പ്രതികാരം | ✍️ JOUHARMUTHU | ഫുൾ പാർട്ട്
പ്രതികാരം
ഫുൾ പാർട്ട്
അയ്യോ.... ആരെങ്കിലും ഓടി വരണേ ഈ തെമ്മാടി എന്നെ കയറി പിടിക്കാൻ നോക്കുന്നെ...!
മീനാക്ഷിയുടെ ശബ്ദം ആ വയൽ പാടം മുഴുവൻ പ്രതിദോനിച്ചു.
പെട്ടന്ന് ആയിരുന്നു അത് കേട്ട് ആളുകൾ അവിടേക്ക് ഓടി വന്നത്.
ആളുകൾ ഓടി എത്തുമ്പോൾ കാണുന്നത് മീനാക്ഷിയുടെ അടുത്ത് നിന്ന് പുറകോട്ടു പോകുന്ന അതുലിനെ ആയിരുന്നു.
"എന്താ മോളെ ഇവിടെ ഉണ്ടായത് "
ഓടി കൂടിയ നാട്ടുകാരിൽ ഒരാൾ ചോദിച്ചു.
"ഏട്ടാ... ഇവൻ... എന്നെ നശിപ്പിക്കാൻ ശ്രമിച്ചു."
അത് പറഞ്ഞു മുഴുവിക്കാതെ മീനാക്ഷി പൊട്ടികരഞ്ഞു.
അത് കേട്ടതും ഒരാൾ അതുലിന്റെ മുഖം നോക്കി ഒരു അടി കൊടുത്തു.
വേദന കൊണ്ട് അതുൽ കരഞ്ഞു പോയി.
ഞാൻ... ഞാൻ ചെയ്തിട്ടില്ല ഇവൾ കള്ളം പറഞ്ഞതാണ്.
പാവം പെൺകുട്ടിയെ നശിപ്പിക്കാൻ നോക്കിയതും പോരാ കള്ളം പറയുന്നോ ടാ...
ഒരാളുടെ ദേഷ്യത്തോടെയുള്ള ചോദ്യവും ചവിട്ടും കൊണ്ട് അതുൽ നിലത്തേക്ക് വീണു അവിടെ വച്ച് ആളുകൾ അതുലിനെ ചവിട്ടിയും കുത്തിയും പരിക്കേല്പിച്ചു.
അതുലിന്റെ വായയിൽ നിന്നും രക്തം വന്നു.
ദേഹം മുഴുവൻ വെട്ടി പൊളിക്കുന്ന വേദന തോന്നി അതുലിന്.
അതുലിന്റെ ബോധം മറഞ്ഞു തുടങ്ങി.
മതി ചേട്ടാ ഇനിയും തല്ലണ്ട....
മീനാക്ഷി അതുലിനെ തല്ലുന്നവരോട് പറഞ്ഞു.
മോളെ നിനക്ക് എങ്ങനെ പറയാൻ പറ്റുന്നു ഇത് ഈ പട്ടി രക്തം വാർന്ന് ചാകണം ഇവിടെ കിടന്ന്.
വേണ്ട ചേട്ടമ്മാരെ അത് നിങ്ങൾക്ക് പ്രശ്നം ആകും.
അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം.
മീനാക്ഷി അവരോടായി പറഞ്ഞു
ആരൊക്കെയോ ചേർന്ന് അതുലിനെപൊക്കിയെടുത്തു.
അപ്പോഴാണ് മീനാക്ഷി അതുലിന്റെ കയ്യിലെ രക്തം പുരണ്ട കടലാസ് കാണുന്നത്.
അതുൽ അത് മുറുക്കി പിടിച്ചിട്ടുണ്ട്.
മീനാക്ഷി അത് അതുലിന്റെ കയ്യിൽ നിന്നും എടുത്തു.
അതുലിന് അപ്പോൾ ബോധം ഇല്ലായിരുന്നു.
നാട്ടുകാർ ചേർന്ന് അതുലിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
മീനാക്ഷിയെ ആളുകൾ വീട്ടിലേക്ക് കൊണ്ടുപോയി ആക്കി.
നടന്ന കാര്യങ്ങൾ അവളുടെ വീട്ടുകാരോട് പറഞ്ഞു.
മീനാക്ഷിയുടെ വീട്ടുകാർ ഞെട്ടി പോയിരുന്നു.
മീനാക്ഷിയുടെ അമ്മ പറയാൻ തുടങ്ങി.
ആ നാശം പിടിച്ചവൻ ചത്ത് പോകട്ടെ.
കാണാൻ എന്തൊരു പാവം ആയിരുന്നു. ഉള്ളിലിരിപ്പ് ഇതായിരുന്നു. ചെറ്റ....
അത് അല്ലെങ്കിലും അങ്ങനെയേ വരൂ. അവന്റെ അച്ഛൻ മഹാ ചട്ടമ്പി ആയിരുന്നു.
അത്കൊണ്ട് അല്ലെ ആളുകൾ അയാളെ തല്ലി കൊന്നത്.
മകൻ വിത്ത് ഗുണം കാണിക്കാതിരിക്കില്ലലോ.
കുറച്ചു സമയത്തിനുള്ളിൽ തന്നെ നാട് മുഴുവൻ അറിഞ്ഞിരുന്നു ഉണ്ടായ സംഭവങ്ങൾ എല്ലാം.
വൈകാതെ തന്നെ അതുലിന്റെ വീട്ടിലും അറിഞ്ഞു.
ആ വാർത്ത കേട്ട് അതുലിന്റെ അമ്മയുടെ ചങ്ക് പൊട്ടി പോയിരുന്നു.
പക്ഷെ അമ്മ അതുലിനെ കാണാൻ ഹോസ്പിറ്റലിൽ പോയില്ല. ഭർത്താവിന്റെ പോലെ മകനും ആയി. ഇനി എനിക്ക് ആ മകനെ വേണ്ട അമ്മ മനസ്സിൽ ഉറപ്പിച്ചു.
മരുന്ന് കൊടുത്തു അതുലിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
അതുൽ പതുക്കെ വീട്ടിലേക്ക് എത്തി.
അമ്മേ...
അതുൽ അമ്മയെ വിളിച്ചു.
അമ്മയോ ആരുടെ അമ്മ.
ഞാൻ ആരും ഇല്ലാത്ത കാർത്തിയാനി ആണ് എന്റെ കെട്ടിയോനും മകനും ചത്ത് പോയി.
അമ്മേ ഞാൻ ഒന്നും ചെയ്തിട്ടില്ല.
എനിക്ക് ഒന്നും കേൾക്കണ്ട.
അല്ലെങ്കിലും വിത്തിന്റെ ഗുണം നീ കാണിക്കാതിരിക്കില്ല ലോ.
ഞാൻ നിന്റെ അച്ഛനെ കൊണ്ട് ഒരുപാട് നരകിച്ചതാണ്. നിനക്ക് അറിയോ.
നാട്ടിലെ ഏറ്റവും വലിയ തെമ്മാടി ആയിരുന്നു നിന്റെ അച്ഛൻ ഒരിക്കൽ ഒരു പെണ്ണിനെ കയറി പിടിച്ചതിനു നാട്ടുകാർ പട്ടിയെ പോലെ തല്ലി കൊന്നു.
നിന്റെ ഉള്ളിലും ഈ വിഷം ആണെന്ന് ഞാൻ അറിഞ്ഞില്ല.
അമ്മേ... ഞാൻ ചെയ്തിട്ടില്ല.
പോടാ എന്റെ മുന്നിൽ നിന്ന്.
നീ ചത്ത് പോയിരുന്നെങ്കിൽ എനിക്ക് ഈ നാണക്കേട് ഉണ്ടാകില്ലായിരുന്നു.
അമ്മയുടെ ആ വാക്കുകൾ കേട്ടതും അതുലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അതുൽ തന്റെ റൂമിലേക്ക് നടന്നു.
മനസ്സിൽ ഒരുതരം മരവിപ്പ് ആയിരുന്നു.
മേശയുടെ വലിപ്പിൽ നിന്നും ഒരു ബ്ലേഡ് എടുത്തു കയ്യിലെ ഞരമ്പ് മുറിച്ചു.
അതുലിന്റെ കൂട്ടുകാരൻ കാര്യങ്ങൾ അറിയുന്നത് വൈകീട്ട് ആയിരുന്നു.
അത് അറിഞ്ഞതും അതുലിനെ കാണാൻ അവൻ വീട്ടിലേക്ക് ഓടി വന്നു അപ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അതുലിനെ ആയിരുന്നു.
ഒരുപാട് വിളിച്ചിട്ടും അതുൽ കണ്ണ് തുറന്നില്ല.
അവൻ അതുലിനെ തോളിൽ ഇട്ട് ഹോസ്പിറ്റലിലേക്ക് ഓടി.
വൈകാതെ തന്നെ കോരി ചൊരിയുന്ന മഴയും തുടങ്ങി.
മീനാക്ഷി കിടക്കയിൽ കിടന്നു ആലോചിക്കാൻ തുടങ്ങി.
ഞാൻ എന്തിനായിരുന്നു അത് ചെയ്തത്.
മീനാക്ഷിയുടെ മനസ്സിൽ കുറ്റബോധം തോന്നാൻ തുടങ്ങി.
മീനാക്ഷി ആണ് കത്ത് എടുത്തു വായിക്കാൻ തുടങ്ങി.
രക്തം കറ പിടിച്ചു കിടപ്പുണ്ട് ആ പേപ്പറിൽ.
അത് വായിച്ചതും മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അടുത്ത ദിവസം രാവിലെ പത്രം ഇടുന്ന ചേട്ടൻ വന്നത് ഒരു വാർത്തയുമായിട്ടായിരുന്നു.
സാവത്രി(മീനാക്ഷി യുടെ അമ്മ ) അറിഞ്ഞോ ആ കാർത്തിയാനിയുടെ മോനില്ലേ അതുൽ അവൻ ചാകാൻ നോക്കി.
ചത്തു എന്നാ കേട്ടത്......
ആ വാർത്ത കേട്ടതും മീനാക്ഷി തളർന്നു വീണു.
വൈകാതെ തന്നെ മീനാക്ഷിക്ക് ബോധം വന്നു.
മീനാക്ഷി വാതിൽ അടച്ചു വീണ്ടും ആ കത്ത് വായിക്കാൻ തുടങ്ങി.
എന്റെ മീനാക്ഷിക്ക്.
എന്നോട് ദേഷ്യമാണോ മീനാക്ഷിക്ക്.ഈ ഏട്ടന് ഒത്തിരി ഇഷ്ട്ട നിന്നെ. ഈ ദിവസത്തിന്റെ പ്രതേകത എന്താ എന്ന് അറിയോ.
ഇന്ന് ഏപ്രിൽ 11. മൂന്ന് വർഷം മുമ്പ് ഇതേ ദിവസം ആയിരുന്നു എന്റെ മീനാക്ഷി ആദ്യമായി എന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞത്.
ആദ്യമൊന്നും ഞാൻ അത് കാര്യമാക്കിയില്ല.
കാരണം മീനാക്ഷിക്ക് തന്നെ അറിയാലോ. അച്ഛന്റെ ജീവിതം ശരിക്കും ബാധിച്ചത് എന്നെയും അമ്മയെയും ആയിരുന്നു.
ആദ്യം മുതൽ തന്നെ ഈ കുറുമ്പി പെണ്ണിനെ എനിക്ക് ഒരുപാട് ഇഷ്ട്ടായിരുന്നു.
പക്ഷെ ഞാൻ നിനക്ക് പറ്റിയ ഒരാൾ അല്ലല്ലോ മീനാക്ഷിക്ക് നല്ല വിദ്യാഭ്യാസം ഉണ്ട്.
പിന്നെ കുറെ സ്വാത്തും. അത്കൊണ്ട് ആയിരുന്നു ഞാൻ നിന്റെ ഇഷ്ട്ടം കാണാതെ നടന്നത്.
പക്ഷെ എനിക്ക് പറ്റുന്നില്ല പെണ്ണെ നിന്റെ മുമ്പിൽ അഭിനയിക്കാൻ.
I love you മീനാക്ഷി.
••••••••••••••••••••••••••••••
മീനാക്ഷി ആ കത്തിൽ മുഖം മറച്ചു കരഞ്ഞു.
എന്നോട് ഷമിക്ക് ഏട്ടാ....
ദൈവമേ എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തരണേ...
മീനാക്ഷിയുടെ ചിന്തകൾ 3 വർഷം പിന്നിലേക്ക് പോയി.
തനിക് അപ്പോൾ 16 വയസ്സ് ആയിരുന്നു.
ആദ്യമായിട്ടല്ല അതുലേട്ടനെ കാണുന്നത്.
ചെറുപ്പം മുതൽ തന്നെ അതുലേട്ടൻ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരുന്നു.
എന്നും സ്കൂളിലേക്ക് പോകുമ്പോൾ വയൽ പാടത്തു ചെളിയിൽ കുളിച്ച് പണിയെടുക്കുന്നത് കാണാം.
എന്നും ആഗ്രഹിക്കും ഒരിക്കലെങ്കിലും ഏട്ടൻ ഒന്ന് തിരിഞ്ഞ് നോക്കണേ എന്ന്.
പക്ഷെ ഒരിക്കലും ഏട്ടൻ എന്നെ നോക്കിയില്ല.
അത് മനസ്സിൽ ഒരു നിരാശയായി കിടക്കും.
പക്ഷെ ഏട്ടനെ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
അത്രയും ആഴത്തിൽ പതിഞ്ഞു പോയിരുന്നു ഏട്ടൻ മനസ്സിൽ.
വീട്ടിൽ പലപ്പോഴും ഏട്ടന്റെ അച്ഛന്റെ കഥ അമ്മ പറയുമായിരുന്നു.
ലഹരി ഉപയോഗവും മോശം കൂട്ടുകെട്ടും കാരണം അയാളുടെ സമനില തന്നെ തെറ്റി പോയിരുന്നു.
അങ്ങനെ എന്നും കാത്തിയനി (അതുലിനെ അമ്മ)യെയും അതുലിനെയും സ്ഥിരം ഉപദ്രവിക്കുമായിരുന്നു.
ആ വീട്ടിൽ നിന്നും എന്നും നിലവിളികൾ ഉയർന്നിരുന്നു. സ്ഥിരം സംഭവം ആയത് കൊണ്ട് ആരും അവിടേക്ക് പോയി നോക്കില്ലായിരുന്നു.
അങ്ങനെ ഉള്ള ഒരുദിവസം അയാൾ ഒരു പെൺകുട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചു.
അത് കണ്ടു വന്ന ആളുകൾ അപ്പോൾ തന്നെ അയാളെ അവിടെ വച്ച് തല്ലിക്കൊന്നു.
അന്ന് അതുലേട്ടന് 10 വയസ്സ് ആയിരുന്നു.
പിന്നെ അവനും അമ്മയും കൂടി കൃഷികൾ നോക്കി ജീവിച്ചു.
അപ്പോയെക്കും അതുലിന്റെ പഠനം ഒക്കെ മുടങ്ങിയിരുന്നു.
••••••••••••••••••••••••••••••
അമ്മ പറഞ്ഞ കഥ കേട്ടപ്പോൾ ഏട്ടനോടുള്ള സ്നേഹം കൂടുകയായിരുന്നു ചെയ്തത്.
പിന്നെ എപ്പോയാണ് എന്റെ മനസ്സിൽ ഈ വിഷ ചിന്തകൾ കടന്ന് വന്നത്.
മീനാക്ഷി കിടക്കയിൽ കിടന്നു പൊട്ടി കരഞ്ഞു.
വീണ്ടും മനസ്സിലേക്ക് ഓർമ്മകൾ ഓടി എത്തി.
മൂന്നു വർഷം മുമ്പ് ആയിരുന്നു രണ്ടും കല്പിച്ചു ഏട്ടനോട് ഇഷ്ട്ടം തുറന്ന് പറഞ്ഞത്.
അപ്പോൾ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയം ആയിരുന്നു.
ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. ഞാൻ കൊടുത്ത കത്ത് പോലും വാങ്ങിയില്ല.
പിന്നെ അങ്ങോട്ട് വാശി ആയിരുന്നു. ഏട്ടനെക്കൊണ്ട് ഇഷ്ടമാണെന്നു പറയിക്കാൻ.
ഒരുപാട് ദിവസം പുറകെ നടന്നു പക്ഷെ ഒന്ന് പോലും തിരിഞ്ഞു നോക്കിയില്ല.
ഒരു ദിവസം കൈയിൽ പിടിച്ചു നിർത്തി ഇഷ്ടമാണോ അല്ലയോ എന്ന് അറിയണം എന്ന് പറഞ്ഞപ്പോൾ ആ കൈ തട്ടി മാറ്റി നിനക്ക് വട്ടാണ് എന്ന് പറഞ്ഞു നടന്നു നീങ്ങി.
എന്നാലും എന്നും പ്രതീക്ഷിക്കും ഒരു നോട്ടമെങ്കിലും.
പക്ഷെ നിരാശ മാത്രമായിരുന്നു ഫലം.
അങ്ങനെ രണ്ടു ദിവസങ്ങൾക്ക് മുമ്പ് ആ ആ ഹൃദയം തകരുന്ന കാഴ്ച കണ്ടത്.
ഏട്ടൻ എന്റെ കൂട്ടുകാരി ലച്ചുവിനോട് ചിരിച്ചും കളിച്ചും സംസാരിക്കുന്നത്.
അത് കണ്ടതും ഹൃദയം പൊട്ടി പോകുന്ന വേദന തോന്നി.
ഒരിക്കലും ഒരു കാമുകിക്ക് സഹിക്കാൻ കഴിയാത്ത കാഴ്ച..
രണ്ടാളും റോഡിന്റെ സൈഡിൽ ഉള്ള മരത്തിന്റെ പടവിൽ ഇരുന്ന് സംസാരിക്കുകയാണ്.
പെട്ടെന്ന് ആയിരുന്നു സങ്കടം മാറി ദേഷ്യം മനസ്സിനെ കീഴടക്കിയത്.
അവർ രണ്ട് പേരും ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നു.
നിങ്ങൾ തമ്മിൽ എന്താ.... (മീനാക്ഷി)
അതെന്തിനാ നീ അറിയുന്നത് (ലച്ചു )
ഞാൻ നിന്നോട് ചോദിച്ചിട്ടില്ല... ഞാൻ ചോദിച്ചത് എന്റെ ഏട്ടനോടാ.(മീനാക്ഷി )
നിന്റെ ഏട്ടനോ ആര്....
ഇത്തവണ ചോദ്യം ചോദിച്ചത് അതുലേട്ടൻ ആയിരുന്നു.
മീനാക്ഷിയുടെ മുഖം കുനിഞ്ഞു.
ഞങ്ങൾ തമ്മിൽ എന്താ എന്നല്ലേ അറിയേണ്ടത് ഞാനും ഇവളും തമ്മിൽ പ്രണയത്തിലാണ്. ഇനി നിനക്ക് കൂടുതൽ എന്തെങ്കിലും അറിയണോ...
ഏട്ടന്റെ നാവിൽ നിന്ന് തന്നെ അത് കേട്ടതും സങ്കടം സഹിക്കാൻ കഴിയാതെ വീട്ടിലേക്ക് ഓടി.
ഒരു രാത്രി മുഴുവൻ കരഞ്ഞു.
പിന്നെ ആയിരുന്നു മനസ്സിലേക്ക് ആ ക്രൂരമായ ചിന്ത കടന്ന് വന്നത്.
എന്നെ ഒഴിവാക്കി മറ്റൊരു ജീവിതം ജീവിക്കാൻ സമ്മതിക്കില്ല എന്ന്.
അങ്ങനെ മനസ്സിൽ എല്ലാം കണക്ക് കൂട്ടി അടുത്ത ദിവസം ഏട്ടൻ നിൽക്കുന്ന സ്ഥലത്ത് എത്തി.
ഏട്ടൻ എന്തോ പറയാൻ നോക്കുന്നുണ്ട്. പക്ഷെ അതിനു മുമ്പ് തന്നെ ഞാൻ എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു നിലവിളിച്ചു.
ആളുകൾ ഓടിക്കൂടി ഏട്ടനെ തല്ലുന്നത് പോലും ആസ്വദിച്ചു നിന്നു.
എല്ലാം എന്റെ തെറ്റാ.....
മീനാക്ഷി വിങ്ങി പൊട്ടി.
പെട്ടെന്ന് ആയിരുന്നു ആരോ കതക് തുറന്നത്. നോക്കിയപ്പോൾ ലച്ചു.
ലച്ചുവിനെ കണ്ടതും മീനാക്ഷിയുടെ മുഖം വിളറി വെളുത്തു.
ലച്ചു മീനാക്ഷിയുടെ മുഖത്തേക്ക് ഒരു അടി അടിച്ചു.
ലച്ചു ഞാൻ....
നീ ഒന്നും പറയണ്ട മീനാക്ഷി.
നീ കാരണം ഒരു പാവം നാണം കേട്ട് മരിക്കാൻ കിടക്കുകയാണ് ഹോസ്പിറ്റലിൽ.
ഏട്ടൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്.
അന്ന് ഏട്ടൻ എന്താ പറഞ്ഞത് എന്ന് അറിയോ.
നിനക്ക് കാണണോ എന്റെ പെണ്ണിന്റെ സ്നേഹം എന്ന്.
അത് കാണാൻ ഞാനും ഏട്ടനും അഭിനയിക്കുകയായിരുന്നു.
നീ അവിടെ നിന്നും പോയതും ഏട്ടൻ പറഞ്ഞു നാളെ നിന്നോട് ഇഷ്ട്ടം തുറന്നു പറയും എന്ന്.
എനിക്ക് ഒന്നും അറിയില്ലായിരുന്നു ലച്ചു....
മീനാക്ഷി പൊട്ടികരഞ്ഞു.
ആർക്ക് കാണണം നിന്റെ ഈ അഭിനയം.
ഞാൻ പോകുകയാണ്.
ലച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി.
പെട്ടന്ന് ആയിരുന്നു അമ്മയുടെ വിളി പുറത്ത് നിന്നും വന്നത്.
മോളെ അച്ഛൻ വന്നിട്ടുണ്ട്.
അച്ഛൻ റൂമിലേക്ക് കയറി വന്നു.
അച്ഛൻ ഒരു സ്കൂളിൽ അദ്ധ്യാപകൻ ആണ് അത്കൊണ്ട് തന്നെ എല്ലാ ദിവസവും വരാറില്ല.
അച്ഛൻ വന്ന് മീനാക്ഷിയെ കെട്ടിപിടിച്ചു.
ഞാൻ പോയിരുന്നു ഹോസ്പിറ്റലിൽ ആ പട്ടിയെ കാണാൻ.
അവൻ ചത്തിട്ടില്ല.
അപകട നില തരണം ചെയ്തു എന്നാ കേട്ടത്.
ആ പെണ്ണ് പിടിയനെ എനിക്ക് വേണം കൊല്ലും ഞാൻ അവനെ.
മീനാക്ഷി അച്ഛന്റ്റെ കോളറിൽ പിടിച്ചു.
എന്താ എന്റെ ഏട്ടനെ വിളിച്ചത് പെണ്ണ് പിടിയൻ എന്നോ.... പാവമാ അച്ഛ അതുലേട്ടൻ എല്ലാം ഞാൻ വെറുതെ പറഞ്ഞതാ....
അത് കേട്ട് അച്ഛനും അമ്മയും ഞെട്ടി.
അച്ഛന്റ്റെ കൈ മീനാക്ഷിയുടെ മുഖത്തു പതിഞ്ഞു.
മീനാക്ഷി ബോധം കേട്ട് വീഴാൻ പോയതും മീനാക്ഷിയെ ലച്ചു പിടിച്ചു.
ലച്ചുവും അച്ഛനും ചേർന്ന് മീനാക്ഷിയെ സോഫയിൽ കിടത്തി.
ലച്ചു എന്താ ഇവിടെ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല... (അച്ഛൻ)
ആർക്കും ഒന്നും മനസ്സിലാകില്ല.
പെണ്ണ് എന്തെങ്കിലും പറഞ്ഞാൽ അത് നുണയാണോ സത്യമാണോ എന്ന് പോലും അറിയാൻ നില്കാതെ പലപ്പോഴും ശിക്ഷ അനുഭവിച്ചത് നിരപരാധികൾ ആണ്.
അതുലും അത്പോലെ തന്നെ ആണ്.
എന്താ ലച്ചു നീ പറഞ്ഞത്.
നിങ്ങളുടെ മകൾ തന്നെ പറഞ്ഞല്ലോ. എല്ലാം അവൾ ഒരുക്കിയ നാടകമായിരുന്നു.
മൂന്ന് വർഷായി മീനാക്ഷിക്ക് അതുലിനോട് കടുത്ത പ്രണയം ആയിരുന്നു.
അത് അവൾ അതുലിനോട് പറയുകയും ചെയ്തു.
പക്ഷെ അതുൽ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല മീനാക്ഷിയെ.
കാരണം അവർ തമ്മിൽ സ്വത്തിന്റെ കാര്യത്തിൽ അത്രയും വിത്യാസം ഉണ്ടല്ലോ.
അത്കൊണ്ട് അതുൽ തന്റെ പ്രണയം മനസ്സിൽ തന്നെ ഒതുക്കി.
പക്ഷെ മീനാക്ഷിക്ക് മറക്കാൻ കഴിയാത്ത വിധം ആഴത്തിൽ പതിഞ്ഞു പോയിരുന്നു അതുൽ.
അതുലേട്ടനും മനസ്സിലായിരുന്നു മീനാക്ഷിയുടെ ഈ സ്നേഹം.
അതുലേട്ടനെ അടിക്കുന്നതിനു മുമ്പുള്ള ദിവസം ഞാനും അതുലേട്ടനും സംസാരിക്കുന്നത് കണ്ട് മീനാക്ഷി ഒരുപാട് ദേഷ്യപ്പെട്ടിരുന്നു.
അന്ന് തന്നെ ഏട്ടൻ എന്നോട് പറഞ്ഞിരുന്നു നാളെ ഏട്ടൻ മീനാക്ഷിയോട് ഇഷ്ട്ടം തുറന്നു പറയും എന്ന്.
പക്ഷെ ആ ദിവസം സംഭവിച്ചതോ...
ഒരിക്കലും ഒരാൾക്കും ഈ അവസ്ഥ വരരുത്.
അതുലേട്ടനെ സ്വന്തം അമ്മ പോലും തള്ളി പറഞ്ഞു.
ആ വിഷമം സഹിക്കാൻ കഴിയാതെയാണ് ഏട്ടൻ ഇപ്പോൾ ഈ കടുംകൈ ചെയ്തത്.
ഈ പാപമൊക്കെ അവൾ എവിടെ കൊണ്ടുപോയി തീർക്കും. എനിക്ക് വെറുപ്പാണ് ഇപ്പോൾ മീനാക്ഷിയെ..
അതും പറഞ്ഞു കൊണ്ട് ലച്ചു അവിടെ നിന്നും ഇറങ്ങിപ്പോയി.
ലച്ചു പറഞ്ഞത് കേട്ട് അച്ഛനും അമ്മയും ഞെട്ടി നിന്നു.
അമ്മ മീനാക്ഷിയുടെ മുഖത്തേക്ക് വെള്ളം കുടഞ്ഞു.
മീനാക്ഷി പതിയെ കണ്ണ് തുറന്നു.
അച്ഛാ എന്നോട് പൊറുക്കണം. എന്നെ തല്ലരുത്.
മീനാക്ഷി വീണ്ടും പൊട്ടികരയാൻ തുടങ്ങി.
അച്ഛൻ മീനാക്ഷിയെ നെഞ്ചോടു ചേർത്തു.
അച്ഛന്റെ നെഞ്ചിൽ കിടന്ന് മീനാക്ഷി ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടികരഞ്ഞു.
എന്തിനാ എന്റെ കുട്ടി ആ പാവത്തിനെ നോവിച്ചത്.
അങ്ങനെ ഒരു ഇഷ്ട്ടം മോളുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ ആദ്യം അച്ഛനോട് പറയാമായിരുന്നില്ലേ.
ഞാൻ പോയി സംസാരിക്കുമായിരുന്നല്ലോ.
എനിക്ക് പേടി ആയിരുന്നു അച്ഛാ.
മീനാക്ഷി വീണ്ടും കരഞ്ഞുകൊണ്ടിരുന്നു.
അച്ഛാ എനിക്ക് ഏട്ടനെ ഒന്ന് കാണണം. പ്ലീസ് അച്ഛാ എന്നെ കൊണ്ട് പോവോ.
ആഹ് മോളെ വാ നമുക്ക് അവനെ പോയി കാണാം.
••••••••••••••••••••••••••••••
മീനാക്ഷിയും അച്ഛനും ഹോസ്പിറ്റലിൽ എത്തി.
അപ്പോയെക്കും അതുലിനെ icu വിൽ നിന്നും റൂമിലേക്ക് മാറ്റിയിരുന്നു.
മീനാക്ഷിയും അച്ഛനും അതുൽ കിടക്കുന്ന റൂമിൽ എത്തി.
അവിടെ അതുലിന്റെ കൂടെ കൂട്ടുകാരൻ ആയിരുന്നു ഉണ്ടായിരുന്നത്.
കൂട്ടുകാരൻ മീനാക്ഷിയെ കണ്ടതും അവന്റെ മുഖത്ത് ദേഷ്യം നിറയാൻ തുടങ്ങി.
മീനാക്ഷി അതുലിന്റെ അടുത്തേക്ക് നടന്നു.
അതുലിന്റെ കിടപ്പ് കണ്ടതും മീനാക്ഷിയുടെ കണ്ണുകൾ അണപ്പൊട്ടി ഒഴുകാൻ തുടങ്ങി.
അതുലിന്റെ മുഖത്തും കയ്യിലും നിറയെ ചതഞ്ഞ പാടുകൾ ഉണ്ടായിരുന്നു.
നല്ലോണം കണ്ട് ആസ്വദിച്ചോ. ഇത് കാണാൻ അല്ലെ നീ കൊതിച്ചിരുന്നത്.
ഏട്ടാ ഇങ്ങനെ ഒന്നും പറയല്ലേ.... ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും.
ഹൃദയമോ അങ്ങനെ ഒരു സാധനം നിനക്ക് ഉണ്ടോ... ഉണ്ടായിരുന്നെങ്കിൽ എന്റെ കൂട്ടുകാരന് ഈ അവസ്ഥ വരില്ലായിരുന്നു.
മീനാക്ഷി അവിടെ നിന്ന് പൊട്ടികരഞ്ഞു.
മീനാക്ഷി അതുലിന്റെ കാലുകൾ പിടിച്ചു പൊട്ടികരയാൻ തുടങ്ങി.
തൊട്ട് പോകരുത് അവനെ.
കൂട്ടുകാരൻ മീനാക്ഷിയെ അവിടെ നിന്നും അകറ്റി.
നിനക്ക് ഇവനോട് കുറച്ചെങ്കിലും ദയവ് ഉണ്ടെങ്കിൽ ആ അമ്മയോട് ചെന്ന് കാര്യങ്ങൾ എല്ലാം പറ.
കാരണം അതുൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അമ്മയെ ആണ്.
നീ തകർത്തത് അവരുടെ സ്വപ്നം കൂടെയാണ്.
•••••••••••••••••••••••••••••
മീനാക്ഷിയും അച്ഛനും അതുലിന്റെ അമ്മയെ കാണാൻ അവരുടെ വീട്ടിലേക്ക് പോയി.
മീനാക്ഷിയെ കണ്ടതും ആ അമ്മയുടെ മുഖത്ത് ഞെട്ടൽ ആയിരുന്നു.
മോളെ.... ഇങ്ങനെ ഒന്നും ഉണ്ടാകും എന്ന് ഞാൻ കരുതിയില്ല. ഞാൻ മോളോട് ക്ഷമ ചോദിക്കുകയാണ്. അത് അല്ലെങ്കിലും അങ്ങനെ അല്ലെ വരൂ.
വിത്തിന്റെ ഗുണം മകനും കാണിക്കാതെ ഇരിക്കില്ലലോ.
അമ്മേ.... ഒന്ന് നിർത്ത്.
അതുലേട്ടൻ പാവമാണ്.
എല്ലാം എന്റെ പൊട്ടത്തരം കൊണ്ട് പറ്റിയതാണ്. അമ്മ അതുലേട്ടനെ വെറുക്കരുത്.
അതും പറഞ്ഞു മീനാക്ഷി അമ്മയുടെ കാലിലേക്ക് വീണു.
നടന്ന കാര്യങ്ങൾ എല്ലാം അച്ഛൻ അമ്മയോട് പറഞ്ഞു.
അമ്മ അതുലിനെ ഓർത്ത് പൊട്ടിക്കരയാൻ തുടങ്ങി.
അമ്മേ എന്നെ വെറുക്കരുത്.
നീ കാരണം എന്റെ മോന് വന്ന നഷ്ട്ടങ്ങൾ നിനക്ക് നികത്താൻ പറ്റുമോ.
എന്റെ മോൻ ഈ നാട്ടുകാരുടെ മുന്നിൽ മുഴുവൻ നാണം കേട്ടു. അതൊക്കെ ഇല്ലാതാക്കാൻ നിനക്ക് പറ്റുമോ.
മീനാക്ഷി കുറ്റബോധം കൊണ്ട് തലകുനിച്ചു.
എന്റെ മക്കൾ കാരണം അതുലിനുണ്ടായ നഷ്ട്ടങ്ങൾ എല്ലാം ഞങ്ങൾ ഇല്ലാതാക്കാം.
അതെങ്ങനെ.
എന്റെ മോളെ ഞാൻ അതുലിന് കല്യാണം കഴിച്ച് കൊടുക്കും.
അച്ഛന്റെ വാക്കുകൾ കേട്ട് മീനാക്ഷിക്ക് ദുഃഖവും സന്തോഷവും തോന്നി.
അത് കേട്ടതും അമ്മയുടെ മുഖത്തും ഒരു ചെറിയ സന്തോഷം വന്നു.
അമ്മ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് പോയി.
അതുലിനെ കണ്ടു.
ആ സമയത്ത് അതുലിന് ബോധം വന്നിരുന്നു.
അമ്മ അതുലിനെ കെട്ടിപിടിച്ചു കരഞ്ഞു. അതുലും അമ്മയെ മുറുകെ കെട്ടിപിടിച്ചു.
എന്നോട് ഷമിക്ക് മോനെ. ഞാൻ നിന്നെ വിശ്വസിച്ചില്ല.
മീനാക്ഷി വന്നിരുന്നു വീട്ടിൽ.
അവളുടെ അച്ഛൻ എല്ലാ കാര്യങ്ങളും പറഞ്ഞു.
വീണ്ടും അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
അമ്മ കരയല്ലേ... അതുമാത്രം എനിക്ക് സഹിക്കില്ല.
മോനെ അവർ വേറെ ഒരു കാര്യം കൂടി പറഞ്ഞു.
മീനാക്ഷിയെ നിനക്ക് കല്യാണം കഴിച്ചു തരാമെന്ന്.
അപ്പോൾ എന്റെ മോന് ഇതുവരെ ഉണ്ടായ ചീത്തപ്പേര് ഒക്കെ മാറും.
അതുലിന്റെ മുഖത്ത് ദേഷ്യം ഇരുണ്ടു കൂടി. പിന്നെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതുൽ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി.
വീട്ടിലെത്തിയ അതുലിനെ മീനാക്ഷിയുടെ അച്ഛനും അമ്മയും കണ്ട് കല്യാണത്തിനെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിച്ചു.
അതുൽ അതൊക്കെ ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു.
പിന്നെ അതികം വൈകിയില്ല രണ്ട് ആഴ്ചക്ക് ശേഷം ഒരു ഞായറാഴ്ച ദിവസം അതുലിന്റെയും മീനാക്ഷിയുടെയും കല്യാണ ദിവസം വന്നെത്തി.
മീനാക്ഷി രാവിലെ തന്നെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു വീട്ടിൽ തിരിച്ചെത്തി.
മീനാക്ഷിയുടെ വീടിന്റെ മുറ്റത്ത് വലിയ ഒരു പന്തൽ ഉയർന്നു.
നാട്ടിലുള്ള മുഴുവൻ ആളുകളും കല്യാണത്തിന് വന്നു.
മീനാക്ഷിയെ എല്ലാവരും കൂടി ഒരുക്കി.
ഓറഞ്ചു നിറമുള്ള പട്ടുസരിയും നിറയെ സ്വർണ്ണഭരണങ്ങളും കൊണ്ട് മീനാക്ഷിയെ കാണാൻ ഒരു രാജകുമാരിയെ പോലെ തോന്നി.
അച്ഛൻ മീനാക്ഷിയെ തലയിൽ തൊട്ട് അനുഗ്രഹിച്ചു.
അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങി മീനാക്ഷി കതിർ മണ്ഡപത്തിൽ കയറി.
വല്ലാത്തൊരു പേടി മീനാക്ഷിയെ പിടികൂടിയിരുന്നു അപ്പോൾ.
കുറച്ചു നേരം കൊണ്ട് തന്നെ വരനും കൂട്ടരും വന്നു.
മുണ്ടും ഷർട്ടും ഉടുത്ത് കാണാൻ നല്ല സുന്ദരൻ ആയിരുന്നു അതുൽ.
കട്ട താടിയും മുടിയും ഒക്കെ നല്ല ഭംഗി ആയി തോന്നി.
അതുൽ കല്യാണ പന്തലിലേക്ക് കയറി. മീനാക്ഷി ദൂരെ നിന്ന് നടന്നു വരുന്ന അതുലിനെ കണ്ടു. വീണ്ടും മീനാക്ഷിയുടെ ഹൃദയമിടിപ്പിന്റെ വേഗം കൂടാൻ തുടങ്ങി.
അതുൽ നടന്ന് കതിർ മണ്ഡപത്തിൽ എത്തി.അതുൽ മീനാക്ഷിക്ക് ഒരു പുഞ്ചിരി നൽകി.
അതുലിനെ നോക്കി മീനാക്ഷി ഒരു വിളറിയ ചിരി ചിരിച്ചു.
അതികം വൈകാതെ തന്നെ മുഹൂർത്തം ആയി താലി കെട്ടലും കഴിഞ്ഞു.
പിന്നെ ഫോട്ടോഷൂട്ട് ആയിരുന്നു.
അതുൽ നല്ല മനോഹരമായി എല്ലാ ഫോട്ടോകൾക്കും പോസ് ചെയ്ത് കൊടുത്തു.
മീനാക്ഷി എല്ലാ ഫോട്ടോക്കും ചിരിക്കാൻ ശ്രമിച്ചു.
അതികം വൈകാതെ തന്നെ മീനാക്ഷിയെ കൂട്ടി ചെക്കനും കൂട്ടരും ഇറങ്ങി.
മീനാക്ഷിയുടെ കയ്യിൽ പിടിച്ചു അതുൽ കാറിന്റെ അരികിലേക്ക് നടന്നു.
കാർ മീനാക്ഷിയുടെ വീട്ടിൽ നിന്നും ഇറങ്ങി. മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു.
••••••••••••••••••••••••••
അതികം വൈകാതെ കാർ അതുലിന്റെ വീടിന്റെ മുമ്പിൽ എത്തി.
മീനാക്ഷി ആദ്യമായിട്ടായിരുന്നു അതുലിന്റെ വീട് കാണുന്നത്.
ആ വീട് പണ്ട് കാലത്തുള്ള മാളിക ഉള്ള വീട് ആയിരുന്നു.
അതുൽ മീനാക്ഷിയെ കാറിൽ നിന്നും ഇറക്കി.
അമ്മ നിലവിളക്കുമായി വീട്ടുപടിക്കൽ നിന്നു.
മീനാക്ഷി നിലവിളക്ക് അമ്മയുടെ കയ്യിൽ നിന്നും വാങ്ങി വീടിന്റെ ഉള്ളിലേക്ക് നടന്നു.
അമ്മ മീനാക്ഷിക്ക് അതുലിന്റെ റൂം കാണിച്ചു കൊടുത്തു.
മുകളിലെ നിലയിൽ ആയിരുന്നു റൂം.
പാറു കുറച്ചു നേരം അവിടെ ഉള്ള ബെഡിൽ കിടന്നു.
കുറച്ചു പെണ്ണുങ്ങൾ വന്ന് മീനാക്ഷിയുടെ ആഭരണങ്ങൾ ഒക്കെ അഴിച്ചു.
മീനാക്ഷിയെ താഴേക്ക് കൊണ്ട് പോയി.
എല്ലാരും ഒരുപാട് സംസാരിക്കുന്നുണ്ട്. മീനാക്ഷിക്ക് സങ്കടങ്ങളിൽ നിന്ന് ചെറിയ ഒരു ആശ്വാസം തോന്നി.
അതെ സമയം അതുൽ കൂട്ടുകാർക്ക് ചിലവ് കൊടുക്കുന്ന തിരക്കിൽ ആയിരുന്നു.
സമയം രാത്രി 9 മണി ആയി. മീനാക്ഷിയുടെ കയ്യിൽ ഒരു ഗ്ലാസ് പാലും കൊടുത്ത് അമ്മ മീനാക്ഷിയെ റൂമിലേക്ക് പറഞ്ഞു വിട്ടു.
30 മിനിറ്റ് കഴിഞ്ഞു അതുൽ റൂമിലേക്ക് വന്നില്ല.
മീനാക്ഷിക്ക് സങ്കടം തോന്നാൻ തുടങ്ങി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അതുൽ വാതിൽ തുറന്ന് അകത്തേക്ക് വന്നു.
അതുൽ ഡോർ പൂട്ടി.
മീനാക്ഷിക്ക് അതുലിന്റെ മുഖത്തേക്ക് നോക്കാൻ തന്നെ പേടി തോന്നി.
പെട്ടെന്ന് ആയിരുന്നു അതുൽ മീനാക്ഷിയുടെ സാരി പിടിച്ച് വലിച്ചത്.
പെട്ടന്നുള്ള ആ പ്രവർത്തിയിൽ മീനാക്ഷി പേടിച്ച് വിറച്ചു.
ഏട്ടാ എന്താ ചെയ്യുന്നത്....
ഏട്ടനോ... ആരുടെ ഏട്ടൻ
അതുൽ സാരിയുടെ തുമ്പ് കയ്യിൽ തന്നെ പിടിച്ചുകൊണ്ടു പറഞ്ഞു.
മീനാക്ഷിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി.
ഞാൻ തെമ്മാടി അല്ലേടി....
മീനാക്ഷി മുഖം കുനിച്ചു...
ഏട്ടാ ഞാൻ... എന്നോട് ക്ഷമിക്കണം...
കരച്ചിൽ കാരണം മീനാക്ഷിയുടെ തൊണ്ട ഇടറിയിരുന്നു.
ഞാൻ തെമ്മാടി തന്നെയാ ഞാൻ നിന്നെ നശിപ്പിക്കാൻ ആണ് അന്ന് ശ്രമിച്ചത്.
അന്ന് ആ അവസരം മിസ്സായി.
പക്ഷെ ഇന്ന് ഞാൻ അത് ചെയ്യും.
അതും പറഞ്ഞു അതുൽ വീണ്ടും സാരി വലിച്ചൂരാൻ തുടങ്ങി.
മീനാക്ഷിയുടെ കരച്ചിൽ കൂടി വന്നു.
നീ എന്താടി കരുതിയെ ഞാൻ നിന്റെ ശരീരത്തിൽ തോടും എന്നോ... തുഫ് വെറുപ്പാ നിന്നോട്.
അതും പറഞ്ഞു അതുൽ സാരി അവളുടെ ദേഹത്തേക്ക് തന്നെ ഇട്ടു.
നിന്റെ സംസ്കാരം അല്ല എനിക്ക്. ഈ ലോകത്ത് വേറെ ഒരു പെണ്ണ് ഇല്ലെങ്കിൽ പോലും ഞാൻ നിന്നെ ഇനി സ്നേഹിക്കില്ല.
അത്രക്കും വെറുപ്പാ നിന്നോട്.
പിന്നെ നീ കരുതുന്നുണ്ടാകും നിന്നെ കല്യാണം കഴിച്ചത് എന്തിനാ എന്ന്.
എനിക്ക് ഞാൻ കുറ്റവാളി അല്ല എന്ന് അമ്മയുടെ മുമ്പിൽ തെളിയിക്കണമായിരുന്നു അതിനു മാത്രം.
ഇതെല്ലാം കേട്ട് മീനാക്ഷി പൊട്ടികരഞ്ഞു.
