MERI JAAN | ✍ AYISHA | ഫുൾ പാർട്ട്‌


💖MeRi°💘°JaAn💖
ഫുൾ പാർട്ട്‌ 


"അമ്മായി...........അമ്മായി.....
എവിടെ നമ്മടെ ജാൻസി റാണി"...

"ജാൻസി റാണി നിന്റെ കുഞ്ഞമ്മ"

"Ohh........ ഇവിടെ ഉണ്ടായിരുന്നോ
തമ്പുരാട്ടി...അടിയൻ കണ്ടില്ല..."

"ഡി... ഇജ്ജ് എന്റെ കയ്യിന് പണി ഉണ്ടാക്കെണ്ടങ്കിൽ മിണ്ടാതെ ഇരുന്നോ.." 

"ഓ... ഉത്തരവ് പോലെ...  
ഡി ഇന്ന് ഷോപ്പിംഗ് പോവാന്നു പറഞ്ഞത് അല്ലെ...ഇജ്ജ് ഇത് വരെ റെഡി ആയില്ലേ..."

"ഓ...സോറി മുത്തെ ഞാൻ മറന്നു"

"എനിക്ക് അറിയാലോ ഇജ്ജ് മറക്കും എന്ന് അതോണ്ട് അല്ലെ അടിയൻ ഫുഡും കൂടി കഴിക്കാതെ ഇവിടെ എത്തിയത്".....

"ആണോ... അല്ലാതെ ഇവിടെത്തെ ഫുഡ്ഡ് അടിക്കാൻ ഉള്ള പൂതി കൊണ്ട് അല്ലല്ലേ..."

"ഒന്ന് പോടീ...അതിനു തന്നെ ആണ് ...
ഇജ്ജ് പോയി റെഡി ആയി വാ ..അപ്പോയേക്കും അമ്മായി ഉണ്ടാക്കിയത് തിന്നിട്ടു വരാ..."


അവൾ പറയുന്നതും കേട്ട് ചിരിച്ചു റെഡി ആവാൻ പോയി......
അല്ല ഇങ്ങൾക്ക് വല്ലതും മനസ്സിലായോ..
ഇല്ലല്ലേ.... അതിനു നോക്കി പേടിപ്പിക്കേണ്ട ഞാൻ പറഞ്ഞു തരാ...

ഞാൻ ആണ് ഈ കഥയിലെ നായിക മാലിക്ക്ന്റെയും സുഹാന മാലിക്ക് ന്റെയും ഒരേ ഒരു പുത്രി.. ആയിഷ ഷെൻസാ മാലിക്..എല്ലാവരുടെയും ആയിഷു...
പുത്രി ഞാൻ മാത്രം ആണങ്കിലും എനിക്കും മുന്നേ രണ്ടു പുത്രൻ മാർ ഈ ഭൂമിയിലെ ഉടലടുത്തിട്ടുണ്ട്.....

കലിപ്പനും അതിലുബരി എന്നെ ഏതു നേരവും ഉപദേശിച്ചു കൊല്ലുന്ന....ശയാൻ മാലിക് എന്ന ശയു.. എന്റെ മൂത്ത കാക്കു...ആൾ പാവാട്ടോ...ചീത്ത പറയൊങ്കിലും എന്നെ ഭയങ്കര ഇഷ്ടം ആണ്. ആൾ ഗൾഫിൽ ആണ് അവിടെ ഉപ്പാന്റെ  ബിസിനെസ്സ്  നോക്കി നടത്തുന്നു.....

പിന്നെ എന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂട്ട് നിൽക്കുന്ന...ശിഫാൻ മാലിക് എന്ന ശിഫു..എന്റെ രണ്ടാമത്തെ കാക്കു...ആൾ പിജി ഫൈനൽ ഇയർ ആണ്...
അപ്പൊ എന്റെ ഫാമിലി യെ പരിജപ്പെട്ടില്ലേ..പിന്നെ നമ്മളെ ഉപ്പച്ചി mr. മാലിക്ക് ആൾ ഒരു പാവാണ്...ഗൾഫിൽ ആണ് അവിടെ ഉപ്പയും കാക്കും കൂടി ആണ് ബിസിനെസ്സ് നോക്കി നടത്തുന്നത്...എന്റെ എല്ലാ കാര്യങ്ങൾക്കും കട്ട സപ്പോർട്ട് തരുന്ന എന്റെ ഏറ്റവും കട്ട ഫ്രണ്ട്....പിന്നെ നമ്മളെ പുന്നാര  ഉമ്മച്ചി  ആൾ ഒരു കലിപ്പത്തി ആണു.... എന്നാലും നമ്മക്ക് ജീവാനാണു... ഇവരാണ് എന്റെ എല്ലാം...Maa.. World💖


"ഡി....ഇവിടെ നീ എന്ത് പറഞ്ഞോണ്ട് ഇരിക്കാ...ഞാൻ എത്ര നേരം ആയി വെയിറ്റ് ചെയ്യുന്നു.."

ഇതാണ് എന്റെ ചങ്കും കരളും കൊടലും ഒക്കെ ആയ എന്റെ ഒരേ ഒരു ബെസ്റ്റീ..കെൻസാ ഫാത്തിമാ...എന്റെ മാത്രം പാത്തു..പാത്തു എന്നു ഞാൻ മാത്രം വിളിക്കാറ് ഉള്ളുട്ടോ.. ഇനി ഇങ്ങൾ വിളിക്കാൻ നിൽക്കേണ്ട.....

ഇവൾ എന്റെ ഉപ്പാന്റെ പെങ്ങളെ മോൾ ആണ്...ഞാനും  ഇവളും തമ്മിൽ 1 month ന്റെ വെത്യാസം ഉള്ളു......ചെറുപ്പം തൊട്ട് ഒരുമിച്ചു പഠിച്ചവർ...എന്തിനു പറയുന്നു ഈ കുരിപ്പ് LKG മുതൽ +2വരെ എന്റെ ഒപ്പം തന്നെ....എന്റെ ഒരു ഗധിക്കേടെ.

"ഡി... ഇജ്ജ് വരുന്നുണ്ടോ..."_പാത്തു

"കിടന്നു ചാകാദെഡി ഇതാ വരുന്നു....വാ പോവാം"_me

എന്റെ സ്ക്കൂട്ടിയും എടുത്ത്  ഷോപ്പിലേക്ക് വിട്ടു...
അടുത്ത സൺ‌ഡേ ഞങ്ങടെ കസിൻന്റെ കല്യാണം ആണ്..അതിനുള്ള ഷോപ്പിംഗിനു പോവാ..ഞങ്ങടെ ഷോപ്പിംഗ് കൂടി ഉണ്ടായിരുന്നുള്ളു...ഞങ്ങൾക്ക് എക്സാം ആയത് കൊണ്ട് ഞങ്ങൾക്ക് പോവാൻ പറ്റിയില്ല...

Ohh.. അത് പറയാൻ വിട്ടു...ഞങൾ  +2 കഴിഞ്ഞു റിസൽട് നു വെയിറ്റ് ചെയ്യുന്നു....
പറഞ്ഞു പറഞ്ഞു ഷോപ്പ്  എത്തിയത് അറിഞ്ഞില്ല.....
ഞങൾ ഷോപ്പിൽ കയറി...രാണ്ടാളും അത്യാവശ്യം മോഡേൺ ആയ ടോപ് തന്നെ  എടുത്തു....ഞാൻ പിങ്ക്& വൈറ്റും പാത്തു റെഡ് &വൈറ്റും ആണ് എടുത്തത്...അതിലേക്കുള്ള  ഫാൻസിയും വാങ്ങി ഞാൻ ബില്ല് അടക്കാൻ  പോയി .....

അത് കഴിഞ്ഞു വന്നപ്പോൾ പാത്തു ഉണ്ട് ഏതൊക്കെ ചെക്കൻ മാരോട് സംസാരിക്കുന്നു.... എന്റെ ചങ്ക് ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ഒരു ചെക്കാനെയും കുരുപ്പ് വെറുതെ വിടൂല....

ഇവൾ ഇത് ആരോടാ സംസാരിക്കുന്നത് അറിയാൻ അവരുടെ അടുത്തേക്ക് ചെന്നു....

"ഡി...ആരാടി ഇതൊക്കെ........"ഞാൻ കുറചു കലിപ്പിൽ തന്നെ ചോദിച്ചു....

"ഡി... അത് ഇജ്ജ് ബില്ല് അടക്കാൻ പോയപ്പോൾ ഏതോ ഒരുത്തൻ വന്നു എന്റെ ദേഹത് വന്നു ഇടിച്ചു...മോശം ആയി സംസാരിച്ചു...അപ്പൊ ഇവരാണ് അവനു ഇട്ട് ഒന്ന് കൊടുത്തു  അവനെ പറഞ്ഞു അയച്ചത്...."

അത് കേട്ടപ്പോ ആ പന്നി മോനോടുള്ള ദേശ്യം കേറി വന്നു....കുറച്ചു സമയം കൊണ്ട് തന്നെ ഞങൾ നല്ല കമ്പിനി ആയി....യമിൻ എന്ന യമി,അക്ഷയ് എന്ന അക്കു,ഫായിസ് എന്ന ഫായി, പിന്നെ അനിരുദ്ധ് എന്ന അച്ചു...
എല്ലാവരും പാവാട്ടോ.. ഇവർ ഇവരെ ഫ്രണ്ടിന്റെ പെങ്ങളെ കല്യാണത്തിന് ഗിഫ്റ്റ് വാങ്ങാൻ വന്നത് ആണെന്ന് പറഞ്ഞു.....

"അപ്പൊ ശെരി brothers ഞങൾ പോവാണു... ഇനീ  എവിടെയെങ്കിലും വെച്ച് കാണാ..."_നമ്മൾ

"Ok by"_ അവർ

"കുറച്ചു നേരം അവരോട്  സംസാരിച്ചപ്പോൾഴേക്കും ഞാൻ ഭയങ്കര ഹാപ്പി ആയിരുന്നടി...എന്താന്നു അറിയൂല അവരെ വിട്ട് വന്നപ്പോ അവരെ മിസ്സ് ആവുന്നു...."_പാത്തു

അവൾ പറയുന്നത് ശെരിയ...ഞാൻ ഒന്ന് മൂളി കൊടുത്തു വീട്ടിലേക്ക് പോയി...

വണ്ടി maalik  manzile ക്ക് കയറിയപ്പോൾ  നമ്മളെ ഉമ്മി ഉണ്ട് നമ്മളെയും നോക്കി ഇരിക്കുന്നു...

നേരം ഒരുപാട് ആയത് കൊണ്ട് കൊണ്ട് നമ്മളെ ഉമ്മി  തുറിച്ചു നോക്കുന്നുണ്ട്...

പാത്തു ആ നേരം  അവളെ വീട്ടിലേക്ക്  വലിഞ്ഞു.....അല്ലെങ്കിലും ആ കുരിപ്പ് നമ്മളെ എന്തിലേക്കെങ്കിലും തള്ളി ഇട്ട് അവിടുന്ന് എസ്കേപ്പ് ആവും...

നമ്മൾ ഉമ്മി ക്ക് ഒന്ന് ഇളിച്ചു കൊടുത്തു ഉമ്മിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു...
ഒരു ഉമ്മ കൊടുത്താൽ ഉമ്മാന്റെ ദേഷ്യം ആവി ആയി പോവും😉...

ഉമ്മാന്റെ പിണക്കം മാറ്റാൻ ഉപ്പ പണ്ട് അങനെ ആണ് ചെയ്യതിരുന്നത് പറഞ്ഞിട്ടുണ്ട്..😝നമ്മളെ ഉപ്പാന്റെ ഒരു കാര്യം...😄

"ഡി..പോയി ഫ്രഷ് ആയി വാ...ഫുഡ് എടുത്ത് വെക്കാ..."_ഉമ്മി

"ഒകെ മമ്മി..."

ഉമ്മാന്റെ കയ്യിൽ ഒന്ന് പിച്ചി കൊണ്ട് വേഗം എസ്കേപ്പ് ആയി....

ഞാൻ പോയി ഫ്രഷ് ആയി....നിസ്കരിച്ചു ..കുറച്ചു നേരം ഫോണിൽ കളിച്ചു...താഴേക്ക് പോയി...

സ്‌റ്റയർ ഇറങ്ങി താഴേക്ക് പോവുമ്പോൾ ഉണ്ട് നമ്മളെ പുന്നാര കാക്കു ഇരുന്ന് വെട്ടി വിഴുങ്ങുന്നു.....അത് കണ്ട് നമ്മക്ക് സഹിക്കോ.. വേഗം ചെന്ന് നമ്മളും ഇരുന്നു വെട്ടി വിഴുങ്ങാൻ തുടങ്ങി...

"എടി ഒന്ന് പതിയെ കഴിക്ക്.. വല്ല ചങ്കിലും കുടുങ്ങി എനിക്ക് പണി ഉണ്ടാക്കല്ലേ.."_ശിഫു

"ഇജ്ജ് പോടാ"_നമ്മൾ

"അല്ലെങ്കിലും ഇജ്ജ് ഫുഡിന്റെ മണം അടിക്കുമ്പോഴേക്കും ക്രത്യം ആയി ഇവിടെ ലാൻഡ് ആവല്ലോ...എങനെ സാധിക്കുന്നു ....."_ശിഫു

"ദേ.... എന്റെ കയ്യിനു പണി ഉണ്ടാക്കെങ്കിൽ കുറച്ചു മാറി നിന്നോ..അല്ലെങ്കില് ഇത് നിന്റെ അവസാനത്തെ തീറ്റി ആവും"_നമ്മൾ

"ഒന്ന് പോടീ.. അല്ലെങ്കിലും സത്യം പറഞ്ഞാൽ ഇവിടെ ചില ധരിദ്രവാസികൾക്ക് നമ്മളെ പിടികൂല"_ശിഫു

"ഡാ.. നാറി... ധരിദ്രവാസി  അന്റെ കെട്ടിയോൾ..."_നമ്മൾ

"ഡി.. എന്റെ പെണ്ണിനെ പറയുന്നോ.."_ശിഫു

"എന്താ ഇവിടെ... രണ്ടിനും ഒന്ന് മിണ്ടാതെ ഇരുന്ന് കഴിച്ചൂടെ.... ഇനി രണ്ടും മിണ്ടിയാൽ ധാ ഈ ചട്ടകം കൊണ്ട് ആവും രണ്ടിനും കിട്ടുന്നത്..."_ഉമ്മി

പടച്ചോനെ.. നമ്മളെ മാതാശ്രീ ലാൻഡ് ആയത് കൊണ്ട് മിണ്ടാതെ കഴിച്ചു എണീറ്റ്....വെറുതെ എന്തിനാ ഞങളെ അടിച് ആ ചട്ടകം  വെടക്ക് ആക്കുന്നത് അല്ലെ....😝

ഫുഡും കഴിച്ചു സോഫയിൽ ഇരിക്കുമ്പോൾ ആണ് കാക്കു ഇന്ന് പോയതിനെ പറ്റി ചോദിച്ചദ് അതോണ്ട് എല്ലാ കാര്യവള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു...
     ഓരോ ദിവസം ഉണ്ടാവുന്ന കാര്യങ്ങളും കാക്കുനോട് പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവൂല...അതോണ്ട് നമ്മൾ ഒക്കെ കാക്കുനോട് പറഞ്ഞെ....
കാക്കു ഒന്ന് ചിരിച്ചു...എപ്പോഴും നല്ലോണം സൂക്ഷിക്കണം എന്ന് പറഞ്ഞു പോയി.....

കുറച്ചു കഴിഞ്ഞപ്പോൾ ഉപ്പ വിളിച്ചു ഉപ്പാനോടും ഇന്നത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു...ഉപ്പാക്കും കാക്കു പറഞ്ഞത് തന്നെ ആയിരുന്നു പറയാൻ ഉണ്ടായിരുന്നത്..അതോണ്ട് ഒന്ന് മൂളി കൊടുത്തു ഫോൺ കട്ട് ചെയ്ത്..ബെഡിലേക്ക് മറിഞ്ഞു...പിന്നെ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി.....

ദിവസങ്ങൾ ഓരോന്ന് ആയി കഴിഞ്ഞു പോയി....
ഇന്നാണ് ഞങ്ങടെ കസിൻന്റെ കല്യാണം...നമ്മൾ നല്ലോണം മാറ്റി ഒരുങ്ങി...പിങ്ക് സ്‌കാഫ് കൊണ്ട് ചുറ്റി..അത്യാവശ്യം ഒക്കെ മൊഞ്ചത്തി ആയി തന്നെ ഒരുങ്ങി....
നമ്മൾ മാറ്റി വന്നപ്പോഴേക്കും നമ്മളെ ഉമ്മി അമ്മയിൻടെ കൂടെ ഓഡിറ്റോറിയത്തിലേക്കു പോയിക്കണ്..ഇനി നമ്മളും കാക്കും പാത്തും മാത്രം പോവാൻ ഉള്ളു...ഞങ്ങളും വേഗം പോയി...വന്നു ഇറങ്ങിയപ്പോതന്നെ എല്ലാവരെയും കയ്യിൽ നിന്ന് കണക്കിന് കിട്ടി നേരം വൈകിയതിന്...
അത് കൂടുതൽ കേൾക്കാൻ നിൽക്കാതെ കല്യാണ പെണ്ണിന്റെ അടുത്തേക്ക പോയി..അവളെ കയ്യിൽ നിന്നും കിട്ടി വേറെ...
അവളോട് നേരെത്തെ വരണ്ടന്നു പറഞ്ഞത് ആയിരുന്നു...അതോണ്ട് പെണ്ണ് പിടിച്ച പിടി വിട്ടിട്ടില്ല..ഇതിന്റെ ഇടക്ക് കുറെ ഫോട്ടോസും എടുതു..ഇത്രയ്ക്കും മാറ്റി ഒരുങ്ങി വന്നു ഫോട്ടോ എടുത്തില്ല എന്ന് പറഞ്ഞാൽ മോശം അല്ലെ....😉

അങനെ  സ്റ്റേജിലേക്ക് കസിൻസ് എല്ലാവരും വന്നു അവരോട് സംസാരിച്ചു നിൽക്കുക ആയിരുന്നു...അതോണ്ട് സ്റ്റേജിൽ വന്നു പോവുന്നവരെ ഒന്നും  നോക്കിയില്ല..

"ഹലോ.... വായടി മറിയം..."

ഏ... ഇത് എവിടെന്നാപ്പോ എന്നു ചിന്ദിച്ചു നിൽക്കുമ്പോഴാണ് ബാക്കിൽ നിന്ന് വീണ്ടും ശബ്ദം കേട്ടത്..തിരിഞ്ഞു നോക്കിയപ്പോൾ ... പടച്ചോനെ വിളിച്ചു പോയി നമ്മൾ....
അന്ന് ഷോപ്പിൽന്ന കണ്ടവരായിരുന്നു...പിന്നെ ആണ് മനസ്സിലായത്  അജ്മൽ കാക്കാൻടെ ഫ്രണ്ട്സ് ആണെന്ന്...
അജ്മൽ കാക്ക ആരാന്നല്ലേ നമ്മളെ കല്യാണ പെണ്ണിന്റെ ബ്രോ ആണ്....
പാത്തു അവരെ കണ്ടപ്പോൾ പെണ്ണ് നിലത്തു ഒന്നും അല്ല...ഭയകര ഹാപ്പി ആണ്...അവർ ഇപ്പൊ ഡിഗ്രി സെക്കൻഡ് ഇയർ കഴിഞ്ഞു എന്ന് പറഞ്ഞു....പാത്തു പിന്നെ നമ്പർ ഒക്കെ വാങ്ങി നല്ല കട്ട കമ്പിനി ആയി....
പിന്നെ നമ്മളെ കാക്കു ക്ക് എവിടെയോ പോവാൻ ഉണ്ടെന്ന് പറഞ്ഞപ്പോ അവിടുന്ന് വേഗം പോന്നു..

ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി....
ഇതിനു ഇടയിൽ ഞങ്ങളെ റിസൾട്ട് വന്നു.. എനിക്കും പാത്തൂനും അത്യാവശ്യം മാർക് ഉള്ളത് കൊണ്ട്  കുറച്ചു അടുത്തുള്ള കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി.....അതികം അടുത്ത്‌ ഒന്നും അല്ലെങ്കിലും ബസിൽ പോയാൽ ഒരു 1 മണിക്കൂറിന്റെ യാത്ര ഉണ്ട്...

എന്തായാലും ഞങൾ ഭയങ്കര ഹാപ്പി ആണ്..പാത്തും  നമ്മളെ കൂടെ ഉണ്ടല്ലോ എന്ന സമാധാനത്തിൽ ആണ്....

"ഡി...കുരിപ്പേ എണീക്ക്.. ഇന്ന് കോളേജ് തുറക്കല്ലേ.... "

ഇന്ന് രാവിലെ തന്നെ നമ്മളെ ഉമ്മിന്റെ അലാറം കേട്ടിട്ടാണ്....ഉമ്മി പറഞ്ഞപ്പോഴാണ് ഇന്ന് നമ്മളെ കോളേജ്  തുറക്കാണന്ന്  ഓർമ്മ വന്നത്....

"ഇനിയും ഇജ്ജ് എണീച്ചിട്ടില്ലെങ്കിൽ എന്റെ കയ്യിൽ നിന്നും നിനക്ക് നല്ലോണം...അത് വേണ്ടെങ്കിൽ എണീച്ചു പോടീ.."

ഇനിയും ഉമ്മാനെ കൊണ്ട് പറയിപ്പിക്കാതെ വേഗം കുളിച്ചു ഫ്രഷ് ആയി..നിസ്കരിച്ചു..പടച്ചോനോട് ഇന്നത്തെ കാര്യവും പറഞ്ഞു ...കോളേജ്ക്ക്‌ പോവാൻ മാറ്റി ഒരുങ്ങി...ഇന്ന് ഞങ്ങടെ ഫസ്റ്റ് ഡേ ആയത് കൊണ്ട് നല്ലോണം അങ്ങ് ഒരുങ്ങി..നല്ല പിങ്ക് ടോപ്പും ജീൻസും പിങ്ക് സ്‌കാഫ് കൊണ്ട് ചുറ്റി...നമ്മളെ അങ്ങ് നന്നായി ഒരുങ്ങി....
താഴേക്ക് പോയി ഫുഡ് കഴിക്കാൻ ഇരുന്ന്...

"ഡി ഇന്ന് ഇജ്ജ് വല്ല കല്യാണത്തിനും പോവുന്നുണ്ടോ.."_ശിഫു

"എന്താണ്ട.."_നമ്മൾ

"അല്ല ഇങനെ ഒക്കെ ഒരുങ്ങി ഈ കൊച്ചു വെളുപ്പാൻ കാലത് നീ എങ്ങോട്ടാടി.."_ശിഫു

"നിന്റെ കുഞ്ഞമ്മന്റെ പതിനാറ ടിയന്ദരത്തിനു... എന്തെ വരണോ.."_നമ്മൾ

"എന്താണ് രണ്ടും രാവിലെതന്നെ തുടങ്ങിയോ"_ഉമ്മി

"ഏയ് ഇവൾ ഇങനെ മാറ്റി ഒരുങ്ങി എങ്ങോട്ടാണ് എന്നു ചോദിക്കായിരുന്നു.."_ ശിഫു

"അവൾക്ക് ഇന്ന് കോളേജ് തുടങ്ങല്ലേ"_ഉമ്മി

"ഓ.. വെറുതല്ല...വല്ല ചെക്കന്മാരെയും കണ്ടാൽ ദയവ് ചെയ്‌തു നിന്റെ വായ തുറക്കരുത്.. "_ശിഫു

"ഒന്ന് പോടാ മരമാക്രി"_നമ്മൾ

"ആയിഷു.....ഡി... കഴിഞ്ഞില്ലേ.."_പാത്തു...

"ആടി...ദാ വരുന്നു...."നമ്മൾ

"നിങ്ങൾ എങനെ പോവുന്നെ...ബസിൽ ആണെങ്കിൽ ഞാൻ കൊണ്ട് വിടാം ഞാനും ആ വഴിക്ക് ആണല്ലോ"_ശിഫു

"ഓക്കേ..കാക്കു.."_നമ്മൾ

ഞാനും പാത്തും കാക്കുന്റെ  കൂടെ പോയി...

"ആയിഷു..എനിക്ക് നല്ല പേടി ഉണ്ടടി... റാഗിംഗ് ഒക്കെ ആലോജിക്കുമ്പോൾ ആകെ പേടി ആവുന്നു"_പാത്തു..

"നിങ്ങൾ എന്തിനാ പേടിക്കുന്നെ..ഇതൊക്കെ കോളേജ് ലൈഫ് ന്റെ ഭാഗം ആണ്..ഇതൊക്ക ഇപ്പൊ മാത്രം എൻജോയ് ചെയ്യാൻ പറ്റൂ..
അതോണ്ട് മാക്സിമം എന്ജോയ് ചെയ്യ്..."_ശിഫു

അപ്പൊ നമ്മക്കും ഒരു കോണ്ഫിഡൻസ് ഒക്കെ വന്നു..കാക്കു കോളേജിന്റെ മുമ്പിൽ ഇറക്കി തന്നു..

"ആയിഷു..നിന്റെ ഫസ്റ്റ് ഡേ ആയത് കൊണ്ട് നിനക്കു ഫ്രീ ആയി ഒരു ഉപദേശം തരാ...ദയവ് ചെയ്‌ദ് നിന്റെ വേലതരം ഇവിടെ ഇറക്കരുത്.. ഇത് സ്കൂൾ ലൈഫ് പോലെ അല്ല...കോളേജ് ആണ്....പിന്നെ ഞാൻ പഠിച്ച കോളേജ് ആയത് കൊണ്ട് എനിക്ക് ഇവിടെ കുറച്ചു വില ഒക്കെ ഉണ്ട്..അത് എന്റെ പുന്നാര പെങ്ങൾ നശിപ്പിക്കരുത്....അപ്പൊ ശെരി ഓൾ ദി ബെസ്‌റ്..."_ശിഫു

"ഓ.. ആയിക്കോട്ടെ...പിന്നെ ഇജ്ജ് പറഞ്ഞ നിലയും വെലയും ഒക്കെ ഞാൻ തീർത്തു തരണ്ടടാ....അതോണ്ട്  മോൻ പോവാൻ നോക്ക്..."_നമ്മൾ

"നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലടി.. കിട്ടുന്നത് ഒക്കെ വാങ്ങിച്ചു കൂട്ടിക്കോ... അപ്പൊ ബൈ..."_ശിഫു

അവൻ അതും പറഞ്ഞു പോയി...

പാത്തു നമ്മളെ കയ്യിൽ പിടിച്ചു അമർത്തുന്നുണ്ട്... അവളെ മുകം കാണ്ടാൽ അറിയാ നല്ല പേടി ഉണ്ടെന്ന്..
പക്ഷെ അവളെ അത്ര പേടി ഇല്ലെങ്കിലും നമ്മക്കും ഉണ്ട് അത്യാവശ്യം പേടി...അത് ഇവളെ മുൻപിൽ കാണിക്കുന്നില്ല എന്നൊള്ളു....
അവളെ കയ്യും പിടിച്ചു കോളേജിലേക്ക് വലതു കാൽ വെച്ച് തന്നെ കയറി...

സത്യം പറഞ്ഞാൽ ഒരു അഡാർ കോളേജ്..കോളേജ്‌ ഗൈറ്റ് കടന്ന് പോ തന്നെ ഹാർട്ട്  ഇടിക്കാൻ തുടങ്ങി...കോളേജിന്റെ ഓരോ ഭാഗത് സീനീയേർസ്  ഓരോരുത്തരേയും റാഗ് ചെയ്യുന്നുണ്ട്...അത് പോലെ ചിലർ ഇരുന്ന് പഞ്ചാര അടിക്കുന്നുണ്ട്..ഇതിനൊക്കെ രാവിലെ തന്നെ ഇതാണോ പണി .....

അങനെ ക്ലാസ് തപ്പാൻ വേണ്ടി പോവുമ്പോഴാണ് .....

"ഹലോ..ഒന്ന് അവിടെ നിന്നെ രണ്ടും..."

ഞങളെ തന്നെ ആണോന്ന് ചോദിക്കാൻ വേണ്ടി..നിന്നപ്പോഴേക്കും..ഏതോ ഒരു ചെക്കൻ ഞങളെ മുമ്പിൽ വന്നു നിന്നു..

"എന്താണ്ടി...വിളിച്ചത് കേട്ടില്ലേ...കോളേജിൽ വന്ന പോ തന്നെ ശോ ഇടാൻ ആണോ പ്ലാൻ..."

"അത്...പിന്നെ..ഞങളെ തന്നെ ആണോ വിളിച്ചത് എന്നൊരു സംശയം..അതോണ്ടാ.. "

"എന്താണ്ട....എബി രാവിലെ തന്നെ സീൻ ആണോ.."

ഇത് ഇപ്പൊ ഏതാ പുതിയ മുഖം എന്ന് കരുതി നോക്കിയതാ...
ഞാൻ ആകെ ഞെട്ടി..

പാത്തുന്റെ മുഖത്തേക്ക് നോക്കിയപ്പോ പുള്ളിക്കാരി മറ്റേ എങ്ങോ നോക്കി നിൽക്ക

അവൻ ഞങളെ മുഖത്തേക്ക് നോക്കിയിട്ടില്ല...അവൻ ആ ചെക്കാനോട് സംസാരിച്ചു ഞങ്ങളെ മുഖത്തേക്ക് നോക്കിയപ്പോൾ...

അവന്റെ മുഖം ആകെ ഞെട്ടിയ പോലെ ഉണ്ട്....

"നിങ്ങൾ എന്താ ഇവിടെ.........."


"ഞങ്ങളോ.....ഞങ്ങൾ ബ്യുട്ടിപാർലർ വരെ ഒന്ന് വന്നതാ...... Any doubt....?"

"ഓ.....ആക്കിയത് ആണല്ലേ..."   അതും പറഞ്ഞു അവൻ ഒന്ന് ഇളിച്ചു...

"പിന്നെ..നീയല്ലാതെ വേറെ ആരെങ്കിലും ചോദിക്കോ..."_നമ്മൾ

"നിങ്ങൾക്ക് ഈ കോളേജിൽ ആണോ കിട്ടിയത്....മാമി ഒന്നും പറഞ്ഞില്ലല്ലോ"

"അതിനു ഇജ്ജ് ഈ കോളേജിൽ ആണെന്ന് ഞങ്ങൾക്ക് അറിയൂല്ലല്ലോ...പിന്നെ ഇപ്പൊ അടുത്ത് ഒന്നും നിന്നെ ആ വഴിക്ക് കണ്ടിട്ടില്ലല്ലോ...."_നമ്മൾ

"അത്.........പി..പിന്നെ ടൈം കിട്ടണ്ടേ....കോളേജ് ആയത് കൊണ്ട്..........."

"Mmmmmm.."ഞാൻ ഒന്ന് അമർത്തി മൂളി...

ഇത് ആരാന്നല്ലേ...ഇത് എന്റെ ഉമ്മാന്റെ അനിയത്തിയുടെ മോൻ  അർഷാദ് എന്ന  അർഷു ..... ആൾ ഒരു പാവാണ്... അർഷു നു നമ്മളെ പാത്തൂനെ ഒരു നോട്ടം ഉണ്ടായിരുന്നു..പാവം അവൾ വളയൂലാന്ന് കണ്ടപ്പോ റൂട്ട് മാറ്റി പിടിച്ചു.....പാത്തു ആണകിൽ എങനെ അവന്റെ മുഖത്തേക്ക് നോക്കും എന്ന് കരുതി...കോളേജു നോക്കി വിശദമായി  നിരീക്ഷിക്കുന്നുണ്ട്.......

"അർഷു....ഫസ്റ്റ് ഇയർ BBA ക്ലാസ് ഏതാ...."_നമ്മൾ

"അത് നേരെ പോയാൽ മതി ഈ ബില്ഡിങ്ങിന്റെ സെക്കന്റ് ഫ്ലോറിലെ വലത്തോട്ടുള്ള 4 മത്തെ ക്ലാസ്..."_അർഷു..

"ഓ..താങ്ക്സ്..ഡാ..
ബൈ.......അപ്പൊ കാണാം.."_നമ്മൾ

Ok...

അവൻ പറഞ്ഞു തന്ന പോലെ പോയി  ക്ലാസ്സിലേക്ക് കയറിയപ്പോൾ അധികം ആരും വന്നിട്ടില്ല....അതോണ്ട് വേഗം ഞമ്മളെ സ്ഥിരം ഇരിക്കാർ ഉള്ള ബാക്ക് ബെഞ്ചിൽ  തന്നെ പോയിരുന്നു....

ക്ലാസ്സിൽ ഉള്ള കുട്ടികളെ പരിജയപ്പെട്ടു.....എല്ലാവരും നമ്മക്ക് പറ്റിയ സാധനങ്ങൾ ആണ്...തനി കൂതറകൾ...

കുറച്ചു കഴിഞ്ഞപ്പോൾ  നമ്മളെ ബെഞ്ചിലേക്ക് രണ്ടു കുട്ടികൾ വന്നു... ഫെബിന എന്ന ഫെബി...പിന്നെ അനഘ എന്ന അനു...... രണ്ടിനേറ്റും പെട്ടെന്ന് കമ്പിനി ആയി..... അവരോട് കത്തിയടിച്ചോണ്ട് ഇരിക്കുമ്പോഴാണ്...മ്മളെ പാത്തു തോണ്ടി വിളിച്ചത്....

"ഡി...ആയിഷു...അത് നമ്മളെ മറിയാമ്മ അല്ലെ"_പാത്തു..

"മറിയമ്മയോ..."_നമ്മൾ

"ആടി.... ദേ വരുന്നു.....അവൾ ഇങ്ങോട്ട് ആണല്ലോ... അപ്പൊ നമ്മളെ  ക്ലാസ്സിൽ ആണോ അവൾ.."_പാത്തു.

പാത്തു പറഞ്ഞത് കേട്ട് നോക്കുമ്പോഴാണ് അവൾ ക്ലാസ്സിലേക്ക് കയറിയത്...ഞങളെ കണ്ടതും ഞങളെ അടുത്തേക്ക് വന്നു കെട്ടി പിടിച്ചു......

ഇത് ആരാന്നല്ലേ.... ആൻ മരിയ... ഞങളെ മറിയാമ്മ...നല്ല അസ്സൽ ആചായത്തി കൊച്ചു....ആൾ പാവാണ്...ബട്ട് അവളെ ചളി മാത്രം സഹിക്കൂല... ഇവൾ ഞങളെ കൂടെ ആയിരുന്നു 10 മുതൽ +2 വരെ.....
അങനെ അവളെ ബാക്കി ഉള്ള രണ്ടണ്ണത്തിനും പരിചയപ്പെടുത്തി കൊടുത്തു....മറിയാമ്മ ഞങളെ ഫ്രണ്ടിലെ ബെഞ്ചിൽ ഇരുന്നു...കുറച്ചു സമയം കൊണ്ട് തന്നെ നല്ല കട്ട ഫ്രണ്ട്സ് ആയി മാറി....

"Hello..  student's"

ഞങൾ സംസാരിച്ചു ഇരിക്കുമ്പോഴാണ്  ഒരു അപശംബദ്ധം കേട്ടത്.....നോക്കുമ്പോൾ സർ ക്ലാസ്സിൽ വന്നകണു....

"I am mehraz....
ഞാൻ ആണ് നിങ്ങളെ ക്ലാസ് സാർ...."

നല്ല പേര് അല്ലെ...നമ്മളെ ഫെബി  അത് പറഞ്ഞു കൊണ്ട് നല്ലോണം സ്കാൻ ചെയ്യുന്നുണ്ട്....

ഇവിടെ സകല എണ്ണവും മൂപ്പരേ വായേൽ നോക്കി ഇരിക്കാ...എങനെ നോക്കാതിരിക്കും  മൂപ്പര്  ഒടുക്കത്തെ മൊഞ്ജ് അല്ലെ....

എന്റെ ഒപ്പം ഉള്ള സാധനങ്ങൾ വരെ സർ നെ കുറിച്ച് പറഞ്ഞോണ്ടിരിക്കാ....അവരെ നോക്കി ദഹിപ്പിച്ചോണ്ട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞു...പക്ഷെ പറഞ്ഞത് ക്ലാസ് മൊത്തം കേട്ട്......എന്ന് മാത്രം.. 
എല്ലാവരുടെയും നോട്ടം എന്റെ മുഖത്തേക്ക്...ഞാൻ നമ്മളെ കൂതറാസ്സിന്റെ മുഖത്തേക്ക് നോക്കിയപ്പോ അവര് ഈ നാട്ടുകാർ അല്ലെന്നുള്ള ഭാവത്തിലാ...

"അവിടെ ബാക്ക് ബെഞ്ചിൽ എന്താ...ഞാൻ ആണോ മിണ്ടാതെ ഇരിക്കേണ്ടത്...."_സർ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു

"അത്...സാർ... സാർ വന്നപ്പോ തുടങ്ങിയതാ ഇവടെ ഉള്ളവർ  സാറിനു മാർക്ക് ഇടാൻ തുടങ്ങിയിട്ട്..സർ നമ്മളെ ക്ലാസ്സിൽ തന്നെ ഉണ്ടല്ലോ ഇനിയും ടൈം ഉണ്ടല്ലോ മാർക് ഇടാൻ...അതോണ്ട് ഇപ്പൊ ഒന്ന് മിണ്ടാതെ ഇരിക്കാൻ  പറഞ്ഞതാ...." 

അല്ല പിന്നെ...ഞാൻ ഉള്ളത് അങ്ങ് പറഞ്ഞു....നമ്മളെ പറച്ചിൽ കേട്ടിട്ട് ക്ലാസ് മൊത്തം ചിരിക്കുന്നുണ്ട്....നമ്മളെ കൂതാറാസ് നോക്കി പേടിപ്പിക്കുന്നുണ്ട്...സാർ ആണകിൽ വായും പൊളിച്ചു നിൽക്കുന്നുണ്ട്... അതൊടപ്പം ചിരിക്കുന്നുണ്ട്...ഇതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ....

"Ok sit down.."_സാർ ചിരിച്ചു കൊണ്ട് പറഞ്ഞു...

ഇരുന്നപ്പോ തുടങ്ങിയതാ...ഈ സാധനങ്ങൾ പിച്ചാനും അടിക്കാൻ തുടങ്ങി...

"ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് നമ്മക്ക് എല്ലാവരെയും നമ്മക്ക് ഒന്ന് പരിയപ്പെടാം..."_സാർ

"ഫസ്റ്റ് അവിടുന്ന് തന്നെ തുടങ്ങി കോട്ടെ അല്ലെ...നമ്മളെ ചൂണ്ടിക്കാണിച്ചു.."സാർ പറഞ്ഞു...
അതിനു എല്ലാവരും  ഒക്കെയും...പറഞ്ഞു

എന്തായാലും നാറിയത് അല്ലെ അതോണ്ട് എണീറ്റ് പറയാൻ നിന്ന്..

സാറെ മുഖത്തേക്ക് നോക്കിയപ്പോ ഇരുന്നു ചിരിക്കുന്നുണ്ട്...
.
"അതെ പേര് മാത്രം അല്ല ഒക്കെ പറയാം ട്ടോ.."

ബോയ്സിൽ നിന്ന് ഏതോ ഒരുത്തൻ വിളിച്ചു പറഞ്ഞു....
അതോണ്ട്  അവനു ഒന്ന് ഇളിച്ചു കാണിച്ചു ..
"Hi...iam ayisha shenza maalikk 
ഞാൻ വരുന്നത്  മലപ്പുറത്തുന്നു ആണ്... ഉപ്പ  മാലിക്ക് പിന്നെ ഉമ്മ സുഹാന രണ്ടു  ബ്രോസും ശയാൻ &ശിഫാൻ...പിന്നെ ഒരു പൂച്ച കുട്ടിയും ഉണ്ട്.....വരുന്ന വഴിയിൽ ഒരു ചായ കടയും...പിന്നെ കുറച്ചും അതും ഇതും വിൽക്കുന്ന കടയും ഉണ്ട്...(എന്ത് സാധനങ്ങൾ ആണെന്ന് പറയാൻ നിന്നാൽ ഇന്ന് തീരുല...അതോണ്ട് ആണ് വേഗം അങ്ങനെ പറഞ്ഞു സ്റ്റോപ്പ് ആക്കിയത് )പിന്നെ ഒരു ബസ് സ്റ്റോപ്പും ഉണ്ട്......പിന്നെ കുറെ കെളവന്മാരും..മ്മളെ സ്ഥിരം tcv നാട്ടുകാരും ഒക്കെ ഉണ്ട്....
ഞാൻ ബസ്സിൽ ആണ് വരുന്നത്..  ബസ്സിന്റെ നെയിം നോക്കാൻ മറന്നു അത് നാളെ നോക്കി പറഞ്ഞു തരണ്ടു.....
നേരെത്തെ പറഞ്ഞവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..... "

"ഇനി എന്തെങ്കിലും അറിയണോ...അറിയണങ്കിൽ ചോദിച്ച മതി പറഞ്ഞു തരാ....."
 
നേരെത്തെ പറഞ്ഞ ചെക്കൻ എന്റെ നേരെ കയ്യ് കൂപ്പി കാണിച്ചു....ബാക്കി ഉള്ള സാധനങ്ങൾ ഒക്കെ ഇത് എന്ത് സാധനം എന്ന രീതിയിൽ നോക്കുന്നുണ്ട്....പാത്തു ആണകിൽ ചിരി അടക്കി പിടിച്ചു ഇരിക്കുന്നുണ്ട്....സാർ ആണങ്കിൽ തലങ്ങും വിലങ്ങും ഇരുന്നു ചിരിക്കുണ്ട്...  ഇതൊക്കെ സാർ തന്നെ ആണോന്ന് ആണ് സംശയം..എന്തായാലും നാറിയത് അല്ലെ അതോണ്ട്....ഞാൻ ഒന്ന് ഇളിച്ചു  കാണിച്ചു കൊടുത്തു.....

"ഇനിയും ചോദിച്ചാൽ ബാക്കി ഉള്ളവരെ പരിചയ പെടാൻ നേരം ഉണ്ടാവൂല...ബാക്കി ഉള്ളത് എല്ലാവരും സമയം പോലെ ചോദിച്ചു അറിഞ്ഞാൽ മതി....താൻ ഇപ്പൊ ഇരിക്ക്"_സാർ

"Thank you.... സർ"

ക്ലാസ്സിലെ കുറച്ചു കുട്ടികളെ ഒക്കെ പരിജപ്പെട്ടു......അപ്പോഴേക്കും ബെല്ല് അടിച്ചു...

"അതെ... നമ്മളെ ക്ലാസ്സിൽ ഒരു ലീഡർ വേണം..."_സാർ..ഒന്ന് പോവുന്നതിനു മുൻപ് തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു...പക്ഷെ ആരും ആ ഭാഗത്തേക്ക് നോക്കിയതെ ഇല്ല....

"ഓക്കേ... ആർക്കും താല്പര്യം ഇല്ലാത്തൊണ്ട് ഞാൻ തന്നെ നിർത്താം....ആയിഷ ഷെൻസാ...താൻ ആണ് ഇന്ന് മുതൽ ക്ലാസ്സ് ലീഡർ..."

നമ്മക്ക് തിരിച്ചു മറുപടി പറയാൻ പോലും കാത്തു നിൽക്കാതെ.....അങ്ങേരു വാതിലും കടന്ന് പോയി....

എനിക്ക് പണ്ടേ ഇതൊന്നും ഇഷ്ടം അല്ല....എനിക്ക് എവിടെന്നൊക്കെയോ ദേഷ്യം കേറാൻ തുടങ്ങി...നമ്മളെ കൂരാമീസിനെ നോക്കിയപ്പോ അന്ധം വിട്ട് നോക്കി നിൽക്കുന്നുണ്ട്.....സാറോടുള്ള ദേഷ്യം പിന്നെ അവരോട് തീർത്തു....

പിന്നെ ഏതോ തള്ള കയറിവന്നു.....കൊറേ പുട്ടിയും അടിച്ചു...ഒരു സാധനം....അത് കൊറേ എന്തൊക്കെയോ പറഞ്ഞു പോയി...പിന്നെ ബെല്ല് അടിച്ചു...ഞങൾ പുറത്തേക്ക് ഇറങ്ങി.....
അങ്ങനെ കോളേജ് ഫുൾ കണ്ടോണ്ടിരിക്കുമ്പോഴാണ്...ബാക്കിൽ നിന്ന് ആരോ വിളിച്ചത്.....

ആരാ വിളിച്ചത് എന്ന് നോക്കിയപ്പോ....ഒരു മരത്തിന്റെ അടിയിൽ കുറച്ചു ബോയ്സ് ഇരിക്കുന്നുണ്ട്...അവരാണ് വിളിച്ചത് എന്ന് മനസ്സിലായി.....

ഞങ്ങൾ അവരെ അടുത്തക്കു ചെന്ന്....
അവരെ അടുത്ത് എത്തിയപ്പോഴാണ്...അവരെ ശെരിക്കും കണ്ടത്....

അവരെ കണ്ടപ്പോ ആകെ അന്ധം വിട്ടു....പാത്തൂന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അഞ്ഞൂറിന്റെ ബൾബ് പോലെ പ്രാകാശിക്കുന്നുണ്ട്...എന്താ സംഭവം എന്നല്ലേ.. അന്ന് മാളിൽ വെച്ച് കണ്ടവർ ആണ്....

അവരെ മുഖത്തും ഞെട്ടൽ ഉണ്ട്...ബട്ട് യമി ന്റെ മുകത് മാത്രം ഒരു ചിരി ...

"ആഹാ..ഭയങ്കര സർപ്രൈസ് ആണല്ലോ...അന്ന് കല്യാണത്തിന് കണ്ടതിനു ശേഷം പിന്നെ കാണുലാന്നാണ് വിചാരിച്ചേ....."_അച്ചു

"അങ്ങനെ ഇങ്ങളെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല"_പാത്തു

അതും പറഞ്ഞു പാത്തു  ചാടി കയറി സംസാരിക്കാൻ തുടങ്ങി....ബാക്കി ഉള്ളതിനു ഒന്നും മനസ്സിലായിട്ടില്ല....അവർക്കും കാര്യങ്ങൾ പറഞ്ഞു കൊടുത്തു...കുറച്ഛ് സമയം കൊണ്ട് തന്നെ അവരിലെ ഒരു ഭാഗം ആയി മാറി ....അന്ന് അവരിൽ കാണാത്ത ഒരാളും കൂടി ഉണ്ടായിരുന്നു...
ഇന്ന് രാവിലെ നമ്മളെ പുറകിലെന്ന വിളിച്ച സാധനം ആണ്...
എബിൻ സ്റ്റീഫൻ...നമ്മളെ മറിയാമ്മക്ക് പറ്റിയ സാധനം ആണ് നല്ല അസ്സൽ അച്ചായൻ.....

"ഇനിയും ഉണ്ടോ...ഇങ്ങളെ  ഗ്രൂപ്പിൽ ഇത് പോലെ ത്തെ സാധനങ്ങൾ..."
ഞാൻ അച്ചായനെ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു...

"ഇത് പോലെ ഇല്ല.....വേറെ ഒരു ഐയ്റ്റം ഉണ്ട്....ഒരു അഡാർ സാധനം.....ഈ ഗ്യാങിലെ ടീം ലീഡർ..mr. shaan kaasim....ഇപ്പൊ വരും...അവൻ പ്രിൻസിപ്പാൾ വിളിച്ചപ്പോ പോയതാ..."

ഞാൻ അന്ധം വിട്ട് നോക്കി...അതേത് സാധനം എന്ന് കരുതി.....
പിന്നെ ബെല്ല് അടിച്ചു...അവരോട് പിന്നെ കാണാം..എന്ന് പറഞ്ഞു...തിരിഞ്ഞപ്പോഴേക്കും...ഏതോ ഒരുത്തൻ തട്ടി ഇട്ട് ഓടി....നമ്മൾ വീണന്ന് വിചാരിച്ചു...കണ്ണും അടച്ചു നിന്നും..കുറച്ചു കഴിഞ്ഞിട്ടും എന്താപ്പോ വീഴാത്തെ എന്നും കരുതി  നിന്നപ്പോഴാണ്...
ഏതോ ഒരു കയ്യ് എന്റെ അരയിലൂടെ വന്നു പിടിച്ച്ക്കണ്‌ എന്ന് മനസ്സിലായത്...കണ്ണ് തുറന്ന് നോക്കിയപ്പോ...

  ന്റെ പൊന്നോ..അഡാർ മൊഞ്ചൻ... അവന്റെ ആ കാപ്പി കണ്ണ്.. ന്റെ അമ്മോ..ഏതോ ഒരാളും നോക്കി പോവും...അവന്റെ ആ കണ്ണ് ufff😍......
കട്ട താടി ഒന്നും ഇല്ലെങ്കിലും...പേരിനു പറയാൻ ഉണ്ട്....അവന്റെ വെളുത്ത മുഖത്തേക്ക് വീണു കിടക്കുന്ന മുടി.....ALLOH.. അവനെ മൊത്തത്തിൽ സ്കാൻചെയ്യുമ്പോഴാണ്......ബാക്കിൽന്നു നമ്മളെ അച്ചായൻ ഒന്ന് ചുമച്ചത്...അതോണ്ട് വേഗം ഡിസെന്റ ആയി...അവന്റെ അടുത്തു നിന്നും മാറി നിന്നു...പിന്നെ അവന്റെ മുഖത്തേക്ക് നോക്കാൻ നിന്നീല ....എന്തോ ഒരു ചടപ്പ്...അല്ലെങ്കിലും നമ്മക്ക് അതല്ല മനസ്സിലാവാതെ...നമ്മളും പാത്തൂനെ പോലെ  കോഴി ആയൊന്നാണ്.....ശേ..വെറുതെ ഓരോന്ന് ആലോചിച്ചു....നമ്മൾ നമ്മളെ തന്നെ ഒരു കോഴി ആക്കും...😝 എന്നാലും ഇത് ഏതാ സാധനം.....

"എന്തായി ഷാൻ പോയ കാര്യം...എന്തിനാ വിളിപ്പിച്ചേ.."_ഫായി..

ഓ..അപ്പൊ ഇതാണോ ഇവര് പറഞ്ഞ ഷാൻ..
എന്തായാലും പൊളി ആണ്...

"ഓ..അതോ..അത് നാളെ ഫ്രഷ്‌സ്‌ഡേ നടത്തുന്നതിനെ കുറിചു പറയാൻ വിളിച്ചതാ..."_ഷാൻ

"അപ്പൊ ഞങ്ങൾ പോവാണ്... "പാത്തു യമിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞൂ.....

അത് കണ്ടപ്പോ. എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ തോന്നി...

Mm.. വരട്ടെ കണ്ടുപിടിക്കാം....

ഇനി കുറച്ചു ഞങ്ങൾ കഥ പറയാം....


"അല്ല യമി..ഇവര് ഇവിടെ ആണെന്ന് നിനക്ക് നേരെത്തെ അറിയായിരുന്നോ...അല്ല ഞങളെ മുകത്ത്  ഞെട്ടൽ ഉണ്ടായിട്ടും നിന്റെ മുകത് ചിരി ആയിരുന്നല്ലോ"_അക്കു

"Mm.. അറിയാമായിരുന്നു...കെൻസാ മെസ്സേജ് അയച്ചപ്പോ പറഞ്ഞീന്നു..... നിങ്ങളോട് പറയാൻ മറന്നതാ... പിന്നെ അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെന്നു കരുതി അവളോടും  പറഞ്ഞില്ല...."_യമി

" അതിനു നീ എപ്പോഴാ നമ്പർ വാങ്ങിയെ"_ഫായി

"അത്..പിന്നെ അന്ന്..കല്യാണത്തിന്റെ അന്ന്.."_യമി

"എന്താടാ ഒരു ചുറ്റി കളി... ആ സാധനത്തിനെ നല്ലോണം അങ്ങ് ബോധിച്ചു എന്ന് തോന്നുന്നല്ലോ"_അക്കു

"Mm ...കുറച്ചു"_യമി...

"അല്ലട.....ഇതൊക്ക ഏതാടാ സാധനങ്ങൾ"_നമ്മൾ

"ഡാ അന്ന് മാളിൽ വെച്ച് കണ്ടെന്ന് പറഞ്ഞില്ലേ രണ്ടു കുട്ടികളെ...അവരാണ് "_അച്ചു

"ഓ....അപ്പൊ ഇതാണ് സാധനങ്ങൾ.....അല്ലട നീയല്ലേ പറഞ്ഞെ...ഭയങ്കര വായാടികൾ ആണെന്ന്... എന്നിട്ട് ഓടെ... അല്ല ഇതുവരെ നിനക്ക് ഒക്കെ പെണ്ണ് എന്ന്  പറഞ്ഞാൽ അലർജി ആയിരുന്നല്ലോ.. എന്നിട്ട് ഇപ്പൊ എന്തായി.....നമ്മളിൽ ഒരു ഭാഗം തന്നെ ആക്കിയല്ലോ...."_നമ്മൾ

"ഡാ..നീ ഒന്ന് നിർത്തി ചോദിക്ക്...എന്നാൽ അല്ലെ ഞങ്ങൾക്ക് പറയാൻ പറ്റൂ"_അക്കു

"പിന്നെ ഇജ്ജ് പറഞ്ഞത് ഒക്കെ ശെരിയ..ബട്ട് അവരെ കണ്ടപ്പോഴും അവരെറ്റ് സംസാരിച്ചപ്പോഴും....ഭയങ്കര ഹാപ്പി....പിന്നെ...."_യമി

"പിന്നെ?"_നമ്മൾ

"പിന്നെ ...അവളില്ലെ....കെൻസാ....അവൾ എന്റെത് ആണെന്നൊരു തോന്നൽ....."_യമി ഒന്ന് ഇളിച്ചാണ്ട് പറഞ്ഞു...

"നിനക്ക് ഇത്ര പെട്ടെന്ന് വെളിവ് വന്നോ.."_നമ്മൾ

"ഈ .......😝 കുറച്"_യമി

"പിന്നെ ഇജ്ജ് പറഞ്ഞില്ലേ അവര് വായടികൾ അല്ലെന്ന്...നേരത്തെ മോൻ കണ്ണും കണ്ണും നോക്കി റൊമാൻസ് കാണിച്ചില്ലേ.. ഒരു സാധാനത്തിനോട്...അത് ഒന്നാന്നൊരാ വിത്തു ആണ്...അനക്ക് പറ്റിയ സാധനം ആണ്....കലിപ്പും വാശിയും ഒക്കെ നിന്നെ പോലെ തന്നെ മിക്സ് ആയ ഒരു അയിറ്റം "_ഫായി

ഇവര് ഇത്രക്ക് ഒക്കെ പറയാൻ മാത്രം...എന്താപ്പോ അവൾക്ക് ഇത്ര പ്രേത്യേകത....

അല്ല ഇങ്ങൾക്ക് എന്നെ പരിജയപ്പെടേണ്ടേ..അവളെ മാത്രം മതിയോ..നമ്മക്കും താടെ കുറച്ചു സപ്പോർട്ട്..

ഞാൻ എന്നെ കുറിച്ച് പറയാം...ഷഫീക് കാസിമിന്റെയും ശഹലയുടെയും മൂത്ത സന്തതി" shaan kaasim" ...പിന്നെ ഒരു അനിയൻ ഉണ്ട് ശിംസാർ കാസിം എന്ന ഷാനു..ഇവൻ ഇപ്പൊ ഡിഗ്രി 1 st ഇയർ ആണ്..സെയിം കോളേജിൽ തന്നെ...പിന്നെ ഒരു അനിയത്തിയും ഷിസ കാസിം...ഇവൾ +2പഠിക്കുന്നു...പിന്നെ നമ്മളെ ഉപ്പച്ചിക്ക്  ബിസിനെസ്സ് ആണ്...നമ്മളെ ഉമ്മച്ചി ആണെങ്കിൽ ഉപ്പാച്ചിക്ക് വെച്ച് വിളമ്പി വീട്ടിൽ തന്നെ ഇരിക്കുന്നു... അപ്പൊ എന്റെ ഫാമിലിയെ പരിജയപെട്ടില്ലേ...ഇനിയൊക്കെ പതിയെ പരിചയപ്പെടാം....

അന്ന് മാളിൽക്ക് ഞങ്ങൾ എല്ലാവരും കൂടി ആണ് പോയത്.......പിറ്റേ ദിവസം എബിന്റെ പെങ്ങളെ birthday  ആയിരുന്നു അതോണ്ട് എന്റെ വക ഡ്രസ്സ് കൊടുക്കാമെന്നു കരുതി.....

അപ്പോ അത് വാങ്ങാൻ അവൻ മാരെ അവടെ നിർത്തി...എബിയെയും കൂട്ടി ഡ്രസ്സ് എടുക്കാൻ പോയി........ഡ്രസ്സ് എടുത്ത് വന്നപ്പോ തൊട്ട് തുടങ്ങിയതാണ്‌ ഏതോ രണ്ടു  ലവളുമാരെ  കുറിചു പറയാൻ.....രണ്ടിനെയും ആകാശം വരെ പൊക്കി എത്തിക്കുന്നുണ്ട്...ഞാൻ പിന്നെ വല്യ കാര്യം ആക്കിയില്ല...എന്നാലും അവന്മാർ അത് വിട്ടിട്ടില്ലായിരുന്നു..അപ്പൊ മനസ്സിലായി...രണ്ടു ഇടിവെട്ട് സാധനങ്ങൾ ആണ് വന്നു പോയത് എന്ന്....

അത് കഴിഞ്ഞു sunday ഫ്രണ്ടിന്റെ പെങ്ങളെ കല്യാണം ആയിരുന്നു...സ്വന്തം  പെങ്ങളെ പോലെ ആയത് കൊണ്ട് എല്ലാവരും അതിന്റെ തിരക്കിൽ ആയിരുന്നു....എന്തോ അത്യാവശ്യ സാധനം വീട്ടിൽ മറന്നു വെച്ച് എന്ന് അജ്മൽ(കല്യാണ പെണ്ണിന്റെ ആങ്ങള..എന്ന് വെച്ച ഞങളെ ഫ്രണ്ട്) പറഞ്ഞത് കൊണ്ട് അവന്റെ കൂടെ വീട് വരെ പോവേണ്ടി വന്നു....

വന്നപ്പോഴേക്കും അവളുമാരെ വീണ്ടും കണ്ടു എന്ന്...പറഞ്ഞു ഇവന്മാർ കിടന്നു തുള്ളാൻ തുടങ്ങി...അതോണ്ട് നമ്മക്കും കാണാൻ ഒരു ആഗ്രഹം.....അല്ല ഇതിനു മാത്രം ഇവർക്ക് എന്ത് തേങ്ങ ആണ് ഉള്ളത് എന്ന് അറിയണല്ലോ....

അവരെ തെരഞ്ഞു നടക്കുമ്പോഴാണ്...ഫായി കാണിച്ചു തന്നത്...പക്ഷെ മുഖം കാണാൻ പറ്റിയില്ല..അവർ പോവായിരുന്നു...അത് പിന്നെ അവിടെ വെച്ച് നിർത്തി....

പക്ഷെ.....ഇവര് ഒരു ഒഴിയാബാധ ആവും എന്ന് വിചാരിച്ചില്ല.....ഇന്ന് പ്രിൻസിന്റെ റൂമിൽ ന്ന് ഇറങ്ങി അവന്മാരെ അടുത്തേക്ക് ചെല്ലുമ്പോ...റാഗ് ചെയ്യാണ്  എന്ന വിചാരിച്ചേ...അവരെ അടുത്തു എത്തിയപ്പോഴേക്കും ഏതോ കുരിശ് എന്റെ നെഞ്ചത്തോട്ട് ലാൻഡ് ആവുകയും ചെയ്‌തു...

വീഴാതെ പിടിച്ചു നിർത്തിയെങ്കിലും ആദ്യം നമ്മളെ നോട്ടം പോയത് അവളെ കണ്ണിലേക്ക....അവളെ ആ വെള്ളാരം കണ്ണ്... ufff😍......
പടച്ചോനെ..വിളിച്ചുപോയി....കണ്ണിനടിയിൽ കുറച്ചു കണ്മഷി മാത്രം...എന്നാലും അടിപൊളി ആണ്...അവളെ ചുണ്ടിനു താഴെ ഉള്ള ചെറിയ കാക്കപ്പുള്ളി...അത് അവളെ മൊഞ്ജ് ഒന്നൂടെ കൂട്ടുന്നുണ്ട്....പിങ്ക് ഷാൾ കൊണ്ട് സ്‌കാഫ് ചെയ്യദ്ക്കണ്....   ഒരു അൽ മൊഞ്ചത്തി😉 ഇതൊക്കെ കണ്ടു കോഴി ആണെന്ന് വിജ്ജാരിക്കല്ലേ... നമ്മൾ പാവാണ്...

അവളെ ഫുൾ സ്കാൻ ചെയ്തോണ്ട് നിൽക്കുമ്പോഴാണ് എബി ഒന്ന് ചുമ്മാച്ചത്..അതോണ്ട് അവളിൽ ഉള്ള പിടി വിട്ടു...പിന്നെ അവളെ മുഖത്തേക്ക് നോക്കിയില്ല...

ഇങ്ങൾ ഇപ്പൊ വിചാരിക്കുന്നുണ്ടാവും എനിക്ക് ഓളെ ഇഷ്ടം ആണെന്ന്..അല്ലട്ടാ...

നമ്മളെ ഖൽബ് ഒരു ജിന്ന് കൊറേ മുൻപ് തന്നെ കട്ടോണ്ട് പോയതാ....അതോണ്ട് ഇവിടെ നോ എൻട്രി...പിന്നെ നമ്മൾ എന്തിനാ അവളെ  മൊഞ്ജ് നെ പറ്റി പറഞ്ഞെന്ന് വെച്ചാൽ......................

വെച്ചാൽ  ഒന്നുല്ല... അവൾ നല്ല മൊഞ്ജ് ഉള്ളത് കൊണ്ട്...അത്ര തന്നെ....🤣എന്ന് വെച്ച് നമ്മക്ക് അവളോട് മൊഹബത്ത് ഒന്നുല്ല....പിന്നെ നമ്മളെ ജിന്ന് നെ കുറിച്ച് പിന്നെ പറഞ്ഞു തരണ്ടു.......

××××××××××××××××××××××××××××××××××××

"ഡി...എന്ത് മൊഞ്ചാടി അവൻ"_ഫെബി

"മൊഞ്ജ് ഒക്കെ ആണക്കിലും ഭയങ്കര കലിപ്പൻ ആടി... എനിക്ക് അറിയാം ഇവരെ ഒക്കെ...എന്റെ ചേച്ചി ഇവിടെ ആണു പടിച്ചേ... ചേച്ചിക്ക് ക്ലാസ്സ് കഴിഞ്ഞു വന്നാൽ ഇവരെ പറ്റി പറയാനേ നേരം ഉണ്ടാവൂ..ഈ കോളേജിൽ വന്ന പാടെ താരം ആയി മാറി.....ഒരുപാട് പെൺകുട്ടികളെ സ്വപ്നം...ബട്ട് അവർ അങനെ ഒന്നും അല്ലായിരുന്നു....എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു...പണത്തിൽ ആണക്കിലും ലുക്കിൽ ആണക്കിലും സ്വഭാവത്തിൽ ആണക്കിലും ഒരുപ്പോലെ....ഈ കോളേജ് ഇങനെ ഒന്നും അല്ലായിരുന്നു...ബോയിസിന് ഒക്കെ തോന്നിയ പോലെ ആയിരുന്നു...ഗേൾസിനോടേക്കെ തോന്നിയ പോലെ ആയിരുന്നു പെരുമാറിയിരുന്നത്....ഇവർ വന്നതിനു ശേഷം ആയിരുന്നു എല്ലാവർക്കും ഫ്രീ ആയി നടക്കാൻ പറ്റിയത്...ഇവർ ഒക്കെ ഇവിടെ ഉള്ളത് കൊണ്ട...അച്ഛൻ ഇവടേക്ക് എന്നെ വിട്ടത്...ഇവർക്ക് ഇവടെ ഭയങ്കര ഫാൻസു ആണ്...ബട്ട് ഇവരെ കൂടെ ഇന്നേവരെ ഗേൾസ് ഉണ്ടായിട്ടില്ല...എല്ലാവര്ക്കും പേടി ആണ്.....ഇങ്ങളേറ്റ് അവർ  സംസാരിക്കുന്നത് കണ്ടിട്ട് ആദ്യം കണ്ടപ്പോ ഭയങ്കര അത്ഭുതം ആയിരുന്നു....പക്ഷെ ഒരു കാര്യം ഉണ്ട്...അവരെറ്റ് സംസാരിക്കുന്നത് ഇഷ്ടപ്പെടാത്ത ചില ഗേൾസ് ഉണ്ട്...ചേച്ചി പറഞ്ഞ അറിവേ ഉള്ളു....അതിൽ ഒരാൾക്ക് ഷാൻ നെ ഇഷ്ടം ആണത്രേ...അവനെ ആരെങ്കിലും സ്നേഹിച്ചാൽ കൊല്ലാൻ വരെ മടിക്കാത്ത ഒരു സാധനം..."_അനു

"ഒന്ന് പോയെടി....കൊല്ലാൻ ഒക്കെ നോക്കാൻ അവൾക്ക് എന്താ പ്രാന്തു ആണോ....കൊല്ലാൻ ഒക്കെ അവൾക്ക് ആരാടി ലൈസൻസ് കൊടുത്തെ"_നമ്മൾ

"ആടി...ഇജ്ജ് ചോധിച്ചപ്പോലെ അവൾക്ക് പ്രാന്തു ആണ്..അവനെന്നെ പ്രാന്തു...ഇജ്ജ് ചോദിച്ചില്ലേ അവൾക്ക് ആരാ ലൈസൻസ് കൊടുത്തത് എന്ന്...അവളെ ഉപ്പ തന്നെ...ഇവിടെത്തെ  MLA യുടെ ഒരേ ഒരു മകൾ..."_അനു

"ഓ...അപ്പൊ അതാണ്..കാര്യം.."_മ്മൾ

"ആയിഷു....മ്മക്ക് പണി ആവോ"_ഫെബി

"അവൾ വരും മ്മളെ അടുത്തേക്ക്....നോക്കിക്കോ....."_അനു

"നോക്കാം നമ്മുക്ക്......... നമ്മളെ തലയിൽ കയറി നിരങ്ങോന്നു..."_നമ്മൾ

ആ ടോപ്പിക്ക് അതോടെ വിട്ടു..പിന്നെ ടീച്ചേഴ്സ് വന്നു കൊറേ വെറുപ്പിച്ചു..പോയി...ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് ഉച്ചവരെ ഉണ്ടായിരുന്നുള്ളു....
ക്ലാസ് കഴിഞ്ഞു.....ഞങ്ങൾ എല്ലാവരും വേറെ റൂട്ട് ആയത് കൊണ്ട്...ഞാനും പാത്തും കൂടി...വേഗം ബസ് കയറി വീട്ടിലേക്ക് പോന്നു..... 

വീട്ടിൽ എത്തിയപ്പോൾ ഉണ്ട് മ്മളെ ബ്രോ ഡൈനിങ്ങ് ഹാളിൽ സോഫയിൽ ഇരിക്കുന്നു.....വേഗം അവന്റെ അടുത്ത് പോയി കുറച്ചു കച്ചറ ഉണ്ടാക്കി.....പിന്നെ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു...... അത് കേട്ടപ്പോൾ അവൻ ഒന്ന് ഇരുത്തി മൂളി.....

"ഡീ....ഞാൻ ഒരു കാര്യം പറയട്ടെ"_ശിഫു

"ആ.....പറ...."_മ്മൾ

"ഡീ... ഇജ്ജ് അവനെ അങ്ങ്  പ്രേമിക്ക്.....മ്മൾ അനക്ക് കട്ട സപ്പോർട്ട് ആണ്...ഇജ്ജ് നോക്കിക്കൂടി...."_ശിഫു

"ഒന്ന്....പോയെടാ....എന്നിട്ട് ഇതും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി നിനക്ക് നിന്റെ കാര്യങ്ങൾ സാധിപ്പിച്ചു എടുക്കാൻ അല്ലെ.... അല്ലാതെ പെങ്ങളോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ലല്ലോ......അയ്യട....ഇജ്ജ് മനസ്സിൽ കണ്ടാൽ ഞാൻ മാനത്തു കാണും മോനെ....അതോണ്ട് ഇതുപോലത്തെ ചീപ് കാര്യങ്ങളും ആയി ഇനി എന്റെ അടുത്തേക്ക് വരരുത്.....understand😡"_മ്മൾ

"ഈ.....😄മനസ്സിലാക്കിയല്ലേ.... അല്ലെങ്കിലും ഇജ്ജ് പൊളി...അല്ലെ...ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ....😜...."_ശിഫു

എന്നും പറഞ്ഞു അവൻ ഒന്ന് ഇളിച്ചു കാണിച്ചു...

ഞാൻ അവനെ കലിപ്പിൽ ഒന്ന് നോക്കി മുകളിക്ക് പോയി...

വേഗം കുളിച്ചു ഫ്രഷ് ആയി...താഴോട്ട് ഇറങ്ങിയപ്പോ...താഴെ ഉള്ള ആളുകളെ കണ്ടപ്പോ ഞെട്ടി പോയി....

(ഷാൻ)


ഇന്ന് ക്ലാസ് കഴിഞ്ഞു നേരെ വീട്ടിലേക്ക് വിട്ടു....സാധാരണ ക്ലബ്ബിൽ ഒക്കെ കയറിയെ പോവൂ....ഇന്ന് എന്തോ ഒരു മൂഡ് ഇല്ല...അവന്മാരെ അങ്ങോട്ട് പറഞ്ഞയച്ചു.....അത് ഞങളെ ക്ലബ് ആണ്.....ഞങ്ങൾക്ക് ചെറുതായി മ്യൂസിക് പ്രാന്തു ഉണ്ട്...അതോണ്ട് ഒരു ബാൻഡ് തന്നെ ഉണ്ട് .....ക്ലാസ്സ് കഴിഞ്ഞു അങ്ങോട്ട് ആണ് പോവാർ...അവിടെ പോയി മ്യൂസിക് പ്രാക്ടീസ് ചെയ്യും..... പക്ഷെ ഇന്ന് എന്തോ മൂഡ് ഇല്ല.....അതോണ്ട് നേരെ വീട്ടിലേക്ക് തന്നെ വിട്ടു....

"ഉമ്മാ..... ഉമ്മ....ഇങ്ങോട്ട് ഒന്ന് വന്നേ.......മ്മളെ കാക്കുന് എന്തോ കാര്യമായിട്ട് പറ്റിയിക്കണല്ലോ...."

"എന്തിനാടി...ഇങ്ങനെ കാറുന്നെ....."

"ദേ ഇങ്ങോട്ട് നോക്കിയേ....ഇങ്ങളെ പുന്നാര മോൻ നേരെത്തെ കാലത്തു വീട്ടിൽ വരുന്നത്....കാണിച്ചു തരാൻ വിളിച്ചതാ....." 

വന്നു കേറിയപ്പോ തന്നെ മ്മളെ പുന്നാര അനിയത്തിയുടെ സ്വീകരണം ആണ് ഇങ്ങൾ ഇപ്പൊ കണ്ടത്.....ഇതാണ് ഞാൻ നേരത്തെ വീട്ടിൽ വരാത്തത്....മ്മക്ക് നല്ലോണം പാര ആണ് ഈ മൊതൽ....

"അല്ലോഹ്.... എന്റെ കുട്ടിക്ക് എന്താ പറ്റിയെ......"

  പിന്നെ ഇത് മ്മളെ ഉമ്മച്ചിന്റെ ബേജാർ ആണെന്ന് ഇങ്ങൾ വിചാരിക്കേണ്ട...മ്മളെ ആക്കിയതാ..

ഞാൻ രണ്ടിനെയും കലിപ്പിൽ നോക്കി മുകളിലേക്ക് പോവാൻ നിന്നപ്പോഴേക്കും..ഉമ്മ വീണ്ടും തുടങ്ങി....

"എന്താണ്ട.....വല്ല പെണ്ണും പറ്റിച്ചു പോയോ....നേരത്തെ കാലത്തു വീട്ടിൽ എത്തിയല്ലോ.......വല്ല പെണ്ണും പറ്റിച്ചു പോയന്ന് പറഞ്ഞു...ശോകം അടിച്ചു വീട്ടിൽ ഇരിക്കുന്ന പരിപാടി  എന്റെ മക്കൾക്ക് ഉണ്ടെങ്കിൽ അത് ഇപ്പൊ ഒഴിവാക്കിയെക്കു....ഞാൻ ഒറ്റ ഒന്നിനെയും ഈ വീട്ടിൽ കയറ്റൂല......അവൾ പോയാൽ അവളെ അനിയത്തിയെ അല്ലെങ്കിൽ അവളെ കൂട്ടുകാരിയെ....ഏതെങ്കിലും ഒന്നിനെ ഏറ്റു വന്നാൽ മതി ഇങ്ങോട്ട്....."

കേട്ടല്ലോ....ഇതാണ് മ്മളെ ഉമ്മ....മക്കൾക്ക് നല്ലത് പറഞ്ഞു കൊടുത്തു നേർ വഴിക്ക് കൊണ്ട് വരുന്ന ഉമ്മ മാരെ കണ്ടിട്ടുണ്ട്....ഇതിനെ പോലെ ഒന്നിനെ ഞാൻ  വേറെ എവിടെയും കണ്ടിട്ടില്ല......ഞാൻ പുച്ഛിച്ചു മുകളിലേക്ക് കേറി പോയി...........

വേറെ ഒന്നും കൊണ്ടല്ല......ഇനി അവരെ വളക്കണ്ട ഐഡിയ വരെ പറഞ്ഞു തരും...അതോണ്ട് അവിടുന്നു വേഗം എസ്കേപ്പ് ആയതാ......

ഞാൻ വേഗം കുളിച്ചു ഫ്രഷ് ആയി....കിടക്കയിലേക്ക് കിടന്നു....എന്നിട്ടും എന്തൊക്കെയോ മനസ്സിന് സംഭവിക്കുന്ന...പോലെ....ഒരു ഐഡിയയും ഇല്ല....ഹാർട്ട് വല്ലാതെ കിടന്നു ഇടിക്ക..... ഞാൻ ഇത്രയും കാലം കാത്തിരുന്ന ആൾ എന്റെ മുൻപിൽ വന്ന പോലെ.....

അല്ല അത് ആരാന്നല്ലേ.....എന്റെ ഖൽബ്   കവർന്ന സാധനം തന്നെ.....എന്റെ ആയിച്ചുമ്മാ......പണ്ട് ഞാൻ ഉമ്മാന്റെ വീട്ടിൽ നിന്നായിരുന്നു പഠിച്ചിരുന്നത്....... അവിടെ നിന്നാണ് ഞാൻ അവളെ ആദ്യം ആയി കാണുന്നത്.......
ആദ്യം ഒക്കെ ഞങ്ങൾ ഭയങ്കര അടി ആയിരുന്നു.....
ഞങ്ങളെ അയൽവാസികൾ ആയിരുന്നു.......എന്നെ കാളും 2 വയസ്സിനു താഴെ ആണെങ്കിലും അവളെ നാവ് ഭയങ്കരം ആയിരുന്നു.....എനിക്ക് കുറച്ചു കലിപ്പ് കൂടുതൽ ആയത് കൊണ്ട് ഫുൾ അടി ആയിരുന്നു.....ഒരിക്കൽ അടി ഉണ്ടാക്കുന്നതിന്റെ ഇടയിൽ അവൾ കല്ല് തടഞ്ഞു വീണു......

പക്ഷെ...അവളെ കാളും വേദനിച്ചത് എന്റെ നെഞ്ച് ആയിരുന്നു...അത് എന്താന്ന് എനിക്ക് മനസ്സിലായില്ല....അവളെ പിടിച്ചു വീട്ടിൽ ആക്കുമ്പോഴും.....അവളെ കണ്ണ് നിറയുന്നത് കാണുമ്പോൾ പിടച്ചത് എന്റെ ഖൽബ് ആയിരുന്നു.....പിന്നെ കുറച്ചു ദിവസം അവളെ പുറത്തേക്ക് ഒന്നും കണ്ടില്ല....പിന്നെ ഉപ്പാന്റെ ബിസ്സ്നെസിന്റെ കാര്യം വന്നപ്പോ....ഉപ്പ ഞങളെകൂട്ടി ഇവിടെ ക്ക് വന്നു..... പിന്നെ ലൈഫ് ആകെ മാറിഞ്ഞെങ്കിലും അവൾ മാത്രം മായിഞ്ഞില്ല......

അതിന്റെ ഇടക്ക് എനിക്ക് ഒരു ആക്സിടെന്റ് സംഭവിച്ചു...അതിലൂടെ എന്റെ പഴയ കാല ഓർമ്മകൾ ഒക്കെ മാഞ്ഞു പോയി......അവളെയും മായിച്ചിരുന്നു ആ ആക്സിടെന്റ....പക്ഷെ മ്മക്ക് ഡയറി എഴുതുന്ന ശീലം ഉള്ളത് കൊണ്ട്.....അവളെ ഞാൻ വിളിച്ചിരുന്ന പേരും.....അവളെ ഓർമകളും മനസ്സിൽ ഉണ്ട്....വേറെ ഒന്നും എനിക്ക് ഓർമ ഇല്ല....പക്ഷെ...ഇന്ന് എന്തൊക്കെയോ മാറ്റങ്ങൾ എന്നിൽ സംഭവിച്ച പോലെ.......മ്മൾ കുറെ നേരം പലതും ആലോചിച്ചു...കിടന്നു...പിന്നെ അതൊക്കെ മായിച്ചു കളഞ്ഞു...പഴയ പോലെ ഹാപ്പി ആയി.....
××××××××××××××××××××××××××××××××
(ആയിഷു)

മ്മൾ താഴോട്ട് ഇറങ്ങിയപ്പോൾ മ്മളെ അമ്മായിയും മക്കളും ലാൻഡ് ആയിക്കണ്‌.......അതോണ്ട് വേഗം അവരെ അടുത്തേക്ക് പോയി.....മ്മളെ അമ്മായിക്ക് ഒരു തല തിരിഞ്ഞ മോൻ ഉണ്ട്....മ്മളെ പ്രായം തന്നെ ആണ്....അവനോട് തല്ലുണ്ടാക്കി സമയം പോയത് അറിഞ്ഞില്ല......അവർ പോയതും നേരെ റൂമിലേക്ക് വിട്ട്....ഒറ്റ കിടത്തം ആയിരുന്നു......


"ഡി......എണീക്ക്....സമയം എത്ര ആയി....കോളേജിൽ പോവാൻ ഉള്ളത്...അല്ലെ...."

"ഉമ്മ കുറച്ചും കൂടി കിടന്നോട്ടെ....."

"ഇനി ഇജ്ജ് എണീച്ചിട്ടില്ലെങ്കിൽ  ഞാൻ വെള്ളം കോരി ഒഴിക്കും..."

അതോണ്ട് വേഗം മ്മൾ എണീറ്റ്...വേറെ ഒന്നും കൊണ്ടല്ല....മ്മളെ ഉമ്മി പറഞ്ഞ പറഞ്ഞപോലെ ചെയ്യും...വെറുതെ എന്തിനാല്ലേ.....
അതോണ്ട് വേഗം മ്മൾ എണീറ്റ് ഫ്രഷ് ആയി....നിസ്കരിച്ചു...വേഗം കോളേജിൽ ക്ക് പോവാൻ മാറ്റി..താഴേക്ക് ഇറങ്ങി....വേഗം ഫുഡും കഴിച്ചു....ഉമ്മാനോട് സലാം പറഞ്ഞൂ വേഗം ഇറങ്ങി..അപ്പോഴേക്കും പാത്തു വന്നു....നേരെ ബസ് സ്റ്റോപ്പിൽ ചെന്ന്....കോളേജിലേക്ക് പോയി...

അവിടെ ചെന്ന് ഇറങ്ങി ഗൈറ്റു കടന്ന് കയറിയപ്പോൾ ഉണ്ട്...മ്മളെ  ബ്രോസ് അവിടെ മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നു.......പാത്തു മ്മളെ വലിച്ചു അവരെ അടുത്തക്കു പോയി.....

പിന്നെ അവിടുന്ന് മ്മളെ അച്ചായന്റെ തള്ള് കേട്ട് ചിരിച്ചു പണ്ടാരം അടങ്ങി..... അവസാനം ഞാനും അച്ചായനും കൂടി തല്ലുണ്ടാക്കിയപ്പോൾ...അറിയാതെ ഷാൻ ന്റെ മേലേക്ക് വീഴാൻ പോയി.....അവൻ പിടിച്ചു നേരെ നിർത്തിയെങ്കിലും അവന്റെ മുഖം കണ്ടപ്പോൾ ചെറിയ ഒരു പേടി തോന്നി...വേറെ ഒന്നും അല്ല ചെക്കന്റെ മുഖം ആകെ ദേഷ്യം കൊണ്ട് നിറഞ്ഞക്കാണ്.....

"നിനക്ക് എന്താണ്ടി...കണ്ണ് കണ്ടൂടെ.....
ആദ്യം പോയി മര്യാദക്ക് നിൽക്കാൻ പടിക്ക്...ഏത് നേരവും എന്റെ നെഞ്ചത്തോട്ട് ആണല്ലോ....നിന്നെ ഒക്കെ വീട്ടിൽ നിന്ന് കയറൂരി വിട്ടത് ആണോ......"

അവൻ പറഞ്ഞത് കേട്ടപ്പോ...എനിക്കും ദേഷ്യം കയറി....

"ദേ എന്റെ വീട്ടുകാരെ പറഞ്ഞാൽ ഉണ്ടല്ലോ.....ഡാ...നാറി...ഇജ്ജ് ആരാന്ന അന്റെ വിചാരം.....കുറചു ലുക്ക് ഉണ്ടെന്നു കരുതി....എന്റെ തലയിൽ കേറാൻ നിൽക്കേണ്ട......
പിന്നെ ഞാൻ അറിയാതെ അന്റെ മേലേക്ക് വീണത.... സോറി.....

പിന്നെ അന്നേ കണ്ടു അറിഞ്ഞു കൊണ്ട് വീഴാൻ പോകുന്നവർ ഇവിടെ ഉണ്ടാവും അതിൽ എന്നെ പെടുത്തണ്ട....ഇത് ആൾ വേറായ മോനെ....."

"ഡി.....നിന്നെ ഇന്ന്....."

"ഒന്ന് പോടപ്പാ......"
എന്നും പറഞ്ഞു ഞാൻ പാത്തുനേയും വലിച്ചു ക്ലാസ്സിലേക്ക് പോയി......

"ഡി...നീ എന്തിനാ...അങ്ങനെ ഒക്കെ പറയാൻ പോയെ..."

"പിന്നെ ഞാൻ എന്ത് വേണം.....നോക്കിനിൽക്കണോ....
അവന്റെ  അഹങ്കരം കുറച്ചു ഒന്നല്ല...."

"നീ ഒന്ന് വന്നേ...."
ഞങ്ങൾ വേഗം ക്ലാസ്സിലേക്ക് കയറി....അവിടെ എത്തിയപ്പോഴേക്കു മ്മളെ കൂരാമിസ് ഒക്കെ വന്നക്കണ്......പാത്തു ആണകിൽ അവിടെ നടന്നത് വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കുന്നുണ്ട്........അത് കേട്ട് ആദ്യം ഒന്ന് അന്ധം വിട്ട്...പിന്നെ പൂര ചിരി ആയിരുന്നു.....ഒക്കെതിന്റെയും നടുപ്പുറം നോക്കി കൊടുത്തപ്പോ മിണ്ടാതെ ഇരുന്നു.......പിന്നെ സാർ വന്നു......

××××××××××××××××××××××××××××××××
(ഷാൻ)

എനിക്ക് ആകെ എരിഞ്ഞു കേറി അങ്ങോട്ട്.....അവളെ വർത്താനം കണ്ടില്ലേ.......അവളെ സ്റ്റോപ്പ് ചെയ്യാതെ ഉള്ള വർത്താനം കേട്ട് ദേഷ്യം വന്നു നിൽക്കുമ്പോഴാണ്.....കുരിപ്പ് എന്റെ നെഞ്ചത്തോട്ട് ലാൻഡ് ആയത്....അതും കൂടി ആയപ്പോ എരിഞ്ഞു കേറിയപ്പോൾ ആണ് അവളെ നേർക്ക് കലിപ്പായത്......പക്ഷെ......പെണ്ണ് എന്റെ നേരക്ക് ശബ്ദം ഉയർത്തി....ഇതുവരെ ഈ കോളേജിൽ ഒരുപെണ്ണും എന്റെ നേർക്ക് ശബ്ദം ഉയർത്തിയിട്ടില്ല....കാണാൻ മൊഞ്ജ് ഉണ്ടായിട്ട് എന്താ കാര്യം....അവളെ നാക്ക് കണ്ടില്ലേ....ഒരു എല്ലു കൂടുതലാ......വരട്ടെ....നിനക്ക് ഉള്ള പണി ഓൺ ദി വേ ആണ് മോളെ.....


"നിനക്ക് ഒക്കെ എവിടുന്ന് കിട്ടി ഈ സാധനത്തിനെ.......അവൾ ഇന്ന് എന്റെ കയ്യിന് പണി ഉണ്ടാക്കിയിരുന്നു....എന്ത് അഹങ്കാരം  ആണ് അതിനു.....അവളെ നാക്കിന്റെ നീളം കണ്ടില്ലേ.....ചുമരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും അതിനെ....പിന്നെ ആ സാധാനത്തിനെ ഒക്കെ ഇങ്ങൾ ഫ്രണ്ട് ആക്കണങ്കിൽ ആക്കിക്കൊളിം  പിന്നെ എന്നെ ഇങ്ങോട്ട് കാക്കണ്ട...."

എന്നു അവരോട് പറഞ്ഞു മ്മൾ കലിപ്പിൽ ഒന്ന് നോക്കി....വേഗം ക്യാന്റീലിലേക്ക് പോന്നു..........അവിടെ നിന്നാൽ എന്റെ കണ്ട്രോൾ പോകും........എന്തായാലും അവൾക്ക് ഒരു പണി ഇട്ട് കൊടുക്കും ഞാൻ......കാത്തിരുന്നോ നീ.......

മനസ്സിൽ  അവളെ  നാല് തെറിയും വിളിച്ചു.....കാന്റീനിൽ പോയി ഒരു ജൂസും പറഞ്ഞു മ്മളെ സ്ഥിരം സീറ്റിൽ പോയിരുന്നു.......
××××××××××××××××××××××××××××××××
ഇനി കുറച്ചു ഞങൾ പറയാം.... കഥ നായകന്റെ ഫ്രണ്ട്സ് എന്ന രീതിയിൽ ഞങ്ങൾക്കും ഈ കഥയിൽ അത്യാവശ്യം  നല്ലൊരു ഒരു റോൾ ഉണ്ട്....അതോണ്ട്..ഞങ്ങളെയും കുറച്ചു സഹിക്കേണ്ടി വരും....😉

"ഡാ....ഇവർ ഇങ്ങനെ പോയാൽ എന്താ ചെയ്യാ......."_ഫായി

"അതന്നെ ഞാനും ആലോജിക്കുന്നെ....അവൻക്ക് വേണ്ടെങ്കിൽ നമ്മക്കും വേണ്ട....പക്ഷെ അത്ര എളുപ്പം ഒന്നും അവരുമായുള്ള ഫ്രണ്ട്ഷിപ്പ് ഒഴിവാക്കാൻ പറ്റൂല...."അക്കു

"ഡാ പിന്നെ....യമി വിചാരിച്ചാൽ ചിലപ്പോൾ നടക്കും.....നമ്മളെക്കാൾ ഒക്കെ ബെസ്റ്റ് ഫ്രണ്ട്സ് ഇവർ അല്ലെ...."_അച്ചു

"ആയിന്"_യമി

"എടാ...പൊട്ടാ....നിനക്ക് ആദ്യം ആയി ഇഷ്ടം തോന്നിയ മുതൽ അല്ലെ കെൻസാ......നിന്റെ ലവ് സെറ്റ് ആവണങ്കിൽ ഷെൻസയും കൂടി വിചാരിക്കണം....അത്രക്ക് ബെസ്റ്റ് ഫ്രണ്ട്സ് ആണ് അവർ....അതോണ്ട് ഈ കാര്യം ഒന്ന് ഇജ്ജ് അവനോട് ഒന്ന് പറഞ്ഞോക്ക്....ചിലപ്പോൾ വർക്ക് ഔട്ട് ആവാൻ സാധ്യത ഉണ്ട്...."_അച്ചു

"എടാ....അത് നടക്കോ..."_യമി

"നടക്കും...വാ...അവൻ മിക്യവാറും കാന്റീനിൽ ഉണ്ടാവും....."_ഫായി

ഞങ്ങൾ എല്ലാവരും കൂടി കാന്റീനിലേക്ക് പോയി.....

അവിടെ എത്തിയപ്പോൾ അവിടെത്തെ കാഴ്ച്ച കണ്ടു ആകെ അന്ധം വിട്ടു....പ്ലാൻ പറഞ്ഞു തന്ന അച്ചു വേഗം ഫായി ന്റെ പിറകിലേക്ക് നിന്നു.....

വേറെ ഒന്നും കൊണ്ടല്ല അച്ചു ഫായിന്റെ പിറകിലേക്ക് നിന്നത്....ആ ഐറിൻ ഉണ്ട് മ്മളെ ഷാൻ ന്റെ അടുത്ത് വന്ന് ഇരിക്കുന്നു........അവളെ കാണുന്നത് തന്നെ ഷാൻനു കലി ആണ്.........ഇപ്പൊത്തെ അവസ്ഥയും മോശം അല്ല....ചെക്കന് കലിപ്പ് കയറി മുഖം ഒക്കെ ആകെ വലിഞ്ഞുമുറുകിയിക്കണു...................
പിന്നെ ഐറിൻ ആരാന്നല്ലേ.......അവളെ പറ്റി കുറച്ചൊക്കെ ഇങ്ങൾക്ക് അറിയുന്നുണ്ടാവും......ഐറിൻ ഇബ്റാഹീം......ഇവിടെത്തെ MLA യുടെ ഒരേ ഒരു സന്തതി.......അവളും ഞങളെ കൂടെ തന്നെ ആണ് പടിക്കുന്നെ....ഈ കോളേജിൽ ചേർന്നപ്പോ തൊട്ട് തുടങ്ങിയതാ അവൾ ഷാൻ ന്റെ പിന്നാലെ ഈ നടക്കൽ...... ഷാൻ നോട് ഏതെങ്കിലും ഗേൾ  സംസാരിച്ചാൽ അവളെ കാര്യം പോക്ക.......അതിനു വളം വെച്ച് കൊടുക്കാൻ അവള തന്തപുടിയും
ഒക്കെ കണക്ക........അതോണ്ട് തന്നെ ഇപ്പൊ ഞങ്ങൾ അങ്ങോട്ട് പോയാൽ ഞങ്ങളിൽ ആരുടെങ്കിലും പുറം അവൻ പൂരപറബ് ആക്കും.....ഞങ്ങളിൽ കൂടുതലും അവന്റെ കയ്യിൽ നിന്നും  കിട്ടൽ അച്ചു നു ആണ്......😄

അപ്പൊ കാര്യങ്ങൾ ഒക്കെ മനസ്സിലായില്ലേ....ഇനിയും ഞങ്ങൾ അങ്ങോട്ട് ചെന്നില്ലെങ്കിൽ  അവളെ കാര്യം പോക്ക.......അവന്റെ കയ്യിൽ നിന്നും എത്ര കിട്ടിയാലും അവൾക്ക് മതിയാവൂല.....ഇപ്പൊ തന്നെ അവളോട് അവൻ കലിപ്പായിട്ടും ഒരു കൂസലും ഇല്ലാതെ നിൽക്കാണ് കുരിപ്പ്............

×××××××××××××××××××××××××××××××
(ഷാൻ)

ആ...ഷെൻസക്ക് എന്ത് പണി കൊടുക്കും എന്ന് വിചാരിച്ചു കലിപ്പ് കേറി ഇരിക്കുമ്പോഴാണ്....ആ ഐറിൻ എന്റെ അടുത്ത് വന്നു ഇരുന്നത്........അവളെ കലിപ്പിൽ ഒന്ന് നോക്കി....

"എന്ത് പറ്റി.....ഷാൻ.....
ഇന്ന് ക്ലാസ്സിലേക്ക് ഒന്നും വന്നില്ലല്ലോ....നീ ക്ലാസ്സിൽ ഇല്ലാത്തൊണ്ട് ഞാനും ഇരുന്നീല........"_ഐറിൻ

"ഐറിൻ...നീ ഇപ്പൊ പോവാൻ നോക്ക്....അല്ലെങ്കിൽ തന്നെ പ്രാന്തയി ഇരിക്കാ......നീ ഇവിടെ ഇരുന്ന് എന്നെ വെറുതെ ഡിസ്റ്റർബ് ചെയ്യരുത്....."

"എന്ത് പറ്റി....വയ്യേ"  
എന്നും പറഞ്ഞു അവൾ എന്റെ നെറ്റിയിൽ കൈവെച്ചു.......

"ഡി....എന്നെ തൊട്ട് പോവരുത്................
.......Get lost" 

"എന്തിനാ നീ എന്നെ അവോയ്‌ഡ് 
ചെയ്യുന്നേ.....എത്ര കാലം ആയി ഞാൻ നിന്റെ പിറകിൽ നടക്കാൻ തുടങ്ങിയിട്ട്....ഇന്നെങ്കികും ഒന്ന് ഇഷ്ടം ആണെന്ന് പറഞ്ഞൂടെ....."

"Shut up.... ഐറിൻ😡 ഇതും പറഞ്ഞു എന്റെ പിറകെ വരണ്ടെന്ന് ഞാൻ പറഞ്ഞത് ആണ്......"

"ഞാൻ എന്ത് തെറ്റ് ചെയ്തിട്ട നീ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ..."

"ഓ...നിനക്ക് ഒന്നും അറിയില്ലേ.....നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലേ....ഫിദ.....അവൾ എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞതിന്...നീ ആ പാവത്തിനെ ടെറസിന്റെ മുകളിൽ നിന്ന് തള്ളിയിട്ടു..അതിനെ ഒരു വീൽ ചെയറിൽ  ആക്കിയപ്പോ നിനക്ക് എന്ത് കിട്ടി......"

"അത് അവൾ എന്നല്ല....ആര് ചെയ്താലും ഞാൻ അത് തന്നെ ചെയ്യും.....അവൾക്ക് ജീവൻ തിരിച്ചു കിട്ടിയത് അവളെ ഭാഗ്യം....ഹും...."
എന്നും പറഞ്ഞു അവൾ ഒന്ന് പുച്ഛിച്ചു...

പിന്നെ ഒന്നും നോക്കിയില്ല അവളെ കരണം നോക്കി ഒന്ന് കൊടുത്തു........

ഒന്നും കൂടി കൊടുക്കാൻ നിന്നപ്പോഴേക്കും അവന്മാർ വന്നു പിടിച്ചു വെച്ചു......

"നീ നോക്കിക്കോടി..... ഇതിനുള്ളതെല്ലാം ഞാൻ പലിശ സഹിതം തരും....😡"

അവൾ പിന്നെ  കിട്ടിയ അടിയുടെ വേദനയിൽ ചവിട്ടി തുള്ളി പോയി.....എന്നിട്ടും മ്മക്ക് കലിപ്പ് മാറത്തോണ്ട് അചുനെ കുനിച്ചു നിർത്തി.....നല്ലോണം കൊടുത്തപ്പോഴാ ഒന്ന് സമാധാനമായത്.....
പിന്നെ അവന്റെ മുഖം കണ്ടപ്പോ പാവം തോന്നി.....അവനെ പോയി കെട്ടിപ്പിടിച്ചു......ഇത്രയും മതി അവന്റെ പിണക്കം മാറാൻ......അങ്ങനെ എല്ലാവരും ജൂസും പറഞ്ഞു അവിടെ ഇരുന്നു........

അപ്പോഴാണ് യമി കെൻസാ ന്റെ കാര്യം പറഞ്ഞത്......അവനു ആദ്യം ആയിട്ട ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നെ....ഞാൻ ആയിട്ട് കൊളാക്കണ്ടാന്ന് വിചാരിച്ചു......ഞാൻ സമ്മതം മൂളി...

അളിയാ....ഇജ്ജ് മ്മളെ മുത്ത് ആണെന്ന് പറഞ്ഞു ചെക്കൻ മ്മളെ പിടിച്ചു കിസ്സി....
ഞാൻ അവനെ തള്ളി....

"പോയി അന്റെ കെൻസക്ക് കൊടുക്കട നാറി..."

"അത് ഞാൻ സൗകര്യം  പോലെ കൊടുത്തോണ്ട്.... ഇജ്ജ് പറഞ്ഞു തരണ്ടടാ..."

"അങ്ങോട്ട് ചെന്ന് കൊടുക്ക്....ആ ഷെൻസന്റെ അല്ലെ ഫ്രണ്ട്..... അല്ലട ഇവർ എന്താ ഇരട്ട കുട്ടികൾ ആണോ...കെൻസാ, ഷെൻസ എന്നൊക്കെ ഒരുപോലെ പേര് ഇടാൻ"

"അല്ലട....അവർ കസിൻസ് ആണ്"

"Mm...."

"ഷാൻ നിന്നെ പ്രിൻസിപ്പൾ വിളിക്കുന്നുണ്ട്...."

മ്മൾ അവരോട് വർത്തമാനം പറഞ്ഞോണ്ട് ഇരിക്കുമ്പോഴാണ് പ്യൂൺ വന്നു പറഞ്ഞത്.....

"എന്തിനാട പ്രിൻസി വിളിക്കുന്നെ....."

"ആവാം എനിക്ക് അറിയോ...പോയി നോക്കട്ടെ....ഞാൻ അവിടുന്ന് ക്ലാസ്സിലോട്ട് വരണ്ടു....ഇങ്ങൾ ക്ലാസ്സിലേക്ക് പൊയ്ക്കോ......"


ഞാൻ  നേരെ പ്രിൻസിന്റെ റൂമിലേക്ക് വിട്ടു.....

"May coming sir......."

"Aa...shaan......coming......
  ....Sit........"

"സാർ എന്തിനാ വിളിപ്പിച്ചേ..."

"ഇന്ന് എനിക്ക് ഒരു പരിപാടി ഉള്ളത് കൊണ്ട് ആണ് ഫ്രഷ്‌സ്‌ഡേ...നാളേക്ക് മാറ്റി വെച്ചത് ......അതോണ്ട് നാളെ നടത്താം...പിന്നെ ഇങ്ങളെ നിർബന്ധം കൊണ്ട് ആണ് ഇത് നടത്തുന്നെ....എന്തെങ്കിലും കംപ്ലൈൻഡ് കിട്ടിയാൽ എനിക്ക് തീരുമാനം എടുക്കേണ്ടി വരും....."

"ഓക്കേ...സാർ...പ്രോമ്പളം ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം...."

"ഓക്കേ....അതിനുള്ള കാര്യങ്ങൾ ഒക്കെ റെഡി ആക്കൊണ്ടി.....എന്ന താൻ പൊയ്ക്കോളൂ......"

ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു...കൂടാതെ നാളെ അവൾക്ക് കൊടുക്കാൻ ഉള്ള പണിയും മനസ്സിൽ വിചാരിച്ചു.....

ക്ലാസ്സിൽ പോയി അവന്മാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു....

അവരും ഒക്കെ പറഞ്ഞു...

പിന്നെ നാളത്തെ പരിപാടിയുടെ തിരക്കിൽ ആയിരുന്നു ഞങ്ങൾ.....

××××××××××××××××××××××××××××××××
(ആയിഷു)


ഇന്ന് ഉച്ചക്ക് പുറത്തു ഇറങ്ങിയപ്പോൾ അവന്മാരെ ആരെയും കണ്ടില്ല......പിന്നെ ആണ് അറിഞ്ഞേ നാളെ ഫ്രഷ്‌സ്‌ഡേ ആണ്...അവരൊക്കെ അതിന്റെ പണിയിൽ ആണെന്ന്....അപ്പൊ തന്നെ മ്മൾ ഉറപ്പിച്ചു....മ്മക്ക് നല്ല അഡാർ പണി ആ കൊരങ്ങൻ ഒരുക്കി വെച്ചിട്ട് ഉണ്ടാവും എന്ന്.........

അവന്മാർ ഇല്ലാത്തൊണ്ട്....നേരെ ക്ലാസ്സിലേക്ക് വിട്ടു.....ക്ലാസ്സിലെ പിള്ളേരെറ്റ് സംസാരിക്കുമ്പോഴാണ്...ഒരുത്തൻ മ്മളെ അടുത്തേക്ക് വന്നത്....കാണാൻ ഓക്കേ നല്ല ലുക്ക് ഉണ്ട്.....ആൾ പൊളി ആണ്.......അവൻ എന്റെ മുൻപിൽ വന്നു നിന്നു....

"Hi... Iam shimsar kasim.....എല്ലാവരും ഷാനു എന്ന് വിളിക്കും..."
അവൻ അവനെ കയ് തന്നു പരിചയപ്പെടുത്തി.....

"Hi...iam Ayisha shenza maalikk....എല്ലാവരും ആയിഷു എന്ന് വിളിക്കും....."
ഞാനും തിരിച്ചു കൈ കൊടുത്തു......

"എനിക്ക്...അറിയാം"_ഷാനു

"അതെങ്ങനെ...."_മ്മൾ

"ഞാനും ഈ ക്ലാസ്സിൽ തന്നെ ആടി....."_ഷാനു

"എന്നിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ..."_മ്മൾ

"അത് എന്റെ കുറ്റം ആണോ...."_ഷാനു

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.....പെട്ടെന്ന് തന്നെ കമ്പിനി ആയി അവനെറ്റ്.....കുറച്ചു കലിപ്പ് സ്വഭാവം ഉണ്ട് ആൾക്ക്....വേറെ കുഴപ്പം ഒന്നുല്ല.....പിന്നെ മ്മളെ ഫ്രണ്ട്സിനെറ്റും പെട്ടെന്ന് കമ്പിനി ആയി അവൻ......
അവനും മറിയാമ്മയും തീരെ ഒക്കൂല....ഫുൾ അടിയ.... അവൾ എന്തെങ്കിലും ചളി പറയും അവൻ ആണകിൽ പെട്ടെന്ന് കലിപ്പാവും.....
അങ്ങനെ ഉന്തിയും തള്ളിയും  വൈകുന്നേരം ആക്കി.....എല്ലാവരോടും ബൈ പറഞ്ഞു ഞാനും പാത്തും കൂടി വീട്ടിലേക്ക് വിട്ടു......
ഞാൻ എത്തിയപ്പോ മ്മളെ കാക്കു എത്തിയിട്ടില്ലായിരുന്നു..... മ്മൾ വേഗം ഫ്രഷ് ആയി ഇറങ്ങിയപ്പോ മ്മളെ ഉപ്പച്ചി ഉണ്ട് വിളിക്കുന്നു.....ഇന്നലെ ഉപ്പ വിളിക്കാതോണ്ടു... അതിനു കുറെ തല്ല് ഉണ്ടാക്കി കോളേജിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.... അതൊക്കെ കേട്ട് ഉപ്പ ചിരിച്ചു....ഉപ്പാക്ക് ചീത്ത പേര് ഉണ്ടാക്കരുത് എന്നും പറഞ്ഞു ഉപ്പ ഫോൺ വെച്ചു.....

കുറച്ചു കഴിഞ്ഞപ്പോ....കാക്കു...വന്നു...
അവനെറ്റ് തല്ല് ഉണ്ടാക്കി ഇന്നത്ത വിശേഷങ്ങളും പറഞ്ഞു....മ്മളെ ഉമ്മച്ചിന്റെ ഫുഡും തട്ടി റൂമിലേക്ക് പോയി.....നാളെ അവൻ തരുന്ന പണിയും മനസ്സിൽ ചിന്തിച്ചു പോയി കിടന്നു.....
××××××××××××××××××××××××××××××××
(ഷാൻ)

ഇന്ന് ആണ്...ഫ്രഷ്‌സ്‌ഡേ.....എണീറ്റപ്പോ തൊട്ട് മ്മളെ മുകത്ത് ഒരു ചെറിയ ചിരിയും ഉണ്ടായിരുന്നു....കാരണം ഇന്ന് അവൾക്ക് ഇട്ട് പണി കൊടുക്കാൻ ഉള്ളതാ....അതിന്റെ സന്തോഷത്തിൽ വേഗം ഫ്രഷ് ആയി താഴേക്ക് ഇറങ്ങി......

"അല്ല കാക്കു ഇങ്ങൾ ഇത് എങ്ങോട്ടാ ഇത്ര നേരത്തു തന്നെ....ഞമ്മക്ക് രണ്ടാൾക്കും ഒരു സമയത്തു തന്നെ അല്ലെ ക്ലാസ്......"_ഷാനു

"ഡാ...ഇന്ന് ഫ്രഷ്‌സ്‌ഡേ അല്ലെ...അപ്പൊ ഇന്ന് അവിടെ പണി ഉണ്ട്...."_മ്മൾ

"ഓ....അതിനാണോ...എന്ന വേഗം ചെല്ലു..."_ഷാനു

മ്മൾ ചായ കുടിക്കുമ്പോഴാണ്...മ്മളെ ഉമ്മി ലാൻഡ് ആയത്...

"ഡാ...ഇന്നലെ ഷാനു വന്നപ്പോ തൊട്ട് പറയാൻ തുടങ്ങിയതാ ഒരു പെണ്ണിനെ കുറിച്ച്.....അവന്റെ ക്ലാസ്സിൽ തന്നെ ആണലാ....നിനക്ക് പറ്റിയ സാധനം ആണെന്ന് പറഞ്ഞു.......എന്ന  പിന്നെ നിനക്ക് അവളെ അങ് പ്രേമിച്ചൂടെ...."_ഉമ്മി

ഞാൻ ഷാനുനേ കലിപ്പിൽ ഒന്ന് നോക്കി...അവന്റെ ഇരുപ്പ് കണ്ടാൽ ഞാൻ ഈ നാട്ടുകാരൻ അല്ലെന്ന മട്ടിലാണ്.......

ഞാൻ ഉമ്മി യെ നോക്കിയപ്പോൾ......എന്റെ മുഖത്തേക്ക് നോക്കി നിൽക്ക..... ഞാൻ പിന്നെ അത് മൈൻഡ് ചെയ്തീല.....

"അല്ല കാക്കു എന്താ മ്മളെ ബാബി ന്റെ പേര്....."_ഷിസ
എന്ന് ഷാനുനോട്  ചോദിച്ചു  മ്മളെ പുന്നാര അനിയത്തി ലൻഡായി.....

"Ayisha shenza malik...... എല്ലാവരും ആയിഷു എന്ന് വിളിക്കും_ഷാനു

ആ പേര് കേട്ടതും തിന്നോണ്ടിരിക്കുന്ന ഫുഡ് മണ്ടയിൽ കേറി തരിപ്പി....അപ്പോഴേക്കും ഉമ്മി വെള്ളം എടുത്ത് തന്നു...എന്നിട്ട് ഞാൻ വേഗം ഷാനുനേ നോക്കി........

"Ayisha shenza maalikk.......എല്ലാവരും ആയിഷു എന്ന് വിളിക്കും_ഷാനു

ആ പേര് കേട്ടതും തിന്നോണ്ടിരിക്കുന്ന ഫുഡ് മണ്ടയിൽ കേറി തരിപ്പി....അപ്പോഴേക്കും ഉമ്മി വെള്ളം എടുത്ത് തന്നു...എന്നിട്ട് ഞാൻ വേഗം ഷാനുനേ   ഒന്ന് കലിപ്പിൽ നോക്കി........

എനിക്ക് ലേറ്റ് ആവുന്നു എന്നും പറഞ്ഞു വേഗം വണ്ടി എടുത്ത് കോളേജിലേക്ക് വിട്ടു.......

××××××××××××××××××××××××××××××××
(ആയിഷു)

ഇന്ന് വേഗം എണീറ്റ് ഫ്രഷ് ആയി......താഴേക്ക് ഇറങ്ങി........വേഗം മ്മളെ ഉമ്മി ന്റെ ഫുഡും തട്ടി പുറത്തേക്ക് ഇറങ്ങി.....അപ്പോഴേക്കും പാത്തും വന്നു....പിന്നെ മ്മൾ ഒരു ബസും പിടിച് കോളേജിലേക്ക് പോയി😜.......
ഇന്ന് പുറത്തു ഒന്നും അവൻ മാരെ കണ്ടീല....... പിന്നെയാ ഓർത്തത് ഇന്ന് ഫ്രഷ്‌സ്‌ഡേ അല്ലെന്ന്.....അതോണ്ട് ചെറിയ ഒരു പേടി മ്മൾക് ഉണ്ടായിരുന്നു........വേഗം ഞങ്ങൾ ക്ലാസ്സിലേക്ക് വിട്ടു.....

"ആഹാ....എത്തിയല്ലോ....ഇങ്ങളെ കുറിച്ച് ഇപ്പൊ പറഞ്ഞു നാക്ക് എടുത്തിട്ടൊള്ളു...."_മറിയാമ്മ

"അയ്യോ...നാക്ക് എടുക്കേണ്ട....അവിടെ തന്നെ വെച്ചേക്കു....നിനക്ക് നാക്കില്ലെങ്കിൽ ഞങ്ങൾ പിന്നെ  എങ്ങനെ നിന്റെ ചളി കേൾക്കും......"
_ മ്മൾ

"ഓ....രാവിലെതന്നെ അന്താരാഷ്ട്ര ചളിയും അടിച്ചോണ്ട്...വന്നിരിക്ക....😏"
_ മറിയാമ്മ

ഞാൻ ഒന്ന് ഇളിച്ചു കൊടുത്തോണ്ട്......സീറ്റിൽ പോയി ഇരുന്നു......

"ഡി....ആയിഷു ഇന്ന് എന്ത് പണി കിട്ടും എന്ന് വിചാരിച്ഛ് ടെൻഷൻ അടിച്ചു ഇരിക്കാ......"_ഫെബി

"വല്ല പ്രൊപ്പോസൽ വല്ലതും ആയാൽ മതിയായിരുന്നു.....അതാവുമ്പോൾ മ്മക്ക് ചുളിവിൽ കാര്യം നേടാം...."_അനു

"അയ്യട...എന്താ അവളെ പൂതി...അവന്മാർ ആണ് പണി തരുന്നത് എന്ന് ഓർത്തോ....മ്മക്ക് എന്തായാലും സ്പെഷ്യൽ ഒരുക്കും നോക്കിക്കോ...._പാത്തു

"അതാ എന്റെ പേടി........."_അനു

"വല്ല ഡാൻസും കളിക്കാൻ പറഞ്ഞാൽ എന്റെ ഈശോയെ......
ഞാൻ  ഒക്കെ കളിച്ചാൽ പിന്നെ ഇവരേ മുകത്തു നോക്കാൻ പറ്റൂല.....കുറേ മുൻപ് പള്ളിപ്പെരുന്നാളിന് ഡാൻസ് കളിച്ചിട്ടു ....അവിടെത്തെ നാട്ടുകാർ എന്നെ പായിപ്പിച്ചത് എനിക്ക് ഇപ്പോഴും നല്ല ഓർമ ഉണ്ട്.....😣_മറിയാമ്മ

മ്മളെ മറിയാമ്മയുടെ പറച്ചിൽ കേട്ട്....എല്ലാവരും കൂടി പൂര ചിരി ആയിരുന്നു......
പെട്ടന്ന് അനോൺസ്മെന്റ് വന്നതും...ഞങ്ങളെ ചിരി അതോടെ മാഞ്ഞു........
ഫസ്റ്റ് യേർസ് ഓഡിറ്റോറിയത്തിലേക്ക് ചെല്ലാൻ......

ഞങ്ങൾ വേഗം പോയി.....അവിടെ ഏറ്റവും ബാക്കിൽ പോയിരുന്നു........
ആ കൊരങ്ങനും ഉണ്ടായിരുന്നു...പ്രിൻസിന്റെ കൂടെ സ്റ്റേജിൽ ഇരിക്കുന്നുണ്ട്......ഇവൻ എന്തിനാപ്പോ അവിടെ ഇരിക്കുന്നത് എന്നായിരുന്നു മ്മളെ ചിന്ത..... പിന്നെയാ അനു പറഞ്ഞെ കോളേജ് ചെയർമാൻ ആണെന്ന്......
ഞാൻ ഒന്ന് നോക്കി പുച്ഛിച്ചു......

പിന്നെ കുറച്ചു നേരത്തേക്ക് പ്രിൻസിന്റെ പ്രസംഗം..ഓക്കെ ആയിരുന്നു...സത്യം പറയാലോ.....ഉറക്കം വന്നു...ഒരു പരുവായി...മ്മളെ കൂരാമീസിനെ നോക്കിയപ്പോ ഇതന്നെ അവസ്ഥ....മ്മളെ മറിയാമ്മ ആണകിൽ ഫെബിന്റെ മടിയിൽ തലവെച്ചു കിടന്നു ഉറങ്ങാ......

ഞാൻ അവളെ പുറം നോക്കി ഒന്ന് കൊടുത്തു.......
"ആ.......സത്യമായിട്ടും ഞാൻ അല്ല മീൻ എടുത്തത്...."
അവൾ ഇതും പറഞ്ഞു ഞെട്ടി എണീറ്റു..........

അത് കേട്ടതും ഞങ്ങൾ മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു......

"ഏത്...മീൻ ആടി ഇജ്ജ് എടുത്തേ...."അനു ചിരിക്കുന്നതിനടയിൽ ചോദിച്ചു.....

"അത്.....പിന്നെ...പെട്ടെന്ന് വീട്ടിൽ ആണെന്ന് വിചാരിച്ചു....അവൾ ഒന്ന് ഇളിച്ചുങാണ്ട് പറഞ്ഞു......"

"എന്നാലും...എന്റെ മറിയാമ്മേ....ഏത് നേരം തിന്നുന്ന കാര്യം ചിന്തിക്കാതെ...വല്ലവനെയും  കണ്ടത്തി വളക്കാൻ നോക്ക്........"_പാത്തു

"അതൊക്കെ എപ്പോഴേ... റെഡി അല്ലെ..."_മറിയാമ്മ

അവൾ അങ്ങനെ പറഞ്ഞതും... ഞങ്ങൾ നാലും അവളെ മുഖത്തേക്ക് തുറിച്ചു നോക്കി......
പിന്നെ ആണ് പെണ്ണിന് അമളി മനസ്സിലായത്.....അവൾ ഞങ്ങളെ നോക്കി വേണോ വേണ്ടേ...എന്നുള്ള രീതിയിൽ ഒന്ന് ഇളിച്ചു......

പിന്നെ ഇത് പറയാത്തതിന് എല്ലാവരും കൂടി ഒന്ന് അവളെ ഗുണദോഷിച്ചു.......

"അല്ല ആരാ..ആൾ....."_ഫെബി

"അത്...പിന്നെ...മ്മളെ അച്ചായൻ..."_മറിയാമ്മ

"ഏത്.......എബിയോ....."_മ്മൾ

"Mmm......"

"എടി.....കുരിപ്പേ .....എന്നിട്ട് ഞങ്ങളോട് പറഞ്ഞില്ലല്ലോ...."_അനു

"ഇങ്ങളോട് പറയാൻ വിചാരിച്ചതാ.......ബട്ട്...മ്മൾ മറന്നു പോയി........."_മറിയാമ്മ

"ഇങ്ങനെ പോയാൽ മോൾ പലതും മറക്കേണ്ടി വരും..."_ഫെബി

"എടി.....അവൻ അറിയരുത്...സമയം ആവുമ്പോൾ ഞാൻ തന്നെ പറഞ്ഞോണ്ട്......"_മറിയാമ്മ

"Mm.... ഒക്കെ...ബട്ട് ഇന്നത്തേത് ചെലവ് നിന്റെ വക...."_മ്മൾ

"എടി.....മുടിപ്പിക്കരുത്...."_മറിയാമ്മ

"ആ....കാര്യത്തിൽ ഇജ്ജ് ഒന്ന് കൊണ്ടും പേടിക്കണ്ട......ഞങ്ങൾ ഒക്കെ ഏറ്റ്"_അനു

"Thank you" എന്ന് പ്രിൻസിയുടെ ശബ്ദം ഓഡിറ്റോറിയത്തിൽ അലയടിച്ചപ്പോൾ ആണ്......മ്മക്ക് ബോധം വന്നത്...സ്റ്റേജിലേക്ക് നോക്കിയപ്പോൾ..ടീച്ചേഴ്സും പ്രിൻസിയും പരിപാടിയുടെ കാര്യങ്ങൾ ഒക്കെ സീനിയേഴ്സിന്റെ കയ്യിൽ കൊടുത്തു...അവർ പോയി.........

സ്റ്റേജിലേക്ക് നോക്കിയപ്പോൾ മ്മളെ ബ്രാതേർസ് ഒക്കെ നിൽക്കുന്നുണ്ട്....
ഷാൻ നെ നോക്കിയപ്പോൾ ആരെയോ തിരയുന്ന പോലെ തോന്നി...ആ നോട്ടം എന്റെ മുഖത്ത് എത്തിയപ്പോൾ....ഒന്ന് പുച്ഛിച്ചു ചിരിച്ചു.....
അപ്പൊ തന്നെ ഉറപ്പായി....മ്മക്ക് കാര്യമായിട്ട് എന്തോ അവൻ ഒരുക്കി വെച്ചുക്കണന്ന്.......എന്നിട്ട് അവൻ മൈക്ക് എടുത്ത് പറയാൻ തുടങ്ങി.......

