അഴകിയ അസുരൻ | ✍️ ISHUZZ | ഫുൾ പാർട്ട്‌


💞അഴകിയ അസുരൻ 💞


✍️ishuzz





🎶അഴകിയ അസുരാ... അഴകിയ അസുരാ 🎶


നമ്മള് പാട്ട്പാടികൊണ്ട് പത്രം കഴുകുകയായിരുന്നു......


" മോളെ ... ഷാനു   ... നീ എങ്ങനെ full ടൈമും ഈ പാട്ട് തന്നെ പാടിനടന്നാൽ നിന്നെ ഏതെങ്കിലും അഴകിയ അസുരൻ വന്ന് കെട്ടികൊണ്ട് പോകും "....തനു


"തനു ..... അതിന് എന്റെ എൻഗേജ്മെന്റ്  കഴിഞ്ഞതല്ലേ...ഇനി നമ്മടെ ലൈഫിൽ നീ പറഞ്ഞത് പോലെ അഴകിയ അസുരനൊന്നും വരില്ല ..കബീർക്കയാണെൽ ഇജ്ജ് പറഞ്ഞത് പോലെ അസുരൻ ഒന്നുമല്ല..... "..... നമ്മള്  തനുനോട് പറഞ്ഞു..


"  അത് നീ പറഞ്ഞത് ശരിയാ...നിന്റെ കബീർക്ക അസുരൻ ഒന്നുമല്ല പക്കാ പെൺകോന്തൻ ആണ് .....സത്യം പറയാലോ  എനിക്ക് നിന്റെ കബീർക്കാനെ ഒട്ടും ഇഷ്ട്ടായില്ല... അയാളെ നോട്ടവും ഭാവവും ഒന്നും ശരിയല്ല....മാത്രമല്ല അയാൾക്ക് 35 വയസ്സായില്ലേ നിനക്കാണേൽ പതിനെട്ടും... ഒന്നൂടെ ആലോചിച്ചിട്ട്‌ മതിയില്ലേടി ..."  തനു


" ഇല്ല...ഈ കല്യാണം നടക്കണം... നിനക്കറിയില്ലേ എന്റെ അവസ്ഥ എന്റെ ഉമ്മച്ചി വീട്ടുവേലക്ക് പോയിട്ടാ ഞങ്ങളെ രണ്ട് പെൺമക്കളെയും  നോക്കുന്നെ.... ഞങ്ങളുടെ കഷ്ടപ്പാട് ഒക്കെ മാറണെങ്കിൽ... ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചേ പറ്റു...."...... ഞാൻ ഇത് തനുവിനോട്‌ പറയുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ ഇരുകണ്ണുകളും നിറയുന്നുണ്ടായിരുന്നു.....


" ഷാനു ...l'am സോറി ഞാൻ ഇത് നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ".... തനു


" അത് സാരില്ലടാ"..... ഞാൻ തനൂനോട്‌ പറഞ്ഞു


" തനൂ.... തനൂ "... അപ്പോഴാണ് അടുത്ത വീട്ടിൽ നിന്നും തനൂന്റെ ഉമ്മ തനൂന്റെ ഉമ്മ വിളിച്ചത്


" ഷാനു... ഞാൻ പോവേന്ന് അല്ലേൽ എന്റെ നടുപ്പുറം കടപ്പുറം ആവും "... എന്ന് പറഞ്ഞ് തനു അവളുടെ വീട്ടിലേക്ക് ഒറ്റയോട്ടം


ഇപ്പോൾ നിങ്ങൾക്ക് എന്നെ കുറിച്ച് യാതൊരു ഐഡിയയും ഉണ്ടാവില്ല.... ഞാൻ തന്നെ നമ്മളെ പരിചയപ്പെടുത്താം....ഫോളോ മി 


നമ്മടെ പേര് shaana farzin... എല്ലാരും നമ്മളെ ഷാനൂന്ന് വിളിക്കും... ബട്ട്‌ നമ്മടെ അനിയത്തികുട്ടി നമ്മളെ വായാടി എന്നാ വിളിക്കല്... ഇപ്പോൾ ഇവിടുന്ന് സംസാരിച്ച് ഉമ്മ വിളിക്കുമ്പോൾ ഓടിപ്പോയത് നമ്മടെ ബാല്യകാല സുഹൃത്ത്  Thanha sherin.... നമ്മളവളെ തനു എന്ന് വിളിക്കും.... ഞങ്ങള് രണ്ട് പേരും ഡിഗ്രിക്ക് പോവാൻ വേണ്ടി നിക്കയാ.... ഈ സിറ്റിയിലെ ഏറ്റവും നല്ല കോളേജിൽ തന്നെ ഞങ്ങൾക്ക് രണ്ട് പേർക്കും അഡ്മിഷൻ കിട്ടിക്ക്ണ്... വീട്ടിൽ ഉമ്മച്ചിയും പിന്നെ നമ്മടെ കാന്താരി അനിയത്തികുട്ടി ലിയ.... അവൾക്ക് 7 വയസ്സാണ്.....ഉപ്പ 5 വർഷം മുമ്പ് മരിച്ചുപോയി.....പറയുമ്പോൾ എന്നെ കുറിച്ച് മുഴുവൻ പറയുന്നതാണ് നല്ലത്....


എന്റെ ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും love മാര്യേജ് ആണ്....അത് കൊണ്ട് തന്നെ ഇരുകുടുംബത്തിനും ആ കല്യാണത്തിന് താൽപ്പര്യം ഇല്ലായിരുന്നു..... വാപ്പച്ചി വലിയ ബിസിനസ്‌ മാൻ ആണ്.... ഞാനും  ലിയാമോളും ഉപ്പയും ഉമ്മയും സന്തോഷമായ ജീവിതം നയിക്കുമ്പോൾ ആണ് ആ ദുരന്തം ഞങ്ങളെ തേടി എത്തുന്നത്... അന്ന് ലിയാമോൾക്ക് 2 വയസ്സേ ഉള്ളു.....ഉപ്പയുടെ ബിസിനസ്‌ മുഴുവൻ നശിച്ചു...ബാങ്ക്കാരും കടക്കാരും വന്ന് വീട് ജപ്തിചെയ്തു... ഇതൊക്ക നടന്നപ്പോൾ ഉപ്പ തലക്കറങ്ങി വീണു... പിന്നെ ഞാൻ കേൾക്കുന്നത് ഉപ്പ അറ്റാക്ക് വന്ന് മരിച്ചു എന്ന വാർത്തയാണ്......കുടുംബക്കാരുടെ ഇഷ്ടമില്ലാതെ നടന്ന കല്യാണം ആയത് കൊണ്ട് തന്നെ ആരും സഹായിക്കാൻ വന്നില്ല... മാത്രമല്ല രണ്ട് പെണ്മക്കൾ ആയത് കൊണ്ട്  അതൊരു ബാധ്യത ആവും എന്ന് വിചാരിച്ച്  ആരും ഞങ്ങളെ സഹായിക്കാൻ മനസ്സ് കാട്ടിയില്ല....ഉമ്മ വീട്ടുജോലിക്ക് പോയിട്ടാണ് വീട്ടിലെ അടുപ്പ് കത്തുന്നത്..... ഇപ്പോൾ 5 വർഷമായി ഒരു വാടക വീട്ടിൽ ആണ് നിൽക്കുന്നത്....എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താന്ന് വെച്ചാൽ ഉമ്മാനെ വീട്ടുജോലിക്ക് വിടരുത് എന്നാണ്


2 മാസങ്ങൾക്ക് മുമ്പ് ആണ് കബീർക്കയുമായിട്ട് ഉള്ള എന്റെ എൻഗേജ്മെന്റ് നടക്കുന്നത്...... കബീർക്ക വലിയ ബിസിനസ്‌ മാൻ ആണ്..... ഇപ്പോൾ ഞങ്ങളുടെ കാര്യങ്ങൾ നോക്കുന്നത് കബീർക്കയാണ്.... കബീർക്കാക്ക് 35 വയസ്സായി.... പക്ഷെ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല......ഞങ്ങളുടെ കഷ്ട്ടപാട് മാറ്റാൻ ഞാൻ കബീർക്കാനെ വിവാഹം ചെയ്തേ പറ്റു....അപ്പൊ എന്നെ കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടിയല്ലോ..........


അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്... നോക്കുമ്പോൾ കബീർക്കയാണ്.... ഇയാളോട് എത്ര വട്ടം ഞാൻ പറഞ്ഞതാ നിക്കാഹിന് മുമ്പ് വിളിക്കണ്ട എന്ന്... ഇന്ന് രണ്ട് പറഞ്ഞിട്ടേ ബാക്കികാര്യമുള്ളൂ


ഞാൻ ഫോൺ അറ്റൻഡ് ചെയ്ത് കബീർക്കാനോട് ചൂടായികൊണ്ട് പറഞ്ഞു


" കബീർക്ക ഞാൻ എത്ര വട്ടം നിങ്ങളോട് പറഞ്ഞു... ഈ വിളി വേണ്ട എന്ന്.... Inshaallah കല്യാണം കഴിയട്ടെ "... എന്ന് പറഞ്ഞ് ഞാൻ call കട്ട് ചെയ്തു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ കബീർ }



എന്നത്തതും പോലെ ഇന്നും അവള് ഫോൺ കട്ട് ചെയ്തു.....



" മോനെ കബീറെ... നീ വീണ്ടും ഒരു വിവാഹം കഴിക്കുന്നത് ഞാനും കൂടി അറിഞ്ഞിട്ടാണ് എന്ന കാര്യം നിന്റെ ഭാര്യ റസിയയും അവളുടെ ഉപ്പയും അറിഞ്ഞാൽ ഞങ്ങളുടെ കാര്യം എന്താകും ".... ഉമ്മ




" ഇല്ല ഉമ്മ ഒരിക്കലും അറിയില്ല.... പണത്തിന് വേണ്ടി അല്ലെ ആ സൗന്ദര്യം ഇല്ലാത്ത റസിയയെ നിങ്ങള് എന്റെ തലയിൽ കെട്ടിവെച്ചേ.... നിങ്ങള് നോക്കിക്കോ എന്ത് വില കൊടുത്തും എന്റെ മൊഞ്ചത്തി ഷാനുനെ ഞാൻ സ്വന്തമാക്കും.... ".... ഞാൻ ഉമ്മാനോട് പറഞ്ഞു



" നിന്നെ സമ്മതിച്ചിരിക്കുന്നു മോനെ.... നീ രണ്ടാമത് കല്യാണം കഴിക്കുന്നത് നിന്റെ ആദ്യഭാര്യക്ക് അറിയില്ല... നീ ആദ്യം ഒരു കല്യാണം കഴിച്ച കാര്യം ആ പെണ്ണിനും അറിയില്ല"... ഉമ്മ



" ഉമ്മയും മോനും കൂടി എന്താ സംസാരിച്ചിരിക്കുന്നെ "... റസിയ...



റസിയ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ ഒന്നും പറയാൻ കിട്ടാതെ ഞാൻ പരുങ്ങി



" അത് പിന്നെ നമ്മടെ മോന്റെ birthday അല്ലെ മാറ്റന്നാളെ അതിനെ കുറിച്ച് സംസാരിക്കയാ ".... ഒരു വിധത്തിൽ ഞാനത് പറഞ്ഞൊപ്പിച്ചു




" ഓഹോ അതാണോ "... റസിയ



" ആ റസിയ അതിനെ കുറിച്ചാണ് ഞങ്ങൾ പറയുന്നത് "..... ഞാൻ റസിയാനോട് പറഞ്ഞു 


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


( shanu )




പിറ്റേ ദിവസം രാവിലെ അലാറത്തിന്റെ തുടർച്ചയായ അടി കേട്ടിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്..... നമ്മള് അലാറം ഓഫ്‌ ചെയ്ത് ടൈം നോക്കിയപ്പോൾ 6.00 മണിയായി



" പടച്ചോനെ...6.00 മണിയായോ... ഇന്ന് കോളേജിലെ ഫസ്റ്റ് day ആണ്.... ".... എന്ന് പറഞ്ഞ് ചാടി എണീറ്റ്... ദിനകൃത്യങ്ങൾ ഒക്കെ ചെയ്ത് നിസ്കരിച്ച്.... ലിയമോളെ വിളിക്കാൻ വേണ്ടി പോയി.... ലിയ മോളെ എപ്പോഴും സ്കൂളിൽ പോകാൻ ഒരുക്കല് നമ്മളാണ്....ഇതാണ് നമ്മളെ സമ്മതിച്ചെടുത്തോളം ഏറ്റവും വലിയ പണി




" ലിയമോളെ എണീക്ക് "... നമ്മള് അവളെ തട്ടി വിളിക്കാൻ വേണ്ടി തുടങ്ങി




" കുറച്ച് കൂടി ഉറങ്ങട്ടെ വായാടി "... Liya മോൾ



" അതൊന്നും പറ്റില്ല ഇപ്പോൾ തന്നെ ഒരുപാട് time ആയി.... വേഗം എണീക്ക് എന്ന് പറഞ്ഞ് നമ്മളവളെ പിടിച്ച് എണീപ്പിച്ചു...ഒരുപാട് സമയത്തെ പരിശ്രമത്തിന് ശേഷം നമ്മളവളെ ഒരുക്കി ഒരു സുന്ദരികുട്ടിയാക്കി.... എന്നിട്ട് നമ്മള് വേഗം കുളിക്കാൻ വേണ്ടി പോയി.....



" shanu.... നിന്റെ നീരാട്ട് ഇനിയും തീർന്നില്ലേ... ഞാൻ എത്ര time ആയി wait ചെയ്യുന്നു ഫസ്റ്റ് day തന്നെ ലേറ്റ് ആയി പോവാൻ ആണോ ഉദ്ദേശം ".... Thanu



"ആ thanu...1 മിനിറ്റ് നിന്നെ പോലെയാണോ ഞാൻ എനിക്ക് ലിയയെയും ഒരുക്കണ്ടേ "... നമ്മള് thanu വിനോട് പറഞ്ഞു...



Time വളരെ കുറവ് ആയതോണ്ട് നമ്മളൊരു സിംപിൾ ഗൗണും ഒരു ഷാളും ഇട്ട് കൊണ്ട് കോളേജിലേക്ക് പോവാൻ വേണ്ടി തിരിച്ചു




" വെറുതെ അല്ല ആ കബീർ നിന്നെ വന്ന് കൊത്തിയത്  ... ഇത്രക്ക് സിമ്പിൾ ഡ്രസ്സിലും ഇന്നേ എന്താ മോന്ജ്"... Thanu



" നീയും ഒട്ടും കുറവൊന്നും അല്ലല്ലോ "... നമ്മള് thanu നോട്‌ പറഞ്ഞു



" ഇത് കേൾക്കാനാ നമ്മളാദ്യം ഇന്നേ പറഞ്ഞത്... ഹിഹി "... എന്ന് പറഞ്ഞ് അവള് കിണിക്കാൻ വേണ്ടി തുടങ്ങി



" എനിക്കറിയാം... ഇത് നിന്റെ സ്ഥിരം പരിപാടി അല്ലെ ".... നമ്മള് thanu നോട്‌ പറഞ്ഞു...




അങ്ങനെ സംസാരിച്ച് നടന്ന് ഒടുവിൽ നമ്മള് കോളേജ് ഗേറ്റിന്റെ അടുത്തെത്തി.....അടിപൊളി കോളേജ്... കല്യാണത്തിന് ശേഷവും ആ കബീർ നമ്മളെ പഠിക്കാൻ വിട്ടാ മതിയായിരുന്നു...




അങ്ങനെ നമ്മള് ക്ലാസ്സിലേക്ക് കയറി..



" shana ".... പിന്നിൽ നിന്ന് ആരോ വിളിച്ചപ്പോൾ നമ്മള് തിരിഞ്ഞ് നോക്കി



" shana നിനക്ക് എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു... ഞാൻ നിന്റെ ഉപ്പാന്റെ ഫ്രണ്ട് സക്കറിയ അങ്കിളിന്റെ മോൾ ആണ് "....




" ooh... Aira .... നിന്നെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് മനസ്സിലായില്ല...5  വർഷം മുമ്പ് കണ്ടത് അല്ലെ... നിനക്ക് എന്നെ ഇങ്ങനെ ഇത്ര പെട്ടെന്ന് മനസ്സിലായി "... നമ്മള് ഓളോട് ചോദിച്ചു



" അത് ഞാൻ കഴിഞ്ഞ ആഴ്ച നിന്നെ കണ്ടിരുന്നു മാർക്കറ്റിൽ വെച്ച് അപ്പോ എനിക്ക് നീ ആണോ എന്ന് ചെറിയ ഡൌട്ട് ഉണ്ടായിരുന്നു.... അപ്പോഴാണ് ഞാൻ നിന്റെ കൂടെ നിന്റെ ഉമ്മാനെയും കാണുന്നത് അപ്പോ അത് നീ ആണെന്ന് എനിക്ക് മനസ്സിലായി...




" Aira ... ഇത് എന്റെ ബെസ്റ്റി thanu &thanu.. ഇതെന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോൾ aira....



അങ്ങനെ നമ്മള് 3 പേരും 3rd ബെഞ്ചിൽ ഇരുന്നു.... അപ്പോഴാന്ന് നമ്മളോട് ഒരാള് വന്ന് ചോദിക്കുന്നത്....



" ബാക്കി എല്ലാ ബെഞ്ചും full ആണ്... So ഞാൻ ഇവിടെ ഇരുന്നോട്ടെ "....



" അതിനെന്താ"... നമ്മള് പറഞ്ഞു



" നിന്റെ പേരെന്താ..."... Thanu അവളോട്  ചോദിച്ചു



"Filza zamrin.... വീട്ടിൽ നിന്ന് നമ്മളെ pillu എന്ന് വിളിക്കും".......Pillu പറഞ്ഞു.



പെട്ടെന്നാണ് നമ്മടെ ക്ലാസ്സിലേക്ക് ഒരു സീനിയർ പെൺകുട്ടി വന്ന് pillu നോട്‌ ചോദിച്ചത്



" pillu... നീ ഇവിടെയാണോ "... ആ സീനിയർ പെണ്ണ്



"Ha... Nazri "..... Pillu



നിന്റെ കാക്കൂന്റെ കോളേജ് അല്ലെ.. അപ്പോ നീ ഏതെങ്കിലും ഫസ്റ്റ് year ക്ലാസ്സിൽ കാണുമെന്ന് വിചാരിച്ചു അതാ ഞാൻ ഇങ്ങോട്ടേക്ക് വന്നേ... പിന്നെ ഇനിയെങ്കിലും അഫിക്കാനോട്‌ ഞാൻ വിളിച്ചാൽ ഫോൺ എടുക്കണം എന്ന് പറയണം... എന്നാ ഞാൻ പോട്ടെ പിന്നെ കാണാം "... എന്ന് പറഞ്ഞ് ആ സീനിയർ പെണ്ണ് ക്ലാസ്സിൽ നിന്ന് ഇറങ്ങി....




" അതാരാണ് "... Thanu  അവളോട് ചോദിച്ചു




" അതാണ് nazrin.... ഇവിടെ ഡിഗ്രി last year പഠിക്കയാ.... എന്റെ ഇക്ക കെട്ടാൻ വേണ്ടി പോകുന്ന പെണ്ണാ.... But ഇക്കാക്കണേൽ ഇവളെ ഒട്ടും ഇഷ്ട്ടമല്ല...ഇക്കാക്ക് മാത്രമല്ല ഞങ്ങൾക്കും.... അവളെ സ്വഭാവവും  അങ്ങനെ തന്നെ.... പിന്നെ അവളുടെ ഉപ്പ നിർബന്ധിച്ചപ്പോൾ ഇക്ക കല്യാണത്തിന് സമ്മതം മൂളിയതാണ്....



" നിന്റെ ഇക്കാക്കാന്റെ ആണോ ഈ കോളേജ് "... Thanu... അല്ലേലും ഇവള് ഇങ്ങനെയാണ് ഓളെ സംശയം ഒരിക്കലും തീരില്ല...



" ആ എന്റെ മൂത്ത ഇക്കാക്ക  ആണ് ഈ കോളേജ് md...ആള് ഒരു ചൂടൻ ആണ് എല്ലാരും അസുരൻ എന്നാ ഇക്കാനെ വിളിക്കാറ് but  ഇക്ക എന്നെ സമ്മതിച്ച് എടുത്തോളം പാവം ആണ്.....എനിക്ക് മറ്റാരെ ക്കാളും എന്റെ ഇക്കാനെയാ ഇഷ്ട്ടം .... ഇളയ ഇക്കാക്ക ആണ് ഈ കോളേജ് ചെയർമാൻ".......pillu




കോളേജ് വിട്ടപ്പോൾ നമ്മള് 4 പേരും ഒന്നിച്ച് ക്ലാസ്സിൽ നിന്ന് ഇറങ്ങി....




" നീ അജുന്റെ പെങ്ങൾ അല്ലെ.... എന്ന് പറഞ്ഞ് ഒരുത്തൻ pillu ന്റെ കയ്യിൽ കയറിപിടിച്ചു "....



അപ്പോൾ തന്നെ pillu അവനിട്ട് ഒന്ന് കൊടുത്തു 




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അജു }




പെട്ടെന്ന്  ആണ്  നിയാസ്   വന്ന് പറഞ്ഞത്



" ഡാ അജു നിന്റെ പെങ്ങളെ ആ നദീർ കയറിപിടിച്ച്ചിട്ട് അവിടെ വലിയ പ്രോബ്ലം ആയിട്ടാ ഉള്ളെ ".....



" നീ എന്താ പറയുന്നേ "..... നമ്മളവനോട് ചോദിച്ചു




" അതേടാ.... നിന്റെ പെങ്ങൾ ആണെന്ന് അറിഞ്ഞിട്ടാ അവൻ pillu നോട്‌ അങ്ങനെ ചെയ്തേ ".....shaaz



" അവരെവിടയാ ഉള്ളെ ".... നമ്മള് അവനോട് ചോദിച്ചു




" അവളെ ക്ലാസ്സിന്റെ പുറത്ത് ".... Shaaz




അവനങ്ങനെ പറഞ്ഞതും ഞാൻ pillu ന്റെ ക്ലാസ്സിലേക്ക് ഓടി....



ക്ലാസ്സിന്റെ അടുത്തെത്തിയതും അവിടെ വലിയ ഒരാൾക്കൂട്ടം...നമ്മള് നദീറിനെ കണ്ടതും



" എന്റെ പെങ്ങളെ കയ്യിൽ കയറി പിടിക്കാൻ  മാത്രം ആയോടാ നീ ".....എന്ന് പറഞ്ഞ് നമ്മളവനെ കയറി അടിച്ചു





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



പെട്ടെന്നാണ് ഒരാള് വന്ന് pillu ന്റെ കയ്യിൽ കയറിപിടിച്ചവനെ വന്ന് അടിച്ചത്...



നമ്മളവളോട്  അതാരാ എന്ന് ചോദിച്ചു



" അതെന്റെ ഇളയ ഇക്കാക്ക ആണ് "... Pillu




പെട്ടെന്ന് പ്രിൻസിപ്പൽ വന്ന് പറഞ്ഞു



" അജു... എന്താ ഇത് .. നീ അല്ലെ ഈ കോളേജിന്റെ ചെയർമാൻ അപ്പൊ നീ തന്നെ ഇങ്ങനെ പ്രശ്നം ഉണ്ടാക്കിയാലോ "... പ്രിൻസിപ്പൽ



" പിന്നെ സർ എന്താ പറയണെ എന്റെ പെങ്ങളെ കയ്യിൽ കയറി പിടിച്ചവനെ ഞാൻ വെറുതെ വിടണം എന്നോ "...pillu ന്റെ ഇക്കാക്ക.... 



" അജു ഞാൻ അങ്ങനെ അല്ല പറയുന്നേ... ഫസ്റ്റ് day അല്ലെ... അപ്പൊ പുതിയ സ്റ്റുഡന്റസിന്റെ മുന്നിൽ നിന്ന് ഇങ്ങനെ വേണോ "... പ്രിൻസി



" സർ പറയുന്നത് കൊണ്ട് മാത്രം താൽക്കാലത്തേക്ക് ഞാൻ നിന്നെ വെറുതെ വിടയാ... നിന്നെ ഞാൻ പിന്നെ എടുത്തോളാം "..... എന്ന് പറഞ്ഞ് pillu ന്റെ ഇക്കാക്ക അവിടെ നിന്നും പോയി....



" മോനെ നദീറെ... ഇവനായത് കൊണ്ട് നിനക്ക് രണ്ട് അടി മാത്രമേ കിട്ടിയുള്ളൂ.... ഇവനൊരു ഇക്കാക്ക ഉണ്ട് അഫ്സൽ അഹ്മദ്.. അതായത് ഈ കോളേജിന്റെ md അവനെ നിനക്കറിയാലോ... അസുരജന്മം എന്നാ അവനെ എല്ലാരും വിളിക്കുന്നെ അവനിതറിഞ്ഞാൽ പിന്നെ നിന്റെ ജീവൻ ഉണ്ടാവില്ല "... പ്രിൻസി



എല്ലാരും പോയപ്പോൾ പ്രിൻസി pillu ന്റെ അടുത്ത് വന്ന് പറഞ്ഞു



" pillu.. Shaaz ഇന്നലെ എല്ലാ കാര്യവും എന്നോട് പറഞ്ഞിരുന്നു "....



  " അങ്കിൾ എന്താ പറയുന്നേ shaaz എല്ലാ കാര്യവും പറഞ്ഞോ ".... Pillu വെപ്രാളപ്പെട്ട് കൊണ്ട് ചോദിച്ചു....


" അതെ മോളെ.... പക്ഷെ ഈ കാര്യം എങ്ങനെയാ അഫിയോട് പറയാ അവന്റെ സ്വഭാവം നിനക്കറിയുന്നതല്ലേ... സമയം ആകുമ്പോൾ ഞാൻ തന്നെ അവനോട് എല്ലാം പറഞ്ഞോളാം.. ഇപ്പോൾ മോള് വീട്ടിലേക്ക് പോയിക്കോ "... എന്ന് പറഞ്ഞ് പ്രിൻസി അവിടെ നിന്ന് പോയി...




" എന്താ പ്രിൻസി പറഞ്ഞെ... പ്രിൻസിക്ക് നിന്നെ ആദ്യമേ അറിയോ "... Thanu



" അറിയാം.... പ്രിൻസിപ്പൽ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ് "... Pillu




" അപ്പോ shaaz ആരാ ".... Aira



" അത് പിന്നെ shaaz.... Shaaz പ്രിൻസിയുടെ ഇളയ  മോൻ... ഈ കോളേജിൽ എന്റെ അജുക്കാന്റെ  കൂടെ PG last year ആണ് പഠിക്കുന്നത് "... Pillu




" വേറെ ഒന്നും ഇല്ലേ... പ്രിൻസി അല്ലെ പറഞ്ഞെ shaaz എല്ലാ കാര്യവും പറഞ്ഞു എന്ന്... എന്താ കാര്യം... അത് പറയാതെ ഇന്നേ നമ്മള് വിടില്ല "... നമ്മള് pillu നോട്‌ പറഞ്ഞു




" അത് ഒന്നുമില്ല shanu "... Pillu




" എന്നാ നീ ഇന്ന് വീട്ടിൽ പോവണ്ട "... നമ്മള് അവളോട് പറഞ്ഞു



" ഇന്ന് എന്റെ അഫീക്ക വീട്ടിലേക്ക് വരുന്നതാ നമ്മക്ക് വേഗം പൊണം... അതോണ്ട് നമ്മളെ വിട്ടേക്ക് ".... Pillu




" ഇല്ല മോളെ... നീ ഒന്നും പറയാതെ നിന്നെ നമ്മള് വിടില്ല ".... എന്ന് പറഞ്ഞ് നമ്മളെല്ലാവരും അവളെ ഇക്കിളി ആക്കാൻ തുടങ്ങി...



" മതി നിർത്ത്... നമ്മളെല്ലാം പറയാം "... Pillu




" വേഗം പറ... അതാ നിനക്ക് നല്ലത് "... Thanu




" ഞാനും ശാസും 3 വർഷമായി പ്രണയത്തിൽ... But ഈ കാര്യം ആർക്കും അറിയില്ല... അഫീക്ക ഞാൻ പറയുന്നതൊക്കെ സാധിച്ച് തരാറുണ്ട്... But ഈ കാര്യം പറയാൻ എനിക്ക് പേടിയാവുന്നു.... കാരണം അഫീക്ക ദേഷ്യം വന്നാൽ എന്താ ചെയ്യാന്ന് അഫീക്കാക്ക് വരെ അറിയില്ല".... Pillu



" നിന്റെ അഫീക്ക അത്രക്ക് ചൂടാനാണോ "... Thanu




" ആണോ എന്നോ...പക്കാ അസുരൻ ആണ്.... പക്ഷെ അഫീക്കാ പുറത്ത് മാത്രം ആണ് അസുരൻ....ദേഷ്യം വന്നാൽ അഫീക്കാന്റെ അത്ര ചൂടൻ ഈ ലോകത്ത് ഉണ്ടാവില്ല... സ്നേഹിച്ചാൽ അഫീക്കാന്റെ അത്ര സ്നേഹിക്കുന്ന ഒരാളും ഈ ലോകത്ത് ഉണ്ടാവില്ല..... But അഫീക്കാന്റെ മുഖത്ത് ചിരി ഉണ്ടാവുന്നത് നമ്മളൊരിക്കലും കണ്ടിട്ടില്ല.... Pillu



Pillu പറയുന്നത് കേട്ട് നമ്മള് ശരിക്കും ഞെട്ടിപ്പോയി...

പടച്ചോനെ ചിരിക്കാത്ത മനുഷ്യനോ.... എന്തായാലും ഇയാളെ കെട്ടാൻ വേണ്ടി പോകുന്ന ആ nazri യുടെ കാര്യം കട്ട പോകയാ....എന്നൊക്ക നമ്മള് ചിന്തിച്ചിരിക്കുമ്പോൾ ആണ് thanu നമ്മളെ തട്ടി വിളിച്ചത്




" ഹലോ മേടം... നീ ഇങ്ങനെ ചിന്തിച്ച് ഇരുന്നോ..... ബസ് ഇപ്പോൾ പോവും ".... Thanu




അങ്ങനെ നമ്മളും തനുവും  ബസ് സ്റ്റോപ്പിൽ എത്തിയതും ബസ് അവിടെ നിന്ന് പോയതും ഒരുമിച്ചായിരുന്നു.... ബസ് പോയത് കണ്ടപ്പോൾ thanu പല്ലിറുക്കി കൊണ്ട് നമ്മളെ ഒരു നോട്ടം നോക്കി... കാരണം ബസ് പോവാൻ കാരണം നമ്മടെ ഒടുക്കത്തെ ചിന്തയാണല്ലോ..... നമ്മളവൾക്ക് ഒരു അവിഞ്ഞ ഇളി അങ്ങ്ട് പാസ്സാക്കി.....




ബസ് പോയതോണ്ട് നമ്മള് രണ്ട് പേരും വീട്ടിലേക്ക് നടക്കാൻ തുടങ്ങി... പെട്ടെന്നാണ് ഒരു Audi car വന്ന് ഒരു വയസ്സായ മനുഷ്യനെ ഇടിച്ചിട്ട് തിരിഞ്ഞ് പോലും നോക്കാതെ പോയത്... അത് നമ്മക്ക് ഒട്ടും സഹിച്ചില്ല.... നമ്മള് വേഗം പോയി ആ വയസ്സായ  ആളെ  എണീപ്പിച്ച്  ഒന്നും നോക്കാതെ നിലത്തുണ്ടായിരുന്ന ഒരു കല്ലെടുത്ത് കാറിന് നേരെ  എറിഞ്ഞു..... കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിപ്പോയി....... പെട്ടെന്ന് കാർ നിർത്തി കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് ഒരാള് പുറത്തിറങ്ങി... അയാളെ കണ്ടതും നമ്മളൊരു നിമിഷത്തേക്ക് കിളി പോയ രീതിയിൽ നോക്കിപ്പോയി....


എന്റള്ളോ.... എന്താ മൊഞ്ജ്




" ഷാനു.... എന്ത് മൊഞ്ചാടി... നമ്മളിവനെ തന്നെ അങ്ങ് കെട്ടിയെന്ന് ".... Thanu



അയാള് നടന്ന് നമ്മടെ അടുത്തെത്തി മുഖത്ത് ഇട്ടിരുന്ന ഗ്ലാസ്‌ ഊരിയപ്പോൾ നമ്മള് വല്ലാതെ പേടിച്ചു... കണ്ണൊക്കെ ചുവന്ന് ഒരു വകയായിട്ടുണ്ട്.... അയാളെ അങ്ങനെ കണ്ടപ്പോൾ നമ്മക്ക് ഭയമുണ്ടായെങ്കിലും നമ്മള് പുറത്ത് അത് കാണിച്ചില്ല....




" എന്താ നീ ചെയ്തത്...എന്നോട് ഇങ്ങനെ ചെയ്യാൻ മാത്രം നിനക്ക് എങ്ങനെ ധൈര്യം വന്നു ".... അൽ  ചൂടൻ



നമ്മളും വിട്ട് കൊടുത്തില്ല.... നമ്മളോടാ ഓന്റെ കളി..




" ഹലോ മിസ്റ്റർ അപ്പോ ഞാൻ ചെയ്തതാണോ തെറ്റ്.... നിങ്ങള് ചെയ്തതിൽ ഒരു തെറ്റും ഇല്ലേ.... തന്റെ പാട്ട വണ്ടിയുടെ ചില്ല് പൊട്ടിച്ചതാണോ തെറ്റ്..... അതോ ഈ വയസ്സായ അങ്കിളിനെ ഇടിച്ച് വീഴ്ത്തി തിരിഞ്ഞ് നോക്കാതെ പോയതാണോ തെറ്റ് ".....



നമ്മളങ്ങനെ പറയുമ്പോൾ തന്നെ അവിടെ മുഴുവൻ ആളുകൾ കൂടിയിരുന്നു 




" Mind your language ".... Al ചൂടൻ




" ഇല്ലെങ്കിൽ താൻ എന്ത് ചെയ്യും എന്നെ.... ഇനി മേലാൽ ഇത് ആവർത്തിക്കരുത് ".... നമ്മള് ചൂടന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു...



" വാ thanu "... എന്ന് പറഞ്ഞ് നമ്മള് തനുന്റെ കയ്യും പിടിച്ച് തിരിഞ്ഞ് നടന്നു....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



നിന്നെ ഞാൻ വെറുതെ വിടില്ല....  ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് നീ നാണം കെടുത്തിയത് തനി രാവണനെയാണ്.... ഇതിന് നീ അനുഭവിക്കും.... ഞാൻ നിന്നെ അനുഭവിപ്പിച്ചിരിക്കും



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



" എന്നാലും shanu നീ പറഞ്ഞത് കുറച്ച് കൂടിപ്പോയി "... Thanu




" എനിക്കും തോന്നി ".... നമ്മള് തനുനോട് പറഞ്ഞു



അപ്പോഴാണ്  പിന്നിൽ നിന്നും ആരോ വിളിച്ചത്... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ അപരിചിതമായ ഒരു മുഖത്തെയാണ് കണ്ടത്.... നമ്മളവിടെ നിന്ന് എന്താ എന്ന് ചോദിച്ചു



" മോളെ നീ നേരെത്തെ ഒരാളോട് വഴക്കിട്ടില്ലേ അത് തെറ്റായി പോയി.... അവൻ നിന്നെ വെറുതെ വിടില്ല...അവനാരാണെന്ന് അറിയോ...  ഈ സിറ്റിയിലെ പകുതിമുക്കാൽ സ്ഥാപനത്തിന്റെയും ഉദമായാണ് അയാള് ഞാൻ ജോലി ചെയ്യുന്ന മാളിന്റെ വരെ ഉടമയാണ് അയാള്.... തനി രാവണൻ.... അത് കൊണ്ടാ അയാള് ആ വയസ്സായ മനുഷ്യനെ ഇടിച്ച് വീഴ്ത്തിയിട്ടും ഞങ്ങൾ ഒന്നും മിണ്ടാതിരുന്നത്... മോള് ഒന്ന് സൂക്ഷിക്കണം".... എന്ന് പറഞ്ഞ് അയാള് തിരിഞ്ഞ് നടന്നു




" ഷാനു... നീ എന്താ പണിയാ കാണിച്ചേ വഴിയിൽ പോകുന്ന പ്രശ്നത്തെയെല്ലാം വിമാനം പിടിച്ച് കൊണ്ട് വരുകയാണല്ലോ... ടി എനിക്ക് വല്ലാതെ പേടിയാവുന്നു "... Thanu




" നമ്മളെന്തിന് പേടിക്കണം... നമ്മളതിന് തെറ്റായി ഒന്നും ചെയ്തില്ലല്ലോ".... നമ്മള് thanu നോട്‌ പറഞ്ഞു



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ pillu }



കൂയ്.... നമ്മളെ ഇങ്ങക്ക് അറിയാലോ... നമ്മളാണ് ഹീറോയുടെ  ഒരേയൊരു പെങ്ങൾ 😜...


നമ്മളും ഉമ്മയും സംസാരിച്ചിരിക്കുമ്പോൾ ആണ് അജൂക്ക വന്ന് പറഞ്ഞത്... അഫീക്ക വന്നെന്ന്... നമ്മള് വേഗം മുറ്റത്തേക്ക് ഓടി.... അഫീക്ക ആരെയും ശ്രദ്ധിക്കാതെ കലിപ്പിൽ ഉള്ളിലേക്ക് കയറിപ്പോയി....



"ഇതെന്ത് പറ്റി ആകെ കലിപ്പ് ആണല്ലോ "... നമ്മള് അജൂക്കാനോട് ചോദിച്ചു




" അല്ലെങ്കിലും അഫീക്കാന്റെ മുഖം കടന്നല് കുത്തിയത് പോലെയല്ലേ.... ഇതിന് എപ്പാ ഒരു മാറ്റം ഉണ്ടാവാ.... ".... അജൂക്ക



" അതിന് അഫീക്കാനെ മാറ്റാൻ പറ്റിയ ഒരു പെണ്ണ് വേണം മോനെ........ അഫീക്കാന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാൽ അഫീക്കാനെ നമുക്ക് പഴയത് പോലെ  മാറ്റാം ".... നമ്മള് അജൂക്കാനോട് പറഞ്ഞു...




" നീ എന്താ പറയുന്നേ pillu.... ആ nazri യാണോ നീ പറയുന്ന പെണ്ണ്... അവള് അഫീക്കാന്റെ ജീവിതത്തിൽ വന്നാൽ ഇപ്പോ ഉള്ളതിനേക്കാളും വലിയ അസുരൻ ആവും നമ്മടെ അഫീക്കാ.... അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ  നമ്മടെ അഫീക്കാ ഒരിക്കലും ഇങ്ങനെ മാറില്ലായിരുന്നു ......  ...  അജൂക്ക




" അതെ അജൂക്ക അഫീക്കാന്റെ ഉള്ളിൽ ഒരു നന്മ ഉണ്ട്... അത് പുറത്ത് കൊണ്ട് വന്ന് പഴയത് പോലെ അഫീക്കാനെ മാറ്റാൻ നമ്മള് ഒരുപാട്  ശ്രമിച്ചു... പക്ഷെ നമ്മളെ കൊണ്ട് അത് സാധിച്ചില്ല  .... ഒരിക്കലും നസ്രിയും അഫീക്കയും ആയിട്ടുള്ള വിവാഹം നടക്കരുത്.... അഫീക്കാനെ പഴയത് പോലെ മാറ്റാൻ പറ്റിയ പെണ്ണ് അഫീക്കാന്റെ ജീവിതത്തിലേക്ക് കടന്ന് വരും എനിക്ക് ഉറപ്പാണ്  ......നമ്മള് അജൂക്കാനോട് പറഞ്ഞു 




" പക്ഷെ pillu.... അഫീക്കാനെ കണ്ടാൽ തന്നെ എല്ലാരും വിറക്കും... ഏത് പെണ്ണാ അഫീക്കാന്റെ സ്വഭാവം അറിഞ്ഞാൽ  അഫീക്കാനെ കെട്ടാ.... ആ nazri  അഫീക്കാനെക്കാളും വലിയ രാക്ഷസി ആയതോണ്ട് ഈ കല്യാണത്തിന് സമ്മതിച്ചു "... അജൂക്ക...



പെട്ടെന്ന്  ഒരു ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ നമ്മള് തിരിഞ്ഞ് നോക്കി... Shaaz ആണ്... ചെക്കൻ നമ്മളെ കണ്ടപ്പോൾ തന്നെ സൈറ്റ് അടിച്ച് കാണിച്ചു.... ഭാഗ്യത്തിന് അജൂക്കാ അത് കണ്ടില്ല....




"അഫീക്ക വന്നോ?"..... Shaaz



" വന്നു.... എന്താണെന്ന് അറിയില്ല....കടന്നല് കുത്തിയ പോലെയാ വന്നത് ".... അജൂക്ക




" അത് എന്താണെന്ന് എനിക്കറിയാം, "... Shaaz




".... എന്താ ".... അജൂക്ക



" നമ്മളിന്ന് കോളേജ് വിട്ട് വീട്ടിലേക്ക് പോകുന്ന വഴി റോഡിൽ വലിയ ആൾക്കൂട്ടം... നമ്മള് ബൈക്ക് അവിടെ നിർത്തി പോയി നോക്കിയപ്പോൾ ആണ്  ഒ അഫീക്കാ കാറിൽ നിന്ന് ഇറങ്ങി ദേഷ്യത്തോടെ ഒരു പെണ്ണിന്റെ അടുത്തേക്ക് പോകുന്നതാണ് നമ്മള്   കണ്ടത്... നമ്മളവിടെ ഉള്ള ഒരാളോട് കാര്യം എന്താണെന്ന് ചോദിച്ചു.... അയാള് പറഞ്ഞു... അഫീക്കാ വൃദ്ധനായ ഒരു മനുഷ്യനെ ഇടിച്ച് വീഴ്ത്തി തിരിഞ്ഞ് നോക്കാതെ പോയപ്പോൾ ആ പെൺകുട്ടി ഒരു കല്ലെടുത്ത് അഫീക്കാന്റെ കാറിനെറിഞ്ഞു... ദോ കണ്ടില്ലേ അഫീക്കാന്റെ കാറിന്റെ സൈഡ് ഗ്ലാസ്‌ പൊട്ടിയത്..... എന്ന് പറഞ്ഞ് shaaz അഫീക്കാന്റെ കാറിന് നേരെ കൈ ചൂണ്ടികാണിച്ചു....



നമ്മള് നോക്കിയപ്പോൾ ഗ്ലാസ്‌ പൊട്ടിച്ചിതറിയിട്ടുണ്ട്.....




" എന്നിട്ട്? ".... നമ്മള് shaaz നോട്‌ ചോദിച്ചു




ബാക്കി ഒക്കെ നമ്മള് ലൈവ് ആയി കണ്ടിക്ക്ണ് "അഫീക്ക കാറിൽ നിന്ന് ഇറങ്ങി  ദേഷ്യത്തോടെ ആ പെണ്ണിന്റെ അടുത്ത് പോയി....


" നീ എന്താ ഈ ചെയ്തതെന്ന് ചോദിച്ചു ".....



നമ്മള് വിചാരിച്ചു അഫീക്കാനെ കണ്ട് ആ പെണ്ണ് പേടിച്ചിട്ടുണ്ടാവും എന്ന്... പക്ഷെ അവളൊട്ടും പതറാതെ അഫീക്കാന്റെ ഓരോ വാക്കിനും തിരിച്ച് പറഞ്ഞു...പിന്നെ നമ്മടെ അഫീക്കാ ഒന്നും മിണ്ടിയിട്ടില്ല........ ഇനി മേലാൽ ഇത് ആവർത്തിക്കരുത് എന്ന് പറഞ്ഞ് വാണിങ് കൊടുത്ത് ആ പെണ്ണ് പോയി ".... Shaaz



" Wow.... Superb... അജൂക്ക നമ്മളന്വേഷിച്ച പെൺകുട്ടിയെ കിട്ടി.... ഇങ്ങള് നോക്കിക്കോ ഇവള് നമ്മളെ അഫീക്കാനെ തിരിച്ച് കൊണ്ട് വരും ".... നമ്മള് തുള്ളിചാടി കൊണ്ട് അജൂക്കാനോട് പറഞ്ഞു




" പക്ഷെ.... നമുക്ക് ആ പെൺകുട്ടിയെ കുറിച്ച് ഒന്നും അറിയില്ലല്ലോ ".... അജൂക്ക




" ആ കുട്ടി നമ്മടെ കോളേജിൽ തന്നെയാണ്.... നമ്മള് pillu നോട്‌  നദീർ മോശമായി പെരുമാറിയതിന്റെ പേരിൽ അവനെ അടിക്കാൻ പോയില്ലേ... അപ്പോ ആ പെൺകുട്ടി അവിടെ ഉണ്ടായിരുന്നു ".... Shaaz




ദുഷ്ടൻ അപ്പോ ഇവിനവിടെ നിന്ന് പെൺകുട്ടികളെ വായ്നോക്കുകയായിരുന്നോ .... നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ മരമാക്രി.... എന്നും ചിന്തിച്ച് നമ്മളവനെ നോക്കി പല്ലിറുക്കി.....




" shaaz  ..... നിന്റെ വായ്നോട്ടം കൊണ്ട് ആദ്യമായിട്ടാ ഒരു ഉപകാരം ഉണ്ടായേ.... അത് കൊണ്ട് കാര്യങ്ങൾ എളുപ്പമായല്ലോ.... അഫീക്കാനെ കണ്ട്രോൾ ചെയ്യാൻ പറ്റിയ പെൺകുട്ടിയെ കിട്ടിയ സ്ഥിതിക്ക് നമുക്ക് എങ്ങനെയെങ്കിലും അഫീക്കാനെയും ആ പെണ്ണിനേയും ഒന്നിപ്പിക്കണം....അതിനിപ്പോ എന്താ ഒരു വഴി ".... അജൂക്ക





"   Idea!..... നാളെ Saturday അല്ലെ... ഈ വരുന്ന തിങ്കളാഴ്ച തന്നെ നമുക്ക് കോളേജിൽ ഫ്രഷേഴ്‌സ് ഡേ ആക്കാം...  ആദ്യം അഫീക്കാനെ കൊണ്ട്  കോളേജിൽ വരാൻ സമ്മതിപ്പിക്കണം ബാക്കിയൊക്കെ ഈ filza zamrin ഏറ്റു..... Shaaz ആ പെൺകുട്ടിയെ എനിക്ക് കാണിച്ചുതരണം ".... നമ്മള് പറഞ്ഞു




" good idea pillu..... നമ്മളിപ്പോ വരാം എന്ന് പറഞ്ഞ്  അജൂക്ക ഉള്ളിലേക്ക് പോയി... അപ്പോ തന്നെ നമ്മള് shaaz ന്റെ  ഷർട്ടിന്റെ കോളറക്ക് പിടിച്ചു പറഞ്ഞു



" നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു... ഇനി മേലാൽ  പെൺകുട്ടികളെ വായ്നോക്കരുതെന്ന്.... എന്നിട്ടും നോക്കിയല്ലേ "....




" എന്താ pillu ഇത്.... ഞാൻ കൃത്യസമയത്ത് വായ്നോക്കിയത് കൊണ്ടല്ലേ... ആ പെണ്ണ് നമ്മടെ കോളേജിൽ ആണെന്ന് അറിഞ്ഞത്....അത് ഇപ്പോ നിങ്ങൾക്ക് ഉപകാരം ആയില്ലേ" ..... Shaaz




" ആ ഒറ്റ  കാരണം കൊണ്ടാ മോനെ നിന്നെ ഞാൻ ഒന്നും ചെയ്യാത്തെ... ഇത് ലാസ്റ്റ് വാണിംഗ് ഇനി നീ വായിനോക്കീന്ന് ഞാൻ അറിഞ്ഞാൽ ഇന്നേ നമ്മള് കൊല്ലും  ".....നമ്മള് shaaz നോട്‌ പറഞ്ഞു






🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹





{ അഫി )




ലാപ്ടോപ്പിൽ ഓഫീസ് ഫയൽസ് ചെക്ക് ചെയ്യുമ്പോൾ ആണ്  PA യുടെ call വന്നത്




" സർ... ആ പ്രോപ്പർട്ടി നമുക്ക് ഒരു കാരണവശാലും തരില്ല എന്നാണ് അവര് പറയുന്നത്.... നമ്മളിന് എന്ത് ചെയ്യും ".... PA




" ബലമായി എടുക്കണം.... ഈ അഫ്സൽ അഹ്മദ് ഒന്ന് ആഗ്രഹിച്ചാൽ എന്ത് റിസ്ക് എടുത്തും ഞാൻ അത് നേടിയിരിക്കും "......




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹





( shaanu )



" ഇല്ല ഞാൻ ഉമ്മാന്റെ കൂടെ കിടക്കും.... നീ എന്റെ ഇപ്പറം കിടന്നോ "... നമ്മള് liya യോട് പറഞ്ഞു




" ഇല്ല വായാടി... ഞാൻ തന്നെ ഉമ്മാന്റെ കൂടെ കിടക്കും... ഞാനല്ലേ ചെറുത് "... Liya മോൾ




" അതെ രണ്ടും ഒന്ന് നിർത്തുന്നുണ്ടോ ഞാൻ നടുക്ക് കിടന്നോളാം... അപ്പോ രണ്ട് പേർക്കും എന്നെ കിട്ടില്ലേ ".... ഉമ്മ



" പറ്റില്ല എനിക്ക് തെറ്റത്ത് കിടക്കാൻ പേടിയാ അതോണ്ട് ഞാൻ നടുക്ക് കിടക്കും.... ".... നമ്മള് പറഞ്ഞു




" ഇങ്ങനെ ഒരു പേടിത്തൊണ്ടത്തി ഇത്താത്ത.... നീ തന്നെ നടുക്ക് കിടന്നോ ".... എന്ന് പറഞ്ഞ് liya മോള് പുതപ്പും പുതച്ച് കിടന്നു...



നമ്മള് ജയിച്ചതിന്റെ സന്തോഷത്തിൽ നമ്മള് തുള്ളിച്ചാടി കൊണ്ട് ബെഡിലേക്ക് വീണു.... അപ്പോ തന്നെ നമ്മള് ഉറങ്ങുകയും ചെയ്തു.....







പെട്ടെന്നാണ്  സ്വപ്നം കണ്ട് നമ്മള്  ഉമ്മാ എന്ന് വിളിച്ച്  ഞെട്ടിയുണർന്നത്.....




" എന്താ shaanu... എന്താ നീ വല്ലാതെ പേടിച്ച്  വിയർക്കുന്നുണ്ടല്ലോ ".... ഉമ്മ




" ഏയ് ഒന്നുമില്ല ഉമ്മാ..... ഉമ്മ കിടന്നോ "... നമ്മള് ഉമ്മാനോട് പറഞ്ഞു.....



ആ സ്വപ്നം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു



ഞാൻ ആ സ്വപ്നം വീണ്ടും  എന്റെ മനസ്സിൽ കടന്നുവന്നു.... 



ഒരു ഇരുട്ട് നിറഞ്ഞ മുറി....അവിടെ ഞാൻ ഒറ്റക്ക്... പെട്ടെന്ന് നമ്മടെ പിന്നിൽ ആരോ വന്ന്  തൊട്ടു... നമ്മള് തിരിഞ്ഞ് നോക്കിയതും... കോപത്താൽ ചുവന്ന് ജ്വലിച്ച് നിൽക്കുന്ന കണ്ണുകളുമായി അയാൾ എന്റെ മുന്നിൽ...അയാളുടെ ആ കോപം കൊണ്ട് നിറഞ്ഞ മുഖം ഒന്നുകൂടി എന്റെ മനസ്സിൽ വന്നപ്പോൾ ഞാൻ ഒന്നുകൂടി ഭയന്നു.... അതെ.... അത്.... ഇന്നലെ ഞാൻ വഴക്കിട്ട ആളാണ് .... പടച്ചോനെ ഇതിന്റെ ഒക്കെ അർത്ഥം എന്താണ്.... അപ്പോഴാണ് അലാറം അടിച്ചത്.... സമയം 5.30....



എല്ലാരും പറയല് പുലർച്ച കണ്ട സ്വപ്നം നടക്കും   എന്നല്ലേ.... ഏയ് അതൊക്കെ അന്ധവിശ്വാസം ആണ് എന്ന് പറഞ്ഞ് എന്റെ മനസ്സിനെ ഞാൻ സമാധാനപ്പെടുത്തി....... പടച്ചോനെ.....ഇനി അയാളെ ഒരിക്കലും ഞാൻ കാണാൻ ഇടയാവല്ലേ......എന്ന് വിചാരിക്കുമ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്തത്....



ആരാ ഇത്ര രാവിലെ എന്ന് വിചാരിച്ച് ഫോൺ എടുത്ത് നോക്കിയപ്പോൾ ഓർഫനേജിൽ നിന്നാണ്.....




" എന്താ ആന്റി .... എന്താ ഇത്ര രാവിലെ വിളിക്കാൻ? "...... നമ്മള് ചോദിച്ചു




" ഷാനുമോളെ ... ഇവിടെ ആകെ പ്രശ്നം ആണ്... ഒരാഴ്ചയായി ഓരോരുത്തർ വന്ന് ഇവിടം ഒഴിഞ്ഞ് കൊടുക്കണം എന്ന് പറയുന്നു.... ഞങ്ങൾ ഇവിടം വിട്ട് പോവില്ല എന്ന് ഒരുപാട് തവണ പറഞ്ഞു... പക്ഷെ അവര് കേൾക്കുന്നില്ല... ഇന്ന് രാവിലെ 8.00 മണിയാകുമ്പോൾ ഒഴിഞ്ഞുകൊടുത്തില്ലേൽ അവര് അടിച്ചിറക്കും എന്നാ പറയുന്നേ.... ഞങ്ങൾ ഈ കുട്ടികളെ കൊണ്ട് എവിടെ പോകും ".... ആന്റി




" ഒരാഴ്ചയായി അവര് ബുദ്ധിമുട്ടിക്കുന്നു... എന്നിട്ടും ഈ കാര്യം  എന്തിട്ടാ എന്നോട് പറയാതിരുന്നേ "...നമ്മള് ചോദിച്ചു



" മോള് ഞങ്ങൾക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.... വെറുതെ ഈ കാര്യത്തിൽ കൂടി  മോളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി "... ആന്റി



" എനിക്ക് ബുദ്ധിമുട്ടോ.... എന്റെ ഉപ്പ അധ്വാനിച്ച്  ഏറെ ആഗ്രഹത്തോടെ അനാഥാലയത്തിന് നൽകിയ ഭൂമിയാ അത്.... ആ ഭൂമി ഒരിക്കലും ഞാൻ വേറെ ഒരാൾക്ക് വിട്ട് കൊടുക്കില്ല... ആന്റി ഒന്ന് കൊണ്ടും വിഷമിക്കണ്ട ഞാൻ ഉടനെ വരാം ".... എന്ന് പറഞ്ഞ് ഞാൻ call കട്ട് ചെയ്തു



" എന്താ പ്രശ്നം? ".... ഉമ്മ



നമ്മളെല്ലാ  കാര്യവും ഉമ്മാനോട് പറഞ്ഞു.



"നീ ഒറ്റക്ക് പോകണ്ട thanu നെയും ഒന്നിച്ച് കൂട്ടിക്കോ ".... ഉമ്മ



" വേണ്ട ഉമ്മാ.. അതിന്റെ ഒന്നും ആവിശ്യം ഇല്ല....ഞാൻ തനിയെ പൊയ്ക്കോളാം "....നമ്മള് ഉമ്മാനോട് പറഞ്ഞു




8.00 മണിയായപ്പോൾ നമ്മള് വേഗം ഒരുങ്ങി ഓർഫനേജിലേക്ക് വിട്ടു.... അവിടെ എത്തിയപ്പോൾ നമ്മള് ഞെട്ടി....



അവിടെയുള്ള എല്ലാ സാധനങ്ങളും ആരൊക്കയോ ചേർന്ന് പുറത്തേക്ക് എടുത്ത് വെക്കുകയാണ്.... കുട്ടികൾ ഒക്കെ   പുറത്തേക്ക് വെക്കല്ലേ... വെക്കല്ലേ.... എന്ന് പറഞ്ഞ് കരയുന്നുണ്ട്.... ഇത് കണ്ടപ്പോൾ എന്റെ കണ്ട്രോൾ വിട്ടു...


നമ്മള് അതിൽ ഒരാളെ തടഞ്ഞ് നിറത്തി കൊണ്ട് ചോദിച്ചു...



" എന്താ ഇത് നിങ്ങൾ എന്താ ഈ ചെയ്യുന്നേ.. മര്യാദക്ക് ഈ സാധങ്ങൾ ഒക്കെ എടുത്ത് അകത്ത് വെച്ചോ ".... നമ്മള് പറഞ്ഞു...



അപ്പോ കോട്ടും സ്യൂട്ടും ധരിച്ച ഒരാൾ എന്റെ അടുത്ത് വന്ന് പറഞ്ഞു 



" കുട്ടി... മര്യാദക്ക് ഇവിടെ നിന്ന് പോയിക്കോ... ഈ പ്രോപ്പർട്ടി ഇപ്പോൾ ഞങ്ങളുടെ സാറിന്റെത് ആണ്.... "




" No... ഈ പ്രോപ്പർട്ടി ലീഗൽ ആയി ഇപ്പോഴും ഇവരുടെ തന്നെയാണ് മാത്രമല്ല എന്റെ വാപ്പച്ചി അധ്വാനിച്ച് ഉണ്ടാക്കിയ ഭൂമിയാണ് ഇത്.... എന്റെ ജീവൻ പോയാലും ഇത് നിങ്ങൾക്ക് ഞാൻ വിട്ട് തരില്ല "....



" ഓ അപ്പോ അങ്ങനെ ആണോ... മേടം ഒന്ന് wait ചെയ്യണം... ഞാൻ എന്റെ സാറിനെ ഒന്ന് call ചെയ്യട്ടെ "... അയാള്



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }




ഡ്രൈവ് ചെയ്യുമ്പോൾ ആണ് രാഹുൽ ( PA) യുടെ call വന്നത്... ഞാൻ call അറ്റൻഡ് ചെയ്തു കൊണ്ട് പറഞ്ഞു



" ആ പറയു രാഹുൽ "....



" സർ... ഇവിടെ ഇപ്പോൾ വലിയ പ്രശ്നം ആണ്.... ഒരു പെൺകുട്ടി വന്ന് ഞങ്ങളെ തടയുകയാണ്".... രാഹുൽ



" രാഹുൽ 5 മിനിറ്റ് ഞാൻ അവിടെ എത്താം ".... എന്ന് പറഞ്ഞ് ഞാൻ call കട്ട് ചെയ്തു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹





{ shanu }




" സർ...5 മിനിറ്റിൽ ഇവിടെ എത്തും... ബാക്കിയൊക്കെ സർ നോക്കിക്കോളും ".... അയാള്




" നിങ്ങളാരും പേടിക്കണ്ട.... ഈ ഭൂമി നമുക്ക്  തന്നെ കിട്ടും "...എന്ന്  പറഞ്ഞ് നമ്മള് എല്ലാവരെയും സമാധാനിപ്പിച്ചു.....



പെട്ടെന്നാണ് ഒരു  വലിയ കാർ വന്നത്.... കാറിന്റെ ഗ്ലാസ്‌ തുറന്നതും അകത്തിരുന്ന ആളെ കണ്ട് നമ്മള് ഞെട്ടി....അപ്പോഴത്തേക്കും നമ്മളെ ഭയം വല്ലാതെ പിടി കൂടിയിരുന്നു.... അതെ അയാൾ തന്നെ... ഇന്ന് എന്റെ സ്വപ്നത്തിൽ വന്ന അസുരൻ  .... പടച്ചോനെ വീണ്ടും എന്തിനാ അയാളെ എന്റെ മുന്നിൽ കൊണ്ട് വന്നേ..... ഇല്ല shanu നീ അയാളെ കണ്ട് ഒട്ടും ഭയക്കരുത്....എന്ത് വന്നാലും നീ ധൈര്യമായി നേരിടണം.... എന്ന് പറഞ്ഞ് നമ്മള് നമ്മടെ മനസ്സിനെ സമാധാനപ്പെടുത്തി...




ആ ചൂടൻ(അഫി ) നമ്മടെ അടുത്തേക്ക് നടന്നെത്തിയതും.... നേരത്തെ നമ്മളോട് സംസാരിച്ച  ആള് ചൂടനോട് പറഞ്ഞു...



" സർ....ഇതാണ് ഞാൻ പറഞ്ഞ പെൺകുട്ടി ".....



എന്ന് അയാള് പറഞ്ഞതും നമ്മള്  ചൂടനോട്‌ പറഞ്ഞു 



" ഓ അപ്പോ നിങ്ങൾ ആണല്ലേ ഇതിന്റെ ഒക്കെ പിന്നിൽ... നിങ്ങൾ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യും... കാരണം നിങ്ങളുടെ മനസ്സിൽ അൽപ്പം പോലും മനുഷ്വത്തം ഇല്ല.. സ്വാർത്ഥത കൊണ്ട് നിങ്ങളുടെ മനസ്സിനെ നിങ്ങൾ മൂടി കെട്ടിയിട്ടാ ഉള്ളെ..... നിങ്ങളൊരു രാക്ഷസൻ ആണ്....എന്റെ ജീവൻ പോയാലും   ഈ പ്രോപ്പർട്ടി നിങ്ങൾക്ക്  ഞാൻ തരില്ല "..




ചൂടൻ നമ്മള് പറയുന്നത് കേട്ട് നമ്മളെ ഒന്ന് ഇരുത്തി നോക്കിയിട്ട്... നേരെത്തെ എന്നോട് സംസാരിച്ച ആളോട് ചൂടായി കൊണ്ട് പറഞ്ഞു 



" രാഹുൽ (PA)എന്താ ഇത്... ഈ പ്രോപ്പർട്ടി അനാഥാലയത്തിന്റെ ആണെന്ന് എന്ത് കൊണ്ടാ നീ എന്നോട് പറയാതിരുന്നേ".... ചൂടൻ 



" സർ ഈ കാര്യം പറയാൻ ഞാൻ സാറിന്റെ ക്യാബിനിലേക്ക് വന്നതാ അപ്പോ nazri മേടം ആണ് അവിടെ ഉണ്ടായത്... Nazri മേടത്തോട് ഈ കാര്യം പറഞ്ഞപ്പോൾ nazri മേടം പറഞ്ഞു... അതൊന്നും സാരമില്ല ഈ പ്രോപ്പർട്ടി എന്തയാലും നമുക്ക് കിട്ടിയിരിക്കണം എന്ന് "... രാഹുൽ ( PA)



" shut up.... നിന്റെ ബോസ് ഞാൻ ആണ് എന്നോട് ആണ് ഈ കാര്യം പറയേണ്ടത് nazri യോട് അല്ല"...ചൂടൻ



അയാളെ വഴക്ക് പറഞ്ഞ ശേഷം ചൂടൻ നമ്മളെ നോക്കി കൊണ്ട് പറഞ്ഞു 



" l'am സോറി.... ഈ പ്രോപ്പർട്ടി നിങ്ങൾ തന്നെ എടുത്തോ...ഇനി ഞങ്ങളുടെ ഭാഗത്ത്‌ നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല " എന്ന് പറഞ്ഞ് ചൂടൻ പോയി




" ഇത് കേട്ടപ്പോൾ എല്ലാരും ഒരുപാട് സന്തോഷിച്ചു... പക്ഷെ ഇത് കേട്ടപ്പോൾ തന്നെ നമ്മടെ തലയിൽ നിന്നും കിളികൾ ഒക്കെ   പറന്ന് പോയി ..... നമ്മളെന്താ ഈ കേൾക്കുന്നേ ചൂടന് ഇത്രക്ക് നല്ല മനസ്സൊക്കെ ഉണ്ടോ.... Shanu ഒന്നും അറിയാതെ നീ ചൂടാനോട് മോശമായി പെരുമാറിയത് തെറ്റായി പോയി.... ചൂടനോട് ഒരു സോറി പറയണം".....എന്ന് വിചാരിച്ച് നമ്മള് ചൂടന്റെ പിറകെ പോയി.....




പോകുന്നതിനിടയിൽ നമ്മള് സ്ലിപ് ആയി... ....ദേ പോണു താഴെക്ക്....



പെട്ടെന്ന് നമ്മളെ ആരോ പിടിച്ചു......


നമ്മള് നോക്കിയപ്പോൾ ചൂടൻ ആണ്...... ഇന്നലെ കണ്ടത് പോലെയോ ഇന്ന് സ്വപ്നത്തിൽ കണ്ടത് പോലെയോ ചുവന്നിട്ടല്ല  ഇപ്പോ ചൂടന്റെ കണ്ണ്.... ആ കടുംകാപ്പി നിറത്തിലുള്ള കണ്ണുകൾ കണ്ണിമ വെട്ടാതെ നമ്മളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്...... ഉഫ്... എന്താ മൊഞ്ജ്.....thanu പറഞ്ഞത് ശരിയാണ്.... ചൂടന്റെ മോന്ജ് നമ്മളിപ്പോ ആണ് ശരിക്കും കാണുന്നത്.....പെട്ടെന്നാണ് ചൂടൻ ബോധം വന്നത് പോലെ  നമ്മളെ എണീപ്പിച്ച് നിർത്തി.... ഒന്നും മിണ്ടാതെ കാറിൽ കയറി പോയത്.....സത്യം പറയാലോ.... അപ്പോഴാണ് നമ്മള് ശരിക്കും പരിസരം മനസ്സിലാക്കിയത് ......



എന്താ shanu ഇത്... നിനക്കെന്താ ഇപ്പോൾ പറ്റിയത്.... എൻഗേജ്മെന്റ് കഴിഞ്ഞതാ നിന്റെ so നീ ഇപ്പോൾ ചെയ്തത് വളരെ അധികം തെറ്റായിപോയി.... സോറി ആണെങ്കിൽ പറഞ്ഞതും ഇല്ല..... എന്നൊക്കെ ചിന്തിച്ച് നിൽക്കുമ്പോൾ ആണ് നമ്മടെ ഫോൺ റിങ് ചെയ്തത്... നോക്കുമ്പോൾ കബീർക്കയാണ് ...ഇയാളെ കൊണ്ട് നമ്മള് തോറ്റു.... ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് നല്ലത് എന്ന് വിചാരിച്ച് നമ്മള് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.......




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി )




അഫി നിനക്ക് എന്താ പറ്റിയെ.... ആ പെൺകുട്ടിയെ കണ്ടപ്പോൾ പെട്ടെന്ന് നിനക്ക് എന്താ പറ്റിയെ.....No... ഒരിക്കലും ഇല്ല..നിനക്ക് ആ പെൺകുട്ടിയോട് യാതൊരു ഫീലിംഗ്സും ഇല്ല... അഥവാ ഉണ്ടെങ്കിൽ തന്നെ അതങ്ങ് പറിച്ച് കളഞ്ഞേക്ക്....കാരണം ഒരു പെണ്ണ് കാരണം ആണ് ഞാൻ ഇങ്ങനെ ആയത്....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }




നമ്മള് വീട്ടിലെത്തിയപ്പോൾ വരാന്തയിൽ ഉമ്മയും ലിയാമോളും തനുവും ഉണ്ട്.....



" shanu എത്ര സമയം ആയി നിന്നെ ഞങ്ങള് വിളിക്കുന്നു.... നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണല്ലോ ".... ഉമ്മ




" അത്...ഉമ്മാ.... എന്റെ കയ്യിൽ നിന്നും ഫോൺ സ്വിച്ച് ഓഫ് ആയി പോയതാ ".... നമ്മള് ഉമ്മാനോട്  ഒരുവിധം  പറഞ്ഞൊപ്പിച്ചു....കബീർക്ക വിളിച്ചിട്ടാ ഫോൺ സ്വിച്ച് ഓഫ് ചെയ്തതെന്ന് ഉമ്മാനെ അറിയിക്കേണ്ട.....




" നീ ഒറ്റക്കല്ലേ പോയത്  മാത്രമല്ല ഫോൺ സ്വിച്ച് ഓഫും അത് കൊണ്ട് ഞാൻ വല്ലാതെ പേടിച്ചു...എന്നിട്ട് എന്തായി മോളെ "... ഉമ്മ




" ഞാൻ അതിന് ചെറിയ കുട്ടിയൊന്നും അല്ല ഉമ്മാ.... പിന്നെ ആ പ്രോപ്പർട്ടി ഞങ്ങൾക്ക് തന്നെ കിട്ടി.... അത് കൈവശപ്പെടുത്താൻ വന്ന  ആൾക്ക് അത് അനാഥാലയത്തിന്റെ പ്രോപ്പർട്ടി ആണെന്ന് അറിയില്ല... അറിഞ്ഞപ്പോൾ അത് ഞങ്ങൾക്ക് തന്നെ കിട്ടി ...പിന്നെ എന്റെ ഉമ്മച്ചി എനിക്ക് വല്ലാതെ വിശക്കുന്നു... നമ്മള് ഉമ്മാനോട് പറഞ്ഞു




" എന്നാ ഞാൻ പോയി ഭക്ഷണം എടുത്ത് വെക്കാം....".... എന്ന് പറഞ്ഞ് ഉമ്മ അകത്തേക്ക് പോയി... പിന്നാലെ ലിയമോളും




" സത്യം പറയടി കബീർ വിളിച്ചപ്പോ അല്ലെ... നീ ഫോൺ സ്വിച്ച് ഓഫ് ചെയ്തത് "....



Thanu അങ്ങനെ പറഞ്ഞപ്പോൾ നമ്മള് ഒരു അവിഞ്ഞ ഇളി അങ്ങ് പാസാക്കി....



" നിനക്ക് പോകുമ്പോൾ എന്നെ കൂടി വിളിക്കായിരുന്നില്ലേ.... അവരൊക്കെ വലിയ ആൾക്കാർ അല്ലെ  എന്തങ്കിലും പ്രശ്നം ഉണ്ടായിനോ  ".... Thanu



അവളെങ്ങനെ ചോദിച്ചപ്പോൾ നമ്മളെല്ലാ കാര്യവും ഓളോട് പറഞ്ഞു



" വെറുതെ അല്ല ലിയ മോള് നിന്നെ വായാടി എന്ന് വിളിക്കുന്നെ... ദിസ്‌ ഈസ് ട്യൂ മച്ച് shanu... നീ അയാളോട് ഒന്നും അറിയാതെ ഇങ്ങനെ ഒക്കെ പറഞ്ഞത് ഒട്ടും ശരിയായില്ല... ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് നിനക്ക് ഒരു സോറി പറഞ്ഞുടെ "...... Thanu



"ഞാൻ പറയാൻ പോയതാ പക്ഷെ ".... നമ്മള്




" പക്ഷെ എന്ത് പറ്റി ".... Thanu



അവളെങ്ങനെ ചോദിച്ചപ്പോൾ നമ്മളവിടെ നടന്ന എല്ലാ കാര്യവും തനുവിനോട് പറഞ്ഞു....




" wow... അപ്പോ അവിടെ ഒരു റൊമാൻസ് ഉണ്ടായല്ലേ... പൊളി.... ദുഷ്ടി നീ എന്നെ കൂട്ടിയിരുന്നെങ്കിൽ നമ്മളത് ലൈവ് ആയി കണ്ടേനെ ".... Thanu




" നീ എന്തായി പറയുന്നേ thanu.... എനിക്ക് അത് ഓർത്ത് ഒരുപാട് കുറ്റബോധം തോന്നുന്നു.. അറിയാതെ ആണെങ്കിലും ഞാൻ ഒരു തെറ്റ് ചെയ്തു എന്ന തോന്നൽ എന്റെ മനസ്സിനെ ഇപ്പോഴും വേട്ടയാടുന്നു...ഒന്നുല്ലേലും എന്റെ എൻഗേജ്‌മെന്റ്  കഴിഞ്ഞതല്ലേ ഇനി ഒരിക്കലും അയാളെ പടച്ചോൻ എന്റെ മുന്നിൽ എത്തിക്കാത്തിരിക്കട്ടെ...".... എന്ന് നമ്മള് തനുവിനോട് പറഞ്ഞു



" shanu.... നീ എന്തിനാ കുറച്ച് പണത്തിന് വേണ്ടി നിന്റെ ജീവിതം ബലിയർപ്പിക്കുന്നത് "... Thanu



" അല്ല.... ഒരിക്കലും ഞാൻ പണത്തെ സ്നേഹിച്ചിട്ടില്ല... അതിനോട് എനിക്ക് ആർത്തിയും ഇല്ല.... എന്റെ ഉമ്മാന്റെ കഷ്ടപ്പാട് മാറ്റണം എന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.... നിനക്കറിയോ പലപ്പോഴും ലിയ മോള് മറ്റ് കുട്ടികളുടെ കയ്യിൽ കാണുന്ന പല സാധനത്തിനും  കരയാറുണ്ട്.... പക്ഷെ അവളുടെ ആ കുഞ്ഞി ആഗ്രഹം പോലും സാധിച്ച് കൊടുക്കാൻ ഞങ്ങൾക്ക് പറ്റാറില്ല... മാത്രമല്ല ഉപ്പാന്റെ പേരിലുള്ള ഒരുപാട് കടം ഇനിയും ബാക്കിയുണ്ട്....സ്വന്തമായി ഒരു വീടില്ല... ആ എന്നെ വിവാഹം കഴിക്കാൻ കബീർക്ക വന്നത് പോലെ വേറെ ആരാ വരാ....ഇതൊക്കെ പറയുമ്പോൾ എന്റെ രണ്ട് കണ്ണുകളും നിറഞ്ഞൊഴികുന്നുണ്ട്....




" shanu.... ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല"... Thanu 


" shanu... ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്.... Thanu മോളെ നീയും കഴിച്ചോ ".... ഉമ്മ



ഉമ്മാന്റെ സൗണ്ട് കേട്ടതും നമ്മള് കണ്ണുകൾ തുടച്ചു



"വേണ്ട ഉമ്മാ... ഞാൻ വീട്ടിൽ നിന്ന് കഴിച്ചിട്ടാ വരുന്നേ ".... എന്ന് പറഞ്ഞ് Thanu അവളുടെ വീട്ടിലേക്ക് പോയി




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ pillu }




നമ്മളും അജൂക്കയും ടി. വി യുടെ റിമോർട്ടിന് വേണ്ടി അടി ചെയ്യുകയായിരുന്നു....



" pillu.... ദേ നോക്കിയേ ദാ വരുന്നു ഭൂലോക രംഭ"...... അജൂക്ക




നമ്മള് നോക്കിയപ്പോൾ nazri ആണ്....... അപ്പോഴാണ്.... പെട്ടെന്ന് ഒരു സെർവന്റിന്റെ കയ്യിൽ നിന്നും കാപ്പി നസ്രിയുടെ ഡ്രസ്സിലേക്ക് മറിഞ്ഞു..... അപ്പോൾ തന്നെ nazri അവരുടെ മുഖത്തടിച്ചു...


ഇത് കണ്ടപ്പോൾ എനിക്കും അജൂക്കാക്കും സഹിച്ചില്ല....




" നീ എന്താ ഈ ചെയ്തത് nazri ".... അജൂക്ക




" നിങ്ങള് കണ്ടില്ലേ... ഈ വേലക്കാരി എന്റെ ഡ്രസ്സിൽ മുഴുവൻ അഴുക്ക് ആക്കിയത്.... എത്ര രൂപയുടെ ഡ്രസ് ആണെന്ന് അറിയോ ".... Nazri




" ഈ ചെറിയ കാര്യത്തിന്റെ പേരിൽ നീ അവരെ അടിക്കുവാണോ വേണ്ടത്.... നിനക്ക് അവരെ അടിക്കേണ്ട അധികാരം ഇവിടെ ആരും തന്നിട്ടില്ല "

.... നമ്മള് നസ്രിയോട് പറഞ്ഞു




" ഓ നിങ്ങള് ആ കാര്യം മറന്നുവെന്ന് തോന്നുന്നു.... സാരമില്ല ഞാൻ ഓർമ്മിപ്പിക്കാം ഞാൻ ഈ വീട്ടിലെ മൂത്തമരുമകൾ ആവാൻ വേണ്ടി പോകുന്നവളാ...അതായത് ഈ കുടുംബം നോക്കുന്ന  അഫ്സൽ അഹ്മദിന്റെ ഭാര്യ ആവാൻ വേണ്ടി പോകുന്നവൾ... അപ്പോ നിങ്ങളെക്കാൾ അധികാരം ഉണ്ട് എനിക്ക് ഈ വീട്ടിൽ "... Nazri




" ആവാൻ വേണ്ടി പോകുന്നതല്ലേ ആയില്ലല്ലോ "... അജൂക്ക





" നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോളൂ... l don't Care... നിങ്ങളോട് സംസാരിച്ച് ഞാൻ എന്റെ ടൈം വേസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല... ഞാൻ അഫിക്കാന്റെ റൂമിലേക്ക്  അടുത്തേക്ക് പോവാ ".... എന്ന് പറഞ്ഞ് shaza മുകളിലേക്ക് പോയി




" മോളെ shaza നിന്റെ ഈ അഹങ്കാരം ഒക്കെ കുറച്ച് നാളത്തേക്ക് മാത്രമേ ഉള്ളു... നാളെ എന്താ സംഭവിക്കാ എന്ന് നീ നോക്കിക്കോ "...... എന്ന് നമ്മള് ചിന്തിക്കുമ്പോൾ ആണ് അജൂക്ക പറഞ്ഞത്



" pillu.. ഇപ്പോൾ ഒരു പൊട്ടിത്തെറി ഉണ്ടാവും....വാ നമുക്ക് മുകളിലേക്ക് പോയി നോക്കാം "




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{Nazri }



ഇന്ന് sunday ആയതോണ്ട് അഫീക്കാക്ക് ഓഫീസ് ഇല്ലായിരുന്നു...... ഞാൻ അഫീക്കാടെ റൂമിൽ പോയപ്പോൾ അഫീക്ക റൂമിൽ ഇരുന്ന് ഫയൽ ചെക്ക് ചെയ്യുകയായിരുന്നു.....



" അഫീക്കാ.... നിങ്ങൾക്ക് അറിയോ അജുവും pillu വും എന്നോട് ഇപ്പോൾ വല്ലാതെ മോശമായി  പെരുമാറി "....ഞാൻ അഫീക്കാനോട് പറഞ്ഞു 



" നീ എന്തങ്കിലും തെറ്റായി ചെയ്തിട്ട് ഉണ്ടാവും അല്ലാതെ അവര് നിന്നെ വെറുതെ ഇൻസൾട്ട്  ചെയ്യില്ല "....അഫീക്ക



" അതൊന്നുമില്ല... സത്യം പറയാലോ അവര് രണ്ടും പേരുടെയും സ്വഭാവം തീരെ ശരിയില്ല "..... എന്ന് നമ്മള് പറഞ്ഞതും അഫീക്കാ ഇരുന്നിടത്ത് നിന്നും എണീറ്റ് ചാടി എന്റെ നേർക്ക് വീണു



" നീ എന്താ പറഞ്ഞത്........ എന്റെ സഹോദരങ്ങൾ ആണ് മറ്റെന്തിനേക്കാളും എനിക്ക് വലുത്... അവര് എങ്ങനെ ആണെന്ന് മാറ്റാരെക്കാളും നന്നായിട്ട് എനിക്ക് അറിയാം.... ഇനി അവരെ കുറിച്ച് ഒരക്ഷരം നീ മിണ്ടരുത്.... ഇനി ഇത് ആവർത്തിച്ചാൽ ഈ അഫ്സൽ അഹ്മദ് ആരാണെന്ന് നീ അറിയും ".... അഫി ഇങ്ങനെ പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ  ചുവന്നിട്ടുണ്ടായിരുന്നു....



" ഞാൻ നിന്നോട് പറഞ്ഞിന് എന്റെ പെർമിഷൻ ഇല്ലാതെ ഈ റൂമിലേക്ക് കയറിവരരുത് എന്ന്... Get lost "..... അഫി



അഫീക്ക പറയുന്നത് കേട്ട് ഞാൻ തിരിഞ്ഞ് നടക്കുകയായിരുന്നു



" ഒരു മിനിറ്റ് അവിടെ നിന്നെ...നീ എന്തിനാ രാഹുലിനോട് ആ അനാഥാലയത്തിന്റെ പ്രോപ്പർട്ടിയെ കുറിച്ച് പറഞ്ഞേ..... Nazri....നിന്നോട് ഞാൻ പല തവണ പറഞ്ഞിരുന്നു എന്റെ ഓഫീസ് കാര്യങ്ങളിൽ ഇടപെടരുത് എന്ന്...ഇനി ഇത് ആവർത്തിക്കരുത് ".... അഫീക്ക ചൂടായി കൊണ്ട് പറഞ്ഞു




" ഇനി ഞാൻ ഇത് ആവർത്തിക്കില്ല "... എന്ന് പറഞ്ഞ് പുറത്തേക്ക് പോയപ്പോൾ അവിടെ നിന്നും അജുവും pillu വും എന്നെ വല്ലാതെ ആക്കി ചിരിക്കുന്നുണ്ട്




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



 { pillu }




നമ്മള് അഫീക്കയും nazri യും സംസാരിക്കുന്നത് ഒളിഞ്ഞ് കേൾക്കുകയായിരുന്നു.... അപ്പോ ഉണ്ട് കടന്നല് കുത്തിയത് പോലെ മുഖമൊക്കെ വീർത്ത് ഒരാള് പുറത്തേക്ക് ഇറങ്ങിവരുന്നു വേറെ ആര് നമ്മടെ  ഭൂലോക രംഭ nazri യാണ്.... അവളെ കണ്ടതും ഞാനും അജൂകയും അവളെ ആക്കി ചിരിക്കാൻ വേണ്ടി തുടങ്ങി




" ഇപ്പോ നിങ്ങള് ചിരിച്ചോ... നോക്കിക്കോ ഈ നസ്രിയ ആരാണെന്ന് നിങ്ങള് അറിയാൻ പോകുന്നതേ ഉള്ളു "....nazri അങ്ങനെ പറഞ്ഞ് അവിടെ നിന്നും പോയി



പിറ്റേന്ന് നമ്മളും അജൂക്കയും  കോളേജിലേക്ക് പോവാൻ വേണ്ടി ഇറങ്ങുകയായിരുന്നു അപ്പോൾ ആണ് shaaz വന്നത്....




"എന്തായി.... അഫീക്കാ ഇന്ന് കോളേജിലേക്ക് ഇറങ്ങാൻ വേണ്ടി സമ്മതിച്ചോ "... Shaaz



" ആ ഒരുവിധം നമ്മള് രണ്ട് പേരും സമ്മതിപ്പിച്ചു...11:30 ആവുമ്പോൾ അഫീക്ക കോളേജിൽ വരും ".... അജൂക്ക



" പിന്നെ shaaz... ഇന്റർവെല്ലിന് ആ പെൺകുട്ടിയെ എനിക്ക് നീ കാണിച്ച് തരണം ".... നമ്മള് shaaz നോട്‌ പറഞ്ഞു



" ആ sure ".... Shaaz




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu}



നമ്മളും തനുവും കോളേജിന്റെ സ്റ്റെയർ കയറുകയായിരുന്നു അപ്പോൾ ആണ് thanu നെ ഒരു പയ്യൻ തട്ടിയിട്ട് പോയത്.....



"ടാ ".... എന്നും പറഞ്ഞ് thanu ആ പയ്യനെ അവളുടെ ചെരിപ്പ് ഊരി എറിഞ്ഞു.... നമ്മടെ thanu ന് പണ്ടേ കറക്റ്റ് ഉഞ്ഞം ആയതോണ്ട് അത് അവന്റെ ദേഹത്ത് കൊണ്ടില്ല.... ഹിഹി....




" ടി.. Shanu നീ എന്ത് നോക്കിനിക്കയാ എന്നെ പിടിച്ച് എണീപ്പിക്ക് ...എന്റെ നടുവൊടിഞ്ഞു .. Thanu



നമ്മള് വേഗം അവളെ പിടിച്ച് എണീപ്പിച്ചു




" ദുഷ്ടൻ എന്നെ ഇടിച്ചിട്ട് തിരിഞ്ഞ് നോക്കാതെ പോയി... അവന് ഞാൻ വെച്ചിട്ടുണ്ട് "... Thanu





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അജു }




നമ്മള് pillu നെ ക്ലാസ്സിൽ ആക്കി സ്റ്റെയർ ഇറങ്ങിവരുമ്പോൾ ഉണ്ട് ഒരു മൊഞ്ചത്തി പെണ്ണ് സ്റ്റെയർ കയറി വരുന്നു... എന്താന്ന്  അറിയില്ല നമ്മക്കവളെ കണ്ടപ്പോൾ തന്നെ പെരുത്ത് ഇഷ്ട്ടായി .... അങ്ങനെ നമ്മള് കരുതികൂട്ടി അവളെ ഒന്ന് ഇടിച്ചു.... പക്ഷെ നമ്മടെ ഇടിയിൽ പെണ്ണ് ചക്കപെട്ടത് പോലെ നിലത്തേക്ക് വീണു.... അത് കൊണ്ട് നമ്മള് തിരിഞ്ഞുപോലും നോക്കാതെ അവിടെ നിന്നും എസ്‌കേപ്പ് ആയി... ഹിഹി 



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


{ shanu}




അങ്ങനെ നമ്മളും തനുവും ക്ലാസ്സിൽ എത്തിയപ്പോൾ pillu വും aira യും കത്തിയടിച്ച് ഇരിക്കുന്നുണ്ട്



" shanu ഇന്നാ പോലും ഫ്രഷേഴ്‌സ് day... Pillu വാ പറഞ്ഞത് ".... Aira



" ഓ അപ്പോ ഇന്ന് ടീച്ചഴ്സ് ഒന്നും ക്ലാസ്സിൽ വരില്ല അല്ലെ ".... എന്ന് പറഞ്ഞ് നമ്മള് തുള്ളിചാടി



" ഫസ്റ്റ് 2 പീരീഡ്‌ class ഉണ്ടാവും....അത് കഴിഞ്ഞാൽ ഇന്റർവെല്ലും.... അതും കഴിഞ്ഞാൽ ആണ് പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്യുന്നത് ".... Pillu


അവള് അങ്ങനെ പറഞ്ഞപ്പോൾ നമ്മടെ സന്തോഷം ഒക്കെ ഒലിച്ച് പോയി.... ഹ രണ്ട് പിരീഡ് അല്ലെ സഹിക്കാം...


ഇന്റർവെൽ ആയപ്പോൾ pillu ഞാൻ ഇപ്പോ വരാമെന്ന് പുറത്തേക്ക് പോയി.... Thanu വും aira യും ബാത്‌റൂമിലേക്ക് പോയി... ഇപ്പോ നമ്മള് ഒറ്റക്കായി... ഇതാണ് പറ്റിയ അവസരം എന്ന് വിചാരിച്ച് നമ്മള് ബാഗിൽ നിന്നും കൊള്ളിമിഠായി എടുത്ത് വായിലിട്ട്... ബെഞ്ചിൽ പേന കൊണ്ട് കുത്തിവരക്കാൻ തുടങ്ങി 




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ pillu }



ഇന്റർവെൽ ആയപ്പോൾ നമ്മള് പുറത്തേക്ക് പോയി പുറത്ത് ഷാസും അജൂക്കയും നമ്മളെ wait ചെയ്ത് നിൽക്കുന്നുണ്ട്.....പിന്നെ നമ്മള് ഫസ്റ്റ് year ക്ലാസ് മൊത്തം തിരഞ്ഞു...but ആ പെൺകുട്ടിയെ കണ്ടില്ല.....



" ഇനി അവള് വന്നിട്ടുണ്ടാവില്ലേ ".... നമ്മള് അജൂക്കാനോടും ഷാസിനോടും ചോദിച്ചു



" pillu... ഇനി നിന്റെ class മാത്രമേ ഉള്ളു ... നമുക്കവിടെ നോക്കാം ".... അജൂക്കാ



" എനിക്ക് തോന്നുന്നില്ല എന്റെ ക്ലാസ്സിൽ ആ പെൺകുട്ടി ഉണ്ടാവുമെന്ന് ".... നമ്മള് പറഞ്ഞു




" എന്നാലും ജസ്റ്റ്‌ ഒന്ന് നോക്കാന്നെ.... ചിലപ്പോൾ അവിടെ ഉണ്ടായാലോ ".... Shaaz



എനിക്ക് മനസ്സിലായട മരമാക്രി നിനക്ക് എന്റെ ക്ലാസ്സിലെ പെൺകുട്ടികളെ കൂടി വായിനോക്കാൻ  അല്ലെ... ദുഷ്ടൻ



" അത് വേണോ ".... നമ്മള് അജൂക്കാനോട് ചോദിച്ചു



" വേണം "... എന്ന് പറഞ്ഞ് shaaz 32 പല്ലും കാണിച്ച് ഇളിച്ചു...



" shaaz പറയുന്നതിലും കാര്യം ഉണ്ട് നമുക്ക് നിന്റെ ക്ലാസ്സിലും ഒന്ന് നോക്കാം ".... അജൂക്ക അങ്ങനെ പറഞ്ഞപ്പോൾ നമ്മള് ok എന്ന് പറഞ്ഞു.... പിന്നെ നമ്മള് നമ്മടെ ക്ലാസ്സിലേക്ക് നടന്നു... പെട്ടെന്നാണ് shaaz ക്ലാസ്സിന്റെ ഉള്ളിലേക്ക് നോക്കി പറഞ്ഞത്



" ദോ.... അതാ ഞാൻ പറഞ്ഞ പെൺകുട്ടി ".....



" ഏത്? ".... എന്ന് ചോദിച്ച് ഞാനും അജൂക്കകയും ക്ലാസ്സിലേക്ക് നോക്കി



" ദാ ആ 3rd ബെഞ്ചിൽ ഇരിക്കുന്ന റെഡ് കളർ ഡ്രസ്സ്‌ ഇട്ട പെൺകുട്ടി ".... Shaaz



Shaaz പറഞ്ഞത് കേട്ട് നമ്മളങ്ങോട്ട് നോക്കിയതും.... ആ പെൺകുട്ടിയെ കണ്ട് നമ്മള് ഞെട്ടി.....



" shanu....ഇവളെന്റെ ഫ്രണ്ട് ആണ് ".... നമ്മള് അജൂക്കാനോടും ഷാസിനോടും പറഞ്ഞു.....



" ഈ പെൺകുട്ടിയെ ആണോ നീ പറഞ്ഞത്... പെണ്ണ് മൊഞ്ചത്തി ആണ് ട്ടോ... എന്നാലും അവളെവിടെ "... അജൂക്ക




"ഏതവള്? ".....നമ്മള് അജൂക്കാനോട് പിരികം പൊക്കിക്കൊണ്ട് ചോദിച്ചു



" അത് പിന്നെ ഇന്ന് നമ്മള് ഒരുപെൺകുട്ടിയെ ഇടിച്ചു... നിങ്ങള് അഫീക്കാന്റെ പെൺകുട്ടിയെ തപ്പുമ്പോൾ നമ്മള് അവളെ നോക്കുകയായിരുന്നു ".... അജൂക്ക



" ഹമ്പടാ..... നമ്മള് അഫീക്കാന്റെ പെണ്ണിനെ തപ്പുമ്പോൾ ആണ് ഓന് ഓന്റെ പെണ്ണിനെ തപ്പുന്നെ ....ഈ ഇന്റർവൽ കഴിഞ്ഞാൽ  ഫ്രഷേഴ്സ് day പ്രോഗ്രാംസ് സ്റ്റാർട്ട്‌ ചെയ്യും  ..... അഫീക്കയും ഇപ്പോൾ എത്തും "..... Shaaz അങ്ങനെ പറഞ്ഞതും ബെൽ അടിച്ചു....




നമ്മള് വേഗം ക്ലാസ്സിലേക്ക് പോയി




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu}




ബെല്ലടിച്ചപ്പോ pillu  ക്ലാസ്സിലേക്ക് വന്നു....



"Pillu... നീ thanu നെയും aira യെയും കണ്ടിനോ... അവര് പോയിട്ട് ഒരുപാട് time ആയി "... നമ്മള് pillu നോട്‌ ചോദിച്ചു



" ഇല്ല ബാബി "... Pillu



"ബാബിയോ ആര്  ".... നമ്മളോളോട് ചോദിച്ചു



" അത് ഞാൻ... പിന്നെ... ഇപ്പോ nazri യോട് സംസാരിച്ചിട്ടാ വരുന്നേ... അപ്പോ അവളെ ഇപ്പോ ബാബിന്ന് വിളിച്ചോണ്ട് പെട്ടെന്ന് നിന്നെയും വിളിച്ചതാ"..... Pillu



പെട്ടെന്നാണ് രണ്ട് കൂതറകളും ക്ലാസ്സിലേക്ക് വരുന്നേ.... വേറെ ആര് നമ്മടെ thanu വും aira യും........



"  രണ്ടും വന്നോ?... എത്ര ടൈം ആയി രണ്ടും പോയിട്ട് "... നമ്മളവരോട് ചോദിച്ചു....



" പുറത്ത് എന്ത് മൊഞ്ചൻസ് boys ആണെന്നോ വായിനോക്കി ടൈം പോയത് അറിഞ്ഞില്ല ".... Al കോഴി thanu




" എല്ലാവരും താഴെക്ക് വാ .... താഴെ ഫ്രഷേഴ്‌സ് day പ്രോഗ്രാം തുടങ്ങാൻ പോവാ ".... പ്രിൻസി വന്ന് പറഞ്ഞു 




നമ്മളെല്ലാവരും താഴെക്ക് നടന്നു..... കോളേജിന് പുറത്തുള്ള ഗ്രൗണ്ടിൽ ആണ് സ്റ്റേജ്.. കുറെ നേരം ആയിട്ടും  പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്തില്ല...



" ഇതെന്താ പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്യാത്തെ "... നമ്മള് ചോദിച്ചു



" അത് പിന്നെ എന്റെ അഫീക്കാ വരണം... വിളിച്ചപ്പോൾ ഇപ്പോൾ എത്താം എന്നാ പറഞ്ഞേ "....എന്ന് pillu പറഞ്ഞതും കോളേജ് ഗേറ്റ് കടന്ന് ഒരു വലിയ കാർ അകത്തേക്ക് കയറി




ഈ കാർ നമ്മളെവിടെയോ കണ്ടിന്....എന്ന് നമ്മള് ചിന്തിച്ചിരിക്കുമ്പോൾ ആണ് കാറിന്റെ ഡോർ തുറന്ന് വരുന്ന ആളെ കണ്ട് നമ്മള് ശരിക്കും ഷോക്കായി.....



യാ റബ്ബി നമ്മടെ ചൂടൻ അല്ലെ അത്  ... ഇവനാണോ pillu ന്റെ ഇക്കാക്ക... എന്നത്തേയും പോലും ചൂടനെ കാണുമ്പോൾ ഇന്ന് നമ്മടെ ശരീരം മുഴുവനും അടിമുടി വിറയ്ക്കാൻ തുടങ്ങി....നമ്മള് മാത്രമേ ഓനെ കണ്ടപ്പോൾ ഇങ്ങനെ വിറക്കുന്നുള്ളൂ... ബാക്കി എല്ലാ girl സും ചെക്കന്റെ മോന്ജ് ആസ്വദിക്കയാ... മുൻപന്തിയിൽ നമ്മടെ thanu കുരിപ്പ്...... പെട്ടെന്നാണ് pillu നമ്മടെ കയ്യിൽ റെഡ് കളർ flowers തന്ന് പറഞ്ഞത്




" shanu... നീ ഈ flowers അഫീക്കാടെ കയ്യിൽ കൊടുത്ത് welcome ചെയ്യ്"....



" നീ എന്തായി പറയുന്നേ എന്നെ കൊണ്ടൊന്നും പറ്റില്ല വേണേൽ നീ കൊടുത്തോ... നിന്റെ കാക്കു അല്ലെ "..... നമ്മളോളോട് എടുത്തടി പറഞ്ഞു



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ pillu }



ഈ shanu എന്ത് പറഞ്ഞിട്ടും സമ്മതിക്കുന്നില്ലല്ലോ.... അഫീക്കാനെ അജൂക്കയും ഷാസും കൂടി അവിടെ എന്തക്കയോ പറഞ്ഞ് പിടിച്ച് നിർത്തിയിട്ടുണ്ട്.... അഫീക്കാ സ്റ്റേജിലേക്ക് കയറുമ്പോൾ shanu നെ കൊണ്ട് flowers കൊടുപ്പിക്കണം ...


" ഇവളെ എന്തിനാ നിർബന്ധിക്കുന്നെ... ഞാൻ കൊടുക്കാം flowers... മാത്രമല്ല ഞാൻ അല്ലെ അഫീക്കാനെ കെട്ടാൻ വേണ്ടി പോകുന്നെ "..... Nazri



ഈ കുരിപ്പിനെ എവിടുന്നാ ഇപ്പോ കെട്ടിയെടുത്തെ .....



" അതെ എന്നാ ഞാൻ എന്തിനാ കൊടുക്കുന്നെ....ഇവള് കൊടുത്തോട്ടെ "...shanu



" shanu  ഒരുമിനിറ്റ് നീ ഈ flowers പിടിച്ചേ...പിന്നെ nazri തല്ക്കാലം നിന്റെ സഹായം ആവിശ്യമില്ല... നിനക്ക് flowers കൊടുക്കണം എന്നുണ്ടെങ്കിൽ നീ വേറെ flower s വാങ്ങി നീ കൊടുത്തോ.... റെഡ് കളർ flower s അല്ലെ shanu ഇട്ടത് റെഡ് കളർ ഡ്രസ്സ്‌ ആണ് അതോണ്ട് അവള് കൊടുത്താൽ മതി ".. നമ്മള് പറഞ്ഞു....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu}



" പറ്റില്ല pillu നീ എന്ത് പറഞ്ഞാലും ഞാൻ കൊടുക്കില്ല.....എന്ന് പറഞ്ഞ് നമ്മള് ചൂടനെ നോക്കുമ്പോൾ ചൂടൻ ഇങ്ങോട്ട് വരുന്നുണ്ട്... വേഗം ഇവിടെ നിന്നും മാറിനിൽക്കുന്നതാ നല്ലത് 



നമ്മള് വേഗം നമ്മടെ കയ്യിലുള്ള flowers pillu ന് നേർക്ക് നീട്ടി പറഞ്ഞു


" ഇത് പിടിച്ചേ.... ഞാൻ പോയെന്ന് "... എന്ന് പറഞ്ഞ് നമ്മള് പോവാൻ പോയതും pillu  എന്നെ  മുന്നോട്ടേക്ക് തള്ളി....



നമ്മള് നേരെ പോയി വീണത് ആരുടെയോ നെഞ്ചിലേക്ക് ആണ്....


നമ്മള് തലയുയർത്തി നോക്കിയതും  നമ്മളെ തന്നെ ഉറ്റിനോക്കുന്ന ചൂടനെ ആണ് നമ്മള് കണ്ടത് .. പടച്ചോനെ ഇന്ന് നമ്മടെ കാര്യത്തിൽ ഒരു തീരുമാനം ആയി......



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }



പെട്ടെന്ന് ആരോ നമ്മടെ ദേഹത്തേക്ക് വീണു....അവള് മെല്ലെ എന്റെ ദേഹത്ത് നിന്നും എണീറ്റ് എന്നെ തലയുയർത്തി നോക്കി......ആ ശാന്തമായ ഇളംകാറ്റിൽ അവളുടെ മുടിയിഴകൾ എന്റെ മുഖത്തെ തലോടി......



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ pillu }



നമ്മള് shanu പോവാത്തതോണ്ട് അവളെ പിടിച്ച് തള്ളി ... അവള്  നേരെ പോയി കൃത്യസ്ഥലത്ത് തന്നെ ലാൻഡ് ചെയ്തു... ഹിഹി....

നമ്മടെ അഫീക്കയാണേൽ shanu നെ കണ്ണിമവെട്ടാതെ നോക്കയാ....

അഫീക്കാനെ ഇത്രക്ക് റൊമാന്റിക് ആയി നമ്മള് ആദ്യായിട്ടാ കാണുന്നെ.... സാധാരണ nazri അഫീക്കാന്റെ ദേഹത്ത് തൊടുമ്പോൾ ചൂടാവുന്ന അഫീക്കയാ....



" ഇതാണോ നിന്റെ കാക്കു... ഇയാളെ എനിക്ക് ആദ്യമേ അറിയാം... ഇയാളും shanu വും തമ്മിൽ  ചെറിയ വഴക്ക് ഉണ്ടായിരുന്നു അന്ന് "... Thanu



" അതെനിക്ക് അറിയാം... അതോണ്ടാ നമ്മളിങ്ങനെ ചെയ്തേ ".... നമ്മള് thanu നോട്‌ പറഞ്ഞു



" പക്ഷെ എന്തിന് "..... Thanu



" അതൊക്ക ഞാൻ നിന്നോട് പിന്നെ പറയാം "... നമ്മള് തനൂനോട്‌ പറഞ്ഞു



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



ഈ ചൂടൻ എന്താ നമ്മളെ ഇങ്ങനെ നോക്കിനിക്കുന്നെ.... അധികം നാറാതെ വേഗം ഇവിടെ നിന്ന് എസ്‌കേപ്പ് ആവുന്നതാ നല്ലത് എന്ന് വിചാരിച്ച് നമ്മള് പോവാൻ പോയതും നമ്മള് വീണ്ടും ചൂടന്റെ നെഞ്ചത്തേക്ക് വീണു.... ഇതെന്താ പറ്റിയതെന്ന് നമ്മള് നോക്കുമ്പോൾ നമ്മടെ മുടി ചൂടന്റെ ഷർട്ടിന്റെ ബട്ടൻസിന് കുടുങ്ങിയിട്ടാ ഉള്ളെ.... നമ്മള് പലവട്ടം ആ കുരുക്ക് മാറ്റാൻ ശ്രമിച്ചുവെങ്കിലും നമ്മക്ക് അതിന് സാധിച്ചില്ല.... നമ്മടെ ക്ഷമ നശിച്ചപ്പോൾ അത് പിടിച്ച് ഒറ്റ വലി... നമ്മടെ മുടിയും കിട്ടി അതിന്റെ ഒപ്പം ചൂടന്റെ ഷർട്ടിന്റെ ബട്ടനും.....



"നീ എന്തായി ചെയ്തത്......എനിക്കറിയാം നീ ഇത് മനപ്പൂർവം ചെയ്തതാണെന്ന്... കാരണം നിന്നെ പോലെയുള്ള പെൺകുട്ടികൾ ഇതും ചെയ്യും ഇതിന്റെ അപ്പുറവും ചെയ്യും.... ".... Nazri ഇടയ്ക്ക് വന്ന് ഇത് പറഞ്ഞപ്പോൾ നമ്മടെ കണ്ണ് നിറഞ്ഞ് പോയി... നമ്മളിത് മനപ്പൂർവം ചെയ്തതല്ലല്ലോ.... നമ്മൾക്ക് പിന്നെ അവിടെ നിൽക്കാനുള്ള  ശേഷി ഉണ്ടായില്ല അത് കൊണ്ട് നമ്മള് ക്ലാസ്സിലേക്ക് തന്നെ പോയി...




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ pillu }




Nazri പറയുന്നത് കേട്ട് shanu ന് ഒരുപാട് വിഷമം ആയീന്ന് തോന്നുന്നു അവള് കരഞ്ഞോണ്ട് ആണ് ക്ലാസ്സിലേക്ക് പോയത്... ഇതിനൊക്കെ കാരണം ഞാനാ.... അത് കൊണ്ട് ഞാൻ തന്നെ എന്താ സംഭവിച്ചതെന്ന് എല്ലാരോടും പറയുന്നതാ നല്ലതാ.....



" അഫീക്കാ actually ഇപ്പോ സംഭവിച്ചതിനൊക്കെ കാരണം ഞാനാ അല്ലാതെ shanu ഒരു തെറ്റും ചെയ്തിട്ടില്ല..... അവളോട് അഫീക്കാനെ flowers കൊടുത്ത് welcome ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവള് പറ്റില്ല എന്ന് പറഞ്ഞ്... അത് കൊണ്ട് ഞാൻ അവളെ മുന്നോട്ടേക്ക് തള്ളി...അങ്ങനെയാ   അഫീക്കാന്റെ ദേഹത്തേക്ക് അവള് വീണത് .... അല്ലാതെ അവളൊരു തെറ്റും ചെയ്തിട്ടില്ല.... പിന്നെ nazri നീ ഇപ്പോ അവളെ ആവിശ്യം ഇല്ലാതെയാ പറഞ്ഞത് "....



"  അത് നീ പറഞ്ഞത് ശരിയാ pillu ഇവള് ആവിശ്യം ഇല്ലാതെയാ shanu നെ വഴക്ക് പറഞ്ഞത് .... പിന്നെ nazri നീ എന്റെ shanu നോട്‌ ഇനി ഇങ്ങനെ പെരുമാറിയാൽ ഞാൻ നോക്കിനിന്നുവെന്ന് വരില്ല.... നീ ഇത്രയൊക്കെ പറഞ്ഞിട്ടും shanu ഒന്നും പറയാതിരുന്നത് അവളുടെ ഭാഗത്ത് അറിയാതെ ആണെങ്കിലും ഒരു ചെറിയ തെറ്റ് സംഭവിച്ചു എന്ന് അവക്ക് തോന്നിയത്  കൊണ്ടാണ്.... അല്ലായിരുന്നുവെങ്കിൽ shanu ആരാണെന്ന് നീ അറിഞ്ഞേനേ....... Thanu




പിന്നെ ഞാനും തനുവും aira യും  shanu നെ നോക്കി ക്ലാസ്സിലേക്ക് പോയി....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }




നമ്മള് ക്ലാസ്സിൽ ഇരുന്ന് കരയുമ്പോൾ തനുവും pillu വും ഐരയും ക്ലാസ്സിലേക്ക് വന്നു



" shanu... I'am സോറി... ഞാൻ കാരണം അല്ലെ നിനക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്...നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ...pillu




" എന്തിനാ  എനിക്ക് നിന്നോട് ദേഷ്യം .... ഇതൊക്ക എനിക്ക് ശീലം ആണ്.... ഓർമവെച്ച കാലം മുതൽ എനിക്ക് കരയാനെ സമയം ഉണ്ടായിട്ടുള്ളു.... അത് കൊണ്ട് എനിക്ക് ഒരു പ്രോബ്ലവും ഇല്ല ".... എന്ന് പറഞ്ഞ് ഞാൻ എന്റെ കണ്ണുകൾ തുടച്ചു....




" എന്നാ shanu നമുക്ക് താഴെക്ക് പോവാം താഴെ പ്രോഗ്രാം നടക്കയല്ലേ "... ഐര



" ഇല്ല... ഇനി ഞാൻ താഴെക്ക് വരുന്നില്ല.. നിങ്ങള് പൊയ്ക്കോ "..... നമ്മള് പറഞ്ഞു



" നീ താഴെക്ക് വരുന്നില്ലേൽ ഞങ്ങളും പോണില്ല "..... Thanu




" നിങ്ങള് പൊയ്ക്കോ...എനിക്കിപ്പോ താഴെക്ക് വരാൻ പറ്റില്ല... അതിനുള്ള മാനസികാവസ്ഥയിൽ അല്ല ഞാനിപ്പോൾ.... "..... നമ്മള് പറഞ്ഞു




" എന്നാ ok താഴെക്ക് പോവണ്ടെങ്കിൽ പോവണ്ട.... നമുക്ക് വേറെ ഒരു സ്ഥലത്ത് പോയാലോ ".... Pillu




" വേറെ എവിടെ? ".... നമ്മളവളോട് ചോദിച്ചു




"ഈ കോളേജിന്റെ പുറകിൽ ഒരു പുഴ ഉണ്ട്... അടിപൊളി place ആണ്...".... Pillu




" നിനക്ക് ഇതെങ്ങനെ അറിയാം... നീ ഇപ്പോ അല്ലെ കോളേജിലേക്ക് വന്നേ ".... Thanu



" അജൂക്ക പറഞ്ഞിന് നമുക്ക് അങ്ങോട്ട് പോയാലോ.... എന്നാ shanu ന്റെ മൂടും ശരിയാവും "...... Pillu




Pillu അങ്ങനെ പറഞ്ഞപ്പോൾ നമ്മള് മൂന്ന് പേരും ok എന്ന് പറഞ്ഞു




നമ്മള് പോവാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയതും നസ്രിയും അവളുടെ ഗ്യാങ്ങും....



" എവിടേക്ക് ആണ് എല്ലാരും പോണത് ".... Nazri




" അതെന്തിനാ നിന്നോട് പറയുന്നത്? ".... Pillu




" നിന്നോട് എനിക്ക് ഒന്നും പറയാനില്ല pillu... എനിക്ക് പറയാനുള്ള നിന്റെ ഈ low class ഫ്രണ്ടിനോട് ആണ്..... ".... എന്ന് പറഞ്ഞ് അവള് എന്റെ നേർക്ക് തിരിഞ്ഞു...




" ടി ഇനി മേലാൽ നീ ഇന്ന് ചെയ്തത് പോലെ ആവർത്തിക്കരുത്... ആവർത്തിച്ചാൽ ഈ nazri ആരാണെന്ന് നീ അറിയും "....



" shanu നമുക്ക് ഇതൊന്നും കേട്ട്നിൽക്കേണ്ട യാതൊരു ആവിശ്യവും ഇല്ല നമുക്ക് പോവാം "... Pillu




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }



Pillu ആ പെണ്ണിനെ അന്വേഷിച്ച് മുകളിലേക്ക് പോയതാ പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല.... നമ്മള് അവളെയും നോക്കി ക്ലാസ്സിലേക്ക് പോയി.... പക്ഷെ അവളെ അവിടെ കണ്ടില്ല....



ഇവളിതെവിടെ പോയി എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് പുറകിൽ നിന്നും എന്നെ ആരോ വിളിച്ചത് 



" അഫീക്ക ആരെയാ തിരയുന്നത് ".... Nazri



" നീ pillu വിനെ കണ്ടിനോ? ".... നമ്മള് അവളോട് ചോദിച്ചു



" ആ കണ്ടിരുന്..... ഞാൻ ചോദിച്ചപ്പോൾ അവളെങ്ങോട്ടാ പോകുന്നതെന്ന് പറഞ്ഞില്ല ".കോളേജിന്റെ പിറകിലേക്ക് ആണ് പോയതെന്ന് തോന്നുന്നു ..nazri



"Oh God!.... എന്നാ അവള് പുഴയിലേക്ക് ആയിരിക്കും പോയത്.... അവടെയുള്ള മരപ്പാലം ഇളകിയിരിക്കുകയാണ്... ഞാൻ ഉടനെ അങ്ങോട്ടേക്ക് പോണം "....എന്ന് കരുതി നമ്മള് വേഗം അവിടേക്ക് ഓടി....



" അഫീക്ക നിൽക്ക്... എവിടെക്കാ പോണേ ഞാനും വരുന്നു "... എന്ന് പറഞ്ഞ് nazri യും എന്റെ പിറകെ ഓടുന്നുണ്ട്



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }



Pillu പറഞ്ഞതിനേക്കാളും വളരെ മനോഹരം ആണ് ഈ സ്ഥലം.... നിറയെ മരങ്ങൾ ചെടികൾ അതിനെ പുറമെ   നീളത്താൽ ശബ്ദമുണ്ടാക്കി ഒഴുക്കുന്ന പുഴ....അതിന് മീതെ ഒരു മരപ്പാലം  ഹോ wonderful.... പിന്നെ നാവ് പുറത്തിട്ടും മറ്റു കോമാളി വേഷം കെട്ടിയും  സെൽഫി എടുക്കൽ ആയിരുന്നു.... നമ്മള് പിന്നെ ലോക സെൽഫി പിരാന്തച്ചി ആണ്......ബാക്കി കുരിപ്പുകളും ഒട്ടും മോശമല്ല....



" നിങ്ങളിവിടെ നിന്ന് സെൽഫി എടുത്തോ... നമ്മള് ആ മരപ്പാലത്തിന് മുകളിലൂടെ ഒന്ന് നടക്കട്ടെ ".... എന്ന് പറഞ്ഞ് നമ്മള് പാലത്തിലൂടെ നടക്കാൻ തുടങ്ങി....




" shanu വേണ്ട... ആ പാലം ഇളകി കിടക്കുകയാ നീ വീഴും ".... Pillu




" ആണോ...ഒന്ന് പോടീ നമ്മളത്ര പെട്ടെന്ന് ഒന്നും വീഴില്ല മോളെ ".... എന്ന് നമ്മള് പറഞ്ഞതും ഒരു മരപ്പലക പൊട്ടി നമ്മള് വീണതും ഒന്നിച്ചായിരുന്നു .......




"Shanu".........




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }




നമ്മളവിടെ എത്തിയപ്പോൾ pillu നേരെത്തെ നമ്മടെ ദേഹത്ത് വീണ പെണ്ണിനോട് പാലം പൊട്ടും പോവണ്ട എന്ന് പറയാ



" ആണോ...ഒന്ന് പോടീ നമ്മളത്ര പെട്ടെന്ന് ഒന്നും വീഴില്ല മോളെ ".... എന്ന് അവള്  വലിയ വീമ്പ് ഇളക്കി പറഞ്ഞതും ഒരു മരപ്പലക പൊട്ടി  അവള് വീണതും ഒന്നിച്ചായിരുന്നു .......അവക്ക് അങ്ങനെ തന്നെ കിട്ടണം.... അഹങ്കാരം കണ്ടില്ലേ അവളെ 




Shanu..... Pillu




" അഫീക്കാ ഇങ്ങള് സ്വിമ്മിംഗ് ചാമ്പ്യൻ അല്ല ഓളെ പോയി രക്ഷിക്ക് "..... Pillu



" നീ കണ്ടതല്ലേ അവളെ അഹങ്കാരം അവക്കിത്തിരി വായ്നാക്ക് കൂടുതലാ കുറച്ച് അനുഭവിക്കട്ടെ "... നമ്മള് pillu നോട്‌ പറഞ്ഞു



"അഫീക്ക പ്ലീസ്.... പ്ലീസ്...."... Pillu




" നീ പറഞ്ഞതോണ്ട് മാത്രം"...... എന്ന് പറഞ്ഞ് നമ്മള് പുഴയിലേക്ക് എടുത്ത് ചാടി.....




ഒരു ജാതി നമ്മള് പെണ്ണിനേയും രക്ഷിച്ച് എതിർദിശയിൽ ഉള്ള കരയ്ക്ക് എത്തിച്ചു....പെണ്ണിനാണെൽ ബോധവും ഇല്ല....ഒരുപാട് വെള്ളവും കുടിച്ചിട്ടുണ്ട് ...എല്ലാരും പാലത്തിന്റെ മുകളിലാ ഉള്ളെ.... ഇപ്പോ ഞാൻ എന്ത് ചെയ്യും....നമ്മള് വെള്ളം പുറത്തേക്ക് കളയാൻ വേണ്ടി അവളെ വയറിൽ അമർത്തി.... കൃത്യമായി അവളെ വായിൽ നിന്നും വെള്ളം നമ്മുടെ മുഖത്തേക്ക് തെറിച്ചു ..ചീ.....എന്നും പറഞ്ഞ് നമ്മള് മുഖം കൈ കൊണ്ട് തുടച്ചു 




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ pillu }



അഫീക്ക പുഴയിലേക്ക് ചാടി shanu നെയും കൊണ്ട്   കരയ്ക്കെത്തിക്കാൻ പോണതെ ഇവിടെ നിന്ന് കാണുന്നുള്ളൂ ..ബാക്കിയൊക്കെ വ്യക്തമായി കാണാൻ പറ്റണില്ല..... അത് മുതൽ ഇവിടെ ഒരുത്തി നിൽക്കാൻ വിടുന്നില്ല...വേറെ ആര് nazri... അഫീക്കാടെ പിന്നാലെ ഓടി വന്നതാ കുരിപ്പ് 



" വാ pillu നമുക്ക് പോയി നോക്കാം... പടച്ചോനെ shanu ന് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു".....thanu



" ok thanu ... നമുക്ക് പോയി നോക്കാം "... എന്ന് പറഞ്ഞ് നമ്മള് നടക്കുമ്പോൾ നമ്മടെ പിന്നിൽ ആ nazri മാരണവും വരുന്നുണ്ട്....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹





{ അഫി }




ഇവൾക്കിതെന്ത് ചെയ്തിട്ടും ബോധം വരുന്നില്ലല്ലോ... ഇനി ഇപ്പോ എന്ത് ചെയ്യും..... ഇനി ആകെ ഒരു വഴി കൃത്തിമ ശ്വാസം കൊടുക്കണം...വേണ്ട..... വേറെന്തങ്കിലും വഴി ഉണ്ടോന്ന് നോക്കാം.... അവളുടെ ശരീരം മുഴുവൻ തണുത്ത് വിറയ്ക്കുന്നുണ്ട്....നെറ്റിയിൽ തൊട്ട് നോക്കിയപ്പോൾ നല്ല ചൂടും ഉണ്ട്.... ഇനി ഞാൻ വൈകിപ്പിച്ചാൽ അവളെ ജീവന് തന്നെ അപകടം ആവും.... ഞാൻ കൃത്തിമ ശ്വാസം കൊടുക്കാൻ വേണ്ടി എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.... പെട്ടെന്ന് പെണ്ണ് കണ്ണ് തുറന്ന് നമ്മളെ പിടിച്ച് തള്ളിയിട്ടു





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }




നമ്മള് കണ്ണ് തുറന്നപ്പോൾ ചൂടന്റെ മുഖം നമ്മടെ മുഖത്തോട് അടുപ്പിച്ച് നിൽക്കുന്നതാണ് കണ്ടത്.... അത്   കണ്ടപ്പോൾ എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.... നമ്മള് അവനെ പിടിച്ച് തള്ളിയിട്ടിട്ട് എണീറ്റു...



" ടോ... സത്യം പറ താൻ എന്നെ  എന്ത്  ചെയ്യാൻ വേണ്ടി പോവായാ..താൻ എന്നെ എവിടെയാ തട്ടി കൊണ്ട് വന്നേ ".... നമ്മള് ചൂടായികൊണ്ട് ചോദിച്ചു



" തട്ടികൊണ്ട് വരാനോ.... എപ്പോ.... സൂക്ഷിച്ച് സംസാരിക്കണം "... ചൂടൻ



" ഇല്ലെങ്കിൽ താൻ എന്നെ എന്ത് ചെയ്യും....ഇപ്പോ  സമയത്ത് എനിക്ക് ബോധം വന്നില്ലെങ്കിലോ.... Oh god!... എനിക്ക് ചിന്തിക്കാൻകൂടി പറ്റണില്ല...."... നമ്മള്



"ബോധം വന്നില്ലേൽ ഞാൻ  നിന്നെ എന്ത് ചെയ്യുമെന്നാ നീ പറയുന്നേ... ഹേ.....അഥവാ അങ്ങനെ ആണെങ്കിൽ തന്നെ  നിന്നെക്കാൾ നല്ല പെൺകുട്ടിയെ എനിക്ക് കിട്ടിയേനെ"...



ചൂടൻ അങ്ങനെ പറഞ്ഞപ്പോൾ നമ്മക്ക് സഹിച്ചില്ല....നമ്മളും വിട്ട് കൊടുത്തില്ല 




" oh അപ്പോ ഞാൻ കാണാൻ ഭംഗി ഇല്ലെന്നാണോ നിങ്ങള് പറയുന്നേ....ടോ തന്നെ കാണാൻ ഹൃതിക് റോഷനെ പോലെ ഉണ്ടെന്നാണോ തന്റെ വിചാരം... തന്റെ മോന്ത ഇല്ലെ ഒറിജിനൽ ചിമ്പാൻസി എങ്ങനെയാണോ ദ അതെ പോലെയാണ്....പിന്നെ എന്നോട് ഇപ്പോ കാണിച്ചതിന് തന്റെ പേരിൽ ഞാൻ കേസ് എടുക്കും.....കേട്ടോ ടാ മനുഷ്യകുരങ്ങാ...



" എന്റെ ഭാഗത്താ തെറ്റ്... ഒരെല്ല് കൂടിയ ഈ സാധനത്തിനെ  ഒരിക്കലും എന്റെ ജീവൻ പണയം വെച്ച് ഞാൻ രക്ഷിക്കാൻ പാടില്ലായിരുന്നു "...



ചൂടൻ ഇത് പറഞ്ഞപ്പോൾ ആണ് നമ്മള് പുഴയിലേക്ക് വീണകാര്യമൊക്കെ നമ്മക്ക് ഓർമ്മവന്നത്.... ചൂടനെ പെട്ടെന്ന് നമ്മടെ അടുത്ത് കണ്ടപ്പോൾ നമ്മക്ക് ദേഷ്യം കാരണം പെട്ടെന്ന് ഒന്നും ഓർമവന്നില്ലായിരുന്നു....




അപ്പോഴാണ് അവിടേക്ക് pillu വും തനുവും ഐരയും ആ nazri യും അവളുടെ വാലുകളും വന്നത്




" shanu.... Are you ok.... നിനക്കൊന്നും പറ്റിയില്ലല്ലോ ".... ഐര



" ഹാ... എനിക്കൊന്നും പറ്റിയില്ലടാ ".... നമ്മള് പറഞ്ഞു...



" അഫീക്കാ ഈ ലോ class പെണ്ണിന് വേണ്ടി... എന്തിനാ സ്വന്തം ജീവൻ പണയം വെച്ച് പുഴയിലേക്ക് എടുത്ത് ചാടിയെ "... Nazri




" നസ്രി... Shut up... കുറച്ച് മര്യാദയോടെ സംസാരിക്കൂ ".... ചൂടൻ 



" അഫീക്ക ഒരുപാട് നന്ദിയുണ്ട്... അഫീക്കാ കാരണം ആണ് നമ്മടെ shanu ന് ഒന്നും പറ്റാത്തിരുന്നേ.... Thanu



" നന്ദിയൊന്നും വേണ്ട... തന്റെ ഈ ഫ്രണ്ടിനോട്  വായ്നാക്ക് കുറച്ച് കുറയ്ക്കാൻ പറഞ്ഞാൽ മതി "..... ചൂടൻ അങ്ങനെ പറഞ്ഞപ്പോൾ എല്ലാരുടെയും ശ്രദ്ധ നമ്മുടെ നേർക്ക് ആയി... നമ്മളെല്ലാർക്കും ഒരു അമിഞ്ഞ ഇളി അങ്ങ് പാസ്സാക്കി...



ചൂടൻ അവിടെ നിന്നും പോവാൻ ഒരുങ്ങിയപ്പോൾ നമ്മള് ചൂടാനോട് പറഞ്ഞു



" l am സോറി.... ഞാൻ പെട്ടെന്ന് നിങ്ങളെ അങ്ങനെ കണ്ടപ്പോൾ എന്റെ മൈൻഡിലേക്ക് ഒന്നും ഓർമ വന്നില്ല അത് കൊണ്ടാ അങ്ങനെ ബീഹെവ് ചെയ്തേ "....



" its ok ".... ചൂടൻ അങ്ങനെ പറഞ്ഞ് അവിടെ നിന്നും പോയി... പുറകെ nazri യും...



നമ്മള് പിന്നെ നടന്നതൊക്കെ pillu വിനോടും thanu വിനോടും പറഞ്ഞു....


" എന്നാലും shanu നീ അഫീക്കാനോട് അങ്ങനെ പെരുമാറിയത് തീരെ ശരിയായില്ല... എന്നിട്ടും അഫീക്ക നിന്നോട് പോസിറ്റീവ് ആയിട്ടല്ലേ പെരുമാറിയത് "... Thanu



" അങ്ങനെ അല്ല thanu.... എന്റെ ഇക്കാനെ എനിക്ക് നന്നായി അറിയാം... Shanu ഇത്രയൊക്കെ പറഞ്ഞിട്ടും അഫീക്കാ പോസിറ്റീവ് ആയി പെരുമാറി യെങ്കിൽ  അഫീക്കാ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടാവും..... shanu നീ സൂക്ഷിക്കുന്നത് നല്ലതാ ".... Pillu



ചൂടാനോടുള്ള പേടി ഇത്തിരി മാറിവന്നതാ അപ്പോഴത്തേക്കും ഈ pillu ഓരോന്ന് പറഞ്ഞ് നമ്മളെ പേടിപ്പിക്കയാ.... എനിക്ക് തോന്നുന്നില്ല ചൂടൻ pillu പറയുന്നത്ര ഭയങ്കരൻ ആണെന്ന്....അഥവാ ആയിരിക്കോ..എന്ന് നമ്മള് ചിന്തിച്ചിരിക്കുമ്പോൾ ആണ് pillu പറഞ്ഞത്


" പിന്നെ മാറ്റന്നാളെ എന്റെ birth day ആണ് അതോണ്ട് വീട്ടിൽ വലിയ പാർട്ടി തന്നെ നടക്കുന്നുണ്ട്..... നിങ്ങളും എന്തായാലും വരണം "....



" ഞാൻ വരുന്നില്ലടാ "... നമ്മള് പറഞ്ഞു




" എന്താ shanu ഇത്... നിനക്ക് വന്നാലെന്താ... വന്നില്ലേൽ ഞാൻ നിന്നോട് മിണ്ടില്ല "... Pillu



" pillu don't worry.... Shanu നെ കൊണ്ട് വരുന്ന കാര്യം ഞാൻ ഏറ്റു "... Thanu



ഇനി നമ്മള് വരൂല എന്ന് പറഞ്ഞാലും thanu നമ്മളെ  എങ്ങനെ എങ്കിലും കൊണ്ടും പോവും.... കാരണം ഈ thanu കുരിപ്പ് ഒരു കാര്യം ഏറ്റാൽ എന്ത് വഴിയും അത് സാധിക്കും.....

പിന്നെ നമ്മളും thanu വും വീട്ടിലേക്ക് പോയി... വീട്ടിലെത്തിയപ്പോൾ നമ്മക്ക് ഒരേ ചുമയും തുമ്മലും.... യാ റബ്ബി... മൂക്കിൽ നിന്ന് ആണേൽ waterfall പോലെ വെള്ളവും വരുന്നുണ്ട്....ആ പുഴയിൽ വീണതോണ്ട് ആയിരിക്കും......നമ്മക്കിത് കിട്ടണം ആ pillu പറഞ്ഞത് കേട്ടിനെങ്കിൽ ഇത്രക്കൊന്നും സംഭവിക്കില്ലായിരുന്നു............. വെള്ളം കൊണ്ടാൽ നമ്മക്ക് അപ്പോ തുടണ്ടും ജലദോഷം ... ഹിഹി ... എന്ന് വിചാരിച്ച് നമ്മള് കുളിക്കാറില്ല എന്ന് നിങ്ങള് വിചാരിക്കണ്ടട്ടോ...



" ഇതെന്ത് പറ്റി എന്റെ മോള് നനഞ്ഞ കോഴിയേ പോലെ വന്നത് ".... ഉമ്മ



നമ്മള് പിന്നെ ഒക്കെ ഉമ്മാനോട് പറഞ്ഞു....



" പടച്ചോനെ ഒരുപാട് നന്ദിയുണ്ട് വലിയ ആപത്തിൽ നിന്നാ എന്റെ മോളെ രക്ഷിച്ചത്....ആ മോന് ആ സമയത്ത് അവിടെ വന്നില്ലായിരുന്നെങ്കിൽ... "... എന്ന് പറഞ്ഞ് ഉമ്മ കരയാൻ തുടങ്ങി....



" എന്താ ഉമ്മാ ഇത്.... എനിക്കൊന്നും പറ്റിയില്ലല്ലോ.... ആ ചൂടൻ അവിടെ വന്നില്ലേലും എനിക്കൊന്നും സംഭവിക്കില്ല കാരണം ഉമ്മാന്റെ ഈ shana മോളുണ്ടല്ലോ ഡബിൽ സ്ട്രോങ്ങ്‌ ആ "... എന്ന് പറഞ്ഞ് നമ്മളുമ്മാന്റ് കവിളിൽ നുള്ളി



" ലൊട്ട... നീ പേടിത്തൊണ്ടത്തിയാ "....al കാന്താരി ലിയ



" നോക്ക് ഉമ്മാ.... ഇവളെന്നെ പറയുന്നത് കേട്ടോ.... ഞാൻ ഇവളെക്കാൾ 11 വയസ്സിന് മൂത്തത് അല്ലെ.... നമ്മളുമ്മാനോട് പറഞ്ഞു...



" ഞാൻ സത്യമല്ലേ പറഞ്ഞത് പേടിത്തൊണ്ടത്തി വായാടി ".... എന്ന് പറഞ്ഞ് ലിയ ഓടാൻ തുടങ്ങി



" നിനക്ക് ഞാൻ വെച്ചിട്ടുണ്ട് "... എന്ന് പറഞ്ഞ് നമ്മളും പിന്നിലോടി....



ഈ സാധനത്തിനെ നമ്മക്ക് ഓടിച്ചിട്ട് പിടിക്കാൻ പറ്റില്ല.... അത് ക്കൊണ്ട് വേറെ വഴി നോക്കണം....നമ്മള് പോയി ടി. വി ഓൺ ചെയ്ത് ഡോറ ബുജ്ജി വെച്ചു... ആ സൗണ്ട് കേട്ടപ്പോൾ ലിയ നമ്മടെ മുന്നിൽ വന്ന് ഹാജറായി..ഹിഹി... നമ്മളോടാ ഓളെ കളി.....



" ദീദി"....എന്ന് വിളിച്ച് മുൻനിരയിലെ കെട്ടപല്ല് മുഴുവൻ  കാണിച്ച് നമ്മളെ ചിരിച്ച് സോപ്പ് ഇടാൻ വേണ്ടി തുടങ്ങി



നമ്മളവളെ ചെവിയിൽ പിടിച്ച് പറഞ്ഞു....


" ഇപ്പോ നിനക്ക് ഞാൻ ദീദി അല്ലെങ്കിൽ പൊട്ടത്തി, വായാടി, പേടിത്തൊണ്ടി,... അല്ലെ".....



" shanu... അവളെ ചെവിയിൽ നിന്ന് വിട് അവള് കുഞ്ഞല്ലേ "... ഉമ്മ


" ആ ഉമ്മ എപ്പോഴും ഇങ്ങനെ ഇവളെ സൈഡ് നിൽക്കുന്നോണ്ട് ആണ് ഇവളെ വികൃതി കൂടിക്കൂടി വരുന്നത്.... ഏഴ് വയസ്സേ ആയുള്ളൂ എന്നിട്ടും 70 വയസ്സിന്റെ നാക്കാ ഈ സാധനത്തിന് ".....



നമ്മള് അങ്ങനെ പറഞ്ഞതും ലിയ അവളുടെ സ്ഥിരം അടവെടുത്തു....എന്താന്ന് വെച്ചാൽ അവളെ വജ്രായുധം.... കള്ളകരച്ചിൽ 



" എന്താ ലിയ നിന്നെ shanu എന്തങ്കിലും ചെയ്തോ ".... ഉമ്മ



" ആ umma ഇവളെന്നെ പിച്ചി "... നമ്മടെ അനിയത്തികുരിപ്പ്  കരഞ്ഞോണ്ട് പറഞ്ഞു



നമ്മളാണെൽ ഇത് എപ്പോ എന്നർത്ഥത്തിൽ ഓളെ കിളി പോയ അവസ്ഥയിൽ നോക്കിനിക്കയാണ്.....



നമ്മക്കാണേൽ ഉമ്മാന്റെ കയ്യിൽ നിന്നും നല്ല വഴക്കും കിട്ടി....



" നിനക്കെന്നെ അറിയില്ല മരമാക്രിത്താത്തു ... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ".... Liya കുരിപ്പ്



" നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കുട്ടിപിശാചെ "... നമ്മളോളോട് പറഞ്ഞു.....



അങ്ങനെ ആ സാധനത്തിനോട് അടിചെയ്ത്  ചെയ്ത് നമ്മളൊരു വകയായി.... മാത്രമല്ല നമ്മക്കാണേൽ നല്ല ചുമയും ജലദോഷവും ഇത് വന്ന് കഴിഞ്ഞാൽ വേറെ ഒന്ന് കൂടെ വരാനുണ്ട്.... അതാണ് അൽവൽ പനി



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ pillu }




ഡിയോ... ഡിയോ.... ഡിയോ... ഡിയോ..... നമ്മള് ചെവിട്ടിൽ headphone വെച്ച്.... തുള്ളുമ്പോൾ ആണ് ആരോ പിന്നിൽ നിന്നും വിളിച്ചത്..... തിരിഞ്ഞ് നോക്കിയപ്പോൾ അഫീക്ക... യാ റബ്ബി... നമ്മടെ കോപ്രായങ്ങൾ മുഴുവൻ കണ്ടിട്ടുണ്ടാവും.... നമ്മള് ഒന്നും അറിയാത്ത പോലെ അഫീക്കാനോട് ചോദിച്ചു


" എന്താ അഫീക്ക? ".......



" അത്... പിന്നെ.... നിന്റെ ഫ്രണ്ട് ഇല്ലേ.... ആ പുഴയിൽ വീണ കുട്ടി.... അവളെ പേരെന്താ "....



അഫീക്കാന്റെ ഈ ചോദ്യം കേട്ട് നമ്മടെ തലയിൽ ഉള്ള കിളികൾ ഒക്കെ പറന്ന് പോയി.... നമ്മളെന്താ ഈ കേൾക്കുന്നേ.... അഫീക്ക അവളെ പേര് ചോദിച്ചെന്നോ...ആ സംഭവത്തിന് ശേഷം ഈ പെണ്ണ് എന്ന് കേൾക്കുന്നത് തന്നെ അഫീക്കാക്ക് അലർജിയാ.... ആ അഫീകയാ ഇപ്പോ നമ്മടെ shanu ന്റെ പേര് ചോദിച്ചേ



" pillu.... നീ എന്താ ചിന്തിക്കുന്നെ ".... അഫീക്ക



" ഏയ്.. ഒന്നൂല്ല... അവളെ പേര് shana.... എല്ലാരും shanu ന്ന് വിളിക്കും ".... നമ്മള് പറഞ്ഞു



അഫീക്ക അവിടെ നിന്ന് പോയപ്പോൾ നമ്മക്ക് ചെറിയ പേടിയും ഉണ്ടായിരുന്നു.... ഇനി അഫീക്ക അവളെ എന്തങ്കിലും.... ഏയ് അങ്ങനെ ഒന്നും സംഭവിക്കില്ല....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ തനു }



പിറ്റേന്ന് നമ്മള് കോളേജിലേക്ക് പോവാൻ shanu നെ വിളിച്ചു 


" തനുമോളെ shanu ന് പനിയാണ് "... Shanu ന്റെ ഉമ്മ



അള്ളോ.... ഇന്ന് നമ്മള് ഒറ്റക്ക് പോണല്ലോ..... അപ്പോ ആണ് നമ്മടെ മൈൻഡിലേക്ക് ഒരു കാര്യം ഓർമ വന്നത്.... ഇന്നലെ pillu പറഞ്ഞില്ലേ... ഒക്കെ അറിഞ്ഞിട്ടാ shanu നെ തള്ളിയത് എന്ന്.... നമ്മള് അതെന്തിനാ എന്ന് ചോദിച്ചപ്പോൾ ഓള് പറഞ്ഞു പിന്നെ പറയാം എന്ന്..... ഇന്ന് നമ്മക്കത് അറിയണം....



അങ്ങനെ നമ്മള് ക്ലാസ്സിലേക്ക് കയറാൻ വേണ്ടി പോയപ്പോൾ ഇന്നലത്തെ പോലെ ഇന്നും നമ്മളെ ആരോ വന്ന് ഇടിച്ചു.... പക്ഷെ ഇന്ന് നമ്മള്  വീണില്ലാട്ടോ



" ഹലോ മിസ്റ്റർ... ഒന്നവിടെ നിന്നെ ".... നമ്മള്



" എന്താ? ".... എന്ന് ചോദിച്ച് ചെക്കൻ തിരിഞ്ഞ് നോക്കി....



ഇവനെ ഞാൻ എവിടെയോ കണ്ടിനല്ലോ..... അതെ ഇത് ലവൻ തന്നെ... ഇന്നലെ നമ്മളെ തള്ളിയിട്ട കുരിപ്പ്.... അനക്ക് ഞാൻ വെച്ചിട്ടുണ്ടടാ... മരമാക്രി 



" ടോ... സത്യം പറ.... നീയല്ലേ എന്നെ ഇന്നലെയും തള്ളിയിട്ടത് ".... നമ്മള് ചൂടായികൊണ്ട് ചോദിച്ചു



" അതെ... എന്താ? ".... മരമാക്രി  .



" ഓ തള്ളിയിട്ടതും പോരാ... എന്നിട്ടി എന്ത് അന്തസായിട്ടാ സമ്മതിക്കുന്നെ....താൻ എന്ത് ധൈര്യത്തിലാ എന്നെ തള്ളിയിട്ടത് ...തനിക്ക് ഞാൻ ആരാണെന്ന് അറിയോ  ".... നമ്മള്



" അറിയില്ല.....ആരാ? ".... മരമാക്രി 




" ആരാ....ആരാന്ന് വെച്ചാൽ.... ഞാൻ ആരെങ്കിലും ആയിക്കോട്ടെ...... പിന്നെ നീ ചെവിയിൽ നുള്ളിക്കോ എന്നോട് ഇങ്ങനെ ചെയ്തതിന്  ഞാൻ നിന്നോട് പകരം ചോദിച്ചിരിക്കും മരമാക്രി ".....എന്ന് ഒരു പഞ്ച് ഡയലോഗും അടിച്ച് നമ്മള് സ്ലോ മോഷനിൽ ക്ലാസ്സിലേക്ക് നടന്നു..



പയ്യൻ ആള് മരമാക്രി ആണേലും.... ഉഫ്.... ഓന്റെ മോന്ജ്........പറയാൻ പറ്റില്ല..... നമ്മളിത്രക്കും കാട്ട്കോഴി ആണെന്ന് ഇപ്പോഴാ നമ്മളറിഞ്ഞേ




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അജു }




സത്യം പറയാലോ.... ഇന്ന് നമ്മള് അറിയാതെ  ആണ് ടോ നമ്മടെ ഭാവി ഭാര്യനെ പോയി മുട്ടിയത്...നമ്മള് ഫോണിൽ നോക്കിയാണ് നടന്നത് അത് കൊണ്ട്  ഓള് വരുന്നത് നമ്മള് കണ്ടിട്ട് കൂടിയില്ല....പെണ്ണ് ആണേൽ നമ്മളെ കടിച്ച് തിന്നേണ്ടത്ര ചൂടിലാ.... ഇവളെ കല്യാണം കഴിച്ചാൽ എന്റെ കാര്യത്തിൽ  മിക്കവാറും ഒരു തീരുമാനം ആവും.... പിന്നെ എന്റെ ഭാവി ഫാര്യേ.... നീ എന്നോട് പകരം ചോദിക്കും എന്നൊക്കെ പറഞ്ഞിട്ട് അല്ലെ പോയത്..... നീ നമ്മക്ക് എന്ത് പണിഷ്മെന്റ് തന്നാലും ഈ അജു ഇരു കയ്യും നീട്ടി സ്വീകരിക്കും......




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ തനു }




നമ്മള് ആ മാക്രിയോട് വഴക്കിട്ട് ക്ലാസ്സിലേക്ക് പോയപ്പോൾ pillu വും aira യും അവിടെ ഇരുന്ന് ഒടുക്കത്തെ കത്തിയടി  ആണ്  ....



" shanu എവിടെ?"....ഐര



" ഓള് ഇന്ന് വന്നില്ല... പനിയാ... ഇന്നലെ പുഴയിൽ വീണതോണ്ട് ആയിരിക്കും ".... നമ്മള് പറഞ്ഞു



" പിന്നെ pillu... നീ ഇന്നലെ shanu നെ അഫീക്കാടെ മേത്തേക്ക് തള്ളിയിട്ടില്ലേ... അപ്പോ അഫീക്കാനെ നമ്മക്ക് നേരെത്തെ അറിയാം... Shanu വും അഫീക്കയും തമ്മിൽ വഴക്ക് ഉണ്ടായിന് എന്ന് നമ്മള് പറഞ്ഞപ്പോൾ നീ പറഞ്ഞില്ലേ... അത് അറിഞ്ഞു കൊണ്ടാ നീ അങ്ങനെ ചെയ്തതെന്ന്.... അപ്പോ ഞാൻ നിന്നോട് എന്തിനാ അങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ നീ പറഞ്ഞു പിന്നെ പറയാം എന്ന്.... ഇപ്പോ പറ എന്തിനാ എന്ന് ".....നമ്മള് ഒറ്റ ശ്വാസത്തിൽ പറഞ്ഞു



" ഞാൻ പറയാം... കാര്യം അറിഞ്ഞാൽ നിങ്ങളും  എന്നെ ഹെല്പ് ചെയ്യണം ".... Pillu



" നമ്മളെ കൊണ്ട് പറ്റുന്നതാണേൽ നമ്മൾ ഹെല്പ് ചെയ്യാം "... നമ്മളും ഐരയും പറഞ്ഞു



" എന്റെ  അഫീക്കാനെ കുറിച്ച് നിങ്ങളോട് ഞാൻ പറഞ്ഞില്ലെ.... മാത്രമല്ല തനു നീ അന്ന് നേരിൽ കണ്ടതല്ലേ അഫീക്കാന്റ് സ്വഭാവം...അഫീക്ക ഒരാളെ അടിച്ച് വീഴ്ത്തിയതിന് shanu ചെന്ന് ചോദിച്ചപ്പോൾ ഉള്ള  അഫീക്കാന്റെ പ്രതികരണം.... മറ്റുള്ളവരിൽ നിന്നും വേറിട്ട സ്വഭാവം ആണ് അഫീക്കാന്റെ.... അഫീക്ക എപ്പോ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ആർക്കും അറിയില്ല....പക്ഷെ ഇന്നലെ അഫീക്ക പോസിറ്റീവ് ആയിട്ടാ റിയാക്ട് ചെയ്തേ...അതെന്താ എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായില്ല...... എന്റെ അഫീക്ക ഇങ്ങനെ ആയിരുന്നില്ല.....സന്തോഷം  കുസൃതികളും തമാശയും ഒക്കെ ആയിരുന്ന ജീവിതം  ആയിരുന്നു അഫീക്കാന്റത് .... അഫീക്കാടെ മുഖത്ത് എപ്പോഴും ചിരി ഉണ്ടായിരുന്നു .........മാത്രമല്ല അഫീക്കാക്ക് ഞാനും അജൂക്കയും എന്ന് വെച്ചാൽ ജീവനായിരുന്നു... എന്നിട്ടും അഫീക്ക ഇങ്ങനെ ആവാൻ കാരണം ഞാൻ കൂടി ആണെന്ന് ഓർക്കുമ്പോൾ..............




Pillu വിന് വരികൾ മുഴുവൻ ആക്കാൻ കഴിഞ്ഞില്ല.... അപ്പോഴത്തേക്കും അവളുടെ കണ്ണിൽ നിന്നും  കണ്ണുനീർ ഒലിച്ചിറങ്ങിയിരുന്നു...... അഫീക്ക ഇങ്ങനെ ആവാൻ കാരണം എന്തായിരിക്കും....




" pillu നീ കരയല്ലേ...... എന്നിട്ട് അഫീക്കാടെ ജീവിതത്തിൽ എന്താ സംഭവിച്ചേ.... അഫീക്കാനെ ഇത്രക്ക് ഏറെ മാറ്റിയെടുത്താ കാര്യം എന്താണ്" ......


" I'am sorry തനു... ആ കാര്യം എനിക്ക് നിന്നോട് പറയാൻ പറ്റില്ല....അഫീക്കാടെ ജീവിതത്തിൽ സംഭവിച്ച ആ അധ്യായം ഇനി പുതുക്കി പണിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... ഞാൻ കൂടി അതിന് കാരണക്കാരിയാണ്...ഒരു പെങ്ങളും അവളുടെ ഇക്കനോട് പറയാൻ പാടില്ലാത്ത കാര്യം ആണ് ഞാൻ അഫീക്കാനോട് പറഞ്ഞത്....... സത്യം പറഞ്ഞാൽ ആ കാര്യം പറയാനുള്ള കെൽപ്പ് എനിക്കില്ല "..... എന്ന് പറഞ്ഞ് അവള് കരയാൻ തുടങ്ങി



" തനു... എന്താ ഇത്... നിനക്ക് പറയാൻ ബുദ്ധിമുട്ട് ആണേൽ നീ പറയണ്ട ".... നമ്മളോളോട് പറഞ്ഞു



"....... അതിന് ശേഷം ആണ് എന്റെ അഫീക്ക ഇങ്ങനെ ആണ്....അഫീക്കാന്റെ പണവും ഗ്ലാമറും ഒക്കെ  കണ്ടപ്പോൾ നസ്രി വീണു... അവളെ ഉപ്പ അഫീക്കാനെ ഒരുപാട് സഹായിച്ചിട്ടുണ്ട്..... അദ്ദേഹം ഒരുപാട് പറഞ്ഞതോണ്ട്  നസ്രിയും അഫീകയുമായിട്ടുള്ള കല്യാണത്തിന് അഫീക്ക സമ്മതിച്ചു...... പക്ഷെ നസ്രിയുടെ സ്വഭാവം നിങ്ങൾക്ക് അറിയാലോ.... അവളെ കൊണ്ട് ഒരിക്കലും അഫീക്കാനെ മാറ്റിയെടുക്കാൻ പറ്റില്ല.... അഫീകന്റെ സ്വഭാവം അറിഞ്ഞാൽ ആരും അഫീക്കനോട് അടുക്കുകയും... എനിക്ക് പോലും അഫീക്കയെ പേടിയാണ്.... അങ്ങനെ ഇരിക്കുമ്പോൾ ആണ്.... അന്ന് അഫീക്ക ഒരാളെ ഇടിച്ച് വീഴ്ത്തിയപ്പോൾ shanu വും അഫീക്കയും തമ്മിൽ നടന്ന വഴക്ക് shaaz കണ്ടിരുന്നു.... അവൻ വന്ന് പറഞ്ഞപ്പോൾ... എന്ധോ ആ പെണ്ണ് അഫീക്കാനെ മാറ്റിയെടുക്കും എന്ന് തോന്നി.... അത് shanu ആണെന്ന് ഞാൻ ഇന്നലെയാ അറിഞ്ഞേ.... അഫീക്കാനെയും shanu വിനെയും അടുപ്പിക്കാൻ വേണ്ടിയാണ് ഞാൻ ഇന്നലെ അങ്ങനെ ചെയ്തത്...........



" but pillu...നീ ഉദ്ദേശിക്കുന്നത് പോലെ സാധരണ പെൺകുട്ടി അല്ല shanu".... എന്ന് പറഞ്ഞ് നമ്മള് shanu നെ കുറിച്ചുള്ള എല്ലാ കാര്യവും pillu നോട്‌ പറഞ്ഞു



" നീ എന്താ പറയുന്നേ തനു... Shanu ന്റെ engagement കഴിഞ്ഞുവെന്നോ "...pillu



" അതെ pillu.... അവളെ engagement കഴിഞ്ഞതാ..... പക്ഷെ എനിക്ക് അവള് ആ കബീറിനെ കെട്ടുന്നതിൽ തീരെ ഇഷ്ടമില്ല.... അയാള് ആള് തീരെ ശരിയല്ല എന്നാ എനിക്ക് തോന്നുന്നത്... അയാളെ നോട്ടവും ഭാവവും ഒന്നും ശരിയല്ല.... അഫീക്ക തന്നെയാണ് shanu വിന് മാച്ച്... So pillu ഇനി നിന്റെ കൂടെ ഞാനും ഉണ്ട് ".... നമ്മള് pillu ന്റെ കയ്യിൽ പിടിച്ച് പറഞ്ഞു



" ഞാനും "... Aira




" പിന്നെ  നാളത്തെ birth day പാർട്ടിയിൽ.... Shanu നെ കൂട്ടി നിങ്ങള് രണ്ട് പേരും വരണം "... Pillu



" ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക്... ഞങ്ങള് എന്തായാലും വരും "... നമ്മളോളോട് പറഞ്ഞു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }




നമ്മള് ടിവിയിൽ നല്ല ക്രൈം ത്രില്ലർ മൂവി കാണുകയായിരുന്നു... അപ്പോഴാണ് നമ്മടെ അനിയത്തികുരിപ്പ് സ്കൂൾ വിട്ട് വന്നത്... നമ്മള് പനി ആയതോണ്ട് കോളേജിൽ പോയില്ല..... ആ സാധനം വന്നവാട് നമ്മടെ കയ്യിൽ നിന്നും ടി. വി യുടെ റിമോർട് തട്ടിപ്പറിച്ച് കൊച്ചു ടിവി വെച്ചു.... നമ്മളോടാ ഓളെ കളി... നമ്മള് ഓളെ കയ്യിൽ നിന്നും തട്ടിപറിച്ച് വീണ്ടും film വെച്ചു..



"വായാടി.... ഇത് എനിക്ക് കബീർ അങ്കിൾ കൊച്ചുടിവി കാണാൻ വേണ്ടി വാങ്ങിച്ച് തന്ന ടി. വി യാ "..... LIYA



" ആണോ.... അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.... ഞാനല്ലേ മൂത്തത്.... അത് കൊണ്ട് തലയിരിക്കുമ്പോൾ വാലാടണ്ട ".... നമ്മള്




" നീ പോടീ... കുരങ്ങച്ചി.... നിനക്ക് ഞാൻ റിമോർട്ട് തരില്ല "...... LIYA 






അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും  തട്ടിപറിച്ച് പറിച്ച് നമ്മടെ റിമോർട്ട് നിലത്ത് വീണ് പൊട്ടി..... അതിന് ഉമ്മാന്റെ കയ്യിൽ നിന്നും നമ്മൾക്ക്  രണ്ട് പേർക്കും നല്ല വഴക്കും കിട്ടി....അങ്ങനെ ഉമ്മാന്റെ വഴക്കും കിട്ടി അവിടെ നല്ല കുട്ടിയായി ഇരിക്കുമ്പോൾ ആണ് തനു വന്നത്....



അങ്ങനെ ഞാനും തനുവും സംസാരിച്ചിരിക്കുമ്പോൾ തനു നമ്മളോട് ചോദിച്ചു....



" ഇന്ന് നിന്റെ കബീർക്ക വിളിച്ചിനോ "....




" രാവിലെ വിളിച്ചിന്... ഞാൻ ഫോൺ എടുത്തില്ല "... നമ്മളോളോട് പറഞ്ഞു




" പിന്നെ shanu.... നാളെ pillu ന്റെ birth day ക്ക് അവളെ വീട്ടിലേക്ക് പോണം "... തനു



" ഞാൻ എങ്ങും വരുന്നില്ല "... നമ്മള്




" നീ വന്നേ പറ്റു"... തനു



" തനു നീ എന്ത് പറഞ്ഞാലും ഞാൻ വരൂല "... നമ്മള്



" ok നീ വരണ്ട... വന്നില്ലേൽ കബീർക്ക വിളിക്കുമ്പോൾ നീ ഫോൺ എടുക്കാറില്ല.... നീ കബീർക്കാനെ കെട്ടുന്നത്  നിന്റെ ഉമ്മ ജോലിക്ക് പോകാതിരിക്കാൻ വേണ്ടിയാ... എന്നൊക്കെ ഞാൻ നിന്റെ ഉമ്മാനോട് പറയും "... തനു



" എന്താ തനു ഇത്.... ഇതൊക്കെ എന്റെ ഉമ്മ അറിഞ്ഞാൽ പിന്നെ ഉമ്മാക്കത് സഹിക്കാൻ പറ്റില്ല.... എനിക്ക് കല്യാണത്തിന് പൂർണ സമ്മതം ആണോ എന്ന് ഉമ്മ ഒരായിരം വട്ടം ചോദിച്ചതാ...... പാവാ എന്റെ ഉമ്മ.... തനു പ്ലീസ് നീ എന്റെ ഉമ്മാനോട് ഒരിക്കലും ഈ കാര്യം പറയരുത് ".... നമ്മള് തനൂനോട്‌ പറഞ്ഞു



" ok... ഞാൻ പറയില്ല... But നീ നാളെ എന്റെ കൂടെ വരണം... വന്നില്ലേൽ ഞാൻ പറയും"......തനു



അങ്ങനെ മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഞാൻ തനുവിനോട് വരാം എന്ന് സമ്മതിച്ചു.....




പിറ്റേന്ന് വൈകുന്നേരം pillu വിന്റെ birth day പാർട്ടിക്ക് പോവാൻ വേണ്ടി നമ്മളൊരു സിംപിൾ ടോപ്പും എടുത്തിട്ട് പുറത്തിറങ്ങാൻ പോവുമ്പോൾ ആണ് തനു വന്നത്....



" എന്താ... Shanu ഇത്.... കാര്യം നീ മൊഞ്ചത്തി തന്നെയാണ് നീ ഈ പഴയ ടോപ് ഇട്ടാണോ വരുന്നത്.... നിന്റെ ആ ഗ്രേ കളർ ഗൗൺ ഇല്ലേ അത് ഇട്ടാൽ മതി... അതിട്ടാൻ നീ കൂടിതൽ സുന്ദരിയാവും ".... തനു




" നീ ഇത് എന്തിനുള്ള പുറപ്പാട് ആണ്.... എന്നെ നിർബന്ധിച്ച് കൊണ്ട് പോകുന്നതും പോരാ... ഇനി നീ പറയുന്ന ഡ്രെസ്സും ഞാൻ ഇടണോ"...നമ്മളോളോട് ചൂടായി കൊണ്ട് പറഞ്ഞു




"  എന്നാ ok.... ഞാൻ കബീർക്കാന്റെ കാര്യം നിന്റെ ഉമ്മാനോട് പറയും ".... തനു




ഈ കുരിപ്പ് എന്റെ ശവം കണ്ടേ അടങ്ങു...വേറെ നിവർത്തി ഇല്ലാത്തതോണ്ട് നമ്മള് ഓള് പറഞ്ഞ് ഗൗൺ എടുത്തിട്ടു.....


അങ്ങനെ ഞാനും തനുവും ഐര യും pillu ന് ഒരു ഗിഫ്റ്റും വാങ്ങി മനസ്സില്ലാ മനസ്സോടെ pillu ന്റെ birth day പാർട്ടിക്ക് പോയി........ Pillu location അയച്ച് തന്നതോണ്ട് എളുപ്പത്തിൽ നമ്മളവിടെ എത്തി....ഗേറ്റിന്റെ അവിടെ തന്നെ 2 സെക്യൂരിറ്റികളെ നിർത്തിയിട്ടുണ്ടായിരുന്നു.....നമ്മളുള്ളിലേക്ക് കടന്നപ്പോൾ ശരിക്കും അത്ഭുതപ്പെട്ട് പോയി.... ഇത്രക്കും വലിയ വീട് നമ്മള് കണ്ടിട്ടേ ഇല്ല........ 




" തനു... ഓട്ടോ ഉള്ളിലേക്ക് കയറ്റിയാൽ മതിയായിരുന്നു... നടന്ന് നടന്ന് നമ്മളൊരു വകയായി....



" അത് കറക്റ്റ് ആ ഷാനു ......തനു



അങ്ങനെ നമ്മള് വീടിന്റെ ഉള്ളിൽ എത്തി... ശരിക്കും ഒരു ഓഡിറ്റോറിയത്തിന്റെ വലുപ്പം ഉണ്ടാവും ആ വീടിന്റെ ഹാൾ... ലൈറ്റും ബലൂൺസും ഫ്ലവഴ്സും കൊണ്ട് മൊത്തം decorat ചെയ്തിരിക്കുന്നു....... അപ്പോഴാണ് pillu നമ്മടെ അടുത്തേക്ക് വന്നേ....



" pillu നീ birth day ഡ്രെസ്സിൽ ശരിക്കും ക്യൂട്ട് ആയിട്ടുണ്ട്ട്ടോ".... നമ്മള് ഓളെ  ഒന്ന് പൊക്കി



" പക്ഷെ ... എന്തായാലും നിന്റത്ര വരില്ല ഷാനു.... അത് പോട്ടെ ഷാനു നീ വരില്ല എന്ന് വലിയ വീരവാദം മുഴക്കിയിനല്ലോ... എന്നിട്ട് എന്ത് പറ്റി....



Pillu അങ്ങനെ പറഞ്ഞപ്പോൾ നമ്മള് തനുവിനെ നോക്കി  പല്ലിറുക്കി ....



" എന്താന്ന് വെച്ചാൽ pillu... ഈ തനു ഒരു കാര്യം ഏറ്റാൽ അത് ഏത്  മുഖേനയും നമ്മള് സാധിച്ചിരിക്കും ".... തനുകുരിപ്പ്



" പിന്നെ നിങ്ങൾക്ക് എന്റെ ഉമ്മാനെ പരിചയപ്പെടുത്തിതരാം.... വാ ".......



എന്ന് പറഞ്ഞ് pillu നമ്മളെ ഒരു സ്ത്രീയുടെ അടുത്ത് കൊണ്ട് പോയി...അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിച്ചത്... അവരുടെ മുഖത്ത് ദുഃഖത്തിന്റെ നിഴലിപ്പ് ഞാൻ കണ്ടിരുന്നു...



" പിന്നെ guyz.... ഇതാണ് എന്റെ ആയിഷുമ്മ........ പിന്നെ ഉമ്മാ.... ഇത് തനു, ഐര,... And ഇത് ഷാനു"....pillu



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }



നമ്മള് വെറുതെ ഒന്ന് സൈഡിലേക്ക് നോക്കിയതും നമ്മളെ നോക്കി ഇളിക്കുന്ന മരമാക്രിയേ ആണ് നമ്മള് കണ്ടത്...അതായത് രമണാ നമ്മളെ ഇടിച്ച് വീഴ്ത്തിയ മരമാക്രി..... ഇവനെന്താ ഇവിടെ എന്ന് ചിന്തിച്ച് ഇരിക്കുമ്പോൾ ആണ് pillu പറഞ്ഞത്....



" ഷാനുവിനും ഐരക്കും എന്റെ രണ്ടാമത്തെ കാക്കൂനെ ഞാൻ അന്ന് കാണിച്ച് തന്നിന്.... ഓർമയുണ്ടോ ഫസ്റ്റ് day എന്റെ കയ്യിൽ കയറി ഒരുത്തൻ  പിടിച്ചപ്പോ  അജൂക്ക വന്ന് അവനെ അടിച്ചത്....pillu




"ആ എനിക്ക് ഓർമയുണ്ട് "..... ഷാനു 




ആ time ഞാൻ  ക്ലാസ്സിൽ ആയിരുന്നു.... Fighting scene ഒക്കെ കഴിഞ്ഞാ ഞാൻ ക്ലാസ്സിൽ നിന്നും വന്നത്.... അത് കൊണ്ട് നിന്റെ ഇളയ കാക്കൂനെ കാണാൻ എനിക്ക് പറ്റിയില്ല ".... നമ്മള് pillu നോട്‌ പറഞ്ഞു



" അജൂക്ക ഇങ്ങ് വന്നേ ".... Pillu അങ്ങനെ പറഞ്ഞപ്പോൾ മരമാക്രി നമ്മടെ അടുത്തേക്ക് വന്നു.......



" ഇതാണ് എന്റെ ഇളയ കാക്കു"...മരമാക്രിന്റെ ചുമലിൽ പിടിച്ച് pillu പറഞ്ഞു.....



ഈ മാക്രിയാണോ ഇവളെ ഇളയ കാക്കൂ.....



" ബൈ ദ ബായ്..... ഞാൻ അജ്മൽ അഹ്മ്മദ്"... മാക്രി നമ്മളോട് പറഞ്ഞു



നമ്മള് മാക്രിയുടെ നേരെ ലോട് പുച്ഛം വിതറി pillu നോട്‌ ചോദിച്ചു



" pillu എന്താ അഫീക്കാനെ കാണാത്തത് "....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ Shanu}



ചൂടനെ ഇവിടെ എങ്ങും കാണുന്നില്ലല്ലോ.... രക്ഷപെട്ടു.... ഇവിടുന്ന് പുറത്ത് പോവുന്നത് വരെ ആ ചൂടനെ നമ്മടെ മുന്നിൽ എത്തിക്കല്ലേ പടച്ചോനെ.... എന്ന് നമ്മള് ചിന്തിച്ചിരിക്കുമ്പോൾ ആണ് തനുകുരിപ്പിന്റെ ഒടുക്കത്തെ ഒരു ചോദ്യം 



" pillu എന്താ അഫീക്കാനെ കാണാത്തത് "....



ഇവക്കെന്താ ആ ചൂടൻ വരാതിരുന്നാല്..... Hmm 😠😠😠......



" അഫീക്കയോ... അഫീക്കാന്റെ പ്ലാൻ ആണ് ഈ ഡെക്കറേഷൻ മുഴുവനും... നമ്മലിട്ട ഈ ഡ്രസ്സ്‌ പോലും അഫീക്ക വാങ്ങി തന്നതാ.... നിങ്ങള് വരുന്നതിന്റെ തൊട്ട് മുമ്പ് ആണ് അഫീക്ക ഓഫീസിൽ നിന്നും വന്നത് ഇപ്പോ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ മുകളിലേക്ക് പോയതാ.... Pillu



" ദോ വരുന്നു... അഫീക്ക "....



തനു അങ്ങനെ പറഞ്ഞതും നമ്മള് അവിടേക്ക് നോക്കി.... സ്റ്റെപ് ഇറങ്ങി വരുന്ന ചൂടനെ കണ്ടതും നമ്മടെ കിളി മുഴുവൻ പറന്ന് പോയി.... ഉഫ്... ഈ ഡ്രെസ്സിൽ നമ്മടെ ചൂടനെ എന്ത് മൊഞ്ചാ.... അങ്ങനെ മതിമറന്ന് നമ്മള് ചൂടനെ നോക്കിനിക്കുമ്പോൾ ആണ് ചൂടൻ പെട്ടെന്ന് നമ്മളെ നോക്കിയത്.... ചൂടൻ നമ്മളെ നോക്കുന്നത് നമ്മള് കണ്ടതും നമ്മള് വേഗം ചൂടന്റെ മുഖത്ത് നിന്നും കണ്ണെടുത്ത് ഒന്നും അറിയാത്ത പോലെ എവിടെയൊക്കയോ നോക്കി......പിന്നെ നമ്മള് ചൂടൻ നമ്മളെ നോക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ഓട്ടകണ്ണിട്ട് ചൂടനെ നോക്കിയപ്പോൾ.... ചൂടൻ ഇപ്പോഴും നമ്മളെ നോക്കുന്നുണ്ട്.... ഷാനു... നീ പെട്ട്.... ഈ ചൂടൻ ഇന്ന് നിന്റെ മുഖത്തിന്റെ ഷേപ്പ് അടിച്ച് മാറ്റും...ഈ തനുന്റെ കൂടി കൂടിയിട്ട് ഓളെ കോഴിത്തരം നമ്മക്കും പകർന്നെന്ന് തോന്നുന്നു..... പടച്ചോനെ നമ്മളെ കാത്തോളി....



"വാ ഷാനു നമ്മക്ക് പോയി കേക്ക് മുറിക്കാലോ ".... Pillu



തൽക്കാലത്തേക്ക് ഇവിടെ നിന്നും എസ്‌കേപ്പ് ആവുന്നതാ നല്ലത്...



അങ്ങനെ കേക്ക് ഒക്കെ കട്ട് ചെയ്ത് നമ്മളും തനുവും pillu വും ഐരയും   കത്തിയടിച്ച് ഇരിക്കുമ്പോൾ ആണ്  nazri  വന്നത്......



" pillu happy birth day...... ട്രാഫിക് അതാ ഞാൻ  കുറച്ച് ലേറ്റ് ആയെ "... Nazri


" അത് സരൂല nazri ....നമ്മക്ക് കുറച്ച് സംസാരിച്ചിരിക്കാം "... Pillu



" ഓ sorry pillu.... എനിക്ക് ഇത്തരം ലോ ക്ലാസ്സ്‌ ടീംസിനോട് സംസാരിക്കാൻ തീരെ താല്പര്യം ഇല്ല ".. എന്ന് പറഞ്ഞ് nazri പോയി 



" ഓളെ മറ്റവനാ ലോ ക്ലാസ്സ്‌... Hmm "...തനു നമ്മളോട് പറഞ്ഞു



" തനു... നീ ഒന്ന് മിണ്ടാതിരുന്നേ... ഇവിടെ ഒരു ഫങ്ഷൻ നടക്കയാ..... നമ്മളായിട്ട് ഒരു പ്രോബ്ലെവും ഉണ്ടാക്കരുത് "....നമ്മള് താനൂനോട് പറഞ്ഞു



" പിന്നെ നീ കേട്ടില്ലേ ഷാനു അവളെ അഹങ്കാരം "... തനു



" നസ്രിക്ക് വേണ്ടി... ഞാൻ നിങ്ങളോട് sorry ചോദിക്കയാ "... Pillu



" pillu.... എന്താ ഇത്... ഞങ്ങള് nazri പറഞ്ഞത് കാര്യമാക്കി എടുത്തിട്ടൊന്നുമില്ല "... നമ്മള് pillu നോട്‌ പറഞ്ഞു....




അങ്ങനെ നമ്മള് സംസാരിച്ചിരിക്കുമ്പോൾ ആണ്... നമ്മളെ ആരോ ശ്രദ്ധിക്കുന്നത് പോലെ തോന്നിയത്.... നമ്മള് പിറകിലേക്ക് നോക്കിയപ്പോ..... ചൂടൻ നമ്മളെ തന്നെ നോക്കി നിക്കയാണ്.....അത് കണ്ടപ്പോൾ നമ്മള് വേഗം മുഖം തിരിച്ചു.... എന്റുമ്മച്ചിയെ നിക്ക് പേടിയാവണ്....മിക്കവാറും എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.... നമ്മടെ നെറ്റിയിൽ നിന്നാണെൽ വിയർപ്പ് പൊട്ടി ഒഴികണുണ്ട്..... കുറച്ച് കഴിഞ്ഞപ്പോൾ നമ്മള് വീണ്ടും പിറകോട്ടേക്ക് തിരിഞ്ഞ് നോക്കി.... ചൂടൻ ഇപ്പോ ഒരു ചെറുചിരിയോടെ നമ്മളെ നോക്കിനിക്കയാ..... നമ്മളെന്താ ഈ കാണുന്നെ.... ചൂടൻ ചിരിക്കയാ..... .....ചൂടൻ എന്താ നമ്മളെ ഇങ്ങനെ നമ്മളെ നോക്കുന്നത് ...യാ റബ്ബി മനുഷ്യനെ കൊല്ലുന്ന നോട്ടം ആണ് ചൂടൻ ഇപ്പോ നമ്മളെ നോക്കുന്നത്.... ചൂടന്റെ നോട്ടം കണ്ടപ്പോൾ എനിക്ക് എന്തക്കയോ വല്ലാതെ തോന്നുന്നു ......ആ നോട്ടത്തിൽ നിന്ന് മനസ്സിലാവും  ഇത് ദേഷ്യം കൊണ്ടുള്ള നോട്ടം അല്ല.... ഇനി ചൂടന് നമ്മളോട് എന്തങ്കിലും..... ഏയ്‌ അങ്ങനെ ഒന്നും അല്ല ഷാനു  ..നീ വെറുതെ എഴുതാപ്പറം വായിക്കണ്ട.........അപ്പോഴാണ് ഉമ്മാന്റെ call വന്നത്....കറക്റ്റ് time ആണ് ഉമ്മ വിളിച്ചത്..... വേഗം ഇവിടെ നിന്നും എസ്‌കേപ്പ് ആവാം 



" ഉമ്മ വിളിക്കുന്നുണ്ട്... ഞാൻ പോയി ഒന്ന് സംസാരിച്ചിട്ട്  വരാം "... നമ്മള് ബാക്കി മൂന്നെണ്ണത്തിനോടും പറഞ്ഞു..



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



അങ്ങനെ ഷാനുനെ നോക്കിനിൽക്കുമ്പോൾ ആണ് nazri വന്നത്



" അഫിക്ക എന്താ ഇത് ... ഞാൻ കുറെ time ആയി നിങ്ങളെ ശ്രദ്ധിക്കുന്നു  ....നിങ്ങള് കുറെ time ആയല്ലോ അവളെ നോക്കിനിൽക്കുന്നേ".....nazri



" nazri...just shut up... നിന്നോട് ഞാൻ പലതവണ പറഞ്ഞിന് എന്റെ കാര്യത്തിൽ ശ്രദ്ധിക്കണ്ട എന്ന് "... എന്ന് പറഞ്ഞ് ഞാൻ ഷാനു ഇരുന്ന സ്ഥലത്തേക്ക് നോക്കിയപ്പോ അവളെ കാണുന്നില്ല




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }



നമ്മള്  ഇവിടെ അഫീക്കാനെയും ഷാനുനെയും നോക്കിനിക്കയാ... ഉഫ് അഫീക്കാന്റെ ആ കണ്ണെടുക്കാതെ ഉള്ള നോട്ടം... ആരും ആ നോട്ടത്തിന് മുന്നിൽ അറിയാതെ വീണ്പോവും....ശരിക്കും പറഞ്ഞാൽ മനുഷ്യനെ കൊല്ലുന്ന നോട്ടം.... ഷാനു ആണേൽ അഫീക്ക നോക്കുന്നത് കണ്ട് വെപ്രാളപ്പെട്ടിരിക്കയാ എന്ന് അവളുടെ മുഖം കാണുമ്പോൾ മനസ്സിലാവുന്നുണ്ട്.... അമ്മാതിരി നോട്ടം അല്ലെ നമ്മടെ അഫീക്ക നോക്കിയത്...


ഷാനു  പോയപ്പോൾ നമ്മള് pillu നോട്‌ പറഞ്ഞു



" pillu നീ കണ്ടിരുന്നോ അഫീക്കാന്റെ നോട്ടം "...


" ആ ഞാനും അത് ശ്രദ്ധിക്കയായിരുന്നു...അഫീക്കാന്റെ മുഖത്ത് എത്ര കാലത്തിന്  ശേഷമാ ഞാൻ ഒരു ചിരി കണ്ടതെന്നറിയോ....എന്ന് പറഞ്ഞതും pillu ന്റെ കണ്ണ് നിറയാൻ തുടങ്ങി



" എന്താ pillu.... Birth day ദിവസം നീ കരയാണോ ".... ഐര



" ഇത് ആനന്ദ കണ്ണീരാ ടാ " പിന്നെ ഞാൻ നിങ്ങളോട് ഒരു  കാര്യം പറയാൻ വിട്ട് പോയി.... ഇന്നലെ അഫീക്ക ഷാനുന്റെ പേര് ചോദിച്ചിരുന്നു



" എന്നിട്ട് നീ ഇത് ഇപ്പോ ആണോ പറയുന്നത്.... അപ്പോ ഒരു കാര്യം ഉറപ്പായി അഫീക്കാടെ മനസ്സിൽ എവിടെയോ ഷാനു ഉണ്ട്.... ഇനി ഷാനുന്റെ മനസ്സിൽ അഫീക്കാനെ നമ്മള് കൊണ്ട് വരണം




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu}




" ആ ഉമ്മ... ഉമ്മ എന്തിനാ ഇങ്ങനെ പേടിക്കുന്നെ... ഞാൻ ചെറിയ കുട്ടി ഒന്നും അല്ലല്ലോ.... ഞാൻ വന്നോളും ".....നമ്മളുമ്മാനോട് പറഞ്ഞു



" മോളെ സമയം ഒരുപാട് ആയില്ലേ.... എനിക്ക് എന്ധോ പേടിയാവുന്നു ".... ഉമ്മ



" ഉമ്മ എന്തിനാ ആവിശ്യമില്ലാതെ പേടിക്കുന്നെ എന്റെ കൂടെ തനു ഇല്ലേ.... ഞാൻ വേഗം വരാം "... എന്ന് പറഞ്ഞ് നമ്മള് call കട്ട് ചെയ്തു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }



അങ്ങനെ നമ്മള് മൂന്നെണ്ണവും സംസാരിച്ചിരിക്കുമ്പോൾ ആണ് pillu പറഞ്ഞത്



" just 5 minutes... ഞാൻ ഇപ്പോ വരാം "...



" നീ എവിടെക്കാ പൊന്നെ? "... നമ്മള്



" അത് പിന്നെ... Shaaz വിളിക്കുന്നുണ്ട് ഞാൻ ഇപ്പോ വരാം "... Pillu



" ആ നടക്കട്ടെ നടക്കട്ടെ നമ്മളായിട്ട് സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ലേ... ഐര



🎶സിംഗിൾ പസങ്കേ🎶....... എന്ന് നമ്മള് പാടുമ്പോൾ ആണ്... ഫുഡ്‌ കോർണർ നമ്മടെ കണ്ണിൽ പെട്ടത്...അത് കണ്ടപ്പോൾ തന്നെ നമ്മടെ രണ്ട് കണ്ണും പുറത്തേക്ക് എടുത്ത് ചാടി... അല്ലേലും ഈ സിംഗിൾ ആയിരിക്കുന്ന പെൺകുട്ടികളിൽ 90% ഫുഡിനെ പ്രണയിച്ചവരായിരിക്കും.... അപ്പോഴാണ് ഫുഡ്‌ കോർണറിന്റെ തൊട്ടടുത്ത് നമ്മള് ഐസ്ക്രീമും കണ്ടത്.... ഇത് കൂടി കണ്ടപ്പോൾ നമ്മടെ വയറ്റിനുള്ളിലെ കോഴികൾ മുഴുവനും എണീച്ചിരുന്നു കൂവാൻ തുടങ്ങി....




" ഐര... ഏതായാലും ഫ്രീയായിട്ട് കിട്ടുന്നതല്ലേ.... നമുക്ക് പോയി വയറ് നിറച്ച് പുഡടിച്ചാലോ ".... നമ്മള്



" ആടാ എനിക്കും വല്ലാതെ വിശക്ക്ണു "... ഐര



" ഐര... നീ ഇത് ഷാനുനോട്‌ പറയരുത്... ഓളെ കൂട്ടാതെ ഫുഡടിക്കാൻ പോയത് ഓളറിഞ്ഞാൽ അന്റെ കഥ ഓള് കഴിക്കും "... നമ്മള്


" അത് ഞാൻ പറയോ "... ഐര 


പിന്നെ  നമ്മള് രണ്ട് പേരും ഫുഡ്‌ കോർണറിന്റെ അടുത്ത് പോയി ഐസ്ക്രീം  തട്ടുകയായിരുന്നു.... പെട്ടെന്ന് നമ്മളെ ആരോ വന്ന് ഇടിച്ചു... നമ്മളാണേൽ ഐസ്ക്രീമിൽ പോയി മൂട് കുത്തി.... ഇപ്പോ നമ്മളെ കാണാൻ ശരിക്കും ഒരു ജോക്കറെ പോലെ ഉണ്ട്.... നമ്മള് വേഗം ഒരു ടിശ്യൂ എടുത്ത് മുഖം തുടച്ച്... ഏത് കുരിപ്പാ നമ്മളെ ഇടിച്ചെന്ന് നോക്കി.... മുപ്പത്തിരണ്ട് പല്ലും കാണിച്ച് നമ്മടെ മുന്നിൽ നിന്ന് ഇളിക്കുന്ന മരമാക്രിയേ ആണ് നമ്മള് കണ്ടത്... അപ്പോ ഈ കോന്തൻ ആണോ നമ്മളെ ഇടിച്ചത്



" ടോ... താനെന്തിനാ എന്നെ ഇടിച്ചത്... തനിക്ക് കിട്ടിയതൊന്നും പോരെ "...നമ്മള് ചൂടായികൊണ്ട് മാക്രിയോട് ചോദിച്ചു...



" പോരാ... നീ എനിക്ക് എന്ത് തന്നാലും നമ്മള് രണ്ട് കയ്യും നീട്ടി സ്വീകരിക്കും "... മാക്രി



" ശരിക്കും താൻ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണ് "...... നമ്മള്



" തനിക്ക് എന്താ തോന്നുന്നേ... അത് അങ്ങ് വിചാരിച്ചോ "... മാക്രി



"ഇടിയറ്റ്... തന്നെ പോലെ ഉള്ള ഭ്രാന്തൻമാരോട് സംസാരിക്കുന്ന എന്നെ വേണം പറയാൻ... പിന്നെ ഒരു കാര്യം ഇനി ഒരിക്കൽ കൂടി  എന്നെ വന്ന് ഇടിച്ചാൽ തന്റെ മുപ്പത്തിരണ്ട് പല്ലും ഞാൻ ഇടിച്ച് തെറുപ്പിക്കും ".....



ഹല്ല... പിന്നെ... ഇവനെ പോലത്തെ കോഴിയേ നമ്മള് നമ്മടെ ജീവിതത്തിൽ ആദ്യായിട്ടാ കാണാ ... ബ്ലഡി മരമാക്രി... Hmm 😠



" അതാ ഞാൻ ചോദിക്കാൻ വന്നേ... എന്നോട് പകരം വീട്ടുമെന്നൊക്ക താൻ വല്ല്യ വീരവാദം മുഴക്കിയിനല്ലോ"...മാക്രി



" അത് ഞാൻ സമയാകുമ്പോൾ എന്തായാലും വീട്ടും.... അതോർത്ത് മോൻ വിഷമിക്കണ്ട "... നമ്മള്



" ok... I am waiting "... എന്ന് പറഞ്ഞ് മാക്രി പോയി.....



ഇവനെ കൊണ്ട് ഇപ്പോ വല്ലാത്ത പുലിവാല് ആയല്ലോ....hmm... അനക്ക് ഞാൻ വെച്ചിട്ടുണ്ട് മരമാക്രി.... അല്ലേലും നമ്മള് എന്തിനാ ഈ ചീള് കേസിനെ ഒക്കെ ചിന്തിച്ച് ടൈം കളയുന്നെ... ഇപ്പോ നമ്മക്ക് ഫുഡിൽ concentrat ചെയ്യാം....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }



ഇവളെ ഇതെവിടെയും കാണുന്നില്ലല്ലോ... എത്ര ടൈം ആയി നോക്കുന്നെ... ആ nazri വന്ന് എന്റെ ശ്രദ്ധ തെറ്റിച്ചത് കൊണ്ടാ... അല്ലേൽ അവളെവിടെയാ പോയെന്ന് അറിയാമായിരുന്നു....നമ്മള് ഷാനൂനെ തിരക്കുമ്പോൾ ആണ്... പുറകിൽ നിന്നും നമ്മടെ ഷോൾഡറിൽ ആരോ കൈ വെച്ചത്..... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ഷാൻ ആണ്... Oh ഷാൻ ആരാണെന്ന് വെച്ചാൽ കോളേജ് പ്രിൻസിപ്പാൾ അലി അങ്കിളിന്റെ മൂത്തമകൻ... ഞങ്ങൾ രണ്ട് പേരും ഒന്നിച്ച് പഠിച്ചതാ... പിന്നെ ഇവന്റെ അനിയൻ Shaaz എന്റെ അജൂന്റെ കൂടെ പഠിക്കുന്നതാ....



" ഷാൻ നീ എപ്പോഴാ അമേരിക്കയിൽ നിന്ന് വന്നത് "...



" ഞാൻ ഇന്ന് രാവിലെയാ വന്നത്... പിന്നെ അഫി നിന്റെ മുഖത്ത് പതിവില്ലാതെ ഒരു സന്തോഷം... കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ നീ ഇങ്ങനെ ഒന്നും അല്ലല്ലോ ".... ഷാൻ 



" അത്... ഒന്നൂല്ലടാ... Pillu ന്റെ birth day അല്ലെ അതോണ്ടാ... പിന്നെ പ്ലീസ് നീ എന്നെ പഴയ കാര്യങ്ങൾ ഒന്നും ഓർമിപ്പിക്കരുത് "....



" ഓഹ്... സോറി ടാ.... പിന്നെ എനിക്ക് നമ്മടെ കോളേജിൽ ലച്ചർ ആയിട്ട് ജോലികിട്ടി... നാളെ തന്നെ ജോയിൻ ചെയ്യണം ... ഷാൻ



" oh... Congrtzz.... ജോലി കിട്ടിയ സ്ഥിതിക്ക് ഇനി എപ്പോഴാ മോനെ  കല്യാണം"...



"ഇത് വരെ അങ്ങനെ ആരെയും കണ്ടെത്തിയിട്ടില്ലായിരുന്നു... But ഇപ്പോ ഒരാളെ കണ്ടെത്തി ".... ഷാൻ



" ആരെ? ".....



" ദാ ആ ഫുഡ്‌  കോർണറിന്റെ അടുത്ത് നിക്കുന്ന പെൺകുട്ടിയെ കണ്ടോ...ആ കുട്ടിയെ എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി"...... ഷാൻ 



"അവള്   pillu ന്റെ ഫ്രണ്ട് ആണ് ".....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


{ shanu }



ഫോൺ കട്ട് ചെയ്ത് നമ്മള് തനുവൊക്കെ ഇരുന്ന സ്ഥലത്തേക്ക് പോയതും... അവറ്റകളെ ഒന്നിനെയും അവിടെ കാണുന്നില്ല.... ഇവരൊക്കെ ഇതെവിടെ പോയി .....എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ്... ഫുഡ്‌ കോർണറിന്റെ അടുത്ത് നിന്നും വെട്ടിവിഴുങ്ങുന്ന തനുവിനെയും ഐരയേയും നമ്മള് കണ്ടത്... ഹോ അപ്പോ നമ്മളെ കൂട്ടാതെ രണ്ടെണ്ണവും അടിച്ച് ഫുഡ്‌ കയറ്റുകയാണല്ലേ..... ഇങ്ങക്ക് നമ്മള് വെച്ചിട്ടുണ്ട്...എന്ന് പറഞ്ഞ് തനുന്റെ അടുത്തേക്ക് പോവാൻ വേണ്ടി പോകുമ്പോൾ ആണ് നമ്മടെ കണ്ണിൽ തൊട്ടടുത്ത്  ഇരിക്കുന്ന ആരോ ഇട്ടേച് പോയ ജ്യൂസ് കണ്ടത്.... ഏതായാലും ഇത് വേസ്റ്റ് ആക്കണ്ട എന്ന് വിചാരിച്ച് നമ്മള് ജ്യൂസും എടുത്ത് തനുന്റെ അടുത്തേക്ക് ഓടി...


പെട്ടെന്ന് നമ്മള് ആരെയോ ദേഹത്ത് മുട്ടി... കയ്യിലുള്ള ജ്യൂസ് ആണേൽ മൊത്തം മറിഞ്ഞു..... നമ്മള് ആരെയാണ് മുട്ടിയതെന്ന് അറിയാൻ വേണ്ടിതലയുയർത്തി നോക്കിയതും....ജ്യൂസിൽ കുളിച്ച് നിൽക്കുന്ന ചൂടനെയാണ് നമ്മള് കണ്ടത്.....


പെട്ടെന്ന് എന്റെ മുഖത്ത് ആരോ അടിച്ചു... ചൂടൻ ആവുമെന്നാ ഞാൻ വിചാരിച്ചത്... പക്ഷെ nazri ആയിരുന്നു...



" ഡി... നിനക്ക് അൽപ്പം പോലും നാണമില്ലേ.... എനിക്കറിയാം നീ ഇത് കരുതികൂട്ടി ചെയ്തതാണെന്ന്...നീ ആദ്യത്തെ തവണ ഒന്നുമല്ലല്ലോ ഇങ്ങനെ ചെയ്യുന്നേ.... നീ ഇതും ചെയ്യും ഇതിന്റെ അപ്പുറവും ചെയ്യും.... കാരണം നീ ആഗ്രഹിക്കുന്നത് അഫീക്കയെ എങ്ങനെ എങ്കിലും സ്വന്തമാക്കണം എന്നാണ്... അത് നിന്നെ പറഞ്ഞിട്ട്  കാര്യമില്ല....നിന്റയൊക്കെ വീട്ടിൽ നിന്ന്   പറഞ്ഞ് തന്നിട്ട് ഉണ്ടാവും.... എന്ത് ചെയ്തിട്ടാണേലും ഏതെങ്കിലും ഒരു പണച്ചാക്കിനെ പോയി പിടിക്കാൻ



എന്ന് nazri പറഞ്ഞത് എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റില്ല



" nazri... Shut up.... നീ എന്നെ എന്ത് വേണേലും പറഞ്ഞോ അത് ഞാൻ സഹിക്കും... പക്ഷെ നീ എന്റെ  വീട്ടുകാരെ  കുറിച്ച് ഒരക്ഷരം മിണ്ടരുത് അത് ഞാൻ സഹിച്ചെന്ന് വരില്ല.... പിന്നെ നിന്റെ വീട്ടുകാർ ആയിരിക്കും അങ്ങനെ പറഞ്ഞ് തന്നിട്ടുണ്ടാവാ അല്ലാതെ നിനക്ക് ഇത്രക്ക് തരംതാണ് സംസാരിക്കാൻ പറ്റില്ല.......




" എന്റെ വീട്ടുകാരെ പറയേണ്ട ധൈര്യം നിനക്കെവിടെ നിന്നും കിട്ടി "....എന്ന് പറഞ്ഞ് nazri എന്റെ നേർക്ക് കൈ ഉയർത്തി...പെട്ടന്ന് നമ്മള് അറിയാതെ മുഖം തിരിച്ചു .... അടിയൊന്നും വീഴാത്തത് കണ്ടപ്പോൾ  നമ്മള് തലയുയർത്തി നോക്കി....



ചൂടൻ nazri യേ തടഞ്ഞ് അവളുടെ കയ്യിൽ പിടിച്ചിട്ടാ ഉള്ളെ .... പെട്ടെന്ന് ചൂടന്റെ കൈ ശക്തിയായി nazri യുടെ കവിളത്ത് പതിഞ്ഞു...



" ഈ പീറ പെണ്ണിന് വേണ്ടി നിങ്ങൾ എന്നെ അടിച്ചുവല്ലേ "...nazri



" just shut up nazri.... നിന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്.... നീ അവളെ അടിച്ചത് തീരെ ശരിയായില്ല... മാത്രമല്ല  നീ അവളെ വീട്ടുകാരെ ഇതിൽ വലിച്ചയക്കേണ്ട യാതൊരു ആവിശ്യവും ഇല്ല....ചൂടൻ



" പ്ലീസ്....നിങ്ങള് രണ്ട് പേരും എനിക്ക് വേണ്ടി വഴക്ക് കൂടേണ്ട... ഞാൻ പോയെന്ന് "... എന്ന് പറഞ്ഞ് കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീര് തുടച്ച് ഞാൻ അവിടെ നിന്നും ഇറങ്ങി



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ തനു }



നമ്മള്  ഒരാൾക്കൂട്ടം കണ്ട് പോയി നോക്കുമ്പോ nazri ഷാനുനെ അടിക്കുന്നതാ കണ്ടത്... മാത്രമല്ല അവളെന്റെ  ഷാനുനെ മറ്റുള്ളവരെ മുന്നിൽ തരംതാഴ്ത്തികാണിക്കുകയും ചെയ്തു... അത് നമ്മക്കൊട്ടും സഹിച്ചില്ല... അവക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ വേണ്ടി പോയപ്പോൾ ആണ് അഫീക്ക ആ അഹങ്കാരി നസ്രിക്കിട്ട്  പൊട്ടിച്ചത്.... അതേതായാലും നന്നായി... കുറെ കാലമായി അവക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണം എന്ന് വിചാരിക്കുന്നു... ഇപ്പോ സമാധാനം ആയി...




" നിങ്ങള് രണ്ട് പേരും എനിക്ക് വേണ്ടി വഴക്ക് കൂടേണ്ട... ഞാൻ പോയെന്ന് ".... എന്ന് പറഞ്ഞ് ഷാനു കരഞ്ഞ് കൊണ്ട് പുറത്തേക്ക് പോയി


അവള് കരഞ്ഞ്  കൊണ്ട് പോയതും നമ്മക്ക് ഒരുപാട് വിഷമം ആയി....



" മോളെ nazri.... നീ pillu ന്റെ അഫീക്ക കെട്ടാൻ വേണ്ടി പോകുന്ന പെണ്ണായത് കൊണ്ട് മാത്രം ആണ്... നീ ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ നിന്നെ ഒന്നും ചെയ്യാത്തത്.... ഇനി ഷാനുന്റെ മേൽ മോശമായ നിന്റെ  ഒരു  നോട്ടം പോലും വീഴരുത് ".... എന്ന് nazri ക്ക് ഒരു വാണിങ്ങും കൊടുത്ത് ഞാനും ഐര യും ഷാനുന്റെ പിറകെ പുറത്തേക്കിറങ്ങി..



ഞാൻ പോയപ്പോൾ ഗേറ്റിന്റെ പുറത്തിരുന്നു കരയുന്ന ഷാനൂനെ ആണ് നമ്മള് കണ്ടത്.... നമ്മളെ കണ്ടതും... ഷാനു നമ്മളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു



" തനു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.... ഞാൻ അറിയാതെ ആണ്  ചൂടനെ പോയി ഇടിച്ചത്"....


   അതെനിക്ക് അറിയാം ഷാനു നീ ഇങ്ങനെ ഒന്നും ചെയ്യില്ലെന്ന്....പിന്നെ ആ nazri പറയുന്നത് നീ കാര്യം ആക്കണ്ട ഓളെ നിനക്ക് അറിയാലോ.... ഇപ്പോ ആണേൽ ഓള് ചെയ്ത തെറ്റിന് ഓൾക്ക് കിട്ടേണ്ടത്  കിട്ടുകയും ചെയ്തു


" എന്നാലും തനു... നീ കണ്ടിട്ടില്ലേ അവള് ആൾക്കാരുടെ മുന്നിൽ എന്നെ തരംതാഴ്ത്തുന്നത്.... ഒരു പെൺകുട്ടിയേ സാംബദ്ധിച്ചെടുത്തോളം ഏറ്റവും വലുത് ആത്മാഭിമാനം ആണ് ... പക്ഷെ ഇന്ന്  എല്ലാരുടെയും മുന്നിൽ എന്റെ ആത്മാഭിമാനത്തിന് ആണ് ക്ഷതമേറ്റിരിക്കുന്നത്..ഞാൻ മറ്റുള്ളവരുടെ മുന്നിൽ മോശമാകുന്നത് പോട്ടെ പക്ഷെ എന്റെ വീട്ടിലുള്ളവരെ പറഞ്ഞതിലാ എനിക്ക് ഏറ്റവും വിഷമം..........ഷാനു



"അതൊക്ക എനിക്കറിയാം ഷാനു... പിന്നെ  ഷാനു നീ എന്തിനാ കരയുന്നത് നിനക്ക് ഈ കരച്ചിൽ ഒട്ടും മാച്ച് അല്ല.. മാത്രമല്ല ഷാനു നീ എപ്പോഴും പറയാറില്ലേ... ഷാനു ഡബിൾ സ്ട്രോങ്ങ്‌ ആണെന്ന്.. ഹേ.... പിന്നെ ഒരു കാര്യം ഓർത്ത് ആവിശ്യമില്ലാതെ കരയരുതെന്നും നീ പറയാറില്ലേ.... എന്നിട്ട് നീ എന്തിനാ ആവിശ്യമില്ലാതെ കരയുന്നെ ....തനു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ ഷാനു }



" അത് കൊണ്ട് ഷാനു... നീ കണ്ണീര് അങ്ങ് തുടച്ചിട്ട് ചിരിച്ചേ അല്ലേൽ ഞാൻ നിന്നോട് മിണ്ടില്ല ".... തനു



തനു അങ്ങനെ പറഞ്ഞപ്പോൾ അവളെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച് നമ്മള്  ചിരിച്ചു....


" തനു നമുക്ക് വീട്ടിലേക്ക് പോവാം... ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കണ്ട"... നമ്മള് തനൂനോട് പറഞ്ഞു..



" ആടാ... നമുക്ക് വീട്ടിലേക്ക് പോവാം "... എന്ന് പറഞ്ഞ് തനു വരുന്ന ഓട്ടോക്ക് കൈ കാണിച്ച് നിർത്തി...


പിന്നെ ഒരു നിമിഷം പോലും ഞാൻ അവിടെ നിന്നില്ല... അവിടെ നിക്കുമ്പോൾ മനസ്സിന്  ഒരു ഭാരം ഉള്ളത് പോലെ....



അന്ന് രാത്രി ഉറങ്ങാൻ കിടന്നെങ്കിലും.... നിദ്രദേവി എന്നെ അനുഗ്രഹിച്ചില്ല... കുറെ സമയത്ത് കിടപ്പ് കൊണ്ടാവാം പിന്നെ എപ്പോയോ ഉറക്കത്തിലേക്ക് വഴുതി വീണു...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ nazri }




ഇല്ലാ... ഞാൻ അവളെ വെറുതെ വിടില്ലാ.... അവൾക്ക് വേണ്ടിയാണ് അഫീക്ക ഇന്നെന്നെ അടിച്ചത്..... അഫിക്ക് അവളോട് ഇനി എന്തങ്കിലും... ഏയ് അങ്ങനെ ഒന്നും ഇല്ല... ഒരു പെണ്ണിനെ കണ്ട് അത്ര പെട്ടെന്ന് വീഴുന്ന ടൈപ്പ് അല്ല അഫീക്കാ.. ഇനി അഥവാ അങ്ങനെ ഉണ്ടെങ്കിൽ തന്നെ അവളെ ഞാൻ അഫിയിൽ നിന്നും അകറ്റും... എന്നുന്നേക്കും ആയി......എന്ന്  ബാൽക്കണിയിൽ ഇരുന്ന് ചിന്തിക്കുമ്പോൾ.. പെട്ടെന്ന് പുറകിൽ നിന്ന് ആരോ വിളിച്ചു



" nazri "........


തിരിഞ്ഞ് നോക്കിയപ്പോ ഉപ്പയാണ് 


" എന്താ nazri നീ വല്ലാതെ ഇരിക്കുന്നെ ".... ഉപ്പ


" അത് പിന്നെ ഉപ്പ ഇന്ന്  ഒരു പെണ്ണിന് വേണ്ടി അഫീക്ക എന്നെ അടിച്ചു.. എനിക്ക് തോന്നുന്നു അഫീക്കാക്ക് ആ പെണ്ണിനോട് വല്ലതും ഉണ്ടെന്നാ.....


" നിർത്ത് nazri... ഇനി നീ ഒരക്ഷരം മിണ്ടരുത്... ഒരു വിധം ആണ് അവനെ ഞാനീ കല്യാണത്തിന് സമ്മതിപ്പിച്ചത്... എങ്ങനെയെങ്കിലും അവനെ നിന്റെ വശത്താക്കണം എന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ  "...ഉപ്പ



" ഉപ്പ എന്താ പറയുന്നേ... ഞാൻ പല തവണ അഫീക്കാനോട് അടുക്കാൻ ശ്രമിച്ചതാ... പക്ഷെ അഫീക്ക ഒരു പേപ്പട്ടിയേ പോലെ എന്നെ ഓട്ടിക്കുകയാ... പിന്നെ ഞാൻ എന്ത് ചെയ്യണം "...



" അതൊന്നും എനിക്കറിയണ്ട... എങ്ങനെ എങ്കിലും ഈ കല്യാണം നടക്കണം ... നിനക്കറിയാലോ അവന്റെ അടുത്ത് കോടികളുടെ ആസ്തിയാണ്..... ഈ കല്യാണം നടക്കാതെ വന്നാൽ പിന്നെ nazri നിനക്ക് എന്നെ അറിയാലോ "... ഉപ്പ



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu}



രാവിലെ എണീറ്റപ്പോ എന്റെ മൈൻഡിൽ ഇന്നലെ സംഭവിച്ച കാര്യം ആണ് ഓർമ വന്നത്.... അതോർത്തപ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഭാരം തോന്നി... ഇല്ല ഇനി ഞാൻ ഈ കാര്യം ഓർത്ത് വിഷമിക്കില്ല ഇന്നലെ കഴിഞ്ഞത് കഴിഞ്ഞു.... എന്റുപ്പ പറയാറുണ്ട് എന്റെ ഷാനുമോള് ഒരിക്കലും ഇന്നലകളെ ഓർത്ത് വിഷമിക്കരുത് എന്ന്... അതോണ്ട് ഞാൻ ഇനി ആ കാര്യം ഓർത്ത് വിഷമിക്കരുത്... ഇന്ന് സന്തോഷത്തോടെ തന്നെ കോളേജിലേക്ക് പോണം "..... എന്ന് പറഞ്ഞ് നമ്മള് കണ്ണാടിയിൽ നോക്കി കണ്ണുകൾ തുടച്ച് മുഖത്ത് ഒരു ചിരി ഷിഫ്റ്റ്‌ ചെയ്തു..



കോളേജിൽ എത്തിയപ്പോ pillu വും ഐരയും ഉണ്ട് അവിടെ... നമ്മളും തനുവും എപ്പോഴും ലേറ്റ് അല്ലെ...നമ്മള് അവിടെ എത്തിയതും pillu നമ്മളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു


" ഷാനു.. ഉമ്മ എല്ലാം എന്നോട് പറഞ്ഞിരുന്നു.... ഇന്നലെ സംഭവിച്ചതിനെല്ലാം sorry...ഞാൻ അവിടെ ഉണ്ടായിരുന്നില്ലായിരുന്നു... നിങ്ങള് പോയപ്പോ ആണ് ഞാൻ വന്നത്"...



" pillu എന്തായിത്...കഴിഞ്ഞതിനൊക്കെ കഴിഞ്ഞു ഇനി അതോർത്ത് എന്തിനാ നീ വിഷമിക്കുന്നെ ".... നമ്മള് pillu നെ പറഞ്ഞ് സമാധാനപ്പെടുത്തി....



" അത് തന്നെ ഷാനു... കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി കണ്ണീര് സീൻ ഉണ്ടാക്കി കരയാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല... സോ നമ്മക്ക് കത്തിയടിച്ച് ഇരിക്കാന്നെ "... തനു 


തനു പറഞ്ഞതോണ്ട് കണ്ണീര് സീനിനൊക്കെ തല്ക്കാലം വിട പറഞ്ഞ് നമ്മള്  നമ്മടെ കത്തിയടിയങ്ങ്  സ്റ്റാർട്ട്‌ ചെയ്തു ......ഹല്ല പിന്നെ


അങ്ങനെ കത്തിയടിച്ച് ഇരിക്കുമ്പോൾ നമ്മടെ ക്ലാസ്സിലേക്ക് ഒരു മൊഞ്ചൻ കയറിവന്നത്


" ഡീ.. ഷാനു അങ്ങോട്ട് നോക്കടി എന്താ ലുക്ക്... നമ്മളിവനെ തന്നെ അങ്ങ് കെട്ടിയേന്ന് "... തനു



" ഡീ കോപ്പേ... നീ  കഴിഞ്ഞ ആഴ്ച ചൂടനെ കണ്ടപ്പോ ഇത് തന്നെയല്ലേ പറഞ്ഞത്... എന്നിട്ട് നീ ചൂടനെ വിട്ടോ "... നമ്മള്



" നീ മിണ്ടാതിരുന്നോ... നമ്മളെ ചൂടനെ ഓള് കേറിപ്പിടിച്ചിട്ട്... ഇപ്പോ പറയുന്നത് കേട്ടോ "... തനു



" നീ എന്തായി പറയുന്നേ... എന്ന് ചോദിച്ച് നമ്മളോളെ നോക്കി പിരികം പൊക്കി


" അത് ഷാനു... പിന്നെ...... ഞാൻ ഉദ്ദേശിച്ചത് nazri യേ കുറിച്ചാ ആ പരട്ട വന്ന് ചൂടനെ പിടിച്ചില്ലേ അതോണ്ട് ഞാൻ ട്രാക്ക് മാറ്റി  ".. തനു 



ഇവളെ ഈ പറച്ചലിൽ എന്തക്കയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്....അത് ഓളെ കള്ളമോന്ത കണ്ടാൽ മനസ്സിലാവും 



" ഞാൻ നിങ്ങളുടെ പുതിയ ഇംഗ്ലീഷ് സർ Shaan fizan ... താൽക്കാലത്തേക്ക് ഞാൻ തന്നെയായിരിക്കും നിങ്ങളുടെ ക്ലാസ്സ്‌ സർ"......മൊഞ്ചൻ സർ 


" ടാ ഇത് എന്റെ ഇക്കാന്റെ ഫ്രണ്ട് ഷാൻ കാക്കൂ ആണ്... പിന്നെ shaaz ന്റെ ഇക്കാക്കയും


" pillu അതായത് നിന്റെ brother in law alle"... ഐര


" pillu... ഇനി മുതൽ നമ്മള് sisters ആണ്... ഒന്നൂലേലും നമ്മള് ഒരു വീട്ടിലേക്ക് അല്ലെ കയറി ചെല്ലേണ്ടത് "  എന്ന് പറഞ്ഞ് തനു pillu നെ കെട്ടിപ്പിടിച്ചു


" ഈ തനുക്കുരിപ്പ് ഓവർ ആക്റ്റ് ചെയ്ത് തകർക്കുകയാണല്ലോ



" ബാക്ക് ബെഞ്ച്.... സൈലന്റ് ആയി ഇരിക്ക് ".... Shaan സർ 


ഇതാരോടപ്പാ എന്ന് വിചാരിച്ച് നമ്മള് നാലെണ്ണവും പിറകിലോട്ടേക്ക് നോക്കി.... അപ്പോഴാണ് നമ്മക്ക് ഒരു കാര്യം മനസ്സിലായത്... എന്താന്ന് വെച്ചാൽ നമ്മളാണ് ബാക്ക് ബെഞ്ച് എന്നത്... പിന്നെ നമ്മള് നല്ല കുട്ടിയായി ഇരുന്നു.... കുറച്ച് കഴിഞ്ഞ് നമ്മള് നോക്കുമ്പോൾ pillu വും ഐരയും ലോക കത്തിയടി ആണ്.... തനുവാണേൽ ക്ലാസ്സ്‌ എടുക്കുന്നത് ശ്രദ്ധിക്കുകയാണ്



" ഡീ.. തനു... നീ എന്തിനാ ഇങ്ങനെ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കൂന്നേ... നമ്മക്ക് സംസാരിക്കാന്നെ ".... നമ്മള്



" എന്റെ കോൺസെൻട്രേഷൻ കളയല്ല കുരിപ്പേ "... തനു



ഇപ്പോ ആണ് നമ്മക്ക് ഒരു കാര്യം മനസ്സിലായത്... ഓള് ക്ലാസ്സിൽ ശ്രദ്ധിക്കുകയല്ല പുതിയ സാറിന്റെ ചോര ഊറ്റി കുടിക്കയാണ് തെണ്ടി....ഇനി ഈ കുരിപ്പിനോട് പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല.. അതോണ്ട് നമ്മക്ക് pillu ന്റെയും ഐരയുടെയും കൂടെ പോയി കത്തിയടിക്കാം...


" ലാസ്റ്റ്  ബെഞ്ചിൽ ഫസ്റ്റ് വൺ ... ഞാൻ ഇപ്പോ ചോദിച്ച question ന്റെ answer പറഞ്ഞേ... കുറെ സമയം ആയി ഒടുക്കത്തെ ശ്രദ്ധയിൽ ആണല്ലോ "... Shaan sir


ലാസ്റ്റ് ബെഞ്ചിലെ തെറ്റത്ത് ഇരിക്കുന്നത്  ആരാന്ന് എന്ന് നോക്കണ്ട... സംശയം ഇല്ല അത് നമ്മടെ തനുവാണ്..തനുവാണേൽ കിളി പോയ രീതിയിൽ എണീച്ച് നിന്ന് സാറിനോട് ചോദിച്ചു


" സർ...എന്താ question "...


" ഓ അപ്പോ question വരെ കേട്ടിട്ടില്ലേ.... ഒടുക്കത്തെ ശ്രദ്ധ ആണല്ലോ... താനെന്താ സ്വപ്നം കാണുകയായിരുന്നോ ".... Shaan sir


ഇത് കേട്ടപ്പോ ക്ലാസ്സ്‌ മുഴുവൻ ഒടുക്കത്തെ കിണി... പിന്നെ നമ്മടെ കാര്യം പറയാനുണ്ടോ.... നമ്മളാണെൽ വയറ്റിൽ കൈ വെച്ച് കിടന്നും മറിഞ്ഞും  കിണിയായിരുന്നു


" ടീ... തനു എന്തായിരുന്നു.....എന്റെ കോൺസെൻട്രേഷൻ കളയല്ലേ.... അള്ളോ എനിക്ക് വയ്യ.... എന്നിട്ടിപ്പോ എന്തായി... ഹിഹി.... നമ്മള് തനുവിനോട് മെല്ലനെ പറഞ്ഞു



" ഡീ ഷാനു... Answer അറിയാമെങ്കിൽ ഒന്ന് പറഞ്ഞുതാടി... നീ എന്റെ മുത്തല്ലേ "... തനു



"ഇല്ല....ഞാൻ answer പറഞ്ഞ് വെറുതെ നിന്റെ കോൺസെൻട്രേഷൻ കളയില്ല "... എന്ന്  ഓളെ ആക്കിപറഞ്ഞ് നമ്മള് ചിരിക്കാൻ തുടങ്ങി



" തനിക്ക് answer അറിയോ ഇല്ലയോ.... അറിയാമെങ്കിൽ പെട്ടെന്ന് പറ ".... Shaan സർ ചൂടായികൊണ്ട് പറഞ്ഞു


" No സർ "... തനു



" അടുത്താള് പറയൂ... കുറെ ടൈം ആയില്ലേ അവിടെ നിന്നും ഒടുക്കത്തെ ചിരിചിരിക്കുന്നു ".... Shaan sir



" അള്ളോ ഇത് നമ്മളെ ഉദ്ദേശിച്ച് ആണ്... നമ്മളെ മാത്രം ഉദ്ദേശിച്ചാണ്... നമ്മളെ തന്നെ ഉദ്ദേശിച്ചാണ് ".......



നമ്മള് പിന്നെ ഒരഹങ്കാരവും കൂടാതെ എണീച്ച് നിന്ന് പറഞ്ഞു


" because..... അറിയില്ല സർ "....


" ഓ ഈ അറിയില്ല എന്ന് പറയാൻ ആണോ താൻ because പറഞ്ഞത് "... Shaan സർ 


ഇത് കേട്ടതും ക്ലാസ്സ്‌ മുഴുവൻ ചിരിക്കാൻ തുടങ്ങി... നമ്മളും തനുവും എണീച്ച് നിന്നത് കണ്ടപ്പോ pillu ന്റെയും ഐരയുടെയും മുഖത്തെ സന്തോഷം കാണണമായിരുന്നു... പൂർണചന്ദ്രൻ ഉദിച്ചത് പോലെയുണ്ട്....ഇങ്ങക്ക് രണ്ട് പേർക്കും നമ്മള് വെച്ചിട്ടുണ്ട് കുരിപ്പുകളെ... Hmm😠.



" next"....shaan സർ 


അത് കേട്ടപ്പോൾ pillu എണീച്ച് നിന്നു...



" അറിയില്ല...sir"... Pillu


" എന്താ pillu ഇത്...നീ ക്ലാസ്സിൽ മുഴുവൻ അലമ്പ് ആണെന്ന് ഞാൻ അഫിയോട് പറയുന്നുണ്ട് "....shaan സർ



" next "... അങ്ങനെ നമ്മടെ ഐരയുടെ ഊഴവും എത്തി... ഓളും നമ്മടെ ടീമിന്റെ മാനം answer പറയാതെ കാത്ത്സൂക്ഷിച്ചു



അപ്പോഴാണ് ബെല്ലടിച്ചത് ഷാൻ സർ പുറത്തേക്ക് പോയതും നമ്മള് നാലെണ്ണവും ബെഞ്ചിൽ ഒറ്റയിരി ആയിരുന്നു... പെട്ടെന്ന് ഷാൻ സർ ക്ലാസ്സിലേക്ക് വന്ന് ചോദിച്ചു


" back ബെഞ്ചിൽ ഇരിക്കുന്ന ലാസ്റ്റ് വണ്ണിന്റെ പേരെന്താ "...


" ഡീ ഐര നിന്നോട് ആണ്... വേഗം പറ "... Pillu



" ഐര "... ഐര എണീച്ച് നിന്ന് അവളുടെ പേര് പറഞ്ഞു


" ഐര... Nice name "... എന്ന് പറഞ്ഞ് shaan സർ പുറത്തേക്ക് പോയി 



" ഡീ ഇതിൽ എന്തക്കയോ  സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.. Shaan സർ എന്തിനാ ഐരയുടെ പേര് ചോദിച്ചേ  "... നമ്മള്


" അതെന്നെ ഞാനും ചിന്തിക്കുന്നത് "... Pillu


" എനിക്ക് മനസ്സിലായി... ഇവൾക്ക് answer കിട്ടാത്തത് കൊണ്ടാവും ".. തനു 


" പൊട്ടത്തി... അങ്ങനെയാണെൽ നമ്മക്കും കിട്ടിയിട്ടില്ലല്ലോ......എന്തക്കയോ കരിഞ്ഞ് മണക്കുന്നുണ്ട്  .....നമ്മള്



" ഏയ് അങ്ങനെ ഒന്നും ഇല്ല... നിങ്ങള് വായിതോന്നിയത് ഒന്നും വിളിച്ച് പറയാതെ "... ഐര


" ഷാനു പറഞ്ഞത് കറക്റ്റ് ആണെന്നാ എനിക്കും തോന്നുന്നേ "... Pillu


" ചങ്കിൽ കൊള്ളുന്ന വർത്താനം ഒന്നും പറയാതെ കുരിപ്പുകളെ....ഞാൻ അല്ലെ ഷാൻ സാറിനെ ആദ്യം പിടിച്ചേ.... സാരൂല ഞാൻ ട്രാക്ക് മാറ്റിക്കോളാം......തനു


" തനു ഇജ്ജ് ബെശമിക്കണ്ട നിനക്ക് ഇതിനെക്കാൾ നല്ല മൊഞ്ചനെ കിട്ടും "... നമ്മള്


അപ്പോഴാണ് നമ്മടെ ക്ലാസ്സിലേക്ക് ബാബുസർ കടന്നുവന്നത്... എല്ലാരും സാറിനെ ചാന്ത് പൊട്ടെന്നാ വിളിക്കാറ്....നമ്മള് പിന്നെ സർ ക്ലാസ്സ്‌ എടുക്കുന്നതൊന്നും ശ്രദ്ധിക്കാതെ വീണ്ടും കത്തിയടി സ്റ്റാർട്ട്‌ ചെയ്തു.... ഹല്ല പിന്നെ...



" ആ back ബെഞ്ചിൽ ഇരിക്കുന്ന മഹതികൾ ഒക്കെ ഒന്ന് എണീറ്റെ ".... ചാന്ത്പൊട്ട്



" പടച്ചോനെ പെട്ട്... നമ്മളെ തന്നെയാടി എണീറ്റോ എണീറ്റോ ".... നമ്മള്....


നമ്മള് പിന്നെ അധികം ജാഡയൊന്നും കാട്ടാതെ എണീറ്റ് നിന്നു....


"ഈ നാലെണ്ണത്തിനെയും ഇപ്പോ എവിടെയാ പ്രതിഷ്ടിക്കാ... ആ ഫസ്റ്റ് one എണീച്ച് ഈ സൈഡ് വന്ന് നിക്ക്"....അങ്ങനെ പറഞ്ഞ് ചാന്ത് പൊട്ട് തനൂനെ പിടിച്ച് ക്ലാസ്സിന്റെ ലെഫ്റ്റ് സൈഡിൽ നിത്തിപ്പിച്ചു....


" രണ്ടാമത്തെ ആള് കുറച്ചങ്ങോട്ട് മാറിനിക്ക്...ഒരു സെക്കന്റ്‌ പോലും നീ വായ അടക്കുന്നത് ഞാൻ കണ്ടിട്ടില്ല അത് കൊണ്ട് നിനക്ക് വേണ്ട പണി ഞാൻ പിന്നെ തരാം "... ചാന്ത്പൊട്ട്



" പടച്ചോനെ പെട്ട് ഇത് നമ്മളെ ഉദ്ദേശിച്ച് പറഞ്ഞതാ.... നമ്മക്ക് ഇനി എന്ത് പണിയാമോ ഇനി ഈ ചാന്ത് പൊട്ട് തരാ"...


അങ്ങനെ pillu നെയും ഐരയെയും മറ്റേ സൈഡിൽ നിർത്തിച്ച ശേഷം ചാന്ത് പൊട്ട് നമ്മടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു


" രണ്ട് കയ്യും നീട്ട് "....



" എന്തിനാ സർ... ഞാനും അവരെ പോലെ ഒരു സൈഡ് വായ പൂട്ടി നിന്നോളാം ".... നമ്മള്


" ഇങ്ങോട്ട് ഒന്നും പറയണ്ട... അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി "...



ചാന്ത്പൊട്ട് അങ്ങനെ പറഞ്ഞപ്പോൾ മടിച്ച് കൊണ്ട് നമ്മള് നമ്മടെ രണ്ട് കയ്യും നീട്ടി.. ചാന്ത്പൊട്ട് ആണേൽ നമ്മടെ രണ്ട് കൈ നിറച്ചും നോട്സ് വെച്ച് തന്നു


" സർ എനിക്ക് വേദനിക്കുന്നു "..... നമ്മള്



" വേദനിക്കാൻ തന്നെയാ അങ്ങനെ വെച്ച് തന്നെ... ഈ പിരീഡ് കഴിയുന്നത് വരെ നീ ഇങ്ങനെ നിന്നാൽ മതി ".... എന്ന് പറഞ്ഞ് ചാന്ത്പൊട്ട്  വീണ്ടും  ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി



കൈ വേദനിച്ച് നമ്മള് കൈ കൊണ്ട് ഡിസ്‌കോ കളിക്കുമ്പോൾ ആണ് നമ്മള് ആ സൗണ്ട് കേട്ടത്


" ഇഫ് യു ഡോണ്ട് മൈൻഡ് .... May I come in "....



ഈ ശബ്ദം നമ്മള് എവിടെയോ കേട്ടിനല്ലോ


" ഓ സർ ആണോ വരൂ ".... ചാന്ത്പൊട്ട്



ചാന്ത്പൊട്ടിന് ഇത്രക്ക് റെസ്‌പെക്ട് തോന്നാൻ ഇയാളാരപ്പ എന്ന് ചിന്തിച്ച് ആള് ആരാണെന്ന് അറിയാൻ വേണ്ടി നമ്മള് എത്തിനോക്കി... ക്ലാസ്സിലേക്ക് വരുന്ന ആളെ കണ്ടതും നമ്മള് ഷോക്ക് ആയി



അള്ളോ ചൂടൻ.......ഈ അവസ്ഥയിൽ ചൂടൻ നമ്മളെ കണ്ടാൽ നമ്മള് ശരിക്കും ചൂടന്റെ മുന്നിൽ നാണം കെടും...ചൂടൻ പില്ലുനെയും ബാക്കി രണ്ടെണ്ണത്തെയും കണ്ടു.. നമ്മള് ബാക്കിൽ ആയതോണ്ട് നമ്മളെ കണ്ടില്ല.... ഇനിയിപ്പോ നമ്മളെന്ത് ചെയ്യും....



Idea 💡... ഇനിയിപ്പോ ഇതേ ഒരു വഴി ഉള്ളു.... എന്ന് വിചാരിച്ച് നമ്മടെ കയ്യിൽ ഉള്ള നോട്സും ഡെസ്കിൽ വെച്ച് നമ്മള് നമ്മളിരുന്ന ഡെസ്ക്കിന്റെ അടിയിൽ ഒളിച്ച് ചൂടനെ എത്തിനോക്കി....


" ഇവരെ എന്തിനാ ഇങ്ങനെ നിർത്തിച്ചിരിക്കുന്നത് "... ചൂടൻ


" ഒന്നും പറയണ്ട അഫ്സൽ  സാറേ....ഞാൻ ക്ലാസ്സിൽ കയറിയത് മുതൽ തുടങ്ങിയതാ ഇവരെ വർത്താനം... അല്ല സാറിന് ഇവരെ അറിയോ "... ചാന്ത്പൊട്ട്....



" ആ.. അവള് എന്റെ അനിയത്തിയാ "... ചൂടൻ pillu നെ ചൂണ്ടികാട്ടികൊണ്ട് പറഞ്ഞു



"ഈ കുട്ടി സാറിന്റെ അനിയത്തിയാണോ... ഇവളെ കൊണ്ട് അത്ര വലിയ പ്രശ്നം ഒന്നുമില്ല... പ്രശ്നം മുഴുവൻ ആ ബാക്കില് നിൽക്കുന്ന സാധനത്തിനെ കണ്ടോ അതിനെ കൊണ്ടാ... ഒരു സെക്കന്റ്‌ അവള്  വായ പൂട്ടുന്നത് ഞാൻ കണ്ടിട്ടില്ല".....



" അതിന് ബാക്കിൽ ആരും നിൽക്കുന്നില്ലല്ലോ "... ചൂടൻ



" എന്നാലും ഈ പെണ്ണ് ഇതെവിടെ പോയി "... ചാന്ത് പൊട്ട്



" സർ... അവള് ബാക്കിലെ ഡെസ്ക്കിനടിയിൽ ഉണ്ട് ".... തനുകുരിപ്പ്



ഡീ ദുഷ്ടി...നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്റെ കൈ കൊണ്ട്  തന്നെയായിരിക്കും നിന്റെ അധ്യം



" ബുദ്ധിമുട്ട് ഇല്ലേൽ മഹതി ഒന്ന് അവിടെ നിന്ന് എണീറ്റ്  ആ തിരുമോന്ത കാട്ടിയെ "... ചാന്ത്പൊട്ട്



നമ്മള് ഒരവിഞ്ഞ ഇളിയും മുഖത്ത് ഷിഫ്റ്റ്‌ ചെയ്ത് ഡെസ്കിനടിയിൽ നിന്നും എണീറ്റു. ചൂടനാണേൽ കിളി പോയ രീതിയിൽ നമ്മളെ നോക്കിയെന്ന്....


" അല്ലേലും ഇവൾക്കിത്തിരി വായ്നാക്ക് കൂടുതലാ "...ചൂടൻ നമ്മളെ നോക്കി പറഞ്ഞു


ഇത് കേട്ടപ്പോൾ  ദേഷ്യം കൊണ്ട് നമ്മളെ മുഖം ചുവന്നു.. ഇപ്പോ നമ്മക്ക് ചൂടനെ കൊല്ലണ്ടേ ദേഷ്യം ഉണ്ട്. നമ്മള് ചൂടനെ നോക്കി  കണ്ണുരുട്ടി . അത് കണ്ടപ്പോൾ ചൂടൻ നമ്മളെ നോക്കി പുഞ്ചിരിച്ചു.... ഉഫ് ഓന്റെ ചിരിയിൽ തന്നെ നമ്മടെ ദേഷ്യം ഒക്കെ അലിഞ്ഞ് ഇല്ലാതെയായി . ഇത് പോലെത്തെ smile കില്ലറെ നമ്മള് നമ്മടെ ജീവിതത്തിൽ കണ്ടിട്ടില്ല...


ഉഫ്.....വല്ലാത്ത ജാതി 



"  അലിയങ്കിളിന്റെ മോൻ shaan  ഇവിടെ ഇന്ന് ജോയിൻ ചെയ്തു  എന്നറിഞ്ഞു. അവനെ കാണാൻ വേണ്ടി വന്നതാ...അവൻ എവിടെ ഉണ്ടെന്ന് അറിയാമോ? ".....


ചൂടൻ അത് പറഞ്ഞപ്പോൾ നമ്മള് മൂന്നെണ്ണവും ഐരയെ നോക്കി ഒരു ആക്കിചിരി ചിരിച്ചു.... ഓള് നമ്മളെ മൂന്നെണ്ണത്തിനെയും കണ്ണുരുട്ടി പേടിപ്പിച്ചു


" പ്രിൻസിയുടെ മകൻ അല്ലെ.. അയാള് സ്റ്റാഫ്‌ റൂമിൽ ഉണ്ട് "... ചാന്ത്പൊട്ട്



" ok "... എന്ന് പറഞ്ഞ് നമ്മളെ നോക്കി ഒരു ചിരിയും ചിരിച്ച് ചൂടൻ ക്ലാസ്സിൽ  നിന്നിറങ്ങിപോയി... ഹാവൂ ഇപ്പോഴാ ഒരാശ്വാസം ആയെ ചൂടന്റെ ദേഷ്യത്തോടെ ഉള്ള നോട്ടം പിന്നെയും സഹിക്കാൻ പറ്റും പക്ഷെ  ചൂടന്റെ ആളെ ഉരുക്കുന്ന ഈ നോട്ടം അത് നമ്മക്ക് ഒട്ടും സഹിക്കാൻ പറ്റില്ല....



ചാന്ത്പൊട്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയതും നമ്മള് കുരച്ച്കൊണ്ട് തനുന്റെ അടുത്തേക്ക് ചാടി.



" ഡീ ദുഷ്ട്ടി.. നീ എന്തിനാ കുരിപ്പേ ഞാൻ ഡെസ്കിനടിയിൽ ഒളിച്ച്കൂടിയെ പറഞ്ഞേ "....


" നമ്മള് മൂന്ന് പേരും അഫീക്കാടെ അടുത്ത് നാണം കെട്ടു... പിന്നെ നീ മാത്രം അങ്ങനെ നല്ല പിള്ള ചമയണ്ട ".... തനു


" അല്ല നിനക്ക് എന്തിനാ അഫീക്ക നിന്നെ കണ്ടതിൽ ഇത്ര ചൂട്.. അഫീക്ക നിന്നെ കെട്ടാൻ വേണ്ടി പോകുന്ന ആളൊന്നും അല്ലല്ലോ ".... ഐര


" അതൊക്കെ വിട്... ഷാനു നീ എന്തിനാ അഫീക്കാനെ കണ്ടപ്പോൾ ഡസ്ക്കിനടിയിൽ ഒളിച്ച് കൂടിയേ "....തനു 


ഇവറ്റകൾ ഒക്കെ ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്നത് പോലെ നമ്മളെ ചോദ്യം ചെയ്യുവാണല്ലോ... ഈ കുരിപ്പുകളോട് ഒക്കെ നമ്മളെന്താ പറയാ


" അത്...... പിന്നെ ഞാൻ ഡെസ്ക്കിനടിയിൽ ഒളിച്ച് കൂടിയത് ഒന്നുമല്ല. എന്റെ പേന നിലത്ത് വീണപ്പോൾ അത് എടുക്കാൻ വേണ്ടി കുനിഞ്ഞതാ ".....നമ്മള്


" എന്നാലും ഷാനു നിന്നെ ഞാൻ സമ്മതിച്ചു. നിനക്ക് രാഷ്‌ട്രപതിയുടെ കയ്യിൽ നിന്നും ഓസ്ക്കാറ് കിട്ടണം ഓൺ ദ സ്പോട്ടിൽ അല്ലെ കള്ളം പറഞ്ഞേ "... തനു


നമ്മള് പിന്നെ അധികം ചളിയിൽ വീണ് ഉരുളാണ്ട് ഒരു ഇളി അങ്ങ് പാസ്സാക്കി. അപ്പോഴാണ് നമ്മളത് കണ്ടത് ഈച്ച പൊതിയുന്നത് പോലെ എല്ലാ girl സും നമ്മടെ pillu നെ പൊതിഞ്ഞിട്ടുണ്ട്..നമ്മളവിടെ പോയി നോക്കി


" pillu ഇപ്പോ വന്നത് നിന്റെ കാക്കു ആണോ?... എന്താ ലുക്ക് "...shaaza 


" എന്ത് hansome ആണ് എന്ത് hot ആണ്... ഉഫ് ആ ചിരി കണ്ടിനോ.. ഇത് പോലത്തെ smile കില്ലറെ നമ്മള് നമ്മടെ ജീവിതത്തിൽ കണ്ടിട്ടില്ല "... ഹന


ഇവറ്റകൾ ഒക്കെ കൂടി ചൂടനെ പൊക്കി പൊക്കി അങ്ങ് ആകാശത്ത് എത്തിക്കയാണല്ലോ


" മക്കളെ ഇനി നമ്മടെ ഇക്കാനെ നോക്കിയിട്ട് കാര്യം ഇല്ല... Already ഇക്കാക്ക് നമ്മള് ഒരു beauty queen നെ കണ്ട് വെച്ചിട്ടുണ്ട് "... Pillu



ആ nazri യാണോ ഇവള് പറഞ്ഞ beauty queen... വേറെ ആള് ഇല്ലാഞ്ഞിട്ട്.. ഇത്രയും സുന്ദരിയായ  ഞാൻ ഓളുടെ അടുത്ത് ഉണ്ടായിട്ട് ഈ കുരിപ്പിന്  എന്നെ ഇത്  പോലെ പറയാൻ തോന്നിയില്ലല്ലോ.. ബ്ലഡി ചങ്കച്ചി


" beauty queen ഒക്കെ ആവും... പക്ഷെ നമ്മടെ ഷാനുന്റെ അത്ര മോന്ജ് ഉണ്ടോ.. ഓള് അല്ലെ നമ്മടെ ക്ലാസ്സിലെ മൊഞ്ചത്തി "...


ഹന അങ്ങനെ പറഞ്ഞപ്പോൾ നമ്മടെ മുഖം 500 വാൾട്ടിന്റെ ബൾബ് പോലെ പ്രകാശിച്ചു.. അങ്ങനെ പറഞ്ഞ് കൊടുക്ക് ഹനു 😜...


" ഷാനുനെ പോലെ തന്നെ "... Pillu


ഓള് അങ്ങനെ പറഞ്ഞപ്പോൾ നമ്മടെ മുഖത്ത് ഉള്ള സന്തോഷം ഒക്കെ ഒലിച്ച് പോയി..ആ nazri എന്നെ പോലെ ആണോ...... ഹ സരൂല ഓളെ ഭാവി ബാബിയെ മറ്റുള്ളവരെ മുന്നിൽ ചെറുതാക്കാൻ പറ്റില്ലല്ലോ അതോണ്ടാവും....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



Shaan നെ നോക്കി ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് പോയി.. ആള് ഫോണിൽ കുത്തിയിരിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ ചെയറിൽ നിന്ന് എണീറ്റ് എന്റെ അടുത്ത് വന്നു


" ഹല്ല MD എന്താ ഇവിടെ "... ഷാൻ


" നിന്നെ കാണാൻ വേണ്ടി വന്നതാടാ കോപ്പേ "... 


" എന്നാ നമുക്ക് ലൈബ്രററിയിലേക്ക് പോവാം... അവിടെ ആവുമ്പോൾ സ്വസ്ഥമായി സംസാരിക്കാം "... ഷാൻ



" OK "... എന്ന് പറഞ്ഞ് ഞാൻ ഷാനിന്റെ പിറകെ ലൈബ്രറിയിലേക്ക് പോയി അവിടെ ഒരു ചെയറിൽ ഇരുന്ന് പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചപ്പോൾ ഷാൻ എന്റെ ചുണ്ടിൽ നിന്നും അതെടുത്ത് ദൂരേക്ക് കളഞ്ഞു


" നീ വലിക്കുന്നില്ലേൽ വലിക്കണ്ട...അതെന്തിനാ എടുത്ത് കളഞ്ഞേ  "....



" എന്താ അഫി ഇത്... നീ എന്തിനാ ഇതൊക്ക വലിച്ച് സ്വയം നശിക്കുന്നെ "... ഷാൻ



" അല്ലാതെ പിന്നെ ഞാൻ എന്താ  ചെയ്യേണ്ടത് നീ പറ.... ഞാൻ ഇങ്ങനെ ആയത് എന്ത് കൊണ്ട് ആണെന്ന്  മറ്റാരെക്കാൾ  നന്നായി നിനക്ക് അറിയുന്നത് അല്ലെ.... എന്റെ അവസ്ഥ നിനക്കാ വന്നതെങ്കിൽ നീയൊക്കെ ആത്മഹത്യ ചെയ്തിട്ട് ഉണ്ടാവും...പിന്നെ ഈ ശീലം എനിക്ക് മതിയാക്കാൻ പറ്റില്ല... മനസ്സിന് സങ്കടം വരുമ്പോൾ ഇതെടുത്ത് ഒന്ന് വലിച്ചാൽ ഒരാശ്വാസം കിട്ടും



എന്ന് പറഞ്ഞ് സിഗരറ്റ് ബോക്സിൽ നിന്നും ഒരു സിഗരറ്റ് കൂടി എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു.. ഒരു പഫ് വലിച്ച് പുക പുറത്തേക്ക് വിട്ടു കൊണ്ട് ഞാൻ shaan നെ നോക്കി ചിരിച്ചു


" അഫി പ്ലീസ്...നീ ഇതൊക്ക മതിയാക്കി  പഴയ അഫിയായി തിരിച്ച് വാ.... നിനക്കറിയോ ഇന്നലെ നിന്റെ ഉമ്മ എന്നോട് നിന്നെ കുറിച്ച് ഒരുപാട് പറഞ്ഞ് കരഞ്ഞു. എന്തിനാ നീ അവരെ ഇങ്ങനെ വിഷമിപ്പിക്കുന്നെ.. ഒന്നുല്ലേലും അവര് നിന്നെ പ്രസവിച്ച ഉമ്മയല്ലേ ".... Shaan



" ഉമ്മയോ.. ആരുടെ ഉമ്മ... ആ സ്ത്രീയെ ഒരിക്കലും നീ എന്റെ ഉമ്മയാണെന്ന് പറയരുത്... എന്റെ വാപ്പച്ചിയുടെ മയ്യിത്ത് വരെ എന്നെ കാണാൻ സമ്മതിച്ചോ നീ പറഞ്ഞ ആ സ്ത്രീ ".... എന്ന് പറഞ്ഞ് ഞാൻ ഒരു പഫ് കൂടി വലിച്ച് പുക പുറത്തേക്ക് വിട്ടു.. അപ്പോഴത്തേക്കും എന്റെ ഇരുകണ്ണുകളും നിറഞ്ഞിരുന്നു...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ ഷാനു }



" ടാ നമ്മക്ക് ഒന്ന് പുറത്തേക്ക് പോയി വന്നാലോ "..... നമ്മള്


" നിനക്ക് വട്ടാണോ ഷാനു... ഇപ്പോ കഴിഞ്ഞ രണ്ട് പിരീഡും നമ്മള്  നിൽക്കുകയായിരുന്നില്ലേ ഈ ബ്രേക്ക്‌ ടൈം എങ്കിലും ഒന്നിരിക്കട്ട് next പീരീഡ് ഇനിയും നിൽക്കാനുള്ളതാ ".... തനു


" നിങ്ങള് വരുന്നില്ലേൽ വരണ്ട ഞാൻ പോവയാ ".... എന്ന് പറഞ്ഞ് നമ്മള് ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോയി


നടന്ന് നടന്ന് നമ്മള് ലൈബ്രറിയുടെ മുന്നിലെത്തി. ഇനി ഏതായാലും ലൈബ്രറി ഒന്ന് ചുറ്റികണ്ടിട്ട് വരാം.. നമ്മള് അകത്തേക്ക് കയറിയപ്പോൾ ഫുൾ ഷോക്ക് ആയി... ഉഫ് അടിപൊളി ലൈബ്രറി രണ്ട് ഫ്ലോർ ഉണ്ട്... അകത്തേക്ക് കയറിയപ്പോൾ തന്നെ മുകളിലെ ഫ്ലോറിലേക്ക് ഉള്ള സ്റ്റെയർ ആണ്... അത് കൊണ്ട് നമ്മള് ആദ്യം മുകളിലെ ഫ്ലോറിലേക്ക് പോയി... അങ്ങനെ നമ്മള് ബുക്സ് ഒക്കെ നോക്കുമ്പോൾ ആണ് താഴെ നിന്ന് സംസാരിക്കുന്ന ചൂടനെയും shaan സാറിനെയും കാണുന്നത്...


ചൂടാനാണെൽ സിഗരറ്റ് വലിച്ച് കയറ്റുന്നുണ്ട്. ചൂടൻ എന്തിനാ ഇതൊക്കെ വലിച്ച് കയറ്റി വെറുതെ സ്വയം എരിഞ്ഞ് തീരുന്നേ... ആ നസ്രിക്ക് പറഞ്ഞ് കൊടുത്തൂടെ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന്.... അല്ലേലും ഞാൻ എന്തിനാ ചൂടനെ ഓർത്ത് വിഷമിക്കുന്നെ.. ചൂടൻ എന്ത് വേണേലും ചെയ്തോട്ടെ... I don't care... അപ്പോഴാണ് നമ്മള് ചൂടന്റെ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീര് കാണുന്നത്....അല്ല ഈ ചൂടനെ നമ്മക്കൊട്ടും മനസ്സിലാവുന്നില്ല


ഇപ്പോ നമ്മളോട് close up ന്റെ പരസ്യം പോലെ ചിരിച്ചിട്ട് പോയ ആളാ... ദേ ഇപ്പോ കരയുന്ന... ഇന്നലെ വരെ നമ്മളെ കണ്ടാൽ കടിക്കാൻ വരണ ആളാ ഇന്നലെ ഒരറ്റ ദിവസം കൊണ്ട് മാറിയേ... ചൂടനെ ഒരെത്തും പിടിയും കിട്ടുന്നില്ല...


വല്ലാത്ത ജാതി


ചൂടൻ shaan സാറിനോട് എന്തക്കയോ പറയുന്നുണ്ട്.... ഇവിടെ നിന്നാണെൽ അതൊന്നും ഒട്ടും കേൾക്കുന്നില്ല..




നമ്മള് എത്തിമറിഞ്ഞ് ചെവി കൂർപ്പിച്ച് താഴെക്ക് നോക്കി.... എന്നിട്ടും നമ്മള് ഒന്ന് കേട്ടില്ല.... നമ്മള് വീണ്ടും എത്തിമറിഞ്ഞതും പെട്ടെന്ന് നമ്മടെ കാല് സ്ലിപ് ആയി ദേ പോണു നിലത്തേക്ക്....


"Help me "... നമ്മള് വീഴുന്നതിനിടയ്ക്ക് അലറി വിളിച്ചു 



ഇന്നത്തോടെ shana farzin ക്ലോസ്  എന്ന് വിചാരിച്ച് നമ്മള് കണ്ണ് പൂട്ടി.....



"Help me "... നമ്മള് വീഴുന്നതിനിടയ്ക്ക് അലറി വിളിച്ചു 


മുകളിൽ നിന്ന് താഴെക്ക് വീണിറ്റും നമ്മക്കൊന്നും പറ്റാത്തിരുന്നത് കണ്ടിട്ട് നമ്മള് മെല്ലെ കണ്ണ് തുറന്ന് നോക്കിയതും നമ്മളെ തന്നെ തുറിച്ച് നോക്കുന്ന ആ കടുംകാപ്പി നിറത്തിലുള്ള കണ്ണുകളെയാണ് ഞാൻ കണ്ടത്....നമ്മള് സ്വയം മറന്ന് ചൂടന്റെ  ആ കടുംകാപ്പി നിറത്തിലുള്ള  കണ്ണുകളിലേക്ക് തന്നെ നോക്കിനിന്നു.. ആ കണ്ണുകളും കണ്ണിമവെട്ടാതെ എന്നെ തന്നെ നോക്കി നിൽക്കയാണ്..


" ഹലോ... നാളെ രാവിലെ വരെ രണ്ടും ഇങ്ങനെ കണ്ണും കണ്ണും നോക്കിനിൽക്കാനാണോ ഉദ്ദേശം "....


