ONE DAY IN MY LIFE | ✍️ NASEEBA | FULL PART


ONE 😊DAY😍 IN MY😜 LIFE 

Full Part



Twinkle Twinkle little star
How I wonder what you are
Up above the world so high
Like a diamond in the sky

"സൗണ്ട് കുറവാണല്ലോ..."

എന്നും പറഞ്ഞ് തലയണ എടുത്ത് തലയിടെ മുകളില് വെച്ചു....എന്നിട്ടും സൗണ്ട് തുളച്ച് കയറാണ്.....

സൗണ്ട് കുറവാണ് എന്ന്പറഞ്ഞതോണ്ട് ആവും രണ്ടും കൂടെ ഉച്ചത്തില് പാടുന്നത്......ഒരു ഞായറാഴ്ചയായിട്ട് ഉറങ്ങാനും സമ്മതിക്കൂലാ....

"ഒന്ന് നിർത്തോ രണ്ടും...എല്ലങ്കില് ഒരു കാര്യം ചെയ്യ് അപ്പുറത്തെ റൂമില് ചെല്ല്...."

എന്നും പറഞ്ഞ് അവരെ പറഞ്ഞയക്കുമ്പോ ആണ് ഉമ്മി കയറി വന്നത്....

"ഹനാനാ... നിന്ക്ക് എണീക്കാനായില്ലെ...."

വേഗം എണീറ്റിരുന്നു....കോട്ടുവായിട്ട് 

ഈ ഉമ്മി കുളമാക്കി....എന്റെ പേര് ഞാൻ പറയൂലെ....ഇനി ഏതായാലും ഞാൻ പറഞ്ഞ് തരാ....

ഞാൻ ഹനാന ബിൻത്ത് ജാഫർ....നല്ല പേര് അല്ലെ....ഇപ്പോ ഡിഗ്രിക്ക് പഠിക്കാണ്.... BA ENGLISH....ഇഷ്ടമുണ്ടായിട്ട് ഒന്നും അല്ല...അതിനാ സീറ്റ് കിട്ടിയത്....
പിന്നെ ഉള്ളത് ഒരു ഇക്കാക്ക....ഹനാൻ മുഹമ്മദ്... ഡിഗ്രി പാസ്സായി ഏതോ കമ്പനിയില് ക്രിയേറ്റീവ് ജോബ് ചെയ്യാ...വരയും കുറിയും ഒക്കെ ആണ്....

പിന്നെ ഉള്ളത് നേരത്തെ പാട്ട് പാടിയ രണ്ട് പോക്കിരികൾ....ഇരട്ടകളാ....ഹന്ന(ഹനു) മറ്റത്..ഹാഷിർ(ഹാഷി).... 

ഭൂലോക കച്ചറയാണ് അഞ്ച് വയസ്സായീണ് രണ്ടിനും... ... പിന്നെ ഞങ്ങളെ ഒക്കെ നന്നാക്കാൻ വടിയുമായി ഇറങ്ങുന്ന...പുന്നാര ഉമ്മച്ചി സാറ...ഉപ്പച്ചി ജാഫർ....

"ടി ഹനാന....എണീക്ക്....മക്കളെ ഇത്തനെ വിളിക്ക്..."

പറയേണ്ട താമസം മര്യാദക്ക് പുതപ്പും പുതച്ച് കിടന്ന എന്നെ ഒറ്റ തള്ളായിരുന്നു രണ്ടു....ഇത് കൈ കൊണ്ടുള്ള തള്ളായത് കൊണ്ട് നേരെ പോയി നിലത്ത് ലാന്റ് ചെയ്തു....

"നിനക്ക് എന്താ രാവിലെ നേരത്തും കാലത്തും എണീറ്റാല് പെൺകുട്ടികള് ഇങ്ങനെ കിടന്ന് ഉറങ്ങാൻ പാടില്ല..."


പിന്നെ നടന്നാണോ ഉറങ്ങാ...ഈ ഉമ്മിയുടെ ഒരു കാര്യം...

"ഞാൻ ഇപ്പോ എന്താ വേണ്ടത്...എണീക്കണം അത്ര അല്ലെ ഒള്ളൂ....ഓക്കെ എണീറ്റു..."

എന്നും പറഞ്ഞ് വേഗം ബാത്റൂമില് കയറി ....ടാപ്പും തുറന്നിട്ട് ഇരുന്നു ....നാറുന്നുണ്ട് പല്ല് തേക്കാലെ....അങ്ങനെ പല്ലും തേച്ച് പുറത്ത് ഇറങ്ങിയതും രണ്ടും ഉണ്ട് അവിടെ നിൽക്കുന്നു...

"നിങ്ങള് എന്താ പോവാത്തത്..."

"ഇത്താത്തക്ക് ഇനിയും കിടക്കാനല്ലെ..."

എന്നും പറഞ്ഞ് രണ്ട് കൈയും പിടിച്ച് വലിച്ച് കൊണ്ടോവാണ് രണ്ടും...എങ്ങനൊക്കെയോ ഉരുണ്ട് മറിഞ്ഞു അടുക്കളയിലെത്തി....

"ഉമ്മാ....ചായ..."

"ചായാ....മിണ്ടിപോകരുത്....പോയി ചായ ഉണ്ടാക്ക്...എന്നിട്ട് കുടിച്ചാ മതി മോള്..."

എന്നും പറഞ്ഞ് ഉമ്മി മുറ്റം അടിക്കാൻ പോയി....എല്ലെങ്കിലും ആർക്ക് വേണം ചായ ....ഞാൻ വെള്ളം കുടിച്ചോളാ...

"ഉമ്മാ....ഇത്ത പറയാ..."

ഇവരെ ഇന്ന് ഞാൻ ....ഓടി പോയി രണ്ടിന്റെയും വായ പൊത്തി വെച്ചു...

"മിണ്ടിപോകരുത് രണ്ടും....പിന്നെ കാക്കു എണീറ്റോ...പോയി നോക്ക്..."

അവരെ വേഗം പറഞ്ഞ് വിട്ടതും രണ്ടും കൂടെ കാക്കൂന്റെ റൂമിലേക്ക് പോയീണ്....

"കാക്കൂ...കാക്കൂ....എണീക്ക്...."

"കാക്കു എണീക്കുന്നില്ല..."ഹാഷി

"വെള്ളം കൊണ്ടന്ന് തലയിലൂടെ ഒഴിക്ക് ..."

"ആ....ഞാൻ വെള്ളം എടുത്ത് വരാ ..."ഹനു

ഹനു ഒരു കോപ്പയില് വെള്ളവുമായി വരുന്നുണ്ട്....
ഹാഷി വാങ്ങി മുഖത്തേക്ക് ഒഴിച്ചതും കാക്കു അലറാൻ തുടങ്ങി...

"ഒന്ന് ഉറങ്ങാനും സമ്മതിക്കൂലാ....നാശങ്ങള്...."

എന്നും പറഞ്ഞ് എണീറ്റതും ഞാൻ വേഗം ഓടി....അവരുടെ ഗതി എന്തായന്ന് പടച്ചോന് അറിയാ...

