെട്ടിപിടിച് എന്തൊക്കെയോ പറയുന്നത് കണ്ടതും ഞാനും ഷിയുവും ആ സന്തോഷമെല്ലാം കണ്ടു നിന്നു.. എന്നിട്ടവൾ നമ്മളെ കണ്ടതും സിദ്ധു ഞങ്ങൾക്ക് അടുത്തേക്ക് ഓടി വന്ന് കെട്ടിപിടിച്ചു ഡാൻഡ് ഒക്കെ കളിക്കാൻ തുടങ്ങി..അത്‌ കണ്ടപ്പോൾ ഉള്ളിൽ അതിയായ സന്തോഷം തോന്നിയിരുന്നു എങ്കിലും അതൊട്ടും ഞാൻ പുറത്ത് കാണിച്ചില്ല...ഒരു ചിരി പോലും അവൾക്ക് നൽകാതെ ഞാൻ ഒരു ബൊമ്മയെ പോലെ നിന്നു...അത്‌ കണ്ടിട്ട് അവൾ നെറ്റി ചുളിച്ചു നോക്കിയതും വെറും പുച്ഛം നൽകി ഞാനും ഷിയുവും ഫ്രോഡ്ന്റെ വീട്ടിലേക്ക് പോയി... ഇതൊന്നും മനസ്സിലാവാതെ സിദ്ധു ആന്റിയോട് ഞങ്ങൾക്ക് എന്താ പറ്റിയതെന്നൊക്കെ ചോദിച്ചപ്പോൾ ആന്റി എനിക്കൊന്നും അറിയില്ല കൊച്ചേന്നും പറഞ്ഞ് കിച്ചണിലേക്ക് പോയി... 

നമ്മള് എത്തുന്നതിനു മുന്നേ അവരൊക്കെ അവിടെ എത്തിയെന്ന് വണ്ടി കണ്ടപ്പോൾ മനസ്സിലായി... ഒന്നര വർഷത്തിന് ശേഷം ഹാനു ഈ വീട്ടിലേക്ക് കയറി വന്നതിന്റെ സന്തോഷങ്ങളുടെ ആരവങ്ങൾ എങ്ങനെ ആയിരിക്കും എന്നൊക്കെ കരുതി അത്‌ കാണാനുള്ള ത്വരയിൽ നമ്മള് രണ്ടാളും വേഗം അങ്ങോട്ട് ഓടി... 

ഇടയിൽ ആ കോപ്പൻ ഷിയു അവസരം നല്ലോണം മൊതലാക്കുന്ന കൂട്ടത്തിലെന്നപോലെ ഓടുന്ന ഓട്ടത്തിൽ ചെന്നിടിച്ചത് ഇനുവിന്റെ ദേഹത്തും... അപ്പൊ രണ്ടുമുണ്ട് കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ് നിൽക്കുന്നു...നൈസ് ആയിട്ട് ഞാൻ ഷിയുന്റെ കോളറയിൽ പിടിച്ചു വലിച്ച് ഇനുവിനോട് പോയി പണി നോക്കെടി എന്ന് പറഞ്ഞ് അവനെയും തൂക്കിയെടുത്ത് ഹാളിലേക്ക് പോയി... 

ആരുടെയും മുഖത്ത് അത്ര വലിയ സന്തോഷമൊന്നും കണ്ടില്ല...എന്നും ഉള്ളത് പോലെ തന്നെ... എല്ലാവർക്കുമിടയിൽ സിനുവും സണ്ണിയും മാത്രമേ ഉണ്ടായിരുന്നുള്ളു...ഹാനുവിനെ കണ്ടില്ല...അത്‌ കണ്ടിട്ട് ഞാനും ഷിയുവും പരസ്പരം മുഖത്തോട് മുഖം നോക്കി... 

"ബിരിയാണി പ്രതീക്ഷിച്ചു വന്നിട്ട് ഞങ്ങള്ക്ക് അതിന്റെ മണം ആസ്വദിക്കാൻ പോലും കഴിഞ്ഞില്ലല്ലോടി..."

"അത്‌ തന്നെയാടാ ഞാനും ആലോചിക്കുന്നത്... എനിക്ക് തോന്നുന്നതെ ഇവർക്കൊക്കെ സർപ്രൈസ് കൊടുക്കാൻ വേണ്ടി സിനു ചിലപ്പോൾ ഹാനുവിനെ എവിടേലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും..അല്ലെങ്കിൽ ഈ കൂട്ടത്തിൽ അവനെ കാണേണ്ടതല്ലേ..ഇതിപ്പോ ഇല്ലല്ലോ.."

"അതും ശെരിയാണല്ലെ...ഞാനത് ഇപ്പഴാ ശ്രദ്ധിച്ചത്.. എടി യാഷ.. നമ്മക്ക് അവരുടെ ആ പ്ലാൻ പൊട്ടിച്ചാലോ.. "

"എങ്ങനെ..."

"എടി..ഹാനു എവിടെയാ ഉള്ളതെന്ന് നമ്മള് കണ്ട് പിടിച്ച് ആന്റിയുടെ മുന്നിൽ എത്തിക്കുന്നു... എങ്ങനെയുണ്ട്.."

"എന്നിട്ട് വേണം ഞങ്ങളെ എന്നുന്നേക്കുമായി തൂക്കിയെടുത്ത് ആ സിനു ബൈ ബൈ പറയാൻ..ഒന്ന് പോ ഷിയു...അവരായി അവരുടെ പാടായി.. എല്ലാം നമുക്ക് സമയം ആയിട്ട് കാണാം.. അതിനിടയിൽ എന്തെങ്കിലും ഒപ്പിച്ചു വെച്ചാലുണ്ടല്ലോ.... ഇരയെ തേടി വരുന്ന സിംഹത്തെ പോലെയായിരിക്കും സിനു നിന്റെ നേർക്ക് വരുന്നത്.. അതോണ്ട് വേണ്ട മോനെ വേണ്ട.. "

"അയ്യോ... ആ സിംഹത്തെ ഞാൻ ഓർത്തില്ല.."

ആരും കേൾക്കാതെ നമ്മള് രണ്ടാളും മെല്ലെ സംസാരിക്കുമ്പോഴും എന്റെ കണ്ണ് ഹാനു എവിടെയാ ഉള്ളതെന്ന രീതിയിൽ പല വഴിക്ക് പാഞ്ഞിരുന്നു...ബട്ട്‌ അവന്റെ നിഴൽ പോലും കണ്ടില്ലന്നു മാത്രം... ആ നോട്ടം ഒടുക്കം ആ ഫ്രോഡ്ന്റെ മോന്തേൽ എത്തിയപ്പോ ഇത്രേം നേരം എന്നെ നോക്കി നിന്ന അവൻ എന്റെ നോട്ടം അവനിൽ പതിഞ്ഞപ്പോ അപ്പൊ തന്നെ വേറെവിടെക്കൊക്കെയോ നോക്കാൻ തുടങ്ങി.. സിങ്ങർ ആയതിന്റെ അഹങ്കാരം ആ മോന്തേൽ നല്ലോണം കാണുന്നുണ്ട്...
ആദ്യമേ ഞാൻ ശപഥം ചെയ്തതാ ഒരാഴ്ച കഴിഞ്ഞാൽ മാത്രമേ ഞാൻ മിണ്ടത്തുള്ളുന്ന്... അതിനിടയിൽ ആര് വന്ന് നമ്മളെ മിണ്ടിപ്പിക്കാൻ ശ്രമിച്ചാലും വാശി വിട്ട് ഞാൻ കളിക്കില്ല.. 

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ എങ്ങോ നിന്ന് മോം ഓടി വന്നതും ഇറങ്ങുന്ന ഓരോരുത്തരെയും നോക്കി നിന്നപ്പോഴും ആ കണ്ണുകൾ തപ്പുന്നത് നാനുവിനെ ആണെന്ന് ഒറ്റ നോട്ടത്തിൽ നിന്ന് മനസ്സിലാവുന്നതേയുള്ളൂ...നാനുവിനെ നേരെ സണ്ണിയുടെ വീട്ടിലേക്ക് കുറച്ച് സമയത്തേക് ഷിഫ്റ്റ്‌ ആക്കി...കൂട്ടത്തിൽ അവനെ കാണാഞ്ഞിട്ട് മോമിന്റെ മുഖം ആകെ വാടിയതും ആർക്കോ വേണ്ടി ഒന്ന് ചിരിച്ചെന്ന് വരുത്തിയതും ഓടി വന്ന സന്തോഷമൊന്നും പിന്നീട് ആ മുഖത്ത് കണ്ടില്ലായിരുന്നു... 

പോയ കഥയൊക്കെ ഞാനും സണ്ണിയും പറയുമ്പോൾ മോമിന്റെ മുഖം അപ്പോഴും വാടിയത് തന്നെ.. 

ഇടയിൽ യാഷയും ഷിയാനും വന്നതും ഞാനവരെ കൂടുതൽ മൈൻഡ് ചെയ്യാൻ നിന്നില്ല...അവള്ടെ മുഖം കണ്ടാൽ അറിയാം നല്ല വാശിയിൽ ആണെന്ന്.. അതേ വാശി തന്നെയാടി എനിക്കും...എവിടം വരെ പോവുമെന്ന് നോക്കാലോ...

അവര് രണ്ടാളും എന്തൊക്കെയോ മെല്ലെ സംസാരിക്കുന്നത് അറിയാതെ കേൾക്കാൻ ശ്രമിച്ചെങ്കിലും ഒന്നും കെട്ടില്ലെന്ന് സത്യം..അല്ലെങ്കിൽ അതൊക്കെ എന്തിനാ ഞാൻ മൈൻഡ് ചെയ്യുന്നത്... ബ്ലഡി ഫൂൾസ്... 

ക്ഷീണം ഉണ്ടെന്ന് പറഞ്ഞ് ഞാൻ മോളിലേക്ക് പോവാൻ നേരത്ത് സണ്ണി അവന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയി...അപ്പോഴും ആ കോപ്പത്തിയുടെ മുഖത്ത് വെറും പുച്ഛ ഭാവം.. എന്നാലും ജസ്റ്റ്‌ ഒന്ന് വിഷ് ചെയ്യില്ലേ..

ഇത്രേം ദിവസം അവളെ കാണാത്തപ്പോൾ ഇന്ന് കണ്ടതിൽ നല്ല സന്തോഷമൊക്കെ ഉണ്ടായിരുന്നു... പറഞ്ഞിട്ട് എന്താ കാര്യം..ഒടുക്കത്തെ ഈഗോ ആ സന്തോഷമൊന്നും പുറത്ത് കൊണ്ട് വരാൻ സമ്മതിച്ചില്ല.. 

ഫ്രഷ് ആയി വന്ന് കണ്ണാടിയുടെ മുന്നിൽ നിന്ന് മുടിയൊക്കെ ഒന്ന് സെറ്റാക്കുമ്പോൾ അവള് റൂമിന്റെ പുറത്ത് നിന്ന് ബേബിയേയും കൂട്ട് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതൊക്കെ കണ്ടപ്പോൾ ചിരിയാ വന്നത്...ഇടം കണ്ണിട്ട് എന്നെ നോക്കുന്നതൊക്കെ കണ്ണാടിയിൽ കൂടി ഞാൻ കാണുന്നില്ലന്ന അവളുടെ വിചാരം..എനിക്കാണേൽ അവളെയൊന്ന് നേരെ ചൊവ്വേ കാണാത്തത്തിൽ നല്ല സങ്കടം ഉണ്ട്..കാരണം മുംബൈയിൽ വെച്ച് നാനുവും സിദ്ധുവും റൊമാൻസികുമ്പോൾ ഞാനീ കോപ്പിനെ മിസ്സ്‌ ചെയ്ത കാര്യം എനിക്കല്ലേ അറിയൂ...അതെല്ലാം നാട്ടിൽ വന്ന് നികത്താം എന്ന് വെച്ചപ്പോ ദേ ഇങ്ങനെയും ആയി.. എല്ലാം എന്റെ വിധി...

ഡോർ അടച്ച് ഞാനൊന്ന് മയങ്ങമെന്ന് വെച്ച് കിടന്നപ്പോഴാ ഞാൻ അവൾക്കായി വാങ്ങിയ ആ റിങ് ഓർമ വന്നത്..ബാഗിൽ നിന്ന് അതെടുത്തു അതിൽ നോക്കിയിരുന്നു...ഇതെത്ര നാളെന്ന് വെച്ചാ ഞാൻ അവൾക്ക് അണിഞ്ഞു കൊടുക്കാതെ ഇവിടെ തന്നെ വെക്കുക...അതുമല്ല നാനു ഇങ്ങോട്ട് ലാൻഡ് ആയാൽ പിന്നെ ഒന്നും നടക്കില്ല..യാഷ ഇവിടെയുള്ള കാര്യം തന്നെ അവൻ അറിയാൻ പാടില്ല..അവളെയെങ്ങനെയെങ്കിലും ഏതെങ്കിലും പത്തായത്തിൽ ഒളിപ്പിച്ചു വെച്ചാലെ ശെരിയാവത്തുള്ളു...അതുമല്ല നാനു ലാൻഡ് ആയ പിന്നെ എനിക്ക് അവളുമൊത്ത് റൊമാൻസിക്കാനും പറ്റില്ല..ശ്യോ ശ്യോ ശ്യോ..അവളോട് മിണ്ടുകയല്ലാതെ വേറെ വഴിയില്ലല്ലോ...തോൽവി ഞാൻ സമ്മദിച്ചെ പറ്റു...

യാഷ എന്ന് വിളിച്ചു ഞാൻ ഡോർ തുറന്നപ്പോ അവളുണ്ട് കുനിഞ്ഞു നിന്നിടത്തു നിന്ന് നിവർന്നു നിൽക്കുന്നു...അപ്പൊ ഇത്രേം നേരം ഹാൾസിൽ കൂടി എത്തി നോക്കി ഞാനെന്തെടുക്കുവാണെന്ന് നോക്കി നിൽക്കുവായിരുന്നല്ലേ...ഈ സ്വഭാവം മാറ്റാൻ ഇനിയും ആയില്ലെ...ബ്ലഡി..

എന്നെ കണ്ടപ്പോൾ അവള് നിന്ന് പരുങ്ങുന്നത് കണ്ടതും ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തി ഞാൻ നടുവിൽ കൈ വെച്ച് നിന്നു...ആകെ ചമ്മി നാറി അവള് മുഖത്തൊക്കെ കൈ കൊണ്ട് പോയപ്പോ എല്ലാം ചമ്മിപ്പോയല്ലോ എന്ന ഭാവത്തിൽ നോക്കി നിന്നു... 

"അത്‌,,അത്‌ പിന്നെ,,ആന്റി,,ആന്റി വിളിക്കുന്നുണ്ട്.. അത്‌ പറയാൻ വേണ്ടി വന്നപ്പോൾ ഡോർ ക്ലോസ് ചെയ്തത് കണ്ടപ്പോൾ ഞാൻ ഇതിൽ കൂടി നോക്കി... ആന്റി വേഗം ചെല്ലാൻ പറഞ്ഞു.."

തല ചൊറിഞ്ഞോണ്ട് അവള് വിക്കിയ ശബ്ദത്തോടെ പറഞ്ഞു.. 

"അതിന് ഡോറിൽ നോക്ക് ചെയ്താൽ പോരെ.. ഞാൻ തുറക്കുമായിരുന്നല്ലോ.."

"ആര് പറഞ്ഞു ഞാൻ നോക്ക് ചെയ്തില്ലന്ന്..കുറേ നേരം ഞാൻ നോക്ക് ചെയ്തു..താൻ കേക്കാത്തത് എന്റെ കുഴപ്പമാണോ..അല്ലല്ലോ.."

എടി കള്ളി...നുണ പറയുന്നോ..കാണിച്ചു തരാടി.. 

"ചുമ്മാ കള്ളം പറയേണ്ട..നോക്ക് ചെയ്തെങ്കിൽ ഞാൻ അറിയാതിരിക്കില്ല..എനിക്ക് കളവ് പറയുന്നത് ഇഷ്ടമല്ലെന്ന് നിനക്ക് അറിയില്ലേ.."

"നിന്റെ ഇഷ്ടാനിഷ്ടങ്ങൾ ചിന്തിച്ചോണ്ടല്ല ഞാൻ നടക്കുന്നത്...എനിക്ക് എന്റേതായ ചിന്തയും ആലോചനയും ഉണ്ട്.."

അതും പറഞ്ഞ് അവള് പോവാൻ നിന്നപ്പോ ഞാൻ ആ കയ്യിൽ പിടിച്ച് വലിച്ച് മേലെ നിന്ന് താഴെ ഹാളിലേക്ക് നോക്കി ചോദിച്ചു,, 

"മോം..മോമെന്നെ വിളിച്ചിരുന്നോ.."

"ഞാനോ..ഇല്ല..എന്താ.."

"അതെയോ..."

കിച്ചണിൽ ഉള്ള മോമിന്റെ മറുപടി കേട്ട് ഞാൻ അവളിലെ പിടി വിട്ട് നോക്കിയപ്പോ വീണ്ടും തല ചൊറിഞ്ഞു നിൽക്കുന്നു.. 

"എനിക്ക് ആകെ ഒരു മോം മാത്രമേയുള്ളൂ..ആ മോം ആണേൽ വിളിച്ചതും ഇല്ല...ഇനി ഞാനറിയാത്ത ഏത് മോം ആണാവോ എന്നെ വിളിച്ചത്..."

അത്‌ ചോദിച്ചപ്പോ എന്നെയൊന്നു കൂർപ്പിച്ചു നോക്കി അവള് പോവാൻ നിന്നതും വീണ്ടും ഞാനാ കയ്യിൽ പിടിച്ച് വലിച്ച് എന്നിലേക്ക് ചേർത്ത് നിർത്തിയിട്ട് അവളെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി ഡോർ ലോക്ക് ചെയ്തു..ശേഷം അവളിലെ പിടി വിടുകയും ചെയ്തു... 

"ഹൗ ഡേർ യൂ മിസ്റ്റർ കെയ്സാൻ..നോൺസെൻസ്.. ആരോട് ചോദിച്ചിട്ട നീയെന്നെ റൂമിലേക്ക് വലിച്ചിട്ടത്.. താൻ ആരാ... തനിക്ക് എന്തുവാ വേണ്ടത്... ഇത്ര വലിയ സെലിബ്രിറ്റിയായ തനിക്ക് എങ്ങനെയാടോ മാനം കൈവിട്ട് പെണ്ണായ എന്റെ കയ്യിൽ കേറി പിടിക്കാൻ തോന്നിയത്...നിന്റെ വേലത്തരത്തിന് കൂട്ട് നിൽക്കാൻ എന്നെ കിട്ടുമെന്ന് കരുതിയോ.. എങ്കിൽ നിനക്ക് തെറ്റി മിസ്റ്റർ.. മുന്നിൽ നിന്ന് മാറി നിൽക്കടോ.. "

ധീര വനിതയാണെന്ന് തെളിയിച്ചു കൊണ്ടുള്ള അവള്ടെ വർത്താനം കേട്ട് എന്തൊക്കെയാ വിളിച്ചു പറയുന്നേന്ന് ചിന്തിച് ഞാൻ തലക്ക് അടികിട്ടിയ പോലെ അവളെ നോക്കി നിന്നു...എന്നിട്ടവൾ എന്നെ തള്ളി മാറ്റി പുറത്തേക്ക് ഇറങ്ങി പോവാം എന്ന് ചിന്തിച്ച അവളുടെ ചിന്തയൊക്കെ മാറ്റി തള്ളുന്ന നേരത്ത് ഞാനാ കയ്യിൽ പിടുത്തമിട്ടു...ഒടുക്കം അവളെയും പിടിച്ച് വീണത്‌ നേരെ ബെഡിലും.. 

അവളുടെയാ culry മുടിയെന്റെ മുഖത്തെ അലസതപ്പെടുത്തിയപ്പോൾ പതിയെ ഞാൻ വീണു കിടക്കുന്ന ആ മുടികൾ നീക്കിയപ്പോ എന്നെ കൂർപ്പിച്ചു നോക്കുന്ന ആ കണ്ണുകളിലേക്ക് ചിരിച്ചു കൊണ്ട് ഞാൻ നോക്കി നിന്നു...എന്നിലെ പിടി വിട്ട് അവള് നൈസ് ആയി മുങ്ങാമെന്ന് കരുതി ശ്രമിക്കുമ്പോ ഞാൻ ഒരു മാറിയലങ് മറിഞ്ഞിട്ട് അവളുടെ മുകളിലായി കിടന്നു...അപ്പോഴും തടസ്സമായി ആ curly മുടി വന്നപ്പോൾ എനിക്കത് നീക്കാൻ തോന്നിയില്ല...ആ മുടികൾക്കിടയിൽ കൂടി തിളങ്ങി നിൽക്കുന്ന കാപ്പി കണ്ണുകൾ എന്നുള്ളിൽ വല്ലാത്തൊരു അഴക് പൂവണിഞ്ഞത് പോലെ തോന്നി.. 

ഒരു ബലത്തിന് വേണ്ടി എന്റെ കോളറയിൽ പിടിച്ച് നിൽക്കുന്ന അവളുടെ കയ്യിൽ പിടിച്ച് പിടി മാറ്റി ബെഡിലേക്ക് വെച്ച് അവളുടെ വിരലുകൾക്കിടയിൽ എന്റെ വിരലുകൾ കോർത്തു വെച്ചു...അപ്പോഴേക്കും കൂർപ്പിച്ചു നോക്കുന്ന ആ കണ്ണുകൾക്ക് പകരം സൗമ്യമായ നോട്ടം സ്ഥാനം പിടിച്ചിരുന്നു..എന്റെ ചുണ്ടിൽ വിരിഞ്ഞു നിൽക്കുന്ന ചെറു ചിരിയിൽ നോക്കിയിരിക്കുന്ന അവളുടെ നോട്ടം തെറ്റിച്ചു കൊണ്ട് കവിളിലൊന്ന് തട്ടി...പുരികം പൊക്കി ഞാനെന്ത്യേന്ന് ചോദിച്ചപ്പോൾ കണ്ണ് കൂടെ കൂടെ ചിമ്മിയിട്ട് നോട്ടം മാറ്റി വേറെവിടെക്കൊക്കെയോ നോക്കാൻ തുടങ്ങി...  

"നിന്റെയീ വീറും വാശിയും വൈരാഗ്യവും ഈ കെയ്സാന്റെ നേർക്ക് വേണോ യാഷ..."

"എന്ത്യേ...നിന്റെ നേർക്ക് എന്റെ വീറും വാശിയും വില പോകില്ലേ..."

"അതൊക്കെയുണ്ടാവും...പക്ഷെ എന്റെ ദേഷ്യത്തോളം എത്തുമോ നിന്റെ വാശി..വാശി പിടിച്ച് നിൽക്കാമെന്ന് നീ ശപഥം ചെയ്തെങ്കിൽ അതിനൊത്ത് എങ്ങനെ മുന്നോട്ട് പോവണമെന്ന് എനിക്ക് നന്നായിട്ട് അറിയാം...ചിലപ്പോ നീ പ്രതീക്ഷിക്കാത്ത വല്ലതും കാണേണ്ടി വരേം ചെയ്യും നേരിടേണ്ടി വരേം ചെയ്യും...അതിൽ ഒരു നാണമോ മാനമോ എനിക്കുണ്ടാവില്ല..എങ്കിൽ പിന്നെ നിന്റെ വാശി തന്നെ നടക്കട്ടെ..."

"നിനക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല...നിന്റെ മുന്നിൽ തോൽവി സമ്മദിക്കാനും യാഷ തയ്യാറല്ല...നിന്റെ എന്നല്ല,,,ആരുടേ മുന്നിലും..."

"ഓഹോ...അവസാനം എല്ലാം ചെയ്തു വെച്ചല്ലോ എന്നോർത്ത് കരയാൻ നിൽക്കരുത്...അതെന്നെ കൂടുതൽ ദേഷ്യപ്പെടുത്തിയെന്ന് വരും..."

"കരയാനോ..നിന്റെ മുന്നിലോ...നെവർ...കഴിഞ്ഞ ഒരാഴ്ച മുന്നേ കണ്ട യാഷയല്ല ഇപ്പൊ നിന്റെ മുന്നിൽ...ആളാകെ മാറി..."

"മാറ്റം നിനക്ക് അത്യാവശ്യമാണ്...പക്ഷെ ഈ മാറ്റം എന്തിനാണെന്ന് കൂടി പറഞ്ഞാൽ അതോടൊപ്പം എനിക്കും നീങ്ങാമായിരുന്നു...പ്ലീസ് ബോലിയെ..."

"ആദ്യം എന്റെ മോളിൽ നിന്ന് എഴുന്നേൽക്ക്...എന്നിട്ട് തർക്കിക്കാം..."

"എന്ത്യേ...ഞാനിങ്ങനെ അടുത്ത് കിടന്ന് പെരുമാറുമ്പോ നിനക്ക് തർക്കിക്കാൻ തോന്നുന്നില്ലേ.. അതോ കണ്ട്രോൾ കൈവിട്ട് പോവുന്നുണ്ടോ..."

"ശെരിയാ...മുന്നേ ഇങ്ങനെ അടുത്ത് വന്ന നിമിഷങ്ങളൊക്കെ എന്റെ കണ്ട്രോൾ തെറ്റിയിട്ടുണ്ടാവും...എന്ന് കരുതി ഇനി അങ്ങോട്ട് അത്‌ ഉണ്ടാവില്ല..."

"എങ്കിൽ പിന്നെ പറ...എന്തിനാ ഈ എന്നോട് ഈ വാശി..."

"കേൾക്കുന്ന നിനക്ക് വെറും നിസ്സാരമായിരിക്കും.. പക്ഷെ എനിക്ക് അത്‌ സീരിയസ് മാറ്റർ ആണ്..
ഞാനെത്ര തവണ നിങ്ങളെ ഓരോരുത്തരരെയും വിളിച്ചു മെസ്സേജ് അയച്ചു...പോയ ദിവസം മുതൽ വിളിക്കാൻ തുടങ്ങിയതല്ലേ...എന്നിട്ട് ഒരു തവണ പോലും കാൾ അറ്റൻഡ് ചെയ്യാൻ തോന്നിയില്ലല്ലോ... നീ മാത്രമല്ല...ഞാനെന്തോരം ടെൻഷൻ അടിച്ചെന്ന് അറിയുമോ നിനക്ക്... എന്നിട്ട് നിന്റെ സമയം എത്തിയപ്പോ നീ വിളിക്കുന്നു...അപ്പൊ ഞാൻ കാൾ അറ്റൻഡ് ചെയ്യുമെന്ന് കരുതിയല്ലേ...നെവർ..."

"ഒറ്റ വാക്കിൽ പറഞ്ഞാൽ ഞാനിവിടെ ഇല്ലാത്തോണ്ട് നിനക്ക് എന്നെ വല്ലാതെ മിസ്സ്‌ ചെയ്തു...എന്റെ ശബ്ദം പോലും കേൾക്കാതെ ഒരു ദിവസം പോലും നിൽക്കാൻ കഴിഞ്ഞില്ല...തികച്ചും നിന്റെ മനസ്സിനെ ഞാൻ പ്രാന്ത് പിടിപ്പിച്ചു...അല്ലേ...ഈ ചെറിയ കാര്യത്തിനാണോ ഈ വാശി...അത്‌ വേണോ യാഷ... എന്തിനാ വെറുതെ എന്നെ കൊണ്ട് ബലം പ്രയോഗിപ്പിക്കുന്നത്..."

"മിസ്സിംഗ്‌ ഒന്നുമല്ല...നാനുവിനെ തിരക്കിയുള്ള യാത്രയിൽ നിങ്ങൾക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു എന്റെ മനസ്സിനെ അലട്ടിയത്..."

"എനിക്ക് എന്തേലും സംഭവിച്ചാൽ നിനക്കെന്താ... അത്രക്ക് സ്ഥാനം പിടിച്ചോ..."

"എന്ത് കൂൾ ആയിട്ടാ നീയിതൊക്കെ പറയുന്നത്... അത്രക്ക് സ്ഥാനം പിടിച്ചതോണ്ടല്ലെ ഞാൻ കൂടെ കൂടെ വിളിച്ചത്..."

"ഹൌ എന്റെ യാഷ...ഇത്രക്ക് സ്നേഹമുള്ള എന്നോടാണോ നിന്റെ വാശി...അത്‌ മാത്രം എനിക്ക് മനസ്സിലായില്ല..."

"നിനക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല... ആദ്യം നീയൊന്ന് മേലിൽ നിന്ന് എഴുന്നേൽക്കാൻ നോക്ക്..."

"ഇല്ലെങ്കിൽ..."

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

എന്നും പറഞ്ഞ് എന്റെ മുഖത്തൂടെ വിരലോടിക്കാൻ തുടങ്ങിയതും അപ്പാടെ ഞാനാ കൈ തട്ടി മാറ്റി അവനെയും പിടിച്ച് തള്ളി എഴുന്നേറ്റു...ഞാനീ പറഞ്ഞതൊന്നും സീരിയസ് ആയിട്ട് എടുക്കാതെ അവന്റെ ബെഡിൽ കൈ കുത്തി വെച്ച് ചിരിച്ചോണ്ടുള്ള മുഖം കണ്ടപ്പോൾ എനിക്ക് രണ്ട് കൊടുക്കാനാ തോന്നിയത്

വെറും പരിഹാസം മാത്രം നൽകി ഞാൻ പുറത്തേക്ക് ഇറങ്ങാൻ നേരത്ത് ബെഡിൽ ചെറിയൊരു ബോക്സ്‌ കണ്ടതും പോവാൻ നിന്ന അതേ വഴിയെ തിരിച്ചു വന്ന് അതെന്താ സാധനമെന്ന് നോക്കാൻ വേണ്ടി പോയപ്പോ വീണ്ടും എന്റെ കയ്യിൽ പിടിച്ച് വലിച്ച് ബെഡിൽ അവനരികിലായി ഇരുത്തി

ഇളം നീല കണ്ണുകൾ തിളക്കിയും കൂടെ ചെറിയ പുഞ്ചിരിയും തൂകിയിട്ട് എന്റെ മുഖത്തൂടെ കണ്ണുകൾ പായുന്നത് കണ്ടപ്പോൾ അതെന്തിലേക്കുള്ള പോക്കാണെന്ന് മനസ്സിലായ ഞാൻ എഴുന്നേൽക്കാൻ നിന്നതും സ്പോട്ടിൽ തന്നെ അരയിൽ പിടിച്ച് ലോക്ക് ആക്കിയിട്ട് എന്റെ ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു

കണ്ണുകൾ വെട്ടി തുറന്ന് ഞാൻ ഒരു മോചനത്തിന് ശ്രമിക്കാതെ അതിൽ ലയിച്ചെന്നപോലെ അവനിൽ തന്നെ നോക്കി നിന്നു... കൂടുതൽ കൂടുതൽ എന്നിലേക്ക് അടുത്ത് വന്ന് ചുംബനങ്ങളാൽ മൂടുമ്പോ അറിയാതെ എന്റെ കണ്ണുകൾ അടയുകയും ഇരു കൈകളും അവന്റെ മുടിയിഴകളിൽ തലോടിയിരുന്നു 

ഒരു പുഞ്ചിരിയോടെ ചുണ്ടിൽ തന്നെ നോക്കി എന്നിൽ നിന്ന് അടർന്നു മാറിയതും എൻ ചുണ്ടിലും ചെറു പുഞ്ചിരി വിടർന്നൊ എന്നൊരു ഡൌട്ട് ഇല്ലാതില്ല

●●○●●○●●●○○●●●○●●○●●●○○●●●○●●○●●

"ഇത്രേയുള്ളൂ നിന്റെ പിണക്കവും ഇണക്കവും മാറ്റാൻ...എന്തിനാ വെറുതെ വലിയ വീരവാദമൊക്കെ പറഞ്ഞത്...അതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ യാഷ...എന്നിട്ടിപ്പോ എന്തായി... നിന്നെ കൊണ്ട് അതിനൊന്നും പറ്റില്ലാന്ന് എനിക്കല്ലേ അറിയൂ..."

ചെറിയൊരു കളിയാക്കലോടെ ഞാനത് പറഞ്ഞപ്പോ ഒരു ചമ്മലോടെ അവൾ ചിരിച്ചിട്ട് എന്റെ അരയിൽ കൂടി ചുറ്റി പിടിച്ച് നെഞ്ചിലേക്ക് വീണു 


"*•നിന്നിൽ എനിക്ക് പൂർണമായ ജീവിതം നൽകാൻ കഴിയില്ല..നിന്റെ ജീവിതകാലം മുഴുവൻ എന്നും കൂടെയുണ്ടാവുമെന്ന് ഉറപ്പ് തരാൻ എനിക്ക് കഴിയില്ല..അതിന് മുന്നേ എന്റെ ജീവൻ നിലച്ചെന്ന് വരും

ഒരുനാൾ ഞാൻ ഉറക്കിൽ നിന്നും എഴുന്നേറ്റില്ലെങ്കിൽ എഴുന്നേൽക്കുമോ എന്ന് നോക്കാൻ വേണ്ടി ഒരുപാട് തവണ നീ വിളിക്കണം..എന്നിട്ടും ഞാൻ എഴുന്നേറ്റ് കണ്ടില്ലെങ്കിൽ ഞാനിഷ്ടപ്പെടുന്ന ഈ ഇളം നീല കണ്ണുകളിൽ നിന്ന് സന്തോഷമേറി മരണമെന്ന യാത്രക്ക് അനുഗ്രഹീതമായ മഴ പെയ്യുന്നതിനു പകരം ആ മഴ പോൽ നിന്റെ ഈ മിഴികൾ എനിക്കായി പെയ്യണം•*"

ശ്വാസം പോലും നിലച്ചെന്ന പോലെ അനക്കമില്ലാത്ത എന്ന പോലെ സംസാരം നഷ്ടപെട്ട പോലെ തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുന്നൊരു അസ്വസ്ഥത എന്നിൽ ഉടലെടുത്തതും കൈകാലുകൾക്ക് ഒട്ടും ശക്തിയില്ലാത്തത് പോലെ ആകെ തളർന്നു വീണത്‌ പോലെയൊരു അവസ്ഥ..ഒന്ന് പൊട്ടിക്കാരായാനോ യാഷ എന്ന് ഉറക്കെ വിളിക്കാനോ കഴിയാതെ ഒരവസ്ഥയിൽ ജീവൻ നിലച്ചെന്ന പോൽ ആകെ അവശയായിരുന്നു 

ഇത്രയൊക്കെ ദുരിതങ്ങൾ അനുഭവിക്കുമ്പോഴും ഇപ്പൊ എന്നുള്ളിൽ തെളിഞ്ഞു വരുന്നത് ചിരിച്ചു നിൽക്കുന്ന അവളുടെ മുഖമായിരുന്നു..അവളുടെ ഓരോരോ കുസൃതികളായിരുന്നു..പല കുറവകൾ അവളിൽ ഉണ്ടായിട്ടും എനിക്കൊന്നും ഇല്ലന്നുള്ള ഭാവത്തിലുള്ള അവളുടെ ഇതുവരെയുള്ള ജീവിത യാത്രയാണ് എന്നെ അബോധത്തിൽ നിന്നും ബോധത്തിലേക്ക് ഉണർത്തിയത്

പക്ഷെ എന്ത് കൊണ്ടോ അവളുടെ ഓരോ സംസാരവും കാതുകളിൽ തന്നെ തറച്ചു നിൽക്കുമ്പോ വല്ലാത്തൊരു വയ്യായ്മ പോലെ..ഈയൊരു കാര്യത്തെ ചൊല്ലിയാണല്ലോ അന്നവൾ എന്നോട് അങ്ങനെ പറഞ്ഞത്..ഇത്രക്ക് ഒന്നും നിന്റെ ഫ്രോഡ് കരുതിയില്ല യാഷ..ഞാൻ പ്രണയിച്ച നിന്റെ മനസ്സിനെ നിശ്ചലപ്പെടുത്താൻ നിന്റെ ഫ്രോഡ്ന് കഴിയുമൊ..നീ,,, നീ പോയാൽ പിന്നെ നിന്റെ ഫ്രോഡ്ന് ആരാ ഉള്ളത്.. നിന്റെ ഓർമ്മകളെ കൂട്ട്പിടിച്ച് ജീവിക്കും എന്ന് ഞാൻ തന്ന വാക്ക് എനിക്കിപ്പോ നിഷേധിക്കേണ്ടി വരുന്നു.. ഇല്ല..ഒരിക്കലും നിന്റെ ഓർമ്മകളിലൂടെ മുന്നോട്ടുള്ള യാത്ര പോവാൻ എനിക്ക് കഴിയില്ല..നിന്റെയൊപ്പം യാത്ര ചെയ്യാനാണ് നിന്റെ ഫ്രോഡ് സ്നേഹിച്ച ഓരോ നാളുകളും കൊതിച്ചത്..ഇങ്ങനൊരു ദയനീയ അവസ്ഥ ഏകി കൊണ്ട് എന്തിന് നീയെന്നെ പ്രണയിച്ചു എന്ന് തോന്നിപ്പോവുന്നു യാഷ..ഒരിക്കലും നിന്നെ വെറുത്ത് കൊണ്ടല്ല എനിക്ക് തോന്നുന്നത്.. പകരം എനിക്ക് വേദന നൽകുന്നതോണ്ടാണ് എന്നിൽ ഇങ്ങനൊരു തോന്നൽ 

പൂർണ ആരോഗ്യത്തോടെ ഫ്രോടേ ഫ്രോടേ എന്ന് വിളിച്ചു എന്റെ ഒപ്പം നടക്കുന്നത് കാണാന ഞാൻ ആഗ്രഹിക്കുന്നതും കൊതിക്കുന്നതും സ്വപ്‌നങ്ങൾ കണ്ടതും..അന്ന് നീയെനിക്ക് തന്ന വാക്കും ഞാൻ നിനക്ക് തന്ന വാക്കും ഇപ്പൊ രണ്ടാളും തിരുത്തേണ്ടിയിരിക്കുന്നു യാഷ..നിന്റെ ഓർമ്മകളെ കൂട്ട് പിടിച്ച് ജീവിക്കാൻ എനിക്ക് കഴിയില്ല...മറിച് എന്നിൽ നിന്ന് വിട്ട് പോവില്ല എന്ന വാക്കും നീയെനിക്ക് തരണം..

"സിനു,,,,,,,,സിനു,,,,,,"

ഡോറിൽ തട്ടിയുള്ള മോമിന്റെ വിളി കേട്ടപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്..നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ചിരി വരാതെ എങ്ങനൊക്കെയോ ചിരി വരുത്താൻ പാട്പെടുകയായിരുന്നു ഞാൻ.. ഓരോ തവണ ശ്രമിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞു വരികയായിരുന്നു..മോമിന് മുഖം കൊടുക്കാതെ ഞാൻ ഡോർ തുറന്ന് തിരികെ റൂമിലേക്ക് തന്നെ കയറി ഡ്രസ്സ്‌ ഒക്കെ ശെരിയാക്കുന്നത് പോലെ ചുമ്മാ നിന്നു 

"സിനു സണ്ണി നിന്നെ കുറേ നേരായി അന്വേഷിക്കുന്നു..സത്യത്തിൽ എന്താ ഇവിടെ നടക്കുന്നത്..നീ എന്നോട് കള്ളം പറഞ്ഞതല്ലേ എല്ലാവർക്കും പാർട്ടി ആണെന്ന്..എന്നിട്ട് പുറത്ത് നിന്ന് ഒരാളെയും കാണുന്നില്ലല്ലോ..എന്താ ഇതൊക്കെ..ഇനിയെങ്കിലും ഒന്ന് വാ തുറന്ന് പറയുമോ.."