Shaan സർ അത് പറഞ്ഞപ്പോൾ ആണ് എനിക്ക് പെട്ടെന്ന് സ്വബോധം തിരിച്ച് കിട്ടിയത്...നമ്മളിപ്പോ ചൂടന്റെ   കൈകൾക്കുള്ളിൽ ആണെന്ന് എനിക്ക് ഇപ്പോ ആണ് മനസ്സിലായത്... എന്താന്ന് അറിയില്ല ആ കൈകൾക്കുള്ളിൽ ഇരിക്കുമ്പോൾ വല്ലാത്ത ഒരു സേഫ്റ്റി തന്നെയാണ് ഫീൽ ചെയ്യുന്നത്... അവിടെ നിന്നും മാറാൻ വേണ്ടി തോന്നുന്നില്ല...


നമ്മള് ഒരു ചെറുപേടിയോടെ വിറച്ചു കൊണ്ട് ചൂടനെ നോക്കിയപ്പോൾ ചൂടൻ ഇപ്പോഴും നമ്മളെ നോക്കിനിൽക്കയാണ്... ഉഫ്... ആ കണ്ണുകളിൽ നിന്നും കണ്ണെടുക്കാൻ വേണ്ടി തോന്നുന്നില്ല...നമ്മള് ചൂടനിൽ നിന്നും കണ്ണ് തിരിച്ച്  തൊണ്ടയനക്കി നോക്കി ... എന്നിട്ടും ചൂടന്റെ നോട്ടത്തിന് യാതൊരു മാറ്റവും ഇല്ല...



" ടാ അഫി എന്ത് നോട്ടമാടെടാ നോക്കുന്നെ.. പെണ്ണ് പേടിച്ച് ഉരുകിപോയിട്ടാ ഉള്ളെ "....


Shaan സർ വീണ്ടും അങ്ങനെ പറഞ്ഞപ്പോൾ ചൂടൻ നമ്മടെ കണ്ണുകളിൽ നിന്നും കണ്ണെടുത്ത്  ഷാൻ സാറിനെ നോക്കി കണ്ണുരുട്ടി നമ്മളെ താഴെക്കി ഇറക്കി



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }


ഷാനിനോട് സംസാരിച്ചിരിക്കുമ്പോൾ ആണ്  പെട്ടെന്ന് ആരോ help me എന്ന് നിലവിളിക്കുന്നത് കേട്ടത് .. നമ്മള് നോക്കിയപ്പോൾ ഷാനു താഴെക്ക് വീഴാൻ വേണ്ടി പോവയാണ്.. നമ്മള് ചെയറിൽ നിന്നും എണീറ്റ് ഓടിപോയി അവളെ പിടിച്ചു...


പെണ്ണ് ആകെ പേടിച്ച് വല്ലാതെയായിട്ടുണ്ട്..പേടിച്ച്  കണ്ണിറുക്കി പിടിച്ചിട്ടാ ഉള്ളെ... മെല്ലെ ആ പിടക്കുന്ന കണ്ണുകൾ തുറന്ന് എന്നെ തുറച്ച് നോക്കിയതും.... ഉഫ്###


അവളെ പിടക്കുന്ന ആ കാന്ത കണ്ണുകളെ തന്നെ നോക്കി നിൽക്കുമ്പോൾ ആണ് shaan വന്ന് എല്ലാം കുളമാക്കിയത്  ഞാൻ ഷാനിനെ ഒന്ന് കണ്ണുരുട്ടി ഷാനുവിനെ താഴെക്ക് ഇറക്കി 



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ ഐര }



" എന്നാലും ഈ ഷാനു ഇതെവിടെ പോയി... എത്ര സമയം ആയി അവള് പോയിട്ട് ".... തനു


" നമുക്ക് അവളെ പോയി ഒന്ന് നോക്കിയാലോ "... Pillu


" എന്നാലും നമ്മള് എവിടാന്ന് വെച്ചാ അവളെ പോയി നോക്കാ "... നമ്മള്


" ഒരു കാര്യം ചെയ്യ് ഐര നീ പോയി ലൈബ്രററിയിൽ നോക്ക്... ഞാനും pillu വും താഴെ പോയി നോക്കാം ".... തനു


" ok ടാ "...എന്ന് പറഞ്ഞ് നമ്മള് ലൈബ്രററിയിലേക്ക് പോയതും അവിടെ  അഫീക്കാന്റെയും ഷാനുന്റെയും ഒടുക്കത്തെ റൊമാൻസ്  കണ്ട് നമ്മള് വണ്ടറടിച്ചിട്ടാ ഉള്ളെ....അഫീക്ക ഷാനുനെ താഴെക്ക് ഇറക്കിയപ്പോൾ നമ്മള് ഷാനൂന്ന് വിളിച്ച് അവളെ അടുത്തേക്ക് നടന്നതും ചെയറ് തട്ടി നമ്മള് താഴെക്ക് വീഴാൻ പോയതും ഒരുമിച്ചായിരുന്നു...


പെട്ടെന്ന് നമ്മള് ആരോ വന്ന് പിടിച്ച് നമ്മള് നോക്കിയപ്പോൾ  ചാരകണ്ണുകളോടെ നമ്മടെ കണ്ണിലേക്ക് ഉറ്റിനോക്കിനിൽക്കുന്ന shaan സാറിനെ ആണ് നമ്മള് കണ്ടത്...


" ടാ ഷാനെ മതിയടാ... ആ കൊച്ചിനെ വെറുതെ വിട്ടേ "...


എന്ന് അഫീക്ക പറഞ്ഞപ്പോൾ നമ്മള് shaan സാറിൽ നിന്ന് കുതറിയെണീറ്റു



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ ഷാനു }


ചൂടൻ നമ്മളെ താഴെക്ക്  ഇറക്കിയപ്പോൾ ഷാനു എന്ന് വിളിച്ച് നമ്മടെ അടുത്തേക്ക് വരുന്ന ഐരയെ ആണ് നമ്മള് കണ്ടത്


അള്ളോ... ഈ കുരിപ്പ് ഇവിടെ നടന്നതൊക്കെ കണ്ട് കാണും ഇനി ഇവള് പോയി ഒക്കെ താനൂനോടും പില്ലുവിനോടും പറയും അതോടെ നമ്മടെ കാര്യം ഗോവിന്ദ.....



എന്നൊക്ക ചിന്തിച്ച് നമ്മള് പേടിച്ചിരിക്കുമ്പോൾ ആണ് ഐര ചെയർ തടഞ്ഞ് വീഴാൻ വേണ്ടി പോയത് ഓളെ നടു ഒടിഞ്ഞു എന്നാണ് നമ്മള് വിചാരിച്ചത്... പക്ഷെ അങ്ങനെ നമ്മടെ ഐരയുടെ നടുവൊടിയാൻ നമ്മടെ ഐരയുടെ ഹീറോ സമ്മതിക്കോ....shaan സർ കറക്റ്റ് ടൈം തന്നെ വന്ന് നമ്മടെ ഐരയെ പിടിച്ചു... ഉഫ് അവരെ റൊമാൻസ് ഒന്ന് കാണണം എന്ത് ക്യൂട്ട് ആണ്....shaan സാറിന്റെ നോട്ടം കണ്ടപ്പോൾ തന്നെ നമ്മടെ മിണ്ടാപൂച്ച ഐര ഒന്ന് പതറിയിട്ടുണ്ട്....അങ്ങനെ നമ്മള് ഐരയെയും shaan സാറിനെയും നോക്കിനിൽക്കുമ്പോൾ ആണ്



" ടാ ഷാനെ മതിയടാ... ആ കൊച്ചിനെ വെറുതെ വിട്ടേ "...എന്ന് ചൂടൻ പറഞ്ഞതും ഐര shaan സാറിൽ നിന്നും കുതറിമാറി 


കോപ്പ്...ഈ ചൂടൻ മുഴുവനും നശിപ്പിച്ചു.......


" ഷാനു വാ പോവാം "....എന്ന് പറഞ്ഞ് ഐര വേഗം നടന്നു... നമ്മള് മനഃപൂർവം ചൂടനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഐരയുടെ പിറകെ നടന്നു.. പെട്ടെന്ന് ഒരു വിസിൽ അടികേട്ടതും നമ്മള് തിരിഞ്ഞ്നോക്കി...വിസിൽ അടിച്ചത് ചൂടൻ ആണെന്ന് അറിഞ്ഞപ്പോൾ നമ്മള് ചൂടനെ ഒന്ന് കണ്ണുരുട്ടി നോക്കി..


അപ്പോൾ ചൂടൻ നമ്മളെ നോക്കി സൈറ്റ് അടിച്ചു... ഇത് കണ്ടപ്പോൾ തന്നെ നമ്മടെ തലകറങ്ങി..നമ്മള് ഇത് എന്താ ഈ കാണുന്നെ... ചൂടന്റെ സൈറ്റ് അടി കണ്ട്  നമ്മടെ ഹാർട്ടിന്റെ ഉള്ളിൽ നിന്നും ഒടുക്കത്തെ ബാന്റടി  നടക്കുന്നുണ്ട് ...നമ്മളെ അടിമുതൽ മുടി വരെ ഇപ്പോ വിറയ്ക്കുന്നുണ്ട് 


പിന്നെ കബീർക്കാനെ പെട്ടെന്ന് ഓർമ വന്നപ്പോൾ  നമ്മക്ക് ചൂടാനോട്  ഒരുപാട് ദേഷ്യം വന്നു.. നമ്മള് ചൂടന്റെ നേരെ കൈ ചൂണ്ടി എതിർത്ത് പറയാൻ പോയപ്പോൾ ചൂടൻ നമ്മളെ നോക്കി വീണ്ടും സൈറ്റടിച്ചു കാണിച്ചു...ഇപ്പോ നമ്മടെ വായിന്ന് ഒറ്റ വാക്ക് പോലും പുറത്തേക്ക് വരുന്നില്ല......

സത്യം പറഞ്ഞാൽ നമ്മക്ക് എന്താ സംഭവിച്ചേ എന്ന് നമ്മക്ക് പോലും മനസ്സിലാവുന്നില്ല....


ഇനി കുറച്ച് സമയം കൂടി അവിടെ നിന്നാൽ നമ്മള് മിക്കവാറും ചൂടന്റെ മുന്നിൽ വീണുപോവും എന്ന് ബോധം ഉള്ളതോണ്ട് നമ്മള് ചൂടനെ ഒന്ന് തുറിച്ച് നോക്കി വേഗം ലൈബ്രററിയിൽ പുറത്തേക്ക് 

ഇറങ്ങി.... 



നമ്മളും ഐരയും ആകെ വണ്ടറടിച്ചിട്ടാ ഉള്ളെ... നമ്മള് രണ്ട് പേരും നട്സ് പോയ അണ്ണാനെ പോലെ ക്ലാസ്സിലേക്ക് പോയി ഇരുന്നത് കണ്ട് തനുവും ഐരയും നമ്മളെ രണ്ടിനോടും മാറിമാറി ഓരോന്ന് ചോദിക്കുന്നുണ്ട്




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



നമ്മടെ സൈറ്റ് അടികണ്ട് പെണ്ണ് വല്ലാതെ ആയിട്ടാ ഉള്ളത് എന്ന് ഓളെ മുഖം  കണ്ടാൽ മനസ്സിലാവും.... അടിമുതൽ മുടി വരെ വിറക്കുന്നുണ്ട്...


പെട്ടെന്ന് പെണ്ണ് എന്തക്കയോ ചിന്തിച്ച് കൈ ചൂണ്ടി എന്നോട് സംസാരിക്കാൻ പോയതും നമ്മള് ഒന്നൂടെ സൈറ്റ് അടിച്ചു... ഇപ്പോ ഓളെ  അവസ്ഥ ആദ്യത്തതിനേക്കാൾ പരിതാപകരമാണ്.....പിന്നെ  എന്നെ ഒന്ന് തുറിച്ച് നോക്കി പെണ്ണ് പുറത്തേക്ക് ഇറങ്ങിപോയി 


" ടാ അഫി... നീ എന്തിനാ തെണ്ടി എന്റെ റൊമാൻസ് കുളം ആക്കിയേ .... നിനക്കറിയുന്നതല്ലേ എനിക്ക് അവളെ ഇഷ്ട്ടാണെന്ന്"....


Shaan അതും പറഞ്ഞ് നമ്മടെ അടുത്തേക്ക് ചാടി....



" ഓ നിന്റെ റൊമാൻസ് കുളം ആക്കിയപ്പോൾ നിനക്ക് ചൂടായി... ടാ തെണ്ടി നീ അല്ലെ ആദ്യം എന്റെ റൊമാൻസ് കുളം ആക്കിയത്... അപ്പോൾ ഞാൻ നിന്നെ വെറുതെ വിടുമോ... നീ ആയതോണ്ട് ഇത്രയൊക്കെയെ ഞാൻ ചെയ്തിട്ടുള്ളു വേറെ ആരേലും ആണെങ്കിൽ അവന്റെ മൂക്കിന്റെ പാലം ഞാൻ ഇടിച്ച് തെറുപ്പിച്ചേനെ  ".....



" ടാ അതിന് നീ നസ്രിയെ അല്ലെ കെട്ടാൻ വേണ്ടി പോകുന്നത് നിനക്ക് അവളോട്  ഇനി എന്തങ്കിലും ഇഷ്ട്ടം ഉണ്ടോ ".... ഷാൻ



" നീ നോക്കിക്കോ.....ഞാൻ കേട്ടുന്നുണ്ടെങ്കിൽ  shana യെ മാത്രമേ കെട്ടു അതിന് പിന്നിൽ വ്യക്തമായ ഒരു കാരണവും ഉണ്ട് "..... എന്ന് പറഞ്ഞ് ഞാൻ അവനെ നോക്കി ചിരിച്ചു


"എന്ത് കാരണം? ".... ഷാൻ


" അതൊന്നും തൽക്കാലം ഇപ്പോൾ നീ അറിയണ്ട...കാരണം ഈ അഫ്സൽ അഹ്‌മദിന്റെ പ്രൈവസിയിൽ ആരും ഇടപെടുന്നത് എനിക്ക് ഒട്ടും ഇഷ്ട്ടമല്ല...... എന്നാൽ ഞാൻ പോട്ടെ "....എന്ന് പറഞ്ഞ് കോട്ടിൽ കൊളുത്തിയിട്ട കൂളിംഗ് ഗ്ലാസും വെച്ച് പുറത്തേക്ക് ഇറങ്ങി




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ ഷാനു }




" അല്ല ഇങ്ങൾക്ക് രണ്ടെണ്ണത്തിനും ഇതെന്ത് പറ്റി.. രണ്ടും കുറെ ടൈം ആയല്ലോ ഇങ്ങനെ ഇരിക്കുന്നെ... ഐരയുടെ കാര്യം വിട് അവള് അധികം സംസാരിക്കലില്ല എന്ന് വെക്കാം.. ഷാനൂന് ഇതെന്ത് പറ്റി. ഒരു സെക്കന്റ് പോലും  വായ പൂട്ടാതെ ഇരിക്കുന്ന ഷാനുവാ ഇപ്പോ നട്സ് പോയ അണ്ണാനെമാതിരി ഇരിക്കുന്നെ... സത്യം പറ ഷാനു എന്താ കാര്യം "..... തനു



" ഒന്നുമില്ല തനു... എനിക്ക് ചെറിയ തലവേദന അതാ ഇങ്ങനെ സൈലന്റ് ആയി ഇരിക്കുന്നെ "..... എന്ന് പറഞ്ഞ് നമ്മള് ഡെസ്കിൽ തലവെച്ചു കടന്നു


*തനുവിനോടും  പില്ലുവിനോടും ഐരയുടെ കാര്യം പറയണം എന്നുണ്ട് പക്ഷെ ഓളെ കാര്യം പറഞ്ഞാൽ ഓൺ ദ സ്പോർട്ടിൽ തന്നെ നമ്മടെ കാര്യം പുറത്താവും അത് കൊണ്ട് പറയാതിരിക്കുന്നതാ ബെറ്റർ*....


" എനിക്കറിയാം കുരിപ്പേ നീ കള്ളം  പറഞ്ഞതാണെന്ന്...നീ കള്ളം പറയുന്നതിൽ phd എടുത്തോണ്ട് ഓൺ ദ സ്പോർട്ടിൽ കള്ളം പറയുമെന്നും എനിക്കറിയാം.... ഐര നീ പറ അവിടെ എന്താ സംഭവിച്ചതെന്ന് "....



തനു ഐരയോട് അങ്ങനെ ചോദിച്ചപ്പോൾ നമ്മള് വേഗം ചാടി എണീറ്റ് ഐരയെ നോക്കി പറയരുത് എന്നർത്ഥത്തിൽ കണ്ണുരുട്ടി ....



" അത് പിന്നെ ഒന്നുല്ല തനു.... എനിക്കും ചെറിയ തലവേദന സോ എന്നെ പ്ലീസ് ഡിസ്റ്റർബ് ചെയ്യല്ലേ "...... ഐര


" ഓഹോ രണ്ടെണ്ണത്തിനും ഒരേ ടൈം തലവേദനയോ.. Something ഫിഷി എന്തക്കയോ കരിഞ്ഞ് മണക്കുന്നുണ്ട്... വരട്ടെ എന്റെ പേര് തൻഹ ഷെറിൻ  എന്നാണേൽ ഞാൻ അതൊക്ക കണ്ട് പിടിക്കും"....തനു



അപ്പോഴാണ് പ്രിൻസിപ്പൾ സർ അതായത് നമ്മടെ പില്ലുന്റെ father in law വന്ന് പറഞ്ഞത്


" ഈ മാസം ഇരുപത്തിരണ്ടാം തീയതി കോളേജ് ടൂർ പോകുന്നുണ്ട്  മൂന്നാറും മൈസൂരും  ആണ് പോണത് വരുന്നവർ നിങ്ങളുടെ ക്ലാസ്സ്‌ സാറിന്റെ അടുത്ത് ലിസ്റ്റ് കൊടുക്കാ 



" നമുക്കും എന്തായാലും പോണം ".... പില്ലു


" അതേ പില്ലു നമ്മക്ക് പോയി പൊളിക്കണം... ഷാനു എന്താ മിണ്ടാത്തത് "... തനു


" ഞാൻ വരുന്നില്ല...നിങ്ങള് പൊയ്ക്കോ".... നമ്മള്


" അതെന്താ നീ വരാത്തെ.. നീ വരാതിരുന്നാല് ഞാനും പോണില്ല "... തനു


ഈ കുരിപ്പിനെ കൊണ്ട് വല്യ ശല്യം ആയാലോ...ഞാൻ പോവാതെ ഈ കുരിപ്പ് ഒരു സ്ഥലത്തും പോവില്ല പണ്ട് മുതലേ അങ്ങനെ തന്നെ


" തനു നീ എന്തക്കൊ പറഞ്ഞാലും ശരി ഞാൻ വരാൻ പോണില്ല "....


നമ്മള് അൽപ്പം ദേഷ്യം ഒക്കെ മുഖത്ത് ഷിഫ്റ്റ്‌ ചെയ്ത് കൊണ്ട് പറഞ്ഞു


" ok നീ വരുന്നില്ലേൽ വരണ്ട ഞാൻ നിന്റെ ഉമ്മച്ചിയോട് കബീർക്ക വിളിച്ചാൽ നീ ഫോൺ എടുക്കാറില്ല എന്ന്... നിങ്ങളുടെ ഈ പുന്നാര സന്തതി നിങ്ങളെ ജോലിക്ക് പറഞ്ഞയക്കാതിരിക്കാൻ വേണ്ടി ഇഷ്ടമില്ലാതെ കബീർക്കാനെ കെട്ടാൻ പോവായാണെന്നും പറയും"..... തനു


" തനു എന്താ ഇത്... ടൂർ പോവാൻ ഒക്കെ ഒരുപാട് പണം ചിലവാകും...ഇപ്പോ എന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് കബീർക്കയല്ലേ.... കബീർക്കാനോട് ആണേൽ എനിക്ക് പറയാനും പറ്റില്ല ..... അത് കൊണ്ടാ ഞാൻ പറഞ്ഞത് ഞാൻ വരുന്നില്ല എന്ന് നിങ്ങള് പൊയ്ക്കോ "... നമ്മള് തനുന്റെ കൈ പിടിച്ച് പറഞ്ഞു


" അതിനെന്താ ഷാനു... ഞാൻ തരാം നിനക്ക് പൈസ ആ പൈസ ഇപ്പോ തന്നെ എന്റെ കയ്യിൽ ഉണ്ട് ".... പില്ലു


" അതെ ഷാനു ഞങ്ങള് തരാം പണം... നീയും വാ ".... ഐര


" അതിന്റെ ഒന്നും ആവിശ്യം ഇല്ല..... ഞാൻ വരുന്നില്ല ടാ  "....നമ്മള് 



" ഷാനു.. നീ വന്നേ പറ്റു എനിക്ക് സെന്റി അടിച്ച് പറയുന്നത് ഒട്ടും ഇഷ്ട്ടമല്ല... എനിക്ക് ബ്ലാക്ക് മൈൽ ചെയ്ത് പറയുന്നതാ ഇഷ്ട്ടം.. നീ വരുന്നില്ലേൽ ഞാൻ എന്തായാലും നിന്റെ ഉമ്മച്ചിയോട് ഒക്കെ പറയും "... തനുകുരിപ്പ്


ഇവളെ ഞാൻ.... അള്ളോ ഈ സാധനത്തിനെ എന്റെ ചങ്കച്ചി ആയി തരാൻ ഞാൻ കഴിഞ്ഞ ജന്മത്തിൽ എന്ത് തെറ്റാ ചെയ്തത്....


" ഞാൻ ശ്രമിക്കാം ".... നമ്മള് പറഞ്ഞു


" ശ്രമിച്ചാൽ പോരാ നീ വരണം... വന്നില്ലേൽ അന്റെ കല്യാണം ഞാൻ മുടക്കും "... തനുകുരിപ്പ് 


ഇനി ഓള് പറയുന്നത് കേൾക്കുന്നതല്ലാതെ നമ്മടെ മുന്നിൽ വേറെ ഓപ്‌ഷൻ ഇല്ല....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


{Nazri }



ഞാൻ റൂമിൽ ഇരുന്ന് ഫോണിൽ നോക്കുമ്പോൾ ആരോ വന്ന്   എന്റെ തലയിൽ ഒരു കൊട്ട് തന്നു.... തിരിഞ്ഞ് നോക്കിയപ്പോൾ കാക്കു ആണ്.....



" ഓ കാക്കു വാട്ട് എ സർപ്രൈസ്.... ഇങ്ങള് ഒരു മുന്നറിയിപ്പ് ഇല്ലാതെ എന്താ വന്നേ "....ഞാൻ കാക്കൂനോട്‌ ചോദിച്ചു



" നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു... പിന്നെ ഞാൻ മാത്രം അല്ല റസീനും എന്റെ കൂടെ വന്നിന് ".....


കാക്കു അത് പറഞ്ഞപ്പോൾ എന്റെ ഹാർട്ട്ബീറ്റ് കൂടി


" എന്താ nazri അവൻ വന്നു എന്ന് പറഞ്ഞപ്പോൾ നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ "....കാക്കു



" ഏയ് ഒന്നൂല്ല കാക്കു... കാക്കു പോയി ഫ്രഷ് ആവ്... ഒരുപാട് ദൂരം യാത്ര ചെയ്ത് വന്നതല്ലേ "....


" ok nazri ".... എന്ന് പറഞ്ഞ് കാക്കു താഴെക്ക് പോയി



Oh god ഇനി ഞാൻ എന്താ ചെയ്യാ... റസീൻ വന്ന സ്ഥിതിക്ക് കാര്യങ്ങൾ എളുപ്പത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല... ഞാൻ ഇനി അവനോട് എന്ത് പറയും... അപ്പോഴാണ് പെട്ടെന്ന് ഒരു സൗണ്ട് കേട്ടത്...


" nazri "......


തിരിഞ്ഞ് നോക്കിയപ്പോൾ razeen ആണ്...


"Razeen പ്ലീസ് ഒച്ച വെക്കല്ലേ... പതുക്കെ പറ ആരെങ്കിലും കേൾക്കും "...


" കേൾക്കട്ടെ എല്ലാരും കേൾക്കട്ടെ... നീ എന്താ വിചാരിച്ചത് എന്നെ വഞ്ചിച്ച് ആ അഫ്സലിനെ നിനക്ക് കേട്ടാമെന്നോ... ഞാൻ ജീവനോടെ ഉള്ളെടുത്തോളം കാലം അതിന് ഞാൻ സമ്മതിക്കില്ല... കാരണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു nazri "..... Razeen


" razeen... just believe me... നോക്ക് ഞാൻ നിന്നെ മാത്രം ആണ് സ്നേഹിക്കുന്നത് അല്ലാതെ അഫിയെ അല്ല... But എന്റെ ലൈഫ് ഒന്ന് സെറ്റിൽ ആവണമെങ്കിൽ  എനിക്ക് അഫിയെ വിവാഹം കഴിക്കണം അവന്റെ കയ്യിൽ ഉള്ള പണമൊക്കെ എനിക്ക് കിട്ടിയാൽ അവനെ ഉപേക്ഷിച്ച് ഞാൻ നിന്റെ കൂടെ വരും... അതിന് ശേഷം നമുക്ക് സുഖമായി ജീവിക്കാം... അത് വരെ ഞങ്ങൾ രണ്ട് പേരും ഇഷ്ട്ടത്തിൽ ആണെന്ന കാര്യം മൂന്നാമതൊരാൾ അറിയരുത്... പ്രതേകിച് എന്റെ ഉപ്പ ".....



"No nazri... നീ അവനെ കെട്ടാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല... എന്റെ കയ്യിൽ ഇല്ലേ നമുക്ക് രണ്ട് പേർക്കും സന്തോഷമായി ജീവിക്കാനുള്ള പണം എന്നിട്ടും നീ എന്തിനാ അങ്ങനെ ചെയ്യുന്നേ "... Razeen


" razeen ലിസൺ.... നിന്റെ കയ്യില് ആ അഫിയുടെ കയ്യിലുള്ളത്തിന്റെ കാൽ ഭാഗം പണമുണ്ടോ... പോട്ടെ 1% ഉണ്ടോ... ഇല്ലല്ലോ... So എന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ല.... ഇനി നീ എന്റെ വഴിക്ക് ഒരു തടസം ആയി വന്നാൽ പിന്നെ ഈ nazri ജീവനോടെ ഉണ്ടാവില്ല ".... എന്ന് പറഞ്ഞ് ഞാൻ താഴെക്ക് പോയി



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



ആ അഫ്സലിന് വേണ്ടി അല്ലെ nazri നീ ഇപ്പോ എന്നെ വേണ്ട എന്ന് പറയുന്നേ... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല nazri.....അത് കൊണ്ട് നമ്മുടെ മുന്നിൽ തടസ്സം ആയി നിൽക്കുന്ന അവനെ ഞാൻ ഇല്ലാതാക്കാൻ പോവായാ.... എന്ന് പറഞ്ഞ് razeen ഉറക്കെ അട്ടഹസിച്ചു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }





വീട്ടിലെത്തിയപ്പോൾ തന്നെ ഫ്രഷ് ആയി നമ്മള് ബെഡിലേക്ക് വീണു  .... ഇന്നലെ ശരിക്കും ഉറങ്ങാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഓൺ ദ സ്പോർട്ടിൽ തന്നെ നമ്മള് ഉറങ്ങുകയും ചെയ്തു.... ലിയന്റെ കരച്ചിൽ കേട്ടിട്ടാണ് നമ്മള് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്... ഫോൺ എടുത്ത് ടൈം നോക്കിയപ്പോൾ 9.00 മണി... നമ്മള് ഇത്രയും ടൈം ഉറങ്ങിയോ പടച്ചോനെ ....


നമ്മള്  താഴെക്ക് ഇറങ്ങിയതും ഉമ്മാന്റെ പിറകെ കരഞ്ഞ് നടക്കുന്ന ലിയയെ ആണ് നമ്മള് കണ്ടത്


" ഉമ്മ എന്തിനാ ലിയ കരയുന്നെ? "....


" അവക്കിപ്പോൾ മാഗി ഉണ്ടാക്കികൊടുക്കണം പോലും... അല്ലാതെ ഒന്നും കഴിക്കില്ല എന്നാ പറയുന്നേ സ്കൂൾ വിട്ട് വന്നിട്ട് ഒന്നും കഴിച്ചിട്ട്‌ ഇല്ല അവള് "....


ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ നമ്മക്ക് വല്ലാതെ വിഷമം ആയി... കാര്യം ആള് കുട്ടിപിശാച് ആണേലും ഓള് കരയുന്നത് നമ്മക്ക് സഹിക്കാൻ പറ്റില്ല... 



" എന്നാ പിന്നെ അവളെ ഇങ്ങനെ കരയിക്കണോ... ഉമ്മാക്ക് ആക്കികൊടുത്തൂടെ "....


" അതിന് ഷാനു.. ഇവിടെ മാഗി ഇല്ല... കടയിൽ പോയി വാങ്ങാം എന്ന് വിചാരിച്ചാൽ ഇത്രയും ടൈം ആയില്ലേ ".... ഉമ്മ



" എന്ന ഞാൻ പോയി വാങ്ങാം "....



"വേണ്ട ഷാനു സമയം ഒരുപാട് ആയില്ലേ നീ പോണ്ട"......ഉമ്മ


" ഉമ്മാ ഞാൻ തനുവിനെയും കൂട്ടി അവളുടെ സ്കൂട്ടിയിൽ പോയിക്കോളാം... പിന്നെ ഉമ്മ എന്തിനാ ഇത്രക്ക് പേടിക്കുന്നെ  ഉമ്മാന്റെ ഷാനുമോള് സ്ട്രോങ്ങ്‌ അല്ലെ ".... എന്ന് പറഞ്ഞ് നമ്മള് കൈ പൊക്കി മസില് കാട്ടി



" ഓ പേടിതൊണ്ടി വായാടി... നീ എന്തിനാ എപ്പോഴും ഈ കള്ളം പറയുന്നേ "...


കരച്ചില് നിർത്തി ലിയ എന്നോട് പറഞ്ഞു


" ടി കുട്ടിപ്പിശാചെ.... മിണ്ടാതിരുന്നോ അല്ലേൽ ഞാൻ നിനക്ക് മാഗി വാങ്ങികൊണ്ട് വരില്ല


എന്ന് നമ്മള് പറഞ്ഞതും അവളുടെ കുഞ്ഞികൈകൾ കൊണ്ട് ലിയ വായപൊത്തി



നമ്മള് വീട്ടിൽ നിന്ന് ഇറങ്ങി തനുവിന്റെ വീട്ടിലേക്ക് പോവുമ്പോൾ പെട്ടെന്ന് നമ്മടെ മുന്നിൽ ഒരു രൂപം  നിൽക്കുന്നത് കണ്ടതും


" അയ്യോ പ്രേതം "... എന്ന് പറഞ്ഞ് നമ്മള് അലറി വിളിച്ചു....



എന്നിട്ടും ആ രൂപത്തിന് യാതൊരു മാറ്റവും കാണാത്തപ്പോൾ നമ്മള് ഫോൺ എടുത്ത് ഫ്ലാഷ് അടിച്ച് നോക്കിയതും നമ്മള് ആകെ ചമ്മിപണ്ടാരമടങ്ങി.... വേറെ ആരും അല്ല... ആ രൂപം ആരാന്ന് വെച്ചാൽ സാക്ഷാൽ വാഴ ആയിരുന്നു... ഇരുട്ടത്ത് നമ്മടെ മുന്നിൽ നിൽക്കുന്ന വാഴയെ കണ്ടാണ് നമ്മളിപ്പോ പേടിച്ച് പണ്ടാരമടങ്ങിയത്...


പെട്ടെന്ന് നമ്മള് ഒരു സൗണ്ട് കേട്ടതും നമ്മള് തനൂന്റെ വീട്ടിലേക്ക് സലാത്തും ചെല്ലി  ഒറ്റഓട്ടം ആയിരുന്നു... നമ്മള് തനൂന്റെ വീട്ടിലേക്ക് കയറിയപ്പോ ആരെയും കാണുന്നില്ല... കിച്ചണിൽ പോയപ്പോൾ തനുന്റെ ഉമ്മ ദോഷചുടുവായിരുന്നു...നമ്മളെ കണ്ടപ്പോ തനുന്റെ ഉമ്മ ചോദിച്ചു 


" ഹ ഇതാര് ഷാനുമോളോ ".....


" ഉമ്മച്ചി തനു എവിടെ? ".... നമ്മള് ചോദിച്ചു


" അവള് വാപ്പാടെ കൂടെ പുറത്തേക്ക് പോയിന്.... എന്താ മോളെ "... തനുന്റെ ഉമ്മ


" അവള് പോയോ... എന്നാ ഞാൻ ഇവിടെ നിന്നും അവളുടെ സ്കൂട്ടിയുടെ കീ എടുത്തിനേ ഒന്ന് കട വരെ പോണം ആയിരുന്നു ".... നമ്മള്


" മോളെ ഷാനു സൂക്ഷിച്ച് പോണേ "...



തനുന്റെ ഉമ്മ പറഞ്ഞതും നമ്മള് ആ എന്ന് ഉറക്കെ പറഞ്ഞ് ബൈക്ക് സ്റ്റാർട്ട്‌ ആക്കി... പിന്നെ തനുന്റെ ഉമ്മാനെ നമ്മടെ ഉമ്മച്ചിയായിട്ട് തന്നെയാ നമ്മള് കാണുന്നത്.... തനു അവളുടെ ഉപ്പച്ചിയുടെയും ഉമ്മച്ചിയുടെയും ഏക സന്തതി ആണ്... അവളുടെ ഉപ്പാക്ക് നമ്മളെന്ന് പറഞ്ഞാൽ ഭയങ്കരം കാര്യം ആണ് ട്ടോ....,തനുവിന് ഡ്രസ്സ്‌  എടുക്കുമ്പോൾ ഒക്കെ അവളുടെ ഉപ്പ നമ്മക്കും  ലിയക്കും എടുത്ത്തരും....എന്റെ വാപ്പച്ചി മരിച്ചതിന് ശേഷം കുടുംബക്കാര് പോലും നമ്മള് തിരിഞ്ഞ്നോക്കിയിട്ടില്ല തനുന്റെ ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും സ്നേഹം കാണുമ്പോൾ ഒറ്റക്കല്ല കൂട്ടിന് ഇവരൊക്കെ ഉണ്ട് എന്ന തോന്നൽ....




നമ്മള് കടന്റെ മുന്നിൽ എത്തിയപ്പോൾ സമയം ഒരുപാട് കൊണ്ടായത് കൊണ്ടാവും   കട പൂട്ടിയിന്.... ഇനിയിപ്പോ ജഗ്ഷനിൽ ഉള്ള മാർക്കറ്റിലേക്ക് പോണം ...... തിരിച്ച് പോവാ എന്ന് വിചാരിച്ചാൽ മാഗി കിട്ടിയില്ലെങ്കിൽ ലിയ ഒന്നും കഴിക്കാതെ കിടക്കും അത് നമ്മക്ക് സഹിക്കാൻ പറ്റില്ല... അതോണ്ട് നമ്മള്  ജഗ്ഷനിലേക്ക് വണ്ടി വിട്ടു...



നമ്മടെ കുറച്ച് മുന്നിൽ ആരോ ഫോൺ ചെയ്ത് കൊണ്ട് റോഡ് ക്ലോസ് ചെയ്യുന്നുണ്ട് പെട്ടെന്ന് ഒരു വലിയ  കാർ   വന്ന് അയാളെ ഇടിച്ച് വീഴ്ത്തിയിട്ട് തിരിഞ്ഞ് നോക്കാതെ പോയി....


നമ്മള് സ്കൂട്ടി അവിടെ നിർത്തി വേഗം അയാളുടെ അടുത്തേക്ക് ഓടി.. ബ്ലഡ്  മുഴുവൻ പോയിട്ടുണ്ട് തിരിഞ്ഞ് കിടന്നതോണ്ട് ആളുടെ മുഖം കാണാൻ വേണ്ടി പറ്റുന്നില്ല... നമ്മള് ആളുടെ മുഖം കാണാൻ തിരിച്ച് നോക്കിയതും അയാളെ മുഖം കണ്ട് നമ്മള് ആകെ ഷോക്ക് ആയി 


*ചൂടൻ *


ബോധം ഇല്ലാതെ ചോരയിൽ കുളിച്ച് നിൽക്കുന്ന ചൂടനെ  കണ്ടതും ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു... മനസ്സിന് ഇത് വരെ ഇല്ലാത്ത ഭാരം തോന്നി... ചൂടനെ നമ്മള് നമ്മടെ മടിയിൽ കിടത്തി ഇത് വരെ ചൂടൻ എന്ന് വിളിച്ച നാവ് കൊണ്ട്  ആദ്യമായി ഞാൻ അഫീക്ക എന്ന് വിളിച്ചു


"അഫീക്ക കണ്ണ് തുറക്ക്... അഫീക്ക....... കണ്ണ് തുറക്ക് "



എത്ര വിളിച്ചിട്ടും ചൂടൻ  കണ്ണ് തുറന്നില്ല... ഉടനെ അഫീക്കാനെ എങ്ങനെ എങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം....


ഞാൻ അഫീക്കാനെ അവിടെ കിടത്തി വരുന്ന വണ്ടികൾക്ക് ഒക്കെ കൈ കാണിച്ചു... എന്റെ ഡ്രസ്സ്‌ മുഴുവൻ അഫീക്കാടെ ചോര ആയിരുന്നു അത് കണ്ടിട്ടാവണം ആരും മൈൻഡ് പോലും ചെയ്യാതെ പോയത്...


പെട്ടെന്ന് ഒരു കാറ് വന്ന് നിർത്തി... കാറിന്റെ ഉള്ളിൽ നിന്നും മധ്യവയസ്ക്കാരായ ഒരു ആന്റിയും അങ്കിളും പുറത്തേക്ക് ഇറങ്ങി


" എന്താ മോളെ എന്താ പറ്റിയത്? ".....


ആ അങ്കിൾ കരഞ്ഞ് കൊണ്ട് നിൽക്കുന്ന എന്നെ നോക്കി ചോദിച്ചു...


" പ്ലീസ് അങ്കിൾ എന്നെ സഹായിക്കണം... അദ്ദേഹത്തെ ഉടനെ ഹോസ്പിറ്റലിൽ എത്തിക്കണം ".... ഞാൻ ചൂടനെ നോക്കി പറഞ്ഞു


" മോള് വിഷമിക്കണ്ട ഞങ്ങള് സഹായിക്കാം ".... ആന്റി


അങ്ങനെ ഞങ്ങള് മൂന്ന് പേരും കൂടി ചൂടനെ കാറിൽ കയറ്റി.. ഞാൻ ചൂടന്റെ തല എന്റെ മടിയിൽ വെച്ച് പിറകിൽ ഇരുന്നു....


" മോള് വിഷമിക്കണ്ട മോളെ ഹസ്ബന്റിന് ഒന്നും സംഭവിക്കില്ല ".... ആന്റി കരഞ്ഞ് കൊണ്ട് നിൽക്കുന്ന എന്നെ നോക്കി പറഞ്ഞു


" ഇത്.... എന്റെ ഹസ്ബന്റ് അല്ല ".... ഞാൻ വിക്കി വിക്കി അവരോട് പറഞ്ഞു


" ഹസ്ബന്റ് അല്ലെ കുട്ടിയുടെ സങ്കടം കണ്ടിട്ട് ഞാൻ വിചാരിച്ചു ഹസ്ബന്റ് ആവുമെന്ന്... എന്നാൽ പിന്നെ കുട്ടിയുടെ lover ആയിരിക്കുമല്ലേ... ഈ കാലത്ത് ഇങ്ങനെയൊക്കെ സ്വന്തം കാമുകനെ സ്നേഹിക്കുന്ന പെൺകുട്ടികൾ ഉണ്ടാവോ ".... ആന്റി


" ഒന്ന് മിണ്ടാതിരിക്ക് സരോജം ആ കുട്ടി വല്ലാതെ പേടിച്ചിട്ടാ ഉള്ളെ "...


അങ്കിൾ അങ്ങനെ പറഞ്ഞതും ആ സ്ത്രീ മിണ്ടാതിരുന്നു.... ഞാൻ ഒന്നും മിണ്ടിയില്ല



അങ്ങനെ സിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയതും കാർ നിന്നു...


" ഞങ്ങൾ മോളുടെ കൂടെ ഇവിടെ നിൽക്കണോ ".... അങ്കിൾ


" വേണ്ട അങ്കിൾ....നിങ്ങള് ഈ ചെയ്ത സഹായത്തിന് ഒരുപാട് നന്ദി ഉണ്ട് "..... എന്ന് പറഞ്ഞ് ഞാൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി




ചൂടനെ സ്‌ട്രക്ച്ചറിൽ ICU വിലേക്ക് കൊണ്ട് പോയി... ഡോക്ടർസ് ഒക്കെ അകത്തേക്ക് പോയി... എനിക്കാണേൽ തീരെ സമാധാനം ഇല്ല.....മനസ്സ് മുഴുവൻ ചൂടന് ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥന ആയിരുന്നു... ചെയറിൽ പോലും ഇരിക്കാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കയാണ്


പെട്ടെന്ന് ഫോൺ റിങ് ചെയ്തു. ഉമ്മയാണ്


" മോളെ നീ ഇത് എവിടെയാണ് "... ഉമ്മ


ഞാൻ പിന്നെ ഉമ്മാനോട് എല്ലാ കാര്യവും പറഞ്ഞു


" നിന്നെ അന്ന് പുഴയിൽ വീണപ്പോൾ രക്ഷിച്ച ആ മോൻ ആണോ ".... ഉമ്മ


" അതേ ഉമ്മ ഞാൻ പിന്നെ വിളിക്കാം ഡോക്ടർ പുറത്തേക്ക് വരുന്നുണ്ട് "... എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്ത് ICU വിൽ നിന്നും പുറത്തേക്ക് വരുന്ന സീനിയർ ഡോക്ടറിന്റെ അടുത്ത് പോയി ചോദിച്ചു


" ഡോക്ടർ എങ്ങനെ ഉണ്ട് അഫീക്കാടെ അവസ്ഥ ".....


" കുട്ടി അഫിയുടെ ആരാണ്... ഞാൻ അഫിയുടെ ഉപ്പാടെ ഫ്രണ്ട് ആണ് "....


ഡോക്ടർ അങ്ങനെ ചോദിച്ചപ്പോൾ പെട്ടെന്ന് എനിക്ക് ഒന്നും പറയാൻ വേണ്ടി സാധിച്ചില്ല


" അത് പിന്നെ ഡോക്ടർ.... ഞാൻ അഫീക്കാടെ അനിയത്തി filza യുടെ ഫ്രണ്ട് ആണ്".....


"  ഞാൻ അഫിയുടെ വീട്ടിലേക്ക് ഫോൺ ചെയ്തിന് but സ്വിച്ച് ഓഫ്....  അഫിയുടെ അവസ്ഥ ഇപ്പോൾ വളരെ ക്രിറ്റിക്കൽ ആണ്...അഫിയുടെ ശരീരത്തിൽ നിന്നും ഒരുപാട് ബ്ലഡ്‌  പോയിട്ടുണ്ട്....B-ve ബ്ലഡ്‌ ഗ്രൂപ്പ്‌ ആണ് അവന്റെ ... അത് കിട്ടാൻ ഒരുപാട് പ്രയാസം ആണ്.... ഉടനെ ആ ബ്ലഡ്‌ ഗ്രൂപ്പ്‌ കിട്ടിയില്ലെങ്കിൽ പിന്നെ അഫിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്ന് വരില്ല ".... ഡോക്ടർ


" ഡോക്ടർ എന്റെ ബ്ലഡ് ഗ്രൂപ്പും അത് തന്നെയാണ്... ഞാൻ തരാം ബ്ലഡ്‌ ".... ഞാൻ ഡോക്ടറോട് പറഞ്ഞു


" മോൾക്ക്  എത്ര വയസ്സായി "..... ഡോക്ടർ


" പതിനെട്ട് "....



" നോക്ക് മോളെ പതിനെട്ട് വയസ്സായാൽ ബ്ലഡ് donate ചെയ്യാം... but മോൾക്ക് പതിനെട്ട് വയസ്സ് ആയതേ ഉള്ളൂ മാത്രമല്ല മോള് ഒരു പെൺകുട്ടിയാ... നാല് കുപ്പി ബ്ലഡ്‌ ഒക്കെ donate ചെയ്യാ എന്ന് വിചാരിച്ചാൽ നിസാര കാര്യം ഒന്നുമല്ല... ഇതിലൂടെ മോൾക്ക് എന്തങ്കിലും സംഭവിച്ചാൽ "....



" പ്ലീസ് ഡോക്ടർ അതൊക്കെ എനിക്കറിയാം എനിക്കൊന്നും പറ്റില്ല എന്റെ കൂടെ പടച്ചോൻ ഉണ്ട്..എങ്ങനെയെങ്കിലും അഫീക്കാനെ രക്ഷിക്കണം ഇനി ഇതല്ലാതെ വേറെ മാർഗം ഇല്ല... പ്ലീസ് "...


ഡോക്ടർ  വരികൾ മുഴുവൻ ആക്കുന്നതിന് മുമ്പേ ഞാൻ പറഞ്ഞു


" മോളെ ഞാൻ സീരിയസ് ആയി പറയാ നാല് കുപ്പി ബ്ലഡ്‌ donate ചെയ്‌താൽ മോൾക്ക് എന്തങ്കിലും സംഭവിച്ചെന്ന് വരാം ".... ഡോക്ടർ


" സംഭവിച്ചോട്ടെ ഇപ്പോ എനിക്ക് എന്റെ ജീവനേക്കാൾ പ്രധാനം അഫീക്കാടെ ജീവനാ ".... പെട്ടെന്ന് ഞാൻ തറപ്പിച്ച് അത് പറഞ്ഞതും ഡോക്ടർ എന്നെ തന്നെ മിഴിച്ച് നോക്കി


അപ്പോഴാണ് ഞാൻ എന്താ ഇപ്പോ പറഞ്ഞതെന്ന് എനിക്ക് തന്നെ ബോധ്യം വന്നത്...


" ok... കുട്ടി ഇത്രക്ക് പറഞ്ഞ സ്ഥിതിക്ക് എനിക്കൊന്നും പറയാനില്ല "... എന്ന് പറഞ്ഞ് ഡോക്ടർ പോയി


ഞാൻ ഇപ്പോ എന്താ പറഞ്ഞത്.... മാത്രമല്ല അഫീക്കാക്ക് ഇങ്ങനെ സംഭവിച്ചപ്പോൾ എന്നെ കൊണ്ട് അതൊട്ടും താങ്ങാൻ കഴിയാത്തത് എന്ത് കൊണ്ടാ... ഇനി എനിക്ക് അഫീക്കാനോട് എന്തങ്കിലും.... No അങ്ങനെ ഒന്നും ഇല്ല... ഞാൻ കബീർക്കാന്റെ പെണ്ണാണ്... പിന്നെ ഞാൻ എന്തിന് അഫീക്കയെ ഓർത്ത് ഇങ്ങനെ കരയണം എന്ന് പറഞ്ഞ് ഞാൻ കണ്ണുകൾ തുടച്ചു... പക്ഷെ എന്റെ മനസ്സ് അത് ചെവികൊണ്ടില്ല ഇപ്പോഴും എന്റെ കണ്ണുകളിൽ നിന്നും അഫീക്കയെ ഓർത്ത് കണ്ണുനീർ വരുന്നുണ്ടായിരുന്നു.....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ പില്ലു }


നമ്മള് ഉമ്മാനോട് shanu നെ കുറിച്ച് സംസാരിച്ചിരിക്കുമ്പോൾ ആണ് അജൂക്ക വന്നത് 


" ഉമ്മാ നമുക്ക് ഒരു സ്ഥലം വരെ പോണം  "....അജൂക്ക ഇത് പറയുമ്പോൾ അജൂക്കാന്റെ മുഖം വല്ലാതെ ഇരിക്കുവാണ് 



" എവിടെയാ മോനെ ".... ഉമ്മ



" അതൊക്കെ ഞാൻ പിന്നെ പറയാം... നിങ്ങള് വേഗം വാ "..... അജൂക്ക


അജൂക്ക പറഞ്ഞത് കേട്ട് നമ്മളും ഉമ്മയും വേഗം  അജൂക്കാന്റെ പിറകെ കാറിൽ കയറി ഇരുന്നു....അജൂക്ക വണ്ടി സ്റ്റാർട്ട്‌ ചെയ്തു... സ്പീഡിൽ ആണ് വണ്ടി ഓട്ടിക്കുന്നത്... പൊതുവെ അജൂക്ക സ്പീഡിൽ വണ്ടി ഓട്ടിക്കാറില്ല 


" അജൂക്ക നമ്മളെവിടെക്കാ പോണേ "... നമ്മള് ചോദിച്ചു


" അത് പിന്നെ... അഫീക്കാക്ക് ഒരു ആക്സിഡന്റ് "....


അജൂക്ക അത് പറഞ്ഞതും ഉമ്മ പൊട്ടിതെറിച്ചു കൊണ്ട് ചോദിച്ചു


" നീ എന്താ ഈ പറയുന്നേ "....


" അതേ ഉമ്മ ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നും അഷ്‌റഫ്‌ അങ്കിളിന്റെ call വന്നിരുന്നു അഫീക്ക ഹോസ്പിറ്റലിൽ   ICU വിലാണ് "......


അജൂക്ക അത് പറഞ്ഞതും ഉമ്മ കരയാൻ വേണ്ടി തുടങ്ങി


" ഇനി അഫിക്ക് എന്തങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല... ഒരു തെറ്റും ചെയ്യാത്ത എന്റെ മോനെ ഞാൻ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട് "...... ഉമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞു


" ഉമ്മ അഫീക്കാക്ക് ഒന്നും സംഭവിക്കില്ല... മാത്രമല്ല ഉമ്മ അന്ന് അഫീക്കാനോട് അങ്ങനെ ഒക്കെ ചെയ്തത് സത്യാവസ്ഥ അറിയാഞ്ഞിട്ടല്ലേ "....നമ്മള് ഉമ്മാന്റെ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു


ഹോസ്പിറ്റലിൽ എത്തിയതും ഞങ്ങള് ഉപ്പാടെ ഫ്രണ്ട് അഷ്‌റഫ്‌ അങ്കിളിന്റെ ക്യാബിനിലേക്ക് പോയി.. അദ്ദേഹം അവിടുത്തെ സീനിയർ ഡോക്ടർ ആണ്



" അങ്കിൾ ഇപ്പോൾ അഫീക്കാക്ക് എങ്ങനെ ഉണ്ട് "..... അജൂക്ക


" ഇത്രയും ടൈം അഫിയുടെ അവസ്ഥ ക്രിറ്റിക്കൽ ആണ്... മരണത്തിനും ജീവിതത്തിന്റെയും ഇടയ്ക്ക് പോരാടുകയാണ് അഫി... ഇപ്പോ അഫി അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു... ഒക്കെ ആ കുട്ടി കാരണം ആണ് ".....


അഷ്‌റഫ്‌ അങ്കിൾ അത് പറഞ്ഞതും നമ്മള് സംശയത്തോടെ ചോദിച്ചു


" ഏത് കുട്ടി? ".......


" ആ കുട്ടി പില്ലുമോളുടെ ഫ്രണ്ട് ആണെന്നാ പറഞ്ഞത്... പടച്ചോൻ ആണ് ആ കുട്ടിയെ അഫിയുടെ മുന്നിൽ എത്തിച്ചത്....I think ആ കുട്ടിക്ക് അഫിയോട് എന്ധോ ഒരിഷ്ടം ഉണ്ട്...... കാരണം അഫിക്ക് ആക്സിഡന്റ് പറ്റിയപ്പോൾ ആ കുട്ടി വല്ലാതെ സങ്കടപ്പെട്ടിരുന്നു.... മാത്രമല്ല അഫിയുടെ ബോഡിയിൽ നിന്നും ഒരുപാട് ബ്ലഡ്‌ പോയിട്ടുണ്ട്...നിങ്ങൾക്ക് അറിയാലോ  Ab_ബ്ലഡ്‌ ആയത് കൊണ്ട് തന്നെ കിട്ടാൻ വളരെ പ്രയാസം ആണ്....4 കുപ്പി ബ്ലഡ്‌ വേണമായിരുന്നു... പില്ലുന്റെ age ഉള്ള പെൺകുട്ടി ഒക്കെ 4 കുപ്പി ബ്ലഡ്‌ കൊടുത്താൽ അത് അവരുടെ ജീവന് തന്നെ ആപത്താകും... ആ കാര്യം പല തവണ ആ കുട്ടിയോട് ഞാൻ പറഞ്ഞതാണ് എന്നിട്ടും ആ കുട്ടി പിന്തിരിയാൻ തയ്യാർ ആയില്ല



" സംഭവിച്ചോട്ടെ ഇപ്പോ എനിക്ക് എന്റെ ജീവനേക്കാൾ പ്രധാനം അഫീക്കാടെ ജീവനാ".



എന്നാണ് ആ കുട്ടി എന്നോട് പറഞ്ഞത്....അഫിയുടെ എല്ലാ കാര്യവും അറിയുന്നത് കൊണ്ട് പറയുന്നതാ......I am sure അഫിയെ മാറ്റിയെടുക്കാൻ ആ കുട്ടിയെ കൊണ്ട് പറ്റും 


" അങ്കിൾ ആ കുട്ടി ഇപ്പോ എവിടെ ഉണ്ട് ".... അജൂക്ക



" ICU യുടെ തൊട്ടടുത്ത് ഉള്ള റൂമിൽ ഉണ്ട്.... ഒരുപാട് ബ്ലഡ്‌ ഒന്നിച്ച് കൊടുത്തത് കൊണ്ട് തന്നെ ഇപ്പോ ഗ്ലൂക്കോസ് കയറ്റുന്നുണ്ട്".....അങ്കിൾ


" ok "...അജൂക്ക



*ഞാൻ വിചാരിച്ചത് ഷാനു ആണ് അഫീക്കാക്ക് മാച്ച് ആയത് എന്നാണ് but ഇപ്പോൾ അഷ്‌റഫ്‌ അങ്കിൾ പറയുന്നത് കേട്ടിട്ട് ആ കുട്ടിയാണ് അഫീക്കാക്ക് മാച്ച് ആയത് എന്നാണ് തോന്നുന്നത്.... ആരായിരിക്കും അവള്... എന്റെ ഫ്രണ്ട് ആണെന്ന് അല്ലെ പറഞ്ഞത് *







നമ്മള് ICU ടെ മുന്നിൽ എത്തിയതും അഫീക്കയെ ഒന്ന് നോക്കി.... ആ കുട്ടിയെ കാണാൻ വേണ്ടി തൊട്ടടുത്ത് ഉള്ള റൂമിലേക്ക് നടന്നു


റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ  shanu നെ അവിടെ കണ്ടതും നമ്മള് ഷോക്ക് ആയി.... സത്യം പറഞ്ഞാൽ അഫീക്കാടെ അവസ്ഥ ഓർത്ത് സങ്കടവും വരുന്നു അഷ്‌റഫ്‌ അങ്കിൾ പറഞ്ഞ കുട്ടി shanu ആണെന്ന് അറിഞ്ഞ് സന്തോഷവും വരുന്നു.... Shanu മയങ്ങികിടക്കുവാണ്....


" ആ കുട്ടിക്ക് മയക്കത്തിന്റെ ഇഞ്ചക്ഷൻ കൊടുത്തിട്ടാ ഉള്ളെ...തൽക്കാലം ആ കുട്ടിയെ ഡിസ്റ്റർബ് ചെയ്യണ്ട".... എന്ന് പറഞ്ഞ് നേഴ്സ്‌ പുറത്തേക്ക് പോയി



" അജൂക്ക ഞാൻ അന്നേ പറഞ്ഞില്ലേ shanu തന്നെയാണ്  അഫീക്കാക്ക് പറ്റിയ പെൺകുട്ടി എന്ന്..... ഇന്ന് അഫീക്ക ജീവനോടെ ഇരിക്കാൻ കാരണം ഷാനു മാത്രമാണ്.... പിന്നെ ഉമ്മ ഞാൻ നേരെത്തെ ഉമ്മാനോട് shanu നെ കുറിച്ച് പറഞ്ഞില്ലേ.... Shanu ന് ഉറപ്പായും ഉമ്മാന്റെ   അഫ്സൽ മോനെ മാറ്റാൻ സാധിക്കും എന്ന്.... ഞാൻ പറഞ്ഞ ആ shanu ആണ് ഇന്ന് അഫീക്കാടെ ജീവൻ രക്ഷിച്ചേ" ....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ Shanu }



നമ്മള്  ഉണർന്നതും നമ്മടെ മുന്നിൽ ഇരിക്കുന്ന പില്ലുനെയും അവളുടെ ഫാമിലിയെയും ആണ് കണ്ടത്....


പെട്ടെന്ന് പില്ലുന്റെ ഉമ്മ നമ്മുടെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു


" മോളെ ഒരുപാട് നന്ദി ഉണ്ട്... മോള് കാരണം ആണ് എന്റെ അഫി മോന് ഇപ്പോഴും ജീവിച്ചിരിക്കുന്നെ "....


ഞാൻ അതിന് ഒരു ചെറുപുഞ്ചിരി മറുപടി ആയി കൊടുത്തു


" അഫീക്കാക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് "....ഞാൻ pillu നോട്‌ ചോദിച്ചു


" ഇപ്പോ അഫീക്ക അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു ".... Pillu


" തൽക്കാലം ഞാനാ അഫീക്കാനെ രക്ഷിച്ചത് എന്ന് അഫീക്ക അറിയരുത് "....


" അതെന്താ shanu ".... Pillu


" എനിക്കറിയില്ല... പക്ഷെ തൽക്കാലം അഫീക്ക ഇത് അറിയാതെ ഇരിക്കുന്നതാണ് നല്ലത്.... സോ പ്ലീസ് അഫീക്കാനോട് ഈ കാര്യം ആരും പറയരുത് ".......



" ok ടാ ഞങ്ങൾ പറയില്ല..... പിന്നെ നീ ഇപ്പോ രാവിലെ 9.00 മണിയായി...മാത്രമല്ല നീ ഒരുപാട് ക്ഷീണിചിട്ടും ഉണ്ട് അതോണ്ട് ഇനി ഇന്ന് കോളേജിൽ പോവാൻ സാധിക്കില്ല..... ഞാനും അജൂക്കയും നിന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം "....


Pillu അത് പറഞ്ഞത് നമ്മള് ഫോൺ എടുത്ത് ടൈം നോക്കി.... 9.00 മണിയായിരുക്കുന്നു ഉമ്മാന്റെ കുറെ missed call ഉണ്ട്...കബീർക്കയും വിളിച്ചിന്



ഗ്ലൂക്കോസ് കയറ്റി കഴിഞ്ഞപ്പോൾ അജൂക്കയും pillu വും കൂടി എന്നെ വീട്ടിലേക്ക് കൊണ്ട് വിട്ടു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ nazri }



അഫീക്കാക്ക് ആക്സിഡന്റ് പറ്റിയത് അറിഞ്ഞപ്പോൾ തന്നെ ഞാൻ വേഗം റസീനെ ഫോൺ ചെയ്തു.... മിക്കവാറും അവൻ തന്നെയായിരിക്കും ഇതിന് പിന്നിൽ



" ഹലോ.... എന്താ nazri "..... Razeen



" razeen.... സത്യം പറ... നീ അല്ലെ അഫീക്കാടെ ആക്സിടെന്റിന് പിന്നിൽ "....



" അതേലോ.... എന്താ അവൻ ചത്തോ "..... Razeen



" ഇല്ല.... തൽക്കാലം നീ വിചാരിച്ചത് പോലെ ഒന്നും പറ്റിയില്ല... അഫീക്ക ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട് ... പിന്നെ ഇനി നീ അഫീക്കയെ എന്തങ്കിലും ചെയ്യാൻ വേണ്ടി ശ്രമിച്ചാൽ പിന്നെ നിനക്ക് എന്നെ ഒരിക്കലും കിട്ടില്ല.... അഫീക്കാടെ കയ്യിലുള്ള 200 കോടിയുടെ പ്രോപ്പർട്ടി എനിക്ക് എങ്ങനെയെങ്കിലും കിട്ടണം... അതിന് തടസ്സമായി നീ എന്റെ മുന്നിൽ വന്നാൽ.... നിനക്ക് എന്നെ അറിയാലോ ".... എന്ന് പറഞ്ഞ് ഞാൻ call കട്ട് ചെയ്തു






🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹






(മൂന്ന് ആഴ്ചകൾക്ക് ശേഷം )






{ shanu }





ഞാനും തനുവും  കോളേജിൽ നേരെത്തെ എത്തി പില്ലുവും ഐരയും എത്തിയില്ല... കുറച്ച് കഴിഞ്ഞപ്പോൾ പില്ലു ക്ലാസ്സിലേക്ക് വന്നു....



" പില്ലു ചൂടന് ഇപ്പോ എങ്ങനെ ഉണ്ട് ".... നമ്മള്


" അല്ല shanu നീ എന്തിനാ ദിവസവും പില്ലുനോട്‌ ഇത് ചോദിക്കുന്നെ അവളല്ലേ ഇന്നലെ നിന്നോട് പറഞ്ഞത് അഫീക്കാക്ക് ഇപ്പോ ബെറ്റർ ആണ് എണീച്ച് നടക്കാൻ ഒക്കെ തുടങ്ങി എന്ന് "..... തനുകുരിപ്പ്


" അവളിന്നലെ പറഞ്ഞത് ഞാൻ ഓർത്തില്ല അത് കൊണ്ട് ചോദിച്ചതാ "... എന്ന് കള്ളം പറഞ്ഞ് നമ്മള് തനുനെ നോക്കി കൊഞ്ഞനം കുത്തി.....


" pillu... സാധാരണ എല്ലാ സ്റ്റോറിയിലും ഹീറോ ആണ് ഹീറോയിനെ രക്ഷിക്കാറ്... But ഇത് നേരെ തിരിച്ച് ആണല്ലോ ".... തനു



ഈ കുരിപ്പ് ഇനി നമ്മളെ ഉദ്ദേശിച്ച് പറഞ്ഞതാണോ 



" എന്ത്? "..... നമ്മള്



" അത് പിന്നെ ഞാൻ namkaran സീരിയലിന്റെ കാര്യം പറഞ്ഞതാ... അതിൽ നമ്മടെ avni അല്ലെ neil ന്റെ ജീവൻ രക്ഷിച്ചേ ".... തനു


" ഞാനും ഇന്നലെ namkaran കണ്ടിന് but ഇന്നലത്തെ എപ്പിസോഡിൽ അതല്ലല്ലോ ".....



നമ്മള് ചോദിച്ചപ്പോൾ ഒന്നും പറയാൻ കിട്ടാതെ  തനു ബബ്ബബ്ബ ആക്കുന്നുണ്ട്  നമ്മളോടാ ഓളെ കളി.... ഹല്ല പിന്നെ  



അപ്പോൾ ഉണ്ട് ഐര വരുന്നു......


" ടാ... വീട്ടിൽ എന്റെ കല്യാണം ഉറപ്പിച്ചു... മാറ്റന്നാളെ ആണ് എൻഗേജ്മെന്റ്... ഈ മാസം അവസാനം മാര്യേജ് ഉണ്ട് "..... ഐര


🎶ഡിയോ... ഡിയോ... ഡിയോ... ഡിയോ 🎶


ഐര അത് പറഞ്ഞതും ഇവിടെ ഒരുത്തി പാട്ടും പാടി തുള്ളാൻ വേണ്ടി തുടങ്ങി... വേറെ ആര് നമ്മടെ തനു


" അപ്പോൾ ഐര നിന്റെ മാര്യേജ് ഉറപ്പിച്ച സ്ഥിതിക്ക് ഷാൻ സാറിനെ ഈ തനു എടുത്തോളാം... ഡിയോ... ഡിയോ "..... തനു


" ഡീ പോത്തേ അതിന് ഷാൻ സാറും ആയിട്ടാണ് എന്റെ കല്യാണം ഉറപ്പിച്ചേ ".... ഐര അത് പറഞ്ഞതും നമ്മള് മൂന്നെണ്ണത്തിന്റെയും കിളി ഒക്കെ തലക്ക് ചുറ്റും പറക്കാൻ തുടങ്ങി.... തനുന്റെ അവസ്ഥയാണ് ഏറെ പരിതാപകരം... പാവം തനു


" ഷാൻകാക്കുവും ആയിട്ടോ... എപ്പോ "... പില്ലു


" ഇന്നലെ രാത്രി ഷാൻ സർ എന്റെ വീട്ടിൽ വന്നിരുന്നു... ഉപ്പയായിട്ട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു.....അതോടെ നമ്മടെ കാര്യം സെറ്റ് ആയി".... ഐര


" അതെന്താ മാരേജ് ഇത്ര പെട്ടെന്ന് ഫിക്സ് ചെയ്തേ ".... നമ്മള്


" ഷാൻ സാറിന് അടുത്ത മാസം തന്നെ അമേരിക്കയിലേക്ക് പോണം പോലും... അത് കൊണ്ടാ ഈ മാസം തന്നെ ഫിക്സ് ചെയ്തത്"...ഐര


" സാരൂല.... ഷാൻ സർ പോയത് പോയി... അത് കൊണ്ട് അതിന് പ്രതികാരം ആയി  ഐര ഇന്റെ മാരേജിന് വന്ന്  അവിടെ ഉള്ള ഫുഡ്‌ ഒക്കെ ഞാൻ മാക്സിമം തിന്ന് തീർക്കും കുരിപ്പേ ".... Thanu



" അതേ തനു നിന്റെ വിഷമം എന്റെയും കൂടെ വിഷമം ആണ്... നിന്റെ  ഈ പ്രതികാരത്തിൽ ഞാനും നിന്റെ കൂടെ ഉണ്ട്"....എന്ന് പറഞ്ഞ് നമ്മള് തനൂനെ നോക്കി ഇളിച്ചു


" പിന്നെ മാറ്റന്നാളെ എൻഗേജ്മെന്റിന് നിങ്ങള് മൂന്നെണ്ണവും ഉണ്ടാവണം ".... ഐര


" അത് പിന്നെ പറയണോ.... ഫുഡ്‌ കിട്ടുന്ന പരിപാടിക്ക് ഒക്കെ ഈ തനു മുൻപന്തിയിൽ ഉണ്ടാവും ".... തനു 



" അതിനേക്കാൾ മുന്നിൽ നമ്മള് ഉണ്ടാവും "..... നമ്മള് ഐരയോട് പറഞ്ഞു



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }




ബ്രേക്ക്‌ ടൈം ആയപ്പോൾ ഐരയും shanu വും പുറത്തേക്ക് പോയി....


" ഡീ പില്ലു ഞാൻ നിന്നോട് നേരെത്തെ ചോദിക്കണം എന്ന് വിചാരിക്കുന്നു... Shanu ഉള്ളതോണ്ട് ആണ് ചോദിക്കാതെ ഇരുന്നേ.... College ടൂർ അല്ലെ മാറ്റന്നാളെ കഴിഞ്ഞാൽ അഫീക്ക കോളേജ്  MD അല്ലെ..... അതോണ്ട് അഫീക്ക വരില്ലേ "....


" ഇല്ല തനു അഫീക്ക വരില്ല "..... പില്ലു



" വരില്ലെന്നോ... അഫീക്കാടെ അസുഖം ഒക്കെ മാറിയില്ലേ പിന്നെന്താ.... അഫീക്ക വരില്ലെങ്കിൽ പിന്നെ എന്തിനാ നമ്മള് shanu നെ നിർബദ്ധിച്ച് കൊണ്ട് പോകുന്നെ" .....



" ഇല്ല തനു... അഫീക്ക ഒരിക്കലും കോളേജ് ടൂറിന് വരില്ല... കാരണം അഫീക്കാടെ ജീവിതം മാറാൻ  തന്നെ കാരണം ഒരു കോളേജ് ടൂറും കൂടിയാണ് ... അതിന് ശേഷം അഫീക്കാക്ക് ഈ കോളേജ് ടൂർ എന്ന് കേൾക്കുന്നതേ ഇഷ്ട്ടമല്ല....


നമ്മള് തന്നെ കരഞ്ഞ് പറഞ്ഞിട്ടാ കോളേജ് ടൂറിന് വരുന്നത്.... പൊതുവെ അജൂക്ക ബിസിനസ്‌ കാര്യങ്ങളിൽ ഇടപെടാറില്ല അഫീക്ക ഒറ്റക്ക് തന്നെയാണ് ബിസിനസ് ഹാൻഡ്‌ൽ ചെയ്യുന്നത്....


കോളേജ് ടൂർ ആയതോണ്ട് ആണെന്ന് തോന്നുന്നു അജൂക്കാനോട് അഫീക്ക പറഞ്ഞു  ബാംഗ്ലൂരിൽ ഉള്ള ബിസിനസ് ഡീലിന് അഫീക്കാടെ കൂടെ പോവണം എന്ന്....പാവം അജൂക്ക കോളേജ് ടൂർ എന്നൊക്കെ പറഞ്ഞ് തുള്ളിചാടി നടന്നതാ ഇപ്പോ ഉള്ള അജൂക്കാന്റെ അവസ്ഥ കണ്ട് നമ്മക്ക് ചിരിയും കരച്ചിലും ഒന്നിച്ച് വരുന്നു.... പിന്നെ നമ്മടെ രണ്ടും brother സും വരാത്തത് കൊണ്ട് നമ്മക്ക് ഉപകാരം ആയി "..... Pillu



" എന്ത് ഉപകാരം? "...... നമ്മള്



" നമ്മക്ക് മാക്സിമം shaaz ന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാലോ... നമ്മടെ brother's എങ്ങാനും നമ്മളും ഷാസും ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞാൽ പിന്നെ നമ്മടെ കാര്യം  ഗോവിന്ദ ....

അജൂക്ക അറിഞ്ഞാലും കുഴപ്പം ഇല്ല... അഫീക്ക എങ്ങാനും ഇതറിഞ്ഞാൽ പിന്നെ  നമ്മള് ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല".... Pillu



" നമ്മള് shanu നെയും അഫീക്കയേയും സെറ്റാക്കാൻ നോക്കുമ്പോൾ ഓള് ഓളെ കാര്യം നോക്കുന്നു കുരിപ്പ്.... ഡി കോപ്പേ നീ  വേറെ എന്തങ്കിലും വഴി ഉണ്ടോന്ന് നോക്ക് ".... നമ്മള്



" മാറ്റന്നാളെ ഷാൻ കാക്കുന്റെയും ഐരയുടെയും എൻഗേജ്മെന്റ് അല്ലെ... അഫീക്കാടെ  childhood മുതലേ ഉള്ള ഫ്രണ്ട് ആണ് ഷാൻകാക്കു അത് കൊണ്ട് അഫീക്ക എന്തായാലും വരും .....ബാക്കിയൊക്കെ നമ്മക്ക് പിന്നെ നോക്കാം ".... Pillu



" മിക്കവാറും shanu വും കബീർക്കയും ആയിട്ടുള്ള മാര്യേജ് 2 മാസം കഴിഞ്ഞാൽ ഉണ്ടാവും... അതിന് മുമ്പ് എങ്ങനെയെങ്കിലും അഫീക്കയെയും shanu വിനെയും ഒന്നിപ്പിക്കണം "..... നമ്മള് pillu നോട്‌ പറഞ്ഞു



" ഇത് തന്നെയാ മോളെ എന്റെ പ്രശ്നവും അഫീക്കയും nazri യും ആയിട്ടുള്ള മാര്യേജ് അടുത്ത മാസം 23 ന് ഫിക്സ് ചെയ്തിരിക്കയാ...ആ കല്യാണത്തിന് എന്റെ വീട്ടിലുള്ള ആർക്കും സമ്മതമല്ല".... Pillu



" പിന്നെന്തിനാ അഫീക്ക സമ്മതിച്ചത് "....


"നസ്രിയുടെ ഉപ്പ നിർബന്ധിച്ചപ്പോൾ ആണ് അഫീക്ക സമ്മതിച്ചത്..... അഫീക്കാക്ക് ഒരിക്കലും nazri യുടെ ഉപ്പാന്റെ വാക്കിനെ വിസമ്മതിക്കാൻ സാധിക്കില്ല അതിന് ന്യായമായ ഒരു കാരണവും ഉണ്ട് ".... Pillu



" ആ കാരണം മിക്കവാറും അഫീക്കാനെ മാറ്റിയ കാര്യവും ആയി ബദ്ധപ്പെട്ടത് ആയിരിക്കാം അല്ലെ "....












" അത് നിനക്ക് എങ്ങനെ മനസ്സിലായി ".... Pillu


" അല്ല നീ എന്ത് കാരണം പറഞ്ഞാലും അത് അഫീക്കാനെ മാറ്റിയ കാര്യവുമായി റിലേറ്റഡ് ആയിരിക്കുമല്ലോ  "..... എന്ന് പറഞ്ഞ് നമ്മള് ചിരിച്ചു



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ pillu }



നമ്മള് വീട്ടിൽ എത്തി ഫ്രഷ് ആയി താഴെക്ക് എത്തിയപ്പോൾ നമ്മടെ അജൂക്ക സോഫയിൽ ഇരുന്ന് അകാതമായ ചിന്തയിൽ ആണ്


" എന്താണാവോ നമ്മടെ brother ഇങ്ങനെ കൂടമായി ചിന്തിക്കുന്നത് ".....


" ഏയ് ഒന്നൂല്ല "......അജൂക്ക ഒരു കള്ളച്ചിരി ചിരിച്ച് കൊണ്ട് പറഞ്ഞു


" ഒന്നുമില്ല എന്ന് എന്നോട് പറയണ്ട വേഗം കാര്യം പറഞ്ഞോ മോനെ.... അല്ലാതെ നിന്നെ ഞാൻ വെറുതെ വിടില്ല ".....


" നിന്നോട് ഞാൻ അന്നേ പറയാൻ വിചാരിച്ചതാ... അപ്പോഴാണ് അഫീക്കാക്ക് ആക്‌സിഡന്റ് പറ്റിയത് ".... അജൂക്ക


" എന്നാ പിന്നെ വേഗം ഇപ്പോ പറ "......



" ഞാൻ നിന്നോട് പറഞ്ഞില്ലേ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടം ആണെന്ന് ആ പെൺകുട്ടി നിന്റെ ഫ്രണ്ട് ആണ് ".....



അജൂക്ക അത് പറഞ്ഞത് നമ്മള് ഞെട്ടികൊണ്ട് ചോദിച്ചു



" എന്റയോ.... ആര് ".....



" അന്ന് നിന്റെ birth day പാർട്ടിക്ക് വന്നിന് "....അജൂക്ക



* പടച്ചോനെ അതാരപ്പ എന്റെ ബർത്ത് day പാർട്ടിക്ക് shanu വും തനുവും ഐരയും മാത്രമേ എന്റെ ഫ്രണ്ട് ആയിട്ട് വന്നിട്ടുള്ളൂ....shanu ആയിരിക്കില്ല ഏതായാലും... ഐര already ബുക്ക്‌ട് ആയി ഇനി ഓള് ആവോ....പിന്നെ ഉള്ളത് തനു ആണ്... തനു ആണെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല... ഓളെ കോളേജ്  നിന്ന് തന്നെ എങ്ങനെയാ സഹിക്കുന്നെ എന്ന് എനിക്ക് പോലും അറിയില്ല... ഷാനുവും തനുവും നമ്മടെ  വീട്ടിലേക്ക് മരുമോൾ ആയി വന്നാൽ പിന്നെ നാത്തൂൻ ആയ നമ്മടെ കാര്യം പോക്കാണ്*



" pillu നീ എന്താ ചിന്തിച്ചിരിക്കുന്നെ ".... അജൂക്ക പറഞ്ഞപ്പോൾ ആണ് വരാൻ വേണ്ടി പോകുന്ന വിപത്ത്  ചിന്തിച്ച് നിൽക്കുന്നതിൽ നിന്നും ഉണർന്നത്



" അജൂക്കാക്ക് അവളെ പേരറിയോ "...



" അറിയായിരുന്നു  but ഇപ്പോ ശരിക്കും ഓർമകിട്ടുന്നില്ല"..... അജൂക്ക



" ബെസ്റ്റ് സ്നേഹിക്കുന്ന പെണ്ണിന്റെ പേര് കേട്ടിട്ടും മറന്ന് പോണ കാക്കൂനെ ആണല്ലോ നമ്മക്ക് കിട്ടിയത്.... ഇനി shanu ആണോ? "....



" ഒന്ന് പോടീ.... നമ്മടെ കാക്കൂന്റെ പെണ്ണിനെ നമ്മള് സ്നേഹിക്കോ.... പിന്നെ ഒരുകാര്യം ചോദിക്കയാ അവളെ നീ എങ്ങനെയാ സഹിക്കുന്നെ... എന്റള്ളോ ഓളെ നാക്കിന് മുന്നിൽ നമ്മള് പല തവണ പതറിയിട്ടുണ്ട്"...




*അജൂക്ക അത് പറഞ്ഞിട്ട് എനിക്ക് ഹാർട്ടറ്റാക്ക് വരാതിരുന്നത് എന്ധോ ഭാഗ്യം...shanu അല്ല... ഐര ആണെങ്കിൽ മിണ്ടാപ്പൂച്ച ആണ്... പിന്നെ ഉള്ളത് അൽ ദുരന്തം എക്സ്പ്രസ്സ് തനു... നിക്ക് ഇനി ജീവിക്കണ്ടേ...😭😭.... ആരോട് പറയാൻ... ആര് കേൾക്കാൻ *



" അവളെ പേര് തനു എന്നാണോ "....



" അതേ... അത് തന്നെ ".... അജൂക്ക



*തീർന്നു... എല്ലാം തീർന്നു...ഇത് വരെ shanu നെ മാത്രം സഹിച്ചാൽ മതിയല്ലോ എന്ന് വിചാരിച്ച്  സമാധാനിച്ചതാ....ഇനി തനുകുരിപ്പ് കൂടി വന്നാൽ നമ്മടെ അവസ്ഥ....അള്ളോ.... ഓർക്കാൻ കൂടി വയ്യ......അജൂക്ക ആദ്യം ആയിട്ടാണ് ഒരു പെണ്ണിനെ ഇഷ്ട്ടപെട്ടു എന്ന് പറയുന്നത് ഇനിയിപ്പോ സഹിച്ചല്ലേ പറ്റൂ *.....



" എന്നിട്ട് എന്റെ മോൻ തനൂനെ പ്രപ്പോസ് ചെയ്യുന്നില്ലേ ".....



" ആദ്യം അഫീക്കാടെ കല്യാണം നടക്കട്ടെ എന്നിട്ട് പറയാം... പിന്നെ തൽക്കാലം നീ ഈ കാര്യം അവളോട് പറയണ്ടട്ടോ... ടൈം വരട്ടെ ഞാൻ തന്നെ ഒരു ഉഗ്രൻ പ്രപ്പോസൽ ഇറക്കിക്കോളാം "..... അജൂക്ക



"അജൂക്ക നിങ്ങള് shanu ആണ് അഫീക്കയുടെ ജീവൻ രക്ഷിച്ചത് എന്ന് അഫീക്കയോട് പറഞ്ഞിനോ "....



" ഇല്ല pillu.... 




എന്നൊക്കെ നമ്മളും അജൂക്കകയും സംസാരിച്ചിരിക്കുമ്പോൾ   ആണ് ഷാൻ കാക്കുവും നമ്മടെ ഭാവി ഫാദർ in ലോ അലി അങ്കിളും വന്നത്.... ഷാൻ കാക്കുവിന്റെ എൻഗേജ്മെന്റ് പറയാൻ വന്നതാണ്



" അഫി എവിടെ? ".... ഷാൻ കാക്കു



" ഞാനിവിടെ ഉണ്ടേ "... എന്ന് പറഞ്ഞ് അഫീക്ക റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി



" അഫി ഇപ്പോ എങ്ങനെ ഉണ്ടെടാ ".... ഷാൻ കാക്കു



" ബെറ്റർ... പിന്നെ നീ ഇന്നലെ പോയ കാര്യം എന്തായി "..... അഫീക്ക



" അത് പറയാൻ തന്നെയാണ് ഞാനും ഉപ്പയും  വന്നത്... മറ്റന്നാളെ ആണ് എൻഗേജ്മെന്റ് എല്ലാരും വരണം... അഫി...പ്രതേകിച്ച്  നീ ".... ഷാൻ കാക്കു



"Inshaallah  ok ടാ".....അഫീക്ക



" എന്നാൽ പിന്നെ മറ്റന്നാളെ കാണാം.... കുറച്ച്  തിരക്കുണ്ട് "..... എന്ന് പറഞ്ഞ് ഷാൻ കാക്കുവും അലിയങ്കിളും  പോയി




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ Shanu }



" ഡീ shanu നീ അവിടെ എന്ത് എടുക്കുവാ എത്ര ടൈം ആയി ഞാൻ വെയിറ്റ് ചെയ്യുന്നു.... ഇങ്ങനെയാണേൽ നമ്മളവിടെ എത്തുമ്പോഴത്തേക്ക് ഐരയുടെ റിങ് എക്സ്ചേഞ്ച് ഒക്കെ കഴിയും "....... തനു താഴെ നിന്നും മുകളിലേക്ക് വിളിച്ച് പറഞ്ഞു 




" എന്ധോ.... എങ്ങനെ "......നമ്മള്



" അങ്ങനെയാണേൽ നമ്മളവിടെ എത്തുമ്പോഴത്തേക്ക് ഫുഡ്‌ ഒക്കെ കഴിയും ".... തനു



" അതാണ്... അല്ലാതെ നീ ഐരയുടെ റിങ് എക്സ്ചേഞ്ച് കാണാൻ ഇത്ര തിരക്ക് ഒന്നും ആക്കില്ല....പിന്നെ ഇജ്ജ് പേടിക്കണ്ട ഫുഡ്‌ ഒന്നും തീരില്ല... ദേ ഞാൻ വന്നു ".... എന്ന് പറഞ്ഞ് നമ്മള്  താഴെക്ക് നടന്നു..... ഇന്ന് നമ്മള് കുറച്ചിൽ ലുക്കിൽ ആണ് ടോ ഐരയുടെ എൻഗേജ്മെന്റിന് പോണത്... നമ്മടെ favorite blue കളർ ഗൗണും അതിന് പറ്റിയ ഓർനമെന്റ്സും ഇട്ടിട്ടാണ് നമ്മള് പോണത്...


താഴെ എത്തിയപ്പോൾ തനു ലിയയുടെ കൂടെ ഇരുന്ന് വെട്ടിവിഴുങ്ങുന്നുണ്ട്... എന്നിട്ടാ ഓൾക്ക് ഫുഡ്‌ കിട്ടില്ല എന്ന ഒടുക്കത്തെ പേടി....hmm


നമ്മളെ കണ്ടപ്പോൾ തനു കിളി പോയ രീതിയിൽ നമ്മളെ നോക്കയാണ്....


" എന്താ തനുമോളെ ഇജ്ജ് ഇങ്ങനെ നമ്മളെ നോക്കുന്നത്.... നമ്മളെ മൊഞ്ജ് കണ്ടിട്ടാണോ ".....


"ഡീ...shanu കുരിപ്പേ  നീ ഇന്ന് വരണ്ട ".... തനു


" അതെന്താ ഞാൻ വന്നാൽ.... ഇനി നീ എന്നോട് വരണ്ട എന്ന് പറഞ്ഞാൽ ഞാൻ മണിച്ചിത്രതാഴിലെ ഗംഗ ആകും കുരിപ്പേ "....



" നീ ഇങ്ങനെ മൊഞ്ചിൽ വന്നാൽ നമ്മളെ ഒന്നും ഒരാളും തിരിഞ്ഞ്നോക്കില്ല കുരിപ്പേ".....തനു



" ഓ.. നിക്ക് വയ്യ....🙈".... എന്ന് പറഞ്ഞ് നമ്മള് കണ്ണ് പൊത്തി


" അങ്ങനെ എന്റെ മോള് അധികം നാണിക്കണ്ട ".... എന്ന് പറഞ്ഞ് തനു നമ്മടെ ഒരു കയ്യിൽ ഇട്ടിരുന്ന സെറ്റ് വള ഊരി ഓളെ കയ്യില് ഇട്ടു ..... ബ്ലഡി ചങ്കച്ചി... നമ്മള് കണ്ണുരുട്ടി ഓളെ തുറിച്ച് നോക്കി ".....



" shanu.... നീ വെറുതെ ഇങ്ങനെ തുറിച്ച് നോക്കി കണ്ണ് പുറത്തേക്ക് ഇടണ്ട.... ഞാൻ എന്ത് സാധനം ഇട്ടാലും അത് തട്ടിപറിച്ച് നീ ഇടാറുണ്ടല്ലോ"......തനു അത് പറഞ്ഞപ്പോൾ  നമ്മള് 32 പല്ലും കാണിച്ച് ഒരു ഇളി അങ്ങ് പാസ്സാക്കി.....



" ഇനി ഇളിച്ച് നിൽക്കാൻ സമയം ഇല്ല.... ഫുഡ്‌  മുക്യം ബിഗിലേ "..... തനു



ഓഡിറ്റോറിയത്തിൽ ആണ് എൻഗേജ്മെന്റ് അങ്ങനെ നമ്മളും തനുവും ഓഡിറ്റോറിയത്തിൽ എത്തി... കേറുമ്പോൾ തന്നെ ഫുഡ്‌ കോർണർ ആണ് മുന്നിൽ



" ഡീ shanu... കയറുമ്പോൾ തന്നെ മുന്നിൽ ഫുഡ്‌ കോർണർ ആണല്ലോ... നമ്മക്ക് ആദ്യം ഫുഡ്‌ തട്ടാം എന്നിട്ട് പോയാൽ പോരെ ".... തനു



" തനു.... നീ ഒന്ന് മിണ്ടാതിരുന്നേ ".... എന്ന് പറഞ്ഞ് നമ്മള് അവളെ കൈ പിടിച്ച് വലിച്ച്  മുന്നോട്ടേക്ക് നടന്നു



അപ്പോഴാണ് അവിടെ ഞാൻ ഐരയുടെ ഉമ്മയെ കണ്ടത്.... 5 വർഷം മുമ്പ് കണ്ടതാണ് ഐരയുടെ ഉമ്മാനെ....എന്റെ വാപ്പച്ചിടെ ബെസ്റ്റ് ഫ്രണ്ട് ആണ് ഐരയുടെ വാപ്പ... അവരെ കണ്ടപ്പോൾ സത്യം പറയാലോ ഞാൻ അറിയാതെ എന്റെ ഉപ്പാനെ ഓർത്ത് പോയി....



" ആന്റി ഞങ്ങള് ഐരയുടെ ഫ്രണ്ട്സ് ആണ്.... ഐര എവിടെ? "...... നമ്മള് ഐരയുടെ ഉമ്മാനോട് ചോദിച്ചു


" ഐര മുകളിൽ ഉണ്ട്.... മോളെ  ഞാൻ എവിടെയോ കണ്ടത് പോലെ ".... ഐരയുടെ ഉമ്മ



" ഒരുപക്ഷെ ആന്റിക്ക് എന്നെ അറിയാമായിരിക്കും റസാക്ക് സുമയ്യ ദമ്പതികളുടെ മൂത്തമകൾ shana farzin "....


എന്ന് ഞാൻ പറഞ്ഞതും shanu മോളെ എന്ന് പറഞ്ഞ് അവരെന്നെ കെട്ടിപ്പിടിച്ചു...എന്റെ മുഖത്ത് രണ്ട് കയ്യും വെച്ച് അവർ പറഞ്ഞു



" മോളെ .... നിന്റെ ഉപ്പ മരിച്ചത് ഞങ്ങള് ഒരാഴ്ചക്ക് ശേഷം ആണ് അറിയുന്നത്... അപ്പോൾ നാട്ടിലെത്തിയപ്പോൾ നീയും ഉമ്മയും നാട്ടിൽ നിന്ന് പോയി എന്നാ അറിയുന്നേ "..... ഐരയുടെ ഉമ്മ


" അതേ ആന്റി.... ഉപ്പ മരിച്ചപ്പോൾ ഉമ്മാന്റെ വീട്ടിലേക്ക് തിരിച്ച് പോവാൻ ഉമ്മ തയ്യാറായില്ല അത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല... ചിലപ്പോൾ വീട്ടുകാരെ വിട്ട് ഉപ്പാന്റെ കൂടെ ഇറങ്ങിവന്നതോണ്ട് ആവും....ഉപ്പാക്ക് ആകെ ഉള്ളത് വയസ്സായ ഒരുമ്മയും ഉപ്പയും ഒരു ജേഷ്ട്ടനും ആണ്... ഉപ്പാന്റെ ഇക്കാക്കാനെ വിളിച്ച് ഉമ്മ കാര്യം പറഞ്ഞപ്പോൾ അവന്റെ മയ്യിത്ത് വരെ കാണാൻ വരില്ല എന്നാ പറഞ്ഞേ".....എന്ന് പറഞ്ഞതും നമ്മടെ കണ്ണുകൾ നിറഞ്ഞു...



" മോള് എന്തിനാ കരയുന്നെ....മോളുടെ ഉപ്പാന്റെ ജേഷ്ഠൻ ഉണ്ടല്ലോ.... ആള് മഹാ ദുഷ്ടൻ ആണ്... അതറിഞ്ഞ് കൊണ്ടാ അയാൾക്ക് പടച്ചോൻ ഒരു കണ്ണ് മാത്രം നൽകിയത്....മോൾക്ക് അയാള് ചെയ്ത നെറികേട് അറിയാഞ്ഞിട്ട് ആണ്.... അത് കൊണ്ട് മോള് കരയണ്ട ഐര ഉണ്ട് മുകളിൽ നിന്നും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നുണ്ട് മോള് അങ്ങോട്ട് പൊയ്ക്കോ ".....



" ok ആന്റി "..... എന്ന് പറഞ്ഞ് കണ്ണ് തുടച്ച് ഞാനും തനുവും മുകളിലോട്ട് നടന്നു



" തനു നിന്റെ മുഖം എന്താ ഇങ്ങനെ കടന്നല് കുത്തിയത് പോലെ"......


" അതെന്തിനാ നീ അറിയുന്നേ... ഞാൻ പറഞ്ഞത് നീ കേൾക്കുന്നില്ലല്ലോ ".... തനു



" എന്ത്".....



" shanu ഞാൻ നിന്നോട് എപ്പോഴും പറയാറുണ്ട് പഴയത് ഒക്കെ ചിന്തിച്ച് നീ വെറുതെ കരയരുതെന്ന്... എനിക്ക് നീ കരയുന്നത് ഒട്ടും ഇഷ്ട്ടമല്ല ".... എന്ന് പറഞ്ഞ് തനു മുഖം തിരിച്ച്



" ok...mrs: തൻഹ ഷെറിൻ.... ഇനി ഞാൻ പഴയതൊന്നും ചിന്തിച്ച് കരയില്ല... സോ എന്റെ തനുകുട്ടി ഒന്ന് സ്‌മൈൽ ചെയ്തേ "....



....ഈൗ... എന്ന് പറഞ്ഞ് അവള് 32 പല്ലും കാട്ടി ഇളിച്ചു....



നമ്മള് ഐരയെ  കാണാൻ വേണ്ടി ഡ്രസിങ് റൂമിലേക്ക് കയറി.... ഉഫ്... നമ്മടെ ഐരകുട്ടി റെഡ് കളർ ലഹങ്കയിൽ സുന്ദരികുട്ടി ആയിട്ടുണ്ട്... അടുത്ത് pillu വും ഉണ്ട്.....



" ഐര സത്യം പറയാലോ... നീ ഈ റെഡ് കളർ ലഹങ്കയിൽ ശരിക്കും ക്യൂട്ട് ആയിട്ടുണ്ട് ".....നമ്മള്


" വെറുതെ ആണോ shaan കാക്കു നമ്മടെ ഐരയെ കൊത്തിയത്.... അല്ലെ ഐര "... Pillu



*ഇതൊക്കെ പറയുമ്പോൾ തനു നമ്മളെയും pillu നെയും നോക്കി കണ്ണുരുട്ടുന്നുണ്ട്... പ്യാവം നമ്മടെ തനു.... ഒന്നുല്ലേലും ഓള് അല്ലെ shaan സാറിനെ ആദ്യം പിടിച്ചത്* ....



" തനു നീ എന്തിനാ വിഷമിക്കുന്നത്..... നിന്റെ ഹീറോ എൻട്രി ആവണത്രെ ".... നമ്മള്



" എൻട്രി ആയി ഷാനു...... ഇനി ഞാൻ ഇവളെ സഹിച്ചേ പറ്റു "...



Pillu അത് പറഞ്ഞതും നമ്മള് മൂന്നെണ്ണവും pillu നെ കിളി പോയ രീതിയിൽ നോക്കി



" നീ എന്താ കുരിപ്പേ ഇപ്പോൾ പറഞ്ഞേ "... തനു



" ഏയ് ഒന്നുമില്ല... എന്റെ ശ്രദ്ധ ഇവിടെ ഒന്നും അല്ല... അതോണ്ട് പെട്ടെന്ന് പറഞ്ഞ് പോയതാ ".... Pillu



" ഓ തമ്പുരാട്ടി shaaz നെ കുറിച്ച് ചിന്തിക്കുകയാവും അല്ലെ.... ഇപ്പോഴാ മനസ്സിലായെ shaaz നെ കാണാൻ അല്ലെടി ഇജ്ജ് രാവിലെ ഇവിടെ വന്ന് കുത്തിയിരിക്കു ന്നെ... എന്നിട്ട് കണ്ടോ "...... നമ്മള്



" കണ്ടു"......എന്ന് പറഞ്ഞ് pillu ഒരവിഞ്ഞ ഇളി അങ്ങ് പാസ്സാക്കി



പെട്ടെന്നാണ് ഐരയുടെ ഒരു കസിൻ വന്ന് പറഞ്ഞത്



" എല്ലാവരോടും താഴെ പോവാൻ വേണ്ടി പറഞ്ഞു... റിങ് എക്സ്ചേഞ്ച് ചെയ്യാൻ ടൈം ആയി "......


നമ്മള് പിന്നെ തള്ളലിന് ഒക്കെ വിരാമം ഇട്ട് ഐരയുടെ കസിന്റെ പിറകെ താഴെക്ക് പോയി.....



താഴെ എത്തിയപ്പോൾ ആണ് ഐര കുരിപ്പ് പറയുന്നത്  shaan സാറിന്റെ വിരലിൽ ഇടേണ്ട റിങ് മുകളിൽ ആണ് ഉള്ളതെന്ന്... അതൊന്ന് പോയി എടുത്തിട്ട് വരോ എന്ന് ... നമ്മള് തനുനെയും pillu നെയും നോക്കുമ്പോൾ ഇതൊന്നും കേട്ട ഭാവം നടിക്കാതെ രണ്ടും ഒടുക്കത്തെ സെൽഫി എടുക്കൽ ആണ്...... കുരിപ്പുകൾ....



" ഷാനു..പ്ലീസ് da നീ പോയി ഒന്നെടുക്ക് ".... ഐര


" ok ".... എന്ന് പറഞ്ഞ് മനസ്സില്ലാമനസ്സോടെ നമ്മള് മുകളിലേക്ക് പോയി.....



റിങ് എടുത്ത് ഓടി വരുമ്പോൾ അവിടെ ഉണ്ടായിരുന്ന ചെയറിൽ തട്ടി നമ്മള്  മുട്ടും കുത്തി വീണു 



" നീ എന്താ എന്നെ പ്രപ്പോസ് ചെയ്യുകയാണോ ".....



ചൂടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മള് നമ്മടെ കയ്യിൽ ഉള്ള റിങ് ചൂടന്റെ നേരേ നീട്ടി മുട്ടും കുത്തി ചൂടന്റെ മുന്നിൽ ഇരുന്നിട്ടുള്ളത് എന്ന്  നമ്മക്ക് മനസ്സിലായത്....നമ്മള് ചുറ്റും നോക്കിയപ്പോൾ എല്ലാരും ചൂടനെയും എന്നെയും മാറിമാറി നോക്കുന്നുണ്ട്....



നമ്മള് വേഗം ഇരുന്നിടത്ത് നിന്നും എണീറ്റ് ചൂടനോട് പറഞ്ഞു


" ഹലോ... Mr: അഫ്സൽ അഹ്‌മദ്‌....  തന്നെ പ്രപ്പോസ് ചെയ്യാൻ മാത്രം അത്ര മണ്ടി ഒന്നുമല്ല ഞാൻ... തന്റെ ഈ ജോക്കർ മൂക്കും.. തവളന്റെ  കണ്ണും...  കണ്ടാൽ തന്നെ ബുദ്ധി ഉള്ള ആരേലും തന്നെ പ്രപ്പോസ് ചെയ്യോ....ഇതൊക്കെ പോട്ടെ തന്റെ സ്വഭാവം അറിഞ്ഞാൽ തന്നെ ഏത് പെണ്ണും കണ്ടം വഴി ഓടും... എനിക്ക് തന്നെ ഒട്ടും ഇഷ്ട്ടമല്ല... I hate you.....


എന്ന് പറഞ്ഞ് ഞാൻ  പോവാൻ ഒരുങ്ങിയതും ചൂടൻ എന്റെ കൈ പിടിച്ച് വലിച്ച് ചൂടനിലേക്ക് അടുപ്പിച്ചു....ഇപ്പോൾ ചൂടന്റെ ചുടുനിശ്വാസം നമ്മടെ മുഖത്ത് തട്ടുന്നുണ്ട്....


" നീ പറഞ്ഞ എല്ലാ കാര്യവും ഞാൻ ശരിവെക്കാം... എന്റെ മൂക്ക് ജോക്കറിനെ പോലെയാണ്... എന്റെ കണ്ണ് തവളയുടെ മാതിരി ആണ്... എന്റെ സ്വഭാവം ശരിയല്ല... ഒക്കെ ഞാൻ ശരിവെക്കാം... പക്ഷെ നീ അവസാനം പറഞ്ഞ കാര്യം ഇല്ലേ... I hate you.... എന്ന് അത് മാത്രം എനിക്ക് വിശ്വസിക്കാൻ പറ്റില്ല...



അഥവാ അത് വിശ്വസിക്കണം എങ്കിൽ നീ എന്റെ കണ്ണുകളിൽ നോക്കി പറ I hate you എന്ന്....




ചൂടൻ നമ്മളോട് അങ്ങനെ പറഞ്ഞപ്പോൾ നമ്മള് ശെരിക്കും പെട്ടു....കാരണം നമ്മക്ക് ഒരിക്കലും ചൂടന്റെ കണ്ണുകളിലേക്ക് നോക്കി I hate you എന്ന് പറയാൻ വേണ്ടി സാധിക്കില്ല... തൽക്കാലം ഇവിടെ നിന്നും എസ്‌കേപ്പ് ആവുന്നതാ ബുദ്ധി....



" എനിക്ക് പറയാൻ സൗകര്യം ഇല്ല.... എന്ന് പറഞ്ഞ് നമ്മള് പോവാൻ ഒരുങ്ങിയതും ചൂടൻ  ചൂടാനിലേക്ക് നമ്മളെ അടുപ്പിച്ച് പറഞ്ഞു



" പറയാതെ നീ ഇവിടെ നിന്ന് പോവില്ല "....ചൂടൻ 



ഇത് കൂടി ആയപ്പോൾ നമ്മക്ക് നമ്മടെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ ആയില്ല... നമ്മള് ചൂടനെ തള്ളിയിട്ടിട്ട് പറഞ്ഞു



" ഡോ... താനെന്ത് അധികാരത്തിലാ എന്റെ ദേഹത്ത് കൈ വെച്ചേ..... ഇനി താൻ എന്റെ ദേഹത്ത് തൊട്ടാൽ ഈ shana farzin ആരാണെന്ന് താൻ അറിയും ... മൈൻഡ് it".....എന്ന് പറഞ്ഞ് നമ്മളെ ചൂടനെ തള്ളിമാറ്റി അവിടെ നിന്നും തിരിഞ്ഞ് നടന്നു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



"എടാ അഫി... ആ പെണ്ണ് നിന്നെ ഇൻസൾട്ട് ചെയ്ത് പോയത് കണ്ടില്ലേ....ഇത് റിസ്ക് ആണ്.... അവളൊരിക്കലും നിന്നെ സ്നേഹിക്കാൻ വേണ്ടി പോവുന്നില്ല..... മാത്രം

മല്ല നിനക്ക് എന്തായാലും ഇതിനെക്കാൾ നല്ല പെൺകുട്ടിയെ കിട്ടില്ലേ"....



" ഷാൻ just shut up.... ഞാൻ കെട്ടുന്നുണ്ടേൽ അവളെ മാത്രമേ കെട്ടു... നീ നോക്കിക്കോ with in one month ഞാൻ അവളെ Mrs :Afsal Ahmed ആക്കും..... പിന്നെ നീ പറഞ്ഞില്ലേ ഇത് റിസ്ക്  ആണെന്ന്.... എനിക്ക് റിസ്ക് ഉള്ള വഴിയിലൂടെ പോകുന്നതാ ഇഷ്ട്ടം.....എന്ത് റിസ്ക് എടുത്തും ഞാൻ അവളെ സ്വന്തമാക്കിയിരിക്കും



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }





" ഡീ... Shanu അവിടെ നിക്ക് ".... പിറകിൽ നിന്ന് തനു വിളിക്കുന്നുണ്ട്



നമ്മള് എന്താ എന്ന് ചോദിച്ച് നടുവിന് കയ്യും വെച്ച് നിന്നു



" ഡീ കുരിപ്പേ നീ ഇപ്പോൾ അവിടെ നിന്ന് അഫീക്കയോട് എന്തക്കയാ പറഞ്ഞേ.... നിന്റെ മുഖത്ത് കണ്ണില്ലേ അത്രയും handsome ആയ നമ്മടെ അഫീക്കാടെ മുഖത്ത് നോക്കി അങ്ങനെ പറയാൻ "..... തനു



" പിന്നെ നീ ചൂടൻ എന്നോട് ചോദിച്ചത് കേട്ടില്ലേ... ഞാൻ ചൂടനെ പ്രപ്പോസ് ചെയ്യുവാണോ എന്ന്... എനിക്കാണേൽ ചൂടനെ കാണുന്നത് തന്നെ  ഒട്ടും ഇഷ്ട്ടല്ല ".... നമ്മള്



" ഇഷ്ട്ടല്ലാഞ്ഞിട്ട് ആണോ shanu...നീ നിന്റെ ജീവൻ പണയപ്പെടുത്തി അഫീക്കാടെ ജീവൻ രക്ഷിച്ചേ.... അത് പോട്ടെ... എന്നാ പിന്നെ നിനക്ക് ഇഷ്ട്ടമല്ലെങ്കിൽ അഫീക്കാ പറഞ്ഞത് പോലെ അഫീക്കാടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞ്കൂടെ ".....



തനു അങ്ങനെ ചോദിച്ചപ്പോൾ നമ്മക്ക് ഉത്തരം ഇല്ലായിരുന്നു.....



" ഓഹ്..  ഗോഡ്.... ഇവിടെ എത്തിയവാട് ഉമ്മാനെ വിളിക്കണം എന്ന് പറഞ്ഞിരുന്നു... ഞാൻ അത് മറന്ന്പോയി.... ഞാൻ ഉമ്മാനെ വിളിക്കട്ടെ... തനു നീ എന്നെ ഡിസ്റ്റർബ് ചെയ്യല്ലേ ".....എന്ന് പറഞ്ഞ് നമ്മള് പോവാൻ ഒരുങ്ങിയതും 



" എനിക്കറിയാം shanu.... നിനക്ക് ഞാൻ ചോദിച്ചതിന് ഉത്തരം ഇല്ല... അതാ നീ ഇപ്പോ ഇങ്ങനെ പറയുന്നേ....നീ പൊയ്ക്കോ... പോവുന്നതിന് മുമ്പ് shaan സാറിന്റെ കയ്യില് ഇടേണ്ട റിങ് ഇങ് തന്നെ ".....



തനു അങ്ങനെ പറഞ്ഞപ്പോൾ ആണ് നമ്മള് ഓർത്തത് റിങ് നമ്മടെ കയ്യില് ആണ് ഉള്ളത് എന്ന്.... നമ്മളെന്ത് മണ്ടിയാണ്  ചൂടനോട് തർക്കിച്ച് ഒക്കെ മറന്നു പോയി....



അങ്ങനെ നമ്മടെ ഐരയുടെയും ഷാൻ സാറിന്റെയും റിങ് എക്സ്ചേഞ്ച് ഒക്കെ കഴിഞ്ഞ് ഫോട്ടോ ഷൂട്ട്‌ ആണ് നടക്കുന്നത്..... എല്ലാരും ഇവിടെ തന്നെ ഉണ്ട് ബട്ട്‌ ചൂടനെ മാത്രം കാണുന്നില്ല.... നമ്മള് പറഞ്ഞത് ചൂടന് വിഷമം ആയിക്കാണോ അതോണ്ട് ആവോ എന്റെ മുന്നിൽ വന്ന് നിൽക്കാത്ത.... എന്തായാലും ഞാൻ പറഞ്ഞത് കുറച്ച് കൂടി പോയി..... എല്ലാരുടെയും മുന്നിൽ വെച്ചല്ലേ നമ്മള് ചൂടനെ അപമാനിച്ചത്.... എന്നൊക്ക ചിന്തിച്ച് നമ്മള് മുകളിലേക്ക് നോക്കിയതും നമ്മളെ തന്നെ നോക്കി നിൽക്കുന്ന ചൂടനെ ആണ് നമ്മള് കണ്ടത്



ശ്ശെടാ... ഇതെന്ത് കഷ്ട്ടമാണ് ഈ ചൂടന് കിട്ടയതൊന്നും പോരെ.... ഞാൻ ചൂടനോട് പറഞ്ഞത് ഒട്ടും കൂടി പോയില്ല... കുറഞ്ഞ് പോയി എന്നാ തോന്നുന്നേ.....


പെട്ടെന്നാണ് ഐര നമ്മളെ മൂന്നെണ്ണത്തിനെയും  ഫോട്ടോ എടുക്കാൻ വിളിച്ചത്....നമ്മള് ഐരയുടെ അടുത്ത് പോയി നിന്ന് ചൂടൻ നമ്മളെ നോക്കുന്നുണ്ടോ എന്നറിയാൻ മുകളിലേക്ക് നോക്കി.... ഭാഗ്യത്തിന് ചൂടനെ അവിടെ കാണുന്നില്ല....പിന്നെ പല പോസിൽ നിന്ന്  ഒടുക്കത്തെ  ഫോട്ടോ എടുക്കളായിരുന്നു....


നാവ് പുറത്തിട്ട് ഫോട്ടോക്ക്  പോസ് ചെയ്യുമ്പോൾ ആണ് പെട്ടെന്ന് നമ്മടെ മുന്നിൽ  കൈ കെട്ടി നമ്മളെ നോക്കി നിൽക്കുന്ന ചൂടനെ നമ്മള് കണ്ടത്... ചൂടനെ കണ്ടതും പുറത്തിട്ട നമ്മടെ നാവ് അറിയാതെ ഉള്ളിലേക്ക് പോയി.... ചൂടൻ നമ്മടെ കോപ്രായങ്ങൾ മുഴുവൻ കണ്ടിട്ടുണ്ടാവും....




" അഫി... ഇങ്ങോട്ട് വാ ".... ഷാൻ സർ ചൂടനെ ഫോട്ടോ എടുക്കാൻ വിളിക്കയാണ്....... ഷാൻ സർ വിളിച്ചതും ചൂടൻ നമ്മടെ അടുത്ത് വന്ന് നിന്നു....



" ഡോ താനെന്തിനാ എന്റെ അടുത്ത് വന്ന് നിന്നെ "....


" ഇവിടെയാ സ്പേസ് ഉള്ളത്....അത് കൊണ്ട് ".... ചൂടൻ



" അങ്ങനെയാണെങ്കിൽ താൻ ഇവിടെ നിന്നോ... ഞാൻ പൊയ്ക്കോളാം ".... എന്ന് പറഞ്ഞ് നമ്മള് അവിടെ നിന്നും മാറിനിന്നു....



ഫുഡ്‌ ഒക്കെ കഴിച്ചിരിക്കുമ്പോൾ ആണ് നമ്മടെ ഫോണിലേക്ക് ഒരു call വന്നത്



നോക്കിയപ്പോൾ കബീർക്കയാണ് കബീർക്കയാണ്....നമ്മളിപ്പോ വരാന്ന് തനുവിനോടും pillu നോടും  പറഞ്ഞ് ഞാൻ മാറിനിന്നു....



" കബീർക്ക നിങ്ങളോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ ഫോൺ ചെയ്ത് ഡിസ്റ്റർബ് ചെയ്യരുതെന്ന് "....



" shanu...നീ ചൂടാവല്ലേ.... ഞാൻ ഇപ്പോ വിളിച്ചത് ഒരു കാര്യം പറയാൻ ആണ് ".... കബീർക്ക



" എന്ത് കാര്യം? "........



" നമ്മുടെ കല്യാണം രണ്ട് മാസത്തിനുള്ളിൽ നടത്താമെന്നല്ലേ പറഞ്ഞത്... ഞാൻ അടുത്തമാസം ഒന്നാം തീയ്യതി USA യിൽ പോന്നുണ്ട്... നാല് മാസം കഴിഞ്ഞാലെ തിരിച്ച് വരൂ... Urgent ആണ്....അതിന് ശേഷം മാര്യേജ് ആക്കുന്നതിൻ നിനക്ക് കുഴപ്പമുണ്ടോ "....



കബീർക്ക അങ്ങനെ പറഞ്ഞതും നമ്മടെ മനസ്സിൽ ആയിരം പൂക്കൾ ഒന്നിച്ച് വിരിഞ്ഞു... ഹയ്യമ്മോ... ഹയ്യമ്മോ... നാല് മാസം കൂടി നമ്മക്ക് ഇനി അടിച്ച് പൊളിച്ച് ജീവിക്കാലോ... നിക്ക് സന്തോഷം കൊണ്ട് നിൽക്കാൻ വയ്യ


" സാരമില്ല കബീർക്ക... Urgent അല്ലെ അതിന്  ശേഷം കല്യാണം മതി... ഞാൻ ഉമ്മാനോട് പറഞ്ഞോളാം... എന്നാ ശരി "... എന്ന് പറഞ്ഞ് ഞാൻ call കട്ട് ചെയ്തു




___________________________________



{ തനു }



ഒരു ഫോൺ call വന്നപ്പോൾ പോയതാ shanu... ആ കുരിപ്പിനെ കാണുന്നില്ലല്ലോ.. ഓളുടെ മുഖത്തെ എക്‌സ്പ്രഷൻ കണ്ടിട്ട് കബീർക്ക ആണെന്നാ തോന്നുന്നേ..... എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് പെട്ടെന്ന് 🎶Morni Banke🎶സോങ് ഇട്ടത്....ഐര കസിൻസും  ഒക്കെ വന്ന് നമ്മളെയും pillu നെയും ഡാൻസ് കളിക്കാൻ വേണ്ടി വലിച്ച് കൊണ്ട് പോയി.... അങ്ങനെ ഡാൻസ് കളിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് നമ്മളെ ആരോ വന്ന് ഇടിച്ചത്.....



തിരിഞ്ഞ് നോക്കിയപ്പോൾ വേറെ ആരുമല്ല മരമാക്രി ആണ്... നമ്മള് ചെക്കനെ നോക്കി കണ്ണ് ഉരുട്ടിയപ്പോൾ ചെക്കൻ നമ്മളെ നോക്കി സൈറ്റ് അടിച്ചു... സത്യം പറഞ്ഞാൽ ചെക്കന്റെ സൈറ്റ് അടി കണ്ട്  നമ്മള് വാ  തുറന്നുപോയി.... അഫീക്കാടെ അല്ലെ ബ്രദർ ആള് മരമാക്രി ആണേലും ഉഫ് ചെക്കന്റെ മൊഞ്ജ് ....... മരമാക്രിയെയും നോക്കിനിൽക്കുമ്പോൾ ആണ് അഫീക്ക നമ്മടെ കണ്ണിൽ പെട്ടത്.... ഇവിടെ ഉള്ള  എല്ലാ ബോയ്സും girl സും ഡാൻസ് ചെയ്യുന്നുണ്ട് അഫീക്കാ മാത്രം മാറിനിന്ന് ഫോൺ നോക്കയാണ്




" pillu എന്താടി അഫീക്കാ ഇങ്ങനെ"....



" നിനക്ക് അഫീക്കാനെ അറിയുന്നതല്ലേ"....എന്ന് pillu പറയുമ്പോൾ ആണ് shanu വരുന്നത് നമ്മള് കണ്ടത്...



" pillu... ഇജ്ജ് നോക്കിക്കോ... ഇപ്പോ ഈ തനു എന്താ ചെയ്യാൻ വേണ്ടി പോകുന്നത് എന്ന് "......



" നീ എന്താ ഈ പറയുന്നേ "...... Pillu



" wait karo മുത്തേ... Shanu ഇങ്ങ് വരട്ടെ ".....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu}



നമ്മള് ഫോൺ ചെയ്ത് വരുമ്പോൾ ഇവിടെ ഒരു അഡാർ ഡാൻസ് നടക്കയാ... Pillu തനുവും ഡാൻസ് കളിച്ച് കൊണ്ട് എന്തക്കയോ പിറുപിറുക്കുന്നുണ്ട്.... ഈ കുരിപ്പുകൾ  എന്താ ഈ പറയുന്നേ.... നമ്മള് അടുത്തെത്തിയതും



"Shanu വാടാ ".... Pillu നമ്മളെ ഡാൻസ് കളിക്കാൻ വിളിച്ചു



" ഞാനില്ല... എനിക്ക് ഡാൻസ് ഒന്നും അറിയാൻ പാടില്ല ".....



" അതൊന്നും പറഞ്ഞാൽ പറ്റില്ല.... നീ വാ ".... എന്ന് പറഞ്ഞ് തനു നമ്മളെ പിടിച്ച് വലിച്ചു കൊണ്ട് പോയി


തനുവും pillu വും ഒടുക്കത്തെ ഡാൻസ് ആണ്... നമ്മക്കാണേൽ കൈ മുകളിലേക്കും താഴെക്കും പൊന്തിക്കുന്നതല്ലാതെ വേറെ ഒന്നും അറിയാൻ പാടില്ല.... അങ്ങനെ നമ്മള് ആ സ്റ്റെപ് മാത്രം കളിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് തനു നമ്മളെ പിടിച്ച് തള്ളിയത്....



ദേ പോണു.........





നേരേ പോയി എപ്പോഴും ലാൻഡ് ചെയ്യുന്നസ്ഥലത്ത് തന്നെ ലാൻഡി.... ചൂടന്റെ നെഞ്ചത്തേക്ക്.... നമ്മള് ചൂടനെ നോക്കിയതും  ചൂടൻ നമ്മളെ നോക്കി പിരികം പൊക്കി ഒരു കള്ളചിരി ചിരിക്കുന്നുണ്ട്..... നമ്മളാണെൽ ചൂടനെ ഒന്ന് തുറിച്ച്  നോക്കി പോവാൻ ഒരുങ്ങിയതും ദേ പോണു വീണ്ടും  ചൂടന്റെ ദേഹത്തേക്ക്.... നോക്കിയപ്പോൾ നമ്മടെ ചെയിൻ ചൂടന്റെ ഷർട്ടിന്റെ ബട്ടൺസിൽ കുടുങ്ങിയിട്ടാൻ ഉള്ളത്..... ശുഭം



നമ്മളത് ഊരാൻ ഒരുപാട് ശ്രമിച്ചുവെങ്കിലും നമ്മക്ക് ആ കുരുക്ക് ഊരാൻ സാധിച്ചില്ല



" ഇങ്ങ് താ ഞാൻ അഴിച്ച് തരാം "......



ചൂടൻ അത് പറഞ്ഞപ്പോൾ നമ്മള് നമ്മടെ കൈ എടുത്തു.....ചൂടൻ കുരുക്ക് അഴിക്കാൻ ശ്രമിക്കുവാണേലും നോട്ടം മുഴുവൻ നമ്മടെ മുഖത്താണ് .....നമ്മടെ ക്ഷമ വിട്ടപ്പോൾ നമ്മള് ചൂടന്റെ കൈ തട്ടി മാറ്റി നമ്മടെ ചെയിൻ പിടിച്ച് ഒറ്റവലി ..... ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയാലോ എന്റെ ചെയിന്റെ കൂടെ ചൂടന്റെ ഷർട്ടിന്റെ ബട്ടൻസും ഊരി വന്നു...... അത് കണ്ടപ്പോൾ നമ്മടെ ഹാർട്ട് ബീറ്റ് കൂടി.... സത്യം പറഞ്ഞാൽ ചൂടനെ എനിക്കിപ്പോഴും പേടിയാണ്..... നമ്മള് പേടിച്ചു കൊണ്ട് ചൂടന്റെ മുഖത്തേക്ക് നോക്കി....



ചൂടൻ നമ്മളെയും നമ്മടെ ചെയിന്റെ കൂടെ ഇറങ്ങിവന്ന ചൂടന്റെ ബട്ടനെയും മാറിമാറി നോക്കി....പെട്ടെന്ന് ഉണ്ട് ചൂടൻ ഒടുക്കത്തെ ചിരി ചിരിക്കുന്നു......



" നീ എന്താ എന്റെ ഷർട്ടിന്റെ ബട്ടൻസ് പൊട്ടിക്കണം എന്ന് വല്ല ശബദവും ഏറ്റിരുന്നു"....ചൂടൻ



" അത് പിന്നെ ഞാൻ അറിഞ്ഞോണ്ട് അല്ലല്ലോ... എന്റെ ചെയിൻ കിട്ടാൻ വേണ്ടി വലിക്കുമ്പോൾ ആയിപ്പോയത് അല്ലെ "....



" ആണോ....അത്ര പെട്ടെന്ന് വിശ്വസിക്കാൻ താൻ ഇത് ആദ്യമായിട്ട് ഒന്നുമല്ലല്ലോ എന്റെ ഷർട്ടിന്റെ ബട്ടൻസ് പൊട്ടിക്കുന്നത്... എനിക്ക് വിശ്വസിക്കാൻ പ്രയാസം ഉണ്ട് ".... ചൂടൻ



" താൻ വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കണ്ട..... താൻ വിശ്വസിച്ചാലും വിശ്വസിച്ചില്ലേലും എനിക്കൊരു പ്രോബ്ലം ഇല്ല "..... എന്ന് പറഞ്ഞ് നമ്മള് തിരിഞ്ഞ് നടന്നു



" ഡീ തനു കുരിപ്പേ ഇന്റെ മയ്യിത്ത് ഞാൻ ഇന്ന് കഴിക്കും... നീ എന്തിനാ ദുഷ്ട്ടി എന്നെ ആ ചൂടന്റെ മേത്തേക്ക് തള്ളിയിട്ടെ.... ഇന്നേ ഞാൻ ഇന്ന് വിടമാട്ടെ പിടകോഴി"....എന്ന് പറഞ്ഞ് നമ്മള് അവളെ നേർക്കേക്ക് ചാടാൻ തുടങ്ങി


നമ്മള് കാളിയെ പോലെ വരുന്നത് കണ്ടതും തനു ജീവനും കൊണ്ട് ഓടാൻ തുടങ്ങി 




" shanu...പ്ലീസ്.... പ്ലീസ്.... പ്ലീസ്... നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. ഞാൻ നിന്നെ മനപ്പൂർവം തള്ളിയിട്ടതല്ലാ.... അറിയാതെ ആയിപ്പോയതാ" ....



തനു ഓടുന്നതിനിടയ്ക്ക് പറഞ്ഞു



" നീ പറഞ്ഞത് അത്ര പെട്ടെന്ന് വിശ്വസിക്കാൻ ഞാൻ അത്ര മണ്ടി ഒന്നുമല്ല.... നീ എന്നെ മനപ്പൂർവം ചൂടന്റെ ദേഹത്തേക്ക് തള്ളിയിട്ടതാണ്.... ഞാൻ നിന്നെ വെറുതെ വിടാൻ പോവുന്നില്ല "......



" ഈ ഭദ്രകാളി ഇന്ന് എന്നെ കൊല്ലും.... Pillu നീ ഒന്ന് പറഞ്ഞ് കൊടുക്കെടി ഈ സാധനത്തോട് ഞാൻ മനപ്പൂർവം അഫീക്കാടെ ദേഹത്തേക്ക് ഇവളെ തള്ളിയിട്ടത് അല്ല എന്ന്.... അല്ലേൽ pillu നീ എന്റെ ശവം കാണും ".....തനു



" shanu ..... തനു പറഞ്ഞത് ശരിയാണ് എന്ന് ഞാൻ തൽക്കാലം പറയുന്നില്ല... ഞാൻ ഇന്നലെ മുതൽ കള്ളം പറയുന്നത് നിർത്തി... ഇവള് നിന്നെ മനപ്പൂർവം തള്ളിയിട്ടതാണ് "..... Pillu



" ദുഷ്ട്ടി നീ എന്നെ ഒറ്റിയല്ലേ കുരിപ്പേ.... ആദ്യം shanu ന്റെ കയ്യിൽ നിന്നും രക്ഷപ്പെടട്ടെ നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്"........



എന്ന് പറഞ്ഞതും ഓടുന്നതിനിടയ്ക്ക് കാൽ തെറ്റി തനു വീഴാൻ പോയി



ദേ പോണു..........



പെട്ടെന്ന് തനുവിനെ നമ്മടെ pillu ന്റെ ഇളയ കാക്കു വന്ന് പിടിച്ചു..... ഉഫ് കാണേണ്ടതായിരുന്നു അവരുടെ റൊമാൻസ്.... പുലിയായ നമ്മടെ തനു പൂച്ചയെ പോലെയാ ഇപ്പോ ഉള്ളത്....യ്യോ നമ്മക്ക് നാണാവുന്നു...



" എന്താ ഇത് "..... എന്ന് pillu വന്ന് പറഞ്ഞതും തനു അജൂക്കയിൽ നിന്നും കുതറിമാറി


" അത് തന്നെയാ pillu എനിക്കും പറയാനുള്ളത്... ഇവിടെ ഇപ്പോ എന്താ നടന്നെ തനു....രണ്ട് കൂടി എത്ര ടൈം ആയി പരസ്പരം നോക്കിനിൽക്കുന്നെ "....


*കിട്ടിയ അവസരം നമ്മള് പാഴക്കിയില്ല... പെനാൽറ്റി കിട്ടിയ സ്ഥിതിക്ക് ഗോൾ അടിച്ചല്ലേ പറ്റു.... നമ്മളും തനൂന് ഇട്ട് താങ്ങി*


നമ്മള് അങ്ങനെ പറഞ്ഞപ്പോൾ തനു സ്വയം രക്ഷക്ക് വേണ്ടി അജൂക്കാക്ക് നേരേ കുരച്ച് കൊണ്ട് ചാടി


" ഡോ... മരമാക്രി താനെന്തിനാ എന്നെ വന്ന് പിടിച്ചേ "..... തനു



" അതിപ്പോ പ്രോബ്ലം ആയോ ..... ഒരു പെൺകുട്ടി കാൽ തെറ്റി വീഴാൻ പോയപ്പോൾ മനുഷ്വത്തം തോന്നി.... സുന്ദരനും സുശീലനും സർവ്വഗുണ സമ്പന്നനുമായ ഒരു പാവം ചെറുപ്പക്കാരൻ പിടിച്ചത് തെറ്റായോ".......അജൂക്ക



" അയ്യോ സുന്ദരനും സുശീലനും സർവ്വഗുണസമ്പന്നനും പോലും കണ്ടാലും മതി.... തള്ളുന്നതിന് ഒരു ലിമിറ്റ് ഒക്കെ ഉണ്ട് മരമാക്രി... സത്യം പറ താൻ അവസരം മുതലാക്കിയതല്ലേ ".... തനു



" അവസരം മുതലാക്കാനോ എനിക്ക് എന്താ വട്ടുണ്ടോ നിന്നെ പോലത്തെ ഒരു പാട്ട കിളവിയെ പോയി പിടിക്കാൻ.... പിന്നെ ഡി പാട്ടക്കിളവി ഈ അജ്മൽ അഹ്മദ് ഒന്ന് സമ്മതം മൂളിയാൽ കെട്ടാൻ വേണ്ടി ഈ നാട്ടിലെ പെൺകുട്ടികൾ ഒക്കെ ക്യൂ നിൽക്കും "...... അജൂക്ക



*ഇത് കൊള്ളാല്ലോ രണ്ടും ഒടുക്കത്തെ ഫൈറ്റിങ് സീൻ ആണല്ലോ *


" താനെന്താ ഋത്തിക് റോഷൻ ആണോ പെൺകുട്ടികൾ ഒക്കെ കെട്ടാൻ വേണ്ടി ക്യൂ നിൽക്കാൻ.... പിന്നെ ഇനി ഒരിക്കൽ കൂടി എന്നെ പാട്ടക്കിളവി എന്ന് വിളിച്ചാൽ ഉണ്ടല്ലോ ഈ തൻഹ ഷെറിൻ ആരാണെന്ന് നീ അറിയും... കേട്ടോടാ മരമാക്രി "..... തനു



" വിളിക്കും  നീ എന്ത് ചെയ്യും.... പാട്ടക്കിളവി പാട്ടക്കിളവി..... പാട്ടക്കിളവി"....അജൂക്ക



" നീ പോടാ മരമാക്രി ".... തനു



" നീ പോടീ പാട്ടക്കിളവി ".... അജൂക്ക



" നീ പോടാ മത്തങ്ങ തലയാ ".... തനു



" നീ പോടീ കാട്ടുവാസി ".... അജൂക്ക



" നീ പോടാ ".... തനു



" നീ പോടീ "...... അജൂക്ക



" പോടാ ".... തനു



" പോടീ ".... അജൂക്ക



*Oh God! ഇവരുടെ തർക്കം ഇതെവിടേക്കാ പോണത്... ഇപ്പോൾ നമ്മള് പോയി തടഞ്ഞില്ലേൽ ഇവിടെ മൂന്നാം ലോക മഹായുദ്ധം തന്നെ ഉണ്ടാവും...... എന്ന് ചിന്തിച്ച് കൊണ്ട് നമ്മള് തനുനെ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു*



" തനു വാ...... നമുക്ക് വീട്ടിലേക്ക് പോവാം "........



" നീ വിട് shanu.. ഇന്ന് ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ടെ ഞാൻ വരുന്നുള്ളു ".... തനു



" നീ എന്ത് ചെയ്യുമെടി എന്നെ ".... അജൂക്ക



" തന്നെ ഞാൻ ചവിട്ടി കൂട്ടി ചവിറ്റ്കൊട്ടയിൽ ഇടും "..... തനു



" ധൈര്യമുണ്ടേൽ വാടി.... നിനക്ക് ഞാൻ കാണിച്ച് തരാം "..... അജൂക്ക


ഇവരുടെ തർക്കം വീണ്ടും കൂടിയല്ലോ



" തനു... വാ.... വീട്ടിലേക്ക് പോവാം നീ ഇവിടെ നിന്ന് പ്രശ്നമുണ്ടാക്കിയാൽ ഐരക്ക് ആണ് പ്രോബ്ലം ".....



" shanu  പറയുന്നത് കൊണ്ട് മാത്രം നിന്നെ ഞാൻ വെറുതെ വിടുകയാ മരമാക്രി.... നിന്നെ ഞാൻ പിന്നെ കണ്ടോളാം "....തനു 



" I' am waiting ബേബി ".... എന്ന് പറഞ്ഞ് അജൂക്ക തനൂനെ നോക്കി സൈറ്റടിച്ചതും  നമ്മള് ഷോക്ക് ആയി... നമ്മള് തനൂനെ നോക്കിയപ്പോൾ ഇത്രയും സമയം അജൂക്കാടെ ഓരോ വാക്കിലും പതിൻമടങ്ങ് സ്ട്രോങ്ങിൽ മറുപടി കൊടുത്ത തനു ഇപ്പോൾ നട്സ് പോയ അണ്ണാന്റെമാതിരി ഇരിക്കാണ്.......



" ഡീ തനു.... തനു ".... എന്ന് പറഞ്ഞ് നമ്മള് പെണ്ണിനെ തട്ടിവിളിച്ചിട്ടൊന്നും പെണ്ണിന് യാതൊരു കുലുക്കവും ഇല്ല... പെണ്ണ് വായയും തുറന്ന് അജൂക്കാനെ നോക്കാണ്.....



നമ്മള് തനുന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു.... ഭാഗ്യത്തിന് ഇപ്പോയെങ്കിലും പെണ്ണിന് ബോധം വന്നു


" അജൂക്കാ ഈ സാധനത്തിനെ ഞാൻ താൽക്കാലത്തേക്ക് കൊണ്ട് പോവാണ് .....നിങ്ങള് തമ്മിലുള്ള  ദേഷ്യം ഒക്കെ പിന്നെ തീർത്തോളൂ ".....എന്ന് നമ്മള് അജൂക്കാനോട് പറഞ്ഞപ്പോൾ അജൂക്ക ചിരിച്ചു കൊണ്ട് പൊയ്ക്കോ എന്ന രീതിയിൽ കൈ കൊണ്ട് ആംഗ്യം കാണിച്ചു.... നമ്മളും pillu വും  പിന്നെ തനൂനെയും വലിച്ച് നടന്നു....



" ഡീ pillu നിന്റെ ഇളയ കാക്കു തനൂനെ സൈറ്റടിച്ചപ്പോൾ നീ എന്താ ഞെട്ടത്തിരുന്നേ "....... നമ്മള്



" ഞാൻ ഒരിക്ക ഞെട്ടിയതാണ് വീണ്ടും വീണ്ടും ഞെട്ടിക്കോണ്ടിരിക്കാൻ എനിക്ക് വട്ടൊന്നും ഇല്ല ".... Pillu



" നീ എന്താ പറയുന്നേ കുരിപ്പേ എനിക്കൊന്നും മനസ്സിലാവുന്നില്ല ".... നമ്മള്



" അതൊക്കെ നിനക്ക് വഴിയെ മനസ്സിലാവും ".... Pillu



നമ്മള് പില്ലുവും സംസാരിക്കുന്നതൊന്നും തനു കേൾക്കുന്നില്ല ഓള് എന്തക്കയോ  ഗൂഡമായി ആലോചിക്കുകയാണ്.....



" ഡീ തനുക്കുരിപ്പേ നീ എന്താ ഈ ഗൂഢമായി ചിന്തിച്ചിരിക്കുന്നെ"...



" എന്നാലും shanu എനിക്കെന്താ പറ്റിയെ.... ശ്ശെ ആ മരമാക്രിയുടെ മുന്നിൽ ഞാൻ ശരിക്കും നാണം കെട്ടു" .....



" തനു നീ ആകെ അജൂക്കാനെ കണ്ടത് pillu ന്റെ birthday ക്കും പിന്നെ ഇപ്പോഴും അല്ലെ.... ബട്ട് രണ്ടാളുടെയും പെരുമാറ്റം കണ്ടാൽ  പരസ്പരം നല്ലോണം അറിയുന്നത് പോലെ ഉണ്ടല്ലോ ".... എന്ന് നമ്മള് തനൂനോട് ചോദിച്ചപ്പോൾ ഒരു അവിഞ്ഞ ഇളി പാസ്സാക്കി ഓള് നമ്മളോട് എല്ലാ കാര്യവും പറഞ്ഞു



" ഹമ്പട.... ഇജ്ജ് ഇത്രയൊക്കെ കാര്യങ്ങൾ ഉണ്ടായിട്ടും എന്നോട് ഒന്നും പറഞ്ഞില്ലല്ലോ കുരിപ്പേ"....


നമ്മളും പില്ലുവും ഓരോന്ന് പറഞ്ഞ്  തനുവിന് പൊങ്കാല ഇടുമ്പോൾ  ആണ് ഐര  വരുന്നത് കണ്ടത്



" എന്താടാ... എന്താ അവിടെ ഒരു സൗണ്ട് കേട്ടത് ".... ഐര



" അതോ ഞാൻ പറയാം ".... എന്ന് പറഞ്ഞ് നമ്മള് പറയാൻ വേണ്ടി പോയതും തനു നമ്മടെ വായ പിടിച്ച് പൊത്തി....നമ്മള് തനൂന്റെ വയറ്റത്ത് ഒരു കുത്ത് വെച്ച് കൊടുത്തപ്പോൾ " ഔ " എന്ന് പറഞ്ഞ് നമ്മടെ മുഖത്ത് നിന്നും കൈ എടുത്ത് പെണ്ണ് വയറ് തടവാൻ വേണ്ടി തുടങ്ങി


അപ്പോൾ തന്നെ ഒറ്റശ്വാസത്തിൽ മുകളിൽ നടന്ന കാര്യം ഒക്കെ നമ്മള് ഐരയോട് പറഞ്ഞു



" എന്നാലും തനു അജൂക്കാ സൈറ്റടിച്ചു എന്ന് പറഞ്ഞാൽ ".... ഐര



" അതേ ഐര നിക്ക് വിശ്വസിക്കാൻ പറ്റണില്ല..... അജൂക്കാക്ക് ഇന്നോട് എന്ധോ ഉണ്ട് ".... നമ്മള്



" സൈറ്റടിച്ചാൽ എന്ധോ ഉണ്ടെന്നാണോ അർത്ഥം shanu.... എന്നാ അഫീക്കാക്കും നിന്നോട് ഇഷ്ട്ടം ഉണ്ടല്ലോ ".... ഐര പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ നമ്മള് ശരിക്കും ഞെട്ടിപ്പോയി



" ഐര നീ എന്താ ഈ പറഞ്ഞേ? "..... തനു


" അതേ തനു എനിക്ക് നിന്നോടും pillu നോടും ഒരു important കാര്യം പറയാനുണ്ട് ".... ഐര



* oh god!... ഇനി ഐര അന്ന് ലൈബ്രററിയിൽ വെച്ച്  സംഭവിച്ചതൊക്കെ പറയോ... തനു അതറിഞ്ഞാൽ പിന്നെ ജീവിച്ചിരിന്നിട്ട് കാര്യം ഇല്ല... എങ്ങനെ എങ്കിലും ഐരയേ   തടഞ്ഞേ പറ്റു*....



" ഐര നീ അത് പറഞ്ഞാൽ എന്തായാലും ഞാൻ അന്ന് ലൈബ്രറിയിൽ വെച്ച് നിനക്ക് സംഭവിച്ചതും പറയും ".....



" അയ്യോ... നീ പറഞ്ഞ് കഷ്ട്ടപെടണ്ട shanu.... ഞാൻ തന്നെ പറഞ്ഞോളാം... ഏതായാലും എന്റെയും ഷാൻ സാറിന്റെയും എൻഗേജ്മെന്റ് കഴിഞ്ഞു.... ഇനി ആ കാര്യം തനുവും pillu വും അറിഞ്ഞാലും എനിക്ക് പ്രോബ്ലം ഇല്ല".... എന്ന് പറഞ്ഞ് ഐര അവിടെ ഷാൻ സാറും അവളും തമ്മിൽ സംഭവിച്ച എല്ലാ കാര്യവും പറഞ്ഞു


" വെറുതെ അല്ലാലെ നിങ്ങള് രണ്ട് പേരും അന്ന് തലവേദന എന്ന് പറഞ്ഞ് ഇരുന്നേ "...pillu



" ഐര നീ shanu ന്റെ കാര്യം പറ "......തനു



" ഐര വേണ്ട.... പ്ലീസ് പറയരുത്....



" നീ പറ ഐര.... പറഞ്ഞില്ലേൽ നിന്റെ മരണം എന്റെ കൈ കൊണ്ടാവും... ജയിലിൽ ഒക്കെ ഇപ്പോൾ നല്ല ഫുഡ്‌ ആണ്... നിന്നെയും കൊന്ന് ഞാൻ ജയിലിൽ പോവും "....തനു



എന്ന് തനു പറഞ്ഞതും ഐര ലൈബ്രററിയിൽ വെച്ച് നടന്ന എല്ലാ കാര്യവും പറഞ്ഞു



"  അഫീക്കാ shanu വീഴാൻ വേണ്ടി പോയപ്പോൾ പിടിച്ചു എന്നോ "... തനു



" അത് മാത്രമല്ല തനു....അഫീക്കാ shanu നെ നോക്കി സൈറ്റടിക്കുകയും ചെയ്തു ".... ഐര



" നീ എന്താ പറഞ്ഞത് ഐര... അഫീക്ക shanu നെ നോക്കി സൈറ്റടിച്ചു.. എന്നോ... നീ പറഞ്ഞത് സത്യം തന്നെയാണോ... എനിക്കിത് ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല "... Pillu




" ആ pillu... നിനക്ക് എന്നെ 100% വിശ്വസിക്കാം... ഞാൻ പറയുന്നത് 100 വട്ടം സത്യം ആണ്.... ഞാൻ എന്റെ ഈ രണ്ട് കണ്ണുകൾ കൊണ്ട് കണ്ടത് ആണ് അഫീക്കാ shanu ന് സൈറ്റടിക്കുന്നെ..അപ്പോൾ shanu ന്റെ മുഖം ഒന്ന് കാണണമായിരുന്നു ".... ഐര



" ഐര എനിക്കിത് വിശ്വസിക്കാൻ പറ്റില്ല... ഒരു പെണ്ണിന്റെയും മുഖത്ത് പോലും നോക്കാത്ത അഫീക്കാ shanu നെ നോക്കി സൈറ്റടിച്ചു എന്നോ... തനു നിനക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നുണ്ടോ.... നീ എന്താ ഒന്നും മിണ്ടാത്തെ..... Pillu



" ഇത് കേട്ടിട്ട് pillu ഞാൻ ആകെ വണ്ടറടിച്ചിട്ടാ ഉള്ളെ.... പിന്നെ shanu മോളെ ഇജ്ജ് ഇപ്പോൾ ഒരു ഡയലോഗ് പറഞ്ഞിനല്ലോ... മരമാക്രി എന്നോട് എന്തക്കയോ ഉള്ളത് കൊണ്ടാണ് സൈറ്റടിച്ചത് എന്ന്... അങ്ങനെ ആണേൽ അഫീക്കാക്ക് നിന്നോട് ഇഷ്ട്ടം ഉണ്ടാവില്ലേ.... മരമാക്രി സൈറ്റടിച്ചതിന് പല അർത്ഥങ്ങളും ഉണ്ടാവും ചിലപ്പോൾ എന്നെ ആക്കിയത് ആയിരിക്കും... പക്ഷെ അഫീക്കാ സൈറ്റടിച്ചതിന് ഒരേയൊരു അർത്ഥമെ ഉള്ളു അങ്ങേർക്ക് നിന്നോട് മുടിഞ്ഞ പ്രേമം ആണെടി.... മുടിഞ്ഞ പ്രേമം  "....തനു



"  അത് തന്നെയാ shanu എനിക്കും പറയാനുള്ളത് .... അഫീക്കാ കാര്യം ഇല്ലാതെ ഒന്നും ചെയ്യില്ല".... Pillu



"ഏയ് അങ്ങനെ ഒന്നും ഇല്ല.... നിങ്ങള് പറയുന്നത് പോലെ ചൂടന് എന്നോട് ഒരു പ്രേമവും മണ്ണാകട്ടയും ഇല്ല "....



" എന്നാ പിന്നെ അഫീക്കാനോട് തന്നെ നമുക്ക് പോയി ചോദിക്കാം... എന്നാ സത്യാവസ്ഥ അറിയാലോ ".... തനു



" തനു വേണ്ട.... നീ ഇത് എന്താ ഈ ചെയ്യുന്നത് ".....



" ഇല്ല shanu ഞാൻ എന്തായാലും അഫീക്കാനോട് പോയി ചോദിക്കും "..... തനു



" ദോ... അഫീക്കാ അതാ.... അവിടെ shaan കാക്കുന്റെ  കൂടെ "... Pillu



നമ്മള് നോക്കിയപ്പോൾ തൊട്ട് അടുത്ത് തന്നെ ചൂടൻ shaan സാറിനോട് സംസാരിച്ചിരിക്കുകയാണ്



" shanu... ഇപ്പോ തന്നെ നിന്റെ സംശയം ഞാൻ ക്ലിയർ ആക്കിതരാം "... എന്ന് പറഞ്ഞ് തനു അഫീക്കാടെ അടുത്തേക്ക് പോവാൻ പോയി




* shanu... ഇപ്പോ എന്തങ്കിലും ചെയ്തേ പറ്റു... തനു ഒരിക്കലും ചൂടനോട് ഒന്നും പറയരുത്.... Shanu എന്തങ്കിലും ഒരു ട്രിക് ഉപയോഗിച്ചേ പറ്റു*....നമ്മള് വേഗം വായിലുള്ള ഉമിനീര് എടുത്ത് കണ്ണിലാക്കി തനൂനോട് പറഞ്ഞു



" തനു... നീ ചൂടനോട് പോയി ചോദിച്ചാൽ പിന്നെ ഈ shanu നെ നീ ജീവനോടെ കാണില്ല ".... എന്ന് പറഞ്ഞ് നമ്മള് കള്ളകരച്ചിൽ അങ്ങ് പാസ്സാക്കി... നമ്മളോടാ കളി.... നമ്മളത് പറഞ്ഞതും ചൂടനോട് ചോദിക്കാൻ വേണ്ടി പോയ തനു അവിടെ സ്റ്റോപ്പ്‌ ആയി...പെണ്ണ് തിരിഞ്ഞ് നമ്മളെ നോക്കിയതും നമ്മള് ഒടുക്കത്തെ കരച്ചിൽ ആയിരുന്നു.... നമ്മടെ കള്ളകരച്ചിൽ കണ്ട് പെണ്ണിന്റെ മുഖം ആകെ മാറിയിട്ടുണ്ട്



" shanu.... എന്താ ഇത് ഇത്ര സിമ്പിൾ കാര്യത്തിന് നീ ഇങ്ങനെ കരഞ്ഞാലോ....നിനക്ക് ഇഷ്ട്ടപെടാത്തത് ഒന്നും ഞാൻ ചെയ്യില്ല പോരെ "...എന്ന് പറഞ്ഞ് തനു നമ്മളെ കെട്ടിപ്പിടിച്ചു


നമ്മള് നോക്കിയപ്പോൾ ചൂടൻ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്.... നമ്മള് നോക്കുന്നത് കണ്ടതും Shaan  സാറിനോട് 1 മിനിറ്റ് എന്ന് പറഞ്ഞ് ചൂടൻ നമ്മടെ അടുത്തേക്ക് നടന്നു....



പടച്ചോനെ ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ്...... ആരോ  ചൂടനെ തടഞ്ഞ് നിർത്തി എന്തക്കയോ ചോദിക്കുന്നത് കണ്ടത്.... ഇതാണ് പറ്റിയ അവസരം shanu തനൂനെയും കൂട്ടി ഇവിടെ നിന്നും വേഗം പോകുന്നതാണ് നല്ലത്



" തനു... എനിക്ക് നല്ല തലവേദന മാത്രമല്ല പ്രോഗ്രാംസ് ഒക്കെ കഴിഞ്ഞില്ലേ നമുക്ക് വീട്ടിലേക്ക് പോവാം "...


" shanu എന്താ ഇത് കുറച്ച് കഴിഞ്ഞ് പോകാം ".... Aira



" വേണ്ട ഐര.... എനിക്കിപ്പോ തന്നെ നല്ല ക്ഷീണം ഉണ്ട്... മാത്രമല്ല നാളെയല്ലേ കോളേജ് ടൂർ ഇപ്പോ ഞാൻ വീട്ടിൽ പോയി റസ്റ്റ്‌ എടുത്തില്ലേൽ പിന്നെ എനിക്ക് നാളെ ടൂറിന് വരാൻ പറ്റിയെന്ന് വരില്ല "....



" എന്നാ ok da... By.... പിന്നെ നാളെ Sharp 8.00 മണിക്ക് കോളേജിൽ എത്തണം രണ്ടും ".... Pillu നമ്മളോടും തനുവിനോടുമായി പറഞ്ഞു


അപ്പോഴാണ് ചൂടൻ അവരോട് just മിനിറ്റ് എന്ന് പറഞ്ഞ് നമ്മടെ അടുത്തേക്ക് വരുന്നത് കണ്ടത്


" എന്നാ ഐര pillu... By "എന്നും പറഞ്ഞ്  നമ്മള് തനൂന്റെ കയ്യും പിടിച്ച് ഒറ്റ നടത്തം....



ഗേറ്റിന്റെ അടുത്ത് എത്തിയതും നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ പുറകിൽ ചൂടനും ഉണ്ട്.... നമ്മള് വേഗം വന്ന ഓട്ടോക്ക് കയ്യും കാണിച്ച് വീട്ടിലേക്ക് വിട്ടു ....


ഓട്ടോയുടെ മിററിലൂടെ നോക്കിയപ്പോൾ ചൂടന്റെ കാർ പുറകിൽ തന്നെ ഉണ്ട്.... ഓ god ഇനി ഞാൻ എന്താ ഇപ്പോ ചെയ്യാ... തനൂനോട് പറഞ്ഞാലോ... വേണ്ട അവളോട് പറഞ്ഞാൽ ആകെ പ്രോബ്ലം ആവും... പിന്നെ എന്താ ഇനി ചെയ്യാ.... 



" ചേട്ടാ... ഇവിടെ നിർത്തിക്കോ ".... എന്ന് പറഞ്ഞ് ഓട്ടോക്ക് പൈസയും കൊടുത്ത് നമ്മളും തനുവിനെയും പിടിച്ച്  ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു....



" നീ എന്താ shanu... ഓട്ടോ ഇവിടെ നിർത്തി ഈ ഇടവഴിയിലൂടെ നടക്കുന്നെ... നേരായ വഴിയിലൂടെ  ഓട്ടോയിൽ പോയാൽ മതിയില്ലേ... ഇനി അരക്കിലോ മീറ്റർ കൂടി ഇല്ലേ ".... തനു



" അരകിലോ മീറ്റർ അല്ലെ... അഞ്ഞൂറ് കിലോ മീറ്റർ ഒന്നും അല്ലല്ലോ" ......



ഓ ഇപ്പോ ആണ് ഒരാശ്വാസം ആയത്... ഇടവഴിയിലേക്ക് കയറിയത് കൊണ്ട് ചൂടന് ഇനി എന്നെ കണ്ട് പിടിക്കാൻ പറ്റില്ല...... ഇനി ചൂടന് തനുവും pillu വും പറയുന്നത് പോലെ എന്നോട് വല്ല പ്രേമവും ആണോ... അത് കൊണ്ട് ആണോ എന്നോട് സൈറ്റടിച്ചത്.....എനിക്കിപ്പോ ഒന്നും മനസ്സിലാവുന്നില്ല... ആ ചൂടന്റെ  ഉള്ളിലുള്ളത് എന്താവോ ഒരു പിടിത്തവും ഇല്ല....



ചൂടന്റെ കാര്യം വിട്...shanu.... നിന്റെ  മനസ്സിൽ ഇപ്പോ എന്താ ഉള്ളെന്ന്  പോലും നിനക്ക്  അറിയില്ല.... ചൂടനെ കാണുമ്പോൾ മാത്രം എന്താ എനിക്ക് എന്റെ ഹാർട്ട് ബീറ്റ് കൂടുന്നത്... ചൂടൻ എന്നെ നോക്കുമ്പോൾ എന്താ എനിക്ക് എന്തക്കയോ ഫീൽ ചെയ്യുന്നത്.... ഇത് വരെ ഒരാളെ കാണുമ്പോഴും എനിക്ക് അതേ പോലെ ഫീൽ ചെയ്തിട്ടില്ല.... മാത്രമല്ല അന്ന് ഞാൻ എന്താ ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞത് എന്റെ ജീവന് എന്ത് സംഭവിച്ചാലും ചൂടന് ഒന്നും പറ്റരുത് എന്നല്ലേ.... ഇതൊക്കെ വെച്ച് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ഞാൻ പോലും അറിയാതെ ചൂടൻ എന്റെ മനസ്സിൽ കയറിപ്പറ്റി എന്നാണ്....



ഏയ് ഇല്ല shanu... അങ്ങനെ ഒന്നും ഇല്ല... നീ വെറുതെ നെഗറ്റീവ് ആയി ഒന്നും ചിന്തിച്ച് കൂട്ടരുത്.... ഒന്നുല്ലേലും നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞതാണ്... കബീർക്കാനെ മാത്രമേ നീ സ്നേഹിക്കാൻ പറ്റു...പിന്നെ ഉമ്മ എപ്പോഴും പറയാറില്ലേ shanu അർഹതയില്ലാത്തത് ആഗ്രഹിക്കരുത്.... അത് എപ്പോഴും നമുക്ക് ദുഃഖം മാത്രമേ തരു.... ചൂടനെ കെട്ടാൻ മാത്രമുള്ള യോഗ്യത ഒന്നും നിനക്കില്ല shanu....... ആ ഭാഗ്യം nazri ക്കാണ് എന്നൊക്കെ



എന്നൊക്കെ  ചിന്തിച്ച് നമ്മടെ മനസ്സിനെ പാകപ്പെടുത്തുമ്പോൾ ആണ് തനു നമ്മടെ തലക്കിട്ട് ഒരു കൊട്ട് തന്നത്.....



" എന്താ shanu... ഇത്.... നീ ഇത് ഏത് ലോകത്താണ്... നിന്റെ ഫോൺ എത്ര ടൈം ആയി റിങ് ചെയ്യുന്നു ".....


നമ്മള് എടുത്ത് നോക്കിയപ്പോൾ ആണ്  ഉമ്മാന്റെ കുറെ missed calls കണ്ടത്....



" ഓ shanu.... അവിടെ എത്തിയിട്ട് ഉമ്മാനെ നീ ഒരിക്കൽ പോലും വിളിച്ചില്ലല്ലോ... പാവം ഉമ്മ പേടിച്ച്... അല്ലേലും നമ്മടെ ഉമ്മച്ചിക്ക് പേടി ഇത്തിരി കൂടുതലാ ".... എന്ന്  പറഞ്ഞ് നമ്മള് തനൂനെ നോക്കിയപ്പോൾ പെണ്ണ് നടൂന് കയ്യും കൊടുത്ത് നമ്മളെ തുറിച്ച് നോക്കാണ്


*Oh... God...ഇപ്പോൾ ആണ് നമ്മക്ക് ഓർമ വന്നത് നേരെത്തെ അല്ലെ അവള് ചൂടനെ കുറിച്ച് ചോദിച്ചപ്പോൾ അവളെ കയ്യിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി... ഞാൻ ഉമ്മാനെ പോയി വിളിക്കട്ടെ നീ ഡിസ്റ്റർബ് ചെയ്യല്ലേ എന്ന് പറഞ്ഞത്... നമ്മള് ശരിക്കും പെട്ടു



" ഡീ ദുഷ്ട്ടി... നീ അല്ലെടി നേരെത്തെ എന്നോട് പറഞ്ഞത് ഞാൻ പോയി ഉമ്മാനെ വിളിക്കട്ടെ ഡിസ്റ്റർബ് ചെയ്യല്ലേ എന്ന്... അപ്പോൾ നീ മനപ്പൂർവം എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ പറഞ്ഞത് ആണെല്ലടി ".... എന്ന് തനു നമ്മളെ തുറിച്ച് നോക്കി ചോദിച്ചതും നമ്മള് പെണ്ണിന് ഒരു അവിഞ്ഞ ഇളി അങ്ങ് പാസ്സാക്കി കൊടുത്തു....


" തനു ഇജ്ജ് അതൊക്കെ വിട്... നീ ആ ദേഷ്യം ഒക്കെ മാറ്റി ഒന്ന് നോർമൽ ആയിരിക്ക് എന്റെ മുത്തേ.... ചക്കരക്കുട്ടി "....



" അതൊക്കെ നിന്റെ  കെട്ട്യോൻ അഫ്സൽ അഹ്‌മദിനെ പോയി വിളിച്ചാൽ മതി ".... എന്ന് പറഞ്ഞ് പെണ്ണ് എന്നെ നോക്കി കൊഞ്ഞനം കുത്തി



" ഡീ എപ്പോ ആടി ആ ചൂടൻ എന്റെ കെട്ട്യോൻ ആയത്... എന്നെ കെട്ടാൻ വേണ്ടി പോകുന്നത് കബീർക്കയാണ് അല്ലാതെ ചൂടൻ അല്ല... മൈൻഡ് it ".....



" അതൊക്കെ വിട്...എന്തായാലും shanu നിന്നെ സമ്മതിക്കണം.... അഫീക്കാനെ പോലത്തെ ഒരു handsome ഹീറോ നിന്നെ നോക്കി സൈറ്റടിച്ചിട്ടും നിനക്ക് ഒന്നും തോന്നിയില്ലേ... നിന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ ഹഗ്ഗും ചെയ്ത് രണ്ട് കിസ്സും കൊടുത്തേനെ ".... തനു



" ഓ അങ്ങനെ ഇപ്പോ നീ ചെയ്യണ്ട "....



" അല്ല shanu നമ്മള് അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് എന്താ നിന്റെ മൂഡ് മാറിയത്... ഇനി നമ്മടെ കലിപ്പൻ  ഹീറോയോട് നിനക്ക് വല്ല പ്രേമവും പൊട്ടിമുളച്ചോ "..... തനു



* ഓ shanu... നീ എന്താ ഇപ്പോ ഈ തനു  കുരിപ്പിനോട് പറഞ്ഞത്... എന്തൊക്കയാ shanu നിന്റെ വായിന്ന് വീഴുന്നത്....നിന്റെ നക്കിനെ നീ കുറച്ച് കണ്ട്രോൾ ചെയ്തേ പറ്റു.... ഇപ്പോ എന്ത് പറഞ്ഞാ ഈ തനുക്കുരിപ്പിന്റെ കയ്യീന്ന് രക്ഷപ്പെടാ... എന്തങ്കിലും പറഞ്ഞേ പറ്റു... അല്ലേൽ ഈ കുരിപ്പ് ലോകം മുഴുവൻ പാട്ടാക്കും  "...



" shanu... നിന്റെ വായ എന്താ അടഞ്ഞു പോയോ"....തനു



" അത് പിന്നെ... ചൂടൻ  already bookked ആണ് മോളെ... ആ nazri എങ്ങാനും  ഇത് കേട്ടാൽ നിന്നെ കൊല്ലും"....



" nazri ഏതായാലും എന്നെ കൊല്ലാൻ പോണില്ല... ഇനി ഞാൻ ഒന്നൂടെ അങ്ങനെ പറഞ്ഞാൽ നീ ആയിരിക്കും shanu എന്നെ കൊല്ലാൻ പോണത് "..... തനു



" ഞാൻ എന്തിന് നിന്നെ കൊല്ലണം... നീ ചൂടനെ കുറിച്ച് അല്ലെ പറഞ്ഞത് അല്ലാതെ കബീർക്കാനെ കുറിച്ച് ഒന്നും അല്ലല്ലോ ".....



" ഓ വീണ്ടും അവളെ ഒരു കബീർക്ക .. ഇനി നീ കബീർക്കാനെ കുറിച്ച് പറഞ്ഞാൽ നിന്റെ കബീർക്കാനെ എടുത്ത് ഞാൻ വല്ല പൊട്ടക്കിണറ്റിലും എറിയും.... അവളെ പറച്ചില് കേട്ടാൽ വിചാരിക്കും.... അഞ്ചാറ് കൊല്ലത്തെ പ്രണയത്തിന് ശേഷം കെട്ടാൻ വേണ്ടി പോകുന്നത് ആണെന്ന്....



Shanu.... നിന്റെ നല്ലതിന് വേണ്ടി പറയുന്നത് ആണ്... നിന്റെ കബീർക്കാക്ക് എന്തക്കയോ കള്ളകളി ഉണ്ട്.... നിനക്ക് അയാളെ കുറിച്ച് എന്തങ്കിലും അറിയോ... അറ്റ്ലീസ്റ്റ് അയാളെ വീട് എവിടെയാണെങ്കിലും... ഇല്ലല്ലോ........shanu നിനക്ക് ഒരേയൊരു ലൈഫ് മാത്രമേ ഉള്ളു അത് നീ സ്നേഹിക്കുന്ന  പരസ്പരം നല്ലോണം മനസ്സിലാക്കാൻ പറ്റുന്ന ഒരാളോട് ഒപ്പം ആയിരിക്കണം".....



" തനു.... എനിക്കറിയാം നീ എന്റെ നല്ലതിന് വേണ്ടിയാണ് പറയുന്നത് എന്ന്...അങ്ങനെ ഒരാളോട് ഒപ്പം ജീവിക്കേണ്ട ഭാഗ്യം ഒന്നും എനിക്കില്ല... പിന്നെ എന്നെ സംബന്ധിച്ച് എടുത്തോളാം കബീർക്ക നല്ലൊരു വ്യക്തി തന്നെയാണ് ".....



" നിനക്ക് ഭാഗ്യം ഉണ്ടോ ഇല്ലയോ എന്ന് നീ തന്നെയാണോ തീരുമാനിക്കേണ്ടത്... അല്ലല്ലോ.... Shanu നിനക്ക് ഇനിയും സമയം ഉണ്ട്.... നിന്റെ ലൈഫിൽ നിനക്ക് എന്താന്ന് നല്ലത് എന്ന് തോന്നുന്നത് അത് നീ തീരുമാനിക്ക്..... പിന്നെ നിന്റെ ഉമ്മ നിന്റെ ഇഷ്ടത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു സ്ത്രീ ആണ്....അപ്പോൾ by da... സംസാരിച്ച് സംസാരിച്ച് എന്റെ വീട് എത്തി "..... എന്ന് പറഞ്ഞ് തനു അവളുടെ വീട്ടിലേക്ക് പോയി



* ഇവള് എന്താ പെട്ടെന്ന് ഇങ്ങനെയൊക്കെ പറഞ്ഞ് പോയത്.... എന്തക്കയോ അർത്ഥം വെച്ച് പറയുന്നത് പോലെ ഉണ്ടല്ലോ.... ഒന്നാമത് ഞാൻ കബീർക്കാനെ വിവാഹം ചെയ്യുന്നത് അവൾക്ക് ഇഷ്ട്ടല്ല.... ഇനി ഇവള് ചൂടനെ ഉദ്ദേശിച്ച് മറ്റോ ആണോ പറഞ്ഞത്.... ഏയ് അങ്ങനെ ഒന്നും അല്ല....ചൂടൻ just എന്നോട് സൈറ്റടിച്ചു എന്ന് വിചാരിച്ച് ഇഷ്ട്ടം ആണെന്നാണോ അർത്ഥം"....എന്നൊക്ക ചിന്തിച്ച് നമ്മള് വീട്ടിലേക്ക് നടന്നു



പിറ്റേന്ന് അലാറത്തിന്റെ തുടർച്ചയായ അടി കേട്ടാണ് നമ്മള് ഞെട്ടിയത്...

പണ്ടാരകാലൻ അലാറം... ഈ അലാറത്തെ ആരാണാവോ കണ്ട് പിടിച്ചത്...കണ്ണടചില്ല അപ്പോഴത്തേക്കും ഇത് അടിക്കാൻ വേണ്ടി തുടങ്ങി...... എന്നൊക്കെ പിറുപിറുത്ത് നമ്മള് അലാറത്തെ ഓഫ് ചെയ്യാൻ വേണ്ടി പോയപ്പോൾ ആണ് ടൈം കണ്ടത്



Oh god! ആറ് മണിയായി... 8.00 മണി ആകുമ്പോഴത്തേക്ക് സ്കൂളിൽ എത്തണം.... അതിന് ഇവിടെ നിന്ന് 7:15 നെ പുറപ്പെടണം.... നമ്മളാണെൽ പോകുമ്പോൾ എടുക്കേണ്ട തിങ്സ് ഒന്നും പാക്ക് ചെയ്തിട്ടില്ല......ഇനി എല്ലാം ചെയ്യുമ്പോഴത്തേക്ക് ടൂർ ബസ് എത്തേണ്ടയിടത്ത് എത്തിയിട്ടുണ്ടാവും.....shanu ഫാസ്റ്റ്.... ഫാസ്റ്റ്...... ഇനി ചുരുങ്ങിയ സമയം ഒക്കെ റെഡിയാക്കിയേ പറ്റു....



നമ്മള് വേഗം കുളിച് ഫ്രഷ് ആയി നിസ്കരിച്ച് ആവിശ്യമുള്ള തിങ്സും ഒക്കെ പാക്ക് ചെയ്ത്    ലൈറ്റ് റെഡ്  കളർ ഗൗണും അതേ കളർ സ്‌കാഫും ചുറ്റി .... എല്ലാം ok അല്ലേന്ന്ഒന്നൂടെ

കണ്ണാടിയിൽ നോക്കി താഴെക്ക് ഇറങ്ങാൻ വേണ്ടി പോവുമ്പോൾ ആണ്  നമ്മടെ ബെഡിൽ നമ്മളെ നോക്കി കിടക്കുന്ന റെഡ് കളറിലുള്ള  നമ്മടെ Teddy യെ നമ്മള് കണ്ടത്.....


നമ്മക്ക് 7 വയസ്സ് പ്രായമുള്ളപ്പോൾ  ഉപ്പ വാങ്ങിതന്നത് ആണ്....11 വർഷമായി ആ teddy എന്റെ കൂടെ......ലിയയെ വരെ തൊടാൻ അനുവദിക്കാറില്ല ഞാൻ.... കാരണം മറ്റെന്തിനേക്കാൾ വിലപ്പെട്ടതാണ് ആ teddy എനിക്ക്.... എന്റെ ഉപ്പാന്റെ ഓർമയാണ് ആ teddy.....


നമ്മള് ബെഡിൽ ഇരുന്ന് teddy യെ കയ്യിലെടുത്തു...


" ഞാൻ പോവാണ്...ബട്ട്‌ ഞാൻ ഉടനെ വരും കാരണം എനിക്ക് നിന്നെ അധികകാലം പിരിഞ്ഞിരിക്കാൻ പറ്റില്ല "...... എന്ന് പറഞ്ഞ് teddy ക്ക് ഒരുമ്മയും കൊടുത്ത് താഴെക്ക് ഇറങ്ങി ഉമ്മാനോടും ലിയയോടും യാത്ര ചോദിച്ച്  തനൂന്റെ കൂടെ കോളേജിലേക്ക് നടന്നു.....



കോളേജിൽ എത്തിയപ്പോൾ pillu വും ഐര യും നമ്മളെയും wait ചെയ്ത് നിൽക്കുവാണ്......അപ്പോഴാണ് നമ്മള് നാലെണ്ണവും ഒരു കാര്യം ശ്രദ്ധിച്ചത് നമ്മള് നാലെണ്ണവും റെഡ് കളർ ഡ്രസ്സ്‌ ആണ് ഇട്ടത്.... പിന്നെ അത് പറഞ്ഞായിരുന്നു കത്തിയടി 



" ബസ് പുറപ്പെടാൻ വേണ്ടി സമയം ആയി... എല്ലാരും വേഗം ബസിലേക്ക് കയറ് "..... എന്ന് 

ഡ്രൈവർ പറഞ്ഞതും നമ്മളെല്ലാവരും ബസിലേക്ക് കയറാൻ വേണ്ടി പോയി....



" pillu ".......



പെട്ടന്ന് ആണ് പിറകിൽ നിന്ന് ആരോ വിളിച്ചത്... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ നമ്മടെ pillu ന്റെ ഫാവി കെട്ട്യോൻ  shaaz ആണ്.....




" എന്താ shaaz ഇത്... എത്ര ടൈം ആയി ഞാൻ നിന്നെ wait ചെയ്യുന്നു ".... Pillu


" സോറി baby...... ഒടുക്കത്തെ ട്രാഫിക് ആയിരുന്നു ".... എന്ന് പറഞ്ഞ് ചെക്കൻ കൂളിംഗ് ഗ്ലാസും ഇട്ട്🎶 മാനസ മൈനേ വരൂ 🎶....എന്ന് പാട്ടും പാടി നമ്മടെ pillu ന്റെ ചുമലിൽ കയ്യും ഇട്ട് pillu നെയും കൂട്ടി ബസ്സിലേക്ക് കയറാൻ വേണ്ടി പോകുമ്പോൾ ആണ് പെട്ടെന്ന് വീണ്ടും ആരോ പിറകിൽ നിന്ന് shaaz നെ വിളിച്ചത് തിരിഞ്ഞ് നോക്കിയപ്പോൾ പ്രിൻസിപ്പൽ ആണ്



" what dad.... ഇപ്പോൾ ഞാൻ കുറച്ച് buzy ആണ് "... എന്ന് shaaz പ്രിൻസിയോട് പറഞ്ഞതും പ്രിൻസി shaaz ന്റെ ചെവി പിടിച്ച് പൊന്നാക്കി കൊണ്ട് പറഞ്ഞു


" മോനെ ഷാസെ നിന്നെ ഇപ്പോൾ ഇവളെ മൂത്ത ആങ്ങള അഫി  കണ്ടാല് ഉണ്ടല്ലോ... നിനക്ക് നന്നായി അവനെ അറിയാലോ... പിന്നെ നിന്റെ തല കാണത്തില്ല"....



" അതിന് dad അഫീക്ക ഇന്നലെ രാത്രി തന്നെ ബാംഗ്ലൂരിലേക്ക് പോയല്ലോ "...



Shaaz അത് പറഞ്ഞതും നമ്മള് പെട്ടെന്ന് ഷോക്ക് ആയിപ്പോയി... ചൂടൻ ബാംഗ്ലൂരിലേക്ക് പോയോ......പെട്ടെന്ന് അത് കേട്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരസ്വസ്ഥത



" അവൻ ബാംഗ്ലൂരിലേക്ക് പോയി എന്ന് വിചാരിച്ച് നീ ആശ്വസിക്കേണ്ട... അവൻ നിങ്ങളെ ആരെയും പോലെ അല്ല....എവിടെ പോയാലും  കൃത്യ  സമയത്ത് എത്തേണ്ട ഇടത്ത് അവൻ എത്തിയിരിക്കും... അത് കൊണ്ട് എന്റെ മോൻ കുറച്ച് സൂക്ഷിക്കുന്നത് ആയിരിക്കും നല്ലത്.... നിന്റെ ജീവൻ വെച്ച് എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല.. അതോണ്ട് ബോയ്സും ഗേൾസും വേറെ വേറെ ബസ്സിൽ ആയിരിക്കും


" dad... Please ".... Shaaz



" ഇനി നീ ഒന്നും പറയണ്ട... പറഞ്ഞിട്ടും കാര്യം ഇല്ല ".... എന്ന് പ്രിൻസി  തറപ്പിച്ചു പറഞ്ഞപ്പോൾ പ്യാവം shaaz pillu നെ ഒന്ന് സങ്കടത്തോടെ നോക്കി മറ്റെ ബസ്സിലേക്ക് കയറി....


പ്യാവം നമ്മടെ pillu... പെണ്ണിന്റെ മോന്ത ഒന്ന് കാണണം... പിന്നെ നമ്മള് മൂന്നെണ്ണവും കൂടി ഓരോന്ന് പറഞ്ഞ് pillu നെ കളിയാക്കാൻ വേണ്ടി തുടങ്ങി 



" എന്നാ നിങ്ങള് എല്ലാവരും കയറിക്കോ "....എന്ന് പ്രിൻസി നമ്മളോട് പറഞ്ഞപ്പോൾ ഞങ്ങള് എല്ലാവരും ബസിലേക്ക് കയറി... ബസിന്റെ ലാസ്റ്റിലുള്ള വല്യ സീറ്റിൽ നമ്മള് നാലെണ്ണവും ഇരിഞ്ഞു... ഒരു ഭാഗത്തെ വിൻഡോ സീറ്റ് നമ്മള് പിടിച്ചു.. മറ്റെ ഭാഗത്തേത് ഐരയും.....



" ടാ pillu... അഫീക്ക എന്താ പെട്ടെന്ന് ബാംഗ്ലൂരിലേക്ക് പോയത്"....ഐര


" അഫീക്കാ മാത്രമല്ല അജൂക്കയും പോയിന്... ബാംഗ്ലൂരിൽ ഒരു ബിസിനസ്‌ ഡീൽ ഉണ്ട് അതിന് വേണ്ടി പോയത് ആണ്"......pillu



" ശ്ശെ.. അഫീക്കയും അജൂക്കയും കൂടി വരണമായിരുന്നു "..... ഐര



അപ്പോഴാണ് shaan സാർ ബസിലേക്ക് കയറാൻ വേണ്ടി വരുന്നത് കണ്ടത്... Shaan സാർ പുറത്ത് നിന്നും വരുന്നത് കണ്ടതും നമ്മടെ ഐരകുരിപ്പ് തട്ടമൊക്കെ ശരിയാക്കി മൊഞ്ചിൽ ഇരിക്കാൻ വേണ്ടി തുടങ്ങി....പെട്ടെന്നാണ് നമ്മളെ ഒക്കെ ഞെട്ടിച്ച് കൊണ്ട് ആ സംഭവം നടന്നത്



shaan സർ ബോയ്സിന്റെ ബസിലേക്ക് ആണ് കയറിയത്...... അത് കണ്ടതും നമ്മളും pillu വും തനുവും ഒടുക്കത്തെ കിണിയായിരുന്നു



" എന്നാലും എന്റെ ഐര... എന്തല്ലാം ആയിരുന്നു.... തട്ടം ശരിയാക്കൽ standard ൽ ഇരിക്കൽ... ഓ വയ്യ... എന്നിട്ട് ഇപ്പോ എന്തായി "....


എന്നൊക്കെ കളിയാക്കി പറഞ്ഞ് നമ്മള് ഐരയെ പൊങ്കാല ഇടുകയായിരുന്നു.....



അപ്പോഴാണ് nazri യുടെ ഫ്രണ്ട്സ് ബസിലേക്ക് കയറി വരുന്നത് കണ്ടത്...



" ഡീ... ആ  വരുന്നത് ആ nazri പിശാചിന്റെ ഫ്രണ്ട്സ് അല്ലെ... ആ പിശാചിനെ ആ കൂട്ടത്തിൽ കാണുന്നില്ലല്ലോ.... ടാ pillu നീ അവരോട് ഒന്ന് ചോദിക്ക് nazri വന്നില്ലേ ".... തനു


" ഞാൻ എന്തിന് അവരോട് ചോദിക്കണം... ആ പിശാച് വരാതിരുന്നാൽ അത്രയും നല്ലത് "...... Pillu



" എടീ പോത്തേ... അവള് വന്നാൽ ഞങ്ങളൊക്കൊക്കെ ഒടുക്കത്തെ സന്തോഷം ആണല്ലോ.....നീ ചോദിക്കെടി... അവള് വന്നില്ല എന്ന് കേൾക്കുമ്പോൾ ഒരു ആനന്ദം കിട്ടില്ലേ അതിനാണ് ".... തനു


Nazri യുടെ ഫ്രണ്ട്സ് നമ്മടെ അടുത്തെത്തിയതും pillu അവരോട് ചോദിച്ചു



" nazri വന്നില്ലേ ".....



" ഇല്ല... അവൾക്ക് നല്ല പനി".... എന്ന് അവര് പറഞ്ഞതും നമ്മടെ തനുകുരിപ്പ് ഇവിടെ നിന്നും ആർമാതിക്കാൻ തുടങ്ങി....



" ആ പിശാചിന് അങ്ങനെ തന്നെ കിട്ടണം "... ലെ തനുക്കുരിപ്പ്


അപ്പോഴാണ് നമ്മടെ ഡ്രൈവർ ചേട്ടൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തത്.... നമ്മള് പിന്നെ ഹെഡ്ഫോണും ചെവിയിൽ വെച്ച് പുറത്തേക്ക് നോക്കി ഇരുന്നു.........



കുറച്ച് കഴിഞ്ഞപ്പോൾ ആണ് pillu വും തനുവും ഐര യും കൂടിയിരുന്നു എന്തക്കയോ pillu ന്റെ ഫോണിൽ  നോക്കുന്നത് കണ്ടത്.....


ഈ കുരിപ്പുകൾ ഇത് എന്താ കാര്യമായി ഇങ്ങനെ നോക്കുന്നത്... നമ്മള് ഹെഡ്ഫോൺ ഊരിവെച്ച് അവരെ ശ്രദ്ധിച്ചപ്പോൾ



" ഓ എന്ത് handsome ആടാ "... എന്ന് തനു പറയുന്നത് കേട്ടത്....



ഇവള് ആരെയാണ് ഇങ്ങനെ handsome എന്ന് പറയുന്നത്.... ഒന്ന് എത്തിനോക്കിയാലോ ആരാ ആ മഹാൻ എന്ന്... വേണ്ട  ഞാൻ എന്തിന് എത്തിനോക്കണം വല്ലവരുടെയും ഫോട്ടോ... എന്നാലും ഒന്ന് നോക്കിയാലോ...


നോക്കാഞ്ഞിട്ട് മനസ്സിന് ഒരു തൃപ്തി ഇല്ല..... എന്തായാലും നോക്കിയേക്കാം... നോക്കീന്ന് വിചാരിച്ച് ആകാശം ഇടിഞ്ഞ് വീഴത്തൊന്നും ഇല്ലല്ലോ....നമ്മള് രണ്ട് കല്പ്പിച്ചു pillu ന്റെ ഫോണിലേക്ക് എത്തി നോക്കി.... ആള് ആരാന്ന് നമ്മള് കണ്ടില്ല... പക്ഷെ നമ്മള് എത്തിനോക്കുന്നത് ആ കുരിപ്പുകൾ കണ്ടു....നമ്മള് പിന്നെ വേഗം മുഖം തിരിച്ച് നമ്മള് ഈ നാട്ടിലെ അല്ലെന്ന രീതിയിൽ  പുറത്തേക്ക് നോക്കി....

നമ്മടെ തൊട്ട് അടുത്ത് തനു ആണ് ഇരുന്നത്...നമ്മള് നോക്കുന്നത് കണ്ടതും പെണ്ണ് pillu ന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി നമ്മടെ അടുത്തേക്ക് കൊണ്ട് വന്ന് പറഞ്ഞു....



" ടാ എന്താ ബോഡി... ഉഫ് എന്താ മസില് ടൈഗർ ശ്രോഫ്  വരെ തോറ്റ് പോവുമല്ലോ ഇങ്ങേരുടെ ബോഡിക്ക് മുന്നിൽ... നമ്മള് ഇങ്ങേരെ തന്നെ അങ്ങ് കെട്ടിയേന്ന് ".... എന്ന് തനു പറഞ്ഞതും നമ്മള് ഓട്ടകണ്ണിട്ട് ഫോണിലേക്ക് നോക്കി.... ആ ഫോട്ടോ കണ്ടപ്പോൾ തന്നെ നമ്മളാകെ ഞെട്ടിപണ്ടാരടങ്ങിയിട്ടാ ഉള്ളെ.....



ചൂടൻ  സ്വിമ്മിംഗ്പൂളിൽ നിന്നും ഷർട്ട്‌ ഇടാതെ എണീറ്റ് വരുന്ന pic നോക്കിയിട്ടാ... ഈ തനുകുരിപ്പ് ഒടുക്കത്തെ കമന്റ് ഇടുന്നത്.... ഇത് കണ്ടപ്പോൾ നമ്മക്ക് അടിമുതൽ മുടി വരെ ദേഷ്യം എരിഞ്ഞ് കയറി.... ഈ തനുകുരിപ്പ് എന്തിനാ ചൂടന്റെ ഈ വക പിക്സ് ഒക്കെ നോക്കുന്നത്.... നോക്കുന്നത് പോരാ അതിന്റെ കൂടെ അവളുടെ ഒടുക്കത്തെ കമന്റ്സും ... അല്ലേലും ഈ pillu എന്തിനാ അവളുടെ കാക്കുന്റെ ഇമ്മാതിരി pic ഒക്കെ ഇവർക്ക് കാണിച്ച് കൊടുക്കുന്നത്....


" അതെ... അഫീക്കാടെ ഈ pic കണ്ട് നമ്മള് തന്നെ ഫ്ലാറ്റ് ആയിപ്പോയി... Shaan സാറിനെ ഒഴിവാക്കി അഫീക്കാനെ കെട്ടിയാലോ "... ഐര



" പറഞ്ഞിട്ടെന്താ കാര്യം സ്വന്തം കാക്കു ആയിപ്പോയി അല്ലേൽ ഞാനും ഒരു കൈ നോക്കുവായിരുന്നു ".... Pillu



ബാക്കി രണ്ടും കൂടി  അങ്ങനെ പറഞ്ഞപ്പോൾ തന്നെ നമ്മടെ മുഖം ഒക്കെ ചുവന്ന് വീർത്തിരുന്നു... ഒന്ന് തൊട്ടാൽ ഇപ്പോൾ പൊട്ടുന്ന റെഡ് ബലൂൺ മാതിരി ആണ് ഇപ്പോ എന്റെ മുഖം... മൂന്നെണ്ണവും കണക്ക് തന്നെ... സത്യം പറയാലോ ഇവരൊക്കെ ഇങ്ങനെ ചൂടന്റെ pic നോക്കുമ്പോൾ നമ്മക്ക് ശരിക്കും സങ്കടം വരുന്നുണ്ട്.... എനിക്കിത് ഒട്ടും സഹിക്കാൻ പറ്റുന്നില്ല....


അപ്പോൾ ആണ് തനു ആ pic zoom ചെയ്ത് നോക്കുന്നത് കണ്ടത്..അതും കൂടി കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി... നമ്മള് തനുന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ച് വാങ്ങി കൊണ്ട് പറഞ്ഞു



" നിങ്ങള് എന്തിനാ ചൂടന്റെ പിക്സ് ഇങ്ങനെ നോക്കുന്നെ ..... എനിക്കത് ഒട്ടും ഇഷ്ട്ടമല്ല കേട്ടോ ".....



*നമ്മള് പെട്ടെന്ന് അങ്ങനെ പറഞ്ഞതും മൂന്നെണ്ണവും കൂടി കിളി പോയ രീതിയിൽ നമ്മളെ നോക്കാണ്... അവരെക്കാൾ കിളി പോയത് ശരിക്കും എനിക്കാണ് പെട്ടെന്ന് ഞാൻ എന്താ പറഞ്ഞത് *



" shanu... നീ ഇപ്പോൾ എന്താ പറഞ്ഞേ ".....pillu



" അത്പിന്നെ... ഞാൻ പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ എന്തക്കയോ വിളിച്ച് കൂവിയത് ആണ് ".....



" ഇല്ല... Shanu... നീ വെറുതെ കള്ളം പറയല്ലേ.... സത്യം പറ നിനക്ക് അഫീക്കാനെ ഇഷ്ടമല്ലേ  "..... Pillu



" ഇല്ല... Pillu... നീ പറയുന്നത് പോലെ എനിക്ക് ചൂടനോട് ഒന്നും തന്നെയില്ല "....നമ്മള് കുറച്ച് ഇമോഷനൽ ആയികൊണ്ട് പറഞ്ഞു



" shanu... Ok ok.....എനിക്കറിയാം നീ അഫീക്കാനെ  സ്നേഹിക്കുന്നില്ല എന്ന്....shanu നീ ഇമോഷനൽ ആവുകയൊന്നും വേണ്ട നമുക്ക് ഈ സബ്ജെക്ട് തല്ക്കാലത്തേക്ക് ക്ലോസ് ചെയ്യാ ".... തനു



* ഇതെന്ത് പറ്റി അല്ലേൽ തനു അല്ലെ ഓരോന്ന് പറഞ്ഞ് പൊങ്കാല ഇടാറ്....ഇവളെന്താ  നമ്മള് പറയുന്നത്  കേട്ടിട്ടും എന്നോട് ഒന്നും ചോദിക്കാത്തെ.....അല്ലേലും shanu നീ പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തക്കയാ പറഞ്ഞത്...  ചൂടന്റെ പിക്സ് ഇവര് നോക്കുന്നതിന് എനിക്ക് എന്തിനാ ചൂടാവുന്നത്...ചൂടൻ നിന്റെ ഫിയാൻസി ഒന്നും അല്ലല്ലോ.... Shanu നിനക്ക് ഇത് എന്ത് പറ്റി....ഇനി ചൂടനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നത് ആയിരിക്കും ബെറ്റർ*....



നമ്മള് പിന്നെ അധികം ഒന്നും സംസാരിക്കാതിരിക്കാതെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിഇരുന്നു.... പിന്നെ എപ്പോയോ നമ്മള് ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }



വൈകുന്നേരം ആയപ്പോൾ ബസ് ഒരു തട്ടുകടയുടെ മുന്നിൽ നിർത്തി.... എല്ലാവരും ബസിന് പുറത്തേക്ക് ഇറങ്ങി... Shanu ഉറങ്ങുകയാണ്...


" തനു... ശാനൂനെ വിളിക്കണ്ടേ ".... ഐര



" വേണ്ട ടാ... അവള് ഉറങ്ങികോട്ടെ... പിന്നെ എനിക്ക് നിങ്ങളോട് രണ്ട് പേരോടും ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാനുണ്ട്. അവളുള്ളപ്പോൾ പറയാൻ പറ്റില്ല"......



" എന്ത് കാര്യം തനു? ".... Pillu


" വാ  പറയാം ".... എന്ന് പറഞ്ഞ് നമ്മള് ഐരയെയും pillu നെയും കൂട്ടി ബസ്സിന് പുറത്തേക്ക് ഇറങ്ങി....



" എന്താടാ നീ കാര്യം പറ ".... ഐര



" ഐര... Pillu... ഇനി നിങ്ങള് shanu നോട്‌ തൽക്കാലത്തേക്ക്  അഫീക്കാനെ കുറിച്ച് അധികം ചോദിക്കണ്ട" ....



" തനു... അതെന്താ ".... Pillu



" നിങ്ങള് ശ്രദ്ധിച്ചിനോ pillu shanu നോട്‌ നിനക്ക്  അഫീക്കാനെ ഇഷ്ടമല്ലേ എന്ന് ചോദിച്ചപ്പോൾ അവള് ഇമോഷനൽ ആയിരുന്നു "....



" അപ്പോ അവൾക്ക് അഫീക്കാനോട് യാതൊരു ഇഷ്ടവും ഇല്ലെന്ന് ആണോ നീ പറയുന്നത്...  ...... Pillu



" ഒരിക്കലും അല്ല... Shanu സ്വന്തം ജീവൻ പോലും നോക്കാതെ അഫീക്കാനെ രക്ഷിച്ചപ്പോയെ എനിക്ക് ചെറിയ ഡൌട്ട് അടിച്ചതാ അവൾക്ക് അഫീക്കാനോട്‌ ഇഷ്ട്ടം ഉണ്ടെന്ന്... ബട്ട്‌  അത് എന്റെ തോന്നൽ മാത്രമാണെന്ന് ആണ് ഞാൻ വിചാരിച്ചത്... കാരണം shanu ഒരാളെ കണ്ട് അത്ര പെട്ടെന്ന് വീഴുന്ന ടൈപ് അല്ല....



പക്ഷെ ഞാൻ ഊഹിച്ചത് തന്നെയാണ് ശരി... Shanu ന്റെ ഉള്ളിൽ അഫീക്കാ ഉണ്ട്... അത് അവളുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാവും....നമ്മള് പ്ലാൻ ഇട്ടത് പോലെ അഫീക്കാടെ പിക്സ് നോക്കി ഞാൻ പറഞ്ഞപ്പോൾ തന്നെ അവളുടെ മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുവന്നിരുന്നു....zoom കൂടി ചെയ്തപ്പോൾ അവളുടെ കണ്ട്രോൾ പോയി...പക്ഷെ pillu  അവളുടെ ഉള്ളിൽ അഫീക്ക ഉണ്ടെന്ന് അവൾക്ക് തന്നെ നിശ്ചയം ഇല്ല.... അഥവാ നിശ്ചയം ഉണ്ടെങ്കിൽ തന്നെ അവളത് സമ്മതിക്കാൻ പോകുന്നില്ല... കാരണം അവളുടെ എൻഗേജ്മെന്റ് നേരെത്തെ കഴിഞ്ഞത് ആണ്....



പിന്നെ pillu നീ ഇപ്പോൾ shanu നോട്‌ ചോദിച്ചില്ലേ... അവൾക്ക് അഫീക്കാനെ ഇഷ്ട്ടം അല്ലെ എന്ന്... അപ്പോൾ അവള് ഇമോഷനൽ ആയില്ലേ......I think നമ്മള് അവളോട് ഇങ്ങനെ ചോദിക്കുമ്പോൾ അവള് മാക്സിമം അഫീക്കാനെ മറക്കാൻ ആയിരിക്കും ശ്രമിക്കുക...അത് കൊണ്ട് നമ്മള് അവളോട് താൽക്കാലത്തേക്ക് അഫീക്കാനെ കുറിച്ച്  ചോദിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്



" ബട്ട്‌ തനു shanu മാത്രം അഫീക്കയെ ഇഷ്ടപ്പെട്ടിട്ട് കാര്യം ഉണ്ടോ.... അഫീക്കയും കൂടി shanu നെ ഇഷ്ട്ടപെടണ്ടേ.....അഫീക്കാ ഷാനുനെ സൈറ്റടിച്ചത് ശരിയാ ബട്ട്‌ അത് കൊണ്ട് അഫീക്കാക്ക് shanu നെ ഇഷ്ട്ടം ആണെന്ന് നമുക്ക് ഉറപ്പിക്കാൻ പറ്റുവോ ".... ഐര



"അത് ഉറപ്പിക്കാൻ പറ്റില്ല... ബട്ട്‌ എന്റെ കാക്കുനെ എനിക്കറിയാം... അഫീക്കാ ഒന്നും കാരണമില്ലാതെ ചെയ്യില്ല".... Pillu



" അത് തന്നെയാണ് pillu എനിക്കും തോന്നുന്നത്... ഇനി ഏതായാലും വരുന്നിടത്ത് വെച്ച് കാണാം ".....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu}



നമ്മള് ഉണർന്നപ്പോൾ എല്ലാവരും ബസിന് പുറത്ത് പോയി ചായയും വടയും കഴിക്കുന്നതാണ് കണ്ടത്....അത് കണ്ടതും നമ്മടെ വയറ്റിനുള്ളിലുള്ള കോഴികൾ മുഴുവനും കൂവാൻ തുടങ്ങി.... നമ്മള് മാത്രമേ ബസിന് ഉള്ളിൽ ഇരുന്ന്  പോത്ത് പോലെ കിടന്നുറങ്ങുന്നുള്ളു...നമ്മള് എണീറ്റത് കണ്ടതും തനു നമ്മക്ക് ഒരു ചായയും വടയും ബസിനുള്ളിലേക്ക്  കൊണ്ട് തന്നു.... നമ്മള് പിന്നെ ഒറ്റസെക്കന്റ് കൊണ്ട് അത് മുഴുവൻ അകത്താക്കി.....



കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരും ബസിലേക്ക് കയറി... ബട്ട്‌  നമ്മടെ പിറകെ തന്നെ പുറപ്പെട്ടതായിരുന്നു ബോയ്സിന്റെ ബസ് ഇവിടെ കുറെ ടൈം ബസ് നിർത്തിയിട്ടും ബോയ്സിന്റെ ബസ് കാണുന്നില്ല..... ഇവര് ഇതെവിടെ പോയി.... ആ എന്തങ്കിലും ആവട്ടെ... എന്ന് വിചാരിച്ച് നമ്മള് ബാഗിൽ നിന്നും ബാലരമ എടുത്ത് വായിച്ചു....



അപ്പോഴാണ്  മൂന്നെണ്ണവും എന്തോ ചർച്ചചെയ്യുന്നത് കണ്ടത്...... നമ്മള് എന്താന്ന് ചോദിക്കാൻ വേണ്ടി പോയപ്പോൾ ആണ് നമ്മള് നേരെത്തെ പറഞ്ഞകാര്യം നമ്മക്ക് ഓർമ വന്നത്.....


ഇങ്ങള് മറന്നോ സൂർത്തുക്കളെ.... നമ്മളല്ലേ നേരത്തെ ചൂടന്റെ പിക്സ് അവര് നോക്കിയപ്പോൾ ഭദ്രകാളി ആയത്.... ഇനി നമ്മള് എന്തങ്കിലും ചോദിക്കാൻ പോയാൽ അവര് ചൂടനെ കുറിച്ച് ചോദിച്ച് നമ്മളെ പൊങ്കാല ഇടും.... അതോണ്ട് ചോദിക്കാൻ പോണ്ട... ഇനി ആ കുരിപ്പുകൾ നമ്മള് നേരെത്തെ പറഞ്ഞതിനെ കുറിച്ചാണോ പറയുന്നത്..... ഫോളോ മീ.....അവര് പറയുന്നത് ഒളിഞ്ഞ് കേൾക്കാം.....



"ഡീ shanu "..... തനു



അയ്യോ ....രമണാ... ഇയ്യ് അറിഞ്ഞോ നമ്മള് പെട്ട്.....നമ്മള് ഒളിഞ്ഞ് കേൾക്കുന്നത് ഇവറ്റകള്  കണ്ടൂന്നാ തോന്നുന്നത്....




" ഒളിഞ്ഞ് കേൾക്കാൻ വന്നൂന്നുള്ളത് ശരിയാ.... ബട്ട്‌ ഞാൻ ഒരക്ഷരവും കെട്ടിട്ടില്ലാടി.... എന്റെ ടെഡഡി ആണേ സത്യം( എന്റെ ടെഡ്‌ഡി പിടിച്ച് സത്യം ചെയ്താലേ ആ തനുക്കുരിപ്പ് വിശ്വസിക്കൂ )



" ഡീ പോത്തേ അതല്ല ".... തനു



" പിന്നെ എന്താ മരക്കഴുതെ ".... നമ്മള്



" ഈ മാസം അവസാനം നമ്മടെ ഐരകുട്ടിയുടെ മാരേജ് അല്ലെ"....



" അയിന് "....




" അയിന് നിന്റെ കെട്ട്യോൻ പെറ്റു..... ഡീ കുരിപ്പേ ഓളുടെ മാരെജിന് നമുക്ക് മൂന്നെണ്ണത്തിനും റെഡ് കളർ സാരി ഉടുക്കാം "..... തനു



" അയ്യോ... പറ്റില്ല... എനിക്ക് സാരി ഒടുക്കാൻ അറിയില്ല "....



" ഓ പിന്നെ സാരി ഉടുക്കുന്നതിൽ ഞാൻ ഒക്കെ psc എടുത്തതാണല്ലോ ".... തനു



" നിനക്ക് ആൾറെഡി ഒരു psc ഉണ്ടല്ലോ "....



"എപ്പോ "... തനു




" വായ്നോക്കലിൽ.... ജനിച്ചപ്പോയെ ഇയ്യ് അതില് psc എടുത്തിനല്ലോ.....ഞാൻ ഇവരോട് പറയട്ടെ.... മറ്റെ കാര്യം... I love you"....




" അയ്യോ വേണ്ടായേ...വേണ്ടതോണ്ടാ  ".... തനു



" എന്താടി.... എന്താ കാര്യം... ഇയ്യ് പറഞ്ഞേ പറ്റു shanu "... എന്ന് പറഞ്ഞ് pillu വും ഐരയും കൂടി നമ്മളെ  വട്ടം ചുറ്റാൻ തുടങ്ങി



" shanu.... വേണ്ട.... ഇയ്യ് എന്റെ മുത്തല്ലേ ചക്കര അല്ലെ... തേനല്ലേ "....



"  താൽക്കാലത്തേക്ക് തനു എന്ന കാട്ടുകോഴിയുടെ അപ്പീൽ ഈ കോടതി പുറം തള്ളിയിരിക്കുന്നു.... എന്ന് പറഞ്ഞ് നമ്മള് തനൂന്റെ പുരാണം വിളമ്പാൻ തുടങ്ങി...



പണ്ട് ഇല്ലെടി നമ്മള് L.P സ്കൂളിൽ പഠിക്കുബോൾ ഇവളുടെ  പണി എന്താണെന്ന് അറിയോ സ്കൂളിൽ പഠിക്കുന്ന മുഴുവൻ ആണ്പിള്ളേരോടും l love you പറയലാ.... എന്തിന് തേങ്ങ പറിക്കുന്ന ചന്ദ്രേട്ടനെ വരെ ഇവള് പ്രപ്പോസ് ചെയ്തു "....



" തനു... അപ്പോൾ നീ ജനിക്കുമ്പോയെ കോഴി ആയിരുന്നോ ".... പില്ലു



" ആടി... എന്ത് പറയാനാ പടച്ചോൻ എല്ലാർക്കും ജനിക്കുമ്പോൾ ഓരോരു അനുഗ്രഹം കൊടുക്കും... അത് പോലെ എനിക്ക് കിട്ടിയ അനുഗ്രഹം ആണ് ഈ കോഴിത്തരം....തനു സെന്റിയടിച്ചു പറഞ്ഞു


" സാരൂല്ലടാ... ഈ കോഴിത്തരം ഒരിക്കലും ഒരു തെറ്റല്ല നൻപാ "... നമ്മള് തനൂന്റെ തോളിലൂടെ കൈ ഇട്ട് പറഞ്ഞു...



" ഇയ്യ് മിണ്ടാണ്ട് കുത്തിയിരുന്നോ... ഇന്റെ കാര്യം ഞാൻ പൊളിച്ച് തരാടി റേഡിയോ ( തെറ്റിദ്ധരിക്കേണ്ട നമ്മളെ റേഡിയോ എന്ന് വിളിക്കുന്നത് വായ തുറന്നാൽ അടക്കാത്തത് കൊണ്ടാണ് സൂർത്തുക്കളെ )



" എന്ത് കാര്യം "....



" അത് ഞാൻ പറയുമ്പോൾ കേട്ടാൽ മതി... ഇവളില്ലെ പണ്ടേ തേപ്പ് പെട്ടിയാടി.... പണ്ട് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇവളെ ഒരു പയ്യൻ ഐസ്ക്രീം കൊടുത്ത് പ്രപ്പോസ് ചെയ്തടി.... ഈ കുരിപ്പ് ആ പയ്യനോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞ് ഐസ്ക്രീം വാങ്ങി... ഐസ്ക്രീം തിന്നതിന് ശേഷം തേച്ചടി " ..തനു



" അത് പിന്നെ ഞാൻ കുഞ്ഞ് ആയിരിക്കുമ്പോൾ അല്ലെ "....നമ്മള് നിഷ്ക്കു ഭാവം മുഖത്ത് ഫിറ്റ്‌ ചെയ്തോണ്ട് പറഞ്ഞു



" അപ്പോൾ നിങ്ങള് രണ്ട് പേരും അത് മുതലേ ഒന്നിച്ച് ആണോ "... പില്ലു



" 5 th വരെ ഞാനും തനുവും ഒന്നിച്ചാണ് പഠിച്ചത് അപ്പോൾ നമ്മള്  കോട്ടയം  ആയിരുന്നു....പിന്നെ ആണ് തനു ഇങ്ങോട്ടേക്ക് വന്നത്... പിന്നെ 6തും 7 തും ഐരയുടെ കൂടെ ആയിരുന്നു ഞാൻ... അപ്പോൾ ആണ് എന്റെ വാപ്പച്ചി പോയത്.....( ബാക്കി അങ്ങോട്ട് ഞാൻ കരഞ്ഞുകൊണ്ടാണ് പറഞ്ഞത് )

പിന്നെ ഞാനും ഉമ്മയും ലിയയും ഇങ്ങോട്ട് വന്നു... അപ്പോഴാണ് തനൂനെ കാണുന്നത്...



" shanu ഇയ്യ് നല്ലൊരു ദിവസം ആയിട്ട് കരയാണോ... ഇന്നേ ഞാൻ മിക്കവാറും കൊല്ലും "...



തനു നമ്മളോട് അങ്ങനെ പറഞ്ഞപ്പോൾ നമ്മള് കണ്ണ് തുടച്ച് ചിരിച്ചു... നമ്മള് ചിരിക്കുന്നത് കണ്ടപ്പോൾ തനുവും happy ആയി....


രാത്രി ഇരുട്ടിയപ്പോൾ മൈസൂര് ഉള്ള ഒരു വലിയ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി...



" ടാ ഇത് എന്റെ അഫീക്കാടെ best ഫ്രണ്ടിന്റെ ഹോട്ടൽ ആണ് ".... Pillu



" അത് നിനക്ക് എങ്ങനെ അറിയാം "...



" ഞാൻ ഒരു വർഷം മുമ്പ് ഇവിടെ വന്നിരുന്നു ".... Pillu




" മിസ്... ബോയ്സിന്റെ ബസ് എവിടെ "...


അപ്പോഴാണ് മിസ്സിനോട്‌  സീനിയർ girls ചോദിക്കുന്നത് കേട്ടത്



" അവര് വരുന്ന വഴിക്ക് ട്രാഫികിൽ പെട്ടിരുന്നു...ഇവിടെ എത്താൻ  രണ്ട്  മണിക്കൂർ കഴിയും എന്നാണ് പറഞ്ഞത് ".... മിസ്സ്‌



അങ്ങനെ നമ്മള് ഹോട്ടലിലേക്ക്  കയറി... Angel മിസ്  റൂമിന്റെ കീ തന്നു  ... നമ്മളും തനുവും pillu വും ഐരയുമാണ് ഒരു റൂമിൽ...റൂമിന്റെ വാതിൽ തുറന്നപ്പോൾ നമ്മള് ശരിക്കും അത്ഭുദപ്പെട്ട് പോയി... തനുന്റെയും അവസ്ഥ അത് തന്നെയാണ്... Pillu ആണേൽ ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ ആണ്.......



നമ്മള് ഇത് ആദ്യമാ ഇത്രക്ക് വല്യ റൂം കാണുന്നത്... മുഴുവൻ FAIRY ലൈറ്റ്സ് കൊണ്ട് അലങ്കരിച്ചിരുന്നു.... നാല് പേർക്ക് കിടക്കാൻ പറ്റിയ ഒരു വലിയ ബെഡ്ഡും പിന്നെ സൈഡിൽ ഒരു സോഫയും ഒരു മൂലയിൽ അലമാരയും പിന്നെ ഒരു ടേബിളും ഉണ്ട്... നമ്മള് വേഗം നമ്മടെ ബാഗ് അവിടെ ചാടി ബാൽക്കാണിയിലേക്ക് നടന്നു....



Wow......super.... നേരേ മുമ്പിൽ ഒരു വലിയ കടൽ ആണ്... ആകാശത്ത് മുഴുവൻ നക്ഷത്രങ്ങളും.....



" shanu നീ പുറത്തെ ഭംഗി ആസ്വദിച്ച് നിന്നോ... ഞങ്ങള് കിടക്കാൻ പോവാണ് "... തനു



" ഞാനും വരുന്നേ മുത്തേ".....എന്ന് പറഞ്ഞ് നമ്മള് അകത്തേക്ക് കയറി...


നമ്മള് പോയപ്പോൾ മൂന്നെണ്ണവും കിടന്നിരുന്നു... നമ്മക്ക് കിടക്കാൻ സ്പേസ് ഉള്ളത് ബാൽക്കണിയുടെ അടുത്തുള്ള തെറ്റത്ത് ആണ്...അത് കണ്ടതും നമ്മള് നിലവിളിക്കാൻ വേണ്ടി തുടങ്ങി... കാരണം നമ്മള് ഭയങ്കരം ധൈര്യശാലി ആയതോണ്ട് തെറ്റത്ത് കിടക്കാറില്ലല്ലോ 😁



" എനിക്ക് നടു വേണം.... ഞാൻ  തെറ്റത്ത് കിടക്കില്ലാ... കിടന്നാൽ എന്നെ പ്രേതം പിടിക്കും.... ങ്ങീ".....



" shanu... പതുക്കെ നീ ഈ പാതിരാത്രി ഇങ്ങനെ അലറാതെ.... നീ നടുക്ക് തന്നെ കിടന്നോ ".... ഐര



യാഹു.....പിന്നെ നമ്മള് ഒന്നും നോക്കിയില്ല ബെഡിലേക്ക് ഒറ്റ ചാട്ടം ആയിരുന്നു....



" അയ്യോ നമ്മള് ചത്തെ ".... മൂന്നെണ്ണവും നിലവിളിച്ചു കൊണ്ട് പറഞ്ഞപ്പോഴാണ് നമ്മള് ആ തുണിയുടുക്കാത്ത സത്യം മനസ്സിലാക്കിയത്... എന്താണെന്ന് വെച്ചാൽ സൂർത്തുക്കളെ... നമ്മള് ചാടിവീണത് അവറ്റകളുടെ ദേഹത്തേക്കാണ്....



" നീ എന്താടി പിശാചെ ഇരുമ്പോ ".... Pillu



നമ്മള് പിന്നെ ഒരു അവിഞ്ഞ ഇളിയും പാസാക്കി മൂന്നെണ്ണത്തിനെയും കെട്ടിപിടിച്ച് കണ്ണും അടച്ച് കിടന്നു.....


അങ്ങനെ രണ്ട് ദിവസം നമ്മള് അടിച്ചുപൊളിച്ചു... ബട്ട്‌ ഈ രണ്ട് ദിവസവും നമ്മള്  ഉമ്മനെയും ലിയയെയും പിന്നെ എന്റെ Teddy യെയും ഒരുപാട് മിസ്സ് ചെയ്തിരുന്നു....


അന്ന് രാത്രി ഫുഡ്‌ ഒക്കെ കഴിച്ച് 9:30 ആവുമ്പോൾ നമ്മള് റൂമിലെത്തി...പില്ലുവും ഐരയും വന്നില്ല.. അവര്  shaaz നോടും shaan സാറിനോട് സൊള്ളുവാണ്..... നമ്മളും തനുവും സിംഗിൾ ആയതോണ്ട് വേഗം റൂമിലേക്ക് വന്നു....



🎶സിംഗിൾ പസങ്കെ 🎶




റൂമിലെത്തിയപ്പോൾ തന്നെ നമ്മള് ബെഡിലേക്ക് ഒറ്റചാട്ടം... അപ്പോഴാണ് നമ്മള് ആ നഗ്നമായ സത്യം തിരിച്ച് അറിഞ്ഞത്... നമ്മള് ഇന്ന് കുളിച്ചില്ല... നമ്മള് ഡ്രസ്സ്‌ മണപ്പിച് നോക്കിയപ്പോൾ നല്ല സുഗന്ധം.....



" ഡീ shanu....പോയി കുളിക്കെടി... രാവിലെ ടൈം ഇല്ലാഞ്ഞിട്ട് അവള് കുളിച്ചില്ല... ഒടുക്കത്തെ നാറ്റം ".... തനു



" ഇത് ഇപ്പോൾ ഒരുപാട് ടൈം ആയില്ലേ... എനിക്കാണേൽ ഉറക്കം വരുന്നു  ഇനി നാളെ കുളിക്കാടി... മുത്തേ"...



" ഇന്നേ ഞാൻ ഇന്ന് കൊല്ലും..ഇയ്യ് ഇന്ന് അട്ടം നോക്കി നടന്നിട്ട്  ചെളിവെള്ളത്തിലും വീണിട്ടില്ലേ കുരിപ്പേ ".... തനു



"  അയിന് "....



" ഒന്നൂലെ... നീ ഇങ്ങ് വന്നേ "... തനു



" എന്തിനാ "....



" ഒരു കാര്യം പറയാനാ "... എന്ന് പറഞ്ഞ് ഉറക്കം തൂക്കി നിന്ന നമ്മളെയും  വലിച്ച് അവള്  നടന്നു....



" അയ്യോ മഴ... Da ഹോട്ടലിന്റെ ഉള്ളിൽ മഴ പെയ്യുന്നേ ".... നമ്മള് പാതി  ഉറക്കത്തിൽ പറഞ്ഞു




" കണ്ണ് തുറന്ന് നോക്ക് കുരിപ്പേ "...



നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോൾ ആണ് നമ്മള് വീണ്ടും ഒരു നഗ്നമായ സത്യം മനസ്സിലാക്കിയത്... ആ തനുകുരിപ്പ് നമ്മളെ പിടിച്ച് വലിച്ച് കൊണ്ട് വന്നത് ബാത്‌റൂമിലേക്ക് ആണ്... ഇപ്പോ പെയ്തത് മഴ അല്ല സൂർത്തുക്കളെ ഓള് നമ്മടെ തലയിലേക്ക് വെള്ളം കോരി ഒഴിച്ചത് ആണ്


" ഡീ... ഇയ്യ് എന്തായി കാണിച്ചേ "...



" വൃത്തികെട്ടവൾ....അതിന് ഞാൻ ഒന്നും കാണിച്ചില്ലല്ലോ "....തനു 



" അതല്ല കുരിപ്പേ .. ഇയ്യ് എന്തിനാ എന്റെ ദേഹത്തേക്ക് വെള്ളം കോരി ഒഴിച്ചേ "...



" so sad...... ഏതായാലും വെള്ളംക്കോരി ഒഴിച്ചില്ലേ ഇനി ഇയ്യ് കുളിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയാൽ മതി "... എന്ന് പറഞ്ഞ് നമ്മക്ക് ഡ്രെസ്സും എടുത്ത് തന്ന് പെണ്ണ് വാതിലും അടച്ച് പോയി...



ദുഷ്ട്ടി... തെണ്ടി... കുരിപ്പ്.. പടച്ചോനെ ഞാൻ എന്താ തെറ്റാ ചെയ്തേ ഈ സാധനത്തിനെ എനിക്ക് ചങ്ക് ആയിത്തരാൻ  നമ്മള് പിന്നെ തനുനെ കുറെ തെറി വിളിച്ച് നമ്മടെ നീരാട്ട് തുടങ്ങി



🎶അഴകിയ അസുരാ...


അഴകിയ അസുരാ......... രാ..... രാ....🎶





ആരും തെറ്റിദ്ധരിക്കേണ്ട നമ്മള് വല്യ ഗായകി ആയതോണ്ട് നീരാട്ടിനിടയിൽ പാട്ടുപാടുന്നത് ആണ്..



" പ്പാ... നിർത്തെടി അന്റെ ഗാനമേള... കുറെ സമയം ആയി ക്ഷമിക്കുന്നു... ഇതിനേക്കാൾ നല്ലത് കഴുതകച്ചേരി ആണ് "....



" നിർത്താൻ വിചാരിച്ചത് ആണ് ഇയ്യ് പറഞ്ഞതോണ്ട് നിർത്തുന്നില്ല...



🎶 കാക്കേ....കാക്കേ കൂടെവിടെ...


കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ


കുഞ്ഞിന് തീറ്റ കൊടുക്കാഞ്ഞാൽ


കുഞ്ഞ് കിടന്ന് കരയില്ലേ 🎶




അപ്പോഴാണ് പെട്ടെന്ന് കരണ്ട് പോയത്... അതോടെ നമ്മടെ ഗാനമേള നിലവിളി ആയി...


അയ്യോ പ്രേതം...എന്നെ ഒന്നും ചെയ്യല്ലേ....

അയ്യോ എന്നെ ആരേലും രക്ഷിക്കണേ....

എനിക്ക് അകാലത്തിൽ പൊഴിഞ്ഞ് പോവണ്ടാ......

കാപ്പാത്തിങ്കയ്യാ....

എടീ തനു.... എന്നെ രക്ഷിക്കെടി....

ഉമ്മാ...... ഉമ്മാ..... പ്രേതം.... അയ്യോ.....



"നിലവിളിക്കാതെ ഇരിക്കെടി കുരിപ്പേ...ഞാൻ ആദ്യം ഫോൺ തപ്പിയെടുക്കട്ടെ "... തനു



നമ്മള് വേഗം ഇരുട്ടത്ത് സ്വലാത്തും ചൊല്ലി ഡ്രസ്സ്‌ മാറി വാതിൽ തുറക്കാൻ വേണ്ടി  പോയി..


ഓ നെഗറ്റിവ് വാതില് തുറക്കുന്നില്ല ... അപ്പോഴാണ് എന്റെ കാലിന് എന്ധോ തട്ടിയത്...



" അയ്യോ... പ്രേതം എന്റെ കാലിൽ പിടിച്ചേ... അയ്യോ.... എന്നെ പ്രേതം പൂട്ടിയിട്ടേ "....



" ഡീ കുരിപ്പേ പ്രേതം അല്ല ഞാനാ പുറത്തൂന്ന് പൂട്ടിയിട്ടത് "... എന്ന് പറഞ്ഞ് തനു വന്ന് വാതിൽ തുറന്നു



നമ്മള് ജീവൻ തിരിച്ച് കിട്ടിയതിന്റെ പേരിൽ ഒന്ന് നെടുവീർപ്പിട്ടു... തനൂന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ഫ്ലാഷ് അടിച്ച് നമ്മടെ കാലിന് എന്താ തട്ടിയതെന്ന് നോക്കി...



" ഛീ... ഷെയിം... ബക്കറ്റ് ആയിരുന്നു... ഇതിനാണോ പേടിച്ച് നമ്മടെ നല്ല ജീവൻ ഇല്ലാതെ ആയത് "....



നമ്മള് പുറത്തിറങ്ങിയപ്പോൾ നടുക്ക് ഒരു കാൻഡിൽ കത്തിച്ച് വെച്ചിരിക്കുന്നു ചുറ്റും ഐരയും പില്ലുവും തനുവും ഇരിക്കുന്നു...



" ഇവര് രണ്ടും എപ്പോഴാ വന്നത് "....



" ഇവര് വരലും കരണ്ട് പോക്കും ഒന്നിച്ചായിരുന്നു "... തനു



" ഓ നെഗറ്റീവ് ".....എന്ന് പറഞ്ഞ് നമ്മള് അവിടെ കത്തിച്ചിരിക്കുന്ന കാൻഡിൽ പോയി ഊതിക്കെടുത്തി...


" shanu നീ എന്താ ഈ ചെയ്തത് "... പില്ലു



നമ്മള് വേഗം ഫോണിന്റെ ഫ്ലാഷ് മുഖത്തേക്ക് അടിച്ച് പറഞ്ഞു


" പറ.... വേഗം പറ "....



" എന്ത് ".... ഐര



" ചന്ദ്രൻ മുന്നിൽ കത്തുമ്പോൾ പ്രകാശം എന്തിന് വേറെ "....


അത് പറഞ്ഞതേ ഓർമ ഉള്ളു... പിന്നെ മൂന്നും കൂടി പൊറോട്ട അടിക്കുന്നത് പോലെ നമ്മളെ അടിച്ച് ചമ്മന്തി ആക്കുവായിരുന്നു...



" സബാഷ്.... ഇനി ഒരു ഇടിയും കൂടി താങ്ങേണ്ട കപ്പാസിറ്റി ഈ ശരീരത്തിന് ഇല്ല ".... എന്ന് പറഞ്ഞ് നമ്മള് മൂന്നെണ്ണത്തെയും തള്ളിമാറ്റി...



" ആകെ ഉണ്ടായിരുന്ന ഒരു തീപ്പെട്ടി കൊണ്ട് കത്തിച്ചതാ... അപ്പോഴാ അവളുടെ കരീന കപ്പൂറിന്റെ lux ന്റെ പരസ്യം "....



തനു അത് പറയലും കരണ്ട് വരലും ഒന്നിച്ചയിരുന്നു....



" നോക്ക്... കരണ്ട് വന്നില്ലേ... ഞാൻ കൊണ്ടാ അടിയൊക്കെ വേസ്റ്റ്... ഇനി നിങ്ങളോട് ഞാൻ മിണ്ടില്ല... കട്ടി.... ചോര കട്ടി "....



" ഓ സമാധാനം....ഇനിയെങ്കിലും ചെവിടിന് സൗര്യം കിട്ടുവല്ലോ... ഇവളെ  കെട്ടാൻ വേണ്ടി പോകുന്നവന്റെ ഗതി അതോഗതി ".... തനു അങ്ങനെ പറഞ്ഞപ്പോൾ നമ്മള് അവളെ നോക്കി പല്ലിറുക്കി...


അങ്ങനെ ഒരുപാട് യുദ്ധങ്ങൾക്ക് ശേഷം നമ്മള് ഉറങ്ങാൻ കിടന്നു... കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമ്മക്ക് ഉറക്ക് കിട്ടുന്നില്ല... അപ്പോഴാണ് തനു നമ്മളെ വന്ന് കിസ്സിയത്...



" ഉമ്മാ... ഉമ്മാ... Zainookka "....


ആരും തെറ്റിദ്ധരിക്കേണ്ട തനു കുരിപ്പ് ഉറക്കത്ത് ആർക്കോ കിസ്സ് കൊടുക്കുന്നത് ആണ്... ബട്ട്‌ ഓളെ  ഒലക്കമ്മലെ  കിസ്സ് കിട്ടുന്നത് നമ്മക്കാ... നമ്മള് കാലിനെ കൊണ്ട്  തനൂനെ ഒറ്റ ചവിട്ട്... ദേ പോണു താഴെക്ക്....



" ഡീ ദുഷ്ട്ടി ഇയ്യ് എന്തിനാ എന്നെ ചവിട്ടി താഴെക്ക് ഇട്ടത് ".... തനു



" ഡീ കോപ്പേ ഇയ്യ് ആർക്കാ ഇങ്ങനെ വാരിക്കോരി കിസ്സ്  കൊടുക്കുന്നെ.... ആരാ ഈ zainokka "....



" അത് നിനക്ക് എങ്ങനെ അറിയാം ".... തനു


" zainookka എന്ന് പറഞ്ഞ് കൊടുത്ത കിസ്സ് മുഴുവനും കിട്ടിയത് എനിക്കാ കുരിപ്പേ ... നിനക്ക് വല്ലപ്പോഴും പല്ല് തേച്ചൂടെ ശവമേ...പല്ല് തേക്കാത്ത അവളാ എന്നോട് കുളിക്കാൻ പറഞ്ഞത്.... സത്യം പറയടി ആരാ ഈ zainokka "....



" അത്....അത് പിന്നെ.... എന്റെ പ്രാണനാഥനാ....നമ്മടെ namkaran ലെ zain imam  ".... ഓള് നാണം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് നിലത്ത് കാൽ കൊണ്ട് കളം വരച്ച് പറഞ്ഞു..


" ശവം ".... എന്ന് പറഞ്ഞ് നമ്മള് തലവഴി പുതപ്പ് ഇട്ട് കിടന്നു...



കുറച്ച് കഴിഞ്ഞപ്പോൾ നമ്മള് ഭൂമി കുലുങ്ങുന്ന ശബ്ദം കേട്ടാണ് എണീറ്റത്...നോക്കിയപ്പോൾ മൂന്നെണ്ണവും ഒടുക്കത്തെ കൂർക്കം വലിയാണ്... ഇവറ്റകളുടെ കൂർക്കം കൊണ്ട് നമ്മക്ക് ഉറങ്ങാനെ പറ്റുന്നില്ല....


പെട്ടെന്നാണ് നമ്മളെ ഞെട്ടിച്ചുകൊണ്ട് തനുകുരിപ്പ് എണീറ്റ് ഇരുന്നത്.... അയ്യോ ഇവൾക്ക് ഇത് എന്ത് പറ്റി ഇനി വല്ല ബാധയും കേറിയോ....ഇനി ഈ റൂമിൽ  ആരെങ്കിലും ആത്മഹത്യ ചെയ്തിട്ട് ഉണ്ടാവോ ... ഇനി അവരുടെ ആത്മാവ് ആവോ ഈ കുരിപ്പിന്റെ ദേഹത്ത് കൂടിയിട്ടുണ്ടാവാ.... എനിക്ക് പേടിയാവുന്നു...


പെട്ടെന്ന് തനു എണീറ്റ് റൂമിൽ നിന്നും  പുറത്തേക്ക് പോയി..... Oh ഗോഡ് ഇവള് ഇതെവിടേക്കാ പോണത്....



"ഡീ... പില്ലു... ഐര... ആരെങ്കിലും ഒന്ന് എണീക്ക്....".....


നമ്മള് രണ്ടെണ്ണത്തിനെയും മാറിമാറി വിളിച്ചു .....എവിടെ നോ മൈൻഡ്.... നമ്മക്കാണേൽ ഒറ്റക്ക് പുറത്ത് പോവാനും പേടി ആവുന്നു..... എന്തങ്കിലും വരട്ടെ എന്ന് വിചാരിച്ച് നമ്മള് പുറത്തേക്ക് ഇറങ്ങി... അപ്പോൾ ഉണ്ട് തനു സ്റ്റെപ് ഇറങ്ങി താഴെക്ക് പോണു.... അപ്പോൾ ആണ് നമ്മക്ക് ഒരു കാര്യം മനസ്സിലായത് ആ കുരിപ്പ് ഉറക്കത്തിൽ എണീറ്റ് നടക്കുന്നത് ആണെന്ന്....


നമ്മള് അവളുടെ പിറകെ താഴെക്ക് പോയതും പെട്ടെന്ന് അവളെ കാണാതായി... അവിടെ ഒക്കെ നോക്കിട്ടും പെണ്ണിന്റെ നോ അഡ്രസ്... അപ്പോഴാണ് നമ്മള് ഹോട്ടലിന്  പുറത്തേക്ക് ഉള്ള വാതിൽ തുറന്നിട്ടത് കണ്ടത്... മൂന്ന് സെക്യൂരിറ്റിസ് ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം മൂന്ന് പേരും കിടന്ന് ഉറങ്ങാണ്... നമ്മള് അവിടെ ഉണ്ടായിരുന്ന ക്ലോക്കിൽ ടൈം നോക്കിയപ്പോൾ 1:00 മണി...



ഇനി അവള് പുറത്തേക്ക് പോയിട്ട് ഉണ്ടാവോ.... പക്ഷെ ഞാൻ എങ്ങനെ ഒറ്റക്ക്  ഈ പാതിരാത്രിയിൽ പുറത്തേക്ക് പോവും.... ഇനി തനൂന് എന്തങ്കിലും സംഭവിച്ചാലോ.... ഇല്ല shanu... എനിക്ക് എന്ത് പറ്റിയാലും അവൾക്ക് ഒന്നും സംഭവിക്കരുത്... അവളെ പോലത്തെ ഫ്രണ്ടിനെ എനിക്ക് ഈ ജന്മത്തിൽ കിട്ടൂല....അവൾക്ക് വേണ്ടി ഞാൻ റിസ്ക് എടുത്തേ പറ്റൂ... രണ്ടും കല്പ്പിച്ച് നമ്മള് പുറത്തേക്ക് ഇറങ്ങി....


പുറത്തേക്ക് ഇറങ്ങിയപ്പോൾ ആരോ ദൂരെ നിന്ന് നടന്ന് പോണത് പോലെ എനിക്ക് തോന്നി....  ഒരുപക്ഷെ അത് തനു അല്ലേലോ.... ഇനി അത് തനു ആകുമോ...എന്തായാലും ഫോളോ ചെയ്യാം.... മൊബൈൽ ഫോൺ വരെ നമ്മള് എടുത്തിട്ടില്ല.....നമ്മള് പിന്നെ അയാളുടെ പിറകെ തന്നെ നടന്നു


കുറച്ച് സമയത്തിന് ശേഷം അയാള് റോഡിൽ നിന്നും  വനത്തിലേക്ക് ഇറങ്ങിപോയി... ഈ കുരിപ്പ് എന്തിനാ കാട്ടിലേക്ക് ഒക്കെ പോണത്....നമ്മളും കുറച്ച് പേടിയോടെ കാട്ടിലേക്ക് ഇറങ്ങി  നടന്നു... അയാള് എന്റെ 6 മീറ്ററോളം മുമ്പിൽ ആണ്... നല്ല ഇരുട്ട് ആയതോണ്ട് ആളെ വ്യക്തമായി കാണാൻ പറ്റുന്നില്ല.... എന്നാലും ഞാൻ തനു ആകുമെന്ന പ്രതീക്ഷയിൽ അയാളെ വിടാതെ പിന്തുണ്ടർന്നു


കുറെ ദൂരം സഞ്ചരിച്ചതിന് ശേഷം അയാള് അവിടെ സ്റ്റോപ്പ്‌ ആയി... പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു എന്നെ ലക്ഷ്യം വെച്ച് നടന്നു... അയാള് എന്നോട് അടുക്കും തോറും മനസ്സിൽ പേടിയും സംശയം കൂടികൂടി വരാൻ തുടങ്ങി.... അയാള് എന്റെ നേരേ മുന്നിൽ വന്ന് നിന്നതും ഞാൻ പെട്ടെന്ന് ഞെട്ടി... അത് തനു അല്ല ഒരു പുരുഷൻ ആണ്...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അജു }



വെള്ളം നിറച്ച് റൂമിലേക്ക് പോവാൻ വേണ്ടി പോവുമ്പോൾ ആണ് ഏതോ ഒരു സാധനം  വന്ന് എന്നെ തട്ടിയത് അത്  വീഴാൻ വേണ്ടി പോയതും നമ്മള് പിടിച്ചു...ഓ മുടിഞ്ഞ വൈറ്റ് ..... നമ്മള് ആരാണെന്ന് നോക്കിയതും  നമ്മടെ കയ്യില് കണ്ണും പൂട്ടി കിടക്കുന്ന ആളെ കണ്ടതും ഞാൻ ഷോക്ക് ആയി....


തനു....


കുറെ ടൈം തട്ടി വിളിച്ചിട്ടും പെണ്ണിന് നോ കുലുക്കം...നമ്മള് ജങ്കിലുള്ള വെള്ളം എടുത്ത് പെണ്ണിന്റെ മുഖത്തൊഴിച്ചു....



" അയ്യോ മഴ ".... എന്ന് പറഞ്ഞ് പെണ്ണ് ഞെട്ടിയെണീറ്റു....


" തന്നെ ഞാൻ ഉണ്ടല്ലോ പെർമിഷൻ ഇല്ലാതെ എന്റെ സ്വപ്നത്തിൽ കയറിവന്നതും പോരാ... ഇപ്പോൾ എന്റെ ദേഹത്ത് വെള്ളം ഒഴിക്കുന്നോ "..... തനു



" നിന്റെ സ്വപ്നത്തിൽ വന്നെന്നോ "....



" ആ...ഞാനും എന്റെ പ്രാണനാഥൻ zainokka യും ടൂർ പോയതായിരുന്നു.. താൻ എന്റെ സ്വപ്നത്തിൽ കയറി വന്ന് കട്ടുറുമ്പ് ആയി ".... തനു


*ഏതാ ഈ zain... ഇനി ഇവളെ കാമുകൻ വല്ലതും ആവോ... ആരായാലും എന്റെ പോസ്റ്റിൽ കയറിവന്ന് ഗോൾ അടിച്ചവനെ ഞാൻ വെറുതെ വിടാൻ പോണില്ല *



" ആരാടി.. ഈ zain? ".....



" അത് പിന്നെ ഇങ്ങൾക്ക് അറിയൂലെ.... ഹിന്ദി സീരിയൽ ആക്ടർ ആണ് ".....



"ഓ ഇപ്പോഴാ ഒരു സമാധാനം ആയെ "... നമ്മള് നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു



" എന്ത് സമാധാനം.. മര്യാദക്ക് എന്റെ സ്വപ്നത്തിൽ നിന്ന് ഇറങ്ങിപൊയ്ക്കോ "... തനു


കുറെ തരം സൈക്കോകളെ കണ്ടിട്ട് ഉണ്ട്... ഇത് പോലത്തെ ഒരെണ്ണത്തിനെ ആദ്യമായി കാണുകയാ 



" ഡീ പോത്തേ നീ ഇപ്പോൾ കാണുന്നത് സ്വപ്നം അല്ല റിയാലിറ്റി ആണ് ".....


" റിയാലിറ്റിയോ... അതൊന്നും അല്ല സ്വപ്നം ആണ്.... ഇത് സ്വപ്നം തന്നെയാ.... തനു



" അത് നിനക്ക് ഞാൻ മനസ്സിലാക്കി തരാം".... എന്ന് പറഞ്ഞ് ഞാൻ അവളുടെ കയ്യിൽ പിച്ചി


" യ്യോ... എന്റെ കയ്യ്.... ഈ കാലമാടാൻ എന്റെ കൈയ്യിൽ കയറി പിച്ചിയെ "... പെണ്ണ് കിടന്ന്  അലറാൻ തുടങ്ങി



" ഏയ് അലറാതെ എന്റെ പെണ്ണേ... ഞാൻ നിനക്ക് ഇത് റിയാലിറ്റി ആണെന്ന് തെളിയിച്ച് തന്നതാ "....നമ്മള് പെണ്ണിന്റെ വാ പൊത്തി കൊണ്ട് പറഞ്ഞു...


" അപ്പോൾ ഇത് റിയാലിറ്റി ആണേൽ ബാംഗ്ലൂരിൽ പോയ താൻ എങ്ങനെ ഇവിടെ എത്തി... മുകളിലെ റൂമിൽ കിടന്ന ഞാൻ എങ്ങനെ ഇവിടെ വന്നു... സത്യം പറ താൻ എന്നെ റൂമിൽ നിന്നും ബോധം കിടത്തി കൊണ്ട് വന്നതല്ലേ... താൻ എന്നെ എന്താ ചെയ്തേ...ഒയ്യോ ഈ മരമാക്രി എന്നെ റേപ്പ് ചെയ്തേ... ഞാൻ ഇനി എന്തിന് ജീവിക്കണം ".... എന്ന് പറഞ്ഞ് പെണ്ണ് കരയാൻ തുടങ്ങി



" റേപ്പ് ചെയ്യാൻ പറ്റിയ സാധനം... ലോകത്ത് വേറെ പെൺപിള്ളേർ ഇല്ലേ... അഥവാ ഒരു സുനാമി വന്ന് ലോകത്തെ മുഴുവൻ പെണ്ണുങ്ങളും ഒലിച്ച് പോയാലും ഞാൻ നിന്റെ മുഖത്ത് പോലും നോക്കൂല "......



" ഡോ താൻ അധികം എന്നെ ആക്കണ്ട.... പിന്നെ ഞാൻ എങ്ങനെ താഴെ എത്തി "... തനു



" അത് എന്നോട് ആണോ ചോദിക്കുന്നെ "....



" താൻ അധികം അഭിനയിക്കല്ലേ... പിന്നെ ഞാൻ എങ്ങനെ ഇവിടെ എത്തി... അയ്യോ... നാട്ടുകാരെ വായോ ഇയാള് എന്നെ കിട്നാപ്പ് ചെയ്തേ "... എന്ന് പറഞ്ഞ് പെണ്ണ് നിലവിളിക്കാൻ തുടങ്ങിയതും ഞാൻ എന്റെ കൈകൾ കൊണ്ട് അവളെ വായപ്പൊത്തി



" ഇത് വല്ലാത്ത കുരിശ് ആയല്ലോ.... നിനക്കിപ്പോ ഞാൻ പറയുന്നത് വിശ്വാസം ആയില്ല അല്ലെ... വാ ഞാൻ cctv കാണിച്ച് തരാം... അപ്പോൾ നിനക്ക് മനസ്സിലാവും എന്താ സംഭവിച്ചത് എന്ന് ".... എന്ന് പറഞ്ഞ് നമ്മളെ നടന്നത് പെണ്ണ് കണ്ണ് തുടച്ച് നമ്മടെ പിറകിൽ വന്നു...



അഫീക്കാടെ ഫ്രണ്ടിന്റെ ഹോട്ടൽ ആയതോണ്ട് ഈ ഹോട്ടലിനെ കുറിച്ച് എനിക്ക് നന്നായി അറിയാം... പല തവണ അഫീക്കാടെ കൂടെ ഈ ഹോട്ടലിൽ ഞാൻ വന്നിരുന്നു അത് കൊണ്ട് ഇവിടെയുള്ള എല്ലാ സ്റ്റാഫിനും എന്നെ അറിയാം....


അങ്ങനെ ഞാൻ ഹോട്ടൽ മാനേജരുടെ ക്യാബിനിലേക്ക് ആ കുരിശിനെയും കൊണ്ട് പോയി


" ആരിത് അഫ്സലിന്റെ ബ്രദറോ...അഫി ഇന്നലെ വിളിച്ച് പറഞ്ഞിരുന്നു .... നിങ്ങള് വരുമെന്ന് എന്നിട്ട് അഫി എവിടെ... അവൻ വന്നില്ലേ  ".... അഫീക്കാടെ ഫ്രണ്ട് 


"അഫീക്കാ വന്നിരുന്നു ഇപ്പോൾ എന്ധോ ആവിശ്യത്തിന് പുറത്തേക്ക് പോയിരിക്കയാ "....


അവനല്ലേ രണ്ട് ദിവസം മുമ്പ് ബാംഗ്ലൂരിൽ പോകുന്നു എന്ന് പറഞ്ഞത്... പിന്നെ പെട്ടെന്ന് എന്താ ഇവിടെ ".... അഫീക്കാടെ ഫ്രണ്ട്



" ബാംഗ്ലൂരും മൈസൂരും തമ്മിൽ അത്ര വലിയ ദൂരം ഒന്നും ഇല്ലല്ലോ.... ബാംഗ്ലൂരിൽ നിന്നും വരുന്ന വഴി ആണ്... നാളെ ഇവിടെ ഒരു മീറ്റിംഗ് ഉണ്ട് അതാ......If you don't mind... ഞങ്ങൾക്ക് കുറച്ച് മുമ്പുള്ള cctc  ദൃശ്യം ഒന്ന് കാണണമായിരുന്നു ".....


" അജു any problem? "....അഫീക്കാടെ ഫ്രണ്ട് 



" ഏയ്... Nothing... ഇവളുടെ ചെറിയ ഒരു ഡൌട്ട് ക്ലിയർ ചെയ്യാനാ "....



"Ok എന്നാ നിങ്ങള് പോയി cctv നോക്കിക്കോ... തൊട്ടടുത്ത് ഉള്ള റൂമിൽ ഉണ്ട് ".... അഫീക്കാടെ ഫ്രണ്ട്



അങ്ങനെ നമ്മള് ആ കുരിശിനെയും കൂട്ടി cctv യുടെ അടുത്തേക്ക് പോയി...


Cctv യിൽ പെണ്ണ് ഉറക്കത്തിൽ എണീറ്റ് താഴെ വരുന്നത് കണ്ടതും പെണ്ണ് ഒരു അവിഞ്ഞ ഇളി പാസ്സാക്കി നമ്മളെ നോക്കി....



പെട്ടെന്ന് നമ്മള് cctv യിലേക്ക് നോക്കിയതും ഹോട്ടലിന് പുറത്തേക്ക് പോകുന്ന shanu നെ ആണ് നമ്മള് കണ്ടത്....



" തനു ദേ നോക്കിയേ... Shanu അല്ലെ പുറത്തേക്ക് പോണത് "....



" അതെ... അവളെന്തിനാ ഈ പാതിരാത്രി പുറത്തേക്ക് പോണത്.... ബാക്ക് ആക്കിയേ "... എന്ന് തനു പറഞ്ഞതും നമ്മള്  റെക്കോർഡ് ബാക്കിലേക്ക് ആക്കി.... അപ്പോൾ ആണ് താനൂന്റെ പിറകെ റൂമിൽ നിന്നും പുറത്തേക്ക് വരുന്ന shanu നെ കണ്ടത്...


അത് കണ്ടതും തനു ഒന്നും നോക്കാതെ കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഓടി..... ഞാനും അവളുടെ പിന്നാലെ ചെന്നു... അപ്പോഴാണ് തനു ഒരു പാദസരം നിലത്ത് നിന്നും കയ്യിൽ എടുത്ത് പറഞ്ഞത് 



" ഇത് shanu ന്റെ ആണ്...... Shanu എന്റെ പിറകെ ആണ് വന്നത്.... ഞാൻ പുറത്തേക്ക് പോയിട്ട് ഉണ്ടാവുമെന്ന് കരുതിയാ അവള് ഈ പാതിരാത്രി ഒന്നും നോക്കാതെ പുറത്തേക്ക് പോയത്.......


ഇതിനൊക്കെ കാരണം ഞാനാ.... പാവം... തെറ്റത്ത് കിടക്കാൻ വരെ പേടിയുള്ള അവളാ എന്നെ അന്വേഷിച്ച് പുറത്തേക്ക് പോയത്... പടച്ചോനെ അവൾക്ക് ഒന്നും പറ്റല്ലേ... അവൾക്ക് എന്തങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ല ".... എന്ന് പറഞ്ഞ് തനു പൊട്ടിപൊട്ടിക്കരയാൻ വേണ്ടി തുടങ്ങി....അവളുടെ ഇപ്പോൾ ഉള്ള മുഖത്ത് നിന്നും മനസ്സിലാവും അവള് shanu നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്



" തനു... നീ കരയാതെ shanu ന് ഒന്നും  സംഭവിക്കില്ല... ഞാൻ പോയി കാർ എടുത്ത് വരാം എന്നിട്ട് നമുക്ക് അവളെ അന്വേഷിക്കാം... അവൾക്ക് ഒന്നും സംഭവിക്കാതെ ഇരിക്കേണ്ടത് എന്റെ കൂടി ആവിശ്യം ആണ്... കാരണം എന്റെ അഫീക്കാനെ മാറ്റിയെടുക്കാൻ പറ്റിയ ഒരേയൊരു പെണ്ണ് അവളാണ് ".... എന്ന് പറഞ്ഞ് ഞാൻ കാർ എടുക്കാൻ വേണ്ടി പോയി....


കാറെടുത്ത് വന്ന്  തനൂനെയും കൂട്ടി shanu നെയും നോക്കി പുറപ്പെട്ടു 



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu}



മുൻപരിചായമില്ലാത്ത അയാളുടെ മുഖവും.. എന്നെ അടിമുടി നോക്കുന്ന ചുവന്ന കണ്ണുകളും കയ്യിൽ ഉണ്ടായിരുന്നു ബിയർ  ബോട്ടിലും കണ്ടപ്പോൾ ഞാൻ വല്ലാതെ പേടിച്ചു.... പെട്ടെന്ന് ആണ് ഒരു അട്ടഹാസച്ചിരി ഞാൻ കേട്ടത്....


" എന്താ ചെല്ലോം... നീ എന്തിനാ എന്നെ കണ്ട് പേടിക്കുന്നത് നീ അല്ലെ എന്നെ ഫോളോ ചെയ്ത് ഇങ്ങോട്ടേക്ക് വന്നത് ".... അയാള്


ഞാൻ തിരിഞ്ഞോടാൻ വേണ്ടി പോയതും എന്റെ പുറകിൽ എന്നെ നോക്കി ചിരിച്ച് ബിയർ ബോട്ടിലും പിടിച്ച് നിൽക്കുന്ന ആറേഴ് പേരെയാണ് ഞാൻ കണ്ടത്.....



" എന്നാലും നിന്നെ ഞങ്ങള് സമ്മതിച്ച് എന്ത് പീസിനെയാണെടാ നീ കൊണ്ട് വന്നത്... വാ സെക്സി ഫിഗർ യാ"....എന്ന് പറഞ്ഞ് ഒരുത്തൻ എന്റെ അടുത്തേക്ക് വന്നു...പിന്നെ ഞാൻ ഒന്നും നോക്കിയില്ല സൈഡിലേക്ക് തിരിഞ്ഞ് ഓടി......



" നീ ഓടിക്കോ... എത്ര വരെ ഓടുമെന്ന് ഞങ്ങൾക്ക് കാണാലോ".... എന്ന് പറഞ്ഞ് അവരും എന്റെ പിറകെ ഓടി...