"Hi... students.....
ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നതിനു കാരണം മ്മക്ക് എല്ലാവർക്കും അറിയാ.......പിന്നെ ഇങ്ങൾക്ക് പണി തരാന്ന് വിചാരിക്കരുത്......ഈ ഇക്കാക്ക മാരെ ചെറിയ ഗിഫ്റ്റ് ആയി കണ്ടാൽ മതി.....ഈ കോളേജ് കഴിഞ്ഞു പോവുമ്പോൾ ആസ്വദിക്കാൻ ഉള്ള ചെറിയ മെമ്മറീസ്.......ഒക്കെ......അപ്പൊ എങനെ തുടങ്ങല്ലേ........."

അവൻ മൈക്കിലൂടെ ചോദിച്ചതും
ഓഡിറ്റോറിയം മുഴുവൻ കൈ അടിച്ചു കൂവി വിളിച്ചു....................

അതിനു ശേഷം യമി ഓരോത്തരേ വിളിച്ചു പണി കൊടുക്കാൻ തുടങ്ങി.....ചിരിച്ചു പണ്ടാരം അടങ്ങി.....ഇവിടെ ഉള്ള സാധനങ്ങൾ വയറും പൊത്തി പിടിച്ച ചിരിക്കുന്നെ......അങ്ങനെ മ്മളെ പിള്ളേർക്കും കിട്ടി നല്ല അസ്സൽ പണികൾ.........

ഫസ്റ്റ് മ്മളെ മറിയാമ്മ ആയിരുന്നു........അവൾക്ക് കൈപ്പങ്ങ ജൂസ് കുടിക്കാൻ ആയിരുന്നു....പെണ്ണ് പല എക്സ്പ്രെഷനും ഇട്ട് മൂക്കും പൊത്തി കുടിക്കുന്നത് കണ്ടിട്ട് ഞങ്ങൾ ഹലാക്കിന്റെ ചിരി ആയിരുന്നു..... പിന്നെ അനു ആയിരുന്നു.....അവൾക്ക് പാട്ട് പാടാൻ ആയിരുന്നു....അവൾക്ക് അത്യാവശ്യം നന്നായി പാടാൻ അറിയുന്നത് കൊണ്ട്....അവൾ രക്ഷപെട്ട്.......ഫെബിക്ക് ആണകിൽ....മിമിക്രി ആയിരുന്നു.....അത് കേട്ട് ചിരിച്ചു പണ്ടാരം അടങ്ങി......പിന്നെ മ്മളെ പാത്തൂന് ഒരു അഡാർ പ്രൊപ്പോസൽ ആയിരുന്നു......അതും യമിക്ക്.....
പെണ്ണ് വിചാരിച്ച പോലെ ഒന്നും അല്ല നല്ല അഡാർ ആയി പ്രൊപ്പോസ് ചെയ്തു.....ചെക്കന്റെ കിളി ഒക്കെ പോയിക്കണു........ പെണ്ണ് ചെക്കനു ഒന്ന് ഇളിച്ചു കൊടുത്തു സ്റ്റേജിൽ നിന്ന് ഇറങ്ങി പോന്നു............പാത്തു വന്നപ്പോ മ്മളെ മറിയാമ്മ നന്നായി വാരുന്നുണ്ട്..... അതൊക്കെ കേട്ട് ചിരിച്ചോണ്ട് ഇരിക്കുമ്പോഴാണ്...യമി എന്റെ പേര് വിളിച്ചത്.......ഞാൻ മ്മളെ കൂരാമീസിനെ നോക്കിയപ്പോ....അവർ മ്മക്ക് ഒരു ഓൾ ദി ബെസ്റ്റും തന്നു....

ഞാൻ അതും വാങ്ങി സ്റ്റേജിലേക്ക് കയറി......അപ്പൊ ഷാൻ വന്ന് യമി ന്റെ കൈയ്യിൽ നിന്നും  മൈക്ക് വാങ്ങി.....

"അപ്പൊ ഫ്രണ്ട്സ്....മ്മളെ ആയിഷ ഷെൻസാ മാലിക്കിന് ഒരു ഗിഫ്റ്റ് കൊടുക്കേണ്ട എന്ന് ചോദിച്ചതും......."

എല്ലാവരും കയ്യടിച്ചു...............

ഞാൻ ഷാൻ നെ ഒന്ന് നോക്കിയതും അവൻ എന്റെ മുഖത്തേക്ക് ലോഡ് പുച്ഛം വാരി വിതറി......എന്നിട്ട് എന്റെ മുന്നിലേക്ക് ഒരു ബൗൾ നീട്ടി....അതിൽ നിന്നും ഒരു പേപ്പർ എടുത്ത് വായിക്കാൻ നിന്നതും ഷാൻ എന്റെ കയ്യിൽ നിന്നും വാങ്ങിവായിച്ചു....
അവൻ വായിച്ച കാര്യം കേട്ടതും...മ്മളെ കിളി ഒക്കെ ഏതിലൂടെ ആണ് പോയത് എന്ന് മ്മക്ക് തന്നെ അറിയൂല......

"തവള ചാട്ടം........"_ഷാൻ

അത് കേട്ടതും കരച്ചിലും ദേഷ്യം ഒക്കെ ഒപ്പം വന്നു.....മ്മളെ ഫ്രണ്ട്സിനെ നോക്കിയപ്പോ...ഇരുന്ന് ചിരിക്ക കുരിപ്പുകൾ.........അവന്മാരെ നോക്കിയപ്പോൾ ഒരു ദയനീയ അവസ്ഥയിൽ  മ്മളെ നോക്കി നിൽക്ക.......

"വേഗം കളിക്കണം മേടം...."_ഷാൻ

"ഇത് എന്നെ കൊണ്ട് പറ്റില്ല....."_മ്മൾ

"ഇവിടെ ബാക്കി എല്ലാവരും പറഞ്ഞത് ചെയ്തല്ലോ.....പിന്നെ നിനക്ക് മാത്രം എന്താ ഇത്ര പ്രെത്യേകത.....ഇത് ചെയ്തിട്ട് മോൾ പോയാൽ മതി....."_ഷാൻ

"No.....നീ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഞാൻ ഇത് ചെയ്യൂല.....വേറെ എന്തെങ്കിലും ചെയ്യാം..സോറി....."_മ്മൾ

എന്നും പറഞ്ഞു ഞാൻ അവനെ നോക്കിയപ്പോൾ മുഖം ഒക്കെ ആകെ ചുവന്നിട്ടുണ്ട്........

××××××××××××××××××××××××××××××××

(ഷാൻ)

അവളെ പറച്ചിൽ കേട്ടിട്ട് മ്മക്ക് ആകെ കലിപ്പ് കയറി.........അവളെ കൊണ്ട് നിർബന്ധിച്ചു ചെയ്യിപ്പിക്കാനും പറ്റില്ല.....പ്രിൻസി അറിഞ്ഞാൽ പ്രോബ്ലം ആവും........അപ്പോഴാണ് യമി അങ്ങോട്ട് വന്നത്.......

"ആയിഷ നിനക്ക് വേണ്ടി ഞങ്ങൾ ഒരു ചോയിസ് തരാണ്..... ഈ ബൗളിൽ നിന്നും ഒരു  പേപ്പർ എടുക്കണം....അതിൽ എന്താണക്കിലും കുഴപ്പം ഇല്ല........ഇതിൽ ഏതെങ്കിലും  ഒന്ന് നീ ചെയ്തിരിക്കണം.....അപ്പൊ എങനെ ഒക്കെ അല്ലെ....."_യമി

എന്ന് അവൻ അവളോട് ചോദിച്ചതും.....അവൾ ഒക്കെ പറഞ്ഞു...
അവൾ അതിൽ നിന്നും ഒരു ലോട്ടു എടുത്ത്......അത് യമി വാങ്ങി വായിച്ചു.....

"അപ്പൊ....ഫ്രണ്ട്സ്...മ്മളെ ആയിഷക്ക് കിട്ടിയിരിക്കുന്നത് couple dance ആണ്....."_യമി

അത് കേട്ടതും മ്മക്ക് ചിരി വന്നു....ഞാൻ അവളെ മുഖത്തേക്ക് നോക്കിയപ്പോൾ അന്ധംവിട്ടു നിൽക്കുന്നുണ്ട്......അപ്പൊ എനിക്ക് ഉറപ്പായി...അവൾ ഇത് ചെയ്യില്ലാന്ന്......

അപ്പൊ ആയിഷ....റെഡി അല്ലെ ഡാൻസ് കളിക്കാൻ എന്ന് യമി അവളോട് ചോദിച്ചതും.....

അവൾ റെഡി ആണന്നു പറഞ്ഞു....അത് കേട്ടപ്പോ ഞാൻ അവളെ തുറിച്ചു നോക്കി....
××××××××××××××××××××××××××××××××
(ആയിഷ)

മ്മക്ക് കിട്ടിയ രണ്ടു പണിയും വല്ലാത്തൊരു പണിയായി പോയി..... couple dance എങ്കിൽ അത്.........മ്മക്ക് ആകെ എരിഞ്ഞു നിൽക്കുബോൾ ആണ് യമി വീണ്ടും ഒരു ബൗൾ എന്റെ നേർക്ക് നീട്ടിയത്.....

ഇത് ഇനി എന്തിനാ...എന്നുള്ള ഭാവത്തിൽ ഞാൻ അവനെ നോക്കി.....

"ഇതിൽ നിന്ന് ഒരു ലോട്ട്‌ എടുക്ക്....അതിൽ ഉള്ള ആരുടെ പേര് ആണെങ്കിലും...അവർ ആയിരിക്കും ഇന്ന് നിന്റെ കൂടെ പെയർ ആയി കളിക്കൽ.........."

ഞാൻ പടച്ചോനെയും വിളിച്ചു അതിൽ നിന്നും ഒരു ലോട്ട് എടുത്ത് യമിക്ക് കൊടുത്തു.......

അവൻ അത് തുറന്നു നോക്കി....ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു ചിരി ഞാൻ കണ്ടു...മ്മൾ ആണങ്കിൽൽ ആകെ ടെൻഷൻ ആയി ഇപ്പൊ ചാവും എന്നുള്ള അവസ്ഥയിലും.............അപ്പോഴേക്കും യമി മൈക്ക് എടുത്ത് പറയാൻ നിന്ന്......

"അപ്പൊ...ഗായസ്...പറയല്ലേ...ആയിഷയുടെ പെയെർനെ....."
എന്ന് യമി ഉറക്കെ ചോദിച്ചതും ഓഡിറ്റോറിയം കയ്യടിയുടെ ശബ്ദം കൊണ്ട് നിറഞ്ഞിരുന്നു.............

"ആയിഷ ഷെൻസാ മാലിക്കിന്റെ പെയർ  നമ്മുടെ കോളേജ് ചെയർമാൻ.................. ഷാൻ കാസിം ആണ്"

എന്ന് അവൻ പറഞ്ഞതും എന്റെ ബാക്കി കിളിയും കൂടും കുടുക്കയും എടുത്ത് പോയി.........ഓഡിറ്റോറിയം ഫുൾ കയ്യടികൾ ഉയർന്നു.......ഷാൻ നെ നോക്കിയപ്പോൾ എന്റെ അവസ്ഥ തന്നെ ആയിരുന്നു അവൻക്കും.....അപ്പൊ ഉറപ്പായി അവൻക്ക് ഇതൊന്നും അറിയൂലാന്ന്.............
××××××××××××××××××××××××××××××××
(ഷാൻ)

ഇങ്ങൾ ഇത് നോക്കീം ചങ്കുകളെ.........അവൾക്ക് ഇട്ട് പണികൊടുക്കാൻ വിചാരിച്ചപ്പോ...പണി ഏഴായി മടക്കി തിരിച്ചു എന്റെ നെഞ്ചത്തോട്ട് തന്നെ ലാൻഡായി............

ഞാൻ യാമിനെ ഒന്ന് നോക്കി.......അവൻ വേഗം സ്റ്റേജിന്റെ മുക്കും മൂലയും അരിച്ചു പെറുക്ക കുരിപ്പ്.....അവനോട് ഞാൻ പലവട്ടം പറഞ്ഞതാ....എന്റെ പേര് അതിൽ ഇടരുത് എന്ന്.......ഇനി  കളിക്കാതെ ഒരു വഴിയും ഇല്ല.................

"അപ്പൊ....ഫ്രണ്ട്സ്....ഗെയിം സ്റ്റാർട്ട് ചെയ്യാൻ പോവാണ്.......അളിയാ ഓൾ ദി ബെസ്റ്റ്"_യമി
  അവൻ മൈക്കിലൂടെ പറഞ്ഞതും അവൻക്ക് മനസ്സിലാവുന്ന തരത്തിൽ രണ്ടു തെറിയും പറഞ്ഞു......
അവൻ ഒന്ന് ഇളിച്ചുങ്ങാൻഡ്....മ്യൂസിക് പ്ളേ ചെയ്യാൻ പറഞ്ഞു.......

ഞാൻ അവളെ നോക്കിയപ്പോൾ വല്ലാതെ ഒരു അവസ്ഥയിൽ നിൽക്കാണ്...അത് കണ്ടപ്പോ മ്മക്ക് ചിരി വന്നു........എന്തായാലും നനഞ്ഞത് അല്ലെ ഇനി ഇപ്പൊ കുളിച്ചിട്ട് കയറാം എന്ന് വിചാരിച്ചു....അവളെ കൈ പിടിച്ചു സ്റ്റേജിന്റെ നാടുവിൽ നിർത്തിച്ചു.....

അപ്പോഴേക്കും യമി ഒരു ഹിന്ദി റൊമാന്റിക് സോങ് പ്ലെ ചെയ്തിരുന്നു...........ഞാൻ അവളെ നോക്കിയപ്പോൾ പെണ്ണ് ഇന്റെ മുഖത്തേക്ക് നോക്കി ഇരിക്കാ........

ഞാൻ അവളെ അടുത്തേക്ക് നിന്ന്....ഒരു കൈയേറ്റ് അവളെ അരയിലൂടെയിലൂടെ പിടിച്ചു എന്റെ അടുത്തേക്ക് ചേർത്തു നിർത്തി...മറ്റേ കയ്യ് അവളെ വലത്തേ കയ്യിലും പിടിച്ചു പാട്ടിനു ഒപ്പം ഞങ്ങൾ ചുവട് വെക്കാൻ തുടങ്ങി........

ഞാൻ പെണ്ണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്ക......... അവളെ ഹാർട്ട് ബീറ്റ്‌സ് ഒക്കെ മ്മക്ക് ഇപ്പൊ നന്നായി അറിയുന്നുണ്ട്....... അവളെ ആ പേടിച്ചരണ്ട മുഖത്തേക്ക് നോക്കുമ്പോൾ സത്യം പറഞ്ഞ മ്മക്ക് നല്ലോണം ചിരി വരുന്നുണ്ട്.....ന്റെ പൊന്നോ അവളെ ആ വെള്ളാരം കണ്ണിലേക്ക് നോക്കിയാൽ വേറെ ഒന്നും കാണൂല... ആ കണ്ണും അവളെ ആ നോട്ടവും ന്റെ പൊന്നോ.....അഡാർ ആണ്.......അവളെ കണ്ണിലേക്കും നോക്കി ലയിച്ചു നിൽക്കുമ്പോഴാണ്
കയ്യടികളുടെ ശബ്ദം കേട്ടത്..........പിന്നെയാ മ്മക്ക് ബോധം വന്നത്....മ്മൾ വേഗം അവളിൽ നിന്ന് മാറി നിന്നു............


പടച്ചോനെ.....ഛെ.....അവൾക്ക് ഇട്ട് പണി കൊടുക്കണം എന്ന് വിചാരിച്ചു......മ്മക്ക് പണിയായല്ലോ......മ്മളെ മനസ്സിൽ വേറെ പെണ്ണ് ഉണ്ടായിട്ടും അവളെ കണ്ടപ്പോ എന്തിനാ.....എന്റെ ഹാർട്ട് ഇടിച്ചത്......അവളെ ആ കണ്ണിലേക്ക് നോക്കുമ്പോൾ.....ഞാൻ എന്തിനാ...വേറെ എന്തൊക്കെയോ ആഗ്രഹിച്ചത്.....ഛെ.... ഞാൻ ഇത് എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നെ.........മ്മൾ സ്വയം തലക്ക് ഒരു കൊട്ട് കൊടുത്ത്‌......ഏയ് അവൾ മ്മളെ ശത്രു ആണ്.....എന്നൊക്കെ മനസ്സിനെ മ്മൾ തന്നെ പഠിപ്പിച്ചു.........ഇനി ഞാൻ എങ്ങനെ അവളെ മുഖത്തേക്ക് നോക്കും............വിചാരിച്ചു മ്മളെ ഫ്രണ്ട്സിനെ നോക്കിയപ്പോൾ ഒക്കെ വായും പൊളിച്ച്  നിൽക്കുന്നുണ്ട്...അതൊടപ്പം ഇരുന്ന് കിണിക്കുന്നുണ്ട് കുരിപ്പുകൾ.......
××××××××××××××××××××××××××××××××
(ആയിഷ)

അവൻ ഒരിക്കലും ഇതിനു സമ്മതിക്കും എന്ന് വിചാരിച്ചില്ല.......അവൻ സമ്മതിക്കില്ല എന്ന് വിചാരിച്ച ഞാൻ ഇതിനു ഓക്കേ പറഞ്ഞത്.....അവൻ എന്റെ കയ്യും സ്റ്റേജിന്റെ നടുവിലേക്ക് നിർത്തിയപ്പോൾ മ്മൾ പേടിച്ചു ഒരു വഴിക്ക് ആയിരുന്നു....അവൻ അരയിലൂടെ കയ്യിട്ട് ചേർത്ത് നിർത്തിയപ്പോൾ......ഞാൻ പടച്ചോനെ വിളിച്ചു.....അവനോട് ചേർന്നിരിക്കുമ്പോൾ ഹാർട്ട് ഒക്കെ വല്ലാതെ ഇടിക്കുന്നുണ്ട്.......അവന്റെ ആ പൂച്ചക്കണ്ണിലേക്ക് നോക്കുമ്പോൾ ഒക്കെ മറന്ന് അതിലേക്ക് തന്നെ നോക്കി പോവും.....അത്രക്കും ആകർഷണം ഉണ്ടായിരുന്നു ആ കണ്ണുകൾക്ക്...... അവനോട് ചേർന്ന് ആ പാട്ടിനു ഒത്തു ഡാൻസ് കളിക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നിരുന്നു....അവന്റെ ആ കാന്തക്കണ്ണ്  മാത്രം ആയിരുന്നു മനസ്സിൽ.............ഓഡിറ്റോറിയം കുലുങ്ങുന്ന തരത്തിൽ കയ്യടികൾ ഉയർന്നപ്പോഴാണ്....മ്മക്ക് ബോധം വന്നത്..........വേഗം അവനിൽ നിന്ന് മാറി നിന്നു..........

ഛെ ഞാൻ ഇത് എന്താ ചെയ്തേ......ഏതെങ്കിലും ചെക്കന്മാർ മെത്തു തൊട്ടാൽ അവന്റെ കരണം പുകയ്ക്കുന്ന ഞാൻ അവൻ എന്റെ അരയിലൂടെ കയ്യിട്ട് ചേർത്ത് നിർത്തിയപ്പോഴും അവനോട് എന്തെങ്കിലും പറയാനോ കൈ ഉയർത്താനോ എനിക്ക് സാധിച്ചില്ല.......അത് എന്താ എന്ന് എത്ര ആലോചിച്ചിട്ടും മ്മക്ക് ഉത്തരം കിട്ടിയില്ല.............മ്മൾ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി വേഗം ആ സ്റ്റേജിൽ നിന്നു ഇറങ്ങി പോയി........

അവസാന കുട്ടി ഞാൻ ആയതിനാൽ.....യമി വേഗം പരിപാടി വയിന്റപ്പ് ചെയ്തു......

മ്മളെ കൂരാമിസ് ആണകിൽ മ്മളെ പച്ചക്ക് തിന്നുണ്ട്....ഞങ്ങൾ നല്ല മാച്ച് ആണ്...പൊളി ആണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും മ്മളെ ചെവീക്ക് ഒന്നും കയറുന്നില്ല....മ്മൾ എന്തോ ഹാലിൽ ആയിരുന്നു.......

××××××××××××××××××××××××××××××××

(ഷാൻ)

അവൾ വേഗം സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി......മ്മൾ വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുമ്പോഴാണ്.....അവന്മാർ ഇങ്ങോട്ട് വന്നത്...........

"ഡാ....എന്താടാ കിളി പോയോ...."_എബി

"പോവാതിരിക്കോ.....കണ്ടു നിൽക്കണ മ്മളെ കിളി പോയെങ്കിൽ കളിക്കുന്ന അവന്റെ അവസ്ഥ എന്തായിരിക്കും........."_അക്കു

"ഛെ.....ഇത് കെൻസക്ക് ഒക്കെ ആയിരുന്നെകിൽ ഞാൻ ഇന്ന് പൊളിച്ചേനെ....."യമി

"ആ... അത് ശെരിയ.....അന്റെ കരണം പൊളിച്ചേനെ അവൾ.....എന്തായാലാന്ത.... അവൾ നിന്നെ പ്രെപോസ് ചെയ്തില്ലേ...അതന്നെ വലിയ കാര്യം എന്ന് വിചാരിച്ചു ഇരുന്നോ....."_ഫായി

"പോടാ.....പോടാ...തരത്തിൽ പോയി കളിക്കട.........."_യമി

"അതൊക്കെ വിട് ഇങ്ങൾ.....നീ അവൾക്ക് പണി കൊടുക്കണം എന്ന് വിചാരിച്ചു വല്ലാത്തൊരു പണിയ ഇജ്ജ് കൊടുത്തെ.....പെണ്ണിന്റെ കിളി ഒക്കെ പോയിക്കണല്ലോ......."_അക്കു

"പിന്നെ അല്ല......അമ്മാതിരി റൊമാന്റിക് ഷോ അല്ലെ ഇവിടെ കാഴ്ച വെച്ചത്...അല്ലെ അളിയാ......ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടോളു..."_അച്ചു

ഞാൻ പിന്നെ ഒന്നും നോക്കിയില്ല...അവന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു......

"ആ.....അയ്യോ......എന്താണ്ട നാറി നിനക്ക്"_അച്ചു

"ഇപ്പൊ ഞങ്ങളെ കണ്ടൊള്ളു....ഞങ്ങൾ മാത്രം കണ്ടൊള്ളു......" 
എന്ന് അവൻ മാർ എല്ലാവരും കൂടി പറഞ്ഞു ചിരിച്ചപ്പോ ഞങ്ങൾ കെട്ടി പിടിച്ചു ചിരിച്ചു.......


പക്ഷെ ഇവരെ  കത്തുന്ന കണ്ണുകളോടെ നോക്കുന്ന  ഒരു രൂപത്തെ ഇവർ കണ്ടില്ല....ആ രൂപം ഒന്ന് ഇവരെ നോക്കി ഒന്ന് പുച്ഛിച്ചു അവരെ നോക്കി നിഗൂഢമായി ചുണ്ടിൽ ഒരു ചിരിയും വരുത്തി തിരിഞ്ഞു നടന്നു.......

××××××××××××××××××××××××××××××××
(ഐറ)

അവൾ വീട്ടിലേക്ക് കയറി ചെന്ന് കണ്ണിൽ കാണുന്ന സാധനങ്ങൾ ഒക്കെ എടുത്ത് എറിഞ്ഞു.........

"ഐറ.... നിനക്ക് എന്താ പറ്റിയെ.... എന്തിനാ ഇതൊക്കെ എടുത്ത് എറിയുന്നെ......... നിനക്ക് എന്താ പ്രാന്ത് ആണോ...."_പപ്പ

"ആ എനിക്ക് പ്രാന്ത് തന്നെയാ........അവൻ എന്നെ പ്രാന്ത് പിടിപ്പിക്കും......"

"ഇതിനു മാത്രം ഇപ്പൊ എന്താ ഇവിടെ ഉണ്ടായേ...."പപ്പ

"ഏതോ ഒരുത്തി വന്ന്കണ്....... ഇന്ന് എന്റെ മുൻപിൽ വെച്ച് അവളും അവനും കൂടി😡......ഞാൻ അല്ലാതെ വേറെ ഒരു പെണ്ണും അവനെ നോക്കുന്നത് പോലും എനിക്ക് ഇഷ്ടം അല്ല...........അവളെ എന്റെ കയ്യിൽ കിട്ടും........."

"അതിനാണോ....നീ ഇതൊക്കെ എടുത്ത് എറിയുന്നെ.........നിന്നെ വേണ്ടാത്തവനെ നിനക്ക് എന്തിനാടി.......
നിന്റെ പിറകിൽ തന്നെ എത്ര ചെക്കന്മാർ ഉണ്ട്........"പപ്പ

"എനിക്ക് അവനെ തന്നെ വേണം.....അവൾ വന്നപ്പോ തൊട്ട് എന്റെ ചെക്കന്റെ നെഞ്ഞതോട്ട.....പക്ഷെ അതൊക്കെ ഞാൻ സഹിച്ചത് അവനോടുള്ള ഇഷ്ടം കൊണ്ടാ.......പക്ഷെ ഇന്ന് അവൾ ചെയ്തത് എനിക്ക് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല.................ഫിദയുടെ അവസ്ഥ തന്നെ ആയിരിക്കും അവൾക്കും....."_


മോൾ ചെയ്യുന്നത് ഒക്കെ സൂക്ഷിച്ചു വേണം.........നിനക്ക് അറിയാലോ ഷാൻ നെ.......അവന്റെ കരുത്തിനു മുന്നിൽ ജയിക്കാൻ കുറച്ചു പാട.......അതോണ്ട് എന്ത് ചെയ്യുമ്പോഴും നീ സൂക്ഷിക്കണം..."_പപ്പ

"ഹും എനിക്ക് അറിയാ....എന്താ വേണ്ടതെന്നു............."_

അവൾ മനസ്സിൽ ചിലത് ഉറപ്പിച്ചു.........

××××××××××××××××××××××××××××××××
(ഷാൻ)

പരിപാടി ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ക്ലാസ്സ് കഴിയാൻ ആയിരുന്നു.....അവന്മാരെയും കൂട്ടി ഞങ്ങടെ സ്ഥിരം വാകമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോഴാ അവളുമാർ അങ്ങോട്ട് എഴുന്നള്ളിയത്............

അവളന്മാർ ആണകിൽ തള്ളി മറിക്കുന്നുണ്ട്.............ഷെൻസന്റെ പിന്നെ പറയെ വേണ്ടാ....നോൺ സ്റ്റോപ്പ് ചെയ്യാതെ പറയുന്നുണ്ട്..........അതൊക്കെ കേട്ട് മ്മക്ക് പ്രാന്തായി.........

"അതെ ഞാൻ പോവാ....ഇങ്ങൾ ഉണ്ടെങ്കിൽ വാ...."_മ്മൾ

"താൻ പൊയ്ക്കോ....തന്നെ ഇവിടെ ആരെങ്കിലും പിടിച്ചു വെച്ചിരുന്നോ..........."_ഷെൻസാ

"ഡീ........😡

"പിന്നെ നീ ഞൊട്ടും.......ഒന്ന് പോടപ്പാ.... നിന്നെക്കാൾ വലിയ ഐറ്റങ്ങളെ ഈ ഷെൻസാ കണ്ടതാ.........."

"നീ പോടീ പുല്ലേ......നീ എന്റെ അടുത്ത് കളിക്കാൻ മാത്രം ഇജ്ജ് വളർന്നിട്ടില്ല......"

"നിന്നെ  ഒരിക്കൽ എന്റെ കയ്യിൽ കിട്ടും....അന്ന് നിന്റെ ഈ അഹങ്കരം ഞാൻ നിർത്തുമെടി............"

അഹങ്കരം നിന്റെ മറ്റവൾക്ക് ആടാ നാറി................"

"ഞാൻ ഇപ്പൊ തീർത്തു തരാടി നിന്റെ അഹങ്കാരം......."

അപ്പോഴേക്കും യമി വന്നു എന്നെ പിടിച്ചു കൊണ്ട് പോയി........

ഞാൻ അവനെ കലിപ്പിൽ ഒന്ന് നോക്കി ബൈക്കും എടുത്ത് അവരെ ആരെയും നോക്കാതെ ക്ലബ്ബിലേക്ക് വിട്ട്.........

അവളോട് ഉള്ള ദേഷ്യം മുഴവൻ ബൈക്കിനോട് തീർത്തു....അതോണ്ട് വേഗം ക്ലബ്ബിൽ എത്തി........

അവളോട് ഉള്ള ദേഷ്യത്തിൽ നിർത്താതെ   പ്രാക്ക്റ്റീസ് ചെയ്തു.........അപ്പോഴേക്കും അവന്മാർ എത്തി....അവരെ ഒന്നും മൈൻഡ് ചെയ്യാതെ പ്രാക്ടീസ് ചെയ്തു .....

പിന്നെ ഞങ്ങൾ ഒരു പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.......അതിൽ ഞങ്ങൾ വിൻ ചെയ്തു.......കേരളത്തിൽ നിന്നും ഉള്ള ഒരുപാട്  മ്യൂസിക് ഗ്രൂപ്പുകളിൽ ആകെ ഫൈനൽക്കു സെലെക്റ്റ് ആയത് ഞങ്ങളെ ഒരു ഗ്രൂപ്പ് ആണ്......ഈ പ്രോഗ്രാമിന്റെ ഫൈനൽ ദുബായിൽ വെച്ച.....അതോണ്ട് തന്നെ എല്ലാവരും നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്........

ഇതൊക്കെ കഴിഞ്ഞു  എല്ലാവരും വീട്ടിലേക്ക് വിട്ടു.......

മ്മൾ വീട്ടിലേക്ക് ചെന്ന് കയറിയപ്പോ തന്നെ എല്ലാവരും ഹാളിൽ തന്നെ ഉണ്ട്........സാധാരണ ഞാൻ വരുമ്പോൾ ഷിസ ഒക്കെ ഉറങ്ങിയിട്ടുണ്ടാവും...ഇന്ന് ഒക്കെ ഇവിടെ തന്നെ ഉണ്ട്.....മ്മളെ കണ്ടപ്പോ എല്ലാവരും മ്മളെ  തുറിച്ചു നോകുന്നുണ്ട്..........

ഞാൻ ഷാനുനേ നോക്കിയപ്പോ കുരിപ്പ് ആക്കി ചിരിക്കുന്നുണ്ട്.....

"ഇന്ന് എന്താ എല്ലാവരും ഉണ്ടല്ലോ......"_മ്മൾ

"ആ ഞങ്ങൾ എല്ലാവരും കൂടി ഒരു റൊമാന്റിക് വീഡിയോ കാണായിരുന്നു..."_ഉമ്മി

"അത് ഏത് വീഡിയോ...."_മ്മൾ

"നിനക്ക് അറിയാവുന്ന വീഡിയോ ആണ്....അത് കണ്ടപ്പോ തൊട്ട് അതിലെ നായികയെ അന്റെ ഉമ്മാക്ക് നല്ലോണം അങ്ങ് ഇഷ്ടായി....അതോണ്ട് അവളെ തന്നെ അന്റെ ഉമ്മാക്ക് മരോളായി മതിയെന്ന്............."_ഉപ്പ

ഞാൻ ഷാനുനേ നോക്കി ഒന്ന് ചിരിച്ചു.....

"ഇജ്ജ് അവനെ നോക്കണ്ടാ....അന്റെ പെണ്ണായി അവളെ മതിയെന്ന അവൾ ഉദ്ദേശിച്ചേ......."_ഉപ്പ

അപ്പൊ തന്നെ ഞാൻ ഉമ്മാനെ തുറിച്ചു നോക്കി.......ഈ ഉമ്മാക്ക് എന്തിന്റെ കേടാ പടച്ചോനെ......

"ഇങ്ങൾക്ക് ഇത് എന്തിന്റെ കേടാ ഉമ്മച്ചിയെ......വല്ല ലവളുമാരെയും കണ്ട് എന്നെ കൊണ്ട് കെട്ടിക്കാൻ നോക്ക....."_മ്മൾ

"അതിനു നീ അവളെ കണ്ടിട്ടില്ലല്ലോ..
കണ്ടു നോക്ക്..."
എന്നും പറഞ്ഞു ഉമ്മി എന്റെ നേരക്ക് ഫോൺ നീട്ടി...അതിലെ വീഡിയോ കണ്ടതും ഞാൻ ഷാനുനേ കലിപ്പിൽ നോക്കി..........

"എങനെ ഉണ്ട്....... പെണ്ണ് പൊളിയ..... 
ആ ചെക്കൻ കുഴപ്പല്യ.....അല്ലട.............."

ഇന്നത്തെ പ്രോഗ്രാമിന്റെ വീഡിയോ ആണ് കുരിപ്പുകൾ ഇരുന്ന് കാണുന്നത്...........

"ഇങ്ങൾക്ക് വേറെ ഒന്നിനെയും കിട്ടിയില്ലേ.......ഇവളെ കൊണ്ട് അല്ലെങ്കിൽ തന്നെ ശോസ്ഥത ഇല്ല......."മ്മൾ

"നീ അവളെ കേറി ചൊറിഞ്ഞിട്ട് അല്ലെ.......അല്ലെങ്കിലും നിനക്ക് ഈ ഇടയായി കുറച്ചു ദേഷ്യം കൂടുതലാ.........ഒരു പെണ്ണിനോട് ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോ....."_ഉമ്മി

ഇവര് ഇപ്പൊ ഇത് എന്താ പറയുന്നേ എന്ന് വിചാരിച്ചു ഞാൻ ഉമ്മാനെ സംശയരൂപ്പത്തിൽ നോക്കി.......

"ഇവൻ ഇവിടെ വന്ന് പറഞ്ഞു നീയും അവളും കൂടി തല്ലുണ്ടാക്കിയത്..."_ഉമ്മി

ഞാൻ ഷാനുനേ ഒന്ന് നോക്കി.....ഇത് നീ എങനെ അറിഞ്ഞന്നുള്ള ഭാവത്തിൽ...

"ഇങ്ങൾ നോക്കണ്ടാ....എന്റെ ക്ലാസ്സിലാ  അവൾ പടിക്കുന്നെ.....ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്.....കോളേജിൽ വന്നപ്പോ  ഒരു കോന്തനുമായി തല്ലുണ്ടാക്കി എന്ന് പറഞ്ഞു.... പിന്നെ ഇങ്ങളെ പേരും പറഞ്ഞു തന്നപ്പോ എല്ലാം ഒക്കെ ആയി.......പക്ഷെ ഞാൻ അവളോട് പറഞ്ഞിട്ടില്ല ഞാൻ ആ കോന്തന്റെ അനിയൻ ആണെന്ന്😝.....എന്തായാലും നിനക്ക് പറ്റിയ സാധന.....
ആൾ പാവാണ് ഉമ്മി....."

"ആണോ....എന്ന നീ ഒരു ദിവസം അവളെ ഇങ്ങോട്ട് കൊണ്ട് വാ......എനിക്കും കാണണം അവളെ......"

"ഈ....ഉമ്മിക്ക് എന്തിന്റെ കേടാ....നിങ്ങൾക്ക് ഒന്നും അറിയില്ല അതിനെ......കാണാൻ മൊഞ്ജ് ഉണ്ടായിട്ട് എന്താ....അവളെ തിരുവായ തുറന്നാൽ ..അവിടെ തീരും ഒക്കെ.......അതിനൊക്കെ ഈ വീട്ടിലേക്ക് കൊണ്ട് വന്നാൽ...
ഈ വീട് അടിമേലെ മറിക്കും.......അവളെ വീട്ടുകാർക്ക് അവാർഡ് കൊടുക്കണം അതിനെ ഒക്കെ സഹിക്കുന്നതിന്........"

"ഓ....പിന്നെ....അന്നേ ഞങ്ങൾ ഇവിടെ സഹിക്കുന്നില്ലേ.... അതിന്റെ അത്ര ഒന്നും വരൂല...... അന്നേ ഒക്കെ നന്നാക്കാൻ അത് പോലെ ഉള്ള ഒന്ന് ഒക്കെ വരണം  ഇവിടേക്ക്....എന്നാലേ നീയൊക്കെ നന്നാവൂ..."

ഓ..അപ്പൊ ഇങ്ങൾ ഒറ്റ കെട്ട് എന്നും പറഞ്ഞു ദേഷ്യത്തിൽ അവരെ നോക്കി മുകളിക്ക് കയറി പോയി............

ആ കുരിപ്പിന്റെ മുഖം മനസ്സിലേക്ക് വരും തോറും മ്മക്ക് ദേഷ്യം കൂടി വന്നു.........മ്മൾ വേഗം ബാത്‌റൂമിൽ കയറി ശവറിന്റെ ചുവട്ടിൽ നിന്ന് മൈൻഡ് റിലാക്സ് ആക്കി പുറത്തേക്ക് ഇറങ്ങി പോയി കുറച്ചു നെരം കിടന്നു.....
ഫുഡ് കഴിക്കാൻ വിളിച്ചെങ്കിലും മ്മൾ പോയില്ല......

××××××××××××××××××××××××××××××××
(ആയിഷു)

അവന്റെ ബൈക്ക് എടുത്തുള്ള പോക്ക് കണ്ടപ്പോൾ മ്മക്ക് ചെറിയ പേടി തോന്നാതിരുന്നില്ല......

പിന്നെ അച്ചായാനൊക്കെ അവനെ പറ്റി പറഞ്ഞപ്പോൾ ചെറിയ ഒരു വിശമം തോന്നാതെ ഇരുന്നില്ല.........പിന്നെ അവന്റെ അപ്പോഴത്തെ വർത്താനം മൈൻഡ്ലേക്ക് വന്നപ്പോ അതൊക്കെ അപ്പൊ മനസ്സിൽ നിന്ന് എടുത്ത് കളഞ്ഞു......അവൻ പോയ പിന്നാലെ അവരും പോയപ്പോൾ ഞങ്ങളും പിന്നെ അവിടെ നിൽക്കാതെ വേഗം സ്ഥലം വിട്ടു..............വീട്ടിൽ എത്തുന്ന വരെ പാത്തു നമ്മളെ ചെവി തിന്നു തീർക്കുന്നുണ്ട്........അവനോട് അങ്ങനെ ഒക്കെ പറഞ്ഞതിന്........മ്മൾ പിന്നെ കാര്യം ആക്കിയില്ല............

ഇന്ന് വീട്ടിൽ ചെന്നപ്പോ കാക്കു ഉണ്ടായിരുന്നില്ല....പിന്നെ ഉമ്മാനോട് ചോദിച്ചപ്പോൾ അല്ലെ അറിഞ്ഞത് അവൻ ഇന്ന് ഹോസ്റ്റലിൽ നിൽക്കണന്നു.....അതോണ്ട് മ്മക്ക് അത്ര ഉഷാർ ഇല്ലായിരുന്നു....വേഗം കുളിച്ചു ഫ്രഷ് ആയി നിസ്കരിച്ചു.......

മ്മൾ ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരു ന്യൂ ഗ്രുപ്പ് കണ്ടു.....മ്മൾ അത് തുറന്നു നോക്കിയപ്പോൾ മ്മളെ കൂരാമിസും ബ്രോസും അടങ്ങുന്ന ഗ്രുപ്പ് ആണ്....ആ കൊന്തനും ഉണ്ട്..........

യമി അതിലേക്ക് ഒരു വീഡിയോ സെന്റ് ചെയ്തു....അത്  ഓപ്പൺ ചെയ്തു നോക്കിയപ്പോൾ മ്മക്ക് ആകെ ദേഷ്യം കേറി...............

ഇന്നത്തെ ഞങ്ങളെ ഡാൻസ് വീഡിയോ ആണ്..... വീഡിയോ ആണ്..
എല്ലാവരും കൂടി ഞങ്ങളെ പച്ചക്ക് തിന്നുണ്ട്......അവരെ നാല് തെറിയും വിളിച്ചു വേഗം  നെറ്റ് ഓഫ്ആക്കി... ഇന്നത്തെ ടാൻസിന്റെ കാര്യം ഓർത്തു കിടന്നു......കുറച്ചു കഴിഞ്ഞു ഫുഡും കഴിച്ഛ് മ്മൾ കിടന്നു ഉറങ്ങി.............
××××××××××××××××××××××××××××××××
(ഷാൻ)

ഇന്ന് എന്തോ എണീച്ചപ്പോ തന്നെ കോളേജിൽ പോവാൻ ഒരു മൂഡ് ഇല്ലായിരുന്നു...അവന്മാരെ ഓർത്തപ്പോ വേഗം കുളിച്ചു മാറ്റി വണ്ടിയുടെ കീയും എടുത്ത് താഴോട്ട് ഇറങ്ങി............എല്ലാവരും ഹാളിൽ ഇരുപ്പുണ്ട്.......മ്മൾ അവരെ ഒന്നും മൈൻഡ് ചെയ്യാതെ പുറത്തേക്ക് പോയി..........

"ഡാ....ഇജ്ജ് ഫുഡ് കഴിക്കുന്നില്ലേ....."_ഉമ്മി

"എനിക്ക് വേണ്ട......"

എന്നും പറഞ്ഞു വേഗം ബൈക്കും എടുത്ത് കോളേജിലേക്ക് വിട്ടു.....ഫുഡ് കഴിക്കാതെ പോന്നതിൽ ഉമ്മാക്ക് സങ്കടം ഉണ്ടെന്ന് അറിയാ....എന്നാലും ഇന്നലെ എന്നോട് അങ്ങനെ പറഞ്ഞില്ലേ അതിന്റെ ഒരു ചെറിയ ഒരു ഡോസ്........

കോളേജിൽ പോയി.......നേരെ കാൻഡീൻക്ക് വിട്ടു....അവിടന്ന് ഫുഡ് കഴിക്കാതെ വന്നത് കൊണ്ട് ഫുഡും പറഞ്ഞു അവിടെ പോയി...ഇരുന്നു.......
അപ്പോഴേക്കും അവന്മാർ വന്നു...
മ്മൾ അതും തട്ടി ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ പോയി.............
ക്ലാസ്സിൽ പോയപ്പോൾ മുതൽ അവന്മാർ ഭയങ്കര എഴുത്തിലാ......ഇന്ന് റെക്കോർഡ് വെക്കേണ്ട ദിവസം ആണ്.......ഉച്ചക്ക് ശേഷം ആയത് കൊണ്ട്........ഇവൻമ്മാരെ ഇന്ന് പുറത്തേക്ക് കാക്കണ്ട..........മ്മൾ റെക്കോർഡ് തന്ന അന്ന് തന്നെ ഷിസക്ക് ചോക്ലേറ്റ് വാങ്ങി കൊടുത്തു എഴുതിച്ചിരുന്നു.........അതോണ്ട് മ്മൾ പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു.......

"ഡാ...ഈ ബുക്ക് ഒന്ന് ലൈബറിയിൽ വെക്കോ..... ഞാൻ ഇന്നലെ എടുത്തതാ
എനിക്ക് കുറച്ചും കൂടി എഴുതാൻ ഉണ്ട്....നീ ഇതൊന്ന് കൊണ്ടുപോയി വെക്ക്.... "_യമി

"Mm.... ഇങ്ങു താ......."

മ്മൾ ബുക്കും ഏറ്റ് ലൈബറിയിലേക്ക് വിട്ടു..അവിടെ ചെന്നപ്പോ അത് ലോക്ക് ആയി കിടക്ക........അതോണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അതിന്റെ ഉള്ളിൽ നിന്നും ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടു.......... ഞാൻ അതിന്റെ പൂട്ടിലേക്ക് നോക്കിയപ്പോൾ അത് അകത്തു നിന്ന് പൂട്ടിയത് ആണെന്ന് മനസ്സിലായി..........

അതിന്റെ ഉള്ളിൽ നിന്നും ഒരു പെണ്ണിന്റെ കരച്ചിൽ കേട്ടപ്പോൾ വേറെ ഒന്നും നോക്കാതെ വാതിൽ ഞാൻ ചവിട്ടി തുറന്നു......അതിന്റെ ഉള്ളിലുള്ള ആൾക്കാരെ കണ്ടപ്പോ  ആകെ ഞെട്ടി....

"ഷെൻസാ"

××××××××××××××××××××××××××××××××
(ആയിഷ)

ഇന്ന് നമ്മൾ ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ഒരു കുട്ടി mehraz sir എന്നെ ലൈബറിയിലേക്ക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞത്....സാർ ഇപ്പൊ എന്തിനാ വിളിക്കുന്നത് എന്നും വിചാരിച്ചു മ്മൾ ലൈബറിയിലേക്ക് പോയി....പാത്തു വരാൻ നിന്നെങ്കിലും ഞാൻ വേണ്ടെന്നു പറഞ്ഞു.................ലൈബറിയിലേക്ക് കയറിയപ്പോ അവിടെ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല.........അതോണ്ട് വേഗം അവിടുന്ന് പോരാൻ നിന്നതും ആരോ മ്മളെ കയ്യിൽ പിടിച്ഛ് അതിലേക്ക് വലിച്ചിട്ടു......................

അതിനുള്ളിലെ ആളെ കണ്ട് മ്മൾ ഒന്ന് ഞെട്ടി................

"വസീം........"

"അതേടി വസീം തന്നെയാ......അപ്പൊ മോൾ എന്നെ മറന്നിട്ടില്ല...... നീ എന്താ വിചാരിച്ചേ എന്നെ അങ്ങ് അകത്താക്കി ഉണ്ട തീറ്റിപ്പിക്കാം എന്നോ.........ഈ വസീം ഷാനെ ലോക്ക് ആക്കാൻ മാത്രം നീ വളർന്നിട്ടില്ല മോളെ................പക്ഷെ ഇത്രയും കാലം ഈ നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നത് നിന്നെ കൊണ്ട........പക്ഷെ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപ്പോലെ നീ എന്റെ മുന്നിൽ വന്നു തന്നെ പെട്ടു...........നീ ഈ കോളേജിൽ തന്നെ വന്ന് പെടും എന്ന് ഞാൻ വിചാരിച്ചില്ല ഇനി എനിക്ക് അധികം കഷ്ടപ്പെടേണ്ടി വരില്ല....ഇവിടെ നിന്നെ രക്ഷിക്കാൻ ആരും വരാൻ പോണില്ല........"

അവന്റെ സംസാരവും മട്ടും ബാവമൊക്കെ കാണുബോൾ മ്മക്ക് നലോണം പേടി ഉണ്ട്.........എന്നാലും മ്മളും വിട്ടുകൊടുക്കാൻ ഇപ്പൊ തീരുമാനിച്ചിട്ടില്ല.......
ഞാൻ അവനെ പുച്ഛിച്ചു ചിരിച്ചു.....

"നീ കാട്ടിയ ചെറ്റ തരത്തിനാ ഞാൻ കംപ്ലൈൻഡ് കൊടുത്തത്.......ഇനിയും നീ ഇത് ആവർത്തിച്ചാൽ ഞാൻ ഇത് തന്നെ ചെയ്യും.........അതിൽ ഒരു മാറ്റവും ഉണ്ടാവൂല..........നീ നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്😏"

"എന്നിട്ടും നിന്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോടി...... അന്ന് കെൻസനെ തൊട്ടതിനു അല്ലെ ഇജ്ജ് എനിക്ക് എതിരെ കംപ്ലൈൻഡ് കൊടുത്തത്.......പക്ഷെ ഇപ്പൊ അവളെക്കാളും എനിക്ക് നിന്നെ ആണ് ഇഷ്ടം......എന്തോന്ന് ഫിഗർ ആടി നിന്റെ........ഇപ്പൊ ഇവിടെ ആരും ഇല്ല.....ഇതിനുള്ളിൽ എന്ത് നടന്നാലും ആരും ഒന്നും അറിയാൻ പോണില്ല..."

അവൻ ഒരു വഷളൻ ചിരിയിൽ എന്നെ അടിമുടി നോക്കി പറഞ്ഞതും എനിക്ക് അങ്ങ് കലിപ്പ് കേറി.....അവന്റെ കരണം നോക്കി ഒന്ന് കൊടുക്കാൻ കൈ ഓങ്ങിയതും അവൻ കൈ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.............

അതോടെ മ്മളെ ഉള്ളിൽ ചെറിയ ഒരു പേടി ഉടലുടുത്തു....ഇല്ല ഞാൻ പേടിച്ചു നിന്നാൽ അവൻ അത് മുതലാക്കും എന്ന് മ്മൾ മ്മളോട് തന്നെ പറഞ്ഞോണ്ട്...അവനെ പുറകിലേക്ക് തള്ളി....

"നിനക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ലട നാറി........"

"ഇത്ര ഒക്കെ ആയിട്ടും....നിന്റെ ധൈര്യം..ഉഫ്‌....ഞാൻ സമ്മതിച്ചു തരുന്നു.......നിന്റെ ഈ ഉശിര് എന്നെ കൂടുതൽ അങ്ങ് സുഗിപ്പിക്കുന്നു"

അവൻ വീണ്ടും എന്നെ കയ്യിൽ പിടിക്കാൻ നിന്നു പക്ഷെ ഞാൻ അവിടുന്ന് മാറിനിന്നത് കൊണ്ട് അവൻ വലിച്ചത് എന്റെ സ്‌കാഫ് ആണ്.......അതോടെ സ്‌കാഫ് ഫുൾ അഴിഞ്ഞു ഷാൾ തലയിൽ നിന്ന് മാറി പോയി....എന്റെ മുടിയും ഫുൾ പുറത്തായി......കണ്ണിൽ ഒക്കെ നനവ് പടർന്നു..........ഇതുവരെ പിടിച്ചുവെച്ച ധൈര്യം ഒക്കെ ചോർന്ന് പോവാൻ തുടങ്ങി.........

"ആഹാ....അപ്പോഴേക്കും ഇജ്ജ് പേടിച്ചോ......അയ്യേ ഇക്ക നിന്നെ ഒന്നും ചെയ്യില്ല....ചെറുതായിട്ടു ഒന്ന് സ്നേഹിക്കും അത്രേ ഉള്ളു..."

എന്നും പറഞ്ഞു  അവൻ അടുത്തേക്ക് വരാൻ തുടങ്ങി...........അതോടെ മ്മൾ പിറകിലേക്കും പോയി....ലാസ്റ്റ് ചുമരിൽ തട്ടി നിന്നപ്പോ അവൻ കൈ കൊണ്ട് ലോക്ക് ആക്കി അവന്റെ മുഖം എന്നെ അടുത്തേക്ക് അടുപ്പിച്ചു.....

ഞാൻ അവനെ ആഞ്ഞു തള്ളി കാരഞ്ഞതും......

ആരോ വാതിൽ ചവിട്ടി തുറന്നു.......

ഷാൻ.....എന്നും പറഞ്ഞു ഞാൻ അവനെ ഓടിപ്പോയി കെട്ടിപ്പിടിച്ചു...

××××××××××××××××××××××××××××××××
(ഷാൻ)

അവൾ എന്നെ കെട്ടിപ്പിടിച്ചു....അപ്പൊ തന്നെ മനസ്സിലായി കാര്യമായിട്ട് അവൾക്ക് എന്തോ പറ്റിയിക്കണ് എന്ന്....
അവൾ മുഖം കണ്ടാൽ അറിയാ എന്തുമാത്രം പേടിച്ചിക്കണ്‌ എന്ന്........
അവൾ എന്നിൽ നിന്നു പെട്ടെന്ന് മാറി നിന്നു.................അവളെ അപ്പൊത്തെ മുഖം കണ്ടപ്പോൾ എന്തിനാണെന്ന് അറിയൂല മ്മളെ ഖൽബ് ഒന്ന് പിടിച്ചു....

അവളെ മാറ്റി നിർത്തി ഞാൻ അവനെ ഒന്ന് നോക്കി....

"ഷാൻ...നീ ഇതിൽ ഇടപെടേണ്ട ഇത് ഞങ്ങൾ തമ്മിലുള്ള പ്രെശ്നം ആണ്.....നീ ഇതിൽ ഇടപെട്ടാൽ അവൾക്ക് തന്നെയാ പ്രെശ്നം...."

"ഓ...അങ്ങനെ ആണോ........ഞാൻ ഇവിടെ ഉള്ളൊടത്തോളം കാലം നിന്റെ ഒരു മറ്റെടുത്തെ പരിപാടിയും ഇവിടെ നടക്കില്ല എന്ന് ഞാൻ പലവട്ടം നിന്നോട് പറഞ്ഞത് ആണ്..........നിനക്ക് ഇനിയും കിട്ടിയത് ഒന്നും പോരെ....."

"ഒന്ന് പോടപ്പാ....ഇവൾ എന്റെ പെണ്ണാ...ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും...അത് ചോദിക്കാൻ നീയരാടാ..... നീ ഇനി ഇവളെ വല്ല സെറ്റപ്പും ആണോ....പറയാൻ പറ്റൂല അമ്മാതിരി ഐറ്റം അല്ലെ........."


"ഡാ....അനാവശ്യം പറയുന്നോടാ നാറി...."
എന്നും പറഞ്ഞു അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി....അതൊടപ്പം മ്മളെ കലിപ്പ് തീരുന്നത് വരെ അവനിട്ട് നല്ലോണം അങ്ങ് പെരുമാറി....ഇനി അവൻ ഒരാഴ്ച കഴിയാതെ ബെഡിൽ നിന്ന് എണീക്കൂല....ആ പരുവം ആയിക്കണ്‌.................

അപ്പോഴേക്കും പിള്ളേർ ഒക്കെ കൂടിയിരുന്നു അവിടെ....മ്മളെ ഫ്രണ്ട്സ് ഉണ്ടായിരുന്നു.......അവളെ നോക്കിയപ്പോൾ മ്മളെ തന്നെ നോക്കി നിൽക്കുന്നുണ്ട്.......അവന്റെ ഫ്രണ്ട്സ് അവനെ അപ്പോഴേക്കും താങ്ങി പിടിച്ചു കൊണ്ട് പോയി.......യമി അവിടെ ഉണ്ടായിരുന്ന പിള്ളേരെ ഒക്കെ പറഞ്ഞു വിട്ടു......ഇപ്പൊ മ്മളെ ഫ്രണ്ട്സും അവളെ ഫ്രണ്ട്സും മാത്രം ഉള്ളു.....കെൻസാ അവളോട് എന്തൊക്കെയോ ചോയ്ക്കുന്നുണ്ട്..........അവൾ ആണകിൽ ഒന്നും മിണ്ടുന്നില്ല..............

"എന്താടാ ഇപ്പൊ ഇവിടെ സംഭവിച്ചേ........"_യമി

ഞാൻ വന്നോപ്പോ തൊട്ട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു കൊടുത്തു..........

"അല്ല നീ എങനെ ഒറ്റക്ക് ലൈബറിയിൽ വന്നു...."ഫായി

"അത് എന്നെ mehraz sir വിളിക്കുന്നുണ്ട് ലൈബറിയിൽക്ക് എന്ന് പറഞ്ഞപ്പോ ഞാൻ വന്നതാ......"

"ആരെങ്കിലും എന്തെങ്കിലും വന്നു പറഞ്ഞപ്പോൾ തന്നെ ഓടി ചാടി അങ്ങോട്ട് പൊയ്‌ക്കോളും.......
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആരെങ്കിലും ഒപ്പം കൂട്ടണം........."_മ്മൾ

ഞാൻ ദേഷ്യത്തിൽ പറഞ്ഞു......

"അതിനു നീ എന്തിനാ ഇപ്പൊ ചൂടാവുന്നെ.....എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ......."

"ഓ...ഇപ്പൊ ഞാൻ വന്നിട്ട് ഇല്ലെങ്കിൽ ഇപ്പൊ കാണാമായിരുന്നു........"

"ഓ.....പിന്നെ...നീ വന്നില്ലെങ്കിൽ ഞാൻ എങനെ എങ്കിലും രക്ഷപ്പെടുമായിരുന്നു.....ഞാൻ പറഞ്ഞിട്ട് ഇല്ലല്ലോ നിന്നോട് വന്നു രക്ഷിക്കാൻ......"

"ഡി.....നിന്നെ ഒക്കെ അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തിയ എന്നെ വേണം പറയാൻ............നിനക്കൊക്കെ അവന്റെ കയ്യിൽ നിന്നും കിട്ടണം എന്നാലേ നീയൊക്കെ പഠിക്കൂ....."

"ഒന്ന് പോടപ്പാ.......എനിക്ക് അറിയാം അവനെപോലെ ഉള്ളവർ വന്നാൽ എങ്ങനെ രക്ഷപെടനം എന്ന്...."

"Mm..... അറിയാ...പിന്നെ എന്തിനാടി...കോപ്പേ  പെട്ടെന്ന് എന്നെ കണ്ടപ്പോൾ ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞത്....."

"അ...അത്...പി..പിന്നെ......പെട്ടെന്ന്..."

"ഹും😏"

"ഇങ്ങൾ ഒന്ന് നിർത്തിയെ....അല്ല ആയിഷു നിനക്ക് എങനെ അവനെ അറിയാ......"അച്ചു

ഞാൻ പാത്തൂനെ ഒന്ന് നോക്കി...പെണ്ണ് മ്മളെ നോക്കി നിൽക്ക......

"അത് പിന്നെ....ഞങ്ങൾ +1 കഴിഞ്ഞുള്ള വെക്കേഷനിൽ ഞാനും പാത്തും കൂടി ബീച്ചിൽ പോയിരുന്നു...അവിടുന്ന് പാത്തൂനെ ഇവൻ വന്നു തട്ടി പോയി....അത് അറിയാതെ ആയത് ആവും എന്ന് വിചാരിച്ചു.......പക്ഷെ വീണ്ടും പലവട്ടം പാത്തൂന്റെ ദേഹത്തു അറിയാതെ പോലെ അവൻ തട്ടി .....
വീണ്ടും അവൻ പാത്തൂന്റെ അടുത്തേക്ക് വന്നപ്പോൾ അവന്റെ കരണം ഞാൻ പുകച്ചു........അപ്പൊത്തെ ദേഷ്യത്തിൽ വീണ്ടും അവനെ അടിക്കാൻ വേണ്ടി കയ്യൊങ്ങിയപ്പോൾ
അവൻ എന്റെ കയ്യിൽ കേറി പിടിച്ചു

പിന്നെ ഒന്നും നോക്കിയില്ല അവന്റെ അടിവയർ നോക്കി ഒരു ചവിട്ടും അങ്ങ് കൊടുത്തു.......അപ്പോഴേക്കും നാട്ടുകാർ കൂടി അവനെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു......അന്ന് അവൻ പോയിട്ട് ഇടക്ക് ഒക്കെ കാണും..അപ്പോഴേക്കോ ഭീഷണി പെടുത്തി പോവും....പിന്നെ ഈ അടുത്ത കുറച്ഛ് കാലത്തേക്ക് അവനെ പിന്നെ കണ്ടിട്ടില്ല... ഇന്ന പിന്നെ അവനെ കാണുന്നെ.........."

അവൾ ഇതൊക്കെ പറയുമ്പോഴും ഞാൻ യമി ന്റെ മുഖത്തേക്ക് ആണ് നോക്കിയത്........അവന്റെ മുഖം ഒക്കെ ആകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിക്കാണ്..........എന്നെ പോലെ തന്നെ അവനക്കും കുറച്ചു കലിപ്പ് കൂടുതലാ........ അവന്റെ പെണ്ണിനെ അല്ലെ ആദ്യം അവൻ തൊട്ടേ....അതിന്റെ കലിപ്പ ചെക്കൻക്ക്

അതോണ്ട് അവൻ കൂടുതൽ ഒന്നും പറയാതെ അവിടുന്നു പോയി...മ്മളും അവന്റെ പിന്നെ വിട്ടു.....

××××××××××××××××××××××××××××××××
(ആയിഷു)

അവര് പോയപ്പോൾ മ്മൾ മ്മളും ക്ലാസ്സിലേക്ക് വിട്ട്....ഇതിനെ കുറിച്ച് ആയിരുന്നു ചർച്ച.....പക്ഷെ മ്മളെ മൈൻഡ് വേറെ എവിടെയോ ആയിരുന്നു....ഷാൻ വന്നിട്ട് ഇല്ലെങ്കിൽ ഞാൻ പിന്നെ..............😐
അവനെ കുറിച്ച് ഞാൻ ചിന്തിച്ചു വെച്ചത് എല്ലാം തെറ്റ് ആയിരുന്നു...

ബട്ട് അവന്റെ കലിപ്പ് കയറി ഉള്ള സംസാരം കേൾക്കുമ്പോൾ തന്നെ മ്മക്കും കലിപ്പ് കേറും.....അതോണ്ടാ മ്മൾ അങ്ങനെ ഒക്കെ പറഞ്ഞെ...അങ്ങനെ മ്മൾ അവനെ പറ്റി ഓരോന്ന് ആലോജിപ്പോവുമ്പോൾ ആണ് നാലഞ്ചു പെൺപിള്ളേർ ഞങ്ങളെ മുന്നിൽ നിരന്ന് നിന്നത്...

കണ്ടാൽ അറിയാ സീനിർസ് ആണന്നു....ഒക്കെ പെയിന്റും ബക്കറ്റിൽ മുക്കി എടുത്ത പോലെ ഉണ്ട്.......

അതിൽ ഒരുത്തി....മ്മളെ നോക്കി ഭസ്മം ആക്കുന്നുണ്ട്.....ഇവളെ ഞാനിപ്പോൾ എന്താ ചെയ്തത് എന്നും വിചാരിച്ചു അവളെ നോക്കിയപ്പോൾ അവൾ എന്റെ നേരെ കൈ നീട്ടി.......

"Hi...... Iam ഐറിൻ ഇബ്രാഹിം......"
എന്ന് പരിജപ്പെടുത്തി.....

"Hi... iam ayisha shenza malik..."
ഞാൻ തിരിച്ചും പരിചയപ്പെടുത്തി.....

"I know....."

കണ്ടാൽ തന്നെ അറിയാ തീരെ ജാഡ ഇല്ലെന്നു.....😝

"എന്താണ്ടി....വന്നപ്പോ തൊട്ട് കാണാൻ കൊള്ളാവുന്ന ആണുങ്ങളെ അങ്ങ് വശീകരിച്ചു എടുക്കാൻ ആണോ പ്ലാൻ...."_ഐറിൻ

"മനസ്സിലായില്ല......"_മ്മൾ

"ഞാൻ മനസ്സിലാക്കി തരാടി....നീ വന്നപ്പോ തൊട്ട് എന്റെ ചെക്കന്റെ പിന്നാലെ ആണല്ലോ....."_ഐറിൻ

"ഏത് ചെക്കൻ"_മ്മൾ

" ഓ....ഇപ്പൊ അവൾക്ക് ഒന്നും അറിയൂലാന്ന്......പൊന്നു മോൾ ആ ഷാൻ ന്റെ പിന്നാലെ ഉള്ള നടത്തം അങ്ങ് നിർത്തിയെക്കു..."_ഐറിൻ

ഓ...ഇപ്പൊ അല്ലെ മനസ്സിലായത്...ഇവൾ ആവും അനു പറഞ്ഞ സാധനം......

"ഞാൻ നിർത്തിയില്ലെങ്കിൽ..."
ഞമ്മളും വിട്ട് കൊടുത്തില്ല.....

"ഞാൻ നിർത്തിക്കും നിനക്ക് അറിയില്ല ഞാൻ ആരാണെന്ന്...... പൊന്ന് മോൾക്ക് പിന്നെ ഈ ലോകം കാണാൻ പറ്റാത്ത തരത്തിൽ ഞാൻ ആക്കും......."

"ഓ..അങ്ങനെ ആണോ...എടി പുന്നാര മോളെ....ഇതുവരെ നിന്നെ കണ്ട് പേടിച്ചോടുന്ന ഐറ്റങ്ങളെ അല്ലെ കണ്ടിട്ടുള്ളു....ഇത് ഐറ്റം വേറെയ........"

"ഡീ....."

"ശേ....അമ്മായി നിന്ന് വെയർത് ആ പുട്ടി കളയാതെ ഇപ്പൊ ചെല്ലാൻ നോക്ക്...😏
നമ്മുക്ക് ഇനിയും കാണാൻ ഉള്ളത് അല്ലെ......"

"നീ നോക്കിക്കോ നീ അനുഭവിക്കും....."
എന്നും പറഞ്ഞു അവൾ കലിപ്പിൽ നോക്കി പോയി.....

"ഇനി ഇങ്ങൾ ആരെ കാത്തു നിൽക്ക വരാൻ നോക്ക്....."
മ്മൾ മ്മളെ കൂരാമീസിനോട് പറഞ്ഞതും
അവർ മ്മളെ ഒന്ന് ഇരുത്തി നോക്കി ക്ലാസ്സിലേക്ക് വിട്ടു.....

ക്ലാസ്സിൽ എത്തി......അപ്പോഴേക്കും മ്മളെ മറിയമ്മ ഒരു ഒടുക്കത്തെ സംശയം കൊണ്ട് വന്നു.....

"എടി...ആയിഷു...നീ ഇന്ന് ഷാൻ നെ ശരിക്കും കെട്ടിപ്പിടിച്ചോ..."

ഞാൻ അവളെ തുറിച്ചു നോക്കി......

"പറയാൻ പറ്റൂലങ്കിൽ അത് പറഞ്ഞ പോരെ..."_മറിയാമ്മ

"എടി...അവൾക്ക് നാണം വരും..ഇജ്ജ് ഇങ്ങനെ  ഒന്നും അവളോട് ചോദിക്കല്ലേ......"_ഫെബി

"എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കൂട്ടെണ്ടെകിൽ മിണ്ടാതെ അവിടെ ഇരുന്നോ..........."_മ്മൾ

പിന്നെ എല്ലാവരും മൈൻഡ്ൽ നിന്ന് വിട്ടു....ഒക്കെ തള്ളി മറിക്കാൻ തുടങ്ങി...തള്ളി മറിക്കലിന്റെ അവസാനം എന്ന പോലെ ബെല്ലും അടിച്ചപ്പോൾ ബാഗും എടുത്തു വീട്ടിലോട്ടു വിട്ടു......

××××××××××××××××××××××××××××××××
(ഷാൻ)

എല്ലാവരും ഞങ്ങടെ സ്ഥിരം സീറ്റിൽ പോയി ഇരുന്നു.......

ആരും ഇതിനെ പറ്റി ഒന്നും പറഞ്ഞില്ലേ....ഇവിടെ ഇങ്ങനെ ഒന്നും നടന്നിട്ടില്ല എന്നുള്ള മട്ടിൽ എല്ലാവരും കൂളായി സംസാരിച്ചു...........
അവർക്ക് അറിയാം ഇതിനെ പറ്റി കൂടുതൽ സംസാരിച്ചാൽ അത് വേറെ പല കാര്യങ്ങളിലും അവസാനം ചെന്ന് എത്തുമെന്ന്......
പക്ഷെ എന്റെ ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ട്..........വസീമിനെ അത്ര നിസ്സാരനാക്കി കളയാൻ പറ്റൂല.....അവൻ വീണ്ടും അവൾക്ക് എതിരെ തിരിയും എന്നറിയാ......പിന്നെ ആ ഐറിനും അവനും നല്ല കൂട്ട........അതോണ്ട് ഷെൻസാ ഇച്ചിരി ശ്രേദ്ധിക്കേണ്ടി വരും....

അതെങ്ങനെ ഞാൻ എന്ത് പറഞ്ഞാലും അത് രണ്ടായി മടക്കി എനിക്ക് നേരെ വരൂല......ആ അവൾ തന്നെ അനുഭവിക്കട്ടെ.....അല്ലപിന്നെ......
ഞമ്മൾ ഞമ്മളോട് തന്നെ പറഞ്ഞോണ്ടിരിക്കുമ്പോഴാണ് മ്മളെ പിന്നിൽ നിന്ന് ആരോ വിളിച്ചത്......

വിളിച്ച ആളെ മ്മൾ സംശയരൂപേണ  ഒന്ന് തുറിച്ചു നോക്കി.....

"എന്താണ്ടി....നിനക്ക് വീട്ടിൽ പോവാൻ ആയില്ലേ....."_മ്മൾ

"ഞാൻ എന്റെ സമയം ആവുമ്പോൾ വീട്ടിൽ പോവും......അത് നീ പറഞ്ഞു തരണ്ട ആവിശ്യം ഇല്ല......."_ഷെൻസാ

"ഡീ.....നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് നിന്റെ മറ്റേടെത്തെ പറച്ചിലും ആയി എന്റെ അടുത്തേക്ക് വരരുത് എന്ന്........"_മ്മൾ

"നീ പോടാ....കോന്ത......."_ഷെൻസാ

നീ എന്താ വിളിച്ചേ............... എന്നും പറഞ്ഞു ഞാൻ അവളെ അടുത്തേക്ക് ചെന്നു.....

××××××××××××××××××××××××××××××

(ഷെൻസാ)

പടച്ചോനെ പണി പാളിയോ...... അല്ലെങ്കിലും എനിക്ക് ഇത് തന്നെ വേണം...........നേരെത്തെ ആ വസീമിനോടുള്ള പ്രേശ്നത്തിനിൽ അവന്റെ വാച്ചു അറിയാതെ ഊരിപ്പോയിരുന്നു.......അത് ഞാൻ അവിടുന്ന് എടുത്തിരുന്നു അപ്പൊത്തെ പ്രേശ്നത്തിനു ഇടയിൽ അത് കൊടുക്കാനും മറന്നു.....ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ആണ് ഓർമ്മ വന്നത്.....പാത്തൂനെ അവിടെ നിർത്തി ഇത് കൊടുക്കാൻ വേണ്ടി വന്നപ്പോഴാ....ഈ കുരിപ്പിന്റെ ഒടുക്കത്തെ വർത്താനം.......................

ചെക്കൻ ആണെങ്കിൽ കണ്ണെടുക്കാതെ നോക്കി നമ്മളെ അടുത്തേക്ക് അടുത്തേക്ക് വരാ.............

അവന്റെ ആ നോട്ടം നേരിടാനാവാതെ മ്മൾ തല താഴ്ത്തി............ചെക്കന്റെ ചുടു ശോസം മുഖത്തേക്ക് തട്ടിയപ്പോൾ ആണ് ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയത്....

ഉഫ്ഫ്...അവന്റെ ആ കാപ്പി കണ്ണ് വെച്ചുള്ള...നോട്ടം....മ്മൾ കണ്ണെടുക്കില്ല...

പെട്ടെന്ന് അവൻ എന്റെ കയ്യ് പിടിച്ചു പുറകിലേക്ക് ആക്കി....

"ആ....വിട്...."_മ്മൾ

"ഇനി നീ എന്റെ നേരെ ശബ്‌ദം ഉയർത്തിയാൽ...."_ഷാൻ

"ഇല്ല.......കയ്യ് വിട് .....വേദനിക്കുന്നു...."_മ്മൾ

എന്നിട്ടും അവൻ കയ്യിൽ നിന്ന് വിടാതെ ഒന്നും കൂടി പിരി മുറുക്കി.....മ്മളെ കണ്ണിൽ ഒക്കെ വെള്ളം നിറഞ്ഞു......

അപ്പൊ അവൻ കയ്യ് വിട്ട്...എന്നിൽ നിന്ന് കുറച്ചു മാറി നിന്നു......


"ഇവിടെ  നിന്ന് നേരം കളയാതെ വീട്ടിൽ പോടീ "
എന്ന് അവൻ എന്നോട് അലറിയപ്പോ...അവനെ ഒന്ന് കലിപ്പിൽ നോക്കി വേഗം സ്ഥലം വിട്ടു........

×××××××××××××××××××××××××××××××
(ഷാൻ)

ആ.....കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ എന്തോ...മ്മക്ക് വല്ലാതെ ഒരു അസ്വസ്ഥത തോന്നി........അതോണ്ടാ വീട്ടിൽ പോവാൻ അവളോട് അലറിയത്......

പിന്നെ അവിടെ നിൽക്കാതെ വേഗം ക്ലബ്ബിലേക്ക് വിട്ടു...അവിടെത്തെ പ്രാക്ടീസും കഴിഞ്ഞു വീട്ടിലേക്ക് വിട്ടു....


ദിവസങ്ങൾ ശര വേഗത്തിൽ കടന്നു പോയി...അതൊടപ്പം ഞങ്ങളെ അടിയും തുടർന്ന് കൊണ്ടിരുന്നു........അവളേറ്റ് തല്ല് ഉണ്ടാക്കാത്ത ഒറ്റ ദിവസം പോലും ഉണ്ടാവൂല.....അഥവാ തല്ല് ഉണ്ടാക്കിയിട്ടു ഇല്ലെങ്കിൽ അന്നത്തെ ദിവസം പോക്ക....😉
ഇതിന്റെ ഇടക്ക് വസീമിന്റെയും ഐറിന്റെയും ശല്യം ഒന്നും ഉണ്ടായിരുന്നില്ല...നേരിട്ട് കാണുമെങ്കിലും തമ്മിൽ ഒന്ന് നോക്കി പോവും......കാര്യംമായിട്ടു അവർ പുതിയത് എന്തോ ഒപ്പിക്കുന്നുണ്ട്...ആ വരട്ടെ........നോക്കാം എവിടെവരെ പോവും എന്ന്....പിന്നെ മ്മളെ യമിയും പാത്തുവും അങ്ങ് സെറ്റ് ആയി....ചെക്കൻ പോയി പ്രെപോസ് ചെയ്ത പാട് അവൾ യെസ് പറഞ്ഞു....
അതിന്റെ ഇടക്ക് ഞങ്ങൾ അറിയാതെ എബിയും മറിയാമ്മയും ഇടയിലൂടെ ലൈൻ വലിക്കുന്നത് അറിഞ്ഞില്ലായിരുന്നു....അറിഞ്ഞ സ്പോട്ടിൽ രണ്ടിനെയും ഇരുത്തി പൊരിച്ചു....ഞങ്ങളോട് പറയാത്തതിനാൽ എല്ലാവരും ഹോട്ടൽ പോയി അവരെ ചെലവിൽ നല്ലോണം പുട്ടടിച്ചു..😜മ്മളെ കൊണ്ട് ഇത്ര ഒക്കെ അല്ലെ പറ്റൂ......

ഇപ്പൊ എല്ലാവരും ഓണം സെലിബ്രേഷനുള്ള ഒരുക്കത്തിൽ ആണ്..............അടുത്ത ആഴ്ച ആണ്..
അതോണ്ട് എല്ലാവരും അതിന്റെ തിരക്കിൽ ആണ്......ഇന്ന് ക്ലാസ് കഴിഞ്ഞു വാകമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോഴാണ് അവളുമാർ അങ്ങോട്ട് ലാൻഡ് ആയത്.......

"ഡാ...കോന്ത നീ ആരോടാ ഇങ്ങനെ ഒറ്റക്ക് ഇരുന്ന് സംസാരിക്കുന്നെ..."_ഷെൻസാ

"നിന്റെ കുഞ്ഞമ്മനോട്....."_മ്മൾ

"എന്നിട്ട് നീ ഒറ്റക്ക് സംസാരിക്കാണോ... എന്നെ എന്താ വിളിക്കാഞ്ഞേ...."_ഷെൻസാ

"ഓ...കോമഡി..."_മ്മൾ

"ഏയ്..അല്ല ചളി......"_ഷെൻസാ

"ഇജ്ജ് എന്റെ കയ്യിൽ നിന്നും വാങ്ങണ്ടെങ്കിൽ കുറച്ചു അങ്ങ് മാറി നിന്നേക്ക്...."_മ്മൾ

"ഒന്ന് പോടപ്പാ...."

"പോടീ പുല്ലേ..."


"നിങ്ങൾ ഒന്ന് നിർത്തിക്കെ...... അല്ല...ഇങ്ങളെ ഓണ പരിപാടിയുടെ കോഡ് ഫിക്സ് ചെയ്തോ....."_അക്കു

"ആ...ഇന്ന് ഫിക്സ് ആക്കി....ഗേൾസ് പിങ്ക് കളർ ബ്ലൗസും സെറ്റ് സാരിയും
ബോയ്സ് അതെ പോലെ പിങ്ക് കളർ ഷേർട്ടും മുണ്ടും........."_അനു

"ഓ....നീയൊക്കെ സാരി ഉടുത്താൽ ഉള്ള അവസ്ഥ ആലോചിക്കാൻ കൂടി വയ്യ..."_മ്മൾ

"നീ ഇപ്പൊ അത് ആലോചിച്ചു തല പുണ്ണാക്കേണ്ട..."_ഷെൻസാ

"പോടീ.........."

"അല്ല ഇങ്ങൾ തീരുമാനിച്ചില്ലേ......"_ഫെബി

"ആ....നിങ്ങളെ പോലെ തന്നെ.....ഗേൾസ് പാർപ്പിൾ കളർ ബ്ലോസും സെറ്റ് സാരിയും ബോയ്സ് അതെ കളർ ഷേർട്ടും മുണ്ടും....."_അച്ചു

"ആഹാ....പൊളിക്കാല്ലോ...."_ഷെൻസാ

"അത് നീ പറയേണ്ട ആവിശ്യം ഇല്ല...ഞങ്ങൾക്ക് അറിയാം😏"_മ്മൾ

×××××××××××××××××××××××××××××××
(ആയിഷു)

ഇവനെ ഞാനിന്ന്....ഞാൻ അവനെ കലിപ്പിൽ ഒന്ന് നോക്കി...പിന്നെ വീട്ടിലോട്ട് വിട്ടു........


"ഡീ.......കുരിപ്പേ ഇന്ന് അല്ലെ നിനക്ക് ഓണ സെലിബ്രെഷൻ...വേഗം എണീക്കാൻ നോക്കേടി..."

പടച്ചോനെ ഉമ്മ പറഞ്ഞപ്പോലെ ഇന്ന് ആണല്ലോ ഞങ്ങളെ ഓണം സെലിബ്രെഷൻ.....അതോണ്ട് വേഗം എണീറ്റ് ഫ്രഷ് ആയി......സത്യം പറയാലോ മ്മക്ക് സാരി എടുക്കുന്നത് തന്നെ കലിപ്പ് ആണ്.....പാത്തൂന്റെ ഒറ്റ നിർബന്ധം കൊണ്ട......മ്മൾ സാരി എടുക്കാന്ന് ഏറ്റത്....എങനെ ഉണ്ടാവോ എന്തോ.....

ഉമ്മി വന്നു നല്ല അഡാർ ആയി തന്നെ മ്മക്ക് ചുറ്റി തന്നു.......അതിലേക്ക് നല്ല പിങ്ക് സ്‌കാഫ് കൊണ്ട് മോഡേൺ ആയി തന്നെ ചുറ്റി.......സാധാരണ മ്മൾ കണ്ണിനടിയിൽ സുറുമ മാത്രം എഴുതാറുള്ളൂ.... ഇന്ന് രണ്ടു കണ്ടും നല്ലോണം വാലിട്ട് എഴുതി........നല്ല അഡാർ ആയി തന്നെ ഒരുങ്ങി...ഇങ്ങൾ ഇങനെ നോക്കണ്ടാ മ്മക്ക് ഇന്ന് ആ കളിപ്പന്റെ മുന്നിൽ പിടിച്ചു നിൽക്കേണ്ട....😉 ഒക്കെ കഴിഞ്ഞു വേഗം താഴോട്ട് ഇറങ്ങി......മ്മളെ പുന്നാര കാക്കു ഫുഡ് നല്ല അടി ആണ്...ഞാൻ അവന്റെ അടുത്തേക്ക് ചെന്നപ്പോൾ അവൻ എന്നെ അടി മുതൽ മേലെ വരെ ഒന്ന് നോക്കി....

"എന്താണ്ട ഇങ്ങനെ നോക്കി മ്മളെ ഭസ്മം ആക്കുന്നെ....കൊള്ളത്തില്ലേ....."

"സത്യം പറയാലോ...നല്ലോണം ബോർ ആയിക്കണ്‌........"

"ഞാൻ ഒന്ന് കലിപ്പിൽ നോക്കി.....അവനെ മൈൻഡ് ചെയ്യാതെ ഫുഡ് അടിക്കാൻ തുടങ്ങി....."

"ഡീ...ആയിഷു...."

"😏"

"ഡീ...ഇങ്ങോട്ട് നോക്ക്.....ഞാൻ വെറുതെ പറഞ്ഞത് അല്ലെ....സത്യം പറഞ്ഞ ഇജ്ജ് പൊളി ആയിക്കണ്‌......
ഇജ്ജ് എന്റെ അളിയനെ ഒന്ന് സൂക്ഷിച്ചോ....ചെലപ്പോ നിന്നെ ഇന്ന് തന്നെ അടിച്ചോണ്ട് പോയാലോ.............."

"അളിയനോ.... ഏത് അളിയൻ"

"അത്...പിന്നെ ഷാൻ കാസിം"

"ഡാ...നാറി...ഇജ്ജ് പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു......."

"അവൻക്ക് എന്താണ്ടി ഒരു കുഴപ്പം...എനിക്ക് അവനെ നന്നായി അറിയാം അവനെ പോലെത്തൊരു ചെക്കനെ കിട്ടാനും വേണം മോളെ ഭാഗ്യം...."

"ഓ...പിന്നെ അവനെ കെട്ടുന്നതിലും ബേധം വല്ല ട്രെയിനിനു തല വെക്കന്നത്..."

"ഹും... നല്ലത് നായിക്ക് പറ്റൂലാന്ന് പണ്ടെങ്ങാരോ പറഞ്ഞത് എത്ര ശെരിയ..."

"നീ കിടന്നു വാചകമടിക്കാതെ തിന്ന് എഴുന്നേക്ക്.....ഈ സാരിയും ചുറ്റി ബസ്സിൽ തൂങ്ങിപ്പിടിച്ചു പോവാൻ ഒരുപാട് പണിയ..അതോണ്ട് ഇന്ന് ഞങ്ങൾ നിന്റെ കൂടെയാ വരുന്നത്....."

"അതന്നെ....."
എന്നും പറഞ്ഞു പാത്തുവും ലാൻഡ് ആയി...

"ആഹാ..രണ്ടും കൂടി ആരെ കാണിക്കാനാ ഇങ്ങനെ മാറ്റി ഒരുങ്ങി പോവുന്നെ....ആയിഷൂന് കാണാൻ ആരെങ്കിലും ഉണ്ടെന്ന് വെക്കാ...അല്ലെ ഇജ്ജ് ആരാ കാണിക്കാനാ......"

എന്ന് പാത്തൂനെ നോക്കി കാക്കു ചോദിച്ചതും....

"അവൾക്ക് ആണോ കാണാൻ ആൾ ഇല്ലാത്തത്..."_മ്മൾ

"ആരാടി....സത്യം പറഞ്ഞോ..."
എന്നവൻ അവളെ പേടിപ്പിക്കാൻ കലിപ്പിൽ ചോദിച്ചും അവൾ നിന്നോടത് നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ മ്മക്ക് ചിരി വന്നു.........മ്മൾ പിന്നെ കാക്കുന് കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.........അതൊക്കെ കേട്ടതോടെ അവളെ കാക്കു നല്ലോണം വാരുന്നുണ്ട......

ഇനിയും ടൈം വൈകിക്കാതെ ഉമ്മാനോട് സലാം പറഞ്ഞൂ ഇറങ്ങി........
കോളേജ് എത്തുന്നത് വരെ പാത്തൂനെ  കാക്കു  കാളിയാക്കി കൊന്നു.........

കോളേജിലേക്ക് കയറിയതും മ്മടെ സ്ഥിരം വാകമരത്തിന്റെ ചുവട്ടിൽ മ്മളെ ചെക്കന്മാർ ഇരിക്കുന്നത് കണ്ടു.........വേഗം അവരുടെ അടുത്തേക്ക് ചെന്നു.......

"ആഹാ...എത്തിയല്ലോ വായാടി മറിയം...."_എബി

"ദേ അച്ചായാ രാവിലെ തന്നെ മ്മക്ക് ഇട്ട് വെക്കല്ലേ...."_മ്മൾ

"ഏയയ്.... രണ്ടും അഡാർ ലുക്കിൽ ആണല്ലോ....സംഭവം കളർ ആയികാണു...."_അച്ചു

"താങ്ക്സ്.."_പാത്തു

"ഇങ്ങളും നല്ല അഡാർ ലുക്കിൽ ആണല്ലോ....വല്ല പെണ്പിള്ളേരും അടിച്ചോണ്ട് പോവോ അച്ചായാ"മ്മൾ

"അയ്യട...ഇങ്ങോട്ട് വരട്ടെ അടിച്ചോണ്ട് പോവാൻ..."
എന്നും പറഞ്ഞു മ്മളെ മറിയാമ്മയും മ്മളെ ബാക്കി കൂരാമിസും ലാൻഡ് ആയതും അച്ചായൻ ഒരു വളിച്ച ചിരി പാസ്സാക്കി........

പക്ഷെ ഇതുവരെ ആയിട്ടും മ്മളെ കലിപ്പനെ കണ്ടില്ല...അവിടെ ഒക്കെ നോക്കിയെങ്കിലും ചെക്കന്റെ പൊടി പോലും അവിടെ കാണാൻ ഇല്ല............

"നീ ആരെയ ഈ തിരയുന്നെ ഷാൻ നെ ആണോ........"

യമി അത് പറഞ്ഞതും ഞാൻ അവനെ ഒന്ന് നോക്കി...

"ഇജ്ജ് നോക്കണ്ടാ ചെക്കൻ എത്തിയിട്ടില്ല.....ഇപ്പൊ ലാൻഡ് ആവും......"
എന്നവൻ പറഞ്ഞു തീർന്നില്ല കോളേജ് കുലുങ്ങുന്ന തരത്തിൽ ഒരു ബുള്ളെറ്റ് വന്നു ഞങ്ങടെ അടുത്ത് നിർത്തി..........

വന്ന ആളെ കണ്ടതും മ്മക്ക് സന്തോഷം ആയി...അത് എന്തിനാണെന്ന് അറിയൂല.........ചെക്കൻ നല്ല മാസ്സ് ലുക്കിൽ ആണ് വന്നത്.....ചെക്കൻ അവന്റെ മുകത്തെ സ്പെക്സ് മാറ്റി....വണ്ടിയിൽ നിന്നിറങ്ങി ഞങ്ങടെ അടുത്തേക്ക് വന്നതും....

മ്മൾ എല്ലാം മറന്ന് അവനെ നോക്കി നിന്നും...അത്രക്കും ലൂക്ക് ആയിക്കണ്‌ ചെക്കൻ... നോക്കിയാൽ കണ്ണെടുക്കൂല...

ശേ...ഞാൻ ഇത് എന്തൊക്കെ പറയുന്നേ എന്നൊക്കെ മ്മളെ മനസ്സിൽ പറഞ്ഞു സ്വയം തലക്ക് അടിച്ചു........

"എന്താണ്.....രാവിലെ തന്നെ പിച്ചും പേയും പറയുന്നേ...രാവിലത്തെ ഉളിക കുടിച്ചില്ലേ..."_ഷാൻ

"പോടാ...."

"ഒക്കെ നല്ല വർത്താനത്തിൽ ആണല്ലോ..."
എന്ന് അവൻ മാറ്റുള്ളോരെ നോക്കി പറഞ്ഞതും ഞാനും അവരെ നോക്കി.....അവൻ പറഞ്ഞത് പോലെ ഒക്കെ നല്ല വർത്താനത്തിലാ.........മ്മളെ ഒന്നും മൈൻഡ് ആകുന്നത് പോലും ഇല്ല......ഞാൻ അവനെ നോക്കിയപ്പോൾ ചെക്കൻ മ്മളെ നോക്കി നിൽക്ക...

ഞാൻ എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കിയപ്പോൾ അവൻ മ്മളെ നോക്കി ചിരിച്ചു....

പടച്ചോനെ...അവന്റെ നുണ കുഴി കാട്ടിയുള്ള ചിരി കണ്ണിമ്മ വെട്ടാതെ നോക്കി നിന്നു...ആദ്യമായിട്ട അവൻ എന്നെ നോക്കി ചിരിക്കുന്നെ...........

"എന്താണ്ടി......."

എന്നവൻ ചോദിച്ചതും ഞാൻ ഒന്ന് ചമ്മി........ആ ചമ്മൽ പുറത്തു കാണിക്കാതെ അവനോട് സംസാരിച്ചു..

"അല്ല എങ്ങനെ ഉണ്ട് സാരി എടുത്തത് ..."

അവൻ എന്നെ അടിമുടി നോക്കി മുഖം ഒന്ന് ചുളിക്കി.....

ഞാൻ വല്ലാത്ത ഒരു ഭാവത്തിൽ ഒന്ന് നോക്കി....

"ഇപ്പൊ കറക്റ്റ് ആയി....പാടത്തു കോലം വെച്ചത് പോലെ ഉണ്ട്........"_ഷാൻ

"പോടാ..കുരിപ്പേ...നിന്നെ കാണാനും ഏകദേശം അത് പോലെ ഒക്കെ തന്നെ ഉണ്ട്......."_മ്മൾ

"എന്ന മ്മക്ക് ഈ കോലത്തിൽ ഒരു സെൽഫി എടുത്താലോ..."_ഷാൻ

"ഞാൻ ഇല്ല നിന്റെ ഓളെ പോയി വിളിക്ക്..😡"_മ്മൾ

അതൊക്ക ഞാൻ പിന്നെ വിളിച്ചോണ്ട് ഇജ്ജ് ഇപ്പൊ ഇങ്ങ് വാ "
എന്നും പറഞ്ഞു ചെക്കൻ എന്നെ പിടിച്ചു അവന്റെ അടുത്തേക്ക് നിർത്തിച്ചു.........ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ മ്മൾ സെൽഫിക്ക് പോസ്സ് ചെയ്തു....കുറെ ഫോട്ടോസ് എടുത്തു...പെട്ടെന്ന് അവൻ തല തിരിച്ഛ് എന്റെ മുഖത്തേക്ക് നോക്കിയതും ഞങ്ങളെ കണ്ണുകൾ തമ്മിൽ ഉടക്കി......അവനോട് ചേർന്ന് നിൽക്കായത് കൊണ്ട് ഞങ്ങടെ മുഖങ്ങൾ തമ്മിൽ ഒരു ഇഞ്ചിന്റെ വെത്യാസം ഉള്ളു...അവന്റെ ചുടു നിശോസം എന്റെ മുഖത്തു തട്ടിയപ്പോൾ മേലാകെ ആകെ ഒന്ന് പിടഞ്ഞു......

"അയ്യേ....ഞങ്ങൾ ഒന്നും കണ്ടിട്ടില്ലേ......"_എബി

എന്ന്....ആരോ പറഞ്ഞപ്പോഴാണ് മ്മൾക്ക് ബോധം വന്നത്....
മ്മൾ വേഗം അവനിൽ നിന്ന് മാറി നിന്നു......എല്ലാവര്ക്കും ഒരു വളിച്ച ചിരി പാസ്സാക്കി.....

"ഞങ്ങളെ മുന്നിൽ കീരിയും പാമ്പും ഞങ്ങൾ ഒന്ന് മാറി കഴിഞ്ഞാൽ ഒടുക്കത്തെ റൊമാൻസും..... ഞങ്ങൾ ഒന്നും കാണുന്നില്ല എന്ന് ഇങ്ങൾ വിചാരിക്കരുത്......"

എന്ന് അച്ചു പറഞ്ഞതും ഷാൻ അവന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു.....

പിന്നെ അവൻ ഒന്നും മിണ്ടിയില്ല...ബാക്കി എല്ലാവരും ആക്കി ചിരിക്കുന്നുണ്ട്.....മ്മൾ പിന്നെ അവരോട് ബൈ പറഞ്ഞു ലവളുമാരെയും കൂട്ടി വേഗം ക്ലാസ്സിലേക്ക് വിട്ടു....

×××××××××××××××××××××××××××××××
(ഷാൻ)

അവൾ പോയതോടെ അവന്മാർ എന്റെ നേരെ തിരിഞ്ഞു...ഞാൻ മെല്ലെ സ്പെക്സ് എടുത്ത് വെച്ഛ് മ്മളും മെല്ലെ ക്ലാസ്സിലോട്ട് വിട്ടു.....

പിന്നെ പരിപാടിയിൽ പെട്ട് ആകെ തിരക്കിൽ ആയി.........പിന്നെ ഗ്രൗണ്ടിൽ വെച്ച് എല്ലാവരുടെയും കൂടി പരിപാടി ഉണ്ടായിരുന്നു.....അതോണ്ട് എല്ലാവരും ഗ്രൗണ്ടിൽ ആണ്......ഞാൻ ഷെൻസനെ നോക്കിയപ്പോൾ ഏതോ ലവനുമായി സംസാരിക്കുന്നുണ്ട്.....കണ്ടാൽ അറിയാ ഫസ്റ്റ് ഇയർ ആണെന്ന്.....ഭയങ്കര കത്തിയടി ആണ്.......അത് കണ്ടപ്പോൾ മ്മക്ക് ആകെ കലിപ്പ് കയറി........പെട്ടെന്ന് അവൾ എന്നെ നോക്കി ഒന്ന് പുച്ഛിച്ഛ്......ഞാൻ കലിപ്പിൽ ഒന്ന് നോക്കി....

അപ്പോഴേക്കും എന്നെ സാർ വന്ന് കൂട്ടികൊണ്ട് പോയി.........പരിപാടിയുടെ നിയന്ത്രണങ്ങളെ കുറിച്ച് പറയാനാ...അതൊക്കെ കഴിഞ്ഞു വന്നപ്പോൾ മ്മളെയും അവളെയും ഫ്രണ്ട്സ് മാത്രം ഒരു ഭാഗത്തേക്ക് മാറി നിന്ന് എന്തൊക്കെയോ പറയുന്നുണ്ട്....
അവരെ മുഖത്ത് ഒക്കെ ഒരു ടെൻഷൻ ഉണ്ട്............ഞാൻ അവരുടെ അടുത്തേക്ക് പോയി.....

"എന്താ....എല്ലാവരും കൂടി ഇവിടെ നിൽക്കുന്നെ...അവിടെ പരുപാടി നടക്കല്ലേ....."_മ്മൾ

"അത്....ആയിശൂനെ കാണാൻ ഇല്ല......"_യമി

യമി അത് പറഞ്ഞപ്പോഴാണ് ഞാനും അത് ശ്രെദ്ധിച്ചേ...........ഇവരെ കൂട്ടത്തിൽ അവൾ ഇല്ല......ചെറിയ ഒരു ഭയം എന്റെ ഉള്ളിലും വന്നു.....ഞാൻ ഗ്രൗണ്ടിലേക്ക് നോക്കിയപ്പോൾ വസീമും ഐറിനും ഇല്ല...അവരെ എല്ലാ ഫ്രണ്ട്സും ഉണ്ടെങ്കിലും അവർ മാത്രം അതിൽ ഇല്ലാത്തത് കൊണ്ട്.....മ്മക്ക് ഉറപ്പായി ഇത് അവരെ കളി തന്നെ ആണന്നു.....

"ഇങ്ങൾ ടെന്ഷൻ അടിക്കേണ്ട...അവൾ ഇവിടെ എവിടെയെങ്കിലും തന്നെ ഉണ്ടാവും......."_മ്മൾ

കെൻസാ ആണെങ്കിൽ ഭയങ്കര കരച്ചിൽ ആണ്.....അച്ചുനേയും ഫായിയെയും അവരെ കൂടെ നിർത്തി  യമിയെയും ആക്കുനേയും എബിയെയും കൂട്ടി മ്മൾ
അവളെ തിരയാൻ തുടങ്ങി എല്ലായിടത്തും നോക്കിയെങ്കിലും അവിടെ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല....

എല്ലാവരും ഗ്രൗണ്ടിൽ പരിപാടിയുടെ തിരക്കിൽ ആണ്.........എനിക്ക് ആകെ ടെൻഷൻ ആയി....ഇനി കോളേജിന്റെ എവിടെയും നോക്കാൻ ബാക്കി ഇല്ല......യമിയും ആക്കുവും എബിയും ഒക്കെ പല സ്ഥലങ്ങളിലും നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം...... മ്മൾ നെറ്റിയിലും കയ്യ് വെച്ച് അവിടെ ഇരുന്നു...

"ഡാ....നീ ഇങ്ങനെ ടെൻഷൻ ആവല്ലേ...നീയും കൂടി ടെൻഷൻ ആയാൽ അറിയാലോ......"_യമി

അവൻ പറഞ്ഞത് ശെരിയ...ഞാൻ കൂടി ഇങ്ങനെ ടെൻഷൻ ആയാൽ അവളെ കണ്ടത്താൻ സാധിച്ചെന്നു വരില്ല അപ്പോഴാ മ്മളെ ഫോണിലേക്ക് ഒരു കാൾ വന്നത്...ഷാനു ആയിരുന്നു...

"എന്താണ്ട....."_മ്മൾ

"കാക്കു ഇങ്ങൾ ഇത് എവിടെയാ....
ഇങ്ങൾ പെട്ടെന്ന് കോളേജിന്റെ അടുത്തുള്ള ബിൽഡിങ്ങിലേക്ക് വാ........."_ഷാനു

"എന്താടാ പ്രെശ്നം...."_മ്മൾ

"സംസാരിച്ചു നിൽക്കാൻ ടൈം ഇല്ല....ആ വസീം ആയിശൂനെറ്റ് ഇങ്ങോട്ട് വന്ന്കണ്....ആയിഷൂന് വല്ലതും സംഭവിക്കുന്നതിനു മുൻപ് വേഗം വാ"_ഷാനു

അവൻ അത് പറഞ്ഞപ്പാട്....അവരെയും കൂട്ടി ആ ബിൽഡിങ് ലക്ഷ്യമാക്കി പാഞ്ഞു.........ഒരു പണി തീരാത്ത ബിൽഡിങ് ആണ്....ചുറ്റും കാടും പൊന്തയും ആയി കിടക്ക...ഇതിന്റെ ഒക്കെ ഉള്ളിൽ എന്ത് നടന്നാലും ആരും അറിയൂല....

മ്മൾ വേറെ ഒന്നും നോക്കാതെ ആ ബിൽഡിങ്ങിലേക്ക് കയറി....കയറിയപ്പാട് എന്തോ എന്റെ കാലിൻ ചുവട്ടിലേക്ക് വീഴുന്നത് ആണ് കണ്ടത്.....

എന്താണെന്ന് നോക്കിയപ്പോൾ വസീം ആണ്......അവനെ കണ്ടപ്പോൾ എന്റെ ഉള്ളിലെ രക്തം ഒക്കെ കിടന്ന് തിളക്കാൻ തുടങ്ങി...അവനെ ചവിട്ടിയ ആളെ നോക്കിയപ്പോൾ വേറെ ആരും അല്ല മ്മളെ പുന്നാര ആങ്ങള ആണ്...ഷാനു....
ഞാൻ അവനെ നോക്കിയപ്പോൾ ചെക്കൻ എന്നേക്കാൾ വല്യ കലിപ്പില.....

"ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം...കാക്കു വേഗം ആയിശൂനെ നോക്ക്.... ആ റൂമിൽ ഉണ്ട്..."
അവൻ അത് പറഞ്ഞപ്പോൾ ഞാൻ വേഗം അവൻ കാണിച്ചു തന്ന റൂമിലേക്ക് കയറി.......പെണ്ണ് ഉണ്ട്  ഒരു  മൂലക്ക് ബോധം കെട്ട് കിടക്കുന്നു.......

ഞാൻ ഓടി അവളെ എടുത്ത് എന്റെ മടിയിൽ കിടത്തി.....പെണ്ണിന്റെ കോലം കണ്ടപ്പോൾ ഉള്ള് ഒന്ന് നീറി....മുകത്ത് ഒക്കെ അടി കൊണ്ട പാട് ഉണ്ട്...ചുണ്ട് ഒക്കെ പൊട്ടി ബ്ലഡ് വരുന്നുണ്ട്.......
ഉടുത്ത സാരി അവിടെ ഇവിടെ ഒക്കെ ആയി അഴിഞ്ഞു കിടപ്പുണ്ട്......

"ആയിഷു......ആയിഷു...."_മ്മൾ

ഞാൻ തട്ടി വിളിച്ചിട്ട് പെണ്ണ് വിളി കേൾക്കുന്നത് പോലും ഇല്ല...

അച്ചുനോട് വേഗം വണ്ടി എടുത്ത് വരാൻ പറഞ്ഞു...അവളെ കൈകളിൽ കോരിയെടുത്തു.....താഴേക്ക് ഓടി......അപ്പോഴേക്കും അച്ചു കാറുമായി വന്നു...വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു......

×××××××××××××××××××××××××××××××
(ഷാനു)

Hi.... ഇങ്ങൾക്ക് മ്മളെ അറിയാന്ന് തോന്നുന്നു....ഇല്ലെങ്കിൽ മ്മൾ തന്നെ പറഞ്ഞു തരാം iam ശിംസാർ കാസിം...
ഷാൻ കാസിമിന്റെ ബ്രദർ....ഇനി മ്മക് കഥയിലേക്ക് വരാ....മ്മൾ ഇന്ന് പരിപാടിയുടെ ഇടക്ക് ഒന്ന് ഫോൺ ചെയ്യാൻ വേണ്ടി കുറച്ചു അങ്ങ് മാറി നിന്നതായിരുന്നു....അപ്പോഴാണ് വസീമും ഐറിനും കൂടി ഏതോ ഒരു പെണ്ണിന്റെ മുഖം പൊത്തി പിടിച്ചു അവിടുന്ന് കൊണ്ട് പോകുന്നത് കണ്ടത്... 

അവരെ മ്മക്ക് നല്ലോണം അറിയുന്നത് കൊണ്ട് അവർ കാണാതെ അവരെ ബാക്കിൽ മ്മളും വിട്ടു.....അവർ കൊണ്ട് പോയത് അടുത്തുള്ള ബിൽഡിങ്ങിലേക്ക് ആയത് കൊണ്ട് മ്മക്ക് അൽപ്പം ഡൌട്ട് അടിച്ചു...അവർ അതിനുള്ളിലേക്ക് കയറിയപ്പോൾ മ്മളും കയറി...പക്ഷെ അവരേ കൂടാതെ വേറെയും മൂന്ന് പേരുണ്ടായിരുന്നു....പിന്നെ ആണ് അവർ കൊണ്ട് വന്ന പെണ്ണിന്റെ മുഖം മ്മൾ കാണുന്നത്...

"ആയിഷു...."

മ്മൾ ആകെ ഞെട്ടി...

പിന്നെ മ്മൾ അവരെ കാണാതെ ഒരു മൂലക്കിൽ നിന്നു... എന്നിട്ട് അവർ പറയുന്നത് കാതോർത്തു.....

"ഡീ...നിന്നോട് ഞാൻ പറഞ്ഞത് അല്ലെ വെറുതെ എന്റെ ചെക്കന്റെ പിന്നാലെ നടന്ന് എന്റെ കയ്യിന് പണി ഉണ്ടാക്കരുത്"_ഐറിൻ 

"ഡീ...നീ എന്താ വിചാരിച്ചേ നിന്നെ ഞാൻ വെറുതെ വിടും എന്നോ...എന്ന നിനക്ക് തെറ്റി...ഇന്ന് നിന്റെ അവസാനം ആടി...
നിന്നെ രക്ഷിക്കാൻ ഇനി ഇവിടേക്ക് ആരും വരാൻ പോണില്ല...എല്ലാവരും അവിടെ പരിപാടിയുടെ തിരക്കിൽ ആണ്..."_വസീം

"ഹും... നിനക്ക് ഒക്കെ എന്നെ ഒന്നും ചെയ്യാൻ കഴിയില്ലട നാറികളെ...നിനക്ക് ഓക്കേ ഞാൻ പറഞ്ഞു തരണ്ടല്ലോ ഷാൻ നെ കുറിച്ച്...നോക്കിക്കോ അവൻ ഇവിടെ എത്തിയിരിക്കും...."_ആയിഷു

"ഹാ...കൊള്ളാം..നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു തരുന്നു മോളെ...കണ്ടോടി നിന്റെ ഷാൻ ന്റെ സെലക്ഷൻ തെറ്റിയിട്ടില്ല... "_വസീം

"😏"

"ഞാൻ വിചാരിച്ചു നിനക്ക് ഞാൻ മാത്രം ആണ് ശത്രു എന്ന്...പക്ഷെ എന്റെ ബെസ്റ്റ് ഫ്രണ്ടിനും 
നീ തന്നെ ആണ് പ്രെശ്നം....അതോണ്ട് നിന്നെ ഞങ്ങൾ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല....."_വസീം

"ഒന്ന്...പോടാ...my$@##\:;@@||!!@ നിനക്ക് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല...ഞാൻ ഷാൻ കാസിമിന്റെ പെണ്ണാ....."_ആയിഷു


"പഫാ..നായിന്റെ മോളെ "
എന്നും പറഞ്ഞു 
ഐറിൻ അവളെ മുഖം നോക്കി ഒന്ന് കൊടുത്തു....

"ഇന്ന് നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നവര ഇവര്...."_ഐറിൻ


ഇനിയും മ്മക്ക് കണ്ട് നിൽക്കാൻ കഴിയാത്തത് കൊണ്ട് മ്മൾ അവരെ ഇടയിലേക്ക് കയറി ചെന്നു....



"ഡാ...നീയരാടാ...നീ എങനെ ഇവിടെ വന്നു.......എന്നും പറഞ്ഞു ഒരുത്തൻ എന്റെ നേർക്ക് വന്നതും...."
അതിൽ ഒരുത്തൻ മ്മളെ നേർക്ക് ചോദിച്ചു...

അപ്പോഴാണ് എല്ലാവരും മ്മളെ നോക്കുന്നത്...ആയിശൂന്റെ മുകത്തേക് നോക്കിയപ്പോൾ ഒരു വല്ലാത്ത നോട്ടതോടെ അവൾ നോക്കി....

"ഡാ...നിന്നോട് ആ ചോദിച്ചേ....."
വീണ്ടും അവൻ ചോദിച്ചു

"അത് അത് ചോദിക്കാൻ നീയരാടാ... ഞാൻ ഇവളെ കൊണ്ട് പോവാൻ വന്നതാ...അവളെ വിടുന്നത് ആയിരിക്കും ഇങ്ങൾക്ക് നല്ലത്....."_മ്മൾ

"നീ ഞങ്ങളെ സ്ഥലത്തു വന്ന്.... ഞങ്ങളെ പേടിപ്പിക്കുന്നോ....ഇത്തിരി ഉള്ളല്ലോ... വെറുതെ തടി കേടാക്കണ്ടങ്കിൽ വന്ന വഴി തിരിച്ചു പൊയ്ക്കോ...."_വസീം

"ഓ...അങനെ ആണോ...എന്ന പിന്നെ ഞാൻ പോവുന്നില്ല "
എന്നും പറഞ്ഞു അവിടെയുള്ള ചെയറിൽ പോയി ഇരുന്നു.....

"ഡാ നിനക്ക് ഞങ്ങളെ ശെരിക്കും അറിയില്ല "
എന്നും പറഞ്ഞു അവൻ എന്റെ നേരെ കാൽ ഉയർത്തി...അവന്റെ പിടിച്ചു വെച്ച് അവന്റെ അടിവയർ നോക്കി ഒന്ന് കൊടുത്തു.......അപ്പോഴേക്കും ആയിഷു ഓടാൻ നോക്കിയതും വസീം അവളെ കരണം നോക്കി ഒന്ന് പൊട്ടിച്ചു...അതിൽ അവൾ ചുമരിൽ പോയി തലയിടിച്ചു ബോധംവും പോയി............

"ഡാ....."😡എന്നും പറഞ്ഞു ഞാൻ അവരെ നേരെ പാഞ്ഞു....വസീം ഒഴികെ എല്ലാത്തിനെയും ഇഞ്ചി പരുവാക്കി....അപ്പോഴേക്കും ഐറിൻ മെല്ലെ സ്കൂട്ട് ആയി...അവൾക്ക് അറിയില്ല ഞാൻ ഷാൻന്റെ ബ്രദർ ആണെന്ന്.......

വേഗം ഷാൻ നെ വിളിച്ഛ് കാര്യം പറഞ്ഞു...

വസീം മെല്ലെ സ്കൂട്ടാവാൻ നോക്കിയെങ്കിലും....അവന്റെ നെഞ്ചിൻ കൂട് നോക്കി ഒരു ചവിട്ട് അങ്ങ് കൊടുത്തു..... അവൻ നേരെ ചെന്ന് വീണത് കാക്കുന്റെ മുന്നിലും....കാക്കു വേഗം അവളെ എടുത്ത് ഹോസ്പിറ്റൽക്കു പോയി....യമിയും എബിയും ഒക്കെ ഉള്ളത് കൊണ്ട്.....ചെക്കനെ നല്ലോണം അങ്ങ് പെരുമാറി..ഇനി ഇവൻക്ക് കുറച്ചു കാലത്തിനു എണീച്ചു നടക്കാൻ പറ്റൂല....അവനെ അവിടെ ഇട്ട്
ഞങ്ങളും വേഗം ഹോസ്പിറ്റൽക്കു പോയി........
××××××××××××××××××××××××××××××××
(ആയിഷു)

മ്മൾ കണ്ണ് തുറന്നു നോക്കിയപ്പോൾ കറങ്ങുന്ന ഒരു ഫാൻ ആണ് കണ്ടേ.... പിന്നെയാ മനസ്സിലായെ ഹോസ്പിറ്റൽ ആണെന്ന്......പിന്നെ കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ മനസ്സിലേക്ക് വന്നു....മ്മൾ വീണ്ടും കണ്ണൊന്നു ചിമ്മി തുറന്നു നോക്കുമ്പോൾ മ്മളെ അടുത്ത് ആ കോന്തൻ ഇരിപ്പുണ്ട്...ഇവൻ എന്താ ഇവിടെ എന്നും വിചാരിച്ചു അവനെ നോക്കി.......

"ആ...നീ എണീറ്റോ.... ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ..."

"നല്ല തലവേദന....ഉണ്ട്..."

"അത് തല ഇടിച്ചപ്പോ ഉള്ള വേദന ആണ്....ഡോക്ടർ ഇഞ്ചക്ഷൻ അടിച്ചിട്ടുണ്ട്.... മാറിക്കോളും........."

"Mm.. അല്ല മ്മൾ എങനെ ഇവിടെ എത്തിയത്....."

"നിന്റെ തന്ത മാലിക്  അയച്ചു തന്ന വീമാനത്തിൽ  വന്നതാ...എന്തെ...."

"ദേ...എന്റെ വാപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ..."

"പറഞ്ഞാൽ ഇജ്ജ് എന്ത് ചെയ്യും....."

"ഞാൻ ഇവിടുന്ന് ഒന്ന് എണീക്കട്ടെടാ നാറി...നിനക്ക് ഉള്ളത് ഞാൻ വെച്ചിട്ടുണ്ട്......."

"ഒന്ന് പോടീ...."

"പോടാ പാട്ടി...."

"ഡീ....."

"എന്താണ് ഇത് ഒരു ഹോസ്പിറ്റൽ ആണ്...ഇവിടെയും ഇങ്ങൾ തല്ലുണ്ടാക്കാനോ..."
നോക്കുമ്പോൾ മ്മളെ ടീമിസ് ഫുൾ ഉണ്ട്..

"പോടാ..." _ഷാൻ

"ആഹ് പിന്നെ നിന്നെ പ്രിൻസി ചോദിച്ചിരുന്നു...നിന്നോട് വേഗം കോളേജിലേക്ക് ചെല്ലാൻ പറഞ്ഞു......പരുപാടി അവിടെ ഇട്ട് പോന്നത് അല്ലെ ഇജ്ജ്...അതോണ്ട് നീ വേഗം ചെല്ലു...ഇവിടെ ഞങ്ങൾ ഉണ്ടല്ലോ...."_യമി

"ആ..ഡാ..പിന്നെ ഇവിടെത്തെ ബില്ലിന്റെ കാര്യം ഞാൻ അവിടെ പറഞ്ഞിട്ടുണ്ട്....അതോണ്ട് ഇങ്ങൾ ആരും അടക്കാൻ നിൽക്കേണ്ട.."_ഷാൻ

"അതെന്താ ഈ ഹോസ്പിറ്റൽ നിന്റെ ഉപ്പാന്റെ വക ആണോ..."_മ്മൾ

എന്നും മ്മൾ ചോദിച്ചും അവൻ ഒന്ന് കലിപ്പിൽ നോക്കി....

"എടി...കുരിപ്പേ ഇത് അവന്റെ വാപ്പന്റേത് തന്നെ ആണ് "
എന്ന് അച്ചു മ്മളെ ചെവിൽ പതുക്കെ പറഞ്ഞതും.....
മ്മൾ കളിപ്പനു ഒന്ന് ഇളിച്ചു കാണിച്ചു...

അവൻ ഒന്ന് പുച്ഛിച്ചങ്ങാണ്ട് പോയി....

അവൻ പോയപ്പോൾ മ്മക്ക് ആകെ ചടച്ചു.....ഇവിടെത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു യമി എന്നെയും പാത്തുനേയും വീട്ടിൽ കൊണ്ടാക്കി.....

എന്നെ കണ്ടപ്പോൾ ഉമ്മി ആകെ ബേജാർ ആയെങ്കിലും...കോളേജിൽ വീണത് ആണെന്നും പറഞ്ഞു എസ്‌കേപ്പ് ആയി......കാക്കു വന്നപ്പോൾ കാക്കുനോട് എല്ലാം പറഞ്ഞു.....
നല്ല തലവേദന ഉള്ളത് കൊണ്ട് ഒന്നും കഴിക്കാതെ മ്മൾ കിടന്നെങ്കിലും കാക്കു വന്നു വിളിച്ചു... ഫുഡ് കഴിക്കാതെ കിടക്കാൻ കാക്കു സമ്മദിക്കൂല അതോണ്ട് ചെക്കൻ ഫുഡ് കൊണ്ട് വന്നു വായേൽ വെച്ച് തന്നു..
കുറച്ചു കഴിഞ്ഞപ്പോൾ കാക്കുവും ഉപ്പയും വിളിച്ചു...ഉമ്മാനോട് പറഞ്ഞപ്പോലെ തന്നെ അവരോടും പറഞ്ഞു...വെറുതെ അവിടെ ഇരുന്നു  ടെന്ഷൻ അടിക്കണ്ടല്ലോ....  മ്മക്ക് നല്ലോണം ക്ഷീണം ഉള്ളത് കൊണ്ട്  മ്മൾ വേഗം പോയി കിടന്നു....

×××××××××××××××××××××××××××××××
(ഷാൻ)

ഇന്ന് കോളേജിൽ നിന്നും ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും നേരം ഒരുപാട് ആയിരുന്നു.....കുളിച്ചു ഫ്രഷ് ആയി ഫുഡും കഴിച്ഛ് വേഗം കിടന്നു......

പെട്ടെന്ന് ആയിശൂനെ ഓർമ്മ വന്നു....അവൾക്ക് ഇപ്പൊ എങനെ ഉണ്ടെന്ന് ആവം......അവൾ ഓൺലൈനിൽ ഉണ്ടോ എന്ന് നോക്കിയപ്പോൾ പെണ്ണ് ഇന്നലെ പോയതാ....കണ്ണ് അടച്ചാൽ പെണ്ണിന്റെ ഇന്നത്തെ കോലം മനസ്സിലേക്ക് വരും...
പിന്നെ മ്മൾ രണ്ടും കലിപ്പിച്ചു വിളിച്ചു നോക്കി അപ്പൊ ഫോൺ സ്വിച്ച് ഓഫ്...
അതും കൂടി ആയപ്പോൾ മ്മക്ക് പ്രാന്തു ആവൻ തുടങ്ങി.....

ഏയ്...അവൾ ആരാ ജസ്റ്റ് ഫ്രണ്ട് അത്രേ ഉള്ളു....വേറെ ഒന്നും ഇല്ല...എന്തിനാ അവൾ ഫോൺ എടുക്കാഞ്ഞാൽ എനിക്ക് എന്താ....ഒന്നുല്ല.....എന്നൊക്കെ മ്മളെ മനസ്സ് മ്മളോട് പറയുന്നുണ്ടെങ്കിലു
മ്മൾ ഒന്നും മൈൻഡ് ചെയ്യുന്നില്ല......

എന്തായാലും മ്മളെ ഉറക്കം പോയി...ഇനി ഒറ്റ വഴിയേ ഉള്ളു...മതിലു ചാട്ടം.....മ്മൾ ബൈക്കിന്റെ കീയും എടുത്ത് ആരും കാണാതെ നേരെ അവളെ വീട്ടിലേക്ക് വിട്ടു...

പഅവളെ വീട് ഒക്കെ മ്മക്ക് അറിയാ...ഒരിക്കൽ യമി ന്റെ കൂടെ കെൻസനെ കാണാൻ വന്നപ്പോ കണ്ടതാ...

അവളെ വീടിന്റെ കുറച്ചു അടുത്തായി ബൈക്ക് നിർത്തി.....
എങ്ങനെ ഒക്കെയോ മതിലും ചാടി....ഇനി അവളെ റൂം കണ്ടുപിടിക്കണം എന്തായാലും മുകളിൽ ആവും.....ഒരു റൂമിനോട് ചാരി ഒരു മരം നിൽക്കുന്നുണ്ട്.....അതോണ്ട് വേറെ ഒന്നും ചിന്തിക്കാതെ അതിനുമേൽ കൊത്തിപിടിച്ചു കയറി....ആ റൂമിൽ ആണകിൽ ചെറിയ ഒരു ബാൽക്കണി ഉണ്ട്.......അത് ആണെങ്കിൽ തുറന്നും വെച്ചുക്കാണ്..... ഇത് അവളെ റൂം തന്നെ ആവണം എന്ന് പ്രാർത്ഥിച്ചു അതിനുള്ളിലേക്ക് കയറി....