അടുക്കളയിലിരുന്ന് ചായ കുടിക്കുമ്പോ ആണ് ഉമ്മി കയറി വന്നത്....

"ഉപ്പ എവിടെ ഉമ്മാ..."

"കടയില് പോയി.....ഇജ്ജ് ഇങ്ങനെ ഉറങ്ങിക്കോ.....നേരവും കാലവും ഒന്നും ഇല്ലല്ലോ..."

"എന്താ ഉമ്മാ...."

ഉപ്പനെ ചോദിക്കണ്ടായിരുന്നു....ചീത്ത പറയോ...എന്ന് ചോദിച്ച് വാങ്ങിയ പോലെ ആയി...


"കുട്ടികള് എവിടെ...."

"ഇന്ക്ക് അറിയൂലാ...."

"നിനക്ക് അറിയൂലെ.....അകത്ത് ഉണ്ടോന്ന് നോക്ക് ...."

"ആ.....നോക്കാം ..."

എന്നും പറഞ്ഞ് പാത്രം ടാബിളില് വെച്ച് പോകാൻ നിൽക്കുമ്പോ ആണ് ഉമ്മ ചെവിക്ക് പിടിച്ചത്.....

"ആ....പാത്രം ഇനി ആരാ കഴുകാ...."

"ഉമ്മാ...വിട് ഞാൻ കഴുകാ  ..."

വേഗം പാത്രവും കഴുകി വെച്ച് നേരെ കാക്കൂന്റെ മുറിയിലേക്ക് വിട്ടു ....റൂമ് തുറന്നത് മാത്രെ ഓർമയൊള്ളൂ.....


@@@@@@@@@@@@@@

ഹനാൻ

പെട്ടെന്നാണ് മഴ പെയ്തത്.....പടച്ചോനെ ന്റെ റൂമിന് ചോർച്ചയുണ്ടോ....ഇല്ലല്ലോ....കണ്ണ് തുറന്നപ്പോ ഉണ്ട് രണ്ട് കുരുട്ടും ഓടി പോവാൻ നിന്നത്....വേഗം പോയി വാതിലടച്ചു....രണ്ടിന്റെയും  രണ്ട് കൈയും പിടിച്ച് ഒരുമിച്ച് വെച്ച് കെട്ടി ....

"ഹന്ന നീയാണോ വെള്ളം ഒഴിച്ചത്....അതോ ഹാഷിയോ...."

"ഞാൻ അല്ലാ....ഇക്ക..."ഹാഷി

"ഞാനും അല്ലാ...."ഹന്ന

"അപ്പോ നിങ്ങളല്ലെ ഇത് വരെ ഉണ്ടായിരുന്നത്...."

"ഇന്ന് ഞങ്ങൾ പാട് പാടി ഇത്തൂനെ ഉണർത്തിയല്ലോ ..."ഹന്ന

"പാട്ടോ....എന്ത് പാട്ട്...."

ഇവറ്റകൾ എന്തൊക്കെയാ ഈ പറയുന്നെ.....

"Twinkle twinkle..."ഹാഷി

എന്നും പറഞ്ഞ് ഹാഷിയും ഹന്നയും ചിരിക്കാണ്...

"ഉമ്മച്ചി ഇത്തൂനെ അടിച്ച്..."ഹന്ന

"ഇത്ത ഹാ...ന്ന് പറഞ്ഞ് ഓടി പോയി..."ഹാഷി

നന്നായി അവക്ക് അത് തന്നെ വേണം....ഞാനും ഒന്ന് കൊടുക്കണം എന്ന് വിചാരിച്ചിരിക്കയായിരുന്നു....

"എന്നിട്ട് എന്തായി....ഇത്ത എവിടെ...."

അപ്പോ രണ്ടും സ്വകാര്യം പറയുന്നപോലെ നിക്ക....എന്നിട്ട് മിണ്ടല്ലെ എന്നൊക്കെ പറയുന്നുണ്ട്...

"ഇത്ത ആണ് വെള്ളം ഒഴിച്ചത്...."ഹന്ന

"എന്നിട്ട് ഓടി പോയി...."ഹാഷി

എന്നും പറഞ്ഞ് മുഖവും വീർപ്പിച്ച് നിൽക്കാ....പിള്ള മനസ്സില് കള്ളം ഇല്ലാന്നല്ലെ അപ്പോ ശരിയാവും....വേഗം കൈയിന്റെ കെട്ട് കഴിച്ചതും രണ്ടും കൈയും കെട്ടി മുഖവും ചുളിക്കി നിൽക്കാ....

"മുത്ത്മണീസെ.....വാ....ചക്കര അല്ലെ.....മുത്ത അല്ലെ..."

എന്നും പറഞ്ഞ് ഇക്കിളി ഇട്ടതും രണ്ടും ഓക്കെ യായി.....

"നമുക്ക് ഇത്തക്ക് പണി കൊടുക്ക....ഇങ്ങള് വാ....."

എന്നും പറഞ്ഞ് രണ്ടിനെയും കൂട്ടി ബെഡിലേക്ക് മറിഞ്ഞു.....

കുറച്ച് കഴിഞ്ഞതും ക്ഷീണം കാരണം ഞാൻ ഉറങ്ങിപ്പോയി....അപ്പോയാണ് വീണ്ടും വന്ന് അവറ്റകൾ വിളിച്ചത്....

"ഇക്കാ....ഇത്ത വരുന്നുണ്ട് ....പണി കൊടുക്കാ...."ഹാഷി

"നല്ല അടി കൊടുക്കണം ഇത്തക്ക്..."ഹന്ന

എന്നും പറഞ്ഞ് രണ്ടും കൈ രണ്ടും കൊട്ടി ചിരിക്കാ....

"നിങ്ങള് ഇവിടെ ഒളിച്ചിരിക്ക്....ഞാൻ പണി കൊടുക്കാ...."

എന്നും പറഞ്ഞ് അവരെ രണ്ടിനെയും കർട്ടന് പിറകിലാക്കി.....വാതിലിന് പിന്നില് ഒളിച്ചിരുന്നു...

അവള് വന്ന് വാതില് തുറന്നതും കൈയിലെ കപ്പിലുണ്ടായിരുന്ന വെള്ളം മുഖത്തേക്ക് ഒഴിച്ചു......

"ടാ.....പട്ടി....."

എന്നും പറഞ്ഞ് ഒരു വരവായിരുന്നു ....പെണ്ണ് വന്ന് കൈയിന് ഒരു കടി ആയിരുന്നു....

"ടീ.....ഹനാനാ..."

അവളെ കൈ പിടിച്ച് തിരിച്ചതും പെണ്ണ് വീണ്ടും കടിക്കാ....ഇന്ന് ഹോസ്പിറ്റലിലേക്ക് പോവേണ്ടി വരും മിക്കവാറും.....പേപ്പട്ടി അല്ല കടിച്ചത് ....അതിനെക്കാൾ വലിയ വിഷം ആണ്....