പെട്ടെന്ന് ആണ് എന്റെ കാലിൽ എന്ധോ തളച്ച് കയറിയത്... അതിന്റെ എരിഞ്ഞ് കയറുന്ന വേദനയിൽ ഞാൻ ഒരു നിമിഷം അവിടെ നിന്നുപോയി... എന്നാൽ തിരിഞ്ഞ് നോക്കിയപ്പോൾ എന്നെയും ലക്ഷ്യം വെച്ച് പ്രാന്ത് പിടിച്ചത് പോലെ ഓടി വരുന്ന ആ മുഖങ്ങൾ കണ്ടതും കാലിൽ പറ്റിയ മുറിവ് പോലും വകവെയ്ക്കാതെ ഞാൻ എവിടെയെന്നില്ലാതെ ഓടാൻ തുടങ്ങി....



പെട്ടെന്ന് ഞാൻ ഒരു കല്ലിൽ തട്ടി വീണു...


" എന്താ മോളെ സൂക്ഷിച്ച് ഓടേണ്ടേ ".... എന്ന് ഒരാള് പറയുന്നത് കേട്ടതും ഞാൻ വീണെടുത്ത് നിന്നും തിരിഞ്ഞ് നോക്കി.... ഇതിനകം അവര് എന്റെ അടുത്ത് എത്തിയിരുന്നു...അവിടെ നിന്നും എണീക്കാൻ  വേണ്ടി ഒരുപാട് നോക്കിയെങ്കിലും എന്നെ കൊണ്ട് അത് സാധിച്ചില്ല... ഞാൻ ഇഴഞ്ഞ് കൊണ്ട് പിറകോട്ട് നീങ്ങി കരഞ്ഞ്  കൊണ്ട് അവരോട് കുറെ കെഞ്ചി പറഞ്ഞു...



" പ്ലീസ് എന്നെ ഒന്നും ചെയ്യരുത്.... പ്ലീസ്"...ഞാൻ കുറെ അവരോട് കെഞ്ചി പറഞ്ഞിട്ടും ഒരു ദയയും ഇല്ലാതെ അവര്  അട്ടഹസിച്ചു ...



" എണീക്കടി "... എന്ന് പറഞ്ഞ്  അതിൽ ഒരാള് വന്ന് എന്റെ കൈ പിടിച്ച് വലിച്ച് എണീപ്പിച്ചു...പെട്ടെന്ന് എന്റെ കഴുത്തിലുള്ള ഷാൾ വലിച്ചൂരി അട്ടഹസിക്കാൻ വേണ്ടി തുടങ്ങി...


"പ്ലീസ് എന്നെ ഒന്നും ചെയ്യരുത് "....


അതിൽ ഒരാൾ പൊട്ടിയ ബിയർ ബോട്ടിൽ  എന്റെ കയ്യിലേക്ക് തളച്ച് കയറ്റി... ആ വേദനയിൽ ഞാൻ പുളഞ്ഞു...അതിന് ശേഷം പേ പിടിച്ച നായ്ക്കളെ പോലെ എന്നെ ലക്ഷ്യം വെച്ച് അവരെട്ട് പേരും എന്റെ അടുത്തേക്ക് വന്നു....

അവരെന്റെ അടുത്ത് എത്തിയതും ഞാൻ അവരെ തള്ളിയിട്ട് ഓടി...



" നിൽക്കെടി അവിടെ....നിനക്ക് ഒരിക്കലും ഞങ്ങളുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല.... ഒരുത്തനും നിന്നെ ഞങ്ങളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ പറ്റില്ല "....



ഞാൻ കാട്ടിൽ നിന്നും റോഡിലേക്ക് കയറി ഓടിയതും... പെട്ടെന്ന് ഒരു കാർ എന്നെ തട്ടാൻ വേണ്ടി പോയി... എന്നെ കണ്ടതും ആ കാർ സ്റ്റോപ്പ്‌ ആയി... കാറിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും ഞാൻ ഷോക്ക് ആയി...



ചൂടൻ



" തന്റെ കയ്യിൽ എന്ത് പറ്റി"...ചൂടൻ എന്റെ മുറിവ് പറ്റിയ കയ്യിൽ നോക്കി ചോദിച്ചു



" ആ മുറിവ്  ഞാൻ ഈ ബോട്ടിൽ കൊണ്ട് ഉണ്ടാക്കിയതാ...ചേട്ടന്മാർക്ക് പണി ഉണ്ടാക്കാതെ മോൻ പോയിക്കോ ".... എന്റെ കയ്യിൽ മുറിവ് ഉണ്ടാക്കിയ ആള് ചൂടനെ നോക്കി പറഞ്ഞു


അത് കേട്ടതും ചൂടൻ കണ്ണ് ഇറുക്കെ അടച്ച് കൈ ചുരുട്ടി... ചൂടൻ കണ്ണ് തുറന്നതും നമ്മള് ഞെട്ടി ചൂടന്റെ കണ്ണ് വല്ലാതെ ചുവന്നിട്ടുണ്ട്..



" എന്താടാ നിന്റെ ചോര തിളച്ച് മറിയുന്നുണ്ടല്ലോ....ഞങ്ങളോട് മുട്ടാൻ ഒന്നും നീ വളർന്നില്ല... അവളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ച് മോൻ പോകുന്നത് ആണ് നല്ലത് "... അതിൽ ഒരാൾ



പെട്ടെന്ന് ചൂടൻ എന്റെ മുന്നിൽ കയറി നിന്നോണ്ട് പറഞ്ഞു....


" ഇനി നിനക്കൊക്കെ ഇവളെ ഒന്ന് തൊടണമെങ്കിൽ എന്നെ മറികടക്കണം "....


ചൂടൻ അത് പറഞ്ഞതും എന്റെ കയ്യിൽ മുറിവ് ഉണ്ടാക്കിയ ആൾ ബിയർ ബോട്ടിലും എടുത്ത് ചൂടനെ അടിക്കാൻ വേണ്ടി വന്നു.. ചൂടൻ അയാളുടെ കയ്യിൽ നിന്നും ബിയർ ബോട്ടിൽ വാങ്ങി അയാളുടെ തലക്ക് ആഞ്ഞടിച്ചു... പെട്ടെന്ന് ബോട്ടിൽ പൊട്ടി തലയിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി...



അതിന് ശേഷം എന്റെ കയ്യിലുള്ള മുറിവും എന്നെയും മാറിമാറി നോക്കിയതിന് ശേഷം ആ പൊട്ടിയ ബോട്ടിൽ  അയാളുടെ ശരീരത്തിൽ പല ഭാഗത്തും തളച്ച് കയറ്റി.....അയാള് ഒന്നനങ്ങാൻ പോലും പറ്റാതെ അവിടെ വീണ് പിടയാൻ തുടങ്ങി... ഇത് കണ്ടതും ബാക്കി ഉള്ളവർ 2 സ്റ്റെപ് പിന്നോട്ട് നടന്നു....


ചൂടൻ ഷർട്ടിന്റെ കൈ കയറ്റി ബാക്കി ഏഴ് പേരെയും ലക്ഷ്യം വെച്ച് മുന്നോട്ട് നടന്നു... പിന്നെ അവിടെ ഒടുക്കത്തെ ഫൈറ്റിങ് സീൻ ആയിരുന്നു... എല്ലാവരെയും അടിച്ച് ഒന്നനങ്ങാൻ പോലും  പറ്റാത്ത വിധത്തിൽ ആക്കിയിട്ടുണ്ട്....



അതിന് ശേഷം ചൂടൻ കാറിൽ നിന്നും ഫസ്റ്റ് എയ്ഡ്‌  ബോക്സ്‌ എടുത്ത് എന്റെ അടുത്തേക്ക് നടന്നു വന്നു.... പെട്ടെന്ന് എന്റെ കൈ പിടിച്ച് മുറിവ് കെട്ടാൻ വേണ്ടിതുടങ്ങി.... ചൂടൻ മുറിവ് കെട്ടുമ്പോൾ കരഞ്ഞ കണ്ണുകൾ കൊണ്ട് ഞാൻ ചൂടനെ തന്നെ നോക്കിനിൽക്കുകയാണ്...



ചൂടൻ ഉള്ളതോണ്ട് മാത്രമാ ഞാൻ ജീവനോടെ ഇരിക്കുന്നെ... അല്ലേൽ അവരെല്ലാവരും കൂടി എന്നെ...........


ഒരു ജന്മം മുഴുവൻ കടപ്പെട്ടാലും മതിയാവില്ല...എനിക്കിപ്പോൾ എന്നോട് തന്നെയാണ് ദേഷ്യം ഈ ചൂടനെ അല്ലെ ഞാൻ പലരുടെ മുന്നിലും അപമാനിച്ചത്... ഇപ്പോൾ എനിക്ക് ചൂടാനോടുള്ള റെസ്‌പെക്റ്റും സ്നേഹവും പതിൻമടങ്ങ് വർധിച്ചു.... ഇപ്പോൾ ചൂടൻ അടുത്ത് ഉണ്ടാവുമ്പോൾ  എനിക്ക് വല്ലാത്ത ഒരു ഫീൽ തന്നെയാണ്  തോന്നുന്നത്



പെട്ടെന്ന്  ചൂടൻ എന്നെ നോക്കിയതും ഞാൻ വേഗം മുഖം താഴ്ത്തി...



" വാ വന്ന് വണ്ടിയിൽ കയറി ഞാൻ ഡ്രോപ്പ് ചെയ്യാം "..ചൂടൻ



ഞാൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറാൻ വേണ്ടി പോയതും ഞാൻ വീഴാൻ പോയി..പെട്ടെന്ന് ചൂടൻ എന്റെ കയ്യിൽ പിടിച്ചു



" are you ok shanu ".... ചൂടൻ അത് ചോദിച്ചപ്പോൾ ആണ് എന്റെ കാലിൽ നിന്നും ചോര വരുന്നത് ചൂടൻ കണ്ടത്...



" ഇതെന്ത് പറ്റി ".... ചൂടൻ അത് പറഞ്ഞ് റോഡിൽ മുട്ട് കുത്തി ഇരുന്ന് എന്റെ കാൽ ചൂടന്റെ കയ്യിൽ വെച്ചു...നമ്മള് നോക്കിയപ്പോൾ ഒരാണി കാലിൽ തളച്ച് കയറിയിരുന്നു.... പെട്ടെന്ന് ചൂടൻ കാലിൽ നിന്നും ആണി വലിച്ച് ഊരി എടുത്ത് മുറിവ് കെട്ടി ....



നമ്മള് നടക്കാൻ വേണ്ടിപോയതും ചൂടൻ പെട്ടെന്ന് നമ്മളെ  എടുത്തു... നമ്മള് ചൂടനെ നോക്കിയതും ചൂടൻ  നമ്മളെ ഒന്ന് നോക്കി കാറിനെ ലക്ഷ്യം വെച്ച് നടന്നു.... കാറിന്റെ ഡോർ തുറന്ന് എന്നെ ഫ്രണ്ട് സീറ്റിൽ കൊണ്ട് പോയി ഇരുത്തി.... മറ്റെ ഡോർ തുറന്ന് ചൂടൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു...


പെട്ടെന്ന് ചൂടൻ എന്റെ അടുത്തേക്ക് വന്നു എന്റെ മുഖത്തിന് നേരേ മുഖം വെച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി... ആ സെക്കന്റ് തന്നെ എന്റെ ഹാർട്ട്ബീറ്റും കൂടി ഇപ്പോൾ ചൂടന്റെ ചുടുനിശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ട്...ചൂടൻ എന്നെ നോക്കി പുഞ്ചിരിച്ച് പിറകിൽ നിന്നും സീറ്റ്ബെൽറ്റ് എടുത്ത് ഇട്ട് തന്ന്... കാർ സ്റ്റാർട്ട്‌ ചെയ്തു... ഇപ്പോൾ ആണ് ഒരാശ്വാസം ആയത്



ഞാൻ ഒന്നും സംസാരിക്കാതെ പുറത്തേക്ക് നോക്കി നിന്നു... ചൂടൻ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി... പെട്ടെന്ന് വണ്ടി സ്റ്റോപ്പ്‌ ആയി... നമ്മള് മുമ്പിലേക്ക് നോക്കിയപ്പോൾ റോഡ് ക്ലോസ്  ചെയ്തിട്ടുണ്ട് 



" ഗേറ്റ് പൂട്ടിയിട്ടുണ്ട്.. ഇനി നമുക്ക് പോവാൻ സാധിക്കില്ല...നാളെ രാവിലെയേ തുറക്കു "....ചൂടൻ



ചൂടൻ  അതും പറഞ്ഞ് കാറിന് പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി പറഞ്ഞു...


" ഈ പാതിരാത്രി നടുറോഡിൽ നിൽക്കുന്നത് ആപത്താണ് അവിടെ ഒരു വെളിച്ചം കാണുന്നുണ്ട് so അങ്ങോട്ട് പോവാം "... ചൂടൻ



നമ്മള് ഒന്നും മിണ്ടാതെ കാറിന് പുറത്തേക്ക് ഇറങ്ങി...



" താൻ നടക്കേണ്ട... ഞാൻ സഹായിക്കാം "..... ചൂടൻ



" വേണ്ട ഞാൻ നടന്നോളാം "..... എന്ന് പറഞ്ഞ് ഞാൻ ചൂടന്റെ പിറകെ നടന്നു........



അങ്ങനെ ഞങ്ങള് രണ്ട് പേരും ആ വെളിച്ചം കണ്ട സ്ഥലത്ത്  എത്തി ഒരു ചെറിയ ഷെഡ് അവിടെ റാന്തൽ കത്തിച്ചിരിക്കുന്നു....



ചൂടൻ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ച് ഒരു പഫ് വലിച്ചു... സിഗരറ്റിന്റെ പുക 

കാരണം ഞാൻ ചുമയ്ക്കാൻ തുടങ്ങി.... ഞാൻ ചുമയ്ക്കുന്നത് കണ്ടതും ചൂടൻ സിഗരറ്റ് ദൂരേക്ക് വലിച്ച് എറിഞ്ഞു



പെട്ടെന്ന് ചൂടൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആരെയോ വിളിച്ചു 



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അജു  }



" എനിക്ക് പേടിയാവുന്നു വണ്ടി ഒന്ന് വേഗം വിടു... Shanu ന് ഒന്നും സംഭവിക്കല്ലേ "...തനു



പെട്ടെന്ന് ആണ് എന്റെ ഫോൺ റിങ് ചെയ്തത് നോക്കുമ്പോൾ അഫീക്ക ആണ്..


" ഹലോ... അഫീക്കാ.. നിങ്ങള് ഇതെവിടെയാ "....



" എനിക്കിന്ന് വരാൻ പറ്റില്ല... റോഡ് ക്ലോസ് ചെയ്തിട്ടാ ഉള്ളെ ".... അഫീക്ക



" അഫീക്കാ ഇപ്പോൾ എന്താ ചെയ്യാ... കൂടെ ആരെങ്കിലും ഉണ്ടോ "...



" ആ ഉണ്ട് "... അഫീക്കാ



" ആര് "...



" shanu "....



" ഏത് shanu..ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്... ഇനി നമ്മടെ പില്ലുന്റെ ഫ്രണ്ട് shanu ആണോ "....



" അതെ"...



അവളെങ്ങനെ അഫീക്കാടെ അടുത്ത് എത്തി എന്ന് ചോദിക്കുന്നതിന് മുമ്പേ അഫീക്കാ ഫോൺ കട്ട് ചെയ്തിരുന്നു



" shanu വോ?...എവിടെ?... ആരാ?.... അഫീക്കാ ആണോ "....നമ്മള് ഫോൺ വെച്ചതും പെണ്ണ് നമ്മളോട് നൂറ് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്



" ഇനി നീ മോങ്ങണ്ട.... Shanu അഫീക്കാടെ കൂടെ ഉണ്ട് "....



" അഫീക്കാടെ കൂടെയോ... അവളെങ്ങനെ അഫീക്കാടെ അടുത്ത് എത്തി "....തനു



" അത് എങ്ങനെ എനിക്കറിയാം... ചോദിക്കുന്നതിന് മുമ്പേ ഫോൺ കട്ട് ചെയ്തില്ലേ "....



" ആ എന്തങ്കിലും ആവട്ടെ.... എന്തായാലും അഫീക്കാടെ കൂടെയല്ലേ അവള് സേഫ് ആയിരിക്കും ".... തനു



" എന്റെ കാക്കു ആയത് കൊണ്ട് പറയുന്നതല്ല.....shanu 100% സേഫ് ആയിരിക്കും.... ഇപ്പോൾ താൻ എന്റെ കയ്യിൽ സേഫ് അല്ലെ ".....



" ഡോ മരമാക്രി മതി മതി.... തന്റെ പ്രൊട്ടക്ഷൻ ഒന്നും എനിക്ക് വേണ്ട എന്നെ സംരക്ഷിക്കാൻ എനിക്ക് അറിയാം "....



" എന്നാലും shanu വും അഫീക്കയും അവിടെ ഒറ്റക്ക് ഇപ്പോൾ


🎶 കണ്ണും കണ്ണും


തമ്മിൽ തമ്മിൽ 🎶


ആയിരിക്കും... പിന്നെ ഇവിടെ ഞാനും നീയും മാത്രമേ ഉള്ളു എന്ന് മറക്കണ്ട😜



" ഡോ താൻ പോയി പോയി എവിടെക്കാ പോണത് മരമാക്രി... ഏത് സമയത്ത് ആണോ എനിക്ക് ഈ സാധനത്തിന്റെ വണ്ടിയിൽ കയറാൻ തോന്നിയെ ".... തനു



" ഏത് സമയത്ത് ആണോ ഈ കുരിശിനെ എന്റെ വണ്ടിയിൽ കയറ്റാൻ എനിക്ക് തോന്നിയെ ".... നമ്മളോടാ ഓളെ കളി 😎



" ഡോ തന്നെ ഞാൻ ഉണ്ടല്ലോ ".... തനു



" നീ എന്ത് ചെയ്യുമെടി എന്നെ"....



" നീ പോടാ മരമാക്രി... മത്തങ്ങത്തലയാ.... കോന്താ...#°###&&%##"....



" നീ അത്രക്ക് ആയോടി... പാട്ടക്കിളവി.. മത്തങ്ങതലച്ചി....#%#&&*#########"......




( ഈ യുദ്ധം ഇന്ന് കൊണ്ടെന്നും അവസാനിക്കില്ല സൂർത്തുക്കളെ അത് കൊണ്ട് നമ്മക്ക് നമ്മടെ ഹീറോയുടെയും heroine ന്റെയും അടുത്തേക്ക് പോവാം അതാവുമ്പോ ഇവറ്റകളുടെ രണ്ടിനെയും തൽക്കാലത്തേക്ക് സഹിക്കേണ്ടല്ലോ )...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }



നമ്മളാണേൽ ആകെ തണുത്ത് വിറച്ചിട്ടാ ഉള്ളെ...ഒന്ന് മൂടിപ്പുതക്കാൻ പോലും  കയ്യിൽ ഷാൾ ഇല്ല... നമ്മള് രണ്ട് കൈ ശരീരതോട് ഇറുക്കെ പിടിച്ചു...


പെട്ടെന്നാണ് ചൂടൻ ഫോൺ കട്ട് ചെയ്ത്   ഷർട്ടിന്റെ 2  ബട്ടൺ ഊരി  നമ്മടെ കണ്ണുകളിലേക്ക് തന്നെ നോക്കി  അടുത്തേക്ക് വന്നത്...നമ്മള് പേടിച്ച് പിറകോട്ട് നടന്നു



നമ്മള് ഒരു മരത്തിൽ തട്ടിനിന്നു.. അപ്പോഴത്തേക്കും ചൂടൻ മുഴുവൻ ബട്ടൺസും അഴച്ചിരുന്നു... നമ്മള് വേഗം കൈകൾ കൊണ്ട് കണ്ണ് പൊത്തി


പെട്ടെന്ന് നമ്മടെ ദേഹത്ത് എന്തോ പുതച്ചത് പോലെ തോന്നിയതും നമ്മള് കണ്ണ് തുറന്നു... ചൂടൻ ഷർട്ട് ഊരിയത് നമ്മള് തണുക്കുന്നത് കണ്ടിട്ട് പുതച്ച് തരാൻ ആണ്... നമ്മളെ നോക്കി ഒന്ന് ചിരിച്ച് ചൂടൻ തിരിഞ്ഞ് നടന്നു...




ചൂടൻ അവിടെ ഉണ്ടായിരുന്ന വിറകുകളും വൈക്കോലും കൂട്ടി തീ ഇട്ടു.... അവിടെ ഉണ്ടായിരുന്ന വൈക്കോൽ കിടക്കാൻ പാകത്തിൽ കൂട്ടി വെച്ചു



" നേരം വെളുക്കാൻ ഇനിയും ടൈം ഉണ്ട്...  So താൻ ഇവിടെ കിടന്നോളൂ"....  ചൂടൻ


നമ്മള് ഒന്നും മിണ്ടാതെ അവിടെ പോയി കിടന്നു...ചൂടൻ കുറച്ച് ദൂരെ വൈക്കോൽ കൂട്ടി കിടന്നു 


നമ്മക്കാണേൽ പേടിച്ചിട്ട് ഉറക്കം കിട്ടുന്നില്ല... തെറ്റത്ത് കിടക്കാൻ  പോലും പേടി ആയ ഞാനാ... ഇനി ഈ കാട്ടിൽ ഒറ്റക്ക് കിടക്കേണ്ടത്....പെട്ടെന്ന് കുറുക്കൻ ഓരി ഇടുന്നത് കേട്ടു... Oh ഗോഡ്!... പ്രേതത്തെ കണ്ടാൽ  അല്ലെ  കുറുക്കൻ ഓരി ഇടാറ്... അപ്പോൾ ഇവിടെ പ്രേതം ഉണ്ടോ... എനിക്ക് പേടിയാവുന്നു... നമ്മള് ചൂടനെ നോക്കിയപ്പോൾ ചൂടൻ കണ്ണും അടച്ച് കിടക്കാണ്... ചൂടനെ വിളിച്ചാലോ.... വേണ്ട വെറുതെ ചൂടനെ ശല്യം ചെയ്യണ്ട....


പെട്ടെന്ന് വീണ്ടും കുറുക്കൻ ഓരി ഇട്ടതും നമ്മള് കിടന്നിടത്ത്  നിന്നും എണീറ്റ് എക്സ്പ്രസ്സ്‌ വിട്ടത് പോലെ ചൂടന്റെ അടുത്തേക്ക് ഓടി.... പെട്ടെന്ന് ഒരു കല്ലിൽ തട്ടിയതും നമ്മള് ചൂടന്റെ നെഞ്ചത്തേക്ക് വീണു... നമ്മള് വീണതും ചൂടൻ കണ്ണ് തുറന്നു.... ചൂടന്റെ കണ്ണുകൾ എന്റെ കണ്ണുകളെ കവർന്നെടുത്തു... ആ തീവ്രമായ നോട്ടത്തിൽ ഞാൻ വീണുപോയി... മുമ്പിലേക്ക് വീണ എന്റെ മുടിയിഴകളെ ചൂടൻ പിന്നിലേക്ക് ഒതുക്കി... പെട്ടെന്ന് എന്തോ ബോധം വന്നത് പോലെ ഞാൻ ചൂടന്റെ ദേഹത്ത് നിന്നും കുതറി എണീറ്റു.... ചൂടനും എന്റെ പിറകെ എണീറ്റു...



" അത്.... പിന്നെ... ഞാൻ... കല്ല്... പ്രേതം"...... നമ്മള് എന്തക്കയോ പറഞ്ഞു


" പറഞ്ഞ് ബുദ്ധിമുട്ടണ്ട താൻ ഇവിടെ കിടന്നോളു... ഞാൻ ഇവിടെ ബോഡികാർഡ് ആയി ഇരുന്നോളാം... അപ്പോൾ പേടി മാറോ ".... ചൂടൻ


" വേണ്ട എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണ്ട "....



" shana .... നീ ഒരുപാട് ടയേഡ് ആണ്... So നീ കിടന്നോളു ".... ചൂടൻ


" വേണ്ട ".....



" നിന്നോട് കിടക്കാൻ ആണ് പറഞ്ഞത് "... എന്ന് ചൂടൻ ദേഷ്യപ്പെട്ട് പറഞ്ഞതും നമ്മള് അതെ സ്പോട്ടിൽ തന്നെ കിടന്ന് ചൂടന്റെ ഷർട്ട്‌ മുഖത്തെടുത്തിട്ടു...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }



🎶എൻ കരളിൽ താമസിച്ചാൽ


മാപ്പ് തരാം രാക്ഷസി


സമ്മതമായി ചേർന്നു നിന്നാൽ


ഉമ്മ തരാം രാക്ഷസി🎶


ആരും തെറ്റിധരിക്കേണ്ട ആ മരമാക്രി കാറിൽ പാട്ട് വെച്ചത് ആണ്... അതിന്റെ കൂടെ ആ മരമാക്രി നമ്മളെ നോക്കി പാടുന്നുണ്ട്...  ഇത് നമ്മക്കിട്ട് വെക്കുന്നത് അല്ലേ എന്നൊരു സംശയം.... നമ്മള്  രണ്ടും കൽപ്പിച്ച് പാട്ട് ഓഫ് ചെയ്തു...



"എന്തിനാടി... ഇയ്യ് പാട്ട് ഓഫ് ചെയ്തേ "... മരമാക്രി



" എനിക്ക് ആ പാട്ട് അത്ര പിടിക്കുന്നില്ല.. അത്ര തന്നെ  "....



" എന്റെ കാറ് ആണ് എനിക്ക് ഇഷ്ടമുള്ളത് ഞാൻ വെക്കും ".... എന്ന് പറഞ്ഞ് മരമാക്രി പാട്ട് വെച്ചു...


നമ്മള് ആ പാട്ട് മാറ്റി... മാറ്റിയപ്പോൾ വന്ന പാട്ട് അതിനേക്കാൾ പൊളി... തല്ല് കൂടാൻ പറ്റിയ പാട്ട്...



🎶എക്സ്ക്യൂസ് മീ മിസ്റ്റർ കന്നസാമി 🎶




പിന്നെ മാക്രി ആദ്യം വെച്ച പാട്ട് വെച്ചു... നമ്മള് വീണ്ടും ഈ പാട്ട് വെച്ചു... മാക്രി വീണ്ടും മാറ്റി...നമ്മളും മാറ്റി..... അങ്ങനെ തുടർന്ന് പോയി ..


കുറച്ച് ടൈം ആയപ്പോൾ എന്തോ ഒരു സൗണ്ട് കേട്ടു.... ശുഭം... മ്യൂസിക് ബോക്സ്‌ കേടായി 😊




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }


മുഖത്ത് വെയിൽ അടിച്ചപ്പോൾ ആണ് നമ്മള്

നമ്മള് കണ്ണ് തുറന്നത് കണ്ണ് തുറന്നപ്പോൾ നമ്മളെ തന്നെ നോക്കിനിൽക്കുന്ന ചൂടനെ ആണ് നമ്മള് കണ്ടത്... നമ്മള് നോക്കുന്നത് കണ്ടതും ചൂടൻ നോട്ടം തെറ്റിച്ചു... നമ്മള് വേഗം എണീച്ച് ഇരുന്നു....


" പോവണ്ടേ ".... ചൂടൻ


നമ്മള് ഒന്ന് മൂളി


കുറച്ച് സമയത്തെ യാത്രക്ക് ശേഷം നമ്മള് ഹോട്ടലിന് മുമ്പിൽ എത്തി... നമ്മള് ചൂടനോട് ഒന്നും മിണ്ടാതെ കാറിൽ നിന്ന് ഇറങ്ങി റൂമിലേക്ക് പോയി...റൂമിൽ എത്തിയപ്പോൾ നമ്മടെ ബാക്കിസ് എന്തക്കയോ സംസാരിക്കുന്നുണ്ട്... നമ്മളെ കണ്ടപ്പോൾ അവറ്റകള് മൂന്നെണ്ണവും നമ്മടെ അടുത്തേക്ക് ഓടിവന്നു...



" shanu are you ok.... ഞാൻ cctv യിൽ കണ്ടിരുന്നു നീ എന്റെ പിറകെ പുറത്തേക്ക് ഇറങ്ങിയത് "...എന്ന് പറഞ്ഞ് തനു ഇന്നലെ സംഭവിച്ച മുഴുവൻ കാര്യവും എന്നോട് പറഞ്ഞു....



" shanu നീ എങ്ങനെ അഫീക്കാടെ അടുത്തെത്തി... മാത്രമല്ല അഫീക്കാടെ ഷർട്ട്‌ എങ്ങനെ നിന്റെ കയ്യിൽ വന്നു ".... പില്ലു അങ്ങനെ ചോദിച്ചപ്പോൾ ആണ് എന്റെ കയ്യിൽ ആണ് ചൂടന്റെ ഷർട്ട്‌ ഉള്ളതെന്ന് എനിക്ക് മനസ്സിലായത്



" അത് പോട്ടെ shanu നിന്റെ കയ്യിൽ എങ്ങനെ മുറിവ് വന്നു ".... ഐര അത് ചോദിച്ചപ്പോൾ നമ്മള് ഇന്നലെ സംഭവിച്ച മുഴുവൻ കാര്യവും അവരോട് പറഞ്ഞു...



" shanu I am sorry.... ഞാൻ കാരണം അല്ലെ നിനക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചത്"....തനു


" എന്താ തനു ഇത് എനിക്ക് അതിന് ഒന്നും സംഭവിച്ചില്ലല്ലോ... അതിനൊക്കെ നന്ദി പറയേണ്ടത് ചൂടനോടാ... ഒരുപക്ഷെ ചൂടൻ അവിടെ വന്നില്ലായിരുന്നുവെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ലായിരുന്നു ... എത്ര കടപ്പെട്ടാലും തീരുല.. പിന്നെ പില്ലു നീ വളരെ ലക്കി ആണ് അങ്ങനെ ഒരു കാക്കൂനെ കിട്ടിയതിൽ "......



" അതെ shanu പടച്ചോൻ ആയിട്ടാ അഫീക്കയെ അവിടെ എത്തിച്ചത് "....ഐര



" നീ പോയി ഫ്രഷ് ആയിട്ട് വാ shanu... ഞങ്ങള് ബാൽക്കണിയിൽ ഉണ്ടാവും ".... പില്ലു



നമ്മള് ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറി.. മുഖം വാഷ് ചെയ്യുമ്പോൾ ആണ് നമ്മള് നമ്മടെ മുഖം ശ്രദ്ധിക്കുന്നത്... ആകെ കരഞ്ഞ് കലങ്ങിയിട്ടാ ഉള്ളത്...


* ഇല്ല shanu.. ഇന്നലെ സംഭവിച്ചത് കഴിഞ്ഞു.... ഇനി ആ സംഭവം ഓർത്ത് ഞാൻ വിഷമിക്കേണ്ട യാതൊരു ആവിശ്യവും ഇല്ല... മാത്രമല്ല വാപ്പ മരിക്കുന്നതിന് മുമ്പ് എന്നോട് എപ്പോഴും പറയാറുണ്ട് എന്റെ shana മോള് ഇന്നലെകളെ ഓർത്ത് വിഷമിക്കരുത് എന്ന് ".... എന്ന് സ്വയം പറഞ്ഞ് നമ്മള് കണ്ണുകൾ തുടച്ച് മുഖത്ത് ഒരു ചിരി ഷിഫ്റ്റ് ചെയ്തു*...



കുളച്ച് വന്നപ്പോൾ  ബെഡിൽ വെച്ചിരിക്കുന്ന ചൂടന്റെ ഷർട്ട്‌ ആണ് കണ്ടത്.. നമ്മള് ആ ഷർട്ട് എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു...

എന്നാലും ഞാൻ എത്ര സ്വാർത്ഥ ആണ് ചൂടൻ എന്റെ ജീവൻ മാത്രമല്ല ആത്മാഭിമാനം കൂടിയാണ് രക്ഷിച്ചത് എന്നിട്ടും ഞാൻ ഒരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോ... ഇന്നലെ രാത്രി ചൂടൻ കൂടെ ഉണ്ടായപ്പോൾ വല്ലാത്ത ഒരു സേഫ്റ്റി തന്നെയാണ് ഫീൽ ചെയ്തത്.... ജീവിതകാലം മുഴുവനും ചൂടൻ എന്റെ നിഴലായ് കൂടെ ഉണ്ടായിരുന്നുവെങ്കിൽ... ഇല്ല shanu  നീ എന്തക്കൊ ആണ് ചിന്തിക്കുന്നത്.... ഒരിക്കലും അർഹിക്കാത്തത് ആഗ്രഹിക്കരുത്....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }



" എന്നാലും ഞാൻ കാരണം അല്ലെ ടാ shanu ന് അങ്ങനെയൊക്കെ സംഭവിച്ചേ"....



" എന്താ തനു ഇത് അതിന് shanu ന് ഒന്നും സംഭവിച്ചില്ലല്ലോ.. Shanu നെ കൃത്യ ടൈം വന്ന് അഫീക്ക രക്ഷിച്ചില്ലേ... പിന്നെ ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചത് നന്നായി എന്നാ എനിക്ക് തോന്നുന്നത്... അത് വരെ അഫീക്ക എന്ന് കേൾക്കുമ്പോൾ ദേഷ്യം വരുന്ന shanu ആണ്... നേരത്തെ അഫീക്കാനെ കുറിച്ച് വളരെ റെസ്‌പെക്ട് ഓടെ സംസാരിച്ചത് ഈ സംഭവത്തോടെ തന്നെ shanu ടെ മനസ്സ്  അഫീക്ക കീഴടക്കിയിട്ടുണ്ടാവും... കാരണം സിറ്റിവേഷൻ അതാണ്... അഫീക്ക കാരണം ആണ് shanu ന് ഒരു പുനർജന്മം ലഭിച്ചത്...



" ദേ... നിങ്ങള് അത് നോക്കിയേ "...ഐര അത് പറഞ്ഞതും നമ്മള് അവള് ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക്‌ നമ്മള് നോക്കി അത് കണ്ടതും നമ്മള് ഷോക്ക് ആയി...



Shanu ഉണ്ട് അഫീക്കാടെ ഷർട്ട് നെഞ്ചോട് ചേർത്ത് പിടിച്ച് എന്തക്കയോ സ്വയം പറയുന്നു...



" മിഷൻ success.... Shanu ടെ മനസ്സ് എന്റെ കാക്കു കീഴടക്കിയിരിക്കുന്നു... ഇനി shanu നെ അഫീക്കാനെ ഒരിക്കലും പിരിയാൻ പറ്റാത്ത അവസ്ഥയിൽ ആക്കണം "... പില്ലു


" ബട്ട്‌ ടാ.. അഫീക്കാടെ കാര്യവോ... അഫീക്കാനെ കുറിച്ച് നമ്മക്കൊന്നും അറിയില്ല "..... ഐര



"എന്തങ്കിലും ഒരു വഴി ഉണ്ടാവാതെ ഇരിക്കില്ല ".... എന്ന് പറഞ്ഞ് നമ്മള് വെറുതെ ബാൽക്കണിയിൽ  നിന്നും താഴെക്ക് നോക്കിയതും...പൂളിൽ നിന്നും കുളിക്കുന്ന അഫീക്കാനെയും shaan സാറിനെയും shaaz നെയും പിന്നെ ആ പാട്ട കിളവൻ മരമാക്രിയേയും ആണ് കണ്ടത്



ഐഡിയ💡


" എന്താ തനു... ഇനി വല്ല കുരുട്ട് ബുദ്ധി എങ്ങാനും ആണോ "....



" യാ... യാ... എന്റെ തലയിൽ കുരുട്ട് ബുദ്ധി മാത്രമേ ഉദിക്കാറുള്ളു...പക്ഷെ അത് എന്തായാലും ഉപകാരം ഉള്ളതായിരിക്കും "....



" നീ എന്താ പറഞ്ഞ് വരുന്നത് ".... ഐര



" ഒരുകാര്യം ചെയ്യ് ഞാനും പില്ലുവും താഴെ  പൂളിന്റെ അടുത്തേക്ക്  പോവാം "....



" എന്തിനാ അവരുടെ കുളിസീൻ കാണാൻ ആണോ "....പില്ലു



" വൃത്തികെട്ടവൾ... ഞാൻ അങ്ങനെ ചെയ്യോ "....


" നീയേ ചെയ്യൂ ".... ഐര 



" മിണ്ടാതിരുന്നേ കുരിപ്പുകളെ ഞാൻ പറയട്ടെ... "....



" പറഞ്ഞ് തുലാ"......


" ഞാനും പില്ലുവും താഴെ പോകുന്നു...shaan സാറിനോടും  shaaz നോടും  പിന്നെ ഇവളുടെ കോന്തൻ കാക്കുനോടും  "...


" എന്റെ അഫീക്കാനെ പറഞ്ഞാൽ ഉണ്ടല്ലോ ".... പില്ലു



" അഫീക്കാനെ അല്ലെടി.. അതിന്റെ താഴെ ഉള്ള മരമാക്രിയെ ആണ് "...


" ഓ അജൂക്ക ആയിരുന്നോ.. അവനെ എന്ത് വേണേലും പറഞ്ഞോ... I don't care... കാരണം ആ സാധനത്തിന്റെ കയ്യിലിരുപ്പ് അതാണ് ".... പില്ലു



നല്ല best പെങ്ങൾ 😜



" ഞാനും പില്ലുവും താഴെ പോകുന്നു.. അവരോട് കാര്യങ്ങൾ പറയുന്നു എല്ലാം സെറ്റാക്കുന്നു 5 മിനിറ്റ് കഴിഞ്ഞ് ഐര നീ shanu നെയും കൂട്ടിവരണം "....


" ഇത് വല്ലതും നടക്കുവോ "....പില്ലു



" ഓ നെഗറ്റീവ്.... ഇങ്ങള് ഇങ്ങനെ ചോദിക്കല്ലേ വിശ്വാസം ആണ് എല്ലാം ".....



" നടന്നാൽ മതിയായിരുന്നു "... ഐര


" ദേ വീണ്ടും നെഗറ്റീവ്.... ടൈം ഇല്ല ഞാനും പില്ലുവും താഴെക്ക് പോവാണ് ".... എന്ന് പറഞ്ഞ് നമ്മള് ബാൽക്കണിയിൽ നിന്നും റൂമിലൂടെ പുറത്തേക്ക് പോവാൻ വേണ്ടി പോവായിരുന്നു 


" നിങ്ങള് രണ്ടും എവിടെക്കാ പോണത് ഞാനും വരുന്നു ".... Shanu


" അയ്യോ നീ ഇപ്പോ വരണ്ട "....


" അതെന്താ  ഞാൻ വന്നാല്".....shanu 



ഈ പെണ്ണ് നാഗവല്ലി ആവ്ണൂന്ന് തോന്നുന്നു....



" shanu അതെന്താന്ന് വെച്ചാൽ എനിക്ക് ചെറിയ തലവേദന... നമുക്ക് കുറച്ച് കഴിഞ്ഞ് പോവാം "... ഐര 



" ok ".... Shanu



അങ്ങനെ  നമ്മളും പില്ലുവും റൂമിന് പുറത്തേക്ക് ഇറങ്ങി..നമ്മള് പില്ലുനോട്‌ നമ്മടെ പ്ലാൻ ഒക്കെ പറഞ്ഞു... നമ്മള് ഹോട്ടലിന് പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ ആണ് പില്ലു പറഞ്ഞത്...



" ഡീ... തനു.. നിനക്ക് കിട്ടാതെ പോയ മുന്തിരി വരുന്നാ"....


നമ്മള് നോക്കിയപ്പോൾ ഷാൻ സാർ ആണ്.. പട്ടി എന്ന് പറഞ്ഞ് നമ്മള് അവളുടെ കാലിന് ഒരു ചവിട്ട് കൊടുത്തു...


" എന്താ രണ്ടും പേരും പുറത്തേക്ക് പോണത് ".... ഷാൻ സാർ


" വെറുതെ"......നമ്മളും പില്ലുവും കോറസ് പാടി


" ഷാൻ കാക്കു ബുദ്ധിമുട്ടില്ലേൽ ഞങ്ങൾക്ക് ഒരു സഹായം ചെയ്ത് തരാവോ "... പില്ലു



" എന്താ ".... ഷാൻ സാർ



പില്ലു പിന്നെ നമ്മടെ അഫീക്കാന്റെയും shanu ന്റെയും കാര്യങ്ങൾ മൊത്തം പറഞ്ഞു..



" ഈ കാര്യങ്ങൾ ഞങ്ങൾക്ക് രണ്ട് പേർക്കും ഐരക്കും അജൂക്കാക്കും shaaz നും ഒക്കെ അറിയാം... അഫീക്കാടെ സ്വഭാവം ഷാൻ കാക്കുന് അറിയില്ലേ ആ സ്വഭാവം മാറ്റാൻ ഷാനുന്  മാത്രമേ പറ്റു... Shanu ന്റെ ഉള്ളിൽ ഇന്നലത്തെ സംഭവത്തോട് കൂടി അഫീക്ക കയറിയിട്ടുണ്ട്...പക്ഷെ അഫീക്കാനെ കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല.. പിന്നെ shanu ടെ കാര്യം അഫീക്കാനോട് പറയണ്ടട്ടോ"... പില്ലു



പില്ലു അത് പറഞ്ഞതും ഷാൻ സാർ ഒരേ കിണി...



" ഇയ്യാൾക്ക് എന്താടി വട്ടായോ ".... നമ്മള് പില്ലുന്റെ ചെവിട്ടിൽ ചോദിച്ചു



" ഒന്ന് മിണ്ടാതിരി കുരിപ്പേ "...പില്ലു



" നിങ്ങള് അഫിയുടെ ഇഷ്ട്ടം അറിയാൻ ആണോ ഇങ്ങനെ കഷ്ടപ്പെടുന്നേ "... ഷാൻ സാർ



" അതെ ".... പില്ലു



" എന്നാ അത് ഓർത്ത് വിഷമിക്കണ്ട... അഫ്സൽ അഹ്‌മദ്‌ എന്ന നിന്റെ കാക്കു ഒരു പെണ്ണിനെ കേട്ടുന്നുണ്ടേൽ അത് shanu നെ മാത്രം ആയിരിക്കും... ഇത് ഞാൻ പറയുന്നതല്ല   അഫി തന്നെ പറഞ്ഞത് ആണ് "....



ഷാൻ സാർ പറഞ്ഞത് കേട്ടപ്പോൾ നമ്മള് പില്ലുവും ഞെട്ടി....



" എടീ നീ കേട്ടത് അല്ലെ ഞാൻ കേട്ടത് "... പില്ലു



" ഞാൻ കേട്ടത് തന്നെയല്ലേ നീ കേട്ടത് "....



" ഷാൻ കാക്കു തള്ളുന്നതിന് ഒക്കെ ഒരു ലിമിറ്റ് ഉണ്ട്... വിശ്വസിക്കാൻ പറ്റുന്നതൊക്കെ തള്ളണം "... പില്ലു..



" മോളെ പില്ലു നിന്റെ shaaz അല്ല ഞാൻ... ഞാൻ സത്യം തന്നെയാണ് പറഞ്ഞത്... എന്റെ എൻഗേജ്മെന്റിന് ആണ് അവൻ അങ്ങനെ പറഞ്ഞത്.... പറഞ്ഞത് അഫി ആണ് അത്കൊണ്ട് തന്നെ shanu വിനെ എന്ത് റിസ്ക് എടുത്തും അവൻ നേടിയെടുക്കും.... ഒരുമാസത്തിനുള്ളിൽ shanu നെ mrs :അഫ്സൽ അഹ്‌മദ്‌ ആകുമെന്നാ അവൻ പറഞ്ഞത്... അവൻ എന്താണോ പറഞ്ഞത് അത് അവൻ ചെയ്തിരിക്കും.... പിന്നെ ഞാൻ പറഞ്ഞത് തല്ക്കാലം വേറെ ആരും അറിയണ്ട...അഫിയുടെ സ്വഭാവം അറിയാലോ എന്നെ അവൻ പഞ്ഞിക്കിടും "....എന്ന് പറഞ്ഞ് ഷാൻ സാർ അവിടെ നിന്നും പോയി....






" ഞാൻ പറഞ്ഞില്ലേ തനു അഫീക്ക കാരണം  ഇല്ലാതെ shanu നെ നോക്കി സൈറ്റടിക്കില്ല എന്ന്... എനിക്ക് സന്തോഷം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല ".... പില്ലു



" പക്ഷെ എനിക്ക് സങ്കടം ആണ് വരുന്നത്"...



" അതെന്താ കുരിപ്പേ ".....



" നീയും ഷാസും സെറ്റായി ... ഐരയും ഷാൻ സാറും സെറ്റായി... ദേ ഇപ്പോൾ അഫീക്കയും shanu വും ഞാൻ ഇങ്ങനെ തുരുമ്പ് പിടിച്ച് പോവാത്തെ ഉള്ളു "....



" പിന്നെ എന്തിനാ മുത്തേ എന്റെ സേട്ടൻ ജീവിച്ചിരിക്കുന്നെ "....പില്ലു



" എന്ത്... ഇയ്യ് ഇപ്പോൾ എന്താ പറഞ്ഞേ "....



" ഞാൻ പെട്ടെന്ന് ഒരു ഫ്ലോയിൽ പറഞ്ഞതാ.... ഇജ്ജ് എന്തിനാ വിഷമിക്കുന്നെ ഇന്ക് zainookka ഇല്ലേ (ആരും തനുനെ തെറ്റിദ്ധരിക്കേണ്ട  namkaran ലെ zain ആണ് 😁 ) ".... പില്ലു



" ഒയ്യോ ഞാൻ അത് മറന്നു".......



" ടാ തനു അപ്പോൾ നമ്മടെ പ്ലാൻ വേസ്റ്റ് ആയില്ലേ ".... പില്ലു



" വേസ്റ്റ് ആവാനോ എന്റെ പ്ലാൻ വേസ്റ്റ് ആവാൻ ഞാൻ സമ്മതിക്കില്ല...പ്ലാൻ എന്തായാലും ഞാൻ നടത്തും "....



" എന്തിന്.... അഫീക്കാക്ക് shanu നെ ഇഷ്ട്ടായ സ്ഥിതിക്ക് ഇനി shanu എതിർത്താൽ പോലും അഫീക്കാ shanu നെയും കൊണ്ടേ പോവൂ ... അതോണ്ട് ഇനി അവരെ കാര്യം നമ്മള് നോക്കണ്ട... ബാക്കിയൊക്കെ അഫീക്ക നോക്കിക്കൊള്ളും "..... പില്ലു



" അതിന് നമ്മള് അവരെ സ്ട്രോങ്ങ്‌ ആയി ഒന്നിപ്പിക്കാൻ അല്ലെ നോക്കുന്നത്.... അതോണ്ട് നമ്മള് shanu വെള്ളത്തിലേക്ക് തള്ളിയിടും "....



നമ്മള് നോക്കുമ്പോൾ മരമാക്രിയും ഷാസും പൂളിൽ നിന്ന് കയറി... അഫീക്കാ മാത്രമേ പൂളിൽ ഉള്ളു... തിരിഞ്ഞ് നോക്കിയപ്പോൾ ശാനുവും ഐരയും വരുന്നുണ്ട്...



നമ്മള് shanu ന്റെ അടുത്തേക്ക് തിരിഞ്ഞ് ഓടി...



" shanu വാ നിന്നോട് ഒരു കാര്യം പറയാനുണ്ട് "....



" എന്താ തനു ".... Shanu



" വാ പറയാം ".... എന്ന് പറഞ്ഞ് നമ്മള് shanu നെയും കൊണ്ട്  പൂളിന്റെ അടുത്തേക്ക് നടന്നു...



പൂളിന്റെ അടുത്ത് എത്തിയതും നമ്മള് അഫീക്കാനെ  ഒന്ന് നോക്കി... അഫീക്കാ പൂളിൽ നിന്നും നമ്മടെ അടുത്തേക്ക് സ്റ്റപ് കയറി വരാണ്... പിന്നെ ഒന്നും നോക്കിയില്ല നമ്മള് shanu നെ അഫീക്കാടെ മേത്തേക്ക് ഒറ്റ തള്ള്...ദേ പോണ് രണ്ടും പൂളിലേക്ക്...



ബ്ലും.....



രണ്ടും ലാൻഡിട്ടോ...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }



നമ്മളും ഐരയും വരുമ്പോൾ ആണ് തനു നമ്മടെ അടുത്ത് വന്ന് എന്തോ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞത്... അപ്പോഴേ എനിക്ക് ഒരു ഡൌട്ട് അടിച്ചതാ ഈ കുരിപ്പ് ഇത് എന്തിനോ ഉള്ള പുറപ്പാട എന്ന്.... ആ സാധനം നമ്മളെയും വലിച്ച് പൂളിന്റെ അടുത്തേക്ക് നടന്നു....


അപ്പോഴാണ് നമ്മള് പൂളിൽ നിന്നും കയറി വരുന്ന ചൂടനെ നോക്കിയത്.... ഉഫ്.....ചൂടന്റെ ബോഡി ഒരു രക്ഷയും ഇല്ല... നമ്മള് ഒരു നിമിഷം സ്വയം മറന്ന് ചൂടനെ നോക്കി...പെട്ടെന്ന് നമ്മടെ കണ്ണ് ചൂടന്റെ ബോഡിയിൽ നിന്നും മുഖത്തെത്തി...ചൂടൻ നമ്മളെ തന്നെ തുറിച്ച് നോക്കാണ്....



* രമണാ ഇയ്യ് അറിഞ്ഞോ  നമ്മള് പെട്ട്... നമ്മള് ചൂടന്റെ ബോഡിയിലേക്ക് നോക്കുന്നത് ചൂടൻ കണ്ടെന്നാ തോന്നുന്നേ ... ഇനിയിപ്പോ ചൂടൻ എന്ത് വിചാരിച്ച് കാണും....ഞാൻ കോഴി ആണെന്ന് വിചാരിക്കൂല്ലെ*...



പെട്ടെന്നാണ് നമ്മളെ തനു പിടിച്ച് തള്ളിയത്... നേരേ പോയി വീണത് ചൂടന്റെ മേലേക്ക് ആണ്... നമ്മള് രണ്ടും കൂടി ദേ പോണു പൂളിലേക്ക്.... നമ്മക്കാണേൽ  സ്വിമ്മിംഗ് അറിയില്ല... നമ്മള് പെട്ടെന്ന് മുങ്ങി... നമ്മള് മുങ്ങിയതും  ആരോ വന്ന് നമ്മളെ പിടിച്ച് നേരേ നിർത്തി...അപ്പോൾ ആണ് നമ്മക്ക് ഒരു കാര്യം മനസ്സിലായത് വെള്ളം നമ്മടെ മുക്കാൽ ഭാഗമേ ഉള്ളു എന്ന്....


നമ്മള്  കണ്ണ് തുറന്ന് നോക്കിയതും നമ്മളെ തന്നെ നോക്കിനിൽക്കുന്ന ചൂടനെ ആണ് നമ്മള് കണ്ടത്.... ചൂടന്റെ മുഖത്ത് നിന്നും വെള്ളത്തിന്റെ തുള്ളികൾ നമ്മടെ മുഖത്തേക്ക്  ഉറ്റി വീണു... നമ്മടെ മുഖത്ത് ഒട്ടിനിൽക്കുന്ന നനഞ്ഞ മുടിയിഴകൾ ചൂടൻ പിന്നിലേക്ക് ഒതുക്കി... വെള്ളത്തിനടിയിലൂടെ ചൂടന്റെ ഇരു കൈകളും നമ്മടെ അരയിലൂടെ ചുറ്റിപിടിച്ച്  നമ്മളെ ഒന്ന്കൂടി ചൂടനിലേക്ക് അടുപ്പിച്ചു... ചൂടന്റെ  ചുടുനിശ്വാസം  നമ്മടെ മുഖത്തേക്ക് തട്ടി....അതിനിടയിൽ ആ തീവ്രമായ നോട്ടം എന്നെ മുഴുവനായി കീഴടക്കിയിരുന്നു.....


ചൂടന്റെ കണ്ണുകൾ എന്റെ കണ്ണുകളെ വെറുതെ വിട്ട് എന്റെ അധരങ്ങളെ ലക്ഷ്യം വെച്ച് വന്നു... ഞാൻ അറിയാതെ കണ്ണുകൾ പൂട്ടി...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }







*ഇവര് രണ്ടും ഇതെന്ത് ബാധിച്ചാ*...


" ഡീ തനു നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതാണ് വേണ്ട എന്ന്... ഇതിനൊക്കെ കാരണം നീയാ "....പില്ലു



" ഞാൻ എന്ത്  ചെയ്തൂന്നാ... ഞാൻ തള്ളിയിട്ടിട്ടല്ലേ ഉള്ളു അവര് രണ്ട് പേരും അല്ലെ കിസ്സ് ചെയ്യാൻ പോണേ.. ഞാൻ ആണോ "....



" അതൊന്നും എനിക്കറിയണ്ട അവരെ രണ്ട് പേരെയും തടഞ്ഞേ പറ്റു ".... പില്ലു



ഇനിയെന്ത് ചെയ്യും എന്ന് വിചാരിച്ച് നിൽക്കുമ്പോൾ ആണ് shanu വും അഫീക്കയും കിസ്സ് ചെയ്യാൻ പോണത് വായും പൊളിച്ച് നോക്കിനിൽക്കുന്ന മരമാക്രിയെ കണ്ടത്.. പിന്നെ ഒന്നും നോക്കിയില്ല നമ്മള് മരമാക്രിയെ എടുത്ത് വെള്ളത്തിലിട്ടു....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu}


പെട്ടെന്ന് വെള്ളത്തിൽ എന്തോ വീണപ്പോൾ  നമ്മള് ചൂടന്റെ കയ്യിൽ നിന്നും കുതറിമാറി...അപ്പോഴാണ് നമ്മളിപ്പോ എന്താ ചെയ്യാൻ പോയത് എന്ന് മനസ്സിലായത്.. ഒരു മിനിറ്റ് കൂടി വൈകിയെങ്കിൽ ഇവിടെ എന്തൊക്കെ സംഭവിക്കായിരുന്നു....


നമ്മള് പൂളിൽ നിന്ന് കയറിയപ്പോൾ തനു ഉണ്ട് നമ്മളെ നോക്കി ചിരിക്കുന്നു....ദുഷ്ട്ടി നമ്മളെ പിടിച്ച് പൂളിൽ ഇട്ടിട്ട് ഓളെ ചിരി നോക്കിയേ



" നിന്നെ ഞാൻ വെറുതെ വിടില്ല ".... എന്നും പറഞ്ഞ് നമ്മള് തനുന്റെ അടുത്തേക്ക് ഓടി...



" ഞാൻ അരമണിക്കൂർ മുമ്പേ ഓടി ".... എന്ന് പറഞ്ഞ് തനു ഓടി



നമ്മള് ഒരു വിധം അവളെ പിടിച്ച് രണ്ടെണ്ണം കൊടുത്തിട്ട് ചോദിച്ചു


" തനു... നീയെന്താ ഈ ചെയ്തത് നീ എന്തിനാ എന്നെ ആ അസുരന്റെ ദേഹത്തേക്ക് തള്ളിയിട്ടെ ".....



നമ്മള് അങ്ങനെ ചോദിച്ചത് പെണ്ണ് നമ്മളെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി പിറകിലേക്ക് കൈ ചൂണ്ടി.... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ  കൈ കെട്ടി പിരികവും പൊന്തിച്ച് നമ്മളെ നോക്കി നിൽക്കുന്ന ചൂടനെ ആണ് കണ്ടത്...


പെട്ടോ... പടച്ചോനെ നമ്മള് അസുരൻ എന്ന് പറയുന്നത് ഈ ചൂടൻ കേട്ടോ... അങ്ങനെയാണേൽ നമ്മടെ കാര്യത്തിൽ മിക്കവാറും ഒരു തീരുമാനം ആയി...



" നീ എന്താ എന്നെ ഇപ്പോൾ വിളിച്ചേ "... ചൂടൻ



" അഫീക്ക കേട്ടില്ലേ... അസുരൻ എന്നാ അവള് വിളിച്ചേ... അസുരൻ എന്ന് മാത്രമല്ല ചൂടൻ രാക്ഷസൻ എന്നും അവളെപ്പോഴും അഫീക്കാനെ വിളിക്കാറുണ്ട്"......ലെ തനുക്കുരിപ്പ്...



* അള്ളോ ഈ കുരിപ്പ് ഇത് എന്തൊക്കെ ആണ് പറയുന്നത്.... ഇനി ചൂടൻ എന്നെ ജീവനോടെ വിടും എന്ന് തോന്നണില്ല... നാളത്തെ പത്രത്തിൽ ചരമ കോളത്തിൽ എന്റെ ഫോട്ടോവും ഉണ്ടാവും... അകാലത്തിൽ യുവാവിന്റെ മർദ്ദനം ഏറ്റ് പൊഴിഞ്ഞുപോയ പുഷ്പ്പം... വാഹ് എന്താ ഹെഡിങ്...... അഥവാ എന്നെ ചൂടൻ ജീവനോടെ വെറുതെ വിട്ടാൽ ആദ്യം ഞാൻ നിന്റെ കഥ കഴിക്കും തനുകുരിപ്പേ *



" ഓഹോ അങ്ങനെ ആണോ.... ഇത് വരെ എന്നെ അസുരൻ എന്നും രാക്ഷസൻ എന്നും വിളിക്കുന്നവരോട് എനിക്ക് വെറുപ്പ് ആയിരുന്നു... പക്ഷെ നീ അങ്ങനെയാണ്  വിളിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ആ പേരിനോട് തന്നെ എനിക്ക് ഇഷ്ട്ടം തോന്നുവാ "...... ചൂടൻ അത് പറഞ്ഞ് അവിടെ നിന്നും പോയി



നമ്മളാണെൽ ചൂടൻ എന്താ ഇങ്ങനെ ഒക്കെ പറഞ്ഞത് എന്ന് മുടിഞ്ഞ ചിന്തയിൽ ആണ്....



" ഇയ്യ് അഫീക്കാ പറഞ്ഞതിനെക്കുറിച്ച് ചിന്തിക്കുവാണോ... എന്നാ അധികം ചിന്തിച്ച് മോളെ.. ഇതിനൊക്കെ അർത്ഥം എന്താന്ന് വെച്ചാൽ അങ്ങേർക്ക് നിന്നോട് മുടിഞ്ഞ പ്രേമം ആണ് ".... തനു



" നീ മിണ്ടാതിരുന്നോ നീയാണ് ഇതിനൊക്കെ കാരണം "....


" ഞാനോ .. ഞാൻ നിന്നെ വെള്ളത്തിലേക്ക് തള്ളിയിട്ടിട്ടല്ലേ ഉള്ളു... പിന്നെ നടന്നതിനൊന്നും ഞാൻ ഉത്തരവാദി അല്ല... എന്നാലും shanu ഞാൻ കറക്ട് ടൈം ആ മരമാക്രിയെ വെള്ളത്തിലിട്ടില്ലേൽ ഇവിടെ എന്തൊക്കെ നടക്കുമായിരുന്നു അതിന് നീ എന്നോട് താങ്ക്സ് അല്ലെ പറയേണ്ടത് ".... തനു



" അതെ തനു... ഇപ്പോൾ ഇവിടെ എന്താ ഉണ്ടായേ ".... ഐര



അവര് പറയുന്നതിലും കാര്യം ഉണ്ട്... എനിക്ക് ഇതെന്താ പറ്റിയെ ....ചൂടൻ അങ്ങനെ ചെയ്യാൻ പോവുമ്പോൾ രണ്ടെണ്ണം പൊട്ടിക്കുകയല്ലേ വേണ്ടത്... എന്നിട്ടും ഞാൻ ഒരക്ഷരം പറഞ്ഞില്ലല്ലോ...



"ഡീ "..... പെട്ടെന്ന് ആരോ കലിതുള്ളി കൊണ്ട് വിളിച്ചു...



{ തനു }


യാരത്... എന്ന് വിചാരിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ആണ് നനഞ്ഞതവളയെ പോലെ നമ്മളെ തുറിച്ച് നോക്കുന്ന മരമാക്രിയെ കണ്ടത്....


വാഹ്... നമ്മടെ കാര്യത്തിൽ ഒരു തീരുമാനം ആയി...


" എന്താ ".... നമ്മള് ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു


" നീ എന്തിനാടി എന്നെ പിടിച്ച് പൂളിലിട്ടെ... നല്ല ഒരു സീൻ ആയിരുന്നു നീ എന്നെ തള്ളിയിട്ടത് കാരണം അത്‌ പോയി... നിന്നെ ഞാൻ "... എന്നും പറഞ്ഞ് മരമാക്രി എന്റെ അടുത്തേക്ക് വീണു



" അത്‌ പിന്നെ ഒന്നും അറിഞ്ഞോണ്ട് അല്ല.. അറിയാതെ തള്ളിയിട്ടതാ "....



" അതൊന്നും അല്ല അജൂക്കാ... കരുതി കൂട്ടി ചെയ്തത് ആണ്... ഇവള് ഇപ്പോൾ പറഞ്ഞതേ ഉള്ളു ആ മരമാക്രിയെ പിടിച്ച് വെള്ളത്തിലിട്ടപ്പോൾ ആണ് മനസ്സിന് ഒരു സമാധാനം ആയെ എന്ന് ".... Shanu



" കുരിപ്പ് ഇയ്യ് എന്റെ പുക കണ്ടേ അടങ്ങൂ... അല്ലെ "....



" നീ നേരെത്തെ  എനിക്ക് ഒരു ഉപകാരം ചെയ്തതല്ലേ അപ്പോൾ തിരിച്ച് ഉപകാരം ചെയ്യേണ്ടത് എന്റെ കടമ അല്ലെ ".... Shanu



* എന്റെ ഭാഗത്തും തെറ്റുണ്ട്...എന്നെക്കാൾ ഒരെല്ല് കൂടുതൽ ഉള്ള ഈ സാധനത്തിന് ഞാൻ പാര വെക്കാൻ പാടില്ലായിരുന്നു...*



" ഡീ അപ്പോൾ നീ കരുതി കൂട്ടി ചെയ്തത് ആണല്ലേ.... ഏതായാലും നീ അല്ലെ എന്നെ പിടിച്ച് തള്ളിയിട്ടത് എന്റെ തല തോർത്തി താ".... മരമാക്രി



" ഞാനോ "....



" അല്ല... നിന്റെ മറ്റവൻ വന്ന് തല തുടച്ച് താടി "..... മരമാക്രി


" എന്നെ കൊണ്ടുന്നും വയ്യാ... ഞാൻ ആരാ നിങ്ങടെ കെട്ട്യോളോ "....



" മര്യാദക്ക് വരുന്നോ"...... മരമാക്രി



" ഞാൻ വരൂല ".....



" എന്നാ ok നീ വരണ്ട ".... എന്ന് പറഞ്ഞ് ആ കുരിപ്പ് നമ്മളെ പൂളിലേക്ക് തള്ളിയിട്ടു... സ്വിമ്മിംഗ് അറിയുന്നത്കൊണ്ട് ഒന്നും പറ്റിയില്ല... നമ്മടെ ഈ അവസ്ഥ കണ്ടതും എല്ലാരും പരക്കെ കിണിക്കാൻ തുടങ്ങി....



" നീ  നോക്കിക്കോ മരമാക്രി... എന്റെ പേര് തൻഹ ഷെറിൻ എന്നാണേൽ ഞാൻ ഇതിന് തിരിച്ച് ഒരു പണി തന്നിരിക്കും "....


" waiting baby".... മരമാക്രി



" ബേബി നിന്റെ മറ്റവളെ പോയി വിളിക്കടാ പട്ടി "....



" അവളെ തന്നെയാ വിളിച്ചത് "..... മരമാക്രി



" ഡോ താൻ എന്താ എന്നെ മണ്ടി ആക്കുവാണോ ".....



" already മണ്ടിയായവളെ പിന്നെ ഞാൻ എന്തിന് ആക്കണം "....മരമാക്രി



" തന്നെ ഞാൻ ".....



" ഞാൻ പോവാണ് മോള് പതിയെ കുളിച്ചിട്ട് വന്നാൽ മതി ".... എന്ന് പറഞ്ഞ് മരമാക്രി പോയി....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }



അജൂക്കാ പോയപ്പോൾ നമ്മള് തനുനോട്‌ പറഞ്ഞു


" നിനക്കിത് കിട്ടണം ഞാൻ ചെയ്യേണ്ടത് അജൂക്കാ ചെയ്തു... സോ I am very happy ".......



" ദുഷ്ട്ടി... നിനക്ക് വേണ്ടി അല്ലെ ഞാൻ ആ സാധനത്തിനെ പിടിച്ച് വെള്ളത്തിലിട്ടെ അതിന്റെ നന്ദി എങ്കിലും കാണിച്ചൂടെ ".... തനു



" അതെ തനു.... അല്ലേൽ എന്തൊക്കെ നടക്കേണ്ടത് ആയിരുന്നു അല്ലെ shanu ".... പില്ലു



" ഞാൻ എന്ത് ചെയ്തൂന്നാ നിന്റെ കാക്കു അല്ലെ സ്വയബോധം വിട്ട് പെരുമാറിയെ... ഞാൻ അതിന് നിന്റെ കാക്കൂന് രണ്ടെണ്ണം കൊടുക്കുന്നുണ്ട് "....



" ഉവ്വാ... ഉവ്വാ.... അഫീക്കാ ഒന്നും നോക്കിയാൽ തന്നെ അവളുടെ കണ്ട്രോൾ പോവും".... ഐര



" ഐര നിനക്ക് ഒരു കാര്യം അറിയോ... തനുവും അജൂക്കയും കണ്ട് മുട്ടിയാൽ അവിടെ ഒരു ഫൈറ്റിംഗ് സീൻ ഉറപ്പാ .... Shanu വും അഫീക്കയും കണ്ട് മുട്ടിയാൽ...... "..... പില്ലു നമ്മളെ ഓട്ടകണ്ണിട്ട് നോക്കി പറഞ്ഞു



" കണ്ട്മുട്ടിയാൽ "..... ഐര



" അവിടെ ഒരു റൊമാൻസ് ഉറപ്പാ ".... ലെ പില്ലു



" അത്‌ ശരിയാ ".... തനു



" മിണ്ടാതിരുന്നോ മൂന്നെണ്ണവും അല്ലേൽ എന്റെ തനിസ്വരൂപം നിങ്ങള് കാണേണ്ടി വരും "......



" മിണ്ടാതിരുന്നോടി ഇവള് ഭദ്രകാളി ആയാൽ പിന്നെ no രക്ഷ... നമ്മളെ നാളത്തെ പത്രത്തിലെ ചരമ കോളത്തിൽ കാണും ".... തനു



" അസുരന്റെ അല്ലെ പെണ്ണ് പിന്നെ ഭദ്രകാളി അല്ലാതെ ഇരിക്കോ "..... ഐര



" ആരാടി അസുരന്റെ പെണ്ണ്... കുറെ സമയം ആയി ക്ഷമിക്കുന്നു... ഇനി നിങ്ങള് മൂന്നെണ്ണവും വായ തുറന്നാൽ നിങ്ങളെ മൂന്നെണ്ണത്തിനെയും പിടിച്ച് ഞാൻ വല്ല  പൊട്ടക്കിണറ്റിലെങ്ങാനും ഇടും "......നമ്മള് കലിതുള്ളി അങ്ങനെ പറഞ്ഞപ്പോൾ മൂന്നെണ്ണവും കൈ കൊണ്ട് വായപൊത്തി...




തുടർച്ചയായ അലാറത്തിന്റെ സൗണ്ട് കേട്ടാണ് നമ്മള് ഉറക്കത്തിൽ നിന്നും ഞെട്ടിയത്...



" ഡീ തനു ആ അലാറം ഓഫ് ചെയ്തേ"....

നമ്മള് ഉറക്കത്തിൽ പറഞ്ഞു


" ഐര... പില്ലു... ആരേലും ഓഫ് ചെയ്തേ "....



എവിടെ നോ മൈൻഡ്..... നമ്മള് കൈ നീട്ടി അലാറം ഓഫ് ചെയ്തു.. അപ്പോൾ ആണ് നമ്മക്ക് ഒരു കാര്യം മനസ്സിലായത് നമ്മടെ ഒന്നിച്ച് കിടന്ന മൂന്ന് കുരാമീസിനെയും കാണുന്നില്ല... ടൈം നോക്കിയപ്പോൾ മൂന്ന് മണി...


" അയ്യോ ഇവറ്റകള് ഈ പാതിരാത്രി എവിടെ പോയി.... ഇനി  വല്ല പ്രേതവും ഭക്ഷിച്ചോ പോയി നോക്കിയാലോ അല്ലേൽ വേണ്ട കഴിഞ്ഞ തവണ തനൂന്റെ പിറകിൽ പോയിട്ട് ഒരായുസ്സ് മൊത്തം അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചിന്.... ഏതായാലും ബാത്‌റൂമിലും ബാൽക്കണിയിലും പോയി നോക്കാം... നമ്മള് പോയി നോക്കിയപ്പോൾ മൂന്നിനെയും കാണുന്നില്ല...


ബാത്റൂമിൽ നോക്കി വരുമ്പോൾ ആണ് നമ്മളത് കണ്ടത്


"Open the door my sweetheart "....എന്ന് ഡോറിൽ എഴുതിയിരിക്കുന്നു..


*ആരാ ഈ സ്വീറ്റ് ഹാർട്ട്... ആരാ ഇത് എഴുതിയത്... ഒരു കാര്യം ഉറപ്പാ ഈ റൂമിൽ ഉള്ള ആരെയോ ആണ് സ്വീറ്റ് ഹാർട്ട് എന്ന് ഉദ്ദേശിച്ചത് ഇത് കണ്ടിട്ട് ആണോ അവറ്റകള് മൂന്നെണ്ണവും പുറത്ത് പോയത്...എന്തായാലും വാതിൽ തുറക്കാം....ഫോളോ മീ ".....



നമ്മള് വാതിൽ തുറന്നതും മുഴുവൻ ഇരുട്ട് ആണ് നമ്മള് പുറത്തേക്ക് ഇറങ്ങിയതും പെട്ടെന്ന് ഹോട്ടലിന്റെ അങ്ങേ അറ്റം വരെ ഉള്ള  ലൈറ്റ്സ് ഓൺ ആയി...അത്‌ കണ്ടതും നമ്മള് മുഴുവൻ സർപ്രൈസ്ഡ് ആയി മുഴുവൻ fairy light സ് കൊണ്ടും ഫ്ലവർസ് കൊണ്ടും ബലൂൺസ് കൊണ്ടും  ഒക്കെ  decorat ചെയ്തിരിക്കുന്നു..കൂടെ ലെഫ്റ്റ് സൈഡിലേക്ക് ഒരു arrow മാർക്കും



നമ്മള് നടന്ന് നടന്ന് സ്റ്റയറിന്റെ അടുത്ത് എത്തിയതും മുകളിലേക്ക് ഒരു arrow മാർക്ക്‌.. നമ്മള് സ്റ്റെപ് കയറി 3rd ഫ്ലോറിൽ എത്തി അവിടെയും മുഴുവൻ ഇരുട്ട് ആയിരുന്നു നമ്മള് അവിടെ എത്തലും  അവിടെയുള്ള ലൈറ്റ്സ് മുഴുവൻ ഓൺ ആയി താഴെ ഉള്ളത് പോലെ ഇവിടെയും മുഴുവൻ decorate ചെയ്തിരിക്കുന്നു... പെട്ടെന്ന് ആണ് ആ കാഴ്ച്ച എന്റെ കണ്ണിൽ പെട്ടത്....



അവിടെ മുഴുവൻ ആരോ എന്നെ വരച്ചിരിക്കുന്നു...യദാർത്ഥത്തെ വെല്ലും വിധം വളരെ മനോഹരം ആയിട്ടാണ് എന്നെ ആ പെയിന്റിങ്ങ്സിൽ വരച്ചത്   ഒന്നും രണ്ടും പിക്ചർസ് അല്ല ഒരുപാട് പിക്ചർസ് അതൊക്കെ കണ്ടപ്പോൾ നമ്മള് വല്ലാതെ സർപ്രയ്‌സ്ഡ് ആയിപ്പോയി....


കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ഒരു വലിയ ഡോർ കണ്ടു...


" open the door my sweetheart "....



എന്ന് അവിടെയും എഴുതിയിട്ടുണ്ട്.. നമ്മള് ആ door തുറന്ന് അകത്തേക്ക് കയറിയതും നമ്മള് ഷോക്ക് ആയിപ്പോയി....  അവിടെയും മൊത്തം decorate ചെയ്തിരിക്കുന്നു  ചുറ്റും ആൾക്കൂട്ടം ആയിരുന്നു.....


പെട്ടെന്ന് കുറെ ഫ്ലവർസും ബലൂൺസും നമ്മടെ മേലിൽ വീണു... അപ്പോഴത്തേക്കും എല്ലാരും നമ്മളെ നോക്കി ചിരിച്ച് ക്ലാപ് ചെയ്തു... പ്രിൻസിപ്പൽ, മറ്റ് ടീച്ചഴ്സ്, ഷാൻ സാർ, shaaz, അജൂക്ക, പില്ലു, തനു, ഐര, നസ്രിയുടെ ഫ്രണ്ട്സ് ഒഴികെ ഈ ഹോട്ടലിൽ ഉള്ള എല്ലാവരും ഉണ്ട്...... അവരെല്ലാവരും നമ്മൾക്ക് വഴിമാറി തന്ന് മുന്നോട്ട് പൊയ്ക്കോ എന്നാ രീതിയിൽ കൈ കൊണ്ട് ആംഗ്യം കാണിച്ചു....


ഇവിടെ നടക്കുന്നത് എന്താ പടച്ചോനെ... ഇനി വല്ല സ്വപ്നവും കാണുന്നത് ആണോ... ഒന്നും മനസ്സിലാവുന്നില്ല ഇവരെന്താ എന്നോട് ഇങ്ങനെയൊക്കെ ബീഹെവ് ചെയ്യുന്നു... ഇനി എന്റെ ബർത്ത് day എങ്ങാനും ആണോ... ഏയ് ബർത്ത് day ആവാൻ ഇനിയും മാസങ്ങൾ ഉണ്ടല്ലോ .....


നമ്മള് കുറച്ച് മുന്നോട്ടേക്ക് നടന്ന് എത്തിയതും നമ്മള് ഇതെന്താ എന്നർത്ഥത്തിൽ തനൂനെ നോക്കി... തനു നമ്മക്ക് സൈറ്റടിച്ച് കാണിച്ച് മുന്നോട്ട് വിരൽ ചൂണ്ടി... മുന്നോട്ടേക്ക് നോക്കി .


ആരോ നമ്മടെ പെയിന്റിംഗും നോക്കി  നിൽക്കയാണ്... പെട്ടെന്ന് അയാള്  തിരിഞ്ഞതും നമ്മള് ആകെ ഷോക്ക് ആയി...



ചൂടൻ....



ചൂടൻ നമ്മടെ അടുത്തേക്ക് നടന്ന് വന്ന് നമ്മളെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു...


" നിനക്ക് ഇപ്പോൾ ഇവിടെ എന്താ നടക്കുന്നത് എന്ന് യാതൊരു ഐഡിയയും ഉണ്ടാവില്ല അല്ലെ എന്റെ സ്വീറ്റ് ഹാർട്ട്.... ഇവിടെ ഇപ്പോൾ ഞാൻ എന്റെ പെണ്ണിന് വേണ്ടി ഒരുക്കിയ റോയൽ പ്രപ്പോസൽ ആണ് "..... എന്ന് പറഞ്ഞ് ചൂടൻ നമ്മടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് ഒരു സ്റ്റോൺ മാത്രം പതിപ്പിച്ച സിമ്പിൾ ഡയമൻഡ് റിങ് എനിക്ക് നേരെ വച്ച് നീട്ടികൊണ്ട് ചോദിച്ചു..


"Will you marry me "....



ഇതുകൂടി ആയപ്പോൾ നമ്മടെ കിളി മുഴുവൻ പറന്ന് പോയി.. നമ്മള് യാതൊരു പ്രതികരണവും ഇല്ലാതെ കിളി പോയ രീതിയിൽ ചൂടനെ തന്നെ  നോക്കി നിന്നു.... നമ്മടെ നിശ്ചലാവസ്ഥ കണ്ടിട്ടാവണം ചൂടൻ എണീറ്റ് നിന്ന് നമ്മടെ കൈ പിടിച്ച് വിരലിൽ റിങ് ഇട്ട് കൊണ്ട് പറഞ്ഞു



" നീ യെസ് പറഞ്ഞാലും നോ പറഞ്ഞാലും ഇനി നീ എന്റെ പെണ്ണാ... ഈ അഫ്സൽ അഹ്മദിന്റെ പെണ്ണ് ".....



ചൂടൻ  റിങ് കയ്യിലിട്ട് അത്‌ പറഞ്ഞതും നമ്മള് ചൂടനോട് ഒന്നും പറയാതെ തിരിഞ്ഞ് റൂമിലേക്ക് ഓടി......




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



Shanu ഒന്ന് പറയാതെ പോയതും ഷാൻ എന്നോട് വന്ന് പറഞ്ഞു 



" അഫി അവള് ഒന്നും പറഞ്ഞില്ലല്ലോ... ഇനി അവൾക്ക് നിന്നെ ഇഷ്ടമല്ലേ "....



" ഇല്ല ഷാൻ അവളുടെ കണ്ണുകളിൽ പലപ്പോഴും ഞാൻ എന്നോടുള്ള പ്രണയം കണ്ടിരുന്നു... പക്ഷെ ഞങ്ങൾക്കിടയിൽ തടസ്സമായി എന്തോ ഉണ്ട്.... അതെന്ത് തന്നെയായാലും ഞാൻ ആ തടസ്സം നീക്കിയിരിക്കും "......




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ തനു }



" ടാ... Shanu എന്താ ഒന്നും പറയാതെ പോയെ... അവൾക്ക് അഫീക്കാനോട് ഉള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞ്കൂടെ "..... ഐര



" അഫീക്കാടെയും shanu ന്റെയും ഇടയിൽ തടസ്സം ആ കബീറാണ് shanu ന്റെ എൻഗേജ്മെന്റ് കഴിഞ്ഞ കാര്യം ഇപ്പോൾ തന്നെ അഫീക്കാനോട് പറയുന്നതായിരിക്കും ബെറ്റർ "....



" അതെ തനു നമുക്ക് പോയി അഫീക്കാനോട് പറയാം ".... ഐര



അങ്ങനെ നമ്മള് മൂന്നെണ്ണവും അഫീക്കാടെ അടുത്തേക്ക് പോയി...അഫീക്കാ ഷാൻ സാറിനോട് സംസാരിക്കയാ...


" അഫീക്കാ "..... പില്ലു


" എന്താ ".... അഫീക്ക തിരിഞ്ഞ് കൊണ്ട് ചോദിച്ചു



" അഫീക്കാ ഞങ്ങള് വന്നത് ഒരു importent കാര്യം പറയാനാ "....പില്ലു 



" എന്ത് കാര്യം "..... അഫീക്കാ



" അത്‌ പിന്നെ അഫീക്കാ ഞങ്ങള് ഇത് നേരെത്തെ അഫീക്കാനോട് പറയേണ്ടത് ആയിരുന്നു... Shanu ഒന്നും പറയാതെ പോയതിന് കാരണം shanu ടെ എൻഗേജ്മെന്റ് മുമ്പേ കഴിഞ്ഞതാ ".... നമ്മള് അഫീക്കാനോട് പറഞ്ഞു



" അഫി അവളുടെ എൻഗേജ്മെന്റ് ആദ്യമേ കഴിഞ്ഞത് ആണ് പോലും... അതാ അവള് ഒന്നും മിണ്ടാതെ പോയത്.. എനിക്ക് തോന്നുന്നില്ല നിന്റെ പ്രപ്പോസൽ അവള് accept ചെയ്യുമെന്ന്...ഇനി വെറുതെ ഈ കാര്യത്തിൽ  റിസ്ക് എടുക്കേണ്ട... നിനക്ക് എന്തായാലും അവളെക്കാൾ നല്ല പെൺകുട്ടിയെ കിട്ടും ".... ഷാൻ സാർ



" just shut up ഷാൻ.... ഇനി നീ ഒരക്ഷരം മിണ്ടരുത്... ഈ അഫ്സൽ അഹ്‌മദ്‌  ഒന്ന് മോഹിച്ചിട്ടുണ്ടേൽ ഏത് മുഖേനയും ഞാൻ അത്‌ സ്വന്തമാക്കും... അതിന് തടസ്സമായി ആര് വന്നാലും ഞാൻ അത്‌ വേരോടെ പിഴുതെറിയും... കാരണം shana ഇനി എന്റേത് ആണ്... എന്റെത് മാത്രം ".....അഫീക്ക അതും പറഞ്ഞ് അവിടെ നിന്ന് പോയി പുറകെ ഷാൻ സാറും



" തനു... എനിക്ക്  ഒരു സംശയം "....പില്ലു



" എന്താടി കുരിപ്പേ "....



" ടാ എനിക്ക് അഫീക്കാനെ നന്നായി അറിയുന്നത് കൊണ്ട് പറയുന്നതാ...അഫീക്കാടെ സംസാരം ഒക്കെ കണ്ടിട്ട് എനിക്ക് എന്തോ പന്തികേട് തോന്നുന്നു അഫീക്കാക്ക് ഇനി ശരിക്കും shanu നെ ഇഷ്ടമാണോ... അഫീക്കാടെ സ്വഭാവം അറിയാലോ അത്ര പെട്ടെന്ന് ഒരു പെണ്ണിനും മുന്നിൽ തലകുനിക്കാത്തത് ആണ് അഫീക്ക... പെട്ടെന്ന് ഷാനു എങ്ങനെ അഫീക്കാടെ മനസ്സിൽ കയറി ".... പില്ലു



" അതിന് ഷാനു ഒരിക്കൽ അവളുടെ ജീവൻ പോലും വകവെക്കാതെ അഫീക്കാടെ ജീവൻ രക്ഷിച്ചത് അല്ലെ... അതോണ്ടാവും "....



" ടാ അതിന് ഷാനു ആണ് അഫീക്കാടെ ജീവൻ രക്ഷിച്ചത് എന്ന് അഫീക്കാക്ക് അറിയാൻ പാടില്ല... പല തവണ എന്നോടും അജൂക്കാനോടും അത്‌ ആരാന്ന് എന്ന് അഫീക്കാ ചോദിച്ചതാ... ബട്ട്‌ ഷാനു ആണ് എന്ന് ഞങ്ങള് പറഞ്ഞിട്ടില്ല... എനിക്ക് എന്തോ ഒരു പേടി പോലെ "..... പില്ലു



" നിനക്ക് വട്ടാടി... വെറുതെ വേണ്ടാത്തത് ഒക്കെ ചിന്തിച്ച് തല പുണ്ണാക്കണ്ടെ വല്ല കാര്യവും ഉണ്ടോ ..... അഫീക്കാ ഷാനുനെ ഇഷ്ടപ്പെടാൻ ഉള്ള കാരണം എനിക്കറിയാം "....



" എന്താ ".... പില്ലു



" നമ്മടെ ഷാനു ആള് ഒരു അഡാർ മൊഞ്ചത്തി അല്ലെ  ഷാനുടെ മൊഞ്ചിൽ അഫീക്ക വീണു  അതാണ്  ".... തനു



" എന്നാലും ".... പില്ലു



" ഒരെന്നാലും ഇല്ല... എന്റെ  സങ്കടം എന്താന്ന് വെച്ചാൽ അഫീക്കാ ഷാനുന് ഇത്രക്കും നല്ല റോയൽ പ്രപ്പോസൽ ഒരുക്കിയിട്ടും  നമ്മക്ക് ഫുഡ്‌ മാത്രം തന്നില്ല "....



" ശവം... പാതിരാത്രിക്ക് ആരേലും ഫുഡ്‌ കഴിക്കുമോടി ".... പില്ലു



" മറ്റുള്ളവരെ കാര്യം എനിക്കറിയില്ല പക്ഷെ ഞാൻ കഴിക്കും... നിന്റെ അഫീക്കാ പിശുക്കൻ ആടി അതോണ്ടാ ഈ പാതിരാത്രിക്ക് പ്രപ്പോസൽ ഒരുക്കിയേ "....



" എന്റെ അഫീക്കാനെ പറഞ്ഞാൽ ഉണ്ടല്ലോ... നാളെ രാവിലെ അഫീക്കാ നാട്ടിലേക്ക് തിരിക്കും.... പിന്നെ നമ്മളും നാളെ തിരിച്ച് പോവല്ലേ.. പിന്നെ ഇത്രക്കും നല്ല അവസരം വേറെ കിട്ടോ ഷാനുനെ പ്രപ്പോസ് ചെയ്യാൻ ".... പില്ലു



" അതും ശരിയാ"...ഐര



" സത്യം പറയാലോ അഫീക്കാ ഷാനുന് ഒരുക്കിയ പ്രപ്പോസൽ കണ്ട് നമ്മൾക്ക് തന്നെ കുളിര് കേറി... കെട്ടുന്നുണ്ടേൽ അഫീക്കാനെ പോലത്തെ ഒരുത്തനെ കെട്ടണം... എന്ത് handsome ആടാ... എന്ത് റൊമാന്റിക് ആടാ... ഇപ്പോൾ ഷാനുന് കൊടുത്താ പ്രപ്പോസൽ തന്നെ കണ്ടില്ലേ "....



" അഫീക്കാനെ ഷാനു പൊക്കി... നിനക്ക് ജൂനിയർ അഫീക്കാനെ വേണോ ടി ".... പില്ലു



" യാരത് ജൂനിയർ അഫീക്കാ ".....



" വേറെ ആര് നിന്റെ മരമാക്രി ".... പില്ലു



" പ്പ... പട്ടി... വേറെ ആരെ കെട്ടിയാലും ഞാൻ ആ സാധനത്തിനെ കേട്ടില്ല "....



" എന്താടി എന്റെ അജൂക്കാക്ക് പ്രോബ്ലം... അഫീക്കാടെ അത്ര ഗ്ലാമർ ഇല്ലേലും അജൂക്കയും അഡാർ മൊഞ്ചൽ അല്ലെ "...പില്ലു



" മോന്ജ് മാത്രേ ഉള്ളു.... വായ തുറന്നാൽ പോയി "....



" ആ കാര്യത്തിനെ നീയും അജൂക്കയും same ആണ്... പുറത്ത് മൊഞ്ജ് ഉണ്ടേലും വായ തുറന്നാൽ തീർന്നു... ചക്കിക്കൊത്ത ചങ്കരൻ.".... പില്ലു



" ഇനി നീ മിണ്ടിയാൽ ഇന്റെ മുപ്പത്തിരണ്ട് പല്ലും ഞാൻ അടിച്ച്  തെറുപ്പിക്കും "....




" നിങ്ങള് രണ്ട് പേരും ഇവിടെ നിന്ന് തർക്കിച്ചോ.... ഷാനു ഒന്നും പറയാതെ ആണ് പോയത്... അവളുടെ അവസ്ഥ ഇപ്പോൾ എന്താണോ എന്തോ "...ഐര 



ഐര അത്‌ പറഞ്ഞപ്പോൾ ആണ് നമ്മക്ക് ഷാനുടെ കാര്യം ഓർമ വന്നത്...


" അതെ നമുക്ക് പോയി ഷാനുനെ  നോക്കാം"..... പില്ലു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ ഷാനു }



റൂമിലെത്തിയപ്പോൾ ചൂടൻ നമ്മടെ കയ്യിലിട്ട് റിങ് തലോടികൊണ്ട് അവിടെ നടന്നതൊക്കെ ചിന്തിച്ചു... അതൊക്കെ ഓർത്തപ്പോൾ അറിയാതെ നമ്മടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ... സത്യം പറഞ്ഞാൽ ഒട്ടും പ്രതീക്ഷിക്കാതെ ചൂടൻ നമ്മളെ പ്രപ്പോസ് ചെയ്തപ്പോൾ ഒന്നും പറയാൻ പറ്റിയില്ല... അതോടപ്പം ചൂടനെ ഫേസ് ചെയ്യാനും... ആ ഞെട്ടൽ നമ്മക്കിനിയും മാറിയില്ല....



പെട്ടെന്നാണ് പിറകിൽ നിന്ന് ആരോ ഷാനുന്ന് വിളിച്ചത്


 നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ തനു ആണ് ...



" ഷാനു.... നീ എന്താ ഒന്നും പറയാതെ ഇങ്ങോട്ടേക്ക് വന്നത്...അഫീക്കാ എത്ര കഷ്ട്ടപെട്ടിട്ട് ആ പ്രപ്പോസൽ ഒരുക്കിയതെന്ന് അറിയോ...ഇനി നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞത് കൊണ്ടാണോ  ".... തനു അങ്ങനെ പറഞ്ഞപ്പോൾ ആണ് കബീർക്കാടെ കാര്യം നമ്മക്ക് ഓർമ വന്നത്... അപ്പോൾ തന്നെ നമ്മടെ മുഖത്ത് വന്ന ചിരി മാഞ്ഞ് പോയി.... പെട്ടെന്ന് ചൂടൻ നമ്മളോട് ഇഷ്ട്ടം തുറന്ന് പറഞ്ഞപ്പോൾ മറ്റെല്ലാം ഞാൻ മറന്നിരുന്നു... സ്വാർത്ഥത എന്റെ കണ്ണുകളെ അന്തയാക്കിയിരിക്കുന്നു.... ഇല്ല ഞാൻ ചെയ്തത് തെറ്റായിരിക്കുന്നു 



" ഷാനു... പെട്ടെന്ന് എന്താ നിന്റെ മുഖം ഇങ്ങനെ ആയത് ".... തനു 



" നീ ഇത് നോക്കിയേ ".... എന്ന് പറഞ്ഞ് നമ്മടെ മറ്റെ കയ്യിൽ  കബീർക്കയിട്ട റിങ് തനൂന് നേരെ കാണിച്ചു...


" കബീർക്കയാണോ പ്രശ്നം.. എന്നാ ആ പ്രശ്നം ഞാൻ മാറ്റിയേക്കാം  ".... എന്ന് പറഞ്ഞ് തനു നമ്മടെ കയ്യിൽ നിന്നും കബീർക്കയിട്ട റിങ് വലിച്ച് ഓരി വിൻഡോയിലൂടെ പുറത്തേക്ക് ചാടി



" തനൂ....... നീ എന്താ ഈ കാണിച്ചേ "....



" എന്താണോ ചെയ്യേണ്ടത് അതാണ് ഞാൻ ചെയ്തത്... ഷാനു.. കബീർക്ക നിന്റെ മനസ്സിൽ ഇല്ല... നിന്റെ മനസ്സിൽ അഫീക്ക ആണ് ഉള്ളത്.... നീ നിന്നെ തന്നെ ചതിക്കരുത്"....... തനു



" പക്ഷെ ഉമ്മാ ".....



" നിന്റെ ഉമ്മാന്റെ കാര്യം ആണേൽ നിന്റെ ഇഷ്ടത്തിന് മാത്രേ നിന്റെ ഉമ്മ വിലനൽകിയിട്ടുള്ളു... നിന്നോട് പല തവണ  ഉമ്മ പറഞ്ഞത്  ആണ് കബീർക്കാനെ നിനക്ക് ഇഷ്ട്ടം ആണേൽ മാത്രം കെട്ടിയാൽ മതിയെന്ന്...


എന്നോട് പല തവണ നിന്റെ ഉമ്മ ചോദിച്ചിന് നിനക്ക് കബീർക്കയുമായിട്ടുള്ള കല്യാണത്തിന് പൂർണ്ണ സമ്മതം അല്ലെ എന്ന്... ഇതുവരെ നീ എന്നെ നിർബന്ധിച്ചോണ്ട് ഞാൻ അതെ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു ഇനി എനിക്ക് അത്‌ പറ്റില്ല... ഞാൻ സത്യം തുറന്ന് പറയും


" പക്ഷെ പറ്റില്ലടാ കബീർക്കാനെ ചതിക്കാൻ എനിക്ക് പറ്റില്ല... രണ്ട് മാസം ആയി കബീർക്കയും ഞാനുമായിട്ടുള്ള എൻഗേജ്മെന്റ് കഴിഞ്ഞിട്ട് അത്‌ മുതൽ ഞങ്ങളുടെ എല്ലാ കാര്യവും നോക്കുന്നത് കബീർക്കയാണ്" ......



" ഷാനു ലിസൺ... ഇഷ്ടമില്ലാതെ നീ കബീർക്കാനെ വിവാഹം ചെയ്യുന്നതിലൂടെ  കബീർക്കാനെയും നിന്നെയും പിന്നെ  അഫീക്കാനെയും ആണ് നീ ചതിക്കുന്നത്... അതിനേക്കാൾ നല്ലത് നിനക്ക് ഇഷ്ട്ടപെട്ട ജീവിതം നീ തന്നെ സെലക്ട്‌ ചെയ്യുന്നതാണ്....ബാക്കിയൊക്കെ അഫീക്ക നോക്കിക്കൊള്ളും".... തനു



" വേണ്ട തനു... ചൂടനോട്  ഉടനെ പറയണം  എന്റെ എൻഗേജ്മെന്റ് കഴിഞ്ഞ കാര്യം അതറിഞ്ഞാൽ ചൂടൻ തന്നെ ഇതിൽ നിന്നും പിന്മാറിക്കോളും "....



" അത്‌ നീ പറയേണ്ട ആവിശ്യം ഇല്ല... ഞങ്ങള് already അത്‌ അഫീക്കാനോട് പറഞ്ഞു "....തനു



" എന്നിട്ട് ചൂടൻ എന്ത് പറഞ്ഞു "....


"ഈ അഫ്സൽ അഹ്‌മദ്‌  ഒന്ന് മോഹിച്ചിട്ടുണ്ടേൽ ഏത് മുഖേനയും  അത്‌ സ്വന്തമാക്കും... അതിന് തടസ്സമായി ആര് വന്നാലും ഞാൻ അത്‌ വേരോടെ പിഴുതെറിയും... കാരണം shana ഇനി എന്റേത് ആണ്... എന്റെത് മാത്രം.... ഇതാണ് നിന്റെ ചൂടൻ പറഞ്ഞത്



" തള്ളല്ലേ മോളെ "....



" തള്ളുന്നത് അല്ല കുരിപ്പേ... നിന്റെ ചൂടൻ ഇങ്ങനെ തന്നെയാണ് പറഞ്ഞത് സത്യം... പിന്നെ അഫീക്കാ ഒന്ന് മോഹിച്ചാൽ ഏത് വിധേനയും സ്വന്തമാക്കും എന്ന് നിനക്ക് അറിയില്ലേ... അതോണ്ട് നീ നോ എന്ന് പറഞ്ഞാലും അങ്ങേര് നിന്നെയും കൊണ്ടേ പോവൂ "..... തനു



" എന്നാലും ടാ ".....



" ഒരെന്നാലും ഇല്ല... നീ ഉടനെ തന്നെ അഫീക്കാനോട് ഇഷ്ട്ടം തുറന്ന് പറയണം... പറഞ്ഞില്ലേൽ നിനക്ക് ഈ തനൂനെ അറിയാലോ... ഞാൻ തന്നെ അഫീക്കാനോട് പോയി പറയും പിന്നെ നിന്റെ ഉമ്മാനോടും കബീർക്കാനോടും ഒക്കെ ".... തനു



" ഞാൻ പറയാം... പക്ഷെ ഈ ഷാനു അത്ര പെട്ടെന്ന് ചൂടനോട് ഇഷ്ട്ടം ആണെന്ന് പറയൂല... പെട്ടെന്ന് പറഞ്ഞാൽ എന്റെ വില പോവില്ലേ... കുറച്ച് വട്ടം കറക്കാം"....



" അത്‌ വേണോ "..... തനു



" വേണം "......



" നീ എന്തങ്കിലും ചെയ്യ്.... ഇഷ്ട്ടാണെന്ന് പറഞ്ഞാൽ മതി.... ഞാൻ പോയി കിടക്കട്ടെ "..... എന്ന് പറഞ്ഞ് പെണ്ണ് ബെഡിലേക്ക് ചാടിവീണു



" ഡീ പില്ലുവും ഐരയും എവിടെ? ".....



" വരുന്ന വഴിക്ക് ഷാസും പിന്നെ ആ മരമാക്രിയും എന്തോ അവരോട് പറയാൻ ഉണ്ടെന്ന് പറഞ്ഞു..ആ മരമാക്രിയെ കാണുന്നത് പോലും എനിക്ക് ഇഷ്ട്ടല്ല പരട്ടക്കിളവൻ അതോണ്ട് ഞാൻ ഇങ്ങ് വന്നു "..... തനു



നമ്മളും പിന്നെ തനൂനെയും കെട്ടിപ്പിടിച്ച് കിടന്നു



പെട്ടെന്ന് ആരോ നമ്മടെ മുഖത്ത് വെള്ളം കോരി ഒഴിച്ചപ്പോൾ ആണ് നമ്മള് ഞെട്ടിയത് നോക്കിയപ്പോൾ തനുകുരിപ്പ് ജങ്കും പിടിച്ച് നിക്കുന്നു....



" നീ എന്താടി കുരിപ്പേ കാണിച്ചത്.... നിന്നെ ഞാൻ വിടൂല പട്ടി "....എന്ന് പറഞ്ഞ് നമ്മള് തനൂന്റെ നേർക്ക് ചാടി...



" അതിന് മുമ്പ്   നീ ക്ലോക്കിൽ നോക്കുന്നത് നല്ലതായിരിക്കും...12 മണിക്ക് നമ്മൾക്ക് ഇവിടെ നിന്നും തിരിച്ച് പുറപ്പെടാൻ ഉള്ളതാ...അതോ ഇനി മൈസൂരിൽ തന്നെ നിൽക്കാൻ ആണോ മോളുടെ പ്ലാൻ ".... തനു



നമ്മള് ക്ലോക്കിലേക്ക് നോക്കിയപ്പോൾ 11:30... വാഹ് ... ഇന്നത്തെ കുളി പോയികിട്ടി...ഇനി ഈ ചൂടൻ എപ്പോഴാണോ ഇവിടെ നിന്നും നാട്ടിലേക്ക് വരാ... ഐരയെയും കൊണ്ട് ഒന്ന് പുറത്തേക്ക് പോവം ....ചിലപ്പോൾ  ചൂടനെ കണ്ടാലോ😜...



" ഐര നമ്മക്ക് പുറത്തേക്ക് just ഒന്ന് പോയിവന്നാലോ ".....



" ഒന്ന് പോയെ കുരിപ്പേ... ഇനി അരമണിക്കൂറെ ഉള്ളു... ഞാൻ കുളിക്കാൻ പോവാണ്.. നിനക്ക് പിന്നെ കുളി അലർജി അല്ലെ ".....



" നീ വരുന്നില്ലേൽ വരണ്ട...തനുമുത്തേ ബാ നമ്മക്ക് പോവാം "....



" നീ എന്തിനാ പുറത്തേക്ക് പോകുന്നത് എന്ന് എനിക്ക് മനസ്സിലായി അഫീക്കാനെ കാണാൻ അല്ലെ ".... തനു



" ഒന്ന് പോയെ അതിനൊന്നും അല്ല "....



" മോളെ ഷാനു... ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണുന്നത് അല്ല.... നിന്റെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാവും... പിന്നെ നീ പുറത്തേക്ക്  പോയിട്ട് വല്യ കാര്യം ഒന്നുമില്ല "..... തനു



" അതെന്താ".....



"അഫീക്കാ രാവിലെ തന്നെ തിരിച്ച് നാട്ടിലേക്ക് പുറപ്പെട്ടു.... പിന്നെ പോകുന്നതിന് മുമ്പ് ഇവിടെ വന്നിരുന്നു... നീ അപ്പോൾ പോത്ത് പോലെ കിടന്നുറങ്ങാണ് ".... തനു



" ദുഷ്ട്ടി... നിനക്ക് എന്നെ നേരെത്തെ വിളിച്ചൂടെ "....



" 11:30 ക്ക് വിളിച്ചിട്ട് ഓള് നമ്മളെ കൊല്ലാൻ വേണ്ടി വന്നതാ... രാവിലെ വിളിച്ചുണർത്തിയിട്ട് വേണം നിനക്ക് എന്നെ കൊല്ലാൻ ".....



തനു അങ്ങനെ പറഞ്ഞപ്പോൾ നമ്മള് ഒരവിഞ്ഞ ഇളി അങ്ങ് പാസ്സാക്കി





( 2 ദിവസങ്ങൾക്ക് ശേഷം )



നമ്മളും തനുവും ക്ലാസ്സിലെത്തിയപ്പോൾ പില്ലുവും ഐരയും ഉണ്ട് ലോക കത്തിയടി



" oh my god! ഡീ ഐര നിന്റെ മഞ്ഞള് കല്യാണം അല്ലെ ഇന്ന് രാത്രി.... എന്നിട്ടും നീ ഇന്ന്  കോളേജിലേക്ക് വന്നു ".....



" എന്റെ കല്യാണം ആണെങ്കിൽ ഞാൻ ഒരു മാസം മുന്നേ ലീവ് എടുക്കും.... എന്നാണാവോ പടച്ചോനെ  ആ ദിവസം"...തനു 



🎶കാത്തിരുന്നു ... കാത്തിരുന്നു  പുഴ മെലിഞ്ഞു....കടവൊഴിഞ്ഞു....


കാലവും കടന്നുപോയി....


വേനലിൽ ദലങ്ങൾ പോയി.....


വളകളൂർന്നുപോയി 🎶



ആരും നോക്കണ്ട നമ്മള് തനൂനെ ആക്കി പാടിയതാണ്...



" അധികം കളിയാക്കണ്ട കുരിപ്പേ.... നമ്മള് കെട്ടി 200 പിള്ളേരെയും കൊണ്ട് നിന്റെ മുന്നിൽ വിലസി നടക്കും " ...... തനു



" ആയിക്കോട്ടെ... സന്തോഷം"......



" ടാ ഐര ഇന്ന് മഞ്ഞള് കല്യാണം ആയതോണ്ട് ഷാൻ സാർ ഉണ്ടാവില്ലല്ലോ അല്ലെ "....



എന്ന് തനു പറയലും ഷാൻ സാർ ക്ലാസ്സിലേക്ക് വരലും ഒന്നിച്ചായിരുന്നു...



" ഡീ ഐര.... നിന്റെ കാര്യം അഡ്ജസ്റ്റ് ചെയ്യാം... നിന്റെ കെട്ട്യോൻ എന്തിനാടി കുരിപ്പേ ഇങ്ങോട്ടേക്ക് വന്നത്".....



" അതെ ഷാനു... ഫസ്റ്റ് പീരീഡ് തന്നെ പോയിക്കിട്ടി "..... തനു



" എന്ത് കഷ്ട്ടാണ് ഇങ്ങേർക്ക് വീട്ടിൽ ഇരുന്നാൽ പോരെ..ഒന്നുല്ലേലും കല്യാണം അല്ലെ... എന്ത് തിരക്കുണ്ടാകും ".....



നമ്മളത് പറഞ്ഞതും ഒരശരീരി നമ്മളെ തേടിവന്നു



" shana"......



" എന്താ സാർ ".... എന്ന്  ചോദിച്ച് നമ്മള്  നിഷ്ക്കു ഭാവത്തിൽ എണീറ്റ് നിന്നു



" ഫുൾ ടൈം തന്റെ വായ തുറന്നിട്ടാണല്ലോ....ഒരു സെക്കന്റ് പോലും അതടച്ചിട്ട് ഞാൻ കണ്ടിട്ടില്ല.... എന്നാലും അഫി നീ ഈ സാധനത്തിനെ അല്ലെ സഹിക്കേണ്ടത്... നിന്നെ നമിച്ചു "....


എന്ന് ഷാൻ സാർ നമ്മളെ ആക്കിക്കൊണ്ട് പറഞ്ഞതും ക്ലാസ് മൊത്തം നമ്മളെ നോക്കി ചിരിച്ചു... കാരണം ഇവറ്റകളുടെ ഒക്കെ മുമ്പിൽ വച്ചല്ലേ ചൂടൻ നമ്മളെ പ്രപ്പോസ് ചെയ്തേ.... രണ്ട് ദിവസം ആയി ക്ലാസ്സിലെ പിള്ളേര് മൊത്തം ചൂടന്റെ കാര്യം പറഞ്ഞ് നമ്മളെ പൊങ്കാല ഇടലായിരുന്നു... ഇന്നാ കുറച്ച് ആശ്വാസം കിട്ടിയെ.... അപ്പോഴത്തേക്കാ ഷാൻ സാറ് വീണ്ടും തുടങ്ങിയെ...



" shana... താൻ എന്ത് ചിന്തിച്ചിരിക്കയാ.... ഞാൻ ഇന്നലെ എടുത്ത പോഷൻ ഇവിടെ വന്ന് ക്ലാസ്സ്‌ എടുക്ക് "..... ഷാൻ സാർ



" ഞാനോ.... വേണ്ട സാർ ഞാൻ പാവല്ലേ... ഇനി ഞാൻ സുനാമി വന്നാൽ പോലും മിണ്ടില്ല "..



" നീയല്ലേ.... എനിക്ക് വിശ്വാസം ഇല്ല.... ഇന്ന് ക്ലാസ്സ്‌ എടുക്കുന്നില്ലെങ്കിൽ വേണ്ട ".... ഷാൻ സാർ



" thank you സാർ ".....



" പക്ഷെ ഇന്ന് എടുത്തില്ലേൽ അടുത്ത ആഴ്ച മുഴുവനും നീ തന്നെ ക്ലാസ്സ്‌ എടുക്കേണ്ടി വരും "....


ഷാൻ സാർ അത്‌ പറഞ്ഞതും നമ്മടെ മുഖം വാടി....ഇയാൾക്ക് ഇതെന്തിന്റെ സൂക്കേടാ... ഞാൻ ഇത് ചൂടനോട് പറഞ്ഞ് ഇങ്ങൾക്ക് നല്ല തല്ല് വാങ്ങിച്ച് തരും... ചത്യം... ബാക്കി മൂന്നും ഒടുക്കത്തെ കിണിയിൽ ആണ്... അതിന്റെ ഇടയ്ക്ക് നമ്മളോട് നന്നായി വരൂ മോളെ എന്ന് കൂടി പറയുന്നുണ്ട്... നമ്മളും ബുക്കും എടുത്ത് ചവിട്ടിതുള്ളി മുന്നിലേക്ക് നടന്നു....



നമ്മള് ഓരോ പോയിന്റ്സും വായിച്ച് explain ചെയ്യുവായിരുന്നു...



" മേം  എനിക്ക് ഒരു ഡൌട്ട് ".... ലെ തനുകുരിപ്പ്... ഇതുവരെ ഈ സാധനത്തിന് ഒരു ഡൗട്ടും ഇല്ലായിരുന്നു.... നമ്മള് ക്ലാസ്സ്‌ എടുക്കുമ്പോൾ മാത്രം ഓളുടെ ഒടുക്കത്തെ ഡൗട്ട്... ഞാൻ അങ്ങോട്ട് വരട്ടെ ബലാലെ ഇൻക് ഞാൻ കാണിച്ച് തരാം



" ഡൗട്ട് ഞാൻ ഇന്റർവെല്ലിന് ക്ലിയർ ചെയ്ത് തരാം...കേട്ടോ ".... എന്ന് നമ്മള് പല്ലിറുക്കികൊണ്ട് പറഞ്ഞു...നമ്മള് തനൂനോട് അങ്ങനെ പറഞ്ഞ് ക്ലാസ്സ്‌ എടുക്കുമ്പോൾ ആണ് പെട്ടെന്ന് വീണ്ടും ഒരു സൗണ്ട് കേട്ടത്



" may come in my sweetheart ".....


നമ്മള് നോക്കിയതും  വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ട് നമ്മടെ ഷോക്ക്  പോയി...



* ചൂടൻ *


അല്ലെങ്കിലേ നമ്മള് നടുകടലിൽ ആണ് ഉള്ളത്.. ഇതിന്റെ ഒരു കുറവ് കൂടിയേ ഉള്ളു... ഈ സമയത്ത് എന്തിനാ ചൂടനെ ഇങ്ങോട്ട് കെട്ടിയെടുത്തെ...മിണ്ടാതെ അടങ്ങി ഒതുങ്ങി ക്ലാസ്സിൽ ഇരുന്നാൽ മതിയായിരുന്നു 



" അഫി... ഇങ്ങോട്ട് കേറിവാ ".... ലെ ഷാൻ സാർ.


അത്‌ കേട്ടതും ചൂടൻ നമ്മളെ നോക്കി ചിരിച്ചിട്ട് ഷാൻ സാറിന്റെ അടുത്ത് പോയി ഇരുന്നു... ചൂടൻ ഇത് എന്ത് ഭാവിച്ചാ... ഇനി നമ്മക്ക് പണിയാവോ...



" shana... താൻ എന്താ ചിന്തിക്കുന്നെ.. ബാക്കി പോഷൻസ് എടുക്ക് "....


" ok സർ "....


നമ്മള് വീണ്ടും ക്ലാസ്സ് എടുക്കാൻ വേണ്ടി തുടങ്ങി....നമ്മള്  just ഒന്ന് ചൂടനെ നോക്കിയതും ചൂടൻ പെട്ടെന്ന് നമ്മളെ നോക്കി സൈറ്റടിച്ചു... ചൂടൻ സൈറ്റടിച്ചത് കണ്ടതും നമ്മടെ കയ്യിലുള്ള ബുക്ക്‌ താഴെക്ക്  വീണു... നമ്മടെ ഹൃദയം ഇപ്പോൾ ഡബിൾ സ്പ്പീഡിൽ ആണ് ഇടിക്കുന്നത് 



ഷാനു ഈ ചൂടൻ എന്തായി ചെയ്യുന്നത്.... ഇത് മിക്കവാറും എനിക്ക് പണിയാവും....


" shana".......പെട്ടെന്ന് ഷാൻ സാർ വിളിച്ചപ്പോൾ ആണ് നമ്മള് സ്വബോധത്തിലേക്ക് വന്നത്.. നമ്മള് ബുക്ക്‌ എടുത്ത് വീണ്ടും ബാക്കി എടുക്കാൻ തുടങ്ങി...


നമ്മള് ഓട്ടകണ്ണിട്ട് ചൂടനെ നോക്കിയതും പെട്ടെന്ന് ചൂടൻ നമ്മൾക്ക്  ഒരു പ്ലയിൻകിസ്സ് കൂടി തന്നു ....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



"നെ... നെ... next.....പോയിന്റ്.. ബ... ബ "....shana 



" എന്താണെടാ അഫി നീ കാണിച്ചേ..... നീ എന്തിനാ അവൾക്ക് കിസ്സ് കൊടുത്തേ... ദേടാ പെണ്ണ്  നിന്ന് ബബബ ആവുന്നത് കണ്ടോ... ഹീറ്റില് വെച്ചത് പോലെയാ പെണ്ണ്  വിയർക്കുന്നത്  ".... ഷാൻ


ഞാൻ നോക്കിയപ്പോഴും ശരിയാണ് പെണ്ണ് ആകെ പേടിച്ച് വിയർത്ത് ഒരുവിധം ആയിട്ടാ

ഉള്ളെ


" ഷാൻ സാർ... എനിക്കിന്ന് ക്ലാസ്സ് എടുക്കാൻ പറ്റില്ല... ഞാൻ വേണേൽ ഇതിന് പകരം ഒരാഴ്ച അല്ല  ഒരുമാസം വേണേലും എടുക്കാം "....എന്ന് പറഞ്ഞ് പെണ്ണ്  ബാക്കിലെ ബെഞ്ചിൽ പോയി ഇരുന്നു..



" ഷാൻ പോവാണ് ഇത്തിരി തിരക്കുണ്ട്... അലിഅങ്കിളിനെ കാണാൻ വേണ്ടി വന്നതാ അപ്പോൾ ജസ്റ്റ്‌ ഒന്ന് കയറിയതാ "....എന്ന് പറഞ്ഞ് നമ്മള് പിറകിലേക്ക് പോയപ്പോൾ പെണ്ണ് കിളിപോയത് പോലെ ഇരിക്കാണ്



" നീ പോകുന്നത് തന്നെയാവും നല്ലത്... അല്ലേൽ  shana ന്റെ അവസ്ഥ കൂടുതൽ ക്രിറ്റിക്കൽ  ആവും...


വല്ല കാര്യവും ഉണ്ടോ ആ കുട്ടിയോട് ഇങ്ങനെ ചെയ്യാൻ.. നിനക്ക് കുറച്ച് ഡീസന്റ് ആയിക്കൂടെ ടാ...  ".... ഷാൻ



"ഞാൻ എന്റെ പെണ്ണിനോടാ അങ്ങനെ പെരുമാറിയത് അല്ലാതെ നിന്റെ പെണ്ണിനോട് അല്ലല്ലോ... അവളെന്റെ പെണ്ണാ അതോണ്ട് ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും... പിന്നെ എന്റെ പ്രൈവറ്റ് കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത്  എനിക്ക് ഇഷ്ട്ടല്ല ".....



" കൂൾ അഫി... കൂൾ ... നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ല "....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }




" ഡീ...shanu are you ok...നിനക്കെന്താ പറ്റിയെ ".... തനു


" അതെന്നെ ഇവള് ഏതോ മെന്റൽ പേഷൻസിനെ പോലെയാണല്ലോ അവിടെ നിന്നും പെരുമാറിയെ  ".... Pillu



" എല്ലാം നിന്റെ പ്രിയപ്പെട്ട കാക്കു നിന്റെ കാക്കു കാരണാ... ഇങ്ങനെ പോയാൽ ഞാൻ മിക്കവാറും ഒരു ഭ്രാന്തി ആവും  "....



" അതിന് എന്റെ കാക്കു എന്ത് ചെയ്തൂന്നാ ".....



നമ്മള് പിന്നെ നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു...



"ഓ മിസ്സായി.. മിസ്സായി..ഇതിന്റെ ഇടയ്ക്ക് ഇങ്ങനെ ഒക്കെ നടന്നോ നമ്മൾക്കൊന്നും കാണാൻ പറ്റിയില്ല "....ലെ തനുകുരിപ്പ്



" അഫീക്കാ എവിടെ...ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നത് ആണല്ലോ "... ഐര



" കുറച്ച് നേരെത്തെ പുറത്തേക്ക് പോയി "..... നമ്മള് ഒരവിഞ്ഞ ഇളി പാസ്സാക്കി കൊണ്ട് പറഞ്ഞു..



" ഓ അപ്പോൾ ഇതിനിടയിലും മോളുടെ കണ്ണ്  അഫീക്കാടെ അടുത്ത് തന്നെയാണല്ലേ... അഫീക്കാനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... നീ എന്തിനാ ഇടയ്ക്കിടക്ക് അഫീക്കാനെ നോക്കുന്നെ അതോണ്ടല്ലേ അഫീക്ക നിന്നെ നോക്കി സൈറ്റടിച്ചതും കിസ്സ് തന്നതുമൊക്കെ ".... Pillu



" അത്‌ പിന്നെ pillu... കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ തന്നെ അല്ലെ ഉണ്ടാവാ ".... തനു



പിന്നെ അങ്ങോട്ട്  നമ്മളെ മൂന്നെണ്ണവും കൂടി പൊങ്കാല ഇടലായിരുന്നു....




നമ്മള് ഐരയുടെ മഞ്ഞൾ കല്യാണത്തിന് പോവാൻ വേണ്ടി റെഡിയാവുകയായിരുന്നു...

Yellow കളർ സൽവാറും പിന്നെ അതിന് മാച്ച് ആയ ഓർണമെന്റ്സും ധരിച്ച് മുടി അഴിച്ചിട്ട്‌ അതിന് മുകളിലൂടെ ഒരു ഷാൾ ഇട്ടു പിന്നെ ഒരു കുഞ്ഞി മുക്കുത്തിയും...


"എന്തോ ഒരു കുറവ് ഉണ്ടല്ലോ "....


Oh god! കണ്ണെഴുതാൻ മറന്ന് പോയി... അതാണ് മസ്റ്റ്‌... നമ്മള് കണ്ണെഴുതികൊണ്ട് ഇരിക്കുമ്പോൾ ആണ് തനു വന്നത്..നമ്മടെ തനുക്കുരിപ്പും യെല്ലോ കളർ സൽവാറിൽ മൊഞ്ചത്തി ആയിട്ടുണ്ട് ..



" ന്റെ shanu... ഇയ്യ് എന്ത് ഭംഗിയാടി ഈ സൽവാറിൽ  ഇപ്പോൾ നിന്നെ അഫീകയങ്ങാനും കണ്ടാൽ അങ്ങേര് നിന്നെ ഇപ്പോൾ തന്നെ കെട്ടും.... പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം എന്റെ അത്ര ഭംഗി ഒന്നുമില്ല ".... തനു



" പോടീ പട്ടി... എന്റെ കോൺഫിഡൻസ് മുഴുവൻ കളഞ്ഞു "....



" നന്നായി... ബാ പോവാല്ലോ അല്ലേൽ ഫുഡ്‌ തീരും.. ഒരുപാട് യെല്ലോ കളർ സ്വീറ്റ്സ് ഒക്കെ ഉണ്ടാവും പിന്നെ കേക്ക് ഐസ്ക്രീം ".....



" shut up.... എന്റെ വായീന്ന് വെള്ളം വരുന്നു കുരിപ്പേ....ഇപ്പോൾ തന്നെ ടൈം ഒരുപാട് ആയി പോവാലോ "....



" നാളെ ഇടേണ്ട ഡ്രസ്സ്‌ ഒക്കെ  എടുത്തോ".... തനു



" ആടാ ".....



ഐരയുടെയും ഷാൻ സാറിന്റെയും മാര്യേജ് കുറച്ച് ദൂരെയുള്ള  റിസോർട്ടിൽ വെച്ചാണ്.. രണ്ട് മൂന്ന് മണിക്കൂറിലെ യാത്ര ഉണ്ട്.. അതോണ്ട് നമ്മളും തനുവും വൈകുന്നേരം തന്നെ വീട്ടിൽ നിന്ന് ഇറങ്ങാണ്... തനൂടെ സ്കൂട്ടിയിൽ ആണ് പോണത്... പിന്നെ ദൂരെ ആയതോണ്ട്  പെണ്ണിന്റെ ആൾക്കാരും ചെക്കന്റെ ആൾക്കാരും അവിടെ തന്നെയാണ് താമസിക്കുന്നത്....അത്‌ ഏതായാലും നന്നായി നമ്മക്ക് ചൂടനെ ഇടയ്ക്കിടെ കാണാലോ ......



അങ്ങനെ രണ്ട് മണിക്കൂർത്തെ യാത്രക്ക് ശേഷം നമ്മള് റിസോർട്ടിൽ എത്തി... വാഹ് കല്യാണപന്തലും ഡെക്കറേഷൻ  ഒക്കെ അധികംഭീരമായിരിക്കുന്നു... മുഴുവനും യെല്ലോ കളർ flowers കൊണ്ട് decorate ചെയ്തിരിക്കുന്നു 



" തനു... ബാ മുത്തെ നമുക്ക് പുറത്ത് നിന്ന് രണ്ട് മൂന്ന് ഫോട്ടോ എടുത്തിട്ട് അകത്തേക്ക് പോവാം "....


" ഞാൻ ഇല്ല പുറത്ത്  മൊത്തം ബോയ്സ് ആണ് "...തനു


" നമ്മളെന്തിന് അവരെ പേടിക്കണം "....



" അവരെ അല്ല പേടി... എന്നെ തന്നെയാണ് എനിക്ക് പേടി... അറിയാതെ എന്റെ കോഴികൂട്ടിലെ കോഴി പുറത്തേക്ക് ചാടിയാൽ പിന്നെ ഇവിടെ എന്താ സംഭവിക്കാ എന്ന് എനിക്ക് തന്നെ അറിയില്ല "...



" അങ്ങനെയൊന്നും സംഭവിക്കില്ല മുത്തെ ഇയ്യ് control ചെയ്‌താൽ മതി... വാടാ നമ്മക്ക് കുറച്ച് ഫോട്ടോസ് എടുത്തിട്ട് അകത്ത് കയറാ"......



" ok "......തനു



പിന്നെ നമ്മള് രണ്ട് ഒടുക്കത്തെ ഫോട്ടോ ഷൂട്ട്‌ ആയിരുന്നു..... ഫോട്ടോ ഒക്കെ എടുത്ത് അകത്തേക്ക് കയറാൻ വേണ്ടി പോയപ്പോൾ പെട്ടെന്ന് ആരോ നമ്മളെയും തനുവിനെയും തടഞ്ഞ് നിർത്തി .....



"  ഐരയുടെ ഫ്രണ്ട്സ് ആണല്ലേ...ഞാൻ ശാഹുൽ  ഐരയുടെ വകയിലൊരു   കസിൻ ആണ്...പിന്നെ ഇവരെന്റെ ഫ്രണ്ട്സും... അവള് ഫ്രണ്ട്സ് വരുമെന്ന് പറഞ്ഞപ്പോൾ ഇത്രക്കും മൊഞ്ചത്തിമാരാണെന് പ്രതീക്ഷിച്ചില്ല"......



" മാറിനിൽക്ക് ഞങ്ങൾക്ക് പോണം ".....തനു 



" അങ്ങനെയങ്ങ് പോയാലോ മോളെ... നമുക്ക് വിശദമായി ഒന്ന് പരിചയപ്പെട്ടിട്ട് പോവാന്നെ ".....ശാഹുൽ 



" ഡോ... തന്നോട് മാറിനിൽക്കാൻ ആണ് പറഞ്ഞത് ".....



" ചൂടാവല്ലേ മോളെ.... ഒന്ന് പേര് പറഞ്ഞിട്ട് പോ "..... ശാഹുൽ



" സൗകര്യം ഇല്ല... തനു വാടി... ഇവരോട് പറഞ്ഞിട്ട് കാര്യമില്ല "....എന്ന് പറഞ്ഞ് നമ്മള്  തിരിഞ്ഞ് നടക്കാൻ പോയതും  പെട്ടെന്ന് നമ്മടെ കയ്യിൽ ആരോ പിടിച്ചു



" പേര് പറയാതെ നീ ഇവിടെ നിന്നും പോവത്തില്ല ".... അയാള് നമ്മടെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു...



" മര്യാദക്ക് എന്റെ കയ്യിൽ നിന്നും  വിട്... വെറുതെ പ്രശ്നം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ".....



" ഇല്ലെങ്കിലോ "......



പിന്നെ നമ്മള് ഒന്നും നോക്കിയില്ല നമ്മളവന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു....



" ഇനി മേലാൽ ഇത് ആവർത്തിക്കരുത്"....



നമ്മളത് പറഞ്ഞതും പെട്ടെന്ന്  ആരോ നമ്മളെ shana എന്ന് വിളിച്ച്


നമ്മള് നോക്കിയപ്പോൾ shaaz ആണ്...



" shana...any പ്രോബ്ലം ".... Shaaz 



" ഏയ് ഇല്ല... ഞങ്ങള് സംസാരിച്ചിരുന്നതാ ".... നമ്മള് shaaz നോട്‌ ഒരു കള്ളം പറഞ്ഞ് അവറ്റകളെ ഒന്ന് കൂടി കണ്ണുരുട്ടി നോക്കി shaaz ന്റെ അടുത്തേക്ക് പോയി..



" pillu.. എവിടെ... മറ്റാരെക്കാൾ നന്നായി നിനക്കറിയൂലെ ".... നമ്മള്  ഇളി  shaaz നെ ആക്കികൊണ്ട് ചോദിച്ചു...


" അകത്തുണ്ട്... പിന്നെ shana ഇയ്യ് നമ്മടെ മുത്തല്ലേ... ഒരു സഹോദരനെ പോലെ കണ്ട് നമ്മടെയും pillu ന്റെയും കാര്യം  അഫീക്കാനോട് പറഞ്ഞ് സെറ്റാക്കണം ".... Shaaz



" കമ്മീഷൻ വേണം മോനെ "......



" അതൊക്കെ നമ്മക്ക് ശരിയാക്കാം".....shaaz



" എന്നാ ഒരു കൈ നോക്കാം ".....



" പൊളി റിസോർട്ട്"....തനു ചുറ്റും നോക്കികൊണ്ട് പറഞ്ഞു...



" ഈ റിസോർട്ടിന്റെ ഓണർ എന്റെ അളിയനാ ".... Shaaz



" അളിയനോ".......



" ആന്നെ... Pillu നെ നമ്മള് കെട്ടിയാൽ അഫീക്ക നമ്മടെ അളിയൻ അല്ലെ "....



" അഫീക്കാടെ റിസോർട്ട് ആണോ ഇത് ".... തനു..



" യാ... യാ "..... Shaaz


പിന്നെ ഓരോന്ന് പറഞ്ഞ്  ഷാസും നമ്മള് രണ്ടെണ്ണവും  അകത്തേക്ക് കയറി..... റിസോർട്ടിന്റെ മുകളിലെ  ഓഡിറ്റോറിയം ഹാളിലാണ് പ്രോഗ്രാം... ഹാൾ മുഴുവൻ യെല്ലോ കളറിലുള്ള ഫ്ലവർസ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.... സ്റ്റേജിൽ ഒരു സൈഡ് നമ്മടെ ഐരയേയും  മറ്റെ സൈഡ് ഷാൻ സാറിനെയും ഇരുത്തിയിരിക്കുന്നു.... ഐരയുടെ അടുത്ത് തന്നെ pillu ഉണ്ട്.....pillu വും നമ്മളെ പോലെ യെല്ലോ കളർ സൽവാർ ആണ് ഉടുത്തത്....


നമ്മള് നേരെ  ഐരയുടെ  അടുത്തേക്ക് ഓടി.....



" മോള് നേരെത്തെ ലാന്റി അല്ലെ ".... തനു pillu നോട്‌ ചോദിച്ചു


" അത്‌ പിന്നെ ലാന്റാതെ ഇരിക്കോ തനു... അവളുടെ brother ഇൻ law ടെ മഞ്ഞള് കല്യാണം അല്ലെ "....


" എന്നാലും രണ്ടെണ്ണവും കല്യാണം കഴിഞ്ഞാലും ഒരു വീട്ടിൽ അല്ലെ ഉണ്ടാവാ".... തനു pillu നോടും ഐരയോടും പറഞ്ഞു



" തനു.. നീ ഒരുകാര്യം ചെയ്യ് shanu അഫീക്കാനെ കെട്ടുമ്പോൾ നീ അജൂക്കാനെ കെട്ടിക്കോ... പ്രോബ്ലം സോൾവ് ".....pillu



" എന്റെ പട്ടി കെട്ടും ആ മരമാക്രിയെ "..... തനു



" അല്ല pillu... നിന്നോട് ആരാ പറഞ്ഞേ ഞാൻ ചൂടനെ കെട്ടൂന്ന്... ഞാൻ പറഞ്ഞോ... ഇല്ലല്ലോ... എനിക്ക് ആ ചൂടനെ കെട്ടാനൊന്നും പറ്റില്ല"......



" shanu... മതി തള്ളിയത് നിന്റെ ഉള്ളിലുള്ളത് എല്ലാം നമ്മക്ക് വ്യക്തമായി അറിയാം... എന്തായാലും നിന്റെ അഫീക്കാടെയും മാര്യേജ് നടക്കും 100% ഉറപ്പ്... കാരണം അഫീക്ക ഒന്ന് നേടിയെടുക്കാൻ വിചാരിച്ചാൽ ഭൂകമ്പം സംഭവിച്ചാൽ പോലും അഫീക്ക അത്‌ സ്വന്തമാക്കിയിരിക്കും ".... Pillu



" ഓ പിന്നെ..കാണാം ".... എന്ന് പറഞ്ഞ് നമ്മള് മുഖം തിരിച്ച്...




കുറച്ച് സമയങ്ങൾക്ക് ശേഷം മഞ്ഞള് ചടങ്ങ് ആരംഭിച്ചു.... നമ്മളെ ചൂടനെ തിരഞ്ഞുവെങ്കിലും ഇവിടെ ഒന്നും ചൂടനെ കാണുന്നില്ല ....



" നീ ആരെ തിരയുവാ... അഫീക്കാനെ ആണോ ".... Pillu 



" ഓ പിന്നെ എനിക്ക് അതല്ലേ പണി.... ഞാൻ ചുറ്റും  നോക്കി ഭംഗി ആസ്വദിക്കുവാ "....



" pillu... അവളോട്  ചോദിച്ചിട്ട് കാര്യം ഇല്ല ഓൺ ദ സ്പോട്ടിൽ  കള്ളം പറയാൻ അവള് psc എടുത്തതാ ".... തനു



ചടങ്ങിൽ ഞങ്ങളുടെ ഊഴവും എത്തി.... Pillu  ഐരയുടെ മുഖത്ത് മഞ്ഞള് തേച്ചു ....പിന്നെ നമ്മള്.... തനു ഐരയുടെ മുഖത്ത് മഞ്ഞള്  തേക്കുമ്പോൾ നമ്മടെ മുഖത്തേക്ക് തെറിച്ചു.... പിന്നെ നമ്മള് ഒന്നും നോക്കിയില്ല രണ്ട് കയ്യും മഞ്ഞളിൽ മുക്കി തനൂടെ മുഖം നിറച്ചും മഞ്ഞള് തേച്ചു.... ഹിഹി


" ഡീ നിന്നെ ഞാൻ വെറുതെ വിടില്ല... എന്റെ മേക്കപ്പ് മുഴുവൻ കളഞ്ഞു ".... എന്ന് പറഞ്ഞ് തനു നമ്മടെ മുഖത്തേക്ക് മഞ്ഞള് ആക്കാൻ വേണ്ടി പോയി... അത്‌ കണ്ടതും എക്സ്പ്രസ്സ്‌ വിട്ടത് പോലെ നമ്മള് അവിടെ നിന്നും ഓടാൻ തുടങ്ങി...



പെട്ടെന്ന് നമ്മള് സ്ലിപ് ആയി ആരുടെയോ ദേഹത്ത്  തട്ടി അതെ സ്പോട്ടിൽ തന്നെ നമ്മള് രണ്ട് പേരും താഴെക്ക് വീണു.....നമ്മടെ മുഖം അയാളുടെ നെഞ്ചിൽ ആണ് ഉള്ളത്... ആ ഹൃദയമിടിപ്പ്  നമ്മടെ കാതുകളിൽ മുഴുകി നമ്മള് തല ഉയർത്തി നോക്കിയതും നമ്മടെ കയ്യിലുള്ള മഞ്ഞള് മുഴുവനും അയാളുടെ മുഖത്ത് ആയതോണ്ട് ആളെ മനസ്സിലായില്ല..... പതിയെ അയാള് കണ്ണുകൾ തുറന്ന് നമ്മളെ നോക്കിയതും അത്‌ നമ്മടെ ചൂടൻ ആണെന്ന് നമ്മൾക്ക് മനസ്സിലായി... കാരണം നമ്മടെ ഹാർട്ട്ബീറ്റ് ഒറ്റയടിക്ക് കൂടി....


ചൂടനെ കണ്ടാൽ മാത്രമേ നമ്മടെ  ഹാർട്ട് ഇത്ര വേഗത്തിൽ ഇടിക്കാറുള്ളു... മാത്രമല്ല ചൂടന്റെ നോട്ടം മറ്റുള്ളവരുടെ നോട്ടത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഏതൊരു പെണ്ണും ആ നോട്ടത്തിന് മുന്നിൽ വീണുപോകും....




"  shanu... ആൾകാർ ഒക്കെ നോക്കുന്നു എണീക്ക് ".... തനു അങ്ങനെ പറഞ്ഞപ്പോൾ ആണ് നമ്മക്ക് സ്വബോധം തിരിച്ച് കിട്ടിയത്... നമ്മടെ ചൂടന്റെ  ദേഹത്ത്  എണീറ്റ് പോവാൻ പോയതും ചൂടൻ നമ്മടെ കൈ പിടിച്ച് വലിച്ച്  നമ്മളെ ചൂടന്റെ നെഞ്ചത്തിട്ടു....



" എന്തായി ചെയ്യുന്നെ ആളുകൾ ഒക്കെ  നോക്കുന്നു ".... എന്ന് പറഞ്ഞ് നമ്മള് ചൂടനിൽ നിന്നും മാറിപോകാൻ ശ്രമിച്ചു...


" but...I don't care.... എന്ന് പറഞ്ഞ്  ചൂടൻ  നമ്മടെ അരയിലൂടെ കൈ ഇട്ട് ചൂടൻ നമ്മളെ ഒന്ന് കൂടി ചൂടനിലേക്ക് അടുപ്പിച്ചു....നമ്മള് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചുവെങ്കിലും ചൂടന്റെ പിടിയിൽ നിന്നും മാറാൻ നമ്മൾക്ക് സാധിച്ചില്ല.....


പതിയെ ആ കാന്തശക്തിയുള്ള കടുംകാപ്പി മിഴികൾ നമ്മളെ മുഴുവനായും കീഴടക്കി...ചലനം ഇല്ലാത്ത ഒരു പ്രതിമയെ  പോലെ നമ്മള് ചൂടന്റെ കണ്ണുകളിൽ നോക്കി നിന്നു....



പെട്ടെന്ന് ചൂടൻ നമ്മളെ  കൈയ്യിൽ ചുംബിച്ചതും നമ്മള് ഞെട്ടി... നമ്മള് ചൂടനിൽ കുതറിമാറാൻ ശ്രമിച്ചതും ചൂടൻ നമ്മടെ അരയിലൂടെ ഉള്ള പിടി ഒന്ന്കൂടി മുറുക്കി .....



" താൻ എന്താ ഈ ചെയ്തത്...എന്നെ വിട് ".....കുറച്ച് ദേഷ്യത്തിൽ നമ്മള് ചൂടനോട് ചോദിച്ചു



ചൂടൻ തല താഴ്ത്തികൊണ്ട്  നമ്മടെ മുഖത്തോട് ചൂടന്റെ മുഖം അടുപ്പിച്ച് പതിയെ നമ്മടെ ചെവിയിൽ പറഞ്ഞു


"നീ ഇങ്ങനെ ചൂടാവല്ലേ എന്റെ സ്വീറ്റ് ഹാർട്ട്... പിന്നെ ഞാൻ ഇപ്പോൾ ചുംബിച്ചത് എന്റെ പെണ്ണിന്റെ കരങ്ങളിൽ ആണ്..... എന്റെ മാത്രം....അതിനെ ചോദ്യം ചെയ്യുന്നത് എനിക്ക് ഇഷ്ട്ടല്ല.. അത്‌ നീയാണെങ്കിൽ പോലും"......




" പക്ഷെ എനിക്ക് അത്‌ ഇഷ്ട്ടല്ല "..... നമ്മള് ചൂടനോട്‌ പറഞ്ഞു



" ഇഷ്ട്ടപെട്ടില്ലേൽ ഞാൻ തന്നത്  തിരികെ തന്നോ... നോ പ്രോബ്ലം "....ചൂടൻ ചിരിച്ച് കൊണ്ട് നമ്മളോട് പറഞ്ഞു



" ഞാൻ അങ്ങനെ അല്ല പറഞ്ഞത്".....



" അപ്പോൾ ഇഷ്ടപ്പെട്ടോ".....ചൂടൻ



" പ്ലീസ് എനിക്ക് പോണം... എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നു ".....



" പോവാം... അതിന് മുമ്പ് ".... എന്ന് പറഞ്ഞ് ചൂടൻ ചൂടന്റെ മുഖം താഴ്ത്തി നമ്മടെ മുഖത്ത് ഉരസി... നമ്മള് കണ്ണുകൾ അടച്ചു....ആ കുറ്റിതാടി നമ്മടെ കവിളിൽ തറച്ചു.....



കണ്ണ് തുറന്നപ്പോൾ നമ്മള് കണ്ടത് നമ്മളെ നോക്കി ചിരിക്കുന്ന തനുവിനെയും pillu വിനെയും ഐരയെയും ആണ്.... നമ്മള് ചുറ്റും ചൂടനെ നോക്കിയെങ്കിലും ചൂടനെ ഇവിടെ ഒന്നും കാണുന്നില്ല...



" മോളെ... Shanu... നീ ഇത് ഏത് സ്വപ്നലോകത്തിൽ ആണ്... ഒരുമണിക്കൂറോളം ആയല്ലോ മോള് കണ്ണുമടച്ച് ഇരിക്കുന്നു".......



" അത്‌ പിന്നെ.... ഞാൻ... ചൂടൻ ".....




" മോള് ഇനി അധികം ബബബ അടിക്കണ്ട.... നമ്മള് എല്ലാം കണ്ടിന്".......



" അഫീക്കാ പോയി... പോകുമ്പോൾ നിനക്ക്  ഒരു മുട്ടൻ  പണിയും കൂടിതന്നു ".... തനു



" എന്ത് പണി "....



" മുഖം നോക്ക് എന്നാൽ മനസ്സിലാവും ".... തനു അങ്ങനെ പറഞ്ഞതും നമ്മള് തനൂടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ക്യാമറ എടുത്ത് നോക്കി... ക്യാമറയിൽ നമ്മടെ മുഖം കണ്ടതും നമ്മള് ഞെട്ടി....



നമ്മടെ മുഖത്ത് നിറച്ചും മഞ്ഞൾ... ചൂടന്റെ മുഖത്ത് നമ്മള് മഞ്ഞൾ ആക്കിയതിന് നമ്മളോട് പ്രതികാരം ചെയ്തതാ... അതാ നമ്മടെ മുഖത്ത് ചൂടന്റെ മുഖം ഉരസിയത്..... എന്നാലും ഞാൻ എന്ത് മണ്ടിയാണ് ഇതൊന്നും എനിക്ക് മനസ്സിലായില്ലല്ലോ....



" അഫീക്ക thanks... ഞാൻ ചെയ്യേണ്ടത് അഫീക്ക ചെയ്തു ".... തനു



" നീ പോടീ പിശാചെ...... എന്നോട് ഇങ്ങനെ ചെയ്തതിന് ഞാൻ ചൂടനോട്‌ പകരം ചോദിക്കും "....



" കാണാം.... അഫീക്കാടെ അടുത്ത് എത്തുമ്പോഴേ അവളുടെ ബോധം പോവും.... പിന്നെ എങ്ങനെ നീ പകരം ചോദിക്കും "..... ഐര




" ഐര "..... പെട്ടെന്ന് ആരോ പുറകിൽ നിന്ന് വിളിച്ചു 


 നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ഐരയുടെ കസിൻ ആണ്...


" ഐര കേക്ക് കട്ട് ചെയ്യാൻ എല്ലാരേയും വിളിക്കുന്നു ".....



" ബാ ഐര നമ്മക്ക് പോയി... കേക്ക് കട്ട് ചെയ്യാലോ.. എനിക്കാണേൽ വിശന്നിട്ട് വയ്യ ".... തനു



അങ്ങനെ നമ്മള് കേക്ക് ഒക്കെ കട്ട്  ഒരു സ്ഥലത്ത് ഇരിക്കുമ്പോൾ ആണ്... സന ( ഐരയുടെ കസിൻ ) സ്റ്റേജിൽ കയറി പറഞ്ഞത്....



" ഹലോ ഫ്രണ്ട്സ്... എല്ലാരും ഇങ്ങോട്ട് ശ്രദ്ധിച്ചേ... ഇപ്പോൾ ഇവിടെ നമ്മടെ ഐരയുടെയും ഷാൻകാക്കുവിന്റെയും മഞ്ഞള് കല്യാണം ആണ് നടക്കുന്നത്... അപ്പോൾ എൻജോയ്മെന്റിന് വേണ്ടി ഇവിടെ നമ്മള് ഒരു  game   പ്ലാൻ ചെയ്തിട്ടുണ്ട്...



Game എന്താണെന്ന് വെച്ചാൽ..... ഡാൻസ് പ്രോഗ്രാം ആണ്....ജോഡി ആയിട്ടാണ് ഡാൻസ് ചെയ്യേണ്ടത്....പിന്നെ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ഓരോരുത്തരുടെയും പെയറിനെ ഒരു ചെറിയ നെറക്കെടുപ്പിലൂടെ ആണ് തിരഞ്ഞെടുക്കുന്നത്... ബോയ്സിന്റെ പേര് എഴുതിയ കടലാസ് ഒക്കെ  ഞങ്ങള് ഈ ബോക്സിൽ ഇട്ടിട്ടുണ്ട്... Girls ഈ ബോക്സിൽ നിന്നും എടുക്കുന്ന കടലാസിൽ ആരെ പേരാണോ അവരുടെ കൂടെ ആണ് ഡാൻസ് ചെയ്യേണ്ടത്...  പിന്നെ നമ്മടെ ഐരയേയും  ഷാൻകാക്കുവിനെയും ഇതിൽ നിന്ന് നമ്മള് താൽക്കാലികമായി   മോചിപ്പിച്ചിരിക്കുന്നു  


ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്ന ടീമിനെ ഇതിൽ നിന്നും സെലക്ട്‌ ചെയ്യുന്നതായിരിക്കും....



എന്ന് പറഞ്ഞ് ബോക്സും എടുത്ത് അവള് നമ്മടെ അടുത്തേക്ക് വന്നു ആദ്യം തനു  എടുത്തു...



" അജ്മൽ അഹ്‌മദ്‌..... എന്റെള്ളോ മരമാക്രി എനിക്ക് വേണ്ട ആ കാലമാടനെ ".... തനു കടലാസ് വായിച്ചോണ്ട് പറഞ്ഞു.... സന തനൂടെ കയ്യിൽ നിന്നും കടലാസ് പിടിച്ച് വാങ്ങി അജൂക്കാടെ പേര് മൈക്കിൽ വിളിച്ചു....അപ്പോൾ തന്നെ നമ്മടെ അജൂക്ക ഹാജറായി 



" എനിക്ക് വേണ്ട ഈ മരമാക്രിയെ... ആളെ മാറ്റി തരണം ".... തനു



" അയ്യേ... ഇത്രയും സുന്ദരികളായ പെൺകുട്ടികൾ ഒക്കെ ഇവിടെ ഉണ്ടായിട്ടും...എനിക്ക് ഈ പാട്ടക്കിളവിയെ ആണോ കിട്ടിയത് ".....അജൂക്ക



" ആരാടാ  പാട്ടക്കിളവി.... പാട്ടക്കിളവി നിന്റെ മറ്റവൾ".... തനു



" അത്‌ നിന്റെ മറ്റവൻ "..... അജൂക്കാ



പിന്നെ അങ്ങോട്ട് തെറിയുടെ പൂരം ആയിരുന്നു... അത്‌ കേൾക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തത് കൊണ്ട് നമ്മളെല്ലാവരും ചെവി പൊത്തി...



" സ്റ്റോപ്പ്‌ മതി നിർത്ത്.... ഇവിടെ തെറിമത്സരം അല്ല.... ഇനി മാറ്റാൻ ഒന്നും പറ്റില്ല നിങ്ങള് രണ്ട് പേരും തന്നെ ഒന്നിച്ച് ഡാൻസ് ചെയ്യണം "..... സന


പിന്നെ pillu ന്റെ കടലാസ് തുറന്നപ്പോൾ അതിൽ കറക്റ്റ് ആയി നമ്മടെ shaaz ന്റെ പേര്



പിന്നെ സന നമ്മടെ അടുത്ത് ബോക്സും ആയി വന്നു 



" സോറി da.. എനിക്ക് ഇതിൽ ഒന്നും interest ഇല്ല... മാത്രമല്ല എനിക്ക് ഡാൻസ് ചെയ്യാനും അറിയില്ല "......നമ്മള് സനയോട് പറഞ്ഞു 



" shana എന്താ ഇത് ഇതൊക്കെ ഒരു രസമല്ലേ"...സന



" അതെ shanu... ഞാനും പില്ലുവും ഇല്ല... നീ എടുക്കടാ ".... തനു



" ബട്ട്‌ എനിക്ക് ഡാൻസ് ഒട്ടും അറിയില്ലെടാ "....



" അതിന് നീ ഒറ്റയ്ക്ക് അല്ലല്ലോ... നിന്റെ കൂടെ  ഒരു പെയറും ഉണ്ടാവും പിന്നെ നീ എന്തിന് പേടിക്കണം ".... Pillu



എല്ലാരും നമ്മളെ നിർബന്ധിച്ചപ്പോൾ നമ്മള് അതിൽ നിന്ന് ഒരു കടലാസ് എടുത്തു.....നമ്മടെ കയ്യിൽ നിന്നും കടലാസ് വാങ്ങി സന അതിലുള്ള ആളെ പേര് വായിച്ചു



" ശാഹുൽ കരീം "......



" അയ്യേ അഫീക്ക അല്ലെ ".... തനു



" അഫീക്കാക്ക് ഇതൊന്നും ഇഷ്ട്ടമല്ലടാ..... അഫീക്ക ഈ മത്സരത്തിൽ ഉണ്ടാവില്ലെന്ന് എനിക്ക് ആദ്യമേ അറിയാം ".... Pillu



സോങ് സ്റ്റാർട്ട്‌ ചെയ്തതും തനുവും ഐരയും സനയും അങ്ങോട്ടേക്ക് പോയി പെട്ടെന്ന്  നമ്മടെ പിറകിൽ ആരോ തൊട്ടു... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ നമ്മളെ നേരത്തെ  ഒന്ന് പൊട്ടിച്ച ഐരയുടെ കസിൻ ആണ്



" ഞാൻ ആണ് ശാഹുൽ കരീം... So shana നിന്റെ പെയർ ആയി ഡാൻസ് ചെയ്യാൻ പോണത് ഞാൻ ആണ്... എന്താല്ലേ നിന്നെ കറക്റ്റ് ആയി എന്റെ മുന്നിൽ തന്നെ എത്തിച്ചു.. എന്നെ അപമാനിച്ചതിന് ഈ ശാഹുൽ കരീം എന്താ ചെയ്യാൻ പോണത് എന്ന് നീ കണ്ടോ ".....ശാഹുൽ



" അതിന് ഞാൻ തന്റെ കൂടെ ഡാൻസ് ചെയ്യതാൽ അല്ലെ "...



" നീ  എന്റെ കൂടെ ഡാൻസ് ചെയ്തിരിക്കും "...... എന്ന് പറഞ്ഞ് അവൻ എന്റെ കയ്യിൽ പിടിച്ചത് പെട്ടെന്ന് അവനെ ആരോ വന്ന് ചവിട്ടിനിലത്തേക്ക് ഇട്ടു.. നമ്മള് നോക്കിയപ്പോൾ കൈ ചുരുട്ടി പിടിച്ച് ഷാഹുലിനെ തുറിച്ച് നോക്കി നിൽക്കുന്ന ചൂടനെ ആണ് കണ്ടത്



" സോറി സാർ ക്ഷമിക്കണം....ആളറിയാതെ പറ്റിപോയത് ആണ് ".....പെട്ടെന്ന് ഷാഹുലിന്റെ ഒരു ഫ്രണ്ട് വന്ന് ചൂടനോട് അങ്ങനെ പറഞ്ഞ് ഷാഹുലിനെയും കൂട്ടി അവിടെ നിന്നും പോയി




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹






" നീ എന്തിനാടാ എന്നെ അവിടെ നിന്നും വലിച്ച് കൊണ്ട് വന്നേ...എന്നെ ചവിട്ടിയ അവനിട്ട് ഞാൻ രണ്ടെണ്ണം കൊടുക്കാൻ പോയതായിരുന്നു ".... ശാഹുൽ




" നിനക്ക് അവനെ കുറിച്ച് ഒന്നും അറിയില്ല അവനാണരാണെന്ന് അറിയോ....അഫ്സൽ അഹ്‌മദ്‌ വെറും ഇരുപത്തിനാലാം വയസ്സിൽ തന്നെ വേൾഡ് ഫേമസ് ബിസിനസ്‌ മാൻ ആയിമാറി ...അഹ്‌മദ്‌ ഗ്രൂപ്പ്‌സ് ഓഫ് കമ്പനിയുടെ ഒരേയൊരു md... ഇന്ത്യയിലും വിദേശത്തുമായി നൂറോളം മാളൂകൾ കാർ ഷോറൂമുകൾ.. റിസോർട്ടുകൾ....ജ്വല്ലറി ഷോപ്പുകൾ ടെക്സ്റ്റയിൽ ഷോപ്പുകൾ..... വെറും ഒരുമാസത്തെ profit തന്നെ 200 കോടി രൂപ.... അതൊക്കെ പോട്ടെ അവനാരാണെന്ന് നിനക്കറിയോ best boxing champion in the world...അവനോട് മുട്ടാൻ മാത്രം ഈ ഭൂമിയിൽ ഒരുത്തനും വളർന്നിട്ടില്ല.... പക്ഷെ അവന്റെ ജീവിതത്തിൽ  ഒരു വലിയ രഹസ്യം ഉണ്ട്....... മുനീർ ( ഷാഹുലിന്റെ ഫ്രണ്ട് )



" എന്താണ് ആ രഹസ്യം "..... ശാഹുൽ




" അത്‌ എനിക്കും അറിയാൻ പാടില്ലെടാ "....മുനീർ



" അവന്റെ ആ രഹസ്യം എന്താണെന്ന് നമ്മൾക്ക് കണ്ട് പിടിക്കണം.... അതിലൂടെ അവന് തിരിച്ച് ഒരു പണി കൊടുക്കണം... അതിന് മുമ്പ് ആ  #&##%## മോൾക്ക് തിരിച്ച് ഒരു പണി കൊടുക്കണം "....


{ shanu }



ഷാഹുലിനെയും കൂട്ടി അവന്റെ ഫ്രണ്ട് പോയതും   ലൈറ്റ്സ് മുഴുവൻ ഓഫ് ആയി... പെട്ടെന്ന് നമ്മളെ ആരോ പിടിച്ച് വലിച്ച് അയാളിലേക്ക് അടുപ്പിച്ചു... പെട്ടെന്ന് മൂൺ ലൈറ്റ് ഓൺ ആയതും ഒരിഞ്ജ് വ്യതാസത്തിൽ നമ്മടെ അടുത്ത് നിൽക്കുന്ന ചൂടനെ ആണ് നമ്മള് കണ്ടത്....പെട്ടെന്ന് ചൂടൻ നമ്മടെ കണ്ണിൽ ഒരു റെഡ് കളർ ഐ മാസ്ക് കെട്ടി തന്നു.... അതിന് ശേഷം ചൂടന്റെ കണ്ണിലും ഒരു ബ്ലാക്ക് കളർ ഐ മാസ്ക് കെട്ടി 




🎶 na  jiya   zindagi   pal  bhi....


Thujse hoke juda sunn  zara...


Bin tere mujse naraaz tha dil


Tum mila hai toh hai keh ra ha 🎶




പെട്ടെന്ന് ചൂടൻ നമ്മടെ കൈ പിടിച്ച് കറക്കി  നമ്മളെ ചൂടനോട് ചേർത്ത് പിടിച്ച് ഡാൻസ് ചെയ്തു... നമ്മള് അറിയാതെ ചൂടന്റെ കണ്ണുകളിലേക്ക് നോക്കിയതും നമ്മള് കാല് സ്ലിപ് ആയി വീഴാൻ വേണ്ടി പോയി.... അത്‌ മുൻകൂട്ടി കണ്ടത് പോലെ കറക്റ്റ് സമയത്ത് നമ്മളെ പിടിച്ചു....


നമ്മള് ചൂടന്റെ കണ്ണുകളിൽ നോക്കാതിരിക്കാൻ നമ്മടെ കണ്ണുകൾ അടച്ചു... നോക്കിയാൽ ഒരു വീഴ്ച കൂടി ഉറപ്പാണ്.....പിന്നെ ചൂടൻ ഓരോ സ്റ്റെപ്പും നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു.... കണ്ണ് അടച്ചിട്ട് ആണ് നമ്മള് ഉള്ളതെങ്കിലും ചൂടൻ ചെയ്യുന്ന സ്റ്റെപ് ഒക്കെ മനസ്സിലാക്കിയപ്പോൾ നമ്മൾക്ക് ഒരു കാര്യം മനസ്സിലായി ചൂടൻ ഒടുക്കത്തെ ഡാൻസർ  ആണ്... നമ്മൾക്ക് ഡാൻസിന്റെ abcd അറിയാത്ത കാര്യം ചൂടൻ മനസ്സിലാക്കി....


എല്ലാവരും ക്ലാപ് ചെയ്യുന്ന സൗണ്ട് കേട്ടിട്ടാണ് നമ്മള് കണ്ണ് തുറന്നത്...കണ്ണ് തുറന്നപ്പോൾ ചൂടൻ നമ്മടെ മുന്നിൽ മുട്ടും കുത്തി കൈ നീട്ടി നിൽക്കയാണ്...... ചുറ്റും നോക്കിയപ്പോൾ എല്ലാരും നമ്മളെയാണ് നോക്കുന്നത്... ഇപ്പോൾ എല്ലാ മൂൺ ലൈറ്റും നമ്മളിലേക്ക് ആണ് ഫോക്കസ് ചെയ്തിട്ടുള്ളത്....



പെട്ടെന്ന് എല്ലാവരും നമ്മടെ അടുത്തേക്ക് വന്നു... ചുറ്റും നമ്മള് ചൂടനെ തിരഞ്ഞുവെങ്കിലും ഈ ആൾക്കൂട്ടത്തിനടയിൽ ചൂടൻ എവിടെയോ മറഞ്ഞുപോയിരുന്നു....


*ഇയാളെന്താ മായാവിയാ നിന്ന നിൽപ്പിൽ കാണുന്നില്ല... *എന്ന്   ചിന്തിച്ചിരിക്കുമ്പോൾ ആണ് തനു നമ്മളോട് ചോദിച്ചത്...



" shanu... നീ എങ്ങനെ ആടി ഇങ്ങനെയൊക്കെ ഡാൻസ് ചെയ്തേ...അടിപൊളി ആയിരുന്നു....ശരിക്കും വലിയ dancers ഡാൻസ് ചെയ്യുന്നത് പോലെയുണ്ട് നിങ്ങടെ ഡാൻസ് കാണുമ്പോൾ തന്നെ നമ്മൾക്ക് കുളിര് കയറി.... ഇതുപോലത്തെ റൊമാന്റിക് ഡാൻസ് നമ്മള് നേരിട്ട് പോയിട്ട് നെറ്റിൽ പോലും കണ്ടിട്ടില്ല".... തനു



" സത്യം പറയാലോ.... ഇവിടെ ഇപ്പോൾ എന്താ ഉണ്ടായേ എന്ന് എനിക്ക് പോലും അറിയില്ല... നമ്മള് വെറുതെ നിന്ന് കൊടുത്തിട്ടേ ഉള്ളു ബാക്കി മുഴുവൻ ചൂടൻ ആണ് ചെയ്തത്..... ഒരു കാര്യം ഉറപ്പാ ചൂടൻ ഒരു പെർഫെക്ട് dancer ആണ്  "......



" അതെ da... അഫീക്കാ dancer ആണ്...4 വർഷം മുമ്പ് ഓസ്ട്രേലിയയിൽ വെച്ച് ഉണ്ടായ ഡാൻസ് പ്രോഗ്രാമിൽ winner ആണ് അഫീക്ക....മാത്രമല്ല അഫീക്ക ഫേമസ് ഗിറ്റാറിസ്റ്റും ആണ് ...അഫീക്കാടെ ജീവിതത്തിൽ സംഭവിച്ച tragedy ആണ് അഫീക്കാനെ ഡാൻസിൽ നിന്നും ഗിറ്റാറിൽ നിന്നും അകറ്റിയത് ".... Pillu



" എന്താടാ ചൂടന് സംഭവിച്ചേ "....എന്ന് നമ്മള് pillu നോട്‌ ചോദിക്കലും സന സ്റ്റേജിൽ കയറി പറയലും ഒന്നിച്ചായിരുന്നു.. അതോണ്ട് നമ്മള് എല്ലാവരും അങ്ങോട്ടേക്ക് തിരിഞ്ഞു 



" Dance ഒക്കെ കഴിഞ്ഞു.... ഇനി winners ആരാണെന്ന് നമ്മൾക്ക് നോക്കാം....winners നെ സെലക്ട്‌ ചെയ്യുന്നത് നമ്മടെ സ്വന്തം മാസ്റ്റർ പ്രഭു സാർ ആണ്......അതിന് വേണ്ടി മാസ്റ്ററിനെ സ്റ്റേജിലേക്ക് ക്ഷണിക്കയാണ് ... മാസ്റ്റർ പ്ലീസ്  "..... സന



" ഹലോ Guys....നിങ്ങളെല്ലാവരും ഇപ്പോൾ നടന്ന ഡാൻസ് പ്രോഗ്രാമിന്റെ winner ആരാണെന്ന് അറിയാൻ ആകാംഷയോട് നിൽക്കുകയാണെന്ന് എനിക്കറിയാം...ഞാൻ ഇപ്പോൾ വളരെ അധികം  സന്തോഷത്തിൽ ആണ്....ഈ dance ന്റെ winner എന്റെ ശിഷ്യൻ ആണ്....4 വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ അവന്റെ ഡാൻസ് കാണുന്നത്..... ഞങ്ങളുടെ ഡാൻസിങ് അക്കാദമി ഇത്രയും ഫേമസ് ആവാനുള്ള കാരണം തന്നെ അവനാണ്...he is the best dancer in 2016...പ്ലീസ് come അഫ്സൽ അഹ്‌മദ്‌ & shana farzin..



" ഡീ shanu... പോ "..... തനു



" ഞാനോ ".....



" അതെ ഡീ... നിന്റേയും അഫീക്കാടെയും ഡാൻസ് ആണ് ഏറ്റവും പെർഫെക്ട് ".... തനു



" ഞാൻ എങ്ങനെ ഒറ്റക്ക് പോവും ചൂടനെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ "....



" shanu നീ പോ... എനിക്കറിയാം അഫീക്കാ മനപ്പൂർവം മാറിനിന്നതാണ്.. പ്രഭു മാസ്റ്ററിന്റെ കയ്യിൽ നിന്ന് പ്രൈസ് വാങ്ങുന്നതിന് ".... Pillu



" എന്ത്  അഹങ്കാരവും ജാടയുമാണെടി ചൂടന്".....



"Shanu നീ അധികം പറയേണ്ട അഹങ്കരിക്കാൻ മാത്രം അഫീക്കാkk അർഹതയുണ്ട്... പിന്നെ അഫീക്കാടെ ആകെയുള്ള പ്രശ്നം എന്താണെന്ന് വെച്ചാൽ നിന്നെ പ്രപ്പോസ് ചെയ്തതാണ്... എന്ത് കണ്ടിട്ടാ ഈ സാധനത്തിനെ അഫീക്ക പ്രപ്പോസ് ചെയ്തത് "..... തനു



" പട്ടി ".... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കുരിപ്പേ... ഞാൻ പോയി വരട്ടെ "..... എന്ന് പറഞ്ഞ് നമ്മള് സ്റ്റേജിലേക്ക് പോയി നമ്മൾക്ക് നേരെ ഒരു പൊതി വെച്ച് നീട്ടിയിട്ട് നമ്മളോട് മാസ്റ്റർ പറഞ്ഞു



" അഫി വന്നില്ലല്ലേ... എനിക്കറിയാം അവൻ എന്റെ മുന്നിൽ വരില്ലെന്ന് കാരണം ഞാൻ അവനോട് ചെയ്തത് വലിയ തെറ്റ് തന്നെയാണ് "......



എല്ലാരും എന്താ ഇങ്ങനെ ഒക്കെ പറയുന്നേ ശരിക്കും ചൂടന്റെ ലൈഫിൽ സംഭവിച്ചത് എന്താവും...കണ്ട് പിടിക്കണം....




നമ്മള് ആ പ്രൈസും എടുത്ത് തനുവിന്റെയും pillu വിന്റെയും അടുത്ത് പോയി..



" എന്താടി പ്രൈസ്... തുറന്ന് നോക്കാലോ ".... തനു



" no... ഇതിന് കാരണം ചൂടനാ  അതോണ്ട് ചൂടന് തന്നെ ഈ പ്രൈസ് കൊടുക്കണം "....



" അഫീക്കാ ഇത് വാങ്ങില്ലടാ"......pillu



" നീ കുറെ സമയം ആയില്ലേ എന്തക്കയോ പറയുന്നു...എന്താ ചൂടന്റെ ലൈഫിൽ സംഭവിച്ചത്"......



" ഇല്ല shanu... ഞാൻ നിന്നോട് ഇപ്പോൾ ഒന്നും പറയില്ല ... എന്തായാലും ഒരിക്കൽ നീ അത്‌ അറിയേണ്ടത് ആണ്... അപ്പോൾ ഞാൻ നിന്നോട് പറയാം "..... Pillu



" എന്താ pillu... പ്ലീസ് പറയെടി "....



" ഷാനു നീ ചോദിച്ചിട്ട് കാര്യം ഇല്ല... അവളൊന്നും പറയില്ല "... തനു



" ഓക്കേ നീ പറയേണ്ട ഞാൻ തന്നെ ചൂടനോട് 

ചോദിച്ചോളും "...... എന്ന് പറഞ്ഞ് നമ്മള് മുഖം തിരിച്ചു...



" ടാ ഒരു മണിയായെടാ... ഇനി ഇതൊക്കെ കഴിഞ്ഞ് നമ്മള് എപ്പോഴാ ഉറങ്ങാ ".... സന



" ആർക്കറിയാം ".... ഐര




നാളെ  ഐരയുടെയും shaan സാറിന്റെയും നിക്കാഹ്  ആയതോണ്ട് നമ്മള് എല്ലാ ഗേൾസും പാതിരാത്രി കുത്തിയിരുന്ന് മെഹന്ദി ഇടയാ.... നമ്മളും തനുവും ആണ് മെഹന്ദി ഇടുന്നത്..... ഐരക്ക് വരെ ഇട്ട് കൊടുത്ത് ഫുൾ ആയില്ല... എല്ലാവരും ഉറങ്ങി നമ്മള് പത്തിരുപത് ഗേൾസേ ഇവിടെ ഉള്ളൂ....



പെട്ടെന്ന് നമ്മളെ പുറത്തേക്ക് നോക്കിയതും ഹാളിന് പുറത്തൂടെ ചൂടൻ പോവുന്നത് കണ്ടു.... ഇതാണ് പറ്റിയ സമയം ചൂടനോട് എന്താ ചൂടന്റെ പാസ്റ്റ് എന്ന് ചോദിച്ചാലോ... പ്രശ്നം ആവോ... ഏയ്... എന്തായാലും പോയി ചോദിക്കാം... നമ്മള് രണ്ടും കല്പിച്ച് ചൂടന്റെ പിറകെ പോയി



നമ്മള് നോക്കുമ്പോൾ ചൂടൻ ബാൽക്കണിയിൽ  നിന്ന് വിദൂരത്തേക്ക് നോക്കി നിൽക്കയാണ്...പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ഒരു പഫ് വലിച്ചതും നമ്മള് ചൂടന്റെ ചുണ്ടിൽ നിന്നും സിഗരറ്റ് എടുത്ത് നിലത്തിട്ട് കാല് കൊണ്ട് ചവിട്ടി ഒരവിഞ്ഞ ഇളിയും പാസ്സാക്കി ചൂടനോട് പറഞ്ഞു


" ശ്വാസകോശം സ്പോഞ്ജ് പോലെയാണ് ".....



പെട്ടെന്ന് ചൂടൻ നമ്മടെ നേർക്കേക്ക് മെല്ലെ  നടന്ന് വന്ന് കൊണ്ട് ചോദിച്ചു



" ആണോ.... ഞാൻ ഇത് നിർത്തണോ "....



നമ്മള് mm എന്ന് മൂളി പിറകോട്ട് നടന്ന് ചുമരിൽ തട്ടി നിന്നു... ചൂടൻ രണ്ട് കൈയും ചുമരിൽ പിടിച്ച് നമ്മടെ നേർക്കേക്ക് മുഖം കൊണ്ട് വന്ന് കൊണ്ട് പറഞ്ഞു



" നിർത്താം.... പക്ഷെ നീ ഇവിടെ ഒരു കിസ് തരണം ".... എന്ന് പറഞ്ഞ് ചൂടൻ ചൂടന്റെ ചുണ്ടിൽ കൈ വെച്ചു... അത്‌ കേട്ടതും നമ്മള് ഞെട്ടി പണ്ടാരമടങ്ങി...സിംഹത്തിന്റെ വായിൽ കൈ ഇട്ട അവസ്ഥ ആയല്ലോ എന്റത് പടച്ചോനെ.... ഇപ്പോൾ ചൂടനോട് ചോദിച്ചാലോ......



" എനിക്ക് ഒരു കാര്യം ചോദിക്കണം "..... നമ്മള് വിറച്ച് കൊണ്ട് ചോദിച്ചു



" നീ ചോദിക്ക് സ്വീറ്റ് ഹാർട്ട് നീ എന്ത് ചോദിച്ചാലും എന്ത് റിസ്ക് എടുത്തും അത്‌ ഞാൻ സാധിച്ച് തരും ".... ചൂടൻ



" നിങ്ങടെ ജീവിതത്തിൽ 4 വർഷത്തിന് മുമ്പ് സംഭവിച്ച ആ tragedy എന്താണ്... എന്ത് കൊണ്ടാ  നിങ്ങള് ഇങ്ങനെ ആയി മാറിയത്"......


എന്ന് നമ്മള് പറഞ്ഞതും പെട്ടെന്ന് ചൂടൻ നമ്മടെ അടുത്ത് നിന്നും പിന്നിലേക്ക് മാറി... ചൂടന്റെ മുഖം ഒക്കെ ചുവന്ന് കണ്ണൊക്കെ നിറഞ്ഞു... പെട്ടെന്ന് ചൂടൻ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി...



നമ്മള് ചോദിച്ചത് ചൂടന് വല്ലാതെ ഫീൽ ആയീന്ന് തോന്നുന്നു... ഞാൻ അങ്ങനെ ചൂടനോട് ചോദിക്കണ്ടായിരുന്നു....ചൂടന്റെ  കണ്ണൊക്കെ നിറഞ്ഞത് ആദ്യായിട്ടാ ഞാൻ കാണുന്നെ... ഇതിനൊക്കെ കാരണം ഞാനാ...


മനസ്സിന് ഒരു ഭാരം തോന്നിയത് കാരണം തിരിച്ച് മെഹന്ദി ഇടാൻ പോവാതെ നമ്മള് നേരെ റൂമിലേക്ക് പോയി... ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം കിട്ടിയില്ല അതു കൊണ്ട് വിൻഡോയിലൂടെ  പുറത്തേക്ക് നോക്കി നിന്നു...



കുറച്ച് കഴിഞ്ഞപ്പോൾ തനുവും pillu വും റൂമിലേക്ക് വന്നു..



" shanu നീ ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയിട്ട് ഇവിടെ കുത്തിയിരിക്കുവാണോ "... Pillu



" shanu.. എന്ത് പറ്റിയെടാ നിനക്കെന്താ ഒരു വിഷമം ".... തനു



" അത് പിന്നെ ടാ ഞാൻ ചൂടനോട് ചൂടന്റെ പാസ്റ്റിനെ പറ്റി ചോദിച്ചെടാ ".....



" shanu... നീ എന്തായി ചെയ്തത്... നിനക്കെന്താ തീരെ മനസാക്ഷി ഇല്ലേ".... Pillu



" എടാ അതിന് എനിക്ക് അറിയില്ലല്ലോ ഞാൻ ചൂടാനോട്‌ അങ്ങനെ ചോദിച്ചാൽ ചൂടന് ഫീൽ  ആവുമെന്ന് "....



" എന്നിട്ട് അഫീക്കാ എന്താ പറഞ്ഞത് ".... തനു



" ഞാൻ പറഞ്ഞത് ചൂടന് വല്ലാതെ ഫീൽ ആയെടി ഞാൻ അങ്ങനെ ചോദിച്ചപ്പോൾ ചൂടന്റെ കണ്ണൊക്കെ നിറഞ്ഞു ടാ... എന്റെ ഭാഗത്താ തെറ്റ് ഞാൻ ഒരിക്കലും ചൂടനോട് ചൂടന്റെ പാസ്റ്റിനെ പറ്റി ചോദിക്കണ്ടായിരുന്നു "......



" shanu നിനക്കറിയോ ആര് അഫീക്കാന്റെ പാസ്റ്റിനെ പറ്റി ചോദിച്ചാലും അഫീക്കാ ദേഷ്യപെടുമായിരുന്നു.... പക്ഷെ നിന്നോട് അഫീക്ക ഒരക്ഷരം പോലും പറഞ്ഞില്ല... ഞാൻ നിന്നോട് പറഞ്ഞതല്ലേ സമയമാകുമ്പോൾ ഞാൻ തന്നെ നിന്നോട് അഫീക്കാന്റെ പാസ്റ്റിനെ കുറിച്ച് പറഞ്ഞോളാം എന്ന്... പിന്നെ നീ  എന്തിനാ വെറുതെ അഫീക്കാടെ മനസ്സ് വേദനിപ്പിച്ചേ"..... Pillu



" ബട്ട്‌ pillu... എനിക്കറിയില്ലല്ലോ ടാ ചൂടന് ഇത്രക്ക് വിഷമം ആവൂന്ന്... ഇനിയൊരിക്കലും ഞാനായിട്ട് ആരോടും ചൂടന്റെ പാസ്റ്റിനെ പറ്റി ചോദിക്കില്ല ".......



" shanu നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല..... നിനക്കറിയാനിട്ട് ആണ്  അഫീക്കാടെ പാസ്റ്റിനെ പറ്റിയുള്ള ഓർമ അഫീക്കാനെ നിരന്തരം വേട്ടയാടുകയാണ്.... അജൂക്കാനെ പോലെ തന്നെ അഫീക്കയും ഭയങ്കരം  crazy ആയിരുന്നു... അങ്ങനെയുള്ള അഫീക്കാനെ ഇത്രത്തോളം മാറ്റിയെടുത്തത് ആ പാസ്റ്റ് ആണെങ്കിൽ ആ പാസ്റ്റ് നിങ്ങള് വിചാരിക്കുന്നത് പോലെ അത്ര ചെറുത്  അല്ല....ബട്ട്‌ shanu നീ അഫീക്കാടെ ജീവിതത്തിൽ കടന്ന് വന്നതോടെ അഫീക്കാക്ക് വലിയ മാറ്റം ഉണ്ടായിട്ട്... വർഷങ്ങൾക്ക് ശേഷം ആണ് അഫീക്കാടെ മുഖത്ത് ചിരി വിടർന്നത്... ആ ചിരി നീ തന്നെ ഇല്ലാതാക്കരുത് "....



" pillu.. മതീടാ..നീ പറഞ്ഞത് കേട്ടിട്ട്  അവള് കരയുന്നത് കണ്ടില്ലേ ... കഴിഞ്ഞത് കഴിഞ്ഞു  ഇനി വെറുതെ അതോർത്ത് വിഷമിച്ചിട്ട് കാര്യമില്ല...നേരം ഒരുപാട് ആയില്ലേ നമ്മൾക്ക്   കിടക്കാം ".... തനു



തനു പറയുന്നത് കേട്ട് കിടന്നെങ്കിലും ഒട്ടും ഉറക്കം വന്നില്ല.... അറിയാതെ ആണേലും ഞാൻ കാരണം ചൂടാന്റെ കണ്ണ് നിറഞ്ഞില്ലേ



( പിറ്റേന്ന് രാവിലെ )



" ടാ നിങ്ങള് താഴെ പൊക്കോ ഞാൻ വന്നോളാം" ....നമ്മള് പില്ലുനോടും തനൂനോടും പറഞ്ഞു



നമ്മടെ പ്രായത്തിലുള്ള എല്ലാ ഗേൾസും റെഡ് കളർ സാരി ആണ്.. അവരെല്ലാവരും നിർബന്ധിച്ചപ്പോൾ ആണ് നമ്മളും സാരി ഉടുക്കാൻ സമ്മതിച്ചേ.....



താഴെയുള്ള ഓഡിറ്റോറിയം ഹാളിലാണ് മാര്യേജ്  പ്രോഗ്രാംസ്.നമ്മള് ഡ്രസ്സ്‌ മാറി താഴെക്ക് നടന്നു പെട്ടെന്ന് നമ്മടെ കയ്യിൽ ആരോ വന്ന് പിടിച്ചു... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ശാഹുൽ ആണ്



"ശാഹുൽ പ്ലീസ് എന്റെ കയ്യീന്ന്... ഇവിടെ വെച്ച് ഒരു പ്രശ്നമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല".....



" അങ്ങനെയങ്ങ് നിന്നെ വിടാൻ പറ്റോ"...ശാഹുൽ



" ശാഹുൽ നിന്നോട് വിടാനാ പറഞ്ഞേ ".....



" ചൂടാവല്ലേ എന്റെ പെണ്ണേ... പക്ഷെ ചൂടായപ്പോൾ നീ കൂടുതൽ മൊഞ്ചത്തി ആയിട്ടുണ്ട് ".....



അത് കൂടി കേട്ടപ്പോൾ നമ്മളവനെ തള്ളിയിട്ടിട്ട് തിരിഞ്ഞ് ഓടി.... പക്ഷെ നമ്മടെ മുമ്പിലേക്ക് അവന്റെ ഫ്രണ്ട്സ് തടസ്സമായി വന്നു



" ഇനി നീ എന്ത് ചെയ്യുമെടി"....ശാഹുൽ




" മാറി നിൽക്ക് അല്ലെങ്കിൽ ഈ shana farzin ആരാണെന്ന് നിങ്ങളറിയും "....




" പ്പ... പന്നമോളെ ###.... നീ ആരാന്നാടി നിന്റെ വിചാരം... നീ കരിമൂർക്കാനെയാ ചവിട്ടിയത്... എന്റെ മുഖത്തടിച്ചതിന് ഞാൻ നിന്നെ വെറുതെ വിടുമെന്ന് നീ കരുതിയോ "...... എന്ന് പറഞ്ഞ് അവൻ നമ്മടെ മുഖത്തടിക്കാൻ വേണ്ടിപോയി...



പെട്ടെന്ന് ആരോ അവന്റെ കൈ പിടിച്ച് തടഞ്ഞ് നിർത്തി അവന്റെ മുഖത്തിട്ട് രണ്ടെണ്ണം പൊട്ടിച്ചു...


നമ്മള് നോക്കിയപ്പോൾ നമ്മടെ മുന്നിൽ നിൽക്കുന്ന ചൂടനെയാണ് നമ്മള് കണ്ടത്



" shana നീ താഴെക്ക് പൊയ്ക്കോ... ഇവരെ കാര്യം ഞാൻ നോക്കിക്കോളാം ".... ചൂടൻ



" പക്ഷെ ".....



" shana നിന്നോട് പോവാനാ പറഞ്ഞത് ".... ചൂടൻ ചൂടായി കൊണ്ട് അങ്ങനെ പറഞ്ഞത് നമ്മള് താഴെക്ക് നടന്നു...



" നീ അങ്ങനെ അങ്ങ് പോയാലോ ".... എന്ന് പറഞ്ഞ് ഷാഹുലിന്റെ ഒരു ഫ്രണ്ട് നമ്മടെ കയ്യിൽ പിടിച്ചതും  ചൂടൻ അവനെ ചവിട്ടി താഴെക്ക് ഇടലും ഒന്നിച്ചായിരുന്നു



" shana നീ പോ ".... ചൂടൻ



പിന്നെ ആരും നമ്മളെ തടയാൻ നിന്നില്ല....

താഴെ എത്തിയതും തനു നമ്മടെ അടുത്ത് വന്ന് ചോദിച്ചു



" shanu... നീ എന്താ ലേറ്റ് ആയെ ".... തനു



" ഒന്നൂല്ലാടാ ".... എന്ന് പറഞ്ഞ് നമ്മളെ അവളെ നോക്കി ചിരിcchu ...മുകളിൽ എന്തൊക്കെ നടക്കുന്നുണ്ടാവോ ആവോ.. അവര് ആറേഴ് പേരുണ്ട് ഇനി ചൂടന് എന്തങ്കിലും പറ്റോ.... ഏയ് ഇല്ല അവർക്കൊന്നും ചൂടന്റെ രോമത്തിൽ തൊടാൻ പോലും പറ്റില്ല.. കാരണം നമ്മടെ ചൂടൻ അത്രക്ക് പവർഫുൾ അല്ലെ.... ചൂടൻ നമ്മളെ എത്ര അധികം കെയർ ചെയ്യുന്നു ബട്ട്‌ ഞാൻ കാരണം ചൂടന് ഇന്നലെ ഒരുപാട് വിഷമം ആയില്ലേ....


നിക്കാഹിന്റെ time ആയപ്പോൾ നമ്മള് ഐരയെ ഒരുക്കികൊണ്ട് വന്നു... അപ്പോൾ ഉണ്ട് ചൂടൻ താഴെക്ക് സ്റ്റയർ ഇറങ്ങി വരുന്നു... ചൂടനെ കണ്ടതും നമ്മടെ കണ്ണ് ചൂടന്റെ മേലായി...പെട്ടെന്ന് ചൂടൻ നമ്മളെ നോക്കി  എന്താ എന്നർത്ഥത്തിൽ പിരികം പൊക്കിയതും ഒന്നുല്ല എന്ന് തലയാട്ടി അട്ടം നോക്കാൻ തുടങ്ങി... കുറച്ച് കഴിഞ്ഞപ്പോൾ നമ്മള് ചൂടനെ ഓട്ടകണ്ണിട്ട് നോക്കിയതും ചൂടൻ നമ്മളെ നോക്കി ചിരിക്കുന്നത് കണ്ടു നമ്മളും ഒരു ഇളി അങ്ങ് പാസ്സാക്കി....😁


നിക്കാഹ് ഒക്കെ കഴിഞ്ഞപ്പോൾ  നമ്മളും പില്ലുവും ഐരയും തനുവും കൂടി സംസാരിക്കയായിരുന്നു... പെട്ടെന്ന് ചൂടൻ നമ്മടെ കൈ പിടിച്ചിട്ട് മുന്നോട്ടേക്ക് നടന്നു...



"ഹലോ മിസ്റ്റർ... എന്നെ എവിടെക്കാ കൊണ്ട് പോകുന്നെ......എന്താ ചെവി കേട്ടൂടെ... എന്നെ എവിടേക്കാ വലിച്ച് കൊണ്ട് പോകുന്നെ എന്ന്".....



പെട്ടെന്ന് ചൂടൻ നമ്മടെ അധരങ്ങളിൽ വിരൽ വെച്ച് നമ്മടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട്  പറഞ്ഞു...



" ഏതായാലും ഞാൻ നിന്നെ കൊല്ലാൻ വേണ്ടി കൊണ്ട്പോകുന്നതൊന്നും അല്ല... ജസ്റ്റ്‌ 5 മിനിറ്റ്"......



അതോടെ നമ്മള് സൈലന്റ് ആയി


മുകളിലെ ഒരു റൂമിന്റെ അവിടെ എത്തിയതും ചൂടൻ സ്റ്റോപ്പ്‌ ആയി... റൂമിന്റെ പുറത്ത് രണ്ട് സെക്യൂരിറ്റീസിനെ വെച്ചിരിക്കുന്നു... ചൂടനെ കണ്ടതും അവര് ഡോർ തുറന്നു... റൂമിന്റെ അകത്തേക്ക് കയറിയതും നമ്മള് ഷോക്ക് ആയി...


ഷാഹുലിനെയും അവന്റെ ഫ്രണ്ട്സിനെയും ചൂടൻ അടിച്ച് ഒരു പരിവം ആക്കി വെച്ചിട്ടുണ്ട്... സത്യം പറഞ്ഞാൽ അവരുടെ ദേഹത്ത് ഇടി കൊള്ളാത്ത ഒറ്റ സ്‌പേസ് ഇല്ല...



നമ്മളെ കണ്ടതും അവന്മാരെല്ലാം കരഞ്ഞ് കൈ കൂപ്പി കൊണ്ട് നമ്മളോട് പറഞ്ഞു



" sorry പെങ്ങളെ ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി.. അതിന് നന്നായി ഞങ്ങള് അനുഭവിക്കുകയും ചെയ്തു...ഇദ്ദേഹം സ്നേഹിക്കുന്ന പെണ്ണാണ് പെങ്ങള് എന്ന് ഞങ്ങളറിഞ്ഞില്ല... ഇനി പെങ്ങളെ ഞങ്ങൾ ഉപദ്രവിക്കില്ല... പെങ്ങടെ ഏഴയലത്ത് പോലും ഞങ്ങള് വരില്ല... പ്ലീസ് പെങ്ങളെ...ഞങ്ങടെ അവസ്ഥ കണ്ടോ ഒന്ന് നിവർന്നിരിക്കാൻ കൂടി ഞങ്ങൾക്ക് പറ്റുന്നില്ല... ഇപ്പോൾ ഞങ്ങളെ മരണത്തിന്റെ കയ്യിൽ നിന്നും പെങ്ങൾക്ക് മാത്രമേ രക്ഷിക്കാൻ പറ്റു.. ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടാൻ പറ പെങ്ങളെ...



" അവര് ചെയത തെറ്റിന് ക്ഷമ ചോദിച്ചില്ലേ ഇനി അവര് വിട്ടേക്ക് "....



എന്ന് നമ്മള് ചൂടനെ നോക്കി പറഞ്ഞതും ചൂടൻ പെട്ടെന്ന് നമ്മളെ ചൂടനിലേക്ക് അടുപ്പിച്ചു... ഇത് ഒരു നടക്ക് പോവൂന്ന് തോന്നുന്നില്ല... നമ്മള് statue ആവുന്നതിന് മുമ്പ് ഇവിടെ നിന്നും പോവണം



" just 5 മിനിറ്റ് എന്ന് പറഞ്ഞല്ലേ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്...5 മിനിറ്റ് ആയി.. എനിക്ക് താഴെക്ക് പോണം "... എന്ന് പറഞ്ഞ് നമ്മള് ചൂടനിൽ നിന്നും മാറാൻ വേണ്ടി പോയി... പക്ഷെ നമ്മടെ ശ്രമം പാഴ്ശ്രമം ആണ് ചൂടന്റെ കൈക്കുള്ളിൽ നിന്നും അനങ്ങാൻ പോലും എനിക്ക് സാധിച്ചില്ല...



" ശാഡ്യം പിടിക്കാതെ എന്റെ പെണ്ണേ... നീ വിചാരിച്ചാൽ മാത്രം നിനക്ക് എന്നിൽ നിന്നും  അകലാൻ സാധിക്കില്ല എന്ന് മനസ്സിലായില്ലേ എന്റെ Mrs : അഫ്സൽ അഹ്‌മ്മദ് ".... ചൂടൻ



" ആരാടോ mrs :അഫ്സൽ അഹ്‌മദ്‌... ഞാൻ എപ്പോഴാ തന്റെ വൈഫ്‌ ആയത്.. എന്നെ മര്യാദക്ക് വിടുന്നതാ തനിക്ക് നല്ലത് "....



" shana നീ എത്ര അഭിനയിച്ചിട്ടും കാര്യം ഇല്ല... കാരണം ഞാൻ നിന്റെ കണ്ണുകളിൽ എന്നോടുള്ള  പ്രണയം കാണുന്നുണ്ട് ".... ചൂടൻ




" അങ്ങനെയൊന്നും ഇല്ല... എനിക്ക് പോണം താഴെ എന്നെ അന്വേഷിക്കുന്നുണ്ടാവും "....



" പോവാലോ ബട്ട്‌  ഞാൻ ഇന്നലെ നിന്നോട് ചോദിച്ച കാര്യം എനിക്ക് തന്നിട്ട് പൊയ്ക്കോളൂ"......എന്ന് പറഞ്ഞ് ചൂടൻ നമ്മടെ അധരങ്ങളിലേക്ക് കൈ ചൂണ്ടി... നമ്മള് വേഗം കൈ കൊണ്ട് നമ്മടെ വായ പൊത്തി ഷാഹുലിനെയും അവന്റെ ഫ്രണ്ട്സിനെയും നോക്കി അവന്മാരുണ്ട് നമ്മളെയും ചൂടനെയും മാറിമാറിനോക്കുന്നു...



നമ്മള് അവരെ നോക്കുന്നത് കണ്ടതും ചൂടൻ അവരെ നോക്കി..ചൂടൻ നോക്കിയതും


" നമ്മളൊന്നും കണ്ടില്ലേ "... എന്ന് പറഞ്ഞ് എങ്ങനെയൊക്കെയോ എല്ലണ്ണവും തിരിഞ്ഞിരുന്നു.... പ്യാവം ഒറ്റയെണ്ണത്തിന് പോലും ശരിക്കും അനങ്ങാൻ വേണ്ടി കഴിയുന്നില്ല....നമ്മള് അവരിൽ നിന്ന് കണ്ണെടുത്തതും നമ്മളെ ഉറ്റിനോക്കിക്കൊണ്ടിരിക്കുന്ന ചൂടനെ ആണ് നമ്മള് കണ്ടത്...



* shana ചൂടന്റെ നോട്ടം  നിന്നെ കീഴടുക്കുന്നുണ്ട്... മുഴുവനായും കീഴടക്കുന്നതിന് മുമ്പ് എന്തങ്കിലും ചെയ്യണം... Be care ful shana... *



Idiea 💡



" ദോ... അവിടെ നോക്കിയേ ".... എന്ന് പറഞ്ഞ് നമ്മള് ചൂടന്റെ പിറകിലേക്ക് കൈ ചൂണ്ടിയതും ചൂടൻ തിരിഞ്ഞ് പിറകോട്ടേക്ക് നോക്കി.... ഓൺ ദ സ്പോട്ടിൽ തന്നെ shana എസ്‌കേപ്പ് എന്നും പറഞ്ഞ് തിരിഞ്ഞ് നോക്കാതെ നമ്മള് താഴെക്ക് ഓടി....



" shanu എന്ത് പറ്റിയെടി... നീ എന്താ പട്ടി  ഓട്ടിക്കാൻ വന്നത് പോലെ ഓടുന്നത് "....തനു 



" വെറും പട്ടി അല്ലെടി പേപ്പട്ടിയാ "....




" പേപ്പട്ടിയോ... എവിടെ ".... തനു



" ആടി... നല്ല പേ പിടിച്ച പേപ്പട്ടിയാ... Just miss ഞാൻ രക്ഷപ്പെട്ടു "....



" നീ അഫീക്കാനെ ആണോ പറഞ്ഞത് ".... തനു



" അത് നിനക്ക് എങ്ങനെ മനസ്സിലായി "....



" നിന്റെ പിറകെ താഴെക്ക് ഇറങ്ങി വന്നത് അഫീക്കയാ... ഞാൻ പോയി നീ അഫീക്കാനെ പേപ്പട്ടി എന്ന് വിളിച്ചത് പറഞ്ഞ് കൊടുക്കട്ടെ ".... തനു



" അള്ളോ... വേണ്ട മോളെ ഒന്നുല്ലേലും ഞാൻ നിന്റെ best ഫ്രണ്ട് അല്ലെടി ".....



" പറഞ്ഞ് കൊടുക്കാതെ ഇരിക്കണേൽ നീ എനിക്ക് shaan സാർ തന്ന assignment എഴുതിതരണം ".... തനു



" എന്നെ കൊണ്ടൊന്നും വയ്യ... എന്റത് തന്നെ എഴുതണോ എന്ന് വിചാരിച്ചിരിക്കയാ ഞാൻ "....



" അഫീക്കാ... അഫീക്കാ ".... ലെ തനുക്കുരിപ്പ് വിളിച്ച് കാറുകയാണ്... നമ്മള് ആ സാധനത്തിന്റെ വായ പൊത്തിപ്പിടിച്ച് പറഞ്ഞു..


" ഞാൻ എഴുതിതന്നോളാം... നീ ചൂടനോട്  പറയല്ലേ ".....



" അങ്ങനെ വഴിക്ക് വാ "....ലെ തനുക്കുരിപ്പ്



  ചൂടന്റെ മുന്നിൽ വല്യ ധൈര്യശാലിയായി അഭിനയിക്കുമെങ്കിലും സത്യം പറഞ്ഞാൽ ചൂടനെ നമ്മക്ക് ഒടുക്കത്തെ പേടിയാണ്... ആ ഷാഹുലിനെ അടിച്ച ഒരടി നമ്മളെ ചൂടൻ  അടിച്ചാൽ നാളത്തെ പത്രത്തിലെ ചരമ കോളത്തിൽ നമ്മടെ ഒരു യോയോ സെൽഫി കാണും....



അങ്ങനെ നമ്മളെല്ലാവരും ഫുഡ്‌ കഴിക്കാൻ വേണ്ടി ഇരുന്നു... ഒരു ടേബിളിൽ 6 സീറ്റ് ആണ് നമ്മളും തനുവും പില്ലുവും ഐരയും shaan സാറും അജുവും ആണ് ഒന്നിച്ച് ഇരുന്നത്..... അപ്പോഴാണ് ചൂടൻ അതിലൂടെ ഫോൺ ചെയ്ത് പോകുന്നത് കണ്ടത്..



" അഫീക്ക ഇരിക്കുന്നോ "..... തനു



" ഇല്ല ... നിങ്ങള് കഴിച്ചോ  "... എന്ന് പറഞ്ഞ് ചൂടൻ അവിടെ നിന്ന് പോയി...തനുനോട് സംസാരിച്ചതല്ലാതെ ചൂടൻ നമ്മളെ ഒന്ന് നോക്കീട്ട് പോലുമില്ല...ജാഡതെണ്ടി.... Just ഒന്ന് നോക്കിക്കൂടെ.. Hmm.....



ഫുഡ്‌ ഒക്കെ ടേബിളിൽ വന്നതും തനു നമ്മക്ക് ഫുഡ്‌ സേർവ് ചെയ്ത് തന്നു... നമ്മള് മതി എന്ന് പറയുന്നത് വക വെക്കാതെ ഓള് നമ്മക്ക് ഫുഡ്‌ ഇട്ട് തന്നു... തിരിച്ച് അങ്ങോട്ടും... കാരണം നമ്മടെ ഡീൽ അതായിരുന്നു.. ഏത് ഫങ്ഷന് പോയാലും ഫുഡ്‌ വിളമ്പുമ്പോൾ മതി എന്ന് പറഞ്ഞാലും ഇട്ട് തരണം .... ആൾക്കാരെ മുന്നിൽ വെച്ച് ഇനിയും വേണം എന്ന് പറയാൻ പറ്റില്ലല്ലോ.😁



നമ്മള് ഫുഡ്‌ കഴിക്കാൻ വേണ്ടി പോയതും നേരെ ഓപ്പോസിറ്റ് നിന്നും നമ്മളെ നോക്കുന്ന ചൂടനെ ആണ് നമ്മള് കണ്ടത്.... ചൂടനാണെൽ ഒടുക്കത്തെ നോട്ടം നോക്കുവാണ്... നമ്മക്കാണേൽ അതോണ്ട് ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്യാനും പറ്റുന്നില്ല... തനു ആണേൽ ആരെയും വകവെക്കാതെ മുടിഞ്ഞ തീറ്റയാണ്....



" shana... തനുനെ എന്താ 2 മാസം പട്ടിണിക്ക് ഇരുത്തിയാണോ നീ ഇങ്ങോട്ട് കൊണ്ട് വന്നേ "..... അജൂക്ക



" ഇതിനുള്ളത് ഞാൻ പിന്നെ തന്നോളാം... ഇപ്പോൾ ഞാൻ buzy ആണ്... So don't disturb me ".... Thanu



ഓളുടെ തീറ്റ കണ്ടിട്ട് നമ്മക്ക് സങ്കടം ആവുന്നുണ്ട്... ഈ ഫുഡ്‌ കഴിച്ച് കഴിയുന്നത് വരെ എന്നെ ചൂടന് വെറുതെ വിട്ടൂടെ.... അപ്പോഴാണ് നമ്മടെയും ചൂടന്റെയും ഇടയിൽ കുറച്ച് പേര് വന്ന് നിന്നത്...അവര് മറഞ്ഞ് നിന്നത് കാരണം ചൂടനെ നമ്മക്ക് കാണാൻ പറ്റുന്നില്ല..... ഇതാണ് പറ്റിയ അവസരം don't waste ദിസ്‌ ടൈം  shanu... തീറ്റ തുടങ്ങിക്കോ.... നമ്മടെ തീറ്റ കണ്ടിട്ട്  ബാക്കി എല്ലണ്ണവും നമ്മളെ വായും പൊളിച്ച് നോക്കി നിൽക്കയാണ്..



ഫുഡ്‌ ഒക്കെ കഴിച്ച് നമ്മളും തനുവും വാഷ്റൂമിൽ പോയി വരുമ്പോൾ ആണ് ചൂടൻ pillu നോടും അജൂക്കാനോടും ഷാൻസാറിനോടും എന്തോ പറഞ്ഞ് കാറും എടുത്ത് പോണത് കണ്ടത്



" ചൂടൻ എന്താ പറഞ്ഞത് da ".......


" അഫീക്കാക്ക് ഓഫീസിൽ നിന്ന് എന്തോ urgent call വന്നിന്...അതോണ്ട് അഫീക്ക ഓഫീസിലേക്ക് പോയതാ".... Pillu



" ഓഫീസിലേക്ക് പോയെന്നോ "....



" എന്താ മോളെ അഫീക്കാ ഓഫീസിലേക്ക് പോയി എന്ന് പറഞ്ഞപ്പോൾ നിന്റെ മുഖത്ത് ഒരു നിരാശ ".... Pillu 



" ഏയ്... ഞാൻ എന്തിന് നിരാശപ്പെടണം... എനിക്കെന്താ വട്ടാണോ ".... എന്ന് പറഞ്ഞ് നമ്മള് മുഖം തിരിച്ചു...



" മോളെ shanu... ഒരുപാട് അങ്ങ് അഭിനയിക്കല്ലേ "..... തനു നമ്മടെ ചെവിയിൽ പറഞ്ഞു.. നമ്മളതിന് തനുനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.....



കുറച്ച് കഴിഞ്ഞപ്പോൾ ഷാൻസാറും ഐരയും കൂടി ഷാൻ സാറിന്റെ വീട്ടിലേക്ക് പോവാൻ വേണ്ടി ഒരുങ്ങി... പിന്നെ കരച്ചില് സീൻ ആയിരുന്നു... ഐര ഇനി കോളേജിലേക്ക് ഇല്ല എന്നാ പറഞ്ഞത്...അതോണ്ട് നമ്മക്കും നല്ല വിഷമം ഉണ്ട്.... ഓള് നമ്മളോട് യാത്ര ചോദിച്ച് പോവുമ്പോൾ നമ്മടെ കണ്ണും അറിയാതെ നനഞ്ഞു.... ഐര പോയിക്കഴിഞ്ഞപ്പോൾ തനു ഇവിടെ നിന്ന് ഒടുക്കത്തെ കരച്ചിൽ ആയിരുന്നു...



" തനു.. പോട്ടെ ടാ... നീ കരയണ്ട ടാ.. നമ്മക്ക് ഐരയെ കാണണം എന്ന് തോന്നുമ്പോൾ നമ്മക്ക്  അവിടെ പോയികാണാലോ "....



" ഒന്ന് പോ കുരിപ്പേ... ഞാൻ അതിനൊന്നും അല്ല കരയുന്നെ... എന്റെ സ്ഥാനത്ത് അല്ലെ ആ ഐര കുരിപ്പ് കേറി പോണേ... നാളെ മുതൽ അവൾക്ക് കോളജിലും പോണ്ട... ഓളെ ഭാഗ്യം ".... ലെ തനുക്കുരിപ്പ്



" pillu... മിക്കവാറും ഇതിനെ ഞാൻ വല്ല പൊട്ടക്കിണറ്റിലും കെട്ടി താക്കും "....



" അതിന് മുമ്പ് ഞാൻ ഇവളെ കൊല്ലും ".... Pillu



" വേണ്ടാന്നെ... വേണ്ടാതോണ്ടാ... എന്നെ കൊന്ന് നിങ്ങള് വെറുതെ ബുദ്ധിമുട്ടണ്ട ഞാൻ നന്നായിക്കോളാം "...😁



കുറച്ച് കഴിഞ്ഞപ്പോൾ നമ്മളും തനുവും എല്ലാരോടും യാത്ര ചോദിച്ച്  തിരിച്ച്  വീട്ടിലേക്ക് പുറപ്പെട്ടു..... നമ്മളെ വീട്ടിന്റെ ഗേറ്റിന്റെ അടുത്ത്  ഡ്രോപ്പ് ചെയ്ത് തനു തിരിച്ച് അവളെ വീട്ടിലേക്ക് പോയി...




🎶നീലാകാശം പീലി വിടർത്തും


പച്ച തേങ്ങോല 🎶.....




നമ്മള് പാട്ട് പാടിക്കൊണ്ട് വീട്ടിലേക്ക് നടന്നപ്പോൾ ആണ് നമ്മള് വീടിന്റെ പുറത്ത് നിർത്തിവെച്ച കാറ് കണ്ടത്...



യാരത്... നല്ല പരിചയമുള്ള കാറാണല്ലോ... ഏതായാലും അകത്തേക്ക് കയറിനോക്കാം യരാണത് എന്ന്.... അകത്തേക്ക് കയറിയതും അവിടെയിരിക്കുന്ന ആളെ കണ്ട് നമ്മള്  ഷോക്ക് ആയി...



നമ്മടെ മുഖത്ത് ഉള്ളചിരി  മാഞ്ഞ്പോയി...



" കബീറ് ഇപ്പോൾ വന്നതേ ഉള്ളു മോളെ ".... ഉമ്മ



" shana ക്കെന്താ പറ്റിയെ.. പെട്ടെന്ന് എന്താ മുഖത്തെ ചിരി മാഞ്ഞ് പോയെ... പ്രതീക്ഷിക്കാതെ എന്നെ ഇവിടെ കണ്ടത് കൊണ്ടാണോ  ".... കബീർക്ക



നമ്മള് അല്ല എന്നർത്ഥത്തിൽ തലയാട്ടി...



" എവിടെയാ സാരി ഒക്കെ ഉടുത്തിട്ട് പോയത് "....കബീർക്ക



" അത് അവളെ ഫ്രണ്ടിന്റെ കല്യാണത്തിന് പോയതാ മോനെ ".... ഉമ്മ



" പിന്നെ shana ഞാൻ വന്നത് പ്രധാനപ്പെട്ട കാര്യം പറയാനാ... ഞാൻ നിന്നോട് പറഞ്ഞില്ലേ അമേരിക്കയിലേക്ക് പോവാണ് നമ്മടെ കല്യാണം നാല് മാസത്തിന് ശേഷം നടത്താമെന്ന്... ആ യാത്ര ഞാൻ കാൻസൽ ചെയ്ത് ഇന്ന് സൺ‌ഡേ അല്ലെ അടുത്ത sunday തന്നെ നമ്മടെ മാരേജ് നടത്തണം".....



കബീർക്ക അത് പറഞ്ഞത് കേട്ടതും നമ്മടെ കണ്ണ് അറിയാതെ നിറഞ്ഞു... ഹൃദയം സ്തംബിച്ചത് പോലെ തോന്നി..ശരീരാമാകെ  തളർന്ന് പോയി.. ഒരക്ഷരം പോലും പറയാൻ പറ്റാതെ ചുണ്ടുകൾ വിതുമ്പി... ഒരു statue പോലെ ഞാനവിടെ നിന്നു



" പക്ഷെ മോനെ... ഇത്ര പെട്ടെന്ന് കല്യാണം എന്ന് പറഞ്ഞാൽ "....



" കല്യാണചിലവൊക്കെ ഞാൻ വഹിച്ചോളാം... അതിന് ശേഷം ഷാനയെയും കൂട്ടി എനിക്ക് അമേരിക്കയിലേക്ക് പോവാലോ ".... കബീർക്ക



"അത് വേണ്ട മോനെ എന്റെ മോളെ കല്യാണത്തിന് വേണ്ടതൊക്കെ ഞാൻ സ്വരൂപിച്ച് വെച്ചിട്ടുണ്ട്..... ഉടനെ കല്യാണം നടത്തുന്നതിൽ  എനിക്ക് ഒരു പ്രശ്നവും ഇല്ല മോനെ.. മോന്റെ ഇഷ്ട്ടം പോലെ .... ഉമ്മ



" എന്നാ ഞാൻ ഇറങ്ങട്ടെ ഉമ്മ ... Shana ഞാൻ ഇറങ്ങട്ടെ "... എന്ന് പറഞ്ഞ് കബീർക്ക വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഉമ്മ എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു 



" എന്താ മോളെ നിന്റെ  മുഖം വല്ലാതെ ആയിരിക്കുന്നെ ".....



" ഏയ് ഒന്നുമില്ല ഉമ്മ... ഉമ്മനെയും ലിയയെയും ഉടനെ പിരിയേണ്ടി വരുമെന്ന് ഓർത്തിട്ടാ ".... എന്ന് ഞാൻ ഉമ്മാനോട് കള്ളം പറഞ്ഞു


" അത് സാരില്ല മോളെ... മോൾക്ക് എപ്പോൾ വേണേലും ഇവിടേക്ക് വരാലോ... മോളെ കാണണം എന്ന് തോന്നുമ്പോൾ ഉമ്മ അങ്ങോട്ടേക്കും വരും... പിന്നെ ഒരാഴ്ചക്കുള്ളിൽ തന്നെ കല്യാണത്തിന്റെ എല്ലാ ഏർപ്പാടുകളും ചെയ്യണം..


ഒന്നിനും ഒരു കുറവും ഉണ്ടാവരുത് നാളെ തന്നെ മോളെ ഉപ്പാടെ ഏട്ടന്റെ അടുത്ത് പോണം  വാപ്പ ഇല്ലാത്ത സ്ഥിതിക്ക് അവരാണല്ലോ നിക്കാഹിന് കൈ തരേണ്ടത്".... എന്ന് പറഞ്ഞ് ഉമ്മ കിച്ചണിലേക്ക് പോയി അപ്പോൾ തന്നെ  ഞാൻ എന്റെ റൂമിലേക്ക് പോയി ഡോർ ലോക്ക് ചെയ്ത് കയ്യിൽ ചൂടൻ ഇട്ട് തന്ന റിങ്ങും മുറുകെപ്പിടിച്ച് പൊട്ടിക്കരഞ്ഞു....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }



" ഉമ്മാ ഞാൻ shana ന്റെ വീട്ടില് പോയിട്ട് വരാം... എന്റെ  ഫോൺ അവളുടെ ബാഗിലാ "....




" നേരം 8.30 ആയി ... ഇപ്പോൾ പോയിട്ട് നിനക്ക് ഫോൺ വാങ്ങണോ... നാളെ രാവിലെ വാങ്ങിക്കോ "  .....ഉമ്മ



" പറ്റില്ല... എനിക്കിപ്പോ വേണം ".....



" അതങ്ങനെയാ ഒരു സെക്കന്റ് എന്റെ മോൾക്ക് ആ സാധനം ഇല്ലാതെ പറ്റില്ലല്ലോ.... സൂക്ഷിച്ച് പോണേ തനു "..... ഉമ്മ



" ആ... ഞാൻ നോക്കിക്കോളാം ".....



നമ്മള് shana ന്റെ വീട്ടിൽ പോയപ്പോൾ ലിയ ഇരുന്ന് T. V കാണുന്നുണ്ട്...



" ലിയ shana എവിടെ "....



" മുകളിലുണ്ട് "....ലിയ



നമ്മള് വേഗം മുകളിലേക്ക് പോയി shana ന്റെ റൂമിന്റെ വാതിലിൽ പോയി മുട്ടി..... കുറെ സമയം വാതിലിൽ മുട്ടിയിട്ടും വാതില് തുറന്നില്ല



" shana വാതിൽ തുറക്ക് ഞാൻ തനുവാണ് ".....




എന്ന് പറഞ്ഞതും അവള്  വാതിൽ തുറന്നു ... നമ്മളെ കണ്ടതും അവള് നമ്മളെ  കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി...



" shanu എന്ത് പറ്റിയെടാ... എന്താ കാര്യം ".....shanu 



" shanu... നീ കരയാതെ കാര്യം പറ ".... Shanu  



" നീ അകത്തേക്ക് വാ ... ഉമ്മ കേൾക്കണ്ട "....



" ദേ വീണ്ടും കരച്ചിൽ... നീ കാര്യം തെളിച്ച് പറ "...



" കബീർക്ക വന്നിരുന്നു".......shanu 



" കബീർക്ക അല്ലെ അമേരിക്കയിലേക്ക് പോകുന്നു എന്ന് പറഞ്ഞേ... പിന്നെ അയാളെന്തിനാ ഇവിടേക്ക് വന്നേ "....



" ആ യാത്ര ക്യാൻസൽ ചെയ്തു... ഒരാഴ്ചക്കുള്ളിൽ തന്നെ കബീർക്കയും ഞാനുമായിട്ടുള്ള മാര്യേജ് നടത്തണം എന്നാ കബീർക്ക പറയുന്നെ"......എന്ന് പറഞ്ഞ് അവള് വീണ്ടും കരയാൻ തുടങ്ങി



" എന്ത് ഒരാഴ്ചക്കുള്ളിൽ കല്യാണമോ അപ്പോൾ shanu അഫീക്കയോ... അഫീക്കാ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് shanu.... നിന്റെ അഫീക്കാന്റെയും കാര്യം ഇപ്പോൾ തന്നെ നിന്റെ ഉമ്മാനോട് പറയണം "....



" തനു വേണ്ട.. ഉമ്മാന്റെ സന്തോഷം വെറുതെ കളയണ്ട".......



" വേണ്ടെങ്കിൽ വേണ്ട പക്ഷെ എന്തയാലും ഉടനെ അഫീക്കാനെ ഈ വിവരം അറിയിക്കണം...കാരണം നിനക്ക് ചേർന്നത് അഫീക്കാ തന്നെയാ...  അഫീക്കാ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്".....



"ഇല്ല.... ചൂടനോട് ഒരിക്കലും ഇത് പറയരുത്... ചൂടനോട് നീ ഇത് പറഞ്ഞാൽ പിന്നെ എന്നെ നീ ജീവനോടെ കാണില്ല ".... Shanu



" Shut up shanu... നീ എന്തായി പറയുന്നേ....ഇതല്ലാതെ ഈ  പ്രോബ്ലത്തിന് വേറെ സൊല്യൂഷൻ ഇല്ല "....



" ഉണ്ട്.... മറക്കണം...ചൂടനെ ഞാൻ എന്നന്നേക്കുമായി മറക്കണം.. അതാവുമ്പോൾ എനിക്ക് മാത്രമല്ലെ സങ്കടമുള്ളു.... നന്നായി ചൂടനോട് ഇഷ്ട്ടം പറയാതിരുന്നത്...നാളെ മുതല് ഞാൻ കോളേജിലേക്ക് ഇല്ല... കാരണം ഇനി എനിക്ക് ചൂടനെ ഫേസ് ചെയ്യാൻ പറ്റില്ല"...എന്ന് പറഞ്ഞ് അവള് അഫീക്ക അവളുടെ കയ്യിൽ ഇട്ട് കൊടുത്ത റിങ് ദൂരേക്ക് വലിച്ചെറിഞ്ഞു




" shana... നീ ഇപ്പോൾ നിന്റെ മാത്രമല്ല ജീവിതം നശിപ്പിക്കുന്നത് അഫീക്കാടെ ജീവിതം കൂടിയാ... അഫീക്കാനെ തിരിച്ച് കൊണ്ട് വരാൻ നിനക്ക് മാത്രമേ കഴിയൂ...

Pillu പറഞ്ഞത് നീ ഓർക്കുന്നുണ്ടോ  ആ പാസ്റ്റ് ആണ് അഫീക്കാനെ ഇങ്ങനെ മാറ്റിയത്...


നീ അഫീക്കാടെ ജീവിതത്തിൽ വന്നതിന് ശേഷം ആണ് അഫീക്കാക്ക് കുറച്ചെങ്കിലും മാറ്റം സംഭവിച്ചതെന്ന്...shana നീ അഫീക്കാടെ ജീവിതത്തിൽ നിന്നും അകന്നാൽ പിന്നെ അഫീക്കാക്ക് എന്ത് സംഭവിക്കുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ....

നോക്കിക്കോ കബീർക്കാനെ നീ വിവാഹം ചെയ്‌താൽ ജീവിതകാലം മുഴുവൻ നീ പശ്ചാതാപിക്കേണ്ടി വരും ".....



" ഇല്ല തനു... നീ എന്ത് പറഞ്ഞാലും എന്റെ അഭിപ്രായത്തിൽ മാറ്റമില്ല...എനിക്കെന്റെ ഉമ്മാടെ സന്തോഷം ആണ് വലുത്... ഒരിക്കലും ചൂടനും  ഞാനും തമ്മിൽ കണ്ട് മുട്ടേണ്ടായിരുന്നു....ഇനി ഞാൻ കോളേജിലേക്ക് ഇല്ല... അപ്രതീക്ഷിതമായിപ്പോലും എനിക്ക് ചൂടനെ ഫേസ് ചെയ്യാൻ പറ്റില്ല... Pillu നോട്‌ എനിക്ക് തലവേദന  ആണ് എന്ന് പറഞ്ഞോ ".... Shanu



" shanu... നീ ഞാൻ പറയുന്നത് കേൾക്ക് ".... എന്ന് പറയും മുന്നേ അവള് ബാത്‌റൂമിൽ കയറി വാതിൽ അടച്ച് കുറ്റിയിട്ടു...



മറ്റാരേക്കാളും കൂടുതൽ നിന്നെ എനിക്കറിയാം shanu.. എപ്പോൾ നിന്റെ ഉള്ള് നീറുകയാണ്....പണ്ട് മുതലേ മറ്റുള്ളവർക്ക് വേണ്ടി നിന്റെ ഇഷ്ടത്തെ നീ മറച്ചുവെക്കലാണ്..


  അഫീക്കാനോടും pillu നോടും എനിക്ക് ഈ കാര്യങ്ങൾ പറയാൻ പറ്റില്ല....ഒരാഴ്ചക്കുള്ളിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല...പടച്ചോനെ ഇനി എല്ലാം അങ്ങ് തന്നെ നോക്കണേ.....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



തനു പറയുന്നത് ഇനിയും കേട്ടാൽ എന്റെ തീരുമാനത്തിൽ മാറ്റമുണ്ടാകും അതോണ്ട് ഞാൻ ബാത്‌റൂമിൽ കയറി വാതിലടച്ച് ഷവർ തിരിച്ച് അതിന്റെ താഴെ നിന്നു...ചൂടനെ കണ്ട് മുട്ടിയത് മുതൽ ഇതുവരെ നടന്ന എല്ലാ കാര്യവും എന്റെ മനസ്സിലൂടെ കടന്ന് പോയി...


ഇല്ല ഒരിക്കലും ചൂടനെ ഞാൻ സ്നേഹിക്കരുതായിരുന്നു..... ചൂടനെ എനിക്ക് അർഹിക്കാത്തത് ആണെന്ന് അറിഞ്ഞിട്ടും ഞാൻ ചൂടനെ സ്നേഹിച്ചു.... പക്ഷെ എന്നെക്കൊണ്ട് കൊണ്ട് ഒരിക്കലും ചൂടനെ മറക്കാൻ വേണ്ടി സാധിക്കില്ല......ചൂടനെ  മറന്നേ പറ്റു...ഇനിയൊരിക്കലും ചൂടനെ ഞാൻ കാണരുത്...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



( പിറ്റേന്ന് രാവിലെ )



{ തനു }



Shana ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഓർത്തിട്ട് എനിക്ക് ഒരു സമാധാനവും ഇല്ല... ഈ കാര്യങ്ങൾ ഒക്കെ ഒന്നെനിക്ക് അഫീക്കാനോട് പറയാൻ സാധിച്ചുവെങ്കിൽ...




പക്ഷെ shanu ആണേൽ അഫീക്കാനോട് പറഞ്ഞാൽ ജീവനോടെ ഇരിക്കില്ല എന്നാ പറയുന്നേ.. ഇനി കോളേജിലേക്ക് ഇല്ല എന്ന് തറപ്പിച്ച് പറയുകയാ അവള്.. ഇനി shanu വും കബീറുമായിട്ടുള്ള  കല്യാണം നടക്കോ..


ഏയ് ഇല്ല എന്ത് സംഭവിച്ചാലും ഈ കല്യാണം നടക്കാൻ ഞാൻ സമ്മതിക്കില്ല... കാരണം shanu നീ അഫീക്കാക്ക് ഉള്ളതാണ്



" തനു കോളേജിലേക്ക് പോവാൻ സമയം ആയി.. നീ എന്താ അവിടെ ഇരുന്ന് ആലോചിക്കുന്നത് "... എന്ന് ഉമ്മ പറഞ്ഞപ്പോൾ ആണ് ചിന്തയിൽ നിന്നും നമ്മള് ഉണർന്നത്



" ഏയ്... ഒന്നൂല്ല " .....



" തനു നിന്റെ മുഖം എന്താ വല്ലാതെയിരിക്കുന്നത്... ഉറ്റസുഹൃത്ത് ഉടനെ കല്യാണം കഴിഞ്ഞ് പോവുമെന്ന് ഓർത്തിട്ടാണോ... Shana മോളുടെ കല്യാണം ഒരാഴ്ചക്കുള്ളിൽ നടക്കുമെന്ന് അറിഞ്ഞിട്ടും ഇന്നലെ നീ ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ ".... ഉമ്മ



" ഉമ്മ എനിക്ക് പോവാൻ സമയമായി ഞാൻ പോണു ".... എന്ന് പറഞ്ഞ് ബാഗും എടുത്ത് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി..



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




" ഈ പെണ്ണിന് ഇതെന്താ പറ്റിയെ... ഇന്നലെ shana മോളുടെ വീട്ടിൽ പോയത് മുതലേ മുഖം വല്ലാതെ ആണ്... ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാവോ "   ..... തനുന്റെ ഉമ്മ



" ഏയ് അതൊന്നുമായിരിക്കില്ല... അവൾക്ക് ആദ്യമേ shana മോള് കബീറിനെ കെട്ടുന്നത് ഇഷ്ട്ടമല്ല അതാവും... പിന്നെ ഒരാഴ്ച കഴിഞ്ഞാൽ shana മോളെ കാണാൻ പറ്റില്ലല്ലോ... രണ്ട് പേരും ഒരുമിച്ചല്ലേ വളർന്നത്... അതിന്റെ സങ്കടവും കാണും "... തനുന്റെ ഉപ്പ



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു }



നമ്മള് കോളേജിൽ എത്തിയപ്പോൾ pillu വും ഷാസും ക്ലാസ്സിന് പുറത്ത് നിന്ന് സംസാരിക്കയാണ്...



" തനു.... Shanu എവിടെ... അല്ലേൽ നിങ്ങള് രണ്ട് പേരും ഒരുമിച്ചല്ലേ വരാറ് " .... Pillu



* pillu നോട്‌ കാര്യങ്ങൾ പറഞ്ഞാലോ... വേണ്ട....Pillu നോട്‌ പറഞ്ഞ കാര്യം shanu അറിഞ്ഞാൽ പിന്നെ*.......



" തനു നീ ഇത് ഏത് ലോകത്താ... ഞാൻ നിന്നോടാ ചോദിച്ചത് shanu എവിടെ ".... Pillu



" അത്... അത്പിന്നെ... അവൾക്ക് നല്ല തലവേദന അതോണ്ടാ "....



" തനു... നിന്റെ ശബ്ദത്തിൽ എന്താ ഒരു വല്ലായ്മ ".... Pillu



" ഏയ്.. Nothing ".....



ബെല്ലടിച്ചപ്പോൾ ഞാനും pillu വും ക്ലാസ്സിലേക്ക് കയറി... കുറച്ച് കഴിഞ്ഞ് ഷാൻ സാർ വന്ന് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി



"തനു... കുറെ ടൈം ആയി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു... നിനക്ക് എന്തോ പ്രോബ്ലം ഉണ്ട്..  എന്ത് പ്രോബ്ലം ആയാലും എന്നോട് പറ da... നമുക്ക് പരിഹരിക്കാം "....pillu



" ഏയ്... ഒന്നുല്ല ടാ ".....



" തനു... നീ കള്ളം പറയേണ്ട... നിന്റെ മുഖം കണ്ടാൽ മനസ്സിലാവുന്നുണ്ട് എന്തോ പ്രോബ്ലം ഉണ്ടെന്ന്"....... Pillu



" ഞാൻ പറഞ്ഞില്ലേ ഒന്നൂല്ലാന്ന്.... എനിക്ക് നല്ല ക്ഷീണം ഉണ്ട്  .... Don't disturb me"....



* pillu I am sorry da....എനിക്ക് നിന്നോട് സത്യാവസ്ഥ പറയാൻ പറ്റില്ല *.. ( മനസ്സിൽ )



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }



" shana വാതില് തുറക്ക്"......



ഉമ്മ വിളിച്ചപ്പോൾ ഞാൻ കണ്ണും തുടച്ച് മുഖവും കഴുകിപോയി വാതില് തുറന്നു



" shana... എന്ത് പറ്റി മോളെ... നിന്റെ മുഖം ഒക്കെ കരഞ്ഞ് കലങ്ങിയ മട്ടുണ്ടല്ലോ... എന്ത് പറ്റി "..... ഉമ്മ



" ഏയ് ഒന്നുല്ല ഉമ്മ... ഉമ്മാക്ക് തോന്നിയതാവും "....



" shana കള്ളം പറയണ്ട... ഞാൻ നിന്റെ ഉമ്മ ആണ്... കാര്യം എന്താ പറ ".... ഉമ്മ



" പെട്ടന്ന് നിങ്ങളെയൊക്കെ വിട്ട് പിരിയേണ്ടി വരുമല്ലോ എന്ന് വിചാരിച്ചിട്ടാ " ....എന്ന് ഞാൻ ഉമ്മാനോട് കള്ളം പറഞ്ഞു 



" അതോണ്ടാണോ  മോള്  വിഷമിക്കുന്നെ... ഞാൻ പറഞ്ഞതല്ലേ അതോർത്ത് മോള് വിഷമിക്കേണ്ട എന്ന്... മോൾക്ക് എപ്പോൾ വേണേലും ഇങ്ങോട്ട് വരാലോ... പിന്നെ എപ്പോഴും നിനക്ക് ഉമ്മാന്റെ കൂടെ നിൽക്കാൻ പറ്റില്ലല്ലോ... പെൺകുട്ടികൾ ആവുമ്പോൾ എന്തായാലും ഒരിക്കൽ കല്യാണം കഴിഞ്ഞ് പോകേണ്ടത് അല്ലെ..... Shana വാ വന്ന് എന്തെങ്കിലും കഴിക്ക്... ഇന്നലെ ഒന്നും കഴിക്കാതെ അല്ലെ നീ കിടന്നത്".......ഉമ്മ



" എനിക്കിപ്പോ വേണ്ട ഉമ്മ... എനിക്ക് നല്ല ക്ഷീണം ഉണ്ട്... So ഞാൻ കുറച്ച് കിടന്നോട്ടെ....



എന്ന് പറഞ്ഞ് വാതിലടച്ച് വാതിലിൽ ചാരിനിന്ന് ഞാൻ കരഞ്ഞു


" ഇല്ല എനിക്ക് ഒരിക്കലും ചൂടനെ മറക്കാൻ വേണ്ടി സാധിക്കില്ല... Thanu  പറഞ്ഞത് പോലെ ഞാൻ കാരണം ചൂടന്റെ ജീവിതത്തിൽ വീണ്ടും ഒരു ഷോക്ക് ഉണ്ടാകരുത്...ഈ കല്യാണം നടന്നാൽ എന്റെ ലൈഫിനെ മാത്രമല്ല ബാധിക്കാ ചൂടന്റെയും കബീർക്കാന്റെയും ലൈഫിനെ കൂടി ബാധിക്കും ... ചൂടനെ  മനസ്സിൽ വെച്ച് കബീർക്കാനെ ഞാൻ എങ്ങനെയാ മാര്യേജ് ചെയ്യാ....



ഇനി എന്റെ മുന്നിൽ ഒറ്റസൊല്യൂഷനെ ഉള്ളു.... ഇപ്പോൾ തന്നെ കബീർക്കാനെ വിളിച്ച് കാര്യങ്ങൾ പറയണം ...കബീർക്കാക്ക് എന്തായാലും എന്റെ അവസ്ഥ മനസ്സിലാവും



എന്ന് വിചാരിച്ച് ഫോൺ എടുത്ത്  കബീർക്കാന്റെ  nomber ഡയൽ ചെയ്തു... റിങ് ചെയ്തുവെങ്കിലും കബീർക്ക ഫോൺ എടുക്കുന്നില്ല... വീണ്ടും ഒന്നൂടെ കബീർക്കാനെ ഞാൻ വിളിച്ചു



" ഹലോ...... Shana.... What a സർപ്രൈസ്... താൻ എന്താ ഇങ്ങോട്ട് വിളിച്ചേ ".... കബീർക്ക



" അത്... അത്പിന്നെ കബീർക്ക... എനിക്ക് ഒരു importent കാര്യം പറയാനുണ്ട് ".....



" എന്താ കാര്യം.... താൻ പറ "..... കബീർക്ക



" കബീർക്ക എന്നോട് ക്ഷമിക്കണം..... ഈ കല്യാണം ഒരിക്കലും നടക്കില്ല.... കാരണം ഞാൻ ഒരാളെ സ്നേഹിക്കുന്നുണ്ട് ".....



" എനിക്കറിയാടി  നീയും അഹ്‌മദ്‌ ഗ്രൂപ്പ്സ് ഓഫ് കമ്പനിയുടെ MD ആ അഫ്സൽ അഹ്‌മദും മുടിഞ്ഞ പ്രേമത്തിൽ ആണെന്ന്.... അത് കൊണ്ട് തന്നെയാടി അമേരിക്കയിലേക്ക് ഉള്ള യാത്ര ഞാൻ ക്യാൻസൽ ചെയ്ത് നമ്മടെ വിവാഹം ഒരാഴ്ചക്കുള്ളിൽ നടത്തണം എന്ന് പറഞ്ഞത്....



നീയിപ്പോൾ വിചാരിക്കുന്നുണ്ടാവും ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞുവെന്ന്... നീ മൈസൂരേക്ക് പോയ same ടൈം ഞാനും മൈസൂരിൽ ഉണ്ടായിരുന്നു... നീ താമസിച്ച സെയിം റിസോർട്ടിൽ തന്നെയാടി ഞാനും താമസിച്ചത്.... നീയും അവനും സ്വിമ്മിംഗ് പൂളിൽ വെച്ച് കാണിച്ച നെറികേട്കളൊക്കെ ഞാൻ എന്റെ രണ്ട് കണ്ണ് കൊണ്ട് കണ്ടതാ ... പിന്നെ പാതിരാത്രിക്ക് എല്ലാരേയും വിളിച്ച് കൂട്ടി അവൻ നിന്നെ പ്രപ്പോസ് ചെയ്തില്ലേ... ആ കാഴ്ചക്കാരിൽ ഞാനുമുണ്ടായിരുന്നു.....



ഈ കല്യാണം എന്തായാലും ഞാൻ പറഞ്ഞ ദിവസത്തിൽ നടക്കും.. അവന് ഞാൻ നിന്നെ ഒരിക്കലും  വിട്ടുകൊടുക്കില്ല"..... കബീർക്ക



" ഇല്ല... കബീർക്ക... ഈ കല്യാണം ഒരിക്കലും നടക്കാൻ പാടില്ല... ഇപ്പോൾ തന്നെ  ഉമ്മാനെ കാര്യങ്ങൾ പറഞ്ഞ് ഞാൻ മനസ്സിലാക്കും...എന്റെ ഉമ്മ ഒരിക്കലും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കില്ല"......



" ഹഹഹ.... അതിന് മുമ്പ് ഞാൻ നിന്റെ വാട്സാപ്പിൽ സെന്റ് ചെയ്ത  വിഡിയോ നോക്കൂ"....എന്ന് പറഞ്ഞ് കബീർക്ക ഫോൺ കട്ട്‌ ചെയ്തു



ഞാൻ വാട്സാപ്പ് തുറന്ന് കബീർക്ക ഇട്ട് തന്ന വിഡിയോ  കണ്ടതും  ഞെട്ടി ....കബീർക്കാ വീണ്ടും വിളിച്ചപ്പോൾ ഞാൻ ഫോൺ  എടുത്ത് പറഞ്ഞു



" നിങ്ങള് എന്തായി കാണിച്ചത്... നിങ്ങള് ഇത്ര ചീപ് ആണെന്ന് ഞാൻ വിചാരിച്ചില്ല ".....



" നിർത്തടി.....വിഡിയോ കണ്ടല്ലോ നീ ..... നിന്റെ ബെസ്റ്റ് ഫ്രണ്ട് തനൂന്റെ ബാത്രൂം സീൻ ആണ് ഇത്.... ഇത് ഞാൻ ക്യാമറയിൽ പകർത്തിയെന്നെ ഉള്ളു ഞാൻ ഇത് കണ്ടിട്ടൊന്നും ഇല്ലാട്ടോ... കാരണം എനിക്ക് എന്റെ മൊഞ്ചത്തി shanu ഇല്ലേ.... പിന്നെ ഇവളെ വിഡിയോ എടുക്കാൻ കാരണം ഇവള് നമ്മടെ എൻഗേജ്മെന്റിന് തന്നെ ഒരുപാട് പ്രോബ്ലം ആക്കിയതാ.... എന്നെ അവൾക്കെന്തോ സംശയം ഉണ്ട്... പല തവണ അവളെന്നെ ഫോളോ ചെയ്തിരുന്നു...



അവള് എന്റെ വഴിക്ക് തടസ്സം ആവൂന്ന് തോന്നിയത് കൊണ്ടാ ഞാൻ ഈ വിഡിയോ എടുത്തത്.... അത് കൊണ്ട് അത് ഇപ്പോൾ ഉപകാരപ്പെട്ടു...


പേടിക്കണ്ട നിന്നെ ഞാൻ സ്വന്തമാക്കിയ അന്ന് തന്നെ ഞാൻ ഈ വിഡിയോ ഡിലീറ്റ് ചെയ്തോളാം.... ഇനി നീ ഈ കല്യാണത്തിനെ എതിർത്താൽ പിന്നെ ആ വിഡിയോ ഞാൻ ലോകത്തെ കാണിക്കും... അതോടെ സമൂഹം അവളെ തെറ്റായ കണ്ണുകളിലൂടെ നോക്കും... ആത്മാഭിമാനം നഷ്ട്ടപ്പെട്ട അവളുടെ മുന്നിൽ ഒറ്റ വഴിയെ ഉള്ളു.... Suicide...ഇപ്പോൾ അവളുടെ ജീവിതം നിന്റെ കയ്യിൽ ആണ്... നീ തന്നെ എന്താ വേണ്ടത് എന്ന് തീരുമാനിക്ക്... എന്നാ ഞാൻ ഫോൺ വെക്കട്ടെ ബേബി "..... എന്ന് പറഞ്ഞ് കബീർക്കാ ഫോൺ വെച്ചതും ഞാൻ മുട്ടും കുത്തി നിലത്തേക്ക് വീണു....



* ഇല്ല... തനൂന് ഒന്നും സംഭവിക്കരുത്....ഒരിക്കലും ആ വിഡിയോ സമൂഹം കാണരുത്... ഇക്കാര്യം thanu ഒരിക്കലും അറിയാൻ പാടില്ല... അറിഞ്ഞാൽ അവള് തകർന്ന് പോവും.... അവളെപ്പോഴും എന്റെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.... അവൾക്ക് വേണ്ടി എന്റെ ജീവിതം ആ ചെറ്റക്ക് മുന്നിൽ ഞാൻ ബലിയർപ്പിച്ചേ പറ്റു *.....



പെട്ടെന്ന് എന്റെ കയ്യിൽ ഒരു കവർ തട്ടി... എടുത്ത് നോക്കിയപ്പോൾ ഐരയുടെ മാര്യേജിന് നടത്തിയ ഡാൻസ് പ്രോഗ്രാമിൽ കിട്ടിയ സമ്മാനം ആണ്... ഇതുവരെ ഞാൻ അത് തുറന്നിട്ടില്ല... കവറ് പൊട്ടിച്ച് അത് തുറന്നതും അതിനകത്തിരുന്ന സമ്മാനം കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി



നമ്മളും ചൂടനും ഒന്നിച്ച് ഡാൻസ് ചെയ്യുന്ന ഫോട്ടോ ഫ്രെയിം ചെയ്തതാണ്... ഞാൻ ആ ഫോട്ടോ നെഞ്ചോട് ചേർത്ത് വെച്ച് പൊട്ടിക്കരയാൻ തുടങ്ങി... പെട്ടെന്ന് തനുനെ കുറിച്ച് ഓർത്തതും കണ്ണീര് തുടച്ചു


" ഇല്ല  Shanu.... ഒരിക്കലും നീ സ്വാർത്ഥ ആവരുത്..... ഞാൻ കാരണം തനുന് ഒന്നും സംഭവിക്കരുത്... ഇനി ചൂടനെ കുറിച്ച് ഒരിക്കലും ഞാൻ ഓർക്കരുത്... ഈ നിലപാടിൽ നിന്നും ഒരിക്കലും ഞാൻ വ്യതിചലിക്കരുത്... അത് പോലെ തന്നെ ഇനി ചൂടന്റെ ഓർമ ഉള്ള ഒരു വസ്തുവും എന്റെ അടുത്ത് ഉണ്ടാവരുത്... എന്ന് വിചാരിച്ച് ആ ഫ്രെയിം ഞാൻ നിലത്തിട്ട് പൊട്ടിച്ചു....



പെട്ടെന്ന് ആരോ വാതില് തുറന്ന് അകത്തേക്ക് കയറി... നമ്മള് നോക്കിയപ്പോൾ തനുവാണ്....



" shana എന്താ ഇത്..... നിനക്ക് എന്താ ഭ്രാന്ത് ആണോ...... നീ എന്തിനാ ഇത് നിലത്തിട്ട് പൊട്ടിച്ചേ"....



എന്ന് തനു നമ്മളോട് ചോദിച്ചുവെങ്കിലും  നമ്മള് ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി ഇരുന്നു....



" shana നിന്നോട് ഞാൻ ചോദിച്ചത്... നീ ഇത് എന്ത് ഭാവിച്ച... Pillu എന്നോട് ചോദിച്ചിരുന്നു നീ എന്തിട്ടാ വരാത്തതെന്ന്.. ഞാൻ തലവേദന ആണെന്ന് കള്ളം പറഞ്ഞു...എന്റെ മുഖം എന്താ വല്ലാതെയിരിക്കുന്നത് എന്ന് അവളെന്നോട് ചോദിച്ചു... ഞാൻ ഒന്നൂല്ല എന്ന് പറഞ്ഞിട്ടും അവൾക്ക് വിശ്വാസം ആയില്ല...


Shana നിനക്ക് തോന്നുന്നുണ്ടോ നിനക്ക് അഫീക്കാനെ മറക്കാൻ സാധിക്കുമെന്ന്..... അഫീക്കാക്ക് നിന്നെ മറക്കാൻ പറ്റുമോ.... Shana നീ വിചാരിച്ചാൽ ഈ കല്യാണം നടക്കൂല... നീ അല്ലെ പറയാറ് നിന്റെ കബീർക്ക നല്ലൊരു വ്യക്തി ആണെന്ന്.. എന്നാ കബീർക്കാനെ വിളിച്ച് നിനക്ക് കാര്യങ്ങൾ പറഞ്ഞൂടെ "..... തനു



" just shut up തനു.... എന്റെ തീരുമാനത്തിൽ മാറ്റമില്ല... നീ എനിക്ക് സമാധാനം തരില്ലേ... Please.. നീ ഒന്ന് പുറത്തേക്ക് പോ.... leave me alone "....



എന്ന് ഞാൻ ദേഷ്യത്തിൽ പറഞ്ഞതും അവള് കരഞ്ഞ് കൊണ്ട് എന്റെ റൂമിൽ നിന്നും ഇറങ്ങി...



* l am sorry തനു.....എനിക്ക് നിന്നോട് മോശമായി behave ചെയ്യേണ്ടി വന്നു..... ഒന്നും അറിഞ്ഞോണ്ട് അല്ലെടാ... എന്റെ അവസ്ഥ അതാണ്... എനിക്ക് എന്റെ സന്തോഷത്തേക്കാൾ വലുത് നിന്റെ സന്തോഷം ആണ്....കുട്ടിക്കാലം മുതലേ എന്റെ എല്ലാ സങ്കടവും നിന്നോടാ ഞാൻ പറയാറ്.. But ഈ കാര്യം എനിക്ക് നിന്നിൽ നിന്ന് മറച്ച് വച്ചേ പറ്റു... കാരണം നിന്റെ മുഖത്തെ സന്തോഷം മാഞ്ഞ്പോകുന്നത് എനിക്ക് കാണാൻ സാധിക്കില്ല *....



( പിറ്റേ ദിവസം രാവിലെ )



" മോളെ shanu... ഉമ്മാക്ക് ഇന്ന് തന്നെ മോളുടെ ഉപ്പാന്റെ ഏട്ടന്റെ വീട്ടിൽ പോവണം... കാരണം ഉപ്പ ഇല്ലാത്ത സ്ഥിതിക്ക്  മോളുടെ നിക്കാഹ് നടത്തേണ്ടത് അദ്ദേഹം ആണ്...ഉമ്മ 



" ഉമ്മക്കെന്താ കിട്ടിയതൊന്നും പോരെ... ഉപ്പാടെ മരണത്തിന് ശേഷം പല തവണ ഉമ്മ അവിടേക്ക് പോയിട്ടുണ്ട്... പക്ഷെ എല്ലാ തവണയും ഉമ്മാനെ അയാള് ആക്ഷേപിച്ച് വിട്ടിട്ടെ ഉള്ളു "......



" സരൂല മോളെ... സഹായത്തിന് ഒന്നുമല്ലല്ലോ സ്വന്തം സഹോദരന്റെ മോളെ  നിക്കാഹ് നടത്താൻ അല്ലെ അദ്ദേഹം സമ്മതിക്കും.... എന്ന് പറഞ്ഞ് ഉമ്മ വീട്ടിൽ നിന്നും ഇറങ്ങി



നമ്മള് ലിയയെ സ്കൂളിലേക്ക് പോവാൻ ഒരുക്കുകയായിരുന്നു...



" വായാടി... വായാടിക്ക് എന്താ പറ്റിയെ... വായാടീടെ മുഖം എന്താ വല്ലാതെയിരിക്കുന്നെ  ".... ലിയ




" ഏയ് ഒന്നുല്ല "....



" എന്നോട് നീ കള്ളം പറയണ്ട... കള്ളം പറഞ്ഞാൽ പ്രേതം വരും "..... ലിയ



"ഒന്നുല്ല ലിയ.... ദാ നിന്റെ സ്കൂൾ ബസ് വന്നു... വാ ".....



എന്ന് പറഞ്ഞ് ഞാൻ ഓളെ സ്കൂൾ ബസിൽ കയറ്റി...വീട്ടിൽ ഒറ്റക്കിരന്നപ്പോൾ മനസിന് വല്ലാത്ത ഭാരം തോന്നി.. അതോണ്ട് ഉമ്മാടെ അലമാരയിൽ നിന്നും  രണ്ട് ഉറക്കഗുളിക എടുത്ത് കഴിച്ച് ഉറങ്ങി




രാത്രിയായപ്പോൾ ഉമ്മ വീട്ടിലേക്ക്  വന്നു.. ഉമ്മാടെ മുഖം എന്തോ വല്ലാതെയുണ്ട്...



" ഉമ്മ...എന്താ പറ്റിയെ "....



" അദ്ദേഹം നിക്കാഹ് നടത്താൻ വരൂല്ലാ എന്ന് മാത്രമല്ല എന്നെ ഒരുപാട് ആക്ഷേപിക്കുകയും ചെയ്തു...ഇനിയിപ്പോ എന്ത് ചെയ്യും ... ഇപ്പോൾ തന്നെ കബീറിനെ വിളിച്ച് കാര്യം പറയണം... മോള് കബീറിനെ വിളിച്ചേ "....