ഹു... പടച്ചോനെ മ്മളെ പ്രാർത്ഥന കേട്ടു
മ്മളെ ഉറക്കം കളഞ്ഞു കുരിപ്പ് ഭയങ്കര ഉറക്ക...ഇങനെ പോയാൽ കള്ളന്മാർക്ക് 
ഈ വീട്ടിൽ നിന്ന് അടിച്ചോണ്ട് പോവാൻ ഇവൾ മാത്രമേ ബാക്കി ഉണ്ടാവൂ....
അവളെ കിടത്തം കണ്ടിട്ട് അതിനേക്കാളും മ്മക്ക് ചിരി വരുന്നുണ്ട്..
ഒരു ചെറിയ ഷോർട്സും ടീഷർട്ടും ആണ് വേഷം...മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ പൊന്നോ കിടക്കുന്നത് കാണാൻ എന്താ ക്യൂട്ട്....എണീച്ചു വായ തുറന്നാൽ അവിടെ കഴിഞ്ഞു ഒക്കെ......

അവൾ ഇങ്ങനെ ഉറങ്ങുന്നത് കാണുമ്പോൾ മ്മക്ക് സഹിക്കോ......അതോണ്ട് മ്മൾ അവിടെ ജഗിൽ ഉണ്ടായിരുന്ന  വെള്ളം അവളെ മുഖത്തേക്ക് ആക്കി....
പെട്ടെന്ന് പെണ്ണ് എണീച്ചു...അവൾ എന്നെ കണ്ട് അലറാൻ നിന്നപ്പോഴേക്കും മ്മൾ അവളെ വായ പൊത്തി പിടിച്ചു.....

"എടി....മിണ്ടല്ലേ..."

"ഏ....നീയോ...നീയന്താടാ കുരിപ്പേ ഇവിടെ..."

മ്മളെ ഉറക്കം കളഞ്ഞതും പോരാ...കുരിപ്പ് ചോദിക്കുന്നത് കണ്ടില്ലേ

"ഞാൻ ഇത് തരാൻ വന്നതാ..."
എന്നും പറഞ്ഞു  അവൾക്ക് ഒരു ബ്രൈസിലേറ്റു കാണിച്ചു കൊടുത്തു...

"ഇത് നിനക്ക് എവിടെന്ന കിട്ടിയത്..ഇത് തരാനാണോ...ഈ നട്ടപാതിരക്ക് നീ ഇവിടെ വന്നത്..."

"ആണെങ്കിൽ....ഇന്ന് നിന്റെ കയ്യിൽ നിന്നും ഊരിപ്പിയതാ... പിന്നെ  ഞാൻ എനിക്ക് ഇഷ്ടം ഉള്ളപ്പോ വരും...ചിലപ്പോൾ...."

"ചിലപ്പോൾ...."
അവൾ സംശയ ഭാവത്തോടെ ചോദിച്ചു..

"ചിലപ്പോൾ  വേറെ വല്ലതും തരാനും വരും...."

"എ...എന്ത്.....ത..തരാൻ..."

അത്...എന്നും പറഞ്ഞും ഞാൻ അവളെ അടുത്തേക്ക് നടന്നു...പെണ്ണ് പിന്നിലേക്കും ഇതിന്റെ ഒരു അവസാനം എന്നപോലെ അവൾ ചുവരിൽ തട്ടി നിന്നു.......പെണ്ണിനെ എന്റെ രണ്ടു കയ്യ് കൊണ്ടും ലോക്ക് ആക്കി നിർത്തി.

××××××××××××××××××××××××××××××
(ആയിഷു)

പടച്ചോനെ...ഈ കുരിപ്പ് ഇത് എന്തിനുള്ള പുറപ്പാടാ...മ്മക്ക് ആണെങ്കിൽ കയ്യും കാലും വിറച്ചിട്ട് വയ്യ...എന്തെങ്കിലും പറയാൻ ആണെങ്കിൽ നാവ് ചലിക്കുന്നും ഇല്ല....ചെക്കന്റെ നോട്ടം അത്ര ശെരിയല്ല...
ചെക്കന്റെ നോട്ടം സഹിക്കാനാവാതെ ആയപ്പോൾ മ്മൾ തല താഴ്ത്തി..
അവന്റെ ചൂട് നിശോസം മുഖത്ത് തട്ടിയപ്പോൾ മേലാകെ ഒരു തരിപ്പ് അനുഭവപ്പെട്ടു...അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ പൂച്ചക്കണ്ണിൽ ഒരു 
തിളക്കം ഉള്ളത് പോലെ തോന്നി...

പിന്നെ എന്തോ വെളിവ്  വന്നപ്പോലെ ചെക്കൻ മ്മളിൽ നിന്ന് മാറി നിന്നു....പെട്ടെന്ന് തന്നെ  എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ കവിളിൽ ഒരു കടി തന്ന്..ചെക്കൻ ഒരു ഇളിയും പാസ്സ് ആക്കി അവിടുന്ന് പോയി....

മ്മൾ ആണെങ്കിൽ ആകെ ഷോക്ക് ആയി...

"ഡീ...അവിടെ തന്നെ നിൽക്കാതെ ഈ ഡോർ അടച്ചേക്ക്"
 എന്ന് പറഞ്ഞപ്പോഴാ മ്മക്ക് ബോധം വന്നത്.......
ഞാൻ അവനെ കലിപ്പിൽ ഒന്ന് നോക്കി

"നോക്കി ഭസ്മം ആക്കാതെ വന്നു ഡോർ അടച്ചു കിടക്കാൻ നോക്ക്....പിന്നെ ഞാൻ ഒരു ഫ്രീ ആയി ഒരു ഉപദേശം തരാം ഒന്നെങ്കിൽ കിടക്കുമ്പോൾ വാതിൽ അടച്ചു കിടക്ക..അല്ലെങ്കിൽ നല്ല വെല്ല ഡ്രെസ്സും ഇടാ....
മ്മക്ക് കണ്ട്രോൾ ഉള്ളത് പോലെ എല്ലാവര്ക്കും ഉണ്ടാവണമെന്നില്ല....."

"ഛീ...പോടാ...നാറി..."

"ഈ...😝ഓക്കേ ബൈ..."
എന്നും പറഞ്ഞു ചെക്കൻ മരത്തിലൂടെ ഇറങ്ങി പോവുന്നത് കണ്ടിട്ട് മ്മളെ കിളി ആകെ പോയി.....മ്മൾ പിന്നെ  വേഗം വാതിൽ വേഗം അടച്ചു...പിന്നെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി കവിളിൽ കൈ വെച്ചപ്പോൾ ഒരു നീറ്റൽ അനുഭവപ്പെട്ടു..
കണ്ണാടിയിൽ നോക്കിയപ്പോൾ കടിച്ചതിന്റെ അടയാളം നല്ലോണം ഉണ്ട്
നല്ലോണം ചുന്നിട്ടും ഉണ്ട്......ആ കുരുപ്പിനെ മനസ്സിൽ പ്രാകി പോയി കിടന്നു......

×××××××××××××××××××××××××××××××
(ഷാൻ)

ഇപ്പോഴാ മ്മക്ക് സമാധാനം ആയത്...പോയപ്പോലെ തന്നെ തിരിച്ചു കയറി പോയി കിടന്നു.....കുറച്ചു മുൻപ് നടന്നത് ഒക്കെ ആലോചിച്ചു കിടന്നു ഉറങ്ങി.......

ഇന്ന് രാവിലെ എണീറ്റപ്പോ തന്നെ എന്തോ ഭയങ്കര എനർജി......വേഗം ഫ്രഷ് ആയി മ്മളെ ഉമ്മച്ചിന്റെ ഫുഡും തട്ടി വേഗം പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് മ്മളെ ഉപ്പച്ചി പത്രം വായിക്കുന്നത് കണ്ടത്... മ്മൾ ഉപ്പാക്ക് ഒരു ഗുഡ് മോർണിംഗ് പാസ്സ് ആക്കി ഇറങ്ങുമ്പോൾ ഉപ്പ ചോദിച്ചത് കേട്ട്  മ്മളെ നടത്തം മ്മൾ അറിയാതെ തന്നെ സ്റ്റോപ്പ് ആയി....

"നീ ഇന്നലെ എന്റെ മരുമോളെ കാണാൻ പോയിട്ട്..... എന്തായി കണ്ടോ....."_ഉപ്പ

"മ..മരുമോളയോ.... ഞാനോ...എപ്പോ.."_മ്മൾ

"അച്ചോടാ...എന്റെ മോൻക്ക് ഇപ്പൊ ഒന്നും അറിയത്തില്ലെന്നെ...ഇന്നലെ രാത്രി നീ പോവുന്നതും വരുന്നതും മ്മൾ കണ്ടിരുന്നു......"_ഉപ്പ

"ആ...അതോ..അത് ഞാൻ അവന്മാർ പെട്ടെന്ന് ക്ലബ്ബിലേക്ക് വരാൻ പറഞ്ഞപ്പോൾ മ്മൾ പോയതാ...."

മ്മൾ പെട്ടെന്ന് വായേൽ തോന്നിയ കള്ളം അങ്ങ് പറഞ്ഞു...

"ആണോ... എന്നിട്ട് അവന്മാർ ആരും വന്നില്ലായിരുന്നല്ലോ...ഞാൻ ക്ലബ്ബിലെ  സെക്യൂരിറ്റിക്ക്  വിളിച്ചു ചോദിച്ചിരുന്നു..."

പടച്ചോനെ പെട്ടല്ലോ.....

"അല്ല...അ.. അത്... പി...പിന്നെ"

"മതി മതി....മോൻ വല്ലാതെ വിക്കണ്ട....ഞാനും നിന്റെ ഈ പ്രായത്തിൽ മതിൽ ചാടിയിട്ടുണ്ട്...അത് ഒന്നല്ല പലവട്ടം....."ഉപ്പ

"ആരെ കാണാൻ.....🙄"_മ്മൾ

"വേറെ ആരാ..നിന്റെ ഉമ്മാനെ തന്നെ..."_ഉപ്പ

"വെറുതെ അല്ല ഞാൻ ഇങ്ങനെ ആയി പോയത്...ഇന്നലെ ഞാൻ കുറെ ആലോചിച്ചു...ഇപ്പൊ അല്ലെ കാര്യം മനസ്സിലായത്...വെറുതെ അല്ല ഉമ്മ ഇങ്ങളെ ഇങ്ങനെ തട്ടുന്നത്....."

"ഡാ..ഡാ..വേണ്ടെട്ട... നിന്റെ ഉമ്മാനെ നിനക്ക് അറിയില്ല...എന്റെ ഉമ്മ കഴിഞ്ഞാൽ എന്റെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അവളാണ്....അതോണ്ട് ആടാ കുരിപ്പേ നീയൊക്കെ ഇങ്ങനെ പന പോലെ നിൽക്കുന്നത്...."

"അയ്യട....ഞാൻ നോക്കട്ടെ എത്രയും പെട്ടെന്ന് ഇതുപോലെ പന പോലെ നിൽക്കാൻ ഇങ്ങൾക്ക് പേരക്കുട്ടിക്കളെ
കിട്ടോന്ന...."

"അയ്യട.....എന്താ മോന്റെ പൂതി...രാത്രി മതിലും ചാടി പോയി വല്ലതും ഒപ്പിച്ചു എനിക്ക് എന്തെങ്കിലും ചീത്ത പെരുണ്ടാക്കിയാൽ...."

"ഈ...😝"
ഞാൻ ഉപ്പാക്ക് ഒരു ഇളിയും പാസ്സ് ആക്കി അവിടുന്ന് മെല്ലെ മുങ്ങി.....

ഇന്ന് കോളേജിൽ പോയപ്പോൾ ആ കുരിപ്പിനെ കണ്ടില്ല...ക്ലാസ് ഒക്കെ അങ്ങനെ പോവുന്നുണ്ടെങ്കിലും മനസ്സിന് എന്തൊ ഒരു അസ്വസ്ഥത...രണ്ടാമത്തെ പീരിയഡ് ആയപ്പോഴേക്കും അവന്മാരെ അവിടെ ഇരുത്തി മ്മൾ മെല്ലെ മുങ്ങി...അവരും കൂടെ അവിടെ ഇരുന്നില്ലെങ്കിൽ എക്സമിനു മ്മക്ക് പണി ആവും.....

അതോണ്ട് മ്മൾ നേരെ ലൈബറിയിലേക്ക് വിട്ടു...അവിടെ എത്തിയപ്പോൾ ആ കുരിപ്പും ഉണ്ട് അവിടെ...ഇവൾക്ക് ക്ലാസ് ഒന്നും ഇല്ലേ...അവളെ സ്വഭാവം അനുസരിച്ചു ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ടാവും...അവൾ ഏതോ ഒരുത്തനും ആയി ഭയങ്കര സംസാരത്തിലാ അവരെ ആ ചിരിയും കളിയൊക്കെ കണ്ടപ്പോൾ
മ്മക്ക് എന്തോ ദേഷ്യം തോന്നി...പിന്നെ അവിടെ നിൽക്കാതെ വേഗം വാക മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു...

ഛെ..എനിക്ക് എന്താ..അവൾ ആരോടെങ്കിലും സംസാരിക്കുന്നതിനു എനിക്ക് എന്താ...ശേ...എനിക്ക് ഇപ്പൊ എന്തിനാ ഇത്ര ദേഷ്യം....മ്മക്ക് ആകെ പ്രാന്തു പിടിക്കുന്നു.... എന്നൊക്കെ മ്മൾ മ്മളോട് തന്നെ പറഞ്ഞോണ്ട് ഇരുന്നു...

××××××××××××××××××××××××××××××

(ആയിഷു)

ഇന്ന് മ്മൾ ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് പാത്തു ഇരുന്ന് യമിന്റെ കാര്യം പറയുന്നത്...മിസ്സ് ക്ലാസ് എടുക്കുന്നും ഉണ്ട്...പെണ്ണിന് ആണെങ്കിൽ ഒരു കുലുക്കവും ഇല്ല...അവളെ വർത്താനം സഹിക്കാതെ ആയപ്പോൾ അവസാനം മ്മൾ അവളെ കാൽ നോക്കി ഒരു ചവിട്ടങ് കൊടുത്തു....പെണ്ണ് പെട്ടെന്ന് അലറിയതോണ്ടു മിസ്സ് മ്മളെ പിടിച്ചു ഗെറ്റ് ഔട്ട് അടിച്ചു....

ഇനി ഇപ്പൊ അവിടെ നിന്ന് കാര്യം ഇല്ലാത്തൊണ്ട് മ്മൾ നേരെ ലൈബറിയിലേക്ക് വിട്ട്....
അവിടെ പോയി ഒരു ബുക്കും എടുത്ത് ഒരു ഭാഗത് പോയി ഇരുന്നു..
പിന്നെ ആരോ അടുത്ത് വന്നിരിക്കുന്ന പോലെ  തോന്നി....നോക്കിയപ്പോൾ..

"ആ.....ആദി നീയോ...നിനക്ക് ക്ലാസ് ഇല്ലേ..."_മ്മൾ

"ആ...ഉണ്ട്...ക്ലാസ്സിൽ ഇരിക്കാൻ ഒരു മൂഡ് ഇല്ല..അതോണ്ട് മ്മൾ അവിടെ നിന്ന് ചാടി...പിന്നെ നീ ഇങ്ങോട്ട് വരുന്നത് കണ്ടപ്പോൾ...മ്മളും ഇങ്ങോട്ട് തന്നെ വെച്ച് പിടിച്ചു..."
മ്മൾ അവൻക്ക് ഒന്ന് ചിരിച്ചു കൊടുത്തു

പിന്നെ ഇവൻ ആരാന്നല്ലേ ഇങ്ങൾ വിചാരിക്കുന്നെ......  ഇവൻ ആദിൽ...എല്ലാവരും ആദി എന്ന് വിളിക്കും....ഇവനും ഫസ്റ്റ് ഇയർ ആണ്..
ഇന്നലെത്തെ പരിപാടിയുടെ ഇടയിൽ പരിചയപ്പെട്ടതാ...ആൾ ഭയങ്കര സ്മാർട്ട് ആണ്...എല്ലാവരും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ക്യാരക്ടർ......അവനെറ്റ് സംസാരിച്ചു ഇരിക്കുമ്പോഴാണ് ഷാൻ അവിടുന്ന് പോവുന്നത് കണ്ടത്...അതോണ്ട് ആദിനോട് ബൈ പറഞ്ഞൂ നേരെ അവന്റെ പിന്നാലെ വിട്ട്...

ചെക്കൻ ഉണ്ട് വാക മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നുണ്...എന്തോ ഭയങ്കര ആലോചനയിൽ ആണ്...മ്മൾ അവന്റെ അടുത്ത് പോയി ഇരുന്നു....

"ഡാ കോന്ത....."

×××××××××××××××××××××××××××××××
(ഷാൻ)

"ഡാ..കോന്ത..."

എന്നുള്ള വിളി കേട്ടപ്പോൾ ആണ് മ്മൾ ചിന്തയിൽ നിന്ന് ഉണർന്നത്....
മ്മളെ അടുത്തിരിക്കുന്ന അവളെ കണ്ടപ്പോൾ മ്മക്ക് ദേഷ്യം വന്നു....
ഞാൻ അവളെ കലിപ്പിൽ ഒന്ന് നോക്കി

"ഓ...ഭയങ്കര കലിപ്പിൽ ആണല്ലോ..."

"ആണെങ്കിൽ നിനക്ക് എന്താണ്ടി...നിനക്ക് എന്ത ക്ലാസ് ഒന്നും ഇല്ലേ....അതോ മ്മക്ക് ഒരിക്കലും സമാധാനം  തരില്ലെന്ന വിചാരിച്ചു കച്ച കെട്ടി ഇറങ്ങിയതാണോ.....ശല്യം"

ഇതുവരെ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ
അവളോട്  അങ്ങ് തീർത്തു...എന്നിട്ട് എന്താ കാര്യം പെണ്ണിന് അത് എവിടെയും ഏശിയിട്ടില്ല എന്ന മട്ടിലാ അവളെ ഇരുപ്പ്.....

"ആടാ ഞാൻ നിനക്ക് ഇനി സമാധാനം തരൂല..."
"ഇന്ന് വന്ന പെണ്ണുംപിള്ള മ്മളെ ക്ലാസ്സിൽ നിന്ന് ഗെറ്റ് ഔട്ട് അടിച്ചു...അവിടുന്ന് മ്മൾ ലൈബാറിയിലേക്ക് പോയി ഇരുന്നപ്പോഴാണ് നീ ഇങ്ങോട്ട് വരുന്നത് കണ്ടത്....അതോണ്ട് നിന്നെ ഇന്ന് മ്മൾ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല..."

××××××××××××××××××××××××××××××
(ഷാൻ)

പടച്ചോനെ ഇവളെ ഒക്കെ കെട്ടുന്നവന്റെ അവസ്ഥ....

"നീ ഇത് എന്തോന്ന് ആലോജ്ജിച്ചു ഇരിക്കാ...വാ മ്മക്ക് കാന്റീനിൽ പോയിരിക്കാം നല്ലോണം വിഷപ്പുണ്ട്...അതോണ്ട് ഇന്നത്തെ ചെലവ് നിന്റെ വക...."

"നീ  ഒറ്റയ്ക്ക് അങ്ങ് പോയാൽ മതി...."

"ഇജ്ജ് എന്ത് ഊള ആടാ....ഇങ്ങ് വാ" എന്നും പറഞ്ഞു പെണ്ണ് എന്റെ കയ്യും പിടിച്ചു കാന്റീനിൽ കൊണ്ട് പോയി ഇരുത്തി....

പെണ്ണ് എന്തൊക്കെയോ ഓഡർ പറഞ്ഞു...എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ഇളിച്ചു....

"നീ എന്നെ കൊണ്ട് ലോൺ എടുപ്പിക്കോ.."

"😏"

ഫുഡ് വന്നതും...പെണ്ണ് ഭയങ്കര തീറ്റി...മ്മളെ കണ്ണ് തള്ളി പോയി....ഇവൾ
ഒരാഴ്ച്ച പട്ടിണി ആയിരുന്നു എന്ന് തോന്നുന്നു....

"നീ എന്താ നോക്കി ഇരിക്കുന്നെ....ഒന്നും കഴിക്കുന്നില്ലേ...."

"ഓ...വയറു നിറഞ്ഞു....പതിയെ തിന്നടി
ഇതൊക്കെ എങ്ങോട്ടാടി പോവുന്നെ..."

"നിനക്ക് വല്ലതും വേണമെങ്കിൽ വാങ്ങി കഴിക്ക്....ഇതിൽ നിന്ന് മ്മൾ തരൂല...."

"ഓ....മോൾ അത് ഇരുന്നു കഴിക്കാൻ നോക്ക് എന്റെ കയ്യിന് പണി ഉണ്ടാക്കാതെ..."

"ഹും😏"

പെണ്ണ് ഫുഡ് ഒക്കെ കഴിഞ്ഞു കയ്യും കഴുകി എന്റെ അടുത്ത് വന്നിരുന്നു....

"ചേട്ടാ...ഒരു ലൈമും കൂടി....."

"കഴിഞ്ഞില്ലടി നിന്റെ തീറ്റി....."

"ഓ...കഴിഞ്ഞു..... ഇതും കൂടി കഴിഞ്ഞാൽ കഴിഞ്ഞു..."

"ആഹാ ഇങ്ങൾ രാണ്ടാളും ഇവിടെ ഇരിക്കാനോ...ഞങ്ങൾ കുറെ നോക്കി..."
എന്നും പറഞ്ഞു അവന്മാരും അവളുമാരും കേറി വന്നു...എല്ലാവർക്കും ഒരു ഇളി പാസ്സ് ആക്കി.....

അപ്പോഴേക്കും അച്ചുവും ഷെൻസയും കൂടി അവിടെ ഉണ്ടായിരുന്ന ലയിമിനു  തല്ലുണ്ടാക്കാൻ തുടങ്ങി തല്ലുണ്ടാക്കുന്നതിനു ഇടയിൽ പെണ്ണിന്റെ സ്‌കാഫ് അഴിഞ്ഞു പെട്ടെന്ന് തന്നെ അവൾ സ്‌കാഫ് കൊണ്ട് തല മറച്ചെങ്കിലും ഇന്നലെ മ്മൾ കടിച്ചതിന്റെ പാടു അവളെ കവിളിൽ മ്മൾ കണ്ടു.....

"ഡീ....ആയിഷു നിന്റെ കവിളിൽ എന്താ ഒരു പാട്"
എന്ന് ഫെബി ചോദിച്ചും അവൾ എന്നെ ഒരു നോട്ടം നോക്കി....
ഞാൻ ഈ നാട്ടുകാർ അല്ലെന്ന ഭാവത്തിൽ ഇരുന്നു.....

"ആ ശെരി ആണല്ലോ...എന്ത് പറ്റി...."അക്കു

"അതോ..അത് ഒരു പല്ലി കടിച്ചതാ...."

"ഏ....പല്ലി എങ്ങനെയാടി കടിക്കുന്നെ..."എബി

"ചില പല്ലികൾ കടിക്കും....."
എന്നും പറഞ്ഞു പെണ്ണ് എന്നെ ഒന്ന് ഇടം കണ്ണിട്ട് നോക്കി...

"എടി....ഈ പല്ലി എന്ന് പറയുമ്പോൾ വലിയ പല്ലിയന്നോ..."അനു

"ആ. ഏകദേശം....പിന്നെ ഞങ്ങൾ പോവാ...ഇപ്പൊ ബെൽ അടിക്കും ബൈ.."_ഷെൻസാ

"ഓക്കേ ബൈ....."ഫായി

"അതെ ആ ബില്ല് അടച്ചേക്കണേ...."_ഷെൻസാ

മ്മൾ അവളെ കനപ്പിച്ചു ഒന്ന് നോക്കി...അവൾ ഒന്ന് ഇളിച്ചു താണുങ്ങാണ്ട് സ്ഥലം കാലി ആക്കി...

"എന്ന പിന്നെ മ്മക്കും ക്ലാസ്സിലേക്ക് പോവാ......."ഫായി

"ആ ഇങ്ങൾ ക്ലാസ്സിലേക്ക് വിട്ടോ...ഞാനും ഷാനും കൂടി അങ്ങോട്ട് വന്നോളാം ...ഒന്ന് ലൈബാറിയിൽ കയറണം...."യമി

"ഓക്കേ..."_അക്കു

"നീ ഇപ്പൊ എന്തിനാട ലൈബാറിയിൽ പോവുന്നെ....."മ്മൾ

"ലൈബറിയിലേക്ക് ഒന്നും അല്ല...എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്...."യമി

ഞാൻ എന്താന്ന് ഉള്ള ഭാവത്തിൽ അവനെ നോക്കി......

"സത്യം പറഞ്ഞോ അവളെ മുകത്ത് എങ്ങനെയാ ആ പാട് വന്നത്...."

"ആ...എനിക്ക് അറിയത്തില്ല... അവളോട് തന്നെ ചോദിച്ചു നോക്ക്..."

"ഓ...അപ്പൊ നിനക്ക് അറിയൂലല്ലേ...ഇന്ന് അവൾ ഒരു പല്ലി കടിച്ചത് ആണെന്ന് പറയുമ്പോൾ അവളെ നോട്ടം ഫുൾ നിന്റെ മുകത്തേക്കാ...പിന്നെ നീ ആ ഭാഗത്തേക്ക് തന്നെ നോക്കാതോണ്ടു.. മ്മക്ക് ഏകദേശ കാര്യങ്ങൾ മനസ്സിലായി.
നിനക്ക് കുറച്ചു ദിവസമായി എന്തൊക്കെയോ പറ്റിയിക്കണ്....എന്താ സംഭവം..."

"എന്ത് സംഭവം...ഒന്നും ഇല്ല....നിനക്ക് വെറുതെ ഓരോന്ന് തോന്നുന്ന..."

"നീ എന്നോട് കള്ളം പറയാൻ തുടങ്ങിയോ....ചെറുപ്പം തൊട്ട് അറിയുന്നത് അല്ലെ എനിക്ക് നിന്നെ...ഇനി പിന്നെ എന്നോട് പറയാൻ പറ്റാത്തത് വല്ലതും ആണോ..."

"ഏയ്...നിന്നോട് പറയാൻ പറ്റാത്തത് ആയി എന്തെങ്കിലും ഉണ്ടോ എന്റെ ലൈഫിൽ..."

"എന്ന പറ..."

ഞാൻ അവനോട് എല്ലാതും പറഞ്ഞു...

"അത് ശെരി..... രാത്രി അവളെ വീട്ടിൽ പോയതും പോരാ നിന്ന് ഡയലോഗ് അടിക്കുന്നോ...വെറുതെ അല്ല അവൾ ഇന്ന് നിന്റെ കീശ കാലി ആക്കിയത്..."

"പോടാ നാറി..."

"നിനക്ക് അവളെ ഇഷ്ടം ആണോ..."

"അയ്യേ...അങ്ങനെ ഒന്നും ചിന്തിച്ചിട്ടു പോലും ഇല്ല ഞാൻ...ഒരു ഫ്രണ്ട്ഷിപ്പിന്റെ ഭാഗം അത്രേ ഞാൻ അതിനെ കണ്ടിട്ടുള്ളു...ഇജ്ജ് വെറുതെ കാട് കേറാൻ നിൽക്കേണ്ട...."

"ഓ..ആയിക്കോട്ടെ...എന്ന വാ ക്ലാസ്സിലേക്ക് പോവാ....."

"Mm.."

"അല്ലട....നീ ഇന്നലത്തെ കാര്യങ്ങളെ കുറിച്ച് ഷാനുനോട് വല്ലതും ചോദിച്ചിരുന്നോ......"

"ഇല്ലട.... ഇന്ന് രാവിലെ അവൻ ബാൻഗ്ലൂർക്ക് പോയി....ഇനി വന്നിട്ട് ചോദിക്കണം....."

"ബാൻഗ്ലൂർക്കോ.... എന്തിനു...."

"അവൻ അവന്റെ ടൂർണമെന്റിന്റെ എന്തോ ആവശ്യത്തിനു പോയതാ...രണ്ടു ദിവസം കഴിഞ്ഞാൽ വരും..."

"Mm.."

××××××××××××××××××××××××××××××××
(ആയിഷു)

ദിവസങ്ങൾ ഓരോന്ന് ആയി കൊഴിഞ്ഞു പോവാൻ തുടങ്ങി..ഞാനും ഷാനും ഇപ്പൊ ഫുൾ ടൈം അടിയൊന്നും അല്ലെങ്കിലും  അവനെറ്റ് തല്ല് ഉണ്ടാക്കാത്ത ദിവങ്ങൾ പരമ ബോർ ആയിരിക്കും......ഇതിന്റെ ഇടയിൽ എക്സാം അടുത്തു.....എല്ലാവരും അതിന്റെ തിരക്കിൽ ആയി...വല്ലപ്പോഴും കാണാൻ പറ്റും....അങ്ങനെ പെട്ടെന്ന് തന്നെ എക്സാം കഴിഞ്ഞു പോയി.....

"ആയിഷു...ആയിഷു കഴിഞ്ഞില്ലേ നിന്റെ ഒരുക്കം...."_പാത്തു

"ആ കഴിഞ്ഞു.... ദാ വരുന്നു....."

ഇന്ന് കോളേജിൽ ആർട്സ്  ഡേ ആണ്..
അതോണ്ട് ഇന്ന് കുറച്ചു മൊഞ്ജ് ആയി തന്നെ പോവാം എന്ന് കരുതി....അതോണ്ട് മ്മൾ ഒരുങ്ങുമ്പോഴാണ് പാത്തൂന്റെ അലാറം അടിച്ചത്...അതോണ്ട് വേഗം താഴേക്ക് ഇറങ്ങി...വേഗം ഒരു ബസും പിടിച്ചു കോളേജിലേക്ക് വെച്ച് പിടിച്ചു😜..........
എല്ലാവരും ഭയങ്കര ബിസി ആണ്......

കലിപ്പന്റെ പൊടി പോലും അവിടെ ഒന്നും കാണാൻ ഇല്ല....അവന്മാരെ എല്ലാവരെയും കണ്ടെങ്കിലും...ആ കുരിപ്പിനേ കാണാഞ്ഞിട്ട് ഒരു സമാധാനം ഇല്ല....

പെട്ടെന്ന് അവൻ ഒരു ക്ലാസ് റൂമിന്റെ അവിടെ കണ്ടതും മ്മൾ അവളുമാരെ അവിടെ നിർത്തി ....അവന്റെ അടുത്തേക്ക് പോയി... പക്ഷെ അവിടെ എത്തിയപ്പോഴേക്കും  ചെക്കനെ കാണാൻ ഇല്ല...ഇത് ഇപ്പൊ എവിടെന്നും വിചാരിച്ചു അവിടെ ഒക്കെ ഒന്ന് കണ്ണോടിക്കുമ്പോഴാണ് ആരോ മ്മളെ കൈ പിടിച്ചു ക്ലാസ് റൂമിലേക്ക് വലിച്ചത്.....

മ്മൾ ഒന്ന് ഞെട്ടിങ്ങാണ്ട് വലിച്ച ആളെ മുഖത്തേക്ക് നോക്കിയപ്പോൾ ആണ് മ്മക്ക് ശ്വാസം നേരെ വീണത്......

"പേടിപ്പിച്ചു കളഞ്ഞല്ലോ....."_മ്മൾ

"ഓ....അപ്പൊ നിനക്ക് പേടി ഒക്കെ ഉണ്ട്
അല്ലെ....പിന്നെ ആരെ കാണാൻ ആടി 
ഇജ്ജ് ഇങ്ങോട്ട് വന്നേക്കുന്നെ...നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഒറ്റക്കും എങ്ങോട്ടും പോകരുത് എന്ന്...."_ഷാൻ

"ഓ...പിന്നെ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യും...അതിനു നിനക്ക് എന്താടാ....."_മ്മൾ

"Mm..എന്നിട്ട് അവസാനം ഞാൻ മാത്രമേ ഉണ്ടാവൂ...."_ഷാൻ

"ഓ...പിന്നെ...നീയെല്ലെങ്കിൽ വേറെ ആരെങ്കിലും മ്മളെ രക്ഷിക്കാൻ വരും😏
നീ നിന്റെ ഐറിന്റെ കാര്യം നോക്കിയാൽ മതി...."_മ്മൾ

"ഡീ...😡"
എന്നും പറഞ്ഞൂ ചെക്കൻ എന്നെ ചുമരിനോട് അടുപ്പിച്ചു....
പടച്ചോനെ പണി പാളി...അല്ലെങ്കിൽ എനിക്ക് ഇത് തന്നെ കിട്ടണം...സൈലന്റ് ഉള്ള  അവനെ വെറുതെ വയലെന്റ് ആക്കിയത് അല്ലെ.....
ന്റെ അമ്മോ...ചെക്കന്റെ കലിപ്പ് കേറിയുള്ള നോട്ടം കാണുമ്പോളെ മ്മളെ കയ്യും കാലും ഒക്കെ വിറക്കുന്നുണ്ട്....
ചെക്കന്റെ മുഖത്തേക്ക് നോക്കിയപ്പോൾ 
ആ നോട്ടം സഹിക്കാനാവാതെ തല താഴ്ത്തി....

"അതെ....അന്ന് വസീം നിന്നെ പിടിച്ചോണ്ട് പോയപ്പോൾ നീ അവനോട് എന്തൊക്കെയോ പറഞ്ഞെന്ന് കേട്ടല്ലോ.."_ഷാൻ

"ഞാനോ...ഞാൻ ഒന്നും പറഞ്ഞിട്ടില്ല...."_മ്മൾ

"ഓ...അങനെ ആണോ....ഇത് ഒന്ന് കണ്ടു നോക്ക്"
എന്നും പറഞ്ഞു അവൻ ഫോണിൽ ഒരു വീഡിയോ കാണിച്ചു തന്നു....

അത് കണ്ടതും മ്മൾ ആകെ ചമ്മി നാറി എന്ന് പറഞ്ഞാ മതിയല്ലോ....എന്താന്നല്ലേ അന്ന് വസീമിനോട് അടിച്ച ഡയലോഗ് എന്തോ നാറി വീഡിയോ എടുത്തതാ...

ഇത് ഇപ്പോ ആരാ എടുത്തത്..അവിടെ അന്ന് ഉണ്ടായിരുന്നത് ഷാനു ആണ്....അവനെ പ്രാകി കൊന്നു....എന്നാലും ഇത് എങനെ ഇവന്റെ കയ്യിൽ എത്തി...ഇനി ഷാനു അയച്ചു കൊടുത്തത് ആണെങ്കിൽ ഇവർ തമ്മിൽ പരിചയം ഉണ്ടോ...എന്നൊക്കെ മ്മളെ മനസ്സ് മ്മളോട് ചോദിക്കുന്നുണ്ട്....

"ഡീ...."
പെട്ടെന്ന് അവൻ വിളിച്ചപ്പോൾ മ്മൾ ഒന്ന് ഞെട്ടിങ്ങാണ്ട് അവന്റെ മുഖത്തേക്ക് നോക്കി...

"നീ എന്തുവാ പറഞ്ഞെ ഞാൻ ഷാൻ കാസിമിന്റെ പെണ്ണ് ആണെന്നോ..."
അവൻ ഒന്ന് ഇളിച്ചുങ്ങാണ്ട് ചോദിച്ചു...

"അ.. അത് പിന്നെ അവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി പറഞ്ഞത് അല്ലെ...."

"ഓ..അങ്ങനെ ആണോ...എന്ന ഒക്കെ" എന്നും പറഞ്ഞു അവൻ എന്നിൽ നിന്നിൻ മാറി നിന്ന്....

മ്മൾ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു...അവനെ നോക്കിയപ്പോൾ ഒന്ന് ചിരിച്ചു തന്നു...അവന്റെ നുണ കുഴി കാട്ടിയുള്ള ചിരി കണ്ടപ്പോൾ അവന്റെ മുഖത്തേക്ക് നോക്കി നിന്നു.....

"ഡീ...അവിടെ പരുപാടി നടക്ക...ഇങ്ങൾക്ക് എന്തായാലും പരിപാടി ഇല്ല...എനിക്ക് ഇന്ന് ഒരുപാട് പണി ഉണ്ട്...വന്നേ...ഇനി ഓണ പരിപാടിയുടെ പോലെ എനിക്ക് പണി ഉണ്ടാക്കല്ലേ മോളെ....."

ഞാൻ അവൻക്ക് ഒന്ന് ഇളിച്ചു കൊടുത്തു അവന്റെ പിന്നാലെ വിട്ടു.....
അവൻ എന്നെ അവളുമാരെ അടുത്തേക്ക് കൊണ്ടാക്കി അവൻ പോയി...

"ഡീ നീ ഇത് എവിടെ ആയിരുന്നു..."_അനു

"ഞാൻ ഷാന്റെ അടുത്തേക്ക് പോയത് ആയിരുന്നു......"

അത് കേട്ടപ്പോൾ അവള് മാർ ഒന്ന് ഇരുത്തി നോക്കി....എന്നിട്ട് മ്മളെ നോക്കി ഒന്ന് ആക്കി ചിരിച്ചു...

അവളുമാരെ ഒന്ന് തുറിച്ചു നോക്കിയപ്പോൾ ഒക്കെ ഡീസെന്റ ആയി പരിപാടിയിലേക്ക്  നോക്കി ഇരുന്നു...
മ്മക്ക് പിന്നെ പരിപാടിയിൽ ഒന്ന് പങ്കെടുത്ത് ശീലം ഇല്ലാത്തൊണ്ട്....എന്നും പരിപാടി അലമ്പു ആക്കാൻ ആണ് പോകാർ.....

"Hey... ആയിഷു സുഗല്ലേ...."_ഷാനു

മ്മൾ അവളുമാരെട്ടു സംസാരിച്ചു ഇരിക്കുമ്പോഴാണ് മ്മളെ ബാക്കിൽ നിന്ന് 
അഭശബ്‌ദം കേട്ടത്....തിരിഞ്ഞു നോക്കിയപ്പോൾ ഷാനു ആണ്...അവനെ കണ്ടപ്പോൾ ആണ് മ്മക്ക് കുറച്ഛ് നേരം മുൻപ് ഷാൻ കാണിച്ചു തന്ന വീഡിയോ ഓർമ്മ വന്നത്....
അതോണ്ട് വേറെ ഒന്നും ആലോചിക്കാതെ മ്മൾ അവന്റെ നടുപ്പുറം നോക്കി ആദ്യം ഒന്ന് കൊടുത്തു......

"എന്തിനാടി കുരിപ്പേ എന്നെ അടിച്ചത്..."_ഷാനു

"അന്ന് വസീമുമായി പ്രെശ്നം ഉണ്ടായപ്പോൾ...ആരാടാ അത് വീഡിയോ എടുത്തത്......"_മ്മൾ

"ഈ..ഞാൻ അല്ല വല്ല പോലീസിലും കംപ്ലൈൻഡ് കൊടുക്കണങ്കിൽ തെളിവ് വേണ്ടേ...അതിനു വേണ്ടി എടുത്തതാ.."_ഷാനു...

"ഓഹോ..എന്നിട്ട് തെളിവ് സഹിതം മോൻ കോടതിയിൽ ഹാജറാക്കിയല്ലേ...."_മ്മൾ

ഈ...😝 കണ്ടല്ലേ....

"Mm... കണ്ടു...അവിടെത്തെ വക്കീൽ എനിക്ക് ഇന്ന് കാണിച്ചു തന്നു.."_മ്മൾ

അല്ല നീയും അവനും എങ്ങനെയാ പരിചയം....

അ...അത് പിന്നെ എന്നെ ഫ്രണ്ടിന്റെ ബ്രോ ആണ്....

"ഓ....അതിനു എന്തിനാട ഇജ്ജ് വിക്കുന്നെ..."_മ്മൾ

"അല്ലട നീ ഇത് എവിടെ ആയിരുന്നു...കുറച്ചു ദിവസം കണ്ടില്ലല്ലോ....."_മറിയാമ്മ

"ആ..അത് ഞാൻ ബാംഗ്ലൂർ വരെ ഒന്ന് പോയതാ...ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു...."_ഷാനു

"അതെ പരിപാടി ഇപ്പൊ തന്നെ തുടങ്ങൂല...മ്മളെ പ്രിൻസിന്റെ ഒക്കെ പ്രസംഗം കഴിയണം...വാ അതുവരെ മ്മക്ക് ഒന്ന് നടന്നേച്ചു വരാ..."_ഷാനു

"ആ..എന്ന വാ..."_മ്മൾ

അങ്ങനെ ഞങ്ങൾ വരാന്തയിലൂടെ നടക്കുമ്പോൾ ആണ് ഐറിനും അവളെ വാലുകളും മ്മളെ മുന്നിലേക്ക് വന്നത്...

"ആഹാ....എന്തൊക്കെ സുഗല്ലേ...അന്ന് നീ രക്ഷപ്പെട്ട് എന്ന് കരുതി ഇജ്ജ് ആശോസിക്കണ്ട മോളേ...നിനക്ക് ഉള്ള പണി വരുന്നുണ്ട്...."_ഐറിൻ

"ഓ...ആയിക്കോട്ടെ...ഞാൻ രണ്ട്‌ കയ്യും നീട്ടി സ്വീകരിക്കും..."_മ്മൾ

"ഹും.. ഇതാരടി...നിന്റെ പുതിയ സെറ്റ് അപ്പ് ആണോ...."
എന്നവൾ ഷാനുനേ നോക്കി ചോദിച്ചതും..അവളെ കാരണം നോക്കി ഒന്ന് കൊടുത്തു...

"ഡീ..നീ എന്നെ അടിച്ചല്ലേ..."
എന്നും പറഞ്ഞു അവൾ എന്റെ നേർക്ക് വന്നതും വീണ്ടും അവളെ മറ്റേ കവിളിൽ കൊടുത്തു ഒരെണ്ണം കൂടി.....
മ്മൾ അവളെ കഴുത്തിൽ പിടിച്ചു ചുമരിനോട് അടുപ്പിച്ചു...

"എടി...പുന്നാര മോളെ...നീ എന്താടി വിചാരിച്ചേ നീ തരുന്നതും വാങ്ങി ഞാൻ വീട്ടിൽ പോവും എന്നോ...എന്ന നിനക്ക് തെറ്റി...കൊണ്ടത് പലിശ സഹിതം തിരിച്ചു കൊടുത്തെ എനിക്ക് ശീലം ഉള്ളു...നീ ഒന്നും കാണാത്ത ഷെൻസാ ഉണ്ട് എന്റെ ഉള്ളിൽ...അതോണ്ട് വെറുതെ എന്നെ ചൊറിയാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കും എന്ന് നീ കരുതണ്ട...ഇനി എന്റെ നേർക്ക്  നീ വന്നാൽ ചുമരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും കേട്ടോടി.... പന്ന പുന്നാര മോളെ..."

എന്നും പറഞ്ഞു അവളെ കഴുത്തിൽ നിന്ന് മ്മൾ കയ്യ് എടുത്ത്...അവളെ നോക്കിയപ്പോൾ പെണ്ണ് നിന്ന് കുരക്കുന്നുണ്ട്.... അതൊടപ്പം കത്തുന്ന കണ്ണുകളോടെ നോക്കാ....
അവളെ നോക്കി ഒന്ന് പുച്ഛിച്ചിട്ടു ലവളുമാരെയും അവനെയും നോക്കിയപ്പോൾ ഒക്കെ അന്ധം വിട്ട് മ്മളെ തന്നെ നോക്കി നിൽക്ക..

അവരെ ഒന്ന് നോക്കി അവിടുന്ന് മ്മൾ പൊന്നു...

"ഡീ ആയിഷു നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ....."_ഫെബി

"എനിക്ക് എന്ത് കുഴപ്പം..."_മ്മൾ

"സത്യം പറയടി നിന്റെ മേത്ത് വല്ല നാഗവല്ലിയും കേറിയോ...നിന്റെ അപ്പൊത്തെ മുഖം കണ്ടപ്പോൾ ഞങ്ങൾ വരെ പേടിച്ചു പോയടി...."_അനു

"തന്നെ...നന്നായി...."_മ്മൾ

പക്ഷെ ഷാനുന്റെ മുകത്ത് നോക്കിയപ്പോൾ അവന്റെ മുഖത്ത് മാത്രം എന്തിനാണെന്ന് അറിയൂല വല്ലാത്തൊരു ചിരി ഉണ്ടായിരുന്നു അത് എന്തിനാണെന്ന് അറിയൂല....

"നീ..എന്തിനാട കുരിപ്പേ ചിരിക്കുന്നെ..."_മ്മൾ

"ഏയ്..ഒന്നുല്ല...ഇങ്ങൾ വിട്ടോ..എനിക്ക് കുറച്ചു പണി ഉണ്ട്...."_ഷാനു

"ആ...എന്ന ഒക്കെ"_മ്മൾ


ഇതുവരെ പ്രിൻസിന്റെ പ്രസംഗം ഒക്കെ ആയിരുന്നു..ഇപ്പൊ അതൊക്കെ കഴിഞ്ഞു പരിപാടി തുടങ്ങി.....പരിപാടിയൊക്കെ ആടി തകർക്കുകയാണ് എല്ലാവരും.....

പെട്ടെന്ന് മ്മളെ ബ്രോസ് ഒക്കെ  music instruments മായി സ്റ്റേജിൽ കയറി....അവർ സ്റ്റേജിൽ കയറി നിന്നതും സ്റ്റേജ് കുലുങ്ങുന്ന തരത്തിൽ കയ്യടിയും ആർപ്പും വിളിയും ആയി...ഇതൊക്കെ കണ്ടു ഞങ്ങൾ ആകെ ഞെട്ടി.....ഇവർക്ക് ഇത്ര തോനെ ഫാൻസ്‌ ഉണ്ടെന്നു ഞങ്ങൾ ഇപ്പോഴാ അറിയുന്നെ...അതുപോലെ ഇവർ പാടും എന്ന് ഞങ്ങൾക്ക് ആർക്കും ഇതുവരെ അറിയില്ലായിരുന്നു........

അവർ എല്ലാവര്ക്കും ഒന്ന് ചിരിച്ചു കൊടുത്തു തുടങ്ങി.....നല്ല അഡാർ ഹിന്ദി മെലഡി സോങ് ആണ് അവർ അവിടെ കാഴ്ച വെച്ചത്...എല്ലാവരും അവരുടെ പെർഫോമൻസിൽ ആടി തകർത്തിരുന്നു.....കേൾക്കുന്ന ഞങ്ങളെ കണ്ണ് വരെ തള്ളി പോയി...എന്താ പറയാ...അത്രക്ക് പെർഫെക്റ്റ് ആയിരുന്നു അവരെ സോങ്....അവരെ പാട്ട് നിന്നതും......സ്റ്റേജ് ഇളകുന്ന തരത്തിൽ കയ്യടികൾ ഉയർന്നു....എന്റെ ഒപ്പം ഉള്ളത്തിന്റെ ഒക്കെ കാറ്റ് പോയെന്ന് തോന്നുന്നു...ഒക്കെ അന്ധം വിട്ട് ഇരിക്കുന്നുണ്ട്.....
അവർ എല്ലാവരോടും താങ്ക്സും പറഞ്ഞു സ്റ്റേജിൽ നിന്ന് ഇറങ്ങി....അവന്മാർ അത് കഴിഞ്ഞു ഞങ്ങളെ അടുത്ത് വന്നപ്പോൾ എല്ലാത്തിന്റെയും നടുപ്പുറം പൂരപ്പറബാക്കി...

"ഹോ...എന്ത് ആടിയാടി നീയൊക്ക അടിച്ചേ...."_അക്കു

"നിനക്ക് ഇതൊന്നും കിട്ടിയ പോരാടാ....."_ഫെബി

"എന്നാലും ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ...ഇങ്ങൾ എന്താ പരഞ്ഞെ....ഞങ്ങൾക്ക് ഒന്നും അറിയൂല ഞങ്ങൾ പരിപാടിക്ക് ഒന്നും ഇല്ല...എന്തൊക്കെ ആയിരുന്നു...ഇപ്പൊ ഉള്ള പെൺപിള്ളേർ മൊത്തം ഇങ്ങളെ വായലോട്ട് ആയിരുന്നല്ലോ നോക്കിയിരുന്നത്...."മറിയാമ്മ

"ന്റെ പൊന്നോ...ഇജ്ജ് ഒന്ന് അടങ് മറിയാമ്മേ...ഞങ്ങൾ ഇങ്ങൾക്ക് സർപ്രൈസ് തന്നത്...."_ഫായി

"ഒരു സർപ്രൈസ്...പുഴുങ്ങി തിന്നങ്ങോട്ട്.."_ഫെബി

"പോടീ..ക്ലാസ് കഴിഞ്ഞാൽ ഞങ്ങൾക്ക് ഒരു ക്ലബ് ഉണ്ട് അങ്ങോട്ടാ പോവാർ....ഞങ്ങൾക്ക് പണ്ടേ പാട്ടിനോട് ഭയങ്കര ഇൻട്രസ്റ്റ് ആയത് കൊണ്ട് ഞങ്ങൾ ഒരു ബാൻഡ് തന്നെ ഒരുക്കി.....
ഞങ്ങളെ പ്രയത്നം കൊണ്ട് ആണോ ഭാഗ്യം കൊണ്ട് ആണോ എന്നറിയില്ല ഒരു പ്രോഗ്രാമിൽ ഞങ്ങൾക്ക് സെലെക്ഷനും കിട്ടി..."_അച്ചു

"ഒരുപാട് ഗ്രൂപ്പ് മത്സരിക്കുന്ന വലിയ ഒരു പ്രോഗ്രാം ആണ്...അതിലേക്ക് കേരളത്തിൽ നിന്നുള്ള ഒരുപാട് മ്യൂസിക് ഗ്രൂപ്പികളിൽ ഫൈനൽക്കു സെലക്ട് ആയത് ഞമ്മളെ ഒരു ഗ്രൂപ്പ് ആണ്...അടുത്ത മാസം ആയിരുന്നു ഫൈനൽ...ബട്ട് എന്തോ ഇഷ്യൂ കാരണം
അത് 2 മാസത്തേക്ക് ആക്കി...."_യമി

"ഇങ്ങൾ ഇത്ര വലിയ സംഭവം ആയിരുന്നോ...."_അനു

"അല്ല മ്മളെ കലിപ്പനെ കണ്ടില്ലല്ലോ...അവൻ ഈ ഗ്രൂപ്പിൽ ഇല്ലേ..."_മ്മൾ

"പിന്നെ...അവൻ ആണ് ഈ ഗ്രൂപ്പിന്റെ മെയിൻ...അവൻ ഉള്ളത് കൊണ്ട ഞങ്ങൾ ഫൈനൽക്കു സെലക്ട് ആയത്...."_എബി

"എന്നിട്ട് അവനെ ഇന്ന് ഇങ്ങളെ കൂടെ കണ്ടില്ലല്ലോ......"_മ്മൾ

"ഇന്ന് അവൻ തന്നെ മാറി നിന്നതാ.... ഇപ്പൊ നീ ഒന്ന് സ്റ്റേജിലേക്ക് നോക്ക് "
എന്നവൻ പറഞ്ഞപ്പോൾ മ്മളെ നോട്ടം സ്റ്റേജിലേക്ക് നോക്കിയത്....

ചെക്കൻ  ഒരു ഗിറ്റാറും പിടിച്ചു സ്റ്റേജിൽ നിൽക്കുന്നത് ആണ് കണ്ടത്....

ഇവന്മാർ അഞ്ചാൾക്കും കിട്ടിയതിനേക്കാളും കയ്യടിയും സ്വീകരണവും ആണ് അവൻ ഒറ്റ ഒരാൾക്ക് കിട്ടുന്നത്......എന്ത് കണ്ടിട്ടാണെന്ന മനസ്സിലാവാത്തെ....

കുരിപ്പ് അവിടുന്ന് എല്ലാവർക്കും ചിരിച്ചു കാണിക്ക...അവന്റെ നോട്ടം മ്മളിക്ക് ആയപ്പോൾ ഞാൻ ഒന്ന് തുറിച്ചു നോക്കി
ചെക്കൻ അവിടുന്ന് സൈറ്റ് അടിച്ചു കാണിച്ചു.....
ഞാൻ ഒന്ന് പുച്ഛിച്ചു തള്ളി.....ഇവിടുന്ന് കുറെ ലവളുമാർ ഷാൻ എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട്.... അതൊക്കെ കേൾക്കുമ്പോൾ എന്തിനാണെന്ന് അറിയൂല അടിമുടി തരിച്ചു കേറുന്നുണ്ട്..

"Hi...guys......lets start....."

എന്നും പറഞ്ഞു ചെക്കൻ എല്ലാവർക്കും
ഒന്ന് ചിരിച്ചു കൊടുത്തു....പതിയെ അവൻ ഗിറ്റാറിൽ കൈ വെച്ച്  പാടാൻ തുടങ്ങി.....
നല്ലൊരു ഹിന്ദി റൊമാന്റിക് സോങ് ആണ് ചെക്കൻ പാടിയത്...ഇവൻ വിചാരിച്ച പോലെ ഒന്നും അല്ല... എല്ലാവരും ശെരിക്കും അവന്റെ പാട്ടിൽ ലയിച്ചു പോയിരുന്നു....മ്മളും ഭയങ്കര ഹാപ്പി ആയിരുന്നു...എന്തിനാന്ന് മാത്രം അറിയില്ല.......ചുറ്റും നടക്കുന്നത് ഒന്നും മ്മൾ അറിഞ്ഞില്ല....

കയ്യടികളുടെ ശബദം കാതിൽ അലയടിച്ചപ്പോഴാണ് മ്മൾ അവനിൽ നിന്ന് നോട്ടം മാറ്റിയത്...
അവൻ സ്റ്റേജിൽ നിന്ന് ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു...എല്ലാവരും അവനോട് പൊളിച്ചു,കലക്കി എന്നൊക്കെ പറയുമ്പോഴും മ്മൾ വേറെ എന്തോ ലോകത്ത് ആയിരുന്നു....

പെട്ടെന്ന് ആരോ മുന്നിൽ വന്ന് കൈയേറ്റ് ഞൊടിച്ചപ്പോൾ ആണ് മ്മക്ക് ബോധം വന്നത്...

"എന്താണ് ഭയങ്കര ആലോചനയിൽ ആണല്ലോ...."_ഷാൻ

"ആ...നിന്നെ എങ്ങനെ തല്ലി കൊല്ലാം എന്ന് ആലോജിക്കായിരുന്നു"_മ്മൾ

"ശോ..so sad....അതൊക്കെ പോട്ടെ എങനെ ഉണ്ടായിരുന്നു എന്റെ പെർഫോമൻസ്....."_ഷാൻ

"ഓ...കുഴപ്പം ഇല്ല..."_മ്മൾ

"എന്തോ "
എന്നും പറഞ്ഞൂ ചെക്കൻ എന്റെ അടുത്തേക്ക് വന്നതും മ്മൾ പെട്ടെന്ന് തന്നെ പാത്തൂന്റെ പിറകിലേക്ക് നിന്ന് പൊളി ആണെന്ന് പറഞ്ഞു...

അത് കണ്ടപ്പോൾ എല്ലാവരും ചിരിച്ചെങ്കിലും....മ്മൾ കലിപ്പിൽ നോക്കിയപ്പോൾ ഒക്കെ മിണ്ടാതെ നിന്നു.....

"ആ..പിന്നെ ആയിഷു ഉമ്മ ഇപ്പോ വിളിച്ചെന്നു എന്നോട് അമ്മായിന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ട് "_പാത്തു

"അമ്മായിന്റെ വീട്ടിലേക്കോ.....അത് എന്തിനാ..ഞാൻ ഇനി ഒറ്റക്ക് പോവണ്ടേ"_മ്മൾ

"നീ കാക്കുന് വിളിച്ചു വരാൻ പറ.... എന്തോ അത്യാവശ്യം ആയത് കൊണ്ടാ..."_പാത്തു

"Mm..."

"എന്ന ശെരി ഞാൻ പോവാ..നേരം വൈകരുത് എന്ന് പറഞ്ഞീന്നു....അല്ല നീ ഇപ്പൊ തന്നെ പോവുന്നുണ്ടോ"_പാത്തു

"ഇല്ല...ഞാൻ പരിപാടി ഒക്കെ കഴിഞ്ഞിട്ടുള്ളൂ..."_മ്മൾ

"ആഹാ..എന്ന ബൈ..."_പാത്തു

കാക്കുനോട് പരിപാടി കഴിയാൻ നേരത്തു വിളിക്കാൻ വരാനും പറഞ്ഞൂ...ഞങ്ങൾ പരിപാടികൽ തകർക്കാൻ തന്നെ തീരുമാനിച്ചു...ഇടക്ക് 
പൊളി ഡിജെ സോങ് ഒക്കെ വരുമ്പോൾ എല്ലാം മറന്ന് തുള്ളി പോവും...പക്ഷെ കലിപ്പന്റെ കലിപ്പ് നോട്ടം കാണുമ്പോൾ അറിയാതെ തന്നെ അവിടെ ഇരുന്നു പോവും 😢

പരിപാടി ഒക്കെ കഴിഞ്ഞപ്പോഴേക്കും നേരം ഒരുപാട് ആയിരുന്നു..പരിപാടിയുടെ ഇടക്ക് ടൈം പോയതും അറിഞ്ഞില്ല....കുറച്ചു സ്റ്റുഡന്റസ് മാത്രം ബാക്കി ഉണ്ടായിരുന്നുള്ളു.....കാക്കുന് ആണെങ്കിൽ ഇപ്പൊ വിളിച്ചിട്ട് കിട്ടുന്നില്ല..

കാക്കു വരല്ലോ എന്നും വിചാരിച്ചു അവളുമാരോട് പോവാനും പറഞ്ഞിരുന്നു.....മ്മളെ ബ്രോസും ഷാനും എല്ലാവരും പോയി...നേരം ഇരുട്ടി തുടങ്ങി...ആ കുരിപ്പ് കാക്കുന് വിളിച്ചിട്ട് കിട്ടുന്നില്ല.....മ്മക്ക് ആണെങ്കിൽ ചെറിയ പേടിയും ഉണ്ട്.....

അങ്ങനെ ഇരിക്കുന്നതിന്റെ ഇടയിൽ കാക്കു വിളിച്ചത്....

"ഡാ..നാറി... നീ ഇത് എവിടെയാ...എത്ര നേരം ആയി വിളിക്കുന്നു...."_മ്മൾ

"എടി....സോറി...എന്റെ ഫ്രണ്ടിനു പെട്ടെന്ന് ഒരു ആക്സിഡന്റ....ഞാൻ ഹോസ്പിറ്റൽ ആണ്....നീ എങനെ എങ്കിലും വരാൻ നോക്കോ..."_കാക്കു

"ആ...എന്ന ഞാൻ ഓട്ടോ വിളിച്ചു വന്നോളം.."_മ്മൾ

"എന്ന ഒക്കെ...ഞാൻ ഇവിടെത്തെ കാര്യങ്ങൾ ഒക്കെ നോക്കട്ടെ..ഇവിടെ ആരും ഇല്ല.....നീ വീട്ടിൽ എത്തിയിട്ട് വിളിക്കു..."_കാക്കു

"Mm...."

പടച്ചോനെ വല്ലാത്ത പണി ആയി പോയല്ലോ...നേരം നല്ലോണം ഇരുട്ടിയിരുന്നു...ഓട്ടോ പോയിട്ട് ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല.......
മ്മക്ക് ആണെങ്കിൽ ചെറിയ ഒരു ഭയവും ഉണ്ട്....
×××××××××××××××××××××××××××××××
(ആയിഷു)

മ്മൾ ക്ലബ്ബിൽ ഇരിക്കുമ്പോൾ ആണ്...യമിക്ക് ആരോ വിളിച്ചത്.....വിളിച്ചത് അവൻ കുറച്ചു അങ്ങോട്ട് മാറി നിന്ന സംസാരിക്കുന്നെ..
അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചെക്കന്റെ മുഖത്ത് നല്ലോണം ടെൻഷൻ ഉണ്ട്....അവൻ ഫോൺ വെച്ച് ഞങ്ങളെ അടുത്തേക്ക് വന്നു...

"ഡാ...എന്ത് പറ്റി....ആരാ വിളിച്ചത്..."_മ്മൾ

"കെൻസാ ആണ്....ആയിശൂന്റെ ഉമ്മ ഇപ്പൊ അവൾക്ക് വിളിച്ചിരുന്നത്രെ...
ആയിശൂ ഇതുവരെ ആയിട്ടും വീട്ടിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞു..."

"What?...അവളെ ബ്രോ വിളിക്കാൻ വരും എന്ന് പറഞ്ഞത് അല്ലെ.....അതോണ്ട് അല്ലെ മ്മൾ എല്ലാവരും അവിടെ നിന്ന് പോന്നത്...."_മ്മൾ

"ആണ്...പക്ഷെ അവന്റെ ഫ്രണ്ടിനു ഒരു ആക്സിഡന്റ് അതോണ്ട് അവൻക്ക് പെട്ടെന്ന് ഹോസ്പിറ്റൽക്കു പോവേണ്ടി വന്നത്രെ....അവൾക്ക് വിളിച്ചു പറഞ്ഞപ്പോൾ അവളൊരു ഓട്ടോ വിളിച്ചു പൊയ്‌ക്കൊളവും എന്ന് പറഞ്ഞാല..."

ഇപ്പൊ ആണെങ്കിൽ പെണ്ണ് വീട്ടിൽ എത്തിയിട്ടില്ല...ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫും....അവരൊക്കെ ആകെ ടെന്ഷൻ ആയി ഇരിക്കാ...

മ്മക്ക് ആണെങ്കിൽ എന്താ ചെയ്യേണ്ടെന്നു ഒരു പിടിയും ഇല്ല...ഈ രാത്രിയിൽ പെണ്ണ് ഇത് എവിടെ പോയതാ...എന്തോ ചെറിയ  ഒരു ഭയം മ്മളെ വല്ലാതെ അലട്ടുന്നു....

മ്മൾ പിന്നെ ഒന്നും നോക്കാതെ ബൈക്കും എടുത്ത് അവന്മാരെയും കൂട്ടി കോളേജ്‌ ലക്ഷ്യമാക്കി  കുതിച്ചു.....

അതൊടപ്പം നല്ല മഴ പെയ്യുന്നുണ്ട്....പക്ഷെ അതൊന്നും കാര്യം ആക്കാതെ മ്മൾ കോളേജിന്റെ മുൻപിൽ വണ്ടി കൊണ്ട് പോയി നിർത്തി.....

"ഡാ...നിങ്ങൾ അവിടെ എവിടെയെങ്കിലും നോക്ക്....ഞാൻ കോളേജിൽ നോക്ക് നോക്കിയിട്ട് വരാ....."മ്മൾ

മ്മൾ കോളേജിലേക്ക് കയറിയതും ആരുടെയൊക്കെയോ അട്ടഹാസവും ചിരിയും ഒക്കെ ആണ് കേട്ടത്....
ഇത് ഇവിടെത്തെ സ്ഥിരം പരിപാടിയ...
കോളേജിന് അടുത്തുള്ള കുറച്ഛ് ലവൻ മാർ എന്നും വന്നിരിക്കകുന്ന സ്ഥലം ആണ് ഇത്...അവർ സ്ഥിരം കള്ളും കഞ്ചാവും ഒക്കെ ആയി രാത്രി എന്നും കൂടുന്ന സ്ഥലം ആണ്....അവളെ ഒക്കെ അവന്മാരെ കയ്യിൽ കിട്ടിയാൽ.......😮

മ്മൾ അവന്മാർ കാണാത്ത രീതിയിൽ അവരെ നോക്കിയപ്പോൾ...അവിടെ ഒന്നും അവളില്ലാ... അവന്മാർ അവരുടെ കാര്യങ്ങളിൽ മുഴുകി ഇരിക്കാ........

ഈ പെണ്ണ് ഇത് എവിടെ പോയി കിടക്ക...
എന്നും വിചാരിച്ചു ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി കോളേജിന്റെ മുക്കും മൂലയും നോക്കാൻ തുടങ്ങി...

അപ്പോഴേക്കും യമി ന്റെ കാൾ വന്നു...

"ഡാ...എന്തായി.."_മ്മൾ

"ഡാ...അവൾ ഇവിടെ ഒന്നും ഇല്ല....ഇവിടെ ഉള്ള ചിലരോട് ചോദിച്ചപ്പോൾ അവർക്കും അറിയില്ല..അങ്ങനെ ഒരു പെൺകുട്ടി ഇതിലൂടെ ഒന്നും പോയിട്ട് ഇല്ല എന്ന പറയുന്നേ....."_യമി

"ഞാൻ ഇവിടെ നോക്കട്ടെ..ഇങ്ങൾ ഒന്നും കൂടി അവിടെ ഒക്കെ ഒന്ന് നോക്ക്... പിന്നെ അവളെ ഫോണിലേക്ക് ഒന്നും കൂടി വിളിച്ചു നോക്ക്...."_മ്മൾ

"ആ..ശെരി...."_യമി

കോളേജിന്റെ ഓരോ ഭാഗത്തു നോക്കിയിട്ടും പെണ്ണിനെ അവിടെ ഒന്നും കാണാൻ ഇല്ല....മ്മൾ ആണെങ്കിൽ ആകെ നനഞ്ഞു കുളിച്ചു...അവളെ കാണാത്ത ടെന്ഷനിൽ  മ്മളെ മൈൻഡ് ഒക്കെ ബ്ലാങ്ക് ആവാൻ തുടങ്ങി.....
എവിടുന്ന് വെച്ച ഇനി അവളെ തിരയ...

അങ്ങനെ ഒരു പിടിയും കിട്ടാതെ നിൽക്കുമ്പോൾ ആണ്....ആരോ തേങ്ങുന്ന ശബ്‌ദം കേട്ടത്...അത് മ്മൾ നിൽക്കുന്നതിന്റെ അടുത്തുള്ള ക്ലാസ്സിൽ നിന്ന് ആണ് എന്ന് മനസ്സിലായി...ആ ക്ലാസ്സിലേക്ക് കയറിയതും അവിടെ ഒക്കെ നോക്കിയപ്പോഴും ആരെയും കണ്ടില്ല...

മ്മക്ക് തോന്നിയത് ആവും എന്ന് വിചാരിച്ചു തിരിച്ചു ക്ലാസ്സിൽ നിന്നിറങ്ങാൻ നിന്നപ്പോഴേക്കും വീണ്ടും തേങ്ങൽ കേട്ടപ്പോൾ വീണ്ടും ആ ക്ലാസ്സ് മൊത്തത്തിൽ ഒന്നും കൂടി നോക്കിയപ്പോൾ ബെഞ്ചുകൾക്കിടയിൽ ആരോ ഇരിക്കുന്നത് പോലെ തോന്നി....മ്മളെ ഫോണിന്റെ ഫ്ലാഷ് അവിടേക്ക് അടിച്ചപ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി ആയിഷു ആണന്നു.....

ഞാൻ അവളെ അടുത്തേക്ക് പോയി..

"ആയിഷു..."_മ്മൾ

പെട്ടെന്ന് അവൾ ഞെട്ടിങ്ങാണ്ട് നോക്കി..

അവൾ എന്റെ അടുത്തേക്ക് വന്നതും അവളെ കരണം നോക്കി ഒന്ന് കൊടുത്തു...

"ഡീ...നിനക്ക് എന്താടി പ്രാന്തു ആണോ..
മനുഷ്യനെ തീ തീറ്റിപ്പിക്കാൻ...ഞങ്ങൾ എത്ര ടെന്ഷൻ ആയി എന്നറിയോ... ആ ഫോൺ എങ്കിലും ഒന്ന് എടുത്തൂടെ...
നിനക്ക് ഒക്കെ കുട്ടിക്കളി ആണോ നിന്നെ കാണാതെ നിന്റെ ഉമ്മയും കാക്കുവും ഒക്കെ എത്ര തോളം ടെൻഷൻ ആവുന്നുണ്ട് എന്നറിയോ..."

മ്മൾ ഇതുവരെ അനുഭവിച്ച ടെൻഷൻ ഒക്കെ കൂടി അവളോട് ആങ് തീർത്തു..

പെണ്ണ് ഒന്നും മിണ്ടാതെ കരഞ്ഞുങ്ങാണ്ട് എന്നെ വന്നു കെട്ടിപ്പിടിച്ചു....

അപ്പൊ തന്നെ മ്മക്ക് മനസ്സിലായി പെണ്ണ് എത്ര തോളം പേടിച്ചുക്കാണ് എന്ന്...അതോടെ മ്മക്ക് ചെറിയ ഒരു കുറ്റബോധം തോന്നി പെട്ടെന്ന് വന്ന ദേഷ്യത്തിൽ അവളോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ...

പിന്നെ ആണ് ഞാൻ അവളെ കോലം നോക്കുന്നത്...തലയിൽ ഷാൾ ഇല്ല...ഡ്രസ്സ് മുഴുവൻ നനഞ്ഞു ശരീരത്തോട് ഒട്ടി കിടക്കാണ്.... ശരീരം  മുഴുവൻ എടുത്ത് കാണിക്കുന്നുണ്ട്....

ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി എന്റെ ഷർട്ട് ഊരി അവൾക്ക് കൊടുത്തു...പെണ്ണ് ഒന്നും മിണ്ടാതെ അത് വാങ്ങി  ഇട്ടു....

അപ്പോഴേക്കും യമി ന്റെ കാൾ വന്നു...

"ഡാ...അവൾ ഇവിടെ ഒന്നും ഇല്ല...."_യമി

"ആ...അവൾ എന്റെ അടുത്ത് ഉണ്ട്...നീ കെൻസക്ക് വിളിച്ചു പറഞ്ഞേക്കു...പിന്നെ ഇങ്ങൾ വീട്ടിലേക്ക് വിട്ടോ...ഞാൻ ഇവളെ വീട്ടിലേക്ക് കൊണ്ട് ആക്കിയിട്ടു വന്നോളാം"_മ്മൾ

"Alhamdulillah....അവളെ കിട്ടിയല്ലോ...പിന്നെ ഞങ്ങൾ ക്ലബ്ബിൽ കാണും...നീ അങ്ങോട്ട് വന്നാൽ മതി...എന്ന ശെരി...അവളെ കാണാതെ വിഷമിച്ചു ഇരിക്കാ അവളെ വീട്ടുകാർ...
അതോണ്ട് നീ വേഗം ചെന്ന് ആക്കി കൊട്....."_യമി

"ആ... ശെരി.."_മ്മൾ

ഞാൻ അവളെ നോക്കിയപ്പോൾ പെണ്ണ് ഏതോ ലോകത്ത......

"ഡീ..."
എന്ന് വിളിച്ചപ്പോൾ പെണ്ണ് ഞെട്ടിങ്ങാണ്ട് മ്മളെ നോക്കി....

"വാ...പോവാം...'
പെണ്ണ് ഒന്നും മിണ്ടാതെ എന്റെ പുറകിൽ പതിയെ വന്നു...ഡോറിന്റെ അടുത്ത് എത്താൻ ആയതും.....

"അളിയാ....മ്മൾ കൂടാതെ ഇവിടെ ആരെങ്കിലും ഉണ്ടോ...."

"ആ..എനിക്കും തോന്നി...ആരുടെയോ ശബ്ദം കേട്ടത് പോലെ തോന്നി....ആ ക്ലാസ്സിൽ നിന്ന് ആണെന്ന് തോന്നുന്നു...നീ വന്നേ.."

പുറത്തു നിന്ന് അവന്മാരെ ശബദം കേട്ടതും...മ്മൾ അവളെയും വലിച്ചു ഡോറിന്റെ പിറകിലേക്ക് നിന്നു....അവന്മാർ ഞങ്ങളെ ഈ കോലത്തിൽ കണ്ടാൽ പ്രെശ്നം ആണ്...
കോളേജ് ചെയർമാന്റെ ലീലാവിലാസങ്ങൾ എന്ന് ആയിരിക്കും നാളത്തെ കോളേജിലെയും പത്രത്തിലെയും ന്യൂസ്....

ഞങ്ങൾ വാതിലിന്റെ മറവിൽ ആയത് കൊണ്ട് അവന്മാർ ഞങ്ങളെ കാണാൻ വഴിയില്ല....അവന്മാർ ക്ലാസ്സിലേക്ക് കയറി ഫുൾ കണ്ണോടിക്കുന്നുണ്ട്.....അവന്മാർ ഞങ്ങളെ കാണാതെ ഇരിക്കാൻ ഞാൻ അവളെ എന്നിലേക്ക് ഒന്നും കൂടി ചേർത്ത് നിർത്തി ഡോറിന്റെ മറവിലേക്ക് ഒന്നും കൂടി നീങ്ങി നിന്നു..... 

പെട്ടെന്ന് പെണ്ണ് എന്റെ കയ്യിൽ നിന്ന് പുളയുന്നത് കണ്ടപ്പോൾ ആണ് ഞാൻ അവളിലേക്ക് നോട്ടം തെറ്റിച്ചത്....

പെണ്ണ് എന്നോട് ചേർന്ന് നിൽക്ക...അതൊടപ്പം പെണ്ണ് നിന്ന് വിറക്കുന്നുണ്ട്....അവന്മാർ ആണെങ്കിൽ ക്ലാസ്സിൽ തന്നെ ചുറ്റി പറ്റി നിൽക്ക...

ഇവൾ ആണങ്കിൽ തണുത്തു വിറച്ചു പല്ലുകൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്‌ദം കേൾക്കുന്നുണ്ട്....അത് മ്മക്ക് പാരാ ആവും എന്നുള്ളത് കൊണ്ട്...അവളെ അരയിലൂടെ കയ്യിട്ട് എന്നോട് ചേർത്ത് നിർത്തി...

പെണ്ണ് ഞെട്ടിങ്ങാണ്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്ക...
നേരിയ വെളിച്ചത്തിലും അവളെ കണ്ണുകൾക്ക് പ്രേത്യേക തെളിച്ചം ഉണ്ടായിരുന്നു...ആ വെള്ളാരം കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോവുന്ന പോലെ തോന്നി...അവളെ ആ ചോര ചുണ്ടുകൾ എന്തിനന്നായി വിറക്കുന്നുണ്ടായിരുന്നു തണുപ്പ് ആണങ്കിൽ ഞങ്ങളെ ശരീരത്തിലേക്ക് ഒരു പോലെ പടർന്നിരുന്നു...ഞാൻ ഏതോ ലോകത്തു ആയത് പോലെ തോന്നി...പെണ്ണ് എന്റെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കി നിൽക്ക.... പതിയെ എന്റെ മുഖം അവളിലേക്ക് അടുത്തു...

പെട്ടെന്ന് എന്തോ ഒച്ച കേട്ടപ്പോൾ ഞങ്ങൾ പരസ്പരം ഞെട്ടിങ്ങാണ്ട് മാറി നിന്നു...
ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അവന്മാർ അവിടുന്ന് ഒച്ച ഉണ്ടാക്കി പോകുന്നത് ആണ് കണ്ടത്....

ഛെ...കുറച്ചു നേരം എങ്കിലും തെറ്റിയിരുന്നെങ്കിൽ...ശേ....അല്ല എനിക്ക് ഇത് എന്താ പറ്റിയെ...മനസ്സിൽ വേറെ ഒരുത്തി ഉണ്ടായിട്ടും എന്തിനാ ഇവളെ കാണുമ്പോൾ എന്റെ മനസ്സ് കൈ വിട്ട് പോകുന്നത്....

ഞാൻ എന്തൊക്കെയോ  എന്നോട് തന്നെ പറഞ്ഞു സ്വയം തലക്ക് ഒരു കൊട്ട് കൊടുത്തു.....എന്റെ മുഖത്തു ഉള്ള ചമ്മൽ മാറ്റി അവളെ മുഖത്തേക്ക് നോക്കിയപ്പോൾ പെണ്ണ് തല താഴ്ത്തി നിൽക്ക...

ഞാൻ അവളെ കയ്യും പിടിച്ചു പതിയെ വണ്ടിന്റെ അടുത്തേക്ക് പോയി...മഴ കുറച്ചൊക്കെ നിന്നുകണു...

ഞാൻ ബൈക്കിൽ കയറി ഇരുന്ന് പെണ്ണിനോട് കേറാൻ പറഞ്ഞപ്പോ അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും ഞാൻ ഒന്ന് നോക്കിയപ്പോൾ ഒന്നും പറയാതെ 
ബൈക്കിൽ കയറി....യാത്രയുടെ ഉടനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല...

പിന്നെ എപ്പോഴോ തണുത്തിട്ട്  ആണെന്ന് തോന്നുന്നു എന്നോട് ചേർന്ന് എന്റെ പുറത്തു തല വെച്ച് കിടന്നു....മ്മക്ക് എന്തോ അത് തടയാനും തോന്നിയില്ല...

ബൈക്ക് മാലിക്ക് മൻസിലിൽ എത്തുന്നതിനു കുറച്ചു മുൻപ് ഞാൻ അവളെ വിളിച് മരിയ്യതാക്കു ഇരുത്തി...
ചിലപ്പോൾ വീടിന്റെ മുൻപിൽ അവളെ ഫാമിലി ഉണ്ടാവും..ഈ വരവ് അവർക്ക് അത്രക്ക് ഇഷ്ടപെടണമെന്നില്ല...

അവളെ വീടിന്റെ മുൻപിൽ വണ്ടി നിർത്തുമ്പോൾ അവളെ കാക്കയും ഉമ്മയും എന്ന് തോന്നിക്കുന്ന രണ്ട് പേർ പുറത്തു തന്നെ ഉണ്ടായിരുന്നു....

ഇവളെ കണ്ടപ്പോൾ രാണ്ടാളും കൂടി ഇറങ്ങി വന്ന് കരച്ചിലും പിഴിച്ചിലും ഒക്കെ ആയി ആകെ സെന്റി സീൻ ആയിരുന്നു..

അവരെ സ്നേഹ പ്രകടനങ്ങൾ കണ്ടാൽ അറിയാ ഇവൾ അവർക്ക് എത്ര പ്രിയപ്പെട്ടത് ആണെന്നും ഇന്ന് ഇവർ എത്ര മാത്രം പേടിച്ചു എന്നും....

"മോൻ എന്താ അവിടെ നിൽക്കുന്നെ ഇങ്ങോട്ട് കേറി വാ...."

മ്മൾ മെല്ലെ എസ്കേപ്പ് ആവാൻ നോക്കുമ്പോൾ ആണ് അവളെ ഉമ്മ വിളിച്ചത്....

"ഇല്ല...ഞാൻ പോവാണ്...നേരം ഒരുപാട് വൈകിയല്ലോ...."_മ്മൾ

"അതൊന്നും കുഴപ്പം ഇല്ല നീ ഇങ്ങോട്ട് കയറി തല ഒക്കെ ഒന്ന് തുവർത്തു...ആകെ നനഞ്ഞല്ലോ... ശിഫു നീ അവനെ കൊണ്ട് അകത്തേക്ക് വാ......നീ വാ "

എന്നും പറഞ്ഞു അവളെയും കൊണ്ട് അവളെ ഉമ്മ അകത്തേക്ക് പോയി....
അവളെ ബ്രോനെ നോക്കിയപ്പോൾ ഒന്ന് ചിരിച്ചുങ്ങാണ്ട് എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു...

അവൻ എന്നിൽ നിന്ന് മാറി നിന്ന് അവൻ തന്നെ അവനെ പരിചയ പ്പെടുത്തി....

"I am  shifan malikk...ആയിഷുന്റെ ബ്രോ ആണ്....."

"Shan kasim"

മ്മൾ തിരിച്ചും പരിചയപ്പെടുത്തി....

"ഹാ...അറിയാം അവൾ പറഞ്ഞിട്ടുണ്ട്...
നിന്നോട് എങ്ങനെ നന്ദി പറയേണ്ടെന്നു അറിയൂല എനിക്ക്....അവൾ വീട്ടിൽ എത്തിയിട്ടില്ല എന്ന് ഉമ്മ  പറഞ്ഞപ്പോൾ മ്മൾ ആകെ ടെൻഷൻ ആയി........... 

അവളോട് ഒറ്റക്ക് വീട്ടിലേക്ക് വരാൻ പറഞ്ഞ സമയത്തെ ഓർത്ത് മ്മൾ ആകെ ഇല്ലാതായി എന്ന് വേണം പറയാൻ...എന്റെ ഫ്രണ്ടിനു പെട്ടെന്ന് ഒരു ആക്സിഡന്റ്.... ആ ടെന്ഷനിൽ ആണ് ഞാൻ അവളോട് വേറെ ഒന്നും ആലോചിക്കാതെ വീട്ടിൽ പോവാൻ പറഞ്ഞത്.....

ഉമ്മ അപ്പോഴേക്കും പാത്തൂനെ വിളിച്ചു കാര്യം പറഞ്ഞത് എനിക്ക് അറിയില്ലായിരുന്നു....അവളെ എവിടെ പോയി കണ്ടെത്തും എന്ന് വിചാരിച്ഛ് ടെൻഷൻ ആയി ഇരിക്കുമ്പോൾ ആണ് എനിക്ക് പാത്തു വിളിച്ചു നീ അവളെ നോക്കാൻ പോയിക്കണു എന്ന് പറഞ്ഞത്....

അവൾ അത് പറഞ്ഞപ്പോൾ ആണ് മ്മക്ക് സമാധാനം ആയത്...കാരണം മ്മക്ക് അറിയാമായിരുന്നു..നീ അവളെ കണ്ടത്തും എന്ന്....ഈ ദിവസങ്ങൾ കൊണ്ട് തന്നെ  ഞാൻ നിന്നെ മനസ്സിലാക്കിയിരുന്നു...ഓരോ ദിവസവും അവൾ നിന്നെ പറ്റി പറയുന്ന കാര്യങ്ങളിൽ നിന്ന് തന്നെ മ്മക്ക് മനസ്സിലാക്കാം... 

പാത്തു പിന്നെ വിളിച്ചു അവളെ കിട്ടിയെന്നും പറഞ്ഞു വിളിച്ചപ്പോൾ എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല...കാരണം ഞാൻ അത് പ്രേതീക്ഷിച്ചിരുന്നു....😊കോളജിൽ തന്നെ ഉണ്ടായിരുന്നല്ലേ അവൾ..."_ശിഫു

"ആ...ഉണ്ടായിരുന്നു...ചെറിയ ഒരു പ്രേതീക്ഷയുടെ പുറത്ത കോളേജിൽ നോക്കിയേ...എന്തോ ഭാഗ്യത്തിന് അവിടെ തന്നെ ഉണ്ടായിരുന്നു 😊"_മ്മൾ

"Mm.... എന്തായാലും നീ അകത്തോട്ട് വാ...."


അവളെ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ അവളെ ഉമ്മ എന്നെ അവിടെ പിടിച്ചു ഇരുത്തി തല മുഴുവൻ തുവർത്തി തന്നു....
അത് കണ്ടപ്പോൾ എനിക്ക് എന്റെ ഉമ്മാന്റെ പോലെ തോന്നി....

"മോൻ ഇവിടെ ഇരിക്ക് ഞാൻ നിനക്ക് കുടിക്കാൻ വെള്ളം എടുത്തിട്ട് വരാ...."

"അതൊന്നും വേണ്ട ഉമ്മ...ഞാൻ ഇറങ്ങാ ഇപ്പൊ തന്നെ ലൈറ്റ് ആയി..."

"നീ ഇങ്ങോട്ട് ഒന്നും പറയണ്ട അവിടെ ഇരിക്ക്...."
എന്നും പറഞ്ഞു അവളെ ഉമ്മ വേഗം അടുക്കളയിലേക്ക് പോയി...

ഞാൻ ശിഫുനെ നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കാ....

"നീ നോക്കണ്ടാ...ഉമ്മ ഇങ്ങനെ ആണ്..."_ശിഫു

ഞാൻ അവനെ നോക്കി ചിരിച്ചു....

അവളെ ഉമ്മ വെള്ളം കൊണ്ട് വന്നപ്പോൾ വേഗം അത് കുടിച്ചു ഇറങ്ങാൻ നോക്കി...ഇതുവരെ ആയിട്ടും ഷെൻസനെ ഈ വഴിക്ക് കണ്ടിട്ടില്ല....
ഇറങ്ങാൻ നേരത്തും മ്മൾ നോക്കിയെങ്കിലും പെണ്ണിന്റെ പൊടി പോലും ഇവിടെ ഇല്ല....മ്മൾ പിന്നെ അത് മൈൻഡ് ചെയ്യാതെ അവരോട് പോവാണെന്നും പറഞ്ഞു ഇറങ്ങി...മ്മൾ ഒന്നും കൂടി തിരിഞ്ഞു നോക്കിയെങ്കിലും പെണ്ണിനെ കാണത്തോണ്ടു ബൈക്ക് എടുത്ത് പോവാൻ ഇറങ്ങി....

"ഷാൻ"

പെട്ടെന്ന് ആയിഷു ബാക്കിൽ നിന്ന് വിളിച്ചതും മ്മൾ തിരിഞ്ഞു നോക്കി...പെണ്ണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ നല്ലോണം കരഞ്ഞിട്ടുണ്ടെന്നു മനസ്സിലായി....

"താങ്ക്സ്...നീ അ..അവിടെ അപ്പൊ വന്നിട്ട് ഇല്ലായിരുന്നെങ്കിൽ..."_ആയിഷു

"മതി...മതി....ഇമ്മാതിരി സെന്റി സീൻ ഈ കഥയിൽ പറഞ്ഞിട്ടില്ല...അതോണ്ട് അത് വേണ്ട...പോയി റസ്റ്റ് എടുക്ക്..."_മ്മൾ

"അവിടെ നടന്നത് എന്താന്ന് പോലും ഇജ്ജ് ചോയിച്ചില്ലല്ലോ...."_ആയിഷു

"ഏയ്...അതിന്റെ ആവിശ്യം ഇപ്പൊ 
ഇല്ല😊അപ്പൊ ശെരി...ബൈ..."_മ്മൾ

"ബൈ.."
എന്നും പറഞ്ഞു പെണ്ണ് മ്മക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ചു....മ്മളും തിരിച്ചു ഒരു ചിരി പാസ്സ് ആക്കി അവിടുന്ന് ബൈക്കും എടുത്ത് ക്ലബ്ബിലേക്ക് വിട്ടു......

××××××××××××××××××××××××××××××××××××

(ആയിശൂ)

അവൻ കണ്മുന്നിൽ നിന്നും മറയുന്നത് വരെ മ്മൾ നോക്കി നിന്നു....
മ്മൾ പിന്നെ നേരെ റൂമിലേക്ക് വിട്ടു...മ്മളെ അവസ്ഥ അറിയുന്നത് കൊണ്ട് ആണന്നു തോന്നുന്നു ഉമ്മയും കാക്കുവും അതിനെ പറ്റി ഒന്നും ചോദിച്ചില്ല....മ്മൾ റൂമിൽ പോയി കിടന്നെങ്കിലും പക്ഷെ ഉറക്കം മ്മളെ അടുത്തു കൂടി പോലും പോയില്ല ഇന്നത്തെ കാര്യങ്ങൾ  ഒക്കെ മനസിലേക്ക് വരാൻ തുടങ്ങി....

കാക്കു വിളിച്ഛ് ഫോൺ വെച്ചതും മ്മൾ ഒരു ഓട്ടോക്ക് വേണ്ടി നോക്കി...
പക്ഷെ മ്മളെ ഭാഗ്യം കൊണ്ട് ആണന്നു തോന്നുന്നു ഒരു ഓട്ടോയും മ്മക്ക് കിട്ടിയില്ല...കുറച്ചു നേരം നിന്നിട്ടും കാണാത്തത് കൊണ്ട് മ്മൾ ബസ് സ്റ്റോപ്പിന്റെ അടുത്തേക്ക് പോയതും...അവിടെ കുറച്ചു ബോയ്സ് ഇരിക്കുന്നത് കണ്ടു..

അവന്മാരെ നോട്ടം അത്ര ശെരി അല്ലെന്ന് തോന്നിയതും മ്മൾ അവിടുന്ന് പോരാൻ ഒരുങ്ങി...

"പെങ്ങൾ ഒന്ന് അവിടെ നിന്നെ..."

അതിൽ ഒരുത്തൻ മ്മളെ നോക്കി കൊണ്ട് പറഞ്ഞു....

"ഏതെങ്കിലും വണ്ടിക്ക് നോക്കാണോ.. വേണമെങ്കിൽ ചേട്ടന്മാർ കോണ്ട്  ആക്കി തരാം..."
ഒരുത്തൻ ഒരു വഷളൻ ചിരിയിൽ അത് പറഞ്ഞു....

മ്മൾ പിന്നെ ഒന്നും നോക്കാതെ  ഓടിയെങ്കിലും ഇടക്ക് എവിടെയോ കല്ലിൽ തട്ടി മ്മൾ വീണു...അതിൽ മ്മളെ സ്‌കാഫ് താഴെ പോയി...അതൊടപ്പം മഴയും പെയ്തപ്പോൾ മ്മൾ വേഗം കോളേജിലേക്ക് തന്നെ ഓടി കയറി...

അവന്മാർ എന്റെ പിന്നാലെ തന്നെ ഉണ്ടെന്നു ഉറപ്പായപ്പോൾ അവിടെ ഉള്ള ഒരു ക്ലാസ്സിലേക്ക് കയറി...
അപ്പോഴേക്കും മ്മൾ നല്ലോണം പേടിച്ചിരുന്നു......ഓടിയ ഓട്ടത്തിൽ വഴിയിൽ എവിടെയോ മ്മളെ ഫോണും നഷ്ടപ്പെട്ടു...

"ആയിശൂ...നീ ഉറങ്ങിയില്ലേ..."
പെട്ടെന്ന് കാക്കു വിളിച്ചപ്പോൾ ആണ് മ്മൾ ചിന്തയിൽ നിന്ന് ഉണർന്നത്...മ്മൾ കാക്കുന് ഒന്ന് ചിരിച്ചു കൊടുത്തു...

"കൂടുതൽ ആലോജ്ജിച്ചു കൂട്ടണ്ട...വേഗം ഉറങ്ങാൻ നോക്ക്...ബൈ ഗുഡ് നൈറ്റ്.."

"Mm... ഗുഡ് നൈറ്റ്..."

കാക്കു പോയതും മ്മൾ കണ്ണും ചിമ്മി കിടന്നു...പക്ഷെ പെട്ടെന്ന് മനസ്സിലേക്ക് ഷാൻ കടന്ന് വന്നതും മ്മൾ അറിയാതെ മ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....

കാക്കു മുൻപ് ഒരിക്കൽ പറഞ്ഞപ്പോലെ ഞാൻ എപ്പോഴും അവന്റെ കയ്യിൽ സുരക്ഷിതയാവും എന്നൊരു തോന്നൽ...ഇന്ന്  അവൻ അവനോട് ചേർത്ത് നിർത്തിയപ്പോൾ എന്തോ വല്ലാത്ത ഒരു സുരക്ഷിദത്തം അനുഭവപ്പെട്ടു....ഇന്നത്തെ അവന്റെ അടിയിൽ തന്നെ മ്മക്ക് മനസ്സിലായിരുന്നു അവൻ ഇന്ന് എത്രത്തോളം ടെൻഷൻ ആയിക്കണ്‌ എന്ന്.....😊

അവന്റെ കരവലയത്തിനുള്ളിൽ ഞാൻ എന്നും ഹാപ്പി ആയിരിക്കും എന്നറിയാം.......അതോണ്ട്  ഇപ്പൊ എന്തോ ലൈഫിലോങ് അവൻ എന്റെ കൂടെ വേണമെന്ന് ഒരു തോന്നൽ..💘💘

Yaa.... I really like him💖💖💖💖💖💖

×××××××××××××××××××××××××××××××
(ഷാൻ)

മ്മൾ ഓരോന്ന് ആലോജിച്ചുങ്ങാണ്ട് ആണ് ക്ലബ്ബിലേക്ക് കയറി ചെന്നത്.....

"എന്താടാ...അവളെ വീട്ടിൽ ആക്കിയില്ലേ"_അക്കു

"Mm...."

"അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ...അല്ല അവളെ എവിടെന്ന കിട്ടിയത്...നിന്നോട് നേരിട്ട് ചോദിക്കാം എന്ന് വിചാരിച്ച ഞാൻ ഫോണിലൂടെ ഒന്നും ചോദിക്കാഞ്ഞ..."_യമി

"Mm... "
മ്മൾ പിന്നെ കോളേജിൽ വെച്ച് അവമാർ ക്ലാസ്സിലേക്ക് വന്ന സംഭവം ഒഴിച്ച് ബാക്കി ഒക്കെ അവർക്ക് പറഞ്ഞു 
കൊടുത്തു.....

"ഓ...അപ്പൊ അവൾ എങ്ങനെ അവിടെത്തന്നെ എത്തി...അതും ആ കോലത്തിൽ എന്ന് നീ ചോദിച്ചില്ലേ..."_ഫായി

"ഇല്ല... എനിക്ക് അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നിയില്ല....ഞാൻ ഇറങ്ങാ..
ആകെ നനഞ്ഞു കുളിച്ചു....ബൈ..ഇങ്ങൾ ഇറങ്ങുന്നില്ലേ.."_മ്മൾ

"Mm.. ഞങ്ങളും ഇറങ്ങാ...."_അച്ചു

"ആ...എന്ന ശെരി..."

ഇന്ന് എന്തോ മൂഡ് അത്ര ശെരി അല്ല...
കോളജിൽ വെച്ച് സംഭവിച്ച കാര്യങ്ങൾ ആണ് മനസ്സിൽ അത് മൈൻഡ്ന്ന് പോവുന്നില്ല....

വീട്ടിൽ എത്തിയപ്പോൾ നല്ല നേരം വൈകിയതോണ്ട് എല്ലാവരും കിടന്നിട്ടുണ്ട്...മ്മൾ പിന്നെ ഷിസനെ വിളിച്ചു ഡോർ തുറപ്പിച്ചു.....

പെണ്ണ് ഉറക്കപ്പിച്ചിൽ വന്ന് വാതിൽ തുറന്ന് എന്നെ ഒന്ന് തുറിച്ചു നോക്കി.... എന്തൊക്കെയോ പിറുപിറുതുങ്ങാണ്ട് പോയി....മ്മൾ അവൾ പൊണതും 0
നോക്കി ചിരിച്ചുങ്ങാണ്ട് മെല്ലെ മ്മളെ റൂമിലേക്ക് വിട്ടു...

"കാക്കു ഇങ്ങൾ ഇത് എവിടെ ആയിരുന്നു....സാധാരണ ഇത്ര നേരം വൈകാറില്ലല്ലോ...ഇന്ന് എന്തുപറ്റി.."_ഷാനു

"ഏയ്..ഒന്നുല്ല..."_മ്മൾ

"ഇങ്ങളെ കാണാത്തത് കൊണ്ട് ഉമ്മ ഒക്കെ പേടിച്ചു ഇരിക്കായിരുന്നു...... ഫോണിലേക്ക് വിളിച്ചിട്ട് ആണങ്കിൽ കിട്ടുന്നും ഇല്ല....
പിന്നെ ഇങ്ങൾ എനിക്ക് വിളിച്ചിരുന്നു കുറച്ഛ് നേരം വൈകും എന്നൊക്കെ പറഞൊക്കേ സമാധാനിച്ചപ്പോൾ ആണ് അവർ പോയി കിടന്നത്....."_ഷാനു

"Mm... "

"അല്ല ഇങ്ങൾക്ക് ഇത് എന്ത് പറ്റി..ഇങ്ങൾക്ക് വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ ഞാൻ എബിക്ക് വിളിച്ചിരുന്നു...പക്ഷെ അവന്മാരെ വർത്താനത്തിൽ എന്തൊക്കെയോ അശപെഷക് തോന്നി.... അല്ല എന്താ സീൻ..."_ഷാനു

"എന്ത് സീൻ...ഒന്നും ഇല്ല...."

"കാക്കു...😡"_ഷാനു

മ്മളെ അവൻ വിടാൻ ഉദ്ദേശമിലില്ലെന്നു തോന്നിയപ്പോൾ അവന്മാരോട് പറഞ്ഞപ്പോലെ തന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു...

"എന്ന പിന്നെ ഇത് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരെ...ആയിഷൂന് കുഴപ്പം ഒന്നും ഇല്ലല്ലോ..."_ഷാനു

"ഇല്ല....ഞാൻ പോട്ടെ ആകെ നനഞ്ഞിരിക്ക... നല്ലോണം ക്ഷീണവും ഉണ്ട്......"

"Mm... ഗുഡ് നൈറ്റ്..."

"ഗുഡ് നൈറ്റ്..."

മ്മൾ വേഗം ഫ്രഷ് ആവാൻ കേറി..തണുത്ത വെള്ളം തലയിലേക്ക് വീണിട്ടും മ്മളെ മനസ്സ് റിലാക്സ് ആവുന്നില്ല...അവളെ ആ വെള്ളാരം കണ്ണാ മ്മളെ മനസ്സിലേക്ക് വരുന്നത്.....
പല കാര്യങ്ങളും മനസ്സിലേക്ക് വരാൻ തുടങ്ങിയതും മ്മൾ ഇറുക്കി അടച്ചു മൈൻഡ് റിലാക്സ് ആക്കാൻ ശ്രെമിച്ചു.......

പിന്നെയും അവളെ വെള്ളാരം കണ്ണ് മ്മളെ മനസ്സിലേലക് വരാൻ തുടങ്ങി..

നോ....ഇല്ല...എന്നും എന്റെ ജീവന്റെ പാതി അയിച്ചുമ്മ ആയിരിക്കും..... എങ്ങനെ എങ്കിലും അവളെ കണ്ടെത്തണം...ഇതുവരെ ഒരു പ്രെതീക്ഷ ഉണ്ടായിരുന്നു അവൾ എന്നെ തേടി വരും എന്ന്...പക്ഷെ ഇപ്പൊ.....

ബാല്യത്തിന്റെ പക്വതയിൽ അവളോട് പറഞ്ഞ ഒരു വാക്ക് ഉണ്ട്.....
അതെനിക്ക്  പാലിക്കണം........
ആയിശൂ എനിക്ക് എന്നും നല്ല ഒരു ഫ്രണ്ട് ആയിരിക്കും..
എന്നൊക്കെ മ്മളെ മനസ്സിനെ പറഞ്ഞു പടിപ്പിച്ചിട്ട് ഫ്രഷ് ആയി പോയി കിടന്നു...

കണ്ണടച്ചാൽ ആ കുരിപ്പിന്റെ മോന്തായം ആണ്  മനസ്സിലേക്ക് വരുന്നത്....അവസാനം തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.......

×××××××××××××××××××××××××××××××
(ആയിശൂ)

ഇന്ന് എണീക്കാൻ ആണങ്കിൽ നേരം വൈകി....കോളേജിൽ പോവാൻ ആണങ്കിൽ ഒരു മൂഡ് ഇല്ല....അതോണ്ട് മ്മൾ ഇന്ന് ലീവ് ആക്കി...
പാത്തു ആണങ്കിൽ ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ മുഖം വീർപ്പിച്ചു ആണ് പോയത്....പിന്നെ മ്മൾ കാക്കുനേ ശല്യപ്പെടുത്തി അവനെ കൊണ്ടും ലീവ് എടുപ്പിച്ചു.....

കോളേജ് തുറന്നതിനു ശേഷം മ്മളെ ഉമ്മച്ചിന്റെ ഫുഡ് ഒക്കെ ഭയങ്കര മിസ്സിംഗ് ആയിരുന്നു....അത് എന്തായാലും ഞാനും കാക്കും കൂടി അങ്ങ്  തീർത്തു..
ഇന്ന് പിന്നെ അവനെറ്റ് തല്ല് ഉണ്ടാക്കിയും ഉമ്മച്ചിന്റെ ഫുഡ് അടിച്ചും വൈകുന്നേരം  എല്ലാവരും കൂടി ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തിയും ടൈം വേഗത്തിൽ തന്നെ കടന്ന് പോയി......

അതിന്റെ ഇടയിൽ ഇന്നലത്തെ കാര്യങ്ങൾ ഒക്കെ മറന്നു പോയി ഇരുന്നു.....
ഇനി നാളെ ആണങ്കിൽ കോളേജ് അവധിയാണ്.......നാളെ കാക്കുന് ആണങ്കിൽ എവിടെയോ പരിപാടി ഉണ്ട്..അതോണ്ട് മ്മൾ പോസ്റ്റ് ഇനി ഇപ്പൊ എന്ത് ചെയ്യും കരുതി ഇരിക്കുബോഴാണ് പാത്തു വിളിച്ചത്....

"ഡീ....എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സോക്കെ..."_മ്മൾ

"നീ ഇല്ലാത്തൊണ്ട് പൊളി ആയിരുന്നു"

"പോടീ...കുരിപ്പേ...അല്ല നാളെ എന്താ പരിപാടി..."_മ്മൾ

"ആ..അത് പറയാൻ ആണ് ഞാൻ വിളിച്ചേ... നാളെ മ്മക്ക് എല്ലാവർക്കും കൂടി ഒരു ഷോപ്പിംഗിനു പോയാലോ..അനുവും ഫെബിയും മറിയാമ്മയും ഒക്കെ ഓക്കേ ആണ്...ഇനി നീയും കൂടി ഉള്ളു..."പാത്തു

"ഹോ..."_മ്മൾ

"എന്താ നാളെ പോവല്ലേ..."_പാത്തു

"ആ...ഞാൻ റെഡി...."_മ്മൾ

"എന്ന ഒക്കെ...ബൈ."_പാത്തു

ബൈ"

നാളെ ചിലപ്പോൾ അവളുമാർ ഉള്ളത് കൊണ്ട് മ്മളെ ബ്രോസും ഉണ്ടാവും....
അപ്പൊ ഷാനും ഉണ്ടാവുമല്ലോ😝
അവനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു😜മ്മൾ പിന്നെ നാളെ പോവാൻ ഉള്ള കാര്യങ്ങൾ ആലോജ്ജിച്ചു ഇരുന്നു..

×××××××××××××××××××××××××××××××
(ഷാൻ)

ഇന്ന് എബിന്റെ ചളിയും കേട്ട് എല്ലാവരും കൂടി വാകമരത്തിന്റെ ചുവട്ടിൽ ഇരിക്കായിരുന്നു....

"ഡാ...ദാ വരുന്നു നിന്റെ കെൻസാ....അവൾ മാത്രം ഉള്ളല്ലോ... ആയിശൂ ഇല്ലേ...."_എബി

"അവൾ ഇങ്ങോട്ട് അല്ലെ വരുന്നേ ചോദിക്കാം.."_അച്ചു

ഇവരെ സംസാരം കേട്ടിട്ട ഞാൻ അവളെ നോക്കിയത്..അവൾ ഒറ്റക്ക് വരുന്നത് കണ്ടപ്പോൾ മ്മക്ക് ചെറിയ ഒരു ടെൻഷൻ....വേറെ ഒന്നും അല്ല പെണ്ണിന് ഇന്നലെ കുഴപ്പം ഒന്നും ഇല്ലായിരുന്നു...ഞാൻ ഇന്നലെ വരുന്നതിനു മുൻപ് എന്തൊക്കെ നടന്നത് എന്ന് മ്മൾ ചോദിച്ചിട്ടും ഇല്ല....അപ്പോഴേക്കും കെൻസാ ഞങ്ങളെ അടുത്ത് എത്തിയിരുന്നു...

"അല്ല...അന്റെ പരട്ട എവിടെ...."_ഫായി
"
അവൾക്ക് ഇന്ന് കോളേജിൽ വരാൻ ഭയങ്കര മടി...മ്മൾ ഒറ്റക്ക് വരേണ്ടി വന്നു.."_കെൻസാ

ആ കുരിപ്പ് ഇല്ലെന്ന് കേട്ടപ്പോൾ മ്മളെ മൂഡും പോയി....അവളേറ്റ് എന്നും തല്ലുണ്ടാക്കാഞ്ഞാൽ ഒരു സമാധാനം കിട്ടൂലാ...
ഇതൊക്കെ കേൾക്കുമ്പോൾ ഇങ്ങൾ വിചാരിക്കേണ്ട മ്മൾക്ക് അവളെ ഇഷ്ടം 
ആണെന്ന്...ഇപ്പൊ എനിക്ക് അവളോട് തോന്നുന്ന ഫീലിങ്ങ്സ് അത് ഒരു ഫ്രണ്ടിനോട് തോന്നുന്നത് ആയിരിക്കാം..
അതിലും കൂടുതൽ ഒന്നും ഇല്ലെന്ന എന്റെ വിശ്വാസം....ഇനിയും അങ്ങനെ തന്നെ ആയിരിക്കും....അവളെക്കാളും എനിക്ക് വലുത് എന്റെ ആയിച്ചുമ്മാ ആണ്.....

അപ്പോഴേക്കും മ്മൾക്ക് ഒരു കാൾ വന്നു
അതോണ്ട് അവരെ ഇടയിൽ നിന്നും കുറച്ചു മാറി നിന്ന് സംസാരിച്ചു...

മ്മൾ കാൾ കട്ട് ചെയ്ത് അവന്മാരെ അടുത്തേക്ക് പോയെപ്പോഴേക്കും കെൻസാ പോയിരുന്നു....

"എന്താടാ ഭയങ്കര സന്തോഷത്തിൽ ആണല്ലോ...ആരാ വിളിച്ചത്...."_അക്കു

"അത് എന്റെ ഒരു പഴയ ഫ്രണ്ട അജ്മൽ.."_മ്മൾ

"അതിനു നിനക്ക് ഇപ്പൊ എന്തിനാ ഇത്ര സന്തോഷം...."_ഫായി

"ഞാൻ പറഞ്ഞു തീരട്ടട....അവൻ വിളിച്ചത് ഞാൻ ഇത്രയും കാലം കാത്തിരുന്നത് വെറുതെ ആയില്ലെന്നു പറയാനാ...."മ്മൾ

"അതിന് നീ ആരെയാടാ  കുരിപ്പേ ഇത്രയും കാലം കാത്തിരുന്നത് നിന്റെ കുഞ്ഞമ്മയെയോ...."_അച്ചു

"എടാ...my%$@##@@?₹$%!!"മ്മൾ

"ഓ...തെറി പറയുമ്പോൾ ഒന്ന് നിർത്തി നിർത്തി പറയട...."_എബി

"പോടാ പുല്ലേ..."_മ്മൾ

"നിങ്ങൾ ഒന്ന് മിണ്ടാതെ ഇരുന്നെ...നീ കാര്യം പറ..."_യമി

"എടാ... എന്റെ ആയിച്ചുമ്മാ ഇപ്പൊ എവിടെ ഉണ്ടെന്ന് അവൻക്ക് അറിയാന്ന്
അത് പറയാൻ വിളിച്ചതാ...."_മ്മൾ

"ഓ...."

"ഞാൻ ഇത്രയും സന്തോഷത്തിൽ ആയിട്ടും നിങ്ങളൊക്കെ എന്തോ പോയ അണ്ണാനെപ്പോലെ ഇരിക്കുന്നത്..."_മ്മൾ

"നിനക്ക് അവളെ ശെരിക്കും ഇഷ്ടമാണോ..."_ഫായി

"പിന്നല്ലാതെ...അവൾക്ക് വേണ്ടി അല്ലെ ഞാൻ ഇത്രയും കാലം കാത്തിരുന്നത്...അത് നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നതും ആണ്....പിന്നെ എന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം..."_മ്മൾ

"ഏയ്...അതൊക്കെ ചെറുപ്പത്തിൽ അല്ലായിരുന്നോ... ഇപ്പൊ അവൾ അത് ഓർക്കുന്നത് പോലും ഇല്ലെങ്കിലോ...അതുപ്പോലെ അവളെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ...."_അച്ചു

"അതന്നെ...അവൻ പറഞ്ഞപ്പോലെ അവളെ   മനസ്സിൽ നീ ഉണ്ടാവണം എന്നില്ല.."_എബി

"ഏയ്...അങ്ങനെ ഒന്നും ഉണ്ടാവൂലാന്ന്...എന്റെ മനസ്സ് പറയുന്നു....."_മ്മൾ

"Mm... നിനക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് ആണോ കുഴപ്പം....എന്തായാലും ഞങ്ങളെ കട്ട സപ്പോർട്ട് ഉണ്ടാവും...."_അക്കു

"അതന്നെ.."_യമി

ഞമ്മൾ അവന്മാർക്ക് ഒന്ന് ചിരിച്ചു കൊടുത്തു...പിന്നെ ക്ലാസും ചളിയും ഒക്കെ ആയി അന്നത്തെ ദിവസം അങ്ങ് 
കഴിഞ്ഞു പോയി....ക്ലബ്ബിൽ ഒക്കെ പോയി എല്ലാവരും കൂടി പുറത്തുന്നു ഫുഡും കഴിച്ചു ആണ് വീട്ടിലേക്ക് വിട്ടത്..........
വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഹാളിൽ തന്നെ ഉണ്ട്....എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആണ്...എന്ത്
പറ്റി എന്തോ.....🙄

"ആഹാ...വന്നല്ലോ...ഉമ്മാന്റെ പുന്നാര മോൻ..."_ഷിസ

"ഹാ.....ഭയങ്കര സന്തോഷത്തിൽ ആണല്ലോ എല്ലാവരും..."_മ്മൾ

"ആ...നാളെ ഇവിടെ കുറച്ചു ഗസ്റ്റ് വരുന്നുണ്ട്...."_ഉപ്പ

"ഗസ്‌റ്റോ... ആരൊക്കെ..."_മ്മൾ

"അതൊക്കെ ഉണ്ട്...എന്റെ മോൻ ഇപ്പൊ തൽക്കാലം ഒന്നും അറിയണ്ട..."ഉമ്മ

"ഓ...ആയിക്കോട്ടെ..അല്ലെങ്കിൽ മ്മളെ ഇപ്പൊ ഇവിടെ ആർക്കും വേണ്ടല്ലോ..."_മ്മൾ

"അയ്യട...നിന്റെ സെന്റി സീൻ ഇവിടെ ചിലവാവില്ല മോനെ...."_ഉമ്മി

മ്മൾ അവരെ കാലിപ്പിൽ ഒന്ന് നോക്കി റൂമിലേക്ക് വിട്ടു...ആരെങ്കിലും വരട്ടെ എന്ന് വിചാരിച്ചു....

ഇന്ന് മ്മൾ ഭയങ്കര ഹാപ്പി ആണ്...രണ്ടു ദിവസം കഴിഞ്ഞാൽ അജ്മൽ വരാന്ന് പറഞ്ഞക്കാണ് അവളെ കാണാൻ പോവാൻ...മ്മൾ അതിന്റെ എക്സൈറ്റ്മെന്റിൽ ആണ്.....അവളെ കാണാൻ പോവുന്നതും ഓർത്തു എപ്പോഴോ ഉറങ്ങി പോയി......

"കാക്കു  കാക്കു...എണീക്ക്...."_ഷിസ

"എന്താടി കുരിപ്പേ...ഇന്ന് സൺ‌ഡേ അല്ലെ മ്മൾ ഒന്ന് ഉറങ്ങിക്കോട്ടെ"മ്മൾ

"ന്റെ പൊന്ന് കാക്കു...ഇങ്ങൾ ഒന്ന് എണീക്ക് താഴെ ഗസ്റ്റ് ഒക്കെ വന്ന്കണ്..."ഷിസ

"ഗസ്‌റ്റോ... ആരാടി കുരിപ്പേ...ഈ കൊച്ചു വെളുപ്പാൻ കാലത്ത്...."_മ്മൾ..

"എന്തോ..... കൊച്ചു വെളുപ്പാൻ കാലാവോ...നേരം 11 ആയി...ഇങ്ങൾ പോയി ഫ്രഷ് ആയി താഴേക്ക് വാ വേഗം..."

മ്മൾ അവളെ കലിപ്പിൽ ഒന്ന് നോക്കി ബാത്റൂമിലേക്ക് കയറി....ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോൾ മ്മളെ റൂമിൽ നിൽക്കുന്ന സാധാനത്തിനെ കണ്ട് മ്മൾ ആകെ ഞെട്ടി....മ്മൾ വല്ല സ്വപ്നം കാണാ ആണോന്ന്  വിചാരിച്ചു മ്മൾ കണ്ണോന്നു ചിമ്മി തുറന്ന് ഒന്നും കൂടു നോക്കി...
ഏയ് അല്ല സത്യം തന്നെ.....

  "ആയിശൂ......"

"ഡീ..നീയന്താടി കോപ്പേ ഇവിടെ😡"

"അയ്യേ....."

എന്നും പറഞ്ഞു പെണ്ണ് പെട്ടെന്ന് തിരിഞ്ഞു നിന്ന്....ഇതിന് മാത്രം ഇപ്പൊ എന്താ എന്നും വിചാരിച്ചു മ്മൾ മ്മളെ തന്നെ ഒന്ന് അടിമുടി നോക്കി...പിന്നെ അല്ലെ മ്മക്ക് കാര്യം കത്തിയത്...മ്മൾ ഒരു ബാത്ത് ടവ്വൽ മാത്രം എടുത്ത നിൽക്കുന്നെ...വെറുതെ അല്ല പെണ്ണ് തിരിഞ്ഞു നിൽക്കുന്നെ...എന്തായാലും ഒന്നും ഇടാതെ ഒന്നും അല്ലല്ലോ മ്മൾ നിൽക്കുന്നെ...പെണ്ണിനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു....അല്ല ഇവൾ ഇപ്പൊ എങ്ങനെ ഇവിടെ വന്നു....

അപ്പൊ ഇവർ ആണോ ഉമ്മി പറഞ്ഞ ഗെസ്റ്റ്.....

***************************************
(ആയിശൂ)

ഇന്ന് രാവിലെ തന്നെ പാത്തു വിളിച്ചു മ്മളെ ഉറക്കം കൊളാക്കി തന്നു കുരിപ്പ്...

"എന്താടി നാറി അനക്ക് വേണ്ടത്.."_മ്മൾ

"ഡീ ഇന്ന് ഷോപ്പിംഗിനു പോവുന്നില്ല"_പാത്തു

"അതിനാണോ എന്റെ ഉറക്കം കളഞ്ഞത് കുരിപ്പേ....മ്മൾ നല്ലൊരു സ്വപ്നം ഒക്കെ കണ്ട് വരായിരുന്നു...കുരിപ്പ് അതൊക്കെ കൊളാക്കി..."_മ്മൾ

"പോടീ...ഇന്നലെ രാത്രി ഷാനു വിളിച്ചിരുന്നു...ഇന്ന് അവന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ട്...."_പാത്തു

"ശാനുന്റെ വീട്ടിലേക്കോ..അവിടെ എന്താ....."_മ്മൾ

"അതൊന്നും എനിക്ക് അറിയൂല
അവൻ ഇന്നലെ രാത്രി വിളിച്ചിട്ട പറഞ്ഞത്...നിനക്ക് വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു...എന്തായാലും എല്ലാവരോടും ചെല്ലാൻ പറഞ്ഞക്കാണ്.."_പാത്തു

"അതിന് മ്മക്ക് അവന്റെ വീട് ഒന്നും അറിയൂല്ലല്ലോ.."_മ്മൾ

"ഫെബിക്ക് അറിയാം...നമ്മളോട് മാളിന്റെ അവിടേക്ക് വരാൻ പറഞ്ഞു...അവിടുന്ന് ഒരുമിച്ചു അവന്റെ വീട്ടിലേക്ക് പോവാം..."_പാത്തു

"ഞാൻ ഇല്ല...."

"അങനെ പറയല്ലേ...എല്ലാവരും ഉണ്ട്....പ്ലീസ്"

അവസാന അവളെ നിർബന്ധം കൊണ്ട് വരാന്ന് സമ്മതിച്ചു....
പിന്നെ മാറ്റി ഒരുങ്ങി...ഉമ്മാനോട് സലാം പറഞ്ഞു ഞാനും പാത്തും കൂടി മാളിന്റെ അടുത്തേക്ക് പോയി..അവിടുന്ന് ഒരുമിച്ച് അവന്റെ വീട്ടിലേക്ക് വിട്ടു...

"ഡീ...ഇത് തന്നെ ആണോ വീട്...."_മ്മൾ

"അവൻ പറഞ്ഞത് അനുസരിച്ചു ഇത് തന്നെ ആണ്..."_ഫെബി

"ഏയ്...അപ്പൊ നീ വീട് കണ്ടിട്ടില്ലേ"_മ്മൾ

"ഇല്ല....അവൻ പറഞ്ഞു തന്നതിന് അനുസരിച്ചു ആണ് മ്മൾ വന്നത്"_ഫെബി

അത് കേട്ടതും മ്മൾ അവളെ കലിപ്പിൽ ഒന്ന് നോക്കി....

അവൾ ഒരു വളിച്ച ചിരി പാസ്സ് ആക്കി അനുന്റെ ബാക്കിലേക്ക് നിന്നു....