നീ ഇവിടെ കിടന്ന് മരിച്ചാൽ പോലും എനിക്ക് ഇനി നിന്നോട് ഇഷ്ട്ടം തോന്നില്ല...
അതുൽ പറയുന്നത് കേട്ട് മീനാക്ഷിയുടെ ഹൃദയം പൊട്ടി പോകുന്ന പോലെ തോന്നി.അവിടെ മരിച്ചു പോയിരുന്നെങ്കിൽ എന്ന് മീനാക്ഷി ആഗ്രഹിച്ചു.
പിന്നെ ഈ റൂമിൽ നടക്കുന്ന കാര്യങ്ങൾ ഞാനും നീയും മാത്രം അറിഞ്ഞാൽ മതി മറ്റൊരാൾ അറിയേണ്ട.
ഒരു ഭീഷണി പോലെ അതുൽ പറഞ്ഞു നിർത്തി...
അതുൽ മീനാക്ഷിക്ക് ഒരു പായ എടുത്തു കൊടുത്തു.
നീ താഴെ കിടന്നാൽ മതി.
അതും പറഞ്ഞു അതുൽ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു.
കിടക്കയിൽ കിടന്നു.
മീനാക്ഷി റൂമിന്റെ മുലയിൽ ഇരുന്ന് കരഞ്ഞുകൊണ്ടിരുന്നു.
മീനാക്ഷി ആ നശിച്ച ദിവസത്തെ ശപിച്ചികൊണ്ടിരുന്നു.
"ഇപ്പോൾ എനിക്ക് എല്ലാമുണ്ട് ഞാൻ ആഗ്രഹിച്ചതൊക്കെ എനിക്ക് കിട്ടി... പക്ഷെ ദൈവമേ ഈ പൊട്ടിക്ക് ഇങ്ങനെ ഒരു വിധി വേണ്ടായിരുന്നു "
മീനാക്ഷി സ്വയം മനസ്സിൽ ഓർത്ത് കരഞ്ഞു കൊണ്ട് തളർന്നു കിടന്നുറങ്ങി.
••••••••••••••••••••••••••••
അതിരാവിലെ തന്നെ അതുൽ ഉറക്കത്തിൽ നിന്നും ഉണർന്നു.
അതുൽ എണീക്കുമ്പോൾ കാണുന്നത് തളർന്നു ഉറങ്ങുന്ന മീനാക്ഷിയെ ആയിരുന്നു.
നിലത്ത് ഒരു പായ പോലും വിരിക്കാതെ പുതു പെണ്ണിന്റെ വേഷത്തിൽ കിടക്കുകയാണ് മീനാക്ഷി.
അത് കണ്ടതും അതുലിന്റെ മനസ്സിൽ ഒരു നീറ്റൽ ഉണ്ടായി.
അതുലിന്റെ മുഖത്ത് സങ്കടം നിഴലിച്ചു.
അതുൽ നിലത്ത് ഇരുന്നു. മീനാക്ഷിയുടെ മുഖം കൈ കുമ്പിളിൽ എടുത്ത് നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.
അതുലിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു.
എന്റെ പെണ്ണെ.... നിന്നെ വിഷമിപ്പിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട് പക്ഷെ കുറച്ചു ദിവസം നീ അത് അനുഭവിക്കണം.
അതുലിന്റെ ഓർമ്മകൾ 3 വർഷം പിറകോട്ടു പോയി..
അതുൽ കാണാറുണ്ടായിരുന്നു
എന്നും സ്കൂളിലേക്ക് തുള്ളിചാടി പോകുന്ന ആ പാവടക്കാരിയെ.
ആദ്യമൊക്കെ കൗതുകം ആയിരുന്നു ആ പെണ്ണിനോട്. പിന്നീട് എപ്പോയോ അത് പ്രണയത്തിലേക്ക് വഴി മാറി...
എന്നും നോക്കി പോകുമ്പോളും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവഗണിച്ചു. ഇപ്പോളിത അവളെന്റെ ഭാര്യയും.
അതുലിന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
അതുൽ പതിയെ മീനാക്ഷിയുടെ തല നിലത്ത് തന്നെ വച്ചു.
മീനാക്ഷി ഉറക്കത്തിൽ നിന്ന് എണീക്കാൻ തുടങ്ങി...
അതുൽ തന്റെ മുഖത്തു കപട ദേഷ്യം നിറച്ചു.
ടി.... എണീക്കെടി.
ഇവിടെ നിന്റെ വീട്ടിൽ ഉള്ള പോലെ ഉച്ചവരെ ഉറങ്ങാനൊന്നും ഇവിടെ പറ്റില്ല...
അതുലിന്റെ ശബ്ദം കേട്ടതും മീനാക്ഷി ഞെട്ടി ഉണർന്നു.
മീനാക്ഷി പേടിച്ചു പോയിരുന്നു അതുലിന്റെ ശബ്ദം കേട്ട്.
ഏട്ടാ....
പെട്ടെന്ന് ആയിരുന്നു ഏട്ടാ എന്ന് വിളിച്ച് മീനാക്ഷി അതുലിനെ കെട്ടിപിടിച്ചത്.
അറിയാതെ അതുലും മീനാക്ഷിയെ ചേർത്ത് പിടിച്ചു...
മീനാക്ഷിയുടെ ഹൃദയമിടിപ്പ് പോലും അതുലിന് മനസ്സിലാകുന്നുണ്ടായിരുന്നു.
പെട്ടെന്ന് അതുൽ മീനാക്ഷിയെ അടർത്തി മാറ്റിയത്.
എന്നിട്ട് മീനാക്ഷിയെ ദേഷ്യത്തോടെ നോക്കി റൂമിൽ നിന്നും അതുൽ ഇറങ്ങിപ്പോയി.
രാവിലെ തന്നെ വീട്ടിലെ കുളത്തിൽ പോയി കുളിച്ചു അതുൽ ഭക്ഷണം കഴിക്കാനായി ടേബിളിൽ ഇരുന്നു.
ഇപ്പോൾ വീട്ടിൽ അമ്മയും മീനാക്ഷിയും മാത്രമേ ഒള്ളു ബാക്കി ഉള്ളവരെല്ലാം പോയിരുന്നു.
മീനാക്ഷി അതുലിന് രാവിലെ ഉള്ള ഭക്ഷണം കൊടുത്തു.
അമ്മയും അടുത്ത് തന്നെ ഉണ്ടായിരുന്നു.
അതുൽ മീനാക്ഷിയോട് അമ്മയുടെ മുമ്പിൽ നിന്നും നല്ല സ്നേഹത്തോടെ പെരുമാറി..
മീനാക്ഷിക്ക് അത് ഒരുപാട് സന്തോഷം ആയിരുന്നു.
പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.
പുറത്ത് കാളിങ് ബെല്ല് അടിക്കുന്നത് കേട്ട് അമ്മ പുറത്തേക്ക് പോയി നോക്കി.
പുറത്തുള്ള ആളുകളെ കണ്ടതും അമ്മക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.അമ്മയുടെ ഏട്ടനും പിന്നെ മകളും ആയിരുന്നു അത്.
എന്താടി ഇങ്ങനെ നോക്കുന്നത് (ഏട്ടൻ )
ഞാനും മോനും ഇവിടെ ജീവനോടെ ഉണ്ടോ എന്ന് നോക്കാൻ വന്നതാണോ ഇപ്പോൾ... ഇത്രയും കാലം എന്നെ ഒന്ന് കാണണം എന്ന് തോന്നിയിരുന്നോ (അമ്മ )
മനപ്പൂർവം ആയിരുന്നില്ല സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിന്ന് തിരിയാൻ സമയം ഇല്ലായിരുന്നു. എന്നോട് ക്ഷമിക്കണം.
ഇങ്ങനെ വാതിൽ പടിക്കൽ നിർത്തി ചോദ്യം ചെയ്യാതെ എന്നെ വീട്ടിൽ കയറ്റില്ലേ
അയ്യോ ഞാൻ അത് മറന്നു വാ രണ്ടാളും.
നീ എന്റെ മോളെ പരിചയപെട്ടില്ലല്ലോ.
ഇതാണ് എന്റെ മോൾ ദേവിക, ദേവു എന്ന വിളിക്കുന്നത്.
ഡിഗ്രി പഠിക്കുക ആയിരുന്നു.
വാ മോളെ. നമുക്ക് ഇനി ചായ കുടിച്ച് സംസാരിക്കാം.
അപ്പോയെക്കും മീനാക്ഷി ചായയുമായി അവരുടെ അടുത്തേക്ക് എത്തിയിരുന്നു.
ഇതാരാ....
ഏട്ടൻ ആരാണ് മീനാക്ഷി എന്ന മട്ടിൽ ചോദിച്ചു.
ഇത് മീനാക്ഷി. നമ്മുടെ അതുലിന്റെ ഭാര്യാണ്.
അത് കേട്ടപ്പോൾ അയാളുടെ മുഖം ഒന്ന് വാടി.
ദേവികയുടെ മുഖത്തും ഒരു ദേഷ്യം ഉണ്ടായി.
നമ്മുടെ അതുൽ കല്യാണം കഴിച്ചോ. എന്നിട്ട് നീ എന്നോട് ഒരു വാക്ക് പറഞ്ഞോ.
അയ്യോ ഏട്ടാ മനപ്പൂർവം പറയാത്തതല്ല. എല്ലാം പെട്ടെന്ന് ആയിരുന്നു.
ഞാൻ ഉടനെ തന്നെ പോകും നാട്ടിൽ ചെന്നിട്ട് കുറച്ചു അത്യാവശ്യം ഉണ്ട്.
അയ്യോ അത് പറഞ്ഞാൽ പറ്റില്ല കുറച്ചു ദിവസം ഇവിടെ നിൽക്കണം.
പറ്റില്ല.... അതിനല്ലേ ഞാൻ മോളെ ഇവിടേക്ക് കൊണ്ട് വന്നത് അവൾക്കും ആഗ്രഹം ഉണ്ട് ഇവിടെ നിൽക്കാൻ.
അത്കൊണ്ട് ദേവു കുറച്ചു ദിവസം ഇവിടെ ഉണ്ടാകും.
അത് കേട്ടതും അമ്മയ്ക്കും സന്തോഷം ആയി.
മീനാക്ഷി ദേവുവിനെ നോക്കി പുഞ്ചിരിച്ചു പക്ഷെ ദേവു ചിരിച്ചില്ല.
അതികം വൈകാതെ തന്നെ
ദേവുവിന്റെ ദേവുവിനെ അവിടെ ആക്കി പുറത്തേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അതുൽ കൃഷി സ്ഥലത്തേക്ക് നടക്കാൻ ഇറങ്ങി.
ഏട്ടാ എവിടെക്കാ പോകുന്നത്.
ഞാൻ പാടത്തേക്ക് പോയി നോക്കുകയാ പിന്നെ വാഴ നട്ടതും നോക്കണം.
ഏട്ടാ ഞാനും വരട്ടെ....
അതുൽ സമ്മതം മൂളി.
ദേവു ഓടി ചെന്ന് അതുലിന്റെ കയ്യിൽ മുറുകെ പിടിച്ചു.
രണ്ടാളും അവിടെ നിന്ന് നടന്നു നീങ്ങി.
മീനാക്ഷി ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
അത് കണ്ടതും മീനാക്ഷിയുടെ ചങ്ക് പൊട്ടി പോകുന്നത് പോലെ തോന്നി.
മീനാക്ഷിയുടെ മനസ്സിലേക്ക് വീണ്ടും അതുൽ പറഞ്ഞ കാര്യങ്ങൾ ഓടി വന്നു
"ഒരിക്കലും ഞാൻ നിന്നെ പ്രണയിക്കില്ല."
മീനാക്ഷിയുടെ മനസ്സ് തകർന്ന് പോയിരുന്നു.
മീനാക്ഷി മുറിയിലേക്ക് പോയി ബെഡിൽ കിടന്ന് പൊട്ടികരഞ്ഞു.
മീനാക്ഷിയുടെ മനസ്സിലേക്ക് വീണ്ടും രണ്ടാളും കൈപിടിച്ച് പോകുന്നത് തെളിഞ്ഞു വന്നു.
മീനാക്ഷിയുടെ കണ്ണുകൾ അണ പൊട്ടി ഒഴുകി.
എന്റെ കൃഷ്ണ.... എന്തിനാ ഈ പൊട്ടിയെ ഇങ്ങനെ പരീക്ഷിക്കുന്നത്. നീ തന്നെയല്ലേ അതുലേട്ടനെ എന്റെ മനസ്സിൽ ആണി അടിച്ച് ഉറപ്പിച്ചത്.
അത്കൊണ്ട് അല്ലെ ഞാൻ ഏട്ടനെ ജീവനായി സ്നേഹിച്ചത്.
ഞാൻ കാരണം എന്റെ ഏട്ടൻ ഒരുപാട് നാണം കേട്ടു.
ഇപ്പോൾ ഏട്ടൻ എനിക്ക് സ്വന്തം ആയപ്പോളും എന്റെ വിധി ഇതാണല്ലോ.
••••••••••••••••••••••••••••
ദേവു അതുലിന്റെ കൈ പിടിച്ചു പാടത്തു കൂടെ നടന്നു.
അതുലിന് ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും അതുൽ തുറന്നു പറഞ്ഞില്ല.
ആദ്യ നോട്ടത്തിൽ തന്നെ ദേവുവിന് അതുലിനോട് ഒരു ഇഷ്ട്ടം തോന്നിയിരുന്നു.
അതുലിന്റെ മുറപ്പെണ്ണ് കൂടെയാണ് ദേവു.
ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും മനസ്സിൽ ആരാധിച്ചിരുന്നു അതുലിനെ.
പക്ഷെ ഇപ്പോൾ അതുൽ മറ്റൊരുവൾക്ക് സ്വന്തമായി.
ഇല്ല അതുൽ എന്റെയാണ് എന്റെ മാത്രം.
ദേവു മനസ്സിൽ ഉറപ്പിച്ചു അതുലിന്റെ കൈ മുറുകെ പിടിച്ചു പാടത്തു തുള്ളി ചാടി നടന്നു.
പാടത്തു നിന്ന് തിരിച്ചു വന്നപ്പോയെക്കും സമയം ഉച്ച ആയിരുന്നു.
അമ്മ രണ്ടാളുടെയും കോലം കണ്ട് കണ്ണ് തള്ളി നിന്നു.
രണ്ടാളും ചളിയിൽ കുളിച്ച് ആണ് വന്നിട്ടുള്ളത്.
എന്ത് കോലമാ ഇത് രണ്ടാളും (അമ്മ )
അമ്മേ എല്ലാം ഈ ദേവു കാരണം ആണ്.
ഇവൾ ചെളിയിൽ വഴുക്കി വീണു.ഞാൻ കളിയാക്കി ആ കുശുമ്പ് കൊണ്ട് എന്നെയും പാടത്തേക്ക് തള്ളി ഇട്ടു.
രണ്ടാളും സംസാരിക്കുന്നത് കണ്ട് മീനാക്ഷിയുടെ ചങ്ക് പൊട്ടി പോകുന്നത് പോലെ തോന്നി.
ചിലപ്പോൾ ഒക്കെ പൊസ്സസ്സീവ്നെസ്സ് ഒരു ശാപമാണ്.
പ്രിയപ്പെട്ടവർ മറ്റുള്ളവരോട് അതികം സംസാരിക്കുന്നത് പോലും കണ്ടു നിൽക്കാൻ കഴിയില്ല.
രണ്ടാളും ഇനി കുളിച്ചിട്ട് വീട്ടിൽ കയറിയാൽ മതി (അമ്മ )
ഓക്കേ.... ഞാനും ഏട്ടനും ഒരുമിച്ച് ഇവിടെ ഉള്ള കുളത്തിൽ കുളിക്കാം...
ദേവു പറയുന്നത് കേട്ട് അതുലിന്റെ കിളി പാറി
മീനാക്ഷിയുടെ അവസ്ഥയും അത്പോലെ ആയിരുന്നു.
ഈ പെണ്ണിന്റെ വിചാരം ഇപ്പോഴും ചെറിയ കുട്ടി ആണെന്ന... നീ ഇവിടെ വാ ഞാൻ കുളിപ്പിച്ചു തരാം (അമ്മ )
അതുലും എല്ലാം ഒരു ചെറു ചിരിയോടെ കണ്ടു നിന്നു.
••••••••••••••••••••••••••••
ദേവുവും അതുലും കുളിച്ചു വന്നപ്പോയെക്കും മീനാക്ഷി ഭക്ഷണം എല്ലാം വിളമ്പി വച്ചിരുന്നു.
മീനാക്ഷി എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു.
ദേവു മീനാക്ഷിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല.
ഭക്ഷണം കഴിച്ചു ദേവു എണീറ്റ് പോയി.
മീനാക്ഷി ജോലികൾ തീർത്ത് മുറിയിലേക്ക് പോയി.
മുറിയിലേക്ക് എത്തിയതും പുറകിൽ നിന്ന് ഒരു വിളി കേട്ടു.
ടി എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്...
മീനാക്ഷി തിരിഞ്ഞു നോക്കിയപ്പോൾ ദേവു ആയിരുന്നു.
മീനാക്ഷി ദേവുവിനെ നോക്കി ഒന്ന് ചിരിച്ചു.
പക്ഷെ ദേവുവിന്റെ മുഖത്ത് പുഞ്ചിരി ഇല്ലായിരുന്നു.
ഞാൻ ഇവിടെ വന്നത് നിന്റെ തിരു മോന്ത കാണാൻ അല്ല...
നിന്നെ കുറിച്ച് ഒരുപാട് അറിഞ്ഞു നീ ആള് കൊള്ളാലോ.
പാവം എന്റെ ഏട്ടൻ ചെയ്യാത്ത കുറ്റത്തിന് പാവം ഒരുപാട് അനുഭവിച്ചു.
അത് കേട്ടപ്പോൾ തന്നെ മീനാക്ഷിയുടെ മുഖം വാടി.
ഞാൻ ഏട്ടനെ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ നീ അതെല്ലാം നശിപ്പിച്ചു.... ഇല്ല ഞാൻ ഏട്ടനെ നിനക്ക് വിട്ട് തരില്ല.
ഏട്ടനും എന്നെ ഇഷ്ട്ടമാണ്.
ഇല്ല.... ഞാൻ ഇത് വിശ്വസിക്കില്ല...
ആഹ് നീ വിശ്വസിക്കില്ല എന്ന് എനിക്ക് അറിയാം. പക്ഷെ നിനക്ക് വിശ്വാസം വരുന്ന ഒന്ന് ഞാൻ കാണിച്ചു തരാം.
അതും പറഞ്ഞു ദേവു തന്റെ ഫോണിൽ ഉള്ള ഫോട്ടോകൾ മീനാക്ഷിക്ക് കാണിച്ചു കൊടുത്തു.
ഏട്ടനും ദേവൂവും ഒന്നിച്ചുള്ള സെൽഫികൾ ആയിരുന്നു അതെല്ലാം.
അത് കണ്ടതും മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ഇനിയെങ്കിലും ഞങ്ങളുടെ ലൈഫിൽ നിന്ന് ഒന്ന് ഒഴിഞ്ഞു പൊയ്ക്കൂടേ നിനക്ക് എന്തിനാ ഞങ്ങളെ ഇങ്ങനെ ശല്യം ചെയ്യുന്നത്.
അവസാനത്തെ വാക്ക് മീനാക്ഷിയുടെ ഹൃദയത്തിൽ തന്നെ ആയിരുന്നു കൊണ്ടത്.
മീനാക്ഷി ഒന്നും പറയാതെ ബെഡിൽ കിടന്ന് കരഞ്ഞു.
എപ്പോയോ തളർന്ന് ഉറങ്ങി പോയിരുന്നു.
കാത് തുളക്കുന്ന ഒരു വിളി കേട്ടാണ് മീനാക്ഷി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.
നോക്കിയപ്പോൾ ദേഷ്യത്തോടെ മുറിയിൽ നിൽക്കുന്ന അതുലിനെ ആണ് കണ്ടത്.
അതോടെ മീനാക്ഷിക്ക് പേടി ആയി.
ആരോട് ചോദിച്ചിട്ടാ തമ്പുരാട്ടി എന്റെ കിടക്കയിൽ കിടന്നത്.
അതിനുള്ള ഒരു അർഹതയും നിനക്കില്ല.
അല്ലെങ്കിലും ഒന്നിനും അനുവാദം ചോദിക്കണ്ടല്ലോ എന്റെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വന്നതും അത്പോലെ ആണല്ലോ....
അതുലിന്റെ വാക്കുകൾ മീനാക്ഷിയുടെ ഹൃദയം കീറി മുറിച്ചു.
രാത്രി ആയത് കൊണ്ട് മീനാക്ഷി റൂമിന്റെ പുറത്ത് ഇറങ്ങിയില്ല.
മീനാക്ഷി നിലത്ത് പായയിൽ കിടന്ന് തേങ്ങി കരഞ്ഞു.
അത് കണ്ട് അതുലിനും ഒരുപാട് സങ്കടം ആയിരുന്നു.
""എന്നോട് ഷമിക്ക് പെണ്ണെ ഇന്ന് കൂടെ ഒള്ളു എന്റെ ഈ സ്വാഭാവം നാളെ മുതൽ ഞാൻ നിന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കും ""
അതുൽ മനസ്സിൽ പറഞ്ഞു.
അതുൽ കിടക്കയിൽ കിടന്ന് ഉറങ്ങി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ മീനാക്ഷി അവിടെ നിന്നും എണീറ്റു.
ഒരു കടലാസും പേനയും എടുത്ത് ഏട്ടന് ഒരു എഴുത് എഴുതി.
ഏട്ടാ.... എന്നോട് ക്ഷമിക്കണം.
ഈ നശിച്ച ജന്മം കാരണം ഏട്ടന് ഒരുപാട് നാണക്കേട് ഉണ്ടായി.
ഇനി ഒരു ശല്യമായി മീനാക്ഷി ഏട്ടന്റെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വരില്ല.
എന്നോട് പൊറുക്കണം.
ഏട്ടൻ ദേവുവിനെ കല്യാണം കഴിക്കണം... ഞാൻ പോവുകയാണ്.
ഒന്നും എടുക്കുന്നില്ല. ഏട്ടൻ കെട്ടിയ ഈ താലി ഒഴികെ.
എന്ന് ഏട്ടനെ ഒരുപാട് സ്നേഹിച്ച മീനാക്ഷി.
കത്ത് എഴുതി മേശപ്പുറത്തു വച്ചു. അതുലിന്റെ കാലിൽ പിടിച്ചു മീനാക്ഷി പതുകെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
പുറത്ത് നല്ല ഇരുട്ടാണ്. മീനാക്ഷിക്ക് പണ്ട് മുതൽ തന്നെ ഇരുട്ട് പേടി ആയിരുന്നു.
പക്ഷെ മീനാക്ഷി വീടിന്റെ പുറത്തേക്ക് ഇറങ്ങി.
വഴിയിലൂടെ നടന്നു.
നടക്കുമ്പോൾ താലി ഒരു കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
ദൂരെ നിന്നും വന്ന ഒരു ജീപ്പ് മീനാക്ഷിയെ ഇടിച്ചു തെറുപ്പിച്ചു.
മീനാക്ഷി ആ വഴിയിൽ രക്തത്തിൽ കുളിച്ചു ജീവന് വേണ്ടി പിടഞ്ഞു
പതിയെ മീനാക്ഷിയുടെ പിടയൽ നിന്നു.
നേരം പുലരാൻ ആയിരുന്നു.
അതുൽ ഉറക്കത്തിൽ നിന്നും ഉണർന്നു.
നോക്കുമ്പോൾ മീനാക്ഷി പായയിൽ ഇല്ല.
അടുക്കളയിൽ പോയിരിക്കും എന്ന് കരുതി അതുൽ ബാത്‌റൂമിൽ പോയി.
പക്ഷെ തിരിച്ചു വന്നപ്പോളും മീനാക്ഷി വന്നിട്ടില്ല.
അതുൽ താഴേക്കു പോയി നോക്കി.
മീനാക്ഷി അടുക്കളയിൽ ഇല്ല.
അമ്മേ മീനാക്ഷി എവിടെ...
റൂമിൽ ഇല്ലേ മോനെ. ഇന്ന് അടുക്കളയിലേക്ക് വന്നിട്ടില്ലല്ലോ... (അമ്മ )
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ അതുൽ തകർന്ന് പോയിരുന്നു.
അതുൽ റൂമിലേക്ക് തിരിച്ച് ഓടി.
ഓടുന്ന ഒറ്റത്തിലും മീനാക്ഷിയെ കാണാനേ എന്നായിരുന്നു അതുലിന്റെ പ്രാർത്ഥന.
അതുൽ മുറിയിൽ വീണ്ടും മുഴുവൻ നോക്കി മീനാക്ഷിയെ കാണാനില്ല. അതുൽ അലമാര നോക്കി ഡ്രസ്സ് മുഴുവൻ അതിൽ തന്നെ ഉണ്ട്.
പെട്ടെന്ന് ആയിരുന്നു അതുലിന്റെ കണ്ണുകളിൽ മേശപുറത്തുള്ള കത്ത് കണ്ടത്.
അതുൽ അത് ഓടി പോയി എടുത്തു.
അതുൽ ആ കത്ത് തുറന്നു വായിക്കാൻ തുടങ്ങി.
ഏട്ടാ.... എന്നോട് ക്ഷമിക്കണം.
ഈ നശിച്ച ജന്മം കാരണം ഏട്ടന് ഒരുപാട് നാണക്കേട് ഉണ്ടായി.
ഇനി ഒരു ശല്യമായി മീനാക്ഷി ഏട്ടന്റെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വരില്ല.
എന്നോട് പൊറുക്കണം.
ഏട്ടൻ ദേവുവിനെ കല്യാണം കഴിക്കണം... ഞാൻ പോവുകയാണ്.
ഒന്നും എടുക്കുന്നില്ല. ഏട്ടൻ കെട്ടിയ ഈ താലി ഒഴികെ.
എന്ന് ഏട്ടനെ ഒരുപാട് സ്നേഹിച്ച മീനാക്ഷി.
കത്ത് വായിച്ചു തീർന്നതും അതുലിന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഉറ്റി വീഴാൻ തുടങ്ങി.
മീനു......
എന്നോട് പൊറുക്കെടി... എനിക്ക് നീയില്ലാതെ പറ്റില്ല...
അതുൽ ആ കത്ത് മുഖത്തിനോട് ചേർത്തു.
പിന്നെ ഒരു സെക്കന്റ് പോലും അതുൽ അവിടെ നിന്നില്ല.
താഴേക്ക് ഇറങ്ങി.
അപ്പോയെക്കും അമ്മയ്ക്കും പേടി കൂടിയിരുന്നു.
മോനെ എവിടെ മീനാക്ഷി....
അവൾ പോയി...
മറുപടി പറഞ്ഞത് ദേവു ആയിരുന്നു.
അത് കേട്ട് ഞെട്ടി അതുൽ തിരിഞ്ഞു നോക്കി.
എവിടെ (അതുൽ )
അതൊന്നും എനിക്ക് അറിയില്ല.
ഇന്നലെ ആരോ രാത്രി നടന്ന് പോകുന്നത് കണ്ടു.
അവൾ അവളുടെ കാമുകന്റെ കൂടെ പോയതായിരിക്കും.
ദേവു അത് പറഞ്ഞു തീർന്നപ്പോയെക്കും അതുലിന്റെ കൈ അവളുടെ മുഖത്തു പതിഞ്ഞു.
എന്താടി നീ പറഞ്ഞത്.... മീനാക്ഷി എന്റെയാണ് എന്റെ മാത്രം.
പറയെടി ഇന്നലെ എന്താ ഉണ്ടായത്. നീ മീനാക്ഷിയോട് എന്തെങ്കിലും പറഞ്ഞോ....
അത് അത്പ്പിന്നെ
പറയെടി....
ഏട്ടനെ എനിക്ക് ഇഷ്ട്ടമാണ് എന്ന് പറഞ്ഞു. നമ്മുടെ ലൈഫിൽ നിന്നും ഒഴിഞ്ഞു പോകാനും പറഞ്ഞു.
ഇതെല്ലാം കേട്ട് അതുലും അമ്മയും ഞെട്ടിയിരുന്നു.
അതുൽ പിന്നെ അവിടെ നിന്നില്ല പെട്ടെന്ന് തന്നെ മീനാക്ഷിയെ തിരക്കി ഇറങ്ങി.
•••••••••••••••••••••••••••
(ഇന്നലെ രാത്രി )
മീനാക്ഷിയെ ജീപ്പ് ഇടിച്ചു തെറുപ്പിച്ചു പോയി.
മീനാക്ഷി അവിടെ കിടന്ന് പിടഞ്ഞു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു കാർ അതിലൂടെ വന്നു.
കാറിൽ രണ്ടാളുകൾ ആയിരുന്നു ഉണ്ടായിരുന്നത്.
അളിയാ നോക്കെടാ റോഡിൽ ഒരു പെണ്ണ് കിടക്കുന്നു.
നീ നിർത്ത് വണ്ടി ഇടിച്ചതാണെന്ന് തോനുന്നു.
അവർ കാർ നിർത്തി മീനാക്ഷിയുടെ അടുത്തേക്ക് നടന്നു.
ടാ മരിച്ചിട്ടില്ല ജീവനുണ്ട് നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം...
അളിയാ നീ എന്താ പറയുന്നത്. നമുക്ക് ഇവളെ അങ്ങ് സുഗിക്കാം.
ഇപ്പോൾ ഇതൊരു ഗോൾഡൻ ചാൻസ് ആണ്.
ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ല.
പെട്ടെന്ന് ആയിരുന്നു അവന്റെ മുഖത്തേക്ക് കൂട്ടുകാരന്റെ കൈ പതിഞ്ഞത്.
എങ്ങനെ ഇത്ര ദുഷ്ടൻ ആയി നീ.
ഈ മരിക്കാൻ കിടക്കുന്ന പെണ്ണിനെ പോലും നീ കാമ കണ്ണോടെ നോക്കിയില്ലേ.
ഈ സ്ഥാനത്ത് നിന്റെ അനിയത്തി ആയിരുന്നെങ്കിലോ..
എന്നോട് ഷമിക്ക് അളിയാ.. ഞാൻ പെട്ടെന്ന് എന്തോ പൊട്ടത്തരം പറഞ്ഞു. സോറി ടാ
വാ നമുക്ക് ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.
അങ്ങനെ രണ്ടാളും മീനാക്ഷിയെ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആക്കി പോയി.
••••••••••••••••••••••••••••
അതുൽ മീനാക്ഷിയെ തിരഞ്ഞു റോഡിലൂടെ നടക്കാൻ തുടങ്ങി.
കുറച്ചു ദൂരം നടന്നപ്പോൾ റോഡിലേക്ക് നോക്കി രണ്ടാളുകൾ നിൽക്കുന്നുണ്ട്
അതുൽ പെട്ടെന്ന് ഓടി അവിടേക്ക് എത്തി.
ചേട്ടാ എന്താ ഇവിടെ.
അവർ റോഡിലേക്ക് വിരൽ ചൂണ്ടി.
റോഡിൽ രക്തക്കറയുണ്ട്.
അതുലിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.
ഇന്നലെ രാത്രി ഒരു പെൺകുട്ടിക്ക് ആക്‌സിഡന്റ് ആയി എന്ന് ആരോ പറയുന്നത് കേട്ടു....ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ. രക്ഷപെടാൻ സാധ്യത കുറവാണെന്നാണ് കേട്ടത്.
അത് കേട്ടതും അതുൽ തകർന്ന് പോയിരുന്നു.
അതുൽ വേഗം ഹോസ്പിറ്റലിലേക്ക് ഓടി.
എമർജൻസി വിഭാഗത്തിൽ പോയി അതുൽ അന്വേഷിച്ചു.
ഹലോ ഇവിടെ ആക്‌സിഡന്റ് ആയി ഒരു പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തിട്ടുണ്ടോ...
അതെ ഇന്നലെ ഒരു കേസ് വന്നിട്ടുണ്ട് ക്രിട്ടിക്കൽ ആണ്.
പക്ഷെ ബന്ധുക്കൾ ആരും ഇല്ലാത്തത്കൊണ്ട് ഓപ്പറേഷൻ ഉണ്ട് അത് നടത്തിയിട്ടില്ല.
Patient ഇപ്പോൾ വെന്റിലേറ്ററിൽ ആണ്.
എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ.
ആഹ് പുറത്തു നിന്ന് കണ്ടോളു.
അതുൽ icu വിന് പുറത്ത് നിന്നും മീനാക്ഷിയെ കണ്ടു.
അതുലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ഹലോ നിങ്ങൾ patientinte ആരാണ്.
അവിടേക്ക് വന്ന ഡോക്ടർ ചോദിച്ചു.
ഞാൻ.... മീനാക്ഷിയുടെ ഭർത്താവ് ആണ്.
ഓഹ് അപ്പോൾ കാര്യങ്ങൾ എല്ലാം നിങ്ങളോട് പറയാം.
ഇടിയുടെ ഇഞ്ചുറി കൂടുതലും ഉള്ളത് തലയിൽ ആണ്.
ചെറിയ ഒരു ഓപ്പറേഷൻ ആവശ്യമാണ് മീനാക്ഷിയുടെ ജീവൻ നില നിർത്താൻ.
ചിലപ്പോൾ ആ ഓപ്പറേഷൻ കാരണം മീനാക്ഷി ഇനി ഒരിക്കലും എണീറ്റ് നടക്കില്ല. കാലുകളുടെ ചലന ശേഷി നഷ്ടപെടും.
ഡോക്ടർ പറഞ്ഞത് കേട്ടതും അതുൽ തളർന്ന് കസേരയിൽ ഇരുന്നു.
ഹലോ നിങ്ങൾ ഇപ്പോൾ ഇങ്ങനെ തളരരുത്.
പെട്ടെന്ന് ഒരു തീരുമാനം എടുക്കണം.
ഡോക്ടർ ഓപ്പറേഷൻ ചെയ്തോളു ഞാൻ ഒപ്പിട്ട് തരാം.
ഡോക്ടർ കാണിച്ചു കൊടുത്ത പേപ്പറുകളിൽ അതുൽ സൈൻ ചെയ്തു കൊടുത്തു.
മീനാക്ഷിയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ട് പോയി.
അതുൽ കസേരയിൽ തളർന്നിരുന്നു....
അതികം വൈകാതെ അമ്മയും ഈ കാര്യങ്ങൾ എല്ലാം കേട്ട് അറിഞ്ഞു ഹോസ്പിറ്റലിൽ എത്തിയിരുന്നു.
മീനാക്ഷിക്ക് സംഭവിച്ചത് കേട്ട് അമ്മയും തളർന്നു പോയിരുന്നു.
മീനാക്ഷിക്ക് ആക്‌സിഡന്റ് ഉണ്ടായത് നാടാകെ പരന്നു. നാട്ടുകാരുടെ ഇടയിലുള്ള സംസാരം അതുൽ പ്രതികാരം വീട്ടാൻ കല്യാണം കഴിച്ചു മനഃപൂർവം മീനാക്ഷിയെ കൊല്ലാൻ ശ്രമിച്ചു എന്നായിരുന്നു.
അതികം വൈകാതെ തന്നെ മീനാക്ഷിയുടെ വീട്ടുകാരും ഈ വിവരങ്ങൾ അറിഞ്ഞു.
മീനാക്ഷിയുടെ അച്ഛനും അമ്മയും ഓടി ഹോസ്പിറ്റലിൽ എത്തി.
വന്നപ്പോൾ തന്നെ മീനാക്ഷിയുടെ അച്ഛൻ അതുലിന്റെ കോളറിൽ പിടിച്ചു.
ടാ... പറയെടാ... നീ എന്റെ മോളെ എന്താ ചെയ്തത്.
നിന്നോട് ചെയ്ത തെറ്റുകൾക്ക് എന്റെ മോൾ നിന്നോട് കാലുപിടിച്ചു മാപ്പ് പറഞ്ഞതല്ലേ.
എന്നിട്ടും നീ എന്റെ മോളെ കൊല്ലാൻ നോക്കിയില്ലേ.
നിന്നെ ജീവനായിരുന്നു എന്റെ മോൾക്ക് അതുകൊണ്ടാ എന്റെ മോൾ അങ്ങനെ ചെയ്തത്.
അച്ഛാ... ഞാൻ എന്റെ മീനുനെ കൊല്ലാൻ നോക്കുമോ... അതിനാണോ ഞാൻ 3 വർഷം അവളെ ഈ നെഞ്ചിനാകാത്തു സൂക്ഷിച്ചു കൊണ്ട് നടന്നത്.
അച്ഛന്റെ കൈ അതിലിന്റെ കോളറിൽ നിന്നും ഊർന്ന് പോയി.
എന്താ മോനെ നീ പറഞ്ഞത്.
അതെ അച്ഛാ മീനു എന്നെ പ്രണയിക്കുന്നതിനു മുമ്പ് തന്നെ എനിക്ക് അവളെ ഒരുപാട് ഇഷ്ട്ടമായിരുന്നു.
പക്ഷെ മീനു എന്നോട് ഇഷ്ട്ടം തുറന്ന് പറഞ്ഞിട്ടും ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞില്ല.
കാരണം പേടി ആയിരുന്നു.
ഒന്നിക്കാൻ ആയില്ലെങ്കിൽ പിന്നെ പിരിയുന്നത്.
ഞാനും മീനുവും തമ്മിൽ അത്രയും വിത്യാസം ഉണ്ടല്ലോ ആസ്തിയുടെ കാര്യത്തിൽ.
പക്ഷെ ഇങ്ങനെ ഒരു കാര്യം ഉണ്ടായി മീനു എന്റെ സ്വന്തം ആയപ്പോൾ എനിക്ക് സന്തോഷം മാത്രമായിരുന്നു.
അവളെ കുറച്ചു പരീക്ഷിക്കാൻ ഞാൻ കുറച്ചു ദേഷ്യപ്പെട്ടു പെരുമാറി.
പക്ഷെ അതിന്റെ ഇടക്ക് ആണ് എന്റെ അമ്മാവന്റെ മകൾ വന്ന് എല്ലാം നശിപ്പിച്ചത്
ഇന്ന് ഞാൻ എന്റെ ഇഷ്ട്ടം തുറന്ന് പറയാൻ നില്കുകയായിരുന്നു....
പക്ഷെ എന്റെ മീനു.....
വാക്കുകൾ മുഴുവപ്പിക്കാൻ കഴിയാതെ പരിസരം മറന്ന് അതുൽ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടി കരഞ്ഞു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു മീനാക്ഷിയെ തിരിച്ചു icu വിൽ കൊണ്ട് പോയി.
ഡോക്ടർ നടന്നു വന്നു.
അതുൽ കസേരയിൽ നിന്നും ചാടി എണീറ്റ് ഡോക്ടറുടെ അടുത്തേക്ക് ഓടി.
ഡോക്ടർ എന്റെ മീനാക്ഷിക്ക് എങ്ങനെ ഉണ്ട് ഇപ്പോൾ.
Mr അതുൽ നിങ്ങൾ ഇങ്ങനെ nerves ആവല്ലേ.
ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.
ഓപ്പറേഷൻ സക്സസ്സ് ആയിട്ടുണ്ട്.
പക്ഷെ ഒരു പ്രശ്നം ഉണ്ട് ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്നില്ലേ. ബോഡി ചിലപ്പോൾ അരക്ക് താഴേക്കു തളർന്നു പോകാൻ ചാൻസ് ഉണ്ട് 90% അത് തന്നെ സംഭവിക്കും. ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്.
ഡോക്ടറുടെ വാക്കുകൾ കേട്ട് എല്ലാവരും തളർന്നു പോയിരുന്നു.
ഡോക്ടർ എനിക്ക് എന്റെ മീനാക്ഷിയെ ഒന്ന് കാണണം.
പറ്റില്ല അതുൽ... ഓപ്പറേഷൻ ഇപ്പോൾ കഴിഞ്ഞിട്ടുള്ളു പുറത്തു നിന്ന് ആരെങ്കിലും കയറിയാൽ ഇൻഫെക്ഷൻ ആകും.
അത്കൊണ്ട് പുറത്ത് നിന്ന് കണ്ടോളു.
അതുൽ icu വിന്റെ ചെറിയ കാർട്ടൻ ഇല്ലാത്ത സ്ഥലത്തു കൂടെ മീനാക്ഷി കിടക്കുന്നത് കണ്ടു.
മീനാക്ഷിയുടെ കിടപ്പ് കണ്ടതും അതുലിന്റെ ഹൃദയം പൊട്ടി പോകുന്നതുപോലെ തോന്നി.
••••••••••••••••••••••••••
രണ്ടു ദിവസങ്ങൾക്ക് ശേഷം.
രാവിലെ ഷീണം കാരണം അതുൽ കസേരയിൽ ഇരിക്കുകയായിരുന്നു.
കാരണം അതുൽ രണ്ട് ദിവസം ഭക്ഷണം പോലും കഴിച്ചിട്ടില്ലായിരുന്നു.
ഡോക്ടർ icu വിൽ നിന്നും സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി വന്നു.
അതുൽ ഒരു ഗുഡ് ന്യൂസ് ഉണ്ട്.
മീനാക്ഷിക്ക് ബോധം വന്നിട്ടുണ്ട്.
അതുലിന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.
ഇന്ന് തന്നെ മീനാക്ഷിയെ റൂമിലേക്ക് മാറ്റാം.
അതുൽ ഒരു കാര്യം കൂടി ഉണ്ട്
കേൾക്കുമ്പോൾ വിഷമം തോന്നരുത്. എല്ലാം ഉൾകൊള്ളാൻ ഉള്ള മനസ്സ് ഉണ്ടാകണം.
എന്താ ഡോക്ടർ നിങ്ങൾ പറയുന്നത്.
മീനാക്ഷി partial paralysed ആണ്.
വാട്ട് ഡോക്ടർ....
അതെ.... ഇനി മീനാക്ഷിക്ക് ഒരു വീൽ ചെയറിന്റെ സഹായം ഇല്ലാതെ അനങ്ങാൻ ആകില്ല.
അത് കേട്ടതും അതുലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ മീനാക്ഷിയെ ഒരു നഴ്സ് വീൽ ചെയറിൽ തള്ളി ഒരു മുറിയിലേക്ക് കൊണ്ട് പോയി.
അതുലും അച്ഛനും അമ്മയും പുറകെ പോയി.
നഴ്സുമാർ മീനാക്ഷിയെ ബെഡിൽ കിടത്തി അവിടെ നിന്നും ഇറങ്ങി പോയി.
മീനാക്ഷിയുടെ കിടപ്പ് കണ്ട് അതുലിന്റെ കണ്ണുകൾ നിറഞ്ഞു.
അതുൽ ഓടി ചെന്ന് മീനാക്ഷിയുടെ മുഖം പതിയെ ഉയർത്തി അധരങ്ങളിൽ ഒരു ചുംബനം കൊടുത്തു.
മീനാക്ഷി അതുലിന്റെ തല കൈ കൊണ്ട് തട്ടി മാറ്റി.
ഒരിക്കൽ ഞാൻ ഏട്ടന്റെ ചുംബനത്തിനായി ഒരുപാട് കൊതിച്ചിരുന്നു.
പക്ഷെ ഇപ്പോൾ എനിക്ക് അത് വേണ്ട....
മീനു ഞാൻ...
ഒന്നും പറയണ്ട ഏട്ടാ... ഞാൻ ഏട്ടനെ ഒരിക്കലും കുറ്റപ്പെടുത്തില്ല.
എല്ലാം എന്റെ തെറ്റ് തന്നെയാണ്.
മീനു ഇങ്ങനെ ഒന്നും പറയല്ലേ....
ഇല്ല ഏട്ടാ.... ഞാൻ ഇങ്ങനെ ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല. ആരോ കാണിച്ച ദയവ് കാരണം വീണ്ടും ഈ നശിച്ച ജന്മം ബാക്കിയായി.
അതും ഇനി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ.
എണീറ്റ് നടക്കാൻ കഴിയാത്ത ഞാൻ വീട്ടുകാർക്ക് പോലും ശല്യമാകും.
എന്തിനാ എന്നെ എല്ലാവരും വീണ്ടും രക്ഷിച്ചത്.
ഒരു തിരിച്ചു വരവ് ഞാൻ ആഗ്രഹിച്ചിരുന്നില്ല....
അതുൽ മീനാക്ഷിയുടെ ചുണ്ടുകളിൽ കൈ വച്ചു.
മീനു ഇങ്ങനെ ഒന്നും പറയല്ലേ. നീ എന്റെ ജീവനാണ്.