ക്ഷമകെട്ട് മോം അങ്ങനെ സംസാരിച്ചപ്പോൾ ഞാനാ കവിളിലൊന്ന് കുസൃതിയോടെ തട്ടി പുറത്തേക്ക് ഇറങ്ങി..എന്റെ മുഖത്തെ വല്ലായ്മ കണ്ടിട്ട് കാര്യമെന്തെന്ന് ചോദിച്ചെങ്കിലും ഞാനൊന്നും പറയാൻ നിന്നില്ല..ഇവിടെ നിൽക്കണോ അതോ യാഷയുടെ അടുത്തേക്ക് പോവണോ എന്നറിയാത്ത അവസ്ഥയിൽ ആണ്..ഈയൊരു സമയം മനസ്സകം കൊതിക്കുന്നത് അവളുടെ അടുത്തിരുന്ന് കുറച്ച് സമയം ചിലവിടാനാണ്..പക്ഷെ ഇവിടെ..നോ..ഇപ്പൊ നാനുവിനെക്കാൾ പ്രിയം എന്നുള്ളിൽ അവൾ സ്ഥാനം പിടിച്ചുവോ,,?അതോ നാനുവില്ലാത്ത ഈ കാലങ്ങളിൽ അവനെപ്പോലൊരു മനസ്സുമായി എന്റെ കൂടെ നിന്നതാണോ അവളെന്നിൽ കൂടുതൽ സ്ഥാനം പിടിച്ചത്...!? 

"എടാ കോപ്പേ..എത്ര നേരായി നോക്കുന്നു..ആ കോപ്പൻ നാനു വണ്ടിയിലിരുന്ന് ബഹളം വെക്കുന്നുണ്ട്..അമുൽ ബേബിയെ പോലെ എനിക്കെന്റെ മോമിനെ കാണണം മോമിനെ കാണണംന്ന് പറഞ്ഞ് ഒച്ച വെക്കുന്നുണ്ട്..അവനെ ആന്റിയുടെ മുന്നിൽ പ്രത്യക്ഷപ്പെടുത്താൻ ഇനിയും സമയം ആയില്ലെ.."

"ഹ്മ്മ്...വാ..."

അത്ര മാത്രം പറഞ്ഞ് ഞാൻ അവനെയും കൂട്ടി ഹാളിലേക്ക് പോയ്..ഹാൾ മൊത്തം ഇരുട്ടിനാൽ മൂടി.. എന്തൊക്കെയോ ചെയ്യണമെന്നൊക്കെ കരുതിയിട്ട് ഒന്നിനോടും ഒരു ഉത്സാഹമില്ലാത്തത് പോലെ തോന്നുന്നു..ആ മാറ്റം കണ്ടിട്ട് റോഷയും സണ്ണിയും എന്താ പറ്റിയത് എന്നൊക്കെ ചോദിച്ചപ്പോൾ ഒരു മൂളലിൽ ഒന്നും ഇല്ലന്ന് പറഞ്ഞ് അവർക്കിടയിൽ നിന്നും മാറി..മോളിൽ നിന്ന് മോം ഈ ഇരുട്ട് കണ്ടിട്ട് എന്താ ഇതൊക്കെ എന്ന് ചോദിച്ചപ്പോൾ റോഷയോട് ഞാൻ മോമിനെയും കൂട്ടി താഴേക്ക് വരാൻ പറഞ്ഞു..സണ്ണിയോട് നാനുവിനെയും...

ഇരുട്ട് പടർന്ന ആ ഹാളിലേക്ക് നാനു കയറി വരുകയും അതേ ഇരുട്ടിൽ തന്നെ മോളിൽ നിന്ന് മോം ഇറങ്ങി വരികയും ചെയ്തു..രണ്ട് പേരെയും പരസ്പരം ഒരുമിച്ച് നിർത്തി സണ്ണിയോട് ഞാൻ ലൈറ്റ് ഓൺ ചെയ്യാൻ പറഞ്ഞു....

☯︎ ☯︎ ☯︎ ☯︎ ☯︎

ഓരോ നിമിഷവും എന്റെ പ്രാർത്ഥനയിൽ നിറഞ്ഞു നിന്ന മുഖം..നാനു.. ഞാൻ തളർന്നു പോവുകയാണോ.. കാലിടറുന്നുണ്ടോ.....
ഒന്നും ചെയ്യാനാവാതെ  കുറച്ചു സമയം  ഞാനവിടെ തരിച്ചു നിന്നു.. ഒരു മെഴുകു പ്രതിമ ഉരുകി ഒലിക്കുന്ന പോലെ മിഴികളിൽ നിന്ന് മാത്രം നീർതുള്ളികൾ അടർന്നു വീണു കൊണ്ടിരുന്നു..ജീവനോടെയൊന്ന്  കാണാൻ പറ്റുമെന്ന  പ്രതീക്ഷകളെല്ലാം അവസാനിച്ചിടത്തു നിന്ന് അവൻ...തൊട്ടു മുന്നിൽ..
പതിയെ  ഒഴുകിയിറങ്ങിയ മിഴിനീർതുള്ളികൾ  ആർത്തലച്ചു പെയ്യുന്ന ഒരു പേമാരിയായി മാറുന്നതും ഒരു കാറ്റ് പോലെ അവനരികിലേക്ക് ഓടിയടുത്തു അവനെ വാരിപുണർന്നതുമൊക്കെ  നിമിഷങ്ങൾക്കുള്ളിലായിരുന്നു... ആഗ്രഹിച്ചത് പോലെ ജീവനോടെ അവനെ മുന്നിൽ കണ്ട ഈ നിമിഷം ജീവൻ നിലച്ചെന്ന പോലെ...കണ്മുന്നിൽ ജീവനോടെ കണ്ടിട്ടും ഒന്നു ആലിംഗനം ചെയ്യാനോ ആ കവിളിൽ തലോടുവാനോ നെറ്റിയിൽ ചെറു ചുംബനം നൽകുവാനോ കഴിയാതെ ആകെ മരവിച്ചൊരു അവസ്ഥയിൽ..ഒഴുകിയെത്തിയ മിഴികളോടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തിയുള്ള അവന്റെ നോട്ടം കണ്ടപ്പോൾ ഞാനിന്നെതോ ലോകത്ത് എന്നപോലൊരു അവസ്ഥയിൽ ആയിരുന്നു...വിറയാർന്ന ചുണ്ടുകൾ അനക്കി കൊണ്ടവൻ മോം എന്ന് വിളിക്കാൻ ശ്രമിക്കുന്നതിനു മുന്നേ എങ്ങോ ഞാനെന്റെ മാറിലേക്ക് അവനെ ചേർത്ത് പിടിച്ചിരുന്നു..

ഒരു നിമിഷം പോലും ചിന്തിച്ചിരുന്നില്ല ഇന്നെനിക്ക് നൂറാളെപോലൊരു വിരുന്നായി എന്റെ മകൻ വരുമെന്ന്...അവനെ ചേർത്ത് പിടിക്കുമ്പോൾ എന്തിനോ വേണ്ടി കൈകാലുകൾ ഇപ്പോഴും വിറക്കുകയായിരുന്നു..മുഖത്താകെ  ഉമ്മകൾ കൊണ്ടവനെ  പൊതിയുമ്പോൾ അവനും സഹിക്കാൻ കഴിയാത്ത വേദനയോടെ പൊട്ടിക്കരയുന്നുണ്ടായിരുന്നു.. 

"മോം...."

ഒരു നിമിഷം എന്നിൽ നിന്ന് അടർന്നു മാറി കൊണ്ട് വാടി തളർന്ന കണ്ണുകളിൽ കണ്ണീർ നിറച്ചു കൊണ്ട് അതോടൊപ്പം ചെറു പുഞ്ചിരിയോടെ അവനെന്നെ വിറയാർന്ന ശബ്ദത്തോടെ വിളിച്ചപ്പോഴാണ് പൂർണമായും ഞാൻ ബോധത്തിലേക്ക് വന്നത്..നേരിൽ കാണുന്നത് എന്റെ പ്രാർത്ഥന കേട്ട ദൈവത്തിന്റെ സമ്മാനമാണോ അതോ കാണുന്നത് സ്വപ്‌നമാണോ എന്ന് ആ നിമിഷം ചിന്തിച്ച് പോയിരുന്നു...ആ വിളി കേട്ടപ്പോൾ മനസ്സിലായി എന്റെ പ്രാർത്ഥനയുടെ ഫലമായി എനിക്ക് മുന്നിൽ അവനെ ദൈവം കൊണ്ടെത്തിച്ചു എന്ന്..ആ നിമിഷം ഈ ലോകം എന്റേയീ കൈക്കുള്ളിൽ ഒതുങ്ങിയോ എന്നൊരു സംശയവും..

☯︎ ☯︎ ☯︎ ☯︎ ☯︎

"എങ്ങനെയുണ്ട് മോം എന്റെയീ കുഞ്ഞു വലിയ സർപ്രൈസ്..."

നാനുവിന്റെ മുഖത്തൂടെ തലോടിക്കൊണ്ടിരിക്കുമ്പോ ഞാനത് ചോദിച്ചതൊന്നും മോം കേട്ടിരുന്നില്ല..അവനെ കണ്ട ഷോക്കിൽ ഇപ്പോഴും കരഞ്ഞു കൊണ്ട് അവനെ മാത്രം നോക്കി നിൽക്കുകയായിരുന്നു..നാളിത്രയും നഷ്ടപ്പെട്ട ആ സ്നേഹം ഒരു നിമിഷത്തിൽ അവർ പങ്കു വെക്കുന്നു..മോമിന്റെ ആ മുഖത്തെ സന്തോഷം കാണുമ്പോ എന്നുള്ളവും എന്തിനോ പിടയുന്നുണ്ടായിരുന്നു..അവർക്കിടയിലെ ആ നൊമ്പര നിമിഷവും ഒരുമിച്ച് തന്നെ സന്തോഷ നിമിഷവും കാണുമ്പോ ഞാൻ അറിയുകയായിരുന്നു കഴിഞ്ഞ നാളുകളിൽ മോം അനുഭവിച്ച വേദനകൾ..കൂടപ്പിറപ്പ് പോയപ്പോ ഞാനീ വീട്ടിൽ കാട്ടി കൂട്ടിയത് എന്തൊക്കെയായിരുന്നു..ദേഷ്യം വന്ന് മുന്നിൽ കാണുന്നതൊക്കെ വലിച്ചെറിയുക ആരോടെന്നില്ലാതെ വഴക്കിടുക മാസങ്ങളോളം ആരോടും മിണ്ടാതിരിക്കുക തോന്നിയ സമയങ്ങളിൽ വീട്ടിലേക്ക് കയറി വരുവ ആരോടും പറയാതെ നീണ്ട യാത്ര എങ്കിൽ നീണ്ട യാത്ര പോവുക അങ്ങനെ എത്രയെത്ര പുകിലുകളാണ് നാനു പോയപ്പോ ഞാൻ കാട്ടി കൂട്ടിയത്..പക്ഷെ അതിൽ പകുതി പോലും ഞാൻ മോമിന്റെ പക്കൽ കണ്ടില്ലല്ലോ..കണ്ട നാളുകൾ അധികവും മകനെ നഷ്ടപ്പെട്ട ആ വേദനകൾ ഉള്ളിൽ ഒതുക്കി നിൽക്കുവായിരുന്നില്ലേ..ഇന്നല്ലെങ്കിൽ നാളെ അവൻ വരുമെന്ന പ്രതീക്ഷയിൽ ഓരോ ദിനവും കഴിയുകയായിരുന്നില്ലേ..

എന്നിട്ടും ബാക്കിയുള്ളവക്ക് വേണ്ടി,,ഞങ്ങൾക്ക് വേണ്ടി എന്റെ സന്തോഷത്തിനു വേണ്ടി സമാധാനത്തിനു വേണ്ടി ആ വേദനയൊന്നും മോം പുറത്ത് കാണിച്ചില്ല..അവനെ നഷ്ടപ്പെട്ടതിലെ എന്റെ വേദനക്ക് ശമനം നൽകുകയായിരുന്നില്ലേ മോം..അറിയാമായിരുന്നു ഉള്ളിൽ ഒതുക്കി നടക്കുകയായിരുന്നെന്ന്..പക്ഷെ ആ അനുഭവിച്ച വേദനയൊക്കെ ഇപ്പോഴാ മനസ്സിലായത്..ഒരു വശത്ത് മകനെ നഷ്ടപ്പെട്ട വേദന മറു വശത്ത് സ്വന്തം ഭർത്താവ് ചീറ്റ് ചെയ്ത വേദന..ഇതൊക്കെ ആ കുഞ്ഞു മനസ്സിൽ എങ്ങനെ താങ്ങി നിന്നു..ഇനി ഞങ്ങളിൽ നിന്നും നാനുവിനെ അകലങ്ങളിലേക്ക് കൊണ്ട് പോയത് ആ നാറി ഹൈദർ അലിയാണെന്ന സത്യം മോം അറിഞ്ഞാൽ അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും..ഒരുനിമിഷം പോലും ആലോചിക്കാൻ വയ്യ..

അവരുടെ ആ സ്നേഹ നിമിഷങ്ങൾ ഒക്കെ കണ്ടു നിൽക്കുമ്പോ എനിക്ക് യാഷയെ ഓർമ വന്നു പോയ്..ഒരുനാൾ എന്നിൽ നിന്നും വേണ്ടപ്പെട്ട നാനു അകന്നു പോയി..ആ നാളുകൾ എങ്ങനെ മുന്നോട്ട് പോയെന്ന് എനിക്ക് മാത്രമേ അറിയുള്ളു..പക്ഷെ ഇന്നിപ്പോ അവനെ തിരികെ കിട്ടി..പക്ഷെ യാഷ,,അവളെ എനിക്ക് ജീവനോടെ തിരിച്ചു കിട്ടില്ലേ..?വെള്ളത്തുണിയിൽ ഉറങ്ങി കിടക്കുന്ന യാഷയെ എനിക്ക് കാണേണ്ട..നാനു തിരിച്ചു വന്നത് പോലെ അവളിലും ഒരു തിരിച്ചു വരവ് ഞാൻ ആഗ്രഹിക്കുന്നു ഗോഡ്..പ്ലീസ് എന്നിൽ നിന്നും അവളെ തിരിച്ചു വരാത്ത അകലങ്ങളിലേക്കുള്ള യാത്രയായി പറഞ്ഞയക്കരുത്..സഹോദരന് വേണ്ടി തന്റെ മുന്നിൽ കൈകൾ ഉയർത്തിയ ഈ കൈകൾ ഇന്ന് നിനക്ക് മുന്നിൽ ഉയരണമെങ്കിൽ അതിൽ നിന്നും മനസ്സിലാക്കിക്കൂടെ അവളെനിക്ക് എത്രത്തോളം പ്രിയപ്പെട്ടവൾ ആയിരുന്നെന്ന്.. 

ശെരിയാ അവളിഷ്ടപ്പെടാത്ത രീതിയിൽ ഞാൻ പലപ്പോഴും പെരുമാറിയിട്ടുണ്ട്..ചില സാഹചര്യങ്ങളിൽ ഇഷ്ടമെല്ലാത്ത എന്തൊക്കെയോ ചെയ്തിട്ടുണ്ട്..എന്നിൽ നിന്ന് വല്ലാതെ വേദനിച്ചിട്ടുമുണ്ട്..പക്ഷെ അതൊക്കെ ഇപ്പൊ ഞങ്ങൾക്കിടയിൽ ഓർമ്മകൾ നൽകുന്ന സമ്മാനങ്ങളാണ്..അവളുടെ ജീവൻ എടുക്കുന്നുണ്ടെങ്കിൽ നീയെടുത്തോ..പക്ഷെ ഒരു കാര്യം ഓർക്കണം,,ഇന്ന് വരെ നിന്റെ എല്ലാ  പരീക്ഷണങ്ങളും അവൾ ഏറ്റു വാങ്ങിയിട്ടുണ്ട്..അതിൽ നിന്നോട് അവൾ പരാതിയോ പരിഭവങ്ങളോ പറഞ്ഞില്ല..ആ അവളോട് ഇത്രക്ക് ക്രൂരത വേണോ ഗോഡ്..ഇനിയും അവളെ വേദനകൾ ഇല്ലാത്ത ജീവിതത്തിലേക്ക് നയിച്ചൂടെ..എല്ലാ പരീക്ഷണങ്ങൾക്കും സങ്കടങ്ങൾക്കും ഒടുവിൽ ഒരു സന്തോഷ നിമിഷങ്ങൾ ഉണ്ടെന്നല്ലേ പറയാറ്..ആ സന്തോഷമേറിയ നാളുകൾ അവൾക്ക് സമ്മാനിച്ചൂടെ..അവളും ആഗ്രഹിക്കുന്നുണ്ടാവില്ലേ സന്തോഷത്തിന്റെ ആ യാത്രകൾ..ഇങ്ങനൊരു ക്രൂരത അവളോട് വേണോ..നിന്റെ എല്ലാ പരീക്ഷണങ്ങളിലും അവൾ ഒരു മടിയും ഇല്ലാതെ മുട്ട് മടക്കിയില്ലേ..

അവൾക്കെന്നെ ഒരുപാട് ഇഷ്ടമാണ്..എനിക്കറിയാം.. തിരിച്ചു എനിക്കും അത്‌ തന്നെയാണ്..എന്റെ ഈ ദേഷ്യത്തേ പോലും അവൾ സ്നേഹിച്ചിട്ടുണ്ടാവും..എന്റെ ഇടയിലും അവൾ വേദനിച്ചിട്ടുണ്ട് ചില സമയങ്ങളിൽ..എന്റെ ഈ ദേഷ്യം മാറ്റാനും അവൾ ശ്രമിച്ചിട്ടുണ്ട്..ഇന്നും അവൾ അതിന് ശ്രമിച്ചു..മറ്റുള്ളവരുടെ നന്മയും അവരുടെ നല്ലതിന് വേണ്ടിയും അവൾ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്..എന്നിട്ടും ആ പാവത്തിന് ഈ ചെറു പ്രയാത്തിൽ,,ജീവിതത്തിന്റെ സുഖം അനുഭവിക്കുന്നതിനു മുന്നേ മരണമെന്ന യാത്രയിലേക്ക് നയിക്കണോ..വേണ്ട ഗോഡ്.. അങ്ങനെ ചെയ്താൽ ജീവിത കാലത്ത് അവൾ അനുഭവിച്ച വേദനയൊന്നും ഒന്നുമല്ലായിരിക്കും.. മറിച്ചു ഈ മരണം ആയിരിക്കും അവൾക്ക് നീ നൽകുന്ന ഏറ്റവും വലിയ വേദന..വേണ്ട ഗോഡ്..അവിടെയും നീ അവളെ പരീക്ഷിക്കല്ലേ..പ്ലീസ്..പൂർണ ആരോഗ്യത്തോടെ എനിക്കവളെ നെഞ്ചോട് ചേർത്ത് പിടിക്കാൻ വേണം.. പ്ലീസ്..എന്റെ പ്രാർത്ഥനയെങ്കിലും കേൾക്കാതെ പോവല്ലേ..

വീടാകെ സന്തോഷം കൊണ്ട് മൂടുമ്പോൾ ഞാനാകെ തളർന്നിരിക്കുന്നു..ഈയൊരു നിമിഷത്തെ വല്ലാതെ ആഗ്രഹിച്ചതാ ഞാൻ..പക്ഷെ,,ഞാനെങ്ങനെ ഇവർക്കിടയിൽ പങ്കിടും..ഹൃദയമിടിപ്പ് ഓരോ സെക്കന്റുകൾ കഴിയും തോറും കൂടുകയാണ്..ഇനി വെറും നാല് ദിവസം..ആ ദിവസം കഴിഞ്ഞാൽ എനിക്കെന്റെ യാഷയെ കാണാൻ കഴിയില്ലെ..? ഫ്രോഡ് എന്ന ആ വിളി കേൾക്കാൻ കഴിയില്ലെ..? 

"സിനു..നീയെന്താ അങ്ങ് ദൂരെ തനിച്ചിരിക്കുന്നത്..? അടുത്തോട്ടു വാടാ.."

എല്ലാവർക്കുമിടയിൽ നിന്നും മാറി നിന്ന് ഞാൻ ആഗ്രഹിക്കാത്ത പലതും ആലോചിച്ച് നിൽക്കുമ്പോ പെട്ടന്ന് നാനു വിളിച്ചതും ഞാൻ കണ്ണീരിനെ മറച്ചു വെച്ച് അവനെ നോക്കി കണ്ണിറുക്കി കാണിച്ചു..അന്ന് മുതൽ ഇന്ന് വരെ മനസ്സിലാക്കിയ എന്റെ നാനുവിന് ഈ മുഖം വാടിയപ്പോ പെട്ടന്ന് മനസ്സിലായി..അത്‌ കണ്ടിട്ട് അരികിലേക്ക് വന്നവൻ are you oke..? എന്ന് ചോദിച്ചപ്പോ ഇത് വരെ കളവ് പറയാതിരുന്ന എനിക്ക് ഇന്നവനോട് കള്ളം പറയേണ്ടി വന്നു..ഒന്നും ഇല്ലന്ന അർത്ഥത്തിൽ തലയാട്ടിയപ്പോഴും ആ മുഖത്ത് കാണാമായിരുന്നു പറഞ്ഞത് നുണയാണെന്ന് അവന് മനസ്സിലായ കാര്യം..അധികം അവന്റെ മുന്നിൽ നിന്നാൽ ഞാനെങ്ങനെ അവനോട് റിയാക്റ്റ് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല..അത്‌ കൊണ്ട് ഒന്നും പറയാതെ ഞാൻ മുഖം കൊടുക്കാതെ അവിടുന്ന് ഇറങ്ങി നേരെ യാഷയുടെ വീട്ടിലേക്ക് വിട്ടു..

വണ്ടിയിൽ ഇരിക്കുമ്പോഴും മറു സൈഡിൽ അവളെന്നോട് കാണിക്കുന്ന കുസൃതികൾ മിന്നായം പോലെ മുന്നിൽ തെളിഞ്ഞു വരുന്നു..എന്റെ മുടിയിലും താടിയിലും പിടിച്ച് കളിച്ച ആ നിമിഷങ്ങൾ..കണ്ണുകൾ ആ സീറ്റിലേക്ക് തന്നെ നട്ടം തെറ്റി നോക്കുന്നത് കൊണ്ടാ അതൊക്കെ ഓർമ്മകളാലേ മുന്നിൽ വരുന്നെന്ന് കരുതി ഞാൻ പുറത്തേക്ക് നോക്കി നിന്നു..അപ്പൊ കണ്ണിൽ പ്രത്യക്ഷപ്പെട്ടത് അവളേറെ ഇഷ്ടപ്പെട്ട ആ തട്ട്കടയും അവളിലൂടെ ഞാനിഷ്ടപ്പെട്ട തട്ട്കടയുമായിരുന്നു..

"•വാ,, ഇനി അങ്ങോട്ട് ഇതേ തട്ട് കടയിൽ നിന്ന് ഈ സമയം ഞങ്ങൾ ഒരുമിച്ച് ടീ കുടിക്കും.. സന്ത്യാ നേരത്തെ ഈ സൺഷൈനിങ്ങിന്റെ വെളിച്ചത്തിൽ നമ്മള് ആ മരച്ചുവട്ടിൽ നിന്ന് പ്രണയം പങ്കു ചേർത്ത് കുറച്ച് നേരം സ്പെൻഡ്‌ ചെയ്യുന്നു..

നോ പറയരുത് ഫ്രോഡ്.. പ്ലീസ്‌ എന്റെയൊരു ആഗ്രഹമല്ലേ.. ഒരുതവണയെങ്കിൽ ഒരു തവണ.. പ്ലീസ്.. യാഷയുടെ ഫ്രോഡ് അല്ലേ പ്ലീസ് പ്ലീസ് പ്ലീസ്..•"

അന്ന് പറഞ്ഞ ആ വാക്കുകൾ ഇന്നെന്നെ തലോടിയപ്പോൾ വീണ്ടും നെഞ്ചകം പിടയുകയായിരുന്നു..ഞാൻ പോലും അറിയാതെ വണ്ടി നിർത്തി ഇറങ്ങിയ ശേഷം തട്ട്കടയുടെ അടുത്തോട്ടു പോവാതെ കാറിൽ ചാരി നിന്ന് പ്രണയം പങ്കു വെച്ച ആ നാളുകൾ എന്നെ വന്ന് തലോടി..

ഇനി എനിക്ക് ഇത് നിശ്ചലമാവുമൊ യാഷ..ഇവിടെ വെച്ചും എനിക്ക് തന്ന പ്രണയം വെറും ഓർമ്മയായി മാറുമോ..ആഗ്രഹമില്ല ഒരിക്കലും..ഇനിയും ഒരുപാട് നാൾ നിന്റെ കൂടെ ഇവിടെ വന്ന് എനിക്ക് ടൈം സ്പെൻഡ്‌ ചെയ്യണം..ആ നിമിഷങ്ങളൊന്നും നഷ്ടപ്പെടുത്താൻ കഴിയില്ല..എന്തിനായിരുന്നു ഇത്രയൊക്കെ ഓർമ്മകൾ തന്നെന്നെ പ്രണയിച്ചത്..അതിനേക്കാൾ ഉപരി വേദനകൾ തരാനോ..വേണ്ടെടി..നിന്റെ പ്രണയത്തെ ഞാൻ ഇപ്പോഴും കൊതിക്കുന്നു..മരച്ചുവടും എന്നെനിക്ക് നിന്നിലെ പ്രണയം സമ്മാനിക്കുന്നു..ഇതൊന്നും ഒരിക്കലും ഓർമ്മകളുടെ പുസ്തകതാളുകളിലേക്ക് എഴുതി ചേർക്കാൻ ആഗ്രഹിക്കുന്നില്ല..ഇനിയും ഇത്പോലെയുള്ള നിമിഷങ്ങൾ വല്ലാതെ കൊതിച്ചു പോവുന്നു..

അവളുടെ വീട്ടിൽ ചെന്നപ്പോൾ വിൻഡോ വഴി അകത്തേക്ക് കയറാതെ ഞാൻ കാളിങ് ബെൽ അടിച്ചു..അപ്പൊ തന്നെ മോളിയാന്റി പ്രാർത്ഥന സദസ്സിൽ നിന്നും കയ്യിൽ നൂലിൽ കോർത്തു വെച്ച മുത്തുകൾ ഓരോന്നായി തഴുകി കൊണ്ട് എന്തോ മന്ത്രിച്ച് കൊണ്ട് നിൽക്കുന്നത് കണ്ടു..വീട്ടിൽ പാർട്ടി നടക്കുമ്പോ എന്നെ ഇവിടെ കണ്ടതിന്റെ ഷോക്കിൽ ആന്റി എന്താ എന്നൊക്കെ ചോദിച്ചപ്പോൾ ഒന്നും ഇല്ലന്ന് പറഞ്ഞ് മുകളിലേക്ക് പോയ്..മുഖം കഴുകി വാടി തളർന്ന ഭവമൊക്ക മാറ്റി ഫുൾ സ്ട്രോങ്ങ്‌ ആയി ഗൗരവത്തിൽ ഞാൻ എന്നും ഉള്ളത് പോലെ നിന്നു..ഡോറിൽ നോക്ക് ചെയ്യുന്നതിന് പകരം ഞാൻ ലോക്ക് ചെയ്തോ എന്ന് നോക്കാൻ വേണ്ടി തുറക്കാൻ ശ്രമിച്ചപ്പോ ഭാഗ്യത്തിന് തുറന്ന് കിട്ടി..

പില്ലോയും കെട്ടിപിടിച്ചു ഉറങ്ങുന്ന അവളെ കണ്ടപ്പോൾ എനിക്ക് എന്തോ പിടിച്ച് ഉണർത്താൻ തോന്നിയില്ല..ചെയർ അവളുടെ മുന്നിൽ വലിച്ചിട്ട് താടിക്ക് കയ്യും കൊടുത്ത് സുഖമായി ഉറങ്ങുന്ന അവളെയും നോക്കിയിരുന്നു..
ഈ പില്ലോക്ക് പകരം ഞാൻ ആവാൻ വേണ്ടി എത്ര കൊതിച്ചിട്ടുണ്ട് ഞാൻ..എന്നെ ഓർത്ത് കൊണ്ടാവില്ലെടി നീ ഇതും കെട്ടിപിടിച്ചു കിടക്കുന്നത്..എന്നോടുരുമിച്ച് ഒരു ജീവിതം നീയും ആഗ്രഹിക്കുന്നില്ലേ..നമ്മളെ രണ്ടാളുടെയും ആഗ്രഹം ഒരുപോലെ ദൈവം തട്ടിക്കളയുമൊ..അത്രക്ക് ക്രൂരൻ ഒന്നുമല്ല ദൈവം എന്ന് ഞാൻ വിശ്വസിക്കുന്നു..നമ്മളിലൊരാളുടെ ആഗ്രഹം എങ്കിലും മൂപര് കാണാതെ പോവില്ല..ഉറപ്പാണ്.. 

ഉറങ്ങി കിടക്കുമ്പോഴും നിന്റെയീ ചിരി മുഖത്ത് നിന്ന് മായുന്നില്ലല്ലോടി..ഈ സത്യങ്ങളൊന്നും അറിഞ്ഞോണ്ടുള്ള വരവായിരുന്നില്ലെങ്കിൽ തീർച്ചയായും ആ ഇളം റോസ് നിറത്തിലുള്ള നിന്റെ അധരങ്ങൾ നുകർന്നേനെ ഞാൻ..നീ അറിയുന്നുണ്ടോ യാഷ..നിന്റെ ഫ്രോഡ് ഇപ്പൊ തികച്ചും അസ്വസ്ഥമായിരിക്കുകയാണ്..ഉള്ളമാകെ കലങ്ങി നിൽക്കുകയാണ്..ഇപ്പോഴും ഉള്ളിൽ തങ്ങി നിൽക്കുന്നത് നീയെനിക്ക് തന്ന വാക്കാണ്..ജീവിതം അങ്ങോളം നിന്റെ കൂടെ ഞാൻ ഉണ്ടായെന്ന് വരില്ല,,, നിന്നിൽ ഒരു പൂർണത നൽകാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല..എന്തിനാ ഇത്ര കടുത്ത വാക്കുകൾ ഒക്കെ എനിക്ക് നൽകിയത്.. എന്റെയൊരു സമാധാനത്തിനു വേണ്ടിയെങ്കിലും നിനക്ക് മാറ്റി പറഞ്ഞൂടെ..ആ വാക്കുകൾ കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ടെനിക്ക്..ചിലപ്പോ ആ വാക്ക് ദൈവം കേട്ടെങ്കിലോ..പ്ലീസ് യാഷ..നീയിപ്പോ എന്നെ വല്ലാതെ അലട്ടുന്നുണ്ട്..എനിക്കെകിയ ഓരോ നിമിഷവും വല്ലാത്തയെന്നെ തളർത്തുന്നുണ്ട്..പ്രാന്ത് പിടിപ്പിക്കുകയാണ് നീയെന്നെ..

അവളുടെ തുടുത്ത കണ്ണുകളിലേക്ക് എന്റെ കണ്ണീർ തുള്ളി വീണപ്പോ ഒന്ന് ഞെട്ടിയതും അപ്പൊ തന്നെ മുഖമൊക്കെ തുടച്ച് ഞാൻ ഇരുന്നിടത് നിന്ന് എഴുന്നേറ്റു..ഉറക്കം നഷ്ടപ്പെട്ട് ശരീരം വലിച്ച് മുറുക്കി കൊണ്ടവൾ എഴുന്നേറ്റപ്പോൾ തന്നെ എന്നെ കണ്ടതും നെറ്റിയും ചുളിച്ചു കൊണ്ട് ചുറ്റും നോക്കാൻ തുടങ്ങി 

☯︎ ☯︎ ☯︎ ☯︎ ☯︎

കവിളിൽ എന്തോ ചൂട് തട്ടിയപ്പോഴാണ് ഉറക്കം ഞെട്ടിയത്..കണ്ണ് തുറന്നപ്പോ തന്നെ കണ്ടത് ആ ഫ്രോഡ്നേയും..നേര് തന്നെ ആണോന്ന് നോക്കാൻ വേണ്ടി കണ്ണിറുക്കി തുറന്ന് ചുറ്റും നോക്കിയ ശേഷം അവനെ നോക്കി..ആദ്യം കരുതി ഞാനവന്റെ വീട്ടിലാണോ കിടന്നുറങ്ങിയതെന്ന്..പക്ഷെ അല്ല..
എന്തിനാണാവോ വീട്ടിലെ സന്തോഷത്തിന്റെ ആരവങ്ങൾക്കിടയിൽ സാറ് ഇങ്ങോട്ട് വന്നത് ആവോ..ഹ്മ്മ്..നേരെത്തെ അതൊക്കെ പറഞ്ഞതിന്റെയും വേദനപ്പിച്ചതിന്റെയും സോറി പറയാനായിരിക്കും..ചോദിച്ചിട്ട് തന്നെ കാര്യം..എന്നിട്ടും ആ മുഖത്തെ ഗൗരവം കണ്ടില്ലേ..ഓ എന്റെ ഗോടെ മരിക്കുന്നത് മുന്നേ എനിക്ക് എന്നും ഇവന്റെ ചിരിച്ചോണ്ടുള്ള മുഖം കാണാനുള്ള ഭാഗ്യം തരുമോ..അത്യാഗ്രഹമാണെന്ന് അറിയാം..പക്ഷെ ആഗ്രഹം കൊണ്ട് ചോദിച്ചതാണെയ്.. 

"എന്താവാണോ ഈ രാത്രിയിൽ ഇവിടെ..വീടാകെ എല്ലാവരുടെയും മനസ്സാകെ സന്തോഷത്തിന്റെ പേമാരിയിൽ മുഴുകി നിൽക്കുമ്പോ ആ വേളയിൽ പങ്കിടാതെ ഇങ്ങോട്ട് വന്നത് എന്തിനാണാവോ..അറിഞ്ഞിരുന്നേൽ കൊള്ളാമായിരുന്നു.."

"നീയെന്താ കരുതിയത് നിന്നെ കാണാനുള്ള കൊതി കൊണ്ടാണെന്നോ..അതോ ആ പാർട്ടിയിൽ നീ ഇല്ലാതെ എനിക്ക് എന്ജോയ്മെന്റ് ഉണ്ടാവില്ലന്ന് കരുതിയിട്ടാണോ..അങ്ങനെ ചിന്തിച്ച നിനക്ക് തെറ്റി.. അത്രക്ക് പൈങ്കിളിയൊന്നും അല്ല ഞാൻ.."

"അയ്യോ..സാറിന് തെറ്റി..ഞാനൊരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല ഇനി അങ്ങോട്ട് അങ്ങനെ ചിന്തിക്കാനും പോണില്ല..അല്ലെങ്കിൽ പിന്നെ എന്തിന് വന്നു..? നേരെത്തെതിന്റെ ബാക്കി ദേഷ്യം തീർക്കുവാനോ..? ദേ ഇനിയും നിന്റെ കാട്ടി കൂട്ടലിന് ഞാൻ നിന്നെന്ന് വരില്ല..അടിച്ച് മൂലക്കിടും ഞാൻ..ഏത് വലിയ കൊമ്പത്തെ സിങ്ങറ് ആയാലും ശെരി ആർടിസ്റ്റ് ആയാലും ശെരി..അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല..തരേണ്ടിടത്ത് തരിക തെന്നെ ചെയ്യും..അത്‌ എത്ര വലിയ പ്രാണൻ ആണെങ്കിലും ശെരി..കേട്ടോടാ ബ്ലഡി ഫ്രോഡേ..ഹും.."

ഞാനത്രയൊക്കെ പറഞ്ഞിട്ടും അവന്റെ ഉള്ളിൽ ഒതുക്കി വെച്ച പുഞ്ചിരി ആ മുഖത്ത് കാണാമായിരുന്നു..ഇത് വരെ ഇല്ലാത്ത ഒരു ഭാവമാണല്ലോ ഇപ്പൊ കാണുന്നത്..എന്ത് പറ്റി ആവോ.. 

"ഡി..ഞാൻ നിന്നോട് വഴക്കിടാൻ വന്നതൊന്നും അല്ല..അങ്ങനെ ടൈം വേസ്റ്റ് ചെയ്യാൻ എന്റെ പക്കൽ ടൈം ഇല്ല താനും..ദാ ഈ കുന്തം തരാൻ വേണ്ടി വന്നതാണ്..ഇതാ..."

പോക്കറ്റിൽ നിന്ന് എന്റെ ഫോൺ എനിക്ക് നേരെ നീട്ടി കൊണ്ട് അവനത് പറഞ്ഞപ്പോ ഞാൻ അപ്പോഴും നെറ്റി ചുളിച്ചു കൊണ്ട് നോക്കുവായിരുന്നു..ഫോൺ വാങ്ങി ഞാൻ തിരിച്ചും മറിച്ചുമൊക്കെ നോക്കാൻ തുടങ്ങി..ഇനി എന്നോടുള്ള ദേഷ്യം എന്റെയീ ഫോണിനോട്‌ തീർത്തോന്ന് ആര് കണ്ടു..ഇവനല്ലേ ആള് എന്തും ചെയ്യാൻ ചാൻസുണ്ട്.. 

"ഓഹോ..അപ്പൊ എന്റെ ഫോൺ തരാനാണല്ലേ ഇങ്ങോട്ട് വന്നത്..ഇപ്പൊ തന്നില്ലെ..ഇനി എന്തിനാ ഇവിടെ നിൽക്കുന്നെ..പൊയ്ക്കൂടേ.."

"ഹാ..അത്‌..അത്‌..ആന്റി,,മോളിയാന്റി,,മോളിയാന്റി പറയാ എന്നോട് കുറച്ച് നേരം നിന്റെ അരികിൽ ഇരിക്കാൻ..ഷിയാൻ എന്തോ കാര്യത്തിന് വേണ്ടി നേരെത്തെ പുറത്ത് പോയി..അതുമല്ല സിദ്ധു ആണേൽ എന്റെ വീട്ടിലാണല്ലോ ഉള്ളത്..അപ്പൊ ആന്റി പറയാ എന്നോട് നീ ഇവിടെ തനിച്ചല്ലേ..പാവം കൊച്ചിന് ബോർ അടിക്കുന്നുണ്ടാവും..അതോണ്ട് അവരൊക്കെ വരുന്നത് വരെ ഇവിടെ നിന്റെ കൂടെ ഇരിക്കാൻ..ആന്റി ആദ്യമായി എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ എനിക്കെങ്ങനെ വേണ്ടെന്ന് വെക്കാൻ തോന്നും..പാവം ആന്റിക്ക് വേണ്ടി ഞാൻ അവരെല്ലാം വരുന്നത് കൂടെ നിൽക്കും..ഓക്കേ..അല്ലാതെ,,അല്ലാതെ നിന്നോടുള്ള ഇഷ്ടം മൂത്തിട്ടോ നേരെത്തെ അതൊക്കെ പറഞ്ഞതോണ്ടൊ ചെയ്തതൊണ്ടൊ ഒന്നുമല്ല വന്നത്.."

"എന്ന് ഞാൻ പറഞ്ഞില്ലല്ലോ ഫ്രോഡേ..
അല്ല ആന്റി..ഇവൻ പറയുന്നതൊക്കെ നേര് തന്നെയാണോ.."

മോളിയാന്റിയെ ഞാൻ വാതിൽക്കൽ കണ്ടപ്പോൾ തല ചെരിച്ചോണ്ട് നീട്ടിയ ശബ്ദത്തോടെ ചോദിച്ചപ്പോൾ തന്നെ അവൻ ആന്റിക്ക് നേരെ തിരിഞ്ഞു.. 

"അല്ലേ ആന്റി..ആന്റി പറഞ്ഞിട്ടല്ലേ ഞാൻ ഇവിടെ നിൽക്കുന്നത് അല്ലേ ആന്റി.."

എനിക്ക് മുഖം തരാതെ കണ്ണിറുക്കി കൊണ്ട് അവൻ ആന്റിയോട് അതൊക്കെ പറയുന്നത് കണ്ണാടിയിൽ കൂടി കാണുന്നുണ്ട്..പാവം ചെക്കൻ..എനിക്കറിയാടാ ഫ്രോഡേ..നീ എന്തെങ്കിലും ഒക്കെ ഒപ്പിച് എനിക്ക് അരികിൽ നിൽക്കുമെന്ന്..അവനതൊക്ക പറഞ്ഞപ്പോ ആന്റി അതെന്ന് പറഞ്ഞതും രണ്ട് പേരെയും നോക്കി ഞാനൊന്ന് ഇരുത്തി മൂളി..ആന്റി പോയ വഴിയേ അവൻ ഡോർ ലോക്ക് ചെയ്ത് എന്റെ മുന്നിൽ വടി പോലെ നിന്നു.. 

"എനിക്ക് കിടക്കണം..ഒന്നുറങ്ങണം.."

"അതിനിപ്പോ ഞാനെന്ത് വേണം.."