"എടി....ഇത്രെയും വലിയ വീട്ടിൽ നിന്ന് ആണോ അവൻ വരുന്നത്....."_അനു

"അതന്നെ ആണ് മ്മക്കും ഒരു ഡൌട്ട്..
മ്മക്ക് വീട് മാറി എന്ന് തോന്നുന്നു"_മറിയാമ്മ

"നിങ്ങൾ വന്നേ അവിടെയുള്ള സെക്യൂരിറ്റി നോട് ചോദിച്ചു നോക്കിയപ്പോൾ പോരെ..."_മ്മൾ

"ആ വാ..."_പാത്തു

"കാക്ക...ഈ ശിംസാർ കാസിം ന്റെ വീട് ഇത് അല്ലെ..."_മറിയാമ്മ

"ആ...ഇങ്ങൾ ആണോ അവൻ പറഞ്ഞ കോളേജ് കുട്ടികൾ..."

"ആ..."

"മോൻ പറഞ്ഞിരുന്നു...കോളേജിൽ നിന്ന് കുറച്ചു കുട്ടികൾ വരും എന്ന്..മക്കൾ അകത്തേക്ക് പോയിക്കോളിം....."

അതിന്റ ഉള്ളിലേക്ക് കയറിയതും മ്മൾ ആകെ അന്ധം വിട്ടു....ഗൈറ്റ് കടന്ന് ഒരു ലോങ്ങ് പോവാൻ ഉണ്ട് അവന്റെ വീടിന്റെ അടുത്തേക്ക്....മിക്യ വാറും ഒരു വണ്ടി വിളിക്കേണ്ടി വരും......ബാക്കി ഉള്ളതിനെ ഒക്കെ നോക്കിയപ്പോൾ എന്റെ സെയിം അവസ്ഥ തന്നെ ആയിരുന്നു....

"ഡീ...ഇത് വീടോ അതോ കൊട്ടാരോ... എന്ത് ഭംഗി ആടി കാണാൻ..."_ഫെബി

"സത്യം......"_അനു

"നിങ്ങൾ വന്നെ...ഇവിടെ പോസ്റ്റ് അടിച്ചു നിൽക്കാൻ പറ്റില്ലല്ലോ...."_മ്മൾ

ലവളുമാരെയും കൂട്ടി നടന്നു....വീട് എത്തിയപ്പോ തന്നെ മ്മക്ക് ആകെ ടെൻഷൻ ഒക്കെ വരാൻ തുടങ്ങി 
എന്താണെന്ന് ചോദിച്ചാൽ മ്മക്കും അറിയൂല....

പാത്തു പോയി കോളിംഗ് ബെൽ അടിച്ച...അപ്പോഴേക്കും ഷാനു വന്ന് വാതിൽ തുറന്നു....

"ഹാ...എത്തിയല്ലോ...ഇങ്ങളെ വെയിറ്റ് ചെയ്തരിക്കായിരുന്നു...."_ഷാനു

"ശോ...ഞങ്ങൾ  അത് അറിയാതെ പോയി ഉണ്ണി...."_മറിയാമ്മ

"അയ്യട...😄വാ കയറ്"_ഷാനു

"Mm...😅"

മ്മൾ അകത്തേക്ക് കയറി...വീട് മൊത്തം ഒന്ന് കണ്ണോടിച്ചു...ഫുൾ ലൈറ്റ് കൊണ്ട് 
അലകരിച്ചിട്ടുണ്ട്...വീട് ഓരോ ഇന്റീരിൽ വർക്കും ഭയങ്കര  പെർഫെക്റ്റ് ആയിരുന്നു....അതൊക്കെ മൊത്തത്തിൽ ഒന്ന് നോക്കുമ്പോൾ ആണ്....

"ആഹാ..എത്തിയോ..."

പെട്ടെന്നു മ്മളെ ഉമ്മച്ചിന്റെ ഒക്കെ പ്രായം ഉള്ള ഒരു താത്ത ഞങ്ങളെ അടുത്തേക്ക് വന്നു....ഇവന്റെ ഉമ്മ ആണെന്ന് 
തോന്നുന്നു.....എവിടെയോ കണ്ട് മറന്നൊരു മുഖം....എവിടെ ആണെന്ന് ഓർമ്മ ഇല്ലാ...

പിന്നെ അങ്ങോട്ട് എല്ലാവരെയും പരിജയപ്പെടൽ ആയിരുന്നു...ഉമ്മാനെയും അനിയത്തിയെയും ഉപ്പയെയും ഒക്കെ...
എല്ലാവരും ഭയങ്കര കമ്പിനി ആണ്...മ്മക്ക് അസൂയ തോന്നി പോവും വിധം ആയിരുന്നു അവരുടെ സ്നേഹം...

ഉമ്മയും ഉപ്പയും ഒക്കെ ഭയങ്കര ഫ്രണ്ടലി ആയിരുന്നു...
പിന്നെ വീട് ഫുൾ നോക്കി കാണാൻ വേണ്ടി പോയി...വീട് ഫുൾ നോക്കുന്നതിനു ഇടയിൽ ആണ് ഒരു റൂം മ്മളെ കണ്ണിൽ ഉടക്കിയത്...മ്മൾ ആ റൂമിലേക്ക് കയറി...ഭയങ്കര ക്ലീൻ ആയിരുന്നു ആ റൂം...എല്ലാ സാധനങ്ങളും ഇരിക്കുന്നതിന് ഒരു പെർഫെക്റ്റ് ഉണ്ടായിരുന്നു...അപ്പൊ  ആണ് അവിടെ ഉള്ള  ഫ്രെയിം ചെയ്തു വെച്ച ഒരു ഫോട്ടോ കണ്ണിൽ ഉടക്കിയത്..

ആ ഫോട്ടോ കണ്ട് മ്മളെ കണ്ണ് തള്ളി പുറത്തേക്ക് വരും എന്നുള്ള അവസ്ഥയിൽ ആയി...

"ഷാൻ....😮"

പെട്ടെന്ന് ആരോ ഡോർ തുറന്ന് വരുന്ന ശബ്ദം കേട്ടതും മ്മളെ കണ്ണ് അങ്ങോട്ട് 
പായിച്ചു....

ഒരു ബാത്ത് ടവ്വലും എടുത്ത് ഷാൻ ബാത്‌റൂമിൽ നിന്ന്  ഇറങ്ങി വരുന്നതാ കണ്ടത്...
.
"നീ എന്താടി കോപ്പേ ഇവിടെ"_ഷാൻ

"അയ്യേ.."

പെട്ടെന്ന് മ്മൾ തിരിഞ്ഞു നിന്നു....

ഇവൻ എന്താ ഇവിടെ...ഷാനു ഇനി അവൻക്ക് ഒരു കാക്കു ഉണ്ടെന്ന് പറഞ്ഞത് ഇവൻ ആവോ...ഏയ്..എന്നിട്ട് അവൻ എന്താ ഒന്നും പറയാഞ്ഞേ.....

പെട്ടെന്ന് മ്മളെ കഴുത്തിലേക്ക് ചുടു നിശ്വാസം പതിഞ്ഞതും മ്മളെ മേനിയിലൂടെ ഒരു കുളിര് പാഞ്ഞ പോലെ തോന്നി....
മ്മൾ തിരിഞ്ഞു അവനെ നോക്കിയപ്പോൾ അവൻ എന്നെ തൊട്ട് തൊട്ടില്ലാ എന്ന തരത്തിൽ നിൽക്കാ.....അതും ആ ബാത്ത് ടവ്വൽ എടുത്ത പാട്...ചെക്കനെ നോക്കിയപ്പോൾ എന്നെ ഇമ വെട്ടാതെ 
നോക്കി നിൽക്ക.....
സത്യം പറഞ്ഞ ചെക്കനെ കാണാഞ്ഞിട്ട് ഒരു സുഖം ഇല്ലായിരുന്നു...
പക്ഷെ പെട്ടെന്ന് അവൻ എന്റെ അടുത്ത് വന്ന് നിൽക്കുമ്പോൾ മേലാകെ
ഒരു വിറയൽ അനുഭവപ്പെട്ടു.....

"നീ എന്താടി കോപ്പേ...ഇവിടെ....."_ഷാൻ

"ആദ്യം നീ പോയി വല്ലതും ഉടുത്തിട്ടു വാ.."_മ്മൾ

"അതിനു ഞാൻ നിന്റെ മുൻപിൽ അഴിച്ചിട്ടു ഒന്നും അല്ലല്ലോ നിൽക്കുന്നെ"

"ഇതിലും ബേധം അതായിരുന്നു..."
മ്മൾ പതുക്കെ പറഞ്ഞു..

"എന്തോ....എന്തെങ്കിലും പറഞ്ഞായിരുന്നോ..."_ഷാൻ

"ഓ...ഇല്ല..."_മ്മൾ

"ഞാൻ ചോദിച്ചതിന് ഉത്തരം പറയടി നീ എന്താ ഇവിടെ"_ഷാൻ

"അതന്നെ എനിക്കും ചോദിക്കാൻ ഉള്ളത് നീ എന്താടാ കുരിപ്പേ ഇവിടെ...."_മ്മൾ
മ്മളും വിട്ട് കൊടുത്തില്ല...

"അത് ശെരി..എന്റെ വീട്ടിൽ വന്ന് എന്നോട് ചോധിക്കുന്നോ ഞാൻ എന്താ ഇവിടെ എന്ന്..."_ഷാൻ

"ഏയ്....ഇത് നിന്റെ വീടോ....അപ്പൊ നീ ആണോ ശാനുന്റെ ബ്രോ.."

"ആ...എന്തെ വല്ല സംശയം ഉണ്ടോ...."_ഷാൻ

മ്മക്ക് ആകെ ദേഷ്യം ഇരച്ചു കയറി...ആ 
കോപ്പിനോട് ഞാൻ പറഞ്ഞത് ആണ്....
ഞാനും ഇവനും തമ്മിലുള്ള പ്രെശ്നം 
ഒക്കെ...എന്നിട്ട് അവൻ ഒരു വാക്ക് കൂടി
പറഞ്ഞില്ലല്ലോ....അവൻ എന്താ അന്ന് അവന്റെ ഫ്രണ്ടിന്റെ ബ്രോ ആണെന്നല്ലേ............
മോനെ....ശിംസാർ കാസിമേ നിനക്കുള്ള...പണി ഓൺ ദി വേ ആണ്....

എന്നൊക്കെ മ്മൾ മനസ്സിൽ പറഞ്ഞോണ്ടിരുന്നു...

"എന്താടി നിന്ന് പിറുപിറുക്കുന്നെ..ഇവിടെ വല്ല ബോംബും ഇടാന്ന് ഉള്ള വല്ല പ്ലാനും ഉണ്ടോ...."_ഷാൻ

"ആ..ഉണ്ട്.."
എന്നും പറഞ്ഞു അവനെ പിടിച്ചു തള്ളി അവിടുന്ന് ഓടാൻ നിന്നതും ചെക്കൻ മ്മളെ കൈ പിടിച്ചു വലിച്ചു......കറക്റ്റ് ആയി അവന്റെ നെഞ്ചത്തോട്ട് തന്നെ ലാൻഡ് ആയി...

പെട്ടെന്ന്‌ ഉള്ള അറ്റാക്ക് ആയത് കൊണ്ട്
മ്മൾ ഒന്ന് ഞെട്ടി....അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്ക....അവന്റെ ആ പൂച്ച കണ്ണുകൊണ്ടുള്ള നോട്ടത്തിൽ നിന്നും മ്മക്ക് കണ്ണ് പിൻവലിക്കാൻ കഴിയാതെ അതിൽ ലയിച്ചു പോയിരുന്നു

"അയ്യേ...ഞാൻ ഒന്നും കണ്ടിട്ടില്ലേ..."

പെട്ടെന്ന് ഷിസ അവിടെ  വന്ന് അലറിയതും ഞങ്ങൾ ഞെട്ടിങ്ങാണ്ട് പരസ്പരം മാറി നിന്നു....

"നിനക്ക് എന്താടി ഇവിടെ കാര്യം"_

ഷാൻ മുകത്തെ ചമ്മൽ മാറ്റാൻ വേണ്ടി
അവളോട് ദേഷ്യത്തിൽ ചോദിച്ചു...

"അത്.. ആയിശൂനെ താഴേക്ക് കാണാതെ ആയപ്പോൾ ഉമ്മ വിളിക്കാൻ വേണ്ടി പറഞ്ഞു അയച്ചതാ... എനിക്ക് അറിയോ ഇങ്ങൾ രണ്ടാളും കൂടി ഇവിടെ റൊമാൻസ് കളിക്കായിരുന്നു എന്ന്" 
അവൾ ഒരു കള്ള ചിരിയാലെ പറഞ്ഞതും ഞങ്ങൾ രണ്ടാളും ആകെ ചമ്മി നാറി.....

മ്മൾ പിന്നെ ഇനി അവിടെ നിന്നാൽ ശെരിയാവില്ല എന്നും വിചാരിച്ചു അവളെയും കൊണ്ട് വേഗം താഴേക്ക് ഇറങ്ങി....പെണ്ണ് ആണങ്കിൽ എന്നെ നോക്കി ആക്കി ചിരിക്ക..അവൾക്കൊരു തല്ല് വെച്ച് കൊടുത്തപ്പോൾ പെണ്ണ് മിണ്ടാതെ താഴേക്ക് വന്നു......

താഴേക്ക് ഇറങ്ങി ഉമ്മ വെള്ളം കൊണ്ട് വന്ന് തന്നു..അതൊക്കെ കുടിച്ചു ഇരിക്കുമ്പോൾ ആണ് കോന്തൻ താഴേക്ക് ഇറങ്ങി വന്നത്...അവനെ കണ്ടപ്പോൾ മ്മളെ കൂരാമിസ് ആകെ ഞെട്ടിക്കാണ്... മ്മൾ ആദ്യം ഒന്ന് ഞെട്ടിയതോണ്ടു ഇപ്പൊ അവനെ കണ്ടപ്പോൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു.....

പിന്നെ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയത്തിനു ശേഷം എല്ലാവരും  കൂടി ശാനുന്റെ നടുപ്പുറം പൂരപ്പറമ്പ് ആക്കി....

"ഞാൻ നിങ്ങൾക്ക് ഒരു സർപ്രൈസ് തന്നത് അല്ലെ...അതിനു ഇത്രക്ക് വേണ്ടായിരുന്നു...."_ഷാനു

"ഇനി...നിനക്ക് ഇതുപോലെ സർപ്രൈസ് തരാൻ തോന്നബോൾ ഇത് ഒന്ന് ഓർത്താൽ മതി...."_മറിയാമ്മ

"ഇനി എന്റെ വക  നിനക്ക് ഒരു സർപ്രൈസ് ഉണ്ട്..."_മ്മൾ

"അത് എന്താ..."_ഷാനു

ഞാൻ അവന്റെ ചെവിയിൽ പോയി കാര്യം പറഞ്ഞതും..

അവൻ എന്നെ ഒരു ദയനീയ അവസ്ഥയിൽ നോക്കിയിട്ട് എന്നെ നേരെ കൈ കൂപ്പി കാണിച്ചു...

"അത് എന്താ അവൻക്ക് മാത്രം പറഞ്ഞൂ കൊടുത്തത്...ഞങ്ങളും കൂടി കേൾക്കട്ടെ..."_അനു

"അതിന് സമയം ആവുമ്പോൾ ഞാൻ പറഞ്ഞു തരണ്ടു....."_മ്മൾ

***************************************
(ഷാൻ)

ഷിസ വന്നപ്പോൾ തന്നെ ആകെ ചമ്മി നാറി....

പെണ്ണിന്റെ കൈ പിടിച്ചു വലിച്ചപ്പോൾ തന്നെ പെണ്ണ് കറക്റ്റ് ആയി എന്റെ നെഞ്ചത്തോട്ട് തന്നെ ലാൻഡ് ആവും എന്ന് വിചാരിച്ചില്ല...

പെണ്ണിന്റെ പേടിച്ചരണ്ട മുഖവും ആ  കണ്ണ് വെച്ചുള്ള നോട്ടവും മ്മളെ കിളി തന്നെ പോയി...
അതിന്റ ഇടക്ക് ഷിസ വന്നത് എന്തായാലും നന്നായി....

മ്മൾ പിന്നെ ഫ്രഷ് ആയി പോയപ്പോൾ അല്ലെ മനസ്സിലായത് എല്ലാ കൂതറകളും ലാൻഡ് ആയി എന്ന്....അതോണ്ട് മ്മളെ കൂരാമിസിനെയും വിളിച്ചു വരാൻ പറഞ്ഞു..അവർ പിന്നെ കേട്ട പാതി കേൾക്കാത്ത പാതി വരാം എന്ന് പറഞ്ഞു....പിന്നെ അവരോട് ഒക്കെ വർത്താനം പറഞ്ഞിരുന്നു..

ഷെൻസന്റെ നടത്തം കണ്ടാൽ വിചാരിക്കും ഇത് അവളെ വീട് ആണെന്ന്...ഈ സമയം കൊണ്ട് തന്നെ വീട്ടിലെ എല്ലാവരെയും കയ്യിൽ എടുത്തു...അവന്മാർ വന്നപ്പോൾ പിന്നെ എല്ലാവരും കൂടി വർത്തമാനം പറഞ്ഞു  ഇരുന്നു...

"മതി...തള്ളി മറിച്ചത്...ഇനി ഫുഡ് കഴിക്കാം..."_ഉമ്മി

"ഓ...ആയിക്കോട്ടെ..."_എബി

അപ്പോഴേക്കും ആയിശുവും ഉമ്മയും ഒക്കെ കൂടി  ഫുഡ് കൊണ്ട് വന്ന് വെച്ചു..

എല്ലാവര്ക്കും ഇരിക്കാൻ പറ്റുന്ന ടേബിൾ ആയത് കൊണ്ട് എല്ലാവർക്ക് കൂടി ഇരുന്ന് ഭക്ഷണം കഴിച്ചു...

ആയിഷു ആണങ്കിൽ ആ റൂമിൽ നിന്ന് പൊന്നതിനു ശേഷം എന്റെ അടുത്തേക്ക് പോയി മുഖത്തേക്ക് നോക്കിയിട്ട് പോലും ഇല്ല....ഫുഡ് കഴിക്കുമ്പോളും എന്റെ നേരെ ഓപ്പോസിറ്റ് ആണ് ഇരിക്കുന്നെ...
പെണ്ണ് തലയും താഴ്ത്തി ഒറ്റ ഇരുപ്പാണ്..
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ 
ഉത്തരം പറയും...

മ്മൾ പെണ്ണിനെ ഇടക്ക് ഇടക്ക് ഇടം കണ്ണിട്ട് നോക്കുമ്പോൾ പെണ്ണും തിരിച്ചു അതെപ്പോലെ ഇടം കണ്ണിട്ട് നോക്കുന്നത് കാണാം..അത് തുടർന്ന് കൊണ്ടിരുന്നു...

പക്ഷെ മ്മളെ പുന്നാര ഉപ്പ ഇതൊക്കെ ശ്രെദ്ധിക്കുണ്ടായിരുന്നു...അറിയാതെ മ്മൾ മൂപ്പരേ മുഖത്തേക്ക് നോക്കിയതും ചെങ്ങായി മ്മളെ തുറിച്ചു നോക്കാ..മ്മൾ ഒന്ന് ഇളിച്ചു കൊടുത്ത് വേഗം ഫുഡ് കഴിച്ചു എണീറ്റ്.....
****************************************
(ആയിഷു)

മ്മൾ ഫുഡ് ഒക്കെ കഴിച്ചു വേഗം എണീറ്റ്
പിന്നെ സെർവെൻസ് ഉള്ളത് കൊണ്ട്..
അവർ ക്ലീൻ ചെയ്തു....

പിന്നെ പോവാൻ ടൈം ആയപ്പോൾ ഭയങ്കര സങ്കടം...എത്ര പെട്ടന്നാ ടൈം പോയത്.....ഇനിയും വൈകിയാൽ മ്മളെ വീട്ടിൽ കേറ്റില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് വേഗം  പോവാൻ ഒരുങ്ങി...

"ഉമ്മ...ഞങ്ങൾ ഇറങ്ങാണ്.... ഇനിയും വൈകിയാൽ വീട്ടിൽ എത്താൻ വൈകും"_മ്മൾ

"ഇപ്പൊ തന്നെ പോണോ...കുറച്ചും കൂടി 
കഴിഞ്ഞു പോയാൽ പോരെ.....നേരം
വൈകിയാൽ ഷാനു കൊണ്ടാക്കി തന്നോളും..._ഉമ്മ

"വേണ്ട..ഉമ്മ ഞങ്ങൾ പിന്നെ ഒരിക്കൽ വരണ്ട്...."_പാത്തു

"Mm...😢"

എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി....
മ്മക്ക് നല്ലോണം സങ്കടം ഉണ്ട് അവിടുന്ന് പോരുന്നതിന്...മ്മൾ ഇറങ്ങിയപ്പോൾ തന്നെ മ്മളെ ബ്രോസും ഇറങ്ങി...
ഇറങ്ങാൻ നേരത്തു ഷാൻ ന്റെ മുഖത്തേക്ക് നോക്കിയതും ചെക്കൻ ആരോടോ ഭയങ്കര കോളിംഗിൽ ആണ്..

ആരാണാവോ...മ്മളെ ഒന്നും മൈൻഡ് ചെയ്യുന്നത് പോലും ഇല്ല കുരിപ്പ്...മ്മൾക്ക് ആകെ കലിപ്പ് കയറി വേഗം അവിടെന്ന് ഇറങ്ങാൻ നിന്നതും ഷിസ എന്റെ അടുത്തേക്ക് ഓടി വന്ന് എന്റെ ചെവിൽ പറഞ്ഞ കാര്യം കേട്ട്...
മ്മൾ അന്ധംവിട്ടു അവളെ നോക്കി....

"ഇങ്ങൾക്ക് ലൈഫ് ലോങ്ങ് ഇവിടെ തന്നെ നിന്നൂടെ...എന്റെ കാക്കു നല്ല പാതി ആയിട്ട്...."_ഷിസ

"നീ എന്തൊക്കെയാ ഈ പറയുന്നേ"_മ്മൾ

"ഇങ്ങൾ ആലോചിച്ചു പറഞ്ഞാൽ മതി...
എന്റെ നമ്പർ ഇങ്ങളെ കയ്യിൽ ഇല്ലേ.....
ഞാൻ വിളിക്കേണ്ട്‌....."_ഷിസ

"അത്...പി...പിന്നെ...."_മ്മൾ

"ഇങ്ങൾ തപ്പി തടയൊന്നും വേണ്ട...ഇത് എന്റെ മാത്രം ആഗ്രഹം ഒന്നും അല്ല....ഷാൻ ഒഴിച്ച് ബാക്കി എല്ലാവരുടെയും ആഗ്രഹം ആണ്...ഷാനു ഇങ്ങളെ പറ്റി എന്നും പറയാറുണ്ട്...അതോണ്ട് ഉമ്മയെ പറഞ്ഞെ ഇത്തൂസിനെ ഒന്ന് കാണണം എന്നൊക്കെ.... ഇങ്ങൾ ആലോചിച്ചു പറഞ്ഞാൽ മതി...."

"😮"

"ഇത്തൂസിന്റെ ഫ്രണ്ട്സ് ഒക്കെ  വെയിറ്റ് ചെയ്യാ...അപ്പൊ ശെരി...."_ഷിസ

"Mm.... "
അവൾക്ക് ഒന്ന് ചിരിച്ചു കൊടുത്തു അവളുമാരെ അടുത്തേക്ക് പോയി....

"എന്താടി...രണ്ടും കൂടി അവിടെ ഒരു സ്വകാര്യം പറച്ചിൽ..."_ഫെബി

"ഏയ്...ഒന്നുല്ല..."_മ്മൾ

"Mm...."
അവർ ഒന്ന് മ്മളെ ഇരുത്തി മൂളി..മ്മൾ പിന്നെ  അത് വല്ലാതെ അങ്ങ് മൈൻഡ് ചെയ്യാൻ പോയില്ല......

പിന്നെ വീട് എത്തുന്നത് വരെ അവൾ പറഞ്ഞതിനെ കുറിച്ച് ആയിരുന്നു മ്മളെ ചിന്ത........

"നീ എന്തുവാടി ഇങ്ങനെ ആലോചിച്ചു കൂട്ടുന്നെ..കുറെ നേരം ആയല്ലോ"പാത്തു

"ഏയ്...ഒന്നുല്ല..."_മ്മൾ

"സത്യം പറ...നീ കുറച്ചു ദിവസം ആയി ഭയങ്കര ടെൻസ്ഡ് ആണ്...എന്താ സംഭവം..."_പാത്തു

"ഏയ്...നിനക്ക് തോന്നുന്നതാ..."_മ്മൾ

"നീ എന്നോട് കള്ളം പറയാൻ തുടങ്ങിയല്ലേ...."_പാത്തു

"പാത്തു..."

"വേണ്ട..നിനക്ക് പറയാൻ പറ്റൂലങ്കിൽ ഞാൻ നിർബന്ധിച്ചു പറയിക്കൂല..."_പാത്തു

"നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ...ഇന്നേവരെ ഞാൻ എന്തെങ്കിലും   മറച്ചു വെച്ചിട്ടുണ്ടോ നിന്നോട്.."_മ്മൾ

"ഇല്ലേ😐"
എന്ന് അവൾ പിടിച്ചുവെച്ചു എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതും മ്മൾ തല താഴ്ത്തി....

"നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം കുറെ ആയില്ലേ...നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും ആദ്യം വന്ന് നീ എന്നോട് അല്ലെ പറയൽ ഇപ്പോഴോ....നീ എന്നിൽ നിന്ന് എന്തൊക്കെ മറച്ചു വെക്കുന്നു...പഴയ കാന്താരി ഐഷുവിൽ നിന്നും നീ മാറുന്നുണ്ട്...."_പാത്തു

"നീ...കൂടുതൽ ആലോചിച്ചു കൂട്ടണ്ട..ഞാൻ പഴയ ആയിഷു തന്നെ ആണ് അതിൽ ഒരു മാറ്റവും ഇല്ല"_മ്മൾ

"പിന്നെ എന്താ...നീ ഷാൻ നെ ഇഷ്ടപ്പെടാൻ തുടങ്ങിയതോ... "
പെട്ടെന്ന് അവൾ അത് ചോദിച്ചതും മ്മൾ ഒന്ന് ഞെട്ടി....

"എന്തെ ശെരി അല്ലെ...."_പാത്തു

"നീ...ഇ.. ഇത് എങ്ങനെ അറിഞ്ഞു..."_മ്മൾ

"എനിക്ക് നിന്റെ ഏത് അവസ്ഥയിലും മനസ്സ് വായിച്ചെടുക്കാൻ കഴിയുമെന്ന കാര്യം നീ മറന്നു പോയോ...."_പാത്തു

ഞാൻ അവളെ ചെന്ന് കെട്ടിപ്പിടിച്ചു സോറി പറഞ്ഞു....

"എന്റെ ആയിഷു...ഇജ്ജ് ഇങ്ങനെ സെന്റി ആവല്ലേ...അതൊക്കെ പോട്ടെ എപ്പോ തൊട്ട് തൊടങ്ങി നിനക്ക് ഈ കാതൽ...."_പാത്തു

ഇന്ന് ഷിസ പറഞ്ഞ കാര്യങ്ങൾ അടക്കം ഞാൻ അവളോട് എല്ലാ കാര്യങ്ങളും പറഞ്ഞു....

"ഓ...അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ......എന്ന നിനക്ക് ഷിസ നോട് പറഞ്ഞൂടായിരുന്നോ നിനക്ക് ഇഷ്ടം ഉള്ള കാര്യം...."_പാത്തു

"അപ്പൊ...എന്തോ...മ്മക്ക് ഒന്നും പറയാൻ തോന്നിയില്ല വരട്ടെ ആദ്യം എന്റെ ഇഷ്ടം അവനെ അറിയിക്കണം"_മ്മൾ

"Mm... അല്ല അവന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ...."_പാത്തു

അവൾ അത് പറഞ്ഞപ്പോൾ ആണ് മ്മളും അതിനെപ്പറ്റി ആലോജിക്കുന്നെ...

"നീ ഇങ്ങനെ സാഡ് ആവല്ലേ...മ്മക്ക് വഴി ഉണ്ടാക്കാം...നീ വന്നേ...നേരം ഒരുപാട് ആയി...."_പാത്തു

മ്മൾ വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ ഉണ്ട് മ്മളെ പുന്നാര കാക്കു ഇരുന്ന് വെട്ടി വിഴുങ്ങുന്നു...അതും മ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷവർമ മ്മളെ ഉമ്മിന്റെ  ഹോം മേഡ് ഷവർമ ആണ്...അതോണ്ട് മ്മളും വേഗം പോയി ഇരുന്ന് തിന്നാൻ തുടങ്ങി...

"ഹോ...വന്നല്ലോ ജാൻസി റാണി...എവിടെ ആയിരുന്നു....."കാക്കു

"മ്മൾ ഒന്ന് ഷാൻ ന്റെ വീട് വരെ പോയതാ..."മ്മൾ

"ഷാൻ ന്റെ വീട്ടിലേക്കോ...പോവുമ്പോൾ ഷാനുന്റെ വീട്ടിലേക്ക് എന്നല്ലേ പറഞ്ഞത്..."കാക്കു

"ആ..അവിടെ ചെന്നപ്പോൾ അല്ലെ അറിഞ്ഞേ ആ തെണ്ടിയുടെ അനിയൻ ആണ് ഷാനു എന്നത്.."മ്മൾ

"അപ്പൊ നിനക്ക് അറിയില്ലായിരുന്നോ"_കാക്കു

"ഇല്ല...."മ്മൾ

"ബെസ്‌റ്....."കാക്കു

"ഹാ...പോയി വന്നോ..എന്തൊക്കെ ഉണ്ട് അവിടെത്തെ വിശേഷങ്ങൾ"ഉമ്മി

മ്മൾ പിന്നെ ഒക്കെ ഷാൻ കൂടെ ഉള്ള തല്ല് ഒഴിച്ച് ബാക്കി ഒക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു...

"ഓ...അപ്പൊ ആ വീട് തല കീഴെ മറച്ചിട്ട അങ്ങ് ഇങ് എഴുന്നള്ളിയത് ല്ലേ.."കാക്കു

"ഉവ്വ്...."മ്മൾ

ഞാൻ അവനു നേരെ ഒന്ന് കൊഞ്ഞനം കുത്തി വേഗം റൂമിലേക്ക് പോയി...
പിന്നെ വേഗം ഫ്രഷ് ആയി കുറച്ചു നേരം ഫോണിൽ കളിച്ചു ഇരുന്നു...കുറച്ചു കഴിഞ്ഞപ്പോൾ കാക്കു ഫുഡ് കഴിക്കാൻ വിളിക്കാൻ വന്നു...താഴെ പോയി ഫുഡ് ഒക്കെ കഴിച്ചു കുറച്ചു നേരം ഉമ്മിയോട് കാക്കുനോട് ഒക്കെ കത്തിയടിച്ചു റൂമിലേക്ക് വിട്ടു.....

മ്മൾ മ്മളെ ടെഡി യേയും കെട്ടിപ്പിടിച്ഛ് കിടക്കുമ്പോൾ ആണ് ഷിസ പറഞ്ഞ കാര്യം മ്മളെ മനസ്സിലേക്ക് വന്നത്...........

മ്മൾക്ക് പറയണം എന്നുണ്ട് അവളെ കാക്കുന്റെ നല്ല പാതി ആവാൻ അവളെക്കാളും ആഗ്രഹം എനിക്ക് ഉണ്ടെന്ന്...പക്ഷെ എന്റെ മനസ്സ് എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു...അതിനുള്ള സമയം ആയിട്ടില്ലെന്നു എന്റെ മനസ്സ് പറയുന്നപ്പോലെ....

പിന്നെ എന്തൊയോ ആലോചിച്ചു കൂട്ടി എപ്പോഴോ ഉറങ്ങി പോയി....

***************************************
(ഷാൻ)

ആ കുരിപ്പ് പോയതിനു ശേഷം തുടങ്ങിയതാ ഇവിടെ ഒക്കെ അണ്ടി പോയ അണ്ണനെ പോലെ ഇരിക്കാൻ....
മ്മളെ ഉമ്മിക്ക് നല്ലോണം പിടിച്ചെന്ന് തോന്നുന്നു....ഉമ്മിക്ക് പറ്റിയ സാധനം ആണല്ലോ....

മ്മൾ പിന്നെ അത് വല്യ കാര്യം ആക്കാതെ നടന്നു...ഓഫീസിലെ കുറച്ചു ഫയൽ നോക്കാൻ ഉണ്ടായിരുന്നു....അതൊക്കെ നോക്കി കഴിഞ്ഞപ്പോഴേക്കും നേരം ഒരുപാട് ആയിരുന്നു...ഓഫീസ്‌ ഞാനും ഉപ്പയും കൂടി ആണ് നോക്കി നടത്തുന്നെ......
പിന്നെ വേഗം ഫുഡും കഴിച്ചു കിടന്നു.......

ഇന്നായിരുന്നു  ആയിചുമ്മാനെ കാണാൻ അജു വരാന്ന് പറഞ്ഞ ദിവസം
പക്ഷെ അവൻക്ക് പെട്ടെന്ന് എന്തോ അത്യാവശ്യകാര്യത്തിന് വേണ്ടി ബാൻഗ്ലൂർക്ക് പോവേണ്ടി വന്നു....ഇനി അവൻ അവിടുന്ന് വരാണെങ്കിൽ ഞങ്ങളെ ദുബായിൽ വെച്ചുള്ള ഫൈനൽ ഒക്കെ കഴിഞ്ഞാവും വരാ...
ഇനി അവൻ വരുന്നത് വരെ വെയിറ്റ് ചെയ്യേണ്ടി വരും.....

ഞങ്ങളെ ഫൈനൽ അടുത്ത് വരുവാണ് അതിനുള്ള പ്രാക്റ്റീസിൽ ആണ് ഇപ്പൊ..

**************************************
(ആയിഷു)

മ്മളെ ക്ലാസ് ഒക്കെ കഴിഞ്ഞു പോവുന്നുണ്ടെങ്കിലും ഇതുവരെ എന്റെ ഇഷ്ടത്തെ കുറിച്ച് അവനോട് പറയാൻ പറ്റിയില്ല...അതിനുള്ള ധൈര്യം ഇല്ലെന്നുള്ളതാണ് സത്യം....😔

അവന്മാർക്ക് പിന്നെ പ്രാക്ടീസ് ഉള്ളത് കൊണ്ട് കണ്ട് മുട്ടലും വളരെ ചുരുക്കം ആണ്....

ഇതിനിടയിൽ മ്മളെ ഫായിയും ഫെബിയും അങ്ങ് സെറ്റ് ആയി...ഫായിക്ക് ഫെബിനോട് അടങ്ങാത്ത മുഹബത്ത്... പെണ്ണ് ആദ്യം കുറച്ചു ജാഡ ഇട്ടെങ്കിലും അവസാനം അവൾ വീണു...അല്ല അവൻ വീഴ്ത്തി😝

പിന്നെ മ്മളെ അക്കു പിന്നെ സെറ്റ് ആണ്...അവന്റെ മുറപ്പെണ്ണ് ആണെന്ന പറഞ്ഞെ...പിന്നെ ഉള്ളത്  അച്ചു ആണ്...അവൻക്ക് പിന്നെ മ്മളെ അനുനേ ചെറിയ ഒരു നോട്ടം ഉള്ളത് കൊണ്ട് രണ്ടിനെയും പിടിച്ചു ആങ് സെറ്റ് ആക്കി....😜

പിന്നെ മ്മൾ mehraz sir നെറ്റ് നല്ല കമ്പിനി ആയി...ആൾ കാണുന്ന പോലെ ഒന്നും അല്ല ഭയങ്കര ഫ്രണ്ടലി ആണ്....

ഇന്ന് മ്മൾക്ക് ഉച്ചവരെ സ്പെഷ്യൽ ക്ലാസ് ഉണ്ട്...ലീവ് ഉള്ള ഒരു ദിവസം മര്യാദക്ക് ഉറങ്ങാം എന്ന് വിചാരിച്ചപ്പോ തള്ള രാവിലെ തന്നെ സ്പെഷ്യൽ ക്ലാസ് വെച്ചക്കണ്.....
ഇന്നാണെങ്കിൽ അവന്മാരും ഉണ്ടാവൂല..
ഉച്ചവരെ എങ്ങനെ ഒക്കെയോ ക്ലാസ്സ് തള്ളി നീക്കി....എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നും വിചാരിച്ഛ് വേഗം ഇറങ്ങി...

വാക മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ ഉണ്ട് അവന്മാർ അവിടെ ഇരിക്കുന്നു..ബട്ട് ഷാൻ മാത്രം ഇല്ല...

"അല്ല...ഇങ്ങൾക്ക് ഇന്ന് ക്ലാസ്സ് ഇല്ലല്ലോ.."_മ്മൾ

"ഇല്ല...പക്ഷെ എന്റെ പൊണ്ടാട്ടി ക്ലാസിനു വരുമ്പോൾ ഞാൻ എങ്ങനെ മനസ്സമാധാനത്തോടെ  വീട്ടിൽ ഇരിക്കും....."_എബി

"അയ്യട....മ്മൾ ഇന്നും പോസ്റ്റ് അല്ലെ.. അല്ല അക്കു ഓടെ..."_മ്മൾ

"അവൻ അവന്റെ മുറപ്പെണ്ണിനെയും കൂട്ടി ഒന്ന് ചുറ്റിയടിക്കാൻ പോയിക്കണു..."_അച്ചു

"ഓ..."
മ്മക്ക് ഷാൻ നെ ചോദിക്കണം എന്നുണ്ട്.
ബട്ട് എന്തോ മ്മൾ ചോദിച്ചില്ല.....പക്ഷെ
മ്മളെ മനസ്സ് അറിഞ്ഞപ്പോലെ പാത്തു ചോദിച്ചു...

"അപ്പൊ ഷാൻ എവിടെ..."

"ഓ...അവൻ ഇപ്പൊ വരും...ആരോ കാണാൻ വേണ്ടി പോയതാ..."യമി

ആരെ കാണാൻ ആവോ...ഇനി അവന്റെ പെണ്ണിനെ വല്ലതും....ഏയ്..അങ്ങനെ ഒന്നും ഉണ്ടാവൂല....എന്നിട്ടും മ്മക്ക് ഒരു സമാധാനം കിട്ടുന്നില്ല...ആരെ കാണാന പോയതെന്ന് അറിയാഞ്ഞിട്ടു....😋

ഇവിടെ ആണകിൽ ഒക്കെ ഇരുന്ന് ഭയങ്കര വർത്താനത്തിലാ..ഇനി മ്മൾ ഒരു കട്ടുറുമ്പു ആവണ്ടെന്ന് കരുതി അവിടെയുള്ള ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു....പിന്നെ ആരോ മ്മളെ അടുത്ത് വന്നിരിക്കുന്ന പോലെ തോന്നിയപ്പോൾ ആണ് മ്മളെ കണ്ണ് അങ്ങോട്ട് പായിച്ചത്....

ഷാൻ ....അവനാണെന്നു കണ്ടപ്പോൾ മ്മൾ വല്ലാതെ മൈൻഡ് കൊടുക്കാൻ പോയില്ല...😏എന്നാലും അവൻ ആരെ കാണാൻ  ആണ് പോയത് എന്നറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ലാ....ഇവനോട് ചോദിച്ചാലോ...ഏയ്...വേണ്ട......😶

"നിനക്ക് എന്താടി ഇതിനു മാത്രം ആലോചിക്കാൻ...കുറെ നേരം ആയല്ലോ...."ഷാൻ

"നിന്നെ എങ്ങനെ തല്ലി കൊല്ലാം എന്ന് ആലോജിക്കായിരുന്നു....ന്തയെ..."_മ്മൾ

"ഓ..അതിനാണോ നീ ഇങ്ങനെ തല പുണ്ണാക്കാക്കുന്നെ...."_ഷാൻ

"പോടാ...കുരിപ്പേ...."

"നീ...പോടീ....ഉണ്ടക്കണ്ണി...."

"ഉണ്ടക്കണ്ണി നിന്റെ ഓൾ ആടാ കോപ്പേ.."

"ഡീ...എന്റെ പെണ്ണിനെ പറയുന്നോ.."
എന്ന അവൻ കലിപ്പിൽ ചോദിച്ചതും മ്മൾ ഒന്ന് ഞെട്ടി....

അപ്പൊ അതിന്റെ അർത്ഥം അവന്റെ മനസ്സിൽ ആരോ ഉണ്ടെന്ന് അല്ലെ...

**************************************
(ഷാൻ)

പെണ്ണ് മ്മളെ പെണ്ണിനെ പറ്റി പറഞ്ഞതും മ്മൾ അവളോട് കലിപ്പ് ആയി...തിരിച്ഛ് അവൾ രണ്ടെണ്ണം പറയുമെന്ന കരുതിയത്...പക്ഷെ പെണ്ണിന്റെ മുഖം ഒക്കെ  ആകെ മാറി...സാധാരണ മ്മൾ കലിപ്പ് ആവുമ്പോൾ അവൾ എന്നെ ക്കാൾ വലിയ കലിപ്പിലാവും... ഇപ്പൊ എന്ത് പറ്റി എന്തോ...

"ആയിഷു....നീ ഇത് വരെ വീട്ടിൽ പോയില്ലേ..."
പെട്ടെന്ന് mehraz sir അങ്ങോട്ട് വന്ന് അവളോട് ചോദിച്ചു...

"ഇല്ല...കുറച്ചു നേരം ഇവിടെ ഒക്കെ ഒന്ന് കറങ്ങിയെച്ചു പോവാന്ന് കരുതി"_ആയിഷു

"അത് എന്തായാലും നന്നായി...ഞാൻ നിന്നെ ഒന്ന് കാണാൻ ഇരിക്കായിരുന്നു...
എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്...നിനക്ക് പ്രെശ്നം ഇല്ലെങ്കിൽ നമ്മുക്ക് ഒന്ന് അങ്ങോട്ട് മാറി നിൽക്കാം...."

സാർ എന്നെ ഒന്ന് നോക്കിങ്ങാണ്ട് അവളോട് പറഞ്ഞതും മ്മക്ക് അങ്ങ് എരിഞ്ഞു കേറി...അവൾ ആണങ്കിൽ കേൾക്കാൻ കാത്തു നിന്നെപ്പോലെ 
അവന്റെ കൂടെ പോയി....ഈ പെണ്ണിന്
ഇത് എന്തിന്റെ കേടാ...ആരെങ്കിലും വിളിച്ചാൽ അങ്ങ് പോയേക്കും....രണ്ടും കൂടി വർത്താനം പറഞ്ഞു നിൽക്കുന്നത് കണ്ടിട്ട് മ്മക്ക് എവിടെന്നൊക്കെയോ 
ദേഷ്യം അങ്ങ് കേറി.....

ശേ...ഞാൻ എന്തിനാ...കലിപ്പ് ...അവൾ ആരോടെങ്കിലും വർത്താനം പറയുന്നതിന് എനിക്ക് എന്താ....
അയ്യേ ഷാൻ നിന്റെ ക്യാരക്ടർ ഒക്കെ മാറി വരുന്നുണ്ട്....എന്നൊക്കെ മ്മളെ മനസ്സ് മ്മളോട് പറയാൻ തുടങ്ങി...😫

കുറച്ചു കഴിഞ്ഞു ഞാൻ അവരെ നോക്കിയപ്പോൾ പെണ്ണ് ഭയങ്കര കലിപ്പിൽ ആണ്.....സാർ എന്തൊക്കെയോ അവളോട് പറയുന്നുണ്ട്...അവൾ അത് ഒന്നും മൈൻഡ് ചെയ്യുന്നത് പോലും ഇല്ല....പിന്നെ ഉണ്ട് രണ്ടും കൂടി എന്റെ അടുത്തേക്ക് വരുന്നു....


"സോറി...ഷാൻ...നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഞാൻ അറിഞ്ഞില്ല..."സാർ

"ഏ....."🙄🙄

"നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അറിയാതായ ഞാൻ ഇവളോട് ഇഷ്ടം ആണെന്ന് പറഞ്ഞത്...."_സാർ

അപ്പൊ അതാണ് കാര്യം...എന്തോ അറിയാതെ മ്മളെ ചുണ്ടിൽ ഒരു ചിരി വന്നു😬

"സോറി...അപ്പൊ ശെരി....ഇങ്ങൾ സംസാരിച്ചു ഇരിക്ക്..."സാർ

"ഹാ...."
സാർ പോയതും മ്മൾ അവളെ മുഖത്തേക്ക് നോക്കി...പെണ്ണ് കോളേജ് ഫുൾ അരിച്ഛ് പെറുക്ക...

"ഡീ..."
മ്മൾ കുറച്ചു കാലിപ്പിൽ തന്നെ വിളിച്ചു....

"എന്താ..."

"നീ എന്തിനാടി...അങ്ങനെ ഒക്കെ പറഞ്ഞെ..."

"പിന്നെ ഞാൻ എന്ത് വേണം...എന്റെ മനസ്സിൽ ആരും ഇല്ലെങ്കിൽ അവൻ വീട്ടിലേക്ക് അവന്റെ വീട്ടുകാരെ അയക്കാം എന്ന്....അപ്പൊ പിന്നെ ഇങ്ങനെ പറയാനാ എനിക്ക് തോന്നിയത്......"

"അതിന് നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..."

"ഉണ്ടെങ്കിൽ..."

"അവന്റെ കാര്യം പോക്കാ..."

"ഓ..സഹിച്ചു...വാചക മടിക്കാതെ മാറി നിൽക്കങ്ങോട്ട്..."

എന്നും പറഞ്ഞു പെണ്ണ് ഒറ്റ പോക്ക്..അത് കണ്ട് ചിരിച്ചോണ്ട് മ്മളും 
അവന്മാരെ അടുത്തേക്ക് വിട്ടു....

***************************************
(ആയിഷു)

മ്മൾ പിന്നെ പാത്തുനേയും കൂട്ടി സ്ഥലം വിട്ടു....പിറ്റേന്ന് ഞങ്ങൾ എല്ലാവരും കൂടി ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് പോയി...
ടിക്കറ്റ് ഒക്കെ ഓൺലൈൻ ബുക്കിങ് ചെയ്ത്....

ഫിലിം കണ്ട്‌ എൻജോയ് ചെയ്യുന്നതിന് ഇടയിൽ ആണ്  പാത്തുന്റെ കയ്യിൽ നിന്നും എന്റെ ദേഹത്തുക്ക് വെള്ളം പോയത്...അതൊന്ന് വാഷ് ചെയ്യാൻ വേണ്ടി അവളുമാരെ അവിടെ ഇരുത്തി വാഷ്‌റൂമിലേക്ക് വിട്ടു...

അതൊക്കെ വാഷ് ചെയ്‌തു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ആരോ മ്മളെ മുഖത്ത് എന്തോ തുണി കൊണ്ട് പൊത്തി പിടിച്ചു അവിടുന്ന് വലിച്ചു കോണ്ട് പോയത്.....******************😧


 മ്മളെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോഴാണ് മ്മൾ കണ്ണ് തുറന്നത്...
മ്മൾ ഏതോ ഹോട്ടൽ റൂമിൽ ആണെന്ന് മനസ്സിലായി... മ്മളെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും മ്മളെ ഉള്ളിൽ ചെറിയ ഒരു ഭയം വന്നു....

"വസീം..."

"ഹാ..ഹാ...നീയും നിന്റെ മറ്റവനും കൂടി എന്നെ ഒരു മൂലക്കെ ഇരുത്താം എന്ന് കരുതിയോ...നടക്കില്ല മോളെ.."_വസീം

അവൻ അത് പറഞ്ഞതും അവന്റെ അടുത്തേക്ക് ഐറിൻ വന്നു..അവൾ എന്നെ പുച്ഛത്തോടെ നോക്കി ചിരിച്ചു...

അവൾ വന്ന് എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു...

"അന്ന് നീ എന്നെ അടിച്ചപ്പോ നിനക്ക് ഇത് ഞാൻ ഓങ്ങി വെച്ചതാ....
എന്നെ വേദനിപ്പിച്ചു നിനക്ക് സന്തോഷിക്കാം എന്ന് കരുതിയോ...നോക്കിക്കോ നീ ഇനി വേദനിപ്പിക്കാൻ പോകുന്നതെ ഉള്ളു..."_ഐറിൻ

"പക്ഷെ  ഇപ്പൊ നിന്നെ കൊണ്ട് വന്നതിനുള്ള ലക്ഷ്യം ഞങ്ങൾക്ക്  അല്ല....ദേ അവൻക്ക..."_വസീം

എന്നും പറഞ്ഞു അവൻ എന്റെ പുറകിലേക്ക് കൈ കാണിച്ചു...അവിടെ നിൽക്കുന്ന ആളെ കണ്ടതും  മ്മൾ  ഞെട്ടി...മ്മളെ കണ്ണൊക്കെ  നിറയാൻ തുടങ്ങി...

"നീ....നീ...നീയോ...😧"_മ്മൾ

"ആ..ഞാൻ തന്നെയാ......"

"അപ്പൊ നീ നല്ലവനെന്നും വിചാരിച്ഛ് കൂട്ട് കൂടിയ ഞാൻ........അപ്പൊ വെറും ആക്ടിങ് ആയിരുന്നില്ലേ😡"മ്മൾ

"ഹാ...ഹാ....ഇവൻ എന്റെ കസിൻ ആണ്...."_വസീം

"നിന്നെ ഞാൻ മനസ്സിലിട്ടൊണ്ട് നടക്കാൻ തുടങ്ങിയിട്ട് വർഷം 5 ആയി....നിനക്ക് അറിയോ അത്....എന്നിട്ട് നിനക്ക് പെട്ടെന്ന് വെച്ച് ഷാൻ നോട് ഒടുക്കത്തെ പ്രേമം...

അതൊന്നും കണ്ട് നിൽക്കാൻ എന്നെ കൊണ്ട് പറ്റും എന്ന് ഇജ്ജ് വിചാരിക്കേണ്ട......പിന്നെ  നിനക്ക് അവനോടുള്ള ഇഷ്ടം തിരിച്ചു നിന്നോടും അവൻക്ക് ഇല്ലെന്ന് അറിയാ...ഷാൻ നിന്നെ ഇഷ്ടപ്പെടാൻ പോവുന്നില്ല......

അവൻ കോളേജിൽ ചേർന്ന അന്ന് തൊട്ട് ഇവൾ അവനെ മനസ്സിലോട്ടു നടക്കാൻ തുടങ്ങിയതാ...
അതോണ്ട് എനിക്ക് അവനോട് ഒരു ദേഷ്യവും ഇല്ല"

"ചീ... നിർത്തട....അവൻ എന്റേതാ...എന്റെ മാത്രം...നിന്റെ മനസ്സിൽ ഇതൊക്കെ ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഞാൻ കുറച്ചു വൈകി പോയി....സ്വന്തം കൂടെ പിറപ്പിനെ പോലെ തന്നെയാ കണ്ടത്....ചീ എന്നിട്ടും... 😡"

"ശേ...എന്താ ആയിഷു ഇത്...നീ ഇങ്ങനെ ബീപ്പി കൂട്ടല്ലേ...നീ ഇങ്ങനെ ദേശ്യപ്പെടുമ്പോൾ  നിന്നെ കാണാൻ എന്ത് മോഞ്ചാടി...നിന്റെ ഈ സൗന്തര്യം ആണ് എന്നെ  ഇങ്ങനെ മത്ത് പിടിപ്പിക്കുന്നത്...."

അവൻ ഒരു വല്ലാത്ത ഒരു നോട്ടത്തോടെ അത് പറഞ്ഞതും മ്മൾ അറപ്പോടെ മുഖം തിരിച്ചു....

"നീ...നോക്കിക്കോ...നീയൊക്കെ അനുഭവിക്കും...ഷാൻ നെ അറിയാലോ..
നിനക്ക് ഒന്നും  എണീച്ചു നടക്കാൻ കഴിയൂല...."മ്മൾ

"ശോ...😏നിനക്ക് ഷാൻ നെ കുറിച്ച് എന്തറിയാം...നിങ്ങളെ ഒക്കെ കൂടെ നടന്ന്  ചതിക്കാണവൻ...."

"പഫ്...നിർത്തട...ഷാൻ നെ ഞാൻ മനസ്സിലാക്കിയടത്തോളം ഒന്നും നീ മനസ്സിലാക്കിയിട്ടില്ല.....ഞാൻ മിസ്സിംഗ് ആയ കാര്യം എന്തായാലും അവൻ അറിഞ്ഞിട്ടുണ്ടാവും ജീവൻവാണെങ്കിൽ സ്ഥലം വിടാൻ നോക്ക്...നീ ആണ് ഇതിന്റെ പിന്നിൽ എന്നറിഞ്ഞാൽ 
അറിയാലോ......"_മ്മൾ

"ഹാ..ഹാ...ദേ നോക്കിയേ വസീമേ... ഇവൾ മ്മളെ ഭീഷണി പെടുത്തുന്നു.........
ഞാൻ ആണ് ഇതിന്റെ പിന്നിൽ എന്ന് അവൻ ഒരിക്കലും അറിയാൻ പോവുന്നില്ല...ഇനി നീയായിട്ട് പറയുകയും ഇല്ല...മോൾ ഇതൊന്ന് കണ്ട് നോക്ക്....."

എന്നും പറഞ്ഞു അവൻ ഫോണിൽ ഒരു വീഡിയോ  കാണിച്ചു അത് കണ്ടതും അത് മുഴുവൻ കാണാൻ കഴിയാതെ മ്മൾ മുഖം തിരിച്ചു...മ്മളെ കണ്ണൊക്കെ നിറഞ്ഞു വെള്ളം വരാൻ തുടങ്ങി.....

"കണ്ടല്ലോ...നീ എന്നെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ദാ കണ്ടല്ലോ ഈ വീഡിയോ
നാളെ ഫുൾ  ഇന്റർനെറ്റിൽ വയറൽ ആവും...."

"ഡാ....നിന്നെ പോലെ ആണും പെണ്ണും കെട്ട കളി ഉണ്ടല്ലോ.....😡😡"

"എന്റെ ആയിഷു....ഒന്ന് കൂൾ ആവ്...നീ പറഞ്ഞ ഷാൻ പുണ്യാളൻ ഒന്നും അല്ല... നീ ഇതൊന്ന് കാണു..."

അവൻ വേറെ ഒരു വീഡിയോ അപ്ലോഡ് ചെയ്തു...

അത് കണ്ടതും മ്മളെ തല ഒക്കെ ചുറ്റുന്ന പോലെ തോന്നി...കണ്ണൊക്കെ അനുസരണ ഇല്ലാതെ നിറഞ്ഞു...നിന്ന നിൽപ്പിൽ  തന്നെ മ്മൾ വീണ് പോവാതിരിക്കാൻ അവിടെ ഉള്ള ചുമരിൽ പിടിച്ചു....ദേഷ്യവും സങ്കടവും ഒപ്പം വന്നു...എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലാ...... അവിടെ കാണുന്ന സാധനങ്ങൾ ഒക്കെ എറിഞ്ഞു ഉടച്ചു....

"നിനക്ക് ഇനി പോവാം.....ഇപ്പൊ ഞങ്ങൾക്ക് നിന്നെ ആവിശ്യം ഇല്ല...ഇപ്പൊ ഇവിടെ നടന്നതിനെ കുറിച്ചോ എന്നെ പറ്റിയോ നീ അവനോട് പറഞ്ഞാൽ അറിയാലോ..ആ വീഡിയോ നാളെ ലോകം മുഴുവൻ കാണും....."

മ്മൾ അവിടുന്ന് ഇറങ്ങി നടന്നു...ചുറ്റുള്ളതൊന്നും മ്മൾ ശ്രേദ്ധിച്ചില്ല... ഒരു തരം മരവിപ്പ് ആയിരുന്നു...അപ്പോഴാണ് ഫോൺ അടിക്കുന്നത്....

"ആയിഷു...ആയിഷു....നീ ഇത് എവിടെയാ...."_പാത്തു

"ആയിഷു....."

"Mm..."

"നീ ഇത് എവിടെയാ......."

"നിങ്ങൾ ഇപ്പൊ  എവിടെയാ..."_മ്മൾ

"ഞങ്ങൾ തിയേറ്റർന്റെ അവിടെ തന്നെ ഉണ്ട്..."

"Mm... ഞാൻ അങ്ങോട്ട് വരാം..."

തിയേറ്റിയറിന്റെ അടുത്തുള്ള ഹോട്ടൽക്ക ആണ് അവർ എന്നെ കൊണ്ട് വന്നത്....അവിടെ എത്തിയപ്പോൾ തന്നെ എല്ലാവരും ഉണ്ട്...

പാത്തു വന്നു മ്മളെ കെട്ടിപ്പിടിച്ചു....

"പേടിച്ചു പോയല്ലോ.. നീ ഇത് എവിടെ ആയിരുന്നു...നിന്റെ കണ്ണൊക്കെ ആകെ കാലങ്ങിയിക്കണല്ലോ.....എന്ത് പറ്റി"_പാത്തു

"ഒന്നുല്ല...എനിക്ക് നല്ല തല വേദന...ഞാൻ വീട്ടിൽ പോവാ...നീ സമയം ആവുമ്പോൾ വന്നാൽ മതി"_മ്മൾ

"എന്തുപറ്റി...നീ ഇത് എവിടെ ആയിരുന്നു...."_മറിയാമ്മ

"ഒന്നുല്ലെന്നു പറഞ്ഞില്ലേ...ഇതിലും കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇല്ല...നിങ്ങൾ വീട്ടിൽ പോവുന്നുണ്ടെങ്കിൽ..ബൈ..നാളെ കാണാം"_മ്മൾ

"നീ വരുന്നുണ്ടെങ്കിൽ വാ "
എന്നും പറഞ്ഞു ഞാൻ പാത്തുനേയും വലിച്ചു ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ ഒരുങ്ങിയതും..മ്മളെ മുന്നിൽ കുറച്ചു ബൈക്കുകൾ വന്ന് നിന്നു............... നോക്കിയപ്പോൾ മ്മളെ ബ്രോസ് ആണ്...ഇവർ എന്താ ഇവിടെ എന്ന് വിചാരിച്ചു പാത്തൂനെ നോക്കി...എന്റെ നോട്ടം മനസ്സിലാക്കിയവണ്ണം അവൾ എന്റെ മുഖത്തേക്ക് നോക്കി....

"അത്..പിന്നെ നിന്നെ കാണത്തോണ്ടു ഞങ്ങൾ ഇവർക്ക് വിളിച്ചു പറഞ്ഞതാ....."

മ്മൾ അവളെ കലിപ്പിൽ ഒന്ന് നോക്കി വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു......
എന്തോ എല്ലാത്തിനോടും ഒരു തരം ദേഷ്യം......എന്നാലും മ്മളെ കണ്ണ് അനുസര ഇല്ലാതെ ഒഴുകുന്നുണ്ടായിരുന്നു....അവർ പറഞ്ഞ കാര്യം എന്തോ ഇപ്പോഴും വിശോസിക്കാൻ പറ്റുന്നില്ല.........

മ്മൾ അവിടുന്ന് പോന്നത് കൊണ്ട്...പാത്തുവും മ്മളെ പിന്നാലെ വന്നിരുന്നു......

പെട്ടെന്ന് തന്നെ ബസ് വന്നത് കൊണ്ട് വേഗം അതിൽ കയറി....വീട് എത്തുന്നത് വരെ പാത്തു പലതും ചോദിച്ചെങ്കിലും മ്മളെ മനസ്സ് വേറെ എവിടെയോ ആയിരുന്നു....

ബസ് ഇറങ്ങി... വീട് എത്താനായപ്പോൾ പാത്തുനോട് ഒന്നും പറയാതെ മ്മൾ വീട്ടിലേക്ക്  കയറി....ഉമ്മി ഉണ്ടായിരുന്നു പുറത്ത് തന്നെ...

"ഇന്ന്  എന്താ ഇത്ര നേരെത്തെ...."ഉമ്മി

"ക്ലാസ്സ് ഇന്ന് നേരെത്തെ കഴിഞ്ഞു"_മ്മൾ

"Mm... നിന്റെ മുഖം ഒക്കെ എന്താ വല്ലാതെ ഇരിക്കുന്നെ...കണ്ണൊക്കെ കാലങ്ങിയിക്കണല്ലോ..."_ഉമ്മി..

"അത്..ഭയങ്കര തലവേദന... കുറച്ചു കിടന്നാൽ ശെരി ആവും..."_മ്മൾ

"എന്ന നീ പോയി കിടന്നോ"_ഉമ്മി

റൂമിൽ ചെന്ന് ബാഗ് എങ്ങോട്ടോ വലിച്ചു എറിഞ്ഞു ബെഡിൽ മുഖം പൂഴ്ത്തി കരഞ്ഞു.....ആ വീഡിയോ ആലോചിക്കും തോറും ഷാൻ 
നോടുള്ള വെറുപ്പ് കൂടി കൂടി വന്നു....
കരഞ്ഞു കരഞ്ഞു തളർന്നിരിക്കുമ്പോഴാണ്....മ്മളെ തലയിൽ ആരോ തലോടുന്ന പോലെ തോന്നിയത്....

മ്മൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ കാക്കു ആണ്....

"എന്തുപറ്റി എന്റെ വാവക്ക്..."
കാക്കു ഞാൻ സങ്കടത്തോടെ ഇരിക്കുമ്പോൾ ആണ് വാവേ എന്ന് വിളിക്കാർ...

"ഏയ്...ഒന്നുല്ല...കാക്കു ഭയങ്കര തലവേദന..."

"വേദന തലക്ക് ആണോ...അതോ മനസ്സിനോ..."

കാക്കു അങ്ങനെ ചോദിച്ചതും മ്മൾ കാക്കുനേ കെട്ടിപ്പിടിച്ചു കരഞ്ഞു........
എന്തിനാ എന്റെ വാവ കരയുന്നെ.... നീ കരയുന്നത് എനിക്ക് ഇഷ്ടം അല്ലെന്നു അറിഞ്ഞൂടെ നിനക്ക്...എന്ത് പറ്റി കാക്കുനോട് പറ.....

ഇന്നത്തെ കാര്യം ഒഴിച്ച് മ്മൾ ഒക്കെ പറഞ്ഞു കൊടുത്തു...

"അതിന് നീ എന്തിനാ കരയുന്നെ........"

"അ...അത്..പി..പിന്നെ അവൻക്ക് വേറെ ആരെയോ ഇഷ്ടം ആണ്...."
പെട്ടെന്ന് വാഴേയേൽ വന്ന കള്ളം പറഞ്ഞു....

"അയ്യേ....നീ എന്റെ അനിയത്തി തന്നെ ആണോ...ചെ... മോശം...അവൻ പോട്ടെ.....നിനക്ക് ചേർന്ന ഒരു ചെക്കനെ മ്മൾ കണ്ടത്തില്ലേ..... എന്റെ വാവ പോയി കുളിച്ചു ഫ്രഷ് ആയി താഴേക്ക് വാ...പിന്നെ പഴയ ആയിഷു ആയിട്ട് വന്നാൽ മതി വെറുതെ ഉമ്മാനെ ടെൻഷൻ ആക്കണ്ട...."

മ്മൾ കാക്കുന് ഒന്ന് ചിരിച്ഛ് കൊടുത്ത് ബാത്റൂമിലേക്ക് കയറി.....തണുത്ത വെള്ളം തലയിലേക്ക് വീണതും മ്മക്ക് കുറച്ചു ഒരു ആശോസം തോന്നി...അവിടുന്നു ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു പുറത്തേക്ക് ഇറങ്ങി....

പഴേ പോലെ തന്നെ മ്മൾ എല്ലാവരോടും ചിരിച്ചു കളിച്ചു സംസാരിച്ചു...പക്ഷെ ഉള്ളിൽ കിടന്ന് ഉരുകുക ആണെന്ന് എനിക്ക് മാത്രം അറിയൊള്ളു.....

**************************************
(ഷാൻ)

ഞങ്ങൾ ഇന്ന് ക്ലാസ് കഴിഞ്ഞു.... എല്ലാവരും കൂടി അവളുമാരെ വെയിറ്റ് ചെയ്ത് വാകമരത്തിന്റെ ചുവട്ടിൽ ഇരുന്ന് തള്ളി മറിക്കായിരുന്നു.....

കുറച്ചു കഴിഞ്ഞും  അവരെ കാണാതെ ആയപ്പോൾ ഫായി ഫെബിക്ക് വിളിക്കാൻ നിന്നപ്പോൾ ആണ് കെൻസാ യമിക്ക് വിളിക്കുന്നത്...അവൻ ഫോൺ സ്‌പീകെറിൽ ഇട്ടു...

"ഡീ..ഇങ്ങൾ ഇത് എവിടെയാ...എത്ര നേരം ആയി ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യുന്നു...."

"അത്..പിന്നെ..ഞങ്ങൾ കോളേജിൽ അല്ല"

"പിന്നെ..."

"അത്..ഞങ്ങൾ ഉച്ചക്ക് ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പൊന്നു...."

"എന്നിട്ട് നീ എന്താ പറയാതിരുന്നെ...."😡

"അ.. അ അത് പിന്നെ പെട്ടെന്ന് തീരുമാനിച്ചത് ആണ് പിന്നെ ഇങ്ങൾക്ക് പ്രാക്ടീസ് ഒക്കെ ഉള്ളത് അല്ലെ...അതോണ്ട് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി......"

"എന്നിട്ട് ഇങ്ങൾ ഇപ്പൊ എവിടെണ്"

"ഞങ്ങൾ ടൗണിൽ ഉള്ള തീയേറ്ററിന് മുന്നിൽ ഉണ്ട്...ബട്ട് ഞാൻ ഇത് പറയാൻ അല്ല വിളിച്ചേ...അത് ആയിശൂനെ കാണാൻ ഇല്ല...."

"What??..അവൾ എവിടെ പോവാൻ ആണ്..."

"അത്...സിനിമ കാണുന്നതിന് ഇടയിൽ അവളെ ടോപ്പിൽ കുറച്ചു വെള്ളം ആയി അതൊന്ന് വാഷ് ചെയ്യാൻ വാഷ്‌റൂമിൽ പോയതാ...പിന്നെ പെണ്ണിനെ കാണാതെ ആയപ്പോൾ ആണ് ഞങ്ങൾ പോയി നോക്കുന്നെ...പക്ഷെ പെണ്ണിനെ ഇവിടെ ഒന്നും കാണുന്നില്ല...."

"നിങ്ങൾ ആരും അവളെ കൂടെ പോയില്ലേ...."

"ഇല്ല...സിനിമ കാണുന്നതിന് ഇടയിൽ ആയത് കൊണ്ട്...... "

"അവൾക്ക് വിളിച്ചു നോക്കിയില്ലേ"

"ആ...റിങ് ചെയ്യുന്നുണ്ട്...ബട്ട് എടുക്കുന്നില്ല....."
.
"നിങ്ങൾ അവിടെ നിൽക്ക് ഞങ്ങൾ വേഗം അങ്ങോട്ട് വരാ...."

ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ പെണ്ണും ഉണ്ട് അവിടെ...മുഖം ഒക്കെ ചുവന്നു തുടുത്തിട്ടുണ്ട്...കണ്ണൊക്കെ ആകെ കരഞ്ഞു കാലങ്ങിയിക്കണ്...
കാര്യമായിട്ടു എന്തോ പറ്റിയിക്കണ് എന്ന് മനസ്സിലായി...

ഞങ്ങൾ വന്നപ്പോൾ
ഞങ്ങളെ ഒന്ന് കാലിപ്പിൽ നോക്കി അവൾ അവിടുന്ന് പോയി....കെൻസയും അവളെ പിന്നാലെ പോയി....

"അവൾക്ക് എന്തുപറ്റി.... അവൾ ഇതുവരെ എവിടെ ആയിരുന്നു..."_ഫായി

"ആവം അറിയില്ല...ഇപ്പോഴാ അവൾ വന്നേ...എവിടെ ആയിരുന്നു എന്ന് ചോദിച്ചപ്പോൾ ഞങ്ങളോട് കലിപ്പ് ആയി..അവൾക്ക് എന്തോ പറ്റിയിക്കണ്..
ഞങ്ങളോട് ഇന്നേവരെ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല..."_ഫെബി

"Mm... ഇങ്ങൾ എന്തായാലും വീട്ടിലേക്ക് വിട്ടൊളിം...നേരം വൈഗണ്ട........നാളെ
കാണാം..."

"ഓക്കേ...."

അവർ പോയപ്പോൾ ഞങ്ങളും ക്ലബ്ബിലേക്ക് വിട്ടു...പക്ഷെ എന്തോ എന്റെ മനസ്സിന് എന്തോ ഒരു അസ്വസ്ഥത....എന്തൊക്കെയോ എന്നെ കാത്ത് ഇരിക്കുന്ന പോലെ.......

പിന്നെ പ്രാക്ടീസ് ചെയ്യാൻ ഒരു മൂഡ് ഇല്ലാത്തൊണ്ട്  ഞങ്ങടെ സ്ഥിരം സ്ഥലത്തേക്ക് വിട്ടു...ഹിൽസിലിലേക്ക്...

ആ സ്ഥലത്തിന് പ്രത്യേക ഭംഗിയാ.........
ഫുൾ കാടും പാറകളും അതിനു അടുത്ത് കൂടി ചെറിയ ഒരു അരുവിയും ഒഴുകുന്നുണ്ട്....ഇതൊക്കെ ആണ് ആ സ്ഥലത്തിനെ  കുളിർമ ഉള്ളത് ആക്കുന്നത്............💘

അതിനുള്ളിൽ ഞങ്ങൾക്ക് മാത്രം അറിയാവുന്ന ചെറിയ ഒരു വീടും ഉണ്ട്...മരത്തിനു മുകളിൽ ഏർമാടം പോലുള്ള ഒരു കൊച്ചു വീട്....പ്രാക്ടീസ് ചെയ്യാൻ മൂഡ് ഇല്ലാത്ത സമയത്തും...... മനസ്സിന് ഒക്കെ ഒരു അസ്വസ്ഥത തോന്നുമ്പോൾ ഒക്കെ ഇവിടെ വരുമ്പോൾ മനസ്സിന് ഒരു റിലാക്സ് ആണ്......😊😊😊😊😊😊😊😊

പിറ്റേന്ന് ക്ലാസിനു പോയെങ്കിലും ആയിഷു എല്ലാവരിലും നിന്നും മാറി നിന്നിരുന്നു....എല്ലാവരിൽ നിന്നും എന്തോ അകലുന്ന പോലെ...പഴയ ചിരിയും കളിയും ഒന്നും ഇല്ല.............. എല്ലാവർക്കും അതിൽ നല്ല സങ്കടം ഉണ്ട്...പാത്തുനോട് പോലും അവൾ ഒന്നും പറയുന്നില്ല......

"ഷാൻ...ഇത് ഇങ്ങനെ പോയാൽ ശെരി ആവില്ല...അവൾക്ക് എന്തോ പറ്റിയിക്കണ്...എന്തോ അവളെ മനസ്സിൽ അവളെ വല്ലാതെ അലട്ടുന്നുണ്ട്"_പാത്തു

"അതിനു ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ.."_മ്മൾ

"നീ വിചാരിച്ചാൽ ചിലപ്പോൾ അവൾ പഴയ ആയിഷു ആവും...സത്യം പറഞ്ഞ ഇങ്ങൾ തമ്മിലുള്ള അടിയൊക്കെ അവൾ ശെരിക്കും എൻജോയ് ചെയ്തിരുന്നു....അത് എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്....."_പാത്തു

"അതിനു ഇപ്പൊ എനിക്ക് എന്ത് ചെയ്യാൻ കഴിയും "_മ്മൾ

"നീ പോയി അവളോട് സംസാരിച്ചു നോക്ക്...അവൾ എന്തായാലും അവിടെ ഇപ്പൊ ഒറ്റക്ക് ഇരിക്കാണ്.....പ്ലീസ്....."

"എന്നെ കൊണ്ട് ഒന്നും വയ്യ...വെറുതെ അവളെ വായേൽ ഉള്ളത് കേൾക്കാൻ അല്ലെ....😏"

"പ്ലീസ്...ഷാൻ..."

"Mm...."

"മ്മൾ അവളെ അടുത്തേക്ക് പോയപ്പോൾ പെണ്ണ് എന്തോ ഭയങ്കര ആലോചനായിലാ.... അത് എന്തായാലും കൊളാക്കാൻ തന്നെ തീരുമാനിച്ചു....."

"ടോ...."

മ്മൾ അവളെ ചെവിയിൽ പോയി പറഞ്ഞതും പെണ്ണ് പെട്ടെന്ന് ഞെട്ടി എണീച്ചു....എന്നെ കലിപ്പിൽ ഒന്ന് നോക്കിങ്ങാണ്ട് പോവാൻ നിന്നതും...
മ്മൾ അവളെ കയ്യ് പിടിച്ചു അവിടെ ഇരുത്തിച്ചു....

"തൊട്ട് പോവരുത് എന്നെ😡" 

പെണ്ണ് പെട്ടെന്ന് എന്നെ നേരക്ക്  കലിപ്പിൽ പറഞ്ഞതും മ്മൾ ഒന്ന് ഞെട്ടി......എന്തായാലും മ്മളും വിട്ട് കൊടുക്കാൻ തീരുമാനിച്ചില്ല....

"തൊട്ടാൽ നീ എന്ത് ചെയ്യും...."

"എന്തെ നിനക്ക് വല്ല സംശയം ഉണ്ടോ എനിക്ക് നിന്നെ ഒന്നും ചെയ്യാൻ കഴിയില്ലാന്ന്...."

"ഉണ്ടെങ്കിൽ..."

പെണ്ണ് മ്മളെ രൂകഷമായി ഒന്ന് നോക്കി..
ആ കാണുകളിൽ തീ ആളിക്കത്തുന്നത്
പോലെ തോന്നി...അത്രക്കും തീക്ഷണത ഉണ്ടായിരുന്നു ആ കണ്ണുകൾക്ക്....

"എന്താ നിന്റെ പ്രെശ്നം..."
മ്മൾ കുറച്ചു കാലിപ്പിൽ ചോദിച്ചു...

"നീ..ആണ് എന്റെ പ്രെശ്നം...നീ മാത്രം..."

"ഞാനോ..."

"ആ...നീ തന്നെ...ഇടക്ക് എപ്പോഴോ  എന്റെ മനസ്സിൽ കയറി കൂടി നീ....പക്ഷെ
നീയായിട്ട് തന്നെ അത് എന്റെ മനസ്സിൽ
നിന്ന് വേരടക്കം പിഴുതറിഞ്ഞു...😡"

അവൾ പറയുന്ന കാര്യങ്ങൾ ഒരു ഇടിത്തി വീഴുന്നത് പോലെയാ എനിക്ക് തോന്നിയത്...മ്മൾ കണ്ണിലേക്ക് നോക്കിയതും ആ കണ്ണുകൾ എന്തിനന്നായി നിറയുന്നുണ്ടായിരുന്നു....

"ചതിയൻ ആണ് നീ...കൂടെ നടന്ന് ബാക്കി ഉള്ളവരെ വിഡ്ഢി ആക്കുവാ......
നീ നല്ലവൻ എന്ന് വിചാരിച്ച എനിക്ക്....
ചേ..😡നിന്നെ ഞാൻ പ്രണയിച്ച ആ സമയത്തെ ആവും ഞാൻ ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്നെ..😡
എനിക്ക് നിന്നെ വെറുപ്പ...പൊയ്ക്കോ എന്റെ മുന്നിൽ നിന്ന്..."

എന്നവൾ ഒരു ഭ്രാന്തിയെ പോലെ അലറി.....പാത്തു വന്ന്‌ അവളെ പിടിച്ചുവെക്കാൻ ശ്രെമിച്ചെങ്കിലും അവൾ പാത്തുവിനെ ഒക്കെ തള്ളി മാറ്റി..
എന്റെ നേർക്ക് വീണ്ടും വരാൻ നോക്കിയതും അവർ അവളെ പിടിച്ചു വെച്ചു.....

മ്മളെ മനസ്സ് ആകെ കലങ്ങിമറിഞ്ഞതും മ്മൾ ആരെയും നോക്കാതെ വേഗം വണ്ടിയും എടുത്ത് ഹിൽസിലേക്ക് വിട്ടു....

അവളോടുള്ള ദേഷ്യം കൊണ്ടാണോന്ന്
അറിയൂല പെട്ടെന്ന് തന്നെ അവിടെ എത്തി...........

**************************************

(ആയിഷു)

ശേ...അവൻ പോയതിനു ശേഷം ആണ് ഞാൻ എന്തൊക്കെയാ പറഞ്ഞെന്ന് ഓർമ്മ വന്നത്....അപ്പൊത്തെ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു....

ആകെ മൊത്തം വല്ലാത്ത ഒരു അവസ്ഥ....ഇതിനൊക്കെ കാരണക്കാരൻ ആയവന്റെ മുഖം മനസ്സിലേക്ക്  വന്നതും മനസ്സിൽ പക ആളിക്കത്തി...മുഖം ഒക്കെ വലിഞ്ഞു മുറുകി എനിക്ക് എന്നെ തന്നെ നിയാത്രിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ എത്തി..........എനിക്ക് അറിയാം ഷാൻ അങ്ങനെ ഒന്നും ചെയ്യിലാന്ന്‌...അതെന്തായാലും എനിക്ക്
കണ്ടുപിടിക്കണം...

ഷാൻ നെ ഞാൻ അറിയിക്കില്ലെന്ന് വെച്ഛ്...നീ സന്തോഷിക്കണ്ട........😏
നോക്കിക്കോ...നിന്നെ ഞാൻ വെറുതെ വിടും എന്ന് കരുതണ്ട....നിന്നെ ഞാൻ ഈ ലോകത്തു നിന്ന് തന്നെ വേരോടെ പിഴുതറിയും.....
ഒരു പകയോടെ മ്മൾ അത് പറഞ്ഞു.....

മനസ്സിൽ ഒരു നിഗൂഢമായ ചിരി വരുത്തി അവരെ ആരെയും ശ്രേദ്ധിക്കാതെ ക്ലാസ്സിലേക്ക് നടന്നു....

***************************************
(ഷാൻ)

ഇവിടെ വന്നിട്ടും മ്മളെ മനസിന് ആകെ അസ്വസ്ഥത....മ്മൾ ഒരു സമാധാനത്തിനു വേണ്ടി ഒരു സിഗറെറ്റ്
വലിച്ചോണ്ട് ഇരിക്കുമ്പോഴാണ് മ്മളെ ഫോണിലേക്ക് ഒരു കാൾ വന്നത്.............

"ഹലോ..."

"ഹലോ....ഷാൻ.അല്ലെ..."

"ആ...ആരാ..."

"ഞാൻ ശിഫാൻ ആണ്..."

"ഓ...ആയിശൂന്റെ ബ്രദർ അല്ലെ......"

"ആ...നീ വൈകീട്ട് ഫ്രീ ആണോ..എനിക്ക് നിന്നെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്...
കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു..."

"ഹാ...ഗാർഡൻ കോഫീ ഷോപ്പിൽ വന്നാൽ മതി..അവിടുന്ന് മീറ്റ് ചെയ്യാം..."

"ഓക്കേ...എന്ന ശെരി..."

"Mm...."

മ്മൾ പിന്നെ അവിടെ തന്നെ ഇരുന്നു.....
അവിടുന്ന് മൈൻഡ് ഒക്കെ റിലാക്സ് ആക്കി അവൻ പറഞ്ഞ ടൈമിൽ കോഫി ഷോപ്പിലേക്ക് വിട്ടു....

മ്മൾ അവിടെ എത്തുന്നതിന് മുൻപ് തന്നെ അവൻ എത്തിയിരുന്നു....

മ്മൾ ചിരിച്ചുങ്ങാണ്ട് കൈ കൊടുത്തു..

"കുറെ നേരം ആയോ എത്തിയിട്ട്..."

"ഏയ്...ഇല്ല ഒരു അഞ്ചു.മിനിറ്റു..."

"Mm.... എന്തെങ്കിലും ഓഡർ ചെയ്യ്തിരുന്നോ...."

"ഏയ്..ഇല്ല...നീ വന്നിട്ട് ഓഡർ  ചെയ്യാം എന്ന് വിചാരിച്ചു....."

"Mm...കോഫി ഓഡർ ചെയ്യാം അല്ലെ..."

"ഹാ..."

"ബാലേട്ട...രണ്ടു കോഫീ... "

"നിനക്ക് ഇവിടെ നല്ല പരിചയം ആണെന്ന് തോന്നുന്നു..."

"ഹാ..ഇത് ഞങ്ങളെ കോഫി ഷോപ്പ് ആണ്..."

"ഓ... പിന്നെ ഞാൻ കാണണം എന്ന് പറഞ്ഞത്..."

"Mm... ആയിശൂന്റെ കാര്യം പറയാൻ ആവും എന്ന്  അറിയാ..........."

"Mm....."

ആപ്പോഴേക്കും കോഫീ വന്നു.................

"വേറെ എന്തെങ്കിലും വേണോ മോനെ?"

"ശിഫു?????"

"ഏയ് വേണ്ടാ..."

"വേണ്ട ബാലേട്ട"

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു തുടങ്ങി...

"നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രെശ്നം ഉണ്ടോ.."_ശിഫു

"ഏയ്...ഞങ്ങൾ വലിയ പ്രേശ്നങ്ങൾ ഒന്നും ഇല്ല...അടിയും പിടിയും ഒക്കെ സ്ഥിരം ഉള്ളതാ...അത് പിന്നെ വല്യ കാര്യം ആക്കലും ഇല്ല....."

"Mm....എനിക്ക് അറിയാ...നീ അല്ല അവളെ പ്രെശ്നം...വേറെ എന്തൊക്കെയോ അവളെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്.....വീട്ടിൽ വന്നാൽ ആരോടും സംസാരിക്കുന്നില്ല...
റൂമിൽ തന്നെ ഒറ്റ ഇരുപ്പ...ഫുഡും കഴിക്കുന്നില്ല.......ഉമ്മാന്റെ മനസ്സിൽ എപ്പോഴും അവളെപറ്റിയുള്ള ആധിയെ എന്നോടും ഒന്നും പറയുന്നില്ല...പഴയ ചിരി ഇല്ല കളി ഇല്ല......😔"

"Mm... "

"ഞാൻ പറയുന്ന കാര്യങ്ങൾ നിനക്ക് ചിലപ്പോൾ മനസ്സിലായിട്ടുണ്ടാവും ഞാൻ പാത്തുനോട് ചോദിച്ചിരുന്നു...ബട്ട് അവൾക്കും ഇതിൽ കൂടുതൽ അറിയില്ല അവളെ പെട്ടെന്ന് ഉള്ള ഈ മാറ്റത്തിന്റെ കുറിച്ച് ആർക്കും അറിയില്ല..."ശിഫു

"അവളെ മനസ്സിൽ എന്താണെന്ന് നിനക്ക് കണ്ടു പിടിക്കാൻ കഴിയും."ശിഫു

"Mm... കഴിയും..അതിന്റെയാ ഇന്ന് കണ്ടത്....😠"

"ഇന്നോ...🙄"

ഞാൻ ഇന്ന് നടന്നത് അവനോട് പറഞ്ഞു കൊടുത്തു....

"ഓ...അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ അപ്പൊ നീ ഇന്ന് ആണോ അവൾക്ക് നിന്നെ ഇഷ്ടം ഉള്ള കാര്യം അറിയുന്നെ...."ശിഫു

"ആ...."

"ബട്ട് അവൾ എന്നോട് പറഞ്ഞത് അങ്ങനെ അല്ലല്ലോ...നിനക്ക് വേറെ ആൾ ഉണ്ടെന്നും നീ അവളോട് നോ പറഞ്ഞെന്നും അങ്ങനെ  എന്തൊക്കെയാ പറഞ്ഞെ..
പക്ഷെ എനിക്ക് അപ്പോഴേ  എന്തോ ഒരു അശപെഷക് തോന്നിയതാ.....

അതൊക്കെ പോട്ടെ...അവൾ പറഞ്ഞപ്പോലെ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..."

"Mm... ഉണ്ട്..."
മ്മൾ ആയിച്ചുമ്മാനെ കുറിച്ചൊക്കെ പറഞ്ഞു കൊടുത്തു....

പക്ഷെ അവൻ എന്തൊക്കെയോ ആലോജ്ജിച്ചു ഇരിക്കുകയ....

"ഡാ...നീ എന്താ ഇവിടെ...ക്ലാസ് ഇല്ലേ..."

എന്ന് ചോദിചുങ്ങാണ്ട് മ്മളെ ഉപ്പച്ചി അങ്ങോട്ട് ലാൻഡ് ആയി...

"ഹാ...ഉച്ചക്ക് കയറിയില്ല...ഇങ്ങൾ എന്താ ഇവിടെ സാധാരണ ഇങ്ങോട്ട് ഒന്നും വരാർ ഇല്ലല്ലോ....."മ്മൾ

"കുറെ ആയില്ലേ ഇവിടേക്ക് വന്നിട്ട്...അപ്പൊ ഒന്ന് കയറിയേച്ചു പോവാം എന്ന് കരുതി😊"ഉപ്പ

"അല്ല...ഇത് ആരാ...നിന്റെ ഫ്രണ്ട് ആണോ നിന്റെ കൂടെ ഇതുവരെ കണ്ടിട്ടില്ലല്ലോ...."ഉപ്പ

"ഹാ..ഇത് ആയിശൂന്റെ ബ്രോ ആണ്...
ഡാ..ഇത് മ്മളെ പപ്പാ..."

അവൻക്ക് മ്മളെ ഉപ്പാനെ പരിചയപ്പെടുത്തി കൊടുത്തു...അവൻ എന്തോ ആലോജിച്ചുങ്ങാണ്ട് ഉപ്പാക്ക് കൈ കൊടുത്തു....

"മോന്റെ പേര് എന്താ.."

"ശിഫാൻ മാലിക്ക്..."

"മാലിക്ക്......???"

"ഉപ്പാക്ക് അറിയുന്നുണ്ടാവും പണ്ട് രണ്ട് വീടും ഒരു കുടുംബവുമായി കഴിഞ്ഞിരുന്ന മാലിക്കിന്റെ മോൻ തന്നെയാ......"

"ശിഫു"
എന്നും പറഞ്ഞു ഉപ്പ അവനെ ചേർത്ത് നിർത്തി.....ഉപ്പാന്റെ കണ്ണിൽ നിന്നും വെള്ളം നിറഞ്ഞോ എന്നു സംശയം ഇല്ലാതില്ല.....

മ്മൾ ആണങ്കിൽ കഥ അറിയാതെ അവരെ തന്നെ നോക്കി നിന്നു....

"അന്ന് ഞങ്ങൾ വീട് മാറിയപ്പോൾ നിങ്ങടെ വീടുമായുള്ള കോണ്ടാക്ട് പോയി...ബിസ്സ്നെസ് തകർന്ന അവസ്ഥയിൽ തിരിച്ചു കോണ്ടാക്ട് ചെയ്യാനോ നിങ്ങളെ അടുത്തേക്ക് വരാനോ ഉള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു...
പിന്നീട് അന്നോഷിച്ചു വന്നപ്പോഴേക്കും 
ഇങ്ങൾ വീട് മാറി പോയി...പലതവണ നിങ്ങളെ അന്നോശിച്ചെങ്കിലും....😐"

"എനിക്ക് അറിയാ...ഉപ്പ ഇപ്പോഴും പറയാറുണ്ട്...ഉപ്പാന്റെ മനസ്സ് സൂക്ഷിപ്പുകാരൻ കാസിമിനെ കുറിച്ച്...
പെട്ടെന്ന്  ഇവിടെ കണ്ടപ്പോൾ എവിടെയോ വെച്ച് മറന്ന ഒരു മുഖം പോലെ തോന്നി..."

"പിന്നെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്ന മുഖം ആയത് കൊണ്ട് ഇങ്ങളെ മനസ്സിലാക്കി...ഇങ്ങളെ മടിയിൽ ഇരുന്ന് തന്നെ അല്ലെ ഞാനും
വളർന്നത്...."

മ്മൾക്ക്  ആണങ്കിൽ എന്തോ ഇതൊന്നും കണ്ടിട്ട് മനസ്സിലാവുന്നില്ല...പടച്ചോനെ വന്ന വഴി തെറ്റിയോ....ഏയ്...ഇല്ല...🙄🙄😮

അപ്പോഴേക്കും ശിഫു വന്ന് മ്മളെ കെട്ടിപ്പിടിച്ചു....

"ഡാ..നാറി...ഒപ്പം കളിച്ചു വളർന്നിട്ടു പോലും എന്താടാ മനസ്സിലാക്കാൻ വൈകി പോയത്...നിനക്ക് ഞങ്ങളെ വീട്ടിൽ വന്നിട്ട് പോലും ആരെയും മനസ്സിലായില്ലല്ലോ..."

മ്മൾ ആകെ വണ്ട്രടിച്ചു....🙄🙄🙄🙄 ആക്‌സിഡന്റിലൂടെ മ്മളെ ഓർമ്മ പോയത് കൊണ്ട് ഇവൻ പറഞ്ഞത് ഒന്നും മ്മക്ക് മനസ്സിലാവുന്നിലായിരുന്നു..

"അവൻക്ക് മനസ്സിലാക്കി എടുക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാവും...കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു ആക്സിഡന്റ് ....ഇവനെ നഷ്ടപ്പെട്ടെന്നു കരുതിയതാ...പക്ഷെ പടച്ചോന്റെ കാരുണ്യത്താൽ ഇവനെ തിരിച്ചു കിട്ടി..പക്ഷെ അപ്പോഴേക്കും ഇവന്റെ ഓർമ്മ ഇവന് നഷ്ടപ്പെട്ടിരുന്നു...."ഉപ്പ

ഉപ്പ പറഞ്ഞത് കേട്ട് അവൻ എന്നെ നോക്കിയപ്പോൾ ഞാൻ അവനു ഒന്ന് ചിരിച്ചു കൊടുത്തു....

"പണ്ട്  മുതലേ എനിക്ക് ഡയറി എഴുതുന്ന ശീലം ഉള്ളത് കൊണ്ട്...പണ്ടത്തെ കളികൂട്ടുകാരെന്റെ ഓർമ്മകൾ ഡയറിക്ക് അകത്ത് നിറഞ്ഞു നിന്നിരുന്നു...പക്ഷെ അവന്റെ രൂപം ഒന്നും മനസ്സിലുണ്ടായിരുന്നില്ല..... പെട്ടെന്ന് കേട്ടപ്പോൾ മനസ്സിലാക്കി എടുക്കാൻ കുറച്ചു ബുദ്ധിമുട്ട്...😊

"എടാ...കള്ള തെമ്മാടി "
എന്നും പറഞ്ഞു പരസ്പരം കെട്ടിപ്പിടിച്ചു...

"ആയിഷു പറഞ്ഞപ്പോലെ നിന്റെ തെമ്മാടി സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലേ..."

"ആയിഷു....😒"

"നീ ഇത്രയും കാലം കാത്തിരുന്ന ആയിച്ചുമ്മാ നിന്റെ മുന്നിൽ തന്നെ ഉണ്ടായിട്ടും നിനക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലേ..."

"എന്റെ മുന്നിലോ..."

"എടാ കള്ളാ തെമ്മാടി നീ ഇത്രയും കാലം കാണാൻ കാത്തിരുന്നത് ആയിഷു നെ ആണ്"

ഏ🙄🙄🙄

"എന്ന് വെച്ച ആയിഷ ഷെൻസാ മാലിക്കിനെ കാണാൻ...ഇനിയും വ്യക്തമായി പറഞ്ഞാൽ എന്റെ പുന്നാര അനിയത്തിയെ കാണാൻ....."ശിഫു

"പടച്ചോനെ....😦😧" മ്മൾ

" ചെക്കന്റെ കാറ്റ് പോയോ..." ശിഫു

"പോടാ നാറി...."മ്മൾ

മ്മക്ക് ആണങ്കിൽ സന്തോഷം ആണോ സങ്കടം ആണോ എന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയി പോയി🤧

എന്തോ അത് വിശോസിക്കാൻ പറ്റാത്ത പോലെ.... ...മ്മൾ ഉപ്പാനെ നോക്കിയപ്പോൾ  എന്നെ നോക്കി ഇരുന്ന് ചിരിക്ക....

ഞാൻ അവരെ രണ്ടിനെയും നോക്കി ഒരു അവിഞ്ഞ ചിരി പാസ്സ് ആക്കി...

"അയ്യട...അവന്റെ ചിരി കണ്ടില്ലേ"ശിഫു

പക്ഷെ അവളെ ഇന്നത്തെ വാക്കുകൾ എന്നെ ചെവിയിൽ അലയടിച്ചതും എന്റെ ചിരി  എങ്ങോ മറഞ്ഞു....

ഞാൻ ശിഫുനെ ഒന്ന് നോക്കി...

"നീ ഇപ്പൊ മനസ്സിൽ ചിന്തിച്ചത് എന്താണെന്ന് മ്മക്ക് മനസ്സിലായി...അവൾ ഇന്ന് പറഞ്ഞതിനെ കുറിച്ച് അല്ലെ..അത് നമ്മക്ക് അനോഷിക്കാം..."

അവൻ അത് പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു കൊടുത്തെങ്കിലും എന്റെ മനസ്സിന് എന്തോ അതൊന്നും അംഗീകരിക്കാൻ പറ്റാത്ത പോലെ.........

അപ്പോഴേക്കും ശിഫുനെ ഒരു കാൾ വന്നു...അത് എടുത്ത് അവൻ സംസാരിച്ചു ഞങ്ങളെ അടുത്തേക്ക് വന്നപ്പോൾ അവന്റെ മുഖത്ത് വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു....

"എന്താടാ...ആരാ വിളിച്ചേ..."മ്മൾ

"അ....അത്...പി...പിന്നെ.....സിറ്റി ഹോസ്പിറ്റൽ നിന്ന... ആയിഷൂന് ഒരു ആക്സിഡന്റ്............."ശിഫു

"ആയിശുവിനോ😦????"_മ്മൾ

"നീ ടെൻഷൻ ആവല്ലേ...വാ നമ്മുക്ക് പോയി നോക്കാം....."_ശിഫു

"ഉപ്പ...ഇങ്ങൾ..."_മ്മൾ

"ഇങ്ങൾ ഇപ്പൊ വേഗം ചെല്ലു...ഞാൻ 
അങ്ങോട്ട് വന്നോളാം...."_ഉപ്പ

"ഹാ..."

ഞങ്ങൾ വേഗം ബൈക്ക് എടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു.......അവൾക്ക്
ഒന്നും പറ്റരുത് എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നോള്ളൂ.....😦

വേഗം ഹോസ്പിറ്റൽക്ക് കയറിയപ്പോ തന്നെ യമി ഉണ്ടായിരുന്നു...

"ഡാ....ആയിഷു...."_മ്മൾ

"ICU വിലാ...നീ അങ്ങോട്ട് ചെല്ലു...ഞാൻ
ഈ മരുന്ന് വാങ്ങിയിട്ട് വരാ...."യമി

ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ
പാത്തുവും എബിയും ഉണ്ട് അവിടെ....
പാത്തു ആണങ്കിൽ ഇരുന്ന് കരയുന്നുണ്ട്...അതൊക്കെ കൂടി കണ്ടപ്പോൾ മ്മക്ക് ആകെ ഒരു അസ്വസ്ഥത....

പാത്തു ശിഫു നെ കണ്ടപ്പോൾ അവനെ
പോയി കെട്ടിപ്പിടിച്ചു കരഞ്ഞു....

"എബി...എന്താടാ സംഭവിച്ചേ..."_മ്മൾ

"അത്...പിന്നെ...ഇന്നത്തെ കാര്യം നിനക്ക് അറിയില്ലേ...അവൾ ഭയങ്കര ഡിസ്റ്റർബ് ആയിരുന്നു...നീ പോയതിനു ശേഷം അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിൽ പോയി ഒറ്റ കിടത്തം ആയിരുന്നു എന്ന പാത്തു പറഞ്ഞത്....

ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുമ്പോളും ഇത് തന്നെ ആയിരുന്നു അവസ്ഥ...സാധാരണ മ്മൾ കുറച്ചു നേരം അവിടെ നിന്ന് വർത്താനം പറഞ്ഞു ഒക്കെ അല്ലെ പോവുന്നെ.....

ഇന്ന് ആരോടും പറയാതെ അവൾ പോയി...ഞങ്ങളും പാത്തുവും അവളെ പിന്നാലെ പോയെങ്കിലും പെട്ടെന്ന് അവളെ ആരോ കണ്ടപ്പോലെ മ്മളെ ബസ് സ്റ്റോപ്പിന്റെ അപ്പുറത്തുള്ള കോഫിഷോപ്പിലേക്ക് വണ്ടി പോലും നോക്കാതെ ഓടിയതാ.....അതിൽ സൈഡിലൂടെ വരുന്ന വണ്ടി ഒന്നും അവൾ ശ്രെദ്ധിച്ചില്ല...ഒരു കാർ വന്ന്‌ ഇടിച്ചതാ...കുറച്ചു ബ്ലഡ് പോയി.........
അപ്പോഴേക്കും അവരെ അവിടെ നിർത്തി ഞാനും യമിയും പാത്തുവും കൂടി വേഗം ഇങ്ങോട്ട് കൊണ്ട് വന്നു...."_എബി

"അവൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട്"_മ്മൾ

"ബോധം ഇതുവരെ തെളിഞ്ഞിട്ടില്ല......... ബോധം തെളിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റൂ എന്ന ഡോക്ടർ പറഞ്ഞെ.....കയ്യിനും കാലിനും കുറച്ചു പരിക്കുകൾ ഉണ്ട്....."_എബി

"ഷാൻ..."_ശിഫു

"ഹാ..നീ വീട്ടിൽ വിളിച്ചു പറഞ്ഞോ"_മ്മൾ

"ഇല്ലട...ഉമ്മാനെ വെറുതെ ടെൻഷൻ ആക്കണ്ടെന്നു കരുതി...നീ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് ഡോക്ടറെ കണ്ടിട്ട് വരാ...."_ശിഫു

"ഞാനും വരാ...."_മ്മൾ

"അത്...വേണ്ടാ....നീ ഇവിടെ ഇരി"_ശിഫു

"Mm...."

"ഇത് ആരാടാ...."_എബി

"ഇതാണ് ആയിശൂന്റെ ബ്രോ"_മ്മൾ

"Hi... ശിഫാൻ മാലിക്...."

"Hi... എബിൻ..."

"ഹാ...എന്ന ഇങ്ങൾ ഇവിടെ ഇരിക്ക്..ഞാൻ ഡോക്ടറെ കണ്ടിട്ട് വരാ..."_ശിഫു

"Mm....എന്ന ചെല്ലു"

അപ്പോഴേക്കും യമി മരുന്ന് വാങ്ങി വന്ന് സിസ്റ്റർക്ക് കൊടുത്തു.....
പാത്തുവിന്റ് കരച്ചിൽ ആണങ്കിൽ ഇതുവരെ നിന്നിട്ടില്ല...യമി പലതും പറഞ്ഞു അവളെ സമാധാനിപ്പിക്കുണ്ട്...
പക്ഷെ പെണ്ണ് അതൊന്നും കേട്ട് അടങ്ങുന്നില്ല.....

എന്റെ മനസ്സ് ആകെ വിങ്ങി പൊട്ടുന്നത്
പോലെ തോന്നി....I C U ഗ്ലാസ്സിലൂടെ അവളെ നോക്കിയപ്പോൾ പല യന്ത്രങ്ങൾക്ക് ഇടയിൽ എന്റെ പെണ്ണിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടി പോവുന്നത് പോലെ തോന്നി....

മ്മൾ പിന്നെ അവിടെ നിൽക്കാതെ പുറത്തേക്ക് പോയി...അവളെ കണ്ടപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വരാൻ തുടങ്ങി...

മ്മൾ കണ്ണ് ഇറുക്കി പിടിച്ചു കുറച്ചു നേരം അവിടെ നിന്നു... പിന്നെ ആരോ മ്മളെ തോളത്തു  കൈ വെച്ചത് പോലെ തോന്നിയപ്പോൾ ആണ് മ്മൾ ചിന്തയിൽ
നിന്ന് ഉണർന്നത്.....

"നീ ഇവിടെ നിൽക്കുക ആണോ....നീ വന്നേ...അവൾക്ക് ബോധം തെളിഞ്ഞിട്ടുണ്ട്...കുഴപ്പം ഒന്നും ഇല്ലെന്ന
ഡോക്ടർ പറഞ്ഞേ...രണ്ടു ദിവസം ഇവിടെ നിൽക്കേണ്ടി വരും......"_ശിഫു

"ഹാ"

"കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും...
എന്തായാലും ഉമ്മാനെ അറിയിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ...ഞാൻ പാത്തൂനെ
അവിടെ ഇറക്കി ഉമ്മാനെറ്റ് വരാം...അത്
വരെ അവളുടെ അടുത്ത് നിൽക്കാമോ."

"ഓ...അതിനെന്താ... നീ പോയിട്ട് വാ....."

"Mm...."

പാത്തു പോവുന്നില്ലെന്ന പറഞ്ഞെങ്കിലും ഞങ്ങൾ നിർബന്ധിച്ചപ്പോൾ പെണ്ണ് മനസ്സില്ല മനസ്സോടെ പോയി....................

രാത്രി ആവാൻ ആയത് കൊണ്ട് എബിയും പോയി....ഞാനും യമിയും അവിടെ നിന്നു....

കുറച്ചു കഴിഞ്ഞപ്പോൾ ആയിശൂനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു....
ഇൻഞ്ചെക്ഷൻ കൊടുത്ത മയക്കത്തിൽ  ആണ്  അവൾ...യമി പുറത്തു ഉണ്ടാവും എന്ന് പറഞ്ഞു പുറത്തേക്ക് പോയി...ഞാൻ അവളെ അടുത്ത് പോയി ഇരുന്നു...

ഹോ...എന്തൊരു പാവം...കിടക്കുന്ന കിടപ്പ് കണ്ടാൽ വിചാരിക്കും ഇത്രയും നല്ല കുട്ടി ഈ ലോകത്ത് വേറെ ഇല്ലെന്ന്..

മ്മൾ അവളെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുമ്പോൾ ആണ് പെണ്ണ് പെട്ടെന്ന് എണീറ്റത്...

***************************************
(ആയിഷു)

കണ്ണ് തുറന്നപ്പോൾ എന്തോ തലക്ക് വല്ലാത്ത ഒരു ഭാരം......മ്മൾ ചുറ്റിനും നോക്കിയപ്പോൾ ഉണ്ട് ഷാൻ അടുത്ത് ഇരിക്കുന്നു....പടച്ചോനെ ഈ കോന്തൻ എന്താ ഇവിടെ.....

പിന്നെ ഇന്നത്തെ ആക്‌സിഡന്റ ഒക്കെ മൈൻഡ്ലേക്ക് വന്നപ്പോൾ എന്തോ തലക്ക് ഒക്കെ വല്ലാത്ത കനം പോലെ....

"ആ...നീ എണീറ്റോ...."

ഞാൻ  അവനെ  ഒന്ന് തുറിച്ചു നോക്കി......

"ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ......"

"എനിക്ക് കുഴപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിനക്ക് എന്താടാ കുരിപ്പേ...."

"ഹോ...കയ്യും കാലും ഒടിഞ്ഞു ഒരു മൂലക്ക് ഇരിക്കണങ്കിലും അവളെ നാക്കിന് ഒരു കുറവും ഇല്ല......"

" ഇവിടെയും നീ എനിക്ക് ഒരു സമാധാനം തരില്ലേ....നിനക്ക് എന്താടാ വേണ്ടത്...."

"എനിക്കോ....."
എന്നും ചോദിച്ചു ചെക്കൻ എന്റെ നേർക്ക് വന്നതും മ്മൾ ഒന്ന് ഞെട്ടി....പണി പാളിയോ......

അവൻ എന്റെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചതും മ്മൾ മുഖം തിരിച്ചു...
അവൻ ഒന്ന് ചിരിച്ചു....ന്റെ പൊന്നോ...
അവന്റെ ആ നുണ കുഴി കാട്ടിയുള്ള ചിരി കണ്ടതും മ്മൾ കണ്ണെടുക്കാതെ അവനെ നോക്കി ഇരുന്നു....

അവൻ എന്റെ നേരെ കൈ വീശിയപ്പോൾ ആണ് മ്മൾ അവന്റെ മുഖത്ത് നിന്ന് കണ്ണെടുത്തത്....

ശേ....എന്റെ ഇമേജ് ഫുൾ പോയി...മ്മൾ
സ്വയം തലക്ക് ഒരു കൊട്ട് കൊടുത്തു......അപ്പോഴേക്കും ആ വീഡിയോ ഓർമയിലേക്ക്  വന്നതും മ്മക്ക് എവിടെന്നൊക്കെയോ ദേഷ്യം വരാൻ തുടങ്ങി...
മ്മൾ പതിയെ അവിടുന്ന് എണീക്കാൻ നോക്കി....

"എങ്ങോട്ടാ...."

"നിന്റെ കുഞ്ഞമ്മനോടക്കു...ന്ത്യേ...😡"

"ഓ....ആയിക്കോട്ടെ...വേഗം ചെല്ലു..."

മ്മൾ അവനു നേരെ ലോഡ് പുച്ഛം എറിഞ്ഞു എണീക്കാൻ നോക്കി...കൈക്ക് ചെറിയ പൊട്ടൽ ഉള്ളത് എത്ര നോക്കിയിട്ടും എണീക്കാൻ പറ്റുന്നില്ല.........

"നിനക്ക് എന്താടി വേണ്ടത്...."

"ഒലക്ക....😡"

"മിണ്ടാതെ അവിടെ കിടന്നോ ഇല്ലെങ്കിൽ തൂക്കി എടുത്ത് വെളീൽ ഏറിയും........"

"നീ...പോടാ...മരമാക്രി..."

"മരമാക്രി നിന്റെ....."

എന്നും പറഞ്ഞു ബാക്കി  ഉള്ളത് അവൻ വിഴുങ്ങി.....

മ്മൾ അവനെ തുറിച്ചു നോക്കിയപ്പോൾ
അവൻ എനിക്ക് ഒരു വളിച്ച ചിരി പാസ്സ് ആക്കി...അത് കണ്ടപ്പോൾ എന്തോ അശപെഷക് തോന്നിയെങ്കിലും മ്മൾ അത് കാര്യം ആക്കിയില്ല.....

"ഇവിടെ വേറെ ആരും ഇല്ലേ...... ഒന്ന് വിളിക്കാൻ"

"ആ...അപ്പുറത്തെ റൂമിലെ നാരായണെട്ടനെ വിളിച്ചോ..........."

"ഹോ...എന്തൊരു സാധനം ആണ്... 😠"
മ്മൾ ഇവിടെ എത്തുന്നത് വരെ ഇവൻ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ...എപ്പോ പൊട്ടി മുളച്ചോ ആവോ....

മ്മക്ക് ആണങ്കിൽ ഇങ്ങനെ കിടക്കുന്നത് തീരെ ഇഷ്ടം അല്ല...ഒന്ന് ഇരിക്കാം എന്ന് കരുതിയാൽ മ്മളെ കൊണ്ട് ഒറ്റക്ക് പറ്റില്ല
വേറെ ആരെ കൊണ്ടെങ്കിലും എന്ന് വിചാരിച്ചാൽ ഇവിടെ ഈ കുരിപ്പ് അല്ലാതെ വേറെ ആരും ഇല്ല.............  

എന്തായാലും രണ്ടും കലിപ്പിച്ചു മ്മൾ അവനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു....

"എനിക്ക് ഒന്ന് ഇരിക്കണം...."

"എന്ന അത് പറഞ്ഞാൽ പോരെ..അല്ലപിന്നെ.........😏"

അതും പറഞ്ഞു അവൻ എന്നെ എണീപ്പിച്ചു ഇരുത്തി....

മ്മൾ അവനെ നോക്കിയപ്പോൾ എന്നെ തന്നെ കണ്ണിമ്മ വെട്ടാതെ നോക്കി നിൽക്ക....

മ്മൾ ഒന്ന് കലിപ്പിൽ നോക്കിയപ്പോൾ ചെക്കൻ മ്മക്ക് സൈറ്റ് അടിച്ചു തന്നു...

അത് കണ്ടപ്പോൾ മ്മക്ക് അങ്ങ് എരിഞ്ഞു കേറി...പിന്നെ കൂടുതൽ സ്‌ട്രൈൻ എടുത്താൽ മ്മളെ തടിക്ക് കേടാണ് എന്ന് അറിയുന്നത് കൊണ്ട് അതൊന്നും വല്ലാതെ മൈൻഡ് ചെയ്യാൻ പോയില്ല...പക്ഷെ എന്തോ അവൻ ഇവിടെ നിൽക്കുമ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടൽ.....................

***************************************
(ഷാൻ)

പെണ്ണിന്റെ പഴയ സ്വഭാവം ഒക്കെ പുറത്ത് ചാടുന്നുണ്ട്.....😄

ഇവളെ ഇനി എങ്ങനെ ഒതുക്കാം എന്ന് മ്മക്ക് അറിയാ.....😏

പെണ്ണിന്റെ നോട്ടം കണ്ടില്ലേ ഒരു കുത്ത് വെച്ച് കൊടുക്കാൻ തോന്നും....

അപ്പോഴും മ്മക്ക് ഉപ്പാന്റെ കാൾ വന്നു...

മ്മൾ ഒന്ന് പുറത്ത് പോയി ഉപ്പാനോട് സംസാരിച്ചു വന്നപ്പോഴേക്കും പെണ്ണ് ബെഡിൽ നിന്ന് ഇറങ്ങാൻ നിൽക്ക.... മ്മൾ വേഗം അവളെ അടുത്തേക്ക് ചെന്നു..........

"നിനക്ക് എന്താടി വട്ട് ആണോ..... ഡോക്ടർ പറഞ്ഞത് അല്ലെ ദേഹം അനക്കരുത് എന്ന്....😠"

"എന്ന പിന്നെ എനിക്ക് ഒഴിക്കാൻ ഉള്ളത് ഡോക്ടറോട് ഒഴിക്കാൻ പറ... അല്ല പിന്നെ....😏"

"എന്തോന്ന്....🙄"

"എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണം...."

"ഹോ... ന്റെ പൊന്നോ എന്ന അത് പറഞ്ഞാൽ പോരെ...വാ...."

"നീ പിടിക്കേണ്ട....ഞാൻ ഒറ്റക്ക് പൊയ്‌ക്കൊളാം"

"എന്ന പോ..."
അവളെ ഒടുക്കാത്തെ ജാഡ...തന്നെ പോവട്ടെ അല്ല പിന്നെ....

അവൾ ബെഡിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ വീഴാൻ പോയി....മ്മൾ പിടിച്ചോണ്ട് വീണില്ല....കുരിപ്പ് എന്റെ കയ്യിൽ നിന്ന് ഡിസ്കോ കളിക്കാ..........

"മര്യാദക്ക് അടങ്ങി നിന്നോ....😠പറ്റാത്ത പണിക്ക് പോയത് അല്ലെ....."

എന്ന് ഞാൻ കലിപ്പിൽ പറഞ്ഞപ്പോൾ അവിടെ അടങ്ങി ഇരുന്നു...ഞാൻ അവളെ പിടിച്ചു ബാത്റൂമിന്റെ അടുത്തേക്ക് കൊണ്ട് പോയി...അതിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ അവൾ എന്നെ ഒരു നോട്ടം നോക്കി....

മ്മക്ക് ആ  നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ട് അവളെ അതിനുള്ളിലേക്ക് നിർത്തിച്ചു.....

"ഞാൻ പുറത്ത് നിന്നോളാം.... വാതിൽ അടക്കണ്ട...."

"അയ്യട മോനെ....."

"ഞാൻ നോക്കത്തില്ല ന്റെ പൊന്നോ......"

അവൾ ഒന്ന് മടിച്ചുങ്ങാണ്ട് നിന്ന് പരുങ്ങുന്നത് കണ്ട് മ്മൾ മാറി നിന്നു..........

അവിടുന്ന് പെണ്ണിനെ കൊണ്ട് ബെഡിൽ കിടത്തുമ്പോൾ അവളെ ബ്രേസിലേറ്റു എന്റെ ബട്ടണിൽ കുടുങ്ങി....പെട്ടെന്ന് ഉള്ളത് ആയത് കൊണ്ട് നേരെ അവളെ മേത്തേക്ക് വീഴാൻ പോയെങ്കിലും ബെഡിന്റെ കമ്പിയിൽ പിടിച്ചു ബാലൻസ് ചെയ്തു.....

പെണ്ണ് ആകെ പേടിച്ചക്കണ്....എത്ര നോക്കിയിട്ടും ബ്രേസിലേറ്റു അതിൽ നിന്ന് എടുക്കാൻ പറ്റുന്നില്ല....പെട്ടെന്ന് ആണ് ബാക്കിൽ നിന്ന് ഇരു അപശബ്‌ദം കേട്ടത്......🙄

"എന്താടാ ഇവിടെ.....😦"_യമി

മ്മൾ പെട്ടെന്ന് എങ്ങനെ ഒക്കെയോ അത് ഊരി എടുത്ത് അവളിൽ നിന്ന് മാറി നിന്ന് അവൻക്ക് ഒരു വളിച്ച ചിരി പാസ്സ് ആക്കി.....

ആയിശൂനെ നോക്കിയപ്പോൾ അവൾ നെഞ്ഞത്ത് കൈ വെച്ചിരിക്കുകയാണ്..
അത് കണ്ടപ്പോൾ മ്മക്ക് ചിരി വന്നു....

**************************************
(ആയിഷു)

കോന്തൻ നിന്ന് ഇളിക്ക... മ്മൾ ഒന്ന് കലിപ്പിൽ നോക്കിയപ്പോൾ അവൻ വേഗം യമിയിലേക്ക് നോട്ടം തെറ്റിച്ചു.....

യമിയെ നോക്കിയപ്പോൾ ചെക്കൻ അന്ധംവിട്ടു നിൽക്ക...അവൻ അങ്ങനെ നിന്നില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു....
കാരണം ഞങ്ങളെ ബാക്കിൽ നിൽക്കുന്ന ആൾക്ക് ഞങ്ങൾ കിസ്സ് അടികാന്നെ തോന്നു....😡

"നീ ഒന്ന് ഇങ്ങോട്ട് വന്നേ...."

എന്നും പറഞ്ഞു അവൻ ഷാൻ നെ കൊണ്ടുപോവാൻ നിന്നപ്പോൾ ആണ് ആരോ ഡോർ തുറന്ന് വന്നത്.....
വന്ന ആൾക്കാരെ കണ്ടപ്പോൾ മ്മക്ക് പെരുത്ത് സന്തോഷം ആയി...മ്മളെ ഉമ്മിയും കാക്കുവും ആണ്...ഉമ്മിയെ
കണ്ടാൽ തന്നെ നല്ല ടെൻഷൻ ഉണ്ടെന്ന്......
ഉമ്മി വന്ന് മ്മളെ കെട്ടിപ്പിടിച്ഛ് ആകെ കരഞ്ഞു അലബ് ആക്കി....

"ന്റെ... ഉമ്മി ഇക്ക് ഒന്നും ഇല്ല...ഇങ്ങൾ ഇങ്ങനെ കരഞ്ഞു അലബ് ആക്കല്ലേ..."മ്മൾ

"നിനക്ക് അത് പറഞ്ഞാൽ മതി...എന്റെ 
ആദി ഒന്നും നിനക്ക് മനസ്സിലാവൂല...."ഉമ്മി

"ന്റെ അമ്മോ.....ഇങ്ങൾ ഇങ്ങനെ കരഞ്ഞു സീൻ കോൺഡ്ര ആക്കല്ലേ...
മ്മളെ മാലിക്ക് ബായി അറിഞ്ഞാൽ
എന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധ്യത ഉണ്ട്......."മ്മൾ

"പോടീ...😊"ഉമ്മി

"ഹോ...ചിരിച്ചല്ലോ.....സന്തോഷമായി ഗോപിയേട്ട സന്തോഷമായി.....😄"മ്മൾ

"ഏത് ഗോപിയേട്ടൻ...."കാക്കു

"മീൻ വിൽക്കാൻ വരുന്ന ഗോപിയേട്ടൻ😡ഒന്ന് പോടപ്പാ..."മ്മൾ

"പോടീ...കുരിപ്പേ...."കാക്കു

"ആ...ഇനി ഇങ്ങൾ വന്നല്ലോ...എന്ന ഞങ്ങൾ ഇറങ്ങാ....."യമി

അവർ പോവാണെന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം....എന്തായാലും പോട്ടെ...

അവർ ഉമ്മനോടും കാക്കുനോടും ഒക്കെ പറഞ്ഞു ഇറങ്ങി....ഇറങ്ങുമ്പോൾ മ്മക്ക് ഒന്ന് ഇളിച്ചു തരാൻ മറന്നിട്ടില്ല കോന്തൻ..
മ്മൾ ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു..
അല്ലപിന്നെ.....😏

സൈറ്റ് അടിച്ചുങ്ങാണ്ട് കാക്കുനേറ്റ് പുറത്തേക്ക് പോയി............

ഇവർ ഇത്ര പെട്ടെന്ന് കമ്പിനി ആയോ😮

***************************************
(ഷാൻ)

മ്മൾ അവൾക്ക് ഒരു വളിച്ച ചിരി പാസ്സ് ആക്കി മ്മളെ അളിയനെയും കൂട്ടി പുറത്തേക്ക് വന്നു.....