* അയാള്  നിക്കാഹ് നടത്തിതരാതെ ഒരിക്കലും ഞാനും ആ വൃത്തികെട്ടവനും ആയിട്ടുള്ള നിക്കാഹ് ഒരാഴ്ചക്കുള്ളിൽ നടക്കില്ല.. അപ്പോൾ ആ വിഡിയോ അയാള്  പുറത്തേക്ക് വിടുവോ...ഏയ് അങ്ങനെ ആണേൽ അയാൾക്ക് അന്നേ ആ വിഡിയോ ലീക്ക് ആക്കായിരുന്നു.. മാക്സിമം ആ വിഡിയോ കൊണ്ട് എന്നെ  ബ്ലാക്ക്മെയിൽ ചെയ്യാനേ അയാള് ശ്രമിക്കു... അതിനുള്ളിൽ എനിക്ക് എന്തങ്കിലും സൊല്യൂഷൻ കണ്ടത്താം... ചൂടനോട് ഈ കാര്യം പറഞ്ഞാലോ... വേണ്ട... അത് തനുനെ ഒരുപക്ഷെ ബാധിക്കാം... എനിക്ക്  അവളുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല



" shana നീ എന്താ ആലോചിക്കുന്നത്... നീ കബീറിനെ ഫോൺ ചെയ്തേ ".....ഉമ്മ അങ്ങനെ ചോദിച്ചപ്പോൾ ആണ് ചിന്തയിൽ നിന്നും ഞാൻ ഉണർന്നത് 




" അത് വേണോ ഉമ്മ ".....




" വേണം വിളിച്ചിട്ട് ഫോൺ എന്റെ കയ്യിൽ താ ഞാൻ സംസാരിച്ചോളാം "....


ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ number ഡയൽ ചെയ്ത് ഉമ്മാന്റെ കയ്യിൽ കൊടുത്തു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ കബീർ }



റസിയയുമായി ( കബീറിന്റെ വൈഫ്‌ )സംസാരിച്ചിരിക്കുമ്പോൾ ആണ് shana യുടെ call വന്നത്... ഇവള് എന്തിനാ ഇപ്പോൾ വിളിക്കുന്നെ.. ഇനി നിക്കാഹിന് സമ്മതം അല്ലെന്ന് പറയാൻ ആണോ... അങ്ങനെ ആണേൽ ഇപ്പോൾ തന്നെ ആ വിഡിയോ ലോകം മൊത്തം ഞാൻ കാണിക്കും 



" റസിയ 1 മിനിറ്റ് ഓഫീസ് call ആണ് "... എന്ന് പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി 



" ഹലോ shana..."....



" ഞാൻ shana അല്ല മോനെ... അവളെ ഉമ്മയാണ് "....shana ന്റെ ഉമ്മ



"എന്താ ഉമ്മ വിളിച്ചത് "....



" അത് പിന്നെ മോനെ... ഞാൻ പറഞ്ഞില്ലേ shana ന്റെ ഉപ്പയില്ലാത്ത സ്ഥിതിക്ക് അവളെ ഉപ്പാടെ ജേഷ്ട്ടനാണ് നിക്കാഹ് ചെയ്ത് തരേണ്ടത് എന്ന്... ഇന്ന് ഞാൻ അദ്ദേഹത്തെ കാണാൻ വേണ്ടി പോയിരുന്നു... പക്ഷെ അദ്ദേഹം ഒരു കാരണവശാലും നിക്കാഹ് ചെയ്ത് തരില്ല എന്നാണ് പറഞ്ഞത്... എനിക്കിപ്പോ അതോർത്ത് ഒരു സമാധാനവും ഇല്ല... ഇനിയെന്താ ചെയ്യാ ".....




" don't worry ഉമ്മ... ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം ഉമ്മ എനിക്ക് അദ്ദേഹത്തിന്റെ നമ്പർ പറഞ്ഞ് തന്നാൽ മതി "......



" ശരി മോനെ "...എന്ന് പറഞ്ഞ് shana ന്റെ ഉമ്മ എനിക്ക് നമ്പർ പറഞ്ഞ് തന്നു..നമ്പർ കിട്ടിയ ഉടനെ തന്നെ ഞാൻ ആ നമ്പറിൽ  വിളിച്ചു



" ഹലോ ഇതാരാണ് "....



" ഇത് shana ന്റെ ഉപ്പാന്റെ സഹോദരൻ അല്ലെ ".....



" എനിക്ക് അങ്ങനെ ഒരു സഹോദരൻ ഇല്ല... ആ ചെറ്റ എന്റെ സഹോദരൻ അല്ല.. അവനെ കുറിച്ച് ചോദിക്കാൻ നീയാരാട"....



" ഏയ് അങ്ങനെ പറഞ്ഞാലോ മിസ്റ്റർ ...ഒന്നുല്ലേലും അയാള് തന്റെ സഹോദരൻ അല്ലെ... പിന്നെ ഞാൻ shana യെ കെട്ടാൻ വേണ്ടി പോകുന്ന ആളാണ് "....



" ഓ നീയാണോ ആ മഹാൻ ആ പിഴച്ചുണ്ടായ സന്തതിയെ കെട്ടാൻ വേണ്ടി പോകുന്നയാൾ " ....



" നിങ്ങള് അവരെ എന്ത് വേണേലും I don't care... പക്ഷെ shana യെ എനിക്ക് നിങ്ങൾ നിക്കാഹ് ചെയ്ത് തരണം ".....



" നീയാരാടാ അത് പറയാൻ... എനിക്ക് സൗകര്യം ഇല്ല ആ ചെറ്റയുടെ മോളെ നിക്കാഹ് ചെയ്യാൻ "....



" പുളിക്കൽ ഹംസ... പണത്തിന് വേണ്ടി എന്ത് ചെയ്യുന്നവൻ.... താങ്കളെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്... Shana യെ എനിക്ക് നിക്കാഹ് ചെയ്ത് തന്നാൽ നിങ്ങൾക്ക് ഞാൻ 3 ലക്ഷം രൂപ തരും ... എന്ത് പറയുന്നു ".....




" ആ ചെറ്റയുടെ മോളെ നിക്കാഹ് ചെയ്ത് തരില്ല എന്നത് ഞാൻ ഉറപ്പിച്ചതാണ് പക്ഷെ പണം കിട്ടുന്ന സ്ഥിതിക്ക് തന്റെ ആവിശ്യം ഞാൻ നടത്തിതരും"....




" അത് മതി... ഏത് വിധേനയും എനിക്ക് അവളെ സ്വന്തമാക്കണം "...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shana }



" ഉമ്മ എന്തിനാ ഉമ്മ കബീർക്കാക്ക് അയാളെ നമ്പർ കൊടുത്തത് "....



"നമ്പർ കൊടുത്താലെന്താ എന്തായാലും നിന്നെ കെട്ടാൻ വേണ്ടി പോകുന്ന ആളല്ലേ " .... ഉമ്മ



പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു.... നോക്കിയപ്പോൾ ആ വൃത്തിക്കെട്ടവൻ  ആണ്... ഞാൻ ഫോൺ എടുത്ത് ഉമ്മാക്ക് കൊടുത്തു... ഉമ്മ എന്തക്കയോ കബീർക്കാനോട് സംസാരിക്കുന്നു... ഫോൺ കട്ട് ചെയ്ത് വരുമ്പോൾ ഉമ്മാന്റെ മുഖത്ത് സന്തോഷം ഉണ്ട്



"എന്താ ഉമ്മ എന്താ കാര്യം "....



"കബീറ് അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു സമ്മതിപ്പിച്ചു... അദ്ദേഹം നിക്കാഹ് നടത്തിതരാൻ സമ്മതിച്ച് പോലും "....



" എനിക്കുറപ്പാ കബീർക്ക വിളിച്ചിട്ട് നിക്കാഹ് നടത്തിത്തന്നാൽ പണം തരാന്ന് പറഞ്ഞിട്ടുണ്ടാവും... അതോണ്ടാ എന്റെ ഉപ്പാന്റെ സഹോദരൻ എന്ന് പറഞ്ഞ ആ വ്യക്തി സമ്മതിച്ചത്.. അയാൾക്ക് ബന്ധത്തേക്കാൾ വലുത് പണമാണ് ".....



" shana    നിർത്ത്... നീ ആരെ കുറിച്ചാണ് പറഞ്ഞത്.... എന്തൊക്കെ ആയാലും അയാള് നിന്റെ ഉപ്പാടെ ജേഷ്ഠൻ ആണ്... അത് നീ മറക്കണ്ട ".....എന്ന് ഉമ്മ പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു




" I am സോറി ഉമ്മ... ഉമ്മാക്ക് ഒരിക്കലും എന്റെ അവസ്ഥ മനസ്സിലാവില്ല ".... എന്ന് പറഞ്ഞ് റൂമിൽ കയറി ഞാൻ വാതിലടച്ചു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shana ന്റെ ഉമ്മ }




ഇവൾക്കിത് എന്താ പറ്റിയെ രണ്ട് ദിവസമായി മുഖമൊക്കെ വല്ലാതെ സംസാരത്തിൽ എന്തോ പന്തിക്കേട് ഏത് സമയവും വാതിലടച്ച് റൂമിന്റെ ഉള്ളില്... ഇനി അവളുടെ മനസ്സില് ആരെങ്കിലും ഉണ്ടാവുമോ "......




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shana }



അയാള് നിക്കാഹ് നടത്തിതരില്ല എന്ന് പറഞ്ഞപ്പോൾ മനസ്സിന് കുറച്ച് സമാധാനം ആയതാണ്.. പക്ഷെ എന്റെ അവസാനപ്രതീക്ഷയും തകർന്നു... എത്ര ശ്രമിച്ചിട്ടും എന്റെ മനസ്സിൽ നിന്നും ചൂടനെ മായ്ച്ചുകളയാൻ എനിക്ക് സാധിക്കുന്നില്ല... എന്തൊരു പരീക്ഷണം ആണ് പടച്ചോനെ ഇത്



ഒരുഭാഗത്ത് ചൂടൻ... എന്റെ സ്നേഹം... ഞാൻ മനസ്സിൽ കണ്ടത് പോലെയുള്ള ലൈഫ്


മറുഭാഗത്ത് ആ വൃത്തികെട്ടവൻ... തനു....


ഇല്ല.. ചൂടനെ എനിക്കൊരിക്കലും മറക്കാൻ പറ്റില്ല....ഈ രണ്ട് വഴി അല്ലാതെ എന്റെ മുന്നിൽ ഉള്ളത് സൂയിസൈഡ് ആണ്.. പക്ഷെ സൂയിസൈഡ് ചെയ്യാൻ ഈ shana അത്ര ഭീരു അല്ല.... ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചാൽ എന്റെ ജീവിതത്തിന് മാത്രമാണ് ക്ഷതമേൽക്കുക... പക്ഷെ ഒരു പെൺകുട്ടിയെ സമ്മതിച്ചെടുത്തോളം പ്രധാനം അവളുടെ ആത്മാഭിമാനം ആണ്...ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചില്ലേൽ തനുവിന്റെ ആത്മാഭിമാനം ആണ് തകരുക...പിന്നെ അവള് ജീവിച്ചിരിക്കില്ല 



ഇല്ല... അങ്ങനെ ഒന്നും സംഭവിക്കരുത്... എനിക്കുറപ്പാണ് എനിക്കൊരിക്കലും ചൂടനെ മറക്കാൻ സാധിക്കില്ല എന്ന്...പക്ഷെ മറ്റുള്ളവരുടെ മുന്നിൽ ഞാൻ ചൂടനെ മറന്നതായി ഭാവിച്ചേ പറ്റു...



ഇല്ല... അങ്ങനെ ഒന്നും സംഭവിക്കരുത്... എനിക്കുറപ്പാണ് എനിക്കൊരിക്കലും ചൂടനെ മറക്കാൻ സാധിക്കില്ല എന്ന്...പക്ഷെ മറ്റുള്ളവരുടെ മുന്നിൽ ഞാൻ ചൂടനെ മറന്നതായി ഭാവിച്ചേ പറ്റു...



പെട്ടെന്ന് വാതിൽ തുറന്ന് ഉമ്മ  അകത്തേക്ക് കയറി.....




" shana നീ എന്തിനാ കരയുന്നെ... ഇനി നിന്റെ കള്ളം എനിക്ക് വിശ്വസിക്കാൻ സാധിക്കില്ല.. സത്യം പറ.. നിനക്ക് ഈ വിവാഹത്തിന് സമ്മതമല്ലേ.. നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..... മോൾക്ക് ഇഷ്ടല്ലാതെ ഈ വിവാഹം നടക്കാൻ ഞാൻ നിന്നെ ഒരിക്കലും നിർബന്ധിക്കില്ല... കാരണം മറ്റെന്തിനെക്കാളും വലുത് എനിക്ക്  നിന്റെ  സന്തോഷം ആണ് "....




* ഉമ്മ എനിക്ക് ഉമ്മാനോട് എല്ലാം പറയണം എന്നുണ്ട് പക്ഷെ അതെനിക്ക് പറയാൻ പറ്റില്ല... കബീർക്ക അത്രക്ക് വൃത്തികെട്ടവൻ ആണെന്ന് ഉമ്മ അറിഞ്ഞാൽ പിന്നെ ഈ കല്യാണം നടക്കാൻ ഉമ്മ ഒരിക്കലും സമ്മതിക്കില്ല... എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കളുടെ സുരക്ഷ ആണ് വലുത്... ഒരുപക്ഷെ എന്നോടുള്ള സ്നേഹം കാരണം തനുവിന്റെ അവസ്ഥ ഉമ്മ മറക്കും... അങ്ങനെ സംഭവിച്ചാൽ ആ വൃത്തിക്കെട്ടവൻ തനുവിന്റെ വിഡിയോ ലീക്ക് ആക്കും... ഇല്ല.. അത്കൊണ്ട് എനിക്ക് ഉമ്മാനോട് ഒന്നും പറയാൻ സാധിക്കില്ല *....



" shana... പറ... നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ "....



" ഇല്ല ഉമ്മ.... എന്റെ മനസ്സിൽ ഉമ്മ വിചാരിക്കുന്നത് പോലെ ആരും ഇല്ല " ....



പിന്നെന്താ shana നിനക്ക് പറ്റിയെ രണ്ട് ദിവസം ആയി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു... പഴയത് പോലെ നിന്റെ മുഖത്ത് സന്തോഷം ഒന്നുമില്ല... മുഴുവൻ സമയവും വാതിലടച്ച് റൂമിന്റെ ഉള്ളിൽ പുറത്തേക്ക് ഇറങ്ങിയാൽ നിന്റെ മുഖം ആണെങ്കിൽ കരഞ്ഞ് കലങ്ങിയ മട്ടില്... നിനക്കെന്താ കബീറിനെ ഇഷ്ട്ടല്ലേ... നിന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് വെച്ചാൽ അത് എന്നോട് പറ.. സ്വയം നീ ഇങ്ങനെ ഉരുകിതീരാതെ... അത് എനിക്ക് കാണാൻ സാധിക്കുന്നില്ല...



" ഉമ്മ മതി നിർത്ത്... എനിക്ക് ഒരു സങ്കടവും ഇല്ല.. ഇനി ഉമ്മ ഓരോന്ന് പറഞ്ഞുണ്ടാക്കേണ്ട... എനിക്ക് ഈ വിവാഹത്തിന് 100 % സമ്മതം ആണ്... എന്നെ എന്തിനാ ഉമ്മാ ഇങ്ങനെ ശല്യപ്പെടുത്തുന്നെ.... ഉമ്മ ഒന്ന് പുറത്തേക്ക് പോവോ ".... എന്ന് നമ്മള് പറഞ്ഞപ്പോൾ ഉമ്മ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി ..



* അറിഞ്ഞോണ്ട് അല്ല ഉമ്മ ഞാൻ ഉമ്മാനെ വേദനിപ്പിച്ചേ... ഇതുവരെ ഉമ്മാനോട് ഒരുവാക്ക് പോലും ഞാൻ മറുത്ത് പറഞ്ഞിട്ടില്ല... പക്ഷെ ഉമ്മ ഇങ്ങനെ കുത്തികുത്തി ചോദിച്ചാൽ ഒരു ഭ്രാന്തിയെ പോലെ  എല്ലാം ഞാൻ  പറഞ്ഞ്പോവും... ചെകുത്താനും കടലിനും ഇടയ്ക്കാണ്  ഇപ്പോൾ എന്റെ ജീവിതം*....



( പിറ്റേ ദിവസം രാവിലെ )





" shana 12 മണിയാകുമ്പോൾ നമുക്ക് ടൗണിലേക്ക്  പോണം.. കല്യാണത്തിന് ഉള്ള ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാൻ ആണ്... പ്രതേകിച്ച് കൂടെ വരാൻ വേറെ ബന്ധുക്കൾ ഒന്നുമില്ലല്ലോ തനൂടെ ഉപ്പയും ഉമ്മയും വരും... ഇത്രയും കാലം അവരാണല്ലോ നമുക്ക് കൂട്ടിന് ഉണ്ടായത് ".... ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ ഒന്നും  മിണ്ടാതെ ഞാൻ  നിശബ്ദയായി നിന്നു...



12 മണിയായപ്പോൾ വീടിന്റെ മുറ്റത്ത് തനുടെ വാപ്പാടെ കാറ് വന്നു... ഞാനും ഉമ്മയും ബാക്ക് സീറ്റിൽ കയറി...തൊട്ടടുത്ത് thanu മുഖവും വീർപ്പിച്ച് പുറത്തേക്ക് നോക്കിയിരിപ്പുണ്ട്... പാവം നമ്മള് അവളോട് ദേഷ്യപ്പെട്ടത് കൊണ്ടാവും



" shana മോളെ തനൂന് എന്താ പറ്റിയെ.... പൊതുവെ അവള് കോളേജിലേക്ക് പോണ്ട എന്ന് പറയുമ്പോൾ തുള്ളിചാടുന്നത് ആണ്... ഇന്ന് ഞങ്ങള് കോളേജിൽ പോകണ്ട.. Shana മോളുടെ കല്യാണത്തിന് പർച്ചേസ് ചെയ്യാൻ പോകണം എന്ന് പറഞ്ഞപ്പോൾ അവള് പറയാ... എനിക്കെന്തായാലും കോളേജിൽ പോകണമെന്ന്... ഒരുവിധം ഞങ്ങള് വലിച്ച് കൊണ്ട് വന്നതാ... എന്താ കാരണം നിങ്ങള് തമ്മിൽ വഴക്കിട്ടോ ".... തനുവിന്റെ ഉപ്പ


" ഇല്ല ഉപ്പ"....എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു... മനസ്സിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടെങ്കിലും ഇവരുടെ ഒക്കെ സന്തോഷം കാണുമ്പോൾ ഞാൻ വെറുതെ വിഷമിച്ച് അത് കളയണ്ട എന്ന് തോന്നി....



"Shana മോളെന്താ ഇപ്പോൾ കോളേജിൽ പോവാത്തത് "  ....thanu ടെ ഉമ്മ



" അത്.... അത് പിന്നെ... ഇനി കുറച്ച് ദിവസം കൂടിയല്ലേ ഉമ്മാന്റെയും ലിയാമോളുടെയും അടുത്ത് ഇരിക്കാൻ പറ്റു....ഉള്ള ടൈം ഉമ്മാന്റെ കൂടെയിരിക്കണം അതാ ".....



ഞാൻ അങ്ങനെ പറഞ്ഞപ്പോൾ thanu നമ്മളെ ദേഷ്യത്തോടെ ഒന്ന് നോക്കി...



കുറച്ച് കഴിഞ്ഞപ്പോൾ കാറ് സിറ്റിയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോപ്പിന്റെ മുന്നിൽ നിർത്തി.....  ഉമ്മയും Thanu ടെ ഉമ്മയും ഉപ്പയും ഒക്കെ വളരെ സന്തോഷത്തോടെ ഓരോ ആഭരണങ്ങൾ സെലക്ട്‌ ചെയ്യുകയാണ്....



"മോളെ shana.. ഇത് എങ്ങനെ ഉണ്ട് "... എന്ന് ചോദിച്ച് ഉമ്മ എന്റെ നേർക്ക് ഒരു നെക്ലൈസ് വെച്ച് തന്നു... ഞാൻ ചിരിച്ച് കൊണ്ട് നന്നായിട്ടുണ്ട് ഉമ്മ എന്ന് പറഞ്ഞു... Thanu ആണേൽ എന്നെ  തുറിച്ച് നോക്കിക്കോണ്ട് ഇരിക്കുകയാണ്.....



" ഈ മാല shana മോൾക്ക് നന്നായി ചേരുന്നുണ്ട് "  .... എന്ന് പറഞ്ഞ് തനൂടെ ഉമ്മ നമ്മടെ കഴുത്തിൽ ഒരു മാല ഇട്ടു തന്നു... പെട്ടെന്ന് നമ്മടെ കണ്ണ് മുന്നിലിരിക്കുന്ന വലിയ കണ്ണാടിയിൽ പതിഞ്ഞതും നമ്മടെ പിറകിൽ നിൽക്കുന്ന ആളെ kand  നമ്മടെ കണ്ണുകൾ അറിയാതെ നിറഞ്ഞു...



ചൂടൻ



അപ്രതീക്ഷിതമായി ചൂടനെ അവിടെ കണ്ടതും പെട്ടന്ന് എന്റെ കണ്ണുകൾ നനഞ്ഞു...ഉള്ളിലെ സങ്കടങ്ങൾ ഒക്കെ അലപൊട്ടി.. ഒരുതരം ഭയം എന്നെ പിടികൂടി... ചലിക്കാൻ പറ്റാത്ത statue പോലെ അവിടെ ഞാൻ ഇരുന്നു..... ചൂടന്റെ ഓർമകളും ചൂടന്റെ വാക്കുകളും എന്റെ മനസ്സിൽ അലയടിച്ചു....


" shana എന്ത് പറ്റി മോളെ ".... തനുന്റെ ഉമ്മ

വിളിച്ചപ്പോൾ ആണ് ചിന്തയിൽ നിന്നും ഞാൻ ഉണർന്നത് ...ഞാൻ ഒന്നുല്ല എന്നർത്ഥത്തിൽ തലയാട്ടി...


*  ഒന്നുകൂടി നോക്കിയപ്പോൾ ചൂടനെ അവിടെ കാണുന്നില്ല... ഇനി ഇത് എനിക്ക് തോന്നിയതോ മറ്റോ ആണ് .. ഈ നിമിഷങ്ങൾ കൊണ്ട് ഞാൻ അനുഭവിച്ച മാനസിക പ്രയാസങ്ങൾ... രണ്ട് ദിവസം ആയിട്ടും എനിക്ക് ഇതുവരെ ഇത്രക്ക് സങ്കടം ആയിട്ടില്ല .... എന്ന് വിചാരിച്ച് ഞാൻ മുന്നോട്ടേക്ക് നോക്കുമ്പോൾ ആണ് തൊട്ടടുത്ത് സെയിൽസ് മാനോട് സംസാരിക്കുന്ന ചൂടനെ ഞാൻ വീണ്ടും കണ്ടത്... ഇനി ഇവിടെ നിന്നാൽ ശരിയാവൂല ഒരുപക്ഷെ ചൂടൻ എന്റെ മനസ്സിനെ  മാറ്റികളയും... ഇതുവരെ ചൂടൻ എന്നെ കണ്ടിട്ടില്ല ചൂടൻ എന്നെ കാണുന്നതിന് മുമ്പ് ഇവിടെ നിന്നും പോയെ പറ്റു.... Thanu വിനെയും കൂട്ടണം ചൂടൻ തനുവിനെ കണ്ടാലും പ്രോബ്ലം ആണ്....



" ഉമ്മ ഞാനും തനുവും ഇപ്പോൾ വരാം... എന്ന് പറഞ്ഞ് ഞാൻ തനുവിനെയും വലിച്ച് താഴത്തെ ഫ്ലോറിലേക്ക് നടന്നു 



" shanu ... എന്താ... എന്തിനാ നീ എന്നെ വലിച്ച് കൊണ്ട് പോവുന്നെ "....


" അത് എനിക്ക് അവിടെ ഇരുന്നിട്ട് എന്തോ വല്ലാതെ തോന്നുന്നു... അതോണ്ടാ "....



" അതൊന്നുമല്ല shanu... ഞാൻ കണ്ടിരുന്നു അഫീക്ക വന്നത്... Shanu നിനക്കെന്താ പറ്റിയെ...ശരിക്കും നിന്റെ പ്രോബ്ലം എന്താ.. ഇന്നലെ നിന്റെ ഉമ്മാനോട് നീ ചൂടായിരുന്നോ... ഇന്നലെ നിന്റെ ഉമ്മ വിളിച്ച് എന്നോട് ചോദിച്ചിരുന്നു നിനക്ക് ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടോ എന്ന്".... തനു



" എന്നിട്ട് നീ ഉമ്മാനോട് എന്താ പറഞ്ഞത് ".....



" ഞാൻ സത്യാവസ്ഥ പറഞ്ഞാൽ ഇന്ന് നിന്റെ ഉമ്മ ഈ പർച്ചേസിന് വരോ... മാത്രമല്ല നീ അല്ലെ പറഞ്ഞേ ഉമ്മാനോട് പറഞ്ഞാൽ ജീവനോടെ ഇരിക്കില്ല എന്ന്.. സത്യം പറ shanu  നീ ആരെയാ ഇങ്ങനെ പേടിക്കുന്നത് എന്തിനെയാ നീ ഇങ്ങനെ പേടിക്കുന്നത്.... നിന്റെ ഉമ്മ നിന്നോട് ചോദിച്ചതല്ലേ...ഇന്നലെ നിനക്ക് ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടോന്ന്... നിനക്ക് അഫീക്കാനോട് ഉള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞോടെ... അതോടെ എല്ലാ പ്രശ്നങ്ങളും തീരില്ലേ...



" ഇല്ല തനു.... അതോടെ ഒരിക്കലും പ്രശ്നങ്ങൾ തീരില്ല... പ്രശ്നം കൂടുകയേ ചെയ്യൂ "....



" shana നീ എന്താ പറയുന്നേ "....



" നീ ഇത്രമാത്രം അറിഞ്ഞാൽ മതി..ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചേ പറ്റു.... ഇതല്ലാതെ എന്റെ മുന്നിൽ വേറെ സൊല്യൂഷൻ ഇല്ല ".....



" what a surprise my sweetheart ".... പെട്ടെന്ന് ആരോ ഇങ്ങനെ പറഞ്ഞതും നമ്മളും തനുവും ഒന്നിച്ച് തിരിഞ്ഞ് നോക്കി..... നമ്മടെ മുന്നിൽ കൈകൾ മാറിൽ കെട്ടിനിൽക്കുന്ന ചൂടനെ കണ്ടതും പെട്ടെന്ന് ഞാൻ ഞെട്ടി... ചൂടനെ ഫേസ് ചെയ്യാനുള്ള മനഃശക്തി ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ താഴെക്ക് നോക്കി നിന്നു


" നിങ്ങള് രണ്ട് പേരും എന്താ ഇന്ന് കോളേജിലേക്ക് പോയില്ലേ ".... ചൂടൻ



" ഇല്ല ".... തനു



" shana... Are you ok.. നിന്റെ മുഖം എന്താ വല്ലാതെയിരിക്കുന്ന ".....



" അതെന്തിനാ ഞാൻ തന്നോട് പറയുന്നേ... തന്നോട് പറയാൻ മാത്രം താൻ എന്റെ ആരാ ".... നമ്മള് എടുത്തടിച്ച് ചൂടനോട് പറഞ്ഞു



" because ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്... അത് പോലെ നീ എന്നെയും "..... ചൂടൻ



" ഞാൻ തന്നോട് പറഞ്ഞോ... ഞാൻ തന്നെ സ്നേഹിക്കുന്നുണ്ടെന്ന്.. ഇല്ലല്ലോ... എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ട്ടല്ല".....



" shana  നീ എന്തൊക്കയാ ഈ പറയുന്നേ ".... ഇടയ്ക്ക് വന്ന് തനു നമ്മളോട് പറഞ്ഞു



" തനു നീ മിണ്ടാതിരിക്ക്.... പിന്നെ മിസ്റ്റർ അഫ്സൽ അഹ്‌മദ്‌ ഞാൻ താങ്കളെ ഒട്ടും സ്നേഹിക്കുന്നില്ല ഇനി ഇതും പറഞ്ഞ് എന്റെ പിറകിൽ വരരുത് "....



" ok ഫൈൻ.... നീ എന്നെ സ്നേഹിക്കുന്നില്ല ഞാൻ വിശ്വസിക്കാം... ബട്ട്‌ അതിന് മുമ്പ് നീ എന്റെ  കണ്ണുകളിലേക്ക് നോക്കി പറയണം എന്നെ നീ സ്നേഹിക്കുന്നില്ല എന്ന് എന്നെ പിരിഞ്ഞാലും സന്തോഷത്തോടെ ജീവിക്കുമെന്ന് ".... ഇത് പറയുമ്പോൾ ചൂടന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു



* എനിക്ക് ഒരിക്കലും ചൂടനോട് അങ്ങനെ പറയാൻ കഴിയില്ല കാരണം എന്നെക്കാൾ കൂടുതൽ ഞാൻ ചൂടനെ സ്നേഹിക്കുന്നുണ്ട്... പക്ഷെ എനിക്ക് ചൂടനോട് മോശമായി പെരുമാറിയെ പറ്റു.. ഒരുപക്ഷെ അങ്ങനെ എങ്കിലും ചൂടൻ എന്നെ വെറുത്തോട്ടെ *



" ഞാൻ ഒരുതവണ പറയേണ്ടത് പറഞ്ഞു അത് താഴെക്ക് നോക്കിയാണേലും... ഇനി എന്നെ കൊണ്ട് പറയാൻ പറ്റില്ല "....


എന്ന് പറഞ്ഞ് ഞാൻ പോവാൻ ഒരുങ്ങിയതും പെട്ടെന്ന് ചൂടൻ എന്റെ കൈ പിടിച്ച് ചൂടാനിലേക്ക് അടുപ്പിച്ചു...



" നീ പറഞ്ഞിട്ട് പോയാൽ മതി.. എന്റെ കണ്ണുകളിലേക്ക് നോക്കി എന്നെ ഇഷ്ട്ടമല്ല എന്ന് പറയുന്നെടുത്തോളം കാലം ഈ അഫ്സൽ അഹ്‌മദിന്റെ പെണ്ണാണ് നീ "...



" മര്യാദക്ക് എന്നെ വിട്..... എനിക്ക് പോണം ".....



" ഇല്ല shana... എന്നോട് നീ അങ്ങനെ പറയാതെ നിന്നെ ഞാൻ വിടില്ല "... എന്ന് ചൂടൻ ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു



" എന്നെ വിടാനാണ് പറഞ്ഞത്.... ഇവിടെ വെച്ച് ഒരു പ്രശ്നം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ".....



" shana.. നീ എന്ത് പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റമില്ല...പറയാതെ നിന്നെ ഞാൻ വിടില്ല "......



പെട്ടെന്ന് എന്റെ വലത്തെ കരങ്ങൾ ചൂടന്റെ മുഖത്ത് ആഞ്ഞടിച്ചുഅപ്പോൾ തന്നെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു ചൂടൻ എന്റെ കണ്ണുകൾ നിറഞ്ഞത് കാണാതിരിക്കാൻ വേണ്ടി ഞാൻ അവിടെ നിന്നും പോയി ബാത്‌റൂമിലേക്ക് കയറി വാതിലടച്ച് പൊട്ടിക്കരഞ്ഞു....


പെട്ടെന്ന്  വാതില് തുറന്ന്  തനു അകത്തേക്ക് കയറി... അവളെ കണ്ടതും ഞാൻ വേഗം കണ്ണ് തുടച്ചു



" എനിക്കറിയാം shana നിന്നെ ഇത്രക്ക് സ്നേഹിക്കുന്ന അഫീക്കാനെ പോലും വേണ്ടെന്ന് വെച്ച് കബീർക്കയുമായിട്ടുള്ള കല്ല്യാണത്തിന് സമ്മതിച്ചതിന് എന്തോ കാര്യം ഉണ്ട് ... അല്ലാതെ നീ ഒരിക്കലും ഇങ്ങനെ ചെയ്യില്ല....


നീ ഇപ്പോൾ അഫീക്കാനോട് ചെയ്തത് ഒട്ടും ശരിയായില്ല... നിനക്ക് എങ്ങനെ സാധിച്ചു ഇത്രയും പേരുടെ മുന്നിൽ വെച്ച് അഫീക്കാനെ അടിക്കാൻ മാത്രമല്ല ഇത് അഫീക്കാടെ ഷോപ്പ് ആണ്.... അഫീക്കാ world ഫേമസ് ബിസിനസ്‌ മാൻ ആണ് അത് പോലെ world  ബോക്സിങ് ചാമ്പ്യനും.... എല്ലാവരുടെയും മുന്നിൽ വെച്ച് അഫീക്കാനെ നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനം ആയല്ലോ.... അതിന് മാത്രം അഫീക്കാ നിന്നോട് എന്ത് തെറ്റ് ചെയ്തുവെടി... പറ... നിന്നെ സ്നേഹിച്ചതാണോ അഫീക്ക ചെയ്ത തെറ്റ്....സങ്കടത്തോടെയാ അഫീക്ക ഇവിടെ നിന്നും ഇറങ്ങി പോയത്... അഫീക്കാക്ക് നിന്നെ തിരിച്ചടിക്കാൻ അറിയാഞ്ഞിട്ടല്ല... കാരണം അഫീക്കാ നിന്നെ അത്ര മാത്രം സ്നേഹിക്കുന്നുണ്ട് 


മാച്ച് ആവില്ല നിന്നെ പോലത്തെ ഒരുത്തിക്ക് ഒരിക്കലും അഫീക്കാ മാച്ച് ആവില്ല... .. അഫീക്കാനെ കെട്ടാൻ മാത്രം നിനക്ക് യാതൊരു യോഗ്യതയും ഇല്ല...നിന്നെക്കാൾ നല്ലത് nazri ആണ്... ഇങ്ങനെയൊന്നും ഞാൻ പറയാൻ വേണ്ടി ആഗ്രഹിച്ചതല്ല.... അഫീക്കാടെ ആ പോക്ക് കണ്ടപ്പോൾ പറഞ്ഞ് പോയതാണ് ....


എന്ന് പറഞ്ഞ് തനു പോവാൻ വേണ്ടി പോയതും പെട്ടെന്ന് വീണ്ടും എന്റെ അടുത്ത് വന്നുപറഞ്ഞു



" നീ ഒരുകാര്യം ഓർത്തോ shanu... മൈസൂരിൽ വെച്ച് ആ ആഭാസൻമാരുടെ കയ്യിൽ നിന്നും രക്ഷിച്ച് നിനക്ക് ഒരു പുനർജീവിതം തന്നത് അഫീകയാണ്... ഒരു സെക്കന്റ് മതിയായിരുന്നു അവരെ പോലെ അഫീക്കാക്ക് ഒരു മൃഗമായി മാറാൻ... അവരെ പോലെ അഫീക്ക അങ്ങനെ ചിന്തിച്ചുവെങ്കിൽ നിന്റെ ആ കബീർക്കാക്ക് കെട്ടാൻ വേണ്ടി നീ ഉണ്ടാവില്ലായിരുന്നു... മൈൻഡ് ഇറ്റ് ".... എന്ന് പറഞ്ഞ് വാതില് കൊട്ടിയടച്ച് തനു പുറത്തേക്ക് പോയി...



തനു പറഞ്ഞ ഓരോ വാക്കും എന്റെ ഉള്ളിൽ പ്രതിധ്വനിച്ചു... ഇല്ല... പറ്റില്ല എനിക്ക് ചൂടനെ മറന്ന് മറ്റൊരാളുടേത് ആവാൻ....പക്ഷെ അതല്ലാതെ എന്റെ മുന്നിൽ വേറെ വഴിയും ഇല്ല... എന്റെ തീരുമാനത്തിൽ മാറ്റമുണ്ടായാൽ അതെന്റെ തനുന് ബാധിക്കും... അവളിപ്പോൾ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.... എനിക്ക് വേണ്ടി അവളെ ജീവിതം ബലിയർപ്പിക്കാനും എനിക്ക് സാധിക്കില്ല... പടച്ചോനെ നീ തന്നെ എന്തങ്കിലും വഴി കാണിച്ച് തരണേ




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ തനു }



Shanu ഇങ്ങനെയൊക്കെ ചെയ്യാൻ വ്യക്തമായ എന്തോ കാരണം ഉണ്ട് അല്ലാതെ അവളൊരിക്കലും ഇങ്ങനെ ചെയ്യില്ല... Shana ഇനി നിന്റെ തീരുമാനത്തിൽ  മാറ്റമില്ലെങ്കിൽ ഞാൻ തന്നെ എന്തെങ്കിലും ചെയ്ത് ഈ കല്യാണം തടഞ്ഞിരിക്കും.... അതിന് വേണ്ടി ഞാൻ എന്തും ചെയ്യും... കാരണം എനിക്ക് നിന്റെ സന്തോഷം ആണ് വലുത്



" തനു... Shana എവിടെ... പോയി അവളെ വിളിച്ചിട്ട് വാ "...... ഉമ്മ



" ശരി ".....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



പർച്ചേസ്  ഒക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സമയം 3.30 ആയിരുന്നു.....4.00 മണിയായപ്പോൾ ഉമ്മ ലിയയെ കൂട്ടാൻ വേണ്ടി സ്കൂൾ ബസ് വരുന്നവിടെ പോയി.....തിരിച്ച് കരഞ്ഞ് കൊണ്ട് ഉമ്മ വരുന്നതും ഉമ്മാന്റെ ചുറ്റും ഞാനൊന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു



" ഉമ്മ ലിയ എവിടെ "......



" അവള് സ്കൂൾ ബസിൽ കയറിയിട്ടില്ല പോലും ".....



" എന്ത്..... സ്കൂൾ ബസിൽ കയറിയില്ല എന്നോ..... ഡ്രൈവറ് എല്ലാ കുട്ടികളും കയറിയോ എന്ന് നോക്കിയല്ലേ ബസ് എടുക്കണ്ടെ"......ഞാൻ കുറച്ച് ദേഷ്യത്തിൽ പറഞ്ഞതും ഉമ്മ എന്നോട് പറഞ്ഞു



" പുതിയ ഡ്രൈവർ ആണ്.... എനിക്ക് പേടിയാവുന്നു എന്റെ മോള് ".....



"ഉമ്മാ don't worry..... ഇത് ആദ്യത്തെ തവണ ഒന്നും അല്ലല്ലോ.... ഇതിന് മുമ്പും ഇങ്ങനെ സംഭവിച്ചപ്പോൾ ലിയയെ നമ്മക്ക് സ്കൂളിൽ നിന്ന് കിട്ടിയതല്ലേ...... ഞാനും തനുവും ഇയ്യുപ്പയും ( തനൂന്റെ ഉപ്പ )ചെന്ന് നോക്കട്ടെ.....



എന്റെ മനസ്സിലും ഭയമുണ്ടേലും ഞാനത് പുറത്ത് പ്രകടിപ്പിക്കാതെ ഉമ്മാനോട് പറഞ്ഞു...ഉടനെ തന്നെ ഞാൻ തനൂന്റെ വീട്ടിലേക്ക് ഓടി... ഇയ്യുപ്പ പുറത്ത് നിന്ന് പത്രം വായിക്കുന്നുണ്ട്... തനു ഫോണിലും നോക്കുന്നുണ്ട്...



"ഇയ്യുപ്പ... ലിയ സ്കൂൾ

വിട്ട് വന്നില്ല "..... വെപ്രാളത്തോടെ ഞാൻ ഇയ്യുപ്പാനോട് പറഞ്ഞു


"സ്കൂൾ ബസിൽ ഇല്ലെന്നോ ".... തനുവും ഇയ്യുപ്പയും ഞെട്ടികൊണ്ട് ചോദിച്ചു


" അതെ ഇയ്യുപ്പ... ലിയ സ്കൂൾ ബസിൽ ഇല്ല എനിക്ക് വല്ലാതെ പേടിയാവുന്നു "....


" ഏയ്... അവള് സ്കൂളിൽ ഉണ്ടാവും... അല്ലാതെ എവിടെ പോവാനാ...വാ വന്ന് കാറിൽ കയറ് നമ്മക്ക് ചെന്ന്പോയി നോക്കാം ".... ഇയ്യുപ്പ എന്റെ ഷോൾഡറിൽ തട്ടിക്കൊണ്ട് പറഞ്ഞു... ഇയ്യുപ്പ എന്നോട് അങ്ങനെ പറഞ്ഞുവെങ്കിലും ഇയ്യുപ്പാടെ മുഖത്തെ ഭയം എനിക്ക് മനസ്സിലായിരുന്നു



" ഞാനും വരുന്നു"... എന്ന് പറഞ്ഞ് എന്ന് പറഞ്ഞ് തനുവും കാറിൽ കയറി



സ്കൂളിലേക്ക് പോകുന്ന വഴിയിലൊക്കെ ഞങ്ങള് ലിയയെ തിരഞ്ഞുവെങ്കിലും നിരാശ ആയിരുന്നു ഫലം... അവസാനം സ്കൂൾ ഗേറ്റിന് മുന്നിൽ കാർ നിർത്തി... ഇയ്യുപ്പ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി പുറത്ത് നിൽക്കുന്ന സെക്യൂരിറ്റിയോട് എന്തക്കയോ സംസാരിച്ച ശേഷം ഞങ്ങളോട് കാറിൽ നിന്ന് ഇറങ്ങാൻ കൈ കൊണ്ട് കാണിച്ചു.... ഞങ്ങള് കാറിൽ നിന്ന് ഇറങ്ങി ഗേറ്റിന്റെ അകത്തേക്ക് കയറിയപ്പോൾ ഇയ്യുപ്പ ഞങ്ങളോട് പറഞ്ഞു



" നിങ്ങള് രണ്ട് പേരും അവളെ ക്ലാസ്സിലേക്ക് പോയി നോക്കീട്ട് വാ ഞങ്ങള് ( ഇയ്യുപ്പയും സെക്യൂരിറ്റിയും )ഈ ഭാഗത്തേക്ക്‌ പോയി നോക്കാം



ഞാൻ അതിന് ഒന്ന് മൂളി ഞാനും തനുവും കൂടി ലിയയുടെ ക്ലാസ്സിലേക്ക് നടന്നു


" shanu...  don't worry... ലിയ ക്ലാസ്സിൽ തന്നെ ഉണ്ടാവും... മുമ്പ് ഒരിക്കൽ ഇങ്ങനെ സംഭവിച്ചപ്പോൾ നമ്മക്ക് ലിയയെ ക്ലാസ്സിൽ നിന്ന് കിട്ടിയത് അല്ലെ ".....


തനു അങ്ങനെ പറഞ്ഞപ്പോൾ നമ്മളാവൾക്കൊന്ന് ബുദ്ധിമുട്ടി ചിരിച്ച്കൊടുത്തു....



അടച്ചിട്ടിരുന്ന ക്ലാസ്സിന്റെ വാതിൽ തുറന്നതും ഞാൻ ഞെട്ടി....



ലിയ ക്ലാസ്സിലെവിടെയും ഇല്ല.... അത് എന്നെ കൂടുതൽ ഭയപ്പെടുത്തുകയും... കൂടുതൽ ദുർബല ആക്കുകയും ചെയ്തു



" ലിയയെ കണ്ടോ "....എന്ന് ചോദിച്ച് ഇയ്യുപ്പയും സെക്യൂരിറ്റിയും വന്നു



" ഇല്ല ഉപ്പ... ലിയയെ ഇവിടെ ഇല്ല "....തനു



" ഷാനമോളെ.... എന്താ ഇത്... ചെറിയകുട്ടികളെ പോലെ കരയുന്നെ.... നീ തന്നെ അല്ലെ എപ്പോഴും പറയാറ് ഷാന ബോൾഡ് ആണ് സ്ട്രോങ്ങ്‌ ആണ് എന്നൊക്കെ..... I am sure... ലിയയ്ക്കും ഒന്നും സംഭവിക്കില്ല... നമുക്ക് അവളെ അന്വേഷിക്കാം... പിന്നെ ഇപ്പോൾ ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നാൽ യാതൊരു കാര്യവും ഇല്ല.... പ്രതീക്ഷ കൈവിടാതെ ലിയയെ അന്വേഷിക്കുകയാ ചെയ്യേണ്ടത് "..... ഇയ്യുപ്പ എന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞതും ഞാൻ കണ്ണ് തുടച്ച് ഇയ്യുപ്പാക്ക് ഒന്ന് ചിരിച്ച് കൊടുത്തു....



ഗേറ്റിന് പുറത്തിറങ്ങി കാറിലേക്ക് കയറാൻ വേണ്ടി പോകുമ്പോൾ ആണ് തൊട്ടടുത്തുള്ള കട്ട്റോഡിലേക്ക് പതിഞ്ഞു... ഞാൻ അവിടേക്ക് പോയി നോക്കിയതും ഞാൻ ഞെട്ടിപോയി



"ലിയയുടെ ഐഡി കാർഡ്"....


"ലിയയുടെ ഐഡി കാർഡ് അല്ലെ ഇത്.... ഇതെങ്ങനെ ഇവിടെ വന്നു"....തനു എന്റെ പിറകെ വന്ന് കൊണ്ട് ചോദിച്ചു 



" അത് തന്നെയാ തനു എനിക്കും തോന്നുന്നത്.... ഇങ്ങോട്ട് ഉള്ള വഴിയിലേക്ക് വീടുകൾ വളരെ കുറവാണ്.... സ്വയം അവളൊരിക്കലും ഇങ്ങോട്ട് വരില്ല.. Something ഫിഷി"......തനൂനോട് ഇത്രയും പറഞ്ഞ ശേഷം ഞാൻ ഇയ്യുപ്പാടെ നേരെ തിരിഞ്ഞു



" ഇയ്യുപ്പ... നമുക്ക് ഈ കട്ട്റോഡിലേക്ക് ഒന്ന് പോയിനോക്കാം "....ഞാൻ ഇയ്യുപ്പാനോട് പറഞ്ഞതും ഇയ്യുപ്പയും അത് ശരി വെച്ചു... കാർ കട്ട് റോഡിന്റെ അകത്തേക്ക് കയറി...ആദ്യം ചെറിയ വീടുകൾ കണ്ടുവെങ്കിലും പിന്നീട് വഴി തികച്ചും ശൂന്യമായിരുന്നു... കുറെ ദൂരം പിന്നിട്ടപ്പോൾ രണ്ട് മൂന്ന് വഴികൾ കണ്ടു... അത് കണ്ടതും ഇയ്യുപ്പ എന്നെ ഒന്ന് നോക്കി.... അത് മനസ്സിലാക്കിക്കൊണ്ട് ഞാൻ നേരെ ഉള്ള വഴിയിൽ കാറ് വിടാൻ വേണ്ടി പറഞ്ഞു....നേരം വളരെ ഇരുട്ടിയിരുന്നു... വളരെ വിജനമായ പാത...കാറിന്റെ ലൈറ്റ് മാത്രമേ കാണുന്നുള്ളൂ..... ചുറ്റും ഇരുട്ട് മൂടിയ പ്രദേശം.......



" ഉപ്പ... ഇനി നമ്മള് എത്രവരെ ഇങ്ങനെ പോവും... ഇതിലൂടെ പോയിട്ട് പ്രയോചനം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല... ഉപ്പ വണ്ടി ഒന്ന് നിർത്തിയെ... എനിക്ക് ഒരു urgent call ചെയ്യാൻ ഉണ്ട്... എന്ന് പറഞ്ഞ് തനു പുറത്തേക്ക് ഇറങ്ങി.....



*അവൾക്ക് തോന്നിയത് പോലെ എനിക്കും തോന്നിയിരുന്നു.... ഇനി എത്രവരെ ഈ വിചനമായ പാതയിലൂടെ ഞങ്ങൾ അന്വേഷിക്കും *



കുറച്ച് കഴിഞ്ഞ് തനു കാറിന്റെ അകത്തേക്ക് കയറി  വെപ്രാളപ്പെട്ട് കൊണ്ട് ഇയ്യുപ്പാനോട്‌ പറഞ്ഞു



"ഉപ്പ... വണ്ടി തിരിച്ച് വീട്ടിലേക്ക് വിട് ".....



" എന്തിനാ "....ഇയ്യുപ്പ



" ഉമ്മ വിളിച്ചിരുന്നു... നേരം ഒരുപാട് വൈകിയിട്ടും ലിയയെ കാണാഞ്ഞിട്ട് ഷാനന്റെ ബോധം കെട്ടുവീണു... ഡോക്ടർ വന്ന് ചെക്ക് ചെയ്തപ്പോൾ ബിപി വളരെ hingh  ആണെന്നാ പറഞ്ഞത് ".....



തനു എന്റെ നെഞ്ചിലൊരു ബോംബ് പൊട്ടിച്ച് പറഞ്ഞതും ഹൃദയം ഇപ്പോൾ പൊട്ടിപോകുമെന്ന അവസ്ഥയിൽ എത്തി



No shanu... നീ ഇങ്ങനെ തളരരുത്....ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിൽ ഒരുപാട്  സിറ്റിവേഷൻസ് മറികടന്ന് വന്നവളാ നീ.... എന്ന് മനസ്സ് വിളിച്ച് പറഞ്ഞതും സ്വയം തളരാതെ പിടിച്ച് നിൽക്കാൻ ഞാൻ ശ്രമിച്ചു.....



ഇയ്യുപ്പ കാറ് തിരിച്ച് വീട്ടിലേക്ക് വിട്ടു... കാറിന്റെ ശബ്ദം കെട്ടിട്ടാണെന്ന് തോന്നുന്നു തനുന്റെ ഉമ്മ പുറത്തേക്ക് വന്നു.... ഞാൻ കാറിൽ നിന്നും ഓടി ചെന്ന് തനൂന്റെ ഉമ്മാനോട് ചോദിച്ചു



"ഉമ്മ എവിടെ ".....



" അകത്തുണ്ട്... പക്ഷെ ഷാനമോളെ ഇവിടെ വലിയ ബഹളം ആയിരുന്നു സമനില തെറ്റിയത് പോലെയാ അവള് പെരുമാറിയെ.... അത് കൊണ്ട് ഡോക്ടർ ഇൻജെക്റ്റ് ചെയ്തിട്ടാ ഉള്ളെ.... പിന്നെ ഒരുകാര്യം കൂടി ലിയാമോളെ ഇനിയും കാണാതിരുന്നാൽ മാനസികനില തെറ്റുമെന്നും ഡോക്ടർ പറഞ്ഞു....



പെട്ടെന്ന് തനൂന്റെ ഉമ്മ അങ്ങനെ പറഞ്ഞതും അത് വരെ ഞാൻ പിടിച്ച് വെച്ച കണ്ണുനീർ അണപൊട്ടി ഒഴുകി...ഞാൻ റൂമിൽ കയറി ബോധമില്ലാതെ കിടക്കുന്ന ഉമ്മാനെ നോക്കിയതും ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു... ഉമ്മാന്റെ ആ കിടത്തം താങ്ങാനുള്ള ശേഷി കുറവായത് കൊണ്ട് തന്നെ ഞാൻ തിരിച്ച് ഓടി പുറത്തെ ചെയറിൽ ഇരുന്ന് കയ്യിൽ തലകുമ്പിട്ട് ഇരുന്നു.... ലിയയുടെ വായാടി എന്ന വിളിയും അവളുടെ ആ ചിരിയും ഒരു നീറ്റലായി എന്റെ ഹൃദയത്തിൽ തറച്ചു....പെട്ടെന്ന് ഹൃദയം പൊട്ടുന്നത് പോലെ എനിക്ക് തോന്നി...കണ്ണുനീർ വീഴുന്നതിന്റെ വേഗത കൂടി 



എന്റെ നിസ്സഹായമായ ഇരിപ്പ് കണ്ടിട്ടാവണം തനുവും ഇയ്യുപ്പയും  തനൂടെ ഉമ്മയും എന്നോട് ഒന്നും പറഞ്ഞില്ല ....പെട്ടെന്ന് എന്റെ കരഞ്ഞ് കലങ്ങിയ കണ്ണിലേക്ക് ഒരു പ്രകാശം തളച്ച് കയറി.... തലപ്പൊക്കി നോക്കിയപ്പോൾ ഗേറ്റ് കടന്ന് ഒരു വലിയ കാറ് മുറ്റത്ത് വന്ന് നിർത്തി... കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ട് ഒരു നിമിഷം ഞാനൊന്ന് ഞെട്ടി




*ചൂടൻ *



ചൂടൻ എന്നെ ഒന്ന് നോക്കി കോഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ലിയയെ എടുത്തതും.... ഒരുകയ്യിൽ ചോക്ലേറ്റും പിടിച്ച് മറ്റേ കൈ ചൂടന്റെ കഴുത്തിൽ ചുറ്റിപിടിച്ച് എന്നെ നോക്കി ചിരിക്കുന്ന ലിയയെ കണ്ടതും ഒരേ സമയം സന്തോഷവും അതെ സമയം തന്നെ ചൂടനോട് ദേഷ്യവും വന്നു...


ചൂടൻ ലിയയെയും കൊണ്ട് എന്റെ അടുത്തേക്ക് വരുന്നതിന് മുമ്പേ തന്നെ ഞാൻ ചൂടന്റെ അടുത്തേക്ക് പോയി ലിയയെ ചൂടന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങിച്ചു 



" താൻ എന്നോടുള്ള ദേഷ്യം ആണോ ഈ തീർത്തത് mr അഫ്സൽ അഹ്‌മദ്‌....എനിക്കറിയാം ജ്വല്ലറിയിൽ വെച്ച് ഞാൻ ചെയ്തതിന് താൻ പകരം വീട്ടിയതാണെന്ന്... പക്ഷെ അതിന് ബലിയാടാക്കേണ്ടത് ഒന്നും അറിയാത്ത ഈ പാവം കുരുന്നിനെ അല്ല "....



" വായാടി... നീ വെറുതെ എന്തിനാ സൂപ്പർമാനങ്കിളിനെ വഴക്ക് പറയുന്നെ.... നിനക്കറിയോ ഞാൻ സ്കൂൾ വിട്ട് ബസിലേക്ക് കയറാൻ വേണ്ടി പോകുമ്പോൾ എന്നെ കുറെ തടിമാടൻ അങ്കിള് വന്ന് പിടിച്ച് കാറിലിട്ട്  ഒരു ഇരുട്ടുള്ള സ്ഥലത്ത് കൊണ്ടോയി.... അപ്പോൾ ഈ സൂപ്പർമാനങ്കിള് വന്ന് അവരെ ഇടിച്ച് തോൽപ്പിച്ചിട്ട്‌ എന്നെ രക്ഷിച്ചേ "......


ഞാൻ പറഞ്ഞ് മുഴുവൻ ആക്കുന്നതിന് മുമ്പേ ലിയ ഇടയ്ക്ക് കേറി പറയുന്നത് കേട്ട് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി.... ഒന്നും അറിയാതെ ഞാൻ ചൂടനോട് മോശമായി പെരുമാറിയത് ഒട്ടും ശരിയായില്ല....



" അതെ ഷാന... നിനക്ക് ഓർമയുണ്ടോ അവിടെ വെച്ച് ലിയയെ നമുക്ക് കണ്ടെത്താൻ പറ്റില്ല എനിക്ക് urgent കാൾ ചെയ്യാനുണ്ട് എന്ന് പറഞ്ഞ് ഞാൻ കാറിന് പുറത്തേക്ക് ഇറങ്ങിയത് ഞാൻ അഫീക്കാനെ ആയിരുന്നു വിളിച്ചത്.... അപ്പോഴാ ലിയയെ കാണാത്ത കാര്യം അഫീക്കയും അറിഞ്ഞത്"..... തനു



തനു അത്രയും പറഞ്ഞതും ഞാൻ ചൂടനെ നോക്കിയപ്പോൾ ചൂടൻ എന്നെ നോക്കി ചിരിച്ചതും ആ ചിരി എന്റെ നെഞ്ചിൽ തന്നെ തറച്ചു....



"മോൻ ആരാ ".... ഇയ്യുപ്പ നമ്മടെ അടുത്തേക്ക് വന്നു ചൂടനോട് ചോദിച്ചു



" ഉപ്പ... ഇത് ഞങ്ങളുടെ ഫ്രണ്ടിന്റെ കാക്കു ആണ്.... ഉപ്പാക്ക് അറിയായിരിക്കും വേൾഡ് ഫേമസ് ബിസിനസ്‌ സാമ്രാജ്യമായ അഹ്‌മദ്‌ ഗ്രൂപ്പ്‌സ് ഓഫ് കമ്പനിയുടെ എംഡിയും വേൾഡ് ബോക്സിങ് ചാമ്പ്യനുമായ mr അഫ്സൽ അഹ്‌മദ്‌ ".... തനു



" എന്ത്... എനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല... ഇത്രയും വലിയ ആളായ മോൻ എന്തിന് മോന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ച ഞങ്ങൾക്ക് വേണ്ടി ഈ സഹായം ചെയ്തു "..... ഇയ്യുപ്പ



" അതിന് ഒറ്റ കാരണമേ ഉള്ളു ഉപ്പ....എനിക്ക് പ്രിയപ്പെട്ടവരുടെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നത് കാണാൻ എനിക്ക് സഹിക്കില്ല "....



ചൂടൻ അതും പറഞ്ഞ് എന്നെ നോക്കി ചിരിച്ച് അവിടെ നിന്നും ഇറങ്ങി കാറ് സ്റ്റാർട്ട്‌ ചെയ്ത് പോയി.... ചൂടൻ മറയുന്നത് നിറഞ്ഞകണ്ണുകളോടെ നിസ്സഹായ ആയി നോക്കി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ 





{ 4 ദിവസത്തിന് ശേഷം }



വധുവിന്റെ വേഷത്തിൽ ഓടിറ്റോറിയം ഹാളിലെ ആ വലിയ മുറിക്കുള്ളിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് ഇരുണ്ട്കൂടുകയാണ്....ഒരു statue പോലെ മിററിന്റെ മുന്നിൽ ഇരിക്കുമ്പോഴും അവളുടെ കണ്ണിൽ നിന്നും താനേ കണ്ണ്നീർ പൊഴിയുന്നുണ്ടായിരുന്നു... മനസ്സ് മുഴുവൻ ചൂടനും ചൂടന്റെ ഓർമകളും ആണ്... ഇനി വെറും 30 മിനിറ്റ് കൂടി അവശേഷിക്കുന്നു താൻ മറ്റൊരുത്തന്റെ ആവാൻ.....എന്ന് ചിന്തിക്കുന്തോറും മനസ്സിന് ഒരു നീറ്റൽ അനുഭവപ്പെട്ടു 



പെട്ടെന്ന് എന്തോ ബോധം വന്നത് പോലെ മുന്നിലിരിക്കുന്ന മിററിലേക്ക് തുറിച്ച് നോക്കി അവള് കണ്ണുകൾ തുടച്ചു ....



" no shanu.... ഇനി ഒരിക്കലും ചൂടന്റെ ഓർമകൾ നിന്നെ വേട്ടയാടാൻ പാടില്ല.... അത് ഒരു സ്വപ്നം മാത്രമായി നീ കാണുക... ഒരുപക്ഷെ ഇങ്ങനെ തന്നെ പോയാൽ നിക്കാഹിന് കബീർക്കാനെ വിവാഹം കഴിക്കാൻ നീ സമ്മതമല്ല എന്ന് പറഞ്ഞ്പോകും.... അത് തനുന്റെ ജീവനാ അപകടം വരുത്താ... അവള് എന്റെ ഫ്രണ്ട് മാത്രമല്ല കൂടപ്പിറപ്പ് കൂടിയാ.... അവൾക്ക് വേണ്ടി എന്റെ ആഗ്രഹങ്ങളെ ഞാൻ സാക്രിഫൈസ് ചെയ്തേ പറ്റു.... ഈ മുപ്പത് മിനിറ്റിൽ നീ ചൂടനെ സ്നേഹിച്ച shanu അല്ല....മറിച്ച് തനൂനെ ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച shanu ആണ്....പിന്നെ ആ ചെറ്റ കബീറ് ഇനി shana farzin ആരാണെന്ന് അറിയാൻ പോകുന്നതേ ഉള്ളു..... എന്ന് മനസ്സിൽ കണക്ക് കൂട്ടി കണ്ണാടിയിലേക്ക് തുറിച്ച് നോക്കി ഒഴുകിവരുന്ന കണ്ണുനീരിനെ നിയന്ത്രിച്ചുകൊണ്ട്... തൊട്ടടുത്ത് നിൽക്കുന്ന മാല അവൾ കഴുത്തിലേക്ക് ഇട്ടു....



പെട്ടെന്നാണ് വാതിൽ തുറന്ന് ആരോ അകത്തേക്ക് കയറിയത്... നോക്കിയപ്പോൾ തനു ആണ്... ഞാൻ മനപ്പൂർവം തനുനെ മൈൻഡ് ചെയ്യാതെ കണ്ണാടിയിൽ നോക്കി ലഹങ്ക ഒക്കെ ശരിയാക്കാൻ തുടങ്ങി... പെട്ടെന്ന് തനു എന്റെ കൈ പിടിച്ച് വലിച്ച് അവൾക്ക് അഭിമുഖമായി നിർത്തി കൊണ്ട് എന്റെ നേരെ തിരിഞ്ഞു



" are you crazy.. shanu.... ഇനി 30 മിനിറ്റ് കൂടിയേ ഉള്ളു... അതിന് ശേഷം നീ കബീറിന്റെ വൈഫ്‌ ആണ്...ഇത് ലാസ്റ്റ് ചാൻസ് ആണ് shanu ഇനിയെങ്കിലും നിക്കാഹിന് സമ്മതം അല്ലാ എന്ന് നീ പറ"....


എന്ന് അവള് പറഞ്ഞതും അത് മൈൻഡ് ചെയ്യാത്ത പോലെ ആക്കി... കണ്ണാടിയിൽ വീണ്ടും നോക്കി നെറ്റ് ശരിയാക്കാൻ ഞാൻ തുടങ്ങി ... പെട്ടെന്ന് എന്റെ മുമ്പിൽ കയറി നിന്ന് കൊണ്ട് പറഞ്ഞു.....



" shana... What's wrong with you... എനിക്കറിയാം നീ അഫീക്കാനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്.... അന്ന് അഫീക്കാ ലിയയെ ഇവിടെ ആക്കിപോകുമ്പോൾ അഫീക്ക പോകുന്നതും നോക്കിനിന്ന നിന്റെ കണ്ണുകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു അഫീക്കാനോടുള്ള പ്രണയം... പിന്നെന്തിന് വേണ്ടിയാ shanu നീ കബീറിനെ വിവാഹം ചെയ്ത് സ്വയം ബലിയാടാവുന്നെ.... Tell me shanu... എനിക്കിപ്പോ ഇതിനുള്ള ആൻസർ കിട്ടണം ".....


അവള് പറയുന്ന ഓരോ വാക്കും എന്റെ നെഞ്ചിൽ തറച്ചുവെങ്കിലും പുറമെ ഒരു ഭാവവ്യത്യാസവുമില്ലാതെ ഞാൻ നിന്നു... അത് കണ്ടിട്ടാവാണം തനു എന്നോട് പറഞ്ഞു...







"Ok ഫൈൻ.... നീ നിന്റെ ഇഷ്ട്ടം എന്താണോ അത്പോലെ ചെയ്തു... ബട്ട്‌ നിന്റെ തീരുമാനത്തിൽ 


മാറ്റമില്ലെങ്കിൽ എന്റെ തീരുമാനത്തിലും മാറ്റമില്ല... ഇനി shanu വും തനുവും തമ്മിൽ യാതൊരു ബന്ധവും ഇല്ല.... നീ തന്നെ അല്ലെ പറയാറുള്ളത്... Shanu ഇല്ലാതെ തനു ഇല്ല... തനു ഇല്ലാതെ shanu ഇല്ല അത്രക്ക് സ്‌ട്രോങ് ആണ് നമ്മടെ ഫ്രണ്ട്ഷിപ് എന്ന് ... നീ അഫീക്കാനോട് കാണിച്ച സ്നേഹം സത്യമല്ലെങ്കിൽ പിന്നെ എന്നോട് കാണിച്ച സ്നേഹവും സത്യമായിരിക്കില്ല....




"തനു" ..... എന്ന് ഞാൻ ചെവിപൊട്ടും വിധം അവളെ വിളിച്ചതും... ഒരു എക്കോ പോലെ റൂം മുഴുവനും ആ ശബ്ദം കൊണ്ട് നിറഞ്ഞു...





" അതെ shanu... തനു തന്നെയാ പറയുന്നേ.... തനുന് shanu നെയും shanu ന് തനുനെയും ജീവനാണെന്നാ ഞാൻ വിശ്വസിച്ചത് അത് ഒരിക്കലും സത്യമല്ലെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി... ഇന്നത്തോടെ തനുവും shanu വും തമ്മിലുള്ള വർഷങ്ങളായുള്ള ഫ്രണ്ട്ഷിപ് ഇവിടെ അവസാനിക്കുകയാണ് ".... എന്ന് അവള് എന്റെ ഹൃദയത്തിൽ ഒരുബോംബ് ഇട്ട് പറഞ്ഞതും അത് ഉൾക്കൊള്ളാൻ പറ്റാത്തവിധം ആകാശത്തിൽ നിന്നും ശക്തിയോടെ ഒരിടി പൊട്ടി... പെട്ടെന്ന് വാതില് കൊട്ടിയടച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങി.... ഒന്ന് കരയാൻ പോലും പറ്റാതെ നിസ്സഹായയായി അവള് പോകുന്നത് ഞാൻ നോക്കി നിന്നു......



ഓരോ സെക്കന്റ് കൂടുംതോറും ഞാൻ കൂടുതൽ ദുർബല ആവുകയാണല്ലോ പടച്ചോനെ....


പെട്ടെന്ന് ആണ് വീണ്ടും വാതില് തുറന്ന് ആരോ വന്ന് പറഞ്ഞത്


" നിക്കാഹിന് സമയമായി പെണ്ണിനെ വിളിക്കുന്നു ".....



No.. Shanu... ഇനിയും ഓരോന്ന് ആലോചിച്ച് നീ ഇങ്ങനെ തളരാതെ...നിന്റെ തീരുമാനത്തിൽ നീ ഉറച്ച്  നിന്നെ തീരു.... എന്ന് വിചാരിച്ച് ഒഴുകി വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങി.....



പെട്ടെന്ന് എന്നെ ആരോ പിടിച്ച് വലിച്ച് റൂമിലേക്ക് കയറ്റി വാതിൽ അടച്ചു...രൂക്ഷമായ മദ്യത്തിന്റെ മണം മൂക്കിൽ തളച്ച് കയറിയത് കാരണം ഇറുക്കി അടച്ചിരിക്കുന്ന കണ്ണ് തുറന്നതും... മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി 



" കബീർക്ക "....




പതിയെ അയാള് എന്റെ അടുത്തേക്ക് വന്ന് ഒന്ന് മണപ്പിച്ച ശേഷം എന്റെ അരയിലൂടെ കയ്യിട്ട് അയാളിലേക്ക് ചേർത്ത് നിർത്തിയതും ഞാൻ ഞെട്ടി... അതെ സമയം ദേഷ്യം കൊണ്ട് എന്റെ മുഖം വലിഞ്ഞ്മുറുകുന്നുണ്ടായിരുന്നു.... പെട്ടെന്ന് ഞാൻ അയാളെ പിടിച്ച് തള്ളിയിട്ട് തുറിച്ച് നോക്കി.... എന്തോ മിനിറ്റുകൾക്ക് ശേഷം താൻ അയാളെ ആവാൻ വേണ്ടി പോകുന്നത് അറിഞ്ഞിട്ടും ചൂടാനല്ലാതെ മറ്റൊരാൾക്കും നിന്റെ ശരീരത്തിൽ അവകാശമില്ലെന്ന് മനസ്സ് വിളിച്ച് കൂവുംപോലെ



" ഡീ... പന്ന &&#&#&മോളെ...അന്ന് അവൻ ആ പൂളിൽ വെച്ച് നിന്നോട് ഇങ്ങനെ പെരുമാറിയപ്പോൾ നിനക്ക് യാതൊരു പ്രശ്നവും ഇല്ലല്ലോ ... ഇപ്പോൾ ഞാൻ ഇങ്ങനെ പെരുമാറിയപ്പോൾ നിനക്ക് ദഹിക്കുന്നില്ലല്ലേ.... ഒരു കാര്യം നീ ഓർത്തോ ഇനി 15 മിനിറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ നീ എന്റത് ആവാൻ... പിന്നെ കടഞ്ഞെടുത്ത പോലെയുള്ള ശരീരം ഈ കബീറിനുള്ളതാ".....


എന്ന് അയാള് പറഞ്ഞതും ഞാൻ അത് പുച്ചിച്ച് തള്ളി...



" അവൻ വന്ന് കല്യാണം തടയുമെന്നാണോ നീ വിചാരിച്ചേ.....നിനക്കറിയോ... ഒരുപക്ഷെ അവൻ വന്നാൽ ജീവനോടെ ഒരിക്കലും ഇവിടെ നിന്ന് പോവില്ല...അവനെ നേരിടാൻ വേണ്ടി ഞാനിവിടെ ലക്ഷങ്ങൾ മുടക്കി ഇന്റർനാഷണൽ ഫൈറ്റേർസിനെ അറേഞ്ച് ചെയ്തിട്ടുണ്ട്"......


എന്ന് അയാള് പറഞ്ഞതും പെട്ടെന്ന് വാതില് തുറന്ന് ആരോ വന്ന് പറഞ്ഞു



" കബീർക്ക... ഇവിടെ നിന്ന് റൊമാൻസ് കളിച്ച് നിക്കാതെ നിക്കാഹിന് സമയം ആയി... രണ്ട്പേരോടും താഴെക്ക് ചെല്ലാൻ പറഞ്ഞു ".....



എന്ന് പറഞ്ഞ് അയാള് പോയതും പെട്ടെന്ന് കബീർ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു



"Just 15 minutes ".....



അത് ഒരു നീറ്റലായി മനസ്സിൽ തറച്ചുവെങ്കിലും തെല്ലും ഭാവവ്യത്യാസമില്ലാതെ ഞാൻ അയാളെ തുറിച്ചുനോക്കി....



"ഇവിടെ ഇങ്ങനെ നോക്കി നിക്കാതെ കമോൺ ബേബി.... നിക്കാഹിന് സമയം ആയി "..... എന്ന് പറഞ്ഞ് അയാള് താഴെക്ക് പോയി...

നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കണ്ണ് ഇറുക്കെ അടച്ച് കൈകൾ ലഹങ്കയിൽ മുറുക്കികൊണ്ട് പലതും മറന്ന് സ്വയം നിയത്രിച്ച് കൊണ്ട് ഞാനും താഴെക്ക് നടന്നു.....



താഴെയെത്തിയപ്പോൾ സ്റ്റേജിന്റെ ഒരുഭാഗത്ത്‌ കബീർക്കയും ഉസ്താദും പിന്നെ എന്റെ ഉപ്പാന്റെ ജേഷ്ഠൻ എന്ന് പറഞ്ഞ ആ വ്യക്തിയും ഇയ്യുപ്പയും ഇരിക്കുന്നു... മറുഭാഗത്ത് എനിക്ക് വേണ്ടി ഒരുക്കിയ ചെയറിന്റെ അടുത്ത് ഉമ്മയും ലിയയും തനുവും തനൂടെ ഉമ്മയും നിൽക്കുന്നു... എന്നെ കണ്ടപ്പോൾ ഉമ്മയും തനൂടെ ഉമ്മയും എന്നെ കൂട്ടികൊണ്ട് പോയി ആ ചെയറിൽ ഇരുത്തി... തനു ആണേൽ എന്നെ ഒന്ന് നോക്കുന്നത് പോലും ഇല്ല... അതെന്നെ ഒരുപാട് സങ്കടപ്പെടുത്തിയെങ്കിലും അത് മറക്കാൻ വേണ്ടി മുഖംതാഴ്ത്തി ഞാനിരുന്നു



" വധുവിന് ഈ വിവാഹത്തിന് പൂർണ്ണ സമ്മതം ആണോ "..... നിക്കാഹിന് മുമ്പ് പെട്ടെന്ന് ഉസ്താദ് അങ്ങനെ ചോദിച്ചതും പെട്ടെന്ന് ഞാൻ ഞെട്ടി... എന്ത് പറയണം എന്നറിയാതെ വാക്കുകകൾ വേണ്ടി ഞാൻ പരതി... ഞാൻ അറിയാതെ  എന്റെ കണ്ണുകൾ കബീറിൽ പതിഞ്ഞതും ഞാൻ സമ്മതമല്ല എന്ന് പറയൂന്ന് വിചാരിച്ചായിരിക്കാം അയാള് തനുനെയും കയ്യിലുള്ള ഫോണിലേക്ക് കണ്ണോടിച്ചു.... അത് കണ്ടതും മറ്റൊന്നും നോക്കാതെ സമ്മതമാണെന്ന് പറയാൻ വേണ്ടി പോവുമ്പോൾ ആണ് പെട്ടെന്ന് ഓടിറ്റോറിയം ഹാളിലെ ഗ്ലാസ്‌ ഡോർ തകർത്ത് കൊണ്ട് ഒരു വലിയ  ബ്ലാക്ക് കാർ അകത്തേക്ക് കയറിയത്....പിന്നെ കാറ് നിശ്ചലമായിരുന്നു കാറിന്റെ ഭാഗത്ത്‌ നിന്ന് യാതൊരു അനക്കവും ഇല്ല....



" Go and look ".....എന്ന് കബീർ പറഞ്ഞതും വിവാഹം കൂടാൻ വന്നവരുടെ കൂട്ടത്തിൽ ബ്ലാക്ക് dress ഇട്ട ചൈനക്കാരൻ എന്ന് തോന്നിക്കുന്ന ഒരാള് കാറിന്റെ അടുത്തേക്ക് പോയി ഡോറിന്റെ ചില്ലിന് മുട്ടി.... പെട്ടെന്ന് ഡോർ തുറന്ന്  ആ ചൈനക്കാരനെ കാറിന്റെ ഉള്ളിലേക്ക് വലിച്ചിട്ടു....ഇത് കണ്ടതും നമ്മള് ശെരിക്കും ഷോക്ക് ആയി പണ്ടാരടങ്ങി...


" I think... ഇത് ഡോറ ഫിലിമിലെ നയൻസിൻറെ കാറ് ആണെന്ന് തോന്നുന്നു ".... ലെ തനു



" OMG.... പ്രേതം....😱 "..... ലിയ



പെട്ടെന്ന് ഒരു സൗണ്ട് കേട്ടതും നമ്മള് അങ്ങോട്ടേക്ക് നോക്കിയപ്പോൾ കാറിന്റെ ഡോർ ഗ്ലാസ്സ്‌ തകർത്തുകൊണ്ട് ആ ചൈനക്കാരൻ തെറിച്ച് വീണു... അയാളെ അവസ്ഥ കണ്ടതും ഞാൻ പകച്ചുപോയി...മുഖം മുഴുവൻ ബ്ലഡ്‌ ഒലിക്കുന്നു... ഒന്നനങ്ങാൻ പോലും കഴിയുന്നില്ല...




"ഫൈനലി our hero എൻട്രി ആയെ ".... എന്ന് വിളിച്ച് പറഞ്ഞ് തനു വിസിൽ അടിച്ചതും നമ്മള് നോക്കിയപ്പോൾ കാറിന്റെ ഡോർ തുറന്ന് കൈ കുടഞ്ഞ് കോട്ട്  ശരിയാക്കി ഇട്ട് വരുന്ന ചൂടനെ കണ്ടതും നമ്മള് ഒന്ന് ഞെട്ടി.....പുറത്തേക്ക്  ഇറങ്ങി കണ്ണിൽ നിന്നും സൺഗ്ലാസ്‌ എടുത്ത് മാറ്റിയ ചൂടൻ നമ്മളെ ഒന്ന് നോക്കി... ആ നോട്ടം ഒരു നീറ്റലായി ഹൃദയത്തിൽ ചെന്ന് തറച്ചു.... ചൂടനെ ഫേസ് ചെയ്യാൻ ശക്തി ഇല്ലാത്തത് കൊണ്ടാവാം എന്റെ മുഖം താനേ താഴ്ന്നു 




" നോക്കിനിൽക്കാതെ വെട്ടിഅരിയെടാ അവനെ "..... എന്ന് കബീർ  ഷൗട്ട് ചെയ്ത് പറഞ്ഞതും ഞാൻ തലയുയർത്തി നോക്കിയപ്പോൾ കുറെ പേര് ആയുധങ്ങളും എടുത്ത് ചൂടന്റെ നേരെ വന്നു



" 1 മിനിറ്റ് "..... ചൂടൻ അവരെ നേരെ വിരൽ ചൂണ്ടി പറഞ്ഞ് കോട്ടും വാച്ചും സൺഗ്ലാസും അയിച്ച് ഇൻസൈഡ് ആക്കിവെച്ച ഷർട്ട് ഇളക്കി ഷർട്ടിന്റെ കൈ കേറ്റിവെച്ച് കൊണ്ട് വാ എന്ന രീതിയിൽ ആക്ഷൻ കാണിച്ചു...



അപ്പോൾ തന്നെ ഒരുത്തൻ ചൂടന്റെ നേരെ തിരിഞ്ഞതും അവന്റെ മൂക്കിനിട്ട് ചൂടൻ ഒരു പഞ്ച് കൊടുത്ത് ഫ്യൂച്ചർ പോസ്റ്റിനിട്ട്  ഒരു കിക്ക് കൊടുത്തതും  ബോധം കെട്ട് ലവൻ നിലത്തേക്ക് വീണു... അത് കണ്ടതും ബാക്കിയുള്ളവരൊക്കെ ചൂടന്റെ അടുത്തേക്ക് വരാൻ ഒന്ന് ഭയന്നു...



പെട്ടെന്നാണ് ഒരുത്തൻ കത്തിയും എടുത്ത് ചൂടന്റെ പിറകിലൂടെ വന്നത്... അതെ സമയം നമ്മടെ ഹൃദയമിടിപ്പ് പൊട്ടും വിധം ഇടിക്കുന്നുണ്ടായിരുന്നു....




" അഫീക്കാ "......... പെട്ടെന്ന് നമ്മള് വിളിച്ചതും എല്ലാം മറന്ന് ചൂടൻ നമ്മളെ നോക്കി...പെട്ടെന്ന് ചൂടന്റെ കയ്യിൽ കത്തികൊണ്ട് അയാൾ മുറിവുണ്ടാക്കിയതും... ചൂടൻ ഇറുക്കെ കണ്ണടച്ച് മുഷ്ടി ചുരുട്ടി... കണ്ണ് തുറന്നപ്പോൾ ആ കണ്ണ് വളരെ അധികം ചുവന്നിട്ടുണ്ടായിരുന്നു....ആ കത്തി അവന്റെ കയ്യീന്ന് പിടിച്ച് അവന്റെ രണ്ട് കൈക്കും ആ കത്തി കൊണ്ട് മുറിവുണ്ടാക്കി നെഞ്ചത്തിട്ട് ഒരു ചവിട്ട് കൊടുത്തതും അവൻ തെറിച്ച് കബീറിന്റെ മുന്നിൽ പോയി വീണു.....




അവസാനത്തെ ആളെയും ചൂടൻ വീഴ്ത്തിയപ്പോൾ  കബീറ് എന്റെ കൈ പിടിച്ച് പോവാൻ ഒരുങ്ങിയതും ആരുടെയോ ചവിട്ട് കൊണ്ട് കബീറ് തെറിച്ചു വീണു പെട്ടെന്ന്  ആരോ എന്റെ കയ്യിൽ മുറുകെ പിടിച്ചതും നോക്കാതെ തന്നെ ചൂടാനാണെന്ന് എനിക്ക് മനസ്സിലായിരുന്നു.....



" ഈ അഫ്സൽ അഹ്‌മദ്‌ ഒന്ന് മോഹിച്ചുട്ടുണ്ടെൽ എന്ത് റിസ്ക് എടുത്തും ഞാനത് സ്വന്തമാക്കിയിരിക്കും അതിന് തടസ്സമായി ആര് വന്നാലും ഞാൻ വേരോടെ പിഴിതെറിയും...




" ഡാ ".... എന്ന് വിളിച്ച് കബീർ ചൂടന് നേരെ വന്നതും അവന്റെ ഷർട്ടിന് പിടിച്ച് ചൂടന്റെ തല കൊണ്ട് അവന്റെ തലക്ക് ആഞ്ഞടിച്ചതും കബീർ തെറിച്ച് വീണു... പെട്ടെന്ന് നമ്മടെ കാലിലേക്ക് എന്തോ വീണത് പോലെ തോന്നിയതും നമ്മള് നോക്കിയപ്പോൾ കബീറിന്റെ ഫോൺ.....



പടച്ചോൻ നിന്റെ കൂടെ തന്നെ ഉണ്ട് shanu... എന്ന് മനസ്സിൽ പറഞ്ഞ് ചുറ്റും ഒന്ന് കണ്ണോടിച്ച് ഫോൺ എടുത്ത് ലഹങ്കയുടെ പോക്കറ്റിൽ നമ്മടെ ഫോൺ വെച്ചതിന്റെ കൂടെ വെച്ചു....ലഹങ്കക്ക് പോക്കറ്റ് ആക്കിയത് നന്നായി.... അത് വരെ ശോകം ആയിരുന്ന നമ്മടെ മുഖം ഒന്ന് തെളിഞ്ഞു.... ഓൺ ദ സ്പോട്ടിൽ നമ്മള് പഴയ shanu തന്നെയായി...


പെട്ടെന്നായിരുന്നു ചൂടൻ തകർത്ത ഗ്ലാസ്‌ ഡോറിലൂടെ പോക്കിരിരാജയിൽ മമ്മൂട്ടി വരുന്നത് പോലെ ഒരുപാട് കാർ അകത്തേക്ക് കയറിയത്...കാറിൽ നിന്നും ഒരുപാട് ബ്ലാക്ക് dress ഇട്ടവർ പുറത്തേക്ക് ഇറങ്ങിയതും നമ്മള് ഒന്ന് ഞെട്ടി



OMG.... 😱.... ഇനി ചൂടൻ ഇവരോടും ഫൈറ്റ് ചെയ്യണോ....



അതിൽ മലയാളി എന്ന് തോന്നിക്കുന്ന ഒരാള് ചൂടന്റെ അടുത്ത് വന്ന് നിന്ന് കൊണ്ട് ചോദിച്ചു



" സർ... എന്താ ചെയ്യേണ്ടേത് "....



അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ഇവരൊക്കെ ചൂടന്റെ ബോഡിഗാർഡ്സ് ആണെന്ന്.....


മണ്ടൻ 😏... കലിപ്പ് മാത്രേ ഉള്ളു കാക്കാശിന് ബുദ്ധി ഇല്ല... നേരെത്തെ ഇവരെ കൂട്ടിവന്നിനെങ്കിൽ ഇങ്ങനെ 50 പേരോടൊക്കെ ഒറ്റക്ക് ഫൈറ്റ് ചെയ്യണോ...



എന്ന് നമ്മള് ഗൂഡമായി ചിന്തിക്കുമ്പോൾ ആണ് പെട്ടെന്ന് നമ്മളെ ഞെട്ടിച്ചുകൊണ്ട് ചൂടനത് പറഞ്ഞത്



"  ഉസ്താദ്... ഞങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം ഇഷ്ട്ടമാണ്... അത് കൊണ്ട് ഇപ്പോൾ തന്നെ ഞങ്ങളുടെ നിക്കാഹ് നടത്തണം ".....



ചൂടൻ പറഞ്ഞ് കഴിഞ്ഞതും നമ്മള് ഉമ്മാനെ നോക്കിയപ്പോൾ ഉമ്മ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ചിരിക്കാണ്... ഇതിനോടകം തന്നെ തനു ഉമ്മാനോട് എല്ലാം പറഞ്ഞുവെന്ന് ഉമ്മാടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ പറ്റി...




" എനിക്ക് 3 ലക്ഷം രൂപ തരാന്ന് പറഞ്ഞിട്ടാ ഈ നിക്കാഹ് നടത്തികൊടുക്കാൻ ഞാൻ സമ്മതിച്ചേ... അല്ലാതെ ആ ചെറ്റന്റെ മോളെ നിക്കാഹ് കഴിപ്പിച്ച് കൊടുക്കേണ്ട യാതൊരു ആവിശ്യവും എനിക്കില്ല ".... ഉപ്പാനെ ചെറ്റ എന്ന് വിളിച്ച് കൊണ്ട് അയാള് പറഞ്ഞതും ദേഷ്യം കൊണ്ട് എന്റെ മുഖം വലിഞ്ഞ് മുറുകി... ഞാൻ ഉമ്മാനെ നോക്കിയപ്പോൾ എനിക്ക് അത് ഒട്ടും സഹിച്ചില്ല എന്ന് മനസ്സിലായത് കൊണ്ടാവാം ഉമ്മ വേണ്ട എന്ന് തല അനക്കി കൊണ്ട് എന്നോട് പറഞ്ഞു...



പെട്ടെന്ന് ചൂടൻ ചുവന്ന കണ്ണുകളോടെ അയാളുടെ ( ഉപ്പാടെ ജേഷ്ഠൻ ) നേരെ തിരിഞ്ഞതും അയാള്  രണ്ട് സ്റ്റെപ് പിറകോട്ട് നടന്നു.. അല്ലേൽ ചൂടന്റെ ആ നോട്ടം കണ്ടാൽ ആരും ഒന്ന് ഭയന്ന് പോവും



" ഇല്ല... മോനെന്തിനാ ഇങ്ങനെ നോക്കുന്നെ ഞാൻ വെറുതെ പറഞ്ഞതല്ലേ... നിക്കാഹ് നടത്തി തരാന്നെ "....


എന്ന് അയാള് പറഞ്ഞതും ചൂടൻ അയാളെ ചുമലിൽ തട്ടി പറഞ്ഞു




"തനിക്ക് ബുദ്ധി ഉണ്ട് "...





" ഡാ... ഞാനതിന് സമ്മതിക്കില്ല ".... എന്ന് കബീർ വിളിച്ച് പറഞ്ഞതും ചൂടൻ ബോഡിഗാർഡ്സിനെ നോക്കിയപ്പോൾ അവര് കബീറിനെ തടഞ്ഞുവെച്ചു...




നിക്കാഹ് കഴിഞ്ഞതും എന്റെ കഴുത്തിൽ afsal Ahmed എന്ന് പേരുള്ള മഹർ ചൂടൻ ഇട്ടു തന്നു... അതെ ഞാൻ ആഗ്രഹിച്ചത് പോലുള്ള ജീവിതം പടച്ചോൻ എനിക്ക് തന്നു... ഇന്ന് മുതൽ ഞാൻ ചൂടന്റെ റൂഹിന്റെ പാതി ആണ്... പെട്ടെന്ന് മറ്റൊന്നും നോക്കാതെ ചൂടൻ എന്റെ കൈ പിടിച്ച് സ്റ്റേജിൽ നിന്ന് ഇറങ്ങി മുന്നോട്ടേക്ക് നടന്നു ഞാനൊന്ന് തിരിഞ്ഞ് നോക്കിയതും എനിക്ക് പ്രിയപ്പെട്ടവരൊക്കെ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിക്കുകയാണ്..... തനു നമ്മളെ നോക്കി നിറഞ്ഞകണ്ണുകളോടെ ചിരിച്ച് തമ്പ്സപ്പ് കാണിച്ചു... നമ്മള് തിരിച്ചും കാണിച്ചു....


ചൂടൻ ഒരു വൈറ്റ് കളർ കാറിന്റെ അടുത്ത് സ്റ്റോപ്പ്‌ ആയി കോഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന്  തന്നതും ഞാൻ അവിടെ കയറിഇരുന്നു  ഡോർ ശക്തിയായി കൊട്ടിയടച്ച് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് സീറ്റ്ബെൽറ്റും ഇട്ട് കാറ് സ്പീഡിൽ വിട്ടു...അതിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നു ചൂടൻ എന്നോട് കലിപ്പിലാ എന്ന്...അതിന് തക്കതായ റീസണും ഉള്ളതോണ്ട് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ നസ്രിയുടെ  ബ്രദർ }





" നസ്രി എവിടെ...12 മണി കഴിഞ്ഞല്ലോ എണീറ്റില്ലേ ".....  ഉപ്പ




" അല്ലേലും അവള് 12 മണി ആവാണ്ട് എണീക്കാറുണ്ടോ ഉപ്പ ".... 




" നീ പോയി അവളെ വിളിച്ചിട്ട് വാ ".....



ഉപ്പ പറഞ്ഞതും ഞാൻ അവളെ റൂമിലേക്ക് പോയി വാതിൽ തുറന്നപ്പോൾ അവളെ അവിടെ കാണുന്നില്ല... ഒരുപക്ഷെ ബാൽക്കണിയിൽ ഉണ്ടാവുമെന്ന് വിചാരിച്ച് അവിടെ നോക്കിയപ്പോൾ അവിടെയും കാണുന്നില്ല....



പെട്ടെന്നാണ് എന്റെ കണ്ണിൽ ആ ലെറ്റർ പതിഞ്ഞത്


ഞാൻ ആ കടലാസ് എടുത്ത് നിവർത്തി വായിച്ചു... അതിലുള്ള അക്ഷരങ്ങൾ കണ്ടതും മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു... ഒരുപക്ഷെ ഞാനവളെ ഒത്തിരി സ്നേഹിച്ചത് കൊണ്ടാവണം അതെനിക്ക് താങ്ങാൻ പറ്റിയില്ല



" എല്ലാവരോടും ഞാൻ പോവാണ്... ഉപ്പ അഫീക്കയും ആയിട്ടുള്ള ബന്ധം എന്റെ മേലെ പണത്തിന് വേണ്ടി   അടിച്ചേൽപ്പിക്കുമ്പോൾ ഒരുപക്ഷെ ഉപ്പാനെ പോലെ എന്റെ കണ്ണുകളും പണം എന്നുള്ള അത്യാഗ്രഹം കൊണ്ട് അന്ധയായിരുന്നു... റസീൻ എന്നെ ജീവനുതുല്യം സ്നേഹിച്ചിട്ടും പണത്തിന് വേണ്ടി ആ ബന്ധം ഞാൻ കണ്ടില്ലെന്ന് നടിച്ചു.. പക്ഷെ ഇനി എനിക്കതിന് സാധിക്കില്ല... ഞാൻ പോവാണ് റസീന്റെ കൂടെ ഒരു പുതിയ ജീവിതം തുടങ്ങാൻ വേണ്ടി... എന്നെ ആരും അന്വേഷിച്ച് വരരുത്.... പിന്നെ ഇക്കാക്ക ഇക്കാക്കാക്ക് ഇതുൾക്കൊള്ളാൻ സാധിക്കില്ലെന്ന് എനിക്കറിയാം.... I am സോറി ഇക്കാക്ക... ഇക്കാക്ക പല തവണ എന്നോട് പറഞ്ഞിരുന്നു പണത്തിന് വേണ്ടി ഒരാളെയും ബലിയാട് ആക്കരുതെന്ന് അന്ന് ഞാനത് പുച്ചിച്ച് തല്ലിയെങ്കിലും ഇന്ന് എനിക്കതിന്റെ അർത്ഥം മനസ്സിലായി... I am so സോറി ഇക്കാക്ക...."......



ഇതായിരുന്നു കത്തിലുണ്ടായത് ലെറ്റർ വായിച്ചതും എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല.... ലെറ്ററും എടുത്ത് ഉപ്പാടെ അടുത്ത് പോയി ഉപ്പാന്റെ മുഖത്തേക്ക് ഞാനത് വലിച്ചെറിഞ്ഞു...




" നിങ്ങളൊക്കെ ഒരുപ്പയാണോ mr... സക്കറിയ ഹമീദ്... സ്വന്തം ആവിശ്യത്തിന് വേണ്ടി നിങ്ങള് മക്കളെ ബലിയാട് ആക്കുവായിരുന്നല്ലോ... ഞാൻ പല തവണ പറഞ്ഞതാണ് അവളെ മേൽ അഫിയും ആയിട്ടുള്ള ബന്ധം അടിച്ചേൽപ്പിക്കരുത് എന്ന് ....കാരണം അവനെ നന്നായി മനസ്സിലാക്കിയത് കൊണ്ട് പറയാ....അന്നും ഇന്നും മെഹറിനല്ലാതെ വേറൊരു പെണ്ണിന് അവന്റെ മനസ്സിൽ സ്ഥാനമില്ല... ഉപ്പ ഇപ്പോൾ ചെയ്ത തെറ്റിന് ഉപ്പാക്ക് കിട്ടേണ്ട ശിക്ഷ തന്നെ പടച്ചോൻ തന്നു... നസ്രി പോയി... ഒറ്റക്കല്ല കൂടെ ഉപ്പ പലപ്പോഴും ആക്ഷേപിച്ച് കളിയാക്കിയ റസീനും ഉണ്ട്.. പിന്നെ ഇനി അവളെ ശല്യപ്പെടുത്തണ്ട... ഇനിയെങ്കിലും അവള് സമാധാനമായി ജീവിച്ചോട്ടെ "..... ഇത്രയും പറഞ്ഞ് കൊണ്ട് ഞാൻ ഷട്ടറിൽ നിന്നും കാറ് എടുത്ത് കൊണ്ട് എവിടെയെന്നില്ലാതെ കാറ് ഓടിച്ചു....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }





ഒരുപക്ഷെ ചൂടൻ കറക്റ്റ് ടൈം വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ആ ചെറ്റ കബീറിനെ കെട്ടേണ്ടി വന്നേനെ...പടച്ചോൻ എന്റെ കൂടെ ഉണ്ട് അതോണ്ടാ കറക്റ്റ് ടൈം ചൂടൻ അവിടെ എത്തിയതും ആ ഫോൺ നമ്മടെ കയ്യിൽ തന്നെ കിട്ടിയതും ... നമ്മള് ചൂടനെ നോക്കിയതും  കലിപ്പ് കൊണ്ട് മുഖം ചുവന്ന് വലിഞ്ഞ് മുറുക്കിയിട്ടാ ഉള്ളെ ആളാണെൽ ഡ്രൈവിംഗിൽ കോൺസെൻട്രേറ്റ് ചെയ്തിട്ടാ ഉള്ളെ ......തനു പറഞ്ഞത് എത്ര ശെരിയാ നമ്മടെ കെട്ട്യോൻ എത്ര handsome ആണ്.....

കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താലോ... അയ്യേ എന്താ shanu ഇത് നീ തനൂനെ പോലെ ആയോ.... ഷെയിം... വേണ്ട മോളെ ചൂടൻ നോൺ സ്റ്റോപ്പ്‌ റൊമാന്റിക് ആണെന്ന് നിനക്കറിയൂലെ വെറുതെ ആ പണിക്കൊന്നും നിക്കണ്ട... എന്ന് നമ്മടെ മനസ്സ് വിളിച്ചതും നമ്മള് ചമ്മിയ ചിരിയോടെ ചൂടനെ നോക്കി...



പെട്ടെന്നാണ് ചൂടന്റെ കയ്യിലെ മുറിവിന്റെ കാര്യം എനിക്ക് ഓർമ വന്നത്.... മുറിവ് പറ്റിയ കൈ മറ്റേ സൈഡ് ആയതോണ്ട് അതെനിക്ക് കാണാൻ പറ്റിയില്ല..... സീറ്റിന്റെ അടിയിൽ ഫസ്റ്റ് എയ്ഡ്‌ ബോക്സും ഇരിപ്പുണ്ട്.... ഇതിപ്പോ എങ്ങനെ ഞാൻ ചൂടനോട്‌ പറയും... എന്ന് വിചാരിച്ച് നിസ്സഹായ ആയി ഇരിക്കുമ്പോൾ ആണ് ചൂടന്റെ ഷർട്ടിൽ ഉള്ള ബ്ലഡ്‌ എന്റെ കണ്ണിൽപെട്ടത്....



സീറ്റിന് നടുവിൽ വെച്ച ചൂടന്റെ കൈക്ക് മുകളിൽ ഞാൻ എന്റെ കൈ വെച്ചതും ചൂടൻ നമ്മളെ ഒന്ന് നോക്കി... കാർ സ്റ്റോപ്പ്‌ ചെയ്തു...പടച്ചോനെ കാത്തോളണേ....


" ചൂടന്റെ... സോറി... നിങ്ങളുടെ കയ്യിൽ നിന്നും ബ്ലഡ്‌ വരുന്നുണ്ട് ഞാൻ അത് ഡ്രസ്സ്‌ ചെയ്ത് തരാം "....എന്ന് പറഞ്ഞ് ഞാൻ സീറ്റിന്റെ അടിയിൽ നിന്നും ഫസ്റ്റ് എയ്ഡ്‌ ബോക്സ്‌ എടുത്ത് എണീറ്റതും ചൂടനെ കണ്ട് നമ്മള് ഷോക്ക് ആയി....



OMG 😱.... ചെക്കൻ ഷർട്ട് ഒക്കെ ഇതിനോടകം തന്നെ അഴിച്ച് നമ്മടെ നേരെ തിരിഞ്ഞിരിക്കാണ്... പില്ലു പറഞ്ഞത് പോലെ ഈ സാധനത്തിന്റെ കലിപ്പ് താങ്ങാൻ നമ്മളെകൊണ്ട് സാധിക്കും പക്ഷെ ഈ സാധനത്തിന്റെ റൊമാൻസ് താങ്ങാൻ നമ്മളെ കൊണ്ട് പറ്റില്ല....എന്റെ കോൺസെൻട്രേഷൻ പോവല്ലേ പടച്ചോനെ 



ഷാനു നീ കെയർഫുൾ ആയി ഇരിക്കാ... എപ്പോൾ വേണേലും ചൂടൻ നോട്ടത്തിന് മുന്നിൽ നീ statue ആവും... ഏയ് no ഷാനു നീ സ്‌ട്രോങ് ആണ് ബോൾഡ് ആണ്... So നീ വെറുതെ എന്തിനാ ഇങ്ങനെ ടെൻസ്ഡ് ആവുന്നേ.... ചൂടന്റെ കൈ ഡ്രസ്സ്‌ ചെയ്യാ... പുറത്തേക്ക് നോക്കി ഇരിക്കാ...


എന്നൊക്കെ ചിന്തിച്ച് നമ്മള് ചൂടന്റെ മുഖത്തേക്ക് നോക്കാതെ ചൂടന്റെ കൈ ഡ്രസ്സ്‌ ചെയ്യാൻ തുടങ്ങി....നമ്മടെ മുടി മുഞ്ഞോട്ടേക്ക് വന്നതും ചതിക്കാത്ത ചന്തുവില് നമ്മടെ സലീം കുമാറ് മുടി ഊതിപിറകോട്ട് ആക്കുന്നത് പോലെ പിറകോട്ട് ആക്കാൻ നോക്കിയെങ്കിലും അത് പാഴ്ശ്രമം ആയിരുന്നു....



പെട്ടെന്നാണ് ചൂടൻ നമ്മടെ മുഖത്തേക്ക് ഊതിയത്..... ചൂടൻ ഊതിയതും ശരീരത്തിൽ എന്തോ തരിപ്പ് കേറുന്നത് പോലെ എനിക്ക് തോന്നി... പൊടുന്നനെ എന്റെ ഹാർട്ട്ബീറ്റും കൂടി... ഇപ്പോൾ പൊട്ടുന്ന വിധത്തിലാ ഹാർട്ട് ഇടിക്കുന്നെ... മുടി പിറകോട്ട് പോയതും ചൂടൻ നിർത്തിയെങ്കിലും നമ്മടെ ഹാർട്ട്ബീറ്റ് ദേ അതെ സ്പീഡിൽ കിടന്ന് ഡിജെ കളിക്കേന്ന്....



ചൂടന്റെ കൈ ഡ്രസ്സ്‌ ചെയ്ത് കഴിഞ്ഞതും ഓൺ ദ സ്പോട്ടിൽ ഫസ്റ്റ്  എയ്ഡ്‌ ബോക്സ്‌ സീറ്റിനടിയിൽ വെച്ച് നമ്മളെ പുറത്തേക്ക് നോക്കിയിരുന്നു....



ബ്ലഡി മുടി 😬....എന്റെ തലേലാ ഇരിക്കുന്നെ എന്നിട്ട് ഞാൻ ഊതുമ്പോൾ പിറകോട്ട് പോവാൻ മേലെ... ചൂടൻ ഊതുമ്പോൾ പോയിരിക്കുന്നു.... Hmm




പുഴയുടെ മീതെ ആണ് കാർ പോകുന്നത് നമ്മള് പുറത്തേക്ക് നോക്കി കാറ്റ് ആസ്വദിച്ച് നിക്കുമ്പോൾ ആണ്  തുടർച്ചയായി ഫോൺ റിങ് ചെയ്തത്...ചൂടാനാണെൽ കാൾ അറ്റൻഡ് ചെയ്യുന്നുമില്ല




"തന്റെ ഫോൺ റിങ് ചെയ്യുന്ന "..... ചൂടൻ



"What... എന്റെ ഫോണിന്റെ റിങ്ടൂൺ ഇതൊന്നും അല്ല.. അപ്പങ്ങളെമ്പാടും ഒറ്റക്ക് ചുട്ടമായി അമ്മായി ചുട്ടത് മരുമോനിക്കാ... അതാണ് "..... എന്ന് നമ്മള് ചൂടനോട് പറഞ്ഞതും കബീറിന്റെ ഫോൺ നമ്മടെ കയ്യിൽ ഇരിക്കുന്ന കാര്യം നമ്മക്ക് ഓർമ വന്നു...



"Oh ഗോഡ്... റിങ്ടൂൺ ഞാൻ മാറ്റിയായിരുന്നു മറന്ന് പോയി ".... എന്ന് പറഞ്ഞ് നമ്മള് കബീറിന്റെ ഫോൺ എടുത്ത് നോക്കിയപ്പോൾ  *റസിയ * എന്ന അക്ഷരങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞ് വന്നു..



" കാറൊന്ന് സ്റ്റോപ്പ്‌ ചെയ്യോ... റസിയ എന്റെ കൂടെ പഠിച്ചതാ ".... എന്ന്  തള്ളും ഇളക്കി നമ്മള് ഫോൺ ചൂടന് നേരെ കാണിച്ചതും ചൂടൻ കാർ സ്റ്റോപ്പ്‌ ചെയ്തു... നമ്മള് പുറത്തേക്ക് പോയി കാൾ അറ്റൻഡ് ചെയ്യാൻ പോയി



"ഓ... ഷാനു നീ എന്തിനാ ആവിശ്യമില്ലാത്ത കാര്യത്തിൽ ഒക്കെ തലയിടുന്നെ... കബീറിനെ ആര് വിളിച്ചാലും നിനക്കെന്താ... ഒരുപക്ഷെ ഇപ്പോൾ ഞാൻ ഫോൺ എടുത്താൽ എന്റെ കയ്യിലാണ് ഫോൺ ഉള്ളതെന്ന് കബീറിന് മനസ്സിലാവും... So ഞാൻ ഈ കാൾ അറ്റൻഡ് ചെയ്യാത്തത് ആണ് നല്ലത് "....


ഫോൺ റിങ് ചെയ്ത് കഴിഞ്ഞതും തനൂടെ വിഡിയോ ഡിലീറ്റ് ചെയ്യാൻ വേണ്ടി പോവുമ്പോൾ ഫോൺ ലോക്ക്...oh ഗോഡ്... ഇനിയിപ്പോ എന്ത് ചെയ്യും...



Idea 💡


ഒരുപക്ഷെ വിഡിയോ ഡിലീറ്റ് ചെയ്‌താൽ അത് വീണ്ടും എടുക്കാൻ പറ്റും... ഇനി ഇതിന്റെ പേരിൽ വേറെ പ്രോബ്ലം ഉണ്ടാവരുത്... സൊ ഇത് വേരോടെ നശിപ്പിച്ചേ പറ്റു...നമ്മള് ഫോണിലെ മെമ്മറികാർഡും സിമ്മും ഊരി രണ്ടും രണ്ട് കഷ്ണങ്ങളാക്കി... എന്നിട്ട് മനസ്സിന് ഒരു തൃപ്തി ആയില്ല അതോണ്ട് രണ്ടും വീണ്ടും നമ്മള് പൊടിച്ച് കഷ്ണങ്ങളാക്കി... കബീറിന്റെ മുഖം മനസ്സിലേക്ക് വന്നതും പൊട്ടിക്കുന്നതിന്റെ സ്പീഡ് കൂടി...




ഓ കുളിരാരിറ്റി....



ചുറ്റും ഒന്ന് കണ്ണോടിച്ച് ഫോണും പൊടിച്ച് ഒരു വക ആക്കിയ മെമ്മറികാർഡും സിമ്മും ഒക്കെ നമ്മള് പുഴയിലേക്ക് ഇട്ടു....ഇനിയൊരിക്കലും ആ വിഡിയോ ഒരു പ്രോബ്ലം ആയി വരില്ല...എന്ന് ചിന്തിച്ചതും എന്റെ മുഖത്ത് ഒരു വിജയച്ചിരി വിടർന്നു... പിന്നെ നമ്മള് നിഷ്കു ഭാവവും മുഖത്ത് ഫിറ്റ്‌ ചെയ്ത് കാറിൽ കയറി ഇരുന്നു.....



ചൂടന്റെ നോട്ടം പേടിച്ച് പുറത്തേക്ക് നോക്കിയാണ് ഇരിപ്പെങ്കിലും ചൂടൻ നമ്മളെ ഇടയ്ക്കിടെ നോക്കുന്നത് എനിക്ക് ഫീൽ ചെയ്തിരുന്നു ....  ഒരു വലിയ ഗേറ്റിന് മുന്നിൽ എത്തിയതും ചൂടൻ ഹോൺ അടിച്ചു... ചൂടന്റെ ഹോണടി കേട്ടതും വലിയ ശബ്ദത്തോടെ ഗേറ്റ് തുറന്നു... പില്ലുടെ birthday പാർട്ടിക്ക് വന്നത് കൊണ്ട് തന്നെ ഗേറ്റ് കണ്ടപ്പോൾ തന്നെ ഇതാണ് വീട് എന്ന് എനിക്ക് മനസ്സിലായിരുന്നു... ബട്ട്‌ അന്ന് ഫുൾ വീട് ഡെക്കറേറ്റ് ചെയ്തത് കൊണ്ട്  വീട് വലിയതാണ് എന്നല്ലാതെ ഒന്നും മനസ്സിലായിട്ടില്ല birthday ക്ക് ഫുൾ പിങ്ക് കളർ കർട്ടൻ ഇട്ടിരുന്നു...



കാറ് ഉള്ളിലേക്ക് കയറിയതും രണ്ട് സെക്യൂരിറ്റീസ് രണ്ട് സൈഡും നിൽക്കുന്നുണ്ടായിരുന്നു.... ഇന്റർലോക്ക് ചെയ്ത പാതയിലൂടെ കാറ് മുന്നോട്ടേക്ക് പോയതും നമ്മള് പുറത്തേക്ക് തലയിട്ട് ചുറ്റും നോക്കി...അവിടെയും ഇവിടെയും ചെറിയ ചെറിയ ഔട്ട്‌ഹൌസ് ഉണ്ട് 



വാഹ് അടിപൊളി....



ഗേറ്റ് കടന്ന് കുറച്ച് ദൂരം സഞ്ചരിച്ചതും കാറ് വൈറ്റ് ഹൌസ് എന്ന് തോന്നിക്കും വിധം മൂന്ന് നിലകൾ ഉള്ള വലിയ വീടിന് മുന്നിൽ നിർത്തി....ചൂടൻ പുറത്തേക്ക് ഇറങ്ങിയതും നമ്മളും വേഗം പുറത്തേക്ക് ഇറങ്ങി... വീടിന്റെ പുറത്ത് തന്നെ പില്ലുവും അജൂക്കയും ചൂടന്റെ ഉമ്മയും ഉണ്ട്... പില്ലു അന്ന് birth day പാർട്ടിക്ക് പരിചയപ്പെടുത്തിയത് കൊണ്ട് നമ്മക്ക് ഉമ്മാനെ വേഗം അങ്ങട് മനസ്സിലായി... ചൂടന്റെ ഉമ്മ നമ്മളെ നോക്കി ചിരിച്ചതും നമ്മളും തിരിച്ച് ഒരു പാൽപുഞ്ചിരി സമ്മാനിച്ചു...


" മോള് വാ"....... എന്നും പറഞ്ഞ് ചൂടന്റെ ഉമ്മ നമ്മളെ പിടിച്ച് അകത്തേക്ക് കൊണ്ട് പോവുമ്പോൾ നമ്മള് ചൂടനെ ഒന്ന് തിരിഞ്ഞ് നോക്കിയതും 



ചൂടൻ എന്തോ വലിയ urgent call ൽ ആണ്... നമ്മള് പിന്നെ പില്ലുനെ നോക്കിയപ്പോൾ പെണ്ണിന്റെ മുഖം ബലൂണ്പോലെ വീർത്തിരിക്കയാണ്..... അവളെ പറഞ്ഞിട്ട് കാര്യമില്ല... ഞാൻ അവളോട്  അങ്ങനെയല്ലേ ചെയ്തത്.... ഇവരോട് ആരോടും ഞാൻ കബീർക്കയുമായിട്ടുള്ള കല്യാണക്കാര്യം പറയാനിട്ടും ചൂടൻ എങ്ങനെ അവിടെ വന്നു.... അതറിയാണേൽ പില്ലുന്റെ മൂഡ് നന്നാക്കിയേ പറ്റു....നമ്മളകത്തേക്ക് കയറിയതും ഷോക്ക് ആയി... മുഴുവൻ വൈറ്റ് കളർ പെയിന്റ് ആണ്..ഫർണിച്ചറും കർട്ടണും ഒക്കെ വൈറ്റ് കളർ ആണ് ..ഫസ്റ്റ് ഫ്ലോർ ഓപ്പൺ ആണ്... സെക്കന്റ്‌ ഫ്ലോറിന്റെ മുകളിൽ നിന്നും താഴെക്കു ഒരു വലിയ ലൈറ്റ് തൂങ്ങികിടപ്പുണ്ട്    ... നമ്മള് ചുറ്റും നോക്കിനിൽക്കുമ്പോൾ ആണ് ഒരു സെർവെന്റ് ജ്യൂസ് കൊണ്ട് വന്നത് ചൂടന്റെ ഉമ്മ ജ്യൂസ് വാങ്ങി ഒരു ചിരിയോടെ എനിക്ക് എനിക്ക് നീട്ടി... നമ്മള് തിരിച്ച് ഒരു ചിരികൊടുത്ത് ജ്യൂസ് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീർത്തു



" മോൾക്ക് ഇനി ജ്യൂസ് വേണോ "... ചൂടന്റെ ഉമ്മ



" വേണ്ട ആന്റി "....



" ആന്റീന്നോ.. മോള് എന്റെ അഫി മോന്റെ ഭാര്യ ആണ് ഇനി മോള് എന്നെ ഉമ്മാന്ന് വിളിച്ചാൽ മതി "....



നമ്മളതിന് നല്ലോണം ഒന്ന് തലയാട്ടി 



" അഫിയുടെ റൂം മുകളിലാ...അതോണ്ട് തൽക്കാലം മോള് പില്ലുന്റെ റൂമിൽ പോയി ഫ്രഷ് ആയിക്കോ ".....



" ശരി ഉമ്മ "....



" പില്ലു മോളെയും കൂട്ടി റൂമിലേക്ക് പൊയ്ക്കോ "....



അവളൊന്ന് മൂളികൊണ്ട് മുന്നോട്ടേക്ക് നടന്നു.... ചൂടന്റെ ബാക്കി അല്ലെ കലിപ്പിൽ ഒട്ടും പിറകിലാവില്ലല്ലോ... അതോണ്ട് ഒന്നും മിണ്ടാതെ നമ്മളവളെ പിറകെ നടന്നു...

അവളെ റൂമിലെത്തിയപ്പോൾ നമ്മള് ചുറ്റും ഒന്ന് നോക്കി.. റൂം മുഴുവൻ പിങ്ക് പെയിന്റ് ആണ്.. കർട്ടനും ഫർണിച്ചേഴ്സും ഒക്കെ പിങ്ക് കളർ ആണ്...



" ഡീ നിന്റെ മുഖത്തെന്താ ഇത്ര കലിപ്പ്... എന്റെ കല്യാണത്തിന്റെ ബിരിയാണി കിട്ടാത്തത് കൊണ്ടാണോ "....



നമ്മള് പില്ലുനെ ആക്കിക്കൊണ്ട് ചോദിച്ചതും പെണ്ണ് നമ്മളെ ഒന്ന് തുറിച്ച് നോക്കി... വീണ്ടും  അട്ടം നോക്കാൻ തുടങ്ങി...



" എനിക്കറിയാടി നിന്റെ ഫീലിംഗ്സ്... ഒരു കല്യാണത്തിന്റെ ബിരിയാണി പോയീന്ന് വെച്ചാൽ അത്ര ചെറിയ കാര്യം എങ്ങാനും ആണോ... നിനക്കറിയോ എന്റെ ഫീലിംഗ്സ്...മേരെ തോ ഫീലിംഗ് നഹി ഹേ... തുമാരി ഫീലിംഗ് തുമാരി... മേരെ തോ ഫീലിംഗ് നഹി ഹേ.....


എന്നെ പോലത്തെ ഗതികെട്ടവൾ ഈ ലോകത്ത് വേറെ എവിടെ ഉണ്ട്... എല്ലാരെ കല്യാണത്തിന് പോയി മൂക്ക്മുട്ടെ തിന്ന് ചെമ്പ് കാലിയാക്കുന്ന ഞാനാ...സ്വന്തം കല്യാണത്തിന് ബിരിയാണി തിന്നാൻ എന്നെ കൊണ്ട് പറ്റിയില്ല... അതിന് മുമ്പേ നിന്റെ ബ്ലഡി മത്തങ്ങതലയൻ ചൂടൻ കാക്കു എന്നെ പിടിച്ചോണ്ട് വന്നില്ലേ"...... എന്നൊക്കെ ഡയലോഗ് അടിച്ച് കണ്ണിറുക്കെ ചിമ്മി കണ്ണീരൊക്കെ വരുത്തി മൂക്കൊക്കെ ചീന്തി തകർത്ത് അഭിനയിക്കാൻ തുടങ്ങി....



" എന്റെ കാക്കുനെ പറഞ്ഞാലുണ്ടല്ലോ ".... എന്ന് പറഞ്ഞ് ലവൾ നമ്മടെ വയറ്റിന് ഒരു കുത്ത് തന്നു...



"ഔ ".... നമ്മള് വയറ് പിടിച്ച് കരയാൻ തുടങ്ങി



" ഓഹ് ഗോഡ്... എന്തൊരു അഭിനയം... എന്തൊരു അഭിനയം....ഓസ്‌ക്കാറ് കിട്ടും... അഭിനയത്തിലും തള്ളുന്ന കാര്യത്തിലും നിന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല നൻപാ "...... ലെ പില്ലു



നമ്മളതിന്  32 പല്ലും കാണിച്ച് ഒന്ന് ഇളിച്ചു



" ദുഷ്ടി ഒരു നിമിഷം അഫീക്ക ലേറ്റ് ആയെങ്കിൽ  ആ കബീറുമായി നിന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാവില്ലേ... ഒരു വാക്ക് നിനക്ക് എന്നോട് പറയാൻ മേലായിരുന്നോ "....



നമ്മളതിനും ഒന്ന് വിസ്ഥരിച്ച് ഇളിച്ച് കൊടുത്തു..



" ഇനി നീ ഇളിച്ചാൽ നിന്റെ ഒറ്റ പല്ലും കാണത്തില്ല... പറ shanu ഒരു റീസണും ഇല്ലാതെ അഫീക്കാനെയും മനസ്സിൽ വെച്ച് നിനക്കൊരിക്കലും കബീർക്കാനെ മാര്യേജ് ചെയ്യാൻ കഴിയില്ല... എന്താ അതിന്റെ കാരണം "....പില്ലു 



" ഒന്നുല്ലടാ... ഉമ്മാനെ സാഡ് ആക്കണ്ടാന്ന് തോന്നി so അതാ ഞാൻ കല്യാണത്തിന് സമ്മതിച്ചേ ".....



" അതൊന്നുമല്ല shanu കാര്യം നിന്റെ വായീന്ന് ആ കാര്യം വീഴുന്ന് എനിക്ക് തീരെ പ്രതീക്ഷ ഉണ്ടായിട്ടില്ല.. കാരണം  എനിക്ക് നിന്നെ നന്നായി അറിയാം എന്ത് വലിയ സങ്കടം ഉണ്ടേലും മറ്റുള്ളവരിൽ നിന്നും അത് മറയ്ക്കാനെ നീ ശ്രമിക്കാറുള്ളു.... ഞാൻ കണ്ട്പിടിച്ചോളാം ".... പില്ലു



" അതൊക്കെ വിട് നീ... ചൂടനെങ്ങനെ എന്റെ കല്യാണം ആണെന്ന് അറിഞ്ഞു... ഐരയോട് പോലും ഞാൻ പറഞ്ഞിട്ടില്ല കാരണം ഷാൻ സാർ അറിഞ്ഞാൽ ചൂടൻ അറിയുമെന്നത് കൊണ്ട്... പിന്നെ ചൂടൻ എങ്ങനെ അറിഞ്ഞു ".....



" തനു".... പില്ലു



"തനുവോ "....




" ഇന്നലെ രാത്രി ഒരു call വന്നത് മുതൽ അഫീക്കാ വളരെ അധികം upset ആയിരുന്നു... ഫ്ലവർ വേഴ്സും ഗ്ലാസ്‌ ടീപോയിയും ഒക്കെ പൊട്ടിച്ചു... അഫീക്കാടെ സ്വഭാവം അറിയുന്നത് കൊണ്ട് ഞങ്ങളാരും എന്താ കാര്യം എന്ന് അന്വേഷിക്കാൻ പോയില്ല...അത് മുതലേ ഉമ്മ ഇരുന്ന് കരച്ചിലാ ...അഫീക്ക ഉമ്മാടെ മുഖത്ത് പോലും നോക്കാറില്ല.... 4 വർഷമായ അഫീക്ക ഉമ്മാനെ ഉമ്മ എന്ന് വിളിച്ചിട്ട്.... അത് വരെ ആഡംഭരമായി ഡ്രസ്സ്‌ ചെയ്ത് നടക്കുന്ന ഉമ്മയാ ഇപ്പോൾ നീ ഉമ്മാടെ അവസ്ഥ കാണുന്നില്ലേ വേണോ വേണ്ടയോ എന്ന രീതിയിലാ ഒരുങ്ങുന്നേ... പക്ഷെ ഉമ്മാക്ക് അഫീക്കാ എന്ന് വെച്ചാൽ ജീവനാ... ഞങ്ങളുടെ മക്കളുടെ കൂട്ടത്തിൽ വെച്ച് ഉമ്മാക്ക് മൂത്തമകനോടാ ഏറെ പ്രിയം... ഞാനും അജുവും തമാശക്ക് അഫീക്കാനെ ഒന്ന് പറഞ്ഞാൽ പോലും ഉമ്മാക്ക് സഹിക്കത്തില്ല.....



ഇന്ന് രാവിലെ അഫീക്കാനെ വിളിച്ച് കിട്ടാഞ്ഞിട്ട് തനു എന്നെ വിളിച്ചായിരുന്നു.. അങ്ങനെയാ ഞാൻ കാര്യങ്ങൾ അറിയുന്നത്....




* ഓ അപ്പോൾ നമ്മടെ വാല് തനു ആണല്ലേ ഇതിന് പിന്നിൽ.... ബ്ലഡി ചങ്കച്ചി😬😬😬.... സാരല്യ അതോണ്ട് എല്ലാ പ്രോബ്ലവും തീർന്നു... അല്ലേൽ ഇപ്പോൾ നമ്മള് കബീറിന്റെ  വൈഫ്‌ ആയേനെ *.......



എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോൾ  ആണ് പില്ലു ഒരു ആൽബവും എടുത്ത് വന്നേ...



" ഇത് ഒരു പഴയ ആൽബം ആണ്... എന്റെയും അജുവിന്റെയും ഒന്നോ രണ്ടോ ഫോട്ടോസേ ഉള്ളു... മുഴുവൻ നിന്റെ കെട്ട്യോനെ ".... ലവൾ ഇളിച്ച് കൊണ്ട് പറഞ്ഞതും നമ്മളവളെയും പിടിച്ച് ബെഡിൽ ഇരുത്തി ആൽബം മറിച്ചു....



"ഓ നെഗറ്റീവ്... നെഗറ്റീവ്... "


ഫസ്റ്റ് തന്നെ പില്ലുകുരിപ്പിന്റെ ഒരു കുട്ടിഉടുപ്പ് ഇട്ട ഫോട്ടോയാ..... നമ്മള് ആ ഫോട്ടോയിൽ നോക്കി പറഞ്ഞതും ലവള് നമ്മളെ ഒന്ന് കൂർപ്പിച്ച് നോക്കി നമ്മളതിന് ഒരു ഇളി അങ്ങ് പാസ്സാക്കി...



Next പേജ് മറിച്ചപ്പോൾ 6 മാസം പ്രായം വരുന്ന കുട്ടീടെ ഫോട്ടോ ആണ്... നമ്മൾക്ക് ആള് ആരാണെന്ന് ചെറിയ തോതിൽ മനസ്സിലായതും നമ്മള് പില്ലുനെ സംശയാസ്പതത്തിൽ നോക്കി....


" യാഹ് യാഹ് .. നിന്റെ കെട്ട്യോൻ തന്നെ "... എന്ന് അവള് പറഞ്ഞതും നമ്മള് ലഹങ്കയുടെ പോക്കറ്റിൽ ഇരിക്കുന്ന ഫോൺ എടുത്തു 



" വാഹ് so ക്യൂട്ട് ma ബേബി "... എന്ന് പറഞ്ഞ് നമ്മള് ചൂടന്റെ ഫോട്ടോ എടുത്തതും നമ്മടെ ഇംഗ്ലീഷ് കേട്ടാണെന്ന് തോന്നുന്നു പെണ്ണ് നമ്മളെ ഡാഷ് പോയ ഡാഷിനെ പോലെ നോക്കാണുണ്ട്... നമ്മളത്  പുച്ചിച്ച് തള്ളി ....



പെട്ടെന്ന് വാതിൽ തുറന്ന് ആരോ വന്നതും ചൂടാനാണെന്ന് വിചാരിച്ച് നമ്മള് രണ്ടും ഫോണും ആൽബവും ഒളിപ്പിച്ച് വെച്ചു...



" may I come in ".... എവിടെയോ കേട്ടിനല്ലോ ഈ പരട്ട സൗണ്ട്



നമ്മള് രണ്ടും നോക്കിയപ്പോൾ അജൂക്ക ആണ്....



" പ്പ..പരട്ടെ നീ ആണോ....,നമ്മള് വിചാരിച്ചു അഫീക്കാ ആണെന്ന് ".... പില്ലു



" പ്പ... പാട്ടക്കിളവി... ഞാനും നിന്റെ കാക്കു ആണെടി... മത്തങ്ങത്തലച്ചി... പിന്നെ അഫീക്ക പുറത്തേക്ക് പോയി ".... അജൂക്ക



ബ്ലഡി കെട്ട്യോൻ 😬😬...ഒരു ഉത്തരവാദിത്തവും ഇല്ല... എന്നെ ഇവിടെ കൊണ്ടാക്കിയിട്ട് പരട്ട മുങ്ങി



" മത്തങ്ങത്തലച്ചി നിന്റെ മറ്റവൾ ".... പില്ലു



" എന്റെ പെണ്ണിനെ പറഞ്ഞാൽ ഉണ്ടല്ലോ നിന്നെ പിടിച്ച് പൊട്ടക്കിണറ്റിൽ താഴ്ത്തും... പിന്നെ ഞാനിപ്പോ വന്നത് എന്റെ ബാബിയെ പരിചയപ്പെടാൻ ആണ്... ഹായ് ബാബി ".... എന്ന് ലവൻ ചിരിച്ച് കൈ പൊക്കി നമ്മക്ക് കാണിച്ചതും നമ്മളും മുപ്പത്തിരണ്ട് പല്ലും കാണിച്ച് രണ്ട് കയ്യും പൊക്കി ഒരു ഹായ് അങ്ങട് കൊടുത്തു



ലവൻ കൈ മുട്ടാൻ വേണ്ടി കൈയും പൊക്കി നമ്മടെ അടുത്തേക്ക് വന്നതും നമ്മള് മാറിക്കൊടുത്തു ദേ പോണു ചെക്കൻ ബെഡിലേക്ക്... ഓ ബെഡിൽ ലാൻഡി



" ബ്ലഡി ബാബി 😬😬😬"....


ലവൻ അങ്ങനെ പറഞ്ഞതും നമ്മള് വീണ്ടും ക്ലോസപ്പിന്റെ പരസ്യം സമ്മാനിച്ചു...



" ഇവിടെ വന്നത് മുതൽ തുടങ്ങിയത് ലവളെ ക്ലോസപ്പിന്റെ പരസ്യം ഇനി നീ ഇളിച്ചാൽ നിന്റെ 32 പല്ലും ഇടിച്ച് ഞാൻ താഴെ ഇടും "... പില്ലു...



അതിനും നമ്മളൊന്ന് ഇളിച്ചു കൊടുത്തതും അജൂക്ക പില്ലുനെ pling എന്ന് പറഞ്ഞ് കളിയാക്കാൻ തുടങ്ങി...



" sett അജൂക്കാ... എന്ന് പറഞ്ഞ് നമ്മള് ഒരു തമ്പ്സ് അപ്പ്‌ കാണിച്ചു



" ഡീ shanu നീ ഇപ്പോൾ അഫീക്കാടെ വൈഫ്‌ ആണ് ഇനി ലവനെ അജൂക്ക എന്നൊന്നും വിളിക്കണ്ട അജൂന്ന് വിളിച്ചാൽ മതി... പിന്നെ ലവനോട് പുറത്തേക്ക് പോവാൻ പറ... ഞാൻ പറഞ്ഞാൽ പോവൂല അതോണ്ടാ 😁".... പില്ലു



" ആരെവിടെ... Mrs: അഫ്സൽ അഹ്‌മദ്‌ കല്പ്പിക്കുന്നു... ഈ പെൺകോന്തനെ പിടിച്ച് ആരേലും പുറത്താക്കൂ "....


എന്ന് നമ്മള് പറഞ്ഞതും ചെക്കൻ ചുണ്ട് കൂട്ടിപിടിച്ച് നിഷ്കു ഭാവത്തിൽ നമ്മളെ നോക്കിയതും നമ്മള് ഫ്ലാറ്റ്


" സാരല്യ... നീ ഇവിടെ ഇരുന്നോ പോണ്ട "... എന്ന് നമ്മള് ലവന്റെ ചുമലിൽ തട്ടി പറഞ്ഞതും ലവൻ നമ്മക്ക് ഒരു പ്ലയിൻകിസ്സ് തന്നു നമ്മളതിന് ഒന്ന് സൈറ്റടിച്ച് കാണിച്ചു



" ഓഹ് ഗോഡേ😱😱😱.... ഇവിടെ എന്തൊക്കെയാ നടക്കുന്നെ നിനക്ക് പ്ലയിൻ കിസ്സ് കൊടുക്കാൻ വേറെ ഒരുത്തി ഇല്ലെടാ പരട്ടെ "..... പില്ലു



" വേറെ ഒരുത്തിയോ... യാരന്ത് നിർഭാഗ്യവതി ".....



"ആളെ പേര് കേട്ടാൽ shanu... നീ ഇവൻ നിർഭാഗ്യവാനാണെന്ന് പറയൂ ".... ലെ പില്ലു



" ഓ ഗോഡ് 😱😱... അപ്പോൾ ആള്  ചില്ലറക്കാരിയല്ലല്ലോ "....



"യാഹ്... യാഹ്... ഭീകരി ആണവൾ കൊടും ഭീകരി"....പില്ലു 



" OMG😱.... യാരത് "....




" തനു".... പില്ലു



" തനുവോ ".... എന്ന നമ്മളെ ചോദ്യത്തിന് രണ്ടും അമർത്തി തലയാട്ടി തന്നു




നമ്മള് എന്തക്കയോ ആലോചിച്ച് സ്വയം ചിരിക്കാൻ തുടങ്ങി...



" എന്താ കുരിപ്പേ നീ ആലോചിക്കണെ ".... പില്ലു



" അല്ല ലവർ രണ്ട് പേരും കല്യാണം കഴിചാലുള്ള അവസ്ഥ ആലോചിച്ച് ചിരിച്ചതാ... രണ്ടും നല്ല മാച്ച് "....



"അത് കറക്റ്റ് ആണ്... പിന്നെ തനൂനോട് തല്ക്കാലം നീ ഇത് പറയണ്ട ട്ടാ ".... പില്ലു



" kk... പിന്നെ ഇന്ന് മുതൽ നമ്മള് മൂന്നും പാർട്ട്‌നേഴ്സ് ആണ് ".... എന്ന് പറഞ്ഞ് നമ്മള് കൈ വെച്ചതും ഓ.....ക്കെ എന്ന് വിളിച്ച് കൂവി കൊണ്ട് രണ്ടും നമ്മടെ കൈടെ മേലെ കൈ വെച്ചു



" പാർട്ട്‌ണർ...തനൂനെ വേഗം കെട്ടികൊണ്ട് വാ.....ഞാൻ ആ കുരിപ്പിനെ വല്ലാണ്ട് miss ചെയ്യുന്നു "....



" നീ ഇവിടെ വന്നിട്ട് ഒരു മണിക്കൂർ പോലും ആയില്ലല്ലോ കുരിപ്പേ... അപ്പോഴത്തേക്കും ലവളെ miss ചെയ്യാൻ തുടങ്ങിയോ.... പിന്നെ അജൂക്കാ ഇങ്ങള് എന്റെ മുത്തല്ലേ ലവളെ വേഗം ഒന്നും ഇങ്ങട് കെട്ടികൊണ്ട് വരണ്ട 😌..... ഈ  കുരിപ്പ് ഇങ്ങട് വന്നതിന്റെ ക്ഷീണം മാറിയില്ല🤕..ഇനി തനൂനെയും സഹിക്കാനുള്ള കപ്പാസിറ്റിയില്ല .".... എന്ന് പില്ലു നമ്മളെ നോക്കി പറഞ്ഞതും നമ്മളവളെ നോക്കി കണ്ണുരുട്ടി....



" ഹീ 😁".... പില്ലു



🎶 എന്നെ തല്ലണ്ടമ്മാവാ


ഞാൻ നന്നാവൂല്ലാ....🎶



യാരാത് അന്ത കഴുതരാഗവും പാടിവരുന്നത് നമ്മള് മൂന്നും നോക്കിയപ്പോൾ shaaz ആണ്...പാടുന്നതിനിടയിൽ നമ്മക്ക് മൂന്നെണ്ണത്തിനും ഒരു ഹായ് തന്ന് ലവൻ അട്ടം നോക്കി വീണ്ടും പാടാൻ തുടങ്ങി.. പെട്ടെന്ന് ലവൻ പാട്ട് നിർത്തി നമ്മളെ നോക്കി



" you ".... നമ്മളെ നേരെ കൈ ചൂണ്ടി ലവൻ ചോദിച്ചപ്പോൾ നമ്മള് നന്നായി ഒന്ന് ഇളിച്ച് കൊടുത്ത് തലകുലുക്കി... പെട്ടെന്ന് ലവൻ നമ്മളെ ഒന്ന് ഇരുത്തിനോക്കി കണ്ണൊക്കെ നല്ലോണം തിരുമ്മി നമ്മള് വീണ്ടും നോക്കി



" ഇവളെങ്ങനെ ഇവിടെ വന്നു ".... Shaaz



" അഫീക്ക കെട്ടികൊണ്ട് വന്നു ".... അജു



" വാട്ട്‌😱.... ഇവൻ പറയുന്നതൊക്കെ സത്യമാണോ .....Shaaz നമ്മളെ നോക്കി ചോദിച്ചു 



"യാഹ്... യാഹ് ".... നമ്മള് ഇല്ലാത്ത നാണം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് പറഞ്ഞു



"  എപ്പോൾ ".... Shaaz




" ദേ ഇപ്പോൾ ".... പില്ലു



" ബാ... ഞാൻ എല്ലാം പറഞ്ഞ് തരാം "...എന്ന് പറഞ്ഞ് അജു shaaz നെയും കൂട്ടി പുറത്തേക്ക് പോയി...



അവര് പോയതിന്റെ പിറകെ ഒരു സെർവെൻറ് വന്നു പറഞ്ഞു....



" രണ്ട് പേരെയും  shana മേടം വിളിക്കുന്നുണ്ട് ".....



എന്ന് പറഞ്ഞ് അയാള് പോയി



" ആരാടി ഈ shana മേടം... എന്റെ സെയിം name അല്ലോ "......



" നിന്റെ കെട്ട്യോന്റെ ഉമ്മ ".... പില്ലു



" അതെന്താ നിന്റെ ഉമ്മയല്ലേ... എനിക്ക് ആദ്യമേ ഡൌട്ട് അടിച്ചതാ ചൂടനും അജുവും ഒടുക്കത്തെ ഗ്ലാമർ ആണ്... നീ മാത്രം എന്താ പെറ്റ തള്ള സഹിക്കാത്ത മാതിരി എന്ന് ഇപ്പോഴാ മനസ്സിലായെ ".....



അതിന് ലവള് നമ്മളെ ഒന്ന് കണ്ണുരുട്ടി നോക്കിയതും നമ്മളത് പുച്ചിച്ച് തള്ളി പുറത്തേക്ക് നടന്നു... ഹാളിൽ എത്തിയപ്പോൾ തലയിൽ ദുപ്പട്ട ഒക്കെ കെട്ടി പലനിറത്തിലുള്ള കുർത്ത ധരിച്ച നാല് പേരുണ്ട്  ഉമ്മാടെ കൂടെ ഹാളിന്റെ നടുവിൽ ഇട്ട സോഫയിൽ ഇരിക്കുന്നു...ഒരുപാട് സാരികളും റെഡ് ബ്ലൂ കളറിലുള്ള ബോക്സ്കളും നിരത്തി വെച്ചിരിക്കുന്നു...



" മോള് വാ... ഇവര് രാജസ്ഥാനിൽ നിന്ന് വരുന്നതാ ... മാസത്തിൽ ഒരിക്കൽ ഇവര് ഇവിടത്തേക്ക് വരാറുള്ളതാ.. വർഷങ്ങളായി ഇവരുടെ അടുത്ത് നിന്നാ ഞങ്ങള് വസ്ത്രങ്ങളും ഓർണമെന്റ്സും വാങ്ങാറ്... ഞങ്ങളുടെ ഷോപ്പിലേക്കും പ്രോഡക്റ്റ്സ് import ചെയ്യുന്നത് ഇവരാണ്....മോള് വാ... മോൾക്ക് ഇടാൻ ഡ്രസ്സ്‌ ഇല്ലല്ലോ ഇഷ്ടപ്പെട്ട ഡ്രസ്സും ഓർണമെന്റ്സും എടുത്തോ ".... എന്ന് ഉമ്മ പറഞ്ഞതും നമ്മള് ഒന്ന് ഇളിച്ച് കൊടുത്ത് ഉമ്മാടെ അടുത്ത് പോയി ഇരുന്നു...



" ഇത് മോൾക്ക് വേണ്ടി ഞാൻ സെലക്റ്റ് ചെയ്തതാ ".... എന്ന് പറഞ്ഞ് ചൂടന്റെ ഉമ്മ നമ്മക്ക് നേരെ ഹെവി വർക്ക്‌ ഉള്ള റെഡ് കളർ സാരിയും ലേറ്റ് പിങ്ക് കളർ  സാരിയും എടുത്ത് തന്നു....ഓർണമെന്റ്സും എടുത്ത് തന്നു 



" ഇനി ഞാൻ എടുത്ത് തരാട്ടോ...എനിക്ക് ഒടുക്കത്തെ സെലക്‌ഷൻ ആണ് "....എന്ന് പറഞ്ഞ് പില്ലുവും നമ്മക്ക് രണ്ട് ഹെവി സാരി എടുത്ത് തന്നു



" മോള് ഇഷ്ട്ടപ്പെട്ടതൊക്കെ എടുത്തോ ".... ചൂടന്റെ ഉമ്മ



നമ്മള് നല്ലോണം ഒന്ന് തലയാട്ടി കൊടുത്ത് കുറച്ച് പ്ലെയിൻ സാരിസും  ഓർണമെന്റ്സും കൂടി എടുത്ത് 😁.... (അവസരം അത് മുതലാക്കാൻ ഉള്ളതാണ് സൂർത്തുക്കളെ)



നമ്മള് പില്ലുവും ഡ്രസ്സ്‌  സെലക്റ്റ് ചെയ്ത ശേഷം ചൂടന്റെ ഉമ്മ അവിടത്തെ സെർവന്റ്സിനും സാരി എടുത്ത് കൊടുത്തു...



" total എമൗണ്ട് എന്റെ അക്കൗണ്ടിലേക്ക് അയച്ച് തന്നെ "... ചൂടന്റെ ഉമ്മ



" ശരി മേടം "....



ചൂടന്റെ ഉമ്മ കിച്ചണിലേക്ക്  പോയതും നമ്മള് പില്ലുനോട്‌ ചോദിച്ചു


" ഡാ... ഇതൊക്കെ ഞാൻ എവിടെ കൊണ്ടോയി വെക്കും "....



" അഫീക്കാടെ റൂമിൽ കൊണ്ടോയി വെച്ചോ "....പില്ലു



" ഡീ ഈ 50 kg wait ഉള്ള ലഹങ്കയും ഇട്ട് ഈ സാധനങ്ങളുമൊക്കെ എടുത്ത് 2nd ഫ്ലോറിലേക്ക് 50 സ്റ്റെപ് എങ്ങാനും ഉണ്ട് അതൊക്കെ കയറിപോണ്ടേ ".....



" 2 nd ഫ്ലോർ അല്ല കുഞ്ഞാടെ 3rd ഫ്ലോർ ആണ് 😌"..... പില്ലു



" what😮 3rd ഫ്ലോറോ... ഫസ്റ്റ് ഫ്ലോർ തന്നെ ആവിശ്യത്തിലും അധികം Rooms ഉണ്ട്...പിന്നെന്തിന് ചൂടൻ 3rd ഫ്ലോർ എടുത്ത്... ഈ സ്റ്റെപ്സ് ഒക്കെ കയറിയാൽ മിക്കവാറും ഞാൻ വടിയാവും "....



" അഫീക്കാക്ക്  എല്ലാ കാര്യത്തിലും പ്രൈവസി വേണം മോളെ... അഫീക്കാക്ക് ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ട്ടം... ആ ഫ്ലോറിലേക്ക് മറ്റാരും കേറുന്നത് അഫീക്കാക്ക് ഇഷ്ട്ടല്ല... നമ്മൾക്കൊക്ക 2nd ഫ്ലോർ വരെയേ പ്രവേശനം ഉള്ളു 😌"....പില്ലു



"Oh മൈ ഗോഡേ😱... ഈ തേർഡ് ഫ്ലോറിൽ ഒറ്റക്ക് ഇരുന്നിട്ട് രാത്രി വല്ല പ്രേതവും ചൂടനെ പിടിച്ചോണ്ട് പോയാൽ ആരറിയാനാ"......



" ഡ്രാക്കുളയെ എന്തിന് പ്രേതം പിടിച്ചോണ്ട് പോണം ".....


നമ്മടെ ആശങ്കക്ക് പെട്ടെന്ന് എവിടെന്നോ വലിഞ്ഞ് കേറി വന്ന് അജു ആൻസർ പറഞ്ഞതും നമ്മളവനെ ഒന്ന് കൂർപ്പിച്ച് നോക്കി



" മാണ്ട ട്ടാ 😬...ഡ്രാക്കുള ആണെന്നൊക്കെ എനിക്കും അറിയാം ... Now he is my husband ... അതോണ്ട് പാർട്ട്ണർ മാണ്ട ട്ടാ എനിക്ക്  ചൂടാവും "....



എന്ന് നമ്മള് പറഞ്ഞതും ചെക്കൻ നമ്മക്ക് നല്ലോണം അങ്ങ് ഇളിച്ച് തന്നു...



" മതി ഇനി രണ്ടെണ്ണവും കൂടി ഈ സാധനങ്ങളൊക്കെ മുകളിലേക്ക് കയറ്റാൻ ബാബിയെ സഹായിച്ചെ ".... എന്ന് പറഞ്ഞ് നമ്മടെ കയ്യിൽ ഉള്ള സാധനങ്ങൾ ഒക്കെ അവരെ രണ്ടെണ്ണത്തിന്റെ കയ്യിലും വെച്ച് കൊടുത്തു... ഒഴിഞ്ഞ് കിടക്കുന്ന നമ്മടെ കയ്യിലേക്ക് നോക്കി രണ്ടെണ്ണവും നമ്മളെ  കണ്ണുരുട്ടി കൊണ്ട് നോക്കിയതും കൈ രണ്ടും മലർത്തി കൊണ്ട് നമ്മള് രണ്ടെണ്ണത്തിനെയും നോക്കി പറഞ്ഞു 



" സോറി പാർട്ട്നേഴ്സ് .... എനിക്ക് ഈ ലഹങ്ക പിടിക്കണം "....



എന്നും പറഞ്ഞ് നമ്മളെ മുകളിലേക്ക് ഓടിക്കയറി.. ഓഹ്... എന്തൊരു സുഖം...നമ്മള് സ്റ്റെപ് കയറി പകുതി എത്തിയതും അജു വിളിച്ച് പറഞ്ഞു



"  പാർട്ട്ണർ... ലിഫ്റ്റ് ഉണ്ട് "....



അത് കേൾക്കേണ്ട താമസം നമ്മള്*  ലിഫ്റ്റോ*.... എന്ന് ചോദിച്ച് bournvita കുടിച്ച എനർജിയിൽ താഴെക്ക് ഇറങ്ങി...



" ആഹ് ലിഫ്റ്റ് ഉണ്ടെന്നേ... ദേ ലിഫ്റ്റ് "... എന്ന് പറഞ്ഞ് ലവൻ ലിഫ്റ്റ് ചൂണ്ടി കാണിച്ചതും ഉണ്ടായ ആനന്ദം അത് പറഞ്ഞറിയിക്കാൻ പറ്റില്ല



" ഇവിടെ ഉണ്ടായിരുന്നോ ഗൊച്ചുകള്ളൻ എന്നിട്ട് താത്ത കണ്ടില്ലല്ലോ ".... എന്ന് പറഞ്ഞ് നമ്മള് ലിഫ്റ്റിന്റെ അടുത്തേക്ക് പോവാൻ ഒരുങ്ങിയതും പെട്ടെന്നാണ്  പരട്ട ബ്രദർ ആ നഗ്നമായ സത്യം നമ്മളോട് പറഞ്ഞത്


" ലിഫ്റ്റ് അഫീക്കാടെ ഫിംഗർ പ്രിന്റ് ഉണ്ടേലെ ഓപ്പൺ ആവൂ ".....



ബ്ലഡി bro😬😬...കഷ്ടപ്പെട്ട് സ്റ്റെപ് കയറിയത് ആണ്... എന്ന് പറഞ്ഞ് നമ്മള് ലവനെ തല്ലാൻ തുടങ്ങി 



" നിക്ക് വേദനിക്ക്ണൂ കുരിപ്പേ.... ഞാൻ നിന്നോട് ലിഫ്റ്റ് ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ.. ഓടിച്ചാടി താഴെക്ക് വരണം എന്ന് പറഞ്ഞോ "...... അജു



" രണ്ടെണ്ണവും നിർത്തിയെ ".... എന്ന് പറഞ്ഞ് പില്ലു മുകളിലേക്ക് നടന്നതും അജുനെ ഒന്ന് കൂർപ്പിച്ച് നോക്കി നമ്മളും മുകളിലേക്ക് നടന്നു



" 🎶 വരൂ കൂട്ടുകാരെ...


ഒന്നിച്ച് നമ്മൾക്ക് പോവാം...


ഒന്നിച്ച് നമ്മൾ പോയാൽ


ശ്രമിച്ചാൽ വിജയം നമുക്ക്...


നമ്മളെങ്ങോട്ടാ പോകുന്നെ...


ഡ്രാക്കുളയുടെ കോട്ടയിലേക്ക് 🎶....



എന്ന് പാടി അജു നമ്മടെ കൂടെ ഓടിക്കയറിയതും നമ്മള് ലവനെ ഒന്ന് കണ്ണുരുട്ടി നോക്കി



Sorry മുത്തേ....


നമ്മളെങ്ങോട്ടാ പോകുന്നെ


അഫീക്കാടെ റൂമിലേക്ക് "


.....എന്ന് പറഞ്ഞ് ലവൻ നമ്മളെ ഓവർടേക്ക് ചെയ്ത് മുകളിലേക്ക് പോയതും അജൂടെ അവസ്ഥ കണ്ട് നമ്മള് സഹതാപപ്പൂർവം പില്ലുനെ നോക്കിയപ്പോൾ ലവള് ഇതൊക്കെ എന്ത് എന്ന രീതിയിൽ ആണ്...


നമ്മള് ലഹങ്കയും പിടിച്ച് ഒരു ജാതി 2 nd ഫ്ലോറിൽ എത്തിയതിപ്പോൾ 3 rd ഫ്ലോറിലേക്ക് ഉള്ള സ്റ്റെപ്പിന്റെ അവിടെ എന്തോ danger കണ്ടത് പോലെ രണ്ടും പോസ്റ്റ്‌ 



" എന്ത് പറ്റി... രണ്ടും എന്താ ഇവിടെ നിക്കണേ ".....


" ഇനി ഞങ്ങൾക്ക് രണ്ട് പേർക്കും അങ്ങോട്ട് പ്രവേശനം ഇല്ല കുഞ്ഞാടെ.. അതോണ്ട് നീ തന്നെ എല്ലാം മുകളിലേക്ക് കൊണ്ട് പോയ്ക്കോ"....രണ്ടും ഒന്നിച്ച് നമ്മളോട് പറഞ്ഞു 



" what... ഞാനോ... ഞാനെങ്ങനെ ഈ ലഹങ്കയും പൊക്കിപിടിച്ച് ഈ സാധനങ്ങളൊക്കെ എടുത്ത് മുകളിലേക്ക് പോവും "....



" രണ്ട് ട്രിപ്പ്‌ അടിച്ചോ "... പില്ലു



" രണ്ട് ട്രിപ്പ്‌ അടിക്കാനൊന്നും എന്നെ കൊണ്ട് വയ്യ.. ചൂടനിവിടെ ഇല്ലല്ലോ നിങ്ങള് ഇത് റൂമിലേക്ക് കൊണ്ട് വെച്ച് തന്നിട്ട് വേഗം താഴെക്ക് പൊക്കോ ഞാൻ ചൂടനോട് പറയത്തില്ല "....



"എന്താ ഒരു ഫുദ്ധി... പക്ഷെ നമ്മള് മുകളിരിക്കുന്ന ആളുടെ നിരീക്ഷണത്തിലാണ് അതോണ്ട് കള്ളം ചെയ്യാൻ പാടില്ല ".... എന്ന് പറഞ്ഞ് അജു മുകളിരിക്കുന്ന cctv യിൽ ചൂണ്ടികാണിച്ചു



"മോള് എന്നാൽ ഇതും എടുത്ത് മുകളിലേക്ക് വിട്ടോ "... പില്ലു



"Oh.. No "....



"Oh.. Yes "...... അജു



നമ്മള് അജൂനെ നോക്കി ഒന്ന് കണ്ണുരുട്ടി രണ്ടെണ്ണത്തിന്റെ കയ്യിൽ നിന്നും സാധനങ്ങൾ ഒക്കെ വാങ്ങി കയ്യിലും തലയിലും ഒക്കെ വെച്ച് ലഹങ്കയും പിടിച്ച് മുകളിലേക്ക് നടന്നു



" oh god!.... ആ നടത്തം കണ്ടാ ശരിക്കും ചിമ്പാൻസി തന്നെ... നീളമുള്ള വാല് കൂടി വേണമായിരുന്നു... സാരില്ല്യ നീളമുള്ള നാവ് ഇല്ലേ.. അത് മതി "... അജു വിളിച്ച് പറഞ്ഞു



" നിനക്കുള്ളത്  ഞാൻ താരാടാ ".... പിറകോട്ട് നോക്കി പറഞ്ഞാൽ സാധങ്ങൾ ഒക്കെ ഇടിയപ്പൊളി വീയൂന്ന് അറീന്നോണ്ട് നമ്മള് മുന്നോട്ട് നോക്കി സ്റ്റെപ് കയറുന്നതിനിടയിൽ പറഞ്ഞു...



മുകളിലെത്തിയതും ഒന്നും നോക്കാതെ ഫസ്റ്റ് കണ്ട മുറിയുടെ വാതിൽ എങ്ങനെയൊക്കയോ തുറന്ന്  ഓടി അകത്തേക്ക് കയറി സാധനങ്ങൾ ഒക്കെ ബെഡിലേക്ക് ഇട്ടു... എന്നിട്ട് കയ്യും കുടഞ്ഞ് ഒന്ന് വലിഞ്ഞ് നടുവിന് കയ്യും കൊടുത്ത് ചുറ്റും നോക്കി... നമ്മളിപ്പോ കയറിയ room പില്ലുടെ റൂമിന്റെ same ആണ് മുഴുവൻ പിങ്ക് കളർ ആണ്....


I think ഇത് ഏതായാലും ചൂടന്റെ room ആവാൻ ചാൻസ് ഇല്ല... Because ഇത് കാണുമ്പോൾ girls ന്റെ room മാതിരി ഉണ്ട്... ഏതാണാവോ ഇനി ചൂടന്റെ റൂം... ഏതെങ്കിലും ആവട്ടെ ആദ്യം പോയി ഒന്ന് ഫ്രഷ് ആവാം.... എന്ന് ചിന്തിക്കുമ്പോൾ ആണ് ബാൽക്കണി കണ്ടത് പിന്നെ ഒന്നും നോക്കിയില്ല നേരെ അവിടത്തേക്ക് ഓടി.... ബാൽക്കണിയുടെ മുകൾ ഭാഗവും താഴ്ഭാഗവും കൈ വരിയും ഗ്ലാസ്‌ ആണ്.... നമ്മള് ബാൽക്കണിയുടെ അറ്റത്തേക്ക് പോയി താഴെക്ക് നോക്കി...


ഏക്കറുകളോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന വീട് അതിന് ചുറ്റും അകലത്തിൽ കൂറ്റൻ മതിലുകൾ മതിലിന് പുറത്ത് നിറയെ മരങ്ങൾ ആണ്... കുറെ അകലത്തിൽ ബിൽഡിംഗ്‌സ്‌ കാണുന്നുണ്ട്... മതിലിനുള്ളിൽ മൊത്തം പച്ചപുല്ലും ചെടികളും പിടിപ്പിച്ചിരിക്കുന്നു... രണ്ട്മൂന്ന് സെർവെൻറ്സ് അതിന് വെള്ളമൊഴിക്കുന്നു... ഇടവിട്ടിടവിട്ട് 4 പേർക്ക് ഇരിക്കാൻ പറ്റുന്ന ചെറിയ ചെറിയ ടേബിൾസ്‌ ഇട്ടിരിക്കുന്നു...നമ്മള് കുറച്ച് സമയം ബാൽക്കണിയിൽ ഇരുന്ന് കാറ്റ് കൊണ്ട ശേഷം...ഒരു ഒലീവ് ഗ്രീൻ കളർ സാരിയും എടുത്ത് ബാത്‌റൂമിലേക്ക് കയറി... കുറെ സമയത്തെ നീരാട്ടിന് ശേഷം നമ്മള് പുറത്തേക്ക് ഇറങ്ങി....നമ്മള് ആ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഹാളിലൂടെ നടന്ന് ചുറ്റും നോക്കി ഒറ്റക്ക് കുറെ കമന്റ്സും ഇട്ട് നടക്കാൻ തുടങ്ങി... ഓപ്പോസിറ്റ് ഭാഗത്ത്‌ കുറെ ഡോർസ്‌ കാണുന്നുണ്ട്... ആ ഭാഗം പിന്നെ നോക്കാം എന്ന് വിചാരിച്ച് നമ്മള് മുഞ്ഞോട്ടേക്ക് നടന്നു...നടന്ന് നടന്ന് ഒരു വലിയ ഗ്ലാസ്‌ ഡോറിന് മുന്നിൽ എത്തിയതും നമ്മള് സ്റ്റോപ്പ്‌ ആയി... ഡോർ തുറക്കാൻ വേണ്ടി പോവുമ്പോൾ ആണ് പെട്ടെന്ന്  ആ ഡോറിനോട് ചേർന്ന് നിൽക്കുന്ന വാതിൽ എന്റെ കണ്ണിൽ പെട്ടത്.. വാതിലിന്റെ തടി മൊത്തം ചിതലരിച്ച് നശിച്ചിരുന്നു...ആ ഭാഗത്ത് ചിലന്തി വല ഒക്കെ കെട്ടിയിരിക്കുന്നു



ആ പഴയ വാതിലിന്റെ ഉള്ളിൽ എന്താണെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി കൊണ്ട് നമ്മള് ആ വലിയ ഡോർ തുറക്കാതെ നേരെ ആ പഴയ വാതിലിന്റെ അടുത്ത് പോയി തുറക്കാൻ നോക്കി....



എവിടെ🙄... യാരോ ഇന്ത വാതിൽ മണിച്ചിത്രത്താഴ് ഇട്ട് പൂട്ടിരിക്കുന്നു😬😬...ഇത് ചവിട്ടി പൊട്ടിച്ചിട്ട്‌ തന്നെ കാര്യം... ബാലവീർ എനിക്ക് ശക്തി തരൂ.... എന്ന് സ്വയം പറഞ്ഞ് നമ്മള് കുറച്ച് പിറകോട്ട് നടന്ന് ഓടി വന്ന് വാതിലിന് ആഞ്ഞ്ചവിട്ടി



ഔ... എന്റെ കാല്... ഉമ്മോ....



നോക്കണ്ട സൂർത്തുക്കളെ  ചവിട്ടിന്റെ എഫക്റ്റ് കാരണം വാതില് പൊട്ടിയില്ലെങ്കിലും നമ്മടെ കാല് ഒരു പരിവം ആയി...



" ഇത്തവണ നീ രക്ഷപെട്ടു.. പക്ഷെ നിന്നെ ഞാൻ തുറക്കും SHANA FARZIN ആണ് പറയുന്നേ ".... എന്ന് വാതിലിനോട് പഞ്ച് ഡയലോഗും അടിച്ച് നമ്മള് തിരിഞ്ഞ് ആ  വലിയ ഗ്ലാസ്‌ ഡോറിന്റെ അടുത്തേക്ക് പോയി നമ്മള് ആ ഗ്ലാസ്‌ ഡോർ തുറന്നതും നമ്മള് ഷോക്ക് ആയി


മുഴുവൻ വൈറ്റ് കളർ പെയിന്റും ഫർണിച്ചറും കർട്ടൻസും ഒക്കെയാണ്.. പില്ലുടെ റൂമിന്റെ 4 ഇരട്ടി വലുപ്പം ഉണ്ട് ഈ റൂമിന്... ശരിക്കും നമ്മക്ക് ഇവിടെ ഫുട്ബോൾ നടത്താം... നടത്തുന്നുണ്ടേൽ റോണോനെയും മെസ്സിനെയും വിളിക്കണം എന്നിട്ട് എനിക്ക് അവരെ കൂടെ സെൽഫി എടുക്കണം... 😁



റൂമിന്റെ നടുവിലായി രാജകീയ പ്രൌഢി തോന്നിക്കുന്ന വൈറ്റ് കളർ ബെഡ്ഷീറ്റ് ഒക്കെ വിരിച്ച വലിയ ബെഡ് ഇട്ടിരിക്കുന്നു...ബെഡിനോട്‌ അടുപ്പിച്ച് ബെഡിന്റെ ഇരുവശത്തും same ഉയരം ഉള്ള രണ്ട് ചെറിയ cupboard ഇട്ടിരിക്കുന്നു...അതിന്റെ മുകളിൽ ഒരു ലാൺഫോണും മറ്റേ ഭാഗത്ത്‌ ചൂടന്റെ ഒരു ഫോട്ടോയും വെച്ചിരിക്കുന്നു...



അപ്പോൾ ഇത് തന്നെയാണ് നമ്മടെ കെട്ട്യോന്റെ റൂം 😌



ബെഡിന്റെ ലെഫ്റ്റ് ഭാഗത്ത്‌ വൈറ്റ് കളറിൽ ഉള്ള സോഫ സെറ്റ് ഇട്ടിരിക്കുന്നു... അതിന്റെ അടുത്ത് തന്നെ രണ്ട് വൈറ്റ് കളർ ബീൻബാഗ് ഇട്ടിരിക്കുന്നു... ബെഡിന്റെ റൈറ്റ് ഭാഗത്ത്‌ ഒരു വൈറ്റ് കളർ ടേബിളും രണ്ട് ചെയർസും ഇട്ടിരിക്കുന്നു.... രണ്ട് മൂലയിൽ ആയി വലിയ രണ്ട് കബോർഡും ഇട്ടിരിക്കുന്നു... ഒരു മൂലയിലെ കപ്പ്ബോഡിൽ ചൂടന്റെ ഡ്രസ്സും.. മറ്റേ മൂലയിലെ ഗ്ലാസ് കബോർഡിൽ കുറെ ബുക്‌സും ഫയൽസും വെച്ചിരിക്കുന്നു....രണ്ട് വശത്തായി വൈറ്റ് കളറിൽ ഉള്ള രണ്ട് കർട്ടൺസും ഇട്ടിരിക്കുന്നു.... ഒരു ഇളംകാറ്റ് വന്ന് നമ്മളെ തലോടിയതും പെട്ടെന്ന് അവിടെ ഇട്ടിരിക്കുന്ന കർട്ടൺ പാറി...



അപ്പോഴാണ് കർട്ടന്റെ ഉള്ളിൽ ഉള്ള ഗ്ലാസ്‌ ഡോർ നമ്മള് കണ്ടത്... നമ്മള് ഗ്ലാസ്‌ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ശരിക്കും വണ്ടർ ആയിപ്പോയി...


ശരിക്കും peaceful ആയിട്ടുള്ള place... നിലത്ത് മൊത്തം പച്ചപുല്ലും ചെടികളും പിടിപ്പിച്ചിരിക്കുന്നു... വ്യത്യസ്ത തരത്തിലുള്ള മണിപ്ലാന്റ്സ് അവിടെ ഉണ്ട്...തുറന്നിട്ട വിൻഡോയിലൂടെ നല്ല തണുത്ത ഇളം കാറ്റ് വരുന്നുണ്ട്... ഒരു സൈഡിൽ ഒരു ചെറിയ വൈറ്റ് ടേബിളും രണ്ട് ചെയറും ഇട്ടിരിക്കുന്നു... നടുവിൽ വലിയ ഒരു ചാരുകസേരയും ഇട്ടിരിക്കുന്നു... നമ്മള് വേഗം പോയി ചാര് കസേരയിൽ ഇരുന്നു...


" ആരെവിടെ... നാം ഇവിടെ ഇരിക്കുന്നത് കണ്ടില്ലേ.. നമ്മടെ രണ്ട് ഫുൾ pic എടുത്തേ ".... എന്ന് പെട്ടെന്നുണ്ടായ ആവേശത്തിൽ പറഞ്ഞതും അവിടെ ആരും ഇല്ലാന്ന് പിന്നീടാണ് മനസ്സിലായത് 😁.... അത് കൊണ്ട് നമ്മള് സെൽഫി എടുത്തങ്ങ് നിർവൃതി അടഞ്ഞു....



കുറെ സമയത്തെ ഫോട്ടോ ഷൂട്ടിന് ശേഷം നമ്മള് തിരിച്ച് റൂമിലേക്ക് പാട്ടും പാടിവരുമ്പോൾ ആണ് റൂമിലെ ലാൺഫോൺ റിങ് ചെയ്തത്.. നമ്മള് വേഗം പോയി ഫോൺ എടുത്ത്



" mrs afsal ahmed speaking"..... എന്ന് അഡാർ സ്റ്റൈലിൽ അങ്ങ് പറഞ്ഞു



"പ്ഫാ... പരട്ടെ.... നീ എന്താ മുകളിൽ വനവാസത്തിന് പോയതാണോ... വനവാസം കഴിഞ്ഞെങ്കിൽ താഴെക്ക് ഒന്ന് വാ.. താഴെ ഒരാള് വന്നിട്ടുണ്ട് ".... എന്ന് പില്ലു അതിനേക്കാൾ അഡാർ സ്റ്റൈലിൽ പറഞ്ഞതും



"സാബ് ജി "... എന്ന് പറഞ്ഞ് നമ്മള് താഴെക്ക് ഇറങ്ങി... താഴെ എത്തിയപ്പോൾ പില്ലുന്റെ അടുത്ത് ജീൻസും ഷർട്ടും ഇട്ട മുടിയൊക്കെ കളർ ചെയ്ത ഏകദേശം ചൂടന്റെ ഒക്കെ face കട്ട് തോന്നിക്കുന്ന ഒരു പെണ്ണ് ഇരിക്കുന്നുണ്ട്.... നമ്മളെ കണ്ടത് അവള് നമ്മടെ അടുത്തേക്ക് വന്ന് നമ്മടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു



" you look so pretty ".....



* ഓ അതൊക്കെ എല്ലാർക്കും അറിയണ കാര്യം ആണ് 😌*...



" pillu ശരിക്കും അഫീക്കാക്ക് ഇത്രക്കും മാച്ച് ആയ പെൺകുട്ടീനെ വേറെ കിട്ടില്ല ".....എന്ന് ലവള് pillu നെ നോക്കി പറഞ്ഞതും ഡാഷ് പോയ ഡാഷിനെ പോലുള്ള നമ്മടെ നിൽപ്പ് കണ്ടിട്ടാവണം pillu നമ്മളോട് പറഞ്ഞു



" ഇവള് heza zamrin... Hezu ന്ന് വിളിക്കും..ഉപ്പാടെ അനിയന്റെ ഒരേയൊരു പുത്രി ആണ്...നമ്മടെ same age ആണ്... ഓസ്ട്രേലിയയിൽ ജേർണലിസത്തിന് പഠിക്കുന്നു... അവിടെ വെക്കേഷൻ ആയത് കൊണ്ട് ഇങ്ങോട്ട് കെട്ടിയെടുത്തതാണ് ശല്യം 😏 ".....എന്ന് pillu പറഞ്ഞതും pillu നെ ഒന്ന് കണ്ണുരുട്ടി നോക്കി hezu നമ്മടെ നേരെ തിരിഞ്ഞു



" pillu എല്ലാ കാര്യവും നമ്മളോട് പറഞ്ഞു... പെട്ടെന്ന്  ഇങ്ങനെ അഫീക്കാടെ  കല്യാണം നടന്നതിൽ സങ്കടം ഉണ്ട്.. But I am very happy because അഫീക്ക പഴയതൊക്കെ മറന്ന് ഒരു കല്യാണം കഴിച്ചല്ലോ ".... hezu അങ്ങനെ പറഞ്ഞതും നമ്മള് pillu നെ  സംശയാസ്പദത്തിൽ ഒന്ന് നോക്കി



" hezu... അവൾക്ക് അഫീക്കാടെ പാസ്റ്റ് അറിയത്തില്ല".....pillu



" what... അവളിപ്പോ അഫീക്കാടെ വൈഫ്‌ ആണ് പിന്നെ എന്തിന് അവളിൽ നിന്നും അഫീക്കാടെ പാസ്റ്റ് മറച്ചുവെക്കണം "....



*അതെന്നെ... അങ്ങനെ പറഞ്ഞ് കൊടുക്ക് hezu 😏... അന്ന് നമ്മള് ഇനി ചൂടന്റെ പാസ്റ്റിനെ കുറിച്ച് ചോദിക്കില്ലെന്ന് പെട്ടെന്നുണ്ടായ ആവേശത്തിൽ പറഞ്ഞ് പോയി.... എന്തിനാ shanu നീ അങ്ങനെയൊക്കെ പറഞ്ഞേ....*



എന്നൊക്കെ ചിന്തിച്ച് സ്വയം കുറ്റപ്പെടുത്തുമ്പോൾ ആണ് pillu പറഞ്ഞത്



" because... I think അവള് അഫീക്കാടെ പാസ്റ്റ് അറിയാൻ സമയം ആയില്ല... അറിയേണ്ട സമയം തീർച്ചയായും അവള് അഫീക്കാടെ പാസ്റ്റ് അറിയും "....


" പാർട്ണർ എങ്ങനെ ഉണ്ട് റൂമൊക്കെ... ഈ വീട്ടിലെ ഏറ്റവും വലിയ റൂം ആണ് അഫീക്കാടെ "...പെട്ടെന്നാണ് അജു വന്ന് നമ്മളോട് ചോദിച്ചത്



" റൂം പൊളി...സെറ്റപ്പ് ഒക്കെ അടിപൊളി ആയിക്ക്... But എന്റെ ടെഡിയെ കെട്ടിപിടിക്കാതെ എനിക്ക് ഉറക്കം വരില്ല 



" അയ്യോ പാവം... സാരില്ല്യ അഫീക്ക ഇല്ലേ "... Pillu ഒരു കള്ളച്ചിരി ചിരിച്ച്കൊണ്ട് പറഞ്ഞതും നമ്മളെ അവളെ ഒന്ന് കൂർപ്പിച്ച് നോക്കി...അപ്പോഴാണ് ഉമ്മ വന്ന് പറഞ്ഞത്



" അഫിയുടെയും shana മോളുടെയും നിക്കാഹ് ഇങ്ങനെ ഒക്കെ അല്ലെ കഴിഞ്ഞത് അതോണ്ട് നാളെ എല്ലാരേയും വിളിച്ച് function നടത്താമെന്നാ ഞാൻ കരുതിയെ... ഇപ്പോൾ ഞാൻ അഫിയുടെ വാപ്പാടെ ഉമ്മാനെ വിളിച്ച് കാര്യം പറഞ്ഞിരുന്നു.. അവര് ഓസ്‌ട്രേലിയയിൽ hezu ടെ വാപ്പാടെ കൂടെ കുറച്ച് കാലം താമസിക്കാൻ പോയതാ... കാര്യങ്ങൾ പറഞ്ഞപ്പോൾ ഉമ്മ പറയുന്നേ അവര് ഉടനെ ഇങ്ങോട്ട് വരും വന്നിട്ടാമ്പം function നടത്താമെന്നാ...


അല്ലേലും എന്നെക്കാളും അഫിയെ മനസ്സിലാക്കിയത് ഉമ്മയാണ്... അഫി ആരെങ്കിലും പറയുന്നത് അനുസരിക്കുന്നുണ്ടെങ്കിൽ അത് ഉമ്മ പറയുന്നത് മാത്രം ആണ്... Function പിന്നെ നടത്തുന്നതിൽ മോൾക്ക് പ്രോബ്ലം ഉണ്ടോ ".... ഉമ്മ



" ഏയ് എനിക്കെന്ത് പ്രോബ്ലം... എനിക്കൊരു പ്രോബ്ലവും ഇല്ല ".... നമ്മള് ചിരിച്ച്കൊണ്ട് ഉമ്മാനോട് പറഞ്ഞു



" എന്നാ ശരി മോളെ "... എന്ന് നമ്മടെ കവിളിൽ കൈ വെച്ച് പറഞ്ഞ് ഉമ്മ കിച്ചണിലേക്ക് പോയി



പിന്നെ നമ്മളും pillu വും hezu വും കത്തിയടിച്ച് ഇരുന്നു... ഇടയ്ക്ക് അജു വന്നു അലമ്പാക്കിയെങ്കിലും നമ്മടെ മൂന്നെണ്ണത്തിന്റെയും അടികൊണ്ട് ലവൻ നല്ലകുട്ടിയായി ഇരിക്കുന്നുണ്ട്...



                            *******




" shana നിനക്ക് ഫസ്റ്റ് നൈറ്റ്‌ ആയിട്ട് പേടിയാണോ ".... Pillu



" പേടിയോ.. എനിക്കോ.... മോളെ എന്റെ പേര് filza zamrin എന്നല്ലേ shana farzin ആണ്....എനിക്കൊരു പേടിയും ഇല്ല... Because I am very strong & bold ".....



" എന്നാലും കുറച്ച് പേടി ഉണ്ടാവില്ലേ... ഒന്നൂലേലും അഫീക്ക അല്ലെ മോളെ.... നേരത്തെ നീ പോയത് ഡ്രാക്കുള ഇല്ലാത്ത കോട്ടയിലാണ് ഇപ്പോൾ ആ കോട്ടയിൽ ഡ്രാക്കുള ഉണ്ട്.. അതോണ്ട് നീ ഭയപ്പെടണം മോളെ ഭയപ്പെടണം "....



" ചൂടൻ ഡ്രാക്കുള ആണേൽ ഞാൻ രാക്ഷസി ആണ് മോളെ... അതോണ്ട് എനിക്ക് ചൂടനെ ഒരു പേടിയും ഇല്ല "....



*സത്യം പറഞ്ഞാൽ പേടിച്ച് പേടിച്ച് ഞാൻ ഒരു

പരിവം ആയി... ഹാർട്ട് ആണേൽ പൊട്ടും വിധം കിടന്ന് ഡിജെ കളിക്കുന്നുണ്ട്.. ലൈഫിൽ ഇതേവരെ നമ്മളിത്രയും പേടിച്ചിട്ടില്ല..സമയം 10 മണികഴിഞ്ഞു.. നമ്മളെ കൊണ്ട് വന്ന് ഇവിടെ ആക്കിയ ശേഷം നമ്മള് ചൂടനെ കണ്ടിട്ടില്ല ഇടയ്ക്ക് അജു വന്ന് പറഞ്ഞു " അഫീക്ക മുകളിലേക്ക് പോയി എന്ന് "...


hezu വും pillu വും നമ്മടെ നേരെ dress തന്നിട്ട് change ചെയ്ത് ചൂടന്റെ റൂമിലേക്ക് പോവാൻ പറയാണ്... നമ്മളാണെൽ പേടിച്ചിട്ട് ഇന്ന് pillu ന്റെയും hezu ന്റെയും കൂടെ ആണ് കിടക്കുന്നതെന്ന് പറയാണ്.. അത് പരട്ട pillu ന് മനസ്സിലായി എനിക്ക് പേടിയായിട്ടാണ്... പക്ഷെ നമ്മളത് സമ്മതിച്ച് കൊടുക്കാതെ വല്യ ബാഹുബലിയെ പോലെ തകർത്ത് ധൈര്യം അഭിനയിക്കാണ് 😥....



" പിന്നെ എന്താ പോത്തേ നീ ഇങ്ങനെ ചിന്തിച്ചിരിക്കുന്നെ.. നിനക്ക് പേടിയില്ലല്ലോ... എന്നാ പിന്നെ ധാരാസിംങിന്റെ പുത്രി പോയി ഡ്രസ്സ്‌ മാറിയിട്ട് വാ "... എന്ന് പറഞ്ഞ് pillu നമ്മടെ നേരെ റെഡ് &വൈറ്റ് കളർ കോമ്പിനേഷനിൽ ഹെവി വർക്സ് ഉള്ള നെറ്റിന്റെ സാരിയും അതിന് മാച്ച് ആയ ഡയമണ്ട് ഓര്ണമെന്റ്സും വെച്ച് തന്നു



" ഡാ.. നിന്റെയും hezu ന്റെയും കൂടെ കിടക്കാൻ ആഗ്രഹം ആയോണ്ട് അല്ലെ...അതോണ്ട് ഞാൻ ഇവിടെ കിടന്നോളും ".... നമ്മള് ഇല്ലാത്ത നിഷ്കു ഭാവം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്തോണ്ട് പറഞ്ഞു



" ഡീ...കുരിപ്പേ ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണുന്നതല്ല... അവൾക്ക് പേടിയും ആണ് എന്നാൽ അത് സമ്മതിക്കാനും ഒക്കത്തില്ല ".... Pillu



" shana... നീ പോയി ഡ്രസ്സ്‌ മാറിയേ അഫീക്കാടെ മൂക്കിന്റെ തുമ്പത്താ ദേഷ്യം...പിന്നെ ഒട്ടും ക്ഷമയും ഇല്ല "... hezu



" അതെ.. അതോണ്ട് മോള് പോയി ഡ്രസ്സ്‌ മാറി വാ "... എന്ന് പറഞ്ഞ് പരട്ടകളും രണ്ടും കൂടി നമ്മളെ dressing റൂമിലേക്ക് തള്ളി പുറത്ത് നിന്ന് ലോക്ക് ചെയ്തു... പെട്ടെന്നാണ് നമ്മടെ കയ്യിലെ ഫോണിൽ നിന്നും മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്


JAAN 💋💋


എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാ മെസ്സേജ് വന്നത്... ആരും തെറ്റിദ്ധരിക്കേണ്ട തനുകുരിപ്പാണ്




"BEST OF LUCK FOR YOUR FIRST NIGHT 😌🤣🤣🤣".....



പരട്ട തെണ്ടി... ഇത് വരെ ഒരെക്സാമിന് പോവുമ്പോൾ പോലും അവളെനിക്ക് best of luck പറഞ്ഞിട്ടില്ല.. അതിന് നല്ല ആഡാർ സ്റ്റൈലിൽ മറുപടി കൊടുക്കണം എന്നുണ്ടെങ്കിലും പേടി കാരണം കൈ വിറയ്ക്കുന്നുണ്ട് അതോണ്ട് ഒന്നും അങ്ങട് ടൈപ് ചെയ്യാൻ പറ്റണില്ല... നമ്മള് ഫോൺ ഓഫ് ചെയ്ത് വെച്ച് ഡ്രസ്സ്‌ change ചെയ്യാൻ തുടങ്ങി....



ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങിയതും pillu വും hezu വും കൂടി ഡാഷ് പോയ ഡാഷിനെ പോലെ നമ്മളെ നോക്കുന്നുണ്ട്... നമ്മളതിന് വിസ്‌തരിച്ച് അങ്ങട് ഇളിച്ചു കൊടുത്തു..


" shanu... നീ ശരിക്കും beauty Queen തന്നെയാ "... hezu



" ശരിയാടി ഇയ്യ് ഇത്രക്ക് മോന്ജ് ഉണ്ടോ... നമ്മളൊരു boy ആണേൽ നിന്നെയെ കെട്ടൂളൂ "... Pillu



" വൃത്തികെട്ടവൾ... നിനക്ക് നാണം ഇല്ലേ കുരിപ്പേ സ്വന്തം സഹോദരന്റെ പെണ്ണിനെ മോഹിക്കാൻ... ഇങ്ങനെ ആണേൽ ഞാൻ എങ്ങനെ  നിന്നെ വിശ്വസിച്ച് കൂടെ നടക്കും "....എന്ന് പറഞ്ഞ് മുന്നിലേക്ക് വന്ന മുടി നമ്മള് പിന്നിലാക്കി 



" പ്പ്പ്പാ... പരട്ടെ... വെറുതെ ഒരു ഡയലോഗ് അടിച്ചതാണ് "... Pillu



Hmm😏...എന്ന് പറഞ്ഞ്  മുഖം തിരിച്ച് നമ്മള് ഹാളിലേക്ക് നടന്നതും ഉമ്മ വന്ന് നമ്മടെ കയ്യിൽ ബദാമിട്ട പാല് തന്നു...വെറുതെ ഒരു ഫ്ലോയിന് മുഖം തിരിച്ച് പുറത്തേക്ക് ഇറങ്ങിയതാ..പെട്ടു



" മോള് മുകളിലേക്ക് പൊക്കോ "... ഉമ്മ പറഞ്ഞതും നമ്മള് ഒന്ന് ചിരിച്ച് കൊടുത്ത് മുകളിലേക്ക് നടന്നു... കയറുന്നതിനിടയിൽ താഴെക്ക് നോക്കിയതും pillu വും hezu വും കൂടി വയറ്റിന് കൈ വെച്ച് ഒടുക്കത്തെ കിണിയാണ്....


"തെണ്ടികൾ 😏... നിങ്ങൾക്ക് നാളെ ഞാൻ കാണിച്ച് തരാടി "...


എന്ന് മനസ്സിൽ പറഞ്ഞ് നമ്മള് മുഞ്ഞോട്ടേക്ക് നടന്നു... ഒടുവിൽ എവറസ്റ്റ് കയറി മുകളിലെതിയതും നമ്മള് ചുറ്റും നോക്കി..

സീലിംഗ് ലൈറ്റ്സും അവിടെ ഉണ്ടായിരുന്ന fairy late സും ഒക്കെ കത്തികാണുമ്പോൾ വല്ലാത്ത ഒരു ഭംഗിതന്നെയാണ്.. നമ്മള് ചുറ്റും നോക്കി മുഞ്ഞോട്ട് നടന്നു... പെട്ടെന്നാണ് നമ്മടെ തൊട്ടുമുമ്പിൽ ഉള്ള ആ വലിയ ഗ്ലാസ്‌ ഡോർ നമ്മള് കണ്ടത്... അതെ ചൂടന്റെ റൂം... ഞാൻ എങ്ങനെയാ അകത്തേക്ക് കയറാ... എനിക്ക് ആണേൽ പേടിച്ചിട്ട് ശരീരം മൊത്തം വൈബ്രേറ്റ് ആവുന്നുണ്ട്... നമ്മടെ കയ്യിലിരിക്കുന്ന പാൽ ഗ്ലാസ്‌ ആണേൽ കയ്യിൽ നിന്ന് ഡിജെ കളിക്കുവാ...



No shanu you don't worry... എന്തിന് ഞാൻ ചൂടനെ പേടിക്കണം... ബാലവീർ എന്തങ്കിലും അപകടം ഉണ്ടേൽ ഞാൻ signal തരും അപ്പോൾ വന്ന് എന്നെ ചൂടന്റെ കയ്യിൽ നിന്നും രക്ഷിക്കണം.... എന്നൊക്ക മുൻകരുതൽ എടുത്ത് ഞാൻ റൂമിന്റെ ഡോർ തുറന്നു...


റൂം തുറന്ന് അകത്തേക്ക് കയറിയതും ശരിക്കും നമ്മള് സർപ്രൈസ്ഡ് ആയിപ്പോയി...നമ്മള് രാവിലെ കണ്ട റൂമേ അല്ല ഇത് 



മുഴുവൻ കാൻഡിൽ റോസസും റെഡ് കളർ ഫ്ലവർസും fairy ലേറ്റ്സും കൊണ്ട് അലങ്കരിച്ചിരിക്കുന്നു...അതൊക്കെ കണ്ടപ്പോൾ താനേ നമ്മടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..അപ്പോഴാണ് ബെഡിൽ വെച്ചിരിക്കുന്ന ആ വസ്തുവിലേക്ക് എന്റെ കണ്ണ് പതിഞ്ഞത്



എന്റെ ടെഡ്ഡി 😍....



എന്ന് വിളിച്ച് കൂവി അതെടുക്കാൻ വേണ്ടി പോവുമ്പോൾ ആണ് ആരോ എന്റെ കൈ പിടിച്ച് ചുമരോട് ചേർത്ത് നിർത്തിയത്... പെട്ടെന്നായത് കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചിട്ടാണ് ഉണ്ടായത്... ആ ചുടുനിശ്വാസം മുഖത്ത് തട്ടിയതും അതിന്റെ അവകാശി ആരാണെന്ന് എനിക്ക് മനസ്സിലായി... പതിയെ കണ്ണ് തുറന്ന് നോക്കിയതും പ്രണയം നിറഞ്ഞ  കടുംകാപ്പി മിഴികളോടെ നമ്മളെ നോക്കുന്ന ചൂടനെയാണ് കണ്ടത്... പതിവ് പോലെ നമ്മടെ ഹാർട്ട്ബീറ്റ് ഹൈ റേഞ്ചിൽ ആയിട്ടുണ്ട്... നമ്മള് പേടിച്ച് ഉമിനീരിറക്കി ചൂടനെ നോക്കിയതും.. നമ്മടെ അവസ്ഥ കണ്ടിട്ടാവണം ചൂടന്റെ ചുണ്ടിൽ ഒരു ചിരിവിടർന്നു... അന്നാദ്യമായാണ് ചൂടന്റെ ചിരിയെ മനോഹരമാക്കുന്ന നുണക്കുഴികൾ നമ്മള് കണ്ടത്... നമ്മൾക്കും നുണക്കുഴി ഉണ്ടേലും നമ്മള് ചിരിക്കുമ്പോൾ ഇത്ര ഭംഗി ഒന്നൂല്ലാ....


ചൂടന്റെ നോട്ടത്തിന്റെ ശക്തി കൂടിയതും ആ നോട്ടം പതിയെ എന്നെ കീഴടക്കാൻ തുടങ്ങി... ശരീരം താനെ ഫ്രീസ് ആകുന്നത് പോലെ തോന്നി.. പെട്ടെന്നാണ് ചൂടന്റെ കൈ സാരിക്കുള്ളിലൂടെ എന്റെ വയറിലേക്ക് സ്പർശിച്ചത്.. ശരീരം മൊത്തം ഒരു തരിപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നി..പൊടുന്നനെ രക്തയോട്ടം വർധിച്ചു... പതിയെ എന്റെ കണ്ണുകൾ അടഞ്ഞു.. അരയിൽ കെട്ടിയിരിക്കുന്ന അരഞ്ഞാണം നിലത്ത് വീണപ്പോൾ ഉണ്ടായ മണിശബ്ദം കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്...


പെട്ടെന്നാണ് ചൂടൻ അരയിലൂടെ കൈ ചുറ്റി എന്നെ ചൂടനോട് അടുപ്പിച്ചത്... ശ്വാസം വിടാനുള്ള അകൽച്ച മാത്രമേ ഞാനും ചൂടനും

തമ്മിൽ ഇപ്പോൾ ഉള്ളു.... നമ്മടെ മുമ്പിലോട്ട് വന്ന മുടിയിഴകൾ പിന്നിലോട്ട് ഒതുക്കി ചൂടൻ കൈ പിൻകഴുത്തിലൂടെ ഇട്ട് ചൂടന്റെ മുഖം നമ്മടെ മുഖത്തോട് അടുപ്പിച്ചു.. ആ കുറ്റിതാടികൾ മുഖത്തേക്ക് തറച്ചതും പതിയെ നമ്മള് കണ്ണുകൾ അടച്ചു...


ചൂടന്റെ കൈ പിൻക്കഴുത്തിലൂടെ ചുറ്റി കഴുത്തിൽ കിടക്കുന്ന നെക്ക്ളെയ്സ് ഊരിയതും പതിയെ എന്റെ ചെവിയിൽ ചൂടൻ പറഞ്ഞു


" tell me shana.. ഇനിയെങ്കിലും നീ എന്നെ സ്നേഹിക്കുന്നു എന്ന് പറ "....


നമ്മൾക്കാണേൽ ഒരക്ഷരം പോലും പറയാൻ കഴിയാതെ ഇവിടെ നിന്നും ഫ്രീസ് ആയിട്ടാ ഉള്ളെ..



" tell me my girl "...



എന്ന് ചൂടൻ ഒന്നൂടെ പറഞ്ഞതും നമ്മള് പതിയെ വിക്കി വിക്കി ഒരു ചെറുചിരിയോടെ കണ്ണുകളടച്ച് പറഞ്ഞു




" I.. LOVE ...... YOU "....



പെട്ടെന്നാണ് കഴുത്തിൽ ആരോ പിടിച്ച് വലിച്ചതും  ഞാൻ ഞെട്ടിക്കൊണ്ട് കണ്ണുകൾ തുറന്നു...ചൂടന്റെ കയ്യിൽ പൊട്ടികിടക്കുന്ന മഹർമാല കണ്ടതും ഒരു നിമിഷം ഹൃദയം നിലച്ചത് പോലെ എനിക്ക് തോന്നി.. എന്താണെന്നറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു.. കണ്ണുകളെ വിശ്വസിക്കാൻ പറ്റാതെ ഞാൻ ചൂടനെ നോക്കിയതും ഹൃദയത്തിൽ ഒരു ബോംബ് പൊട്ടി...



ഇത്രയും നേരം പ്രണയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയ ചൂടന്റെ കണ്ണിൽ എന്നോടുള്ള സ്നേഹത്തിന്റെ ഒരംശം പോലും ഇപ്പോൾ ഞാൻ കാണുന്നില്ല...കണ്ണുകൾ മുഴുവൻ ചുവന്ന് തീജ്വാല പോലെ കത്തുന്നുണ്ട്...ചൂടന്റെ മുഖം ആണേൽ ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകുന്നുണ്ട്...എന്താ നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല എങ്കിലും കണ്ണുകൾ തനിയെ നിറയുന്നുണ്ട്..കണ്ണുകളെ വിശ്വസിക്കാൻ പറ്റാതെ ഞാൻ ചൂടനെ തന്നെ നോക്കി നിന്നു... പെട്ടെന്നാണ് ഞങ്ങൾക്കിടയിലെ മൗനത്തെ കീറിമുറിച്ച് കൊണ്ട് ആ അലർച്ച കേട്ടത്



" നീ എന്താടി വിചാരിച്ചേ മിസ് shana farzin.... നിന്റെ തൊലിവെളുപ്പ് കണ്ട് ഞാനങ് മഴങ്ങിയെന്നോ... Not at all... Because I am Afsal Ahmed... So നീ എന്നല്ല ഒരു പെണ്ണിന്റെ മുമ്പിലും ഞാൻ തലകുനിക്കില്ല...


നിനക്കറിയോ എന്റെ നേരെ ഒരാൾ കൈ ചൂണ്ടിയാൽ പോലും എനിക്കത് സഹിക്കില്ല... അങ്ങനെ ചെയ്തവരെ ആരെയും ഞാൻ വെറുതെ വിട്ടിട്ടും ഇല്ല...അപ്പോൾ എവിടെന്നോ വന്ന ഒരു പീറ പെണ്ണ് എല്ലാവരുടെയും മുമ്പിൽ വെച്ച് എന്നോട് കൈ ചൂണ്ടി സംസാരിച്ചത് എനിക്ക് സഹിക്കാൻ പറ്റോ .. നീ എന്റെ നേരെ കൈ ചൂണ്ടി സംസാരിച്ചപ്പോൾ തൊലിയുരുകുന്നത് പോലെയാണ് എനിക്ക് തോന്നിയത്... അതിന് ശേഷം ആശ്രമത്തിൽ വെച്ചും നീ എന്നെ അപമാനിച്ചു.... നിന്റെ പേര് shana എന്നാണ് എന്ന് അറിഞ്ഞപ്പോൾ നിന്നോടുള്ള വെറുപ്പ് കൂടിയിട്ടെ ഉള്ളു... കാരണം ഞാൻ ഏറ്റവും വെറുക്കുന്ന പേരാണത്... അതിന് കാരണം മിസ് ഷാന അഹ്‌മദ്‌ ആണ് അതായത് എന്റെ ഉമ്മ എന്ന് പറഞ്ഞ് നടക്കുന്ന ആ സ്ത്രീ....അന്ന് ഞാൻ ഉറപ്പിച്ചതാണ് നിന്നെ കൊണ്ട് എന്നെ ഇഷ്ട്ടാണെന്ന് പറയിപ്പിക്കണം എന്ന്... അതിനേക്കാൾ വലിയ ശിക്ഷ ഒന്നും നിനക്ക് വിധിക്കാൻ പറ്റില്ല... ആ ലക്ഷ്യം നേടിയെടുക്കാൻ എന്റെ character പോലും  sacrifice ചെയ്തു... നിന്റെ മുന്നിൽ ഞാൻ സ്നേഹം അഭിനയിച്ചു... But നീ അവിടെയും എന്നെ തോൽപ്പിച്ചു എന്നോടുള്ള ഇഷ്ട്ടം  തുറന്ന് പറയാൻ നീ തയ്യാറായില്ല... പോരാത്തതിന് ജ്വല്ലറിയിൽ വെച്ച് നീ എന്റെ നേരെ കൈ ഓങ്ങുകയും ചെയ്തു...അന്ന് നിന്നോടുള്ള പക പതിൻമടങ്ങ് വർധിച്ചു.... എന്നിട്ടും നിന്നെ കൊണ്ട് ഈ വേർഡ് പറയിപ്പിക്കാൻ വേണ്ടി ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു...ഫൈനലി you are my wife... എന്റെ ലക്ഷ്യം ഞാൻ നേടിയെടുത്തിരിക്കുന്നു ".... എന്ന് പറഞ്ഞ് ചൂടൻ അട്ടഹസിച്ചതും ചൂടൻ പറഞ്ഞ ഓരോ വാക്കും ഹൃദയത്തിൽ ആഞ്ഞ് തറച്ചു... അതൊന്നും ഉൾക്കൊള്ളാൻ പറ്റാതെ ഞാൻ ചൂടന്റെ ഷർട്ട് പിടിച്ച് പൊട്ടി കരഞ്ഞ് കൊണ്ട് പറഞ്ഞു



" no.... നി....നിങ്ങൾക്കൊരിക്കലും ഇതു ചെയ്യാൻ സാധിക്കില്ല....... Because നി നിങ്ങളെന്നെ സ്നേഹിക്കുന്നു... ഇത് ഞാൻ നിങ്ങളോട് പറയാതെ കബീർക്കാനെ വിവാഹം ചെയ്യാൻ  പോയതിന് എന്നെ കളിപ്പിക്കുന്നതല്ലേ....പറ... പറ... ഇപ്പോൾ പറഞ്ഞതൊക്കെ കള്ളം അല്ലെന്ന് എന്നോട് പറ... പറ....."...



ഞാൻ ചൂടന്റെ നെഞ്ചത്തടിച്ച് കൊണ്ട് പറഞ്ഞതും ചൂടൻ എന്നെ പിടിച്ച്   തള്ളിമാറ്റി



" നിനക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം I don't care... ഇതാണ് ഞാൻ... നീ ഇപ്പോൾ കാണുന്നതാണ് സത്യം".....


എന്ന് ചൂടൻ ഷൗട്ട് ചെയ്ത് പറഞ്ഞതും ഞാൻ ഒരു ഭ്രാന്തിയെ പോലെ ചൂടന്റെ അടുത്ത് പോയി മുഖത്ത് കൈ തലോടി കൊണ്ട് പറഞ്ഞു



" ഇല്ല... എന്റെ ചൂടനൊരിക്കലും ഇങ്ങനെ ചെയ്യാൻ സാധിക്കില്ല because you love me...സത്യം പറ ഇങ്ങനെയൊക്കെ പറയുന്നത് എന്നെ കളിപ്പിക്കാൻ അല്ലെ...എന്നോട് ഇഷ്ട്ടം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇത്രയും റിസ്ക് എടുത്ത് എന്നെ കെട്ടികൊണ്ട് വന്നേ...തനു ഇന്നലെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ നിങ്ങൾ upset ആയില്ലേ... പറ... എനിക്കതിന്റെ ഉത്തരം കിട്ടണം "....



" ആ... Upset ആയിരുന്നു... അത് ഒരിക്കലും നിന്നെ എനിക്ക് നഷ്ടപ്പെടും എന്ന് വിചാരിച്ചിട്ട് അല്ല... എന്റെ കയ്യിൽ നിന്ന് നീ രക്ഷപ്പെടുമോ എന്ന് വിചാരിച്ചാട്ടാണ്".... 



   എന്ന് ചൂടന്‍ പറയുന്നത് കേട്ടതും ഞാന്‍ ആകെ തകർന്ന് പോയി...ഒന്നും ഉള്‍ക്കൊള്ളാന്‍ പറ്റാതെ ഞാൻ ആ ചുമരില്‍ തട്ടി നിന്നു... പെട്ടെന്ന് ആണ്‌ ചൂടന്‍ ബെഡില്‍ 

ഇരിക്കുന്ന teddy യെ എടുത്ത് വലിച്ച് കീറിയത്... അത് കണ്ടതും എനിക്ക് എന്നെ തന്നെ control ചെയ്യാന്‍ സാധിച്ചില്ല... Njan ഒരു ഭ്രാന്തിയെ പോലെ ചൂടന്റെ ഷര്‍ട്ടിന് പോയി പിടിച്ച് പറഞ്ഞു 



"താൻ എന്താ ഈ ചെയതത്.... തനിക്കറിയോ.. ഇത് വെറും ഒരു teddy മാത്രം അല്ല എന്റെ  ഉപ്പാടെ ഓര്‍മയാ ഇത്... എന്റെ ഉപ്പ അവസാനമായി എനിക്ക് തന്ന ഗിഫ്റ്റ്... ആ teddy യെ ആണ് താൻ വലിച്ച് കീറിയത്... ഇതൊരിക്കലും ഞാൻ ക്ഷമിക്കില്ല mr :അഫ്സൽ അഹ്‌മദ്‌...വില അറിയില്ല കാരണം താനൊരു രാക്ഷസന്‍ ആണ്‌".... എന്ന് ഞാൻ പറഞ്ഞതും പെട്ടെന്ന് ചൂടന്‍ എന്റെ കൈയിൽ പിടിച്ച് അമർത്തി... ആ അമർത്തലിൽ ഞാൻ കയ്യിൽ ഇട്ടിരുന്ന ബ്രെയിസ്ലേറ്റ് കയ്യിൽ തറച്ച് ചോര പൊടിഞ്ഞു...


ആഹ്..... ഞാൻ വേദന കൊണ്ട് പുളഞ്ഞു.... ചൂടൻ ഒന്നൂടെ കയ്യിൽ പിടി മുറുക്കി കൊണ്ട് പറഞ്ഞു


"Just shut up... ഇനി നീ വാ തുറക്കരുത് "....എന്ന് പറഞ്ഞ് ചൂടൻ എന്റെ കൈ പിടിച്ച്  റൂമിന്റെ പുറത്തേക്ക് ഇറങ്ങി മുന്നോട്ടേക്ക് നടന്നു... സ്റ്റെപ് കയറി മുന്നോട്ട് നടന്ന് ടറസിന്റെ മുകളിൽ എത്തിയതും ചൂടൻ എന്നെ വലിച്ച് മുന്നിലേക്ക് ഇട്ടു.. ഞാൻ ചുറ്റും നോക്കിയപ്പോൾ മുഴുവൻ ഇരുട്ടാണ്... നല്ല കാറ്റും മിന്നലും ഉണ്ട്...



" ഈ രാത്രി നീ ഇവിടെ കഴിഞ്ഞാൽ മതി... ഇതൊരു തുടക്കം മാത്രമാണ് മിസ് shana farzin... നീ അനുഭവിക്കാൻ പോകുന്നതേ ഉള്ളു... Your time hard begun my sweetheart ".... എന്ന് പറഞ്ഞ് ചൂടൻ എന്നെ നോക്കി ചിരിച്ചതും ഞാൻ ഞെട്ടിക്കൊണ്ട് ചൂടനെ നോക്കി...പാന്റിന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ച് ഒരു പഫ് വലിച്ച് കൊണ്ട് പറഞ്ഞു



" അപ്പോ... Goodnight sweetheart ".... എന്ന് പറഞ്ഞ് ചൂടൻ വാതിൽ കൊട്ടിയടച്ചു... വാതിൽ കൊട്ടിയടക്കുന്ന ശബ്ദം കേട്ടതും ഹൃദയം നിലക്കുന്നത് പോലെ തോന്നി... ചൂടൻ പറഞ്ഞ ഓരോ വാക്കും മനസ്സിൽ വന്നപ്പോൾ കണ്ണുനീര് ചാലിട്ടൊഴുകി..ഒന്നും ഉൾക്കൊള്ളാൻ പറ്റാതെ ഞാൻ മുട്ടുകുത്തി വീണതും കാത ടിപ്പിക്കുന്ന ശബ്ദത്തിൽ ഇടിപൊട്ടി.. അതിന്റെ കൂടെ ശക്തമായ മഴയും പെയ്തു... കണ്ണിൽ നിന്നും വരുന്ന നീർതുള്ളികളെ മഴത്തുള്ളികൾ മറച്ചുവെച്ചു.... തികച്ചും ഇരുട്ട് നിറഞ്ഞ ശൂന്യമായ ആ പ്രദേശം മനസ്സിനെ ഒന്നുകൂടി വെമ്പൽ കൊള്ളിച്ചു...ഒരു ഭ്രാന്തിയെ പോലെ കരഞ്ഞുകൊണ്ട് ഞാൻ എന്തക്കയോ വിളിച്ച് പറഞ്ഞു...



" ചൂടൻ... ചൂടൻ എന്നെ പ്രണയം നടിച്ച് വഞ്ചിക്കുകയായിരുന്നല്ലേ... ഇല്ല... എന്റെ ചൂടന് ഇങ്ങനെ ഒന്നും ചെയ്യാൻ സാധിക്കില്ല... പക്ഷെ ഇപ്പോൾ ഞാൻ കണ്ടതോ.... അതെ shanu ചൂടന് നിന്നോട് ഒരൽപ്പം പോലും സ്നേഹം ഇല്ല... ഉണ്ടായിരുന്നുവെങ്കിൽ ഈ രാത്രി ഇരുട്ടിൽ ഇടിയും മിന്നലും മഴയും ഒക്കെ ഉള്ളപ്പോൾ നിന്നെ തനിച്ച് വിട്ട് പോവുമായിരുന്നോ... പോരാത്തതിന് എനിക്ക് ഇരുട്ടിനെ ഒരുപാട് പേടിയും അല്ലെ... പേടിയോടെ ചുറ്റും നോക്കിയപ്പോൾ ഇടിയും മിന്നലും ഒന്നിച്ച് പൊട്ടി...



" ഉമ്മാ...........എന്ന് നിലവിളിച്ചെങ്കിലും അത് വെറുതെ ആയിരുന്നു....



" ഇല്ല... Shanu നീ പേടിക്കരുത് നീ സ്ട്രോങ്ങ്‌ ആണ് ബോൾഡ് ആണ്... ചൂടൻ എന്റെ ഉപ്പാടെ ഓർമ ആയിരുന്ന  teddy യെ കീറി...പ്രണയം നടിച്ച് എന്നെ വഞ്ചിച്ചു... ഇത് ഞാൻ ഒരിക്കലും സഹിക്കില്ല mr:അഫ്സൽ അഹ്‌മദ്‌... ഒഴുകി വരുന്ന കണ്ണീരിനെ നിയന്ത്രിച്ച് ഞാൻ പറഞ്ഞത് പെട്ടെന്ന് ഞാൻ വിതുമ്പി കരഞ്ഞു



" പക്ഷെ... പക്ഷെ എനിക്ക്.... ചൂടൻ എന്നെ ഇത്രയൊക്കെ ചെയ്തിട്ടും ഒരംശം പോലും ചൂടനെ വെറുക്കാൻ..... പ..പറ്റുന്നില്ല... കാരണം ഞാൻ എന്നെക്കാൾ അധികം നിങ്ങളെ സ്നേഹിക്കുന്നു... STILL I LOVE YOU.... I LOVE YOU SO MUCH......


പകൽ വെളിച്ചം കണ്ണിലേക്ക് തളച്ച് കയറിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്... കാഴ്ച വ്യക്തമല്ലായിരുന്നു... തലക്ക് നല്ല ഭാരം അനുഭവപ്പെടുന്നത് പോലെ.. കണ്ണ് ഇറുക്കെ ചിമ്മി തുറന്നപ്പോൾ ടറസിന്റെ മുകളിൽ ആണ്... പെട്ടെന്ന് ഇന്നലത്തെ കാര്യങ്ങൾ ഓർമ വന്നതും മനസ്സിൽ ഒരു ഭാരം അനുഭവപ്പെട്ടു... കണ്ണുകൾ നിറഞ്ഞു... ഇന്നലെ രാത്രി ഒരുപാട് സമയം ഇരുന്ന് കരഞ്ഞു... പിന്നെ എപ്പോയോ ക്ഷീണം കാരണം ഉറങ്ങിപ്പോയി... സാരിമൊത്തം നനഞ്ഞിട്ടുണ്ട്.. ഇന്നലെ ചൂടൻ ഉണ്ടാക്കിയ മുറിവിൽ നിന്നും പൊടിഞ്ഞ് വീണ രക്തതുള്ളികൾ വൈറ്റ് കളർ സാരിയിൽ തെളിഞ്ഞ് കാണുന്നു... വളരെ പ്രയാസപ്പെട്ട അവിടെ നിന്നും എണീറ്റ് താഴെക്ക് ഇറങ്ങിയതും ചൂടന്റെ റൂം തുറന്നിട്ടുണ്ട്... വാതിലിന്റെ അടുത്ത് വലിച്ച് കീറിയ teddy യെ കണ്ടതും ഞാൻ അതെടുത്ത് മാറോട് ചേർത്ത് കരയാൻ തുടങ്ങി....



" I am sorry ഉപ്പാ... ഇത് സൂക്ഷിച്ച് വെക്കണം എന്ന് ഉപ്പ എന്നോട് പറഞ്ഞിരുന്നു... But എനിക്കതിന് സാധിച്ചില്ല... അപ്പോഴാണ് നിലത്ത് വീണിരിക്കുന്ന പൊട്ടിയ മഹർമാല എന്റെ കണ്ണിൽ പെട്ടത്...



"ഇല്ല... ആ മഹർ ഇനി എന്തിനാ എനിക്ക്.... അതിന്റെ അവകാശി തന്നെ പൊട്ടിച്ച് കളഞ്ഞത് അല്ലെ... ചൂടൻ ഈ ബന്ധത്തിന് യാതൊരു വിലയും കൽപ്പിക്കുന്നില്ല...പിന്നെ ഞാൻ എന്തിന് വില കൽപ്പിക്കണം... എന്ന് വിചാരിച്ച് തിരിഞ്ഞ് നടക്കാൻ പോയെങ്കിലും എനിക്കതിന് സാധിച്ചില്ല... ഉപ്പ മരിച്ചപ്പോൾ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട് എന്നിട്ടും കഴുത്തിൽ ഇട്ടിരിക്കുന്ന മഹർ മാല മാത്രം ഉമ്മ ഊരിയിട്ടില്ല... മഹർമാലക്ക് അത്രക്ക് വില കൽപ്പിക്കുന്ന ഉമ്മാടെ മോൾ അല്ലെ ഞാൻ എനിക്കതിന് സാധിക്കില്ല....


ചുറ്റും നോക്കിയെങ്കിലും ചൂടനെ ഇവിടെ ഒന്നും കാണുന്നില്ല... ഞാൻ ടെഡിയും മഹർമാലയും എടുത്ത് തൊട്ടടുത്ത റൂമിലേക്ക് പോയി.... Teddy യും മഹർമാലയും  ചേർത്ത് പിടിച്ച് നിലത്തിരുന്നു മുട്ടിനു കൈ വെച്ച് കരഞ്ഞു....



എന്റെ ലൈഫിൽ മാത്രമെന്താ പടച്ചോനെ ഇങ്ങനെ... എനിക്ക് മാത്രമെന്താ ഇങ്ങനെ സംഭവിക്കുന്നെ... ഒരു പ്രശ്‌നം കഴിയുമ്പോൾ വീണ്ടും വേറെ ഒരു പ്രശ്നം....ചൂടനെ ഞാൻ എത്രമാത്രം സ്നേഹിച്ചതാ... ഞാൻ ചൂടനെ സ്നേഹിക്കാൻ പാടില്ലായിരുന്നു... ചൂടനെ മനസ്സിലാക്കാൻ എനിക്ക് സാധിച്ചില്ല...ഇനി ഞാൻ എന്താ ചെയ്യാ pillu നോട്‌ കാര്യങ്ങൾ പറഞ്ഞാലോ... ഏയ് വേണ്ട... ഞാൻ കാരണം അവള് വിഷമിക്കരുത്.... ഈ പ്രോബ്ലം ഞാൻ തന്നെ സോൾവ് ചെയ്യണം..



പെട്ടെന്നാണ് റൂമിലെ ലാൺഫോൺ റിങ് ചെയ്തത്... ഞാൻ ഫോൺ എടുത്തു...



"Shanu... നീ എന്താ... താഴെ വരാത്തെ... എന്തങ്കിലും പ്രോബ്ലം ഉണ്ടോ ".... Pillu അങ്ങനെ ചോദിച്ചതും ചുണ്ടുകൾ വിതുമ്പി...



" shanu... നീ എന്താ ഒന്നും മിണ്ടാത്തെ ".... Pillu



" ഏയ്‌... ഒന്നുല്ലടാ... എനിക്ക് എന്ത് പ്രോബ്ലം ".... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ഏറെ കഷ്ടപ്പെട്ട് ഞാനത് പറഞ്ഞൊപ്പിച്ചു...



" but shanu...".... അവളെന്തങ്കിലും പറയുന്നതിന് മുമ്പ് ഞാൻ ഫോൺ കട്ട് ചെയ്തു



ഇപ്പോൾ ഞാൻ താഴെക്ക് പോണം... ഒരിക്കലും ഇക്കാര്യം ഉമ്മയും pillu വും അറിയരുത്.... അറിഞ്ഞാൽ അവർക്കത് ഒരുപാട് സങ്കടം ആവും....


ലൈഫിൽ ഒരുപാട് problems അനുഭവിച്ചുട്ടള്ളതാ നീ shanu... എല്ലാ problem സും സോൾവ് ചെയ്തത് പോലെ ഈ പ്രോബ്ലവും നീ സോൾവ് ചെയ്യും.... Shanu... നീ സ്ട്രോങ്ങ്‌ ആണ് ബോൾഡ് ആണ്.... ഈ കാര്യം ഓർത്ത് ഇനി നീ കരയരുത്...ഉപ്പാടെ ഓർമ ആയ teddy നിങ്ങള് കീറി mr : അഫ്സൽ അഹ്‌മദ്‌... But എന്റെ ഉപ്പ പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തിൽ ഉണ്ട്..... ഉപ്പ എപ്പോഴും പറയാറുണ്ട്



" എന്റെ മോള് ഒരിക്കലും ഇന്നലകളെ ഓർത്ത് വിഷമിക്കരുത് എന്ന്... കരയാൻ നിന്നാൽ കരയാൻ മാത്രേ നേരം ഉണ്ടാവു... എല്ലാ problem സും ബോൾഡ് ആയി നേരിടണം.... എന്ന് കണ്ണുകൾ തുടച്ച് സാരി ചേഞ്ച്‌ ചെയ്ത് ഞാൻ താഴെക്ക് ഇറങ്ങി



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



( pillu )



അഫീക്കാ ആണേൽ രാവിലെ തന്നെ ഓഫിസിലേക്ക് പോയി... Shanu നെ ആണേൽ കാണുന്നുമില്ല... എനിക്കെന്തോ പന്തികേട് തോന്നുന്നു... എങ്ങോ നെഗറ്റീവ് ഫീൽ...മുകളിൽ പ്രവേശനം ഇല്ലാത്തത് കൊണ്ട് അഫീക്കാടെ റൂമിലെ ലാൺഫോണിൽ കുറെ time വിളിച്ചു but ആരും എടുത്തില്ല.... Shanu അഫീക്കാടെ റൂമിൽ ഉണ്ടായിരുന്നുവെങ്കിൽ അവള് ഉറപ്പായും ഫോൺ അറ്റൻഡ് ചെയ്തേനെ.... തൊട്ടടുത്ത റൂമിലെ ഫോണിൽ വിളിച്ചപ്പോൾ shanu ഫോൺ എടുത്തു.... അവള് അഫീക്കാടെ റൂമിൽ അല്ലെ ഉണ്ടാകേണ്ടത്... പിന്നെ എങ്ങനെ ആ റൂമിൽ വന്നു... മാത്രമല്ല അവളുടെ ശബ്ദത്തിൽ എന്തോ വല്ലായ്മ ഉണ്ട്... അത് ചോദിക്കാൻ പോയപ്പോയേക്കും ആ സാധനം ഫോൺ കട്ട് ചെയ്തു...



" എടാ shanu... എന്താ വരാത്തെ... എനിക്ക് എന്തോ പേടി ആവുന്നു.... അരുതാത്തത് എന്തോ സംഭവിച്ചത് പോലെ"....ഞാൻ heza യോട് പറഞ്ഞു



" സമയം 11:30 ആവുന്നതേ ഉള്ളു... ഞാനൊക്കെ 12:30 ക്കാ എണീക്കാറ്... നീയും അങ്ങനെ തന്നെ അല്ലെ.... ഇന്ന് രാവിലെ എണീറ്റു... അതോണ്ട് വെറുതെ ഓരോന്ന് ചിന്തിച്ച് മോള് ബിപി കൂട്ടേണ്ട....hezu 



" എടാ അതിന് നമ്മളെപ്പോലെ അല്ല shanu.... അവൾക്ക് കുറച്ച് കാര്യപ്രാപ്തി ഒക്കെ ഉണ്ട്....6 മണി ആവുമ്പോൾ അവളെണീക്കും "...




" എന്നാ ഇന്ന് കുറച്ച് ഉറങ്ങിപ്പോയിട്ടുണ്ടാവും... ദാണ്ട... ദേ വരുന്നു നിന്റെ shanu..... എന്ന് പറഞ്ഞ് അവള് മുകളിലേക്ക് കൈ ചൂണ്ടി....



ഞാൻ നോക്കിയപ്പോൾ ആകെ എന്തോ പോലെയാണ് അവള് വരുന്നത്... മുഖത്ത് നല്ല ക്ഷീണം ഉണ്ട്... കാലുകൾ ഇടരുന്നുണ്ട്.... പെട്ടെന്നാണ് അവള് സ്റ്റെപ് തെറ്റി വീഴാൻ വേണ്ടി പോയതും ഞാനും hezu വും പോയി പിടിച്ചു... നോക്കുമ്പോൾ shanu ടെ ബോധം പോയിട്ടുണ്ട്.... നെറ്റിയിൽ കൈ വെച്ചപ്പോൾ നല്ല ചൂടും ഉണ്ട്....



" ടാ shanu.... കണ്ണ് തുറക്ക്...... Hezu


"Shanu"....


എത്ര വിളിച്ചിട്ടും അവൾക്ക് യാതൊരു കുലുക്കവും ഇല്ല... ഞാനും hezu വും അജൂക്കയും കൂടി അവളെ എന്റെ റൂമിൽ കൊണ്ട് പോയി കിടത്തി... ഡോക്ടറെ ഫോൺ ചെയ്തു....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


( അഫി )



ഓഫീസ് ഫയൽസ് ചെക്ക് ചെയ്യുമ്പോൾ ആണ് ഫോണിൽ കാൾ വന്നത്... നോക്കിയപ്പോൾ സ്‌ക്രീനിൽ...


ഉമ്മൂമ്മ.... എന്ന അക്ഷരങ്ങൾ തെളിഞ്ഞ് വന്നത് ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ഞാൻ കാൾ അറ്റൻഡ് ചെയ്തു



" മോനെ അഫി നിനക്ക് സുഖമല്ലേ".....ഉമ്മൂമ്മ



" ഹ ബേബി...എന്റെ ബേബിക്കോ "....



" നീ പോടാ... എന്നെ നീ അങ്ങനെ വിളിക്കണ്ട...സ്വന്തം ഇഷ്ടത്തിന് ആരോടും പറയാതെ ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്നിട്ട്.... നിനക്ക് എന്നോട് പറയാമായിരുന്നു ".....



" ഓ  i am sorry sweetheart ".....



" ഞാൻ വെറുതെ പറഞ്ഞതാ മോനെ... എനിക്ക് സന്തോഷം ആയി... നീ ഇപ്പോയെങ്കിലും പുതിയ ജീവിതത്തിലേക്ക് കടക്കാൻ തയ്യാറായാല്ലോ.... എനിക്കത് മതി.... പിന്നെ ഞങ്ങള് നാളെ രാവിലെ തന്നെ അവിടെ എത്തും കേട്ടോ"...


ഉമ്മമ്മ അങ്ങനെ പറഞ്ഞതും ഞാൻ ഷോക്ക് ആയി



" what.... സത്യമാണോ ".....




" അതെ ടാ...എന്നാ ഞാൻ ഫോൺ വെക്കട്ടെ... ഇവിടെ നിന്നും ഇറങ്ങേണ്ട ഒരുക്കങ്ങൾ ഒക്കെ ചെയ്യണം ".... എന്ന് പറഞ്ഞ് ഉമ്മാമ്മ ഫോൺ കട്ട് ചെയ്തു....



Oh no... ഞാൻ shana യെ എന്തിനാ വിവാഹം ചെയ്തേ എന്ന് മറ്റ് ആര് അറിഞ്ഞാലും എനിക്ക് പ്രശ്നം ഇല്ല... ഉമ്മാമ്മ ഒരിക്കലും അതറിയരുത്.... അറിഞ്ഞാൽ ഉമ്മാമ്മ കൂടി എന്നിൽ നിന്നകലും അത് കൊണ്ട് അവളെ സ്നേഹിക്കുന്നതായി ഞാൻ മറ്റുള്ളവരുടെ മുന്നിൽ act ചെയ്തേ മതിയാവൂ....




" സർ may i come in ".... റിയ( അഫിയുടെ പ്രൈവറ്റ് സെക്ക്രട്ടറി )



" ഗെറ്റ് ലോസ്റ്റ്‌ "...പെട്ടെന്നുള്ള ദേഷ്യത്തിൽ അവളോട് ഞാൻ അങ്ങനെ പറഞ്ഞു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



( റിയ )




" ഇന്നും നിനക്ക് അഫി സാറിന്റെ കയ്യിൽ നിന്നും നല്ലത് പോലെ കിട്ടിയല്ലേ...ടീന



" നിനക്കറിയോ ടീനെ... അഫി സാറിന്റെ കയ്യിൽ നിന്ന് എനിക്ക് വഴക്ക് കേൾക്കാനും ഒരുപാട് ഇഷ്ട്ടാണ്... കാരണം ഞാൻ സാറിനെ ഒരുപാട് സ്നേഹിക്കുന്നു.... എന്റെ പേര് റിയ എന്നാണെങ്കിൽ അഫി സാറിനെ ഞാൻ സ്വന്തമാക്കിയിരിക്കും 


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu}



കണ്ണ് തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ഉമ്മനെയും pillu നെയും അജൂക്കാനെയും hezu നെയും ആണ് കണ്ടത്... അവരെ കണ്ടതും ഞാൻ ബെഡിൽ നിന്ന് എണീച്ച് ഇരിക്കാൻ പോയി...



" വേണ്ട... മോളെ... മോൾക്ക് വയ്യാത്തത് അല്ലെ... അവിടെ കിടന്നോ "....



" അത് സാരില്ല്യ ഉമ്മാ.... എനിക്കിപ്പോ ഒരു പ്രോബ്ലവും ഇല്ല "....എന്ന് പറഞ്ഞ് ഞാൻ ബെഡിൽ ചാരി ഇരുന്നു 



" shanu... ഡോക്ടർ ചെക്ക് ചെയ്തപ്പോൾ പറഞ്ഞു... മഴ കൊണ്ടത് കാരണാ പനി വന്നതെന്ന്... നീ ഇന്നലെ രാത്രി മഴ കൊണ്ടായിരുന്നോ "....



Pillu അങ്ങനെ ചോദിച്ചപ്പോൾ എന്ത് പറയണം എന്നറിയാതെ വാക്കുകൾക്കു വേണ്ടി ഞാൻ കുഴങ്ങി...



" ആ കൊണ്ടായിരുന്നു.... അവളോട് ഞാൻ പറഞ്ഞതാ മഴ നനയണ്ട എന്ന്... പക്ഷെ അവളത് കേട്ടില്ല ".....പെട്ടെന്ന്  പുറകിൽ നിന്നും ആ ശബ്ദം കേട്ടതും ഞാൻ വാതിലിന്റെ അവിടേക്ക് നോക്കിയപ്പോൾ വാതിൽക്കൽ എന്നെ നോക്കി കൈ കെട്ടി നിൽക്കുന്ന ചൂടനെയാണ് കണ്ടത്.... ചൂടനെ കണ്ടതും മനസ്സിന്റെ ഭാരം കൂടിയത് പോലെ.... കണ്ണുകൾ നിറഞ്ഞ് വന്നു... ആ കണ്ണുനീർതുള്ളികൾ പുറത്ത് ചാടാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.... ചൂടനെ തുറിച്ച് നോക്കി ഞാൻ ചൂടനിൽ നിന്നും മുഖം തിരിച്ചു...



"പാർട്ട്ണർ നിന്റെ ഹീറോ വന്നല്ലോ ".... അജു എന്നെ നോക്കി പറഞ്ഞതും വളരെ കഷ്ടപ്പെട്ട് ഞാനവന് ചിരിച്ച് കൊടുത്തു....



"അഫീക്കാ  shanu ന്  സുഖമില്ല...ഡോക്ടർ വന്ന് ചെക്ക് ചെയ്തപ്പോൾ നല്ല പനി ഉണ്ടെന്നാ പറഞ്ഞേ ".... Hezu



" ആണോ... എന്റെ sweetheart "... എന്ന് പറഞ്ഞ് ചൂടൻ എന്റെ അടുത്ത് ബെഡിൽ വന്നിരുന്നതും ഞാൻ അൽപ്പം മാറിയിരുന്നു



* എന്തൊരു അഭിനയം ആണ്... ഓസ്‌ക്കാർ കിട്ടും.. അല്ലേലും നല്ല നടൻ ആയോണ്ട് അല്ലെ എനിക്കീ അവസ്ഥ വന്നേ *.....




" വാ ഉമ്മാ നമുക്ക് പോവാം നമ്മളായിട്ട് വെറുതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ട"....എന്ന് പറഞ്ഞ് അജു ഉമ്മാനെ വലിച്ച് പുറത്തേക്ക് നടന്നു.. പിറകെ hezu വും... Pillu വാണെങ്കിൽ സംശയഭാവത്തോടെ എന്നെയും ചൂടനെയും മാറിമാറിനോക്കുവാണ്....




" നിന്നോട് ഇനി പ്രതേകം പറയണോ ഡി "..... എന്ന് അജു pillu നോട്‌ പറഞ്ഞതും എന്നെ ഒന്ന് ഇരുത്തിനോക്കി pillu പുറത്തേക്ക് പോയി...



" നല്ല പനി ഉണ്ടോ ".... എന്ന് ചോദിച്ച് ചൂടൻ എന്റെ നെറ്റിക്ക് കൈ വെച്ചതും ഞാൻ കൈ തട്ടി മാറ്റി...



" ആ... എന്താ ഇത് എന്നോട് ദേഷ്യം ആണോ... ഇപ്പോഴും...ഏതായാലും ഇന്നലെ നടന്നതൊന്നും വേറെ ആരോടും പറഞ്ഞില്ലല്ലേ.... That's my girl "... എന്ന് പറഞ്ഞ് ചൂടൻ എന്റെ തലയിൽ കൈ വെച്ച് പറഞ്ഞതും ഞാൻ കൈ തട്ടി മാറ്റിയതും



" ഡീ ".... എന്ന് അലറി ചൂടൻ എന്റെ കയ്യിൽ അമർത്തി പിടിച്ചു.... ഇന്നലെ ചൂടൻ ഉണ്ടാക്കിയ മുറിവിൽ തന്നെ ആയോണ്ട് ഞാൻ വേദന കൊണ്ട് പുളഞ്ഞു...



" മര്യാദക്ക് എന്നെ അനുസരിക്കുന്നതാവും നിനക്ക് നല്ലത്... നാളെ എന്റെ ഉമ്മാമ്മ ഓസ്ട്രേലിയയിൽ നിന്ന് വരും.... അതോണ്ട് ഇന്നലെ നടന്ന കാര്യം ഒന്നും നീ ആരോടും പറയരുത്... ഒരിക്കലും പറയരുത് എന്ന് ഞാൻ പറയില്ല.. ഉമ്മാമ്മ തിരിച്ച് പോകുന്നത് വരെ ഇക്കാര്യം ആരും അറിയരുത്... അതിന് ശേഷം ആര് അറിഞ്ഞാലും I don't care.... അഥവാ ഇനി ഇക്കാര്യം ഉമ്മാമ്മ അറിഞ്ഞാൽ ഈ അഫ്സൽ ആരാണെന്ന് നീ അറിയും...അപ്പോൾ അതിന് നീ ഇടവരുത്തരുത്... മനസ്സിലായല്ലോ ".... എന്ന് ചിരിച്ച് കൊണ്ട് കവിളിൽ തട്ടി പറഞ്ഞ് ചൂടൻ പുറത്തേക്ക് പോയി..



അതെ സമയം തന്നെ pillu അകത്തേക്ക് വന്ന് ഡോർ ലോക്ക് ചെയ്ത് എന്റെ അടുത്തേക്ക് വന്നു..... അവളുടെ മുഖത്ത് നോക്കിയപ്പോൾ തന്നെ അവൾക്ക് എന്തോ സംശയം ഉണ്ടെന്ന് എനിക്ക് മനസ്സിലായി....



" shana സത്യം പറ... എന്തെങ്കിലും പ്രോബ്ലം നീയും അഫീക്കയും തമ്മിൽ ഉണ്ടോ?"...



അവളുടെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഷോക്ക് ആയി...



"Shanu... ഞാൻ നിന്നോടാ ചോദിച്ചേ... നീയും അഫീക്കയും തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ... Tell me shanu ".... Pillu



" ഏയ്... എന്ത് പ്രോബ്ലം... ഒരു പ്രോബ്ലവും ഇല്ല... നീ എന്തൊക്കയാ ഈ പറയുന്നേ... നിനക്കെന്താ വട്ടാണോ "....



ഒരിക്കലും ചൂടനെ പേടിച്ചല്ല ഞാനവളോട് കള്ളം പറഞ്ഞത്... ഞാൻ കാരണം അവള് വെറുതെ വിഷമിക്കണ്ട എന്ന് വിചാരിച്ചാ ഞാനവളോട് അങ്ങനെ പറഞ്ഞേ... മാത്രമല്ല അവള് ഈ കാര്യം അറിഞ്ഞാൽ പിന്നെ ഉമ്മയും ഈ കാര്യം അറിയും...മോനെ ഓർത്ത് ആ സ്ത്രീ ഒരുപാട് വിഷമിക്കുന്നുണ്ട്....ആ മനസ്സ് ഇനിയും വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല....



" പിന്നെ എങ്ങനെ ഈ കയ്യിൽ മുറിവ് വന്നത്... നേരത്തെ നീ മയങ്ങി കിടക്കുമ്പോൾ ഈ മുറിവ് കുറച്ച് ഉണങ്ങിയിട്ട് ആയിരുന്നു ഉണ്ടായത്...ഇപ്പോൾ ഈ മുറിവിൽ നിന്നും ചോര പൊടിയുന്നുണ്ട് "....


ബെഡിൽ വെച്ചിരിക്കുന്ന എന്റെ കൈ പിടിച്ച് ഉയർത്തികൊണ്ട് ഇന്നലെ ചൂടൻ ഉണ്ടാക്കിയ മുറിവ് കാണിച്ച് അവളങ്ങനെ കാണിച്ചതും ഞാൻ ഒന്ന് ഞെട്ടി... മുറിവ് ഉണങ്ങിയിട്ടാണ് ഉണ്ടായത് ഇപ്പോൾ ചൂടൻ പിടിച്ച് അമർത്തിയപ്പോൾ വീണ്ടും ചോര പൊടിഞ്ഞത് ആണ്..



" shanu... Tell me.... ഈ മുറിവെങ്ങനെ ഉണ്ടായി "..... Pillu അൽപ്പം ശബ്ദമുയർത്തി ചോദിച്ചതും ഞാൻ  ചിന്തയിൽ നിന്നും ഞെട്ടി....



"അത് പിന്നെ... ഇത് എന്റെ ബ്രയ്‌സ്ലേറ്റ് സാരിക്ക് കുടുങ്ങി വലിഞ്ഞപ്പോൾ ഉണ്ടായ മുറിവ് ആണ് ".....




 " ok.... അങ്ങനെയാണെന്ന് തന്നെ ഇരിക്കട്ടെ....ഞാൻ പുറത്തേക്ക് പോകുന്നത് വരെ ഈ മുറിവ് ഉണങ്ങിയിട്ടാ ഉണ്ടായത് പെട്ടെന്ന് ഇതിൽ നിന്ന് എങ്ങനെ ചോര പൊടിഞ്ഞു....



" അതിന് കാരണം നിന്റെ ചൂടൻ കാക്കു തന്നെയാ....റൊമാൻസിക്കാൻ എന്റെ കയ്യിൽ പിടിച്ച് അമർത്തി ചൂടന്റെ അടുത്തേക്ക് വലിച്ചു... അപ്പോഴാ ഈ മുറിവിൽ നിന്നും ചോര പൊടിഞ്ഞത്....


ലൈഫിൽ ആദ്യായിട്ടാ കള്ളം പറഞ്ഞതിന് ശേഷം എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നത്....



 " നീ നന്നായി കള്ളം പറയും എന്ന് മാറ്റാരെക്കാളും നന്നായി എനിക്കറിയാം... ഇപ്പോ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് നിന്റെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാവും.... നീ എന്തോ എന്നിൽ നിന്നും ഒളിക്കുന്നുണ്ട് shanu... അതെന്താന്ന് ഒരിക്കലും നിന്റെ വായിൽ നിന്ന് വീയില്ലെന്ന് എനിക്കറിയാം.... ഞാൻ തന്നെ അത് കണ്ടുപിടിച്ചോളും".... എന്ന് പറഞ്ഞ് വാതിൽ കൊട്ടിയടച്ച് അവള് പുറത്തേക്ക് പോയി.....




അന്ന് രാത്രി ഭക്ഷണം കഴിച്ച് മുകളിലേക്ക് പോവാൻ പോവുമ്പോൾ ആണ് അജു വന്ന് പറഞ്ഞത്



" പാർട്ട്ണർ ഡ്രാക്കുള..സോറി.. സോറി... അഫീക്ക ഇപ്പോൾ അല്ലെ ലിഫ്റ്റ് വഴി മുകളിലേക്ക് പോയത്... എന്നാ പിന്നെ അഫീക്കാടെ കൂടെ നിനക്കും മുകളിലേക്ക് പൊയ്ക്കൂടേ വെറുതെ ഈ എവറസ്റ്റ് കയറണോ ".....



" അത് സാരില്ല്യ... വ്യായാമം ആരോഗ്യത്തിന് നല്ലതാണ് പാർട്ട്ണർ "..... എന്ന് പറഞ്ഞ് നമ്മള് അവനെ നോക്കി ഇളിച്ച് കൊടുത്തു




" ഇന്നലെ മഹതി ഇതൊന്നും അല്ലല്ലോ പറഞ്ഞത്....കയറി സ്റ്റെപ്പിൽ നിന്ന് ഇറക്കിയത് കാരണം നീ എന്നെ ഇന്നലെ അടിച്ച് ചമ്മന്തിആക്കുവാണല്ലോ ചെയ്തത് ".... അജു



" അത് പിന്നെ.... ലൈഫിൽ ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്... ശ്വാസകോശം സ്പോഞ്ച് പോലെയാണ് "....



" അത് കറക്റ്റ് ആണ്.... എന്നാ പാർട്ട്ണർ പൊക്കോ.. അഫീക്കാ പ്രിയതമയായ ഭാര്യയെ വൈറ്റ് ചെയ്യുന്നുണ്ടാവും "....



എന്ന് അവൻ പറഞ്ഞതും അവനൊരു റ്റാറ്റാ കൊടുത്ത് ഞാൻ മുകളിലേക്ക് നടന്നു... അജുവിനോട് പഴയ shanu ആയി സംസാരിച്ചപ്പോൾ മനസ്സിനെന്തോ ഒരാശ്വാസം..... ഏതായാലും അവൻ ചൂടനിട്ട പേര് കൊള്ളാം ഡ്രാക്കുള... Hmm🤧....ഡ്രാക്കുള ഇത് കേട്ടാൽ ആത്മഹത്യാ ചെയ്യും....



എന്നൊക്ക ഒറ്റക്ക് പറഞ്ഞ് നടന്ന് നടന്ന് നമ്മള് മുകളിൽ എത്തി.... മുകളിൽ തന്നെ നമ്മളെയും നോക്കി നിൽക്കുന്നുണ്ട് ഡ്രാക്കുള.....ചൂടന്റെ മുന്നിൽ എത്തിയതും ഞാൻ മുഖം തിരിച്ച് നിന്നു...



" ഇന്ന് മുതൽ നീ ഈ റൂമിൽ കിടന്നാൽ മതി ".... എന്ന് ചൂടൻ പറഞ്ഞതും ചൂടനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ ആ റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു.... എന്തോ മനസ്സിൽ കരുമ്പാണി അടിച്ച് കയറ്റുന്ന വേദന അപ്പോൾ എനിക്ക് അനുഭവപ്പെട്ടു....


" ഏതായാലും ടറസ്സിൽ അല്ലല്ലോ"...... എന്ന് ആശ്വസിച്ച് കൊണ്ട് ഞാൻ ബെഡിൽ പോയി ചുരുണ്ടു.. ഒറ്റക്കായിരിപ്പോൾ ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഒക്കെ മനസ്സിൽ ഓർമ വന്നതും... ഹൃദയം കാർമേഘത്തെ പോലെ ഇരുണ്ടു.....



" ഇല്ല ഞാൻ ഒരിക്കലും അതോർത്ത് വിഷമിക്കില്ല"..... എന്ന് പറഞ്ഞ് കീറിപറിഞ്ഞ ആ teddy യെയും ഇറുക്കെ പിടിച്ച് കൊണ്ട് ഞാൻ കണ്ണുകൾ അടച്ചു... ഒറ്റക്ക് കിടന്നാൽ ദുസ്വപ്നം കണ്ട് ഞെട്ടിയുണരാറാണ് പതിവ്....ഇന്ന് ഞാൻ അങ്ങനെ ഉണർന്നില്ല... പേടിയെക്കാൾ 1000 ഇരട്ടി വലുതാണ് മനസ്സിന്റെ വേദന... അത് കൊണ്ടായിരിക്കാം....




രാവിലെ എണീച്ച് സുബ്ഹ് നമസ്ക്കാരവും കഴിഞ്ഞ് കുളിച്ച് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഒരു റെഡ് കളർ സാരിയും എടുത്തിട്ട് ഞാൻ താഴെക്ക് ഇറങ്ങി... താഴെക്ക് എത്താറായപ്പോൾ ആണ് പെട്ടെന്ന് എന്റെ ഷോൽഡറിൽ ഒരു കൈ വന്നത്... ഞെട്ടികൊണ്ട് ഞാൻ നോക്കിയപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിൽക്കുന്ന ചൂടനെ ആണ് കണ്ടത്.....



ഞാൻ ഷോൾഡറിൽ നിന്നും ചൂടന്റെ കൈ തട്ടിമാറ്റിയതും പെട്ടെന്ന് ചൂടൻ എന്റെ അരയിലൂടെ കൈ ഇട്ട് പിടിമുറുക്കി.... ഞാൻ അത് എടുത്ത് മാറ്റാൻ നോക്കിയതും ചൂടൻ എന്റെ ചെവിയിൽ വന്ന് പതിയെ പറഞ്ഞു



" അനങ്ങാതെ ഇരുന്നോ... അല്ലേൽ ഞാൻ പിടിമുറുക്കും "..... എന്ന് പറഞ്ഞ് ചൂടൻ താഴെക്ക് നോക്കി ഒന്ന് ചിരിച്ച് കൊടുത്തു....



ഞാൻ സംശയത്തോടെ താഴെക്ക് നോക്കിയപ്പോൾ വാത്സല്യം തുളുമ്പുന്ന കണ്ണുകളോടെ ഞങ്ങളെ നോക്കി നിൽക്കുന്ന ആ വയസ്സായ സ്ത്രീയെ ആണ് കണ്ടത്....


അത് ചൂടന്റെ ഉമ്മാമ്മ ആവുമെന്ന് എനിക്ക് മനസ്സിലായി....ആ സ്ത്രീ എന്നെ നോക്കി ചിരിച്ചതും തിരിച്ച് ഞാനും ചിരിച്ച് കൊടുത്തു...



" എന്തൊരു ഭംഗിയാണ് രണ്ട് പേരും താഴെക്ക് ഇറങ്ങി വരുന്നത് കാണാൻ തന്നെ ".... ഉമ്മാമ്മ



"അത് പിന്നെ ഇല്ലാതിരിക്കോ... രണ്ട് പേരും made for each other അല്ലെ ".... Hezu



താഴെ എത്തിയതും ഉമ്മാമ്മ എന്റെ കവിളിൽ തലോടി പറഞ്ഞു


" എന്ത് സുന്ദരി ആണ് എന്റെ മോള്... ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ എന്റെ മോൾക്ക്"....



ഞാൻ ഉമ്മാമ്മക്ക് ഒന്ന് ചിരിച്ച് കൊടുത്ത് ഉമ്മാനെ നോക്കിയപ്പോൾ ഉമ്മാടെ മുഖത്ത് സംശയത്തിന്റെ കെട്ടുകൾ ഉണ്ടായിരുന്നു... Pillu വിനും സെയിം അവസ്ഥ തന്നെ... ഇനി pillu അവൾക്ക് തോന്നിയ കാര്യം ഉമ്മാനോട് പറഞ്ഞിട്ടുണ്ടാവോ...



" ഇത് ഞങ്ങളുടെ എല്ലാവരുടെയും സ്നേഹനിധിയായ ഉമ്മാമ്മ... ഇത് എന്റെ വാപ്പ ഇതന്റെ ഉമ്മ "...എന്ന് പറഞ്ഞ് hezu എല്ലാരേയും പരിചയപ്പെടുത്തി 



" അഫിയുടെ കല്യാണകാര്യം അറിഞ്ഞപ്പോൾ തൊട്ടേ ഉമ്മ അവിടെ നിന്നും കയറി പൊട്ടിക്കയായിരുന്നു... മോളെ കാണണം... അഫിക്ക് പറ്റിയ കുട്ടിയാണോ... എന്നൊക്കെ അറിയാൻ... ഇപ്പോൾ ഉമ്മാക്ക് സമാധാനം ആയോ ".... Hezu ന്റെ ഉപ്പ



" മോള് ഞങ്ങൾക്ക് ഞങ്ങളുടെ അഫിയെ തിരിച്ച് തരില്ലേ ".... എന്ന് ഉമ്മാമ്മ പറഞ്ഞതും നമ്മള് സംശയത്തോടെ ഉമ്മാമ്മാനെ നോക്കി



" ഉമ്മാ... ഉമ്മ പോയി ഫ്രഷ് ആയി വാ ...ഭക്ഷണം കഴിക്കേണ്ടേ ...ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കുടിക്കാൻ...കൃത്യസമയത്ത് മരുന്ന് കുടിക്കണം എന്ന് ഡോക്ടർ പറഞ്ഞതല്ലേ ".... ചൂടന്റെ ഉമ്മ അങ്ങനെ പറഞ്ഞതും നമ്മടെ കവിളിൽ ഒന്ന് തലോടി കൊണ്ട് ഉമ്മാമ്മ റൂമിലേക്ക് പോയി..