"തറയിൽ കിടന്നാൽ എഴുന്നേൽക്കുമ്പോ ശരീരം വല്ലാതെ വേദനിക്കും..സോ ബെഡിൽ കിടന്നാലേ എനിക്ക് നേരെ ചൊവ്വേ ഉറങ്ങാൻ കഴിയുള്ളു..സോ നീ വേറെവിടേലും പോയി കിടക്കാൻ നോക്ക്.."

"ആഹ..നീ ആള് കൊള്ളാലോ..എന്റെ വീട്ടിൽ വന്ന് എന്നെ ഭീഷണിപ്പെടുത്തി നിനക്ക് ഇവിടെ കിടക്കണം അല്ലേ..അതിന് ഈ യാഷ സമ്മതിക്കില്ല..ഇതെന്റെ വീട് എന്റെ റൂം എന്റെ ബെഡ്..എനിക്കും ഉറങ്ങണം..പിന്നെ ഞാൻ പറഞ്ഞില്ലല്ലോ ഇത്ര കഷ്ടപ്പെട്ട് നിന്നോട് ഇവിടെ നിൽക്കാൻ..അതോണ്ട് പുന്നാര ഫ്രോഡ് ആ ഊഞ്ഞാലിൽ എങ്ങാനും കിടക്കാൻ നോക്ക്..അപ്പൊ ഗുഡ് നൈറ്റ്‌..
പിന്നെ ഞാൻ ഉറങ്ങിയെന്നു മനസ്സിലാക്കി എന്നെ ഉപദ്രവിക്കാനോ മറ്റോ വന്നാൽ ഉണ്ടല്ലോ..പ്രാണൻ ആണെന്നൊന്നും ഞാൻ നോക്കില്ല..വീട്ടാരെയും നാട്ടാരെയും വിളിച്ച് ഒരുപാട് ഫാൻസ്‌കാരുടെ മുന്നിൽ വെച്ച് നാറ്റിക്കാനൊക്കെ എനിക്കറിയാം..എന്റെ വീട്ടിൽ വന്ന് എന്നെ ഭരിക്കാമെന്നുള്ള മോഹം വല്ലതും നിനക്ക് ഉണ്ടെങ്കിൽ അതങ്ങ് മാറ്റിയെക്ക്..ഇവിടെ വിജയിക്കുന്നത് ഇലയായിരിക്കും..ഇപ്പൊ ഇലയുടെ റൂമിലാണല്ലോ മുള്ള് വന്നേക്കുന്നത്..അയ്യോ എന്റെ റൂമിൽ ആരോ വന്നെ ആരേലും വന്ന് രക്ഷിക്കണേന്ന് ഞാൻ വിളിച്ച് കൂവിയാൽ മുള്ളായ നിന്നെ എല്ലാവരും പഞ്ഞിക്കിടും..കേട്ടൊടോ ഫ്രോടേ.."

"ഈ ഇല മുള്ളിനെ വിളിച്ച് വരുത്തിയതാണെന്ന് മുള്ള് നാട്ടാരോട് വിളിച്ച് പറഞ്ഞാൽ സ്ഥിതി എന്തായിരിക്കും..അപ്പോ ഇല വാടില്ലേ..എല്ലാവരും ഇലയെ തെറ്റിദ്ധരിക്കില്ലെ..അയ്യയ്യോ പാവം.."

ഷിറ്റ്..ഇവനെ മിക്കവാറും ഞാനിന്ന് കൊല്ലും..

"എടൊ,,വാചകമടിക്കാതെ അവിടെ എവിടേലും ചുരുണ്ട് കിടക്കാൻ നോക്കെടോ..ഡയലോഗ് അടിയൊക്കെ പിന്നീട് ആവാം..എനിക്ക് നല്ല ഉറക്കം ഉണ്ട്..ബെയ് ബെയ്.."

"അത്‌ തന്നെയാണ് എനിക്കും പറയാൻ ഉള്ളത്..മോള്‌ എവിടേലും കിടക്ക്..എനിക്ക് ബെഡിൽ കിടക്കണം.."

"ദേ എന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ..ഉറക്കത്തെ നഷ്ടപ്പെടുന്നത് എനിക്കിഷ്ടമല്ല..ഉറക്കിനെ പ്രണയിച്ചു നടക്കുകയാണ് ഞാൻ..പോ എവിടേക്കെങ്കിലും..പോ.."

എന്നും പറഞ്ഞു ഞാൻ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിയതും അപ്പോ തന്നെ അവൻ അത്‌ വലിച്ച് നിലത്തേക്ക് ഇട്ട് എന്നെ ബെഡിന്റെ ഒരു മൂലയിൽ നീക്കിയിട്ട് ബെഡിൽ അവനും കേറി കിടന്നു.. 

"ഇനിയൊരു വഴക്കിനു വരേണ്ട..നീ ആ സൈഡിൽ കിടന്നോ..ഞാൻ ഈ സൈഡിൽ കിടന്നോളും..അപ്പൊ ഗുഡ് നൈറ്റ്‌.."

☯︎ ☯︎ ☯︎ ☯︎ ☯︎

ഉള്ളിലെ സങ്കടങ്ങൾ എല്ലാം ഒതുക്കി വെച്ച് എന്നത്തേയും പോലെ അവളോട് സംസാരിക്കാൻ ഞാൻ പെടാപാട് പെടുകയാണ്..പെട്ടന്ന് ഇവളുടെ മുന്നിൽ അൺലിമിറ്റഡ് ആയി ഒതുക്കി വെച്ച വേദനയെല്ലാം പുറത്തേക്ക് വന്നാൽ എന്ത് മറുപടി കൊടുക്കും..ഇവൾക്ക് കാൻസർ ഉള്ള കാര്യം വേറൊരാൾ അതേ കുറിച്ച് സംസാരിക്കുന്നതോ അവളായിട്ട് പറയുന്നതോ അവൾക്ക് വല്ലാതെ സങ്കടം വരുമെന്നല്ലേ ഡോക്ടർ പറഞ്ഞത്..അതറിഞ്ഞപ്പോൾ തൊട്ട് ഇവളെയോർത്ത് പിടയുകയാണ്..എന്ത് ചെയ്യണമെന്ന് അറിയാതെ..ഈ വഴക്കിടലും കുസൃതികളെല്ലാം ഇവിടെ അവസാനിക്കുമോ യാഷ.. കൊതിക്കുന്നു ഞാൻ ഇനിയങ്ങോളം നിന്റെയീ സമീപനം.. 

ഒരു സൈഡിൽ മറുവശത്തേക്ക് ആയി ചെരിഞ്ഞു കിടക്കുന്ന അവളെ നോക്കി കൊണ്ട് പിശാച് മനസ്സിൽ കേറിയത് പോലെ പല വേണ്ടാത്ത ചിന്തകളും ദൃശ്യങ്ങളും ഓർമ വരുന്നു..എങ്ങനെ സഹിച്ചു നിൽക്കാൻ കഴിയും എനിക്ക്..പറ്റുന്നില്ലടി.. എത്രയൊക്കെ ദേഷ്യപ്പെട്ടാലും വേദനിപ്പിച്ചാലും എന്നും നിന്റെ ഫ്രോഡ്ന്റെ മനസ്സകം അലിഞ്ഞ മനസ്സാണ്..ദേഷ്യം കൂടുമ്പോ അതിനരിട്ടിയായി സ്നേഹവും കൂടുന്നുണ്ടെന്ന് ഇപ്പൊ മനസ്സിലായി..

പതിയെ എന്റെ കൈകൾ അവളുടെ അരയിൽ കൂടി ഇഴഞ്ഞതും ആ സ്പർശം അറിഞ്ഞവൾ എന്റെ കയ്യിൽ പിടുത്തം ഇട്ട് കൊണ്ട് എന്നെ ചെരിഞ്ഞു നോക്കിയപ്പോൾ ഞാനൊന്ന് ചിരിച്ചു കൊടുത്തു..എന്റെ മുഖത്ത് ഒലിച്ചിറങ്ങിയ കണ്ണീരിൽ തൊട്ട് കൊണ്ട് അവൾ നെറ്റി ചുളിച്ചോണ്ട് എനിക്ക് മുഖം തന്ന് കിടന്നതും എന്ത് പറ്റിയെന്നു ചോദിച്ചപ്പോൾ ആ അരയിൽ പിടിച്ച പിടിയിൽ ഒന്ന് മുറുക്കി കൊണ്ട് എന്നിലേക്ക് അടുപ്പിച്ചു കിടത്തിയിട്ട് ഒന്നും ഇല്ലന്ന് തലയാട്ടി കാണിച്ചു..ആ നെറുകയിൽ ഒന്ന് ചുംബിക്കണമെന്നുണ്ട്..പക്ഷെ എന്റെയീ ശരീരത്തിന്റെ ചുട്ട് പൊള്ളുന്ന വേദനയുടെ ചൂടിൽ അവൾക് മനസ്സിലാവും ഉള്ളം വല്ലാതെ എന്തിനോ വേണ്ടി പിടക്കുകയാണെന്ന്.. 

"സിനു are you ok..? എന്ത് പറ്റി പെട്ടന്ന്..ഞാൻ അതൊക്കെ ചുമ്മാ പറഞ്ഞതല്ലേ..അതിനെന്തിന് കരയുന്നു..ഇത്ര പെട്ടന്ന് നിറയുന്ന മിഴികൾ അല്ലായിരുന്നല്ലോ ഇത്..ഇപ്പൊ എന്ത് പറ്റി..പറ സിനു.."

നിർത്താതെയുള്ള അവളുടെ ചോദ്യത്തിൽ ഉള്ളിലെ സങ്കടത്തെ പിടിച്ച് നിർത്താൻ കഴിഞ്ഞിരുന്നില്ല..എങ്ങോ അത്‌ പുറത്തേക്ക് വന്നു.. 
ഇനിയൊരു ചോദ്യവും എനിക്ക് കേൾക്കാൻ കഴിയാത്തത് കൊണ്ട് അവളുടെ വാ പൊത്തി പിടിച്ച് ആ നെറ്റിയിൽ എന്റെ നെറ്റിയും ഒരുമിപ്പിച്ച് കണ്ണുകൾ ഇറുക്കി അടച്ച് കരഞ്ഞു..ഒന്നും അറിയാതെ ആണെങ്കിലും ശമനം എന്നോണം കണ്ണീരിനെ പുൽകി കൊണ്ട് എന്റെ മുഖത്തൂടെ അവളുടെ കൈകൾ തലോടുന്നുണ്ടായിരുന്നു..കൈവിട്ട് പോവുമെന്ന് തോന്നിയപ്പോ പെട്ടന്ന് തന്നെ എഴുന്നേറ്റ് ഞാൻ മിഴികൾ തുടച്ച് വിൻഡോ സൈഡിലേക്ക് മാറി നിന്നു.. 

"എന്താ സിനു ഇതൊക്കെ..എന്തെങ്കിലും ഒന്ന് വാ തുറന്ന് പറ..നാനുവിന് വീണ്ടും എന്തെങ്കിലും പറ്റിയോ.. അതോ വീട്ടിൽ വല്ല പ്രശ്നവും ഉണ്ടോ..? എന്താ സിനു..ഇതെന്റെ ഫ്രോഡ് തന്നെയാണോ..ഞാൻ കണ്ട ഫ്രോഡ് ഇതല്ലല്ലോ..എത്രയൊക്കെ സങ്കടങ്ങൾ ഉണ്ടായാലും അത്‌ ദേഷ്യത്തെ കൂട്ട് പിടിച്ച് അടക്കി നിർത്തുന്നതാണല്ലോ..ഇന്നിപ്പോ പെട്ടന്ന് എന്ത് പറ്റി..പറ സിനു.."

"•ചില സങ്കടങ്ങൾ അങ്ങനെ ആണല്ലോ..എത്രയൊക്കെ കെട്ടിവെയ്ക്കാൻ തോന്നിയാലും നിമിഷം കൊണ്ട് ആ കെട്ട് അഴിഞ്ഞു പോവും..നിയന്ത്രിക്കാൻ കഴിയില്ല..•"

"ഒകെ ഓകെ ഓകെ ജസ്റ്റ്‌ റിലാക്സ്..കാര്യമെന്തെന്ന് പറ..എന്നാലല്ലേ അതിനൊരു പരിഹാരം കാണാൻ കഴിയു..അല്ലാതെ ഇങ്ങനെ കരഞ്ഞു മൂക്കൊലുപ്പിച്ചിട്ട് എന്ത് കാര്യം.."

"എന്ത് കാര്യമാണേലും നീയതിനു വാക്കുകൾ കൊണ്ടെങ്കിലും പരിഹാരം കാണിച്ചു തരുമോ..ഹ്മ്മ്..?"

"എന്താ സിനു നീയിങ്ങനെ കനപ്പിച്ചു കൊണ്ട് സംസാരിക്കുന്നത്..? "

"ഞാൻ ചോദിച്ചതിന് ഉത്തരം പറ..എന്റെ പ്രശ്നത്തിന് പരിഹാരം നിന്റെ വാക്കുകളാണ്..എന്റെയീ വേദനകൾക്ക് ശമനം നിന്റെ വാക്കുകളാണ്..എന്റെയീ നിശബ്ദതക്ക് പരിഹാരവും നിന്റെ വാക്കുകളാണ്..എന്റെയീ അവസ്ഥയെ തന്നെ മാറ്റാൻ നിന്റെ വാക്കുകൾക്ക് മാത്രമേ കഴിയു..അത്കൊണ്ടെങ്കിലും എന്റെ ഉള്ളമൊന്ന് തണുപ്പിക്കണം..കഴിയുമോ നിനക്ക്..? "

ഞാൻ പറയുന്നതൊന്നും മനസ്സിലാവാതെ എന്റെ കണ്ണിൽ തന്നെ ഉറ്റു നോക്കി നിൽക്കുന്ന അവളുടെ മുഖത്തേക്ക് കൂടുതൽ സമയം നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല..ആ മുഖത്തേക്ക് നോക്കുമ്പോ തന്നെ ഉരുകുന്നത് പോലെ..
നീണ്ട കുറച്ച് മിനിറ്റുകൾക്ക് ശേഷം എന്റെ തോളിൽ പിടിച്ച് വിൻഡോ സൈഡിൽ ഇരുത്തിയ ശേഷം എനിക്ക് മുന്നിലായി അവളും ഇരുന്നു.. 

"ഞാൻ പറയുന്ന വാക്കുകൾക്ക് അത്രെയേറെ ശക്തി നീ നൽകിയെങ്കിൽ തീർച്ചയായും സമാധാനത്തിന് വേണ്ടെങ്കിലും നല്ലൊരു മറുപടി തന്നെ തന്നിരിക്കും..പറ..നീയാഗ്രിഹുന്ന വാക്ക് തന്നെ നിനക്ക് ഞാൻ നൽകാം.."

അത്‌ മതിയായിരുന്നു എനിക്ക്..ഞാൻ ആഗ്രഹിക്കുന്നത് നീ തരുമെങ്കിൽ ചോദിക്കാൻ എനിക്കൊരു മടിയും ഇല്ല യാഷ..

"അത്‌ പിന്നെ,,അന്ന്,,"

പറഞ്ഞു തുടങ്ങുമ്പോ തന്നെ അവളുടെ ഫോൺ റിങ് ചെയ്തതും ജസ്റ്റ്‌ ഫ്യു മിനിറ്റ്സ് എന്ന് പറഞ്ഞ് അവള് പോയപ്പോ ഞാൻ ചെറിയ നിലാവിന്റെ വെളിച്ചത്തിൽ പുറത്തേക്ക് നോക്കി നിന്നു 

☯︎ ☯︎ ☯︎ ☯︎ ☯︎

കാര്യമായി അവനെന്തോ വല്ലാതെ തളർത്തിയിട്ടുണ്ടെന്ന് ആ വാടിയ മുഖം കാണുമ്പോഴും ഇടറിയുള്ള സംസാരം കേട്ടപ്പോഴും മനസ്സിലായിരുന്നു..ചോദിച്ചറിയുന്നതിന് മുന്നേ ഫോൺ അടിക്കുന്നത് കേട്ട് നോക്കിയപ്പോ മേരിക്കൊച്ചിന്റെ വിളി ആയിരുന്നു..ഈ രാത്രിയിൽ എന്തിനാണെന്ന് അറിയാതെ അവൻ കേൾക്കേണ്ടന്ന് കരുതി കുറച്ച് മാറി നിന്ന് കാൾ അറ്റൻഡ് ചെയ്ത് അങ്ങോട്ട് ഒരു ഹെലോ പറയുന്നതിന് മുന്നേ ഇങ്ങോട്ട് ശബ്‌ദിച്ചിരുന്നു,, 

"അയാം സോറി കെയ്സാൻ..ഡിസ്റ്റർബ് ആയെങ്കിൽ ക്ഷമിക്കണം..അത്‌ പിന്നെ യാഷയുടെ ഫോൺ നിന്റെ കയ്യിൽ ആയോണ്ട് അവളെ വിളിച്ചു കിട്ടാൻ എനിക്ക് ഈ നമ്പർ മാത്രമേയുള്ളൂ..ഈ നമ്പറിലേക്ക് കുറച്ച് മെഡിസിൻസ്ന്റെ ലിസ്റ്റ് അയച്ചിട്ടുണ്ട്..അത്‌ നമ്മടെ ഹോസ്പിറ്റലിൽ കിട്ടില്ലാ..ഓപ്പറേഷന് വരുന്ന രണ്ട് മണിക്കൂർ മുന്നേ കഴിക്കേണ്ട മെഡിസിൻസ് ആണ്.. സോ താനത് അവളോടൊന്ന് പറയണേ..

ഹെലോ.. 

ഹെലോ.. 

എന്താ ഒരു റിപ്ലൈയും ഇല്ലാത്തത്.. 

അവളുടെ കാര്യങ്ങളൊക്കെ അറിഞ്ഞതിന്റെ ഷോക്കിൽ ആണോ..എടൊ താൻ ഇങ്ങനെ വീക്ക്‌ ആയി നിന്നാൽ അവളെങ്ങനെ ഓകെ ആവും..പ്ലീസ്.. ജസ്റ്റ്‌ റിലാക്സ്..ഒന്നും സംഭവിക്കില്ലന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിക്ക്..അല്ലാതെ ഇങ്ങനെ തളർന്നിട്ട് എന്ത് കാര്യം..ഇതെല്ലാം ഉൾക്കൊണ്ട്‌ അവൾ ഫുൾ ഹാപ്പിയായിട്ട് ഇത്രേം നാളും നിന്നു..ഇനി താനായിട്ട് അവളെ തളർത്തരുത്.."

ഡോക്ടറുടെ സംസാരത്തിൽ നിന്നായിരുന്നു ഇവന്റെ ഈ മൂഖതയെ കുറിച്ച് എനിക്ക് മനസ്സിലായത്..അപ്പൊ ഞാൻ ഒരു കാൻസർ പേഷ്യന്റ് ആണെന്ന കാര്യം അവനറിഞ്ഞു..അതാണ് അവന്റെയീ തളർച്ചയും..ഇപ്പൊ എനിക്ക് മനസ്സിലായി എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന ആ വാക്ക്..അന്നേ ഞാനവനോട്‌ പ്രോമിസ് ചെയ്തിരുന്നു..അങ്ങോളം അവന്റെ സുഖത്തിനനുസരിച്ചു കൂടെ ഉണ്ടാവില്ലന്ന്.. 

വീണ്ടും ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ നിൽക്കാതെ ഒരു മൂളൽ കൊണ്ടോ മറുപടി കൊടുക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു..അപ്പൊ തന്നെ സിനുവിനെ നോക്കിയപ്പോ ഇപ്പോഴും കണ്ണീർ ഒപ്പിക്കൊണ്ട് അവൻ വിൻഡോ സൈഡിൽ നിൽപ്പാണ്..

നിന്നെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കണം എന്നെനിക്കറിയില്ല ഫ്രോഡ്..അന്നേ നീയെനിക്ക് പ്രോമിസ് ചെയ്തതല്ലേ,,ഞാൻ പോയാലും എന്റെ ഓർമ്മകളെ കൂട്ട് പിടിച്ച് സന്തോഷത്തോടെ ജീവിക്കുമെന്ന്..എന്നിട്ടിപ്പോ ഇതെല്ലാം അറിഞ്ഞപ്പോ നിനക്ക് പറ്റുന്നില്ലല്ലേ..കൂടുതൽ വേദന നൽകേണ്ടന്ന് കരുതിയ ഞാൻ അന്നേ നിന്നോട് ചെറുതായി സൂചിപ്പിച്ചത്..ഞാനങ്ങനെ പറയാൻ കാരണം എന്താണെന്ന് എന്നൊന്നും നീ ചോദിച്ചിരുന്നില്ല..ചോദിച്ചാലും ഞാൻ പറയുകയുമില്ല..ഇപ്പൊ നീ എന്നിൽ നിന്നും കൊതിക്കുന്ന വാക്ക് *•ഏതൊരു നിമിഷത്തിലും ഇനി അങ്ങോളം കൂടെ ഉണ്ടാവും..നിന്നോടൊപ്പമുള്ള ജീവിതത്തിന് ഞാനും കൊതിക്കുന്നു..വാക്കുകൾ കൊണ്ടെങ്കിൽ അങ്ങനെ,,ഉറപ്പ് നൽകുന്നു ഞാൻ..•*
എന്റെ നാവിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത് ഇങ്ങനെയല്ലേ..പക്ഷെ എനിക്ക് അതിന് കഴിയില്ല സിനു..*REALLY SORRY* അന്ന് മുതൽ ഇന്ന് വരെ മരണത്തെ മുന്നിൽ കണ്ട് ജീവിച്ചതാ ഞാൻ..സങ്കടമുണ്ട് ഒരുപാട് ഒരുപാട് ഒരുപാട്..നിന്നെ കൂടുതൽ വിഷമിപ്പിക്കേണ്ടന്ന് കരുതി ഉള്ളിൽ ഒതുക്കി വെക്കുന്നു എന്നേയുള്ളു..

എന്റെ അനക്കമൊന്നും കാണാഞ്ഞിട്ട് അവൻ തിരിഞ്ഞു നോക്കിയതും എന്റെ നിൽപ്പും ഭാവവും കണ്ടിട്ട് വല്ലാത്തൊരു നോട്ടത്തോടെ എന്നിലേക്ക് അടുത്ത് വന്നു..എന്തോ പറയാൻ വന്ന അവന്റെ ചുണ്ടിൽ ഞാനെന്റെ ചൂണ്ടു വിരൽ കൊണ്ടമർത്തി തടഞ്ഞു നിർത്തി..സമാധാനത്തിന് വേണ്ടിയാ എന്നിൽ നിന്നും അങ്ങനൊരു വാക്ക് ആഗ്രഹിക്കുന്നത് എന്നറിയാം..പക്ഷെ ആ വാക്ക് പോലും നിന്നെ വേദനിപ്പിച്ചെന്ന് വരും സിനു..അത്‌ കൊണ്ട് മാത്രമാണ്..ഒരിക്കലും നിന്റെ പ്രണയത്തെ കണ്ടില്ലന്ന് നടിക്കാൻ എനിക്ക് കഴിയില്ല..ഓരോ സമയവും നീയെനിക്ക് തരുന്ന കേറിങ്,,സ്നേഹം,, എന്തിനേറെ പറയുന്നു നിന്റെ ചുംബനങ്ങളെ പോലും ഒരു ലഹരിയായി എടുത്തിരുന്നു ഞാൻ..അത്രയേറെ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് ഈ നെഞ്ചിൽ..പക്ഷെ അത്‌ പുറത്ത് കാണിക്കാൻ എനിക്ക് കഴിഞ്ഞില്ലന്ന് മാത്രം..

"യാഷ..എനിക്കൊന്ന് നിന്നെ കെട്ടിപ്പിക്കണം.."

ഇരു കൈകളിലും പിടിച്ച് അവനത് ചോദിച്ചപ്പോഴും ഇപ്പൊ എന്റെ സമനില തെറ്റി അവനൊട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ പ്രതികരിക്കുമോ എന്നായിരുന്നു എന്റെ പേടി..പക്ഷേ,,അവിടെയും ഞാൻ ധൈര്യം കൈവരിച്ച് അവനിൽ സൗമ്യമായ നോട്ടം പകരുകയായിരുന്നു..വീണ്ടും അവനത് ചോദിച്ചോണ്ട് എന്റെ തോളിൽ കൂടി കയ്യിട്ട് കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് കെട്ടിപിടിച്ചതും ഒരു നിമിഷം ഞാൻ നിശ്ചലമായി നിന്നു..അവനെന്ന ലഹരിയിൽ ഞാൻ മുഴുകിയോ എന്നൊരു തോന്നൽ..!

കഴുത്തിൽ അവന്റെ ചുണ്ടുകൾ കൂടെ കൂടെ അമർത്തുമ്പോഴും പിടിച്ച് മാറ്റാതെ അതിനൊരു സുഖം എന്നുവോണം അവന്റെ മുടിയിഴകളിൽ തലോടുകയായിരുന്നു ഞാൻ..ഒടുക്കം ആ ചുംബനം എന്റെ മുഖങ്ങളിൽ മൊത്തമായും പതിഞ്ഞു കൊണ്ടേയിരുന്നു..പക്ഷെ ഇത്ര നാൾ ചുംബിക്കുമ്പോൾ കിട്ടിയ സുഖം എനിക്ക് കിട്ടിയിരുന്നില്ല..പകരം അവന്റെ ചുടു ചുംബനത്തിൽ അറിയുകയായിരുന്നു അവൻ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന്..പെട്ടന്നവൻ ഇരു കൈകളിലും മുഖമെടുത്ത് നിറഞ്ഞു വന്ന മിഴികളോടെ ഇമ വെട്ടാതെ എന്നെ നോക്കി നിൽക്കുവായിരുന്നു.. അതിൽ പതറാതെ ഞാനും..

"യാഷ..ലൈഫ് ലോങ്ങ്‌ നീയെന്റെ കൂടെയുണ്ടാവുമെന്ന് വാക്ക് കൊണ്ടെങ്കിലും ഒന്ന് പറയുമോ..ചൂട് കൊണ്ട് ഉള്ളമാകെ നോവുകയാണ്..ചെറു സമാധാനത്തിനു വേണ്ടിയെങ്കിലും എന്ന് നീയെനിക്ക് തന്ന ആ വാക്ക് മാറ്റി പറയുമോ..വല്ലാതെ ആഗ്രഹിക്കുന്നു ഈ നാവിൽ നിന്നും അത്‌ കേൾക്കാൻ..നിന്റെ ഫ്രോഡ്ന് വേണ്ടിയെങ്കിലും ഒന്ന് പറയുമോ യാഷ..ഞാൻ തളരുന്നത് കാണാനാണോ നീ ആഗ്രഹിക്കുന്നത്..പ്ലീസ് എന്നോടൊന്ന് അങ്ങനെ പറയുമോ..പ്ലീസ് യാഷ.."

മുഖമാകെ തലോടി കൊണ്ടവൻ അത്രയും പറഞ്ഞ് എന്നിൽ കൂടുതൽ അടുത്തേക്ക് വന്ന് പറഞ്ഞ് നിർത്തിയതും വീണ്ടും അവനെന്റെ കീഴ്ച്ചുണ്ടിൽ പ്രണയം പങ്കുവെക്കാൻ തുടങ്ങി..ഓരോ തവണ നുകരുമ്പോഴും അവന്റെ വേദന കൂടുകയല്ലാതെ അതൊട്ടും കുറഞ്ഞില്ല..ഓരോ മിനുറ്റ്കൾ കടന്ന് എന്നിൽ നിന്ന് അടർന്നു മാറി വീണ്ടും അത്‌ തന്നെ പറഞ്ഞ് വീണ്ടും കെട്ടിപിടിച്ചും ചുംബനം നൽകുകയും ചെയ്തുകൊണ്ടേയിരുന്നു..പെട്ടന്ന് എവിടുന്നോ തേടി കൊണ്ട് എന്നിൽ ബോധം വന്നതും ഞാൻ ഒരു തള്ളലിൽ അവനെ പിടിച്ച് മാറ്റി..രൂക്ഷമായ നോട്ടം നൽകി ഞാനവന്റെ കയ്യിൽ പിടിച്ച് റൂമിൽ നിന്നും പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുമ്പോഴും കരഞ്ഞു കൊണ്ടവൻ എന്റെ അരയിൽ പിടിച്ച് എന്നെ തടഞ്ഞു നിർത്താൻ പലതവണ ശ്രമിച്ചെങ്കിലും ഞാൻ പിടിച്ച പിടിയിൽ അവനെ റൂമിൽ നിന്നും പുറത്താക്കി ഡോർ അടച്ച ശേഷം ഇത്രയും നേരം പിടിച്ച് നിന്ന ഉള്ളിലെ വേദന ഒരു പേമാരി പോലെ പുറത്തേക്ക് വന്നതും ആകെ തളർന്നു ഞാൻ വാതിലിനോട്‌ ചാരി നിലത്തേക്ക് ഇരുന്ന് വാ പൊത്തി പിടിച്ച് ശബ്ദം ഉണ്ടാക്കാതെ പൊട്ടി കരഞ്ഞു.. 

☯︎ ☯︎ ☯︎ ☯︎ ☯︎

"യാഷ..യാഷ...പ്ലീസ് തനിച്ചാക്കല്ലേ യാഷ..നിന്റെ അരികിൽ ഇരിക്കുവാനാ ഞാൻ വന്നത്..പ്ലീസ് യാഷ ഓപ്പൺ ദി ഡോർ പ്ലീസ്..യാഷ.."

ഡോറിൽ തട്ടിയും ചവിട്ടിയും വാവിട്ട് കരഞ്ഞു കൊണ്ട് ഞാൻ ഒരുപാട് തവണ വിളിച്ചെങ്കിലും അവളിൽ യാതൊരു റെസ്പോൺണ്ടും ഉണ്ടായിരുന്നില്ല..കരഞ്ഞു കൊണ്ട് ഡോറിൽ തല ചായിച്ചു കൊണ്ട് ഞാൻ നിലത്ത് ഡോറിൽ ചാരി ഇരുന്നു..അപ്പോഴും ഞാൻ കുറേ വിളിച്ചു..

"ആകെ തളർന്നിരിക്കുകയാ ഞാൻ..പ്ലീസ് യാഷ..എന്നെ കൂടുതൽ സങ്കടപ്പെടുത്താതെ വാതിൽ തുറക്കെടി...യാഷ...പ്ലീസ്..............."

എനിക്കറിയാം സിനു നീ ഈ വാതിൽക്കൽ തന്നെയുണ്ടെന്ന്..നിന്നെ എങ്ങനെ ഫേസ് ചെയ്യണമെന്ന് എനിക്കറിയില്ല..നിന്റെ ഈ തളർച്ച കാണുമ്പോ ഞാനും ഇവിടെ തളർന്നു പോവുകയാ..ഞാനൊരാൾ കാരണം നീയിങ്ങനെ വേദനിക്കുന്നെന്ന് കരുതുമ്പോൾ ഉള്ളം വല്ലാതെ പിടക്കുന്നു..

"യാഷ.."

പതിഞ്ഞ സ്വരത്തിലുള്ള അവന്റെ വിളി കേട്ടപ്പോൾ എനിക്ക് പ്രതികരണം നൽകാതിരിക്കാൻ കഴിഞ്ഞില്ല..ഒരു മൂളലിൽ ഞാൻ അവന് മറുപടി കൊടുത്തപ്പോ അപ്പോഴും അവൻ തുറക്കെന്ന് പറഞ്ഞെങ്കിലും തുറക്കാനുള്ള മനക്കട്ടി എനിക്കില്ലായിരുന്നു.. 

"നീയാഗ്രഹിക്കുന്ന എനിക്ക് പറയണമെന്നുണ്ട് സിനു..പക്ഷെ അതിലും നിനക്ക് വേദന നൽകിയെങ്കിലോ എന്ന് കരുതിയിട്ടാ..ഇനിയൊരു ജീവിതം എനിക്ക് വിധിച്ചിട്ടില്ലെങ്കിൽ പിന്നെ എങ്ങനെ നീ ഇതും താങ്ങും..സമാധാനത്തിനു വേണ്ടിയെങ്കിലും എനിക്ക് പറയണമെന്നുണ്ട് പക്ഷെ,,, 

ഉറക്കത്തെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് സിനു.. അതെന്തോണ്ടാണെന്നറിയുമൊ നിനക്ക്,,മരണം മുന്നിൽ കണ്ടത് കൊണ്ടല്ല..ആഗ്രഹിച്ച പലതും ഞാൻ ഉറക്കമെന്ന സ്വപ്നത്തിൽ നേടിയെടുത്തിട്ടുണ്ട്..എന്റെ എല്ലാ അസുഖങ്ങളും മാറി വേദനക്കും ത്യാഗങ്ങൾക്കും പകരമായി നിന്നോടൊപ്പം ആ നെഞ്ചിലെ ചൂട് പറ്റി ഒരുപാട് നാൾ സ്വപ്നങ്ങളിൽ ജീവിച്ചിട്ടുണ്ട് ഞാൻ..അതും ഓരോ നിമിഷവും എന്റെ ഈ മിഴികൾ നിറയാതെ കാത്ത് സൂക്ഷിച്ചിട്ടുണ്ട് നീ..ഇപ്പോഴും പ്രണയിക്കുന്നത് ഉറക്കത്തെയാണെന്ന് തോന്നുന്നു.. 

ഇന്ന് വരെ ഞാൻ ഒരാളെയും ഇത്രമാഴത്തിൽ സ്നേഹിച്ചിട്ടില്ല..ചില സമയത്ത് ഞാനെന്നോട് തന്നെ എനിക്ക് എന്താ പറ്റിയതെന്ന് ചോദിച്ചിട്ടുണ്ട്..അതിനൊരു മറുപടി എനിക്ക് എന്നോട് തന്നെ പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല..അപ്പോഴൊക്കെ കയറി വരുന്നത് നീയെനിക്ക് തന്ന ഓരോ കാരിംഗും സ്നേഹ ചുംബനങ്ങളുമായിരുന്നു ഉള്ളിലേക്ക് കടന്ന് വന്നത്..ഓരോ തവണയും നീ ചുംബിക്കുമ്പോ എനിക്ക് വല്ലാത്തൊരു സമാധാനമായിരുന്നു നൽകിയത്..എനിക്കത് വല്ലാത്തൊരു ലഹരിയായിരുന്നു..എങ്ങനെ വാക്കുകൾ കൊണ്ട് പറയണമെന്ന് അറിയില്ല..വാക്കുകൾ കൊണ്ട് അതിനെ ഭംഗിപ്പെടുത്താൻ എനിക്കറിയില്ല..

ഉറപ്പുണ്ടെനിക്ക്..അങ്ങോളം നീയെന്നെ കൈവിടാതെ സൂക്ഷിക്കുമെന്ന്..അത്‌ തന്നെയാണ് ഞാൻ ആഗ്രഹിച്ചതും കൊതിക്കുന്നതും..പക്ഷെ പാതിവഴിയിൽ നിന്നെ ഉപേക്ഷിച്ചു പോവേണ്ടി വരുമെന്ന ഭയത്തിലാണ് ഞാൻ..നിന്നോട് എന്റെ പ്രണയം പങ്കു വെക്കുന്നതിനു മുന്നേ എനിക്ക് ജീവിതത്തോട് വലിയ കൊതിയൊന്നും ഉണ്ടായിരുന്നില്ല..വേദനിപ്പിച്ചവരെയൊക്കെ തിരിച്ചു അങ്ങോട്ടും വേദനിപ്പിച്ചു വിജയം കൈവരിച്ചു ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകണമെന്ന ആഹ്രഹമേ എനിക്കുണ്ടായിരുന്നു.. 

പക്ഷെ നിന്നെ പ്രണയിച്ചു തുടങ്ങിയപ്പോ ജീവിതത്തെയും ഞാൻ പ്രണയിക്കാൻ തുടങ്ങിയോ എന്നൊരു ഡൌട്ട്..നിന്റെ കൂടെ ജീവിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവില്ലേ എന്ന സങ്കടം ഉണ്ടായിരുന്നു എനിക്ക്..വല്ലാത്ത ആഗ്രഹംമുണ്ട് നിന്റെയൊപ്പം കഴിയാൻ..ഈ നിമിഷവും ഞാൻ മരണമെന്ന യാത്രയെ മറന്ന് ജീവിതമെന്ന യാത്രയെ സ്നേഹിച്ച് പോവുകയാ.. 

എന്തിനാ എനിക്കിത്ര സ്നേഹം നൽകിയത്..എന്തിനാ എന്നെ ഇങ്ങനെ കെയർ ചെയ്തത്..എന്തിനാ എന്നിൽ ജീവിതമെന്ന യാത്രയെ നീ ഉണർത്തിയത്..?നൊ..ഇത് നിന്റെ മാത്രം ഫോൾട് ആയി ഞാൻ കാണുന്നില്ല.. എന്നിലും ഫോൾട് ഉണ്ട്..നിന്നോടൊപ്പം കഴിയുന്നത് കൊണ്ടല്ലേ എനിക്ക് നേടാൻ കഴിയാത്ത ഓരോ കിനാവുകൾ കാണേണ്ടി വന്നത്.. 

ഞാനെത്രയൊക്കെ ഹാപ്പി ആണെന്നും സാഡ് ആണെന്നും നിനക്ക് നന്നായിട്ട് അറിയാൻ കഴിയും..മനസ്സുകൾ കൊണ്ട് പരസ്പരം സ്നേഹിച്ചു ഒരുപാട്..ഇപ്പോ ഉള്ളിൽ കൂടി കടന്ന് പോവുന്നത് നിന്നോടൊപ്പം ചിലവിട്ട ഓരോ നിമിഷങ്ങളാണ്..വല്ലാതെ എന്നെ അലട്ടുന്നുണ്ട്.."

"വാക്കുകൾ കൊണ്ട് ഈ പ്രണയത്തെ എങ്ങനെ വർണികണമെന്ന് എനിക്കും അറിയില്ല യാഷ..വർണന നൽകിയാൽ അതിന് എവിടേലും എന്തെകിലുമൊക്കെ കുറവ്‌ വരും..എന്നെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വന്നത് നീയാണ്..നാനു..അവൻ പോയതിൽ പിന്നെ എന്നെ മാറ്റിയെടുത്തത് നീയെനിക്ക് നൽകിയ പ്രണയമാണ്..നിന്റെ നിഴൽ പോലും..ഇങ്ങനൊരു മാറ്റം എന്നിൽ ഉണ്ടാവുമെന്ന് ആരും ഓർത്ത് കാണില്ല..

ഞാൻ നിനക്കൊരു വാക്ക് തരട്ടെ യാഷ..*നീ സ്വപ്‌നങ്ങൾ കണ്ട ജീവിതം നൽകാൻ ഞാൻ തയ്യാറാണ്..നീ ആഗ്രഹിച്ചതെന്തും ഞാൻ നൽകും..വിശ്വസിക്കാം എന്റെയീ വാക്കിനെയും എന്നെയും..*ഇതുപോലൊരു മനസ്സിന് സുഖം നൽകുന്ന വാക്ക് തന്നെയല്ലേഡി നിന്നിൽ നിന്നും ഞാൻ കൊതിക്കുന്നത്..

ഇനിയാ മിഴികൾ നിറയാതെ ഞാൻ നോക്കിക്കോളാം.. കൈവിടാതെ കൊണ്ട് നടക്കാം..ദുഖമെന്ന വെയിലിൽ നീ പൊരിയുമ്പോ ഒരു തണലായി ഞാൻ കൂടെയുണ്ടാവും..

യാഷ..പ്ലീസ് വാതിൽ തുറക്ക്..നിന്നെയൊന്നു ചേർത്ത് പിടിക്കണം എനിക്ക്..ഇനിയും നീ വാതിൽ തുറന്നില്ലെങ്കിൽ ഈ കെയ്സാൻ നീ ഈ പറഞ്ഞതൊക്കെ വെറും നുണകളാണെന്ന് കരുതും..നിനക്കെന്നോട് ഒരു പ്രണയവും ഇല്ലന്ന് കരുതും..പ്ലീസ് ഡോർ തുറക്ക്...യാഷ.."