"ഇക്കാ....വിട്....ഇന്ക്ക് വേദനാവുന്നുണ്ട്..."

"നീ ഇന്ന് രാവിലെ എന്താ ചെയ്തത്....."

"സോറി.....സോറി ഇക്കാ....പ്ലീസ് വിട്..."

അപ്പോയേക്കും രണ്ടും ഓടി വന്ന് കൈ കൊട്ടി ചിരിക്കാ.....

"ഹാഷി ഹന്ന....പറയടീ വിടാൻ....പ്ലീസ് മക്കളെ...."

പാവല്ലെ....വിടാലെ....
വിട്ടതും ഓടി പോയി .....പോയപോലെ തിരിച്ച് വന്ന് കാലിന് ഒരു ചവിട്ടും തന്ന് പെണ്ണ് ഓടി പോയി.....

@@@@@@@@@@@@@@

ഹനാന

റൂമില് കയറിയതെ ഓർമയൊള്ളൂ....അപ്പോയേക്ക് ഇക്കന്റെന്ന് വയറ് നിറച്ചുകിട്ടി....
ആഹ്...നടുപ്പുറം കടപ്പുറം ആക്കിയിട്ടുണ്ട് ....

ഇക്കുനെ ചവിട്ടി താഴെക്ക് എത്തിയതും ഉമ്മ ഭയങ്കര ടെൻഷനില് എന്തൊക്കെയോ തിരയാണ്...

"എന്താ ഉമ്മ ഇങ്ങള് നോക്കുന്നെ...."

"നിന്നെ ഞാൻ എന്തിനാ പറഞ്ഞയച്ചത്...."

എന്നെ ഇപ്പോ എന്തിനാ പറഞ്ഞയച്ചത്.....ആഹ്...ഹന്നനെയും ഹാഷിനെയും നോക്കാനല്ലെ ....വെറുതെ ഇക്കന്റെന്ന് തല്ല് കിട്ടിയത് മിച്ചം....

"ഉമ്മാ ഇന്നെ ഇക്ക അടിച്ചു...."

"നീ മക്കള് എവിടെന്ന് നോക്ക്...."

"അവര് മുകളിലുണ്ട്....ഇങ്ങള് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ...."

"ഒരു തല്ല് അല്ലെ അതൊന്നും കുഴപ്പം ഇല്ലാ....നിനക്ക് കിട്ടേണ്ടതായിരുന്നു അത്..."

എന്നും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയി....

അപ്പോ ഉണ്ട് ഹന്നനെ എടുത്ത് ഇക്ക വരുന്നു....കൂടെ ഹാഷിയും ഉണ്ട് ഇക്കൂന്റെ കൈയില് തൂങ്ങി....

"എന്താടീ....കിട്ടിയത് ഒന്നും പോരെ..."ഇക്ക

"ഇനി എന്നെതല്ലിയാ....ഞാൻ ഉമ്മനോട് പറയും ...."

"ഒന്ന് പോയേടീ...."

എന്നും പറഞ്ഞ് ഇക്ക പോയി.....
പെട്ടെന്നാണ് ബെല്ല് അടിച്ചത്....ഇത് ഇപ്പോ ആരാ....
ഓടി പോയി ജനാലയുടെ കർട്ടൻ മാറ്റി നോക്കിയതും   ഒരു ഓട്ടം ആയിരുന്നു റൂമിലേക്ക്.....

ഹനാൻ

ബെല്ലടിച്ചതും പെണ്ണ് ഒറ്റ ഓട്ടം ആയിരുന്നു....അത് പോലെ തന്നെ തിരിച്ച് റൂമിലേക്കും പോയി......

ഇവക്ക് എന്ത് പറ്റി.....പോയി വാതില് തുറന്നതും ഹാഫിയാണ്....ഇന്റെ കട്ട ഫ്രണ്ടാണ് ...ബട്ട് അവന് ഹനാനനെ ചെറിയ ഒരു നോട്ടം ഉണ്ട്....അത് എനിക്ക് ഇഷ്ടല്ലാ...അതോണ്ടാണ് അവളെ കാണാൻ വീട്ടില് വരുന്നത്....അവളാണെങ്കില്  ഭൂലോക കോഴിയും.....

"നീ എന്താടാ.....രാവിലെ തന്നെ...."

"ഒന്നുല്ലടാ ....ഒന്ന് കാണാൻ...."

"മ്മ്.....പിന്നെ ജോലിക്കാര്യം എന്തായി...."

"നാളെ ഒരു ഇന്റെർവ്യൂ ഉണ്ട്.....കിട്ടുമായിരിക്കും...."
"
എന്നും പറഞ്ഞ് അവന് ഹാഷിനെ കളിപ്പിക്കാൻ തുടങ്ങിയിണ്....

"നീ ഇവിടെ ഇരി ഞാൻ എന്തെങ്കിലും കുടിക്കാൻ എടുത്തിട്ട് വരാ...."

"അതിന് പെണ്ണുങ്ങള് ഇല്ലെ....നിന്റെ ഉമ്മ എവിടെ...ഹനാനയോ..."

"നിന്റെ അസുഖം എനിക്ക് അറിയാം മോനെ...."

എന്നും പറഞ്ഞ് തിരിഞ്ഞതും കണ്ണ് തള്ളിപോയി....

@@@@@@@@@@@@@@

ഹനാന

ഏത് ഡ്രസ്സാ ഇടാ....വൈറ്റ് ഇട്ടാലോ.....വേണ്ട ബ്ലാക്ക് ഇടാം....അവന് എന്നെ വൈറ്റ് ഡ്രസ്സില് ഒരു പ്രാവശ്യം കണ്ടതാണ്.....

എന്നാ ബ്ലാക് ഇടാം....വേഗം മുടി പഫ് ചെയ്ത്...ഷാളും ഇട്ട് നേരെ താഴേക്ക് പോയി....ഹാഷിയും ഹന്നുവും നോക്കുന്നുണ്ട്....
നേരെ പുറത്തേക്ക് ഇറങ്ങിയതും ഇക്ക നോക്കിയതും ഒപ്പം ആയിരുന്നു....

"ഹായ് ഹനാന....സുഖാണോ...."

"ആ...ഇക്ക സുഖം....ഇങ്ങള് എപ്പോയാ വന്നത്...."

വന്നതൊക്കെ മ്മള് കണ്ടതാണ് എന്നാലും വെറുതെ ചോദിച്ചതാ....ഇക്കയാണങ്കില് ഭയങ്കര നോട്ടം

"ഇപ്പോ വന്നതെ ഉള്ളൂ....."

"കേറി പോടി അകത്ത്...."