" മോളോട് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്... എന്റെ കൂടെ വാ "....പെട്ടെന്ന് ചൂടന്റെ ഉമ്മ എന്റടുത്ത് വന്ന് പറഞ്ഞ് മുഞ്ഞോട്ടേക്ക് നടന്നു...ഇന്നലെ ഉമ്മാന്റെ മുഖത്ത് കണ്ട തെളിച്ചം ഇപ്പോൾ ഉമ്മാന്റെ മുഖത്ത് ഇല്ല...I think... ഉറപ്പായും pillu ഉമ്മാനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാവും... നമ്മളും ഒന്ന് മിണ്ടാതെ ഉമ്മാന്റെ കൂടെ നടന്നു....ഞാൻ ഉമ്മാന്റെ റൂമിൽ എത്തിയതും ഉമ്മ വാതിലടച്ചു...



" മോള് ഇവിടെ ഇരിക്ക് "... എന്ന് ഉമ്മ പറഞ്ഞതും ഞാനവിടെ ഉള്ള സോഫയിൽ ഇരുന്നു... ഉമ്മ എന്റെ തൊട്ടടുത്ത് ഇരുന്ന് എന്റെ കയ്യിൽ പിടിച്ച് ചോദിച്ചു 



" മോളും അഫിയും തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ"....



" ഏയ് എന്ത് പ്രോബ്ലം ഞാനും ചൂടനും തമ്മിൽ ഒരു പ്രോബ്ലവും ഇല്ല... ഉമ്മ എന്താ അങ്ങനെ ചോദിക്കാൻ കാരണം "....

ഈ ചോദ്യം ഞാൻ മുന്നേ പ്രതീക്ഷിച്ചത് കൊണ്ട് തന്നെ ഒട്ടും പതറാതെ ഞാൻ ഇത് പറഞ്ഞു 



" ഏയ്...ഒന്നുല്ല മോളെ.... ആ പെണ്ണ്( pillu) ഓരോന്ന്  വന്ന് പറഞ്ഞ് മനുഷ്യന്റെ സമാധാനം കളയും ".....



" പിന്നെ I am സോറി ഉമ്മ.... ചൂടനെ ചൂടൻ എന്ന് പറഞ്ഞതിന്...ശീലം അതായത് കൊണ്ട് അങ്ങനയെ വായിൽ വരുന്നുള്ളൂ "....



" അതിനെന്തിനാ സോറി... ഞാനത് ശ്രദ്ധിച്ചത് പോലും ഇല്ല... അവന്റെ സ്വഭാവവും അങ്ങനെ ആണല്ലോ ".... ഉമ്മ



* അത് ശരിയാ... സ്വഭാവം വെച്ച് ഡ്രാക്കുള എന്നാ വിളിക്കേണ്ടേ.... എനിക്ക് തെറ്റ് പറ്റി... ആദ്യമേ ചൂടന് പകരം ഡ്രാക്കുള എന്ന് വിളിച്ചാൽ മതിയായിരുന്നു*....( ലെ മനസ്സിൽ )




" പിന്നെ മോളെ അഫിയുടെ സ്വഭാവം മോൾക്ക് അറിയാലോ... മറ്റുള്ളവരിൽ നിന്നൊക്കെ വ്യത്യസ്തമാണ് അവന്റെ സ്വഭാവം... അവൻ ചിലപ്പോൾ മോളോട് മോശമായി പെരുമാറിയേക്കാം പക്ഷെ മോളെരിക്കലും അവനെ വെറുക്കരുത്... ഇത് ഒരുമ്മാന്റെ അപേക്ഷ ആയി കൂട്ടിക്കോ ".... പെട്ടെന്നാണ് ഉമ്മ നിറഞ്ഞ കണ്ണുകളോടെ എന്നോട് പറഞ്ഞത്....



"  അവൻ എന്നെ ഉമ്മ എന്ന് വിളിച്ചിട്ട് നാലര വർഷം ആയി... അത് പോട്ടെ സ്നേഹത്തോടെ  ഒന്ന് നോക്കിയിട്ട് പോലും നാലര വർഷമായി ....ഞാൻ ആദ്യം കണ്ടത് അവനെ അല്ലെ... എന്നെ ആദ്യമായി ഉമ്മ എന്ന് വിളിച്ചത് അവനല്ലേ....ജീവിതത്തിൽ ഞാൻ ഇന്നേ വരെ ഇത്രവിഷമിച്ചിട്ടില്ല....ചിലപ്പോൾ ഹൃദയം പൊട്ടും എന്ന രീതിയിൽ സങ്കടം ഉണ്ടാവും.... പക്ഷെ ഞാൻ എന്റെ മോനോട് ചെയ്തത് വെച്ച് നോക്കുമ്പോൾ ഞാൻ സഹിക്കുന്ന വേദനയൊന്നും ഒന്നുമല്ല..... ഞാൻ സഹിച്ച വേദനയേക്കാൾ പതിനായിരം ഇരട്ടി വേദന എന്റെ മോൻ അനുഭവിച്ചിട്ടുണ്ട്.... അറിയാതെ ആണേലും ഒരുമ്മയും സ്വന്തം മകനോട് ചെയ്യാൻ പാടില്ലാത്തത് എന്റെ മോനോട് ഞാൻ ചെയ്തു.... ഇങ്ങനെ ഒന്നും ആയിരുന്നില്ല മോളെ എന്റെ അഫി....എന്നെ ഏറ്റവും സ്നേഹിച്ചത് എന്റെ അഫി മോൻ ആയിരുന്നു.... അവന് ആരുടേയും കണ്ണിൽ നിന്നും ഒരു കണ്ണുനീർത്തുള്ളി വീഴുന്നത് പോലും ഇഷ്ട്ടമല്ല... അത് അവനൊട്ടും സഹിക്കാനും പറ്റത്തില്ല....



മോള് ഈ വീട്ടിലെ സെർവന്റ്സിനൊക്കെ വസ്ത്രം എടുത്ത് കൊടുക്കുന്നത്  കണ്ടായിരുന്നോ... അഫിയാണ് അങ്ങനെ കൊടുക്കണം എന്ന് പറഞ്ഞ് കുട്ടിക്കാലത്ത് ഷാഢ്യം പിടിച്ചത്.... അവർക്ക് എടുത്ത് കൊടുക്കാതെ അവനും ഡ്രസ്സ്‌ എടുക്കാറില്ല... ഇപ്പോൾ അവൻ അവരോടൊക്കെ മോശമായി ആണ് പെരുമാറുന്നത്... പക്ഷെ അവർക്ക് അവനെ ഇപ്പോഴും വലിയ ഇഷ്ട്ടം ആണ്....അവന്റെ ജീവിതത്തിലെ ആ ഇരുണ്ട കാലം ആണ് എന്റെ മോനെ ഇങ്ങനെ ആക്കിയത്....അഫി എന്നോട് ഇങ്ങനെ പെരുമാറുമ്പോൾ എനിക്ക് അതൊട്ടും സഹിക്കാൻ പറ്റുന്നില്ല....അപ്പോൾ സമൂഹം മൊത്തം എന്റെ മോനെ അങ്ങനെ ചെയ്യുമ്പോൾ അവനത് സഹിക്കാൻ പറ്റുമോ.... ഒരു പത്തൊമ്പത്കാരന് സഹിക്കാൻ പറ്റുന്നതിനേക്കാളും അധികം എന്റെ മോൻ സഹിച്ചായിരുന്നു... അവന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആണെങ്കിൽ ജീവിതം അവസാനിപ്പിച്ചേനെ.....



ഒരുറുമ്പിനെ പോലും വേദനിപ്പിക്കാത്ത എന്റെ മോനെ സമൂഹം മൊത്തം ക്രൂരനായും കണ്ണിൽച്ചോര ഇല്ലാത്തവനായും ചിത്രീകരിച്ചു....ഞാനും എന്റെ മോനെ മനസ്സിലാക്കിയില്ല.... പതിയെ അവൻ അങ്ങനെ ആവുകയായിരുന്നു....അതിന് ശേഷം അവൻ ആരോടും അധികം സംസാരിക്കില്ല ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടും... ഒറ്റക്ക് ഇരിക്കാൻ ആയിരുന്നു അവന് ഇഷ്ടപ്പെട്ടത്.... പുകവലി തുടങ്ങി.... അതെ... മറ്റൊരു അഫിയിലേക്ക് ഉള്ള മാറ്റം....അതെ ഞാനുൾപ്പെടുന്ന സമൂഹം ചിത്രീകരിച്ച ആ ക്രൂരനായ അഫിയായി പതിയെ അവൻ മാറി....


അവന്റെ ജീവിതത്തിൽ സംഭവിച്ച ആ ഇരുണ്ട കാലം മോളോട് പറയണം എന്നെനിക്ക് ഉണ്ട്... പക്ഷെ... എനിക്കത് പറയേണ്ട ത്രാണി ഇല്ല.. ഒട്ടും വൈകാതെ തന്നെ മോള് അവന്റെ പാസ്റ്റ് അറിയും ".....



എന്ന് പറഞ്ഞ് ഉമ്മ പൊട്ടിക്കരഞ്ഞതും ഞാൻ പോലും അറിയാതെ എന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു



" മോള് എനിക്ക് വാക്ക് താ... എന്റെ പഴയ അഫിയെ എനിക്ക് തിരിച്ച് തരും എന്ന്... മോൾക്ക് മാത്രമേ ഞങ്ങളുടെ അഫിയെ തിരിച്ച്കൊണ്ട് വരാൻ സാധിക്കൂ... എന്റെ മോൻ പാവം ആണ് മോളെ... സമൂഹം ആണ് അവനെ അങ്ങനെ ആക്കിയത്.... ആ പഴയ അഫി ഇപ്പോഴും അവന്റെ ഉള്ളിൽ ഉണ്ട്... മോൾക്ക് എന്തായാലും എന്റെ അഫിയെ തിരിച്ച് കൊണ്ട് വരാൻ സാധിക്കും.... എനിക്ക് ഒറ്റൊരു ആഗ്രഹമേ ഉള്ളു മോളെ...മരിക്കുന്നതിന് മുമ്പ് എന്റെ അഫിമോന്റെ നാവിൽ നിന്നും* ഉമ്മാ *...എന്ന വിളികേൾക്കണം.... മോളുടെ കാല് പിടിക്കാ ഞാൻ.....എന്ന്  പറഞ്ഞ് ഉമ്മ എന്റെ കാലിൽ വീഴാൻ പോയതും ഞാൻ ഞെട്ടിക്കൊണ്ട് തടഞ്ഞ് ഉമ്മാനെ കെട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു



" ഞാൻ വാക്ക് തരുന്നു ഉമ്മാ... ഉമ്മാന്റെ അഫി മോനെ ഉമ്മാക്ക് ഞാൻ തിരിച്ച് തരും"....



" ഇനി എന്റെ ഉമ്മ ഒരു കാരണവശാലും സങ്കടപ്പെടേണ്ട.... ഞാൻ ഇല്ലേ കൂടെ... Smile please..".... എന്ന് പറഞ്ഞ് ഞാൻ ഉമ്മാന്റെ കണ്ണ് തുടച്ച് കൊടുത്തതും ഉമ്മ എന്നെ നോക്കി പുഞ്ചിരിച്ചു...



പെട്ടെന്നാണ് ആരോ വാതിൽ തുറന്നത് നമ്മള് നോക്കിയപ്പോൾ അജു ഉണ്ട് എന്നെയും ഉമ്മാനെയും മാറിമാറി നോക്കുന്നു...



" ഇവിടെ എന്താ അമ്മായിയമ്മ പോര് നടന്നോ ".... അജു



" ഇല്ല... ഉമ്മാക്ക് എന്നോട് തല്ലുണ്ടാക്കാൻ താൽപ്പര്യം ഇല്ല.... നിന്റെ കെട്ട്യോളോട് തല്ലുണ്ടാക്കുന്നതിന് കുറിച്ച് ഞങ്ങള് ചർച്ച ചെയ്യുന്നേ ".....



" ആയിക്കോട്ടെ.... പിന്നെ ഉമ്മാ... ഉമ്മാനെ ഉമ്മാമ്മ വിളിക്കുന്നു "... എന്ന് പറഞ്ഞ് നമ്മളെ നോക്കി ഒന്ന് പുച്ചിച്ച് ലവൻ പുറത്തേക്ക് പോയി.....



" ഞാൻ പോട്ടെ മോളെ".... എന്ന് പറഞ്ഞ് ഉമ്മ പുറത്തേക്ക് പോയി....




*  വർഷങ്ങളായി ഈ ഉമ്മ സഹിക്കുന്ന വേദനവെച്ച് നോക്കുമ്പോൾ ഞാൻ സഹിക്കുന്ന വേദനയൊന്നും ഒന്നും തന്നെയല്ലാ... പക്ഷെ ഉമ്മ പറഞ്ഞത് ഉമ്മ സഹിച്ചതിനേക്കാളും പതിനായിരം ഇരട്ടി വേദന ചൂടൻ സഹിച്ചു എന്നല്ലേ.... അപ്പോൾ ചൂടൻ എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവും....ഉമ്മാന്റെ അവസ്ഥ കണ്ട് ചൂടന്റെ പാസ്റ്റിനെ കുറിച്ച് എനിക്ക് ചോദിക്കാനും സാധിച്ചില്ല....ഞാൻ വിചാരിച്ചത് വല്ല തേപ്പ് എങ്ങാനും കിട്ടിക്കാണും എന്നാ.....ഒരു കാര്യം ഉറപ്പാണ് ഞാൻ ഒട്ടും ചിന്തിക്കാത്തത് എന്തോ ആണ് ചൂടന്റെ ലൈഫിൽ സംഭവിച്ചത്....അധികം വൈകാതെ തന്നെ അത് എന്താണെന്ന് ഞാൻ അറിയും......



ചൂടൻ ഇങ്ങനെയൊക്കെ ചെയ്തിട്ടും എനിക്ക് ചൂടനെ വെറുക്കാൻ പറ്റാത്തത് ഒരുപക്ഷെ ഇതു കൊണ്ടാവാം.... ഇപ്പോൾ എനിക്ക് ചൂടനോട് ഉള്ള ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു... സമൂഹം ആണ് എന്റെ ചൂടനെ ഇങ്ങനെ ആക്കിയത്... ഉമ്മാക്ക് വാക്ക് കൊടുത്തത് പോലെ ചൂടനെ ഞാൻ തിരികെ കൊണ്ട് വരും... But അതിന് shanu നീ ഇങ്ങനെ സീരിയൽ നടികളെ പോലെ കരഞ്ഞോണ്ട് ഇരുന്നാൽ സ്ട്രോങ്ങ്‌ ആവണം.....എന്ന് പറഞ്ഞ് കണ്ണ് തുടച്ച് മുഖത്ത് ഒരു ചിരി ഷിഫ്റ്റ്‌ ചെയ്തു



" shanu...നിന്റെ സമയം ആരംഭിച്ചിരുന്നു".....



നമ്മള് റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹാളിലെ ഒരു ഭാഗത്ത് നിന്ന് അജു pillu ന്റെ മുടി വലിച്ച് പിടിക്കുന്നു hezu അജുന്റെ ടീഷർട്ട് വലിച്ച് പിടിക്കുന്നു... തൊട്ടടുത്ത് നമ്മടെ കെട്ട്യോൻ ഫോണിൽ കുത്തിയിരിക്കുന്നു....



" silent ".... എന്ന് ചൂടൻ പെട്ടെന്ന് പറഞ്ഞതും  3 എണ്ണവും( അജു, pillu, hezu )അടി നിർത്തി നിഷ്ക്കൂ ഭാവത്തിൽ സോഫയിൽ ഇരുന്നു....



* പ്രതികാരം തീർക്കണമെങ്കിൽ വല്ല മിണ്ടാപ്പൂച്ചയെയും കെട്ടിക്കൊണ്ട് വരണം mr : അഫ്സൽ അഹ്‌മദ്‌ അല്ലാതെ എന്നെയൊക്കെ കെട്ടിക്കൊണ്ട് വന്നാൽ കെട്ടിയവൻ അനുഭവിക്കത്തെ ഉള്ളു *....



Shana... Game തുടങ്ങിക്കോ... Ready.. One... Two.. Three... Start.. Go ".... എന്ന് നമ്മള് തന്നെ പറഞ്ഞതും അതെ സ്പോട്ടിൽ നമ്മള് ഓടിപ്പോയി ചൂടന്റെ അടുത്ത് ഇരുന്ന്... ചൂടന്റെ കൈക്കുള്ളിലൂടെ നോക്കിയതും ഡാഷ് പോയ ഡാഷിനെ പോലെ ദോ നമ്മടെ കെട്ട്യോൻ നമ്മളെ നോക്കുന്നു... നമ്മളതിന് 32 പല്ലും കാണിച്ച് ഒന്ന് ഇളിച്ച് കൊടുത്തു



" അജു...എന്റെയും എന്റെ കെട്ട്യോന്റെയും ഒരു ഫോട്ടോ എടുത്തേ.... നമ്മടെ കല്യാണം കഴിഞ്ഞിട്ട് 2 days ആയി ഒന്നിച്ച് ഒരു ഫോട്ടോ പോലും എടുത്തില്ല ".... എന്ന് നമ്മള് പറഞ്ഞതും അജു ok done എന്ന് പറഞ്ഞ് ഫോട്ടോ എടുക്കാൻ തുടങ്ങി 



" എന്താ അഫീക്കാ ഇത് നട്ട്സ് പോയ അണ്ണാനെ പോലെ shanu നെ നോക്കി നിൽക്കുന്നെ... ഇങ്ങോട്ട് നോക്ക് ".... അജു അങ്ങനെ പറഞ്ഞതും നമ്മള് ചൂടനെ നോക്കിയപ്പോൾ ചൂടൻ വിത്ത്‌ കലിപ്പ് നമ്മളതിനെ പുച്ചിച്ച് തള്ളി വീണ്ടും ഫോട്ടോക്ക് പോസ് ചെയ്യാൻ തുടങ്ങി....


ഫോട്ടോ ഷൂട്ട്‌ ഒക്കെ കഴിഞ്ഞപ്പോൾ ഉമ്മയും ഉമ്മാമ്മയും വന്ന് പിന്നെ എല്ലാരും ഒടുക്കത്തെ കത്തിയടി ആയിരുന്നു... ചൂടൻ ആണേൽ എന്റെ തള്ള് സഹിക്കാൻ പറ്റാത്തത് കാരണം പുറത്തേക്ക് പോയി...😌



" ഞാൻ വാഷ്റൂമിൽ പോയി വരാം "...എന്ന് അവരോട് പറഞ്ഞ് വാഷ്റൂമിലേക്ക് നടന്നു.... വാഷ്റൂമിൽ പോയി തിരിച്ച് വരുന്ന വഴി പെട്ടെന്ന് എന്നെ ആരോ പിടിച്ച് വലിച്ചു....


നമ്മള് നോക്കിയപ്പോൾ ചൂടൻ with കലിപ്പ്... എന്റെ ബാൽവീൻ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി... എന്നെ രക്ഷിക്കണേ..



" നിന്റെ ഉദ്ദേശം എന്താടി ".... ചൂടൻ



" ഉദ്ദേശമോ എന്ത് ഉദ്ദേശം ".... ഇല്ലാത്ത നിഷ്കു ഭാവം ഒക്കെ മുഖത്ത് വരുത്തി നമ്മള് ചൂടനോട് പറഞ്ഞു...



" നീ ഈ കാണിച്ച് കൂട്ടുന്നതിന്റെ ഒക്കെ അർത്ഥം എന്താണെന്ന് "... ചൂടൻ



" അർത്ഥമോ എന്തർത്ഥം ".....



" നീ എന്നെ കളിയാക്കുവാണോ... മര്യാദക്ക് സത്യം പറയെടി... അല്ലേൽ ഞാൻ ആരാണെന്ന് നീ അറിയും...കേട്ടോടി മിസ് shana farzin "... ചൂടൻ



"തെറ്റിപ്പോയി😁... Shana farzin ആയിരുന്നു 2 days മുമ്പ് വരെ... But ഇപ്പോൾ mrs Shana afsal Ahmad"...



" ഡീ"...... എന്ന് അലറി വിളിച്ച് ചൂടൻ ചുമരിൽ അടിച്ചതും.. അടിയുടെ എഫക്റ്റ് കാരണം തൊട്ടടുത്ത് ടേബിളിൽ ഇരിക്കുന്ന ഫ്ലവർ വേഴ്സ് താഴെ വീണ് പൊട്ടി... അത് കണ്ടതും നമ്മള് ശരിക്കും പേടിച്ച് പോയി.. ആ അടിയെങ്ങാനും എനിക്കാ കിട്ടിയെങ്കിൽ ഞാൻ വടിയായേനെ... വെറുതെ ചൂടനെ എന്തിനാ കൊലപാതകി ആക്കുന്നെ...



" നീ സത്യം പറയുന്നോ... അതോ"....ചൂടൻ with extra കലിപ്പ്



" ഞാൻ പറയാം... നിങ്ങളല്ലേ പറഞ്ഞേ ഉമ്മാമ്മ ഒരു കാരണവശാലും ഞങ്ങൾക്കിടയിലെ problems അറിയരുത് എന്ന്... അതോണ്ട് അല്ലെ നിങ്ങളിങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ അഭിനയിക്കുന്നെ.... അതെ ഞാനും ചെയ്തുള്ളു... ഉമ്മാമ്മ അറിയാതിരിക്കാൻ ഞാനും തിരിച്ച് അഭിനയിച്ചു ".....



" നീ എന്താ എന്നെ മണ്ടൻ ആക്കുവാണോ "..... ചൂടൻ



* ആൾറെഡി മണ്ടനായ ഒരു മണ്ടനെ മണ്ടൻ ആക്കാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല *... ( ലെ മനസ്സിൽ )



"നീ ഇപ്പോ പറഞ്ഞ കള്ളത്തരങ്ങൾ വിശ്വസിക്കാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല... മര്യാദക്ക് സത്യം പറയെടി ".... ചൂടൻ



" ഇതെന്ത് കഷ്ട്ടാണ്... സത്യം പറയീം വേണം... സത്യം പറഞ്ഞാൽ അതൊട്ടും വിശ്വസിക്കത്തും ഇല്ല... ഞാൻ പോവാണ് "... എന്ന് പറഞ്ഞ് ഞാൻ പോവാൻ ഒരുങ്ങിയതും ചൂടൻ എന്റെ കയ്യിൽ പിടിച്ച് നിർത്തി ചുമരോട് ചേർത്തി നിർത്തി... ആ മുറിവിൽ തന്നെ വീണ്ടും പിടിച്ചതോണ്ട് നമ്മള് വേദന കൊണ്ട് അലറി...



" എന്താ ഇത് bro... പട്ടാപ്പകല് ഒരു പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിക്കുന്നോ "....പെട്ടന്ന് അജു എവിടെ നിന്നോ കേറി വന്ന് അങ്ങനെ പറഞ്ഞതും ചൂടന്റെ എന്റെ കയ്യിലെ പിടിവിട്ടു..



" നിനക്കെന്താ ഇവിടെ കാര്യം... She is my wife & this is non of your business ".....ചൂടൻ ചൂടായി കൊണ്ട് അജുനോട് പറഞ്ഞു 



" ഞാൻ ഒന്നും പറഞ്ഞില്ലേ "... എന്ന് പറഞ്ഞ് അജു പോവാൻ പോയതും നമ്മള് ഓടിപ്പോയി അജുന്റെ അടുത്ത് നിന്നു...അപ്പോൾ അവനെ ഞാൻ അജു ആയല്ല കണ്ടത് ഡ്രാക്കുളയുടെ കയ്യിൽ നിന്നും എന്നെ രക്ഷിച്ച ബാൽവീർ ആയാ കണ്ടത് 



" വാ.. പാർട്ട്ണർ ഇന്ന് മുതൽ നീയാണ് എന്റെ ബാൽവീർ "... എന്ന് പറഞ്ഞ് നമ്മള് അജുനെയും വലിച്ച് നടന്നു.. അജു ആണേൽ നട്സ് പോയ അണ്ണാനെ പോലെ നമ്മളെ നോക്കുന്നുണ്ട്... നമ്മള് തിരിഞ്ഞ് നോക്കിയതും കൈ ഒക്കെ ചുരുട്ടിപ്പിടിച്ച് കലിപ്പിൽ എന്നെ നോക്കാണ് നമ്മടെ കെട്ട്യോൻ......നമ്മള് ചൂടന് ഒരു റ്റാറ്റ കൊടുത്ത് മുഞ്ഞോട്ടേക്ക് നടന്നു.... ഹാളിൽ എത്തിയപ്പോൾ വീട്ടിലുള്ളവരെല്ലാരും സോഫയിൽ വട്ടമിട്ട് ഇരിക്കുന്നുണ്ട് നമ്മള് പോയി ഉമ്മാടെ കൂടെ ഇരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ നമ്മടെ കെട്ട്യോനും വന്ന് ഇരുന്നു.....



"എല്ലാരും ഇവിടെ ഇല്ലേ ഞങ്ങൾക്ക് ഒരു game കളിച്ചാലോ "..അജു



" നിനക്ക് ഗെയിമിന്റെ വിചാരമേ ഉള്ളു... എന്നും game അല്ലെ കളിക്കാറ്.. നമുക്കെന്തങ്കിലും different ആയി ചെയ്തൂടെ "..... Pillu



" ഇവിടെ music instruments ഒക്കെ ഇല്ലേ... നമുക്ക് ഒരു song play ചെയ്താലോ "....



" good idea shanu"......hezu



" അജു നീ പോയി ഗിറ്റാർ എടുത്തോണ്ട് വാ എനിക്ക് ഗിറ്റാറാ ഇഷ്ട്ടം 😁".....ലെ ഞാൻ



" അതിന് ബാബി നിനക്ക് ഗിറ്റാർ play ചെയ്യാൻ അറിയോ ".... Hezu



" പിന്നെ...... ഇവിടെ വന്നതിന് ശേഷാ ഞാൻ ആ സാധനം നേരിൽ കാണുന്നെ 😁"......




" നിങ്ങൾക്കറിയോ ഗിറ്റാർ വായിക്കാൻ "....



" എനിക്കറിയില്ല... അഫീക്കാ best ഗിറ്റാറിസ്റ്റ് ആയിരുന്നു.. അജുവും ഗിറ്റാർ വായിക്കും ".... Hezu



അജു ഗിറ്റാർ എടുത്ത് കൊണ്ട് വന്നതും pillu അജൂടെ കയ്യിൽ നിന്നും ഗിറ്റാർ വാങ്ങി ചൂടന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു



" അഫീക്കാ... ഈ ഗിറ്റാറ് വായിച്ച് നല്ല ഒരു song പാടിയെ "....



" no...I don't interest ".... ലെ ചൂടൻ



" അഫീക്കാ പ്ലീസ്... അഫീക്ക നന്നായി ഗിറ്റാറ് വായിക്കുകയും ചെയ്യും അതിന്റെ കൂടെ നല്ല SONG പാടുകയും ചെയ്യും... അജുവിന് ഗിറ്റാറ് വായിക്കാൻ അല്ലെ അറിയുള്ളൂ "....



"അത് പഴയ അഫി... ഈ അഫിക്ക് ഇതിനോട് ഒന്നും താൽപ്പര്യം ഇല്ല ".... ചൂടൻ.



" താൽപ്പര്യം ഇല്ലെങ്കിൽ വേണ്ട.... PILLU താൽപ്പര്യം ഇല്ലെങ്കിൽ പിന്നെ നീ എന്തിന് നിർബന്ധിക്കണം... & അജു നീ ഗിറ്റാറ് വായിക്ക് ഞാൻ പാട്ട് പാടാം "....



" ബാബി പാട്ട് പാടോ ".... Hezu 



" പിന്നെ..... ഞാൻ ആണ് എന്റെ നാട്ടിലെ best ഗായിക.... അതിന് എനിക്ക് വേൾഡ് കപ്പ്‌ വരെ കിട്ടിയിട്ടുണ്ട് ".... 😌



" പാർട്ട്ണർ.... കുറച്ച് ലിമിറ്റിൽ തള്ള്....വേൾഡ് കപ്പ്‌ പോലും......അതും പാട്ട്പാടി"... അജു




" അതിനെന്താ പാട്ട്പാടിയാൽ വേൾഡ് കപ്പ് കിട്ടിക്കൂടെ"....😠



" അവൻ പറയുന്ന മോള് കാര്യം ആക്കണ്ട മോള് പാട് "... ഉമ്മാമ്മ



" ഉമ്മാമ്മ പറയുന്നത് കൊണ്ട് മാത്രം ഞാൻ പാടാം... അതിന് മുമ്പ് ആരെങ്കിലും Ready one..two.. three.. Start... Go.. പറയണം "....




" ഇതെന്താ ഓട്ടോമത്സരമോ".... അജു അങ്ങനെ പറഞ്ഞതും നമ്മള് അവനെ തുറിച്ച് നോക്കി...



"Ok പറയാം.... Ready.. One... Two... Three... Start.. go "... Aju



🎶....................... 🎶................





🎶 കാക്കേ... കാക്കേ.. കൂടെവിടെ...



കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ...



കുഞ്ഞിന് തീറ്റ കൊടുക്കാഞ്ഞാൽ...



കുഞ്ഞ് വിശന്ന് കരയില്ലേ 🎶.........



നമ്മള് പാട്ട് പാടി കഴിഞ്ഞതിന് ശേഷം എങ്ങനെയുണ്ട് എന്ന് ചോദിച്ച് എല്ലാവരുടെയും മുഖത്ത് നോക്കി.... ബോംബ് വാർഷിച്ചത് നേരിൽ കണ്ടത് പോലെയാ എല്ലാവരുടെയും ഇരിപ്പ്... I think ചിലപ്പോൾ ഇവർ ഇത്രക്ക് മനോഹരമായ പാട്ട് കേട്ട് കാണില്ല 😌.....



പെട്ടെന്നാണ് എല്ലാവരും ചിരിക്കാൻ തുടങ്ങിയെ.... ഇതെന്താ എല്ലാർക്കും ഒന്നിച്ച് വട്ടായോ...പിന്നെയാണ് മനസ്സിലായത് എല്ലാരും എന്നെ കളിയാക്കിച്ചിരിക്കുന്നതാണെന്ന്



" ഇതിനേക്കാൾ നന്നായി L. K. G കുട്ടികൾ പാടും "..... Pillu 



" ഏയ് എന്തിനാ അവളെ ഇങ്ങനെ കളിയാക്കി ചിരിക്കുന്നെ ലോകത്ത് വേൾഡ് കപ്പ്‌ കിട്ടിയ ഒരേയൊരു ഗായകി അല്ലെ "..... എന്ന് പറഞ്ഞ് അജു നിലത്ത് വീണ് മറിഞ്ഞ് കിണിക്കാൻ തുടങ്ങി....



" ബ്ലഡി... പാർട്ട്ണർ 🤪.... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ മരമാക്രി ".....എന്ന് പറഞ്ഞ് നമ്മളവനെ കണ്ണിറുക്കി നോക്കി പെട്ടെന്ന് ചിരി നിർത്തി എന്നെ നോക്കിയതിന് ശേഷം



" എനിക്ക് ചിരി സഹിക്കാൻ പറ്റണില്ലേ "....എന്ന് പറഞ്ഞ് ലവൻ വീണ്ടും ചിരിക്കാൻ തുടങ്ങി.... ഇതൊക്കെ കൂട്ടി പലിശ സഹിതം നിനക്ക് പിന്നെ തരാമെടാ...... പെട്ടെന്നാണ് എന്റെ മുഖം ചൂടന്റെ മുഖത്തേക്ക് പതിഞ്ഞത്.... ചൂടനും ചിരിക്കുന്നുണ്ട്....ചൂടൻ ചിരിക്കയോ🙄...ചൂടൻ ചിരിക്കാൻ മാത്രം  അത്രക്ക്  കോമഡി ആയിരുന്നോ എന്റെ പാട്ട്....


ഞാൻ നോക്കുന്നത് ചൂടൻ കണ്ടതും ചൂടൻ പെട്ടന്ന് ചിരി നിർത്തി...


" എനിക്കൊരു urgent call ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞ് ചൂടൻ എണീച്ച് പോയി"....



ഇതെന്ത് പറ്റി... ചൂടൻ ചിരി അഭിനയിച്ചതാണോ... But അങ്ങനെ ആണെങ്കിൽ തന്നെ എന്നെ കാണുമ്പോൾ എന്തിന് ചിരി നിർത്തണം.... അപ്പോൾ ചൂടൻ ശരിക്കും ചിരിച്ചതാണോ....



" ലോകപ്രശസ്ത ഗായകിയുടെ പാട്ട് കേട്ട് അഫീക്ക പോലും ചിരിച്ചു".... 😂😂😂😂..... അജു



" മതിയെടാ എന്റെ മോളെ കളിയാക്കിയത്.... അവള് കാരണാ അഫി മനസ്സറിഞ്ഞ് ഒന്ന് ചിരിക്കുന്നത് കണ്ടത് ".... ഉമ്മ




" അവളെ പാട്ട്കേട്ടാൽ അഫീക്കാ അല്ല.... ജീവിതത്തിൽ ചിരിക്കാത്ത ആരായാലും ചിരിക്കും "...... അജു



മിക്കവാറും ഇന്ന് ഞാൻ ഇവനെ കൊല്ലും...🤪




                                 ****  


*എന്റെ പടച്ചോനെ ഇനി ഈ എവറസ്റ്റ് കയറിയിട്ട് വേണ്ടേ ഞാൻ മുകളിൽ എത്താൻ... രാവിലെ മൊത്തം അജുനോട് തല്ല് പിടിച്ച് ഒരു വക ആയി.... എനിക്കാണേൽ നല്ല ഉറക്കവും വരുന്നു.... എന്റെ ഒരു ഗതി... ലിഫ്റ്റ് ഉണ്ടായിട്ടാ ഈ സ്റ്റെപ് കയറേണ്ടി വരുന്നേ....അപ്പോഴാണ് ചൂടൻ വരുന്നത് കണ്ടത്.... ചൂടനോട് ചോദിച്ചാലോ ലിഫ്റ്റിൽ കയറ്റുവോന്ന്... വേണ്ട ഈ ഡ്രാക്കുള കയറ്റത്തില്ല... വെറുതെ എന്തിന് പ്ലിംഗ് ആവണം... പിന്നെ ഇപ്പോ എന്താ ഒരു വഴി....



Idea 💡



ചൂടൻ നമ്മടെ അടുത്തെത്തിയതും നമ്മള് നമ്മടെ ഉള്ളിലെ കലാകാരിയെ അങ്ങ് പുറത്തെടുത്തു



" എന്റെ പടച്ചോനെ ഞാൻ എങ്ങനെ ഈ സ്റ്റെപ് കയറും.... കാലാണെങ്കിൽ വേദനിച്ചിട്ട് വയ്യ... നാടുവാണേൽ അതിന്റെ അപ്പറം വേദനിക്കുന്നു.... തല ആണേൽ ചുറ്റീട്ട് പറ്റണില്ല"......


നമ്മളഭിനയിച്ച് തകർത്തിട്ടും ചൂടൻ നമ്മളെ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ മുഞ്ഞോട്ടേക്ക് നടന്നു ....



" അയ്യോ എന്റുമ്മാ ഞാനിപ്പോൾ തലകറങ്ങി വീഴുമേ... എനിക്കീ സ്റ്റെപ് കയറാൻ പറ്റില്ലേ "..... എന്ന് അലറി വിളിച്ച് ഞാൻ ചൂടനെ ഓട്ടകണ്ണിട്ട് നോക്കിയതും ചൂടൻ സ്റ്റോപ്പ്‌ ആയി നമ്മളെ ഒന്ന് തിരിഞ്ഞ് നോക്കി



" അയ്യോ... എനിക്ക് വേദനിക്കുന്നു.... ഞാനിപ്പോ ചാവുമേ "...... എന്ന് നമ്മള് മുതലക്കണ്ണീർ ഒക്കെ ഒഴുക്കി നിലവിളിച്ചതും ചൂടൻ തിരിഞ്ഞ് നടന്ന് നമ്മടെ അടുത്തേക്ക് വന്നു....


അല്ലേലും എനിക്ക് അറിയാ ഞാൻ വേദനിക്കുന്നെ എന്റെ ചൂടന് ഇഷ്ട്ടല്ല എന്ന്😌....



" അഭിനയം കൊള്ളാം... പക്ഷെ ഏറ്റില്ല ".... എന്ന് ഡയലോഗ് അടിച്ച് ചൂടൻ പോയി...



ബ്ലഡി കെട്ട്യോൻ 🤪.... ഡ്രാക്കുള, മത്തങ്ങത്തലയൻ... ഇതിനെക്കാളും നല്ലത് ആ കബീറ് ആയിരുന്നു... കണ്ണിൽചോര ഇല്ലാത്തവൻ....അല്ല ചൂടനെങ്ങനെ മനസ്സിലായി ഞാൻ അഭിനയിച്ചതാണെന്ന്🤔 ".......


"ഓവർ ആക്റ്റിങ് shanu "....എന്ന് മനസ്സ് വിളിച്ച് പറഞ്ഞതും തലക്കൊരു തട്ടും കൊടുത്ത് നമ്മള് ചൂടനെ നോക്കി... ചൂടനതാ ലിഫ്റ്റ് ഓപ്പൺ ആക്കൻ നോക്കുന്നു...



പടച്ചോനെ... ആ ലിഫ്റ്റ് കേടാവണെ....



പെട്ടെന്നാണ് ഒരു സെർവെന്റ് വന്ന് പറഞ്ഞത്



" സർ ലിഫ്റ്റ് വർക്ക്‌ ആവുന്നില്ല "......



അത് കേട്ടതും നമ്മടെ മനസ്സിൽ അമിട്ട് പൊട്ടി....പടച്ചോൻ എന്റെ പ്രാർത്ഥന ഇത്ര പെട്ടെന്ന് കേട്ടുവോ ...thank god....



" what.....നാളെ തന്നെ ലിഫ്റ്റ് റിപ്പയർ ആവണം ".... ചൂടൻ



" ok സർ ".... എന്ന് പറഞ്ഞ് സെർവെന്റ് പോയി....



ഇപ്പോ ചൂടന്റെ മുഖം ഒന്ന് കാണണം... എനിക്ക് ചിരി വന്നിട്ട് സഹിക്കുന്നില്ല.... ഓ വല്ല്യ ലിഫ്റ്റ് കാരൻ  വന്നേക്കുന്നു 😏....

ചൂടൻ ആണേൽ എന്റെ മുഖത്ത് പോലും നോക്കാതെ സ്റ്റെപ് കയറാൻ പോയി.... അതെ സമയം കണ്ട്രോൾ സഹിക്കാൻ പറ്റാതെ നമ്മളെ പൊട്ടിച്ചിരിച്ച് പറഞ്ഞു



" ചൂടൻ പ്ലിംഗ് ആയെ "... 😂😂😂😂



പെട്ടെന്ന് ചൂടൻ കലിപ്പിൽ നമ്മളെ നോക്കിയതും എന്താ പറഞ്ഞത് എന്ന് എനിക്ക് പിന്നെയാ ഓടിയത് ...



" നീ എന്താ എന്നെ കളിയാക്കുവാണോ.... ഇപ്പോ നീ എന്താ പറഞ്ഞത് ".... ചൂടൻ with കലിപ്പ്...



" ഞാൻ ഒന്നും പറഞ്ഞില്ല "....എന്ന് പറഞ്ഞ് നമ്മള് രണ്ട് കൈ കൊണ്ടും വായ പൊത്തിപ്പിടിച്ചു 



പെട്ടെന്നാണ് ചൂടൻ എന്റെ കൈ പിടിച്ച് വലിച്ച് ചൂടനിലേക്ക് അടുപ്പിച്ചത്...


" മര്യാദക്ക് പറഞ്ഞോ ".... എന്ന് പറഞ്ഞ് ചൂടൻ നമ്മടെ കണ്ണിലേക്ക് നോക്കിയതും മറ്റെല്ലാം മറന്ന് ഞാൻ ചൂടന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിനിന്നു.... പതിയെ ചൂടന്റെ കണ്ണിലെ ദേഷ്യം മാറിവരുന്നത് ഞാൻ അറിഞ്ഞു....ചൂടനും കണ്ണിമവെട്ടാതെ എന്നെ തന്നെ നോക്കിനിന്നു...


പെട്ടെന്ന് എന്തോ ബോധം വന്നത് ചൂടൻ ഞെട്ടി... എന്റെ കയ്യിൽ നിന്നും പിടി വിട്ട് ഒന്നും മിണ്ടാതെ ചൂടൻ മുകളിലേക്ക് കയറി.... നമ്മളാണെൽ ഡാഷ് പോയ ഡാഷിനെ പോലെ നിക്കാണ്....ബോധം വന്നത് ഉമ്മാമ്മ എങ്ങാനും ഇവിടെ ഉണ്ടോന്ന് നമ്മള് ചുറ്റും നോക്കി... പക്ഷെ മുഴുവൻ ശൂന്യം ആയിരുന്നു.... ഇനി ചൂടൻ ഇത് അഭിനയിച്ചതല്ലേ.... ആ... എന്തങ്കിലും ആവട്ട്.... എന്ന് പറഞ്ഞ് നമ്മളും മുകളിലേക്ക് ഓടിക്കയറി....


"ദോ... മുമ്പിൽ ചൂടൻ.... കമ്മോൺ നമ്മക്ക് തന്നെ ഫസ്റ്റ് സ്റ്റെപ് കയറി ചൂടനെ തോല്പ്പിക്കണം"...


എന്ന് മനസ്സ് വിളിച്ച് പറഞ്ഞതും ready one two three start go...പറഞ്ഞ് റോക്കറ്റ് വിട്ടത് പോലെ ചൂടനെ ഓവർടേക്ക് ചെയ്ത് നമ്മള് സ്റ്റെപ് കയറി..... മുകലെത്തിയതും...



" ഫസ്റ്റ് "....എന്ന് വിളിച്ച് കൂവി നമ്മള് താഴെക്ക് നോക്കിയപ്പോൾ ചൂടൻ ഉണ്ട് ഫോണിൽ തോണ്ടി സ്റ്റെപ് കയറി വരുന്നു....


ഈ... ഡ്രാക്കു... ഫുൾ ടൈം ഫോണിൽ  ആണല്ലോ ഇനി വല്ല അവിഹിതവും....ഏയ്... അങ്ങനെ ആവാൻ ചാൻസ് ഇല്ല... ബുദ്ധി ഉള്ള ആരേലും ഇതിനെ പ്രേമിക്കോ.... എനിക്ക് ബുദ്ധി കുറച്ച് കുറവായതോണ്ട് ഞാൻ അത് ചെയ്തു.... അങ്ങനെ എന്റെ ജീവിതം താറ്മാറായി....



പെട്ടെന്നാണ് എനിക്ക് നസ്രിയുടെ കാര്യം ഓർമ വന്നത്... ലവളല്ലേ ഈ ഡ്രാക്കുനെ കെട്ടാൻ നടന്നത്... എന്നിട്ട് അതിപ്പോ എന്തായി... ചൂടനോട് ചോദിച്ചിട്ട് കാര്യം ഇല്ല... നാളെ pillu നോട്‌ ചോദിക്കാ....



" ഹലോ Mr: ഡ്രാക്കുളാ... കലിപ്പും മസിലും മാത്രം പോരാ... സ്റ്റാമിനാ വേണം... സ്റ്റെപ് കയറാൻ പോലും പറ്റണില്ല ".... എന്ന് നമ്മള് വിളിച്ച് കൂവിയതും ഡീ എന്ന് അലറിവിളിച്ച് ചൂടൻ സ്റ്റെപ് ഓടിക്കയറി....



" what... ഇയാൾക്ക് ഇത്രക്ക് സ്റ്റാമിനാ ഉണ്ടോ.... Shanu എസ്‌കേപ്പ്"...എന്ന് പറഞ്ഞ് നമ്മള് വേഗം നമ്മടെ റൂമിൽ കയറി വാതില് ലോക്ക് ചെയ്തു...



* എന്റെ പടച്ചോനെ.... രക്ഷപ്പെട്ടു... നീ എന്തിനാ shanu ആവിശ്യം ഇല്ലാത്തതൊക്കെ വിളിച്ച് പറഞ്ഞ് problems ഉണ്ടാക്കുന്നെ *.....



പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്.. നമ്മള് നോക്കിയപ്പോൾ  *JAAN😍* എന്ന നമ്പർ മുന്നിൽ തെളിഞ്ഞ് വന്നു....ഈ തനുകുരിപ്പ് എന്തിന് ഇപ്പോൾ വിളിക്കുന്നു എന്ന് വിചാരിച്ച് നമ്മള് ഫോൺ അറ്റൻഡ് ചെയ്തു 



" ഡീ കുരിപ്പേ... നീ എന്താ ഈ ടൈം വിളിക്കുന്നെ ".... എന്ന് ഞാൻ ചോദിച്ചതും അവള് പൊട്ടിക്കരഞ്ഞു


" തനു... എന്താടാ കാര്യം... നീ എന്തിനാ കരയുന്നെ "....



" ഞാനിനി എന്തിന് ജീവിക്കണം ഡാ.... എനിക്കിനി ജീവിക്കണ്ട ".... എന്ന് അവള് പറഞ്ഞതും ഞാൻ ഞെട്ടി...



*ഇനി ആ കബീറ് എന്നെ കിട്ടാത്തതിന്റെ പകരം ആ വിഡിയോ... No അതെങ്ങനെ സംഭവിക്കും ആ വിഡിയോ ഞാൻ നശിപ്പിച്ചതല്ലേ ഇനി അത് വേറെ ഏതെങ്കിലും ഫോണിൽ ഉണ്ടാവോ *...



" തനു... നീ കരയാതെ കാര്യം പറ "....



" ഞാൻ പറയാം... ഇന്ന് വീട്ടില് എന്നെ പെണ്ണ് കാണാൻ ഒരു ടീം വന്നിരുന്നു... ചെക്കനാണെൽ ചോക്ലേറ്റ് ബോയ്... കണ്ടപ്പോൾ തന്നെ എനിക്കിഷ്ട്ടായി.... ഉപ്പ എല്ലാം ഉറപ്പിച്ചതായിരുന്നു... പക്ഷെ ഉമ്മ എല്ലാം തകർത്തെടി... എന്നെ ഇപ്പോയൊന്നും കെട്ടിക്കുന്നില്ല പോലും.... ചായ എങ്കിലും ആക്കാൻ പഠിച്ചാലെ എന്നെ കെട്ടിക്കൂ പോലും...ഞാൻ ഇത് വേറാരോട് പറയാൻ ".... തനു



" ഡീ കുരിപ്പേ ഇതിനാണോ നീ ഇങ്ങനെ നിലവിളിച്ചത്... ഞാൻ എന്തോരം പേടിച്ചെന്നറിയോ... പിന്നെ നിന്റെ ഉമ്മ എടുത്ത ഡിസിഷൻ തന്നെയാണ് ശരി "....



" നീ പോടീ... നിനക്കൊക്കോ അങ്ങനെ പറയാ... നിന്റെ മാര്യേജ് കഴിഞ്ഞില്ലേ... ഐരന്റെയും കഴിഞ്ഞു... Pillu നാണെൽ ലൈനടിക്കാൻ ഒരുത്തനും ഉണ്ട്... ഞാൻ എന്തിന് ഇവിടെ നിന്ന് തുരുമ്പടിക്കണം... എനിക്ക് നീതി കിട്ടണം ".....



" നീ പേടിക്കണ്ട മുത്തേ നിനക്ക് വേണ്ടി ഒരുത്തനെ ഞാൻ കണ്ട്പിടിച്ചിട്ടുണ്ട്... നിന്റെ character ന് അത്രക്ക് മാച്ച് ആയ ഒരുത്തനും ഈ ഭൂലോകത്ത് കാണത്തില്ല"....



" ആണോ... അതാരാ ".......തനു 



"അത് സർപ്രൈസ്... ഞാനിപ്പോ പറയില്ല ടൈം ആവുമ്പോൾ നീ അറിയും.. അത് വരെ wait കരോ മുത്തേ "....



" പോടീ കുരിപ്പേ.....സാരില്ല്യ...കാണാൻ എങ്ങനെ ആണെന്ന് എങ്കിലും പറ 😁".....തനു



" ഏകദേശം എന്റെ ചൂടനെ പോലെ... പക്ഷെ character ചൂടനെ പോലെ അല്ല 😌".....



" what അഫീക്കാനെ പോലെയോ... Thank god... ഇന്നത്തെ കല്യാണാലോചന മുടങ്ങിയത് നന്നായി 😌......നീ നോക്കിക്കോ നാളെ രാവിലെ ഞാൻ ചായ ഉണ്ടാക്കി എനിക്ക് ചായ ആക്കാൻ അറിയില്ല എന്ന് പറഞ്ഞ ഉമ്മാടെ മുന്നിൽ ഞാൻ ഷൈൻ ചെയ്യും.... പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട് "... തനു



" ആ ചോദിക്ക് ".... 😌




" ഈ ചായക്ക് എത്ര വിസിൽ അടിക്കണം ".....



" what "....



" ഈ ചായ കുക്കറിൽ വെച്ചാൽ എത്ര വിസിൽ അടിക്കണം എന്ന് ".....



" തനു... നീ വെച്ചിട്ട് പോയെ... എന്നെ കൊണ്ടൊന്നും പറയിക്കണ്ട ".....



" നീ എന്തിനാ ചൂടാവുന്നെ... എത്ര വിസിൽ അടിക്കണം എന്നെങ്കിലും പറ "....



" തനു...നീ തല്ക്കാലം ചായ ആക്കാൻ പഠിക്കണ്ട.. അതാ എല്ലാർക്കും നല്ലത്.... എനിക്ക് ഉറക്കം വരുന്നു ഞാൻ ഫോൺ വെക്കുവാണ് ".... എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചതും ഫോൺ വീണ്ടും അടിച്ചു... നോക്കിയപ്പോൾ pillu ആണ്....ഇനി ഇവളെന്തിനാണവോ വിളിക്കുന്നെ



" ഹലോ എന്താടി... വേഗം പറ എനിക്ക് ഉറക്കം വരുന്നു....



" സമയം 10 മണി ആകുന്നതല്ലേ ഉള്ളു.. ഇവിടെ താഴെ ഞങ്ങളാരും ഉറങ്ങിയില്ല ".... Pillu



" ഇത് പറയാൻ ആണോ നീ വിളിച്ചേ ".....



" തല്ക്കാലം അല്ല..... നാളെ രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് നീയാ ഉണ്ടാക്കേണ്ടത്.... നിനക്ക് പാചകത്തെ കുറിച്ച് വല്ലതും അറിയോന്ന് ചെക്ക് ചെയ്യാനാ.... ഇത് എന്റെ ഡിസിഷൻ അല്ല ഉമ്മാമ്മാന്റതാ ".....എന്ന് പറഞ്ഞ് അവള് ഫോൺ കട്ട് ചെയ്തു..



"സഭാഷ് "....... എന്ന് പറഞ്ഞ് നമ്മള് ബെഡിലേക്ക് ചാടി teddy യെ കെട്ടിപ്പിടിച്ചതും... ചൂടൻ കീറിയത് കാരണം teddy ടെ പഞ്ഞി പുറത്തേക്ക് വീണു....



നീ വിഷമിക്കണ്ട എന്റെ teddy... എന്റെ പേര് shana farzin എന്നാണെങ്കിൽ.... നിന്നെ  ഈ വിധം ആക്കിവെച്ചതിന്  ചൂടന് ഞാൻ തിരിച്ച് ഒരു പണി തന്നിരിക്കും...


                                 *****




അലാറത്തിന്റെ  തുടർച്ചയായ അടി കേട്ടാണ് നമ്മള് ഉണർന്നത്... കണ്ണ് തുടച്ച് അലാറത്തിൽ നോക്കിയതും സമയം 8.00 മണി...



എന്റെ പടച്ചോനെ... ഇന്ന് ഞാൻ അല്ലെ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കേണ്ടേ... എന്ന് പറഞ്ഞ് പുതപ്പെടുത്ത് മാറ്റി നമ്മള് ചാടിയെണീറ്റു...



താഴെ എത്തിയപ്പോൾ എല്ലാവരും സ്റ്റെപ്പിന്റെ അവിടെ നമ്മളെ നോക്കിനിക്കാണ്...നമ്മളെല്ലാർക്കും ഒരു ഇളി അങ്ങട് സമ്മാനിച്ചു.... ക്ലോക്കിൽ എത്തിനോക്കിയപ്പോൾ ടൈം 8.30...



" shana... എന്താ മോളെ ലേറ്റ് ആയെ... ഞങ്ങള് എത്ര സമയം ആയി മോളെ wait ചെയ്യുന്നു "....ഉമ്മാമ്മ 



" ഉമ്മാമ്മ രാവിലെ ഞാൻ എത്ര തവണ അവളെ വിളിച്ചതാന്ന് അറിയോ... But അവള് എണീച്ചില്ല ".... ചൂടൻ



ബ്ലഡി ചൂടൻ... എനിക്കിട്ട് പാര പണിഞ്ഞതാണല്ലേ... ഞാൻ ആരാണെന്ന് കാണിച്ച് തരാം...🤧



" എന്താ ഇത് അഫീക്കാ... ഇന്നലെ രാത്രി നിങ്ങളെന്നെ ഒരു പോള കണ്ണടയ്ക്കാൻ സമ്മതിച്ചോ... എന്നിട്ടിപ്പോ ഒന്നും അറിയാത്ത പോലെ ഇങ്ങനെയൊക്കെ പറയുന്നോ ".... നമ്മള് കുറച്ച് നാണം ഒക്കെ ഷിഫ്റ്റ്‌ ചെയ്ത് ചിണുങ്ങി കൊണ്ട് ചൂടനെ നോക്കി പറഞ്ഞു...

ചൂടൻ ആണേൽ ഇതെപ്പോ എന്ന രീതിയിൽ നിക്കാണ്



" അഫീക്കാ... ഒക്കെ ഒപ്പിച്ച് വെച്ചിട്ട് പകൽ മാന്യൻ ആവാൻ നോക്കാണല്ലേ "... എന്ന് അജു പറഞ്ഞതും ചൂടൻ അജുനെ തുറിച്ച് നോക്കി...



" ഞാൻ ഒന്നും പറഞ്ഞില്ലേ ".... അജു




" ഇപ്പോൾ തന്നെ ലേറ്റ് ആയി... മോള് കിച്ചണിലേക്ക് പൊയ്ക്കോ... സാധനങ്ങൾ എവിടെയാ ഇരിക്കുന്നതെന്ന് അവര് പറയും ".... ഉമ്മാമ്മ



നമ്മള് ശരി എന്ന് പറഞ്ഞ് കിച്ചണിലേക്ക് പോയി...



" ആവിശ്യമായ സാധനങ്ങൾ ഒക്കെ ഈ കപ്പ്ബോർഡിൽ ഇരിക്കുന്നുണ്ട്... പിന്നെ എല്ലാർക്കും non -veg ആണ്... അഫി സാർ നോൺ - വെജ് കഴിക്കത്തില്ല"...എന്ന് പറഞ്ഞ് സെർവെന്റ് പോയി...



" സ്വഭാവം ആണേൽ ഡ്രാക്കുളന്റെ എന്നാ പിന്നെ non -veg കഴിച്ചാൽ പോരെ... വെറുതെ  ഞാൻ രണ്ട് വിധം കുക്ക് ചെയ്യണോ..hmm😏



കുക്കിങ് അത്യാവശ്യം അറിയുന്നത് കൊണ്ട് 45 മിനിറ്റ്സ് കൊണ്ട് ഞാൻ എല്ലാം കുക് ചെയ്തു...പെട്ടെന്നാണ് ഒരു കുരിട്ട് ബുദ്ധി തോന്നിയത്... എന്റെ teddy ക്ക് വേണ്ടി ചൂടന് ഞാൻ ഒരു പണി കൊടുക്കണം...



Idea💡



എന്ന് പറഞ്ഞ് നമ്മള് ചൂടന്റെ വെജിറ്റബിൾ കറിയിലേക്ക് അവിടെ ഉള്ള കാശ്മീരി ചില്ലി പൌഡർ മൊത്തം തട്ടി... കലിപ്പ് തീരാത്തത് കൊണ്ട് തന്നെ കുരുമുളക് പൊടിയും അങ്ങട് ചേർത്ത് നന്നായി ഒന്നിളക്കി.... ഇത് കഴിച്ചാൽ മിക്കവാറും ചൂടന്റെ വയറ് കത്തിപ്പോവും....



ശേഷം നമ്മള് എല്ലാം ട്രേയിൽ വെച്ച് ട്രേയും തള്ളി ഡൈനിങ്‌ ഹാളിലേക്ക് പോയി....



" ഫസ്റ്റ് എനിക്ക്... എനിക്കാ ഏറ്റവും വിശപ്പ് "... അജു


നമ്മള് അജുന് സെർവ് ചെയ്ത് കൊടുത്തു...




" മോളവിടെ ഇരുന്നോ ".... ഉമ്മാമ്മ



" വേണ്ട ഉമ്മാമ്മ ഇന്ന് ഞാൻ തന്നെ സെർവ് ചെയ്തോളാം "....



അവസാനം എല്ലാർക്കും സെർവ് ചെയ്ത് കൊടുത്ത് ചൂടന്റെ അടുത്തെത്തി... നമ്മള് രണ്ട് ചപ്പാത്തി ഇട്ട് കൊടുത്തതും മതി എന്ന് കൈ കാണിച്ചു... പിന്നെ നമ്മള് ചൂടന് വേണ്ടി തയ്യാറാക്കിയ സ്പെഷ്യൽ വിഭവം അങ്ങട് എടുത്ത് ചൂടന്റെ പ്ലേറ്റിൽ ഒഴിച്ച് കൊടുത്തു...



"പാർട്ട്ണർ ഫുഡ്‌ അടിപൊളി.... കണ്ട് പഠിക്ക് ഡി.. നിന്റെ സെയിം age അല്ലെ ഷാനക്കും... ഇവൾക്ക് ചായയും മാഗിയും അല്ലാതെ വേറെ ഒരു വസ്തു ആക്കാൻ അറിയില്ല... കെട്ടുന്നുണ്ടേൽ അൽപ്പം പാചകം ഒക്കെ അറിയുന്ന പെണ്ണിനെ കെട്ടണം ".... അജു



" pillu ന് ചായ എങ്കിലും ആക്കാൻ അറിയില്ലേ .... അജു നിനക്ക് ഞങ്ങടെ തനുനെ അറിയത്തില്ലേ "....



" തനുവോ... അതേത് തനു "..... അജു



എന്താ അഭിനയം അവന്റെ.. അല്ലേലും ഈ ഡ്രാക്കുന്റെ ബാക്കി അല്ലെ... പെട്ടെന്ന് pillu അജുന്റെ കാലിൽ അമർത്തി ചവിട്ടിയതും


" ഇപ്പോ മനസ്സിലായി "...എന്ന് പറഞ്ഞ് ലവൻ നിലവിളിച്ചു



"ആ അവൾക്ക് ചായ പോലും മര്യാദക്ക് ആക്കാൻ അറിയില്ല... ചായ കുക്കറിൽ വെച്ചാൽ എത്ര വിസിൽ അടിക്കണം എന്നാ ലവള് എന്നോട് ചോദിച്ചേ 😁".....



അത് കേട്ടതും pillu ഒരേ ചിരി ആയിരുന്നു... പോരാത്തതിന് അജുനെ പിടിച്ച് തൊണ്ടുന്നും ഉണ്ട്  ..... വേറെ ആർക്കും കാര്യങ്ങൾ അറിയാത്തത് കൊണ്ട് അധികം ശ്രദ്ധിച്ചില്ല 



" അല്ല... പാചകം അറിയാത്തത് ഒരു കുറ്റം ഒന്നുമല്ല...ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന് കുക്കിങ് അറിയില്ലെങ്കിലും പ്രോബ്ലം ഒന്നുമില്ല "..... അജു



"അതെന്താടാ നീ ഇപ്പോൾ മാറ്റി പറയുന്നേ...നീ അല്ലെ  ആദ്യം പറഞ്ഞേ.. നീ കെട്ടാൻ പോകുന്ന പെണ്ണിന് പാചകം അറിയണം എന്ന് ".... ഉമ്മാമ്മ..



" അതെന്താന്ന് വെച്ചാൽ ഉമ്മാമ്മ... നമ്മളൊരിക്കലും അധികം ഡിമാൻഡ് വെക്കാൻ പാടില്ല "... അജു



എല്ലാവരും ഫുഡ്‌ കഴിക്കാൻ തുടങ്ങി.. ചൂടാനാണെൽ ഒന്നും കഴിക്കാതെ ഫോണിൽ നോക്കിനിക്കാണ്....നമ്മള് ചൂടന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ച് വാങ്ങിയതും



" ഏയ്"...... എന്ന് പറഞ്ഞ് ചൂടൻ കലിപ്പിൽ എണീറ്റതും ഒന്നിച്ചയിരുന്നു... നമ്മള് കണ്ണ് കൊണ്ട് ഉമ്മാമ്മാന്റെ നേരെ കാണിച്ചതും ചൂടൻ ഉമ്മാമ്മനെ നോക്കി.. ഉമ്മാമ്മ നമ്മളെ രണ്ട് പേരെയും മാറിമാറി നോക്കുന്നുണ്ട് ഉമ്മാമ്മ നോക്കുന്നത് കണ്ടതും ചൂടൻ നോർമൽ ആയി അവിടെ ഇരുന്നു....അജു പറഞ്ഞിട്ടുണ്ട് ഉമ്മാമ്മ ഉള്ളപ്പോൾ ചൂടൻ നോർമൽ ആണെന്ന് 😌



" അവള് ചെയ്തത് ശരിയാ ഭക്ഷണം കഴിക്കുമ്പോൾ ഫോൺ യൂസ് ചെയ്യാൻ പാടില്ല... മോൻ ഭക്ഷണം കഴിക്ക് ".... ഉമ്മാമ്മ

പറഞ്ഞതും ചൂടൻ ഒരു കഷ്ണം ചപ്പാത്തി കറിയിൽ മുക്കി വായിൽ വെച്ചു.... പെട്ടെന്ന് ചൂടൻ ശർദ്ധിക്കാൻ പോവുന്നത് പോലെ ആയി... കൈ കൊണ്ട് വാ പൊത്തി കലിപ്പിൽ എന്നെ നോക്കിയതും നമ്മളത് mind ചെയ്യാതെ മുഖളിലേക്ക് നോക്കി നിന്നു.... എന്റെ പടച്ചോനെ ചൂടന്റെ മുഖത്തെ എക്സ്പ്രഷൻ ഒന്ന് കാണണം എനിക്ക് ചിരി വന്നിട്ട് നിക്കാൻ പറ്റുന്നില്ല.... ചൂടൻ കഷ്ടപ്പെട്ട് ജഗിൽ ഇരിക്കുന്ന വെള്ളത്തിന് നേരെ കൈ കാണിച്ചതും



" ഇനിയും കറി വേണോ "... എന്ന് ചോദിച്ച് നമ്മള് ചൂടന്റെ പ്ലൈറ്റിൽ കറി ഒഴിച്ച് കൊടുത്തു... ചൂടാനാണെൽ കലിപ്പ് സഹിക്കാൻ പറ്റാനഞ്ഞിട്ട് കൈ ഒക്കെ ചുരുട്ടി പിടിച്ച് പല്ലൊക്കെ മുറുക്കി പിടിക്കുന്നുണ്ട്.... എല്ലാം കണ്ട്രോൾ ചെയ്ത് കണ്ണ് അടച്ച് തുറന്ന് ചൂടൻ തന്നെ ജഗിലെ വെള്ളമെടുക്കാൻ പോയതും നമ്മള് വേഗം ജഗ് എടുത്ത് അജുന്റെ അടുത്ത് പോയി പറഞ്ഞു


" പതിയെ കഴിക്ക് അജു... ഇടയ്ക്ക് ഈ വെള്ളവും കുടിക്ക് ഭക്ഷണം തൊണ്ടയിൽ കുടുങ്ങും "....


എന്ന് പറഞ്ഞ് നമ്മള് ഓട്ടക്കണ്ണിട്ട് ചൂടനെ നോക്കിയതും.. യാ ഹൗല വലാ 😱..... ചൂടന്റെ മുഖം കലിപ്പ് കാരണം വലിഞ്ഞ് മുറുകുന്നുണ്ട് ഇപ്പോൾ ചൂടന്റെ കയ്യിൽ നമ്മളെ ഇട്ട്കൊടുത്താൽ ശരീരത്തിൽ മൊത്തം ആണി തറപ്പിച്ച് എന്നെ കൊല്ലും....



" അഫി നീ എന്താ കഴിക്കാത്തെ.. അവള് സ്നേഹപൂർവ്വം ഉണ്ടാക്കി തന്നതല്ലേ മുഴുവൻ കഴിച്ചോളണം ".... എന്ന് ഉമ്മാമ്മ പറഞ്ഞതും നമ്മളെ ഒന്നമർത്തി നോക്കി ചൂടൻ മുഴുവൻ കഴിക്കാൻ തുടങ്ങി... എനിക്കാണേൽ ചിരിയും വരുന്നു... ചൂടന്റെ അവസ്ഥ കണ്ട് സഹതാപവും വരുന്നു.... ഇല്ല എന്നോട് ചെയ്തത് ഞാൻ ക്ഷമിക്കും എന്റെ teddy യോട് ചെയ്തതിന് ഇതെങ്കിലും ഞാൻ തിരിച്ച് തന്നേ പറ്റു....



ഫുഡ്‌ കഴിച്ച് കഴിഞ്ഞ് വാഷ്റൂമിലേക്ക് ഒരോട്ടം ആയിരുന്നു ചൂടൻ...



" അവനെന്ത് പറ്റി... എന്തിനാ ഇങ്ങനെ ഓടുന്നെ "... ഉമ്മാമ്മ



" ചിലപ്പോൾ എന്തെങ്കിലും തിരക്ക് കാണും ".... അജു



നമ്മള് വെറുതെ ചൂടന്റെ കറി ടേസ്റ്റ് ചെയ്ത് നോക്കിയതും എന്റെ നാവ് പൊള്ളിപ്പോയി... ജഗിലെ വെള്ളം മൊത്തം നമ്മള് നമ്മടെ വായിലേക്ക് ഒഴിച്ചു....എന്റെ പടച്ചോനെ ഇത്രക്ക് പ്രതീക്ഷിച്ചില്ല ഇതെങ്ങനെ ചൂടൻ കഴിച്ചു...




                                  ******



🎶 നീലാകാശം പീലി വിടർത്തും


  പച്ച തേങ്ങോല🎶



എന്ന് പാടി നമ്മള് നമ്മടെ റൂമിലേക്ക് പോവാൻ പോവുമ്പോൾ ആണ് എന്തോ ഒരു സാധനത്തിൽ പോയി ഇടിച്ചത്...ഇന്ത സാധനത്തെ ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് കരുതി നമ്മള് തലയുയർത്തി നോക്കിയതും...മുമ്പിൽ നിൽക്കുന്നു സാക്ഷാൽ ചൂടൻ.....


എന്റെ പടച്ചോനെ എന്റെ ദിവസം ആയോ.... ഇന്ന് ചൂടൻ നമ്മളെ കൊന്ന് കൊലവിളിക്കും...എന്നെ കാത്തോളണേ പടച്ചോനെ



" ഹായ്....  Good നൈറ്റ്‌.... Sweet dreams..... എന്നാ ഞാൻ പോട്ടെ... റ്റാറ്റാ ".....എന്ന് പറഞ്ഞ് നൈസ് ആയിട്ട് നമ്മള് എസ്‌കേപ്പ് ആവാൻ നോക്കിയതും ചൂടൻ എന്റെ കൈ പിടിച്ച് വലിച്ച് ചൂടന്റെ മുന്നിൽ ഇട്ടു..... നമ്മള് ചൂടനെ നോക്കിയതും ചൂടന്റെ മോന്ത കണ്ട് നമ്മള് ഞെട്ടി...കലിപ്പ് നഹി ഹേ... റൊമാൻസ്... What is this... ഇത് സ്വപ്നം ആണോ എന്ന് വിചാരിച്ച് നമ്മള് കണ്ണ് ചിമ്മി തുറന്നതും ചൂടൻ നമ്മളെ തന്നെ നോക്കിനിൽക്കാണ്.... Shanu be careful...ഒരു കാരണവശാലും നീ ചൂടന്റെ നോട്ടത്തിന് മുമ്പിൽ വീഴരുത്... അതോണ്ട് നീ ചൂടന്റെ കണ്ണിൽ നോക്കാൻ പാടില്ല...



ചൂടൻ ഒന്നൂടെ നമ്മടെ അടുത്തേക്ക് വന്നതും നമ്മള് പിറകോട്ട് നടന്നു...



" ഡോ... താൻ... താനെന്താ ഈ ചെയ്യുന്നോ....താനെന്തിനാ എന്റെ അടുത്തേക്ക് വരുന്നേ.... ഇനി എന്റെ അടുത്തേക്ക് വരരുത് ".... എന്ന് നമ്മള് പറഞ്ഞുവെങ്കിലും ചൂടൻ നമ്മളെ തന്നെ നോക്കി വരുവാണ്....



" ഡോ.. തന്നോടാ പറഞ്ഞേ... ഇനി ഒരു സ്റ്റെപ് കൂടി മുന്നോട്ട് വന്നാൽ "... എന്ന് നമ്മള് പറഞ്ഞ് നാക്കെടുത്തില്ല ചൂടൻ രണ്ട് സ്റ്റെപ് കൂടി മുഞ്ഞോട്ടേക്ക് വന്നു...



" തന്റെ  അഭിനയം കണ്ട് ഒന്നും ഞാൻ വീഴില്ല... ഞാൻ ഭയങ്കരം സ്ട്രോങ്ങ്‌ ആണ് ബോൾഡ് ആണ്... അതോണ്ട് ഇനി എന്റെ അടുത്തേക്ക് വന്ന് പോവരുത് "....



എവിടെ... ചൂടന് no കുലുക്കം.... Shanu എന്ത് വന്നാലും നീ ചൂടന്റെ കണ്ണിലേക്ക് മാത്രം നോക്കരുത്...



" ഡോ... താനെന്തിനാ ഇങ്ങനെ അഭിനയിക്കുന്നെ"....



" ഒന്നുല്ല... എന്റെ വൈഫ്‌ കള്ളം പറഞ്ഞത് എനിക്ക് പിടിച്ചില്ല ".... ചൂടൻ



" what "......




" നീ അല്ലെ ഇന്ന് രാവിലെ പറഞ്ഞേ ഞാൻ ഇന്നലെ രാത്രി നിന്നെ ഒരുപോള കണ്ണടയ്ക്കാൻ സമ്മതിച്ചില്ല എന്ന്... ഇന്ന് നീ പറഞ്ഞ കള്ളം ഞാൻ സത്യം ആക്കാൻ പോവാണ്.. അപ്പോൾ നാളെ രാവിലെ സത്യം പറഞ്ഞാൽ മതിയല്ലോ "....



" എന്ത് "....



" അഫീക്കാ ഇന്നലെ രാത്രി നിങ്ങളെന്നെ ഉറങ്ങാൻ സമ്മതിച്ചില്ലല്ലോ എന്ന്... ഇന്നത് പറയുമ്പോൾ മുഖത്ത് കണ്ട നാണം ഒക്കെ നാളെയും വേണോട്ടോ ...നമ്മടെ മുഞ്ഞോട്ട് വന്ന മുടിയിഴകൾ പിന്നിലാക്കി ചൂടൻ പറഞ്ഞു 



*പടച്ചോനെ മൂർഖനെ ആണല്ലോ ചവിട്ടിയത്.... ഇനിയിപ്പോ ഞാൻ എന്ത് ചെയ്യും... ബാൽവീർ ഇന്നെങ്കിലും എന്നെ ഈ ചൂടന്റെ കയ്യിൽ നിന്ന് രക്ഷിക്കണെ *....



നമ്മള് പിന്നോട്ട് നടന്ന് നടന്ന് ചുമരിൽ തട്ടി നിന്നു... സൈഡിലൂടെ പോവാൻ ഒരുങ്ങിയതും ചൂടൻ അവിടെ കൈ വെച്ച് എന്റെ ശരീരത്തിലേക്ക് അമർന്ന് നിന്നു.... പെട്ടെന്ന് അറിയാതെ എന്റെ കണ്ണുകൾ ചൂടന്റെ കണ്ണിലേക്ക് പതിഞ്ഞതും ആ മിഴികൾ എന്റെ കണ്ണുകളെ കവർന്നെടുത്തു.....



പെട്ടെന്ന് ഒരിടി പൊട്ടിയതും ചൂടൻ ഞെട്ടിക്കൊണ്ട് എന്റെ മുഖത്ത് നിന്നും കണ്ണെടുത്ത് തിരിഞ്ഞ് നിന്നു....



" നിനക്ക് അവസാനമായി ഒരു വാണിങ് തരുവാന്ന് ഇനിയൊരിക്കലും എനിക്ക് എതിരെ വരരുത്... നിന്റെ കളിതമാശ ഒക്കെ അവസാനിപ്പിച്ചോളണം... ഇവിടെ ഉമ്മാമ്മ ഉള്ളതോണ്ട് മാത്രം ആണ് നിന്നെ ഞാൻ വെറുതെ വിടുന്നത്... With in one month ഉമ്മാമ്മ ഇവിടെ നിന്ന് പോവും അതിന് ശേഷം ഞാൻ ആരാണെന്ന് നീ അറിയും... അത് വരെ മാത്രമാണ് നിന്റെ കളി തമാശ ഒക്കെ.... Mind it "... നമ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചൂടൻ അങ്ങനെ പറഞ്ഞ് അവിടെ നിന്നും പോയി...



ഇയാൾക്ക് എന്താ ഭ്രാന്ത് ആണോ... ഈ ഡ്രാക്കുന്റെ character നെ കുറിച്ച് എനിക്ക് തീരെ മനസ്സിലാവുന്നില്ല... അന്യൻ ഫിലിമിലെ സെയിം character... ഇനി  അന്യന്റെ ബാധ എങ്ങാനും കേറിയതാണോ... വല്ലാത്ത ഒരു ജന്മം തന്നെ...



അല്ല shana മോളെ...നിനക്കെന്താ പറ്റിയെ... ചൂടന് മുന്നിൽ വീഴില്ല എന്ന് പറഞ്ഞിട്ട് നീ വീണ്ടും ആ കണ്ണുകൾക്ക് മുമ്പിൽ വീണല്ലേ... എന്ന് പറഞ്ഞ് നമ്മള് നമ്മടെ തലക്ക് ഒരു കൊട്ട് കൊടുത്തു... I think ചൂടന്റെ കണ്ണും എന്റെ കണ്ണും തമ്മിൽ ഭ്രാന്തമായ എന്തോ കണക്ഷൻ ഉണ്ട്....എന്തൊക്കെ സംഭവിച്ചു എന്നിട്ടും ഞാൻ എന്താ ആ കണ്ണുകൾക്ക് മുമ്പിൽ കീഴടങ്ങുന്നെ ..... ഇനി വെറുതെ അതാലോചിച്ച് തല പുണ്ണാക്കേണ്ട...



ഒരു മാസം കഴിഞ്ഞാൽ ഉമ്മാമ്മ പോവും അതിന് മുമ്പ് ഞാനീ ഡ്രാക്കുനെ നേരായാക്കിയേ പറ്റു... ഇനി അതിനുള്ള വഴി ആലോചിക്കണം....




പെട്ടെന്നാണ് ചൂടന്റെ റൂമിൽ നിന്നും എന്തക്കയോ എറിഞ്ഞ് പൊട്ടിക്കുന്ന സൗണ്ട് കേട്ടത്... Shanu നിന്റെ സംശയം ശരി ആണ് ചൂടന് അന്യന്റെ ബാധ കേറിയിട്ടാ ഉള്ളെ...be careful shanu...എന്ന് പറഞ്ഞ് ചൂടന്റെ റൂമിന്റെ അടുത്തേക്ക് പോയി ചാരി ഇട്ടിരിക്കുന്ന ഡോർ പതുക്കെ തുറന്ന് നമ്മള് തലയിട്ട് നോക്കി...



അവിടെയുള്ള ഫ്ലവർ വേഴ്സ് മൊത്തം ചൂടൻ ഒരു ഭ്രാന്തനെ പോലെ നിലത്തെറിഞ്ഞ് പൊട്ടിക്കുവാണ്... പെട്ടെന്ന് ഒരു സ്റ്റീൽ കമ്പി എടുത്ത് ശക്തമായി ഗ്ലാസ് ഡെയിനിങ് ടേബിളിൽ ആഞ്ഞടിച്ചതും ഡെയിനിങ് ടേബിൾ പൊട്ടിച്ചിതറി.... ചൂടന്റെ മുഖം കണ്ടത് എന്റെ ഉള്ളിൽ ഒരു ഭയം ഉണ്ടായി.... ആകെ വിയർത്ത് കുളിച്ചിരിക്കുന്നു... മുഖം ഒക്കെ ചുവന്ന് ദേഷ്യം കൊണ്ട് വലിഞ്ഞിരുന്നു...അതിലേക്കാളേറെ എന്നെ ഭയപ്പെടുത്തിയത് ചുവന്ന തീജ്വാല പോലെയുള്ള ആ കണ്ണുകൾ ആണ്....ചൂടൻ ഇങ്ങനെ കലിപ്പ് ആവാൻ മാത്രം ഇവിടെ എന്താ ഉണ്ടായത്....



പെട്ടെന്നാണ് ചൂടന്റെ കയ്യിൽ ഉള്ള ആ മുറിവ് എന്റെ കണ്ണിൽ പെട്ടത്... ചില്ല് കഷ്ണം കയറി കൈയ്യിൽ നിന്നും ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു.... അത് കണ്ടപ്പോൾ എനിക്ക് ഒട്ടും സഹിച്ചില്ല ഞാൻ രണ്ടും കല്പിച്ച് ചൂടന്റെ റൂമിലേക്ക് കയറാൻ നിന്നതും പെട്ടെന്ന് ഞാൻ സ്റ്റോപ്പ്‌ ആയി...



" വേണ്ട.... ഇപ്പോൾ തന്നെ ചൂടൻ വല്ലാത്തൊരു അവസ്ഥയിൽ ആണ്....എന്നെ കണ്ടാൽ ചൂടന്റെ ദേഷ്യം കൂടത്തെ ഉള്ളൂ"....


എന്ന് വിചാരിച്ച് ഞാൻ പിറകോട്ട് നടന്ന് എന്റെ റൂമിലേക്ക് പോയി... എന്തോ ചൂടന്റെ അവസ്ഥ കണ്ട് എനിക്ക് സഹിക്കാൻ പറ്റണില്ല... തികച്ചും ഒരു ഭ്രാന്തനെ പോലെയാണ് ചൂടൻ പെരുമാറുന്നെ... ഇങ്ങനെയൊക്കെ പെരുമാറാൻ മാത്രം എന്താ നടന്നത്



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ ചൂടൻ }





" No.... എനിക്കെന്താ ഈ സംഭവിക്കുന്നെ.... അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്കെന്താ ഇങ്ങനെ .... എന്തോ... അവളുടെ കണ്ണുകൾക്ക് കാന്തിക ശക്തി ഉള്ളത് പോലെ.... ഇത് ഇപ്പോൾ തുടങ്ങിയത് അല്ല...2 nd ടൈം ആ വൃദ്ധാശ്രമത്തിൽ വെച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ തന്നെ ഞാൻ എന്നെ തന്നെ മറക്കുന്നത് പോലെയാണ് തോന്നിയത്.... അതിന് ശേഷവും അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്ക് സെയിം ഫീലിംഗ്സ് തോന്നാറുണ്ട്..... ഞാൻ അവളുടെ മുന്നിൽ പ്രണയം അഭിനയിച്ചത് ആണ്... പക്ഷെ അവളുടെ കണ്ണുകൾക്ക് മുമ്പിൽ പല തവണ സ്വയം മറന്ന് ഞാൻ നിന്നിട്ടുണ്ട്.... ഇനി എനിക്ക് അവളോട് എന്തങ്കിലും feelings.... No... Not at all.... ഞാൻ afsal ahmed ആണ്..... എനിക്കൊരിക്കലും അത്തരത്തിൽ feelings തോന്നില്ല... പ്രതേകിച്ച് അവളോട്... She is my enemy... ഉമ്മാമ്മ പോകുന്നത് വരെ മാത്രം ആണ് നിന്റെ ഈ സന്തോഷം ഒക്കെ....


എന്ന് പറഞ്ഞ് പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ച് വലിക്കാൻ തുടങ്ങി... പക്ഷെ അവൻ പോലും അറിയാതെ അവന്റെ ഹൃദയത്തിനുള്ളിൽ അവൾ സ്ഥാനം പിടിച്ചിരുന്നു......




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu)



പകൽവെളിച്ചകം കണ്ണിലേക്ക് തളച്ച് കയറിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്... കണ്ണ് തുറന്നപ്പോൾ തന്നെ ചൂടന്റെ ഇന്നലത്തെ മുഖം ആണ് എനിക്ക് ഓർമവന്നത്....ഇടയ്ക്ക് ചൂടന്റെ ഭ്രാന്തനെ പോലെ ദേഷ്യം കൊണ്ട് മുറുകിയ മുഖം സ്വപ്നം കണ്ടപ്പോൾ ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയിരുന്നു... പിന്നെ കുറെ ടൈം കഴിഞ്ഞപ്പോൾ ആണ് ഉറങ്ങിയത്.... നമ്മള് പുത്തപ്പ് മാറ്റി എണീച്ച് ടൈം നോക്കിയപ്പോൾ 6.30 ....



റൂമിന്റെ പുറത്തേക്കിറങ്ങി ചൂടന്റെ റൂമിലേക്ക് പോയതും റൂം മലർക്കെ തുറന്നിട്ടിട്ടുണ്ട്.... പതുക്കെ അകത്തേക്ക് കയറി നോക്കിയതും ചൂടൻ സോഫയിൽ കിടന്ന്  ഉറങ്ങുവാണ്..... റൂം മൊത്തം കുപ്പിച്ചില്ലുകളും പൊട്ടിയ ഫ്ലവർ വേഴ്സും ആണ്.....ഞാൻ പതുക്കെ നടന്ന് ചൂടന്റെ അടുത്തെത്തിയതും ചൂടന്റെ അടുത്ത് ഒരു ഗ്ലാസ്‌ ബൗൾ നിറച്ചും വലിച്ച് തീർത്ത സിഗരറ്റ്സ് കണ്ടു... അത് കണ്ടപ്പോൾ ശരിക്കും എനിക്ക് ദേഷ്യം ആണ് വന്നത്... ചൂടൻ മുഖത്തിട്ട് ഒന്ന് പൊട്ടിക്കാൻ തുടങ്ങി.... പൊട്ടിച്ചാൽ അതിന്റെ ഇരട്ടി കിട്ടും എന്നുള്ളത് കൊണ്ട് ഞാനത് ചെയ്തില്ല....



പെട്ടെന്നാണ് ചൂടന്റെ കയ്യിലെ മുറിവ് എന്റെ ശ്രദ്ധയിൽ പെട്ടത്... പോരാത്തതിന് കാലിലും കുപ്പിച്ചില്ല് തറച്ചിട്ടുണ്ട്...ആ കുപ്പിച്ചില്ല് പുറത്തെടുക്കാൻ പോയതും ഒരുപക്ഷെ ചൂടൻ ഞെട്ടിയുണരുമോ എന്ന് ഞാൻ ഭയന്നിരുന്നു....ചൂടൻ നല്ല ഉറക്കത്തിലാണെന്ന് ഉറപ്പ് വരുത്തി പതിയെ ഞാൻ കാലിലെ കുപ്പിച്ചില്ല് വലിച്ചെടുത്തു... അപ്പോൾ ചൂടൻ ഒന്ന് അനങ്ങിയതും ഒന്നും നോക്കാതെ നമ്മള് സോഫന്റെ പിന്നിലേക്ക് പോയി ഒളിച്ചു.... കുറെ ടൈം കഴിഞ്ഞിട്ടും ചൂടന്റെ യാതൊരു അനക്കവും കാണാതിരിന്നപ്പോൾ നമ്മള് പതിയെ തലയുയർത്തി ഓട്ടകണ്ണിട്ട് നോക്കി... എവിടെ ... ചൂടൻ നല്ല ഉറക്കത്തിലാ... ഉറക്കത്തിൽ എന്തൊരു പാവം... കണ്ണ് തുറന്നാലോ... എന്റുമ്മാ.. 😱



അവിടെയുള്ള ഫസ്റ്റ് എയ്ഡ്‌ ബോക്സ്‌ എടുത്ത് ചൂടന്റെ മുറിവിൽ കെട്ടി നമ്മള് പോവാൻ പോയതും പെട്ടെന്ന് ചൂടൻ എന്റെ കയ്യിൽ പിടിച്ചു.... ഒരു നിമിഷം ഞാൻ ഷോക്ക് ആയി... ഹൃദയം സ്തംഭിക്കുന്നത് പോലെ തോന്നി... പെട്ടെന്ന് എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വന്ന് എന്നെ തലോടി...ഞാൻ  വിറച്ച് കൊണ്ട് പതിയെ തിരിഞ്ഞ് ചൂടനെ നോക്കിയതും ചൂടൻ ഇപ്പോഴും കണ്ണടച്ചിട്ടാ ഉള്ളെ....



ഹാവു.... എന്ന് എന്ന് പറഞ്ഞ് ഒന്ന് ദീർഘനിശ്വാസം വിട്ടതും ഞാൻ ചൂടന്റെ എന്റെ കയ്യിൽ നിന്നും അടർത്തിമാറ്റാൻ പോയി.. പക്ഷെ അത് വെറും പാഴ്ശ്രമം ആയിരുന്നു... ചൂടന്റെ കൈ അത്രമേൽ എന്റെ കൈകളെ മുറുകെ പിടിച്ചിട്ടാ ഉണ്ടായത്....



"No... ഇല്ല...ഇല്ല....trust... me ഉമ്മാ.... ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല... മെഹർ.... മെഹർ......".....



ചൂടൻ എന്നെ ഞെട്ടിച്ചുകൊണ്ട് അങ്ങനെ പറഞ്ഞതും ഞാൻ ഷോക്ക് ആയികൊണ്ട് ചൂടനെ നോക്കി....ചൂടൻ എന്താ പറയുന്നത് എന്ന് കേൾക്കാൻ ഞാൻ ചൂടന്റെ അടുത്തേക്ക് പോവാൻ പോയതും കാൽത്തെറ്റി ഞാൻ ചൂടന്റെ മേലേക്ക് വീണു... പെട്ടെന്ന് ചൂടൻ കണ്ണ് തുറന്നതും ഞാൻ ഒന്ന് പേടിച്ചു  .....ചൂടന്റെ കണ്ണിലേക്ക് നോക്കാതിരിക്കാൻ നമ്മള് കണ്ണുകൾ ഇറുക്കെ അടച്ച് എണീക്കാൻ പോയതും വീണ്ടും ചൂടന്റെ മേലേക്ക് വീണു.... നമ്മള് കണ്ണ് തുറന്ന് നോക്കിയതും ഇബടെ എന്താ നടക്കുന്നതെന്നറിയാതെ നട്സ് പോയ അണ്ണാനെ പോലെ ചൂടൻ നമ്മളെ നോക്കിനിൽക്കാണ്... നമ്മള് ചൂടന്റെ കണ്ണിലേക്ക് നോക്കിയതും ചൂടൻ പെട്ടെന്ന് എന്റെ കണ്ണിൽ നിന്നും കണ്ണെടുത്ത് മുഖം തിരിച്ചു...



ഇതെന്താ പെട്ടെന്ന് ഈ ഡ്രാക്കു മുഖം തിരിക്കുന്നെ ഇനി എന്റെ കണ്ണുകൾക്ക് മുമ്പിൽ വീണ് പോവും എന്ന് വിചാരിച്ചാണോ 😌....



"അതിന് shanu.. നീ അല്ല ചൂടൻ "....എന്ന് നമ്മടെ ഉള്ളിൽ നിന്ന് ആരോ വിളിച്ച് പറഞ്ഞതും നമ്മളും അത് ശരി വെച്ചു...



" നീ എന്താ എന്റെ മേലെ തന്നെ കിടക്കാൻ ആണോ ഉദ്ദേശം ".... ചൂടൻ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു...നമ്മള് വീണ്ടും എണീക്കാൻ നോക്കിയപ്പോൾ ആണ് ഒരു കാര്യം മനസ്സിലായത് പതിവ് പോലെ നമ്മടെ മുടി ചൂടന്റെ ഷർട്ടിന്റെ ബട്ടൻസിൽ കുടുങ്ങിയിട്ടാ ഉള്ളെ....



" total rubbish "... ചൂടൻ with കലിപ്പ്  



" ആദ്യം ഇങ്ങോട്ടേക്ക് ഒന്ന് നോക്ക്".....എന്ന് നമ്മളും തിരിച്ച് കലിപ്പിൽ പറഞ്ഞതും ചൂടൻ നമ്മടെ മുഖത്തേക്ക് നോക്കി... സെയിം ടൈം ചൂടന്റെ കണ്ണുകൾ എന്റെ കണ്ണിൽ പതിഞ്ഞതും ഒരു നിമിഷം ഞാൻ സ്വയം മറന്ന് പോയി....ഇത് ചൂടന്റെ അഭിനയം ആണെന്ന് മനസ്സ് വിളിച്ച് പറഞ്ഞതും ഞാൻ ഞെട്ടി...പക്ഷെ ചൂടൻ ഇപ്പോഴും എന്റെ കണ്ണിലേക്ക് നോക്കി നിക്കാണ്



" ഹലോ മിസ്റ്റർ... ഓവർ... ഓവർ... മതി തന്റെ അഭിനയം... ഇനി താനെന്തിനാ വെറുതെ അഭിനയിക്കുന്നെ"...എന്ന് പറഞ്ഞതും ചൂടൻ നമ്മടെ മുഖത്ത് നിന്നും കണ്ണെടുത്ത് തലക്കൊരു കൊട്ടുകൊടുത്തു....നമ്മള് ദേഷ്യത്തോടെ മുടി വലിച്ചതും പതിവ് പോലെ ചൂടന്റെ ബട്ടൻസും പറിഞ്ഞ് വന്നു... ഞാനത് ഗൗനിക്കാതെ ചൂടന്റെ മേലിൽ നിന്നും എണീറ്റ്  പുറത്തേക്ക് നടന്നു... പെട്ടെന്ന് ചൂടൻ പുറകിൽ നിന്ന് വിളിച്ചതും ഞാൻ അവിടെ നിന്നു....



{ അഫി }




" ഹലോ മിസ്റ്റർ... ഓവർ... ഓവർ... മതി തന്റെ അഭിനയം... ഇനി താനെന്തിനാ വെറുതെ അഭിനയിക്കുന്നെ".....


എന്ന് അവള് പറഞ്ഞപ്പോൾ ആണ് ഞാൻ ഞെട്ടിയത്.. പെട്ടെന്ന് അവള് അഭിനയം ആണെന്നൊക്കെ പറഞ്ഞപ്പോൾ ഉള്ളിലൊരു നീറ്റൽ... പക്ഷെ അവളെങ്ങനെ തന്നെ കരുതുന്നത് ആണ് നല്ലത്... എന്റെ കണ്ണുകൾ പറയുന്നത് സത്യം ആണെന്ന് അവളെറിയാതിരിക്കുന്നതാണ് നല്ലത്.... No അഫി... നീ എന്തൊക്കെയാണ് ഈ പറയുന്നത്....അവളോട് നിനക്ക് ഒന്നും തന്നെയില്ല....



അവള് എണീച്ചപ്പോൾ ആണ് എന്റെ മുറിവ് മരുന്ന് വെച്ച് കെട്ടിയത് ഞാൻ കണ്ടത്... അത് കണ്ടപ്പോൾ അവളോട് ചെയ്തത് ഒക്കെ തെറ്റായി പോയി എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു... പക്ഷെ ഞാൻ അഫ്സൽ അഹ്‌മദ്‌ ആണ് എനിക്ക് ആരോടും ഒരു സിംപതിയും ഇല്ല ഇനി ഉണ്ടാവത്തും ഇല്ല...



" മിസ് shana farzin... ഒന്നവിടെ നിന്നെ "....സോഫയിൽ നിന്ന് എണീച്ച് ഞാൻ പറഞ്ഞു... കാരണം അവളോടും യാതൊരു ഫീലിങ്‌സും ഇല്ലെന്ന് എനിക്ക് എന്നെ തന്നെ മനസ്സിലാക്കിപ്പിക്കണമായിരുന്നു... ഞാൻ വിളിച്ചതും അവളവിടെ നിന്നു...



" ഇതൊക്കെ എന്റെ സിംപതി പിടിച്ച് പറ്റാൻ ആയിരുന്നോ നീ ഈ ചെയ്തത്... എന്നാൽ ഒരു കാര്യം കേട്ടോ.. നീ എന്തൊക്കെ ചെയ്താലും എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല... Mind it ".....



" ഒരിക്കലും അല്ല... നിങ്ങളുടെ സിംപതി പിടിച്ച് പറ്റാൻ ആണെങ്കിൽ എനിക്ക് അത് മുന്നേ ചെയ്യാമായിരുന്നു... അതിനുള്ള റീസണും എന്റടുത്ത് ഉണ്ട് ( ചൂടന്റെ ജീവൻ രക്ഷിച്ചത് )..... അത് നിങ്ങൾക്കൊഴികെ മറ്റെല്ലാവർക്കും അറിയാം... പിന്നെ നിങ്ങളുടെ മനസ്സിൽ എന്നോട് ഒരൽപ്പം സ്നേഹം സോറി അതൊരിക്കലും ഉണ്ടാവില്ല... അൽപ്പം സഹതാപം ഉണ്ടെങ്കിൽ നിങ്ങളെ ഇത്രക്ക് അധികം സ്നേഹിച്ച എന്നോട് ഒരിക്കലും നിങ്ങളിത്രക്ക് ക്രൂരമായി പെരുമാറില്ല... I knew ഇപ്പോൾ ഇവിടെ ഉമ്മാമ്മ ഉള്ളതോണ്ട് മാത്രം ആണ് നിങ്ങളെന്നോട് മോശമായി പെരുമാറാത്തത് ".....


അവള് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞത് ഹൃദയത്തിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു...



" നിനക്ക് എന്നോട് അത്രക്ക് സ്നേഹം ഉണ്ടെങ്കിൽ പിന്നെന്തിന് നീ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു?... ആ വിവാഹം ഉറപ്പിച്ചതിന് ശേഷം നീ എന്നെ മനഃപൂർവം അവോയ്ഡ് ചെയ്യുവായിരുന്നു... മാത്രമല്ല ആ വിവാഹത്തിന് നിന്നെ ആരും നിർബദ്ധിച്ചിട്ടില്ല......നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല നിങ്ങള് സ്ത്രീജന്മങ്ങൾ മുഴുവൻ അങ്ങനെ ആണ്.....


എന്റെ ഉള്ളിൽ ദിവസങ്ങളാൽ കിടന്ന ചോദ്യം ആയിരുന്നു അത്...



" എനിക്കത് പറയാൻ താൽപ്പര്യം ഇല്ല "....



" നിനക്ക് താൽപ്പര്യം കാണില്ല... Because നിനക്ക് പറയാൻ റീസൺ ഇല്ല... നിന്റെ സ്വന്തം ഇഷ്ടത്തിന് ആയിരുന്നു ആ വിവാഹം നടക്കാനിരുന്നത്....നിന്നെ ആരും ആ വിവാഹത്തിന് നിർബന്ധിച്ചിട്ടില്ല ".......




" ശരിയാണ്.. പുറമെ നിന്ന് നോക്കുന്നവർക്കൊക്കെ അങ്ങനെ തന്നെയാ തോന്നുവാ... അത് തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നും ഇല്ല" ..... എന്ന് പറഞ്ഞ് അവള് പുറത്തേക്ക് പോയി...



അവള് പറഞ്ഞതിൽ എന്തക്കയോ റീസൺസ് ഉണ്ട്... അഥവാ ഉണ്ടെങ്കിൽ തന്നെ ഞാൻ എന്തിന് അത് നോക്കണം




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{തനു }




" എന്റെ മോള് രാവിലെ തന്നെ എവിടേക്കാ കെട്ടിയിറങ്ങി പോവുന്നെ... ഇന്ന് കോളേജ് ഇല്ലല്ലോ ".....ഉപ്പ 



" എന്റെ രണ്ടാനുമ്മാനെ കാണാൻ... എന്താ ഉപ്പ വരുന്നുണ്ടോ "....



" ദേ മനുഷ്യാ... ആ പെണ്ണ് എന്താ ഈ പറയുന്നേ"...ഉമ്മ



" എന്റെ ഭാര്യേ.... നീ തന്നെ അല്ലെ പറയാറ് ഇവള് പറയുന്ന ഒന്നും വിശ്വസിക്കരുത്... കുടുംബം കലക്കാൻ ആണ് ഈ പെണ്ണ് നോക്കാ എന്ന് ".... ഉപ്പ



"എന്നാ ഞാൻ പോവാണ് "... എന്ന് പറഞ്ഞ് ഞാൻ ഹെൽമറ്റ് തലയിൽ വെച്ചു



" എവിടെക്കാ തനു നീ പോണത് ".... ഉമ്മ



" എന്റെ മുത്തിനെ കാണാൻ ".....



" ആരാടി അവൻ ".... ഉമ്മൻ



" ഏതവൻ... ഞാൻ shanu നെ കാണാൻ പോവാണ്.... പിന്നെ ഉമ്മാനോട് ഞാൻ പറഞ്ഞിട്ടുണ്ട്... എന്റെ ലൈഫിൽ no love only വായ്നോട്ടം എന്ന്".......




" ഉപ്പാ ഞാൻ പോട്ടെ റ്റാറ്റാ "..... എന്ന് പറഞ്ഞ് നമ്മള് സ്കൂട്ടി start ചെയ്തു....



അഫീക്കാടെ വീടിന്റെ മുമ്പിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടിയിട്ടാ ഉണ്ടായത്... നമ്മള് പിന്നെ ഒരേ ഹോൺ അടിച്ചു.....പെട്ടെന്ന് ഒരു സെക്യൂരിറ്റി വന്ന് ചോദിച്ചു



"കോൻ ഹേ ".....



പടച്ചോനെ ഹിന്ദി ഇതിപ്പോ ഞാൻ എന്തോ പറയും....



" മേം... അതായത് ഞാൻ... മേം അഫീക്കാ വൈഫ്‌ കി ബാല്യകാല സുഹൃത്ത് ഹേ 😁".....



" ഏത് ഭാഷ ആണിത്..കുട്ടി മനസ്സിലാവുന്ന ഭാഷയിൽ പറ ".... സെക്യൂരിറ്റി അങ്കിൾ




" അല്ല നിങ്ങൾക്ക് മലയാളം അറിയോ ".... 🙄



" അറിയാം "....



" എന്നാ പിന്നെ നിങ്ങൾക്ക് മലയാളത്തിൽ ചോദിച്ചാൽ പോരെ... വെറുതെ എന്നെ വട്ടം കറക്കണോ...ഞാൻ ഇവിടുത്തെ അഫി സാറിന്റെ wife ന്റെ ഫ്രണ്ട് ആണ് കൂടാതെ pillu ന്റെയും "...... എന്ന് നമ്മള് പറഞ്ഞപ്പോൾ നമ്മളെ ഒന്നിരുത്തി നോക്കിയ ശേഷം അയാള് പോയി ഗേറ്റ് തുറന്ന് തന്നു...നമ്മള് അകത്തേക്ക് കയറി സ്കൂട്ടി അവിടെ ഉള്ള കാർ ഷെഡിൽ പാർക്ക് ചെയ്ത് വീടിന്റെ അകത്തേക്ക് കയറി....



" എന്റെ പടച്ചോനെ എന്തും വല്യ വീടാ ഇത് ".... എന്ന് പറഞ്ഞ് നമ്മള് അട്ടം നോക്കി നടക്കുമ്പോൾ ആണ് ആരോ തനു എന്ന് വിളിച്ചത്... നമ്മള് നോക്കിയപ്പോൾ pillu ആണ് കൂടെ വേറൊരു പെൺകുട്ടിയും ഉണ്ട്....

നമ്മള് പോയി അവളെ ഹഗ് ചെയ്തു



" നീ എന്താടി 2 days കോളേജിൽ വരാതിരുന്നത്... ഐരയും ഇല്ല shanu വും ഇല്ല നീയും ഇല്ല ഞാൻ ശരിക്കും ബോറടിച്ച് പോയി".....നമ്മള് ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു 



" ഇവിടെ എല്ലാരും ഉണ്ടായത് കൊണ്ട് വരാൻ മൂഡില്ലായിരുന്നു... ഇജ്ജ് ബെഷമിക്കണ്ട ഞാൻ monday വരാം ".... Pillu



" shanu നോടും വരാൻ പറയണം... ഞാൻ അവളെ വല്ലാതെ മിസ് ചെയ്തു"....



" ആരാണിത് "... Pillu ന്റെ അടുത്തുള്ള ആ പെൺകുട്ടി



" hezu...ഇതാണ് നമ്മടെ തനുകുരിപ്പ്.... അജൂടെ ആള്...തനു ഇത് heza എന്റെ എളാപ്പാടെ മോളാ ".... Pillu




" wait... Wait... Wait... നീ എന്താ ഇപ്പോൾ പറഞ്ഞേ അജുടെ ആള് എന്നോ... അതെന്താ അങ്ങനെ പറഞ്ഞേ "....



" അതെന്താന്ന് വെച്ചാൽ തനു... നീയും അജുവും എന്നും തല്ല് അല്ലെ.... അത് ഞാൻ ഇവളോട് പറഞ്ഞായിരുന്നു... ഇവൾക്ക് മനസ്സിലാവാൻ പറഞ്ഞതാ ".... Pillu



" നീ ആ മരമാക്രിന്റെ കാര്യം എന്നോട് ഓർമിപ്പിക്കല്ലേ...ആ സാധനത്തിനെ കാണാതിരുന്നാൽ മതിയായിരുന്നു.....അത് വിട് shanu വും അഫീക്കയും എവിടെ"....




" അഫീക്കാ പുറത്ത് ഗാർഡനിൽ ഉണ്ട്... Shanu മുകളിൽ ആണ് "....



" എന്നാ ഞാൻ പോയി shanu നെ കണ്ടിട്ട് വരാം.... എവിടെയാ അവളെ റൂം "....



" മുകളിൽ കയറിയാൽ ലെഫ്റ്റ് സൈഡ് സെക്കന്റ്‌ ഉള്ള റൂം "...pillu



" ok".. എന്ന് പറഞ്ഞ് നമ്മള് സ്റ്റെപ് കയറി



എന്റുമ്മാ എത്ര സ്റ്റെപ്സാ ഉള്ളത് സെക്കന്റ്‌ ഫ്ലോറിൽ എത്തുമ്പോൾ തന്നെ ഞാൻ ടയേർഡ് ആയി... ഇനി അവള് ഉദ്ദേശിച്ചത് 3rd ഫ്ലോർ ആണോ ഇനി... ഏയ് അങ്ങനെ ആവാൻ വഴിയില്ല...ഇവിടെ തന്നെ ഒരുപാട് റൂംസ് ഉള്ളപ്പോൾ അവരെന്തിന് മുകളിലേക്ക് പോണം....


നമ്മള് pillu പറഞ്ഞത് പോലെ 2 nd ഉള്ള റൂമിന്റെ വാതിൽ തുറന്നു... ആരെയും കാണുന്നില്ല... പെട്ടെന്നാണ് ടേബിളിൽ വെച്ചിരിക്കുന്ന മരമാക്രിന്റെ ഫോട്ടോ കണ്ടത്....



ഈ പരട്ടന്റെ ഫോട്ടോ എന്താ ഇവിടെ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് പെട്ടെന്ന് ബാത്‌റൂമിന്റെ ഡോർ തുറന്ന് ആരോ പുറത്തേക്ക് വന്നത്... നമ്മള് നോക്കിയപ്പപ്പോൾ മരമാക്രി with ബാത്ത്ടവ്വൽ... അത് കണ്ടതും നമ്മള് വേഗം തിരിഞ്ഞ് നിന്ന് കണ്ണ് പൊത്തി....



" ആരാടി നീ... നീ എന്താ എന്റെ റൂമിൽ "......മരമാക്രി...



പടച്ചോനെ ഞാൻ ഇപ്പോ എന്താ ചെയ്യാ...നീ തന്നെ എന്നെ കാത്തോളണേ....



" ചോദിച്ചത് കേട്ടില്ലേ ആരാടി നീ.... ധൈര്യം ഉണ്ടേൽ നേർക്ക് നേരെ വാ "...മാക്രി 



" ഡീ.... ഞാൻ അങ്ങോട്ട് വരണോ... അതോ"....മാക്രി



തനു ബാ നമുക്ക് കീഴടങ്ങാം... വേറെ വഴി ഇല്ല... എന്ന് സ്വയം പറഞ്ഞ് കൊണ്ട് ഇല്ലാത്ത നിഷ്ക്കൂ ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് നമ്മള് തിരിഞ്ഞ് നിന്നു....



" നീയോ 😂....... ഞാൻ വിചാരിച്ചു വേറെ ആരേലും ആവുമെന്ന് ".... എന്ന് പറഞ്ഞ് മാക്രി കിണിക്കാൻ തുടങ്ങി



" നീയാണേൽ no പ്രോബ്ലം... നിനക്ക് എപ്പോ വേണേലും എന്റെ ബെഡ്റൂമിലേക്ക് വരാ ".... മാക്രി




"ഇത് നിന്റെ ബെഡ്‌റൂം ആണോ "...



"മതി മോളെ നിന്റെ acting... ഇത് എന്റെ റൂം ആണെന്ന് അറിഞ്ഞിട്ട് തന്നെയാ നീ ഇങ്ങോട്ട് കേറി വന്നേ "...



" ഡോ... മാക്രി... നീ വെറുതെ അറിയാതെ പറയണ്ട... എനിക്കറിയില്ല ഇത് തന്റെ റൂം ആണെന്ന്.... അല്ലേലും ഞാൻ എന്തിന് നിന്റെ റൂമിൽ വരണം "... എന്ന് പറഞ്ഞ് ഞാൻ പുച്ചിച്ച് മുഖം തിരിച്ചു....



" ആണോ "....എന്ന് പറഞ്ഞ് ലവൻ എന്റെ അടുത്തേക്ക് നടന്നു



" നീ എന്തിനാ ഇങ്ങോട്ട് വരുന്നേ... Keep distance... Ok "..... എന്ന് നമ്മള് പറഞ്ഞെങ്കിലും ലവൻ ഒരു കൂസലും ഇല്ലാതെ മുഞ്ഞോട്ടേക്ക് നടന്നു....



" ഒന്നൂടെ പറയാ എന്റടുത്ത് വരണ്ടാ.... ഞാൻ എന്താ ചെയാന്ന് എനിക്ക് തന്നെ അറിയില്ല "... എന്ന് പറഞ്ഞ് നമ്മള് പിന്നോട്ടേക്ക് നടന്നത് ചെയ്യാറിൽ തട്ടി വീഴാൻ പോയി... പെട്ടെന്നാണ് ആരോ  അരയിലൂടെ പിടിച്ചത്... നമ്മള് കണ്ണ് തുറന്നപ്പോൾ മുമ്പിൽ കണ്ടത് ആ ചാര കണ്ണുകൾ ആണ്... എന്തോ ആ കണ്ണുകൾക്ക് എന്നെ കൊത്തിമുറിക്കാൻ മാത്രം ശക്തി ഉണ്ടായിരുന്നു.... മരമാക്രിയുടെ മുഖത്ത് മുടിയിൽ നിന്ന് വെള്ളത്തിന്റെ തുള്ളികൾ എന്റെ മുഖത്തേക്ക് വീണതും ഞാൻ ഞെട്ടിക്കൊണ്ട് എണീച്ചു...



" ഡോ താനെന്തിനാ എന്നെ കയറിപിടിച്ചേ"....



" what... വീഴാൻ പോയപ്പോൾ പിടിച്ചത് തെറ്റായിപ്പോയോ "....



" ആ ആയി.. താൻ മനപ്പൂർവം എന്നെ കയറി പിടിച്ചത്... അല്ലേലും തന്നെ പറഞ്ഞിട്ട് കാര്യമില്ല... സൗന്ദര്യം ഒരു ശാപമായി പോയി"....



" ഇത് ചാളമേരിയാ പറഞ്ഞെങ്കിൽ ഞാൻ പിന്നെയും വിശ്വസിച്ചേനെ "....മാക്രി



" ഡോ താൻ വല്ല കോമഡി ഒന്നും അടിക്കേണ്ട... താൻ മനപ്പൂർവം എന്നെ കയറിപ്പിടിച്ചതാ "....




"ഓ...പട്ടാപ്പകല് ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ ബെഡ്റൂമിലേക്ക് കയറി വന്നതിന് ഒരു തെറ്റും ഇല്ലേ ".... മാക്രി.



" അത് പിന്നെ... ഞാൻ.... Shanu ടെ റൂം ആണെന്ന് വിചാരിച്ച് കയറിയതാ "....




" അതൊന്നുമല്ല... നീ എന്റെ റൂം ആണെന്ന് അറിഞ്ഞിട്ട് തന്നെ കയറിയതാ "... മാക്രി



" ഇത് വല്ല്യ കഷ്ട്ടം ആയല്ലോ... ഞാൻ പോവാണ്....എനിക്ക് നിന്നോട് സംസാരിക്കാൻ താൽപ്പര്യം ഇല്ല "... എന്ന് പറഞ്ഞ് നമ്മള് പുറത്തേക്ക് ഇറങ്ങി... എന്താന്ന് അറിയില്ല മരമാക്രിയെ രണ്ട് തെറി വിളിക്കാഞ്ഞിട്ട് ഒരു സുഖമില്ല...



" നീ പോടാ... മരമാക്രി... മത്തങ്ങത്തലയാ... ചിമ്പാൻസി "...നമ്മള് റൂമിലേക്ക് എത്തി നോക്കി വിളിച്ചു



" ഡീ "... എന്ന് വിളിച്ച് മരമാക്രി നമ്മടെ അടുത്തേക്ക് വന്നതും... തനു എസ്‌കേപ്പ് എന്ന് പറഞ്ഞ് നമ്മള് ഓടി... പെട്ടെന്ന് നമ്മള് ആരെയോ ചെന്ന് പോയി ഇടിച്ചു


നമ്മള് നോക്കിയപ്പോൾ ഷാനു ഡാഷ് പോയ ഡാഷിനെ പോലെ നമ്മള് നോക്കുന്നുണ്ട്... നമ്മളതിന് ഒന്ന് വിസ്‌തരിച്ച് ഇളിച്ച് കൊടുത്തു...



" തനു... നീ എന്താ ഇവിടെ..."...ഷാനു



     " നിന്നെ കാണാൻ വന്നതാ ".... നമ്മള് അവളുടെ റെഡ് ബലൂൺ മതിയിരിക്കുന്ന കവിളിൽ നുള്ളി പറഞ്ഞു



.... അല്ല നീ എന്തിനാ ഇങ്ങനെ ഓടുന്നെ "... ഷാനു



"അത് പിന്നെ..... അവിടെ ഒരു പല്ലി "...നമ്മള് പിറകോട്ട് കൈ കാണിച്ച് പറഞ്ഞു



" എവിടെ "... എന്ന് ചോദിച്ച് അവള് പിറകോട്ട് നോക്കിയതും നമ്മളവളുടെ കയ്യിൽ പിടിച്ച് പറഞ്ഞു



" പല്ലി അതിന്റെ പാട്ടിന് പോയി.. നമ്മക്ക് താഴെക്ക് പോവാം "....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{Shanu }




" shanu അഫീക്കാ എങ്ങനെയാ...നീ ഇവിടെ ഹാപ്പി അല്ലെ "....



താഴെക്ക് ഇറങ്ങുന്നതിന്റെ ഇടയ്ക്ക് തനു അങ്ങനെ ചോദിച്ചതും ഞാൻ ഒന്ന് ഞെട്ടി....അവളൊരിക്കലും എന്റെ അവസ്ഥ അറിയാൻ പാടില്ല... അറിഞ്ഞാൽ എന്നെക്കാൾ സങ്കടം അവൾക്കായിരിക്കും...



" shanu.. നീ എന്ത്‌ ആലോചിച്ചിരിക്കയാ... ഞാൻ ചോദിച്ചത് നീ കേട്ടില്ലേ "... തനു



" ഹാ.... ഞാൻ ഇവിടെ ഹാപ്പി ആണല്ലോ ഇവിടെ ഉള്ളവർക്കൊക്കെ എന്നെ ഒരുപാട് ഇഷ്ട്ടാ... Especially ചൂടൻ... ചൂടന് ഞാൻ എന്ന് വെച്ചാൽ ജീവൻ ആണ്... ചൂടൻ എന്നെ എന്ത്‌ നന്നായി കെയർ ചെയ്യുന്നു എന്ന് നിനക്ക് അറിയോ... ഞാൻ വളരെ ലക്കി ആണ് ചൂടനെ husband ആയി കിട്ടിയതിൽ "... എന്ന് പറഞ്ഞ് നമ്മള് തനുനെ നോക്കിയതും തനു പിറകേക്ക് വിരൽ ചൂണ്ടി കാണിച്ചു... നമ്മള് നോക്കിയപ്പോൾ കൈ മാറിൽ കെട്ടി നമ്മളെ നോക്കിനിൽക്കാണ് ചൂടൻ...ഇനി ഈ ഡ്രാക്കു വല്ലതും കേട്ട് കാണോ 🙄



" അഫീക്കാ....എന്തൊക്കെയുണ്ട് ".... തനു



" ഫൈൻ... തന്റെ ഫ്രണ്ട് എന്താ പറയുന്നത് "... എന്ന് ചോദിച്ചു ചൂടൻ നമ്മളെ നോക്കി



" അവളിപ്പോ അഫീക്കാനെ വാനോളം പുകഴ്ത്തുവാണ്... അഫീക്കാ ഇതേപോലെ തന്നെ എന്നും എന്റെ shanu നെ സ്നേഹിക്കണം...കുറച്ച് ഊളത്തരം ഉണ്ടേലും ഇവള് ആള് പാവാണ് ".... തനു



"I know... Because ഇവളെനിക്ക് പ്രതേകം ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചപ്പോയെ എനിക്ക് മനസ്സിലായി തന്റെ ഫ്രണ്ട് പാവാണെന്ന് ".... ചൂടൻ



ഇത് ചൂടൻ എനിക്കിട്ട് താങ്ങിയത് ആണോ എന്ന് ഒരു ഡൌട്ട്..... താങ്ങിയത് തന്നെ shanu😌




താഴെ എത്തിയപ്പോൾ എല്ലാരും ഹാളിൽ ഉണ്ട്... നമ്മള് തനുനെ എല്ലാർക്കും പരിചയപ്പെടുത്തി... അവള് പിന്നെ പെട്ടെന്ന് തന്നെ കമ്പനി ആയി....


നമ്മള് പിള്ളേർസ് ഒക്കെ സംസാരിച്ചിരിക്കുമ്പോൾ ആണ് ഇടയ്ക്ക് തനു പറഞ്ഞത് 



"Guyzz... അഫീക്കയിലും shanu വിലെ സ്പെഷ്യൽ ആയി ഒരു കാര്യം ഉണ്ട്... മറ്റെല്ലാ കപ്പിൾസിൽ നിന്നും അവരെ വ്യത്യസ്തരാക്കുന്നത് ആ കാര്യം നിങ്ങൾക്ക് ആർക്കെങ്കിലും അത് എന്താന്ന് അറിയാമോ "....തനു 



" അവരെ രണ്ട് പേരെയും കാണാൻ perfect match ആണ് "... Hezu



" അല്ല ".... തനു



" അവരുടെ love ".... Pillu



" അല്ല.. അല്ല "... തനു



" അവര് രണ്ട് പേരും ഇട്ടിരുക്കുന്നെ ബ്ലൂ കളർ ഡ്രസ്സ്‌ ആണ് ".... എവിടെ നിന്നോ വന്ന് aju കയറി ഗോളടിച്ചു



" കോമഡി ആണോ "... തനു



" അല്ല തമാശ ".... Aju



" pillu നിന്റെ ഈ ബ്രദറിനോട് കുറച്ച് time വാ പൂട്ടി ഇരിക്കാൻ പറഞ്ഞെ".... തനു



" aju നീ മിണ്ടാതിരുന്നേ.... തനു നീ പറ എന്താ അവരിൽ സ്പെഷ്യൽ ആയി ഉള്ളത് ".... Pillu



" അവരുടെ eye contacts.... ഇത് എനിക്ക് മുമ്പേ മനസ്സിലായതാ..... അത് കാണുമ്പോൾ തന്നെ വേറെ ഫീലാ... എല്ലാരും പറയാറില്ലേ കണ്ണുകൾ സത്യം മാത്രമേ പറയാറുള്ളു എന്ന് അവരുടെ കണ്ണുകളിലേക്ക് നോക്കിയാൽ തന്നെ മനസ്സിലാവും അവരുടെ പ്രണയത്തിന്റെ ആഴത്തെ കുറിച്ച്... I think ഒരു ഭ്രാന്തമായ കണക്ഷൻസ് അവരുടെ കണ്ണുകൾക്ക് ഉണ്ട്".....തനു പറഞ്ഞ് നിർത്തിയതും ചൂടൻ വല്ലാത്ത ഭാവത്തോടെ എന്നെ നോക്കി... നമ്മളത് mind ചെയ്യാതെ മുഖം തിരിച്ചു....



തനു പറഞ്ഞത് crct ആണ്... പക്ഷെ ചൂടന്റെ കാര്യത്തിൽ അങ്ങനെ അല്ല..എന്റെ കണ്ണുകളിലെ പ്രണയം സത്യമാണ് അത് കൊണ്ടാണ് ചൂടൻ എന്നെ ചതിച്ചത് ആണെന്ന് അറിഞ്ഞിട്ടും ചൂടന്റെ കണ്ണുകൾക്ക് മുമ്പിൽ ഞാൻ വീണ് പോകുന്നത് പക്ഷെ ചൂടനെ പോലെ ചൂടന്റെ കണ്ണുകളും കള്ളമാണ്....



"അഫി "....പെട്ടെന്ന് ആരോ വിളിച്ചതും ഞങ്ങളെല്ലാരും അങ്ങോട്ട് നോക്കി... ഷാൻ സാറും ഐരയും.. ഷാൻ സാർ എന്നെ ഒന്ന് നോക്കി ചൂടന്റെ അടുത്തേക്ക് നോക്കി... ഐര കലിപ്പിൽ നമ്മളെ നോക്കാണ്... കാരണം എന്റെ കല്യാണം ഞാൻ അവളോട് പോലും പറഞ്ഞില്ലല്ലോ....



" shaaz വന്ന് പറഞ്ഞപ്പോൾ ആണ് കാര്യങ്ങൾ ഒക്കെ അറിയുന്നത്... എന്നാലും അഫി പറഞ്ഞപോലെ one month ന് ഉള്ളിൽ തന്നെ നീ shana യെ mrs : afsal Ahmed ആക്കിയല്ലോ"....ഷാൻ സാർ



" അത് പിന്നെ അഫീക്കാ എന്റെ brother അല്ലെ... പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്തിരിക്കും "... Aju



"  എന്തോ എങ്ങനെ... നീ പറഞ്ഞ കാര്യം എന്തങ്കിലും നേരാവണ്ണം ചെയ്തിട്ടുണ്ടോ ".... Hezu



"നീ പോടീ... നിനക്ക് അസൂയ ആണ്....നിന്നെയൊക്കെ ആര് mind ചെയ്യുന്നു...😏".... Aju



അപ്പോഴാണ് ഉമ്മ വന്നത്....



" അല്ല  അഫീ... മാര്യേജ് കഴിഞ്ഞിട്ട് ഫഗ്ഷൻ ഒന്നുമില്ലേ "... ഷാൻ സർ



"ഞാൻ തീരുമാനിച്ചു നാളെ രാത്രി തന്നെ ഫഗ്ഷൻ  നടത്തണം ".... ഉമ്മ



" no... എന്റെ കാര്യം നിങ്ങളാണോ തീരുമാനിക്കേണ്ടത്... നാളെ രാത്രി ഫഗ്ഷൻ വെക്കാൻ പറ്റില്ല... ഞാൻ കുറച്ച് ദിവസത്തേക്ക് ബിസി ആണ്... ഞാൻ തീരുമാനിക്കും എപ്പോൾ വെക്കണമെന്ന് "..എന്ന് കലിപ്പിൽ പറഞ്ഞ് ചൂടൻ പോയി...



" I am sorry.. ഉമ്മാ... ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു "... ഷാൻ സാർ



" സാരില്ല്യ മോനെ.... അവൻ അങ്ങനെ ആണെന്ന് നിനക്കറിയില്ലേ".... എന്ന് ഷാൻ സാറിനോട് പറഞ്ഞ ശേഷം ഉമ്മ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു



" മോള് വിഷമിക്കണ്ട... ഞാൻ നിങ്ങടെ കാര്യത്തിൽ ഇടപെട്ടത് അവനിഷ്ടമായി കാണില്ല അതോണ്ട് ആവും....



" എനിക്കറിയാം ഉമ്മാ"....എന്ന് പറഞ്ഞ് നമ്മള് ഉമ്മാനോട് ചിരിച്ച് കൊടുത്തു



" ഓ സെന്റി സീൻ... എല്ലാരും ഒരുമിച്ച് കൂടിയപ്പോൾ വെറുതെ ഓരോന്ന് പറഞ്ഞ് ഉള്ള മൂഡ് കളയേണ്ട... അഫീക്കാടെ സ്വഭാവം എല്ലാർക്കും അറിയുന്നതല്ലേ...ഐര വാ നമുക്ക് ഗേൾസിന് എല്ലാർക്കും എന്റെ റൂമിലോട്ട് പോവാം ".... Pillu



"ഞാനും വരുന്നു "... Aju



" നിനക്കെന്താ ചെവികേട്ടൂടെ... Only girls "... Pillu



" ഓ വല്ല്യ കാര്യമായിപ്പോയി.... ഞാൻ ചുമ്മാ ചോദിച്ചതാണ് "... Aju 



Pillu ടെ റൂമിൽ എത്തിയിട്ടും ഐരയുടെ മുഖം കടന്നല് കുത്തിയത് പോലെയുണ്ട്.

....



" ഐര എന്ത് പറ്റിയെടാ നീ എന്താ ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കുന്നെ "... നമ്മള് ഒന്നും അറിയാത്ത പോലെ ചോദിച്ചു



" നീ മിണ്ടാതിരുന്നോ... എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട... ഫ്രണ്ട് ആണ് പോലും ഫ്രണ്ട്... നിന്റെ കല്യാണം ആയത് എന്നോട് ഒരു വാക്ക് പറഞ്ഞോ... അത് പോട്ടെ കറക്റ്റ് time അഫീക്ക അവിടെ എത്തിയില്ലെങ്കിലോ ".... ഐര



" എന്നോടും അവളൊന്നും പറഞ്ഞില്ല... കല്യാണതലേന്ന് രാത്രി തനു വിളിച്ച് പറഞ്ഞപ്പോൾ ആണ് അഫീക്ക കാര്യങ്ങൾ അറിഞ്ഞത്.... എനിക്കുറപ്പാണ് നീ ആ കല്യാണത്തിന് സമ്മതിക്കാൻ എന്തോ റീസൺ ഉണ്ട്"....pillu



" എന്ത് റീസൺ....നിങ്ങൾക്ക് വട്ടാണ്... വീണ്ടും വീണ്ടും വെറുതെ ഇത് തന്നെ പറഞ്ഞോണ്ടിരിക്കാണ് ".....



"എനിക്കുറപ്പുണ്ട് shana... എന്നെങ്കിലും ഒരിക്കൽ ആ റീസൺ എല്ലാരും അറിയും "... തനു...



" പ്ലീസ്... നിങ്ങള് വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞോണ്ടിരിക്കല്ല... ഈ കാര്യം ഇവിടെ നിർത്താം"....നമ്മളെങ്ങനെ കുറച്ച് ദേഷ്യത്തിൽ പറഞ്ഞതും എല്ലണ്ണവും ഒന്ന് മൂളി..



" പിന്നെ ഒരു കാര്യം ഉണ്ട്... നാളെ മോർണിംഗ് ഫ്ലൈറ്റ് ഞാനും ഷാൻകാക്കുവും അമേരിക്കയിലേക്ക് പോവാണ് "....ഐര 



" oh no😭........ എനിക്ക് കിട്ടേണ്ട അവസരം ആയിരുന്നു... ദുഷ്ട്ടി അത് തട്ടിയെടുത്തപ്പോൾ നിനക്ക് സമാധാനം ആയില്ലേ..."...തനു



" സാരില്ല്യ തനു നമ്മക്ക് സ്വിറ്റ്‌സർലാന്റിലേക്ക് പോവാ ".... Pillu..



" ഐര... വാ... പോവാം "... ഷാൻ സാർ വന്ന് വിളിച്ചതും ഐര നമ്മളോട് യാത്ര പറഞ്ഞ് പോയി...



" എന്നാ by... ഞാനും പോണു ".... എന്ന് പറഞ്ഞ് തനുവും ഇറങ്ങി




                                  ****




( 2 ആഴ്ചകൾക്ക് ശേഷം )




2 ആഴ്ച കഴിഞ്ഞു... ഇനി ഏതാനും ദിവസങ്ങൾ മാത്രം.... എന്റെ കഴിവിന്റെ മാക്സിമം ഞാൻ ശ്രമിച്ചിട്ടും ചൂടനെ പൂർണ്ണമായി മാറ്റാൻ എനിക്ക് സാധിച്ചില്ല.... പക്ഷെ എന്റെ മനസ്സ് പറയുന്നത് ചൂടൻ എവിടെയൊക്കയോ ചെറുതായി മാറിക്കഴിഞ്ഞു..... ബട്ട്‌ അതെനിക്ക് ഉറപ്പിക്കുവാനും സാധിക്കുന്നില്ല... കാരണം ചൂടന്റെ character വളരെ വ്യത്യസ്തമാണ്.... ഒട്ടും പ്രതീക്ഷിക്കാതെ ആണ് ചൂടൻ ദേഷ്യം പിടിക്കുന്നെ..... പലപ്പോഴും എനിക്ക് ചൂടൻ എന്റെ കണ്ണുകൾക്ക് മുമ്പിൽ കീഴടങ്ങുന്ന പോലെ തോന്നും....ബോധം വന്നാൽ പിന്നെ ഒടുക്കത്തെ കലിപ്പും..... എന്താ അങ്ങനെ എന്ന് എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല.... ബട്ട്‌ ചൂടന്റെ ഉള്ളിൽ ഞാൻ എവിടെയോ ഉണ്ടെന്ന ഒരു തോന്നൽ.....


ഉമ്മാമ്മ പോവാൻ ഇനി കുറച്ച് day മാത്രമേ ഉള്ളു അതിനുള്ളിൽ ഉമ്മാക്ക് വാക്ക് കൊടുത്ത പോലെ ചൂടനെ ഞാൻ മാറ്റിയെടുക്കണം... പക്ഷെ എങ്ങനെ.... I don't no... ഇനി എന്ത് ചെയ്യണം എന്ന്.... I think ഞാൻ ചൂടന്റെ പാസ്റ്റ് ഉടനെ അറിഞ്ഞിരിക്കണം... ചൂടനോട് ആണെങ്കിൽ അതിനെ കുറിച്ച് ചോദിക്കാനും പറ്റില്ല... ബാക്കിയുള്ളവർ ആണേൽ പറയൂന്ന് തോന്നുന്നും ഇല്ല.... പിന്നെ ഞാൻ എന്ത് ചെയ്യും.... ഒരു പക്ഷെ ആ പൂട്ടിയിട്ടിരിക്കുന്ന പഴയ മുറിക്കുള്ളിൽ ചൂടന്റെ പാസ്റ്റിനെ കുറിച്ച് ഉണ്ടെങ്കിലോ.... ആ മുറി എങ്ങനെയെങ്കിലും തുറക്കണം.... അതിന്റെ കീ ഉറപ്പായും ചൂടന്റെ റൂമിൽ എവിടെ എങ്കിലും ഉണ്ടാവും.......


ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്ന സൗണ്ട് കേട്ടതും നമ്മള് ഫോൺ എടുത്ത് നോക്കി...


"താഴെക്ക് വായോ"...എന്ന് pillu മെസ്സേജ് ഇട്ടിരിക്കുന്നു



നമ്മള് താഴെക്ക് ഇറങ്ങിയതും എല്ലാരും 2 nd ഫ്ലോറിൽ നിക്കാണ്



" ഇതെന്താ പതിവില്ലാതെ എല്ലാരും 2 nd ഫ്ലോറിൽ അതും ഈ രാത്രി "....



" എന്താന്ന് വെച്ചാൽ പാർട്ട്ണർ ഞങ്ങളെല്ലാരും ഒന്നിച്ച് ഒരു മൂവി കാണാൻ പോവാണ് "....അജു



"മൂവിയോ "... എന്ന് പറഞ്ഞു നമ്മള് തുള്ളിചാടിയതും



" ആ മൂവിയാ... കിടിലൻ ഇംഗ്ലീഷ് ഹൊറർ മൂവി ".... എന്ന് hezu പറഞ്ഞതും നമ്മള് ഞെട്ടി... ചതിക്കാത്ത ചന്തു കണ്ട് 2 days പനിച്ച് കിടന്നവളാ ഈ ഞാൻ... ഈ ഇംഗ്ലീഷ് മൂവി കണ്ടാൽ ഫിലിം തീരുന്നതിനു മുമ്പേ ഞാൻ തീരും....



"  ഹൊറർ മൂവിയോ... എന്നാ ഞാൻ ഇല്ല "...എന്ന് പറഞ്ഞ് തിരിച്ച് മുകളിലേക്ക് കയറാൻ പോവുമ്പോൾ ആണ് ചൂടൻ താഴെക്ക് ഇറങ്ങി വരുന്നത് കണ്ടത്... No shanu... ചൂടന്റെ മുന്നിൽ നീ പേടിക്കരുത്... പേടിച്ചാൽ ചൂടൻ കരുതും നീ പേടിത്തൊണ്ടി ആണെന്ന്.... ഇല്ല ഞാൻ പേടിക്കില്ല എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു



" എന്താ ബാബി തിരിച്ച് വന്നത്... Pillu പറഞ്ഞു  ബാബിക്ക് പ്രേതത്തെ ഒടുക്കത്തെ പേടി ആണെന്ന് "....



" പേടിയോ എനിക്ക്... No.. Not at all... നിനക്കറിയോ  ഒരിക്കൽ പ്രേതം ഞങ്ങടെ നാട്ടിൽ വന്നായിരുന്നു ... പ്രേതം എന്നെ തിന്നാൻ എന്റെ അടുത്ത് വന്നതും ....ഞാൻ ഒരു വടിയെടുത്ത് പ്രേതത്തെ തല്ലിയോടിച്ചു... അതിന് ശേഷം പ്രേതങ്ങൾക്കൊക്കെ എന്നെ ഭയങ്കരം പേടിയാണ് "... എന്ന് പറഞ്ഞ് നമ്മള് ചൂടനെ നോക്കിയതും ചൂടൻ ആക്കി കുരയ്ക്കുന്നൊക്കെ ഉണ്ട്... വെറുതെ അല്ല നാട്ട്കാര് പറയുന്നത് കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന് 😏...



" ഓ.. ഇതിന്റെ തള്ള് സഹിക്കാൻ പറ്റണില്ലേ... ഇതിനേക്കാൾ ഭേദം വല്ല റെയിൽവേ ട്രാക്കിലും പോയി തലവെക്കുന്നതാ "... അജു



" അത് നീ പറഞ്ഞത് വളരെ കറക്റ്റ് ആണ് അജു "....ചൂടൻ



" നിങ്ങളെയൊക്കെ ആര് mind ചെയ്യുന്നു😏... ഞാൻ സ്ട്രോങ്ങ്‌ ആണ് ബോൾഡ് ആണ് "... എന്ന് പറഞ്ഞ് നമ്മള് തിയ്യറ്റർ ഹാളിലേക്ക് നടന്നു... പേടിക്കാതിരിക്കാൻ വേണ്ടി നമ്മള് പോയി പുറകെ ഉള്ള സോഫയിൽ ഇരുന്നു.... എല്ലാവരും മുമ്പിൽ കയറി ഇരുന്നു.. ചൂടൻ വന്ന് നമ്മടെ അടുത്തിരുന്നതും നമ്മള് സോഫയുടെ അങ്ങേ മൂലയിലേക്ക് മാറിഇരുന്നു ...



" keep distance ".... എന്ന് പറഞ്ഞ് മുമ്പിലേക്ക് വന്ന മുടി നമ്മള് പിറകിലേക്ക് ആക്കി....



അജു ലേറ്റ്സ് ഓഫ് ചെയ്ത് പ്രൊജക്റ്റർ ഓൺ ചെയ്തു.... ഫിലിമിന്റെ പേര് സ്‌ക്രീനിൽ തെളിഞ്ഞ് വന്നു



"THE CONJURING"....... ☠️



എവിടെ നിന്നൊക്കെയോ ഭയം മോട്ടിട്ടിരുന്നു.... നമ്മള് ഉമിനീരിറക്കി ചുറ്റും ഒന്ന് നോക്കി... ചൂടൻ ആണേൽ യാതൊരു കുലുക്കവും ഇല്ലാതെ സ്‌ക്രീനിൽ തന്നെ നോക്കി നിൽക്കുന്നു.... പെട്ടെന്ന് ഉറക്കെ ഒരു സൗണ്ട് കേട്ടതും നമ്മള് ചെവി പൊത്തി നിലവിളിച്ചു...


"ഉമ്മോ.... പ്രേതം ".....നിലവിളി കേട്ട് എല്ലാരും നമ്മളെ നോക്കിയതും നമ്മള് ഒന്ന് ഇളിച്ച് കൊടുത്തു....ഫിലിം തുടങ്ങിയതും ഭയം എന്നെ വല്ലാതെ പിടികൂടിയിരുന്നു... നമ്മള് ചൂടന്റെ അടുത്തേക്ക് മെല്ലെ മെല്ലെ ഇഴഞ്ഞുനീങ്ങി...നീങ്ങി നീങ്ങി ഒടുവിൽ ചൂടന്റെ ദേഹത്ത് മുട്ടിയതും ചൂടൻ നമ്മളെ  നോക്കി.. നമ്മള് പിന്നെ ഒന്നും അറിയാത്ത പോലെ തല ചൊറിഞ്ഞ് കൊണ്ട് സ്ക്രീനിലേക്ക് നോക്കി... പെട്ടെന്നാണ് ഒരു മദാമ പ്രേതം സ്ക്രീനിലേക്ക് വന്നത് അത് കണ്ടതും നിലവിളിച്ച് കൊണ്ട് നമ്മള് ചൂടനെ കയറിപിടിച്ചു.... എന്റെ ഒരു കൈ ചൂടന്റെ കഴുത്തിലൂടെ പിടിച്ച് മറ്റേ കൈ ചൂടന്റെ ഷർട്ടിൽ മുറുക്കി...നമ്മള് പതിയെ സ്ക്രീനിലേക്ക് നോക്കിയതും ഒറക്കെ അട്ടഹസിച്ച് കൊണ്ട് ആ മദാമ പ്രേതം വീണ്ടും വന്നു... നമ്മള് ഒന്നും നോക്കാതെ ചൂടന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.... അന്നാദ്യമായി ചൂടന്റെ ഹൃദയമിടിപ്പിന്റെ താളം ഞാൻ കേട്ടു.... ആ താളം എന്നോട് എന്തൊക്കെയോ പറയുന്നത് പോലെ... ചൂടന്റെ നെഞ്ചിൽ തലചായ്ച്ച് കിടന്നപ്പോൾ ഇതുവരെ ഇല്ലാത്ത എന്തൊക്കെയോ ഫീൽ.....ജീവിതകാലം മുഴുവൻ ആ നെഞ്ചിൽ തലചാഴ്ച്ചുകിടക്കണം എന്ന് തോന്നിപ്പോയി....




പെട്ടെന്ന് ചൂടൻ എന്നെ പിടിച്ച് അടർത്തി...



" ഉമ്മാ എനിക്ക് പേടിയാവുന്നു.... പ്രേതം "... എന്ന് പറഞ്ഞ് നമ്മള് ചൂടനെ വീണ്ടും പിടിച്ചു.... ചൂടൻ വീണ്ടും എന്നെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും നമ്മള് പിടിമുറുക്കി അവിടെ തന്നെ കിടന്നു...എന്നെ ഒരുതരത്തിലും അടർത്തി മാറ്റാൻ സാധിക്കില്ല എന്ന് തോന്നിയപ്പോൾ ചൂടൻ കീഴടങ്ങി... നമ്മള് കണ്ണുകളടച്ച് ആ നെഞ്ചിൽ തല ചാഴ്ച്ച് കിടന്നു...എന്തോ... ആ നെഞ്ചിന്റെ ചൂട് പറ്റി കിടക്കുമ്പോൾ വല്ലാത്ത സേഫ്റ്റി തന്നെയാണ് ഫീൽ ചെയ്യുന്നത് 


പെട്ടെന്നാണ് ചൂടന്റെ കൈകൾ എന്നെ ഞെട്ടിച്ച് കൊണ്ട് എന്റെ അരയിലൂടെ ചുറ്റികൊണ്ട് ചൂടനിലേക്ക് ചേർത്തത്....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



ദേഹത്ത് എന്തോ മുട്ടിയതും പോലെ തോന്നിയതും സ്‌ക്രീനിൽ നിന്ന് കണ്ണെടുത്ത് ഞാൻ നോക്കി... തൊട്ടടുത്ത് ഇരുന്ന് അവള് ഫിലിം കാണുവാണ്... Keep distance എന്ന് പറഞ്ഞ് പോയതാണ്... പെട്ടെന്ന് എന്ത് പറ്റി എന്ന് വിചാരിക്കുമ്പോൾ ആണ് അവളുടെ ചെന്നിയിൽ നിന്ന് വിയർപ്പൊലിച്ച് താവുന്നത് കണ്ടത്.... കൈ ആണേൽ വൈബ്രേറ്റ് ചെയ്തത് പോലെ വിറക്കുന്നുണ്ട്.... അപ്പോഴാണ്  കാര്യം മനസ്സിലായത്... ഇത്രക്ക് പേടിയുള്ള ഇവളാണോ ധീരസിങ്ങിനെ പോലെ ഡയലോഗ് അടിച്ചേ 🙄....


"ഉമ്മാ "..... എന്ന് വിളിച്ച് പെട്ടെന്നാണ് അവളെന്നെ കയറി പിടിച്ചത്.... പെട്ടെന്നായത് കൊണ്ട് ഞാൻ ഷോക്ക് ആയി... പേടി കാരണം അവള് നന്നായി കുതയ്ക്കുന്നുണ്ടായിരുന്നു... എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാൻ നിസ്സഹായനായി നിന്നു


" she is your enemy ".... എന്ന് ഉള്ളിൽ നിന്ന് ആരോ പറഞ്ഞതും ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി ഷർട്ട് ശരിയാക്കി നേരെ ഇരിക്കാൻ പോവുമ്പോൾ ആണ്



" ഉമ്മാ എനിക്ക് പേടിയാവുന്നു... പ്രേതം ".... എന്ന് പറഞ്ഞ് വീണ്ടും അവളെന്നെ കയറിപ്പിടിച്ചത്...ഞാൻ വീണ്ടും അവളെ എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും അവളൊരുപൊടി അനങ്ങാതെ എന്നെ മുറുകി പിടിച്ചിരുന്നു.... എന്നെ കൊണ്ട് അവളെ അടർത്തി മാറ്റാൻ സാധിക്കില്ല എന്നറിഞ്ഞപ്പോൾ ഞാൻ ശ്രമം നിർത്തി....



എന്തോ അവളെന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുമ്പോൾ എന്തൊക്കെയോ തോന്നുന്നു... ലൈഫിൽ ഇതുവരെ തോന്നാത്ത ഫീലിംഗ്സ്... ഈ രണ്ടാഴ്ചകൾക്കുള്ളിൽ തന്നെ അവളെന്റെ ആരൊക്കയോ ആയിരിക്കുന്നു.... She is my enemy എന്ന് കൂടെ കൂടെ പറയുവെങ്കിലും അവളെന്റെ ശത്രു അല്ലെന്ന് ഹൃദയം തിരിച്ച് പറയുന്നത് പോലെ.... ചുണ്ടും കൂട്ടിപ്പിടിച്ച് ഒരു പൂച്ചകുഞ്ഞിനെ പോലെ എന്റെ നെഞ്ചിൽ പറ്റികിടക്കുന്ന അവളെ അപ്പോൾ എന്നോട് ചേർത്ത് നിർത്താൻ ആണ് തോന്നിയത്... ഞാൻ പതിയെ മുഖം താഴ്ത്തി അവളുറങ്ങിയോ എന്ന് ഉറപ്പ് വരുത്തിയ ശേഷം അവളുടെ അരയിലൂടെ കൈ ചുറ്റി എന്നിലേക്ക് ചേർത്ത് നിർത്തി.... പതിയെ അവളുടെ തലയ്ക്ക് മേൽ തലവെച്ച് ഞാനും കണ്ണുകൾ അടച്ച് കിടന്നു......





" ഹലോ... അഫീക്കാ "..... പെട്ടെന്ന് ആരോ തട്ടിവിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്... നോക്കുമ്പോൾ എല്ലാരും എന്നെ തന്നെ തുറിച്ച് നോക്കുവാണ്... ഞാൻ ചുറ്റും നോക്കിയപ്പോൾ തീയറ്റർ ഹാളിന്റെ ലൈറ്റ് ഒക്കെ ഓൺ ചെയ്തിരിക്കുന്നു.... അവളെന്റെ എന്റെ നെഞ്ചിൽ ചേർന്ന് കിടന്നുറങ്ങുവാണ്....



" ഞങ്ങളെല്ലാവരും മുമ്പിൽ ഇരുന്ന് ഹൊറർ ഫിലിം കാണുമ്പോൾ നിങ്ങള് രണ്ടും ഇവിടെ നിന്ന് റൊമാൻസിക്കുവാണല്ലേ"....അജു



" അത് പിന്നെ"....



" നീ ഒന്നും പറയേണ്ട എല്ലാം ഞങ്ങൾക്ക് മനസ്സിലായി.... അഫി നീ ഒരുപാട് മാറിയിരിക്കുന്നു... എല്ലാത്തിനും കാരണം എന്റെ മോളാ ".... ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ ഉമ്മാമ്മ ഇടയ്ക്ക് കേറി പറഞ്ഞു



" shana.... ഫിലിം കഴിഞ്ഞു എണീക്ക് "... എന്ന് പറഞ്ഞ് pillu അവളെ തട്ടിവിളിച്ചു



" വേണ്ട... അവളുറങ്ങിക്കോട്ടെ".... എന്ന് ഞാൻ പറഞ്ഞതും നട്സ് പോയ അണ്ണാനെ മാതിരി എല്ലാരും എന്നെ നോക്കി




" hezu ഞാൻ കാണുന്നത് തന്നെയല്ലേ നീ കാണുന്നത്... നീ കാണുന്നത് തന്നെയല്ലേ ഞാൻ കാണുന്നത്".... Pillu



" അല്ല... നീ കാണുന്നത് തന്നെയാണ് ഞാൻ കാണുന്നത്... ഇനി എനിക്ക് ഒറ്റ സംശയമേ ഉള്ളു... ഇത് അഫീക്കാ തന്നെയാണോ... അല്ല അഫീക്കാടെ അപരൻ ആണോ ".... Hezu



" നിങ്ങൾക്ക് അറിയോ ... വൃദ്ധനെ പതിനാറ്കാരൻ ആക്കുന്നതും അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്നതും പ്രണയം ആണ്..പ്രണയം അഫീക്കയേയും മാറ്റിയിരിക്കുന്നു ".... അജു 



" ജസ്റ്റ്‌ shut up...സമയം ഒരുപാട് ആയില്ലേ നിങ്ങൾക്ക് പോയി കിടക്കേണ്ടേ "....




" ഉമ്മാമ്മ...ഉമ്മ.. എല്ലാരും വായോ ... നമ്മളിവിടെ നിൽക്കുന്നത് സാറിന് ഇഷ്ടപ്പെട്ടില്ല "..... അജു



" നമ്മളായിട്ട് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവേണ്ട എല്ലാരും നടക്ക് ".... എന്ന് ഉമ്മാമ്മ പറഞ്ഞതും എല്ലാരും പുറത്തേക്ക് പോയി....



ഞാൻ പതിയെ അവളെ കൈകളിൽ എടുത്ത് അവളുടെ റൂമിൽ കൊണ്ട്പോയി കിടത്തി... ഒരു ചെറു ചിരിയോടെ ഉറങ്ങുന്ന അവളെ കണ്ടതും എന്റെ അധരങ്ങളിലും പുഞ്ചിരി വിടർന്നു... അവളുടെ നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കി നിന്നപ്പോൾ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച അതാണെന്ന് തോന്നിപ്പോയി .... ലൈറ്റ് ഓഫ് ചെയ്ത് വാതിൽ അടച്ച് ഞാൻ എന്റെ റൂമിലേക്ക് നടന്നു......




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



പെട്ടെന്ന് ഒരു ദുസ്വപ്നം കണ്ടാണ് ഞാൻ ഞെട്ടിയെണീച്ചത്... ചുറ്റും നോക്കിയപ്പോൾ മുഴുവൻ ഇരുട്ട് ആണ്... ഞാൻ ലാമ്പ് ലൈറ്റ് ഓൺ ചെയ്ത് ചുറ്റും നോക്കിയതും ഞാനിപ്പോൾ റൂമിൽ ആണ് ഉള്ളതെന്ന് മനസ്സിലായത് ... ഞാൻ തീയറ്റർ റൂമിൽ അല്ലായിരുന്നോ... അവിടെ ചൂടന്റെ നെഞ്ചിൽ തലവെച്ച് കിടന്നു... ചൂടൻ എന്നെ ചേർത്ത് പിടിച്ച് എന്റെ തലയിൽ തല വെച്ച് കിടന്നു...

പിന്നെ എന്താ ഉണ്ടായത്.... ഇനി എന്നെ ചൂടൻ ഇവിടെ കൊണ്ട് വന്ന് കിടത്തിയതാണോ... ഏയ് അങ്ങനെ ആവാൻ ഒരു ചാൻസും ഇല്ല.... പെട്ടെന്നാണ് ജനൽ കൊട്ടിയടഞ്ഞത്... കർട്ടൻ ഒക്കെ പാറുന്നുണ്ട്.... പുറത്ത് നല്ല ഇടിയും മിന്നലും... അതെ shana പ്രേതം വരുമ്പോൾ അല്ലെ ഫിലിമിൽ ഇങ്ങനെയൊക്കെ ഉണ്ടാവാറ്... ഇനി പ്രേതം എന്നെ ഇവിടെ കൊണ്ട് വന്ന് കിടത്തിയതാണോ..... Shanu be carefully..... ഒരിടി പൊട്ടിയതും ഞാൻ teddy യെ എന്നോട് ചേർത്ത് പിടിച്ചു....



പെട്ടെന്ന് അടഞ്ഞ ജനൽ തുറന്ന് വന്നതും നമ്മളൊരു ഓട്ടം ആയിരുന്നു ചൂടന്റെ റൂമിലേക്ക്....ചൂടന്റെ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി ഞാൻ വാതിൽ കുറ്റിയിട്ട്

വാതിലിൽ ചാരിനിന്ന് ഒന്ന് നെടുവീർപ്പിട്ടു... കണ്ണ് തുറന്ന് നോക്കിയതും ഡാഷ് പോയ ഡാഷിനെ പോലെ ചൂടൻ നമ്മളെ നോക്കുന്നുണ്ട്....



" നീ എന്താ ഇവിടെ ".... ചൂടൻ with കലിപ്പ്... നമ്മളാണെൽ പേടിച്ച് തീരാറായി അപ്പോഴാ ഈ ഡ്രാക്കുന്റെ ഒടുക്കത്തെ ചോദ്യം 😏



" ഞാൻ നിന്നോടാ ചോദിച്ചത്... നിനക്കെന്താ നാക്കില്ലേ...നീ എന്താ ഇവിടെ ".... ചൂടൻ



" അത് പിന്നെ... പ്രേതം "..... നമ്മള് പറഞ്ഞൊപ്പിച്ചു....



" പ്രേതവും ഇല്ല ഒരു മണ്ണാകട്ടയും ഇല്ല... നീ നിന്റെ റൂമിലേക്ക് പോയെ ".... ചൂടൻ



ബ്ലഡി ചൂടൻ 😬... ഒരു കണ്ണിൽചോരയും ഇല്ലാത്ത സാധനം.. സ്വന്തം ഭാര്യയയെ പ്രേതത്തിന്റെ മുമ്പിൽ ഇട്ടുകൊടുക്കുവാണ്... നല്ലോണം പറയാൻ ആണ് തോന്നിയത്... പക്ഷെ സിറ്റിവേഷൻ നെഗറ്റീവ് ആയോണ്ട് ഒന്നും പറയാത്തതാ നല്ലത്...



" നിന്നോടാ പോവാൻ പറഞ്ഞേ... Get lost.. This is my room ".... ചൂടൻ with extra കലിപ്പ്



"നിങ്ങടെ റൂമോ.. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... ഇപ്പോൾ ഈ റൂമിന്റെ 50% അവകാശം എനിക്കും ഉണ്ട്... സംശയം ഉണ്ടേൽ ഉമ്മാമ്മാനോട് ചോദിക്കാം...മാത്രമല്ല തനിക്ക് പേടിയാണ്... എന്നെ പോലെ സുന്ദരിയും സുശീലയും ആയൊരു പെൺകുട്ടി തന്റെ അടുത്ത് കിടക്കുമ്പോൾ കണ്ട്രോൾ പോവുമെന്നാ പേടി "...



" just... Shut up... നീ എവിടെ വേണേലും കിടന്നോ I don't care...പക്ഷെ ഇതെന്റെ റൂമാ എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും ".... എന്ന് പറഞ്ഞ് ചൂടൻ ഷർട്ടിന്റെ ബട്ടൻസ് ഊരാൻ തുടങ്ങി...



എന്റെ പടച്ചോനെ... എന്റെ കണ്ട്രോൾ പോവല്ലേ.... ഈ ഡ്രാക്കു നിന്നെക്കാൾ ബ്രില്യന്റ് ആണ് shanu.. ഇതിനോട് ഏറ്റ്മുട്ടാൻ മാത്രം നീ വളർന്നില്ല shanu ....



" ഡോ... ഡോ... താനെന്താ ഈ ചെയ്യുന്നേ....താനെന്തിനാ ഷർട്ട് ഊരുന്നേ ".....



" ഇതെന്റെ റൂം.. എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും... അതിന് നിനക്കെന്താ പ്രോബ്ലം... ഞാൻ ഷർട്ട് ഊരിയാൽ കണ്ട്രോൾ പോവുമെന്ന പേടിയാണോ ".... ചൂടൻ with റൊമാന്റിക് മൂഡ്



" കണ്ട്രോൾ പോവുമെന്ന പേടിയോ എനിക്കോ... No ഒരിക്കലും ഇല്ല....I am very strong & bold "....



" പിന്നെന്താ പ്രോബ്ലം"...എന്ന് പറഞ്ഞ് ചൂടൻ ഷർട്ട് മുഴുവൻ ഊരിയതും നമ്മള് വേഗം കണ്ണ് പൊത്തി സോഫയിൽ പോയി കിടന്നു


താനെന്ത് ചെയ്താലും ശരി... എന്നെ ഈ റൂമിൽ നിന്ന് കുടിയൊഴിപ്പിക്കാൻ പറ്റില്ല...ഇനി അതിന് ശ്രമിച്ചാൽ ഞാൻ ഉമ്മാമ്മാനോട് എല്ലാ കാര്യവും തുറന്ന് പറയും"...എന്ന് പറഞ്ഞ് പുതപ്പ് തലവഴി ഇട്ട് കിടന്നു...



രാവിലെ എണീച്ചപ്പോൾ ചൂടനെ റൂമിൽ കാണുന്നില്ല... നേരം വെളുക്കുമ്പോൾ തന്നെ ഈ ഡ്രാക്കു എവിടേക്ക് പോയി... ആഹ് എന്തെങ്കിലും ആവട്ട് എനിക്കെന്താ 😌... എന്ന് സ്വയം പറഞ്ഞ് ഫ്രഷ് ആയി നിസ്‌ക്കരിച്ച് നമ്മള് താഴെക്ക് വിട്ടു.... താഴെ എത്തിയപ്പോൾ pillu കോളേജിൽ പോവാൻ ഒരുങ്ങുവാണ്... തനു നിർബന്ധിച്ചപ്പോൾ ഞാനും കോളേജിൽ പോവട്ടെ എന്ന് ആ ഡ്രാക്കുനോട് ചോദിച്ചതാ ഡ്രാക്കു സമ്മതിച്ചില്ല... Hezu പറഞ്ഞു ഞാനും കൂടി കോളേജിലേക്ക് പോയാൽ അവള് ഒറ്റക്കാവുന്ന് പിന്നെ കോളേജ് ഇന്ന് കൂടിയേ ഉള്ളു പിന്നെ 2 ആഴ്ച ലീവാ...അതോണ്ട് അധികം ഞാൻ ചൂടനെ നിർബന്ധിക്കാൻ പോയില്ല.....


അജു ഹാളിലെ സോഫയിൽ കിടന്ന് ഫോണിൽ വെടിവെച്ച് കളിക്കുവാണ്



" എന്താ... നീ ഇന്ന് കോളേജിൽ പോവുന്നില്ലേ "....



" ഇല്ല പാർട്ട്ണർ... എനിക്കിന്ന് ഈ റൗണ്ട് win ചെയ്യണം ".... അജു



" ഈ റൗണ്ട് കളിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയില്ലേടാ... ഇന്നെങ്കിലും ജയിക്കോ "....



" ഓ നെഗറ്റീവ്.... മനുഷ്യനെ മനസ്സമാധാനത്തോടെ ഗെയിം കളിക്കാനും സമ്മതിക്കില്ല... പാർട്ട്ണർ നിനക്കറിയോ ഇത് ചില്ലറ കാര്യം ഒന്നും അല്ല... തല പോവുന്ന കേസാ...നല്ല ടാലെന്റ് വേണം ഇത് കളിക്കാൻ....പതുങ്ങി നിന്ന് വേണം ശത്രുക്കളെ ഞാൻ ആക്രമിക്കാൻ.. അവരാർക്കെങ്കിലും എന്നെ കിട്ടിയാൽ എന്നെ കൊല്ലും... ഇതൊക്കെ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവോ "....



" പടച്ചോനെ... ഇതിന് സൃഷ്ടിക്കുമ്പോൾ കുറച്ച് ബുദ്ധി എങ്കിലും കൊടുത്തെങ്കിൽ ".... എന്ന് പറഞ്ഞ് സ്വയം തലക്കടിച്ച് നമ്മള് ഉമ്മാന്റെ അടുത്തേക്ക് നടന്നു.....ഹാളിന്റെ മറ്റൊരു ഭാഗത്ത് ഉമ്മാമ്മയും ഉമ്മയും hezu വും ഇരിക്കുന്നുണ്ട്... ഉമ്മാന്റെ കണ്ണുകൾ നിറയുന്നുണ്ട് ബട്ട്‌ ഉമ്മ ചിരിക്കുന്നുണ്ട് സെയിം അവസ്ഥ തന്നെ ഉമ്മാമ്മന്റെയും hezu ആണേൽ എല്ലാം കേട്ട് അവിടെ ഇരിക്കുവാണ് ... ഇവരെന്താ പറയുന്നത്... ഇനി ചൂടന്റെ പാസ്റ്റിനെ കുറിച്ച് എങ്ങാനും ആണോ... വാ shanu ഒളിച്ച് കേൾക്കാം എന്ന് സ്വയം പറഞ്ഞ് നമ്മള് തൂണിന്റ പിറകെ മറഞ്ഞ് നിന്നു




" ഞാൻ പറഞ്ഞില്ലേ ഉമ്മാ shana മോള് അഫിയെ മാറ്റിയെടുക്കും എന്ന് "... ഉമ്മ



" നീ പറഞ്ഞത് ശരിയാ... അന്ന് ഞാൻ അത് വിശ്വസിച്ചില്ല... 4 വർഷം ആയിട്ടും കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചു.. എന്നിട്ട് അവനെ മാറ്റിയെടുക്കാൻ സാധിച്ചില്ല... Shana മോള് വന്നിട്ട്  കുറച്ച് ദിവസം അല്ലെ ആയുള്ളൂ... ഇതിനോടകം തന്നെ അഫി ഒരുപാട് മാറിയിരിക്കുന്നു... അധികം വൈകാതെ തന്നെ അവള് അഫിയെ പൂർണ്ണമായി മാറ്റിയെടുക്കും "... ഉമ്മാമ്മ



അപ്പോ ചൂടന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടെന്ന് എനിക്ക് മാത്രം അല്ല മറ്റുള്ളവർക്കും തോന്നിയിരിക്കുന്നു...ഉമ്മാക്ക് വാക്ക് തന്ന പോലെ ചൂടനെ ഞാൻ പൂർണ്ണമായി മാറ്റിയിരിക്കും...



" shana മോളെ എന്താ അവിടെ തന്നെ നിക്കുന്നെ "... ഉമ്മാമ്മ



പടച്ചോനെ... നമ്മള് ഒളിഞ്ഞ് കേള്ക്കുന്നെ കണ്ടോ.... ഒന്നും അറിയാത്ത പോലെ അഭിനയിക്കാം...



" നിങ്ങളിവിടെ ഉണ്ടായിരുന്നോ...ഞാൻ ഫോണിൽ നോക്കി നടന്നതോണ്ട് ഒന്നും കണ്ടില്ല ".... എന്ന് കള്ളം പറഞ്ഞ് നമ്മള് വളിചൊരു ഇളി പാസ്സാക്കി.... 😁



" മോളെ കുറിച്ച് ഇപ്പോൾ പറഞ്ഞ് നാവെടുത്തതേ ഉള്ളു "... ഉമ്മാമ്മ



"ആണോ... എന്താ പറഞ്ഞേ "....



" മോള് വന്നതിന് ശേഷം ആണ് അഫിയിൽ മാറ്റം ഉണ്ടായത്... അഫിയിൽ ചെറിയ രീതിയിൽ മാറ്റം ഉണ്ടായെന്ന് ഞങ്ങൾക്ക് അന്നേ തോന്നിയിരുന്നു...ഇന്നലെ തീയ്യറ്റർ റൂമിൽ വെച്ച് അത് കണ്ടപ്പോൾ ആണ് ഞങ്ങളത് ഉറപ്പിച്ചത് "..... ഉമ്മാമ്മ



തിയ്യറ്റർ ഹാളിൽ വെച്ചോ🙄... അതിന് മാത്രം എന്താ അവിടെ ഉണ്ടായത്... ഇനി ചൂടൻ എന്നെ എന്തങ്കിലും... ഏയ്... അങ്ങനെ ആവാൻ വഴിയില്ല... ഇവരോട് തന്നെ ചോദിക്കാം...



" അതിന് അവിടെ എന്താ ഉണ്ടായത് "....



" ഒന്ന് പോ ബാബി.. ഒന്നും അറിയാത്ത പോലെ ".... Hezu



പടച്ചോനെ എന്റെ സംശയം ശരിയാണോ... ഇവരോട് ചോദിച്ചിട്ട് കാര്യമില്ല.. ചൂടനോട് തന്നെ എന്താ കാര്യമെന്ന് ചോദിക്കണം....



" ഉമ്മ ഞാൻ എന്നാ പോട്ടെ "... എന്ന് പറഞ്ഞ് നമ്മള് തിരിഞ്ഞ് നടന്നു



" അജു നീ ചൂടനെ കണ്ടായിരുന്നോ "....



" അഫീക്ക 2 nd ഫ്ലോറിൽ ഉണ്ട് "... അവൻ ഗെയിമിൽ കോണ്സെന്ട്രേറ്റ് ചെയ്ത് കൊണ്ട് പറഞ്ഞു..


നമ്മള് സെക്കന്റ്‌ ഫ്ലോറിലേക്ക് പോവാൻ പോവുമ്പോൾ ആണ് നമ്മടെ ഉമ്മാന്റെ പ്രായം ഉള്ള ഒരാന്റി വെയ്റ്റുള്ള ഒരു ബോക്സ്‌ എടുത്ത് സ്റ്റോർ റൂമിലേക്ക് പോവുന്നത് കണ്ടത് അത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെയായി.. നമ്മള് പോയി ആ ആന്റിയുടെ കയ്യിൽ നിന്നും ബോക്സ്‌ വാങ്ങി...



" മോള് എന്താ ഈ ചെയ്യുന്നേ ഇത് ഞാൻ കൊണ്ട് വെച്ചോളാം "...


" ആന്റി മിണ്ടാതിരുന്നേ... ഇത്രയും wait ഉള്ള ബോക്സ്‌ എന്തിനാ ആന്റി എടുക്കുന്നെ ഈ ബോക്സ്‌ ഞാൻ കൊണ്ട് വെച്ചോളാം "....



" പക്ഷെ മോളെ ".....



" ഒരു പക്ഷെയും ഇല്ല... എന്റെ ഉമ്മയും ഇതേ ജോലി ചെയ്താ എന്നെ വളർത്തിയത്...ഈ ബോക്സ്‌ ഞാൻ തന്നെ കൊണ്ട് വെച്ചോളാം എന്ന് പറഞ്ഞ് നമ്മള് സ്റ്റോർ റൂമിലേക്ക് നടന്നു... പെട്ടെന്നാണ് നമ്മളെ ആരോ വന്നിടിച്ചത്.. എന്റെ കയ്യിലുള്ള box അവരുടെ കാലിൽ വീണു..നമ്മള് നോക്കിയപ്പോൾ അപരിചിതയായ ഒരു പെൺകുട്ടി...പരിഷ്ക്കാരമായി ഡ്രസ്സ്‌ ചെയ്തിരിക്കുന്നു... ശരിക്കും പറഞ്ഞാൽ പൊട്ടിയിൽ കുളിച്ചിരിക്കുന്നു എന്ന് പറയാം....



" I am സോറി... ഞാൻ ശ്രദ്ധിച്ചില്ല "..... എന്റെ ഭാഗത്ത് തെറ്റ് ഉള്ളതോണ്ട് ഞാൻ ആ കുട്ടിയോട് സോറി പറഞ്ഞു..



" നീ എന്താ ഈ ചെയ്തത് ".... എന്ന് ചോദിച്ച് അവളെന്റെ നേരെ കൈ ഉയർത്തിയതും ഞാൻ ആ കൈ പിടിച്ച്  വെച്ചു....



" എന്റെ ഭാഗത്ത് തെറ്റുള്ളതോണ്ട് നിന്നോട് ഞാൻ സോറി പറഞ്ഞു... പിന്നെ നീ എന്റെ മുഖത്ത് അടിക്കാൻ മാത്രം തെറ്റ് ഒന്നും ഞാൻ ചെയ്തില്ല ".....



" നിനക്ക് ഞാൻ ആരാന്ന് അറിയോടി... ഞാൻ ഇവിടത്തെ അഫിസാറിന്റെ പ്രൈവറ്റ് സെക്രട്ടറി ആണ്... നീയോ വെറും ഇവിടത്തെ ആട്ടും തുപ്പും കൊള്ളുന്ന വേലക്കാരി... കേവലം ഒരു വേലക്കാരിയായ നീ എന്നോട് എതിർത്ത് പറയുന്നോ ".... പൊട്ടിമോൾ 



" എന്താ വേലക്കാരിക്ക് എതിർത്ത് പറഞ്ഞൂടെ... പിന്നെ നീ അഫിസാറിന്റെ പ്രൈവറ്റ് സെക്രട്ടറി ആണോ... നീ ഈ ഫാമിലിയിലെ ആരെങ്കിലും ആവൂന്ന് കരുതിയാ ഞാൻ സോറി പറഞ്ഞേ... ആ സോറി ഇങ്ങ് തിരിച്ചെടുത്തിരിക്കുന്നു "....



" ഡീ "....



"ഒന്ന് പോടീ... പിന്നെ ഇനി മേലേൽ ഇങ്ങനെ ആരോടും നീ പെരുമാറരുത് അങ്ങനെ കണ്ടാൽ ഈ shana farzin ആരാണെന്ന് നീ അറിയും.. Mind it "...എന്ന് അവളുടെ നേരെ കൈ ചൂണ്ടി പറഞ്ഞ് ഞാൻ ബോക്സും എടുത്ത് സ്റ്റോർ റൂമിലേക്ക് നടന്നു....



നമ്മള് ചൂടനെ കാണാൻ 2 nd ഫ്‌ളോറിലേക്ക് പോയതും ആ പൊട്ടിയും ചൂടന്റെ അടുത്ത് ഉണ്ട്... ചൂടാനാണെൽ ഫയൽസ് നോക്കുവാണ്... ആ പൊട്ടി ആണേൽ എന്റെ കെട്ട്യോനെ അടിമുടി നോക്കുവാണ്... എനിക്കത് ഒട്ടും സഹിച്ചില്ല... നമ്മള് കണ്ണിറുക്കി കൊണ്ട് അവളോട് ഉള്ള ദേഷ്യം മൊത്തം അവിടെയുണ്ടായ പ്ലാസ്റ്റിക് ബോട്ടിലോട് തീർത്തു... ബോട്ടിൽ ഒടിഞ്ഞ് ഒരു പരിവം ആയിട്ടും എന്റെ ദേഷ്യം ഒട്ടും കുറഞ്ഞില്ല....





"ആ നീ ഇവിടെ ഉണ്ടായിരുന്നോ...... She is riya... My private secretary "... ചൂടൻ അങ്ങനെ പറഞ്ഞതും നമ്മളവളെ ഒന്ന് തുറിച്ച് നോക്കി....



" നീ ഇവൾക്ക് പോയി കോഫി എടുത്തോണ്ട് വന്നേ "... ചൂടൻ



" ഞാനോ... എനിക്ക് പറ്റില്ല "... എന്ന് ചൂടനോട് പറഞ്ഞതും ചൂടൻ നമ്മളെ ഒന്ന് തുറിച്ച് നോക്കി... ചൂടന്റെ നോട്ടം കണ്ടതും നമ്മള് ശരി എന്ന് പറഞ്ഞ് താഴെക്ക് ഇറങ്ങി....


"ബ്ലഡി ചൂടൻ...ഡ്രാക്കുള... ആ പൌഡർ പാട്ടക്ക് വേണ്ടി ഞാൻ കോഫി എടുക്കണം പോലും...ചൂടൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് കാണണം 100 വോൾട്ടിന്റെ ബൾബ് കത്തിച്ച് വെച്ച പോലെ ഉണ്ട്...നിനക്ക് ഞാൻ തരാടി കോഫി...പിന്നെ നീ ഒരിക്കലും കോഫി കുടിക്കത്തില്ല.... ഈ shana ആരാന്ന് നീ അറിയും പൊട്ടിമോളെ ".....



" അല്ല എന്താ പാർട്ട്ണർ ഇങ്ങനെ സ്വയം പറഞ്ഞ് നടക്കുന്നെ "....അജു



" ഇങ്ങനെ പോയാൽ അവളെ മിക്കവാറും ഞാൻ കൊല്ലും... അവളെന്റെ ചൂടനെ നോക്കുന്നത് എനിക്ക് ഒട്ടും സഹിക്കുന്നില്ല "....



" റിയയുടെ കാര്യം ആണോ നീ ഈ പറയുന്നത്.. I mean അഫീക്കാടെ പ്രൈവറ്റ് സെക്രട്ടറി ".... അജു



" അവളെ തന്നെ.... അവളുടെ നോട്ടവും ഭാവവും ഒന്നും ശരിയല്ല ".....



" അവള് അഫീക്കാടെ പ്രൈവറ്റ് സെക്രട്ടറി ആയിട്ട് ജോയിൻ ചെയ്തിട്ട് 2 മാസമേ ആയുള്ളൂ.. അതോണ്ട് എനിക്കവളെ നന്നായി അറിയില്ല...പക്ഷെ അവൾക്ക് അഫീക്കയിൽ ഒരു നോട്ടം ഉണ്ട് "... അജു



" nazri യുടെ ശല്യം ഒഴിഞ്ഞിട്ടെ ഉള്ളൂ.. അപ്പോഴത്തേക്ക് വേറെ ഒന്ന്"......hezu



" ആ പൊട്ടിമോൾക്ക് ഉള്ള പണി ഞാൻ കൊടുത്തോളാം "..... എന്ന് പറഞ്ഞ് നമ്മള് കിച്ചണിലേക്ക് നടന്നു 1 കപ്പ് കോഫിയെടുത്ത് cupboard ൽ നിന്നും surf excel ന്റെ പാക്ക് പുറത്തെടുത്ത് കോഫിയിൽ തട്ടി നന്നായി ഇളക്കി....



" ഇന്ന് ഞാൻ ആരാണെന്ന് നീ അറിയും മോളെ.... പത്ത് കൈകളുടെ ശക്തി കറ കളയുന്ന പോലെ ഈ surf excel നിന്റെ ഉള്ളിലെ കറ കളയുമോന്ന് നോക്കാം ".... എന്ന് പറഞ്ഞ് സ്വയം ചിരിച്ച് നമ്മള് കോഫിയും എടുത്ത് പോവാൻ പോവുമ്പോൾ ആണ് വേറെ ഒരു കാര്യം ഓർമ വന്നത്


* അവളുടെ മുന്നിൽ നിന്നും എന്നെ ചെറുതാക്കിയത് അല്ലെ....അത് കൊണ്ട് എന്റെ ഈ സ്പെഷ്യൽ കോഫി എന്റെ കെട്ട്യോനും കുടിക്ക് *... എന്ന് പറഞ്ഞ് നമ്മള് ഒരു കപ്പ് കൂടി എടുത്ത് അതിലും surf excel ചേർത്തു....



മുകളിലെത്തിയതും കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ എന്ന പോലെ അവളുടെ കണ്ണ് ചൂടന്റെ മേലെയാ...അത് എനിക്ക് ഒട്ടും പിടിക്കാത്തത് കൊണ്ട് തന്നെ ഞാനിട്ടിരിക്കുന്ന ഹൈ ഹീൽ ചെപ്പൽ കൊണ്ട് അവളുടെ കാലിന് അമർത്തി ഒരു ചവിട്ട് കൊടുത്തു...


" ആ... എന്റെ കാല് ".... എന്ന് പറഞ്ഞ് അവള് ഉച്ചയിട്ടു



" oh god... കാലിന് ചവിട്ടി പോയോ... So sad... ഞാൻ കണ്ടില്ല ".... എന്ന് ഒരു ഡയലോഗ് അടിച്ചതും അവള് നമ്മളെ തുറിച്ച് നോക്കി...



" ഇതാ കോഫീ "... എന്ന് പറഞ്ഞ് നല്ല പാൽപുഞ്ചിരിയും സമ്മാനിച്ച് അവൾക്ക് ഞാൻ കോഫി കൊടുത്തു.... ശേഷം നമ്മള് ചൂടന്റെ നേരെ കോഫി നീട്ടു....



" no thanks... എനിക്കിപ്പോൾ വേണ്ട "... എന്നെയും കോഫിയിയെയും മാറിമാറി നോക്കി ചൂടൻ പറഞ്ഞു....



" ok "... എന്ന് പറഞ്ഞ് നമ്മള് കോഫി ടീ പോയിയിൽ വെച്ചു



" സർ ഏതാ ഈ വേലക്കാരി പെൺകുട്ടി... ഇവളുടെ അഹങ്കാരം എന്താണെന്ന് അറിയോ"....



" mind You'r language riya... She is my wife ".... അവള് പറഞ്ഞ് തീർക്കുന്നതിന് മുമ്പേ ഡ്രാക്കു ചൂടായി കൊണ്ട് പറഞ്ഞതും അവള് ഞെട്ടി... അവളെക്കാൾ ഞെട്ടിയത് സത്യം പറഞ്ഞാൽ ഞാൻ ആണ്... കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ ആണ്....അവള് വല്ലാത്ത ഭാവത്തോടെ എന്നെ നോക്കിയതും നമ്മളത് പുച്ചിച്ച് തള്ളി....



" താൻ കോഫി കുടിക്ക്... ഞാൻ പെട്ടെന്ന് വൈലന്റ് ആയി പോയി ".... ചൂടൻ പറഞ്ഞതും അവള് കോഫി വായിച്ച് വെച്ചു... ഓൺ ത സ്പോട്ടിൽ അവള് കുടിച്ച കോഫി മൊത്തം പുറത്തേക്ക് പോയി



" riya... Are you ok ".... ചൂടൻ



" ആഹ് സർ ".... എന്ന് പറഞ്ഞ് എന്നെ ഒന്ന് തുറിച്ച് നോക്കി അവള് കോഫി മൊത്തം കുടിച്ചു... കോഫി കുടിച്ച് തീർന്നതും അവള് ഒറ്റയോട്ടം ആയിരുന്നു പുറത്തേക്ക്... അവള് ഓടുന്ന മനോഹരമായ കാഴ്ച നമ്മള് ആസ്വദിച്ച് നിക്കുവായിരുന്നു



" നീ എന്താ കോഫിയിൽ ചേർത്തെ ".... പെട്ടെന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് ചൂടൻ ചോദിച്ചു



" ഞാനോ.... ഞാൻ ഒന്നും ചേർത്തില്ല "....



" കള്ളം പറയേണ്ട നീ കോഫിയിൽ എന്തോ ചേർത്തെന്ന് എനിക്ക് ഉറപ്പാണ്... കോഫി അവൾക്ക് നേരെ നീ നീട്ടിയപ്പോയെ നിന്റെ മുഖം കണ്ടപ്പോൾ എനിക്കത് തോന്നിയതാ .. കോഫി കുടിച്ചപ്പോൾ ഉള്ള അവളുടെ മുഖം കണ്ടപ്പോൾ ഞാനത് ഉറപ്പിച്ചു ".... ചൂടൻ



" ഞാൻ ഒന്നും ചേർത്തില്ല... അല്ലേലും ഞാൻ എന്തിന് അവളുടെ കോഫിയിൽ എന്തെങ്കിലും ചേർക്കണം ".....



" അത് തന്നെയാണ് എനിക്കും അറിയേണ്ടത്....അവളുടെ കോഫിയിൽ ചേർക്കാനുള്ള കാരണം ആണ് എനിക്കറിയേണ്ടത് "....



" ഇത് വല്ല്യ കഷ്ട്ടം ആയല്ലോ... ഞാൻ ഒന്നും ചേർത്തില്ല ".....



"നീ ചേർത്തു...നീ ചേർക്കാനുള്ള റീസൺ പറ "....ചൂടൻ



" ആ ചേർത്തു.... റീസൺ പറയാൻ എനിക്ക് താല്പര്യം ഇല്ല "...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }



" ആ ചേർത്തു.... റീസൺ പറയാൻ എനിക്ക് താല്പര്യം ഇല്ല "....എന്ന് പറഞ്ഞ് അവള് തിരിഞ്ഞ് നടന്നതും പെട്ടെന്ന് തിരിച്ച് വന്ന് എന്നോട് ചോദിച്ചു



" ഇന്നലെ എന്താ തീയ്യറ്റർ ഹാളിൽ വെച്ച് സംഭവിച്ചത്.... നിങ്ങളെന്താ എന്നെ ചെയ്തത് ".....


ഞാൻ അത് mind ചെയ്യാതെ ഫയൽ നോക്കിക്കൊണ്ട് ഇരുന്നു



" ഡോ തന്നോടാ ചോദിച്ചേ... ഇന്നലെ എന്താ തീയ്യറ്റർ ഹാളിൽ വെച്ച് നടന്നത് "...



" ഓ അതോ... അത് ഞാനിപ്പോൾ നിന്നോട് എങ്ങനെയാ പറയാ".....എന്ന് ഞാൻ പറഞ്ഞ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖത്ത് നൂറ് കൂട്ടം സംശയങ്ങൾ കെട്ടിക്കിടക്കുന്നത് ഞാൻ കണ്ടു....പതിയെ എന്റെ കണ്ണുകൾ അവളുടെ മുഖത്ത് നിന്നും താഴെക്ക് പോയി... അവളുടെ വെളുത്ത പഞ്ഞികെട്ട് പോലുള്ള വയറിൽ തെളിഞ്ഞ് നിൽക്കുന്ന ആ കറുത്ത മറുക് എന്നെ വല്ലാതെ ആകർഷിച്ചു...



" ആ മറുക് നന്നായിട്ട് ഉണ്ടെട്ടോ ".... എന്ന് ഞാൻ പറഞ്ഞതും അവള് ഞെട്ടിക്കൊണ്ട് സാരി നേരെയാക്കി



" ഇത്രയും കാലം ഞാൻ വിചാരിച്ചത് നിങ്ങള് ചൂടനും ഡ്രാക്കുവും മാത്രമാണെന്നാ... ബട്ട്‌ നിങ്ങള് ഇത്രക്ക് ചീപ് ആണെന്ന് ഞാൻ കരുതീല... ഇന്നലെ നടന്നത് ഞാൻ വേറെ ആരോടെങ്കിലും ചോദിച്ചോളാം ".... എന്ന് പറഞ്ഞ് ചവിട്ടി തുള്ളി അവള് താഴെക്ക് പോയി... അവളെ കുറച്ച് കൂടി ചൊടിപ്പിക്കാൻ ആണ് ഞാൻ അങ്ങനെ പറഞ്ഞത് 




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }



ചൂടൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും എനിക്ക് എന്തോ പോലെയായി... ഇനി എന്റെ ഡൌട്ട് സത്യം ആണോ....ഇത്രയും നേരം ചെറിയ സംശയം മാത്രേ ഉണ്ടായുള്ളൂ.... ബട്ട്‌ ഇപ്പോൾ സംശയം ഇരട്ടിച്ചു....Hezu നോട്‌ ചോദിക്കാ എന്താ ഉണ്ടായെന്ന്... അതറിയാതെ എനിക്ക് സമാധാനം കിട്ടില്ല....


താഴെ എത്തിയപ്പോൾ hezu വും അജുവും ഫോണിൽ നോക്കിയിരിക്കയാ...



"Hezu... ഒന്നിങ് വന്നേ ".....



" എന്താ ഡാ "..... എന്ന് ചോദിച്ച് അവളെന്റെ അടുത്തോട്ട് വന്നു...



" അത് പിന്നെ...ഉമ്മാക്കും ഉമ്മമ്മാക്കും അങ്ങനെ തോന്നാൻ മാത്രം ഇന്നലെ തീയ്യറ്റർ ഹാളിൽ വെച്ച് എന്താ ഉണ്ടായേ ".....



" അത് നിനക്കറിയില്ലേ പിന്നെന്താ"....hezu



" എനിക്കൊന്നും അറിയത്തില്ല ഫിലിം തുടങ്ങിയപ്പോൾ തന്നെ ഞാൻ ഉറങ്ങിപ്പോയി ... Just നീ എന്താ കണ്ടതെന്ന് പറ... പ്ലീസ് its my request ".....



" ok.... ഞങ്ങള് ഫിലിം കഴിഞ്ഞ് പുറത്തേക്ക് പോവാൻ പോവുമ്പോൾ ഉണ്ട് അഫീക്കയും നീയും ചേർന്ന് കിടന്ന് ഉറങ്ങുന്നു..... നിന്നെ ഉണർത്താൻ പോവുമ്പോൾ അഫീക്കാ പറഞ്ഞു... "വേണ്ട... അവളുറങ്ങിക്കോട്ടെ"... എന്ന്...


ശരിക്കും പറഞ്ഞാൽ അത് കേട്ടപ്പോൾ ഞങ്ങള് എല്ലാവരും ഞെട്ടി... പിന്നെ അഫീക്ക തന്നെയാ നിന്നെ മുകളിലേക്ക് എടുത്തോണ്ട് പോയെ "....



അവളത് പറഞ്ഞതും നമ്മള് ഷോക്ക് ആയി.... ചൂടനാ റൂമിൽ കൊണ്ട് വന്ന് കിടത്തിയതെന്ന് ഞാൻ ഒട്ടും തന്നെ  ചിന്തിച്ചില്ല... ഇത്രയും സമയം പ്രേതം കൊണ്ട് വന്ന് കിടത്തിയതാണെന്ന സ്വയം വിശ്വാസിച്ചേ...അപ്പോൾ ചൂടന്റെ ഉള്ളിൽ എവിടെയോ ഞാൻ സ്ഥാനം പിടിച്ചു... എനിക്കത് മാത്രം മതി...ജീവിതകാലം മുഴുവൻ ചൂടന്റെ സ്നേഹം എനിക്ക് അനുഭവിക്കണം.. അതിന് സാധിക്കില്ല എന്നായിരുന്നു ഇത്രയും കാലം ഞാൻ വിശ്വസിച്ചത് പക്ഷെ പടച്ചോൻ എന്റെ കൂടെ തന്നെ ഉണ്ട്.... എന്ന് മനസ്സ് പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു....



" what happened.... നിന്റെ കണ്ണൊക്കെ നിറയുന്നുണ്ടല്ലോ "... Hezu


" ഏയ് ഒന്നുല്ലടാ.. കണ്ണിൽ ഒരു കരട് പാറിയതാ "... എന്ന് പറഞ്ഞ് നമ്മളവൾക്ക് ചിരിച്ച് കൊടുത്തു...



" ദേ വരുന്നുണ്ട് "... എന്ന് പറഞ്ഞ് hezu പിറകോട്ട് കണ്ണ് കാണിച്ചതും നമ്മള് തിരിഞ്ഞ് നോക്കി....നമ്മള് നോക്കിയപ്പോൾ റിയ ആണ്.... അവളെ എന്നെ ഒന്ന് തുറിച്ച് നോക്കി മുഞ്ഞോട്ടേക്ക് നടന്നു



" hezu... നിന്റെ അഫീക്കാടെ മേൽ Wife ന് ആണോ കൂടുതൽ അവകാശം അതോ കേവലം ഒരു പ്രൈവറ്റ് സെക്രട്ടറിക്കോ "...



" അതിലെന്താ സംശയം ബാബി... Wife ന്റെ ഏഴയലത്തു വരുമോ ഒരു പ്രൈവറ്റ് സെക്രട്ടറി "... എന്ന് Hezu പറഞ്ഞതും അവള് തിരിഞ്ഞ് നടന്ന് എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു 



" നീ നോവിച്ചത് റിയ അമീറിനെ ആണ് അതിന് നീ അനുഭവിക്കും "....


" I am waiting.. ഇപ്പോൾ മോള് ചെല്ല് "....


എന്ന് നമ്മള് പറഞ്ഞതും എന്നെയും hezu നെയും മാറിമാറി നോക്കി അവളെ പുറത്തേക്ക് ഇറങ്ങി 




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ റിയ }



"ഞാൻ ഒന്നും ആഗ്രഹിച്ചിട്ടുണ്ടെൽ അത് ഞാൻ സ്വന്തമാക്കിയിരിക്കും... അതെ പോലെ അഫിസാറിനെയും.... നിന്നെ ഞാൻ എന്നന്നേക്കും ആയി അഫി സാറിന്റെ ലൈഫിൽ നിന്നും ആകറ്റിയിരിക്കും ".... എന്ന് സ്വയം പറഞ്ഞതും അവളുടെ മുഖത്ത് ഒരു വിജയ ചിരി പടർന്നു


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }



രാത്രി ഫ്രഷ് ആയി റൂമിലേക്ക് വന്ന് ടവ്വൽ കൊണ്ട് മുഖം തുടക്കുമ്പോൾ ആണ് സോഫയിൽ കിടന്നുറങ്ങുന്ന അവളിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്... ഇടയ്ക്ക് അവള് എന്തൊക്കെയോ ശബ്ദമുണ്ടാക്കി കൈകൾ അനക്കുന്നുണ്ട്... അത് കണ്ടപ്പോൾ അവൾക്ക് നന്നായി തണുക്കുന്നുണ്ടെന്ന് മനസ്സിലായി... ഞാൻ AC കുറച്ച് അവളുടെ അടുത്തേക്ക് നടന്ന് പുതപ്പ് പുതച്ച്കൊടുത്തു....പതിയെ ഞാൻ നിലത്ത് മുട്ടും കുത്തിയിരുന്ന് മുഖത്തേക്ക് വീണ് കിടക്കുന്ന അവളുടെ മുടിയിഴകൾ പിറകോട്ട് ഒതുക്കി അവളുടെ നെറുകയിൽ പതിയെ ചുണ്ടമർത്തി....ഞാൻ ചുണ്ടുകൾ അമർത്തിയതും അവളുടെ ചുണ്ടുകൾ വിരിഞ്ഞു... അവള് ചിരിക്കുമ്പോൾ തെളിഞ്ഞ് കാണുന്ന നുണക്കുഴി എന്റെ ചുണ്ടുകളിലും ചിരി പകർന്നു....



" പ്രേതത്തിന് കൊടുക്കും ഞാൻ നോക്കിക്കോ..ചൂടനെ ഞാൻ പ്രേതത്തിന് കൊടുക്കും....but ".... എന്ന് അവള് ഉറക്കത്തിൽ ചുണ്ട് ചുളുക്കി പറഞ്ഞതും ഞാൻ ഒന്നൂടെ അവളെടുത്തേക്ക് പോയി ചെവി കൂർപ്പിച്ചു



" but ഞാനെങ്ങനെയാ ചൂടനെ പ്രേതത്തിന് കൊടുക്കാ.. എനിക്ക് ചൂടനെ എന്തോരം ഇഷ്ട്ടാന്ന് അറിയോ.... എന്നേക്കാൾ അധികം ഇഷ്ട്ടാണ്... പക്ഷെ... ചൂടൻ എന്നെ എത്രമാത്രം വിഷമിപ്പിച്ചു..... ഒറ്റക്ക് എന്നെ ടറസിന്റെ മുകളിൽ ആക്കിയില്ലേ... ഇടിയും മിന്നലും മഴയും ഒക്കെ ഉള്ളപ്പോൾ..... ഞാൻ എന്തോരം തണുത്തു എന്തോരം പേടിച്ചു.... അപ്പോൾ എന്നെ പ്രേതം കൊണ്ട് പോയെങ്കിലോ....അത് സാരില്ല്യ... എന്നെ ഇഷ്ട്ടല്ല എന്ന് പറഞ്ഞില്ലേ"....നിഷ്കളങ്കമായി ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അവള് പറയുന്നത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു...ഹൃദയത്തിൽ അസ്ത്രങ്ങൾ തളപ്പിച്ച് കയറ്റുന്നത് പോലെ.... എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി....ശരിയാണ്... അവളോട് ഇത്രമാത്രം ക്രൂരമായി പെരുമാറേണ്ട തെറ്റ് ഒന്നും അവള് ചെയ്തിട്ടില്ല എന്നെ സ്നേഹിച്ചു എന്നല്ലാതെ.....ഞാൻ നിന്നെ വഞ്ചിച്ചു പക്ഷെ ഈ ദിവസങ്ങൾക്കുള്ളിൽ തന്നെ നീ എന്നിൽ ഒരുപാട് ഇടം നേടിയിരിക്കുന്നു..... പക്ഷെ എനിക്ക് വീണ്ടും പഴയ അഫിയായി മാറാൻ പറ്റില്ല നിന്നോട് അടുക്കുമ്പോൾ ഒക്കെ ഞാൻ പഴയ അഫിയായി മാറുന്നു എന്ന തോന്നൽ......


പെട്ടെന്ന് അവള് കണ്ണ് തുറന്നതും ഞാൻ വേഗം എണീറ്റ് തിരിഞ്ഞ് നിന്നു....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }



നമ്മള് കണ്ണ് തുറന്നപ്പോൾ മുമ്പിൽ ചൂടനെ കണ്ടതും ശരിക്കും ഷോക്ക് ആയിപ്പോയി....പെട്ടെന്ന് ചൂടൻ എണീച്ച് തിരിഞ്ഞ് നിന്നു... ഞാൻ വേഗം ഇരുന്നിടത് നിന്നും എണീച്ച് ഇരുന്ന് ഡ്രസ്സ്‌ ഒക്കെ ശരിയാക്കി...


*പടച്ചോനെ ചൂടനെന്തിനാ ഈ പാതിരാത്രി എന്റടുത്തേക്ക് വന്നേ... Any ദുരുദ്ദേഷം...അതിപ്പോ എങ്ങനെയാ ഒന്നറിയാ... നേരാവണ്ണം ചോദിച്ചാൽ ഈ ഡ്രാക്കു സത്യം പറയത്തില്ല...*



Idea💡



" ഹലോ".....നമ്മള് ചൂടനെ വിളിച്ചെങ്കിലും ചൂടൻ തിരിഞ്ഞ് നിന്നിട്ട് തന്നെയാ ഉള്ളത്



" ഡോ തന്നെയാ വിളിച്ചേ ".....



" ഡോ... ഡ്രാക്കു"...എന്ന് നമ്മള് വിളിച്ചതും ചൂടൻ കലിപ്പോടെ തിരിഞ്ഞ്



" അത് പിന്നെ നേരാവണ്ണം വിളിച്ചിട്ട് mind ചെയ്തില്ലല്ലോ അതാ ഡ്രാക്കുന്ന് വിളിച്ചേ "... ചെറുപേടിയോടെ ഞാൻ പറഞ്ഞു



" എന്താ ".... ചൂടൻ



നമ്മളെണീച്ച് ചൂടന്റെ അടുത്തേക്ക് പോയി



" സത്യം പറ നിങ്ങളെന്നെ കിസ്സ് ചെയ്യാൻ വന്നതല്ലേ "....



" what ".... ചൂടൻ



" അധികം അഭിനയിക്കേണ്ട എനിക്കറിയാം നിങ്ങളെന്നെ കിസ്സ് ചെയ്യാൻ വന്നതാണെന്ന്".....



" നിനക്കെന്താ ഭ്രാന്ത് ആണോ.... വായിൽ തോന്നിയത് ഒക്കെ വിളിച്ച് പറയാൻ ".... ചൂടൻ



" ആ ഭ്രാന്ത് ആണെന്ന് കൂട്ടിക്കോ ഞാൻ കണ്ണ് തുറന്നതോണ്ട് അല്ലെ കിസ്സ് miss ആയെ... ഞാൻ കണ്ണ് പൂറ്റിയേക്കാം ".... എന്ന് പറഞ്ഞ് നമ്മള് കണ്ണടച്ച് ഓട്ടകണ്ണിട്ട് ചൂടനെ....



" totel rubbish "... എന്ന് പറഞ്ഞ് ചൂടൻ സ്വയം തലക്കടി കൊടുത്ത് ബെഡിന്റെ അവിടേക്ക് പോയി ജഗിലെ വെള്ളം വായിലേക്ക് ഒഴിച്ചു 



" എന്താ കിസ്സ് ചെയ്യുന്നില്ലേ ".... ഒറ്റക്കണ്ണ് തുറന്ന് നമ്മള് ചൂടനോട് ചോദിച്ചു...



" ഞാൻ നിന്നെ എന്തിന് കിസ്സ് ചെയ്യണം because I hate you ".....ചൂടൻ വെള്ളം കുടിക്കുന്നതിനിടയ്ക്ക് പറഞ്ഞു 



" but I love you ".... എന്ന് പറഞ്ഞ് നമ്മള് ഒരു പ്ലായിങ് കിസ്സ് കൊടുത്തു... നമ്മള് കിസ്സ് കൊടുത്തതും ചൂടന്റെ കയ്യിലുള്ള ജഗ് നിലത്ത് വീണു പൊട്ടി...




" ഡ്രാക്കുടെ കണ്ട്രോൾ പോയേ "... എന്ന് പറഞ്ഞ് നമ്മള് വയറ്റത്ത് കൈ വെച്ച് ഒരേ ചിരി ആയിരുന്നു



" just shut up... നീ പോയി കിടന്ന് ഉറങ്ങിയേ "... എന്ന് ചൂടൻ കലിപ്പിൽ പറയലും സോഫയിൽ കിടന്ന് പുതപ്പ് മൂടി കിടക്കലും ഒന്നിച്ചായിരുന്നു 😁... പേടിച്ചിട്ട് ഒന്നുമല്ല വെറുതെ പാതിരാത്രി ഒരു പ്രോബ്ലം ഉണ്ടാക്കണം... നമ്മള് പുതപ്പ് മാറ്റി ചൂടനെ നോക്കിയപ്പോൾ ചൂടനിണ്ട് എവിടെയോ നോക്കി ചിരിക്കുന്നു..... അപ്പോ ഡ്രാക്കുന് മനംമാറ്റം ഉണ്ട്..... എന്ന് സ്വയം പറഞ്ഞ് ഞാൻ കണ്ണുകൾ അടച്ചു...




                              *****




രാവിലെ എല്ലാരും ഒന്നിച്ചിരുന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുവായിരുന്നു...



" അഫി...നിങ്ങടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം തികയാറായി... വീട്ടിലുള്ളവർക്കല്ലാതെ ഈ കാര്യം വേറെ ആർക്കും അറിയത്തില്ല...ഇത് നാട്ടുകാർ ആരെങ്കിലും അറിഞ്ഞാൽ നിങ്ങടെ കല്യാണം കഴിയാതെ ഇവളിവിടെ നിൽക്കുന്നതാണെന്നെ പറയൂ...ഇത്രയും ദിവസം നീ ബിസി ആണ് ഫങ്‌ഷൻ നടത്താൻ പറ്റില്ലെന്ന് പറഞ്ഞു ഇനി അത് പറ്റത്തില്ല"....ഉമ്മാമ്മ



" but ഉമ്മാമ്മ "..... ചൂടൻ



" ഒരു പക്ഷെയും ഇല്ല കല്യാണം കഴിഞ്ഞ് ഇത്ര ദിവസം ആയി നീ ആ കൊച്ചിനെയും കൂട്ടി അവളെ വീട്ടിൽ ഒന്ന് പോയോ... പിന്നെ ഫങ്ഷൻ നടത്താതെ അവളുടെ വീട്ടിൽ പോകുന്നത് ശരി അല്ല... അതോണ്ടാ നിന്നെ ഞാൻ നിർബന്ധിക്കാതെ ഇരുന്നേ....നാളെ രാത്രി തന്നെ ഞാൻ ഫങ്ഷൻ  അറേൻജ് ചെയ്തിട്ടുണ്ട് ... എല്ലാവർക്കും ഇൻവിറ്റേഷൻ കാർഡും അയച്ചിട്ടുണ്ട്... കാറ്ററിങ് ഡെക്കറേഷൻ ഒക്കെ ഏർപ്പാട് ആക്കിയിട്ടുണ്ട്...അത് കഴിഞ്ഞാൽ ഉടനെ നീ അവളെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോണം... ഇത് എന്റെ വാക്ക് ആണ്"... ഉമ്മാമ്മ



" പിന്നെ shanu ഞാനും അജൂക്കയും ചെന്ന് നിന്റെ വീട്ടിലും തനൂടെ വീട്ടിലും ഇൻവിറ്റേഷൻ കാർഡ് കൊണ്ട് ചെന്ന് കൊടുത്തിട്ടുണ്ട് "...എന്ന് pillu പറഞ്ഞതും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു... എല്ലാവരെയും ഞാൻ ശരിക്കും മിസ്സ്‌ ചെയ്തു...ഇനി ഇന്നും കൂടി തീർന്നാൽ നാളെ ഞാൻ അവരെ കാണും



" ഞാൻ ഓഫിസിലേക്ക് പോകുന്നു "... എന്ന് പറഞ്ഞ് ചൂടൻ ഫുഡ്‌ കഴിക്കുന്നിടത്ത് നിന്നും എണീച്ചു... ഉമ്മാമ്മ പറഞ്ഞത് ചൂടന് ഇഷ്ട്ടായികാണത്തില്ല...




" പിന്നെ shana മോളെ ഉമ്മാമ്മ ഉടനെ തന്നെ തിരിച്ച് ഓസ്ട്രേലിയയിലേക്ക് പോവും ".... എന്ന് ഉമ്മാമ്മ പറഞ്ഞതും ഞാൻ ഞെട്ടി.... പടച്ചോനെ ഉമ്മാമ്മ ഉള്ളതോണ്ട് മാത്രമാ ചൂടൻ നോർമൽ ഉമ്മാമ്മ പോയാൽ പിന്നെ.... No അതിന് മുമ്പ് എനിക്ക് ചൂടന്റെ പാസ്റ്റ് അറിയണം... But എങ്ങനെ



Idea💡.... ആ പൂട്ടിക്കിടക്കുന്ന പഴയ റൂമിൽ എന്തങ്കിലും തെളിവ് ഉണ്ടാവും... അതിന്റെ കീ ചൂടന്റെ റൂമിൽ തന്നെ കാണും...



ചൂടൻ ഓഫീസിലേക്ക് പോയതും നമ്മള് വേഗം ചൂടന്റെ റൂമിലോട്ട് പോയി... കീ മൊത്തം ചെക്ക് ചെയ്തെങ്കിലും എനിക്കത് കണ്ടെത്താൻ സാധിച്ചില്ല... അവസാനം ചൂടന്റെ പുസ്തകങ്ങളും ഫയൽസും ഒക്കെ വെച്ച്ചിരിക്കുന്ന കപ്പ്ബോർഡിൽ ചെക്ക് ചെയ്തതും ഒരു ചെറിയ box കിട്ടി... ബോക്സ് തുറന്നതും അതിനുള്ളിൽ ഒരു കീ കിട്ടി....



നമ്മള് കീ എടുത്ത് ആ പഴയ റൂമിന്റെ അടുത്തേക്ക് പോയി... കീ കൊണ്ട് പൂട്ട് തുറന്നതും ഡാൻസ് കളിക്കാൻ ആണ് തോന്നിയത്...പക്ഷെ വേണ്ട... ഡാൻസ് കളിച്ച് വെറുതെ time കളയണ്ട... നമ്മള് വാതിൽ തുറന്നതും പൊടി കാരണം ഞാൻ തുമ്മി...രണ്ട് മൂന്ന് കടവാതിലുകൾ ശബ്ദമുണ്ടാക്കി പുറത്തേക്ക് പോയി....മുഴുവൻ ചിലന്തി വല ആണ്.... ചിലന്തി വല നീക്കി ഞാൻ അകത്തേക്ക് കയറി... അകത്തേക്ക് കയറിയതും ഞാൻ ഷോക്ക് ആയി....




റൂം മൊത്തം ആരോ തീയിട്ട് കത്തിച്ചിരിക്കുന്നു... കുറെ കത്തിക്കരിഞ്ഞ പെയിന്റിംഗ്സും ഫോട്ടോസ്സും മറ്റ് പല സാധനങ്ങളും... പെട്ടെന്നാണ് ചൂടന്റെ ഫോട്ടോ എന്റെ കണ്ണിൽ പെട്ടത്... ഞാൻ ആ ഫോട്ടോ എടുത്ത് നോക്കി... ചൂടന്റെ കോളേജിൽ പഠിക്കുമ്പോൾ ഉള്ള ഫോട്ടോ ആണ്...പക്ഷെ ചൂടന്റെ ഷോൾഡറിൽ ഉള്ള ആ കൈ..... ബാക്കി ഫോട്ടോ ആരോ കീറികളഞ്ഞിന്.... ഞാൻ അതിന്റെ ബാക്കി കിട്ടാൻ വീണ്ടും നോക്കിയതും... പകുതി കത്തിയ ഫോട്ടോ എന്റെ കണ്ണിൽ പെട്ടു.... ഒരു പെൺകുട്ടിയുടെ കണ്ണ് മാത്രമേ അതിൽ കാണുന്നുള്ളു... ഫോട്ടോ ആരോ കത്തിച്ചത് കാരണം വേറൊന്നും വ്യക്തമല്ല... ഞാൻ ആ ഫോട്ടോ ചൂടന്റെ ഫോട്ടോയും ആയി ചേർത്ത് വെച്ച് നോക്കി....



What.... രണ്ടും ഒരേ ഫോട്ടോ തന്നെയാണ്... ആരാണ് ഈ പെൺകുട്ടി... ഇനി ചൂടന്റെ lover എങ്ങാനും ആണോ...ഏയ് അങ്ങനെ ഒന്നും ആവില്ല ചൂടൻ എന്നെ മാത്രമേ love ചെയ്തിട്ടുള്ളു.... എന്ന് സ്വയം പറഞ്ഞ് താഴെക്ക് നോക്കിയതും വൈറ്റ് കളർ പേപ്പറിൽ രക്തം കൊണ്ട് എഴുതിയ അക്ഷരങ്ങൾ എന്റെ കണ്ണിൽ പതിഞ്ഞു



*MEHAR *......




മെഹർ.... ഈ പേര് അല്ലെ ചൂടൻ ഉറക്കത്തിൽ പറഞ്ഞത്.... I think ഈ മെഹർ ആയിരിക്കുമോ ഈ ഫോട്ടോയിൽ കാണുന്നത്... But ഈ ഫോട്ടോ വ്യക്തമല്ലല്ലോ.... മെഹറിന് ചൂടനുമായുള്ള ബന്ധം എന്താണ്... ഇപ്പോൾ അവളെവിടെ....



Oh നോ.... നൂറ് കൂട്ടം സംശയമാണ് എനിക്കിപ്പോൾ... പക്ഷെ ഒരു കാര്യം ഉറപ്പാണ് ഉടനെ തന്നെ  ചൂടന്റെ ജീവിതത്തിൽ സംഭവിച്ച ഇരുണ്ട കാലം ഞാൻ അറിയുക തന്നെ ചെയ്യും...



പെട്ടെന്ന് ആരോ എന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നിയതും ഞാൻ തിരിഞ്ഞ് നോക്കി



ചൂടൻ.....



പെട്ടെന്ന് ചൂടനെ കണ്ടതും ഞാൻ ഉമിനീര

റക്കി ചൂടനെ നോക്കി.... ഇതുവരെ ചൂടനെ ഞാൻ ഇത്രയും ദേഷ്യത്തിൽ കണ്ടിട്ടില്ല... കണ്ണൊക്കെ ഒരുപാട് ചുവന്നിട്ടും ഉണ്ട് അതിന്റെ കൂടെ കണ്ണിൽ നിന്നും കണ്ണുനീര് നിറഞ്ഞൊഴുകുന്നും ഉണ്ട്...


പെട്ടെന്ന് ചൂടൻ എന്റെ അടുത്തേക്ക് വന്ന് എന്റെ കഴുത്തിന് പിടിച്ച് ചുമരോട് അടുപ്പിച്ച് കഴുത്തിൽ പിടിമുറുക്കി കൊണ്ട് പറഞ്ഞു...




" എന്ത് ധൈര്യം ഉണ്ടായിട്ടാ നീ ഈ റൂം തുറന്നെ"......എന്ന് പറഞ്ഞ് പിടി ഒന്നൂടെ മുറുക്കിയതും ശ്വാസം കിട്ടാതെ ഞാൻ പിടയാൻ തുടങ്ങി... പെട്ടെന്ന് ചൂടൻ പിടിവിട്ടതും ഞാൻ തൊണ്ടയും പിടിച്ച് ചുമച്ചു.....



" I am sorry....ഈ റൂമിൽ ഉള്ളതൊക്കെ ഞാൻ മറക്കാൻ ശ്രമിക്കുവായിരുന്നു... പക്ഷെ വീണ്ടും നീ...... എന്തിനാ വീണ്ടും എന്നെയൊരു ഭ്രാന്തൻ ആക്കുന്നെ "...



" sorry ഞാൻ അല്ലെ പറയേണ്ടത്... ഈ റൂം തുറന്നാൽ നിങ്ങൾക്ക് ഇത്രക്ക് വിഷമം ആവൂന്ന് ഞാൻ കരുതിയില്ല... I am sorry ".... എന്ന് ഞാൻ പറഞ്ഞതും പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ച് ചൂടൻ പൊട്ടിക്കരയാൻ തുടങ്ങി... പെട്ടെന്ന് ചൂടന്റെ ഈ പ്രവർത്തി കണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിസ്സഹായ ആയി നിന്നു....


എന്തോ ബോധം വന്നത് പോലെ പെട്ടെന്ന് ചൂടൻ എന്നിൽ നിന്നും മാറി പുറത്തേക്ക് പോയി...


നോ shanu... ഈ റൂം മൊത്തം അടിച്ച് പൊറുക്കിയിട്ടും നിനക്ക് ചൂടന്റെ പാസ്റ്റ് കിട്ടീട്ടില്ല... ചൂടനോട് തന്നെ അതിനെക്കുറിച്ച് ചോദിച്ചാലോ... വേണ്ട...ഈ റൂം തുറന്നപ്പോൾ തന്നെ ചൂടന് ഇത്രക്ക് വിഷമം ആയെങ്കിൽ ചൂടനോട് അതിനെ കുറിച്ച് ചോദിച്ചാൽ.... Oh നോ.... രണ്ട് ദിവസം കൂടി wait ചെയ്യ് shana അതിനിടയിൽ ചൂടന്റെ പാസ്റ്റ് അറിയാൻ പറ്റിയില്ലേൽ ബാക്കി അപ്പോൾ നോക്കാം




                              *****



" എന്ത് wait ആടി ഈ ഗൗൺ ഇതിനേക്കാൾ ഭേദം കല്യാണത്തിനിട്ട ലഹങ്ക ആണ് "....



"അങ്ങനെ പറയരുത് ഈ ഗൗൺ സ്പെഷ്യൽ ആണ് because ഇത് നിനക്ക് വേണ്ടി അഫീക്ക പ്രതേകം ഡിസൈൻ ചെയ്തത് ആണ് ".... Pillu



" ആണോ....എന്നാ ഈ ഭാരം ഞാൻ ചുമന്നോളും... പക്ഷെ ഈ make up.. ബ്ലാ... എന്തിനാ ഇങ്ങനെ കണ്ടതൊക്കെ വാരി എന്റെ മുഖത്തോട്ട് ഇടുന്നെ... ഇതില്ലെങ്കിലും ഞാൻ സുന്ദരി അല്ലെ "....



" അത് നിനക്ക് മാത്രം തോന്നിയാൽ മതിയോ ".... Pillu



" തല്ക്കാലം എനിക്ക് മാത്രം തോന്നിയാൽ മതി "....



" താഴെ മീഡിയാസും മറ്റ് റിലേറ്റീവ്സ് ഒക്കെ ഫങ്ക്ഷന് വന്നിട്ടുണ്ട്... അപ്പോൾ ബാബി ഗെറ്റപ്പിൽ പോണ്ടേ ".... Hezu



" ഉള്ള ഗെറ്റപ്പ് ഒക്കെ മതി ".....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



LADIES & GENTLEMAN.... നമ്മളൊക്കെ ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നത് WORLD FAMOUS BUSINESS MAN അഫ്സൽ അഹ്‌മദിന്റെ മാര്യേജ് ഫങ്ക്ഷൻ ആണ്... ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഏഴ് ബിസിനസ്‌മാൻമാരിൽ ഒരാളാണ് അദ്ദേഹം.. പോരാത്തതിന് സ്വിമ്മിംഗ് കോപറ്റീഷനിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യനും ഞാൻ അദ്ദേഹത്തെ വെൽക്കം ചെയ്യുവാണ്  പ്ലീസ് വെൽക്കം MR : അഫ്സൽ അഹ്‌മദ്‌




എന്ന് അനൗൺസ് ചെയ്തതും ഞാൻ താഴെക്ക് ഇറങ്ങി.....



"ഫ്രണ്ട്സ് നമ്മളിപ്പോ വളരെ ആകാംഷയോടെ കാത്തിരിക്കുന്നത് mrs : അഫ്സൽ അഹ്‌മദ്‌ ആരാണെന്ന് അറിയാനാണ്.. ലോകം മുഴുവൻ കാത്തിരിക്കുകയാണ് ആ പെൺകുട്ടി ആരാണെന്ന് അറിയാൻ so പ്ലീസ് വെൽക്കം മിസ് shana അഫ്സൽ അഹ്‌മദ്‌ "..... എന്ന് അനൗൺസ് ചെയ്തതും കർട്ടൺ മാറ്റി അവള് പുറത്തേക്ക് ഇറങ്ങി... അവള് പുറത്തേക്ക് ഇറങ്ങിയതും മൂൺ ലൈറ്റ് മുഴുവനും അവളിലേക്ക് ഫോക്കസ് ചെയ്തു....ഞാൻ ഡിസൈൻ ചെയ്ത wait കളർ ഗൗണിൽ സ്റ്റെപ് ഇറങ്ങി വരുന്ന അവളെ കണ്ടതും ഒരു നിമിഷം ഞാൻ സ്വയം മറന്ന് അവളെ നോക്കി നിന്നു...





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{Shanu }



നമ്മള് പുറത്തേക്ക് ഇറങ്ങിയതും ഏതോ വല്യ ഫിലിം ഹീറോയിൻ വരുന്നത് പോലെ ഒടുക്കത്തെ ഫോട്ടോ ഷൂട്ട്‌ ആയിരുന്നു... നമ്മള് ചൂടനെ നോക്കിയതും ചൂടൻ നമ്മളെ തന്നെ നട്സ് പോയ അണ്ണാനെ പോലെ നോക്കുന്നുണ്ട്....അവറ്റകൾ കണ്ടതൊക്കെ വാരിമുഖത്ത് തേച്ച് എന്റെ കെട്ട്യോന് പോലും എന്നെ മനസ്സിലാവുന്നില്ലെന്ന് തോന്നുന്നു... നമ്മള് ചൂടന് നല്ല രീതിയിൽ ഇളിച്ച് കൊടുത്ത് സ്റ്റെപ് ഇറങ്ങിയതും കാലൊന്ന് സ്ലിപ് ആയി താഴെക്ക് വീണു... പെട്ടെന്നാണ് ചൂടൻ വന്ന് എന്നെ പിടിച്ചത്...പരക്കെ ഫോട്ടോ എടുക്കുന്നത് കണ്ടതും ഞാൻ വേഗം ചൂടന്റെ ദേഹത്ത് നിന്ന് എണീറ്റു...



" സർ... പാവപ്പെട്ട ഒരു കുടുംബത്തിലെ പെൺകുട്ടിയെ തന്നെ കെട്ടാൻ എന്തങ്കിലും കാരണം ഉണ്ടോ ".... മൈക്കും ക്യാമറയും ആയി കുറെ പേർ വന്ന് ചൂടനോട് ചോദിച്ചു



" I love here... So that's it ".... ചൂടൻ



" മാഡം അഫ്സൽ സാറുമായിട്ടുള്ള മാഡത്തിന്റെ റിലേഷൻ എങ്ങനെയാണ്... മാഡം ഹാപ്പിയാണോ


" yah... I am so happy... Because ഈ വീട്ടിലുള്ള എല്ലാവരും എന്നോട് വളരെ loving ആയിട്ടാണ്  ബീഹെവ് ചെയ്യുന്നത്.. Especially അഫീക്ക...he is very loving & caring.... I am so Lucky because he is my husband.... വിവാഹ രാത്രി തന്നെ ഒരു ഭർത്താവും ഭാര്യക്ക് കൊടുക്കാത്ത സർപ്രൈസ് ആണ് ഇദ്ദേഹം എനിക്ക് തന്നത് ".....എന്ന് പറഞ്ഞ് നമ്മള് ചൂടനെ നോക്കിയതും ചൂടന്റെ മുഖത്ത് കുറ്റബോധം നമ്മള് കണ്ടു... നമ്മള് ചൂടനെ ആക്കിപറഞ്ഞതാണെന്ന് പാവത്തിന് മനസ്സിലായെന്ന് തോന്നുന്നു 😁.....



ഉമ്മയും തനുവും ഇയ്യുപ്പയും ഒക്കെ വന്നപ്പോൾ നമ്മള് അവരെടുത്തേക്ക് പോയി.....



" shanu... നീ ഇവിടെ നിക്കുവാണോ നിന്നെ ഞാൻ എന്തോരം നോക്കി..couple's dance start ചെയ്യുവാൻ പോവാ... നീ വന്നേ... തനു നീയും വായോ എന്ന് പറഞ്ഞ് pillu എന്നെയും തനുനെയും വലിച്ച് നടന്നു... നമ്മളെ ചൂടന്റെ അടുത്ത് നിർതിയിട്ട് അവര് രണ്ട് പേരും പിറകോട്ട് നടന്നു...



" സോങ് ഇട് "... എന്ന് അജു പറഞ്ഞതും song play ആയി..



🎶   Maine jab.....Dekha tha thujhko


Raat bhi woh...  Yaad hai  mujko


Taare Ginte Ginte so Gayaa 🎶



പെട്ടെന്നാണ് ചൂടൻ എന്റെ കൈ പിടിച്ച് കറക്കി ചൂടനെ എന്നോട് ചേർത്ത് നിർത്തി സ്റ്റെപ് ചെയ്തത്



🎶Asmaano pe jo kudha hai


Usse meri yahi dua hai


Chand yeh mein her ruj 


Dekhun tere saath mein



Aankh uthi mohabbath ne


Angadai li....



Dil ka soudha hua.....


Chandhini raat ni......🎶



സ്റ്റെപ് ചെയ്യുന്നതിന്റെ ഇടയ്ക്ക് ചൂടന്റെ ചുണ്ടുകൾ എന്റെ ഷോൾഡറിൽ അമർന്നതും ഞാൻ ഞെട്ടി കൊണ്ട് ചൂടനെ പിടിച്ച് തള്ളി മുഞ്ഞോട്ടേക്ക് നടന്നു.. പെട്ടെന്ന് ചൂടൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് ചൂടാനിലേക്ക് അടുപ്പിച്ചത്...



" what's happened my sweetheart ".... എന്ന് ചൂടൻ പതിയെ പറഞ്ഞതും നമ്മള് ചൂടനെ ഒന്ന് തുറിച്ച് നോക്കി....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




" എന്തായിരുന്നു... അഫിസാർ റിയക്കുള്ളതാ എന്നൊക്കെ പറഞ്ഞ് നടന്നിട്ട് ഇപ്പോൾ എന്തായി... അഫിസാറിനെ വേറൊരുത്തി വന്ന് കൊത്തി... എന്തായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ അഫിസാറും shana യും പെർഫെക്ട് മാച്ച് ആണ്".....ടീന



" just shut up ടീന... അഫിസാർ എനിക്കുള്ളതാണ് ".....റിയ




"ഇനി ഇങ്ങനെ പറഞ്ഞോണ്ടിരുന്നിട്ട് എന്ത് കാര്യം "..... ടീന



" കാര്യം ഉണ്ട്... അവളെ അഫിസാറിന്റെ ലൈഫിൽ നിന്നും ഞാൻ അകറ്റിയിരിക്കും"...എന്ന് പറഞ്ഞ് ഹാൻബാഗിൽ നിന്നും അവളൊരു ബോട്ടിൽ പുറത്തെടുത്തു... അപ്പോൾ അവളുടെ മുഖത്ത് ഒരു വിജയചിരി മുഴങ്ങി...




" റിയ എന്താ ഇത് ".... റിയയുടെ കയ്യിൽ പിടിച്ച ബോട്ടിലിനെ നോക്കി ടീന ചോദിച്ചു....



" ഇതൊരു ലഹരി ദ്രാവകമാണ്... ഇത് ശരീരത്തിൽ കടന്ന് കൃത്യം 1 മണിക്കൂർ കഴിയുമ്പോൾ ഇതിന്റെ എഫക്റ്റ് കാണാൻ പറ്റും... ഇത് ആരുടെ ശരീരത്തിൽ ആണോ കടക്കുന്നത് അവർക്ക് സ്വയം കണ്ട്രോൾ ചെയ്യാൻ സാധിക്കില്ല... ദേഷ്യം കാരണം സ്വയം എന്താ ചെയ്യുന്നതെന്ന് അവർക്ക് പോലും മനസ്സിലാക്കാൻ സാധിക്കില്ല... ഞാൻ ഈ ദ്രാവകം ഇപ്പോൾ ഈ ജ്യൂസിൽ ചേർക്കും നീ ഈ ജ്യൂസ് ആ mrs അഫ്സൽ എന്ന് പറഞ്ഞ് നടക്കുന്നില്ലേ അവൾക്ക് കൊണ്ട് പോയി കൊടുക്കണം.... I am sure... അവളിത് കുടിച്ചാൽ അഫിസാറിനോട് വളരെ മോശമായി മാത്രമേ ബീഹെവ് ചെയ്യൂ....ഇതൊരു തുടക്കം മാത്രമാണ്.. നീ നോക്കിക്കോ ടീന ഉടനെ തന്നെ ഞാൻ അവളെ അഫിസാറിന്റെ ലൈഫിൽ നിന്നും അകറ്റിയിരിക്കും.... പിന്നെ mrs : അഫ്സൽ അഹ്‌മദ്‌ ഈ റിയ മാത്രമാണ്




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹





{Shanu }



ഈ ഡ്രാക്കു കെട്ട്യോന്റെ കൂടെ ഡാൻസ് ചെയ്ത് നമ്മളൊരു വക ആയി... അപ്പോഴാണ് ഒരു പെൺകുട്ടി ജ്യൂസ് എന്റെ നേരെ നീട്ടിയത്... ഒരു thank you പറഞ്ഞ് ഞാൻ ജ്യൂസ് എടുത്ത് കുടിക്കാൻ പോയതും ചൂടൻ എന്റെ കയ്യിൽ നിന്നും പെട്ടെന്ന് പിടിച്ച് വാങ്ങി അത് കുടിച്ച് നമ്മളെ നോക്കി ആക്കിചിരിച്ചു....നമ്മളത് പുച്ചിച്ച് തള്ളി തനുന്റെ അടുത്തേക്ക് നടന്നു....




ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞ് എല്ലാരും സംസാരിച്ചിരിക്കുമ്പോൾ ആണ് മുകളിൽ നിന്ന് എന്തക്കയോ നിലത്ത് വീണ് പൊട്ടുന്ന സൗണ്ട് കേട്ടത്.....



" ഞാൻ പോയി നോക്കാം ".... എന്ന് ഉമ്മാനോട് പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി... സെക്കന്റ്‌ ഫ്ലോറിൽ എത്തിയപ്പോൾ ഉണ്ട് ചൂടൻ അവിടെ ഉള്ള ഫ്ലവർ വേസും ഗ്ലാസ്‌ ടീപ്പോയിയും ഒക്കെ പൊട്ടിക്കുന്നു...



" what's wrong with you... എന്താ ഇത് "....എന്ന് ഞാൻ ചൂടനോട് ചോദിച്ചുവെങ്കിലും എന്നെ മൈൻഡ് പോലുമാക്കാതെ വീണ്ടും ഓരോന്ന് പൊട്ടിക്കുവാണ്...



" നിങ്ങളോടാ ചോതിക്കുന്നെ... നിങ്ങളെന്തിനാ ഇതൊക്കെ പൊട്ടിക്കുന്നെ.... അതിന് മാത്രം ഇവിടെ എന്താ ഉണ്ടായേ "....


" മെഹർ..... എനിക്ക് അവളെ വേണം".... പെട്ടെന്ന് എന്റെ ഞെട്ടിച്ച് കൊണ്ട് ചൂടനത് പറഞ്ഞതും ആ വാക്കുകൾ ഹൃദയത്തെ കീറിമുറിക്കുന്നത് പോലെ തോന്നി...ഒരു സെക്കന്റ്  statue പോലെ ഞാൻ നിന്നു... പെട്ടെന്ന് ചൂടൻ ഒരു ഫ്ലവർ വേഴ്സ് താഴെ ഇട്ടപ്പോൾ ആണ് ഞാൻ ഞെട്ടിയത്....



" നിങ്ങൾക്കെന്താ ഭ്രാന്ത് ആണോ... നിങ്ങളെന്താ ഈ ചെയ്യുന്നത് ".... എന്ന് ചോദിച്ച് ചൂടന്റെ മുമ്പിൽ കയറി ഞാൻ നിന്നതും ചൂടൻ എന്റെ തൊണ്ടയിൽ പിടിമുറുക്കി....



" നീ എന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നെ... ഇനി മേലാൽ എന്റെ കാര്യങ്ങളിൽ നീ ഇടപെടരുത്.... നിനക്കതിന് അർഹതയില്ല "....



" അർഹത ഉണ്ട് because ഞാൻ നിങ്ങളുടെ വൈഫ്‌ ആണ് ".... ചൂടന്റെ കൈ തട്ടിമാറ്റിക്കൊണ്ട്  ഞാൻ പറഞ്ഞു



" നിന്നോട് പ്രതികാരം ചെയ്യാൻ മാത്രമാണ് നിന്നെ ഞാൻ നിക്കാഹ് ചെയ്തത് അല്ലാതെ നിന്നെ ഇഷ്ടപ്പെട്ടിട്ടല്ല... അത് നിനക്കും അറിയുന്ന കാര്യം അല്ലെ ".....



ചൂടൻ പെട്ടെന്ന് വായിതോന്നിയത് ഒക്കെ വിളിച്ച് പറയുമ്പോൾ മനസ്സിന് വല്ലാത്ത ഭാരം തന്നെയാ തോന്നുന്നത്... ചൂടൻ പറഞ്ഞതൊക്കെ എനിക്കറിയുന്ന കാര്യം തന്നെയാണ് but പെട്ടന്ന് ചൂടൻ ഇങ്ങനെയൊക്കെ പറയുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ പോലെ... പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


{ pillu}



" shana മോള് മുകളിലേക്ക് ലേക്ക് പോയിട്ടും എന്തക്കയോ പൊട്ടുന്ന സൗണ്ട് കേൾക്കുന്നു ണ്ടല്ലോ ഞാൻ പോയി നോക്കാം ".... ഉമ്മ



" വേണ്ട...... ഞാനും hezu വും പോയി നോക്കിക്കോളാം ".... എന്ന് പറഞ്ഞ് ഞങ്ങള് രണ്ട് പേരും മുകളിലേക്ക് കയറി



" നിന്നോട് പ്രതികാരം ചെയ്യാൻ മാത്രമാണ് നിന്നെ ഞാൻ നിക്കാഹ് ചെയ്തത് അല്ലാതെ നിന്നെ ഇഷ്ടപ്പെട്ടിട്ടല്ല... അത് നിനക്കും അറിയുന്ന കാര്യം അല്ലെ ".....പെട്ടെന്ന് അഫീക്ക എന്നെ ഞെട്ടിച്ച് കൊണ്ട് പറഞ്ഞതും ഞാൻ ആകെ ഷോക്ക് ആയിപ്പോയി... അപ്പോൾ എന്റെ സംശയം ശരിയാണ്....



" അഫീക്കാ എന്തൊക്കെ ആണ് ഈ പറയുന്നേ ".... എന്ന് പറഞ്ഞ് hezu അവരുടെ അടുത്തേക്ക് പോവാൻ പോയതും ഞാൻ അവളെ തടഞ്ഞു ....



" പ്ലീസ്.... അതൊക്കെ എനിക്കറിയാവുന്ന കാര്യം തന്നെയാണ് but ഈ കാര്യം ഈ വീട്ടിലെ വേറെ ആരും അറിയരുത്... അറിഞ്ഞാൽ അവർക്ക് വിഷമം ആകും... പ്ലീസ് നിങ്ങള് നോർമൽ ആകു... Its my request "..... എന്ന് പറഞ്ഞ് shana അഫീക്കാടെ കയ്യിൽ പിടിച്ചത് അഫീക്ക അവളെ പിടിച്ച് തള്ളി.... തള്ളലിന്റെ ശക്തി കാരണം ഗ്ലാസ്‌ വിൻഡോ തകർത്ത് അവള് തെറിച്ച് പോയി വീണു.... അഫീക്ക ആണേൽ ഒന്നും മൈൻഡ് ചെയ്യാതെ മുകളിലേക്ക് കയറിപ്പോയി.... ഞങ്ങള് രണ്ട് പേരും shanu ന്റെ അടുത്തേക്ക് പോയി നോക്കിയതും അവൾക്ക് ബോധം ഇല്ലായിരുന്നു... കയ്യിലൊക്കെ കുപ്പിച്ചില്ല് തറച്ചിട്ടും ഉണ്ട്




" pillu എന്താ ഇത്.... അഫീക്കാ എന്താ ഇങ്ങനെ "..... Hezu



" ഇത് എനിക്ക് ആദ്യമേ തോന്നിയ കാര്യം തന്നെയാണ്... But shanu നോട്‌ ചോദിച്ചപ്പോൾ ഞങ്ങൾക്ക് വിഷമം ആവൂന്ന് കരുതി പാവം ഒന്നും പറഞ്ഞില്ല".....



" വേഗം ഈ കാര്യം എല്ലാവരെയും അറിയിക്കണം ".... Hezu




" no hezu.... നിനക്കറിയുന്നതല്ലേ ഉമ്മാമ്മക്ക് 2 അറ്റാക്ക് കഴിഞ്ഞതാണെന്ന്... അഫീക്കാടെ സ്വഭാവം കണ്ട് ഉമ്മാമ്മക്ക് വീണ്ടും ഒരു അറ്റാക്ക് വരാതിരിക്കാൻ അല്ലെ ഉമ്മാമ്മാനെ ഓസ്ട്രേലിയയിൽ കൊണ്ട് പോവുന്നെ.... അതോണ്ടല്ലേ ഉമ്മാമ്മ ഇവിടെ വരുമ്പോൾ അഫീക്ക നോർമൽ ആയി ബീഹെവ് ചെയ്യുന്നേ.... തല്ക്കാലം നമ്മളായിട്ട്  മറ്റുള്ളവരെ ഇതറിയിക്കേണ്ട ഉമ്മാമ്മ ഇതറിഞ്ഞാൽ താങ്ങാൻ സാധിച്ചെന്ന് വരില്ല... മാത്രമല്ല ഉമ്മാമ്മ അഫീക്കാടെ മാര്യേജ് കഴിഞ്ഞതോടെ ഒരുപാട് സന്തോഷത്തിലാണ്....



" പക്ഷെ pillu shanu ഇത് എല്ലാരോടും പറയില്ലേ... അവളുടെ സ്ഥാനത്ത് ആരായാലും ഇതൊക്കെ മറ്റുള്ളവരോട് പറയും ".... Hezu



" ഇല്ല hezu എന്തോ എന്റെ മനസ്സ് പറയുന്നെ shanu ഇതൊന്നും ആരോടും പറയില്ലെന്ന് ആണ്... അഥവാ പറയുമെങ്കിൽ അവൾക്കത് ആദ്യമേ ആവമായിരുന്നു... അവള് പറയില്ല because അവള് അഫീക്കാനെ ഒരുപാട് സ്നേഹിക്കുന്നു....



" എനിക്ക് തോന്നുന്നേ ഇതൊക്കെ എല്ലാരും അറിയണം എന്നാ... എല്ലാ കാര്യങ്ങളും ഞങ്ങളറിഞ്ഞിട്ട് അത് മറച്ചുവെക്കുന്നത് ശരിയാണോ... ഞങ്ങള് shanuനോട് ചെയ്യുന്നത് മോശം അല്ലെ "..... Hezu



" ഇല്ല hezu... തീർച്ചയായും ഈ കാര്യങ്ങൾ ഞാൻ മറ്റുള്ളവരെ അറിയിക്കും...1 day കൂടി മാത്രമല്ലെ ഉമ്മാമ്മ ഇവിടെ ഉണ്ടാവൂ... ഉമ്മാമ്മ തിരിച്ച് പോകുന്നത് വരെ തല്ക്കാലം ഇത് വേറെ ആരും അറിയരുത് ".....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }



രാവിലെ എണീച്ചപ്പോൾ തന്നെ തലക്ക് നല്ല ഭാരം... പുതപ്പ് മാറ്റി എണീച്ച് ബെഡിൽ ഇരുന്ന് സോഫയിൽ നോക്കിയപ്പോൾ അവളെ കാണുന്നില്ല... അപ്പോഴാണ് ഇന്നലെ നടന്നത് ഒക്കെ ഒരു മിന്നൽ പോലെ ഓർമ വന്നത്...എനിക്ക് ഇന്നലെ എന്താ സംഭവിച്ചത്... ഞാൻ ഇന്നലെ എത്ര മോശമായിട്ട് ആണ് അവളോട് ബീഹെവ് ചെയ്തത്.....പെട്ടെന്നാണ് അവളെ തള്ളിയിട്ട കാര്യം ഓർമ വന്നത്.... അത് ഓർമ വന്നതും ബെഡിൽ നിന്ന് എണീറ്റ് ഞാൻ താഴെക്ക് ഓടി..... വീണ സ്ഥലത്ത് നോക്കിയപ്പോൾ അവളവിടെ കാണുന്നില്ല.... പെട്ടെന്നാണ് എന്നെ ആരോ പിടിച്ച് വലിച്ചത്.... ആരാന്ന് നോക്കിയപ്പോൾ pillu ഉണ്ട് നിറഞ്ഞ കണ്ണുകളെ എന്നെ തുറിച്ച് നോക്കുന്നു...




" എന്തിനാ അഫീക്കാ ആ പാവത്തിനെ ഇങ്ങനെ ഉപദ്രവിക്കുന്നെ... അതിന് മാത്രം അവളെന്ത് തെറ്റാ അഫീക്കനോട് ചെയ്തെ.... അഫീകാനെ സ്നേഹിച്ചതാണോ അവള് ചെയ്ത തെറ്റ്...I know അഫീക്കാടെ ലൈഫിൽ അഫീക്ക ഒരുപാട് അനുഭവിച്ചിട്ടുണ്ട്... പക്ഷെ അതിന് shanu എന്ത് തെറ്റ് ചെയ്തു...ആദ്യം അഫീക്കയും ആയിട്ട് അവള് വഴക്കിട്ടായിരുന്നു... അതിന്റെ ദേഷ്യത്തിൽ അല്ലെ അഫീക്ക അവളെ മാര്യേജ് ചെയ്തെ.... അതിന് ശേഷം അഫീക്ക അവളെ എത്രമാത്രം ദ്രോഹിച്ചു... അവളുടെ സ്ഥാനത് വേറെ ആരെങ്കിലും ആണെങ്കിൽ ഇറങ്ങിപോയേനെ"....



" pillu.... ഞാൻ "....



" അഫീക്ക ഇനിയൊന്നും പറയണ്ട... പാവം... അഫീക്കയും നീയും ആയി എന്തങ്കിലും problem ഉണ്ടോന്ന് ഞാൻ അവളോട് 100 തവണ ചോദിച്ചതാ... പക്ഷെ അവളൊന്നും പറഞ്ഞില്ല... Because അഫീക്കാനെ അവള് അത്രമാത്രം സ്നേഹിക്കുന്നു... ഈ കാര്യങ്ങൾ ഒന്നും എന്നോട് shanu പറഞ്ഞതല്ല... ഇന്നലെ അഫീക്ക അവളോട് ചെയ്തതൊക്കെ ഞാൻ നേരിട്ട് കണ്ടതാ.... എന്തിനാ അഫീക്കാ ആ പാവത്തിനോട് ഇങ്ങനെ ചെയ്യുന്നേ.....


ഒരു കാര്യം ഞാൻ പറയാം അഫീക്കാ...പലപ്പോഴും അഫീക്ക സ്വയം പറയാറില്ലെ മെഹറിനെ എന്തിനാ അഫീക്കാടെ ലൈഫിൽ നിന്ന് പടച്ചോൻ അകറ്റിയത് എന്ന്... എനിക്കിപ്പോൾ അതിന്റെ ഉത്തരം കിട്ടി... Shana യെ അഫീകാക്ക് തരാൻ വേണ്ടിയാ മെഹറിനെ അഫീക്കാടെ ലൈഫിൽ നിന്നും പടച്ചോൻ അകറ്റിയത്.... ഒരിക്കലും മെഹർ അവളുടെ ജീവനേക്കാൾ ഏറെ അഫീക്കാനെ സ്നേഹിച്ചിട്ടില്ല.... പക്ഷെ... Shana... ഇത്രയൊക്കെ സംഭവിച്ചിട്ടും അഫീക്കാനെ അവളെത്രമാത്രം സ്നേഹിക്കുന്നു...അത് എന്നേക്കാൾ ഏറെ അഫീക്കാക്ക് അറിയാം.... മെഹർ ഒരിക്കലും ഇനി അഫീക്കാടെ ജീവിതത്തിലേക്ക് തിരിച്ച് വരില്ല... വന്നാലും shana യെ പോലെ അവള് അഫീക്കാനെ സ്നേഹിക്കില്ല.... പ്ലീസ് ഇനിയെങ്കിലും അഫീകാക്ക് shanu നെ സ്നേഹിച്ചൂടെ...ഇനിയെങ്കിലും നിങ്ങളുടെ ജീവിതം തുടങ്ങിക്കൂടെ... ഇനിയും ആ പാവത്തിനെ സങ്കടപ്പെടുത്തണോ ".....



എന്ന് pillu പറഞ്ഞതും ഉള്ളിലൊരു നീറ്റൽ... ശരിയാണ്...ഞാൻ അവളെ അത്രക്ക് ഉപദ്രവിച്ചു... ഒരു ഭർത്താവും സ്വന്തം ഭാര്യയയെ ഇത്രക്ക് ദ്രോഹിച്ചിട്ടുണ്ടാവില്ല.... അവൾക്ക് ഇരുട്ട് പേടിയാണെന്ന് അറിഞ്ഞിട്ടും ടറസിന്റെ മുകളിൽ ഒറ്റക്ക് ആക്കി....




" shana... എവിടെ ".....




" എന്റെ റൂമിൽ ഉണ്ട്.... ഉമ്മാമ്മാനെ വിചാരിച്ച് എങ്ങനെയാ വീണത് എന്നൊന്നും ഞാൻ ആരോടും പറഞ്ഞില്ല... എനിക്കറിയില്ല എന്നാ ഞാൻ പറഞ്ഞത് "......



" അവൾക്ക് ബോധം വന്നിട്ടില്ല.... കയ്യിലൊക്കെ കുപ്പിച്ചില്ല് തറച്ചായിരുന്നു ഇന്നലെ വീണപ്പോൾ... എന്നിട്ടും അഫീക്ക അവളെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ലല്ലോ "....എന്ന് അവള് പറഞ്ഞതും ഞാൻ അവളുടെ റൂമിലേക്ക് ഓടിച്ചെന്നു....



റൂമിൽ എല്ലാവരും ഉണ്ട്.... എന്നെക്കണ്ടപ്പോൾ എല്ലാരും പുറത്തേക്ക് പോയി.... പതിയെ ഞാൻ ബെഡിന്റെ അടുത്ത് നടന്ന് അവളുടെ അടുത്ത് ഇരുന്നു... ബോധമില്ലാതെ കിടക്കുന്ന അവളുടെ കൈയിൽ പിടിച്ചു....ഞാൻ അവളോട് ചെയ്തത് ഓർക്കുമ്പോൾ കണ്ണുകൾ സ്വയം നിറയുന്നുണ്ടായിരുന്നു... കണ്ണീർതുള്ളി അവളുടെ മുഖത്ത് വീണതും അവള് പതിയെ കണ്ണ് തുറന്നു



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



കണ്ണ് തുറന്നതും മുമ്പിൽ കരഞ്ഞ് കൊണ്ട് നിൽക്കുന്ന ചൂടനെയാണ് കണ്ടത്... പെട്ടെന്ന് ചൂടനെ മുമ്പിൽ കണ്ടതും ഞാൻ ഒന്ന് പേടിച്ചു... എങ്ങനെ പേടിക്കാതെ ഇരിക്കും അമ്മാതിരി തള്ളൽ അല്ലെ എന്നെ ഇന്നലെ തള്ളിയത്....




" മോളുടെ ബോധം വന്നോ "..... എന്ന് ചോദിച്ച് എല്ലാവരും അകത്തേക്ക് കയറിയതും ചൂടൻ കണ്ണ് തുടച്ച് ബെഡിൽ നിന്ന് എണീച്ച് പിറകോട്ടേക്ക് നടന്നു...



" മോൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് "....ഉമ്മാമ്മ




" എനിക്കിപ്പോൾ ഒരു പ്രോബ്ലവും ഇല്ല ഉമ്മാമ്മ ".....




" shana... ഇതെങ്ങനെ പറ്റി മോളെ "..... എന്ന് ഉമ്മ ചോദിച്ചതും ഞാൻ ചൂടനെ ഒന്ന് നോക്കി... ചൂടൻ തല താഴ്ത്തി നിക്കുവാണ് 




" അത് പിന്നെ.... ഞാൻ ചെയറ് തട്ടി വീണതാ "..... എന്ന് ഞാൻ പറഞ്ഞതും ചൂടൻ ഞെട്ടിക്കൊണ്ട് എന്നെ നോക്കി...



എല്ലാരും പുറത്തേക്ക് പോയതും ചൂടൻ എന്റെ അടുത്ത് വന്ന് ഇരുന്നു... പെട്ടെന്നാണ് ചൂടൻ എന്റെ കൈ പിടിച്ചത്... നമ്മളാണെങ്കിൽ കിളി പോയ രീതിയിൽ ചൂടനെ നോക്കി നിൽക്കാണ്.... എന്റെ കൈകളിൽ ചൂടൻ ചുണ്ടമർത്തിയതും ചൂടന്റെ കണ്ണീർതുള്ളികൾ എന്റെ കയ്യിൽ ഉറ്റി.....



" I am sorry.... സോറി "...എന്ന് പറഞ്ഞ് ചൂടൻ പൊട്ടിക്കരഞ്ഞതും എന്റെ കണ്ണും നിറഞ്ഞു....



" ഇത് അഭിനയം ഒന്നുമല്ലല്ലോ "... എന്ന് നിറഞ്ഞ കണ്ണുകളോടെ ചിരിച്ച് കൊണ്ട് ഞാൻ ചോദിച്ചതും അതെ ചിരിയോടെ ചൂടൻ എന്റെ നെറ്റിയിൽ ചുണ്ടമർത്തി....



" shanu... ബോധം വന്നോ "...എന്ന് ചോദിച്ച് പെട്ടെന്ന് pillu അകത്തേക്ക് കേറിവന്നതും ചൂടൻ പുറത്തേക്ക് പോയി...



" shanu എന്താ ഡാ ഇന്നലെ സംഭവിച്ചത് ".... Pillu



" അത് ഞാൻ ചെയറ് തട്ടി വീണതാ "....



" മതി shanu... എനിക്കറിയാം നിനക്ക് അഫീക്കാനെ അത്രക്ക് ഇഷ്ട്ടം ആയോണ്ട് അഫീക്കാ നിന്നോട് ഇത്രക്ക് ദ്രോഹം ചെയ്തിട്ടും നീ അഫീകാക്ക് വേണ്ടി ഈ കള്ളം പറയുന്നെ "....pillu



" pillu... നീ എന്താ ഈ പറയുന്നത് ".....



" ഞാൻ എല്ലാം അറിഞ്ഞു shanu... ഇന്നലെ രാത്രി നീയും അഫീക്കയും സംസാരിക്കുന്നെ ഞാൻ കേട്ടായിരുന്നു"... എന്ന് അവള് പറഞ്ഞതും ഞാൻ ഞെട്ടി



" നീ പേടിക്കണ്ട എനിക്കും hezu നും മാത്രമേ ഈ കാര്യങ്ങൾ അറിയുള്ളു.. പിന്നെ ഞാൻ ഒരുകാര്യം തീരുമാനിച്ചു... നീ തീർച്ചയായും അഫീക്കാടെ ലൈഫിൽ സംഭവിച്ച ആ ഇരുണ്ട കാലം അറിയണം...ഇപ്പോൾ തന്നെ ഞാൻ നിന്നോട് അഫീക്കാടെ ലൈഫിൽ സംഭവിച്ച ആ ഇരുണ്ടകാലത്തെ കുറിച്ച് പറയുവാ കാരണം മറ്റാരേക്കാൾ അവകാശം നിനക്കുണ്ട് ആ കാര്യങ്ങൾ അറിയാൻ because നീ അഫീക്കാനേ മറ്റാരേക്കാളും അധികം സ്നേഹിക്കുന്നു...


" അഫീക്കാടെ പാസ്റ്റ് അറിയുന്നതിന് മുമ്പ് നീ വേറെ ഒരു കാര്യം അറിയണം  ... അഫീക്ക ഒരു patient ആണ്... ചിലരതിനെ ഭ്രാന്ത് എന്നൊക്കെ പറയും... ഒന്നിച്ച് ഒരുപാട് ഷോക്ക് ലൈഫിൽ വന്നപ്പോൾ പതിയെ അഫീക്കാടെ സമനില തെറ്റി... Correct ആയി പറഞ്ഞാൽ ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് ഉള്ള മാറ്റം.....


ഇങ്ങനെ ഒന്നും ആയിരുന്നില്ല എന്റെ അഫീക്ക...6  വർഷങ്ങൾക്ക് മുമ്പ് ഞാനും ഉമ്മയും ഉപ്പയും അഫീക്കയും അജുവും ഉമ്മാമ്മയും  hezu ടെ ഫാമിലിയും എല്ലാരും ഈ വീട്ടിൽ സന്തോഷമായി കഴിയുന്ന കാലം....അന്ന് അഫീക്ക അജുവിനെ പോലെത്തന്നെ  ആയിരുന്നു...



അങ്ങനെ അഫീക്കാടെ കോളേജ് days... ഞങ്ങടെ വാപ്പ കോളേജ് md യും അലി അങ്കിൾ (shaaz ന്റെ ഉപ്പ ) കോളേജ് പ്രിൻസിപ്പൾ ആയത് കൊണ്ട് 1 st year ൽ തന്നെ അഫീക്ക ആയിരുന്നു കോളേജ് കിങ്..... അഫീക്കയും ഷാൻ സാറും പിന്നെ അമൻ കാക്കുവും അമൻ കാക്കു എന്റെ ഉപ്പാന്റെ ഏറ്റവും അടുത്ത ഫ്രണ്ടിന്റെ മകൻ ആണ്.... ഇവര് മൂന്ന് പേരും ആയിരുന്നു കോളേജിലെ ഹീറോസ്...1 st year കഴിഞ്ഞപ്പോൾ അമൻ കാക്കുവും ഫാമിലിയിൽ ഡൽഹിയിൽ സെറ്റിൽ ആവുന്നു.....അഫീക്ക 2nd year ൽ പഠിക്കുമ്പോൾ ആണ് 1 st year ലേക്ക് അവള് കടന്ന് വരുന്നത്... മെഹർ.... അവളുടെ ചാര കണ്ണുകളാണ് അഫീക്കയെ ഏറ്റവും അധികം ആകർഷിച്ചത്....പതിയെ പതിയെ അഫീക്കാടെ ഹൃദയം അവള് കീഴടക്കുവായിരുന്നു... മെഹർ തന്റെ ഉള്ളിൽ ഒരുപാട് സ്ഥാനം പിടിച്ചെന്ന് മനസ്സിലായപ്പോൾ അഫീക്ക അവളെ ചെന്ന് പ്രപ്പോസ് ചെയ്യുന്നു... മെഹറത് accept ചെയ്യുന്നു....മറ്റെന്തിനെക്കാളും ഏറെ അഫീക്ക മെഹറിനെ സ്നേഹിച്ചിരുന്നു...അഫീക്കാടെ ഭ്രാന്തമായ സ്നേഹം അവളെ വീർപ്പ്മുട്ടിക്കാൻ തുടങ്ങി....




You know shanu...അഫീക്കാടെ സ്നേഹം എന്താണെന്ന് നീ അറിഞ്ഞിട്ടില്ല... അത് നിനക്ക് അനുഭവിക്കാൻ കഴിഞ്ഞാൽ നീ ആണ് ലോകത്തിലെ ഏറ്റവും ലക്കി ആയിട്ടുള്ള ഭാര്യ... പക്ഷെ മെഹർ നിന്നെ പോലെയല്ല അഫീക്കാടെ സ്നേഹം ഭ്രാന്ത് ആയാണ് പിന്നീട് അവൾക്ക് തോന്നിയത്... ഓവർ caring loving അതൊന്നും അവൾക്ക് ഇഷ്ട്ടായില്ല.....



1 year കഴിഞ്ഞപ്പോൾ അമൻ കാക്കു വെക്കേഷൻ ലീവിന് തിരിച്ച് ഇവിടേക്ക് വന്നു.... ഷാൻ കാക്കുവിനെക്കാൾ അഫീക്കാടെ best ഫ്രണ്ട് ആണ് അമൻ കാക്കു.... അഫീക്ക മെഹറിനെ സ്നേഹിക്കുന്ന കാര്യം അമൻകാക്കുവിന് അറിയില്ല.... പിന്നീട് ഒരു ദിവസം മെഹറിനെ അമൻകാക്കു കണ്ട് മുട്ടുന്നു... അഫീക്കയെ പോലെ തന്നെ അമൻ കാക്കുനും മെഹറിനെ ഇഷ്ട്ടമാവുന്നു.... പക്ഷെ മെഹർ അഫീക്കാനെ വഞ്ചിച്ച് അമൻ കാക്കുനെ ഇഷ്ട്ടപ്പെടുന്നു.... മെഹറിനെ കാണാൻ അഫീക്ക മെഹറിന്റെ വീട്ടിൽ പോയപ്പോൾ അമൻ കാക്കുവിനെ മെഹറിന്റെ ഒന്നിച്ച് കാണുന്നു... ആ കാഴ്ച കണ്ടപ്പോൾ അഫീക്കാടെ സമനില തെറ്റി... അഫീക്ക വൈലന്റ് ആയി....



" നീ എന്നെ ചതിച്ചു.... ഈ അഫി ആരാണെന്ന് നീ അറിയുമെടി... എനിക്ക് കിട്ടാത്ത നിന്നെ ഞാൻ വേറെ ആർക്കും കൊടുക്കില്ല... നിന്നെ ഞാൻ കൊല്ലും... കൂടെ ഞാനും വരും "..... എന്നൊക്കെ അഫീക്ക പെട്ടെന്നുള്ള ദേഷ്യത്തിൽ വിളിച്ച് പറയുകയും മെഹറിനെ തൊണ്ടയിൽ പിടിച്ച് പിടിമുറുക്കുകയും ചെയ്യുന്നു...അത് കണ്ടപ്പോൾ അമൻ കാക്കു അഫീക്കാനേ അടിക്കുന്നു അവര് രണ്ട് പേരും തമ്മിൽ നല്ല ഫൈറ്റ് നടക്കുന്നു.... ആ ഫൈറ്റിൽ അമൻ കാക്കുന് നല്ല പരിക്ക് പറ്റിയായിരുന്നു... നാട്ടുകാർ വന്ന് പിടിച്ച് വെക്കുകയാ ചെയ്തത്....



അന്ന് രാത്രി വീട്ടിൽ വന്നതും അഫീക്ക ഫ്ലവർ വേഴ്സും മറ്റും താഴെ ഇട്ട് പൊട്ടിച്ചു... സ്വയം മുറിവേൽപ്പിച്ചു... മാനസിക നില തെറ്റിയ ഒരു രോഗിയെ പോലെയാണ് അഫീക്ക അന്ന് ബീഹെവ് ചെയ്തത്.... പെട്ടെന്ന് അഫീക്ക ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ഞങ്ങൾക്കാർക്കും സഹിക്കാൻ സാധിച്ചില്ല... തികച്ചും വേറെ ഒരു വ്യക്തിയെ പോലെ തന്നെയാണ് അഫീക്ക ബീഹെവ് ചെയ്തത്....physiological ആയി പറഞ്ഞാൽ വേറൊരു വ്യക്തിയിലേക്ക് ഉള്ള മാറ്റത്തിന്റെ 1 st സ്റ്റേജ്.....



പതിയെ അഫീക്ക നോർമൽ ആയി വരികയായിരുന്നു... ആ സമയം ആയിരുന്നു കോളേജ് ടൂർ ഉണ്ടായത്... ഉപ്പ മെഹറും കോളേജ് ടൂറിൽ ഉണ്ടായത് കൊണ്ട് അഫീക്കാനെ പോവാൻ സമ്മതിച്ചില്ല.... അപ്പോൾ shaaz ന്റെ ഉപ്പ ആണ് പറഞ്ഞത് ഈ ടൂറോടെ അഫി തികച്ചും നോർമൽ ആവും എന്ന്... അലി അങ്കിൾ അങ്ങനെ പറഞ്ഞതോണ്ട് ഉപ്പ സമ്മതിച്ചു...അമൻ കാക്കു കോളേജിൽ അല്ലാത്തത് കൊണ്ട് ടൂറിന് പോയില്ലായിരുന്നു......



പിറ്റേന്ന് ഞങ്ങള് കേൾക്കുന്ന വാർത്ത... മെഹർ മൃഗീയമായ റേപ്പ് ചെയ്ത് കൊലപ്പെട്ടു എന്നാണ്... അറിയാവുന്നവരൊക്കെ അഫീക്കാടെ പേര് കർണ്ണാടക പോലീസിനോട് പറഞ്ഞു... മെഹറിനെ കൊല്ലുമെന്ന് പറഞ്ഞ് അഫീക്ക ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ്... പോലീസ് അഫീക്കാനെ അറസ്റ്റ് ചെയ്തു.... ആ വാർത്ത അറിഞ്ഞതും ഞങ്ങടെ ഉപ്പ ഹൃദയം പൊട്ടി മരിച്ചു.... മറ്റെല്ലാവരെയും പോലെ അത് ചെയ്തത് അഫീക്ക തന്നെയാണെന്നാ ഞങ്ങളും വിശ്വസിച്ചത്.... ഉമ്മാമ്മ മാത്രം അത് വിശ്വസിച്ചില്ല അഫീക്ക ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ് ഉമ്മാമ്മ പറഞ്ഞത്.... ഉപ്പ മരിച്ചപ്പോൾ ഹൃദയഘാതം വന്ന് ഉമ്മാമ്മ ഹോസ്പിറ്റലിൽ ആയി...



ഉപ്പാടെ മയ്യിത്ത് കാണാൻ  അഫീക്ക ജാമ്യത്തിന് ഇറങ്ങി വീട്ടിലേക്ക് വന്നു... ഉമ്മ അപ്പോൾ വല്ലാത്ത ഷോക്കിലാണ് ഉണ്ടായത്....



" നീ ഇനി ഈ വീട്ടിലേക്ക് കയറരുത്... അദ്ദേഹത്തെ മയ്യിത്ത് കാണാൻ നിനക്ക് ഒരു അർഹതയും ഇല്ല... വേണ്ട നീ അദ്ദേഹത്തിന്റെ മയ്യിത്ത് കാണാൻ പാടില്ല... നീ ആണ് നിന്റുപ്പാനെ കൊന്നത്.... എന്നെ എന്തിനാ ബാക്കി വെച്ചേ എന്നെയും കൂടി കൊന്നൂടെ ... നീ എന്തിനാ ഞങ്ങളുടെ മകൻ ആയി ജനിച്ചേ... നീ എന്റെ വയറ്റിൽ പിറന്നതാണെന്ന് ഓർക്കുമ്പോൾ തന്നെ എനിക്ക് എന്നോട് പുച്ഛമാ....എവിടെയെങ്കിലും പോയി ചത്ത്തൊല ".....



" ഉമ്മാ...ഞാൻ ".......




" വേണ്ട... നീ ഇനി എന്നെ ഉമ്മ എന്ന് വിളിക്കരുത്.... നീ അങ്ങനെ എന്നെ വിളിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു "....അഫീക്ക ഉമ്മാനെ വിളിച്ചപ്പോൾ ഉമ്മ അത്രക്ക് മോശമായാണ് അഫീക്കാനോട് ബീഹെവ് ചെയ്തെ.... അതിന് ശേഷം അഫീക്കാ എല്ലാവരോടും ഒരുപാട് കരഞ്ഞ് പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചു... എന്റടുത്തും വന്നു...



" മോളെ pillu... നിന്റെ ഇക്ക അങ്ങനെ ഒന്നും ചെയ്തിട്ടില്ല... നീ എങ്കിലും എന്നെ മനസ്സിലാക്ക് "... എന്ന് പറഞ്ഞ് അഫീക്ക എന്റെ കൈപിടിച്ചു



" വിട്... നിങ്ങളെ എനിക്ക് പേടിയാ... നിങ്ങള് ചീപ്പാ...നിങ്ങള് ആ പെൺകുട്ടിയെ ചെയ്ത പോലെ എന്നെയും ചെയ്യും... എന്റെ ഉപ്പാനെയും എന്നിൽ നിന്നകറ്റി ".... എന്ന് പറഞ്ഞ് ഞാനും അഫീക്കാനെ ദ്രോഹിച്ചു.... എന്ന് പറഞ്ഞ് pillu പൊട്ടിക്കരഞ്ഞു.... അവളെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് തോന്നിയെങ്കിലും എന്റെ കണ്ണുകൾ വല്ലാതെ നിറഞ്ഞായിരുന്നു... എനിക്കതിന് സാധിച്ചില്ലായിരുന്നു.....



" ലോകത്ത് ഒരു പെങ്ങളും സ്വന്തം സഹോദരനോട് പറയാൻ പാടില്ലാത്ത വാക്കാ ഞാനന്ന് അഫീക്കാനോട് പറഞ്ഞത്... പാവം ഞാൻ അങ്ങനെ പറഞ്ഞപ്പോൾ എത്രമാത്രം വേദനിച്ച് കാണും"...... പെട്ടെന്ന് അവള് കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു 



"അന്ന് അഫീക്ക ഉപ്പാന്റെ മയ്യിത്ത് പോലും കാണാതെ വീട്ടിൽ നിന്നിറങ്ങി... ഗേറ്റിന് പുറത്തെത്തിയപ്പോൾ ചെയ്യാത്ത കുറ്റത്തിന് നാട്ടുകാർ മൊത്തം അഫീക്കാനെ കണ്ണിൽചോരയില്ലാത്തവൻ എന്നും ക്രൂരൻ എന്നും മറ്റ് പല വാക്ക് പറഞ്ഞും അധിക്ഷേപിച്ചു... പോരാത്തതിന് എല്ലാവരും അഫീക്കാടെ മേലെ കല്ലെറിഞ്ഞു... അന്ന് അഫീക്കാടെ കൂടെ നിക്കാൻ ആരും ഉണ്ടായില്ല...ആ സമയത്ത് ആരോ അഫീക്കാടെ തലക്ക് കല്ല് എറിഞ്ഞപ്പോൾ ആണ് അഫീക്ക തല കറങ്ങി വീണത്... അപ്പോൾ nazri യുടെ ഉപ്പയാണ് അഫീക്കയെ ഹോസ്പിറ്റലിൽ എത്തിച്ചത്...അത് കൊണ്ട് ആണ് ഇഷ്ടമില്ലാഞ്ഞിട്ടും nazri യും ആയിട്ടുള്ള മാര്യേജിന് അഫീക്ക സമ്മതിച്ചത്..... തലയിൽ നല്ല ആഴത്തിലുള്ള മുറിവ് ഉള്ളത് കൊണ്ട് തന്നെ അഫീക്ക icu യിൽ ആയിരുന്നു.... ICU വിലെ ബെഡിൽ ബോധമില്ലാതെ കിടക്കുമ്പോഴും അഫീക്കാടെ മനസ്സിൽ ഉമ്മ പറഞ്ഞ വാക്കും എല്ലാവരും നോവിച്ചതും ഒക്കെ ആയിരുന്നു........



മെഹറിന്റെ ബോഡിയിൽ ആരുടെയെ നഖം കിട്ടി...DNA പരിശോധിച്ചപ്പോൾ അത് അഫീക്കാടെ DNA യും ആയി യാതൊരു മാച്ചും ഇല്ല... പക്ഷെ എന്നിട്ടും ഞങ്ങളാരും അത് വിശ്വസിച്ചില്ല... എല്ലാരും പറഞ്ഞു അഫീക്കാടെ കൂടെ മെഹറിനെ കൊലപ്പെടുത്തിയതിൽ വേറെ ആരെങ്കിലും ഉണ്ടാവും അവരുടെ നഖം ആയിരിക്കുമെന്ന്..... എല്ലാരും അഫീക്കയിൽ തന്നെ കുറ്റം ആരോപിച്ചു.....



അഫീക്കാടെ ബോധം വന്നപ്പോൾ തികച്ചും മറ്റൊരു വ്യക്തിയായി അഫീക്ക മാറി... ചെയ്യാത്ത കുറ്റത്തിന് 3 മാസം അഫീക്ക ജയിലിലായി.... ജയിൽ വാസത്തിനിടയിലും അഫീക്ക ഒരുപാട് അനുഭവിച്ചായിരുന്നു.... മറ്റ് 

കുറ്റവാളികൾ പലതും പറഞ്ഞ് അഫീക്കയെ തളർത്തുമായിരുന്നു...അതിന് ശേഷം അഫീക്ക അവരോട് വൈലന്റ് ആയി പെരുമാറി... ആര് അഫീക്കയെ പറയാൻ വന്നാലും അവരെ അഫീക്ക ഉപദ്രവിക്കാൻ തുടങ്ങി... അതിന് ശേഷം അഫീക്കാടെ നേരെ ആര് കൈ ചൂണ്ടിയാലും അവരെ നന്നായി പ്രഹരിക്കുമായിരുന്നു... അതാ shanu നിന്നോട്  അഫീക്ക ഇങ്ങനെ ഒക്കെ ചെയ്തെ....



പിന്നീട് മറ്റ് കുറ്റവാളികൾ ഒന്നും അഫീക്കാടെ അടുത്തേക്ക് പോവാറില്ല തികച്ചും ഒറ്റപ്പെടുകയായിരുന്നു.... ചിലപ്പോൾ ഒക്കെ സ്വയം വൈലന്റ് ആവും.....




അപ്പോഴാണ് പോലീസ് മെഹറിന്റെ ശരീരത്തിൽ നിന്ന് കിട്ടിയ നഖം ആരുടേത് ആണെന്ന് കണ്ട് പിടിക്കുന്നെ...അവരെ question ചെയ്തപ്പോൾ ആണ് മനസ്സിലാവുന്നേ... അഫീക്ക മെഹറിന്റെ വധത്തിൽ യാതൊരു വിധ പങ്കും ഇല്ല.... അയാളും അയാളുടെ സുഹൃത്തുക്കളും ആണ് മെഹറിന്റെ വധത്തിന് പിന്നിൽ എന്ന്.....


മയക്ക് മരുന്നിന്റെ അടിമകൾ ആയിരുന്നു അവര്....അതറിഞ്ഞപ്പോൾ എല്ലാർക്കും ഒരുപാട് സങ്കടം ആയി... പ്രതേകിച്ച് ഉമ്മാക്ക്....ചെയ്യാത്ത കുറ്റത്തിനല്ലെ അഫീക്കാനെ എല്ലാരും പറഞ്ഞേ...പക്ഷെ ഇനി പറഞ്ഞിട്ട് കാര്യം എല്ലാവരും കൂടി അഫീക്കയെ ഒരുപാട് മാറ്റിക്കളഞ്ഞു.... ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ അഫീക്ക വീട്ടിലേക്ക് വന്നില്ല... ഒരു വർഷം  ബാംഗ്ലൂർ ആയിരുന്നു... ഉമ്മാമ്മാക്ക് ഒരു ആക്‌സിഡന്റ് ആയപ്പോൾ ആണ് അഫീക്ക ഇവിടേക്ക് വന്നത്.... അഫീക്കാടെ സ്വഭാവം ഒക്കെ കണ്ടപ്പോൾ ഉമ്മാമ്മക്ക് രണ്ടാമതും അറ്റാക്ക് ആയി.... അത് കൊണ്ടാ ഉമ്മാമ്മ വരുമ്പോൾ അഫീക്ക നോർമൽ ആവുന്നേ....



"Pillu... നീ ഇനി കരയേണ്ട യാതൊരു ആവിശ്യവും ഇല്ല... നിന്റെ അഫീക്കാനെ ഞാൻ പൂർണ്ണമായി മാറ്റും...



" പക്ഷെ shanu നിന്നെ അഫീക്ക എത്രമാത്രം ബുദ്ധിമുട്ടിച്ചു...അഫീക്ക മാറുമെന്ന് എനിക്ക് തോന്നുന്നില്ല "....



" ഓ നെഗറ്റീവ്... നീ വിചാരിക്കുന്ന പോലെയല്ല pillu കാര്യങ്ങൾ.. ചൂടൻ ഇപ്പോൾ ആദ്യത്തെ പോലെയൊന്നും അല്ല... ഒരുപാട് മാറിയിട്ടുണ്ട്... But ഇന്നലെ ചൂടനെന്താ പറ്റിയതെന്ന് എനിക്കറിയില്ല....എന്തോ എന്റെ മനസ്സ് പറയുന്നെ ചൂടനങ്ങനെ ബീഹെവ് ചെയ്തതിന് പിന്നിൽ എന്തോ റീസൺ ഉണ്ട്... അത് ഞാൻ എന്തായാലും കണ്ട് പിടിക്കുക തന്നെ ചെയ്യും ".......



"Pillu... എല്ലാ problems സോൾവ് ആയില്ലേ... ഇനി നീ വിഷമിക്കണ്ട... ചൂടനല്ല മെഹറിന്റെ മരണത്തിന് പിന്നിൽ എന്ന് കണ്ട് പിടിച്ചില്ലേ "....



" ഇല്ല shanu... Problems ഒന്നും സോൾവ് ആയില്ല.....അഫീക്ക കഴിഞ്ഞാൽ ഇന്ത്യയിലെ

ഏറ്റവും വലിയ ബിസിനസ്‌ മാൻ അമൻ സാഹിബ് അതായത് അഫീക്കാടെ best ഫ്രണ്ട് ആയിരുന്ന അമൻ കാക്കു..... ഇപ്പോൾ ഇവര് രണ്ട് പേരും ശത്രുക്കളാ..... മെഹറിന്റെ മരണത്തിന് പിന്നിൽ അഫീക്ക തന്നെയാണ് എന്നാ അയാള് ഇപ്പോഴും വിചാരിക്കുന്നെ...ആരൊക്കെ അയാളുടെ മുന്നിൽ എത്രയെത്ര തെളിവ് നിരത്തിയതാണ് അഫീക്ക അല്ല മെഹറിന്റെ മരണത്തിന് പിന്നിൽ എന്ന് പറഞ്ഞ് but അയാള് അതൊന്നും വിശ്വസിക്കുന്നില്ല.... അഫീക്കാടെ നേരെ ഒരുപാട് വധശ്രമം ഉണ്ടായിട്ടുണ്ട് അതിന്റെ ഒക്കെ പിന്നിൽ അയാള് ആണ്.... Because മെഹറിനെ അയാള് ഒരുപാട് സ്നേഹിച്ചിരുന്നു... പക്ഷെ അയാൾക്ക് അറിയാത്ത കാര്യം എന്താന്ന് അയാളെക്കാൾ അധികം അഫീക്ക മെഹറിനെ സ്നേഹിച്ചിരുന്നു....മെഹർ അഫീക്കാനെ ചതിച്ചിട്ടും അഫീക്കാടെ ഉള്ളിൽ ഇപ്പോഴും മെഹർ ഉണ്ട്... സ്വബോധത്തിലെല്ലാത്തപ്പോഴും ഉറക്കത്തിലും ഒക്കെ അഫീക്ക മെഹറിന്റെ പേര് ഉച്ചരിക്കുമായിരുന്നു... അത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്.....




" അത് ഞാനും കേട്ടിട്ടുണ്ട്..... ഇനി അത് പറ്റൂല... മെഹറിനെ ചൂടന്റെ മനസ്സിൽ നിന്നും ഞാൻ അകറ്റും... അതിന് ശേഷം ചൂടൻ ഉറക്കത്തിൽ എന്റെ പേരെ പറയൂ ".... എന്ന് പറഞ്ഞ് നമ്മളത് കണ്ണും പൂട്ടി ചെറുചിരിയോടെ ആലോചിച്ചതും



" എന്തൊരു നടക്കാത്ത സ്വപ്നം "... എന്ന് പറഞ്ഞ് pillu നമ്മളെ കളിയാക്കി



" ഡീ ദുഷ്ടി നീ അല്ലെടി കരഞ്ഞ് സുനാമിയാക്കിയേ... എന്നാലും എന്നെ ആക്കുന്ന ഒരവസരവും കളയരുത് ".... എന്ന് നമ്മള് പറഞ്ഞതും ലവള് ചിരിച്ച്കൊണ്ട് തലയാട്ടി....




രാത്രി നമ്മള് റൂമിലേക്ക് പോയതും ചൂടൻ ഉണ്ട് ലാപ്ടോപ്പും നോക്കിയിരിക്കുന്നു... നമ്മളെ കണ്ടതും ചൂടൻ ലാപ്ടോപ് മാറ്റി നമ്മടെ അടുത്തേക്ക് വന്നു....



" ഇന്നലെ ഞാൻ തള്ളിയിട്ടപ്പോൾ വേദനിച്ചോ ".... ചൂടൻ



" ഏയ് ഒട്ടും വേദനിച്ചില്ല... നല്ല സുഖമുണ്ടായിരുന്നു... ഇത് ചോദിക്കാൻ ആണോ വന്നെ "....എന്ന് പറഞ്ഞ് നമ്മള് കുറച്ച് ജാഡ ഇട്ടു...



" അല്ല... You'r my wife.... So നീ എന്റെ പാസ്റ്റിനെ കുറിച്ച് അറിയണം "..... ചൂടൻ



"എന്റെ പടച്ചോനെ... ഇത്രയും കാലം ആ പാസ്റ്റ് അറിയാൻ ഉള്ള കോപ്രായങ്ങൾ മൊത്തം ഞാൻ കാണിച്ചു... ഇന്ന് pillu പാസ്റ്റ് പറഞ്ഞപ്പോൾ വീണ്ടും പാസ്റ്റ്... എന്താണ് അവളുടെ പേര്... ഹ... മെഹർ.... അവളെക്കാൾ സുന്ദരി ഞാനല്ലേ....അപ്പോൾ എന്നെയല്ലേ പ്രണയിക്കേണ്ടത്.... അവളുടെ ചാരകണ്ണുകളാണ് നിങ്ങളെ ആകർഷിച്ചത്....അങ്ങനെയാണെൽ എന്റെ ഈ ഡാർക്ക്‌ ബ്രൗൺ eye കണ്ടോ എത്ര ക്യൂട്ട് ആണ് .....you know...I love me എന്ന് നമ്മള് ചൂടനെ നോക്കി പറഞ്ഞതും ആണോ എന്നർത്ഥത്തിൽ നമ്മളെ നോക്കി കൈ കെട്ടിനിക്കാണ്.....



" എന്താ... എന്നെ ആക്കുവാണോ... ഞാൻ പറഞ്ഞത് correct ആണ്... ആ മെഹറിനെക്കാൾ സുന്ദരി ഞാനാ"... എന്ന് പറഞ്ഞ് മുന്നിൽ വന്ന മുടി നമ്മള് ഊതി പിറകേക്ക് ആക്കി.....



" പാസ്റ്റ് അറിഞ്ഞപ്പോൾ നിനക്കെന്നോട് സിംപതി ഒന്നും തോന്നിയില്ലേ "....



" ഒട്ടും തോന്നിയില്ല... കിട്ടിയത് കുറഞ്ഞ് പോയെന്നാ ഇപ്പോൾ തോന്നുന്നേ "... എന്ന് പറഞ്ഞ് നമ്മള് ചൂടനെ നോക്കിയതും ചൂടനുണ്ട് ചിരിക്കുന്നു... ഇത്രയും നേരം ചൂടന്റെ പാസ്റ്റ് ഓർത്ത് കരഞ്ഞ് പണിയാക്കിയ ഞാനാ... ഇപ്പോൾ ചൂടന്റെ മുന്നിൽ നിന്നും ഇതൊക്കെ എന്ത് എന്ന രീതിയിൽ ഡയലോഗ് അടിക്കുന്നെ... സത്യം പറഞ്ഞാൽ ഞാൻ അതിന്റെ പേരിൽ സിംപതി കാണിച്ചാൽ ചൂടന് കൂടുതൽ വിഷമം ആവത്തെ ഉള്ളൂ... അതിനേക്കാൾ നല്ലത് അതറിഞ്ഞ ഭാവം നടിക്കാത്തതാണ്




" അപ്പോൾ good night "... എന്ന് പറഞ്ഞ് ഞാൻ സോഫയിൽ കിടന്നതും ചൂടൻ പില്ലോ വലിച്ചു....



" എന്താ ഇത്... എന്തിനാ പില്ലോ വലിച്ചെ.... ഓ അപ്പോൾ എന്നെ ഇവിടെ നിന്ന് കൂടിയൊയിപ്പിക്കാൻ ആണല്ലേ പ്ലാൻ ... അങ്ങനെ ആണേൽ എല്ലാ കാര്യവും ഞാൻ ഉമ്മാമ്മാനോട് പറഞ്ഞ് കൊടുക്കും....മാത്രമല്ല ഞാൻ ബാൽവീറിനെ വിളിക്കും "....നമ്മള് പറഞ്ഞിട്ടും ചൂടന് നോ കുലുക്കം നമ്മളെ തന്നെ നോക്കിനിക്കാണ്... ഈ നോട്ടത്തിന് മുമ്പിൽ ആണ് പല തവണ ഞാൻ പതറിയിട്ടുള്ളത്....



" ഹലോ... നിങ്ങളോടാ പറയുന്നേ മര്യാദക്ക് ആ പില്ലോ തന്നോ "....



" ഇനി മുതൽ നീ ബെഡിൽ കിടന്നാൽ മതി ".... എന്ന് പറഞ്ഞ് ചൂടൻ പില്ലോ ബെഡിലേക്ക് എറിഞ്ഞു..



" ഞാൻ ബെഡിൽ കിടന്നാൽ നിങ്ങള് എവിടെ കിടക്കും 🙄".....



" ഞാനും ബെഡിൽ കിടക്കും "....



" wait wait wait... ഞാനും ബെഡിൽ കിടന്ന് നിങ്ങളും ബെഡിൽ കിടന്നാൽ.... Oh നോ... ഞാൻ ബെഡിൽ കിടക്കത്തില്ല"......



" shana... പോയി ബെഡിൽ കിടക്ക്"....ചൂടൻ



" എന്തോ...എങ്ങനെ... ഓർമയുണ്ടോ കല്യാണം കഴിഞ്ഞത്തിന്റെ അന്ന് രാത്രി നിങ്ങള് പറഞ്ഞത്... നിങ്ങടെ റൂമിലെ കിടക്കേണ്ട എന്നല്ലേ പറഞ്ഞത്...ഞാനത് കൊണ്ട് കിടക്കില്ല... എനിക്ക് അൽപ്പം ആത്മാഭിമാനം ഒക്കെ ഉണ്ട്"....




" എന്നിട്ടാണോ നീ റൂമിലേക്ക് വന്നത്... ഞാൻ പോവാൻ പറഞ്ഞിട്ടും ഇവിടെ തന്നെ തങ്ങി നിന്നത് "....ചൂടൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും ഞാൻ പെട്ടുപ്പോയി



" അത് പിന്നെ... സാഹചര്യത്തിന്റെ സമ്മർദ്ധം മൂലം കയറിയതാ... എന്ന് വിചാരിച്ച് ഞാൻ ഈ ബെഡിൽ കിടക്കില്ല ".....



" shana... എനിക്കിപ്പോൾ നിന്നെ വിശ്വാസം ആണ് പോയി കിടക്ക് "....



പക്ഷെ എനിക്ക് നിങ്ങളെ വിശ്വാസം ഇല്ല... അതോണ്ട് ഞാൻ കിടക്കത്തില്ല.....എന്ന് പറഞ്ഞ് നമ്മള് മുഖം തിരിച്ചു



"ബെഡിൽ പോയി കിടക്കെടി "... എന്ന് ചൂടൻ ഞെട്ടിച്ചു കൊണ്ട് പറഞ്ഞതും നമ്മള് ബെഡിൽ പോയി കിടക്കലും തല വഴി പുതപ്പ് ഇടലും എല്ലാം ഒരുമിച്ചായിരുന്നു.... കുറച്ച് സമയം കഴിഞ്ഞ് പുതപ്പ് മാറ്റി ഓട്ടകണ്ണിട്ട് നമ്മള് ചൂടനെ നോക്കിയതും എന്തക്കയോ ഓർത്ത് സീലിംഗ് നോക്കി കിടന്ന് സ്വയം ചിരിക്കാണ്... ചൂടന്റെ മുഖത്ത് ആ ചിരി കണ്ടതും എന്റെ അധരങ്ങളിലേക്കും ആ ചിരി പടർന്നു....



സ്വഭാവം ഡ്രാക്കുന്റെ ആണേലും ആഡാർ ലുക്ക്‌ ആണ് നമ്മടെ കെട്ട്യോൻ...ആ ചിരിയും കൂടി ഉണ്ടേൽ... ഉഫ്... മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നൂല.... അങ്ങനെ നമ്മള് സ്വയം മറന്ന് ചൂടനെ നോക്കുമ്പോൾ ആണ് പെട്ടെന്ന് ചൂടൻ നമ്മടെ മുഖത്തേക്ക് നോക്കിയത് അതെ സ്‌പോട്ടിൽ നമ്മള് തിരിഞ്ഞ് കിടന്നു....



"നോ shana... ചൂടൻ നീ നോക്കുന്നത് കണ്ടു... മണ്ടി... ബെഡിൽ കിടക്കുന്നില്ലെന്ന് പറഞ്ഞ് ജാഡ ഇട്ടത് അല്ലെ എന്നാ പിന്നെ അനങ്ങാതെ ഉറങ്ങിയാൽ പോരെ... ഈ ഡ്രാക്കുന്റെ വായ്നോക്കി നിക്കണോ...എന്ന് നമ്മള് സ്വയം കുറ്റപ്പെടുത്തുമ്പോൾ ആണ് വയറ്റിലൂടെ എന്തോ ചുറ്റിയത്.. നമ്മള് ഞെട്ടി ക്കൊണ്ട് തിരിഞ്ഞ് നോക്കിയതും ചൂടന്റെ കൈകൾ നമ്മടെ അരയിലൂടെ ചുറ്റിയിട്ടാ ഉള്ളത്.... പെട്ടെന്ന് ശരീരത്തിലൂടെ ഒരു തരിപ്പ് കേറിയത്.....



ഞാൻ ചൂടനെ നോക്കിയതും ചൂടൻ നമ്മളെ നോക്കി എന്തെന്ന അർത്ഥത്തിൽ പിരികം പൊക്കി....ഞാൻ ചൂടന്റെ കൈ തട്ടി മാറ്റി ബെഡിൽ എണീച്ച് ഇരുന്നു




" what's happened ".... ചൂടൻ



" എന്താ ഇത്... നിങ്ങടെ ഉദ്ദേശം എന്താ "....



"എന്ത് ഉദ്ദേശം ".... ഒന്നും അറിയാത്ത പോലെ നിഷ്ക്കു ഭാവം മുഖത്ത് ഫിറ്റ്‌ ചെയ്ത് ചൂടൻ ചോദിച്ചു....



" ദോ... എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട... താനെന്തിന് എന്റെ ദേഹത്ത് കൈ വെച്ചേ"....




" ഞാനെന്റെ പ്രോപ്പട്ടിടെ മേലാ കൈ വച്ചെ... അല്ലാതെ അന്യന്റെ പ്രൊപ്പാട്ടീടെ മേലല്ല"...പെട്ടെന്ന് ചൂടനങ്ങനെ പറഞ്ഞതും എനിക്കൊന്നും പറയാൻ കിട്ടില്ല...



"ഇനി എന്റെ ദേഹത്ത് തൊട്ട്പോകരുത്... തൊട്ടാൽ ഞാൻ ബാൽവീറിനെ വിളിക്കും... അതോണ്ട് keep ഡിസ്റ്റൻസ് "...എന്ന് പറഞ്ഞ് നമ്മള് കിടന്നു




പകൽവെളിച്ചം തട്ടിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്... കണ്ണ് തുറന്നതും നമ്മള് ഞെട്ടി... What... നമ്മള് ചൂടന്റെ നെഞ്ചത്ത്... നമ്മള് ചൂടനെയും ചുറ്റിപ്പിടിച്ചിരിക്കുന്നു ചൂടൻ നമ്മളെയും... . ബെഡ് ഒരുപാട് വലുത് ആയതോണ്ട് തന്നെ 1 കിലോ മീറ്റർ ഡിസ്റ്റൻസിൽ ആണ് ഞങ്ങള് കിടന്നത് പിന്നെ ഇതെങ്ങനെ സംഭവിച്ചു... എന്ന് ചിന്തിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഇന്നലെ അർദ്ധരാത്രി നടന്ന ആ മഹാസംഭവം എനിക്ക് ഓർമ വന്നത്...



പേടി വന്നപ്പോൾ ഞാൻ തന്നെ ചൂടന്റെ അടുത്ത് പോയി കിടന്നതാണ്... എന്നിട്ടും പേടി മാറാത്തപ്പോൾ നമ്മള് തന്നെയാണ് ചൂടന്റെ കൈ എന്റെ മേലിൽ വെച്ച് ചൂടനെ കെട്ടിപിടിച്ചോണ്ട് കിടന്നത്....



നോ shanu... നീ എന്ത് മണ്ടത്തരം ആണ് കാണിച്ചേ... ഒരുപക്ഷെ ചൂടൻ ആ time ഉറങ്ങിയിട്ടില്ലെങ്കിലോ... ഇല്ല... നെഗറ്റീവ് ആയി ചിന്തിക്കാതെ shanu...ചൂടൻ ഉറങ്ങിയിട്ടുണ്ടാവും .... ഇപ്പോൾ ചൂടൻ എണീക്കുന്നതിന് മുമ്പ് ഇവിടെ നിന്നും എസ്‌കേപ്പ് ആവണം... എന്ന് കരുതി നമ്മള് ബെഡിൽ നിന്ന് എണീച്ചതും പെട്ടെന്ന് ചൂടൻ എന്റെ കയ്യിൽ പിടിച്ചു.... നമ്മള് തിരിഞ്ഞ് നോക്കിയതും ചൂടൻ നമ്മളെ നോക്കി രണ്ട് പിരികവും പൊന്തിച്ച് നിൽക്കാണ്... നമ്മളതിന് ചൂടന് ക്ലോസപ്പിന്റെ പരസ്യം അങ്ങട് കൊടുത്തു...



" nice ആയിട്ട് എസ്‌കേപ്പ് ആവാൻ നോക്കുവാണോ "...ചൂടൻ



" what... ഹലോ മിസ്റ്റർ... ഞാൻ എന്തിന് എസ്‌കേപ്പ് ആവണം "....



" ഇന്നലെ രാത്രി നീ എന്റടുത്ത് വന്ന് കിടന്നതും എന്റെ കൈ എടുത്ത് നിന്റെ ദേഹത്ത് വെച്ചതും ഒന്നും ഞാൻ അറിഞ്ഞില്ലാട്ടോ"...എന്ന് ചൂടൻ പറഞ്ഞതും കേട്ടതും ഞാൻ ഞെട്ടി പോയി... പടച്ചോനെ... ഇതിനേക്കാൾ ബേധം പ്രേതം പിടിച്ചോണ്ട് പോവുന്നതായിരുന്നു...



" what's happened my sweetheart".... ദുപ്പട്ട കൈ കൊണ്ട് ചുരുട്ടി സ്വയം എന്തക്കയോ പറഞ്ഞോണ്ടിരിക്കുന്നതിനിടയിൽ ആണ് ചൂടൻ എന്നോട് ചോദിച്ചത്... നമ്മളാണെൽ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആണ്.... ആദ്യായിയിട്ടാണ് ഇത്രക്കും നാണം കെടുന്നത്....ഒന്നും പറയാൻ കിട്ടാത്തത് കൊണ്ട് തന്നെ ഒന്നും മിണ്ടാതെ ഞാൻ പുറത്തേക്ക് നടന്നു...




താഴെ എത്തിയപ്പോൾ ഉണ്ട് ഉമ്മാമ്മ എവിടേക്കോ പോവാൻ പോവുന്നു... ബാഗും സാധനങ്ങളും ഒക്കെ സെർവന്റ്സ് പുറത്തേക്ക് കൊണ്ട് പോവുന്നു..... എല്ലാരും താഴെ തന്നെയുണ്ട്...എന്നെ കണ്ടതും ഉമ്മാമ്മ എന്റെ അടുത്തേക്ക് വന്നു..




"Shana മോളെ... ഉമ്മാമ്മ ഓസ്ട്രേലിയയിലേക്ക് പോവാണ്"....എന്ന് ഉമ്മാമ്മ പറഞ്ഞതും ഞാൻ ഞെട്ടി.... ഉമ്മാമ്മ ഉള്ളതോണ്ട് മാത്രമാ ചൂടൻ നോർമൽ ഉമ്മാമ്മ പോയാൽ... Oh.. നോ... എന്റെ കാലൻ അടുത്തെന്ന് തോന്നുന്നു....



" ഉമ്മാമ്മ എന്താ ഈ പറയുന്നെ... ഉമ്മാമ്മ ഒറ്റക്കാണോ പോവുന്നെ "....



" ആ മോളെ... Hezu ന് നല്ലൊരു പ്രപ്പോസൽ വന്നിട്ടുണ്ട്...അത് കൊണ്ട് ഞങ്ങൾക്ക് പോവാൻ പറ്റില്ല... പിന്നെ അവിടെ ഉമ്മാനെ നോക്കാൻ ഹോം നേഴ്സ് ഉണ്ട്... പിന്നെ എന്റെ ഫ്രണ്ടും വൈഫും അവിടെ തന്നെയാണ് താമസം ".... Hezu ന്റെ ഉപ്പ



" പെട്ടെന്ന് എന്താ ഉമ്മാമ്മ പോവുന്നെ... കുറച്ച് കൂടി കഴിഞ്ഞ് പോയാൽ മതീലെ ".....



" ഉമ്മാക്ക് മാസത്തിൽ അവിടത്തെ ഹോസ്പിറ്റലിൽ ചെക്കപ്പ് ഉണ്ട്... അത് മുടക്കാൻ പറ്റില്ല...ഇപ്പോൾ ഉമ്മ വന്നിട്ട് 1 മാസം കഴിഞ്ഞില്ലെ ".... ഉമ്മ



" പക്ഷെ ഉമ്മാമ്മ...ഉമ്മാമ്മ പോയാൽ പിന്നെ...... പെട്ടെന്നാണ് പറഞ്ഞ് വരുന്നതെന്താ എന്ന് എനിക്ക് ഓടിയത്



" എന്താ മോളെ ".... ഉമ്മാമ്മ



" ഏയ്... ഒന്നൂല്ല... ഉമ്മാമ്മ പോയാൽ എനിക്കൊരുപാട് വിഷമം ആവൂന്ന് പറയായിരുന്നു...



"കണ്ട് പഠിക്ക് എല്ലാരും.. എന്റെ shana മോൾക്ക് എന്നോട് എത്രമാത്രം സ്നേഹം ഉണ്ടെന്ന് ".... എന്ന് പറഞ്ഞത് pillu ന് കാര്യം മനസ്സിലായത് കൊണ്ട് അവള് നമ്മളെ തുറിച്ച് നോക്കി...



" പക്ഷെ മോളെ... ഉമ്മാമ്മക്ക് പോയെ പറ്റു "....ഉമ്മാമ്മ 



" എന്നാ ഞാനും ഒന്നിച്ച് വരാ ".....



" നീ പോയാൽ പിന്നെ... ഞാൻ ഒറ്റപ്പെടില്ലേ ".... പെട്ടെന്ന് സ്റ്റെപ് ഇറങ്ങി വന്ന് ചൂടൻ പറഞ്ഞതും നമ്മള് ചൂടനെ കണ്ണിറുക്കി നോക്കിക്കൊണ്ട് മുഖം തിരിച്ചു...



" അഫി മോൻ പറയുന്നത് ശരിയാ... മോള് അഫിയുടെ കൂടെ അല്ലെ നിൽക്കേണ്ടത്..എന്നാ പിന്നെ ഉമ്മാമ്മ ഇറങ്ങട്ടെ ".... എന്ന് പറഞ്ഞ് ഉമ്മാമ്മ വണ്ടിയിലേക്ക് കയറി....


കാറ് പുറത്തേക്ക് പോകും തോറും കാലൻ അടുത്തേക്ക് വരുവാ shanu... Be careful... ഇനി ചൂടനോട് ചുമ്മാ അടിക്കൊന്നും പോണ്ട... അതിന് അടിക്ക് പോവാൻ ജീവൻ ബാക്കി വേണ്ടേ....



... ചൂടനാണെൽ അപ്പോൾ തന്നെ കാറും എടുത്ത് എവിടേക്കോ പോയി... ഇനി മുൻ‌കൂർ ജാമ്യം വല്ലതും വാങ്ങാൻ ആണോ... ആദരാഞ്ജലികൾ shanu... ആദരാഞ്ജലികൾ.... 😌....



രാവിലെ മുഴുവൻ ഞാൻ pillu ന്റെയും അജുന്റെയും hezu ന്റെയും കൂടെ ആയിരുന്നു.... ചൂടന്റെ മുന്നിലേക്ക് പോയില്ല... രാത്രി ഏതായാലും റൂമിലേക്ക് പോയല്ലേ പറ്റു... അതോണ്ട് മനസ്സില്ലാമനസ്സോടെ നമ്മള് റൂമിലേക്ക് കയറി....റൂമിലേക്ക് കയറിയതും നമ്മള് ഞെട്ടി



എന്റെ teddy... What.... അത് ചൂടൻ കീറിയത് അല്ലെ പിന്നെ എങ്ങനെ.... എന്ന് സ്വയം പറഞ്ഞ് നമ്മള് ബെഡിന്റെ അടുത്തേക്ക് ഓടി ചെന്ന് teddy യെ കയ്യിൽ എടുത്തു....ചൂടൻ കീറി പഞ്ഞിയൊക്കെ പുറത്താക്കിയത് ആണ്... But ഇപ്പോൾ കണ്ടാൽ ഒരു പ്രോബ്ലവും ഇല്ല... ആരോ ഭംഗിയായി തുന്നിയിരിക്കുന്നു.....



പെട്ടെന്നാണ് ഡോർ അടയുന്ന സൗണ്ട് കേട്ടത് നമ്മള് നോക്കിയതും ചൂടൻ ഡോർ ലോക്ക് ചെയ്ത് പിരികവും പൊക്കി നമ്മളെ നോക്കി നിൽക്കാണ്



" എന്താ ഇത്... ഇത് നിങ്ങള് കീറികളഞ്ഞതല്ലെ ".....



" ഹ... ഇന്ന് ഞാൻ തന്റെ വീട്ടിൽ പോയിരുന്നു... അപ്പോൾ തന്റെ ഉമ്മ പറഞ്ഞു... തനിക്കീ teddy എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന്.. I am സോറി... ഇത് ഞാൻ കീറിയതിന്... പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാൻ എന്തക്കയാ ചെയ്തതെന്ന് എനിക്ക് പോലും അറിയത്തില്ല"....ചൂടൻ



" its ok... I understand.. പിന്നെ എനിക്കിത് തിരിച്ച് കിട്ടിയല്ലോ... So... നോ problem "....



" ഉമ്മാമ്മ പോവാൻ പോവുമ്പോൾ നിനക്കെന്താ അത്രക്ക് സങ്കടം"....ചൂടൻ



" അതോ... അത് പിന്നെ... എനിക്ക് എന്താന്ന് അറിയില്ല.... ഉമ്മാമ്മാനോട്‌ ഭയങ്കരം സ്നേഹം ആണ് "...



" ഓഹോ... അല്ലാതെ... ഞാൻ ഉമ്മാമ്മ പോയാൽ വൈലന്റ് ആവൂന്ന് വിചാരിച്ചല്ല അല്ലെ ".... ചൂടൻ



" what... നിങ്ങള് എന്തൊക്കെയാ ഈ പറയുന്നെ.. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം ആണ് നിങ്ങളീ പറയുന്നത് ".....



" നീ എന്താടി ഈ വിചാരിച്ചേ.. നിന്നോട് ഞാനെല്ലാം ക്ഷമിച്ചെന്നോ... ഒരിക്കലും ഇല്ല...ഞാൻ അഫ്സൽ അഹ്‌മദ്‌ ആണ്... നിനക്ക് ഒരിക്കലും എന്നെ മാറ്റാൻ സാധിക്കില്ല.. മിസ് shana farzin"....പെട്ടെന്ന് ഹൃദയത്തിൽ ഒരു ബോംബ് പൊട്ടിച്ച് കൊണ്ട് ചൂടൻ പറഞ്ഞതും ഹൃദയത്തിൽ അമ്പ് തളച്ച് കയറിയത് പോലെ തോന്നി... കണ്ണുകൾ നിറഞ്ഞ് വന്നതും അത് ചൂടൻ കാണാതിരിക്കാൻ വേണ്ടി ഞാൻ തിരിഞ്ഞ് നിന്നു...


പെട്ടെന്നാണ് ചൂടൻ ചിരിക്കുന്നത് കേട്ടത്



" oh god... പെട്ടെന്ന് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ നിന്റെ മുഖം ഒന്ന് കാണണയിരുന്നു... എന്ത് ഡയലോഗ് അടിച്ചതാ നീ... Within one സെക്കന്റ്‌ കൊണ്ട് ഞാൻ എല്ലാം പുറത്ത് കൊണ്ട് വന്നില്ലേ ".... ചൂടൻ അങ്ങനെയൊക്കെ പറഞ്ഞിട്ടും ഞാൻ റെസ്പോണ്ട് ചെയ്യാത്തത് കൊണ്ടാവാം..



" എന്ത് പറ്റി... അല്ലെങ്കിൽ 1 സെക്കന്റ്‌ ആ വാ പൂട്ടാറില്ലല്ലോ "....എന്ന് പറഞ്ഞ് ചൂടൻ നമ്മടെ മുന്നിലേക്ക് കയറി നിന്നതും നമ്മള് കണ്ണ് തുടച്ചു...



" shana... Are yo ok  .... What's happened"...



" no.... I am fine "... എന്ന് വളരെ കഷ്ട്ടപ്പെട്ട് ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു....



പെട്ടെന്ന് ചൂടൻ എന്റെ കവിളിൽ രണ്ട് കൈയും വെച്ച് കണ്ണിൽ നിന്നും ഇറങ്ങി വരുന്ന നീർതുള്ളികൾ തുടച്ചതും ഞാൻ ഞെട്ടിക്കൊണ്ട് ചൂടനെ നോക്കി



" I am സോറി... Shana... പെട്ടെന്ന് ഞാൻ നിന്റെ reaction നോക്കാൻ അങ്ങനെയൊക്കെ പറഞ്ഞതാണ്... നിനക്കിത് ഇത്രക്ക് heart ആവൂന്ന് ഞാൻ കരുതീല"...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }




" I am സോറി... Shana... പെട്ടെന്ന് ഞാൻ നിന്റെ reaction നോക്കാൻ അങ്ങനെയൊക്കെ പറഞ്ഞതാണ്... നിനക്കിത് ഇത്രക്ക് heart ആവൂന്ന് ഞാൻ കരുതീല"...



എന്ന് ഞാൻ പറഞ്ഞതും അവള് പൊട്ടികരഞ്ഞ് കൊണ്ട് എന്നെ ടൈറ്റ് ആയി ഹഗ് ചെയ്തു.... ഒരു നിമിഷം തിരിച്ച് ഞാനും ഹഗ് ചെയ്യാൻ തുനിഞ്ഞുവെങ്കിലും പിന്നെ അത് വേണ്ടന്ന് തോന്നി....



" I don't no... നിങ്ങടെ character നെ കുറിച്ച് എനിക്കൊന്നും മനസ്സിലാവുന്നില്ല... But നിങ്ങള് എന്നെ വേദനിപ്പിച്ച് ഓരോ വാക്ക് പറയുമ്പോഴും അതെന്റെ ഹൃദയത്തിൽ തളച്ച് കയറുന്നു... വേറെ ആര് എന്ത് പറഞ്ഞാലും I don't care.... But നിങ്ങള് പറയുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.... Because...I truly love you....".... അവള് പറഞ്ഞ ഓരോ വാക്കും ഹൃദയത്തിൽ തളച്ച് കയറി.... ആ വാക്കുകൾ എന്നിൽ പ്രതിധ്വനിക്കുന്നത് പോലെ......



പെട്ടെന്ന് എന്തോ ബോധം വന്നത് പോലെ അവള് എന്റെ നെഞ്ചിൽ നിന്നും പിടന്നെഴുന്നേറ്റു തിരിഞ്ഞ് നടന്നതും വീഴാൻ വേണ്ടി പോയി.... ഞാൻ അവളെ അരയിലൂടെ ചുറ്റിപിടിച്ചു...



അവളുടെ ആ കടുംകാപ്പി നിറത്തിലുള്ള കണ്ണുകൾ എന്റെ കണ്ണുകളെ പതിയെ സ്വന്തമാക്കി... ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു അവളുടെ മനസ്സിലുള്ളത് മുഴുവൻ.... പതിയെ അവളെന്റെ കൈകളിൽ നിന്ന് എഴുന്നേറ്റു...



* I don't no... എനിക്കറിയില്ല shana നീ എപ്പോൾ എങ്ങനെ എന്റെ ഉള്ളിൽ സ്ഥാനം പിടിച്ചുവെന്ന്... But I knew.... ഞാനറിയാതെ തന്നെ നീ എന്റെ ഹൃദയത്തിൽ ഒരുപാട് സ്ഥാനം പിടിച്ചിരിക്കുന്നു.... മെഹറിന്റെ കണ്ണുകളിൽ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തമായി എന്തോ ഉണ്ടെന്നേ എനിക്ക് തോന്നിയിട്ടുള്ളു... But നിന്റെ ഈ dark brown കാന്തകണ്ണുകൾക്ക് എന്നെ കീഴടക്കാൻ മാത്രമുള്ള ശക്തി ഉണ്ട്.നിന്റെ കണ്ണുകൾക്ക് മുമ്പിൽ പല തവണ സ്വയം മറന്ന് നിന്നിട്ടുണ്ട്..... ഇപ്പോൾ എന്റെ കണ്ണുകൾ മാത്രമല്ല എന്റെ ഹൃദയവും നിനക്ക് മുന്നിൽ കീഴടങ്ങിയിരിക്കുന്നു ".... എന്ന് സ്വയം മനസ്സിൽ വിചാരിക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്....



ഫോൺ ചെയ്ത് വരുമ്പോഴത്തേക്കും അവളുറങ്ങിയിരിക്കുന്നു.... ഞാൻ പുതപ്പ് പുതച്ച് കൊണ്ട് അവളുടെ കവിളിൽ ഒന്ന് തലോടി തൊട്ടടുത്ത് ഞാനും കിടന്നു.....teddy യെയും ചേർത്ത് പിടിച്ച് നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖം കണ്ടതും എന്റെ അധരങ്ങളിലും താനെ ചിരി വിടർന്നു 



" you'r so pretty my sweetheart "..... ഞാനറിയാതെ എന്റെ വായിൽ നിന്നും താനെ ആ വാക്കുകൾ പുറത്തേക്ക് വന്നു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



🎶 അയലത്തെ വീട്ടിലെ


കല്യാണചെക്കനെ


കൊതിയോടെ എന്നും


ഞാൻ നോക്കിയില്ലേ 🎶......



എന്ന് സ്വയം പാടിക്കൊണ്ട് നമ്മള് ചൂടന്റെ റൂമിലേക്ക് കയറിയതും ദാണ്ട നമ്മടെ കെട്ട്യോൻ അഡാർ സ്റ്റൈലിൽ സോഫയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നു.....



നമ്മള് ചൂടന്റെ അടുത്തേക്ക് പോയി ചൂടന്റെ ചുണ്ടിൽ നിന്നും സിഗരറ്റ് എടുത്ത് നിലത്തിട്ട് ചവിട്ടി ....



"Shana... നീ എന്താ ഈ ചെയ്തത് "... എന്ന് പറഞ്ഞ് ചൂടൻ സോഫയിൽ നിന്നും പിടന്നെഴുന്നേറ്റു



" ഹലോ... മിസ്റ്റർ ഡ്രാക്കു... താൻ കേട്ടിട്ടില്ലേ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന്.... ഇതൊക്കെ വലിച്ച് കേറ്റിയാൽ വലിയ വില കൊടുക്കേണ്ടി വരും".....




" എന്നു വെച്ചാൽ "....



" എന്നു വെച്ചാൽ ഇതൊക്കെ വലിച്ച് കേറ്റിയാൽ തനിക്ക് എന്തങ്കിലും സംഭവിക്കും തനിക്ക് എന്തങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ....... "....... പെട്ടെന്നാണ് എന്താ പറഞ്ഞ് വരുന്നതെന്ന് ഓടിയത് ..



" എനിക്കെന്തങ്കിലും സംഭവിച്ചാൽ പിന്നെ നീ ".... എന്ന് പറഞ്ഞ് റൊമാന്റിക് ആയി ചൂടൻ നമ്മടെ  അടുത്തേക്ക് വന്നത് നമ്മള് പിറകോട്ട് നടന്നു



"tell me...My sweetheart.....

എനിക്കെന്തങ്കിലും സംഭവിച്ചാൽ പിന്നെ നീ "....




" ഞാൻ... ഞാൻ ഒരു പാർട്ടി തന്നെ അറേൻജ് ചെയ്യും... Oh my god... അങ്ങനെയെങ്ങാനും സംഭവിച്ചാൽ I am so happy "......



" ok ഫൈൻ.... നിന്റെ ആഗ്രഹം അതാണെങ്കിൽ I am ready... എനിക്ക് ജീവനിൽ വല്യ കൊതിയൊന്നും ഇല്ല "...എന്ന് പറഞ്ഞ് ചൂടൻ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു...



" നിങ്ങള് എന്തായി ചെയ്യുന്നേ... നിങ്ങൾക്ക് എന്തങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിന്നുട്ട് എന്താ കാര്യം ".... പെട്ടെന്നാണ് എന്റെ വായിൽ നിന്നും അത് വീണത്....ചൂടാനാണെൽ ഒരു പിരികവും പൊന്തിച്ച് ചിരിച്ച് കൊണ്ട് നമ്മളെ നോക്കുന്നുണ്ട്..






" അത് പിന്നെ.....നിങ്ങള് എന്ത് വേണേലും ചെയ്തോ.... I don't care... പിന്നെ ഇത് വലിച്ച് സ്വയം നശിക്കുന്നത് കാണാൻ സാധിക്കുന്നില്ല.... വേറൊന്നും കൊണ്ടല്ല എനിക്കല്പം മനുഷ്വതം ഉള്ളതോണ്ട്"....



" പിന്നെ എന്താ എന്നെ ടൈറ്റ് ആയിട്ട് ഹഗ് ചെയ്ത് ഇന്നലെ രാത്രി നീ പറഞ്ഞേ... I truly love you... എന്നല്ലേ... Am a right baby "... എന്ന് ചൂടൻ ചോദിച്ചതും നമ്മള് നിന്ന് വിയർക്കാൻ തുടങ്ങി...



" ഹലോ... Mam... എന്താ ഇങ്ങനെ നിന്ന് വിയർക്കുന്നെ... Ac 16 ൽ ഇട്ടിരിക്കുവാ "....



" അത്... അതെന്താന്ന് വെച്ചാൽ ഞാൻ അത് സ്വബോധതോടെ പറഞ്ഞത് അല്ല.... എനിക്ക് നല്ല ഉറക്കം വന്നായിരുന്നു... ഉറക്കം വന്നാൽ പിന്നെ ഞാൻ എല്ലാ കാര്യങ്ങളും ഓപ്പോസിറ്റ് ആയെ പറയു... നിങ്ങള് ഞാൻ സ്നേഹിക്കുന്നു എന്നല്ലേ പറഞ്ഞേ.... അപ്പോൾ അതിന്റെ ഓപ്പോസിറ്റ്... നിങ്ങളെ ഞാൻ വെറുക്കുന്നു.... Ok...don't misunderstanding".....



" പിന്നെ എനിക്ക് ഈ ഡ്രാക്കുളയോട് യാതൊരു ഫീലിങ്‌സും ഇല്ല... Mind it... പിന്നെ താൻ സിഗരറ്റ് വലിക്കുന്നത് എനിക്കും ഡിസ്റ്റർബ് ആണ്... അതോണ്ട് പ്ലീസ് അതൊന്ന് സ്റ്റോപ്പ്‌ ചെയ്തൂടെ "......




" ok ഞാനിത് നിർത്താം... But മുമ്പ് ഷാൻന്റെ മാര്യേജിന് ഞാൻ പറഞ്ഞത് പോലെ എനിക്കിവിടെ ഒരു കിസ്സ് തരണം നീ എന്താ പറ്റോ ".... പെട്ടെന്ന് ചൂടൻ ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് അങ്ങനെ പറഞ്ഞതും നമ്മള് ഷോക്ക് ആയി....ചൂടൻ നമ്മടെ അടുത്തേക്ക് വരുംതോറും ഞാൻ പിറകോട്ട് നടന്നു





" what's happened... Baby... നീ എന്തിനാ പിറകോട്ട് പോകുന്നത്... ഞാൻ നിന്നെ കൊല്ലാൻ വരുന്നതൊന്നും അല്ലല്ലോ... ഒരു കിസ്സിനല്ലേ ഞാൻ ചോദിച്ചുള്ളു.... അത് കിട്ടിയാൽ ഞാൻ എന്നന്നേക്കും ആയി ഈ പുകവലി നിർത്തും".... എന്ന് പറഞ്ഞ് ചൂടൻ നമ്മളെ കിസ്സ് ചെയ്യാൻ പോയതും നമ്മളെ ചൂടന്റെ കൈകളിക്കിടയിലൂടെ മണങ്ങി ഓടി.... ചൂടാനാണെൽ ആ കിസ്സ് ചുമരിലുള്ള പെയിന്റിംഗ്സിൽ കൊടുത്തു... അത് കണ്ടതും നമ്മൾക്ക് ചിരി സഹിക്കാൻ പറ്റിയില്ല... നമ്മള് വായ പൊത്തി ചിരിക്കാൻ തുടങ്ങി....



"Oh ഷിറ്റ് "... എന്ന് പറഞ്ഞ് ചൂടന് പല്ലിറുക്കി കൊണ്ട് ആ പെയിന്റിംഗ്സിൽ അടിച്ചു...




നമ്മളാണെൽ നിർത്താതെ കിടന്ന് ചിരിക്കാണ്.....



" നീ എന്റെ കയ്യിൽ നിന്നും രക്ഷപെട്ടു എന്ന് വിചാരിക്കണ്ട".... എന്ന് പറഞ്ഞ് ചൂടൻ നമ്മടെ അടുത്തേക്ക് വന്നതും ചൂടന്റെ മേലിലേക്ക് പില്ലോ എറിഞ്ഞ് കൊണ്ട് നമ്മളും ഓടി....



" shana... അവിടെ നിൽക്ക് "... എന്ന് പറഞ്ഞ് ചൂടനും നമ്മടെ പിറകെ ഓടി



" ഇല്ല... പറ്റുവാണേൽ എന്നെ വന്ന് പിടിക്ക് mr : ഡ്രാക്കു "....എന്ന് പറഞ്ഞ് നമ്മളും ഓടി....



പെട്ടെന്ന് ചൂടൻ നമ്മളെ പിറകിലൂടെ വന്ന് പിടിച്ച് കറക്കി.... നമ്മളാണെൽ ചൂടന്റെ കയ്യിൽ ഒരു കടി കൊടുത്ത് ഓടാൻ പോയതും ചൂടൻ നമ്മളെ അരയിലൂടെ പിടിച്ച് വലിച്ച് ചൂടനിലേക്ക് അടുപ്പിച്ചു...




" excuse me ".....



പെട്ടെന്നാണ് ആരോ വന്ന് ചോദിച്ചത്....


പെട്ടെന്ന് ചൂടൻ നമ്മളെ പിറകിലൂടെ വന്ന് പിടിച്ച് കറക്കി.... നമ്മളാണെൽ ചൂടന്റെ കയ്യിൽ ഒരു കടി കൊടുത്ത് ഓടാൻ പോയതും ചൂടൻ നമ്മളെ അരയിലൂടെ പിടിച്ച് വലിച്ച് ചൂടനിലേക്ക് അടുപ്പിച്ചു...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



" excuse me "......പെട്ടെന്ന് ആരോ വന്ന് പറഞ്ഞതും അവളെന്റെ ദേഹത്ത് നിന്നും പിടഞ്ഞ് മാറി... ആരാണെന്ന് നോക്കിയപ്പോൾ റിയ ആണ്... ആ സമയത്ത് അവളോട് എനിക്ക് വന്ന ദേഷ്യത്തിന് അതിരില്ല... ഒന്നാമത് നല്ല സീൻ ആണ് അവള് നശിപ്പിച്ചത് രണ്ടാമത് ഒരു ഈച്ച കുഞ്ഞ് പോലും ഈ ഫ്ലോറിലേക്ക് കയറുന്നത് എനിക്കിഷ്ടമല്ല... അപ്പോഴാണ് അവളീ റൂമിലേക്ക് കയറി വന്നെ...



*റിയയോട് ദേഷ്യപ്പെടാൻ പോവുമ്പോൾ ആണ്...ഒരു നിമിഷം അത് വേണ്ടെന്ന് തോന്നിയത്... ആകാശം ഇടിഞ്ഞ് വീണാലും എന്നോടുള്ള ഇഷ്ട്ടം തുറന്ന് പറയില്ല... എന്നുള്ള ഭാവത്തിൽ ഇവിടെ ഒരുത്തി ഇരിക്കുവല്ലെ... അപ്പോൾ പിന്നെ നിനക്ക് തരാൻ പറ്റിയ ഏറ്റവും best പണി തന്നെയാ ഇത് *....



" ആ റിയ താനെന്താ അവിടെ തന്നെ നിൽക്കുന്നു...ഇങ്ങോട്ട് വാ "....



" what... ഈ ഫ്ലോറിലേക്ക് ഈ വീട്ടിലുള്ളവർക്ക് തന്നെ പ്രവേശനം ഇല്ല... ഇവള് ഒന്ന് ചോദിക്ക പോലും ചെയ്യാതെ ആണ് ഈ ബെഡ്റൂമിലേക്ക് കയറി വന്നേ"...



" its ok... Because she is my private secretary ".... എന്ന് ഞാൻ പറഞ്ഞതും അവളുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു... അവിലിൽ കുത്തിയ പഴം പോലെയുണ്ട്......



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }




" its ok... Because she is my private secretary "....എന്ന് ചൂടൻ പറഞ്ഞതും എനിക്ക് കേറി വന്ന ദേഷ്യത്തിന് അതിരില്ലായിരുന്നു... എങ്ങനെ വരാതിരിക്കും.. ഞാൻ ആ ഡ്രാക്കുന്റെ വൈഫ്‌ ആണ് എന്നിട്ട് ആ സാധനം എന്നെ ആദ്യം റൂമിൽ കയറ്റിയിട്ടില്ല... ഇപ്പോൾ അവള് വന്നപ്പോൾ യാതൊരു പ്രോബ്ലവും ഇല്ല... നമ്മള് ആ പൊട്ടിമോളെ നോക്കിയപ്പോൾ ഉണ്ട്... അവള് നമ്മളെ ഒരുമാതിരി ആക്കികളിക്കുന്നു.... മിക്കവാറും ഇവളെ ഞാൻ കൊല്ലേണ്ടി വരും....



" സർ... പ്ലീസ് സാറിന്റെ വൈഫിനോട് ഒന്ന് പുറത്തേക്ക് പോവാൻ പറയോ.. എനിക്ക് കുറച്ച് ഓഫിഷ്യൽ കാര്യം പറയാനുണ്ട് "... എന്ന് അവള് പറഞ്ഞതും കണ്ണിറുക്കി കൊണ്ട് നമ്മളവളെ നോക്കി...



" shana... പ്ലീസ് താനൊന്ന് പുറത്തേക്ക് പോവോ ".... ലെ ചൂടൻ പറഞ്ഞതും നമ്മള് ചവിട്ടി തുള്ളി പുറത്തേക്ക് പോയി....



ബ്ലഡി ചൂടൻ... ഡ്രാക്കു... ഓന്ത് പോലും ഇത്ര പെട്ടെന്ന് നിറം മാറില്ല.... അപ്പോൾ അവളുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു... ശരിക്കും ഇന്ന് ഞാൻ അവളുടെ മുന്നിൽ തോറ്റ് പോയി... നോ shana....നീ തോറ്റ്കൊടുക്കരുത്... ഇന്നും നീ അവളുടെ മുന്നിൽ ജയിക്കണം....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



" what  nonsense റിയ... നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഈ ഫ്ലോറിലേക്ക് ഒരു കാരണവശാലും കയറരുത് എന്ന്... നിനക്കെന്താ തീരെ മന്നേഴ്സ് ഇല്ല... ഒരാളുടെ ബെഡ്‌റൂമിൽ കയറുമ്പോൾ ഡോറിന് മുട്ടണം എന്നറിയില്ല... Rubbish girl... Idiot "....




" I am sorry... Urgent കാര്യം ആയതോണ്ടാ "....



പെട്ടെന്നാണ് എന്റെ ഫോൺ റിങ് ചെയ്തത് ഞാൻ ഫോണും എടുത്ത് ബാൽക്കാണിയിലേക്ക് നടന്നു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }




" ഇനി മുകളിൽ എന്തങ്കിലും... നോ not at all... എന്റെ ചൂടനെ എനിക്ക് 100% വിശ്വാസം ആണ്... But ആ പൊട്ടിമോളെ എനിക്ക് ഒട്ടും വിശ്വാസമില്ല... ചൂടനോട് അടുക്കാൻ അവളെന്ത് വേണേലും ചെയ്യും.... എന്ന് സ്വയം പറഞ്ഞോണ്ട് നടക്കുമ്പോൾ ആണ് 2nd ഫ്ലോറിലെ ബാൽക്കണിയിൽ ഇരിക്കുന്ന അജുനെയും pillu നെയും കണ്ടത്... അവരെ കണ്ടതും നമ്മളങ്ങോട്ടേക്ക് പോയി...



" എന്ത് പറ്റി പാർട്ട്ണർ... മുഖം എന്താ തക്കാളി പോലെ ചുവന്നിരിക്കുന്നെ "... അജു



" മിക്കവാറും ഞാൻ അവളെ കൊല്ലും... എന്താന്ന് അവളുടെ പേര്.. ഹ... റിയ... അവളിന്ന് ഞങ്ങടെ ബെഡ്‌റൂമിലേക്ക് കയറിവന്നു ".....



" what... എന്നിട്ട് അഫീക്ക അവളെ ഒന്നും ചെയ്തില്ലേ ".... Pillu



" ഹ ചെയ്തു... നിന്റെ പൊന്നാങ്ങള അവളെ സ്വീകരിച്ച് ഇരുത്തി എന്നെ get out അടിച്ചു.. ഇങ്ങനെ പോയാൽ ഞാൻ ഒരു കൊലയാളി ആവും... എനിക്ക് എങ്ങനെയെങ്കിലും അവര് കാണാതെ മുകളിലേക്ക് കയറിയെ പറ്റു ... മെയിൻ ഡോറിലൂടെ കയറിയാൽ ഞാൻ നാണംകെടും... പിന്നെ ഇനിയിപ്പോ എന്താ വഴി...".... എന്ന് മുകളിലേക്ക് നോക്കി ആലോചിക്കുമ്പോൾ ആണ് ചൂടന്റെ റൂമിലെ ബാൽക്കണി കണ്ടത്....



Idea 💡....



" അജു നീ പോയി ഗാർഡനിൽ നിന്ന് ആ ഏണി എടുത്തോണ്ട് വന്നേ... പ്ലീസ്"......




" ഒന്ന് പോയെവിടുന്ന് എന്നെ കൊണ്ടൊന്നും പറ്റില്ല "....



" പ്ലീസ് ടാ "....



" ഈ അജുന് ഒരു വാക്കേ ഉള്ളൂ "....അജു 



"Ok അപ്പോൾ ഏണി എടുത്തോണ്ട് വരില്ലല്ലേ.... എന്നാ ഞാൻ തനുനോട്‌ പറയും നീ ലോക കോഴി ആണ്... ആഭാസനാണ് എന്നൊക്കെ.... അവളാണെൽ ഒരു boy യുടെ പോലും മുഖത്തോട്ട് നോക്കില്ല... അപ്പോൾ നീ കോഴി ആണെന്നൊക്കെ പറഞ്ഞാൽ അവള് നിന്നെ get out അടിക്കും... നിനക്കൊരിക്കലും അവളെ കിട്ടില്ല"...



" അങ്ങനെ പറയരുത്... നേരത്തെ ഇതങ്ങോട്ട് പറഞ്ഞാൽ പോരെ... സേട്ടൻ ഏണി എടുത്തോണ്ട് വരില്ലേ...കൊച്ചുകള്ളി ".... എന്ന് പറഞ്ഞ് നമ്മടെ കവിളിൽ നുള്ളി ലവൻ ഏണി എടുക്കാൻ പോയി...



" എന്ത് തള്ളാടി നീ തള്ളിയെ... തനുനെ പോലത്തെ കോഴി ഈ ലോകത്ത് ഉണ്ടാവില്ല.... എന്നിട്ട് അവളൊരു boy യുടെ പോലും മുഖത്തേക്ക് നോക്കില്ല... ഓ എന്തായിരുന്നു.... നിനക്കറിയോ... ബുദ്ധി അൽപ്പം കുറവാന്നെ എന്നുള്ളു.. എന്റെ അജൂക്കാടെ ഫസ്റ്റ് love ആണ് thats തനു "...



" അത് സാരില്ല്യ.... പിന്നെ എന്റെ തനുനെ ഞാൻ എന്ത് വേണേലും പറയും but വേറെ ആരും അവളെ പറയുന്നത് എനിക്കിഷ്ട്ടല്ല".....



" വന്നു ഞാൻ ".... എന്ന് പറഞ്ഞ് അജു ഏണിയും എടുത്തോണ്ട് വന്നു



നമ്മള് ഷാൾ അരയിൽ കെട്ടി... കൈ ഒക്കെ കെറ്റി... മുന്നിലേക്ക് വന്ന മുടിയൊക്കെ ഊതി പറപ്പിച്ച് കേറാൻ ഒരുങ്ങി...



" ഒന്നൂടെ ആലോചിച്ച് മതിയില്ലെ ഇവിടെ നിന്ന് താഴെ വീണാൽ നീ നേരെ മുറ്റത്തേക്കാ വീഴാ... പൊടിപോലും കിട്ടത്തില്ല....pillu 



" its ok... ഞാൻ മാനേജ് ചെയ്തോളാം... രണ്ടും ഏണി മുറുകെ പിടിച്ചോളണം എന്ന് പറഞ്ഞ് നമ്മള് മുകളിലേക്ക് കയറി...



" ലവളാണ് ശരിക്കുമുള്ള possessiveness Queen.... താഴെ വീണ് ചത്താലും സാരില്ല്യ തന്റെ കെട്ട്യോനെ ഒറ്റൊരുത്തി നോക്കരുത് ".... അജു



" മിണ്ടാതിരിയെടാ പൊട്ടാ... എന്റെ കോൺസെൻട്രേഷൻ കളയല്ലേ "....



ബാൽക്കണിയിലെ ഫ്ലോറിൽ കൈ വെച്ച് നമ്മള് മുകളിലേക്ക് നോക്കിയതും ചൂടനുണ്ട് ബാൽക്കണിയിൽ നിന്നും ആർക്കോ ഫോൺ ചെയ്യുന്നു... പെട്ടെന്നാണ് ചൂടൻ നമ്മളെ കണ്ടത്



" I will call you back "....എന്ന് പറഞ്ഞ് ചൂടൻ ഫോൺ പോക്കറ്റിൽ ഇട്ട് നമ്മളെ നോക്കിയതും വളരെ നിഷ്കളങ്കമായി 32 പല്ലും കാണിച്ച് നമ്മള് ചൂടനൊന്ന് ചിരിച്ച് കൊടുത്തു... ചൂടൻ നമ്മടെ അടുത്തേക്ക് വന്ന് താഴെക്ക് നോക്കിയതും...



" തോമസൂട്ടിയെ വിട്ടൂടാ"...... എന്ന് പറഞ്ഞ് ഏണി പിടിച്ച രണ്ടെണ്ണം ഒറ്റ ഓട്ടം ആയിരുന്നു... അവര് പിടി വിട്ടതും ഏണി സ്ലിപ് ആയി കൂടെ നമ്മളും...



എല്ലാം തീർന്നൂന്ന് വിചാരിച്ച് കണ്ണടച്ചതാ.... കുറെ time ആയിട്ടും ഒന്ന് സംഭവിക്കാതെ ആയപ്പോൾ നമ്മള് പതിയെ കണ്ണ് തുറന്നു....



ചൂടൻ നമ്മടെ കയ്യിൽ പിടിച്ചിരിക്കുന്നു... വെറുതെയല്ല നമ്മള് വീഴാത്തത്...



" ഞാൻ നിന്റെ കയ്യീന്ന് വിടട്ടെ "....ചൂടൻ.



" what... നിങ്ങൾക്ക് ഭ്രാന്ത് ആണോ... ഇവിടെ നിന്ന് വീണാൽ ഞാൻ പടമാവും... ഞാൻ മരിച്ചാൽ പിന്നെ നിങ്ങള് വിധവൻ ആവില്ലേ"....



" its ok ...ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം "....



" പ്ലീസ്... പ്ലീസ്... എന്റെ കയ്യീന്ന് വിടല്ലേ... എനിക്ക് അകാലത്തിൽ കൊഴിഞ്ഞ് പോണ്ട... പ്ലീസ് ഞാൻ എന്ത് വേണേലും തരാം ".....



"  നീ എന്ത് വേണേലും തരുമോ ".... ചൂടൻ



" എന്നെ കൊണ്ട് തരാൻ പറ്റുന്ന എന്ത് വേണേലും ഞാൻ തരാം... സംസാരിച്ചോണ്ട് ഇരിക്കാൻ സമയമില്ല... പിടിവിട്ടാൽ പോയി "....



" ok fine... എനിക്ക് ലിപ്സിന് ഒരു കിസ്സ് തരുവാണേൽ നിന്നെ ഞാൻ ഹെല്പ് ചെയ്യാം "....



" what.... ഞാൻ തരില്ല "... എന്ന് നമ്മള് പറഞ്ഞതും ചൂടൻ പിടി വിടാൻ പോയി...



" വിടല്ല... ഞാൻ നോക്കാം "....



" yes or no "..... ചൂടൻ



" yes... ഞാൻ തരാം".... എന്ന് പറഞ്ഞതും ചൂടൻ നമ്മളെ പിടിച്ച് കേറ്റി...



"എന്നാ പിന്നെ എന്റെ വൈഫ്‌ വാക്ക് പാലിച്ചോ "....



No shanu... ഇനിയിപ്പോ എന്തോ ചെയ്യും ഇത് വല്ല്യ പൊല്ലാപ്പ് ആയല്ലോ....




" കിസ്സ് തരാൻ എന്തേ ഇത്ര താമസം dear sweetheart "... ചൂടൻ



" സാർ ".... Thats പൊട്ടിമോൾ correct ടൈം ആണ് വന്ന് വിളിച്ചേ... Thank god...



" നിങ്ങള്  ഒഫീഷ്യൽ കാര്യം സംസാരിച്ചോണ്ട് ഇരിക്ക്... ഞാൻ പോട്ടെ "... എന്ന് പറഞ്ഞ് നമ്മള് ചൂടൻ നോക്കിയതും ചൂടൻ extra കലിപ്പിൽ ആയിരുന്നു... നമ്മളാണെൽ അത് mind ചെയ്യാതെ അവിടെ നിന്നും nice ആയിട്ട് അവിടെ നിന്നും എസ്‌കേപ്പ് ആയി.... നമ്മള് വാതിലിന് പുറത്ത് നിന്ന് ചെവി കൂർപ്പിച്ച് വെച്ച് ഒളിഞ്ഞ് നോക്കിയതും ..



ചൂടൻ അവിടെയുള്ള ഫ്ലവർ വേഴ്സ് എടുത്ത് എറിഞ്ഞ് പൊട്ടിച്ചു...



" സർ... Whats happened ".... That's പൊട്ടിമോൾ



" get lost ".... എന്ന് ചൂടൻ അലറിയതും അവള് കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഓടി...അവള് വരുന്നത് കണ്ടതും നമ്മള് വേഗം താഴെക്ക് വിട്ടു....



നമ്മള് hezu നോട്‌ സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ ആണ്  പൊട്ടിമോൾ വരുന്നത് കണ്ടത്....നിനക്കിട്ട് ഞാൻ തരാടി 



" hezu... ആ ബാൽക്കണിയിൽ നിന്ന് ഞാൻ വീഴാൻ പോയതും ചൂടൻ വന്ന് നമ്മളെ പിടിച്ചു... ആ ടൈം നമ്മള് രണ്ട് പേരും കൂടി നിലത്തേക്ക് വീണു... പെട്ടെന്ന് വീണതായതോണ്ട് നമ്മടെ ചുണ്ടുകൾ ചൂടന്റെ ചുണ്ടുകളിലേക്ക് അമർന്നു... Oh പിന്നെയൊന്നും പറയണ്ട... എനിക്ക് നാണവുന്ന്.... അപ്പോഴാണ് ആ റിയ വന്ന് എല്ലാം നശിപ്പിച്ചത്...



എന്ന് പറഞ്ഞ് നിലത്ത് കളം വരച്ച് നമ്മള് പൊട്ടിമോളെ നോക്കിയതും അവളിതൊക്കെ കേട്ട് നമ്മളെ തുറിച്ച് നോക്കി അവിടെ നിന്നും പോയി...നമ്മള് അവളുടെ പോക്ക് കണ്ട് സ്വയം ആത്മശാന്തി അണഞ്ഞ് പിറകോട്ടേക്ക് നോക്കിയതും



യാഹ്... ഹൗല.. വലാ...



ഡ്രാക്കു ഉണ്ട് പിറകിൽ നമ്മളെ വല്ലാത്തൊരു നോട്ടവും നോക്കി കൈ മാറിൽ കെട്ടി നിൽക്കുന്നു... അത് കണ്ടതും നമ്മള് കഷ്ടപ്പെട്ട് ഒന്നിളിച്ച് കൊടുത്തു.....



" shana... Come ".... ചൂടൻ



" എന്തിന്....



" നീ അല്ലെ ഇപ്പോൾ പറഞ്ഞേ റിയ വന്ന് മുഴുവൻ നശിപ്പിച്ചു എന്ന്... അവള് പോയില്ലേ... ബാക്കി കിസ് വേണ്ടേ "....



" what... ഞാൻ വരൂല "....



എന്ന് നമ്മള് പറഞ്ഞതും ചൂടൻ നമ്മളെ കൈകളിൽ എടുത്തു...



" ഡോ... Mr ഡ്രാക്കു താനെന്താ ഈ ചെയ്യുന്നത്... എന്നെ വിട് ".....



" ഡോ തന്നോടാ പറയുന്നെ... എന്നെ താഴെ ഇറക്ക് ".... എന്നൊക്കെ നമ്മള് പറഞ്ഞിട്ടും ചൂടന് no കുലുക്കം.. ചൂടൻ നമ്മളെയും എടുത്ത് സ്റ്റയർ കയറുവാണ്

" help me... ഈ ഭ്രാന്തൻ എന്നെ തട്ടിക്കൊണ്ടുപോവുന്നെ....help me "....



" കിടന്ന് അലറാതെ പെണ്ണെ.. നിന്നെ ഞാൻ കൊല്ലാൻ കൊണ്ട് പോവുന്നതൊന്നും അല്ല "..



" അയ്യോ... എന്നെ രക്ഷിക്കണേ"....



" കിടന്ന് അലറാതെടി ".... എന്ന് ചൂടൻ ശബ്ദമുയർത്തി പറഞ്ഞതും നമ്മള് കൈ കൊണ്ട് വാ പൊത്തി...


റൂമിലെത്തിയതും ചൂടൻ നമ്മളെ താഴെക്ക് ഇറക്കി...



" mm... തന്നോളൂ ".... എന്ന് പറഞ്ഞ് പിരികം ഉയർത്തിയതും നമ്മള് ഇല്ലെന്ന അർത്ഥത്തിൽ നല്ലോണം തലയാട്ടി...



പെട്ടെന്നാണ് ചൂടന്റെ അധരങ്ങൾ എന്റെ അധരങ്ങളിൽ അമർന്നത്... ഒട്ടും പ്രതീക്ഷിക്കാത്തതായത്കൊണ്ടും ആ ചുംബനത്തിന്റെ ശക്തി കൊണ്ടും എന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി.....ചൂടന്റെ ചുണ്ടുകൾ എന്റെ അധരങ്ങളിൽ ഒഴുകിയതും ദുപ്പട്ടയിൽ മുറുക്കിയ എന്റെ കൈകൾ   അയഞ്ഞു...ആ ചുംബനത്തിന്റെ ലഹരി ശരീരമാകെ പടർന്ന് പിടിച്ചായിരുന്നു...



പതിയെ ചൂടന്റെ പല്ലുകൾ എന്റെ അധരങ്ങളിൽ താഴ്ന്നു...



സ്സ്..... വേദനകൊണ്ട് നമ്മള് പുളഞ്ഞതും ചൂടൻ പിടിവിട്ടു...



" shana are you ok "... എന്ന് ചൂടൻ ചോദിച്ചതും നമ്മള് ചൂടനെ നോക്കി കണ്ണുരുട്ടി...അപ്പോൾ ആ ഡ്രാക്കുന്റെ മുഖത്തെ കള്ളച്ചിരി ഒന്ന് കാണണം....



" വെറുതെ അല്ല പണ്ടത്തെ കാർണവന്മാർ പറയുന്നത് ആക്രാന്തം പാടില്ല എന്ന്... ആ... എനിക്ക് വേദനിച്ചിട്ട് പറ്റണില്ല"....



എന്ന് പറഞ്ഞ് നമ്മള് കണ്ണാടിന്റെ അടുത്തേക്ക് പോയി നോക്കി...



" oh god... വേദനയുടെ കാര്യം പോട്ടെ... എന്റെ ചുണ്ടിൽ നിന്ന് ചോര പൊടിയുന്നത് കണ്ടില്ലേ... ഇനി ഞാനെങ്ങനെ പുറത്ത് ഇറങ്ങി നടന്നു "....



" ആൾക്കാർ പലതും പറയും... That's not possible... അവര് പറയുന്ന കേൾക്കാൻ നിന്നാൽ ലൈഫ് വെറും പേരിന് മാത്രം"...എന്ന് പറഞ്ഞ് ചൂടൻ സിഗരറ്റ് എടുത്ത് കത്തിക്കാൻ നോക്കിയതും നമ്മളത് വാങ്ങി...



" എന്താ ഇത് "....



" എന്ത് "... ചൂടൻ



" നിങ്ങളല്ലേ പറഞ്ഞത് mr : അഫ്സൽ അഹ്‌മദ്‌... കിസ്സ് കിട്ടിയാൽ ഈ സാധനം നിർത്തൂന്ന്... എന്താ വേൾഡ് ഫേമസ് ബിസിനസ്‌ മാൻ mr :അഫ്സൽ അഹ്‌മദിന് വാക്ക് പാലിക്കാൻ അറിയില്ലേ "....



" ഞാൻ പറഞ്ഞത് നീ ശരിക്കും കെട്ടില്ലെന്ന് തോന്നുന്നു sweetheart... ഞാൻ പറഞ്ഞത് നീ എനിക്ക് കിസ്സ് തന്നാൽ പുകവലി നിർത്തൂന്നാ... ഇതിപ്പോൾ ഞാനല്ലേ തന്നത് "....ചൂടൻ



" ആര് തന്നാലെന്നാ... എന്തായാലും കിസ്സ് ചെയ്തില്ലേ "....



" ok ഫൈൻ... ഡീൽ അങ്ങനെ അല്ലെങ്കിലും ഞാൻ smoking നിർത്താം... But ഞാൻ ചോദിച്ചത് അധികം വൈകാതെ എനിക്ക് തരണം "....



" തീർച്ചയായും... But ഞാൻ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ അധികം നിങ്ങളെന്നെ സ്നേഹിക്കുന്നു എന്നെനിക്ക് തോന്നുന്ന ആ ദിവസം നിങ്ങൾക്ക് ഞാൻ കിസ്സ് തരും "....


അങ്ങനെ ഒരു ദിവസം ഉണ്ടായിട്ട് വേണ്ടേ...ഒരിക്കലും ചൂടനെന്നെ ആ കാര്യത്തിൽ തോൽപ്പിക്കാൻ പറ്റില്ല



" ഓവർ കോൺഫിഡൻസ് ആണോ" .....ചൂടൻ



" എന്താ "....



" നീ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും അങ്ങനെ ഒരു ദിവസം ഉണ്ടായിട്ട് വേണ്ടേ...ഒരിക്കലും ചൂടനെന്നെ ആ കാര്യത്തിൽ തോൽപ്പിക്കാൻ പറ്റില്ല.... നമുക്ക് നോക്കാം... Just wait & see"... ചൂടൻ



" I am waiting baby ".... എന്ന് നമ്മളും തട്ടി വിട്ടു.... Because I am sure... അങ്ങനെ ഒരു ദിവസം ഉണ്ടാവാൻ പോന്നില്ല...




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{അഫി }



" ആയിഷ ( hezu ന്റെ ഉമ്മ )... Shanu ത്ത (ചൂടന്റെ ഉമ്മ )... അജു"...താഴത്തെ ഹാളിൽ നിന്നും എളാപ്പ അലറി വിളിച്ചതും ഞാൻ മുകളിൽ നിന്നും താഴെക്ക് നോക്കി....




" എന്താ കാര്യം എന്തിനാ നിങ്ങളീ അലറിവിളിക്കുന്നെ ".... എളാമ്മ ( hezu ന്റെ ഉമ്മ )



കൂടെ എന്താ എന്ന് ചോദിച്ച് അജുവും എന്റെ ഉമ്മ എന്ന് പറയുന്ന ആ സ്ത്രീയും വന്നു... അപ്പോഴാണ് എളാപ്പാടെ പിറകിൽ പേടിച്ച് നിൽക്കുന്ന hezu നെയും pillu നെയും കണ്ടത്... അവരെ കണ്ടതും ഞാൻ താഴെക്ക് ഇറങ്ങി...



" ആരാ.. ഇത് വരുന്നേ mr: അഫ്സൽ അഹ്‌മദോ.... നിന്നോട് എന്താടാ ആ പാവം ഇതിന് മാത്രം ചെയ്തത് "....



" എന്താ നിങ്ങളീ പറയുന്നേ "..... എളാമ്മ



" ഇവനില്ലേ... ഇവൻ shana മോളെ വിവാഹം ചെയ്തത് അവളോട് ഉള്ള ഇഷ്ട്ടം കൊണ്ടല്ല...shana മോള് ഇവനോട് കയർത്ത് സംസാരിച്ചിരുന്നു...ഇവനോട് കൈ ചൂണ്ടി ആര് സംസാരിച്ചാലും അവനത് ഇഷ്ടപ്പെടില്ലല്ലോ... ആ ദേഷ്യം തീർക്കാനാ അവൻ shana മോളെ വിവാഹം കഴിച്ചത് "....




" പക്ഷെ... ഞാൻ അവളോട് മാര്യേജ് കഴിഞ്ഞു രണ്ടാമത്തെ ദിവസം തന്നെ ചോദിച്ചായിരുന്നു അഫിയും നീയും തമ്മിൽ എന്തങ്കിലും പ്രോബ്ലം ഉണ്ടോന്ന് പക്ഷെ അവള് ഇല്ലെന്നാ എന്നോട് പറഞ്ഞത് "....ഉമ്മ.




" അവളെങ്ങനെയെ പറയൂ കാരണം ഇവനിത്രയൊക്കെ ചെയ്തിട്ടും ആ കൊച്ച് ഇവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്... അവളുടെ സ്ഥാനത് വേറെ ആരേലും ആണെങ്കിൽ അന്ന് തന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങിയുട്ടാണ്ടാവും... മാര്യേജ് ഫങ്ക്ഷന്റെ അന്ന് അവള് ചെയർ തട്ടി വീണതാണ് എന്ന് ഞങ്ങളോട് പറഞ്ഞില്ലേ... അത് ചെയർ തട്ടി വീണതല്ല അഫി അവളെ തള്ളിയിട്ടതാണ്.....Hezu വും pillu വും ഈ കാര്യത്തെ കുറിച്ച് സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഞാൻ അവര് സംസാരിക്കുന്നത് കേട്ടത്... പടച്ചോനായിട്ട് ആണ് എന്നെ അവിടെ എത്തിച്ചത്... അല്ലേൽ ഇനിയും ആ പാവം ഇവന്റെ ദ്രോഹം സഹിക്കേണ്ടി വന്നേനെ "...എളാപ്പ അങ്ങനെയൊക്കെ പറയുമ്പോൾ തല കുനിച്ച് നിൽക്കാനേ എന്നെ കൊണ്ട് സാധിച്ചുള്ളൂ... കാരണം അത്രക്ക് ദ്രോഹം ഞാനവളോട് ചെയ്തിട്ടുണ്ട്....



" pillu... Hezu... അദ്ദേഹം പറയുന്നതൊക്കെ സത്യമാണോ "...എളാമ്മ



" നിങ്ങളോട് ചോദിച്ചതിന് മറുപടി പറയാനാ പറഞ്ഞേ ".... എളാപ്പ



" അവര് പറഞ്ഞതൊക്കെ സത്യമാണ്"...എളാപ്പ അവരെ ഷൗട്ട് ചെയ്ത് ചോദിച്ചതും ഞാൻ അതിന് മറുപടി നൽകി...



" എന്തിനാ അഫീക്കാ ആ  പാവത്തിനോട് ഇങ്ങനെ ചെയ്തെ...നമ്മടെ pillu ന്റെയും hezu ന്റെയും അതെ പ്രായം തന്നെയല്ലേ shana ക്കും... നാളെ അവർക്കാണ് ഈ അവസ്ഥ വരുന്നതെങ്കിൽ അഫീകാക്ക് സഹിക്കാൻ പറ്റോ".... അജു



" ഞാൻ നിന്നോട് മെഹറിന്റെ കാര്യത്തെ കുറിച്ച് ഒരിക്കലും പറഞ്ഞ് ഓർമിപ്പിക്കരുത് എന്ന് വിചാരിച്ചത്... But ഇന്നെനിക്ക് അത് പറഞ്ഞേ പറ്റു... മെഹറിനെ നിന്റെ ജീവിതത്തിൽ നിന്നും പടച്ചോൻ അകറ്റിയത് shana യെ തരാൻ വേണ്ടിയാ... Shana യോളും നിന്നെ മനസ്സിലാക്കുന്ന ഒരു പെണ്ണ് ഈ ഭൂലോകത്ത് ഉണ്ടാവില്ല "... എന്ന് എളാപ്പ പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു....



" Excuse me ".... പെട്ടെന്നാണ് പുറത്ത് നിന്നും കടന്ന് വന്ന് shana പറഞ്ഞത്...



" മോളെ ഞങ്ങള് കേൾക്കുന്നതൊക്കെ എന്താ... അഫി നിന്നെ ദേഷ്യത്തിന്റെ പുറത്താണോ വിവാഹം ചെയ്തത് "....ഉമ്മ



" ഹ... ശരിയാണ്... I don't no... ചൂടന് എന്നോട് ഇഷ്ട്ടം ഉണ്ടോന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം ഇല്ല... But ഇപ്പോൾ ഞാൻ ചൂടന്റെ കൂടെ പൂർണ്ണസന്തോഷവതിയായി ആണ് കഴിയുന്നത്".....shana 



" പിന്നെന്തിന് മാര്യേജ് ഫങ്ക്ഷന്റെ അന്ന് അവൻ നിന്നെ തള്ളിയിടണം... അന്ന് ചെയർ തട്ടി വീണതാണെന്നാ നീ ഞങ്ങളോട് ഒക്കെ പറഞ്ഞേ ".... എളാപ്പ



" അതെന്താന്ന് വെച്ചാൽ പറയാം എളാപ്പ... പക്ഷെ  ഞാനല്ല പറയേണ്ട ആള് പറയും...... തനൂ ..... "... എന്ന് പറഞ്ഞ് അവള് തനുവിനെ വിളിച്ചതും തനുവും കൂടെ റിയയും വന്നു... റിയയുടെ മുഖത്താണേൽ ആരോടും അടിച്ച പാടുകൾ ഉണ്ട്... പോരാത്തതിന് അവള് തലതാഴ്ത്തിയാണ് നിൽക്കുന്നത്.... എന്റടുത്തെത്തിയതും അവള് പതിയെ തല ഉയർത്തി എന്നെ ഒന്ന് നോക്കിയതും shana അവളുടെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു...



" he is mine... ചൂടൻ എന്റെതാണ്... എന്റേത് മാത്രം... വേറെ ആരും  ചൂടനെ നോക്കുന്നത് എനിക്കിഷ്ട്ടല്ല"...



പെട്ടെന്ന് അവളെങ്ങനെ പറഞ്ഞതും ഞാനൊന്ന് ഞെട്ടി... അവള് പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങി കേൾക്കുന്നത് പോലെ... അവള് പറയുന്നത് കേട്ടതും എന്റെ അധരങ്ങൾ താനെ വിടർന്നു....



" പറ... എന്നോടും തനൂനോടും പറഞ്ഞ കാര്യങ്ങൾ ഇവരോടും പറ"...എന്ന് shana റിയയോട് പറഞ്ഞതും അവള് ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കി...



" നിന്നോട് പറയാനാ പറഞ്ഞേ "....shana



"പറയാം "... റിയ




" എ...എനിക്ക് അഫി സാറിനെ ഇഷ്ട്ടം ആണ്... Shana യെയും അഫിസാറിനെയും തമ്മിൽ അകറ്റാൻ വേണ്ടി മാര്യേജ് ഫങ്ക്ഷന്റെ അന്ന് ഞാൻ ഷാനക്ക് കൊടുക്കാൻ ജ്യൂസിൽ ഒരു ദ്രാവകം കലക്കിയായിരുന്നു... ആ ജ്യൂസ് കുടിച്ചാൽ സ്വബോധം നഷ്ടപ്പെടും... Shana വളരെ മോശപ്പെട്ടായിരിക്കാം അഫിസാറിനോട് പെരുമാറാ.... But... ആ ജ്യൂസ് അഫിസാറാ കുടിച്ചത് അത് കൊണ്ടാ ഇങ്ങനെയൊക്കെ 

സംഭവിച്ചത്....


എന്ന് റിയ പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി....




" എനിക്കിവളെ അന്നേ ഡൌട്ട് ഉണ്ടായിരുന്നു.... എന്നാലും പാർട്ട്ണർ നീ എങ്ങനെ ഇത് കണ്ട്പിടിച്ചു ".... അജു



" ചൂടൻ എന്നോട് അങ്ങനെ പെരുമാറിയപ്പോയെ എനിക്ക് ഡൌട്ട് തോന്നിയിരുന്നു... ഇതിന് പിന്നിൽ എന്തോ ഉണ്ടെന്ന്... മാത്രമല്ല ചൂടനന്ന് സ്വബോധത്തിൽ അല്ലായിരുന്നു...അത് കൊണ്ടാവും മെഹറിന്റെ പേര് പറഞ്ഞത്.... അതോണ്ട് just ഞാനൊന്ന് cctv ചെക്ക് ചെയ്തു... അപ്പോഴാ ഇവള് ജ്യൂസിൽ അത് കലക്കുന്നത് കണ്ടത്... ചോദിക്കേണ്ട രീതിയിൽ ചോദിച്ചപ്പോൾ ഇവള് കുറ്റം സമ്മതിക്കുകയും ചെയ്തു "...... Shana....



" പിന്നെ നിന്നോട് എനിക്ക് പറയാനുള്ളത്..... ഒരുപക്ഷെ നീ എന്നെ കൊല്ലാൻ ആണ് ശ്രമിച്ചെങ്കിൽ പോലും ഞാൻ നിന്നോട് ക്ഷമിച്ചേനെ... എന്നെയും ചൂടനെയും അകറ്റാൻ ശ്രമിച്ചാൽ... Shana ആരാന്ന് നീ അറിയും... പിന്നെ നീ അങ്ങനെ ചെയ്തത് കാരണം ഞാൻ കുറച്ച് വേദന സഹിച്ചെങ്കിലും എനിക്ക് merits മാത്രമേ ഉണ്ടായിട്ടുള്ളൂ... അത് കൊണ്ട് ഞാനും ചൂടനും അടുത്തു.... ഫസ്റ്റ് & last വാണിംഗ് ആണ്... ഇനി എന്റെയും ചൂടന്റെയും ലൈഫിൽ വന്നാൽ നിന്നെ കൊല്ലാനും ഞാൻ മടിക്കില്ല.. Mind it "....shana 



" സർ...... I am സോറി... സാർ മറ്റൊരാളുടെതാണ് എന്നറിഞ്ഞിട്ടും ഞാൻ സാറിനെ ആഗ്രഹിക്കാൻ പാടില്ലായിരുന്നു....



" shut up റിയ.... You'r dismissed "...



" സർ പ്ലീസ് ".... റിയ



" പറഞ്ഞത് കേട്ടില്ലേ your dismissed... Get lost... ഇനി ഞങ്ങളുടെ കൺമുന്നിൽ നിന്നെ കണ്ട് പോകരുത് "...





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }




" പറഞ്ഞത് കേട്ടില്ലേ your dismissed... Get lost... ഇനി ഞങ്ങളുടെ കൺമുന്നിൽ നിന്നെ കണ്ട് പോകരുത് "...എന്ന് നമ്മള് പറഞ്ഞതും thats പൊട്ടിമോൾ കരഞ്ഞോണ്ട് പുറത്തേക്ക് പോയി...



" shana... എന്നാ ഞാൻ പോണു"... എന്ന് പറഞ്ഞ് തനുവും അതിന്റെ പിറകെ പോയി...



പെട്ടെന്നാണ് ചൂടൻ എന്നെ വന്ന് ഹഗ് ചെയ്തത്... പെട്ടെന്നായത് കൊണ്ട് തന്നെ ഞാൻ ആകെ ഷോക്ക് ആയിരുന്നു..



" വായോ.. നമുക്ക് പോയേക്കാം "... എന്ന് പറഞ്ഞ് എല്ലാരും ഹാളിൽ നിന്ന് പോയി...



" I AM SORRY... SORRY FOR EVERYTHING...I KNOW ഞാൻ നിന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്... ലോകത്ത് സ്വന്തം ഭാര്യയോട് ചെയ്യാൻ പാടില്ലാത്തതാ ഞാൻ നിന്നോട് ചെയ്തെ... അന്ന് ഞാനെന്റെ കണ്ണുകളെ മൂടികെട്ടിയിട്ടാ ഉണ്ടായത്... I am so sorry....



" അയ്യേ... World ഫേമസ് ബിസിനസ്‌ മാൻ mr: അഫ്സൽ അഹ്‌മദ്‌... ഇത്ര സില്ലി കാര്യത്തിന് പറയുവാണോ... You know... എനിക്കിഷ്ട്ടം thats ചൂടനെ ആണ് ".... നമ്മള് ചൂടന്റെ കവിളിൽ നുള്ളി പറഞ്ഞതും ചൂടൻ നമ്മൾക്ക് ഒരു ചിരി... ഉഫ് thats ചിരിയിൽ ഒരു നിമിഷം നമ്മള് സ്വയം മറന്ന് നിന്ന് പോയി....



" and thanks for your love ".... ചൂടൻ



" what... ഇഷ്ട്ടോ എനിക്കോ ഒരിക്കലും ഇല്ല... ഞാൻ മനുഷ്വത്തിന്റെ പേരിൽ ചെയ്തതാണ്... അല്ലാതെ എനിക്ക്.....



വാക്കുകൾ മുഴുവനാക്കും മുമ്പേ ചൂടൻ എന്റെ നെറ്റിയിൽ ചുണ്ടമർത്തിയിരുന്നു... ഒട്ടും പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ നമ്മള് വായും തുറന്ന് നിക്കുവാണ്...



"dear വൈഫ്‌... ആ വായ ഒന്ന് പൂട്ടിയേക്ക്... അല്ലേൽ വല്ല ഈച്ചയും വന്ന് കേറും "... എന്ന് പറഞ്ഞ് ചൂടൻ പോയതും നമ്മള് ദേഷ്യം കൊണ്ട് ചവിട്ടിതുള്ളി അവിടെ തന്നെ നിന്നു... എങ്ങനെ ദേഷ്യം വരാതിരിക്കും റിയയെ എല്ലാരുടെ മുന്നിലും കൊണ്ട് വന്ന് ചൂടൻ നിരപരാതി ആണെന്ന് തെളിയിച്ച്... ചൂടനോട്

വെറും മനുഷ്വത്തിന്റെ പേരിലാ ഇതൊക്കെ ചെയ്തത് എന്ന് ഡയലോഗ് ഒക്കെ അടിച്ച് ചൂടന്റെ മുന്നിൽ വിലസാന്ന് വിചാരിച്ചതാ... ഇതിപ്പോൾ ഒരു കിസ്സ് കിട്ടിയപ്പോൾ എന്റെ കണ്ട്രോൾ പോയല്ലോ പടച്ചോനെ....😌



                          


                             *******




"  🎶ലാല ലാല ലാലാ...


ലാല ലാല ലാലാ ".... 🎶



മൂളിപ്പാട്ടും പാടിവരുമ്പോൾ ആണ് ഹാളിൽ നിന്ന് എല്ലാരും കൂടി കാര്യമായി എന്തോ സംസാരിക്കുന്ന കേട്ടത്...നമ്മൾക്ക് ഒളിഞ്ഞ് കേൾക്കുന്ന ശീലം ഒട്ടും ഇല്ലാത്തത് കൊണ്ട് തന്നെ നമ്മള് തൂണിന്റെ മറവിൽ നിന്ന് ചെവികൂർപ്പിച്ചു 😁.....


" നമുക്ക് ഇതൊന്ന് ആലോചിച്ചാലോ...കേട്ടെടുത്തോളം നല്ല തറവാട്ടുകാരാ...  ചെറുക്കൻ IAS കാരനും"...എളാപ്പ



" പോരാത്തതിന് ചെക്കൻ എന്റത്രയില്ലേലും നല്ല ഗ്ലാമറാ ".... അജു



" എന്തോ എങ്ങനെ "....pillu



" ഒരു ഗ്യാപ്പ് കണ്ടപ്പോൾ ഗോളിട്ടതാ "... എന്ന് പറഞ്ഞ് അജു 32 പല്ലും കാണിച്ച് ചിരിച്ചു



* I think .... Pillu ന്റെ കല്യാണക്കാര്യം ആണെന്ന് തോന്നുന്നു... അവൾക്കാണേൽ യാതൊരു പ്രോബ്ലവും ഇല്ല... ഇനി അവള് shaaz നെ തേച്ചോ... ഏയ് തേക്കാൻ വഴി ഇല്ലല്ലോ.... ഒരു പക്ഷെ തേച്ച് കാണോ... തേച്ചാലും നിനക്കെന്താ shanu....ഓളെ ഇനി തേപ്പ്പെട്ടീന്ന് വിളിക്കാം ".... എന്ന് വിചാരിച്ച് സ്വയം ചിരിക്കുമ്പോൾ ആണ് ചൂടന്റെ മേലേക്ക് നമ്മളെ കണ്ണ് പതിഞ്ഞത് ..... ചൂടാനാണെൽ നമ്മളെ തുറിച്ച് നോക്കുന്നുണ്ട്....നമ്മളതിന് നിഷ്ക്കു ആയി ക്ലോസപ്പിന്റെ പരസ്യം സമ്മാനിച്ചു....



" ഓഹ് god!... ഈ ഡ്രാക്കുനെ കൊണ്ട് വല്ല്യ  ശല്യം ആയല്ലോ .. ഇനിയിപ്പോ എന്ത് ചെയ്യും... ചൂടനെങ്ങാനും ഞാൻ ഒളിഞ്ഞ് കേൾക്കുന്നത് എല്ലാരോടും പറഞ്ഞാൽ തീർന്നു..... തിരിഞ്ഞോടിയാലോ.... വേണ്ട... തിരിഞ്ഞോടിയാൽ എല്ലാരും കാണും... ഒന്നും അറിയാത്ത രീതിയിൽ മുഞ്ഞോട്ട് പോകുന്നതാ നല്ലത്.....എന്ന് സ്വയം കരുതി നമ്മള് മുഞ്ഞോട്ട് നടന്നു...



" ഇതാര് shana മോളോ... ഞാൻ വിചാരിക്കുവായിരുന്നു... എന്തേ മോളെ ഇവിടെ ഒന്നും കാണാത്തത് എന്ന് "... എളാപ്പ



" അവള് ഇവിടെ തന്നെയുണ്ടായിരുന്നു ".... ചൂടൻ അങ്ങനെ പറഞ്ഞത് പറയല്ലേ എന്നർത്ഥത്തിൽ നമ്മള് കണ്ണിറുക്കി കാണിച്ചു....,



" എന്നിട്ട് ഞാൻ കണ്ടില്ലല്ലോ... അജു



" I mean... അവള്  ഗാർഡനിൽ ഉണ്ടായിരുന്നു

എന്ന് പറഞ്ഞതാ ".... എന്ന് ചൂടൻ നമ്മള് നോക്കി പറഞ്ഞതും ആണ് കുറച്ച് ആശ്വാസം ആയത്... 😌



" ഡീ pillu... നീ shaaz നെ തേച്ചോ "... നമ്മള് pillu ന്റെ ചെവിയിൽ പോയി ചോദിച്ചു...



" നിനക്കെന്താ വട്ടായോ "... pillu



" പിന്നെന്തിനാ കുരിപ്പേ... നിന്റെ കല്യാണക്കാര്യം പറയുമ്പോൾ നിനക്കിത്ര സന്തോഷം "......



" എടീ കുരങ്ങീ എന്റെ കല്യാണത്തെ കുറിച്ചല്ല hezu ന്റെ കല്യാണത്തെ കുറിച്ചാ പറയുന്നേ "....pillu 



" hezu ന്റെ കല്യാണമോ... എന്നിട്ട് അവളെ ഈ പരിസരത്ത് കാണുന്നില്ലല്ലോ "....



" അവള് അവളുടെ റൂമിൽ ഉണ്ട്"..... Pillu



" എന്നാ ഞാൻ പോയി അഡ്വാൻസ് ഹാപ്പി മരീഡ് ലൈഫ് പറഞ്ഞ് വരാവേ "...എന്ന് pillu നോട്‌ പറഞ്ഞ് നമ്മള് hezu ന്റെ റൂമിലേക്ക് നടന്നു....



Hezu ന്റെ റൂമിന്റെ വാതിൽ തുറന്നതും അവളുണ്ട് കമിഴ്ന്ന് കിടക്കുന്നു.....



" എല്ലാരും നിന്റെ കല്യാണത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ നീ ഇവിടെ കിടന്ന് ഉറങ്ങുവാണോ ".... എന്ന് പറഞ്ഞ് നമ്മളവളെ

തിരിച്ചതും ഞാൻ ഞെട്ടി...



അവളുടെ മുഖം കരഞ്ഞ് കലങ്ങിയിട്ടാ ഉള്ളെ... പെട്ടെന്ന് അവളെന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതും എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി...



" hezu... What's happened... നീ എന്തിനാ കരയുന്നെ "....



എന്ന് ഞാൻ ചോദിച്ചുവെങ്കിലും കരയുവല്ലാതെ അവളൊന്നും തന്നെ മറുപടി തന്നില്ല



" hezu... Don't cry....എന്ത് കാര്യം തന്നെയായാലും... നീ എന്നോട് പറ...ഞാൻ നിന്റെ കൂടെ ഉണ്ട് "....



" ഞാൻ ഇത് പറഞ്ഞാൽ നീ വേറെ ആരോടും പറയില്ലെന്ന് എനിക്ക് പ്രോമിസ് ചെയ്യണം "...hezu 



" ഹ പ്രോമിസ്.. നീ കരയാതെ കാര്യം പറ "....



" അത് പിന്നെ... എനിക്ക് കല്യാണത്തിന് ഇഷ്ട്ടല്ല... എനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണ് "....



" അതാണോ കാര്യം... ഇതിനാണോ നീ കരയുന്നെ... നീ  നിന്നെ സ്നേഹിക്കുന്ന ആളോട് എളാപ്പനോട്‌ വന്ന് സംസാരിക്കാൻ ".....



" but one സൈഡ് love ആണ്... അയാൾക്ക് എന്നെ ഇഷ്ട്ടാണോ എന്നൊന്നും എനിക്കറിയില്ല "...hezu 



" what"...



" അതെ...1 year മുമ്പ് ഒരു മ്യൂസിക് കോമ്പറ്റിഷനായി ഞാൻ മുംബൈയിൽ വന്നിരുന്നു..... ഫ്ലൈറ്റ് ഇറങ്ങി ടാക്സിയിലേക്ക് കയറാൻ പോവുമ്പോൾ ആണ് ഒരു വാനിൽ കുറെ ആളുകൾ വന്ന് എന്നെ കിട്നാപ്പ് ചെയ്തോണ്ട് വന്നത്... ഒരു പഴയ കെട്ടിടത്തിലേക്കാ എന്നെ കൊണ്ട് പോയത്...എന്നെ പോലുള്ള ഒരുപാട് പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു...സെക്സ് റാക്കറ്റിന് വേണ്ടി പതിനേഴും പതിനെട്ടും വയസ്സുള്ള പെൺകുട്ടികളെ അവരെ കിട്നാപ്പ് ചെയ്ത് കൊണ്ട് വന്നതാ....ഇനി ജീവിതത്തിലേക്ക് ഒരു മടക്കമില്ല എന്ന് വിചാരിച്ചതാ... പക്ഷെ പടച്ചോൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു....



ഒരാള് വന്ന് ആ സംഘത്തെ അടിച്ച് ചതച്ച് ഞങ്ങളെ എല്ലാവരെയും രക്ഷിച്ചു... ആ സംഘത്തെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു....


ഫസ്റ്റ് ടൈം അയാളോട് ഒരിഷ്ടം തോന്നിയിരുന്നു... അത് ജീവനും ആത്മാഅഭിമാനവും രക്ഷിച്ചവരോടുള്ള ഒരു റെസ്‌പെക്റ്റ് ആയെ ഞാൻ കണ്ടുള്ളു....


പിന്നെ എനിക്ക് ഒരു ആക്സിഡന്റ് പറ്റിയപ്പോൾ അയാളാ എന്നെ ഹോസ്പിറ്റലിൽ എത്തിച്ച്  2 weeks എന്നെ കെയർ ചെയ്തത്... എല്ലാർക്കും വിഷമാവൂന്ന് കരുതി ഞാൻ വീട്ടിൽ പറഞ്ഞില്ല....പരിക്ക് ഒക്കെ ശരിയായപ്പൾ ഞാൻ തിരിച്ച് ഓസ്ട്രലിയയിലേക്ക് മടങ്ങി ......



എനിക്ക് പറ്റില്ല shanu ഒരാളെ മനസ്സിൽ വെച്ച് മറ്റൊരാളെ നിക്കാഹ് ചെയ്യാൻ".....




" hezu... I  know... ആ വേദന ഞാനും അനുഭവിച്ചതാ... ഒരാളെ മനസ്സിൽ വെച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നത് വലിയ വേദന തന്നെയാണ്.... നീ കരയണ്ട hezu... ഞാൻ ചൂടനോട് എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കിപ്പിക്കാം"......




" ഇല്ല.. Shanu... ഒരിക്കലും ഈ വീട്ടിലെ ആരും അയാളെ എനിക്ക് കെട്ടിച്ച് തരില്ല... നിനക്ക് അയാളാരാന്ന് അറിയോ "....



" Hezu..നീ എന്താ ഈ പറയുന്നേ ".....



" ഹ... Shanu... ഓസ്ട്രേലിയയിലേക്ക് പോയി 2 മാസം കഴിഞ്ഞപ്പോൾ ഒരു ഫ്രണ്ടിനെ കാണണം എന്ന് പറഞ്ഞ് ഞാൻ മുംബൈയിൽ വന്നിരുന്നു... വന്നത് അയാളോട് എന്റെ ഇഷ്ട്ടം പറയാനാണ്...but."....എന്ന് പറഞ്ഞ് അവള് വീണ്ടും കരയാൻ തുടങ്ങി



" പക്ഷെ... Hezu നീ കരയാതെ കാര്യം പറ "....



" അപ്പോഴാ അയാളാരാന്ന് ഞാൻ അറിഞ്ഞത്....അറിഞ്ഞതും എന്റെ ഇഷ്ട്ടം പറയാതെ ഞാൻ തിരിച്ച് ഓസ്ട്രേലിയയിലേക്ക് തന്നെ മടങ്ങി'...



" നീ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ മാത്രം അയാളാരാ "...



" HE IS THE GREAT BUSINESS MAN.... AMAN SAHIB ".... എന്നവള് പറഞ്ഞതും ഞാൻ ഞെട്ടി...



" WHAT... AMAN SAHIB.... ഇയാള് ചൂടന്റെ പാസ്റ്റിലെ ചൂടന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ... മെഹറിനെ രണ്ടാമത് സ്നേഹിച്ച ആള്... ഇയാള് തന്നെയല്ലേ ചൂടനെ കൊല്ലാൻ ശ്രമിക്കുന്നെ "....




" ഹ.. Shanu.... അത് അറിഞ്ഞപ്പോൾ ഞാൻ അയാളെ ഒരുപാട് മറക്കാൻ ശ്രമിച്ചതാ... But... എനിക്കതിന് പറ്റണില്ല... അപ്പോഴത്തേക്കും എന്റെ ഉള്ളിൽ അയാളൊരുപാട് സ്ഥാനം പിടിച്ചായിരുന്നു"...



" I understand hezu... എനിക്കറിയാം ഒരാള് ഹൃദയം കീഴടക്കിയാൽ പിന്നെ അവരെ മറക്കാൻ എത്രത്തോളം പ്രയാസം ആണെന്ന്.... അല്ല... നീ ചൂടന്റെ അനിയത്തി ആണെന്ന് അയാൾക്ക് അറിയോ "....



" ഇല്ല.. അറിഞ്ഞെങ്കിൽ എന്നെയും കൊന്നേനെ... കാരണം അഫീക്കാനോട് അത്രക്ക് ദേഷ്യം ഉണ്ട് അയാൾക്ക്... ഒരു തെറ്റിദ്ധാരണയുടെ പേരിലാ അഫീക്കയും അയാളും തമ്മിൽ ശത്രുക്കളെ പോലെയായത്....



പെട്ടെന്നാണ് വാതിലിന്റെ അടുക്കൽ നിൽക്കുന്ന എളാപ്പാനെ ഞാൻ കണ്ടത്....ഞങ്ങള് രണ്ട് പേരും എളാപ്പാനെ കണ്ടപ്പോൾ എണീച്ച് നിന്ന് പരസ്പ്പരം നോക്കി...സംശയഭാവത്തോട് കൂടിയ എളാപ്പ ഞങ്ങളെ നോക്കുന്നത്... അതെ ഭാവത്തോടെ എളാപ്പ മുഞ്ഞോട്ട് വന്നതും hezu അടിമുതൽ മുടിവരെ നിന്ന് വിറക്കാൻ തുടങ്ങി... പിറകിലൂടെ അവളുടെ കയ്യിൽ പിടിച്ച് ഒന്നും പേടിക്കണ്ട എന്നർത്ഥത്തിൽ ഞാൻ തലയനക്കി... എല്ലാ കാര്യങ്ങളും എളാപ്പ അറിഞ്ഞുകാണും എന്നുള്ള ഭയം എനിക്കും ഉണ്ടായിരുന്നു....




" എന്താ കാര്യം എന്തിനാ hezu നീ കരയുന്നെ ".... എന്ന് എളാപ്പ ചോദിച്ചപ്പോൾ ആണ് ആശ്വാസം ആയത്... പക്ഷെ എന്ത് ഉത്തരം പറയുമെന്നത് രണ്ട് പേർക്കും നിശ്ചയമില്ലായിരുന്നു....



" അത് പിന്നെ ഉപ്പ... എനിക്ക് ഈ കല്യാണത്തിന് ഇഷ്ട്ടമല്ല ".... എന്ന് hezu പറഞ്ഞതും ഞാൻ ഷോക്ക് ആയികൊണ്ട് അവളെ ഒന്ന് നോക്കി



" എന്താ hezu  നീ ഈ പറയുന്നത്... ഇനി നിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ ".... എന്ന് എളാപ്പ ചോദിച്ചതും അവള് എന്നെ നോക്കി...



" എളാപ്പ... അതെന്താന്ന് വെച്ചാൽ ഇവൾക്ക് ഇപ്പോൾ പഠിക്കുന്ന കോഴ്സ് കംപ്ലീറ്റ് ചെയ്യണം എന്നുണ്ട്... അതിന്റെ ഇടയ്ക്ക് കല്യാണം വേണ്ടെന്നാ ഇവള് പറയുന്നേ...എനിക്ക് തോന്നുന്നത് രണ്ടര വർഷം കഴിഞ്ഞാൽ ഇവളുടെ കോഴ്സ് കഴിയില്ലേ അപ്പോൾ കല്യാണത്തെ പറ്റി ചിന്തിക്കുന്നതാവും നല്ലത് "..... വേറെ കഴിവൊന്നും ഇല്ലെങ്കിലും ഓൺ ദ സ്പോട്ടിൽ കള്ളം പറയുന്ന കഴിവ് ഉള്ളതോണ്ട് തന്നെ ഒറ്റയടിക്ക് പറയാൻ ഒരു റീസൺ കിട്ടി



" ഓ അതാണോ... അതിനാണോ നീ ഇങ്ങനെ കരയുന്നത്... നിനക്കിത് എന്നോട് പറഞ്ഞാൽ പോരെ... നിന്റെ ഇഷ്ടത്തിനെതിരായി ഞാൻ നിന്നിട്ടുണ്ടോ... ഇനി ഇതോർത്ത് കരയേണ്ട... ഈ പ്രപ്പോസൽ ഞാൻ വേണ്ടെന്ന് വെച്ചു "... എന്ന് പറഞ്ഞ് എളാപ്പ പുറത്തേക്ക് പോയി....




" thanks shanu "... എന്ന് പറഞ്ഞ് അവള് നമ്മളെ കെട്ടിപിടിച്ചു...




" എന്റെ hezu... രണ്ടര വർഷത്തേക്ക് നീ സേഫ്.... ഇനിയെങ്കിലും നിനക്കൊന്ന് ചിരിച്ചൂടെ "...എന്ന് നമ്മള് പറഞ്ഞതും നമ്മൾക്കവള് ചിരിച്ചുതന്നു



" and you don't worry hezu.... നിന്റെ ആളെ നിനക്ക് തന്നെ ഞാൻ തരും... അതിന് ചൂടനെയും Aman സാഹിബിനെയും പണ്ടത്തെ പോലെ ഒരുമിപ്പിക്കണം... അതിന് കുറച്ച് കാര്യങ്ങൾ കൂടി എനിക്ക് ചെയ്ത് തീർക്കാൻ ഉണ്ട്....




                               ***---***




നമ്മള് ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി വന്നപ്പോൾ ആണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആണ്..



" ഹലോ... ഫോൺ എടുത്ത് ഞാൻ പറഞ്ഞു



" ഹലോ my ബേബി... How are you... നീ എന്താ എന്നെ മറന്ന് പോയെ "... എന്ന് ചോദിച്ച് അയാൾ പൊട്ടിച്ചിരിച്ചതും ഞാൻ ഞെട്ടി... അതെ ആ ശബ്ദം കബീറിന്റെ ആണ്... ഉള്ളിൽ ഒരു ഭയം ഉണ്ടായെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല



" what's happened baby... നീ ഇത്ര പെട്ടെന്ന് എന്നെ മറന്ന് പോയെ "....എന്ന് കബീർ വീണ്ടും ചോദിച്ചതും ഞാൻ സ്വയം ധൈര്യം സംഭരിച്ചു...



* shanu... ഇവനെക്കാൾ വലിയ ചൂടന്റെ വാ നീ പൂട്ടിച്ചിട്ടുണ്ട് പിന്നെയാണോ ഈ പരട്ടയുടെ കാര്യം ".... ലെ മനസ്സ്



" കബീർ... Am a right.... പിന്നെ ആ ബേബിന്ന്

ഉള്ള വിളി ഇനി അത് വേണ്ട because ഞാൻ ഇപ്പോൾ വേറെ ഒരാളുടെ വൈഫ്‌ ആണ്... പിന്നെ mr : കബീർ വിളിച്ച കാര്യം എന്താന്ന് വെച്ചാൽ താൻ പറ "....



" ഞാൻ പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് നീ വരണം അല്ലേൽ ആ വിഡിയോ ഞാൻ ലീക് ആക്കും... വന്നാൽ ആ വിഡിയോ ഉള്ള ഫോൺ നിനക്ക് തരും "....



" ഒരുപക്ഷെ.. വിഡിയോയുടെ വേറെ കോപ്പി ഉണ്ടെങ്കിലോ "...



" നിനക്കെന്നെ വിശ്വസിക്കാം ഒരു ഫോണിൽ മാത്രമേ ആ വിഡിയോ ഉള്ളൂ "....



" പക്ഷെ ആ ഫോൺ കളഞ്ഞ് പോയി.. Am a right '.... കബീർ പറഞ്ഞ് മുഴുവൻ ആക്കുന്നതിന് മുമ്പേ ഇടയ്ക്ക് കേറി ഞാൻ പറഞ്ഞു 



" അത് നിനക്കെങ്ങനെ അറിയാം "....കബീർ



"താനെന്താ എന്നെ കുറിച്ച് വിചാരിച്ചേ...തനൂടെ ആ വിഡിയോ തന്റെ കയ്യിലുണ്ടെന്ന് അറിഞ്ഞിട്ടും ഞാൻ ഇവിടെ സ്വസ്ഥതതയോട് ജീവിക്കുമെന്ന്... അവൾക്ക് വേണ്ടി എന്റെ പ്രണയത്തെ പോലും ഉപേക്ഷിക്കാൻ പോയവളാ ഈ ഞാൻ....തനിക്ക് shana യെ ശരിക്കും അറിയില്ല... തന്റെ ഫോൺ കളഞ്ഞ് പോയി എന്ന് മാത്രമല്ല വിവാഹത്തിന്റെ ദിവസമാ ഫോൺ കളഞ്ഞ് പോയെ...അത് കറക്റ്റ് എന്റെ കയ്യിൽ തന്നെ വന്നുപെട്ടു....ആ വിഡിയോ ഞാൻ വേരോടെ നശിപ്പിക്കുകയും ചെയ്തു.. താനെത്ര ശ്രമിച്ചാലും തനിക്കത് കിട്ടില്ല... That's shana farzin... Oh I am sorry... That's Mrs : afsal Ahmed "....



" ഡീ" ........ഞാനത് പറഞ്ഞതും ഡീ എന്ന് വിളിച്ച് അവൻ അലറി...



" കുരയ്ക്കാതെ...എനിക്കിപ്പോഴാ ഒരു കാര്യം മനസ്സിലായത്...കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന് എല്ലാരും പറയുന്നത് എത്ര ശരിയാണ് "....



" ഡീ ഞാൻ ആരാണെന്ന് നിനക്കറിയില്ല... നിനക്കറിയാത്ത പല കാര്യങ്ങളും എന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട്... ഈ കബീർ ആരാന്ന് നീ അറിയാൻ പോകുന്നതേ ഉള്ളൂ "....



" നിനക്കെന്നെ ഒന്നും ചെയ്യാൻ പറ്റില്ല കബീർ... Because എന്റെ ഹസ്ബൻഡ് ആരാണെന്ന് നിനക്കറിയാലോ.. എന്നേക്കാൾ നന്നായി നിനക്ക് അഫ്സൽ അഹ്‌മദിനെ അറിയാം അതോണ്ടല്ലെ ഞങ്ങടെ കല്യാണത്തിന്റെ അന്ന് എന്റെ ഹസ്ബൻന്റിനെ പേടിച്ച് അല്ലെ അമ്പതോളം ഇന്റർനാഷണൽ ഫൈറ്റേർസിനെ ഇറക്കിയത്... എന്നിട്ടെന്തായി..... സഹതാപം കൊണ്ട് പറയാ ഇനി ഞങ്ങടെ ലൈഫിൽ വരരുത് "... എന്ന് പറയുമ്പോൾ ആണ് ഗ്ലാസ്‌ ഡോറിലൂടെ ചൂടൻ റൂമിലേക്ക് വരുന്നത് കണ്ടത്..



" അപ്പോൾ by എന്റെ ഹസ്ബൻഡ് വരുന്നുണ്ട്"..... എന്ന് പറഞ്ഞ് ഞാൻ കാൾ കട്ട്‌ ചെയ്തു 





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{കബീർ }



" അപ്പോൾ by എന്റെ ഹസ്ബൻഡ് വരുന്നുണ്ട്".... എന്ന് പറഞ്ഞ് അവള് ഫോൺ കട്ട് ചെയ്തു...



ഇതുകൊണ്ടെന്നും കബീർ  നിർത്തില്ല... ഞാൻ നിന്നെ ഒരുപാട് ആഗ്രഹിച്ചു shana...നിനക്കറിയോ എന്റെ സ്വപ്നങ്ങളിലും നീ മാത്രമായിരുന്നു... നീ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു shana.....തീർച്ചയായും ഞാൻ നിന്നെ സ്വന്തമാക്കും... ആ അഫ്സൽ അഹ്‌മദ്‌ ഉള്ളെടുത്തോളം കാലം എനിക്ക് നിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല...



പക്ഷെ മാരേജിന് വേണ്ടി നിന്നെ ഞാൻ എന്ത് ഉപയോഗിച്ച ബ്ലാക്ക് മെയിൽ ചെയ്തെ അതെ ആയുധം തന്നെ ഞാൻ വീണ്ടും ഉപയോഗിക്കാൻ പോവാ....


തൻഹ... അവൾക്ക് വേണ്ടിയല്ലേ അവനെ മറന്ന് എന്നെ കെട്ടാൻ നീ തയ്യാറായെ.... വീണ്ടും അവളെ എന്റെ ആയുധമായി എടുക്കുവാ ഞാൻ...


എന്ന് പറഞ്ഞതും ഒരു വിജയച്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{Shanu }



കബീറിന്റെ ഫോൺ കട്ട് ചെയ്തതും ചൂടൻ ആരെയോ ഫോൺ ചെയ്ത് കൊണ്ട് റൂമിലേക്ക് കയറി വന്നു.....



" shana.. എനിക്കൊരു urgent മീറ്റിംഗ് ഉണ്ട് നീ കിടന്നോളു"...ചൂടൻ



" നിങ്ങൾക്ക് മീറ്റിംഗ് ഉണ്ടോ ഇല്ലയോ എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയം അല്ല... എന്റെ ടൈം ആവുമ്പോൾ ഞാൻ കിടന്നുറങ്ങും "....



" മീറ്റിംഗ് ക്യാൻസൽ "... എന്ന് പറഞ്ഞ് ഫോൺ ബെഡിലേക്ക് എറിഞ്ഞ് ചൂടൻ നമ്മളെ നോക്കിയതും നമ്മളൊന്ന് ഞെട്ടി... ചൂടൻ with എക്സ്ട്രാ റൊമാന്റിക്... ചൂടൻ നമ്മടെ അടുത്തേക്ക് വരുന്നത് കണ്ടത്...

ഹാർട്ട് കിടന്ന് ഡിജെ കളിക്കാൻ തുടങ്ങി... രക്തം ആണേൽ സ്പീഡിൽ പമ്പ് ചെയ്യുവാണ്...



Shanu നീ എന്തിനാ വെറുതെ ചൂടന്റെ മുമ്പിൽ ആളാവാൻ ആ ഡയലോഗ് അടിച്ചേ... വല്ല കാര്യവും ഉണ്ടായിരുന്നോ..ഇനി ഈ ഡ്രാക്കു എന്നെ വെറുതെ വിടൂന്ന് തോന്നാണില്ല... ബാൽവീർ... വേണ്ട... ബാൽവീർ ഇപ്പോൾ എന്നെ സഹായിക്കാറില്ല... അത് കൊണ്ട് ഇന്ന് മുതൽ ഞാൻ മായക്കണ്ണൻ ഫാനാ... മായകണ്ണാ ഈ ഡ്രാക്കുന്റെ കയ്യിൽ നിന്ന് ഈ നിഷ്കളങ്കയായ പെൺകുട്ടിയെ രക്ഷിക്കണേ......



എന്ത് വന്നാലും shanu നീ ചൂടന്റെ കണ്ണിലേക്ക് നോക്കരുത്... നോക്കിയാൽ ചൂടൻ നിന്നെ കൊന്ന് തള്ളിയാലും നീ അറിയാൻ പോവുന്നില്ല....


ചൂടൻ അടുത്തെത്തിയതും ഞാൻ ഒരു സ്റ്റെപ് പിറകോട്ട് നടന്ന് ചൂടനെ നോക്കിയതും ചൂടൻ നമ്മളെ അടിമുടി നോക്കി.. അപ്പോൾ ചൂടന്റെ കണ്ണിൽ വിരിയുന്ന ഭാവം കണ്ടതും ഞാൻ ഒന്ന് ഭയന്നു....അപ്പോഴാ നമ്മളിട്ടിരിക്കുന്ന ഡ്രസ്സിലേക്ക് നമ്മള് നോക്കിയത്...



Oh no... ലൈറ്റ് പിങ്ക് കളർ നൈറ്റിയും അതിന് മുകളിൽ ഒരു ഓവർകോട്ടും ആണ് നമ്മളിട്ടിരിക്കുന്നത്... പൊതുവെ നമ്മള് സിമ്പിൾ സൽവാർ ആണ് ഉറങ്ങുമ്പോൾ ഇടാറ്... സൽവാർ എടുക്കാൻ പോവുമ്പോൾ ആണ് ഈ  നൈറ്റി കണ്ടേ... ഇട്ടാൽ എങ്ങനെ ഉണ്ടാവൂന്ന് നോക്കാനാ ഇതെടുത്തിട്ടേ.... ചൂടൻ വരുന്നതിന് മുമ്പ് ഡ്രസ്സ്‌ മാറ്റണം എന്ന് വിചാരിച്ചതാ... ആ കബീർ വിളിച്ചതോണ്ട് അക്കാര്യം ഞാൻ മറന്നു...



" you know... You'r so hot "...


എന്ന് ചൂടൻ പറഞ്ഞതും നമ്മക്ക് എന്തോ പോലെയായി...



" നിങ്ങളെന്താ ഈ പറയുന്നത്... നിങ്ങൾക്ക് ഒട്ടും നാണം തോന്നുന്നില്ലേ എന്നോട് ഇങ്ങനെയൊക്കെ പറയാൻ "....



" എന്തിന് നാണിക്കണം...ഞാൻ എന്റെ ഭാര്യയോടാ പറഞ്ഞേ അല്ലാതെ വേറെ പെൺകുട്ടിയോടൊന്നും അല്ലല്ലോ "... എന്ന് പറഞ്ഞ് ചൂടൻ ഷർട്ടിന്റെ രണ്ട് ബട്ടൻസ് ഊരി നമ്മടെ അടുത്തേക്ക് വന്നതും നമ്മള് പിറകോട്ട് നടന്നു.... പിറകോട്ട് നടന്ന് നടന്ന്  നമ്മള് ചുമരിൽ തട്ടി നിന്നു... ചൂടാനാണെൽ അതെ ഭാവത്തോടെ നമ്മടെ അടുത്തേക്ക് വരുവാണ്....



ഇനിയിപ്പോ എന്ത് ചെയ്യും.... ചൂടന്റെ വരല് കാണുമ്പോൾ തന്നെ എന്തക്കയോ പന്തികേട് കാണുന്നുണ്ട്.... Shanu... ഫോക്കസ്... ഇനിയിപ്പോ എന്ത് ചെയ്യൂന്ന് ആലോചിക്ക്....പെട്ടെന്നാണ്  ഹിന്ദി ഡ്രാമയിലെ ഒരു റൊമാന്റിക് സീൻ ഓർമ വന്നത്....



നമ്മടെ ഹീറോ റൊമാന്റിക് ഓടെ നായികയുടെ അടുത്ത് വരുന്നു... നായിക ആണേൽ നമ്മള് പോലെ പേടിച്ചിട്ടാ ഉള്ളെ... പെട്ടെന്ന് നമ്മടെ നായികയുടെ തലയിൽ ഒരു ബൾബ് കത്തി... തിരിച്ച് അതെ റൊമാന്റിക് ഓടെ നായിക നായകന്റെ അടുത്തേക്ക് പോവുന്നു....അപ്പോൾ നമ്മടെ ഹീറോ ഒന്ന് അമ്പരന്ന് പിറകോട്ട് പോകുന്നു....




" ഇത് വർക്ഔട്ട്‌ ആവോ... ഒരുപക്ഷെ ആയെങ്കിലോ... I think ആവൂന്നാ തോന്നുന്നേ... ഒന്ന് പരീക്ഷിച്ച് നോക്കാം.... Shana with റൊമാന്റിക് മൂഡ് എന്ന് സ്വയം മനസ്സിൽ പറഞ്ഞതും നമ്മടെ മുഖത്ത് ഒരു ചിരി വിടർന്നു... അതെ ചിരിയോടെ നമ്മളെ ചൂടനെ റൊമാന്റിക് ഓടെ ഒന്ന് നോക്കിയതും ചൂടൻ ഒരുപിരികം പൊന്തിച്ച് എന്തെന്ന അർത്ഥത്തിൽ നമ്മളെ നോക്കി....



നമ്മള് നൈറ്റിയുടെ മുകളിൽ ഇട്ടിരിക്കുന്ന ഓവർകോട്ടിന്റെ കെട്ട് ഊരിക്കൊണ്ട് ഒരു സ്റ്റെപ് മുഞ്ഞോട്ട് നടന്ന് ചൂടനെ നോക്കിയതും ചൂടന് നോ കുലുക്കം... ചൂടൻ അതെ ഭാവത്തോടെ നമ്മളെ നോക്കാണ്...



Shanu... നീ എന്ത് മണ്ടി ആണ്... ചൂടന്റെ character നിനക്ക് നല്ലോണം അറിയുന്നതല്ലേ.... ആ ഊള ആക്റ്ററെ പോലെയല്ല ചൂടൻ എന്ന് അറിഞ്ഞിട്ടും നീ എന്തിന് ഈ പരീക്ഷണത്തിന് മുതിർന്നു... ഇനി ഒറ്റ വഴിയെ ഉള്ളൂ... റിവേഴ്‌സ് ഗിയർ എടുത്തോ shana... എന്ന് സ്വയം പറഞ്ഞ് നമ്മള് പിറകോട്ട് നടന്നതും ചൂടൻ നമ്മടെ കയ്യിൽ പിടിച്ച് വലിച്ച് ചൂടനിലേക്ക് അടുപ്പിച്ചു...



" അല്ല... റൊമാന്റിക് ഓടെ വന്ന നീ പെട്ടെന്നെന്തിനാ റിവേഴ്‌സ് ഗിയറെടുത്തെ"....ചൂടൻ



" അതോ... അത് എനിക്ക് നിങ്ങളോട് പറയാൻ സൗകര്യം ഇല്ല ".... എന്ന് പറഞ്ഞ് നമ്മള് ചൂടനെ നോക്കിയതും നമ്മടെ കണ്ണുകൾ ചൂടന്റെ കണ്ണുകളിലേക്ക് ഉടക്കി.... പതിയെ ആ തിളങ്ങുന്ന മിഴികൾ എന്റെ കണ്ണുകളെ കവർന്നെടുത്തു.... ഒരു കൽപ്രതിമ പോലെ കണ്ണിമവെട്ടാതെ ആ കണ്ണുകൾക്ക് മുമ്പിൽ ഞാൻ കീഴടങ്ങി....



പതിയെ ചൂടൻ നമ്മടെ മുഖത്തേക്ക് മുഖം താഴ്ത്തി.... ആ കുറ്റിരോമങ്ങൾ എന്റെ കവിളിൽ ഉരസിയതും പതിയെ എന്റെ കണ്ണുകൾ അടഞ്ഞു.... പെട്ടെന്നാണ് ചൂടൻ എന്റെ കവിളിൽ ചുണ്ടമർത്തിയത്... അപ്പോൾ ശരീരത്തിൽ ഒരു തരിപ്പ് കേറി.... പതിയെ ചൂടന്റെ ചുണ്ടുകൾ ഒഴുകി ഒഴുകി കഴുത്തിൽ എത്തിയതും... പെട്ടെന്ന് ചൂടന്റെ പല്ലുകൾ എന്റെ കഴുത്തിൽ താഴ്ന്നതും.... ഞാൻ ഒച്ചയെടുത്ത് കൊണ്ട് ചൂടനെ തള്ളിമാറ്റി ബെഡിൽ നിന്നും പുതപ്പെടുത്ത് പുതച്ചു....



ചൂടൻ വീണ്ടും നമ്മടെ അടുത്തേക്ക് വരാൻ പോയതും ഫോൺ റിങ് ചെയ്തു ചൂടൻ ഫോൺ അറ്റൻഡ് ചെയ്തതും എന്താന്നറിയാൻ നമ്മള് ചെവികൂർപിച്ചു... ഇത്തരം അവസരങ്ങളിൽ നമ്മക്ക് ഒടുക്കത്തെ കേൾവി ശക്തി ആണ്...



" സർ.... പ്ലീസ് ഈ മീറ്റിംഗ് അറ്റൻഡ് ചെയ്യാതിരുന്നാൽ 100 കോടിയാണ് നമ്മക്ക് നഷ്ട്ടപെടാ... Just 15 മിനിറ്റ്സിലെ കാര്യമല്ലേ ".... എന്ന് അയാള് പറഞ്ഞതും ചൂടൻ നമ്മളെ ഒന്ന് നോക്കി.... ചൂടൻ നമ്മളെ നോക്കിയതും നമ്മള് ഒരു പുതപ്പ് കൂടി എടുത്ത് ദേഹത്തിട്ടു.....



" ok "...എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത് ടേബിളിന് ആഞ്ഞടിച്ച് ചൂടൻ ലാപ്ടോപ്പും എടുത്ത് പുറത്തേക്ക് പോയി....



" ഓഹ് രക്ഷപെട്ടു... Shanu നിന്നോട് ഞാൻ എത്ര തവണ പറഞ്ഞതാ ചൂടന്റെ കണ്ണിലേക്ക് നോക്കരുതെന്ന്...just മിനിറ്റിന് രക്ഷപ്പെട്ടു... പെട്ടെന്നാണ് എന്റെ കഴുത്തിന്റെ അവിടെ ഒരു പുകച്ചൽ അനുഭവപ്പെട്ടത്... ഞാൻ മിററിന്റെ അടുത്ത് പോയി നോക്കിയതും ചൂടന്റെ പല്ല് പതിഞ്ഞ ഭാഗത്ത് ടാറ്റോ കുത്തിയത് പോലെ നല്ല ചുവന്ന കല വന്നിട്ടുണ്ട്...


Shanu... ഇത് ഡ്രാക്കുള തന്നെയാ... ജീവിച്ചിരിക്കുന്ന ഡ്രാക്കുള... ഔ... നിക്ക് വേദനിക്ക്ണു... ഇതിനേക്കാൾ ഭേദം ആ കലിപ്പൻ ചൂടൻ തന്നെയാണ്.... ഇങ്ങനെപ്പോയാൽ ഈ ഡ്രാക്കു ഇഞ്ചിജ്ജായി എന്നെ കൊല്ലും.... ഉറപ്പ്...



Oh നോ...15 മിനിറ്റിനുള്ളിൽ മീറ്റിംഗ് കഴിയും... ഇനി നിന്റെ പക്കൽ കുറച്ച് ടൈം മാത്രമേ ഉള്ളൂ...ആ ഡ്രാക്കു വരുന്നതിന് മുമ്പ് ഉറങ്ങിയേ മതിയാവൂ... അല്ലേൽ വീണ്ടും..... ഇല്ല പടച്ചോനെ... അതിനുള്ളിൽ എന്നെ ഉറക്കി തരണേ.....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



മീറ്റിംഗ് കഴിഞ്ഞുവന്നപ്പോൾ അവള് കിടന്നുറങ്ങിയായിരുന്നു...ഞാൻ ബ്ലാകറ്റ് എടുത്ത് അവൾക്ക് പുതച്ച് കൊടുത്തപ്പോൾ ആണ്... അവളുടെ കഴുത്തിൽ ഉള്ള ആ മുറിവ് ഞാൻ കണ്ടത്....


Oh നോ അഫി... പെട്ടെന്ന് എന്റെ സ്വബോധം നഷ്ട്ടപ്പെട്ടു.. എനിക്ക് എന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല... എന്ന് പറഞ്ഞ് തലക്കൊരു കൊട്ടും കൊടുത്ത് ഫസ്റ്റ് എയ്ഡ്‌ ബോക്സ്‌ എടുത്ത് മുറിവിൽ മരുന്ന് വെച്ച് ബാന്റെജ് ഇട്ട്... തിരിഞ്ഞ് നടക്കാൻ പോവുമ്പോൾ ആണ് അവള് പറയുന്നത് ഞാൻ കേട്ടത്



" എനിക്ക് ചൂടനെ എന്തോരം ഇഷ്ട്ടാണെന്ന് അറിയോ".....


എന്ന് അവള് ഉറക്കത്തിൽ പറയുന്നത് കേട്ടതും... ഞാൻ വേഗം ഫോണെടുത്ത് അവള് പറയുന്നത് റെക്കോർഡ് ആക്കാൻ തുടങ്ങി...



" ചൂടനെ ഒരുപാട് ഇഷ്ട്ടാണ്... ചൂടൻ എന്നെ ചതിച്ചിട്ടും എനിക്ക് ചൂടനെ ഒരൽപ്പം പോലും വെറുക്കാൻ സാധിച്ചില്ല...  Because I love you ചൂടാ... But ചൂടൻ റൊമാന്റിക് ഓടെ എന്റെ അടുത്തേക്ക് വരുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടും... രക്തം വേഗത്തിൽ പമ്പ് ചെയ്യും... ചൂടന്റെ കണ്ണുകൾ കാണുമ്പോൾ തന്നെ ഇപ്പോ ഹാർട്ട് അറ്റാക്ക് വരുന്നത് പോലെ തോന്നും... ലൈഫിൽ ഇത് വരെ ഞാൻ ഇത്രയും പേടിച്ചിട്ടില്ല.....ചൂടൻ റൊമാന്റിക് ഓടെ വരുന്നതിനെക്കാൾ നല്ലത് ചൂടൻ കലിപ്പോടെ വരുന്നതാ.... അന്ന് എന്റെ ചുണ്ട് പൊട്ടിച്ചു.. ഇപ്പോൾ എന്റെ കഴുത്തിനും ടാറ്റോ കുത്തി... ബ്ലഡി ഡ്രാക്കുള....നോക്കിക്കോ ഡ്രാക്കു ഞാൻ നിങ്ങളെ കൊല്ലും... I will kill you... പക്ഷെ വേണ്ട ചൂടനെ കൊന്നാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താ കാര്യം.... സാരില്ല്യ എന്റെ ചൂടനല്ലേ... എന്റെ ചൂടൻ എന്നെ കൊന്നാലും നിക്ക് സാരില്ല്യ.......



എന്ന് പറഞ്ഞ് വളരെ നിഷ്കളങ്കമായി അവള് ചിരിച്ചതും എന്റെ ഹൃദയത്തിൽ അസ്ത്രങ്ങൾ തളച്ച് കേറ്റുന്ന വേദന ഉണ്ടായി....ശരിയാണ് മറ്റുള്ളവരോട് ഒരു സിംപതിയും എനിക്ക് ഉണ്ടായില്ല... ഉണ്ടായില്ല എന്ന് പറയുന്നതിനേക്കാൾ അത് കാണിച്ചില്ല എന്ന് പറയുന്നതായിരിക്കും നല്ലത്... ഇത്രയും നിഷ്കളങ്കമായ പെൺകുട്ടിയോട് എത്ര ക്രൂരനായാണ് ഞാൻ പെരുമാറിയത്.... ഞാൻ അങ്ങനെ ഒക്കെ പെരുമാറിയപ്പോൾ അവളുടെ ഹൃദയത്തിന്ന് എത്ര മാത്രം വേദനിച്ച് കാണും....ഞാൻ അവളെ സ്നേഹം നടിച്ച് വഞ്ചിക്കുകയല്ലേ ചെയ്തത്.... മെഹർ എന്നോട് ചെയ്തതിനേക്കാൾ വലിയ തെറ്റല്ലേ ഞാൻ അവളോട് ചെയ്തത്... എന്നിട്ടും ആ പാവത്തിന് എന്നെ ഒട്ടും തന്നെ വെറുക്കാൻ സാധിച്ചില്ല...



"YOU'R THE REAL ANGELE SHANA..... എനിക്ക് പടച്ചോൻ തന്നതിൽ വെച്ച് ഏറ്റവും വലിയ നിധി ആണ് നീ.... എല്ലാരും പറയുന്നത്... എന്റെ ലൈഫിൽ ഞാൻ ഒരുപാട് അനുഭവിച്ചു... അതിനൊക്കെ പകരം ആയി നിന്നെയാണ് പടച്ചോൻ എനിക്ക് തന്നത് "..... എന്ന് സ്വയം പറഞ്ഞതും ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു...



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }



രാവിലെ എണീച്ചപ്പോൾ ചൂടനെ ഇവിടെയെങ്ങും കാണുന്നില്ല... എന്റെ പൊട്ടിക്കാളി അല്ലേലും നീ എണീക്കുന്നതിന് മുമ്പേ ചൂടൻ എണീക്കാറില്ലേ.... ചൂടൻ 5 മണിയാവുമ്പോൾ എണീച്ച് ജോഗിങ്ങിന് പോവും...

ഇവിടെ വന്നപ്പോൾ മുതല് നിനക്കിത്തിരി ഉറക്കം കൂടുതലാ... അതെങ്ങനെ രാത്രി മുഴുവൻ ആ ഡ്രാക്കുനോട് തല്ല് പിടിച്ചിട്ടല്ലേ ഉറങ്ങുന്നേ...എന്ന് സ്വയം പറഞ്ഞ് തലക്കടിച്ച് നമ്മള് ബെഡിൽ നിന്ന് എണീച്ച് മിററിന്റെ അടുത്തേക്ക് പോയി... നമ്മടെ പ്രതിബിംബം നോക്കി ഒരു ഗുഡ്മോർണിംഗും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ പോവുമ്പോൾ ആണ് നമ്മളത് കണ്ടത്...



ഇതെങ്ങനെ... ഇന്നലെ ചൂടൻ കടിച്ച ഭാഗത്ത്‌ ബാന്റെജ് വന്നേ...ഇല്ല...... ഞാൻ അല്ല ഞാൻ ഈ മുറിവിൽ ബാന്റെജ് ഇട്ടിട്ടില്ല... പിന്നെ യാര്.... ഇനി പ്രേതം ആവോ 🙄.... പ്രേതം അല്ല ഇവിടെ മുറിവ് ഉണ്ടാക്കിയ ഡ്രാക്കുള തന്നെയാവാം ഈ മുറിവിൽ ബാന്റെജ് ഇട്ടത്....


കുളിച്ച് നിസ്കാരവും കഴിഞ്ഞ് നമ്മള് താഴെക്ക് വിട്ടു...


🎶എന്നെ തല്ലണ്ടമ്മാവാ


ഞാൻ നന്നാവൂല 🎶....



എന്ന് നമ്മള് പാട്ട്പ്പടിക്കൊണ്ട് സ്റ്റെപ് ഇറങ്ങുമ്പോൾ ആണ് pillu നോടും അജുനോടും സംസാരിച്ചിരിക്കുന്ന ചൂടന്റെ മേലിലേക്ക് എന്റെ കണ്ണ് പതിഞ്ഞത്...


ഉഫ്....... 💥.....വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും കൂളിംഗ് ഗ്ലാസും ഒക്കെ ഇട്ടപ്പോൾ എന്റെ മാഷേ.......എന്റെ കെട്ട്യോൻ ആഡാർ ലുക്ക്‌ ആയിട്ടുണ്ട്........

എനിക്ക് വയ്യ... കെട്ടിപിടിച്ച് രണ്ട് കിസ്സ് കൊടുക്കാൻ ആണ് തോന്നിയത്... പക്ഷെ തല്ക്കാലം വേണ്ട...എന്ന് പറഞ്ഞ് താടിക്ക് കയ്യും കൊടുത്ത് നമ്മള് സ്വയം മറന്ന് ചൂടനെ വായ്നോക്കുമ്പോൾ ആണ് പെട്ടെന്ന് ചൂടൻ നമ്മളെ നോക്കിയത്... ചൂടൻ നമ്മളെ നോക്കിയതും നമ്മള് വേഗം മുഖം തിരിച്ച് സീലിംഗിലെ ലൈറ്റ്സ് എണ്ണാൻ തുടങ്ങി...


" shana... നീ എന്താ അവിടെ ചെയ്യുന്നേ "... ചൂടൻ..



" ഞാൻ ഇബടെ നിന്ന് ലൈറ്റ്സ് എണ്ണുവാ ".... എന്ന് പറഞ്ഞതും ചൂടൻ നമ്മളെ ആക്കിക്കൊണ്ട് ഒന്ന് നോക്കി...



" എന്താ ഇത്... എന്തിനാ ഇങ്ങനെ നോക്കുന്നെ നിങ്ങടെ നോട്ടം കണ്ടാൽ തോന്നും... ഞാൻ സ്റ്റെപ് ഇറങ്ങിവരുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിങ്ങടെ മേലിൽ പതിഞ്ഞെന്നും... അങ്ങനെ ഞാൻ നിങ്ങളെ വായ്നോക്കിനിൽക്കുമ്പോൾ പെട്ടെന്ന് നിങ്ങളെന്നെ നോക്കിയെന്നും... നിങ്ങള് നോക്കിയപ്പോൾ ഞാൻ വേഗം കണ്ണെടുത്ത് ലൈറ്റ്സ് എണ്ണുന്നത് പോലെ അഭിനയിച്ചെന്നും....എന്നാൽ അങ്ങനെ ഒന്നുമല്ല "....



" എന്റെ പാർട്ട്ണർ... നിനക്ക് ബുദ്ധി കുറവാണെന്ന് എന്ന് എനിക്ക് ആദ്യമേ മനസ്സിലായതാ പക്ഷെ ഇത്രക്ക് കുറവാണെന്ന് ഞാൻ കരുതീല... നീ പറയുന്നത് കേട്ടാൽ ഏത് മണ്ടന്മാർക്കും മനസ്സിലാവും നീ ഇപ്പോൾ നടന്നതാ പറഞ്ഞെന്ന് ".... അജു



" നീ പറഞ്ഞത് തെറ്റി അജു.... അവൾക്ക് ബുദ്ധിക്ക് കുറവൊന്നും ഇല്ല "..... പെട്ടെന്ന് ചൂടൻ അങ്ങനെ പറഞ്ഞതും നമ്മളൊന്ന് ഞെട്ടി...



" അങ്ങനെ പറഞ്ഞ് കൊടുക്ക് എന്റെ ഹബ്ബി "....




" അവൾക്ക് ബുദ്ധിക്ക് കുറവൊന്നും ഇല്ല... Because ബുദ്ധി ഉണ്ടായാലല്ലേ അത് കുറയൂ ".. എന്ന് ചൂടൻ പറഞ്ഞത് നമ്മള് കണ്ണിറുക്കി കൊണ്ട് ചൂടനെ നോക്കി....



"നിങ്ങള്   വല്ല്യ  ബുദ്ധിമാനല്ലേ..... പിന്നെ ഇനി എന്നെ ആരെങ്കിലും കളിയാക്കിയാൽ shanu with ഭദ്രകാളി വേർഷൻ കാണേണ്ടി വരും...ലുക്ക്‌ മിസ്റ്റർ ചൂടാ... ഞാൻ നിങ്ങളെ ഒരിക്കലും വായ്നോക്കിയിട്ടില്ല... നിങ്ങളെ വായ്നോക്കാൻ മാത്രം അത്ര ബുദ്ധിയില്ലാത്തവളല്ല ഞാൻ "....



" അത് തന്നെയാ ഞാനും പറഞ്ഞത്  നിനക്ക് ബുദ്ധിയില്ലെന്ന് "...അജു



" ഹോ... എനിക്ക് ഭ്രാന്ത് പിടിക്കുന്നു "... എന്ന് പറഞ്ഞ് ചവിട്ടിതുള്ളി നമ്മള് തിരിഞ്ഞ് നടക്കാൻ പോവുമ്പോൾ ആണ് ചൂടൻ അത് പറഞ്ഞത്...



" shana...നീ പോയി റെഡി ആയി വാ... നമുക്ക് ഒരിടം വരെ പോവാൻ ഉണ്ട് "....



" എവിടേക്ക് "....



" നീ അല്ലെ ഇപ്പോൾ പറഞ്ഞേ നിനക്ക് ഭ്രാന്ത് പിടിക്കുന്നു എന്ന്... നമ്മൾക്കത് മുന്നേ മനസ്സിലായ കാര്യം തന്നെയാണ്... നീ തന്നെ പറഞ്ഞ സ്ഥിതിക്ക് നിന്നെ നേരെ കുതിരവട്ടത്തേക്ക് ട്രാൻസ്ഫർ ചെയ്യുവാ"..... അജു



" ഇവനെ ഇന്ന് ഞാൻ ".... എന്ന് പറഞ്ഞ് നമ്മളിട്ടിരിക്കുന്ന ചെപ്പൽ ഊരി അവനൊരു ഏറ് കൊടുത്തു...



"ഔ"    .............ഉഞ്ഞം പിഴച്ചില്ല അതവന്റെ മർമ്മത്തിന് ഇട്ട് തന്നെ കൊണ്ട്... ആശ്വാസം...



" എവിടെക്കാ പോണേ... അതറിയാതെ ഞാൻ വരില്ല "......



" നിന്റെ വീട്ടിലേക്ക് "...ചൂടൻ



" what.... സത്യായിട്ടും ".... എന്ന് നമ്മള് വിശ്വാസം വരാതെ ചൂടനെ നോക്കി ചോദിച്ചതും ചൂടൻ അതെ എന്ന് തലയാട്ടി... പെട്ടെന്നുള്ള സന്തോഷത്തിൽ നമ്മള് ചൂടന്റെ അടുത്തേക്ക് ഓടി... Thank you so much....ഞാൻ ആ കാര്യം പറയണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു....എന്ന് കണ്ണിറുക്കി പറഞ്ഞ് ചൂടനെ പോയി കെട്ടിപിടിച്ചു...പിന്നെയാണ് നമ്മളെന്താ ഈ കാണിച്ച് വെച്ചത് എന്ന് നമ്മക്ക് ഓടിയത്....



അത് ഓടിയപ്പോൾ തന്നെ നമ്മള് വേഗം ചൂടനിൽ നിന്ന് പിടിവിട്ട് ഒന്നും മിണ്ടാതെ മുകളിലേക്ക് നടന്നു...



" I am so happy....ഈ സന്തോഷം ഞാൻ തുള്ളിച്ചാടി കളിച്ച് തീർക്കണോ അതോ ഡാൻസ് കളിച്ച് തീർക്കണോ... തല്ക്കാലം ഒന്നും വേണ്ട 😁....I am so happy... അങ്ങനെ ഒന്നര മാസത്തിന് ശേഷം shana രാജകുമാരി കൊട്ടാരത്തിലേക്ക് മടങ്ങി പോവുന്നു....



ഉമ്മയെയും ലിയയെയും ഒരുപാട് മിസ്സ് ചെയ്തിരുന്നു....ഞാൻ പോവാൻ ചൂടനെ നിർബന്ധിക്കാതെ ഇരുന്നത് ചൂടന്റെ character അങ്ങനെയാണ് ഒരുപക്ഷെ ചൂടൻ ഉമ്മാന്റെ മുന്നിൽ നിന്ന് മോശമായി പെരുമാറിയാൽ ഉമ്മാക്കത് വലിയ വിഷമം ആവും...  ജീവിതത്തിൽ സുഖം എന്താണെന്ന് ആ പാവം അനുഭവിച്ചിട്ടില്ല... ഇത് കൂടി അറിഞ്ഞാൽ ആ ഹൃദയത്തിന്റെ വേദന ഇരട്ടി ആവും..... ഇപ്പോൾ ചൂടാനാകെ മാറിയിട്ടുണ്ട്..... അതിന് that's പൊട്ടിമോൾ റിയക്കും ഒരു thanku പറയണം... അവളെങ്ങനെ ചെയ്തില്ലെങ്കിൽ ഇതൊന്നും ഇത്ര പെട്ടെന്ന് ഉണ്ടാവില്ലായിരുന്നു.....anyway.... ചൂടൻ മാറിയല്ലോ... പക്ഷെ ഇനിയും ഒരുപാട് മാറാനുണ്ട്....അതിന് ഇനി ഒരു പ്രധാനപ്പെട്ട കാര്യം കൂടി എനിക്ക് ചെയ്ത് തീർക്കണം




                            *******




ഒരു വലിയ ഇരുനില വീടിന്റെ മുന്നിൽ  കാറ് നിർത്തിയതും നമ്മള് സംശയത്തോടെ ചൂടനെ നോക്കി...



" ഇറങ്ങ് ".... 




എന്താ ഇത്... അപ്പോൾ എന്നോട് കള്ളം പറഞ്ഞതായിരുന്നോ... എന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് എന്നെ ഇതെവിടെക്കാ കൊണ്ട് വന്നേ ".... 



"പറയാം "....എന്ന് പറഞ്ഞ് ചൂടൻ വണ്ടിയിൽ നിന്നറങ്ങിയതും വേണോ വേണ്ടയോ എന്ന രീതിയിൽ ഞാനും കാറിൽ നിന്ന് ഇറങ്ങി....കാറിൽ നിന്നിറങ്ങിയതും ലിയ വാതില് തുറന്ന് ഓടിവന്ന് വായാടി എന്ന് പറഞ്ഞ് നമ്മളെ കെട്ടിപിടിച്ചു.....



" സൂപ്പർമാനങ്കിളും വന്നായിരുന്നോ "... എന്ന് പറഞ്ഞ് അവള് ചൂടന്റെ അടുത്തേക്ക് പോയതും ചൂടൻ അവളെ കോരിയെടുത്ത് അവളുടെ നെറുകയിൽ ചുണ്ടമർത്തി... നമ്മള് ചിരിച്ച് കൊണ്ട് ആ കാഴ്ച കണ്ടോണ്ടി ഇരിക്കുമ്പോൾ ആണ്



" ആരാ ഈ വന്നിരിക്കുന്നെ "... എന്ന് പറഞ്ഞ് ഉമ്മ പുറത്തേക്ക് ഇറങ്ങിയതും നമ്മളോടിപ്പോയി ഉമ്മാനെ കെട്ടിപിടിച്ചു....



" വാ അകത്തേക്ക് കയറ് ".... എന്ന് ഉമ്മ പറഞ്ഞതും നമ്മളും ചൂടന് അകത്തേക്ക് കയറി...



" അങ്ങോട്ട് ഇരിക്ക് മോനെ "... ഉമ്മ ചൂടനെ നോക്കി പറഞ്ഞതും ചൂടനവിടെ സോഫയിൽ ഇരുന്നു



" നിന്നോട് ഇനി പ്രതേകം പറയണോ "... എന്ന് ഉമ്മ എന്നെ നോക്കി പറഞ്ഞതും നമ്മളിളിച്ച്  കൊടുത്തു..



" ഞാനിവിടെ നിന്നോളം "... നമ്മള് ഉമ്മാന്റെ തോളിൽ കയ്യിട്ട് പറഞ്ഞു



" അല്ല... Shanu നിന്റെ കഴുത്തിനെന്നാ പറ്റിയെ" ....ചൂടൻ ഉണ്ടാക്കിയ മുറിവിൽ തൊട്ട് ഉമ്മ ചോദിച്ചു...



" അതൊരു പേപ്പട്ടി കടിച്ചതാ ".... എന്ന് നമ്മള് പറഞ്ഞതും ചൂടന് ഞെട്ടിക്കൊണ്ട് എന്നെ നോക്കി



" പേപ്പട്ടിയോ "... ഉമ്മ



" ഓ sorry... പേപ്പട്ടി അല്ല എന്റെ കഴുത്തിലിട്ടിരിക്കുന്ന ചൈന്റെ ലോകറ്റ് കൊണ്ട് മുറിഞ്ഞതാ... ഉമ്മ പേടിക്കണ്ട...ചെറിയ മുറിവ് ഇനി ആ ലോകറ്റ് വീണ്ടും മുറിവുണ്ടാക്കാതെ ഇരുന്നാൽ മതി ".... എന്ന് പറഞ്ഞ് നമ്മള് ചൂടനെ നോക്കിയതും അത് ചൂടനിട്ട് വെച്ചതാണെന്ന് അറിഞ്ഞതോണ്ട് നമ്മളെ കലിപ്പിൽ നോക്കുന്നുണ്ട്... നമ്മളത് മൈൻഡ് ചെയ്തില്ല... അല്ല പിന്നെ 😏



" ഞാൻ എന്നാ നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാ ".... എന്ന് പറഞ്ഞ് ഉമ്മ കിച്ചണിലേക്ക് പോയി...



" സൂപ്പർമാനങ്കിളെ... സൂപ്പർമാനങ്കിളെ "... എന്ന് പറഞ്ഞ് ലിയ ചൂടന്റെ കവിളിൽ തട്ടി വിളിച്ചു



" ലിയ... സൂപ്പർമാനങ്കിളെ എന്ന് നീ വിളിക്കേണ്ട... നീ ഇനി മുതൽ ഡ്രാക്കുള അങ്കിളെ എന്ന് വിളിച്ചോ... അതാ ചേർച്ച"...



" നീ പോടീ.. വായാടി... സൂപ്പർമാനങ്കിള് ഡ്രാക്കുള ഒന്നുമല്ല ".... എന്ന് പറഞ്ഞ് അവള് ചൂടന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു....



* ബ്ലഡി കാന്താരിഅനിയത്തി... ആ ഡ്രാക്കുനെ കിട്ടിയപ്പോൾ എന്നെ വേണ്ട *.. എന്ന് മനസ്സിൽ പറഞ്ഞ് നമ്മള് മുഖം തിരിച്ചു



" സൂപ്പർമാനങ്കിളെ... അങ്കിൾ അന്ന് എന്നെ തട്ടിക്കൊണ്ടുപോയവരെ അടിച്ച് പപ്പടം ആക്കിയില്ലേ... അത് പോലെ വായാടിയെ അടിച്ച് പപ്പടം ആക്കണം... വായാടി എന്നോട് എന്നും തല്ല്പിടിക്കാറുണ്ട്...അല്ലേൽ വേണ്ടേ ഒരു കടി കൊടുത്താൽ മതി ".... എന്ന് ലിയ പറഞ്ഞതും ആണോ എന്ന് ചോദിച്ച് നമ്മളെ നോക്കി....



" ആ ഉമ്മാ ഞാൻ വരുന്നു ".....



" അതിന് നിന്നെ ഉമ്മ  വിളിക്കുന്നില്ലല്ലോ ... അങ്കിള് കേട്ടോ വായാടിനെ ഉമ്മ വിളിക്കുന്നത് ".... ലിയ



" ഏയ് ഞാനും കേട്ടില്ല".... ചൂടൻ



" എന്നെ ഉമ്മ വിളിച്ചാൽ നിങ്ങളെങ്ങനെ കേൾക്കും... എന്നെയല്ലേ വിളിച്ചത് അപ്പോൾ ഞാൻ മാത്രേ കേൾക്കു...So ഞാൻ പോവാ ".... എന്ന് പറഞ്ഞ് ഉള്ള ജീവനും കൊണ്ട് നമ്മള് കിച്ചണിലേക്ക് ഓടി... ഇന്നലെ കിട്ടിയ കടിന്റെ പാട് എന്നും മാറിയില്ല... അപ്പോഴാ വീണ്ടും കടിക്കാൻ വരണ്.... ഹും 😏....



നമ്മള് കിച്ചണിലേക്ക് പോയതും ഉമ്മ ജ്യൂസ് എടുത്ത് വെക്കുന്നുണ്ട്...



" ഉമ്മാ... ഉമ്മാനെ ഞാൻ ഇന്നലെ രാവിലെ കൂടി വിളിച്ചതല്ലേ എന്നിട്ട് ഉമ്മ വീട് മാറിയ കാര്യം ഒന്നും പറഞ്ഞില്ലല്ലോ.... പിന്നെ ചൂടനെങ്ങനെ അറിഞ്ഞു ഉമ്മ ഇവിടെയാ താമസം എന്ന് "......


" അത് പിന്നെ മോളെ... ഇന്നലെ ഉച്ചക്ക് വീട്ടുടമ്മ വന്നായിരുന്നു... നമ്മള് കൊടുക്കുന്ന വാടകയേക്കാൾ അധികം കൊടുക്കുന്ന താമസക്കാരെ കിട്ടിയിട്ടുണ്ടെന്നും അത് കൊണ്ട് ഉടനെ വീട്ടിൽ നിന്നും ഒഴിഞ്ഞ് കൊടുക്കണമെന്നും ".....



" അതെങ്ങനെ ശരിയാവും ഉമ്മാ... പെട്ടെന്ന് വന്ന് പറഞ്ഞാൽ എങ്ങോട്ടാ ഇറങ്ങിപ്പോണ്ടത് ".....ഉമ്മ പറയുന്നതിന്റെ ഇടയ്ക്ക് കയറി ഞാനത് പറഞ്ഞു 



" ഞാനത് അവരോട് ഒരുപാട് പറഞ്ഞതാ മോളെ... പക്ഷെ അവരത് കേട്ടില്ല... വീട്ടിലെ സാധനങ്ങൾ ഒക്കെ അവര് ആളെ കൂട്ടിക്കൊണ്ട് വന്ന് പുറത്തേക്ക് ഇട്ടു... രണ്ട് ദിവസം കൂടി സമയം വേണമെന്ന് ഞാൻ അവരോട് പറഞ്ഞതാ... പക്ഷെ അവരത് കേട്ടില്ല എന്നെ വീട്ടിന് പുറത്തേക്ക് തള്ളി... ഞാൻ നേരെ ചെന്ന് വീണത് അഫി മോന്റെ മേളിലേക്കാ....


അഫിയെ കണ്ടതും അവരൊന്ന് അത്ഭുതപ്പെട്ടു...



" സർ എന്താ ഇവിടെ "... അയാള് ( വീട്ടുടമ )അഫി മോനോട് ചോദിച്ചു...



" ഉമ്മ എന്താ കാര്യം "...എന്ന് അഫിമോൻ ചോദിച്ചതും ഞാൻ നടന്ന കാര്യങ്ങൾ ഒക്കെ അഫിമോനോട് പറഞ്ഞു.....



" നിങ്ങളെന്ത് നെറികേടാ ഇവരോട് കാണിച്ചത് ".....അഫി അവരോട് ചോദിച്ചു



" സാറിനിവരെ നേരത്തെ അറിയോ "....



" ഇതെന്റെ wife ന്റെ ഉമ്മയാ... അതായത് എന്റെ ഉമ്മ... എന്റെ ഉമ്മനെയാ നിങ്ങള് വീട്ടിൽ നിന്ന് ഇറക്കിവിട്ടേ ".....



" സർ... സാറിന്റെ ഉമ്മയാണ് എന്ന് ഞങ്ങള് അറിഞ്ഞില്ല..ക്ഷമിക്കണം... ഇവര് ഇനി ഇവിടെതന്നെ കഴിഞ്ഞോട്ടെ.... ഞങ്ങൾക്കൊരു പ്രശ്നവും ഇല്ല... പുറത്തിറക്കിയ സാധനങ്ങൾ ഒക്കെ അകത്തേക്ക് ഞങ്ങള് വെച്ചോളാം "....



" വേണ്ട... നിങ്ങടെ ഔദാര്യം ഒന്നും ഈ അഫ്സൽ അഹ്‌മദിന് ആവിശ്യമില്ല... ഉമ്മാ... ഉമ്മാക്ക് വേണ്ടി ഞാൻ ഒരു പുതിയ വീട് വാങ്ങിച്ച് തരാം ".... എന്ന് പറഞ്ഞ് അവൻ ഞങ്ങളെ ഈ വീട്ടിലേക്ക് കൊണ്ട് വന്നു.... ഇതിപ്പോൾ എന്റെ പേരിൽ അവൻ വാങ്ങിച്ച വീടാ... നിന്നോട് വിളിച്ച് കാര്യം പറയാൻ വേണ്ടി പോവുമ്പോൾ അവനെന്നെ തടഞ്ഞു... തല്ക്കാലം നീ അറിയണ്ട എന്നാ അവൻ പറഞ്ഞേ നാളെ നിന്നെയും കൂട്ടി ഇങ്ങോട്ട് വരാന്ന് അവൻ പറഞ്ഞു...



"Shanu... അഫിയെ കുറിച്ച് എനിക്ക് നന്നായി അറിയില്ല പക്ഷെ ഒരു കാര്യം ഞാൻ പറയാം....എന്റെ മോള് ഭാഗ്യവതിയാണ് അവനെ പോലൊരു തുണയെ ലഭിച്ചതിൽ.... സ്വന്തം മക്കള് പോലും ഉമ്മമ്മാർക്ക് ചെയ്ത് കൊടുക്കാത്ത കാര്യം ആണ് അവനെനിക്ക് വേണ്ടി ചെയ്തത്.... എന്നാ ഞാൻ പോയി ജ്യൂസ് കൊണ്ട് കൊടുക്കട്ടെ"...എന്ന് പറഞ്ഞ് ഉമ്മ കിച്ചണിൽ നിന്നും പോയി...



* ഉമ്മ പറഞ്ഞ കാര്യങ്ങൾ കൂടി അറിഞ്ഞപ്പോൾ ചൂടനോടുള്ള റെസ്‌പെക്റ്റും സ്നേഹവും കൂടിയിട്ടേ ഉള്ളൂ....I know ചൂടാ... പുറത്ത് ഡ്രാക്കുവാണേലും നിങ്ങള് പോലും അറിയാത്ത ഒരു നന്മ നിങ്ങൾക്കുള്ളിൽ ഉണ്ട്.....I think ഉടനെ തന്നെ ചൂടനെയും shanu മ്മാനേയും ( ചൂടന്റെ ഉമ്മ ) ഒന്നിപ്പിക്കണം* ...എന്ന് ചിന്തിച്ച് നമ്മള് ഹാളിലേക്ക് പോയതും ലിയ ഉണ്ട് ഹാളിലിരുന്ന് TOM& JERRY കാണുന്നു....




" ലിയ... നിന്റെ സൂപ്പർമാനങ്കിള് എവിടെ"....



" മുകളിലുണ്ട് ".... നമ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെ T. V യിൽ തന്നെ കോണ്സെന്ട്രേറ്റ് ചെയ്ത് കൊണ്ട് അവള് പറഞ്ഞു....അതെങ്ങനെയാ എന്റെ ബാക്കി അല്ലെ ടോം & ജെറി കണ്ടാൽ പിന്നെ ഭൂമികുലുങ്ങിയാലും അതിൽ നിന്ന് കണ്ണെടുക്കില്ല.....



എന്ന് പറഞ്ഞ് നമ്മള് മുകളിലേക്ക് നടന്നു... മുകളിലെത്തിയപ്പോൾ ഒരു റൂമിന്റെ ഉള്ളിൽ എന്തോ കയ്യിൽ പിടിച്ച് നിന്ന് സ്വയം ചിരിക്കുവാണ് ക്നാപ്പൻ...ഈ ഡ്രാക്കു ഇങ്ങനെ കിടന്ന് ചിരിക്കാൻ ഇയാൾക്ക് വല്ല ഭ്രാന്തും ആയോ... അതല്ലെങ്കിൽ ഇനി ഈ വീട്ടിൽ നിന്ന് വല്ല ബാധയും കേറിയതാവോ 🙄.... ഏയ് അങ്ങനെ ഒന്നും ആവില്ല... എന്ത് ചിന്തിച്ചാലും അവസാനം ഈ പ്രേതത്തിൽ തന്നെ ചിന്ത എത്തും... വല്ല സൈക്കാർറ്റിസിനെ കൊണ്ട് പോയി കാണിക്കണം... അല്ലേൽ ഡ്രാക്കുളയുടെ കൂടെ കിടക്കുന്ന ഞാനെന്തിന് പ്രേതത്തിനെ പേടിക്കണം... മാത്രമല്ല I am very strong &bold....



ഓ shanu ഇവിടെ നിന്ന് സ്വയം പിച്ചും പിയ്യും പറയാതെ ആ കോന്തൻ എന്താ നോക്കുന്നതെന്ന് ചെന്ന് നോക്ക് ".... ലെ മനസ്സ് പറഞ്ഞതും സാബ് ജി എന്ന് പറഞ്ഞ് നമ്മള് ചൂടന്റെ അടുത്തേക്ക് പോയി ചൂടന്റെ കയ്യിലുള്ള ആ സാധനം തട്ടിപറിച്ച് നോക്കിയതും നമ്മളൊന്ന് ഞെട്ടി...



" അയ്യേ....shana with നിക്കർ ഫോട്ടോ ആണ് ഈ പഹയൻ ഇരുന്ന് നോക്കുന്നത്"....



" ഡോ... താനെന്താ ഈ ചെയ്യുന്നത്... തനിക്ക് നാണമില്ലേ എന്റെ നിക്കറിട്ട ഫോട്ടോ നോക്കാൻ... ഇത്രയും നേരം നോക്കാൻ മാത്രം രണ്ട് വയസ്സ് പ്രായം വരുന്ന ഈ ഫോട്ടോലെന്താ ഉള്ളെ"...



" ഏയ്... നിന്റെ ബോഡി ഞാനൊന്ന് കാണട്ടെന്നെ ഒന്നുല്ലേലും ഞാൻ നിന്റെ കെട്ട്യോൻ അല്ലെ "....



" വൃത്തിക്കെട്ടവൻ....എന്റെ രണ്ട് വയസ്സ് പ്രായം വരുന്ന ഈ ഫോട്ടോ ഇങ്ങനെ നോക്കുവാണേൽ ഇപ്പോൾ കണ്ടാ എന്താ സ്ഥിതി... യാ ഹൗല വലാ "....



"നീ കാണിച്ച് തന്നാ എന്താ സ്ഥിതീന്ന് ലൈവ് ആയിട്ട് കാണാം "....




"ബ്ലാ...വൃത്തികെട്ടവൻ ആണെന്ന് അറിയാമെങ്കിലും ഇത്രക്ക് പ്രതീക്ഷിച്ചില്ല.... തന്റെ കൂടെ ഞാൻ എങ്ങനെ വിശ്വസിച്ച് കഴിയും... ഒന്നുല്ലേലും 18 വയസ്സ് തികഞ്ഞ ഒരു നിഷ്കളങ്കയായ പെൺകുട്ടി അല്ലെ ഞാൻ ".....



"Shana... നീ ആ ഫോട്ടോ ഇങ്ങ് താ ".... ഞാൻ തരില്ല അങ്ങനെ നിങ്ങളിപ്പോ എന്റെ with out

ഡ്രസ്സ്‌ pic കണ്ട് ആസ്വദിക്കണ്ട...പിന്നെ നിങ്ങടെ without ഡ്രസ്സ്‌ പിക്കും എന്റെ കയ്യിൽ ഉണ്ട്



"What... Shana വെറുതെ നീ കള്ളം പറയല്ലേ".....



" ഞാൻ കള്ളം പറയുന്നതൊന്നും അല്ല... എന്റെ ഫോണിൽ ഉണ്ട് 😌"....



" അപ്പോൾ ഞാൻ കുളിക്കുമ്പോൾ നീ ക്യാമറ വെച്ചായിരുന്നല്ലേ"....എന്ന് പറഞ്ഞ് ചൂടൻ നമ്മളെ വലിച്ച് ചൂടനിലേക്ക് അടുപ്പിച്ചു



" എന്താ dear wife... നീ കഷ്ടപ്പെട്ട് ബാത്‌റൂമിൽ ക്യാമറ വെക്കേണ്ട വല്ല കാര്യവും ഉണ്ടോ... എന്നോട് ഒരു വാക്ക് പറഞ്ഞാൽ പോരെ".... എന്ന് ചൂടൻ നമ്മടെ ചെവിയിൽ വന്ന് പറഞ്ഞതും നമ്മള് ചൂടനെ തള്ളിമാറ്റി കൊണ്ട് പറഞ്ഞു



" ച്ചേ.... ഞാൻ അത്തരക്കാരി നഹി ഹേ "...



"നീയല്ലേ പറഞ്ഞേ നിന്റെ ഫോണിൽ എന്റെ without ഡ്രസ്സ്‌ ഫോട്ടോ ഉണ്ടെന്ന് "....



" ആ ഉണ്ട്... എന്റെ വാൾപേപ്പർ അതാ "... എന്ന് പറഞ്ഞ് നമ്മള് ചൂടന്റെ കയ്യിൽ ഫോൺ കൊടുത്തു...



" ഫോൺ ലോക്ക് ആണല്ലോ "...



" Mrs:ചൂടൻ "....എന്ന് നമ്മള് പറഞ്ഞതും...ങേ.....എന്ന് പറഞ്ഞ് ചൂടൻ നമ്മളെ നോക്കി...



" password ആണ്... Mrs : ചൂടൻ ".....



എന്ന് പറഞ്ഞതും നമ്മളെ ഒന്ന് തറപ്പിച്ച് നോക്കി ചൂടൻ ലോക്ക് തുറന്നു... ദേ വന്നിരിക്കുന്നു നമ്മടെ കെട്ട്യോന്റെ തുണിയുടുക്കാത്ത പ്രതിഷ്ട്ട....ആരും നമ്മളെ തെറ്റിദ്ധരിക്കണ്ട ചൂടന്റെ 6 മാസം പ്രായം വരുന്ന ഫോട്ടോ ആണ്... അതിന്റെ കൂടെ * *കുട്ടി ഡ്രാക്കുള * എന്നും നമ്മള് edit ചെയ്‌ത് വെച്ചിട്ടുണ്ട് 😁....പക്ഷെ ആ കോന്തൻ അത് കണ്ടില്ലെന്ന് തോന്നുന്നു... 😌



" ഈ ഫോട്ടോ എങ്ങനെ നിനക്ക് കിട്ടി "....



" ഓർമയുണ്ടോ എന്നെ കെട്ടിക്കോണ്ട് വന്നിട്ട് ബസ് സ്റ്റാന്റിൽ ഡ്രോപ്പ് ചെയ്യുന്ന പോലെ നിങ്ങടെ വീട്ടിൽ കൊണ്ടാക്കിയിട്ട് ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഇറങ്ങി എങ്ങോട്ടോ പോയത്....അന്ന് തന്നെ എനിക്ക് pillu ഈ ഫോട്ടോ ഒക്കെ ഉള്ള ആൽബംസ് കാണിച്ച് തന്നിരുന്നു.... പിന്നെ Look മിസ്റ്റർ അഫ്സൽ അഹ്‌മദ്‌ ഈ shana എല്ലാ കാര്യത്തിലും നിങ്ങളെക്കാൾ ഒരു പടി മുന്നിലാണ്.... Because I am very strong & bold....



" മിസ്റ്റർ അഫ്സൽ അഹ്‌മദ്‌ ആയിരുന്നു പക്ഷെ ഇപ്പോൾ അല്ല... Shanu ന്റെ ചൂടൻ... അങ്ങനെ വിളിക്കുന്നതാ എനിക്ക് ഇഷ്ട്ടം"... പെട്ടെന്ന് ചൂടൻ അങ്ങനെ പറഞ്ഞതും ബളബളാ ചിലച്ചോണ്ട് ഇരിക്കുന്ന നമ്മടെ വാ താനേ സ്റ്റോപ്പ്‌ ആയി.... മരുഭൂമിയിൽ പേമാരി പെയ്താൽ എങ്ങനെ ഇരിക്കും thats അവസ്ഥ ആണ് നമ്മൾക്കിപ്പോൾ... മനസ്സിൽ രണ്ട് ലഡു അല്ല ആയിരം ലഡു ഒന്നിച്ച് കെട്ടി......



" ഹലോ "...സ്വബോധം ഇല്ലാതെ ഇരിക്കുന്ന നമ്മടെ മുന്നിൽ കൈ വീശിക്കൊണ്ട് ചൂടനത് പറഞ്ഞപ്പോൾ ആണ് നമ്മടെ തലക്കകത്ത് ഉള്ള കിളിയൊക്കെ തിരിച്ച് വന്നത്....



"അല്ല നീ എന്തിനാ എന്റെ ഫോട്ടോ വാൾപേപ്പർ വെച്ചിരിക്കുന്നത്... നിനക്കെന്നെ അത്രക്ക് ഇഷ്ട്ടാണോ "....




" ബ്ലാ.... നിങ്ങളെ ഇഷ്ട്ടായിട്ട് ഒന്നുമല്ല ആ ഫോട്ടോ വാൾപേപ്പർ ആയി വെച്ചിരിക്കുന്നത് എന്റെ ഫോണിന് കണ്ണ് കൊള്ളതിരിക്കാനാ.... മാത്രമല്ല ആരെങ്കിലും എന്റെ ഫോൺ എടുത്താൽ മുമ്പിൽ ഉള്ള ആ കുട്ടി ഡ്രാക്കുന്റെ ഫോട്ടോ കണ്ടാൽ പേടിച്ച് ഒരു വക ആവും "....



" അപ്പോൾ നിനക്കെന്നെ ഇഷ്ട്ടല്ല? "....ചൂടൻ



" ഒട്ടും ഇഷ്ട്ടല്ല "....



" പിന്നെ ഇതെന്താ ".... എന്ന് ചോദിച്ച് ചൂടന്റെ ഫോൺ എടുത്ത് ഒരു റെക്കോർഡ് കേൾപ്പിച്ചതും നമ്മള് ഞെട്ടി... ഇന്നലെ രാത്രി പരട്ടക്കിളവി അതായത് ഈ ന്യാൻ ഉറക്കത്തിൽ ചൂടനെ ഇഷ്ട്ടാണ് എന്നൊക്കെ പറഞ്ഞത് ഡ്രാക്കു റെക്കോർഡ് ആക്കിയിരിക്കുന്നു.... പടച്ചോനെ പെട്ടല്ലോ ഇനിയിപ്പോ എന്ത്‌ ചെയ്യും.... പണ്ടേ ഈ ഉറക്കപ്പിച്ച് എനിക്ക് പണി തരുത്താ....



" ഹലോ... മാഡത്തിന് എന്താ ആൻസർ ഇല്ലേ".... ലെ ചൂടൻ



" ഓ അതായിരുന്നോ....ഓർമയുണ്ടോ ഞാൻ അന്ന് പറഞ്ഞത് ഉറക്കത്തിൽ ഞാൻ എന്താണോ പറയാൻ ആഗ്രഹിച്ചത് അതിന്റെ നെഗറ്റീവ് മാത്രമേ പറയൂന്ന് "......



" എനിക്കറിയാം... നീ എപ്പോൾ പറയുന്നതാ സത്യമെന്ന്... ഞാൻ നിന്നെക്കൊണ്ട് തന്നെ അത് പറയിപ്പിച്ച് തരാം ".... എന്ന് പറഞ്ഞ് ചൂടൻ നമ്മടെ അരയിലൂടെ കയ്യിട്ട് പെട്ടെന്ന് വലിച്ചതും നമ്മള് ചൂടന്റെ നെഞ്ചിൽ പോയി വീണു...



" നിങ്ങള് രണ്ട് പേരും എന്താ ഈ ചെയ്യുന്നേ ".., പെട്ടെന്ന് ലിയ വന്ന് ചോദിച്ചതും നമ്മള് ചൂടനിൽ പിടന്നെഴുന്നേറ്റു




" സത്യം പറ... നിങ്ങള് എന്താ ചെയ്യുന്നേ ".... വീണ്ടും ലിയ ചോദിച്ചതും നമ്മള് ചൂടനെ തറപ്പിച്ച് നോക്കി....



" അതെന്താന്ന് വെച്ചാൽ മോളു... നീ അല്ലെ നേരത്തെ അവൾക്ക് കടി കൊടുക്കണം എന്ന് പറഞ്ഞേ അങ്കിൾ അത് കൊടുക്കുവാ "

..... ചൂടൻ അങ്ങനെ പറഞ്ഞ് നമ്മളെ നോക്കിയതും നമ്മള് പുച്ചിച്ച് മുഖം തിരിച്ചു...



" എന്നിട്ട് കടി കൊടുത്തോ ".... ലിയ



" കൊടുക്കാൻ പോവുമ്പോൾ അല്ലെ മോള് വന്നേ... അതോണ്ട് അങ്കിൾ പിന്നെ കൊടുത്തോളാം ".... എന്ന് പറഞ്ഞ് ലിയയെയും എടുത്ത് ചൂടൻ പുറത്തേക്ക് നടന്നു



ഭക്ഷണവും കഴിച്ച് നമ്മള് തിരിച്ച് ചൂടന്റെ വീട്ടിലേക്ക് വിട്ടു...





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ തനു }



" തനു സമയം 9.00 മണി കഴിഞ്ഞു... നീ ഇതെവിടെയാ ".....



" ഉമ്മാ... ഞാൻ വരുവാണ്  within 15 minutes .... ഞാൻ വീട്ടിലെത്തും ".... എന്ന് പറഞ്ഞ് ഫോൺ വെച്ച് നമ്മള് സ്കൂട്ടി സ്റ്റാർട്ട് ചെയ്തു...



പകുതിയിലെത്തിയതും സ്കൂട്ടി സ്റ്റോപ്പ്‌ ആയി... ഒരുപാട് നോക്കിയിട്ടും start ആവണില്ല... ഇനിയിപ്പോ എന്ത് ചെയ്യും...സമയം ഒരുപാട് ആയില്ലേ തൽക്കാലം ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോണതാ നല്ലത്... എന്ന് കരുതി നമ്മള് സ്കൂട്ടിന്റെ ചാവി ഊരി വരുന്ന ഓട്ടോക്ക് കൈ കാണിച്ചു...



എവിടെ thats ഓട്ടോ മാമൻ നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോയി....



പെട്ടെന്നാണ് ഒരു വാൻ വന്ന് നമ്മടെ മുന്നിൽ നിർത്തിയത്...നമ്മള് നോക്കിയപ്പോൾ മുടിയും താടിയും ഒക്കെ വളർത്തിയ ഏതോ കഞ്ചാവ് ടീം ആണ്...



" അല്ല മോളെ... ഈ ടൈം ഇവിടെ ഇങ്ങനെ ഒറ്റക്ക് നിൽക്കുന്നത് മോശം അല്ലെ... മോള് വാന്നെ ഞങ്ങള് വീട്ടിൽ കൊണ്ട് പോയി വിടാം ".... അതിൽ ഒരു കഞ്ചാവ്



" No thanks ഞാൻ ഓട്ടോ പിടിച്ച് പൊയ്ക്കോളാം "....



" അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഞങ്ങള് കൊണ്ട് വിടാന്നെ "...എന്ന് പറഞ്ഞ് ഒരാള് വാനിൽ നിന്ന് ഇറങ്ങിയതും ഞാൻ ഒന്ന് ഭയന്നു... എന്നാലും മുഖത്ത് ആ ഭയം കാണിക്കാതെ ഞാൻ അയാളെ തുറിച്ച് നോക്കി...



" വാ നമുക്ക് പോവാം "... എന്ന് പറഞ്ഞ് അയാള് എന്റെ കയ്യിൽ പിടിച്ചതും ഞാൻ അയാളുടെ കരണത്തിട്ട് ഒന്ന് പൊട്ടിച്ചു...



" ഡീ "... എന്ന് വിളിച്ച് ആ വാനിലുള്ള എല്ലാരും പുറത്തേക്ക് ഇറങ്ങിയതും ഞാൻ തിരിഞ്ഞോടാൻ ശ്രമിച്ചു...പെട്ടെന്ന് നമ്മള് അടികൊടുത്തയാൾ നമ്മളെ എടുത്ത് വാനിലേക്ക് കയറ്റി... ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഒരു  ടിശ്യൂ എടുത്ത് എന്റെ മൂക്കിൽ വെച്ചതും ഞാൻ ബോധരഹിതയായി...



ബോധം വന്നപ്പോൾ തലക്ക് നല്ല ഭാരം ചുറ്റുമുള്ളതൊക്കെ മങ്ങിയതായി മാത്രമേ കാണാൻ പറ്റുന്നുള്ളു... പതിയെ കാഴ്ച ക്ലിയർ ആയി വന്നപ്പോൾ ഞാൻ ചുറ്റും നോക്കി... പഴയ ഒരു കയർ ഫാക്ടറിയിൽ ആണ് ഞാനിപ്പോൾ ഉള്ളത്...പൊടുന്നനെ ആണ് എന്റെ മനസ്സിൽ നടന്ന സംഭവങ്ങൾ ഓർമ വന്നത്... ഞാൻ വാച്ചിൽ നോക്കിയതും സമയം 11.00 പിഎം... Oh god ഞാൻ എങ്ങനെയാ ഇവിടന്ന് രക്ഷപ്പെടാം...ഞാൻ ചുറ്റും ഫോൺ തപ്പിനോക്കി but ഫോൺ ഇവിടെയെങ്ങും കാണുന്നില്ല..... ശരീരം മൊത്തം വിറക്കുന്നുണ്ട് ഒന്നും മര്യാദക്ക് ചെയ്യാൻ പറ്റുന്നില്ല... കണ്ണടച്ച് ശ്വാസം വലിച്ച് കുറച്ച് സമയം ശാന്തമായി നിന്ന ശേഷം കണ്ണ് തുറന്ന് ശ്വാസം വിട്ടു 



വിന്ഡോയിലൂടെ എന്തോ സംസാരം കേട്ടതും ഞാൻ അവിടെ പോയി നോക്കി....



" സർ...സാർ പറഞ്ഞപ്പോലെ ആ പെൺകുട്ടിയെ ഞങ്ങള് കിട്നാപ്പ് ചെയ്തിട്ടുണ്ട്... ഇനി എന്താ അവളെ ചെയ്യേണ്ടത് "....



" ആ ശരി "... എന്ന് പറഞ്ഞ് അയാള് കാൾ കട്ട് ചെയ്ത് നമ്മടെ മുറിയിലേക്ക് ഒന്ന് നോക്കിയതും നമ്മള് വേഗം ജനലിന്റെ അടുത്ത് നിന്ന് മാറിനിന്നു...



അവിടെ ഒരു മൂലക്ക് മുഖം പൂഴ്ത്തി ഇരിക്കുമ്പോൾ ആണ് വാതിൽ തുറക്കുന്ന സൗണ്ട് കേട്ടത്... സൗണ്ട് കേട്ടതും ഞാൻ മുഖം ഉയർത്തി ഒന്ന് നോക്കി... അവരൊക്കെ വല്ലാത്ത ഭാവത്തോടെ എന്നെ നോക്കി വരുവാണ്.....





" നിന്നെ ഞങ്ങളെല്ലാവരും പങ്കിട്ട് എടുക്കാൻ പോവാ... എന്നാലും ഇത്രക്ക് മോന്ജ് ഉള്ള പെണ്ണിനെ ഞങ്ങൾക്ക് ആദ്യായി കിട്ടുവോ"....അതിലൊരാൾ നമ്മളെ ഒരു വല്ലാത്ത ചിരി ചിരിച്ചോണ്ട് പറഞ്ഞു 



" നിന്നെ കിട്ട്നാപ്പ് ചെയ്യാൻ പറഞ്ഞ ആള് തന്നെ നിന്നെ പങ്കിട്ട് എടുക്കാൻ ഞങ്ങൾക്ക് അനുവാദം തന്നു... പേടിക്കണ്ട മോളെ ഞങ്ങള് ഒരുപാട് ഒന്നും വേദനിപ്പിക്കില്ല കാരണം നീ ജീവനോടെ വേണമെന്ന് അയാള് ഞങ്ങളോട് പറഞ്ഞതാ,".....നമ്മടെ തടിയിൽ പിടിച്ച് വല്ലാത്തൊരു ചിരി ചിരിച്ച് അയാള് പറഞ്ഞതും ഞാൻ അയാളെ കൈ തട്ടിമാറ്റി



" നിങ്ങൾക്കൊന്നും എന്നെ ഒന്ന് ചെയ്യാൻ സാധിക്കില്ല ചെറ്റകളെ "... എന്ന് ഞാൻ പറഞ്ഞതും അയാളുടെ കരങ്ങൾ പെട്ടെന്ന് എന്റെ കവിളിൽ പതിഞ്ഞു... പെട്ടെന്നായത് കൊണ്ടും അടിയുടെ ശക്തികൊണ്ടും ഞാൻ കറങ്ങി താഴെക്ക് പോയി വീണു....


" ഈ അവസ്ഥയിലും അവളുടെ അഹങ്കാരം നോക്ക്... നിന്നെ ഞങ്ങടെ കയ്യിൽ നിന്ന് രക്ഷിക്കാൻ ആർക്കും സാധിക്കില്ലെടി ".... എന്ന് പറഞ്ഞ് അയാള് നമ്മടെ കഴുത്തിലിട്ട ഷാൾ വലിച്ചൂരി...



" what a ഫിഗർ ".... മയക്ക്മരുന്ന് വലിച്ചോണ്ട് പിറകിൽ നിന്ന് ഒരാള് പറഞ്ഞതും എന്റെ കണ്ണ് നിറഞ്ഞു... എല്ലാവരും മത്ത് പിടിച്ച മാനസിക രോഗിയോടെ എന്റെ അടുത്ത് വന്നതും അത് വരെ നമ്മള് പിടിച്ച് വച്ചിരുന്ന കണ്ണുനീര് ചാലിട്ട് ഒഴുകി.... ആ സമയം എങ്ങനെ എങ്കിലും മരിച്ചാൽ മതിയായിരുന്നു എന്ന് എനിക്ക് തോന്നി... അവരുടെ കണ്ണിൽ വിരിയുന്ന ആ ഭ്രാന്തമായ ഭാവം ആണ് എന്നെ കൂടുതൽ തളർത്തിയത്... എല്ലാം അവസാനിച്ചു എന്ന് ഓർത്ത് ഞാൻ കണ്ണുകൾ ഇറുക്കെ ചിമ്മി.....




പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത് ഞാൻ കണ്ണ് തുറന്ന് നോക്കിയതും അതിൽ ഒരാള് തെറിച്ച് വീണിട്ടുണ്ട്... അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും ഒക്കെ അളവില്ലാതെ രക്തം ഒഴുകുന്നുണ്ട്... ഒന്ന് അനങ്ങാൻ പോലും അയാൾക്ക് സാധിക്കുന്നില്ല....ബാക്കിയുള്ളവരൊക്കെ ആ അടികണ്ട് ഭയന്നിട്ടാ ഉള്ളെ 



നമ്മള് തല ഉയർത്തി നമ്മടെ നോക്കുമ്പോൾ നമ്മടെ നേരെ കൈ നീട്ടി നിൽക്കുന്ന ആളെയാണ് കണ്ടത്.... വെളിച്ചം കുറവായതോണ്ട് മുഖം കണ്ടില്ല...



" നോക്കിനിൽക്കാതെ ആ കൈ ഇങ്ങ് താ പെണ്ണെ ".... എന്ന് അയാള് പറഞ്ഞതും ആ ശബ്ദം എനിക്ക് പരിചിതമായി തോന്നി.... പക്ഷെ ആരാന്ന് മനസ്സിലായില്ല... അത് ഓർക്കേണ്ട സിറ്റിവേഷനിൽ അല്ലാത്തതോണ്ട് നമ്മള് വേഗം കൈ കൊടുത്തു... നമ്മള് കൈ കൊടുത്തതും അയാള് നമ്മള് വലിച്ച് കയറ്റി.... വലിയുടെ ശക്തി കാരണം നമ്മള് നേരെ ചെന്ന് പോയി വീണത് അയാളുടെ നെഞ്ചത്താണ്... എന്തോ ആ ഹാർട്ട്ബീറ്റ്സ് എന്നോട് എന്തക്കയോ പറയുന്ന പോലെ.....



നമ്മള് തല പൊക്കി നോക്കിയതും ഒരു ചെറു പുഞ്ചിരിയോടെ നമ്മളെ നോക്കി നിൽക്കുന്ന ആളെ കണ്ട് നമ്മള് ഞെട്ടി



*മരമാക്രി *....



" എന്താ നീ പേടിച്ചോ പോയെ.... ഞാനില്ലേ കൂടെ... ഞാനുള്ളോടുത്തോളം ഇവർക്കെല്ലാ ആർക്കും നിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല... ഇത് തൻഹക്ക് അജ്മൽ അഹ്‌മദ്‌ കൊടുക്കുന്ന വാക്കാണ്... മരണം വരെ അതങ്ങനെ തന്നെയായിരിക്കും "..... എന്ന് പറഞ്ഞ് അവനെന്റെ കണ്ണുകൾ തുടച്ചതും ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ചെന്ന് കൊണ്ട്... ഇതുവരെ എനിക്ക് തോന്നാത്തിരുന്ന ഒരു ഫീൽ....



" ടാ ".... എന്ന് വിളിച്ച് ഒരുത്തൻ നമ്മടെ നേരെ വന്നതും അജു ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചോണ്ട് തന്നെ അവന്റെ തലകൊണ്ട് അയാളുടെ തലക്ക്  ആഞ്ഞ് അടിച്ചതും *ആാാാാ *... എന്ന് പറഞ്ഞ് അയാള് തല പിടിച്ച് അയാള് നിലത്തോട്ട് വീണു...



" നല്ല സീൻ ആയിരുന്നു... @@&## മോൻ അത് കുളമാക്കി "... എന്ന് പറഞ്ഞ് തല പിടിച്ച് നിലവിളിക്കുന്ന അയാളെ വയറ്റിനിട്ട് ആഞ്ഞ് ഒരു ചവിട്ട് ചവിട്ടിയതും അയാള് നിരങ്ങി പോയി ചുമറ്റിൽ ഇടിച്ചു....ഇവന്റെ അടുത്ത് ഇത്രയും സ്റ്റോക് തെറി ഉണ്ടായിരുന്നോ പടച്ചോne



" നിന്റെയൊക്കെ ആഗ്രഹം തീർക്കാൻ എന്റെ പെണ്ണിനെയെ കിട്ടിയുള്ളൂ  പന്ന *&##&###&#*....എന്ന്  അവൻ പറഞ്ഞതും ഞാൻ പെട്ടെന്ന് ഞെട്ടി... *എന്റെ പെണ്ണ് *.... But അവനങ്ങനെ പറഞ്ഞപ്പോൾ ഉണ്ടായ ആ ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല... ഇനി ഞാൻ അവനെ....



പെട്ടെന്ന് എന്റെ നേരെ ഒരുത്തൻ വന്നതും അജു അവന്റെ കൈ പിടിച്ച് തിരിച്ച് അയാളുടെ ഫ്യൂച്ചർ പോസ്റ്റിന്നിട്ട് ഒരു കിക്ക് കൊടുത്തതും നേരെ വന്ന് നമ്മടെ മുന്നിൽ വന്ന് വീണു...



" എങ്ങനെയുണ്ട് ".... എന്ന് ചോദിച്ച് തിരിഞ്ഞ് നിന്ന് അവൻ നമ്മളെ നോക്കിയതും  ഒരാള് ഒരു ചുറ്റികയും എടുത്ത് അജുന്റെ അടുത്തേക്ക് ഓടി വന്നു....



" അജൂ".....പെട്ടെന്ന് നമ്മള് വിളിച്ചതും അതെന്താണെന്ന് മനസ്സിലായ പോലെ അവൻ മണങ്ങി അയാളുടെ കയ്യിൽ നിന്ന് ചുറ്റിക വാങ്ങി ആ ചുറ്റിക കൊണ്ട് അയാൾക്കിട്ട് രണ്ടെണ്ണം കൊടുത്ത് നമ്മളെ നോക്കി സൈറ്റടിച്ച് കാണിച്ചു....



ഇനി അവശേഷിക്കുന്നത് രണ്ട് പേർ ഞാനാടിച്ച ആളും എന്നെ അടിച്ചവനും....



" തനൂ നിന്റെ മുഖത്ത് ആ കാണുന്ന ആ ടാറ്റോ അടിച്ചവനിതിലേതാ എന്ന് വെച്ചാ പോയി അതങ്ങട് കൊടുത്തോളു ".... എന്നവൻ പറഞ്ഞതും ഞാനൊരു സംശയത്തോടെ അവനെ നോക്കി...



" പേടിക്കണ്ട... ഇവര് നിന്നെയൊന്നും ചെയ്യില്ല ".... എന്നവൻ പറഞ്ഞതും ഞാൻ മുഞ്ഞോട്ട് പോയി എന്റെ ചെപ്പൽ ഊരി അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചു....



" ഡീ" എന്ന് പറഞ്ഞ് അവൻ അലറിയതും അവിടെ ഉണ്ടായിരുന്ന ഒരു കമ്പെടുത്തു അജു അവന്റെ വായിൽ തള്ളികയറ്റിയതും ഒന്ന് നിലവിളിക്കാൻ പോലുമാവാതെ അവൻ കിടന്ന് പിടഞ്ഞു





" ഇനി ഇവൻ നിന്നെ ബുദ്ധിമുട്ടിച്ചോ ".... എന്ന് നമ്മള് നോക്കി അജു ചോദിച്ചതും നമ്മള് ഉമിനീരിറക്കി അയാളെ നോക്കി..



" തനു നിന്നോടാ ഞാൻ ചോദിച്ചേ ".... എന്നവൻ കലിപ്പിൽ ചോദിച്ചതും ഞാൻ ഞെട്ടി...



" ഇ... ഇവനാ...എന്നെ വാ... വാനിൽ കയറ്റിയത് ".... നമ്മള് വിറച്ച് വിറച്ച് പറഞ്ഞു



പെട്ടെന്ന് അജു അവന്റെ കൈ രണ്ടും പിടിച്ചൊടിച്ച് അവന്റെ മൂക്കിനിട്ട് രണ്ട് പഞ്ജ് കൊടുത്തതും അവന്റെ മൂക്കിൽ നിന്ന് ബ്ലഡ്‌ ഒക്കെ അളവില്ലാതെ ഒഴുകി.....



" ഇനി മേലാൽ നിങ്ങടെ കണ്ണ് അറിയാതെ ആണേലും എന്റെ പെണ്ണിന്റെ മേലെ പതിയരുത്... ഇവളുടെ മാത്രമല്ല നിങ്ങടെ ചെറ്റത്തരം ഇനി ഒരു പെൺകുട്ടിയുടെ മേലും പതിയരുത്... പതിഞ്ഞാൽ... ഇനി ഞാൻ ഒരു വരവ് കൂടി വരും... അങ്ങനെ വന്നാൽ എല്ലണ്ണത്തിനെയും വെട്ടി അരിഞ്ഞ് പച്ചക്ക് കത്തിക്കും... ഇത് അജ്മൽ അഹ്മദിന്റെ വാക്കാണ് ".....



" വാ ".... എന്ന് പറഞ്ഞ് അവനെന്റെ കൈ പിടിച്ച് മുഞ്ഞോട്ട് നടന്നു.... ഉഫ്....അപ്പോൾ ഉണ്ടായ ആ ഫീൽ....



🎶ഉയിരേ... എന്നുയിരേ...


ഉണക്കാകെ ഞാനിരുപ്പേ🎶.....


Thats song ആണ് നമ്മടെ മനസ്സിൽ വന്നത്.... കാറിന്റെ അടുത്തെത്തിയതും ഫ്രണ്ട് ഡോർ തുറന്നുതന്ന് നമ്മളോട് അവൻ കേറിയിരിക്കാൻ പറഞ്ഞു....നമ്മള് ഒന്നും മിണ്ടാതെ കാറിൽ കയറി ഇരുന്നു....അവൻ കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു...



" തൻഹ ആരാണെന്ന് താനറിയും എന്നൊക്കെ പറഞ്ഞ് എപ്പോഴും ഡയലോഗ് അടിക്കുമായിരുന്നല്ലോ.. ഇപ്പോൾ എന്ത് പറ്റി"...എന്നവൻ ചോദിച്ചതും നമ്മള് തിരിച്ചൊന്നും മിണ്ടിയില്ല....




" തനൂ.....are you ok... നീ എന്തിനാ ഇത്രക്ക് സില്ലി കാര്യത്തിന് കിടന്ന് ടെൻഷൻ അടിക്കുന്നെ... അതിന് മാത്രം അവിടെ ഒന്നും സംഭവിച്ചില്ലല്ലോ...ജസ്റ്റ്‌ കൂൾ ബേബി ".....



" നിനക്കെങ്ങനെ അറിയാം എന്നെ കിട്നാപ്പ് ചെയ്തത് "....



" ഞാൻ ആ റോഡ് വരുമ്പോൾ ഒരു പെൺകുട്ടിയെ ആരോ പിടിച്ച് വാനിൽ കയറ്റുന്നത് കണ്ടായിരുന്നു.... വളരെ ദൂരെ ആയതോണ്ട് അതാരാന്ന് വ്യക്തമായില്ല.... ഞാൻ ആ വണ്ടിയെ ഫോള്ളോ ചെയ്ത് മുഞ്ഞോട്ട്  പോയപ്പോൾ ആണ് വഴിയിൽ വീണ്കിടക്കുന്ന നിന്റെ ഫോൺ കണ്ടത് അപ്പോഴാണ് അത് നീയാണെന്ന് എനിക്ക് മനസ്സിലായത്....അല്ല അവര് നിന്നെ കിട്നാപ്പ് ചെയ്യാൻ പ്രതേകിച്ച് എന്തെങ്കിലും കാരണമുണ്ടോ ".....



എന്നവൻ ചോദിച്ചപ്പോൾ ആണ് അവര് പറഞ്ഞ ആ കാര്യങ്ങൾ എനിക്ക് ഓർമ വന്നത്....



" ആഹ്... എന്നെ ആരോ കിട്നാപ്പ് ചെയ്യാൻ പറഞ്ഞിട്ടാ കിട്നാപ്പ് ചെയ്തതെന്ന് അവര് പറഞ്ഞായിരുന്നു... അയാള് തന്നെയാ അവരോട് എന്നെ പ... പങ്കിട്ടെടുക്കാൻ പറഞ്ഞതും".... എന്ന് പറഞ്ഞ് നമ്മള് കരഞ്ഞതും അവൻ വണ്ടി സ്റ്റോപ്പ്‌ ചെയ്തു



" തനൂ... നീ എന്തിനാ ആവിശ്യമില്ലാതെ കരയുന്നെ... എനിക്കത് ഒട്ടും ഇഷ്ട്ടല്ല... ഇനി നീ കരഞ്ഞാൽ പെണ്ണാണെന്നും ഞാൻ നോക്കില്ല അവർക്ക് കൊടുത്തപ്പോലെ നിനക്ക് രണ്ടെണ്ണം ഞാൻ പൊട്ടിക്കും... So എന്റെ മോളൊന്ന് ചിരിച്ചേ "....



എന്നവൻ പറഞ്ഞതും നമ്മള് അവനെ നോക്കി ഇളിച്ച് കൊടുത്തു... എന്തോ അവനുള്ളപ്പോൾ ഏത് പ്രതിസന്ധികളും നിഷ്പ്രയാസം എന്നെ കൊണ്ട് തരണം ചെയ്യാൻ പറ്റുന്നത് പോലെ....



" എന്നാ വണ്ടി തിരിച്ചെടുക്കാം... അവനാരാണെന്ന് എനിക്കൊന്ന് അറിയണം ".....



" വേണ്ട അജു... കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി വീണ്ടും തിരിച്ച് പോയിട്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ... വീണ്ടും അതിനെ കുറിച്ച് ഓർക്കാൻ ഞാൻ ആലോചിക്കുന്നില്ല....



" no തനു... ഇതങ്ങനെ വിട്ടാൽ പറ്റില്ല ".....


" അജൂ പ്ലീസ് വേണ്ട... Its my റിക്വസ്റ്റ് "...എന്ന് പറഞ്ഞ് ഞാൻ അവന്റെ കയ്യിൽ പിടിച്ചതും അത് വരെ കലിപ്പായിരുന്ന അവൻ പെട്ടെന്ന് കൂൾ ആയി...പതിയെ അവനെന്റെ കണ്ണിൽ നോക്കിയതും ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ പതിയെ അവൻ കവർന്നെടുത്തു... പെട്ടെന്ന് നമ്മക്ക് സ്വബോധം വന്നതും നമ്മള് ഞെട്ടിക്കൊണ്ട് തിരിഞ്ഞിരുന്നു...



" അല്ല അജൂ നീ അവരോട് എന്റെ പെണ്ണ് ആണെന്നൊക്കെ പറഞ്ഞല്ലോ അതിന്റെ മീനിങ് എന്തോന്നാ ".... അവന്റെ വായീന്ന് എന്താ വരാന്ന് അറിയാൻ വേണ്ടി നമ്മളൊന്ന് എറിഞ്ഞ് നോക്കി...



" ഓഹ് അതോ... അത് ചുമ്മാ ഡയലോഗിന് ഒരു പഞ്ച് കിട്ടാൻ പറഞ്ഞതാ "....


എന്നവൻ പറഞ്ഞതും നമ്മടെ മുഖത്തുണ്ടായ ചിരി ഒക്കെ മാഞ്ഞു... എന്തോ അവനങ്ങനെ പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന... ഷാൻ സാർ ഐര കെട്ടിയപ്പോൾ പോലും എനിക്കിത്രക്ക് വിഷമം ഉണ്ടായിട്ടില്ല....ആരെ കാണുമ്പോഴും love at first sight അടിക്കുന്ന ആളാ ഞാൻ അജുനെ കണ്ടപ്പോൾ എനിക്കെന്തോ അത് തോന്നിയില്ല....but ഇത് വരെ മറ്റാരോടും തോന്നാത്ത ഫീൽ ആണ് അജുനോട് എനിക്കിപ്പോ തോന്നുന്നത്... അവനെന്നോട് അങ്ങനെ പറഞ്ഞപ്പോൾ എനിക്കിത്രക്ക് ഫീൽ ആവണമെങ്കിൽ ഉറപ്പായും ഇതിനോടകം തന്നെ എന്റെ ഉള്ളിൽ അവൻ സ്ഥാനം പിടിച്ചിരിക്കുന്നു....



" സത്യായിട്ടും അവരോട് വെറുതെ പറഞ്ഞതാണോ ".... നമ്മളൊന്നൂടെ അവനോട് ചോദിച്ചു



" അല്ലാതെ പിന്നെ നിന്നെ പ്രേമിക്കാൻ എനിക്കെന്താ വട്ടാണോ... ബുദ്ധിയുള്ള ആരേലും നിന്നെ പ്രണയിക്കോ....... എന്നെ കെട്ടാനൊക്കെ മിനിമം യോഗ്യത വേണം...അത് നിനക്കില്ല.... നിനക്ക് മാച്ച് നിന്നെ പോലുള്ള ഏതെങ്കിലും ചിമ്പാൻസി ആണ്... നീ എന്താ വിചാരിച്ചേ... എനിക്ക് നിന്നോട് love, പ്യാർ, മൊഹബത് ആണെന്നോ.... അതിന് മാത്രം വിവരമില്ലായ്മ ഒന്നും എനിക്കില്ല "... എന്ന് പറഞ്ഞ് അവൻ നമ്മളെ കളിയാക്കി ചിരിച്ചതും നമ്മൾക്ക് അടിമുതൽ മുടിവരെ ദേഷ്യം ഇരന്ന് കയറി....



" ടാ പൊട്ടാ... മരമാക്രി....നീ കുറെ പെൺപിള്ളേരെ കണ്ടിട്ടുണ്ടാവും അത് പോലെയല്ല ഈ തൻഹ ഷെറിൻ ...നിനക്ക് എന്നെ കെട്ടാനുള്ള യോഗ്യതയാ ഇല്ലാത്തത്... അല്ലേലും നിന്നെ കെട്ടുന്നതിലും ബേധം വല്ല റെയിൽവേ ട്രാക്കിലും പോയി തലവെക്കുന്നതാ....നിനക്ക് മാച്ച് ഏതെങ്കിലും പെൺമാക്രിയാ.... കേട്ടോടാ കുരങ്ങാ."...



" എന്തിനാ പടച്ചോനെ ഈ സാധനത്തിന് ഞാൻ രക്ഷിച്ചോണ്ട് വന്നേ... അവിടെ തന്നെ ഇടാമായിരുന്നു... സാരില്ല്യ തിരിച്ച് അവിടെ തന്നെ കൊണ്ടാക്കാം "... എന്ന് പറഞ്ഞ് അവൻ റിവേഴ്സ് ഗിയറെടുത്തതും നമ്മള് വേണ്ട എന്ന് അലറി...



" വേണ്ടേ? ".... അജു



" വേണ്ട... തിരിച്ച് പോയാൽ നിന്റെ പെട്രോൾ തീരില്ലേ... ഇപ്പോൾ പെട്രോളിനൊക്കെ എന്താ വില ".....



" അത് സാരില്ല്യന്നെ നമ്മക്ക് തിരിച്ച് അവിടേക്ക് തന്നെ പോവാം "....



" വേണ്ട.... പ്ലീസ്... പ്ലീസ് "....



" അപ്പോ പോവണ്ട? ".....



"വേണ്ട "....



" എന്നാ എന്റെ മോള്  സേട്ടനെ നല്ലോണം ഒന്ന് പുകഴ്ത്തി പറഞ്ഞേ "....



" എന്നെ കൊണ്ടൊന്നും വയ്യാ... കള്ളം പറയാൻ "....എന്ന് പറഞ്ഞ് നമ്മള് മുഖം തിരിച്ചു 



" എന്നാ നമുക്ക് തിരിച്ച് പോവാം "....



" വേണ്ട... വേണ്ട... ഞാൻ പറയാം... അജു കാണാൻ നല്ല handsome ആണ്... നല്ല character ആണ്...ക്യൂട്ട് ആണ് sweet ആണ്... പിന്നെ hot ആണ് "...പെട്ടെന്ന് എന്താ നമ്മടെ വായിന്ന് വീണതെന്ന് പിന്നെയാ മനസ്സിലായത്



" എന്ത്...last word ഒന്നൂടെ പറഞ്ഞേ "....



" ഹോ.... ഹോട്ട് ആണ് "....എന്ന് നമ്മള് പറഞ്ഞതും ലവൻ നമ്മളെ നോക്കി ഒന്ന് ചിരിച്ചു... ഉഫ്... ആ ചിരി....



" അപ്പോ നീ കാണുന്ന പോലല്ല "....എന്ന് അവൻ പറഞ്ഞതും നമ്മള് പുച്ചിച്ച് മുഖം തിരിച്ചു...




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



കയർ ഫാക്ടറിയിൽ അടികൊണ്ട് കിടക്കുന്നവരെ കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു....



" എന്താ ഇവിടെ നടന്നത്.... ആ പെണ്ണെവിടെ".....



" കബീർ സാർ... ആ പെണ്ണിനെ ഏതോ ഒരുത്തൻ വന്ന് ഞങ്ങളെയൊക്കെ തല്ലിച്ചതച്ച് രക്ഷിച്ചോണ്ട് പോയി" ...



" what nonsense are you talking .... നിങ്ങള് ഇത്ര പേരുണ്ടായിട്ടും അവനെയൊന്നും ചെയ്യാൻ സാധിച്ചില്ലേ ".....




അവൻ സാധാരണക്കാരൻ അല്ല.... അവന്റെ ഓരോ അടിയും സ്ട്രോങ്ങ്‌ ആണ്... അവൻ ജീവനോടെ ഉള്ളെടുത്തോളം കാലം ആ പെണ്ണിനെ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല "..



" ഓഹ് ഷിറ്റ് ".... എന്ന് പറഞ്ഞ് അവിടെ ഉള്ള ബോക്സിൽ ആഞ്ഞടിച്ച് അവൻ അലറി...



"അആഹ് "





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



"🎶 അപ്പങ്ങളെമ്പാടും ഒറ്റക്ക് ചുട്ടമ്മായി


അമ്മായി ചുട്ടത് മരുമോനിക്കാ 🎶....




" shana... നിന്റെ ഫോൺ റിങ് ചെയ്യുന്നാ "....



" shanaa "....



എവിടെ അവള് ബാത്‌റൂമിൽ കിടന്ന് തൊള്ള പൊട്ടിക്കുവാ.... പാടുന്നത് കേൾക്കാൻ കൊള്ളാമായിരുന്നേൽ സാരില്ല്യ... ഇതിനേക്കാൾ നല്ലത് കഴുതകച്ചേരിയാ....





"🎶 അപ്പങ്ങളെമ്പാടും ഒറ്റക്ക് ചുട്ടമ്മായി


അമ്മായി ചുട്ടത് മരുമോനിക്കാ 🎶....



ദേ വീണ്ടും ഫോൺ കിടന്ന് റിങ് ചെയ്യുവാണ്.. ഞാൻ പോയി ഫോൺ എടുത്ത് നോക്കിയപ്പോൾ നമ്പർ മാത്രമേ ഉള്ളൂ....



" ഹലോ "....



" ഹലോ shana എവിടെ "....



"എന്റെ പെണ്ണിനെ ഫോൺ ചെയ്യാൻ നീ ആരാടാ "....



" ഓഹ്...,മിസ്റ്റർ അഫ്സൽ അഹ്മദ്....am a right?നീ എന്നെ മറന്നോ... ഏയ് മറക്കാൻ വഴിയില്ല... കാരണം എന്റെ പെണ്ണിനെ അല്ലെ കല്ല്യാണ ദിവസം നീ കെട്ടിക്കൊണ്ട് പോയത്"...



" ആഹ് ... ഞാൻ ഓർക്കുന്നു കബീർ... പിന്നെ shana എപ്പോഴാ നിന്റെ പെണ്ണായത്... Shana ഞാൻ മഹർ ചാർത്തിയ എന്റെ പെണ്ണാ.... പിന്നെ നീ എന്തിനാടാ അവളുടെ ഫോണിൽ വിളിക്കുന്നെ? "....



" shana  ഇപ്പോൾ നിന്റെ പെണ്ണായിരിക്കാം but അവളുടെ മനസ്സ് ഈ കബീറിന്റെ കൂടെയാ... നിനക്ക് അവളെ ശരിക്കും അറിയില്ല.... പണത്തിന് വേണ്ടി അവൾ എന്തും ചെയ്യും"...




" just shut up റാസ്കൽ "....



" ok ഞാൻ മിണ്ടാതിരിക്കാം.... പണത്തിന് വേണ്ടിയാ ഒരു ഭാര്യയും കുട്ടിയും ഉള്ള എന്നെ അവള് വിവാഹം കഴിക്കാൻ തയ്യാറായത്....എന്നെക്കാൾ പണമുള്ള നിന്നെ കണ്ടപ്പോൾ അവള് എന്നെ വേണ്ടെന്ന് വെച്ച് നിന്നെ സ്നേഹിക്കുന്നതായി act ചെയ്തു... But എന്ത് ചെയ്യാനാ.. അവളുടെ മനസ്സിൽ ഈ കബീർ ആഴത്തിൽ ചെന്നെന്ന് അവള് പിന്നെയാ അറിഞ്ഞത് വീണ്ടും നിന്നെ വേണ്ടെന്ന് വെച്ച് എന്നെ കെട്ടാൻ അവള് തയ്യാറായി... പക്ഷെ നീ എന്നെ അടിച്ച് വീഴ്ത്തി അവളെ കല്യാണം കഴിച്ചു... നീ വലിയൊരു വിഢിത്തം ആണ് ചെയ്തത് mr :അഫ്സൽ അഹ്‌മദ്‌....അവള് നിന്നെയല്ല നിന്റെ പണത്തെയാണ് സ്നേഹിച്ചത്... അവള് നീ കരുതുന്ന പോലെയല്ല അവള് വളരെ തരംതാഴ്ന്ന പെണ്ണാണ്... അത് കൊണ്ടല്ലേ സ്വന്തം ഭർത്താവ് ഇരിക്കുമ്പോൾ അവള് എന്റെ അടുത്തേക്ക് വരുന്നത്... അവൾക്കിപ്പോഴും എന്നെ ഇഷ്ട്ടാണ്.... ഒരുപാട്.... നിന്റെ കയ്യിലുള്ള പണം സ്വന്തമാക്കിയ ശേഷം അവള് എന്റടുത്തേക്ക് തന്നെ വരും... Just wait and see "...



" നിർത്തട... പന്ന &#&##₹&&#....... നീ എന്നെക്കുറിച്ച് എന്താടാ കരുതിയെ ...നാ &₹##&%₹#....നിന്നെ പോലുള്ളവനൊക്കെ പറയുന്നത് കേട്ട് സ്വന്തം ഭാര്യയെ തെറ്റിദ്ധരിക്കുന്ന ഊള ഭർത്താവ് ആണെന്നോ... എന്നാൽ നിനക്ക് തെറ്റി.... ഞാൻ അഫ്സൽ അഹ്‌മദ്‌ ആണ്.... നിന്നെ പോലെ ഉള്ള ചെറ്റകൾ പറഞ്ഞാൽ  അതപ്പടി വിശ്വസിക്കാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല.... എനിക്കറിയാം എന്റെ shana യെ....she is my wife... &...  ഇനി നിന്റെ വൃത്തിക്കെട്ട നാവിൽ നിന്ന് അവളെ കുറിച്ച് വേണ്ടാത്തതെന്തങ്കിലും വീണാൽ ആ നാവ് ഞാൻ പിഴുതെറിയും"....



" നീ അധികം ഡയലോഗ് അടിക്കേണ്ട...നീ നോക്കിക്കോ അവളാരാണെന്ന് കൃത്യമായ പ്രൂഫോടെ നിന്റെ മുന്നിൽ ഞാൻ കൊണ്ട് വരാം "....എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു... അവൻ പറഞ്ഞത് വീണ്ടും മനസ്സിൽ വന്നതും അവിടെ ഉള്ള ഫ്ലവർ വേഴ്സ് എടുത്ത് ഞാൻ താഴെയിട്ടു.... എന്റെ ഫോൺ എടുത്ത്   *ARUN*    എന്ന whatsapp നമ്പറിൽ കബീറിന്റെ ഒരു ഫോട്ടോ അയച്ചു...എന്നിട്ട്  ആ നമ്പറിൽ കാൾ ചെയ്തു ...


" സർ.... പറയൂ ".....



" ഞാൻ നിന്റെ വാട്സാപ്പിൽ ഒരു ഫോട്ടോ ഇട്ടിട്ടുണ്ട് ... അയാളെ കുറിച്ചുള്ള ഫുൾ ഡീറ്റെയിൽസ് 5 ദിവസത്തുനുള്ളിൽ എനിക്ക് കിട്ടണം "...



" ok സർ "....എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു...



* ഉടനെ തന്നെ കബീറിനെ കുറിച്ച് ഉള്ള മുഴുവൻ ഡീറ്റെയിൽസ് കിട്ടണം... അവന് അന്ന് കൊടുത്തത് കുറഞ്ഞ് പോയിന്... ഈ അഫ്സൽ അഹ്‌മദ്‌ ആരാണെന്ന് അവനറിയാൻ പോവുന്നതേ ഉള്ളൂ *.....




" dear ഹസ്ബൻഡ് എന്താ ഇങ്ങനെ ഗൂഢമായി ചിന്തിക്കുന്നത് ".... തല തോർത്തിക്കൊണ്ട് വന്ന് അവളത് ചോദിച്ചതും നമ്മള് ഒന്നുല്ല എന്നർത്ഥത്തിൽ തല അനക്കി..


" എന്തിനാ ഈ ഫ്ലവർ വേഴ്സ് നിലത്തിട്ട് പൊട്ടിച്ചേ... അല്ലേലും നിങ്ങടെ ദേഷ്യം എന്തിനാ പാവം ഈ ഫ്ലവർ വേഴ്സിനോട് തീർക്കുന്നെ... എപ്പോൾ ദേഷ്യം വന്നാലും ഇവറ്റകളെ നിലത്തിട്ട് പൊട്ടിക്കും... പാവം... ഒന്നുല്ലേലും അവർക്കും ജീവിക്കണ്ടേ.... ഞാൻ ഇവിടെ വന്നിട്ട് തൊട്ട് നിങ്ങള് ഒരു പത്തഞ്ഞൂറ് ഫ്ലവർ വേഴ്സ് എങ്കിലും നിലത്തിട്ട് പൊട്ടിച്ചിട്ടുണ്ടാവും"....



"പറ... ഇപ്പോൾ എന്തിനാ ഈ ഫ്ലവർ വേഴ്സ് താഴെയിട്ട് പൊട്ടിച്ചേ... അതിന് മാത്രം എന്താ ഉണ്ടായേ "..എന്നവള് ചോദിച്ചതും എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }




"പറ... ഇപ്പോൾ എന്തിനാ ഈ ഫ്ലവർ വേഴ്സ് താഴെയിട്ട് പൊട്ടിച്ചേ... അതിന് മാത്രം എന്താ ഉണ്ടായേ ".... എന്ന് നമ്മള് ചോദിച്ചപ്പോൾ ഡ്രാക്കു കിടന്ന് ബബ്ബബ്ബ അടിക്കുന്നുന്നുണ്ട്....



" ആഹ്... എന്റെ കണ്ണിൽ പൊടി പാറി ".... എന്ന് ചൂടൻ പറഞ്ഞതും നമ്മള് ചൂടന്റെ അടുത്തേക്ക് പോയി...



" എന്ത് പറ്റി.....ഞാൻ ഊതി തരാം... ഇങ്ങ് നോക്ക് ".... എന്ന് നമ്മള് പറഞ്ഞതും ചൂടൻ നമ്മളെ നേരെ നോക്കി കഷ്ടപ്പെട്ട് കണ്ണ് തുറന്നു... നമ്മള് ഊതാൻ പോയതും ചൂടൻ നമ്മടെ അരയിലൂടെ ചേർത്ത് പിടിച്ച് ബെഡിലേക്ക് ചാടി....


" ഉമ്മോ "....എന്ന് വിളിച്ച് നമ്മള് നേരെ ചൂടന്റെ മേലെ ലാന്റി..... അപ്പോ ഉണ്ട് ആ ഡ്രാക്കു നമ്മടെ നേരെ സൈറ്റ് അടിച്ച് കാണിക്കുന്നു.... കോന്തന്റെ കണ്ണിന് ഒരു പ്രോബ്ലവും ഇല്ലെന്ന് നമ്മൾക്കപ്പോഴാ മനസ്സിലായത്... വീണ്ടും ഞാൻ മണ്ടിയായി....



" എന്നെ മണ്ടിയാക്കുവാണല്ലേ ".... എന്ന് ചൂടനോട് കലിപ്പോടെ പറഞ്ഞ് നമ്മള് ചൂടന്റെ മേലിൽ നിന്ന് എണീക്കാൻ നോക്കിയതും എന്റെ കൈ പിടിച്ച് വലിച്ച് ചൂടൻ വീണ്ടും ചൂടന്റെ ദേഹത്തിട്ടു.... പെട്ടെന്ന് എന്റെ കണ്ണുകൾ അറിയാതെ ആ കണ്ണുകളിൽ കൊളുത്തി....



" Tell me shana.... നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നു "....