"താങ്ക്സ്....."ശിഫു

"എന്തിന്....."_മ്മൾ

"അവളെ പഴയ ആയിശൂ ആക്കി തന്നതിന്...."_ശിഫു

"ഈ....😄ഒന്ന് പോടപ്പാ.....പിന്നെ"മ്മൾ

"എന്താടാ....."ശിഫു

"ഏയ്...ഒന്നും ഇല്ല...പിന്നെ അവളും ഉമ്മയും മ്മൾ ആരാണെന്ന് ഇപ്പൊ അറിയണ്ട......അതിന്റെ സമയം ആവുമ്പോൾ മ്മൾ തന്നെ അറിയിച്ചോണ്ട്ട്ട...."മ്മൾ

"ഓ....ആയിക്കോട്ടെ....."ശിഫു

"ഹാ...എന്ന ഞാൻ നാളെ വരണ്ട്..."മ്മൾ

"നാളെ നിനക്ക് ക്ലാസ് ഉള്ളത് അല്ലെ"ശിഫു

"ഓ...പിന്നെ..മ്മളെ പെണ്ണാ അതിന് അകത്ത് കിടക്കുന്നെ....അറിയാലോ...." മ്മൾ

"അളിയാ...കൂടുതൽ നിന്ന് പതപ്പിക്കാതെ ചെല്ലാൻ നോക്ക്..."ശിഫു

"ആടാ...😃"
അവൻക്ക് ഒരു ഇളിയും പാസ്സ് ആക്കി മ്മൾ പോവാൻ നിന്നതും മ്മൾ യമി ന്റെ മുഖത്തേക്ക് നോക്കി...ചെക്കൻ ഞങ്ങളെ രണ്ടിനെയും അന്ധം വിട്ട് മാറി മാറി നോക്കാണ്...... 

മ്മൾ അവന് വേണോ വേണ്ടയോ എന്ന 
തരത്തിൽ ഒന്ന് ഇളിച്ചു കാണിച്ചു.......
അത് കണ്ട് ചെക്കൻ തുറിച്ചു നോക്കിയതും മ്മൾ മെല്ലെ ശിഫുനെ നോക്കിയപ്പോൾ ചെക്കന് കാര്യം മനസ്സിലായിക്കണ്..അതോണ്ട് അവൻ
വേഗം അവിടുന്ന് വലിഞ്ഞു....കുരിപ്പ്......

"എപ്പോഴാടാ നിനക്ക് അവൻ അളിയൻ
ആയത്..."യമി

"അത്...ഒരു പത്തുപതിനെഞ്ചു വർഷം മുൻപ് ആയിക്കണ്‌....."മ്മൾ

അവൻ മ്മളെ ഒരു ചോദ്യരൂപാണേ നോക്കിയതും അവന് ഒന്ന് ചിരിച്ചു കൊടുത്തു...

"നീ...വാ പറയാം...."

അവനെ അവിടുന്ന് വലിച്ചു കൊണ്ട് പോയി...മ്മളെ ബൈക് കോഫി ഷോപ്പിൽ ആയത് കൊണ്ട് യമി ന്റെ ബൈക്കിൽ കയറി....മ്മക്ക് അവിടുന്ന്
തീരെ പോരാൻ താല്പര്യം ഇല്ലായിരുന്നു....
പക്ഷെ ഇനി അവിടെ നിന്നാൽ സീൻ കോൺഡ്ര ആവും എന്ന് മ്മക്ക് അറിയാ..അതോണ്ടാ അവിടെ നില്ക്കാഞ്ഞ.....

"നീ...പറയാം എന്ന് പറഞ്ഞിട്ട്......ഇപ്പൊ എന്തെ നാവ് ഇറങ്ങി പോയോ...."

"ഹോ..പറഞ്ഞു തരാടാ..."

മ്മൾ പിന്നെ അവനോട് ഒന്നും മറച്ചു വെക്കാതോണ്ടു... ഇന്ന് നടന്നത് ഒക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു....

"ഓ...അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ....അപ്പൊ ഇതാണ് നീ പറയാറുള്ള ശിഫു അല്ലെ....."

"ആ........"

"അല്ലട.....അവളെ മനസ്സിൽ നിന്നോട് ഇപ്പൊ എന്തിനാ ഇത്ര ദേഷ്യം..."

"അറിയില്ല...അത് അറിയണങ്കിൽ  ഇവർ ക്ലാസ് കട്ട് ചെയ്ത അന്ന് അവൾ എങ്ങോട്ടാ പോയത് എന്ന് അറിയണം...
ഒരു കാര്യം ഉറപ്പാ ഇതിന്റെ പിന്നിൽ എന്തായാലും വസീമും ഐറിൻ ഉണ്ടാവും ....."

"അതെന്താ നിനക്ക് ഇത്ര ഉറപ്പ്......."

"നീ...നോക്കിക്കോ....ഇപ്പൊ നീ അതൊക്കെ വിട്...മ്മളെ കോമ്പറ്റീഷൻ അടുത്ത് വരാ....ഇപ്പൊ നമ്മൾ അതിൽ
ആണ്  ശ്രദ്ധ കൊടുക്കേണ്ടത്...........
അറിയാലോ...മ്മൾ ഇതിന് വേണ്ടി എത്ര
തോളം എഫേർട്ടു എടുത്തക്കണ് എന്ന്.."

"Mm....."

"ആ...പിന്നെ ഞാൻ നാളെ കോളേജിൽക്കു ഇല്ല.....".

"അത്...എനിക്ക് അറിയാലോ...നിന്നെ നാളെ ആ ഭാഗത്ത്ക്കു കിട്ടില്ലാ എന്ന്......"

"ഈ.....😬"

അവൻ എന്നെ വീട്ടിൽ ഇറക്കിയ ശേഷം അവനും വിട്ടു....

മ്മൾ വീട്ടിലേക്ക് കയറിയപ്പോ തന്നെ എല്ലാവരും ഹാളിൽ തന്നെ ഉണ്ട്............

"ഡാ...മോൾക്ക് എങ്ങനെ ഉണ്ട്....."ഉമ്മി

"കുഴപ്പം ഒന്നും ഇല്ല....റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്......."മ്മൾ

"എങ്ങനെയാ കാക്കു ബാബിക്ക് ആക്സിഡന്റ് ആയെ...."ഷിസ

അത് പറഞ്ഞ സാധാനത്തിനെ മ്മൾ ഒന്ന് തുറിച്ചു നോക്കി....പെണ്ണ് അബദ്ധത്തിൽ പറഞ്ഞത് ആയത് കൊണ്ട് അവൾ എനിക്ക് ഒരു വളിച്ച ചിരി പാസ്സ് ആക്കി.....

മ്മൾ മ്മളെ ഉപ്പാനെ ഒന്ന് തുറിച്ചു നോക്കിയപ്പോൾ ഉപ്പ ഞാൻ അല്ലെന്നുള്ള ബാവത്തിൽ തല ആട്ടി...
അതോണ്ട് ഇന്നത്തെ കാര്യം ഒന്നും ഇവിടെ പറഞ്ഞിട്ട് ഇല്ലെന്ന് മനസ്സിലായി..
പിന്നെ  ഇവൾ ഇത് എന്താ ബാബി എന്ന് പറഞ്ഞത്...ആ...🤷

മ്മക്ക് പിന്നെ നല്ല ക്ഷീണം ഉള്ളത് വേഗം റൂമിലേക്ക് പോയി....മ്മളെ പിന്നാലെ.....
ശാനുവും വന്നു...

"കാക്കു....."

"എന്താടാ...."

"എന്താ...ആയിഷൂന് പറ്റിയെ... കുറച്ചു ദിവസം ആയി ആൾക്ക് ബയങ്കര ദേഷ്യവും...ആരോടോ വാശി തീർക്കുന്നത് പോലായിരുന്നു അവൾ
പെരുമാറിയിരുന്നത്.....വിളിച്ചാൽ ഫോൺ എടുക്കില്ല മെസ്സേജിന് റിപ്ലൈ തരില്ല...ക്ലാസ്സിൽ വന്നാൽ മൈൻഡും ചെയ്യില്ല...എല്ലാവരോടും  ഇങ്ങനെ തന്നെ ആണ് പെരുമാറിയിയുന്നത്.......
ഇന്ന് എന്തോ വെറും ആക്സിഡന്റ് ആണെന്ന് പറഞ്ഞപ്പോൾ മ്മക്ക് ഉൾ കൊള്ളാൻ ഒരു മടി.........."

"ഏയ്...നീ വെറുതെ ആലോജ്ജിച്ചു കാട് കയറണ്ട...അവൾ ഇപ്പൊ ഒക്കെ ആണ്"

"Mm......"

അവൻ പറഞ്ഞതിൽ ചെറിയ ഒരു ശെരി ഇല്ലാതില്ല....മ്മക്കും അങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു...ഹാ...വരട്ടെ 
കണ്ടുപിടിക്കണം......

മ്മൾ വേഗം ഫ്രഷ് ആയി ഫുഡും കഴിച്ചു കിടന്നു......

***************************************
(ആയിഷു...)

മ്മൾ കാരണം മ്മളെ സ്നേഹിക്കുന്നവർ 
എത്ര തോളം സങ്കടപ്പെടുന്നുണ്ട് എന്ന് മ്മക്ക് ഇന്ന മനസ്സിലായത്.....

അതോണ്ട് മ്മൾ പഴയ ആയിഷു ആവാൻ തന്നെ തീരുമാനിച്ചു...........

ഇന്ന് കാക്കുനോട് കുറെ വഴക്കടിച്ചു എപ്പോഴോ ഉറങ്ങി പോയി........................

രണ്ടു ദിവസം ഹോസ്പിറ്റൽ തന്നെ നിൽക്കേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട്...മ്മളെ കാര്യം പോക്ക...ഒന്നാമത് മ്മക്ക് അടങ്ങി ഇരിക്കുന്നത് തീരെ ഇഷ്ടം അല്ല........
ഇത് ഇപ്പൊ മ്മക്ക് ഇവിടുന്നു അനങ്ങാൻ പറ്റാത്ത അവസ്ഥയ.........

രാവിലേ തന്നെ ആ കോന്തൻ അങ്ങോട്ട് ലാൻഡ് ആയിരുന്നു....ഉമ്മാക്കും കാക്കുനും ഒന്ന് ഫ്രഷ് ആവാൻ ഉള്ളത് കൊണ്ട് ആ കുരിപ്പിനേ ഇവിടെ നിർത്തിയ പോവുന്നെ...ഇവർ എന്ത്
വിശോസിച്ചാന്നാവും ഇവനെ ഇവിടെ നിർത്തി പോവുന്നത്...മ്മക്ക് ആണങ്കിൽ
ഉമ്മാക്കും കാക്കുനും ഇവനോടുള്ള സ്നേഹം കണ്ടിട്ട് മ്മക്ക് അങ്ങ് എരിഞ്ഞു കേറുന്നുണ്ട്............................

"ന്നാ... നിനക്ക് ഫോൺ....."കാക്കു

"ആരാ..."മ്മൾ

"ശയു ആണ്..."കാക്കു

മ്മൾ വേഗം ഫോൺ എടുത്ത് ഹലോ എന്ന് ചോദിച്ചതേ ഓർമ്മ ഉള്ളു അവിടുന്ന്  പൂര തെറി ആയിരുന്നു...മ്മൾ കാക്കുനേ നോക്കിയപ്പോൾ അവൻ ഈ നാട്ടുകാരൻ അല്ലെന്നുള്ള ഭാവത്തിലാ....

"ന്റെ പൊന്ന് കാക്കു ഇങ്ങൾ ഒന്ന് നിർത്ത്...മ്മക്ക് ഒന്നും ഇല്ലല്ലോ...ഇങ്ങൾ 
വെറുതെ എന്തിനാ ഇങ്ങളെ തെറി വേസ്റ്റ ആക്കുന്നെ...."
മ്മൾ അത് പറഞ്ഞതും കാക്കു ഒന്ന് ചിരിച്ചുങ്ങാണ്ട് മ്മളെ സുഗ വിവരങ്ങൾ ചോദിച്ചറിഞ്ഞു....പിന്നെ ഉപ്പാനെറ്റും ഒക്കെ സംസാരിച്ചു ടൈം ഒരുപാട് പോയി..........

അപ്പോഴേക്കും ഉമ്മയും കാക്കുവും ഒക്കെ പോയിരുന്നു....ഇവിടെ ഒരുത്തൻ
മ്മളെ കണ്ണിമ്മ വെട്ടാതെ നോക്കി നിൽക്ക...മ്മൾ എന്താന്നുള്ള ഭാവത്തിൽ പുരികം പൊന്തിച്ച് ചോദിച്ചതും മ്മക്ക് സൈറ്റ് അടിച്ഛ് തന്നു കുരിപ്പ്.....

മ്മൾ ഒന്ന് കലിപ്പിൽ നോക്കിങ്ങാണ്ട് മുഖം തിരിച്ചു....ഇവന്റെ നോട്ടവും കണ്ടിട്ട് എന്തൊക്കെയോ എവിടെയൊക്കെയോ ഒരു തകരാർ....ആദ്യം എന്നെ കണ്ടാൽ തന്നെ കടിച്ചു കീറാൻ വരുന്നവൻ ആയിരുന്നു...ഇപ്പൊ എന്ത് പറ്റി എന്തോ...

മ്മൾ പിന്നെ ബോർ അടിക്കാൻ തുടങ്ങിയപ്പോൾ ഫോൺ എടുത്ത് ഷെയർചാറ്റിൽ ഇരുന്ന് സ്റ്റോറി വായിക്കാൻ തുടങ്ങി.....ഇടക്ക് അവനെ
ഇടംകണ്ണിട്ടു നോക്കുമ്പോൾ ചെക്കൻ
മ്മളെ നോക്കി ഇരിക്കുന്നുണ്ടാവും അതോണ്ട് വേഗം മ്മൾ നോട്ടം മറ്റും.........

"നിന്റെ ആരെങ്കിലും അതിൽ കാണാതെ പോയിട്ടുണ്ടോ കുറെ നേരം ആയല്ലോ അതിൽ തന്നെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്...."ഷാൻ

"ആടാ...നിന്റെ ഒരു സ്‌ക്രൂ കാണാതെ ആയന്ന് കേട്ടു.... അത് അവിടെ എവിടെങ്കിലും ഉണ്ടോന്ന് നോക്കിയതാ.."

"അച്ചോടാ....എവിടുന്ന് കിട്ടുന്നു ഇതൊക്കെ.....😶"

"ഒന്ന്....പോയേടെർക്ക....😏"

"ഡീ...."

"എന്താ ഇവിടെ...."
എന്നും പറഞ്ഞു ഡോക്ടർ അവിടേക്ക് കേറി വന്നു......

"ആ..ഷാൻ..നീ ഇവിടെ ഉണ്ടായിരുന്നോ...
ഇത് ആരാടാ....."

"ഇത്...എന്റെ ഫ്രണ്ട....."

അവൻ അങ്ങനെ പറഞ്ഞപ്പോൾ കൊണ്ടോ എന്നൊരു തോന്നൽ......ഏയ്.

"Mm.... ഒരു ഇഞ്ചക്ഷൻ എടുക്കാൻ ഉണ്ടായിരുന്നു...."

ചെങ്ങായി അത് പറഞ്ഞതും മ്മൾ ഷാൻ നെ ഒന്ന് നോക്കി...കുരിപ്പ് നിന്ന് കിണിക്ക മ്മക്ക് പണ്ടേ സൂചി കാണുന്നത് തന്നെ പേടിയാ.....പണി പാളിയല്ലോ....

ഇവനോട് ഇപ്പൊ എങ്ങനെയാ പറയാ മ്മക്ക് സൂചി പേടി ആണെന്ന്...മോശം അല്ലെ...

ഡോക്ടർ മ്മളെ കൈ നീട്ടാൻ പറഞ്ഞതും മ്മൾ ഒന്ന് മടിച്ചുങ്ങാണ്ട് കൈ നീട്ടി....

മ്മൾ കണ്ണും അടച്ചു പിടിച്ചു തല തിരിച്ചതും ആരോ ദേഹത്ത് പോയി തല മുട്ടി...ഇത് ഇപ്പൊ ആരെന്ന് വിചാരിച്ചു നോക്കിയപ്പോൾ ഷാൻ ആണ്.................
അവൻ മ്മളെ മറ്റേ കൈ അവന്റെ കൈക്കുള്ളിൽ ആക്കി...അവൻ എന്റെ അടുത്തേക്ക് ഒന്നും കൂടി ചേർന്നു നിന്നു.....

മ്മൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു...കയ്യിൽ നിന്ന് ചെറിയ
വേദന വന്നപ്പോൾ ആണ് മ്മൾ അവനിൽ നിന്ന് നോട്ടം തെറ്റിച്ചത് അപ്പോഴേക്കും ഡോക്ടർ ഇഞ്ചക്ഷൻ അടിച്ചിരുന്നു....

"അപ്പൊ ശെരി...റസ്റ്റ് എടുക്കണം ട്ടോ" എന്നും പറഞ്ഞു ഡോക്ടർ പോയി......

ഷാൻ നെ നോക്കിയപ്പോൾ അവൻ ഇപ്പോഴും എന്നോട് ചേർന്ന് നിൽക്ക...അവൻ എന്റെ കണ്ണുകളിലേക്ക് നോക്കിയതും അറിയാതെ ഞങ്ങളെ കണ്ണുകൾ തമ്മിൽ ഉടക്കി...

അവന്റെ ആ പൂച്ചക്കണ്ണ് വെച്ചുള്ള നോട്ടത്തിൽ നിന്ന് കണ്ണ് പിൻവാലിക്കാൻ കഴിയാതെ നിന്നു..... അവന്റെ കൈ മ്മളെ അരയിലൂടെ വന്ന് അവനോട് ചേർത്ത് നിർത്തിയതും മ്മക്ക് എന്തോ അത് എടുത്തു മാറ്റാൻ തോന്നിയായില്ല... ഒരു പ്രെതിമ കണക്കെ ഞാൻ അവനോട് ചേർന്ന് നിന്നു..........അവന്റെ മുഖം എന്നെ മുഖത്തേക്ക് അടുപ്പിച്ചതും മ്മളെ കണ്ണ് അറിയാതെ അടഞ്ഞു........

"അയ്യേ....ഞങ്ങൾ ഒന്നും കണ്ടിട്ടില്ലല്ലേ..."🙈🙈🙈

ഞങ്ങൾ ഞെട്ടിങ്ങാണ്ട് പരസ്പരം മാറി നിന്നു....വന്ന ആൾക്കാരെ കണ്ടപ്പോൾ
മ്മൾക്ക് പെരുത്ത് സന്തോഷം ആയെങ്കിലും മ്മക്ക് എന്തോ അവരെ ഫേസ് ചെയ്യാൻ ഒരു മടി.....

ഈ കുരിപ്പിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവന്റെ മുഖത്തെ ചമ്മൽ മാറ്റി അവരെ നോക്കി ക്ലോസെപ്പിന്റെ ചിരി ചിരിക്കാ......😒

ഛെ...എന്തായാലും ഒരു സെക്കന്റ് മാറി പോയിരുന്നെങ്കിൽ....എന്തോ എന്റെ മനസ്സിൽ അവനോട് എത്ര ദേഷ്യം കാട്ടിയിട്ടും വീണ്ടും അവനിലേക്ക് കൂടുതൽ അടുക്കാണു.... ഞാൻ അവനോട് കാട്ടുന്ന ദേഷ്യം മുഴുവൻ ആരോ ക്രീയേറ്റ് ചെയ്ത പോലെ ഉണ്ട്...
ഹാ...അത് ഏകദേശം ശെരി ആണ്.....

വസീമിന്റെ ഒക്കെ മുന്നിൽ ഞാൻ നടത്തുന്ന ഒരു നാടകം...അവർ വിചാരിക്കുന്ന പോലെ ഒരു വീഡിയോ കണ്ടാൽ ഒന്നും മ്മൾ അത് കണ്ണടച്ച് വിശോസിക്കില്ല...കണ്ടത്തും ഞാൻ..........

പക്ഷെ എനിക്ക് ഇപ്പൊ ഇങ്ങനെ ബീഹിവേ ചെയ്യാൻ കഴിയൂ...അല്ലെങ്കിൽ
എനിക്ക് എന്റെ പാത്തൂനെ എന്നെന്നേക്കും ആയി ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം....ഇല്ല...ഞാൻ സമ്മതിക്കില്ല....കൊല്ലും ഞാൻ.......😡

അങ്ങനെ എന്തൊക്കെയോ മ്മൾ മനസ്സിൽ പറഞ്ഞോണ്ട് ഇരുന്നു.....ആരോ മ്മളെ തോളത്ത് കൈ വെച്ചപ്പോൾ ആണ് മ്മൾ ചിന്തയിൽ നിന്ന് ഉണർന്നത്.....

ആളെ നോക്കിയപ്പോൾ പാത്തു ആണ്..
കുരിപ്പ് കണ്ണിൽ ഒക്കെ വെള്ളം നിറച്ച് നിൽക്ക......ഇവൾ ഇന്ന് മിക്യവാറും എന്റെ കയ്യിൽ നിന്ന് മേടിക്കും....അവളെ കണ്ണുനിറയുന്നത് എനിക്കോ എന്റെ കണ്ണ് നിറയുന്നത് അവൾക്കോ ഒരിക്കലും സഹിക്കാൻ പറ്റില്ല....🙂

"എന്താണ് എന്റെ പാത്തുമ്മ ഒരു രോഗിയെ കാണാൻ വരുമ്പോൾ ഇങ്ങനെ വെറും കയ്യോടെ ആണോ വരുന്നത്...ഛെ മോശം......😄"_മ്മൾ

"രോഗിയെ അല്ലടി...യക്ഷിയെ ആണ്...ഞങ്ങൾ യക്ഷിയെ കാണാൻ പോവുമ്പോൾ സാധാരണ ഒന്നും കൊണ്ട് പോവാറില്ല......🤣."_എബി

"ദേ....അച്ചായാ...അനക്ക് മ്മളെ അന്നമ്മയുടെ കൂടെ ജീവിക്കണങ്കിൽ
ദേ..എന്റെ  ഒരു കൈ അകലത്തിൽ നിന്നോ...."_മ്മൾ

"ഓ...പിന്നെ...അല്ലെങ്കിലും ഞങ്ങൾ ജീവിക്കും ഇണകുരിവികളെ പോലെ ഞങ്ങൾ ഇങ്ങനെ പാറി നടക്കും..അല്ലെ
എന്റെ മറിയാമ്മേ...."_എബി

"ഒന്ന്...പോടപ്പാ.....എനിക്ക് അതല്ലേ പണി........"_മറിയാമ്മ

അത് കേട്ടതും ഒക്കെ കൂടി പൂര ചിരി ആയിരുന്നു....

"നിന്നെ ഞാൻ ഒന്ന് കെട്ടട്ടടി.. നിന്നെ ഞാൻ പത്ത്‌ മാസം അവിടെ ഞാൻ വെറുതെ ഇരുത്തും......"_എബിൻ

"Mm... ഇരുത്തും ഇരുത്തും...ഇത് അവളെ അപ്പച്ചൻ അറിഞ്ഞാൽ നിന്നെ കെടുത്തും ശവപ്പെട്ടിയിൽ........"_അച്ചു

ചെക്കൻ നന്നായി നാറിയത് കൊണ്ട് പിന്നെ അവൻ മിണ്ടിയില്ല....

****************************************
(ഷാൻ)
ഛെ.അവർക്ക് കേറി വരാൻ കണ്ടൊരു സമയം...ആ ഫ്ലോ അങ്ങ് പോയി........
കുരിപ്പുകൾ ആണങ്കിൽ മ്മളെ ആക്കി കൊല്ലാ....മ്മളെ ഒരു ഗതി...യമി ആണകിൽ ഒക്കെ ഒന്ന് വിടാതെ അവിടെ വിളമ്പിയിക്കണ് എന്ന് അവരെ ആക്കലിൽ മനസ്സിലായി...........😬

ഇവരൊക്കെ വന്നിട്ടും പെണ്ണ് തലയും താഴ്ത്തി ഒറ്റ ഇരുപ്പ...അത് കണ്ടപ്പോൾ
എല്ലാവര്ക്കും ഭയങ്കര സങ്കടം....... പാത്തുനാ തീരെ സഹിക്കാൻ പറ്റാത്തെ..
പാത്തു കണ്ണൊക്കെ നിറച്ചു അവളെ അടുത്തേക്ക് പോയി......അത് മ്മളെ പെണ്ണിനെ തീരെ പറ്റിയിട്ടു ഇല്ലന്ന് അവളെ മോന്ത കണ്ടാൽ അറിയാ.........

പെണ്ണ് പിന്നെ തുടങ്ങിയില്ല നോൺ സ്റ്റോപ്പ് ചെയ്യാതെ വർത്താനം...... അതിന്റെ ഇടക്ക് എബിക്ക് നല്ലോണം കിട്ടുന്നുണ്ട്......അടിയും പിടിയും ഒക്കെ ആയി എല്ലാവരും ഭയങ്കര ഹാപ്പി ആയി..........😍

കുറച്ചു കഴിഞ്ഞപ്പോൾ ശിഫു വന്നപ്പോൾ എല്ലാവരും പരിചയപ്പെട്ടു....
അവർ ഇറങ്ങുമ്പോൾ മ്മളും ഇറങ്ങി അവന്മാരെ കൂടെ.......

അവളുമാർ നേരെ വീട്ടിലൊട്ടും ഞങ്ങൾ നേരെ ക്ലബ്ബിലേക്കും വിട്ടു....അവിടുന്ന് പ്രാക്ടീസ് ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോൾ നേരം ഒരുപാട് ആയിരുന്നു.....

പിന്നെ ഉള്ള ദിവസങ്ങളും കണക്കായിരുന്നു...ആയിശൂനെ പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് ആക്കി........
ഒരു ആഴ്ച്ച വീട്ടിൽ റെസ്റ്റ് എടുക്കാൻ പറഞ്ഞക്കണ്....അതോടെ മ്മളെ കഞ്ഞിക്കുടി മുട്ടി....എന്താല്ലേ😒

ഇന്നേക്ക് മൂന്ന് ദിവസം ആയി ആ കുരിപ്പിനേ കണ്ടിട്ട്...അവൾക്ക് വിളിച്ചാൽ ഫോൺ എടുക്കൂല കുരിപ്പ്....
ശിഫുന് വിളിച്ച കാര്യങ്ങൾ അറിയുന്നെ..

എന്റെ അവസ്ഥ ഇങ്ങൾ മനസ്സിലാക്കി....

ഇന്ന് മ്മൾ കുറെ വിളിച്ചു...ആദ്യം ഒക്കെ കട്ട് ചെയ്തു...പിന്നെ അവൾ ഫോൺ സ്വിച്ച് ഓഫ് ആക്കി....

അവളെ അങ്ങനെ വിട്ടാൽ പറ്റില്ല..ഇനി
മതിൽ തന്നെ ശരണം...മ്മൾ ടൈം ഒന്ന് നോക്കി 12:24AM....ആഹാ മതില് ചാടാൻ പറ്റിയ സമയം...മ്മൾ ഒരു ജാക്കറ്റ് എടുത്തിട്ട് ആരും കാണാതെ ബൈക്കും എടുത്ത് അവളെ വീട്ടിലോട്ട് വിട്ടു....

ഒരു തവണത്തെ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് വേഗം അവളെ റൂമിൽ എത്താൻ പറ്റി....ഇവൾ ഈ ഡോർ അടക്കൽ ഇല്ലെന്ന് തോന്നുന്നു...മിക്യ വാറും മ്മൾ ഇവിടെത്തെ സ്ഥിരം കാസ്റ്റമ്പർ ആവേണ്ടി വരും..............😅

ആഹാ..മ്മളെ ഉറക്കം കളഞ്ഞു കുരിപ്പ് ഇവിടെ മൂടി പൊതച്ചു കിടക്ക...ഇപ്പൊ ശേരിയാക്കി തരാടി.....

മ്മൾ അവളെ പൊതപ്പ് ഒറ്റ വലിക്ക് എടുത്ത് കളഞ്ഞു....
മ്മൾ പെണ്ണിന്റെ കോലം കണ്ട് കണ്ണും മിഴിച്ചു നോക്കി.....

ചെറിയ ഒരു കുട്ടിക്കുപ്പായവും ഷോർട്സും....അവളെ ഡ്രസ്സ് ആണങ്കിൽ
ദിശ തെറ്റി കിടക്ക....നിലാവിന്റെ വെളിച്ചത്തിൽ അവളെ മുഖം കണ്ടപ്പോൾ മ്മക്ക് മ്മളെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി......ഇവൾ മിക്യവാറും എന്റെ കണ്ട്രോൾ കളയും എന്ന തോന്നുന്നേ.....

അത്യാവശ്യം മ്മൾ കാൻഡ്രോള് ചെയ്തു നിന്നു....

തണുത്തിട്ട് ആണെന്ന് തോന്നുന്നു അവൾ പെട്ടെന്ന് കണ്ണ് തുറന്നു.......അതെ പോലെ തന്നെ കണ്ണടച്ചു പെട്ടെന്ന് തന്നെ അവൾ ഞെട്ടിങ്ങാണ്ട് എണീച്ചു എന്നെ നോക്കി ഒന്ന് കണ്ണ് തിരുമ്മി.....

"നീ...നീ എന്താടാ ഇവിടെ......"

"നീ എന്താ ഫോൺ എടുക്കാത്തെ... അതൊന്ന് അറിയാൻ വേണ്ടി വന്നതാ...."

"അതിനാണോ...നീ ഈ നട്ട പാതിരക്ക് ഇങ്ങോട്ട് എഴുന്നള്ളിയത്...."

"യാ..."

"നിനക്ക് വട്ടാട നാറി...ആരെങ്കിലും കാണുന്നതിന് മുൻപ് വേഗം പോവാൻ നോക്ക്....."

"പോയില്ലെങ്കിൽ....."

"ഷാൻ പ്ലീസ്....ഒന്ന് പോ....."

"ഇല്ല....ഇങ്ങനെ എന്റെ മുന്നിൽ വന്ന് നിന്ന് എന്റെ കൺഡ്രോൾ കളയല്ലടി"


"ഛീ....പോടാ...."
അവൾ ദേഹം മറക്കുന്നത് പോലെ ആക്കിങ്ങാണ്ട് പറഞ്ഞോ....

**************************************   (ആയിഷു)

"അയ്യേ....നിനക്ക് അല്പം നല്ല ഡ്രസ്സ് വല്ലതും ഇട്ടൂടെ... അല്ലെങ്കിൽ ഈ വാതിൽ എങ്കിലും ഒന്ന് അടച്ചു വെച്ചൂടെ
വേറെ ആരെങ്കിലും ആണ് വരുന്നതെങ്കിലോ.....😠"

"നിന്നെ പോലെ നട്ട പാതിരക്ക് കേറി വരാൻ മറ്റുള്ളവർക്ക് നിന്റെ സ്വഭാവം അല്ല.....പിന്നെ എനിക്ക് അറിയാം എന്ത്
ഡ്രസ്സ് ഇടണം ഇടേണ്ട എന്നൊക്കെ.......
ഇതൊന്നും കാണാൻ ഞാൻ നിന്നെ വിളിച്ചു വരുത്തിയത് അല്ലല്ലോ😏"

"ഓ...ഹോ...സത്യം പറഞ്ഞ നിന്നെ ഈ കോലത്തിൽ കാണാൻ ഭയങ്കര ഹോട്ട് ആടി....😉"

എന്നും പറഞ്ഞു അവൻ ഒരു വശ്യമായ
നോട്ടയതോടെ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.....പടച്ചോനെ പണി പാളി
മ്മൾ അവനെ നോക്കി ഒന്ന് ഉമിനീര് ഇറക്കി....അവന്റെ ആ കാന്ത കണ്ണുകൾ വെച്ചുള്ള നോട്ടം കാണുമ്പോൾ ആണ്..
മ്മൾ മ്മളെ തന്നെ  മറന്നു പോവുന്നത്....
ചെക്കൻ മ്മളെ അടുത്തേക്ക് വരുന്നതിനു അനുസരിച്ചു മ്മൾ പിറകോട്ട് പോവാൻ തുടങ്ങി....

നടത്തം അവസാനം ചുമരിൽ തട്ടി നിന്നപ്പോൾ ആണ് മ്മൾ അവന്റെ മുഖത്തേക്ക് നോക്കുന്നത്...അവൻ ഇമ വെട്ടാതെ മ്മളെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കാണ്.....

മ്മൾ വേഗം അവിടുന്ന് എസ്കേപ്പ് ആവാൻ നോക്കിയെങ്കിലും അവൻ രണ്ട് കയ്യും വെച്ച് മ്മളെ ലോക്ക് ആക്കി നിർത്തി.....

അവന്റെ ആ ചുടു നിശോസം എന്റെ മുഖത്തേക്ക് തട്ടുമ്പോൾ മ്മക്ക് എന്തോ 
അസ്വസ്ഥത ഫീൽ ചെയ്യാൻ തുടങ്ങി.......

അവൻ എന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി...മ്മൾ ഹാർട്ട് ബീറ്റ്‌സ് ഒക്കെ കുതിച്ചു ഉയരാൻ തുടങ്ങി...മ്മളെ തൊണ്ട ഒക്കെ വരളുന്ന പോലെ തോന്നി......

"നിന്റെ ഈ കോലം വേറെ ഒരാൾക്കും കണ്ട് ആസ്വദിക്കാൻ ഉള്ളത് അല്ല...........
അത് എനിക്ക് മാത്രം അവകാശ പെട്ടതാ
അതോണ്ട് നല്ല വെല്ല ഡ്രെസ്സും ഇട്ടും കിടന്നോണം.... കേട്ടോടി...😡"

അവൻ കാലിപ്പിൽ പറഞ്ഞുങ്ങണ്ട് എന്നിൽ നിന്ന് മാറി നിന്നു....

ഇപ്പോഴാ മ്മളെ ശോസം ഒന്ന് നേരെ വീണത്...മ്മക്ക് ഒന്നും തിരിച്ചു പറയാൻ
നാവ് പൊന്തിയില്ല.....

"പിന്നെ മേലാൽ ഫോൺ എടുക്കാതെ ഇരുന്നാൽ അറിയാലോ എന്നെ ഇവിടെത്തെ സ്ഥിരം കസ്റ്റമ്പർ ആക്കരുത്.....വാതിലും അടച്ചു കിടന്നോ....."

അവൻ എന്റെ കവിളിൽ പിച്ചിങ്ങാൻഡ് അവിടുന്ന് പോയി....അവൻ മറയുന്നത്
വരെ അവനെ നോക്കി നിന്നു....അവൻ പോയന്ന് ഉറപ്പായപ്പോൾ മ്മൾ വാതിൽ അടച്ചു റൂമിലേക്ക് പൊന്നു....

അവൻ ഇവിടുന്ന് പറഞ്ഞു പോയതിനെ കുറിച്ച് ആയിരുന്നു എന്റെ ചിന്ത മുഴുവൻ....അവൻക്ക് എന്നെ ഇഷ്ടം ആണെന്ന് അല്ലെ അവൻ പറഞ്ഞതിന് അർത്ഥം.....അവന്റെ കണ്ണുകളിൽ ഞാൻ കണ്ടതാ അവൻക്ക് എന്നോടുള്ള സ്നേഹം....

എന്തോ മ്മളെ കണ്ണൊക്കെ നിറഞ്ഞു വരാൻ തുടങ്ങി....ഇല്ല അവന്റെ സ്നേഹം ഇപ്പൊ എനിക്ക് ഒരിക്കലും അക്സെപ്പ്റ്റു ചെയ്യാൻ കഴിയില്ല.............
അങ്ങനെ ചെയ്താൽ എന്റെ പാത്തു...
ഇല്ല...നടക്കില്ല....😩

മ്മൾ പിന്നെ അതൊക്കെ മൈന്റിൽ നിന്ന് വിട്ട് കിടന്നു.....

ഒരാഴ്ചത്തെ ലീവിന് ശേഷം മ്മൾ ഇന്ന് കോളേജിൽ പോവാ...രാവിലെ തന്നെ ഉമ്മാന്റെയും കാക്കുന്റെയും കുറെ ഉപദേശം ഒക്കെ ഏറ്റു വാങ്ങിയ കോളേജിലേക്ക് വിട്ടത്.............................

മ്മൾ പഴയ പോലെ തന്നെ ആക്റ്റീവ് ആയി...മ്മളെ കോന്തൻ ഇന്ന് കലിപ്പ് മൂഡിൽ ആയിരുന്നു...എന്ത് പറ്റി എന്തോ
മ്മളും വല്യ കാര്യം ആക്കാൻ പോയില്ല...

എല്ലാവരും കൂടി ക്ലാസ്സിൽ തള്ളി മറിക്കായിരുന്നു.. കൂട്ടിന് ശാനുവും ഉണ്ട്..

"എടി...മ്മളെ mehraz sir പോവാണാല..."

"എങ്ങോട്ട് ബഹിരാകാശത്തേക്കോ"_ഫെബി

"ന്റെ പൊന്ന് ഫെബി നിന്റെ ആ തിരുവാഴ ഒന്ന് അടച്ചു വെക്ക് ചെങ്ങായി കടൽ കടക്കാണാല...."_അനു

"അത് എന്തായാലും നന്നായി... എന്തായാലും ഇനി എങ്ങനെ അയാളെ വായ നോക്കും..."_ഫെബി

"നീ ഇപ്പൊ തൽക്കാലം ഫായിനെ വെച്ച് അട്ജെസ്റ്റ്‌ ചെയ്യ്...."_പാത്തു

"ഡീ സാർ അതാ പുറത്ത്....ഞങ്ങളോട് ഇന്നലെ യാത്ര ഒക്കെ പറഞ്ഞു...ഇന്നലെ നീയും ഫെബിയും ആ ലീവ്..രണ്ടും പോയി ഒന്ന് കണ്ടിട്ട് പോരെ"_മറിയാമ്മ

"ഞാൻ ഒന്നും ഇല്ല നീ പോയാൽ മതി......"_ഫെബി

"ഓ...എന്ന ഞാൻ ഒന്ന് കണ്ടെച്ചു വരാ......"മ്മൾ

മ്മൾ സാറിന്റെ അടുത്തേക്ക് ചെന്നു......

"ഹാ...എത്തിയല്ലോ വായാടി മറിയം...എവിടെ ആയിരുന്നു കുറച്ചു ദിവസം...സത്യം പറയാലോ നീ ഇല്ലാഞ്ഞിട്ട് ഭയങ്കര ബോർ ആയിരുന്നു.."

"ഓഹോ....ചെറിയ ഒരു ആക്സിഡന്റ്....
സാർ അറിഞ്ഞു കാണത്തില്ല അല്ലയോ.."

"യ്യോ...മ്മൾ അറിഞ്ഞു നിന്നെ ക്ലാസ്സിനു കാണാതെ ആയപ്പോൾ കെൻസനോട് ചോദിച്ചിരുന്നു...."

"ഓ.....അല്ല മാഷെ എന്താ പെട്ടെന്ന് ഒരു പോക്ക്...."

"ദുബായിൽ ഒരു ജോലി ശെരിയായിട്ടു ഉണ്ട്....പെട്ടെന്ന് പോണം...."

"ഓഹോ...അപ്പൊ ഇപ്പൊ അടുത്ത് ഒന്നും മാഷിനെ ഇങ്ങോട്ട് കാക്കണ്ട....അല്ലെ.."

"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ...ഞാൻ പെട്ടെന്ന് തന്നെ  വരും എനിക്ക് ഇവിടെ കുറച്ചു കാര്യങ്ങൾ കൂടി ചെയ്ത തീർക്കാൻ ഉണ്ട്....."

"Mm.... എന്ത് പറയുന്നു നിന്റെ ഷാൻ കാസിം.."

"എന്താ ആക്കിയത് ആണോ...."

"ഏയ്...അല്ല...പോവുന്നതിനു മുൻപ് ഒന്ന് കാണണം എന്നുണ്ടായിരുന്നു..എന്ത് 
ചെയ്യാനാ മ്മൾ ബിസി ആയി പോയി......
അപ്പൊ ശെരി മ്മൾ ഇന്ന് രാത്രി പോവും..
കുറച്ചു പർച്ചേസിംഗ് ഒക്കെ ഉണ്ട്.........
സൊ.....അപ്പൊ കാണാം......"

"ഓ...ആയിക്കോട്ടെ... കാണാം എന്ന കാണണം....."

"ഓ...."

എന്നും പറഞ്ഞു സാർ പോയി...മ്മൾ
പിന്നെ അവിടെ നിന്ന് ചുറ്റി തിരിയാതെ
അവളുമാരെ അടുത്ത് പോയി തള്ളൽ 
സ്റ്റാർട്ട് ചെയ്തു.......

ദിവസങ്ങൾ കഴിഞ്ഞു പോയി...അവൻമ്മാർ പ്രാക്ടീസുമായി തിരക്കിൽ ആയി...

അടുത്ത ആഴ്ച ആണ്  പ്രോഗ്രാം.....

***************************************
(ഷാൻ)

അടുത്ത ആഴ്ച്ച ആണ് ഞങ്ങളെ പ്രോഗ്രാം...ഇവിടുന്ന് രണ്ടു ദിവസം മുൻപ് പോണം....പ്രാക്ടീസിന്റെ കാര്യങ്ങളുമായി മ്മൾ തിരക്കിൽ ആയി...ഇതിനിടയിൽ ആ കുരിപ്പിനേ കാണുന്നത്  ചുരുക്കം ആയിരുന്നു.........

"ഡാ.....പ്രോഗ്രാം എന്തായാലും ഒരു ദിവസം ഉള്ളു...ഒരു ആഴ്ച്ച മ്മൾ എന്തായാലും മ്മൾ അവിടെ സ്‌പെന്റ ചെയ്യും...മ്മക്ക് ലവളുമാരെയും കൂടെ കൊണ്ടുപോവാം......"_അച്ചു

"ആ...ഞാനും അത് വിചാരിച്ചിരുന്നു... ബട്ട് വീട്ടിൽ സീൻ ആവുലെ...."ഫായി

"അത് ഇപ്പൊ ഷാൻ വിചാരിച്ചാൽ നടക്കും....."_യമി

"ഞാനോ...എങ്ങനെ......."_മ്മൾ

"അത് നീയും ശിഫുമായി നല്ല കൂട്ട് അല്ലേ..അപ്പൊ ആയിശൂന്റെയും പാത്തൂന്റെയും കാര്യം ഓക്കേ...." യമി

"ബാക്കി ഉള്ളവരോ...."എബി

"മറിയാമ്മയുടെ കാര്യം ആയിഷു നോക്കിക്കോളും...പിന്നെ അനുവും ഫെബിയും അവരെ കാര്യവും നീ തന്നെ നോക്കണം...അനുവിന്റെ അച്ഛനോട് നീ സംസാരിച്ചാൽ മതി...അച്ചുന്റെ അമ്മായി അച്ഛൻക്ക് എന്തായാലും നിന്നെ ഭയങ്കര കാര്യ......."_യമി

"അപ്പൊ ഫെബി....."അക്കു

"അനു ന്റെ ഫാമിലിയിൽ ഓക്കേ ആയാൽ അവളെ ഫാമിലിക്കും ഒക്കെ ആവും......"_യമി

"അത് ശെരി ആവോ....."എബി

"അതൊക്കെ ഓക്കേ ആവും....... അവർക്കും മ്മളെ പരിപാടി നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്......
പിന്നെ അക്കു നീ നിന്റെ പെണ്ണിനെ കൊണ്ട് വരണം നിങ്ങളെ കാര്യം വീട്ടിൽ സീൻ അല്ലാത്തോണ്ടു അതും ഒക്കെ ആണ്മ്മക്ക് അടിച്ചുപോളിക്കും ചെയ്യാ......."_യമി

"നോക്കട്ടെ ഞാൻ...." മ്മൾ

ശിഫുനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൻക്ക് ഡബിൾ ഒക്കെ ആണ്...വീട്ടിൽ അവൻ പറഞ്ഞോളാം എന്ന് പറഞ്ഞു..പിന്നെ പാത്തൂന്റെ വീട്ടിലും അവൻ പറഞ്ഞോളാം എന്ന് പറഞ്ഞു.....

അനുന്റെ വീട്ടിൽ അവളെ അച്ഛൻ ഒന്ന് ബലം പിടിച്ചെങ്കിലും ഓക്കേ പറഞ്ഞു.....
അനുന്റെ വീട്ടിൽ ഒക്കെ ആയത് കൊണ്ട്
ഫെബിന്റെ വീട്ടിലും ഓക്കേ...........

ഇനി ഉള്ളത് മറിയാമ്മ ആണ് അത് മ്മളെ ആയിഷു പറഞ്ഞു സമ്മദിപ്പിച്ചു....

**************************************
(ആയിഷു)

മ്മൾ ഇപ്പൊ ഭയങ്കര ഹാപ്പി ആണ്...മ്മളും അവന്മാരെ പ്രോഗ്രാം കാണാൻ ദുബായ് പോവാണ്....മ്മക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു അവരെ പരിപാടി നേരിട്ട് കാണാൻ...പിന്നെ ആ കോന്തൻ എല്ലാം പറഞ്ഞിട്ടുണ്ടാവും എന്നറിയാ...എന്നാലും മ്മളെ വകയും ഇരിക്കട്ടെ.......😉

മ്മളെ കൂരാമിസിന്റെ വീട്ടിൽ ഒന്നും സമ്മതിക്കും എന്ന് ഉറപ്പിലല്ലായിരുന്നു....
പക്ഷെ ആ കോന്തൻ സമ്മദിപ്പിച്ചു എടുത്തു....

ഞങ്ങൾ എല്ലാവരും കൂടി ഇന്ന് ചെറിയ ഷോപ്പിംഗ് ഒക്കെ ചെയ്തു വീട്ടിലോട്ട് വിട്ടു......

എല്ലാവരും ഭയങ്കര എക്സൈറ്റ്മെന്റിൽ ആണ്......പ്രേത്യേകിച്ചു നമ്മൾ...മ്മളെ ബ്രോസും കൂരാമിസും ഒറ്റക്ക് ഉള്ള ഒരു ട്രിപ്പ് മ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല...അതും ദുബൈക്ക് ഇത് നമ്മൾ പൊളിക്കും......

ഇന്ന് ആണ് ഞങ്ങൾ പോവുന്നത്😋

ശിഫു ആണ് ഞങ്ങളെ എയർപോർട്ടിൽ
കൊണ്ടാക്കുന്നെ....ഇറങ്ങുമ്പോൾ തന്നെ
ഉമ്മാന്റെ കുറെ ഉപദേശവും കേട്ട് ലവളുമാരെയും പിക് ചെയ്ത എയർപോർട്ടിലേക്ക് വിട്ടു..............😍

***************************************
(ഷാൻ)

മക്കളെ ഞങ്ങൾ ഇന്നാണ് ദുബായ് പോവുന്നെ.......

"അപ്പൊ എന്ന ഞാൻ ഇറങ്ങാട്ടെ"_മ്മൾ

"ഡാ...പോവുന്നത് ഒക്കെ കൊള്ളാം കഴിഞ്ഞ തവണ നീ ബിസ്സ്നെസ് മീറ്റിങ്ങിന് ദുബായ് പോയത് പോലെ ആവരുത്...."_ഉപ്പ

"ഓ....പിന്നെ......😏"_മ്മൾ

"ഡാ...അന്നത്തെ പോലെ വല്ല തല്ലിനും പോയാൽ...ദുബായ് ആണ്............
പിന്നെ ഞാൻ തമി നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്...അവൻ വന്ന് പിക് ചെയ്തോളും നിങ്ങളെ......"_ഉപ്പ

"ഓ...ആയിക്കോട്ടെ......"_മ്മൾ

"ഡാ മോളെയും നോക്കിക്കൊണ്ടിട്ടാ" ഉമ്മി


"മോളോ.... ഏത് മോൾ......"🙄_മ്മൾ

"ആയിശൂന്റെ കാര്യമാ ഉമ്മ പറഞ്ഞെ....
പൊട്ടിത്തെറിച്ചുങ്ങാണ്ട് ഉള്ള സാധനം അല്ലെ....ഒന്ന് സൂക്ഷിച്ചോണ്ടി.....ഇപ്പൊ
ഹോസ്പിറ്റലിൽ നിന്ന് വന്നിട്ടൊള്ളൂ....."
ഷാനു

"ഓ...അതൊക്കെ ഞാൻ നോക്കിക്കൊണ്ട്....നീ വന്നേ ഇനിയും നിന്നാൽ നേരം വൈകും...."മ്മൾ

"ആ പോവാം...."ഷാനു

"അതെ...ആയിശൂനെ കൂടുതൽ സൂക്ഷിച്ചു എന്നെ ഇപ്പൊ തന്നെ വല്ലിപ്പ
ആക്കരുത്...."
ഉപ്പ ആരും കേൾക്കാത്ത തരത്തിൽ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് മ്മൾ
ഒന്ന് ഇളിച്ചു കൊടുത്തു....

"ശേ....മ്മക്ക് ആലോജിക്കാന്നെ....ഇനി
എത്ര ടൈം കിടക്കുന്നു...അതോർത്ത് ഇങ്ങൾ തൽക്കാലം ബേജാറാവാണ്ട..."
മ്മൾ

"ഡാ....😒"ഉപ്പ

"ഈ.....😅"

മ്മൾ പിന്നെ അവരോട് ഒക്കെ ബൈ പറഞ്ഞു ഇറങ്ങി....ഷാനു ആണ് ഞങ്ങളെ എയർപോർട്ടിൽ കൊണ്ടാക്കുന്നെ....

അവളുമാരെ ശിഫു ആക്കി തരാം എന്ന്
പറഞ്ഞിട്ടുണ്ട്...ആക്കു അവന്റെ പെണ്ണിനേയും കൊണ്ട് അങ്ങോട്ട് എത്തിക്കോളാം എന്ന് പറഞ്ഞു.......

ബാക്കി ഉള്ളവന്മാരെയും കൂട്ടി മ്മൾ എയർപോർട്ടിലേക്ക് വിട്ടു..............

ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ആക്കുവും അവന്റെ പെണ്ണും എത്തിയിരുന്നു...ഒരു അഞ്ചു മിനുട്ട് ആയപ്പോഴേക്കും അവളുമാരും എത്തി.......

ശിഫു മ്മളെ അടുത്തേക്ക് വന്നു......

"അളിയാ....നീ ഉള്ള ഒറ്റ സമാധാനത്തിലാ
ഇതിങ്ങളെ വിടുന്നെ..അറിയാലോ"ശിഫു

"ഓ...മ്മക്ക് അറിയാ...😬"മ്മൾ

"ഹാ...സമയം ആയി നിങ്ങൾ ഉള്ളിലേക്ക്
കയറിക്കോ....നേരം വൈകിക്കണ്ട......."
ശിഫു

"ഹാ...എന്ന ശെരി..."മ്മൾ

"പിന്നെ ഓൾ ദി ബെസ്റ്റ്...."_ശിഫു

"താങ്കു😄"

അവനെ കെട്ടിപ്പിടിച്ചു അവന്മാരെ അടുത്തേക്ക് പോയി...

***************************************
(ആയിഷു)

മ്മൾ അവിടെ എത്തിയപ്പോൾ തന്നെ
അവന്മാർ ഒക്കെ എത്തിയിക്കണു.........
ഞങ്ങൾ എല്ലാവരും അക്കു ന്റെ പെണ്ണിനെ പരിചയപ്പെട്ടു...തീർത്ഥ എല്ലാവരും തേച്ചു എന്ന് വിളിക്കും........

ആൾ ഒരു പാവാട്ടോ...മ്മളെ പോലെ തന്നെ😉ഞങ്ങൾ പെട്ടെന്ന് തന്നെ കമ്പിനി ആയി....പിന്നെ കൂടുതൽ അവിടെ നിൽക്കാതെ ശിഫുനോടും ഷാനു നോടക്കെ ബൈ പറഞ്ഞു ഉള്ളിലേക്ക് പോയി..................

അവിടുന്ന് ബാക്കി ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്ത് അവിടെ കുറച്ഛ് നേരം ഇരുന്ന്...... ഫ്ലയിറ്റിലേക്ക് കയറി..........

മ്മക്ക് പിന്നെ സൈറ്റ് സീറ്റ് തന്നെ കിട്ടി...
ആ കോന്തൻ മ്മളെ അടുത്ത് തന്നെ ഇരിക്കുന്നെ....മ്മൾ ഇത്രക്ക് പ്രേതീക്ഷചില്ല...ബാക്കി ഉള്ളതിനെ ഒക്കെ നോക്കുമ്പോൾ ഒക്കെ കണക്ക...

അടുത്ത് അടുത്ത് ആണ് ഇരിക്കുന്നെ...
ഇത്രക്ക് കറക്റ്റ് ആയി എങ്ങനെ സീറ്റ് കിട്ടിയോ ആവോ....🙄

മ്മൾ ഫസ്റ്റ് ടൈം ആണ് ഫ്ലയിറ്റിൽ കയറുന്നെ അതിന്റെ ഒരു ടെൻഷൻ ഉണ്ട്....ഫ്ലയിറ്റ് പൊന്തുബോഴും മ്മക്ക് അതിന്റെ ശബ്‌ദം മ്മക്ക് തീരെ പറ്റിയില്ല...
പിന്നെ വല്ലാതെ ഒന്നും ഫീൽ ചെയ്തില്ല..........
എല്ലാവരും ഭയങ്കര ഹാപ്പിയിൽ ആണ്.....

ആ കോന്തനെ നോക്കിയപ്പോൾ അവൻ ഏതോ പെണ്ണിനോട് നിന്ന് വർത്താനം പറയാ...കുരിപ്പ്....മ്മൾ ഏതാ സാധനം എന്ന് നോക്കി.....

കുറെ പുട്ടിയും അടിച്ചു ഏതോ ഒരു സാധനം...എന്താ അവളെ ചിരി അവളെ മോന്തക്ക് ഒന്ന് കൊടുക്കാൻ തോന്നും....
അവൾ ഒന്ന് ഇളിച്ചു കാട്ടിയപ്പോൾ തന്നെ
ചാടി കയറി സംസാരിക്കാൻ ഇവനും......

രണ്ടിന്റെയും ചിരിയും കളിയും കണ്ടിട്ട് എനിക്ക് അങ്ങ് എരിഞ്ഞു കേറുന്നുണ്ട്....
രണ്ടിനെയും കലിപ്പിൽ ഒന്ന് നോക്കി മുഖം തിരിച്ചു......

***************************************
(ഷാൻ)

മ്മൾ ഫ്ലയിറ്റിൽ കയറിയപ്പോൾ തന്നെ
മ്മളെ അടുത്ത് ഏതോ സാധനം  വന്നിരുന്നു...അവൾ പിന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു...മ്മൾ പിന്നെ അങ്ങോട്ട് സംസാരിച്ചില്ലെങ്കിൽ ജാഡ ആണെന്ന് വിചാരിക്കില്ലേ.....അതോണ്ട്
മ്മളും സംസാരിച്ചു ഇരുന്നു....

കുറച്ചു മ്മളെ പെണ്ണിനെ നോക്കിയപ്പോൾ അവൾ ഞങ്ങളെ കലിപ്പിൽ നോക്കി ഇരിക്കാ................

അത് കണ്ടപ്പോൾ മ്മക്ക് അവളെ ഒന്ന് കളിപ്പിക്കാൻ തന്നെ തീരുമാനിച്ചു അതോണ്ട് അവളോട് കൂടുതൽ ചിരിച്ചു കളിച്ചു സംസാരിച്ചു കുറച്ചു കഴിഞ്ഞു മ്മൾ ഇടം കണ്ണിട്ട് ഒന്ന് നോക്കിയപ്പോൾ
പെണ്ണ് കലിപ്പിൽ മുഖം തിരിച്ചു  ഇരിക്കാ.....

പക്ഷെ ഇത് മ്മക്ക് തന്നെ പണി ആയെന്ന് ആണ് തോന്നുന്നേ...ഇവൾ
ഒരു വിധത്തിലും വിടാൻ ഒരുക്കം അല്ല..
പടച്ചോനെ പണി പാളിയോ.....

പിന്നെ  എന്തോ തോളത്തു വന്നു കിടക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് മ്മൾ തല തിരിച്ചു നോക്കിയത്...ആയിഷു ഉറങ്ങി എന്റെ തോളത്തു വന്നു കിടന്നത് ആണ്.......

മ്മൾ പിന്നെ അവളെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു...ബാക്കി ഉള്ളതിനെ ഒക്കെ നോക്കിയപ്പോൾ ഒക്കെ ഭയങ്കര സോള്ളലിൽ ആണ്.........

മ്മൾ പിന്നെ ആയിശൂനെ ഒന്നും കൂടി എന്നോട് ചേർത്ത് കിടത്തി.....

ഫ്ലയിട്ട ലാന്റ് ആയപ്പോൾ പെണ്ണിനെ വിളിച്ചു എണീപ്പിച്ചു പുറത്തേക്ക് ഇറങ്ങി..
പിന്നെ ചെക്കിങ് ഒക്കെ കഴിഞ്ഞു എല്ലാവരുടെയും ലാഗേജു ഒക്കെ കിട്ടിയപ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു.....രാത്രി ആവാൻ ആയിരുന്നു....


അതൊക്കെ കിട്ടി പുറത്തേക്ക് ഇറങ്ങിയപ്പോൾ തമി ഉണ്ടായിരുന്നു പുറത്ത്...ഇത് ആരാന്നല്ലേ...ഇതാണ് തമ്മീം ഞങ്ങളെ ഇവിടെത്തെ ബിസ്സ്നെസ് ഒക്കെ നോക്കുന്നത് ഇവൻ 
ആണ്....ഞങ്ങളെ ഫാമിലിയിലെ ഒരു അംഗം തന്നെ ആണുട്ടോ ഇവനും............

ഇവൻക്ക് ഉപ്പയും ഉമ്മയും ഒന്നും ഇല്ല.....
ഉപ്പയും ഉമ്മയും കൂടെപ്പിറപ്പുകളും ഒക്കെ ഞങ്ങൾ തന്നെ ആണ്...അതോണ്ട് തന്നെ ഉപ്പാന്റെ മൂത്ത മോൻ ആയ ഇവനെ ഞങ്ങൾ കാണുന്നെ.....ആൾ പാവാണു....

ഞങ്ങളെ കണ്ടപ്പോൾ തന്നെ വന്ന് കെട്ടിപ്പിടിച്ചു...വിശേഷങ്ങൾ ചോദിച്ചു അറിയൽ ആയിരുന്നു.....പിന്നെ എല്ലാവര്ക്കും പരിചയപ്പെടുത്തി കൊടുത്തു.................

ഞങ്ങൾക്ക് ഇവിടെ ഒരു വില്ല  ഉണ്ട്... ഞങ്ങൾ ബിസ്സ്നെസ് ആവിശ്യങ്ങൾക്ക് വരുമ്പോൾ അവിടെ ആണു താമസിക്കാർ....അതോണ്ട് എല്ലാവരും അവിടേക്ക് വിട്ടു...എല്ലാവരും ഒരു കാറിൽ പോവാത്തൊണ്ട രണ്ട് കാറിൽ ആയിരുന്നു പോയിരുന്നത്.........

**************************************
(ആയിഷു)

എന്തോ എയർപോർട്ടിൽ നിന്നു പുറത്തു ഇറങ്ങിയപ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു കുളിർമ.....എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.......

അവിടുന്നു നേരെ ഞങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് വിട്ടു........

വണ്ടിയിൽ നിന്ന് ഇറങ്ങി...മ്മൾ ചുറ്റും ഒന്ന് നോക്കിയതും മ്മൾ ആകെ അന്ധം
വിട്ടു.....സത്യം പറഞ്ഞ അഡാർ ആയിരുന്നു....വില്ല ആയിരുന്നു... അതൊക്കെ ഒരുപോലെ നിൽക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്.....😍

"അതെ...ബോയ്സ്  അതിലും ഗേൾസ് ഇതിലും ആണ് സ്റ്റേ....."

തമി രണ്ടു വില്ലകൾ കാണിച്ചുകൊണ്ട് പറഞ്ഞു......

"ഓ...ആയിക്കോട്ടെ..."

മ്മക്ക് ഇപ്പോള ഒന്ന് സമാധാനം ആയെ..
രണ്ടും രണ്ടിൽ ആണല്ലോ....മ്മൾ പിന്നെ വേഗം കയറി മുകളിൽ ഒരു റൂം പിടിച്ചു...

ആകെ മൂന്ന് റൂം ആണ് ഉള്ളത്.............
മ്മക്ക് പണ്ടേ താഴെ കിടക്കുന്നത് ഇഷ്ടം അല്ല....അതോണ്ട് ഞാനും പാത്തും മുകളിൽ ഒരു റൂമിൽ കിടക്കാം എന്ന് പറഞ്ഞു...അനുവും ഫെബിയും ഒരു റൂമിലും തേച്ചുവും മറിയാമ്മയും ഒരു റൂമിൽ കിടക്കാം എന്നും പറഞ്ഞു...........

മ്മൾ വീടും റൂമും ഒക്കെ ഒന്ന് കണ്ണോടിച്ചു....അടി പൊളി ആയിരുന്നു...
ഒക്കെതിനും ഭയങ്കര പെർഫെക്റ്റ്.........

വീടിനു ചെറിയ ബാൽക്കണി ഉണ്ട് അവിടെ പോയപ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ.....

ഞങ്ങളെ തൊട്ട് ഓപ്പോസിറ്റ് ഉള്ള വില്ലയിൽ ആണ് അവന്മാർ...ഇവിടുന്ന് നോക്കിയാൽ അവരെ ബാലക്കണി കാണാം...

അവിടേക്ക് നോക്കിയപ്പോൾ ആ കോന്താൻ നിൽക്കുന്നത് കണ്ടു...അവൻ അവിടെ നിന്ന് ഇങ്ങോട്ട് നോക്കി ഇളിക്കുന്നത് കണ്ടതും മ്മൾ ഒന്ന് പുച്ഛിച്ചുങ്ങാണ്ട് അകത്തേക്ക് കയറി പോയി.....

മ്മക്ക് നല്ല ക്ഷീണം ഉള്ളത് കൊണ്ട് വേഗം  കുളിച്ചു ഫ്രഷ് ആയി താഴേക്ക് പോയി....

അപ്പോഴേക്കും എല്ലാവരും ഫ്രഷ് ആയി ഹാളിലേക്ക് വന്നിരുന്നു....എല്ലാവരും കൂടി ഇന്നത്തെ കാര്യങ്ങൾ പറഞ്ഞു ഇരിക്കുമ്പോൾ ആണ് ആരോ കാളിങ് ബെൽ അടിച്ചത്.....

തെച്ചു പോയി വാതിൽ തുറന്നു........

"ആ....നിങ്ങൾ ആയിരുന്നോ..."തെച്ചു

"ഫുഡ് കഴിക്കണ്ടേ...അതോണ്ട് എല്ലാവരും ഡ്രസ്സ് ചേഞ്ച് ചെയ്ത് വാ......."എബി

"ഹാ....എന്ന നിങ്ങൾ ഇവിടെ ഇരി...."

എന്നും പറഞ്ഞു ഞങൾ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി....ഒരു പത്തുപതിനെഞ്ജ് മിനുട്ടിൽ എല്ലാവരും റെഡി ആയി വന്നു....

അവരൊക്കെ റെഡി ആയി വന്നത് കൊണ്ട് വേഗം ഇറങ്ങി...സത്യം പറഞ്ഞാൽ രാത്രി ദുബായ് നഗരം കാണാൻ ഒരു പ്രേത്യക ചേലായിരുന്നു.....

അതൊക്കെ വളരെ അത്ഭുതത്തോടെ ആണ് ഞങൾ നോക്കി കണ്ടത്... വണ്ടി
ഒരു ഹോട്ടൽ ന്റെ മുന്നിൽ ആണ് നിർത്തിയത്...കണ്ടാൽ തന്നെ അറിയാ
വല്യ വിയെപ്പിക്കൾ വരുന്ന ഹോട്ടൽ ആണെന്ന്......

അതിന്റെ ഉള്ളിൽ കയറിയപ്പോൾ ആകെ അന്ധം വിട്ട്....ഫുൾ ലൈറ്റെസ് മായി ആകെ ഫുൾ കളർഫുൾ......
ആ കോന്തൻ അവിടെ പോയി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.....

എല്ലാവരും അവിടെ പോയി ഇരുന്നു.....
എല്ലാവര്ക്കും വേണ്ടത് ഓഡർ ചെയ്തു
നല്ലോണം വെട്ടി വിഴുങ്ങുന്നുണ്ട... ഇവരെ ഒക്കെ തീറ്റി കണ്ടാൽ വിചാരിക്കും ഇവർ പത്തുമാസം പട്ടിണി ആയിരുന്നു എന്ന്........🙄

മ്മളും പിന്നെ മോശം ആക്കിയില്ല.....
നല്ലോണം വിഷപ്പുള്ളത് കൊണ്ട് മ്മളും
നല്ലോണം വെട്ടി വിഴുങ്ങി....... 🤣

ഫുഡ് അടി ഒക്കെ കഴിഞ്ഞു അവിടെ ഒക്കെ ഒന്ന് ചുറ്റി അടിച്ചു തിരിച്ചു പോന്നു

റൂമിൽ എത്തിയപ്പാടെ നല്ല ക്ഷീണം ഉള്ളത് കൊണ്ട് വേഗം ഉറങ്ങി പോയി......

പിറ്റേന്നും ഉച്ചവരെ പലയിടത്തും കറങ്ങി ഫുഡും കഴിച്ചു പൊന്നു...ഇതിനു ഇടയിൽ ആ കോന്തൻ മ്മളെ വന്ന് ചൊറിയെങ്കിലും മ്മൾ വല്ലാതെ മൈൻഡ് കൊടുക്കാൻ പോവൂല.........

മറ്റന്നാൾ ആണ് ഞങ്ങളെ പ്രോഗ്രാം......
ഇന്ന് ഉച്ചക്ക് ശേഷം അവന്മാർ ഭയങ്കര പ്രാക്ടീസിൽ ആയിരുന്നു....ഞങ്ങൾ
പിന്നെ അവരെ സപ്പോർട്ട് ചെയ്ത് അവരെ കൂടെ ഇരിക്കും....എല്ലാവരും 
ഭയങ്കര കോൺഫിഡൻസിൽ ആണ്......

അവരെ കോണ്ഫിഡൻസ് കാണുമ്പോൾ തന്നെ അറിയാ അവർ ഇത് പൊളി ചടക്കും എന്ന്......................

രാത്രി ഫുഡും കഴിച്ചു വേഗം റൂമിലേക്ക് പോന്നു......

ആരോ മ്മളെ തലയിൽ തലോടുന്ന പോലെ തോന്നിയപ്പോൾ ആണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്...........
മ്മൾ കണ്ണ് തുറന്നു നോക്കുമ്പോൾ ഇരുട്ട് ആണ്...സീറോ ബൾബിന്റെ ചെറിയ പ്രകാശം മാത്രം....മ്മൾ പാത്തൂനെ നോക്കിയപ്പോൾ പെണ്ണ് അവിടെ തന്നെ ഉണ്ട്.....മ്മൾ തലതിരിച്ചു ഒന്ന് നോക്കി അവിടെ ഇരിക്കുന്ന സാധാനത്തിനെ കണ്ടപ്പോൾ മ്മൾ ഞെട്ടിപിടഞ്ഞു എണീറ്റ് അവനെ തുറുക്കാനെ ഒന്ന് നോക്കി........

"നീ...നീ എന്താ ഇവിടെ...."

"നീ ഇവിടെ തന്നെ ഇല്ലെന്ന് നോക്കാൻ വേണ്ടി വന്നതാ...നിന്നെ  ശ്രദ്ധിക്കണം എന്ന് ശിഫു പ്രേത്യേകം പറഞ്ഞതാ...."

"അയ്യട...നിനക്ക് എന്താ ഉറക്കവും ഇല്ലേ......😠"

"ഇല്ലെങ്കിൽ....നീ ഉച്ച ഉണ്ടാക്കി വെറുതെ
പാത്തൂനെ ഉണർത്തണ്ട....പാവം അത്
ഉറങ്ങിക്കോട്ടെ"

"എണീച്ചു പോടാ നാറി😡"

"അതൊക്കെ ഞാൻ പോയിക്കൊളാം..
നീ ഒന്ന് പുറത്തേക്ക് വന്നേ...."

"നീ...ഒന്ന് പോയെ..എനിക്ക് ഉറക്കം വന്നിട്ട് വയ്യ....നീ ഒറ്റക്ക് അങ്ങ് പോയാൽ മതി"

"അയ്യട എന്റെ ഉറക്കം കളഞ്ഞിട്ട് അവളെ ഒരു ഉറക്കം..."
എന്നും പറഞ്ഞു അവൻ എന്റെ കൈയ്യും പിടിച്ചു അവൻ അവിടുന്ന് പുറത്തേക്ക് കൊണ്ട് പോയി....

കുറെ വട്ടം കൈ വിടുവിക്കാൻ നോക്കിയെങ്കിലും നോ രക്ഷ.........അവസാനം മ്മൾ ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ പോയി....

അവൻ ചെന്ന് നിന്നത് ബാൽക്കണിയിലാ.........മ്മൾ പെട്ടെന്ന് തന്നെ കൈ വിടുവിപ്പിച്ചു.....

"എന്താ നിന്റെ ഉദ്ദേശം...."

"പ്രേത്യേകിച്ചു ഒരു ഉദ്ദേശവും ഇല്ല......."

"പിന്നെ നിനക്ക് എന്തിന്റെ കെട് ആടാ നട്ടപാതിരക്ക് എന്നെ ഇവിടെ കൊണ്ട് നിർത്താൻ......"

"എനിക്ക് ഇപ്പൊ തൽക്കാലം ഒരു കേടും ഇല്ല....."

"നീ ഇവിടെ നിന്ന് മാനം നോക്കി നിൽക്കു
നിന്റെ ടൈം ആവുമ്പോൾ പോവാൻ നോക്ക്...ഞാൻ പോവാ....."

"ഹാ...അങ്ങനെ അങ്ങ് പോവല്ലേ..."

എന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു വലിച്ചു...അത് കറക്റ്റ് ആയി അവന്റെ നെഞ്ചത്തോട്ട് ലാൻഡ് ആയി...

"അതിനാണോ ഞാൻ കഷ്ടപ്പെട്ട് ഈ രാത്രി ഇങ്ങോട്ട് വന്നത്..."_ഷാൻ

മ്മൾ പെട്ടെന്ന് തന്നെ അവനിൽ നിന്ന് മാറി നിന്നതും അവൻ എന്നെ അവനിലേക്ക് വലിച്ച് അടുപ്പുപ്പിച്ചു.......
മ്മൾ കുതറിമാറാൻ ശ്രെമിച്ചെങ്കിലും അവൻ എന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി...............

മ്മൾ അന്ധം വിട്ട് അവനെ നോക്കി.....
എന്തോ മ്മളെ ഹാർട്ട് ബീറ്റ്‌സ് ഒക്കെ കുതിച്ചു ഉയാരാൻ തുടങ്ങി.....
ചെക്കൻ മ്മളെ കണ്ണിമ്മ വെട്ടാതെ നോക്കി നിൽക്കുന്നത് കണ്ട് മ്മക്ക് ആകെ അസ്വസ്ഥത തോന്നി................

ചെക്കന്റെ നോട്ടം മ്മളെ അധരങ്ങളിലേക്ക് പോവുന്നത് കണ്ടതും
മ്മൾ അവനെ ആഞ്ഞു തള്ളി........
പക്ഷെ അതിനേക്കാളും  വേഗത്തിൽ അവൻ അവനിലേക്ക് ചേർത്ത് നിർത്തി.....എന്റെ മുഖത്തേക്ക് വീണു കിടക്കുന്ന മുടികൾ അവൻ വകഞ്ഞു മാറ്റി അവൻ ഒന്നും കൂടി എന്നെ അവനിലേക്ക് ചേർത്ത് നിർത്തി.........

മ്മളെ തൊണ്ട ഒക്കെ വരുളന്ന പോലെ തോന്നി...മ്മക്ക് ഒന്നും തിരിച്ചു പറയാൻ കഴിയാതെ അവൻ എന്റെ അധരങ്ങളിലേക്ക് അവന്റെ അധരങ്ങൾ ചേർത്ത് വെച്ചു.....🙊

***************************************
(ഷാൻ)

അവളെ ആ പേടിച്ചരണ്ട മുഖവും ആ സുറുമ എഴുതിയ വെള്ളാരം കണ്ണുകളും
അവളെ വിറയാർന്ന അധരങ്ങളും കണ്ടപ്പോൾ മ്മളെ കൻഡ്രോൾ നഷ്ടപ്പെട്ടു......🙈

എന്റെ അധരങ്ങൾ അവളെ അധരങ്ങളോട് ചേർത്ത് വെക്കുമ്പോൾ ആദ്യം അവൾ എതിർപ്പ് കാണിച്ചെങ്കിലും
പിന്നെ അവൾ എതിർപ്പ് ഒന്നും കാണിക്കാതെ നിന്നു....

കുറച്ചു കഴിഞ്ഞു രണ്ടാൾക്കും ശോസം വലിക്കാൻ പറ്റാതെ ആയപ്പോൾ ആണ്
ഞാൻ അവളിൽ നിന്ന് മാറി നിന്നത്......

എന്തോ അവളെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ.....

പോയി ഉറങ്ങിക്കോ എന്ന് അവളെ മുഖത്തേക്ക് നോക്കാതെ പറഞ്ഞുകൊണ്ട് വേഗം മ്മൾ എസ്‌കേപ്പ് ആയി....റൂമിൽ ചെന്ന് കിടന്നതും  അവളെ കിസ്സ് അടിച്ചത് ഓർത്തപ്പോൾ എന്തോ ചുണ്ടിൽ ഒരു ചിരി വന്നു.......😊
മ്മൾ പിന്നെ എന്തൊക്കെയോ ആലോജ്ജിച്ചു എപ്പോഴോ ഉറങ്ങി പോയി.....

പിറ്റേന്ന് എണീറ്റ് ഫ്രഷ് ആയി ഫുഡ് ഒക്കെ കഴിച്ചു റൂമിലേക്ക് തന്നെ തിരിച്ചു വന്നു...ഇന്ന് ആയിശൂനെ കണ്ടെങ്കിലും എന്തോ മുഖത്ത് നോക്കാൻ ഒരു ചടപ്പ്....

അവളും മോശം അല്ല പെണ്ണ് മ്മളെ മുഖത്തേക്ക് പോലും നോക്കുന്നില്ല......
ഞങ്ങളെ നടപ്പ് കണ്ട് യമി എന്തോ ഇരുത്തി നോക്കുന്നുണ്ട്...മ്മൾ അവനെ നോക്കി ഒന്ന് ഇളിച്ചുകൊടുത്താണ്ട് വേഗം മുഖം തിരിച്ചു.....

നാളെ ആണ് ഞങ്ങളെ പ്രോഗ്രാം....അതോണ്ട് ഇന്നത്തെ ഔട്ടിങ് ഒക്കെ മാറ്റിവെച്ചു ഇന്ന് ഫുൾ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു....അതോണ്ട് ഇന്ന്
രാവിലെ മുതൽ എല്ലാവരും ഭയങ്കര ഹാർഡ് വർക്കിങ് ആയിരുന്നു.............

ഇതിന്റെ ഇടക്ക് ഫുഡ് കഴിക്കാൻ മാത്രം പുറത്ത് പോവും ബാക്കി എല്ലാ ടൈം പ്രാക്ടീസിങ് തന്നെ ആയിരുന്നു.............

ഇന്ന് രാത്രി ഫുഡ് കഴിച്ചു എല്ലാവരും പെട്ടെന്ന് കിടന്നു...രാവിലെ മുതൽ പ്രാക്ടീസിങ് തന്നെ ആയത് കൊണ്ട് എല്ലാവരും ഭയങ്കര ടയേർഡ് ആയിരുന്നു...........

***************************************
(ആയിശൂ)

ഇന്ന് നൈറ്റ് ആണ് പ്രോഗ്രാം...പാടുന്ന 
അവമാരെക്കാളും ടെൻഷൻ ആണ് ഞങ്ങൾക്ക്....രാവിലെ മുതൽ ഞങ്ങടെ അവസ്ഥ ഇത് തന്നെ ആയിരുന്നു.....😩

ബട്ട് ഇപ്പോഴും അവന്മാർക്ക് ഭയങ്കര കോണ്ഫിഡൻസ് ആണ്......പടച്ചോന്ക്ക്
അറിയാ എന്താവും എന്ന്.....

ഇന്ന് വൈകീട്ട് ഇറങ്ങണം...എന്നാലേ പരിപാടിയുടെ കുറച്ചു മുൻപ് ആയി അവിടെ എത്തു....ഞങ്ങൾക്ക് ഒക്കെ നേരത്തെ തന്നെ നല്ല സ്റ്റയിൽ ആയിട്ട് തന്നെ മാറ്റി ഒരുങ്ങി ഹാളിൽ ഇരിക്കായിരുന്നു......

ഇതുവരെ ആയിട്ടും അവന്മാരെ കാണുന്നില്ല....മ്മൾ പിന്നെ അവർ വരുന്നത് വരെ ഫോണിൽ കളിച്ചോണ്ട് ഇരുന്നു....

കുറച്ചു കഴിഞ്ഞു പാത്തു മ്മളെ ഇരുന്ന്
തോണ്ടുന്നു...മ്മൾ വാട്സ്പ്പിൽ ഇരുന്ന്
ശിഫുന് ചാറ്റ് ചെയ്യായിരുന്നു....അപ്പോഴാ
കുരിപ്പ് മ്മളെ ഇരുന്ന് തോണ്ടുന്നെ.....

എന്താടി എന്ന് മ്മൾ കലിപ്പിൽ ചോദിച്ചതും...പെണ്ണ് മ്മളെ നോക്കി കണ്ണ് കൊണ്ട് അങ്ങോട്ട് നോക്ക് എന്ന് പറഞ്ഞു മ്മൾ അവിടേക്ക് നോക്കിയതും മ്മൾ വായും പൊളിച്ച് നിന്നു......😱

അവന്മാർ മാസ്സ് ലുക്കിൽ നിൽക്കുന്നതാ കണ്ടത്...അവർ ആറ് പേരും ഒരേ ലുക്കിൽ അതും ബ്ലാക്ക് പാന്റ് ടീഷർട്ടും അതിനു മേൽ ബ്ലാക്ക് റോയൽ കോട്ട്...
അതും പോരാഞ്ഞു ബ്ലാക്ക് ഷൂവും കൂളിംഗ് ഗ്ലാസ്സും.... ന്റെ അമ്മോ...ഇവർ എന്താ ഫുൾ ബ്ലാക്കിൽ കരിദിനം  ആഘോഷിക്കാൻ പോവാണോ....😰

മ്മൾ ഷാൻ നോക്കിയപ്പോൾ ഉഫ്‌ ഒന്നും പറയാൻ ഇല്ല..മജ്ജ😅...അവന്റെ മുഖത്തേക്ക് വീഴുന്ന മുടി സൈഡിലേക്ക് ഒതുക്കുന്നെ അവനെ മ്മൾ കണ്ണിമ്മവെട്ടാതെ നോക്കി നിന്നു.....

ആരോ മ്മളെ പിച്ചിയപ്പോൾ ആണ് മ്മൾ അവനിൽ നിന്ന് കണ്ണെടുത്തത്.....മ്മളെ
പിച്ചിയ സാധാനത്തിനെ മ്മൾ 
തുറുക്കാനെ ഒന്ന് നോക്കി....

"ഒന്ന് മയത്തിൽ ഒക്കെ നോക്കേടി...നിന്ന
നിൽപ്പിൽ അവൻ ഭസ്മം ആയി പോവല്ലോ"_പാത്തു

അവൾ അത് പറഞ്ഞപ്പോൾ ചമ്മിയ മോന്ത മ്മൾ പുറത്ത് കാണിക്കാതെ അവളെ നോക്കി ഒന്ന് പുച്ചിച്ചുങ്ങാൻഡ് വേഗം നോട്ടം മാറ്റി.....

പിന്നെ കുറെ നേരം അവിടെ നിൽക്കാതെ വേഗം അവിടുന്ന് പ്രോഗ്രാം നടക്കുന്ന ഹാളിലേക്ക് വിട്ടു....

***************************************
(ഷാൻ)

ഇന്നത്തെ പ്രോഗ്രാമിൽ ചെറിയ ഒരു ടെൻഷൻ എനിക്ക് ഉണ്ട്...അവിടെ ചെന്ന് അവളുമാരെ തമിയുടെ അടുത്ത് ആക്കി ഞങ്ങൾ ഇതിന്റെ ഫോർമാലിറ്റിസ് ഒക്കെ
റെഡി ആക്കാൻ പോയി....ആയിശൂനെ
പ്രേത്യകം നോക്കാൻ പറഞ്ഞിട്ട മ്മൾ പൊന്നെ...അവളെ വിശോസിക്കാൻ പറ്റില്ല....അവളുടെ അടുത്ത് നിന്ന് പോരുമ്പോൾ മ്മൾ വെറുതെ ഒന്ന് നോക്കി.....

എന്നെ നോക്കി ചിരിച്ചുങ്ങാണ്ട് ഒരു ഓൾ ദി ബെസ്റ്റ് തന്നു...അത് മതി ആയിരുന്നു
മ്മക്ക് മ്മളെ ടെൻഷൻ ഒക്കെ പോവാൻ..
എല്ലാവരുടെയും ഓൾ ദി ബെസ്റ്റ് ഒക്കെ വാങ്ങി ഞങ്ങൾ സ്റ്റേജിന്റെ അടുത്തേക്ക്
പോയി.....

വലിയ പ്രോഗ്രാം ആണ്...വലിയ ഗസ്റ്റ് ഒക്കെ വരുന്ന വലിയ പ്രോഗ്രാം......

ഞങ്ങൾക്ക് ഏറ്റവും ആശോസം ആയത്
ഏറ്റവും അവസാന പ്രോഗ്രാം ആണ് ഞങ്ങളുടേത്....അതാവുമ്പോൾ തകർക്കാലോ.......

പ്രോഗ്രാംസ് ഒക്കെ ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു...ഒരു ട്ടഫ് കോംബിട്ടീഷൻ.....
അവളുമാരെ നോക്കിയപ്പോൾ ഒക്കെതിന്റെയും മുഖത്ത് നല്ലോണം ടെൻഷൻ ഉണ്ട്....

അടുത്തത് ഞങ്ങളെ പ്രോഗ്രാം ആണ്...
ലാസ്റ്റ് പ്രോഗ്രാം....

"Next last programme is team  devils from kerala..."

എന്ന് പ്രോഗ്രാമിന്റെ ആഗർ വിളിച്ചു പറഞ്ഞതും സ്റ്റേജിൽ ആകെ പ്രേകമ്പനം കൊള്ളിച്ചു കയ്യടികളുടെ ശബ്‌ദം ഉയർന്നു.....

ആ കയ്യടി കേരളത്തിൽ നിന്നുള്ള ടീം ആയത് കൊണ്ടാണ് എന്ന് അവർ പറയാതെ തന്നെ പറഞ്ഞു...😄

ഞങ്ങൾ music instruments മായി സ്റ്റേജിലേക്ക് കയറി....

***************************************
(ആയിഷു)

അവർ സ്റ്റേജിൽ കയറിയപ്പോൾ തന്നെ
ഭയങ്കര ആർപ്പും വിളിയും കയ്യടിയും ഒക്കെ ആയി ഗംഭീര സ്വീകരണം ആയിരുന്നു ഓടിയൻസ് അവർക്ക് ഒരുക്കിയത്.......

അവർ ഒരു ഡിജെ സോങ് ആയിരുന്നു അവിടെ കാഴ്ച്ച വെച്ചത്...അവർ സോങ് തുടങ്ങിയതും  അവസാനിച്ചതും അറിഞ്ഞേല്ലെന്നു പറയുന്നതാ ശെരി....അത്രക്കും അടിപൊളി ആയിരുന്നു അവരെ സോങ്..........

അവരെ പാട്ട് കഴിഞ്ഞതും ഓടിയൻസ് അടക്കം എല്ലാവരും എണീറ്റ് നിന്ന് കൈ അടിച്ചത്...അത്രക്ക് പെർഫെക്റ്റ് ആയിരുന്നു അവരെ ഓരോ മൂമെന്റും.....

അവർ സ്റ്റേജിൽ നിന്ന് ഇറങ്ങി ഞങ്ങളെ അടുത്തേക്ക് വന്നു...പിന്നെ ഫുൾ കെട്ടിപ്പിടുത്തവും പെര്ഫോമന്സിന്റെ കാര്യങ്ങൾ പറയുകയും ആയിരുന്നു.......

പിന്നെ ചെറിയ ഒരു ബ്രേക്ക് നു ശേഷം 
വിന്നറിനെ അന്നൊൻസ് ചെയ്യാൻ വേണ്ടി ജഡ്ജസ് എല്ലാവരും സ്റ്റേജിലേക്ക് കയറി വന്നു...

അത് മതിയല്ലോ....എല്ലാവരുടെയും നെഞ്ചടിപ്പ് കൂടാൻ തുടങ്ങി......എന്താ പറയാ വല്ലാത്തൊരു ടെൻഷൻ..........

ആരോ മ്മളെ കയ്യിൽ മുറുകെ പിടിക്കുന്നത് കണ്ടാണ് മ്മളെ നോട്ടം മ്മളെ അരികിലേക്ക് കണ്ണ് പോയത്.......

ഷാൻ ടെൻഷൻ ആയി മ്മളെ കയ്യിൽ പിടിച്ചത് ആണ്...മ്മൾ ചെക്കന്റെ മുഖത്തേക്ക് നോക്കിയപ്പോൾ മ്മക്ക് അറിയാതെ ചിരി വന്നു....ചെക്കന്റെ മുകത്ത് നല്ലോണം ടെൻഷൻ ഉണ്ട്.........

ടെൻഷൻ ഇല്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു...അത്രക്കും ഇവർ എഫേർട്ടു എടുത്തക്കണ്......

മ്മൾ പിന്നെ അവനിൽ നിന്ന് നോട്ടം തെറ്റിച്ചു സ്റ്റേജിലേക്ക് നോക്കി..............

"Yes guys.....the winner is..............."

എന്ന്  സ്റ്റേജിൽ നിന്ന് മുഴുവൻ ആക്കാതെ പറഞ്ഞതും മ്മളെ നെഞ്ചിടിപ്പ് ഒക്കെ കൂടി..മിക്യവാറും ഹാർട്ട് അറ്റാക്ക് വരാൻ സാധ്യത ഉണ്ട്.....

"Then....eny Gus......"

പെണ്ണും പിള്ള വീണ്ടും ചോദിച്ചതും മ്മക്ക് അങ്ങ് എരിഞ്ഞു കേറി.....ആരന്ന് വെച്ചാൽ അത് അങ്ങ് പറഞ്ഞൂടെ വെറുതെ മനുഷ്യന്മാരെ ടെൻഷൻ ആക്കാൻ......

"Ok.....The winner is..... teams of devils from kerala"

എന്ന് പറഞ്ഞതെ ഓർമ്മ ഉള്ളു....പിന്നെ സ്റ്റേജ്ജ് ഇളകി മറിയുന്ന തരത്തിൽ ആർപ്പും വിളിയും കയ്യടികളും ഉയർന്നു...

എല്ലാവരും വന്ന്‌ കെട്ടിപ്പിടിക്കലും കൺഗ്രസ് പറയാലും ഒക്കെ ആയി ആകെ ജോർ ആയി.....

അവർ സ്റ്റേജിലേക്ക് പോവാൻ നിന്നതും
ഷാൻ വാന്നുങ്ങാണ്ട് കെട്ടിപ്പിടിച്ചു..........
പടച്ചോനെ മ്മളെ കിളി ഏതിലൂടെയൊക്കെ ആണ് പോയതെന്ന്
മനസ്സിലായില്ല....

അയ്യേ ...നാണം കെട്ട്...ഇവരുടെ ഒക്കെ മുന്നിൽ വെച്ച്......😣ചെക്കൻ എന്നിൽ നിന്ന് മാറി നിന്ന് എനിക്ക് ഒന്ന് ചിരിച്ചുങ്ങാണ്ട് സ്റ്റേജിലേക്ക് കയറിപ്പോയി.......

മ്മളെ കൂരാമിസ് ആണങ്കിൽ മ്മളെ നോക്കി ആക്കി ചിരിക്ക...മ്മൾ പിന്നെ ആ ഭാഗത്തേക്ക് നോക്കാൻ പോയില്ല...

അവർ സ്റ്റേജിൽ നിന്നും ഗപ്പ് വാങ്ങുന്നതും നോക്കി ആർത്ത് വിളിച്ചു..

ക്യാഷ് പ്രൈസ് ഒക്കെ വാങ്ങി  അവർ സ്റ്റേജിൽ നിന്നും ഇറങ്ങുമ്പോൾ
ഫുൾ മീഡിയാസ് വളഞ്ഞു......

ഇനി ഇവരെ ഇപ്പോഴൊന്നും കാണാൻ പറ്റൂലാന്ന് മനസ്സിലായി....

മീഡിയാസിന്റെ ചോദ്യങ്ങളും ഫോട്ടോ എടുക്കലും ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ഫോട്ടോ എടുക്കാൻ ഓടിയൻസ് ഒക്കെ വന്നു...

പിന്നെ അതൊക്കെ കഴിഞ്ഞു വന്നപ്പോഴുക്കും നേരം ഒരുപാട് ആയിരുന്നു......ഞങ്ങളും കുറെ ഫോട്ടോസ് എടുത്ത് വാട്സ്പ്പിൽ സ്റ്റാറ്റസ് ഇട്ടു...ഇൻസ്റ്റയിൽ സ്റ്റോറിയും ഇട്ടു😆

അതൊക്കെ കഴിഞ്ഞപ്പോഴേക്കും എല്ലാവരും നല്ലോണം ക്ഷീണിച്ചിരുന്നു...
പുറത്ത് നിന്നും ഫുഡും കഴിച്ചു റൂമിലേക്ക് വിട്ടു.....

ഇപ്പൊ നേരം പുലർച്ചെ നാല്മണി ആയതു കൊണ്ടും എല്ലാവര്ക്കും ക്ഷീണം ഉള്ളത് കൊണ്ടും ഇന്ന് നൈറ്റ് പുറത്ത് വെച്ച് ഇവരെ വക ഒരു പാർട്ടി അറേഞ്ചു ചെയ്‌തു....

അതോണ്ട് ഒന്നും നോക്കാതെ വേഗം പോയി കിടന്നു...എന്തോ പെട്ടെന്ന് തന്നെ ഉറങ്ങി പോയി.....

***************************************
(ഷാൻ)

ഇന്ന് പരിപ്പാടി ഒക്കെ കഴിഞ്ഞു വന്ന് കിടന്നപ്പോഴേക്കും ടൈം ഒരുപാട് ആയിരുന്നു...പിന്നെ മ്മൾ എണീച്ചത്
ഉച്ച ആയിക്കണ്‌...ഇപ്പൊ പുറത്ത് പോവാൻ ആർക്കും ഇൻട്രസ്റ്റ് ഇല്ലാത്തൊണ്ട് ഉച്ചക്കത്തെ ഫുഡ് പാർട്ടസെൽ വാങ്ങി കൊണ്ട് വന്നു.........

അതൊക്കെ കഴിച്ഛ് എല്ലാവരും ഈ വില്ലയുടെ അടുത്ത് തന്നെ ചെറിയ ഒരു ഗാർഡൻ ഉണ്ട് അവിടെ പോയി ഇരുന്നു...

ഇന്ന് നൈറ്റ് ഇവളുമാർക്ക് ഒരു പാർട്ടി അറജ് ചെയ്തിട്ടുണ്ട്....ഇതൊക്കെ കഴിഞ്ഞു മറ്റന്നാൾ തന്നെ ഞങ്ങൾക്ക് തിരിച്ചു പോവാൻ ഉള്ളതാ...പിന്നെ
എല്ലാവരും ഇന്നത്തെ പാർട്ടിയെ കുറിച്ച് ആയിരുന്നു സംസാരം...ഇതൊക്കെ കഴിഞ്ഞപ്പോൾ എല്ലാവരും അവരുടേതായ ലോകത്തേക്ക് പോയി....

ഇനി മറ്റന്നാൾ വരെ ആണ് ഇവർക്ക് സമാധാനത്തിൽ സംസാരിക്കാൻ പറ്റൂ....
അതോണ്ട് മ്മൾ അത് കൊളാക്കാൻ പോയില്ല...അപ്പോഴാ ആയിഷു ഒരു ബെഞ്ചിൽ ഇരിക്കുന്നത് കണ്ടത് പുള്ളിക്കാരി ഭയങ്കര ആലോചനയിൽ ആണ്....മ്മൾ എന്തായാലും അവളെ അടുത്ത് പോയി ഇരുന്നു.....

****************************************
(ആയിഷു)

എല്ലാവരും ഭയങ്കര കുറുകലിൽ ആയപ്പോൾ മ്മൾ പിന്നെ അത് ശല്യം ചെയ്യേണ്ടെന്നു കരുതി അവിടെ കണ്ട ഒരു ബെഞ്ചിൽ പോയിരുന്നു....എന്തോ
ഇവിടെ വന്ന് ഇരുന്നപ്പോൾ മ്മക്ക് വല്ലാത്തൊരു ഫീൽ...അതൊക്കെ ആസ്വദിച്ചു ഇരിക്കുമ്പോൾ ആണ് ആരോ മ്മളെ അടുത്ത് വന്നിരുന്നത്......

വന്നിരുന്ന ആളെ മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടതോണ്ടു മ്മൾ പിന്നെ ആ ഭാഗത്തേക്ക് നോക്കാൻ പോയില്ല.........

അവന്റെ കൈ മ്മളെ കയ്യിന് മുകളിൽ
വെച്ചപ്പോൾ ആണ് മ്മൾ അവന്റെ മുഖത്തേക്ക് നോക്കുന്നത്.....ചെക്കൻ
മ്മളെ നോക്കി സൈറ്റ് അടിച്ചു തന്നപ്പോൾ അവനെ ഒന്ന് തുറുക്കാനെ നോക്കിങ്ങാണ്ട് മ്മൾ കൈ വേഗം പിൻവലിച്ചു.......

"എന്താടി...ഭയങ്കര കലിപ്പിൽ ആണല്ലോ..
എന്തുപ്പറ്റി..."ഷാൻ

"ഞാൻ എങനെ ഇരുന്നാലും നിനക്ക് എന്താടാ...."

"ഡാ...ന്ന..."

"ആ....എന്തെ...പറ്റിയില്ലേ....."

"ഇല്ല.....ഇനി നീ ടാന്ന് വിളിക്ക്... അപ്പൊ ശെരിയാക്കി തരാം നിന്നെ...."

"ഞാൻ ഇനിയും വിളിക്കും ഡാ..ഡാ..ഡാ
നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യ്😏...."


"നീ കൂടുതൽ വിളച്ചിൽ എടുക്കല്ലേ....."

"എടുത്താൽ.....😏"

"എടുത്താൽ...അന്ന് രാത്രി കിട്ടിയത് ഓർമ്മ ഉണ്ടല്ലോ അത് പോലെ ഒരെണ്ണം നല്ല കനത്തിൽ ഞാൻ അങ് തരും...അത് വേണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ...."

ചെക്കൻ അത് പറഞ്ഞതും മ്മളെ മൈൻഡിലേക്ക് ആ രാത്രി നടന്ന സംഭവം ഓർമ്മ വന്നതും മ്മൾ അപ്പൊ തന്നെ വായ പൊത്തി പിടിച്ചു.....😵

ചെക്കൻ മ്മളെ ഒന്ന് നോക്കി  ചിരിച്ചുങ്ങാണ്ട് മ്മളെ അടുത്തേക്ക് നീങ്ങി ഇരുന്നു.........

അവൻ മ്മളെ അടുത്തേക്ക് നീങ്ങി ഇരുന്നപ്പോൾ എന്തോ മ്മളെ ഹാർട്ട് ഒക്കെ വല്ലാതെ ഇടിക്കാൻ നോക്കി.........

ചെക്കൻ മ്മളെ ഒന്ന് നോക്കിങ്ങാണ്ട് എന്റെ മടിയിലേക്ക് തലവെച്ചു ആ ബെഞ്ചിൽ കിടന്നു...മ്മൾ അന്ധം വിട്ട് 
അവനെ നോക്കിയപ്പോൾ എനിക്ക് ഒന്ന് ചിരിച്ചു തന്നുങ്ങാണ്ട് കണ്ണ് അടച്ചു കിടന്നു...........

മ്മക്ക്  എന്തോ അത് മാറ്റാനും തോന്നിയില്ല.....ചെക്കന്റെ കിടത്തം കണ്ടതും മ്മളെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.......എന്തൊരു ക്യൂട്ട് ആണ് കുരിപ്പ്.......മ്മൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു......

പെട്ടെന്ന് അവൻ കണ്ണ് തുറന്നതും ഞങളെ കണ്ണുകൾ തമ്മിൽ ഉടക്കി.......

പെട്ടെന്ന് പുറകിൽ നിന്ന് ആരോ ചുമ്മക്കുന്നത് കേട്ടതും  എന്റെ കണ്ണുകൾ അവനിൽ നിന്ന് മാറ്റി....അപ്പോഴേക്കും അവൻ എന്റെ മടിയിൽ നിന്ന് എണീറ്റ് പിറകിലേക്ക് തിരിഞ്ഞു നോക്കി.........

ഞങ്ങളെ നോക്കി ഇളിച്ചു നിൽക്കുന്ന യമിയെയും പാത്തുനേയും ആണ് കണ്ടത്....അവർക്കും ഞങ്ങൾ ഒന്ന് ഇളിച്ചു കൊടുത്തു........

"അതേ.... ഇങ്ങനെ ഇരുന്നാൽ മതിയോ
ഇപ്പൊ തന്നെ ടൈം ഒരുപാട് ആയി......
എല്ലാവരെയും വിളിക്ക് ഇനി ഒക്കെ ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു വരുമ്പോഴേക്കും
ടൈം ഒരുപാട് ആവും....വന്നേ..." യമി

"ഹാ...എന്നാ എല്ലാവരെയും വിളിക്ക്....."

പിന്നെ എല്ലാവരെയും വിളിച്ചു റൂമിലേക്ക് 
വെച്ച് പിടിച്ചു.......അവിടുന്ന് പിന്നെ ഒരു യുന്തം കഴിഞ്ഞു തന്നെ പറയാം...ഡ്രസ്സ് ചേഞ്ച്ങ്ങിന്റെ പേരിൽ ഏറ്റവും കൂടുതൽ തല്ലുണ്ടാക്കുന്നത് നമ്മൾ ഗേൾസ് തന്നെ ആവും.....അങ്ങനെ ആകെ മൊത്തം കുട്ടിച്ചിറ മാനജിറാ എന്നൊക്കെ പറഞ്ഞപ്പോലെ ഒടുക്കം ഒക്കെ മാറ്റി ഒരുങ്ങി ഹാളിൽ വന്നു ഇരുന്നു.....

അപ്പോഴേക്കും അവന്മാർ വന്നു..ഒക്കെ കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.....

ഇവർ പാർട്ടി ഒരുക്കിയ സ്ഥലത്തു എത്തിയപ്പോൾ സത്യം പറഞ്ഞ ശെരിക്കും ഞെട്ടി...ഒരു ഗാർഡൻ ഏരിയ
ആയിരുന്നു...ഫുൾ ലൈറ്റസുമായി ഫുൾ
അലകരിച്ചിട്ടുണ്ട്......

അപ്പോഴേക്കും അവന്മാർ വന്നു ഞങളെ അവിടേക്ക് കൂട്ടി കൊണ്ട് പോയി.......
അവിടെ പുറത്ത് തന്നെ വലിയ ഒരു ടേബിലും അതിൽ ഫുൾ നല്ല അടിപൊളി ഡിഷും.... ആകെ മൊത്തം കളർ ഫുൾ...

ഞങ്ങളെ ടേബിളിൽ കൊണ്ട് പോയി ഇരുത്തി  ഞങ്ങൾക്ക് ഫുൾ ഫുഡ് സെർവ് ചെയ്തു തന്നു അവർ............

പിന്നെ ഫുൾ അടിയും പിടിയും ചിരിയും കളിയും ഒക്കെ ആയി..സമയം പോയി...
ഫുഡ് ഒക്കെ കഴിച്ചു എല്ലാവരും അവിടെ ഉണ്ടായിരുന്ന ഒരു സ്ഥലത്തു പോയി ഇരുന്നു...സത്യം പറഞ്ഞ നല്ലോണം തണുപ്പ് ഉണ്ടായിരുന്നു....അപ്പോഴേക്കും യമി പോയി ഒരു റൊമാന്റിക് സോങ് പ്ലൈ ചെയ്തു.........

പിന്നെ അവർ ഓരോരുത്തരും കപ്പ്ൾ ഡാൻസ്  കളിക്കാൻ തുടങ്ങി..😆
അതൊക്കെ എൻജോയ് ചെയ്തു ഇരിക്കുമ്പോൾ ആണ് ഷാൻ എണീറ്റ് നിന്ന് എന്റെ നേരെ കൈ നീട്ടിയത്........

അവൻ എന്തിനാണെന്ന് കൈ നീട്ടിയത് എന്ന് മനസ്സിലായി എന്തോ അറിയാതെ മ്മളെ കയ്യും അവനിലേക്ക് നീണ്ടു......

അവൻ എന്റെ കൈ പിടിച്ഛ് അവനിലേക്ക് ചേർത്ത് നിർത്തി....അവന്റെ ഒരു കൈ എന്റെ അരയിലൂടെയും മറ്റേ കൈ എന്റെ കയ്യിലും പിടിച്ചു പാട്ടിനു ഒപ്പം ഞങ്ങൾ ചുവട് വെക്കാൻ തുടങ്ങി.........

ആ കാപ്പി കണ്ണുകൾ എന്തിനന്നായി തിളങ്ങുന്നുണ്ടായിരുന്നു......അവന്റെ കണ്ണുകളിലെ തിളക്കവും അവന്റെ ചുണ്ടിലെ ചിരിയും മ്മളെ വേറെ ഏതോ ലോകത്ത് എത്തിച്ചു..........

***************************************
(ഷാൻ)

അവളെ നേരെ കൈ നീട്ടിയെങ്കിലും അവൾ എന്റെ കൂടെ വരും എന്നൊരു പ്രെതീക്ഷ ഇല്ലായിരുന്നു...മറിച്ചു അവൾ 
കൈ തന്നപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം ആയിരുന്നു.......

അവളെ എന്നോട് ചേർത്ത് നിർത്തി പാട്ടിനൊപ്പം ചുവട് വെക്കുമ്പോൾ എന്തോ വല്ലാത്തൊരു അനുഭൂതി.........
അവളെ ആ  വെള്ളാരം കണ്ണുകൾ മ്മളെ അവളിലേക്ക് കൊത്തി വലിക്കുന്നത് പോലെ തോന്നി..............

ഞങ്ങളെ  കണ്ണുകൾ തമ്മിൽ കഥ പറയുമ്പോൾ ആണ്  പെട്ടെന്നു സോങ് നിന്നത്......

പെട്ടെന്ന് എന്തോ വെളിവ് വന്നപ്പോലെ അവൾ എന്നിൽ നിന്ന് മാറി നിന്നു...........
ഞങ്ങൾക്ക് പിന്നെ ആണ് പരിസര ബോധം വന്നത്..മ്മളെ കൂരാമീസിനെ നോക്കിയപ്പോൾ ഒക്കെ പന്തം കണ്ട പെരുച്ചായിയെ പോലെ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ട്......

ഞാൻ അവർക്ക് ഒരു വളിച്ച ഇളി പാസ്സ് ആക്കി...ആയിഷു ആണങ്കിൽ നിന്ന് പരുങ്ങുന്നുണ്ട്......

"ഇങ്ങൾ നിന്ന് പരുങ്ങോന്നും വേണ്ട.....
സത്യം പറയാലോ ഇവിടെ ഏറ്റവും നന്നായി ഡാൻസ് ചെയ്തത് നിങ്ങളാ....
Made for each other💞💞💞"എബി

"സത്യം"അക്കു

അവൻ അങ്ങനെ പറഞ്ഞതും  മ്മൾ അവരെ നോക്കി ഒന്ന് ചിരിച്ചുങ്ങാണ്ട് അവളിലേക്ക് നോട്ടം തെറ്റിച്ചു......

പെണ്ണ് അവരെ നോക്കി ചിരിച്ചെന്ന് വരുത്തി അവിടുന്ന് പോയി.......

കുറച്ചു നേരം കൂടി അവിടെ ഇരുന്ന് സംസാരിച്ചു...കുറെ അടിയും പിടിയും തള്ളും ചളിയും ഒക്കെ ആയി ടൈം പോയത് അറിഞ്ഞില്ല...പിന്നെ എല്ലാവരും പോവാൻ ഇറങ്ങി....

റൂമിൽ എത്തി ഫ്രഷ് ആയി കിടന്നു.....
ഇന്നത്തെ കാര്യങ്ങൾ ഒക്കെ ചിന്തിച്ചു  ചിരിച്ചു എപ്പോഴോ ഉറങ്ങി പോയി.........

പിറ്റേന്ന് ഫുൾ കറങ്ങാൻ തീരുമാനിച്ചു അതോണ്ട് രാവിലെ തന്നെ ഇറങ്ങി.....
ഉച്ചവരെ അവിടെയും ഇവിടെയും ഒക്കെ കറങ്ങി ഫുഡ് കഴിക്കാൻ ഒരു ഹോട്ടൽ കയറി.....ആയിഷൂന് ഇപ്പൊ എന്നോട് പഴയെ പോലെ ദേഷ്യം ഒന്നും ഇല്ല...........

അതോണ്ട് തന്നെ പെണ്ണ് കണ്ണിൽ കാണുന്നത് ഒക്കെ വാങ്ങി തിന്നാൻ തുടങ്ങി....എന്റെ പോക്കറ്റും അതോടെ കാലി ആയി....

ഫുഡ് അടിക്കാൻ ഹോട്ടൽ കയറിയിട്ടും ഇത് തന്നെ അവസ്ഥ....പെണ്ണ് അതും ഇതും ഒക്കെ ഓഡർ ചെയ്യുന്നുണ്ട്.......
ഇതൊക്കെ എങ്ങോട്ട് ആണോ ആവോ പോവുന്നെ........

പെണ്ണ് എന്നെ കൊണ്ട് ലോൺ എടുപ്പിക്കും എന്ന തോന്നുന്നെ......

എല്ലാവരും ഓഡർ ചെയ്തു ഫുഡ് അടിക്കാൻ തുടങ്ങി....എല്ലാവരെക്കാളും മുൻപ് ആയിഷു തിന്ന് കഴിഞ്ഞു വാഷ് റൂമിലേക്ക് പോയി.....

****************************************
(ആയിഷു)

മ്മൾ ഫുഡും അടിച്ചു വാഷ് റൂമിലേക്ക് പോയി...ഭാഗ്യത്തിന് വേറെ ആരും അവിടെ ഇല്ലാത്തൊണ്ട് മ്മൾ മുഖം ഒക്കെ ഒന്ന് മിനുക്കി..തിരിച്ചു പോവാൻ തിരിഞ്ഞതും മ്മളെ പിന്നിൽ നിൽക്കുന്ന ആളെ കണ്ട് മ്മൾ ഒന്ന് ബയന്നുങ്ങാണ്ട്
അല്പം പിറകിലേക്ക് നീങ്ങി.....

"നീ.........😦"

"ഓ...അപ്പൊ മ്മളെ മറന്നിട്ടില്ല......"

"ഹും....അങ്ങനെ എളുപ്പം നിന്നെ ഞാൻ 
മറക്കും എന്ന് വിചാരിക്കേണ്ട......😏"

"അതാണ് എനിക്കും വേണ്ടത്...ഇങ്ങനെ ഞാൻ നിന്റെ മുന്നിൽ വന്ന് നിന്നിട്ടും നിനക്ക് ഒരു കുലുക്കവും ഇല്ലല്ലോടി....."

"നിന്നെ കാണുമ്പോൾ പേടിച്ചോടുന്ന സാധാനങ്ങളെ മാത്രം ആവും നീ ഇതുവരെ കണ്ടിട്ടുള്ളത് ഇത് ഐറ്റം വേറെ ആണ് മോനെ......"

"അതോണ്ട് തന്നെ അല്ലടി...എനിക്ക് നീ
ജീവൻ ആണെന്ന് പറഞ്ഞത്...നിന്റെ
ഈ പതറാതെ ഉള്ള സംസാരം തന്നെ എന്നെ നിന്നിലേക്ക് അടുപ്പിതും......."

"നീ വല്ലാതെ കിടന്ന് ചെലക്കേണ്ട... ഇപ്പോഴും ഞാൻ പറയാ ഞാൻ ഷാൻ കാസിമിന്റെ പെണ്ണാ....അതോർത്തോ... ഒരു വീഡിയോ കാണിച്ചു നീ എന്നെ ആ
അവനിൽ നിന്ന് അകറ്റാൻ നോക്കണ്ടാ... ഒരു വീഡിയോ കണ്ട് ഞാൻ എന്റെ ജീവനെ വെറുക്കാൻ നീയല്ല ഞാൻ....."

"ഹാ...ഹാ...എനിക്ക് അറിയാം നീ അവനെ വെറുക്കില്ല എന്നൊക്കെ... എന്ത് ചെയ്യാനാ ഞാൻ ഇന്നേവരെ ആഗ്രഹിച്ച കാര്യങ്ങൾ ഒന്നും നേടാതെ ഇരുന്നിട്ടില്ല...എനിക്ക് നേടാൻ കഴിയാത്തത് ഒന്നും മറ്റുള്ളവർക്ക് കൊടുത്തും ശീലം ഇല്ല....അതിനു വേണ്ടിയാ നിങ്ങൾ ഇങ്ങോട്ട്  പൊരുന്നതിന് കുറച്ചു മുൻപ് ഞാൻ ഇവിടേക്ക് ലാൻഡ് ആയത്..
അവന്മാരെ കൂടെ നിങ്ങൾ വരും എന്ന് വിചാരിച്ചില്ല....അതോടെ മ്മളെ പ്ലാൻ തകർന്നു....ഞാനും ഐറിനും കൂടി ഒരു
കരാറിൽ ഒപ്പ് ഇട്ടിരുന്നു....അവൾക്ക് അവനെയും എനിക്ക് നിന്നെയും  ഒരു പോറൽ പോലും ഏൽക്കാതെ വേണം എന്ന്.....പക്ഷെ എനിക്ക് ആ കരാർ ലംഗിക്കേണ്ടി വരും...അവൻ ഈ ലോകത്ത് നിന്ന് പോയാലെ എനിക്ക് നിന്നെ കിട്ടൂ എന്ന് മനസ്സിലായി..............
അതിനു വേണ്ടിയാ ഞാൻ വന്നേ...ഇവിടെ വെച്ച് തന്നെ അവനെ വേരോടെ പിഴുത് എറിയാൻ ...പക്ഷെ ഇവിടെയും ഞാൻ അറിയാതെ ഷാൻ ന്റെ പ്രോഗ്രാം കാണാൻ ഐറിനും വസീമും വന്നു........."

"ഓ.....അവനെ ഇല്ലാതാക്കും എന്ന് നിന്റെ വെറും തോന്നൽ ആണ്....അവനെ നിനക്ക് അറിയത്തില്ല.. ഈ ആയിഷ ഷെൻസാ മാലിക്ക് ഷാൻ കാസിമിന്റെയാ പടച്ചോന്റെ കിത്താബിൽ ആയിഷ ഷെൻസാ മാലിക്കിനോട് ചേർത്ത് വെച്ചത് ഷാൻ കാസിമിനെയാ.... അതോർത്തോ......നിനക്ക് ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇത് ഇവിടെ വെച്ച് നിർത്തിക്കൊ"

"നീ...എന്താടി എന്നെ പേടിപ്പിക്കാണോ....
ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിട്ട ഉണ്ടെങ്കിൽ നേടി എടുത്തിട്ടെ ഉള്ളു....ഇതും അത് പോലെ തന്നെ ആണ്....എന്ത് ചെറ്റ തരം കാണിച്ചിട്ട്  ആണെങ്കിലും ഞാൻ നിന്നെ സ്വന്തം ആക്കിയിരിക്കും....."

"പഫ്.....നിർത്തട....എന്നെ നിനക്ക് അറിയില്ല....നിനക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല...പിന്നെ ഞാൻ ഷാൻ ന്റെ പെണ്ണ് മാത്രം അല്ല ശിഫാൻ മാലിക്കിന്റെ അനിയത്തിയും കൂടിയാ അത് ഒന്ന് അറിഞ്ഞു ഇരിക്കുന്നത് നല്ലതാ"

"അറിയാടി....നിന്നെ എന്നിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണം അവൻ തന്നെയാ....ശിഫാൻ മാലിക്ക് അവൻ പുലിക്കിട്ടി തന്നെയാ...ഷാൻ ന്റെ പോലെ.....അവർ രണ്ടു പേരും നിന്നാൽ 
വേറെ ആരുടേയും ആവിശ്യം ഇല്ലെന്ന് അറിയാം......അത് വിട് ഇപ്പൊ നിന്നെ ഒന്ന് കാണാൻ വന്നതാ ഇക്ക...അപ്പൊ പോട്ടെ ഷാൻ ഇങ്ങോട്ട് വരുന്നുണ്ട്..... ഇനി ഇത് വല്ലതും  അവൻ അറിഞ്ഞാൽ അറിയാലോ അന്റെ കെൻസന്റെ ജീവിതം എന്റെ കയ്യിൽ ആണെന്ന മനസ്സിലാക്കികോളണം.... അപ്പൊ ബൈ മൈ ഡാർലിംഗ്...."

എന്നും പറഞ്ഞു അവൻ പോകുന്നത് ഒരു വെറുപ്പോടെ നോക്കി... മനസ്സിൽ നുരഞ്ഞു പൊന്തിയ പക ആളി കത്തി......

ഷാൻ ഇങ്ങോട്ട് വരുന്നത് കണ്ടതും മ്മൾ ഒന്നും കൂടി മുഖം കഴുകി അവൻക്ക് ഒന്ന് ഇളിച്ചു കൊടുത്ത് മെല്ലെ അവിടുന്ന് എസ്‌കേപ്പ് ആയി.....

****************************************
(ആയിഷു)

ആയിഷു അവിടുന്ന് പോയിട്ട് ഒരുപാട് നേരം ആയിരുന്നു....മ്മൾ അവളെ നോക്കി വാഷ് റൂമിലേക്ക് ചെന്നപ്പോൾ അവൾ ഉണ്ട് വാഷ് റൂമിൽ നിന്ന് ഇറങ്ങി വരുന്നു.....

ഇതുവരെ എവിടെ ആയിരുന്നു എന്ന് ചോദിക്കാൻ ഒരുങ്ങിയതും പെണ്ണ് മ്മക്ക് ഒന്ന് ഇളിച്ചുങ്ങാണ്ട് അവിടെന്ന മുങ്ങി...

മ്മൾ അത് കാര്യം ആക്കാതെ വേഗം കയ്യും കഴുകി ബിൽ പേ ചെയ്തു...

അപ്പോഴേക്കും അവന്മാരും വന്നപ്പോൾ പിന്നെ എല്ലാവരും ഇറങ്ങി...പിന്നെ  അവിടെയും ഒക്കെ തെണ്ടി തിരിഞ്ഞു റൂമിൽ എത്തിയപ്പോഴേക്കും നേരം ഒരുപാട് ആയിരുന്നു....നാളെ രാത്രി ആണ് ഞങ്ങൾ പോവുന്നെ.................

അതോണ്ട് നാളെ ഫുൾ ഷോപ്പിംഗിനു ആയി മാറ്റിവെച്ചു.....

****************************************
(ആയിഷു)

ഇന്ന് ആണ് ഞങ്ങൾ നാട്ടിലേക്ക് പോണത് ആർക്കും ഒരു ഇൻട്രസ്റ്റ് ഇല്ലായിരുന്നു പോവാൻ....പിന്നെ ഇന്ന് ഉച്ചവരെ ഷോപ്പിംഗ് ഒക്കെ ചെയ്ത റൂമിലേക്ക് വന്ന് ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു.........

ഇന്ന് നൈറ്റ് 8.00നു ആണ് ഫ്‌ളയിറ്റ്....

പിന്നെ എയര്പോര്ട്ടിലേക്ക് പോവാൻ സമയം ആയപ്പോൾ വേഗം ഫ്രഷ് ആയി സാധനങ്ങൾ ഒക്കെ എടുത്ത് ഇറങ്ങി.....

സത്യം പറഞ്ഞാൽ ഇവിടുന്ന് പോരാൻ തന്നെ തോന്നുന്നില്ല...ഈ കുറച്ചു ദിവസം കൊണ്ട് തന്നെ ലൈഫ് മുഴുവൻ ഓർക്കാൻ ഒരുപാട് ഓർമ്മകൾ തന്നിരുന്നു.....

കൂടുതൽ ആലോജ്ജിച്ചു നിൽക്കാതെ 
ഞങ്ങൾ ഇറങ്ങി....എയർപോർട്ടിൽ എത്തി തമിനോട് ബൈ പറഞ്ഞു ഞങ്ങൾ ഉള്ളിലേക്ക് കയറി....അവിടുന്ന് ബോർഡിങ് പാസ്സ് കിട്ടി കുറച്ചു നേരം ഇരുന്നു ഫ്ലയിറ്റിലേക്ക് കയറി.......

ഞങ്ങടെ നാട് ലക്ഷ്യമാക്കി വിമാനം പറന്നു ഉയർന്നു....