നാവ് വഴങ്ങിയത് പോലെയുള്ള അവന്റെ സംസാരം കേട്ടപ്പോൾ വല്ലാതെ വേദനയായിരുന്നു..തികച്ചും തളരുന്നത് പോലെ തോന്നിപ്പോവുകയാ..ഒരു തവണയല്ല രണ്ട് തവണയല്ല അവൻ ഡോർ തുറക്കെന്ന് പറഞ്ഞത്..മിനിറ്റുകൾ കഴിഞ്ഞ് അവന്റെ അനക്കമൊന്നും കാണാഞ്ഞിട്ട് മുഖം തുടച്ച് ഞാൻ വെപ്രാളപ്പെട്ട് കൊണ്ട് ഡോർ തുറന്നപ്പോ എന്റെ കളിലേക്ക് ജീവനില്ലാത്തത് പോലെ അവൻ വീണതും ഡോർ തുറന്നെന്ന് മനസ്സിലായി അവൻ ചെറിയൊരു സന്തോഷത്തോടെ തല ഉയർത്തി എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു.. 

മിനുറ്റ്കൾ നേരം പരസ്പരം ഇമ വെട്ടാതെ നോക്കി നിന്നതും പെട്ടന്ന് അവൻ യാഷ എന്ന് നീട്ടി വിളിച്ചോണ്ട് എന്നെ ചേർത്ത് പിടിച്ച് നെറുകയിൽ ചുണ്ടുകൾ ചേർത്ത് വെച്ചു..കുറേ നേരം അങ്ങനെ തന്നെ നിന്ന ശേഷം അവൻ കരഞ്ഞു കലങ്ങിയ മുഖമൊക്കെ തുടച്ച് മാറ്റി എന്നെ പൊക്കിയെടുത്ത് ഊഞ്ഞാലി ഇരുത്തിയ ശേഷം അതിന്റെ കീഴിൽ അവൻ മുട്ട് കുത്തി ഇരുന്ന് ഇരു കൈകളിലും പിടിച്ച് അതിൽ ചുംബിച്ച ശേഷം എന്റെ കണ്ണുകളിലേക്ക് നോക്കി.. 

"ഒരുമിച്ചൊരു ജീവിതം നമ്മൾ രണ്ടാളും കൊതിച്ചു എങ്കിൽ അതിന് തടസ്സം നിൽക്കാതെ ദൈവം നമുക്കായി ആ ജീവിതം തരും..നീയെനിക്ക് ഒരു വാക്ക് തന്നോ,,അതിന് പരമായി ഞാൻ നിന്നോട് പ്രോമിസ് ചെയ്യുന്നു,,*പൂർണ ആരോഗ്യത്തോടെ തന്നെ നീ തിരിച്ചു പുതിയ ജീവിതം നയിക്കുവാനായി ഈ ഫ്രോഡ്ന്റെ അരികിലേക്ക് വരും..ഇത് നിന്നെ മുൻനിർത്തി കൊണ്ട് ദൈവത്തിനെ മുൻനിർത്തി കൊണ്ട് ഞാൻ പറയുന്ന വാക്കുകളാണ്..*ഉറപ്പുണ്ട്,, ഒരുപാട്,,ഇത് എന്തായാലും തട്ടിക്കളയില്ലെന്ന്..ഓരോ സങ്കടത്തിനും ഇരട്ടിയായി ഞങ്ങളെ സന്തോഷം തേടി വരും..എന്റെ വാക്ക് വെറും വക്കായി നീ കാണേണ്ട..അതിന് നല്ല ശക്തിയുണ്ടെന്ന് തന്നെ കരുതിക്കോ..അതേ കുറിച്ച് ഓർത്ത് ഇനി ഈ മിഴികൾ നിറയാൻ പാടില്ല..എന്റെ മുന്നിൽ വല്ലപ്പോഴും ആവാം..പക്ഷെ വേറൊരാളുടെ മുന്നിൽ നീ ഈ മിഴികൾ നിറച്ചാൽ എന്റെ കയ്യുടെ ചൂട് നീ അറിഞ്ഞെന്നു വരും..നിനക്ക് വേണ്ടി നിന്റെ ഈ ഫ്രോഡ് മാറിയെന്നു വരും.."

ശബ്ദത്തിൽ കുറച്ച് ഗൗരവം വരുത്തിയവൻ അത്‌ പറഞ്ഞപ്പോ ഇത്രേം നേരം നിറഞ്ഞ സങ്കടങ്ങൾ ഒക്കെ ഒരു നിമിഷം കൊണ്ട് മാഞ്ഞു പോയോ എന്നൊരു തോന്നൽ..വാക്കുകൾ കൊണ്ട് എന്നിൽ നിനക്ക് ശക്തി പ്രാപിക്കാൻ കഴിഞ്ഞെങ്കിൽ തീർച്ചയായും അത്‌ നമ്മുടെ ജീവിതത്തിലും ഉപകാരപ്പെട്ടന്ന് വരും..നിന്റെ ഓരോ വാക്കുകളും ഇന്നിപ്പോ ഉള്ളം തട്ടിയത് പോലെ.. 

അത്രയും പറഞ്ഞവൻ എഴുന്നേറ്റു നിന്ന് എന്നും ചുംബിക്കുന്നത് പോലെ നെറ്റിയിൽ ചെറു ചുംബനം നൽകിയ ശേഷം റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നിന്നതും എങ്ങോ അവന്റെ ആ വാക്കുകളെ കൂട്ട് പിടിച്ച് ഞാൻ അവനിലേക്ക് ഓടി ചെന്ന് പിന്നിൽ കൂടി കെട്ടിപിടിച്ചു..ഓരോ സെക്കന്റുകൾ കഴിയും തോറും പിടിയിൽ മുറുക്കി വീഴുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു..നിമിഷ നേരങ്ങൾ കൊണ്ട് അവനെന്റെ കയ്യിൽ പിടുത്തമിട്ടതും അതിൽ പിടിച്ചോണ്ട് അവൻ എനിക്ക് അഭിമുഖമായി നിന്നു..നിലം നോക്കി നിൽക്കുന്ന എന്റെ താടിയിൽ പിടിച്ച് അവൻ തല ഉയർത്തിയപ്പോ പൂർണ പുഞ്ചിരിയോടെ അവൻ എന്റെ മുഖത്തേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നിന്നു.. 

"പേടിയുണ്ടോ നിനക്ക്..? "

"എന്തിന്..? "

"സർജറിക്ക് തയ്യാറാണോ നീ..? അല്ലെങ്കിൽ നിന്നെ കൊണ്ട് സമ്മതം മൂളാൻ ഞാൻ ശ്രമിച്ചോളാം..അതിന് ചെറിയൊരു മരുന്ന് മതി..അത്‌ കിട്ടിയാൽ താനേ നീ സമ്മതമാണെന്ന് പറയും.."

"പക്ഷെ എനിക്ക് സമ്മതല്ലന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ഒരു ഭയവും ഇല്ലാതെ സർജറിക്ക് ഞാൻ തയ്യാറാണ്..
ഈ കരച്ചിലൊക്കെ നിന്നെ ഓർത്തപ്പോ നിറഞ്ഞു വന്നതാണ്..നാളിത്രയും സ്നേഹിച്ചിട്ട് നിനക്കൊരു ജീവിതം തരാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തിട്ട്..പക്ഷെ ഇപ്പൊ ആ സങ്കടമൊക്കെ എങ്ങോ ഒഴികയത് പോലെ തോന്നുന്നു..അത്‌ ചിലപ്പോൾ നീയെനിക്ക് തന്ന വാക്കുകൾ കൊണ്ട് പോയതായിരിക്കും..എന്നിൽ നിന്നും നീ കേൾക്കാൻ ആഗ്രഹിക്കുന്ന ആ വാക്കുകൾ ഞാൻ ഇനി പറഞ്ഞില്ലെങ്കിലും നിന്നിൽ ഒരു വിശ്വാസമുണ്ടെന്ന് അറിയാം..എങ്കിലും ഞാൻ അന്ന് തന്ന ആ വാക്ക് ഇന്ന് നിനക്ക് വേണ്ടി നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിനു വേണ്ടി മാറ്റി പറയുകയാണ്..*•ഏതൊരു നിമിഷത്തിലും ഇനി അങ്ങോളം കൂടെ ഉണ്ടാവും..നിന്നോടൊപ്പമുള്ള ജീവിതത്തിന് ഞാനും കൊതിക്കുന്നു..വാക്കുകൾ കൊണ്ടെങ്കിൽ അങ്ങനെ,,ഉറപ്പ് നൽകുന്നു ഞാൻ..•*
ഇനിയും നിനക്ക് വേണ്ടി നിന്റെ സമാധാനത്തിനു വേണ്ടി ഞാനിത് പറഞ്ഞില്ലെങ്കിൽ ജീവനോടെ പച്ചയായി ഞാൻ നിന്നെ കൊല്ലുന്നതിനു തുല്യമായിരിക്കും.."

അത്രയും പറഞ്ഞ് ഞാൻ നിർത്തിയപ്പോ അവന്റെ മുഖത്ത് കണ്ട ആ സന്തോഷവും പുഞ്ചിരിയും..ഹോ..ഇത് വരെ കാണാത്തത് പോലെ.. വീണ്ടും അവനെന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബനം നൽകി കൊണ്ട് പോവാൻ നിന്നപ്പോൾ ആ കയ്യിൽ പിടിച്ച് വെച്ച് ഞാൻ തടഞ്ഞു നിർത്തി..എന്തിനാണെന്ന് മനസ്സിലാവാതെയുള്ള അവന്റെ നോട്ടം കണ്ടപ്പോൾ ഞാൻ മെല്ലെ അവലേക്ക് നടന്ന് ഇരു കവിളിലും പിടിച്ച് കുറച്ച് നേരം കണ്ണിൽ തന്നെ നോക്കി നിന്നു..ശേഷം ഞാനെന്റെ കാലുകൾ പൊക്കി അവന്റെ അധരങ്ങളിൽ എന്റെ അദരങ്ങളും കോർത്തു വെച്ചു..ഓരോ സെക്കന്റുകൾ അവന്റെ കീഴ്ച്ചുണ്ടിനെ നുകരുമ്പോഴും ശരീരം വല്ലാതെ എന്തിനോ വേണ്ടി മുറുങ്ങുന്നത് പോലെ..
മുടിയിഴകളിൽ തലോടി കൊണ്ട് അവൻ അതിനെ പുൽകികൊണ്ടിരിക്കുമ്പോൾ അറിയാതെ മിനുട്ടുകളോളം വേറേതോ ലോകത്തെന്നപോൽ ആയിരുന്നു.. 

പ്രണയം പങ്കിട്ട ആ ചുണ്ടിൽ നോക്കി മെല്ലെ അവനിൽ നിന്നും മാറിയപ്പോ ഒരു അത്ഭുതത്തോടെ അവനെന്നെ നോക്കുന്നുണ്ടായിരുന്നു..അരയിൽ പിടിച്ച് ഒറ്റ വലിയിൽ അവനിലേക് ചേർത്ത് നിർത്തിയിട്ട് വിരലുകൾ പരസ്പരം കോർത്തു വെച്ചു.. 

"ഈ ചുംബനം ഞാനൊരിക്കലും മറക്കില്ല യാഷ..ഈ നിമിഷം ഞാൻ മറക്കില്ല..നിന്നിൽ നിന്ന് ആദ്യമായി കിട്ടിയ ചുംബനമാണിത്..ഇത്ര പെട്ടന്ന് നിന്നിൽ ഇങ്ങനൊരു മാറ്റം ഞാൻ പ്രതീക്ഷിച്ചില്ല..നോട് ബാഡ്.."

ചെവിക്കടുത്ത് വന്ന് മെല്ലെ അങ്ങനെ പറയുമ്പോൾ ശബ്ദത്തിന്റെ ചുടു ശ്വാസത്തിൽ അവന്റെ ശരീരത്തിൽ ഞാൻ മുറുക്കി പിടിക്കുകയായിരുന്നു.. അതും പറഞ്ഞവൻ ചെറുതായി അവന്റെ പല്ലുകൾ ചെവിയിൽ തട്ടിച്ചിട്ട് പുഞ്ചിരിയോടെ മുഖത്തേക്ക് നോക്കി ഒരു കുസൃതിയോടെ കവിളിൽ തട്ടി... 

☯︎ ☯︎ ☯︎ ☯︎ ☯︎

ഉള്ളം വല്ലാതെ പിടന്നുണ്ടെങ്കിലും എന്റെ സങ്കടവും അവളെ കൂടുതൽ തളർത്തിണ്ടെന്ന് കരുതി ഞാൻ അങ്ങനെ പെരുമാറിയപ്പോഴാ ആ മുഖത്ത് ആശ്വാസവും തെളിച്ചവും കണ്ടത്..അത്‌ കണ്ടപ്പോൾ എന്റെ ഉള്ളവും ഒന്ന് തണുത്തിരുന്നു..കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ അവിടുന്ന് ഇറങ്ങാൻ നേരത്ത് പ്രാർത്ഥ കഴിഞ്ഞ് അവിടെ ചുമ്മാ ഇരിക്കുന്ന ആന്റി എന്നെ കണ്ടപ്പോൾ അടുത്തേക് പോവാൻ പറഞ്ഞു.. 

"ഇത്ര പെട്ടന്ന് കർത്താവ് നിങ്ങളെ തമ്മിൽ പിരിയിക്കില്ല..ഒരു ജീവിതം കൊതിച്ച നിങ്ങളുടെ സ്വപ്നം കർത്താവ് കാണാതെ പോവില്ല..തീർച്ചയായും..അവൾക്ക് ഒരു ജീവിതം ഇനിയും ബാക്കിയുണ്ട്..ഈ അനുഭവിച്ച വേദനകൾക്കൊക്കെ സമാധാനമായിക്കൊണ്ട്..തളരേണ്ട..പ്രതേകിച് അവളുടെ മുന്നിൽ..അതവളെ കൂടുതൽ തളർത്തിയെന്ന് വരും..കഴിയും വിധം അവളുടെ സമാധാനത്തിനു വേണ്ടിയെങ്കിലും നിന്റെ സങ്കടത്തെ പിടിച്ച് നിർത്തുക.."

അത്‌ തന്നെയാ ആന്റി ഞാൻ ചെയ്തോണ്ടിരിക്കുന്നത്..എന്നാൽ കഴിയുന്ന വിധം ഞാൻ അവളെ സങ്കടപ്പെടുത്താതിരിക്കാം..തീർച്ച.. 

വീട്ടിൽ എത്തിയപ്പോഴേക്കും സമയം വല്ലാതെ വൈകിയിരുന്നു..ഞാൻ അവിടെ എത്താലും നാനു സിദ്ധുവിനെ ഡ്രോപ്പ് ചെയ്യാൻ വേണ്ടി പോവുകയാണ്..ഓരോന്ന് ആലോലിച്ചു മനസ്സ് വല്ലാതെ തളരുമ്പോ വീട്ടിൽ കയറണോ അതോ വേറെ എവിടേക്കേലും പോയാലോ എന്ന് തോന്നിപ്പോവുന്നു..ഗാർഡനിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സമാധാനം കിട്ടുമോന്ന് നോക്കിയെങ്കിലും എവിടെ...

പക്ഷെ എന്തോ മനസ്സ് മൊഴിയുന്നുണ്ട് അവള് ഇനിയും ഒരുപാട് നാൾ എന്റെ കൂടെ തന്നെ ഉണ്ടാവുമെന്ന്..ആ ഒരു പ്രതീക്ഷയിൽ ഇനിയുള്ള നാല് ദിവസം..

റൂമിലേക്ക് പോവാൻ നേരത്ത് മോമിന്റെ റൂമിലേക്ക് ചുമ്മാ നോക്കിയപ്പോ ജനലിന്റെ ഭാഗത്തേക്ക്‌ നോക്കി ബെഡിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു..പ്രതീക്ഷിച്ച പോലെ തന്നെ കണ്ടപ്പോൾ ഇങ്ങോട്ട് ഒരു ചോദ്യം ചോദിച്ചു..എവിടെയായിരുന്നു ആ സന്തോഷ വേളയിൽ എന്ന്..എങ്ങനെ എനിക്ക് സന്തോഷിക്കാൻ കഴിയും..ആ നിമിഷം ഞാൻ അവിടെ നിന്നിരുന്നെങ്കിൽ എനിക്ക് ഒരിക്കലും നിങ്ങളുടെ സന്തോഷം പങ്കിടാൻ കഴിലായിരുന്നു..പകരം സമനില തെറ്റി ഞാൻ വാവിട്ട് കരഞ്ഞേനെ.. 

മോമിന്റെ മടിയിൽ ഞാൻ തല ചായിച്ചു കിടന്നപ്പോ എന്റെ മുടിയിഴകളിൽ തലോടികൊണ്ടിരുന്നു..

"എന്റെ യാഷ,,,അവളെന്നെ വിട്ട് പോവുമോ മോം... അവളെ കുറിച്ചോർക്കുമ്പോ എന്തോ വല്ലാതെ വേദന തോന്നുന്നു..ഒരിക്കലും ഞാൻ ഒരാളെയും ഇങ്ങനെ പ്രണയിച്ചിട്ടില്ല..എനിക്ക് എന്നോട് തന്നെ പലതും തോന്നുന്നു..വെറുതെ അവളോട് ഇഷ്ടം പറഞ്ഞു എന്ന് തോന്നിപ്പോവുന്നു..അതോണ്ടല്ലേ എനിക്കിപ്പോ ഇങ്ങനെ സങ്കടപ്പെടെണ്ടി വരുന്നത്..എത്രയൊക്കെ പിടിച്ച് നിർത്താൻ ശ്രമിക്കുമ്പോഴും കൈവിട്ട് പോവുന്നു..അവളുടെ മുന്നിൽ കഴിയും വിധം പിടിച്ച് നിൽക്കുന്നു..ഇനി എങ്ങനെ മുന്നോട്ട് പോവുമെന്ന് അറിയില്ല..ഏത് ഭാഗത്തേക്ക്‌ തിരിഞ്ഞാലും അവളുടെ ചിരിച്ചോണ്ടുള്ള മുഖം മാത്രം മനസ്സിലേക്ക് കയറി വരുന്നു..എന്താ ഞാൻ ചെയ്യേണ്ടത്..എനിക്കൊന്നും മനസ്സിലാവുന്നില്ല.."

"നീ ചെയ്യുന്നത് തന്നെയാണ് ശെരി സിനു..അവളുടെ മുന്നിൽ എങ്കിലും ഈ കരച്ചിൽ സഹിച്ചു പിടിക്കുക.. സംസാരത്തിൽ പോലും നിന്റെ സങ്കടം അവളറിയാൻ പാടില്ല..വൈകാതെ കാത്തിരിക്കാം ഇനി അവളുടെ ലൈഫിൽ എന്താ നടക്കുന്നതെന്ന്..ഇപ്പൊ നീ കിടക്കാൻ നോക്ക്..ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ എല്ലാം മാറിക്കോളും.."

റൂമിൽ ചെന്ന് ഒന്ന് കുളിച്ച ശേഷം കിടന്നുറങ്ങാൻ ശ്രമിച്ചപ്പോഴും ഒട്ടും ഉറക്കം വന്നില്ല..എന്റെ ഈ നിൽപ്പും ഭാവവും ഒക്കെ കണ്ടിട്ട് നാനു മൂഡ് മാറ്റാൻ വേണ്ടി ഇക്കിളി ആക്കിയും എന്തൊക്കെയോ പറഞ്ഞു കളിയാക്കിയെങ്കിലും എവിടെ..ഒടുക്കം എന്നെയും വലിച്ച് പിടിച്ച് പാർക്കിംഗ് ഏരിയയിലേക്ക് പോയ് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് എന്റെ മുന്നിൽ കേറാൻ വേണ്ടി കാത്ത് നിന്നു..ഞാൻ കേറാത്തത് കണ്ടപ്പോൾ വല്ല വടിയോ ഇരുമ്പോ കിട്ടുമോന്ന് നോക്കാൻ വേണ്ടി അവൻ ചുറ്റും നോക്കുന്നത് കണ്ടപ്പോൾ ഞാൻ വേഗം തന്നെ അവന്റെ പിന്നിൽ ഇരുന്നു... 

കുറേ നേരത്തേ ഒറ്റത്തിന് ശേഷം ഒടുക്കം ഈ രാത്രിയിൽ ചെന്നെത്തിയത് അവനും ഞാനും ഏറെ ഇഷ്ടപ്പെടുന്ന ആ കുന്നിൻ ചെരുവിലേക്കായിരുന്നു.. അവിടെ എത്തിയപ്പോൾ വണ്ടി കുന്നിന് താഴെ നിർതിയിട്ട് എന്റെ കയ്യും പിടിച്ച് പ്രാന്തനെ പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞും കൂവിയും അവൻ കുന്നിന്റെ മോളിലേക്ക് ഓടി.. 

"ഹരേ വാ...ഹൗ എന്റെ സിനുവേ...ഈ രാത്രിയിലെ ഈ ചെറുപ്പ് തണുപ്പ് കൊണ്ടിട്ടു എത്ര നാളായി..ഹോ വല്ലാത്തൊരു ഫീൽ തന്നെ..നിന്റെ ഈ അവിഞ്ഞ മോന്തയൊന്നു ശെരിയാക്കാൻ എനിക്ക് ഇതല്ലാതെ വേറെ മാർഗമൊന്നും അറിയില്ല സിനുവേ..ദേ നീട്ടിയൊരു ശ്വാസം പുറത്തേക്കും അകത്തേക്കും വലിച്ചെടുക്ക്..എന്നിട്ടും ഓകെ ആയില്ലെങ്കിൽ ദാ ഈ കൊക്കയിലേക്ക് അങ്ങ് ചാടിക്കൊ...എല്ലാം താനേ ശെരിയായിക്കോളും.."

ഒരു തമാശ പോലെ നാനു അത്‌ പറഞ്ഞപ്പോ ചിരിക്കാനൊന്നും എനിക്ക് തോന്നിയില്ല..ആകെ പ്രാന്ത് പിടിച്ച് തമാശ പോലെ എന്റെ മൊത്തിക്ക് അടിച്ചിട്ട് തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചിട്ട് അവിടെ പുല്ലിൽ ഇരുന്നു... 

"ഹ്മ്മ്...ജീവിതം..അത്‌ മരിക്കാനുള്ളതാണ്..അതിന് നീയിങ്ങനെ സങ്കടപ്പെട്ടിട്ട് എന്താ കാര്യം..എല്ലാം നല്ലതിന് വേണ്ടിയാണെന്ന് അങ്ങ് കരുതിയാൽ മതി..അല്ലാതെ ഒരുമാതിരി നിരാശ കാമുകനെ പോലെ നിക്കാനും വയ്യ ഇരിക്കാനും വയ്യ ഉറങ്ങാനും വയ്യ എന്ന നിരാശ കാമുകനെ പോലെ നടന്നിട്ട് എന്തോന്ന് കിട്ടാനാ.. 

കാര്യം എന്താന്നൊക്കെ എനിക്ക് മനസ്സിലായി..എന്നോട് പറഞ്ഞ ആ മിലു യാഷ ആയിരുന്നെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല..എനിക്കൊരു സർപ്രൈസ് തരാനിരിക്കുകയായിരുന്നല്ലേ നീ..എന്ത് ചെയ്യാനാ ഒരു കാര്യവും എന്നിൽ നിന്ന് കൂടുതൽ നേരം മറച്ചു വെക്കാൻ സിദ്ധുവിന് കഴിയില്ല..അവളെ കുറിച്ച് നിനക്ക് നന്നായിട്ട് അറിയില്ല സിനുവേ..അവളുണ്ടല്ലോ തക്കം നോക്കി വള്ളി പുല്ലി തെറ്റാതെ എല്ലാം എന്നോട് പറഞ്ഞു..പിന്നെ ഞാൻ അവളെ ഡ്രോപ്പ് ചെയ്യാൻ പോയപ്പോ നിന്റെ വരവ് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവളെ കണ്ട് വരുന്ന വഴിയാണെന്ന്.. എല്ലാവർക്കുമിടയിൽ നിന്നും നീ വണ്ടിയും എടുത്ത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴും എനിക്ക് മനസ്സിലായിരുന്നു... 

അവളെ ഓർത്ത് നീ കൂടുതൽ ടെൻഷൻ ആവേണ്ട സിനുവേ..എല്ലാ പരീക്ഷണങ്ങളിലും വിജയിപ്പിച്ച അവളെ ഈ പരീസ്ക്ഷണത്തിൽ നിന്നും ദൈവം മോചിതനാക്കും..ഇത്രേം നാളും അവൾ വേദനിച്ചതിനൊക്കെ പകരമായി ഒരു സന്തോഷം നൽകാതിരിക്കാൻ അത്ര ക്രൂരൻ ഒന്നുമല്ല മോളിൽ നിൽക്കുന്ന ആ വലിയവൻ..വേറാരും അവളുടെ കൂടെ ഇല്ലെങ്കിലും ആ വലിയവൻ എന്തായാലും കൂടെ ഉണ്ടാവുമെന്ന് എനിക്ക് നല്ല വിശ്വാസമുൻണ്ട്..ആ വിശ്വാസം നിന്നിലും ഉണ്ടായാൽ നിന്റെ എല്ലാ സങ്കടവും അങ്ങ് മാറിക്കോളും.. 

എന്നെ കണ്ടില്ലേ.. നിന്നെക്കാൾ എത്രയോ മുന്നേ ഞാൻവളെ പരിചയപ്പെട്ടിരുന്നു.. അവളെങ്ങനെയുള്ള ആളാണെന്നും എങ്ങനെ നേരിടണമെന്നുള്ള സെൻസ് ഒക്കെ നല്ലോണം അവൾക്കുണ്ട്..പിന്നെന്തിനു നീനയിങ്ങനെ വിഷമിക്കുന്നു..ചിൽ യാർ.. എനിക്കീ മൂഖത കാണാനൊന്നും കഴിയില്ലെ..ഇങ്ങനെ സങ്കടപ്പെട്ടോണ്ടിരുന്നാൽ ചിലപ്പോ ഞാൻ നിന്നെ ഈ കൊക്കയിലേക്ക് തള്ളിയിട്ടെന്ന് വരും..അതോണ്ട് ചിരിച്ചു നിൽക്..ഓകെ.."

അതും പറഞ്ഞ് എന്റെ ചുണ്ട് വിടർത്തി ചിരി വരുത്തിയതും ഞാൻ അവന്റെ കഴുത്തിൽ കയ്യിട്ട് എന്റെ മടിയിലേക്ക് ഇരുത്തി അവന്റെ പുറം കണക്കെ രണ്ട് കൊടുത്തു... 

"ദേ സിനുവേ.. നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ചുമ്മാ ഉപദ്രവിക്കരുതെന്ന്..ഈ സ്വഭാവം നിനക്ക് ഇനിയും മാറ്റാൻ ആയില്ലെ.."

എന്നും പറഞ്ഞ് അവന്നെ ഓട്ടിക്കാൻ തുടങ്ങിയതും ഞാൻ പിടി കൊടുക്കാതെ കുന്നിൻ മുകളിൽ നിന്നും താഴേക്ക് ഓടി..

ചില വിഷമങ്ങളൊക്കെ മനസ്സിൽ തന്നെ മൂടി വെക്കുന്നതോണ്ടാ ഇങ്ങനെ കൂടുതൽ വിഷമിക്കേണ്ടി വരുന്നത് എന്ന് ഇപ്പൊ സാഹചര്യത്തിൽ എനിക്ക് മനസ്സിലായി..എല്ലാറ്റിനും പരിഹാരമായി നമ്മക്ക് ചുറ്റും തന്നെ ആളുകൾ ഉണ്ട്.. 

"സിദ്ധു എന്നോട് വേറൊരു കാര്യവും കൂടി പറഞ്ഞിരുന്നു..എന്തിനേറെ പറയുന്നു..സിനു എന്ന പേര് വിളിക്കേണ്ട സ്ഥാനത് അവളെന്താ എന്നോട് പറഞ്ഞതെന്ന് അറിയോ നിനക്ക്..യാഷയുടെ ഉമ്മച്ചൻ എന്ന്.."

ഒട്ടും പ്രതീക്ഷിക്കാതെ അവനത് പറഞ്ഞപ്പോ ആകെ ചമ്മി നാറിയ ഭാവത്തിൽ പരുങ്ങി നിന്നു..ഈ സിദ്ധു എല്ലാം വള്ളി പുള്ളി കുത്തും വരയും വിടാതെ എന്നെ കുറിച്ച് പറഞ്ഞു കൊടുത്തെന്നു തോന്നുന്നു.. 

"നീയാള് കൊള്ളാലോ..ഇത്രക്ക് റൊമാന്റിക് ആയിരുന്നെന്ന് ഞാൻ അറിഞ്ഞില്ല നായരെ..ഹൈ ഇത് വല്ലാത്തൊരു അത്ഭുതം തന്നെ.."

"എന്ത് ചെയ്യാനാ എന്റെ നാനുവേ..അവളെ മുന്നിൽ കാണുമ്പോ തന്നെ എന്റെ കണ്ട്രോൾ തെറ്റുന്നു..പിന്നെ ഇപ്പോഴെ എല്ലാം അങ്ങ് പുറത്തെടുത്താൽ പിന്നെ കുറച്ച് കഴിഞ്ഞാൽ ഒരു സുഖം കിട്ടിയെന്ന് വരില്ലല്ലോ.. സോ ഞാൻ കഴിയും വിധം എങ്ങനൊക്കെയോ പിടിച്ച് നിന്നു.."

"ഇനി എന്തോന്ന് സുഖം കിട്ടാനാ.. പാവം ആ യാഷ എല്ലാം സിദ്ധുനോട്‌ പറയുന്നോണ്ട് എനിക്കിപ്പോ എല്ലാം അറിയാൻ പറ്റി..ഇനി നിന്നെ അടക്കി നിർത്തേണ്ട സമയം ആയിരിക്കുന്നു.."

ഓരോ വാർത്തനങ്ങൾ പറഞ്ഞ് അവിടുന്ന് വീട്ടിലേക്ക് എത്താൻ വല്ലാതെ വൈകിയിരുന്നു..അപ്പോഴേക്കും എല്ലാവരും ഉറങ്ങിയിരുന്നു..

☯︎ ☯︎ ☯︎ ☯︎ ☯︎

"അടുപ്പമെന്ന് തോന്നുന്നവർ അരികിലൊന്ന് നിമിഷം നേരം ഇരുന്നാൽ തീരുന്നത് സങ്കടമേയുള്ളൂ..ഇപ്പൊ സിനു വന്നപ്പോൾ എത്ര പെട്ടന്നാ നിന്റെ സങ്കടവും ദേഷ്യവും മാറിയത്.."

അങ്ങനെ പറഞ്ഞ് സമാധാനിക്കാൻ എനിക്ക് കഴിയില്ല സിദ്ധു..ആരും അറിയാതെ ഇപ്പോഴും അവനെ ഓർത്ത് എന്റെ ഉള്ളം പിടയുന്ന പിടച്ചിൽ ഉണ്ടല്ലോ,,,പിടിച്ച് നിർത്താൻ കഴിയുന്നില്ല..അവന് മുന്നിൽ ഞാൻ എല്ലാം ഉള്ളിൽ ഒതുക്കി നിന്നന്നെയുള്ളൂ..അതും അവന്റെ ഉള്ളമൊന്ന് തണുത്തൊട്ടെ എന്ന് കരുതിയിട്ട്..എന്ത് കൊണ്ടോ എന്നിൽ നിന്നും അവൻ വിട്ട് മാറിയപ്പോ സങ്കടം വരുന്നത് പോലെ..കൂടെയുള്ളപ്പോൾ കിട്ടിയ സമാധാനം ഇപ്പൊ പോയപ്പോ കിട്ടുന്നില്ല.. 

"എന്താടി ഇങ്ങനെ ആലോചിക്കുന്നത്..അവനെ കാണണമെന്ന് തോന്നുന്നുണ്ടോ നിനക്ക്..? "

ചിന്താവിഷ്ടയായി ഇരിക്കുന്ന എന്നെ ഉറ്റു നോക്കി സിദ്ധു അത്‌ ചോദിച്ചപ്പോൾ ഞാൻ ഒന്നും ഇല്ലന്ന് പറഞ്ഞ് റൂമിൽ പോയി ബെഡിലേക്ക് ജീവച്ഛയം പോലെ വീണു..

പുറമെ നിനക്കായി ഞാൻ ഒന്നുമില്ലന്ന് നടിച്ചിരിക്കുന്നു.. അകമേ ഇന്നും ഞാൻ നീറുകയാണ്.. അത്‌ നീ എത്ര വാക്കുകൾ കൊണ്ട് കഴുകി മാറ്റാൻ ശ്രമിച്ചാലും എനിക്കത് സമാധാനം നൽകില്ല ഫ്രോടേ.. വേദനിച്ചത് ഞാനാണ്.. അനുഭവിച്ചതും ഞാനാണ്.. അനുഭവിച്ചു കൊണ്ടിരിക്കുന്നതും ഞാനാണ്.. എനിക്കെന്നല്ല ഇത്പോലെ കഴിയുന്ന ഓരോരോ ആൾക്കാരും നെഞ്ചുരുകി വേദനിക്കുന്നുണ്ടാവും.. ദൈവത്തിന്റെ വിധിയെ മാറ്റിമറിക്കാൻ എനിക്കെന്നോ ആർക്കോ കഴിയില്ല.. പക്ഷെ പ്രാർത്ഥന.. ദൈവത്തെ വിശ്വസ്ഥതയുള്ള ഏതൊരാളുടെ പ്രാർത്ഥനയും അത്‌ കാണാതെയോ കേൾക്കാതെയോ പോവില്ല.. ഇന്നെനിക്ക് വേണ്ടി അല്ലെങ്കിൽ വേറൊരാൾക്ക് വേണ്ടി ഏതെങ്കിലും ഒരാളുടെ കൈകൾ എങ്കിലും ദൈവത്തിൽ ഉയർന്നിട്ടുണ്ടാവുമെന്നറിയാം..എല്ലാം സുഖമായി വരുമെന്ന വിശ്വാസമെ എനിക്ക് എന്നിൽ നൽകാൻ കഴിയുള്ളു... 

കിടന്നിട്ട് ഉറക്കം വരാഞ്ഞിട്ട് ഞാൻ ഷിയുന്റെ റൂമിലേക്ക് പോയപ്പോ അവനെ അവിടെ കാണാത്തത് കണ്ടപ്പോഴാ ഓർത്തത് അവനിത് വരെ വന്നില്ലന്ന്... സമയം ഇത്ര ആയിട്ടും എന്താ പരിപാടിയെന്ന് അറിയാൻ വേണ്ടി ഞാൻ വിളിച്ചു... 

"പ്ലീസ് യാഷ.. ഞാൻ തിരക്കിലാണ്... ഇന്ന് ചിലപ്പോൾ വീട്ടിൽ വന്നെന്ന് വരില്ല..നാളെ കാണാം ബൈ.."

"വെക്കല്ലേ..ഇതിന് മാത്രം എന്ത് പണിയാടാ നീ ഒപ്പിക്കുന്നത്... ഒന്നും വേണ്ടന്ന് തോന്നുന്നെടാ.. അവ,,"

"ഓഹ് റിയലി.. ഇപ്പൊ അങ്ങനെയായോ.. എന്താണാവോ ഇത്ര പെട്ടന്ന് ആ മനം മാറാൻ കാരണം...നിനക്ക് വേണ്ടി ഞാൻ ഇറങ്ങി തിരിച്ചിട്ടുണ്ടെങ്കിൽ നീയൊരു കാര്യം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതെന്തായാലും ഞാൻ നേടി തന്നിരിക്കും..ഇത് ചിലപ്പോൾ അവസാനത്തെ പോക്കായിരിക്കും..."

"ഹ്മ്മ് അറിയാം എനിക്ക് വേണ്ടി നീ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്ന്.. ആവശ്യം വേണ്ടപ്പെട്ടതായിപ്പോയി.. നീയെവിടെയ ഉള്ളത്.. ഞാനും അങ്ങോട്ട് വരുന്നു.. ഇവിടെ ഇരുന്ന് ആകെ സങ്കടം വരുന്നു.. "

"Are you sure..? "

"Yea..."

എവിടെയാ ഉള്ളതെന്ന് പറഞ്ഞപ്പോ ഞാൻ ആരോടും ഒന്നും പറയാതെ പാതിരാത്രിയാണെന്ന് പോലും നോക്കാതെ ഞാൻ മങ്കി ക്യാപും ഇട്ട് നടന്നു പോയി.. സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചത്തിൽ ഷർട്ട്ന്റെ പോക്കറ്റിൽ കയ്യിട്ട് എന്തൊക്കെയോ ആലോചിച്ചു കണ്ണുകൾ നിറച്ചു കൊണ്ട് റോഡിൽ കൂടി നടക്കുമ്പോഴാണ് മൂന്നാല് ആൾക്കാർ സിഗരറ്റും വലിച്ചോണ്ട് ഒരു പെട്ടിക്കടയുടെ മുന്നിൽ ബൈക്കിൽ ഇരിക്കുന്നത് കണ്ടത്... കണ്ടത് ഭാവിക്കാതെ ഞാൻ അവരിൽ നോട്ടം തെറ്റിക്കാതെ നടക്കുമ്പോ വല്ലാത്തൊരു രീതിയിൽ വിസൽ അടിക്കുന്നതൊക്കെ കേട്ടപ്പോൾ തന്നെ മനസ്സിലായി വെറും വൃത്തിക്കെട്ട ആൾക്കാർ ആണെന്ന്... 

"എടാ... ആ പോവുന്ന ചരക്കിനെ കണ്ടോടാ.. എന്താ ഒരു ഫിഗർ... ഉഫ്... കണ്ടിട്ട് അങ്ങ് പൊക്കിയെടുക്കാൻ തോന്നുന്നു... പറഞ്ഞിട്ട് എന്താ കാര്യം.. ഇത് മറ്റേ ചെക്കന്റെ പെണ്ണായി പോയില്ലേ.. "

"അതിനെന്താടാ കുഴപ്പം.. ഏത് കൊമ്പത്തെ ആളായാലും ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല... അമിതാ ബാച്ഛന്റെ മകൾ ആണേൽ പോലും നമ്മക്ക് എന്ത്... അല്ലേടാ... ഉഫ്... ആ ശരീര പ്രകൃതി കണ്ടില്ലെടാ....എന്റമ്മോ...."

"ആഹ...നിന്റെ രക്തം വല്ലാതെ തിളക്കുന്നുണ്ടെന്ന് തോന്നുന്നല്ലോടാ... 
അല്ല പെങ്ങളെ.. ഈ രാത്രിയിൽ ഇതെവിടെക്കാണാവോ... വേണേൽ നമ്മള് കൊണ്ട് വിടാം... വാന്നെ..."

അവരിൽ ആരൊക്കെയോ വേണ്ടാത്ത രീതിയിൽ എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടപ്പോൾ ശരീരത്തിലെ എല്ലുകൾ എല്ലാം പിടി മുരുങ്ങിയതും ഞാൻ നടത്തം നിർത്തി മുന്നിൽ തടസ്സമായി നിൽക്കുന്ന അവരുടെ മുന്നിൽ നിന്നു... നിര നിരയായി വല്ലാത്ത ഭാവത്തിൽ ചുണ്ടുകൾ ഒരു വശത്തേക്ക് കടിച്ച് പിടിച്ച് നാവുകൾ ഒക്കെ പുറത്തേക്ക് ഇട്ട് എനിക്ക് മുന്നോട്ട് ഓരോരുത്തരായി വരാൻ തുടങ്ങി... ഒട്ടും പതറാതെ ഞാൻ ചുറ്റും നടക്കുന്ന ഓരോരുത്തരെയും നോക്കി നിന്നു... 

"എവിടെയാടി ചരക്കെ നീ ഈ രാത്രിയിൽ ഒറ്റക്ക്.. വാ ചേട്ടൻ എവിടെയാന്ന് വെച്ചാൽ കൊണ്ടാക്കിതരാം.. ഈ ചേട്ടനെ വിശ്വസിക്കാന്നെ... വാ... "

അതും പറഞ്ഞ് ഒരുത്തൻ എന്റെ തൊട്ടരികിൽ വന്ന് നിന്നതും അവന്റെ സംസാരം കേട്ട് ബാക്കിയുള്ളവർ പരസ്പരം കയ്യടിച്ചു ചിരിക്കാൻ തുടങ്ങി... എന്നിട്ട് അവൻ എന്റെ കയ്യിൽ കേറി പിടിച്ച് കഴുത്തിനരികിൽ വന്ന് ചെന്നായ മണപ്പിക്കുന്നത് പോലെ മണപ്പിക്കാൻ തുടങ്ങിയതും പല്ലുകൾ കടിച്ച് പിടിച്ച് ഞാൻ അവൻ പിടിച്ച പിടിയിൽ തന്നെ നോക്കി നിന്നു... 