എന്നും പറഞ്ഞ് ഇക്ക അലറിയതും ഒറ്റ ഓട്ടമായിരുന്നു അടുക്കളയിലേക്ക്....ഹാഷിയും ഹന്നുവും ഇപ്പോ ഒരു ആക്കിയ ചിരി അല്ലെ ചിരിക്കുന്നെ....ഇതിന് ഞാൻ പകരം വീട്ടും ഹനാന് തെണ്ടീ....അല്ലെങ്കില് എന്റെ പേര് നിന്റെ പട്ടിക്ക് ഇട്ടോ .....അവന് എന്നെയും ഇടക്ക് പട്ടിയെന്നാ വിളിക്കാറ് ....പിന്നെ പട്ടിയും ഇല്ലാ....അതോണ്ട് എന്റെ പേര് പോവുന്ന കാര്യത്തില് നിങ്ങള് പേടിക്കണ്ട....അല്ലെങ്കിലും ഇതൊക്കെ ആര് അവനോട് പറയാൻ....പണി കൊടുക്കുമ്പോ എന്റെ സ്റ്റൈല് സൈലന്റ് ആണ്....

"മോള് ഒന്ന് നിന്നെ...."

"എന്താ ഇക്കാ വിളിച്ചെ....ചായ വേണോ...ഞാൻ ഉമ്മാനോട് പറയാ..."

"അല്ലടീ....രാവിലെ ഒരു കുട്ടി പാന്റും ബനിയനും ഇട്ട് നടന്ന നീ എങ്ങനെ ഈ ചുരിദാറ് ഇട്ടു...."

എന്നും പറഞ്ഞ് കൈയും കെട്ടി നിൽക്കാ....

"അത്...ഞാൻ...കുളിച്ചു..."

അവശ്യം ഉള്ള നേരത്ത് ഒരു കള്ളവും വരുന്നില്ലാ ....

"കുളിക്കാൻ...ബെല്ലടിക്കണോ...."

"എന്താ ഈ ഇക്ക പറയുന്നെ....ഞാൻ പോവാ..."

എന്നും പറഞ്ഞ് അവിടുന്ന് നേരെ മുങ്ങി അടുക്കളയിലെ സ്റ്റാബിന്റെ മുകളില് പോയിരുന്നു....

"എന്താടീ...."

മീന് മുറിച്ച് വൃത്തിയാക്കി അകത്തേക്ക് വരുമ്പോ ആണ് ഉമ്മ ചോദിച്ചത്....

"ഹാഫി ഇക്ക വന്നിണ്...."

"അതിന് നീ എന്തിനാ മുഖം വീർപ്പിച്ച് ഇരിക്കുന്നത്...."

"ഉമ്മ കണ്ടോ ഹാഫിക്കനെ..."

"ആ....കണ്ടു..."

"ഇക്ക എന്നോട് ചൂടായി....ഇക്കന്റെ ഫ്രണ്ടിനോട് ഞാൻ സംസാരിച്ചാല് എന്താ കുഴപ്പം ....."

"ഒരു കുഴലപ്പവും ഇല്ലാ...മോള് പോയി ഈ ഡ്രസ്സ് മാറി പോര്...."

എന്ന് ഇക്ക പറഞ്ഞപ്പോ ആണ് ഉമ്മ എന്നെ നോക്കിയത്....

"നീ എന്തിനാ പുതിയ ഡ്രസ്സ് എടുത്തിട്ടത്...."ഉമ്മ

"അവള് ബെല്ലടിച്ചപ്പോ ഓടിപോയി കുളിച്ചു....അതാ ...."

എന്നും പറഞ്ഞ് ഇക്ക പോയി.....ഇവനെ ഒന്ന് കൊല്ലാൻ കഴിയോ പടച്ചോനെ.....

"നീ ഈ പയറ് കട്ട് ചെയ്യ്...."

എന്നും പറഞ്ഞ് ഉമ്മ കത്തി നേരെ നീട്ടിയതും പേടിച്ച് പോയി.....

"ഉമ്മാ....കൈ മുറിയും..."

"സാരല്യ...."

എന്നും പറഞ്ഞ് ഉമ്മ മീൻ കറി വെക്കാൻ പോയി....

പയറ് എടുത്ത് നോക്കുമ്പോയാണ് ഹാഷി വന്നത്....

"ഇത്താ ....."

"എന്താടാ...."

"ഇന്ക്ക് ഇല്യേ....ഒരു ചോക്ളയ്റ്റ്സ് എടുത്ത് തരോ....."

"പോ ചെക്കാ....അത് എനിക്ക് വേണ്ടി ഞാൻ എടുത്ത് വെച്ചതാ..."

"ഇന്ക്ക് ഒന്ന് വേണം...പ്ലീസ്...."

"ഒന്ന് തരാ....വേറെ തരൂലാ...."

"ആ...."

ഉമ്മ കുട്ടികള് കരയുമ്പോ കൊടുക്കാൻ എടുത്ത് വെച്ചതാ....പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടാണ്....അതാ കൊടുക്കാത്തത്....

അവന് പോയതും പയറ് അരിഞ്ഞു കഴിഞ്ഞ് നേരെ ഹാളിലേക്ക് പോയി.....നീണ്ടു നിവർന്നു കിടന്നതും ഹന്നു വരുന്നുണ്ട്...

"ഇത്താ....ഇന്ക്ക് മൈലാഞ്ചി ഇട്ട് തരോ...."

"ഒന്ന് പോ പെണ്ണേ...."

"പ്ലീസ്..."

"നിനക്ക് ചോക്ളയ്റ്റ് കിട്ടിയോ...."

"ഇല്ലാ...."

"ഹാഷി ഇന്റെന്ന് ചോക്ളയ്റ്റ് വാങ്ങി ഇപ്പോ പോയതെ ഒള്ളൂ....പോയിനോക്ക് ...."

ആഹാ.....എന്താ മനസുഖം ....ഇപ്പോ അവര് തമ്മില് തല്ല് നടക്കും...ഏതെങ്കിലും ഒന്ന് കരയും ഉറപ്പാ ....

തല്ല് ആണ് പ്രതീക്ഷിച്ചിരുന്നത് അതിനെക്കാൾ വെല്ലുന്ന കാഴ്ചയാണ്....ഇതെങ്ങനെ  ....ഇവരിങ്ങനെ അല്ലാ ...
രണ്ടും തോളില് കൈ ഇട്ട് ചോക്ളയ്റ്റും തിന്ന് വരുന്നുണ്ട്.....
നിങ്ങൾക്കും ഞാൻ പണി തരും മക്കളെ കരുതി ഇരുന്നോ....

"ഇത്താ മൈലാഞ്ചി ഇട്ട് താ...."ഹനു

"നീ ഒന്ന് പോയെ...."

പെണ്ണ് ചുണ്ടും ചുളുക്കി പോയീണ് ....പരാതി പറയാനാവും...

"ഇത്തൂസെ....ഇട്ട് കൊടുത്തേക്ക് പാവല്ലെ ....നല്ല ഇത്തൂസ് അല്ലെ...."ഹാഷി

"ന്നാ അവളെ വിളിക്ക്..."

എന്ന് പറഞ്ഞതും ചെക്കന് ഓടി പോയി അവളെയും വിളിച്ച് വന്നു ...രണ്ട് കൈയും ഫുൾ മൈലാഞ്ചിയില് കുളിച്ചപ്പോ ആണ് പെണ്ണിന് സമാധാനം ആയത്....