ഒരു ജന്മം മുഴുവൻ വേണമെങ്കിലും ഞാൻ നിന്റെ നോക്കും.
വേണ്ട ഏട്ടാ.... ഞാൻ ഏട്ടനെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട് ഇനി വയ്യ.
ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു പോകും.
പിന്നെ ഏട്ടൻ എനിക്ക് ഒരു ഉപകാരം ചെയ്യണം.
എന്താ മീനു...
ഏട്ടൻ കെട്ടിയ ഈ താലി ഏട്ടൻ തന്നെ ഊരി എടുക്കണം. എന്നിട്ട് ദേവുവിനെ കല്യാണം കഴിക്കണം.
ഇല്ലാ.........
അതുൽ അവിടെ കിടന്നു അലറി.
വീണ്ടും മീനാക്ഷിയുടെ ബോധം പോയി.
മീനാക്ഷിയുടെ അച്ഛൻ ഓടി പോയി ഡോക്ടറെ വിളിച്ചു വന്നു.
ഡോക്ടർ മീനാക്ഷിയെ ചെക്ക് ചെയ്യാൻ തുടങ്ങി.
Patientinte ബോഡി ഇപ്പോൾ വളരെ വീക്ക് ആണ്. ആരും അവൾക്ക് അതികം സ്‌ട്രെയിൻ കൊടുക്കരുത്.
അതികം സംസാരിക്കാൻ അയക്കരുത്.
തത്കാലം ഒരു ഡ്രിപ് ഇടാം ഇപ്പോൾ ഉണ്ടായ ഷീണം അത്കൊണ്ട് മാറും.
ഒരു ഡ്രിപ് ഇട്ട് ഡോക്ടർ അവിടെ നിന്നും പോയി.
അതുലിന്റെ മുഖത്ത് കുറ്റബോധം നിറഞ്ഞു നിന്നു.
അടുത്ത ദിവസം മീനാക്ഷിക്ക് ബോധം വന്നിരുന്നു.
ഡോക്ടർ മീനാക്ഷിയെ വീട്ടിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു.
അതുൽ വീൽ ചെയറിൽ പിടിച്ചു നടക്കാൻ തുടങ്ങി.
പക്ഷെ മീനാക്ഷിയുടെ അച്ഛൻ അത് തടഞ്ഞു.
വേണ്ട മോനെ... അവൾക്ക് ഇഷ്ടമില്ലാത്തത് ചെയ്യാൻ ഞാൻ സമ്മതിക്കില്ല.
എന്റെ മോൾക്ക് ഇപ്പോൾ എന്നീറ്റു നടക്കാൻ പോലും കഴിയില്ല.
കുറച്ചു ദിവസം കഴിഞ്ഞാൽ എന്റെ മോൾ നിനക്കൊരു ബാധ്യത ആകും.
അച്ഛാ.... എന്താ ഈ പറയുന്നത് എന്റെ മീനു എനിക്ക് ഒരിക്കലും ഒരു ബാധ്യത ആവില്ല.
സാരമില്ല മോനെ കുറച്ചു ദിവസം മോൾ വീട്ടിൽ വന്ന് നിൽക്കട്ടെ എന്നിട്ട് നമുക്ക് അതിനെ കുറിച്ച് ആലോചിക്കാം.
അതുൽ മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി പക്ഷെ മീനാക്ഷി ഒന്ന് നോക്കിയത് പോലുമില്ല.
ആ കണ്ണുകളിൽ ഒരു ചെറിയ നനവ് പടർന്നിട്ടുണ്ട്.
അതുൽ പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല.
അവർക്ക് വഴിമാറി കൊടുത്തു.
ആ ഹോസ്പിറ്റലിൽ അതുൽ തനിച്ചായതുപോലെ തോന്നി. മീനാക്ഷി പോയതും വല്ലാത്ത ഒരു ശൂന്യതയാണ്.
വീട്ടിൽ നിന്നും ഇറങ്ങിയിട്ട് 3,4 ദിവസം കഴിഞ്ഞിരുന്നു. ഭക്ഷണം പോലും നല്ല രീതിയിൽ കഴിച്ചിട്ടില്ലായിരുന്നു.
കുളിക്കാത്തത് കൊണ്ട് മുടിയെല്ലാം പാറി പറന്ന് ഒരു ഭ്രാന്തനെ പോലെ തോന്നിച്ചു അതുലിനെ.
അമ്മ വീട്ടിൽ തനിച്ചാണ്. വീട്ടിലുള്ള കാര്യങ്ങൾ അമ്മക്ക് ഒറ്റക്ക് ചെയ്തു തീർക്കാൻ കഴിയില്ല.
അതെല്ലാം മനസ്സിലോർത്തു അതുൽ വീട്ടിലേക്ക് തിരിച്ചു പോയി.
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
നാട്ടിൽ ഈ സംഭവം മറ്റൊരു രീതിയിൽ ആയിരുന്നു പരന്നത്.
കുറച്ചു ആളുകൾ അതുലിനെതിരെ പോലീസിൽ പരാതി കൊടുത്തിരുന്നു.
അതുൽ നാട്ടിലേക്ക് എത്തിയതും ആളുകൾ വല്ലാത്ത രീതിയിൽ നോക്കാൻ തുടങ്ങി.
""ഭാര്യയെ കൊല്ലാൻ നോക്കിയവൻ വന്നല്ലോ ""
""നിനക്ക് നാണമുണ്ടോ ഒരു പെണ്ണിനോട് പ്രതികാരം ചെയ്യാൻ ""
""ആ പെൺകുട്ടി പാവം ""
ഇങ്ങനെ നീണ്ടു പോയി ആൾക്കാരുടെ കമെന്റുകൾ.
അതുൽ അതൊന്നും കാര്യമാക്കാതെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി.
പെട്ടെന്ന് ആയിരുന്നു അതുലിന്റെ മുമ്പിലേക്ക് ഒരു പോലീസ് ജീപ്പ് വന്ന് നിന്നെത്.
ഡോ നോക്കി നിൽക്കാതെ അവനെ വണ്ടിയിലേക്ക് കയറ്റ്.
Si മറ്റ് പോലീസുകാർക്ക് ഉത്തരവ് നൽകി.
പോലീസുകാർ അതുലിനെ ജീപ്പിലേക്ക് വലിച്ചു കയറ്റി കൊണ്ട് പോയി.
എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ അതുൽ പേടിച്ചു നിന്നു.
പോലീസുകാർ അതുലിനെ കൊണ്ടുപോയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു.
സാർ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്തിനാ എന്നെ അറസ്റ്റ് ചെയ്തത്.
നിനക്ക് ഒന്നും അറിയില്ല അല്ലെ.
ഒരു പാവം പെൺകുട്ടിയെ കൊല്ലാൻ നോക്കിയിട്ട്.
സാർ ഞാൻ.... ഞാനെന്റെ മീനുവിനെ കൊല്ലാൻ നോക്കിയിട്ടില്ല.
നിന്റെ അഭിനയം കൊള്ളാം.
തല്ക്കാലം നിനക്കെതിരെ ഇവിടെ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആരെങ്കിലും ജാമ്യം നിൽക്കാൻ വന്നാലേ ഇനി നിന്നെ വിടു.
അതുവരെ നീ ലോക്കപ്പിൽ കിടക്കും.
കോൺസ്റ്റബിൾ ഇവനെ ലോക്കപ്പിൽ ഇടൂ...
Si പറഞ്ഞത് കേട്ട് ഒരു കോൺസ്റ്റബിൾ വന്ന് അതുലിനെ ലോക്കപ്പിൽ അടച്ചു.
രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഈ വിവരങ്ങൾ എല്ലാം കേട്ട് അതുലിന്റെ കൂട്ടുകാരൻ മനു എത്തി.
സാർ... ഞാൻ ലോക്കപ്പിൽ കിടക്കുന്ന അതുലിനെ ജാമ്യത്തിൽ എടുക്കാൻ വന്നതാണ്.(മനു )
നീ ആരാ...(si)
ഞാൻ അതുലിന്റെ കൂട്ടുകാരൻ ആണ് (മനു )
ഇനി ഇവൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്തം നിനക്കായിരിക്കും. ആ വ്യവസ്ഥയിൽ നിനക്ക് ഇവനെ കൊണ്ട് പോകാം (si )
എനിക്ക് സമ്മതമാണ് സാർ (മനു )
മനു സാക്ഷി പത്രത്തിൽ ഒപ്പിട്ട് കൊടുത്ത് അതുലിനെ ലോക്കപ്പിൽ നിന്നും പുറത്തിറക്കി.
ഇനി നിന്റെ പേരിൽ ഒരു കേസ് വന്നാൽ ഇതാകില്ല സ്ഥിതി. ആ പെണ്ണ് മരിക്കാത്തത് നിന്റെ ഭാഗ്യം.
അതുലിന് ശക്തമായ താകീത് നൽകി si അവരെ വിട്ടയച്ചു.
ടാ ഞാൻ രണ്ടു ദിവസം നാട്ടിൽ ഇല്ലായിരുന്നു അപ്പോയെക്കും ഇവിടെ എന്തൊക്കെയാ സംഭവിച്ചത്.(മനു )
അതൊക്കെ പറയാം. നീ ബൈക്ക് എടുക്ക്.(അതുൽ )
എവിടെക്കാ പോകുന്നത്... (മനു )
ബാറിലേക്ക് എനിക്ക് ഇന്ന് കുറച്ചു കുടിക്കണം (അതുൽ )
മനുവിന്റെ കൈ അതുലിന്റെ മുഖത്ത് പതിഞ്ഞു.
എന്താ നീ പറഞ്ഞത് നിനക്ക് മദ്യപിക്കണം എന്നോ.
അങ്ങനെ നിന്നെ നശിക്കാൻ ഞാൻ വിടില്ല.
മനു അതുലിനെ വീട്ടിലേക്ക് കൊണ്ട് പോയി.
അതുലെ എന്താ ഇവിടെ ഉണ്ടായത് കാര്യങ്ങൾ എന്നോട് പറയാടാ...
ഞാൻ എല്ലാം പറയാം.
പക്ഷെ എന്റെ മീനു...
നീ ഇങ്ങനെ കരയല്ലേ. എല്ലാത്തിനും സൊല്യൂഷൻ ഉണ്ട്.
പറയാൻ ഒക്കെ എളുപ്പമാണ് പക്ഷെ ഇനി എനിക്കെന്റെ മീനുവിനെ കിട്ടുമോ
നീ പേടിക്കണ്ട അതുലെ നിന്റെ പ്രണയം സത്യമാണെങ്കിൽ നിനക്ക് മീനുവിനെ പഴയ പോലെ തിരിച്ചു കിട്ടും.
ഞാൻ പാറുവിനെ പറ്റിക്കാൻ ദേഷ്യം അഭിനയിച്ചതായിരുന്നു.
പക്ഷെ അവൾക് ഇത്രമാത്രം അത് വേദനയാകും എന്ന് ഞാൻ കരുതിയില്ല.
എല്ലാം നശിപ്പിച്ചത് അവളാണ് ദേവു എന്റെ മുറപ്പെണ്ണ്.
ആ പിശാഷ് ഇപ്പോൾ എവിടെന്ന വന്നത്.
എന്റെ അമ്മാവൻ കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ എന്ന് പറഞ്ഞു കൊണ്ടുവന്ന് ആക്കിയതാ. അതിപ്പോൾ എനിക്ക് പാര ആയി.
അതെന്താ അതുലെ.
അവൾക്ക് എന്നോട് പ്രേമം പോലും എന്നിട്ട് ഇല്ലാത്ത കഥകൾ മുഴുവൻ എന്റെ മീനുവിനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.
എല്ലാ സങ്കടവും കൂടി ആ പാവത്തിന് സഹിക്കാൻ കഴിഞ്ഞില്ല.
സാരമില്ല അതുലെ നീ ഇങ്ങനെ കരയല്ലേ.
എല്ലാം ശരിയാകും.
പിന്നെ എനിക്ക് നിന്നോട് important ആയ ഒരു കാര്യം പറയാനുണ്ട്.
എന്താ മനു...
ഈ അവസരത്തിൽ പറയാൻ ബുദ്ധിമുട്ട് ഉണ്ട് എന്നാലും പറയാതിരിക്കാൻ പറ്റില്ല.
രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ മുംബൈയിലേക്ക് പോകും.
എന്താടാ നീ പറയുന്നത്.
അതേടാ എന്റെ ഒരു ബന്ധു അവിടെ ഒരു ജോലി റെഡി ആക്കിട്ടുണ്ട്.
എത്ര കാലമാ ഇവിടെ ജോലി ഇല്ലാതെ നിൽക്കുക.
ഒടുക്കം നീയും എന്നെ വിട്ട് പോകുകയാണോ.
തത്കാലം ഇതല്ലാതെ വേറെ മാർഗം ഇല്ല.
എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാൻ നീയും കൂടെ പോരണം.
അത്രയും പറഞ്ഞു രണ്ടാളും അതുലിന്റെ വീട്ടിലേക്ക് തിരിച്ചു വരാൻ തുടങ്ങി.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
ഇതേ സമയം ദേവിക തന്റെ മനസ്സിൽ കുറച്ചു പദ്ധതികൾ മെനയുകയായിരുന്നു.
ചെ... ആ പട്ടി ചത്തില്ലലോ. ഇപ്പോൾ ഏട്ടന് അവളോട് സ്നേഹം കൂടിയിട്ടുണ്ടാകും.
ഒരു കണക്കിന് ചാകാത്തത് നന്നായി. അല്ലെങ്കിൽ എന്നെ കൊല്ലാനും അതുൽ മടിക്കില്ലായിരുന്നു.
ഇനി അതുലിന്റെ മനസ്സിൽ കയറി കൂടാൻ അത്ര എളുപ്പമല്ല.
ഇനി ബുദ്ധി ഉപയോഗിച്ച് കളിച്ചില്ലെങ്കിൽ ഇവിടെ നിന്നും പുറത്തു പോകേണ്ടി വരും.
ഇല്ല... എനിക്ക് അതുലിനെ വേണം.
ഇനി അതുൽ വരുമ്പോൾ എന്റെ സ്വാഭാവം തന്നെ മാറിയിരിക്കും.
ഇനി അതുൽ കാണാൻ പോകുന്നത് പുതിയ ദേവികയെയാണ്.
അതുലിനെ വീടിന്റെ മുറ്റത്ത് ഇറക്കി മനു തിരിച്ചു പോയി.
ദേവുവിനോടുള്ള ദേഷ്യം കൂടി അതുൽ വീടിന്റെ ഉള്ളിലേക്ക് കയറി.
അമ്മേ... അമ്മേ...
മോനെ നീ എവിടെ ആയിരുന്നു...
ആ ദേവിക എവിടെ.
എന്താ ഏട്ടാ ഞാൻ ഇവിടെ ഉണ്ട്..
ദേവു മുകളിലെ റൂമിൽ നിന്നും താഴേക്ക് വന്നു.
അതുലിന്റെ മുഖം കണ്ടപ്പോൾ തന്നെ തല്ല് കിട്ടും എന്ന് ഉറപ്പായിരുന്നു. കാരണം അത്രയും ദേഷ്യം ഉണ്ടായിരുന്നു ആ മുഖത്ത്.
ദേവു വന്നപ്പോൾ തന്നെ അതുലിന്റെ കൈ അവളുടെ നേരെ ഉയർന്നു.
ദേവുവിന്റെ വലതു കവിളിൽ അതുലിന്റെ കൈ പതിഞ്ഞു.
വീണ്ടും തല്ലാൻ കൈ ഉയർത്തിയപ്പോൾ അമ്മ അതുലിനെ തടഞ്ഞു.
അമ്മേ ഏട്ടനെ തടയേണ്ട. ഏട്ടൻ എന്നെ തല്ലിക്കോട്ടെ. എനിക്ക് വിഷമമില്ല.
എല്ലാം ചെയ്ത് വച്ചിട്ട് ഇപ്പോൾ നല്ല ആളാകുകയാണോ നീ.
അല്ല ഏട്ടാ എനിക്ക് സങ്കടം ഉണ്ട്. എല്ലാം എന്റെ തെറ്റാണ്.
ഞാൻ കുറെ തെറ്റുകൾ ചെയ്തു.
മീനാക്ഷി പാവമാണ് ഞാൻ കാരണമല്ലേ അവൾക് ഈ അവസ്ഥ വന്നത്.
ദേവു കണ്ണുകൾ നിറച്ചു.
അതൊക്കെ കണ്ട് അതുലിന്റെ ദേഷ്യം കുറഞ്ഞിരുന്നു.
ദേവു മനസ്സിൽ ചിരിച്ചു.
ആണുങ്ങൾ ഒക്കെ ഇത്ര ഒള്ളു. ഒരു പെണ്ണിന്റെ കണ്ണീർ കണ്ടാൽ അലിഞ്ഞു പോകും.
പെട്ടെന്ന് ആയിരുന്നു ദേവു ബോധം കേട്ട് വീഴുന്നതുപോലെ അഭിനയിച്ചത്.
ദേവു നിലത്തേക്ക് വീണപ്പോയെക്കും അതുൽ അവളെ പിടിച്ചു.
മോനെ പാവം. ഇനി അവൾ തെറ്റ് ചെയ്യില്ല.
ഈ തവണ നമുക്ക് അവളോട് ക്ഷമിക്കാം.
മോൻ അവളെ കൊണ്ട് മുകളിലെ റൂമിൽ കിടത്ത്.
അതുൽ മനസ്സില്ല മനസ്സോടെ ദേവുവിനെ കൈകളിൽ എടുത്ത് മുകളിലേക്ക് നടന്നു.
ദേവുവിന് ആ സമയം മനസ്സിൽ ഒത്തിരി സന്തോഷം ആയിരുന്നു.
ഏട്ടൻ തന്നെ കൈകളിൽ എടുത്തു.
അതോർത്തതും ദേവുവിന്റെ ഉള്ളിൽ കുളിരു നിറഞ്ഞു.
അതുൽ ദേവുവിനെ ബെഡിൽ കിടത്തി മുറി വിട്ട് പുറത്തേക്കിറങ്ങി.
ദേവുവിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിചാടി.
എടി മീനാക്ഷി ഇനി അതുൽ എന്റെ ആണ് എന്റെ മാത്രം.
ദേവുവിന്റെ വിഷം പിടിച്ച മനസ്സ് കാണാൻ അതുലിന് പറ്റിയില്ല.
××××××××××××××××××××××××××××××××××
മീനാക്ഷിയെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയി.
വീൽ ചെയർ ഉരുട്ടി അമ്മ മീനാക്ഷിയെ അകത്തേക്ക് കൊണ്ടുപോയി.
അച്ഛനും അമ്മയും മീനാക്ഷിയുടെ മുഖത്തേക്ക് നോക്കിയില്ല.
അത്രയും സങ്കടം ഉണ്ടായിരുന്നു അവർക്ക്.
എന്താ അച്ഛനും അമ്മയ്ക്കും ഇപ്പൊ എന്നെ വേണ്ടേ... ഞാനൊരു ശല്യയോ.
മീനുവിന്റെ ചോദ്യം കേട്ട് രണ്ടാൾക്കും സങ്കടം ആയിരുന്നു.
അമ്മയും അച്ഛനും വീൽ ചെയറിൽ ഇരിക്കുന്ന മീനുവിനെ കെട്ടിപിടിച്ചു കരഞ്ഞു.
അയ്യേ.... ഞാൻ എന്താ ഈ കാണുന്നത് വീരശൂര പരാക്രമി ആയ എന്റെ അച്ഛനും പോരാളി അമ്മയും കരയുന്നതോ.
നാണമുണ്ടോ ഇത്ര വയസ്സായിട്ടും കരയാൻ.
ഞാനൊരു തമാശ പറഞ്ഞതല്ലേ.
അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു.
അച്ഛാ... എനിക്കൊന്ന് കിടക്കണം.
അയ്യോ മോൾക്ക് എന്താ ബുദ്ധിമുട്ട് ഉണ്ടോ ഹോസ്പിറ്റലിൽ പോകണോ.
ഒന്നുല്ല അച്ഛാ ഒന്ന് കിടന്നാൽ മതി.
ശരി മോളെ.
അമ്മയും അച്ഛനും മീനുവിനെ മുറിയിലേക്ക് കൊണ്ട് പോയി.
രണ്ടാളും ചേർന്ന് മീനുവിനെ കട്ടിലിൽ കിടത്തി.
എന്താ അച്ഛനും അമ്മയും ഇങ്ങനെ നോക്കുന്നത് എനിക്ക് ഇപ്പൊ ഒന്നുല്ല.
ഞാൻ ഒന്ന് ഉറങ്ങട്ടെ.
ആഹ് ഞങ്ങൾ പോകുകയാണ് മോൾ വിഷമിക്കേണ്ട.
അമ്മ കണ്ണിൽ നിറഞ്ഞ കണ്ണുനീർ സാരി തുമ്പിൽ തുടച്ച് പുറത്തേക്ക് പോയി.
രണ്ടാളും പോയതും മീനു തടഞ്ഞു നിർത്തിയ കണ്ണുനീർ അനുസരണ ഇല്ലാതെ പുറത്തേക്ക് വന്നു.
മീനുവിന്റെ മനസ്സ് നിറയെ അതുൽ ആയിരുന്നു.
മീനു കഷ്ടപ്പെട്ട് ബെഡിന്റെ അടുത്തുള്ള ടേബിളിൽ ഉള്ള തന്റെ drawing ബുക്ക് എടുത്തു
ആരും കാണാത്ത ആർക്കും കാണിച്ചു കൊടുക്കാത്ത ഒരു നിധി ആയിരുന്നു ആ ബുക്ക്.
കാരണം അതിൽ അധികവും അതുലിന്റെ ചിത്രങ്ങൾ ആയിരുന്നു.
മീനു അതുലിന്റെ ഫോട്ടോ എടുത്തു കെട്ടിപിടിച്ചു കരഞ്ഞു.
ഏട്ടാ... I love you
എന്തിനാ എന്നെ വിട്ട് പോയത്. ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരുമിച്ച് ഒരു ജീവിതം. പക്ഷെ ദൈവത്തിന് പോലും എന്നെ ഇഷ്ട്ടമല്ല.
എന്തിനാ ദൈവമേ ഞങ്ങളുടെ ഇടയിലേക്ക് ആ ദേവികയെ കൊണ്ട് വന്നത്. അവളല്ലേ എല്ലാം നശിപ്പിച്ചത്.
അതുൽ തന്നെ ചുംബിച്ചതും. അത് തട്ടി മാറ്റിയതും എല്ലാം മീനുവിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
ഏട്ടാ... വെറുപ്പ് കൊണ്ടല്ല ഞാൻ ഏട്ടന്റെ ഇഷ്ട്ടം കണ്ടില്ല എന്ന് വച്ചത്.ഇഷ്ട്ട കൂടുതൽ കൊണ്ടാണ്.
എനിക്ക് ഒരിക്കലും എണീറ്റ് നടക്കാൻ കഴിയില്ല.
ഞാൻ ഏട്ടന് ഒരു ബാധ്യതയാവും.
ആ അവസ്ഥ ഒരിക്കലും ഉണ്ടാവരുത്.
മീനുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
മീനു താലിയിൽ മുറുകെ പിടിച്ചു.
പതിയെ ഉറക്കം മീനുവിനെ തലോടി
×××××××××××××××××××××××××××××××××
മീനാക്ഷി വിട്ട് പോയതോർത്ത് അതുലിന്റെ നെഞ്ച് പൊട്ടി പോകുന്ന വേദന ആയിരുന്നു.
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. മീനാക്ഷി പോയപ്പോൾ ആയിരുന്നു മീനാക്ഷിയുടെ വില മനസ്സിലായത്.
അവളെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ ആയിരുന്നു ഇങ്ങനെ ഒക്കെ ചെയ്തത്.
പക്ഷെ ഒന്നും വേണ്ടായിരുന്നു.
ഞാൻ മീനുവിനോട് ഒന്ന് സന്തോഷത്തോടെ ചിരിച്ചിരുന്നെങ്കിൽ ഇന്ന് മീനുവിന് ഈ അവസ്ഥ വരില്ലായിരുന്നു.
അതുലിന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞു.
രാത്രി ആയിട്ടും ഒരു അൽപ്പം പോലും ഉറങ്ങാൻ പറ്റുന്നില്ല.
കണ്ണടക്കുമ്പോൾ മുഴുവൻ കാണുന്നത് മീനു വിട്ട് പിരിഞ്ഞു പോകുന്നതാണ്.
രാത്രി ഒരുപാട് വൈകി അതുൽ ഉറങ്ങി.
രാവിലെ എണീക്കുന്നത് ഫോൺ റിങ് ചെയ്യുന്നത് കേട്ടുകൊണ്ട് ആയിരുന്നു.
ആരാണ് എന്ന് പോലും നോക്കാതെ അതുൽ കാൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വച്ചു.
ടാ നീ എവിടെയാ... ഞാൻ ഇന്നാണ് പോകുന്നത് എന്ന് അറിയില്ലേ. 11 മണിക്കാണ് ട്രെയിൻ.
അതുൽ ഞെട്ടി എഴുന്നേറ്റു.
സമയം നോക്കിയപ്പോൾ 9 മണി ആയിട്ടുണ്ട്.
അതുൽ ഫോൺ കട്ട് ചെയ്ത് കുളിക്കാൻ കുളത്തിലേക്ക് ഓടി.
പെട്ടെന്ന് തന്നെ കുളി കഴിഞ്ഞ് ചായ പോലും കുടിക്കാതെ അമ്മയോട് യാത്ര പറഞ്ഞ് അതുൽ മനുവിന്റെ വീട്ടിലേക്ക് നടന്നു.
വീട്ടിൽ എത്തിയപ്പോൾ മനു പോവാൻ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.
വീട്ടിലുള്ളവരോട് യാത്രയും ചോദിച്ച് മനുവിനെ കൂട്ടി അതുൽ ബൈക്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.
ടാ അതുലെ എന്താടാ നീ ഒന്നും മിണ്ടാത്തത്.
അതുൽ ബൈക്ക് ഓടിക്കുകയാണ്.
എനിക്ക് ഒന്നും ചോദിക്കാൻ പറ്റുന്നില്ലെടാ. വല്ലാത്ത സങ്കടം. നീയും എന്നെ വിട്ട് പോവുകയാണല്ലോ.
സാരമില്ല... എന്റെ മുന്നിൽ വേറെ വഴി ഇല്ല.
ആഹ് നീ പോകണം നല്ല ഒരു ജോലി കിട്ടട്ടെ ഞാൻ പ്രാർത്ഥിക്കാം.
അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം രണ്ടാളും റെയിൽവേ സ്റ്റേഷനിൽ എത്തി.
പിന്നെ നിനക്ക് ഒരു സർപ്രൈസ് ഉണ്ട്. (മനു )
എന്താ മനു...
നീ ഒന്ന് കണ്ണടക്ക്.
കണ്ണടക്കാനോ ഇവിടെ നിന്നോ.
നീ പറയുന്നത് കേൾക്ക്.
അതുൽ മനു പറഞ്ഞതുപോലെ കണ്ണുകൾ അടച്ചു.
ഇനി കണ്ണുകൾ തുറന്നോ.
അതുൽ കയ്യിലേക്ക് നോക്കി. മനുവിന്റെ R15 ബൈക്കിന്റെ കീ.
അതുലെ ഇനിമുതൽ ബൈക്ക് നീ കൊണ്ട് നടക്കണം. എന്റെ ജീവനാണ് ആ ബൈക്ക്. സൂക്ഷിക്കണേ നീ.
സ്വന്തം വണ്ടി പോലെ നോക്കണം.
സംസാരിച്ചു നില്കുന്നതിന്റെ ഇടയിൽ ആയിരുന്നു മുംബൈയിലേക്ക് പോകുന്ന ട്രെയിൻ പോകാനായി എന്ന് അനൗൺസ്‌മെന്റ് കേട്ടത്.
അതുൽ മനുവിനെ കെട്ടിപിടിച്ചു.
മനു പെട്ടെന്ന് ട്രെയിൻ കയറി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ട്രെയിൻ സ്റ്റേഷൻ വിട്ടു.
മനുവിനെ റെയിൽവേ സ്റ്റേഷനിൽ ആക്കി തിരിച്ചു വരുമ്പോൾ മനസ്സ് മുഴുവൻ ശൂന്യമായിരുന്നു.
സന്തോഷങ്ങളെല്ലാം തന്നെ വിട്ട് പോകുന്നത് പോലെ അതുലിന് തോന്നി.
അതുൽ വീട്ടിലേക്ക് തിരിച്ചു പോയി.
ഭക്ഷണം പോലും കഴിക്കാതെ അതുൽ മുറിയിലേക്ക് പോയി.
അതുലിന്റെ ഈ മാറ്റത്തിൽ അമ്മയ്ക്കും നല്ല സങ്കടം ഉണ്ടായിരുന്നു.
പക്ഷെ അമ്മ ഒന്നും അതുലിനോട് പറയാൻ പോയില്ല.
മീനുവിനെ പിരിഞ്ഞു ഒരു നിമിഷം പോലും നിൽക്കാൻ പറ്റില്ല എന്ന് അതുലിന് മനസ്സിലായി.
മീനുവിന്റെ ശബ്ദം ഒന്ന് കേൾക്കാൻ അതുൽ വല്ലാതെ കൊതിച്ചു.
പെട്ടെന്ന് അതുൽ എന്തോ ഓർത്തപോലെ ഫോൺ എടുത്തു.
പിന്നെയാണ് മനസ്സിലായത് മീനുവിന്റെ നമ്പർ പോലും വാങ്ങിയിട്ടില്ല എന്ന കാര്യം.
അതുലിന് തന്നോട് തന്നെ ദേഷ്യം തോന്നി.
പെട്ടെന്ന് ആയിരുന്നു അതുലിന്റെ മനസ്സിലേക്ക് ഒരു ബുദ്ധി തെളിഞ്ഞു വന്നത്.
ലച്ചു... എന്റെ മീനുവിന്റെ കൂട്ടുകാരി ഇനി അവൾക്കേ എന്നെ സഹായിക്കാൻ കഴിയു.
അപ്പോൾ തന്നെ അതുൽ ഫോൺ എടുത്ത് ലച്ചുവിനെ വിളിച്ചു.
ലച്ചു കാൾ അറ്റൻഡ് ചെയ്തു.
ലച്ചു എനിക്കൊരു സഹായം ചെയ്യണം.
Mm എന്താ...
എനിക്ക് മീനാക്ഷിയുടെ നമ്പർ വേണം.
നാണമുണ്ടോ നിങ്ങൾക്ക്. സ്വന്തം ഭാര്യയെ കൊല്ലാൻ നോക്കിയിട്ട്. ഇപ്പോൾ അവളുടെ നമ്പർ വേണമെന്ന്.
നിങ്ങൾ ഇത്രയും ദുഷ്ട്ടാനാണെന്ന് ഞാൻ അറിഞ്ഞില്ല.
I hate you....
എന്റെ മീനാക്ഷി പാവമായിരുന്നു. നിങ്ങളെ നഷ്ട്ടമാകുമോ എന്ന് പേടിച്ചിട്ടാ മീനാക്ഷി അങ്ങനെ ഒക്കെ ചെയ്തത്.
അതിന് ഇങ്ങനെ പ്രതികാരം ചെയ്യണ്ടായിരുന്നു.
ലച്ചു എന്നെ ഒന്ന് മനസ്സിലാക്ക് ഞാൻ എന്റെ മീനുവിനെ ഒന്നും ചെയ്തിട്ടില്ല.
എന്റെ ജീവന മീനാക്ഷി.
എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ഏട്ടൻ വൈകുന്നേരം കോഫി sqareil വരുമോ.
എനിക്ക് എല്ലാ കാര്യങ്ങളും അറിയണം.
ഞാൻ വരാം ലച്ചു....
അങ്ങനെ അതുൽ വൈകുന്നേരമാകാൻ കാത്തിരുന്നു.
കൃത്യം 4 മണിക്ക് തന്നെ കോഫി sqareil ചെന്നു.
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവിടേക്ക് ലച്ചുവും വന്നു.
ലച്ചുവിന്റെ മുഖത്ത് നിറയെ ദേഷ്യമായിരുന്നു.
കാരണം ലാച്ചൂന് മീനൂനെ അത്രയും ഇഷ്ട്ടമായിരുന്നു.
ഏട്ടാ എന്നാലും ആ പാവത്തിനെ കൊല്ലാൻ നോക്കേണ്ടായിരുന്നു. ഏട്ടനും ഇഷ്ട്ടമായിരുന്നില്ലേ എന്റെ കൂട്ടുകാരിയെ.
അവൾ ചെയ്തത് തെറ്റ് തന്നെയാ എന്നാലും ഇത് കുറച്ചു കൂടി.
ലച്ചു നീ ഇങ്ങനെ ദേഷ്യപ്പെടാതെ ഞാൻ പറയുന്നത് കൂടെ കേൾക്ക്.
എന്താ...
ഞാൻ എന്റെ മീനാക്ഷിക്ക് ഇതുവരെ കൊടുക്കാത്ത സ്നേഹം കൊടുക്കാൻ ഒരു സർപ്രൈസ് കൊടുത്ത് മീനുവിനെ ഞെട്ടിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.
അത്കൊണ്ട് ഞാൻ മീനുവിനെ ഒരുപാട് അവോയ്ഡ് ചെയ്തു
കുറെ കുത്ത് വാക്കുകൾ ഒക്കെ പറഞ്ഞു.
അതൊക്കെ കേട്ട് എന്റെ പെണ്ണ് കരഞ്ഞു സഹിച്ചു നിൽക്കുകയായിരുന്നു... പക്ഷെ.
എന്താ... പിന്നെ ഉണ്ടായത്.
മീനൂന് ആക്‌സിഡന്റ് ഉണ്ടാകുന്ന ആ ദിവസം ആയിരുന്നു എന്റെ അമ്മാവന്റെ മകൾ എന്റെ മുറപ്പെണ്ണ് കുറച്ചു ദിവസം എന്റെ വീട്ടിൽ നിൽക്കാൻ വന്നത്
അവൾക്ക് എന്നോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. അതൊന്നും എനിക്കറിയില്ലായിരുന്നു.
അവൾ മീനുവിനോട് മോശമായി സംസാരിച്ചു.
അന്ന് രാത്രി ഞാനും ഒരുപാട് ദേഷ്യപ്പെട്ടു ഇത് രണ്ടും സഹിക്കാൻ പറ്റാതെ മീനു രാത്രി വീട്ടിൽ നിന്നും ഇറങ്ങി പോയി.
ഏതോ വണ്ടി മീനുവിനെ ഇടിച്ചു.
അല്ലാതെ ഞാൻ എന്റെ പെണ്ണിനെ കൊല്ലാൻ നോക്കിയിട്ടില്ല.😔😔😔
അതുലിന്റെ കണ്ണുകൾ നിറഞ്ഞു.
അയ്യോ അതുലേട്ടൻ കരയാണോ. ആളുകൾ ശ്രദ്ധിക്കുന്നു.
പ്ലീസ് കണ്ണുകൾ തുടക്ക് ഇങ്ങനെ കുട്ടികളെ പോലെ ആവല്ലേ.
ഞാൻ അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ മീനുവിന് ഈ അവസ്ഥ വരില്ലായിരുന്നു.
സാർ ഓർഡർ പ്ലീസ്....
പെട്ടെന്ന് ആയിരുന്നു വൈറ്റെർ അവിടേക്ക് വന്നത്.
അതുൽ പെട്ടെന്ന് കണ്ണുകൾ തുടച്ചു.
രണ്ട് കോഫി...
അയാൾ ഓർഡർ കേട്ട് തിരിച്ചു നടന്നു.
ഞാൻ നമ്പർ കൊണ്ടുവന്നിട്ടുണ്ട്.
പക്ഷെ മീനാക്ഷി ഇനി കാൾ എടുക്കുമോ.
അവൾ എന്റെ പെണ്ണാ അവൾക്ക് എടുക്കാതിരിക്കാൻ കഴിയില്ല.
അൽപ്പം സമയം കഴിഞ്ഞപ്പോൾ തന്നെ കോഫി വന്നു.
രണ്ടാളും കോഫി കുടിച്ചു.
അതുലേട്ടാ ഞാൻ കുറച്ചു ബിസി ആണ് ഞാൻ പോവട്ടെ ട്ടോ.
പിന്നെ all the best എല്ലാം ശരിയാവട്ടെ.
തങ്ക്‌സ് ലച്ചു.
ഒരു പുഞ്ചിരി സമ്മാനിച്ച് ലച്ചു അവിടെ നിന്നും പോയി.
അതുൽ പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു പോയി.
മൊബൈൽ എടുത്ത് നമ്പർ അടിച്ചു.
Meenu🥰🥰 എന്ന് സേവ് ചെയ്തു.
അതുൽ കാൾ ചെയ്യാൻ തുടങ്ങി.
ഉറങ്ങി കിടക്കുകയായിരുന്ന മീനു ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഉണർന്നു.
ടേബിളിൽ ഉള്ള ഫോൺ കഷ്ടപ്പെട്ട് എടുത്തു.
ആ നമ്പർ കണ്ട് മീനുവിന്റെ കണ്ണുകൾ നിറഞ്ഞു.
അതുലേട്ടൻ.....
മീനാക്ഷിയുടെ ചുണ്ടുകൾ മന്ദ്രിച്ചു.
ആദ്യം തന്നെ അമലിന്റെ നമ്പർ മീനു സേവ് ചെയ്തിരുന്നു.
മീനാക്ഷി കാൾ എടുത്തില്ല.
അതുൽ വീണ്ടും കാൾ ചെയ്തു.
മീനാക്ഷി കാൾ എടുത്തു.
"ഹലോ "
മീനാക്ഷി ഒന്നും മിണ്ടിയില്ല.
അതുലിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ സങ്കടവും സന്തോഷവും കൊണ്ട് മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
"ഹലോ ഇത് മീനുവല്ലേ.... കേൾക്കുന്നില്ലേ "
Mm... മീനാക്ഷി ഒന്ന് മൂളുക മാത്രം ചെയ്തു.
മിസ്സ് യൂ ഡിയർ ഒരുപാട് മിസ്സ് ചെയ്യുന്നു.... സോറി എന്നോട് പൊറുക്കണേ.
ആരാ എനിക്ക് മനസ്സിലായില്ലലോ.
ആ മറുപടി കേട്ടതും അതുലിന് ഒരുപാട് സങ്കടം തോന്നി.
ഞാൻ.... ഞാനാ അതുൽ...
അത് പറയുമ്പോൾ അതുലിന്റെ തൊണ്ട ഇടറിയിരുന്നു.
അത് കേട്ടതും മീനാക്ഷിക്കും ഒരുപാട് സങ്കടം തോന്നി.
ആഹ് എന്തിനാ വിളിച്ചത്.
മീനു.... എന്താ ഇങ്ങനെ സംസാരിക്കുന്നത്.
എന്നെ വെറുക്കല്ലേ.
സോറി. ഞാൻ വെറുതെ പറഞ്ഞതായിരുന്നു അതെല്ലാം.
ആദ്യം മുതൽ തന്നെ എനിക്ക് ഈ പാവടക്കാരിയെ ഒരുപാട് ഇഷ്ട്ടമായിരുന്നു.
ദിവസവും ഞാൻ നോക്കി നിന്നിട്ടുണ്ട് നിന്നെ കാണാൻ. നി സ്കൂളിൽ പോകുന്നത് കാണാൻ.
ഒടുക്കം നി തന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു. കെട്ടിപിടിച്ചു ഒരു ചുംബനം തരാൻ ആയിരുന്നു ആഗ്രഹം.
പക്ഷെ ഞാൻ അതെല്ലാം എന്റെ മനസ്സിൽ മാത്രം വച്ചു. കാരണം നീ നല്ല പണം ഉള്ള വീട്ടിലെ പെണ്ണ് ആയിരുന്നല്ലോ.
അത്കൊണ്ട് ആയിരുന്നു ഞാൻ അങ്ങനെ അവോയ്ഡ് ചെയ്ത് നടന്നത്.
അന്ന് ആ സംഭവങ്ങൾ ഉണ്ടാകുമ്പോൾ എനിക്ക് ദേഷ്യത്തെക്കാൾ കൂടുതൽ സങ്കടം ആയിരുന്നു.
ഞാൻ ജീവനായി സ്നേഹിച്ച പെണ്ണ് തന്നെ അങ്ങനെ പറഞ്ഞല്ലോ എന്ന് ഓർത്ത്.
പിന്നെ നിങ്ങൾ കല്യാണം ആലോചിച്ചു വന്നപ്പോൾ ആ വേദനകൾക്കിടയിലും ഒരു സന്തോഷം തോന്നിയിരുന്നു.
അങ്ങനെ എന്റെ ജീവിതത്തിലേക്ക് നീ എന്റെ ഭാര്യയായി വന്നു.
ഒരുപാട് സന്തോഷം ആയിരുന്നു അന്ന്.
പക്ഷെ എന്നെ വേദനിപ്പിച്ചതിന് ചെറിയ ഒരു ശിക്ഷ തരണം എന്ന് തോന്നി.
അതിനായിരുന്നു ഞാൻ ദേഷ്യം അഭിനയിച്ചത് എല്ലാം.
പക്ഷെ അത് ഇങ്ങനെ മീനുവിന് ഇത്രയും വേദന ആകും എന്ന് കരുതിയില്ല.
മീനു എനിക്ക് നീയില്ലാതെ പറ്റില്ല.... എന്റെ ജീവന്റെ പാതി നിയാണ്.
ഇതെല്ലാം കേട്ട് മീനു ശബ്ദം അടക്കി പിടിച്ചു കരയുകയായിരുന്നു....
മീനു.... നീ ഉറങ്ങി കഴിഞ്ഞ് ഞാൻ അടുത്ത് വന്നിരുന്നു.
ആ സിന്ദൂരം ചാർത്തിയ നെറ്റിയിൽ ഞാൻ ചുംബനം തന്നിട്ടുണ്ട്.
എന്റെ ഭാര്യക്ക് ഞാൻ നൽകിയ ആദ്യ ചുംബനം.
എന്റെ മടിയിൽ കിടന്നായിരുന്നു നീ ഉറങ്ങിയത്.
ഒരു രാത്രി മുഴുവൻ ഞാൻ മീനുവിന്റെ മുഖത്തേക്ക് നോക്കി ഇരുന്നിട്ടുണ്ട്.
അത്രയും സുന്ദരിയാണ് മീനു നീ.
I Love You മീനു.....
മീനാക്ഷി ഒരുപാട് കേൾക്കാൻ കൊതിച്ച വാക്കുകൾ മീനാക്ഷിയുടെ കാതുകളിൽ പതിഞ്ഞു.
സന്തോഷമോ സങ്കടമോ വല്ലാത്തൊരു വികാരം മീനുവിനെ പിടികൂടി.
മീനു.... എന്തെങ്കിലും പറ....
എനിക്ക് ഒന്നും പറയാനില്ല....
ഇത്രയും കേട്ടിട്ടും മീനുവിന്റെ മനസ്സ് മാറിയില്ലേ.
എന്തിനാ ഇപ്പോൾ ഇങ്ങനെ ഒരു അഭിനയം.എന്നെ ബോധിപ്പിക്കാൻ ആണോ.
ഈ അഭിനയം ഒന്നും മീനാക്ഷിക്ക് കാണേണ്ട...
എന്താ മീനു നീ പറയുന്നത്.
നിങ്ങൾക്ക് നല്ലത് പോലെ അഭിനയിക്കാൻ അറിയാം. എന്നെ വിശ്വസിപ്പിക്കാൻ പുതിയ കഥ ഒന്നും ഇറക്കണ്ട.
മീനു പറയുന്നത് കേട്ട് അതുലിന് സങ്കടം വന്നു.
പിന്നെ എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല.
ഇനി എന്നെ ബുദ്ധിമുട്ടിക്കരുത്. എനിക്ക് വയ്യ ഇനിയും ഇങ്ങനെ സങ്കടപെടാൻ.
കുറച്ചെങ്കിലും എന്നോട് ഇഷ്ട്ടമുണ്ടെങ്കിൽ ഇനി എന്നെ ബുദ്ധിമുട്ടിക്കരുത്.
അതും പറഞ്ഞുകൊണ്ട് മീനാക്ഷി കാൾ കട്ട് ചെയ്തു.
അതുൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ ആയിരുന്നു മീനാക്ഷി പറഞ്ഞത് എല്ലാം.അതുൽ ബെഡിൽ കിടന്നു.