"വിടടാ കൈ.. "

"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും.. മൂക്കിൽ കേറ്റുമൊ.."

"വിടടാ... "

"ഇല്ലന്നല്ലേ പറഞ്ഞത്... "

"വിടാനാ പറഞ്ഞത്... "

"നിന്റെ ചെവിക്കുറ്റിക്ക് വല്ല കുഴപ്പവും ഉണ്ടോ... ഇല്ലന്ന് പറഞ്ഞില്ലെടി പുന്നാര മോളേ.. "

മൂന്ന് വട്ടം പറഞ്ഞിട്ടും അവൻ കൈവിടാതെ കണ്ടപ്പോൾ പിന്നൊന്നും നോക്കാതെ ഞാൻ ആ കയ്യിൽ പിടിച്ച് ഞെരിക്കി ഒരു വശത്തേക്ക് തിരിച്ചു.. വേദന കൊണ്ട് അവൻ പിടയുന്നത് കണ്ടപ്പോൾ അവന്റെ ബാക്കിയുള്ള വാലുകൾ എന്നെ എതിർക്കാൻ വേണ്ടി വന്നതും പിടിച്ചവന്റെ വയറ്റിനിട്ട് രണ്ട് കുത്ത് കൊടുത്ത് എന്നിലേക്ക് അടുത്ത് വരുന്ന ബാക്കിയുള്ളവന്മാരുടെ മുന്നിലേക്ക് അവനെ തള്ളിയിട്ടു.. അപ്പൊ തന്നെ അവരെല്ലാം റോഡിലേക്ക് വീണതും ഡി എന്നും വിളിച്ചോണ്ട് കുതിച്ചു വരാൻ നിന്ന ഒരുത്തന്റെ ആസ്ഥാനത്‌ നോക്കി കുറേ തവണ അടിച്ചതും അതിൽ പിടിച്ച് അവൻ വാവിടുന്നത് കണ്ടപ്പോൾ ബാക്കിയുള്ള ലവന്മാർ എല്ലാം അത്‌ കണ്ടിട്ട് പതച്ചു നിന്നു.. അവനെ ഒതുക്കിയ ശേഷം വേറൊരുത്തന്റെ രണ്ട് ഷോൾഡറിലും പിടിച്ച് കാൽ മുട്ട് മടക്കി അടിവയറ്റിനിട്ട് കുറേ തവണ ഇടിച്ചു.. റോഡിൽ വീണു കിടക്കുന്ന അവന്റെ മേലേക്ക് ഇവനെ തള്ളിയിട്ട് എന്റെ കയ്യിൽ കേറി പിടിച്ച അവന്റെ കഴുത്തിൽ പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു നിർത്തി... അപ്പോഴേക്കും ബാക്കിയുള്ളവർ വണ്ടി എടുക്കാത്ത വേറെവിടെക്കൊ ഓടി... 

*"ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ചരക്കെ നാറി ചെറ്റേ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ കൊല്ലും ഞാൻ... അതൊക്കെ കെട്ടിപൊറുപ്പിക്കുന്ന പെണ്ണിന്റെ നേർക്കോ റേറ്റ്ന് പോവുന്ന വശ്യ സ്ത്രീകളുടെ നേർക്കോ പോയി ഉച്ഛരിക്ക്... കേട്ടോടാ പന്ന കഴുവേട മോനെ..*

നിന്റെ മുഖത്ത് നോക്കി ചെറ്റേ എന്ന് വിളിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല...അങ്ങനെ വിളിച്ചാൽ നിനക്ക് തോൽവിയായിരിക്കും...ഇനി മേലാൽ ഇമ്മാതിരി നെറികെട്ട സ്വഭാവവും കൊണ്ട് ഏതെങ്കിലും പെണ്ണിന്റെ നേർക്ക് പോയാലുണ്ടല്ലോ.. വിവരം അറിയും നീ.. "

ചുട്ട് പൊള്ളുന്ന കണ്ണുകളോടെ ഞാൻ അത്രയും പറഞ്ഞ് അവന്റെ കോളറയിലുള്ള പിടിവിട്ടപ്പോൾ എല്ലാവരും ജീവനും കൊണ്ട് വണ്ടി ഓടിക്കാതെ ഉരുട്ടി കൊണ്ട് എന്നെ അടിമുടി നോക്കി ഒരു പേടിയോടെ അവിടുന്ന് പോയി... 

ബ്ലഡി റാസ്ക്കൽസ്...എല്ലാ പെണ്ണും പേടിച്ച് വിറച്ചു കാര്യം സാധിക്കുമെന്ന അവനൊക്കെ കരുതിയത്... ഇത് പെണ്ണ് വേറെയാണെന്ന് അവരെ അറിയിച്ചത് എന്റെ സംരക്ഷണം നോക്കി മാത്രമല്ല... പെണ്ണെന്ന വർഗ്ഗത്തിൽ അവരെക്കാൾ കടിച്ച് കീറുന്ന പെൺപുലിയും ഉണ്ടെന്ന വിവരം അറിയിച്ചതാ... ഇനിയൊരു പെണ്ണിന്റെ നേർക്ക് പോവുമ്പോ ഈ മുഖം ഓർക്കാതിരിക്കില്ല... 


ഷിയു ഉള്ള സ്ഥലത്തേക്ക് ഞാൻ പോയപ്പോ അവനെന്തോ ഖാടമായ ചിന്തയിൽ ആയിരുന്നു.. എന്നെ കണ്ടപ്പോൾ പോവാമെന്ന് പറഞ്ഞതും ഞാൻ ഓകെ എന്ന് പറഞ്ഞു... 

"യാഷ നിനക്ക് ഉറപ്പല്ലേ... എല്ലാം പിടിച്ച് നിൽക്കാനുള്ള ധൈര്യം നിനക്ക് ഉള്ളതോണ്ടാ ഞാൻ വരട്ടേന്ന് ചോദിച്ചപ്പോൾ ഓകെ എന്ന് പറയുന്നത്... ഇനി എങ്ങാനും ആരുടേലും മുന്നിൽ വെച്ച് പിടിക്കപ്പെട്ടാൽ പതറരുത്... "

"എടാ ഷിയുവേ...ഇതെല്ലാം അറിഞ്ഞോണ്ട് തന്നെയല്ലേ നിന്റെ കൂടെ ഇത്രേം നാൾ നിന്നത്.. പുന്നാര മോൻ നേരെ നോക്കി പോവാൻ നോക്ക്... ഇത് യാഷയാണ്... പഴയ യാഷയല്ല...ഇത് കൂടെ കൂടെ ഓർമിപ്പിക്കേണ്ട കാര്യം വല്ലതും ഉണ്ടോ... "

"അയ്യോ... പെട്ടന്ന് ഞാനത് മറന്ന് പോയെടി.. ബുഹഹ... "

☯︎ ☯︎ ☯︎ ☯︎ ☯︎

നാനു ഉറങ്ങിയതിന് ശേഷം ഞാൻ ശബ്ദം ഉണ്ടാക്കാതെ നേരെ ബാൽക്കെണിയിലേക്ക് പോയി നിന്നു.... 

യാഷ യാഷ യാഷ... എന്നെ ഞാനെല്ലാതെ മാറ്റിയിക്കുന്നു നീ... എന്നെ പ്രാന്ത് പിടിപ്പിക്കുന്നു നീ... നീ ഇത് വല്ലതും അറിയുന്നുണ്ടോ യാഷ... നിന്നെ ഓർത്ത് ഞാൻ നീരുകയാണ്... എത്രയൊക്കെ പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും അടക്കി നിർത്താൻ കഴിയുന്നില്ലടി... എന്റെ ജീവിതത്തിലേക്ക് തന്നെ നീ തിരിച്ചു വരണേ നീ... നിന്റെ ഫ്രോഡ് വല്ലാതെ മിസ്സ്‌ ചെയ്യുന്നു... 

എന്തൊക്കെയോ ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് ഗേറ്റ്ന്റെ അടുത്ത് സൈക്കിളിൽ നിന്ന് രണ്ട് പേര് ഇറങ്ങി മതിൽ ചാടി അകത്തേക്ക് കയറി വരുന്നത് കണ്ടത്...അതാ സൈക്കിൾ വാല ആണെന്ന് മനസ്സിലായിരുന്നു... ഇത്രേം നാളും ഒറ്റ തടിയോടെയായിരുന്നു വന്നത്... ഇന്നെന്താവാണോ കൂടെ ഒരാള്...ഇന്ന് അതാരാണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം... എന്തിനാ ഞങ്ങളുടെ പിന്നാലെ കൂടുന്നത് എന്നറിയണം... ഇതിവിടെ തീരുകയാണ്... ഇനി നിനക്ക് ഇങ്ങനെ സമയം നോക്കി വരേണ്ട കാര്യമില്ല മിസ്റ്റർ.. ഇത് നിന്റെ അവസാനത്തെ വരവാണ്... 

പരസ്പരം നോക്കി കൈകൾ ചേർത്ത് പിടിച്ച് പമ്മി പമ്മി വരുന്നത് കണ്ടതും ശബ്ദം ഉണ്ടാക്കാതെ ഞാൻ താഴേക്ക് പോയ് മെയിൻ ഡോർ തുറന്നു... പിന്നാംപുറത്തേക്ക് മോമിന്റെ റൂമിലെ ബാൽക്കെണി ലക്ഷ്യം വെച്ച് പോവുന്ന അവരുടെ പിന്നാലെ തന്നെ ഞാൻ ശബ്ദം ഉണ്ടാക്കാതെ പോയ്... എന്തിലൊക്കെയോ കേറിപ്പിടിച്ച് ഒരാൾ മുകളിലേക്ക് കയറുന്നത് കണ്ടതും പെട്ടന്ന് അയാൾ താഴെ നോക്കിയപ്പോ എന്നെ കണ്ടതും മാസ്ക് അഴിക്കാതെ എന്നെ തന്നെ നോക്കി നിന്നു... അത്‌ കണ്ടിട്ട് താഴെയുള്ള വേറൊരാൾ അയാളുടെ നോട്ടം കണ്ടിട്ട് തിരിഞ്ഞു നോക്കിയതും എന്നെ കണ്ട ഷോക്കിൽ എന്തോ എടുത്ത് തല നോക്കി അടിക്കാൻ വന്നപ്പോൾ ആ കൈ പിടിച്ച് വെച്ച് മുഖത്തുള്ള മാസ്ക് അഴിച്ച് മാറ്റി.... 

*"ഷിയാൻ..."*

ഒട്ടും പ്രതീക്ഷിക്കാതെ അവനെ കണ്ടതും അത്ഭുതത്തോടെ അവന്റെ മുഖത്ത് കണ്ണും മിഴിച്ചു നോക്കുന്നതിനിടയിൽ അറിയാതെ വായിൽ നിന്ന് ആ നാമം വീണതും അപ്പോ തന്നെ മേലെ കേറാൻ നിന്ന മറ്റവർ താഴേക്ക് തുള്ളി ഇറങ്ങി അവന്റെ കയ്യിൽ പിടിച്ച എന്റെ കൈ അവനിൽ നിന്നും അടർത്തി മാറ്റിയിട്ട് മുന്നിൽ വന്ന് നിന്ന് അയാളുടെ മുഖത്തെ മാസ്ക് അയാൾ തന്നെ മാറ്റി.... 

*"യാഷ..."*

അവളെയും കൂടി കണ്ടപ്പോൾ ആകെയൊരു മരവിപ്പോടെ കണ്ണുകൾ വെട്ടി തുറന്ന് നോക്കി നിൽക്കുമ്പോ ഷിയാൻ എന്റെ വാ പൊത്തി പിടിച്ച് വീട്ടിനകത്തേക്ക് കയറി ഗാർഡനിലേക്ക് കൊണ്ട് പോയി..പിന്നാലെ തന്നെ ശബ്ദം ഉണ്ടാക്കാതെ യാഷ ഡോറും അടച്ച് വന്നിരുന്നു..ഗാർഡനിലെ പുല്ലിലേക്ക് എന്നെ തള്ളിയിട്ട് ഷിയാൻ ഊഞ്ഞാലിൽ ഇരുന്ന് ആടാൻ തുടങ്ങി..യാഷയെ നോക്കിയപ്പോ അവൾ എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ വരാൻ നിന്നപ്പോ ഷിയാൻ കൈ ഉയർത്തി അവളെ തടഞ്ഞു നിർത്തി.. 

"ഇത്രക്ക് സഹതാപം വേണോ യാഷ.."

ഗൗരവത്തോടെയുള്ള അവന്റെ സംസാരം കേട്ടപ്പോൾ യാഷ അടുത്തേക്ക് വരാതെ അവിടെ തന്നെ നിന്നു..ഞാൻ സ്വയമേ തറയിൽ നിന്ന് എഴുന്നേറ്റ് ഒന്നും മനസ്സിലാവാതെ ദേഷ്യം വന്ന് ഷിയാന്റെ നേരെ കുതിക്കാൻ നിന്നപ്പോ എന്റെ കയ്യിൽ പിടിച്ച് തടഞ്ഞു നിർത്തി രൂക്ഷമായ നോട്ടം നോക്കാൻ തുടങ്ങി.. 

"ജസ്റ്റ്‌ റിലാക്സ് യാർ..ആവേശം ആവാം..അത്‌ കുറച്ച് സമയം കഴിഞ്ഞിട്ട് പോരെ മിസ്റ്റർ കെയ്സാൻ..താനൊന്ന് കൂൾ ആവന്നെ..എല്ലാം മണി മണിയായി പറഞ്ഞു തരാം..എന്നിട്ട് താൻ തന്നെ ആലോചിക്ക് എനിക്ക് നേരെയോ യാഷക്ക് നേരെയോ കുതിക്കണോന്ന്..

യാഷ,,ഇത്രേം കാലം ഇവരിൽ നിന്നും ഒളിപ്പിച്ചു വെച്ച ആ രഹസ്യം നീ പറയുന്നോ അതോ ഞാൻ പറയണോ..അല്ലേൽ വേണ്ട..അത്‌ നീ പറയുന്നതായിരിക്കും കൂടുതൽ ഭംഗി..ആ വേദന ഇവരും അറിയണമെങ്കിൽ നിന്നിൽ നിന്ന് തന്നെ ആ സത്യം ഇവരൊക്കെ അറിയണം.."

എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഷിയാൻ അത്‌ പറഞ്ഞപ്പോ നെറ്റിയും ചുളിച്ചു കൊണ്ട് ഞാൻ യാഷയെ നോക്കിയപ്പോ അവൾ നിലത്തേക്ക് നോക്കി കണ്ണുകൾ നിറക്കുന്നത് കണ്ടു..കുറച്ച് കഴിഞ്ഞ് ആ കണ്ണുകൾ ഉയർത്തിയ ശേഷം ചുട്ട് പൊള്ളുന്ന വേദനയും കണ്ണുകൾ ചുവപ്പിനാൽ ഇരുണ്ട് മൂടുകയും ചെയ്തിരുന്നു.. 

പെട്ടന്ന് അവൾ എന്നിലേക്ക് അടുത്ത് വന്ന് എന്തോ പറയാൻ വേണ്ടി നിന്നതും അവിടെയും തടസ്സമായി കൊണ്ട് ഷിയാൻ ശബ്ദിച്ചു.. 

"എന്താ യാഷ ഇത്..ഇത്രേം നാളും വളരെ സ്ട്രോങ്ങ്‌ ആയി നിന്നിട്ട് ഈ അവസാന നിമിഷത്തിൽ നിനക്കെന്ത് പറ്റി..വല്ലാത്തൊരു ദയനീയ ഭാവം ആണല്ലോ നിന്നിൽ കാണുന്നത്..ദേ അതൊക്കെ മായിച്ചു കളഞ്ഞ് സ്‌ട്രോങ് ആയി നിൽക്ക്..അപ്പോഴേക്കും ഞാൻ ഉറങ്ങി കിടക്കുന്ന ബാക്കിയുള്ളവരെ വിളിച്ച് വരുത്താം.."

അതും പറഞ്ഞ് ഷിയാൻ ഹാളിലേക്ക് പോയ് എന്തൊക്കെയോ വിളിച്ച് പാതിരാത്രിയാണെന്ന് പോലും നോക്കാതെ കൂവുന്നുണ്ട്..അവൻ ഹാളിലേക്ക് പോയപ്പോ ഞാൻ നേരെ യാഷയുടെ അടുത്തേക്ക് ചെന്ന് ഇരു തോളിലും പിടിച്ച് ശക്തിയിൽ ഭിത്തിയോട് ചേർത്ത് നിർത്തി..

"എന്താ യാഷ ഇതൊക്കെ..നിങ്ങളുടെ ഉദ്ദേശം എന്താ..  എന്നതിനാ എന്റെ ഫാമിലിയുടെ പിന്നാലെ കൂടുന്നത്.. വാ തുറന്ന് എന്തെങ്കിലും പറ..എനിക്ക് ദേഷ്യം വരുന്നുണ്ട്..അപ്പോ ഇത്രേം നാളും കൂടെ നിന്ന് വഞ്ചി,,"

´´•നീ കരുതാത്ത ഒരു നിമിഷം പോലും ഊഹം വെച് പോലും മനസ്സിലാക്കാൻ പറ്റാത്ത ചില രഹസ്യ സത്യങ്ങൾ നീയറിഞ്ഞാൽ '•വഞ്ചകി•' എന്ന് പറയരുത്.. അവിടെ നീയെന്നെ ജീവനോടെ പച്ചയായ ശരീരത്തോടെ ചുട്ടു കൊല്ലുന്നത് പോലെ തോന്നുമെനിക്ക്... എല്ലാ സമ്മദവും ചോദിച്ച് ഞാൻ എന്റെ പ്രണയം നിന്നോട് പങ്കു വെക്കുന്നു..•``

ദേഷ്യം വന്ന് പറയുന്ന വാക്കുകൾ എന്തെന്ന് പോലും ഓർക്കാതെ രൂക്ഷ നോട്ടത്തോടെ ആ മിഴികളിൽ നോക്കി ഞാൻ അങ്ങനെ പറയാൻ നിന്നതും പെട്ടന്ന് അന്നവൾ എന്നോട് ഇഷ്ടം പറയുമ്പോൾ പറഞ്ഞ ആ വാക്കുകൾ ഓർമ്മ വന്നു..ഞാൻ പറയാൻ നിന്ന ആ വാക്ക് എന്തെന്ന് മനസ്സിലായ അവൾ പറഞ്ഞ് പൂർത്തിയാക്കും മുന്നേ എന്റെ ചുണ്ടിൽ വിരൽ വെച്ച് ഇറങ്ങി വരുന്ന കണ്ണീരോടെ അവൾ വേണ്ടന്ന അർത്ഥത്തിൽ തലയാട്ടി..അന്നവൾക്ക് കൊടുത്ത വാക്ക് ഞാൻ ഇന്നൊരു നിമിഷം ഓർത്തുപോയി.. ഏത് സാഹചര്യത്തിൽ ആണെങ്കിലും എന്റെ നാവിൽ നിന്ന് ആ വാക്ക് വീഴില്ലന്ന് അവൾക് വാക്ക് കൊടുത്തിരുന്നു..അതോർമ്മ വന്നപ്പോൾ ഷിറ്റ് എന്ന് പറഞ്ഞ് അവളിലെ പിടി വിട്ട് അരികിൽ നിന്ന് മാറി നിന്ന് കൈ ചുരുട്ടി പിടിച്ച് ഞാൻ രൂക്ഷമായ നോട്ടത്താലെ അവളെ നോക്കി..ആ നോട്ടത്തിന്റെ ശക്തിയിൽ ചെറിയൊരു ഭയത്തോടെയും വേദനയോടെയുമുള്ള അവളുടെ നിൽപ്പും നോട്ടവും കണ്ടപ്പോൾ ദേഷ്യം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല..

വീണ്ടും ഞാൻ അവളുടെ അടുത്തേക്ക് പോവാൻ നിന്നപ്പോ ഷിയാൻ വന്ന് എന്റെ കയ്യിൽ പിടിച്ച് വേണ്ടന്ന് തലയാട്ടി പറഞ്ഞ് എന്നെയും കൂട്ടി ഹാളിലേക്ക് പോയ്..അപ്പോഴേക്കും അവന്റെ അലറികൊണ്ടുള്ള വിളിയിൽ വീടാകെ വെളിച്ചം പരന്ന് എല്ലാവരും ഉണർന്ന് ഹാളിലേക്ക് എത്തിയിരുന്നു..അവരുടെ കൂട്ടത്തിൽ എന്നെയും തള്ളിയിട്ട് ചുണ്ടിലേക്ക് വിരൽ ചേർത്ത് വെച്ച് ഷിയാൻ വിസലടിച്ചതും നേരെത്തെ കണ്ട ദയനീയതയൊന്നും ആ മുഖത്ത് ഇല്ലാതെ ഒരു പകപ്പോടെ യാഷ മങ്കി ക്യാപ് അഴിച്ചോണ്ട് ഗാർഡനിൽ നിന്ന് ഹാളിലേക്ക് വന്ന് ഷിയാന്റെ മുന്നിലായി നിന്ന് നിരനിരയായി നിൽക്കുന്ന ഞങ്ങളെ ഓരോരുത്തരെയും നോക്കി കൊണ്ട് ഷർട്ട്ന്റെ പോക്കറ്റിൽ കയ്യിട്ട് ചുറ്റും നടക്കാൻ തുടങ്ങി.. 

"ഇനിയും ഈ ഹൈഡ് ആൻഡ് സീക്ക് കളി തുടർന്നൊണ്ടെയിരുന്നാൽ അതിനൊരു അവസാനം ഉണ്ടാവില്ലന്ന് കരുതിയിട്ട പിടിക്കപ്പെടുന്നുണ്ടെങ്കിൽ പിടിക്കപ്പെടട്ടേ എന്ന് പറഞ്ഞ് നമ്മൾ ഇറങ്ങി തിരിച്ചത്..ആരും ഒട്ടും പ്രതീക്ഷിച്ചു കാണില്ലല്ലേ..എന്ത് ചെയ്യാനാ..പാതിരാത്രി ആണെന്ന് പോലും നോക്കാതെ ഇറങ്ങി തിരിച്ചാണല്ലോ ഇത്രേം നാളും സൈക്കിൾ വാല ബോയ് ആയി ഞാനെന്ന ഷിയാൻ കളിക്കളത്തിൽ ഇറങ്ങി തിരിച്ചത്..അപ്പോ തുടങ്ങി വെച്ച ആ കളിയുടെ അവസാനവും പാതിരാത്രിയിൽ തന്നെ ആയിക്കോട്ടെ എന്ന് കരുതി..കുറച്ച് കഴിഞ്ഞാൽ വേറെയും രണ്ട് മൂന്ന് ആൾക്കാർ വരുന്നുണ്ട്..വെയിറ്റ് ആൻഡ് സീ..

ഞാനീ ഹൈഡ് ആൻഡ് സീക്ക് കളിച്ചത് ഒരിക്കലും എനിക്ക് വേണ്ടിയല്ലെങ്കിലും എന്റെ എല്ലാമെല്ലാമായ കണ്മണിപോലെ കണ്ട എന്റെ ഈ യാഷക്ക് വേണ്ടിയായിരുന്നു..യാഷ എന്റെ ലൈഫിലെക്ക് വന്നത് പെട്ടന്നൊരു സുപ്രഭാതത്തിൽ ആയിരുന്നു..അതും സിദ്ധു വഴിയ ഒരു സിസ്റ്ററേ പോലെ യാഷ എന്റെ ജീവിതത്തിൽ കടന്ന് വന്നത്..ഇവൾ വന്നതിൽ പിന്നെ എനിക്ക് നല്ലൊരു കൂട്ടായിരുന്നു..അതുമല്ല ഓർഫനേജിൽ ജീവിതം പാതിയോളം അവിടെ തീർത്തപ്പോ ഒരു ഒറ്റപ്പെടൽ എന്നിൽ ഉടലെടുത്തിരുന്നു..ആരും ഇല്ലാത്തൊരു തോന്നൽ..പക്ഷെ യാഷ എനിക്കിടയിൽ വന്നപ്പോ ഒറ്റ നിമിഷം കൊണ്ട് എന്റെ ആ തോന്നലൊക്കെ മാറി ധൈര്യത്തോടെ കൂടപ്പിറപെന്ന് പറയാൻ എനിക്ക് ഇവളും സിദ്ധുവുമൊക്കെ ഉണ്ടായി..അയാം വെരി വെരി വെരി ഹാപ്പി നൗ..ആൽവേസ് ബി ഹാപ്പി.. 

പെട്ടന്നൊരു നാളിൽ അവളുടെ ജീവിതവും വേണ്ടപ്പെട്ടവർ എല്ലാം അവളിൽ നിന്ന് നഷ്ടപ്പെട്ടു പോയ കഥകൾ എല്ലാം എന്നോട് പങ്കു വെച്ചു..ഒരു കാര്യം അവളെന്നോട് ആവശ്യപ്പെട്ടപ്പോ എനിക്ക് അത്‌ ചെയ്ത് കൊടുക്കാൻ തോന്നിയില്ല..യെസ്..അവൾക് വേണ്ടിയാ ഞാനീ ഹൈഡ് ആൻഡ് സീക്ക് കളി തുടങ്ങിയത്.."

അത്രയും പറഞ്ഞ് ഷിയാൻ ഒന്ന് ദീർഘ ശ്വാസം വിട്ട് ഒരു ചെയർ വലിച്ചിട്ട് ഞങ്ങളുടെ മുന്നിൽ ഇരുന്നു..അവനത് പറയുമ്പോഴൊക്കെ എന്റെ നോട്ടം യാഷയിൽ തന്നെയായിരുന്നു..അവളും വിടാതെ വേറാരിലും നോക്കാതെ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു..വീണ്ടും ഷിയാൻ എന്തോ പറയുവാൻ വേണ്ടി നിന്നപ്പോ യാഷ കൈ ഉയർത്തി വേണ്ട ഞാൻ മാനേജ് ചെയ്തോളാം എന്ന് പറഞ്ഞ് ഞങ്ങളുടെ മുന്നിൽ നിന്നു.. 

"മാനൂപ്പാ... 

എന്റെ എല്ലാമെല്ലാം..ജീവിതത്തിൽ ആർക്കെങ്കിലും മുകളിൽ ഒരു സ്ഥാനം കൊടുക്കുന്നുണ്ടെങ്കിൽ അതെന്റെ വാപ്പയെക്കാളും ഉമ്മയെക്കാളും മുന്നിൽ ഒരു സ്ഥാനം കൊടുക്കും..ഒരുപക്ഷെ മാനൂപ്പയെന്ന നല്ല മനുഷ്യൻ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ലെങ്കിൽ ഇന്നീ യാഷ ഉണ്ടായെന്നു വരില്ല..

പലപ്പോഴും മാനൂപ്പാ എന്നോട് പറയാറുണ്ട്..എപ്പോഴും സത്യത്തെ കൂട്ട് പിടിച്ച് ഫൈറ്റ് ചെയ്യാനുള്ള മനക്കട്ടി ആണായാലും പെണ്ണായാലും ഉണ്ടാവണമെന്ന്..ഒരുപക്ഷേ എന്നെ ഇങ്ങനൊരു സാഹസികത്തിന് പുറപ്പെടാൻ പിൻബലം നൽകിയത് മാനൂപാ തന്നെയായിരിക്കും..മാനൂപാ ഉള്ള കാലത്ത് എനിക്ക് വാപ്പ ഇല്ലാത്ത കുറവൊ ഉമ്മ ഇല്ലാത്ത കുറവോ ഒന്നും മൂപ്പര് അറിയിച്ചിരുന്നില്ല..അതേ സ്നേഹവും ലാളനയും നൽകി എന്നെ ഇവിടം വരെ കൊണ്ടെത്തിച്ചു എന്നതാണ് സത്യം..ഒരു പെണ്ണായ ഞാൻ വളർന്നു വളരേണ്ടത് ഒരുമ്മയുടെ അരികിൽ നിന്നാണ്..എന്നാണ് പലരുടെയും കാഴ്ചപ്പാട്..ആ കാഴ്ചപ്പാട് തന്നെ എന്റെ മാനൂപ്പയിലും ഉണ്ടായി.. ഒരുമ്മയുടെ സ്ഥാനത്തും ഒരുപ്പയുടെ സ്ഥാനത്തും ഏറെ കുറേ എനിക്ക് മാനൂപ്പ തന്നെയായിരുന്നു..അങ്ങനെ എന്റെ മുന്നോട്ടുള്ള ചില ജീവിതത്തിനു വേണ്ടി മാനൂപ്പാ ഒരു സെർവെൻറ് ആയി മോളിയാന്റിയെ വീട്ടിലേക്ക് കൊണ്ട് വന്നു..മറ്റുള്ളവർക്ക് അവരൊരു സെർവെൻറ് ആണെങ്കിലും എനിക്കൊരിക്കലും ആ സ്ഥാനത് കാണാൻ കഴിയില്ല..അത്രക്ക് അടുപ്പമായിരുന്നു അന്നുമുതൽ ഇന്ന് വരെ..

മരിക്കുന്നതിന് മുന്നേ എനിക്കായി എഴുതി വെച്ച ഒരു ഡയറി ഉണ്ടായിരുന്നു..മാനൂപ്പ ഉള്ളപ്പോൾ ഞാനത് പല തവണ വായിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മൂപര് അതിന് സമ്മതിച്ചിരുന്നില്ല..എന്റെ കാല ശേഷം വായിച്ചാൽ മതിയെന്ന പറഞ്ഞത്..അത്‌ വേറൊന്നും കൊണ്ടല്ല,,എന്റെ വാപ്പയുടെയും ഉമ്മയുടെയും മരണം പോലെ എന്റെ മരണവും കേണേണ്ടി വരുമോ എന്നോർത്തിട്ടാണ്..അതും കൂടി കാണേണ്ടി വന്നാൽ ആകെ തളർന്നു പോവും..ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ആ ഡയറിൽ അങ്ങനെയൊരു സത്യമാണ് ഒളിഞ്ഞിരിക്കുന്നതെന്ന്..

ആദ്യം തന്നെ ഞാനീ വീട്ടിൽ വന്നത്..അവിടം മുതൽ ആയിരുന്നു എന്റെ തുടക്കം..വെറുമൊരു റൂം ഡെക്കറേഷന് വേണ്ടി മാത്രം ആയിരുന്നില്ല എന്റെ ലക്ഷ്യം..റോഷയുടെ PA ഷിയു വഴിയാണല്ലോ ഞാനീ വീട്ടിൽ വന്നത്..അതും ഞാനവന്റെ കാല് പിടിച്ചിട്ട്..ഇങ്ങനൊരു വലിയ മാർഗം എന്റെ മുന്നിൽ കിട്ടുമെന്ന് ഞാൻ കരുതിയതേ ഇല്ല..പിന്നെ റോഷ വഴിയാണ് ബേബിയുടെ റൂം ഡെക്കറേറ്റ് ചെയ്യാൻ വേണ്ടി ഒരു ആർട്ടിസ്റ്റിനെ വേണമെന്ന് പറഞ്ഞത്..അത്‌ സ്വാഭാവികമായും ഷിയുനെ ഏല്പിച്ചിരുന്നു..അതവൻ എന്നോട് വന്ന് പറഞ്ഞപ്പോ തികച്ചും ഞാൻ ഹാപ്പിയായിരുന്നു..ഒരു വമ്പൻ മാർഗം തന്നെയാണ് എനിക്ക് മുന്നിൽ ഉള്ളത്..പക്ഷെ അതേ സമയം തന്നെ എന്നിൽ സംശയവും ഉടലെടുത്തിരുന്നു.. FAMOUS ARTIST KEYSAN HYDAR ALI എന്നൊരാൾ ഈ വീട്ടിൽ ഉള്ളപ്പോൾ എന്തിന് പുറമെ നിന്ന് വേറൊരാളെ ആശ്രയിക്കേണ്ടിയിരിക്കുന്നത് എന്ന സംശയം..അപ്പോഴാ ഷിയു ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞത്,, 

കെയ്സാൻ അവന്റെ ട്വിൻ ബ്രദർ നെയ്ഹാൻ പോയതിൽ പിന്നെ വീട്ടുകാരോടും ആരോടും അത്ര അടുപ്പം ഉണ്ടായിരുന്നില്ലെന്നും കലയെ തന്നെ ഉപേക്ഷിച്ചിരുന്നുവെന്നും ഒരു വില്ലനെ പോലെയാ അവന്റെ നടത്തം എന്നൊക്കെ ഏകദേശം ഷിയു എന്നോട് സൂചിപ്പിച്ചപ്പോ ഏറെ കുറേ ചില കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാൻ പറ്റി..അങ്ങനെ ഷിയുന്റെ റെക്കമെന്റിൽ എനിക്ക് ഇവിടെ നല്ലൊരു ജോബ് സെറ്റ് ആയി..ഈ വലിയ ആർട്ടിസ്റ്റിന്റെ വരയോളം ഞാൻ എത്തില്ലെങ്കിലും ഏറെക്കുറെ വരയൊക്കെ എനിക്ക് അറിയാവുന്നത് കൊണ്ട് എന്റെ ഭാഗ്യം..

അങ്ങനെ ഞാനീ വീട്ടിലേക്ക് വരുന്നതിനു മുന്നേ റോഡിൽ എനിക്കും സിനുവിനും ഏറ്റു മുട്ടേണ്ടി വന്നു..അന്ന് ഇവൻ മൂക്കോളം മുഖം മറച്ചിട്ട എനിക്ക് മുന്നിൽ വന്നതെങ്കിലും തിളങ്ങി നിൽക്കുന്ന ഇവന്റെയീ ഇളം നീല കണ്ണുകൾ കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു നീ ആ ആർട്ടിസ്റ് ആണെന്ന്..അത്ര പെട്ടന്ന് എനിക്ക് മനസ്സിലാവാൻ കാരണം ഞാനൊരു ചെറിയ ആർട്ടിസ്റ് ആയതോണ്ട് നിന്റെ വാലിയൊരു ആരാധികയായിരുന്നു..സോഷ്യൽ മീഡിയയിൽ നിന്നെ കണ്ട നാൾ തൊട്ട് എന്നിൽ അട്രാക്ട് ചെയ്തിരുന്നത് ഈ ഇളം നീല കണ്ണുകൾ ആയിരുന്നു..എനിക്ക് അതിനോട് വല്ലാത്തൊരു ക്രേസ് ആയിരുന്നു..വല്ലാതെ ഇഷ്ടപ്പെടേം ചെയ്തു.. 

അങ്ങനെ ഞാനീ വീട്ടിൽ വന്നത് മുതൽ കാണാൻ തുടങ്ങിയത് ഇവന്റെ ദേഷ്യവും വാശിയും എന്നിൽ മാത്രം പുറത്തെടുക്കുന്ന ചില പ്രവർത്തികളും..അതിനൊക്കെ വേണ്ട രീതിയിൽ ഞാൻ റിയാക്ട് ചെയ്തിരുന്നു..എല്ലാം അറിഞ്ഞോണ്ടുള്ള എന്റെ ഈ വരവിൽ ഞാൻ ഒന്നും അറിയാത്ത മട്ടിൽ നിന്നു..ഈ നാനു പോയതിൽ പിന്നെ സിനുവിന് എല്ലാറ്റിനോടും ഭയങ്കര ദേഷ്യമാണ് അങ്ങനെയാണ് എന്നൊക്കെ..അപ്പോഴും ഞാൻ നാനു ആരാണെന്ന് അറിയാത്ത ഭാവത്തിൽ നിന്നു..ഈ വീട്ടിലേക്ക് വരുന്നതിനു മുന്നേ ഈ നാനു എന്റെ പഴയകാല പരിചയത്തിൽ ഉള്ളത് ആണല്ലോ..സിനുവിനെ കാണുന്നതിന് മുന്നേ എനിക്ക് നാനുവിനെ നല്ല പരിചയവും ഉണ്ട്..എന്ത് ചെയ്യാനാ എനിക്ക് ഡ്രാമ കളിക്കേണ്ടി വന്നു..

അവിടെ തുടങ്ങി ഞാൻ ഇവിടെ നടക്കുന്ന ഓരോന്നും വീക്ഷിച്ചു നോക്കുകയായിരുന്നു..അതിനിടയിൽ ഞാനും സിനുവും കുറച്ച് അടുപ്പമായി..അവന്റെ ഈ ദേഷ്യവും വാശിയും എല്ലാം ഞാൻ ചോദിച്ചറിഞ്ഞു..

നീയോർക്കുന്നുണ്ടൊ സിനു..നിന്നോട് ഞാൻ പല തവണയായി ഒരേ കാര്യം തന്നെ ചോദിച്ചിരുന്നു..എന്തിനാ നീയിങ്ങനെ ഡാഡിയെ വെറുക്കുന്നത്..എന്തൊണ്ട അയാളെ ഈ വീട്ടിലേക്ക് തിരിച്ചു കൊണ്ട് വരാത്തത്..ഇത്രക്ക് വെറുപ്പ് തോന്നാൻ എന്താ പ്രശ്നം എന്നൊക്കെ..ഒടുവിൽ എന്റെ ചോദ്യത്തിന് ഉത്തരമായി നീ തന്നെ എല്ലാ സത്യവും പറഞ്ഞു,,അയാളൊരു മൃഗ ജീവിയാണെന്ന്.. 

നീ പറഞ്ഞില്ലായിരുന്നോ പണത്തിന് വേണ്ടി എന്തും ചെയ്യാൻ ആ വൃത്തികെട്ട മനുഷ്യൻ തയ്യാറാണെന്ന്.. ജീവൻ പോലും എടുത്തെന്ന് വരും..അതൊക്കെ പറയുന്നതിനിടയിൽ നീ ഒരു കാര്യം ഹൃദയത്തിൽ തട്ടി പറഞ്ഞില്ലായിരുന്നോ..അത്‌ പറഞ്ഞപ്പോ നിന്റെ ഈ കണ്ണുകൾ നിറഞ്ഞില്ലായിരുന്നോ..*യെസ്..8 മാസം ഗർഭിണിയായ ഈ ഭൂമി ലോകം എന്തെന്ന് അറിയുന്നതിനു മുന്നേ ഒരുമ്മയുടെയും വയറ്റിൽ വളരുന്ന കുഞ്ഞിനെയും കൊന്നൊടുക്കിയ മനുഷ്യനാണ് അയാളെന്ന്..അതേ സിനു അന്നാ പാതിരാത്രിയിൽ നടു റോഡിൽ കൊന്നൊടുക്കിയ മൂന്ന് ജീവൻ..എന്റെ ഉമ്മയും വാപ്പയും എനിക്ക് താഴെ വരാനിരിരുന്ന ആ ചെറു കണ്മണിയും..* അന്ന് നീ ആ കാര്യം എന്നോട് പറയുമ്പോൾ നിന്റെ ഈ മിഴികൾ നിറയുന്നതിനോടൊപ്പം എന്റെ മിഴിയും നിറഞ്ഞിരുന്നു..നിന്റെ ആരോരുമല്ലാത്ത ആ മൂന്ന് ജീവൻ എടുത്തപ്പോ നിന്റെ ഹൃദയം പിടഞ്ഞെങ്കിൽ എന്റെ ഈ ഹൃദയം എത്രത്തോളം പിടഞ്ഞിട്ടുണ്ടെന്ന് നിനക്കറിയുമോ..മനസ്സും ശരീരവും ഒരേപോലെ വേദന കൊണ്ട് തളർന്നിരുന്നു..ഞാൻ ഞാനല്ലാതെ ആയി തീർന്നിരുന്നു..നഷ്ടപ്പെട്ട ആ മൂന്ന് ജീവനുകൾ.. ഒന്നുമല്ലേലും കൂടപ്പിറപ്പെന്ന് പറയാൻ ആ കു,,,കുഞ്ഞിനെയെങ്കിലും ജീവനോടെ വെക്കാമായിരുന്നു.."