@@@@@@@@@@@@@@@

ഹനാൻ

ഹാഫി പോയതും വേഗം ഫുഡും കഴിച്ച് ഫ്രഷായി ഡ്രസ്സും മാറി വരുമ്പോ ചെറിയ സൗണ്ടില് സംസാരിക്കുന്നത് കേൾക്കുന്നുണ്ട്....അവര് ഇത്ര ഡീസന്റ് ആയോ.... 

പോയി നോക്കിയപ്പോ ഉണ്ട് മൈലാഞ്ചി ഇടുന്നു...

വേഗം ബൈക്കും എടുത്ത് പുറത്തിറങ്ങി....
അവര് കണ്ടാ പ്രശ്നം ആണ്....ഒക്കെ പിറകെ കൂടും....

നേരെ ഫ്രണ്ട്സിന്റെ അടുത്തേക്ക് വിട്ടു...

"ഹനാനെ....എന്തൊക്കെ....കുറെ ആയല്ലോ കണ്ടിട്ട് ...."റാഷി

മ്മളെ ചങ്ക് ആണ്.....റാഷിദും അനസും....

"പുറത്ത് അധികം ഇറങ്ങാറില്ലടാ...."

"മ .....യൂട്യൂബില് ഹിറ്റ് ആയല്ലോ ...."അനസ്

"അ.....പൈസ ഒക്കെ കിട്ടി തുടങ്ങി ....ചോട്ടാസ് ഉള്ളതോണ്ടാ  ....."

അങ്ങനെ വിഷേശങ്ങളും പറഞ്ഞ് ഇരുന്ന് നേരം പോയത് അറിഞ്ഞില്ല....
ഫോൺ അടിച്ചപ്പോ ആണ് അറിഞ്ഞത്....

ഹനാന ആണല്ലോ.....

"ഹലോ....."

"എന്താടീ...."

"എവിടാ..."

"പുറത്താ..."

"ഞാൻ നോക്കിയിട്ട് കണ്ടില്ലല്ലോ...."

"ഞാൻ ഫ്രണ്ട്സിന്റെ കൂടെ ആണ്.. ..."

"ഏത് ഫ്രണ്ട്സാ ഇക്ക...."

പെണ്ണിന്റെ കോഴിത്തരം തുടങ്ങി....

"നിനക്ക് അറിയുന്നെ അല്ല...."

എന്നും പുറഞ്ഞ് വേഗം ഫോൺ വെച്ചു ....


@@@@@@@@@@@@@@@@

ഹനാന

വീട് മുഴുവൻ അരിച്ച് പൊറുക്കിയിട്ടും ഇക്കനെ കിട്ടിയില്ലാ ....എവിടെ പോയി എന്നറിയാൻ വിളിച്ചപ്പോ ഭയങ്കര ഷോ....വെറും പട്ടി ഷോ....

ഫോണും വെച്ച് നേരെ പോയി കുളിച്ച് വന്നപ്പോ ഉണ്ട് മൈലാഞ്ചി കാരത്തി സോഫയിൽ കിടന്ന് ഉറങ്ങുന്നു ...കൈയും നീട്ടി പിടിച്ച്....പാവം ക്ഷീണിച്ച് പോയി .....ഹാഷി എവിടെ പോയി  ....അവനെ തിരഞ്ഞ് നടന്ന് അടുക്കളയില് എത്തി ....ചെക്കനുണ്ട് എന്തോ പലഹാരം തിന്നുന്ന തിരക്കിലാണ്.....

ഉമ്മയാണങ്കില് ഭയങ്കര പണിയിലും ആണ്....ഇവിടെ നിന്നാ പണി കിട്ടും വേഗം മുങ്ങാം....

വേഗം തിരിഞ്ഞ് നടന്നതും..

"ഹനാനാ....എങ്ങോട്ടാ...."

"അത് ഉമ്മാ...പഠിക്കാൻ..."

എന്നും പറഞ്ഞ് ഇളിച്ച് കൊടുത്തതും ഉമ്മ കൈയോടെ പിടിച്ച് കൊണ്ടന്ന് ഓരോ പണി എടുപ്പിക്കാൻ തുടങ്ങി....

"ഉമ്മാനെ സഹായിച്ചിട്ട് ഒക്കെ പഠിച്ചാമതി ....പണ്ട് ഞങ്ങള് സ്ക്കൂളില് പോണ കാലത്ത് എല്ലാ പണിയും കഴിഞ്ഞിട്ടാ പോവല്...."

തുടങ്ങി...അന്ന് വല്യ പണി ഒന്നും ഉണ്ടാവൂലാ...വെറുതെ പറയാ.. തറവാട്ടില് എല്ലാരും കൂടെ കൂടിയാ പിന്നെ എന്ത് പണിയാ ഉമ്മ ചെയ്യാ....ഇനി ഇപ്പോ മറ്റേത് പറയും....ഏതാന്നല്ലെ..

"അപ്പുറത്തെ വീട്ടിലെ സൈനത്താന്റെ മോള് എല്ലാ പണിയും കഴിഞ്ഞാ കോളേജില് പോണത്....ഇവിടെ ഒന്ന് ഉണ്ട്....കുളിച്ചാ കുളിച്ച് തിന്നാ തിന്ന് എന്ന കണക്കിന് പോവാ...ഒക്കെ ഒരാള് ചെയ്ത് കൊടുക്കണം ...."

"യൂ നോ ഉമ്മാ....അത് ഇങ്ങക്ക് ലാഭം അല്ലെ.... ഞാൻ കുളിച്ച് വെള്ളം തീരുന്നില്ലാ.....ഞാൻ തിന്ന് എന്നും പറഞ്ഞ് ഫുഡും ആവുന്നില്ലല്ലോ....."

"മിണ്ടിപോകരുത് നീ....എത്ര അത്തറിന്റെ കുപ്പിയാണ് അനക്ക് ഉപ്പ കൊണ്ടന്ന് തന്നെ....പിന്നെ പുറത്ത്ന്ന് നന്നായി ഫുഡ് അടിക്കുന്നില്ലെ... അതൊക്കെ ചിലവ് അല്ലെ...."

എന്നും പറഞ്ഞ് ഉമ്മ പുറത്തേക്ക് പോയീണ്....ഇനി വടി എടുക്കാനാണോ...ഏയ്...ലാസ്റ്റ് ഉള്ള ആ പഞ്ച് ഡയലോഗ് അടിച്ചില്ലല്ലോ....
ആ...വരുന്നുണ്ട്....കറിവേപ്പില എടുക്കാൻ പോയതാ..വെറുതെ പേടിച്ചു....

"ഓരോ കുട്ടികള് നിന്റെ അത്ര വേണ്ട.....കെട്ടിച്ച് വിടാൻ ആയീണ്....അവിടെ പോയി തലയും ചൊറിഞ്ഞ് നിൽക്കാ..."