കണ്ണീർ കൊണ്ട് തലയിണ നനഞ്ഞു കുതിർന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കാൾ കട്ട് ചെയ്തതും മീനു പൊട്ടി കരഞ്ഞു.
എന്റെ കൃഷ്ണ.... എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്.
ഞാൻ ഒരുപാട് കേൾക്കാൻ കൊതിച്ചതായിരുന്നു ഏട്ടൻ ഇന്ന് എന്നോട് പറഞ്ഞത്.
ഇല്ല ഞാൻ ഇനി ഏട്ടനോട് സ്നേഹം കാണിക്കില്ല.
ഒരിക്കലും എനിക്ക് എണീറ്റ് നടക്കാൻ കഴിയില്ല...
ഇഴഞ്ഞു ജീവിക്കണേ എനിക്ക് പറ്റു.
ഒരു ശല്യമായി ഞാൻ ഏട്ടന്റെ ലൈഫിലേക്ക് പോകില്ല.
I love you അതുലേട്ടാ.....
ഇഷ്ട്ടം മാത്രമേ ഒള്ളു ഏട്ടനോട്.
മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ദൈവമേ ഞാൻ കാരണം ആ പാവം ഒരുപാട് സങ്കടം അനുഭവിച്ചിട്ടുണ്ട്. എനിക്ക് അറിയില്ലായിരുന്നു ഏട്ടന് എന്നെ ഇഷ്ടമാണെന്നുള്ള കാര്യം.
××××××××××××××××××××××××××××××××
കുറെ സമയം അതുൽ കരഞ്ഞു.പിന്നെ അതുൽ ഉറങ്ങി പോയിരുന്നു.
അതുൽ ഡോർ ലോക്ക് ചെയ്തിട്ടില്ലായിരുന്നു. ദേവു അതുൽ ഉറങ്ങിയതും നോക്കി പതുക്കെ മുറിയിലേക്ക് കയറി.
അതുൽ ആ സമയം നല്ല ഉറക്കത്തിൽ ആയിരുന്നു.
ദേവു അതുലിന്റെ ബെഡിന്റെ അടുത്ത് നിലത്ത് വന്നിരുന്നു.
ഉറങ്ങുന്ന അതുലിന്റെ ഭംഗി നോക്കി നിന്നു.
ആ കറുത്ത മുടികളും കട്ട താടിയും മീശയും ഒക്കെ ദേവു കണ്ണെടുക്കാതെ നോക്കി നിന്നു.
കുറെ സമയം ദേവു ആ നോട്ടം നോക്കി തന്നെ ഇരുന്നു.
ദേവുവിന്റെ ശ്രദ്ധ ബെഡിൽ കിടക്കുന്ന ഫോണിലേക്ക് നീണ്ടു.
ദേവു പതുക്കെ ആ ഫോൺ എടുത്ത് നോക്കി.
ഫോണിന് അതുൽ ലോക്ക് ഇട്ടിട്ടില്ലായിരുന്നു.
ദേവു ആദ്യം എടുത്തത് കാൾ ആയിരുന്നു.
അതിലെ ലാസ്റ്റ് കാൾ കണ്ടപ്പോൾ തന്നെ ദേവുവിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.
മീനു എന്ന് സേവ് ചെയ്ത മീനാക്ഷിയുടെ നമ്പർ ആയിരുന്നു അത്.
അത് കണ്ടപ്പോൾ തന്നെ അതുവരെ ഉണ്ടായിരുന്ന ദേവുവിന് അതുവരെ ഉണ്ടായിരുന്ന സന്തോഷം മാറി ദേഷ്യമായി.
ദേവു പിന്നെ എടുത്ത് നോക്കിയത് ഫോട്ടോസ് ആയിരുന്നു.
കൂടുതലും മീനാക്ഷിയുടെ ഫോട്ടോസ് ആയിരുന്നു ഫോണിൽ.
മീനാക്ഷി അറിയാതെ എടുത്ത നല്ല ഭംഗി ഉള്ള ഫോട്ടോസ്.
ഇതെല്ലാം കണ്ടപ്പോൾ തന്നെ ദേവുവിന് നല്ല ദേഷ്യം ആയിരുന്നു. അവൾ ഫോൺ ക്ലിയർ ചെയ്ത് എടുത്ത സ്ഥലത്ത് തന്നെ വച്ചു.
അതുലിന്റെ മുഖത്തേക്ക് അവൾ വീണ്ടും നോക്കി.
ദേവു മനസ്സിൽ പറയാൻ തുടങ്ങി... അതുലേട്ടാ... മറ്റാർക്കും ഞാൻ വിട്ട് കൊടുക്കില്ല. അത്രയും ഇഷ്ട്ടമാണ് ഏട്ടനെ. ആ മീനാക്ഷി ഇവിടേക്ക് വന്നാൽ ഞാൻ അവളെ കൊല്ലും.
ഞാൻ ഏട്ടന്റെ മനസ്സിൽ കയറി കൂടും.
അതുലിനെ കെട്ടിപിടിച്ചു ഒരു ചുംബനം കൊടുക്കാൻ തോന്നി ദേവുവിന്.
ഒരിക്കൽ കൂടി അതുലിനെ നോക്കി അവൾ മുറി വിട്ട് പുറത്തേക്കിറങ്ങി.
അടുത്ത ദിവസം കുറച്ചു ലേറ്റ് ആയിട്ടായിരുന്നു അതുൽ ഉണർന്നത്.
ഉണർന്ന് അതുൽ ഫ്രഷ് ആയി താഴേക്ക് പോയി.
താഴേക്ക് പോയപ്പോൾ കണ്ട കാഴ്ച്ച അമ്മയെ സഹായിക്കുന്ന ദേവുവിനെ ആയിരുന്നു.
പെട്ടെന്ന് അതുലിന് മീനുവിനെ ഓർമ വന്നു.
അതുലിന്റെ മുഖത്ത് സങ്കടം നിറഞ്ഞു.
അതുൽ പൂമുകത്തേക്ക് പോയി.
ദേവു കണ്ടിരുന്നു അതുൽ പോകുന്നത്.
അവൾ ഒരു ഗ്ലാസ് ചായയുമായി അതുലിന്റെ അടുത്തേക്ക് നടന്നു.
അതുൽ പൂമുഖത്തു പത്രം വായിച്ച് ഇരിക്കുകയായിരുന്നു.
അതുലേട്ടാ... ഇതാ ചായ.
എനിക്ക് വേണ്ട... അതുൽ പത്രത്തിൽ നിന്നും മുഖമെടുക്കാതെ പറഞ്ഞു.
ദേവുവിന് ദേഷ്യം വന്നെങ്കിലും അത് ഉള്ളിൽ അടക്കി അവൾ സംസാരിക്കാൻ തുടങ്ങി.
ഏട്ടാ എന്നോട് പൊറുക്കണം. ഇനി ഞാൻ ഒരു തെറ്റും ആവർത്തിക്കില്ല.
എന്നെ വെറുക്കരുത്.
ദേവു കണ്ണിൽ നിന്നും കള്ള കണ്ണുനീർ വരുത്തി.
അയ്യോ ദേവു കരയണ്ട.... പക്ഷെ എനിക്ക് എന്റെ മീനു നഷ്ട്ടമാകാൻ നീയും ഒരു കാരമാണ്.
സോറി ഏട്ടാ...
അതുൽ ആ ചായ കുടിച്ചു.
ദേവു ഗ്ലാസ് വാങ്ങി അകത്തേക്ക് പോയി.
അതുലിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
അതുൽ ഫോൺ എടുത്ത് നോക്കി.
മനു.
അതുൽ കാൾ അറ്റൻഡ് ചെയ്തു.
ടാ ഞാൻ ഇവിടെ എത്തി. ഇപ്പോയാണ് റൂമിൽ എത്തിയത്.
എന്നാലും നീ രണ്ട് ദിവസം വിളിച്ചില്ലലോ ദുഷ്ട്ടാ....
അയ്യോ ഞാൻ വിളിച്ചിരുന്നു ബട്ട് കിട്ടിയില്ല.
സാരമില്ല യാത്രയിൽ റേഞ്ചിന്റെ പ്രശ്നം ഉണ്ടായിരുന്നു. അത്കൊണ്ട് ആവും കിട്ടാതെ ഇരുന്നത്.
ആഹ് അത് തന്നെ..
ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം നല്ല ഷീണം ഉണ്ട് ഞാൻ ഒന്ന് ഉറങ്ങട്ടെ.
Aah ഓക്കേ da
വല്ലാത്തൊരു ഏകാന്തത അതുലിനെ പിടി കൂടിയിരുന്നു.
അതുലിന്റെ മനസ്സ് ഡിപ്രെഷനിലേക്ക് പോയിക്കൊണ്ടിരുന്നു.
അതുൽ വീടിന്റെ അടുത്തുള്ള കുളത്തിന്റെ പടവിൽ പോയി ഇരുന്നു.
കുറെ സമയം അവിടെ തന്നെ ഇരുന്നു.
ഭക്ഷണം കഴിക്കാൻ വേണ്ടി അമ്മ അതുലിനെ എല്ലായിടത്തും നോക്കിയെങ്കിലും കണ്ടില്ല.
ദേവൂവും അതുലിനെ തിരയാൻ തുടങ്ങി.
അങ്ങനെ ദേവു അവസാനം കുള പടവിൽ ഇരിക്കുന്ന അതുലിനെ കണ്ടു.
ദേവു അമലിന്റെ അരികിലേക്ക് നടന്നു.
ദേവു അടുത്ത് എത്തിയതൊന്നും അതുൽ അറിഞ്ഞിട്ടില്ലായിരുന്നു.
ഏട്ടാ എന്താ ഇവിടെ വന്ന് ഇരിക്കുന്നത്. ഞാനും അമ്മയും ഒരുപാട് തിരഞ്ഞു.
എന്തിനാ....
ഭക്ഷണം കഴിക്കാൻ
എനിക്ക് ഭക്ഷണം വേണ്ട.
അത് പറഞ്ഞാൽ പറ്റില്ല വാ ഏട്ടാ.
ഇല്ല നീ പൊയ്ക്കോ.
പറ്റില്ല... ദേവു അതുലിന്റെ കൈ പിടിച്ചു വലിച്ചു.
അതുൽ കൈ തട്ടി മാറ്റി.
നിന്നോടല്ലേ പറഞ്ഞത് ഞാൻ വരുന്നില്ല എന്ന്.
എനിക്ക് കുറച്ചു സമാധാനം താ പ്ലീസ്......
അതുലിന്റെ ആ പെരുമാറ്റം ദേവു പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.
പെട്ടെന്ന് ഉള്ള ആ പ്രവർത്തിയിൽ ദേവുവിന് സങ്കടം വന്നു.
സോറി ഏട്ടാ ഞാൻ പെട്ടെന്ന് അറിയാതെ ചെയ്തതാ.
അതും പറഞ്ഞു ദേവു അവിടെ നിന്നും ഓടി പോയി.
അവൾ പോയതും അതുലിന് മനസ്സിൽ ഒരു ചെറിയ കുറ്റബോധം തോന്നി.
ചൂടാക്കേണ്ടായിരുന്നു.... ഭക്ഷണം കഴിക്കാൻ വിളിക്കാൻ അല്ലെ അവൾ വന്നത്.
അതുലിന്റെ മനസ്സിൽ മീനുവിനെ എങ്ങനെയെങ്കിലും വീട്ടിലേക്ക് തിരിച്ചു കൊണ്ട് വരണം എന്ന ചിന്ത മാത്രമായിരുന്നു.
ആലോചിച്ചിട്ട് ഒരു ഐഡിയയും ഇല്ല.
അതുലിന്റെ മനസ്സ് നീറി പുകയാൻ തുടങ്ങി.
ദേവു അടുക്കളയിലേക്ക് തിരിച്ചു ചെന്നു. അമ്മ അതുലിനെ കുറിച്ച് ചോദിച്ചു.
അമ്മേ അതുലേട്ടൻ കുളത്തിന്റെ പടവിൽ ഇരിക്കുന്നുണ്ട്.
ഞാൻ ചോദിച്ചപ്പോൾ ഭക്ഷണം വേണ്ട എന്നാ പറഞ്ഞത്.
പാവം എന്റെ മോൻ
സാരമില്ല അമ്മേ.
അല്ല മോളുടെ കണ്ണ് എന്താ നിറഞ്ഞിരിക്കുന്നത്.
ഒന്നുല്ല അമ്മേ കണ്ണിൽ ഒരു കുറുമ്പ് പോയി അതുകൊണ്ടാ.
അതും പറഞ്ഞു ദേവു റൂമിലേക്ക് പോയി.
മനസ്സിനെ തണുപ്പിക്കാൻ അതുൽ കുളത്തിലേക്ക് ചാടി
കുറെ സമയം നീന്തി.
മനസ്സ് ഒന്ന് ശാന്തമായപ്പോൾ അതുൽ കുളത്തിൽ നിന്നും തിരിച്ചു പൊന്നു.
തിരിച്ചു പോരുമ്പോൾ അതുലിന്റെ മനസ്സിൽ ഉറച്ച തീരുമാനങ്ങൾ ഉണ്ടായിരുന്നു.
അതുൽ റൂമിൽ എത്തി നനഞ്ഞ വസ്ത്രങ്ങൾ മാറി മുണ്ട് കൊണ്ട് തല തുടച്ചു.
സമയം അപ്പോയെക്കും രാവിലെ 11 ആയിരുന്നു.
അതുൽ അമ്മയുടെ അടുക്കൽ ചെന്ന് ചായ കുടിച്ചു.
ഇന്നെന്താ എന്റെ മോന് പതിവില്ലാത്ത ഒരു ഗൗരവം.
അതൊക്കെ ഉണ്ട് അമ്മേ.
അതുൽ ചായ കുടിക്കുന്നതിന്റെ അരികിൽ തന്നെ ഇരുന്നു അമ്മ അതുലിനോട് സംസാരിച്ചു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് അതുൽ കൈ കഴുകി അമ്മയുടെ അടുത്തെത്തി കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.
അമ്മേ ഞാൻ പോവുകയാണ് മീനുവിനെ വിളിക്കാൻ. അവൾ വരുമോ എന്ന് അറിയില്ല.
അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
മറുപടിക്ക് കാത്ത് നിൽക്കാതെ അതുൽ വീട് വിട്ട് പുറത്തേക്ക് ഇറങ്ങി ബൈക്കിൽ കയറി മീനുവിന്റെ വീട് ലക്ഷ്യമാക്കി പോയി.
ഇതെല്ലാം ദേവു കണ്ടുകൊണ്ട് നില്കുന്നുണ്ടായിരുന്നു.
അതുൽ പെട്ടെന്ന് തന്നെ മീനുവിന്റെ വീട്ടിൽ എത്തി. രണ്ട് വീടുകളും അടുത്ത് തന്നെ ആയിരുന്നു.
അതുൽ ആ വലിയ വീടിന്റെ ഗേറ്റ് തുറന്ന് ബൈക്കുമായി അകത്തേക്ക് കയറി.
പൂമുഖത്തു തന്നെ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. അതുലിനെ അച്ഛൻ കണ്ടിട്ടും വലിയ മൈൻഡ് ഒന്നും ചെയ്തില്ല.
അതുൽ അച്ഛനോട് നമസ്കാരം പറഞ്ഞു കൈ കൊടുത്തു.
അച്ഛാ മീനു എവിടെ എനിക്ക് മീനുവിനെ കാണണം
മീനുവിന് നിന്നെ ഇനി കാണേണ്ട. നീ തിരിച്ചു പോകാൻ നോക്ക്.
ഇല്ല എനിക്ക് എന്റെ മീനുവിനെ കാണണം അവളെ കൊണ്ടേ ഞാൻ പോകു.
വേണ്ട അവൾ നിനക്ക് ഇനിയും ശല്യമായി വരും. അവളെ കൊല്ലാനും നീ മടിക്കില്ല.
അച്ഛൻ എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഞാൻ എന്റെ മീനുവിനെ കൊണ്ട് പോവും.
നീ വിളിച്ചാൽ അവൾ വരുമെങ്കിൽ കൊണ്ട് പൊയ്ക്കോ.
അത് കേട്ട് അതുൽ അകത്തേക്ക് കയറി.
മീനു....
അതുലിന്റെ ശബ്ദം മീനുവിന്റെ ചെവിയിൽ പതിച്ചു.
ഒരേ സമയം ഞെട്ടലും സന്തോഷവും തോന്നി മീനുവിന്.
മീനുവിന്റെ മുറിയിലേക്ക് അതുൽ കടന്ന് ചെന്നു.
ആ സമയത്ത് വീൽ ചെയർ കഷ്ട്ടപെട്ടു നീക്കാൻ ശ്രമിക്കുന്ന മീനുവിനെ ആണ് കണ്ടത്.
ആ കാഴ്ച കണ്ടതും അതുലിന്റെ ഹൃദയം പൊട്ടി.
മീനു....
എന്തിനാ ഇപ്പോൾ എന്റെ വീട്ടിലേക്ക് വന്നത്.
മീനു അതുലിന്റെ മുഖത്ത് നോക്കാതെ സംസാരിച്ചു.
നിന്നെ കാണാൻ. നിന്നെ വീട്ടിലേക്ക് തിരിച്ചു കൊണ്ട് പോകാൻ. നീയില്ലാതെ എനിക്ക് പറ്റില്ല.
ഇല്ല ഇനി അവിടേക്ക് ഞാൻ വരില്ല.
മീനു... ഇങ്ങനെ ഒന്നും സംസാരിക്കല്ലേ. എന്റെ കൂടെ വാ പ്ലീസ്.
എന്റെ തീരുമാനത്തിൽ മാറ്റമില്ല ഏട്ടാ. ഇനി ഏട്ടന്റെ ജീവിതത്തിലേക്ക് ഞാൻ വലിഞ്ഞു കയറി വരില്ല.
മീനു.... എന്നോട് ഷമിക്ക്. മനഃപൂർവം ആയിരുന്നില്ല ഞാൻ അങ്ങനെ പെരുമാറിയത്. നിനക്ക് സർപ്രൈസ് തരാൻ ആയിരുന്നു.
ഏട്ടൻ കള്ളം പറഞ്ഞു ബുദ്ധിമുട്ടേണ്ട. എനിക്ക് ഏട്ടനോട് ഒരു ദേഷ്യവുമില്ല.
അവൾ പറയുന്നത് കേട്ടില്ലേ അതുൽ. നീ പോകാൻ നോക്ക്.
ഇല്ല എന്റെ പെണ്ണിനെ കൊണ്ട് അല്ലാതെ ഞാൻ ഇവിടെ നിന്ന് പോകില്ല.
മീനു ഞാൻ അവസാനമായി ചോദിക്കുകയാണ് നിനക്ക് എന്നെ ഇഷ്ട്ടമില്ലെ....
ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല.
മീനു അതുലിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
അങ്ങനെ ഒരു ഉത്തരം അതുൽ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.
അതുൽ മീനുവിന്റെ അടുത്തേക്ക് നടന്നു.
മീനാക്ഷി മുഖം കുനിച്ചു ഇരുന്നു.
പെട്ടെന്ന് ആയിരുന്നു അതുൽ മീനാക്ഷിയുടെ മുഖം കൈ കുമ്പിളിൽ ഉയർത്തി എടുത്തത്.
എന്നെ ഇഷ്ട്ടമല്ല ലെ എന്റെ പെണ്ണിന്....
അതുലിന്റെ തൊണ്ട ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.
അതുവരെ മീനു പിടിച്ചു നിർത്തിയ കണ്ണുനീർ അണ പൊട്ടി ഒഴുകി.
ഏട്ടാ..... I love you.......🖤
മീനു അതുലിന്റെ മുടിയിൽ തലോടി.
ആ കാഴ്ച കണ്ട് അമ്മയും അച്ഛനും ഒരുപോലെ കരയുകയായിരുന്നു.
അതുൽ മീനുവിന്റെ സിന്ദൂരം തൊട്ട നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.
മീനു കണ്ണടച്ച് പ്രാർഥനയിൽ ആയിരുന്നു ആ സമയം.
അതുൽ വീൽ ചെയറിൽ ഇരിക്കുന്ന മീനുവിന് മുമ്പിൽ മുട്ട് കുത്തി ഇരുന്നു.
മീനുവിന്റെ ചലനമില്ലാത്ത കാലുകളിൽ തലോടി.
ഒരു കണ്ണുനീർ തുള്ളി അതുലിന്റെ കവിളിലൂടെ ഒലിച്ച് മീനുവിന്റെ കാലിൽ വീണു.
എന്നോട് വെറുപ്പാണോ എന്റെ പെണ്ണിന്.
വെറുപ്പോ... ഈ ജന്മം എനിക്ക് അതിന് കഴിയില്ല. എന്റെ ഹൃദയം നിറയെ ഏട്ടനാണ്...
പിന്നെ എന്തിനാ എന്നെ ഇത്രയും അവോയ്ഡ് ചെയ്തത്.
മീനു അതിന് ഒരു മറുപടിയും പറഞ്ഞില്ല.
പകരം ആ മുഖം കുനിഞ്ഞു.
ആ പ്രവർത്തി കൊണ്ട് തന്നെ അതുലിന് എല്ലാം മനസ്സിലായിരുന്നു.
അതുൽ മീനുവിനെ വീൽ ചെയറിൽ നിന്നും വാരി എടുത്തു.
ഏട്ടാ എന്താ ഈ ചെയ്യുന്നത്.
നമുക്ക് വീട്ടിൽ പോകാം ഇനി ഇവിടെ നിൽക്കേണ്ട.
മോനെ അല്ല നീ എങ്ങനെയാ മോളെ കൊണ്ട് പോവുക.
ഞാൻ കാർ എടുക്കാം.
ശരി അച്ഛാ...
അതുൽ മീനുവിനെ എടുത്ത് പുറത്തേക്ക് നടന്നു.
ഒരു കൊച്ചു കുട്ടിയെ പോലെ മീനു അതുലിന്റെ നെഞ്ചിൽ ഒട്ടി കിടന്നു.
മീനു ഇനി നീ എന്റേതാണ് മറ്റാർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല.
അതുലിന്റെ മനസ്സ് മന്ദ്രിച്ചു.
പുറത്ത് അച്ഛൻ കാറിന്റെ പിൻ സീറ്റിന്റെ വാതിൽ തുറന്നു.
അതുൽ മീനുവിനെ സീറ്റിലേക്ക് ഇരുത്തി.
അതുൽ ബൈക്കിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ മീനു അതുലിന്റെ കൈക്ക് പിടിച്ചു.
അതുൽ മീനുവിന്റെ മുഖത്തേക്ക് നോക്കി.
ഏട്ടാ ഏട്ടൻ എന്റെ കൂടെ കാറിൽ ഇരുന്നാൽ മതി പ്ലീസ്...
അതുൽ മീനാക്ഷിയുടെ മുഖത്ത് ഒന്ന് തലോടി.
എന്നിട്ട് കാറിൽ മീനുവിന്റെ അടുത്ത് തന്നെ ഇരുന്നു.
മീനു തല അതുലിന്റെ ഷോൾഡറിൽ ചാരി കിടന്നു.
അതുൽ മീനുവിന്റെ മുടിയിൽ തലോടി.
അച്ഛൻ കാർ എടുത്തു. കുറച്ചു സമയം കൊണ്ട് തന്നെ അവർ വീട്ടിലേക്ക് എത്തി.
കാർ അതുലിന്റെ വീടിന്റെ മുറ്റത്ത് നിർത്തി.
അതുൽ ഇറങ്ങി മീനുവിനെ എടുത്ത് അകത്തേക്ക് നടന്നു.
അച്ഛാ വാ അകത്തേക്ക് (അതുൽ )
ഹാളിൽ ഉള്ള കസേരയിൽ മീനുവിനെ ഇരുത്തി.
അതുലിന്റെ സ്നേഹം കണ്ടപ്പോൾ തന്നെ ഇതുവരെ അച്ഛന് ഉണ്ടായിരുന്ന ദേഷ്യം എല്ലാം അലിഞ്ഞു പോയി.
ഇതൊന്നും അറിയാതെ അമ്മ ഹാളിലേക്ക് വന്നു... പെട്ടെന്ന് മീനുവിനെ കണ്ടതും അമ്മ ഓടി ചെന്ന് കെട്ടിപിടിച്ചു.
അമ്മയുടെ സ്നേഹം കണ്ട് മീനുവിന്റെ കണ്ണുകൾ നിറഞ്ഞു.
മീനു അമ്മയെ കെട്ടിപിടിച്ചു.
മോൾക്ക് ഇപ്പൊ എന്നെ ഒന്നും വേണ്ട അല്ലെ. അത്കൊണ്ട് അല്ലെ ഇവിടേക്ക് വരാതിരുന്നത്.(അമ്മ )
അല്ല അമ്മേ... എനിക്ക് അമ്മ ജീവന.എന്നോട് ഷമിക്ക് അമ്മേ...
സാരമില്ല എന്റെ മോൾ വന്നല്ലോ ഇനി ഞാൻ ആർക്കും വിട്ട് കൊടുക്കില്ല നിന്നെ.
അമ്മയുടെ സംസാരം കേട്ട് അതുലിന്റെ കണ്ണുകളും നിറഞ്ഞു.
അയ്യോ ഞാൻ ഇപ്പോൾ വരാം മോളെ കണ്ട സന്തോഷത്തിൽ ഞാൻ എല്ലാം മറന്നു...
അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് ഓടി.
താഴെ ഉള്ള സംസാരം കേട്ട് ദേവു മുകളിൽ നിന്നും താഴേക്കു നോക്കി.
അവിടെ മീനും അച്ഛനും പിന്നെ അതുലും ഉണ്ടായിരുന്നു.
അതുൽ വീൽ ചെയറിൽ ഇരിക്കുന്ന മീനുവിന്റെ കൈ പിടിച്ചാണ് നിൽക്കുന്നത്.
അവരെ കണ്ടതും ദേവുവിന് അതുവരെ ഉണ്ടായിരുന്ന സന്തോഷം എല്ലാം പോയി സങ്കടം വന്നു.
അവൾ താഴേക്ക് ഇറങ്ങി വന്നില്ല.
അവൾ മുകളിൽ തന്നെ നിന്നു.
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ അമ്മ നാരങ്ങ വെള്ളം ഉണ്ടാക്കി മൂന്നാൾക്കും കൊടുത്തു.
കുറച്ചു നേരം അവിടെ ഇരുന്ന് സംസാരിച്ചു അച്ഛൻ വീട്ടിലേക്ക് തന്നെ തിരിച്ചു പോയി.
മീനു തിരിച്ചു വന്നതിൽ കൂടുതൽ സന്തോഷം അമ്മക്ക് തന്നെ ആയിരുന്നു.
ഉച്ച ആയതും അമ്മ ഭക്ഷണം തയ്യാറാക്കി വച്ചിരുന്നു.
അമ്മ രണ്ടാളെയും ഭക്ഷണം കഴിക്കാൻ വിളിച്ചു.
മീനുവിനെ കസേരയിൽ നിന്നും വീൽ ചെയറിലേക്ക് ഇരുത്തി അതുൽ ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് പോയി.
അവിടെ എത്തിയപ്പോൾ രണ്ടാളും ഞെട്ടി പോയിരുന്നു.
ഒരുപാട് വിഭവങ്ങളുമായി ഒരു വലിയ സദ്യതന്നെ രണ്ടാൾക്കും ഒരുക്കി വച്ചിരുന്നു.
അല്ല ഇന്ന് എന്റെ അമ്മക്ക് എന്തുപറ്റി ഒരുപാട് ഉണ്ടല്ലോ ഇത്.
അല്ലെങ്കിൽ ഒന്നോ രണ്ടോ കറികൾ അല്ലെ ഉണ്ടാകു.
അയ്യട അതിന് ഇത് ഞാൻ എന്റെ മോൾക്ക് വേണ്ടി ഉണ്ടാക്കിയതാ.
ഓഹ് ആയിക്കോട്ടെ ഇപ്പോൾ അമ്മക്ക് മരുമകളെ കിട്ടിയപ്പോൾ എന്നെ വേണ്ട.
അതുൽ പിണക്കം അഭിനയിച്ചു.
അമ്മ അതുലിന്റെ കളിവിൽ തലോടി.
നീ എന്റെ ജിവനല്ലേ മോനെ.
അതുൽ അമ്മക്ക് കവിളിൽ ഒരു ചുംബനം കൊടുത്തു.
മോനെ എവിടെ ദേവു അവളെ ഇന്ന് ഇങ്ങോട്ട് കണ്ടില്ലലോ.
ചിലപ്പോൾ തലവേദന ആയി കിടക്കുകയാവും നീ അവളെ വിളിച്ചു കൊണ്ട് വാ ഭക്ഷണം കഴിക്കാൻ.
ഞാൻ പോയി വിളിക്കാം അമ്മേ (അതുൽ )
ശരി മോനെ പോയി വിളിച്ചു വാ...
അതുൽ മുകളിലേക്ക് പോയി.
ദേവു കിടക്കുന്ന മുറിയുടെ വാതിൽ ചാരിയിട്ടുള്ളു.
അതുൽ വാതിലിൽ കൊട്ടി.
ആരാ..
ഞാനാ അതുൽ ഫുഡ് കഴിക്കുന്നില്ലേ വാ താഴേക്ക്.
ഞാനില്ല ഏട്ടാ ഏട്ടൻ പൊയ്ക്കോ.
അതുൽ മുറിയിലേക്ക് കയറി.
ദേവു മുഖം തിരിച്ചു കിടക്കുകയാണ്.
ദേവു എന്തുപറ്റി എന്നോട് ദേഷ്യമാണോ... ഞാൻ ദേഷ്യപ്പെട്ടതിന് നീ വാ ഫുഡ് കഴിക്കാൻ.
അതുൽ നിർബന്ധിച്ച് ദേവുവിനെ താഴേക്ക് കൊണ്ട് പോയി.
അമ്മയും മീനുവും അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
മീനുവിനെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലെ ദേവു.
അതെ...
അവൾ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
എന്തുപറ്റി മോളെ ഇന്ന് താഴേക്കു കണ്ടത്തെ ഇല്ലല്ലോ.
അത് ദേവൂന് നല്ല തലവേദന ആയിരുന്നു എന്ന് അവൾ കിടക്കുകയായിരുന്നു.
ആണോ മോളെ സാരമില്ല ഭക്ഷണം കഴിച്ചാൽ അത് കുറയും.
ദേവു അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.
ദേവു ചേച്ചി... എന്നോട് ദേഷ്യമാണോ എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ലലോ...
ആ ചോദ്യം ചോദിക്കുമ്പോൾ മീനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പെട്ടെന്ന് ആയിരുന്നു ദേവു മീനുവിന്റെ അടുക്കൽ പോയി മീനുവിനെ കെട്ടിപിടിച്ചത്.
ദേവു വീൽ ചെയറിൽ ഇരുന്ന മീനുവിന്റെ കാലുകളിൽ തോട്ടു.
അയ്യോ ചേച്ചി എന്താ ഈ ചെയ്യുന്നത്.
പ്ലീസ് എഴുന്നേൽക്ക്.
അവിടെ നിന്നും എണീക്കുമ്പോൾ ദേവുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എന്റെ മീനു നീ ഇത്ര പാവമായി പോയല്ലോ.
അല്ലെങ്കിൽ എന്നോട് ക്ഷമിക്കാൻ പറ്റുമോ നിനക്ക്.
നിന്റെ ഈ അവസ്ഥക്ക് കാരണം ഞാനല്ലേ....
മീനു ദേവുവിന്റെ കണ്ണുകൾ തുടച്ച് കൊടുത്തു.
എന്റെ ചേച്ചി എനിക്ക് ദേവു ചേച്ചിയോട് ഇഷ്ട്ടം മാത്രമേ ഒള്ളു.
സാരമില്ല...
പിന്നെ ഇത് ദൈവം എനിക്ക് തന്ന വിധിയാണ്.
ഇങ്ങനെ സംഭവിച്ചത് കൊണ്ട് അല്ലെ എല്ലാവരുടെയും സ്നേഹം കാണാൻ എനിക്ക് പറ്റിയത്...
മീനു നീ ഒരു അത്ഭുതമാണ്.
അതുലേട്ടന് കിട്ടിയ ഭാഗ്യമാണ് നീ.
മറ്റാരും ഈ സ്ഥാനത്തേക്ക് യോഗ്യനല്ല.
അങ്ങനെ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി.
ദേവു മീനുവിന്റെ അടുത്ത് ചെന്ന് ഭക്ഷണം വാരി കൊടുക്കാൻ തുടങ്ങി.
ദേവുവിന്റെ സ്നേഹം കണ്ട് അമ്മയും അതുലും ഒരുപോലെ ഞെട്ടിയിരുന്നു.
ദേവു ഒരോ ഉരുളകളും മീനുവിന്റെ വായയിൽ വച്ചു കൊടുത്തു.
മീനുവിന്റെ കണ്ണുകൾ നിറഞ്ഞു.
എന്താ മീനു കരയുന്നെ....
സന്തോഷം കൊണ്ട... എനിക്ക് ഒരു ചേച്ചിയെ കിട്ടിയല്ലോ. ഇതുവരെ ഞാൻ ഒരു ചേച്ചിയുടെ സ്നേഹം അനുഭവിച്ചിട്ടില്ല....
ദേവു മീനുവിനെ വാരി പുണർന്നു.
ആ സമയം ദേവുവിന്റെ മനസ്സിലെ ദേഷ്യവും ചീത്ത ചിന്തകളും എല്ലാം മാഞ്ഞു പോയിരുന്നു....
എന്നോട് ക്ഷമിക്കണം മീനു നിന്റെ അവസ്ഥക്ക് കാരണം ഞാനല്ലേ... എല്ലാം എന്റെ വിഷം പിടിച്ച മനസ്സിന്റെ കുഴപ്പം ആയിരുന്നു.
നിന്നെക്കാൾ ഏട്ടനെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല.
എല്ലാവരുടെയും സങ്കടം ഒക്കെ മാറി സന്തോഷം ആയിരുന്നു.
മീനുവിന് മുകളിലേക്ക് പോകാൻ പറ്റാത്തത് കൊണ്ട് അതുലിന്റെയും മീനുവിന്റെയും മുറി താഴേക്ക് ആക്കി.
താഴെ ഒഴിഞ്ഞു കിടക്കുന്ന ഒരു മുറിയിലേക്ക് അതുലിന്റെ മുറിയിലെ സാധനങ്ങൾ എല്ലാം മാറ്റി.
വൈകുന്നേരം ആയപ്പോൾ ആയിരുന്നു മീനുവിനെ ആരും കുളിപ്പിച്ചിട്ടില്ല എന്ന കാര്യം മനസ്സിലായത്.
ദേവു ആയിരുന്നു മീനുവിനോട് അത് ചോദിച്ചത്.
മീനു നീ ഇന്ന് കുളിച്ചിട്ടില്ലല്ലോ. കുളിക്കണ്ടേ...
അത് ചേച്ചി... ഞാൻ നിങ്ങൾക്ക് ഒക്കെ ബുദ്ധിമുട്ട് ആയാലോ എന്ന് കരുതിയിട്ട.
പോടീ ദുഷ്ട്ടെ.... ഇനി ബുദ്ധിമുട്ട് എന്ന വാക്ക് പറഞ്ഞാൽ എന്റെ കയ്യിൽ നിന്ന് നല്ല തല്ല് കിട്ടും.
മീനു അത് കേട്ട് പൊട്ടിച്ചിരിച്ചു.
ദേവുവും അമ്മയും മീനുവിനെ കുളത്തിന്റെ അടുത്തേക്ക് കൊണ്ട് പോയി..
എവിടെക്കാ മീനുവിനെ കൊണ്ട് പോകുന്നത്.
കുളത്തിലേക്കാ ഏട്ടാ... മീനു ഇന്ന് കുളിച്ചിട്ടില്ല.
എന്റെ ഭാര്യയുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം. അതുൽ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
അയ്യട അങ്ങനെ ഇപ്പോൾ ഭർത്താവ് ചെയ്യണ്ട... ഞാനും അമ്മയും ഉണ്ട് ഇവിടെ.
അമ്മയും ദേവുവും മീനുവും പൊട്ടിച്ചിരിച്ചു...
അതുൽ പുറത്തേക്ക് പോയി.
കുളത്തിന്റെ അടുത്ത് എത്തിയതും അമ്മയും ദേവുവും മീനുവിനെ എടുത്ത് കുളത്തിന്റെ വെള്ളത്തിന്റെ അടുത്തുള്ള പടവിൽ ഇരുത്തി കുളിപ്പിക്കാൻ തുടങ്ങി.
ഒരു ചേച്ചിയെ പോലെ ദേവുവും അമ്മയും മീനുവിനെ പരിചരിച്ചു.
മീനുവിനെ കുളിപ്പിച്ചു കഴിഞ്ഞു അകത്തേക്ക് കൊണ്ട് പോയി മീനുവിന് പുതിയ വസ്ത്രം ഇട്ട് കൊടുത്തു.
ദേവുവിന്റെ സ്നേഹം കണ്ട് അത്ഭുതം ആയിരുന്നു മീനുവിന്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അതുൽ മീനുവിന്റെ വീട്ടിൽ പോയി ബൈക്ക് എടുത്തു വന്നു.
വീട്ടിലേക്ക് തിരിച്ചു വരുന്ന സമയത്ത് ആയിരുന്നു ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.
ഡ്രൈവിങ്ങിൽ ആയത്കൊണ്ട് അതുൽ ആരാണെന്ന് നോക്കിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അതുൽ വീട്ടിലേക്ക് എത്തി.
കാൾ എടുത്ത് നോക്കി മനുവിന്റെ മിസ്സ് കാൾ ആയിരുന്നു അത്.
അതുൽ പെട്ടെന്ന് തന്നെ തിരിച്ചു വിളിച്ചു.
ഉടനെ തന്നെ മനു കാൾ എടുത്തു.
എന്താടാ മനു വിളിച്ചത്.
എങ്ങനെ ഉണ്ട് അവിടെ.
പറ്റില്ലെടാ ഇവിടെ.
എനിക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല.
എന്തുപറ്റി എടാ... എന്താ ഇങ്ങനെ സംസാരിക്കുന്നത്.
നമ്മുടെ നാട് തന്നെയാണ് സ്വർഗം. ഇവിടെ നിന്നിട്ട് എനിക്ക് ശ്വാസം മുട്ടുന്ന പോലെ.
ഞാൻ തിരിച്ചു വന്നാലോ.
അങ്ങനെ പ്രശ്നം ആണെങ്കിൽ നീ അവിടെ നിൽക്കേണ്ട ഇങ്ങോട്ട് വാ..
ഇവിടെ തന്നെ ജോലി കണ്ടെത്താം.
അങ്ങനെ അവൻ സന്തോഷത്തോടെ കാൾ കട്ട് ചെയ്തു.
അതുൽ തിരിച്ചു വന്നപ്പോളേക്കും മീനുവിനെ ദേവു നല്ല ഭംഗിയിൽ കണ്മഷി ഒക്കെ എഴുതി കൊടുത്ത് ഒരു സുന്ദരി ആക്കിയിരുന്നു.
നോക്ക് ഏട്ടാ ഇതൊക്കെ ദേവു ചേച്ചിയുടെ പണിയ...
അതുൽ ഒന്ന് ചിരിച്ചു.
മീനുവിന് എന്നും ഉള്ള മെഡിസിൻ കൊടുത്തു.
അത് കഴിച്ചാൽ പിന്നെ നല്ല ഷീണമാണ്. പെട്ടെന്ന് ഉറക്കം വരും.
സമയം രാത്രി 8 മണി ആയപ്പോൾ തന്നെ മരുന്നിന്റെ എഫക്ട് കൊണ്ട് മീനുവിന് ഉറക്കം വന്നിരുന്നു.
അതുൽ മീനുവിനെ എടുത്ത് ബെഡിൽ കിടത്തി.
മീനു നല്ല ഉറക്കിലായി.
അതുൽ ഓരോന്ന് ചിന്തിച്ചു മേശക്ക് അരികിൽ ഇരുന്നു.
മീനുവിന് നല്ല ചികിത്സ കൊടുക്കണം എങ്ങനെയെങ്കിലും മീനുവിനെ പഴയ പോലെ നടക്കാൻ ആവണം എന്നായിരുന്നു അതുലിന്റെ മനസ്സിൽ.
ഉറക്കം വന്നപ്പോൾ അതുലും കിടന്നു. മുറിയിൽ ഒരു ചെറിയ വെളിച്ചം ഉണ്ട്. അതുൽ മീനുവിന്റെ മുഖത്ത് തലോടി.
പതിയെ അതുലും ഉറക്കത്തിലേക്ക് വീണു.
അടുത്ത ദിവസം ആദ്യം എഴുന്നേറ്റത് മീനു ആയിരുന്നു.
മീനു അതുലിന്റെ മുഖത്തു നോക്കി കിടന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അതുൽ എണീറ്റു.
അതുൽ എണീക്കുമ്പോൾ തന്നെ കാണുന്നത് കണ്ണ് നിറച്ച് കിടക്കുന്ന മീനുവിനെ ആയിരുന്നു.
അതുൽ കിടത്തത്തിൽ നിന്നും പെട്ടെന്ന് എണീറ്റു.
മീനു എന്തുപറ്റി കരയുന്നത്. വേദന ഉണ്ടോ ഹോസ്പിറ്റലിൽ പോകണോ.
മീനു അതുലിന്റെ ഇടാതെ കയ്യിൽ പിടിച്ചു.
ഒരിക്കൽ ഞരമ്പ് മുറിച്ച പാട് ഉണ്ടായിരുന്നു ആ കയ്യിൽ.
മീനു അവിടെ ഒരു ചുംബനം കൊടുത്തു.
എന്ത്പറ്റി മീനു...
ഏട്ടാ എന്നോട് ദേഷ്യമുണ്ടോ... ഒരു ഭാര്യയുടെ കടമ നിറവേറ്റാൻ എനിക്ക് കഴിയില്ലലോ.
എന്റെ മീനു അതിനാണോ ഇങ്ങനെ കരയുന്നത്.
ഞാൻ പ്രണയിച്ചത് നിന്റെ മനസ്സിനെ അല്ലെ പെണ്ണെ.
ഒരു ജന്മം വേണമെങ്കിലും അസുഖം മാറാൻ ഞാൻ കാത്തിരിക്കും.
മീനുവിന്റെ കണ്ണുനീർ തുടച്ച് കൊടുത്ത് അതുൽ മീനുവിനെ വീൽ ചെയർ ഇരുത്തി.
പ്രഭാത കർമങ്ങൾ ചെയ്യാൻ സഹായിച്ചു.
മീനുവിനോട് അതുലിനോട് ഉള്ള ബഹുമാനം കൂടുകയായിരുന്നു.
മുറിയിൽ നിന്ന് വന്നപ്പോയെക്കും അമ്മയും ദേവുവും രാവിലെ ഉള്ള ചായയും ഭക്ഷണവും റെഡി ആക്കിയിരുന്നു.
4 ആളും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു.
മീനുവിന് ഇടക്ക് ദേവു വാരി കൊടുത്തു.
എല്ലാവരുടെയും മനസ്സിൽ സന്തോഷം മാത്രമായിരുന്നു അപ്പോൾ.
ഇന്നാണ് മീനുവിനെ ചെക്ക് ചെയ്യാൻ വീണ്ടും ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടത്.
അതുലും ദേവുവും മീനുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
ഡോക്ടർ ചെക്ക് ചെയ്യാൻ തുടങ്ങി.
അതുലിന്റെ മനസ്സിൽ വല്ലാത്തൊരു പേടി നിറയാൻ തുടങ്ങി.
മീനുവിനെ ചെക്ക് ചെയ്ത ശേഷം ഡോക്ടർ അതുലിനെ മുറിയിലേക്ക് വിളിച്ചു.
അതുൽ ഡോക്ടറിന്റെ മുറിയിലേക്ക് പോയി.
അതുലിനെ കണ്ടതും ഡോക്ടർ ഇരിക്കാൻ പറഞ്ഞു.
ഡോക്ടർ എങ്ങനെ ഉണ്ട് എന്റെ മീനുവിന്...
She is recovering ആദ്യത്തെ അവസ്ഥയിൽ നിന്നും നല്ല മാറ്റമുണ്ട്.
ബട്ട് അരക്ക് താഴെ ഇപ്പോഴും paralaised ആണ്. ഒരു മൂവേമെന്റ് പോലും ഇല്ല.