ശബ്ദത്തിൽ ഇടർച്ചയോടെയുള്ള അവളുടെ സംസാരം കേട്ടപ്പോൾ തികച്ചും ഞാൻ അസ്വസ്ഥമാവുകയായിരുന്നു..തികട്ടി വന്ന സങ്കടത്തെ മുകൾപോട്ട് നോക്കി സങ്കടം മറച്ചു വെച്ച് ആ മുഖത്ത് ചിരി വരുത്തിക്കാൻ അവൾ പെടാപാട് പെടുന്നത് കണ്ടപ്പോൾ വീണ്ടും വീണ്ടും നീരുകയായിരുന്നു ഞാൻ..

"എന്റെ വാപ്പ ഒരു ബിസിനസ്‌ മാൻ ആയിരുന്നു.. എന്നെപ്പോലൊരു ചെറിയ ആർട്ടിസ്റ് ആയിരുന്നു..പക്ഷെ അറിയപ്പെട്ടതൊന്നും അല്ലാട്ടോ..ചെന്നൈയിൽ ഒരു ഇവന്റ് കഴിഞ്ഞ് വരുന്ന വഴിയായിരുന്നു..വാപ്പക്ക് എല്ലായിപ്പോഴും ഉമ്മ കൂടെ വേണമെന്ന് വാശിയായിരുന്നു..എന്തും ഉമ്മ തന്നെയായിരുന്നു..കൂടെ ഇല്ലെങ്കിൽ എന്തോ ഒരു ഒഴിവ് പോലെ തോന്നും..ഒരുമാസത്തോളം നടക്കുന്ന ആ ഇവന്റ്ൽ അവര് രണ്ട് പേരും പോവുമ്പോ കൂടെ ചെല്ലാൻ എനിക്ക് കഴിഞ്ഞിരുന്നില്ല..കാരണം അന്നാ പ്രായത്തിൽ ഗർഭിണിയായ ഉമ്മയെ എങ്ങനെ കെയർ ചെയ്യണം എന്നൊന്നും എനിക്കറിയില്ലായിരുന്നു.. ഞാനാണേൽ നല്ല ദേഷ്യവും വാശിയും ഉള്ള കൂട്ടത്തിലും..എന്നെ കൂട്ടിയാൽ വല്ലാണ്ട് ബുദ്ധിമുട്ടും എന്ന് മാനൂപ്പ പറഞ്ഞപ്പോ കൂടെ ചെല്ലാൻ കഴിഞ്ഞിരുന്നില്ല..അതൊരു കണക്കിന് നല്ലതായിരുന്നു..കാരണം വയറ്റിൽ ഉള്ള കുഞ്ഞിനെയും ഉമ്മയെയും പിന്നെ ജോബ് അതിൽ എന്നെയും നോക്കാൻ വാപ്പ പെടാപാട് പെടും..അവര് പോയപ്പോ എനിക്ക് സങ്കടമൊന്നും ഉണ്ടായിരുന്നില്ല..മാനൂപയല്ലേ കൂടെയുള്ളത്..അത്‌ ഉമ്മയും വാപ്പയും കൂടെ ഉള്ളത് പോലെ തന്നെയാണ്..ഒരുമാസത്തോളം അവരില്ലാത്ത കുറവ്‌ അറിയിച്ചിരുന്നില്ല..

അങ്ങനെയിരിക്കെ ഞെട്ടിച്ചു കൊണ്ടാണ് സാക്ഷാൽ ഷാജഹാൻ വീട്ടിൽ ആ കാര്യം പറഞ്ഞത്..ഒരു വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ്ൽ പെട്ട് ആ മൂന്ന് ജീവനുകൾ മരിച്ചെന്ന്..അന്നെന്റെ ഹൃദയം രണ്ടായി മുറിഞ്ഞിരുന്നു..ഒരേ സമയം തന്നെ ആ മൂന്ന് ജീവനുകൾ മരിച്ചെന്നു കേൾക്കുമ്പോ മകളായ ഞാൻ എത്രത്തോളം വേദനിച്ചന്ന് അത്‌ ആരോടും പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും എന്നറിയില്ല..ആ രാത്രിയിൽ വീടിന് മുന്നിൽ വെള്ള തുണിയിൽ പൊതിഞ്ഞു വരുന്ന എന്റെ വാപ്പയും ഉമ്മയും..അതിനേക്കാൾ എന്നെ സങ്കടപ്പെടുത്തിയത് ഉമ്മയുടെ വീർത്തു വലുതായ ആ ഉദരം തികച്ചും ശൂന്യതമേറിയ എന്തോ ആളൊഴിഞ്ഞത് പോലെയൊരു തോന്നൽ..

അതെല്ലാം കഴിഞ്ഞ് വർഷങ്ങളോളം മാമനും മാമിയും ഒരു കുറവും ഇല്ലാതെ എന്നെ വളർത്തി..കൂടെ വേറാരൊക്കെയോ..അന്നെനിക്ക് കൂടപ്പിറപെന്ന് പറയാണെങ്കിലും ആളുകൾ ഉണ്ടായിരുന്നു..ഇന്നിപ്പോ അതും ഇല്ല..എല്ലാം കഴിഞ്ഞ് മാനൂപ്പ മരിച്ച ശേഷം എനിക്കായി എഴുതി വെച്ച ആ ഡയറി വായിച്ചപ്പോഴാണ് ഞാൻ അറിയുന്നത് അവരുടെ മരണം വെറുമൊരു ആക്‌സിഡന്റ് അല്ലായിരുന്നെന്ന്.. ഒരു രാത്രിയിൽ ഷാജഹാൻ ഫോണിൽ സംസാരിക്കുന്നത് കേട്ടപ്പോൾ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് തോന്നി മാനൂപ്പ അവരറിയാതെ അയാളുടെ പിന്നാലെ കൂടി ഓരോന്നും അറിയാൻ തുടങ്ങി..സ്വന്തം ചോരയെ കൊന്ന ആങ്ങള..ഹരേ വാഹ്..

പിന്നീടുള്ള ഓരോ ദിവസവും മാനൂപ്പ ഷാജഹാൻ എന്ത് ചെയ്യുന്നോ എവിടെ പോവുന്നോ എന്നെല്ലാം അന്വേഷിക്കാൻ തുടങ്ങി..എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തത് പോലെ മൂപര് ആ സാത്താന്റെ മുന്നിൽ നിൽക്കും..

സിനു അന്ന് നീ പറഞ്ഞിരുന്നില്ലേ നിന്റെ തന്തയുടെ കൂടെ വേറാരൊ അടുപ്പം കൊണ്ട് കളിക്കുന്നുണ്ടെന്ന്..അത്‌ വേറാരും അല്ല..ആ ഷാജഹാനാണ്..നിന്റെ ഡാഡിയും ഷാജഹാനും ചേർന്ന എനിക്ക് വേണ്ടപ്പെട്ടവരെയൊക്കെ കൊന്നത്.. ഇവന്റ് കഴിഞ്ഞ് വരുന്ന എല്ലാ സമയവും കാര്യങ്ങളും ഷാജഹാൻ വാപ്പനോട് തന്നെ ചോദിച്ചറിഞ്ഞു ഹൈദർ അലിയും ഷാജഹാനും കൂടി പ്ലാൻ ചെയ്തു.. പാവം എന്റെ വാപ്പ പിന്നിൽ നടക്കുന്നത് ഒന്നും അറിയാതെ അയാളെയും വിശ്വസിച്ചു കൊണ്ട് എല്ലാം വിവരവും നൽകി..അയാളും അയാളുടെ പെൺപറന്നോത്തിയും കൂടെ നിന്ന് ചതിക്കുകയാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല..

ഈ സത്യങ്ങളെല്ലാം അറിഞ്ഞത് മുതൽ തിളക്കാൻ തുടങ്ങിയതാ എന്റെ ശരീരത്തിലെ ചോര..എങ്ങനെ ഹൈദർ അലിയെ കാണും ആ രണ്ട് സാധന്മാരെയും കൊല്ലാനുള്ള പകപ്പോടെയ പിന്നീടുള്ള എന്റെ ജീവിതം..കൂടെ ആ ഷാജഹാന്റെ മകൻ ഐമൻ ജഹാന്റെ പിന്നാലേയുള്ള ബുദ്ധിമുട്ടും..ഈ മൂന്ന് പേരെയും ഒരുമിച്ച് ഇല്ലാതാക്കണമെന്ന് തോന്നി..

ഹൈദർ അലി നാട്ടിൽ എത്തിയ വിവരം എല്ലാരേക്കാളും സന്തോഷിച്ചത് ഞാനായിരുന്നു.. അയാളെ കുറിച്ച് സിനു എല്ലാം എന്നോട് പറയുമ്പോൾ നിന്നോട് ഞാൻ പല തവണ പറഞ്ഞിരുന്നില്ലേ നിന്റെ ഡാഡിയെ തിരിച്ചു വീട്ടിലേക് കൊണ്ട് വാ കൊണ്ട് വാ നിന്റെ മോമിന്റെ സങ്കടം മാറ്റ് എല്ലാം സോൾവ് ചെയ്യാം എന്നൊക്കെ.. ഹഹ.. ഒരിക്കലും നിങ്ങളുടെ കുടുംബ പ്രശ്നം പരിഹരിക്കാനല്ല ഞാൻ പല തവണയായി നിന്നോട് അയാളെ ഇവിടേക്ക് തന്നെ കൊണ്ടെത്തിക്കാൻ പറഞ്ഞത്..മറിച്ച് എനിക്ക് എന്റെ ലക്ഷ്യം പൂർത്തിയാക്കാനായിരുന്നു..

നാട്ടിലേക്ക് ലാൻഡ് ആയ ആ നിമിഷം തന്നെ നീ അയാളെ പിടിച്ച് പുറത്താക്കി അതിന് ശേഷം എന്റെ നിർബന്ധ പ്രകാരം തിരിച്ച് ഈ വീട്ടിലേക്ക് തന്നെ കൊണ്ട് വന്നു..ഓരോ തവണയും ഞാൻ അയാളുടെ നീക്കങ്ങൾ വീക്ഷിക്കുകയായിരുന്നു..എന്റെ വാപ്പയുടെയും ഉമ്മയുടെയും മരണത്തിനു ശേഷം ഷാജഹാനുമായി അയാൾക്ക് വലിയ അടുപ്പം ഉണ്ടായിരുന്നില്ല..പരസ്പരം പണത്തിനു അടിപിടിയായി തമ്മിൽ പിരിയേണ്ടി വന്നു അവർക്ക്.. അതിൽ വിജയിച്ചത് ഹൈദർ അലിയും..അതിന്റെ ദേഷ്യം ഇന്നും ഷാജഹാന്റെ ഉള്ളിൽ ഉണ്ട്.. പക.. 

ഹൈദർ അലിയുടെ മകന്റെ കൂടെയാ എന്റെ നടത്തം എന്നറിഞ്ഞ ഷാജഹാൻ ആ കൊന്നൊടുക്കിയവരുടെ മകൾ ഹൈദർ അലിയുടെ വീട്ടിലാണെന്ന് അയാളെ അറിയിക്കാൻ വേണ്ടി ഷാജഹാൻ ശ്രമിച്ചപ്പോ അവിടെയും തോൽവി അയാൾക്ക് തന്നെ ആയിരുന്നു..തമ്മിൽ പിരിഞ്ഞതിന് ശേഷം അങ്ങോട്ടും ഇങ്ങോട്ടും കോൺടാക്ട് ഒന്നും ഇല്ലാത്തോണ്ട് എന്തേലും പണത്തിന് വേണ്ടി വിളിക്കുന്നതാവും എന്ന് കരുതിയിട്ടാവും ഹൈദർ കാൾ എടുക്കാത്തിരുന്നത്...

ഇപ്പൊ നിങ്ങളുടെയൊക്കെ ചിന്ത എന്തെന്നാൽ ഹൈദർ അലി ചെയ്ത കുറ്റത്തിന് എന്തിനാ മോമിന്റെ പിന്നാലെ കൂടിയത് എന്നല്ലേ...ആന്റിയോട് ഇന്നും എനിക്ക് സ്നേഹം മാത്രമേയുള്ളൂ...എന്റെ വാപ്പ അധ്വാനിച്ചു ഉണ്ടാക്കിയ പണം തട്ടിയെടുക്കാൻ കൊള്ളേണ്ടത് അവരെ മാത്രം ആയിരുന്നില്ലേ..പിന്നെന്തിന് ഹൈദർ എന്റെ ഉമ്മയെ കൊന്നു..ഒരുപക്ഷേ വേറൊരാളോട് പറയുന്നത് കൊണ്ടായിരിക്കും എന്ന് കരുതിക്കാണും..ഓകെ..പക്ഷെ ഇതൊന്നും എന്തെന്ന് പോലും അറിയാത്ത കാണാത്ത വയറ്റിലുള്ള ആ കുഞ്ഞിനെ എന്തിന് കൊന്നു ഹൈദറും ഷാജഹാനും..ആ ദേഷ്യമാണ് എന്നിൽ..അതോണ്ടാ ഞാൻ ആന്റിയുടെ നേർക്ക് വന്നത്..നിങ്ങളിൽ കൂടി പല തവണ ഹൈദറിനെ ഈ വീട്ടിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു..പക്ഷെ നടന്നില്ല..ഷിയുനെ വെച്ച് എനിക്ക് സിനുവിന്റെ പിന്നാലെ കൂടേണ്ടി വന്നു.. 
പിന്നെ ഷാജഹാന്റെ ഫാമിലി എന്റെ കണ്ട്രോളിൽ ആയതോണ്ട് അവരെ ഭയപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ടായില്ല..അവരോട് ഞാൻ ആദ്യമേ ഈ കാര്യങ്ങളെല്ലാം സൂചിപ്പിച്ചിരുന്നു...ഭീഷണിയോടെ മറഞ്ഞു നിൽക്കാനുള്ള വല പരിപാടിയും ഉണ്ടെങ്കിൽ അതങ്ങ് മാറ്റി വെച്ചേക്കെന്ന് പറഞ്ഞു..ഞാൻ പറഞ്ഞത് അതേപോലെ അനുസരിക്കുകയും ചെയ്തു..കാരണം എന്താ അയാളുടെ മകനെ കൊന്നത് ഞാനാണല്ലോ..അതെന്തിനാ കൊന്നതെന്ന സത്യം ഞാൻ ഈ ലോകത്തോട് വിളിച്ചു പറഞ്ഞാൽ എല്ലാം തീർന്നു..

അവസാനം കാര്യങ്ങൾ ഇതുവരെയൊക്കെ ആയി.. ആന്റിയുടെ പിന്നാലെ കൂടിയതിൽ എനിക്ക് അതിയായ സങ്കടം ഉണ്ട്..പക്ഷെ എന്ത് ചെയ്യാനാ ഇതല്ലാതെ വേറൊരു വഴി മുന്നിൽ കാണുന്നില്ല.. എന്റെ ലക്ഷ്യം ആന്റിയായി മാറി..ഒരു മണിക്കൂറിനുള്ളിൽ ആ ഹൈദർ അലിയെ ഈ വീട്ടിലേക്ക് കൊണ്ടെത്തിക്കണം..എവിടെ ആയാലും ശെരി..നേരിട്ട് പിടിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..അതിനൊരു ത്രിൽ ഉണ്ടാവില്ല..ഇവിടെക്ക് തന്നെ കൊണ്ട് വരണമെന്ന് നിർബന്ധം എന്തെന്ന് ചോദിച്ചാൽ എനിക്ക് നിങ്ങളുടെ മുന്നിൽ വെച്ച് തന്നെ അയാളെ കൊണ്ട് ഈ സത്യങ്ങളെല്ലാം പറയിപ്പിച്ചു കൊല്ലണം..അതിന് വേണ്ടിയായിരുന്നു ഈ കളി അത്രയും ഞാൻ കളിച്ചത്..ഇനിയും തോൽവി സമ്മദിക്കാൻ ഈ യാഷ തയ്യാറല്ല..ഇറങ്ങി തിരിച്ചാൽ നേടിയെടുക്കുക തന്നെ ചെയ്യും..അതിപ്പോ പകപ്പ് ആയിക്കോട്ടെ സ്നേഹം ആയിക്കോട്ടെ വേറെന്തും ആയിക്കോട്ടെ..നിങ്ങളെ കൊണ്ട് ഇവിടെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇപ്പൊ ഈ നിമിഷം തന്നെ പറഞ്ഞോളു..അയാളെ ഇവിടേക്ക് എത്തിക്കാൻ എന്റെ കയ്യിൽ മാർഗങ്ങളുണ്ട്.."

അത്രയും പറഞ്ഞവൾ വിജയിയെ പോലെ ഷിയാന്റെ കൂടെ ഇരുന്ന് പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചെറുതായി ചിരിക്കുന്നു..ഇത്രയും പറയുമ്പോൾ ആ കുഞ്ഞു മനസ്സിൽ എത്രത്തോളം സങ്കടവും വേദനയും അലട്ടുന്നുണ്ടെന്ന് പുറമെ അവൾ പ്രകടിപ്പിച്ചില്ലെങ്കിലും പറയുന്ന ഓരോ വാക്കുകളിലും എനിക്ക് മനസ്സിലായിരുന്നു..ഇങ്ങനൊരു വലിയ രഹസ്യം ഞങ്ങളിൽ നിന്ന് മറച്ചു വെക്കുന്നുണ്ടെന്ന് ഒരിക്കലും പ്രതീക്ഷില്ല..ഇങ്ങനൊരു ലക്ഷ്യത്തോടെയാ ഈ വീട്ടിലേക്ക് അവൾ വന്നതെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..ഇനി ഒരുപക്ഷെ ഞങ്ങൾ തമ്മിലുള്ള പ്രണയം ഇതോട് കൂടി അവസാനിക്കുകയാണോ എന്നൊരു തോന്നൽ..!

ഞനങ്ങളിൽ നിന്ന് ഒരു പ്രതികരണവും കാണാഞ്ഞിട്ട് അവര് രണ്ട് പേരും നോക്കിയതും എന്നിൽ മാത്രം നോക്കാതെ യാഷ ബാക്കിയുള്ളവരെ നോക്കി എന്തെങ്കിലുമൊക്കെ നടക്കുമോന്ന് ചോദിച്ചു..ആരും ഒന്നും പറയാത്തത് കണ്ടിട്ട് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആരെയോ വിളിക്കാൻ വേണ്ടി അവൾ പുറത്തേക്ക് പോയപ്പോ പിന്നാലെ ചെല്ലാൻ നിന്ന എന്നെ നാനു തടഞ്ഞു നിർത്തി ഇപ്പൊ വേണ്ടന്ന് പറഞ്ഞു.. മിനിറ്റുകൾ കഴിഞ്ഞിട്ടും അവൾ വരാത്തത് കണ്ടിട്ട് എല്ലാവരും നോക്കി നിന്നു..പെട്ടന്ന് റോഷ മോം എന്ന് നീട്ടി വിളിച്ച് ഓടുന്നത് കണ്ടതും നോക്കിയപ്പോ ബോധം ഇല്ലാതെ നിലത്തേക്ക് വീഴാൻ പോയ മോമിനെ താങ്ങി പിടിച്ച് റോഷ നിലത്തിരുന്നു..

"മോം...കണ്ണ് തുറക്ക്..മോം.."

☯︎ ☯︎ ☯︎ ☯︎ ☯︎

അകത്ത് നിന്ന് ആന്റിയെ ഒരു നിലവിളിയോടെ വിളിക്കുന്നത് കേട്ടിട്ട് ഞാൻ ഓടി ചെന്നപ്പോൾ ബോധം ഇല്ലാതെ കിടക്കുന്ന ആന്റിയെ കണ്ടതും ഞാൻ ആന്റി എന്ന് വിളിച്ച് അടുത്തേക്ക് ചെല്ലാൻ നിന്നപ്പോൾ റോഷ കൈ ഉയർത്തി വിരൽ ചൂണ്ടി പകപ്പോടെ പറഞ്ഞതും വാക്കിനെ അനുസരിച്ച് ഞാൻ പിന്നിലായി മാറി നിന്നു..അപ്പൊ തന്നെ ഷിയു എന്റെ അടുത്തേക്ക് വന്ന് സമാധാനിപ്പിച്ചെങ്കിലും എന്റെ മുഖത്ത് അവരോടൊക്കെ വല്ലാത്തൊരു പരിഹാസം ആയിരുന്നു..ഇത്രയും വേദനയോടെ എനിക്ക് നഷ്ടപ്പെട്ടതെല്ലാം എണ്ണിയെണ്ണി എല്ലാം പറഞ്ഞിട്ടും അതിന്റെ ഭവിശ്വത്വം മനസ്സിലാക്കാതെയുള്ള റോഷയിൽ നിന്ന് ഇപ്പൊ കണ്ട പെരുമാറ്റം ആയിരുന്നു തികച്ചും എന്നെ അലട്ടിയത്..ഈ നഷ്ടങ്ങളെല്ലാം ഒരുപക്ഷെ റോഷക്ക് ആയിരുന്നെങ്കിൽ അവന്റെ റിയാക്ഷൻ എങ്ങനെ ആയിരിക്കും എന്നത് ചിന്തിക്കുമ്പോൾ തന്നെ വല്ലാത്തൊരു വേദന തോന്നുന്നുണ്ട്..അത്‌ മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഇല്ലാത്തവനാണോ എന്ന് വരെ ചിന്തിക്കേണ്ടി വന്നു.. 

അവരുടെ കാര്യത്തിൽ ഇടപെടാൻ നിൽക്കാതെ ഞാനും ഷിയുവും പുറത്ത് നിന്നു..വല്ലാത്തൊരു ഭയം തോന്നുന്നു..ഞാൻ ചെയ്തത് പൂർണമായും ശെരിയാണെന്ന് എനിക്കറിയാം..പക്ഷെ ഇതെല്ലാം ഞാൻ പറയുമ്പോൾ സിനുവിനെ നഷ്ടപ്പെടുമോ എന്നൊരു ഭയം എനിക്കുണ്ടായിരുന്നു..അതോർക്കുമ്പോ വല്ലാത്തൊരു വേദന..ഇനി റോഷയിൽ കണ്ട പെരുമാറ്റം ഞാൻ അവനിലും കാണേണ്ടി വരുമോ..അതോർക്കുമ്പോ വല്ലാത്തൊരു പിടച്ചിലാണ്..കാരണം അന്നേ ഞാനവനോട് എന്റെ ഇഷ്ടം പങ്കുവെക്കുമ്പോ എല്ലാ സമ്മവും വാങ്ങിയതായിരുന്നു..വിട്ട് പോവില്ലന്ന് ഉറപ്പും നൽകിയിരുന്നു..ഇനി ആന്റിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്നെ എതിർക്കുമോ എന്നൊരു ഭയം.. 

"പേടിക്കേണ്ട യാഷ..എല്ലാം നല്ലതിനാണെന്ന് വെച്ചാൽ മതി..ഇപ്പൊ ആകാശും അവന്റെ അച്ഛനും പിന്നെ ആ സിബിഐ യുമൊക്കെ വരുമെന്ന് പറഞ്ഞതല്ലേ..നീ പേടിക്കേണ്ട..നിനക്ക് കോപമാവുന്ന ഒന്നും ഉണ്ടാവില്ല.."

എന്റെ ഉള്ളം വായിച്ചെടുത്തത് പോലെ ഷിയു അങ്ങനെ പറഞ്ഞപ്പോ അറിയാതെ എങ്ങോ ഒരു ചിന്തയിൽ ഞാനവന്റെ തോളിൽ തല ചായിച്ചിരുന്നു.. 

കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഡോക്ടർ വന്നതും അതിന് പിന്നാലെ തന്നെ ആകാശും അവന്റെ അച്ഛനും സിബിഐ ലക്ഷ്മി നായറും കൂടെ എല്ലാ ക്രിമിനൽസും..ഹൈദർ അലി ഷാജഹാനും ഭാര്യയും മകൻ ഐമൻ ജഹാൻ ആൻഡ് അന്നെന്നെ കിഡ്നാപ് ചെയ്ത ആ മൊതലും..ലക്ഷ്മിയെ കുറിച്ചെല്ലാം രാമചന്ദ്രൻ സർ എല്ലാം പറഞ്ഞിരുന്നു..പ്രതേകിച് പരിചയപ്പെടേണ്ട ആവശ്യം വന്നില്ല..ഡോക്ടർ അകത്തേക്ക് കയറിയതിന് പിന്നാലെ തന്നെ നമ്മൾ എല്ലാവരും പോയി..റൂമിലേക്ക് പോവാതെ ഹാളിലേക്ക് ഇരുന്നു..ചെക്കപ്പ് കഴിഞ്ഞ് ഡോക്ടറുടെ കൂടെ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് ഇറങ്ങി വരുന്ന റോഷ നമ്മളെ എല്ലാവരെയും കണ്ടപ്പോൾ ഒരു സംശയത്തോടെയും ഹൈദർ അലിയെ കണ്ടപ്പോൾ ദേഷ്യത്തോടെയും നോക്കി ഡോക്ടറുടെ കൂടെ പിന്നാലെ തന്നെ പോയി..ഡോക്ടർ പോയ ശേഷം റോഷ മെയിൻ ഡോർ അടച്ച് ഷർട്ടിന്റെ കൈ മടക്കി കൊണ്ട് ഹൈദർ അലിയെ നോക്കി കൊണ്ട് അടുത്തേക്ക് വന്നിട്ട് അയാളുടെ കോളറയിൽ പിടിച്ച് മുഖം നോക്കി ഒന്ന് പൊട്ടിച്ചു..ആ ശക്തിയിൽ ബാലൻസ് തെന്നി അയാൾ ഫ്ലവർ വേസ് തട്ടി കൊണ്ട് നിലത്തേക്ക് വീണതും ആ ശബ്ദം കേട്ട് അകത്തുള്ള ആന്റിയടക്കം എല്ലാവരും പുറത്തേക്ക് വന്നു.. 
വീണ്ടും റോഷ എന്തൊക്കെയോ ചീത്ത വിളിച്ച് അയാളുടെ നേർക്ക് കുതിക്കാൻ നിന്നപ്പോൾ ലക്ഷ്മിയും രാമചന്ദ്രൻ സാറും അവനെ പിടിച്ച് നിർത്തി... 

"ഹൌ ഡാർ you മിസ്റ്റർ ഹൈദർ അലി..റാസ്ക്കൽ..സ്വന്തം തന്തയെ തന്നെ ചീത്ത വിളിക്കേണ്ടി വന്നതിൽ അതിയായ സങ്കടം ഉണ്ട്.. പക്ഷെ നിങ്ങൾ ചെയ്ത് വെച്ച ഓരോ പ്രവർത്തിയും ആലോചിക്കുമ്പോൾ വെറുപ്പ് തോന്നുന്നു...എന്നെങ്കിലും ഒരുനാൾ നിങ്ങൾ ഭാര്യക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ടോ,,മക്കൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ടോ,,ഇത്രക്ക് ക്രൂര മനസ്സോടെ എന്തിനാ ഈ പൊറുതി മുട്ടി ജീവിക്കുന്നത്..പണം പണം..അതല്ലാതെ വേറൊരു ചിന്ത നിങ്ങളുടെ ഉള്ളിൽ ഉണ്ടായിട്ടുണ്ടോ..എന്തും പണം കൊണ്ട് നേടിയെടുക്കാൻ കഴിയുമെന്ന നിങ്ങളുടെ തോന്നലാണ് നിങ്ങളെ ഇത്ര നശിപ്പിച്ചത്..പണം ഇല്ലാതെയും നേടിയെടുക്കാൻ ഈ ലോകത്ത് പലതും ഉണ്ട്..പേരിനൊപ്പം നിങ്ങളുടെ പേരു ആരെങ്കിലും ഉച്ചരിക്കുന്നത് കേൾക്കുമ്പോ തന്നെ അറപ്പ് തോന്നുന്നു വെറുപ്പ് തോന്നുന്നു.."

ലക്ഷ്മിയുടെയും രാമചന്ദ്രൻ സാറിന്റെയും പിടിയിൽ നിന്ന് തുള്ളി കൊണ്ട് റോഷ അത്രയും പറയുമ്പോൾ ഒരു നോക്ക് പോലും നോക്കാതെ ആ മനുഷ്യൻ നിലം നോക്കി നിന്നു..പെട്ടന്ന് സിനുവും നാനുവും വന്ന് അയാളെ പിടിച്ചെഴുന്നേൽപിച്ച് ഒന്ന് കൊടുക്കാൻ നിന്നപ്പോ ആന്റി അവരെ തടഞ്ഞു കൊണ്ട് മുന്നിൽ വന്ന് നിന്ന് അയാളുടെ ഇരു കവിളിലും കൊടുത്തു.. 

"അന്നേ വെറുത്ത് പോയതാ നിങ്ങളെ..ഇനി ഒരുനിമിഷം പോലും നിഴൽ വട്ടത്ത് പോലും ഈ വൃത്തികെട്ട മുഖം കണ്ട് പോകരുത്..ഇത്രയും വൃത്തികെട്ട നിങ്ങളുടെ കൂടെയാണല്ലോ കിടപ്പറയിൽ പോലും കിടന്നതെന്ന് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു..മുന്നിൽ നിൽക്കാതെ പോ.."

ഉറച്ച ശബ്ദത്തോടെ ആന്റിയത് പറഞ്ഞ് അയാളെ തള്ളിയതും രാമചന്ദ്രൻ സർ കൂടെ വന്ന പോലീസ്കാരോട് ഇവരെയെല്ലാം പിടിച്ച് വണ്ടിയിൽ കയറ്റാൻ പറഞ്ഞു..ഇടയിൽ ഐമൻ എന്നെ തന്നെ സംശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ അവന്റെ നേർക്ക് പോയ്.. 

"ഒന്നും ചെയ്യാത്ത നിന്നെ എന്തിനാ കൊണ്ട് പോവുന്നത് എന്നായിരിക്കും അല്ലേ നീ ചിന്തിക്കുന്നുണ്ടാവുക..പറഞ്ഞു തരാം..എന്റെ പിന്നാലെ കൂടി വാക്കുകൾ കൊണ്ട് വൃത്തികേട് കാണിച്ചതിന്റെ തെളിവ് ഒന്നും എന്റെ കയ്യിൽ ഇല്ല.. പക്ഷെ എന്നെ കിഡ്നാപ് ചെയ്ത തെളിവ് ഉണ്ടല്ലോ.. നിന്റെ ഈ ഫ്രണ്ട് സാക്ഷി പറഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പം അല്ലേ..പിന്നെ നിന്റെ തന്തയും തള്ളയും കൂടെ ഉണ്ട്..ആ ബേജാറും നിനക്ക് വേണ്ട..അപ്പോ ഓകെ...ഗുഡ് ബൈ...ഇനിയുള്ള ജീവിതത്തേ ഓർത്ത് നീ വേവലാതി പെടേണ്ട... എന്താന്ന് വെച്ച ഒരു കുറവും ഇല്ലാതെ രാമചന്ദ്രൻ സർ നോക്കിക്കോളും.."

ആരും കാണാതെ അവന്റെ കാലിൽ ചവിട്ടി ഞെരിക്കി കൊണ്ട് അത്രയും പറഞ്ഞപ്പോ അവനെന്നെ രൂക്ഷത്തോടെ നോക്കുന്നുണ്ടായിരുന്നു..ആകാശ് എന്റെ അടുത്തേക്ക് വന്ന് ഹാപ്പി ചോദിച്ചതും നിറഞ്ഞു വന്ന മിഴികളോടെ ഞാൻ കണ്ണിറുക്കി കാണിച്ചു കൊടുത്തു..അപ്പൊ തന്നെ ലക്ഷ്മിയും സാറും എല്ലാം അവരെയും കൂട്ടി പോയിരുന്നു..ഇടയിൽ പിന്നാലെ നോക്കി ആ ഹൈദർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടെങ്കിലും ആരും മൈൻഡ് ചെയ്യാൻ നിന്നില്ല... 

ഇനി ഈ വീട്ടിൽ നിൽക്കുന്നതിൽ യാതൊരു കാര്യവും ഇല്ലന്ന് തോന്നി ഞാൻ ആരുടേയും മുഖത്ത് നോക്കാതെ ബേബിയുടെ റൂമിലേക്ക് പോയി എന്റെ സാധനങ്ങളെല്ലാം എടുക്കാൻ വേണ്ടി പോയി.. 

☯︎ ☯︎ ☯︎ ☯︎ ☯︎

തീരാ ദേഷ്യത്തോടെ നമ്മൾ എല്ലാവരും ആ പോവുന്ന അവരെയൊക്കെ വല്ലാത്തൊരു പകപ്പോടെ നോക്കി നിന്നു..മോം ആണേൽ എന്തിനോ വേണ്ടി പൊട്ടിക്കരയുന്നുണ്ട്..അത്‌ കണ്ടപ്പോൾ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണം എന്ന് അറിയുന്നില്ലായിരുന്നു..

കുറച്ച് കഴിഞ്ഞപ്പോൾ യാഷ അവളുടെ സാധങ്ങൾ എടുക്കാൻ വേണ്ടി മുകളിലേക്ക് പോയപ്പോ പിന്നാലെ തന്നെ ഞാനും പോയി ഒച്ച വെക്കാതെ ഡോർ അടച്ചു..സാധനങ്ങളെല്ലാം ഒരു ബോക്സിൽ ആക്കി വെച്ച് തിരിഞ്ഞു നോക്കിയപ്പോ മുന്നിൽ എന്നെ കണ്ടതും ഒരു നിമിഷം അവളെന്നെ തന്നെ നോക്കി നിന്നു..നോക്കുംതോറും ആ മിഴികൾ നിറയുന്നത് കണ്ടപ്പോൾ അവൾ തന്നെ നോട്ടം തെറ്റിച്ചു എന്നെ മറികടന്നു പോവാൻ നിന്നപ്പോ ഞാൻ ആ കയ്യിൽ പിടിച്ചു വെച്ച് തടഞ്ഞു നിർത്തി ആ ബോക്സ്‌ അവിടെ വാങ്ങി വെച്ച് എന്റെ മുന്നിലേക്ക് നിർത്തിച്ചു.. 

എന്തോ കുറ്റബോധത്തോടെയുള്ള അവളുടെ താഴെ നോക്കിയുള്ള നിൽപ് കണ്ടപ്പോൾ ആ താടിയിൽ പിടിച്ച് എനിക്ക് നേരെ മുഖം ഉയർത്തി..എന്തിനോ വേണ്ടി നിറഞ്ഞു വന്ന ആ കണ്ണീർ തുടച്ചു മാറ്റി അവളുടെ ഇരു കണ്ണിലും ഞാനെന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു..അതിന്റെ നീരസത്തിൽ അവളെന്റെ കയ്യിൽ പിടി മുറുക്കി..

"ഞാൻ ദേഷ്യപ്പെടുമെന്ന് കരുതിയോ..അതോ ഇതെല്ലാം എന്നിൽ നിന്ന് മറച്ചു വെച്ചതിൽ ഞാൻ മൈൻഡ് ചെയ്യില്ലെന്ന് കരുതിയോ..നിന്നെ കുറ്റപ്പെടുത്തുമെന്ന് കരുതിയിയോ..? "

ഞാനത് ചോദിച്ചു നിർത്തിയതും എന്നിൽ നോക്കാതെ അവൾ എന്റെ നെഞ്ചിലേക്ക് വീണു ഇത്രയും നേരം പിടിച്ച് നിന്ന സങ്കടം എല്ലാം ഒറ്റ നിമിഷം കൊണ്ട് പുറത്തേക്ക് വിട്ടു..എങ്ങോ എന്റെ മിഴികളും നിറയാൻ തുടങ്ങിയതും അവളുടെ തലയിൽ തലോടി കൊണ്ട് ഞാൻ ആ നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു..മതിവരുവോളം കരഞ്ഞു തീർക്കട്ടെ എന്ന് കരുതി ഞാൻ എന്നിൽ നിന്നും അടർത്തി മാറ്റിയില്ല.. 

നീയൊരു മനുഷ്യ ജീവി എന്നതിൽ ഒരു പെണ്ണന്ന നിലയിൽ ഇതെല്ലാം എങ്ങനെ പിടിച്ച് നിന്നു ഇത്രയും കാലം..എന്തോരം വേദനകളാണ് നിന്റെ ജീവിതത്തിൽ നീ അനുഭവിച്ചത്..വേദനയും സങ്കടവും പിടിച്ച് വെച്ച് എല്ലാം നിന്നെ കൊണ്ട് തനിയെ എങ്ങനെ തരണം ചെയ്യാൻ കഴിഞ്ഞു..ഒരു വാക്ക് നീ എന്നോട് സൂചിപ്പിച്ചിരുന്നെങ്കിൽ ഞാൻ കൂടെ നിന്നേനെ..നിന്നെ തനിച് ഇത്രയും നേരിടാൻ ഞാൻ വിടില്ലായിരുന്നു.. 

കുറച്ച് കഴിഞ്ഞപ്പോൾ അവൾ തന്നെ എന്നിൽ നിന്നും അടർന്നു മാറിയിട്ട് അപ്പോഴും എന്റെ മുഖത്ത് നോക്കാതെ നിലം നോക്കി നിന്നും അവളുടെ കയ്യിൽ പിടിച്ച് ഞാൻ നിലത്തിരുന്ന ശേഷം ഞാൻ ഇരിക്കാൻ കാത്ത് നിന്നത് പോലെ അവൾ മടിയിലേക്ക് ഇരുന്ന് കഴുത്തിൽ ചുറ്റി പിടിച്ച് കഴുത്തിൽ മുഖം പൂഴ്ത്തി ഇരുന്നു... 

"എങ്ങനെ നിന്നെ ഫേസ് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു..പക്ഷെ നിന്നെക്കാൾ വലുത് അന്നും ഇന്നും എനിക്ക് തോന്നിയത് മാനൂപാ എന്നെ ഏല്പിച്ച വാക്കുകൾ ആയിരുന്നു..അവരെ ഓരോരുത്തരെയും എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നു..പക്ഷെ മാനൂപ്പ പറഞ്ഞ ഒരു വാക്ക് ഉണ്ട്...•ജീവനെടുക്കാനുള്ള അവകാശം ദൈവത്തിനല്ലാതെ വേറാർക്കും ഇല്ലന്ന്..• ആ വാക്ക് ഞാൻ വായിച്ചപ്പോ എനിക്ക് എന്നോട് തന്നെ ഒരു കുറ്റബോധം തോന്നി..കാരണം ഈ കൈകൾ കൊണ്ട് ഞാൻ ആദുവിന്റെ ജീവൻ എടുത്തതിൽ.."

"ചുമ്മാ ഒരാളെ കൊല്ലാനുള്ള ആഗ്രഹം കൊണ്ടല്ലല്ലോ നീ അവനെ കൊന്നത്..അതിനൊരു തക്കതായ കാരണം ഇല്ലേ..അതോർത് നീ വേവലാതിപെടേണ്ട ആവശ്യമില്ല യാഷ..നീ ചെയ്തത് ശെരിയാണ്..എത്രത്തോളം ശെരിയാണെന്ന് വേറാരും മനസ്സിലാക്കിയില്ലെങ്കിലും നിന്റെ ഫ്രോഡ് മനസ്സിലാക്കാതെ പോവില്ല.."

എന്റെ കഴുത്തിൽ നിന്ന് മുഖമെടുത്ത് അവൾ കണ്ണിലേക്കു നോക്കിയതും ആ ചൂട് തട്ടിയ ചുണ്ടുകൾ അവളേറെ ഇഷ്ടപ്പെടുന്ന എന്റെ ഇളം നീല കണ്ണുകളിലേക്ക് ചേർത്ത് വെച്ച് വീണ്ടും കഴുത്തിൽ തന്നെ മുഖം പൂഴ്ത്തി..

"ഇത്ര പെട്ടന്ന് നീയെന്നെ ഉൾകൊള്ളുമെന്ന് കരുതിയിരുന്നില്ല..നിന്നെപ്പോലൊരാളെ കിട്ടിയതിൽ ഞാൻ വളരെ ലക്കിയാണ്..ശെരിയെന്തെന്ന് തെറ്റെന്ത്‌ മനസ്സിലാക്കി കൂടെ നിൽക്കേണ്ടിടത്ത് നിൽക്കുകയും മാറി നിക്കേണ്ടിടത്ത് മാറി നിൽക്കുകയും ചെയ്യുന്ന നിന്റെയീ സ്വഭാവത്തേയും നല്ല മനസ്സിനെയും ഞാൻ ഇനിയും വല്ലാതെ കൊതിക്കുന്നു..അങ്ങോളം ഈ സ്നേഹവും വിശ്വാസവും ഉണ്ടെന്ന പ്രതീക്ഷയിൽ.. ഒരു ജീവിതം എനിക്ക് മുന്നിൽ ഉണ്ടെങ്കിൽ..."