ഞാൻ വിചാരിച്ചു മറന്നന്ന് .....യൂ ബ്രിലന്റ് ഉമ്മാ.....പിന്നെ എന്താ കെട്ടിച്ച് വിടാത്തെ....അവിടെ പോയി പഠിക്കായിരുന്നു പണി ഒക്കെ.....

അങ്ങനെ അങ്ങട്ടും തിരിഞ്ഞ് ഇങ്ങോട്ടും തിരിഞ്ഞ് പണി ഒക്കെ കഴിഞ്ഞ് നടുവും നിവർത്തി നേരെ സോഫയില് പോയി ഒരു മറിച്ചിലായിരുന്നു

🎶വെണ്ണിലവ് കണ്ണ് വെച്ച വെട്ടകുടമേ
വെള്ളിവെയിലുമ്മ വെച്ച പാദസരമേ
എന്റെ നെഞ്ചിലുറങ്ങണ മുല്ല കൊടിയെ
മുത്തിനുള്ളിൽ നിന്നെടുത്ത മുത്ത്.... മണിയെ

മിന്നാം തുമ്പി പൊട്ടും തൊട്ട്  
കണ്ണാം തുമ്പി കണ്ണും നട്ട്

പുന്നാരം പറയേണ്ടെ...കൺനിറയെ🎶

 ഹെഡ് സെറ്റും വെച്ച് പാട്ടും കേട്ട് കിടക്കുമ്പോ ആണ് ഇക്ക വന്നത്....വല്യ ജാഡക്കാരനാ....മൈന്റ് ചെയ്യണ്ടാ....

തിരിഞ്ഞ് കിടന്നതും വെന്ന് വിളിക്കും എന്നൊക്കെ വിചാരിച്ചു...എവിടുന്ന് വിളിക്കാൻ അവൻ കേറി പോയിണ്....

"ഇത്താത്ത ഐസ്ക്രീം വേണോ....വാനില ആണ്..."ഹാഷിർ

"ആ....എവിടെ...."

ചാടി എണീറ്റ് അവന്റെ പിന്നാലെ വിട്ടു....ഇക്ക കൊണ്ടന്നതാണ്....ന്നാലും മ്മള് തിന്നും....വാശി കാണിച്ച ഈ തെണ്ടി പിന്നെ തരൂലാ....വേഗം പോയി ഒന്ന് എടുത്ത് തിന്നു..... അപ്പോയേക്കും ഉപ്പയും എത്തി ....പിന്നെ എല്ലാവരും ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി....ഓരോ തമാശയും പറഞ്ഞ് ഫുഡ് കഴിച്ച് എണീറ്റു പാത്രങ്ങൾ എല്ലാം കഴുകി കഴിഞ്ഞതും ഹാഷിയും ഹന്നയും കൂടെ രണ്ട് കൈയും പിടിച്ച് ഒരു ഓട്ടം ആയിരുന്നു മുകളിലേക്ക് ...

"എന്താണ്....കൈ വിട് മക്കളെ...."

"വീഡിയോ എടുക്കാ..."ഹന്ന

"ഇന്നും ഉണ്ടോ..."

"ആ....ഇത്ത വാ..."ഹാഷി

ഇന്നെങ്കിലും ഉറങ്ങാന്ന് വിചാരിച്ചതായിരുന്നു....അതും പോയി.....ഞങ്ങളെ ചാനൽ ഉണ്ട് അപ്പോ ഓരോ വീഡിയോസും എടുത്ത് എഡിറ്റ് ചെയ്ത് അയക്കാറാണ് പതിവ്...

മുകളിലെ വരാന്തയിലേക്ക് ഇറങ്ങിയതും ഇക്ക ക്യാമറ  ഒക്കെ സെറ്റ് ആക്കാണ്...

"ഇക്കാ....ഇത്ത എത്തി...."ഹാഷി

"ഇന്ന് എന്ത് വീഡിയോ ആണ്..."

"ഇന്ന് ലൈവ് അല്ലെ. രണ്ട് അരക്ക് സ്റ്റാർട്ട് ചെയ്യണം..ഓക്കെ അല്ലെ......"ഇക്ക

"ഓക്കെ...."

ഹാഷിയും ഹന്നയും ഭയങ്കര ആവേശത്തിലാണ്...
അപ്പോ ആണ് ഉമ്മ താഴേന്ന് വിളിച്ചത്...

"മക്കളെ....പഴം വേണോ....ഇതാ ഇവിടെ ടേബിളില് വെച്ചീണ്..."

എന്ന് വിളിച്ച് പറഞ്ഞതും ഹന്നു പോയി പഴയും എടുത്ത് വന്നു....ആർക്കും വേണ്ടാന്ന് പറഞ്ഞതും മ്മള് ഒന്ന് എടുത്ത് തിന്നു...

"നോക്ക് ഇ തൊലി പുറത്ത് കൊണ്ടിട് ....."

എന്നും പറഞ്ഞ് ഹന്നുന്റെ കൊടുത്തതും അവള് ഓടി പോയി അത് കൊണ്ടിട്ട് വന്നു....

"നോക്ക് നിന്റെ മൊബൈല് ഓണാക്ക് എന്നാലെ മെസ്സേജ് വായിക്കാൻ കഴിയൊള്ളൂ....ഞാനും ഓണാക്കാ...."

ഇക്ക പറഞ്ഞതും മൊബൈല് എടുത്ത് വരാന്നും പറഞ്ഞ് വാതില് തുറന്നതും ഒറ്റ പോക്ക് ആയിരുന്നു...

അപ്പോയേക്കും തെണ്ടികൾ എല്ലാം എത്തീണ് നോക്കി നിന്ന് കിണിക്കാ....

"എന്താടീ പറ്റിയത്...."ഉമ്മ

എന്നും ചോദിച്ച് ഉമ്മയും ലാന്റ് ആയി...

"വീണതാ ഉമ്മാ...എന്തോ ചവിട്ടിയപ്പോ സ്ലീപ് ആയി പോയി..."

അത് പറഞ്ഞതും അവര് അവിടൊക്കെ നോക്കിയതും പഴതൊലിയാണ് കിട്ടിയത്....

"ഇതാരാ ഇവിടെ കൊണ്ടിട്ടത്..."ഉമ്മ

"ഞാനാ ഉമ്മച്ചി..."ഹന്നു

എന്ന് പറഞ്ഞതും അവളെ ഒന്ന് നോക്കി....

"ഇത്ത അല്ലെ പറഞ്ഞെ പുറത്ത് ഇടാൻ ...."ഹന്നു

"ആ....എന്നിട്ട് ഇവിടാണോ ഇട്ടത്...."

"അ....ഈ റൂമിന്റെ പുറത്ത് ഇട്ടു...."ഹന്നു

"നിന്നെ ഞാൻ എന്താ ചെയ്യേണ്ടത് ഹന്നു മോളെ...."

എന്ന് പറഞ്ഞതും പെണ്ണ് ചിരിക്കാ....അങ്ങനെ ഒരു വിധം എണീറ്റ് ഇരുന്നു...ഹാഷി മൊബൈലും എടുത്ത് വന്നു....