എയർപോർട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ മ്മളെ പുന്നാര കാക്കുവും ശാനുവും ഉണ്ട് ഞങ്ങളെ വെയിറ്റ് ചെയ്ത് നിൽക്കുന്നു..........

മ്മൾ കാക്കുനേ പോയി കെട്ടിപ്പിടിച്ചു വിശേഷങ്ങൾ ചോദിച്ച് അറിഞ്ഞു......
ശാനുനോടും വിശേഷങ്ങൾ ചോദിച്ചു അറിഞ്ഞു.......പിന്നെ അവരോടെക്കെ ബൈ പറഞ്ഞു കാക്കുന്റോപ്പം ഞങ്ങൾ അവിടുന്ന് ഇറങ്ങി.....എല്ലാവരെയും അവരെ വീട്ടിൽ വിട്ട് ഞങ്ങളും വീട്ടിലേക്ക് വിട്ടു....സത്യം പറയാലോ ഇവിടെ വന്ന് ഇറങ്ങിയപ്പോൾ ആണ് മ്മളെ നാട് എത്ര തോളം മിസ്സ് ആയിരുന്നു എന്ന് മനസ്സിലായത്..........

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ തന്നെ മ്മളെ ഉമ്മി ഉണ്ട് പുറത്ത് തന്നെ നിൽക്കുന്നു......

"ഹോ...വന്നല്ലോ...ഉപ്പാന്റെ ജാൻസി റാണി ....കേറി വാ..."ഉമ്മി

"താങ്കു...."മ്മൾ

മ്മൾ ഉമ്മിനെ പോയി കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു...........

"മതി...മതി...പോയി കുളിച്ചിട്ട് വാ...ഞാൻ
ഫുഡ് എടുത്ത് വെക്കാം....."ഉമ്മി

മ്മൾ ഉമ്മിക്ക് ഒന്ന് ചിരിച്ചു കൊടുത്താണ്ട് റൂമിലേക്ക് വിട്ടു.....

മ്മൾ ഫ്രഷ് ആയി താഴേക്ക് പോയപ്പോൾ മ്മളെ ഉമ്മി ഉണ്ട് മ്മക്ക് ഇഷ്ടപ്പെട്ട പൊറാട്ടയും ബീഫും ഒക്കെ ടേബിളിൽ ഒരുക്കി വെച്ചിരിക്കുന്നു.....😍

മ്മക്ക് നല്ലൊണ വിശപ്പ് ഉള്ളത് കൊണ്ട് വേറെ ഒന്നും ആലോചിക്കാതെ അറ്റാക്ക് തുടങ്ങി.....കാക്കുവും കമ്പിനിക്ക് വന്നപ്പോൾ പിന്നെ ബീഫിന് തല്ലായി......
ഒരാഴ്ച്ച തല്ലുക്കാൻ പറ്റാത്തതിന്റെ സങ്കടം മ്മൾ തീർത്തു.....🤣

കുറച്ചു കഴിഞ്ഞപ്പോൾ ഉപ്പയും കാക്കുവും വിളിച്ചു.....

"ഹലോ....ആയിഷു...ഹലോ മ്മളെ ജാൻസി റാണി എന്താ മിണ്ടാതെ ഇരിക്കുന്നെ"ഉപ്പ

"പോ...എന്നോട് മിണ്ടണ്ട...എത്ര ദിവസം ആയി വിളിച്ചിട്ട്.....😫"മ്മൾ

"നിനക്ക് അറിയാവുന്നത് അല്ലെ ഇവിടെത്തെ തിരക്ക്...കുറച്ചു ദിവസം ആയി ഒരു കമ്പിനിയുമായി ഒരു ഡീൽ ഉണ്ടായിരുന്നു...അതോണ്ടാ നിനക്ക് വിളിക്കാൻ പറ്റാഞ്ഞെ....."ഉപ്പ

"ഓ...എത്ര തിരക്ക് ആണെങ്കിലും ഒന്ന് വിളിക്കാൻ ഇത്ര സമയം വേണോ"മ്മൾ

"ഹോ..നീയും തിരക്കിൽ ആയിരുന്നില്ലോ
നീ ഭയങ്കര ട്രിപ്പിൽ അല്ലായിരുന്നോ...... ഞാൻ നെറ്റിൽ കണ്ടിരുന്നു അവരെ പ്രോഗ്രാം..അടിപൊളി ആയിരുന്നു"ഉപ്പ

"ഹോ....എനിക്ക് ഉപ്പിയെ കാണണം എന്നുണ്ടായിരുന്നു പക്ഷെ ഉപ്പ UAI ൽ അല്ലെ....."മ്മൾ

"Mm... ഇൻഷ അല്ലാഹ് ഞങ്ങൾ വരുന്നുണ്ട്....നോക്കട്ടെ ഇവിടെ കമ്പിനി അബ്‌ദുന്റെ കയ്യിൽ ഏല്പിച്ചിട്ടു വേണം വരാൻ..അവൻ നാട്ടിൽ പോയത് അല്ലെ.."ഉപ്പ

"ഹാ...കാക്കു എവിടെ...."മ്മൾ

"ഇവിടെ ഉണ്ട്...ഞാൻ കൊടുക്കാം"ഉപ്പ

"ഹലോ കാക്കു......"മ്മൾ

"എന്താടി....നിന്റെ തെണ്ടൽ ഒക്കെ കഴിഞ്ഞോ"കാക്കു

"കാക്കു വിശേഷം അറിയാൻ വിളിച്ചാൽ എങ്കിലും നല്ലത് ചോദിച്ചൂടെ...😪"മ്മൾ

"നീ പോടീ....ഞാൻ അങ്ങോട്ട് വരട്ടെ.....
കെട്ടിച്ചു പറഞ്ഞയക്കാൻ സമയം ആയി.....അങ്ങോട്ട് വന്നിട്ട് വേണം വല്ലവനെയും കൊണ്ട് കെട്ടിക്കാൻ" കാക്കു

"Mr..shayan malikk...ഇങ്ങൾ ആദ്യം ഓര്ണ്ണത്തിനെ കെട്ടി എനിക്ക് ഒരു നാത്തൂനെ കൊണ്ട് വരാൻ നോക്ക്....." മ്മൾ

"അത് എങ്ങനെ... നിനക്ക് എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലല്ലോ......
നീ കണ്ട് പിടിക്ക് ഞാൻ കെട്ടിക്കൊളാം"കാക്കു

"ഓ...ആയിക്കോട്ടെ...."_മ്മൾ

"അപ്പൊ ശെരി..പിന്നെ വിളിക്കേണ്ടു സ്റ്റാഫ് വന്നിട്ടുണ്ട്..."കാക്കു

"ഓക്കേ ബൈ....."മ്മൾ

ഇന്ന് ഫുൾ ഉമ്മിനോടും കാക്കുനോടും വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചും ഉറങ്ങിയും ഒക്കെ ആയി സമയം തള്ളി നീക്കി.....

പിറ്റേന്ന് പ ഒരാഴച്ചത്തെ ലീവിന് ശേഷം മ്മൾ വീണ്ടും കോളേജിലേക്ക് പോവാണ്....പാത്തു വന്നപ്പോൾ പിന്നെ കോളേജിലേജ്‌ക് വിട്ടു....

കോളേജിലേക്ക് കയറിയപ്പോൾ തന്നെ മ്മളെ ബ്രോസ് ഉണ്ട് ഞങ്ങളെ സ്ഥിരം വാകമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നു...
അതോണ്ട് നേരെ അവരെ അടുത്തേക്ക് തന്നെ വിട്ടു.....

"എന്താണ് ബ്രോസ് ഇങ്ങനെ ഇരിക്കുന്നെ...eny ishue.."മ്മൾ

"Ya...... നിങ്ങൾ ഒന്ന് നോട്ടീസ് ബോഡ് വരെ പോയിട്ട്...ഫായി

"എന്തിനാ..."പാത്തു

"പോയി വാ...പിന്നെ പോയിട്ട് ഇങ്ങോട്ട് തന്നെ വരണേ......"അച്ചു

"Mm..."

ഞങ്ങൾ പിന്നെ നോട്ടീസ് ബോഡിന്റെ അടുത്തേക്ക് വിട്ടു....അവിടെ എത്തിയപ്പോൾ മ്മളെ കൂരാമിസ് ഉണ്ട്  എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്നു......

"നിങ്ങൾ എന്താടി ഇങ്ങനെ നിൽക്കുന്നെ...."മ്മൾ

"നീ ഒന്ന് അങ്ങോട്ട് നോക്കിയേ"മറിയാമ്മ

എന്നും പറഞ്ഞു അവൾ നോട്ടീസ് ബോഡ് ചൂണ്ടി കാണിച്ചു....

മ്മളെ കണ്ണ് അങ്ങോട്ട് പായിച്ചതും മ്മളെ കണ്ണ് തള്ളി പുറത്ത് വരും എന്ന പോലെ ആയി....

പടച്ചോനെ എക്സാം....അതും വരുന്ന 24 നു...പെട്ടല്ലോ പടച്ചോനെ...രാണ്ടാഴ്ച തികച്ച് ഇല്ല... മ്മളെ കൂരാമിസിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ കൾ ദയനീയ അവസ്ഥയാണ്....ഞങ്ങൾ തിരിച്ചു ബ്രോസിന്റെ അടുത്തേക്ക് പോയപ്പോൾ പറയെ വേണ്ട....

പക്ഷെ ഷാൻ ഉണ്ട് ഇത് ഒന്നും എന്നെ ബാധിക്കുന്ന പ്രെശ്നം അല്ലെന്ന ഭാവത്തിൽ ഫോണിൽ തോണ്ടി ഇരിക്കുന്നു മ്മൾ പിന്നെ അങ്ങോട്ട് വല്ലാതെ ശ്രേദ്ധ കൊടുത്തില്ല....😏

"ഇത് വല്ലാത്തൊരു ചതി ആയി പോയി..."എബി

"സത്യം....അവിടെ പോയി അടിച്ചു പൊളിച്ചപ്പോൾ വിചാരിച്ചില്ല എട്ടിന്റെ പണി പുറകിൽ വരുന്നുണ്ട് എന്ന്.."ഫെബി

"ഇനി ഇപ്പൊ എന്താ ചെയ്യാ...പോഷൻ ഒന്നും അറിയില്ല..."അനു

"മാർക്ക് ഇല്ലെങ്കിൽ അറിയാലോ"അക്കു

"Mm... അതോണ്ട് ഇനിയുള്ള ദിവസം മ്മക്ക് മിസ്സ് ആയ പോഷൻ പടിച്ചെടുക്കാൻ നോക്ക്....ഇങ്ങളോട് ആണ് വിളിയും കറക്കവും എക്സാം കഴിയുന്നത് വരെ ഒന്ന് നിർത്തിയെക്കു.."മ്മൾ

"ഓ...ആയിക്കോട്ടെ മേടം...."യമി

അവനെ നോക്കി ചിരിച്ചുങ്ങാണ്ട് ക്ലാസ്സിലേക്ക് പോയി......

***************************************
(ഷാൻ)
  
ഇന്ന് കോളേജിൽ എത്തിയപ്പോൾ തന്നെ ഒരുപാട് പേരെ കൺഗ്രസ് കിട്ടി...അതൊക്കെ വാങ്ങി ഇരിക്കുമ്പോൾ മ്മളെ എക്സമിന്റെ കാര്യം അറിയുന്നത്...മ്മക്ക് പിന്നെ എക്സാം എന്ന് കേൾക്കുന്നത് തന്നെ കലിയ...പഠിച്ച വലിയ ആൾ ആവാൻ ഒന്നും ആഗ്രഹം ഇല്ലാത്തൊണ്ട് അതിലേക്ക് വല്യ ശ്രദ്ധ കൊടുത്തില്ല.......

പക്ഷെ എപ്പോഴും റിസൾട്ട് വരുമ്പോൾ അത്യാവശ്യം മാർക്കും ഉണ്ടാവാറുണ്ട്.....

പിന്നത്തെ ദിവസങ്ങൾ ഫുൾ എല്ലാവരും എക്സമിന്റെ തിരക്കിൽ ആയിരുന്നു അവന്മാരും പഠിക്കാൻ തീരുമാനിച്ചത് കൊണ്ട് മ്മളും മോശം ആക്കിയില്ല... പിന്നെത്തെ ക്ലാസും ആരും  മിസ്സ് ആക്കിയില്ല.....

അങ്ങനെ എക്സമും വല്യ കുഴപ്പം ഇല്ലാതെ കടന്നു വന്നു...നന്നായി തന്നെ എല്ലാവരും എക്സാം എഴുതി...............

***************************************
(ആയിഷു)

പെട്ടെന്ന് തന്നെ ദിവസങ്ങൾ കടന്നു പോയി....അതൊടപ്പം എക്സാമും കടന്നു
വന്നു....അത്യാവശ്യം ടെൻഷൻ മ്മക്ക് ഉണ്ടായിരുന്നു....എന്നാലും എക്സാം മ്മളെ സാഡ് ആക്കിയില്ല......നല്ല പൊളി ആയിട്ട് തന്നെ ഞങ്ങൾ എക്സാം എഴുതി.........

ലാസ്റ്റ് എക്സാമിനു ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോൾ വല്ലാത്തൊരു സമാധാനം ആയിരുന്നു..........🤣

എക്സാം കഴിഞ്ഞു എല്ലാവരും വാക മരത്തിന്റെ ചുവട്ടിൽ ഇരിക്കായിരുന്നു...

"അതെ...നമ്മക്ക് ഒരു ട്രിപ്പ് അടിച്ചാലോ 
ഇപ്പൊ ടൈം 1.00pm...5.00pm ആവുമ്പോഴേക്കും തിരിച്ചു വരാം.."ഫായി

അവൻ അത് പറഞ്ഞപ്പോൾ എല്ലാവരും ഓക്കേ പറഞ്ഞെങ്കിലും എനിക്ക് അത് നന്നായി തോന്നിയില്ല....മ്മൾ അത് വേണ്ടെന്ന് പറഞ്ഞെങ്കിലും അവരെ നിർബന്ധത്തിനു എനിക്ക് സമ്മതിക്കേണ്ടി വന്നു...

ബൈക്കിൽ ആണ് പോവുന്നെ.... എല്ലാവരും അവരവരുടെ ബൈക്കിൽ കയറിയിങ്കിലും ഇനി ഒഴിവ് ഉള്ളത്  അക്കുന്റെയും ഷാൻന്റെയും ബൈക്ക് ആണ്....മ്മൾ ആക്കുന്റെ ബൈക്കിൽ കയറാൻ നിന്നെങ്കിലും മ്മക്ക് എന്തോ അതിൽ കയറാൻ മനസ്സ് അനുവദിക്കുന്നില്ല മ്മൾ പിന്നെ മടിച്ചുങ്ങാണ്ട് ഷാൻ ന്റെ കൂടെ തന്നെ കയറി....😒

അവൻ  മ്മളെ നോക്കി ചിരിച്ചുങ്ങാണ്ട് ബൈക് എടുത്തു...മ്മൾ കുറച്ചു അകലം പാലിച്ചു ഇരുന്നു...പിന്നെ ഞങ്ങൾ പോവുന്നത് മലപ്പുറത്തിന്റെ സ്വന്തം കോട്ടകുന്നിലേക്ക് ആണുട്ടോ............😍

ചെക്കൻ ആദ്യം ഒക്കെ പതിയെ പോയെങ്കിലും പിന്നീട് അവൻ സ്പീഡ് കൂട്ടി.....മ്മക്ക് പണ്ടേ സ്പീഡ് പേടി ആയത് കൊണ്ട്  മ്മൾ അവനോട് ഒരുപാട്  തവണ സ്പീഡ് കുറക്കാൻ പറഞ്ഞെങ്കിലും ചെക്കൻ ഒന്നും കൂടി സ്പീഡ് കൂട്ടി...മ്മക്ക് തല ചുറ്റുന്ന പോലെ തോന്നിയതും മ്മൾ  അവനെ ചുറ്റി  ഇരുന്ന് അവന്റെ പുറത്ത് തല വെച്ച് കണ്ണും അടച്ചു ഇരുന്നു.......

"ഡീ...എണീക്ക് സ്ഥലം എത്തി...."

അവൻ അത് പറഞ്ഞപ്പോൾ ആണ് മ്മൾ കണ്ണ് തുറന്നത്....മ്മൾ വേഗം അവനിൽ നിന്ന് മാറി നിന്ന്  വേഗം വണ്ടിയിൽ നിന്ന് നിറങ്ങി അവനെ നോക്കി പേടിപ്പിച്ചു......😡

"എന്താടി...ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ...."

"നീ....പോടാ മരമാക്രി"
എന്നും പറഞ്ഞു അവനെ നോക്കി കൊഞ്ഞനം കുത്തിങാണ്ട് വേഗം മ്മളെ കൂരാമിസിന്റെ അടുത്തേക്ക് വിട്ടു......

***************************************
(ഷാൻ)

അവൾ പോകുന്നതും ഒരു ചിരിയോടെ നോക്കി നിന്നു...മ്മളും വണ്ടിയിൽ നിന്ന് ഇറങ്ങി അവന്മാരെ അടുത്തേക്ക് വിട്ടു...

പിന്നെ ഫുൾ അവിടെ കറങ്ങി തിരിഞ്ഞപ്പോഴേക്കും നേരം 4.30 ആയിരുന്നു...അതോണ്ട് ഇനിയും അവിടെ നിന്ന് കറങ്ങി തിരിയാതെ വേഗം വിട്ടു.....

പോണ വഴിക്കിൽ അവന്മാർ ഐസ്ക്രീം പാർലറിന്റെ അടുത്ത് വണ്ടി നിർത്തിയതും മ്മളും വണ്ടി സൈഡ് ആക്കി....

മ്മൾ വണ്ടി നിർത്തിയതെ ഓർമ്മ ഉള്ളു എന്റെ കൂടെ ഉള്ള സാധനം ചവിട്ടി തുള്ളിങ്ങാണ്ട് പോവുന്നതാ കണ്ടത്.....
ഐസ്ക്രീം തിന്നാൻ ഇത്രയും തൊരയോ.....😰

എല്ലാവരും ഓരോ ഐസ്ക്രീം കഴിച്ചു അവിടുന്ന് പോരാൻ നിൽക്കുമ്പോൾ ആണ് ഞാൻ ആയിശൂനെ ശ്രേധിക്കുന്നെ....പെണ്ണിനെ അവിടെ ഒന്നും കാണുന്നില്ല.....

"പാത്തു ആയിഷു എവിടെ...."മ്മൾ

"ഏ... അവൾ അല്ലെ ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു"
എന്ന്  പറഞ്ഞു അവൾ  അവളെ പിറകിലേക്ക് ചൂണ്ടി..അവിടെ നോക്കുമ്പോൾ അവൾ പോയിട്ട് അവളെ പൊടി പോലും അവിടെ ഒന്നും കാണുന്നില്ല...

അവിടെ ഒക്കെ ഒന്ന് കണ്ണോടിച്ചെങ്കിലും 
അവൾ അവിടെ ഒന്നും ഇല്ലായിരുന്നു.....
എല്ലാവര്ക്കും ടെൻഷൻ ആവാൻ തുടങ്ങിയതും അവരെ ഒക്കെ സമാധാനിപ്പിച്ചു അവിടെ നിർത്തി അവളെ അവിടെ നോക്കാൻ തുടങ്ങി.....

അവിടെ ഒന്നും അവൾ ഇല്ലായിരുന്നു... അവിടെ കണ്ട ആളുകളോട്  അവളെ ഫോട്ടോ കാണിച്ചു ചോദിച്ചെങ്കിലും അവർ ഒന്നും കണ്ടിട്ടില്ല......

ഞങ്ങൾ അവിടെ ഒക്കെ അരിച്ചു പെറുക്കിയിട്ടും.... അവളെ കണ്ടത്താൻ സാധിച്ചില്ല....മ്മൾ റെൻഷനോടെ അവിടെ കണ്ട ബെഞ്ചിൽ തലയിൽ കൈ വെച്ച് ഇരുന്നു..

നേരം ആണങ്കിൽ പോയി കൊണ്ടിരുന്നു....ഇവിടെ ഇനി അവളെ തിരയാൻ ഒരു സ്ഥലവും ബാക്കി ഇല്ല....

മ്മൾ ഇനി എവിടെ പോയി തിരയും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് യമി മ്മളെ അടുത്തേക്ക് വന്നത്.....

"എടാ...അ.. അത് പിന്നെ നമ്മൾ പാർക്കിൽ നിന്ന് പോരുമ്പോൾ..."യമി

"പാർക്കിൽ എന്താ.."മ്മൾ

"എന്റെ വെറും തോന്നൽ ആണെന്ന് ആണ് വിചാരിച്ചേ......."യമി

"എന്താടാ....."മ്മൾ

"അത്...പിന്നെ...ചിലപ്പോൾ എനിക്ക് തോന്നിയത് ആയിരിക്കാം......"യമി

"നീ...മനുഷ്യനെ ടെൻഷൻ ആക്കാതെ കാര്യം പാറ..."മ്മൾ

"എടാ...അത് പിന്നെ നമ്മൾ അവിടുന്ന് പോരുമ്പോൾ ഒരു കാർ മ്മളെ ഫോളോ ചെയ്യുന്ന പോലെ തോന്നിയിരുന്നു.........
നമ്മൾ ഐസ്ക്രീം കഴിക്കാൻ ഇറങ്ങിയപ്പോളും ആ കാറും മ്മളെ കൂടെ നിർത്തിയിരുന്നു......"യമി

"നീ....എന്തൊക്കെയാടാ പറയുന്നേ.. ഒരു കാർ കണ്ടെന്ന് കരുതി....."മ്മൾ

"ഡാ...ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...
ആ കാർന്റെ നമ്പർ പ്ലേറ്റ് ഞാൻ നോട്ട് ചെയ്തിരുന്നു...അത് ഐറിൻ ന്റെ കാർ ആണ്...."യമി

"Whattttt?"മ്മൾ

"Yes... അത് ഐറിൻ ന്റെ കാർ തന്നെ ആയിരുന്നു.....ഞാൻ നോക്കിയതാ"യമി

"ഡാ....അപ്പൊ"മ്മൾ

"Mm... ആയിശൂന്റെ ഇപ്പൊതെ മിസ്സിങ്ങും ഇതും കൂടി കൂട്ടി വായിച്ചപ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു  ടെൻഷൻ"യമി

അപ്പൊത്തന്നെ ഞാൻ പാത്തൂന്റെ അടുത്തേക്ക് പോയി....

"അതെ ആയിശൂന്റെ ഫോൺ അവളെ കയ്യിൽ തന്നെ ഇല്ലേ..."മ്മൾ

"ആ..അവളെ ഫോണും അവളെ കയ്യിൽ തന്നെ ഉണ്ട്...."പാത്തു

അത് കേട്ടതും മ്മൾ അപ്പൊ തന്നെ സിനാൻ നു വിളിച്ചു..... ഇവൻ എന്റെ പഴയ ഒരു ഫ്രണ്ട് ആണ്....അവൻ പോലീസ് ഓഫീസർ ആണ്...

"ഡാ....നീ തിരക്കിൽ ആണോ.."മ്മൾ

"നീ കാര്യം പറ..."സിനു

"ഡാ..എനിക്ക് ഒരു ഹെല്പ് വേണം...k....6 ഈ വണ്ടിയുടെ ലൊക്കേഷൻ എവിടെ ആണെന്ന് അറിയണം...അത് പോലെ 9895....... ഈ നമ്പറും ഏത് ലൊക്കേഷനിൽ ആണന്ന് അറിയണം....വേഗം വേണം..."
മ്മൾ

"എന്താടാ പ്രെശ്നം...."സിനു

"എടാ...അത് പിന്നെ ഒരാളെ മിസ്സിംഗ് ആയി..അപ്പൊ...ഡാ ഇത് പുറത്ത് അറിയരുത്...അറിയാലോ....."മ്മൾ

"എന്റെ ആവിശ്യം ഉണ്ടോ...എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിച്ചോണ്ടി..."സിനു

"ആടാ...."_മ്മൾ

ഫോൺ കട്ട് ചെയ്തപാട് ഞാൻ യമിക്ക് നേരെ തിരിഞ്ഞു...

"ഡാ...പിന്നെ നീ അവളുമാരെ എങനെ എങ്കിലും സമാധാനിപ്പിച്ചു വീട്ടിൽ കൊണ്ട് ആക്ക്.....എന്നിട്ട് നിങ്ങൾ വേഗം ആയിശൂന്റെ  വീടിന്റെ മുമ്പിലേക്ക് വാ.."

"ആ...ശെരി.."

"ആ..പിന്നെ പാത്തൂനെ അവളെ വീട്ടിലേക്ക് കൊണ്ട് പോവേണ്ട... ആയിശൂന്റെ ഉമ്മ അറിഞ്ഞാൽ ... തൽക്കാലം അവളെ വീട്ടിലേക്ക് വിളിച്ചിട്ട് എന്തെങ്കിലും കാരണം പറഞ്ഞു വരൂല എന്ന് പറയാൻ പറയിം... തൽക്കാലം അവളെ ഫെബിയുടെ വീട്ടിൽ ചെന്ന് ആക്ക്.........

അവരെ പറഞ്ഞായിച്ചു ഉപ്പാക്ക് വിളിച്ചു കാര്യം പറഞ്ഞു....എന്നിട്ട് വണ്ടി ആയിശൂന്റെ വീട്ടിലേക്ക് വിട്ടു..........

അവിടുന്ന് ശിഫുനെ വിളിച്ചു വീടിന്റെ വെളിയിലേക്ക് ഇറങ്ങാൻ പറഞ്ഞു......
അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു....

"നീ ഇവിടെ നിൽക്ക്... ഉമ്മിയെ എന്തെങ്കിലും പറഞ്ഞു സമ്മദിപ്പിച്ചു  ഇപ്പൊ വരാ..."ശിഫു

അവൻ പോയതും സിനാൻ ന്റെ കാൾ വന്നു....

"ഹലോ..ഡാ...ഇത് രണ്ട് ലോകേഷനും ഒരേ സ്ഥലത്താ....ഞാൻ ലൊക്കേഷൻ വാട്സ്പ്പിലേക്ക് വിട്ടിട്ടുണ്ട്.."സിനു..

"ഓക്കേ..ഡാ..താങ്ക്സ്"മ്മൾ

"ഹാ.."സിനു

ശിഫു പോയി...ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് വന്നു...എന്റെ ബൈക്ക് അവിടെ വെച്ച്.... ശിഫു കാർ എടുത്തു.. അപ്പോഴേക്കും അവന്മാർ വന്നതും സിനാൻ അയച്ചു തന്ന ലൊക്കേഷനിലേക്ക് വണ്ടി കുതിച്ചു.......

ഞങ്ങൾ ഇവിടുന്ന് ഇറങ്ങുമ്പോൾ തന്നെ 
നേരും ഇരുട്ടി തുടങ്ങിയിരുന്നു...ഐറിൻ ന്റെ കാർ കിടക്കുന്ന ലോകേഷൻ വളരെ ലോങ്ങ് ആണ്...അവൻ അയച്ചു തന്ന മാപ്പിന്റെ സഹായത്തോടെ സ്ഥലത്ത് എത്തിയെങ്കിലും ആ സ്ഥലം ഒരു ഫോറെസ്റ്റ് ഏരിയ ആയിരുന്നു........

അധികം ആരും എത്തിപ്പെടാൻ കഴിയാത്ത ഒരു സ്ഥലം....ഫുൾ കാട് ആയത് കൊണ്ട് അവളെ വണ്ടി എവിടെയാ കിടക്കുന്നത് എന്ന് ക്രത്യം  ആയി മനസ്സിലാവുന്നില്ല.......

നേരം നല്ലോണം ഇരുട്ടിയത് കൊണ്ട് 
അവിടെന്നും ഇവിടെന്നും ഒക്കെ ആയി
പല പല ശബ്ദങ്ങൾ കേൾക്കുന്നുണ്ട്....
ഞങ്ങൾ ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി അവിടെ ഒക്കെ ഒന്ന് നോക്കി......

അപ്പോഴാ ഉപ്പാന്റെ കാൾ വന്നത്...ഉപ്പാക്ക് ഞാൻ ലൊക്കേഷൻ പറഞ്ഞു കൊടുത്തപ്പോൾ ഉപ്പ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ആണ് മ്മളും ആ കാര്യം ഓർത്തത്.....

വേറെ ഒന്നും അല്ല ഇവിടെ ഐറിൻന്റെ ഉപ്പാക്ക് ഒരു ബിൽഡിങ് ഉണ്ട്...അവരെ ന്യൂ പ്രൊജക്റ്റ് ആണ് അത്...അതിന്റെ പണി കഴിഞ്ഞിട്ടില്ല..മിക്യവാറും അവിടെ ആവാൻ ആണ് സാധ്യത..... പക്ഷെ രാത്രി ആയതിനാൽ ഞങ്ങൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല..എവിടേക്ക് തിരിയും എന്ന് അറിയില്ല....

മാപ്പിൽ ഞങ്ങൾ നിൽക്കുന്ന സ്ഥലത്തു ആണ് കാണിക്കുന്നെ...ബട്ട്.......😣

ഞാൻ ശിഫുനേയും അവന്മാരെയും നോക്കുമ്പോൾ അവർ ഏതിലൂടെ പോവും എന്ന് നോക്കാണ്...............

"ഡാ...ഇവിടെ വരെ റോഡ് ഉള്ളു....ഇവിടുന്ന് എവിടേക്ക..."ഫായി

"സംസാരിച്ചു നിൽക്കാൻ ടൈം ഇല്ലാ....
ഓരോ നിമിഷവും കഴിയുതോറും എന്റെ പെണ്ണ് അപകടത്തിലാ..."മ്മൾ

"നീ കൂടുതൽ ഒന്നും ചിന്തിക്കേണ്ട...വാ...
നോക്കാം..."അച്ചു

കാറും ബൈക്കും അവിടെ നിർത്തി ഉള്ളിലേക്ക് നടക്കാൻ തുടങ്ങി...
ഇതിന്റെ ഉള്ളിലെ ശബ്ദങ്ങൾ എന്തോ മ്മളെ നെഞ്ചിടിപ്പ് വല്ലാതെ കൂട്ടുന്നു... എന്റെ പെണ്ണ് മാത്രം എന്റെ മനസ്സിൽ ഉണ്ടായിരുന്നോള്ളൂ.......

ഫോണിന്റെ ഫ്ലാഷിൽ തപ്പി തടഞ്ഞു നടക്കുമ്പോൾ അവിടെ ബില്ഡിങ്ങിങ് പോയിട്ട് ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല....

"ഡാ...നിൽക്ക്... അങ്ങോട്ട് നോക്ക്..അവിടുന്ന് തന്നെ അല്ലെ ആ വെളിച്ചം...."എബി

അവൻ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് ഞങ്ങൾ കണ്ണുകൾ പായിച്ചു...

"ആ..ശെരി ആണ് വാ..."യമി

എന്നും പറഞ്ഞു വെളിച്ചം കണ്ട ഭാഗത്തേക്ക് ഞങ്ങൾ നടന്നു..........
കുറച്ചു നടന്നപ്പോൾ ഐറിന്റെ കാർ അവിടെ കിടക്കുന്നത് കണ്ടു...ഇത് എങനെ ഇവിടെ എത്തി എന്നായിരുന്നു എന്റെ ചിന്ത...കാരണം ഞങ്ങൾ വന്ന വഴിയിലൂടെ കാർ പോയിട്ട് മനുഷ്യന്മാർക്ക് പോലും മര്യാദക്ക് നടക്കാൻ പറ്റൂല......

ഞങ്ങൾ കൂടുതൽ ആലോചിക്കാതെ അവിടെ കണ്ട വഴിയൂടെ നടന്നു...ആ വഴി ചെന്ന് നിന്നത് ഒരു പൊട്ടി പൊളിഞ്ഞ ബില്ഡിങ്ങിന്റെ മുന്നിലും.....പക്ഷെ ആ ബിൽഡിങ് കാണാൻ നല്ല വൃത്തി ഉണ്ടായിരുന്നു...

അപ്പൊ ഞങ്ങൾ ഉദ്ദേശിച്ച ബിൽഡിങ് ഇത് അല്ല..പക്ഷെ ഐറിൻ വന്നിരിക്കുന്ന ബിൽഡിങ് ഇത് ആണ് എന്ന് ഉറപ്പാ അതിന്റെ ഉള്ളിൽ നിന്നും വെളിച്ചം  വരുന്നുണ്ട്.... പോരാത്തതിന് ആരുടെയോക്കൊയോ സംസാരവും കേൾക്കുന്നുണ്ട്.............ഞാൻ ആ ബിൽഡിങ്ങും ചുറ്റും ഒന്ന് കണ്ണോടിച്ചു...എന്നിട്ട് അവന്മാരെ നേരെ തിരിഞ്ഞു....

"ഞാനും ശിഫും പോയിക്കൊളവും.. നിങ്ങൾ ഇവിടെ തന്നെ നിൽക്കണം"
മ്മൾ

"എടാ...അത് പിന്നെ..."ഫായി

"നിങ്ങൾ അത് ഒന്ന് നോക്കിയേ...ആ കിടക്കുന്ന വണ്ടികൾ കണ്ടോ....അതും ഒന്നല്ല ഒരുപാട് ഉണ്ട്....അപ്പൊ തന്നെ നിങ്ങൾക്ക് ഊഹിക്കാം അതിനുള്ളിൽ ഐറിൻ മാത്രം അല്ല....ഐറിൻ ആണ്
ആയിശൂന്റെ മിസ്സിങ്ങിന് പിന്നിൽ എന്ന്
നമ്മളെ തോന്നൽ ആണ്...ചിലപ്പോൾ അത് ശെരി ആവാം...അല്ലെങ്കിൽ............

"തോന്നൽ അല്ല അത് ശെരി ആണ്..അവളെ മിസ്സിങ്ങിന് പിന്നിൽ ഐറിൻ തന്നെ ആണ്...ലോകേഷനും സെയിം അല്ലെ"അച്ചു

"ആണ്....പക്ഷെ നിങ്ങൾ ഈ ബിൽഡിങ് കണ്ടോ ഞാൻ ഉദ്ദേശിച്ച ബിൽഡിങ് വേറെ ആണ്...MLA ക്ക് ഇവിടെ ആകെ ഒരു ബിൽഡിങ് മാത്രം ഉള്ളു...."മ്മൾ

"അപ്പൊ ഇത്...?"എബി

"യാ...ഈ കാട്ടിനുള്ളിൽ ഇങ്ങനെ ഒരു ബിൽഡിങ് ആരെയും കണ്ണിൽ പെടില്ല..
എനിക്ക് ഈ സ്ഥലം നന്നായി അറിയാം.. ഇങ്ങനെ ഇവിടെ ഒരു ബിൽഡിങ് ഉള്ളാതായി ആർക്കും അറിയില്ല... ഞാനും ഇപ്പോഴാ കാണുന്നെ...."മ്മൾ

"നീ...എന്താ ഈ പറഞ്ഞു വരുന്നേ"ശിഫു

"നീ ആ ബിൽഡിങ്ങും പരിസരവും ഒന്ന് നോക്കിക്കേ അത് കണ്ടാൽ അറിയാം
ഇവിടെ വേറെ എന്തൊക്കെയോ നടക്കുന്നുണ്ട്...ആരും ഉപയോഗിക്കാത്ത സ്ഥലം അല്ല...ഇവിടെ മാത്രം കാടുപിടിച്ചിട്ടില്ല....സൊ...അതിനു അർത്ഥം ഇവിടെ വേറെ എന്തൊക്കെയോ നടക്കുന്നുണ്ട്...മ്മൾ ഇവിടെ വന്നിട്ട് ഉണ്ടെങ്കിൽ എല്ലാതും അറിഞ്ഞിട്ടെ പോവൂ.......

നിങ്ങൾ ഈ ബില്ഡിങ്ങിനു ചുറ്റും ഉണ്ടാവണം...ഇതാ ഇത് എല്ലാവരെ കയ്യിലും ഉണ്ടാവണം...അതിനുള്ളിലെ കാര്യങ്ങൾ ഇതിലൂടെ ആയിരിക്കും ഞങ്ങൾ അറിയിക്കുന്നെ.....അതിനു അനുസരിച്ചു ആയിരിക്കണം നിങ്ങളെ ഓരോ മൂവ്മെന്റ്സും.....ഓക്കേ.."മ്മൾ

"ഓക്കേ...ബി കെയർ ഫുൾ..."യമി

"Mm"

അവന്മാരെ അവിടെ നിർത്തി ഞങ്ങൾ പതിയെ അതിനുള്ളിലേക്ക് കടന്നു.......

അതിനുള്ളിൽ ഞങ്ങളെ കാത്ത് ഇരിക്കുന്നത് അറിയാതെ...

പുറത്ത് നിന്ന് കാണുന്നത് പോലെ അല്ല ഉള്ളിലേക്ക് കടക്കുമ്പോൾ...ഭയകര സെറ്റപ്പ് ആണ്...ഫുൾ ലൈറ്റസ്... ചിലഭാഗത്ത് ഗോഡൗൺ പോലെ കുറെ സാധനങ്ങളും...പക്ഷെ ഇവിടെ ഒന്നും ആരെയും കാണുന്നില്ല.....

ഫുൾ ലൈറ്റെസ് ആയത് കൊണ്ട് എല്ലായിടത്തും കാണാൻ പറ്റുന്നുണ്ട്.....
ഞങ്ങൾ പതിയെ അതിനുള്ളിലെ കാര്യങ്ങൾ നോക്കി.....അവസാനം അവിടെ സ്പെഷ്യൽ ആയി കണ്ട ഒരു റൂമിലേക്ക് എന്റെ നോട്ടം പോയത്........

ഞാൻ ശിഫുനെ വിളിച്ചു റൂമിന്റെ അടുത്തേക്ക് കൊണ്ട് പോയി... അവന്മാർക്ക് വിവരങ്ങൾ ഇതിനോടപ്പം പാസ് ചെയ്യുന്നുണ്ടായിരുന്നു......

ഞങ്ങൾ ആ റൂമിന്റെ ലോക്ക് തുറന്ന് അകത്തേക്ക് പ്രവേശിച്ചു....അവിടെ കണ്ട പാക്കെറ്റുകളിലേക്കാ ഞങ്ങളെ നോട്ടം പതിഞ്ഞത്....ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാം അത് ഡ്രഗ്സ് ആണന്ന്....കുറച്ഛ് ദിവസം മുൻപ്  സിനു എന്നെ വിളിച്ചിരുന്നു...സംസാരത്തിന്റെ ഇടയിൽ ഈ ഡ്രഗ്സിന്റെ കാര്യവും പറഞ്ഞിരുന്നു....

ഇന്ന്  പല സ്കൂൾ കുട്ടികളിലും കോളേജ് കുട്ടികളിലും ഇത് വ്യാപകമാവുന്നുണ്ട്..
അവർ ഇതിന്റെ പിന്നാലെ ആയിരുന്നു...
പക്ഷെ അവർക്ക് ഇത് വരെ ഇത് ആരാണോ സപ്പ്‌ളെ ചെയ്യുന്നത് എന്നും ഇത് എവിടെ നിന്നാണോ എന്നും കണ്ട് പിടിക്കാൻ ആയിട്ടില്ല.....

ഇത് കണ്ടാൽ തന്നെ അറിയാം കോടികളുടെ സാധനം ആണന്ന്....ഒരു ഗോഡൗൺ പോലെ ഇത് ഇവിടെ കിടക്കുന്നു എങ്കിൽ ഇതിന് മേൽ കോടികളുടെ ഡീൽ ഉണ്ടാവും.............

ഞങ്ങൾ ഈ വിവരങ്ങൾ അവന്മാർക്ക് പാസ്സ് ചെയ്ത് തൽക്കാലം അത് അവിടെ നിർത്തി........അവിടെ ഫുൾ ഇത് പോലുള്ള റൂംസ് ആണെങ്കിലും ഒക്കെ ലോക്ക് ആയിരുന്നു.....

പെട്ടെന്ന് ആരുടെയൊക്കെയോ ശബ്‌ദം കേട്ടതും ഞങ്ങൾ ഒരു മറവിലേക്ക് നിന്നു
അവരെ ശബ്‌ദം ഞങ്ങളെ അടുത്തേക്ക് അടുത്തേക്ക് വരുന്നത് പോലെ തോന്നി..

പെട്ടെന്ന് ഐറിൻ ന്റെ ശബ്‌ദം കേട്ടതും..
ഞങ്ങൾ അവർ പറയുന്നത് കാതോർത്തു......

"അറിയാലോ...ആ പെണ്ണ് ഒരു കാരണവശാലും ഇവിടുന്ന് മിസ്സ് ആവരുത്...ഇന്ന് ടൈം ഇത്രയും ആയി നാളെ രാവിലെ ഞാൻ വരും...അവളെ
മരണം എനിക്ക് നേരിട്ട് കാണണം........."
ഐറിൻ

"ഓക്കേ....മേടം....."

"പിന്നെ പപ്പാ ഒരു മീറ്റിങ്ങിൽ ആണ്..അതോണ്ട് കുറച്ചു ദിവസത്തിന് ഇങ്ങോട്ട് കാണൂല....ഇവിടുന്ന് ആരെങ്കിലും മിസ്സ് ആയാൽ....പോലീസ്
സിറ്റി മുഴുവൻ തിരഞ്ഞോണ്ട് ഇരിക്കാ... അറിയാലോ....."ഐറിൻ

"അറിയാം മേടം...ഞങ്ങൾ നോക്കിക്കൊണ്ട്..."

"നോക്കിയാൽ നിങ്ങൾക്ക് നന്ന്"ഐറിൻ

അത് പറഞ്ഞു അവർ പുറത്തേക്ക് പോയതും ഞാൻ അവന്മാർക്ക് വിവരങ്ങൾ പാസ്സ് ചെയ്തു........

അവർ പോയ തക്കത്തിൽ മുകളിലേക്ക് കയറി....അവിടെ വലിയ ഒരു ഹാൾ കണ്ടു...അതിനുള്ളിൽ നിന്നും പല ശബ്ദങ്ങൾ കേട്ടതും...ഞങ്ങൾ അവിടേക്ക് നീങ്ങി അതിനുള്ളിലേക്ക്  നോക്കി......

അവിടെ വെച്ച് ആണ് ഡ്രഗ്സ് നിർമ്മിക്കുന്നത് എന്ന് മനസ്സിലായി.......
ഇവർ ഒരുപാട് പേർ ഉണ്ട്.....

ഞങ്ങൾ പതിയെ ഏറ്റവും മുകളിലേക്ക് കയറി.....പക്ഷെ അവിടെ ആരും ഇല്ലാ....
അപ്പൊ ഇവർമാർ മാത്രം ഇവിടെ ഉള്ളു...
ബട്ട് ആയിഷു...???😦

അത് ഒരു ചോദ്യ ചിഹ്നമായി മനസ്സിൽ അലയടിച്ചതും....അവിടെ ഒക്കെ അവളെ തിരയാൻ തുടങ്ങി............ 
പക്ഷെ അവിടെ എങ്ങും.....😓

"ഷാൻ നീ ഇത് നോക്കിയേ....."ശിഫു

അവൻ പറഞ്ഞ സ്ഥലത്തേക്ക് മ്മൾ നോക്കി.....അവിടെ ഒരു ഷെൽഫ് ആയിരുന്നു....

"അവിടെ എന്താ....😒"മ്മൾ

"നീ ഇത് നോക്കിയേ ഇത് നീക്കാൻ പറ്റും..."ശിഫു

എന്നും പറഞ്ഞു അവൻ അത് നീക്കിയതും അതിനു പിറകിൽ ഒരു റൂം ആയിരുന്നു...ഞങ്ങൾ പതിയെ ആ റൂമിന്റെ ഡൗർ തുറന്നു....അതിനുള്ളിലെ കാഴ്ച്ച കണ്ടതും ഞങ്ങൾ അമ്പരന്നു....

ആയിശൂനെ പോലെ ഉള്ള ഒരുപാട് പെൺ കുട്ടികൾ ആയിരുന്നു അവിടെ.....
എല്ലാവരും ബോധം മറഞ്ഞു കിടക്കായിരുന്നു....അവരെ അടുത്തേക്ക് 
പോയതും അവരെ അടുത്ത് അടുത്തതായി സിറിഞ്ഞും ഡ്രഗ്സിന്റെ കുപ്പികളും കണ്ടു...അപ്പൊ തന്നെ ഏകദേശ കാര്യങ്ങൾ പിടി കിട്ടിയതും അവന്മാർക്ക് ചില നിർദ്ദേശങ്ങൾ കൈ മാറി.......

പക്ഷെ ഇവരെ കൂട്ടത്തിൽ ആയിഷു ഉണ്ടായിരുന്നില്ല........ അവിടെ വേറെ ഒരു റൂം കണ്ടു...അത് പോയി തുറന്നെങ്കിലും
അത് ലോക്ക് ആയിരുന്നു.....അതിന്റ ചാവി അവന്മാരെ കയ്യിൽ തന്നെ ആവും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് അവരെ ലക്ഷ്യമാക്കി തിരിഞ്ഞു...

ഞങ്ങൾ പതിയെ പിറകിലേക്ക് തിരിഞ്ഞതും ഞങ്ങൾ പിന്നിൽ നിൽക്കുന്നവരെ കണ്ട് ഒന്ന് പുച്ഛിച്ചു ചിരിച്ചു......

"എടാ...ഇത് നോക്കിയേ...നമ്മുടെ ചെന്നായിക്കളുടെ നടുവിലേക്ക് രണ്ട് പൂച്ച കുട്ടികൾ...."

അവന്മാരിൽ ഒരുവൻ അത് പറഞ്ഞു ചിരിച്ചു...

"അതന്നെ...ആരും കാണാതെ ഇതിനുള്ളിലേക്ക് കടന്നാൽ ഞങ്ങൾ അറിയില്ലെന്ന് വിചാരിച്ചോ"

"ഹാ...ഹാ....ഇനി നിങ്ങൾ പുറം ലോകം കാണില്ല....ഇനി വീട്ടിലോട്ട് വരില്ല എന്ന് വീട്ടുകാരോട് പറഞ്ഞിട്ട് തന്നെ അല്ലെ വന്നേ...."

അവന്മാർ അത് പറഞ്ഞു ചിരിച്ചതും മ്മൾ അവരെ നോക്കി പുച്ഛിച്ചു ചിരിച്ചു..

"ശേ...ശേ...എന്തായിന്ന് ....ഞങ്ങൾ വീട്ടിൽ പറഞ്ഞു പോയല്ലോ രാത്രിക്കുള്ള
ഡിന്നറിന് മുൻപ് എത്തും എന്ന്.....
സോറി ഞങ്ങൾക്ക് വാക്ക് പാലിച്ചേ ക്ഷീലം ഉള്ളു....."മ്മൾ

"എന്ന ആ ക്ഷീലം ഞങ്ങൾ മാറ്റി തരാം.."

എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് പാഞ്ഞു...അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും തെറിച്ചു വീണു......പിന്നെ അവിടെ നല്ല അഡാർ ഫൈറ്റിങ് സീൻ ആയിരുന്നു.... ശിഫും ഒട്ടും കുറച്ചിട്ട് ഇല്ല...അവന്മാരെ ഇഞ്ചി പരുവാക്കിയിക്കണ്....

"ഡാ...ആ റൂമിന്റെ താക്കോൽ എവിടെ...."ശിഫു

"അ... അ... അത്...ത്...ഞ..ഞങ്ങളെ കയ്യിൽ അല്ല....ഐറിൻ മേടത്തിന്റെ  കയ്യിൽ ആണ്..."

"ശേ...വെറുതെ ഇനിയും തല്ലു വാങ്ങിക്കണ്ട....സത്യം പറഞ്ഞോ.."ശിഫു

"ഞങ്ങളെ കയ്യിൽ അല്ല......"

വീണ്ടും അവൻ അത് ആവർത്തിച്ചപ്പോൾ വീണ്ടും കൊടുത്തു അവനിട്ട് രണ്ടെണ്ണം....

"ഇങ്ങളെ ഐറിൻ മേടം ഞങ്ങളെ അടുത്തണ്ട്‌.....സൊ...ഇങ്ങൾ പറയുന്നോ അതോ...."മ്മൾ

"യ്യോ...വേണ്ട...ആ ഷെൽഫിൽ ഉണ്ട്...."

മ്മൾ അവർ പറഞ്ഞ ഷെൽഫ് തുറന്ന് നോക്കി...അതിനുള്ളിൽ ഫുൾ ഫൈൽസ് ആയിരുന്നു.....

"ഇത് ഒക്കെ എന്തിന്റെ ഫൈൽസ് ആണ്...."മ്മൾ

"അത്....ഞങ്ങൾക്ക് അറിയില്ല...ആ റൂമിന്റെ കീ അവിടെ ഉണ്ട്...വേറെ എന്തെങ്കിലും പുറത്ത് പറഞ്ഞാൽ ബോസ്സ് ഞങ്ങളെ വെച്ചേകൂല..."

"ഹാ...പറഞ്ഞിട്ട് ഇല്ലെങ്കിലും ഇങ്ങളെ വെച്ചേകൂല ഞാൻ...അതോണ്ട് പറയുന്നത് ആവും നല്ലത്...."മ്മൾ

"അത്...."

"ഹാ..ഇതിനു ഇത്രമാത്രം ആലോചിക്കാൻ എന്താ അത് അങ്ങ് പറഞ്ഞേക്കു...."ശിഫു

"അത്...പിന്നെ...ഇവിടെ നടക്കുന്ന ഡ്രഗ്സ് ടീൽസിന്റെയും ഇതുപോലെ തട്ടി കൊണ്ട് വരുന്ന പെൺകുട്ടികളെ വലിയ ആളുകൾക്ക് വിൽക്കുന്ന........"

എന്നും പറഞ്ഞു അവൻ സ്റ്റോപ്പ് ചെയ്തു.....

മ്മൾ അവനെ ഒന്ന് തുറിച്ചു നോക്കി...അവൻ പറയാൻ തുടങ്ങി..

"പെൺകുട്ടികളെ വലിയ ആളുകൾക്ക് വിൽക്കുന്ന ഡീൽസ്ന്റെ ഫൈൽസ് ആണ്...."

"ഇത് മാത്രം അല്ലല്ലോ.....അതും കൂടി അങ്ങ് പറഞ്ഞേക്കു..."ശിഫു

"ഐറിൻ മേടത്തിന്റെ  പപ്പയുടെ അഴിമതി കേസുകളുടെ ഫൈൽസ് ഇവിടെയാ വെക്കുന്നെ..."

"അങ്ങനെ...പറയി....അപ്പൊ ശിഫു കേട്ടല്ലോ...ഫുൾ റെക്കോഡും ആണല്ലോ...."മ്മൾ

"പിന്നെ ഫുൾ റെക്കോഡ് ആണ്..."ശിഫു

"നീ അവന്മാരെ വിളിച്ചു ആ ഐറിൻ മേടത്തേയും കൊണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞെ...😏"മ്മൾ

"ശെരി..."

മ്മൾ അവിടുന്ന് കീ എടുത്ത് റൂമിന്റെ ലോക്ക് തുറന്ന് അകത്തേക്ക് കയറി....
അവിടെ ഉള്ള കാഴ്ച്ച കണ്ട് മ്മളെ നെഞ്ചോന്ന് പിടഞ്ഞു.....ആയിശൂനെ ഒരു ചെയറിൽ കെട്ടിയിട്ട് ഇരിക്കുവാണ്...
വയേലൊക്കെ തുണി കൊണ്ട് മൂടിക്കണ്...

മ്മൾ വേഗം ചെന്ന് അവളെ കെട്ട് അയിച്ചു.... കേട്ട് അയിച്ചതും അവൾ എന്റെ തോളത്തക്കു ഊർന്നു വീണു.....
മ്മൾ അവളെ മര്യാദക്ക് ഇരുത്തി അവളെ കുറെ തട്ടി വിളിച്ചെങ്കിലും പെണ്ണ് മിണ്ടുന്നില്ല....പിന്നെ ആണ്... അവളെ  അടുത്ത് കിടക്കുന്ന സിറിഞ്ചും ഡ്രഗ്സ് കുപ്പിയും കണ്ടത്...എന്തോ വല്ലാത്തൊരു ഭയം മ്മളെ ഉള്ളിൽ വന്നു...

അവളെ എന്റെ കൈകളിൽ കോരി എടുത്ത് പുറത്തേക്ക് ഓടി....ഐറിൻ ന്നെ പിടിച്ചു കെട്ടി അവന്മാർ നിൽക്കുന്നത് കണ്ടതും മ്മൾ അവളെ കലിപ്പിൽ നോക്കിങാണ്ട്‌ ഫായിയെയും ആക്കുനേയും കൂട്ടി വണ്ടിയുടെ അടുത്തേക്ക് ഓടി....വേഗം അവളെ വണ്ടിയിൽ കിടത്തി മ്മളും കേറാൻ നിന്നതും......ഫായി തടഞ്ഞു

"ഷാൻ ഇവളെ ഞങ്ങൾ കൊണ്ട് പോയിക്കൊളാം...നീ ഇപ്പൊ വേണ്ടത് അവരെ അടുത്ത് ആണ്...എന്തെങ്കിലും
പ്രോംബ്ലെം ഉണ്ടെങ്കിൽ ഞങ്ങൾ വിളിക്കാം...."ഫായി

മ്മൾ  മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി ബില്ഡിങ്ങിലേക്ക് പോയി... അതിനുള്ളിലേക്ക് കയറുമ്പോൾ അടങ്ങാത്ത പകയും എന്റെ പെണ്ണിനെ ഈ അവസ്ഥയിൽ ആക്കിയ അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്.....

മ്മൾ ഒരു ഭ്രാന്തമായ അവസ്ഥയിൽ അകത്തേക്ക് കയറി ഐറിൻ ന്റെ അടുത്തേക്ക് പോയി...അവളെ കരണം നോക്കി ഒന്ന് പൊട്ടിച്ചു... മ്മക്ക് ദേഷ്യം അടങ്ങാത്തൊണ്ട് അവളെ മറ്റേ കരണവും നോക്കി ഒന്ന് പൊട്ടിച്ചു........😡

എന്നിട്ടും മ്മളെ ദേഷ്യം അടങ്ങാതെ ആയപ്പോൾ അവളെ കഴുത്തിൽ പിടിച്ചു ചുമരിനോട് അടുപ്പിച്ചു നിർത്തി... അവൾ ശ്വാസം കിട്ടാതെ പിടയുന്നത് നോക്കി പുച്ഛിച്ചു ചിരിച്ചു...അവന്മാർ വന്ന് മ്മളെ പിടിച്ചു വെക്കാൻ നോക്കുന്നുണ്ടെങ്കിലും മ്മൾ അവളെ കഴുത്തിൽ ഒന്നും കൂടി ബലമായി പിടിച്ചു കൈ വിട്ടു...

അവൾ നിന്ന് ചുമക്കുന്നത് കണ്ടതും മ്മൾ അവളെ കലിപ്പിൽ നോക്കിങ്ങാണ്ട്
തിരിഞ്ഞതും മ്മളെ സിനാൻ അപ്പോഴേക്കും ലാൻഡ് ആയി.......
അവൻക്ക് വിളിച്ചു കാര്യം പറഞ്ഞിരുന്നു യമി....അവന്റെ പിന്നാലെ കുറച്ചു ആംബുലൻസും എത്തി....ഇവിടെ ഉള്ള പെൺകുട്ടികളുടെ സ്ഥിതി മോശം ആയത് കൊണ്ട് അവരെ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.....

പോലീസ് വന്ന് ഇവിടെ ഉള്ള ലവന്മാരെ കൊണ്ട് പോയി...ഐറിൻ ന്നെ കൊണ്ട് പോവാൻ നിന്നെങ്കിലും ഞാൻ അത് തടഞ്ഞു.......അവൾക്ക് പോവാൻ ആയിട്ടില്ല......

ഐറിൻ ന്റെ ഉപ്പാനെ തിരിഞ്ഞു പോലീസ് പോയിട്ടുണ്ട്....

അവന്മാരേറ്റു പോലീസ് പോയതും ഞാനും യമി ,അച്ചു ,എബി ,ശിഫു, ഐറിനും ബാക്കി ആയി...........

ഞങ്ങൾ അഞ്ചു പേരും അവളെ മുന്നിൽ നിരന്നു നിന്നു..... അവൾ അല്പം ഭീതിയോടെ ഞങ്ങളെ നോക്കിയതും ഞാൻ അവളെ നോക്കി പുച്ഛിച്ചു ചിരിച്ചുങ്ങാണ്ട് അവളെ അടുത്ത് പോയി ഇരുന്ന് അവളെ മുടിക്കുത്തിൽ പിടിച്ചു പിന്നോട്ട് ആക്കി.....അവൾ വേദന കൊണ്ട് അലറിയെങ്കിലും മ്മളെ ചുണ്ടിൽ ചിരി വിരിഞ്ഞു.........

"എവിടെടി നിന്റെ വസീം....അവനും ഇല്ലേ നിന്റെ മാസ്റ്റർ പ്ലാനിൽ...."മ്മൾ

"ഇ....ഇ.... ല്ല...ഞാ....ഞാൻ..മ... മാത്രം ഉള്ളു..."

"അങ്ങനെ വരാൻ വഴി ഇല്ലല്ലോ... വിളിക്കേടി അവനെ...."

"സത്യമായിട്ടും...അവൻക്ക് ഇത് അറിയൂല...."

"നീ...എന്താടി പുല്ലേ വിചാരിച്ചേ എന്റെ പെണ്ണിനേയും കൊണ്ട് പോയാൽ ഞാൻ
അത് കയ്യും കെട്ടി നോക്കി നിൽക്കും എന്നോ....എനിക്ക് വേണ്ടിയെല്ലേ നീ ഇതൊക്കെ ചെയ്യുന്നേ....എന്ന കേട്ടോ ഈ ഷാൻ കാസിമിന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു...അത് എന്റെ ആയിഷു ആണ്....

നീ ഒക്കെ ഒരു പെണ്ണ് ആണൊടി... ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റോ.... നിന്റെ അതെ വയസ്സ് ഉള്ള പെൺകുട്ടികളെ അല്ലെ 
തന്തയും മോളും കൂടി ഡ്രഗ്‌സിന് അടിമ പെടുത്തിയും മറ്റുള്ളവർക്കും വിറ്റും ജീവിക്കുന്നത്....വിൽക്കാൻ ഉള്ളത് അല്ല ഒരു പെണ്ണും...നിന്നോട് ഒക്കെ വെറുപ്പ് തോന്നുന്നു......😡😠

ഇത് പോലെ  കുട്ടികളെ കൊണ്ട് വരുമ്പോൾ അവരെ വീട്ടുകാരെ കുറിച്ച് ആലോജ്ജിച്ചിട്ടു ഉണ്ടോ....അതെങ്ങനെ
ഉപ്പ അങ്ങനെ അല്ലെ മോളെ വളർത്തിയത്....😡

കോളേജിൽ വന്നപ്പോൾ മ്മൾ കമ്പിനി ആയിരുന്നു...എന്ത്കൊണ്ട് ഈ ഐറിൻ
അല്ലായിരുന്നു ആ ഐറിൻ....നീ പറയാർ
ഇല്ലേ എന്റെ ഉപ്പ ആണ് എന്റെ റോൾ മോഡൽ എന്ന്...അങ്ങേരുടെ എന്ത് കോളിറ്റി കണ്ടിട്ട് ആയിരുന്നു നീ അത് പറഞ്ഞത്......

മക്കൾ ചെയ്യുന്ന തെറ്റുകൾ ശേരിയെന്നു വാധിക്കുന്നത് അല്ല ഉപ്പ...മക്കൾ ചെയ്യുന്നത് നന്മകൾക്ക് ശെരി എന്നും തിന്മകൾക്ക് അത് തെറ്റ് ആണെന്നും പറഞ്ഞു തരുന്ന ഉപ്പമാർ ആണ് റോൾ മോഡെൽ......

അര്ഹിക്കാത്തത് ആഗ്രഹിക്കരുത് എന്നൊന്നും ഞാൻ പറയില്ല...എന്നാലും
നന്മകളും തിന്മകളും മനസ്സിലാക്കി ജീവിക്കണം....ഇന്ന് പോലീസ് വന്നപ്പോൾ
നിന്നെ അവർക്ക് വിട്ട് കൊടുക്കാത്തത്
ഇഷ്ടം കൊണ്ടോ സഹതാപം കൊണ്ടോ അല്ല....നിനക്കും ഉണ്ട് ഒരു ജീവിതം.......
പെണ്ണിന്റെ ജീവിതം ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ അത് തിരിച്ചു എടുക്കാൻ വലിയ പാട.....അതോണ്ട് ഇനിയും നന്മയും തിന്മയും തിരിച്ചറിഞ്ഞു ജീവിക്ക്...."മ്മൾ

മ്മൾ അത്രയും പറഞ്ഞു നിർത്തിയതും
അവളെ കണ്ണുകൾ എന്തിനന്നായി നിറയുന്നുണ്ടായിരുന്നു.....അത് താൻ ചെയ്തത് തെറ്റുകൾ ആണന്ന് മനസ്സിലാക്കിയിട്ടുള്ള കണ്ണീര് ആണന്ന് തോന്നുന്നില്ല....

"എന്ന് വെച്ച് നിന്നെ ഞാൻ അത്ര എളുപ്പം ഒന്നും വിടൂല...എനിക്ക് അറിയണം നിങ്ങളെ കൂട്ടത്തിൽ ഉള്ള മൂന്നാമൻ ആരാണെന്നു....."മ്മൾ

മ്മൾ അത് പറഞ്ഞതും പെണ്ണ് ഞെട്ടിങ്ങാണ്ട് എന്റെ മുഖത്തേക്ക് നോക്കി....

അപ്പോഴേക്കും മ്മളെ ഫോൺ ബെല്ലടിച്ചു
നോക്കിയപ്പോൾ ഫായി ആണ്...മ്മൾ വേഗം ഫോൺ എടുത്തു...

"ഡാ...ആയിശൂ..😧"

"അവൾക്ക് കുഴപ്പം ഒന്നും ഇല്ല...ബോധം തെളിഞ്ഞിട്ടുണ്ട്...."

"Alhamdulillah...ഞാൻ വിളിക്കാം..."

മ്മൾ ഫോൺ വെച്ചപ്പാട് സിനാൻ വിളിച്ചു ഐറിൻ ന്റെ ഉപ്പാനെ അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞു....

"ഡാ...അവളെ പിടിച്ചു വണ്ടിയിൽ കയറ്റ്"

മ്മൾ അത് പറഞ്ഞതും അവളെ അവർ പിടിച്ചു കൊണ്ട് പോയി.....അവന്മാർ വണ്ടിയിൽ കയറി അവൾ കയറാൻ നിന്നതും പെട്ടെന്ന് ബാക്കിൽ നിന്ന് ആരോ ഐറിൻ ന്നെ ഷൂട്ട് ചെയ്തു......

മ്മൾ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയെങ്കിലും അവിടെ ആരെയും കണ്ടീല...പെട്ടെന്ന് തന്നെ അവളെ വണ്ടിയിൽ കയറ്റി...മ്മൾ അവിടെ ഒന്ന് നോക്കി കുറച്ചു അപ്പുറത്ത് ആയി ഒരു നിഴൽ രൂപം കണ്ടു...അവിടേക്ക് ചെന്നതും  ബാക്കിൽ നിന്നാരോ മ്മളെ തലക്ക് ശക്തിയായി ആയി അടിച്ചു...

അടിച്ച വേദനയിൽ  മ്മളെ ബോധം മറഞ്ഞു.....

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
(ആയിഷു)

മ്മൾ കണ്ണ് തുറന്നപ്പോൾ തന്നെ കാഴ്ചകൾ ഒക്കെ മങ്ങുന്നത് അറിഞ്ഞു
തലക്ക് ഒക്കെ എന്തോ വല്ലാത്തൊരു ഭാരം....കാഴ്ചകൾ ഒക്കെ പതിയെ ശെരി ആവാൻ തുടങ്ങി....അപ്പോഴാ ഞാൻ ചുറ്റും നോക്കുന്നത്....ഒറ്റ നോട്ടത്തിൽ തന്നെ ഹോസ്പിറ്റൽ ആണന്ന് മനസ്സിലായപ്പോൾ ആണ് മുൻപ് നടന്ന സംഭവങ്ങൾ എന്റെ ഓർമ്മയിലേക്ക് വന്നത്......

ഞങ്ങൾ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ ആണ്...
മ്മക്ക് അറിയുന്ന ഒരു മുഖം അവിടെ കണ്ടത്...മ്മളെ അവരെ അടുത്തേക്ക് പോകുന്നതിനു ഇടയിൽ ആണ് ആരോ മ്മളെ മുഖം പൊത്തി പിടിച്ചു അവിടുന്ന് കൊണ്ട് പോയി......അവർ എന്നെ എന്തോ വണ്ടിയിലേക്ക് കയറ്റി എന്റെ മുഖത്തേക്ക് എന്തോ സ്പ്രേ അടിച്ചു.....

അതിന്റെ ഗന്ധം മ്മളെ മൂക്കിലേക്ക് തുളച്ചു കയറിയതും മ്മളെ കാഴ്ച്ച ഒക്കെ മങ്ങാൻ തുടങ്ങി......

പിന്നെ മ്മൾ  കണ്ണ് തുറക്കുമ്പോൾ മ്മളെ കയ്യുകൾ കെട്ടിയിട്ട് വായേൽ തുണിയും തിരുകി വെച്ചിരുന്നു...മ്മക്ക് ഒന്ന് അനങ്ങാനോ ശബ്ദത്തിക്കാനോ കഴിഞ്ഞില്ല....മ്മളെ ഉള്ളിൽ എന്തോ ഭയം
നിറഞ്ഞു....അവന്റെ മുഖം ആണ് പെട്ടെന്ന് മനസ്സിലേക്ക് വന്നത്... അതൊടപ്പം മ്മളെ ഉള്ളിൽ പകയുടെ തീ പാറി.......😡

പെട്ടെന്ന് ആണ് ഐറിനും വേറെ എന്തൊക്കെയോ ആൾക്കാരും കൂടി എന്റെ അടുത്തേക്ക് വന്നത്.....

അവൾ എന്നെ നോക്കി ചിരിച്ചതും  മ്മൾ ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചു....അവൾ വന്ന് എന്റെ വായേൽ നിന്നും തുണി മാറ്റി.......മ്മൾ ഒരു ആശോസത്തോടെ ശോസം വലിച്ചതും അവൾ എന്നെ നോക്കി പുച്ഛിച്ചു....

"എന്താണ് ഷാൻ കാസിമിന്റെ പെണ്ണ് ഇങ്ങനെ പേടിച്ചു ഇരിക്കുന്നെ....."

"പേടിയോ...അതും നിന്നെ...ഒന്ന് പോടീ പുല്ലേ....നീ നിന്റെ ജീവൻ നീയായിട്ട് കളയാണ് ഐറിൻ😏"

"ശേ...എന്തായിത്....നിന്റെ ജീവൻ ഞാൻ അങ്ങ് എടുക്കാൻ പോവാ....നിന്റെ ഷാൻ ഈ സ്ഥലം ഒക്കെ കണ്ട് പിടിച്ചു വരുമ്പോഴേക്കും ഒരു ദിവസമെങ്കിലും എടുക്കും......"

"അത്...നിന്റെ വെറും തോന്നൽ ആണ്...
ഷാൻ ഈ മണ്ണിൽ ജീവിക്കുന്ന കാലം നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല...."

"Wow... നിന്റെ ആവേശം ഉണ്ടല്ലോ അതാണ് എനിക്ക് ഇഷ്ടം...ശിഫാന്റെ അനിയത്തി തന്നെ....പക്ഷെ നിനക്ക് തെറ്റി ഇത് ഐറിൻ ആണ്...നാളെ നേരം വെളുക്കും മുൻപ് നീ ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങിയിട്ടുണ്ടാവും..........."

"ഹാ....ഹാ...എത്ര നടക്കാത്ത ആഗ്രഹം..
നീ ഇതുവരെ നിന്റെ ഇമ്മാതിരി ആഗ്രഹങ്ങൾ ഒന്നും ഉപേക്ഷിച്ചില്ലേ......."

"നീ..കൂടുതൽ ചെലക്കേണ്ട...നിന്റെ മറ്റവൻ ഉണ്ടല്ലോ...അവൻ എനിക്ക് തന്ന
വാക്ക് തെറ്റിച്ചു...ഷാൻ നെ ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് തരും എന്ന് പറഞ്ഞിട്ട് അവൻ ഷാൻ നെ കൊല്ലാൻ പ്ലാൻ ഇട്ടു....പക്ഷെ അവന്റെ കളികൾ നേരെത്തെ തന്നെ ഞാൻ മുൻകൂട്ടി കണ്ട അവൻ ദുബായിലേക്ക് വന്ന അതെ ഫ്ലയിറ്റിൽ ഞാനും പോയി........

പക്ഷെ ഇവരെ കൂടെ നിങ്ങളും വരും എന്ന് വിചാരിച്ചില്ല...അതോടെ അവന്റെ പ്ലാൻ ഒക്കെ തകർന്നു...നാട്ടിൽ വന്ന്‌ അവൻ ചെയ്യാൻ പോവുന്ന പ്ലാനുകൾ മ്മൾ അറിഞ്ഞു....അതിന് മുൻപ് നീ ഈ ലോകത്ത് നിന്ന് പോവാണ്ടത് എന്റെ ആവിശ്യം ആണ്.....
രാത്രി കൊല്ലുന്നത് അത്ര നല്ലത് അല്ലെന്ന് എന്റെ പപ്പ പറഞ്ഞു കേട്ടിട്ട് ഉണ്ട്....അതോണ്ട് നിനക്കു കുറച്ചു സമയം കൂടി ഞാൻ തരാണ്..............
അതോണ്ട് മോൾ നിന്റെ അവസാനത്തെ രാത്രിയെയും സ്വപ്നം കണ്ട് കിടക്ക്....
ഡാ...ഇവൾക്ക് മ്മളെ പുതിയ സാനം ഒന്ന് കൊടുത്തെ...രാവിലെ ആകുമ്പോഴേക്കും അവൾക്ക് ഒരു ദൂര യാത്ര പോവാൻ ഉള്ളത് അല്ലെ......."

എന്നും പറഞ്ഞു എന്നെ നോക്കി പുച്ഛിച്ചു  ചിരിച്ചുങ്ങാണ്ട് അവൾ അവിടുന്ന് പോയി...അവരിൽ ഒരാൾ എന്റെ അടുത്ത് വന്ന് ഒരു  സിറിഞ്ചു കൊണ്ട് വന്നു എന്റെ ദേഹത്ത് ഇന്ജെക്റ്റ് ചെയ്തു.....മ്മൾ വേദന കൊണ്ട് അലറിയതും അവൻ എന്റെ വായേലേക്ക് തുണി വെച്ച് മൂടി............

എന്താണ് എന്റെ മേത്ത് ഇന്ജെക്റ്റ് ചെയ്തത് എന്ന് അറിയില്ല...പക്ഷെ അതിന്റെ എഫക്റ്റ്‌ കൊണ്ട് ആണന്ന് തോന്നുന്നു ശരീരം മൊത്തം എന്തോ അസ്വസ്ഥത തലക്ക് വല്ലാത്ത പെരുപ്പ്..
ശരീരം മൊത്തം വേദന കേറുന്ന പോലെ....മനുഷ്യനെ ഭ്രാന്തനാക്കുന്ന അവസ്ഥ ...അതിന്റെ വേദനയിൽ മ്മൾ തളർന്നു വീണു......പിന്നെ കണ്ണ് തുറക്കുമ്പോൾ ഇവിടെ ആണ്.....

മ്മൾ എങ്ങനെ ഇവിടെ എത്തി എന്ന് ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് ഫായിയും ആക്കുവും കൂടി ഡോർ തുറന്ന് അകത്തേക്ക് വന്നത്.............

"ഹാ...നീ എണീറ്റോ...."ഫായി

"ഞ...ഞാൻ ...എ.... ങ്ങനെ...ഇവിടെ...."
മ്മൾ

"അതൊക്കെ സാവകാശം പറഞ്ഞു തരണ്ടു... നീ ഇപ്പൊ റസ്റ്റ് എടുക്ക്...ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ...."അക്കു

"ശരീരം ഒന്നാകെ ഒരു വേദന..."മ്മൾ

"ഹാ...പതിയെ മാറിക്കോളും...ഡോക്ടർ ഇപ്പൊ വരും എന്നിട്ട് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും...."ഫായി

"Mm....."

മ്മക്ക് എന്തോ വല്ലാത്ത ഒരു അസ്വസ്ഥ..
അരുതാത്തത് എന്തോ സംഭവിക്കാൻ ഉള്ളത് പോലെ....കൂടുതൽ ആലോചിച്ചാൽ മ്മക്ക് പണി കിട്ടും എന്നുള്ളത് കൊണ്ട് കുറച്ചു നേരം കണ്ണ് അടച്ചു കിടന്നു.....കുറച്ചു കഴിഞ്ഞു എന്നെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.....ഫായിയും അക്കുവും എന്റെ ഇടവും വലവും ഉണ്ടായിരുന്നു....മ്മൾ പിന്നെയും മ്മൾ എങനെ ഇവിടെ എത്തി എന്ന് ചോദിച്ചപ്പോൾ അവന്മാർ ഒക്കെ പറഞ്ഞു തന്നു.....

"അപ്പൊ ഷാൻ...."മ്മൾ

"അവൻ ഇപ്പൊ എത്തും.......നീ ഇപ്പൊ റസ്റ്റ് എടുക്ക്...."അക്കു

അവൻ അത് പറഞ്ഞെങ്കിലും മ്മക്ക് എന്തോ സമാധാനം കിട്ടുന്നില്ല....മ്മൾ എന്തൊക്കെയോ ആലോജ്ജിച്ചു കൂട്ടി...
പെറ്റെന്ന് അക്കുന് ഫോൺ വന്നു......അവൻ പെട്ടെന്ന് പുറത്തേക്ക് പോകുന്നത് കണ്ടതും മ്മളെ ടെൻഷനും കൂടി......പടച്ചോനെ ആർക്കും ഒന്നും വരുത്തല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന.....ഫായി എന്റെ അടുത്ത് ഉണ്ടെങ്കിലും മ്മക്ക് വല്ലാത്തൊരു പേടി...

പെട്ടെന്ന് അക്കു വെപ്രാളപ്പെട്ടു അകത്തേക്ക് വന്നു ഫായിയോടെ എന്തൊക്കെയോ പറഞ്ഞു എന്നോട് എങ്ങോട്ടും പോവരുത് എന്ന് പറഞ്ഞു എനിക്ക് പറയാൻ ഉള്ളത് പോലും കേൾക്കാതെ അവർ പുറത്തേക്ക് പോയി.............

മ്മക്ക് ആണങ്കിൽ ടെൻഷൻ ആയി ചാവും എന്നുള്ള അവസ്ഥയിൽ ആയി...
പെട്ടെന്ന് പാത്തുവും അന്നമ്മയും കൂടി അങ്ങോട്ട് വന്നു...പാത്തൂനെ കണ്ടതും മ്മൾക്ക് ചെറിയ അശോസം ആയി........

അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു...ഫെബിയുടെ ബ്രോ ആണലാ ഇവരെ ഇവിടെ കൊണ്ടെന്ന് ആക്കിയത്....മ്മൾ അവരോട്  അവന്മാരെ കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് വ്യക്തമായ ഉത്തരം അവരിൽ നിന്ന് കിട്ടിയില്ല...എന്നോട് എന്തോ മറച്ചു വെക്കുന്ന പോലെ.....

മ്മൾ പിന്നെ കൂടുതൽ ചോദിക്കാനും നിന്നില്ല....അപ്പൊ പോയതാ അവന്മാർ പിന്നെ അവരെ ഇങ്ങോട്ടേക്ക് കണ്ടില്ല..
പാത്തുനോട് ചോദിച്ചപ്പോൾ അവൾക്കും ഒന്നും അറിയില്ലെന്ന് പറഞ്ഞു...വീട്ടിൽ അറിഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും പറഞ്ഞു......

പിന്നെ രാവിലെ ആവാൻ നേരത്ത അവന്മാർ എന്റെ അടുത്തേക്ക് വന്നത്...
പക്ഷെ ആരുടേയും മുഖത്ത് ഒരു സന്തോഷം ഇല്ല....അപ്പോഴാ ഞാൻ ഷാൻ അതിൽ ഇല്ലെന്ന് മ്മൾ ശ്രേധിക്കുന്നെ......

"ഷാൻ എവിടെ...."മ്മൾ

"അത്........ഷാൻ വീട്ടിൽ ഒന്ന് പോയതാ..."എബി

"Mm.....😒"

അവൻ അത് പറഞ്ഞപ്പോൾ മ്മക്ക് ഒരു ആശോസം തോന്നിയെങ്കിലും അവനെ കാണാതെ ആയപ്പോൾ മ്മളെ മനസ്സിന് എന്തോ വിങ്ങൽ......

അവരൊക്കെ പുറത്തേക്ക് പോയി...പാത്തു മാത്രം എന്റെ അടുത്ത് നിന്ന്.....

"പാത്തു നിന്റെ ഫോൺ ഒന്ന് തരോ...."

"എന്തിനാ..."

"അത്...ഷാൻ ന്നെ ഒന്ന് വിളിക്കാൻ ആണ്....."

"ഷാ....നോ...അ.... ത്...പിന്നെ ഷാൻ ന്റെ ഫോൺ  ഇന്നലെ രാത്രി താഴെ വീണു പൊട്ടി കിടക്ക....."

"ഓ....കുറെ...നേരം ആയല്ലോ...അവൻ എന്താ ഇത് വരെ ആയിട്ടും എന്നെ കാണാൻ വരാത്തെ...."

"വന്നിട്ട്...എന്തിനാ...നിനക്ക് അവനോട് വെറുപ്പ് അല്ലെ..."

"അ... അത് പിന്നെ...കാണാതെ ആയപ്പോൾ....😔"

"Mm.....☺️"

അപ്പോഴേക്കും ശിഫു അങ്ങോട്ട് വന്നു...

"നിന്റെ ഡിസ്ചാർജ് കിട്ടിയിട്ടുണ്ട്...വാ പോവാം..."

"Mm...."

മ്മൾ കാക്കുനെ നോക്കി ചിരിച്ചുങ്ങാണ്ട് പോവാൻ ഇറങ്ങി....

"കാക്കു....."
മ്മൾ കാക്കുനെ വിളിച്ചപ്പോൾ കാക്കു എന്താ എന്നുള്ള ഭാവത്തിൽ മ്മളെ നോക്കി.....

"അത്...എനിക്ക് ഷാൻ നെ കാണണം....
എന്നിട്ട് മ്മക്ക് പോവാം...ഒരു താങ്ക്സ് പോലും പറഞ്ഞില്ല....."

"അത്...പിന്നെ പറയാം...അവൻ വീട്ടിൽ അല്ലെ..."

"എനിക്ക് കാണണം...ഒന്ന് വിളിച്ചാൽ മതി അല്ലെങ്കിൽ പോണ പൊക്കിൽ അവനെ കണ്ടിട്ട് പോവാം....ന്ത്യേ..."

"വേണ്ട...മ്മക്ക് പിന്നെ കാണാം...നീ വന്നേ..."

"പറ്റില്ല...എനിക്ക് കണ്ടേ പറ്റൂ...."

"ആയിഷു ഇജ്ജ് വാശി പിടിക്കേണ്ട... അവനെ പിന്നെ കാണാം...."

"ഓ....അപ്പൊ ഞാൻ സംശയിച്ചതിൽ തെറ്റില്ല....ഷാൻ എവിടെ...അവൻക്ക് എന്താ പറ്റിയെ....."

"അവൻക്ക് എന്ത് പറ്റാൻ... ഒന്നും ഇല്ല..."

"എന്തിനാ കാക്കു കള്ളം പറയുന്നേ...... പിന്നെ എന്തിനാ ഇങ്ങളെ മുഖത്ത് ഇത്ര വെപ്രാളം...എനിക്ക് അറിഞ്ഞേ പറ്റൂ.....
അല്ലാതെ ഞാൻ ഇവിടുന്ന് എങ്ങോട്ടും ഇല്ല...."

മ്മളെ നിർബന്ധം സഹിക്കവയ്യാതെ ആയപ്പോൾ കാക്കു എന്നെയും കൂട്ടി ICU ന്റെ മുന്നിലേക്ക് കൊണ്ട് പോയി.......
അവിടെ യമിയും ഷാനും ഒക്കെയും ഉണ്ടായിരുന്നു....അവരെ അടുത്തായി
കരഞ്ഞു തളർന്നിരിക്കുന്ന അവന്റെ ഉമ്മയെയും ഷിസയെയും കണ്ടു......
എന്താ ഇവിടെ നടക്കുന്നത് എന്നറിയാതെ മ്മൾ അവരെ നോക്കി നിന്നു....കാക്കു വന്ന് മ്മളെ ICU ന്റെ ഗ്ലാസ്സിന്റെ അടുത്തേക്ക് കൊണ്ട് പോയി..

അതിനുള്ളിലൂടെ മ്മൾ നോക്കിയതും അതിനുള്ളിലെ കാഴ്ച കണ്ട് മ്മളെ തല ഒക്കെ ചുറ്റുന്ന പോലെ തോന്നി.......മ്മൾ എന്തോ മരവിച്ച അവസ്ഥയിൽ താഴേക്ക് ഊർന്നു വീണു...


***************************************
(ശിഫു)

ആയിഷു എന്റെ കൈകളിലേക്ക് ഊർന്നു വീണു...എനിക്ക് അറിയാമായിരുന്നു അവൾക്ക് അത് ഒരിക്കലും സഹിക്കാൻ കഴിയില്ലെന്ന്..
അവളെ എടുത്തുക്കാണ്ട് അവിടെ ഉള്ള ഒരു ബെഞ്ചിൽ കൊണ്ട് പോയി കിടത്തി...അവളെ മുഖത്തേക്ക് വെള്ളം കുടഞ്ഞതും അവൾ കണ്ണ് തുറന്നു.......

അവൾ എണീറ്റുങ്ങാണ്ട് എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു...അതിന് ഇടയിലും അവൾ ഷാൻ എന്നൊക്കെ പുലമ്പുന്നുണ്ടായിരുന്നു.......ഒരു വിധം അവളെ സമാധാനിപ്പിച്ഛ് അവളെ വീട്ടിലേക്ക് കൊണ്ട് പോവാൻ നിന്നു.....

പക്ഷെ ഒരു വിധവും അവൾ വീട്ടിലേക്ക് വരാൻ കൂട്ടാക്കുന്നില്ല...ഇവിടെ നിന്നിട്ടും കാര്യം ഇല്ല.....അവൾ ആണങ്കിൽ ഇന്നലെ ഇട്ട യൂണിഫോമിൽ തന്നെ ആണ്.....മ്മളും കുറച്ചു കലിപ്പിൽ ആയപ്പോൾ അവൾ വീട്ടിലേക്ക് വരാം എന്ന് സമ്മതിച്ചു.......അവരെ അവിടെ നിർത്തി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു... പെണ്ണ് പുറത്തേക്കും നോക്കി ഇരിക്കാ... കണ്ണിൽ നിന്ന് വെള്ളം അനുസരണ ഇല്ലാതെ പോവുന്നും ഉണ്ട്...

അപ്പോഴാ ഇന്നലെ രാത്രി സംഭവിച്ച കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നത്...
ഇന്നലെ ഐറിൻ നെ പെട്ടെന്ന് ആരോ ഷൂട്ട് ചെയ്തപ്പോൾ ഞങ്ങൾ ആകെ ഷോക്ക് ആയി....ഇരുട്ടും ചുറ്റും കാടും ആയത് കൊണ്ട് എവിടെ നിന്ന് ആണെന്നോ ആരാണെന്നോ മനസ്സിലായില്ല...ഐറിനെ പെട്ടെന്ന് വണ്ടിയിൽ കയറ്റി ഷാൻ കുറച്ചു മുമ്പോട്ട് പോയതും ആരോ ഷാൻ ന്റെ തലക്ക് അടിച്ചു...ആരാണെന്ന് വ്യക്തമല്ല.. മുഖത്ത് മാസ്ക് അണിഞ്ഞിരുന്നു.... ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി ഷാന്റെ അടുത്തേക്ക് പാഞ്ഞതും അവനെ അടിച്ചവൻ ഓടി മറഞ്ഞിരുന്നു.. അപ്പൊ ഞങ്ങൾക്ക് വലുത് ഷാന്റെ ജീവൻ ആയത് കൊണ്ട് വേഗം അവനെയും എടുത്ത് ഹോസ്പിറ്റൽ ലക്ഷ്യമാക്കി വിട്ടു...........

ഹോസ്പിറ്റൽ എത്തിയപ്പോഴേക്കും രണ്ടു പേരെയും ICU വിലേക് മാറ്റി.......
ഐറിൻനിക്ക് വല്ലാതെ കുഴപ്പം ഇല്ല...
ഷൂട്ട് ചെയ്തഭാഗത്ത് നിന്ന് കുറച്ചു ബ്ലഡ് പോയിരുന്നു...അത് അപ്പോഴേക്കും ഫായിയുടെയും ഐറിൻ ന്റെയും ബ്ലഡ് ഗ്രൂപ്പ് ഒന്നായിതാനാൽ അവൻ അവൾക്ക് ബ്ലഡ് കൊടുത്തു....ഈ സമയത്ത് ശത്രു എന്നോ മിത്രം എന്നോ ഇല്ലാത്തത് കൊണ്ട് ഫായിയും അച്ചുവും ആയിരുന്നു ഐറിൻ ന്റെ അടുത്ത്......

ബട്ട് ഷാൻ ന്റെ കാര്യം ആയിരുന്നു കുറച്ചു സീരിയസ്....അവൻക്ക് ഇതിനു മുൻപ് ഒരു ആക്സിഡന്റ് ഉണ്ടായിരുന്നല്ലോ.. അന്ന് തലയുടെ ഓപ്പറേഷൻ കഴിഞ്ഞതിനാൽ ആ ഭാഗത്ത് തന്നെ ആണ് ഇപ്പോഴും അടിയേറ്റത്....അവനെ കൊണ്ട് പോയ പാട് ഒരു ഓപ്പറേഷൻ കഴിഞ്ഞിരുന്നു.... ഇനി 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്ന ഡോക്ടർ പറഞ്ഞത്....

"കാക്കു...."

ആയിഷു വിളിച്ചപ്പോൾ ആണ് മ്മൾ ചിന്തയിൽ നിന്ന് ഉണർന്നത്.....

"അ....അ...വ...ൻ....ക്ക് എന്താ പറ്റിയെ..."

അവൾ തേങ്ങിക്കാണ്ട് ചോദിച്ചതും ഇനി 
അവളോട് ഒന്നും മറച്ചു വെച്ചിട്ട് കാര്യം ഇല്ലെന്ന് തോന്നിയതും മ്മൾ ഉണ്ടായ കാര്യങ്ങൾ ഒക്കെ അവൾക്ക് പറഞ്ഞു കൊടുത്തു......

പക്ഷെ അവളെ മുഖത്ത് സങ്കടം മാറി ആ കണ്ണുകളിൽ പക നിറയുന്നത് കണ്ടു..മുഖം എല്ലാം ചുവന്നു തുടുത്തു അവളെ വലിഞ്ഞു മുറുകുന്നത് പോലെ മ്മൾക് തോന്നി....ഇതിനു മുൻപ് ഇങ്ങനെ ഒരു അവസ്ഥയിൽ ഞാൻ അവളെ കണ്ടിട്ടില്ല....മ്മൾ ഡ്രൈവ് ചെയ്യണങ്കിലും നോട്ടം മുഴുവൻ അവളെ മുഖത്തേക്ക് ആയിരുന്നു...പെട്ടെന്ന് അവൾ എന്റെ മുഖത്തേക്ക് നോക്കി.....

"കാക്കു അവനെ കണ്ടില്ലേ....."

"ആരെ...."

"ഷാൻ ന്നെ അടിച്ചവനെ....." 

"ഞാൻ പറഞ്ഞില്ലേ ഇരുട്ട് ആയത് കൊണ്ട് മുഖം വ്യക്തം അല്ല...."

"Mm.... അവന്റെ രൂപം എങ്ങെങ്കിലും അറിയായിരിക്കുമല്ലോ....."

"അത്...."
മ്മൾ ഒന്ന് ആലോജിച്ചുങ്ങാണ്ട് എനിക്ക് അറിയാവുന്നത് ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു........

അവൾ എന്തോ ആലോജിച്ചുങ്ങാണ്ട് പുറത്തേക്ക് നോക്കി ഇരുന്നു എനിക്ക് അവളോട് ചോദിക്കണം എന്നുണ്ടായിരുന്നു പിന്നെ അത് വേണ്ടെന്ന് വെച്ച്....

വീട്ടിൽ എത്തിയപ്പോൾ തന്നെ ഉമ്മി മുന്നിൽ തന്നെ ഉണ്ടായിരുന്നു... അവൾക്ക് തലവേദ ആണന്ന് പറഞ്ഞു അവൾ അകത്തേക്ക് കയറിപോയി....
ഉമ്മാനോട് ഇതൊന്നും ഇപ്പൊ തന്നെ പറയാൻ പറ്റൂല...ഉമ്മാക്ക് അവനെ നല്ല ഇഷ്ട്ട...ഇനി ഇത് ഇപ്പൊ പറഞ്ഞാൽ ഉമ്മാക്ക് പ്രേഷർ കൂടി വല്ലതും ആവും...

അതോണ്ട് കുറെ നേരം അവിടെ നിൽക്കാതെ കുളിച്ചു ഡ്രസ്സ് മാറി വേഗം ഹോസ്പിറ്റലിലേക്ക് തന്നെ വിട്ടു.........
അവന്മാരും ഇന്നലെ രാവിലെ മുതൽ തന്നെ യൂണിഫോമിൽ അല്ലെ അതോണ്ട് അവരെ ഫ്രഷ് ആവാൻ വേണ്ടി വീട്ടിലേക്ക് പറഞ്ഞു അയച്ചു.......

കുറച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ പുറത്തേക്ക് വന്നു....

"പെഷ്യെന്റിന്‌ ബോധം തെളിഞ്ഞിട്ടുണ്ട്....
ആൾ ഭയങ്കര വയലെന്റ് ആണ്.....ആരാ ഈ ആയിഷു പെഷ്യെന്റെ കുറെ അവരെ കാണണം എന്ന് പറയുന്നു....."

"അത്...സിസ്റ്റർ...ആൾ ഇവിടെ ഇല്ല...."

"ഓ....ശെരി "

" അവനെ കയറി കാണാൻ പറ്റോ..."

"ഡോക്ടർ വന്ന് പരിശോധിച്ച് ഡോക്ടറുടെ നിർദേശ പ്രകാരം റൂമിലേക്ക് മാറ്റും അപ്പൊ കാണാം..... ഇപ്പൊ പെഷ്യെന്റ്കുറച്ചു വയലെന്റ് ആയത് കൊണ്ട് നടക്കൂല...."

"ഓക്കേ...."

അതും പറഞ്ഞു അവർ പോയി....

കുറച്ചു കഴിഞ്ഞു ഡോക്ടർ പരിശോധിച്ച് പുറത്തോട്ട് വന്നു....

ഉപ്പാനെ ഡോക്ടറിന്റെ കാബിനിലേക്ക് വിളിച്ചപ്പോൾ ഞാനും ഉപ്പാന്റെ കൂടെ പോയി.....

"എന്താട വല്ല കുഴപ്പം.."ഉപ്പ

"ഏയ്...നോ ...അവൻ ഇപ്പൊ ഓക്കേ ആണ്....ഇതിനു മുൻപ് അവൻക്ക് ഉണ്ടായ ആക്‌സിൻഡന്റിൽ അവന്റെ മെമ്മറി ലോസ് ആയിരുന്നില്ലേ.."

"ഹാ..."

"ഈ....അടിയിൽ അവന്റെ പഴയ ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടിയിട്ടുണ്ട്..
നന്നായി കെയർ ചെയ്യണം...ഇനിയും എന്തെങ്കിലും സംഭവിച്ചിട്ടു ഉണ്ടെങ്കിൽ അവനെ തിരിച്ചു കിട്ടണം എന്നില്ല.......
കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം"

"ഞങ്ങൾ ശ്രെദ്ധിച്ചോളാം...."

"ശെരി....ട ഇത്...?"
എന്നെ ചൂണ്ടി കാണിച്ചു ഡോക്ടർ ചോദിച്ചു...

"ഇത്....മാലിക്കിന്റെ രണ്ടാമത്തെ മോൻ..."

ഉപ്പ അത് പറഞ്ഞതും അയാൾ എന്നെ അത്ഭുതത്തോടെ നോക്കി....ഞാൻ സംശയ രൂപത്തിൽ ഉപ്പാനെ നോക്കി..

"ഇത് എന്റെയും നിന്റെ ഉപ്പാന്റെയും ക്ലാസ് മേറ്റ് ആയിരുന്നു...വെറും ക്ലാസ്സ് മേറ്റ് അല്ലാട്ടോ...ഞങ്ങളിൽ ഒരാൾ തന്നെ ആയിരുന്നു.....ഞങ്ങൾ മൂന്ന് പേർ ആയിരുന്നു ചെറുപ്പം തൊട്ട് ഒരുമിച്ച്...."

മ്മൾ ഒന്ന് ആലോചിച്ചു അവരെ നോക്കി....

"സാഹിബ്....."
മ്മൾ ഒരു സംശയ രൂപേണ ചോദിച്ചു...

"ഓ...മ്മളെ മറന്നിട്ടില്ല..."

"പെട്ടെന്ന് കണ്ടപ്പോൾ....പിന്നെ ഉപ്പ എപ്പോഴും പറയാർ ഉള്ളത് കൊണ്ട് മനസ്സിലാക്കി എടുക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നില്ല......
I am shifan maalikk.."
എന്നും പറഞ്ഞു  മ്മൾ കൈ കൊടുത്തു..

" ഇങ്ങൾ തന്നെ അല്ലെ ഒളിച്ചോടിപോയി കല്യാണം കഴിച്ചത്...."

"ഹാ....അവൻ ഒക്കെ പറഞ്ഞു തന്നിട്ട് ഉണ്ടല്ലേ...ഏതോ ഒരു നിമിഷത്തിൽ ഇവരെ ഒക്കെ വിട്ട് പോവേണ്ടി വന്നു....പിന്നെ തിരിച്ചു വന്നിട്ട് കാസിമിനെ കണ്ട് പിടിക്കാൻ വല്ലാതെ ബുദ്ധിമുട്ടിയില്ല...പക്ഷെ നിന്റെ ഉപ്പ..."

"Mm... എനിക്ക് അറിയാ...ഉപ്പ എന്തായാലും വരുന്നുണ്ട്... ഉപ്പ വന്നിട്ട് വേണം ഒരു സർപ്രൈസ് കൊടുക്കാൻ."

എല്ലാവരും കൂടി ചിരിച്ചു...അപ്പോഴേക്കും പേഷ്യെന്റ്സ് വന്നപ്പോൾ വേഗം ഇറങ്ങി...അപ്പോഴേക്കും ഷാൻ ന്നെ റൂമിലേക്ക് മാറ്റി....തലയിൽ ഒരു കെട്ട് ഉണ്ട്.....അവൻ ഇഞ്ചക്ഷൻ അടിച്ച മയക്കത്തിൽ ആയിരുന്നു...അവന്റെ ഉമ്മയും അനിയത്തിയും ശാനുവും ഒക്കെ അവന്റെ ഇടവും വലവും ഇരിക്കുന്നുണ്ടായിരുന്നു.............

അവൻ പിന്നെ കണ്ണ് തുറന്നപ്പോൾ പിന്നെ അവിടെ ഫുൾ ഭയങ്കര സ്നേഹ പ്രെകടനം ആയിരുന്നു....മ്മളെ കണ്ടപ്പോൾ ഒരു പുഞ്ചിരിയോടെ മ്മളെ നോക്കി...മ്മളും ചിരിച്ചു കൊടുത്തു.......

കുറച്ചു നേരം അവരൊക്കെ അവിടെ നിന്ന് അവരോട് ഫ്രഷ് ആയി വരാൻ പറഞ്ഞു ആയിച്ചു...ഞാനും ശാനുവും അവിടെ ഇരുന്നു...ഞാൻ പിന്നെ ആയിഷൂന് വിളിച്ചു കാര്യം പറഞ്ഞു......
അവൾക്ക് പിന്നെ അവനെ ഇപ്പൊ തന്നെ കാണണം എന്ന് വാശിപ്പിടിച്ചപ്പോൾ കൊണ്ട് വരാം എന്ന് ഏറ്റു......ഫോൺ വെച്ച് മ്മൾ അവന്റെ അടുത്തേക്ക് പോയി ...അവനും ഷാനും കൂടി സംസാരിക്കാ ആയിരുന്നു....

"ആരാടാ വിളിച്ചത് നിന്റെ കുരുത്തം കെട്ട പെങ്ങൾ ആണോ...."ഷാൻ

"ഹോ..എന്താപ്പോ..ജീവൻ വെച്ചപ്പോൾ എന്റെ പെങ്ങളെ പറയുന്നോടാ കള്ള തെമ്മാടി....."മ്മൾ

"ഡാ...അളിയാ...വേണ്ട...അവൾ വരോ...."ഷാൻ

"Mm.... അവിടെ കിടന്ന് കയർ പൊട്ടിക്കുണ്ട് ഇങ്ങോട്ട് വരാൻ....."മ്മൾ

"ഹും... ഇങ്ങോട്ട് വരട്ടെ കുരിപ്പ്...ഇത്രയും
ദിവസം മ്മളെ കൊരങ്ങ് കളിപ്പിച്ചത് അല്ലെ....."ഷാൻ

"ഇങ്ങൾ ഇങ്ങനെ പോവത്തെ ഉള്ളു....ഇനി എന്നാണാവോ രണ്ടിനും നല്ല ബുദ്ധി തോന്നിക്കുവാ....."ഷാനു

ഷാനു അത് പറഞ്ഞതും മൂന്നും കൂടി ചിരിച്ചു...അവൻക്ക് പിന്നെ കൂടുതൽ സ്‌ട്രൈൻ കൊടുക്കരുത് എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് കൂടുതൽ സംസാരിപ്പിക്കാൻ പോയില്ല......

"അളിയാ...നീ ചത്തില്ലട "
എന്നും ചോദിച്ചു അവന്മാർ ഒക്കെ കൂടി റൂമിലേക്ക് വന്നു..

"ഇല്ലട...my&#@$%@!!!"
എന്ന് വേഗം തന്നെ ഷാൻ ന്റെ മറുപടി വന്നു....

"അങ്ങനെ ഒന്നും പോവില്ലെന്ന അറിയായിരുന്നട കള്ള തെമ്മാടി"
എന്നും പറഞ്ഞു യമി ഷാൻ ന്നെ കെട്ടിപ്പിടിച്ചു....

അവന്മാരെ കണ്ണുകൾ നിറയുന്നതിനോടപ്പം കണ്ട് നിൽക്കുന്ന ഞങ്ങളെ കണ്ണുകളെയും നനച്ചിരുന്നു..

അത് പിന്നെ സെന്റിയിലേക്ക് വഴിമാറും എന്ന് കരുതി ആണന്ന് തോന്നുന്നു അച്ചു
ഇതിന് ഇടയിൽ കയറി ചാലിയടിച്ചു.......

അത് പിന്നെ ഇങ്ങളോട് പറയാൻ പറ്റാത്തത് ആയത് കൊണ്ട് മ്മൾ പറയുന്നില്ല...😄പക്ഷെ മ്മളെ അച്ചുനേ അവന്മാർ ഒക്കെ കൂടി പഞ്ഞിക്കിടുന്നുണ്ട്......

ലാസ്റ്റ് മ്മൾ പോയി പിടിച്ചു വെക്കേണ്ടി വന്നു........

അപ്പോഴേക്കും ഷാൻ ന്റെ ഉമ്മയും ഉപ്പയും അനിയത്തിയും ഒക്കെ വന്നു.....

ഇതിന് ഇടയിൽ ആണ് മ്മൾ അവന്റെ അനിയത്തിയെ നോക്കുന്നെ.... ചെറുപ്പത്തിൽ ഷാനുനേ കണ്ടക്കണെങ്കിലും ഈ സാധാനത്തിനെ ഞാൻ കണ്ടിട്ടില്ല.........നേരെത്തെ മ്മൾ അവളെ കണ്ടക്കണെങ്കിലും അപ്പോഴെത്തെ ടെന്ഷനിൽ ശ്രെദ്ധിച്ചില്ല.....😤

സത്യം പറയാലോ അവളെ കണ്ടപ്പോൾ എന്തോ എവിടെയൊക്കെയോ ഒരു സ്പാർക്ക്....😉ഷാൻ ന്റെ പോലെ തന്നെ വെളുത്ത കുഞ്ഞു മുഖം...സുറുമ മാത്രം എഴുതിയ മിഴികൾ....അവളെ മുഖത്തേക്ക് വീണ് കിടക്കുന്ന  മുടികൾ അവൾ പതിയെ സൈഡിലേക്ക് മാറ്റി എന്നെ ഒരു നോട്ടം നോക്കിയപ്പോൾ മ്മൾ വേഗം മുഖം തിരിച്ചു.....😆

മ്മൾ മുഖം തിരിച്ചു നേരെ നോക്കിയത് ഷാൻ ന്റെ മുഖത്തേക്ക്...അവൻ മ്മളെ
തുറിച്ചു നോക്കിയതും മ്മൾ പിന്നെ നല്ല ഓഞ്ഞ ചിരി പാസ്സ് ആക്കി....അവൻ എന്നെ അവന്റെ  അരികിലേക്ക് വരാൻ ആംഗ്യം കാണിച്ചതും മ്മൾ ഒന്ന് ഇളിച്ചു കൊടുത്തുങ്ങാണ്ട് അവന്റെ അടുത്തേക്ക് ചെന്നു............

"എന്റെ പൊന്നാളിയ... ഒന്ന് മയത്തിൽ ഒക്കെ നോക്ക്...അല്ലെങ്കിൽ അവൾ നിന്ന നിൽപ്പിൽ ബസമം ആയി പോവും..
എന്റെ പെങ്ങൾ ആയത് കൊണ്ട് പറയല്ല
അവൾ വായ തുറന്നാൽ അന്റെ പെങ്ങളെക്കായും കഷ്ടം ആണ്........"
ഷാൻ

അവൻ എനിക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു...മ്മൾ അവനെ അന്ധം വിട്ട് നോക്കിയതും അവൻ എനിക്ക് ഇളിച്ചു തന്നു....മ്മൾ അവളെ നോക്കിയപ്പോൾ എനിക്ക് ഒന്ന് ചിരിച്ചു
തന്നു...ഞാനും നല്ല അഡാർ സ്‌മൈൽ വെച്ച് കാച്ചി....😍💞💞💞💞💞

മ്മൾ ഷാൻ ന്നെ നോക്കിയപ്പോൾ അവൻ അനുഭവിക്ക് എന്ന ഭാവത്തിൽ മ്മളെ നോക്കി ഇളിച്ചു തന്നു.....

അപ്പോഴേക്കും ആയിശൂന്റെ കാൾ വന്നു
എന്നെ  അങ്ങോട്ട് കാണാഞ്ഞിട്ട് ആണന്ന് മനസ്സിലായി....അതോണ്ട് അവരോട് വേഗം പറഞ്ഞു അവിടുന്ന് ഇറങ്ങി....അവളെ അവിടുന്ന് പിക് ചെയ്ത് തിരിച്ചു ഹോസ്പിറ്റലിലേക്ക് തന്നെ വന്നു...

അപ്പോഴേക്കും അവന്മാർ പോയിരുന്നു...

**************************************
(ആയിഷു)

മ്മൾ ഒരു ചെറിയ മടിയോടെ ആണ് റൂമിലേക്ക് കയറിയത്....

അവിടെ ശാനുവും ഉമ്മയും ഷിസ യും ഉണ്ടായിരുന്നു...ഉമ്മ എന്നെ കണ്ടപ്പോൾ
വന്ന് വിവരങ്ങൾ ചോദിച്ചു അറിഞ്ഞു...
മ്മൾ ഷാൻ ന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവന്റെ മുഖത്ത് എന്നെ കണ്ടതിന്റെ യാതൊരു ഭാവ വ്യത്യാസവും ഇല്ല....

"ഡാ...മോൾ വന്നത് കണ്ടില്ലേ.....നീ എന്താ ഒന്നും പറയാത്തെ..."ഉമ്മ

"മോളോ....ഇത് ആരാ.....എനിക്ക് ഇങ്ങനെ ആരും ഉള്ളാതായി ഓർമ്മ ഇല്ല"
ഷാൻ

അവൻ അത് പറഞ്ഞതും മ്മൾ ഞെട്ടിങ്ങാണ്ട് അവന്റെ മുഖത്തേക്ക് നോക്കി...പടച്ചോനെ അടിയുടെ സ്‌ട്രോങ്ങിൽ ചെക്കന്റെ ഓർമ്മ ശക്തത്തിയും പോയോ..........ഏയ് അങ്ങനെ ഒന്നും ഉണ്ടാവൂല...പിന്നെ എന്താ അവൻ ഓർമ്മ ഇല്ലെന്ന് പറഞ്ഞത്... 🙄

"ഉമ്മാ...ഓറഞ്ചു ഇങ്ങ് എടുത്തെ..."ഷാൻ

മ്മൾ ഇങ്ങനെ പലതും ആലോചിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ആ കോന്തൻ ഉമ്മാനോട് വിളിച്ചു പറഞ്ഞത് കേട്ടത്...

ഏ... അപ്പൊ ഇവന്റെ ഓർമ്മ പോയില്ലേ
പോയെങ്കിൽ പിന്നെ അത് ഓറഞ്ച് ആണെന്ന് അവൻക്ക് എങ്ങനെ മനസ്സിലായി......😰

ശേ...ഞാൻ ഇത് എന്തൊക്കെയാ ആലോജ്ജിച്ചു കൂട്ടുന്നെ...ഇത് വേറെ ആരെങ്കിലും അറിഞ്ഞാൽ മ്മളെ ഇപ്പൊ തന്നെ തൂക്കിയെടുത്ത് ഊളെൻ പാറയിലെക്ക് കൊണ്ട് പോവും....
ഹോ...എന്റെ ഓരോ ചിന്തകളെ...... 🤧

പെട്ടെന്ന് ഒരു പൊട്ടിച്ചിരി കേട്ടു... നോക്കുമ്പോൾ മ്മളെ കാക്കുവും ആ
കോന്തനും കൂടി ഇരുന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് ആണ്...ഓഹോ അപ്പൊ മ്മളെ പറ്റിച്ചത് ആണല്ലേ.....നിന്നെ ഞാൻ ശെരി ആക്കി തരാടാ......😠

"മോളെ....നീ ഇന്ന് ഇവിടെ നിൽക്കോ....
ഉപ്പാക്ക് ബിസ്സ്നെസിന്റെ കാര്യങ്ങൾ ഉള്ളത് കൊണ്ട് ഞാൻ അവിടെ ഇല്ലെങ്കിൽ ശെരി ആവില്ല.....പിന്നെ ഷിസക്ക് നാളെ എക്സാം ആണ്..........
നിനക്ക് ബുദ്ധിമുട്ട് ആവോങ്കിൽ  വേണ്ട 
മ്മൾ നിന്നോണ്ട്......"ഉമ്മ

"ഏയ്...കുഴപ്പം ഇല്ല ഉമ്മ...ഞാൻ നിന്നൊണ്ട് ഇവിടെ..ഉമ്മ പൊയ്ക്കോളൂ"
മ്മൾ

"പിന്നെ ഇങ്ങൾക്ക് രണ്ടാൾക്കും ഉള്ള ഫുഡ് ഇവിടെ ഉണ്ട്....അവൻക്കുള്ള മരുന്ന് എടുത്ത് കൊടുക്കോണ്ടി...ഹാ... ഞാൻ നാളെ വരണ്ട്...... എന്ന ഞങ്ങൾ ഇറങ്ങാ...ഉപ്പ ഓഫീസിൽ നിന്ന് വരാർ ആയി...ഞാൻ അങ്ങോട്ട് എത്തിയില്ലെങ്കിൽ പിന്നെ അവിടെ ഒന്നും നടക്കൂല"ഉമ്മ

"Mm.... ആയിക്കോട്ടെ....😄"മ്മൾ

"ഇജ്ജ് വല്ലാതെ ആക്കണ്ട...മ്മൾ നാളെ വരണ്ട്....."ഉമ്മ

"വരണം എന്നില്ല....😆"
മ്മൾ പതിയെ പറഞ്ഞു....

"എന്ത്...."ഉമ്മ

"ഏയ്....ഒന്നുല്ല..."മ്മൾ

"Mm.... "

എന്നും പറഞ്ഞു അവർ ഇറങ്ങി... ഷിസയും ഷാനും കൂടി മ്മളെ നോക്കി ആക്കി ചിരിക്കുന്നുണ്ട്..അവരെ
ഒന്ന് കലിപ്പിൽ നോക്കിയപ്പോൾ എനിക്ക് ഒന്ന് ഇളിച്ചു തന്നുങാണ്ട് വേഗം പോയി...

അവർ പോയതും മ്മൾ കാക്കുന് നേരെ തിരിഞ്ഞു...കാക്കു ഉണ്ട് മ്മളെ തുറിച്ചു നോക്കുന്നുണ്ട്...മ്മക്ക് ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ട് മ്മൾ നന്നായി  ഒന്ന് ഇളിച്ചു കൊടുത്തു...ഷാൻ ന്നെ നോക്കിയപ്പോൾ അവൻ എന്നെ ഒരു വല്ലാത്ത ഭാവത്തോടെ നോക്കാ......

അത് മ്മൾ ഇവിടെ നിൽക്കാന്ന് സമ്മതിച്ചത് കൊണ്ടാവും...മ്മൾ അവൻക്ക് നേരെ ലോഡ് പുച്ഛം വാരി വിതറി കാക്കുന്റെ അടുത്തേക്ക് പോയി..

"ഡീ...നീ എനിക്ക് വീട്ടിൽ നിന്ന് അടി വാങ്ങിച്ചു തരോ..."കാക്കു

"ആ അങ്ങ് വാങ്ങിച്ചോ...നീ ഉമ്മാന്റെ പൊന്ന് മോൻ അല്ലെ...അതോണ്ട് എങ്ങനെ എങ്കിലും പറഞ്ഞു സമ്മതിപ്പിക്കു....."മ്മൾ

"ഇവൻക്ക് നീ ആരാണ് എന്നും പോലും അറിയില്ല..പിന്നെ എങ്ങനെ...."
കാക്കു വേണോ വേണ്ടയോ എന്നുള്ള തരത്തിൽ മ്മക്ക് ഇളിച്ചു തന്നുങ്ങാണ്ട്
പറഞ്ഞു..

"ഓഹോ...എന്നിട്ട് ഇവൻക്ക് നിന്നെ നന്നായി അറിയാല്ലോ...."മ്മൾ

"അ... അത്...പിന്നെ ഇവൻക്ക് ഞാൻ എന്നെ പരിചയപ്പെടുത്തി കൊടുത്തതാ"
കാക്കു

"ഓ...അങ്ങനെ ആണോ ഇപ്പൊ ശെരിയാക്കി കൊടുക്കാം....ഞാൻ ആരാണെന്ന്"മ്മൾ

എന്നും പറഞ്ഞുകട്ടിലിൽ കാലുമ്മക്കാൾ വെച്ച് ഇരിക്കുന്ന ആ കോന്തനെ നോക്കി ഒറ്റ ചവിട്ട് അങ്ങ് കൊടുത്തു....

ആഹാ....നല്ല അന്തസ്സ് ആയിട്ട് തന്നെ
നിലത്തേക്ക് ലാൻഡ് ആയി....അവൻ വീണ വീഴലിൽ ഉമ്മാ  എന്നൊക്കെ വിളിച്ചു കാറുന്നുണ്ടങ്കിലും മ്മൾ അവനെ
തുറിച്ചു നോക്കി...അതിനേക്കാളും കലിപ്പിൽ അവൻ മ്മളെ നോക്കി പേടിപ്പിക്ക.....

"നിനക്ക് എന്താടി ഭ്രാന്തു ആണോ......."
ഷാൻ

എന്നും പറഞ്ഞു അവൻ അവിടുന്ന് എണീക്കാൻ നോക്കാ....

"ആ...എനിക്ക് പ്രാന്തു തന്നെയാ... നിനക്ക് എന്നെ ഓർമ്മ ഇല്ലപ്പോലും... അതിനു നിനക്ക് ഇത് കിട്ടിയാൽ പോരാ......"മ്മൾ

"എന്താ....ആയിഷു..ഇത്...അവന്റെ അവസ്ഥ അറിയുന്നത് അല്ലെ....
ഡോക്ടർ കൂടുതൽ സ്‌ട്രൈൻ കൊടുക്കരുത് എന്ന് പറഞ്ഞതാ... അവൻക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ ....."കാക്കു

"അതെ...അവന്റെ തലക്ക് അല്ലെ പ്രോംബ്ലെം..കയ്യിനും കാലിനും നാക്കിനും ഒന്നും ഒരു കുഴപ്പവും ഇല്ലല്ലോ.
പിന്നെ അവനിപ്പോ വീണത് തലയും കുത്തിയല്ല ഊരയും കുത്തിയാ....😒"
മ്മൾ

"ആടി... ഇപ്പൊ എന്റെ  തലക്ക് മാത്രമേ കുഴപ്പം ഉള്ളു...എന്റെ ഊരയും നീ തന്നെ
ശെരിയാക്കി തരും എന്ന തോന്നുന്നേ.... 
എവിടുന്ന് കിട്ടിയട ഈ സാധാനത്തിനെ"
ഷാൻ

"ഊളെൻ പാറയിൽ നിന്ന്...ഹോ കുണ്ടിയും കുത്തി വീണിട്ടും അവന്റെ നാക്കിന് ഒരു കുറവും ഇല്ല...."മ്മൾ

"നീ...പോടീ മരമാക്രി..."ഷാൻ

"നീ...പോടാ മരപ്പട്ടി......."മ്മൾ

"മരപ്പട്ടി നിന്റെ........"ഷാൻ

"അളിയാ...വേണ്ട...."കാക്കു
എന്നും പറഞ്ഞു കാക്കു അവനെ അവിടുന്ന് പിടിച്ചു എണീപ്പിച്ചു ബെഡിൽ കൊണ്ട് പോയി ഇരുത്തി....

"ഇജ്ജ് ഇതിനു ആണൊടി ഇവിടെ നിന്നൊളാം എന്ന് പറഞ്ഞത്...."കാക്കു

"ഞാൻ അപ്പൊ അങ്ങനെ പറഞ്ഞത്
ഇവന്റെ ഓർമ്മ ശക്തി തിരിച്ചു കിട്ടോ എന്ന് നോക്കാനാ... ഹാ...ഇപ്പൊ എന്തായാലും ഏകദേശം ശേരിയായിട്ട് ഉണ്ട്......അല്ലട...😆"മ്മൾ

മ്മൾ അവനെ നോക്കി ഒന്ന് ഇളിച്ചുങ്ങാണ്ട് ചോദിച്ചതും അവൻ മ്മളെ നോക്കി കണ്ണുരുട്ടി...അത് കണ്ടപ്പോൾ മ്മൾ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ച് മുഖം തിരിച്ചു.....

"ഞാൻ ഇവിടുന്ന് ഒന്ന് എണീക്കട്ടടി... നിനക്ക് ഉള്ളത് ഞാൻ തരുന്നുണ്ട്......."
ഷാൻ

"ഓ...ആയിക്കോട്ടെ മാഷെ...ഇപ്പൊ ഞാൻ പോവാ..."മ്മൾ

"പോവേ...എങ്ങോട്ട്...നീ അല്ലെ ഇവിടെ നിൽക്കാം എന്ന് ഏറ്റത് എന്നിട്ട് പോണോ"കാക്കു

"അത്...പിന്നെ ഞാൻ അപ്പൊ പറഞ്ഞത് അല്ലെ...എന്തായാലും നീ നിൽക്ക് ഇവിടെ...കാറിന്റെ കീ ഇങ്ങു തന്നെക്ക് ഞാൻ ഒറ്റക്ക് പൊയ്‌ക്കൊളാം....."മ്മൾ

"അയ്യട...ഇരുട്ട് ആവാൻ ആയി...നീ തന്നെ ഇവിടെ നിന്നാൽ മതി...വല്യ കാര്യത്തിൽ ഇവിടെ നിൽക്കാം എന്ന് ഏറ്റത് അല്ലെ...."കാക്കു

പടച്ചോനെ പണി പാളിയല്ലോ...മ്മൾ ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ മ്മളെ നോക്കി ആക്കി ചിരിക്ക...കുരിപ്പ്
മിക്യവാറും ഇന്ന് ഇവന്റെ മയ്യത്ത് ഞാൻ എടുക്കും...മ്മൾ അവനെ തുറിച്ചു നോക്കിങ്ങാണ്ട് ഒരു ദയനീയ അവസ്ഥയിൽ കാക്കുനേ നോക്കിയപ്പോൾ അവൻ മ്മക്ക് നല്ലോണം ഇളിച്ചു തന്ന് ആ കോന്തന്റെ ചെവിയിൽ എന്തോ പറഞ്ഞുങ്ങാണ്ട് അവിടുന്ന് മുങ്ങി........ 🤧

***************************************
(ഷാൻ)

പെണ്ണിന്റെ അവസ്ഥ കണ്ടിട്ട് മ്മക്ക് ചിരി വരുന്നുണ്ട്... പക്ഷെ ഇപ്പൊ ചിരിച്ചാൽ മ്മളെ തടിക്ക് കേടാവും എന്ന് ഉറപ്പ്
ഉള്ളത് കൊണ്ട് മ്മൾ ചിരി അടക്കി പിടിച്ചു ഇരുന്നു....😄

അപ്പൊ ആണ് ശിഫു എന്റെ അടുത്തേക്ക് വന്നത്...