"നീയീ ഫ്രോഡ്ന് വിധിച്ചതാണെങ്കിൽ തീർച്ചയായും എന്റെ കൂടെ ഒരു ജീവിതവും നിനക്കുണ്ട്..ഇത്രയും വേദന സഹിച്ച നിനക്ക് പുതിയൊരു നല്ല ജീവിതം നയിക്കാനുള്ള ജീവിതം നിന്റെ മുന്നിൽ ഉണ്ട് യാഷ.. ഡോണ്ട് വരി..."

☯︎ ☯︎ ☯︎ ☯︎ ☯︎

കുറച്ച് കഴിഞ്ഞപ്പോൾ പുറത്തേക്ക് ഇറങ്ങിയപ്പോ തന്നെ കണ്ടത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആന്റിയെയായിരുന്നു..എന്നെ കണ്ടപ്പോൾ ഒരു കരച്ചിലൂടെ ആന്റിയെന്നെ കെട്ടിപിടിച്ചു... 

"ഇങ്ങനെ കരയാൻ മാത്രം എന്താ..സത്യം പറഞ്ഞാൽ എനിക്ക് ആന്റിയോട് വലിയ സോറി പറയേണ്ടിരിക്കുന്നു..ആന്റിക്ക് പിന്നിൽ നിന്നൊക്കെ ഇതെല്ലാം കളിച്ചത് അയാളെ മുന്നിൽ കൊണ്ട് വരാനായിരുന്നു..അല്ലാതെ വേറൊരർത്തത്തിലും അല്ല..അയാം വെരി സോറി.."

"ഹേയ് നോ..എന്റെ പിന്നാലെ കൂടി ഇങ്ങനെ കളിച്ചെന്ന് വെച്ച് എനിക്ക് യാതൊന്നും സംഭവിച്ചില്ല ല്ലോ..അയാം ഓകെ..പെട്ടന്ന് നിന്റെ അവസ്ഥയൊക്കെ ഓർത്തപ്പോ ആകെ മരവിപ്പ് അനുഭവപ്പെട്ടതോണ്ടാ ആകെ കുഴഞ്ഞത്..ഇത്രയും ക്രൂരത കാണിച്ച അയാൾക്ക് വേണ്ടി ഞാൻ നിന്നോട് മാപ്പ് പറയില്ല..കാരണം അയാൾക് കൊടുക്കാൻ കഴിയുന്നതൊക്കെ നിന്റെതായ രീതിയിൽ നിനക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞില്ലെ..അത്‌ തന്നെ മതി.."

ആന്റിയുടെ ആ വാക്കുകൾ മതിയായിരുന്നു പൂർണമായും എന്റെ മനസ്സ് ഒന്നും തണുക്കാൻ..ഇനി അങ്ങോട്ടാണ് ഈ യാഷ ജീവിതമെന്ന സുഖം നേടി ജീവിക്കാൻ പോവുന്നത്...

ചെയ്ത് തീർക്കാനുള്ള പലതും ചെയ്ത് തീർത്തപ്പോ മനസ്സിന് ഒരു സമാധാനം കിട്ടുമ്പോഴും അവിടെയും എന്തോ ഒഴിഞ്ഞത് പോലെ ഒരു തോന്നൽ..ഇനിയും എന്തൊക്കെയോ എന്നിൽ തീർക്കാനുണ്ട് എന്നൊരു തോന്നൽ..അത്‌ സിനുവിനെ കുറിച്ചാണെന്ന് നിമിഷം നേരം കൊണ്ട് തന്നെ മനസ്സിലാവുകയും ചെയ്തു..ആ ഒരു ലക്ഷ്യം വെച്ച് ഈ വീട്ടിലേക്ക് കടന്ന് വന്നപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നിൽ അവൻ ഇത്രത്തോളം ആഴത്തിൽ പതിയുമെന്ന്..ഇന്നെനിക് അവനെന്നല്ല അവിടെയുള്ള ഓരോരുത്തരും എന്റെ അടുത്ത ആരൊക്കെയോ ആയി മാറിയിരുന്നു.. എല്ലാവരും എനിക്ക് ഒന്നിന് ഒന്നും മെച്ചം..ഈ വീട്ടിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവുമോ ഇല്ലയോ എന്ന പ്രതീക്ഷ അറിയാതെ ഓരോ കാലുകൾ മുന്നോട്ട് വെക്കുമ്പോഴും ഹൃദയം വിങ്ങി അങ്ങോളം എത്തിയിരുന്നു..എന്തിനോ വേണ്ടി കാലുകൾ മുന്നോട്ട് ചലിക്കാതെ എന്തോ ഇവിടെ തന്നെ പിടിച്ച് നിർത്തുന്നത് പോലെ..ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇവരൊക്കെ ആരൊക്കെയോ ആയി തീരുമെന്ന്.. ഇന്നും ഇപ്പോഴും കൊതിക്കുന്നത് ഇവിടമാണ്..

ഷിയുനോട്‌ സൈക്കിൾ വാങ്ങി അവനോട് എങ്ങനേലും വീട്ടിലേക്ക് പോവെന്ന് പറഞ്ഞ് പറഞ്ഞപ്പോ ഇപ്പൊ എവിടെക്കാ തനിച്ച് പോവുന്നതെന്ന് ചോദിച്ചെങ്കിലും അതിനൊരു മറുപടി കൊടുക്കാതെ ഞാൻ സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചത്തിൽ സൈക്കിളും ചവിട്ടി മെല്ലെ പോയി..പലതും ആലോചിച്ച് നിൽക്കുമ്പോഴും മനസ്സിലേക്ക് കടന്ന് വന്ന ഒരേയൊരു മുഖം സിനുവിന്റെതാണ്.. ഈയൊരു കാര്യത്തിന് വേണ്ടിയാ ഡോക്ടറോട് പോലും ഓപ്പറേഷൻ നീട്ടി വെക്കണം എല്ലാം കഴിഞ്ഞിട്ട് മനസ്സിന് ഒരു സമാധാനം കിട്ടിയിട്ട് മതിയെന്ന് എന്നൊക്കെ പറഞ്ഞ് നീട്ടി വെച്ചത്..പക്ഷെ ഇപ്പൊഴും സമാധാനം കിട്ടുന്നില്ല..സിനുവിന്റെ ഈ സ്നേഹത്തേയും സമീപനത്തേയും ഞാൻ ഇനിയും ആഗ്രഹിക്കുന്നു..ആ ആഗ്രഹം എനിക്കായി കാത്തിരിക്കുന്നുവോ...? 

ഒടുക്കം എങ്ങോട്ടെന്നില്ലാതെ സൈക്കിൾ ചവിട്ടി എത്തിയത് അവനോടൊരുമിച് ഇനിയും കഴിയാൻ ആഹ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു..നല്ല ഓർമ്മകൾ പങ്കിട്ട ആ കാട്ടിലേക്ക്..സൈക്കിൾ റോഡ് സൈഡിൽ ഒതുക്കിയിട്ട് ചെവിയിലേക്ക് അടിച്ച് കയറുന്ന തണുപ്പിനെ അകറ്റാൻ എന്നോണം കഴുത്തിലുള്ള ഷാൾ എടുത്ത് ചെവിയോട് ചേർന്ന് കെട്ടിയിട്ട് പങ്കിട്ട ഓരോ നിമിഷങ്ങളും ഓർത്ത് കൊണ്ട് നടക്കുമ്പോ സങ്കടം തോന്നേണ്ട സ്ഥാനത് എന്റെ ചുണ്ടിൽ വിരിഞ്ഞത് ചെറു പുഞ്ചിരിയായിരുന്നു..

അന്നവന്റെ നേരിയ രീതിയിൽ ചുണ്ടുകൾ തണുത്തു വിറച്ച എന്റെ ചുണ്ടിലേക്ക് ചേർത്ത് വെച്ചപ്പോ എന്നുള്ളിൽ കുളിർമ ഏകിയതും ഒപ്പം അവന്റെ ചുടു നിശ്വാസം എന്നിൽ തലോടിയതെന്നപോൽ വിറയാർന്ന ചുണ്ടിൽ ചെറു ചൂട് പരന്നതും അതെന്നിൽ ഒരാശ്വാസം നൽകിയതും കണ്ണുകൾ സ്വബോധത്തിൽ എന്നപോലെ അതിനെ ആസ്വദിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് പരസ്പരം നുകരുമ്പോൾ അതിനെ വിടുവിച്ച് കൊണ്ട് കുറച്ച് കഴിഞ്ഞ് ഒരു മോചനം നൽകിയതും വീണ്ടും അതേ സുഖം നൽകി എന്നിലേക്ക് അടുത്ത് വന്ന് നുറുകികൊണ്ടേയിരുന്നത് എന്നിൽ ഒരു മിന്നായം പോലെ ഉള്ളിൽ വന്നതും അടച്ച് വെച്ച കണ്ണ് ഞാൻ മെല്ലെ തുറന്നു.. അപ്പോഴും ചുണ്ടിൽ പുഞ്ചിരി..

അന്ന് ഇവിടെ വെച്ച് ഞങ്ങൾക്ക് ഇടയിൽ അപ്രതീക്ഷിതമായി ഉണ്ടായ രംഗം മനസ്സിലേക്ക് കടന്ന് വന്നപ്പോൾ ഇന്നിപ്പോ അവന്റെ സമീപനം ഉള്ളം കൊതിക്കുന്നുണ്ടോ എന്നൊരു സംശയം..ആ മരത്തിൽ ഞാൻ ചാരി ഇരുന്ന് ആകാശത്തിലേക്ക് നോക്കി പലതും ആലോചിക്കുമ്പോൾ എന്തോ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു..പെട്ടന്ന് എനിക്ക് അന്ന് ഈ കാട്ടിൽ വെച്ച് ഒരു കുളം കാണിച്ചു തന്നതും അക്കരെയിലേക്ക് പോയ ആ സീൻ ഒക്കെ ഓർമ വന്നപ്പോൾ ഞാൻ മെല്ലെ അങ്ങോട്ട് നടന്നു.. ശാന്തമേറിയ ആ വഴിയിൽ കൂടി നടക്കുമ്പോ ചെവിയിലേക്ക് തുളച്ചു കയറുന്നത് അവന്റെ ചുടുശ്വാസത്തിന്റെ ശബ്ദമായിരുന്നു..കുറച്ച് കഴിഞ്ഞപ്പോൾ നീണ്ടു നിവർന്ന ആ കുളം കണ്ടതും അക്കരയിലേക്ക് നോക്കിയപ്പോൾ അവിടെയാകെ അന്നത്തേത് പോലെ പാട്ടും കൂത്തും ഒക്കെയായി പോവുന്നത് ചെറുതായ രീതിയിൽ കണ്ടു.. മാത്രമല്ല നേരിയ ശബ്ദത്തോടെ പാട്ടൊക്കെ ആസ്വദിക്കാനും കഴിയുന്നുണ്ട്.. കുളത്തിന്റെ കരയിൽ ഇരുന്ന് കാൽ മുട്ടുകൾ എന്നിലേക്ക് ചേർത്ത് വെച്ച് കാൽ മുട്ടിൽ താടി കുത്തി വെച്ച് ആ രംഗങ്ങളൊക്കെ ഓർത്ത് കൊണ്ട് ഞാൻ മെല്ലെ കണ്ണുകൾ അടച്ചു..തണുത്ത് കുതിർന്ന എന്റെ കവിളിലേക്ക് ചൂട് തട്ടി ഞാൻ ചെറിയൊരു ഞെട്ടലോടെ കണ്ണുകൾ തുറന്നപ്പോ അരികിൽ ഇരിക്കുന്ന ആളെ കണ്ട് ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു... 

"മാനൂപ്പ..."

"ഹാ.. ഞാൻ പറഞ്ഞതെല്ലാം എനിക്ക് വേണ്ടിയും നിനക്ക് വേണ്ടിയും നിന്റെ ഉമ്മാക്കും വാപ്പാക്കും ഒരു നോക്ക് കാണാൻ പോലും കഴിയാത്ത ആ കണ്മണിക്ക് വേണ്ടിയൊക്കെ ചെയ്ത് തീർത്തല്ലേ.. എനിക്കറിയാം നീയെന്റെ വാക്കുകളെ ഒരിക്കലും തള്ളി കളയില്ലെന്ന്.. ഇതാണ് ഞാൻ കണ്ട യാഷ.. "

"എനിക്ക് വേണ്ടപ്പെട്ടവർ എന്നിൽ നിന്ന് അകലങ്ങളിലേക്ക് പോയ അവർക്ക് വേണ്ടിയും മാനൂപാക്ക് വേണ്ടിയും ഇത്രയൊക്കെ ചെയ്തില്ലെങ്കിൽ പിന്നെ ഈ യാഷക്ക് എന്തിനീ ജീവിതം... എപ്പോഴെങ്കിലും ഞാൻ മാനൂപ്പ പറഞ്ഞ വാക്കുകളെ ധിക്കരിച്ചിട്ടുണ്ടൊ.. ഇല്ലല്ലോ.. "

"ഹ്മ്മ്.. "

പതിയെ ഞാൻ ആ തോളിലേക് ചായാൻ നിന്നപ്പോ ഞാൻ മണ്ണിലേക്ക് ചെരിഞ്ഞു വീണതും ഇപ്പൊ കണ്ടത് വെറും ഒരു സ്വപ്നം ആയിരുന്നു എന്ന് മനസിലായത്.. ബോധത്തിലേക്ക് വന്ന് ഞാൻ മാനൂപയെ സ്വപ്നം കണ്ട ഓർമയിൽ ചുറ്റും നോക്കിയപ്പോ ഒരു മരത്തിൽ ചാരി ഇരിക്കുന്ന സിനുവിനെ കണ്ടതും ഞാൻ നെറ്റി ചുളിച്ചു കൊണ്ട് നോക്കി..കണ്ട സ്വപ്നം ഒക്കെ ഒറ്റ നിമിഷം കൊണ്ട് ആവിയായി പോയ്..ഇനി ഇവനെ കാണുന്നതും സ്വപ്നം ആണോന്ന് കരുതി കണ്ണുകൾ ഇറുക്കി അടച്ച് ഞാൻ തന്നെ എന്റെ തലക്കിട്ട് രണ്ടടി കൊടുത്ത് വീണ്ടും നോക്കിയപ്പോ അവനെ അവിടെ കണ്ടില്ല.. അപ്പൊ മനസ്സിലായി അതും സ്വപ്നം ആയിരുന്നെന്ന്.. പിന്നെയും ഞാൻ കുളത്തിലേക്ക് തന്നെ നോട്ടം തെറ്റിച്ചു നിൽക്കുമ്പോ എന്റെ പിൻ കഴുത്തിൽ കൂടി കയിട്ട് മടിയിലേക്ക് കിടത്തുന്ന സിനുവിനെയാ കണ്ടത്.. 

"മാനൂപാ അരികിൽ വന്നിരുന്ന സ്വപ്നം കണ്ടത് പോലെ ഈ വടി പോലെയുള്ള എന്നെ കണ്ടിട്ടും അത്‌ സ്വപ്നമാണെന്ന് കരുതിയോ നീ..ഒരു കാര്യം ചെയ്യ് ഞാൻ നിന്റെ തലമണ്ട നോക്കി രണ്ട് തരാം എന്നിട്ട് എന്നെ മുന്നിൽ കണ്ടാൽ അത്‌ സ്വപ്‌നമല്ലന്ന് മനസ്സിലാക്കിക്കോ.."

എന്നും പറഞ്ഞ് അവനെന്റെ തലക്കിട്ട് രണ്ട് തന്നതും തല ഉഴിഞ്ഞു കൊണ്ട് ചുണ്ട് കടിച്ച് പിടിച്ച് ഞാൻ നോക്കിയപ്പോ അവനുണ്ട് ഇളിച്ചു നിൽക്കുന്നു.. അപ്പൊ സ്വപ്നം അല്ല.. യാഥാർഥ്യമാണ്..പാതിരാത്രിയുടെ ഈ മങ്ങിയ നിലാവിന്റെ വെളിച്ചതിലും വെട്ടി തിളങ്ങുന്ന അവന്റെ ഇളം നീല കണ്ണുകളിലേക്ക് ഞാൻ ആ മടിയിൽ കിടന്നോണ്ട് നോക്കി നിന്നു..അത്‌ കണ്ടിട്ട് അവൻ കണ്ണ് കൊണ്ട് എന്ത്യേന്ന് ചോദിച്ചതും ഞാൻ ഒന്നു ചിരിച്ചെന്ന് വരുത്തി കണ്ണെടുക്കാതെ അവനിൽ തന്നെ നോക്കി നിന്നു..പെട്ടന്നവൻ തല താഴ്ത്തി കൊണ്ട് എന്റെ മുഖത്തേക്ക് അടുപ്പിച് വന്നതും മുന്നിലേക്ക് മാത്രം തൂങ്ങി നിൽക്കുന്ന അവന്റെ ബ്രൗൺ കളറിലുള്ള മുടി എന്റെ കണ്ണിലേക്കു തട്ടിയപ്പോ ഞാൻ ഇറുക്കി അടച്ചു..ആ സമയം അവനെന്റെ ചുണ്ടിൽ ചെറുതായി ചുംബിച്ചതും ഒരു കുസൃതിയോടെ ചുണ്ടിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടുമാക്കി കളിച്ചതും ആ വിരലിൽ ഒരു കടി കൊടുത്ത് മടിയിൽ നിന്നും എഴുന്നേറ്റു നേരെ ഇരുന്നു..

"നീയൊരു പെണ്ണാണെന്ന കാര്യത്തിൽ എനിക്ക് ബലമായ സംശയം ഉണ്ടെടി..അതൊന്ന് തീർത്ത് തരുമോ..?"

പെട്ടന്നുള്ള അവന്റെ ചീഞ്ഞ ചോദ്യത്തിൽ ഞാൻ എന്തെന്നുള്ള ഭാവത്തിൽ നോക്കിയപ്പോ വീണ്ടും അത്‌ തന്നെ ചോദിച്ചു..

"കേട്ടോ..നിന്റെ ഇമ്മാതിരിയുള്ള സംസാരവും കാട്ടികൂട്ടലും ഒക്കെ കണ്ടിട്ടാ ഞാൻ ഫ്രോടേന്ന് പച്ചക്ക് വിളിലിക്കുന്നത്..ബ്ലഡി ഫ്രോഡ്.."

"അതിന് നിന്റെ മുന്നിൽ മാത്രമാണല്ലോ ഞാൻ ഇമ്മാതിരി കാര്യങ്ങളൊക്കെ പ്രവർത്തിക്കുന്നതും ചോദിക്കുന്നതും..അതോണ്ട് എനിക്കൊരു ഷെയിംലെസ്സും ഫീൽ ചെയ്യുന്നില്ല..നീ എന്നല്ല ആര് അങ്ങനെ പറഞ്ഞാലും എനിക്ക് യാതൊരു കുഴപ്പവും ഇല്ല..നോട് മൈൻഡ് ഇറ്റ്.."

"അതെനിക്കറിയാം..നീ ഇതല്ല..ഇതിനപ്പുറവും കാണിക്കും..അല്ല ഇങ്ങനൊരു ചോദ്യം ചോദിക്കാൻ കാരണം..?"

"അല്ല..ഞാനെന്നല്ല സ്വാഭാവികമായും ആരും ചോദിച്ചു പോവും..ഇതെല്ലാം ഉള്ളിൽ പിടിച്ചു നടന്ന് പ്രതികരിച്ച നിന്നെ പോലെയുള്ള പെണ്ണിനെയാ ഇന്നീ ലോകത്ത് ആവശ്യം.."

"ലോകം അറിയണം..പെണ്ണെന്നാൽ തൊട്ടാൽ വാടുന്നവളല്ല..തൊട്ടാൽ കത്തി ജ്വലിക്കുന്ന അഗ്നിയായി മാറണം..അതിപ്പോ എത്ര അടുത്ത ബന്ധം ആണെങ്കിലും ശെരി..ഇഷ്ടമല്ലാത്ത രീതിയിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ബ്രദർ ആണെന്നോ ഫ്രെണ്ട് ആണെന്നോ അതിൽ കൂടുതൽ അടുത്ത എന്തെങ്കിലും ബന്ധം ആയാലും പ്രതികാരം മസ്റ്റ്.."

"ഹ്മ്മ്..ത്രീ ഡേയ്‌സ് കഴിഞ്ഞാൽ സർജറിയാണ്..നീ ആഗ്രഹിച്ചത് എല്ലാം നേടിയെടുത്തില്ലെ..നിന്റെ പ്രതികാരവും തീർന്നില്ലേ..അപ്പൊ സമ്മതിച്ചൂടെ സർജറിക്ക്..ഇനിയെന്ത് ആലോചിക്കാനാ.."

ചെറിയൊരു സങ്കടത്തോടെയുള്ള അവന്റെ ചോദ്യം കേട്ടിട്ട് ശരീരമാകേ ഒന്ന് കുളുത്തതും എന്തിനോ വേണ്ടി നിറഞ്ഞു വന്ന കണ്ണുകളോടെ അവനെ നോക്കിയപ്പോ എന്നിലേക്ക് നോക്കാതെ ചെറു കല്ലുകൾ എടുത്ത് ഓരോന്നായി ആ വെള്ളത്തിലേക്ക് എറിയുന്നു..

അറിയാം നിനക്ക് നല്ല സങ്കടം ഉണ്ടെന്ന്..ഞാൻ സമ്മദിക്കാൻ വേണ്ടി നീ എത്ര തന്നെ സങ്കടത്തേ മറച്ചു വെക്കാൻ ശ്രമിച്ചാലും അതെനിക്ക് മനസ്സിലാവും സിനു..ഇനിയൊരു ജീവിതം ഉണ്ടെന്ന പ്രതീക്ഷ ഇല്ലെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ എനിക്ക് പൂർണ സമ്മതമാണ്..പക്ഷെ നീ തനിച്ചാവുമോ എന്നൊരു ഭയവും എന്നുള്ളിൽ ഉണ്ട്..ഒത്തിരി കൊതിയുണ്ട് നിന്റെയീ സമീപനത്തിന്..ഒരുപാട് കൊതിക്കുന്നു ഞാൻ ഇനിയും..അങ്ങോളം..

പതിയെ ഞാൻ അവന്റെ ഷോൾഡറിൽ തല ചായിച്ചു..രണ്ട് പേരും പൂർണ നിശബ്ദത..ഈ നിശബ്ദത എന്നുള്ളം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു..എങ്കിലും ഈ നിശബ്ദതയെ പോലും പ്രണയമെന്ന ലഹരിയായി എടുത്ത് ഞാൻ ആസ്വദിച്ച് നിന്നു..ഏതൊരു നിരാശക്കുമൊടുവിൽ വലിയൊരു സന്തോഷം ഉണ്ടെന്ന ആ വാക്കുകൾ കൂട്ട് പിടിച്ച് ഞാൻ ചെറിയ സന്തോഷത്തിൽ നിന്നു.. 

പെട്ടന്ന് ഇളം കാറ്റുകൾ വന്ന് ഞങ്ങളെ തലോടിയതും ഉള്ളം ചെറുതായി നോവുന്നത് കൊണ്ടാണെന്നു തോന്നുന്നു വല്ലാത്തൊരു തണുപ്പ് ആയിരുന്നു ശരീരത്തെ പൊൽകിയത്..മെല്ലെ ഞാൻ അവനിലെ പിടി മുറുക്കി കൊണ്ടിരുന്നു..പെട്ടന്ന് ആ ഇളം കാറ്റിനോടൊപ്പം ചെറുതായി മഴ പൊടിയാൻ തുടങ്ങിയതും ഞാൻ ആ തോളിൽ നിന്ന് തല എടുത്ത് മഴയേ പൊൽകി കൊണ്ട് കണ്ണുകൾ അടച്ച് മുകൾപോട്ട് നോക്കിയിരുന്നു..ഓരോ മഴതുള്ളികളും കവിളിനെ ചുംബിക്കുമ്പോ അതിന്റെയൊപ്പമുള്ള അവന്റെ ചുംബനത്തെയും ഞാൻ അറിയുന്നുണ്ടായിരുന്നു..മെല്ലെ കണ്ണുകൾ തുറന്ന് ഞാൻ അവനിലേക്ക് നോക്കിയിരുന്നപ്പോ നനഞ്ഞ മുടി നെറ്റിയിലേക്ക് തൂങ്ങി നിൽക്കുന്നത് കണ്ടതും മെല്ലെ ഞാനത് നീക്കി കൊടുത്തതും അതേ സമയം തന്നെ എന്റെ ഇരു കവിളിലും പിടിച്ച് എന്നിലേക്ക് അടുത്ത് വന്നതും ഇനിയും അവന്റെ ചുംബനങ്ങളെ തഴുകിയാൽ അതെന്നിൽ കൂടുതൽ വേദന നൽകുമെന്ന് തോന്നി ഞാൻ മുഖം തിരിച്ച് അവിടുന്ന് എഴുന്നേറ്റു..വിരലുകൾ തമ്മിൽ കോർത്തു അണിഞ്ഞ് പരസ്പരം നെറ്റികൾ തമ്മിൽ മുട്ടിച് ഒരുപാട് നേരം ശരീരത്തെ മൊത്തമായും ചുംബിക്കുന്ന ആ മഴയേ പുൽകി കൊണ്ട് ഒരുപാട് നേരം നിന്നു.. 

മുഖത്ത് കൂടി ഒലിച്ചിറങ്ങുന്ന ആ വെള്ളത്തെ തഴുകി കൊണ്ട് മെല്ലെ അവൻ കവിളിൽ കുസൃതിയോടെ തഴുകുമ്പോ അതിന്റെ നീരസത്തിൽ ശരീരം മൊത്തത്തിൽ ഒന്ന് ഉണർന്നതും ഞാൻ ആ നെഞ്ചിലേക്ക് തല ചായിച്ചു അവനെ ഇറുകെ പുണർന്നു..അപ്പോഴും കുസൃതിയാലെ എന്റെ അരയിൽ ചുറ്റി പിടിച്ച് കൈകൾ കൊണ്ട് കുസൃതി കാണിക്കുന്നുണ്ട്..ആ നെഞ്ചിൽ താടി കുത്തി വെച്ച് അവനെ നോക്കിയപ്പോ ഒരു ചിരിയാലേ അവൻ നോക്കുമ്പോ എന്നെയോർത്തു വെന്നോണം ആ മഴയുടെ കൂടെ ഞാനിഷ്ടപ്പെടുന്ന ആ ഇളം നീല കണ്ണുകൾ നിറയുന്നത് അവനെന്നെ അറിയിക്കാതെ തന്നെ ഞാൻ അറിയുന്നുണ്ടായിരുന്നു..എന്നിട്ടും എന്നുള്ളം തണുപ്പിക്കാൻ വേണ്ടിയവൻ പുറമെ ചിരിച്ചു നിൽക്കുമ്പോ ഞാനാകെ മുഴുകുതിരി ഉരുകി തീരുന്നത് പോലെ തോന്നി..അവനിലെ പിടിയിൽ അയവ് വീണു..അധിക നേരം അവനോടൊത്ത് നിൽക്കാൻ എന്തോ മനസ്സ് അനുവദിച്ചില്ല.. 

പരസ്പരം ഒന്നും സംസാരിക്കാതെ കൈകൾ കോർത്തണിഞ്ഞ് കൊണ്ട് തിരികെ വീട്ടിലേക്ക് പോവാൻ വേണ്ടി ആ കടും കടന്ന് റോഡിലേക്ക് നടന്നു..അവന്റെ വണ്ടിയൊന്നും കാണാഞ്ഞിട്ട് ഞാൻ ചോദിച്ചപ്പോ ഷിയുനോട്‌ ഇവിടെ ഇറക്കി വിടാൻ പറഞ്ഞിട്ട് ഇവന്റെ വണ്ടിയും എടുത്ത് ഷിയു വീട്ടിലേക്ക് പോയെന്ന് പറഞ്ഞു..ഇനി തിരിച്ച് ഇവനെങ്ങനെ പോവുമെന്ന് ആലോചിച്ചു ഞാൻ നിൽക്കുമ്പോ സൈഡിൽ ഒതുക്കി വെച്ച സൈക്കിൾ ഉരുട്ടി കൊണ്ട് എന്റെ അടുത്തേക്ക് വന്നിട്ട് ബെൽ അടിച്ചോണ്ട് കയറാൻ പറഞ്ഞതും ചിരിച്ചു കൊണ്ട് ഞാൻ പിൻസീറ്റിലേക്ക് ഇരിക്കാൻ പോയപ്പോ എന്റെ കയ്യിൽ പിടിച്ച് അവനെന്നെ മുന്നിൽ ഇരുത്തി..ചെവിയോട് അടുത്ത് അവന്റെ തല ചായിച്ചോണ്ട് ഓടിക്കുമ്പോൾ ഒരു ബലത്തിനെന്നോണം ഒരു കൈ അവന്റെ കഴുത്തിലെക്കായി പിടിച്ചു നിന്നു..

വീട്ടിൽ എത്തിയപ്പോ ഷിയു എന്നെയും കാത്ത് ഗാർഡനിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഞാനവനോട് സിനുന്റെ വണ്ടിയുടെ കീ വാങ്ങി അവന് തന്നെ തിരിച്ചു കൊടുത്തു..ഞങ്ങൾക്ക് ഇടയിൽ നിന്നും ഷിയു മാറി അകത്തേക്ക് പോയി..പരസ്പരം ഒന്നും മിണ്ടാതെ നിശബ്ദതയെ കൂട്ട് പിടിച്ച് കണ്ണുകളിൽ തന്നെ നോക്കി നിൽക്കുമ്പോ എങ്ങോ രണ്ടാളുടെയും മിഴികൾ എന്തിനോ വേണ്ടി നിറയുന്നുണ്ടായിരുന്നു.. ഓരോ നിമിഷവും ഇമ വെട്ടാതെ നോക്കി നിൽക്കുമ്പോ വല്ലാതെ ഉള്ളം പിടയുന്നുണ്ട്..ഈ സ്നേഹം മതിവരുവോളം പങ്കിടാൻ അവന്റെ കൂടെ ഞാനിനി ഉണ്ടാവുമോ എന്നൊരു തോന്നൽ എന്നുള്ളിൽ ഉടലെടുത്തപ്പോ അവനിലെ നോട്ടം തെറ്റിച്ചു ഞാൻ അകത്തേക്ക് കയറാൻ ഒരുങ്ങി.. 

"പോവുന്നില്ലേ.."

മിതമായ ശബ്ദത്തോടെ കാറിൽ കയ്യും കെട്ടി ചാരി നിൽക്കുന്ന അവനോട് ചോദിച്ചു,,

"നീ അകത്തേക്ക് ചെല്ല്..എന്നിട്ട് ഞാൻ പോയിക്കോളാം.."

അത്ര മാത്രം പറഞ്ഞ് അവൻ കണ്ണിറുക്കിയതും ചെറു ചിരി നൽകി സൈക്കിൾ ഉരുട്ടി കൊണ്ട് മെല്ലെ ഗേറ്റും കടന്ന് അകത്തേക്ക് നടന്നു നീങ്ങി..ഒരു വട്ടം കൂടി കാണണമെന്ന് തോന്നി തിരിഞ്ഞു നോക്കിയപ്പോ അതേ നിൽപ്പിൽ തന്നെ ഞാൻ നടക്കുന്നതും നോക്കി നിൽക്കുന്നു..വീണ്ടും കാണണമെന്ന് തോന്നി തിരിഞ്ഞു നോക്കിയപ്പോ ഇരു കൈകളും എനിക്കായി നീട്ടി വെച്ചത് കണ്ടതും ഇത്രയും നേരം ഉള്ളിൽ അടക്കി വെച്ച സങ്കടം ഒറ്റ നിമിഷം കൊണ്ട് ഒരു കരച്ചിലോടെ പുറത്തേക്ക് വന്നതും സൈക്കിൾ ചാടിയിട്ട് കരഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി ചെന്ന് കെട്ടിപിടിച്ചു..അപ്പോഴാ ഇത്രയും നേരം അടക്കി വെച്ച അവന്റെ സങ്കടവും പുറത്തേക്ക് വന്നത്..എന്തിനോ വേണ്ടി കെട്ടിപിടിച്ചു കൊണ്ട് കരയുമ്പോൾ ആ സമീപനം ഉള്ളമൊന്ന് തണുപ്പിച്ചിരുന്നു എങ്കിലും എവിടെയോ ആരോരുമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് പോലെ തോന്നി പോയ്..അവനിൽ നിന്നും അടർന്നു മാറി ആ മുഖത്തേക്ക് ഒരു നോക്ക് പോലും നോക്കാതെ ഞാൻ കണ്ണീർ ഒപ്പി കൊണ്ട് അകത്തേക്ക് ഓടി ഡോർ അടച്ച് ശബ്ദം ഉണ്ടാക്കാതെ ഡോറോട് ചാരി ഇരുന്ന് വേദന അടങ്ങുവോളം കരഞ്ഞു തീർത്തു..പ്രണയമെന്ന ലഹരിക്ക് ഇത്രയധികം കാഠിന്യം ഉണ്ടായിരുന്നോ എന്ന് ചിന്തിച്ച് പോയി..സകല വേദനയും അനുഭവിക്കുമ്പോഴും ഒരിക്കലും ഇങ്ങനൊരു വേദന അനുഭവിക്കേണ്ടി വന്നിട്ടില്ല..

കിട്ടുമോ ഇല്ലയോ എന്നത് അറിയില്ലെങ്കിലും ഇത്രയും അടുത്ത് ഉണ്ടായിട്ടും എന്റെ ഉള്ളം ഇങ്ങനെ വിങ്ങിയെങ്കിൽ ഇത്ര നാൾ സിദ്ധു എങ്ങനെ അകലങ്ങളിലെ സ്വപ്‌നങ്ങളിലൂടെ ഹാനുവിനെ പ്രണയിച്ചു..? ഇതിനേക്കാൾ ഇരട്ടി വേദനയല്ലേ അവർ പരസ്പരം അനുഭവിച്ചത്..!? 

☯︎ ☯︎ ☯︎ 

എങ്ങനെ ഇനിയുള്ള എന്റെ ജീവിതം എന്നെനിക്ക് അറിയില്ലെങ്കിലും എങ്ങോ ഉള്ളം തണുപ്പിച്ച് കൊണ്ട് അവളെന്നും കൂടെ ഉണ്ടാവുമെന്ന് എൻ മനസ്സകം എന്നോട് തന്നെ മൊഴിയുമ്പോഴാണ് ഇച്ചിരി എങ്കിലും സമാധാനം കിട്ടുന്നത്..ഇത്രക്ക് ആഴമേറിയ പ്രണയം നീയെനിക്ക് സമ്മാനിച്ചെങ്കിലും അതിനിത്രയധികം വേദനയും നൽകുമെന്ന് ഒരിക്കലും കരുതിയില്ല.. നിന്നരികിൽ ഇരിക്കുമ്പോ എന്നുള്ള ഇപ്പൊ എന്തിനോ വേണ്ടി തേങ്ങുന്നുണ്ട്..അത്‌ നിന്റെ ജീവന്റെ തുടിപ്പിനാണെന്ന് ഒരു നിമിഷം കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു..പക്ഷെ ഞാനിന്നും കൊതിക്കുന്നത് നിന്റെ ഒപ്പം കഴിയാനാണ്..നീ പോയാൽ തികച്ചും ഞാനൊറ്റപ്പെട്ടത് പോലെയാ..നിന്നെ പോലൊരു പെണ്ണ് ജീവിതത്തിലേക്ക് കയറി വന്നാലും അത് നിന്നോളം ആവില്ല യാഷ..നിന്നെയാണ് എനിക്ക് വേണ്ടത്..നിന്നോടൊപ്പമുള്ള ജീവിത സ്വപ്നമാണ് ഞാൻ കൊതിച്ചത്..ഒപ്പം കഴിയാനാണ് ഞാനാഗ്രഹിച്ചത്..

കരഞ്ഞു കൊണ്ടവൾ ഒരു നോക്ക് പോലും നോക്കാതെ അകത്തേക്ക് ഓടി പോവുമ്പോ നെഞ്ചിൽ ഭാരമേറിയ എന്തോ താകുന്നത് പോലെ തോന്നിയെനിക്ക്..നിന്റെ മുന്നിൽ ഇനി ഈ മിഴികൾ നിറയില്ലെന്ന് ഞാൻ പറഞ്ഞതാ..ആ മിഴികളും നിറയെണ്ടന്ന് ഞാൻ നിന്നോട് പറഞ്ഞതാ..പക്ഷെ ഇപ്പൊ രണ്ടാൾക്കും നിയന്ത്രിക്കാൻ കഴിയുന്നില്ലല്ലോ.. ഓരോ നിമിഷം നിന്റെയാ കണ്ണ് നിറയുമ്പോൾ ഞാനറിയുന്നു എത്ര മേൽ നീയെന്നെ പ്രണയിക്കുന്നുണ്ടെന്ന്..വാക്കുകൾ കൊണ്ടെങ്കിലും ഉറപ്പ് പറയുകയാ..തിരിച്ചു ജീവിതത്തിലേക്ക് തന്നെ നീ തിരിച്ച് വരും യാഷ..ഡോണ്ട് വറി..

ആ രാത്രിയിൽ ഞാൻ അവളുടെ വീടിനു മുന്നിൽ നിന്ന് പോവാതെ മുകളിലേ അവളുടെ റൂമിന്റെ വിന്ഡോ നോക്കി കാറിൽ തന്നെ ഇരുന്നു..

☯︎ ☯︎ ☯︎ 

ശൂന്യമായ അന്തരീക്ഷത്തോടെ ഞാൻ രാവിലെ ജനൽ വാതിൽ തുറന്നപ്പോ തന്നെ കണ്ടത് ഗേറ്റ്ന് അടുത്ത് സിനുവിന്റെ വണ്ടിയായിരുന്നു..

വണ്ടി ഇവിടെ വെച്ചിട്ട് ഇവനെങ്ങനെ വീട്ടിൽ പോയ്..? ഇനിയാ സൈക്കിൾ എടുത്തോണ്ട് പോയോ..? 

താഴേക്ക് ചെന്ന് ഞാൻ നോക്കിയപ്പോ മോളിയാന്റി മുറ്റം തൂത്താൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോ ആ വണ്ടി കണ്ടിട്ട് ആന്റി അങ്ങോട്ട് ചെല്ലുന്നത് കണ്ടപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങാതെ മെയിൻ ഡോറിൽ മറഞ്ഞു നിന്ന് കൊണ്ട് നോക്കി നിന്നു..ആന്റി അടച്ചു വെച്ച ഗ്ലാസിൽ തട്ടി വിളിച്ചതും കുറച്ച് സെക്കന്റുകൾക്ക് ശേഷം അത്‌ തുറന്നു..നോക്കിയാപോ സിനു കോട്ട് വായ ഇട്ടോണ്ട് ഇതെവിടെ എന്ന് ചിന്തിച്ച് ആന്റിയേയും ചുറ്റും നോക്കാൻ തുടങ്ങി..പെട്ടന്ന് ബോധം വന്നത് പോലെ അവൻ തന്നെ തലക്കിട്ട് ഒന്ന് കൊടുത്ത് ആന്റിയോട് എന്തോ പറഞ്ഞ് എന്റെ മുറിയിലെക്ക് നോക്കി കൊണ്ട് അവിടുന്ന് പോയി..അപ്പോഴാ മനസ്സിലായത് ഇന്നലെ ആ രാത്രി മുതൽ ഈ സമയം വരെ തണലായി എന്ന പോൽ ഇവിടെ തന്നെ ഉണ്ടായതെന്ന്..

അന്നേ ദിവസം എവിടെയും പോവാൻ ഇല്ലാത്തോണ്ട് വീട്ടിൽ തന്നെ ഇരുന്നു..സിദ്ധു ഹാനുവിന്റെ കൂടെ എങ്ങോ പോയി ഷിയു റോഷന്റെ പിന്നാലെ നടക്കാനും പോയി..ഞാനും ആന്റിയും ടീവിയും കണ്ടോണ്ടിരുന്നു.. 