" ഒരുപാട്... എന്റെ ജീവനെക്കാളേറെ ".... ചൂടന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റിനോക്കി സ്വബോധം ഇല്ലാതെ പതിഞ്ഞ. സ്വരത്തിൽ ഞാനത് പറഞ്ഞു "....



" you know shana...you Are my most valuable asset...നീ എന്റെ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് എന്റെ ലൈഫ് നിറങ്ങളില്ലാതെ ഇരുണ്ടതായിരുന്നു... നീ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാ എന്റെ ലൈഫിൽ നിറങ്ങൾ വന്നത്.... ജീവിക്കുന്നതിൽ ഒരർത്ഥമുണ്ടെന്ന് തോന്നിയത്... I know ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു....but നീ എന്നിട്ടും എന്നെ ഒരുപാട് സ്നേഹിക്കുന്നു.... AND **I REALLY LOVE YOU SHANAA***......



ഞാൻ മെഹറിനെ സ്നേഹിച്ചതിനേക്കാൾ അധികം ഇപ്പോൾ നിന്നെ സ്നേഹിക്കുന്നു... നീ എന്നെ വിട്ട് എവിടേക്കും പോകരുത്.... എന്നും നീ എന്റെ കൂടെ വേണം... എന്റെ ഓരോ ശ്വാസത്തിലും നീ ഉണ്ടാവണം.... SHANA ഇല്ലാതെ AFSAL AHMED പൂർണ്ണമാവില്ല.....



എന്നൊക്കെ ചൂടൻ പറഞ്ഞപ്പോൾ എന്തെന്നില്ലാതെ നമ്മടെ കണ്ണൊക്കെ നിറയുന്നുണ്ട്... Same അവസ്ഥ തന്നെയാണ് ചൂടന്റെയും.... പതിയെ ചൂടൻ തല ഉയർത്തി നമ്മടെ മൂർദ്ധാവിൽ ചുണ്ടമർത്തി.... പതിയെ നമ്മള് ചൂടന്റെ നെഞ്ചിൽ തലവെച്ച് കിടന്ന് കണ്ണുകൾ അടച്ചു.




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{തനു }



" തനൂ... തനൂ... എണീച്ചേ ".....



" ഒന്ന് പോ ഉമ്മാ... ഇന്നലെ ഞാനുറങ്ങുമ്പോൾ 12 മണി കഴിഞ്ഞിട്ടില്ലേ... ഉമ്മക്കെല്ലാം അറിയുന്നതല്ലേ... പിന്നെന്തിനാ എന്നെ രാവിലെ വിളിക്കുന്നെ ".....



" സമയം 12 മണിയായി... എണീച്ചേ തനു".....



" എന്നെക്കൊണ്ട് വയ്യാ "....



" തനൂ... നിന്നെ ഒരു കൂട്ടർ പെണ്ണ് കാണാൻ വന്നിട്ടുണ്ട്... വേഗം എണീച്ച് ഫ്രഷ് ആയി താഴെ വാ "....


ഉമ്മ അങ്ങനെ പറഞ്ഞതും നമ്മള് ഞെട്ടിക്കൊണ്ട്  എണീച്ചു



" സത്യം പറ ഉമ്മ എന്നെ എണീപ്പിക്കാൻ പറഞ്ഞതല്ലേ "....


" ഞാനെന്തിന് നിന്നോട് കള്ളം പറയണം... പിന്നെ നിനക്ക് അറിയാവുന്നതല്ലേ തനു... തമാശക്ക് പോലും ഞാൻ കള്ളം പറയില്ലെന്ന് ".....




*അത് ശരിയാണ് ഉമ്മ പൊതുവെ കള്ളം പറയാറില്ല*..



" എന്നിട്ട് ഉപ്പയും ഉമ്മയും സമ്മതിച്ചോ "....



" ഞങ്ങള് രണ്ട് പേര് സമ്മതിച്ചു.... നിന്റെ സമ്മതം നോക്കേണ്ട ആവിശ്യം ഇല്ലല്ലോ... ആര് വന്നാലും നീ കെട്ടാൻ തയ്യാറല്ലെ "....



" ആര് പറഞ്ഞു...ഞാൻ കെട്ടാൻ തയ്യാറാണെന്ന്... എനിക്ക് പഠിക്കണം... പിന്നെ ഉമ്മയെങ്ങനെ സമ്മതിച്ചു... ഉമ്മ പൊതുവെ പറയാറ് എന്നെ കെട്ടിക്കാറായില്ല... എനിക്ക് പ്രായത്തിനൊത്ത പക്വത വന്നില്ല എന്നൊക്കെ അല്ലെ .. ഇന്നലെ പോലും അങ്ങനെ പറഞ്ഞു... പിന്നെ പെട്ടെന്ന് ഒരു ദിവസം കൊണ്ട് എനിക്കെന്താ പക്വത ആകാശത്ത് നിന്ന് പൊട്ടിവീണോ...എനിക്കിപ്പോൾ കല്യാണം വേണ്ട ".....



" നോക്ക് തനൂ... നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്... വേഗം ഫ്രഷ് ആയി താഴെ വന്നാൽ നിനക്ക് കൊള്ളാം "...എന്ന് പറഞ്ഞ് വാതില് കൊട്ടിയടച്ച് ഉമ്മ താഴെക്ക് പോയി....



*ഇല്ല.. എനിക്കിപ്പോ കല്യാണം വേണ്ട....എന്തോ അജു എന്റെ മനസ്സിൽ ഒരുപാട് സ്ഥാനം പിടിച്ചിരിക്കുന്നു  ... ഇന്നലെ മൊത്തം ആ മരമാക്രിയെ ആലോചിച്ച് എപ്പോഴാ ഉറങ്ങിയതെന്ന് എനിക്ക് തന്നെ അറിയില്ല.... ഉമ്മാനോട് പറഞ്ഞിട്ട് കാര്യം ഇല്ല... ഉപ്പാനോട് കാര്യങ്ങൾ തുറന്ന് പറയണം "..... എന്ന് വിചാരിച്ച് ഫ്രഷ് ആയി നമ്മള് താഴെക്ക് വിട്ടു...


നമ്മള് ആരുടേയും മുഖത്തേക്ക് നോക്കാതെ നേരെ ഉപ്പാന്റെ മുന്നിലേക്ക് പോയി പറഞ്ഞു



" ഉപ്പാ... I am സോറി... എനിക്കിപ്പോൾ കല്യാണം വേണ്ട... എനിക്കിപ്പോൾ പഠിക്കണം "....



"  ചെറുക്കന്റെ മുഖത്തേക്ക് നോക്കിയിട്ട് പോരെ കല്യാണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കൽ ".... നമ്മള് പറഞ്ഞ് മുഴുവനാക്കുന്നതിന് മുമ്പേ ആരോ നമ്മടെ പിറകിൽ നിന്ന് കെട്ടിപ്പിടിച്ച് പറഞ്ഞതും നമ്മള് ഞെട്ടിക്കൊണ്ട് തിരിഞ്ഞ് നോക്കി...



" shanu... നീ എന്താ ഇവിടെ "....



"എന്റെ  ബ്രോന്റെ പെണ്ണ് കാണലിന് ഈ സേട്ടത്തിയമ്മ വരാതിരിക്കോ ".... എന്നവള് പറഞ്ഞതും നമ്മള് ചെറുക്കന്റെ മുഖത്തേക്ക് നോക്കിയതും മരമാക്രി നമ്മളെ നോക്കി സൈറ്റടിച്ച് കാണിച്ചു... നമ്മള് സംശയത്തോടെ shanu നെ നോക്കിയതും അത് മനസ്സിലായത് പോലെ അവള് പറഞ്ഞു....



" യാഹ്... അജുവാണ് നിന്റെ ചെറുക്കൻ ".... എന്ന് shana പറഞ്ഞതും നമ്മള് പോലും അറിയാതെ നമ്മടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിടർന്നു....



" ദേ നോക്ക്... തനുവിന് പൂർണ്ണസമ്മതാ ഈ കല്യാണത്തിന് ".... Shanu



" സമ്മതോ... ആര് പറഞ്ഞു"...



" എന്റെ തനൂ... നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണുന്നതല്ല.... നിന്റെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാവും നിന്റെ ഉള്ളിൽ എന്താന്ന് ".... എന്നവള് പറഞ്ഞതും നമ്മളൊന്ന് ഇളിച്ച് കൊടുത്തു... കുഞ്ഞ് നാള് മുതലേ അവളെങ്ങനെയാണ് മറ്റാരെക്കാളും എന്നെ അവള് മനസ്സിലാക്കിയിട്ടുണ്ട്.....ഇവളുള്ള സ്ഥിതിക്ക് നമ്മൾക്കിന് ഡിമാൻഡ് കളിക്കാൻ പറ്റില്ല.... 😌



" അപ്പോൾ മോൾക്ക് ഈ കല്യാണത്തിന് സമ്മതമാണോ "....hezu ന്റെ ഉപ്പ


" അവൾക്ക് 100% സമ്മതാ എളാപ്പ.. അല്ലെ തനൂ "...എന്നവള് ചോദിച്ചതും നമ്മളൊന്ന് ഇളിച്ച് കൊടുത്തു...



" എന്നാ പിന്നെ നമ്മൾക്കിതങ്ങ് ഉറപ്പിക്കാം... എന്ത് പറയുന്നു ".... Hezu ന്റെ ഉപ്പ



" ഞങ്ങൾക്ക് പൂർണ്ണ സമ്മതാ... ഇത്രയും വല്ല്യ കുടുംബത്തിൽ നിന്ന് ഒരു ബദ്ധം വരുമ്പോൾ അത് ഞങ്ങടെ മോളെ ഭാഗ്യം അല്ലെ... മാത്രമല്ല shana മോളുടെ അടുത്തേക്ക് അല്ലെ തനൂനെ പറഞ്ഞയക്കുന്നെ... കുഞ്ഞ് നാള് മുതലേ ഇവര് രണ്ട് പേരും ഒന്നിച്ചാ... ഇനി അങ്ങോട്ടും അങ്ങനെ ആവാൻ ആവും പടച്ചോന്റെ തീരുമാനം "..... ഉപ്പ



"...എന്നാ എൻഗേജ്മെന്റ് അടുത്ത sunday തന്നെ നമുക്ക് ഫിക്സ് ചെയ്യാം... ഞങ്ങടെ വീട്ടിൽ വെച്ച് എൻഗേജ്മെന്റ് നടത്തുന്നതിൽ അങ്കിളിന് പ്രോബ്ലം ഉണ്ടോ ".... അഫീക്ക




" ഏയ് ഇല്ല മോനെ ".... ഉപ്പ



" എന്നാൽ എൻഗേജ്മെന്റ് അടുത്ത സൺ‌ഡേ തന്നെ നടത്താം അല്ലെ സ്വീറ്റ് ഹാർട്ട് ".... എന്ന് പറഞ്ഞ് അഫീക്ക shanu നെ നോക്കി സൈറ്റടിച്ചതും  ലവള് ഇവിടെ കിടന്ന് കുച്ചിപ്പുടി കളിക്കുന്നുന്നുണ്ട്....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



ഓഹ്... അങ്ങനെ തനൂടെയും അജുന്റെയും കാര്യം സെറ്റ് ആയി... ഇനി pillu shaaz... അത് കഴിഞ്ഞാൽ hezu വും നമ്മടെ കെട്ട്യോന്റെ ശത്രുവും.... എല്ലാം എന്റെ മണ്ടക്കോട്ട് ആണല്ലോ... Pillu ന്റെയും shaaz ന്റെയും എങ്ങനെ എങ്കിലും സെറ്റാക്കാം... But hezu ന്റെ കാര്യം അത് റിസ്ക് ആണ്....



അതിനൊക്കെ മുമ്പ് എനിക്ക് ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം കൂടി ചെയ്ത് തീർക്കണം...ഇന്ന് തന്നെ ആ കാര്യം എനിക്ക് ചെയ്ത് തീർക്കണം 




എന്ന് മനസ്സിൽ കരുതി നമ്മള് റൂമിലോട്ട് കയറിയതും ചൂടനുണ്ട് ലാപ്ടോപിൽ കുത്തിയിരിക്കുന്നു.....



"Excuse me ".... എന്ന് നമ്മള് ചോദിച്ചതും ചൂടൻ സംശയഭാവത്തോടെ ലാപ്ടോപ്പിൽ നിന്ന് തല പൊക്കി നമ്മളെ ഒന്ന് നോക്കിയതും നമ്മളൊന്ന് ഇളിച്ച് കൊടുത്തു.... തിരിച്ച് കണ്ണും പൂട്ടി ചൂടൻ നമ്മൾക്കും ഒന്ന് ഇളിച്ച് തന്നു....



" നിങ്ങള് ബിസി ആണോ?... എനിക്ക് ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാനുണ്ട് "....



" no... Not at all"..... എന്ന് പറഞ്ഞ് ലാപ്ടോപ്പും അടച്ച് ചൂടൻ നമ്മടെ അടുത്തേക്ക് വന്നതും... ആ വരവിൽ എന്തോ പന്തികേട് നമ്മൾക്ക് തോന്നിയതോണ്ട് തന്നെ നമ്മള് ഇളിച്ച് കൊണ്ട് രണ്ട് സ്റ്റെപ് പിറകോട്ട് നടന്നു....



" എന്താ കാര്യം "...... ചൂടൻ



" അത് പിന്നെ.... ഞാൻ"....



" don't worry... എന്താണെങ്കിലും മടിക്കാതെ പറഞ്ഞോളൂ... സ്വീറ്റ്ഹാർട്ട് "....പ്യാവം എന്റെ കെട്ട്യോൻ ഞാൻ വേറെന്തോ പറയാനാ വന്നെന്ന് കരുതി കേൾക്കാൻ എന്താ ആവേശം... പറയാൻ വന്ന കാര്യം പറഞ്ഞാൽ പിന്നെ ഇവിടെ എന്താ സംഭവിക്കാന്ന് പടച്ചോനറിയാം... എന്റെ ജീവനെങ്കിലും ബാക്കിയുണ്ടായാൽ മതിയായിരുന്നു....



" shana... നീ എന്താ ആലോചിച്ച് നിൽക്കുന്നെ... കാര്യം പറ".....




" അത് പിന്നെ... നിങ്ങൾക്ക് ഇനിയെങ്കിലും നിങ്ങടെ ഉമ്മാനോട് ക്ഷമിച്ചൂടെ ".....



എന്ന് നമ്മള് പറഞ്ഞതും ഒരലർച്ചയായിരുന്നു... പിന്നെ ചൂടൻ അവിടെ ഉണ്ടായ സാധനങ്ങൾ മൊത്തം എടുത്തറിഞ്ഞ് പൊട്ടിക്കാൻ തുടങ്ങി....അത് താങ്ങാൻ പറ്റാതെ നമ്മള് ചെവിയും കണ്ണും ഇറുക്കെ അടച്ചു....ശബ്ദം കുറഞ്ഞപ്പോൾ നമ്മള് കണ്ണ് തുറന്ന് നോക്കിയതും ഡെയിനിങ് ടേബിൾ അടക്കം റൂമിലെ മുഴുവൻ സാധനങ്ങളും ചൂടൻ അടിച്ച് പൊട്ടിച്ചിട്ടുണ്ട്.... പെട്ടെന്ന് ചൂടൻ ചെയറെടുത്ത് ഗാർഡനിലേക്ക് ഉള്ള ഗ്ലാസ്‌ ഡോർ പൊട്ടിച്ച് ഒന്ന് രൂക്ഷമായി നമ്മളെ നോക്കി... ഇതിനോടകം തന്നെ ചൂടന്റെ കണ്ണൊക്കെ ചുവന്ന് ഒരു വകയായിട്ടുണ്ട്..... പോരാത്തതിന് ചൂടന്റെ മുഖം ഒക്കെ ചുവന്ന് വിയർത്ത് പണിയായിട്ടുണ്ട്.... ദേഷ്യം കാരണം വെളിച്ചപ്പാട് തുള്ളുന്നത് പോലെ തുള്ളുവാണ് നമ്മടെ കെട്ട്യോൻ...ഇന്ന് മിക്കവാറും എന്നെ തന്ദൂരി ചിക്കനാക്കും😌....ഇപ്പോൾ ഒരു കാര്യം ഉറപ്പായി ചൂടനെ എത്ര മാറ്റിയെടുത്താലും ഈ കലിപ്പ് ഒരിക്കലും എന്നെക്കൊണ്ട് മാറ്റിയെടുക്കാൻ പറ്റില്ല....




ചൂടൻ ദേഷ്യത്താൻ നമ്മളെ ലക്ഷ്യം വെച്ച് വന്നതും ഭയന്ന് കൊണ്ട് ഞാനൊരു സ്റ്റെപ് പിന്നോട്ട് മാറി നിന്നു... പെട്ടെന്ന് ചൂടന്റെ എന്റെ കയ്യിൽ പിടിച്ച് പിടി മുറുക്കിയതും പതിവ് പോലെ കയ്യിലിട്ടിരിക്കുന്ന ബ്രയിസ്ലേറ്റ് കയ്യിൽ തറച്ചു....



" How dare you ".....നിനക്കെങ്ങനെ ധൈര്യം വന്ന് എന്നോട് ഇത് പറയാൻ... നിനക്കറിയോ നിന്നോടുള്ള ദേഷ്യം വർധിക്കാൻ പോലും കാരണം ആ സ്ത്രീയുടെ പേര് തന്നെ നിനക്കുള്ളത്കൊണ്ടാ.... ഇനി മേലാൽ ആ സ്ത്രീയെ കുറിച്ച് നീ ഒരക്ഷരം മിണ്ടിപ്പോകരുത് ".... എന്ന് പറഞ്ഞ് ചൂടൻ എന്റെ കൈ വിട്ടതും ബ്രയിസ്ലേറ്റ് തറച്ച സ്ഥലത്ത് ചോര നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു... അത് കണ്ടതും ചൂടന്റെ കലിപ്പൊക്കെ മാറി പെട്ടെന്ന് കണ്ണ് നിറഞ്ഞു



" shana... I am sorry...... ഞാൻ വേണോന്ന് വിചാരിച്ച് ചെയ്തത് അല്ല....പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തക്കയോ ചെയ്ത് പോയതാണ്... ദേഷ്യം വന്നാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല.... Shana... നല്ല വേദന ഉണ്ടോ"...എന്ന് ചോദിച്ച് ഫസ്റ്റ് എയ്ഡ്‌ ബോക്സ്‌ എടുത്ത് എന്റെ കയ്യിലെ മുറിവ് കെട്ടി...



" I am so... Sorry... നീ തന്നെ പറ ആ സ്ത്രീയോട് ഞാൻ എങ്ങനെയാ ക്ഷമിക്കാ"....



" ഞാൻ നിങ്ങളോട് ക്ഷമിച്ച പോലെ ".... ചൂടൻ പറയുന്നതിനിയ്ക്ക് കയറിക്കൊണ്ട് ഞാൻ പറഞ്ഞു



" ഹ....നിങ്ങളെന്നെ എത്രമാത്രം വേദനിപ്പിച്ചു....ആദ്യം നിങ്ങളെന്നെ സ്നേഹം നടിച്ച് കൂടെ നടന്നു.... ഞാനും നിങ്ങളെ ഒരുപാട് വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത്.... കുഞ്ഞ് നാളിലെ വാപ്പ ഞങ്ങളെ വിട്ടുപ്പോയി.. ഒരുപാട് കഷ്ടപ്പെട്ടായിരുന്നു ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.... ലൈഫിൽ ഇത് വരെ സന്തോഷം എന്താണെന്ന് ഞാൻ അനുഭവിച്ചിട്ടില്ല...അന്ന് നിക്കാഹ് കഴിഞ്ഞ് ഈ വീട്ടിലേക്ക് ഞാൻ കയറിവന്നത് ഒരുപാട് പ്രതീക്ഷകളോടെ ആണ്...but അന്ന് രാത്രി തന്നെ നിങ്ങള് എന്റെ ഹൃദയത്തെ ഒരുപാട് വേദനിപ്പിച്ചു....എന്നെ നിങ്ങള് സ്നേഹം നടിച്ച് വഞ്ചിച്ചു... അന്ന് എനിക്ക് എത്രത്തോളം വേദനിച്ചെന്ന് നിങ്ങൾക്കറിയോ... ഇരുട്ട് പേടിയായിരുന്ന എന്നെ ഒറ്റക്ക് ടറസ്സിൽ കൊണ്ടാക്കി.... അതും മഴയും ഇടി മിന്നലും ഒക്കെ ഉള്ളപ്പോൾ... അതിന് ശേഷവും നിങ്ങളെന്നെ ഒരുപാട് വേദനിപ്പിച്ചു എന്നിട്ടും നിങ്ങളോട് ഞാൻ ക്ഷമിച്ചില്ലേ ല്ലേ....ക്ഷമിച്ചില്ലേ എന്ന് പറയാൻ പറ്റില്ല കാരണം നിങ്ങളെ ഞാൻ വെറുത്താലല്ലേ അങ്ങനെ പറയുന്നതിൽ അർത്ഥമുള്ളു... 




I know.... ഉമ്മ നിങ്ങളോട് മോശമായി ആണ് പെരുമാറിയതെന്ന്... അന്നത്തെ സിറ്റിവേഷനിൽ നിങ്ങടെ ഉമ്മാടെ സ്ഥാനത് ആരാണെങ്കിലും അങ്ങനെയേ ബീഹെവ് ചെയ്യൂ... അല്ലെങ്കിലും അത് നിങ്ങടെ ഉമ്മയാണ്....നിങ്ങളെ പത്ത് മാസം ഗർഭം ചുമന്ന് പ്രസവിച്ച സ്ത്രീ....ഉമ്മമ്മാർക്ക് മറ്റാരെക്കാളും മക്കളെ ശാസിക്കാനുള്ള അവകാശം ഉണ്ട്.... നിങ്ങള് തന്നെ ഓർത്ത് നോക്കു... അതിന് മുമ്പ് എത്ര തവണ നിങ്ങളെ ഉമ്മ നിങ്ങളെ ലാളിച്ചിട്ടുണ്ട്... Pillu അജുവും പറയും ഉമ്മാക്ക് ഏറ്റവും ഇഷ്ട്ടം അഫീക്കാനെ ആണെന്ന്... പക്ഷെ നിങ്ങള് ഒരു ചെറിയ തെറ്റിന്റെ പേരിൽ ആ ഉമ്മാനെ നാലര വർഷം കണ്ണീര് കുടിപ്പിച്ചു...  ഉമ്മ പലപ്പോഴും എന്നോട് പൊട്ടിക്കരഞ്ഞിട്ടുണ്ട്....ഉമ്മ ഒരുപാട് അനുഭവിച്ചു...നിങ്ങടെ ഉള്ളിൽ അൽപ്പമെങ്കിലും മനുഷ്വത്തം ഉണ്ടെങ്കിൽ ഇനി ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കരുത്... It's my request "..... എന്ന് നമ്മള് പറഞ്ഞതും ചൂടന്റെ കണ്ണൊക്കെ നിറഞ്ഞ് ഒഴുകുന്നുണ്ട്...



പെട്ടെന്നാണ് എന്റെ ഫോൺ അടിച്ചത്...എടുത്തു നോക്കിയപ്പോൾ *PILLU* 

ആണ്...നമ്മള് ഫോൺ എടുത്ത് സ്പീക്കറിൽ വെച്ചു 



" shana... നീ വേഗം താഴെക്ക് വാ.... ഉമ്മ പെട്ടെന്ന് ബോധം കെട്ട് വീണു".... എന്ന് അവള് പറഞ്ഞതും പെട്ടെന്ന് എന്നെ ഞെട്ടിച്ചു ച്ചു കൊണ്ട് ചൂടൻ താഴെക്ക് ഓടി... ഫോൺ വെച്ച് ചൂടന്റെ പിന്നിൽ ഞാനും താഴെക്ക് പോയി...


നമ്മളവിടെ എത്തിയതും അവിടെ നടക്കുന്ന കാഴ്ച്ച കണ്ട് നമ്മളൊന്ന് ഞെട്ടി... നമ്മളെക്കാൾ കിളി പോയ അവസ്ഥയിൽ ആണ് ബാക്കി എല്ലാവരും...



"ഉമ്മാ... ഉമ്മാ ".... ബോധമില്ലാത്ത ഉമ്മയെ നിറഞ്ഞ കണ്ണുകളോടെ തട്ടിവിളിച്ച് കൊണ്ട് നിൽക്കുന്ന ചൂടനെ കണ്ടതും എന്തന്നില്ലാതെ

എല്ലാരുടെയും കണ്ണുകളും നിറഞ്ഞു...കാരണം വർഷങ്ങൾക്ക് ശേഷമാണ് ചൂടൻ ഉമ്മ എന്ന് വിളിക്കുന്നത്....



" അഫീക്കാ ഉമ്മാനെ റൂമിൽ കൊണ്ടോയി കിടത്താം... ഞാൻ ഡോക്ടറെ വിളിച്ചിട്ടുണ്ട് ഡോക്ടർ ഇപ്പോൾ വരും "... എന്ന് pillu പറഞ്ഞതും ചൂടൻ ഉമ്മാനെ റൂമിൽ കൊണ്ടോയി കിടത്തി....കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്ന് ചെക്ക് ചെയ്തപ്പോൾ ബിപി കൂടിയതാണ് ബോധക്ഷയം സംഭവിച്ച് വീഴാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു....



ചൂടന്റെ കൈക്കുള്ളിൽ ഉമ്മാന്റെ കൈ വെച്ച് മയങ്ങികിടക്കുന്ന ഉമ്മാനെ തന്നെ നോക്കിനിൽക്കുവാണ് നമ്മള് ബെഡിന്റെ റൈറ്റ്  സൈഡ് ഉള്ള ചെയറിൽ ഇരുന്നു... ഞാനും ചൂടനും ഉമ്മയും മാത്രേ ഇപ്പോൾ റൂമിലുള്ളു....എന്തെന്നില്ലാതെ ചൂടന്റെ കണ്ണുകൾ തനിയെ നിറഞ്ഞൊഴുകുന്നുണ്ട്...

പതിയെ ഉമ്മ കണ്ണുകൾ തുറന്നതും ചൂടനെ മുമ്പിൽ കണ്ടപ്പോൾ ഉമ്മ പെട്ടെന്ന് ഞെട്ടി.. ആ മുഖത്ത് ഇപ്പോഴും സംശയത്തിന്റെ നിഴലിപ്പ് ഉണ്ട്... അറിയാതെ ഉമ്മാന്റെ കണ്ണുകളും നിറയുന്നുണ്ട്... പെട്ടെന്ന് ചൂടൻ ഉമ്മാനെ മുറുകി കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി....



" I AM SORRY UMMAA...ഉമ്മാന്റെ മോൻ ഇത്രയും കാലം ഉമ്മാനോട് വലിയ ക്രൂരത തന്നെയാ കാണിച്ചത്... ഒരിക്കലും ആ കാര്യത്തിന്റെ പേരിൽ ഞാൻ ഉമ്മാനോട് ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു....ഉമ്മയും എന്നെ മനസ്സിലാക്കാതെ വന്നപ്പോൾ ഞാൻ തകർന്നു പോയി ഉമ്മാ...ഇന്ന് വരെ ആ ചെറിയ തെറ്റിന്റെ പേരിൽ ഞാൻ ഉമ്മാനെ ഒരുപാട് വെറുത്തിരുന്നു... മറ്റാരേക്കാൾ അധികം.... എന്റെ കണ്ണുകളെയും മനസ്സിനെയും മനംപ്പൂർവ്വം ഞാൻ ഇരുണ്ടതാക്കുവായിരുന്നു.... അവസാനം ഷാന വേണ്ടി വന്നു ഉമ്മാനെ എനിക്ക് മനസ്സിലാക്കിത്തരാൻ വേണ്ടി.... ഉമ്മ എന്നോട് ക്ഷമിക്കണം "..... പൊട്ടിക്കരഞ്ഞ്  കൊണ്ട് ചൂടനത് പറയുമ്പോൾ എന്റെ കണ്ണുകളും സ്വയം നിറയുന്നുണ്ടായിരുന്നു....



" ഇല്ല മോനെ... നീ എന്നോടാ ക്ഷമിക്കേണ്ടത്.... എന്റെ ഭാഗത്താ തെറ്റ്... ചെയ്യാത്ത തെറ്റിന്റെ പേരിൽ നീ ഒരുപാട് അനുഭവിച്ചു... നിന്നെ പ്രസവിച്ച ഉമ്മയായിട്ട് കൂടി എനിക്ക് നിന്നെ മനസ്സിലാക്കാൻ സാധിച്ചില്ല... നീ പലവട്ടം ഞാൻ അത് ചെയ്തിട്ടല്ല ഉമ്മാ എന്ന് കരഞ്ഞ് കരഞ്ഞ് പറഞ്ഞിട്ടും ഞാനത് വിശ്വസിച്ചില്ല.... വിശ്വസിക്കാൻ തയ്യാറായില്ല എന്ന് വേണം പറയാൻ".....എന്ന് പറഞ്ഞ് ഉമ്മാനെ കെട്ടിപ്പിടിച്ച് കരയുന്ന ചൂടനെ അടർത്തി മാറ്റി ഉമ്മ ചൂടന്റെ നെറ്റിയിൽ ചുണ്ടമർത്തി... നമ്മളൊരു ചെറുച്ചിരിയോടെ ആ കാഴ്ച കണ്ടുകൊണ്ടിരിക്കുമ്പോൾ ഉമ്മ നമ്മളെ അടുത്തേക്ക് വിളിച്ചു



നമ്മള് പിന്നെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഇളിച്ച് കൊടുത്ത് ഉമ്മാന്റെ അടുത്ത് പോയിരുന്നു... ചൂടന് കൊടുത്ത പോലെ നമ്മടെ നെറ്റിയിലും ഒരുമ്മ തന്ന് ഉമ്മ നമ്മടെ കവിളിൽ തലോടി പറഞ്ഞു



" മോനെ അഫി നിന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ നിധിയാ ഇവള്... ഞാൻ ഇവളോട് ആദ്യമേ ചോദിച്ചതാ അഫി മോളോട് നല്ല രീതിയിൽ തന്നെയാണോന്ന്....നീ ഇവളെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടും അവളത് എന്നോട് പറഞ്ഞില്ല....നിന്നെ ഒരൽപ്പം വെറുത്തത് പോലുമില്ല എന്റെ മോള്.... മാറ്റാരേക്കാളും അധികം അവള് നിന്നെ മനസ്സിലാക്കിയിരുന്നു.... എന്റെ സങ്കടം കണ്ടപ്പോൾ അവളെനിക്ക് വാക്ക് തന്നിരുന്നു... ഉമ്മാന്റെ മോനെ ഉമ്മാക്ക് ഞാൻ തിരിച്ച് തരുമെന്ന്... അതവള് പാലിക്കുകയും ചെയ്തു.... ശരിക്കും എന്റെ മോളൊരു മാലാഖയാ മറ്റുള്ളവർക്ക്  വേണ്ടി സ്വയം ഉരുകിതീരുന്ന മെഴുകിതിരി"....



ഉമ്മ പറയുന്നതിനിടയ്ക്ക് എന്റെ കയ്യിൽ എന്തോ തടഞ്ഞതും നമ്മള് നോക്കിയപ്പോൾ ചൂടന്റെ കൈകൾ എന്റെ കൈകൾക്ക് മുകളിൽ വെച്ച് മുറുകെ പിടിച്ചിരിക്കുന്നു... നമ്മള് സംശയഭാവത്തോടെ നോക്കിയതും ചൂടൻ പുഞ്ചിരിച്ച് കൊണ്ട് രണ്ട് കണ്ണുകളും അടച്ചു.... എന്തോ ചൂടനങ്ങനെ ചെയ്തപ്പോൾ എപ്പോഴും ചൂടൻ എന്റെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞപ്പോലെ... തിരിച്ച് അതെ ചിരി ചൂടന് കൊടുത്ത് ചൂടന്റെ കൈകൾക്ക് മേൽ നമ്മള് നമ്മടെ കൈ വെച്ചു....




                              ********





തുടർച്ചയായ പിങ്കിയുടെ ( അലാറംത്തിന്റെ😁) സൗണ്ട് കേട്ടതും  പിങ്കിയെ  പ്രാകിക്കൊണ്ട് എണീച്ച് നമ്മള് ബെഡിൽ ഇരുന്നു... കണ്ണ് തിരുമ്മി തുറന്നതും കണിക്കണ്ടത് ചൂടൻ ഡ്രസ്സ്‌ മാറുന്നതാണ്....അത് കണ്ടതും

*അയ്യേ * എന്ന് പറഞ്ഞ് കൈ കൊണ്ട് കണ്ണ് പൊത്തി നമ്മള് ബെഡിലേക്ക് മുഖം പൂഴ്ത്തി....



* ഇവിടെ ഡ്രസിങ് റൂം ഉണ്ട്... പിന്നെന്തിനാ ഈ ഡ്രാക്കു എന്റെ മുന്നിൽ വന്ന് തുണിമാറുന്നെ.... ബ്ലാ *......



" shanu ഒന്ന് നോക്കിയാലോ ".... ലെ ഞാൻ 



" അയ്യേ വേണ്ട"...ലെ മനസ്സ് 



" ഒറ്റ ത്തവണ "....



" no shanu... വേണ്ട ചൂടനെങ്ങാനും കണ്ടാൽ തീർന്നു "....



" ചൂടൻ കാണത്തൊന്നും ഇല്ല".... എന്ന് പറഞ്ഞ് മനസ്സ് പറയണ കേൾക്കാതെ നമ്മള് കൈന്റെ മേലിൽ തല വെച്ച് മറ്റേ കൈ കൊണ്ട് തിളക്കത്തിലെ ദിലീപ് തുണിയൂരുമ്പോൾ zoom ചെയ്ത് നോക്കുന്നത് പോലെ നോക്കി സീൻ പിടിക്കുവായിരുന്നു....



" ഒന്ന്, രണ്ട്, മൂന്ന്, നാല്,അഞ്ച്, ആറ്...........ഇതെന്തോന്നാ സംഭവം Nokia സെറ്റ് ഫോണിന്റെ സ്വിച്ചോ 🙄"....



" six pack shanu.... Six pack ".... ലെ മനസ്സ്



" ഓഹ് thants it"....



Zoom ചെയ്ത് zoom ചെയ്ത് നമ്മടെ കണ്ണ് ചൂടന്റെ മുഖത്തെത്തിയതും thats ഡ്രാക്കു ഒറ്റപ്പിരികവും പൊന്തിച്ച് നമ്മളെ തന്നെ നോക്കി നിൽക്കുവാണ്...


" shanu പെട്ടു ".... എന്ന് സ്വയം പറഞ്ഞ് തല നമ്മൾ ബെഡിലേക്ക് പൂഴ്ത്തി.... എന്നിട്ട് ഇല്ലാത്ത കൂർക്കം മൊത്തം വലിച്ച് ഉറക്കം നടിച്ച് കിടന്നു...



" മതി എന്റെ ഭാര്യേ.... ഉറക്കം അഭിനയിച്ച് ബുദ്ധിമുട്ടണം എന്നില്ല "....



" ഉറക്കം അഭിനയിക്കുവോ... ഞാനോ... ഞാൻ ഉറങ്ങുവാണ് ".... എന്ന് നമ്മള് പറഞ്ഞതും ചൂടൻ ആക്കിക്കൊണ്ട് നമ്മളെ നമ്മളെ നോക്കി ചിരിച്ചു... നമ്മൾക്കത് ഒട്ടും പിടിച്ചില്ല...



" എന്തിനാ ചിരിക്കുന്നേ... നിങ്ങടെ ചിരി കണ്ടാൽ തോന്നും... ഉറക്കം ഞെട്ടി കണ്ണ് തുറക്കുമ്പോൾ ഞാൻ കണ്ടത് നിങ്ങള് ഡ്രസ്സ്‌ മാറുന്നതാണെന്നും... അത് കണ്ടപ്പോൾ ഞാൻ നൈസ് ആയിട്ട് സീൻ പിടിച്ചതാണെന്നും... നിങ്ങള് എന്നെ കണ്ടപ്പോൾ ഞാൻ ഉറക്കം അഭിനയിച്ച് കിടന്നതാണെന്നും അങ്ങനെ ഒന്നും ഇവിടെ നടന്നില്ല... Ok ".... നമ്മള് കുറച്ച് കലിപ്പിൽ അങ്ങട് പറഞ്ഞു



" ഇതുവരെ എന്താ നടന്നതെന്ന് എനിക്ക് കൃത്യമായി മനസ്സിലായിരുന്നില്ലായിരുന്നു... ഇപ്പോൾ മനസ്സിലായി എന്താ നടന്നതെന്ന് "

....



" എന്ത് ".... ചൂടന്റെ ഭാവം കണ്ടപ്പോൾ നമ്മള് സംശയത്തോടെ ചോദിച്ചു...



" നിനക്ക് അത്രക്കങ്ങട് ആഗ്രഹം ഉണ്ടേൽ എന്നോട് ഒന്ന് പറഞ്ഞാൽ പോരെ ".... എന്ന് പറഞ്ഞ് ഇട്ട ഷർട്ട്‌ ഊരി ചൂടൻ മുട്ടി കുത്തി ബെഡിലേക്ക് കയറിയതും... നമ്മള് ഉമിനീറിറക്കി കൊണ്ട് പിറകോട്ട് നീങ്ങി....



* ഓഹ് god... ലക്ഷണം കണ്ടിട്ട് ഈ ഡ്രാക്കുന്റെ പല്ല് മിക്കവാറും എന്റെ ദേഹത്ത് മുറിവുണ്ടാക്കും... എസ്‌കേപ്പ് shanu "... എന്ന് പറഞ്ഞ് ബെഡിൽ നിന്ന് നമ്മള് ഓടാൻ ശ്രമിച്ചതും ചൂടൻ നമ്മടെ കയ്യിൽ പിടിച്ച് വലിച്ച് ചൂടന്റെ നക്നമായ നെഞ്ചത്തിട്ടു...നമ്മള് ഒരു പൂച്ചകുഞ്ഞിന്റെ നിഷ്കുഭാവത്തോടെ ചൂടന്റെ മുഖത്ത് നോക്കി പറഞ്ഞു...



" പ്ലീസ് എന്നെ വിട്ടൂടെ... ഞാൻ പാവല്ലേ ".....



" അങ്ങനെ അങ്ങ് വിട്ടാലോ... നീ ഇനിയും ഞാൻ ഡ്രസ്സ്‌ മാറുന്നത് ഒളിഞ്ഞ് നോക്കില്ല എന്ന് എന്താ ഉറപ്പ്....ഇതിന് മുമ്പ് എന്റെ ഭാര്യക്ക് ഇത് തന്നെയാണോ പരുപാടി "...



" സത്യായിട്ടും അല്ല... ഇന്ന് ആദ്യായിട്ട് ഒളിഞ്ഞ് നോക്കിയതാ "....എന്ന് പറഞ്ഞ് നമ്മള് കള്ളക്കരച്ചിൽ അങ്ങട് പുറത്തെടുത്തു 



" ഏതായാലും ഞാൻ ഡ്രസ്സ്‌ മാറുന്നത് നീ നോക്കിയതല്ലേ.... ഇനി ഞാനും എന്റെ ഭാര്യ ഡ്രസ്സ്‌ മാറുന്നെ ഒന്ന് നോക്കട്ടെന്നെ... Remove your dress "....ലെ ചൂടൻ പറഞ്ഞതും നമ്മളൊന്ന് ഞെട്ടി




" No... ഞാൻ മാറൂല... നിങ്ങൾക്ക് ഒട്ടും നാണമില്ലേ എന്നോട് ഇങ്ങനെ പറയാൻ "....



" ഓഹ്...നീ ഞാൻ ഡ്രസ്സ്‌ മാറുന്നത് ഒളിഞ്ഞ് നോക്കുന്നതിന് യാതൊരു പ്രോബ്ലവും ഇല്ല ഞാൻ മാന്യമായ രീതിയിൽ നിന്നോട് ചോദിച്ചതിനാണോ പ്രോബ്ലം "....



" നിങ്ങളെന്റെ ഹസ്ബൻഡ് ആയതോണ്ടല്ലേ ഞാൻ ഒളിഞ്ഞ് നോക്കിയത്.. അതോണ്ട് പ്രോബ്ലം ഒന്നുല്ല "....പറഞ്ഞ ശേഷം ആണ് വായിന്ന് എന്താ വീണതെന്ന് ഓർമ വന്നത്...നമ്മള് ഒരവിഞ്ഞ ഇളി ഇളിച്ചോണ്ട് ചൂടനെ നോക്കിയതും ചൂടൻ ഒരു ചെറുചിരിയോടെ നമ്മളെ നോക്കിനിൽക്കുവാണ്...



" അത് പോലെ നീ എന്റെ wife ആയോണ്ടല്ലേ ഞാൻ ചോദിച്ചത്... അതോണ്ട് അതിനും പ്രോബ്ലം ഒന്നുല്ല ".... എന്ന് പറഞ്ഞ് ചൂടൻ ഒരു സ്റ്റെപ് കൂടി മുഞ്ഞോട്ട് വന്നതും നമ്മടെ ഹാർട്ട് ഒക്കെ പൊട്ടും വിധം കിടന്ന് ഇടിക്കാൻ തുടങ്ങി... AC ഇട്ടിട്ട് കൂടി നമ്മള് കിടന്ന് വിയർക്കുവാണ്... എനിക്കിത് വേണം.....വല്ല കാര്യവും ഉണ്ടായിരുന്നോ ഒളിഞ്ഞ് നോക്കാൻ...



ഇപ്പോൾ ചൂടനും നമ്മളും തമ്മിൽ ശ്വാസം വിടേണ്ട അകൽച്ച മാത്രമേ ഉള്ളൂ.... പതിയെ നമ്മടെ മുഖം ചൂടന്റെ കൈകൾക്കുള്ളിൽ ആക്കി ചൂടൻ നമ്മടെ നെറ്റിയിൽ ചുണ്ടമർത്തി...ചൂടൻ നമ്മടെ അധരം ലക്ഷ്യം വെച്ച് വന്നതും നമ്മള് കണ്ണുകൾ അടച്ചു...



" വരൂ കൂട്ടുകാരെ 


ഒന്നിച്ച് നമ്മൾക്ക് പോകാം


ഒന്നിച്ച് നമ്മൾ പോയാൽ.


ശ്രമിച്ചാൽ വിജയം നമുക്ക് "....



നമ്മള് സെറ്റ് ചെയ്ത ടൂണിൽ പിങ്കി കിടന്ന് തൊള്ള പൊട്ടിച്ചതും നമ്മള് ഞെട്ടിക്കൊണ്ട് നമ്മടെ കെട്ട്യോനെ നോക്കി.... ആഹാ... പല്ല് മുറുക്കി ദേഷ്യം കണ്ട്രോൾ ചെയ്ത് നിക്കുവാണ് ചൂടൻ... പ്യാവം സീൻ കട്ടായതിന്റെ വിഷമം ആണ്...പെട്ടെന്ന് എണീച്ച് പോയി നമ്മടെ പിങ്കിയെ എടുത്ത് ചൂടൻ വലിച്ചെറിഞ്ഞു



" അയ്യോ എന്റെ പിങ്കി.... ആരേലും വരണേ...എന്റെ പിങ്കിയെ ഈ ഡ്രാക്കു കൊന്നേ.... ഇനി എന്നെ ആര് വിളിച്ചെണീപ്പിക്കും.... എന്റെ പിങ്കി 😭😭😭😭"..... എന്ന് പറഞ്ഞ് നമ്മള് തൊള്ള പൊട്ടിച്ചതും ചൂടൻ രൂക്ഷമായി നമ്മളെ നോക്കി... ചൂടന്റെ നോട്ടം കണ്ടതും സ്വയം ചൂണ്ടുവിരൽ ചുണ്ടിന് വെച്ച് നിഷ്ക്കൂ ഭാവത്തിൽ നമ്മളിരുന്നു...



" Foolish girl "....



" foolish ഗേളോ.... ആര് foolish girl.... ആര് foolish girl... ആര് foolish girl "....



" വേറെ ആര് നീ തന്നെ "...



" HOW DARE YOU... MR: AFSAL AHMED... നിങ്ങൾക്ക് ന്യൂട്ടനെ അറിയോ... തലയിൽ ആപ്പിൾ വീണ ആ ചെങ്ങായി... പറഞ്ഞ്

വരുമ്പോൾ അയാളെന്റെ ഗ്രാൻഡ് ഫാദർ ആയി വരും.... ന്യൂട്ടൻ മരിക്കുന്ന മുമ്പ് പറഞ്ഞായിരുന്നു.....



വർഷങ്ങൾക്ക് ശേഷം shana farzin എന്ന് പേരുള്ള ഒരു പെൺകുട്ടി പിറവിയെടുക്കും.... ലോകത്തിലെ ഏറ്റവും വല്ല്യ ബുദ്ധിമതി ആയിരിക്കും അവള്... ബുദ്ധിയുടെ കാര്യത്തിൽ അവളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല... ആ എന്നെയാ നിങ്ങള് foolish girl എന്ന് വിളിച്ചത്... ഇനി നിങ്ങളോട് ഞാൻ മിണ്ടില്ല... നിങ്ങളോട് കട്ടീസ് ആണ് ഞാൻ.... ചോര കട്ടി ".... എന്ന് പറഞ്ഞ് നമ്മള് മുഖം തിരിച്ചു...



" ഏത് സമയത്താണാവോ ഇതിനെ എടുത്ത് തലയിൽ വെക്കാൻ തോന്നിയത് ".... എന്ന് പറഞ്ഞ് ചൂടൻ സ്വയം തലക്കടിച്ചു



" ഏത് സമയത്താണാവോ ഇതിന്റെ കൂടെ എനിക്ക് ഇറങ്ങി വരാൻ തോന്നിയത് "...തിരിച്ച് നമ്മളും കമന്റ് അടിച്ചു..



" ok ഫൈൻ....നിന്നോട് വാക്ക് തർക്കത്തിന് ഞാനില്ല... ഓഫീസിൽ പോവാൻ ടൈം ആയി... നീ വേഗം റെഡി ആവ് "...



" നിങ്ങള് ഓഫിസിൽ പോകുന്നതിന് ഞാൻ എന്തിന് റെഡിയാവണം "....



" നീയും എന്റെ കൂടെ ഓഫീസിലേക്ക് വരുന്നുണ്ട് "....



" what...ഞാൻ എന്തിനാ നിങ്ങടെ കൂടെ ഓഫീസിലേക്ക് വരുന്നേ "....



" റിയയെ നീയല്ലേ ഗെറ്റ്ഔട്ട്‌ അടിച്ചേ... എനിക്കിപ്പോൾ എന്റെ  കാര്യങ്ങൾ നോക്കാൻ ഒരു പ്രൈവറ്റ് സെക്രട്ടറി ഇല്ല... സോ ഇപ്പോൾ മുതൽ കുറച്ച് ദിവസത്തേക്ക് നീയാണ് എന്റെ പ്രൈവറ്റ് സെക്രട്ടറി ".... ചൂടൻ കോട്ട് ഇടുന്നതിനിടയ്ക്ക് പറഞ്ഞു




" ഞാനോ... എന്നെക്കൊണ്ടുന്നും വയ്യ... വേൾഡ് ഫേമസ് ബിസിനസ്‌ മാൻ MR: അഫ്സൽ അഹ്‌മദിന് ഒരു പ്രൈവറ്റ് സെക്രട്ടറിയെ കിട്ടാനാണോ പാട്.... ഇവിടെ തുക്കടാ കമ്പനിയിൽ പോലും പുതിയ സ്റ്റാഫിനെ കിട്ടാൻ 1 day യെ വേണ്ടു... മാത്രമല്ല ഡിഗ്രീ ഫസ്റ്റ് year പോലും കംപ്ലീറ്റ് ആക്കാത്ത ഞാൻ അവിടെ വന്നിട്ട് എന്തോന്ന് ചെയ്യാനാ"...



" നിനക്ക് ന്യൂട്ടന്റെ ബുദ്ധി അല്ലെ... ഈ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമതി... അതോണ്ട് നിന്നെക്കാൾ യോഗ്യത ഉള്ള ആളെ കിട്ടുന്നത് impossible "....correct time തന്നെ ഈ ഡ്രാക്കു നമ്മൾക്കിട്ട് താങ്ങി... അല്ലേലും ഈ സാധനത്തിന്റെ മുമ്പിൽ തള്ളിമറിച്ച് രക്ഷപ്പെടുന്നത് അസാധ്യകരമാണ്... ബ്ലഡി ഡ്രാക്കു എങ്ങനെ എങ്കിലും എന്നെ പ്ലിംഗ് ആക്കും



" അത് ഞാൻ പെട്ടെന്നുള്ള ഒരാവേഷത്തിൽ പറഞ്ഞ് പോയതല്ലേ 😁".......



" അത് പോലെ പെട്ടെന്നുള്ള ആവേശത്തിൽ എന്റെ കൂടെ ഓഫിസിലേക്ക് വന്നാൽ മതി"....



" ഞാൻ വരൂല ".....



"ഇപ്പോൾ 8: 30 ആയി... ഷാർപ് 9.00 ഓ ക്ലോക്കിന് റെഡിയായി താഴെ എത്തണം... എത്തിയില്ലേൽ ഞാൻ ഒരു വരവ് കൂടി വരും...പിന്നെ നേരത്തെ നിന്റെ അലാറം കാരണം മുടങ്ങിപ്പോയതില്ലേ അതിന്റെ ബാക്കി ഞാൻ കാണിച്ച് തരാം "... എന്ന് പറഞ്ഞ് ചൂടൻ താഴെക്ക് പോയി



" ബ്ലഡി കെട്ട്യോൻ.... ചിലപ്പോൾ ഇതേ പോലത്തെ സ്നേഹമുള്ള കെട്ട്യോൻ ലോകത്ത് ഉണ്ടാവില്ല... അല്ലേൽ ഡ്രാക്കുന്റെ സ്വഭാവം കൊണ്ട് വന്നോളും... കോന്തൻ ".... എന്ന് ചൂടനെ പ്രാകി കൊണ്ട് നമ്മള് ബാത്‌റൂമിലേക്ക് കയറി



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



ഇനി 2 minutes കൂടിയെ ഉള്ളൂ 9.00 മണിയാവാൻ ഇവളെ കാണുന്നില്ലല്ലോ.... ദിവസം കഴിയുംതോറും അവളെന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുവാണ്... കുറച്ച് സമയത്തേക്ക് പോലും അവളെ പിരിഞ്ഞിരിക്കാൻ എനിക്ക് പറ്റുന്നില്ല... അത് കൊണ്ടാ പുതിയ പ്രൈവറ്റ് സെക്രട്ടറിയോട് കുറച്ച് days കഴിഞ്ഞ് ജോയിൻ ചെയ്‌താൽ മതിയെന്ന് പറഞ്ഞ് ആ സാധനത്തിനെ ഓഫീസിലേക്ക് കൊണ്ട് പോണേ... ഇത് വല്ലതും ലവൾക്ക് മനസ്സിലാവാണ്ടേ....



എന്ന് സ്വയം പറഞ്ഞ് ഞാൻ വീണ്ടും അകത്തേക്ക് നോക്കിയതും ബ്ലാക്ക് കളർ സിംപിൾ സൽവാർ ഇട്ട് വരുന്നു എന്റെ ഭാര്യ... നമ്മള് കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിയതും



" ഹലോ ഡ്രാക്കു".... എന്ന് പറഞ്ഞ് അവള് നമ്മടെ നേരെ കൈ വീശി... അപ്പോഴാണ് എനിക്ക് സ്വബോധം വന്നത്...




" 9.00 മണിയാവാൻ ഇനി 2 സെക്കന്റ് കൂടിയുണ്ട്... അല്ലേലും പങ്ചാലിറ്റിയുടെ കാര്യത്തിൽ ഞാൻ പണ്ടേ മിടുക്കിയാ "...




" shana... നീയാണ് എന്റെ വൈഫ്‌ എന്ന കാര്യം അവിടെ അരുണിന് മാത്രേ അറിയൂ വേറെ ആർക്കും അറിയില്ല... തല്ക്കാലം അതാരും അറിയാത്തത് ആണ് നല്ലത്... അല്ലേൽ സ്വന്തം വൈഫിനെ കീഴുദ്യോഗസ്ഥ ആക്കീന്നുള്ള bad name എനിക്ക് വരും "....




" ഇങ്ങനെ concept ഉള്ള ആള് എന്തിനാ എന്നെ കൊണ്ട് പോവുന്നെ... ഞാനീ വീട്ടില് അടങ്ങിഒതുങ്ങി ഇരിക്കില്ലേ... പിന്നെ ഞാനായിട്ട് ആരോടും പറയില്ല...because ഈ ഡ്രാക്കുന്റെ വൈഫ്‌ ആണെന്ന് അറിഞ്ഞാൽ അവിടെ ഉള്ള എല്ലാരും എന്നെ സഹതാപത്തോടെ നോക്കും... എനിക്കത് താങ്ങാൻ സാധിച്ചെന്ന് വരില്ല "... 😒




" പിന്നെ അവിടെ പോയിട്ട് നിന്റെ കുട്ടിക്കളി ഒന്നും കളിക്കാൻ പാടില്ല... കുറച്ച് ഡിസിപ്ലിൻ ഒക്കെ വേണം... ഞാൻ ഓഫീസിൽ സ്ട്രിക്റ്റ് ആണ്.. So വല്ലതും കാണിച്ച് കൂട്ടിയാൽ ബാക്കിയുള്ളവരെ പോലെ പണിഷ്മെന്റ് നിനക്ക് കിട്ടും... Do you understand "...




" ഇന്ത്യൻ ഭരണഘടനയിൽ പോലും കാണത്തില്ല ഇത്രയും നിയമങ്ങൾ ".. 😏എന്ന് പറഞ്ഞ് മുഖം തിരിച്ച് അവൾ കാറിൽ കയറി....



മൂക്കിൽ കയറ് കെട്ടിയിട്ട് വേണം ഈ സാധനത്തിനെ ഓഫീസിലേക്ക് ആഞ്ഞയിക്കാൻ അല്ലെങ്കിൽ ഒറ്റ ദിവസം കൊണ്ട് എന്റെ വിലപ്പോവും...




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{Shanu}



ബ്ലഡി ഡ്രാക്കു.... പോകുന്നതിനിടയിൽ നൂറ് വാണിംങാ എനിക്ക് തന്നെ... പിന്നെ guyzz ഈ ഡ്രാക്കുനെ പേടിച്ചിട്ടൊന്നും അല്ല ഞാൻ ഓഫീസിലേക്ക് പോവാണേ... ഇനിയൊരു റൊമാൻസ് കൂടി താങ്ങാനുള്ള കെൽപ്പില്ല..കാറിൽ ഡ്രാക്കു ഇംഗ്ലീഷിൽ morning news വെച്ചിട്ടാ ഉള്ളെ... നമ്മൾക്ക് ഇത് വല്ലതും മനസ്സിലാവണ്ടേ... അത് കൊണ്ട് നമ്മളതങ്ങ് മാറ്റി നമ്മടെ favorite song play ചെയ്ത് അതിന്റെ കൂടെ പാടാൻ തുടങ്ങി 




🎶 Dil ko karaar aaya...









" ആ പാട്ടിനെ നീ പാടി ഇങ്ങനെ കൊല്ലല്ലേ "....



" ഹലോ mr : ഡ്രാക്കു എന്നെയിങ്ങനെ ആക്കണ്ട... ഈ song പാടിയ നേഹ കാൾക്കാറിന്റെയും എന്റെയും ഒരേ വോയിസ്‌ ആണെന്ന് എല്ലാരും പറയും... You know എനിക്ക്  പാട്ട് പാടിയിട്ട് വേൾഡ് കപ്പ് പോലും കിട്ടിയിട്ടുണ്ട് "....




" listen... എന്റെ വേൾഡ് കപ്പ് കിട്ടിയ international സിംഗറേ... എന്റടുത്ത് പറയുന്ന പോലെ വേൾഡ് കപ്പ് കിട്ടിയ കാര്യം വേറെ ആരെടുത്തും പോയി പറയരുത്... അടി കിട്ടിപ്പോവും... വേൾഡ് കപ്പ് കുറെ രാജ്യങ്ങൾ തമ്മിലുള്ള football മാച്ചിനോ ക്രിക്കറ്റ്‌ മാച്ചിനോ ആണ് കിട്ടാ"....




" ഓ വല്ല്യ കാര്യമായി പ്പോയി... ഇതൊക്കെ എനിക്കറിയാ... എനിക്ക് പാട്ട്പാടിയതിന് കേന്ദ്ര സാഹിത്യ അക്കാദമിയാണ് കിട്ടിയത് "...hmm 😏... എന്ന് പറഞ്ഞ് പുച്ചിച്ച് നമ്മള് മുഖം തിരിച്ചു



" shana... ആ സ്വീറ്റ്ബെൽറ്റ് ഇട്ടോ... ബ്രേക്ക്‌ പിടിക്കുമ്പോൾ പോയി തലയടിക്കും "....



" ഞാൻ shana ആണ് shana farzin..സ്വീറ്റ് ബെൽറ്റ് ഇടാതെ തന്നെ സ്വയം കണ്ട്രോൾ ചെയ്ത് ഇരിക്കാൻ എനിക്കറിയാം... I am very strong & ബോൾഡ്"..എന്ന് നമ്മള് വല്ല്യ ആളായി പറയലും ചൂടൻ ബ്രേക്ക് ചവിട്ടിയതും... ദേ പോണു...


പോയി നമ്മടെ ന്യൂട്ടന്റെ ബുദ്ധിയുള്ള തല അടിച്ചെന്നാ വിചാരിച്ചെ.. ഒന്നും സംഭവിക്കാത്തത് കണ്ടപ്പോൾ നമ്മള് കണ്ണ് തുറന്ന് നോക്കി...ചൂടന്റെ കൈ നമ്മടെ തലക്ക് മുകളിൽ വെച്ചിരിക്കുവാ.... നമ്മള് ചൂടനെ നോക്കിയതും ഒരു പിരികവും പൊന്തിച്ച് പതിവ് പോലെ ചെക്കൻ നമ്മളെ നോക്കി നിൽക്കുവാ....



" what happened.. എന്റെ സ്‌ട്രോങ്ങും ബോൾഡും ആയ വൈഫെ.... അവസാനം ഞാൻ തന്നെ വേണ്ടി വന്നില്ലേ നിന്നെ പ്രൊട്ടക്റ്റ് ചെയ്യാൻ...കൈ വെക്കണ്ട എന്നാ വിചാരിച്ചത് but നിന്റെ തല ചെന്ന് ഇടിച്ച് എന്തെങ്കിലും സംഭവിച്ചാൽ നിന്നെക്കാൾ കൂടുതൽ വേദനിക്ക എനിക്കാ ".... എന്ന് ചൂടൻ പറഞ്ഞതും നമ്മളത് മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കി... പുറത്തേക്ക് നോക്കുന്നതിനിടയിലും എന്റെ മനസ്സ് ചൂടൻ പറഞ്ഞ ആ വാക്കുകളിൽ ആയിരുന്നു...



*കൈ വെക്കണ്ട എന്നാ വിചാരിച്ചത് but നിന്റെ തല ചെന്ന് ഇടിച്ച് എന്തെങ്കിലും സംഭവിച്ചാൽ നിന്നെക്കാൾ കൂടുതൽ വേദനിക്ക എനിക്കാ*..... ആ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങി കേട്ടതും എന്റെ അധരങ്ങൾ താനേ വിരിഞ്ഞു...നമ്മള് ഒളികണ്ണിട്ട് ചൂടനെ നോക്കിയതും ചൂടൻ ഡ്രൈവിംഗിൽ കോൺസെൻട്രേറ്റ് ചെയ്തിട്ടാ ഉള്ളെ.... ചൂടൻ നമ്മളെ ശ്രദ്ധിക്കില്ലെന്ന് ഉറപ്പായതും നമ്മള് മൂന്ന് പ്ലയിൻ കിസ്സങ്ങ് കൊടുത്തു...ചൂടാനോടുള്ള ഇഷ്ട്ടം നമ്മൾക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കാത്തതോണ്ട് നമ്മള് ആ പ്ലയിൻ കിസ്സങ്ങട് കൊടുത്തേ... ശരിക്കും പോയി കിസ്സ് കൊടുത്താൽ ഈ ഡ്രാക്കു കിസ്സിൽ നിർത്തൂല.... അത് കൊണ്ട്



*BREAK THE CHAIN &AND KEEP DISTANCE*



അതിന് ശേഷവും ഓട്ടകണ്ണിട്ട്  ചൂടനെ വായ്നോക്കലായിരുന്നു നമ്മടെ പണി... എന്റെ ഒരു ഗതികേടെ... സ്വന്തം കെട്ട്യോനെ എത്ര കഷ്ടപ്പെട്ടാ വായ്നോക്കുന്നെ....



" shana... നീ എന്തിനാ ഇടയ്ക്കിടെ ഒളികണ്ണിട്ട് എന്നെ നോക്കുന്നെ "....ചൂടൻ മുഞ്ഞോട്ട് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു




" what... ഞാൻ... അതും നിങ്ങളെ എനിക്കെന്താ ഭ്രാന്ത് ആണോ... നിങ്ങൾക്ക് തോന്നുന്നുണ്ടോ ഞാൻ നിങ്ങളെ ഓട്ടകണ്ണിട്ട് നോക്കൂന്ന്...എനിക്ക് ഓട്ടക്കന്നിട്ട് നോക്കുന്ന ആ ശീലവും ഇല്ല...Do you understand Mr:afzal Ahmed "....



" I can't understand... ഇന്ന് രാവിലെ ഞാൻ ഡ്രസ്സ്‌ മാറുന്നെ ഒളികണ്ണിട്ട് നോക്കിയ നിനക്ക് ആ ശീലം തീരെ ഇല്ല... പിന്നെ ഇപ്പോൾ നീ എന്നെ ഒളികണ്ണിട്ട് 14 വട്ടം നോക്കിയിട്ടുമില്ല... അതിന്റെ കൂടെ 3 പ്ലെയിൻ കിസ്സ് തന്നിട്ടുമില്ല ".... Thats ഡ്രാക്കു നമ്മള് പറയുന്ന ശൈലിയിൽ തിരിച്ച് പറഞ്ഞതും നമ്മളൊന്ന് ഞെട്ടി... ഇത്ര കൃത്യമായി ഈ കോന്തനെങ്ങനെ പറയാൻ സാധിക്കുന്നു.... ഈ സാധനം മുഞ്ഞോട്ട് നോക്കുന്നത് കണ്ടിട്ടല്ലേ ഞാൻ ഉള്ള കോപ്രായങ്ങൾ മൊത്തം കാണിച്ചേ... ഇനി ഈ ഡ്രാക്കുന് വേറെ കണ്ണ് കൂടിയുണ്ടോ 🙄....ഓഹ്...രാവിലെ ഒളികണ്ണിട്ട് നോക്കിയപ്പോൾ കിട്ടിയതൊന്നും പോരാഞ്ഞിട്ടാണോ shanu നീ വീണ്ടും നോക്കിയത്....അതിന്റെ കൂടെ ഞാൻ ആ പ്ലയിൻ കിസ്സ് കൂടി കൊടുത്തല്ലോ എന്റെ പടച്ചോനെ... നാറി... നാറി നാണം കെട്ടു...



" നീ എന്താ ഈ ആലോചിക്കുന്നത് ".... എന്ന് ചൂടൻ മിററിലൂടെ നമ്മളെ നോക്കി ചോദിച്ചപ്പോൾ ആണ് നമ്മൾക്ക് ഒരു കാര്യം മനസ്സിലായത് ഈ ഡ്രാക്കു ഇത്രയും സമയം കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്നത് ഡ്രൈവിങ്ങിലല്ല മിററിലൂടെ നമ്മളെയാണ്.. 😌... ഇത് വല്ലതും നമ്മള് അറിയുന്നുണ്ടോ.... നമ്മള് പിന്നെ പ്ലിംഗ് ആയി നാറിയതോണ്ട് ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു....


പെട്ടെന്നാണ് നമ്മളെ ഓവർട്ടേക്ക് ചെയ്ത് ഒരു കാർ പോയത്...



" ചൂടാ... ആ കാറിനെ വെട്ടിക്ക്... ആ കാറിനെ വെട്ടിക്ക്... ആ കാറിനെ വീട്ടിക്കെന്നെ... പ്ലീസ്... പ്ലീസ്... പ്ലീസ് ".... എന്ന് നമ്മള് ചൂടന്റെ കൈ പിടിച്ച് കുലുക്കി പറഞ്ഞതും നമ്മടെ കൈ പിടിച്ച് മാറ്റി...



" silent shana... "....



എന്ന് പെട്ടെന്ന് ചൂടൻ ഷൗട്ട് ചെയ്ത് പറഞ്ഞതും നമ്മൾക്ക് എന്തോ പോലെയായി... കണ്ണൊക്കെ താനേ നിറഞ്ഞു.. ചൂടനത് കാണാതിരിക്കാൻ വേണ്ടി നമ്മള് പുറത്തേക്ക് നോക്കിയിരുന്നു...



" shana"....



" shana... Are you ok "....എന്നൊക്കെ ചൂടൻ പറഞ്ഞിട്ടും നമ്മള് മൈൻഡ് ചെയ്യാൻ പോയില്ല...



"Shana... Listen... I am sorry ".... വണ്ടി സ്റ്റോപ്പ്‌ ചെയ്ത് ചൂടൻ ചെവിയിൽ പിടിച്ച് പറഞ്ഞതും നമ്മൾക്കത് എന്തോ വിഷമം തോന്നി... അതോണ്ട് തന്നെ നമ്മളൊന്ന് ഇളിച്ചു കൊടുത്തു....



" ഞാൻ പോയി ഐസ്ക്രീം വാങ്ങി വരാം... നീ ഇവിടെ ഇരിക്ക് ".... എന്ന് പറഞ്ഞ് ചൂടൻ കാറിൽ നിന്നിറങ്ങി.. ഐസ്ക്രീം ഷോപ്പ് റോഡിന്റെ ഒപോസിറ്റ് സൈഡ് ആയതോണ്ട് തന്നെ ചൂടൻ റോഡ് ക്ലോസ് ചെയ്ത് അങ്ങോട്ടേക്ക് പോയി...



നമ്മള് പുറത്തേക്ക് നോക്കി നിന്നതും അഞ്ച് വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി നമ്മളെ നോക്കി ഹൈ പറഞ്ഞു.. നമ്മളും തിരിച്ചു കൈ പുറത്തിട്ട് തലയൊക്കെ ആട്ടി അഡാർ സ്റ്റൈലിൽ ഹൈ അങ്ങട് കൊടുത്തു.... പെട്ടെന്ന് നമ്മടെ കയ്യിൽ ആരോ തൊട്ടു... നമ്മള് നോക്കിയപ്പോൾ ഒരു ബൈക്കിൽ രണ്ട് ബ്ലാക്ക് ജാക്കറ്റ് അതിന്റെ കൂടെ ഗോസ്റ്റിന്റെ മാസ്ക്കും ഇട്ട രണ്ട് അലപലാതികൾ...



" ഓഹ്... മേരെ ചമ്മക്ക് ചല്ലോ "... എന്ന് പറഞ്ഞ് ആ അലപലാതികൾ നമ്മൾക്ക് പ്ലയിൻ കിസ്സ് തന്നതും കയ്യിൽ കിട്ടിയ ബോട്ടിൽ എടുത്ത്..




"ഡാ "... എന്ന് പറഞ്ഞ് അവറ്റകളെ എറിഞ്ഞു... എനിക്ക് പണ്ടേ നല്ല ഉഞ്ഞം ആയതോണ്ട് കൊണ്ടില്ല 😌... അതിന്റെ പിറകെയും കുറെ മാസ്ക് ഇട്ട അലപലാതികൾ നമ്മളെ നോക്കി കൂക്കി വിളിച്ചോണ്ട് പോയി....



ഇവറ്റകളെയൊക്കെ എന്റെ കയ്യിൽ കിട്ടിയാൽ ഇടിച്ച് പപ്പടമാക്കും ഞാൻ... ബ്ലഡി ബഫല്ലോസ്... ഞാനാരാണെന്നാ അവരെ വിചാരം... I am very strong& bold "... എന്ന് പറഞ്ഞ് മുഞ്ഞോട്ട് വന്ന മുടി ഊതി നമ്മള് പിറകോട്ട് ആക്കി...



പെട്ടെന്നാണ് ചൂടൻ വന്ന് കാറിൽ കയറി സ്വീറ്റ്ബെൽറ്റ് ഇട്ടത്...



" ഐസ്ക്രീം എവിടെ ".... എന്ന് നമ്മള് ചോദിച്ചതും നമ്മളെ just ഒന്ന് നോക്കുക മാത്രം ചെയ്ത് വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ബ്രേക്കിൽ അമർത്തി ഉള്ള പുക മുഴുവൻ പുറത്തേക്ക് കളഞ്ഞു...ഇപ്പോൾ പുക മാത്രമേ കാണാൻ പറ്റുന്നുള്ളു...ഈ ഡ്രാക്കു എന്തിനാ അന്തരീക്ഷത്തെ മലിനീകരണം ആക്കുന്നത്....ഇങ്ങനെ ചെയ്താൽ എന്റെ ഡാർലിംഗിന് വിള്ളൽ പറ്റൂലെ...( I mean ഓസോൺ പാളി 😁...)



പെട്ടെന്ന് ചൂടൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുഞ്ഞോട്ട് പോയതും നമ്മളൊന്ന് പേടിച്ചു... സ്വീറ്റ് ബെൽറ്റ് ഇട്ടോണ്ട് മാത്രം ഒന്നും സംഭവിച്ചില്ല... ഒടുക്കത്തെ സ്പീഡ് ആയിരുന്നു... എന്റെ നല്ല ജീവനങ് പോയീന്ന് പറഞ്ഞാൽ പോരെ...



" നിങ്ങൾക്ക് എന്താ വട്ടാണോ... സൂയിസെഡ് ചെയ്യാനാണേൽ എന്നെ എന്തിനാ വലിച്ചെഴക്കുന്നെ നിങ്ങൾക്ക് ഒറ്റക്ക് ചെയ്യാൻ മേലായിരുന്നോ... എന്റെ പടച്ചോനെ എന്നെ മാത്രം കാത്തോളണേ.... അയ്യോ എനിക്ക് അകാലത്തിൽ പൊഴിഞ്ഞുപോണ്ടേ.. ഞാൻ ആകെ 18 വർഷമേ ജീവിച്ചിട്ടുള്ളെ...ഈ ഡ്രാക്കു 24 വർഷം ജീവിച്ചതാണെ അതോണ്ട് എന്നെ മാത്രം എങ്ങനെയെങ്കിലും രക്ഷിക്കണേ....



" കിടന്ന് തൊള്ളപൊട്ടിക്കാതെടി... അല്ലേൽ ഞാൻ വല്ല കൊക്കയിലേക്കും കാറ് കൊണ്ടോയി ഇടും... എനിക്ക് മരിക്കാൻ പേടിയൊന്നും ഇല്ല "..... എന്ന് ഡ്രാക്കു പറഞ്ഞതും നമ്മള് വേഗം  ഒരു കൈ കൊണ്ട് വാ പൊത്തി മറ്റേ കൈ നെഞ്ചത്ത് വെച്ചു....

പുറത്തേക്ക് നോക്കിയപ്പോൾ നമ്മളെ നോക്കി കമന്റ്‌ അടിച്ച ആ അലപലാതികൾ ഉണ്ട് പോവുന്നു... ചൂടൻ ഗിയർ മാറ്റി അവരെ ഓവർ ടേക് ചെയ്ത് കാറ് അവരുടെ മുന്നിൽ സ്റ്റൺന്റ്ചെയ്തു ... ഉഫ്.. ഇത്തരം സീൻ ഫിലിമിൽ മാത്രേ നമ്മള് കണ്ടിട്ടുള്ളു....



ശേഷം നമ്മടെ കെട്ട്യോൻ കാറിൽ നിന്നിറങ്ങി സൺഗ്ലാസും വാച്ചും അഴിച്ച് കാറിന്റെ മുകളിൽ വെച്ചു...



" ഇതിൽ എന്റെ പെണ്ണിനെ നോക്കി കമന്റ് അടിച്ച പന്ന മോൻ ഏതാ "... എന്ന് ചോദിച്ച് ചൂടൻ രണ്ട് സ്റ്റെപ് മുഞ്ഞോട്ട് നടന്നതും നമ്മള് കാറിൽ നിന്നിറങ്ങി ചൂടൻ അഴിച്ച് വെച്ച സൺ ഗ്ലാസ് എടുത്തിട്ടു...




ഒരുത്തൻ മുഞ്ഞോട്ട് വന്നതും അവന്റെ കൈ പിടിച്ച് തിരിച്ച് അവന്റെ തലക്ക് ചൂടന്റെ തല വെച്ച് അടിച്ചതും അവൻ കുഴഞ്ഞുവീണു...



"ഹരേ വാഹ്‌... That's my boy"... എന്ന് നമ്മള് കമന്റ് അടിച്ചതും ചൂടൻ നമ്മളെ നോക്കി ഒന്ന് സൈറ്റടിച്ചു



" ചോദിച്ചത് കേട്ടില്ലേ... ഇതിൽ ഏതാവനാടാ എന്റെ പെണ്ണിനെ നോക്കി കമന്റ് അടിച്ചേ "..



" ഞാനാ "... എന്ന് പറഞ്ഞ് ഒരുത്തൻ മുഞ്ഞോട്ട് വന്നതും അവന്റെ മുടി പിടിച്ച് കുത്തി 



" നീ എന്റെ പെണ്ണിന് പ്ലയിൻ കിസ്സ് കൊടുക്ക്വോടോ #&##₹&₹#&... മോനെ"....എന്ന് പറഞ്ഞ് ഒരടികൊടുത്തതും അവന്റെ ചുണ്ട് പൊട്ടി ചോര വന്ന് ഒഴുകുന്നുണ്ട്.... അതിന്റെ കൂടെ മൂക്കിനിട്ട് ഒരു പഞ്ച് കൂടെ കൊടുത്തതും ദേ ലവൻ നിലത്തേക്ക് വീണു...




" തുതുതുതു... So sad... മേരാ ചമ്മക്ക് ചലോ ".... എന്ന് നമ്മള് വീണവനെ നോക്കി കമന്റ് അടിച്ച് ചൂടനെ നോക്കിയതും ചൂടൻ നമ്മളെ തുറിച്ച് നോക്കുന്നുണ്ട്...



" ഏയ് ഞാൻ ഒന്നും പറഞ്ഞില്ല ".... എന്ന് പറഞ്ഞ് നമ്മള് വായ പൊത്തി...



പിന്നെ അവിടെ ഒടുക്കത്തെ ഫൈറ്റ് ആയിരുന്നു നമ്മള് സൺഗ്ലാസും ഇട്ട് പോപ് കോണും ത്തിന്ന് അതെങ്ങട് ആസ്വദിച്ചു....അടി കഴിഞ്ഞപ്പോൾ എല്ലണ്ണവും ഇപ്പോൾ തീരും എന്നവസ്ഥയിൽ ആയിട്ടുണ്ട്...



" വാ "... എന്ന് പറഞ്ഞ് വണ്ടിയിൽ ചൂടൻ വണ്ടിയിൽ കയറിയതും അവർക്കൊരു ഗുഡ്ബൈ കൂടി കൊടുത്ത് നമ്മളും വണ്ടിയിൽ കയറി....



" ഹോ... അവർക്കൊക്കെ കൊടുത്ത അടി ഉണ്ടല്ലോ... ഉഫ്... പൊളിയായിരുന്നു.... അത് എന്റെ മനസ്സീന്ന് ഇനിയും പോയില്ല... അപ്പോൾ എനിക്ക് നേരെ കമന്റ് അടിച്ചവരെ തല്ലാനാണല്ലേ വണ്ടി സ്പീഡിൽ വിട്ടേ... You'r so sweet "... എന്ന് പറഞ്ഞ് നമ്മള് ചൂടനൊരു പ്ലയിങ് കിസ്സ് കൊടുത്തതും



" ഉം....മ്മാ..." എന്ന് പറഞ്ഞ് ചൂടൻ ചുണ്ട് കൂട്ടിക്കൊണ്ട് വണ്ടി ഓട്ടിക്കുന്നതിനിടയിൽ നമ്മടെ അടുത്തേക്ക് വന്നതും..



" ഛെ... പോ അങ്ങട് "... എന്ന് പറഞ്ഞ് നമ്മള് ചൂടന്റെ കവിളിൽ കുത്തി മുഖം തിരിപ്പിച്ചു...


ഓഫീസിലെത്തിയതും ചൂടൻ വണ്ടി സ്റ്റോപ്പ്‌ ചെയ്തു...



" ഒന്ന് കൂടി ഓർമിപ്പിക്കാ... ഇവിടെ നിന്ന് നിന്റെ കുട്ടിക്കളി ഒന്നും പാടില്ല... ഞാൻ ഇവിടെ വളരെ സ്ട്രിക്റ്റ് ആണ്... നിന്റെ ഭാഗത്ത്‌ നിന്ന് എന്തങ്കിലും വീഴ്ച ഉണ്ടായാൽ മറ്റുള്ളവർക്ക് കൊടുക്കുന്ന പണിഷ്മെന്റ് നിനക്കും നൽകും അത് ചിലപ്പോൾ നിനക്ക് താങ്ങാൻ സാധിച്ചെന്ന് വരില്ല...".....




" ഓ പിന്നെ... പണിഷ്മെന്റ് ഒക്കെ എനിക്ക് പുല്ലാണ് "....



" പണിഷ്മെന്റ് മാത്രമല്ല... അന്ന് രാത്രി ബെഡ്‌റൂമിൽ വെച്ച് നിനക്ക് ഞാൻ നല്ലൊരു സീൻ ക്രിയേറ്റ് ചെയ്ത്  തരുകയും ചെയ്യും... പിന്നെ ചൂടൻ എന്റെ സമ്മതമില്ലാതെ എന്നെ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല... Do you understand എന്റെ സ്വീറ്റ്ഹാർട്ട് "....



" ഏയ് അതിന്റെ ഒന്നും ആവിശ്യമില്ലാ...വെറുതെ എന്തിനാ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നെ...ഞാൻ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് പോയിക്കോളും വാ തുറക്കൂല... പിങ്കി പ്രോമിസ് "....



" അല്ലേലും നിന്നെ എനിക്കറിയാടി പെണ്ണെ...നീ ഈ കാര്യം പറഞ്ഞാൽ മാത്രേ എന്റെ കൺട്രോളിൽ വരൂന്ന്"....എന്ന് ചൂടൻ പറഞ്ഞതും തിരിച്ച് നല്ലോണം പറയണം എന്നുണ്ടെങ്കിലും നമ്മള് വാ തുറന്നില്ല... കാരണം സിറ്റിവേഷൻ അതാണെ😌...



ചൂടൻ കാറിൽ നിന്ന് പുറത്തിറങ്ങിയതും പുറകെ നമ്മളും ഇറങ്ങി...


*ഇതെന്താ ബുർജ്ഖലീഫയോ എന്ത് പൊക്കാ ഈ ഓഫിസിന്...*... എന്ന് സ്വയം പറഞ്ഞ് നമ്മള് ചുറ്റും നോക്കി...



" shana ".... എന്ന് ചൂടൻ വിളിച്ചതും നമ്മള് തിരിഞ്ഞ് നോക്കി... ചൂടനും ചൂടന്റെ കൂടെ രണ്ട് പേര് നിൽക്കുന്നുണ്ട്...നമ്മള് പിന്നെ അധികം  അവിടെ നിക്കാതെ ചൂടന്റെ അടുത്തേക്ക് പോയി... ചൂടനെ പേടിച്ചിട്ടൊന്നും അല്ലാട്ടോ ചൂടന്റെ റൊമാൻസിനാ പേടിച്ചിട്ടാ 😏.....



" സിയ & രാഹുൽ... She is shana... ഞാൻ പറഞ്ഞില്ലേ പുതിയ പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യം അത് ഈ കുട്ടിയാ....



*കുട്ടി നിങ്ങടെ കെട്ട്യോള് ഞാൻ വല്ല്യ കുട്ടിയായി... അല്ല ഈ ഡ്രാക്കുന്റെ കെട്ട്യോള് ഞാൻ തന്നെ അല്ലെ അപ്പോ കുഴപ്പില്ല*...എന്ന് നമ്മള് മനസ്സിൽ കണക്കുകൂട്ടി പറയുമ്പോൾ ആണ് ആ പെണ്ണ് നമ്മടെ നേരെ കൈ നീട്ടിയത്..



"ഹൈ.. I am സിയ"... എന്ന് ലവള് പറഞ്ഞതും നമ്മള് വാ പൊത്തി അവൾക്ക് കൈ കൊടുത്തു....അത് കണ്ടതും ലവള് നമ്മളെ സംശയത്തോടെ നോക്കി 



" How are you "...എന്നവള് ചോദിച്ചതും നമ്മള് സുഗായിരിക്കുന്നു എന്ന് കൈ കൊണ്ട് ആക്ഷൻ കാണിച്ചു... എന്ത് ചെയ്യാനാ വാ തുറക്കില്ലെന്ന് ചൂടന് വാക്ക് കൊടുത്ത് പോയില്ലേ... വാക്ക് തെറ്റിച്ചാൽ ചൂടൻ പറഞ്ഞത് പോലെ ചെയ്തെങ്കിലോ... ഓഹ് നോ... അതോർക്കുമ്പോൾ തന്നെ ഹാർട്ട് കിടന്നിടിക്കുവാണ്...



" ഓഹ്.. I am sorry... കുട്ടി ഊമ ആണല്ലേ "... That's പെണ്ണ് അങ്ങനെ പറഞ്ഞതും നമ്മള് അല്ലെന്ന് തലയാട്ടി ചൂടനെ നോക്കി... ചൂടൻ പല്ല് കടിച്ച് കൈ ചുരുട്ടി സ്വയം കണ്ട്രോൾ ചെയ്യാൻ ശ്രമിക്കാ... ചൂടന് ദേഷ്യം വരാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ 🙄....



" കുട്ടീ ... ആ വാ തുറന്ന് എന്തെങ്കിലും ഒന്ന് പറ"...എന്ന് ചൂടൻ പല്ലിറുക്കി പറഞ്ഞതും നമ്മള് ഉടനടി ആ പെൺകുട്ടിക്ക് റിപ്ലൈ കൊടുത്തു...



"  ഹൈ... I am രാഹുൽ "... എന്ന് പറഞ്ഞ് ആ ചെറുക്കൻ നമ്മടെ നേരെ കൈ നീട്ടിയതും നമ്മള് കൈ നീട്ടാൻ മുമ്പേ ചൂടനവന്റെ കയ്യിൽ പിടിച്ചു...



" പരിചയപ്പെടലൊക്കെ പിന്നെ ആവാം... നിന്നോട് ഇന്നല്ലേ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്യാൻ പറഞ്ഞേ... പോയി അത് ചെയ്യ്.. വൈകുന്നേരം അതെന്റെ ടേബിളിൽ എത്തിയില്ലേൽ.... ബാക്കി ഞാൻ പറയണ്ടല്ലോ ".... എന്ന് പറഞ്ഞതും അവൻ "ok സർ "... എന്ന് പറഞ്ഞ് അകത്തേക്ക് കയറിപ്പോയി...



" സിയ... ഈ കുട്ടീടെ workplace കാണിച്ച് കൊടുക്ക്...



" എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ സിയയോട് ചോദിച്ചാൽ മതി "... എന്ന് നമ്മളോട് പറഞ്ഞ് ചൂടൻ അകത്തേക്ക് കയറിപ്പോയി...



സിയ നമ്മളെയും കൂട്ടി നടന്നു...



" shana... ഇതാണ് നിന്റെ workplace "....എന്ന് പറഞ്ഞതും " ഹൈ കറങ്ങണ കസേര ".... എന്ന് പറഞ്ഞ് നമ്മള് ചെയറിൽ കയറി ഇരുന്ന് രണ്ട് റൗണ്ട് കറങ്ങി സിയയെ നോക്കിയതും ഏതോ അന്യഗൃഹ ജീവിയെ കണ്ട അത്ഭുതത്തിൽ ലവള് നമ്മളെ നോക്കിനിൽക്കാണ്... നമ്മളത് മൈൻഡ് ചെയ്യാതെ അവിടെയുള്ള ലാപ്ടോപ് ഓപ്പൺ ചെയ്യാൻ ശ്രമിച്ചതും ആ ലാപ്ടോപ് ഓപ്പൺ ആവുന്നില്ല...



" ഇതെന്താ ഈ ലാപ്ടോപ് ഓപ്പൺ ആവാത്തെ ".....



" അത് പിന്നെ ഇത് അഫി സാറിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി റിയ യൂസ് ചെയ്തിരുന്ന ലാപ്ടോപ് ആയിരുന്നു...അവൾക്ക് അഫിസാറിനോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു... ഇഷ്ട്ടം ഉണ്ടാകുന്നതൊക്കൊ സാധാരണ കാര്യം ആണ്  .... Especially ഇത്ര handsome ആയ അഫിസാറിനോട്....അതിനവളെ കുറ്റം പറയാൻ പറ്റില്ല... But അഫിസാർ മാരീഡ് ആണെന്നറിഞ്ഞിട്ടും അവള് പിന്മാറാൻ തയ്യാറായില്ല... മാത്രമല്ല അഫിസാറിനെയും വൈഫിനെയും തെറ്റിക്കാൻ അവളും പിന്നെ അവളുടെ വലത് കൈ ആയ ടീനയും കൂടി ശ്രമിച്ചു... അത് അഫിസാറിന്റെ വൈഫ് കണ്ട് പിടിക്കുകയും ചെയ്തു "....



" അല്ല നീ സാറിന്റെ വൈഫിനെ കണ്ടിനോ ".... അവള് പറയുന്നതിനിടയ്ക്ക് കയറി നമ്മള് ചോദിച്ചു



" ഇല്ല... But അരുൺ പറയുന്നത് കേട്ടു... She is very brilliant &so pretty"....



" thank you... Thank you ".... പെട്ടെന്ന് നമ്മള് പറഞ്ഞതും അവള് സംശയത്തോടെ എന്നെ നോക്കി



" I mean....ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ പെട്ടെന്ന് ഞാൻ എന്തെങ്കിലും പറഞ്ഞ് പോവും... നീ അത് വിട് ബാക്കി പറ ".....



" റിയയ്ക്ക് നല്ലത് കൊടുത്ത് അഫിസാറിന്റെ വൈഫ് വീട്ടിൽ നിന്ന് ഇറക്കി വിട്ടതാ... അല്ലേലും അവൾക്കത് കിട്ടണം ഒടുക്കത്തെ അഹങ്കാരം ആണ് ആ സാധനത്തിന്.... അതിന് ശേഷം അവള് ഓഫീസിലേക്ക് വന്ന് ഇനി ഒരിക്കലും അവളുടെ ഭാഗത്ത്‌ നിന്ന് തെറ്റൊന്നും ഉണ്ടാവില്ല എന്ന് പറഞ്ഞ് സോറി പറഞ്ഞു...



" എന്നിട്ട് "....



" അഫി സാർ അവൾക്ക് നല്ലത് കൊടുത്തു...അഫി സാറിന്റെ കൊടുപ്പ് കണ്ടിട്ട് മിക്കവാറും ഇനിയൊരിക്കലും അവളീ പരിസരത്ത് വരില്ലെന്നാ തോന്നണേ... ടീനയ്ക്കും അതിൽ പങ്ങുണ്ടെന്ന് അറിഞ്ഞപ്പോൾ അവളെയും പിരിച്ചുവിട്ടു... റിയയോടുള്ള ദേഷ്യം കാരണം സാർ അവളുടെ ലാപ്ടോപ്പും സാധനങ്ങളും ഒക്കെ നിലത്തിട്ട് പൊട്ടിച്ചു...



" അതിപ്പോ വീട്ടിൽ നിന്നും അങ്ങനെ തന്നെയല്ലേ "....



" എന്ത് "....



" അത്.... ഞാൻ നിന്നോട് നേരത്തെ പറഞ്ഞില്ലേ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ പെട്ടെന്ന് ഞാൻ എന്തെങ്കിലും പറഞ്ഞ് പോവും...എന്ന്... ഇനി ഞാനങ്ങനെ വല്ലതും വിളിച്ച് പറഞ്ഞാൽ നീ അത് കാര്യമാക്കണ്ട... പിന്നെ ഈ ഓഫീസിലെ മറ്റാരെങ്കിലും സാറിന്റെ വൈഫിനെ കണ്ടിനോ"...



" അന്ന് അഫി സാറിന്റെ മാര്യേജ് ഫങ്ക്ഷന് പോയതും റിയയും ടീനയും അരുണും മാത്രമാണ്... റിയയെയും ടീനയെയും ഓഫീസിൽ നിന്ന് പിരിച്ച് വിട്ടു.. അരുണിന്  അഫി സാർ വേറെ എന്തോ കാര്യം നോക്കാൻ ഏല്പിച്ചിട്ടുണ്ട് അതോണ്ട് അവനിപ്പോൾ ലീവിലാ..... പിന്നെ ആരും സാറിന്റെ വൈഫിനെ കണ്ടിട്ടില്ല "...



" ഓഹ് "....



" സിയ.. നിങ്ങളെന്താ ഇവിടെ സംസാരിച്ചിരിക്കുന്നെ... Working time സംസാരിക്കാൻ പാടില്ലെന്ന് അറിയില്ലേ"...എന്ന് ഒരു പെണ്ണ് നമ്മളെ രണ്ടെണ്ണത്തിനെയും ഇരുത്തി നോക്കി പറഞ്ഞു



" ഹ ഞാൻ പോവാണ്... ഇവളോട് ഇവിടത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുവായിരുന്നു ".... സിയ പറഞ്ഞതും ഒന്ന് മൂളി കൊണ്ട് ആ പെണ്ണ് പോയി...



" അതേതാ... ആ ജാഡ "....



" ജാഡയോ അതൊരു പാവം ആണ്....she is Anju...അവൾക്ക് അഫിസാറിനെ വല്ല്യ കാര്യം ആണ് "...



" വല്ല്യ കാര്യമോ... എന്ന് വെച്ചാൽ ".... അവള് പറയും മുമ്പേ നമ്മള് എടുത്തടി ചോദിച്ചു...



"എന്ന് വെച്ചാൽ... ആദ്യം ഈ ഓഫീസിൽ നിന്ന് അഫി സാറിനെ ഏറ്റവും കൂടുതൽ വെറുത്തത് അവളാണ്... Because അഫി സാറ് വളരെയധികം സ്ട്രിക്റ്റ് ആണ്... ചെറിയ ഒരു വീഴ്ച പറ്റിയാൽ പോലും സാർ നല്ല പണിഷ്മെന്റ് തരും... അവൾക്കത് ഇഷ്ട്ടല്ല....അത് കൊണ്ട് തന്നെ അഫിസാറിനെ അവള് കുറ്റം പറഞ്ഞോണ്ടേ ഇരിക്കും.... അപ്പോഴാണ് അവളുടെ അനിയന് ഒരു ആക്സിഡന്റ് പറ്റിയത്...അവൾക്ക് അച്ഛനും അമ്മയൊന്നുമില്ല... ആകെ ഉള്ളത് ആ അനിയനാണ്... 4 കോടി ഉണ്ടെങ്കിലേ അവളുടെ ബ്രദറിന്റെ ജീവൻ രക്ഷിക്കാൻ പറ്റു.... ആ സമയത്ത് അവളുടെ കുടുംബക്കാർ പോലും അവളെ കൈ വിട്ടു...വേറെ മാർഗം ഇല്ലാത്തതോണ്ട് അവള് ഓഫീസിന്റെ താഴെക്ക് ചാടി സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ അഫിസാറാണ് അവളെ ഓടിപ്പോയി തടഞ്ഞത്.... ശേഷം അഫി സാർ തന്നെ ഹോസ്പിറ്റലിൽ 4 കോടി പേ ചെയ്യുകയും ചെയ്തു.... അതിന് ശേഷം അവള് അഫി സാറിനെ ദൈവത്തെപ്പോലെയാണ് കാണുന്നത്......ഈ ഓഫീസിലെ ഏറ്റവും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നത് ഇപ്പോൾ അവളാ....



*അപ്പോൾ നമ്മടെ കെട്ട്യോന്റെ ഉള്ളില് നന്മയൊക്കെ ഉണ്ടല്ലേ.... അല്ലേലും ആർക്കാ എന്റെ ചൂടനെ അധികം വെറുത്തിരിക്കാൻ ആവാ... പുറമെ ഡ്രാക്കുള ആണേലും ഉള്ളില് പാവാണ്‌*....



" എന്നാ ഞാൻ പോവട്ടെ..... ഇനിയും ഞാൻ ഇവിടെ നിന്നാൽ അഞ്ചു കാണും ".....എന്ന് പറഞ്ഞ് സിയ പോയി ...


നമ്മള് ചുറ്റും നോക്കിയതും നേരെ മുമ്പിൽ കണ്ടത് വലിയ ചുവന്ന മഷിയിൽ എഴുതിയ ആ ബോർഡ് ആണ്...



MD: AFSAL AHMAHMED


ഓ അപ്പോൾ ചൂടന്റെ ക്യാബിന്റെ അടുത്ത് തന്നെയാണോ നമ്മള്....ചൂടന്റെ ക്യാബിൻ മുഴുവൻ ഗ്ലാസ്‌ ആണ്... ഗ്ലാസ്‌ ആയതോണ്ട് നമ്മള് അകത്തേക്ക് നോക്കാൻ ശ്രമിച്ചെങ്കിലും  മങ്ങിയതായി മാത്രമേ ഉൾഭാഗം കാണാൻ പറ്റുന്നുള്ളു....




morning സർ... Morning സർ... എന്ന് എല്ലാരും പറയുന്നത് കേട്ടതും നമ്മള് തിരിഞ്ഞ്നോക്കിയപ്പോൾ ചൂടനുണ്ട് വരുന്നു... കൂടെ നമ്മളും എന്നീച്ച് നിന്ന് ഒരു മോർണിങ് പറഞ്ഞെങ്കിലും ചൂടൻ നമ്മളെ മൈൻഡ് ചെയ്യാതെ ക്യാബിനിലേക്ക് കയറിപ്പോയി...



*ബ്ലഡി ഡ്രാക്കു...ഒരു മൈൻഡും ഇല്ല.. Just ഒന്ന് നോക്കിക്കൂടെ ഒന്നുല്ലേലും ഞാനീ കോന്തന്റെ വൈഫ് അല്ലെ"... എന്ന് പ്രാകിക്കൊണ്ട് നിൽക്കുമ്പോൾ ആണ് സിയ ഒരു കെട്ട് ഫയൽസ് നമ്മടെ ടേബിളിൽ


വെച്ചേ...



" ഷാന...അഫി സാർ നിന്നോട് ഈ ഫയൽസ് മൊത്തം ചെക്ക് ചെയ്ത് ഇത് ക്ലിയർ ആണോന്ന് നോക്കാൻ പറഞ്ഞു ...



" ഇത്രയോ ഫയൽസോ... എന്നെക്കൊണ്ട് പറ്റില്ല ".....



" അത് നീ ഫസ്റ്റ് ടൈം ആയോണ്ടാ... പിന്നെ ഇതൊക്കെ ശീലം ആയിക്കോളും... നാളെ രാവിലെ തന്നെ ഈ ഫയൽസ് മൊത്തം ക്ലിയർ ചെയ്യണം"...എന്ന് പറഞ്ഞ് ലവള്പോയി....



*എന്നെകൊണ്ടൊന്നും വയ്യ... മാത്രമല്ല എനിക്കിത് ഒരക്ഷരം മനസ്സിലാവുന്നില്ല..... ഇവിടെ ഇട്ട് ഇങ്ങനെ ടോർച്ചർ ചെയ്യാൻ ആണോ ഈ ഡ്രാക്കു എന്നെ ഇവിടെ കൊണ്ട് വന്നേ...ഞാൻ ഇത് ചെയ്യത്തില്ല "... എന്ന് പറഞ്ഞ് ആ ഫയൽസിന്റെ കെട്ട് നമ്മള് ദൂരേക്ക് നീക്കി...



വേറെ പണിയൊന്നും ഇല്ലാത്തതോണ്ട് നമ്മള് കറങ്ങണ കസേരയിൽ ഇരുന്ന് കറങ്ങി കളിച്ച്... അവസാനം തലകറങ്ങിയപ്പോൾ നമ്മള് വെറുതെ മേശ തുറന്ന് അതിനുള്ളിലുള്ള വസ്തു കണ്ട് നമ്മള് ഞെട്ടി...



ചൂടന്റെ ഫോട്ടോ... ഇത് മിക്കവാറും റിയ വെച്ചതായിരിക്കും... സൂക്ഷിച്ച് നോക്കിയപ്പോൾ അതിന്റെ കൂടെ


MY HEARTBEATS


RIYA ❤AFSAL


എന്ന് എഴുതിയിരിക്കുന്നു...ചൂടൻ ഇവൾടെ heartbeat ആണേൽ പിന്നെ ഞാൻ എന്തിനാ show ക്ക് നിൽക്കുന്നതാണോ.... കൂടാതെ റിയ അഫ്സൽ...ഇവൾക്ക് കൊടുത്തത് കുറഞ്ഞ് പോയെന്നാ തോന്നണേ...


നമ്മളത് തടഞ്ഞ്


SHANA ❤AFSAL


എന്നാക്കി... അല്ല പിന്നെ... ചൂടാ ചൂടൻ എന്റത് അല്ലെ... എന്റെ മാത്രം അല്ലെ... എന്ന് പറഞ്ഞ് നമ്മള് ആ ഫോട്ടോക്ക് ഉമ്മ കൊടുക്കാൻ പോവുമ്പോൾ ആണ് നമ്മൾക്ക് ആ കാര്യങ്ങൾ ഓർമവന്നത്....


മര്യാദക്ക് വീട്ടിൽ കുത്തിയിരിക്കുന്ന എന്നെ ബ്ലാക്ക്മെയിൽ ചെയ്ത് ഇവിടേക്ക് കൊണ്ട് വന്നു... മറ്റുള്ളവരുടെ മുമ്പിൽ നമ്മളെ അറിഞ്ഞ ഭാവം നടിച്ചില്ല ... ഇപ്പോൾ ക്യാബിനിലേക്ക് കയറിപ്പോവുമ്പോൾ നമ്മള് മോർണിംഗ് പറഞ്ഞിട്ടും ഒന്ന് നോക്കിയത് പോലുമില്ല... അതെല്ലാം പോട്ടെ ഇത്രയും കെട്ട് ഫയൽസ് എന്നെക്കൊണ്ട് നോക്കാൻ ഏല്പിച്ചിരിക്കുന്ന സിംപതി ഇല്ലാത്ത കെട്ട്യോൻ... ഡ്രാക്കുള...



"നിങ്ങളെ ഞാൻ വെറുതെ വിടില്ല ഡ്രാക്കു"... എന്ന് പറഞ്ഞ് സ്കെച്ച് പെൻ എടുത്ത് ചൂടന്റെ ഫോട്ടോയിൽ നീണ്ട പല്ലും കൊമ്പും ഒക്കെ വരക്കാൻ തുടങ്ങി...



*Perfect ok *😌...finally... Mission success... ഇപ്പോൾ കാണാൻ ഒറിജിനൽ ഡ്രാക്കുനെ പോലെയുണ്ട്....



You know ഡ്രാക്കു... നിങ്ങള് മൂർഖൻ പാമ്പിനെയാ ചവിട്ടിയെ... നിങ്ങളെന്നെ ബ്ലാക്ക് മെയിൽ ചെയ്യുമല്ലേ... ഈ shana ആരാണെന്ന് നിങ്ങൾക്ക് അറിയില്ല... I. Am very strong & bold.... എന്റെ ഒരടിക്ക് നിങ്ങള് അമേരിക്കയിലെത്തും കേട്ടോ mr:ചൂടാ"...എന്ന് പറഞ്ഞ് ചൂടനോട് ദേഷ്യം മൊത്തം ആ ഫോട്ടോയുടെ ഇടിച്ച് തീർത്തു... അവസാനം അത് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു ... നമ്മള് മൊബൈലിൽ കുത്തിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് സിയ വന്ന് പറഞ്ഞത്...



"Shana... നിന്നെ അഫിസർ സാറിന്റെ ക്യാബിനിലേക്ക് വിളിക്കുന്നു "....



ഈ ഡ്രാക്കു എന്തിനാ എന്നെ വിളിക്കുന്നെ... 🙄... ബ്ലാ... പോയി നോക്കാം... എന്ന് സ്വയം പറഞ്ഞ് നമ്മള് ചൂടന്റെ ക്യാബിനിലേക്ക് കയറിയതും ചൂടൻ ലാപ്ട്ടോപ്പിൽ കുത്തിക്കൊണ്ട് ഇരിക്കുവാണ്...



" വരുമ്പോൾ ആ ഡോർ ലോക്ക് ചെയ്തോ".....ചൂടൻ നമ്മളെ നോക്കാതെ ലാപ്പിലേക്ക് തന്നെ നോക്കി പറഞ്ഞു... ഈ ഡ്രാക്കു എന്തിനാ ഡോർ ലോക്ക് ചെയ്യാൻ പറയുന്നേ...🙄



" എന്ത് ".... കേട്ടിട്ടും കേൾക്കാത്ത പോലെ ആക്കിക്കൊണ്ട് നമ്മള് ചോദിച്ചു...



" നിനക്കെന്താ ചെവി കേട്ടൂടെ... ആ ഡോർ ലോക്ക് ചെയ്യാൻ "....എന്ന് ചൂടൻ ശബ്ദമുയർത്തി പറഞ്ഞതും നമ്മള് പോയി ഡോർ ലോക്ക് ചെയ്യുന്നത് പോലെ ആക്കി... പക്ഷെ ലോക്ക് ചെയ്തില്ല...ഡോർ ലോക്ക് ചെയ്‌താൽ ഈ ഡ്രാക്കു നമ്മളെ കൊന്നാലും ആരും അറിയാൻ പോവില്ല... നമ്മൾക്ക് നമ്മടെ സേഫ്റ്റി നോക്കണ്ടേ സൂർത്തുക്കളെ... മാത്രമല്ല ഈ ഡ്രാക്കു എന്തെങ്കിലും കാട്ടിക്കൂട്ടാൻ പോയാൽ എനിക്ക് വേഗം ഡോർ തുറന്ന് ഓടാനുള്ളതാ 😌....



എന്നൊക്കെ മനസ്സിൽ ചിന്തിച്ച് നമ്മള് മുഞ്ഞോട്ട് നടന്നു...



" നീ അവിടെ എന്ത്‌ ചെയ്യുവായിരുന്നു "....



" ഞാൻ അവിടെ ഫയൽസ് നോക്കുവായിരുന്നു ".... എന്ന് നമ്മള് പറഞ്ഞതും ചൂടൻ അതെ ഭാവത്തോടെ തന്നെ നമ്മളെ തുറിച്ച് നോക്കുവായിരുന്നു...



" പറ.. Shana... നീ അവിടെ എന്ത് ചെയ്യുവായിരുന്നു "....



" ഞാൻ പറഞ്ഞില്ലേ..... ഫയൽസ് ചെക്ക് ചെയ്യുവായിരുന്നു "....


എന്ന് നമ്മള് പറഞ്ഞപ്പോൾ ചൂടൻ പിരികവും പൊക്കി നമ്മളെ സംശയത്തോടെ നോക്കുവാണ്...



" എന്തിനാ... എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് നിങ്ങടെ നോട്ടം കണ്ടാൽ തോന്നും സിയ എന്നോട് ഫയൽസ് ചെക്ക് ചെയ്യാൻ പറഞ്ഞപ്പോൾ എന്നെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ആ ഫയൽസ് മാറ്റിവെച്ചൊന്നും നിങ്ങളെന്നെ മൈൻഡ് ചെയ്യാത്തതിന്റെ പേരിലും എനിക്ക് ആ ഫയൽസിന്റെ കെട്ട് നോക്കാൻ തന്നതിന്റെ പേരിലും നിങ്ങളോട് ഉള്ള ദേഷ്യം....



"കൊമ്പും പല്ലും വരച്ച് അതിൽ ഡ്രാക്കുള എന്നെഴുതി എന്റെ ഫോട്ടോയെ അലങ്കോലമാക്കി എന്നിട്ടും നിന്റെ ദേഷ്യം മാറാത്തപ്പോൾ എന്റെ ഫോട്ടോയെ ഒരുപാട് തവണ ഇടിച്ചു എന്നും എന്നിട്ട് അവസാനം ചുരുട്ടി ചാടിയെന്നും... തോന്നും... എന്നാ അങ്ങനെ അല്ലാന്നല്ലേ.... Am a right



" പടച്ചോനെ ഈ ഡ്രാക്കു ഇതെങ്ങനെ അറിഞ്ഞു... ഇനി നമ്മള് ഇരുന്നിടത്ത് cctv എങ്ങാനും ഉണ്ടോ... എന്ന് നമ്മള് ചുറ്റും നോക്കിയതും നമ്മള് ഞെട്ടി... ഇവിടുന്ന് എന്റെ work പ്ലേസിലേക്ക് HD സ്ക്രീൻ പോലെ ഗ്ലാസ്സിലൂടെ കാണാൻ പറ്റും... അവിടുന്ന് ഉള്ളിലേക്ക് കാണാൻ പറ്റാത്തത് പോലെയല്ല..... അപ്പോ ഞാൻ അവിടെ നിന്നും ചെയ്ത് കൂട്ടിയത് മൊത്തം ഈ ഡ്രാക്കു ലൈവ് ആയി കണ്ടിട്ടുണ്ടാവുമല്ലേ..... പോരാത്തതിന് അതിന്റെ തൊട്ടടുത്ത് തന്നെ cctv യും ഉണ്ട്... ഇതെന്താ പടച്ചോനെ ഞാൻ... മുന്നേ ഓർക്കാതിരുന്നത്...ഇനിയിപ്പോ ഈ ഡ്രാക്കു എന്ത് പണിഷ്മെന്റാ തരാൻ പോവുന്നത് പണിഷ്മെന്റ് കിട്ടിയാലും പ്രോബ്ലം ഇല്ല... ഈ ഡ്രാക്കു ബെഡ്‌റൂം സീൻ ക്രീയേറ്റ് ചെയ്യാതിരുന്നാൽ മതി...


അല്ല നമ്മള് കൊമ്പും പല്ലും ഒക്കെ വരച്ചത് ഡ്രാക്കു എങ്ങനെ കണ്ടു... അത് ഇവിടെ നിന്നും കാണുന്നില്ല cctv യിലും വ്യക്തമല്ല...



" നീ ഇപ്പോൾ കരുതുന്നുണ്ടാവും ni കൊമ്പും പല്ലും ഒക്കെ വരച്ചത് ഞാൻ എങ്ങനെ കണ്ടു..... എന്ന് "....



" അതെ... എങ്ങനെ മനസ്സിലായി 😁"....



" അതിനുള്ള answer... ഇതാ "... എന്ന് പറഞ്ഞ് ചൂടൻ നമ്മൾക്ക് നമ്മള് ചൂടന്റെ മനോഹരമായ മുഖം ഡ്രാക്കു ആക്കിയത് കാണിച്ച് തന്നു.. അയ്ശെരി...അപ്പോൾ ഇത് correct ആയി നമ്മടെ കെട്ട്യോന്റെ കയ്യിൽ തന്നെ വന്നുവല്ലേ... വേഗം ഒരു ആംബുലൻസ് റെഡിയാക്കുന്നതാ നല്ലത്....



" Any way ഞാൻ ഇപ്പോഴാ അറിയുന്നത് എന്റെ വൈഫ് ഇത്രക്ക് വല്ല്യ കലാകാരിയാണെന്ന്"....



" വെറുതെ ഒന്നുമല്ലല്ലോ ഓഫീസിൽ വന്നത് മുതൽ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് കൊണ്ടല്ലേ... നേരിട്ട് തീർക്കാൻ പറ്റാത്തപ്പോൾ ഞാൻ നിങ്ങടെ ഫോട്ടോയോട് തീർത്തു "...



" ആണോ... എന്നാ പിന്നെ ഇനി നേരിട്ട് തീർത്തോ... നീ എന്ത് ചെയ്താലും നോ പ്രോബ്ലം... I am റെഡി "... എന്ന് പറഞ്ഞ് ചൂടൻ ചെയറിൽ നിന്ന് എണീച്ചതും നമ്മള് അൽപ്പം ഒന്ന് ഭയന്നു.... സത്യാവസ്ഥ നമ്മള് അങ്ങോട്ട് കൊടുക്കാനാ  ചൂടൻ ഇങ്ങോട്ട് വരുന്നതെന്നാലും thats ഭാവം കണ്ടാൽ നമ്മൾക്ക് എന്തക്കയോ ഇങ്ങോട്ട് കിട്ടണപ്പോലുണ്ട്



" ഇത് പിടി "... ടേബിലുള്ള സ്കെച്ച് പെൻ എടുത്ത് ചൂടൻ നമ്മടെ നേരെ നീട്ടിയതും നമ്മള് അല്പം മടിച്ച് കൊണ്ട് അത് വാങ്ങി...



" ഫസ്റ്റ് ഇവിടുന്ന് താഴെക്ക് നീ ആ കൂർത്തപല്ല് വര"...ചൂടൻ ചുണ്ടിൽ കൈ വെച്ച് പറഞ്ഞതും നമ്മള് കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും നോട്ടം മാറ്റി വേവലാതിപ്പെടാൻ തുടങ്ങി...



" വരക്കെന്നെ "... എന്ന് പറഞ്ഞ് ചൂടൻ മുഞ്ഞോട്ട് വന്നതും നമ്മള് പിറകോട്ട് നടന്ന് ചുമരിൽ തട്ടി നിന്നു...



*shanu... ഇനി ഇവിടെ നിന്നാൽ ശരിയാവില്ല... നമ്മള് ആ ഫോട്ടോയിൽ ചൂടന്റെ heart ന്റെ അവിടെയും കുത്തിവരച്ചിന്... എസ്‌കേപ്പ് *... എന്ന് പറഞ്ഞ് നമ്മള് സൈഡിലൂട്ടെ പോവാൻ തുടങ്ങിയതും ചൂടൻ ചുമരിൽ കൈ വെച്ച് നമ്മളെ തടഞ്ഞു..



"മാറ് എനിക്ക് പോണം ".....




" വരച്ചിട്ട് പൊയ്ക്കോ "....



" എന്നെ കൊണ്ടൊന്നും നിങ്ങടെ ചുണ്ടിന്റെ അവിടെ വരക്കാൻ പറ്റില്ല ".....



" എന്നാ അവിടെ വേണ്ട "... എന്ന് പറഞ്ഞ് ചൂടൻ കോട്ട് ഊരിമാറ്റി ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് ഷർട്ട് നീക്കി ഹാർട്ടിന്റെ അവിടെ കാണിച്ചു...



" ആ ഫോട്ടോയിൽ കുത്തിവരച്ച പോലെ ഇവിടെ കുത്തിവരക്ക് ".... എന്ന് ചൂടൻ പറഞ്ഞതും നമ്മളെ ഹാർട്ട് വല്ലാതെ കിടന്ന് ഇടിക്കുന്നുണ്ട്... നമ്മള് ഉമിനീരിറക്കി സ്വയം ധൈര്യം സംഭവരിച്ചു പറഞ്ഞു...



" ഞാൻ വരക്കില്ല ഇനി എന്നോട് വരയ്ക്കാൻ പറഞ്ഞാൽ ഞാൻ കോമ്പസെടുത്ത് നിങ്ങടെ ഹൃദയത്തിൽ കുത്തും ".....



" കുത്തിക്കോ... കുത്തിയാൽ മുറിവ് സംഭവിക്കാ നിനക്ക് തന്നെയാണ്... Because നിന്റെ ഈ ഡ്രാക്കുന്റെ ഹൃദയം മുഴുവൻ നീയാണ് "... എന്ന് ചൂടൻ പറഞ്ഞതും thats words തന്ന ആനുഭൂതി... ഉഫ്...



" any way... ഈ ഫോട്ടോ കണ്ടപ്പോൾ എന്റെ ഹൃദയത്തിൽ നീ കൂടുതൽ സ്ഥാനം പിടിക്കുവായിരുന്നു ഉണ്ടായത് "... എന്ന് ചൂടൻ പറഞ്ഞതും നമ്മളൊന്ന് ഞെട്ടി....



" അതിന് കാരണം നീ എഴുതിയ ഈ വേർഡ് ആണ്...


SHANA❤AFSAL.... നിനക്കെന്നെ ഇത്രക്ക് ഇഷ്ട്ടാണോ എന്റെ സ്വീറ്റ്ഹാർട്ട്



" അതൊന്നല്ല..നമ്മള് ചുമ്മാ ടേബിളിൽ നോക്കുമ്പോൾ ഈ ഫോട്ടോ കണ്ടു... അതിന്റെ റിയ


RIYA ❤AFSAL ന്ന് എഴുതിവെച്ചത് കണ്ടു... അത് കണ്ടപ്പോൾ ചുമ്മാ അവിടെ എന്റെ പേര് എഴുതിവെച്ചതാ... എനിക്കെന്താ എന്റെ പേര് എഴുതിക്കൂടെ നിങ്ങടെ പേര് അതിന്റെ കൂടെ വന്നത് എന്റെ കുറ്റമല്ല "...



" ഓ... എത്ര സിംപിൾ ആയിട്ടാ നീ കാര്യങ്ങൾ പറഞ്ഞത്... നിനക്കെന്താ നിന്റെ പേര് എഴുതാൽ വേറെ സ്ഥലം കിട്ടിയില്ലേ.... ആ റിയന്റെ പേര് കുത്തിവരച്ചിട്ട് നീ എന്റെ പേരിന്റെ കൂടെ നിന്റെ പേര് എഴുതണമെങ്കിൽ നിന്റെ ഹൃദയം മുഴുവൻ ഞാനാണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും "....



" Look mr ഡ്രാക്കു... ഞാൻ പറഞ്ഞോ എന്റെ ഹൃദയം മുഴുവൻ നിങ്ങളാണെന്ന് ഇല്ലല്ലോ.... എന്നാൽ പിന്നെ ഈ മണ്ടത്തരം പറയുന്നതൊന്ന് നിർത്ത്... പിന്നെ ചിലപ്പോൾ ഒക്കെ ഉറക്കത്തിൽ ഞാൻ നിങ്ങളെ ഇഷ്ട്ടാന്ന് പറഞ്ഞിട്ടുണ്ട്...അത് ഞാൻ പറഞ്ഞില്ലേ ഞാൻ ഉറക്കത്തിൽ ഓപ്പോസിറ്റ് വാക്കേ പറയാറുള്ളൂ എന്ന് "  ....



" ok ഫൈൻ... ഞാൻ വിശ്വസിക്കാം but നീ എന്റെ ഹൃദയമിടിപ്പിൽ കൈ വെച്ച് പറ  നീ എന്നോട് ഇഷ്ട്ടാന്ന് പറഞ്ഞാതൊക്കെ കള്ളമാണെന്ന് "....എന്ന് പറഞ്ഞ് ചൂടൻ നമ്മടെ കൈ പിടിച്ച് ഹാർട്ടിന്റ മേലെ വെച്ച് പറഞ്ഞു... ഇല്ല... ഞാൻ പറയുന്നത് മൊത്തം കള്ളമാണെങ്കിലും ആ ഹാർട്ട്ബീറ്റ്സിൽ കൈ വെച്ച് എനിക്കൊരിക്കലും കള്ളം പറയാൻ സാധിക്കില്ല....



" Tell me... Shanaa "... എന്ന് ചൂടൻ ഷൗട്ട് ചെയ്ത് പറഞ്ഞതും നമ്മള് പെട്ടെന്ന് ഞെട്ടി...



" ഇല്ല... ഞാൻ പറഞ്ഞതൊന്നും കള്ളമല്ല... I truly love you "....



" that's my girl "...എന്ന് പറഞ്ഞ് ചൂടൻ ചൂടന്റെ മുഖം നമ്മടെ മുഖത്തിന് നേരെ കൊണ്ട് വന്നതും പെട്ടെന്ന് ആരോ വാതില് തുറന്നതും ചൂടൻ നമ്മടെ അടുത്ത് നിന്നും മാറി നിന്നു... രാഹുൽ ആണ്... ലവൻ നമ്മളെ രണ്ടെണ്ണത്തിനെയും കിളിപോയ പോലെ നോക്കിനിൽക്കാണ്...



" what's wrong with rahul...ഇതാണോ Manner's... എന്റെ ക്യാബിനിലേക്ക് കയറി വരുമ്പോൾ ഡോറിന് മുട്ടണം എന്ന് ഞാൻ പറഞ്ഞതല്ലേ... Get lost "... എന്ന് ചൂടൻ ഷൗട്ട് ചെയ്ത് പറഞ്ഞതും ok sir എന്ന് പറഞ്ഞ് അവൻ പോവാൻ പോയി...


" wait... വന്ന കാര്യം പറ "... ചൂടൻ



" സർ..മീറ്റിംഗ് തുടങ്ങാൻ ടൈം ആയി... എല്ലാരും മീറ്റിംഗ് ഹാളിൽ എത്തിയിട്ടുണ്ട് "...




" ok... I will come "...എന്ന് ചൂടൻ പറഞ്ഞതും രാഹുൽ പോയി...



" എന്നാ പിന്നെ ഞാൻ പോവട്ടെ "... എന്ന് പറഞ്ഞ് നമ്മള് എസ്‌കേപ്പ് ആവാൻ പോയതും ചൂടൻ നമ്മടെ കൈമുട്ടിൽ പിടിമുറുക്കി വലിച്ച് വീണ്ടും ചുമരിലേക്ക് അടുപ്പിച്ചു..



" നിന്നോട് ഞാൻ ഡോർ ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് നീ ചെയ്തില്ലല്ലേ "...



" അതാ ഞാനും ചിന്തിക്കുന്നെ..ഞാൻ ചെയ്തിരുന്നു...പിന്നെ എങ്ങനെ ഡോർ തുറന്നു "...



" shana... നീ എന്റെ ക്ഷമ പരീക്ഷിക്കരുത്... സത്യം പറ "....



"എനിക്കറിയില്ല... I think ഇവിടെ പ്രേതം ഉണ്ടാവും"...



" shaanaa"....എന്നലറി വിളിച്ച് ചൂടൻ ചുമരിൽ ആഞ്ഞടിച്ചതും നമ്മള് ഞെട്ടി...



" അത്  പിന്നെ ഡോർ ലോക്ക് ചെയ്‌താൽ നിങ്ങള് എന്നെ വല്ലതും ചെയ്തെങ്കിലോ... ഒന്നുല്ലെങ്കിലും ഞാനൊരു പ്രായപൂർത്തിയായ പെൺകുട്ടി അല്ലെ...എന്റെ സേഫ്റ്റിയും എനിക്ക് നോക്കണ്ടേ "... എന്ന് നമ്മള് ഒറ്റശ്വാസത്തിൽ ചൂടനോട് പറഞ്ഞതും പെട്ടെന്ന് ചൂടൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി....നമ്മള് ചൂടനെ കണ്ണിറുക്കി തുറിച്ച് നോക്കിയതും ചൂടൻ സ്വയം ചിരി കണ്ട്രോൾ ചെയ്ത് നമ്മളോട് പറഞ്ഞു...



" ഞാൻ  നിന്നോട് ഇവിടേക്ക് വരുന്നതിന് മുമ്പേ ഒരു കാര്യം പറഞ്ഞായിരുന്നു.... എന്തെങ്കിലും തെറ്റായി ചെയ്‌താൽ പണിഷ്മെന്റ് തരുമെന്ന്... നീ ഇവിടെ 2 തെറ്റുകൾ ചെയ്ത്... ഒന്ന് ഏല്പിച്ച ജോലി ചെയ്യാതെ എന്നെ ഡ്രാക്കുള ആക്കി മാറ്റി... രണ്ട് ഞാൻ ഡോർ ലോക്ക് ചെയ്യാൻ പറഞ്ഞപ്പോൾ നീ ചെയ്യാതെ എന്നെ വിഢിയാക്കി...അതിന് നിനക്ക് നല്ല പണിഷ്മെന്റ് തരണം "... എന്ന് ചൂടൻ പറഞ്ഞതും നമ്മള് നിഷ്കു ഭാവം മുഖത്ത് ഫിറ്റ്‌ ചെയ്ത് ചൂടനെ നോക്കി...



" but എന്ത് ചെയ്യാനാ നിനക്ക് പണിഷ്മെന്റ് തരാൻ എന്റെ ഹൃദയം സമ്മതിക്കുന്നില്ല.... ഈ അഫ്സൽ അഹ്‌മദ്‌ ആദ്യമായി പറഞ്ഞ വാക്ക് തെറ്റിക്കുവാണ് അതും എന്റെ ദിൽകിദട്ക്കന് വേണ്ടി... ഇത് ഫസ്റ്റ് & ഫൈനൽ വാണിംഗ് ആണ്... പിന്നെ ഞാൻ പണിഷ്മെന്റ് അല്ലാതെ വേറെ ഒരു കാര്യം കൂടി പറഞ്ഞിരുന്നു....



" I know... ബെഡ്‌റൂമിൽ വെച്ച് സീൻ ക്രീയേറ്റ് ചെയ്യൂന്ന് അല്ലെ.... അത് വേണ്ട... അതിനും കൂടി ഒരു വാണിങ് തന്നൂടെ പ്ലീസ് "...



" എന്ത് ചെയ്യാനാ സ്വീറ്റ്ഹാർട്ട് അത് വേണ്ടെന്ന് വെക്കാൻ എന്റെ ഹൃദയം സമ്മതിക്കുന്നില്ല...&  I am waiting... ഇന്നത്തെ മനോഹരമായ ആ രാത്രിക്ക് വേണ്ടി... പിന്നെ നീയും മീറ്റിംഗ് ഹാളിലേക്ക് വാ "... എന്ന് പറഞ്ഞ് ചൂടൻ പുറത്തേക്ക് നടന്നു..



* ഓഹ് no പടച്ചോനെ... എന്റെ കാര്യത്തിൽ ഒരു തീരുമാനമായി... ഇനി എന്തോന്ന് ചെയ്യും....ചൂടന്റെ പറച്ചിൽ കേൾക്കുബോൾ ഇന്ന് തന്നെ എന്റെ കയ്യിൽ ഒരു ട്രോഫി തരണ ലക്ഷണം ഉണ്ട്...എവിടെയെങ്കിലും ഒളിച്ചോടിപ്പോയാലോ... ഞാൻ എന്തിന് ഈ ഡ്രാക്കുനെ പേടിച്ച് ഓടണം...I am very strong & bold....വരുന്നത് വഴിയിൽ വെച്ച് കാണാം


എന്ന് പറഞ്ഞ് ഇല്ലാത്ത ധൈര്യം ഉണ്ടാക്കി സംഭാരിച്ച് നമ്മള് ചൂടന്റെ പിറകെ മീറ്റിംഗ് ഹാളിലേക്ക് നടന്നു... അവിടെ ഉണ്ടായിരുന്ന ഒഴിഞ്ഞ ചെയറിൽ പോയി നമ്മളിരുന്നു... ചൂടനാണെൽ പ്രൊജക്റ്ററിലെ ബാർ ചാർട്ടിൽ നോക്കി  എന്തക്കയോ ഇംഗ്ലീഷിൽ പറയുന്നുണ്ട്... നമ്മൾക്ക് പിന്നെ ഒന്നും മനസ്സിലാവാത്തോണ്ട് ആ ബാർചാർട്ടിലെ കളർ നോക്കി നമ്മളിരുന്നു....



🎶 കട്ടിപ്പുടി...


കട്ടിപ്പുടി ഡാ..🎶...



ഈ പാട്ട് ഞാൻ എവിടെയോ കേട്ടിനല്ലോ... എന്ന് പറഞ്ഞ് നമ്മള് പ്രൊജക്റ്ററിൽ നിന്ന് കണ്ണെടുത്ത് പാട്ട് എവിടുന്ന കേൾക്കുന്നതെന്ന് അറിയാൻ ചുറ്റും നോക്കിയതും ഏതോ അന്യഗ്രഹ ജീവിയെ പോലെ എല്ലാവരും നമ്മളെ നോക്കി നിൽക്കാണ്....അപ്പോഴാണ് നമ്മൾക്ക് കാര്യം ഓടിയത്... കിടന്നലറുന്നത് നമ്മടെ ഫോൺ ആണ്... നമ്മള് ടോപ്പിന്റെ പോക്കറ്റിൽ നിന്നും ദൃതിപ്പിടിച്ച് ഫോൺ എടുക്കാൻ ശ്രമിച്ചതും ഫോൺ ടേബിളിന് അടിയിലേക്ക് വീണു ..... വീണിട്ടും ആ സാധനം കിടന്ന് തൊള്ളപൊട്ടിക്കുവാണ്...

അതിന് മാച്ച് ആയ പാട്ടും... നമ്മള് ചൂടനെ നോക്കിയതും ചൂടൻ പല്ല് കടിച്ച് പിടിച്ച് സ്വയം കണ്ട്രോൾ ചെയ്ത് നിൽക്കാണ്.... നമ്മള് വേഗം ടേബിളിനടിയിലേക്ക് പോയി ഫോൺ എടുത്ത്  കാൾ കട്ട് ചെയ്ത് ഡീസന്റ് ആയി ഇരുന്നു...



" Listen ".... എന്ന് ചൂടൻ പറഞ്ഞതും എല്ലാവരും നമ്മളിൽ നിന്നും നോട്ടം മാറ്റി.. പ്രൊജക്റ്ററിലേക്ക് നോക്കി... നമ്മൾക്കാണേൽ ഒന്നും മനസ്സിലാവുന്നില്ല നല്ല ഉറക്കവും വരുന്നുണ്ട്... കുറെ സമയം ഉറങ്ങാതെ നമ്മള് പിടിച്ച് നിന്നെങ്കിലും അവസാനം നമ്മള് ടേബിളിൽ തലവെച്ച് കണ്ണടച്ചു...



" shaanaaa ".... എന്ന അലർച്ച കേട്ട് നമ്മള് ഞെട്ടിയെണീറ്റതും ചൂടൻ with കലിപ്പിൽ നമ്മടെ മുന്നിൽ നിക്കുവാണ്... അത് കണ്ടതും നമ്മള് വേഗം എണീച്ച് നിന്നു... പെട്ടെന്നാണ് ചൂടൻ നമ്മടെ മുഖത്ത് ഗ്ലാസ്സിലെ വെള്ളം ഒഴിച്ചത്...


" ഇനി മേലാൽ ഇത് ആവർത്തിക്കരുത് "... എന്ന് ചൂടൻ നമ്മളെ നോക്കി പറഞ്ഞതും... എല്ലാം കൂടി എനിക്ക് നല്ല വിഷമം ആയിട്ടുണ്ട്... കണ്ണൊക്കെ താനേ നിറയുന്നുണ്ട്.... നമ്മടെ കണ്ണ് നിറയുന്നത് കണ്ടതും ചൂടന്റെ കലിപ്പ് മൂടൊക്കെ മാറണത് നമ്മള് കണ്ടു...



" ഉം... അവിടെ ഇരുന്നോ "... എന്ന് പറഞ്ഞ് ചൂടൻ പോവാൻ പോവുമ്പോൾ ആണ്... ചൂടന്റെ ഫോൺ റിങ് ചെയ്തത്... ചൂടൻ നമ്മളെ ഒന്ന് നോക്കി  മീറ്റിംഗ് ഹാളിൽ നിന്നും പുറത്തേക്ക് പോയി...



" shana... നിന്റെ കണ്ണൊക്കെ എന്താ നിറയുന്നേ "..... സിയ



" ഏയ് nothing ഡാ "....



" സാർ വെള്ളം മുഖത്തൊഴിച്ചിട്ടാണോ... അങ്ങനെ ആണേൽ ഞാൻ ഒക്കെ എത്ര കരയേണ്ടത് ആണ്... സാർ എന്തെങ്കിലും കാര്യം പറയുമ്പോൾ നമ്മടെ ശ്രദ്ധ തെറ്റിയാൽ തന്നെ മുഖത്ത് വെള്ളം കോരി ഒഴിക്കലാ പതിവ്... He is very strict.... അത് കൊണ്ട് തന്നെയായിരിക്കാം ഈ കമ്പനി ഇത്രയും പ്രോഫിറ്റിൽ പോകുന്നത്... But shana എനിക്ക് ഒരു കാര്യം മനസ്സിലാവുന്നില്ല.... പൊതുവെ നമ്മടെ നോട്ടം തെറ്റിയാൽ തന്നെ സാർ മുഖത്ത് വെള്ളം ഒഴിക്കും... But നീ കിടന്ന് ഉറങ്ങുന്നത് സർ നേരത്തെ കണ്ടതാണ് എന്നിട്ടും സാർ അത് കാണാത്ത ഭാവം നടിക്കുവാ ചെയ്തെ... അതിന് ശേഷവും സർ കുറെ തവണ ടേബിളിൽ ഇടിച്ച് ശബ്ദമുണ്ടാക്കി...എന്നിട്ടും നീ എണീച്ചില്ലേ... അവസാനം ഞങ്ങളൊക്കെ സംശയത്തോടെ സാറിനെ നോക്കിയപ്പോൾ ആണ്... സർ നിനക്ക് പണിഷ്മെന്റ് തന്നത്.....അതെന്താ അങ്ങനെ "....സിയ



" I don't no".... എന്ന മൂന്ന് വാക്കിൽ നമ്മളത് ഒതുക്കി...



ചൂടൻ കാൾ ചെയ്ത് കഴിഞ്ഞ് മീറ്റിംഗ് ഹാളിലേക്ക് വന്ന് കാര്യങ്ങൾ പറയുമ്പോഴും ഇടയ്ക്കിടെ നമ്മളെ നോക്കുന്നുണ്ട്....നമ്മളത് മൈൻഡ് ചെയ്യാതെ പ്രൊജക്റ്ററിൽ നോക്കിയിരുന്നു.... 



" ഷാന അവിടെ നിൽക്ക്... ബാക്കി എല്ലാരും പൊയ്ക്കോളൂ ".... മീറ്റിംഗ് കഴിഞ്ഞ് ചൂടൻ പറഞ്ഞതും എല്ലാരും നമ്മളെ സഹതാപത്തോടെ നോക്കി മീറ്റിംഗ് ഹാളിൽ നിന്ന് പുറത്തേക്ക് പോയി ....



ചൂടൻ നമ്മടെ അടുത്ത് വന്ന് നമ്മടെ ഷോൾഡറിൽ കൈ വെച്ചതും നമ്മള് ചൂടന്റെ കൈ തട്ടി മാറ്റി...ഒഴുകി വരുന്ന കണ്ണുനീര് സ്വയം നിയന്ത്രിച്ച് നമ്മള് താഴെക്ക് നോക്കി നിന്നു...



" shana... I am sorry ".... എന്ന് ചൂടൻ പറഞ്ഞെങ്കിലും നമ്മള് മൈൻഡ് ചെയ്തില്ല....



" shana... Please... Believe me... എനിക്ക് അതല്ലാതെ വേറെ ചോയ്സ് ഉണ്ടായിരുന്നില്ല... ഞാൻ എല്ലാ സ്റ്റാഫിനോടും അങ്ങനെയാ ബീഹെവ് ചെയ്യല് ".....



" shana... നീ എന്തങ്കിലും ഒന്ന് മിണ്ട്... നീ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.... I know നിനക്കത് വിഷമം ആയിട്ടുണ്ടാവും എന്ന്... നീ തരുന്ന എന്ത് പണിഷ്മെന്റും ഞാൻ കയ്യും നീട്ടി സ്വീകരിക്കാം"...എന്ന് ചൂടൻ പറഞ്ഞിട്ടും നമ്മള് ചൂടന്റെ മുഖത്തേക്ക് നോക്കിയില്ല....



"Shana... I am sorry... ഞാൻ എത്ര വേണേലും ഏത്തമിടാം ".... എന്ന് പറഞ്ഞ് ചൂടൻ ചെവിയിൽ പിടിച്ച് ഏത്തമിടാൻ തുടങ്ങി...പെട്ടെന്ന് നമ്മൾക്ക് അത് ഫീലിംഗ് ആയി... അത്കൊണ്ട് തന്നെ ചെവിയിൽ പിടിച്ചിരിക്കുന്ന ചൂടന്റെ കൈ തട്ടി മാറ്റി ചൂടനെ പോയി ഹഗ് ചെയ്തു.....പതിയെ ചൂടൻ നമ്മളെ ചേർത്ത് പിടിച്ചു....



നമ്മള് ചൂടന്റെ നെഞ്ചിൽ നിന്ന് എണീച്ച് ചൂടനെ നോക്കി പറഞ്ഞു...



" എന്റെ ഭാഗത്തും തെറ്റുണ്ട്... നിങ്ങടെ സിറ്റിവേഷൻ മനസ്സിലാക്കിയിട്ടും ഞാൻ ഒന്ന് മനസ്സിലാക്കാത്ത പോലെ വാശിപ്പിടിച്ച് നിൽക്കാൻ പാടില്ലായിരുന്നു ".... എന്ന് നമ്മള് പറഞ്ഞതും ചൂടൻ ഒരു ചെറുചിരിയോടെ നമ്മടെ നെറ്റിയിൽ ചുണ്ടമർത്തി.....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{അഫി }



" ഷാന... നീ മുമ്പ് എന്നെയല്ലാതെ വേറെ ആരെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ടോ... I mean ബോയ്സിനെ "...



" പിന്നെ... മൂന്ന് പേരെ ".... എന്ന് അവള് പറഞ്ഞതും ഞാൻ ഞെട്ടി...



" ഹ... Tom&Jerry കാണാറുണ്ടോ അതിലെ ടോമിനെ... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വില്ലൻ... ടോമിന് ജെറിയെ എപ്പോ വേണെങ്കിലും തിന്നാമായിരുന്നു... പക്ഷെ എന്റെ ടോം അത് ചെയ്തില്ല...പിന്നെ ലുട്ടാപ്പിയെ he is so funny.... And last one ഡോറ ബുജ്ജിയിലെ കുറുനരി... You know ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കള്ളൻ... മൂന്ന് തവണ മോഷ്ടിക്കരുത് എന്ന് പറഞ്ഞാൽ എന്റെ കുറുനരി മോഷ്ടിക്കില്ല...മാത്രമല്ല ഡോറന്റെ കയ്യിൽ നിന്ന് മോഷ്ഠിച്ച ഒരു സാധനവും എന്റെ കുറുനരി എടുക്കാറില്ല.... എല്ലാ സാധനങ്ങളും ദൂരെ എറിയാറാ പതിവ്"...



*അല്ലേലും ഇവളോട് ചോദിച്ച എന്നെ വേണം പറയാൻ... അൽപ്പം ബുദ്ധി ഇതിന് ഉണ്ടെങ്കിൽ 😌*...



" shana ഞാൻ നിന്നോട് ഏതെങ്കിലും ബോയ്സിനെ ഇഷ്ടപ്പെട്ടെന്നാ ചോദിച്ചെ "...



" അത് തന്നെയല്ലേ ഞാൻ പറഞ്ഞേ... Tom, ലുട്ടാപ്പി & കുറുനരി... ഇവര് മൂന്ന് പേരും ബോയ്സാണ്.. & ഇവര് മൂന്ന് പേരുമാണെന്റെ ഹീറോസ് "....



" shana... നീ എന്നെയല്ലാതെ വേറെ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ... എന്നാ ചോദിച്ചേ "....



" no.. Not at all... You'r my first &last love "...




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu }





" no.. Not at all... You'r my first &last love "...എന്ന് നമ്മള് പറഞ്ഞതും ചൂടന്റെ മുഖത്ത് ചിരി കാണണം...1000 വാൾട്ടിന്റെ ബൾബ് ഇട്ട് കത്തിച്ച പോലുണ്ട്...



" ചൂടൻ മെഹറിനെ അല്ലാതെ വേറെ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ".....



" കല്യാണത്തിന് മുമ്പ് വരെ ഇല്ല "....



"അപ്പോ കല്യാണത്തിന് ശേഷോ ".... എന്ന് നമ്മള് സംശയത്തോടെ ചോദിച്ചു



" എന്താണെന്നറിയില്ല... കല്യാണത്തിന് ശേഷം ഏത് പെണ്ണിനെ കാണുമ്പോഴും എനിക്ക് love At first അടിക്കുവാ "....

എന്ന് ചൂടൻ പറഞ്ഞതും നമ്മള് ചൂടനെ കണ്ണുരുട്ടി നോക്കി...



" കണ്ണുരുട്ടണ്ട എന്റെ ഉണ്ടക്കണ്ണീ ഞാൻ ചുമ്മാ പറഞ്ഞതാ.... ഇനി ഈ അഫ്സൽ അഹ്‌മദിന്റെ ഹൃദയത്തിൽ എന്റെ mrs : അഫ്സൽ അഹ്മദ് മാത്രേ ഉണ്ടാവൂ... കാരണം എന്റെ ഹൃദയം നീ അത്രക്ക് കീഴടക്കിയിരിക്കുന്നു..... ഇനി എന്ത് തന്നെ സംഭവിച്ചാലും നീ അല്ലാതെ വേറൊരു പെണ്ണ് എന്റെ ഉള്ളിലുണ്ടാവില്ല ".... എന്ന് ചൂടൻ ഹൃദയത്തിൽ തട്ടിച്ച് ആ വാക്ക് പറഞ്ഞതും നമ്മടെ അധരങ്ങൾ താനേ വിരിഞ്ഞു..




" പിന്നെ shana വേറൊരു കാര്യം ഉണ്ട്...ഷാനിന്റെയും ഐരയുടെയും എൻഗേജ്മെന്റിന് 2 weeks മുമ്പ് എനിക്കൊരു ആക്സിഡന്റ് ഉണ്ടായിരുന്നു... അപ്പോൾ  18 വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി അവളുടെ ജീവൻ പോലും നോക്കാതെ എനിക്ക് ബ്ലഡ്‌ തന്നിട്ടുണ്ട്... പല തവണ ആ കുട്ടി ആരാന്ന് ചോദിച്ചിട്ടും ആരും പറഞ്ഞില്ല....ആ കുട്ടിയെ ഒന്ന് കാണണം എന്ന് എനിക്ക് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു"......



" I am sure... ആ പെൺകുട്ടി ആരാണെന്ന് നിങ്ങൾ ഉടനെ അറിയുന്നതായിരിക്കും "....




                             *****



" pillu ന്റെ ഒരു ഫ്രണ്ടിന്റെ മാര്യേജ് ആയോണ്ട് അവള് ചെന്നൈക്ക് പോയിന്... അജു അവളെ ഡ്രോപ്പ് ചെയ്യാൻ റെയിൽവേസ്റ്റേഷനിലേക്കും അത് കൊണ്ട് തന്നെ ഇന്ന് നമ്മളെ സഹിച്ചത് hezu വാണ്......




" shanu... പ്ലീസ് ദയവ് ചെയ്ത് ഒന്ന് പോയിത്തരോ "...



" നീ എന്നെ get ഔട്ട്‌ അടിക്കുവാണോ... നിന്റെ കൂച്ചില്ല... കട്ടി... ചോര കട്ടി 😏"...



" എന്റെ പടച്ചോനെ...ആദ്യം ഇവളെങ്ങനെ അഫീക്കാനേ സഹിക്കുന്നു എന്നാ എനിക്ക് തോന്നല്... ഇന്നാ മനസ്സിലായെ... എന്റെ പാവം അഫീക്ക എങ്ങനെ ഈ ദുരന്തത്തെ സഹിക്കുന്നു എന്ന് "....



" ദുരന്തം നിന്റെ മറ്റവൻ aman സാഹിബ് "...




" എന്റെ ചെക്കനെ പറഞ്ഞാലുണ്ടല്ലോ "....



" ഇനീം പറയും... നിന്റെ ചെക്കൻ എന്റെ കെട്ട്യോന്റെ എനിമിയാ... അപ്പോൾ എന്റെ കെട്ട്യോന്റെ എനിമി ആയവനെ സ്നേഹിക്കുന്ന നീ എന്റെ എനിമിയാ .. I will kill you ".... എന്ന് വിളിച്ച് നമ്മളവളെ കഴുത്തിന് പിടിക്കാൻ പോവുമായിരുന്നു...



" shana മോളെ സമയം ഒരുപാട് ആയില്ലേ.... അഫി നിന്നെ കാത്ത്നിൽക്കുന്നുണ്ടാവും "... ഉമ്മ



" ശരി ഉമ്മാ "....



" and hezu നീ നോക്കിക്കോ ഒരു മാസത്തിനുള്ളിൽ നിന്നെ ഞാൻ വേറൊരുത്തനെ കൊണ്ട് കെട്ടിക്കും... നിന്റെ സേട്ടത്തിയമ്മയാ പറയുന്നേ... ഓർത്തുവെച്ചോ... ഇതെന്റെ ബാൽവീർ ആണെ സത്യം "....



എന്ന് പഞ്ച് ഡയലോഗും അടിച്ച് സ്ലോ മോഷനിൽ നടന്ന് നമ്മള് മുകളിലേക്ക് കയറി.... ചൂടന്റെ റൂമിന്റെ വാതില് തുറക്കാൻ പോവുമ്പോൾ ആണ് thats ഡ്രാക്കു രാവിലെ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർമ വന്നത്...



* പടച്ചോനെ... എന്ത് കൊണ്ട് എനിക്കിത് നേരത്തെ ഓർമ വരാത്തത്.... ഇനിയിപ്പോ എന്ത് ചെയ്യും... ഒന്നുങ്കിൽ ഞാൻ ഹൃദയം പൊട്ടിച്ചാവും അല്ലെങ്കിൽ ചൂടന്റെ റൊമാൻസ് പേടിച്ച് നമ്മള് ബാൽക്കണിയിൽ നിന്ന് എടുത്ത് ചാടും... മരണം ഇപ്പോൾ ഡബിൽ റോളിൽ നില്ക്കാ... ഏതാണെന്ന് സെലക്റ്റ് ചെയ്‌താൽ മാത്രം മതി



Idea 💡



നമ്മള് വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ചൂടൻ ഫയൽസ് ഇരുന്ന് ചെക്ക് ചെയ്യുവാണ്



" വൈകുന്നേരം മുതലേ കുത്തിയിരുന്ന് ഈ ഫയൽസ് നോക്കുന്നുണ്ടല്ലോ ഇത് വരെ തീർന്നില്ലേ "....



" ഇത് നിന്നെ ഓഫീസിൽ കൊണ്ട് പോയതിന്റെ സൈഡ് എഫക്റ്റ് ആണ്"...



" എന്നെ ഓഫീസിൽ കൊണ്ടോയത്തിന്റെ സൈഡ് എഫക്റ്റോ "🙄.....



" ഹ... നിനക്ക് നോക്കാൻ തന്ന ഫയൽസ് ഇത്.... നീ അവിടെ എന്റെ പടത്തിന് കൊമ്പും പല്ലും വരയ്ക്കുന്ന തിരക്കിലാണല്ലോ... വേറെ ആർക്കെങ്കിലും ആണ് നോക്കാൻ കൊടുത്തെങ്കിൽ എനിക്കീ പ്രോബ്ലം ഇല്ലായിരുന്നു.... Any way... നിന്നെ അങ്ങോട്ട് കൊണ്ട് പോയത് സഹിച്ചല്ലേ പറ്റൂ ".... എന്ന് പറഞ്ഞ് ചൂടൻ ഫയൽസൊക്കെ അവിടെ വെച്ച് ടീഷർട്ട് ശരിയാക്കി ബെഡിൽ നിന്ന് എണീറ്റു...



" ഫയൽസ് ഒക്കെ ചെക്ക് ചെയ്ത് കഴിന

ഞ്ഞോ "🙄....



" ഹ... കഴിഞ്ഞു "... എന്ന് പറഞ്ഞ് ചൂടൻ നമ്മടെ അടുത്തേക്ക് നടന്ന് വന്നതും നമ്മള് ജഗിലെ വെള്ളം കുടിക്കുന്നത് പോലെയാക്കി ചൂടന്റെ ടീഷർട്ടിൽ കരുതികൂട്ടി ഒഴിച്ചു...



" ഓഹ് no....... I am sorry... എന്റെ കയ്യീന്ന് അറിയാതെ ആയതാ"....



" it's ok... ഞാൻ ടീഷർട്ട് അഴിചോളം "... എന്ന് പറഞ്ഞ് thats ഡ്രാക്കു ടീഷർട്ട് അഴിക്കാൻ പോയി.. ഓഹ് no ചക്കിന് വെച്ചത് കൊക്കിന് കൊണ്ടല്ലോ പടച്ചോനെ... ഇനി ഇപ്പോൾ എന്തോ ചെയ്യും....പെട്ടെന്ന് നമ്മള് വെള്ളം ചൂടന്റെ പാന്റിലേക്കും കരുതികൂട്ടി ഒഴിച്ചു ...


" ഓഹ് so sad... എന്റെ കയ്യീന്ന് വീണ്ടും വെള്ളം മറിഞ്ഞല്ലോ "...


" അത് സാരില്ല്യന്നെ ഈ പാന്റ് റിമൂവ് ചെയ്‌താൽ പോരെ "...



എന്റെ പടച്ചോനെ വീണ്ടും പെട്ടെല്ലോ... ഈ ഡ്രാക്കു ചില്ലറക്കാരനല്ല... കുരിപ്പ് ഇതെന്തിന് ഉള്ള പുറപ്പാടാ....



" അയ്യോ... എനിക്കിപ്പോഴാ ഒരു കാര്യം ഓർമ വന്നേ... ഇന്ന് വൈകുന്നേരം ഈ ജഗിലെ വെള്ളത്തിൽ ഒരു പല്ലി ചത്ത്കിടക്കുന്നത് ഞാൻ കണ്ടായിരുന്നു.... എനിക്കീ പല്ലി എന്ന് പറയുന്ന സാധനമേ അറപ്പാ... (പല്ലിയെ പിടിച്ച് അതിന്റെ വാല് മുറിച്ച് സ്വയം ആനന്ദം കൊള്ളുന്ന ഞാനാ ഈ പറയുന്നേ )😌...



" അങ്ങനെ സംഭവിക്കാൻ വഴി ഇല്ലല്ലോ "... ചൂടൻ



" അപ്പോ ഞാൻ പറയുന്നത് കള്ളമാണോ "....



" of course ".... എന്ന് പറഞ്ഞ് ചൂടൻ എന്റെ അടുത്തേക്ക് വന്നു...



" ദേ നോക്ക്... പല്ലിവീണ വെള്ളവും കൊണ്ട് എന്റെ അടുത്തേക്ക് വരണ്ട... ബ്ലാ...എനിക്ക് ഛർദിക്കാൻ വരുന്നുണ്ട്... പോയി കുളിക്ക് "....എന്നൊക്കെ പറഞ്ഞ് ഒരു വിധം നമ്മള് ചൂടനെ ബാത്‌റൂമിലേക്ക് കയറ്റി പുറത്ത് നിന്ന് വാതിൽ ലോക്ക് ചെയ്തു...



🎶... ഡിയോ... ഡിയോ...


ഡിയോ ഡിയോ....


യോ ഡിയോ... ഡിയോ...


ഡീസക... ഡീസക്ക.. ഡീസക🎶💃💃💃💃



എന്ന് പാടി നമ്മള് തുള്ളിച്ചാടാൻ തുടങ്ങി.... Finally mission success shanu... ചൂടനെ മണ്ടനാക്കി നീ ജയിച്ചിരിക്കുന്നു... I am so proud of me... എനിക്ക് ഇത്രക്ക് ബുദ്ധി ഉണ്ടായിരുന്നോ പടച്ചോനെ....mr : ഡ്രാക്കു നിങ്ങള് shana യെ കുറിച്ച് എന്താണ് കരുതിയത്... I am very strong & bold....



നിങ്ങൾക്ക് കാര്യം ഓടിയില്ലല്ലേ guyzz.... അതായത് രമണാ നമ്മളിപ്പോ കളിച്ച നാടമമൊക്കെ സ്വയം രക്ഷക്ക് വേണ്ടിയാ അല്ലാതെ ഈ ഡ്രാക്കുനോട്‌ പകരം വീട്ടിയതൊന്നും അല്ല... ഇന്ന് രാത്രി മുഴുവൻ ഈ  ഡ്രാക്കു ബാത്റൂമിൽ കിടക്കട്ടെ... നാളെ രാവിലെ സേച്ചി തുറന്ന്  വിടാട്ടോ....



" shaanaa.... ബാത്ത് ടവ്വൽ"...



" ബാത്ടവ്വൽ അവിടെ ഉണ്ടാവും "....



" ഇവിടെ ഇല്ല വേഗം എടുത്തോണ്ട് വാ "....



എന്റെ പട്ടി എടുത്ത് കൊടുക്കും... Hmm😏.... ഇനി രാവിലെ വരെ തല തോർത്താതിരുന്ന് എന്റെ ചൂടന് പനി എങ്കിലും പിടിച്ചാലോ... No... അതെനിക്ക് സഹിക്കാൻ പറ്റില്ല.... 😢.... അതോണ്ട് ബാത്ട്ടവ്വൽ എടുത്ത് കൊടുക്കാം എന്നിട്ട് വാതില് ലോക്ക് ചെയ്യാം... അതാ നല്ലത്


നമ്മള് ബാത്ത് ടവ്വൽ എടുത്ത് ഡോറിന്റെ ലോക്ക് മാറ്റി ഡോറിൽ മുട്ടിയതും ചൂടൻ ഡോർ തുറന്ന് കൈ പുറത്തിട്ടു... നമ്മള് ബാത്ത്ടവ്വൽ ചൂടന്റെ കയ്യിൽ വെച്ച് കൊടുത്തതും പെട്ടെന്ന് ചൂടൻ നമ്മടെ കൈ വലിച്ച് ബാത്‌റൂമിലേക്ക് കയറ്റി ഡോർ ലോക്ക് ചെയ്ത് ഷവർ തിരിച്ചതും വെള്ളം കണ്ണിലേക്ക് കയറിയത് കാരണം നമ്മള് കണ്ണ് ഇറുക്കെ അടച്ചു....കണ്ണ് തുറന്നതും ചൂടനെ കണ്ട് നമ്മള് ഞെട്ടി ചൂടൻ with ബാത്ത്ടവ്വൽ...



പെട്ടെന്ന് ചൂടൻ നമ്മളെ ചുമരോട് ചേർത്ത് നിർത്തി...ഇപ്പോൾ ചൂടന്റെ മുടിയിൽ നിന്നും ഉതിർന്ന് വീഴുന്ന വെള്ളതുള്ളികൾ നമ്മടെ അധരങ്ങളിലാണ് വന്ന് പതിക്കുന്നത്...



" നീ എന്താ വിചാരിച്ചേ എന്റെ സ്വീറ്റ്ഹാർട്ട് എന്നെ മണ്ടനാക്കി എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാന്നോ... അത് Impossible ആണ്... ഞാൻ അഫ്സൽ അഹ്‌മദ്‌ ആണ്... നിന്റെ ഓവർ ആക്റ്റിങ് കണ്ടപ്പോഴേ എനിക്ക് കാര്യങ്ങൾ മനസ്സിലായിരുന്നു... പിന്നെ ഒരു മണ്ടനായി ഞാൻ നിന്ന് തന്നത് നീ എവിടം വരെ പോവൂന്ന് അറിയാനാ...ഓവർ ആക്റ്റിങ് ചെയ്ത് ചളമാക്കിയെങ്കിലും നിന്റെ കുരുട്ട് ബുദ്ധി കൊള്ളാം പക്ഷെ അത് ഏറ്റില്ല...കാരണം ഇതിനേക്കാൾ വലിയ കളികൾ കളിച്ചാണ് ഞാൻ ഇവിടെ എത്തിയത്.... Do you understand my sweetheart... Any way... ഇന്ന് എന്റെ കയ്യിൽ നിന്നും നിനക്ക് രക്ഷപ്പെടാൻ സാധിക്കില്ല... എന്ന് പറഞ്ഞ് ചൂടൻ ചൂടന്റെ മുഖം നമ്മടെ മുഖത്തേക്ക് അടുപ്പിച്ചതും എല്ലാം തീർന്നെന്ന് കരുതി നമ്മള് കണ്ണുകൾ അടച്ചു....



*ഹച്.... ഹച് *.... പെട്ടെന്ന് നമ്മള് തുമ്മിയതും കണ്ണ് തുറന്ന് നമ്മള് ചൂടനെ നോക്കി... ചൂടനുണ്ട് ദൂരേക്ക് മാറിനിന്ന് പല്ല് കടിച്ച് പിടിച്ച് കണ്ണും പൂട്ടി കൈ കൊണ്ട് മുഖം തുടക്കുന്നു... ഹച്... ഹച്... നമ്മള് വീണ്ടും തുമ്മിയത് വീണ്ടും ചൂടന്റെ മുഖത്താ ആയത്.... ഇത്തവണ ചൂടൻ മുഖം തുടക്കാൻ ഒന്നും നിന്നില്ല നിന്ന് കൊണ്ടു😌....



" shana നിനക്ക് എന്റെ മുഖത്തേക്കേ തുമ്മിക്കൂടു "....



" ഇപ്പോ എന്റെ ഭാഗത്ത് ആണോ തെറ്റ്....ഹച് കുളിച്ചിട്ട് ഇങ്ങോട്ടേക്കു വന്ന... ഹച്..... എന്നെ പിടിച്ച് ശവറിന്റെ കീഴിൽ നിർത്തിയിട്ട് ആണ് എനിക്ക് കോൾഡ് പിടിച്ചത്... ഹച്... ഹച് ".... നമ്മള് തുമ്മുന്നതിന്റെ ഇടയിൽ പറഞ്ഞു...



" ok... നീ ഇവിടെ ഇരിക്ക് "....



" ഈ ബാത്ടബ്ബിലോ ".....



" അല്ല... ഞാനിവിടെ ബാത്‌റൂമിൽ നിനക്ക് ഒരു സിംഹാസനം ഒരുക്കി തരാം "....



" എന്നാ കുഴപ്പമില്ല ".... 😌



" മര്യാദക്ക് ഇവിടെ ഇരിക്കടി "... എന്ന് ചൂടൻ ഷൗറ്റ് ചെയ്ത് പറഞ്ഞതും നമ്മള് വേഗം ബാത്ടബ്ബിൽ കയറി ഇരുന്നു... തലയ്ക്ക് എന്തോ ഭാരം തോന്നുന്നത് പോലെ തോന്നിയതും നമ്മള് തലപൊക്കി നോക്കുമ്പോൾ ഉണ്ട് ചൂടൻ നമ്മടെ തല തോർത്തി തരുന്നു....നമ്മള് ചൂടന് 32 പല്ലും കാണിച്ച് ഇളിച്ച് കൊടുത്തു....



" you know ചൂടാ.... എല്ലാ ഗേൾസിനെ പോലെ ഞാൻ കെട്ടാൻ വേണ്ടി പോകുന്ന ആള് caring ആവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... ആദ്യം എന്നെ ടറസിന്റെ മുകളിൽ മഴയത്ത് നിർത്തിച്ചപ്പോൾ ചൂടൻ ഒട്ടും caring അല്ല ക്രൂരനാണെന്നാ വിചാരിച്ചത്... But now... ഞാൻ സത്യം മനസ്സിലാക്കിയിരിക്കുന്നു... You'r so caring...



എന്ന് നമ്മള് പറഞ്ഞതും ചൂടൻ നമ്മൾക്കൊന്ന് പുഞ്ചിരിച്ചു തന്നു...



" പോയി ഡ്രസ്സ്‌ മാറ് നനഞ്ഞ ഡ്രസ്സ്‌ ഇട്ടോണ്ട് ഇരുന്നാൽ കൂടത്തെ ഉള്ളൂ "... എന്ന് ചൂടൻ പറഞ്ഞതും



" ok "... എന്ന് പറഞ്ഞ് നമ്മള് ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് നടന്നു.... നമ്മള് ഡ്രസ്സ്‌ മാറി ബെഡിൽ ഇരുന്നതും ചൂടനുണ്ട് മെഡിസിൻസും എടുത്ത് നമ്മടെ അടുത്തേക്ക് വന്നു ... ചൂടൻ ബീൻബാഗ് ബെഡിന്റെ അടുത്തോട്ട് നീക്കി ഇരുന്ന് മെഡിസിനും വെള്ളവും നമ്മടെ നേരെ നീട്ടി....



" ഈ ഗുളിക... നിക്ക് വേണ്ട ഇത്... ഇത് കയ്‌ക്കും... ബ്ലാ "....


" shana... ഇത് കയ്ക്കില്ല... കയ്ക്കാത്ത ഗുളിക ആണ് "....



" എന്നോട് കള്ളം പറയേണ്ട... ഇത് കയ്‌ക്കൂന്ന് എനിക്കറിയാ... അതോണ്ട് എനിക്കിത് വേണ്ട "....



" നീ ഇത് കഴിക്കുന്നോ... അല്ല നീ തുമ്മിയത് കാരണം നിർത്തിവെച്ച സീൻ ക്രീയേറ്റ് ചെയ്യണോ "....



" ഏയ് എന്തിന്... ആദ്യമേ മനസ്സിലാവണ ഭാഷയിൽ പറഞ്ഞാൽ പോരെ ".... എന്ന് പറഞ്ഞ് നമ്മള് ചൂടന്റെ കയ്യിൽ നിന്നും വെള്ളവും ഗുളികയും വാങ്ങികഴിച്ചു....



" ഇന്ന് തല്ക്കാലം എന്റെ മോള് കിടന്നോളു....രക്ഷപ്പെട്ടു എന്ന് വിചാരിക്കണ്ട അധികം വൈകാതെ ഇന്ന് നടക്കാതെ പോയ പണിഷ്മെന്റ് ഞാൻ നിനക്ക് തന്നോളും "....



*ഓ വല്ല്യ കാര്യമായി... ഞാൻ വീണ്ടും രക്ഷപ്പെട്ടോളും ഡ്രാക്കു... എന്നാലും ഈ കോൾഡ് കൊണ്ട് ആദ്യമായി ഒരു ഉപകാരം ഉണ്ടായി*....എന്ന് സ്വയം മനസ്സിൽ പറഞ്ഞ് നമ്മള് ബെഡിൽ കിടന്നതും ചൂടൻ നമ്മൾക്ക് ബ്ലാഗറ്റ് പുതച്ച് തന്ന് തൊട്ടടുത്ത് ബെഡിൽ ഇരുന്ന് നമ്മടെ മുടിയിലൂടെ തലോടി...



നമ്മള് പില്ലോയിൽ നിന്ന് തലയെടുത്ത് ചൂടന്റെ മടിയിൽ വെച്ച് ചൂടന്റെ കൈ നമ്മടെ കൈകൾക്ക് ഉള്ളിലാക്കി കണ്ണുകൾ അടച്ചു



                             ******



തൽക്കാലം ഒരു പണിയും ഇല്ലാത്തത് കൊണ്ട്  പുതിയ ലാപ്പിൽ വിഡിയോ ഗെയിം കളിക്കുമ്പോൾ ആണ്  സിയ വന്ന് രണ്ട് മൂന്ന് ഫയൽസ് നമ്മടെ ടേബിളിൽ വെച്ചത്...



" എന്താ ഇന്ന് ഇത്ര കുറച്ച് ഫയൽസേ ഉള്ളൂ "....



" അതെ shana... അഫിസാർ പറഞ്ഞു നിനക്ക് നോക്കാൻ ഇത്ര ഫയൽസ് മാത്രം തന്നാൽ മതി... തല്ക്കാലം വേറെ ജോലിയൊന്നും കൊടുക്കണ്ട "..... സിയ



* പ്യാവം  എന്ത് സ്നേഹമുള്ള കെട്ട്യോൻ.... എന്ന് നിങ്ങള് കരുതുന്നുണ്ടാവുമെങ്കിലും അതല്ല യാഥാർഥ്യം... എനിക്ക് തന്ന ജോലിയൊക്കെ വീട്ടിൽ പോയാൽ ഡ്രാക്കു തന്നെ ചെയ്യേണ്ടി വരുമെന്ന് ഓർത്തിട്ടാ 😌*...



" പിന്നെ shana... ഇന്നലെ രാഹുൽ അഫിസാറിന്റെ ക്യാബിനിൽ ചെന്നപ്പോൾ നിങ്ങളെ രണ്ട് പേരെയും അടുത്ത് നിന്ന് കണ്ടെന്ന് പറഞ്ഞല്ലോ "....



" ഓ അതോ... ഞാൻ ഇന്നലെ ഫയൽസ് നോക്കാതെ ഇരുന്നത് സർ കണ്ടായിരുന്നു.... അതിന് എന്നെ വഴക്ക് പറയുവായിരുന്നു... അതാ രാഹുൽ കണ്ടത് "....കള്ളം പറയാൻ

P. G എടുത്തോണ്ട് തന്നെ പെട്ടില്ല... കഴിവേ... 😌




" ഓ എനിക്കും തോന്നിയായിരുന്നു അവന് എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയതായിരിക്കും എന്ന്".... എന്ന് പറഞ്ഞ് അവള് പോയി... നമ്മള് പിന്നെ  വിഡിയോ ഗെയിമും കളിച്ചോണ്ട് ഇരുന്നു....



" Excuse me ".... എന്ന് ആരോ പറഞ്ഞതും നമ്മള് ലാപ്പിൽ നിന്നും കണ്ണെടുത്ത് അങ്ങോട്ട് നോക്കി...ദേ നിൽക്കുന്നു കൂളിംഗ് ഗ്ലാസും ഇട്ട് ഒരു മഞ്ഞ ഷർട്ടും ഇട്ട് നിൽക്കണ ഒരുത്തൻ....നമ്മളെ കണ്ടതും പുള്ളി ഒരു വളിച്ച ഇളി ഇളിച്ചു 😁.... ഈ സാധനത്തെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ആഹ് കിട്ടിപ്പോയി... നമ്മടെ പ്രേമത്തിലെ ഗിരി രാജൻ കോഴിയുടെ same ഫേസ് കട്ട്‌.... ലുക്കും  അത് തന്നെ....പെട്ടെന്ന് ലവൻ നമ്മടെ അടുത്തുള്ള ചെയറിൽ കയറി ഇരുന്നു....



" ഹലോ... ഞാൻ faizal... ഇഷ്ട്ടമുള്ളവർ faizzy എന്ന് വിൽക്കും... കുട്ടി എന്നെ faizzy ക്കാന്ന് വിളിച്ചോ "....എന്ന് ലവൻ പറഞ്ഞതും നമ്മളൊന്ന് ഇളിച്ചു കൊടുത്തു...



" കുട്ടിയെ ഞാൻ ഇന്നലെ ശ്രദ്ധിച്ചായിരുന്നു... You'r so so സുന്ദരി...എന്നാലും ആ ചെകുത്താന് കുട്ടിയുടെ സുന്ദരമായ മുഖത്ത് എങ്ങനെ വെള്ളം ഒഴിക്കാൻ തോന്നി.... അവന്റെ കരണത്തിട്ട് ഒന്ന് പൊട്ടിക്കണം എന്നെനിക്ക് തോന്നിയിരുന്നു... പിന്നെ അത് വേണ്ടാന്ന് തോന്നി 😌....



" എന്താ വേണ്ടാന്ന് തോന്നിയെ പേടി കൊണ്ട് ആണോ "....



" ഏയ് അല്ല..... എനിക്കോ പേടിയും അതും അവനെ 😏"...


" ഒട്ടും പേടിയില്ല "...



" ഇല്ലാന്നേ... അവനെ ചവിട്ടികൂട്ടി ഭിത്തിയിൽ ഒട്ടിക്കും...I am sure... ആ ചെകുത്താന് കിട്ടിയത് ഏതെങ്കിലും ഒരു പെൺപിശാചിനെ ആയിരിക്കും "... എന്നവൻ പറഞ്ഞതും നമ്മള് കരുതികൂട്ടി അവന്റെ കാലിനൊരു ചവിട്ട് കൊടുത്തു...പെൺപിശാച് അവന്റെ മറ്റവൾ 😌



" ഔ "...



" ഓ വേദനിച്ചോ... I am സോറി... അറിയാതെ ആയിപ്പോയതാ "....



" ഏയ് സാരില്ല്യ... കുട്ടി എന്നെ എന്ത് ചെയ്താലും ഞാൻ സഹിക്കും... ബൈ ദ ബൈ കുട്ടിയുടെ പേരെന്താ "....



" shana... Shana farzin "...



" shana faizal... എന്ത് മാച്ച് ആണല്ലേ... ഞാൻ ഇന്ന് സ്വപ്നത്തിൽ കണ്ട രാജകുമാരിക്കും ഇതേ പേരാ "....



*I think ഇതേതോ മുന്തിയ ഇനം കോഴി ആണ്... തനൂനെയും ഇവൻ കടത്തിവെട്ടിക്കും *...



" പിന്നെ കുട്ടിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കളർ ഏതാ "....



" റെഡ് ".... വേണോ വേണ്ടയോ എന്ന രീതിയിൽ നമ്മള് പറഞ്ഞു...



" റെഡ്... ഓഹ് god... എനിക്കും റെഡ് ആണ്.... Made for each other"....



" shana... ഇതവന്റെ സ്ഥിരം പണിയാ..ഈ ഓഫിസിലെ ഏറ്റവും വല്ല്യ കോഴി... ഈ ഓഫിസിൽ ഇവൻ പ്രപ്പോസ് ചെയ്യാത്ത പെൺപിള്ളേരില്ല "...സിയ ഇടയ്ക്ക് കയറി വന്ന് പറഞ്ഞു



" നീ പോടീ 😏.. സാഹചര്യം ആണ് എന്നെ കോഴി ആക്കിയത്... എനിക്ക് പെണ്ണ് കിട്ടാത്തത് കൊണ്ടല്ലേ 😭.... പിന്നെ shana ഇനി എന്റെ ജീവിതത്തിൽ നീ അല്ലാതെ വേറെ പെണ്ണില്ല... ഞാൻ നിന്നെ പൊന്ന് പോലെ നോക്കി..........



പെട്ടെന്ന് അവൻ വാക്കുകൾ നിർത്തി... ഭയഭാവത്തോടെ അവൻ പിറകിലോട്ട് നോക്കിനിക്കാണ്


 പെട്ടെന്നവൻ എണീച്ച് നിന്നു...നമ്മള് അവനിൽ നിന്നും നോട്ടം മാറ്റി പിറകോട്ട് നോക്കിയതും... യാഹ് ഹൗല വലാ...


ചൂടൻ




" നീ എന്താ ഇവിടെ "... ചൂടൻ ഫൈസലിനോട്...



" അത് പിന്നെ സർ ഒന്നുല്ല... ഞാൻ ഈ പുതിയ കുട്ടിയോട് ഇവിടുത്തെ നിയമങ്ങൾ പറയുവായിരുന്നു... ഇന്നലെ സർ നടത്തിയ മീറ്റിങ്ങിൽ ഈ കുട്ടി അനുസരണ ഇല്ലാതെ ഉറങ്ങിയില്ലേ... അങ്ങനെ പാടില്ലെന്ന് പറയുവായിരുന്നു "...ലവൻ പറയുന്നത് കേട്ട് നമ്മടെ കിളി ഒക്കെ പോയിട്ടാ ഉള്ളെ...കുറച്ച് മുമ്പ് ചൂടനെ ചവിട്ടിക്കൂട്ടി ഭിത്തിയിൽ ഒട്ടിക്കും എന്ന് പറഞ്ഞവൻ തന്നെയാണോ ഇവൻ.... എന്നിട്ടിപ്പോൾ ഞാൻ ഉറങ്ങിയതിന് കുറ്റം പറയുന്നു 😏....



" This is none of your business... ഇവിടത്തെ നിയമങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ ഉണ്ട് ഇവിടെ"...എന്ന് ചൂടൻ അൽപ്പം കലിപ്പിൽ പറഞ്ഞതും



" ok സർ "... എന്ന് പറഞ്ഞ് അവൻ അവിടെ നിന്നും പോയി



" shana നീ എന്റെ കൂടെ ക്യാബിനിലേക്ക് വാ "... എന്ന് പറഞ്ഞ് ചൂടൻ ക്യാബിനിലേക്ക് നടന്നതും നമ്മളും പിറകെ നടന്നു... നമ്മള് ക്യാബിനിൽ എത്തിയതും ചൂടൻ തിരിഞ്ഞ് നിൽക്കാണ്... നമ്മള് വന്നത് അറിയിക്കാൻ ഒന്ന് ചുമച്ചതും ചൂടൻ തിരിഞ്ഞ് നിന്ന് നമ്മളെ നോക്കി....



" faizal നിന്നോട് എന്ത് പറയുവായിരുന്നു "....



" ഓ അവനെ... അവനെന്നോട് പ്യാർ കാതൽ മൊഹബത് ആണ്... അല്ലേലും അവനെ പറഞ്ഞിട്ട് കാര്യം ഇല്ല... സൗധര്യം ഒരു ശാപമായിപ്പോയി... ഇത്രക്ക് സൗധര്യം പാടില്ലായിരുന്നു 😌"....



" നീ എന്താ എന്നെ കളിയാക്കുവാണോ "...



" കളിയാക്കുകയോ... ഞാനോ... അതും നിങ്ങളെ... ഒരിക്കലും അല്ല...ഞാൻ സത്യം പറഞ്ഞതാ "...



" Any way... നീ അവനോട് ഇനി സംസാരിക്കാൻ നിൽക്കണ്ട "...



" അതെന്താ ഞാൻ നിന്നാല് "...



" നിൽക്കണ്ടാന്നാ പറഞ്ഞെ "...



" അതെന്താ ഞാൻ നിന്നാല്  "....ഞാൻ with നാഗവല്ലി



" നിനക്കെന്താ ഒരിക്കൽ പറഞ്ഞാൽ മനസ്സിലാവില്ലേ "... എന്ന് ചൂടൻ അലറിക്കൊണ്ട് പറഞ്ഞതും നമ്മള് character വിട്ടു ... കാരണം നമ്മടെ പാവം നഗുലനെപ്പോലെയല്ല ഈ ഡ്രാക്കു... ഇനിയും നമ്മള് നാഗവല്ലി ആയാൽ ചൂടന് വല്ലാത്ത ദേഷ്യം വരും...ദേഷ്യം വന്നാൽ പിന്നെ ഞാൻ എന്നെ വല്ല പൊട്ടാക്കിണറ്റിലും വലിച്ചെറിയും... വെറുതെ എന്തിനാ ചൂടനെ കൊലപാതകി ആക്കുന്നെ 😌



" ok ".....എന്ന് നമ്മള് തല്ക്കാലിക രക്ഷക്ക് വേണ്ടി ഒരു കള്ളം പറഞ്ഞു... നോക്കിക്കോ... നമ്മടെ ഗിരി രാജൻ കോഴിയെ കൊണ്ട് ചൂടൻ നമ്മടെ കാര്യത്തിൽ എത്രമാത്രം possessive ആണെന്ന് നമ്മള് അറിഞ്ഞിരിക്കും 



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ തനു}



🎶 അയലത്തെ വീട്ടിലെ


കല്യാണചെക്കനെ കൊതിയോടെ


എന്നും ഞാൻ നോക്കിയില്ലേ 🎶



ഫോൺ കിടന്ന് തൊള്ളപൊട്ടിക്കുന്നത് കണ്ട് നമ്മള് ഉറക്കത്തിൽ നിന്നും ഞെട്ടി...



" ഏത് തെണ്ടിയാണാവോ... ഈ പാതിരാത്രി വിളിക്കണേ"... എന്ന് പിറുപിറുത്തുക്കൊണ്ട് ഫോൺ എടുത്ത് നോക്കിയതും



*MY HEARTBEATS ❤*



അജുവോ... ഇവനെന്തിനാ ഇപ്പോ വിളിക്കണേ......



" ഹലോ ".... നമ്മള് ഉറക്കപ്പിച്ചോടെ പറഞ്ഞു



" തനു...നമ്മൾക്ക് ഒരു നൈറ്റ് ട്രിപ്പ്‌ പോയാലോ ഇപ്പോൾ "....



" നിനക്കെന്താ ഭ്രാന്ത് ആണോ... ഉമ്മ എങ്ങാനും അറിഞ്ഞാൽ എന്നെ വെട്ട് ഒന്ന് തുണ്ടം രണ്ടാക്കും "....



" ഞാനിപ്പോൾ നിന്റെ വീട്ടിന്റെ മുറ്റത്തുണ്ട് "...



" എന്റെ മോനെ കുറച്ച് ലിമിറ്റിൽ തള്ള്... ഈ പാതിരാത്രി നീ എന്റെ വീട്ടുമുറ്റത്ത് ഉണ്ടെന്ന്...ഹും...IMPOSSIBLE "....



" സംശയം ഉണ്ടെങ്കിൽ നീ പുറത്ത് ബാൽക്കണിയിൽ വന്ന് നോക്ക് "... എന്നവൻ പറഞ്ഞതും നമ്മള് ബാൽക്കണിയിലേക്ക് നോക്കിയതും നമ്മള് ഞെട്ടി...



ബൈക്ക് മതിലിനപ്പുറം വെച്ച് നമ്മടെ വീട്ട് മുറ്റത്ത് നിൽക്കുവാണ് കോന്തൻ... ഇവനിത് എന്തുദേശിച്ചാ 🙄.... നമ്മളെ കണ്ടതും അവൻ ഉച്ചത്തിൽ ഹലോ പറഞ്ഞു



" പതിയെ പറ പൊട്ടാ... എല്ലാരും ഉണരും "... നമ്മള് ഫോണിലൂടെ പറഞ്ഞു..



" തനു നീ താഴെക്ക് വാ... I am waiting "...



" ഏയ് ഞാൻ വരൂല... ഉമ്മ എന്നെ കൊല്ലും "....


" ഞാൻ എല്ലാരും ഉണരുന്നതിന് മുമ്പേ നിന്നെ തിരിച്ച്  വീട്ടിൽ എത്തിച്ചിരിക്കും... ഇപ്പോ നീ തായോട്ട് വന്നില്ലേൽ ഞാൻ മുകളിലേക്ക് വരും.. അപ്പോൾ കാര്യങ്ങൾ വഷളാവത്തെ ഉള്ളൂ "....




" ഏയ്... വേണ്ട... ഞാൻ താഴെ വരാം ".... എന്ന് പറഞ്ഞ് നമ്മള് സ്റ്റയറിലൂടെ പതുക്കെ ഇറങ്ങി വാതില് തുറന്ന് പുറത്തേക്ക് നടന്നു...



" വാ... ആരെങ്കിലും കാണുന്നതിന് മുമ്പേ നമ്മക്ക് പോവാം ".... അജു നമ്മടെ കൈ പിടിച്ച് പറഞ്ഞു...



"ഗേറ്റ് പൂട്ടിയിരിക്കുവാ... പിന്നെ എങ്ങനെ പോവും "....



" മതില് ചാടണം... എന്താ നീ മതില് ചാടോ "...



" പിന്നെ...മതില് ചാടുന്ന കാര്യത്തിൽ ഞാൻ പണ്ടേ പുലിയാണ് "... എന്ന് നമ്മള് പറഞ്ഞതും ഒരു ചക്ക വീഴുന്ന സൗണ്ട് കേട്ടു... നമ്മള് നോക്കിയതും... ദേ കിടക്കുന്നു ചന്ദ്രേട്ടൻ താഴെ... പാവം തേങ്ങ മോഷ്ടിക്കാൻ കയറിയതാ... നമ്മള് ചന്ദ്രേട്ടനെ പിടിച്ച് എണീപ്പിച്ച്... മുറ്റത്തെ പോർച്ചിലെ ചാക്കിൽ ഉമ്മ ഒളിപ്പിച്ച് വച്ച രണ്ട് മൂന്ന് തേങ്ങ കൂടി ചന്ദ്രേട്ടന് എടുത്ത്കൊടുത്തു പറഞ്ഞു...



" ഇതാ ചന്ദ്രേട്ടാ ഇതും കൂടി കൊണ്ടോയിക്കോ "......



" വല്ല്യ ഉപകാരമായി മോളെ "... എന്ന് പറഞ്ഞ് ചന്ദ്രേട്ടൻ അവിടെ നിന്നും പോയി... നമ്മള് രണ്ടും കൂടി മതില് ചാടി ബൈക്കിൽ കയറി ഇരുന്നതും അജു നമ്മളോട് ചോദിച്ചു...



" പാവം അയാള് ജീവിക്കാൻ വക ഇല്ലാഞ്ഞിട്ട് ആവും ഇങ്ങനെ തേങ്ങ മോഷ്ടിക്കുന്നത്   "...



" ഏയ് അതൊന്നുമല്ല... പുള്ളിക്കാരന് കള്ള് കുടിക്കാനാ "....



" കള്ള് കുടിക്കാനാണെങ്കിൽ പിന്നെ നീ എന്തിനാ തേങ്ങ എടുത്ത് കൊടുത്തോ "....



" എന്ത്‌ ചെയ്യാനാ ഞാൻ 68 മത് ആയി പ്രപ്പോസ് ചെയ്ത വ്യക്തിയാ അത് "...



" what "....



" ഹ ... പക്ഷെ എന്നെ അന്ന് വഴക്ക് പറയാ ചെയ്തത്... പക്ഷെ എനിക്ക് ചന്ദ്രേട്ടനെ ഉപേക്ഷിക്കാൻ പറ്റോ "....




" അപ്പോ നീ തോട്ടൽ എത്ര പേരെ പ്രപ്പോസ് ചെയ്തു "....



" ONlY 498...500 ആക്കണം എന്നുണ്ടായിരുന്നു.... പക്ഷെ ഞാൻ കോഴി പരുപാടി നിർത്തി "...



" പടച്ചോനെ... ഈ സാധനത്തിനോട് ആണോ എനിക്ക് ആദ്യമായി Love at first sight അടിച്ചത് "...



" ഇനി പറഞ്ഞിട്ട് കാര്യം ഇല്ല മോനെ... നമ്മടെ engagement ഉറപ്പിച്ചു... You know നിനക്ക് വേണ്ടിയാണ് ഞാൻ എന്റെ കുട്ടിക്കാലം മുതലേ ഉള്ള കോഴി പരിപാടി ഉപേക്ഷിച്ചത്... എന്നെ പ്പോലെ വേറാരും ഇത്രക്ക് ത്യാഗം ചെയ്തിട്ടുണ്ടാവില്ല 😌... ഇനി നീ എന്നെ വേണ്ടെന്ന് വെച്ച് വേറെ ഒരുത്തിയെ കെട്ടിയാൽ നിന്നെയും കൊല്ലും അവളെയും കൊല്ലും എന്നിട്ട് ഞാൻ വേറെ കെട്ടി സുഖമായി ജീവിക്കും 😌"....



" വന്ന് പെട്ടില്ലേ ഇനി സഹിച്ചല്ലേ പറ്റു ".... എന്ന് ലവൻ പറഞ്ഞതും



" thats my boy "... എന്ന് പറഞ്ഞ് നമ്മളെ ഇറുക്കെ കെട്ടിപ്പിടിച്ച് വണ്ടി വിടാൻ പറഞ്ഞു.....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{Shanu }



ഫോൺ കിടന്ന് തൊള്ളപൊട്ടിക്കുന്നത് കേട്ടാണ് നമ്മള് ഉണർന്നത്... എടുത്ത് നോക്കിയപ്പോൾ


MR : ഡ്രാക്കുള 🧛‍♂️...



ഈ ഡ്രാക്കു എന്തിനാ എന്റടുത്ത് കിടന്നിട്ട്  എന്നെ ഫോൺ ചെയ്യുന്നേ... നമ്മള് തിരിഞ്ഞ് കിടന്ന് ചൂടനെ നോക്കിയതും ചൂടനെ ബെഡിൽ കാണുന്നില്ലല്ലോ.... പെട്ടെന്ന് നമ്മളൽപ്പം ഭയന്നു...നമ്മള് ഫോൺ എടുക്കാൻ വേണ്ടി പോയപ്പോൾ ഫോൺ കട്ട് ആയി 



* no shanu... നീ പേടിക്കരുത് ചൂടൻ നിന്നെ കളിപ്പിക്കുന്നതാണ്... ചൂടൻ ഇവിടെ എവിടെയെങ്കിലും ഒളിച്ച് നിന്നിട്ടുണ്ടാവും *..



" ചൂടാ... എനിക്കറിയാം ഒളിച്ച് നിന്നതാണെന്ന് പുറത്തേക്ക് വാ... ചൂടാ... ഡ്രാക്കു.... പുറത്തേക്ക് വാ എനിക്ക് പേടിയാവുന്നുണ്ട് "

..... എന്നൊക്കെ നമ്മള് പറഞ്ഞിട്ടും ചൂടൻ മിണ്ടുന്നില്ല....



പെട്ടെന്ന് വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങി.... നമ്മള് വേഗം ഫോണെടുത്തു...



" ഹലോ... ചൂടാ... നിങ്ങളെവിടെയാ "...



" ഞാൻ താഴെ വീടിന് പുറത്തുണ്ട്... നീയും താഴെക്ക് വായോ "....



" ഇല്ല... ഞാൻ വരൂല...എന്നെകൊണ്ടൊന്നും പറ്റില്ല ഈ പാതിരാത്രി എവറസ്റ്റ് ( സ്റ്റെപ് ) ഇറങ്ങി താഴെക്ക് വരാൻ "....



" നീ വരുന്നില്ലെങ്കിൽ വരണ്ട... റൂമിൽ ഒരു ഗോസ്റ്റ് ഉണ്ട്... ഞാൻ കണ്ടായിരുന്നു "....



" ഗോസ്റ്റോ "... നമ്മള്  ഭയന്ന് കൊണ്ട് ചോദിച്ചു



" ഹ..ഗോസ്റ്റ്...വൈറ്റ് സാരി ഉടുത്ത്.. കണ്ണിൽ നിന്നൊക്കെ ചോര വരുന്നുണ്ട്...നീണ്ട പല്ലും കൊമ്പും ഒക്കെ ഉണ്ട്"....



എന്ന് ചൂടൻ പറയുന്നത് കേട്ടതും നമ്മള് ഫോൺ ചാടി ഉമ്മോ എന്നലറി വിളിച്ച് താഴെക്ക് ഓടി... നമ്മള് വാതിൽ തുറന്ന് വീടിന് പുറത്തേക്ക് ഇറങ്ങിയതും ഞെട്ടി....



ചൂടൻ ബ്ലാക്ക് കളർ ജാക്കറ്റ് ഒക്കെ ഇട്ട് നിൽക്കുന്നു കൂടെ ഒരു ബ്ലാക്ക് കളർ ഡ്യൂക്കും ഉണ്ട്....



" എന്താ ഇത് "...നമ്മള് സംശയത്തോടെ ചൂടനോട് ചോദിച്ചു....



" ഞാനും നീയും ഒരു നൈറ്റ്‌ ട്രിപ്പ്‌ പോവാണ് "... എന്ന് ചൂടൻ പറഞ്ഞതും മനസ്സിൽ ലഡ്ഡു പൊട്ടി...



"നൈറ്റ്‌ ട്രിപ്പോ "... പെട്ടെന്നുള്ള സന്തോഷത്തിൽ നമ്മള് ചോദിച്ചതും പെട്ടെന്ന് നമ്മൾക്ക് പ്രേതം ഉണ്ടെന്ന് കള്ളം പറഞ്ഞ് ചൂടൻ നമ്മളെ താഴെക്ക് കീച്ചില്ലേ... കുറച്ച് ജാഡ ഇട്ടേക്കാം... അപ്പോ ചൂടൻ നമ്മടെ പിറകെ നടക്കും കൂടെ വാ വാ എന്ന് പറഞ്ഞ്.....



" ഞാൻ വരുന്നില്ല "...



" നീ വരുന്നില്ലേൽ വരണ്ട.. ഞാൻ അജൂനെ വിളിച്ചോളും "...എന്ന് പറഞ്ഞ് ചൂടൻ ബൈക്കിൽ കയറി....



" അജൂനെ വിളിക്കേണ്ട... ഞാൻ വന്നോളാം "... എന്ന് പറഞ്ഞ് നമ്മള് ചൂടന്റെ ബൈക്കിന്റെ പിറകിൽ കയറി....



" അല്ലേലും നിന്നെ എനിക്ക് അറിയില്ലേ പെണ്ണെ ".... എന്ന് പറഞ്ഞ് ചൂടൻ വണ്ടി വിട്ടു....


( പാവങ്ങൾ അജു ഒരു മണിക്കൂർ മുന്നേ പോയത് അറിയില്ല... തൽക്കാലം നിങ്ങള് പറയണ്ടാട്ടോ )




ബൈക്കിലൂടെ പോവുമ്പോൾ നമ്മള് ചൂടനിൽ നിന്നും അകന്നാണ് ഇരുന്നത്....ചൂടനെ കെട്ടിപ്പിടിച്ച് ഇരിക്കണം എന്നൊക്കെ ഉണ്ടായിരുന്നു... But അത് സേഫ്റ്റി അല്ല... ഡ്രാക്കുന്റെ മൂഡ് എപ്പോഴാ മാറൂന്ന് പറയാൻ പറ്റില്ല.... മാറിയാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല 😌😌😌...അത് കൊണ്ട് ഡിസ്റ്റൻസ് നിലനിർത്തൂ



" shana...എനിക്ക് സ്‌പ്രെഡ്‌ ആവുന്ന വൈറസ് ഒന്നുമില്ല... നീ ഇങ്ങനെ ഒരു മീറ്റർ ദൂരെ ഇരിക്കാൻ "....



" സാരില്ല്യ ഞാൻ ദൂരെ തന്നെ ഇരുന്നോളാം "....



" shana... ദേ ഒരു പ്രേതം "... എന്ന് ചൂടൻ പറഞ്ഞതും നമ്മള് ചൂടനെ ഇറുക്കെ കെട്ടിപ്പിടിച്ച് കണ്ണുകൾ ഇറുക്കെ അടച്ചു.... പതിയെ നമ്മള് കണ്ണ് തുറന്ന് നോക്കിയതും മിററിലൂടെ ചിരിച്ച് പണിയാവുന്ന ചൂടനെയാണ് നമ്മള് കണ്ടത്.... നമ്മൾക്കാണേൽ ദേഷ്യം വരുന്നുണ്ട്... നമ്മള് മിററിലൂടെ ചൂടനെ നോക്കി കണ്ണുരുട്ടി... ചൂടന്റെ മേലിൽ നിന്ന് നമ്മളെ കൈ എടുക്കാൻ പോയതും ചൂടന്റെ കൈ നമ്മടെ കൈകൾ മുകളിൽ വെച്ചു... നമ്മള് കുറെ തവണ കൈ എടുക്കാൻ ശ്രമിച്ചെങ്കിലും അത് പാഴ്ശ്രമം ആയിരുന്നു....അതോണ്ട് നമ്മള് തോൽവി സമ്മതിച്ചു...



പെട്ടെന്ന് ഒരു ബൈക്ക് നമ്മടെ മുന്നിൽ വന്നതും ചൂടന് പെട്ടെന്ന് ബ്രൈക് കിട്ടിയില്ല... രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആ ബൈക്ക് വീണു... ചൂടൻ പെട്ടെന്ന് ബാലൻസ് ചെയ്തതോണ്ട് നമ്മള് വീണില്ല...



നമ്മളും ചൂടനും ബൈക്കിൽ നിന്നിറങ്ങി വീണ് കിടക്കുന്ന ബൈക്കിന്റെ അടുത്തേക്ക് പോയതും നമ്മള് രണ്ട് പേരും ഞെട്ടി


അജു.. തനു....നമ്മള് ഞെട്ടി ക്കൊണ്ട് പറഞ്ഞതും നമ്മളെയും ചൂടനെയും മാറിമാറി നോക്കി രണ്ടെണ്ണവും നമ്മൾക്ക് വളിച്ച ഒരു ഇളിഇളിച്ച് തന്നു ... നമ്മളും ചൂടനും കൂടി രണ്ടെണ്ണത്തിനെയും എണീപ്പിച്ച് വീണ് കിടക്കുന്ന ബൈക്കും നേരെ നിർത്തി 



" നിങ്ങളെന്താ ഇവിടെ "... ചൂടൻ



" അത് പിന്നെ... അഫീക്ക... ഞങ്ങള്.... പിന്നെ"...... രണ്ടും കിടന്ന് ബബ്ബബ്ബ അടിക്കുന്നുണ്ട് "....



" ചോദിച്ചത് കേട്ടില്ലേ... രണ്ടും എന്താ ഇവിടെ ".... ചൂടൻ



" ഞങ്ങള് നിങ്ങളെ പോലെ നൈറ്റ്‌ ട്രിപ്പിന് വന്നതാ "...



" ഞങ്ങളെ പോലെയാണോ നിങ്ങള്....ഞങ്ങടെ മാരേജ് രണ്ടര മാസം മുമ്പേ കഴിഞ്ഞതാ... അല്ലെ ചൂടാ "... നമ്മള് ഇടയ്ക്ക് കയറി ഗോളടിച്ചു... ഇന്ന് നമ്മള് രണ്ടെണ്ണത്തിനും പാര വെക്കും... ബുഹഹഹ 😁....



" രണ്ട് ദിവസം കഴിഞ്ഞാൽ ഞങ്ങടെ എഗേജ്‍മെന്റ് അല്ലെ "....തനു



" എഗേജ്‍മെന്റ് കഴിഞ്ഞില്ലല്ലോ "... എന്ന് നമ്മള് പറഞ്ഞതും തനുവും അജുവും നമ്മളെ തുറിച്ച് നോക്കുന്നുണ്ട്.... ചൂടൻ ഉള്ളോണ്ട് മാത്രമാ രണ്ടും നമ്മളെ ഒന്നും ചെയ്യാത്തത്... അല്ലെങ്കിൽ രണ്ടും കൂടി എന്നെ പടമാക്കിയേനെ 




" തനൂ...നിന്റെ വീട്ടുകാര് അറിഞ്ഞിനോ ഇവന്റെ ഒന്നിച്ച് വന്നത് "... ചൂടൻ തനൂനോട് ചോദിച്ചു 




" ഇല്ല... ഞങ്ങള്... മതില് ചാടിയ വന്നത് "....



" ഓഹ് നോ.... മതില് ചാടിയോ"...നമ്മള് with ഓവർ എക്സ്പ്രഷൻ



പെട്ടെന്ന് ചൂടൻ നമ്മളെ തുറിച്ച് നോക്കിയതും... "ഞാൻ ഒന്നും പറയുന്നില്ലേ"... എന്ന് പറഞ്ഞ് നമ്മള് കൈ കൊണ്ട് വാ പൊത്തി...



"അര മണിക്കൂറിനുള്ളിൽ നീ ഇവളെ തിരിച്ച് വീട്ടിലെത്തിക്കണം "....ചൂടൻ 



" അതിന് അഫീക്കാ ഇവളുടെ വീട്ടിൽ തിരിച്ച് പോവണമെങ്കിൽ 40 മിനിറ്റ്സ് വേണം ".... അജു



" ഓ... നീ എന്നെ പൊട്ടനാക്കുവാണോ... ഇവളുടെ വീട്ടിൽ എത്തണമെങ്കിൽ 29 മിനിറ്റ്സും 34 സെക്കന്റ്സും മാത്രം മതി ".... എന്റെ പടച്ചോനെ ഈ ഡ്രാക്കു എന്താ വല്ല ടൈം മിഷീനും ആണോ 🙄....



" അഫീക്ക ഞങ്ങള് വന്നതേ ഉള്ളൂ... ഒരു ഒരു മണിക്കൂറിനുള്ളിൽ ഞാൻ ഇവളെ വീട്ടിലെത്തിച്ചോളാം "....



" പറ്റില്ല... പറ്റില്ല... 30 മിനിറ്റ്സുനിള്ളിൽ വീട്ടിലെത്തിച്ചോളണം...30 മിനിറ്റ്സ് കഴിഞ്ഞാൽ തനു നിന്റെ ഉമ്മാനെ വിളിച്ച് നീ റൂമിലുണ്ടോ എന്ന് നോക്കാൻ പറയും... ഇല്ലേൽ ഞാൻ നടന്ന കാര്യങ്ങൾ മൊത്തം നിന്റെ ഉമ്മാനോട് പറയും... പിന്നെ എന്താ നടക്കാന്ന് ഞാൻ പറയേണ്ടത് ഇല്ലല്ലോ "... എന്ന് നമ്മള് പറഞ്ഞതും രണ്ടും നമ്മളെ ഇരുത്തി നോക്കി വണ്ടിയിലേക്ക് കയറി പോയി.....



" നീ അവരെ രണ്ട് പേരെയും കണ്ടോ... കെട്ടിപ്പിടിച്ചിരുന്നിട്ട് പോണേ... നൈറ്റ്‌ ട്രിപ്പ് ഒക്കെ ആയാൽ ഇങ്ങനെ വേണം"....ചൂടൻ



" ഓ വല്ല്യകാര്യമായിപ്പോയി...അജു തനൂടെ ഫിയാൻസി അല്ലെ അപ്പോ അങ്ങനെ പോകുന്നതിൽ വല്ല്യ പുതുമ ഒന്നുമില്ല "...



" ഓ... ഗ്രേറ്റ്‌... ഞാൻ നിന്റെ കെട്ട്യോൻ ആണ് എന്നിട്ടും നീ എനിക്ക് എന്തോ വൈറസ് ഉള്ളത് പോലെ ദൂരെ ഇരിക്കുന്നു... അവര് അങ്ങനെ പോകുന്നതിൽ പ്രോബ്ലം ഇല്ല "...



" അജു അല്ലെ... അജു പാവം ആണ് നിങ്ങളെപ്പോലെ അല്ല "... 😌



" എന്താ എനിക്ക് പ്രോബ്ലം "...



" നിങ്ങളെ എനിക്ക് വിശ്വാസം ഇല്ല... ഗ്യാപ്പ് കിട്ടുമ്പോൾ നിങ്ങള് റൊമാൻസും ആയി വരും ".... നമ്മളെ ഒന്ന് അമർത്തി നോക്കി ചൂടൻ വണ്ടിയിൽ കയറിയതും നമ്മളും പിറകെ കയറി ചൂടനെ ടൈറ്റ് ആയി പിടിച്ചു.... നമ്മടെ ഭാവം കണ്ട് നട്സ് പോയ അണ്ണാനെ പോലെ ചൂടൻ മിററിലൂടെ നമ്മളെ നോക്കിയതും നമ്മള് ഒന്ന് ഇളിച്ച്കൊടുത്തു... അത് കണ്ടതും ചൂടൻ ഒരു വിടലായിരുന്നു.... വണ്ടിയേ 😌...



കുറെ ദൂരം സഞ്ചരിച്ചതും കെട്ടിടങ്ങൾ ഒന്നും ഇല്ലാതെയായി... സ്ട്രീറ്റ് ലൈറ്റിന്റെ മാത്രം വെളിച്ചമുള്ള വിശാലമായ റോഡ്... നമ്മളും ചൂടനും മാത്രം...തണുത്ത കാറ്റ് അഴിച്ചിട്ട നമ്മടെ മുടിയിഴകളെ തലോടി പോവുന്നു

...നമ്മള് ചൂടനിൽ നിന്നും പിടിവിട്ട് ദുപ്പട്ട ഉയർത്തി പിടിച്ച് വീശി ഉച്ചത്തിൽ കൂവിവിളിച്ചു... Thats moment's.... Uff 💥...



ബൈക്ക് കുറച്ച് കൂടി മുഞ്ഞോട്ട് പോയതും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചവും ഇല്ലാതെ ആയി... ചൂടൻ കൂടെ ഉള്ളതോണ്ട് തന്നെ നല്ല ഇരുട്ടായിട്ടും നമ്മൾക്ക് പേടിയൊന്നും തോന്നിയില്ല... ഡ്രാക്കുള അല്ലെ കൂടെ ഉള്ളത് 😌



പെട്ടെന്ന് ചൂടൻ വണ്ടി നിർത്തി നമ്മളോട് ഇറങ്ങാൻ പറഞ്ഞു...



" ഞാൻ ഇറങ്ങൂല...അതും ഈ ഇരുട്ടിൽ"...ഇനി ഈ ഡ്രാക്കു നമ്മളെ ഇവിടെ വിട്ടിട്ട് പോയാലോ... ഓഹ് നോ 🙄



" എന്താ ഞാൻ നിന്നെ ഇവിടെ ഇരുട്ടിൽ നിർത്തീട്ട് പോവുന്ന് കരുതിയാണോ "...



"അതെ എങ്ങനെ മനസ്സിലായി 😁"....



" അങ്ങനെ ചിന്തിച്ചതിൽ നിന്റെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല... ഒരിക്കൽ ടറസിന്റെ മുകളിൽ നിന്നെ ഒറ്റക്കാക്കിയവനല്ലേ ഞാൻ.... Any way അതോർത്ത് പേടിക്കണ്ട "... എന്ന് ചൂടൻ പറഞ്ഞതും വേണോ വേണ്ടയോ എന്നർത്ഥത്തിൽ നമ്മള് വണ്ടിയിൽ നിന്നിറങ്ങി... ചൂടനും ബൈക്ക് ഓഫ് ചെയ്ത് വണ്ടിയിൽ നിന്ന് ഇറങ്ങി....



പെട്ടെന്ന് അവിടെ ആർച്ച് ആകൃതിയിൽ  6 മീറ്ററോളം fairy ലൈറ്റ്സ് കത്തി.... നിലത്ത് ഒരു റെഡ് കാർപെറ്റ് വിരിച്ചിരിക്കുന്നു... അതിന് മുകളിലായി പനിനീർപ്പൂവിന്റെ ഇതളുകൾ വിതറിയിരിക്കുന്നു.... ഇരു സൈഡിലും സ്റ്റാൻന്റുകൾ ഘടിപ്പിച്ച് അതിന്റെ മുകളിൽ കാൻഡിൽ റോസസ് കത്തിച്ചിരിക്കുന്നു... അതൊക്കെ കണ്ട് നമ്മള് ശരിക്കും സർപ്രൈസ്ഡ് ആയിപ്പോയി....



നമ്മള് രണ്ട് സ്റ്റെപ് മുഞ്ഞോട്ട് നടന്ന് ചുറ്റും നോക്കി ചൂടനെ നോക്കിയതും ചൂടൻ നമ്മൾക്കൊന്ന് ചിരിച്ച് തന്ന് മുഞ്ഞോട്ട് വന്ന് നമ്മടെ കയ്യിൽ പിടിച്ചു....



" ഇത് അഫ്സൽ അഹ്‌മദ്‌ തന്റെ ദിൽകി ദട്കൻ വേണ്ടി നൽകുന്ന ചെറിയ ഒരു സമ്മാനം "... എന്ന് പറഞ്ഞ് ചൂടൻ നമ്മടെ കൈ പിടിച്ച് മുഞ്ഞോട്ട് നടന്നു... കുറച്ച് മുഞ്ഞോട്ട് എത്തിയതും റെഡ് കളർ ലൈറ്റിൽ വലുതായി എഴുതിയിരിക്കുന്ന words എന്റെ ശ്രദ്ധയിൽ പെട്ടു....



*WELCOME MY SWEETHEART *❤




അതിന്റെ തൊട്ടടുത്ത് തന്നെ നമ്മടെ ഒരു പടം

യഥാർത്ഥത്തെ വെല്ലും വിധം വളരെ മനോഹരമായി ചൂടൻ ഒരു വലിയ ക്യാൻവാസിൽ പകർത്തിയിരിക്കുന്നു.... അത് കണ്ടതും ചൂടൻ നമ്മളെ മുമ്പ് നമ്മളെ പ്രപ്പോസ് ചെയ്തത് ഓർമ വന്നു... പെട്ടെന്ന് കണ്ണ് നിറഞ്ഞുവെങ്കിൽ ചൂടൻ കാണാതിരിക്കാൻ വേണ്ടി നമ്മളത് വേഗം തുടച്ചു....



പെട്ടെന്ന് നമ്മടെയും ചൂടന്റെയും പിറകെ ആരോ ഉള്ളത് പോലെ തോന്നിയത്തും നമ്മള് തിരിഞ്ഞ് നോക്കി....



വൈറ്റ് കളർ ഗൗൺ ഇട്ട് ആറ് ക്യൂട്ട് ആയിട്ടുള്ള മാലാഖ കുട്ടികൾ നിൽക്കുന്നു....രണ്ട് കുട്ടികൾ വീതം ചേർന്ന് വലിയ 3 ബോഡുകൾ തിരിച്ച് പിടിച്ചിരുന്നു......



ആദ്യത്തെ കുട്ടികൾ ചേർന്ന് ബോർഡ് ഉയർത്തിയതും നമ്മളതിൽ എഴുത്തിയിരിക്കുന്ന അക്ഷരങ്ങൾ വായിച്ചു...



" SORRY....



രണ്ടാമത്തെ ബോഡ് ഉയർത്തിയതും



" FOR "....



EVERYTHING "..... മൂന്നാമത്തെ ബോഡും ഉയർത്തിയതും നമ്മള് ചൂടനെ നോക്കി....



" I KNOW ഞാൻ നിന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്....sorry for everything "....



പെട്ടെന്ന് ചൂടൻ നമ്മടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് പോക്കറ്റിൽ നിന്നും ഒരു സ്റ്റോൺ മാത്രം പതിപ്പിച്ച ഡയമണ്ട് റിങ് എടുത്ത് നമ്മടെ നേരെ നീട്ടി....



" I...LOVE... YOU..... I know  വീണ്ടും നിന്നോട് ഈ വേർഡ് പറയാൻ ഞാൻ അർഹനല്ല...ഒരിക്കൽ  ഞാൻ ഈ വേർഡ് നിന്നോട് പറഞ്ഞതാ... But അത് എന്നെ സംബന്ധിച്ചെടുത്തോളം നിന്നെ ട്രാപ്പിലാക്കാൻ പറ്റിയ ഒരു കള്ളം മാത്രമാണ്.... But... Trust me... ഇപ്പോൾ ഞാൻ എന്റെ ഹൃദയത്തെ നിന്റെ മുന്നിൽ തുറന്ന് കാട്ടുവാണ്... എനിക്കറിയാം ഞാൻ ക്രൂരനാണ് കണ്ണിൽചോര ഇല്ലാത്തവൻ ആണ്....നീ പറയുന്നത് പോലെ ഡ്രാക്കുള ആണ് ചൂടൻ ആണ്... പക്ഷെ... ഞാൻ ഇപ്പോൾ മറ്റെന്തിനേക്കാൾ അധികം ഇപ്പോൾ നിന്നെ സ്നേഹിക്കുന്നു... നീ വരുന്നതിന് മുമ്പ് വരെ എന്റെ ജീവിതത്തിന് ഒരർത്ഥമില്ലായിരുന്നു.... പക്ഷെ... ഇപ്പോൾ ലൈഫ് ലോങ്ങ്‌ മുഴുവനും നീ എന്റെ കൂടെ വേണം "....



നിറഞ്ഞ കണ്ണുകളോടെ ചൂടനത് പറഞ്ഞതും

എന്റെ കണ്ണുകളും നിറഞ്ഞു... ഒരക്ഷരം പോലും പറയാൻ ആവാതെ നമ്മള് മൗനമായി നിന്നു...



" PLEASE ACCEPT ".... നമ്മടെ മൗനം കണ്ട് ചൂടനത് പറഞ്ഞതും നമ്മള് കണ്ണ് തുടച്ച് ചൂടനെ നോക്കി ചിരിച്ച് വിരലുകൾ ചൂടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു...



"I..... ACCEPTED... Because... You'r my  heartbeats .......



ചൂടൻ റിങ് ഇട്ട് തന്ന് നമ്മടെ കയ്യിൽ ചുണ്ടമർത്തിയതും നമ്മടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിടർന്നു... ചൂടൻ എഴുന്നേറ്റു നമ്മടെ കയ്യും പിടിച്ച് അവിടെ ഉണ്ടായിരുന്ന മിററിന്റെ അടുത്ത് പോയി നിന്നതും നമ്മള് സംശയത്തോടെ ചൂടനെ നോക്കി.....



പെട്ടെന്ന് ചൂടൻ പോക്കറ്റിൽ നിന്നും ഒരു ബ്ലൂ കളർ ബോക്സ്‌ എടുത്ത് അത് തുറന്ന് അതിൽ നിന്നും ഒരു സിംപിൾ ഡയമണ്ട് ചെയിൻ എടുത്ത് നമ്മടെ കഴുത്തിൽ അണിയിച്ചു.... കഴുത്തിൽ നിന്നും അൽപ്പം മാത്രം ഇറക്കമുള്ള ആ ചെയിൻ ഒന്നൂടെ നമ്മടെ ഭംഗി കൂട്ടുന്നത് പോലെ തോന്നി.... പെട്ടെന്നുള്ള ആ ചെയിൻന്റെ ലോക്കറ്റിൻ മേലുള്ള അക്ഷരങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടത്



*AHZIN*





AFSAL AHMED ന്റെ AH മ് SHANA FARZIN ന്റെ ZIN മ്.....



" YOU KNOW SHANA.... ഈ ചെയിൻ നിനക്ക് നന്നായി ചേരുന്നുണ്ട്... Next എന്താ പ്ലാൻ ഈ മനോഹരമായ രാത്രിയിൽ നമ്മൾക്ക് ഫസ്റ്റ് നൈറ്റ്‌ ആഘോഷിച്ചാലോ "...



ഈ ഡ്രാക്കു അവസരം മുതലാക്കുന്നുണ്ടോ എന്നൊരു ഡൌട്ട്....



" ഈ ഓപ്പൺ ആയ സ്ഥലത്തോ ".... 🙄



"Dont worry... With in 5 minutes  ഞാൻ ഒരു ഗ്രേറ്റ്‌ പ്ലേസ് സെറ്റ് ആക്കിക്കോളാം "..... Shanu ചൂടൻ വിടണ ലക്ഷണം ഇല്ല.... എന്തെങ്കിലും കുരുട്ട്ബുദ്ധി ഒപ്പിച്ചോ...



Idea💡



നമ്മള് ചൂടന്റെ അടുത്തോട്ടു വന്ന് രണ്ട് കയ്യും ചൂടന്റെ കഴുത്തിലൂടെ ചുറ്റി നമ്മള് പറഞ്ഞു....



" I think... ഇന്നത്തെ രാത്രി വളരെ സ്പെഷ്യൽ ആണ് അതോണ്ട് തന്നെ ഈ നിലാവുള്ള രാത്രി മുഴുവൻ എനിക്ക് എന്റെ ചൂടന്റെ നെഞ്ചിൽ തലചാഴ്ച്ച് കടൽത്തീരത്ത് ഇരിക്കണം.... അലയടിച്ച് വരുന്ന ഓരോ തിരമാലകളിലും നമ്മുടെ പ്രണയം എനിക്ക് കാണാൻ പറ്റണം "....



" wow... Fantastic... ഇത് നിനക്ക് എന്റെ കയ്യിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമാണെന്ന് മനസ്സിലായി "....



എന്ന് ചൂടൻ സത്യാവസ്ഥ അത്പോലെ പറഞ്ഞതും നമ്മളൊന്ന് ഇളിച്ചു കൊടുത്തു...



"  പക്ഷെ...ഇന്ന് നീ എന്റെ പ്രപ്പോസൽ accept ചെയ്തതോണ്ട് തന്നെ... ഇന്നത്തെ രാത്രി നീ പറയുന്നത് പോലെ ആയിരിക്കും... പിന്നെ ഒരു കാര്യം കൂടി നീ ഓർത്തോ... ഇത് നിന്റെ last വാണിംഗ് ആണ്... അഫ്സൽ അഹ്‌മദാ പറയുന്നേ നാളെ നീ എന്റെ കയ്യിൽ നിന്നും രക്ഷപ്പെടില്ല... എന്ന് ചൂടൻ പറഞ്ഞതും നമ്മളൽപ്പം ഒന്ന് ഭയന്നു.. കാരണം അഫ്സൽ അഹ്‌മദാ പറയുന്നേ എന്ന് പറഞ്ഞ സ്ഥിതിക്ക് നാളെ എനിക്ക് രക്ഷപ്പെടാനുള്ള ചാൻസ് 0.99 % മാത്രം ആണ് 😌.....



*ഞാൻ എന്തിന് പേടിക്കണം ... I am very strong& bold...ചൂടൻ mr:അഫ്സൽ അഹ്‌മദ്‌ ആണെങ്കിൽ നീ mrs : അഫ്സൽ അഹ്‌മദ്‌ ആണ് ചൂടനേക്കാൾ ഒരു S കൂടുതൽ ആണ്...

So don't worry 😌*....




                               *******




രാവിലെ നമ്മള്  ഒരു പണിയും ഇല്ലാത്തോണ്ട് കസേരയിൽ ഇരുന്ന് കറങ്ങി കളിക്കുവായിരുന്നു....



"Shana മോളെ "....



" യാരത് ".... എന്ന് ചോദിച്ച് നമ്മള് നോക്കിയപ്പോൾ ദേ നിക്കണു നമ്മടെ ഗിരി രാജൻ കോഴി "...എന്ത് സ്നേഹം ആണ് നമ്മടെ ഗിരി രാജൻ കോഴിക്ക് thats ബ്ലഡി ഡ്രാക്കു ഇന്നേ വരെ നമ്മളെ മോളെന്ന് വിളിച്ചിട്ടില്ല.... പെട്ടെന്നവൻ നമ്മടെ അടുത്തുള്ള ചെയറിൽ കയറി ഇരുന്നു....



" ഞാൻ പറഞ്ഞ കാര്യം എന്തായി ".... ഗിരിരാജൻ



" എന്ത് കാര്യം "....



" കുട്ടിയോട് ഞാൻ പറഞ്ഞില്ലേ എനിക്ക് കുട്ടീനെ ഇഷ്ട്ടാണെന്ന്... അതിന്റെ ആൻസർ എന്താ "... 😁



" അല്ല faizzy ക്ക.. ഇങ്ങളല്ലേ പറഞ്ഞേ അഫി സാറിനെ ചവിട്ടി കൂട്ടി ഭിത്തിയിൽ ഒട്ടീക്കൂന്ന്... എന്നിട്ട് സാറിനെ കണ്ടപ്പോൾ എന്തിനാ പേടിച്ചേ " ....



" പേടിയോ... എനിക്കോ.... ഒരിക്കലും ഇല്ല.... ഞാൻ കുട്ടിയോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞാൽ ഒരു പക്ഷെ കുട്ടിയെ അവൻ ഓഫിസിന്ന് പുറത്താക്കുവെങ്കിലോ.... എന്നെ ഏതായാലും പുറത്താക്കില്ല എന്നെ വല്ല്യ പേടിയാണെന്നെ "....



" പക്ഷെ എനിക്ക് ഇയാള് പറയുന്നത് വിശ്വാസം ഇല്ല.... പിന്നെ ഞാനെങ്ങനെ ലൈഫ് ലോങ്ങ്‌ നിങ്ങടെ കൂടെ ജീവിക്കും "....




" അങ്ങനെ പറയരുത്..... കുട്ടിയെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.... പ്ലീസ്.... എന്നെ വേണ്ടെന്ന് പറയരുത് "  .... എന്ന് പറഞ്ഞ് അവൻ നമ്മടെ കൈ പിടിച്ചതും പെട്ടെന്ന് അവനെ ആരോ ചവിട്ടി ഇട്ടു.... ചവിട്ടിയതിന്റെ ശക്തി കാരണം കസേരയടക്കം പ്യാവം നിലത്ത് വീണിട്ടുണ്ട്... നമ്മള് ആരാണെന്ന് നോക്കിയതും.... യാ ഹൗല വലാ 🙄


ഡ്രാക്കുള😲


.... കണ്ണൊക്കെ ചുവന്ന് മുഖം ഒക്കെ ദേഷ്യം കൊണ്ട് വലിഞ്ഞ് ഒരു വകയായിട്ടുണ്ട്....



" നിനക്ക് പ്രേമിക്കാൻ എന്റെ പെണ്ണിനെയെ കിട്ടിയുള്ളൂ  പന്ന&%₹##&&...... She is my wife "...എന്ന് ചൂടൻ അലറിപറഞ്ഞതും എല്ലാവരും ഞെട്ടിക്കൊണ്ട് നമ്മളെ നോക്കി.... പ്യാവം ഗിരിരാജനും കിളി പോയ മട്ടിൽ നമ്മളെ നോക്കിനിക്കാ... നമ്മള് ഗിരിരാജന് ഒന്നിളിച്ച് കൊടുത്തു... സിയ ആണേൽ ദേഷ്യത്തോടെ നോക്കി നിക്കാണ് 😌....



ചൂടൻ ഗിരിരാജനെ എണീപ്പിച്ച് നിർത്തി മൂക്കിനിട്ട് 5,8 ഇടി കൊടുത്തതും പാവം ഗിരിരാജന്റെ മൂക്കിൽ നിന്ന് ബ്ലഡ് ഒക്കെ വന്ന് കണ്ണൊക്കെ പാതിപൂട്ടി കുഴയുന്നുണ്ട്.. ആദ്യായിട്ടാ ചൂടാനൊരാൾക്ക് ഇടി കൊടുക്കുന്നത് കണ്ട് നമ്മൾക്ക് സങ്കടം ആവുന്നെ....



ഞാനീ ഡ്രാക്കുന്റെ പ്രോപ്പർട്ടി ആണെന്ന് പാവത്തിന് അറിയില്ലല്ലോ 😌....



ചൂടന്റെ അടിമൊത്തം കൊണ്ടതും അവൻ കുഴഞ്ഞ് നിലത്തേക്ക് വീണു....



" രാഹുൽ...10 മിനിറ്റ്സുനിള്ളിൽ ഇവനെ ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം അല്ലെങ്കിൽ ഞാൻ ഒരു കൊലയാളി ആവേണ്ടി വരും "..... എന്ന് പറഞ്ഞ് നമ്മളെ ഒന്ന് തുറിച്ച് നോക്കി ചൂടനവിടെ നിന്നും പോയി.... ഗിരിരാജനെ ഈ പരിവം ആക്കിയ സ്ഥിതിക്ക് ഇന്ന് എന്റെ last day ആയിരിക്കും 😌




                               *******





"ആ... എന്റെ കയ്യിൽ സേഫ്റ്റി പിന്ന് കയറിയെ"....എന്ന് പറഞ്ഞ് നമ്മള് ചൂടനെ നോക്കിയതും ചൂടൻ നമ്മളെ മൈൻഡ് ചെയ്യാതെ ഡ്രൈവ് ചെയ്യുവാണ്....ആ  ഗിരിരാജനോട്‌ സംസാരിച്ചോണ്ട് ഈ ഡ്രാക്കു ഒടുക്കത്തെ കലിപ്പിലാ... നമ്മളെ കണ്ടഭാവം പോലും നടിക്കുന്നില്ല 😌... ഈ ഡ്രാക്കു നമ്മടെ കൈയിൽ സേഫ്റ്റി പിന്ന് കയറിയാലെങ്കിലും മിണ്ടൂന്ന് കരുതിയ ആ സേഫ്റ്റി പിന്ന് നമ്മള് കയ്യിലേക്ക് കുത്തികയറ്റിയത്.... എവിടെ...വെറുതെ ആയി.....



വീട്ടിലെത്തിയതും കാറിൽ നിന്ന് ഇറങ്ങാൻ പറയാതെ ഹോണടിച്ച് പണിയാക്കുവാണ്.... ആ അടി ഞാൻ ഇറങ്ങിയത് തന്നെ... നിങ്ങള് അഫ്സൽ അഹ്‌മദ്‌ ആണേൽ ഞാൻ shana ആണ് shana farzin നിങ്ങളെന്നോട് വാ കൊണ്ട് ഇറങ്ങാൻ പറയാതെ ഇറങ്ങൂല എന്ന വാശിയിൽ നമ്മളും ഇരുന്നു 😏....



ചൂടൻ കാർ ഷട്ടറിൽ പാർക്ക്‌ ചെയ്ത് നമ്മളോട് ഒന്നും പറയാതെ കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു ...ഇനി ഇവിടെ ഇരുന്നിട്ട് എന്താ കാര്യം എന്ന് സ്വയം പറഞ്ഞ് നമ്മളും ചൂടന്റെ കൂടെ പോയി 😁




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



*You know shana... നീ എന്റത് ആണ് എന്റെ മാത്രം.... നിന്നെ വേറെ ഒരാള് നോക്കുന്നത് പോലും എനിക്കിഷ്ട്ടല്ല.... നിന്നോട് ഇങ്ങനെ മിണ്ടാതിരിക്കാൻ എനിക്ക് പറ്റണില്ല... But നിന്നോട് ഞാൻ ഒരു തവണ പറഞ്ഞതാ ഫൈസലിനോട് സംസാരിക്കണ്ട എന്ന്.... But നീ അത് കേട്ടില്ല.... Any way....സാരില്ല്യ.... ഞാൻ നിന്നോട് മിണ്ടാതിരുന്നത് നിനക്ക് ചെറിയ ഒരു പണിഷ്മെന്റ് തരാനാ....പക്ഷെ ഇനി നിന്നോട് മിണ്ടാതിരിക്കാൻ എനിക്ക് സാധിക്കില്ല*....



എന്ന് സ്വയം പറഞ്ഞോണ്ടിരിക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്... എടുത്ത് നോക്കിയപ്പോൾ  *ARUN *ആണ്...



" സർ... സർ പറഞ്ഞപ്പോലെ അയാളെ കുറിച്ച് മുഴുവൻ അന്വേഷിച്ചു "...



" good job "....



" സർ അയാളുടെ പേര് കബീർ... റസിയ ഗ്രൂപ്പ്‌സ് ഓഫ് കമ്പനിയുടെ md ആണ് "....



" റസിയ ഗ്രൂപ്പ്സ് ഓഫ് കമ്പനിയുടെ md ഖാഫർ അലി അല്ലെ "....



" അതെ സർ... പക്ഷെ 1 വർഷം മുമ്പ് തന്റെ മകളുടെ ഭർത്താവായ കബീറിന് അദ്ദേഹം ആ കമ്പനി നൽകി... കബീറിന്റെ wife ആണ് ഈ റസിയ "....



" what.... കബീറിന്റെ വൈഫോ"...



" അതെ സർ... അയാൾക്ക് ഒരു ഭാര്യയും 5 വയസ്സുള്ള ഒരു മകനും ഉണ്ട് ".....



" ഇല്ല... അങ്ങനെ വരാൻ സാധ്യത ഇല്ല "....



" no സർ... ഞാൻ വിശദമായി അന്വേഷിച്ചതാ.... അയാൾക്ക് ഒരു വൈഫും മകനും ഉണ്ട് "....എന്നവൻ പറഞ്ഞതും ഞാൻ ഫോൺ കട്ട് ചെയ്തു...



" അപ്പോൾ കബീറ് പറഞ്ഞതൊക്കെ ശരിയാണോ.... ഒരു വൈഫും മകനും ഉള്ള ആളെയാണോ shana വിവാഹം ചെയ്യാൻ പോയത്... ഇല്ല എന്റെ shana ക്ക് ഇത്രക്ക് ക്രൂരത ചെയ്യാനൊന്നും ആവില്ല.... പക്ഷെ കബീറിന് ഒരു ഭാര്യയും മകനും ഉണ്ടെന്ന് അറിഞ്ഞിട്ടും അവരുടെ ജീവിതം നശിപ്പിച്ച് അല്ലെ അവള് അയാളെ വിവാഹം കഴിക്കാൻ പോയത് .... ഇനി അവള് പണത്തിന് വേണ്ടി ആണോ എന്നെ സ്നേഹിച്ചത്..... എനിക്ക് ഭ്രാന്ത് പിടിക്കുന്നു "..... എന്ന് അലറി കൊണ്ട് ഞാൻ കാറിന്റെ കീയും എടുത്ത് താഴെക്ക് നടന്നു....




" Mr : ഡ്രാക്കു... എവിടെക്കാ പോണേ ".... എന്നവള് പുറകീന്ന് വിളിച്ച് ചോദിച്ചതും അവളോട് എനിക്ക് എന്തന്നില്ലാത്ത ദേഷ്യം വന്നു..



" പുറത്തേക്ക് "....എന്ന വാക്കിൽ എല്ലാം ഒതുക്കി ഞാൻ മുഞ്ഞോട്ട് നടന്നതും പെട്ടെന്നവൾ പിറകിൽ വന്നെന്നെ കെട്ടിപ്പിടിച്ചു "...



" എന്നോട് ദേഷ്യം ആണോ...  എനിക്കെന്ത് പണിഷ്മെന്റ് വേണേലും തന്നോ പക്ഷെ ഈ അവോയ്ഡ് എനിക്ക് താങ്ങാൻ സാധിക്കുന്നില്ല....പ്ലീസ് എന്നോട് മിണ്ട്... അല്ലേൽ ഞാൻ ബാൽവീറിനെ വിളിച്ച് ചൂടനെ തല്ലാൻ പറയും....നോക്കിക്കോ "....





"Just shut up shana... നീ എനിക്ക് കുറച്ച് സമാധാനം താ ".....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{Shanu }




"Just shut up shana... നീ എനിക്ക് കുറച്ച് സമാധാനം താ ".....



പെട്ടെന്ന് ചൂടന്റെ ദേഹത്ത് അമർത്തി പിടിച്ച എന്റെ കൈകൾ പിടിച്ച് മാറ്റിക്കൊണ്ട് ചൂടൻ ശബ്ദമുയർത്തി അത് പറഞ്ഞതും പെട്ടെന്ന് ഞാൻ ഞെട്ടി... നമ്മളോട് ഒരു വാക്ക് മിണ്ടാതെ ചൂടൻ കാർ എടുത്ത് പോയതും എന്തെന്നില്ലാതെ  എന്റെ കണ്ണുകൾ നിറഞ്ഞു....



*ചൂടൻ ഇത്രക്ക് ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ പടച്ചോനെ*....



" പാർട്ട്ണർ "..... പെട്ടെന്ന് പിറകിൽ നിന്ന് അജുവിന്റെ ശബ്ദം കേട്ടതും ഞാൻ നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് മുഖത്ത് ഒരു ചിരി വരുത്തി ഞാൻ അജുവിനെ നോക്കി..




" 10.00 മണി ആയല്ലോ... അഫീക്ക ഇതെവിടെയാ പോയെ ".....അജു



" അത് പിന്നെ ചൂടൻ

... ചൂടൻ ഓഫീസിലേക്ക് പോയതാ "....



" ഈ രാതിയിലോ ".....



" ഹ... എന്തോ പെൻഡ്രൈവ് എങ്ങാനും എടുക്കാൻ മറന്ന് പോയി പോലും അതെടുക്കാൻ പോയതാ "....



" ഓഹ്... & പാർട്ട്ണർ എനിക്കൊരു help ചെയ്ത് തരുവോ "..... 😁നമ്മളോട് പല്ലും മൊത്തം പുറത്ത് കാണിച്ചവൻ ചോദിച്ചതും ആ ചോദ്യത്തിൽ തന്നെ നമ്മൾക്കെന്തോ പന്തികേട് മണത്തു😌....



" എന്താ ഹെൽപ്പാ... ഈ സേട്ടത്തിയമ്മ ചെയ്ത് തരേണ്ടേ "....



" അത് പിന്നെ... എൻഗേജ്‌മെന്റ് കഴിയാതെ തനു എന്റെ കൂടെ പുറത്ത് വരില്ലെന്നാ പറഞ്ഞേ... പക്ഷെ എൻഗേജ്‌മെന്റ് മാറ്റന്നാളെ രാത്രി അല്ലെ അതിന് മുമ്പ് എനിക്കവൾക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്നുണ്ട്... So പാർട്ട്ണർ നീ നാളെ എങ്ങനെ എങ്കിലും അവളെ എന്റടുത്തേക്ക് കൊണ്ട് വരോ "....


എന്നവൻ ചോദിച്ചതും നമ്മള് ഒന്ന് സംശയത്തോടെ അവനെ നോക്കി....



" പ്ലീസ്... നീ എന്റെ ചക്കര അല്ലെ ".... എന്നവൻ നിഷ്കു ഭാവത്തിൽ പറഞ്ഞതും നമ്മള് വീണ്പോയി...



' ok done... But നാളെ എനിക്ക് ഓഫിസിൽ പോണ്ടേ... ചൂടൻ വിടൂന്ന് തോന്നണില്ല "..



" നാളെ pillu വും hezu വും  ഡ്രസ്സ്‌ എടുക്കാൻ പോണുണ്ട്... അഫീക്കാനോട് നീയും പോണെന്ന് പറഞ്ഞോ "....



" ഞാൻ ഉമ്മാനോട് വരില്ലെന്നും പറഞ്ഞു... ചൂടനോടും പറഞ്ഞു ഞാൻ ഡ്രസ്സ്‌ എടുക്കാൻ പോണില്ല ഓഫീസിൽ വരുവാണ്... ഇനിയിപ്പോ എന്താ ചെയ്യാ" ....



Idea 💡.... ( aju )




" shanu... നീ നാളെ അഫീക്കാടെ കൂടെ ഓഫീസിലേക്ക് പോ...   അഫീക്കാനോട് നീയും ഡ്രസ്സ്‌ എടുക്കാൻ  പോണുണ്ട് എന്ന് പറഞ്ഞ് ഹാഫ് ഡേ ലീവ് എടുക്ക്...afternoon ഞാൻ നിന്നെ പിക്ക് ചെയ്യാൻ വരും"......



" ചൂടൻ വിടുമോ ആവോ.... എന്തായാലും ഞാൻ ട്രൈ ചെയ്യാം"....



" that's my girl".... എന്ന് പറഞ്ഞ് നമ്മടെ കവിളിൽ തട്ടി ലവൻ പോയി....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{അഫി }



" shana.... ഇനി പണത്തിന് വേണ്ടി തന്നെയാണോ എന്നെയും വിവാഹം ചെയ്തത്... അവളുടെ സ്വാർത്ഥതാല്പര്യത്തിന് വേണ്ടിയല്ലേ അവള് ഒരു വൈഫും മകനും ഉള്ള കബീറിനെ വിവാഹം ചെയ്തത് ".... സ്വബോധം വിട്ട് സ്വയം ഒരു ഭ്രാന്തനെപ്പോലെ പറഞ്ഞോണ്ടിരിക്കുമ്പോൾ ആണ് ഒരു കാറ് നിയന്ത്രണം വിട്ട് എന്റടുത്തേക്ക് വന്നത്....


പെട്ടെന്ന് ഞാൻ സ്റ്റിയറിങ് പിടിച്ച് തിരിച്ചതും കാറ് നിയന്ത്രണം വിട്ട് ഒരു പോസ്റ്റിൽ പോയി ഇടിച്ചു.... 

                              *****



റൂമിലെത്തിയതും shana teddy യെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നുണ്ട്.... അവളുടെ ചുണ്ടുകൾ അനങ്ങുന്നത് കണ്ടതും ഞാൻ അവളുടെ അടുത്തേക്ക് പോയിരുന്നു....



" ലുക്ക്‌ ഗോസ്റ്റേ.... എന്റെ ചോര കുടിക്കാൻ ആണോ ഇങ്ങോട്ട് വരുന്നത്... നോക്കിക്കോ... ഞാൻ ഡ്രാക്കുളയെ വിളിക്കും...ഡ്രാക്കുള is my കെട്ട്യോൻ.... എന്നെ എങ്ങാനും വേദനിപ്പിച്ചെന്ന് അറിഞ്ഞാൽ ഡ്രാക്കുള നിങ്ങടെ ഒക്കെ ചോര കുടിക്കും ".... എന്നവള് പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു....




ഇല്ല ഇത്രയും നിഷ്കളങ്കയായ എന്റെ shana ക്ക് ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യാൻ സാധിക്കില്ല... ഞാൻ അവളോട് അത്രക്കധികം ക്രൂരതകൾ ചെയ്തിട്ടും എന്നോട് ക്ഷമിച്ചവളാ അവൾ.....I don't no... Shana... സത്യം എന്താണെന്ന്... അതറിയാതെ ഒരിക്കലും നിന്നെ സംശയിക്കരുതായിരുന്നു... I am സോറി... പെട്ടെന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ട് പോയി.... ഞാൻ നിന്നോട് മോശമായി പെരുമാറാൻ പാടില്ലായിരുന്നു.... സത്യം എന്താണെന്ന് എനിക്കറിയണം.... അത് എത്രയും പെട്ടെന്ന് തന്നെ ഞാൻ അറിയുന്നതായിരിക്കും.....



എന്ന് പറഞ്ഞ് ഞാൻ അവളുടെ മുടിയിലൂടെ തലോടിയതും പെട്ടെന്ന് അവളെന്റെ കൈ പിടിച്ച് അതിന്റെ മുകളിൽ തല വെച്ചു.....




                             ********




{ shanu}




" എന്നാലും shanu.. നിനക്കെന്നോട് പറഞ്ഞൂടെ നീയാണ് അഫി സാറിന്റെ വൈഫ്‌ എന്ന് "....സിയ




" എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ".....



" any way... നിങ്ങള് രണ്ട് പേരും പെർഫെക്റ്റ് മാച്ച്  ആണ് "...എന്ന് സിയ പറഞ്ഞതും നമ്മടെ ഫോൺ റിങ് ചെയ്തു... നോക്കിയപ്പോൾ അജു ആണ്... നമ്മള് സിയയോട് 1 മിനിറ്റ് എന്ന് പറഞ്ഞ് മാറി നിന്ന് ഫോൺ എടുത്തു....



" shana... എന്തായി.... ഞാൻ വീട്ടിൽ നിന്ന് പുറപ്പെട്ടു 10 മിനിറ്റ്സിനുള്ളിൽ അവിടെ എത്തും "....



"  ഞാൻ ചൂടനോട് ചോദിച്ചില്ല.... ചോദിച്ചാലും സമ്മതിക്കോന്ന് പറയാൻ പറ്റില്ല "....



" shana നീ എങ്ങനെ എങ്കിലും അഫീക്കാനെ കൊണ്ട് സമ്മതിപ്പിക്ക് "....



" ok... ഞാൻ ട്രൈ ചെയ്യാം ".... എന്ന് പറഞ്ഞ് 

    നമ്മള് ഫോൺ വെച്ച് ചൂടന്റെ ക്യാബിനിലേക്ക് നടന്നു....



*I don't no...ചൂടൻ സമ്മതിക്കോന്ന്... But എങ്ങനെ എങ്കിലും സമ്മതിക്കണം... ഇന്നലത്തെ പോലെയല്ല ചൂടൻ ഇന്ന് ചൂടന് എന്നോട് ദേഷ്യം ഒന്നുമില്ല*....എന്ന് സ്വയം പറഞ്ഞ് നമ്മള് ചൂടന്റെ ക്യാബിനിന്റെ ഡോർ തുറന്നു...



" എന്ത് പറ്റി എന്റെ sweetheart... പതിവില്ലാതെ എന്റെ ക്യാബിനിലേക്ക് വന്നത് ".....



നമ്മള് അൽപ്പം ഭയന്ന് കൊണ്ട് ചൂടന്റെ അടുത്തേക്ക് നടന്നു...



" shana... എന്താ കാര്യം ".....



" അത് പിന്നെ... എനിക്ക് ഹാഫ് ഡേ ലീവ് വേണം... ഇപ്പോൾ തന്നെ എനിക്ക് പോവണം ".....



" എന്തിന് "....



" എനിക്ക് എല്ലാരുടെയും കൂടെ ഡ്രസ്സ്‌ എടുക്കാൻ പോവണം "....



" നീ പോകുന്നില്ലെന്നല്ലേ പറഞ്ഞേ"......



" ഞാൻ തീരുമാനം മാറ്റി... എനിക്ക് സ്യൂട്ട് ആവണ ഡ്രസ്സ്‌ എടുക്കാൻ ഞാൻ പോവണ്ടേ ".....



" വേണ്ട.... എന്റെ വൈഫിന് വേണ്ടി ഒരു സ്പെഷ്യൽ ഡ്രസ്സ് ഞാൻ ഡിസൈൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്....സോ പിന്നെ നീ എന്തിന് പോണം "....



" അത് പിന്നെ... Pillu വും hezu വും എന്നോട് വരാൻ പറഞ്ഞ് ഒരുപാട് നിർബന്ധിച്ചായിരുന്നു.... പ്ലീസ് ഞാനും അവരുടെ കൂടെ പൊക്കോട്ടെ"....എന്ന് നമ്മള് പറഞ്ഞിട്ടും ചൂടൻ ഒന്നും മിണ്ടാതെ നമ്മളെ തന്നെ നോക്കിനിൽക്കുവാണ് 




" പ്ലീസ് "..... നമ്മളൊന്നൂടെ നിഷ്കു ഭാവത്തിൽ ചോദിച്ച് നോക്കിയതും ചൂടൻ ചിരിച്ചു...



" ok ആണോ.... Thanku my ഡ്രാക്കു ".... ചൂടൻ ചിരിച്ചതും നമ്മള് ചൂടനെ നോക്കി ചോദിച്ചു



" ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം"....



" ഏയ് വേണ്ട... ഞാൻ ടാക്സി പിടിച്ച് പൊക്കോളാം "....



" are you sure "....



"Of course "..... എന്ന് പറഞ്ഞ് നമ്മള് ചൂടാനൊരു റ്റാറ്റ കൊടുത്ത് ക്യാബിനിൽ നിന്നും പുറത്തേക്ക് ഇറങ്ങി....




റോഡിലെത്തിയതും ദൂരെ നിന്ന് അജുവിന്റെ കാർ പോലത്തെ കാർ വരുന്നത് കണ്ടു.... ഇത് തന്നെയാണോ അജുവിന്റെ കാർ... Oh god എനിക്ക് നമ്പർ പ്ലേറ്റും അറിയില്ലല്ലോ.... I think ഇത് തന്നെ ആയിരിക്കും... അജുവിന്റെ കാർ പോലെ  മുമ്പിൽ ഒരു റെഡ് സ്റ്റാർ കാണുന്നുണ്ട്....



നമ്മളെ കണ്ടതും കാർ നമ്മടെ അടുത്ത് നിർത്തി... നമ്മള് കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു...അജു മുഖത്തൊരു ടവ്വലും കെട്ടി കൂളിംഗ് ഗ്ലാസും ഇട്ട് നിൽക്കുവാണ്.....




" you know... ഞാൻ പറയുന്ന കള്ളം മൊത്തം ആ മണ്ടൻ ഡ്രാക്കു വിശ്വസിച്ചു... ആ ഡ്രാക്കുവിന് ഇത്രക്ക് ബുദ്ധിയില്ലെന്ന് ഞാൻ ഇന്നാ അറിയുന്നേ.... ഈ shana ഡ്രാക്കുനെ കള്ളം പറഞ്ഞ് ചതിച്ചതാണെന്ന് മനസ്സിലായില്ല... നിനക്ക് വേണ്ടിയാ പാർട്ട്ണർ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തത് .... Because നീ എന്റെ മുത്താണ്"....എന്ന് നമ്മള് പറഞ്ഞപ്പോൾ ആണ് അവൻ ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്യുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്....



" നീ എന്തിനാ വിഡിയോ റെക്കോർഡ് ചെയ്യുന്നത് "... എന്ന് നമ്മള് ചോദിച്ചതും അവൻ വിഡിയോ സ്റ്റോപ്പ്‌ ചെയ്തു....



" അജു... നിന്നോടാ ചോദിച്ചേ എന്തിനാ വിഡിയോ റെക്കോർഡ് ചെയ്യുന്നത് ".... എന്ന് നമ്മള് ചോദിച്ചതും അവൻ കൂളിംഗ് ഗ്ലാസും മുഖത്തിട്ടിരിക്കുന്ന കർച്ചീഫും മാറ്റി.... പെട്ടെന്ന് ആ മുഖം കണ്ടതും ഞാൻ ഞെട്ടി...