"അളിയാ....രാണ്ടാളും മാത്രം ഉള്ളെന്ന് കരുതി എന്നെ ഇപ്പൊ തന്നെ മാമ്മൻ ആക്കരുത്....പ്ലീസ്..."ശിഫു

മ്മൾ അവൻക്ക് നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തു....അവൻ മ്മളെ ഒന്ന് ഇരുത്തി നോക്കിങ്ങാണ്ട് സ്ഥലം കാലി ആക്കി....പടച്ചോനെ ഇനി ഇവിടെ ഉള്ള സാധാനത്തിനെ  ഞാൻ രാവിലെ വരെ പൊറുപ്പിക്കണല്ലോ....എന്നെ മാത്രം കാത്തോളണേ.....😆

അവൻ പോയെപ്പോഴേക്കും സമയം രാത്രി ആയിരിന്നു....മ്മക്ക് ആണങ്കിൽ നല്ല ക്ഷീണവും ഉണ്ട്.. ചെറുതായി തല വേദനിക്കും ഉണ്ട്....മ്മൾ അവളെ നോക്കിയപ്പോൾ അവിടെ ഉണ്ടായ ചെയറിൽ കയറി ഇരുന്ന് റൂം ഒക്കെ നല്ല വിസ്തരിച്ചു നോക്കുന്നുണ്ട്....

മ്മളെ കയ്യിനും കാലിൽനും ഒന്നും കുഴപ്പം ഇല്ലാത്തൊണ്ട്  മ്മൾ പതിയെ അവിടെ കിടന്നു കണ്ണടച്ചു..... തലക്ക് വല്ലാത്ത വേദന അനുഭവ പെടാൻ തുടങ്ങി....മ്മൾ തലയിൽ കൈ വെച്ച് ഇറുക്കി കണ്ണ് അടച്ച് കിടന്നു...

തണുത്ത എന്തോ മ്മളെ തലയിൽ തലോടുന്ന പോലെ തോന്നിയപ്പോൾ ആണ്  മ്മൾ കണ്ണ് തുറന്നത്...ആയിഷു
അവളെ കൈ കൊണ്ട് തലോടുന്നത് ആണ് മ്മൾ കണ്ടത്...മ്മൾ അവളെ തന്നെ നോക്കി നിന്ന്.....

"തലക്ക് വേദന ഉണ്ടോ....."

"Mm....."

പെണ്ണ് പിന്നെ ഒന്നും മിണ്ടാതെ മ്മക്ക്
തല തടവി തന്നു...എന്തോ മ്മൾ വേദന ഒക്കെ കുറയുന്നത് പോലെ തോന്നി......
അറിയാതെ മ്മൾ  ഉറക്കത്തിലേക്ക് വീണു.....

പിന്നെ ആരോ തട്ടി വിളിക്കുന്നത് ആയി തോന്നിയപ്പോൾ ആണ് മ്മൾ കണ്ണ് തുറന്നത്.....ആയിഷു ആണ്.....

"എന്താടി...."

"ഫുഡ് കഴിക്കേണ്ട...നിനക്ക് നേരെത്തെ തലവേദന ആണന്ന് പറഞ്ഞോണ്ട മ്മൾ
വിളിക്കാതെ ഇരുന്നത്...."

"എനിക്ക് ഫുഡ്....വേണ്ട..."

"അതെന്താ വേണ്ടായി.....മരുന്ന് കഴിക്കാൻ ഉള്ളത് അല്ലെ..."

"വിശപ്പ് ഇല്ല....നീ വേണമെങ്കിൽ കഴിച്ചോ...മരുന്ന് ഇങ്ങ് തന്നെക്ക് ഞാൻ
കുടിച്ചോളാം "

"അച്ചോടാ...മര്യാദക്ക് ഫുഡ് കഴിച്ചോ" എന്നും പറഞ്ഞു പെണ്ണ് ഫുഡ് എടുത്തോണ്ട് വന്നു...

മ്മൾ മുഖം തിരിച്ചു ഇരുന്നു...അവൾ വന്ന് എന്റെ മുഖം അവളെ നേരെ ആക്കി എന്റെ വായേലേക്ക് ഫുഡ് വെച്ച് തന്നു...മ്മൾ അത്ഭുതത്തോടെ അവളെ നോക്കിയപ്പോൾ അവളെ മുഖത്ത് ഭാവ
വെത്യാസം ഒന്നും ഇല്ല...അവൾ എനിക്ക്
വാരി തരുന്നതിനു അനുസരിച്ച് മ്മൾ അറിയാതെ തന്നെ വായ തുറന്നു...മ്മളെ നോട്ടം കണ്ടിട്ട് ആണന്ന് തോന്നുന്നു വേഗം അവൾ മുഖം താഴ്ത്തി എനിക്ക് ഫുഡ് വായയിലേക്ക് വെച്ച് തന്നു....

മ്മളെ ചുണ്ടിൽ അറിയാതെ  ഒരു പുഞ്ചിരി വിരിഞ്ഞു...പെട്ടെന്ന് പെണ്ണ് മ്മളെ  ഒന്ന് തുറിച്ചു നോക്കിങ്ങാണ്ട് അവിടുന്ന് എണീറ്റ് പോയി...ഇത് ഇപ്പൊ എന്താ കഥ എന്നും വിചാരിച്ചു നോക്കിയപ്പോൾ അല്ലെ മനസ്സിലായത് ഫുഡ് കഴിച്ഛ് കഴിഞ്ഞെന്ന്...ശേ...ഇത്ര പെട്ടെന്ന് കഴിഞ്ഞോ...😒

കുറച്ചു കഴിഞ്ഞു കുറച്ഛ് വെള്ളവും മരുന്നും കൂടി കൊണ്ട് വന്ന് തന്നു.......
മ്മൾ അത് കുടിച്ചു കിടന്നു...അവളും ഫുഡ് കഴിക്കുന്നത് കണ്ടു...ശോ...എന്ത്
ക്യൂട്ട് ആണ് കുരിപ്പിനേ കാണാൻ എന്നും വിചാരിച്ചു അവളെ നോക്കി ഇരുന്നു.....

"എന്തെ ഉറങ്ങുന്നില്ലേ"ആയിഷു

"എന്റെ..ഉറക്കം കളഞ്ഞതും പോരാ... എന്നിട്ട് ഇപ്പൊ കിടക്കുന്നില്ലെന്ന്.... ഹും.." മ്മൾ

"ഓ....എന്ന ഉറങ്ങേണ്ട..."
എന്നും പറഞ്ഞു അവൾ എന്റെ അടുത്ത് ചെയർ ഇട്ട് ഇരുന്ന് ഫോണിൽ തോണ്ടാൻ തുടങ്ങി...മ്മൾ ഇവിടെ ഉണ്ടെന്നുള്ള ചിന്തപ്പോലും ഇല്ല കുരിപ്പിനു..മ്മളെ ഇവിടെ പോസ്റ്റ് ആക്കിയിട്ട് അവൾ ഇരുന്ന് തോണ്ടാ...😠

ഇപ്പൊ ശെരിയാക്കി തരാടി എന്നും മനസ്സിൽ വിചാരിച്ചു അവളെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു വാങ്ങിച്ചു.....
അവൾ ഫോൺ തരാൻ പറഞ്ഞെങ്കിലും മ്മൾ കൊടുത്തില്ല....എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങാൻ  വന്നതും മ്മൾ ഫോൺ മുകളിലേക്ക് ഉയർത്തി പിടിച്ചു...

മ്മൾ ഫോൺ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നതിന് അനുസരിച്ച് അവൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നുണ്ട്.....
പക്ഷെ അവിടെ ഉണ്ടായ ചെയറിൽ തട്ടി അവൾ എന്റെ നെഞ്ചത്തോട്ട് ലാൻഡ് ആയി...പെട്ടന്നുള്ള വീഴ്ച്ച ആയത് കൊണ്ട് മ്മക്ക് അല്പം വേദന തോന്നിയെങ്കിലും അവളെ മുഖത്തോട്ട് നോക്കിയപ്പോൾ അതൊക്കെ പോയി...

പെണ്ണിന്റെ കണ്ണൊക്കെ ഇപ്പൊ പുറത്തോട്ട് തള്ളും എന്നുള്ള അവസ്ഥയിൽ ആയിട്ടുണ്ട്...അവൾ പെട്ടെന്ന് ഞെട്ടി പിടഞ്ഞു എണീക്കാൻ നോക്കിയതും ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് ലോക്ക് ആക്കി എന്നോട് ചേർത്ത് നിർത്തി....😉

മ്മൾ അവളെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു...പെണ്ണ് കുതറി മാറാൻ
ശ്രെമിച്ചെങ്കിലും മ്മൾ വിട്ടില്ല....മ്മൾ അവളെ നോക്കി ഒന്ന് ചിരിച്ചു...പെണ്ണ്
മ്മളെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ മ്മളെ
തുറിച്ചു നോക്കാ...മ്മക്ക് അത് പുത്തരി അല്ലെന്നുള്ള മട്ടിൽ ഒന്ന് ചിരിച്ചു തള്ളി...

അവളെ മുഖത്തേക്ക് വീണു കിടക്കുന്ന
മുടികൾ മ്മൾ വകഞ്ഞു മാറ്റി...
അവളെ ആ വെള്ളാരം കണ്ണിലേക്ക് നോക്കുന്നിടത്തോളം മ്മൾ മ്മളെ തന്നെ
മറക്കുന്ന പോലെ തോന്നി...അവളെ മുഖത്ത് നിന്നുള്ള നോട്ടം അവസാനം അവളെ ചോര ചുണ്ടിൽ ചെന്ന് എത്തിയപ്പോൾ മ്മൾ ഒരു കള്ള ചിരിയാലെ അവളെ നോക്കി.... അവൾ അത് മനസ്സിലാക്കിയവണ്ണം മ്മളെ പിറകിലേക്ക് ആഞ്ഞു തള്ളി മ്മളിൽ നിന്ന് മാറി നിന്നു....😤

മ്മൾ ഒരു ചിരിയാലെ അവളെ നോക്കിയപ്പോൾ അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിക്ക..അതൊടപ്പം മ്മളെ നോക്കി കണ്ണുരുട്ടുന്നും ഉണ്ട്....
മ്മൾ നല്ല ക്ലോസെപ്പിന്റെ ചിരി അങ്ങ് പാസ്സ് ആക്കി....😄

പെണ്ണ് ചവിട്ടി തുള്ളിങ്ങാണ്ട് തൊട്ട് അടുത്തുള്ള ബെഡിൽ പോയി കിടന്നു...
ഇത് ഹോസ്പിറ്റൽ റൂം ആയത് കൊണ്ട് രണ്ട് ബെഡ്ഡ് ഉണ്ട്....

മ്മൾ പിന്നെ കഴിച്ച മരുന്നിന്റെ എഫക്റ്റ് കൊണ്ട് ആണന്ന് തോന്നുന്നു നല്ല ക്ഷീണം ഉണ്ട്..പെട്ടെന്ന് തന്നെ മ്മൾ  ഉറങ്ങി പോയി...😪

***************************************
(ആയിഷു)

ഷാൻ ഉറങ്ങിയെന്ന് ഉറപ്പ് ആയപ്പോൾ ആണ് മ്മളും കിടന്നത്...എന്തോ മ്മക്ക് ആണങ്കിൽ ഉറക്കം വരുന്നില്ല...ആ കോന്തനെ നോക്കിയപ്പോൾ ഭയങ്കര ഉറക്കം ആണ്...ഉറങ്ങാണങ്കിലും  എന്തൊരു ലുക്ക് ആണ് കുരിപ്പ്......... 😣

രാത്രി ആയത് കൊണ്ട് ലൈറ്റ് ഓഫ് ചെയ്തിരുന്നു...എന്നാലും ഹോസ്പിറ്റൽ
ജനൽ വാതിലിലൂടെ വരുന്ന നിലാവിന്റെ വെളിച്ചത്തിൽ അവന്റെ മുഖം നോക്കി ഇരിക്കാൻ പ്രേത്യേക ചേൽ ആയിരുന്നു.
😍😉

എന്തോ ആ നിലാവിന്റെ വെളിച്ചത്തിലും
അവന്റെ മുഖം തിളങ്ങുന്നത് പോലെ
തോന്നി....പെട്ടെന്ന് മ്മളെ മുഖം വാടി...
വേറെ ഒന്നും കൊണ്ടല്ല മനസ്സിൽ കടലോളം സ്നേഹം ഉണ്ടായിട്ടും മ്മക്ക് അത് അവനോട് പ്രെകടിപ്പിക്കാൻ സാധിക്കുന്നില്ല...😔

അതിന് കാരണക്കാരായവന്റെ മുഖം മനസ്സിലേക്ക് വരും തോറും മനസ്സിൽ പക ആളിക്കത്തി....ഒരാഴ്ച്ച മുൻപ് എനിക്ക് വന്ന ഫോൺ കാൾ മാത്രം മതിയായിരുന്നു അന്ന് അവന്മാർ കാണിച്ചു തന്ന ഷാൻ ന്റെ വീഡിയോ സത്യം അല്ല എന്ന് മനസ്സിലാവാൻ.......

'നീ...കാത്തിരുന്നോ നിനക്ക് ഉള്ളത് ഓൺ ദി വെ ആണ്.....'😡

എന്നൊക്കെ മ്മൾ മനസ്സിൽ ചിന്തിച്ചോണ്ട് ഇരിക്കുമ്പോൾ എവിടെന്നൊക്കെയോ ഒരു നേരക്കം കേട്ടത്...നോക്കുമ്പോൾ ഷാൻ കിടന്ന് പിടയുന്നത് ആണ് കണ്ടത്...

മ്മൾ വെപ്രാള പെട്ട് അവന്റെ അടുത്തേക്ക് ഓടി ചെന്നു.... ചെക്കൻ തലയിൽ വെച്ച് ആണ് നേരങ്ങുന്നത്...
മ്മൾ പെട്ടെന്ന് തന്നെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡൊക്ടറെ വിളിച്ചു കൊണ്ട് വന്നു....ഡോക്ടർ വന്ന്‌
പരിശോധിച്ച് ഒരു ഇഞ്ചക്ഷൻ അടിച്ചപ്പോൾ ആണ് അവൻ ഒന്ന് അടങ്ങിയത്...ഇതൊക്കെ കണ്ട് മ്മളെ നല്ല ജീവൻ അങ്ങ് പോയെന്ന് പറഞ്ഞാൽ മതിയല്ലോ................😰

ഡോക്ടർ ഒന്നും കൂടി പരിശോധിച്ച് എന്റെ നേർക്ക്  വന്നു...

"ആൾക്ക് കുഴപ്പം ഒന്നും ഇല്ല...എന്തോ ഉറക്കത്തിൽ കണ്ടപ്പോൾ ഉണ്ടായാ ഷോക്ക് ആണ്...ഇങ്ങൾ വൈഫ് അല്ലെ സൊ നന്നായി കെയർ ചെയ്യണം.....
ചിലപ്പോൾ വീണ്ടും ഉണ്ടായെന്ന് വരാം നിങ്ങൾ എപ്പോഴും അവരെ അടുത്ത് ഉണ്ടാവണം...സൊ കെയർ ഫുൾ....''

എന്നും പറഞ്ഞു അങ്ങേരു പോയി....
അങ്ങേരു പറഞ്ഞത് കേട്ട് മ്മൾ ആകെ വായും പൊളിച്ചു നിന്നു... ആ കോന്തനെ നോക്കിയപ്പോൾ എന്റെ നോക്കി ചിരിച്ചോണ്ട് ഇരിക്കാ....

മ്മൾ ഒന്ന് തുറിച്ചു നോക്കിങ്ങാണ്ട് അവന്റെ അടുത്തുള്ള ചെയറിൽ പോയി ഇരുന്നു....അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ വേദന ഉള്ളത് പോലെ തോന്നി...മ്മളെ കൈ അറിയാതെ തന്നെ അവന്റെ നെറ്റിയിലേക്ക് നീണ്ടു......മ്മൾ പതിയെ പതിയെ നെറ്റി തടവി കൊടുത്തു....
ചെക്കൻ എന്തോ മ്മളെ കണ്ണിമ്മ വെട്ടാതെ നോക്കി നിൽക്ക..അവന്റെ നോട്ടം കൂടുതൽ നേരം മ്മക്ക് താങ്ങാത്തൊണ്ട് മ്മൾ വേഗം തല താഴ്ത്തി... അവൻ മ്മളെ നോക്കി ചിരിച്ചുങ്ങാണ്ട്  കണ്ണ് അടച്ചു കിടന്നു.....

അവൻ ഉറങ്ങിയെന്ന് തോന്നിയപ്പോൾ 
മ്മൾ അവിടുന്ന് എണീക്കാൻ നോക്കിയതും മ്മളെ കയ്യിൽ അവൻ പിടുത്തമിട്ടു......അത് ഉറക്കത്തിൽ ആണെന്ന് മനസ്സിലായി.. പിന്നെ എന്തോ അവിടുന്ന് പോരാൻ മനസ്സ് അനുവദിച്ചില്ല.....🙂

മ്മൾ അവിടെ തന്നെ ഇരുന്ന് അവന്റെ ബെഡിലിലേക്ക് തല വെച്ച് കിടന്നു 
അവനെ നോക്കി ഇരുന്നു...പിന്നെ എപ്പോഴോ മ്മളും ഉറക്കത്തിലേക്ക് വഴുതി...😴

***************************************.
(ഷാൻ)

സൂര്യന്റെ വെളിച്ചം മുഖത്തേക്ക് തട്ടിയപ്പോൾ ആണ് മ്മൾ കണ്ണ് തുറക്കുന്നെ... ആയിശൂനെ നോക്കിയപ്പോൾ പെണ്ണ്  ബെഡിലേക്ക് തല വെച്ച് കിടക്ക...എന്റെ കൈ അവളെ കൈക്കുള്ളിൽ ആണന്ന് ഞാൻ അപ്പോഴാ ശ്രെദ്ധിക്കുന്നെ.... അവളെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കാൻ തോന്നും....മ്മൾ പിന്നെ കൂടുതൽ നോക്കി ഇരിക്കാതെ അവളെ വിളിച്ചു ഉണർത്തി....

പിന്നെ വേഗം ഫ്രഷ് ആയി...ഷാനു ഫുഡ് കൊണ്ട് വന്നിരുന്നു...അതും കഴിച്ചു ആയിഷു ഷാനുനോട് തള്ളി മറിക്കുമ്പോൾ ആണ് ശിഫു വന്നത്.......
അവനോട് കുറച്ചു നേരം സംസാരിച്ചു ഇരുന്ന് അവൻ ആയിശൂനെയും കൂട്ടി പോയി...അവൾ ഇന്ന് ക്ലാസിനു പോവുന്നില്ലെന്ന് പറഞ്ഞു.... മ്മളെ കൂരാമ്മീസ് എന്തായാലും ക്ലാസ്സിൽ പോയെ പറ്റൂ... എനിക്ക് ഇനി എന്തായാലും ഒരാഴ്ച്ച കഴിയാതെ ക്ലാസിനു പോവാൻ പറ്റൂല...അവന്മാരും പോയില്ലെങ്കിൽ മ്മൾ പിന്നെ എക്സമിനു വഴിയാതരം ആവും....ക്ലാസിനു പോവുന്ന പോക്കിൽ ഇവിടെ കേറി കലപില ആക്കിയ പോയത്............😃

***************************************
(ആയിഷു)

മ്മൾ ഇന്ന് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ ഐറിൻ ന്റെ റൂമിലും കയറി....അവളെ ഉപ്പാനെ പോലീസ് അറസ്റ്റ് ചെയ്ത് അകത്ത് ഇട്ടിട്ട് ഉണ്ട്.....
അവളെ റൂമിലേക്ക് കയറുമ്പോൾ അവളും എന്റെ ഉമ്മാന്റെ പ്രായം ഉള്ള ഒരു താത്തയും ഉണ്ടായിരുന്നു....

മ്മളെ കണ്ടപ്പോൾ അവൾ എനിക്ക് ഒന്ന് ചിരിച്ചു തന്നു....അവളെ ആ ചിരി ശെരിക്കും എന്നെ അത്ഭുതപ്പെടുത്തി..
ആ ചിരിയിൽ പണ്ടത്തെ ഐറിൻ അല്ലായിരുന്നു...അവളുടെ പുച്ഛത്തോടെ ഉള്ള ചിരി അല്ലായിരുന്നു അത് .... ആരെയും അവളിലേക്ക് അടുപ്പിക്കുന്ന പുഞ്ചിരി.....🙂

മ്മൾ അവളുടെ അടുത്തേക്ക് ചെന്നു....
പക്ഷെ ഇപ്പൊ ആ നിറഞ്ഞ പുഞ്ചിരിക്ക് പകരം അവളെ കണ്ണുകൾ നിറഞ്ഞിരുന്നു.....

"ആയിഷു....നിനക്ക് എന്നോട് ദേഷ്യം ആണന്ന് അറിയാം...മാപ്പ്...പറയാൻ അർഹയല്ല ഞാൻ....എന്നാലും മാപ്പ്....

എന്റെ ജനനത്തോടെ ആണ് ഉമ്മ പോയത്...പിന്നെ വളർത്തിയത് ഉപ്പ ആണ്....എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരുന്നത് കൊണ്ട് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യവതി ഞാൻ ആണന്ന് കരുതി....

ഞാൻ ചെയ്യുന്ന തെറ്റുകൾക്കും ശെരികൾക്കും ഉപ്പ എന്നെ അഭിനന്ദിച്ചു..
അവിടെ തന്നെ ആണ് ആദ്യ വീഴ്ചയും..
അതോടെ ഞാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശെരി ആണന്ന് ഞാൻ വിചാരിച്ചു
പക്ഷെ ഇത്രയും കാലം എന്റെ ഉപ്പ എന്നെ തീറ്റിപ്പിച്ചത് വിഷം ആണന്ന് മനസ്സിലാക്കാൻ കുറച്ചു വൈകി പോയി..

ഇത്രയും ഞാൻ നിങ്ങളെ ഉപദ്രവിച്ചിട്ടും അവിടെ എന്നെ ഉപേക്ഷിച്ചു പോന്നില്ല
നിങ്ങൾ...ഞാൻ അറിഞ്ഞു ഷൂട്ട് ചെയ്ത ഭാഗത്ത് നല്ലോണം ബ്ലഡ് പോയത് കൊണ്ട് ബ്ലഡ് തന്നത് ഫായി ആണന്ന്....

ഇതിനൊന്നും പകരമായി തരാൻ എന്റെ കയ്യിൽ ഒന്നും ഇല്ല...മാപ്പ് എന്നുള്ള വാക്ക് അല്ലാതെ..എന്നോട് ക്ഷമിക്കണം"
ഐറിൻ

എന്നും പറഞ്ഞു അവൾ എന്റെ കാൽക്ക വീഴാൻ പോയതും മ്മൾ അവളെ എണീപ്പിച്ചു അവളെ നോക്കി പുഞ്ചിരിച്ചു......

"നീ ചെയ്തത് തെറ്റെന്ന് മനസ്സിലാക്കിയാൽ അവിടെ  നിന്റെ വിജയം ആണ്...നിന്നെ ഞാൻ വിശ്വാസിക്കാണ്... പണ്ട് ഷാൻ പറഞ്ഞ
ഐറിൻ ആയി തിരിച്ചു വന്നത് ആണങ്കിൽ എപ്പോ വേണമെങ്കിലും ഞങ്ങളെ അടുത്തേക്ക് വരാം.....അപ്പൊ പോട്ടെ...പോവുന്ന പൊക്കിൽ ഒന്ന് കയറിയെന്നെ ഉള്ളു...അല്ല ഇതാര...?" മ്മൾ

മ്മൾ അവളെ കൂടെ ഉള്ള സ്ത്രീയെ ചൂണ്ടി കാണിച്ചു ചോദിച്ചു....

"ഇത് ഞങ്ങളെ വീട്ടിലെ കാര്യങ്ങൾ നോക്കുന്ന താത്തയ... പണ്ട് ആട്ടിയും തുപ്പിയും തെറി വിളിച്ചും ക്ഷീലിച്ചപ്പോഴും
ഒന്നും മറുത്ത് പറയാതെ എനിക്കുള്ള കാര്യങ്ങൾ ക്രെത്യ സമയത്ത് ചെയ്ത് തരുമായിരുന്നു...എന്നിട്ട് ഇപ്പൊ എനിക്ക് ആരും ഇല്ലാതെ ആയപ്പോളും  എന്റെ ഒരു കാര്യങ്ങളും മടി കൂടാതെ ഓടി നടന്ന്
ഒരുക്കി തരാ പുള്ളിക്കാരി....” ഐറിൻ

അത് പറയുമ്പോഴും അവളെ കണ്ണുകളിൽ നിന്ന് അനുസരണ ഇല്ലാതെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു...  

ആദ്യം എനിക്കും ഒരു സംശയം ഉണ്ടായിരുന്നു ഒരാൾക്ക് ഇത്ര പെട്ടെന്ന് മാറാൻ കഴിയുമോന്ന്..പക്ഷെ ഇപ്പൊ ആ
കണ്ണുനീരിൽ സത്യം ഉണ്ടെന്ന് മനസ്സിലായി...എല്ലാം പടച്ചോന്റെ നിയോഗം പോലെ അല്ലെ.....അവരോട് യാത്ര പറഞ്ഞു ഇറങാൻ നേരം ഐറിൻ പിന്നിൽ നിന്ന് വിളിച്ചു മ്മൾ എന്താന്നുള്ള 
ഭാവത്തിൽ അവളെ നോക്കി...

"അത്....ഷാൻ?"
അവൾ അത് ചോദിച്ചതും മ്മൾ ഒരു
സംശയരൂപെണേ അവളെ നോക്കി...

"അല്ലോഹ്...ഇജ്ജ് തെറ്റി ധരിക്കേണ്ട...
ഷാൻ ന്ന് എങ്ങനെ ഉണ്ടെന്ന് ഉള്ള അർത്ഥത്തിൽ ചോദിച്ചതാ .......
അല്ലെങ്കിലും ഷാൻ ന്നു കറക്റ്റ് നീയാണ്.
മ്മൾ വെറുതെ പിന്നാലെ നടന്നത് ആണ്
ഇങ്ങനെ ഒക്കെ ചെയ്യാൻ എനിക്ക് എന്നെ പ്രേരിപ്പിച്ചത് എന്റെ ഉപ്പ ആണ്....
അത് അവന്റെ മേൽ ഉള്ള പണം കണ്ട്...
അല്ലാതെ എനിക്ക് അവനോട് ദിവ്യ പ്രേമം ഒന്നും ഇല്ല....പിന്നെ ഉണ്ടായിരുന്നു
എല്ലാവര്ക്കും തോന്നുന്ന പോലെ ഒരു ചെറിയ അട്രക്ഷൻ....."ഐറിൻ

അവൾക്ക് ഒന്ന് ചിരിച്ചു കൊടുത്തു മ്മൾ....

ഷാൻ ന്നു കുഴപ്പം ഒന്നും ഇല്ലെന്നും പറഞ്ഞു മ്മൾ ഇറങ്ങി...

വീട്ടിൽ എത്തിയപ്പോൾ ഷാൻ ന്നെ കുറിച്ച് ഉമ്മ ചോദിച്ചു കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു റൂമിലേക്ക് പോയി...കാക്കു ഉമ്മാനോട് ഒക്കെ പറഞ്ഞെന്ന് മനസ്സിലായി...

മ്മൾ പിന്നെ ഫ്രഷ് ആയി ഇന്നലത്തെ ഉറക്കം ഉറങ്ങി തീർത്തു...

ഒരാഴ്ച പെട്ടെന്ന് തന്നെ കടന്ന് പോയി...
ഐറിനും ഷാനും ഒക്കെ ഡിസ്ചാർജ് ആയി.....മ്മളും കോളേജിൽ പോയി തൊടങ്ങി...ഷാൻ ന്റെയും ഐറിൻ ന്റെയും ഒരാഴ്ചത്തെ ലീവിന് ശേഷം ഇന്നാണ് കോളേജിലേക്ക് വരുന്നേ....
അതോണ്ട്  മ്മളും പാത്തുവും പിന്നെ മ്മളെയും അവന്റെയും കൂരാമിസും കൂടി നേരത്തെ കാലത്തെ തന്നെ കോളേജിൽ വന്നു ഞങ്ങളെ സ്ഥിരം വാകമരത്തിന്റെ
ചുവട്ടിൽ സ്ഥാനം ഉറപ്പിച്ചു....😄

എല്ലാവരും കൂടി തള്ളി മറിക്കുമ്പോൾ ആണ് ഒരു KTM ഞങ്ങളെ മുന്നിൽ വന്ന് നിന്നത് പക്ഷെ മ്മളെ നോട്ടവും മുഴവൻ 
ബൈക്കിൽ ആയിരുന്നു...വേറെ ഒന്നും കൊണ്ടല്ല മ്മക്ക് പണ്ടക്ക് പണ്ടേ  ഈ KTM നോടും ഡ്യൂക്ക് നോടും ബല്ലാത്ത 
ഒരു മുഹബ്ബത്ത് ആണ്.....😍😘

അതൊക്കെ കഴിഞ്ഞു മ്മൾ വന്നാളേ ഒന്ന് നോക്കി..അവൻ തലയിൽ നിന്നും ചട്ടി എടുത്ത് മാറ്റിയപ്പോൾ അല്ലെ മനസ്സിലായത് അത് മ്മളെ പുന്നാര കോന്തൻ തെണ്ടി ആണന്ന് മനസ്സിലായത്....

അവൻ വന്ന് ഇറങ്ങി എല്ലാവർക്കും നല്ല ക്ലോസെപ്പിന്റെ ഇളി പാസ്സ് ആക്കി.....
അവൻ വന്നപ്പോൾ പിന്നെ വീണ്ടും നോൺ സ്റ്റോപ്പ് ചെയ്യാതെ സംസാരം തുടങ്ങി......

അതിന് ഇടക്ക് ആണ് മ്മളെ മറിയാമ്മ മ്മളെ തോണ്ടാൻ തുടങ്ങിയത്....മ്മൾ
പിന്നെ സംസാരത്തിൽ ആയത് കൊണ്ട് കാര്യം ആക്കിയില്ല...വീണ്ടും കുരിപ്പ് 
മ്മളെ തോണ്ടാൻ തുടങ്ങി..

"എന്താടി...കുരിപ്പേ..."
എന്ന മ്മൾ കാലിപ്പിൽ ചോദിച്ചതും പെണ്ണ് കണ്ണുകൊണ്ട് അങ്ങോട്ട് നോക്ക് എന്ന് പറഞ്ഞു കാണിച്ചു തന്നു.....

മ്മൾ നോക്കിയപ്പോൾ ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന ഐറിൻ ന്നെ ആയിരുന്നു...അവളെ വരവ് കണ്ടിട്ട് ഞാനും ഷാനും ഒഴികെ ബാക്കി ഉള്ളത് ഒക്കെ വായും പൊളിച്ചു നോക്കി നിൽക്ക....അങ്ങനെ നിന്നില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു.....

അവളെ ഡ്രെസ്സിങ് എല്ലാം ചേഞ്ച് ആയിരുന്നു....അവിടെയും ഇവിടെയും കീറിയ ഡ്രെസ്സിനു പകരം ഞങ്ങൾ ഒക്കെ ഇടുന്ന പോലെ ജീനും ടോപ്പും ആയിരുന്ന വേഷം...കഴുത്തിലൂടെ മാത്രം ഇട്ടിരുന്ന ഷാൾ ഇപ്പൊ തലയിലൂടെ ഇട്ടും... ചായം തേച്ചിരുന്ന മുഖത്ത് ഇന്ന് അത് ഒന്നും ഇല്ലാതെ കണ്ണിൽ ചെറിയ കണ്മഷി മാത്രം.....അവളെ ചുണ്ടിൽ അന്നത്തെ പുഞ്ചിരി ഉണ്ടായിരുന്നു......എന്താ ഇപ്പോഴാണ് ഇവൾ അൽ-മൊഞ്ചത്തി ആയത്..ആരോന്ന് നോക്കിയാലും അത്ര എളുപ്പം ഒന്ന് നോട്ടം പിൻവലിക്കൂല..... അത്രക്ക് മൊഞ്ജ് ഉണ്ടായിരുന്നു പെണ്ണിന്.....😄

മ്മക്ക് പിന്നെ അത് അത്ര വലിയ ഷോക്ക് അല്ലായിരുന്നു...കാരണം ഹോസ്പിറ്റലിൽ നിന്ന് അവൾക്ക് വേഗം
ഡിസ്ചാർജ് കിട്ടിയിരുന്നു...ഷാൻ ഡിസ്ചാർജ് ആവുന്നതിനു തലേ ദിവസം ഞാനും ഉണ്ടായിരുന്നു അവിടെ..
അപ്പൊ ഷാൻ ന്നെ കാണാൻ അവൾ വന്നിരുന്നു...അതും ഇതേ പോലത്തെ
വേഷത്തിൽ തന്നെ ആയിരുന്നു.............
അതോണ്ട് ആണ് ഇപ്പൊ ഇവളെ കണ്ടപ്പോൾ എനിക്കും ഷാനിനും ഒന്ന് തോന്നാതെ ഇരുന്നത്....

അവൾ വന്നപ്പാട് ഞാനും ഷാനും ചാടി
കയറി സംസാരിക്കാൻ തുടങ്ങി..അത് കണ്ട് മ്മളെ അലവലാതീസ് പിച്ചാനും മാന്താനും തുടങ്ങിയപ്പോൾ അവർക്കും കാര്യങ്ങൾ പറഞ്ഞു കൊടുത്ത്.....

പെട്ടെന്ന് തന്നെ ഞങ്ങളിൽ ഒരാൾ ആയി മാറി ഐറിൻ...എന്താ പറയാ അവളും കൂടി ചേർന്നപ്പോൾ ആണ് ടീം ഒന്നും കൂടി ആക്റ്റീവ് ആയത്...ആൾ കാണുന്ന പ്പോലെ ഒന്നും ഭയങ്കര കോമഡി ആണ്..😄
അതൊക്കെ കേട്ട് ചിരിച്ചു ഒരു വകയായിരിക്കുമ്പോഴും അവളെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു... അത് കണ്ട് അവളെ തോളത്തൂടെ കയ്യിട്ട് സംസാരിക്കുമ്പോഴും അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ചിരിക്കുന്നത്  മ്മളും നോക്കി നിന്നു.......

പിന്നെ ബെല്ല് അടിച്ചപ്പോൾ എല്ലാവരും ക്ലാസ്സിലേക്ക് വിട്ടു...അവളും അവന്മാരെ കൂടെ പോയി...എല്ലാവരും ഐറിൻ ന്നെ കുറിച്ച് ആയിരുന്നു പറഞ്ഞിരുന്നത്.......
മ്മളും അത് കേട്ട് ചിരിച്ചു ക്ലാസ്സിലേക്ക് വിട്ടു...ക്ലാസ്സും എന്നത്തേയും പോലെ കടന്നു പോയി......

ക്ലാസ്സ് ഒക്കെ കഴിഞ്ഞു എല്ലാവരും വാക മരത്തിന്റെ ചുവട്ടിൽ ഇരുന്ന് സൊറ പറയുമ്പോഴും ഷാൻ ഇല്ലായിരുന്നു... പെട്ടെന്ന് മ്മളെ അച്ചായൻ മ്മളെ പിന്നീലേക്ക് തള്ളിയത്... വീണെന്നും കരുതി മ്മൾ കണ്ണും അടച്ചു ഇരുന്നു...പക്ഷെ എത്ര ആയിട്ടും വീഴാത്തത് എന്താ എന്നും വിചാരിച്ചു കണ്ണ് തുറന്നത്...

ഏതോ രണ്ട്‌ കരങ്ങൾ മ്മളെ താങ്ങി നിർത്തിയിക്കണ് എന്ന് മനസ്സിലായത്... ആ കരങ്ങളുടെ അവകാശിയെ നോക്കിയതും ഇളിച്ചോണ്ട് നിൽക്കുന്ന കോന്തനെയ കണ്ടത്..

ചെക്കൻ പെട്ടെന്ന് എന്നെ പിടിച്ചു കറക്കി അവനു നേരെ നിർത്തിച്ചു എന്റെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് നിർത്തി.......😯

മ്മക്ക് ഒന്ന് അനങ്ങാൻ പറ്റാത്ത തരത്തിൽ ആണ് ചെക്കൻ മ്മളെ ലോക്ക് ആക്കി നിർത്തിയിക്കണത്.....
ചെക്കൻ ഒരു വശ്യമായ ചിരിയോടെ മ്മളെ നോക്കിയതും മ്മളെ നെഞ്ചിൽ ഒരു ബാൻഡ് മേളം തന്നെ നടന്നു.....

അവന്റെ ആ കാപ്പി കണ്ണുകൾ വെച്ചുള്ള നോട്ടത്തിൽ നിന്നും കണ്ണ് പിൻവലിക്കാൻ കഴിയാതെ നിന്ന്.......

"അതെ എന്താ...ഇവിടെ...റോമാൻസോ..
ഇത് കോളേജ് ആണ്..അല്ലാതെ ബെഡ്‌റൂം അല്ല...ഞങ്ങളെ പോലെ ഉള്ള പിഞ്ചു പൈതൻങ്ങളെ വഴി തെറ്റിക്കാൻ ഒന്ന് മാറി നിന്നെ...."

എന്നും പറഞ്ഞു മ്മളെ അച്ചായൻ ഇടയിലേക്ക് കയറിയതും ഞങ്ങൾ ചമ്മി നാറി കൊണ്ട് വേഗം മാറി നിന്നു.....🤦

എല്ലാവരും കൂടി ഞങ്ങളെ നോക്കി മുക്കലും മൂളെലും തുടങ്ങിയപ്പോൾ ഒക്കെത്തിനെയും കണ്ണുരുട്ടി മ്മൾ അവിടെ പോയി ഇരിന്നു... 

മ്മൾ ഐറിൻ ന്നെ നോക്കിയപ്പോൾ പെണ്ണ് മ്മളെ നോക്കി പുഞ്ചിരിചുങ്ങാണ്ട് കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു അവളെ കലിപ്പിൽ നോക്കിയതും പെണ്ണ് കുണുങ്ങി ചിരിച്ചാണ്ട് അച്ചുനോട് എന്തൊക്കെയോ പറഞോണ്ട് ഇരുന്നു...

"അല്ല....ഷാനെ നീ ഇത് എവിടെ പോയത്
ആയിരുന്നു..."മറിയാമ്മ

"ആ...അത് പറയാൻ ആണ് മ്മൾ വന്നേ...എന്നെ പ്രിൻസി വിളിച്ചിരുന്നു..."
ഷാൻ

"ആ...ഇനി എന്താ പുതിയ കാര്യം...."അച്ചു

"ഹാ...അത് ഒരു ബാഡ് ന്യൂസും ഉണ്ട് ഒരു ഗുഡ് ന്യൂസും ഉണ്ട്...ആദ്യം ഏത് വേണം."ഷാൻ

"ബാഡ് ന്യൂസ്..."മ്മൾ

"ഓക്കേ... ബാഡ് ന്യൂസ് എന്തെന്നാൽ.....
നമ്മൾ ഇനി ഈ കോളേജിൽ 2 മാസം കൂടി ഉണ്ടാവോള്ളു...ക്ലാസ് കഴിയാൻ ആയി...."ഷാൻ

അത് പറഞ്ഞപ്പോഴേക്കും എല്ലാവരുടെയും മുഖം വാടി..ഇവർ ഇവിടുന്ന് പോയാൽ പിന്നെ ഇനി എന്തോന്ന് കോളേജ്... അതോണ്ട് എല്ലാവര്ക്കും നല്ലോണം വിഷമം ഉണ്ട്😢

"ഇനി ഗുഡ് ന്യൂസ് പറ....."ഐറിൻ

"അത്......പിന്നെ...എന്തെന്ന് വെച്ചാൽ.."

"ഇജ്ജ് മ്മളെ ഇങ്ങനെ ത്രില്ല് അടിപ്പിക്കാതെ കാര്യം പറയടാ..."എബി

"അത്...മ്മളെ കോളേജ് ട്രിപ്പ് ആണ് ഈ വരുന്ന monday..."ഷാൻ

"ഏ😨😍"

എന്നും പറഞ്ഞു ഒക്കെ കൂടി ആർപ്പും വിളിയും വിസിലടിയും ഒക്കെ ആയി ഞങ്ങൾ ആ സന്തോഷം പ്രെകടിപ്പിച്ചു...
കോളേജ് ടൂറിന്റെ കാര്യം മുൻപ് ഒരു ചർച്ച ഉണ്ടായിരുന്നെങ്കിലും ഷാൻ ഓക്കേ ആവാൻ കാത്തിരിക്കുക ആയിരുന്നു മ്മളെ പ്രിൻസി... എന്തായാലും ഇത്ര പെട്ടെന്ന് ഉണ്ടാവും എന്ന് കരുതിയില്ല...

"അല്ല...എങ്ങോട്ടാ...പോവുന്നെ"ഐറിൻ

"ഡൽഹി..."

"അമ്പോ....അങ്ങോട്ട് ആണോ പോവുന്നെ..കുറെ കാലം ആയി  മ്മളെ ഷാജഹാൻ മുന്തസ്സിനു വേണ്ടി പണിത സ്നേഹ കൂടാരം ഒന്ന് കാണാൻ പോവാൻ വിചാരിക്കുന്നു"അനു

"തേങ്ങ...സ്നേഹ കൂടാരം...ആണത്രേ...
പോടീ അവിടുന്ന്...."അച്ചു

"ഏ... അല്ലെ...."അനു

"നീ...ഒന്ന് മിണ്ടാതെ ഇരുന്ന..."പാത്തു

"അതെ...ഒന്ന് ഇങ്ങോട്ട് നോക്കിയേ... ഇനി തികച്ച് രണ്ട് മാസം  കൂടി ഇല്ല ഞങ്ങൾ ഇവിടുന്ന് പടി ഇറങ്ങാൻ.... ഇതിനു ഇടയിൽ എക്സാം... സ്റ്റഡി ലീവ് എന്നൊക്കെ ഒരുപാട് കാര്യങ്ങൾ വരാൻ ഉണ്ട്....ഇനി നമ്മക്ക് മാക്സിമം എൻജോയ് ചെയ്യാൻ ഉള്ളത് ആണ് കോളേജ് ട്രിപ്പ്...സൊ..don't miss
Okke..."ഷാൻ

"Okke....😊"

"ഹാ...എന്ന എല്ലാവരും സ്ഥലം കാലിയാക്കാൻ നോക്ക്...ടൈം ഇപ്പൊ തന്നെ ഒരുപാട് ആയി..."യമി

"ഹാ...എന്ന ശെരി.... ബൈ see u tomorrow.."ഐറിൻ

"ഹാ...."

മ്മൾ പിന്നെ ആ കോന്തനെ നോക്കി കൊഞ്ഞനം കുത്തി നേരെ വീട്ടിലോട്ട്
വിട്ടു...

**************************************
(ഷാൻ)

മ്മൾ അവന്മാരെ  വീട്ടിലോട്ട് പറഞ്ഞു ആയിച്ഛ് റസ്റ്റ് റൂമിലേക്ക് വിട്ടു...ട്രിപ്പിന്റെ
ഫുൾ പണി മ്മളെ തലയിലാ ആ പ്രിൻസി വെച്ച് കെട്ടിയിക്കണത്... അതൊക്കെ തീർത്തു മ്മൾ വീട്ടിലോട്ട് വിട്ടു.......

മ്മളെ ഫാമിലീസ് ഒക്കെ അവിടെ ഉള്ളത് കൊണ്ട് അവരെ കൂടെ കുറച്ചു സമയം സ്‌പെന്റ ചെയ്ത് റൂമിലോട്ട് വിട്ടു.....

മ്മൾ മ്മളെ തലയിണയും കെട്ടിപ്പിച്ചു കേടുക്കുബോൾ ആണ് മ്മക്ക് ആയിശൂമ്മനെ ഓർമ്മ വന്നത്... അതോണ്ട് കൂടുതൽ നേരം ആലോജ്ജിച്ചു ഇരിക്കാതെ അവൾക്ക് കാൾ ചെയ്ത് കുറെ കലപില ഉണ്ടാക്കി..
അവളെ കുറെ ചൂട് ആക്കി..അവളെ വായേൽ ഉള്ളത് മുഴുവൻ കേൾക്കാതെ
വേഗം ഫോൺ വെച്ച്...😄

അവൾക്ക് ഫോൺ വിളിച്ചത് ഓർത്ത് ചിരിച്ചുങ്ങാണ്ട് കണ്ണടച്ച് കിടന്നപ്പോൾ ആണ് ഇന്നത്തെ കോളേജിലെ സംഭവങ്ങൾ ഓർമ്മ വന്നത്......

ഇങ്ങൾക്ക് ഒക്കെ സംശയം ഉള്ളത് പോലെ തന്നെ മ്മക്കും സംശയം ഉണ്ടായിരുന്നു ഐറിൻന്റെ ഇപ്പോഴത്തെ
മനമാറ്റം നല്ലതിന് ആണോന്ന്......
മ്മൾ പിന്നെ അവളെ നന്നായി നീരീക്ഷിച്ചതിന് ശേഷം ആണ് കമ്പിനി ആയതും.......

അവളെ ഈ മാറ്റത്തിന് പിന്നിൽ ആയിശുവും എല്ലാവരും ഹാപ്പി ആണ്...
Masha allah... ഇത് എന്നും നിൽക്കട്ടെ..
പിന്നെ എപ്പോഴോ മ്മളും അറിയാതെ ഉറക്കത്തിലേക്ക് വഴുതി....

പിറ്റേന്ന് എന്തായാലും കോളേജ് ഇല്ല...
അതോണ്ട് നേരെത്തെ തന്നെ മ്മൾ ക്ലബ്ബിലേക്ക് വിട്ടു...അവന്മാരും ഉണ്ടായിരുന്നു അവിടെ....അവിടെ ഇരുന്ന് വെറുതെ അച്ചുന്റെയും എബിന്റെയും  ഓരോ വളിച്ച തമാശയും കേട്ട് ഇരിക്കുമ്പോൾ ആണ് തമി വിളിക്കുന്നെ......

തമി നെ ഓർമ്മ ഇല്ലേ...അന്ന് ദുബായിൽ പോയപ്പോൾ വെച്ച് പരിചയപ്പെടുത്തി
തന്നില്ലേ...അതന്നെ...പുള്ളിക്കാരൻ നാളെ നാട്ടിലോട്ട് വരുന്നുണ്ട്..അതോണ്ട്
മ്മൾ പെരുത്ത് ഹാപ്പിയ..അവൻക്ക് പിന്നെ ആരും ഇല്ലാത്തൊണ്ട്... ഒരു ചോരയിൽ പിറന്നത് അല്ലെങ്കിലും അവൻ എനിക്ക് എന്റെ സ്വന്തം ഏട്ടന.....
അതോണ്ട് ഞങ്ങളെ വീട്ടിൽ തന്നെ ആണ് അവൻ....എന്ന് വെച്ച എന്റെ ഉപ്പാന്റെ മൂത്ത മോൻ.....

എന്നെ പോലെ തന്നെ അവന്മാർക്കും തമി എന്ന് വെച്ചാൽ ജീവന...അതോണ്ട് അവമാരും ഭയങ്കര ഹാപ്പിയിലാ.... അവന്റെ വരവ് പ്രമാണിച്ചു കുറച്ചു പർച്ചേസിംഗിന് ആയി ഞങ്ങൾ നേരെ മാളിലേക്ക് വിട്ടു.....

അവിടെ ചെന്ന് അവിടെയും ഇവിടെയും കറങ്ങി തിരിയുമ്പോൾ ആണ് ആയിശൂനെ പോലെ ഒരാളെ അവിടെ കണ്ടത്..സൂക്ഷിച്ചു നോക്കിയപ്പോൾ ആയിശൂനെ പോലെ ഒരാൾ അല്ല ആയിഷു തന്നെ ആണന്ന് മനസ്സിലായി..

പെണ്ണ് അവിടെ ഉള്ള ലേഡീസ് ഡ്രെസ്സിങ് ഷോപ്പിൽ കയറി ഓരോന്ന് വാങ്ങി കൂട്ടുന്നുണ്ട്.....അവളെ കൂടെ വേറെ ആരെങ്കിലും ഉണ്ടോന്ന് നോക്കിയപ്പോൾ വേറെ ആരെയും കാണുന്നില്ല...പാത്തു
ഉണ്ടാവാർ ഉണ്ടല്ലോ...ഇപ്പൊ ഇത് എവിടെ പോയെന്നും വിചാരിച്ചു മ്മൾ അവളെ അടുത്തേക്ക് ചെന്ന്......

"ഡീ..നീ എന്താടി ഇവിടെ...."മ്മൾ

"ഏ... ഞാനോ..."ആയിഷു

"ആ...പിന്നെ നീയല്ലാതെ നിന്റെ കുഞ്ഞമ്മ വല്ലതും ഉണ്ടോ ഇവിടെ......"
മ്മൾ

"ഉണ്ടെങ്കിൽ..."ആയിഷു

"തേങ്ങ..നീ എന്താ ഇവിടെ..."മ്മൾ

"ഞാൻ മീൻകറി വാങ്ങാൻ വന്നതാ....
സാധാരണ ആളുകൾ അതിനു ആണല്ലോ ഇവിടെ വരാർ....."ആയിഷു

"ആക്കിയത് ആണല്ലേ...പോടീ..പോടീ...
അല്ല നീ ഒറ്റക്ക് ഉള്ളോ.. പാത്തു എവിടെ
പോയി....."മ്മൾ

"പാത്തു...അല്ല ഞാൻ ആണ് കൂടെ.."
എന്നും പറഞ്ഞു ചിരിച്ചുങ്ങാണ്ട് ഐറിൻ ഞങ്ങളെ അടുത്തേക്ക് വന്നു...

"ഹാ...നീയോ.."മ്മൾ

"ഹാ...എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു....എനിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ലല്ലോ...വീട്ടിലും ആരും ഇല്ല അതോണ്ട്
ആയിശൂനോട് എന്റെ കൂടെ വരോന്ന് ചോദിച്ചപ്പോൾ അവൾ ഓക്കേ..... അതോണ്ട് അവളെയും കൂട്ടി ഇങ്ങോട്ട് പൊന്നു... ഇപ്പൊ ദേ ഇവളെ കൊണ്ട്
എനിക്ക് പറ്റിയ ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്യിക്ക....."ഐറിൻ

"അല്ല..നിങ്ങൾ തനിച്ചു എന്താ വന്നേ...
പത്തുനെ വന്നില്ലേ...."മ്മൾ

"എന്താടാ..ഞാൻ നിന്റെ പെണ്ണിനെ വല്ലതും ചെയ്യും എന്ന് കരുതി ആണോ..."ഐറിൻ


"ഏയ്...നോ..☺️"മ്മൾ

"Hmm..പാത്തുന് എവിടെയോ പോവാൻ ഉണ്ടെന്ന് പറഞ്ഞു..അതോണ്ടാ"ഐറിൻ

"Hm...."

"അല്ല...നിങ്ങൾ എന്താ ഇവിടെ"ആയിഷു

"ആ...അത് നാളെ തമി വരുന്നുണ്ട്..... സൊ അതിനുള്ള കുറച്ചു പർച്ചേസിംഗ്..."
മ്മൾ

"ആഹാ😍കാണണം എന്ന് പറയോണ്ടി.."
ആയിഷു

"ഏ.... തമിയോ അതാര...."ഐറിൻ

"അതാണ്...ഷാൻ ന്റെ കാക്കു"ആയിഷു

"ഷാൻ ന്നു കാക്കയോ...."ഐറിൻ

"ഹാ...നിനക്ക് അറിയില്ലേ..പുള്ളിക്കാരൻ നാളെ ഗൾഫിൽ നിന്ന് ലാൻഡ് ആവുമെത്രെ..."ആയിഷു

"ഓ......"

അവൾക്ക് ഒന്നും തിരിഞ്ഞിട്ട ഇല്ലെന്ന് മനസ്സിലായി...

***************************************
(ആയിഷു)

ഐറിൻ വിളിച്ചു അവളെ കൂടെ ചെല്ലോ
എന്ന് ചോദിച്ചപ്പോൾ എനിക്ക് മറുത്ത് ഒന്നും പറയാൻ തോന്നിയില്ല...എനിക്ക് 
എന്തോ വിശ്വാസം ആണ്...അവൾ വീട്ടിൽ വന്നു എന്നെ പിക് ചെയ്ത ആണ്
പോന്നത്....

അവിടെ എത്തിയപ്പോൾ അല്ലെ അവന്മാരെ അവിടെ കണ്ടേ... അവരോട് സംസാരിച്ചു ടൈം പോയി...അവിടുന്ന് 
എല്ലാവരും കൂടി ഓരോ കോഫി ഒക്കെ കുടിച്ച പോന്നത്....

ഐറിൻക്ക് വേണ്ട സാധനങ്ങൾ ഒക്കെ
മ്മൾ സെലെക്റ്റ് ചെയ്ത് വീട്ടിലോട്ട് തിരിച്ചു...ഐറിൻ എന്റെ വീട്ടിൽ കയറിയിട്ട പോയത്...ഉമ്മാക്ക് അവളെ നല്ല ഇഷ്ടം ആയന്ന് ഉമ്മാന്റെ സംസാരത്തിൽ നിന്നും മനസ്സിലായിരുന്നു.....

ഒരാഴ്ച്ച പെട്ടെന്ന് തന്നെ കടന്നു പോയി...
ഇന്ന് നൈറ്റ് ആണ് ഞങ്ങൾ പോവുന്നെ..
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം എല്ലാവരും ഭയങ്കര ഹാപ്പി ആയിരുന്നു....
ഇന്നലെയും ഇന്നേക്ക് വേണ്ടിയുള്ള ഷോപ്പിങ്ങിൽ ആയിരുന്നു എല്ലാവരും......

മ്മളെ കാക്കു ആണങ്കിൽ പെട്ടെന്ന് എന്തോ അത്യാവശ്യത്തിന് ആയി ബാൻഗ്ലൂർക്ക് പോവേണ്ടി വന്നു...ഒരാഴ്ച്ച
കയ്യാതെ അവൻ വരൂല....അതോണ്ട്
ഉമ്മാനെ പാത്തൂന്റെ വീട്ടിൽ ആക്കിയ പോവുന്നെ....ഐറിൻ എന്നെയും പാത്തുനേയും പിക് ചെയ്യാൻ വന്നിരുന്നു

കോളേജിൽ എത്തിയപ്പോഴേക്കും അവന്മാരും അവളുമാരും എപ്പോഴേ ലാൻഡ് ആയിക്കണ്‌....ഒരുപാട് ബസ് ഉണ്ട്....കൂടുതൽ ടീച്ചേഴ്സ് ഒന്നും ഇല്ല....

ഞങ്ങളും അവന്മാരും വേറെയും കുറച്ചു കുട്ടികളും രണ്ട് ടീച്ചേഴ്സും  ആ കോന്തൻ പറഞ്ഞിട്ട് ഒരു ബസ്സിൽ ആക്കി...ഞങ്ങളെ കൂടെ ശാനുവും ഉണ്ട്.......

മ്മളെ ഷാൻ ന്ന് ആണ് ഫുൾ പണി.. പാവം ഓടി നടന്ന് ഓരോ കാര്യങ്ങൾ ചെയ്യുന്നുണ്ട്.....ഞങ്ങൾ ബസ്സിൽ കയറി
ലാസ്റ്റ് സീറ്റുകൾ തന്നെ പിടിച്ചു.....

അവന്മാർ എല്ലാവരും ബാക്കിലും ഞങ്ങൾ അതിനു തൊട്ട് മുമ്പിലുള്ള സീറ്റിലും സ്ഥാനം പിടിച്ചു.....മ്മൾ ഷാനുനേ നോക്കിയപ്പോൾ  ചെക്കൻ ഒരു പെണ്ണിനെ തന്നെ നോട്ടം ഇട്ട് ഇരിക്കുന്നുണ്ട്...ഇത് ഏതാ പുതിയ അവതാരം എന്ന് വെച്ച് മ്മൾ നോക്കി....

ആഹാ..നല്ല അസ്സൽ മൊഞ്ചത്തി...
അവളെ തന്നെ ആണ് അവൻ നോക്കുന്നത് എന്ന് ഉറപ്പ് ആയപ്പോൾ ഞാൻ അവളെ വിസ്തരിച്ഛ് ഒന്ന് നോക്കി.. 

നല്ല വെളുത്ത്...നല്ല ഹിജാബ് ഒക്കെ ചുറ്റിയുള്ള ഒരു അൽ മൊഞ്ചത്തി.......
അവൾ തൊട്ട് അടുത്തുള്ള പെണ്ണിനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്....ചിരിക്കുമ്പോൾ അവളെ കവിളിൽ വിരിയുന്ന നുണ കുഴികൾ ആരും നോക്കി പോവും😍

വെറുതെ അല്ല ഇവിടെ ഒരുവൻ വായെയും തുറന്ന് വെച്ച് ഇരിക്കുന്നെ.....
അവന്റെ നോട്ടം കണ്ടിട്ട് ആണന്ന് തോന്നുന്നു ഇടക്ക് അവളും ഇടം കണ്ണിട്ട് ഇവനെ നോക്കുന്നുണ്ട്.....ആ നോട്ടത്തിൽ ദേഷ്യം അല്ലെന്ന് ഊഹിക്കാം....somthing.... എവിടെയൊക്കെയോ എന്തൊക്കെയോ ഒരു തകാരാർ.....😅

എന്തായാലും അത് അറിയണല്ലോ.....
അതോണ്ട് ശാനുന്റെ അടുത്ത് ആരും ഇപ്പൊ ആരും ഇല്ല...അതോണ്ട് ഇത് തന്നെ ആണ് പറ്റിയ അവസരം എന്ന് കരുതി മ്മൾ അവന്റെ അടുത്ത് പോയി ഇരുന്ന്  സംസാരിക്കാൻ തുടങ്ങി.....

ഇടക്ക് അവന്റെ കയ്യിൽ പിടിച്ചു സംസാരിക്കുമ്പോൾ ഞാൻ ഇടം കണ്ണിട്ട് അവളെ നോക്കും...അവളെ മുഖം വാടുന്നത് കണ്ടതും...മ്മക്ക് ഏക ദേശ കാര്യങ്ങൾ മനസ്സിലായി....അതോണ്ട് മ്മൾ അവനോട് കാര്യങ്ങൾ ചോദിച്ചു....

അപ്പോഴയല്ലേ മ്മക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്...ഇവൻ ഈ കോളേജിൽ വന്നപ്പോൾ തൊട്ട് അവളെ പിന്നാലെ നടക്കാൻ തുടങ്ങിയത് ആണത്രേ.....അവൻ ഇഷ്ടം ആണന്ന് നേരിട്ട് പറഞ്ഞക്കണെങ്കിലും  അവൾ
ഇത് വരെ മറുപടി പറഞ്ഞിട്ട് ഒന്നും ഇല്ല...

അതോണ്ട് മ്മൾ അവളെ അടുത്തേക്ക് ചെന്നു......

"If u don't mind.....ഞാൻ കുറച്ചു നേരം
ഇവിടെ ഇരുന്നോട്ടെ...."
എന്ന് മ്മൾ അവളെ അടുത്തുള്ള കുട്ടിയോട് ചോദിച്ചു...അവൾ അപ്പൊ തന്നെ അവിടുന്ന് മാറി നിന്നു.....ഞാൻ അവളെ അടുത്ത് ഇരുന്ന്... അവളെ മുഖത്തേക്ക് നോക്കിയപ്പോൾ പെണ്ണ് ഒരു പേടി ഉള്ളപ്പോലെ എന്റെ മുഖത്തേക്ക് നോക്കി ഇരിക്കാ.....

"ഇയാളെ...പേരെന്താ...."മ്മൾ

"ദുഅ..."അവൾ

"ഓ.....നിനക്ക് എന്നോട് ദേഷ്യം വല്ലതും ഉണ്ടോ..."മ്മൾ

"ദേഷ്യമോ....എന്തിന്...."

"ഞാൻ  അവന്റെ അടുത്ത് പോയി ഇരുന്നതിനു..."

"അതിന് എനിക്ക് എന്തിനാ ദേഷ്യം....."

"അല്ല...ഞാൻ അവനോട് സംസാരിക്കുന്നത് കണ്ടിട്ട് ഈ മുഖം വാടുന്നത് കണ്ടു...."😊

"ഏയ്...അങ്ങനെ ഒന്നും ഇല്ല ഇതുസേ.."

"അയ്യോ...എന്നെ ഇത്തൂസ് എന്നൊന്നും വിളിക്കേണ്ട...നീയും ഫസ്റ്റ് ഇയർ ആണ്..
ഞാനും അതെ....ആയിഷു എന്ന് വിളിച്ചാൽ മതി....."

"Mm....."

"അല്ല...നിനക്ക് അവനെ ശെരിക്കും ഇഷ്ടം അല്ലെ...അവൻ പറഞ്ഞു നിന്നോട് ഇഷ്ടം തോന്നിയപ്പോൾ തന്നെ 
അവൻ നിന്റെ അടുത്ത് വന്ന് ഇഷ്ടം ആണന്ന് പറഞ്ഞുക്കണന്ന്... കുറച്ഛ് കലിപ്പ് സ്വഭാവം ഉണ്ടെന്ന് ഉള്ളു......
എന്നാലും ഒരിക്കലും  കൈ വിടില്ല...."

"അതൊക്കെ എനിക്ക് അറിയാം...ഇഷ്ടം
ആണന്ന് ഒരു ടെൻഷനും കൂടാതെ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞപ്പോൾ ശെരിക്കും ഞാൻ അത്ഭുത പെട്ടിരുന്നു....."

"ഓ...പിന്നെ എന്താ അവനോട് ഇഷ്ടം ആണന്ന് പറയാത്തെ...മനസ്സിൽ വേറെ ആരെങ്കിലും....????"

"ഏയ്...അങ്ങനെ ഒന്നും ഇല്ല..വീട്ടിൽ അറിഞ്ഞാൽ എന്റെ വെച്ചേകൂല അമ്മായി....."

"അമ്മായി?....."

"എനിക്ക് ഉമ്മയും ഉപ്പയും ഒന്നും ഇല്ല.....
ഉപ്പാന്റെ പെങ്ങള എന്നെ നോക്കുന്നത്..
അതും ഒരു വീട്ടു വേലകാരിയായി.......
ഇത്രയും കാലം എന്നെ കൊല്ലാതെ അവർ വിട്ടത് എന്റെ മേൽ ഉള്ള സ്വത്ത് കണ്ടിട്ട... അതിനു വേണ്ടി അവരെ മോനുമായുള്ള കല്യാണം ഉറപ്പിച്ചു വെച്ചിരിക്ക....പക്ഷെ അവൻ പക്കാ ഫ്രോഡും....

എവിടെയും എത്താത്ത ജീവിതം ആണ് എന്റേത്...എന്നെ പോലുള്ള ഒരാൾക്ക് അവനെ പോലുള്ള ഒരാളെ ആഗ്രഹിക്കാൻ പോലും  അർഹത ഇല്ല...
ഞാൻ അവൻക്ക് ചേരില്ല..."

അത് പറയുമ്പോളും അവളെ കണ്ണ് എന്തിനന്നായി നിറയുന്നു ഉണ്ടായിരുന്നു..
അവൾ വീണ്ടും തുടർന്നു....

"ഇങ്ങൾ ഷാനുനോട് പറയണം... ഇതൊക്കെ ഞാൻ ഇങ്ങളോട് പറഞ്ഞത്
ഇനിയും അവൻ എന്റെ പുറകെ നടന്ന് സമയം കളയേണ്ടെന്ന കരുത്തിയ.....
ഈ ടൂറിന് തന്നെ കയ്യും കാലും പിടിച്ചു സമ്മദിപ്പിച്ച വന്നത്...."

അവൾ ഒരു നിറഞ്ഞ കണ്ണാലെ അത് പറയുമ്പോൾ മ്മൾ അവളെ നോക്കി നിന്നു...ഞാൻ ഷാനുനേ നോക്കിയപ്പോൾ
ചെക്കൻ ഇതൊക്കെ കേട്ട് ചിരിച്ചുങ്ങാണ്ട് ഞങ്ങളെ അടുത്തേക്ക് വന്നു....

"അതെ...ഇഷ്ടം ആണന്ന് പറഞ്ഞത് ജീവിത കാലം മുഴുവൻ കൂടെ കൂട്ടാന...
പിന്നെ ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട തന്നെയാ ഞാൻ നിന്നെ സ്നേഹിച്ചേ...അതൊരിക്കലും സഹതാപത്തിന്റെ പുറത്ത് അല്ല........
ഇനി നിനക്ക് തീരുമാനിക്കാം...ഈ വണ്ടി ഡൽഹി എത്തുന്നതിന് മുൻപ് തന്നെ എനിക്ക് നിന്റെ തീരുമാനം അറിയണം.."
ഷാനു

എന്നും പറഞ്ഞു അവൻ പോയി...മ്മളും ചിരിച്ചു കൊടുത്താണ്ട് മ്മളും പോയി ബാക്കി ഉള്ളവർക്കും കാര്യങ്ങൾ പറഞ്ഞു കൊടുത്തു...അവർ ഒക്കെ കൂടി ഷാനുവിനുഇട്ട് താങ്ങുന്നുണ്ട്......മ്മളും ചിരിച്ചു സീറ്റിൽ പോയി ഇരുന്നു..... അപ്പോഴേക്കും എല്ലാ ബസ്സുകളെയും ഷാൻ നും കയറി.

"ബസ്സിൽ കേറിയപ്പോൾ തന്നെ തള്ളി മറിക്കല്ലേ സുഹൃത്തുക്കളെ...ഡൽഹി എത്തുന്നത് വരെ സമയം ഉണ്ട്...സൊ..
എല്ലാ ബസ്സും പോയി ഇനി നമ്മൾ കൂടി ഉള്ളു...പിന്നെ മ്മളെ പ്രിയ വായനക്കാരും വണ്ടിയിൽ കയറിയെന്നു വിചാരിച്ചുക്കുന്നു .......
അപ്പൊ എങ്ങനെ പോവല്ലേ.....😍😍

എന്നവൻ ചോദിച്ചതും ഒക്കെ കൂടി ആർപ്പും വിളിയും ആയിരുന്നു...പതിയെ ബസ് ഡൽഹി ലക്ഷ്യമാക്കി കുതിച്ചു.......
രാത്രി ആയത് കൊണ്ട് ആരും കൂടുതൽ ചാടി കളിക്കാൻ ഒന്നും നിന്നില്ല....6 ദിവസത്തെ ട്രിപ്പ് അല്ലെ...അതോണ്ട് ചാടി കളിക്കാൻ ഒരുപാട് ടൈം ഉണ്ടല്ലോ..

അതോണ്ട് എല്ലാവരും ട്രിപ്പിന്റെ പ്ലാനുകൾ പറഞ്ഞു ഇരുന്നു...അവന്മാർ
ഒക്കെ  ബാക്കിൽ തോളത്ത്  കയ്യിട്ട് ഭയങ്കര സംസാരത്തിൽ ആണ്.....
അവളുമാരും ഉണ്ട് കൂട്ടിന്....മ്മൾ  ഷാനു ന്റെ പെണ്ണിന്റെ അടുത്ത് പോയി അവളോട് കുറച്ചു സംസാരിച്ചിരുന്നു..... അവൾക്ക് ശാനുന്റെ കാര്യങ്ങൾ ഒക്കെ കേൾക്കാൻ ഉള്ള താല്പര്യം കണ്ടപ്പോൾ തന്നെ മനസ്സിലായി ഈ വണ്ടി ഡൽഹി ഒന്നും എത്തില്ല അതിന് മുൻപ് അവൾ ഷാനു നു ഒക്കെ ആവും എന്ന്.....😄

മ്മൾ പിന്നെ സീറ്റിൽ പോയി ഇരുന്നു..ആ
കോന്തൻ അവിടെ ഉള്ളത് കൊണ്ട് എന്തോ ഒന്നും ആരോടും സംസാരിക്കാൻ തോന്നുന്നില്ല....മ്മൾ വിൻഡോ സീറ്റിന് അടുത്ത് തന്നെ ആയത് കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു....

എന്തോ വല്ലാത്ത ഒരു ഫീൽ തോന്നി.....
ഈ ഫ്രണ്ട്സിന്റെ കൂടെ ഉള്ള ഈ നൈറ്റ് ട്രിപ്പ് സത്യം പറഞ്ഞാൽ പ്രേത്യേക ഫീൽ തന്നെ ആണ്...വേറെ ആരുടെ കൂടെയും
പോയാൽ കിട്ടാത്ത ഫീൽ...അതൊക്കെ ആസ്വദിച്ചു ഇരിക്കുമ്പോൾ ആണ്.....
ആരോ എന്റെ അടുത്ത് വന്നിരുന്നത്.... പാത്തു ആണന്ന് കരുതി നോക്കിയപ്പോൾ അല്ലെ മനസ്സിലായെ...
അത് ആ കോന്തൻ തെണ്ടി ആണാണെന്ന്....മ്മൾ അവനെ തുറുക്കനെ നോക്കിയപ്പോൾ ചെക്കൻ മ്മൾക് സൈറ്റ് അടിച്ചു തന്നു....

"നീ...എന്താ ഇവിടെ...."

"ദേ... നീ ഒന്ന് അങ്ങോട്ട് നോക്കിയേ.. ഇനി ഇവിടെ മാത്രമേ സ്പേസ് ഉള്ളു..... അതോണ്ട്  ഇവിടെ വന്ന് ഇരുന്നു....."

അവൻ പറഞ്ഞപ്പോൾ ആണ് മ്മൾ ബാക്കി ഉള്ളവരെ നോക്കിയത്...... നോക്കിയപ്പോൾ വായും തുറന്ന് മ്മൾ ഇരുന്നു.... എന്താന്ന് അല്ലെ..ബാക്ക് സീറ്റിൽ ഉണ്ട് യമിയും പാത്തുവും  കൈയൊക്കെ ചേർത്ത് പിടിച്ചു ഒരറ്റത്ത് ഇരിക്കുന്നു...അതിനു തൊട്ടപ്പുറത്ത് ആയി ഫായിയും ഫെബിയും തോളോട് തോൾ ചേർന്ന്  ഇരിക്കുന്നു......🙄

പിന്നെ ഞങൾ ഇരിക്കുന്നതിന്റെ തൊട്ട് ഓപ്പോസിറ്റ് ഉള്ള സീറ്റിൽ ഉണ്ട് അച്ചുവും അനുവും...അവർക്ക് മുമ്പിലുള്ള സീറ്റിൽ 
അച്ചായനും മ്മളെ അച്ചയാത്തിയും ഉണ്ട്
ഞാൻ എന്റെ മുന്നിലുള്ള സീറ്റിലേക്ക് നോക്കിയപ്പോൾ അക്കു ഉണ്ട് അവന്റെ മുറപ്പെണ്ണിനു കാൾ ചെയ്യുന്നു..തൊട്ട് അടുത്ത് ഐറിനും ചെവിയിൽ ഹെഡ്സെറ്റ് വെച്ച് പുറത്തേക്ക് നോക്കി ഇരിക്കുന്നു.....

മ്മൾ അന്തം വിട്ട് മ്മളെ സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയതും അച്ചായന്റെ മുന്നിലുള്ള സീറ്റിലേക്ക് കണ്ണ് പോയത്...
അവിടെ ഉള്ള ആൽക്കരെ കണ്ടതും മ്മളെ കാറ്റ് പോവും എന്ന് തോന്നി...... ഷാനും  ദുഅ യും ഉണ്ട് ഇരിക്കുന്നു....
ദുഅ ഉണ്ട് ശാനുന്റെ തോളത്ത് തല വെച്ച് കിടക്കുന്നു.....ഇവർ സെറ്റ് ആവും വിചാരിച്ചിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവും എന്ന് കരുതിയില്ല...🙄😣

മ്മൾ വേഗം സീറ്റിലേക്ക് ഇരുന്ന് ഷാൻ ന്നെ ഒന്ന് പാളി നോക്കി...ചെക്കൻ മ്മൾക്ക് ഒന്ന് ഇളിച്ചു തന്നു...മ്മൾ വേഗം നോട്ടം തെറ്റിച്ചു പുറത്തേക്ക് നോക്കി ഇരുന്നു...പക്ഷെ അവൻ എന്റെ അടുത്ത് വന്നിരിന്നപ്പോൾ  എന്തൊക്കെയോ ഒരു ഫീൽ..ഹാർട്ട് ഒക്കെ  വല്ലാതെ ഇടിക്കുന്നുണ്ട്... ശരീരത്തിനാകെ ഒരു വിറയൽ....😥

പെട്ടെന്ന് ചെക്കൻ മ്മളെ കയ്യിൽ പിടിച്ചപ്പോൾ ആണ് മ്മൾ അവന്റെ മുഖത്തേക്ക് നോക്കിയത്....

അവന്റെ കണ്ണിമ്മവെട്ടാതെ ഉള്ള നോട്ടവും  ചുണ്ടിലെ ചെറു പുഞ്ചിരിയും മ്മൾ ഒരു നിമിഷം നോക്കി നിന്ന് പോയി..
പെട്ടെന്ന് എന്തോ ബോധം വന്നപ്പോലെ മ്മൾ വേഗം നോട്ടം പിൻവലിച്ച്...കയ്യും
വേഗം പിൻവലിച്ചതും അവൻ വേഗം കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലോട്ട്‌ ഇട്ടു....😯

മ്മൾ ഞെട്ടിങ്ങാണ്ട് അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ ഒരു കൂസലും ഇല്ലാതെ മ്മളെ നോക്കി ഇളിച്ചുങ്ങാണ്ട് നിൽക്ക....കോന്തൻ...😠

മ്മൾ അവനിൽ നിന്ന് കുതറി മാറാൻ ശ്രെമിച്ചെങ്കിലും ചെക്കൻ വിടുന്ന ലക്ഷണം ഇല്ല...വേറെ ആരെങ്കിലും
കാണുന്നുണ്ടോ എന്ന് നോക്കിയപ്പോൾ അവരൊക്കെ അവരുടേതായ  ലോകത്ത......🤧

മ്മൾ എങ്ങനെ അവനിൽ നിന്ന് മാറാൻ
നോക്കിയിട്ടും നോ രക്ഷ.....അവസാനം
അവന്റെ നെഞ്ചിനിട്ട് നാല് കുത്ത് കൊടുത്തുങ്ങാണ്ട് മ്മൾ വേഗം അവനിൽ നിന്ന് മാറുന്നുണ്ട്.....

ചെക്കൻ നിന്ന് നെഞ്ച് തടവ... അത് കണ്ടപ്പോൾ മ്മക്ക് ചിരി വന്നു...മ്മൾ ചിരിച്ചതും അവൻ മ്മളെ കലിപ്പിൽ നോക്കി...മ്മൾ ചിരി അടക്കി പിടിച്ചുങ്ങാണ്ട് പുറത്തേക്ക് നോക്കി ഇരുന്നു....

***************************************
(ഷാൻ)

കുരിപ്പ് എന്ത് കുത്ത കുത്തിയത്...😒 അമ്പോ ഭയങ്കര വേദന..മ്മൾ നെഞ്ച് തടിവിങ്ങാണ്ട് കുരിപ്പിനേ നോക്കിയപ്പോൾ അവൾ പുറത്തെ കാഴച്ചകൾ കണ്ടോണ്ട ഇരിക്കാ.........

നിലാവിന്റെ വെളിച്ചത്തിൽ അവളെ കണ്ണുകൾക്ക് പ്രെത്യേക തിളക്കം ഉള്ളത് പോലെ തോന്നി...കാറ്റിന് അനുസരിച്ചു 
അവളെ മുടികൾ അവളെ മുഖത്ത് ഒക്കെ പാറി കളിക്കുന്നുണ്ടായിരുന്നു.....
എന്തോ അവളെ മുഖത്ത് കണ്ണ് എടുക്കാൻ തോന്നിയില്ല........

പെണ്ണ് പെട്ടെന്ന്  എന്റെ നേരെ തിരിഞ്ഞു...എന്തോ ആ നിമിഷം രണ്ടാളുടെയും കണ്ണുകൾ തമ്മിൽ ഉടക്കി......അവളെ വലിച്ചു മ്മളെ നെഞ്ചിലോട്ട്‌ അങ്ങ്  ഇട്ടു....അവളെ കണ്ണിലേക്ക് നോക്കിയതും ആ കണ്ണുകളിൽ എന്നോട് ഉള്ള സ്നേഹം എനിക്ക് കാണായിരുന്നു.......
എന്റെ മുഖം അവളിലേക്ക് അടുത്തതും
അവളെ കണ്ണുകൾ അടയുന്നത് മ്മൾ കണ്ടു......

പെട്ടെന്ന് വണ്ടി ബ്രേക്ക് ഇട്ട് നിന്ന്.... ഞങ്ങൾ പരസ്പരം ഞെട്ടിങ്ങാണ്ട് മുഖം തിരിച്ചു എന്നാലും അവൾ എന്നിൽ നിന്ന് മാറി നിന്നിരുന്നില്ല....ഞങ്ങൾ മുൻപിലേക്ക് നോക്കിയപ്പോൾ ബസിന്റെ
മുമ്പിലേക്ക് ഒരു കാർ ഓവർടേക്ക് എടുത്ത് വന്നതാ....

പെണ്ണ് പെട്ടെന്ന് എന്റെ നെഞ്ചിൽ നിന്നും
മാറി...എന്തോ എനിക്കും അവളെ മുഖത്തേക്ക് നോക്കാൻ ചടപ്പ് തോന്നി....
മ്മൾ പിന്നെ എല്ലാവരെയും നോക്കിയപ്പോൾ അവരൊക്കെ ഉറങ്ങിയിക്കണ്....മ്മളും പിന്നെ കണ്ണടച്ച് കിടന്നു...നാളെ രാവിലെ മുതൽ ഇറങ്ങാൻ ഉള്ളത് അല്ലെ.....

പിന്നെ എപ്പോഴോ തോളെത്തേക്ക് എന്തോ വീണ പോലെ തോന്നിയപ്പോൾ ആണ് മ്മൾ കണ്ണ് തുറന്ന് നോക്കിയത്...
ആയിഷു എന്റെ തോളത്ത് തലവെച്ചു കിടക്കാണ്...മ്മൾ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവളെ അരയിലൂടെ കയ്യിട്ട്
എന്നോട് ഒന്നും കൂടി ചേർത്ത് കിടത്തി.......മ്മളും എപ്പോഴോ ഉറങ്ങി പോയി............😴


പിന്നെ മ്മൾ കണ്ണ് തുറന്നപ്പോൾ ഏകദേശം ഡൽഹി എത്താറായിക്കണ്.. ആയിശൂനെ നോക്കിയപ്പോൾ അവൾ എന്നോട് ചേർന്ന് തന്നെ ആണ് കിടക്കുന്നെ...അവളെ വലത്തെ കൈ എന്റെ ഷർട്ടിൽ പിടി മുറുക്കിയിട്ടും ഉണ്ട്..
മ്മൾ അത് നോക്കി ഒന്ന് പുഞ്ചിരിച്ചുങാണ്ട് ബാക്കി ഉള്ളതിനെ ഒക്കെ നോക്കിയപ്പോൾ അവരെ കാര്യവും മോശം അല്ല.....😍

ഞങ്ങൾക്ക് ഫ്രഷ് ആവാൻ ഉള്ള സ്ഥലം
എത്തിയപ്പോൾ തന്നെ നാരായണെട്ടനെ
എന്നെ വിളിച്ചു പറഞ്ഞു..നാരായണേട്ടൻ
ആണ് ഞങ്ങളെ ബസ്സ് ഡ്രൈവർ.....
അതോണ്ട് അവരെ ഒക്കെ വിളിച്ഛ് എണീപ്പിച്ചു...ശാനുവും ദുഅയും ഭയങ്കര ഉറക്കത്തിൽ ആയിരുന്നു...ഞങ്ങൾ ഒക്കെ കൂടി പോയി അത് അലമ്പാക്കി അവനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി...

ഞങ്ങൾ 3 ദിവസം ഈ ഹോട്ടലിൽ തന്നെ ആണ് സ്റ്റേ...ഈ മൂന്ന് ദിവസത്തിനുള്ളിൽ ഡൽഹി പോവാൻ പറ്റുന്ന സ്ഥലം ഒക്കെ പോണം.... ബാക്കി 3 ദിവസം ഫോറസ്റ്റ് ഏരിയയിൽ ആണ് വിസിറ്റ്....3 ദിവസം നഗരവും 3 ദിവസം കുറച്ചു പ്രെകൃതി രമണീയ മായ സ്ഥലവും ആണ്പ്ലാൻ ചെയ്തിരിക്കുന്നെ
😉

അതോണ്ട് എല്ലാവരും റൂമിലേക്ക് വിട്ട്...ഫ്രഷ് ആയി..ഫുഡ് കഴിക്കാൻ എല്ലാവരോടും താഴേക്ക് വരാൻ പറഞ്ഞു മ്മൾ താഴേക്ക് പോകുമ്പോൾ ആണ്
ആര് മായോ കൂട്ടി മുട്ടിയത്....

മുട്ടിയ ആളെ നോക്കിയപ്പോൾ അയാൾ
തലയിൽ തൊപ്പിയും മുഖത്ത് മാസ്കും
ഇട്ടിരുന്നത് കൊണ്ട് മ്മക്ക് മുഖം മനസ്സിലായില്ല....എന്നോട് സോറി എന്നും 
പറഞ്ഞു അവൻ പോയി....മ്മളും പിന്നെ
താഴേക്ക് ഇറങ്ങി....

അവന്മാർ ഒക്കെ ലാൻഡ് ആയിക്കണ്‌....
താമസിയാതെ അവളുമാരും ബാക്കി ഉള്ളവരും എത്തി....എല്ലാവരും ഫുഡ് ഒക്കെ കഴിച്ചു ഡൽഹി ചുറ്റാൻ ഇറങ്ങി...ഇന്ന് കാണാൻ പറ്റുന്ന സ്ഥലങ്ങളിൽ ഒക്കെ പോയി രാത്രി ആയപ്പോഴേക്കും തിരിച്ചു എത്തി........
താജ്മഹൽ കാണാൻ എന്തായാലും ഡൽഹിയിലെ ലാസ്റ്റ് ദിവസം പോവാന്ന് കരുതി.....എല്ലാവർക്കും നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഫുഡും കഴിച്ചു എല്ലാവരും റൂമിലേക്ക് വിട്ടു.......

മ്മൾ പിന്നെ കുളിച്ചു ഫ്രഷ് ആയി... ഫോൺ എടുത്ത് നോക്കിയപ്പോൾ ആയിശൂന്റെ ഒരു കോമ്പ സ്റ്റാറ്റസ് കണ്ടു..
അവൾ എടുത്ത ഫോട്ടോ മുഴുവൻ സ്റ്റാറ്റസ് വെച്ചക്കണന്ന തോന്നുന്നത്....
ഇൻസ്റ്റ തുറന്ന് നോക്കിയപ്പോഴും ഇത് തന്നെ അവസ്ഥ.......😪🙄മ്മക്ക് പിന്നെ അവരെ കൂടെ നിൽക്കാൻ പോലും സമയം കിട്ടിയിട്ടില്ല...ഓരോ സ്ഥലത്ത് പോവുമ്പോഴും അവിടെത്തെ കാര്യങ്ങളും പാസ്സും ഒക്കെ മ്മൾ തന്നെ നോക്കണം...കമ്പിനിക്ക് യമിയും ഉണ്ടാവും....അതോണ്ട് അവരെ അടുത്ത് സംസാരിച്ചു ഇരിക്കാനും പറ്റിയില്ല........

പെട്ടെന്ന് ആയിഷു മ്മളെ റൂമിലേക്ക് കയറി വന്നത്..അവന്മാർ ആണങ്കിൽ പുറത്തെ കാഴ്ച്ചകൾ കണ്ടിട്ട് വരാം എന്ന് പറഞ്ഞു പോയതാ...മ്മക്ക് ആണങ്കിൽ
ഒരു മൂഡ് ഇല്ലാത്തതോണ്ടു പോയില്ല......

പെൺ റൂമിലേക്ക് വന്നുങ്ങാണ്ട് മ്മളെ അന്തം വിട്ട് നോക്കി നിൽക്ക...ഇതിന് മാത്രം ഇപ്പൊ എന്താ എന്നും വിചാരിച്ചു
മ്മൾ മ്മളെ തന്നെ ഒന്ന് അടിമുടി ഒന്ന് സ്കാൻ ചെയ്തു....വെറുതെ അല്ല പെണ്ണ് ഇങ്ങനെ നിൽക്കുന്നെ.............🤣

***************************************
(ആയിഷു...)

പടച്ചോനെ....പെട്ട്... ഈ കുരിപ്പിനു എന്താ നാണം മാനം ഒന്നും ഇല്ലേ....... 
കുരിപ്പ് ഒരു ഷോട്ട്സ് മാത്രം ഇട്ടിട്ട് ബെഡിൽ ഇരിക്കാ....

മ്മക്ക് പെട്ടെന്ന് എന്തോ വെളിവ് വന്ന പ്പോലെ മ്മൾ വേഗം അയ്യേ എന്നും പറഞ്ഞു തിരിഞ്ഞു നിന്ന്....ശേ...എനിക്ക്
വരാൻ കണ്ടൊരു നേരം....😨

മ്മളെ കഴുത്തിൽ ചുടു നിശോസം പതിഞ്ഞപ്പോൾ ആണ് മ്മൾ തിരിഞ്ഞു നോക്കുന്നെ....മ്മൾ നോക്കിയപ്പോൾ ചെക്കൻ അതെ കോലത്തിൽ മ്മളെ നോക്കി നിൽക്ക....മ്മൾ അപ്പൊ തന്നെ കയ്യ് കൊണ്ട് മുഖം പൊത്തി പിടിച്ചു....

"അയ്യേ..നിനക്ക് നാണം ഇല്ലേ..ഇത് പോലെ എന്റെ മുന്നിൽ വന്ന് നിൽക്കാൻ"

"അത്...ശെരി..റൂമിലേക്ക്  ചവിട്ടി തുള്ളി വന്നതും പോരാ...ഇപ്പൊ എന്റെ കൊലത്തിനു ആണോ കുഴപ്പം.....മ്മൾ ഒന്നും ഇടാതെ അല്ലല്ലോ നിൽക്കുന്നെ... അല്ല നീ എന്താടി ഇവിടെ"

"അ... അത്...പിന്നെ എന്റെ ഫോണിന്റെ ചാർജർ യമിന്റെ കയ്യിൽ ആയിരുന്നു....
അവൻ ഇവിടെ വന്ന് എടുക്കാൻ പറഞ്ഞോണ്ട...ഞാൻ അറിഞ്ഞോ നീ ഫാഷൻ ഷോ കളിക്കാണെന്ന്..."

"ഫാഷൻ ഷോ കളിക്കുന്നത് നിന്റെ കുഞ്ഞമ്മ ആടി കുരിപ്പേ...."

"നീ...പോടാ..."

"എന്ത്...ടാന്ന😡"

എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്നു...അതിനു അനുസരിച്ചു മ്മൾ പിറകിലോട്ടും... പടച്ചോനെ പണി പാളിയല്ലോ...........
😰 കുരിപ്പിന്റെ നോട്ടം കണ്ടിട്ട്
മിക്യവാറും ഇവിടെ ഇന്ന് എന്തെങ്കിലും നടക്കും....ഈ നടത്തം എവിടെ പോയി അവസാനിക്കോ എന്തോ.....ഈ ചെക്കന്റെ ഒലക്കമ്മലെ ഷോർട്സും ഇട്ടോണ്ടുള്ള വരവ് കണ്ടിട്ട് തന്നെ അടിമുതൽ ഒരു വിറയൽ....😧

ടേബിളിൽ പോയി തട്ടിയപ്പോൾ ആണ് മ്മളെ നടത്തം നിന്നത്...ചെക്കൻ ആണങ്കിൽ ഒരു ഇഞ്ചിന് സ്പേസ് ഇല്ലാതെ എന്നോട് ചേർന്ന് നിൽക്ക......
മ്മൾ ഒന്ന് ബാക്കിലേക്ക് വലിഞ്ഞതും മ്മൾ വലിഞ്ഞതിനേക്കാളും സ്പീഡിൽ
അവൻ എന്നെ അവനിലേക്ക് വലിച്ചടിപ്പിച്ചു...മ്മൾ ആണങ്കിൽ കണ്ണൊക്കെ പുറത്തേക്ക് തള്ളും എന്നുള്ള അവസ്ഥയിൽ ആയിക്കണ്‌.....
പടച്ചോനെ കണ്ട്രോൾ തന്നെക്കണേ..😬

അവന്റെ ആ കാന്തക്കണ്ണുകൾ വെച്ചുള്ള നോട്ടവും ചുണ്ടിലെ വശ്യമായ
ചിരിയും.... 😦മുടിയിൽ നിന്ന് വീഴുന്ന വെള്ളവും അവന്റെ ശരീരത്തെയും ഇടക്ക് എന്റെ മുഖത്തേയും തഴുകുന്നുണ്ടായിരുന്നു...അവൻ എന്റെ അരയിലൂടെ കയ്യിട്ട് ഒന്നും കൂടി ചേർത്ത് നിർത്തി എന്റെ മുഖത്തിനു നേരെ അവന്റെ മുഖം കൊണ്ട് വന്നു.............
മ്മളെ കൈ അവന്റെ ദേഹത്തും പിടി മുറുക്കിയിരുന്നു....അവൻ എന്റെ കഴുത്തിനു നേരെ അവന്റെ മുഖം കൊണ്ട് വന്ന് മ്മളെ കഴുത്തിൽ അവന്റെ ചുണ്ടുകൾ അമർത്തിയതും മ്മൾ ഒന്ന് പുളഞ്ഞു.....മ്മളെ ശരീരത്തിലൂടെ എന്തോ പാഞ്ഞു പോയ ഫീൽ.....എന്തോ
തല താഴ്ത്തി പിടിച്ചു...പക്ഷെ അവൻ എന്റെ മുഖം അവൻ നേരെ തിരിച്ചു എന്റെ മുഖത്തിനു നേരെ അവന്റെ മുഖം കൊണ്ട് വന്നു........എന്റെ കവിളിൽ അവന്റെ താടി ഉരസിയതും.......😳

"അയ്യേ ...എന്തായിത്....."

ബാക്കിൽ നിന്ന് അച്ചായന്റെ ശബ്ദം കേട്ടപ്പോൾ മ്മൾ ഷാൻ ന്നെ പിടിച്ചു തള്ളി വേഗം അവനിൽ നിന്ന് മാറി നിന്നു.

"ഇവിടെ പ്രായം തികയാത്ത കുറച്ചു പുരുഷന്മാർ ഉണ്ടെന്നുള്ള കാര്യം രണ്ട്‌
പേരും മറക്കുന്നുണ്ട്...അറ്റ്ലീസ്റ്റ്  ഈ ഡോർ എങ്കിലും ഒന്ന് അടച്ചൂടെ..ശേ..."
അച്ചു

എന്ന് പറഞ്ഞതും മ്മൾ മുഖത്തെ ചമ്മൽ മാറ്റാൻ വേണ്ടി അവരെ കലിപ്പിൽ നോക്കിങ്ങാണ്ട് വേഗം ചർജറും എടുത്ത് വേഗം സ്ഥലം കാലിയാക്കി....

***************************************
(ഷാൻ)

കുരിപ്പ്...മ്മളെ ഇവിടെ ഇട്ട് അവൾ മുങ്ങി
ഇവന്മാർ ആണങ്കിൽ മ്മളെ പച്ചക്ക് തിന്നുന്നുണ്ട്....

"മ്മളെ ഒരു കിസ്സ് മിസ്സ് ആക്കിയപ്പോൾ സമാധാനം ആയല്ലോ കുരിപ്പുകളെ..."
മ്മൾ

"അച്ചോടാ...മോൻ വിഷമം ആയോ....
സാരല്യ... ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട്...അപ്പോഴല്ലേ ഇതിനു നൊക്കെ ത്രില്ല് ഉണ്ടാവൂ..."യമി

"ഓ...പിന്നെ ഇതിനിന്റെ ഒക്കെ ത്രില്ല് എന്നെ കഴിഞ്ഞു...."മ്മൾ

"ഏ... അതെപ്പോ.."ഫായി

"അ..അ.. അത്...പി...പിന്നെ ഞാൻ ആ ഫ്ലോയിൽ പറഞ്ഞതാ...😰"മ്മൾ

മ്മൾ അത്  പറഞ്ഞതും അവന്മാർ ഒക്കെ കൂടി മ്മളെ തുറിച്ചു നോക്കിങ്ങാണ്ട് മ്മളെ കഴുത്തിന് പിടിച്ചു

"സത്യം പറയടാ......ഇജ്ജ് അവളെ കിസ്സിയില്ലേ..."എബി
.
"Mm.....😜😪"

"ഞങ്ങൾ വരുന്നവരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ...ഇനി ഇന്നലെ രാത്രി വല്ലതും...."അക്കു

"ഏയ്...ഇപ്പൊ ഒന്നും അല്ല...."മ്മൾ

"ഏ... പിന്നെ...???"എബി

"അന്ന് ദുബായിൽ പോയപ്പോൾ...😬"
മ്മൾ

"എടാ...മഹാപാബി...അതെപ്പോ.. ഫുൾ
ടൈം നമ്മൾ ഒരുമിച്ചു അല്ലായിരുന്നോ..."
യമി

"അത്...പിന്നെ ഇങ്ങൾ ഒക്കെ  കിടന്നതിന് ശേഷം മ്മൾ അവളെ കാണാൻ പോയിരുന്നു...."മ്മൾ

"എടാ...നാറി...പോവുമ്പോൾ ഞങ്ങളെ കൂടി വിളിച്ചൂടായിരുന്നോ..ശേ.."അച്ചു

"പോടാ...."

അങ്ങനെ ഫുൾ കച്ചറ കുട്ടിച്ചിറ മാനാഞ്ചിറ എന്നൊക്കെ പറഞ്ഞപ്പോലെ
ഒക്കെ കൂടി ആകെ അലംബി ആക്കി....
എപ്പോഴോ ഒക്കെ കൂടി കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങി......

***************************************
(ആയിഷു..)

ഇന്ന് എണീക്കാൻ തന്നെ മടി ആയിരുന്നു
എനിക്ക്...അവസാനം ഐറിനും മറിയാമ്മയും കൂടി മ്മളെ ഉന്തിയും തള്ളിയും ഒക്കെ മ്മളെ എണീപ്പിച്ചു....
രണ്ടിനും ഒന്ന് കൊടുത്ത് മ്മൾ ഫ്രഷ് ആവാൻ പോയി......ഫ്രഷ് ആയി താഴേക്ക് ഫുഡ് കഴിക്കാൻ ഇറങ്ങിയപ്പോൾ ഉണ്ട് ഷാൻ എന്തോ പെണ്ണുമായി സംസാരിച്ചു നിൽക്കുന്നു....

പെണ്ണിനെ മ്മക്ക് എവിടെയും കണ്ട് പരിചയം ഇല്ല..ഇനി ഇത് ഏതാണാവോ
കുരിശ്....ഹാ..എന്താ രണ്ടും കൂടി ഉള്ള ഇളി...മ്മക്ക് ആണങ്കിൽ അടിമുതൽ അങ്ങ് എരിഞ്ഞു കേറുന്നുണ്ട്...മ്മൾ അവരെ കാലിപ്പിൽ നോക്കിങ്ങാണ്ട്.....
ഫുഡും എടുത്ത് കഴിക്കാൻ തുടങ്ങി...😡😡

മ്മൾ ഫുഡ് കഴിക്കാണെങ്കിലും നോട്ടം മുഴുവൻ അവരെ അടുത്ത...ആ കുരിശ് ആണങ്കിൽ  ഇടക്ക് ഇടക്ക് ഷാൻ ന്നെ തൊട്ടിട്ടും അറിയാതെ പോലെ  അവനോട് ചേർന്ന് നിൽക്കുന്നുണ്ടും ഉണ്ട്.....😡😡😡😡😡മ്മക്ക് ആണങ്കിൽ കലിപ്പ് കേറി അവളെ വല്ലതും ചെയ്യും എന്നുള്ള അവസ്ഥയിൽ ആയിക്കണ്‌😠 അവൻ ആണങ്കിൽ അതൊന്നും പ്രോംബ്ലെം ഇല്ലാത്ത പോലെ അവളോട് കൂൾ ആയി സംസാരിച്ചോണ്ട് ഇരിക്കാ.... മ്മളെ ക്ഷമയുടെ നെല്ലിപ്പല കണ്ടേ അവർ  അടങ്ങും എന്ന് തോന്നിയപ്പോൾ മ്മൾ പാത്തുനേ നേരെ അലറി....😠😒

"സ്റ്റോപ്പിറ്റ്😡😡"

മ്മൾ അങ്ങനെ അലറിയതും എല്ലാവരെയും കണ്ണ് മ്മളെ മുഖത്ത് ആണ്.......😏

മ്മൾ അത് കാര്യം ആക്കാതെ ആ കുരിശിന്‌ എന്നുള്ള രീതിയിൽ പാത്തുന്റെ മുഖത്തേക്ക് നോക്കി നാല് വർത്താനം പറഞ്ഞുങ്ങാണ്ട് മ്മൾ വാഷ് റൂമിലേക്ക് വിട്ടു...

മ്മൾ കൈ കഴുകി...കുറച്ചു നേരം അവിടെ ഉള്ള ഗ്ലാസ്സിലേക്ക് നോക്കി നിന്നു....

ഞാൻ ഇപ്പൊ എന്തിനാ..ഇത്രയും കലിപ്പ് ആയത്...അവൾ ആരാണെന്ന് മ്മക്ക് അറിയില്ല...അവന്റെ ജസ്റ്റ് ഫ്രണ്ട ആവാം...അല്ലെങ്കിൽ ഫാമിലി ഫ്രണ്ട്‌.....
അതിന് ഞാൻ എന്തിനാ ഇത്രക്ക് വറീഡ്‌
ആവുന്നെ...അറിയില്ല.....😓

പക്ഷെ ഒന്ന് അറിയാം...എന്റെ ഫാമിലി 
കഴിഞ്ഞാൽ ഇന്ന് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവനെയാ.
അവനോട് ഉള്ള പൊസിസ്സ്‌വെന്സ് ആവാം എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നെ......അവന്റെ കൂടെ മറ്റൊരു പെണ്ണിനെ ചിന്തിക്കാൻ പോലും
എനിക്ക് കഴിയുന്നില്ല.....അവനോട് ഇതൊക്കെ പറയണം എന്നുണ്ട്..😔 അതിനുള്ള ടൈം ആയിട്ട് ഇല്ലെന്ന് എന്റെ മനസ്സ് പറയുന്നു.....🙂

മ്മൾ അങ്ങനെ എന്തൊക്കെയോ ചിന്തിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ആരോ വാഷ് റൂമിന്റെ ഡോർ തുറന്ന് വന്നത്....

ആ...കോന്തൻ തെണ്ടി ആയിരുന്നു......
മ്മൾ അവനു നേരെ കുറച്ചു പുച്ഛം വാരി
വിതറി അവനെ മറി കടന്ന് പോവാൻ
നിന്നതും അവൻ എന്നെ വലിച്ചു ചുമരിനോട് അടുപ്പിച്ചു നിർത്തി............

മ്മൾ അവനെ കലിപ്പിൽ നോക്കിങ്ങാണ്ട്
പോവാൻ നിന്നതും എന്റെ രണ്ട് സൈഡിലും കയ്യ് വെച്ച് മ്മളെ ലോക്ക് ആക്കി നിർത്തി........

"ദേ.... ഷാൻ...മാറി നിൽക്ക്....😠"

"മാറില്ലെങ്കിൽ...."

"എനിക്ക് പോണം......"

"പൊയ്ക്കോ...പക്ഷെ നീ എന്തിനാ അവിടുന്ന് ചവിട്ടി തുള്ളി പോന്നത്......"

"അത്...നിന്നോട് പറഞ്ഞു ബോധിപ്പിക്കേണ്ട ആവിശ്യം ഇപ്പൊ എനിക്ക് ഇല്ല... നീ മുന്നിൽ നിന്ന് മാറ്....."

"എനിക്കും ഇപ്പൊ മുന്നിൽ നിന്ന് മാറാൻ സൗകര്യം ഇല്ല....ന്ത്യേ...."

"മാറ്‍..ഷാൻ എന്തിനാ വെറുതെ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ...."

"ഓ...അപ്പൊ ഞാൻ നിനക്ക് ശല്യം ആണല്ലേ....."

"ആ...ആ.....ആണ്....."

"എന്ന...അങ്ങ് സഹിച്ചോ...എനിക്ക് ഇപ്പൊ മുന്നിൽ നിന്ന് മാറാൻ മനസ്സില്ല....
പാവം..നീ ചീത്ത വിളിച്ച പാത്തുന് പോലും അറിയില്ല കാര്യം എന്താന്ന്......
നീ അത് പറഞ്ഞിട്ട് പോയാൽ മതി......"

"പറയാൻ എനിക്ക് മനസ്സില്ലെന്ന് പറഞ്ഞില്ലേ.....😡"

എന്നും പറഞ്ഞു മ്മൾ അവനെ തള്ളി മാറ്റി അവിടുന്ന് ഇറങ്ങാൻ നിന്നതും അവൻ ബാക്കിൽ നിന്ന് പറയുന്ന കാര്യം കേട്ട് മ്മളെ നടത്തം അവിടെ സ്റ്റോപ്പ് ആയി.....

"ഞാൻ അവളോട് സംസാരിക്കുന്നത് കണ്ടിട്ട് അല്ലടി നീ അവിടുന്ന് ചവിട്ടി തുള്ളിപോന്നത്...."

അവൻ അത് പറഞ്ഞതും മ്മൾ ഒന്ന് ഞെട്ടിയെങ്കിലും  ഞാൻ അത് പുറത്ത് കാണിച്ചില്ല....ഓരോ നിമിഷവും ഇവൻ
മ്മളെ വാച്ച് ചെയ്യുന്നുണ്ട് എന്ന് മനസ്സിലായി...എന്നാലും അവൻ ഇത്രയും പറഞ്ഞ സ്ഥിതിക്ക് മ്മളും വിട്ട് കൊടുക്കാൻ തീരുമാനിച്ചില്ല....

"അച്ചോടാ...നീ ആരോട് സംസാരിച്ചാലും എനിക്ക് എന്താ....മ്മക്ക് ഒരു ചുക്കും ഇല്ല....😏"

"എന്നിട്ട് ആണൊടി...ഞങ്ങളെ രണ്ടാളെയും കലിപ്പിൽ നോക്കിങ്ങാണ്ട്
നീ പാത്തുനോട് ചൂടായതും.. അവിടുന്ന് പൊന്നതും..."

"അതിന് എനിക്ക് വട്ട് ഒന്നും ഇല്ല...ആരെങ്കിലും കണ്ടവൾമാരോട് സംസാരിക്കുന്നത് കണ്ട്  അവിടുന്ന് ദേശ്യപ്പെട്ട് ഇറങ്ങി പോരാൻ "

എന്ന് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും...അവന്റെ മുഖം മങ്ങുന്നത് മ്മൾ ശ്രെദ്ധിച്ചെങ്കിലും അവൻ പെട്ടെന്ന് തന്നെ എന്നെ നോക്കി ചിരിച്ചു....

മ്മൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചുങ്ങാണ്ട് അവിടുന്ന് ഇറങ്ങി പോന്നു.... അവളുമാരെ അടുത്തേക്ക് പോയപ്പോൾ പാത്തു ഉണ്ട് മ്മളെ നോക്കി പേടിപ്പിക്കുന്നു...

മ്മൾ അവൾക്ക് വളിച്ച ചിരി പാസ്സ് ആക്കി..😜കുറെ സോറിയും പറഞ്ഞു അത് സെറ്റ് ആക്കി...പിന്നെ നേരെത്തെ കാര്യത്തിനെ പറ്റി ചോദിച്ചതെങ്കിലും ഞങ്ങൾക്ക് പോവാൻ ആയി എന്ന് പറഞ്ഞു ഷാൻ അവിടുന്ന് എല്ലാവരെയും കൂട്ടി പോയത്കൊണ്ട് അതിൽ നിന്ന് വേഗം തടിയൂരി......😪

ഇന്ന് ഉച്ചക്ക് വരെ...പലയിടത്തും കറങ്ങി തിരിഞ്ഞു ഫുഡ് അടിക്കാൻ ഹോട്ടൽ കയറി....മ്മൾ പിന്നെ രാവിലത്തെ പ്രേശ്നത്തിന് ശേഷം ഷാൻ ന്നോട് മിണ്ടിയിട്ടില്ല...അവൻ ഉള്ള സ്ഥലങ്ങളിൽ
നിന്നും മ്മൾ മനപ്പൂർവ്വം മാറി നടന്നു.....
അവനും വാശിയിൽ തന്നെ ആണ്........
ഇതൊക്കെ എവിടെപ്പോയി അവസാനിക്കോ എന്തോ..........😫

ഉച്ചക്ക് ശേഷം എന്തായാലും ഷോപ്പിങ്ങിന് ഇറങ്ങാൻ തീരുമാനിച്ചു.....
അതോണ്ട് തന്നെ ഡൽഹിയിലെ ഏറ്റവും ഫേമസ് മാളിൽ പോയത്........
അതിനുള്ളിലേക്ക് കയറിയാൽ അത് ഫുൾ ചുറ്റി കാണുമ്പോഴേക്കും രാത്രി ആവും....ഇനി ഷോപ്പിങ്ങിന് പോവാൻ ഒന്നും ദിവസം ഇല്ലാത്തൊണ്ട് ഇന്ന് ഫുൾ
ഇവിടെ സ്പെന്റ് ചെയ്യാൻ തീരുമാനിച്ചു..

അവന്മാരും അവളുമാരും ഒക്കെ കൈ കോർത്ത് നടക്ക...കുരിപ്പുകൾ........😕
ഞങ്ങളെ സാർമാരും ടീച്ചേർമാരും മോശം അല്ല...ഒക്കെ കണക്ക...മ്മളും
ഐറിനും കൂടി ഓരോ ഭാഗവും ചുറ്റിയടിക്കാൻ തുടങ്ങി...അതിന് ഇടക്ക്
കണ്ണിൽ കണ്ടത് ഒക്കെ വാങ്ങി തിന്നും....
അങ്ങനെ ടൈം നീക്കി...😊

ഷാനും ആക്കുവും കൂടി എങ്ങോട്ടോ പോയി....മ്മൾ അങ്ങനെ എല്ലാ ഫ്ലോറും
കയറി ഇറങ്ങി...നടക്കുമ്പോൾ ആണ്.....
മിന്നായം പോലെ ആ മുഖം അവിടെ കണ്ടത്....

പക്ഷെ മ്മൾ വീണ്ടും നോക്കിയപ്പോൾ കണ്ടില്ല...മ്മളെ തോന്നൽ ആവും എന്ന്
വിചാരിച്ചു...എന്നാലും ഒരു ചിന്ന പേടി....
പിന്നെ എന്തോ മ്മക്ക് അവിടെ ചുറ്റി കറങ്ങാൻ തോന്നിയില്ല...അതോണ്ട് ഐറിനെയും വിളിച്ചു വാഷ് റൂമിലേക്ക് പോയി.....

അവിടുന്ന് മുഖം ഒക്കെ ഒന്ന് വാഷ് ചെയ്ത് ...സ്‌കാഫ് ഒക്കെ ശെരിയാക്കി തിരിഞ്ഞപ്പോൾ പിന്നിൽ നിൽക്കുന്ന ആളെ കണ്ട് മ്മളെ കാൽ രണ്ടടി പിന്നീലേക്ക് വെച്ച് പോയി.... ഐറിനെ നോക്കിയപ്പോൾ അവളും സ്‌കാഫ് ശെരിയാക്കുന്ന തിരക്കിൽ ആണ്.......
അവൾ അവനെ കണ്ടിട്ടില്ല.....😦

"നീ......നീ....എന്താ ഇവിടെ......"

"ഹാ...ഇത് എന്ത് ചോദ്യം ആണ് ആയിഷു...നീ....എങ്ങോട്ടെങ്കിലും പോവുമ്പോൾ ഞാൻ പിന്നെ വരാതെ ഇരിക്കോ.......ഇപ്പൊ തന്നെ  എനിക്ക് നിന്നോട് സ്നേഹം ഇല്ലാതായി എന്ന് വിചാരിക്കൂലെ നീ......"

എന്നും പറഞ്ഞു അവൻ വ്യത്തിക്കെട്ട നോട്ടത്തോടെ മ്മളെ നോക്കി....മ്മൾ ഒരു അറപ്പോടെ മുഖം തിരിച്ചതും ഒരു പടക്കം പൊട്ടുന്ന ശബ്‌ദം കേട്ടത്......... നോക്കുമ്പോൾ അവൻ കവിളിൽ കൈ വെച്ച് നിൽക്കുന്നു....അപ്പൊ തന്നെ മനസ്സിലായി മ്മളെ ഐറിൻ ഒന്ന് കൊടുത്തത് ആണന്ന്......

"ഡീ....."അവൻ

"എന്താടാ.....😡"ഐറിൻ

"ഓ....നീ ഇപ്പൊ അങ്ങ് നന്നായി പോയല്ലോ...."

"ഹാ...തെറ്റ് എന്താന്ന് തിരിച്ചു അറിയാൻ
കുറച്ചു വൈകി പോയി.....തെറ്റ് തിരുത്തി
തരാൻ ഇത് പോലെ ഒരു ഫ്രണ്ടും  ഇല്ലാതായി പോയി...."

എന്നവൾ എന്നെ ചൂണ്ടി കാണിച്ചു പറഞ്ഞതും മ്മൾ അന്തം വിട്ട് അവളെ നോക്കി...അവൾ വീണ്ടും അവനെ നോക്കി തുടർന്നു.....

"പക്ഷെ നീ ഇനി ഇവളെ നേരെ നിന്റെ സ്വഭാവം എടുത്താൽ എനിക്കും പഴയ ഐറിൻ ആവണ്ടി വരും...അറിയാലോ.."

"ഛീ....നിർത്തടി....നീ വല്യ പുന്നയാളത്തി
ഒന്നും ചമ്മയേണ്ട...അന്ന് നിനക്ക് ഷാൻ ന്നെ ജീവനോടെ തരാൻ വേണ്ടി നമ്മൾ
ഒരു കാര്യം പറഞ്ഞു ഉറപ്പിച്ചിരുന്നു........
പക്ഷെ അപ്പോഴേക്കും  നീ അങ്ങ് നന്നായില്ലേ..........പക്ഷെ മ്മൾ അത് വിട്ടെങ്കിലും ഇവളെ എനിക്ക് വേണം"

എന്നവൻ എന്നെ കണ്ണ് കൊണ്ട് കാണിച്ചു പറഞ്ഞു...

"അന്ന്... ഷാൻ നോടുള്ള പ്രാന്തു കൊണ്ട് ആണ് ഏതോ നിമിഷത്തിൽ നിനക്ക്
എന്റെ ശരീരം നൽകാം എന്ന് പറഞ്ഞത്......പക്ഷെ അപ്പോഴേക്കും എന്റെ തെറ്റ് മനസ്സിലാക്കി വീണ്ടും എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ഇവളാ....... 

അത് കൊണ്ട് ഇനി നീ ഇവളെ ദേഹത്ത് തൊടണമെങ്കിൽ ഈ ഐറിൻ വിചാരിക്കണം.... ഞാൻ നിന്റെ മുന്നിൽ നിൽക്കുമ്പോൾ ഇവളെ ദേഹത്ത് തൊടാൻ നിനക്ക് പറ്റുമെങ്കിൽ 
നീ അത് ചെയ്ത് കാണിക്ക്...."

എന്നവൾ ചോദിച്ചതും അവൻ കുറച്ചു പിന്നിലോട്ട നിൽക്കുന്നത് കണ്ടു..ഇവൾ
ഇത്ര വലിയ സംഭവം ആയിരുന്നോ....
ഇവരെ വർത്താനം കേട്ടിട്ട് മ്മൾ ആകെ പണ്ടാരം അടങ്ങി നിൽക്ക.....😱😰

അവൻ പെട്ടെന്ന് മ്മളെ  നേരെ കയ്യൊങ്ങിയതും അവൾ അത് പ്രേതീക്ഷിരുന്ന പോലെ അവന്റെ കൈ പിടിച്ചു വെച്ച് അവന്റെ അടിനാവി നോക്കി ഒറ്റ ചവിട്ട് അങ്ങ് കൊടുത്തു..😨
ദാ... കിടക്കണ്  താഴെ......വീണ്ടും അവൻ എണീറ്റ് അവളെ അടുത്തേക്ക് വന്ന് കയ്യൊങ്ങി പക്ഷെ അവൾ കുറച്ചു പിറകിലേക്ക് മാറി അവന്റെ മൂക്കിന് നോക്കി ഒറ്റ കുത്ത് കൊടുത്ത് കൈ പിടിച്ചു പിറകിലേക്ക് ആക്കി ചുമരിനോട് അടുപ്പിച്ചു......😠

മ്മൾ ആണങ്കിൽ ഇതൊക്കെ കണ്ടിട്ട് ആകെ വഡ്രടിച്ചു  നിൽക്ക.....😰

പക്ഷെ അവൻ പെട്ടെന്ന് അവൻ അവളെ ശക്തിയായി ബാക്കിലേക്ക് ഉന്തി...അതിൽ അവൾ ബാലൻസ് കിട്ടാതെ വാഷ് ബേസിൽ പോയി തലയടിച്ചു വീണു...

മ്മൾ ഓടി ചെന്ന് അവളെ നോക്കിയതും 
അവളെ തലപ്പൊട്ടി  ചോര ഒഴുകുന്നുണ്ട്.. അതൊടപ്പം അവളെ ബോധവും പോയിരുന്നു..........😨

മ്മൾ ആണങ്കിൽ ആകെ തരിച്ചു നിന്ന്...
എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥ...മ്മൾ അവളെ എടുക്കാൻ നോക്കിയതും അവൻ മ്മളെ നോക്കി പുച്ഛത്തോടെ ചിരിച്ചുങ്ങാണ്ട്.... അടുത്തേക്ക് വന്നു.......😧

മ്മൾ ഭയന്നുങ്ങാണ്ട് പിറകിലേക് നീങ്ങി..
അവൻ എനിക്ക് നേരെ മുട്ട് കുത്തി ഇരുന്ന്  അവന്റെ മുഖം എന്റെ മുഖത്തേക്ക് അടുപ്പിച്ചതും മ്മൾ മുഖം തിരിച്ചു കണ്ണ് അടച്ചു ഇരുന്നു...മ്മക്ക് ഒന്ന് അലറി കരയണം എന്നുണ്ട്...പക്ഷെ ശബ്ദം ഒന്നും പുറത്തേക്ക് വരുന്നില്ല.....

പെട്ടെന്ന് എന്തോ ശബ്‌ദം കേട്ടപ്പോൾ ആണ് മ്മൾ കണ്ണ് തുറന്നതും അവൻ തെറിച്ചു വീഴുന്നതാ കണ്ടത്...മ്മൾ നോക്കിയപ്പോൾ കട്ട കലിപ്പുമായി നിൽക്കുന്ന ഷാൻ ന്നെ ആണ്.........😳 അപ്പോഴാ മ്മളെ ശ്വാസം നേരെ വീണത്.....അവന്റെ മുഖത്ത് ഭയം വരുന്നത് മ്മൾ കണ്ടു.......

എബിയും അക്കുവും കൂടി വന്നു വേഗം ഐറിനെ എടുത്ത് പുറത്തേക്ക് ഓടി.....
അപ്പോഴേക്കും ആളുകൾ എല്ലാം കൂടിയിരുന്നു....ഷാൻ ആണങ്കിൽ അവനിട്ട് നല്ലോണം പെരുമാറുന്നുണ്ട്.....
മ്മൾ വേഗം എബിന്റെ കൂടെ പോയി......

****************************************
(ഷാൻ)

എല്ലാവരും കൂടി കോഫി ഷോപ്പിന്റെ അടുത്ത് നിൽക്കുന്നത് കണ്ടിട്ട് ആണ് ഞാനും അക്കുവും കൂടി അങ്ങോട്ട് ചെന്നു.... പക്ഷെ അതിൽ ആയിശുവും ഐറിനും ഇല്ലായിരുന്നു....അവരെ നിൽപ്പും ഭാവവും കണ്ടപ്പോൾ തന്നെ മ്മൾക്ക് ഏകദേശ കാര്യങ്ങൾ മനസ്സിലായി....

അവരെ ഇവിടെ ഒന്നും കാണാത്തതിന്റെ കാര്യങ്ങൾ  മ്മക്ക് അറിയാ........... അവരൊക്കെ ടെന്ഷനിൽ ആയിരുന്നു... കാരണം ഐറിൻ തന്നെ...അവൾ ഇപ്പൊ എല്ലാവരുടെയും നല്ല ഫ്രണ്ട ആണങ്കിലും ആ..പഴയ സ്വഭാവം വീണ്ടും എടുക്കോ എന്നാണ് അവരെ പേടി...