അതുലിന്റെ മുഖം കുനിഞ്ഞു.
അതുൽ നീ സങ്കടപെടരുത്.
നമുക്ക് മീനുവിനെ പഴയ ലൈഫിലേക്ക് തിരിച്ചു കൊണ്ട് വരാം.പക്ഷെ.....
എന്താ ഡോക്ടർ....
മീനാക്ഷിക്ക് എത്രയും പെട്ടെന്ന് തന്നെ ഈ അവസ്ഥ മാറണം... ഇല്ലെങ്കിൽ ഒരുപക്ഷെ ലൈഫ് long അവൾക്ക് എണീറ്റു നടക്കാൻ ആവില്ല....
No....എന്റെ മീനുവിനെ എനിക്ക് വേണം പഴയ പോലെ.
ഞാൻ ഒരു നമ്പർ തരാം ഇത് എന്റെ ഫ്രണ്ടിന്റെ നമ്പർ ആണ് അവൾ ഒരു physiotherapist ആണ്.
കുറെ സീരിയസ് കേസുകൾ അവൾ കാരണം റിക്കവർ ആയിട്ടുണ്ട്.
നിങ്ങൾ മീനുവിനെ കൊണ്ട് അവിടേക്ക് പോകണം.
താങ്ക്സ് ഡോക്ടർ ഒരുപാട് നന്ദിയുണ്ട്. നാളെ തന്നെ ഞങ്ങൾ അവിടേക്ക് പോകും.
ഡോക്ടർ അതുലിന് ഒരു പുഞ്ചിരി സമ്മാനിച്ചു.
അതുൽ മീനുവിന്റെ അടുത്തേക്ക് നടന്നു.
എന്താ ഏട്ടാ ഡോക്ടർ പറഞ്ഞത്... നമ്മുടെ മീനു പെട്ടെന്ന് എണീറ്റ് നടക്കില്ലേ...
മീനുവിന്റെ കാര്യം അറിയാൻ കൂടുതൽ ദൃതി ദേവുവിന് ആയിരുന്നു.
അതൊക്കെ ഞാൻ വീട്ടിൽ പോയിട്ട് പറയാം..
ഓക്കേ ഏട്ടാ..
അങ്ങനെ അവർ വീട്ടിലേക്ക് തിരിച്ച് എത്തി.
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേൾക്കാൻ അമ്മയ്ക്കും ദൃതി ആയിരുന്നു.
അങ്ങനെ അതുൽ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു.
എല്ലാവർക്കും ഒരു ചെറിയ ആശ്വാസം പോലെ തോന്നി.
മീനുവിന്റെ മുഖത്തു അപ്പോൾ സങ്കടം ആയിരുന്നു.
മീനുവിന്റെ മുഖം വാടിയത് അതുൽ ശ്രദ്ധിച്ചു.
മീനു എന്തുപറ്റി എന്തെങ്കിലും സങ്കടം ഉണ്ടോ. അല്ലെങ്കിൽ വേദന ഉണ്ടോ.
ഇല്ല ഏട്ടാ...
പിന്നെ എന്താ ഈ മുഖം ഇങ്ങനെ.
അത് പിന്നെ ഡോക്ടറുടെ അടുത്ത് പോകുമ്പോൾ ഒരുപാട് പൈസ ആവില്ലേ ഏട്ടന്റെ കയ്യിൽ ഉണ്ടോ പൈസ.
അല്ലെങ്കിൽ അച്ചോനോട് ചോദിക്കാം.
അതാണോ മീനു നിന്റെ പ്രശ്നം.
അതെ ഏട്ടാ...
തല്ക്കാലം എന്റെ കയ്യിൽ പൈസ ഉണ്ട്. അതൊന്നും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട.
പിന്നെ എനിക്ക് സ്ത്രീധനം വാങ്ങുന്ന ആവശ്യം വന്നിട്ടില്ല ട്ടോ.
അതുൽ മീനുവിന്റെ കവിളിൽ തലോടി പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മനു നാട്ടിലേക്കുള്ള ട്രെയിൻ കയറി. വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു കുറച്ചു ദിവസം ഉള്ള ഈ മുംബൈ ഉള്ള ജീവിതം.
ട്രെയിനിൽ കയറിയപ്പോൾ മനുവിന് ഒരു ആശ്വാസം തോന്നി.
രണ്ട് ദിവസങ്ങൾ കടന്നു പോയി.
ഇന്നാണ് മനു നാട്ടിൽ എത്തുന്നത്.
മനു വരുന്ന കാര്യം അതുലിനെ വിളിച്ചു പറഞ്ഞിരുന്നു.
അത്കൊണ്ട് രാവിലെ തന്നെ മനുവിനെ കൂട്ടി വരാൻ അതുൽ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിന്നു.
അതികം വൈകാതെ മനു അവിടേക്ക് വന്നു.
അതുൽ മനുവിനെ കണ്ടു.
രണ്ടാളും ഒന്ന് കെട്ടിപിടിച്ചു.
പിന്നെ അതുൽ മനുവിനെ കളിയാക്കാൻ തുടങ്ങി.
മുംബൈ ലൈഫ് ഒക്കെ യോഗം ഉള്ളവർക്ക് പറഞ്ഞതാണ് നിനക്ക് അതിന് യോഗം ഇല്ല...
വേണ്ട എനിക്ക് എന്റെ നാട് തന്നെയാണ് സ്വർഗം.
അതുൽ മനുവിനെ വീട്ടിലേക്ക് കൊണ്ട് ആക്കി.
പിന്നെ ഞാൻ ഇനി പ്രേതേകം പറയാൻ നിൽക്കണ്ട ഒന്ന് ഷീണം മാറിയിട്ട് വന്നോ വീട്ടിലേക്ക് (അതുൽ )
അയ്യടാ അത് നീ പറഞ്ഞിട്ട് വേണ്ട... ഞാൻ വരും എന്റെ അനിയത്തിയെ കാണാൻ.
അതുൽ വീട്ടിലേക്ക് തിരിച്ചു പൊന്നു.
ആ സമയത്ത് മുറ്റത്ത് ഉള്ള കാഴ്ച കണ്ടു അതുൽ ഞെട്ടി.
മീനു ഊഞ്ഞാൽ ആടുന്നു.
അതുൽ കണ്ണ് തിരുമ്മി പിന്നെയും നോക്കി.
ദേവുവും അമ്മയും അടുത്ത് തന്നെ ഉണ്ട്.
എന്താ ഏട്ടാ ഇങ്ങനെ അന്തം വിട്ട് നോക്കുന്നത് ഇത് സ്വപ്നം അല്ല.(ദേവു )
അതുൽ മീനുവിന്റെ അടുത്തേക്ക് ചെന്നു.
നോക്ക് ഏട്ടാ എനിക്ക് പേടിയാ എന്ന് പറഞ്ഞിട്ടും അമ്മയും ചേച്ചിയും എന്നെ ഊഞ്ഞാലിൽ ഇരുത്തി.
പേടിച്ചോ എന്റെ മീനു..
ഇല്ല ഏട്ടാ എന്നെ പിടിക്കാൻ എന്റെ ചേച്ചിയും അമ്മയും ഉണ്ടല്ലോ....
ഓഹ് ഇപ്പൊ മൂന്നാളും ഒന്നിച്ചപ്പോൾ ഞാൻ പുറത്തായി.
അതുൽ പിണക്കം അഭിനയിച്ചു നിന്നു.
അമ്മയും മീനുവും ദേവുവും അത് കണ്ട് പൊട്ടിച്ചിരിച്ചു.
വൈകുന്നേരം ആയി.
മനു അവിടെക്ക് വന്നു.
മീനുവിനെ കണ്ട് ഒരുപാട് സംസാരിച്ചു.
കൂടെ അതുലും കൂടി.
മനു കൊണ്ടുവന്ന സ്വീറ്റ്സ് എല്ലാവർക്കും കൊടുത്തു.
പെട്ടെന്ന് ആയിരുന്നു മനു സ്റ്റെപ്പ് ഇറങ്ങി വരുന്ന ദേവുവിനെ കണ്ടത്.
മനുവിന്റെ മനസ്സിൽ ഒരു കുളിർ കാറ്റ് വീശി.
ആരാ അതുലെ ഇത്....
ഇതാണ് ദേവു... അമ്മാവന്റെ മോൾ.
അതുവരെ മനുവിന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി മാഞ്ഞു. എന്നാലും ഒരു ഇഷ്ട്ടം ദേവുവിനോട് തോന്നിയിരുന്നു.
അതുലും മനുവും പുറത്തേക്ക് പോയി.
പാഠത്തിന്റെ അരികിൽ ഇരുന്ന് രണ്ടാളും സംസാരിക്കാൻ തുടങ്ങി.
ഡാ അതുലെ എന്തിനാ ആ പെണ്ണിനെ ഇനിയും വീട്ടിൽ നിർത്തുന്നത്. അത് മീനുവിന് നല്ലതല്ല...
അല്ലടാ അവൾ ആകെ മാറി. ഇപ്പോൾ വെറും ഒരു പാവമാണ് അത്.
സ്നേഹിക്കാൻ മാത്രമേ അവൾക്ക് ഇപ്പോൾ കഴിയു.
മനുവിന്റെ മനസ്സിൽ ദേഷ്യം പോയി സന്തോഷം വന്നു.
മനു അതുൽ അറിയാതെ അതുലിന്റെ ഫോണിൽ നിന്നും ദേവുവിന്റെ നമ്പർ ഫോണിലേക്ക് സെൻറ് ചെയ്തു.
രാത്രി കിടക്കാൻ നേരത്ത് മനു ദേവുവിന് ഹായ് എന്ന് മെസ്സേജ് അയച്ചു.
ആരാ എന്ന് കുറച്ചു കഴിഞ്ഞു മറുപടി കിട്ടി.
ഞാൻ മനു ആണ്...
മനു വീണ്ടും അയച്ചു..
പക്ഷെ അത് സീൻ ചെയ്തു അല്ലാതെ മറുപടി ഒന്നും വന്നില്ല...
ദൈവമേ ഇനി അവൾ ഞാൻ കോഴി ആണ് എന്ന് കരുതി കാണുമോ.
ഇത്രയും ദൃതി വേണ്ടായിരുന്നു.
മനു മനസ്സിൽ പറഞ്ഞു കിടന്നു.
പക്ഷെ എന്തോ മനുവിന് ഉറങ്ങാൻ സാധിച്ചില്ല.
ദൈവമേ കണ്ണടക്കുമ്പോൾ കാണുന്നത് അവളുടെ മുഖമാണ്.
ദൈവമേ ആരോടും ഇതുവരെ ഇങ്ങനെ ഒരു ഇഷ്ട്ടം തോന്നിട്ടില്ല. എനിക്ക് തരണേ അവളെ.
മനു കുറെ വൈകി ഉറങ്ങി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അതിരാവിലെ തന്നെ അതുലിന്റെ കാൾ കണ്ടുകൊണ്ട് ആയിരുന്നു മനു ഉണർന്നത്.
ഹലോ എന്താടാ രാവിലെ തന്നെ (മനു)
ഡാ ഇന്നാണ് ആ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് കിട്ടിയത്.
രാവിലെ തന്നെ പോകണം കുറെ ദൂരം ഉണ്ട്. നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ...
പോടാ പട്ടി... ഞാൻ വരാതിരിക്കോ ഞാൻ ഒന്ന് ഫ്രഷ് ആയി വരാം (മനു)
അതുൽ രാവിലെ തന്നെ കുളത്തിൽ പോയി കുളിച്ചു.
അമ്മയും ദേവുവും മീനുവിനെ കുളിപ്പിച്ചു പുതിയ ഡ്രസ്സ് ഇട്ട് കൊടുത്തു.
അതുലിന് പതിവിലും വല്ലാത്ത സന്തോഷം ആയിരുന്നു ഇന്ന്.
അതുൽ ഡോക്ടറെ കാണാൻ പോകുന്ന കാര്യം മീനുവിന്റെ അച്ഛനോടും പറഞ്ഞിരുന്നു.
അപ്പോൾ അച്ഛനാണ് പറഞ്ഞത് വീട്ടിൽ ഉള്ള കാർ എടുത്ത് പോകാൻ.
അതുലിന് അതൊരു ആശ്വാസം ആയി തോന്നി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ വീട്ടിലേക്ക് മനു വന്നു.
പെട്ടെന്ന് വരാൻ പറഞ്ഞത് കൊണ്ട് മനു ഭക്ഷണം പോലും കഴിക്കാതെ ആണ് വന്നത്.
മനു വീടിന്റെ ഉള്ളിലേക്ക് കയറി.
മനുവിനെ കണ്ടപ്പോൾ അതുലിന് ഒരു ആശ്വാസം ആയി.
ഡാ നീ ചായ കുടിച്ചോ...(അതുൽ)
ഇല്ലെടാ..(മനു )
ഞാനും കുടിച്ചിട്ടില്ല നമുക്ക് ഒരുമിച്ച് കുടിക്കാം..
രണ്ടാളും ടേബിളിന്റ അടുത്ത് ഇരുന്നു.മനുവിന്റെ ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു. നടന്ന കാര്യങ്ങൾ അവൾ മറ്റുള്ളവരോട് പറയുമോ എന്ന് ഓർത്ത്.
പക്ഷെ അത് ഉണ്ടായിട്ടില്ല. ഇല്ലെങ്കിൽ അതുൽ ചോദിക്കേണ്ട സമയം കഴിഞ്ഞു.
മനുവിന് ഒരു ചെറിയ ആശ്വാസം തോന്നി.
കുറച്ചു കഴിഞ്ഞപ്പോൾ ദേവു ചായയുമായി അവിടേക്ക് വന്നു.
ദേവുവിനെ കണ്ടതും മനുവിന്റെ ഹാർട്ട് ബീറ്റ് കൂടാൻ തുടങ്ങി.
പക്ഷെ ദേവു തന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല.
മനുവിന് ഒരു ചെറിയ സങ്കടം ഉണ്ടായെങ്കിലും അത് പുറത്ത് കാണിച്ചില്ല.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മ ദോശയും സാമ്പാറുമായി വന്നു.
എല്ലാവരും അത് കഴിച്ചു.
അതുലും മനുവും മീനുവിന്റെ വീട്ടിലേക്ക് പോയി കാർ എടുത്ത് വന്നു.
അതുൽ മീനുവിനെ കാറിന്റെ അടുത്തേക്ക് കൊണ്ട് പോയി.
ദേവു ഇതെല്ലാം നോക്കി നിന്നു.
ദേവു ചേച്ചി... ചേച്ചിയും എന്റെ കൂടെ വാ.. (മീനു )
ഇല്ല മീനു ഞാൻ വരുന്നില്ല...
മനുവിന്റെ മനസ്സിൽ ഒരു നീറ്റൽ ഉണ്ടായി.
ഞാൻ ഉള്ളത് കൊണ്ടാണോ അവൾ വരാത്തത്...
പക്ഷെ ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലലോ.
പ്ലീസ് ചേച്ചി ഇല്ലെങ്കിൽ ഞാനും പോവില്ല... (മീനു)
അയ്യോ മീനു കരയാണോ കുട്ടികളെ പോലെ... ദേവു മീനുവിന്റെ അടുത്തെത്തി കണ്ണ് നിറഞ്ഞത് തുടച്ചു കൊടുത്തു.
പെട്ടെന്ന് തന്നെ ഒരുങ്ങി ദേവുവും അവരുടെ കൂടെ പോകാൻ തയ്യാറായി.
ഞാൻ ഡ്രൈവ് ചെയ്യാം... (Manu)
അതുൽ മീനുവിന്റെ ഒപ്പം പുറകിൽ കയറി ഇരുന്നു.
ദേവു ഫ്രണ്ട് സീറ്റിലും.
അങ്ങനെ ഒന്നര മണിക്കൂർ യാത്രക്ക് ശേഷം അവർ വലിയ ഹോസ്പിറ്റലിന്റെ മുന്നിൽ എത്തി
അതികം വൈകാതെ തന്നെ അവർക്ക് ഡോക്ടറെ കാണാൻ പെർമിഷൻ കിട്ടി.
പക്ഷെ രണ്ടാൾക്ക് മാത്രമേ ഡോക്ടറെ കാണാൻ പറ്റു.
അത്കൊണ്ട് അതുലും മീനുവും ഡോക്ടറിന്റെ മുറിയിലേക്ക് കയറി പോയി.
മനുവും ദേവുവും പുറത്ത് വെയിറ്റ് ചെയ്തു.
മനുവിന് മനസ്സിലായി ഇതിലും നല്ലൊരു അവസരം ഇനി സംസാരിക്കാൻ കിട്ടില്ല.
ദേവു പുറത്തേക്ക് നോക്കി നിൽക്കുകയാണ്.
ഹായ്... എന്താടോ നീ ഒന്നും മിണ്ടാത്തത്.
ഒന്നുല്ല
ഇന്നലെ ഞാൻ അയച്ച മെസ്സേജ് കണ്ടില്ലേ...
ആഹ്.
പക്ഷെ അതിന് റിപ്ലൈ കണ്ടില്ല. അതെന്താ
ഒന്നുല്ല...
ദേവുവിന് സംസാരിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു.
ദേവു... ഞാൻ ഓപ്പൺ ആയി തന്നെ പറയാം
എനിക്ക് നിന്നെ ഇഷ്ട്ടമാണ്.
Will you marry me......
അത് കേട്ട് ദേവു ഒന്ന് ഞെട്ടി.
എന്താ നിന്റെ മറുപടി...
പറ്റില്ല.... എനിക്ക് ഇപ്പോൾ പ്രണയം എന്ന് കേൾക്കുന്നത് പോലും ഇഷ്ട്ടമല്ല.
ഞാനൊരു ചീത്ത പെണ്ണാണ്. ഞാൻ കാരണം ആണ് മീനുവിന് പോലും ഈ അവസ്ഥ വന്നത്.
ഇനി ഈ ലൈഫിൽ ഒരു പ്രണയമോ ഒന്നും വേണ്ട.
മീനുവിന് സുഖമായാൽ ഞാൻ വീട്ടിലേക്ക് തന്നെ തിരിച്ചു പോകും. പിന്നെ ഞാൻ ആർക്കും ഡിസ്റ്റർബ് ആകില്ല.i am sorry
മനു ഒന്ന് പുഞ്ചിരിച്ചു.
ദേവു... നിന്നോട് ഇപ്പോൾ ഇഷ്ട്ടം കൂടുകയാണ് ചെയ്തത്. ചെയ്ത തെറ്റ് തുറന്ന് പറയാൻ നല്ല മനസ്സ് ഉള്ളവർക്കേ പറ്റു.
എന്റെ മനസ്സിൽ നിന്ന് ദേവു പോകില്ല.
ഇഷ്ട്ടപെട്ടു പോയി.
ഉടനെ എനിക്ക് ഒരു മറുപടി വേണ്ട.ഞാൻ കാത്തിരിക്കും എത്ര കാലം വേണമെങ്കിലും ആ മനസ്സ് മാറാൻ.
ദേവു മറുപടി പറയാൻ നിന്നപ്പോൾ മനു തടഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഡോക്ടറുടെ റൂം.
രണ്ടാളും റൂമിലേക്ക് കയറി ചെന്നു.
അവിടെ എത്തിയതും മീനുവിന് പേടി കൂടാൻ തുടങ്ങി.
മീനു അതുലിന്റെ കയ്യിൽ മുറുകെ പിടിച്ചു.
ഡോക്ടർ അത് കണ്ട് ഒന്ന് ചിരിച്ചു.
ഡോക്ടർ മീനുവിനെ ചെക്കിങ് റൂമിലേക്ക് കൊണ്ട് പോയി ചെക്ക് ചെയ്തു.
ഡോക്ടർ മീനുവിനോട് നല്ല സ്നേഹത്തോടെ ആയിരുന്നു സംസാരിച്ചത് അതോടെ മീനുവിന്റെ പേടിയും മാറി.
ഡോക്ടർ രണ്ടാളെയും ഒരുമിച്ച് ഇരുത്തി സംസാരിക്കാൻ തുടങ്ങി.
അതുൽ... മീനുവിന്റെ കാലുകൾ ഇപ്പോൾ നല്ലോണം വീക്ക് ആണ് ബട്ട് recovery ചാൻസ് ഉണ്ട്.
ഞാൻ കുറച്ചു മരുന്നുകൾ തരാം.
പിന്നെ ആഴ്ചയിൽ 3 വട്ടം ഇവിടെ വരണം physiotherapy ചെയ്യാൻ.
Dont worry മീനാക്ഷി 2 മനസത്തിനുള്ളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങും.
ഡോക്ടർ മീനുവിന്റെ കവിളിൽ തലോടി. ഒരു അമ്മയുടെ സ്നേഹം ഡോക്ടർ തരുന്നത് പോലെ മീനുവിന് തോന്നി.
കുറച്ചു സമയം കൊണ്ട് മീനുവും അതുലും പുറത്തേക്ക് വന്നു.
മരുന്നെല്ലാം വാങ്ങി വീട്ടിലേക്ക് തന്നെ തിരിച്ചു പോയി.
ഡ്രൈവ് ചെയ്യുമ്പോൾ മനുവിന്റെ മുഖത്തുള്ള മാറ്റം അതുൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അതുൽ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്താൻ പറഞ്ഞു.ഒരു ഹോട്ടൽ കണ്ടപ്പോൾ മനു കാർ അവിടെ പാർക്ക് ചെയ്തു.
നാലാളും ഒരു ടേബിളിന്റെ ചുറ്റും ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി.
മനുവും ദേവുവും ടേബിളിന്റെ അപ്പുറവും ഇപ്പുറവും ഇരിക്കുകയാണ്.
പക്ഷെ രണ്ടാളും പരസ്പരം മുഖത്തേക്ക് നോക്കുന്നില്ല. മനു ഇടക്ക് ദേവുവിനെ ഇടങ്കണ്ണ് ഇട്ട് നോക്കുന്നുണ്ട് പക്ഷെ ദേവു മൈൻഡ് പോലും ചെയ്യുന്നില്ല.
അതുൽ രണ്ടാളെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. അതുലിന് കാര്യങ്ങൾ മനസ്സിലാകാൻ തുടങ്ങി പക്ഷെ അതുൽ അത് കണ്ടില്ല എന്ന് നടിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് വീണ്ടും അവിടെ നിന്ന് വീട്ടിലേക്ക് യാത്ര തുടങ്ങി.മീനു പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുകയായിരുന്നു.പെട്ടെന്ന് ആണ് മീനു ഒരു ബീച്ച് കണ്ടത്.
ഏട്ടാ നോക്ക് അവിടെ ഒരു ബീച്ച് നമുക്ക് അവിടേക്ക് പോവാം ഏട്ടാ.. പ്ലീസ്.
വേണ്ട അല്ലെങ്കിൽ തന്നെ വയ്യാത്തതാണ് ഇനി അവിടെ കൂടി പോയാൽ അസുഖം വരും.
അതുലിന്റെ മറുപടി കേട്ട് മീനുവിന് സങ്കടം തോന്നി.
എന്നാൽ വേണ്ട ഏട്ടാ ഞാൻ വെറുതെ പറഞ്ഞു എന്നൊള്ളു.
അതുൽ മീനുവിന്റെ മുഖത്തേക്ക് നോക്കി.മീനുവിന് നല്ല സങ്കടം ഉണ്ട് മുഖത്ത്.
മനു... കാർ ബീച്ചിന്റെ സൈഡിലേക്ക് ഒതുക്ക്.
അത് കേട്ടപ്പോൾ മീനുവിന് സന്തോഷം തോന്നി.
താങ്ക്സ് ഏട്ടാ....
പോടീ തെണ്ടി... നിന്റെ ഇഷ്ട്ടം അല്ലെ എന്റെ ഇഷ്ട്ടം.
അങ്ങനെ നാലാളും ബീച്ചിന്റെ അടുത്ത് ഇറങ്ങി.
ബീച്ചിൽ വീൽ ചെയർ ഉരുട്ടാൻ പറ്റില്ല. മണൽ ആയത് കൊണ്ട് താഴ്ന്നു പോകും. അതുൽ മീനുവിനെ കൈകളിൽ എടുത്ത് കടലിന്റെ അടുത്തേക്ക് നടന്നു.
ഏട്ടാ ബുദ്ധിമുട്ട് ആയോ. ഇത്രയും ബുദ്ധിമുട്ട് ആയിരുന്നെങ്കിൽ വേണ്ടായിരുന്നു.
മിണ്ടാതിരുന്നോ ഇല്ലെങ്കിൽ ഞാൻ എടുത്ത് കടലിൽ ഇടും
അത് കേട്ട് മനുവും ദേവുവും ചിരിച്ചു.
മീനു കുശുമ്പ് കാട്ടി അതുലിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
മണൽ പരപ്പിൽ തിര വരുന്നതിന്റെ അടുത്ത് അതുൽ മീനുവിനെ ഇരുത്തി. മൂന്നാളും മീനുവിന്റെ കൂടെ ഇരുന്നു.
തിര വന്ന് അവരെ തൊട്ടു തൊട്ടില്ല എന്ന സ്ഥിതിക്ക് കാലിന്റെ അടുത്ത് വരെ വന്ന് പോയി. അതുൽ മീനുവിന്റെ മുഖത്തേക്ക് നോക്കി.
മീനുവിന്റെ മുഖത്ത് പതിവിലും കൂടുതൽ സന്തോഷം ഉണ്ടായിരുന്നു.
തിര വരുന്നതും ഇറങ്ങി പോകുന്നതും എല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ മീനു ആസ്വദിച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ മീനു അതുലിന്റെ തോളിലേക്ക് ചാഞ്ഞു.അതുൽ മീനുവിനെ ചേർത്ത് പിടിച്ചു.
അതുലിന്റെയും മീനുവിന്റെയും റൊമാന്റിക് മൂഡ് മനസ്സിലായപ്പോൾ മനു പതുക്കെ അവിടെ നിന്നും എണീറ്റു.
ദേവുവിനെയും നിർബന്ധിച്ച് അവിടെ നിന്നും വിളിച്ചു കൊണ്ട് പോയി.
സോറി ദേവു നിനക്ക് ബുദ്ധിമുട്ട് ആയി എന്ന് അറിയാം.
മീനുവും അതുലും തനിച്ചു സംസാരിച്ചോട്ടെ എന്ന് കരുതിയാണ് നിന്നയും വിളിച്ചത്.
മീനുവിന്റെയും അതുലിന്റെയും കാലുകൾ നനച്ചു ഒരു തിര പോയി.
ഏട്ടാ...
Mm...
എട്ടോയ്...
പറയടി കൊരങ്ങെ...
I love you ഏട്ടാ...
അതുൽ മീനുവിന്റെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.
I lub u tooo...
മീനു മറുപടി കേട്ട് ഒന്ന് ചിരിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ കടലിനു ചുവപ്പ് നിറം നൽകി സൂര്യൻ അസ്‌തമിക്കാൻ തുടങ്ങി.
അല്ല ഇങ്ങനെ ഇരുന്നാൽ മതിയോ.. വീട്ടിലേക്ക് തിരിച്ചു പോകേണ്ടേ.
രണ്ടാളെയും കളിയാക്കി മനു പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവർ അവിടെ നിന്നും യാത്ര തിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ എത്തി..
മീനുവിന് ദൃതി ആയിരുന്നു ഓരോ കാര്യങ്ങളും അമ്മയോട് പറയാൻ.ഡോക്ടറിനെ കണ്ടതും ബീച്ചിൽ പോയതും എല്ലാം.
അമ്മ മീനുവിന്റെ മുഖത്ത് തലോടി.
മനു വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞതും അതുലും മനുവിന്റെ കൂടെ പുറത്തേക്ക് ഇറങ്ങി.
ഡാ ഞാൻ പോവട്ടെ...
നിൽക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.
എന്താടാ...
ഞാൻ ശ്രദ്ധിക്കുന്നു നിന്റെ മുഖത്ത് ഒരു മാറ്റം.
എന്റെയോ നിനക്ക് വെറുതെ തോന്നുന്നതാ അതുലെ.
ഡാ എന്റെ മുഖത്ത് നോക്കി നീ നുണ പറയേണ്ട. സത്യം പറ ഇല്ലെങ്കിൽ ഇനി ഞാൻ മിണ്ടില്ല നിന്നോട്.
ഡാ അത് പിന്നെ...ഞാൻ ദേവുവിനെ propose ചെയ്തു... എനിക്ക് അവളെ ഒരുപാട് ഇഷ്ട്ടം ആയി. ആദ്യമായിട്ടാ ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നുന്നത്.
എനിക്ക് ഇത് മനസ്സിലായിരുന്നു. എന്നാലും കൊച്ചു കള്ളാ നീ പ്രൊപ്പോസ് ചെയ്തു കാണും എന്ന് കരുതിയില്ല.
എന്നിട്ട് ദേവു എന്താടാ പറഞ്ഞത്.
മനു അതുലിന്റെ മുഖത്തേക്ക് ഒന്ന് ദയനീയമായി നോക്കി ചിരിക്കാൻ ശ്രമിച്ചു.
അവൾക്ക് ഇനി പ്രണയിക്കാൻ താല്പര്യം ഇല്ല എന്ന്. ഇനി ലൈഫിൽ ഒരു പ്രണയം ഉണ്ടാകില്ല എന്ന് പറഞ്ഞു. മീനുവിന് സുഖമായാൽ ആർക്കും ശല്യമാകാതെ വീട്ടിലേക്ക് തന്നെ പോകും എന്ന്.
ഓഹോ അവൾ അങ്ങനെ ഒക്കെ പറഞ്ഞോ ഞാൻ സംസാരിക്കാം അവളോട്.
വേണ്ടടാ അവൾക്ക് എന്നെ ഇഷ്ട്ടമാകുന്നത് വരെ ഞാൻ കാത്തിരിക്കും.
മറ്റാരും നിർബന്ധിച്ച് അല്ലലോ ഇഷ്ട്ടം തോന്നേണ്ടത്.
ഡാ എന്താ ഇങ്ങനെ mood ഓഫ് ആകുന്നത്.
ഏയ് ഒന്നുല്ല ഡാ വിധി ഉണ്ടെങ്കിൽ എന്റെ ഇഷ്ടം അവൾ മനസ്സിലാക്കും.
ഇനി ഒരു ജോലി കണ്ടു പിടിക്കണം.
അതും പറഞ്ഞു മനു ബൈക്കിൽ കയറി അവിടെ നിന്നും പോയി.
ദേവു നീ ഭാഗ്യം ചെയ്തവളാണ്. അല്ലെങ്കിൽ മനുവിന് നിന്നോട് ഇഷ്ട്ടം തോന്നില്ലായിരുന്നു.
അവനെക്കാൾ നല്ലൊരു പയ്യനെ ദേവുവിന് കിട്ടില്ല.
അതുൽ മനസ്സിൽ പറഞ്ഞു.
രാത്രി ആയപ്പോൾ മനു പറഞ്ഞ കാര്യങ്ങൾ എല്ലാം അതുൽ മീനുവിനോട് പറഞ്ഞു. മനുവിന്റെ ഇഷ്ട്ടം കേട്ട് മീനുവിന് ഒരുപാട് സന്തോഷം തോന്നി.
പക്ഷെ ദേവു പറഞ്ഞത് ഓർത്തപ്പോൾ മീനുവിന് സങ്കടവും തോന്നി.
മെഡിസിന്റെ എഫക്ട് കൊണ്ട് തന്നെ മീനു പെട്ടെന്ന് ഉറങ്ങി പോയി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മനു നല്ല ഉറക്കത്തിൽ ആയിരുന്നു. മനു പെട്ടെന്ന് ഒരു സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു.
ടേബിളിൽ ഉണ്ടായിരുന്ന ജഗിലെ വെള്ളം മുഴുവൻ മനു കുടിച്ചു.
മനു ആ സ്വപ്നത്തെ കുറിച്ച് വീണ്ടും ഓർത്തു.
മനുവും ദേവുവും ഒരു കുന്നിന്റെ മുകളിൽ നില്കുകയായിരുന്നു മനു ദേവുവിനെ പ്രൊപ്പോസ് ചെയ്തു. പക്ഷെ ദേവു അത് നിരസിച്ചു.
ദേവു പോകാൻ നോക്കിയപ്പോൾ മനു ദേവുവിന്റെ കയ്യിൽ പിടിച്ചു.
പെട്ടെന്ന് ആയിരുന്നു ദേവു മനുവിന്റെ കൈ തട്ടി മാറ്റി ആ വലിയ താഴ്ചയിലേക്ക് ചാടിയത്.
അത് ഓർത്തപ്പോൾ മനു വിയർത്തു കുളിച്ചു.
അടുത്ത ദിവസം നേരം വെളുത്തു.
എല്ലാവരും ചായ കുടിച്ച് ഇരിക്കുമ്പോൾ ആയിരുന്നു വീട്ടിലേക്ക് ഒരാൾ കയറി വന്നത്.
ദേവുവിന്റെ അച്ഛൻ...
ദേവുവിനെ വീട്ടിലേക്ക് തിരിച്ചു കൊണ്ട് പോകാൻ വന്നതായിരുന്നു അവളുടെ അച്ഛൻ.
ദേവുവിന്റെ അച്ഛൻ മീനുവിനെ കണ്ടതും ഞെട്ടി പോയിരുന്നു.
വീൽ ചെയറിൽ ഇരിക്കുന്ന മീനു.
ദേവുവിന്റെ അച്ഛൻ കാര്യം ചോദിച്ചു.
ദേവു നടന്ന കാര്യം പറയാൻ തുടങ്ങി.
പക്ഷെ അതുൽ ദേവുവിനെ പറയാൻ സമ്മതിച്ചില്ല.അതുൽ ഇടക്ക് കയറി സംസാരിക്കാൻ തുടങ്ങി.
അമ്മാവാ അതൊരു വലിയ കഥയാ... ഒരിക്കൽ മീനു കുളിക്കാൻ കുളത്തിലേക്ക് പോയതായിരുന്നു പക്ഷെ മഴ പെയ്തു കുളത്തിന്റെ പടവിൽ പായാൽ പിടിച്ചിരുന്നു. മീനു അത് ശ്രദ്ധിക്കാതെ നടന്നു. അങ്ങനെ തെന്നി വീണ് തല ഒരു കല്ലിൽ ഇടിച്ചു.
ഇടിയുടെ ആകാതം മീനുവിന്റെ രണ്ട് കാലുകളും തളർത്തി.
ഇപ്പോൾ ചികിൽസിക്കുന്നുണ്ട്.
അയ്യോ മോളെ അപ്പോൾ സൂക്ഷിക്കണ്ടേ...
സാരമില്ല അമ്മാവാ..
അതുൽ അത് പറഞ്ഞത് മീനുവിനും അമ്മയ്ക്കും ഒരു ആശ്വാസം ആയി തോന്നി പക്ഷെ ദേവുവിന്റെ മുഖത്ത് അപ്പോൾ തെളിച്ചം ഇല്ലായിരുന്നു.
അച്ഛാ മീനുവിന് പറ്റിയത് അതല്ല. ഏട്ടൻ എന്നെ രക്ഷിക്കാൻ കള്ളം പറഞ്ഞതാണ്.
എന്താ ദേവു മോളെ നീ പറയുന്നത്.
മീനുവിന്റെ ഈ അവസ്ഥക്ക് കാരണം ഞാനാണ്. എന്റെ അഹങ്കാരം നശിപ്പിച്ചതാണ് മീനുവിന്റെ ജീവിതം.
എനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ അതുലേട്ടനോട് ഒരു ഇഷ്ട്ടം തോന്നി. പക്ഷെ ഏട്ടന്റെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റാത്ത ദേഷ്യം തോന്നി. ഞാൻ മീനുവിനെ മാനസികമായി ഉപദ്രവിച്ചു. ഞാനും ഏട്ടനും തമ്മിൽ പ്രണയത്തിൽ ആണ് എന്ന് പറഞ്ഞു. ഇതെല്ലാം കേട്ട് സങ്കടം തോന്നി ഒരു രാത്രി മരിക്കാൻ വേണ്ടി മീനു റോഡിലൂടെ നടന്നു. ഒരു ജീപ്പ് മീനുവിനെ ഇടിച്ചു. അത്കൊണ്ട് ആണ് മീനുവിന് ഈ അവസ്ഥ വന്നത്.
ദേവു പറഞ്ഞു തീർന്നതും അച്ഛന്റെ കൈ ദേവുവിന്റെ മുഖത്ത് പതിച്ചു. ദേവുവിന്റെ ചുണ്ട് പൊട്ടി രക്തം വന്നു.
ടി നശിച്ചവളെ നീ കാരണം ഞാൻ എന്റെ അനിയത്തിയുടെയും കുടുംബത്തിന്റെയും മുന്നിൽ നാണം കേട്ടല്ലോ...
അച്ഛന്റെ കൈ വീണ്ടും ദേവുവിന്റെ മുഖത്തേക്ക് ഉയർന്നു. ഒരു പേടിയും കൂടാതെ ദേവു അവിടെ തന്നെ നിന്നു.
പക്ഷെ അച്ഛനെ മീനു വീൽചെയറിൽ ഇരുന്ന് തടഞ്ഞു.
എന്റെ ദേവു ചേച്ചിയെ തല്ലല്ലേ പ്ലീസ്... മീനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
മോളെ നിനക്ക് എങ്ങനെയാ ഇവളോട് ക്ഷമിക്കാൻ പറ്റുന്നത്.
എന്റെ ചേച്ചി ഇപ്പോൾ പാവമാണ്. എന്റെ സ്വന്തം ചേച്ചിയാണ് ദേവു.
ദേവു വീൽ ചെയറിൽ ഇരുന്ന മീനുവിനെ കെട്ടിപിടിച്ചു കരഞ്ഞു.
മീനു ഷാളിന്റെ തുമ്പ് കൊണ്ട് ദേവുവിന്റെ ചുണ്ടിൽ ഉണ്ടായിരുന്ന രക്തം തുടച്ചു കൊടുത്തു.
ദേവികേ ഇനി നീ ഇവിടെ നിൽക്കേണ്ട വാ ഇപ്പോൾ തന്നെ നമുക്ക് വീട്ടിലേക്ക് പോകാം.
ഇല്ല അച്ഛാ ഞാൻ വരില്ല.
തർക്കുത്തരം പറയാതെ നീ മര്യാദയ്ക്ക് എന്റെ കൂടെ വന്നോ.
എന്നെ കൊന്നാലും ഞാൻ വരില്ല അച്ഛാ. മീനുവിന്റെ ഈ അവസ്ഥക്ക് കാരണം ഞാനാണ്. അത്കൊണ്ട് മീനുവിന്റെ അസുഖം മാറാതെ ഞാൻ ഇവിടെ നിന്നും വരില്ല.
ഏട്ടാ ദേവു മോൾ ഇവിടെ നിൽക്കട്ടെ ഞങ്ങൾക്ക് അത് വലിയൊരു ആശ്വാസം ആണ്. എന്റെ സ്വന്തം മോളെ പോലെയാ ഞാൻ അവളെയും നോക്കുന്നത്.
അതുലിന്റെ അമ്മയുടെ ആ സംസാരവും കേട്ടപ്പോൾ ദേവുവിന്റെ അച്ഛന് മനസ്സിലായിരുന്നു ദേവു അവർക്കെല്ലാം പ്രിയപ്പെട്ടവൾ ആയിരുന്നു എന്ന്.
ദേവുവിന്റെ അച്ഛൻ അന്ന് അവിടെ താമസിച്ചു.
പിറ്റേന്ന് രാവിലെ തന്നെ തിരിച്ചു പോവാൻ ഇറങ്ങി.
പോകുന്നതിനു മുമ്പ് ദേവുവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു. ഇന്നലെ തല്ലിയ പാടുകൾ അപ്പോഴും മുഖത്ത് ഉണ്ടായിരുന്നു.
പിന്നെ ചുണ്ടിൽ മുറിയും.
എന്നോട് ഷമിക്ക് മോളെ..
സാരല്ല അച്ഛാ... അച്ഛൻ തല്ലിയ എനിക്ക് വേദനിക്കില്ല.
ദേവുവിനും എല്ലാവർക്കും യാത്ര പറഞ്ഞ് ദേവുവിന്റെ അച്ഛൻ തിരിച്ചു പോയി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം അതുൽ മനുവിനോട് പറഞ്ഞിരുന്നു.
അത് കേട്ടതും മനുവിന് ഒരുപാട് സങ്കടം തോന്നി.
മനു ദേവുവിന്റെ മുഖത്തിന്റെ ഫോട്ടോ അയച്ചു കൊടുക്കാൻ പറഞ്ഞു.
അതുൽ ദേവു കാണാതെ ഒരു ഫോട്ടോ എടുത്തു മനുവിന് അയച്ചു കൊടുത്തു.
മുഖത്ത് പാടുകൾ തെളിഞ്ഞു കാണുന്നുണ്ട്.
മനു കരയുന്ന ഇമോജി വിട്ടു.
അടി കൊണ്ടത് ദേവുവും വേദന മുഴുവൻ നിനക്കും ആണല്ലോ അതുൽ മനുവിനെ കളിയാക്കി.
അടുത്ത ദിവസം മീനുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ പറഞ്ഞ ദിവസം ആണ്.
മനു നാളെ ആകാൻ കാത്തിരുന്നു.
അടുത്ത ദിവസം രാവിലെ തന്നെ മനു അതുലിന്റെ വീട്ടിലേക്ക് എത്തി മനുവിന്റെ ദൃതി കണ്ട് അതുൽ മനുവിനെ കളിയാക്കി.
മനുവിന്റെ മനസ്സ് ദേവുവിനെ കാണുന്നത് വരെ നല്ല ടെൻഷനിൽ ആയിരുന്നു.
ആ സ്വപ്നവും പിന്നെ അച്ഛൻ ദേവുവിനെ തല്ലിയതും എല്ലാം ഓർത്ത് മനുവിനെ സമാധാനം പോയിരുന്നു.
പതിവ് പോലെ ചായയുമായി ദേവു വന്നു. മനുവിന്റെ നോട്ടം മുഴുവൻ ദേവുവിന്റ മുഖത്ത് ആയിരുന്നു. മുഖത്ത് ഇപ്പോഴും ചെറിയ ഒരു പാട് ഉണ്ട്.
അത് കണ്ട് അതുൽ ദേവുവിന്റെ അച്ഛനെ മനസ്സിൽ ശപിച്ചു.
എന്താ മനുവേട്ടാ ഒറ്റക്കിരുന്ന് പിറുപിറുക്കുന്നത് വട്ടായോ... (മീനു )
അയ്യോ ഒന്നുല്ല ഞാൻ വെറുതെ...
മനു ഉത്തരം കിട്ടാതെ തപ്പി തടഞ്ഞു.
ദേവു അടുക്കളയിലേക്ക് തിരിച്ചു പോയതും അതുലും മീനുവും മനുവിനെ കളിയാക്കാൻ തുടങ്ങി.
പക്ഷെ മനുവിന്റെ മുഖത്ത് ഒരു സന്തോഷവും ഇല്ലായിരുന്നു.
ഭക്ഷണം കഴിച്ചു മീനുവും അതുലും മനുവും ദേവുവും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
പതിവിലും വിപരീതമായി മനു ഇന്ന് വളരെ സൈലന്റ് ആയിരുന്നു.
ആരോടും സംസാരിക്കുന്നില്ല. ഡ്രൈവിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്.
കുറച്ചു കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ എത്തി.
അതുലും മീനുവും ഡോക്ടറെ കാണാൻ പോയി.
മനു ദേവുവിന്റെ അടുത്തേക്ക് സംസാരിക്കാൻ ചെന്നു. പക്ഷെ ദേവുവിന് അത് തീരെ താല്പര്യം ഇല്ലായിരുന്നു.
ഏട്ടാ ഞാൻ എത്ര തവണ പറഞ്ഞു എനിക്ക് പ്രണയിക്കാൻ താല്പര്യം ഇല്ല എന്ന്. പ്ലീസ് എന്നെ ഒന്ന് വെറുതെ വിടണം.
ദേവു ഞാൻ നിന്നെ ഡിസ്റ്റർബ് ചെയ്യാൻ വന്നതല്ല. അങ്ങനെ തോന്നിയെങ്കിൽ സോറി. ഞാൻ മറ്റൊരു കാര്യം പറയാനാ വന്നത്. എനിക്ക് മനസ്സിലായി നീ എന്നെ accept ചെയ്യില്ല എന്ന്.