*കബീർ!......*




അവനെ കണ്ടതും എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...



" വണ്ടി നിർത്ത് "....



" നിങ്ങളോടാ പറഞ്ഞേ വണ്ടി നിർത്താൻ "....



എന്ന് നമ്മള് പറഞ്ഞതും അവൻ ഉറക്കെ അട്ടഹസിക്കാൻ തുടങ്ങി...



" I say stop the car".... എന്ന് നമ്മള് അലറിയതും കാറ് നിർത്തി... നമ്മള് കാറിൽ നിന്ന് ഇറങ്ങി നടന്നതും കബീർ നമ്മടെ മുന്നിൽ വന്ന് നിന്ന് കൈ കൊണ്ട് തടഞ്ഞു....




" മാറിനിൽക്ക് എനിക്ക് പോണം "....



" എന്തായിത് shana baby.... ഒന്നുല്ലേലും നിന്നെ കെട്ടാൻ വേണ്ടി പോയവനല്ലേ ഞാൻ ".....




" കെട്ടാൻ പോയിട്ടല്ലേ ഉള്ളൂ.. കെട്ടിയില്ലല്ലോ....നിങ്ങൾക്ക് ആ കാര്യം ഓർമ ഇല്ലേൽ ഞാൻ ഓർമിപ്പിക്കാം....ഇപ്പോൾ ഞാൻ ഞാൻ ഒരാളെ വൈഫ്‌ ആണ്... Mrs :Afsal Ahmed.... അത് ഓർക്കുന്നത് നിങ്ങൾക്ക് തന്നെ നല്ലതായിരിക്കാം... So ഇനി മേലാൽ എന്നെ ശല്യപ്പെടുത്താൻ വരരുത് ".....




" അത് പോലെ ഞാൻ ഒരാളെ ഹസ്ബൻഡും ആണ്....നിനക്ക് വേണ്ടി shana ഞാൻ എന്റെ വൈഫിനെയും മകനെയും വേണ്ടെന്ന് വെച്ചു".... എന്നയാള് പറഞ്ഞതും ഞാൻ ഞെട്ടി... അപ്പോൾ ഒരു വൈഫും മകനും ഉള്ള ഇയാളെയാണോ ഞാൻ വിവാഹം ചെയ്യാൻ പോയത്....




" കാരണം എന്താണെന്ന് അറിയോ.... നീ എനിക്ക് ഭ്രാന്താണ്... എന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ ഭ്രാന്ത്.... നീ മറ്റൊരുത്തന്റെ ആയിട്ടും എന്റെ ഭ്രാന്ത് എന്നിൽ നിന്ന് പോയില്ല... നിന്നെ ഞാൻ തന്നെ സ്വന്തമാക്കും shana ".....




" just shut up... ഒരിക്കലും നിങ്ങൾക്കെന്നെ കിട്ടാൻ പോവുന്നില്ല"....



" അത് നമുക്ക് നോക്കാം.... Just wait& see"....



എന്നയാള് പറഞ്ഞതും നമ്മളൊന്ന് തുറിച്ച് നോക്കി വരുന്ന ഓട്ടോക്ക് കൈ കാണിച്ച്



"I am waiting".... എന്ന് പറഞ്ഞ് നമ്മള് ഓട്ടോയിലേക്ക് കയറി....




                              *******




കുറച്ച് ദൂരം പിന്നിട്ടതും ഓട്ടോ പെട്ടെന്ന് സ്റ്റോപ്പ്‌ ചെയ്തു...



" എന്താ ചേട്ടാ... എന്തിനാ ഓട്ടോ നിർത്തിയത് "...



" മുഞ്ഞോട്ട് നോക്ക് "... എന്നയാള് പറഞ്ഞതും നമ്മള് മുഞ്ഞോട്ട് നോക്കി....



വഴിയിലാരോ ആക്‌സിഡന്റ് ആയി കിടക്കുന്നു... നമ്മള് ഓട്ടോയിൽ നിന്ന് ഇറങ്ങി അങ്ങോട്ടേക്ക് പോയി നോക്കിയതും ഏകദേശം നമ്മടെ ചൂടന്റെയൊക്കെ പ്രായം വരുന്ന ഒരാൾ... But മുഖത്ത് ബ്ലഡ്‌ ഉള്ളതോണ്ട് മുഖം വ്യക്തമല്ല....നമ്മള് നമ്മടെ ഷാൾ കീറി അയാളുടെ മുറിവിൽ കെട്ടി 



" വെള്ളം... വെള്ളം ".... എന്നയാള് ഇടറിയ ശബ്ദത്തിൽ പറയുന്നുണ്ട്.... നമ്മള് ഓട്ടോയിൽ നിന്ന് വെള്ളം എടുത്ത് അയാൾക്ക് കൊടുത്തു.....



എന്തോ അപ്പോ അയാള് വല്ലാത്ത ഭാവത്തോടെ ആണ് നമ്മളെ നോക്കിയത്.... ഏകദേശം ചൂടൻ നോക്കുന്നത് പോലെ.... നമ്മളും ഓട്ടോ ചേട്ടനും കൂടി അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു....അയാളെ ICU യിലേക്ക് കയറ്റി...



" മോളെ ഞാൻ പൊക്കോട്ടെ... സമയം നാല് ആയില്ലേ മോളെ സ്കൂളിൽ നിന്ന് കൂട്ടണം "..ഓട്ടോക്കാരൻ .



" ശരി ചേട്ടാ "....എന്ന് നമ്മള് പറഞ്ഞതും അയാളെ അവിടെ നിന്നും പോയി... നമ്മള് ചൂടനെ ഫോൺ ചെയ്യാൻ നോക്കിയപ്പോൾ ബാറ്ററി ലോ ആയത് കാരണം ഫോൺ സ്വിച്ച് ഓഫ് ആയി...



കുറച്ച് കഴിഞ്ഞപ്പോൾ അഷ്‌റഫ്‌ അങ്കിൾ( ചൂടന്റെ ഉപ്പാടെ ഫ്രണ്ട് )ICU വിൽ നിന്ന് പുറത്തേക് വന്നു...



" അങ്കിൾ അയാൾക്ക് എങ്ങനെ ഉണ്ട്"....



" പേടിക്കാൻ ഒന്നുമില്ല...അയാളെ മോൾക്ക് അറിയാവോ "....



" മുൻപരിജയം ഒന്നുമില്ല... വഴിയിൽ ആക്സിഡന്റ് ആയി കിടക്കുന്നത് കണ്ടപ്പോൾ ഞാനാ ഹോസ്പിറ്റലിൽ എത്തിച്ചേ".....



" അവന്റെ ബോധം വരുന്നതിന് മുമ്പേ മോള് പോകുന്നതായിരിക്കും നല്ലത് ... മോളാ അഫിയുടെ വൈഫ് എന്ന് അറിഞ്ഞാൽ അവൻ മോളെ വെറുതെ വിടില്ല "....



" അങ്കിൾ എന്താ ഈ പറയുന്നേ ".....



" HE IS AMAN SAHIB "... എന്ന് അങ്കിള് പറഞ്ഞതും ഞാൻ ഞെട്ടി.....




" അത് കൊണ്ടാ പറയുന്നേ... മോള് പൊക്കോളു... മാത്രമല്ല സമയം 7.00 മണി കഴിഞ്ഞില്ലേ "......



" ശരി അങ്കിൾ ".....എന്ന് പറഞ്ഞ് നമ്മള് ഹോസ്പിറ്റലിൽ നിന്നിറങ്ങി....






🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }




വീട്ടിലെത്തിയപ്പോൾ സമയം 9.00 മണി കഴിഞ്ഞിരുന്നു... ഉമ്മയും എളാമ്മയും ഹാളിൽ ഇരിക്കുന്നുണ്ട്....



" ഉമ്മാ... Shana നിങ്ങടെ കൂടെ വന്നിട്ട് വല്ല അലമ്പും കാണിച്ചായിരുന്നോ "....



"നീ എന്താ അഫി ഈ പറയുന്നേ   .... Shana ഞങ്ങടെ കൂടെ വന്നില്ലല്ലോ "....



" ഉമ്മ... എന്തായി പറയുന്നേ... Shana നിങ്ങടെ കൂടെ വന്നില്ലെന്നോ ".....



" അതെ... Shana ഇന്നലയെ പറഞ്ഞതല്ലേ... ഞങ്ങടെ കൂടെ വരുന്നില്ലെന്ന്.... പിന്നെന്താ നീ ഇങ്ങനെ ചോദിക്കുന്നെ... അവള് നിന്റെ കൂടെ ഉണ്ടാവേണ്ടതല്ലേ... രാവിലെ നിന്റെ കൂടെ അല്ലെ അവള് ഓഫീസിലേക്ക് വന്നത്... എന്നിട്ട് അവളെവിടെ "....



" അവള് വീട്ടിൽ എത്തിയില്ലേ".....ഞാൻ അൽപ്പം ഭയന്ന് കൊണ്ട് ചോദിച്ചു 



" ഇല്ല "....




" ഓ ഞാനത് മറന്നു ... അവളവളെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞായിരുന്നു.... ചിലപ്പോൾ ഇന്നവള് അവിടെ താമസിക്കുവായിരിക്കും "...എന്ന് ഉമ്മാനെ സമാധാനിപ്പിക്കാൻ വേണ്ടി കള്ളം പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി....




" Shana എന്നോട് കള്ളം പറഞ്ഞതായിരുന്നോ ഇവരുടെ കൂടെ പോവുന്നെന്ന്.... No... Not at all... അവളെന്നോട് കള്ളം പറയില്ല...സമയം 9.00 മണി കഴിഞ്ഞു ഇവളിതെവിടെയാ....ഇനി ഒരു പക്ഷെ അവൾക്കെന്തങ്കിലും സംഭവിച്ചു കാണോ "....



പെട്ടെന്നാണ് എന്റെ ഫോണിൽ നിന്നും മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്... ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ unknown നമ്പറിൽ നിന്നാണ്...


ഒരു വിഡിയോ ആണ്... ഡൌൺലോഡ് ചെയ്ത് നോക്കിയതും... Shana കാറിലേക്ക് കയറുന്നതാണ് കണ്ടത്..



" you know... ഞാൻ പറയുന്ന കള്ളം മൊത്തം ആ മണ്ടൻ ഡ്രാക്കു വിശ്വസിച്ചു... ആ ഡ്രാക്കുവിന് ഇത്രക്ക് ബുദ്ധിയില്ലെന്ന് ഞാൻ ഇന്നാ അറിയുന്നേ.... ഈ shana ഡ്രാക്കുനെ കള്ളം പറഞ്ഞ് ചതിച്ചതാണെന്ന് മനസ്സിലായില്ല... നിനക്ക് വേണ്ടിയാ പാർട്ട്ണർ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തത് .... Because നീ എന്റെ മുത്താണ്"....എന്നൊക്കെ അവള് പറയുന്നത് കേട്ടതും ഞാൻ ഞെട്ടി... അപ്പോൾ അപ്പോ അവളെന്നോട് കള്ളം പറഞ്ഞതായിരുന്നോ........ ശരീരം മുഴുവൻ കുഴയുന്നത് പോലെ തോന്നി...



പെട്ടെന്നാണ് ആ നമ്പറിൽ നിന്നും കാൾ വന്നത്... ഞാൻ കാൾ അറ്റൻഡ് ചെയ്തത് ഒരു അട്ടഹാസം ആയിരുന്നു...



" നീ എന്താ എന്നോട് പറഞ്ഞത്... നിന്റെ ഭാര്യ വല്ല്യ നല്ലവളാണെന്നോ ".... എന്ന് പറഞ്ഞതും ആ ശബ്ദം കബീറിന്റെ ആണെന്ന് മനസ്സിലായി...



" നീ അവളെന്നോട് പറയുന്നതൊക്കെ കേട്ടോ.... ഞാൻ പറഞ്ഞില്ലേ അവള് നിന്നെ ചതിക്കുവാണെന്ന് അതവളുടെ വായിൽ നിന്ന് തന്നെ നീ കേട്ടില്ലേ.... എന്റെ കൂടെ ടൈം സ്‌പെന്റ് ചെയ്യാൻ വേണ്ടിയാ അവള് നിന്നോട് കള്ളം പറഞ്ഞത്... അവൾക്കെന്നെ ജീവനാണ്... നീ വെറും കാവൽപ്പട്ടി ".....




" ഡാ ".....



" അലറാതെ... I can't understand... നിന്റെ അവസ്ഥ എന്താണെന്ന് പക്ഷെ സത്യം ഇതാണ്... ഇതിനേക്കാൾ വലിയ തെളിവ് വേണോ നിനക്ക്.... പിന്നെ അവള് വീട്ടിലെത്തിയില്ലല്ലേ കാരണം ഇന്നത്തെ ദിവസം മുഴുവൻ അവളെന്റെ കൂടെ ആയിരുന്നു....പിന്നെ ഉടനെ തന്നെ ഒരു ഗുഡ് ന്യൂസ്‌ ഉണ്ടാവും നിന്റെ വൈഫ്‌ അതായത് എന്റെ ദിൽകി ദട്കൻ ഉടനെ തന്നെ പ്രക്നെന്റ് ആവും... പക്ഷെ അത് നിന്റെ കുഞ്ഞായിരിക്കില്ല എന്റെ കുഞ്ഞായിരിക്കും"..... എന്നവൻ പറഞ്ഞതും എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല.... ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് എറിഞ്ഞ് അവിടെയുള്ള ഫ്ലവർ വേഴ്സ് താഴെയിട്ടു....



" ഇല്ല അവൻ പറഞ്ഞതൊക്കെ കള്ളമാണ്.... Shana ക്ക് ഒരിക്കലും എന്നോട് അങ്ങനെ ഒന്നും ചെയ്യാൻ സാധിക്കില്ല.... She is mine.... അവള് എന്നെയെ സ്നേഹിച്ചിട്ടുള്ളു... എന്നെ മാത്രം... ആ വിഡിയോയിൽ കാണുന്നത് എന്റെ shana ആയിരിക്കില്ല.... ഇല്ല ".....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



Oh god!   9:30 കഴിഞ്ഞല്ലോ... ഇനിയിപ്പോ ഞാൻ ചൂടനോട് എന്തോ പറയും... ചൂടനോട് ഞാൻ കള്ളം പറഞ്ഞതാണെന്ന് ചൂടൻ അറിഞ്ഞ് കാണും... ഇന്നെന്റെ അവസാനമാണ് ... ബാൽവീർ ഇന്നെങ്കിലും എന്നെ രക്ഷിക്കണേ.....



നമ്മള് പമ്മി പമ്മി ഹാളിലേക്ക് കയറിയതും പെട്ടെന്ന് പിറകിൽ നിന്ന് നമ്മളെ ആരോ വിളിച്ചു... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ഉമ്മയാണ്...പടച്ചോനെ ഇനിയിപ്പോ ഉമ്മാനോട് എന്തോ പറയും 😌.....




" അഫിയല്ലേ പറഞ്ഞേ മോള് ഇന്ന് മോളുടെ വീട്ടിലാ നിൽക്കുന്നെന്ന്... പിന്നെന്താ ഈ സമയത്ത് മോള് വരുന്നേ "....



" എന്ത് ചൂടൻ അങ്ങനെ പറഞ്ഞോ 🙄"....



"ഹ... ഞാൻ മോളെ അവന്റെ കൂടെ കാണാത്തപ്പോൾ ചോദിച്ചായിരുന്നു... അപ്പോൾ അവൻ പറഞ്ഞു മോള് മോളുടെ വീട്ടിൽ പോയെന്ന് ഇന്ന് വരില്ലെന്ന് "....



" ഹ... ഞാൻ വരണ്ടെന്ന് വിചാരിച്ചതാ.. പക്ഷെ നാളെ അജുവിന്റെയും തനൂടെയും എങ്കേജ്മെന്റ് അല്ലെ..എനിക്ക് കുറച്ച് അറേജ്മെന്റ്സ് ഒക്കെ ചെയ്യാനുണ്ട് ".... എന്ന് പറഞ്ഞ് നമ്മള് മുകളിലേക്ക് നടന്നു...



" thank god... ഉമ്മാന്റെ കയ്യീന്ന് രക്ഷപെട്ടു.. പക്ഷെ ചൂടനറിഞ്ഞു ഞാൻ ചൂടനോട് കള്ളം പറഞ്ഞതാണെന്ന്...എന്നാലും ചൂടൻ ഉമ്മാനോട് എനിക്ക് വേണ്ടി കള്ളം പറഞ്ഞില്ലേ.... വെറുതെ ചൂടനോട് കള്ളം പറഞ്ഞു... സത്യം പറഞ്ഞാൽ മതിയായിരുന്നു.... ഇനിയിപ്പോ എന്ത് പണിഷ്മെന്റ് ചൂടൻ തന്നാലും അത് വാങ്ങാൻ ഞാൻ അർഹയാണ്... 😌...



ബാൽവീർ... അവസാനമായി ഒന്നൂടെ വിളിച്ചേക്കാം.... 😌



നമ്മള് ചൂടന്റെ റൂമിന്റെ ഡോർ തുറന്നതും ഞെട്ടി....



എന്തക്കയോ സാധനങ്ങൾ നിലത്തിട്ട് പൊട്ടിച്ചിരിക്കുന്നു... ചൂടാനാണെൽ നിലത്ത് മുഖം പൂഴ്ത്തി ഇരിക്കുവാണ്... ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും ചൂടൻ തല പൊക്കി നോക്കി....



Oh ഗോഡേ... ഡ്രാക്കുന്റെ കണ്ണ് പതിവിനേക്കാൾ എക്സ്ട്രാ ചുവന്നിരിക്കുവാണ്.... പെട്ടെന്ന് ചൂടന്റെ കണ്ണിൽ നിന്നും കണ്ണുനീര് വീഴുന്നത് കണ്ടതും എന്റെ മുഖം ഇരുണ്ടു.... നമ്മളെ കണ്ടതും ചൂടൻ നമ്മടെ അടുത്തേക്ക് വന്ന് കയ്യിലുള്ള ഫോൺ കാണിച്ചു....



അതിലെ വിഡിയോ കണ്ടതും നമ്മള് ഞെട്ടി... ചൂടനാണേൽ നമ്മളെ തന്നെ നോക്കിനിൽക്കാണ്... കബീർ ആ വിഡിയോ ചൂടന് അയച്ച് കൊടുത്തിരിക്കുന്നു...



" shana... പറ... ഈ വിഡിയോയിൽ കാണുന്നത് നീ അല്ലെന്ന്... Tell me shana ഈ വിഡിയോയിൽ കാണുന്നത് നീ അല്ലെന്ന്.... Common Tell me... ഇത് നീ അല്ലെന്ന് "..... ഒരു ഭ്രാന്തനെ പോലെ ചൂടനെന്റെ ഷോൾഡറിൽ കുലുക്കി പറഞ്ഞതും നിസ്സഹായ ആയി നിറഞ്ഞ കണ്ണുകളോടെ ചൂടനെ നോക്കിനിൽക്കാനെ എനിക്ക് സാധിച്ചുള്ളൂ... പെട്ടെന്ന് ചൂടൻ എന്റെ ഷോൾഡറിൽ നിന്നും കൈ എടുത്തു കണ്ണുകളടച്ച് ശ്വാസം വിട്ട് സ്വയം കണ്ട്രോൾ ചെയ്ത് എന്റടുത്തേക്ക് വന്ന് ചോദിച്ചു...



"എനിക്കിപ്പോ രണ്ട് കാര്യങ്ങൾ ആണ് അറിയേണ്ടത്... ഒന്ന്... നീ എന്നോട് കള്ളം പറഞ്ഞതായിരുന്നോ ഉമ്മാന്റെ കൂടെ ഡ്രസ്സ്‌ എടുക്കാൻ പോകുന്നു എന്നത് ".....



" അത് പിന്നെ... ഞാൻ ".....



" yes or no ".... എന്നെ പറയാൻ സമ്മതിക്കാതെ പെട്ടെന്ന് ചൂടൻ ഷൗറ്റ് ചെയ്ത് പറഞ്ഞതും ഞാൻ ഞെട്ടി



" നിന്നോടാ ചോദിച്ചേ... എന്നോട് കള്ളം പറഞ്ഞത് ആയിരുന്നോ "....




"അതെ ".... എന്ന് ഞാൻ പറഞ്ഞതും ചൂടൻ കയ്യിലുള്ള ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു...



" രണ്ടാമത്തെ കാര്യം നിന്റെ കൂടെ ഉണ്ടായത് കബീറാണോ "....



" ചൂടാ... ഞാൻ പറയുന്നത് കേൾക്കു.... കബീറിന് ഒരു വൈഫും മകനും ഉണ്ട്....പിന്നെ ഞാൻ എന്തിന്".....




" ഓ അപ്പോൾ നിനക്ക് അറിയാലേ അവനാദ്യമെ ഒരു വൈഫും മകനും ഉണ്ടെന്ന്..... അതറഞ്ഞിട്ടും നീ അവനെ വിവാഹം ചെയ്യാൻ പോയി....അവൻ ഒരാഴ്ച മുമ്പ് എന്നെ വിളിച്ച് പറഞ്ഞായിരുന്നു... നീ പണത്തിന് വേണ്ടി മാത്രം ആണ് എന്നെ നിക്കാഹ് ചെയ്തത്.... അതിന് വേണ്ടി തന്നെയാണ് നീ ഒരു വൈഫും മകനും ഉള്ള അവനെയും നിക്കാഹ് ചെയ്തതെന്ന് .... നിനക്ക് ഇഷ്ട്ടം അവനെയാണെന്ന്....എന്നൊക്കെ.... പക്ഷെ shana അവനത് പറഞ്ഞപ്പോൾ ഞാൻ അത് ഒട്ടും വിശ്വസിച്ചില്ല....നിനക്കറിയോ ഇന്നലെ അവനൊരു വൈഫും മകനും ഉണ്ടെന്ന സത്യം 

അറിഞ്ഞപ്പോൾ ആണ് ഞാൻ നിന്നെ അവോയ്ഡ് ചെയ്‌ത് പുറത്തേക്ക് ഇറങ്ങി പോയത്....  പിന്നീട് നിനക്കൊരിക്കലും അങ്ങനെ ചെയ്യാൻ സാധിക്കില്ലെന്ന് കരുതി...  നിനക്ക് അവനൊരു വൈഫും മകനും ഉള്ള കാര്യം അറിയില്ലെന്ന് തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു "....



" പ്ലീസ്... ഞാൻ പറയുന്നതൊന്ന് കേൾക്കു "......



" I say yes or no ".....




" അതെ "....എന്ന് നമ്മള് പറഞ്ഞതും ചൂടൻ അവിടെയുള്ള ഗ്ലാസ്‌ ഡോറിന് ആഞ്ഞടിച്ചു.... ചൂടന്റെ കൈ മുറിഞ്ഞ് ബ്ലഡ്‌ വരുന്നത് കണ്ടതും നമ്മള് ചൂടന്റെ അടുത്തേക്ക് പോയി....



" എന്താ ഈ ചെയ്തത്... എന്ന് പറഞ്ഞ് ചൂടന്റെ കയ്യിൽ നമ്മള് പിടിച്ചതും ചൂടൻ നമ്മടെ കൈ തട്ടിമാറ്റി "....



" എനിക്കെന്ത് സംഭവിച്ചാലും നിനക്കെന്താ....നിനക്ക് എന്നെയല്ലല്ലോ വേണ്ടത്... കബീറിനെ അല്ലെ".... എന്ന് ചൂടൻ പറഞ്ഞതും ആ വാക്കുകൾ എന്റെ ഹൃദയത്തിൽ കൊണ്ടു....



പെട്ടെന്ന് ചൂടനെന്റെ കൈ പിടിച്ച് റൂമിന്റെ പുറത്തേക്ക് നടന്നു... എവിടെക്കാ പോകുന്നത് എന്ന് ഞാൻ ചോദിച്ചതും ഇല്ല.....



ടറസിന്റെ മുകളിൽ ചൂടനെന്നെ കൊണ്ട് പോയി നിർത്തിയതും പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി..... ആ മഴ ഞങ്ങളെ രണ്ട് പേരെയും നനയിച്ചു... മഴതുള്ളികൾ കാരണം കണ്ണിൽ നിന്നും ഉതിർന്ന് വീഴുന്ന കണ്ണുനീർ തുള്ളികൾ അദൃശ്യമായി.....



" തെറ്റ് എന്റെ ഭാഗത്താ... നീ ഒരിക്കലും മെഹറിനെ പോലെയാവില്ലെന്ന് ഞാൻ കരുതി നിന്നെ ഞാൻ എന്റെ ജീവനാക്കാളേറെ സ്നേഹിച്ചു.... പക്ഷെ നീ മെഹറിനെക്കാൾ അധികം എന്റെ ഹൃദയത്തെ നോവിച്ചു... ഒരിക്കലും നിന്നെ സ്നേഹിച്ചത് പോലെ മറ്റൊന്നിനെയും ഞാൻ സ്നേഹിച്ചിട്ടില്ല.....


ശരിയാണ് .. ഞാൻ നിന്നെ സ്നേഹിച്ച് ചതിച്ചതാണ് നിന്നോട് ഉള്ള പക തീർക്കാൻ...പക്ഷെ ഞാൻ പോലും അറിയാതെ നീ എന്റെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു.... എന്നെ ഒരാൾക്കും തോൽപ്പിക്കാൻ സാധിക്കില്ലെന്നാ ഞാൻ കരുതിയത് പക്ഷെ നിസാരമായി നീ എന്നെ തോൽപ്പിച്ച് കളഞ്ഞു... എന്നെയല്ല.... എന്റെ സ്നേഹത്തെ..... എന്നേക്കാൾ നന്നായി നീ സ്നേഹം അഭിനയിച്ചു 



" ചൂടാ ഞാൻ പറയുന്നത് കേൾക്കു ".....




" മതി.... ഇനി എനിക്കൊന്നും കേൾക്കണ്ട.... ഇനി നിനക്കെന്റെ ലൈഫിൽ സ്ഥാനമില്ല"..... എന്റെ ഹൃദയത്തിൽ ഒരു ബോംബ് പൊട്ടിച്ച് കൊണ്ട് ചൂടനത് പറഞ്ഞതും പ്രകൃതിക്ക് പോലും ഉൾക്കൊള്ളാത്ത വിധം ശക്തമായി ഒരിടി പൊട്ടി....ചൂടന്നെന്നെ ടറസിന്റെ മുകളിൽ നിർത്തി പോയതും ആയിരം അസ്ത്രങ്ങൾ ഹൃദയത്തിൽ തളച്ച് കയറുന്നത് പോലെ തോന്നി.....



ഞാൻ മുട്ടുക്കുത്തി അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു.....




" എന്ത് പരീക്ഷണം ആണ് പടച്ചോനെ.... എനിക്ക് മാത്രം എന്താ ഇങ്ങനെ സംഭവിക്കുന്നെ.... ചൂടനാദ്യം എന്നെ ചതിച്ച് വിവാഹം ചെയ്ത് മഴയത് ടറസിന്റെ മുകളിൽ നിർത്തിപ്പോയപ്പോൾ പോലും എനിക്കിത്രക്ക് വേദനിച്ചില്ല.... കാരണം അന്ന് ഞാൻ ചൂടനെ ഇത്രയധികം സ്നേഹിച്ചില്ലായിരുന്നു... മാത്രമല്ല അന്ന് ചെറിയ തെറ്റ് എന്റെ ഭാഗത്തും ഉണ്ടായിരുന്നു... ചൂടനെ ഞാൻ എല്ലാവരുടെ മുന്നിലും പല തവണ നാണം കെടുത്തി... പക്ഷെ ഇപ്പോ .... ഇപ്പോൾ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നറിയില്ലേ പടച്ചോനെ.... ചൂടനെയല്ലാതെ മറ്റൊരാളെ ഒരു നോക്ക് കൊണ്ട് പോലും ഞാൻ ആഗ്രഹിച്ചിട്ടില്ല.....ചൂടനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല കാരണം സിറ്റിവേഷൻസ് ഒക്കെ എനിക്കെതിരെ ആണ്... അങ്ങനെ ആ കബീറ് വരുത്തി... മാത്രമല്ല ഒരിക്കൽ പോലും അജു എന്ന പേര് ആ വിഡിയോയിൽ ഞാൻ പറഞ്ഞില്ല "......



മഴയുടെ ശക്തി കൂടിയതും ഞാൻ നന്നായി വിറക്കാൻ തുടങ്ങി.... പോരാത്തതിന് നല്ല പനിയും വരുന്നുണ്ട്....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{അഫി }



റൂമിലേക്ക് കയറി വന്ന് വാതിലടച്ച് വാതിലിൽ ചാരി നിന്ന് ഞാൻ പൊട്ടിക്കരഞ്ഞു



" എനിക്കിത് താങ്ങാൻ പറ്റുന്നില്ല ലൈഫിൽ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്... പക്ഷെ ഒരിക്കലും എന്റെ ഹൃദയം ഇത്രത്തോളം വേദനിച്ചിട്ടില്ല"....



പെട്ടെന്ന് ഒരിടി പൊട്ടിയതും എനിക്ക് വല്ലാത്ത ഭയം ആയി...



"ഈ മഴയത്ത് അവളെ ഒറ്റക്ക് വിട്ട് വന്നത് ശരിയായില്ല....അവൾക്ക് ഇരുട്ടിനെ പേടിയാണ്... മാത്രമല്ല മഴ കൊണ്ടാൽ അവൾക്കും പനിയും വരും"...... എന്ന് ഹൃദയം വിളിച്ച് പറഞ്ഞതും അത് കേൾക്കാൻ ഞാൻ തയ്യാറായില്ല...



" ഇല്ല... അവളോട് ഞാൻ പറഞ്ഞതാ... ഈ അഫ്സൽ അഹ്‌മദിന്റെ ജീവിതത്തിൽ അവൾക്ക് സ്ഥാനം ഇല്ലെന്ന്...പറഞ്ഞ വാക്ക് ഞാൻ തെറ്റിക്കാറില്ല...ഇനിയെപ്പോഴും അങ്ങനെ ആയിരിക്കും... അവളോട് എനിക്ക് സിംപതി ഉണ്ടാവില്ല "...എന്ന് സ്വയം പറഞ്ഞുവെങ്കിലും ഹൃദയം അത് കേട്ടില്ല ... കാരണം മറ്റെന്തിനാക്കാളും വലുതാണ് എനിക്കവൾ .......



മുമ്പ് അവളെ ടറസിന്റെ മുകളിൽ ഒറ്റക്ക് വിട്ട് വന്നപ്പോൾ എനിക്ക് യാതൊരു പ്രോബ്ലവും ഉണ്ടായിരുന്നിലായിരുന്നു... പക്ഷെ ഇപ്പോൾ ഓരോ സെക്കന്റിലും എന്റെ ഹൃദയത്തിൽ ചുട്ടുപഴുപ്പിച്ച അസ്ത്രം തളച്ച് കയറ്റുന്നത് പോലെ ഉണ്ട്....



ഞാൻ വീണ്ടും ടറസിന്റെ മുകളിലേക്ക് പോയിനോക്കിയതും മഴയത്ത് ബോധമില്ലാതെ കിടക്കുന്ന shana യെ ആണ് കണ്ടത്... അവളെടുത്തേക്ക് പോയി തട്ടിവിളിച്ചെങ്കിലും അവള് കണ്ണ് തുറക്കുന്നില്ല..... ... ഞാൻ അവളെ എടുത്ത് റൂമിൽ കൊണ്ട് പോയി കിടത്തി.....അവളുടെ ശരീരം തണുത്തുമരവിച്ചിരിക്കുന്നു...



" എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ല... പക്ഷെ ഇതല്ലാതെ എന്റടുത്ത് വേറെ വഴിയില്ല "..... എന്ന് പറഞ്ഞ് ഷർട്ട് അഴിച്ച് ഞാൻ അവളുടെ കൂടെ കിടന്നു പുതപ്പ് മൂടി




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }



രാവിലെ എണീച്ചപ്പോൾ നമ്മള് ചൂടന്റെ നെഞ്ചിൽ ആണ്....... ഇന്നലെ ടറസിന്റെ മുകളിൽ ഇരുന്ന ഞാൻ എങ്ങനെ ഇവിടെ എത്തി...സംശയത്തോടെ നമ്മള് ചൂടനെ നോക്കിയതും പെട്ടെന്ന് ചൂടൻ കണ്ണ് തുറന്നു.... നമ്മള് നോക്കുന്നത് കണ്ടതും ചൂടൻ ബെഡിൽ നിന്നും എണീച്ച് ബെഡിൽ കിടക്കുന്ന ഷർട്ടും എടുത്തിട്ട് നമ്മളോട് ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി....



"  എന്താ സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായി....I know ചൂടാനൊരിക്കലും പണ്ടത്തെ പോലെ എന്നെ ടറസ്സിന്റെ മുകളിൽ ഒറ്റക്കാക്കി പോവാൻ കഴിയില്ല.. എല്ലാത്തിനും പിന്നിൽ കബീറാണ്.... തല്ക്കാലം ഞാൻ നിശബ്ദത പാലിക്കുന്നതാ നല്ലത്... കാരണം ഇന്ന് രാത്രി അജുവിന്റെയും തനൂടെയും എങ്കേജ്‍മെന്റ് ആണ്... എങ്കേജ്‍മെന്റ് കഴിഞ്ഞാൽ അജുവിനോട് കാര്യങ്ങൾ പറഞ്ഞ് ചൂടനെ മനസ്സിലാക്കിപ്പിക്കണം ".....




എന്ന് മനസ്സിലുറപ്പിച്ച് നമ്മള് നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ചു... ഡ്രസ്സ്‌ മാറ്റി നമ്മള് താഴെക്ക് ഇറങ്ങി.... 1 st ഫ്ലോറും 2 nd ഫ്ളോറും മുഴുവൻ ഡെക്കറേറ്റേഴ്സ് വന്ന് അലങ്കരിക്കുന്നുണ്ട്... 3 rd ഫ്ലോറിൽ പിന്നെ ആർക്കും പ്രവേശനം ഇല്ലല്ലോ...വീട് മൊത്തം ജോലിക്കാരാണ്....നമ്മള് എല്ലാർക്കും ഒന്ന് ചിരിച്ച് കൊടുത്ത് നമ്മള് മുഞ്ഞോട്ടേക്കും നടന്നു...



പെട്ടെന്ന് ആണ് ചൂടൻ നമ്മടെ കയ്യിലിട്ട് തന്ന റിങ് നമ്മടെ കയ്യിൽ ഇല്ലെന്ന് മനസ്സിലായത്.....



" ഈ റിങ് എവിടെപ്പോയി.... ഒരുപക്ഷെ അത് ടറസിന്റെ മുകളിൽ കാണോ.... ഏതായാലും പോയി നോക്കിയേക്കാം ".....



എന്ന് കരുതി നമ്മള് ടറസ്സിന്റെ മുകളിൽ കയറിയതും നമ്മള് ഞെട്ടി...


" Pillu.....എന്നലറി വിളിച്ച് നമ്മള് ടറസിന്റെ അടുത്തേക്ക് പോയി താഴെക്ക് ചാടാൻ വേണ്ടി പോവുന്ന pillu നെ പിടിച്ച് മാറ്റി....




" നീ എന്ത് ഭ്രാന്താ ഈ ചെയ്യാൻ പോവുന്നത്".....



എന്ന് ഞാൻ ചോദിച്ചതും നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി നിന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല....



" pillu... നിന്നോടാ ചോദിച്ചത് എന്തിനാ നീ സൂയിസൈഡ് ചെയ്യാൻ വേണ്ടി പോവുന്നെ ".... എന്ന് അവളുടെ ഷോൾഡറിൽ പിടിച്ച് കുലുക്കിക്കൊണ്ട് ഞാൻ ചോദിച്ചതും.... മടക്കിവെച്ചിരിക്കുന്ന കൈ അവള് തുറന്ന് കാട്ടിയതും ഞാൻ ഞെട്ടി....



*Pregnancy test kit "....




" I am pregnant...."... എന്നവള് പറഞ്ഞതും നെഞ്ചിനകത്ത് ഒരിടി പൊട്ടി



"പിന്നെ ഇതല്ലാതെ ഞാൻ ഇനി എന്താ ചെയ്യാ... Tell me shana.... നീ എന്തിനാ എന്നെ തടഞ്ഞേ "... എന്ന് പറഞ്ഞ് അവള് വീണ്ടും താഴെക്ക് ചാടാൻ വേണ്ടി പോയതും ഞാൻ അവളെ പിടിച്ച് മാറ്റി അവളുടെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു....



" സൂയ്സെഡ് ചെയ്‌താൽ  എല്ലാ പ്രോബ്ലവും അവസാനിക്കോ... അങ്ങനെയാണെങ്കിൽ ഞാൻ അത് എപ്പോയെ ചെയ്യേണ്ടതായിരുന്നു".....



" പക്ഷെ shana... ഞാൻ ഞാൻ ഒരു വലിയ തെറ്റ് ചെയ്തു......അഫീക്കയും ഉമ്മയും ഇത് അറിഞ്ഞാൽ പിന്നെ... ഇല്ല അവർക്കിത് താങ്ങാൻ സാധിക്കില്ല... ഇപ്പോഴാ അഫീക്കാ വീണ്ടും ലൈഫിലേക്ക് തിരിച്ച് വന്നത്..... അതിനെ മുമ്പേ വീണ്ടും ഞാൻ അഫീക്കാനേ എല്ലാരെ മുമ്പിലും നാണം കെടുത്തണോ... ഇതല്ലാതെ എന്റെ മുന്നിൽ വേറെ സൊല്യൂഷൻ ഇല്ല "....




" ഇതാണോ സൊല്യൂഷൻ...നീ അല്ലെ പറഞ്ഞത് അഫീകാക്കും ഉമ്മാക്കും നീ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞാൽ താങ്ങാൻ പറ്റില്ലെന്ന്.... ജീവനറ്റ നിന്റെ ശരീരം കാണുന്നത് അവർക്ക് താങ്ങാൻ സാധിക്കുമോ... ഇന്ന് അജുവിന്റെയും തനൂടെയും എങ്കേജ്മെന്റ് ആണ്... നീ ഈ ബുദ്ധിമോശം ചെയ്‌താൽ അവരുടെ അവസ്ഥ എന്താവും.....



"  pillu എനിക്കിപ്പോ അറിയേണ്ടത് നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് ആരുടെ ആണ്".......



" shaaz ന്റെ..... അന്ന് ഞാൻ ചെന്നെയിൽ പോയില്ലേ ഫ്രണ്ടിന്റെ കല്യാണം എന്ന് പറഞ്ഞ് അന്ന് ഞാൻ കള്ളം പറഞ്ഞതാ... അതാ അജുവിനോട് റെയിൽവേ സ്റ്റേഷനിൽ മാത്രം കൊണ്ടാക്കിയാൽ മതിയെന്ന് പറഞ്ഞത്..... ട്രെയിനിൽ ശാസ് ഉണ്ടായിരുന്നു.... അജുവിനും ഒന്നും അറിയില്ല... കാര്യങ്ങൾ അറിഞ്ഞാൽ അഫീക്കാനേ പോലെ അവനും സമ്മതിക്കില്ലെന്ന് ശാസ് പറഞ്ഞു...കുറച്ച് സമയം ഒരുമിച്ച് ടൈം സ്‌പെന്റ് ചെയ്യണമെന്നേ ഞങ്ങള് ആഗ്രഹിച്ചുള്ളൂ പക്ഷെ പറ്റിപ്പോയി "....



"  ഇത് ശാസിന്റെ കുഞ്ഞ് ആണേൽ നീ എന്തിനാ സൂയ്‌സെഡ് ചെയ്യുന്നേ.....നീ ശാസിനെ കാര്യങ്ങൾ വിളിച്ച് പറഞ്ഞോ  "....



" ഇല്ല അവനിന്നലെ മുംബയിൽ ഒരു എക്സാമിന് പോയതാ... നാളയെ വരുള്ളൂ ഫോൺ വിളിച്ചിട്ട്‌ കിട്ടുന്നുമില്ല...എനിക്കറിയില്ല shana എന്ത് ചെയ്യണോന്ന് ".....എന്ന് പറഞ്ഞ് അവള് പൊട്ടിക്കരഞ്ഞതും നമ്മള് അവളെ കവിളിൽ പിടിച്ച് കണ്ണ് തുടച്ച് പറഞ്ഞു...



" നീ പേടിക്കണ്ട pillu.... എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോന്ന് ഞാൻ നോക്കട്ടെ ".....




" എനിക്ക് തോന്നുന്നേ അബോഷൻ ചെയ്താലോ എന്നാ... അല്ലാതെ ഞാൻ എന്താ ചെയ്യാ "....



" വേണ്ട pillu... അത് തെറ്റാണ് നിന്റെ വയറ്റിലിരിക്കുന്നതും ഒരു ജീവനാണ്...അറിഞ്ഞ് കൊണ്ട് നമ്മള് ആ കുഞ്ഞിന്റെ ജീവനെടുക്കരുത്"...



" പിന്നെ ഞാൻ ഇപ്പോ എന്താ ചെയ്യാ.... മറ്റാര് ഈ കാര്യം അറിഞ്ഞാലും എനിക്ക് പ്രോബ്ലം ഇല്ല എന്ത് സംഭവിച്ചാലും അഫീക്കാ ഈ കാര്യം അറിയരുത്.... അങ്ങനെ സംഭവിച്ചാൽ ഞാൻ ജീവനോടെ ഇരിക്കില്ല ".....




"നോക്ക് pillu... തൽക്കാലം ഇത് നമ്മള് രണ്ട് പേരും അല്ലാതെ വേറെ ആരും അറിയണ്ട... അജുവിന്റെ എങ്കേജ്മെന്റ് കഴിഞ്ഞിട്ട് ശാസിനോട്‌ പറഞ്ഞാൽ മതി.... ഇനിയെന്താ വേണ്ടതെന്ന് എനിക്കറിയാം... You don't worry... ചൂടനീ കാര്യം ഒരിക്കലും അറിയരുത്.....ഉടനെ തന്നെ നിന്റെയും ശാസിന്റെയും വിവാഹം കഴിയണം... അതോടെ ഈ പ്രോബ്ലം അവസാനിക്കും... അതിനേക്കാൾ നല്ല സൊല്യൂഷൻ ഒന്നും ഇനിയില്ല... ചൂടനെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം....ഇപ്പോൾ നമ്മൾക്ക് പോയി ഏതെങ്കിലും ഗൈനകോളേജിസ്റ്റിനെ കാണണം.....



" but shana... ഹോസ്പിറ്റലിൽ പോയാൽ ഹസ്ബന്റിന്റെ പേര് കൊടുക്കണ്ടേ.... അപ്പോൾ എല്ലാരും അറിയൂലെ "....



" അതിനും ഒരു വഴി ഉണ്ട്...തൽക്കാലം നമുക്ക് സ്കാൻ ചെയ്യാനൊന്നും നിക്കണ്ട... കാര്യങ്ങൾ പറഞ്ഞ് മെഡിസിൻസ് മാത്രം വാങ്ങാ... തല്ക്കാലം നീ പ്രെഗ്നന്റ് ആണെന്ന്   പറയണ്ട ഹോസ്പിറ്റലിൽ എന്റെ പേര് കൊടുക്കാ... ഞാൻ മാരീഡ് ആയോണ്ട് അതൊരു ഇഷ്യൂ ആവില്ല"......



"പക്ഷെ shana... എനിക്ക് വേണ്ടി നീ ഇത്രയൊക്കെ ചെയ്യണോ... വേണ്ട ടാ "....



" ഡീ കുരിപ്പേ ഇമോഷണൽ ആയി കുളമാക്കാതെ എന്തെങ്കിലും പറഞ്ഞ് ഉടനെ ഹോസ്പിറ്റലിൽ പോവാം.. പോയി റെഡി ആവ് "....



എന്ന് നമ്മള് പറഞ്ഞതും ചിരിച്ചെന്ന് വരുത്തി അവള് താഴെക്ക് പോയി....


   


                                  *****



പോകുമ്പോൾ ചൂടാനില്ലാത്തത് കൊണ്ട് ഉമ്മാനോട് ഒരു കള്ളം പറഞ്ഞ് പുറത്തേക്ക് പോയി... വരുമ്പോഴും ചൂടനില്ലായിരുന്നു....താഴെ മൊത്തം എങ്കേജ്മെന്റിന്റെ ഒരുക്കം ആയത് കൊണ്ട് തന്നെ ഹോസ്പ്പിറ്റലിൽ നിന്ന് കിട്ടിയ പേപ്പഴ്‌സ് ഞാൻ ഞങ്ങളുടെ,റൂമിലാണ് വച്ചെ... പേപ്പഴ്സ് വെച്ച് താഴെക്ക് ഇറങ്ങിയപ്പോൾ hezu എന്റെ നേരെ ഒരു കവർ നീട്ടിക്കൊണ്ട് പറഞ്ഞു...



" ദാ ഇത് അഫീക്കാ നിനക്ക് തരാൻ വേണ്ടി പറഞ്ഞു "....



നമ്മള് കവർ പൊളിച്ച് നോക്കിയതും.. Dark ബ്ലൂ കളർ ഹെവി works ആയിട്ടുള്ള സാരിയും അതിന് മാച്ച് ആയ ഓർണമെന്റ്സും...



" shanu...ഇതിന് നിനക്ക് നന്നായി ചേരും അഫീക്കാ നിനക്കായ്‌ ഡിസൈൻ ചെയ്യിപ്പിച്ചതാ ഈ ബ്ലൂ കളർ സാരി... എല്ലാരും ഇന്ന് ബ്ലൂ കളറാ"....



" shanu "....പിറകിൽ നിന്ന് ആരോ വിളിച്ചതും നമ്മള് തിരിഞ്ഞ് നോക്കി...നോക്കിയപ്പോൾ അജുവാണ് 



" hezu നീ പൊക്കോ.... എനിക്ക് shanu നോട്‌ ഒരു കാര്യം സംസാരിക്കാൻ ഉണ്ട് ".... എന്ന് അജു പറഞ്ഞതും hezu നമ്മളെ രണ്ടെണ്ണത്തിനെയും ഇരുത്തി നോക്കി പോയി...



" shanu... I am sorry.... ഇന്നലെ നീ എന്നെ wait ചെയ്ത് കാണുവല്ലോ... ഞാൻ തനൂന് ഒരു റിങ് വാങ്ങി വരുമ്പോൾ പെട്ടെന്ന് ഏതോ ഒരാള് വന്ന് ഏതോ പേഷന്റിന് urgent ആയി ഹോസ്പിറ്റലിൽ കൊണ്ട് പോണം എന്ന് പറഞ്ഞ് എന്റെ കയ്യിൽ നിന്ന് കാറ് വാങ്ങി.... വൈകുന്നേരം  ആണ് അയാള് കാറ് തിരികെ കൊണ്ട് വന്നത്... നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല ....



" അത് ബാറ്ററി ലോ ആയിട്ട് സ്വിച്ച് ഓഫ് ആയിരുന്നു... പിന്നെ അജു നിന്റെ കയ്യീന്ന് കാറ് വാങ്ങിയ ആള് കാണാൻ എങ്ങനെയാ "....



" I don't no ടാ... അയാള് മുഖത്ത് മാസ്കും സൺഗ്ലാസ് ഒക്കെ ഇട്ടോണ്ട് ശരിക്കും കണ്ടില്ല"....



*അപ്പോ അജുവിന്റെ കയ്യീന്ന് കാറ് വാങ്ങിയത് കബീറ് തന്നെ *....



" shanu നീ എന്താ ഈ ആലോചിക്കുന്നെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ "....



" ഏയ് nothing....ഇനി കുറച്ച് ടൈം കൂടിയേ ഫങ്ക്ഷന് ബാക്കിയുള്ളു... നീ പോയി ഡ്രസ്സ്‌ മാറിവാ ".... എന്ന് പറഞ്ഞ് നമ്മളവനെ പറഞ്ഞയച്ചു.... ഇപ്പോ ഞാനവനോട് കാര്യങ്ങൾ പറഞ്ഞാൽ അതവന് വിഷമാവും... എൻഗേജ്‌മെന്റ് നടക്കുന്ന ടൈം ഹാപ്പി ആയിരിക്കേണ്ട അവനെ ഞാൻ ആയിട്ട് sad ആക്കണ്ട....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അഫി }




നിറയെ ആൾക്കൂട്ടവും ബഹളവും ആണ്... എല്ലാരുടെയും മുഖത്ത് സന്തോഷം മാത്രം... പക്ഷെ എന്റെ ഉള്ളിൽ മാത്രം ഒരു തീ ആളിക്കത്തുന്നുണ്ട്.... ഓരോ സെക്കന്റ് കൂടുംതോറും അതിന്റെ  ശക്തി കൂടുവാണ് ......ഇന്നലെ സംഭവിച്ചതൊക്കെ ഒരു ദുസ്വപ്നം പോലെ എന്റെ ഹൃദയത്തെ കീറിമുറിക്കുവാണ്... പക്ഷെ ഷാനയെ..... അവളെ എനിക്ക് വെറുക്കാൻ പറ്റുന്നില്ല... ഇപ്പോഴും ഹൃദയം പറയുന്നത് എന്റെ അവസാന ശ്വാസം വരെ അവളെന്റെ കൂടെ ഉണ്ടായിരിക്കണം..... ഇവിടെ നിന്ന് സമാധാനം കിട്ടാത്തത് കൊണ്ടാണ് രാവിലെ കാറും എടുത്ത് പുറത്തേക്ക് പോയത്....




" ദോ... അഫീക്കാ... അഫീക്കാടെ മാലാഖ വരുന്നുണ്ട്.... She is so pretty in this dress ".... എന്ന് hezu പറഞ്ഞതും ചിന്തയിൽ നിന്ന് ഞെട്ടി നോക്കിയതും  നമ്മളെ നോക്കി സ്റ്റെപ് ഇറങ്ങി വരുന്ന അവളെയാണ് ഞാൻ കണ്ടത്...എന്റെ കണ്ണുകൾ അവളുടെ മേൽ ആഞ്ഞ് തറച്ചു....ഈ ആൾക്കൂട്ടത്തിനിടയിലും അവളെ എനിക്ക് തികച്ചും വ്യത്യസ്തമായി തോന്നി..... ഓരോ അടി അവളെന്റെ അടുത്തേക്ക് വരും തോറും ഹൃദയം അവളെന്റെ മാത്രമാണെന്ന് വിളിച്ച് പറയുവാണ്...





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{Shanu }




* I know ചൂടാ... ചൂടനെന്നോട് വെറുപ്പാണെന്ന്.... ചൂടന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും ഇതൊക്കെയേ ചെയ്യൂ... പക്ഷെ നിങ്ങളെന്നോട് ഇങ്ങനെ അകന്ന് നിൽക്കുന്നത് എനിക്കൊട്ടും താങ്ങാൻ സാധിക്കുന്നില്ല Mr ഡ്രാക്കു.... ഈ എൻഗേജ്മെന്റ് കഴിഞ്ഞാൽ ഉടൻ നിങ്ങടെ തെറ്റിദ്ധാരണ ഞാൻ മാറ്റുന്നതായിരിക്കും




" അല്ല...... രണ്ടും ഇതെത്ര ടൈം ആയെന്നറിയോ ഇങ്ങനെ നോക്കിനിൽക്കുന്നത് ".... Hezu പറഞ്ഞപ്പോൾ ആണ് നമ്മൾക്ക് രണ്ടിനും പരിസരബോധം വന്നത്...



" ദേ നമ്മടെ പെണ്ണ് എത്തിയല്ലോ ".... എന്ന് hezu പറഞ്ഞതും നമ്മള് നോക്കി... sky ബ്ലൂ കളർ ലഹങ്കയിട്ട് വരുന്ന തനുവിനെ കണ്ടതും നമ്മടെ അധരങ്ങൾ വിരിഞ്ഞു... കൂടെ ഉമ്മയും ലിയയും ഇയ്യുപ്പയും തനൂടെ ഉമ്മയുമൊക്കെ ഉണ്ട്... അവരെ കണ്ട സന്തോഷത്തിൽ നമ്മള് അവരടുത്തേക്ക് ഓടി.... ലിയ ഓടിപ്പോയി ചൂടന്റെ കൈകളിൽ സ്ഥാനം പിടിച്ചു....




നമ്മള് എല്ലാവരോടും സംസാരിച്ചോണ്ട് നിൽക്കുമ്പോൾ ആണ് ആ ശബ്ദം കേട്ടത്...



" Ladies & gentleman....ഇന്ന് എന്റെ ഒരേയൊരു ബ്രദർ അജ്മൽ അഹ്‌മദിന്റെയും എന്റെ വൈഫിന്റെ childhood ഫ്രണ്ട് ആയ തൻഹ ഷെറിന്റെയും എൻഗേജ്‌മെന്റ് ആണ്.... So പ്ലീസ് വെൽകം  അജു &തനു.... എന്ന് ചൂടൻ പറഞ്ഞതും തനുവും അജുവും സ്റ്റേജിലേക്ക് കയറിപ്പോയി....


രണ്ട് പേരും റിങ് എക്സ്ചേഞ്ച് കഴിഞ്ഞ് ഫോട്ടോ ഷൂട്ട് ആണ്.... വേൾഡ് ഫേമസ് ബിസിനസ്‌ മാൻ അഫ്സൽ അഹ്‌മദിന്റെ ഒരേയൊരു ബ്രദർ ആയതോണ്ട്  തന്നെ മീഡിയാസും  മറ്റ്

സെലിബ്രിറ്റീസും ഒക്കെ വന്നിട്ടുണ്ട്.....



" shana "..... നെറ്റിയിൽ കൈ വെച്ച് pillu നമ്മടെ അടുത്ത് വന്ന് പറഞ്ഞു 



" എന്താ ടാ.... എന്ത് പറ്റി ".....



" എനിക്ക്.... എനിക്ക് നന്നായി തല ചുറ്റുന്നു shanu"....



" oh god... ഇനിയിപ്പോ എന്താ ചെയ്യാ... I think നീ ഇപ്പോ പോയി റസ്റ്റ്‌ എടുക്കുന്നതായിരിക്കും നല്ലത്.... വാ ".... എന്ന് പറഞ്ഞ് നമ്മളവളെയും കൊണ്ട് അവളുടെ റൂമിലേക്ക് പോയി...



" pillu... ഈ മെഡിസിൻസ് കഴിച്ച് നീ കിടന്നോളു... പിന്നെ വാതില് ലോക്ക് ചെയ്തോ... നിന്നെ ആരെങ്കിലും ചോദിച്ചാൽ ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോളാം ".... അവൾക്ക് മെഡിസിൻസ് എടുത്ത് കൊടുത്ത് ഞാൻ പറഞ്ഞു....



നമ്മള് പോവാൻ വേണ്ടി പോവുമ്പോൾ അവളെന്റെ കൈ പിടിച്ചതും പേടിക്കാൻ ഒന്നുമില്ലെന്ന അർത്ഥത്തിൽ നമ്മള് കണ്ണുകളടച്ച് തല അനക്കി....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{അഫി }



അരുണിന്റെ കാൾ വന്നതും ഞാൻ കാൾ അറ്റൻഡ് ചെയ്തു...



" സർ  പ്ലീസ്...ഇന്ന് സബ്‌മിറ്റ് ചെയ്ത ഫയലിന്റെ number ഒന്ന് പറഞ്ഞ് തരോ "...



" യാഹ് sure... അതെന്റെ റൂമിലാ ഉള്ളെ so just wait ".... എന്ന് പറഞ്ഞ് ഞാൻ മുകളിലേക്ക് നടന്നു...



റൂമിലെത്തി cupboard തുറന്ന് ഫയലെടുത്തതും ഏതോ ഒരു പേപ്പർ നിലത്തേക്ക് വീണു...



ഇതേതാ പേപ്പർ എന്ന് കരുതി നമ്മള് മുട്ട്കുത്തിഇരുന്ന് ആ പേപ്പഴ്സ് നോക്കിയതും നെഞ്ചിൽ ഒരിടിപൊട്ടി... കണ്ണുകൾ നിറഞ്ഞു വന്നു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{Shanu }



" ഡീ shanu... Pillu എവിടെ "... തനു



" അത് പിന്നെ അവൾക്ക് നല്ല തലവേദന... ഇന്നലെ രാത്രി ഉറങ്ങാൻ പറ്റിയില്ലെന്നാ അവള് പറഞ്ഞേ... അതോണ്ട് ഞാൻ അവളോട് പറഞ്ഞു പോയി റസ്റ്റ്‌ എടുത്തോന്ന്"....



" റസ്റ്റ് എടുക്കാനോ ഇപ്പോയോ.... ഇനി എന്തൊക്കെ പ്രോഗ്രാംസ് ഉണ്ട്... ഞാൻ പോയി അവളെ വിളിക്കാം "... എന്ന്  പറഞ്ഞ് അവള് pillu നെ വിളിക്കാൻ പോയതും ഞാൻ അവളുടെ കൈകളിൽ പിടി അമർത്തി...



" വേണ്ട തനൂ... അവളെ ബുദ്ധിമുട്ടിക്കണ്ട "....



" അത് സാരില്ല്യ shanu... അവളില്ലാതെ എങ്ങനെ ശരിയാവും ".... എന്ന് പറഞ്ഞ് അവള് വീണ്ടും പോവാൻ പോയതും ഞാൻ അവളുടെ കയ്യിൽ പിടിമുറുക്കി...



" തനൂ... നിന്നോടാ പറഞ്ഞേ.. പോവണ്ടാന്ന് "....എന്ന് ഞാൻ അവളോട് ദേഷ്യത്തിൽ പറഞ്ഞതും അവളെന്നെ സംശയത്തോടെ നോക്കി 



" shanu... നിനക്ക് എന്ത് പറ്റി... നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ "....



" തനൂ... അവൾക്ക് നല്ല ക്ഷീണം ഉണ്ട്... So പ്ലീസ് നീ കാര്യങ്ങൾ മനസ്സിലാക്ക് ".... എന്ന് നമ്മള് പറഞ്ഞതും അവള് ഒന്ന് മൂളി...




" Shaanaaaa ".......... പെട്ടെന്ന് ചൂടന്റെ ശബ്ദം ശക്തമായ ഒരിടി പൊട്ടും പോലെ ഉറക്കെ കേട്ടതും ഞെട്ടിക്കൊണ്ട് ഞാൻ തിരിഞ്ഞ് നോക്കി.... എന്നെപ്പോലെ അവിടെയുള്ള എല്ലാവരും ഞെട്ടിക്കൊണ്ട് ചൂടനെ നോക്കി നിൽക്കുവാണ്....ചൂടന്റെ കണ്ണൊക്കെ ചുവന്ന് കലങ്ങിയിരുന്നു കൂടാതെ ആ കണ്ണിൽ നിന്നും അളവില്ലാതെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... ദേഷ്യവും സങ്കടവും ഒന്നിച്ച് ചേർന്ന ഭാവത്തോടെ ചൂടനെന്നെ നോക്കിയതും എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് മനസ്സിലായി....



ചൂടനെന്റെ അടുത്തേക്ക് വന്ന് പിറകിൽ പിടിച്ച പേപ്പർ നിവർത്തി കാണിച്ചതും ഞാൻ ഞെട്ടി....



* pregnancy report*....



Pillu ന്റെ പേരിന് പകരം ആ പേപ്പർസിൽ എന്റെ പേര് ആണ് ഉള്ളത്....



" shana... എന്താ ഇത് ".... എന്ന് ചൂടൻ ആ പേപ്പർ എന്റെ നേർക്ക് നീട്ടിചോദിച്ചതും ഉത്തരം കിട്ടാതെ മനസ്സ് പിടഞ്ഞു... ഇല്ല... ഇപ്പോ ഞാൻ സത്യം പറഞ്ഞാൽ pillu പിന്നെ ജീവിച്ചിരിക്കില്ല... മാത്രമല്ല എന്റെ ഭാഗത്താ തെറ്റ്...ചൂടൻ കാണുന്നിടത് ഞാൻ ആ പേപ്പർ വെക്കാൻ പാടില്ലായിരുന്നു...



" shana... നിന്നോടാ ചോദിച്ചേ... എന്താ ഇത് "..... എന്ന് ചൂടൻ ഷൗട്ട് ചെയ്ത് ചോദിച്ചതും പെട്ടെന്ന് ഞാൻ ഞെട്ടി...



*ഇനി എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.... പക്ഷെ എന്നെ വിശ്വസിച്ച് അകത്ത് കിടക്കുന്ന pillu നെ ചതിക്കാനും എന്നെ കൊണ്ട് വയ്യ *.....



" Tell me ".... എന്ന് അലറിക്കൊണ്ട് അവിടെയുള്ള സോഫ ചൂടൻ നമ്മടെ മുന്നിലേക്ക് വലിച്ചെറിഞ്ഞതും...



"I am pregnant ".... ഞാൻ പോലും അറിയാതെ ആ വേർഡുകൾ എന്റെ വായിൽ നിന്ന് വീണു....



അത് കേട്ടതും ചൂടൻ ഞെട്ടി... ചൂടന്റെ കയ്യിലുള്ള പേപ്പേഴ്സ് നിലത്തേക്ക് വീണു....ചൂടന്റെ കാലുകൾ ഇടറി വീഴാൻ പോയതും അജു ചൂടനെ ചെന്ന് പോയി പിടിച്ചു.... ഇപ്പോൾ ചൂടന്റെ മുഖത്ത് ദേഷ്യം ഇല്ല കാരണം ആ വാക്കുകൾ ചൂടനെ പൂർണ്ണമായി തളർത്തിയിരുന്നു... ഒരു വാക്ക് പോലും പറയാനാവാതെ ചൂടൻ നിസ്സഹായനായി നിൽക്കുമ്പോഴും ചൂടന്റെ കണ്ണുകൾ നിയന്ത്രണം വിട്ട് ഒഴുകുന്നുണ്ടായിരുന്നു *..



" shana മോളെ എന്താ ഈ പറയുന്നത് മോള് pregnant ആണെന്നോ ഇതെന്താ ഉമ്മാനോട് പറയാതിരുന്നേ.... മോൾക്ക് അറിയോ വർഷങ്ങൾക്ക് ശേഷം ആണ് ഈ വീട്ടിൽ ഒരു കുഞ്ഞിക്കാൽ വരാൻ വേണ്ടി പോവുന്നെ ... നാളെ തന്നെ നമ്മൾക്കിത് celebrate ചെയ്യണം "....



" അതാരുടെ കുഞ്ഞാണ്? "....സന്തോഷത്തോടെ എന്റെ അടുത്തേക്ക് വന്ന് ചൂടന്റെ ഉമ്മ പറയുന്നതിനടയ്ക്ക് ചൂടനത് ചോദിച്ചതും എല്ലാവരും ഷോക്ക് ആയി....



" എന്താ ഇത് അഫീ നീ ഈ പറയുന്നത്... അത് നിന്റെ കുഞ്ഞല്ലാതെ പിന്നെ വേറെ ആരാ കുഞ്ഞാവാനാ "....



" കബീറിന്റെ.... അവളുടെ വയറ്റിൽ കിടക്കുന്നത് കബീറിന്റെ കുഞ്ഞ് ആണ് ".... എന്ന് ചൂടൻ പറഞ്ഞതും പെട്ടെന്ന് എന്റെ ഹൃദയത്തിൽ നിന്നും ഒരിടി പൊട്ടി... കണ്ണുനീർ നിയന്ത്രണം വിട്ട് ഒഴുകി.. ആ വാക്കുകൾ താങ്ങാൻ സാധിക്കാത്ത വിധം എന്റെ ചുണ്ടുകൾ വിതുമ്പി....ഒരു നിമിഷം ഹൃദയം നിലച്ചത് പോലെ തോന്നി 




" നിർത്ത്.... കുറെ സമയം ആയി ഞാൻ ക്ഷമിക്കുന്നു.... എന്റെ മോള് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല.....shana ഇവൻ നിന്നെ കുറിച്ച് പറയുന്നത് കേട്ടില്ലേ.... ഇത് കബീറിന്റെ കുഞ്ഞാണോ.... പറ നിന്റെ വയറ്റിൽ കിടക്കുന്നത് കബീറിന്റെ കുഞ്ഞാണോ.... Shana നിന്നോടാ ചോദിച്ചേ ".... എന്ന് ഉമ്മ( shana ന്റെ ഉമ്മ) എന്റെ ഷോൾഡറിൽ പിടിച്ച് കുലുക്കി ചോദിച്ചതും ഒന്നും പറയാനാവാതെ നിസ്സഹായ ആയി ഞാൻ പൊട്ടിക്കരഞ്ഞു..........




" shana... പറ... നിന്റെ വയറ്റിൽ കിടക്കുന്നത് ആരുടെ കുഞ്ഞാണെന്ന്.... ".... എന്ന് ഉമ്മ വീണ്ടും പിടിമുറുക്കി ചോദിച്ചതും



" അതെ ഇത് കബീറിന്റെ കുഞ്ഞാണ് ".... എന്ന് ഞാൻ പറഞ്ഞതും എന്റെ മുഖത്ത് ഉമ്മാന്റെ കരങ്ങൾ പതിഞ്ഞിരുന്നു....



" ഉമ്മാ ".....



" വിളിച്ച് പോകരുത് നീ എന്നെ ഉമ്മാന്ന്.... അഫിമോനെ നിനക്ക് കിട്ടിയത് നിന്റെ ഭാഗ്യം ആണ് പക്ഷെ നീ അവനെ ചതിച്ചു....നിന്റെ ഉപ്പ മരിച്ചിട്ട് വര്ഷങ്ങളായി പക്ഷെ ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല..... അങ്ങനെയുള്ള എന്റെ മോള് ഒരാളുടെ മഹർ കഴുത്തിലിട്ട് മറ്റൊരുത്തനെ..... ച്ചെ.... എനിക്ക് പറയാൻ തന്നെ അറപ്പ് ആവുന്നു.... എന്നിട്ട് ആ pregnancy റിപ്പോർട്ടിന്റെ താഴെ അഫിയുടെ പേരും കൊടുത്തേക്കുന്നു. നീ അവനോട് ഇത്രക്ക് വല്ല്യ ചതി ചെയ്യാൻ മാത്രം അവൻ നിന്നോട് എന്ത് തെറ്റാ ചെയ്തെ "....




" ഉമ്മാ... പ്ലീസ്"....




" നിർത്ത്... ഇനി ഞാൻ നിന്റെ ഉമ്മയല്ല.... നിന്റെ മുഖം പോലും എനിക്ക് കാണണ്ട shana ".....



എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഉമ്മ അകത്തേക്ക് കയറി.... നമ്മള് നേരെ തനുവിന്റെ അടുത്തേക്ക് തിരിഞ്ഞു....



"തനു... പ്ലീസ് നീ എങ്കിലും എന്നെ മനസ്സിലാക്ക് "....



" വേണ്ട shanu... നീ ഇനിയൊന്നും പറയണ്ട.... ശരിയാണ് അഫീക്ക നിന്നോട് ഒരു തെറ്റ് ചെയ്തു... പക്ഷെ നീ അതിന് ഇത്രക്ക് വല്ല്യ ശിക്ഷ ഒന്നും കൊടുക്കണ്ടായിരുന്നു... പിന്നെ... അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ അതവിടെ കിടക്കില്ല എന്ന് പണ്ടുള്ളവർ പറയുന്നത് വളരെ അധികം ശരിയാണ് ".... എന്ന് തനു നമ്മളെ നേരെ പുച്ചിച്ച് പറഞ്ഞതും നമ്മള് ചൂടന്റെ അടുത്തേക്ക് നടന്നു...



" ചൂടാ "...



" പൊയ്ക്കോ.... കബീറിന്റെ കൂടെ  എവിടേക്കെങ്കിലും... പക്ഷെ ഇനി ഒരിക്കൽ പോലും നീ എന്റെ മുന്നിൽ വരരുത്....it's my request.... വന്നാൽ എന്റെ ഹൃദയം കൂടുതൽ വേദനിക്കും .... പിന്നെ നിന്നെ വെറുക്കാൻ എനിക്ക് സാധിക്കില്ല... കാരണം ഞാൻ നിന്നെ അത്രക്ക് സ്നേഹിച്ചു പോയി"...



" ചൂടാ ".....




"മതി നിർത്ത് shana....നിനക്ക് അഫീക്കാനോട് ഒരൽപ്പമെങ്കിലും സ്നേഹമുണ്ടേൽ പ്ലീസ് ഇവിടെ നിന്ന് പൊയ്താ "....ഞാൻ പറഞ്ഞ് മുഴുവനാക്കുന്നതിന് മുമ്പേ അജു അത് പറഞ്ഞതും ചൂടനെ  ഒന്ന് നോക്കി ഞാൻ  പുറത്തേക്ക് നടന്നു....അവിടെ കൂടിനിന്ന എല്ലാവരും വല്ലാത്ത അറപ്പോടെ എന്നെ നോക്കിനിൽക്കുവാണ് എങ്കിലും ആ നോട്ടമൊന്നും എന്നെ അൽപ്പം പോലും മുറിവേൽപിച്ചില്ല... കാരണം ചൂടൻ പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തെ അത്ര മേൽ കീറി മുറിവേൽപിച്ചിരുന്നു...തകർന്നടിഞ്ഞ ഹൃദയവുമായി ഓരോ സ്റ്റെപ് മുഞ്ഞോട്ട് നടക്കും തോറും ചൂടനെ കണ്ടത് മുതൽ ഉണ്ടായ ഓരോ സന്ദർഭങ്ങളും എന്റെ മനസ്സിലൂടെ കടന്നു പ്പോയി...



" ഒരു നിമിഷം അവിടെ നിൽക്ക് shana ".... പെട്ടെന്ന് അജു പിറകിൽ നിന്ന് വിളിച്ചതും പ്രതീക്ഷയോടെ ഞാൻ തിരിഞ്ഞ് നോക്കി ... അവനെന്റെ അടുത്തേക്ക് വന്ന് എന്റെ കൈ പിടിച്ച് നീട്ടി കയ്യിൽ ഒരു ബ്ലാങ്ക് ചെക്ക് വെച്ച് തന്ന് പറഞ്ഞു...



" ഇതാ... ബ്ലാങ്ക് ചെക്ക്... പണത്തിന് വേണ്ടിയല്ലേ നീ ഇതൊക്കെ ചെയ്തെ.... ഞങ്ങളുടെ സാമ്പാദ്യം മൊത്തം നീ ഈ ബ്ലാങ്ക് ചെക്കിൽ എഴുതിക്കോ... ഞങ്ങള് എങ്ങനെ എങ്കിലും ജീവിച്ചോളും... പക്ഷെ പ്ലീസ് ഇനി ഞങ്ങളുടെ ലൈഫിലേക്ക് നീ കടന്ന് വരരുത് "..... എന്ന് അജു പറഞ്ഞപ്പോൾ ആ മൂർച്ചയേറിയ വാക്കുകൾ നെഞ്ചിലേക്ക് തുടച്ച് കയറുന്നതിനേക്കാൾ പതിനായിരം മടങ്ങ് വേദന എനിക്കനുഭവപ്പെട്ടു അവസാനമായി ചൂടനെ നോക്കിയതും ചൂടൻ അവിടെ തളർന്ന് മുട്ടും കുത്തി നിലത്തേക്ക് നോക്കിയിരിക്കുവാണ്....



" shana... നീ പറഞ്ഞത് കേട്ടില്ലേ "... എന്ന് അജു വീണ്ടും പറഞ്ഞതും നിറഞ്ഞ കണ്ണുകളോടെ ഒന്ന് മൂളി വീണ്ടും മുൻഞ്ഞൊട്ടേക്ക് നടന്നു... ഓരോ അടി മുഞ്ഞോട്ടേക്ക് നടക്കുമ്പോഴും ചൂടൻ മാത്രമായിരുന്നു എന്റെ ഉള്ളിൽ... I don't no ചൂടാ... ഇനി എവിടേക്ക് പോവണം എന്ന്... എന്റുമ്മയും എന്നെ കാണണ്ട എന്ന് പറഞ്ഞു.... പക്ഷെ ഞാൻ എവിടേക്ക് പോയാലും എന്റെ മനസ്സിൽ ചൂടൻ മാത്രമായിരിക്കും....



എന്ന് സ്വയം പറഞ്ഞ് ഒരു ചേതനയറ്റ ശവത്തെ പോലെ ഞാൻ മഴ നനഞ്ഞോണ്ട് റോഡിലേക്ക് ഇറങ്ങുമ്പോഴും എന്റെ കൈകളിൽ കഴുത്തിലിട്ട മഹർമാലയുടെ ലോക്കറ്റ് മുറുകെപിടിച്ചിരുന്നു....ചീറിപാഞ്ഞ് വരുന്ന വണ്ടികൾ നിറഞ്ഞ റോഡിന്റെ നടുവിലൂടെ  തകർന്നടിഞ്ഞ ഹൃദയമോടെ മുഞ്ഞോട്ടേക്ക് നടക്കുമ്പോൾ പെട്ടെന്ന് എന്റെ മുന്നിൽ ഒരു ടാക്സി നിർത്തി....



" എന്താ മോളെ ഇത്... ഈ രാത്രി റോഡിന്റെ നടുവിലൂടെ ഇങ്ങനെ നടന്നാൽ മോൾക്ക് അപകടം സംഭവിക്കില്ലേ ".... ടാക്സിയിൽ നിന്നിറങ്ങിക്കൊണ്ട് 50 വയസ്സ് പ്രായം വരുന്ന ആ അങ്കിള് പറഞ്ഞതും ഞാനാ അങ്കിളിന് ഒന്ന് പുച്ചിച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു




" ജീവനിൽ കൊതി ഉള്ളവർക്കല്ലേ മരണത്തെ പേടിയുള്ളു "....



" എന്താ ഈ പറയുന്നേ... മോള് വാ...എവിടെ ആണെന്ന് പറഞ്ഞാൽ ഞാൻ കൊണ്ട് വിടാം "....



" റെയിൽവേ സ്റ്റേഷനിലേക്ക് ".... എന്ന് ഞാൻ ഒട്ടും ചിന്തിക്കാതെ തന്നെ പറഞ്ഞതും അയാളെന്നെ സംശയത്തോടെ ഒന്ന് നോക്കി വണ്ടിയിലേക്ക് കയറാൻ പറഞ്ഞു




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




       (പിറ്റേ ദിവസം രാവിലെ )



ഇന്നലത്തെ സംഭവം കഴിഞ്ഞ് shana ന്റെ ഉമ്മയും തനുവിന്റെ ഫാമിലിയും ഒന്നും പുറത്തേക്ക് പോയില്ലായിരുന്നു...വാതിൽ തുറന്ന് അവൻ ( അഫി )വീടിന് പുറത്തേക്ക് ഇറങ്ങിയതും അവന്റെ കാലിനെന്തോ തടഞ്ഞു... എന്താണെന്ന് നോക്കിയതും ഒരു വൈറ്റ് കവർ... അതെടുത്ത് പൊട്ടിച്ച് നോക്കിയതും ഒരു ബ്ലാങ്ക് ചെക്ക് കൂടെ ഒരു ലെറ്ററും....അതെടുത്ത് നിവർത്തി അതിലെ അക്ഷരങ്ങളിലേക്ക് അവന്റെ കണ്ണുകൾ ഒഴുകി 



" ഈ ബ്ലാങ്ക് ചെക്ക് എനിക്ക് ആവിശ്യമില്ല ചൂടാ... കാരണം എനിക്ക് വേണ്ടത് ഈ ബ്ലാങ്ക് ചെക്കിനേക്കാൾ വിലപ്പെട്ട ഒന്നാണ്.... അത് എന്റെ ഡ്രാക്കു ആണ്.... I know ചൂടനെന്നെ

വീണ്ടും കാണാൻ ആഗ്രഹിക്കുന്നില്ലെന്ന്... അത് കൊണ്ട് തന്നെ ഇനി ഒരിക്കലും ചൂടന്റെ ലൈഫിലേക്ക് ഞാൻ വരില്ല.... I am sure... സത്യങ്ങൾ എന്തായാലും ചൂടനറിയും പക്ഷെ അന്ന് ഞാൻ ചൂടന്റെ കൂടെ ഉണ്ടാവില്ല....ഞാൻ എത്രയൊക്കെ ദൂരെ ആണേലും എന്റെ ഓരോ ശ്വാസത്തിലും എന്റെ മാത്രം ഡ്രാക്കു ഉണ്ടാവും"....


                             

                                      ****എന്ന് ചൂടന്റെ മാത്രം shanu ****



ആ ലെറ്റർ വായിക്കുമ്പോയേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. കൂടെ ഒരുപാട് സംശയങ്ങളും.... ആ ലെറ്ററും കൈകൾക്കുള്ളിൽ പിടിച്ച് അവൻ മുകളിലേക്ക് കയറുമ്പോൾ ആണ് പിറകിൽ നിന്ന് ആരോ വിളിച്ചത്...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{അഫി }



തിരിഞ്ഞ് നോക്കിയപ്പോൾ  അജുവും pillu വും ആണ്... രണ്ട് പേരുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട് ....shanu ന്റെ ഉമ്മയും തനുവിന്റെ പേരെന്റ്സും ഉമ്മയും എല്ലാവരും ഹാളിലേക്ക് വന്നു....




"I am sorry അഫീക്കാ... ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഒക്കെ ഞാൻ പിന്നെയാ അറിയുന്നേ ".....



" അതിന് pillu നീ എന്തിനാ sorry പറയുന്നേ.... നീ അതിന് ഒരു തെറ്റും ചെയ്തില്ലല്ലോ "....



" ചെയ്തു...ഒരിക്കലും തിരുത്താൻ പറ്റാത്ത  ഒരു വലിയ തെറ്റ് അതിന് ഞാൻ എന്ത് ചെയ്താലും എനിക്ക് മാപ്പ് കിട്ടില്ല.... അഫീക്കാനെ ഞാൻ ഒരുപാട് വേദനിപ്പിച്ചു... അതിനേക്കാൾ ഉപരി എന്റെ പാവം shanu വിനെ... Shana pregnant അല്ല ".... എന്നവള് പറഞ്ഞതും നെഞ്ചിൽ നിന്ന് ഒരാളാൽ...



" pillu മോളെ ... നീ എന്തൊക്കെ ആണീ പറയുന്നത് ".... ഉമ്മ



" അതെ ഉമ്മാ.... Shana പ്രെഗ്നന്റ് അല്ല.... I am സോറി....ഞാനാ പ്രെഗ്നന്റ്".....



" pillu ".... Pillu പറഞ്ഞ വാക്കുകൾ ഉൾക്കൊള്ളാൻ പറ്റാത്ത വിധം ഞാൻ അവളെ വിളിച്ചു...



" അതെ അഫീക്കാ.... Pillu പ്രെഗ്നന്റ് ആണ്... അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് എന്റെതാണ്"....... എന്ന് ശാസ് അകത്തേക്ക് കയറി വന്ന് കൊണ്ട് പറഞ്ഞതും ഡാ എന്ന് വിളിച്ച് ഞാനവന്റെ കോളറക്ക് പിടിച്ചു...



" അഫീക്കാ  അവനെ വിട്....ഇതല്ല ഇപ്പോഴത്തെ പ്രശ്നം... ഇനിയും ഒരുപാട് കാര്യങ്ങൾ നിങ്ങൾ എല്ലാവരും മനസ്സിലാക്കാൻ ഉണ്ട്.... അതും shana യെ കുറിച്ച്... "..... ഇടയ്ക്ക് കയറി എന്നെ തടഞ്ഞ് നിർത്തി അജു പറഞ്ഞതും ഞാൻ സംശയത്തോടെ അവനെ നോക്കി...



" ഞങ്ങള് രണ്ട് പേരും മൂന്ന് വർഷമായി പ്രണയത്തിൽ... അന്ന് ഫ്രണ്ടിന്റെ കല്യാണം എന്ന് പറഞ്ഞ് pillu ചെന്നൈയിലേക്കല്ല ഞങ്ങള് പോയത് കൊച്ചിയിലേക്ക് ആണ്... അന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും പറ്റിയ അബദ്ധം ആണ് ഈ കുഞ്ഞ്".....




" അതെ അഫീക്കാ... Shaaz രണ്ട് ദിവസം മുമ്പേ മുബൈയിൽ പോയിരുന്നു... ഇന്നലെ പ്രെഗ്നന്റ് ആണെന്ന് ഞാൻ അറിയുന്നത്.... ഷാസിനെ വിളിച്ചിട്ട് കിട്ടിയില്ല.... മാത്രമല്ല എനിക്ക് പേടിയായിരുന്നു... അഫീക്കാനെയും ഉമ്മനെയും അജുവിനെയും ഒക്കെ ഞാൻ ചതിക്കുവാണെന്ന്... ഒരിക്കൽ അഫീക്ക ചെയ്യാത്ത തെറ്റിന് എല്ലാരുടെ മുമ്പിലും അപമാനിക്കപ്പെട്ടതാണ്... ഇനിയും ഞാൻ കാരണം അഫീക്കാ എല്ലാരുടെ മുന്നിലും തല കുനിച്ച് നിൽക്കരുതെന്ന് ഞാൻ ഉറപ്പിച്ചു.... എന്റെ മുന്നിൽ ആകെ ഉണ്ടായിരുന്ന സൊല്യൂഷൻ സൂയിസേഡ് ആണ്.... ടറസിന്റെ

മുകളിൽ നിന്നും സൂയ്സേഡ് ചെയ്യാൻ വേണ്ടി പോയപ്പോൾ shanu ആണ് എന്നെ തടഞ്ഞേ... കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ സൂയ്‌സേഡ് ചെയ്യാൻ പോയതിന് അവളെന്നെ വഴക്ക് പറഞ്ഞു..... മാത്രമല്ല... സൂയ്സേഡ് ചെയ്‌താൽ ഉമ്മാക്കും അഫീക്കാക്കും അജുവിനുമൊക്കെ സഹിക്കാൻ പറ്റില്ല എന്നൊക്കെ അവള് പറഞ്ഞു.... അബോഷൻ ചെയ്യാമെന്ന് പറഞ്ഞപ്പോൾ അവള് സമ്മതിച്ചില്ല... കാരണം അവള് മാലാഖ ആണ്... ഒരു കുഞ്ഞിനെപ്പോലും അവളറിഞ്ഞു കൊണ്ട് വേദനിപ്പിക്കില്ല.... അഫീക്ക ഒരിക്കലും ഇതറിയില്ല എന്ന് പറഞ്ഞ് അവളെനിക്ക് വാക്ക് തന്നു .... മറ്റാരെങ്കിലും അറിയുന്നതിന് മുമ്പ് എന്റെയും ശാസിന്റെയും മാരേജ് എങ്ങനെയെങ്കിലും നടത്തണം അതോടെ പ്രോബ്ലം അവസാനിക്കുമെന്ന് പറഞ്ഞ് അവളെന്നെ സമാധാനപ്പെടുത്തി....പിന്നെ ഞങ്ങള് രണ്ട് പേരും ഒരു ചെറിയ ഷോപ്പിങ് കൂടി ബാക്കിയുണ്ടെന്ന് ഉമ്മാനോട് കള്ളം പറഞ്ഞ് gynaecologist നെ കാണാൻ പോയി.....ഞാൻ മാരീഡ് അല്ലാത്തത് കൊണ്ട് പ്രെഗ്നന്റ് ആണെന്ന് ഹോസ്പിറ്റലിൽ കൊടുത്താൽ അതൊരു ഇഷ്യൂ ആവുന്ന് കരുതിയാ shanu അവളെ പേര് കൊടുത്തത്... അല്ലാതെ അവള് പ്രെഗ്നന്റ് അല്ല അവള് നിരപരാധിയാ... എനിക്ക് വേണ്ടിയാ അവള്  കള്ളം പറഞ്ഞ് എല്ലാരുടെ മുമ്പിലും സ്വയം നാണം കെട്ടത്.... ഞാൻ കാരണാ എല്ലാം... അവള് പാവാ അഫീക്കാ... അവളെ പോലെ വേറെ ആർക്കും മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെ സ്വയം കുറ്റക്കാരി ആവാൻ സാധിക്കില്ല.... അഫീക്ക അവളെ മനസ്സിലാക്കണമായിരുന്നു ".... എന്ന് പറഞ്ഞ് അവള് പൊട്ടിക്കരഞ്ഞതും എന്റെ കണ്ണുകളും നിറയാൻ തുടങ്ങി.... അവളോട് ഇന്നലെ പറഞ്ഞ ഓരോ വാക്കുകൾ ഓർക്കുമ്പോഴും നെഞ്ചിൽ ഒരു തീ ആളിക്കത്തി ... ഹൃദയം നീറുന്നത് പോലെ തോന്നി...



" എന്റെ മോള്"....എന്ന് പറഞ്ഞ് shana ന്റെ ഉമ്മ നെഞ്ചിനടിച്ച് അവിടെ വീണതും ഒന്ന് സമാധാനിപ്പിക്കാൻ പോലുമാവാതെ ഒരു നിസ്സഹായനായി അവിടെ വീണു...




"അഫീക്കാ... അഫീക്കാ എപ്പോഴും ചോദിക്കാറില്ലേ .... അഫീക്കാനെ അന്ന് ബ്ലഡ്‌ തന്ന് രക്ഷിച്ച പെൺകുട്ടി ആരാണെന്ന്... അത് മറ്റാരും അല്ല shana ആണ്"....pillu 



" അതെ മോനെ നിന്നെ രക്ഷിച്ചത് shana മോള് ആണ്... അന്ന് തല്ക്കാലം നീ ഈ കാര്യം അറിയണ്ട എന്ന് പറഞ്ഞതോണ്ട് ആണ് ഞങ്ങള് നിന്നിൽ നിന്നും ആ കാര്യം മറച്ചത് "....ഉമ്മ പറഞ്ഞതും ഞാൻ ഞെട്ടി 



" അഫീക്കാ ഈ വിഡിയോ ഇതിന് മുമ്പ് കണ്ടായിരുന്നോ ".... എന്ന് പറഞ്ഞ് അജു ഫോൺ എന്റെ നേരെ നീട്ടിയതും അന്ന് കബീറ് കാറിനുള്ളിൽ നിന്നും എടുത്താ വിഡിയോ.*....



" അന്ന് അഫീക്കാനോട് കള്ളം പറഞ്ഞ് അവള് ഓഫീസിൽ നിന്ന് ഇറങ്ങിയത് കബീറിന്റെ കൂടെ പോവാനല്ല... മറിച്ച് എനിക്ക് വേണ്ടിയാണ്... തനുവിന് ഒരു സർപ്രൈസ് കൊടുക്കാൻ ഞാൻ shana ന്റെ സഹായം തേടിയായിരുന്നു.. ഞാനാ അവളോട് പറഞ്ഞേ അഫീക്കാനോട് ഉമ്മാന്റെ കൂടെ ഡ്രസ്സ്‌ എടുക്കണം എന്ന് കള്ളം പറഞ്ഞ് ഓഫീസിൽ നിന്ന് ഇറങ്ങണം ഞാൻ പിക്ക് ചെയ്യാൻ വരൂന്ന്... പിന്നെ നടന്നതെന്താന്ന് വെച്ചാൽ ഇതൊക്കെ വരുത്തിവെച്ചവൻ പറയും.... Shaaz അവനെ ഇങ് കൊണ്ട് വാ ".... എന്ന് അജു പറഞ്ഞതും shaaz കൊണ്ട് വരുന്ന ആളെ കണ്ട് ഞാൻ ഞെട്ടി...




" കബീർ ".....അവന്റെ മുഖത്തൊക്കേ ആരൊക്കയോ ചേർന്ന് അടിച്ച പാടുകൾ ഉണ്ട്...



" ബാക്കിയൊക്കെ ഈ ചെറ്റ പറയും... പറയെടാ ".... എന്ന് അജു പറഞ്ഞതും അവൻ അൽപ്പം ഭയന്ന് കൊണ്ട് എന്നെ നോക്കി....




"എല്ലാത്തിനും കാരണം ഞാനാ.... അവളെ എനിക്ക് ഒരുപാട് ഇഷ്ട്ടായിരുന്നു....അവളെ ഉമ്മാന്റെ കഷ്ട്ടപ്പാട് മാറ്റണം എന്നുള്ളത്കൊണ്ട് മാത്രമാ അവളെന്നെ വിവാഹം ചെയ്യാൻ തയ്യാറായത്.....ഞങ്ങടെ എങ്കേജ്മെന്റ് കഴിഞ്ഞതിന് ശേഷം ആണ് അവള് നിന്നെ കാണുന്നതും ഇഷ്ടപ്പെടുന്നതും... അന്ന് നീ അവളെ മൈസൂര് വെച്ച് പ്രപ്പോസ് ചെയ്യുന്നത് കണ്ടവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു... അത് കണ്ടപ്പോൾ അവള് നിന്റേത് ആവുമെന്ന് ഭയന്ന് ഞാൻ കല്യാണം ഒരാഴ്ചക്കുള്ളിൽ നടത്തണം എന്ന് പറഞ്ഞു.... പക്ഷെ അവള് എന്നെ ഫോൺ ചെയ്ത്... ഈ കല്യാണം നടക്കരുതെന്ന്... അവൾക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണെന്നും നിന്നെയല്ലാതെ മറ്റൊരാളെയും കല്യാണം കഴിക്കില്ലെന്നും പറഞ്ഞു.... അന്ന് അവളെ ഈ കല്യാണത്തിന് സമ്മതിപ്പിക്കാൻ എന്റെ കയ്യിലുണ്ടായിരുന്നു ഒരായുധമായിരുന്നു തൻഹ "....



" എന്ത് ഞാനോ "....തനു ഒരു ഞെട്ടലോടെ അവനെ നോക്കി ചോദിച്ചു 



" അതെ തനു... നിനക്ക് വേണ്ടി സ്വന്തം ഇഷ്ട്ടം

വേണ്ടെന്ന് വെച്ചവളാ shana.. പക്ഷെ നീയും അവളെ മനസ്സിലാക്കിയില്ല... ഞാനും അവളെ മനസ്സിലാക്കിയില്ല... അവളെ പോലെ മറ്റൊരാൾക്കും ആവാൻ സാധിക്കില്ല അഫീക്കാ....അജു ഇടയ്ക്ക് കയറി പറഞ്ഞു 



" പക്ഷെ എങ്ങനെ "....



" അത് ഞാൻ ഇവളുടെ ബാത്രൂം ക്ലിക്ക് shana ക്ക് അയച്ച് കൊടുത്ത് കല്യാണത്തിന് സമ്മതിച്ചില്ലേൽ ഈ വിഡിയോ വൈറൽ ആകുമെന്ന് പറഞ്ഞു അതാ അവള് ഇഷട്ടമല്ലാത്തിരുന്നിട്ടും കൂടി കല്യാണത്തിന് സമ്മതിച്ചേ.... പക്ഷെ നീ വന്ന് അവളെന്റെ കൈകൾക്കുള്ളിൽ നിന്നും കൊണ്ട് പോയി.... അന്ന് നീ എന്നെ അടിച്ച് വീഴ്ത്തിയപ്പോൾ ആ ബാത്രൂം ക്ലിക്ക് ഉള്ള ഫോൺ shana ന്റെ കയ്യിൽ തന്നെ കിട്ടി... ആ വിഡിയോ അവള് വേരോടെ നശിപ്പിക്കുകയും ചെയ്തു"....



" I am സോറി shanu... നിന്നെ എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല... പണ്ട് കുട്ടിക്കാലത്ത് ഞങ്ങൾക്ക് പരസ്പരം എന്ത് പ്രോബ്ലം ഉണ്ടായാലും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞിട്ടും ഞാൻ നിന്റെ കൂടെ നിന്നില്ല... മാത്രമല്ല.. ഞാൻ നിന്നെ ഒരുപാട് മുറിവേൽപ്പിക്കുകയും ചെയ്തു....സോറി shanu ".... എന്ന് പറഞ്ഞ് തനുവും പൊട്ടിക്കരയാൻ തുടങ്ങി...



" അതിന് ശേഷം ഇവന് നിങ്ങളെ രണ്ട് പേരെയും അകറ്റാൻ വേണ്ടി അഫീക്കാനെ ഫോൺ ചെയ്ത് എന്തക്കയോ പറഞ്ഞു.... അത് ഏറ്റില്ല എന്ന് കണ്ടപ്പോൾ ഒരു പേഷന്റിനെ ഹോസ്പിറ്റലിൽ കൊണ്ട് പോണം എന്ന് പറഞ്ഞ് എന്റെ കയ്യിൽ നിന്നും കാറ് വാങ്ങിപ്പോയി... ഞാനാ അവളെ പിക്ക് ചെയ്യാൻ പോയതെന്ന് കരുതി പാവം അവളിവന്റെ കാറിൽ കയറി.. മുഖത്ത് മാസ്ക്കും സൺ ഗ്ലാസും ഇട്ടതോണ്ട് അവള് ഇവൻ ഞാനാണെന്ന് വിചാരിച്ച ഇതൊക്കെ പറഞ്ഞത്..... ഈ വിഡിയോയിൽ അവള് അജു എന്ന് പറഞ്ഞില്ല പക്ഷെ അവള് പാർട്ണർ എന്ന് പറഞ്ഞു




" അതെ അഫീക്കാ... Shanu അജുവിനെ പാർട്ട്ണർ എന്നാ വിളിക്കാറ് "...hezu.



" അത് ഇവനാണെന്ന് അറിഞ്ഞപ്പോൾ shana കാർ നിർത്താൻ പറഞ്ഞു....

ചൂടനെയല്ലാതെ മറ്റൊരാളെയും അവൾക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ലെന്ന് അവള് പറഞ്ഞു....മാത്രമല്ല അന്നാണ് shana അറിയുന്നത് കബീറിന് ആദ്യമേ ഒരു വൈഫും ഭാര്യയും ഉണ്ടെന്ന് 




" പക്ഷെ അജു... Shana അന്ന് വീട്ടിലേക്ക് വരാൻ വൈകിയത് എന്താ "....ഉമ്മ ഇടയ്ക്ക് കയറി ചോദിച്ചു 



" അതെന്താന്ന് അഷ്‌റഫ്‌ അങ്കിൾ ( ഡോക്ടർ )പറയും "... എന്ന് അജു പറഞ്ഞതും അഷ്‌റഫ്‌ അങ്കിൾ അകത്തേക്ക് വന്ന്.



" അന്ന് ഈവെനിംഗ് shana മോള് ഒരു ആക്സിഡന്റ് ആയി വഴിയിൽ കിടക്കുന്ന ഒരു പേഷന്റും ആയി എന്റടുത്ത് വന്നായിരുന്നു... ആരും ഇല്ലാത്തത് കൊണ്ട് രാത്രി വരെ അവള് ഹോസ്പിറ്റലിൽ നിന്നു.... ആ പേഷന്റ് അമൻ സാഹിബാണെന്ന് അവൾക്കറിയില്ലായിരുന്നു... അത് അമൻ ആണെന്ന് അറിഞ്ഞപ്പോൾ ഞാനവളെ പറഞ്ഞയച്ചു... കാരണം അവള് നിന്റെ വൈഫ്‌ ആണെന്ന് അറിഞ്ഞാൽ അവനവളെ വെറുതെ വിടില്ലെന്ന് അറിയാവുന്നത് കൊണ്ട് ".....എല്ലാം കേട്ടപ്പോൾ ഹൃദയം പൊട്ടുന്നത്


പോലെ തോന്നി.... അവള് ഒരു തെറ്റ് ചെയ്തിട്ടില്ല ഈ ക്രൂരനെ ജീവനേക്കാൾ അധികം സ്നേഹിച്ചതല്ലാതെ.....



"അഫീക്കാ കരുതുന്നത് പോലെ അല്ല കാര്യങ്ങൾ... Shana അഫീക്കാനെ മാത്രേ സ്നേഹിച്ചിട്ടുള്ളു.... ഒക്കെ ഈ ചേറ്റ കാരണാ "....എന്ന് അജു പറഞ്ഞതും സങ്കടവും ഒപ്പം കബീറിനോടുള്ള ദേഷ്യവും ഇരന്ന് കയറി.... ഞരമ്പുകൾ മുറുകി വലിഞ്ഞു... ഒരലർച്ചയോടെ ഞാനവന്റെ അടുത്തേക്ക് കുത്തിച്ച് ചാടി ആഞ്ഞ് ചവിട്ടിയതും ഗ്ലാസ്‌ ഡോറിലൂടെ അവൻ തെറിച്ച് വീണു.... അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് തല രണ്ട് മൂന്ന് തവണ ചുമരിനടിച്ചതും തലപൊട്ടി ചോര പൊടിയാൻ തുടങ്ങി...



" നിന്നെ ഞാൻ ജീവനോടെ വിടില്ല "....എന്ന് പറഞ്ഞ് ഹാളിലെ അലമാരയിൽ നിന്നും ഗൺ അടുത്ത് അവന്റെ നേരെ നീട്ടിയതും അജുവും ശാസും എന്നെ വന്ന് തടഞ്ഞു...



" അഫീക്കാ വേണ്ട..... അഫീക്കാ "... എന്നവര് പറഞ്ഞതും അവരെ രണ്ട് പേരെയും പിടിച്ച് തള്ളി ഷൂട്ട് ചെയ്യാൻ പോയതും ഒരു സ്ത്രീ കബീറിന്റെ മുന്നിൽ വന്ന് നിന്നു...



" പ്ലീസ് ഇദ്ദേഹത്തെ ഒന്നും ചെയ്യരുത്.... ഞാൻ ഇയാളെ വൈഫ്‌ ആണ്... എനിക്കറിയാം ഇദ്ദേഹം ചെയ്തത് വളരെ വലിയ തെറ്റാണ്.... അതിന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു... ദയവ് ചെയ്ത് ഇദ്ദേഹത്തെ വെറുതെ വിടൂ ".... എന്ന് ആ സ്ത്രീ കരഞ്ഞ് കൊണ്ട് പറഞ്ഞു



പെട്ടെന്ന് എന്റെ കാലിന് ആരോ പിടിച്ചതും ഞാൻ നോക്കിയപ്പോൾ അഞ്ച് വയസ്സ് പ്രായം വരുന്ന ഒരാൺകുട്ടി..



" അങ്കിൾ പ്ലീസ്... എന്റെ വാപ്പിയെ കൊല്ലരുത് ".... എന്ന് ആ  കൊച്ചുകുട്ടി പറഞ്ഞതും എന്റെ കയ്യിലുള്ള gun ഞാൻ താഴെ ഇട്ടു....



"നോക്ക് കബീർ...... ഈ ഭാര്യയെയും മകനെയും വേണ്ടെന്ന് വെച്ചിട്ടാണോ നീ എന്റെ shana യെ ആഗ്രഹിച്ചത്.... നിനക്ക് നിന്റെ വൈഫിനെ മനസ്സിലാക്കാൻ സാധിച്ചില്ല.... ആ സ്ത്രീ നിന്നെ എത്രത്തോളം സ്നേഹിച്ചുവെന്ന്... ഇത് പറയാൻ ഞാൻ അർഹനല്ല... കാരണം ഞാൻ എന്റെ shana യെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്നിട്ടും എന്നെ ജീവനെക്കാളേറെ സ്നേഹിച്ചവളാണ് അവള്... പക്ഷെ അവളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല"....എന്ന് പറഞ്ഞ് ഞാൻ ആഞ്ഞ് എന്റെ കൈകൾ തന്നെ ചുമരിനടിച്ചു...



"മാപ്പ് റസിയ ഇനിയൊരിക്കലും നീയും മോനും അല്ലാതെ ഞാൻ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുകയില്ല... I am സോറി അഫ്സൽ... എനിക്കറിയാം നിനക്കൊരിക്കലും എനിക്ക് മാപ്പ് നൽകാൻ സാധിക്കുക ഇല്ലെന്ന് "....



" കബീർ താൻ പൊക്കോ ".... കബീർ എന്നോട് പറഞ്ഞതും ഒന്നും മിണ്ടാതെ ചുമരിൽ മുഖം പൂഴ്ത്തി നിൽക്കുന്ന എന്റെ അവസ്ഥ കണ്ടതും അജു കബീറിനോട് പോവാൻ പറഞ്ഞു....



"അഫീക്കാ... സാരില്ല്യ കഴിഞ്ഞതൊക്കെ കഴിഞ്ഞു....ഇനി നമ്മള് shana യെ കണ്ട് പിടിക്കുവാ വേണ്ടത്"..... എന്നവൻ പറഞ്ഞതും എന്റെ കയ്യിലുള്ള ലെറ്ററും ബ്ലാങ്ക് ചെക്കും ഞാൻ അജുവിന് നേരെ നീട്ടി....



" അവള് ബ്ലാങ്ക് ചെക്ക് കൊണ്ട് പോയില്ല... കാരണം അവളൊരിക്കലും പണത്തെ സ്നേഹിച്ചിട്ടില്ല....പിന്നെ ഇനിയൊരിക്കലും എന്റെ ലൈഫിലേക്ക്  തിരിച്ച് വരില്ലെന്ന അവള് പറഞ്ഞേ... അവളെ ഞാൻ അത്രക്ക് വേദനിപ്പിച്ചിട്ടുണ്ട് ".....



" shana ദൂരേക്ക് എവിടേക്കും പോയിട്ടുണ്ടാവില്ല.... നമുക്ക് ഗേറ്റിന് പുറത്തുള്ള cctv ഫൂട്ടേജ് നോക്കാം...എന്തെങ്കിലും ക്ലൂ കിട്ടും ".... എന്ന് shaaz പറഞ്ഞതും അജു കഴിഞ്ഞ ദിവസത്തെ cctv ദൃശ്യങ്ങൾ വെച്ചു...



" അഫീക്കാ നോക്ക് shana ഒരു ടാക്സിയിൽ കയറുന്നു... ആ ടാക്സിയുടെ number പ്ലേറ്റ് നോട്ട് ചെയ്യ്"...hezu



KL : 13

4892



പെട്ടെന്ന് ആ നമ്പർ  പ്ലേറ്റ് കണ്ടതും അജു ഞെട്ടിക്കൊണ്ട് പിറകോട്ട് ചലിച്ചു....



അവന്റെ കയ്യിൽ ഞാൻ കൊടുത്ത ബ്ലാങ്ക് ചെക്കും ലെറ്ററും താഴെക്ക് വീണു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടതും തനു അവന്റെ അടുത്തേക്ക് പോയി....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



" അജു... What's happened.... അജു എന്ത് പറ്റി... അജു നിന്നോടാ ഞാൻ ചോദിക്കുന്നെ ".... എന്ന്  തനു അജൂന്റെ ഷോൾഡറിൽ കുലുക്കി ചോദിച്ചതും അവൻ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ താഴെക്ക് നോക്കുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല....



" അജു... എന്താ കാര്യം "...ശാസ്  അടുത്തേക്ക് വന്ന് ചോദിച്ചതും ഒന്നും മിണ്ടാതെ അജു അവന്റെ ഫോൺ ശാസിന് നേരെ നീട്ടി



* കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു *.....



ഇരുട്ടി :കാർ കൊക്കയിലേക്ക് വീണ് രണ്ട് മരണം....ഇന്നലെ രാത്രി ഇരുട്ടിയതോടെ ആണ് സംഭവം... സമീപവാസികൾ സ്ഥലത്തേക്ക് എത്തിയപ്പോൾ കത്തിയിരിക്കുന്ന കാറ് ആണ് കണ്ടത്.... പോലിസ് ഫയർഫോസ് എത്തിയപ്പോൾ ആണ് കാറിനകത്ത് കിടക്കുന്ന ഡെഡ്ബോഡികൾ പുറത്തെടുത്തത്....

KL : 13 4892 കാറ് ആണ് അപകടത്തിൽ പെട്ടത്... കാർ ഡ്രൈവർ പ്രസാദ് ( 56)ഉം 18 വയസ്സ് പ്രായം വരുന്ന പെൺകുട്ടിയുമാണ് മരണപ്പെട്ടത്... ബോഡി കത്തിയത് കൊണ്ട് തന്നെ പെൺകുട്ടിയെ ഐഡന്റിഫൈ ചെയ്യാൻ സാധിച്ചില്ല "....



പെട്ടെന്ന് ആ വീട്ടിൽ നിന്നും നിലവിളികൾ ഉയർന്നു... എല്ലാവരും പൊട്ടിക്കരയാൻ തുടങ്ങി... പക്ഷെ അഫി മാത്രം നിറഞ്ഞ കണ്ണുകളോടെ നിസ്സഹായനായി ഒന്ന് മിണ്ടാതെ നിൽക്കുവാണ്... പെട്ടെന്ന് എന്തോ

ബോധം വന്നത് പോലെ അവനെല്ലാവരുടെ അടുത്തേക്കും പോയി....



" എന്തിനാ നിങ്ങള് കരയുന്നത്... മരിച്ചത് എന്റെ shana... അവൾക്കൊരിക്കലും എന്നെ ഒറ്റക്കാക്കി പോവാൻ സാധിക്കില്ല... കാരണം അവളെന്റെ ഹൃദയത്തിൽ ആണ് ഉള്ളത്..... ഇല്ല അതെന്റെ shana അല്ല... ഇത് ഞാൻ പറയുന്നതല്ല ഞങ്ങളുടെ പ്രണയം പറയുന്നതാണ്....



" നമുക്കൊന്ന് അവിടെ പോയി നോക്കാം ".... Shaaz....




എല്ലാവരും സംഭവസ്ഥലത്തേക്ക് പോയി.... അഫി ആളുകളെ ഒക്കെ തട്ടിമാറ്റി മുഞ്ഞോട്ടേക്ക് ഓടി....



" അഫ്സൽ സാറോ... സാറെന്താ ഇവിടെ ".... എന്ന് അവിടെ നിൽക്കുന്ന ഒരു പോലീസ്കാരൻ ചോദിച്ചതും ഒന്നും മിണ്ടാതെ അവിടെ കിടത്തിയിരിക്കുന്ന കത്തിയ ഡെഡ്ബോഡിയിലേക്ക് അവൻ കണ്ണുകൾ പറിച്ച് നട്ടു....



" സാർ ഇത് കാറിന്റെ ബാക്ക്സീറ്റിൽ നിന്ന് കിട്ടിയതാ.... തീർച്ചയായും ഇത് ആ പെൺകുട്ടിയുടെ തന്നെയായിരിക്കും ".... എന്ന് കോൺസ്റ്റബിൾ ഒരു കവർ ഉന്നത ഉദ്യോഗസ്ഥന്റെ കയ്യിൽ കൊടുത്തതും ആ കവർ പൊളിച്ച് ഉള്ളിലിരിക്കുന്ന ചെയിൻ എടുത്ത് നോക്കിയതും പെട്ടെന്ന് എല്ലാവരും ഷോക്ക് ആയി....



* AHZIN *...(അന്ന് രാത്രി അഫി shana ന്റെ കഴുത്തിലിട്ട് കൊടുത്ത ചെയിൻ )



ആ ചെയിൻ കണ്ടതും അത് വരെ സ്വയം നിയന്ത്രിച്ച് നിന്നിരുന്ന അഫി കത്തികിടക്കുന്ന ആ ബോഡിയുടെ അടുത്തേക്ക് പോയി മുട്ടും കുത്തി ഇരുന്ന് കരഞ്ഞ് കൊണ്ട് ഉറക്കെ നിലവിളിച്ചു...



" SHAANAAAAAAAAA *.....



ആ നിലവിളി ഭൂമിയെ മൊത്തം പ്രകമ്പനം കൊള്ളിച്ചു.... പ്രകൃതിക്ക് പോലും   ഉൾക്കൊള്ളാൻ പറ്റാത്ത വിധം ഒരിടി പൊട്ടി...കൂടെ ഘോരമായ മഴയും....shana ന്റെ ഉമ്മയും അഫിയുടെയും ഉമ്മയും ആ ഡെഡ്ബോഡിയുടെ അടുത്തേക്ക് പൊട്ടികരഞ്ഞ് കൊണ്ട് പോയി...



" ഞാൻ പാപിയാണ് മോളെ... നിന്നെ പ്രസവിച്ചിട്ട്‌ കൂടി എനിക്ക് നിന്നെ മനസ്സിലാക്കാൻ സാധിച്ചില്ല ".....shana ന്റെ ഉമ്മാ....




" എന്റെ മോനെ എനിക്ക് തിരിച്ച്  തന്നിട്ട് നീ പോവുവാണോ മോളെ".... പൊട്ടികരഞ്ഞ് കൊണ്ട് അഫിയുടെ ഉമ്മ അത് പറഞ്ഞു...



" shaanuuu".... എല്ലാവരെയും വകഞ്ഞ് മാറ്റിക്കൊണ്ട് തനുവും pillu വും അവളുടെ അടുത്തേക്ക് ഓടിയതും അജുവും ശാസുവും കൂടി രണ്ട് പേരെയും നിയന്ത്രിച്ച് നിർത്തി....




" shana... ദേ നോക്ക് നിന്റെ ചൂടനാ വന്നിരിക്കുന്നെ... നിന്റെ ഡ്രാക്കു.... നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് മനസ്സിലായി shana...എന്നെ സ്നേഹിച്ചതെന്നല്ലാതെ...shana മതി എന്നോട് മിണ്ടാതെ കിടക്കുന്നത് ... എണീക്ക് നീ എന്ത് പണിഷ്മെന്റ് വേണേലും എനിക്ക് തന്നോ... നീ എത്ര കഠിനമായ പണിഷ്മെന്റ് എനിക്ക് തന്നാലും ഞാൻ അത് സ്വീകരിക്കും... പ്ലീസ് നീ ഒന്ന് എണീക്ക്.... ഈ കത്തിയ രൂപം ആയതോണ്ട് ആണോ നീ എണീക്കാത്തത്.... നോക്ക്... നീ ഏത് രൂപത്തിൽ ആണേലും I don't care... എനിക്ക് നിന്റെ സ്നേഹം മാത്രം മതി.... Shaanaa... എണീക്ക്.... എണീക്കാനാ പറഞ്ഞേ.... Shana എനിക്ക് ദേഷ്യം വരുന്നുണ്ട്.... മര്യാദക്ക് ഞാൻ പറയുന്നത് കേട്ടോ... "..... എന്ന് പറഞ്ഞ് കത്തികരിഞ്ഞിരിക്കുന്ന അവളുടെ കവിളിൽ തട്ടി വിളിച്ച് കൊണ്ട് ഒരു  ഭ്രാന്തനെ പോലെ അവനത് പറഞ്ഞതും എല്ലാവരും കൂടി ചേർന്ന് അവനെ പിടിച്ച് മാറ്റി..... എല്ലാവരെയും  തള്ളിമാറ്റിക്കൊണ്ട് കത്തിയ ഡെഡ് ബോഡിയുടെ അടുത്തേക്ക് പോയി കവിളിൽ തട്ടി വിളിച്ചോണ്ട് എന്തക്കയോ പിച്ചും പിയും പറഞ്ഞതും പോലീസ്കാരും അജുവും ശാസും കൂടി അഫിയെ പിടിച്ച് മാറ്റി.....



___________________________________________



                    ( 5 വർഷങ്ങൾക്ക് ശേഷം )



______________________________________________





"ചൂടാ... You know നിങ്ങൾക്കൊരിക്കലും എന്നെ പിടിക്കാൻ സാധിക്കില്ല... കാരണം I am very strong & bold.... നിങ്ങളാണെൽ ഒരു ഡ്രാക്കുവും "......




" ഡീ...നിന്നെ ഞാൻ"... എന്ന് പറഞ്ഞ് ഞാൻ അവളുടെ പിറകെ ഓടിയതും അവള് ടറസിന്റെ മുകളിലേക്ക് ഓടിക്കയറി.....




" നോക്ക് മിസ്റ്റർ ഡ്രാക്കു... ഈ മസിലും ഫിറ്റ്നസും ഒക്കെ ഉണ്ടായിട്ട് കാര്യമില്ല സ്റ്റാമിന വേണം... സ്റ്റാമിന "....



എന്നവള് പറഞ്ഞ് അവള് പിറകോട്ടേക്ക് നടന്നതും പെട്ടെന്നവള് ടറസിന്റെ മുകളിൽ നിന്നും താഴെക്ക് വീണു...



SHAANAAAAA.....



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹






എന്ന് ഉറക്കെ വിളിച്ച് എണീച്ചതും അവൻ കണ്ടത് ഒരു സ്വപ്നം ആണെന്ന് മനസ്സിലായി.... അവള് കിടന്നിടത് നോക്കിയതും അവിടം ശൂന്യം ആയിരുന്നു... ചുമരിൽ നിറഞ്ഞ് നിൽക്കുന്ന അവളുടെ ഫോട്ടോയിലേക്ക് നോക്കിനിൽക്കുമ്പോൾ ആണ് ശബ്ദം കേട്ട് റൂമിലേക്ക് അജുവും തനുവും pillu വും ശാസും ഉമ്മയും ദാനിമോനും ( pillu ന്റെയും ശാസിന്റെയും 4 വയസ്സ് പ്രായം വരുന്ന മകൻ )

അകത്തേക്ക് വന്നത്....



" അഫീക്കാ എന്ത് പറ്റി ".....അജു റൂമിലേക്ക് കയറി വന്ന് കൊണ്ട് ചോദിച്ചു ...



" shana എവിടെ... അവളിവിടെ എന്റടുത്ത് കിടന്നതാണാല്ലോ....shaanaa.... Shaana"... എന്ന്  പറഞ്ഞ് അവൻ ബെഡിൽ നിന്ന് എണീച്ച് റൂമിന്റെ ചുറ്റും നടന്നതും അത് സഹിക്കാൻ പറ്റാത്ത വിധം pillu അവന്റെ ഷോൾഡറിൽ പിടിച്ച് കുലുക്കി പൊട്ടികരഞ്ഞ് കൊണ്ട് പറഞ്ഞു...




" SHAANA IS NO MORE അഫീക്കാ.... SHANA അഞ്ച് വർഷം മുമ്പേ മരിച്ചു "..... എന്നവള് പറഞ്ഞതും അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി... ഇല്ല... എന്റെ ഷാന മരിച്ചിട്ടില്ല.... നിങ്ങളെന്തിനാ എപ്പോഴും എന്റെ ഷാന ഇനിയില്ല എന്ന് പറയുന്നെ"....എന്ന് പറഞ്ഞ് ഗ്ലാസ്‌ വിൻഡോയിൽ അടിച്ച് അവൻ സ്വയം മുറിവേൽപ്പിക്കാൻ തുടങ്ങിയതും എല്ലാവരും കൂടി അവനെ ബോധം കെടുത്താനുള്ള ഇൻജെക്റ്റ്  ചെയ്തു....



ഷാന മരിച്ചിട്ട് 5 വർഷം കഴിഞ്ഞിട്ടും ആ കുടുംബം വീണ്ടും പഴയത് പോലെ ആയില്ല... കാരണം അഫി തന്നെയാണ്.... ഷാന മരിച്ചത് അവനിനിയും ഉൾക്കൊള്ളാൻ സാധിച്ചില്ല......5 വർഷത്തോളം ആയി ഒരു ഭ്രാന്തനെ പോലെ മറ്റെന്തിനോ വേണ്ടി അവൻ ജീവിക്കുന്നു....





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ ഇതേ സമയം തിരക്കാർന്ന മുംബൈ നഗരത്തിലെ അനേകം കെട്ടിടങ്ങൾക്ക് മുമ്പിൽ തല ഉയർത്തി നിൽക്കുന്ന ഒരു വലിയ കെട്ടിടം} "....



*A.S ( AMAN SAHIB )GROUPS OF COMPANY*




{ആദി }




" Ishu... ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ... അമൻ സർ 1 വർഷം ആയില്ലേ നിന്റെ പിറകെ നടക്കുന്നു ഇനിയെങ്കിലും നിനക്ക് accept ചെയ്തൂടെ "....



" ആദി... പ്ലീസ് നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്... ഇതും പറഞ്ഞ് എന്റടുത്തേക് വരരുതെന്ന് "....



" Ishu... ശരിക്കും നിന്റെ പ്രോബ്ലം എന്താ... അമൻ സർ കാണാൻ നല്ല handsome അല്ലെ പോരാത്തതിന് ഫേമസ് ബിസിനസ്‌ മാനും... നിങ്ങള് രണ്ട് പേരും കാണാനും നല്ല പെർഫെക്റ്റ് മാച്ച് ആണ് പിന്നെ നീ എന്താ സമ്മതിക്കാത്തത് ".



" ആദി... നിനക്ക് ഞാൻ ഒരു ഭാരം ആവുന്നുണ്ടോ "....എന്ന് ഞാൻ പറഞ്ഞതും ഞാൻ അവളെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ച് ദേഷ്യത്തോടെ ഞാൻ എന്റെ ക്യാബിനിലേക്ക് നടന്നു.



Guyzz... ഞാൻ ആദിത്യ എല്ലാരും ആദീന്ന് വിളിക്കും... പിന്നെ എന്നെ കുറിച്ച് പറയുവാണേൽ ആകെ ഉള്ളത് ഒരനിയത്തി ആണ് മായ....7 വർഷം മുമ്പ് അവളെന്നെ വിട്ടുപോയി... അവളൊരു എയ്ഡ്സ് പേഷന്റ് ആണ്... അതെ പോലെ ഞാനും ഒരു എയ്ഡ്‌സ് ബാധിതയാണ്.....മായ പോയതിന് ശേഷം ഞാൻ തികച്ചും ഒറ്റപ്പെട്ടായിരുന്നു... ആ time ആണ് Ishu എന്റെ ലൈഫിലേക്ക് വരുന്നത്.... അവളൊരു ഓർഫൺ ആണ്....ജന്മനാ ഞാനൊരു എയ്ഡ്‌സ് പേഷന്റ് ആയതോണ്ട് തന്നെ സ്കൂളിലും കോളേജിലും എല്ലാരും എന്നോട് അകൽച്ച പാലിച്ചിരുന്നു... കാര്യങ്ങൾ അറിഞ്ഞാൽ ishu വും എന്നോട് അകൽച്ച പാലിക്കുമെന്നാണ് ഞാൻ കരുതിയത് but അവളെന്നോട് കൂടുതൽ അടുക്കുകയാ ചെയ്തത്.....ishu എന്റെ ഫ്രണ്ട് മാത്രമല്ല എന്റെ അനിയത്തികൂടിയാണ് ഞങ്ങള് രണ്ട് പേരും ഒന്നിച്ച് എന്റെ കൊച്ചു വീട്ടിലാ താമസിക്കുന്നത്.... എന്നെക്കാൾ രണ്ട് വയസ്സിന് എളേത് ആണേലും അതിന്റെ ഒരു ബഹുമാനവും ആ സാധനത്തിന് എന്നോട് ഇല്ല..പക്ഷെ മായയേക്കാൾ എനിക്ക് ബെസ്റ്റ് സിസ്റ്റർ അവളാണ്..... പിന്നെ എന്റെ ലൈഫിലെ വേറൊരാളെ കൂടി നിങ്ങൾക്ക് introduce ചെയ്യാനുണ്ട് ഹർഷ്... എന്റെ ഫിയാൻസി ...അവനൊരു കാൻസർ പേശന്റ് ആണ്..ഇപ്പോൾ എന്നെക്കാൾ അവന് കാര്യം ishu നെയാണ്... Ishu ന്റെ ബെസ്റ്റ് ബ്രദർ...1 month കഴിഞ്ഞാൽ ഞങ്ങടെ മാരേജ് ആണ്....ബാക്കിയൊക്കെ വഴിയെ മനസ്സിലാക്കാം 😁...



Ishu നോട്‌ അധിക ടൈം മിണ്ടാതിരിക്കാൻ പറ്റാത്തത് കൊണ്ട് തന്നെ ഞാൻ അവളുടെ അടുത്തേക്ക് പോയി ചെവി പിടിച്ച് സോറി പറഞ്ഞതും അവള് നിറഞ്ഞ കണ്ണുകളോടെ മോണ കാട്ടി എനിക്ക് ചിരിച്ച് തന്ന് നമ്മളെ ടൈറ്റ് ആയി കെട്ടിപിടിച്ചു...




" Isha...നിന്നെ അമൻ സാർ വിളിക്കുന്നു "...





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ Ishu }



" Isha...നിന്നെ അമൻ സാർ വിളിക്കുന്നു "...

എന്ന് അയാളെ ( അമൻ ) PA വന്ന് പറഞ്ഞതും വേണോ വേണ്ടയോ എന്നർത്ഥത്തിൽ ഞാൻ അയാളുടെ ക്യാബിനിലേക്ക് പോയി....അയാള് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുവാണ് 


" ഹ.. Isha... Come "... എന്ന് അയാള് തിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞതും ഞാനല്പം മടിച്ച് കൊണ്ട് അങ്ങോട്ടേക്ക് പോയി......


" isha.... സിറ്റ്... എന്ന് അയാള് പറഞ്ഞതും ഞാൻ അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു...


" "ഈ ഫയൽ നോക്കിയേ "... എന്ന് പറഞ്ഞ് അയാള് എന്റെ നേരെ ലാപ്ടോപ് നീട്ടിയതും ഞാൻ ലാപ്പിലേക്ക് നോക്കി....പെട്ടെന്ന് അയാള് വന്ന് എന്റെ കൈകൾക്ക് മുകളിൽ കൈ വെച്ചതും ഞാൻ അയാളെ തള്ളിമാറ്റിക്കൊണ്ട് പിടന്നെഴുന്നേറ്റ് ഒന്നും മിണ്ടാതെ കരഞ്ഞ് കൊണ്ട്  ഓഫീസിന് പുറത്തേക്ക് ഓടി...പിറകെ നിന്ന് ആദി വിളിക്കുന്നുണ്ടെങ്കിലും അത് മൈൻഡ് ചെയ്യാതെ ഞാൻ ഓട്ടോയിൽ കയറി വീട്ടിലേക്ക് പോയി....



                               *****



ബൈക്കിന്റെ സൗണ്ട് കേട്ടതും ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി ആദിയും ഹർഷ് ഏട്ടനും ആണ്....



" ishu...നിനക്കെന്താ ഭ്രാന്ത് ആണോ... നീ ഇങ്ങനെ ഓഫീസിൽ നിന്നും കരഞ്ഞ് വീട്ടിലേക്ക് വരാൻ മാത്രം എന്ത് പ്രോബ്ലം ആണ് ഉണ്ടായേ "....



" അയാളെന്റെ കയ്യിൽ പിടിച്ചു... അതെനിക്ക് ഇഷ്ട്ടമായില്ല... സോ... Thats it "...



" നിന്റെ കയ്യിൽ പിടിച്ചോ അവൻ.... എന്റെ പെങ്ങടെ കയ്യിലാ അവൻ പിടിച്ചേ... ഞാനവനെ വെറുതെ വിടാൻ പോണില്ല ".... എന്ന് പറഞ്ഞ് ഹാർഷേട്ടൻ പോവാൻ പോയതും ആദി തടഞ്ഞു...



" ഹർഷ്... ഇവള് പറയുന്നത് പോലെ തുള്ളാൻ നിനക്ക് ഭ്രാന്ത് ആണോ ..... അതും ഇത്രക്കും സിമ്പിൾ കാര്യത്തിന്.... നിനക്ക് ഓർമയുണ്ടോ 1 വർഷം എന്തോ ഒരു സില്ലി മാറ്റാറിന് അവിടത്തെ Md യെ നീ തല്ലിയിട്ടാ എന്നെയും ishu നെയും അയാള് പിരിച്ച് വിട്ടത് ... ഇതിപ്പോ 5 വർഷത്തിനുള്ളിൽ ഞങ്ങളുടെ ഇരുപതാമത്തെ കമ്പനിയാ... ഇനിയും കമ്പനി മാറാൻ എന്നെ കൊണ്ട് വയ്യ ".... എന്ന് ആദി പറഞ്ഞതും അത് എനിക്കെന്തോ ഹേർട്ട് ആയി.. അതോണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറിപ്പോയി...




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ ആദി }



" ആദി നീ എന്തൊക്കെ ആണീ പറഞ്ഞേ... Ishu ന് സങ്കടായി "...



" ഹർഷ്... നീ ഒരു കാര്യം മനസ്സിലാക്കണം ....എന്റെയും ഇഷുന്റെയും റിലീജിയൻ മാറ്റമാണ് കാസ്റ്റ് മാറ്റമാണ് അങ്ങനെ ഒരുപാട് ഡിഫറെൻറ്സ് ഞാനും അവളും തമ്മിൽ ഉണ്ട് പക്ഷെ ഇതിനേക്കാൾ ഒക്കെ ഉപരി അവളെന്റെ അനിയത്തി ആണ്.....നിനക്കറിയാവുന്നതല്ലേ അവൾക്ക് നമ്മള് രണ്ട് പേരും മാത്രേ ഉള്ളൂ... ഞാനൊരു എയ്ഡ്‌സ് പേഷന്റ് ആണ് അതെപോലെ നീ ഒരു കാൻസർ പേഷന്റും.... അത് കൊണ്ട് തന്നെ നമ്മുടെ രണ്ട് പേരുടെയും ആയുസ്സിന് യാതൊരു ഉറപ്പും ഇല്ലാത്തതാണ്... എന്റെ ശ്വാസം പോകുന്നതിന് മുമ്പ് എനിക്കവളെ സുരക്ഷിതമായ കൈകളിൽ എത്തിക്കണം... അതിന് ഏറ്റവും അനുയോജ്യം അമൻ സർ ത ന്നെയാണ്... അദ്ദേഹം അവളെ ഒരു മഹാറാണിയെപ്പോലെ നോക്കും....അത് കൊണ്ടാണ് അവൾക്കിഷ്ടമല്ലാഞ്ഞിട്ട് കൂടി ഈ കാര്യത്തിൽ ഞാനവളെ നിർബന്ധിക്കുന്നെ....



" I can't understand ആദി... നീ ishu വിന്റെ കാര്യത്തിൽ എത്രമാത്രം സീരിയസ് ആണെന്ന് "....എന്ന് പറഞ്ഞ് അവനെന്നെ ചേർത്ത് പിടിച്ചതും ഞാൻ അവന്റെ നെഞ്ചിൽ തലചാഴ്ച്ചു.....



പെട്ടെന്ന് ആരോ വാതില് തുറന്നതും ഞാൻ അവന്റെ ദേഹത്ത് നിന്നും മാറി....



" I am സോറി "....അമൻ സർ



" its ok സർ ".... എന്ന് പറഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു...നമ്മൾക്ക് തിരിച്ച് ഒരു ചിരി തന്ന് അമൻ സർ ചുറ്റും ഒന്ന് കണ്ണോടിച്ച് കൊണ്ട് ചോദിച്ചു...



" Isha? "...



" അവള് മുകളിൽ ഉണ്ട് ഞാൻ പോയി വിളിക്കാം എന്ന് പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി... ആദ്യം അവള് താഴെക്ക് വരാൻ കൂട്ടാക്കിയില്ലെങ്കിലും ഞാൻ ഒരുപാട് നിർബന്ധിച്ചോണ്ട് അവള് സമ്മതിച്ചു....



ഞങ്ങള് രണ്ട് പേരും താഴെക്കു ഇറങ്ങി... Ishu ആണേൽ അമൻ സാറിനെ നോക്കാതെ മുഖം താഴ്ത്തി നിൽക്കുവാണ്...




" Isha... I am സോറി... ഞാൻ നിന്റെ കയ്യിൽ പിടിച്ചതിന് "....



" സോറി പറഞ്ഞാൽ തെറ്റ് തെറ്റല്ലാതെ ആവോ ".... എന്ന് അവള് (ishu)എടുത്തടിച്ച് ചോദിച്ചതും ഞാൻ അവളുടെ കയ്യിൽ നുള്ളി....



" ok ...അതാവില്ല...but ഇനിയൊരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് ഇതുപോലൊരു മിസ്റ്റേക് ഉണ്ടാവില്ല... പ്ലീസ് "....അമൻ സർ



" ok fine.... ഞാൻ ക്ഷമിച്ചു... But ഇനിയൊരിക്കലും നിങ്ങളെന്റെ പിറകെ വന്ന് ശല്യം ചെയ്യരുത് ... മൈൻഡ് it ".... എന്ന് പറഞ്ഞ് അവള് മുകളിലേക്ക് കയറിപ്പോയതും അമൻ സാറിന് അവള് പറഞ്ഞത് നല്ലോണം ഫീൽ ആയി....



" സർ സോറി ... അവൾക്ക് വേണ്ടി ഞാൻ ക്ഷമ പറയുവാ... സാറിന് ishu നെ അറിയാലോ അവള് ലൈഫിൽ മാര്യേജെ വേണ്ടാന്ന് പറഞ്ഞ് നടക്കുവാ "....എന്ന് ഞാൻ പറഞ്ഞതും



" its ok... എന്നെങ്കിലും ഒരിക്കൽ അവളെന്നെ accept ചെയ്യുവായിരിക്കും ".....എന്ന് പറഞ്ഞ് ഞങ്ങൾക്ക് ഒന്ന് ചിരിച്ച് തന്ന് അമൻ സർ അവിടെ നിന്നും പോയി....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ pillu }



"ഉമ്മീ പറയാറില്ലേ ഒരു മാലാഖയെ കുറിച്ച് ഞാൻ ജനിക്കാനൊക്കെ കാരണം ആ മാലാഖ ആണെന്ന്... ആ മാലാഖ എപ്പോഴാ എന്നെ കാണാൻ വരാ "...... എന്ന് ദാനിമോൻ എന്റടുത്തേക്ക് വന്ന് ചോദിച്ചതും....



" ഉടനെ വരും ".... എന്ന് മാത്രം മുഖത്തൊരു ചിരി വരുത്തി പറഞ്ഞതും അവനെന്റെ കവിളിൽ പിടിച്ച് നുള്ളി തുള്ളിച്ചാടിക്കൊണ്ട് പുറത്തേക്ക് പോയി....



എന്റെ കണ്ണുകൾ നിറഞ്ഞതും പെട്ടെന്ന് എന്റെ കൈകളിൽ ആരോ പിടിച്ചതും ഞാൻ നോക്കിയപ്പോൾ ശാസ് ആണ്....



" ഞാൻ കാരണം അല്ലെ അഫീക്ക ഈ അവസ്ഥയിൽ ആയി... ഷാന മരിച്ചത്.... എല്ലാത്തിനും ഞാനാ കാരണം അവള് പറഞ്ഞത് പോലെ ഉടനെ തന്നെ ചെറിയ രീതിയിൽ നമ്മുടെ നിക്കാഹ് കഴിഞ്ഞു അതോണ്ട് ഇക്കാര്യം മറ്റുള്ളവർ അറിഞ്ഞില്ല... പക്ഷെ ഞാൻ നാണംകെടുന്നതിന് പകരം അവളെല്ലാവരുടെ മുമ്പിലും നാണംകെട്ടു.... ദാനി മോനെ ഞാൻ അബോഷൻ ചെയ്യാൻ പോയതാ ഷാനയാ അത് തടഞ്ഞത്..... പക്ഷെ അവളുടെ മരണത്തിന് കാരണം ഈ പാപിയായ ഞാനും".... എന്ന് പറഞ്ഞ് ഞാൻ പൊട്ടിക്കരഞ്ഞതും...



" ഇതൊക്കെ വിധിയാണ്  ".... എന്ന് പറഞ്ഞ് അവനെന്നെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും എനിക്ക് സമാധാനിക്കാൻ സാധിച്ചില്ല....



പെട്ടെന്ന് hezu കേറി വന്നതും എന്നെ ഒന്ന് നോക്കി ശാസ് പുറത്തേക്ക് പോയി...നമ്മള് കണ്ണുകൾ തുടച്ച് അവളെ നോക്കി ചിരിച്ചു....




" hezu നിനക്കെന്ത് പറ്റി... എന്താ നീ വല്ലാതെ ഇരിക്കുന്നു "....



" ഇനിയും ഉപ്പ എന്റെ ഇഷ്ടത്തിന് നിന്ന് തരില്ല എന്നാ പറയുന്നേ... Next month എന്റെ കല്യാണം നടത്തുമെന്നാ ഉപ്പ പറയുന്നേ... I know ഉപ്പാടെ സിറ്റിവേഷൻ എനിക്ക് മനസ്സിലാവും... എനിക്കിപ്പോ 23 വയസ്സായി... അതിന്റെ  വിഷമം ഒക്കെ ഉപ്പാക്ക് ഉണ്ടാവും അതെനിക്ക്  മനസ്സിലാവും....



" hezu അപ്പോ അമൻ ".... അമന്റെ കാര്യം എനിക്കും അവൾക്കും മാത്രേ അറിയുള്ളു...ഈ അടുത്താ അവളീ കാര്യം എന്നോട് പറയുന്നത്...   





" I don't no... എന്താ ചെയ്യേണ്ടതെന്ന് ഒരുപക്ഷെ shanu ഇപ്പോൾ ജീവനോടെ ഉണ്ടേൽ മുമ്പത്തെ പോലെ തീർച്ചയായും അവളിതിന് ഒരു സൊല്യൂഷ്യൻ കണ്ടെത്തിയേനെ... അമനെ എനിക്ക് കിട്ടുവോന്ന് അറിയില്ല... പക്ഷെ എന്റെ സ്നേഹം സത്യമാണ് അവന് വേണ്ടി എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്... ഒരുപക്ഷെ ഈ മാര്യേജ് നടന്നാൽ പിന്നെ ഞാൻ ജീവനോടെ കാണില്ല "....




"Hezu....പ്ലീസ് അങ്ങനെ ഒന്നും പറയല്ലേ.... അതിന് മുമ്പ് പടച്ചോൻ എന്തെങ്കിലും ഒരു വഴി കാട്ടും".... എന്ന് പറഞ്ഞ് ഞാൻ അവളെ സമാധാനിപിച്ചു 





🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ അജു }




" ഇപ്പോൾ ബിസിനസ്‌ ഒക്കെ എങ്ങനെ പോകുന്നു".... ഡോക്ർ 



" ഡോക്ടർക്ക് അറിയാലോ അഫീക്കാ ആണ് ബിസിനസ്‌ ഒക്കെ നിയന്ത്രിച്ചിരുന്നത്... ഒറ്റ വർഷം കൊണ്ടാ അഫീക്കാ നമ്മടെ കമ്പനിയെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്‌ സാമ്രാജ്യമായി ഉയർത്തിയത്....പക്ഷെ ഇപ്പോൾ കമ്പനി ഏത് നിമിഷവും തകർന്ന് വീയാം... അഫീക്കാനെ പോലെ എനിക്ക് കമ്പനി കൊണ്ട് പോവാൻ സാധിക്കുന്നില്ല....&  അത് വിട്.. ഡോക്ടർ ഇപ്പോൾ അഫീക്കാടെ അവസ്ഥ എന്താണ് "...



"അറിയാലോ അഫിക്ക് 5 വർഷം ആയിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല... ചിലപ്പോൾ അഫി നോർമൽ ആയി ബീഹെവ് ചെയ്യുന്നു... മറ്റു ചിലപ്പോൾ ഒരു ഭ്രാന്തനെപ്പോലെ.... You know അഫിയുടെ അവസ്ഥ ഇപ്പോൾ ക്രിറ്റിക്കൽ സ്റ്റേജിലേക്ക് പോയിക്കൊണ്ടിരിക്കുവാണ്... രണ്ട് ഓപ്ഷൻസ് ആണ് ഇപ്പോൾ അവന്റെ മുന്നിൽ ഉള്ളത്.... ഒന്നുങ്കിൽ അവൻ പൂർണ്ണമായും ഒരു ഭ്രാന്തൻ ആവും... ഒരിക്കലും മാറ്റാൻ പറ്റാത്ത ഭ്രാന്ത്.... Or "....എന്ന് പറഞ്ഞ് മൗനം പാലിച്ച് ഡോക്ടർ എന്നെ നോക്കിയതും ഞാൻ സംശയത്തോടെ ചോദിച്ചു



" അല്ലെങ്കിൽ ".....



" HE WILL DIE ".... എന്ന് ഡോക്ടർ പറഞ്ഞതും ഹൃദയത്തിൽ നിന്നും ഒരു ബോംബ് പൊട്ടി....




" അല്ലാതെ അഫീക്കാനെ തിരിച്ച് കൊണ്ട് വരാൻ ഒരു മാർഗവും ഇല്ലേ "....



" ഉണ്ട്..... അത് ട്രീറ്റ്മെന്റിന്റെ ഭാഗം അല്ല.....ഈ ഒരൊറ്റ വഴിക്ക് മാത്രമേ അവനെ തിരിച്ച് കൊണ്ട് വരാൻ പറ്റു "..




എന്ന് ഡോക്ടർ പറഞ്ഞതും എന്തെന്ന അർത്ഥത്തിൽ ഞാൻ ഡോക്ടറെ നോക്കി....





" SHANA.... അവൾക്ക് മാത്രമേ അവനെ തിരിച്ച് കൊണ്ട് വരാൻ പറ്റു".....



" WHAT... ഡോക്ടർക്ക് അറിയില്ലേ ഷാന ഇപ്പോൾ ജീവനോടെ ഇല്ലെന്ന് ".....



" I know... But... ഇനി ഈ വഴി മാത്രമേ അവശേഷിക്കുന്നുള്ളു ".....





                               *****




" തനൂ.... "......



എന്ന് വിളിച്ച് അവളെ ഞാൻ അന്വേഷിക്കുമ്പോൾ ആണ് ബാൽക്കണിയിൽ നിന്ന് വിദൂരത്തേക്ക് നോക്കിനിൽക്കുന്ന അവളെ ഞാൻ കണ്ടത്... ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് പോയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.....




"തനു... എന്തായിത്.. ഈ month അവസാനം നിന്റെ ഡെലിവറി ആണ്.... കഴിഞ്ഞതൊക്കെ ചിന്തിച്ച് ബിപി കൂട്ടണ്ട .. നിനക്കറിയാലോ കഴിഞ്ഞ തവണ ഇങ്ങനെയൊക്കെ ചിന്തിച്ച് നിന്റെ ബിപി വളരെ ഹൈ ആയത് കൊണ്ടാണ് നമ്മടെ ആദ്യത്തെ കുഞ്ഞിനെ വയറ്റിൽ നിന്ന് തന്നെ നമ്മൾക്ക് നഷ്ടപ്പെട്ടത്"....




" അജു എനിക്ക് നിന്നോട് ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാനുണ്ട്... ".....




"  എന്ത് കാര്യം "..



എനിക്ക് തോന്നുന്നത് shanu മരിച്ചിട്ടില്ല....  ".....



" തനു... നീ എന്താ ഈ പറയുന്നേ.... അഫീക്ക ഇത് വരെ ഷാന മരിച്ചത് അക്‌സെപ്റ് ചെയ്തില്ല.... അഫീക്കാനെപ്പോലെ നീയും തുടങ്ങിയോ "....




" അജു നീ തന്നെ ഒന്ന് ചിന്തിച്ച് നോക്ക്.... Shana ന്റെ കത്തിക്കരിഞ്ഞ ബോഡി അല്ലെ നമ്മള് കണ്ടത് അല്ലാതെ അവളുടെ മുഖം അല്ലല്ലോ... ഒരുപക്ഷെ അത് shana അല്ലെങ്കിലോ....



"അത് shana ആണെന്നതിന് എല്ലാ പ്രൂഫ്യൂം നമ്മൾക്ക് കിട്ടിയതാണ് "....



" എന്ത് പ്രൂഫ് shana ആ ടാക്സിയിൽ കയറിയതോ... അല്ലെങ്കിൽ ആ ചൈനോ... അജു നോക്ക് ആ ടാക്സിയിൽ shana മാത്രമേ കയറിയിട്ടുണ്ടാവു... ആ ചെയിൻ ഒരുപക്ഷെ shana ന്റെ കയ്യിൽ നിന്നും മിസ് ആയതായിരിക്കും... നിർഭാഗ്യവശാൽ ആ പെൺകുട്ടിക്കും shana ന്റെ അതെ age ആയിപ്പോയി... I think shana ഇപ്പോഴും എവിടെയോ ജീവനോടെ ഉണ്ട്"......



{ ishu }



ഞാൻ ലാപ്ടോപ്പിൽ നോക്കി നാളത്തെ works ഒക്കെ ചെയ്യുവായിരുന്നു....നല്ല കാറ്റും മഴയും ഉള്ളതോണ്ട് തന്നെ ജനാല, ഇടയ്ക്കിടെ കൊട്ടിയടിക്കുന്നുണ്ട്... അത് വല്ലാത്തൊരു ഡിസ്റ്റർബെൻസ് ആയതോണ്ട് നമ്മള് ജനാലയടയ്ക്കാൻ വേണ്ടി പോയതും പുറത്ത് ഗേറ്റിന്റെ അവിടെ ആരോ നിൽക്കുന്നത് പോലെ എനിക്ക് തോന്നി.....



*ആരാ ഈ രാത്രി അവിടെ *....



ആരാണെന്ന് നോക്കാൻ ഞാൻ കുടയും ടോർച്ചും എടുത്ത് വീടിന് വെളിയിലേക്ക് ഇറങ്ങിയതും ഗേറ്റിന്റെ അടുത്ത് ആരെയും കാണുന്നില്ല....



" ഇവിടെ ആരെയും കാണുന്നില്ലല്ലോ.. ഇനി ഇന്ന് ഹൊറർ ഫിലിം കണ്ടതോണ്ട് നിനക്ക് തോന്നുന്നതാണോ... നോ അങ്ങനെ ആവാൻ വഴിയില്ല ... ഇനി ചിലപ്പോൾ പ്രേതം എങ്ങാനും ആവോ... ബാൽവീർ എന്നെ വന്ന് രക്ഷിക്കൂ ".....



പെട്ടെന്ന് ആരോ എന്റെ പിറകെ ഉള്ളത് പോലെ തോന്നിയതും നമ്മള് പിറകോട്ട് നോക്കി പക്ഷെ അവിടം ശൂന്യമായിരുന്നു..... പെട്ടെന്ന് എന്റെ കാലിൽ എന്തോ തടഞ്ഞത് പോലെ തോന്നിയതും ഞാൻ നോക്കിയപ്പോൾ അവിടെ ഒരു ബോക്സ്‌ കണ്ടു... ബോക്സ്‌ എടുത്ത് തുറന്ന് നോക്കിയതും... ഉള്ളിൽ ഒരു ഡയമണ്ട് നെക്ലൈസ്... കൂടെ ഒരു ചെറിയ കടലാസിൽ



*FOR MY HEARTBEATS *



ഞാൻ ബോക്സ്‌ അടച്ചതും മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി....




*AMAN *



" എങ്ങനെയുണ്ട് ഗിഫ്റ്റ്... ഇഷ്ടപ്പെട്ടോ "... എന്നവൻ ചോദിച്ചതും ആ ബോക്സ്‌ ഞാൻ വലിച്ചെറിഞ്ഞു



" നിങ്ങളോട് ഞാൻ പറഞ്ഞത് ആണ് എന്റെ പിറകിൽ ഇനി നടക്കരുതെന്ന്... ഇതൊക്കെ കണ്ട് കണ്ണ് മഞ്ഞളിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടാവും... പക്ഷെ ഇഷ അത് പോലെ അല്ല.... താനെന്തൊക്കൊ എനിക്ക് തന്നാലും തന്റെ ജീവൻ എനിക്ക് വേണ്ടി തന്നാൽ പോലും നിങ്ങളോട് എനിക്ക് അൽപ്പം പോലും സ്നേഹം തോന്നില്ല... MR :AMAN SAHIB




" I AM SURE ISHA.... വൈകിയാലും നീ എന്നെ ACCEPT ചെയ്യും "..... അമൻ



" NO... ഒരിക്കലും അതുണ്ടാവില്ല... എന്റെ അവസാന ശ്വാസം പോകുന്നത് വരെ എന്റെ തീരുമാനം ഇത് തന്നെയായിരിക്കും... അതിന് ഒരു കാരണം ഉണ്ടെന്ന് തന്നെ കൂട്ടിക്കോ... പ്ലീസ് വെറുതെ എന്റെ പിറകെ നടന്ന് ടൈം വേസ്റ്റ് ചെയ്യണ്ട നിങ്ങൾക്കെന്നെ ഒരിക്കലും കിട്ടാൻ പോണില്ല "..... എന്ന് പറഞ്ഞ് ഞാൻ തിരികെ നടന്ന് റൂമിൽ കയറി വാതിൽ കുറ്റിയിട്ടതും നിയന്ത്രണം ഇല്ലാതെ എന്റെ കണ്ണുകൾ ഒഴുകി......


നിറഞ്ഞ കണ്ണുകളോടെ കബോഡിലെ ഡ്രെസ്സിന്റെ അടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഫോട്ടോ എടുത്ത് പതിയെ കൈകൊണ്ട് ആ ഫോട്ടോയിൽ തലോടി...



" ഒരുപക്ഷെ നിങ്ങളിപ്പോൾ എന്റെ കൂടെ ഇല്ലായിരിക്കാം... ഇനിയും ഉണ്ടാവില്ല... പക്ഷെ നിങ്ങടെ സ്ഥാനത് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും എനിക്ക് സാധിക്കില്ല ".... എന്ന് പറഞ്ഞ് ഞാൻ ആ ഫോട്ടോയിൽ ചുണ്ടുകൾ അമർത്തി



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ തനു}



"നാളെ മോർണിങ് ഫ്ളൈറ്റിന് നമ്മൾക്ക് മുബൈക്ക് പോണം"...



" അതെന്താ പെട്ടെന്ന് ഒരു യാത്ര...1 week കഴിഞ്ഞാൽ അല്ലെ hezu ന്റെ എങ്കേജ്‌മെന്റ് "....




"എൻഗേജ്മെന്റിനല്ല ...നാളെ രാത്രി മുംബൈയിൽ ഒരു ഫങ്ക്ഷൻ ഉണ്ട്...എല്ലാ  പ്രമുഖ ബിസിനസ്‌മാൻമാരുംവരും.... അഫീക്കാനെയും കൊണ്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു....ഏതായാലും 1 week കഴിഞ്ഞാൽ നമ്മൾക്ക് എല്ലാവർക്കും മുബൈക്ക് പോവേണ്ടതല്ലേ... അതോണ്ട് എല്ലാരും ഒന്നിച്ച് പോവുന്നതായിരിക്കും ബെറ്റർ....I know ഇപ്പോൾ നിനക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആണെന്ന്...ഞാൻ ഒരു പ്രൈവറ്റ് പ്ലെയിൻ ബുക്ക്‌ ചെയ്തിട്ടുണ്ട് So  നീ കൺഫേട്ടബിൾ ആയിരിക്കും "....



" ok... But അഫീക്കാനെ ഈ അവസ്ഥയിൽ മുംബൈക്ക് കൊണ്ട് പോവുന്നത് റിസ്ക്കല്ലേ".....



" അതെ..പക്ഷെ അഫീക്ക shanu നെ കുറിച്ച് ഓർക്കുമ്പോൾ ആണ് അഫീക്ക വൈലന്റ് ആവുന്നത്.. അഫീകാക്ക് തനിച്ചിരിക്കുന്നതാണ് ഇഷ്ട്ടം... But നമ്മള് മാക്സിമം അഫീക്കാനെ ഈ യാത്രയിൽ ഒറ്റക്ക് ഇരിക്കാൻ സമ്മതിക്കരുത്... മാത്രമല്ല ഒരുപാട് കാലം ആയില്ലേ അഫീക്ക വീട്ടിൽ തന്നെയിരിക്കുന്നു..പുറത്തേക്ക് കൊണ്ട് പോകുന്നത് കൊണ്ട് അഫീകാക്ക് അൽപ്പം ആശ്വാസം കിട്ടുമെന്ന് ഡോക്ടർ പറഞ്ഞു...



" I understand അജു ".....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ hezu }



" pillu ഒരാഴ്ച കഴിഞ്ഞാൽ മുംബൈയിൽ വെച്ച് ഏതോ ഒരു സഹൽന്റെ കൂടെ എന്റെ എൻഗേജ്മെന്റ് ആണ്.... ഈ എൻഗേജ്മെന്റ് നടക്കാൻ പാടില്ല ".




" hezu... കൂൾ.... എൻഗേജ്മെന്റ് കഴിഞ്ഞെന്ന് കരുതി നീ അവന്റത് ആവില്ല....എന്തെങ്കിലും ഒരു വഴി തെളിയാതിരിക്കില്ല"...



" pillu, hezu... നിങ്ങടെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തോ നാളെത്ത മോർണിംഗ് ഫ്ളൈറ്റിന് നമ്മൾക്ക് മുംബൈക്ക് പോവേണ്ടതാണ് "....റൂമിന്റെ വാതിൽ തുറന്ന് കൊണ്ട് അജു അത് പറഞ്ഞു 



" what... എന്താ അജു നീ പറയുന്നേ... ഇനി എൻഗേജ്‌മെന്റിൽ എന്തെങ്കിലും മാറ്റം വന്നോ ".....



" ഇല്ല... കാര്യം ഞാൻ വഴിയെ പറയാം...നാളെ മോർണിംഗ് ഫ്ളൈറ്റിന് തന്നെ പുറപ്പെടണം... So വേഗം സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തോ "... എന്ന് പറഞ്ഞ് അജു പുറത്തേക്ക് പോയി....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അമൻ }..




"ഹ... അങ്കിൾ അഫി നാളത്തെ ബിസിനസ്‌ ഫങ്ക്ഷന് വരും.... എന്റെ മെഹറിനെ എന്നിൽ നിന്നും അകറ്റിയ അവനെ ഞാൻ ജീവനോടെ വിടില്ല... ഇന്നവന്റെ അവസാനത്തെ ഡേ ആണ്"....



" അമൻ... അവനെ കൊന്നാൽ നിനക്ക് സുഖമായി ജീവിക്കാൻ പറ്റുമോന്ന് തോന്നുന്നുണ്ടോ... നീ ജയിലിൽ കിടക്കേണ്ടി വരും ".....



" ഇല്ല അങ്കിൾ.... ഒരുപക്ഷെ പണ്ടായിരുന്നേൽ ഞാൻ ജയിലിൽ പോയേനെ... പക്ഷെ ഇപ്പോൾ എനിക്കെന്റെ ഇഷയുടെ കൂടെ ജീവിക്കണം.. അതോണ്ട് മാഡർ വളരെ പ്ലാനിട് ആയിരിക്കും... ഒരിക്കലും ഞാൻ പിടിക്കപ്പെടാൻ പോകുന്നില്ല "...



" അമൻ ഞാൻ പറയുന്നത് കേൾക്ക്... നിന്റെ മെഹറിനെ നിന്നിൽ നിന്ന് ആകറ്റിയതിന് പകരമായി അവൻ 5 വർഷം ആയി അനുഭവിക്കുന്നു... നീ അനുഭവിച്ചതിനേക്കാൾ ആയിരം മടങ്ങ് അവന്റെ വൈഫ്‌ പോയതിൽ പിന്നെ അവനനുഭവിക്കുന്നുണ്ട്... അവനിപ്പോൾ ഹാഫ് മെന്റൽ പേഷന്റ് ആണ് "......



" I know... അവന്റെ വൈഫിനെ തീർക്കാൻ വേണ്ടിയായിരുന്നു 5 വർഷം മുമ്പ് ഞാൻ കേരളത്തിലേക്ക് പോയത്... But... ഞാൻ തീർക്കുന്നതിന് മുമ്പേ അവള് ഒരാൾക്സിഡന്റിൽ പെട്ട് മരിച്ചു.... അവളെ എന്റെ കൈ കൊണ്ട് തീർക്കാൻ പറ്റാതിരുന്ന കുറ്റബോധം എനിക്കിപ്പോഴും ഉണ്ട്.... അതോണ്ട് ഇന്ന് രാത്രി എന്റെ കൈ കൊണ്ട് തന്നെ ഞാൻ അവനെ തീർക്കാൻ പോവാ.... ഇന്ന് ഈ അമൻ സാഹിബിന്റെ കൈ കൊണ്ട് അഫ്സൽ അഹ്‌മദിന്റെ അന്ത്യം ആണ് "....



പെട്ടെന്ന് ആരോ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ഞാൻ വേഗം ഫോൺ വെച്ച് തിരിഞ്ഞ് നോക്കി.....



" Isha "....



" ആരെ കൊല്ലുന്ന കാര്യാ നിങ്ങളീ പറയുന്നേ ".... എന്നവള് ചോദിച്ചതും ഞാൻ ഞെട്ടി...




" കൊല്ലുന്ന കാര്യമോ... Isha നീ തെറ്റായി എന്തെങ്കിലും കേട്ടതാവും "....



" No... നിങ്ങള് പറഞ്ഞതൊക്കെ ഞാൻ കേട്ടതാണ് .... നിങ്ങള് അഫ്സൽ അഹ്‌മദ്‌ എന്ന ആളെ കൊല്ലാൻ പോവുന്ന കാര്യം അല്ലെ പറയുന്നേ "....



" Isha... അത് പിന്നെ... ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ല "....



" എന്താ എന്നോട് വീണ്ടും വീണ്ടും കള്ളം പറയുവാണോ... നിങ്ങള് അഫ്സൽ അഹ്‌മദിനെ ഇന്ന് കൊല്ലും എന്ന് പറയുന്നത് ഞാൻ കേട്ടു... നിങ്ങൾക്ക് കള്ളം പറഞ്ഞ് എന്നോട് പിടിച്ച് നിൽക്കാൻ ആവില്ല Mr:അമൻ സാഹിബ് "....




" Isha"...






" NO... I  AM NOT ISHA....  ഇഷ എന്റെ അപരനാമം മാത്രമാണ്... I AM SHANA... SHANA FARZIN... ഒന്നൂടെ വ്യക്തമായി പറഞ്ഞാൽ നിങ്ങളിപ്പോൾ കൊല്ലുമെന്ന് പറഞ്ഞ അഫ്സൽ അഹ്‌മദിന്റെ ഭാര്യ... MRS : SHANA AFSAL AHMED ".... എന്നവള് പറഞ്ഞതും ഉള്ളിൽ ഒരു ബോംബ് പൊട്ടി....



" ഇഷാ... നീ എന്ത് ഭ്രാന്താ ഈ പറയുന്നേ... ഇത് കള്ളം ആണ്... ഞാനിത് വിശ്വസിക്കില്ല ".... എന്ന് ഞാൻ പറഞ്ഞതും ടോപ്പിന്റെ ഉള്ളിൽ മറച്ച് വെച്ചിരിക്കുന്ന മാല എടുത്തവൾ പുറത്ത് കാണിച്ചു....



* Afsal ahmed*.... എന്ന് ആ മാലയുടെ ലോക്കറ്റിൽ കൊത്തി വെച്ചിരിക്കുന്നു....



" ഇത് എന്റെ ചൂടൻ അതായത് നിങ്ങളുടെ ശത്രു അഫ്സൽ അഹ്‌മദ്‌ എന്റെ കഴുത്തിൽ ചാർത്തിയ മഹർ....ഇതിനേക്കാൾ വലിയ തെളിവൊന്നും എനിക്ക് നിങ്ങൾക്ക് തരാൻ ഇല്ല....5 വർഷമായി ഞാനും എന്റെ ചൂടനും തമ്മിൽ അകന്നിട്ട് പക്ഷെ ഇപ്പോഴും എന്റെ ഹൃദയം മുഴുവൻ എന്റെ ചൂടനാണ്... ഞാൻ ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും എന്റെ ചൂടനുണ്ട്... എന്റെ അവസാനശ്വാസം വരെ അതങ്ങനെ തന്നെയായിരിക്കും" ....



" പിന്നെ നിങ്ങളല്ലേ പറഞ്ഞേ... എന്നെ നിങ്ങളുടെ കൈ കൊണ്ട് തീർക്കാൻ പറ്റാതിരുന്ന കുറ്റബോധം എനിക്കിപ്പോഴും ഉണ്ട് എന്ന്....ആ കുറ്റബോധം ഇനി വേണ്ട ".... എന്ന് പറഞ്ഞ് മേശയിൽ വെച്ചിരിക്കുന്ന ഗൺ എടുത്ത് എന്റെ കയ്യിൽ വെച്ച് തന്നു....



"നിങ്ങള് കൊല്ലാൻ വേണ്ടിപ്പോയ അഫ്സൽ അഹ്‌മദിന്റെ ഭാര്യ ആണ് നിങ്ങടെ മുന്നിൽ നിൽക്കുന്നത്....നിങ്ങൾക്കിപ്പോ എന്നെ കൊല്ലാം "....




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




{ shanu }




നിങ്ങള് കൊല്ലാൻ വേണ്ടിപ്പോയ അഫ്സൽ അഹ്‌മദിന്റെ ഭാര്യ ആണ് നിങ്ങടെ മുന്നിൽ നിൽക്കുന്നത്....നിങ്ങൾക്കിപ്പോ എന്നെ കൊല്ലാം "....എന്ന് ഞാൻ പറഞ്ഞതും കയ്യിലിരിക്കുന്ന ഗൺ അവൻ (അമൻ )നിലത്തിട്ടു...



"എനിക്ക് നിന്നെ കൊല്ലാൻ സാധിക്കില്ല... ഇഷ... I am സോറി shana... Because ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ഒരു വർഷം ആയിട്ടല്ല... അഞ്ച് വർഷം ആയി നീ എന്റെ ഉള്ളിൽ...5 വർഷം മുമ്പ് ഒരാക്സിഡന്റിൽ നീ എന്നെ സേവ് ചെയ്തത് ഓർമയുണ്ടോ അന്ന് കയറിയതാണ് നീ എന്റെ ഹൃദയത്തിൽ.... ഷാന നോക്ക് അവന് നിന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല പക്ഷെ ഞാൻ നിന്നെ പൊന്ന് പോലെ നോക്കും... ട്രസ്റ്റ്‌ മി"....



" just shut up.... ഷാന മരണം വരെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും അഫ്സൽ അഹ്‌മദിന്റെ മാത്രമാണ്...ചൂടൻ ഒരിക്കലും എന്റെ ജീവിതത്തിലേക്ക് തിരിച്ച് വന്നില്ലേലും ചൂടന്റെ കൂടെയുള്ള ആ നല്ല ഓർമകൾ കൊണ്ട് ഞാൻ ജീവിക്കും.... പിന്നെ നിങ്ങള് പറഞ്ഞില്ലേ എന്റെ ചൂടനെ നിങ്ങള് കൊല്ലാൻ പോവാണ്.... നിങ്ങള് കൊല്ലാൻ ശ്രമിച്ചോളൂ.... I don't care... പക്ഷെ എനിക്ക് ജീവൻ ഉണ്ടേൽ എന്റെ ചൂടന്റെ രോമത്തിൽ പോലും തൊടാൻ നിങ്ങളെ ഞാൻ അനുവദിക്കില്ല... മൈൻഡ് ഇറ്റ് ".....എന്ന് പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി 




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അമൻ }



*ഇതുവരെ അവനെ കൊല്ലണം എന്നുണ്ടെങ്കിൽ ഞാനത് ഉറപ്പിച്ചില്ലായിരുന്നു... പക്ഷെ ഇപ്പോൾ തീർച്ചയായും ഞാൻ നിന്റെ ജീവൻ എടുക്കും അഫി... കാരണം നിന്റെ ഭാര്യയെ എനിക്ക് വേണം *....എന്ന് സ്വയം മനസ്സിൽ കണക്ക് കൂട്ടിയതും അവന്റെ അധരങ്ങൾ വിരിഞ്ഞു


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


{ shanu }


പിന്നെ നിങ്ങള് പറഞ്ഞില്ലേ എന്റെ ചൂടനെ നിങ്ങള് കൊല്ലാൻ പോവാണ്.... നിങ്ങള് കൊല്ലാൻ ശ്രമിച്ചോളൂ.... I don't care... പക്ഷെ എനിക്ക് ജീവൻ ഉണ്ടേൽ എന്റെ ചൂടന്റെ രോമത്തിൽ പോലും തൊടാൻ നിങ്ങളെ ഞാൻ അനുവദിക്കില്ല... മൈൻഡ് ഇറ്റ് ".....എന്ന് അമനോട് പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങിയതും നിറഞ്ഞ കണ്ണുകളോടെ എല്ലാം കേട്ട് നിൽക്കുന്ന ആദിയെ ആണ് കണ്ടത്....



" നീ എന്നോട് കള്ളം പറഞ്ഞതാണ് അല്ലെ ishu... സോറി Mrs: shana afsal ahmed ".... എന്നവള് പറഞ്ഞതും ഞാൻ പൊട്ടികരഞ്ഞ് അവളെ കെട്ടിപിടിച്ചു...



" I am സോറി ആദി... ഇതല്ലാതെ എന്റെ കയ്യിൽ വേറെ ഓപ്ഷൻ ഇല്ലായിരുന്നു ...... ഇനി ഒരിക്കലും എന്നെ കാണണ്ട എന്നാ അവരെല്ലാവരുടെയും ആഗ്രഹം....കാരണം അവരുടെ മുന്നിൽ ഞാനൊരു വഞ്ചകി ആണ്...അവരെല്ലാവരും ഞാൻ മരിച്ചെന്നാ കരുതുന്നെ... ഇനിയും തിരിച്ച് പോയി അവർക്കാർക്കും ഒരു ഭാരം ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല... നിന്നോട് കാര്യങ്ങൾ പറഞ്ഞാൽ നീ എന്നോട് തിരിച്ച് കേരളത്തിലേക്ക് പോവാൻ പറയും... കാരണം നിനക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ഒറ്റക്കാവും എന്ന പേടി നിനക്കുണ്ട്... അത് കൊണ്ട് തന്നെയാ നീ എന്നെ അമൻ സാറിനെ അക്‌സെപ്റ്റ് ചെയ്യാൻ പറയുന്നതും.... പ്ലീസ് ആദി നീ എന്നോട് തിരികെ പോവാൻ പറയരുത്... പ്ലീസ് ".... എന്ന് പറഞ്ഞതും അവളെന്റെ മുടിയിലൂടെ തലോടി...



അവിടേക്ക് അമൻ വരുന്നത് കണ്ടതും...



" ഞാൻ വീട്ടിലേക്ക് പോവാണ് "... എന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു....



വീട്ടിലെത്തി ബാഗ് വലിച്ച്ചെറിഞ്ഞ് സോഫയിൽ ഇരുന്ന് കഴിഞ്ഞതൊക്കെ ഓർത്തു...



അന്ന് റെയിൽവേസ്റ്റേഷനിൽ ഇറങ്ങി ട്രെയിനിൽ കയറിയപ്പോൾ ആണ്... ചൂടൻ എന്റെ കഴുത്തിലിട്ട് തന്ന *AHZIN *... എന്ന ചെയിൻ ഇല്ലാത്തത് ഞാൻ ശ്രദ്ധിക്കുന്നത്... ഒരുപക്ഷെ അത് ടാക്സിയിൽ വീണുകാണും എന്ന് ഞാൻ ഓർത്തു... എവിടെക്കാ പോവേണ്ടതെന്ന് യാതൊരു ഐഡിയയും ഇല്ലായിരുന്നു...എവിടെയാണോ അവസാന സ്റ്റേഷൻ അവിടെ ഇറങ്ങണം... കാരണം ചൂടനിൽ നിന്നും ഒരുപാട് ദൂരത്തായിരിക്കണം...പിറ്റേന്ന് രാവിലെ മുംബയിൽ ആണ് ട്രെയിൻ സ്റ്റോപ്പ്‌ ചെയ്തത്... മുംബൈയിൽ ഇറങ്ങിയപ്പോൾ ആണ് ഞാൻ ആദിയെ കാണുന്നത്... ആദ്യം ഓർഫൻ ആണെന്ന് പറഞ്ഞ് പെയിൻ ഗെസ്റ്റ്  ആയിട്ടാണ് അവളുടെ കൂടെ താമസം കൂടിയത്... പിന്നീട് അവളെന്റെ സ്വന്തം സഹോദരി ആയി മാറി.... ആദി വഴി ഹർഷ് ഏട്ടനും... പിറ്റേ ദിവസത്തെ പത്രത്തിൽ ആണ് ഞാൻ ആ ഷോക്കിംഗ് ന്യൂസ്‌ കണ്ടത്....ആദിയാണ് ആ ന്യൂസ്‌ എനിക്ക് കാണിച്ച് തന്നത്... അവളുടെ റോൾ മോഡൽ ആണ് ചൂടൻ... * പ്രമുഖ ബിസിനസ്‌ മാൻ അഫ്സൽ അഹ്‌മദിന്റെ ഭാര്യ കാർ ആക്സിഡന്റിൽ പെട്ട് മരിച്ചു എന്നത് *....ആക്സിഡന്റ് ആയത് ഞാൻ കയറിയ ടാക്സി തന്നെയാണ്... ടാക്സി മുഴുവൻ കത്തിയത് കൊണ്ട് പെൺകുട്ടിയെ തിരിച്ചറിയാൻ സാധിച്ചില്ല....മരിച്ച പെൺകുട്ടിക്ക് എന്റെ അതെ വയസ്സും.. മാത്രമല്ല ചൂടൻ തന്ന  ചൈനും കാറിൽ നിന്ന് കിട്ടി...ആ ക്ലൂ കിട്ടിയതോണ്ട് ഞാനാ മരിച്ചതെന്ന് എല്ലായിടത്തും അച്ചടിച്ച് വന്നു.. ആദ്യം അത് ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലും പിന്നെ എല്ലാരും ഞാൻ മരിച്ചെന്ന് കരുതുന്നതാണ് നല്ലതെന്ന് തോന്നി...ശേഷിക്കുന്ന ജീവിതം മുംബൈയിൽ തീർക്കാന്ന് കരുതി....എന്റെ ഫോട്ടോ  പത്രത്തിലും മറ്റ് മീഡിയാസിലും വന്നില്ല... ചൂടന്റെ ഫോട്ടോയും അഫ്സൽ അഹ്മദിന്റെ വൈഫും എന്നല്ലാതെ....അത് കൊണ്ട് തന്നെ ഞാനാണ് മരിച്ച് പോയ അഫ്സൽ അഹ്‌മദിന്റെ ഭാര്യ എന്ന് ആരും അറിഞ്ഞില്ല... അമനടക്കം...1 വർഷം മുമ്പാണ് അമന്റെ കമ്പനിയിൽ ഞാൻ ജോയിൻ ചെയ്യുന്നത്.... അമനെ കണ്ടപ്പോൾ hezu ന് ഞാൻ കൊടുത്ത വാക്ക് ഓർമ വന്നു.... അമനെ ഞാൻ അവൾക്ക് കൊടുക്കുമെന്ന്...പക്ഷെ എല്ലാത്തിനെയും തെറ്റിച്ച് കൊണ്ട് അമൻ എന്നെ സ്നേഹിക്കാൻ തുടങ്ങി..... ഒടുവിൽ എല്ലാവരും സത്യങ്ങൾ അറിഞ്ഞു.....




ചൂടൻ ഇന്ന് രാത്രി മുംബൈയിൽ എത്തും.... അമൻ എന്താണ് പ്ലാൻ ചെയ്തതെന്ന് എനിക്കറിയില്ല... But...എന്റെ ചൂടന് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല...I know ചൂടാ... നിങ്ങളെന്നെ കാണാൻ ആഗ്രഹിക്കുന്നില്ല എന്ന്.. അത്കൊണ്ട് തന്നെ നിങ്ങടെ മുമ്പിലേക്ക് ഞാൻ വരില്ല.....




പെട്ടെന്ന് ആരോ പിറകിൽ നിന്ന് തൊട്ടതും ഞാൻ നോക്കിയപ്പോൾ ആദി ആണ്...




"നിന്റെ ലൈഫിൽ എന്താ ശരിക്കും സംഭവിച്ചേ"... എന്നവള് ചോദിച്ചതും ഒന്നും മിണ്ടാതെ ഞാൻ നിന്നതെ ഉള്ളൂ....



"ഇനി ഇതും എന്നോട് മറച്ച് വെക്കാൻ ആണേൽ ആവാം "... ഞാൻ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ അതും പറഞ്ഞ് അവള് പോവാൻ പോയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു...



" ഞാൻ പറയാം ".... എന്ന് പറഞ്ഞ് എല്ലാ കാര്യവും ഞാനവളോട് പറഞ്ഞു... 





                          *********



ഫങ്ക്ഷൻ നടക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ബാൽക്കാണിയിൽ നിന്ന് വിദൂരത്തേക്ക് ഞാൻ നോക്കി നിൽക്കുവാണ്.....  ഓർമകൾ എന്റെ മനസ്സിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുവാണ്.....


ബാൽക്കണിയിൽ നിന്ന് താഴെക്ക് നോക്കിയപ്പോൾ ഗെസ്റ്റ് ഒക്കെ ഏറെകുറെ എത്തിയിരിക്കുന്നു....പെട്ടെന്ന് ഒരിളം കാറ്റ് വന്ന് എന്നെ തലോടിയതും ചൂടൻ എന്റെ അടുത്തെത്തിയിരിക്കുന്നു എന്ന് മനസ്സ് വിളിച്ച് പറഞ്ഞു....5 വർഷത്തിന് ശേഷം ഞാൻ ചൂടനെ വീണ്ടും കാണാൻ പോവുവാണ്....




" Ishu "... എന്ന് വിളിച്ച് ആദി എന്റെ തോളിൽ തൊട്ടതും ഞാൻ തിരിഞ്ഞ് നോക്കി....



" I am സോറി... ഞാൻ നിന്നെ Ishu ന്ന് തന്നെ വിളിച്ച് പോവുന്നു "....



" I know ആദി... നീ എന്നെ ishu ന്ന് തന്നെ വിളിച്ചോളൂ... കാരണം നിങ്ങൾക്ക് shana അന്യയയാണ്... Ishu നിന്റെ സഹോദരിയും... സോ നീയും ഹാർഷേട്ടനും എന്നെ ishu ന്ന് വിളിക്കുന്നതാ എനിക്കിഷ്ട്ടം "... എന്ന് ഞാൻ പറഞ്ഞതും അവളെന്റെ കവിളിലൂടെ തലോടി ....



" നീ shana ആണേലും ഇപ്പോഴും നീ എനിക്കെന്റെ ഇഷുട്ടി ആണ് ".... എന്നവള് പറഞ്ഞതും ഞാൻ ഒന്ന് പുഞ്ചിരിച്ചു....



" താഴെക്ക് നോക്ക്...അമൻ സർ ഇപ്പോൾ വളരെ സന്തോഷത്തിലാണ്... എനിക്ക് തോന്നുന്നത് സർ നിന്റെ ചൂടന് വേണ്ടി എന്തോ കാര്യമായി പ്ലാൻ ചെയ്തിട്ടുണ്ട്... അമൻ സാറിന്റെ പ്ലാൻ എന്താണെന്ന് പോലും നിനക്കറിയില്ല... അതോണ്ട് ഇത് റിസ്ക് ആയിരിക്കും "....




" I can't understand ആദി... ശരിയാണ് അമൻ ചൂടന് വേണ്ടി ക്രീയേറ്റ് ചെയ്ത പ്ലാൻ എന്താണെന്ന് എനിക്കറിയില്ല... പക്ഷെ അവൻ എന്ത് തന്നെ ചൂടന് വേണ്ടി ക്രീയേറ്റ് ചെയ്താലും അത് ചൂടനിൽ ഏൽക്കുകയില്ല....ഏത് വിധേനയും ഞാൻ അത് തടഞ്ഞിരിക്കും "....




" Ishu ".... എന്ന് പറഞ്ഞ് ആദി താഴെക്ക് നോക്കിയതും അവളെ സംശയത്തോടെ ഒന്ന് നോക്കി ഞാനും താഴെക്ക് നോക്കി...



കാറിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടതും ഞാൻ ഷോക്ക് ആയി ... ഓരോ സമയം സന്തോഷവും സങ്കടവും അനുഭവപ്പെട്ടു....കണ്ണുകൾ ഈറനടിയുന്നുണ്ട്...ഒന്നും ഉരുവിടാൻ സാധിക്കാതെ ചുണ്ടൊക്കെ വിതുമ്പുന്നുണ്ട്...




* ചൂടൻ *......




പെട്ടെന്ന് ചൂടൻ എന്റെ കണ്ണുകളിൽ നിന്നു മാറിപ്പോയി.... ഞാൻ ആദിയെ നോക്കി പറഞ്ഞു 



" എനിക്കെന്റെ ചൂടനെ അടുത്ത് നിന്ന് കാണണം പക്ഷെ ചൂടാനൊരിക്കലും എന്നെ കാണാൻ പാടില്ല "....കണ്ണുകളെ സ്വയം നിയന്ത്രിച്ച് മനസ്സിനെ കല്ലാക്കിക്കൊണ്ട് ഷാൾ കൊണ്ട് മുഖം മറച്ച് ഞാൻ താഴെക്ക് നടന്നു.....



താഴെ എത്തിയതും എന്റെ ഓപ്പോസിറ്റ് നിന്നും നടന്ന് വരുന്ന ചൂടനെ ആണ് കണ്ടത്.... ഞാൻ ചൂടന്റെ അടുത്തേക്ക് നടന്നു ... ഓരോ അടി മുമ്പോട്ട് നടക്കും തോറും ഹാർട്ട് ബീറ്റ് വളരെ വേഗത്തിൽ കിടന്നിടിക്കുന്നുണ്ട്..... കാലുകൾ പതറുന്നുണ്ട്...



പെട്ടെന്ന്  സ്ലിപ് ആയി ഞാൻ വീഴാൻ പോയതും ആരോ വന്ന് പിടിച്ചു .... പതിയെ കണ്ണ് തുറന്ന് നോക്കിയതും മുമ്പിൽ നിൽക്കുന്ന ചൂടനെ കണ്ട് ഞാൻ ഞെട്ടി... പതിവ് പോലെ എന്റെ നിറഞ്ഞ കണ്ണുകൾ ചൂടന്റെ കടുംകാപ്പി കണ്ണുകൾക്ക് മുമ്പിൽ കീഴടങ്ങി.... ചൂടൻ സംശയത്തോടെ എന്നെ നോക്കിനിൽക്കുവാണ്....



" shana "..... പെട്ടെന്ന് ചൂടന്റെ ചുണ്ടുകൾ shana എന്ന് മന്ത്രിച്ചതും ഞാൻ ഞെട്ടിക്കൊണ്ട് പിടന്നെഴുന്നേറ്റു .... എന്റെ മുഖത്തിട്ട ഷാൾ നീങ്ങി ചൂടാനെന്നെ കണ്ടു എന്നാണ് ഞാൻ കരുതിയത്... പക്ഷെ മുഖത്തെ ഷാൾ നീങ്ങിയിട്ടില്ല... എന്റെ കണ്ണുകൾ മാത്രേ ചൂടൻ കണ്ടിള്ളു... അത് മനസ്സിലാക്കിയതും ചൂടനെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുഞ്ഞോട്ടേക്ക് ഓടി... ചൂടൻ എന്നെ ഫോളോ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതും അവിടെയുള്ള തൂണിന് പിറകിൽ ഒളിച്ചു.....



പെട്ടെന്ന് എന്നെ ആരോ പിറകിൽ നിന്നും തൊട്ടതും ഞാൻ ഞെട്ടിക്കൊണ്ട് പിറകിലേക്ക് നോക്കി....



" ആദി "....



" നീ എന്റെ കൂടെ വാ ishu "....എന്ന് പറഞ്ഞ് അവളെന്റെ കയ്യിൽ മുറുകെ പിടിച്ച് നടന്നു...



" ആദി... നീ എന്നെ എങ്ങോട്ടാ ഈ കൊണ്ട് പോവുന്നെ.... ആദി ഞാൻ നിന്നോടാ ചോദിക്കുന്നെ ".....എന്നൊക്കെ ഞാൻ ഇടയ്ക്കിടെ ചോദിച്ചെങ്കിലും അവളൊന്നും മിണ്ടാതെ നടന്നു .. ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എത്തിയതും അവളെന്റെ കൈകളെ സ്വതന്ത്ര്യമാക്കി...




" Ishu... നീ വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ.... നീ ഇപ്പോൾ എന്നോട് പറഞ്ഞില്ല ചൂടന്റെ മുമ്പിലേക്ക് നീ പോവില്ല എന്ന്... പക്ഷെ നീ പോയെ പറ്റു ".....




" ആദി നീ എന്തൊക്കെ ആണീ പറയുന്നേ... ഞാൻ ഇപ്പോൾ ചൂടന്റെ മുന്നിലേക്ക് പോയാൽ ചൂടനത് അക്‌സെപ്റ്റ് ചെയ്യാൻ സാധിക്കില്ല... കാരണം ഞാൻ ചൂടന്റെ മുമ്പിൽ ഒരു വഞ്ചകി ആണ്... പിന്നെ ചൂടൻ കരുതുന്നത് ഞാൻ മരിച്ചു എന്നാണ് "....



" അല്ല.... നീ ഇപ്പോൾ നിന്റെ ചൂടന്റെ മുമ്പിൽ വഞ്ചകി അല്ല... എന്നോട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത് അഫ്സൽ അഹ്‌മദിന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന എന്റെ ഒരു ഫ്രണ്ട് ആണ്..... സിയ... ഒരുപക്ഷെ നിനക്ക് സിയയെ അറിയായിരിക്കാം... കാരണം നീ അഫ്സൽ അഹ്‌മദിന്റെ P. A ആയി കുറച്ച് ഡേയ്‌സ് ഓഫീസിൽ ഉണ്ടായിരുന്നെന്ന് അവള് എന്നോട് പറഞ്ഞായിരുന്നു..... നീ അവിടെ നിന്നും ഇറങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ എല്ലാവരും എല്ലാ സത്യങ്ങളും അറിഞ്ഞിരുന്നു.... നിന്നെ അന്വേഷിക്കാൻ cctv നോക്കിയപ്പോൾ ആണ് നീ ആ ടാക്സിയിൽ കയറുന്നത് കണ്ടത്... Number പ്ലേറ്റ് നോക്കിയപ്പോൾ ആക്സിഡന്റിൽ പെട്ട ടാക്സി... കൂടെ ന്യൂസും കണ്ടപ്പോൾ എല്ലാവരും നീ തന്നെയാണ് മരിച്ചതെന്ന് ഉറപ്പിച്ചു.... പക്ഷെ ishu നിന്റെ ചൂടൻ മാത്രം അത് വിശ്വസിച്ചില്ല.... സംഭവസ്ഥലത്ത് നോക്കിയപ്പോൾ നിന്റെ ചൈനും കണ്ടു അന്ന് തകർന്നതാ നിന്റെ ചൂടൻ....5 വർഷമായി അതെ അവസ്ഥയിൽ തന്നെയാണ്... ഒന്നൂടെ വ്യക്തമായി പറഞ്ഞാൽ ഇപ്പോൾ നിന്റെ ചൂടൻ ഹാഫ് മെന്റൽ പേക്ഷന്റ് ആണ്... നീ മരിച്ചത് ഇതുവരെ അദ്ദേഹം അക്സെപ്റ്റ്‌ ചെയ്തില്ല..... നീ തിരിച്ച് വരും എന്നാണ് അയാള് ഇപ്പോഴും കരുതുന്നത്.....പിന്നെ വേറൊരു കാര്യം കൂടി പറഞ്ഞു... ഇനി നിന്റെ ചൂടന്റെ മുമ്പിൽ രണ്ട് ഓപ്ഷൻ ആണ് ഉള്ളത്... ഒന്നുങ്കിൽ അദ്ദേഹം പൂർണ്ണമായും ഒരു ഭ്രാന്തനാവും എത്ര ചികിൽസിച്ചാലും മാറാത്ത ഭ്രാന്ത്... അല്ലെങ്കിൽ He will die".... എന്നവള് പറഞ്ഞതും ഞാൻ ഞെട്ടി....



" ഇതിനൊരു സൊല്യൂഷൻ എന്തെന്ന് വെച്ചാൽ മരിച്ച് പോയ shana തിരിച്ച് വരണം... അതായത് ishu നീ തിരിച്ച് നിന്റെ ചൂടന്റെ ലൈഫിലേക്ക് പോണം.... I know...നിന്റെ മാനസികാവസ്ഥ മനസ്സിലാവും... നിന്റെ ചൂടൻ നിന്നോട് ചെയ്തത് തെറ്റ് തന്നെയാണ്....പക്ഷെ shana അത്രയൊക്കെ പ്രൂഫ് നിനക്കെതിരെ ആണ്... നിന്റെ ചൂടന്റെ സ്ഥാനത് ആരായിരുന്നാലും നിന്നെ സംശയിക്കും മാത്രമല്ല ആ സിറ്റിവേഷനിൽ നീ തന്നെ പറഞ്ഞില്ലേ നീ പ്രേഗ്നെന്റ് ആണ് കുഞ്ഞ് കബീറിന്റെ ആണെന്നൊക്കെ അപ്പോൾ പിന്നെ ആരായിരുന്നാലും അതെ ചെയ്യൂ.... Ishu പ്ലീസ് നീ തിരിച്ച് പോണം...പോയെ പറ്റു"....


എന്നവള് പറഞ്ഞതും ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു... ആദി പറഞ്ഞ ഓരോ വാക്കുകളും എന്റെ മനസ്സിൽ പ്രതിധ്വനിച്ചതും ഞാൻ അവിടെ നിന്നു... തിരിഞ്ഞ് ആദിയെ നോക്കി മുഖം മറച്ച ഷാൾ അഴിച്ച് അവളെ നോക്കി പുഞ്ചിരിച്ചു.... അതിന്റെ അർത്ഥം മനസ്സിലായത് കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവളെനിക്ക് തംബ്സ്അപ് തന്നു....തിരിഞ്ഞ് നിന്ന് ഞാൻ കണ്ണുകൾ തുടച്ചു 


ഇപ്പോൾ ഞാനെന്റെ ചൂടന്റെ ലൈഫിലേക്ക് തിരിച്ച് പോണം അഥവാ പോയില്ലെങ്കിൽ ഒരുപക്ഷെ ഈ ഭൂമിയിൽ ഞാൻ മാത്രം അവശേഷിക്കേണ്ടി വരും....അതിനേക്കാൾ ഭേദം ഞാൻ മരിക്കുന്നതാണ്...എന്ന് സ്വയം മനസ്സിൽ കരുതി മുമ്പോട്ടേക്ക് നടന്നു....



ചൂടനെ കണ്ടതും എന്റെ അധരങ്ങൾ വിരിഞ്ഞു... ഞാൻ ചൂടന്റെ അടുത്തേക്ക് പതിയെ നടക്കുമ്പോൾ ആണ് ചൂടന്റെ ദേഹത്തേക്ക് പതിക്കുന്ന ലേസർ ലൈറ്റ് ഞാൻ കണ്ടത്... ആ ലേസർ ലൈറ്റ് എവിടെ നിന്നാ വരുന്നതെന്ന് ഞാൻ നോക്കിയതും ഞാൻ ഷോക്ക് ആയി...



ബിൽഡിംഗിന്റെ മുകളിൽ നിന്നും ആരോ ചൂടന്റെ നേരെ ഗൺ പിടിച്ചിരിക്കുന്നു... അയാള് കാഞ്ചി വലിക്കാൻ പോയതും...




"ചൂടാ"... എന്ന് എന്ന് ഉറക്കെ അലറിവിളിച്ച് കൊണ്ട് ഞാൻ ചൂടന്റെ അടുത്തേക്ക് ഓടി...




🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹




"ചൂടാ"...എന്ന് പെട്ടെന്ന് ആരോ വിളിക്കുന്നത് കേട്ടതും  shana യുടെ സൗണ്ട് തന്നെ ആണെന്ന് മനസ്സിലാക്കി അവൻ തിരിഞ്ഞതും അവന്റെ നേരെ വരുന്ന ബുള്ളറ്റ് ആണ് കണ്ടത്.. ഒരു ചെറിയ കുഞ്ഞിനെപോലെ കണ്ണുകൾ അടച്ചതും ബുള്ളറ്റ് പൊട്ടുന്ന ശബ്ദം ആണ് പിന്നെ അവൻ കേട്ടത്....




തന്റെ ദേഹത്തല്ല ബുള്ളറ്റ് പതിച്ചതെന്ന് മനസ്സിലാക്കിയ അവൻ കണ്ണ് തുറന്നതും ഞെട്ടി...



" Shanaa ".... എന്നലറി വിളിച്ചോണ്ട് ne ബുള്ളറ്റ് തറച്ച് വീഴാൻ വേണ്ടി പോവുന്ന അവളെ താങ്ങിപ്പിടിച്ച് കൊണ്ട് അവനും നിലത്തേക്ക് വീണു... അത് കണ്ട് എല്ലാവരും അവിടേക്ക് വന്നു... അവന്റെ കൈയിൽ കിടക്കുന്ന shana യെ കണ്ടതും എല്ലാവരും ഞെട്ടി...പാതി ജീവൻ അവശേഷിക്കുന്ന അവളെ മടിയിൽ കിടത്തിക്കൊണ്ട് അവൻ തേങ്ങിക്കരഞ്ഞു...



" ചൂടനൊന്നും പറ്റിയില്ലല്ലോ ".... എന്നവൾ വാക്കുകൾ ഇടറിക്കൊണ്ട് ചോദിച്ചതും അവളെ അവൻ നെഞ്ചോട് ചേർത്ത് മൂർദ്ധാവിലും മുഖത്തും ചുംബിച്ചു.....




" ഞാൻ നിന്നോട് എന്തൊക്കെ ചെയ്തു shana... പക്ഷെ നീ എനിക്ക് വേണ്ടി നിന്റെ ജീവൻ പോലും ത്യജിക്കാൻ തയ്യാറായി....I am സോ"....അവൻ സോറി പറയുന്നതിന് മുന്നേ തന്നെ അവളുടെ കൈകൾ അവന്റെ അധരങ്ങൾക്ക് മുകളിൽ വെച്ച് അവനെ തടഞ്ഞു... പതിയെ അവളുടെ കണ്ണുകൾ അടഞ്ഞതും അവന്റെ വെപ്രാളം കൂടി...



" ഷാനാ... കണ്ണ് തുറക്ക്.... Shana പ്ലീസ്... നിനക്കൊന്നും സംഭവിക്കില്ല ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല "....




" Ishu...കണ്ണ് തുറക്ക്... Ishu നിന്റെ ആദിയാ വിളിക്കുന്നെ ".... എന്ന് ആദി ഓടി വന്ന് പറഞ്ഞെങ്കിലും അവള് കണ്ണ് തുറന്നില്ല... അത് കണ്ട് അജു വന്ന് അവളുടെ മൂക്കിന് താഴെ കൈ വച്ചു പറഞ്ഞു...



" ജീവനുണ്ട്....ഉടനെ ഹോസ്പിറ്റലിൽ എത്തിക്കണം അഫീക്കാ ".... എന്ന് അജു പറഞ്ഞതും അഫി അവളെ കൈകളിൽ കോരിയെടുത്ത് കാറിലേക്ക് കയറ്റിയതും



" Isha ".... എന്ന് വിളിച്ച് നിറഞ്ഞ കണ്ണുകളോടെ അമൻ വന്നതും ആദി അവന്റെ മുഖത്തടിച്ചു....




" നിങ്ങൾക്ക് സമാധാനമായില്ലേ mr : അമൻ സാഹിബ്... ഇതിനൊക്കെ കാരണം നിങ്ങളാ.... നിങ്ങളോട് അവള് പല തവണ പറഞ്ഞതാ ഈ ജന്മത്തിൽ അവളെ നിങ്ങൾക്ക് കിട്ടില്ലെന്ന്....കാരണം അവള് സ്നേഹിക്കുന്നത് അവളുടെ ചൂടനെ മാത്രമാണ്... അതിപ്പോ നിങ്ങള് നേരിട്ട് കാണുകയും ചെയ്തില്ലേ... & ഇനി എന്റെ ishu ന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിങ്ങളെ വെറുതെ വിടില്ല ".... ആദി പറയുന്നതൊക്കൊ അഫി കേട്ടായിരുന്നു....അഫി ദേഷ്യത്തിൽ അവന്റെ നേരെ തിരിയാൻ പോയതും പെട്ടെന്നാണ് അവന് ബോധം വന്നത്...



* ഇപ്പോൾ തർക്കിക്കാൻ സമയമില്ല.... Shana യെ ഉടനെ ഹോസ്പിറ്റലിൽ എത്തിക്കണം *.....



എന്ന് സ്വയം പറഞ്ഞ് അജുവിനോട് വണ്ടിയെടുക്കാൻ പറഞ്ഞ് അവൻ shana യെ ചേർത്ത് പിടിച്ചു....


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ അഫി }



ഡോക്ടർ ICU വിൽ പുറത്തേക്ക് വന്നതും ഞാൻ ഡോക്ടറെ നേരെ തിരിഞ്ഞു ....



" Don't worry....പേടിക്കാനൊന്നുന്നില്ല... She is alright... ബോധം വന്നിട്ടുണ്ട് ഇപ്പോ ചൂടനെ കാണണം എന്ന് പറയുന്നുണ്ട്...... അകത്തേക്ക് കയറിക്കോളൂ ".. എന്ന് ഡോക്ടർ പറഞ്ഞതും ഞാൻ അകത്തേക്ക് കയറി....



കണ്ണുകൾ അടച്ച് ബെഡിൽ കിടക്കുന്ന അവളുടെ കയ്യിൽ സ്പർശിച്ചതും അത് ഞാനാണെന്ന് മനസ്സിലാക്കിയ വിധം അവൾ കണ്ണുകൾ തുറന്നു.... എന്നെ കണ്ടതും അവൾ ബെഡിൽ നിന്ന് എണീക്കാൻ ശ്രമിച്ചു....



" വേണ്ട"...എന്ന് ഞാൻ പറഞ്ഞെങ്കിലും അവളത് കേൾക്കാതെ എണീച്ചിരുന്നു... പരസ്പരം ഒന്നും മിണ്ടാൻ കഴിയാതെ ഞങ്ങള് രണ്ട് പേരും നിശബ്ദരായി ഇരുന്നു....




" are you ok sweetheart ".... നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് ഞാൻ ചോദിച്ചു



🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



{ shanu}



" are you ok sweetheart ".... നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് ചൂടൻ ചോദിച്ചതും നമ്മളെ ചൂടനെ ഒന്ന് തുറിച്ച് നോക്കി...



" പിന്നെന്താ കരുതിയെ വെടിയേറ്റ് എന്റെ കാറ്റ് പോയെന്നാണോ... നോക്ക് mr : ഡ്രാക്കു... I am very strong & bold..... So എനിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല "......എന്ന് ഞാൻ പറഞ്ഞതും ചൂടൻ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു.... നമ്മളെ ചൂടനോട്  ചേർത്ത് പിടിച്ച് നെറ്റിയിൽ ചുണ്ടമർത്തിയതും ഞാൻ കണ്ണുകൾ അടച്ചു....



പെട്ടെന്ന് ചൂടൻ നമ്മളെ ടൈറ്റ് ആയി ഹഗ് ചെയ്തതും ഞാൻ ഒരു നിമിഷം ഞെട്ടി.... ചൂടന്റെ കണ്ണുകളിൽ നിന്നും ഉതിർന്ന് വീഴുന്ന കണ്ണുനീർ തുള്ളികൾ എന്റെ ഷോൾഡറിൽ വീഴുന്നത് ഞാൻ അറിഞ്ഞു..ചൂടന്റെ കരച്ചലിന് സ്ട്രോങ്ങ്‌ കൂടിയതും...അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു....പക്ഷെ ചൂടന്റെ ഷോൾഡറിൽ വീഴാൻ അനുവദിക്കാതെ ഞാൻ കണ്ണുകൾ തുടച്ച് ചൂടനെ എന്നിൽ നിന്നും അടർത്തി മാറ്റി ചൂടന്റെ നെറുകയിൽ ചുണ്ടമർത്തി.....



" ഈ ഉമ്മ എന്തിനാണെന്ന് മനസ്സിലായോ mr :ഡ്രാക്കു ".... എന്ന് ചോദിച്ചതും ഇല്ലെന്ന് തല അനക്കി...



" എന്തിനാണെന്ന് വെച്ചാൽ 5 വർഷം മുമ്പ് ഞാൻ പറഞ്ഞത് ഓർമയുണ്ടോ... ഞാൻ ചൂടനെ സ്നേഹിൽക്കുന്നതിനേക്കാൾ അധികം ചൂടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയാൽ ഞാൻ തിരിച്ച് ഒരു കിസ്സ് തരൂന്ന് "..... എന്ന് പറഞ്ഞ് നമ്മള് ഇളിച്ചതും ചൂടൻ സംശയത്തോടെ നമ്മളെ നോക്കി..



" I think നിങ്ങൾക്ക് ആ കാര്യങ്ങൾ ഒന്നും ഓർമയില്ല... Am a right ഡ്രാക്കു "....




" പക്ഷെ... ഡിയർ ഭാര്യേ... നീ അങ്ങനെ അല്ലല്ലോ പറഞ്ഞത് ലിപ്‌സിന് ഒരു കിസ്സ് തരൂന്നല്ലേ "....എന്ന് ചൂടൻ പറഞ്ഞതും നമ്മടെ കാറ്റ് പോയി... ഈ ഡ്രാക്കു 5 വർഷം മുമ്പ് കഴിഞ്ഞത് ഇന്നലെ കഴിഞ്ഞത് പോലെയാണല്ലോ പറയുന്നത്... ഈ സാധനത്തിന് ഓർമ ഉണ്ടാവില്ലെന്നാ കരുതിയത്

.. അങ്ങോട്ട് പോയി പറയണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ... അല്ലേലും പണ്ടേ വഴിയിലൂടെ പോണ പണി വിമാനം പിടിച്ച് വാങ്ങാറാണല്ലോ പതിവ്....




" എന്താ എന്റെ ഭാര്യ പറഞ്ഞ വാക്ക് പാലിക്കുന്നില്ലേ "....




" ഞാൻ ആൾറെഡി ഒരുമ്മ തന്നില്ലേ... പിന്നെ

എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ ദാസാ "..... 😁



" 5 years വൈറ്റ് ചെയ്തു... ഇനി എന്നെക്കൊണ്ട് വൈറ്റ് ചെയ്യാൻ പറ്റില്ല... പിന്നെ നീയായിട്ട് തരില്ല എന്നനിക്ക് അറിയാം ".....എന്ന് പറഞ്ഞ് ചൂടന്റെ മുഖം നമ്മടെ മുഖത്തോട് അടുപ്പിച്ചതും ഞാൻ കണ്ണുകൾ അടച്ചു....




" Excuse me ".... യാരന്ത് എന്നെ കറക്റ്റ് ടൈം വന്ന് രക്ഷിച്ച ബാൽവീർ എന്ന് പറഞ്ഞ് ഞാൻ നോക്കിയതും അജു ഉണ്ട് ഇളിച്ച് തരുന്നു.... നമ്മള് ചിരി കടിച്ചമർത്തി ചൂടനെ നോക്കിയതും ചൂടൻ with ഡ്രാക്കു.. കയ്യൊക്കെ ചുരുട്ടി സ്വയം ദേഷ്യം കണ്ട്രോൾ ചെയ്തു നിൽക്കുവാ....പ്യാവം 




" ആ ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ലായിരുന്നു... But shana യെ കണ്ടപ്പോൾ തന്നെ അഫീക്കാടെ അസുഖം വിമാനം പിടിച്ച് പോയില്ലേ "....



"കഴിവേ.... വല്യ വല്യ സൈകാർടിസ്റ്റിന് മാറ്റാൻ പറ്റാത്ത രോഗം അല്ലെ ഞാൻ ഒറ്റയടിക്ക് മാറ്റിയെ... I think ഉടനെ തന്നെ എന്റെ പേരിൽ ഒരു ഹോസ്പിറ്റൽ തുടങ്ങണം..."....



" വർഷം 5 കഴിഞ്ഞിട്ടും നിന്റെ തള്ളിന് യാതൊരു മാറ്റവും വന്നില്ലല്ലോ "...അജു



" പോടെയ്"....എന്ന് നമ്മള് പറഞ്ഞതും എല്ലാവരും അകത്തേക്ക് കയറി

...പില്ലുവും hezu വും നമ്മളെ വന്ന് കെട്ടിപ്പിടിച്ചു...



" I am സോറി..shanu "... പില്ലു പറഞ്ഞതും നമ്മളവളുടെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു....



" സോറി നിന്റെ കെട്ട്യോന് കൊണ്ട് പോയി കൊടുക്ക് ".... എന്ന് നമ്മള് പറഞ്ഞതും അവളെ നമ്മളെ നോക്കി ചിരിച്ചു 



" ദാനിമോനെ.. ഇതാ ഞാൻ പറഞ്ഞ Angel ".... എന്ന് പില്ലു തൊട്ടടുത്ത് ഉണ്ടായിരുന്ന നാല് വയസ്സ് പ്രായം വരുന്ന കുട്ടിയോട് പറഞ്ഞതും അവൻ നമ്മളെ നോക്കി ചിരിച്ചു.... ആ കുട്ടി ആരാണെന്ന് മനസ്സിലാവാത്തത് കൊണ്ട് തന്നെ നമ്മള് സംശയത്തോടെ പില്ലുനെ നോക്കി....അതിന്റെ അർത്ഥം മനസ്സിലാക്കിയ വിധം പില്ലു പറഞ്ഞു 



" നീ ഇവന് വേണ്ടിയാ എല്ലാരോടും കള്ളം പറഞ്ഞത്.... എന്റെയും ഷാസിന്റെയും മോനാ "...എന്ന് അവള് പറഞ്ഞതും നമ്മളവന്റെ കവിളിൽ തലോടി ചോദിച്ചു....



" എന്താ മോന്റെ പേര് "....



" ദാനീഷ് അഹ്‌മദ്‌ ".....എന്നവൻ പറഞ്ഞപ്പോൾ ആണ് ദൂരെ മാറിനിന്ന് എന്നെ നോക്കുന്ന തനൂനെ കണ്ടത്....



" എന്റെ കോഴി സങ്കിനെന്താ പറ്റിയെ "....



" എനിക്ക് നിന്നോട് സോറി ചോദിക്കാൻ പോലും അർഹത ഇല്ല shana.. നീ എനിക്ക് വേണ്ടിയല്ലേ ഇഷ്ട്ടം അല്ലാഞ്ഞിട്ട് കൂടി കബീറിനെ വിവാഹം ചെയ്യാൻ തയ്യാറായെ "... എന്നവള് എന്റെ കയ്യിൽ പിടിച്ച് പറഞ്ഞതും വേണ്ടെന്ന അർത്ഥത്തിൽ തല അനക്കി ഞാൻ അവളെ കെട്ടിപ്പിടിച്ചു....



" അല്ല ഇത് എത്രാമത്തെ മാസാ ".....അവളുടെ നിറഞ്ഞ് നിൽക്കുന്ന വയറിൽ തൊട്ട് കൊണ്ട് നമ്മളെ ചോദിച്ചതും...



" കണ്ടിട്ടേ മനസ്സിലായില്ലേ  വായാടി ഒമ്പത്... ".... തനു 



" Ishu... Are you ok ".... എന്ന് ചോദിച്ച് ആദിയും ഹർഷേട്ടനും വന്നതും....



" ishu... Ok ആണ്... Because I am very strong & bold ".... എന്ന് പറഞ്ഞതും അവര് രണ്ട് പേരും ആക്കിചുമയ്ക്കാൻ തുടങ്ങി.... കാരണം shana മാത്രമല്ല ishu വും ഇടയ്ക്കിടെ I am very strong & bold എന്ന് പറഞ്ഞോണ്ടേ ഇരിക്കും അത് കേൾക്കുമ്പോൾ അവര് രണ്ട് പേരും നമ്മളെ ആക്കിചുമയ്ക്കുകയും ചെയ്യും....



" ഈ ഫൈവ് years ഇവര് രണ്ട് പേരും ആണ് എന്റെ ലോകം ഇവർക്ക് ഞാൻ shana അല്ല ഇഷ ആണ്... ബാക്കിയൊക്കെ വഴിയെ പറയാം ".... എന്ന് നമ്മള് പറഞ്ഞതും ഇഷു എന്ന് വിളിച്ച് ആദി ഡോറിന്റെ അവിടേക്കും നോക്കിയതും ഞാനും അവിടേക്ക് നോക്കി....




* അമൻ *.....



പെട്ടെന്നവനെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി... എന്നെ നോക്കി നിറഞ്ഞ കണ്ണുകളോടെ അവൻ ചിരിച്ചതും ഞാൻ ചൂടനെ നോക്കി....




" ഡാ ".... എന്ന് അലറി ചൂടൻ അമന്റെ കോളറക്ക് പിടിച്ചെങ്കിലും തിരിച്ച് ഒന്നും ചെയ്യാതെ നിസ്സഹായനായി നിൽക്കുന്ന അവനെ കണ്ട് എന്റെ മനസ്സിൽ എന്തക്കയോ സംശയങ്ങൾ കടന്നുകയറി....





" ചൂടാ... വേണ്ട "... എന്ന് പറഞ്ഞെങ്കിലും ചൂടനവനെ വിട്ടില്ല....



" ചൂടാ... പ്ലീസ് ".... എന്ന് ഞാൻ പറഞ്ഞതും മനസ്സില്ലാമനസ്സോടെ ചൂടനവനെ വിട്ടു...



" എന്നോട് ക്ഷമിക്കണം ഇഷ.. സോറി mrs : shana അഫ്സൽ അഹ്‌മദ്‌..... അങ്ങനെ തന്നെ വിളിക്കുന്നതാ നല്ലത് .. കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ പതിനായിരം ഇരട്ടി ആണ് നിങ്ങളുടെ രണ്ട് പേരുടെയും പ്രണയം.... അതിനെ തോൽപ്പിക്കാൻ എനിക്ക് സാധിക്കില്ല ".... എന്ന് പറഞ്ഞ് അവൻ ചൂടന് നേരെ തിരിഞ്ഞു...



"  മെഹർ നമ്മളെ രണ്ട് പേരെയും ചതിക്കുവാണെന്ന് മനസ്സിലാക്കാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു.....നിന്നോട് എനിക്ക് മാപ്പ് പറയാൻ അർഹത ഇല്ല അഫി.. കാരണം ഞാൻ നിന്നോട് ചെയ്തതൊക്കെ മാപ്പ് അർഹിക്കാത്ത തെറ്റുകളാണ്...എന്നാലും പ്ലീസ് നീ എന്നോട് ക്ഷമിക്കണം "... എന്ന് പറഞ്ഞ് അമൻ സോറി പറഞ്ഞതും ചൂടനവനെ കെട്ടിപ്പിടിച്ചു....

രണ്ട് പേരും പരസ്പരം കരയുന്നത് കണ്ടപ്പോൾ എന്തോ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....ചൂടൻ അമനെ അടർത്തിമാറ്റിക്കൊണ്ട് പറഞ്ഞു...



" നിനക്ക് ഞാൻ മാപ്പ് നൽകാൻ ബാധ്യസ്തനാണ് അമൻ...  കാരണം നീ എന്നോട് ചെയ്തതിനേക്കാൾ വലിയ തെറ്റ് ഞാൻ എന്റെ shana യോട് ചെയ്തിട്ടുണ്ട് .. ഒരു തവണ അല്ല ഒരുപാട് തവണ... എന്നിട്ടും അവൾ എനിക്ക് വേണ്ടി സ്വന്തം ജീവൻ കളയാൻ പോലും മടിച്ചില്ല ".... എന്ന് പറഞ്ഞ് ചൂടൻ എന്നെ നോക്കിയതും ഞാൻ മുഖം താഴ്ത്തി....




" അപ്പോൾ ഞാൻ പോവാണ്......ഇനി എന്റെ ഭാഗത്ത്‌ നിന്നും നിങ്ങൾക്ക് യാതൊരു പ്രോബ്ലവും ഉണ്ടാവില്ല "... എന്ന് പറഞ്ഞ് അമൻ തിരിഞ്ഞ് നടന്നതും...



" അങ്ങനെ അങ്ങ് പോയാലോ mr: അമൻ സാഹിബ്.... എന്നെ ഈ അവസ്ഥയിൽ ആക്കിയതിന് തിരിച്ച് എന്തെങ്കിലും പണി തരണ്ടേ "..... എന്ന് ഞാൻ പറഞ്ഞതും എല്ലാവരും ഞെട്ടിക്കൊണ്ട് നമ്മളെ നോക്കി....




" hezu മുത്തേ... മുഖത്തിട്ട ആ ഷാൾ അങ്ങ് മാറ്റിയെ ".... എന്ന് നമ്മള് പറഞ്ഞതും ഒന്നമ്പരന്ന് കൊണ്ട് അവള് മുഖത്തിട്ട ഷാൾ മാറ്റി.... അമനെ കണ്ടപ്പോൾ തൊട്ട് പാവം മുഖം മറക്കാൻ കഷ്ടപ്പെടുവായിരുന്നു.....




" heza.... താനെന്താ ഇവിടെ "... എന്ന് അമൻ ചോദിച്ചതും നമ്മളാ ഇടയ്ക്ക് കയറി മറുപടി പറഞ്ഞേ...


" you know ഇവള് ചൂടന്റെ സഹോദരി ആണ്....7 വർഷം മുമ്പ് നിങ്ങളിവളെ ആ കിട്നാപ്പേഴ്സിന്റെ അടുത്ത് നിന്ന് രക്ഷിച്ചപ്പോ എങ്ങാനും ഇവള് ചൂടന്റെ പെങ്ങളാണെന്ന് അറിഞ്ഞാൽ ഒറ്റയടിക്ക് നിങ്ങളിവളെ തീർക്കുവായിരുന്നു.... Am a right.... അന്ന് നിങ്ങളിവളെ കിട്നാപ്പേഴ്സിന്റെ അടുത്ത് നിന്ന് രക്ഷിച്ചപ്പോ തുടങ്ങിയതാ ഇവൾക്ക് നിങ്ങളോട് ഉള്ള പ്യാർ മൊഹബ്ബത് കാതൽ... ഓസ്‌ട്രേലിയയിൽ പോയിട്ട് തിരിച്ച് വീണ്ടും അവള് മുംബൈക്ക് വന്നിരുന്നു നിങ്ങളോട് ഉള്ള ഇഷ്ട്ടം പറയാൻ but അന്നാണ് അവളറിയുന്നത് ചൂടന്റെ ശത്രു എന്ന് പറയുന്ന അമൻ സാഹിബ് നിങ്ങളാണെന്ന്.... അന്ന് അവള് നിങ്ങളോട് ഇഷ്ട്ടം പറയാതെ തിരിച്ച് ഓസ്‌ട്രേലിയയിലേക്ക് പോയി...പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും hezu ന് നിങ്ങളെ മറക്കാൻ സാധിച്ചില്ല....നിങ്ങളെ അവൾക്ക് കിട്ടുമെന്ന യാതൊരു പ്രതീക്ഷയും അവൾക്കില്ലായിരുന്നു പക്ഷെ ഈ 7 വർഷവും അവള് മറ്റൊരു വിവാഹം കഴിക്കാതെ നിങ്ങൾക്ക് വേണ്ടി കാത്ത് നിന്നു.....പ്ലീസ് ഇനിയെങ്കിലും ഞങ്ങളുടെ hezu നെ നിങ്ങൾക്ക് സ്വീകരിച്ചൂടെ ".... എന്ന് പറഞ്ഞ് പ്രതീക്ഷയോടെ ഞാൻ അമന്റെ മുഖത്തേക്ക് നോക്കിയതും അവൻ അൽപ്പം ദേഷ്യത്തോടെ hezu ന്റെ അടുത്തേക്ക് പോയി ചോദിച്ചു...



" ഞാൻ കേൾക്കുന്നതൊക്കെ സത്യമാണോ "......എന്ന് അമൻ hezu നോട്‌ അൽപ്പം ദേഷ്യത്തോടെ ചോദിച്ചതും നമ്മടെ ഹാർട്ട്ബീറ്റ് കിടന്ന് ഇടയ്ക്കാൻ തുടങ്ങി... ഇനി ആ മന്ദബുദ്ധി പേടിച്ചിട്ട് സത്യം പറയില്ലേ... അവളുടെ മുഖത്തെ എക്സ്പ്രഷൻ കാണുമ്പോൾ എനിക്ക് അങ്ങനെയാ തോന്നുന്നത്...അല്ലെങ്കിൽ സത്യം പറഞ്ഞാൽ അമൻ ദേഷ്യപ്പെടുവോ"....



" അതെ സത്യമാണ് "... എന്നവള് പറഞ്ഞതും

അമൻ പെട്ടെന്ന് ചിരിച്ചു .... എന്നിട്ടമൻ കൈ രണ്ടും നീട്ടിയിട്ട് അവളെ നോക്കിയതും hezu അമനെ നിറഞ്ഞകണ്ണുകളോടെ ചിരിച്ച് ഹഗ് ചെയ്തു.....



" അല്ല... അപ്പോൾ next വീക്ക്‌ നടത്താനിരുന്ന വേറെ അങ്കിളുമായിട്ടുള്ള  hezu ആന്റിടെ എങ്കേജ്മെന്റോ ".... എന്ന് ദാനിമോൻ( പില്ലുന്റെയും ശാസിന്റെയും മോൻ... ഇനി shanu ന്റെയും അഫിന്റെയും മോനാണോന്ന് ചോദിക്കാൻ നിക്കരുത് 😬... )സംശയത്തിന്റെ കെട്ട് അഴിച്ചതും അമൻ ദാനിമോന്റെ അടുത്ത് പോയി മുട്ട്കുത്തിയിരുന്ന് പറ,ഞ്ഞു ...



" മോനു... എൻഗേജ്മെന്റ് നെക്സ്റ്റ് വീക്ക്‌ തന്നെ നടക്കും... പക്ഷെ hezu ആന്റിയെ എൻഗേജ്മെന്റ് ചെയ്യാൻ പോണത് ഈ അങ്കിൾ ആയിരിക്കും"....



" അപ്പോ എന്റെ എൻഗേജ്മെന്റ് എന്നാ ഉണ്ടാവാ... ഞാനാരയാ വിവാഹം കഴിക്കാ".... എന്ന് ദാനിമോൻ നിഷ്കു ഭാവത്തോടെ ചോദിച്ചത് ഞങ്ങളെല്ലാവരും ചിരിച്ചു....



" മോനു... Just വെയിറ്റ് ഒരു ഇരുപത് വർഷം കൂടി കഴിയട്ടെ "...എന്ന് ചൂടൻ പറഞ്ഞതും



" ok ".... എന്ന് പറഞ്ഞ് ചൂടന് അവൻ( ദാനിമോൻ )ഇളിച്ച് കൊടുത്തു




__________________________________________


( 2 മാസങ്ങൾക്ക് ശേഷം )

__________________________________________




" ഓഓഓ....താഷമോളെ കരയല്ലേ...ഉമ്മ ഇപ്പോൾ വരില്ലേ".... എന്ന് പറഞ്ഞ് നമ്മള് താഷ മോളുടെ ( അജുവിന്റെയും തനൂന്റെയും ഒന്നര മാസം പ്രായം വരുന്ന കുഞ്ഞ് ) കരച്ചിൽ മാറ്റാൻ നോക്കിയതും നിർത്താതെ കരച്ചിൽ മാറ്റാൻ ശ്രമിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിരുന്നില്ലായിരുന്നു....  താഷ മോൾക്ക് ആ പേരിട്ടത് തനുവാണ്... തനുവിന്റെ ത യും ഷാനയുടെ ഷ യും....




" ഡീ തനുകുരിപ്പേ നിന്റെ ഒരുക്കം ഇനിയും തീർന്നില്ലേ ".... എന്ന് നമ്മള് വിളിച്ച് ചോദിച്ചതും " വന്നു ഞാൻ " എന്ന് പറഞ്ഞ് അവള് കുഞ്ഞിനെ വാങ്ങി....



" hezu ന്റെയും അമന്റെയും മാര്യേജ് അല്ലെടി ഇന്ന്...ആളുകളൊക്കെ വരാൻ തുടങ്ങി... നീ എന്താടി ഡ്രസ്സ്‌ മാറാത്തെ ".... എന്ന് ലവള് പറഞ്ഞതും അടിമുതൽ മുടിവരെ എനിക്ക് ദേഷ്യം ഇരന്ന് കയറി....



" ഞാൻ എങ്ങനെയാടി ഒരുങ്ങാ....രണ്ട് മണിക്കൂർ ആയില്ലെടി താഷമോളെ എന്റെ കയ്യിൽ തന്നിട്ട് നീ ഒരുങ്ങാൻ പോയെ "....



" ഓ ഞാനത് ഓർത്തില്ല.... എന്നാ വേഗം പോയി ഡ്രസ്സ്‌ മാറി വാ.. പിന്നെ ഈ പിങ്ക് സാരി ഉടുത്തിട്ട് ഞാൻ എങ്ങനെയുണ്ട് ".......



" wow.... കുരങ്ങൻ പൂമാല ഇട്ടപോലെ ഉണ്ട്... സമയില്ലാസമയത്താ അവളുടെ ഒടുക്കത്തെ ചോദ്യം ".... എന്ന് പറഞ്ഞ് നമ്മള് മുകളിലേക്ക് പോയി.... മുകളിലെത്തിയതും ഒരാശ്വാസം... വീട്ടിൽ വെച്ചാ മാരേജ് അതോണ്ട് താഴത്തെ രണ്ട് ഫ്ലോറിലും ആൾക്കാർ ആണ്....ഇവിടെ മാത്രേ പ്രൈവസി ഉള്ളൂ... നമ്മള് റൂമിലേക്ക് കയറി ചൂടനെ നോക്കിയെങ്കിലും ഇബടെ ഒന്നും ചൂടനെ കാണുന്നില്ല... നമ്മള് ഫ്രഷ് ആയി വന്ന് വൈറ്റ് കളർ ഗൗണും ഡയമണ്ടിന്റെ സിംപിൾ ഓർണമെന്റസും ഇട്ടു.... മുടിയഴിച്ചിട്ട്‌ അതിന്റെ മേലെ നെറ്റിന്റെ വൈറ്റ് കളർ ഷാളും ഇട്ട് കണ്ണാടിയിൽ ഒന്ന് നോക്കി...



" oh god shanu.. ഇപ്പോൾ എന്നെ കാണുമ്പോൾ എനിക്ക് തന്നെ എന്നെ കെട്ടാൻ തോന്നുവാണ് ".... എന്ന് പറഞ്ഞ് നമ്മള് കണ്ണാടിയിൽ നോക്കി കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തിന് ഒരു പ്ലെയിൻ കിസ്സും കൊടുത്ത് താഴെക്ക് ഇറങ്ങി....2nd ഫ്ലോറിൽ എത്തിയതും അമൻ നമ്മളെ തടഞ്ഞ് നിർത്തി...



" ഉം... എന്തെ "...എന്ന് നമ്മളവനോട് ഇളിച്ച് കൊണ്ട് ചോദിച്ചതും അവൻ നമ്മൾക്ക് ഒരു ബോക്സ്‌ തന്നു.. സംശയത്തോടെ നമ്മളാ ബോക്സ്‌ തുറന്ന് നോക്കിയതും ഒരു ഡയമാണ്ട് നെക്ലൈസ് അതിന്റെ കൂടെ ഒരു ഗ്രീറ്റിങ് കാർഡും ഉണ്ട്....




* Love is true and forever '

Love is saying goodbye never

Love is never going Astray,

Love is only loving more

With each passing day *.... അത് വായിച്ചതും ഞാൻ അമനെ ദേഷ്യത്തോടെ നോക്കി... അപ്പോഴാണ് അതിന്റെ താഴെ ഉള്ള വേർഡ് എന്റെ ശ്രദ്ധയിൽ പെട്ടത്...



"I LOVE YOU MY SWEETHEART *... അത് വായിച്ചതും ഞാൻ അമനെ നോക്കി ചിരിച്ചു....




" മറഞ്ഞ് നിൽക്കുന്ന എന്റെ കെട്ട്യോൻ പുറത്തേക്ക് വന്നോളൂ.. ഇത് നിങ്ങള് അമന്റെ കയ്യിൽ കൊടുത്ത് വിട്ടതാണെന്ന് എനിക്കറിയാം ".... എന്ന് ഞാൻ പറഞ്ഞതും തൂണിന്റെ പിറകെ മറഞ്ഞ് നിന്ന ചൂടൻ അവിഞ്ഞ ഒരു ഇളി ഇളിച്ച് പുറത്തേക്ക് വന്നു.....അമൻ നമ്മളെ സ്നേഹിച്ച കാര്യം അറിഞ്ഞ് അമൻ ഇപ്പോഴും നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ടെൻഷൻ ആക്കാൻ നോക്കിയതാ കോന്തൻ 



" എന്നാലും എന്റെ ഷാന നിനക്കെങ്ങനെ മനസ്സിലായി അഫി എന്റെ കയ്യിൽ തന്ന് വിട്ടതാണ് എന്ന്" ....എന്നമൻ ചോദിച്ചതും നമ്മള് കുറച്ച് വൈറ്റ് ഒക്കെ ഇട്ട് പറഞ്ഞു...



" എനിക്ക് വല്ല്യ കഴിവാണന്നെ ഒളിഞ്ഞ് നിൽക്കുന്ന കുറ്റവാളിയെ പിടിക്കാൻ... സിബിഐ  ഓഫിസർക്ക് പോലും കാണത്തില്ല ഇത്രക്കും കഴിവ് മാത്രമല്ല....എന്റെ ഈ ബുദ്ധി"......



" ഷാന പ്ലീസ് ബുദ്ധിയുടെ കാര്യം മാത്രം നീ പറയരുത്...ബാക്കി നീ പറയുന്ന തള്ളൊക്കെ സഹിക്കാം but നിനക്ക് ബുദ്ധിയുണ്ടെന്ന കാര്യം മാത്രം ഞാൻ സമ്മതിക്കില്ല "....



എന്ന് പറഞ്ഞതും ഞാൻ മുഖം തിരിച്ചു....



" ഓഹ് അപ്പോഴേക്കും പിണങ്ങിയോ...I am സോറി ".... എന്ന് പറഞ്ഞ് ചൂടൻ നമ്മടെ കവിളിൽ ഒരുമ്മ തന്നതും നമ്മള് തിരിച്ച് ഇളിച്ച് കൊടുത്തു..



" ഇനി പറ എങ്ങനെ മനസ്സിലായി... ഞാനാ ഇതിന് പിന്നിൽ എന്ന് "....



" അത് പിന്നെ അവസാനം ഉള്ള ആ വേർഡ്.... Sweetheart...അത് ചൂടന്റെ സ്പെഷ്യൽ വേർഡ് അല്ലെ.. അങ്ങനെ മനസ്സിലായി "... എന്ന് പറഞ്ഞ് ചൂടന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്ത് നമ്മള് ഓടിയതും കാൽ തെറ്റി നമ്മള് വീഴാൻ വേണ്ടി പോയി.....



പെട്ടെന്ന് അരയിലൂടെ ഒരു കൈകൾ ചുറ്റിപ്പിടിച്ചതും  നോക്കാതെ തന്നെ അതാരാണെന്ന് എനിക്ക് മനസ്സിലായി...നമ്മള് ചൂടനെ നോക്കി ഒന്ന് ചിരിച്ചതും ചൂടൻ നമ്മളെ നേരെ നിർത്തി... നമ്മള് ചൂടന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി ചൂടനോട് ചേർന്ന് നിന്ന് ചുമ്മാ സൈറ്റടിച്ചതും പെട്ടെന്ന് ചൂടൻ ഒരു കൈകൊണ്ട് പിറകിലെ മുടിയിൽ കുത്തിപ്പിടിച്ച് എന്റെ ചുണ്ടുകളിൽ ചുണ്ടമർത്തി... പെട്ടെന്നായത് കൊണ്ട് തന്നെ നമ്മടെ കണ്ണുകൾ പെട്ടെന്ന് തള്ളിപുറത്തേക്ക് വന്നു.... ശരീരം മുഴുവൻ ഒരു തരിപ്പ് കയറി.. ചൂടൻ നമ്മളെ ചുണ്ടുകളെ സ്വതന്ത്രമാക്കി നമ്മളെ നോക്കി തിരിച്ച് സൈറ്റടിച്ചു .... ഒക്കെ കൂടെ നമ്മടെ കാറ്റ് പോയീന്ന് പറഞ്ഞാൽ മതി.. നമ്മടെ കയ്യിൽ കിടക്കുന്ന ചൂടൻ അമന്റെ കയ്യിൽ കൊടുത്തുവിട്ട നെക്ലൈസ് കഴുത്തിൽ ഇട്ട് തന്നതും എന്റെ അധരങ്ങൾ വിടർന്നു......



" ഷാന...ഈ പെൺപിള്ളേർ ഒക്കെ എന്നെ നോക്കിയിട്ടെന്താ ചിരിക്കൂന്നേ... അല്ല അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ... Because നിന്റെ കെട്ട്യോൻ അത്രക്ക് handsome അല്ലെ ".....



എന്ന് ചൂടൻ പറഞ്ഞതും അടിമുതൽ മുടി വരെ നമ്മൾക്ക് പൊസ്സസ്സീവ്നെസ്സും ദേഷ്യവും ഇരന്ന് കയറി... കാരണം ചൂടൻ എന്റെ പ്രോപ്പട്ടി അല്ലെ...നമ്മള് ദേഷ്യത്തോടെ ആ പെൺപിള്ളേരെ നോക്കിയതും അവര് വേഗം ഒന്നും അറിയാത്ത പോലെ മുഖം തിരിച്ച് അവിടെ നിന്നും പോയി....



" നോക്ക് ഡ്രാക്കു.... അവരെക്കാൾ മൊഞ്ച് ഉള്ള ഭാര്യ നിങ്ങൾക്കുണ്ടായിട്ടും നിങ്ങളെന്തിന് അവരെ നോക്കാൻ പോണു ".... എന്ന് ദേഷ്യത്തോടെ നമ്മള് ചോദിച്ചതും പെട്ടെന്ന് ചൂടന്റെ മുഖം കണ്ട് നമ്മടെ എക്സ്പ്രഷൻ മാറി.... പിന്നെ ഒടുക്കത്തെ ചിരി ആയിരുന്നു....അവസാനം ചിരിനിർത്താൻ പറ്റാതിരുന്നിട്ട് കണ്ണിൽ നിന്നൊക്കെ വെള്ളം വരാൻ തുടങ്ങി...




" shana... എന്താ കാര്യം ".... എന്ന് ചൂടൻ ചോദിച്ചെങ്കിലും നമ്മള് ഒന്നും മിണ്ടാതെ വയറ്റിനൊക്കെ കൈ വെച്ച് ഒടുക്കത്തെ ചിരിയാണ് 



" shana... Stop ".... എന്ന് കലിപ്പോടെ ചൂടൻ പറഞ്ഞതും നമ്മള് ചിരി കണ്ട്രോൾ ചെയ്ത് സീരിയസ് ആയി ചൂടന്റെ മുഖത്തേക്ക് നോക്കി... ചൂടന്റെ ചുണ്ട് മുഴുവൻ നമ്മടെ ലിപ്സ്റ്റിക് ആണ്... അത് കണ്ടിട്ടാ പ്യാവം ആ പിള്ളേർ ചിരിച്ചത്.... വീണ്ടും അത് കണ്ടതും നമ്മള് വീണ്ടും ചിരിക്കാൻ തുടങ്ങി.... അത് ചൂടനെ വളരെ അധികം ദേഷ്യം പിടിപ്പിച്ചതോണ്ട് തന്നെ നമ്മളെ പിടിച്ച് ചുമരോട് ചേർത്തി നിർത്തി



" ഇതിനുള്ള പണിഷ്മെന്റ് ഞാൻ തരണോ... അതോ... എന്താ കാര്യം എന്ന് പറയോ "... എന്ന് ചൂടൻ ചൂടന്റെ മുഖം നമ്മടെ മുഖത്തോട് അടുപ്പിച്ച് നിർത്തിക്കൊണ്ട് ചോദിച്ചതും നമ്മള് വേഗം ചിരി കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു



" എന്തിന്... നേരെത്തെ മനസ്സിലാവണ ഭാഷയിൽ പറഞ്ഞാൽപോരെ... കാര്യം എന്താണെന്ന് വെച്ചാൽ "... എന്ന് പറഞ്ഞ് നമ്മള് ടിഷ്യൂ പേപ്പർ കൊണ്ട് ചൂടന്റെ ചുണ്ടിലുള്ള ലിപ്സ്റ്റിക് കളഞ്ഞ് ടിഷ്യൂ ചൂടന് നേരെ നീട്ടി പറഞ്ഞു...



" ഇതാണ് ചിരിക്കാൻ കാരണം.... ഇപ്പോൾ മനസ്സിലായില്ലേ പബ്ലിക് പ്ലൈസിൽ റൊമാൻസ് അലോവ്ഡ് അല്ലാന്ന് "....




" നിന്റെ ഉമ്മ പറയുന്നത് കേട്ടോ മോളെ...പബ്ലിക് പ്ലൈസിൽ റൊമാൻസ് അലോവ്ഡ് അല്ലാന്ന് ".... എന്ന് പറഞ്ഞ് ചൂടൻ നമ്മടെ വയറ്റിൽ കൈ വെച്ചതും നമ്മള് കൈ തട്ടി മാറ്റി...



" 1 മാസമേ ആയുള്ളൂ... അപ്പോഴത്തേക്കും മോളാണെന്ന് ഉറപ്പിച്ചോ mr : അഫ്സൽ അഹ്‌മദ്‌..  Iam sure മോനായിരിക്കും ".....



" അല്ല മോളായിരിക്കും..ഉറപ്പിച്ചു....അവള് നിന്നെപ്പോലെ വളരെ ക്യൂട്ട് ആയിരിക്കണം... പിന്നെ character എന്റതും "....



" ഓഹ് god....എന്റെ ചൂടാ നിങ്ങളെ എനിക്ക് മാറ്റാൻ സാധിച്ചെങ്കിലും നിങ്ങടെ കലിപ്പ് മാത്രം എനിക്ക് മാറ്റാൻ സാധിച്ചിട്ടില്ല... അതിനി മാറത്തും ഇല്ല....ഇനി നിങ്ങടെ പുന്നാര മോൾക്കും നിന്റെ സ്വഭാവം ആണേൽ നമ്മടെ കാറ്റ് പോയത് തന്നെ ".....



"എന്റെ കലിപ്പ് പോയാൽ പിന്നെ ഞാൻ എങ്ങനെ നിന്റെ ചൂടൻ ആവും... അതോണ്ട് അല്ലെ നീ എന്നെ ചൂടാന്ന് വിളിക്കുന്നത്....ഓക്കേ ഫൈൻ .... എന്നാ നീ പറ നമ്മടെ മോള് എങ്ങനെ ആയിരിക്കണം എന്ന് "....



" നിങ്ങള് പറഞ്ഞ രണ്ട് ഫീച്ചേഴ്സ് അവിടിരിക്കട്ടെ... No പ്രോബ്ലം... പക്ഷെ എന്റെ ചൂടന്റെ ഈ നുണക്കുഴി നമ്മടെ മോൾ or മോൻക്ക് കിട്ടിയിരിക്കണം"... എന്ന് പറഞ്ഞതും ചൂടൻ ചൂടന്റെ മൂക്ക് നമ്മടെ മൂക്കിൽ മുട്ടിച്ച് ചിരിച്ചു...



" ഹലോ... റൊമാൻസ് ഒക്കെ പിന്നെ... താഴെ shana നിന്റെ ഉമ്മയും ലിയമോളും വന്നിട്ടുണ്ട് "....എന്ന് പില്ലു വന്ന് പറഞ്ഞതും നമ്മളും ചൂടനും താഴെക്ക് നടന്നു.... ഉമ്മാനോട് സംസാരിച്ച് നിൽക്കുമ്പോൾ ചൂടൻ നമ്മടെ വയറ്റിന് പിടിച്ച് തോണ്ടിയത്...



" എന്താ ".... നമ്മള് അൽപ്പം ജാഡ ഇട്ട് ചോദിച്ചതും ചൂടൻ അങ്ങോട്ട് നോക്ക് എന്ന രീതിയിൽ ആക്ഷൻ കാട്ടി നമ്മള് നോക്കിയപ്പോൾ ആദിയും ഹർഷേട്ടനും... കഴിഞ്ഞ month അവരെ മാര്യേജ് കഴിഞ്ഞു... നമ്മള് വേഗം അവരുടെ അടുത്തേക്ക് പോയി ചിണുങ്ങികൊണ്ട് നമ്മടെ പരിഭവം പറഞ്ഞു...



" നിങ്ങളെന്താ എന്നെ കാണാൻ വരാതിരുന്നത്... അപ്പോ ഇത്രേ ഉള്ളൂ എന്നോടുള്ള ഇഷ്ട്ടം "....



" എന്റെ ഇഷു കഴിഞ്ഞ ആഴ്ച നിന്നെ കാണാൻ മാത്രമായി ഞങ്ങള് മുംബൈ to കേരളക്ക് വന്നത് "... എന്ന് ഹർഷേട്ടൻ പറഞ്ഞതും നമ്മളൊന്ന് ചിരിച്ച് കൊടുത്തു....



" പിന്നെ ഇഷു... സുഗായിരിക്കുന്നോ നീ ".... ആദി...



" ഹ...ആദി ഞാൻ സുഗായിരിക്കുന്നോ "....



" എന്നാ ഞങ്ങള് പോയി വധുവരുന്മാരെ കണ്ടിട്ട് വരാം "എന്ന് പറഞ്ഞ് അവര് സ്റ്റേജിലേക്ക് പോയി...



അതിന് പിറകെ നമ്മടെ ഐരയും ഷാൻ സാറും  യാഷ് മോനും ( ഐരയുടെയും ഷാനിന്റെയും മൂന്ന് വയസ്സ്കാരനായ മകൻ )

വരുന്നുണ്ട്....



" അല്ല നിങ്ങള് രണ്ട് പേരും എന്താ ഇത്രക്ക് ലേറ്റ് ആയെ "....



" ഒന്നും പറയണ്ട shanu... ലേറ്റ് ആവാൻ കാരണം യാഷ് ആണ്....യാഷ് മോൻ ദാനിമോനെ പേടിച്ച് വരുന്നില്ല... പില്ലുവും ശാസും ദാനിമോനെയും കൊണ്ട് അങ്ങോട്ടേക്ക് വന്നാൽ യാഷിനെ നല്ലതുപോലെ ഇട്ട് പെരുമാറും... അറിയാലോ ദാനിടെ സ്വഭാവം ദേഷ്യം വന്നാൽ പിന്നെ അവനെന്താ ചെയ്യാന്ന് ആർക്കും പറയാൻ പറ്റില്ല "....ഐര



" അത് പിന്നെ അറിയില്ലേ... ചൂടന്റെ 2 nd ഭാഗം അല്ലെ ദാനിമോൻ.. അതെ സ്വഭാവം തന്നെ "....



" anyway... ഇപ്പോ shana നീ സുഗായിരുന്നോ ...".....



" ഹ "....



" അല്ല പില്ലു പറഞ്ഞു അഫീക്ക മോള് മതീന്ന് പറയുന്നെന്ന് "....



" ചൂടൻ പറയുന്നു മോൾ ആണെന്ന് ... ഞാൻ മോനാണെന്നും ... Inshaallah നമുക്ക് നോക്കാം ആരാ ജയിക്കാണെന്ന് "... എന്ന് പറഞ്ഞ് നമ്മള് ചൂടനെ നോക്കിയതും ചൂടൻ നമ്മളെ പുച്ചിച്ച് തള്ളി... നമ്മളത് മൈന്റ് ആക്കാതെ മുഖം തിരിച്ചു...കാരണം ഇക്കാര്യത്തിൽ നമ്മള് രണ്ട് അഭിപ്രായം ആണ്"....






Girl ബേബി ആണേൽ എനിക്ക് കെട്ടിച്ച് തരണെ "... എന്ന് യാഷ് മോൻ വളരെ നിഷ്കളങ്കതയോടെ ചോദിച്ചതും നമ്മളെല്ലാവരും ചിരിച്ചു....



" യാഷ് മോനെ ഇത് ദാനി കേൾക്കണ്ട...വാവയെ എനിക്ക് വേണമെന്ന് പറഞ്ഞ അവൻ നടക്കുന്നെ "....


എന്ന് ഞാൻ പറഞ്ഞതും പെട്ടെന്ന് യാഷ് മോനെ വന്ന് ദാനി തള്ളിയിട്ടു....




" shanu ആന്റിടെ വയറ്റിലുള്ളത് എന്റെ മൊറപെണ്ണാ നിന്റത് അല്ലല്ലോ... ഇനി നീ ഇങ്ങനെ പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും "....എന്ന് ദാനി പറഞ്ഞതും അവിടെ ഉള്ള ആൾക്കാർ ഒക്കെ കിളി പോയി നിൽക്കാണ് അവന്റെ സംസാരം കേട്ട്....ഞങ്ങൾക്ക്  വലിയ ഞെട്ടലൊന്നും ഉണ്ടായിട്ടില്ല കാരണം അവന്റെ സംസാരം അങ്ങനെ തന്നെയാണ്... കുട്ടിക്കാലത് ചൂടനിങ്ങനെ ആണെന്ന് ഉമ്മ പറയുന്നത് കേട്ടിട്ടുണ്ട്....same അതെ സ്വഭാവം തന്നെ "....



" ഇല്ല വാവയെ ദാനിക്ക് തരില്ല... കാരണം ദാനിക്ക് ഒരുപാട് വികൃതി കൂടുതലാണ്...ആന്റി യാഷ്മോന് കൊടുക്കും ".... എന്ന് നമ്മള് പറഞ്ഞതും ദാനിമോൻ അവിടെയുള്ള ഫ്ലവർ വേഴ്സ് താഴെയിട്ട് പൊട്ടിച്ചു....



"ഓഹ്... ജൂനിയർ ചൂടൻ ഈസ്‌ ആക്റ്റീവേറ്റഡ്" ....എന്ന് പറഞ്ഞ് ദാനിമോനെ തടഞ്ഞ് പറഞ്ഞു...




" ദാനിമോനെ... I am സോറി... ആന്റി വെറുതെ പറഞ്ഞതാ.. വാവയെ മോന് തന്നെ കെട്ടിച്ച്തരും .... ഐ പ്രോമിസ് "....എന്ന്  നമ്മള് പറഞ്ഞതും അവൻ നമ്മൾക്ക് ചിരിച്ച്....



                             ********





നിക്കാഹിന്റെ ടൈം ആയതും hezu കിടന്ന് വിയർക്കുന്നുണ്ട്... എക്സ്പീരിയൻസ് ഉള്ള pillu വും ഐരയും തനുവും ഒക്കെ അവളെ സമാധാനിപ്പിക്കുന്നുണ്ട്..... നമ്മൾക്ക് പിന്നെ അൾട്രാ എക്സ്പീരിയൻസ് ഉള്ളതോണ്ട് ഒറ്റക്ക് അവളെ പറഞ്ഞ് പേടിപ്പിക്കാ...



ഒരു മനസുഖം...



നിക്കാഹ് ഒക്കെ കഴിഞ്ഞ് പിന്നെ ഫോട്ടോ ഷൂട്ട്‌ ആയിരുന്നു... എല്ലാ കപ്പിൾസും ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കാൻ പോവുമ്പോൾ ആണ് ചൂടൻ നമ്മടെ കവിളിൽ ഒരുമ്മ തന്നത്... Thats ടൈം തന്നെ ഫോട്ടോ എടുക്കുകയും ചെയ്തു...



ക്ലിക്ക്




(അവസാനിച്ചു )


✍️Ishuzz

Comments

  1. Adi powli story...oru paad eshttayi....filim kaanunna pole ealla characters um seenum manassiloode vannu... Evar okke real life il ullad pole thonni.... Night okke urakkam kalanju njn ed read akkiyad... Bhayagara excited ayinum... 😄

    ReplyDelete

Post a Comment

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