മ്മക്ക് വല്യ ഉശാറൊന്നും ഇല്ല നടുവും പോയി  പിന്നെ ഉറക്ക് പോയ സങ്കടം ഉണ്ട്....അങ്ങനെ എല്ലാം സെറ്റ് ചെയ്ത്....മൊബൈല് ഓണാക്കി ലൈവ് പോയി....

ആദ്യം തന്നെ വന്നത് ...കുറെ ഇമോജികളും ഹായ് എന്ന മെസ്സേജുകളും ആണ്.....കുറെ ഹായ് ഒക്കെ തിരിച്ച് പറയുന്നുണ്ട് എല്ലാവരും....

"ഇന്ന് ഹനാനക്ക് ഒരു ഉശാറില്ലല്ലോ..."

ഏതോ ഒരാള് അയച്ച മെസ്സേജ് വായിച്ചതും മൂന്നും ചിരിക്കാ...

"അപ്പോ തുടങ്ങാ....ഹായ് ഗയ്സ്....ഞാൻ നിങ്ങളെ ഹനാൻ...ഞങ്ങള് ഇന്നലെ പറഞ്ഞതായിരുന്നു ലൈവ് വരും എന്ന്....ഒന്നും ഇല്ലാ....വെറുതെ വന്നതാ....ഒരു ദിവസം നിങ്ങളോട് ഒക്കെ സംസാരിക്കാന്ന് വിചാരിച്ചു...


പിന്നെ ഫുൾ തള്ളി മറിക്കലായിരുന്നു....അങ്ങനെ ലൈവ് കഴിഞ്ഞതും സന്തോഷത്തില് വേഗം പോയി കിടന്നു....

മൊബൈലില് ഓരോന്നും കളിച്ച് ഇരുന്നു...ഫ്രണ്ട്സ് ഒക്കെ മെസ്സേജ് അയക്കുന്നുണ്ട് അവർക്ക് ഒക്കെ റിപ്ലൈ കൊടുത്ത്...കൊടുത്ത് അവസാനം ഉറങ്ങിപ്പോയി.....

@@@@@@@@@@@@@@@@

ഹനാൻ

ലൈവ് കഴിഞ്ഞതും ഹനാന വേഗം പോയി കിടന്നിട്ടുണ്ട്....പിന്നെ അവളെ വിളിക്കണ്ടാന്നും പറഞ്ഞ് ഞങ്ങള് പുറത്ത് ഇറങ്ങി ....ഉമ്മയും കുര്ട്ടുകളും ഉണ്ട്....
രണ്ടും ഓടി കളിക്കാണ്....

"ഹനാന എവിടെ മോനെ..."

"അവള് ഉറങ്ങാ ഉമ്മാ..."

"ഞങ്ങള് വിച്ചണോ ഉമ്മാ..."ഹാഷി

"വേണ്ട ....അവള് എണീറ്റോളും..."

എന്ന് പറഞ്ഞതും രണ്ടും ഓടി കളിക്കാൻ തുടങ്ങീണ്....
പെട്ടെന്നാണ് ഹാഷി പോയി ഹന്നുനെ തള്ളി ഇട്ടത്....
അപ്പോ തന്നെ പെണ്ണ് കരഞ്ഞ് വരുന്നുണ്ട് ....

"നീ എന്താടാ കാട്ടിയത്...."

മ്മള് അവനോട് ചൂടായതും  ഉമ്മ അവനെ അടുത്തേക്ക് വിളിക്കാണ്....അപ്പോ തന്നെ ഓടി വന്ന് ഉമ്മാനെ കെട്ടിപിടിച്ചിട്ടുണ്ട്...

"ന്റെ മോന് എന്തിനാ ഹന്നുനെ തള്ളിയിട്ടെ....അവള് പാവല്ലെ....ഇനി ഇന്റെ കുട്ടി തല്ല് ഉണ്ടാക്കോ...."

എന്ന് ചോദിച്ചതും ഇല്ലാന്ന് പറഞ്ഞ് തലയാട്ടുന്നുണ്ട്...അപ്പോ തന്നെ ഉമ്മ അവന് ഒരു മുത്തം കൊടുത്ത് ഹന്നുനെ മടിയിലിരുത്തി...

"സാരല്യ പോട്ടെ...."

എന്ന് പറഞ്ഞതും പെണ്ണ് ഓക്കെ ആയി അപ്പോ തന്നെ ഹാഷിയും ഉമ്മാന്റെ മടിയില് ഇരുന്നു....പിന്നെ രണ്ട് പേരും കൂടെ ഉമ്മ കൊടുക്കലും കെട്ടിപിടിക്കലും ഒക്കെ തുടങ്ങീണ്.....

"ഉമ്മാ....നങ്ങക്ക് ചൈകള് വേണം...."

"സൈക്കളോ....വാങ്ങിതരണ്ട്..."

"രണ്ട് ചൈകള് വേണം..."

എന്നും പറഞ്ഞ് ഹന്നു ഒരു വിരലും ഉയർത്തി നിൽക്കുന്നുണ്ട്...

"നല്ല കുട്ടികളായി നിന്നാ ഉമ്മച്ചി ഉപ്പച്ചിനോട് പറഞ്ഞിട്ട് വാങ്ങിതരണ്ട്...."

"ഞാൻ നല്ല കുട്ട്യാ..."ഹന്നു

"ഞാനും... "ഹാഷി

അവരെ സംസാരം കേട്ടതും ചിരിവരാണ്....നോക്കി നിന്ന് ചിരിച്ചതും രണ്ടും തിരിഞ്ഞ് നോക്കുന്നുണ്ട്...

"ഉമ്മാ....ഇക്ക ചിച്ചിണ്ട്..."ഹാഷി

"ചിരിക്കല്ലടാ..."

എന്നും പറഞ്ഞ് ഉമ്മ ചിരി അടക്കിപിടിച്ച് ഇരിക്കുന്നുണ്ട്...

"ഉമ്മാ...."ഹന്നു

"എന്താടീ കാന്താരി ..."

എന്തോ ഓർത്തെടുത്ത് വല്യ കാര്യം പോലെ പറയുന്നുണ്ട്...

"ഉമ്മാ...ഇത്ത ഇന്ന് ചോക്ലൈറ്റ് എടുത്ത്..."ഹന്നു

"അത് ഇത്തന്റെല് അല്ലെ..."ഉമ്മ

"ഹാ....ഹാഷിക്ക് കൊട്ത്ത്...."ഹന്നു

"അനക്ക് തന്നീലെ.."

"ഇന്ക്ക് ഹാഷി തന്നല്ലോ..."ഹന്നു

അങ്ങനെ ഓരോ കുറുമ്പും പറഞ്ഞിരുന്ന് വൈകുന്നേരമായതും രണ്ടും കൂടി ഹനാനനെ വിളിക്കാൻ പോയീണ്....എന്താവും എന്ന് പടച്ചോന് അറിയാ

അങ്ങനെ അവളെ എണീപ്പിച്ച് നേരെ പുറത്തേക്ക് പോയി....പള്ളീക്ക് എന്നും പറഞ്ഞ് പോയാല് പിന്നെ ഇഷാഹ് കഴിഞ്ഞെ വീട്ടിലെത്തു...ഫ്രണ്ട്സിന്റെ കൂടെ കളിച്ചിരിക്കും....