അല്ലെങ്കിലും ഒരു ജോലി പോലും ഇല്ലാത്ത എനിക്ക് പ്രേമിക്കാൻ എന്താണ് അവകാശം. പിന്നെ love എന്ന് പറയുന്നത് ഒരാൾക്ക് മാത്രം തോന്നെണ്ടതല്ലല്ലോ.
അത്കൊണ്ട് ഇനിമുതൽ എന്റെ ഭാഗത്തു നിന്നും ഒരു ശല്യം ഉണ്ടാകില്ല.
Sorry for everything...
അത്രയും പറഞ്ഞുകൊണ്ട് മനു കാറിന്റെ അടുത്തേക്ക് നടന്നു പോയി.
മനുവിന്റെ അടുക്കൽ നിന്നും അങ്ങനെ ഒരു മറുപടി ദേവുവും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ ദേവുവിനും അതൊരു ഷോക്ക് ആയി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മീനുവിനെ ഡോക്ടർ പരിശോദിച്ചു. ആദ്യം വന്നതിൽ നിന്നും നല്ല മാറ്റം ഉണ്ടായിരുന്നു മീനുവിന്.
ഡോക്ടർ മീനുവിനെയും അതുലിനെയും ഒരുമിച്ച് ഇരുത്തി സംസാരിക്കാൻ തുടങ്ങി.
അതുൽ ഞാൻ വാക്ക് തരുന്നു ഒരു മാസം കൊണ്ട് മീനാക്ഷി എണീറ്റ് നടക്കും..
ഡോക്ടറിന്റെ വാക്കുകൾ കേട്ട് രണ്ടാൾക്കും നല്ല സന്തോഷം തോന്നി.
താങ്ക്സ് ഡോക്ടർ ഒരുപാട് നന്ദിയുണ്ട്..
ഡോക്ടർ മീനുവിന്റെ കവിളിൽ ഒരു ചെറിയ നുള്ള് കൊടുത്ത് അവിടെ നിന്നും പോയി.
അതുലും മീനുവും പുറത്തേക്കിറങ്ങി ദേവു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.
ദേവു മനു എവിടെ...
അറിയില്ല ഏട്ടാ പുറത്ത് പോയതാവും.
മൂന്നാളും കാറിന്റെ അടുത്തേക്ക് നടന്നു. മനു ഉണ്ടായിരുന്നു കാറിന്റെ ഉള്ളിൽ.
ഡാ നീ എന്താ ഇവിടെ നിന്നത് (അതുൽ )
അത് എനിക്കൊരു കാൾ വന്നപ്പോൾ ഇങ്ങോട്ട് വന്നതാ... നമുക്ക് പോയാലോ (മനു )
ആഹ് പോവാം.
മനു വീട്ടിലേക്ക് കാർ ഓടിക്കാൻ തുടങ്ങി.
കാർ നല്ല സ്പീഡിലേക്ക് പോയി കൊണ്ടിരുന്നു.
മനു എന്താടാ നിനക്ക്... എന്തിനാ ഇത്ര സ്പീഡിൽ പോകുന്നത്. മീനുവിന് വയ്യാത്ത കാര്യം നിനക്ക് അറിയില്ലേ
സോറി ഡാ വീട്ടിൽ എത്തിയിട്ട് urgent ആയി ഒരാളെ കാണാൻ പോകാനുണ്ട്. ഞാൻ അതോർത്തു പോയതാ.
അതെവിടെക്കാ ഞാൻ അറിയാതെ.
ഒരു ജോലി ശരിയാകുമോ എന്ന് നോക്കണം അതിന് വേണ്ടിയാ.
ദേവു മനുവിന്റെ ഈ മാറ്റങ്ങൾ നോക്കി കാണുന്നുണ്ടായിരുന്നു. ദേവുവിന് എന്തോ വിഷമം തോന്നാൻ തുടങ്ങി..
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ വീട്ടിലേക്ക് തിരിച്ചെത്തി.
മനു വീട്ടിൽ പോലും കയറാതെ അതുലിനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് തന്നെ തിരിച്ചു പോയി.
ദേവു മുറിയിലേക്ക് പോയി ബെഡിൽ കിടന്നു.
രണ്ടാൾക്കും എന്തുപറ്റി എന്ന് മനസ്സിലാകാതെ അതുലും മീനുവും സംശയത്തിൽ നിന്നു.
ദേവുവിന് തലക്ക് വല്ലാത്ത ഭാരം തോന്നി. കണ്ണടച്ച് കിടക്കുമ്പോൾ കാണുന്നത് മനുവിനെയാണ്.
മനു പറഞ്ഞ ഒരോ കാര്യങ്ങളും ദേവുവിന്റെ ഹൃദയത്തിൽ തറച്ചു കയറി.
ദേവുവിന് തന്നോട് തന്നെ വെറുപ്പ് തോന്നി.
പാവം മനു ഞാൻ അത്രയും പറയേണ്ടായിരുന്നു.
ദേവു മനസ്സിൽ ഓർത്തു.
ദേവുവിന് തെറ്റ് മനസ്സിലായതും
ദേവുവിന് മനുവിനോട് സോറി പറയണം എന്ന് തോന്നി.
ദേവു വാട്സ്ആപ്പ് തുറന്ന് മനുവിന്റെ നമ്പർ എടുത്ത് മെസ്സേജ് അയച്ചു.
Sorry ഏട്ടാ...
ദേവു മനുവിന്റെ പ്രൊഫൈൽ ഫോട്ടോ എടുത്ത് കുറെ നേരം നോക്കി നിന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ മനു ഓൺലൈനിൽ വന്നു.
പക്ഷെ ദേവു അയച്ച മെസ്സേജ് എടുത്ത് നോക്കുന്നില്ല.
ദേവു അര മണിക്കൂർ നോക്കി നിന്നു.
മനു മെസ്സേജ് എടുത്ത് നോക്കിയില്ല.
ദേവു നെറ്റ് ഓഫ് ചെയ്ത് കിടക്കയിലേക്ക് ഇട്ടു.ദേവുവിന് വല്ലാത്ത സങ്കടം തോന്നി.
കണ്ണുകൾ നിറഞ്ഞു വന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രി ഫുഡ് കഴിക്കാൻ പോലും ദേവു എണീറ്റില്ല. അമ്മ വന്ന് വിളിച്ചപ്പോൾ തലവേദനയാണെന്ന് കള്ളം പറഞ്ഞ് കിടന്നു.
പിന്നെ ഉണർന്നത് അടുത്ത ദിവസം രാവിലെ ആയിരുന്നു.
ദേവു വീണ്ടും വാട്സ്ആപ്പ് എടുത്തു നോക്കി.
മനുവിന്റെ ലാസ്റ്റ് സീൻ രാവിലെയാണ് പക്ഷെ മെസ്സേജ് എടുത്ത് നോക്കിട്ടില്ല.
ദേവു സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി അമ്മയെ സഹായിക്കാൻ അടുക്കളയിൽ കയറി.
കുറച്ചു സമയം കഴിഞ്ഞ് അമ്മയും ദേവുവും മീനുവിനെ കുളിപ്പിക്കാൻ കുളത്തിലേക്ക് പോയി.
മീനുവും ദേവുവും കൊച്ചു കുട്ടികളെ പോലെ വെള്ളത്തിൽ കളിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മനു കഴിഞ്ഞ കാര്യങ്ങൾ ഒക്കെ മറക്കാൻ തുടങ്ങി...
ദേവുവിന്റെ മെസ്സേജ് കണ്ടെങ്കിലും എടുത്ത് നോക്കാൻ തോന്നിയില്ല.
രാവിലെ തന്നെ മനു ഒരു മുതലാളിയുടെ വീട്ടിൽ പോയി. അയാൾക്ക് കുറെ ബസുകൾ ഉണ്ട്.
മനു ഒരു ജോലി ചോദിച്ചു.
ബസിൽ ഡ്രൈവർ ആയി മനുവിന് ജോലി കിട്ടി.
മനു ജോലി കിട്ടിയത് അതുലിനോട് വിളിച്ചു പറഞ്ഞു. അതുലിനും അത് സന്തോഷമായി തോന്നി.
അടുത്ത ദിവസവും മീനുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോവണം.
മനു വരാനായി ദേവു കാത്തിരുന്നു. മനുവിനെ കാണാൻ നല്ല ആഗ്രഹം തോന്നി ദേവുവിന്.
സാധാരണ വരേണ്ട സമയം കഴിഞ്ഞിട്ടും മനു വന്നില്ല.
അതുൽ മീനുവിനെ കാറിൽ കയറ്റി. ദേവുവിനോടും വരാൻ പറഞ്ഞു.
ഏട്ടാ അപ്പൊ മനുവേട്ടൻ ഇല്ലേ ഇന്ന് (മീനു )
ഇല്ല... അവന് ഒരു ജോലി കിട്ടി ബസ്സിൽ ഡ്രൈവർ ആയിട്ട്. അത്കൊണ്ട് ഇനി വരില്ല.
അതുൽ ദേവുവിനെയും വിളിച്ച് കാറിൽ ഇരുത്തി യാത്ര തുടങ്ങി.
ഏട്ടാ ഇനി മനുവേട്ടൻ വീട്ടിലേക്ക് വരില്ലേ (ദേവു )
ഇല്ല ഇനി മനു നല്ല ബിസി ആയിരിക്കും.
അത് കഴിഞ്ഞാലും നല്ല ഷീണം ആയിരിക്കും.
എന്തുപറ്റി ദേവു.
ഒന്നുല്ല ഏട്ടാ.... ദേവുവിന്റെ മുഖത്ത് സങ്കടം നിറഞ്ഞു.
അതുലിന് അതെല്ലാം കണ്ട് കുറച്ചു സന്തോഷം തോന്നി.
കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവർ ഹോസ്പിറ്റലിൽ എത്തി.
ഡോക്ടർ നല്ല ബിസി ആയത്കൊണ്ട് കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു.
കുറച്ചു നേരത്തിനു ശേഷം മീനുവും അതുലും അകത്തേക്ക് കയറി പോയി. ദേവു ഒറ്റക്കായി. അവൾക്ക് എന്തിനോ നല്ല കുറ്റബോധം മനസ്സിൽ നിറഞ്ഞിരുന്നു.
മീനുവിന് നല്ല മാറ്റമുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
വീണ്ടും കുറച്ചു മരുന്നുകൾ കുറിച്ച് കൊടുത്ത് ഡോക്ടർ അവരെ യാത്രയാക്കി.
വീട്ടിൽ തിരിച്ചു എത്തിയിട്ടും ദേവുവിന്റെ മുഖത്ത് ഒരു സന്തോഷവും ഇല്ലായിരുന്നു. എന്നാലും അവൾ സന്തോഷം അഭിനയിക്കാൻ ശ്രമിച്ചു.
ദേവു മീനുവിനെ ഒരു കൊച്ചു കുട്ടിയെ പോലെ പരിചരിച്ചു.
മീനുവിന്റെ കാലിൽ ഡോക്ടർ കൊടുത്ത മരുന്നുകൾ ഇട്ട് കൊടുക്കുന്നത് ദേവു ആയിരുന്നു.
ചേച്ചി... ഞാൻ ഇങ്ങനെ ആയത് ഒരു ബുദ്ധിമുട്ട് ആയി ലെ എല്ലാർക്കും. ഏട്ടനും കുറെ പൈസ പോയി. ഞാൻ അന്ന് മരിച്ചു പോയിരുന്നെങ്കിൽ ഇത്ര പ്രശ്നം ഉണ്ടാവില്ലായിരുന്നു അല്ലെ.... (മീനു )
ദേവുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു മീനുവിന്റെ ആ സംസാരം കേട്ട്.
ഞാനല്ലേ മീനു മരിക്കേണ്ടത്.. ദേവുവിന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു.
അയ്യേ എന്റെ ചേച്ചി കരയാണോ. ഇത്ര ഒള്ളു എന്റെ ചേച്ചി.
ഞാൻ ഒന്ന് ടെസ്റ്റ് ചെയ്തതല്ലേ ദേവു ചേച്ചിയെ.
പോ തെണ്ടി ഇങ്ങനെ ആണോ സ്നേഹം ഉണ്ടോ എന്ന് നോക്കുന്നത്.
സോറി ചേച്ചി...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അതുൽ മനുവിനെ കാണാൻ വീട്ടിലേക്ക് പോയി. ജോലി കഴിഞ്ഞു കിടക്കുകയായിരുന്നു മനു.
ഇന്ന് ഉണ്ടായ കാര്യങ്ങളും ദേവു മനുവിനെ കുറിച്ച് ചോദിച്ചതും എല്ലാം അതുൽ മനുവിനോട് പറഞ്ഞിരുന്നു.
മനുവിന്റെ മനസ്സിൽ ഒരു സന്തോഷം ഉണ്ടായി.
ഡാ നീ എന്തെങ്കിലും അവളോട് പറഞ്ഞിരുന്നോ. അവളുടെ മുഖത്ത് രണ്ട് ദിവസം ആയിട്ട് ഒരു സന്തോഷവും ഇല്ലല്ലോ (അതുൽ )
അത് അത് പിന്നെ... (മനു )
എന്താടാ എന്താ കാര്യം പറ (അതുൽ )
ഞാൻ അവൾക്ക് ഇനി ഒരു ശല്യമായി പോകില്ല എന്ന് പറഞ്ഞു.
എന്തിനാഡാ നീ അങ്ങനെ പറഞ്ഞത്. അപ്പൊ അത്ര ഒള്ളു നിന്റെ ഇഷ്ട്ടം.
ഡാ നീ തോക്കിൽ കയറി വെടി വെക്കല്ലേ ഞാൻ മുഴുവൻ പറയട്ടെ.
അവൾ ഒരു നിലക്കും അടുക്കുന്നില്ലായിരുന്നു. എനിക്ക് സംസാരിക്കാൻ നല്ല ആഗ്രഹവും ഉണ്ടായിരുന്നു.
പക്ഷെ ഞാൻ സംസാരിക്കാൻ അടുത്ത് ചെന്നപ്പോൾ അവൾ സംസാരിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു. അപ്പോൾ അങ്ങനെ പറയുകയല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു.
എനിക്ക് അവളെ മറക്കാൻ പറ്റില്ലെടാ. അത്രയും ആഴത്തിൽ പതിഞ്ഞു പോയി അവൾ
സാരമില്ല എല്ലാം ശരിയാകും. അവൾക്ക് നിന്നോട് ഇഷ്ട്ടമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.(അതുൽ )
മനു ഒന്ന് പുഞ്ചിരിച്ചു.
നീ ഞായറാഴ്ച ഫ്രീ അല്ലെ അന്ന് ഓട്ടം ഉണ്ടോ..
ഇല്ല അന്ന് ഞാൻ ഫ്രീ ആണ്.
എന്നാൽ നീയും വാ മീനുവിനെ ഹോസ്പിറ്റലിൽ കാണിക്കാൻ.
ദേവുവിന് അതൊരു സന്തോഷം ആവും. അവളുടെ മനസ്സിൽ ഉള്ളത് കൂടി കേൾക്കലോ.
തമ്പുരാന് അറിയാം എന്താ സംഭവിക്കുക എന്ന്. എന്തായാലും ഞാൻ വരാം.
എന്നാൽ ഞാൻ പോവട്ടെ... അപ്പോൾ നമുക്ക് സൺഡേ കാണാം. നീ രാവിലെ തന്നെ വരണം.
അതുൽ വീട്ടിലേക്ക് തിരിച്ചു പോയി.
അടുത്ത ദിവസം അതുൽ കൃഷി സ്ഥലത്തേക്ക് പോയി നോക്കി.
കുറെ ദിവസം ആയിരുന്നു കൃഷി സ്ഥലത്തേക്ക് ഇറങ്ങിയിട്ട്.
അതുൽ അവിടെയെല്ലാം പോയി നോക്കി.
അതുൽ പോകാത്തതിന്റെ കുറവ് അവിടെ ഉണ്ടായിരുന്നു. കുറെ തേങ്ങയും അടക്കയുമെല്ലാം വീണ് കിടക്കുന്നുണ്ടായിരുന്നു.
അതുൽ അതെല്ലാം ഒരു ചാക്കിൽ ആക്കി വീട്ടിലേക്ക് കൊണ്ട് വന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ രാത്രി ആയി.അതുലും മീനുവും ഒരുമിച്ച് കിടന്നു.
മീനു അതുലിന്റെ മുടികളിൽ വിരലോടിച്ചു.
അതുലേട്ടാ..
എന്താ മീനു...
എനിക്കൊരു ആഗ്രഹം ഉണ്ട്.
എന്താ മീനു പറ.
അത് എനിക്ക് ഉറപ്പ് തരണം സമ്മതിക്കും എന്ന്. എന്നലെ പറയു...
അപ്പോൾ എന്തോ കാര്യമായിട്ട് ഉണ്ടല്ലോ... എന്തായാലും പറ എന്നോട്.
അത് എനിക്ക് രാത്രി ഒരു യാത്ര പോകാൻ ആഗ്രഹം. പ്ലീസ് ഏട്ടാ പറ്റില്ല എന്ന് പറയരുത്.
മീനു സമയം 11മണി ആയി. ഇപ്പോഴാണോ ഇങ്ങനെ ഒരു കാര്യം പറയുന്നത്.
പ്ലീസ് ഏട്ടാ പറ്റില്ല എന്ന് പറയരുത്.
മീനുവിന്റെ മുഖം വാടി.
അയ്യോ ഇനി സങ്കടം ഒന്നും ആവണ്ട എന്റെ മീനുവിനെ ഞാൻ കൊണ്ട് പോവാം.
എന്റെ ഏട്ടൻ മുത്താണ്.
മീനു അതുലിന്റെ കവിളിൽ ഒരു ചുംബനം കൊടുത്തു.
അതുൽ മെല്ലെ വാതിൽ തുറന്നു.
മീനുവിനെ കയ്യിൽ എടുത്ത് പുറത്തേക്ക് നടന്നു. കാറിന്റെ കീ എടുത്തപ്പോൾ മീനു അത് തടഞ്ഞു.
ഏട്ടാ നമുക്ക് ഈ ബൈക്കിൽ പോവാം.
ബൈക്കിലോ ഈ വയ്യാത്ത അവസ്ഥയിലോ. വട്ട് പറയല്ലേ മീനു.
വട്ടല്ല എന്റെ ഒരു ആഗ്രഹം ആണ് പ്ലീസ് ഏട്ടാ.
മീനു ഇത് കുട്ടികളെക്കാളും കഷ്ട്ടമാണ്.
ഒടുവിൽ അതുൽ മീനുവിന്റെ വാശി സമ്മതിച്ചു.
അതുൽ ബൈക്ക് പതുക്കെ തള്ളി പുറത്തേക്ക് എത്തിച്ചു.
മീനുവിനെ എടുത്ത് കൊണ്ട് പോയി ബൈക്കിന്റെ പുറകിൽ ഇരുത്തി അതുലും ബൈക്കിൽ കയറി.
മീനു അതുലിന്റെ രണ്ടു കൈ കൊണ്ടും കെട്ടിപിടിച്ചു.
മീനു എനിക്ക് നല്ല പേടി ഉണ്ട്.
എന്തിനാ ഏട്ടാ പേടിക്കുന്നെ.
നമുക്ക് ഇങ്ങനെ കുറെ ദൂരം പോകാം.
അങ്ങനെ അതുലും മീനുവും യാത്ര തുടങ്ങി.
ഒരുപാട് ദൂരം അവർ മുന്നോട്ടു പോയി.
തണുപ്പ് കാരണം മീനു അതുലിനെ മുറുകെ കെട്ടിപിടിച്ചു.
ഒരു ചായ കട രാത്രിയും തുറന്നത് കണ്ടു. ഒരു ചെറിയ പെട്ടിക്കട.
അതുൽ അവിടെ ബൈക്ക് നിർത്തി.
മീനുവിനെയും ഇറക്കി രണ്ടാളും നല്ല തണുപ്പിൽ ചൂട് ചായ കുടിച്ചു.
മീനുവിന് വല്ലാത്ത സന്തോഷം തോന്നി.
മീനു അതുലിനെ കെട്ടിപിടിച്ചു.
വീണ്ടും അവർ തിരിച്ചു വീട്ടിലേക്ക് പോയി.
മീനുവിന് നല്ല സന്തോഷം ആയിരുന്നു.
മീനു അതുലിന്റെ നെഞ്ചിൽ തല വെച്ച് കിടന്നുറങ്ങി.
അടുത്ത ദിവസം ആയിരുന്നു മീനുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ടത്.
മനു രാവിലെ തന്നെ അവിടേക്ക് എത്തി.
ദേവുവിന്റെ മുഖത്ത് നല്ല സന്തോഷം ആയിരുന്നു അപ്പോൾ
പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു.
മനു അവിടേക്ക് വന്നു പക്ഷെ വീട്ടിലേക്ക് കയറിയില്ല.
ദേവു ചായ കൊടുത്തെങ്കിലും മനു വേണ്ട എന്ന് പറഞ്ഞു.
ദേവുവിന് മനസ്സിൽ സങ്കടവും കുറ്റബോധവും തോന്നി.
മനുവിന്റെ മാറ്റം അതുലും ശ്രദ്ധിച്ചിരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അതുലും മീനുവും കാറിൽ കയറി. ദേവു വരുന്നില്ല എന്ന് പറഞ്ഞു അവിടെ തന്നെ നിന്നു. പക്ഷെ മീനുവിന്റെ നിർബന്ധം കാരണം ദേവുവും കാറിൽ കയറി.കാർ വീട്ടിൽ നിന്നും പുറപ്പെട്ടു ആരും പരസ്പരം സംസാരിക്കുന്നില്ല അല്ലെങ്കിൽ മനു ആയിരിക്കും ചളിയാടിക്കാൻ മുമ്പിൽ.
പക്ഷെ മനു ആരോടും സംസാരിക്കുന്നില്ല. ദേവു മനുവിനെ തന്നെ ഒരുപാട് നേരം നോക്കി നിന്നു. പക്ഷെ മനു ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല. മനുവിന്റെ മുഖത്ത് നിറയെ ഗൗരവം മാത്രമാണ്.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ എത്തി.
ഡോക്ടർ ഫ്രീ ആയത്കൊണ്ട് അതുലിനും മീനുവിനും വെയിറ്റ് ചെയ്യേണ്ടി വന്നില്ല. അവർ ഡോക്ടറെ കാണാൻ പോയി.
മനുവും ദേവുവും അവിടെ ഒറ്റക്കായി.
മനു ദേവുവിനെ തീർത്തും അവോയ്ഡ് ചെയ്തു.
മനു അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ നോക്കി ഇരുന്നു.
മനുവിന്റെ ഈ പ്രവർത്തികൾ ദേവുവിന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
ദേവു മനു ഇരിക്കുന്ന ബെഞ്ചിൽ ഇരുന്നു.എന്നിട്ടും മനു ഒന്ന് നോക്കിയില്ല.
ഏട്ടാ...
മനു ഫോണിൽ നിന്ന് മുഖം ഉയർത്താതെ ഒന്ന് മൂളി.
എന്താ ഏട്ടാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്.എനിക്ക് സഹിക്കാൻ പറ്റുന്നില്ല.
ഞാനാണോ അവോയ്ഡ് ചെയ്തത്. എന്നെയല്ലേ നീ അവോയ്ഡ് ചെയ്തത്. ഞാൻ സംസാരിക്കാൻ വന്നപ്പോൾ എല്ലാം നീ ഒരു പുഴുത്ത പട്ടിയെ ഓടിക്കുന്ന പോലെ എന്നെ അകറ്റിയില്ലേ.
അത് കേട്ടതും ദേവുവിന്റെ മുഖം കുനിഞ്ഞു.
""സോറി ഏട്ടാ എന്നോട് ക്ഷമിക്കണം ""
Mm...
മനു മറുപടി ഒരു മൂളലിൽ ഒതുക്കി.വീണ്ടും ഫോണിൽ തന്നെ നോക്കാൻ തുടങ്ങി.
ഏട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
എന്താ...
അത്... എന്നോട് ആ ഇഷ്ട്ടം ഇപ്പോഴും ഉണ്ടോ
ദേവുവിന്റെ മനോഹരമായ പതിഞ്ഞ സ്വരത്തിലുള്ള ചോദ്യം കേട്ട് മനു ദേവുവിനെ ഒന്ന് നോക്കി.ദേവുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഒരു അണക്കെട്ട് പോലെ പൊട്ടാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.
മനു ദേവുവിന്റെ മുഖത്തു നിന്നും നോട്ടം മാറ്റി.
""ഇഷ്ട്ടം ഒരാൾക്ക് മാത്രം തോന്നീട്ട് കാര്യമില്ലല്ലോ. നമ്മൾ സ്നേഹിക്കുന്ന ആൾക്കും നമ്മളോട് ഇഷ്ടം തോന്നേണ്ടേ.
അവർക്ക് നമ്മുടെ ഇഷ്ടം ഒരു ശല്യമാണെങ്കിൽ പിന്നെ അതിനു അർത്ഥം ഇല്ലല്ലോ.ഇപ്പോൾ എന്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടം ഇല്ല.""
ദേവുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
മനു ദേവുവിനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
ഒന്നും മനസ്സിലാകാതെ ദേവു മനുവിനെ നോക്കി.
എന്റെ ഉണ്ടക്കണ്ണി അങ്ങനെ മറക്കാൻ പറ്റോ നിന്നെ അതിനാണോ ഞാൻ ഈ പൊട്ടത്തിയെ സ്നേഹിച്ചത്. എന്റെ ജീവനല്ലേ നീ. പിന്നെ ഇപ്പോൾ ചെയ്തത് ഒരു ചെറിയ ടെസ്റ്റ് എന്നെ ഇഷ്ടമാണോ എന്ന് നോക്കാൻ.
മനു അത് പറഞ്ഞു തീർന്നതും ദേവു പരിസരം പോലും മറന്ന് മനുവിനെ അടിക്കാൻ തുടങ്ങി.
മനു ദേവുവിന്റെ കൈകൾ പിടിച്ചു.മനു ദേവുവിന്റെ കണ്ണുകളിലേക്ക് നോക്കി. കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ മനുവിനോടുള്ള പ്രണയം മാത്രമായിരുന്നു അപ്പോൾ.
മനുവും ദേവുവും കുറെ നേരം അങ്ങനെ തന്നെ നോക്കി നിന്നു.
ഒരു ചുമ കേട്ട് രണ്ടാളും പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി. മുമ്പിൽ മീനുവും അതുലും.
അവർ രണ്ടാളും മനുവിനെയും ദേവുവിനെയും നോക്കി കളിയാക്കി ചിരിച്ചു.
അവരുടെ മുമ്പിൽ നാണം കൊണ്ട് രണ്ടാളും തല താഴ്ത്തി.
രണ്ടാൾക്കും പ്രേമിക്കാൻ വേറെ സ്ഥലം ഒന്നും കണ്ടില്ലേ ഈ ഹോസ്പിറ്റലിൽ തന്നെ വേണോ ഇത്... അതുൽ കളിയാക്കി ചോദിച്ചു.
പ്രേമമോ എന്താ അതുൽ പറയുന്നത് അങ്ങനെ ഒന്നുല്ല (മനു )
അത് മനസ്സിലായി അത്കൊണ്ടല്ലേ ഞങ്ങൾ ഇവിടെ അഞ്ച് മിനിറ്റ് നിന്നിട്ടും നിങ്ങൾ കാണാതിരുന്നത്.(മീനു )
മീനുവിന്റെ മറുപടി കേട്ട് രണ്ടാളും ശരിക്കും ചമ്മി പോയിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ എല്ലാവർക്കും നല്ല സന്തോഷം ആയിരുന്നു.
ബീച് കണ്ടപ്പോൾ മനു പറഞ്ഞു
നമുക്ക് അവിടേക്ക് പോയാലോ എന്ന്.
അതുലിനും അത് സമ്മതമായിരുന്നു.
മീനുവിനെ പഴയ പോലെ എടുത്ത് അതുൽ കടൽ കരയിലേക്ക് നടന്നു.
അതുൽ മീനുവിന്റെ അടുത്ത് ഇരുന്നു.അപ്പുറത്തു തന്നെ ദേവുവും മനുവും ഇരുന്നു. ദേവു മനുവിന്റെ തോളിൽ തല ചാഴ്ച്ചു
മനുവേട്ടാ എന്നാലും എന്നെ ഇത്രയും അവോയ്ഡ് ചെയ്യേണ്ടായിരുന്നു..
ആരാ ഈ പറയുന്നത്. അന്ന് എന്നോട് അത്രയും പറഞ്ഞത് ഓർക്കുന്നുണ്ടോ അന്ന് എത്ര സങ്കടം ആയി എന്ന് അറിയോ.
പിന്നെ മനസ്സിൽ കരുതി എന്റെ ഇഷ്ടം മനസ്സിൽ തന്നെ നിൽക്കട്ടെ പക്ഷെ ഇനി നിന്നെ ഡിസ്റ്റർബ് ചെയ്യില്ല എന്ന്.
സോറി ഏട്ടാ... അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ. ഏട്ടന് അറിയില്ലേ എന്റെ എല്ലാ കാര്യവും.
അതൊന്നും ഇനി പറയേണ്ട അതൊക്കെ കഴിഞ്ഞു പോയല്ലോ. എന്റെ പ്രണയം മനസ്സിലാക്കിയല്ലോ ദേവു അത് മതി.
അത് കേട്ടതും ദേവു മനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അങ്ങനെ സന്തോഷത്തോടെ എല്ലാരും വീട്ടിലേക്ക് പോയി.
നടന്ന കാര്യങ്ങൾ മുഴുവൻ അമ്മയോടും പറഞ്ഞു. അമ്മയ്ക്കും ഒരുപാട് സന്തോഷം ആയി.
മനു എല്ലാവർക്കും യാത്ര നൽകി അവിടെ നിന്നും പോയി.
പക്ഷെ അപ്പോഴും ദേവുവിന്റെ മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു.
അച്ഛൻ ഈ ബന്ധം അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഭക്ഷണം കഴിച്ചു എല്ലാരും കിടന്നു.ദേവുവിന് നല്ല ഉറക്കം വന്ന് തുടങ്ങി. അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.
ദേവു അത് എടുത്ത് നോക്കി മനു ആയിരുന്നു.ദേവുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. കുറെ സമയം അവർ ഫോണിൽ സംസാരിച്ചു. ഉറക്കം വന്നപ്പോൾ മനു കാൾ കട്ട് ചെയ്തു.
മനസ്സിൽ സ്വപ്നങ്ങൾ നെയ്തു കൂട്ടി ദേവുവും ഉറക്കത്തെ കൂട്ട് പിടിച്ചു.
അടുത്ത ദിവസം അതുൽ ഉറക്കം ഉണർന്നപ്പോൾ മീനു ഉറങ്ങുകയായിരുന്നു.മീനുവിനെ എണീപ്പിക്കേണ്ട എന്ന് കരുതി അതുൽ താഴേക്ക് പോയി.
അതുൽ കുളത്തിൽ പോയി കുളിച്ചു വൃത്തിയായി വന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ മീനുവിന്റെ ഏട്ടാ എന്ന് വിളിച്ചുള്ള നിലവിളി അതുൽ കേട്ട് റൂമിലേക്ക് ഓടി....
ഏട്ടാ ഒന്ന് പെട്ടെന്ന് വാ...
മീനുവിന്റെ നിലവിളി കേട്ട് അതുൽ മുറിയിലേക്ക് ഓടി. കൂടെ തന്നെ ദേവുവും അമ്മയും.
അതുൽ റൂമിൽ എത്തിയപ്പോൾ കണ്ട കാഴ്ച കണ്ട് അതുലിന്റെ തൊണ്ടയിലെ വെള്ളം വറ്റി പോയിരുന്നു.
മീനു കിടക്കുന്ന കട്ടിലിന്റെ അടുത്ത് തന്നെ ഒരു വലിയ പാമ്പ് പത്തി വിടർത്തി നിൽക്കുന്നു.
മീനു അവിടെ നിന്ന് ഒന്ന് എണീക്കാൻ പോലും കഴിയാതെ പേടിച്ചു കിടക്കുകയാണ്.
അതുൽ പുറത്ത് പോയി ഒരു വടി എടുത്ത് വന്നു.
പാമ്പ് മീനുവിന്റെ നേരെ ഇഴയാൻ തുടങ്ങുകയാണ്.അതുൽ കയ്യിൽ ഉണ്ടായിരുന്ന വടി കൊണ്ട് അതിനെ തല്ലി കൊന്നു.
എന്നിട്ട് വടി കൊണ്ട് തന്നെ അതിനെ പുറത്തേക്കിട്ടു.
പുറത്ത് നല്ല മഴയാണ്. അത്കൊണ്ട് ആയിരിക്കും പാമ്പ് അകത്തേക്ക് കയറിയത് അമ്മ പറഞ്ഞു.
അമ്മയും ദേവുവും മീനുവിനെ ആശ്വസിപ്പിക്കാൻ അടുത്തേക്ക് പോയി.
അതുൽ പാമ്പിനെ പുറത്ത് കൊണ്ട് പോയി ഇട്ട് മീനുവിന്റെ അടുത്തേക്ക് എത്തി.
ഒരുപാട് പേടിച്ചോ എന്റെ മീനു...
ആഹ് ഏട്ടാ...
മീനു അതുലിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടികരഞ്ഞു.
അയ്യേ ഇത്രയും പോത്ത് പോലെ വളർന്നിട്ടും കരയാണോ.. പേടി തൊണ്ടത്തി.
അതുൽ മീനുവിനെ കളിയാക്കി.
കിടന്ന കിടപ്പിൽ നിന്നും എണീക്കാൻ പോലും പറ്റാത്ത ഞാൻ അല്ലാതെ എന്ത് ചെയ്യും ഏട്ടാ...
അതുലിന്റെ നെഞ്ചിൽ തന്നെ കിടന്ന് മീനു അത് പറഞ്ഞു.
മീനുവിന്റെ ആ വാക്ക് കേട്ടപ്പോൾ എല്ലാവർക്കും സങ്കടം ആയിരുന്നു.
അതുൽ മീനുവിനെ മുറുക്കി കെട്ടിപിടിച്ചു.
ഞാനുണ്ട് മീനു ഈ ജീവിത കാലം മുഴുവൻ. ഇനി ഒരിക്കലും എന്റെ പെണ്ണ് പേടിക്കരുത്.
അമ്മയും ദേവുവും അവർക്ക് ബുദ്ധിമുട്ട് ആവാതെ അവിടെ നിന്നും പോയി. മീനു കുറെ നേരം അതുലിന്റെ നെഞ്ചിൽ ചേർന്ന് കിടന്നു.അതുലിന്റെ ഹൃദയമിടിപ്പ് മീനുവിന് അനുഭവപ്പെട്ടു.
അതുലിന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു. പേടി കൊണ്ട് പെണ്ണിന്റെ ഹൃദയം ഒരു ചെണ്ട പോലെ കൊട്ടുകയാണ്.രണ്ടാളും കുറെ നേരം അങ്ങനെ കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാളും ചായ കുടിക്കാൻ പുറത്തേക്ക് വന്നു.അമ്മയും ദേവുവും അപ്പോയെക്കും ചായ കുടിച്ചിരുന്നു. അമ്മ മീനുവിനും അതുലിനും ചായ കൊടുത്തു.
അമ്മ തന്നെ ഇഡലി സാമ്പാറിൽ ഒപ്പി മീനുവിന് കൊടുത്തു.മീനുവിന് വല്ലാത്ത സന്തോഷം തോന്നി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ദേവുവും മീനുവിനെ കുളിപ്പിക്കാൻ കുളത്തിലേക്ക് കൊണ്ട് പോയി.കുറെ എണ്ണകൾ തേച്ച് അമ്മയും ദേവുവും മീനുവിനെ കുളിപ്പിക്കാൻ തുടങ്ങി. മീനു വെള്ളമുള്ള സ്റ്റെപ്പിന്റെ മുകളിൽ ഉള്ള സ്റ്റെപ്പിൽ ആണ് ഇരിക്കുന്നത്. മീനു കുളത്തിൽ നിന്നും കയ്യിൽ വെള്ളമെടുത്ത് ദേവുവിനെയും നനച്ചിരുന്നു.
ദേവു അതിന് കപട ദേഷ്യം കാണിച്ചു.
അമ്മ ഇതെല്ലാം കണ്ടു പൊട്ടിച്ചിരിച്ചു.കുറച്ചു കഴിഞ്ഞപ്പോൾ ആണ് മീനു കാലുകളിലേക്ക് നോക്കിയത്. കുളത്തിലുള്ള ചെറിയ മീനുകൾ വന്ന് മീനുവിന്റെ കാലുകളിൽ ഇക്കിളി ആക്കുന്നുണ്ട്.
മീനുവിന് ആദ്യമായിട്ടാണ് അത് തിരിച്ചറിയാൻ തുടങ്ങിയത്.
ആക്‌സിഡന്റിന് ശേഷം രണ്ടു കാലുകളും മരവിച്ചു പോയിരുന്നു.
മീനുവിന്റെ മുഖത്ത് വല്ലാത്ത സന്തോഷമായിരുന്നു.
ചേച്ചി നോക്ക് മീനുകൾ...
അത് ഇപ്പോഴാണോ കാണുന്നത് ഞാൻ നിന്നെ കുളിപ്പിക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്റെയും അമ്മയുടെയും കാലുകളിൽ അത് ഇക്കിളി ആക്കുന്നുണ്ടല്ലോ.(ദേവു)
അതല്ല ചേച്ചി... എനിക്കും ഇപ്പോൾ ഇക്കിളി ആവുന്നുണ്ട്. ആദ്യം ഇതൊന്നും അറിയില്ലായിരുന്നു.
മീനു അത് പറഞ്ഞപ്പോൾ അമ്മയ്ക്കും ദേവുവിനും സന്തോഷമായി. അമ്മയും ദേവുവും മീനുവിന്റെ കവിളിൽ ചുംബനം കൊടുത്തു.
കുളിപ്പിച്ച് കഴിഞ്ഞു മൂന്നാളും വീട്ടിലേക്ക് തിരിച്ചു വന്നു.
മീനു നടന്ന കാര്യങ്ങളെല്ലാം അതുലിനോട് പറഞ്ഞു. അതുൽ സന്തോഷം കൊണ്ട് മീനുവിനെ കെട്ടിപിടിച്ചു.കുറച്ചു കഴിഞ്ഞപ്പോൾ അതുൽ നല്ല ഡ്രസ്സ് ഇട്ട് മുറിയിൽ നിന്നും പുറത്തേക്ക് വന്നു.
ഏട്ടാ... എവിടെക്കാ ഏട്ടൻ പോകുന്നത്..(മീനു )
എനിക്ക് ഒരു കൂട്ടുകാരന്റെ കല്യാണം ഉണ്ട് അതിനു പോകുകയാ (അതുൽ )
അതുൽ നല്ല ഭംഗിയിൽ ഒരുങ്ങിയിരുന്നു.
മീനുവിന് കുശുമ്പ് തോന്നി.
ഏട്ടാ പോവുന്നതൊക്കെ കൊള്ളാം അവിടെ പെൺകുട്ടികൾ ഒക്കെ ഉണ്ടാകും അവരെ എങ്ങാനും നോക്കിയാൽ ഞാൻ കണ്ണ് കുത്തി പൊട്ടിക്കും.
മീനു പറയുന്നത് കേട്ട് അതുലും ദേവുവും അമ്മയും പൊട്ടിച്ചിരിച്ചു.
ടി പൊട്ടത്തി.... ഞാൻ അവിടേക്ക് ഒന്നുമല്ല പോകുന്നത്. നമ്മൾ രണ്ടാളും ഇന്ന് വേറെ ഒരു സ്ഥലത്തേക്കാണ് പോകുന്നത്.
മീനു ഒരു ചമ്മിയ ചിരി ചിരിച്ചു.
ഏട്ടാ നമ്മൾ എവിടെക്കാ പോവുന്നത്.
അത് സർപ്രൈസ് ആണ്...
മീനുവിനെ കാറിൽ ഇരുത്തി രണ്ടാളും അമ്മയോട് യാത്ര പറഞ്ഞ് രണ്ടാളും വീട്ടിൽ നിന്നും ഇറങ്ങി.
കാർ പോവുന്നത് മീനുവിന്റെ വീട്ടിലേക്ക് ആയിരുന്നു.
ഇതായിരുന്നോ ഏട്ടാ സർപ്രൈസ്
അതെ മീനു അമ്മയെയും അച്ഛനെയും കണ്ടിട്ട് ഒരുപാട് ദിവസം ആയില്ലേ.
ഏട്ടാ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അമ്മയെയും അച്ഛനെയും കാണാൻ പക്ഷെ ഏട്ടന് ബുദ്ധിമുട്ട് ആവുമോ എന്ന് കരുതി പറയാതിരുന്നതാ.
മീനു നിന്റെ ഇഷ്ട്ടങ്ങൾ ഒരിക്കലും എനിക്കൊരു ബുദ്ധിമുട്ട് ആവില്ല. എനിക്ക് അറിയാമായിരുന്നു മീനുവിന് അച്ഛനെയും അമ്മയെയും കാണാൻ ആഗ്രഹമുണ്ടെന്ന്.
മീനു അതുലിന്റെ കയ്യിൽ പിടിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ കാർ മീനുവിന്റെ വീടിന്റെ
മുമ്പിൽ എത്തി. അവിടെ എത്തിയപ്പോൾ തന്നെ അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു.
മീനുവിനെയും അതുലിനെയും കണ്ടതും രണ്ടാൾക്കും ഒരുപാട് സന്തോഷമായി.
അതുൽ മീനുവിനെ എടുത്ത് വീട്ടിലെ സോഫയിൽ ഇരുത്തി.
മീനുവിന്റെ അമ്മ മീനുവിന് മുഖത്ത് ഒരുപാട് ചുംബനങ്ങൾ കൊടുത്തു.
സന്തോഷം കൊണ്ട് അമ്മയും കരഞ്ഞിരുന്നു.ഒരുപാട് മീനു അവരോടൊക്കെ സംസാരിച്ചു.
മീനുവിന്റെ മാറ്റങ്ങൾ ഒക്കെ അതുൽ അമ്മയോടും അച്ഛനോടും പറഞ്ഞു.
രണ്ടാൾക്കും ഒരുപാട് സന്തോഷമായിരുന്നു അത് കേട്ട്.
ഭക്ഷണം കഴിച്ചു വീണ്ടും കുറെ നേരം സംസാരിച്ച ശേഷം ആയിരുന്നു മീനുവും അതുലും വീട്ടിലേക്ക് തിരിച്ചു പോന്നത്.
അപ്പോയെക്കും സമയം വൈകുന്നേരം ആയിരുന്നു.
അമ്മ ചായ രണ്ടാൾക്കും കൊടുത്തു.
മീനു വീട്ടിലേക്ക് പോയ കാര്യങ്ങളും അമ്മയെ കണ്ട കാര്യങ്ങളും എല്ലാം അമ്മയോട് പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രി പത്തു മണി ആയിരുന്നു.
മീനുവും അതുലും കിടന്നുറങ്ങി.
ഇന്ന് മനു ദേവുവിനെ വിളിക്കുക പോലും ചെയ്തില്ല. ദേവുവിന് അത്കൊണ്ട് നല്ല സങ്കടം ഉണ്ടായിരുന്നു.
ദേവുവിന് കിടന്നിട്ടും ഉറക്കം വന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ മനു വിളിച്ചു.
പക്ഷെ ദേവു ദേഷ്യം കാണിച്ചു കാൾ അറ്റൻഡ് ചെയ്തില്ല.
മനു വീണ്ടും വിളിച്ചു അപ്പോൾ ദേവു കാൾ അറ്റൻഡ് ചെയ്തു.
പക്ഷെ ദേവു ഒന്നും സംസാരിച്ചില്ല.
ദേവു സോറി മനപ്പൂർവം അല്ല വിളിക്കാത്തത് സോറി ഒന്ന് മിണ്ടെടി എന്നോട്.
ഇല്ല... ഞാൻ മിണ്ടില്ല. എന്നെ ഇതുവരെ ഓർത്തില്ലല്ലോ.
ഇനി ഞാൻ ഒരിക്കലും മിണ്ടില്ല.
ഹാവു രക്ഷപെട്ടു ഇനി വേറെ പെൺകുട്ടികളെ വായ് നോക്കാല്ലോ എനിക്ക്.
പോടാ പട്ടി... അങ്ങനെ വല്ലതും ഉണ്ടായാൽ കൊല്ലും ഞാൻ.
മനു ഫോണിലൂടെ പൊട്ടിച്ചിരിച്ചു.