"മോൾക്ക് പേടിയുണ്ടോ..?"

"എന്തിന്..?"

ആന്റിയുടെ ചോദ്യം എനിക്ക് മനസ്സിലായെങ്കിലും ഒന്ന് അറിയാത്ത പോലെ തിരിച്ചു ചോദിച്ചു.. 

"അതോ..അതെന്താന്ന് മോൾക്ക് അറിയാമെന്ന് എനിക്ക് മനസ്സിലായി..ജീവിതം ഇനിയും നിനക്ക് വിധിച്ചിട്ടുണ്ടെങ്കിൽ നീ പേടിക്കേണ്ട..സന്തോഷമേറിയ നാളുകൾ നിന്നെ ഇനിയും കാത്തിരിക്കുന്നുണ്ട്..ദൈവത്തെ വിശ്വാസം ഉണ്ടോ..വിശ്വസിക്കണം..തന്ന പരീക്ഷണങ്ങളെള്ളം ഒരു പരാതിയോ പരിഭവങ്ങളോ പറയാതെ ഇരു കൈകളും നീട്ടി നീ സ്വീകരിച്ചു എങ്കിൽ അതേ കൈകളിൽ തന്നെ നിന്നെയും തേടി ജീവിതത്തിന്റെ നല്ല നാളുകൾ നിനക്ക് പിന്നാലെ തന്നെയുണ്ട്..ഭയം വേണം..ഈ ഓപ്പറേഷൻ പോലും ദൈവത്തിന്റെ പരീക്ഷണമാണ്..മുന്നിൽ ജീവിതമാണോ അതോ മരണമാണോ അറിയാതെ നീ അതിനെയും പരാതികൾ ഇല്ലാതെ നിറവേറ്റണം..എല്ലാം നല്ലതിന് വേണ്ടിയാണെന്ന് മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി ഈ കൈകൾ ദൈവത്തിന്റെ മുന്നിൽ ഉയരട്ടെ..ഒരിക്കലും തള്ളിക്കളയില്ല..കാരണം നിനക്ക് ഏകിയ വേദനകൾക്ക് ഫലമായി സുഖത്തെയും ദൈവം കണ്ടിട്ടുണ്ടാവും..വിശ്വാസം മതി..എല്ലാം ശെരിയായിക്കോളും.."

ഒരേ സമയം തന്നെ മോളിയന്റിയുടെ ആ വാക്കുകൾ എല്ലാം ഒരേസമയം എന്റെ ഉള്ളം തണുപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു..എങ്ങോ പൊടിഞ്ഞ മിഴികളോടെ ഞാൻ ആ മടിയിലേക്ക് തല ചായിച്ചു കിടന്നു


ദിവസങ്ങൾക്ക് ശേഷം... 

"യാഷ..ഓകെ അല്ലേ.."

എന്നെ വരവേൽക്കാൻ വേണ്ടി വീട്ടിലേക് വന്ന ഡോക്ടറുടെ ശബ്ദമായിരുന്നു എന്നെ ഉണർത്തിയത്..പൊടിഞ്ഞു വീണ മിഴികളോടെ ചെറു പുഞ്ചിരി തൂകി കൊണ്ട് ഞാൻ അതേ എന്നുള്ള അർത്ഥത്തിൽ തലയാട്ടി പറഞ്ഞതും തലയിൽ തലോടി നെറ്റിയിൽ ചുംബിച്ചു കൊണ്ട് വാ എന്നും പറഞ്ഞ് ഡോക്ടർ മുറിയിൽ നിന്നും ഇറങ്ങി..അരികിൽ ഉള്ളവരൊക്കെ ഒരു വേവലാതിയോടെ എന്നെ തന്നെ നോക്കുന്നത് കണ്ടപ്പോൾ അറിയാതെ ഞാനും വിങ്ങുന്നുണ്ടായിരുന്നു..ഇവരൊക്കെ എന്നെ നോക്കി ചിരിച്ചിരുന്നെങ്കിൽ എന്നുള്ളം വിങ്ങില്ലായിരുന്നു.. സങ്കടത്തെ സഹിക്കാൻ വയ്യാതെ ആയിരിക്കുമെന്ന് അറിയാം..എന്നിരുന്നാലും ഞാനാഗ്രഹിക്കുന്നത് പുഞ്ചിരിയോടെയുള്ള എല്ലാവരുടെയും മുഖമാണ്

"പോവാം.."

ചെറിയൊരു ബാഗ് കയ്യിൽ പിടിച്ച് കൊണ്ട് സിദ്ധു വിറച്ച ശബ്ദത്തോടെ ചോദിച്ചതും അവളിൽ നോക്കാതെ ഞാൻ ജനലിന്റെ അടുത്തേക്ക് പോയി സിനു ഉണ്ടോ എന്ന് നോക്കിയെങ്കിലും പുറത്താകെ ശൂന്യമായിരുന്നു

"അവസാനമായിട്ടാണോ അതോ ഇനിയും കാണുമോ എന്നറിയില്ല..പക്ഷെ ഇപ്പൊ എനിക്ക് സിനുവിനെ കാണാൻ തോന്നുന്നു..ഏത് യാത്രയിലേക്ക് ആണെങ്കിലും സന്തോഷത്തോടെ പറഞ്ഞയക്കാൻ അവൻ വരുമെന്ന കരുതിയത്..പക്ഷെ,,"

നിരാശയോടെയുള്ള എന്റെ സംസാരം കേട്ട് സിദ്ധു തോളിൽ തട്ടി ഫോണും എടുത്ത് അവനെ വിളിക്കാനാണെന്ന് തോന്നുന്നു പുറത്തേക്ക് പോയി.. തടഞ്ഞു നിർത്താൻ നിന്നില്ല..കാരണം മനസ്സകം ഇപ്പോ അവനെയൊന്ന് കാണാൻ വേണ്ടി വല്ലാതെ കൊതിക്കുന്നുണ്ട്..തമ്മിൽ പ്രണയം പങ്കിട്ട ആ കുന്നിൻ ചേരുവിലേക്ക് പോവാൻ തോന്നുന്നു

"താഴേക്ക് വാ..അവനിപ്പോ തന്നെ വരുമെന്ന് പറഞ്ഞു..ഒരു കാര്യം മാത്രം ഞാൻ സൂചിപ്പിച്ചോട്ടെ..അറിയാം നല്ല വിഷമം ഉണ്ടാവുമെന്ന്..പക്ഷെ ഈ സങ്കടം നിറഞ്ഞ മുഖം അവന്റെ മുന്നിൽ വേണ്ട യാഷ..രണ്ട് മൂന്ന് ദിവസമായി അവൻ വല്ലാതെ തളർന്നിരിക്കുന്നു..നീയും തളരുന്നുണ്ടെന്ന് അറിയാം..എന്നിരുന്നാലും അവനെ അങ്ങനെ കാണാൻ കഴിയുന്നില്ലെടി..അവനാഗ്രഹിക്കുന്നത് ചിലപ്പോൾ നിന്റെ പുഞ്ചിരിയായിരിക്കും..അത്‌ മതി അവന്റെ മുന്നിൽ.."

സിദ്ധു പറഞ്ഞതിന്റെ ഞാൻ ശെരി വെച്ച് കൊണ്ട് താഴേക്ക് ഇറങ്ങി..

☯︎ ☯︎ ☯︎ 

എങ്ങനെ നിന്നെ ഫേസ് ചെയ്യണം എന്നറിയില്ല..എന്തിനാ ഇത്രക്ക് മുഖവുരയെന്ന് അറിയില്ല..നിന്റെ മുന്നിൽ ഹാപ്പിയായിട്ട് ഇരിക്കാന ഓരോ നിമിഷവും കൊതിക്കുന്നത്..പക്ഷെ മുന്നിൽ കാണുമ്പോ എവിടുന്നോ സങ്കടം തികട്ടി വരുന്നു

അവളുടെ വീടിന്റെ ഗേറ്റിന്റെ അടുത്തയി വണ്ടി സ്റ്റോപ്പ്‌ ചെയ്ത് ഹോൺ അടിച്ചപ്പോ വാതിൽ തുറന്ന് വരുന്ന യാഷയെ കണ്ട് ഞാൻ ഒരു അത്ഭുതത്തോടെ കണ്ണെടുക്കാതെ അവളെ തന്നെ നോക്കിയിരുന്നു

ഇന്നത്തേക്കാളും എന്തോ ഒരഴക് ആ മുഖത്ത് ഉള്ളത് പോലെ..ചിലപ്പോൾ അവളുടെ വസ്ത്രത്തിലുള്ള മാറ്റം തന്നെയായിരിക്കും അവളെ അത്ഭുതപ്പെടുത്തിയത്.. പക്ഷെ എന്നിക്കിഷ്ടം ആ curly മുടിയോടെ അരികിലേക്ക് വരുന്ന യാഷയെയാണ്

മൊത്തത്തിൽ കറുപ്പ് ഡ്രെസ്സിനാലെയും ഞാനിഷ്ടപ്പെടുന്ന ആ മുടി ഒരു നൂൽ പോലെയും പുറത്ത് കാണിക്കാതെ എല്ലാം മറച്ചു വെച്ച് കൊണ്ട് തലയിൽ കറുപ്പ് ഷാൾ കൊണ്ട് ചുറ്റിയിട്ട് ആ ഇളം റോസ് നിറത്തിലുള്ള അധരങ്ങൾ വിടർത്തി കൊണ്ട് എന്നിലേക്ക് വരുന്ന അവളെ കണ്ടപ്പോൾ അറിയാതെ കൺകോനിൽ സന്തോഷവും സങ്കടവും വന്നിരുന്നു..വെട്ടി തിളക്കപ്പെട്ട ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ ഒരു നിമിഷം പോലും കഴിഞ്ഞില്ല..വണ്ടിയിലേക്ക് കയറി ഇരുന്ന് ആ ചിരിയാലെ പോവാമെന്ന് പറഞ്ഞതും ഇപ്പോഴും ഈ രീതിയുടെ മാറ്റം അറിയാതെ ശോക് അടിച്ചോണ്ട് വണ്ടിയെടുത്തു

കുറച്ച് കഴിഞ്ഞപ്പോൾ ആ കുന്നിൻ ചെരുവിലേക്ക് വണ്ടി നിർതിയിട്ട് എന്നേക്കാൾ മുന്നേ അവൾ ഇറങ്ങി മുന്നോട്ട് നടന്നു..ഇരു കൈകളോടെ തന്നെ തന്നെ പുൽകി കെട്ടിപിടിച്ചു കൊണ്ട് അവൾ കണ്ണുകൾ അടച്ച് ചിരിയോടെ ശാന്തമേറിയ ഈ അതാരീക്ഷത്തിലെ നല്ല വായു ശ്വസിച്ചു നിന്നു..കുറച്ച് മിനിറ്റുകൾക്ക് ശേഷം അവൾ കണ്ണുകൾ തുറന്ന് ആ ചിരിയോടെ തന്നെ എന്നെ നോക്കിയതും അപ്പോഴും ശോക് വിട്ട് മാറാതെ ഞാൻ അവളെ നോക്കി നിന്നു..അത്‌ കണ്ടപ്പോൾ അവൾ തോളും കഴുത്തും ഒരേപോലെ പൊക്കി എന്തേന്ന് ചോദിച്ചപ്പോൾ മെല്ലെ ഞാൻ അവളുടെ അടുത്ത് പോയി

"ഞാനേറെ ഇഷ്ടപ്പെടുന്നത് നിന്റെ ഈ ഇളം റോസ് നിറത്തിലുള്ള അധരങ്ങൾ എന്നും പുഞ്ചിരിച്ചു നിൽക്കുന്നതും അതിനേക്കാൾ ഏറെ ഇഷ്ടപ്പെടുന്ന നിന്റെ ഈ cur,,,"

ചുറ്റി വെച്ച ഷാൾ നീക്കി കൊണ്ട് പറയുമ്പോൾ പൂർണമായും ആ ഷാൾ മാറ്റിയതിനു ശേഷം ആ രൂപം കണ്ട് പറയാൻ വന്ന വാക്കുകൾ പോലും തടസ്സമായി വന്നു..ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഇവളുടെയാ curly മുടി ഇന്നിപ്പോ അവിടെയില്ല..തികച്ചും ക്ലിയർ ആയിരിക്കുന്നു..മുള്ള് പോലെയും ആ മുടി അവിടെ കണ്ടില്ല..ഞെട്ടലിനേക്കാൾ ഞെട്ടി കൊണ്ട് മൊട്ടയായി നിൽക്കുന്ന അവളുടെ തലയിൽ നോക്കി കണ്ണുകൾ നിറയുമ്പോൾ ഞാൻ ആകെ തളരുന്നത് പോലെ തോന്നി..കണ്ണുകളിൽ തന്നെ കണ്ണുനീർ തികട്ടി നിന്ന് മുന്നിലെ കാഴ്ചകൾ അവ്യക്തമാവുകയും കയ്യിലുള്ള അവളുടെ ഷാൾ അറിയാതെ നിലത്തേക് പതിയുകയും ഒരു സ്ഥലത്ത് തന്നെ ഉറച്ചു നിൽക്കാൻ കഴിയാത്തൊരു അവസ്ഥയിൽ ആയിരുന്നു.. ഒട്ടും പ്രതീക്ഷിക്കാതെ അവളുടെയാ മാറ്റം കണ്ടപ്പോൾ അറിയാതെ കാലുകൾ പിന്നിലേക്ക് ചലിച്ചു..അപ്പൊ തന്നെ കണ്ണിൽ തികട്ടി നിന്ന ആ കണ്ണുനീർ പുറത്തേക്ക് വരാൻ തുടങ്ങി..അപ്പോഴും ആ മുഖം ചിരിച്ചിടത്ത് തന്നെ..എന്റെ കയ്യിൽ അവളുടെ പിടി വീണപ്പോ ഉള്ളമാകെ തണുത്തു കൊണ്ട് ശരീരമൊന്ന് ഉണർന്നതും എന്റെ കയ്യിൽ പിടിച്ചവൾ ആ പുല്ലിൽ ഇരുന്നു

"ഈ കോലത്തിൽ എന്നെ കണ്ടപ്പോൾ നിനക്കെന്നോടുള്ള ഇഷ്ടം കുറഞ്ഞോ ഫ്രോടേ.."

എന്നെ നോക്കാതെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ഒന്നാകെ ശരീരം മുറുങ്ങി വന്നതും ഞാൻ അവളുടെ മുഖം എന്നിലേക്ക് തിരിച്ചു 

"ശെരിയാ..ഇഷ്ടപ്പെട്ടിരുന്നു ഒരുപാട്..നിന്റെയീ curly ഹെയർ..*പക്ഷെ അതിനേക്കാൾ ഉപരി ഞാൻ വേദനയിൽ മുങ്ങിയ നിന്റെയീ ഹൃദയത്തെയും സ്നേഹിച്ചിരുന്നു..*അതോണ്ട് നിന്റെ ഈ ഫ്രോഡ്ന്റെ സ്നേഹം ഒരിക്കലും കുറയില്ല..ഈ ഹെയർ എനിക്ക് നഷ്ടപ്പെട്ടന്ന് കരുതി എനിക്ക് നിന്നെ നഷ്ടമാവുന്നില്ലല്ലോ യാഷ..അല്ലേ യാഷ..നീയെന്നും ഇനി അങ്ങോളം കൂടെ ഉണ്ടാവില്ലേ..ഇല്ലേ യാഷ..എന്താ നീയൊന്നും മിണ്ടാത്തത്..പറ യാഷ..വീണ്ടും ഞാൻ ചോദിച്ചോട്ടെ..ഇവിടെ വെച്ചല്ലേ നീയെന്നോട് പ്രോമിസ് ചെയ്തത്..ഓർമയില്ലേ നിനക്ക് നിന്റെ ഇഷ്ടം പങ്കിട്ടപ്പോ നീയെന്നോട് ഒരു വാക്ക് പറഞ്ഞിരുന്നില്ലേ..•എനിക്ക് ഒരിക്കലും നിനക്ക് പൂർണ ജീവിതം നൽകാൻ കഴിയില്ലന്ന്..•പറഞ്ഞില്ലായിരുന്നോ..എങ്കിൽ ആ വാക്ക് എനിക്കായ് ഒന്ന് മാറ്റി പറയുമോ..യാഷ.."

☯︎ ☯︎ ☯︎ 

നിറഞ്ഞു വന്ന മിഴികളോട് അവനത് പറയുമ്പോൾ എനിക്ക് തലയും താഴ്ത്തി നിൽക്കാനേ കഴിഞ്ഞുള്ളു..അത്‌ കണ്ടപ്പോൾ എന്റെ താടിയിൽ പിടിച്ച് മുഖം ഉയർത്തി അവനത് വീണ്ടും ചോദിച്ചപ്പോ പറയാതിരിക്കാനും കഴിഞ്ഞില്ല..കാരണം ഇവിടുന്ന് തുടങ്ങിയ ഈ പ്രണയം ഇവിടെ അവസാനിക്കുകയാണോന്ന് അറിയില്ല..ഇല്ലന്ന വിശ്വാസത്തിൽ ഒരുപക്ഷേ ഇവനെകുന്ന വാക്ക് എങ്കിലും ദൈവം കേട്ടാലോ എന്നോർത്ത് കൊണ്ട് ഞാൻ അവന്റെ ഇരു കൈകളിലും ചുംബിച്ച് അതേ കൈകൾ ഇരു കണ്ണിലേക്കും സ്പർശിച്ചു

*"I PROMISE YOU..ഏതൊരു നിമിഷത്തിലും ഇനി അങ്ങോളം കൂടെ ഉണ്ടാവും..നിന്നോടൊപ്പമുള്ള ജീവിതത്തിന് ഞാനും കൊതിക്കുന്നു..വാക്കുകൾ കൊണ്ടെങ്കിൽ അങ്ങനെ,,ഇവിടം വെച്ച് തുടങ്ങിയ ഞങ്ങളുടെ ഈ പ്രണയം ഇവിടെ അവസാനിക്കുന്നില്ല..വീണ്ടുമൊരു തുടക്കം കുറിക്കുകയാണ്.."*

ഉള്ളിൽ കനം പിടിച്ചു കൊണ്ട് ഞാനത് പറയുമ്പോൾ അവന്റെ മുഖത്ത് കണ്ട ആ സന്തോഷം,,ആ പുഞ്ചിരി,,അത്‌ മതിയായിരുന്നു മനസ്സൊന്നു തണുക്കാൻ..ആ ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ എന്റെ കാവിളിൽ പിടിച്ചും ചുംബിച്ചും ഒടുക്കം എന്നെ പൊക്കിയെടുത്ത് ഒരു വട്ടം ചുറ്റിയതും കൂടിയായപ്പോ പൂർണ സന്തോഷമായി എനിക്ക്..ശേഷം എന്നെ താഴേക്ക് ഇറക്കി അവൻ നെറ്റിയിൽ അമർത്തി മിനിറ്റുകൾ നേരം ആ ചുണ്ടുകൾ ചേർത്ത് വെച്ചു

വേറൊന്നും എന്നെ സംസാരിപ്പിക്കാൻ വിടാതെ അവനെന്റെ ചുണ്ടിൽ വിരൽ വെച് ഒന്നും വേണ്ടന്ന് പറഞ്ഞതും നിലത്ത് വീണ ഷാൾ അഴിച്ചത് പോലെ തന്നെ എന്റെ തലയിൽ ചുറ്റി തന്നു..അപ്പൊ തന്നെ എന്നെയും കൂട്ടി വണ്ടിയിലേക്ക് കയറി നേരെ വീട്ടിലേക്ക് വിട്ടു..വഴിയിൽ വെച് ഡോക്ടറുടെ വിളി വന്നപ്പോ വീട്ടിലേക്ക് ചെല്ലാതെ ഹോസ്പിറ്റലിലേക്ക് ചെന്ന് പുറത്ത് ഞങ്ങളെയും കാത്ത് മോളിയാന്റിയും സിദ്ധുവും ഹാനുവും ഷിയുമൊക്കെ ഉണ്ടായിരുന്നു.. ഞങ്ങളുടെ മുഖത്തെയീ സന്തോഷം കണ്ടിട്ട് എല്ലോം ഫ്യൂസ് പോയ നിലപാണ്

കുറച്ച് കഴിഞ്ഞ് നേഴ്സ് വന്ന് റൂമിലേക്ക് കൂട്ടി പോവാൻ നേരത്തും എല്ലാവരിലും ഒരു നോട്ടം നൽകിയപ്പോൾ ആന്റി കയ്യിൽ യേശുവിന്റെ ചിഹ്നം കൊളുത്തി വെച്ച മാലയും തൂകി എന്റെ അടുത്തേക്ക് വന്ന് തലയിൽ തലോടി കണ്ണുകൾ അടച്ച് പ്രാർഥിച്ചതും എല്ലാം ശെരിയാവുമെന്ന് പറഞ്ഞ് എന്നെ റൂമിലേക്ക് അയച്ചു

അറിയില്ല ഇത് തിരിച്ചു ജീവിതത്തിലേക്കുള്ള യാത്രയാണോ അതോ മരണത്തിലേക്കുള്ള യാത്രയാണോ എന്ന്..

☯︎ ☯︎ ☯︎ 

മാസങ്ങൾക്ക് ശേഷം.. 

"Are you ready..? "

"Yes sir.."

"ഓകെ..ബെസ്റ്റ് ഓഫ് ലക്ക്.."

"താങ്ക്യൂ.."

"Silence....

Camera roll.....

Action....."

"നിനക്കൊക്കെ ഒരു വിചാരമുണ്ട്..പെണ്ണെപ്പോഴും ഒരു പാവയെ പോലെയാണെന്ന്..എന്ന ഇനിയത് മാറ്റിയെക്ക്..നിന്നെ പോലൊരു ആണും ഞങ്ങളെ പോലൊരു പെണ്ണുമൊക്കെ അറിയാതെ പോയ ഒരു കാര്യമുണ്ട്..*IPC 96 മുതൽ 106 വരെ,,ഒരു വ്യക്തിക്ക് ഹാനീകരമായോ അല്ലെങ്കിൽ ആരെങ്കിലും കൊല്ലാനോ ശ്രമിച്ചാൽ അവർക്ക് എതിരെ പ്രതികരക്കാൻ ആണിനും പെണ്ണിനും ഒരേ പോലെ അവകാശമുണ്ട്..*നിയമപരമായി അങ്ങനൊരു അവകാശം ഉള്ളത് കൊണ്ട് എന്റെ പ്രതികരണം അത്‌ നിന്റെ മരണമാണ് മിസ്റ്റർ ക്രിസ്റ്റിഫർ..അതേ ഇന്ന് നിന്റെ മരണമാണ്..എന്റെ ശരീരമെന്ന എന്റെ സ്വത്തിനെ എന്റെ അവകാശമില്ലാതെ നീ ഉപയോഗിച്ചത് കൊണ്ട്..ഇത് നിന്നെപോലെയുള്ള ഒരു പിരി ലൂസുള്ള ഓരോ ആണിനുമുള്ള ഒരു പാടം ആയിക്കോട്ടെ..മറുത്ത് നാളെ ഈ ലോകത്ത് വളർന്നു വരുന്ന പെൺകുട്ടികളും എന്റെയീ ധൈര്യവും തന്റെടവും കണ്ട് വളരട്ടെ..ഒരു നോട്ടത്തിൽ പോലും എന്റെ ശരീരത്തിന്റെ ഭംഗി ആസ്വദിച്ച് വെള്ളമിറക്കുന്ന ഓരോരുത്തരെയും പ്രതികരിച്ചു ശീലമേ ഉള്ളു എനിക്ക്..പക്ഷെ എങ്ങോ നീയെന്റെ ശരീരത്തെ സ്വന്തമാക്കുമ്പോ എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല..പക്ഷെ ഇപ്പൊ ഞാനാ പ്രതികാരം വീട്ടുവാ..*HAPPY JOURNEY MISTER CHRISTIFAR* ഇനി നിന്റെ യാത്ര മരണത്തിലേക്കാണ്.."

"നോ..നോ..നോ..പ്ലീസ് എന്നെ വെറുതെ വിടണം..നോ.."

"ഹഹഹഹ..ഇത്പോലെ എന്റെ ശരീരം ചുഴുന്ന് കൊണ്ട് നീ വന്നപ്പോൾ ഞാൻ എത്ര പ്രാവശ്യം കെഞ്ചിയിരുന്നു,,ഒരു തവണയല്ല രണ്ട് തവണയല്ല മൂന്ന് തവണയല്ല പറഞ്ഞത്..ഇനിയും നിന്നെ ഈ ലോകത്ത് പൊറുപ്പിച്ചാൽ അത്‌ നാഷമാകും..അതോണ്ട് എന്നുന്നേക്കുമായി ബൈ ബൈ.."

അതും പറഞ്ഞവൾ തടിച്ച കമ്പിയെടുത്ത് അവന്റെ തലയോട്ട് പിന്നിൽ വീശി അടിച്ചതും ചുമരുകളിൽ ആ രക്തം തെറിച്ചു വാർന്നൊലിച്ചു..മൂന്ന് തവണ അവൾ തലക്ക് അടിച്ച് ആ കമ്പി ചുമലിൽ തൂക്കി പുറത്തേക്ക് ഇറങ്ങി..

"Cut it..well done Della Well done..ഫൈനലി..മൂന്ന് മാസത്തെ ഈ ടീമിന്റെ കഠിന പ്രയത്നത്തിനൊടുവിൽ ഈ ഷൂട്ടിംഗ് ഇവിടെ അവസാനിക്കുകയാണ്..താങ്ക്യൂ സോ മച്ച് ഡെല്ല..ഉറപ്പുണ്ട് ഈ ഫിലിം ഈ ലോകം ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ട്.."

"താങ്ക്യു സോ മച്ച്..ഇതെന്റെ ഫസ്റ്റ് മൂവിയാണ്..ഡയറക്റ്റ് സർ,,സാർ പറഞ്ഞത് പോലെ ഞാനും പറയുന്നു ഇത് വിജയകരമാവുമെന്ന്..ഇങ്ങനൊരു റോൾ എനിക്ക് തന്നതിൽ ജസ്റ്റ്‌ ലൈക്‌,,,താങ്ക്യൂ..എനി വേ..ഞാൻ പറഞ്ഞല്ലോ എനിക്ക് വേഗം തന്നെ ഈ ഷൂട്ടിംഗ് കഴിഞ്ഞ് പോവണമെന്ന്..ബാക്കി ചടങ്ങുകൾ എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ നടന്നോട്ടെ..ബൈ.."

"ഓകെ ബൈ.."

അതും പറഞ്ഞവൾ ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് വേഗം സെറ്റിൽ നിന്നും മാറി

"റോഷ,,എവിടെ സിനു..അവനല്ലേ പറഞ്ഞത് ഇപ്പൊ വരുമെന്ന്..എന്നിട്ട് എവിടെ അവൻ..ദേ തന്റെ ബ്രദർ ആയതോണ്ട് പറയുവല്ല..ഒട്ടും കൃത്യ നിഷ്ഠതയില്ല അവന്.."

"എടി അവനിപ്പോ വരും..ഞാനാ ഡയറക്റ്ററെയൊന്നു കണ്ട് വരട്ടേ..അത്‌ വരെ ഇവിടെ നിൽക്കുമെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.."

"ഇപ്പൊ സമയം 10 pm..11 മണിക്ക് ഡൽഹിക്ക് പോവാനുള്ളതാ..അവൻ തന്നെയല്ലേ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തത്..എന്നിട്ട്,,"

"ഹായ് ഡെല്ല..ഞാൻ വന്നല്ലോ..നിന്ന് ഒച്ച വെച് എന്നെ നാണം കെടുത്തേണ്ട..വാ..വേഗം പോവാം.."

റോഷയോട് സംസാരിക്കുന്നതിനിടയിൽ ബൈക്കും എടുത്ത് സിനു വന്നതും അവനെ നോക്കി ഡെല്ല പല്ലിറുമ്പി കൊണ്ട് ബൈക്കിൽ കയറി..

"ഇപ്പോഴാ ഒരു റിലാക്സേഷൻ കിട്ടിയത്..ഇത്രേം ദിവസം ഈ സെറ്റിൽ നിന്നിട്ട് എനിക്ക് ആകെ പ്രാന്ത് പിടിച്ചു..പിന്നെ നിന്റെ യാഷക്ക് വേണ്ടിയാ ഞാൻ ഡൽഹിയിൽ നിന്നെ ഇങ്ങോട്ട് വന്നത്..അല്ലെങ്കിൽ കൂടെ പഠിച്ച ബന്തമൊന്നും ഞാൻ കാണിക്കില്ല..പിന്നെ നിന്നെ പോലൊരു സെലിബ്രിറ്റിയെന്നോട് ഒരു കാര്യം ആവശ്യപ്പെട്ടപ്പോൾ എങ്ങനെ വേണ്ടന്ന് വെക്കും.."

"ഓഹ് പിന്നെ..ഒന്ന് പോടീ..എനി വേ താങ്ക്സ്..എന്റെ യാഷക്ക് വേണ്ടി നീ ഇത്രയും ഹാർഡ് വർക്ക്‌ ചെയ്തതിൽ..നിന്നെ സെലെക്റ്റ് ചെയ്തത് അവളെപോലൊരു കൈകരുത്ത് നിന്നില കണ്ടത്..പിന്നെ ചോദിച്ചപ്പോൾ തന്നെ ഓകെ പറഞ്ഞതിൽ വലിയ സന്തോഷം..റോഷ ഉള്ളതോണ്ട് പെട്ടന്ന് തന്നെ നിന്നെ ബിഗ് സ്‌ക്രീനിലേക്ക് ഞാൻ ഉദ്ദേശിച്ചത് പോലെ കൊണ്ടെത്തിച്ചു..പണ്ട് തൊട്ടേയുള്ള നിന്റെ ഹീറോയിൻ ആവണമെന്നുള്ള ആഗ്രഹവും ഞാൻ നിറവേറ്റി തന്നു..ഇനിയെന്തെങ്കിലും വേണമെൽ പറഞ്ഞോട്ടോ.."

"ബുഹഹ..മൈ സ്വീറ്റ് ഡ്യൂഡ് കൂടുതൽ അങ്ങ് ഊതല്ലേ..വേഗം ചെല്ലാൻ നോക്ക് എനിക്ക് ബാഗ് പാക്ക് ചെയ്യാനുള്ളതാണ്.."

☯︎ ☯︎ ☯︎ 

വീട്ടിൽ എത്തിയപ്പോ സൈറ്റ് ഔട്ടിൽ തന്നെ സണ്ണിയെ കണ്ടതും അവൾ പെട്ടല്ലോ എന്ന് പറഞ്ഞ് തലക്ക് കയ്യും കൊടുത്തു നിന്നു

"ഹായ് ഡെല്ല..എത്ര നേരായി ഞാൻ നിന്നെ വെയിറ്റ് ചെയ്യുന്നു..ആകെ മുഷിഞ്ഞു പോയി ഞാൻ.."

ഒലിപ്പിച്ചു കൊണ്ടുള്ള സണ്ണിയുടെ സംസാരം കേട്ടിട്ട് ഡെല്ല എന്നെ നോക്കി പല്ലിറുമ്പിയതും അവന് നിന്നെ ഒത്തിരി ഇഷ്ടമുള്ളത് കൊണ്ടല്ലേ എന്ന് പറഞ്ഞ് ഞാനവളെയൊന്നു ചൊടിപ്പിച്ചു

വന്നപാടെ ഡെല്ല മുകളിലേക്ക് പോയി

"എടാ സിനുവേ..ടിക്കറ്റ് എനിക്കുള്ളതും കൂടി ബുക്ക് ചെയ്തിനല്ലോ..പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കൊറേ നാളായി..ഇനി അവളുടെ കൂടെ ഡൽഹിയിലേക്ക് പോയിട്ട് വേണം ബാക്കി സെറ്റാക്കാൻ.."

"എല്ലാം സെറ്റാണ് സണ്ണി..ഇത്രേം നാളും എന്റെ സഹോ എല്ലാറ്റിനും കൂടെ നിന്നിട്ട് നീയൊരു കാര്യം എന്നോട് ആവശ്യപ്പെട്ടാൽ ഞാനെങ്ങനെ കേട്ടില്ല കണ്ടില്ല എന്ന് നടിക്കും..പിന്നെ അവളൊരു കാര്യം എന്നോട് പറഞ്ഞിരുന്നു..ഡെല്ലക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്..എസ്പെഷ്യലി നിന്റെയീ പൊട്ടൻ കളി..അതോണ്ടാണെന്ന് തോന്നു അവൾക് നിന്നെ ഇത്രക്ക് ഇഷ്ടം..ഈ രഹസ്യം അവള് നിന്നോട് പറയരുതെന്ന് പറഞ്ഞിരുന്നു..പിന്നെ എനിക്കെങ്ങനെ നിന്നോട് പറയാതിരിക്കാൻ കഴിയും..ഇപ്പൊ നീ ഇതേ പറ്റി ഒന്നും ചോദിക്കാൻ നിൽക്കേണ്ട..ഡൽഹിയിൽ എത്തിയിട്ട് ഉറപ്പായും അവൾ നിന്നോട് ഇഷ്ടം പറയും..ഈ കെയ്സാന്റെ വാക്കിനെ തള്ളി കളയണ്ട..ഒകെ.."

"എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല സിനുവേ..അവൾക്ക്,,എന്റെ ഡെല്ലക്ക് എന്നോട് ഇഷ്ടമാണെന്നോ..എന്നിട്ടാണോ ആ ദ്രോഹി എന്നോട് ഇത്രക്ക് ക്രൂരത കാണിക്കുന്നത്..ഡൽഹിയിൽ എത്തട്ടെടി..നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട്.."

അവന്റെ സന്തോഷം കണ്ടില്ലേ..

റൂമിലേക്ക് ചെന്നപ്പോ ഡെല്ലയും യാഷയും സന്തോഷം പങ്കിടുന്ന തിരക്കിലാണ്..യാഷക്ക് എങ്ങനെ അവളുടെ ജീവിതം മറ്റൊരാളിൽ നൽകി അതീ ലോകത്തെ അറിയിച്ച സന്തോഷം എങ്ങനെ പങ്കിടണമെന്ന് അറിയാതെ അവളെ കെട്ടിപ്പിച്ചു കരയുന്നുണ്ട്.. "

"ദേ യാഷ.. മതി.. ഇനി ഹാപ്പിയായിട്ട് ഇരിക്ക്.. നീ ആഗ്രഹിച്ചതെല്ലാം ഇന്ന് പൂർത്തിയായിരിക്കുന്നു..സ്പെഷ്യലി എന്റെ ഡ്യൂഡ്ന് ഒരു പൂർണ ജീവിതം കൊടുത്തത്.. അതിനയെയൊപ്പം നീ അനുഭവിച്ച വേദനകളെല്ലാം ഈ ലോകത്തെ അറിയിച്ചു..സിനുവിനെ പാർട്ണർ ആയി കിട്ടിയതിൽ നീ ലക്കിയാണ്..അപ്പൊ ഞാൻ ഇറങ്ങുവാണേ..ഒകെ ബായ് ബായ്..ഡാ സിനു ബായ്.."

"ഓക്കേ.."

അവൾ പോയ പാടെ യാഷ ഡോർ അടച്ച് എന്നെ കെട്ടിപിടിച്ചതും അതെന്തിനാണെന്ന കാര്യം മനസ്സിലായതോണ്ട് ഒരു പുഞ്ചിരി വിടർത്തി കെട്ടിപിടിച്ചു

"ഈ ഷൂട്ടിംഗ് കഴിഞ്ഞോട്ടെ എന്ന് കരുതിയിട്ട ഞാൻ നാനുവും സിദ്ധുവും പരീസിലേക്ക് വിളിച്ചപ്പോ പോവാതിരുന്നത്..ആ കോപ്പൻ ഷിയു ആണേൽ നമ്മളെ കാത്ത് നിൽക്കാതെ ഇനുവിനെയും കൂടി ഷിംലേക്ക് പോയി..ഇപ്പൊ സണ്ണി ആണേൽ ഡെല്ലക്ക് ഒപ്പം ഡൽഹിയിലേക്ക് പോവുന്നു..ഇനി നമ്മള് എവിടെക്കാ ഒരു നീണ്ട യാത്ര..എന്തായാലും ഞാൻ വാക്ക് തന്നിരുന്നില്ലേ നിനക്കൊരു സന്തോഷ ജീവിതം നൽകുമെന്ന്..അതൊന്ന് നമ്മൾക്ക് സുഖം തേടി പോവേണ്ടേ യാഷ.."

"ഓഹോ..അപ്പൊ ഒരു യാത്ര പോവാനുള്ള പുറപ്പാടിൽ ആണോ എന്റെ ഫ്രോഡ് ഉള്ളത്.."

"യെസ് യാഷ..പക്ഷെ അതിന് മുന്നേ,,മുന്നേ,, എനിക്കുണ്ടല്ലോ,,എനിക്ക്,,"

 ☯︎ ☯︎ ☯︎

എന്നും പറഞ്ഞവൻ എന്റെ അരയിൽ പിടിച്ച് ഇക്കിളി ആകാൻ തുടങ്ങിയതും ഞാൻ എന്തെന്നുള്ള അർത്ഥത്തിൽ അവനെ നോക്കി..ഒരു ചിരിയോടെ അവൻ നടുവിരൽ ഉയർത്തിയതും കണ്ണുരുട്ടി നോക്കി പേടിപ്പിച്ച് ചെറിയ രീതിയിൽ അവന്റെ കവിൾ ഒന്ന് കൊടുത്തു..എന്നിട്ടും ഒരു കൂസലും ഇല്ലാതെ ആ ചിരിയാലെ അവനെന്നെ പൊക്കിയെടുത്ത് ബെഡിലേക്ക് കിടത്തിയതും മുകളിലായി അവനും കിടന്നു..

ഒരു കുസൃതിയോടെ അവൻ മുഖമാകെ ചുംബിക്കുകയും അതെ സമയം തന്നെ എന്റെ കർളി മുടിയിൽ പിടിച്ച് തലോടുകയും ചെയ്തു..അവനിൽ നിന്നും അടർന്നു മാറി ഞാൻ മാറി ബെഡിൽ നിന്നും എഴുന്നേറ്റപ്പോൾ എന്റെ അരയിൽ പിടിച്ച് വലിച്ച് സോഫയിൽ അവന്റെ മടിയിലായി എന്നെ ഇരുത്തി..ഞാനേറേ ഇഷ്ടപ്പെടുന്ന ആ ഇളം നീല കണ്ണുകൾ തിളങ്ങി നിൽക്കുന്നത് കണ്ടപ്പോ ആ കഴുത്തിൽ ചുറ്റി പിടിച്ച് അവന്റെ ഇരു കണ്ണിലും ചുംബിച്ചതും അപ്പോ തന്നെ അവനെന്റെ അധരങ്ങൾ ഒരു കുറുമ്പോടെ നുകർന്നു..

"വാക്കുകൾക്ക് ഇത്രയേറെ കടുപ്പമുണ്ടെന്ന് ഞാനിപ്പൊഴാ യാഷ മനസ്സിലാക്കിയത്..അന്ന് നീയെനിക്ക് വാക്ക് തന്നതോണ്ടാണോ ഇന്നും നീയെന്റെ കൂടെയുള്ളത് എന്നൊരു തോന്നൽ..പൂർണമായും അല്ല..പക്ഷെ പാതി അതാണെന്ന് മനസ്സ് പറയുന്നു.."

"യാഷ വെറും യാഷ അല്ലന്ന് ഇപ്പൊ മനസ്സിലായില്ലേ..എന്റെ ഈ പവർ ഞാൻ പറയുന്ന വാക്കുകൾക്കും ഉണ്ട്..അയാം പ്രൌഡ് ഓഫ് മി.."

ഒരു ചിരിയാലെ ഞാനത് പറഞ്ഞപ്പോൾ അവനെന്റെ തലക്കിട്ടു ഒന്ന് തന്നതും വീണ്ടും അവൻ കുസൃതിയോടെ ശരീരത്തിൽ തലോടി കൊണ്ട് അവനേറെ ഇഷ്ടപ്പെടുന്ന എന്റെ ഇളം റോസ് നിറത്തിലുള്ള അധരങ്ങൾ കീഴടക്കി കൊണ്ടേയിരുന്നു...


(അവസാനിച്ചു)

✍️FARSANA FARSA
__________________________________

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