@@@@@@@@@@@@@@@@

ഹനാന

താഴെ എത്തിയപ്പോ തന്നെ ഉമ്മ ചായ തന്നു.. അതും കുടിച്ച് ഇരിക്കുമ്പോ ആണ് ബാങ്ക് കൊടുത്തെ....
അപ്പോ തന്നെ രണ്ടും ബെഡില് പോയി മറയാൻ തുടങ്ങീണ്....ഉമ്മ നിസ്ക്കരിക്കാനും പോയീണ്.....

"നിനക്ക് നിസ്ക്കരിക്കാനായില്ലെ..."ഉമ്മ

"ആ....പോവാണ്..."

"നിസ്ക്കരിച്ച് രണ്ടക്ഷരം പഠിക്കാൻ നോക്ക്....കെട്ടിഒരുങ്ങിപോയാൽ മാത്രം പോരാ ..."

ഇനിയും ഇവിടെ നിന്നാ ഉപദേശം ആയിരിക്കും....നിങ്ങള് കേട്ടിരുന്നാലും ഞാൻ കേട്ടുകേട്ടു മടുത്തു  ....സോ നമ്മക്ക് മുകളിലേക്ക് പോവാം....

വേഗം നിസ്ക്കാരം കഴിഞ്ഞ് മൊബൈല് എടുത്തതും ഒരുപാട് മെസ്സേജ്....
ഓരോന്നിനും റിപ്ലൈ കൊടുത്ത് ബുക്ക് തുറന്നപോയേക്ക് ഇഷാഹ് ബാങ്കും കൊടുത്തു....

ഇനി ഇപ്പോ ഇന്ന് പഠിക്കണോ....കുറച്ച് നേരം നോക്കാലെ....ഏതായാലും നാളെ ക്ലാസ് ഉള്ളതല്ലെ....വേഗം പോയി ടൈംടേബിൾ നോക്കി ....പുസ്തകം തുറന്നു....

"ഇന്ന് പഠിക്കണോ...."അത്മ

"വേണ്ടലെ...."

"പഠിച്ചാലോ...."അത്മ

"മിണ്ടാതിരുന്നോ കുരിപ്പെ...ഞാൻ പഠിക്കുന്നില്ല എന്റെ മൂഡ് പോയി ...."

വേഗം പോയി മൊബൈല് എടുത്ത് ഫോട്ടോ എടുക്കല് തുടങ്ങി....

പെട്ടെന്നാണ് ഇക്കന്റെ മെസ്സേജ് വന്നത്....

"പഠിക്കാനൊന്നും ഇല്ലെ ബലാലെ...."

"താനൊന്ന് പോയെ ...."

എന്നും അയച്ച് ഫോട്ടോ എടുക്കല് തുടങ്ങിയതും പിന്നെയും വന്ന്ണ്....

"ഞാൻ ഉമ്മനോട് പറയണോ ...."

"വേണ്ടാ ....ഞാൻ പഠിച്ചോളാ...."

ഇനിയും ഉപദേശം കേൾക്കാൻ വയ്യാ.....എന്നാലും ഇക്ക എങ്ങനെ അറിഞ്ഞെ .....പെട്ടെന്നാണ് ഓർമ വന്നത് ....മ്മളെ വാട്ട്സപ്പ് സ്റ്റാറ്റസ് കണ്ടിട്ടാണ്....


അങ്ങനെ കുറച്ച് നേരം പാട്ടും പാടി ഡാൻസും കളിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചിരുന്നു...ബെല്ലടിക്കുന്നത് കേട്ടതും ടേബിളില് ഉള്ള ബുക്ക് ഒക്കെ ബാഗില് എടുത്തിട്ട് നേരെ താഴേക്ക് വിട്ടു....
മ്മളെ ഉപ്പച്ചി എത്തീട്ടുണ്ട്...

"അന്റെ പഠിപ്പ് ഒക്കെ കഴിഞ്ഞോ..."ഉമ്മ

സ്റ്റൈയറ് ഇറങ്ങുമ്പോ ആണ് ഉമ്മ അത് ചോദിച്ചത് ...അപ്പോ തന്നെ ഓടി പോയി ഉപ്പാനെ കെട്ടിപിടിച്ചു...ഉപ്പ കൊണ്ട്വന്ന ഐസ്ക്രീമും തിന്ന് ഇരുന്നു....അപ്പോയേക്കും ഇക്കയും എത്തി .....

പിന്നെ ഫുഡ് കഴിക്കാനുള്ള തിരക്ക് ആയിരുന്നു....ഫുഡ് കഴിച്ച് കഴിഞ്ഞ് എല്ലാരും ഒരുമിച്ച് ഇരുന്നു....
"ഉപ്പാ....ഇന്നെ ഇന്ന് ഇവരൊക്കെ കാട്ടീണ്....''

എന്ന് മ്മള് പറഞ്ഞതും ഇക്ക എന്തോന്ന് എടീ...എന്നും ചോദിച്ച് മ്മളെ ദയനീയമായി നോക്കാണ്.....

"ഉപ്പാ....ഞങ്ങളെ ഇത്തു കാട്ടീനി...."

എന്ന് അവര് പറഞ്ഞതും ഉപ്പ എന്നെ നോക്കാണ് ....

"ഇവര് എന്നും അങ്ങോട്ടും ഇങ്ങോട്ടും തല്ല് അല്ലെ ....അതില് ഇപ്പോ എന്താ ഇത്ര കാര്യം "

എന്നും പറഞ്ഞ് ഉമ്മയും വന്നിരുന്നു ....

ഇപ്പോ എല്ലാരും ആയി....ഹാഷി ഉമ്മാന്റെ മടിയിലും ഹന്നു ഉപ്പാന്റെ മടിയിലും ഇരിക്കുന്നെ....

"ഉപ്പാ ഇന്ന് ലൈവ് കണ്ടോ..."ഹാനാൻ

"ആ...കണ്ടു....ഹനാനക്ക് വല്യ ഉശാറൊന്നും കണ്ടില്ലാ...എന്ത് പറ്റി ..."ഉപ്പ

"അത് അവള് വീണതാ..."

എന്ന് പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങീണ്....

അങ്ങനെ ഓരോന്നും പറഞ്ഞിരുന്നു അവസാനം ഉറക്കം വന്നതും എല്ലാരോടും സലാം പറഞ്ഞ് മുത്തവും കൊടുത്ത് റൂമിലേക്ക് പോയി.....

ഇനി മ്മള് ഉറങ്ങട്ടെ....ഒരു ദിവസം ഇത്ര ഒക്കെ അല്ലെ ഉണ്ടാവൂ....


അവസാനിച്ചു... 


✍️Naseeba 💞

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