""എന്റെ പെണ്ണെ എനിക്ക് നിന്നെ മതി. ജീവിതകാലം മുഴുവൻ എനിക്ക് നിന്റെ സ്നേഹം മതി.""
കുറെ സമയം സംസാരിച്ച് അവരും കിടന്നുറങ്ങി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അടുത്ത ദിവസം അതുൽ ഉറക്കത്തിൽ നിന്നും ഉണർന്നത് ഒരു ഞെട്ടുന്ന കാഴ്ച കണ്ടുകൊണ്ട് ആയിരുന്നു.
അതുലിന്റെ കണ്ണുകൾക്ക് അത് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
അതുൽ വിശ്വാസം വരാതെ കണ്ണുകൾ തിരുമ്മി വീണ്ടും നോക്കി.
ജനാലയുടെ അടുത്ത് എണീറ്റ് നിൽക്കുന്ന മീനുവിനെ അതുൽ കണ്ട് ബെഡിൽ നിന്നും ചാടി എണീറ്റു.
മീനു വീഴാതിരിക്കാൻ ജനാലയിൽ പിടിച്ചിരിക്കുകയാണ്.
എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നത്..
ഞാൻ കാണുന്നത് സ്വപ്നം ആണോ.
അല്ല ഏട്ടാ ഇത് സത്യം തന്നെയാ.
മീനു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.അതുൽ മീനുവിന്റെ അടുത്തേക്ക് വന്നു.മീനു ജനലിൽ നിന്നും പിടി വിട്ടു. കാലുകൾക്ക് ബലം കുറഞ്ഞത് കൊണ്ട് മീനു വീഴാൻ പോയി. പക്ഷെ അതുൽ അപ്പോയെക്കും മീനുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.
മീനു അതുലിനെ കെട്ടിപിടിച്ചു.
അതുൽ മീനുവിന്റെ മുഖം കയ്യിൽ എടുത്ത് അദരങ്ങൾ കവർന്നു. മീനുവിന്റെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞു.
മീനുവിന്റെ മുഖത്തിന് വല്ലാത്ത ഭംഗി തോന്നി അതുലിന്.കുറെ നേരം രണ്ടാളും കെട്ടിപിടിച്ചു തന്നെ നിന്നു. എന്നാലും മീനുവിന്റെ കാലുകൾക്ക് ബലക്കുറവ് ഉണ്ടായിരുന്നു.
കുറെ സമയത്തിന് ശേഷം അതുൽ മീനുവിനെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി. വീണ്ടും വീഴാൻ തുടങ്ങിയപ്പോൾ. അതുൽ താങ്ങി പിടിച്ച് ബെഡിൽ ഇരുത്തി. അതുലിന്റെ മുഖത്ത് വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു. അതുലിന്റെ സന്തോഷം കണ്ട് മീനുവിന്റെ മനസ്സും നിറഞ്ഞു.
മീനു എനിക്ക് ഇപ്പോഴും ഒന്നും വിശ്വാസം ആയിട്ടില്ല.ഞാൻ ഇപ്പോഴും ഒരു സ്വപ്ന ലോകത്തിൽ ആണോ.
എന്റെ ഏട്ടാ ഞാൻ ശരിക്കും നടന്നല്ലോ. ഏട്ടന് സന്തോഷമായില്ലേ.
ഒരുപാട് സന്തോഷമായി മീനു. ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.
മീനു അതുലിന്റെ തോളിലേക്ക് തല വെച്ചു.
മീനു.... എങ്ങനെയാ എണീക്കാൻ പറ്റിയത്. എന്നെ എന്താ എണീറ്റപ്പോൾ വിളിക്കാതിരുന്നത്.
ഏട്ടാ ഞാൻ ഏട്ടൻ ഉണരുന്നതിന്റെ കുറച്ചു മുമ്പാണ് എണീറ്റത്.എണീറ്റപ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. കാലുകൾ അനക്കാൻ നോക്കിയപ്പോൾ ചെറുതായിട്ട് അനങ്ങുന്നു. ഞാൻ വീണ്ടും ശ്രമിച്ചു നോക്കി കാലുകൾ കുറച്ചു കൂടെ അനക്കാൻ പറ്റുന്നുണ്ട്.ഞാൻ പതിയെ എണീക്കാൻ ശ്രമിച്ചു. നല്ല വേദന ഉണ്ടായിരുന്നു. അതെല്ലാം സഹിച്ചു ബെഡിൽ ഇരുന്നു. കാലുകൾ അപ്പോൾ ആട്ടാൻ പറ്റുന്നുണ്ടായിരുന്നു.
ഏട്ടൻ ഉറക്കത്തിൽ നിന്നും എണീക്കുന്നത് പോലെ തോന്നി. ഞാൻ കാലുകൾ നിലത്ത് ചവിട്ടി എണീറ്റു. പക്ഷെ കാലുകൾക്ക് തീരെ ബലം തോന്നിയില്ല. നിലത്ത് വീഴും എന്ന് തോന്നിയപ്പോൾ ഞാൻ ആ ജനലിൽ പിടിച്ചു നിന്നു.അപ്പോൾ തന്നെ ഏട്ടനും ഉറക്കം ഉണർന്ന് ഇതെല്ലാം കണ്ടു.
വാ നമുക്ക് ഈ സന്തോഷം അമ്മയോടും ദേവുവിനോടും പറയണം അവർക്ക് ഒരുപാട് സന്തോഷമാവും. ദേവുവിന് ആയിരിക്കും കൂടുതൽ സന്തോഷമാകുന്നത്.
ആഹ് ഏട്ടാ പക്ഷെ എനിക്ക് ഒറ്റക്ക് അവിടെ വരെ നടക്കാൻ പറ്റും എന്ന് തോന്നുന്നില്ല.
അതിനല്ലേ മീനു ഞാനുള്ളത്...
ബെഡിൽ ഇരുന്ന മീനുവിനെ അതുൽ എണീപ്പിച്ചു. മീനു വീഴാൻ പോയപ്പോൾ മീനുവിന്റെ ഒരു കൈ തോളിൽ ഇട്ട് ചേർത്ത് പിടിച്ചു. പിന്നെ രണ്ടാളും മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. വളരെ പതുക്കെയാണ് മീനു നടക്കുന്നത്.
ഹാളിൽ എത്തിയപ്പോൾ അമ്മയും ദേവുവും അടുക്കളയിൽ തന്നെയാണ്.രാവിലെ ഉള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു രണ്ടാളും.
അമ്മേ... അമ്മേ... പെട്ടെന്ന് ഒന്ന് ഇങ്ങോട്ട് വന്നേ... (അതുൽ )
എന്താടാ രാവിലെ തന്നെ ഇങ്ങനെ കിടന്ന് വിളിക്കുന്നത് (അമ്മ )
അമ്മ അടുക്കളയിൽ നിന്ന് തന്നെ മറുപടി പറഞ്ഞു.
അതൊക്കെ ഉണ്ട് വേഗം ദേവുവിനെയും കൂട്ടി ഹാളിലേക്ക് വാ...
അതുലിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അമ്മയും ദേവുവും അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു.രണ്ടാളും പുറത്തേക്ക് വരുമ്പോൾ കാണുന്നത് ഒറ്റക്ക് നിൽക്കുന്ന മീനുവിനെ ആയിരുന്നു.
ആദ്യം രണ്ടാൾക്കും വിശ്വസിക്കാൻ പറ്റിയില്ല. മീനുവിന്റെ അടുത്ത് തന്നെ അതുൽ ഉണ്ടായിരുന്നു.
പെട്ടെന്ന് മീനു വീഴാൻ പോയി.
ദേവു ഓടി വന്ന് മീനുവിനെ ചേർത്ത് നിർത്തി കെട്ടിപിടിച്ചു.
ദേവുവിന്റെ പൊട്ടികരച്ചിൽ കേട്ടുകൊണ്ട് മീനു ദേവുവിനെ നോക്കി.
എന്താ ചേച്ചി കരയാണോ. എനിക്ക് നടക്കാൻ പറ്റിയപ്പോൾ ചേച്ചി സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്ന ഞാൻ കരുതിയത്.
ഇത് സന്തോഷമായിട്ടാ മീനു.
ഇനി എനിക്ക് ചത്താലും കുഴപ്പമില്ല. ഈ ഒരു ദിവസത്തിന ഞാൻ കാത്തിരുന്നത്.
മീനു ദേവുവിന്റെ കവിളിൽ ഒരു ചുംബനം കൊടുത്തു.
എന്റെ ചേച്ചി... അതിനാണോ ഈ കരയുന്നത്. ഇനി കരയുന്നത് കണ്ടാൽ എന്റെ കയ്യിൽ നിന്നും നല്ല അടി കിട്ടും.
അത് കേട്ട് എല്ലാർക്കും ചിരി വന്നു.
ഓഹ് ഇപ്പോൾ ചേച്ചിയും അനിയത്തിയും ഒന്നായപ്പോൾ ഇപ്പോൾ എന്നെ വേണ്ട ലെ.
അതുൽ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അതുൽ മനുവിനെ വിളിച്ച് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു.
മനു ലഡ്ഡു വാങ്ങി വീട്ടിലേക്ക് വന്നു. ദേവുവിനെ കാണാനും നല്ല ആഗ്രഹമുണ്ടായിരുന്നു മനുവിന്.
മനു വീട്ടിൽ എത്തി ആദ്യം ലഡ്ഡു കൊടുത്തത് ദേവുവിന് ആയിരുന്നു.
ഡാ ഇവിടെ അസുഖം മാറിയത് മീനുവിനാണ് ദേവുവിനല്ല.
അതുൽ മനുവിനെ കളിയാക്കി പറഞ്ഞു.
സോറി ഞാൻ പെട്ടെന്ന് അതോർത്തില്ല.
മനു ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.
എല്ലാവരും ലഡ്ഡു കഴിച്ചു മീനു എണീറ്റ് നടന്നത് ആഘോഷിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അമ്മേ ഞാനും ദേവുവും പുറത്ത് പോവട്ടെ പ്ലീസ് (മനു )
അയ്യോ മോനെ അതിനൊന്നും ആയിട്ടില്ല.ഇവളുടെ അച്ഛനെ നിനക്ക് അറിയില്ല. എന്റെ ഏട്ടൻ ആയത് കൊണ്ട് എനിക്ക് നല്ല അനുഭവം ഉണ്ട്. വല്ലാത്ത വാശിക്കാരൻ ആണ് അത്പോലെ തന്നെ ദേഷ്യവും. (അമ്മ )
അതൊക്കെ ശരിയാവും അമ്മേ നമ്മുടെ മനുവിനെ കണ്ടാൽ ആർക്കാ ഇഷ്ട്ടമാവാത്തത്. (അതുൽ )
എന്നാലും പുറത്ത് പോവേണ്ട ആരെങ്കിലും കണ്ടാൽ പ്രശ്നമാകും.അത് മാത്രമല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടില്ല ആ ഓർമയും വേണം.
വേണ്ട അമ്മേ ഇത്രയും പ്രശ്നം ആണെങ്കിൽ ഞങ്ങൾ പോവുന്നില്ല (മനു )
മനുവിന്റെ മുഖത്ത് നിരാശ പടർന്നു.
നിങ്ങൾക്ക് രണ്ടാൾക്ക് തനിച്ചു സംസാരിക്കാൻ അത്രയും ആഗ്രഹമാണെങ്കിൽ നമ്മുടെ പറമ്പിലൂടെ നടന്നോളു അവിടെ ആരും വരില്ല.(അമ്മ )
മനുവിനും ദേവുവിനും അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി.
അമ്മ മുത്താണ്.. (മനു )
മനു അമ്മയുടെ കവിളിൽ പിടിച്ചു പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അപ്പോൾ തന്നെ മനു ദേവുവിന്റെ കയ്യിൽ മുറുകെ പിടിച്ച് വീട്ടിൽ നിന്നും ഇറങ്ങി നടന്നു.രണ്ടു ഇണ കുരുവികളെ പോലെ രണ്ടാളും പാടത്തു കൂടി നടന്നു.നീണ്ടു നിവർന്നു കിടക്കുന്ന സ്ഥലമാണ് ചുറ്റും മരങ്ങൾ മാത്രം. ദേവുവിന് വല്ലാത്ത സന്തോഷം ആയിരുന്നു മനുവിന്റെ പ്രവർത്തി.ആദ്യമായിട്ടാണ് ഇത്രയും പ്രണയർദ്രമായി മനുവിനെ കാണുന്നത്.ശരിക്കും ഒരോ പെണ്ണും ആഗ്രഹിക്കുന്നത് ഇത് തന്നെയാണ്. കുറച്ചു നേരെമെങ്കിലും തന്റെ പ്രണയിനിക്കായി മാത്രം മാറ്റി വെക്കുന്ന കാമുകനെ.
ദേവുവിന് ഒരോ കാര്യങ്ങളും പറയാൻ വല്ലാത്ത തിടുക്കമായിരുന്നു. ഒരു കൊച്ചു കുട്ടിയുടെ കുസൃതിയുമായി മനുവിന്റെ കയ്യിൽ പിടിച്ച് ദേവു തുള്ളി ചാടി നടന്നു.കുറച്ചു ദൂരം കൂടി നടന്നപ്പോൾ നല്ല മഴ പെയ്യാൻ തുടങ്ങി.രണ്ടാളും നനയാതിരിക്കാൻ കുറച്ചു അപ്പുറത്തുള്ള വലിയ മരത്തിന്റെ ചുവട്ടിലേക്ക് ഓടി.
നല്ല മഴയും കാറ്റും കാരണം രണ്ടാളും നനഞ്ഞു കുതിർന്നു.
രണ്ടാൾക്കും നല്ലോണം തണുക്കാൻ തുടങ്ങി.തണുപ്പ് കാരണം ദേവുവിന്റെ ചുണ്ടുകൾ വിറക്കുന്നത് മനു നോക്കി.മനു ദേവുവിനെ ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർത്തു.
ഏട്ടാ... എന്താ ഈ ചെയ്യുന്നത് വേണ്ട. എനിക്ക് പേടിയാവുന്നു ആരെങ്കിലും കാണും.
ഈ മഴയത്ത് ആരാ നമ്മളെ കാണുന്നത് പൊട്ടത്തി.
വീണ്ടും മനു ദേവുവിനെ നെഞ്ചോടു ചേർത്തു. മനുവിന്റെ സാമിപ്യം ആഗ്രഹിക്കുന്ന പോലെ ദേവുവും മനുവിന്റെ നെഞ്ചോട് ചേർന്ന് നിന്നു.
മനു താഴേക്ക് നോക്കി നിൽക്കുന്ന ദേവുവിന്റെ മുഖം കയ്യിൽ ഉയർത്തി. തണുപ്പ് കാരണം വിറക്കുന്ന ദേവുവിന്റെ ചുണ്ടുകളോട് മനുവിന്റെ ചുണ്ടുകൾ ചേർന്നു. കുറെ നേരം കഴിഞ്ഞിട്ടാണ് രണ്ടാളും പരസ്പരം അടർന്നു മാറിയത്. അപ്പോയെക്കും മഴയുടെയും ശക്തി കുറഞ്ഞിരുന്നു.
ആദ്യ ചുംബനത്തിന് ശേഷം നാണം കൊണ്ട് ദേവുവിന് മനുവിന്റെ മുഖത്തേക്ക് നോക്കാൻ പോലും നാണമായിരുന്നു.മനു ദേവുവിന്റെ മുഖം കയ്യിൽ ഉയർത്തി. ദേവുവിന്റെ കവിളുകൾ നാണം കൊണ്ട് ചുവന്ന് തുടുത്തിരുന്നു.
രണ്ടാളുടെയും കണ്ണുകൾ പരസ്പരം ഉടക്കി. രണ്ടാളും മുഖത്തോട് മുഖം നോക്കിയിരുന്നു.
ദേവു എന്റെ പെണ്ണിന് സന്തോഷമായോ ഇന്ന്...
ഒരുപാട് സന്തോഷമായി ഏട്ടാ. ഈ ഒരു ദിവസം ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ഇത്രയും സ്നേഹത്തോടെ ഞാനെന്റെ ഏട്ടനെ ഇതിന് മുമ്പ് കണ്ടിട്ടില്ല.
മനു ദേവുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്റെ മനസ്സിൽ ഒരുപാട് സ്നേഹമുണ്ട് ദേവു നിന്നോട്. നീ പിരിഞ്ഞു പോകുന്നത് ഇപ്പോൾ മരണത്തെക്കാൾ പേടിയാണ് എനിക്ക്. എന്നും ഒരുപാട് സംസാരിക്കണം കുറെ നേരം എന്റെ പെണ്ണിന്റെ കൂടെ ഇരിക്കണം എന്നെല്ലാം എനിക്കും ആഗ്രഹമുണ്ട് പക്ഷെ ജോലികൾ കഴിഞ്ഞാൽ വല്ലാത്ത ഷീണം ആയിരിക്കും അത്കൊണ്ട് ആണ് ഞാൻ അതികം സംസാരിക്കാത്തത്. അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. I am sorry ദേവു.
ദേവു പെട്ടെന്ന് മനുവിന്റെ വായ പോത്തി.
ഏട്ടാ ഏട്ടൻ എന്നോട് സോറി പറയണ്ട. എല്ലാം എനിക്ക് മനസ്സിലാവും.
മനു അതിനൊരു പുഞ്ചിരി നൽകി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാളും വീട്ടിലേക്ക് തിരിച്ചെത്തി.
ഹാളിൽ തന്നെ അതുൽ ഉണ്ടായിരുന്നു. രണ്ടാളെയും അതുൽ കളിയാക്കി.
അമ്മ മുണ്ട് ഉപയോഗിച്ച് രണ്ടാളുടെയും തല തോർത്തി കൊടുത്തു.കുറച്ചു കഴിഞ്ഞപ്പോൾ മനു തിരിച്ചു പോയി.
ഇന്ന് സംഭവിച്ച കാര്യങ്ങൾ ഓർത്ത് ദേവുവിന്റെ മുഖത്തു ഒരു കള്ള ചിരി ഉണ്ടായി. രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാരും കിടന്നുറങ്ങി.
നാളെയാണ് മീനുവിനെ വീണ്ടും ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ടത്
മീനു എണീറ്റു നടന്നെങ്കിലും അതുലിന്റെ മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു.
അടുത്ത ദിവസം എല്ലാവരും രാവിലെ തന്നെ ഹോസ്പിറ്റലിൽ പോവാൻ റെഡി ആയി. മനു ബസ് ഓടിക്കാൻ ഉള്ളത് കൊണ്ട് വന്നില്ല.ദേവുവും അതുലും മീനുവും ആയിരുന്നു ഹോസ്പിറ്റലിലേക്ക് പോയത്.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടർ ഫ്രീ ആയിരുന്നു അത്കൊണ്ട് തന്നെ പെട്ടെന്ന് ഡോക്ടറെ കാണാൻ പറ്റി.
മീനു എന്നീറ്റ് നടന്നത് ഡോക്ടറോട് പറഞ്ഞപ്പോൾ ഡോക്ടർക്കും ഒരുപാട് സന്തോഷം തോന്നി.
കുറെ മരുന്നുകൾ ഡോക്ടർ കുറിച്ച് കൊടുത്തു.
ഇനി രണ്ടാഴ്ച കഴിഞ്ഞു വന്നാൽ മതി എന്നും ഡോക്ടർ പറഞ്ഞു.
പിന്നെ മീനുവിന് സപ്പോർട്ട് കൊടുത്ത് കുറെ ദൂരം നടത്തിക്കണം എന്നും.
ഹോസ്പിറ്റലിൽ നിന്ന് അവർ വീട്ടിലേക്ക് മടങ്ങി.
മരുന്നുകൾ മിക്കതും pain killersum ഓയിന്മെന്റ്കളും ആയിരുന്നു.
ദേവുവും അമ്മയും ചേർന്ന് അതെല്ലാം മീനുവിന് പുരട്ടി കൊടുത്തു. ദേവു തന്നെ മീനുവിനെ തോളിൽ കൈ വച്ചു ഒരുപാട് ദൂരം നടത്തി.
നടക്കാൻ മീനുവിന് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വേദന സഹിച്ചു മീനു നടന്നു.
രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ മീനുവിന് നല്ല മാറ്റം ഉണ്ടായി.
പതുക്കെ പതുക്കെ മീനു ഒറ്റക്ക് നടക്കാൻ തുടങ്ങി. എന്നാലും മീനുവിന്റെ പുറകിൽ തന്നെ അതുലും ദേവുവും ഉണ്ടായിരുന്നു.
ഒരാഴ്ച കടന്ന് പോയി മീനു നല്ല ഉഷാറായി വന്നു. വീൽ ചെയർ പൂർണ്ണമായും ഉപേക്ഷിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രി അതുലിന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് മീനു അതുലിന്റെ മുടികളിൽ വിരലോടിച്ചു കളിച്ചു.
ഏട്ടാ...
എന്താടി...
ഏട്ടന് എന്നെ ശരിക്കും ഇഷ്ട്ടമായിരുന്നോ... അതോ എനിക്ക് അപകടം പറ്റിയപ്പോൾ സഹതാപം കൊണ്ട് ഇഷ്ട്ടം ഉണ്ടായതാണോ.
അതുൽ ഒന്ന് ചിരിച്ചു.
അതെ എനിക്ക് സഹതാപം കൊണ്ട് തോന്നിയ ഇഷ്ട്ടമായിരുന്നു...
ഓഹ്. എനിക്ക് ഇങ്ങനെ ഒരു അപകടം പറ്റിയിരുന്നില്ലെങ്കിൽ ഏട്ടൻ എന്നെ പ്രണയിക്കില്ലായിരുന്നു അല്ലെ.
ആഹ് നീ പറഞ്ഞത് ശരിയാ...
എനിക്ക് സഹതാപം ആയിരുന്നു...
സാരമില്ല ഏട്ടാ..
മീനുവിന്റെ കൈകൾ അതുലിന്റെ മുടികളിൽ നിന്നും എടുത്തു. മീനു പതിയെ തിരിഞ്ഞു കിടന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അതുൽ മീനുവിനെ പുറകിലൂടെ കെട്ടിപിടിച്ചു.
പെട്ടന്നുള്ള പ്രവർത്തിയിൽ മീനു ഞെട്ടി പോയിരുന്നു.
ഏട്ടാ വിട് എന്നെ...
മീനു കുതറി മാറാൻ ശ്രമിച്ചു.
കലിപ്പിലാണോ എന്റെ പെണ്ണ്...
എന്റെ ജീവനല്ലേ നീ.ഞാൻ അന്ന് പറഞ്ഞതൊക്കെ സത്യമായിരുന്നു. നീ നിന്റെ പ്രണയം തുറന്നു പറയുന്നതിന് മുമ്പ് തന്നെ എനിക്ക് നിന്നെ ഇഷ്ട്ടായിരുന്നു പൊട്ടത്തി.
I love you so much അതുൽ മീനുവിന്റെ ചെവിയിൽ ചുണ്ടുകൾ ചേർത്ത് പറഞ്ഞു.
അയ്യോ ഏട്ടാ എനിക്ക് ഇക്കിളി ആവുന്നു.
അതൊക്കെ ഞാൻ ഇപ്പോൾ മാറ്റി തരാം.
അതും പറഞ്ഞ് അതുൽ മീനുവിനെ നെഞ്ചിലേക്ക് വലിച്ചിട്ടു.
മീനുവിന്റെ മുഖം നാണം കൊണ്ട് തുടുത്തു. ആ രാത്രിയിൽ രണ്ടാളും ഒന്നായി മാറി.
അടുത്ത ദിവസം പുലർന്നപ്പോൾ മീനു അതുലിന്റെ നെഞ്ചിൽ ഉറങ്ങുകയാണ്.
ഉറക്കം ഉണർന്നിട്ടും മീനു അതുലിന്റെ നെഞ്ചിൽ തന്നെ കിടന്നു. അതുലിന്റെ മീശയും താടിയും അടഞ്ഞ കണ്ണുകളും എല്ലാം മീനു ഒരു അത്ഭുതം കാണുന്നത് പോലെ കുറെ നേരം നോക്കി കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ മീനു എണീറ്റ് അമ്മയെ അടുക്കളയിൽ സഹായിക്കാൻ പോയി.
എന്തിനാ മീനു മോളെ ഇപ്പോൾ ഇങ്ങോട്ട് വന്നത്. മോൾ ബുദ്ധിമുട്ടേണ്ട ഞാനും ദേവുവും ഇവിടെ ഉണ്ടല്ലോ...
സാരമില്ല അമ്മേ എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഞാൻ അമ്മയെ സഹായിക്കാം.
അത് ശരിയാ അമ്മേ ഇവളെ ഇങ്ങനെ വിട്ടാൽ ഇവൾ മടിച്ചിയാകും.
ദേവു മീനുവിനെ കളിയാക്കി പറഞ്ഞു.
പോ ചേച്ചി... ഞാൻ പാവ.
എന്റെ മീനു ഞാൻ ഒരു തമാശ പറഞ്ഞതല്ലേ...
മൂന്നാളും കൂടെ അടുക്കളയിൽ രാവിലെ ഉള്ള ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. മീനു ദോശക്ക് ഉള്ള സാമ്പാറിന് വേണ്ട പച്ചക്കറികൾ അരിഞ്ഞു കൊടുത്തു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നാലാളും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു മനുവിന്റെ കാൾ ദേവുവിന്റെ ഫോണിലേക്ക് വന്നത്.
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ദേവു ഫോൺ എടുത്തു മനുവിന് വിളിച്ചു.
എന്താ ദേവു ഞാൻ വിളിച്ചപ്പോൾ കാൾ എടുക്കാതിരുന്നത്.
ഞാൻ ചായ കുടിക്കുകയായിരുന്നു ഏട്ടാ.
അതുകൊണ്ടാ കാൾ എടുക്കാതിരുന്നത്.ഏട്ടന് ഇന്ന് ലീവ് ആണോ.
അതെ ഇന്ന് ലീവ അത്കൊണ്ട് അല്ലെ ഈ സമയത്ത് വിളിക്കാൻ പറ്റിയത്.
ഏട്ടാ... എനിക്ക് ഏട്ടനെ കാണാൻ നല്ല ആഗ്രഹം ഉണ്ട്.ഒന്ന് വരോ ഇവിടേക്ക്.
പറ്റില്ല ദേവു.അല്ലെങ്കിലേ അതുലിന് കളിയാക്കൽ കൂടുതൽ ആണ്. പിന്നെ അമ്മയും എന്താ വിചാരിക്കുക. നമുക്ക് പെട്ടന്ന് തന്നെ കല്യാണം കഴിക്കാം എന്നാൽ ഈ ബുദ്ധിമുട്ട് ഉണ്ടാവില്ലല്ലോ.
സാരമില്ല ഏട്ടാ. ഏട്ടന് നാണെക്കേട് ആണെങ്കിൽ ഏട്ടൻ വരേണ്ട.
പക്ഷെ മനു മനസ്സിൽ ഉറപ്പിച്ചിരുന്നു. ദേവുവിനെ കാണാൻ പോകാൻ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ മനു ബൈക്ക് എടുത്ത് അതുലിന്റെ വീട്ടിലെത്തി.
മനുവിനെ പ്രതീക്ഷിക്കാതെ കണ്ടപ്പോൾ ദേവുവിന്റെ മുഖത്ത് നാണം വന്നിരുന്നു.
രണ്ടാളും മുറ്റത്ത് നിന്ന് സംസാരിക്കാൻ തുടങ്ങി. വീട്ടിലുള്ള മാവിന്റെ മുറ്റത്ത് നിന്നായിരുന്നു രണ്ടാളും സംസാരിച്ചു കൊണ്ടിരുന്നത്.
പെട്ടെന്ന് ആയിരുന്നു ദേവുവിന്റെ അച്ഛൻ അവിടേക്ക് വന്നത്.
പക്ഷെ രണ്ടാളും അച്ഛനെ കണ്ടില്ലായിരുന്നു. രണ്ടാളും പരസ്പരം കൈപിടിച്ച് സംസാരിക്കുകയാണ്.
ഇതെല്ലാം കണ്ട് ദേവുവിന്റെ അച്ഛന് ദേഷ്യം വന്നു.
അയാൾ നടന്ന് ചെന്ന് ദേവുവിന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു.
ദേവു ബാലൻസ് തെറ്റി നിലത്തേക്ക് വീണു.
അടുത്ത അടി അടിച്ചത് മനുവിനെ ആയിരുന്നു. മനുവിന്റെ മുഖത്തും അച്ഛൻ ആഞ്ഞു അടിച്ചു.
പുറത്തെ ശബ്ദമെല്ലാം കേട്ട് അതുൽ അങ്ങോട്ട് ഓടി വന്നു. അപ്പോൾ കാണുന്നത് മനുവിന്റെ തല്ലാൻ വീണ്ടും കൈ പോകുന്ന ദേവുവിന്റെ അച്ഛനെ ആയിരുന്നു.
അച്ഛൻ അടിക്കുന്നതിനു മുമ്പ് തന്നെ അതുൽ കൈക്ക് പിടിച്ചു.
എന്താ അമ്മാവാ എന്തിനാ മനുവിനെ ഇങ്ങനെ തല്ലുന്നത് അവനെന്താ ചെയ്തത്.(അതുൽ )
എന്റെ കൈ വിടെടാ... ഞാൻ ഇവളെ ഇവിടെ നിർത്തി പോയത് അഴിഞ്ഞാടാൻ അല്ല.(അച്ഛൻ )
എന്താ അമ്മാവാ ഇപ്പൊ ഇവിടെ ഉണ്ടായത്... (അതുൽ )
ഞാൻ വന്നപ്പോൾ രണ്ടാളും കൈ കോർത്ത് സംസാരിക്കുന്നതാ കണ്ടത്... അസത്ത് കൊല്ലും ഞാനവളെ... (അച്ഛൻ )
ദേവുവിന്റെ അടുത്തേക്ക് അച്ഛൻ വീണ്ടും ദേഷ്യപ്പെട്ട് ചെന്നപ്പോൾ മനു അച്ഛനെ തടഞ്ഞു
അച്ഛാ ദേവുവിനെ തല്ലേണ്ട എന്നെ വേണെങ്കിൽ തല്ലിക്കോ. ദേവു പാവാ എല്ലാത്തിനും കാരണം ഞാനാ. അവൾ ഇഷ്ട്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു പോയിട്ടും ഞാനാ വീണ്ടും വീണ്ടും പുറകെ പോയി ഇഷ്ട്ടമാണ് എന്ന് പറയിപ്പിച്ചത്.(മനു)
അല്ല എന്റെ അച്ഛന് എന്നെ തല്ലണമെങ്കിൽ തല്ലിക്കോട്ടെ ആരും തടയേണ്ട. എന്നെ കൊന്നാലും പ്രശ്നമില്ല. അച്ഛന്റെ കൈ കൊണ്ട് മരിക്കേണ്ടി വന്നാലും എനിക്ക് പേടിയില്ല.(ദേവു)
ഓഹോ എന്റെ മകൾക്ക് ഇപ്പോൾ എന്നോട് ശബ്ദം ഉയർത്തി സംസാരിക്കാൻ ഒക്കെ ധൈര്യം കിട്ടിയോ (അച്ഛൻ )
പുറത്തുള്ള ബഹളങ്ങൾ കേട്ട് അമ്മയും മീനുവും പുറത്തേക്ക് വന്നു.മീനു നടന്ന് വരുന്നത് കണ്ട് ദേവുവിന്റെ അച്ഛനും ഞെട്ടിയിരുന്നു.
എന്താ ഏട്ടാ ഇവിടെ ഒരു ബഹളം (അമ്മ )
നിനക്ക് ഒന്നും അറിയില്ല അല്ലേടി. ഞാൻ നിന്നെ വിശ്വസിച്ച് അല്ലെ ഇവളെ ഇവിടെ നിർത്തിപ്പോയത്.
എന്നിട്ട് ഇവൾ ഇവിടെ എന്താ ചെയ്തത്.
ദേവുവിന്റെ അച്ഛൻ അമ്മയോട് ദേഷ്യപ്പെട്ടു.
എന്താ ദേവു മോൾ ചെയ്തത്.. (അമ്മ )
Oooh ഇപ്പോൾ നിനക്ക് ഒന്നും അറിയില്ല അല്ലെ. നീയും കൂടി ചേർന്ന് അല്ലെ ഇവളെ ഇങ്ങനെ കയറൂരി വിട്ടത്. ഞാൻ വരുമ്പോൾ ഇവർ രണ്ടാളും കൈപിടിച്ച് സംസാരിക്കുകയായിരുന്നു. നീ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത് ഉണ്ടാവില്ലായിരുന്നു.(അച്ഛൻ )
അത് ഏട്ടാ ഞാൻ
നീ ഇനി അതികം ഒന്നും പറയേണ്ട കാർത്തിയാനി (അമ്മ )ഇനി ഞാനും നീയും തമ്മിൽ ഒരു ബന്ധവും ഇല്ല എല്ലാം ഇവിടെ അവസാനിച്ചു. (അച്ഛൻ )
അമ്മാവാ... അമ്മയും ദേവുവും ഒരു തെറ്റും ചെയ്തിട്ടില്ല. മനു പാവമാണ്. മനുവിനെക്കാൾ നല്ല ഒരു ചെറുക്കനെ ദേവുവിന് കിട്ടില്ല. (അതുൽ)
അച്ഛാ...
പൊട്ടി കരഞ്ഞുകൊണ്ട് ദേവു അച്ഛന്റെ കാലിലേക്ക് വീണു.
അച്ഛാ... അമ്മ ഒരു തെറ്റും ചെയ്തില്ല. ഞാൻ കാരണം രണ്ടാളും തമ്മിലുള്ള സ്നേഹം തകരരുത്. ഞാൻ അച്ഛൻ പറയുന്നത് പോലെ ചെയ്യാം... അച്ഛന് ഇഷ്ട്ടമല്ലെങ്കിൽ ഞാൻ മറക്കാം എല്ലാം... പക്ഷെ പിന്നെ ഈ ദേവുവിന്റെ ജീവിതത്തിൽ മറ്റൊരാൾ ഉണ്ടാവില്ല.
അച്ഛന്റെ കാലിൽ വീണ് പൊട്ടികരയുന്ന ദേവുവിനെ അച്ഛൻ എഴുനേൽപ്പിച്ചു.
ദേവുവിന്റെ മുഖത്തേക്ക് നോക്കി. അടി കൊണ്ട പാടുകൾ ഉണ്ട്. ചുണ്ട് മുറിഞ്ഞിട്ടുണ്ട്.
അച്ഛന്റെ മോൾക്ക് ഒരുപാട് വേദനിച്ചോ..
ഇല്ല അച്ഛാ... ദേവു അച്ഛന്റെ നെഞ്ചിലേക് ചാഞ്ഞു കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി.
മോൾക്ക് ഒരുപാട് ഇഷ്ട്ടാണോ ഈ മനുവിനെ...
Mmm
എന്റെ മോളുടെ ഇഷ്ട്ടം തന്നെയാണ് എന്റെ ഇഷ്ട്ടം. പെട്ടെന്ന് നിങ്ങളെ അങ്ങനെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. അത്കൊണ്ട് ആണ് ഞാൻ അങ്ങനെ ചെയ്തത് സാരമില്ല.
എന്റെ അച്ഛൻ മുത്താണ്...
ദേവു അച്ഛന്റെ കവിളിൽ ഒരു ചുംബനം കൊടുത്തു.
അച്ഛൻ മനുവിനെയും ദേവുവിനെയും ചേർത്ത് പിടിച്ചു.
ഇതെല്ലാം കണ്ട് എല്ലാവർക്കും ഒരുപാട് സന്തോഷമായിരുന്നു.
അമ്മ ദേവുവിന്റ അച്ഛനെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.
ടാ പ്രേമിക്കാൻ സ്ഥലവും കാലവും ഒക്കെ ഉണ്ട് എന്ന് ഇപ്പൊ മനസ്സിലായില്ലേ. മണ്ടത്തരം ചെയ്തിട്ട്. എന്നാലും എല്ലാം നന്നായി അവസാനിച്ചല്ലോ.(അതുൽ )
ഓഹ് എന്റെ പൊന്നെ കിളി ഒക്കെ പാറി എന്തൊരു അടിയായിരുന്നു.
(മനു )
മനു പറയുന്നത് കേട്ട് മീനുവും ദേവൂവും അതുലും പൊട്ടിച്ചിരിച്ചു.
മനു ദേവുവിന്റെ മുഖത്ത് നോക്കി
അടി കൊണ്ട പാടുണ്ട് പിന്നെ ചുണ്ട് മുറിഞ്ഞിട്ടുമുണ്ട്.
ഒരുപാട് വേദനിച്ചോ ദേവു.(മനു )
സാരമില്ല ഏട്ടാ. എല്ലാം ഏട്ടന് വേണ്ടി അല്ലെ.. എല്ലാം ശരിയായല്ലോ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഏട്ടന് ഭക്ഷണം വിളമ്പി കൊടുത്ത് എല്ലാരും മേശക്ക് ചുറ്റും ഇരുന്ന് ഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിക്കുന്ന. സമയത്ത് തന്നെ ആയിരുന്നു ദേവുവിന്റെയും മനുവിന്റെയും കല്യാണകാര്യത്തെ കുറിച്ച് അമ്മയും അതുലും സംസാരിക്കാൻ തുടങ്ങിയത്.
ആദ്യം മനു അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലേക്ക് വരണം. എന്നിട്ട് ഒരു പെണ്ണുകാണൽ ചടങ്ങ് നടത്തണം. എന്നിട്ട് ഉടനെ തന്നെ കല്യാണം ഉണ്ടാക്കാം... (അച്ഛൻ )
അങ്ങനെ തന്നെയാ ഏട്ടാ നല്ലത്. അതാകുമ്പോൾ നാട്ടുകാരുടെയും സംസാരം ഉണ്ടാവില്ല (അമ്മ )
എല്ലാവർക്കും ആ പറഞ്ഞ കാര്യത്തിൽ സന്തോഷം ആയിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പക്ഷെ ആ സന്തോഷം അധിക നേരം നിന്നില്ല.
എന്നാൽ ഇന്ന് തന്നെ ഞാൻ വീട്ടിലേക്ക് പോകും അവിടെ കുറെ ഒരുക്കങ്ങൾ നടത്താനുണ്ട്. ദേവു മോളെയും ഞാൻ എന്റെ കൂടെ കൊണ്ട് പോവും.(അച്ഛൻ )
അത് കേട്ടപ്പോൾ എല്ലാവരുടെയും മുഖത്ത് അതുവരെ ഉണ്ടായിരുന്ന സന്തോഷം മാഞ്ഞു പോയി. ദേവുവിന്റെ മുഖത്തും സന്തോഷം മാറി മുഖം വാടി.
വേറെ ഒരു മാർഗവും ഇല്ലാത്തത് കൊണ്ട് ആരും അതിനെ എതിർത്തു പറയാൻ നിന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ ദേവുവിനോട് ഡ്രെസ്സുകൾ പാക്ക് ചെയ്യാൻ പറഞ്ഞു.
ദേവു ഡ്രസ്സ് പാക്ക് ചെയ്തു പോകാൻ റെഡി ആയി.
എന്നാൽ ഞങ്ങൾ പോകട്ടെ ഇനിയും വൈകിയാൽ നാട്ടിലേക്കുള്ള ബസ് കിട്ടില്ല.
ദേവു പോകാൻ ഇറങ്ങി.
പെട്ടെന്ന് ആയിരുന്നു മീനുവിന്റെ പൊട്ടികരച്ചിൽ എല്ലാവരും കേട്ടത്.
ദേവു പോകുന്നതിൽ ഏറ്റവും കൂടുതൽ സങ്കടം മീനുവിന് ആയിരുന്നു.
ദേവു ഓടി വന്ന് മീനുവിനെ കെട്ടിപിടിച്ചു. രണ്ടാളും കരയുന്നുണ്ടായിരുന്നു.
ചേച്ചി മിസ്സ് you... എന്നെ വിട്ട് പോകാതിരുന്നൂടെ (മീനു )
ഇനി പോകാതിരിക്കാൻ പറ്റില്ല മീനു. പിന്നെ എന്നെ പെണ്ണ് കാണാൻ വരുന്നതിന്റെ ഒരു ദിവസം മുമ്പ് എല്ലാവരും അങ്ങോട്ട് വരണം.
അവസാനമായി മനുവിനോടും യാത്ര പറഞ്ഞ് ദേവുവും അച്ഛനും അവിടെ നിന്നും നടന്നു നീങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മനുവും വീട്ടിലേക്ക് പോയി.
ദേവു പെട്ടെന്ന് പോയതിൽ അമ്മയ്ക്കും നല്ല പോലെ സങ്കടം ഉണ്ടായിരുന്നു. വീട്ടിൽ അതുവരെ ഉണ്ടായിരുന്ന ബഹളം എല്ലാം പോയി.
മീനുവിന് നല്ല സങ്കടം ഉണ്ടായിരുന്നു. മീനു കിടക്കയിൽ പോയി കിടന്നു. ദേവു പെട്ടെന്ന് പോയത് ഏറ്റവും കൂടുതൽ സങ്കടം ആയത് മീനുവിന് ആയിരുന്നു.
സങ്കടവും ഷീണവും കാരണം മീനു ഉറങ്ങി പോയിരുന്നു.
അതുൽ റൂമിലേക്ക് ചെന്നപ്പോൾ ഉറങ്ങുന്ന മീനുവിനെ ആണ് കണ്ടത്. പുതപ്പ് മീനുവിന്റെ മുകളിലൂടെ ഇട്ട് കൊടുത്ത് അതുൽ പുറത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ രാത്രി ഭക്ഷണവും കഴിഞ്ഞ് അതുൽ മീനുവിന്റെ കൂടെ കിടന്നുറങ്ങി.
ദേവുവിനെ അതുലിന്റെ വീട്ടിൽ നിന്നും അച്ഛൻ തിരിച്ചു കൊണ്ടുപോയത് ദേവുവിന് ഒരുപാട് സങ്കടം ആയിരുന്നു.
മീനുവിനെ ഇനി എപ്പോഴും കാണാൻ പറ്റില്ലലോ എന്നോർത്ത് ആയിരുന്നു സങ്കടം.
എന്നാലും ദേവുവിന്റെ മുഖത്ത് ഒരു കള്ള ചിരി വിടർന്നു.
അച്ഛൻ കല്യാണത്തിന് സമ്മതിച്ചാലോ.
യാത്ര കഴിഞ്ഞു അര മണിക്കൂർ മുമ്പാണ് ദേവുവും അച്ഛനും വീട്ടിലേക്ക് തിരിച്ചെത്തിയത്.
ദേവുവിനെ കണ്ടതും അമ്മ ഓടി വന്ന് കെട്ടിപിടിച്ചു.
മോളെ അമ്മ ഒരുപാട് മിസ്സ് ചെയ്തിരുന്നു നിന്നെ. ഒരുപാട് കാണാൻ കൊതി ആയിരുന്നു..
അത് കൊണ്ടല്ലേ ഞാൻ എന്റെ അമ്മയെ കാണാൻ അച്ഛന്റെ കൂടെ ഓടി വന്നത്.
നീ അവിടെ പോയിട്ട് കാണിച്ചു കൂട്ടിയ കാര്യങ്ങളൊക്കെ നിന്റെ അച്ഛൻ പറഞ്ഞിരുന്നു. ആ മീനാക്ഷിക്ക് ഇപ്പോൾ എങ്ങനെയുണ്ട്.
ഇപ്പോൾ മീനു ചേച്ചിക്ക് ഒരു കുഴപ്പവും ഇല്ല അമ്മേ...
ഭാഗ്യം ദൈവം കാത്തു.
അമ്മയും ദേവുവും സംസാരിക്കുന്നതിന്റെ ഇടക്ക് അച്ഛൻ കുളിക്കാൻ പോയിരുന്നു.മുഖത്ത് അച്ഛൻ തല്ലിയ പാടുണ്ട്. അത് കണ്ടാൽ അമ്മ കുറെ ചോദ്യം ചോദിക്കും. അമ്മക്ക് സങ്കടവും ആകും. അത്കൊണ്ട് ദേവു മുഖത്തെ പാട് അമ്മ കാണാതിരിക്കാൻ ശ്രമിച്ചു. പക്ഷെ ദേവു ഒന്ന് തിരിഞ്ഞപ്പോൾ അടികൊണ്ടു തണർത്ത ആ പാടുകൾ അമ്മ കണ്ടു.
അയ്യോ മോളെ മുഖത്ത് എന്താ ഈ പാടുകൾ.
അമ്മ ദേവുവിന്റെ കവിളിൽ തൊട്ടുകൊണ്ട് ചോദിച്ചു.
പെട്ടെന്ന് അമ്മ തൊട്ടതും ദേവുവിന് നല്ല വേദന ആയിരുന്നു.
ആഹ്...
ദേവു അറിയാതെ നിലവിളിച്ചു പോയി.
എന്താ പറ്റിയത് എന്റെ മോൾക്ക് പറ...
ഒന്നുല്ല അമ്മേ.
പിന്നെ എങ്ങനെയാ ഈ പാടുകൾ വന്നത്.
അത് അമ്മേ...
അവൾ പറയില്ല... എന്റെ കയ്യിൽ നിന്ന് തല്ലുകൊണ്ടതാണ് അത്.
എന്തിനാ ഏട്ടാ എന്റെ മോളെ ഇങ്ങനെ തല്ലിയത്.പാവം എന്റെ കുട്ടി.
നീ കരുതുന്ന പോലെ പാവമൊന്നുമല്ല ഇവൾ. അത്രക്ക് ഉണ്ടല്ലോ അവിടെ ചെന്ന് ചെയ്ത കാര്യങ്ങൾ.
മീനുവിന്റെ കാര്യം മോൾക്ക് ഒരു അബദ്ധം പറ്റിയതല്ലേ അതോടെ എന്റെ മോൾ നന്നായല്ലോ.
അതിന് ആ കാര്യം അല്ല ഞാൻ പറഞ്ഞത്.ഇവൾക്ക് അവിടെ ഒരുത്തനോട് മുടിഞ്ഞ പ്രേമം. ഞാൻ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കാണുന്നത് രണ്ടാളും കൈ പിടിച്ചു സംസാരിക്കുന്നതായിരുന്നു. അത് കണ്ട് എനിക്ക് ദേഷ്യം വന്ന് രണ്ടാളെയും ഞാൻ തല്ലി.
ആണോടി അങ്ങനെ ഒക്കെ ഉണ്ടായോ.
അത് അമ്മേ. ഏട്ടൻ പാവമാണ്. ഞങ്ങൾ രണ്ടാളും ഒരുപാട് ഇഷ്ട്ടപെട്ടു പോയി.
സാരല്ല മോൾക്ക് അച്ഛന്റെ സ്വാഭാവം അറിയില്ലേ.
കുഴപ്പമില്ല അമ്മേ അച്ഛൻ പാവ. ഞങ്ങളുടെ കല്യാണത്തിന് സമ്മതിച്ചലോ..
കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മ വെള്ളം ചൂടാക്കി ദേവുവിന്റെ കവിളിൽ ഒപ്പി കൊടുത്തു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഭക്ഷണം കഴിച്ച് ദേവു മുറിയിലേക്ക് കിടക്കാൻ പോയി.
ദേവു തന്നെ മനുവിന് അങ്ങോട്ട് വിളിച്ചു.ഒന്ന് റിങ് ചെയ്യാതപോയെക്കും മനു കാൾ എടുത്തു.
ഏട്ടാ ഏട്ടന് സുഖല്ലേ... അച്ഛൻ അടിച്ചപ്പോൾ വേദനിച്ചോ.
എനിക്ക് സുഖ ദേവു. അച്ഛന്റെ അടിയെക്കാൾ വേദന നിന്നെ അച്ഛൻ അടിച്ചത് ആയിരുന്നു. പിന്നെ ഇപ്പൊ എന്റെ അടുക്കൽ നിന്ന് കുറെ ദൂരെ അല്ലെ നീ. Miss u dear...
സാരമില്ല ഏട്ടാ. എന്നാലും അച്ഛൻ കല്യാണത്തിന് സമ്മതിച്ചാലോ. വൈകാതെ ഇങ്ങോട്ടു വരണം എന്നെ കൊണ്ട് പോകാൻ. ഞാൻ കാത്തിരിക്കും.
Miss ചെയ്യാ എന്നൊക്കെ ഏട്ടൻ വെറുതെ പറയാ എന്നിട്ട് ഞാൻ ഇവിടെ എത്തിയോ എന്ന് പോലും വിളിച്ചു ചോദിച്ചില്ലല്ലോ.
അങ്ങനെ പറയല്ലേ ദേവു. ഞാൻ നിന്റെ കാൾ നോക്കി കാത്തിരിക്കുകയായിരുന്നു. അത്കൊണ്ട് അല്ലെ ഞാൻ ഇത്ര പെട്ടെന്ന് കാൾ എടുത്തത്. അങ്ങോട്ട് ആദ്യം വിളിക്കാത്തത് അച്ഛന് ഇഷ്ട്ടമാകില്ല എന്ന് കരുതിയ.
സാരമില്ല ഏട്ടാ സോറി. എനിക്ക് അറിയാലോ എന്റെ ഏട്ടനെ.
പിന്നെ ഉടനെ തന്നെ ഞാൻ വരും പെണ്ണെ നിന്നെ കൊണ്ട് പോരാൻ. നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല.
കുറെ നേരം സംസാരം കഴിഞ്ഞ് രണ്ടാളും ഉറങ്ങി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ദിവസങ്ങൾ കടന്ന് പോയി.
മനു ദേവുവിന്റെ കാര്യം വീട്ടിൽ പറഞ്ഞു. അമ്മയ്ക്കും അച്ഛനും അത് സന്തോഷമായിരുന്നു.
അടുത്ത ആഴ്ച തന്നെ പെണ്ണ് കാണാൻ പോകാം എന്ന് അവർ സമ്മതിച്ചു.
മനു അപ്പോൾ തന്നെ അത് ദേവുവിനോട് വിളിച്ചു പറഞ്ഞു.
അതുലും മീനുവും അമ്മയും അവരുടെ വീട്ടിൽ സന്തോഷത്തോടെ കഴിയാൻ തുടങ്ങി. പതുക്കെ ദേവു പോയ സങ്കടം എല്ലാരും മറന്നു തുടങ്ങി. എന്നാലും ദേവുവും മീനുവും എന്നും വീഡിയോ കാൾ ചെയ്യുമായിരുന്നു.
എല്ലാം വളരെ സന്തോഷത്തോടെ പോയിക്കൊണ്ടിരുന്നു.മീനുവിന്റെ അസുഖമെല്ലാം മാറി.
ഏട്ടാ....
ഒരു ദിവസം രാവിലെ അതുൽ മീനുവിന്റെ നിലവിളി കേട്ട് മുറ്റത്തേക്ക് ഓടി വന്ന് നോക്കി.
മീനു ബോധം കേട്ട് കിടക്കുന്നതാണ് അതുൽ കണ്ടത്.എത്ര വിളിച്ചിട്ടും മീനു ഉണർന്നില്ല.
മീനു എണീക്ക് എന്നെ ഇങ്ങനെ പറ്റിക്കല്ലേ. എനിക്ക് സഹിക്കില്ല പെണ്ണെ ഇത് കാണാൻ.
എണീക്ക് മീനു.
അതുലിന്റെ നിലവിളി കേട്ട് വീടിന്റെ ഉള്ളിൽ നിന്നും അമ്മയും പുറത്തേക്ക് വന്നു. അപ്പോയെക്കും അതുൽ മീനുവിനെ എടുത്ത് പൂമുഖത്തു കിടത്തിയിരുന്നു.
അയ്യോ... എന്റെ മോൾക്ക് എന്റെ പറ്റിയത്.
അറിയില്ല അമ്മേ... എനിക്ക് പേടിയാവുന്നു. മീനു ഉണരുന്നേ ഇല്ല.
മോനെ ഇനി വിളിച്ചു നോക്കിയിട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല നമുക്ക് മീനുവിനെ ഹോസ്പിറ്റലിൽ എത്തിക്കാം ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിൽ ആണ്.
അമ്മേ എനിക്ക് പേടിയാവുന്നു. മീനു എന്നെ വിട്ട് പോവോ.
ഇല്ല മോനെ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അതുൽ മീനുവിനെ കാറിൽ കയറ്റി. അമ്മയുടെ മടിയിൽ മീനുവിന്റെ തല വെച്ചു.
കാർ ഹോസ്പിറ്റലിലേക്ക് കുതിച്ചു.
ഹോസ്പിറ്റലിൽ എത്തിയതും മീനുവിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
അതുൽ ഡോക്ടറിന്റെ അടുത്തേക്ക് ഓടി.
ഡോക്ടർ എന്താ എന്റെ മീനുവിന് പറ്റിയത്.
നിങ്ങൾ ഇങ്ങനെ ടെൻഷൻ ആവാതിരിക്കു അതുൽ. ഞങ്ങൾ ചെക്ക് ചെയ്യാൻ പോവുകയാണ്. അര മണിക്കൂർ കഴിഞ്ഞിട്ട് വിവരം പറയാം.
അതുലിനെ ആശ്വസിപ്പിച്ച് ഡോക്ടർ മീനുവിനെ ചെക്ക് ചെയ്യാൻ പോയി.
കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു. ഡോക്ടറിന്റെ മുഖത്ത് ഒരു പുഞ്ചിരി ആയിരുന്നു.
എന്താണ് എന്ന് മനസ്സിലാവാതെ അതുലും അമ്മയും നിന്നു.
ഡോക്ടർ എന്തുപറ്റി എന്റെ മീനുവിന്.
നിങ്ങൾ ഒരു അച്ഛനാവാൻ പോകുന്നു അതുൽ.
എന്താ ഡോക്ടർ പറഞ്ഞത്.
അതെ... മീനാക്ഷി പ്രെഗ്നന്റ് ആണ്.
എനിക്ക് മീനുവിനെ ഒന്ന് കാണാൻ പറ്റുമോ.
അതിനെന്താ no പ്രോബ്ലം. മീനുവിന് ചെറിയ ഒരു ഷീണം ഉണ്ട്. അത്കൊണ്ട് ഡ്രിപ് ഇട്ടിട്ടുണ്ട് അത് കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം.
ഡോക്ടർ പറഞ്ഞത് കേട്ട് ഒരുപാട് സന്തോഷം ആയിരുന്നു അതുലിനും അമ്മയ്ക്കും. രണ്ടാളും മീനുവിനെ കാണാൻ പോയി.
അതുൽ മീനുവിന്റെ അടുത്ത് എത്തി. മീനു അതുലിനെ കണ്ടതും മീനുവിന്റെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു.
മോളെ എന്നാലും കുറച്ചു നേരം കൊണ്ട് നീ ഞങ്ങളെ തീ തീറ്റിച്ചല്ലോ. അതുൽ നി വീണ് കിടക്കുന്നത് കണ്ട് വല്ലാത്ത കരച്ചിൽ ആയിരുന്നു.എന്നാലും ഇപ്പോൾ ഒരുപാട് സന്തോഷം ആയി.
അമ്മേ എല്ലാം പെട്ടെന്ന് ആയിരുന്നല്ലോ . ഞാൻ മുറ്റം അടിക്കുകയായിരുന്നു. പെട്ടന്നാണ് എനിക്ക് തല കറങ്ങുന്നത് പോലെ തോന്നിയത്. വീഴും എന്ന് ഉറപ്പായപ്പോൾ ഞാൻ ഏട്ടനെ വിളിച്ചു. പിന്നെ ഉണരുന്നത് ഇവിടെ ആണ്.
സാരമില്ല ഇതിലും വലിയ ഒരു സന്തോഷം ഇനി ഇല്ല. നമ്മുടെ വീട്ടിലേക്ക് ഒരു ഉണ്ണി ഉണ്ടാവാൻ പോവുകയല്ലേ.
ആഹ് അമ്മേ ഒരുപാട് സന്തോഷം തോന്നുന്നു ഇപ്പോൾ.
അതുൽ മീനുവിന്റെ അടുത്ത് ബെഡിൽ ഇരുന്നു. കൈ കോർത്തു പിടിച്ചു.
ഒരുപാട് പേടിച്ചോ എന്റെ ഏട്ടൻ...
Mm ഒരുപാട് വീണ്ടും നീ അങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല. ചങ്ക് പിടഞ്ഞു പോയി.
സാരമില്ല ഏട്ടാ...
സങ്കടം മാറി സന്തോഷമായില്ലേ ഇപ്പോൾ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഡ്രിപ് കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോകാൻ ഡോക്ടർ പറഞ്ഞു. പിന്നെ കുറച്ചു മരുന്നുകളും.
ഹോസ്പിറ്റലിൽ നിന്ന് അവർ വീട്ടിലേക്കെത്തി.
അപ്പോൾ തന്നെ ആ വാർത്ത മീനു അമ്മയോടും അച്ഛനോടും വിളിച്ചു പറഞ്ഞു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ രണ്ടാളും വീട്ടിലെത്തി.
മീനുവിന്റെ അമ്മ ഓടി വന്ന് മീനിവിന്റെ നെറ്റിയിൽ ചുംബനം കൊടുത്തു.
മോൾ ആദ്യം വിളിച്ചപ്പോൾ ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റിയില്ല. എന്റെ മോൾ ഭാഗ്യമുള്ളവളാ അത്കൊണ്ട് അല്ലെ എല്ലാ ദുരിതങ്ങളിൽ നിന്നും ദൈവം മോളെ രക്ഷിച്ചത് ഇപ്പോൾ ഇങ്ങനെ ഒരു സന്തോഷവും നൽകിയല്ലോ.
അയ്യടാ അങ്ങനെ എല്ലാ ക്രെഡിറ്റും ദൈവത്തിനു കൊടുക്കേണ്ട മോന്റെ നോട്ടം കൊണ്ട മീനു ഇത്ര പെട്ടെന്ന് സുഖം പ്രാപിച്ചത് (അച്ഛൻ )
അത് എനിക്ക് അറിയാലോ. എന്റെ മോളുടെ ഭാഗ്യമാ അതുൽ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മീനു പ്രെഗ്നന്റ് ആയ കാര്യം ദേവുവിനെ അറിയിച്ചില്ല.
നാളെയാണ് മനു ദേവുവിന്റെ വീട്ടിൽ പെണ്ണ് കാണാൻ പോകുന്നത്.അത്കൊണ്ട് ദേവുവിനോട് നേരിട്ട് കാണുമ്പോൾ പറയാൻ അതുലും മീനുവും തീരുമാനിച്ചു.
അടുത്ത ദിവസം അതിരാവിലെ തന്നെ എല്ലാരും ദേവുവിന്റെ വീട്ടിലേക്ക് പോകാൻ റെഡി ആയി.മനുവും മനുവിന്റെ അച്ഛനും അമ്മയും. അതുലും മീനുവും അമ്മയും കൂടി കാറിൽ ദേവുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
1 മണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാവരും ദേവുവിന്റെ വീട്ടിൽ എത്തി.
അമ്മയും മീനുവും അടുക്കളയിലേക്ക് പോയി.
അച്ഛൻ എല്ലാവരും വീട്ടിലേക്ക് ക്ഷണിച്ചു ഇരുത്തി. മീനു ദേവുവിന്റെ മുറിയിലേക്ക് പോയി.
ദേവു കുളിച്ചു ഡ്രസ്സ് മാറുന്ന തിരിക്കിൽ ആയിരുന്നു.
മീനു പതിയെ പോയി ദേവുവിന്റെ കണ്ണ് പോത്തി.
അയ്യോ കള്ളൻ...
ചേച്ചി... പൊട്ടത്തി ഇത് ഞാനാ മീനു.
മീനു മുന്നിലേക്ക് ചെന്നു.
ദേവു മീനുവിനെ കെട്ടിപിടിച്ചു.
ഒന്ന് പതുക്കെ കെട്ടിപിടിക്ക് എന്റെ ദേവു.
അതെന്താ മീനു...
അത് പിന്നെ... ഞാൻ പ്രെഗ്നന്റ് ആണ്.
സത്യം ആണോ...എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ.
നേരിട്ട് പറയാം എന്ന് കരുതി.
സന്തോഷം ആയി...
അതുൽ പണി പറ്റിച്ചു അല്ലെ...
ദേവു മീനുവിനെ കളിയാക്കി ചിരിച്ചു.
പിന്നെ മീനുവാണ് ദേവുവിനെ ഒരുക്കിയത്. ദേവുവിനെ കണ്ടാൽ ആരും ഒന്ന് നോക്കി നിന്ന് പോകുമായിരുന്നു. അത്രയും ഭംഗി ആയിരുന്നു ദേവുവിന്. ചിരിക്കുമ്പോൾ അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴികൾ അതിനു ഭംഗി കൂട്ടി.
പിന്നെ അതികം വൈകിയില്ല മീനുവും അടുക്കളയിലേക്ക് പോയി.
ദേവുവിന്റെ കയ്യിൽ ചായ കപ്പ് കൊടുത്തു.
ദേവു നാണം കുണുങ്ങി മനുവിന്റെയും അച്ഛന്റെയും അമ്മയുടെയും മുമ്പിലേക്ക് പോയി.
മനുവിന്റെ മുഖത്തും ഉണ്ട് ഇതേ നാണം.
അതുൽ മനുവിന്റെ ചെവിയിൽ പറഞ്ഞു. ഹോ എന്തൊരു അഭിനയം രണ്ടാളും.
അത് പറഞ്ഞ് അതുൽ മനുവിനെ കളിയാക്കി ചിരിച്ചു.
പോടാ ദുഷ്ട്ട... ഇവിടെ എങ്കിലും ഒന്ന് വെറുതെ വിട്ടൂടെ.(മനു )
ആഹ് അത് നമുക്ക് ആലോചിക്കാം... അതുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
ദേവുവിനെ കണ്ടപ്പോൾ മനുവിന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണുകളും വിടർന്നു. അവരുടെ മുഖത്തും സന്തോഷം വന്നു.
അങ്ങനെ എല്ലാവരും തമ്മിൽ തമ്മിൽ പറഞ്ഞു കല്യാണത്തിന്റെ കാര്യങ്ങൾ പറഞ്ഞു ഉറപ്പിച്ചു.
അമ്പലത്തിൽ വച്ച് ചിലവുകൾ ചുരുക്കി ഒരു കല്യാണം നടത്താൻ അവർ തീരുമാനിച്ചു.
രണ്ടു ആഴ്ചക്ക് ശേഷം ആയിരുന്നു കല്യാണം ഉറപ്പിച്ചത്.
എല്ലാവർക്കും നല്ല സന്തോഷം ആയി.
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും അവിടെ നിന്നും ഭക്ഷണം കഴിച്ചു.
മോനെ... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... (ദേവുവിന്റെ അച്ഛൻ )
അച്ഛന്റെ വിളി കേട്ട് മനു സംശയ ഭാവത്തിൽ അച്ഛന്റെ അടുത്തേക്ക് പോയി.
അച്ഛൻ മനുവിനെയും കൂട്ടി പുറത്തുള്ള മരത്തിന്റെ ചുവട്ടിൽ പോയി സംസാരിക്കാൻ തുടങ്ങി.
മോനെ എന്നോട് ദേഷ്യമുണ്ടോ നിനക്ക്...
ദേഷ്യമോ... എന്തിന്. എനിക്ക് അച്ഛനോട് ഒരു ദേഷ്യവും ഇല്ല..
അത് ഞാൻ അന്ന് അങ്ങനെ ദേഷ്യപ്പെട്ടതിനും തല്ലിയതിനും.
എനിക്ക് അതിന് സന്തോഷമേ ഒള്ളു അച്ഛാ... ഒരു നല്ല അച്ഛൻ അത് തന്നെ ആണ് ചെയ്യേണ്ടത്.
അച്ഛൻ ദേവുവിനെ എനിക്ക് തന്നല്ലോ അത് തന്നെ ഒരുപാട് സന്തോഷം.
മോനെ പിന്നെ എന്റെ കയ്യിൽ അതികം സ്വർണം ഒന്നുമില്ല മോൾക്ക് കൊടുക്കാൻ.
അച്ഛാ അതിന് ഞാൻ അച്ഛനോട് സ്വർണം അല്ല ചോദിച്ചത്. എന്റെ ദേവുവിനെയാ... എനിക്ക് ദേവുവിനെ മാത്രം മതി.
അല്ലെങ്കിലും എന്തിനാ കുറെ സ്വർണ്ണം.
ഒരുപാട് സന്തോഷമായി മോനെ. ഇങ്ങനെ ഒരു മനസ്സുള്ള നിന്നെ ആണല്ലോ എനിക്ക് മരുമകൻ ആയി കിട്ടിയത്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി.
മീനുവിന് കവിളിൽ ഒരു ഉമ്മ കൊടുത്ത് ദേവുവും എല്ലാവരെയും യാത്രയാക്കി..
അതുലും മീനുവും അമ്മയും വീട്ടിൽ തിരിച്ചെത്തി.
ദിവസങ്ങൾ കടന്ന് പോയി.
ഒരോ ദിവസവും അവരുടെ ഇടയിൽ സന്തോഷം മാത്രമായിരുന്നു.
ഒരാഴ്ച കൂടി കഴിഞ്ഞാൽ മനുവിന്റെയും ദേവുവിന്റെയും കല്യാണം ആണ്.
സന്തോഷം മാത്രം നിറഞ്ഞു നിന്ന അവരുടെ ജീവിതത്തിലേക്ക് വീണ്ടും തിന്മകൾ കടന്ന് വരാൻ തുടങ്ങി.
പറമ്പിൽ ഒരുപാട് ജോലി ഉള്ളത് കൊണ്ട് അതുൽ ഒരാളെ കൂടെ സഹായത്തിനു വിളിച്ചു.
അയാളും അതുലും കൂടെ പറമ്പിൽ ഉള്ള ജോലികൾ ചെയ്യാൻ തുടങ്ങി.
മീനു അവർക്ക് വെള്ളവുമായി അവരുടെ അടുത്തേക്ക് നടന്നു.
അവിടെ എത്തി രണ്ടാൾക്കും വെള്ളം കൊടുത്തു.
പക്ഷെ അയാളുടെ കഴുകൻ കണ്ണുകൾ മീനുവിനെ നോക്കുന്നത് മീനുവും അതുലും കണ്ടില്ല.
അയാൾ ഒരു ഇരയെ നോക്കുന്ന രീതിയിൽ മീനുവിനെ നോക്കി.
പക്ഷെ അതൊന്നും അവർക്ക് കാണാൻ പറ്റിയില്ല.
ഒരു അവസരം വരുമ്പോൾ ഇവളെ സ്വന്തമാക്കണം അയാൾ മനസ്സിൽ ഉറപ്പിച്ചു.
വൈകുന്നേരം അയാൾ പണി കയറി പോയി.
കിട്ടിയ പൈസ കൊണ്ട് മദ്യപിച്ചു.
രാത്രി അയാൾക്ക് ഒരു ബുദ്ധി തോന്നി. മീനുവിനെ മനസ്സിൽ ഓർത്ത് അയാളുടെ മുഖത്ത് ഒരു വഷളൻ ചിരി വിരിഞ്ഞു.
മദ്യ ഷാപ്പിൽ നിന്നും അയാൾ എണീറ്റ് ആടി ഉലഞ്ഞു നടന്നു.
കുറച്ചു നേരത്തിനു ശേഷം അയാൾ അതുലിന്റെ വീടിന്റെ അടുത്തെത്തി. എങ്ങും കൂരിരുട്ട് ആണ്.
ചീവീടിന്റെ ശബ്ദം മാത്രമാണ് കേൾക്കുന്നത്.
അയാൾ വീടിന്റെ മുമ്പിൽ എത്തി.
വീടിന്റെ ഉള്ളിലേക്ക് കയറാനുള്ള വഴികൾ അയാൾ നോക്കി.
കുറച്ചു അപ്പുറത്തു ഒരു ഏണി അയാൾ കണ്ടു.
അതിലൂടെ അയാൾ വലിഞ്ഞു കയറി.
ഓട് ആയത് കൊണ്ട് തന്നെ അയാൾ ഓട് ഇളക്കി അകത്തേക്ക് കയറി.
അതികം വൈകാതെ അയാൾ അതുലും മീനുവും കിടക്കുന്ന മുറി കണ്ടു പിടിച്ചു.
രണ്ടാളും ഉറങ്ങുന്ന മുറിയുടെ വാതിൽ അടച്ചിട്ടില്ല.
അയാൾ മുബൈലിന്റെ അരണ്ട വെളിച്ചത്തിൽ രണ്ടാളും കിടക്കുന്ന മുറിയിൽ കയറി. രണ്ടാളും നല്ല ഉറക്കത്തിൽ ആണ്.
അയാൾ പതുക്കെ മീനുവിന്റെ അടുത്തേക്ക് നടന്നു. പെട്ടെന്ന് മീനുവിന്റെ വായ പോത്തി.
അയാളുടെ ബലിഷ്ടമായ കയ്യിൽ മീനു കിടന്നു പിടഞ്ഞു.
അയാൾ മീനുവിനെ എടുത്ത് പുറത്തേക്ക് നടന്നു. എന്നാൽ അതുൽ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിൽ ആയിരുന്നു.
പക്ഷെ മീനുവിന്റെ കാൽ തട്ടി ഒരു പത്രം മറിഞ്ഞു വീണു. അതുൽ ആ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു.
അടുത്ത് നോക്കുമ്പോൾ മീനു ഇല്ലായിരുന്നു. അതുൽ റൂമിൽ നിന്നും പുറത്തേക്കിറങ്ങി ലൈറ്റ് ഇട്ടു. അപ്പോൾ കാണുന്നത് മീനുവിന്റെ വായ പോത്തി നിൽക്കുന്ന അയാളെ ആയിരുന്നു.
അത് കണ്ടതും അതുലിന് ദേഷ്യം അടക്കാനായില്ല. മീനുവിനെ കയ്യിൽ പിടിച്ചു അതുലിന്റെ അടുത്തേക്ക് വലിച്ചു.
അയാൾക്ക് ഒരു ചവിട്ട് കൊടുത്തു. ചവിട്ട് കൊണ്ട് അയാൾ നിലത്തേക്ക് വീണു.
അതുൽ അവിടെ ഇട്ട് അയാളെ വീണ്ടും ചവിട്ടി.
അയാൾ അതുലിന്റെ കാല് പിടിച്ചു കരയാൻ തുടങ്ങി.
പക്ഷെ അതുൽ വിട്ടില്ല. അയാളെ വീണ്ടും കുറെ തല്ലി പോലീസിനെ വിളിച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ പോലീസുകാർ അയാളെ കൊണ്ട് പോയി.
മീനു അതുലിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടികരഞ്ഞു.
പേടിച്ചു പോയോ മീനു..
ആഹ് ഏട്ടാ ഒരുപാട് പേടിച്ചു പോയി.
ഇങ്ങനെ കരയല്ലേ ഒന്നും പറ്റിയില്ലല്ലോ.
എന്നാലും ഞാൻ ഒരുപാട് പേടിച്ചു പോയി ഏട്ടാ...
സാരമില്ല...
അമ്മയും മീനുവിനെ ആശ്വസിപ്പിച്ചു.
ദിവസങ്ങൾ കടന്ന് പോയി നാളെയാണ് ദേവുവിന്റെയും മനുവിന്റെയും കല്യാണം.
അങ്ങനെ കല്യാണത്തിന്റെ മുമ്പുള്ള ദിവസം തന്നെ അതുലും മീനുവും അമ്മയും പോയി.
ഇന്നാണ് കല്യാണം.
മനു വെള്ള ഷർട്ടും മുണ്ടുമായി ഒരുങ്ങി.
അതികം ആളുകൾ ഒന്നുമില്ല. രണ്ട് വണ്ടിയിൽ അവർ ദേവുവിന്റെ വീട്ടിലേക്ക് പോയി.
ദേവുവും പട്ട് സാരിയിൽ മനോഹരമായി ഒരുങ്ങിയിരുന്നു.
അവരുടെ അടുത്തുള്ള അമ്പലത്തിൽ മനു ദേവുവിന്റെ കഴുത്തിൽ താലി ചാർത്തി.
അവിടെ നിന്നും എല്ലാവരും ദേവുവിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ദേവുവിനെ കൂട്ടി വീട്ടിലേക്ക് പോയി.
അതുലും മീനുവും അമ്മയും അവരുടെ കൂടെ ഉണ്ടായിരുന്നു.
അവിടെ നിന്നും അവർ നേരെ എത്തിയത് മനുവിന്റെ വീട്ടിൽ ആയിരുന്നു.
മനുവും ദേവുവും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു ആ സമയം.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മനുവിന്റെ വീട്ടിൽ നിന്നും അതുലും മീനുവും അമ്മയും തിരികെ പൊന്നു.
നാല് മാസങ്ങൾ കടന്ന് പോയി.
മീനുവിനെ ആദ്യമായി ചെക്ക് ചെയ്യാൻ കൊണ്ട് പോയി.
ഡോക്ടർ മീനുവിനെയും അതുലിനെയും ഒരുമിച്ച് ഇരുത്തി.
അതുൽ മീനു രണ്ട് പേരോടും ഇമ്പോര്ടന്റ്റ് ആയ ഒരു കാര്യം പറയാൻ ആണ് ഞാൻ വിളിപ്പിച്ചത്.
എന്തുപറ്റി ഡോക്ടർ. മീനുവിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ.
അതുൽ ടെൻഷൻ ആവേണ്ട. ഒരു കുഴപ്പവും ഇല്ല.
മീനുവിന്റെ വയറ്റിൽ രണ്ടു കുട്ടികൾ ആണ്...
എന്ത് ഡോക്ടർ...
അതെ മീനുവിന്റെ വയറ്റിൽ ഇരട്ട കുട്ടികൾ ആണ്.
അത് കേട്ടതും മീനുവിനും അതുലിനും ഒരുപാട് സന്തോഷമായി.
ഇനി പ്രേതേകം മീനാക്ഷിയെ ശ്രദ്ധിക്കണം.ഒരുപാട് ബുദ്ധിമുട്ട് ഉള്ള ജോലികൾ ഒന്നും ചെയ്യാൻ പാടില്ല.
പിന്നെ കുറെ ഭക്ഷണം കഴിക്കണം എന്നാലേ ആവശ്യത്തിന് nutrients ശരീരത്തിൽ ഉണ്ടാകൂ.
Ok ഡോക്ടർ അത്പോലെ ചെയ്യാം.
ഒരുപാട് സന്തോഷം ആയി.
ഡോക്ടറുടെ അടുക്കൽ നിന്നും തിരിച്ചു പോരുമ്പോൾ അതുലിനായിരുന്നു കൂടുതൽ സന്തോഷം.
ഒരു മാസം വീണ്ടും കടന്ന് പോയി. രണ്ടാളും കുട്ടികളെ ജീബിത്തിലേക്ക് വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. മീനു പറയുന്നതെല്ലാം അപ്പോൾ തന്നെ അതുൽ വാങ്ങി കൊടുക്കുമായിരുന്നു.
അതിനിടക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി ഉണ്ടായി. ദേവുവും പ്രെഗ്നന്റ് ആയി എന്ന വാർത്ത.
മീനുവിന് അഞ്ചാം മാസം ആയ ടൈമിൽ ആയിരുന്നു ആ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം ഉണ്ടായത്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു ദിവസം അതുൽ കിടക്കയിൽ നിന്നും എണീറ്റിട്ടും മീനു എണീറ്റിട്ടില്ലായിരുന്നു. ഷീണം ഉണ്ടാവും എന്ന് കരുതി അതുലും അത് കാര്യമാക്കിയില്ല.
അടുക്കളയിലേക്ക് മീനുവിനെ കണ്ടില്ലെങ്കിലും അമ്മ തന്നെ രാവിലെ ഉള്ള ഭക്ഷണം എല്ലാം തയ്യാറാക്കി. അതുൽ പതിവ് പോലെ കുളത്തിൽ പോയി കുളിച്ചു.
തിരിച്ചു വന്നപ്പോളും മീനു അതെ കിടത്തം തന്നെയാണ്.
മീനു എണീക്കെടി എന്തൊരു ഉറക്കം ആണിത്... ദേ അമ്മ അവിടെ നിന്നെ തിരക്കുന്നുണ്ട്.
അതൊന്നും കേട്ടിട്ടും മീനു ഉണരുന്നില്ല.
അതോടെ അതുലിന് പേടി ആയി. അതുൽ മീനുവിന്റെ കവിളിൽ തട്ടി വിളിക്കാൻ തുടങ്ങി.എന്നിട്ടും മീനു ഉണരുന്നില്ല.
അമ്മേ...
അതുലിന്റെ നീട്ടിയുള്ള വിളി കേട്ട് അമ്മ റൂമിലേക്ക് ഓടി വന്നു.
എന്താ മോനെ....
അത് അമ്മേ മീനു വിളിച്ചിട്ട് ഉണരുന്നില്ല.
അത് കേട്ട് അമ്മയും മീനുവിനെ ഒരുപാട് വിളിച്ചു. പക്ഷെ മീനുവിന് ഒരു മാറ്റവും ഇല്ലായിരുന്നു.
അതികം താമസിക്കാതെ അതുൽ മനുവിനെ വിളിച്ച് കാറുമായി വരാൻ പറഞ്ഞു.മനു കുറച്ചു നേരം കൊണ്ട് തന്നെ വന്നു. ഇതെല്ലാം കേട്ട് പേടിച്ചു ദേവുവും കൂടെ ഉണ്ടായിരുന്നു.
അതികം വൈകാതെ അതുൽ മീനുവിനെ എടുത്തു കാറിൽ കയറ്റി. മീനുവിന്റെ അവസ്ഥ കണ്ടപ്പോൾ ദേവുവിനും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
കാർ എടുത്ത് അവർ ഹോസ്പിറ്റലിലേക്ക് കുതിച്ചു.
കുറച്ചു നേരം കൊണ്ട് തന്നെ അവർ ഹോസ്പിറ്റലിൽ എത്തി.
മീനുവിനെ എടുത്ത് അതുൽ casualty ലക്ഷ്യമാക്കി ഓടി.
മീനുവിനെ icu വിൽ അഡ്മിറ്റ് ചെയ്തു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ അതുലിനെ അവിടേക്കു വിളിച്ചു. അതുൽ ഡോക്ടറിന്റെ മുറിയിലേക്ക് പോയി.
അതുൽ ഞാൻ നിന്നെ വിളിപ്പിച്ചത് ഒരു സീരിയസ് കാര്യം പറയാൻ ആണ്.
എന്താ ഡോക്ടർ മീനുവിന് എന്തെങ്കിലും.
ഞാൻ പറയാം. മീനുവിന്റെ മെഡിക്കൽ ഹിസ്റ്ററി എന്നേക്കാൾ നിങ്ങൾക്ക് അറിയാമല്ലോ. ജീവിതത്തിലെ ഒരു വലിയ ദുരന്തത്തിൽ നിന്നും അത്ഭുതമായി ആയിരുന്നു അന്ന് അവൾ റിക്കവർ ആയത്.
പക്ഷെ.
എന്തുപറ്റി ഡോക്ടർ ഇപ്പോൾ.
മീനു തളർന്നു വീണതാണ്.
അത് കേട്ടതും അതുൽ പൊട്ടി കരയാൻ തുടങ്ങി.
അതുൽ ഇങ്ങനെ കരയല്ലേ... പേടിക്കണ്ട. Paralys ആയിട്ടില്ല മീനു.
ഡോക്ടർ എന്താ എന്റെ എന്റെ മീനുവിന് മാത്രം ഇങ്ങനെ. ഇതുവരെ ഞങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ മാറി വരുകയായിരുന്നു. ഞങ്ങളുടെ സന്തോഷത്തിന് ദൈവം ഇരട്ട കുട്ടികളെ മീനു ഗർഭം ധരിച്ചു എന്നിട്ടിപ്പോൾ ഇങ്ങനെ.
അതുൽ നിങ്ങളുടെ കാര്യം ആലോചിച്ചു എനിക്കും സങ്കടം ഉണ്ട്.പലപ്പോഴും വിധി നമ്മൾ കരുതുന്ന പോലെ അല്ലല്ലോ.
ഞാൻ ഇനി പറയുന്ന കാര്യം കേട്ട് സങ്കടം തോന്നരുത്.
എന്താ ഡോക്ടർ...
അത് മീനുവിന് ഗർഭം ധരിച്ചു പ്രസവിക്കാൻ ഉള്ള ആരോഗ്യം ഇല്ല. പ്രതേകിച്ചു ഇരട്ട കുട്ടികൾ കൂടി ആണല്ലോ.
ഡോക്ടർ എന്താ നിങ്ങൾ പറഞ്ഞു വരുന്നത്.
അതെ മീനുവിന്റെ കുട്ടികളെ അബോർഷൻ ചെയ്യണം എന്നാലേ മീനുവിനെ എങ്കിലും നമുക്ക് തിരിച്ചു ലഭിക്കു
Nooooo......
അതുൽ അവിടെ ഇരുന്ന് പൊട്ടി കരയാൻ തുടങ്ങി.
അതുൽ ഈ സമയത്ത് ഇങ്ങനെ തകരരുത്.
അല്ലാതെ ഞാൻ എന്ത് ചെയ്യും ഡോക്ടർ. ഞാനും മീനുവും ഒരുപാട് കൊതിച്ചിരുന്നു ഞങ്ങളുടെ കുട്ടികളെ.
സാരമില്ല അതുൽ.
മീനുവിന്റെ അവസ്ഥ വളരെ മോശമാണ്. ഇതല്ലാതെ വേറെ നിവർത്തി ഇല്ല അതുൽ.
നീ തന്നെ മീനുവിനോട് സംസാരിച്ച് അതിന് സമ്മതിപ്പിക്കണം. നമുക്ക് ഇപ്പോൾ വലുത് മീനുവിന്റെ ജീവൻ ആണ്.
ഡോക്ടർ മീനാക്ഷിക്ക് ബോധം വന്നിട്ടുണ്ട്.
ഒരു നഴ്സ് വന്ന് ഡോക്ടറിനോട് പറഞ്ഞു. ഡോക്ടരും അതുലും മീനുവിനെ കാണാൻ പോയി.
മീനുവിനെ കണ്ടപ്പോൾ തന്നെ അതുലിന് സങ്കടം വന്നിരുന്നു.
അതുൽ മീനുവിന്റെ മുമ്പിൽ കരയാതിരിക്കാൻ ശ്രമിച്ചു.
ഏട്ടാ എന്താ എനിക്ക് പറ്റിയത് ഞാൻ എങ്ങനെ ഇവിടെ എത്തി.
മീനു ഞാൻ എല്ലാം പറയാം
പക്ഷെ ഞാൻ പറയുന്ന കാര്യം മീനു സമ്മതിക്കണം.
എന്തൊക്കെയാ ഏട്ടൻ പറയുന്നത്.
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ മുഴുവൻ അതുൽ മീനുവിനോട് പറഞ്ഞു.
അതോടെ മീനുവിന്റെ സ്വാഭാവം മാറാൻ തുടങ്ങി.
മീനുവിന്റെ അടുത്തേക്ക് വരുന്ന അതുലിനെ പോലും അവൾ ആട്ടി ഓടിച്ചു.
മീനുവിന്റെ സ്വാഭാവം തന്നെ ആകെ മാറിയിരുന്നു.
അതുലിന് പോലും അവളെ കണ്ടിട്ട് പേടി തോന്നി.
അതികം വൈകാതെ ഡോക്ടരും നഴ്സ്മാരും ചേർന്ന് മീനുവിന് ബോധം കേടാനുള്ള ഇൻജെക്ഷൻ വെച്ചു.
അതുൽ മീനുവിന്റെ സമ്മതം കൊണ്ട് ഒരിക്കലും അബോർഷൻ നടക്കില്ല.
നിന്റെ ഒരു ഒപ്പ് മതി അത് ചെയ്യാൻ.
വേണ്ട ഡോക്ടർ. ഞാൻ ഒരിക്കലും അതിന് സമ്മതിക്കില്ല
അങ്ങനെ ചെയ്‌താൽ എന്റെ മീനു ശരിക്കും ഒരു ഭ്രാന്തിയെ പോലെ ആകും.
അത് കാണാൻ എനിക്ക് വയ്യ...
ഡോക്ടർ അവളെ ഡിസ്ചാർജ് ചെയ്‌താൽ മതി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അങ്ങനെ അതുലിന്റെ നിർബന്ധം കാരണം ഡോക്ടർ മീനുവിനെ ഡിസ്ചാർജ് ചെയ്തു.
വീട്ടിൽ എത്തിയിട്ടാണ് മീനുവിന് ബോധം വന്നത്.
പെട്ടെന്ന് മീനു കരയാൻ തുടങ്ങി. അതുൽ മീനുവിന്റെ അടുത്തേക്ക് പോയി.
പെട്ടെന്ന് മീനു അടിക്കാനും കുത്താനും തുടങ്ങി.
മീനു സാരമില്ല ഒന്നും പറ്റിയില്ലല്ലോ. നമ്മുടെ കുട്ടികളെ ഒന്നും ചെയ്തിട്ടില്ല.
മീനു അതുലിന്റെ നെഞ്ചിൽ ചേർന്ന് പൊട്ടികരഞ്ഞു.
ഏട്ടാ നമ്മുടെ കുട്ടികളെ ഒന്നും ചെയ്യരുത്.
ഇല്ല മീനു.പക്ഷെ നിന്റെ അവസ്ഥ ഓർത്ത് സങ്കടം ഉണ്ട്.
സാരമില്ല ഏട്ടാ... ദൈവം എനിക്ക് വിധിച്ചത് പോലെ വരും.
പക്ഷെ നമ്മുടെ കുട്ടികളെ ഞാൻ ഏട്ടന് തരും.
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി.
മീനുവിന്റെ അവസ്ഥ മോശമായികൊണ്ടിരുന്നു.
മീനു തീർത്തും അവശയായി.
അങ്ങനെ 9 മാസം കഴിഞ്ഞപ്പോൾ മീനുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
അതികം വൈകാതെ മീനുവിന് വേദന ഉണ്ടായി.
മീനുവിനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോയി.
മീനു ആ വേദനയിലും അവസാനം അതുലിന്റെ കൈ ചേർത്ത് പിടിച്ചു.
ഏട്ടാ.... എനിക്ക് എന്തെങ്കിലും സംഭവിച്ചാലും ഏട്ടൻ തളരരുത്. വിധിയാണ് എന്ന് കരുതണം. പിന്നെ നമ്മുടെ മക്കളെ നല്ലത് പോലെ നോക്കണേ...
അത്രയും പറഞ്ഞു തീർന്നതും മീനുവിനെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി.
സമയം 2 മണിക്കൂർ കഴിഞ്ഞു. ഒരു നേഴ്സ് പുറത്തേക്ക് വന്നു. എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.
ആരും പേടിക്കേണ്ട. മീനാക്ഷിക്ക് സുഖ പ്രസവം ആയിരുന്നു. ഒരു കുഴപ്പവും ഇല്ല. രണ്ടു പെൺകുട്ടികൾ ആണ്.
അത് കേട്ടതും എല്ലാവരും സന്തോഷത്തിൽ ആയി. അതികം വൈകാതെ കുട്ടികളെ നഴ്സുമാർ കൊണ്ട് വന്നു.
അതുൽ രണ്ടാളെയും നെഞ്ചോടു ചേർത്തു.
കുറച്ചു സമയത്തിന് ശേഷം മീനുവിനെ മുറിയിലേക്ക് മാറ്റി. മീനുവിന്റെ ശരീരം വീക്ക് ആയിരുന്നു.
മീനു രണ്ടാളെയും നെഞ്ചോടു ചേർത്ത്. മുലപ്പാൽ കൊടുത്തു.
മീനുവിന്റെ ആരോഗ്യം മെച്ചപ്പെടാൻ ദിവസങ്ങൾ എടുത്തു. ഒരാഴ്ച്ചക്ക് ശേഷം മീനുവിനെ വീട്ടിലേക്ക് കൊണ്ട്. പോയി.
ഇനി അവരുടെ ലോകം ചെറുതല്ല. കളി ചിരികൾ സമ്മാനിക്കാൻ ദൈവം അവർക്ക് രണ്ട് മുത്തുമണികളെ കൂടെ നൽകി...
ശുഭം....
✍️ JoharMuthu
ഈ story poli aan tto yenik nallavanam ishttapettu pinne meenuvindem athulettande swabavavum 👌aan nadakkan kayiyila yenn karuthi oyivakila pakshe real life ll ithonum posibil nahi nadakkan pattila yenn ariyumbo namalle oyivakum yenthayalum inniyum ithu pole storys yeyuthan kayiyatte yenn പ്രാർത്ഥിക്കുന്നു I love this story very much polichu muthee🥰🥰🥰
ReplyDelete