പക്ഷെ എനിക്ക് നല്ല ഉറപ്പ് ഉണ്ട്..അവൾ ആ പഴയ ഐറിൻ അല്ലെന്ന്.........😊 ആരെക്കാളും ആയിഷു ഇപ്പൊ അവളെ കൂടെ നടന്നാൽ സേഫ് ആവും എന്ന് അറിയാ...

ഐറിൻന്റെ കയ്യിൽ ഞാൻ കൊടുത്ത ഒരു വാച്ച് ഉണ്ട്....അതിലെ കാമറയും എന്റെ ഫോണിലേക്ക് ഏത് നിമിഷവും ഫോൺ വരാൻ ഉള്ളതുമായ ഒരു ചെറിയ ബട്ടണും ആയിരുന്നു അതിന്റെ പ്രേത്യകത....

മ്മൾ മ്മളെ ഫോണിലേക്ക് നോക്കിയതും 
അതിൽ നിന്ന് അപ്പൊ തന്നെ കാൾ വന്നു....ആ വിളിയുടെ ഉദ്ദേശം മ്മക്ക് മനസ്സിലായിരുന്നു....അതിൽ ഉള്ള ക്യാമറയുടെ സഹായാത്തൽ അവർ എവിടെ നിൽക്കുന്നത് എന്നും മ്മക്ക് മനസ്സിലാക്കാം.....

അതോണ്ട് അവന്മാരെയും കൂട്ടി വാഷ് റൂമിന്റെ അടുത്തേക്ക് പോയി....എന്റെ ഊഹം തെറ്റിയില്ല....അവൻ തന്നെ
Mehraz.....സ്കൂളിലെ എല്ലാവരുടെയും
പ്രിയ പെട്ട മാഷ്....അവനിട്ട് നാല്‌ കൊടുത്തപ്പോഴേക്കും  അവൻ ജീവൻ പോണ വക്കിൽ എത്തിയിരുന്നു.......യമി വന്ന് മ്മളെ പിടിച്ചു വെച്ചത് നന്നായി....
അല്ലെങ്കിൽ അവന്റെ മയ്യത്ത് മ്മൾ ഇന്ന് എടുക്കുമ്മായിരുന്നു.....😡😡

അപ്പോഴേക്കും ഡൽഹി പൊലീസ് റെഡി ആയിരുന്നു.....ഇവിടെത്തെ പോലീസ് ഉപ്പാന്റെ പഴയ ഫ്രണ്ട്‌ ആണ്...
അതോണ്ട് തന്നെ അംഗിൾ ഇനി അവന്റെ കാര്യം നോക്കിക്കൊണ്ട് എന്ന് പറഞ്ഞു......

അവനെ കൊണ്ട് പോവുന്നതിനു ശേഷം
അവന്റെ ഫോൺ വാങ്ങി മ്മളെ പോക്കെറ്റിൽ ഇട്ടു......അവനെ കൊണ്ട്
പോവുമ്പോൾ അവൻ ഞങ്ങളെ തീ പാറുന്ന കണ്ണുകളോടെ നോക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.....

ഞങ്ങളെ കൂടെ വന്ന ടീച്ചേഴ്സും സ്റ്റുഡന്റസും ഒക്കെ കണ്ണും തള്ളി ഇരിപ്പുണ്ട്....എല്ലാവരുടെയും കണ്ണിലുണ്ണി
ആയിരുന്നല്ലോ...ഇങ്ങനെ ഇപ്പൊ ഇവിടെ
ആരും മനസ്സിൽ പോലും ചിന്തിച്ചിട്ട് ഉണ്ടാവൂല അതും ഈ സീനിൽ....

ഇനി ഇങ്ങൾക്ക് കുറെ സംശയം ഉണ്ടാവും അല്ലെ... അത് മ്മൾ പറഞ്ഞു തരാ...😊

വേറെ ഒന്നും അല്ല...ഒരു ദിവസം ഐറിൻ
എന്നെ കാണാൻ വന്നിരുന്നു...അവളെ അടുത്ത് നിന്ന മ്മൾ കാര്യങ്ങൾ ഒക്കെ അറിയുന്നെ...അന്ന് ഇവർ ക്ലസ്സ് കട്ട് ചെയ്ത് സിനിമക്ക് പോയപ്പോൾ അവിടുന്ന് ഇവളെ കൊണ്ട് പോയത് ഇവർ ആണെന്നും....ഇതിന് പിന്നിൽ
Mehraz ആണെന്നും....

അവനും ഞാനും കൂടി ഒരു പഴയ കണക്ക് ബാക്കി ഉണ്ടായിരുന്നു....പണ്ട് എനിക്ക് ആക്‌സിണ്ടെന്റ് ഉണ്ടായത് അവൻ കാരണ...അതിന് ശേഷം മ്മളെ ഓർമ്മ ശക്തി പോയത്....

പിന്നെ അവന്റെ ഫോണിൽ ഉള്ള പാത്തുന്റെ വീഡിയോ അത് അവൾ കോളേജിലെ വാഷ് റൂമിൽ നിന്ന് ഡ്രസ്സ് ചേഞ്ച് ചെയ്യുന്ന വീഡിയോ ആയിരുന്നു..
കോളേജ് ഡേ ന്റെ അന്ന് അവളെ  ഡ്രെസ്സിൽ വെള്ളം പോയപ്പോൾ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ കയറിയതാ.....

പക്ഷെ  ആ വീഡിയോയുടെ കോപ്പി  അവന്റെ ഫോണിൽ മാത്രം ഉള്ളു എന്ന ഐറിൻ പറഞ്ഞത്.....അതോണ്ടാ മ്മൾ ഫോൺ വാങ്ങി വെച്ചത്....

അത് പോലെ മ്മളെ കുറച്ചു ഫോട്ടോ വെച്ച് ഒരു അശ്ലീല വീഡിയോ..അത് ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഒർജിനൽ
ആണെന്നെ തോന്നുന്നു...ഇതൊക്കെ കണ്ടാൽ ആയിഷു എന്നെ വെറുത്തില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു......😒

മ്മൾ  പിന്നെ അവരെ മറി കടന്ന് പോവാൻ നിന്നതും അവളുമാരും അവന്മാരും കൂടി മ്മളെ വളഞ്ഞു.....മ്മൾ അവരെ സംശയത്തോടെ  നോക്കി.....

"നീ...ഇങ്ങനെ നോക്കണ്ടാ.....ഇവിടെ എന്താ നടക്കുന്നെ.....സാർ എന്തിനാ ആയിശൂനെ ഉപദ്രവിക്കുന്നെ...."യമി

"സാറും ആയിശുവും തമ്മിൽ നല്ല കമ്പിനി ആണല്ലോ...പിന്നെ എന്താ ഇപ്പൊ ഇവിടെ....മാത്രം അല്ല സാർ ഗൾഫിൽ പോയത് അല്ലെ......."പാത്തു

"അത്...പോട്ടെ...ഞങ്ങൾ ഐറിനെ തെറ്റിദ്ധരിച്ചപ്പോഴും നീ മാത്രം ഒന്നും പറഞ്ഞില്ല.....ഐറിൻ നിനക്ക് വിളിച്ചപ്പോഴേക്കും അവർ നിൽക്കുന്ന ലൊക്കേഷൻ നിനക്ക് എങ്ങനെ ഇത്ര ക്രേത്യമായി മനസ്സിലായി....."അച്ചു

"നിർത്തി നിർത്തി ചോദിക്ക്....മ്മൾ ഒക്കെ പറഞ്ഞു തരാം"
എന്നും പറഞ്ഞു ഐറിൻ ന്റെ കയ്യിലുള്ള വാച്ചിനേയും ഐറിൻ പറഞ്ഞ കാര്യങ്ങളും ഒക്കെ പറഞ്ഞു കൊടുത്തു
പാത്തുന്റെ വീഡിയോ ഒഴികെ........
അത് പറഞ്ഞാൽ പാത്തുനും സഹിക്കൂല 
യമി പിന്നെ അവനെ വെച്ചേകൂല........
ചില നേരത്ത് എന്നെക്കാൾ വലിയ കലിപ്പന....😄

ഐറിൻ വാഷ് ബെയ്‌സിന്റെ അടുത്ത് വാച്ച് ഊരി വെച്ചിരുന്നു...മ്മൾ അത് എടുത്ത് അതിലുള്ള വീഡിയോ പ്ലൈ ചെയ്ത് അവന്മാർക്ക് കാണിച്ചു കൊടുത്തു...

അവരൊക്കെ അന്തം വിട്ട്
നിൽക്കുന്നുണ്ട്...അവൾ ഇത്ര വലിയ സംഭവം ആണെന്നുള്ള മട്ടിൽ...........
അവളെ വാപ്പനെ കൊണ്ട് ഉണ്ടായ ഉപകാരം ആണ് അവളെ കരാട്ട ക്ലാസ്സിന് വിട്ടത്...😄

മ്മൾ പിന്നെ ഒക്കെ യമിയെയും ഫായിയെയും ഏൽപ്പിച്ചു...ഞങ്ങൾ കാരണം ട്രിപ്പിനു വന്ന ഒരു കുട്ടിക്കും പ്രോംബ്ലെം വരാൻ പാടില്ല...അതോണ്ട് അവരോട് പർച്ചസിങ് ഒക്കെ കഴിഞ്ഞു നേരെ ഹോട്ടലിലേക്ക് വരാൻ പറഞ്ഞു ഞാനും അച്ചുവും  ഹോസ്പിറ്റലിലേക്ക്
വിട്ടു....

ഹോസ്പിറ്റലിലേക്ക് പോയി ഐറിൻ കിടക്കുന്ന റൂമിലേക്ക് പോയി......... അവിടെത്തെ കാഴ്ച കണ്ടതും ഞാനും അച്ചുവും മുഖത്തോട് മുഖം നോക്കി നിന്നു....😳

ആയിശുവും ഐറിനും കൂടി കെട്ടിപ്പിടിച്ചു
നിൽക്കുന്നതാ......ഇതിനു മാത്രം ഇപ്പൊ എന്താ എന്നും വിചാരിച്ചു ഉള്ളിലേക്ക് കയറിയപ്പോൾ ഉണ്ട്  എബിയും അക്കുവും നിൽക്കുന്നു........

മ്മൾ അവന്മാരെ അടുത്തേക്ക് പോയി കാര്യം അറിയുന്നെ...നേരെത്തെ നടന്നതിനെ കുറിച്ച് സെന്റിയടിച്ചു നിൽക്കാന്ന്....അതോണ്ട് തന്നെ ഞങ്ങൾ അത് കൂവി അലമ്പാക്കി.........
അപ്പുറത്തെ നേഴ്സ് വന്ന് ചീത്ത വിളിച്ചപ്പോൾ ആണ് ഞങ്ങൾ കൂവൽ നിർത്തിയത്.....😄

അച്ചുവും എബിയും കൂടി രണ്ടിനെയും ഇട്ട് താങ്ങുന്നുണ്ട്....ഐറിൻ ഇപ്പൊ കുഴപ്പം  ഒന്നും ഇല്ല...ചെറുതായി ഒരു മുറിവ് ഉണ്ട്...അത് മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്....അതോണ്ട് അവൾക്ക് ഇട്ടിരുന്ന ട്രിപ്പ് കഴിഞ്ഞപ്പോൾ ഹോസ്പിറ്റൽ ബില്ലും അടച്ചു നേരെ റൂമിലേക്ക് വിട്ടു....

ആയിഷവും ഐറിനും നല്ല ട്ടയേഡ് ആയത് കൊണ്ട് അവർക്ക് ഫുഡ് വാങ്ങിച്ചു കൊടുത്ത് റൂമിൽ ചെന്ന് ആക്കി കൊടുത്തു...........

ഞങ്ങളും റൂമിലേക്ക് വിട്ട് ഫ്രഷ് ആയി....
താഴേക്ക് പോയി....

***************************************
(ആയിഷു)

റൂമിൽ ചെന്ന് ഫ്രഷ് ആയി കിടന്നു..........
ഐറിനും കിടന്നു....അവൾക്ക് ചെറുതായി തല വേദനിക്കുന്നുണ്ട് എന്ന്
പറഞ്ഞപ്പോൾ അവളോട് കിടക്കാൻ പറഞ്ഞു മ്മൾ ഫോണിൽ കുത്തി ഇരുന്നു....

ഉമ്മാക്ക് വിളിച്ചു ഇന്നത്തെ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു...പിന്നെ ഉപ്പയും ശയുവും വിളിച്ചു...ശയു ആണങ്കിൽ  ഉപദേശിച്ചു കൊല്ലാണ്.....
ട്രിപ്പ് ആണ് നോക്കിയും കണ്ടും നടക്കണം... അലമ്പു ഒന്നും ഉണ്ടാക്കരുത് എന്നൊക്കെയുള്ള കുറെ ഉപദേശങ്ങൾ....അതൊക്കെ ഒരു ചെവിലൂടെ കേട്ട് ഇപ്പുറത്തെ ചെവിലൂടെ വിട്ട് കളഞ്ഞു....😅


കുറച്ചു കഴിഞ്ഞു അവളുമാരും
എത്തി....അവരൊക്കെ ഫുഡ് അടിച്ചു വന്നത് കൊണ്ട് അവർ ഫ്രഷ് ആയി വന്ന് കുറച്ചു നേരം കലപില ഉണ്ടാക്കി ഒക്കെ കൂടി കെട്ടിപ്പിടിച്ഛ് കിടന്ന് ഉറങ്ങി..............

ഇന്നും കൂടി ഉണ്ടാവോള്ളു ഞങ്ങൾ ഇവിടെ....അത് കഴിഞ്ഞാൽ നാളെ രാത്രി ഇവിടുന്ന് തിരിക്കും....

പിറ്റേന്ന്... എണീറ്റ് ഫ്രഷ് ആയി താഴേക്ക് ഇറങ്ങി... ഇന്ന്  പ്രേത്യക ഉന്മേഷം ആയിരുന്നു എല്ലാവർക്കും വരാൻ......
വേറെ ഒന്നും അല്ല ഇന്ന് ആണ് താജ്മഹൽ കാണാൻ പോവുന്നെ.....😍

അതോണ്ട് മ്മൾ നല്ല ത്രില്ല് അടിച്ചു ഫുഡ് അടിക്കാൻ വരുമ്പോൾ ആണ് ആര് മായോ കൂട്ടി ഇടിച്ചു വീഴാൻ പോയത്......
പക്ഷെ മ്മൾ വീഴാതെ ആരോ താങ്ങി പിടിച്ചു നിർത്തിയിരുന്ന്......പിടിച്ച ആളെ നോക്കിയപ്പോൾ എന്തായാലും മ്മൾ ഇത് വരെ കണ്ടിട്ടില്ല...😌

ഏ... ഇങ്ങനെ ഉള്ള സന്തർബങ്ങളിൽ നായകൻ അല്ലെ വന്ന് പിടിക്കാർ..മ്മക്ക് യോഗം ഇല്ല അമ്മണിയെ... എന്ന് പറഞ്ഞ അവസ്ഥ ആയി പോയി....😫😣

മ്മളെ ഇടിച്ച കുരിപ്പിനേ നോക്കിയപ്പോൾ
മ്മക്ക് എവിടെന്നൊക്കെയോ ദേഷ്യം അങ്ങ് ഇരച്ചു കേറി...ഇന്നലെ ഷാൻ ന്നോട് സംസാരിച്ച കുരിപ്പ് ആണ്........
അവൾ മ്മളെ നോക്കി പുച്ഛിക്കുന്നത് കണ്ട് മ്മളും അങ്ങ് പുച്ഛം വാരി വിതറി...
അല്ലപിന്നെ...😏😎

"Sorry...."അവൾ

"No thanks....😏"മ്മൾ

എന്നും പറഞ്ഞു മ്മൾ പുച്ഛിച്ചു ചിരിച്ചു അവിടുന്ന് പോകാൻ നിന്നതും അവൾ മ്മളെ മുന്നിൽ കയറി നിന്നു......

"Hi...I am dilna.... എല്ലാവരും ദിലു എന്ന് വിളിക്കും......"

"അയിന്......😏"മ്മൾ

"അതിന് ഒന്നും ഇല്ല....ആയിഷ ഷെൻസാ മാലിക്ക് എന്നല്ലേ നെയിം...എനിക്ക് അറിയാം...ഞാനും ഫസ്റ്റ് ഇയർ തന്നെ....
മ്മൾ ഒരു കോളേജിൽ തന്നെ ആയത് കൊണ്ട് ഒന്ന് പരിചയപ്പെടാം എന്ന് കരുതി......"ദിൽന

ഓ...ഈ പിശാശ് മ്മളെ കോളേജിൽ തന്നെ ആയിരുന്നോ...എന്നിട്ട് മ്മൾ ഇപ്പൊ ആണല്ലോ കാണുന്നെ....ഹാ..
അതൊക്കെ പോട്ടെ...

മ്മൾ അവളെ നോക്കിയപ്പോൾ അവളെ ആരോ വിളിച്ചതും അവൾ കാണാം എന്ന് പറഞ്ഞു പോയി........മ്മൾ അവളെ മനസ്സിൽ നാല് തെറി വിളിച്ചു തിരിഞ്ഞു നോക്കിയപ്പോൾ നേരെത്തെ മ്മളെ പിടിച്ച ചെക്കൻ ഉണ്ട് മ്മളെ നോക്കി നിൽക്കുന്നു.....🙄

മ്മൾ എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി പുരികം പൊന്തിച്ചു ചോദിച്ചതും
അവൻ മ്മളെ നോക്കി ചിരിച്ചുങ്ങാണ്ട്
ഒന്നും ഇല്ലെന്നുള്ള ഭാവത്തിൽ തോൾ
പൊക്കി കാണിച്ചു.......

അവൻ മ്മളെ നേരെ കൈ നീട്ടി...മ്മളും
തിരിച്ചു കൈ കൊടുത്തു.....മ്മൾ അവനെ അടിമുടി ഒന്ന് നോക്കി........
ഹാ....കാണാൻ ഒക്കെ നല്ല അസ്സൽ മൊഞ്ചൻ...എന്നാലും മ്മളെ ഷാൻ ന്റെ
അത്ര പോവൂല.....എന്നാലും ഒരു പെണ്ണ്
നോക്കി നിൽക്കാൻ ഉള്ള മൊഞ്ജ് ഒക്കെ ഉണ്ട്....😜😝

"Hi....Imran..."
അവൻ മ്മക്ക് പരിചയപ്പെടുത്തി തന്നു...

"Ayisha shenza maalikk..."

"ഹാ...എനിക്ക് അറിയാം...."

"എങ്ങനെ....🙄"

"കോളേജിലെ വെളിച്ചപ്പാട് അല്ലെ..അറിയാതെ ഇരിക്കോ....."

"ഏ.... 🙄നീ ഞങ്ങളെ കോളേജിൽ ആണോ.....🤔"

"അത്...ശെരി...സെയിം കോളേജിൽ ആയിട്ട് ഇതുവരെ നീ എന്നെ കണ്ടിട്ടില്ലേ"

"ഇല്ല....."
എന്നും പറഞ്ഞു മ്മൾ ഒന്ന് ഇളിച്ചു കൊടുത്തു.....

"ബെസ്റ്റ്.....😃"

"അല്ല...നീ ഏതാ ഇയർ...."

"മ്മൾ...ഫൈനൽ ഇയർ...."

"ഓ....എന്ന ശെരി കാണാം...."

"കാണണം..."
എന്ന് അവൻ ഒരു അർത്ഥം വെച്ച സംസാരത്തോടെ  പറഞ്ഞതും എന്തൊക്കെയോ എവിടെയൊക്കെയോ
ഒരു തകരാർ പോലെ...🙄

എന്നും പറഞ്ഞു മ്മൾ തിരിഞ്ഞതും മ്മളെ മുന്നിൽ കയ്യും കെട്ടി മ്മളെ തുറിച്ചു നോക്കിങ്ങാണ്ട് നിൽക്കുന്ന ഷാൻ ന്നെ ആണ് കണ്ടത്.....

മ്മൾ അവൻക്ക് ഒന്ന് ഇളിച്ചു കൊടുത്താണ്ട് വേഗം സ്കൂട്ട് ആയി....അവളുമാർ ആണങ്കിൽ മ്മളെ കൂട്ടാതെ ഭയങ്കര തീറ്റിയിൽ ആണ്....മ്മളും പിന്നെ അവരെ കൂടെ ചേർന്ന് ഫുഡ് അടിക്കാൻ തുടങ്ങി.....

ഇന്ന് ഉച്ചക്ക് ശേഷം ആണ് താജ്മഹൽ കാണാൻ പോവുന്നെ...അതോണ്ട് രാവിലത്തെ വിസിറ്റിങ് ഒക്കെ കഴിഞ്ഞു ഉച്ചക്ക് ഫുഡും അടിച്ചുങ്ങാണ്ട് ഞങ്ങളെ 
ഒരു പിടി നല്ല ഓർമ്മകൾ തന്ന റൂമിനോടൊക്കെ ബൈ പറഞ്ഞു ഞങ്ങളെ ലഗേജും എടുത്ത് ഇറങ്ങി........

ഇനി ഇങ്ങോട്ട് വരില്ല....എല്ലാവരും സാധങ്ങൾ ഒക്കെ എടുത്ത് ബസ്സിൽ കയറി സ്ഥാനം ഉറപ്പിച്ചു......

മ്മളെ അടുത്ത് ഐറിൻ ആയിരുന്നു...
പക്ഷെ ഷാൻ വന്ന് ഒരു നോട്ടം നോക്കിയതും പെണ്ണ് മ്മളെ നോക്കി ഒന്ന് ഇളിച്ചുങ്ങാണ്ട് അക്കു ന്റെ അടുത്ത് പോയി ഇരുന്നു......ചെക്കൻ ആണങ്കിൽ
മ്മളെ തുറിച്ചു നോക്കാ....😏

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ട് മ്മൾ വേഗം പുറത്തേക്ക് നോക്കി ഇരുന്നു.....കുറച്ചു നേരം അവന്മാരെ കലാ പരിപാടികൾ ആയിരുന്നു...അതൊക്കെ എൻജോയ് ചെയ്ത് ഇരിക്കുമ്പോൾ ആയിരുന്നു ദുഅയും ശാനുവും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത്
കണ്ടത്.....

അത് അവനമാർക്ക് കാണിച്ചു കൊടുത്തപ്പോൾ പിന്നെ അവർക്ക് വേണ്ടിയുള്ള പാട്ടും ട്രോളും ആയിരുന്നു..
😅😆
അതൊക്കെ കേട്ട് ചിരിച്ചു ഒരു വകയായിരിക്കുമ്പോൾ ആണ് ഷാൻ മ്മളെ കയ്യിൽ പിടിച്ചു മ്മളെ കൈ അവന്റെ കൈക്കുള്ളിൽ ആക്കി....... മ്മളെ  ഒന്ന് നോക്കി ചിരിച്ചു....😊

മ്മൾക്കും എന്തോ ആ കൈ പിൻവലിക്കാൻ തോന്നിയില്ല...മ്മൾ പിന്നെ അങ്ങോട്ട് നോക്കിയില്ല........

പക്ഷെ പെട്ടെന്ന് ബാക്കിൽ നിന്ന് ഉള്ള വിളിയിൽ മ്മൾ ഞെട്ടി തരിച്ചുങ്ങാണ്ട്
പിന്നിലേക്ക് തിരിഞ്ഞു നോക്കി....😯😮

"ആയിച്ചുമ്മാ......."

എന്ന വിളി ആയിരുന്നു എന്നെ ഞെട്ടിച്ചത്...തിരിഞ്ഞു നോക്കിയപ്പോൾ
എല്ലാവരും അവരുടെ ലോകത്ത....... പിന്നെ ഇപ്പൊ ഇതാര....ഇനി മ്മക്ക് തോന്നിയത് ആണോ...ഏയ്...അല്ല.......
പിന്നെ.....???🤔

മ്മൾ എന്തൊക്കെയോ ചിന്തിച്ചോണ്ട് പുറത്തേക്ക് നോക്കി ഇരുന്നു...............
മ്മളെ മനസ്സ് കുറച്ചു പിറകിലേക്ക് സഞ്ചരിച്ചു......എന്റെ തെമ്മാടിയുടെ മുഖം മനസ്സിലേക്ക് വന്നതും മ്മൾ കണ്ണ് ഇറുക്കി അടച്ചു......അവന്റെ ആ ആയിച്ചുമ്മാ എന്നുള്ള ആ വിളിയാണ് എന്റെ മനസ്സിലേക്ക് വരുന്നത്..............

ഇപ്പൊ എവിടെ ആണോ....എന്ന് അറിയില്ല.....എന്റെ ചെറുപ്പത്തിലേ ഫയിറ്റിങ് പാർട്ടണർ... അതാണ് അവൻ..
എന്റെ മാത്രം തെമ്മാടി ചെക്കൻ....🙄

പക്ഷെ ആ തെമ്മാടിക്ക് മ്മളെ ഷാൻ ന്റെ ചെറിയ കട്ട് ഉണ്ട്... ഏകദേശം അവന്റെ ആ ചെറുപ്പത്തിലേ മുഖം ആണ് പോലെ  ഷാന്നു.... അതോണ്ട് തന്നെ ആണ് എന്നെ ഷാനിലേക്ക് കൂടുതൽ ആകർശിച്ചതു....

മ്മൾ പിന്നെ മനസ്സ് ഒന്ന് റിലാക്സ് ആക്കി.......പുറത്തേക്ക് നോക്കി ഇരുന്നു.....

**************************************
(ഷാൻ)

മ്മൾ അവളെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി ആണ്...ശബ്‌ദം ഒന്ന് മാറ്റി ആയിച്ചുമ്മാ എന്ന് വിളിച്ചത്....മ്മൾ അങ്ങനെ വിളിച്ചതും അവൾ ഞെട്ടിങ്ങാണ്ട്  എല്ലായിടത്തും നോക്കുന്നുണ്ട്..........

ആരെ വിളിച്ചത് എന്ന് മനസ്സിലാവാത്തോണ്ടു ആണന്ന് തോന്നുന്നു...അവൾ പുറത്തേക്ക് നോക്കി ഇരുന്നത്....അതൊടപ്പം അവളെ മുഖം ഒക്കെ മാറുന്നത് കണ്ടതും മ്മളെ മനസ്സിൽ സന്തോഷത്തിന്റെ  പൂത്തിരി കത്തി......😍

അപ്പോഴേക്കും ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു.....താജ്മഹൽ കാണാൻ ഉള്ള തിടുക്കത്തിൽ ഇവടെ ഇവളുമാർ ഒക്കെ കിടന്ന് തുള്ളുന്നുണ്ട...

അതോണ്ട് എല്ലാവരും അത് കാണാൻ ഇറങ്ങി......താജ്മഹൽ ന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ മ്മക്ക് കാൾ വന്നു....അതോണ്ട് ഐറിൻ നോട് ആയിശൂനെ നോക്കാൻ പറഞ്ഞു മ്മൾ ഫോൺ അറ്റൻഡ് ചെയ്തു......

ഇവിടെത്തെ ACP ആണ്...mehraz നെ കൊണ്ട് പോയില്ലേ..അത് പറയാൻ ആവും എന്ന് വിചാരിച്ച മ്മൾ ഫോൺ എടുത്തത്....അദ്ദേഹം പറഞ്ഞത് കേട്ട്
മ്മൾ ഒന്ന് നേടുവീർപ്പ് ഇട്ടു...വേറെ ഒന്നും അല്ല അവൻക്ക് ജാമ്യം കിട്ടി അവനെ വിട്ട് അയച്ചു എന്ന്.... അവന്റെ തന്ത കാശ് ഇറക്കി അവനെ അവിടുന്ന് ഇറക്കിയതാണ്.....

അവൻക്ക് പടച്ചോൻ കുറച്ചും കൂടി ആയുസ്സ് നീട്ടി കൊടുത്തിട്ട് ഉണ്ടാവും....
എന്തായാലും അവൻ വെറുതെ ഇനി ഇരിക്കൂലാന്ന് അറിയാം...വരട്ടെ.... എന്തായാലും ഇത് ഇനി അവരെ അറിയിക്കേണ്ട എന്നും വിചാരിച്ചു പിന്നിലേക്ക് തിരിഞ്ഞപ്പോൾ ഉണ്ട്...യമി
മ്മളെയും നോക്കി..

"ഹാ...നീ പോയില്ലേ..."മ്മൾ

"നീ..ഇവിടെ നിൽക്കുന്നത് കണ്ടപ്പോൾ അവരോട് പോവാൻ പറഞ്ഞു....അല്ല ആരാ വിളിച്ചത്....എന്തോ കേസിന്റെ കാര്യം പറയുന്നുണ്ടായിരുന്നല്ലോ..."യമി

"ഹാ...അത്...പിന്നെ...😶"മ്മൾ

"എന്താടാ ഒരു പരുങ്ങൾ..കാര്യം പറ" മ്മൾ

അവനോട് പിന്നെ മ്മൾ ഒന്നും മറച്ചു വെക്കാതോണ്ടു കാര്യം പറഞ്ഞു....... അവൻക്കും ഞാൻ പറഞ്ഞ കാര്യം തന്നെ പറയാൻ ഉണ്ടായിരുന്നത്...
അവന്റെ ആയുസ്സിനു കുറച്ചു കൂടി നീളം
ഉണ്ട്....😏

അതോണ്ട് പിന്നെ അവനെയും കൂട്ടി താജ്മഹൽ ചുറ്റിയടിക്കാൻ ഇറങ്ങി......
ഒരു ഭാഗത്ത് മ്മളെ ടീമിസിനെ കണ്ടപ്പോൾ അങ്ങോട്ട് വെച്ച് പിടിച്ചു......

പക്ഷെ അവിടെ എത്തുന്നതിനു മുൻപ് മ്മളെ മുന്നിലേക്ക് ആ ദിൽന കുരിപ്പ് വന്നത്...ദിൽനയെ അറിയില്ലേ ഇവളോട്
സംസാരിച്ചതിന് ആയിഷു ചവിട്ടി തുള്ളി പോയത്....ഇത് മ്മക്ക് മിക്യവാറും കുരിശ് ആവും എന്നാണു തോന്നുന്നത്.....😪യമി ആണങ്കിൽ മ്മളെ നോക്കി ഒന്ന് ആക്കി  ചിരിച്ചുങ്ങാണ്ട് മ്മളെ കൂരാമീസിന്റെ അടുത്തേക്ക് പോയി.....

"Hi.... എന്താ മ്മളെ ഒന്നും മൈൻഡ് ചെയ്യാതെ പോണത്..."ദിൽന

"ഏയ്...അങ്ങനെ ഒന്നും ഇല്ല......ശെരി കാണാം..."
എന്നും പറഞ്ഞു മ്മൾ പതിയെ വലിയാൻ നിന്നതും പെണ്ണ് വീണ്ടും എന്റെ മുന്നിലേക്ക് നിന്നു.....

"ഏയ്...അങ്ങനെ പോവല്ലേ...ഇയാൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ നമ്മുക്ക് ഒരുമിച്ചു ഇവിടെ ഒന്ന് ചുറ്റിയടിച്ചാലോ.."
ദിൽന

"അത്...പിന്നെ...😒"മ്മൾ

"എന്ത്യേ....eny problem..."ദിൽന

"ഏയ്...നോ..."മ്മൾ

മ്മൾ അത് പറഞ്ഞതും മ്മൾ ആയിശൂനെ ഒന്ന് പാളി നോക്കി...പെണ്ണ്
കലിപ്പ് കേറി നിൽക്കുന്നത് കണ്ടിട്ട് മ്മക്ക് ചിരി വരുന്നുണ്ട്.... ഇപ്പൊ ചിരിച്ചാൽ
ശെരിയാവൂലന്ന് അറിയാ...അതോണ്ട് ചിരി അടക്കി പിടിച്ചു....😆

പെണ്ണിന്റെ കവിൾ ഒക്കെ ബലൂൺ പോലെ വീർത്ത് തക്കാളി പോലെ ചുവന്നു തുടുത്തക്കണ് ഒരു സൂചി ഉണ്ടായിരുന്നു എങ്കിൽ കുത്തി
പൊട്ടിക്കാമ്മായിരുന്നു....😅🤣

ഇവിടെ ഉള്ള കുരിശ് ആണങ്കിൽ ഒരു കണക്കിലും മ്മളെ വിടുന്നില്ല......😣

***************************************
(ആയിഷു)

ഇന്ന് ഞാൻ മിക്യവാറും രണ്ടിന്റെയും കൊല വിളി കഴിക്കും...അല്ല പിന്നെ.......
മ്മൾക്ക് ആണങ്കിൽ അങ്ങ് എരിഞ്ഞു കേറുന്നുണ്ട്....എല്ലാവരും അവിടെ ചുറ്റി അടിക്കുന്ന തിരക്കിലാ.......

അവരൊക്കെ അവിടെ കാണുന്ന തിരക്കിൽ ആയത് കൊണ്ട് മ്മൾ അവരിൽ നിന്ന് കുറച്ചു  മാറി നടന്നു......
അപ്പോഴാ ഇമ്രാൻ എന്റെ അടുത്തേക്ക് വന്നത്....

"Hey....."

"Hi.......😊"

"നീ...എന്താ ഒറ്റക്ക് നടക്കുന്നെ...."

"ഏയ്....വെറുതെ....."

"ഓ.....എന്ന പിന്നെ വാ...നമ്മുക്ക് ഒന്ന് റൗണ്ട് അടിക്കാം......"

അവൻ അത് ചോദിച്ചതും മ്മൾ ഷാൻ ന്നെ ഒന്ന് ഇടം കണ്ണിട്ട് നോക്കി...അവൻ
ഞങ്ങളെ തുറിച്ചു നോക്കാ...അതോണ്ട് അവനോട് കണ്ണും പൂട്ടി ഒക്കെ പറഞ്ഞു അവിടെ ഒക്കെ ചുറ്റിയടിക്കാൻ തുടങ്ങി..

അതിന് ഇടയിൽ അവൻ ഓരോ കാര്യങ്ങൾ പറയുന്നുണ്ട്...മ്മൾ അതൊക്കെ കേട്ട് ചിരിച്ചു കൊടുത്തു....
അവന്റെ സംസാരം കേട്ട് ഇരിക്കാൻ
നല്ല രസാട്ടോ....

പിന്നെ മ്മളും നോൺ സ്റ്റോപ്പ് ഇല്ലാതെ അവനോട് സംസാരിക്കാൻ തുടങ്ങി.... ഇടക്ക് ഇടക്ക് അവൻ എന്റെ ദേഹത്ത് തട്ടുന്ന പോലെ തോന്നിയെങ്കിലും മ്മൾ അത് കാര്യം ആക്കിയില്ല.........

പിന്നെ അവിടെ ഇരിക്കാൻ പറ്റിയ സ്ഥലത്ത് പോയി അവിടെത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരുന്നു...സത്യം
പറയാലോ...വല്ലാത്ത ഒരു ഫീൽ  തന്നെ ആണുട്ടോ ഇവിടെ......ഞങ്ങൾ അതും നോക്കി ഇരിക്കുമ്പോൾ  ആണ് ഷാൻ കലിപ്പിൽ വന്നുങ്ങാണ്ട് എന്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് പോയത്......
😰

ചെക്കൻ മ്മളെ കയ്യ് പിടിച്ചത് കണ്ടാൽ
അറിയാ...അവന്റെ കലിപ്പ് എത്രത്തോളം
ഉണ്ടെന്ന്....ആരും അധികം ഇല്ലാത്ത സ്ഥലം എത്തിയപ്പോൾ  ചെക്കൻ മ്മളെ കൈ വിട്ടത്...ഹോ....കയ്യൊക്കെ ചുവണ്ണക്കണ്.... മ്മൾ ആ കോന്തനെ തുറിച്ചു നോക്കിയപ്പോൾ.....😠 ആഹാ... അവൻ എന്നെക്കാൾ വലിയ കലിപ്പിലാ...

"എന്താണ്ട നാറി നോക്കി പേടിപ്പിക്കുന്നെ
ഞാൻ അവനോട് സംസാരിക്കുന്നത് തീരെ ദഹിച്ചില്ലെന്ന്  തോന്നുന്നു...."

"ആ...ദഹിച്ചില്ല...."

"ഓ.....നന്നായി പോയി...നിനക്ക് സംസാരിച്ചു നിൽക്കാൻ ആളുണ്ടല്ലോ..
ഞാൻ പോവാ..ഇമ്രാൻ എന്നെ അവിടെ വെയിറ്റ് ചെയ്യും...അപ്പൊ പോട്ടെ..😬😜"

എന്ന് പറഞ്ഞു മ്മൾ തിരിഞ്ഞതും ചെക്കൻ മ്മളെ കൈ പിടിച്ചു വലിച്ചു 
അവന്റെ നെഞ്ചത്തോട്ട് ഇട്ട് മ്മളെ കവിളിൽ അവന്റെ ചുണ്ടുകൾ പതിപ്പിച്ചു......😮😨

മ്മളെ കണ്ണുകൾ ഇപ്പൊ പുറത്തേക്കും തള്ളും എന്നുള്ള അവസ്ഥയിൽ ആയി...
ഹാർട്ട് ബീറ്റ് വല്ലാതെ കുതിച്ചു ഉയർന്നു..
മ്മൾ ആണങ്കിൽ പെട്ടെന്ന് ഉള്ള അറ്റാക്ക് ആയതിനാൽ തരിച്ചു നിൽക്ക..

ചെക്കൻ മ്മളെ നോക്കി ഒരു കള്ള ചിരി
ചിരിച്ചു....മ്മൾ ഏതോ ലോകത്ത് എന്നുള്ള പോലെ അവനെ നോക്കി നിന്നതും ചെക്കൻ മ്മളിൽ നിന്ന് പിടി വിട്ട്
മ്മളെ നോക്കി ഇളിക്ക.....

"ഇനി അവനോട് സംസാരിക്കാൻ തോന്നിയാൽ ഇത് പോലെ ഒന്ന് വാങ്ങാൻ റെഡി ആയിക്കോ...പക്ഷെ അത് ഇനി തരുന്നത് കവിളിൽ ആയിരിക്കില്ല"
എന്നും മ്മളെ ചുണ്ട് ലക്ഷ്യമിട്ട് ഒരു കള്ള ചിരിയാലെ പറഞ്ഞു അവൻ അവിടുന്ന് 
പോയി....

ശേ...എന്താ ഇപ്പൊ ഇവിടെ നടന്നത്....
പടച്ചോനെ....വേറെ ആരെങ്കിലും കണ്ടോ എന്ന് നോക്കിയപ്പോൾ ഹാവൂ ഭാഗ്യത്തിന് ആരും ഇവിടെ ഇല്ല......മ്മൾ
ഒന്ന് നേടുവീർപ്പ് ഇട്ട്...മ്മളെ കൂരാമിസിന്റെ അടുത്തേക്ക് പോയി......

എന്നെ കണ്ടപ്പോൾ ഇതുവരെ എവിടെ ആയിരുന്നു എന്ന് ചോദിച്ചെങ്കിലും മ്മൾ അതും ഇതും പറഞ്ഞു മുങ്ങി.......

അവിടെ മൊത്തം കറങ്ങി രാത്രിയിലെ
താജ്മഹലിന്റെ ഭംഗിയും ആസ്വദിച്ച അവിടുന്ന് ഞങ്ങൾ തിരിച്ചത്................
രാത്രി ആയത് കൊണ്ട് നല്ല തണുപ്പും ഉണ്ടായിരുന്നു...ബസ്സിൽ പാട്ട് ഇട്ട് അതിനു അനുസരിച്ചു തുള്ളുമ്പോൾ ആണ് യമി എല്ലാവരെയും പിടിച്ചു സീറ്റിൽ ഇരുത്തിയത്....

"Frnds....ഈ പാട്ടും ഡാൻസും മാത്രം ആയാൽ ഒരു രസം ഉണ്ടാവൂല അല്ലെ...
അതോണ്ട് മ്മളെ കോളേജ് ചെയർമാനും നമ്മുടെ എല്ലാവരുടെയും കണ്ണിലുണ്ണിയുമായ ഷാൻ കാസിം മ്മക്ക് വേണ്ടി ഒരു സോങ് അവതരിപ്പിക്കുന്നത് ആണ്......"യമി

എന്ന് പറഞ്ഞു യമി ഷാൻ ന്നെ നോക്കി ഇളിച്ചതും ഷാൻ അവനെ നോക്കി പേടിപ്പിക്കുന്നുണ്ട്...അവൻ പിന്നെ ഇത് ഒന്നും പൂത്തിരി യല്ല എന്നുള്ള മട്ടിൽ അവന്റെ കയ്യിലേക്ക് ഗിറ്റാർ വെച്ച് കൊടുത്തു.....

അവൻ മ്മളെ ഒന്ന് നോക്കിയതിനു ശേഷം ഗിറ്റാർ കയ്യിൽ പിടിച്ചു എല്ലാവരെയും ഒന്ന് നോക്കി..... അപ്പോഴേക്കും യമി ലൈറ്റ് ഒക്കെ ഓഫ് ആക്കി....എന്നിട്ട് എല്ലാവരോടും ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കാൻ പറഞ്ഞു.....😍

ആഹാ..😍😘ഫോണിന്റെ ഫ്ലാഷും...നല്ല അസ്സൽ തണുപ്പും...പോരാത്തതിന് ബസ്സിന്റെ വേഗതയിൽ നല്ല കാറ്റും.....
ഉഫ്‌..💋നല്ല അടിപൊളി ബാഗ്രൗണ്ട്


അവനെ നോക്കിയപ്പോൾ ചെക്കൻ മ്മളെ കണ്ണിലേക്ക് നോക്കി പതിയെ ഗിറ്റാറിൽ വിരലോടിച്ചു..🎸

🎼🎶Thujko...mera...bilumaha.....
Jahaa...bahi....Hemera yahi...🎼🎶
🎼🎶me..jo.....tharaanahuva.....
Kisi ka nahi....kisi ka nahi....🎼🎶🎵

🎶🎼Lejaaya jana kaha..... Hawaii..🎼      Hawaii.......🎼🎶
🎼🎶Lejaaya thuje kaha....Hawaii...    Hawaiii.......🎶🎼................................................🎶🎶🎶🎶🎶🎶🎶🎶🎶🎶

എന്നവൻ നല്ല റൊമാന്റിക് ആയി മ്മളെ കണ്ണിലേക്ക് നോക്കി പാടുന്നതും കണ്ണിമ്മ വെട്ടാതെ നോക്കി  നിന്നു...💕
മ്മളും അതിൽ ലയിച്ചിരുന്നു....അവന്റെ ഓരോ മൂവ്മെന്റും മ്മളെ വേറെ ഏതോ
ലോകത്ത് എത്തിച്ചു....പാട്ടിനു സപ്പോർട്ട്
കൊടുക്കുന്ന തരത്തിൽ അവന്മാരും താളം കൊടുത്തു... ഇടക്ക് ഉള്ള വരികൾ ഒപ്പം പാടിയും സോങ് കളറാക്കുന്നുണ്ട്...😍🎼💕

അതോണ്ട് തന്നെ ബസ്സിലെ എല്ലാവരും ഒരു പോലെ ആസ്വദിച്ചിരുന്നു......
മ്മക്ക് ആണങ്കിൽ അവന്റെ മുഖത്ത് നിന്ന് കണ്ണ് എടുക്കാൻ തോന്നാത്ത രീതിയിൽ അവനിലും അവന്റെ പാട്ടിലും ലയിച്ചു പോയിരുന്നു......💕ചെക്കൻ പിന്നെ മ്മളെ നോക്കി ചിരിച്ചുങ്ങാണ്ട് ഗിറ്റാർ യമി ന്റെ കയ്യിൽ കൊടുത്തു...പിന്നെ അവന്റെ പാട്ടിനു ഒപ്പം യമി ഗിറ്റാർ വായിച്ചു......

ചെക്കൻ മ്മളെ നോക്കി ചിരിച്ചുങ്ങാണ്ട്
സീറ്റിൽ നിന്ന് എണീറ്റ് മ്മളെ നേരെ നിന്ന് എനിക്ക് നേരെ കൈ നീട്ടി....മ്മൾ ഒരു സംശയ രൂപേണ അവനെ നോക്കി...🙄

അവൻ ഒരു കള്ള ചിരിയാലെ എന്റെ കൈ പിടിച്ചു വലിച്ചു സീറ്റിൽ നിന്ന് ഇറക്കി....അപ്പൊ മ്മക്ക് ഏകദേശ കാര്യങ്ങൾ മനസ്സായിലായി......അവന്റെ ചുണ്ടുകൾ ഇപ്പോഴും ആ പാട്ടിനൊപ്പം തന്നെ ആയിരുന്നു......

ഞാൻ ഒന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ
എല്ലാവരും ഞങ്ങളെ ഒരു ചിരിയാലെ നോക്കാ......മ്മൾ അവനെ നോക്കിയപ്പോൾ ഒരു ചിരിയാലെ എന്റെ കൈ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു...

അവന്റെ ഒരു കൈ എന്റെ അരയിലൂടെയും ഒരു എന്റെ കയ്യിലും പിടിച്ചു....മ്മളും ഒരു കൈയേറ്റ് അവന്റെ അരയിലൂടെ പിടി 
മുറുകി ആ പാട്ടിനു ഒപ്പം ചുവട് വെക്കാൻ തുടങ്ങി......💖
അവൻ മ്മളെ ഒന്ന് കറക്കി വീണ്ടും ആ നെഞ്ചിലേക്ക് അടുപ്പിച്ചതും..........🌸💕
മ്മളും  അവന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു...

പാട്ടിന്റെ താളത്തിൽ അവൻ എന്നെ വീണ്ടും കറക്കി അവൻക്ക്  നേരെ തിരിച്ചു നിർത്തി..... അവന്റെ കൈ എന്റെ വയറിനു മുകളിലൂടെ വരിഞ്ഞു മുറുകി അവനിലേക്ക് ചേർത്ത് നിർത്തി എന്റെ പിൻ കഴുത്തിൽ അവന്റെ അധരങ്ങൾ പതിപ്പിച്ചു.....💖

എന്തോ മ്മളെ ശരീരത്തിലൂടെ കറന്റ് പാസ്സ് ചെയ്യുന്നത് പോലെ തോന്നി.........
മ്മൾ ഒന്ന് പുളഞ്ഞുങ്ങാണ്ട് അവനിൽ കുറച്ചു മാറി നിന്നതും യമി വന്നുങ്ങാണ്ട്
ഞങ്ങളെ ഇടയിൽ കയറി നിന്നു..ചെക്കൻ
ഞങ്ങളെ രാണ്ടാളെയും തുറിച്ചു നോക്കാ....

മ്മൾക്ക് അപ്പോഴാ പരിസര ബോധം വന്നത്...മ്മൾ എല്ലാവരെയും നോക്കിയപ്പോൾ ഒക്കെ ഉണ്ട് അന്തം വിട്ട് നിൽക്കുന്നു....ടീച്ചേഴ്സിന്റെ കാര്യം പറയെ വേണ്ട...ഒക്കെ പന്തം കണ്ട പെരുച്ചായിയെ പോലെ ഞങ്ങളെ നോക്കി നിൽക്ക....

അപ്പോഴാ മ്മക്ക് വേറെ ഒരു കാര്യം ശ്രേധിക്കുന്നെ എല്ലാവരും ഫോണിലെ ഫ്ലാഷ് ഓഫ് ആക്കി ലൈറ്റ് ഇട്ടക്കണ്....അതൂടെ ആയപ്പോൾ മ്മൾ പിന്നെ എല്ലാവര്ക്കും ഒരു സൈക്കിൾ മ്മന്ന് വീണ ഇളി പാസ്സ് ആക്കി വേഗം സീറ്റിൽ പോയി ഇരുന്നു...😅

അവന്മാർ ഷാന്നെ നന്നായി വാരുന്നുണ്ട്..
മ്മൾ പിന്നെ ഈ നാട്ടുക്കാരത്തി അല്ലെന്നുള്ള മട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു....

പക്ഷെ മ്മളെ ചിന്ത മുഴുവൻ നേരെത്തെ നടന്നതിൽ ആയിരുന്നു...ഛെ...മ്മൾക്ക് ഇത്രവും ബോധം ഇല്ലാതെ ആയോ.....
ശേ...ഇവരൊക്കെ എന്ത് വിചാരിച്ചിട്ട് ഉണ്ടാവും......

"എന്ത് വിചാരിക്കാൻ....."

മ്മൾ മനസ്സ് വായിച്ചപ്പോലെ ഷാൻ എന്റെ അടുത്ത് വന്ന് ചോദിച്ചും മ്മൾ അവനെ തുറിച്ചു നോക്കി.......😠
അവൻ മ്മക്ക് സൈറ്റ് അടിച്ചു തന്നുങ്ങാണ്ട് എന്റെ കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചത്തോട്ട് ഇട്ട്.....
അവന്റെ രണ്ടും കയ്യും കൊണ്ട് എന്റെ ഇടുപ്പിലൂടെ ഇട്ട് ലോക്ക് ആക്കി നിർത്തി..😮

അവന്റെ കൈ ബലത്തിൽ മ്മക്ക് അത്ര പെട്ടെന്ന് ഒന്നും ഊരി പോരാൻ പറ്റൂല...
മ്മൾ അവന്റെ നെഞ്ചിൽ എന്റെ കൈ കൊണ്ട് ബാന്റ് മേളം നടത്തിലെയെങ്കിലും നോ രക്ഷ.......😪
മ്മൾ അവനെ പിച്ചിയും മാന്തിയും ഒക്കെ ശല്യപ്പെടുത്താൻ തുടങ്ങി.....

"അവിടെ അടങ്ങി കിടന്നില്ലെങ്കിൽ അവിടുന്ന് തന്നത് കുറച്ചു ഡോസിൽ  അങ്ങ് തരും..... അത് വേണ്ടെകിൽ അടങ്ങി ഒതുങ്ങി അവിടെ കിടന്നോ"ഷാൻ

അവൻ അത് പറഞ്ഞതും മ്മൾ അടങ്ങി.. എന്തിനാ വെറുതെ അവന്റെ കൈക്ക് പണിയുണ്ടാക്കുന്നെ...അല്ലെ..😉😋

മ്മൾ കുറച്ചു നിമിഷം കഴിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ സീറ്റിൽ തല വെച്ച് കണ്ണ് അടച്ചു ഇരിക്കാണ്....

മ്മൾ അവനോടു ചേർന്നുള്ള ഇരുത്തം മ്മളെ ചുണ്ടിലും ഒരു ചിരി വിരിയിച്ചു.....😊
നിലാവിന്റെ വെളിച്ചത്തിലും അവന്റെ മുഖം തിളങ്ങുന്നത് പോലെ തോന്നി......

ഉഫ്‌....എന്തൊരു മൊഞ്ച ഈ കുരിപ്പിനു.. ഇവനെ ഒക്കെ ആരും നോക്കിയിട്ട് ഇല്ലെങ്കിലേ അത്ഭുതം ഉള്ളു.........മ്മൾ എത്ര നേരം എന്ന് അറിയില്ല മ്മൾ അവനെ കണ്ണിമ്മ വെട്ടാതെ നോക്കി ഇരുന്നു....

എന്നും ഈ കരവലയത്തിനുള്ളിൽ ചേർന്ന് ഇരിക്കാൻ തോന്നി പോവാണ്...
വേറെ ആരുടേയും മേൽ തോന്നാത്ത ഒരു സുരക്ഷിതത്തം ഇതിനുള്ളിൽ ഉണ്ട്.......പല വട്ടം അവന്റെ കാപ്പി കണ്ണുകളിലേക്ക് നോക്കുമ്പോൾ ഇന്നേവരെ തോന്നാത്ത ഫീൽ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.....

എന്നിട്ടും എന്ത് കൊണ്ട് എനിക്ക് അവനോട് ഇഷ്ടം ആണന്ന് പറയാൻ കഴിയുന്നില്ല.... ഓരോ തവണ അവന്റെ മുഖത്തേക്ക് നോക്കി ഷാൻ ന്റെ പെണ്ണാ ഈ ഷെൻസാ എന്ന് വിളിച്ചു പറയാൻ തോന്നിയിട്ടുണ്ട്....

പക്ഷെ അതിൽ നിന്നൊക്കെ എന്തോ മ്മളെ പിന്നിലോട്ട് വലിക്കുന്നു...അറിയില്ല എന്താന്ന്......

മ്മൾ ഇങ്ങനെ എന്തൊക്കെയോ മനസ്സിനോട് തന്നെ പറഞ്ഞു എപ്പോയോ 
ഉറക്കത്തിലേക്ക് വഴുതി.....


സൂര്യന്റെ വെളിച്ചം മുഖത്തേക്ക് തട്ടിയപ്പോൾ ആണ് മ്മൾ കണ്ണ് തുറന്നത്......മ്മൾ ഇന്നലെ കിടന്നത് പോലെ തന്നെ അവന്റെ നെഞ്ചിൽ തല വെച്ച കിടക്കുന്നെ...അവൻ ഇപ്പോഴും ഉറക്ക...ക്ഷീണം ഉണ്ടാവും..മ്മൾ അവന്റെ കൈ എടുത്ത് മാറ്റി പുറത്തേക്ക് നോക്കിയപ്പോൾ ഏതോ ഫോറെസ്റ്റ് ഏരിയ ആണ്...എല്ലാവരും ഭയങ്കര ഉറക്കം ആണ്....

ഷാൻ ന്നെ നോക്കിയപ്പോൾ മ്മളെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു...മ്മൾ അവന്റെ അടുത്ത് പോയി അവന്റെ നെറ്റിയിൽ നല്ല അസ്സൽ കിസ്സ് അങ്ങ് പാസ്സാക്കി😉😍.....

ചെക്കൻ പെട്ടെന്ന് എണീക്കുന്നത് കണ്ടതും മ്മൾ പെട്ടെന്ന് അവനിൽ നിന്ന് മാറി നിന്ന്....

***************************************
(ഷാൻ)

നെറ്റിയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോൾ ആണ് മ്മൾ കണ്ണ് തുറന്നത്.....ആയിഷു ഉണ്ട് അടുത്ത് ഇരിക്കുന്നു...ഇവൾ ഇത്ര പെട്ടെന്ന് എണീറ്റോ....

മ്മൾ അവൾക്ക് ഒന്ന് ചിരിച്ചതും പെണ്ണും
മ്മളെ നോക്കി ചിരിക്കുന്നത് കണ്ടതും
മ്മൾ അത്ഭുതത്തോടെ നോക്കി.....
പെണ്ണ് മ്മക്ക് സൈറ്റ് അടിച്ചു തന്നുങ്ങാണ്ട് പുറത്തേക്ക് നോക്കി ഇരുന്നു.....

പെണ്ണിന് രാവിലത്തെ തന്നെ വട്ട് ആയി തോന്നുന്നു....അവളെ ഒടുക്കത്തെ ചിരി കൊണ്ട് ആണന്ന് തോന്നുന്നു മ്മൾക് ഇന്ന് വല്ലാത്തതോരു ഉഷാർ...മ്മൾ പിന്നെ എണീറ്റ് ബസ് ഡ്രൈവർ ന്റെ അടുത്തേക്ക് പോയി....ഞങ്ങൾ താമസിക്കാൻ ഉള്ള റിസോർട്ടിന്റെ അടുത്ത് എത്താൻ ആയി എന്ന് പറഞ്ഞപ്പോൾ പിന്നെ ഒക്കെത്തിനെയും വിളിച്ചു ഉണർത്തി....

റിസോർട്ടിൽ എത്തിയപ്പോൾ പിന്നെ ഒക്കെ പെട്ടിയും കിടക്കയു എടുത്ത് ഇറങ്ങി.....റിസോർട്ട് കണ്ടിട്ട്  സായിപ്പിന്റെ കാലത്ത് ഉള്ളത് ആണന്ന് തോന്നുന്നു...

മ്മൾ ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ല....
പക്ഷെ ഇവിടെ വന്നവർ പറഞ്ഞു കേട്ടിട്ട് ഉണ്ട് അടിപൊളി സ്ഥലം ആണെന്നും കിടുക്കൻ വ്യൂ ആണെന്നും ഒക്കെ........
അതോണ്ട് ഈ സ്ഥലം തന്നെ സെലക്ട് ചെയ്തത്‌....

ഞങ്ങളെ കൂടെ ട്രിപ്പിനു വന്നവരിൽ 99/100 ശതമാനം പേരും ലവേഴ്‌സ് ആണ്......
ബാക്കി കുറച്ചു പേർ കല്യാണം ഉറപ്പിച്ചത് ആണ്....

അതോണ്ട് ആണ് വേറെ ഒന്നും നോക്കാതെ മ്മൾ സ്ഥലം തിരഞ്ഞു എടുത്തത്...ഹാ.... നോക്കാം....

***************************************
(ആയിഷു...)

"അമ്പോ....അടിപൊളി റിസോർട്ട് അല്ലെ.."
ഫെബി

"അടിപൊളി ഒക്കെ തന്നെ ആണ് ബട്ട് ഒരു ഗോസ്റ്റ് ഹൗസിന്റെ ലുക്ക് ഇല്ലേ...."അനു

"ഹാ....സത്യം...ഒന്നാകെ കാടും പൊന്തയും പിടിച്ചു...കാണാൻ ഒക്കെ ചേൽ ഉണ്ടെങ്കിലും മനസ്സിൽ ഒരു ചിന്ന പേടി ഇല്ലാതിതില്ല...."
മറിയാമ്മ

"ഓ...പിന്നെ...ഇങ്ങോട്ട് വാടി...."പാത്തു

എല്ലാവരും ഉള്ളിലേക്ക് കയറി....

ഞങ്ങൾ എല്ലാവരും കൂടി ഉള്ളിലേക്ക് കയറിയതും ഒക്കെത്തിന്റെയും കണ്ണും തള്ളി പോയി....😰

"എന്തുവാടി ഇത് ഫയിസ്റ്റാർ ഹോട്ടലോ..."
ഐറിൻ

"സംശയം ആടി....അല്ല മ്മക്ക് കയറേണ്ട വാതിൽ ഒന്നും തെറ്റിയിട്ട് ഇല്ലല്ലോ...."ഫെബി

"ഒന്ന്...പോടീ...."മ്മൾ

"ഇങ്ങൾ എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ...വാ ഇങ്ങൾക്ക് റൂം കാണിച്ചു തരാം..."എബി

"എന്തുവാട ഇത്...പുറത്ത് നിന്ന് നോക്കിയാൽ ഗോസ്റ്റ് ഹൗസ്സ് ...ഉള്ളിൽ
കയറിയാൽ ഫയിസ്റ്റാർ ഹോട്ടലും...."മറിയാമ്മ

"ആ...അത് തന്നെ ആണ് ഈ റിസോർട്ടിന്റെ പ്രേത്യേകത...ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.....
ഇപ്പൊ ഇങ്ങൾ വാ...ഫ്രഷ് ആയി ഇവിടെ ഒക്കെ ചുറ്റാൻ ഉള്ളതാ...."എബി

"ഹാ...."

എന്നും പറഞ്ഞു ഞങ്ങൾ അവന്റെ കൂടെ പോയി....ഒരു വലിയ റൂമിന്റെ അടുത്തേക്ക് കൊണ്ട് പോയി ഇതാണ് റൂം എന്ന് പറഞ്ഞു അവൻ പോയി.......

റൂമിലേക്ക് കയറിയതും ആകെ അന്തം വിട്ടു....എല്ലാവര്ക്കും സപ്രൈറ്റ്‌ ബെഡ്ഡുകൾ...സോഫ....അത്പോലെ ടിവിയും..അങ്ങനെ ഒക്കെ...ബെഡ്ഡ് തന്നെ ഭയങ്കര റോയൽ.....🙄

ആ റൂമിൽ നിന്നും മുകളിലേക്ക് ഒരു ചെറിയ പലക കൊണ്ടുള്ള സ്റ്റേയർ കെയ്‌സ് കണ്ടതും മ്മൾ ഓടി ചെന്ന് അതിനു മുകളിലേക്ക് കയറിയപ്പോൾ അവിടെ രണ്ട് ബെഡ്ഡ് കണ്ടു...അതോണ്ട് ഒന്നിൽ കയറി മ്മൾ സ്ഥാനം പിടിച്ചു....😅

അപ്പൊ തന്നെ ഐറിനും എന്റെ അടുത്തുള്ള ബെഡിൽ വന്ന് സ്ഥാനം പിടിച്ചു...അവളുമാർ ആണങ്കിൽ ഞങ്ങളെ ഒന്ന് തുറിച്ചു നോക്കി താഴെ പോയി....

ഞാനും ഐറിനും മുഖത്തോട് മുഖം നോക്കി ചിരിച്ചുങ്ങാണ്ട് ലാകെജ്‍ ഒക്കെ അവിടെ വെച്ച് ബാത്ത് ടവ്വലും എടുത്ത് കുളിക്കാൻ കയറി....

കുളിച്ചു ഫ്രഷ് ആയി എല്ലാവരും വിസിറ്റിങ്ങിന് ഇറങ്ങി...ഞങ്ങളെ തൊട്ട് അടുത്തുള്ള റൂമിൽ തന്നെ ആണ് അവന്മാരും....

ഇന്ന് ഉച്ചവരെ ബോട്ടിങ്ങും തടാക വിസിറ്റിങ് ഒക്കെ കഴിഞ്ഞു ഉച്ചക്ക് ഫുഡ്
കഴിച്ചു ഇറങ്ങി...ഇതിന്‌ ഇടയിൽ ഒക്കെ ആ ദിൽന ആ ഷാൻ ണ്ട് അടുത്തേക്ക് വരുന്നത് കാണുമ്പോൾ മ്മൾ അവിടുന്ന് അവനെ
അതും ഇതും പറഞ്ഞു വലിച്ചോണ്ട് പോകും...അല്ലപിന്നെ...അങ്ങനെ അവൾ എന്റെ ചെക്കനെ കുപ്പിയിൽ ആക്കണ്ട....😠😜

ഇമ്രാനും ഇടക്ക് ഞങ്ങളെ നോക്കുന്നത് കാണുമ്പോൾ ഷാൻ എന്നെ അവനിലേക്ക് ചേർത്തുന്നത് കാണുമ്പിൽ സത്യം പറഞ്ഞ മ്മക്ക് ചിരിയ വരുന്നത്....എന്താല്ലേ...😄😆 അവസ്ഥ..🤧😝

ഇന്ന് ഉച്ചക്ക് ശേഷം ഏതോ മല മുകളിലേക്ക് ആണ് പോയത്...ന്റെ പൊന്നോ...വല്ലാതെ ഒരു മല ആയി പോയി....കുത്തബിനാർ  പോലത്തെ ഹൈറ്റും...ഒലക്കമലെ കല്ലും കുണ്ടും😫😒 ഇതൊക്കെ ഡെയിലി കേറുന്നവരെ സമ്മതിക്കണം...........😤

എന്നൊക്കെ മനസ്സിൽ ചിന്തിച്ചു കയറി..
ഞങ്ങളെ കൂടെ ഉള്ളവർ ഒക്കെ മുകളിൽ എത്തിയിക്കണു....ഞങ്ങൾ ആണ് ലാസ്റ്റ്
മ്മക്ക് ആണങ്കിൽ പകുതി നടന്നപ്പോൾ
തന്നെ തല ഒക്കെ ചുറ്റുന്നത് പോലെ തോന്നി...

മ്മൾ അത് വക വെക്കാതെ വീണ്ടും മുകളിലേക്ക് കയറിയതും മ്മൾക്ക് ബാലൻസ് കിട്ടാതെ താഴേക്ക് വീണു.....

മ്മൾ കേറിയതിനേക്കാൾ സ്പീഡിൽ താഴേക്ക് വീണു....പടച്ചോനെ ഇത്രയും കേറിയത് വെസ്റ്റ്....ആഹാ...നല്ല  രസം ഉണ്ട് അന്തസ്സായി ഊരയും കുത്തി വീണത് കാണാൻ....😤

അവളുമാർ ആണങ്കിൽ അവിടെ നിന്ന് തലങ്ങും വിലങ്ങും ചിരിക്ക....മ്മക്ക് ആണങ്കിൽ ഇവിടുന്ന് എണീക്കാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല....😪

മ്മൾ ഇനി എന്ത് ചെയ്യും എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് എന്റെ നേരെ ഒരു കൈ നീണ്ടത്.....ഷാൻ ആണന്ന് വിചാരിച്ചു നോക്കുമ്പോൾ ഇമ്രാൻ ആണ്.....

മ്മൾക്ക് പിന്നെ ഒറ്റക്ക് എണീക്കാൻ പറ്റാതോണ്ടു കൂടുതൽ റിസ്ക് എടുക്കാതെ അവന്റെ കൈ പിടിച്ചു എണീച്ചതും കാൽ നിലത്ത് ഉറക്കത്തെ വീണ്ടും ദാ പോണു താഴേക്ക്....

മ്മൾ വീണന്നും വിചാരിച്ചു നിൽക്കുമ്പോൾ ആരോ താങ്ങി പിടിച്ചു നിർത്തി ആ കൈകളിൽ എന്നെ കോരി എടുത്തു......
എന്നെ എടുത്ത ആളെ നോക്കിയപ്പോൾ എന്റെ കണ്ണുകൾ ഒന്നും കൂടി വിടർന്നു....😮
വേറെ ആരാ മ്മളെ ഹീറോ തന്നെ🌸💋💖

ചെക്കൻ ഇമ്രാനെ നോക്കി ഇളിച്ചുങാണ്ട് എന്നെയും കൊണ്ട് നടന്നു...ഇമ്രാന്റെ മുഖത്തേക്ക്  നോക്കിയപ്പോൾ മ്മക്ക് ചിരിയ വന്നത്.....മ്മൾ പിന്നെ നല്ല അന്തസ്സായി മ്മളെ ചെക്കനെയും വായ നോക്കി കിടന്നു.....😝😜

കുരിപ്പിനു മ്മളെ ഇഷ്ടം ആണെന്നൊക്കെ അറിയാ...എന്ന പിന്നെ അത് അങ്ങ് തുറന്നു പറഞ്ഞൂടെ...അല്ല പിന്നെ...ഇനി എന്നെ കൊണ്ട് തന്നെ ഇഷ്ടം ആണന്ന് പറയിപ്പിക്കാൻ ആണ് ഉദ്ദേശമെങ്കിൽ നടക്കൂല മോനെ....

എന്നൊക്കെ മ്മളെ മനസ്സിൽ പറഞ്ഞു അവൻക്ക് ഒന്ന് വളിച്ച ചിരി പാസ്സ് ആക്കി...
മ്മളെ ചിരി കണ്ട് അവൻ ഇരു സംശയ രൂപാണേ നോക്കുന്നുണ്ട്.....

ചെക്കൻ ഏറ്റവും മുകളിൽ എത്തിയപ്പോൾ ആണ് മ്മളെ താഴെ ഇറക്കിയത്....അവളുമാർ ആണങ്കിൽ മ്മളെ കളിയക്കി ചിരിക്ക....
കുരിപ്പുകൾ....മ്മൾ ഒക്കെതത്തിനെയും നോക്കി പുച്ഛിച്ചുങ്ങാണ്ട് നടക്കാൻ നോക്കിയെങ്കിലും നോ രക്ഷ....നടക്കാൻ പറ്റാത്തതോണ്ടു  പാത്തു കൈ പിടിച്ചു അവിടെ കണ്ട ബെഞ്ചിൽ കൊണ്ട് പോയി
ഇരുത്തി.......

🌸ന്റെ അമ്പോ...അടിപൊളി വ്യൂ...നല്ല അസ്സൽ തണുത്ത കാറ്റും....വല്ലാത്ത ഒരു ഫീൽ....😍

പാത്തു മ്മളെ കൂടെ ഇരുന്നെങ്കിലും യമി അവിടെ കട്ട പോസ്റ്റ് ആയി നിൽക്കുന്നത് കണ്ടപ്പോൾ അവളെ അവന്റെ അടുത്തേക്ക് ഉന്തി തള്ളി പറഞ്ഞു ആയിച്ചു....

മ്മളെ അവിടെ ഒക്കെ ഇരുന്ന് കാണുമ്പോൾ ആണ്(അല്ലാതെ മ്മക്ക് ഇവിടുന്ന് എണീച്ചു പോവാൻ പറ്റൂലല്ലോ...മ്മളെ ഒക്കെ അവസ്ഥ)
ഷാൻ വന്ന് എന്റെ അടുത്ത് വന്നിരുന്നത്......
അവൻ മ്മക്ക് ചിരിച്ചു തന്നപ്പോൾ ഒരു ബദലിന് മ്മളും ഒരു ചിരി അങ്ങ് പാസ്സാക്കി....

ചെക്കൻ മ്മളെ തോളത്ത് തല വെച്ച് ഇരുന്നതും മ്മൾ അന്തം വിട്ട് അവനെ നോക്കി ഇരുന്നു..ചെക്കൻ മ്മക്ക് ഒന്ന് സൈറ്റ് അടിച്ചു തന്നുങ്ങാണ്ട് എന്റെ കൈ അവന്റെ കൈക്കുള്ളിൽ ആക്കി....

എന്തോ അത് കണ്ടപ്പോൾ മ്മക്ക് ചിരി വന്നു...
ഒരുപാട് ഇവിടെ കാണാൻ ഉള്ളത് കൊണ്ട് രാത്രി ആവാൻ ആയിരുന്നു അവിടുന്ന് പോരാൻ....

മ്മളെ കാൽ ഏകദേശം ശേരിയായത് കൊണ്ട് ഷാൻ ന്നെ ബുദ്ധിമുട്ടിക്കാതെ ഐറിൻ ന്റെ സഹായത്തോടെ താഴേക്ക് പോയി........

പിന്നെ ഫുഡും കഴിച്ചു റൂമിലോട്ട് വിട്ടു....
എല്ലാവരും ക്ഷീണം കൊണ്ട് ആണന്ന് തോന്നുന്നു പെട്ടെന്ന് ഉറങ്ങി...മ്മക്ക് ആണങ്കിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും
ഉറക്കം വരുന്നില്ല....

അതോണ്ട് മ്മൾ എണീച്ചു വാതിലും തുറന്നു പുറത്തേക്ക് പോയി......മ്മളെ റൂമിന്റെ തൊട്ട് എടുത്ത് ഒരു ചെറിയ ബാൽക്കണി കണ്ടതും
മ്മൾ അങ്ങോട്ട് വെച്ച് പിടിച്ചു....

അവിടെത്തെ കാഴ്ച കണ്ടതും മ്മളെ കണ്ണിന് കുളിരണിയിച്ചു.... ഫുൾ മരങ്ങൾ ആയത് കൊണ്ട് അതിൽ ഫുൾ ലൈറ്റെസ് കൊണ്ട്
ഭംഗി ആക്കിയിക്കണ്.....പോരാത്തതിന് 
മുടിഞ്ഞ തണുപ്പും...മ്മക്ക് ആണങ്കിൽ ഇടക്ക്
ഒരു വിറയൽ ആണ്....💖

പെട്ടെന്ന് മ്മളെ കഴുത്തിൽ ചുടു ശ്വാസം പതിഞ്ഞതും മ്മൾ ഞെട്ടി തിരിഞ്ഞു നോക്കി.......🙄

****************************************
(ഷാൻ)

ഈ കാട്ടുമുക്കിൽ ആണങ്കിൽ ഒരു പൊടിക്ക് റേഞ്ച് ഇല്ല...ഉപ്പാക്ക് അത്യാവിശ്യമായി കമ്പിനിയിലെ ഒരു മെയിൽ അയക്കാൻ ഉണ്ടായിരുന്നു...

മ്മൾ പുറത്തേക്ക് ഇറങ്ങി എങനെ ഒക്കെയോ അത് വിട്ട് കൊടുത്തു......മ്മൾ തിരിച്ചു അകത്തേക്ക് കയറിയപ്പോൾ ഉണ്ട്
ഞങ്ങളെ റൂമിന്റെ അടുത്ത് ഉള്ള ബാൽക്കാണിയിലേക്ക് ആരോ പോവുന്നത് കണ്ടു....🤔

ഇത് ഇപ്പൊ ആരാ ഈ നട്ടപാതിരക്ക് ആരാ
ബാൽക്കണിയിലേക്ക് പോവുന്നതും
എന്ന് വിജാരിച്ച് മ്മൾ അങ്ങോട്ട് പോയപ്പോൾ
പുറത്തേക്കും നോക്കി നിൽക്കുന്ന ആയിശൂനെ ആണ് കണ്ടത്....💘

ഈ കുരിപ്പിനു ഉറക്കവും ഇല്ലേ പടച്ചോനെ...
എന്തായാലും ഇവൾ ഒറ്റക്ക് രാത്രി ഇറങ്ങി വന്നത് അല്ലെ....അതോണ്ട് ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു അവളെ പുറകിൽ ചെന്ന് നിന്നു......

എന്റെ ശ്വാസം അവളെ ദേഹത്ത് തട്ടിയപ്പോൾ  പെണ്ണ് പെട്ടെന്ന്
ഞെട്ടി തിരിഞ്ഞു.....😍

മ്മളെ കണ്ടത് കൊണ്ട് ആണന്ന് തോന്നുന്നു
അവളെ കണ്ണുകൾ വിടരുന്നത് കണ്ടു.......
ആ കണ്ണുകളിലെ തിളക്കവും ഞാൻ ശ്രെദ്ധിച്ചു.....💗💋

മ്മൾ അവളെ ഇടുപ്പിലൂടെ കയ്യിട്ട് എന്നോട് ചേർത്ത് നിർത്തി...പെണ്ണിന്റെ ഹൃദയ മിടിപ്പ്
ഉയരുന്നത് മ്മൾ ശ്രെദ്ധിച്ചു.....

പുറത്ത് നിന്നുള്ള കാറ്റിൽ അവളെ മുടികൾ പാറി പറക്കുന്നുണ്ടായിരുന്നു... അവളെ ആ വെള്ളാരം കണ്ണുകൾ എന്നെ കൊത്തി വലിക്കുന്നത് പോലെ തോന്നി...🌸അവളുടെ ആ ചോര ചുണ്ടുകളിൽ എന്റെ നോട്ടം ചെന്ന് പതിച്ചു💋ആ ചുണ്ടുകൾ എന്തിനന്നായി 
വിറക്കുന്നുണ്ടായിരുന്നു....പെണ്ണിന്റെ ചോര ചുണ്ടുകളിലെ തേൻ നുകരാൻ എന്റെ ഉള്ളം
വെമ്പൽ കൊണ്ടതും മ്മൾ ഒരു നിമിഷം കൈവിട്ട് ആ അധാരങ്ങളെ  കവർന്നെടുത്തു
💋💋🌸🌸🌸

എത്ര നേരം അങ്ങനെ നിന്നെന്ന അറിയില്ല...
രണ്ടും പേർക്കും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ ആണ് ഞാൻ അവളിൽ നിന്ന് മാറി നിന്നത്.... 💘💘💘               അവൾ ആണങ്കിൽ  നന്നായി കിതക്കുന്നുണ്ടായിരുന്നു...പെണ്ണ്
മ്മളെ മുഖത്തേക്ക് നോക്കാതെ തലയും താഴ്ത്തി നിൽക്ക....

അവൾ നിന്ന് വിറക്കുന്നത് കണ്ടതും മ്മൾ ജാക്കെറ്റ്‌ ഊരി അവൾക്ക് ഇട്ട് കൊടുത്തു... പെണ്ണ് എന്തോ യന്ത്രം പോലെ 
അത് പുതച്ചുങ്ങാണ്ട്  അവിടുന്ന് പോയി.....

മ്മൾ  ചിരിച്ചു കൊണ്ട് അവൾ പോകുന്നതും
നോക്കി മ്മളും റൂമിലോട്ട് വിട്ടു....💖💕

****************************************
(ആയിഷു)

ചെക്കൻ കിസ്സ് അടിച്ചതിന്റെ ഹെങ്ങോവർ ഇതുവരെ പോയിട്ട് ഇല്ല....ഇന്നത്തെ മ്മളെ ഉറക്കം യാ...ഹുദാ...🤧😪

എത്ര കണ്ണ് അടച്ചു കിടന്നിട്ടും ആ കിസ്സ് ചെയ്യുന്നത് മനസ്സിലേക്ക് വന്നതും മ്മളെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു...
മ്മൾ പിന്നെ അവന്റെ ജാക്കറ്റും കെട്ടിപ്പിടിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി....😴

ഇന്ന് ഫുൾ ഇത് പോലെ കാടും മലയും കയറിയും ട്രാക്കിങ്ങും ഒക്കെ ആയി ടൈം പോയി....രാത്രി പിന്നെ നേരെത്തെ ഫുഡ് കഴിച്ചു ഫ്രഷ് ആയി....ക്യാമ്പ് ഫൈറിന്     ഇറങ്ങി........

ഹോ....എന്തൊരു തണുപ്പ.... ബല്ലാത്ത തണുപ്പ്......തീ ഉള്ളത് കൊണ്ട് കുറച്ചെങ്കിലും ചൂട് ഉണ്ട്.....നല്ല അസ്സൽ റൊമാന്റിക് സോങ്ങും പ്ലൈ ചെയ്തിട്ടുണ്ട്....💖

എല്ലാവര്ക്കും ഇരിക്കാൻ വലിയ ചെയർ ഒക്കെ ഉള്ളത് കൊണ്ട് പൊളി ആയിരുന്നു ....
അവന്മാർ ഒക്കെ ആണങ്കിൽ കപ്പ്ൾ ഡാൻസ് കളിക്കാ പാട്ടിനു അനുസരിച്ചു.....
ഞങ്ങളെ കൂടെത്തിൽ ഐറിനും അക്കുവും ഞാനും ഷാനും ഒഴികെ ബാക്കി എല്ലാവരും  ഭയങ്കര ഡാൻസിലാ.....

ഷാൻ ആണങ്കിൽ ഇവിടെത്തെ ലാൻ ഫോണിൽ നിന്ന് ആർക്കോ വിളിക്കാ.....
ആരാണാവോ.....😤😒

അതൊക്കെ കഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു.....മ്മക്ക് ആണങ്കിൽ തല ഒക്കെ
വേദനിക്കുന്നത് പോലെ തോന്നി....മ്മൾ നിവർത്തി ഇല്ലാത്തൊണ്ട് ഷാൻ ണ്ട് ഷോള്ഡറിൽ തല വെച്ച് ഇരുന്നു.....

മ്മക്ക് ആണങ്കിൽ നല്ല തണുക്കുന്നും ഉണ്ട്...
അതൊണ്ട് ആണന്ന് തോന്നുന്നു ചെറിയ വിറയൽ വന്നതും ഷാൻ എന്നെ അവനിലേക്ക് ഒന്നും കൂടി ചേർത്ത് കിടത്തി...

****************************************
(ഷാൻ)

ഇന്ന് ആണ് ഞങ്ങൾ നാട്ടിലേക്ക് തിരിക്കുന്നെ... അതോണ്ട് പിന്നെ ഇന്നത്തെ വിസിറ്റിങ് ഒക്കെ കഴിഞ്ഞു ഞങ്ങളെ സ്വന്തം നാട്ടിലേക്ക് തിരിച്ചു.....

രാത്രി ആയിക്കണ്‌ അവിടെ എത്തിയപ്പോൾ
ആയിശൂനെയും പാത്തുനേയും കൊണ്ട് പോവാൻ ശിഫു വന്നിരുന്നു....ബാക്കി ഉള്ളവരുടെയും വന്നിരുന്നു....

പിന്നെ ഐറിൻ ന്നെ ഞാൻ തന്നെ ഡ്രോപ്പ് ചെയ്തു....പിറ്റേന്ന് എന്തായാലും ക്ലാസ് ഇല്ല..
എല്ലാവർക്കും ടൂറിന്റെ ക്ഷീണം ആയത് കൊണ്ട് ലീവ് ആണ്...

അതോണ്ട് ഞാനും ശാനുവും ഒക്കെ നല്ല ഉറങ്ങി തീർത്തു....മ്മൾ പിന്നെ കൂടുതൽ ഉറങ്ങാതെ മ്മളെ ഹിൽസിലേക്ക് വിട്ടു.......
അവിടെ ഇന്ന് കുറച്ചു അധികം പണി ഉണ്ട്...

അത് എന്താന്ന് അല്ലെ...അത് മ്മൾ പിന്നെ പറഞ്ഞു തരണ്ട്‌...അവന്മാർക്ക് പോലും അറിയില്ല....

അതോണ്ട് അവിടെത്തെ പണി ഒക്കെ കഴിച്ചു
നേരെ വീട്ടിലോട്ട് വിട്ടു....

*****************************************
(ആയിഷു)

ഇന്ന് എല്ലാവർക്ക്ക് ട്രിപ്പിന്റെ ക്ഷീണം ആയത് കൊണ്ട് കോളേജ് ലീവ് ആയിരുന്നു...
അതോണ്ട് മ്മൾ ഇന്ന് ഫുൾ കിടന്ന് ഉറങ്ങി....

രാത്രി പിന്നെ മ്മൾ കൊതുനേയും ആട്ടി ഇരിക്കേണ്ട അവസ്ഥയും വന്നു...ഇന്ന് ഫുൾ ടൈം ഉറങ്ങിയത് കൊണ്ട് രാത്രിക്കത്തെ ഉറക്കം യാ ഹുദാ.....😪

മ്മൾ പിന്നെ കുറെ നേരം ഫോണിൽ ഇരിന്നു..
പിന്നെ എപ്പോഴോ മ്മളെ ബാൽക്കണിയുടെ
അടുത്ത് നിന്ന് ശബ്‌ദം കേട്ടപ്പോൾ മ്മൾ ശ്രേധിക്കുന്നെ...

പടച്ചോനെ വല്ല കള്ളൻ എങ്ങാനും....മ്മൾ എന്തായാലും പോയി നോക്കി...പക്ഷെ അവിടെ ആരെയും കണ്ടില്ല..പെട്ടെന്ന് ബാക്കിൽ ഒരു കാൽ പെരുമാറ്റം കേട്ടതും....

മ്മളെ ഉള്ളിൽ ഒരു ചെറിയ ഭയം ഉടലെടുത്തു.....നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ പൊടിയുന്നത് മ്മൾ അറിഞ്ഞു...
മ്മൾ ശ്വാസം അടക്കി പിടിച്ചു തിരിഞ്ഞതും
മ്മളെയും നോക്കി ഇളിച്ചോണ്ട് നിൽക്കുന്ന കോന്തനെയ കണ്ടത് ....

ഇപ്പോഴാ മ്മളെ ശ്വാസം ഒന്ന് നേരെ വീണത്...
മ്മൾ അവനെ കലിപ്പിൽ നോക്കി...

"എന്താടി...ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ...."

"അല്ലാതെ പിന്നെ...മ്മളെ നല്ല ജീവൻ അങ്ങ് പോയി...😠"

"ആണോ...നീ എന്താ ഉറങ്ങിയില്ലെ..."

"എവടെ.... ഇന്ന് ഫുൾ ടൈം ഉറങ്ങിയത് കൊണ്ട് രാത്രിക്കത്തെ ഉറക്കം യാ...ഹുദാ..."

"ഓ...എന്ന മ്മക്ക് ഒരു നൈറ്റ് ട്രിപ്പ് പോയാലോ...."

" പാതിരാത്രിക്ക് കയറി വന്നതും പോരാ....നിന്റെ തലക്ക് വല്ല ഓളം ഉണ്ടോ....
ഈ രാത്രി ട്രിപ്പ് പോവാൻ... ഒരു ട്രിപ്പ് കഴിഞ്ഞെ ഉള്ളു..."

"ഹാ...ഉണ്ടെന്ന് കൂട്ടിക്കോ..."
എന്നും പറഞ്ഞു ചെക്കൻ മ്മളെയും വലിച്ചു പുറത്തേക്ക് കൊണ്ട് വന്നു....ചെക്കൻ അവിടെ കോണി ഒക്കെ ചാരി വെച്ചിട്ട് ഉണ്ട്...കോന്തൻ മ്മളെ കയ്യും പിടിച്ചു താഴെ ഇറക്കി....

"ഡാ...നാറി.... ആരെങ്കിലും കണ്ടാൽ പിന്നെ ജീവിച്ചിട്ട കാര്യം ഉണ്ടാവൂല....നീ പോയെ"

"ഹാ...അങ്ങനെ ഇജ്ജ് ഇപ്പൊ ഇവിടുന്ന് പോവൂല....ഞാൻ നിന്നെ ഇവിടുന്ന് കൊണ്ട് പോവാൻ ആണ് വന്നത് എങ്കിൽ നിന്നെ കൊണ്ട് പോയിരിക്കും......"

"ആണോ...എന്ന പിന്നെ അത് ഒന്ന് കണ്ടിട്ട് തന്നെ കാര്യം....🙄"

എന്ന് പറഞ്ഞു മ്മൾ നാക്ക് എടുത്തില്ല...അപ്പോഴേക്കും അവൻ എന്നെയും എടുത്ത് കൊണ്ട് പോയി......😰

താഴെ ഇറക്കാൻ കുരിപ്പിനോട് പറഞ്ഞിട്ട് അതൊന്നും കേട്ട ഭാവപ്പോലും ഇല്ല......
അവന്റെ വണ്ടിയുടെ അടുത്ത് എത്തിയപ്പോഴാ താഴെ ഇറക്കിയത്.....

അവന്റെ KTM കണ്ടതും മ്മക്ക് അതിൽ കേറാൻ തോന്നിയെങ്കിലും അവനോട് വലിയ ഡയലോഗ് അടിച്ചത് അല്ലെ.......😪😜

ചെക്കൻ അതിൽ കയറി ഇരുന്നുങാണ്ട് മ്മളെ ഒരു നോട്ടം നോക്കി...ഹൌ...ബല്ലാത്ത നോട്ടം ആയി പോയി...😫

"ഡീ...നീ കയറുന്നോ... അതോ ഞാൻ കയറ്റണോ...."

"അയ്യോ...വേണ്ട...."

മ്മൾ പിന്നെ വേഗം കയറി ഇരുന്നു...കുറച്ചു
ഡിസ്റ്റൻസ് കീപ്പ് ചെയ്‌തെങ്കിലും അവന്റെ ഒലക്കമാലെ സ്പീഡും രാത്രി ആയത് കൊണ്ടുള്ള തണുപ്പും.....അതോണ്ട് മ്മൾ അവനോട് ചേർന്ന് തന്നെ ഇരുന്നു....

എങ്ങോട്ടാ പോകുന്നത് എന്ന് ചോദിക്കണം
എന്നുണ്ടെങ്കിലും മ്മൾ മിണ്ടാതെ ഇരുന്നു...
അവനും ഒന്നും മിണ്ടിയില്ല.....ചെക്കൻ ഈ നട്ട പാതിരക്ക് എന്നെയും കൊണ്ട് എങ്ങോട്ട് ആണാവോ പോവുന്നത്.....വീട്ടിൽ ആരെങ്കിലും അറിഞ്ഞാൽ എന്റെ അമ്മോ ആലോചിക്കാൻ കൂടി വയ്യ...ശിഫുനെ കയ്യിലെടുക്കാം....

ബൈക്ക് വേറെ ഒരു റൂട്ടിലൂടെ തിരിഞ്ഞതും
മ്മളെ ഉള്ളിൽ ചെറിയ ഒരു പേടി ഒക്കെ വന്നു...വേറെ ഒന്നും അല്ല ഇവിടെ ഫുൾ കാടും പൊന്തയും പിടിച്ചു കിടക്ക...ഇവന്റെ ഈ രാത്രിയുള്ള വരവ് കണ്ടപ്പോൾ മ്മളെ മനസ്സിൽ വേണ്ടാത്ത കുറച്ചു ചിന്തകൾ ഉടലെടുത്തു.........

മ്മക്ക് പിന്നെ കോന്തനെ വിശ്വാസം ഉള്ളത് കൊണ്ട് വേണ്ടാത്ത ചിന്തകൾ പാടെ ഒഴിവാക്കി എങ്ങോട്ടാ പോകുന്നതെന്നും വിചാരിച്ചു ഇരുന്നു....

ചെക്കൻ ബൈക്ക് ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ നിർത്തി എന്നോട് ഇറങ്ങാൻ പറഞ്ഞു.....മ്മളെ കയ്യും പിടിച്ചുങ്ങാണ്ട് ആ കാട്ടിനുള്ളിലേക്ക് കൊണ്ട് പോയി......

സത്യം പറഞ്ഞ മ്മക്ക് നല്ല പേടി ഉണ്ട്.... ഒന്നാമത് ഭയങ്കര ഇരുട്ട്..ഫോണിന്റെ ഫ്ലാഷിൽ ആണ് പോവുന്നത്..... അതിനുള്ളിലൂടെ പോയി കുറച്ചു അകലെ വെളിച്ചം കണ്ടു...കുറച്ചു കൂടി നടന്നപ്പോൾ
മ്മളെ കണ്ണുകൾ വിടർന്നു.....😮😍

ഒരു ചെറിയ വീട് ആയിരുന്നു...ആ വീട് ഫുൾ
കാന്റിൽസ് കൊണ്ട് അലങ്കരിച്ചിട്ട് ഉണ്ട്...🌸
അതിനു ചുറ്റും റോസും വെള്ളയും കൂടി ചേർന്ന ഒരുപാട് റോസ് പൂക്കളും കണ്ടതും
മ്മൾ അതിശയിച്ചു പോയി....🥀🥀

മ്മൾ പതിയെ ആ വീട്ടിലേക്ക് കയറി.... അമ്പോ..so beautiful🌼    എന്താ..പറയാ കുഞ്ഞു വീട് ആണെങ്കിലും അടിപൊളി.....
മരം കൊണ്ട് കൊണ്ട് ഉണ്ടാക്കിയത് ആണ്...
മുകളിലേക്ക് ചെറിയ സ്റ്റപ്പും ഉണ്ട്.....
ഈ കാടിനുള്ളിൽ ഇങ്ങനെ ഒരു വീടോ.....
മ്മൾ അത്ഭുതത്തോടെ ഷാൻ ന്നെ നോക്കിയപ്പോൾ അവൻ മ്മളെ നോക്കി പുഞ്ചിരിച്ചുങ്ങാണ്ട് എന്റെ അടുത്തേക്ക് വന്നു.....

അവൻ എന്റെ അടുത്തേക്ക് വന്ന് എന്റെ കണ്ണ് പൊത്തി പിടിച്ചു എന്റെ എവിടേക്കോ കൊണ്ട് പോയി...സ്റ്റെപ്പ് കയറുന്നത് കണ്ടപ്പോൾ തന്നെ അത് മുകളിലേക്ക് ആണന്ന് മനസ്സിലായി.....

അവൻ എന്റെ കണ്ണിൽ നിന്ന് കൈ എടുത്തതും എന്റെ മുൻപിൽ ഉള്ളത് കണ്ട്
മ്മടെ ഉള്ളിൽ അത്ഭുതം നിറഞ്ഞു.....😮🌼

💖💖"Happy birthday Aayichumma"💖💖

എന്ന് കാന്റിൽസും റോസും വെച്ച് അലകരിച്ചത് കണ്ട് മ്മളെ കണ്ണ് തള്ളി പോയി......ഇവിടെ ഫുൾ ഓപ്പൺ ആയത് കൊണ്ട് ചെറിയ ചെറിയ മരത്തിൽ ഒക്കെ എന്റെ ഫോട്ടോകൽ ഉണ്ടായിരുന്നു...😍🌸

അത് പോലെ എന്റെ ഫോട്ടോ വെച്ചുള്ള വലിയ ഒരു കേക്കും കണ്ടപ്പോൾ അറിയാതെ 
മ്മളെ കണ്ണുകൾ നിറഞ്ഞു....😍🌸💖💘

ഒരു ചുടുശ്വാസം എന്റെ കവിളിൽ പതിച്ചതും മ്മൾ പെട്ടെന്ന് തിരിഞ്ഞു നോക്കി....

"Happy Birthday Aayichumma...."💋🌸

എന്നവൻ എന്റെ മുന്നിൽ മുട്ട് കുത്തി എനിക്ക് നേരെ ഒരു ബൊക്ക നീട്ടിങാണ്ട് പറഞ്ഞതും മ്മൾ ഒരു യന്ത്രം പോലെ അത് അവന്റെ കയ്യിൽ നിന്ന് വാങ്ങി......

പക്ഷെ എന്നെ ഞെട്ടിച്ചത് ആ ആയിച്ചുമ്മാ എന്നുള്ള വിളി ആയിരുന്നു....

"നീ...ഇപ്പൊ എന്താ ആലോചിക്കുന്നത് എന്ന് മ്മക്ക് അറിയാ  കുറെ കാലത്തിനു ശേഷം ആയിച്ചുമ്മാ എന്നുള്ള വിളി കേട്ടത് കൊണ്ട് അല്ലെ"
എന്ന് ചോദിച്ചപ്പോൾ മ്മൾ അറിയാതെ തലയാട്ടി...............

"നിന്റെ തെമ്മാടി ചെക്കൻ ഇത്രയും കാലം നിന്റെ മുന്നിൽ ഉണ്ടായിട്ടും നിനക്ക് മനസ്സിലാക്കാൻ പറ്റിയില്ലേ....."

അവൻ അത് പറഞ്ഞപ്പോൾ മ്മൾ ഒരു  സംശയത്തോടെ നോക്കി....🙄

"എന്റെ ആയിച്ചുമ്മാ...നിനക്ക് ഈ വിളി കേട്ടിട്ടും നിനക്ക് നിന്റെ ഈ തെമ്മാടിയെ മനസ്സിലാക്കാൻ പറ്റുന്നില്ലേ..."

മ്മളെ ആകെ ഞെട്ടി....ഇവൻ തന്നെ ആയിരുന്നോ എന്റെ തെമ്മാടി.... മ്മൾ ആണോന്ന് ഉള്ള മട്ടിൽ അവനെ നോക്കി...
അവൻ അതെ എന്ന് പറഞ്ഞതും...മ്മൾ സന്തോഷം കൊണ്ട്  അവനെ പോയി കെട്ടിപ്പിടിച്ചു....അവനും എന്നെ പുണർന്നിരുന്നു.......😍😍😘😘

മ്മൾ അവനിൽ നിന്ന് വിട്ട് മാറി അവന്റെ മുഖം എന്റെ കൈകളിൽ പിടിച്ചു അവന്റെ കണ്ണിലേക്ക് നോക്കി....

"ഇത്രയും കാലം എന്റെ മുന്നിൽ ഉണ്ടായിട്ടും എന്നോട് എന്താ പറയാഞ്ഞേ...."

"സമയം ആവട്ടെ എന്ന് കരുതി....."

"ഞാൻ വേറെ വല്ലവന്റെയും കൂടെ പോയിരുന്നു എങ്കിലോ....."

"ഹാ...അത് എങ്ങനെ... പടച്ചോന്റെ കിത്താബിൽ ഈ തെമ്മാടി ചെക്കൻക്ക് വിധിച്ചത് ഈ ആയിച്ചുമ്മാനെ അല്ലെ....."

"ആണോ...ഞാൻ അറിഞ്ഞില്ല..."എന്നും പറഞ്ഞു ഒരു കുറുമ്പോടെ അവന്റെ വയറ്റിനു ഇട്ട് ഒരു കുത്ത് കൊടുത്തു.....😍😍🌸💋

ചെക്കൻ ഒരു വശ്യമായ ചിരിയോടെ എന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി.....😍ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആ കണ്ണിലെ തിളക്കത്തിന്റെ കാരണം എന്നോടുള്ള സ്നേഹം ആണന്ന് തോന്നി....അവൻ എന്റെ മുഖത്തേക്ക് വീണു കിടക്കുന്ന മുടികൾ വകഞ്ഞു മാറ്റി💋എന്റെ അധരങ്ങളിലേക്ക് അവന്റെ അധരങ്ങൾ ചേർത്ത് വെച്ചു....💋

കുറച്ചു സമയത്തിന് ശേഷം പരസ്പരം ചുണ്ടുകൾ വേർപ്പെടുത്തി.....

"🌸I love you Ayishu.....💘💖"

"💕💋Love you to......💋💕"

"ഇങ്ങനെ നിന്നാൽ മതിയോ കേക്ക് കട്ട് ചെയ്യേണ്ടേ...."ഷാൻ

"Mm....😊"

എന്നും പറഞ്ഞു കേക്കിന് അടുത്തേക്ക് പോയി....കേക്ക് കട്ട് ചെയ്ത് ഞാൻ അവന്റെ വായേൽക്ക് വെച്ച് കൊടുത്തു...തിരിച്ചു ഇങ്ങോട്ടും വെച്ച് തന്നു......ബാക്കി ഉള്ളത് അവിടെ വെച്ച് തിരിഞ്ഞതും ഷാൻ കൈ പിടിച്ചു എന്റെ വിരരിലേക്ക് ഒരു റിംഗ് ഇട്ട് തന്നു.....😍

"ഇത് എന്റെ വക ഒരു ചിന്ന birthday ഗിഫ്റ്റ്...
ഇഷ്ടായോ...."ഷാൻ

"ഒത്തിരി...."

എന്നും പറഞ്ഞു  ചിരിച്ചു.....കുറച്ചു നേരം അവിടെ നിന്ന് കുറച്ചു ഫോട്ടോസ് എടുത്ത് 
ഞങ്ങൾ എവിടെന്ന തിരിച്ചു...

തിരിച്ചുള്ള വരവിൽ മ്മൾ അവനെ കെട്ടിപ്പിടിച്ചു അവന്റെ പുറത്ത് തലവെച്ചു കിടന്നു....

മ്മളെ ചിന്തകൾ അവനെ കണ്ട അന്ന് മുതൽ ഉള്ള കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു....

ആദ്യമായി ഷാൻ ന്നെ കണ്ടപ്പോൾ ചെറുപ്പത്തിലേ തെമ്മാടിയുടെ മുഖം ഓർമ്മ വന്നതും ഇവരെ വീട്ടിൽ ചെന്നപ്പോൾ ഇവന്റെ ഉമ്മാനെയും ഉപ്പാന്റെയും ഒക്കെ മുൻപരിചയം തോന്നിയതും ഒക്കെ....കുട്ടിക്കാലം ആയത് കൊണ്ട് പേര് ഒന്നും ഓർമ്മ ഇല്ലായിരുന്നു....ആകെ അന്ന് ഓർത്ത് വെച്ചിരുന്നത് ഈ തെമ്മാടിയുടെ മുഖം ആയിരുന്നു......

അങനെ എന്തൊക്കെയോ ചിന്തിച്ചു വീട് എത്തിയത് അറിഞ്ഞില്ല.....അവനോട് ബൈ പറഞ്ഞു വീട്ടിലോട്ട് വിട്ടു....എന്താ പറയാ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു......

മ്മൾ റൂമിൽ കയറി ബാൽക്കണിയുടെ ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞപ്പോൾ ഡോറിൽ കയ്യും കെട്ടി ചാരി നിൽക്കുന്ന മ്മളെ പുന്നാര കാക്കുവിനെയ കണ്ടത്......🙄

കാക്കു മ്മളെ തുറിച്ചു നോക്കിയതും മ്മൾ ഒരു സൈക്കിൾ മ്മന്ന് വീണ ഇളി പാസ്സ് ആക്കി....😆

"ക....കാക്കു....ഉ...ഉറങ്ങിയില്ലേ...."

"പിന്നെ....ഉറങ്ങിയിരുന്നു.....ഇന്ന് എന്റെ പുന്നാര പെങ്ങളെ birthday ആണ്... അതോണ്ട് 12.00 മണിക്ക് തന്നെ വിഷ്‌ ചെയ്യാൻ വന്നതാ...അപ്പോഴല്ലേ മ്മളെ പെങ്ങൾ ഇവിടുന്ന് മിസ്സിംഗ് ആയ കാര്യം അറിയുന്നെ........"

"ഈ.....😬😬😬"

"വല്ലാതെ ഇളിക്കല്ലേ....പിന്നെ എന്റെ അളിയൻ ഇവിടുന്ന് കൊണ്ട് പോവുമ്പോൾ എനിക്ക് മെസ്സേജ് അയച്ചിരുന്നു...ഇപ്പോഴാ കണ്ടതെന്ന് മാത്രം...അതോണ്ട് നിന്നെ മ്മൾ വെറുതെ വിടുന്നു......."കാക്കു

"Enyway.... Happy birthday pengalootty "

"Thanku...."

"അച്ചോടാ.....ഇന്ന എന്റെ വക ഒരു birthday
ഗിഫ്റ്റ്....നാളെ ഇത് ഇട്ടോണ്ടിം...ഓക്കേ...."

"Sure...."

"ഹാ...നിനക്ക് ഒരു സർപ്രൈസ് ഉണ്ട്....ഇപ്പൊ പറയില്ല...ഇപ്പൊ പോയി ഉറങ്ങ്...."

കാക്കു അതും പറഞ്ഞൂ പോയി...മ്മൾ പിന്നെ കിടന്ന് ഉറങ്ങി...രാവിലെ ആയപ്പോഴേക്കും
എല്ലാവരും കോൺഫ്രൻസ് കാൾ ചെയ്ത വിഷ്‌ ചെയ്തു....അതൊക്കെ ഏറ്റു വാങ്ങി
കാക്കു തന്ന ഡ്രെസ്സും ഇട്ട് താഴേക്ക് ഇറങ്ങി..

അവിടെ എന്നെ കാത്ത് നിന്ന സർപ്രൈസ് കണ്ട് മ്മൾ ഞെട്ടി.....

ഉപ്പാ......

ഞാൻ ഉപ്പാനെ പോയി കെട്ടിപ്പിടിച്ചു..
ഞാൻ ഉപ്പയിൽ നിന്ന് മാറി നിന്ന് തുറുക്കാനെ നോക്കി.....

"എന്താ....ഉപ്പാന്റെ ജാൻസി റാണി നോക്കുന്നെ....... ഞാൻ വന്നത്  ഇഷ്ടായില്ലേ...."ഉപ്പ

"ഹാ....എങ്ങനെ ഉണ്ടടി എന്റെ സർപ്രൈസ്..."ശിഫു

"ഹോ...ഇതായിരുന്നോ നിന്റെ സർപ്രൈസ്...അഞ്ചു പൈസക്ക് ഇല്ല....😏"

"ഹൌ....കലിപ്പിൽ ആണല്ലോ...."
ഉപ്പ

"ആ...ആണ്...എന്നോട് വരുന്നതിനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ...."മ്മൾ

"ഹാ...നിനക്ക് ഒരു സർപ്രൈസ് തരാം എന്ന് കരുതി.....മ്മൾ ഇന്ന് പുലർച്ചക്ക എത്തിയത്.." ഉപ്പ

എന്ന് ഉപ്പ പറഞ്ഞതും മ്മൾ ശിഫു നെ ഒന്ന് നോക്കി...ഈ കുരിപ്പ് ഉപ്പാനെ വിളിച്ചു വന്നതിനു ശേഷം ആണ് എന്റെ റൂമിലേക്ക് വന്നത് എന്ന് മനസ്സിലായി....അവനെ കലിപ്പിൽ നോക്കിങ്ങാണ്ട് മ്മൾ ഉപ്പാക്ക് നേരെ തിരിഞ്ഞു....

"ഹാ...ഇങ്ങൾ മാത്രം ഉള്ളു...
എവിടെ ഇങ്ങളെ തല തിരിഞ്ഞ സന്തതി...വന്നില്ലേ..അതോ അവിടെ എന്തെങ്കിലും തള്ളയെ കെട്ടി പൊറുത്തോ...😬"മ്മൾ

"ഡീ....😠"

എന്ന് മ്മളെ ബാക്കിൽ നിന്ന് അലറൽ കേട്ടതും മ്മൾ വേഗം ഉപ്പാന്റെ പിന്നിലേക്ക് നിന്ന് മ്മളെ നോക്കി കാറിയ ആളെ ഒന്ന് പാളി നോക്കി....🙄

ഹൌ എന്തൊരു കലിപ്പ്.... 😒

"നീ എന്താ പറഞ്ഞെ...."ശയു

"അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ" എന്നും പറഞ്ഞു അവിടുന്ന് ഓടി... പിറകിൽ മ്മളെ കാക്കുവും... അവസാനം എന്നെ കയ്യിൽ കിട്ടിയപ്പോൾ കുരിപ്പ് മ്മളെ കൈ പിടിച്ചു തിരിച്ചു....

"ആ...ഹ്.... ഉമ്മ...ഈ ശയു എന്നെ കൊല്ലുന്നേ.... ഓടി വരണേ...."
എന്നും പറഞ്ഞു മ്മൾ ഒച്ചവെച്ചു.....

"അതിനെ വിടട...വന്ന് കേറിയപ്പോൾ തന്നെ രണ്ടും കൂടി തുടങ്ങിയോ...."
ഉമ്മ

"ഇതൊക്കെ ഞങ്ങൾ കുറെ കാലത്തിനു ശേഷം കണ്ടതിന്റെ ഒരു ചെറിയ സ്നേഹ പ്രകടനം അല്ലെ എന്റെ സുഹാനാത്ത......അല്ലടി കാന്താരി...."ശയു

"അതന്നെ.... 😄😉"മ്മൾ

"ഹോ...ഇപ്പൊ ഇങ്ങൾ ഒന്ന്...മ്മൾ പുറത്തും ആയിക്കോട്ടെ "
എന്നും പറഞ്ഞു മ്മളെ ഉമ്മി പിണങ്ങി....ഞങ്ങൾ ഒക്കെ കൂടി ഉമ്മാക്ക് ഒരു മുത്തം കൊടുത്തു അത് സോൾവാക്കി....

അതിന്റെ ഇടയിൽ കൂടി മ്മളെ ഉപ്പയും ഒരു കിസ്സ് അങ്ങ് കാച്ചിയതും ഉമ്മിയുടെ കയ്യിൽ ഉള്ള ചട്ടകം കൊണ്ട് ഉപ്പാക്ക് ഒന്ന് കൊടുത്തു അടുക്കളയിലേക്ക് പോയി....😄ഇതൊക്കെ കണ്ട് ഞങ്ങൾ പൂര ചിരി ആയിരുന്നു.....🤣😅

പിന്നെ ഉപ്പാന്റെയും ശയുന്റെയും ഒക്കെ വക birthday wishes
ഏറ്റു വാങ്ങി കുറെ കാലത്തെ വിശേഷം ഒക്കെ പറഞ്ഞു ഇരുന്നു....

ഇന്ന് മ്മൾ കോളേജ് ഒഴിവാക്കി... അതോണ്ട് തന്നെ ശിഫു ഇന്ന് വൈകുന്നേരം ഒരു birthday പാർട്ടി അറഞ്ജ് ചെയ്തു...മ്മളെ കൂരാമിസിനെയും ഷാൻ ന്നെയും ഒക്കെ invite ചെയ്തു.....😉

ശയു ആണങ്കിൽ മ്മക്ക് കുറെ ചോക്കളേറ്റ്സ് കൊണ്ട് വന്നിട്ടുണ്ട്...മ്മക്ക് തിന്നാൽ മടുപ്പ് തോന്നാത്ത ഒരു സാധനം ഉണ്ടെങ്കിൽ ഇതാണ്...

കാക്കു ഒക്കെ വീട് അലങ്കരിക്കുന്ന തിരാക്കില...കഷ്ടം....😒😬

മ്മക്ക് പിന്നെ ഇമ്മാത്തിരി പരുപാടിയോട് വലിയ ഇൻട്രസ്റ്റ് ഇല്ല...അതോണ്ട് തന്നെ ഇവിടെ അടുത്തുള്ള ഓർഫെനേജിൽ എന്റെ എല്ലാ birthdayന്റെയും അന്ന് ഞങ്ങളെ വക ആയിരിക്കും ഫുഡ്...

ഈ പ്രാവിശ്യവും തെറ്റിച്ചിട്ട് ഇല്ല... ഓർഫെനേജിൽ പോയി അവിടെത്തെ പിള്ളേർക്ക് ഒക്കെ ഫുഡ് കൊടുത്തു പോന്നു.....😊
വൈകുന്നേരം ആയപ്പോൾ പിന്നെ എല്ലാവരും എത്തിയിരുന്നു....

മ്മൾ പിന്നെ ഉപ്പച്ചീ വാങ്ങി തന്ന ഒരു സിംപിൾ ഫ്രോക്ക് ഉണ്ടായിരുന്നു.. അത് എടുത്തിട്ടു.....നല്ല മൊഞ്ജ് ആയിട്ട് തന്നെ സ്‌കാഫ് ഒക്കെ ചുറ്റി...നല്ല വാലിട്ട് കണ്ണ് എഴുതി..........
മ്മൾ എന്നെ തന്നെ ഒന്ന് മൊത്തത്തിൽ നോക്കി താഴേക്ക് ഇറങ്ങി.......

ഷാൻ മ്മളെ കണ്ണിമ്മ വെട്ടാതെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ മ്മക്ക് ചെറിയ നാണം വന്നോ എന്ന്  സംശയം ഇല്ലാതില്ല🤣😉😆

ശോ...എനിക്ക് നാണോ..... എനിക്ക് വയ്യ...എന്നൊക്കെ മനസ്സിൽ ചിന്തിച്ചു ചിരിച്ചു.....😄

പിന്നെ അവന്മാരും അവളുമാരും ഒക്കെ കൂടി മ്മളെ ഫോട്ടോ എടുക്കാൻ വലിച്ചു കൊണ്ട് പോയി....ഒക്കെ കൂടി മ്മളെ കളിയാക്കി കൊല്ല ഇന്ന് രാവിലെ ആ കോന്തൻ മ്മളെ വിളിച്ചോണ്ട് പോയത് ഒക്കെ അവരൊക്കെ അറിഞ്ഞക്കണ്....മ്മൾ ഷാൻ ന്നെ ഒന്ന് തുറിച്ചു നോക്കി....😠

മ്മളെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു അവൻ മ്മക്ക് ഇളിച്ചു തന്നുങ്ങാണ്ട് കാര്യം പറഞ്ഞു തന്നു......

ഇവന്മാർ ഇന്ന് രാവിലെ ഹിൽസിൽ പോയിട്ട് ആണത്രേ കോളേജിലേക്ക് വന്നത്...അവിടെത്തെ കാര്യങ്ങൾ കണ്ട് അവന്മാർ കണ്ണും തള്ളി ഷാൻ ന്നെ നന്നായി പെരുമാറിയപ്പോൾ പിന്നെ കുരിപ്പ് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തിട്ട് ഉണ്ട്....വിത്ത് ഫോട്ടോസ്....😰😪😠 അവസ്ഥ.....😤

മ്മളെ കൂരാമീസിനെ ഒക്കെ ഉപ്പാക്കും
ശയുനും പരിചയപ്പെടുത്തി കൊടുത്തു......ഷാന്നെ വിളിച്ചെങ്കിലും അവൻ ഒഴിഞ്ഞു മാറി...അവന്റെ ഈ ഒഴിഞ്ഞു മാറ്റം മ്മളെ കുറച്ചൊക്കെ സങ്കടപ്പെടുത്തി....

അവൻ ശിഫുനോട് സംസാരിക്കുന്ന തിരക്കിൽ ആണ്......മ്മൾ പിന്നെ ഉപ്പാനോടും സംസാരിച്ചു ഇരുന്നു....അവന്മാർ ഒക്കെ പെട്ടെന്ന് തന്നെ ഉപ്പാനെ കയ്യിൽ എടുത്തു...

പെട്ടെന്ന് ഉപ്പാന്റെ നോട്ടം വാതിലിന്റെ അങ്ങോട്ട് പോയതും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവങ്ങൾ മാറി മറയുന്നത് കണ്ടു...

മ്മളും അങ്ങോട്ട് നോട്ടം തെറ്റിച്ചു....
അവിടെ ഉള്ള ആളുകളെ കണ്ടതും മ്മൾ ഒരു ടെന്ഷനോടെ ശിഫുനെ നോക്കി അവന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു...ഷാൻ ന്നെ അവനും വല്ലാത്ത ഒരു ഭാവത്തോടെ നിൽക്ക....

ഷാൻ ന്റെ ഫാമിലി ആയിരുന്നു അത്.....വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുക അല്ലെ.......എങ്ങനെ റിയാക്റ്റ്
ചെയ്യും എന്ന് അറിയില്ല...........😐

ഉപ്പാന്റെയും ഉമ്മാന്റെയും ശയുന്റെയും ഒക്കെ മുഖം ആകെ മാറിക്കണ്... സെയിം അവസ്ഥ ആയിരുന്നു ഷാൻന്റെ ഉമ്മാന്റെയും...

എവിടെ ചെന്ന് അവസാനിക്കോ എന്തോ......😯😑

എന്റെ നോട്ടം മുഴുവൻ ഉപ്പാന്റെ മുഖത്ത് ആയിരുന്നു....പതിയെ പതിയെ ഉപ്പാന്റെ കണ്ണുകൾ നിറയുന്നത് കണ്ടതും മ്മക്കും വല്ലാതെ ആയി........😐

ഷാൻ ന്റെ ഉപ്പ മ്മളെ ഉപ്പാന്റെ അടുത്തേക്ക് വന്നതും പിന്നെ അവിടെ ഒരു ഇത്രയും നാളെത്തെ ഒരു സ്നേഹ പ്രകടനം ആയിരുന്നു...

അപ്പോഴാ മ്മളെ ശ്വാസം നേരെ വീണത്....പിന്നെ അവിടെ ഫുൾ സെന്റി സീൻ ആയിരുന്നു...ഇത്രയും നാളത്തെ പരിഭവങ്ങളും സന്തോഷങ്ങളും ഒക്കെ പങ്കു വെക്കുന്നത് ഒരു ചിരിയാലെ നോക്കി കണ്ടു......😊

"ആയിഷു...."

എന്നുള്ള ഉപ്പാന്റെ വിളിയിൽ ഞാൻ അവരെ അടുത്തേക്ക് ചെന്നു........

"നിനക്ക് ഇവർ ആരൊക്കെ ആണന്ന് അറിയോ...."ഉപ്പ

"ഹാ...അത് എന്ത് ചോദ്യ മാലിക്കെ
ഇവൾ കാരണം അല്ലെ വീണ്ടും തമ്മിൽ കാണാൻ ഭാഗ്യം ഉണ്ടായത്.."

ഷാൻ ന്റെ ഉപ്പ അങ്ങനെ പറഞ്ഞപ്പോൾ മ്മളെ ഉപ്പ ഒരു സംശയത്തോടെ  മ്മളെ നോക്കി...
ഷാൻ ന്റെ ഉപ്പ ആണങ്കിൽ ഒക്കെ വിശദീകരിച്ചു കൊടുക്കുന്നുണ്ട്...🙄

ഉപ്പ പിന്നെ ഷാൻ ന്നെയും പരിചയപ്പെട്ടു...ഷാൻക്ക് നേരെത്തെ ഭാവം ഒന്നും അല്ലായിരുന്നു...മ്മളെ ഉപ്പാനോട് ഭയങ്കര കൂളായി ചിരിച്ചു കളിച്ചു സംസാരിക്കുന്നുണ്ട്.....ഇടക്ക്
മ്മളെ ഉപ്പ മ്മളെ തുറിച്ചു നോക്കുന്നുണ്ട്...അതിന്റെ അർഥം എന്താന്ന് മനസ്സിലായില്ല.......

കുറച്ചു കഴിഞ്ഞു ഷിസ എന്റെ അടുത്തേക്ക് വന്നു....

"അല്ല ആയിഷു ഞാൻ പറഞ്ഞ കാര്യം എന്തായി എന്റെ ബാബി ആവാൻ താല്പര്യക്കുറവ് ഒന്നും ഇല്ലല്ലോ......."

അവൾ ഒരു കള്ള ചിരിയാലെ ചോദിച്ചതും അവളുമാർ അറിഞ്ഞതിന്റെ ബാക്കി ഇവിടെയും എത്തീക്കണന്ന് മനസ്സിലായി.... ഷാനു ആണങ്കിൽ വിഷ്‌ ഒക്കെ ചെയ്ത് മ്മളെയും പിടിച്ചു  സെൽഫി ഒക്കെ എടുത്തു.... അപ്പോഴേക്കും ദുഅ ന്റെ കാൾ വന്നപ്പോൾ മച്ചാൻ വേഗം എസ്കേപ്പ് ആയി....😄

ഷാൻ ന്റെ ഉമ്മയും എന്റെ അടുത്തേക്ക് വന്ന്‌ birthday wishes
ഒരു മുത്തവും തന്നു....പാവാണ് ആൾ...അന്ന് ഞാൻ വീട്ടിലേക്ക് പോയതിനെ കുറിച്ചൊക്കെ മ്മളെ ഉമ്മയോട് പറയുന്നുണ്ട്‌.....

"അല്ല...ഇങ്ങനെ സംസാരിച്ചു ഇരുന്നാൽ മതിയോ കേക്ക് കട്ട് ചെയ്യേണ്ടേ...ദാ... ഈ വടയക്ഷികൾക്ക് ഒക്കെ രാത്രി ആവുമ്പോഴേക്കും വീട്ടൽ എത്തണം......."

എന്ന് മ്മളെ കൂരാമീസിനെ ചൂണ്ടി കാണിച്ചു ശിഫു പറഞ്ഞതും അവളുമാർ ഒക്കെ കൂടി അവനെ പൊങ്കാല ഇടുന്നുണ്ട്.... 

പക്ഷെ ഇവന്റെ ഇടക്കുള്ള നോട്ടം മുഴുവൻഷിസയുടെ മുഖത്ത........ മിക്യവാറും ഈ വകയിലും ഇവൾ എന്റെ നാത്തൂൻ ആവാൻ ഉള്ള സ്കോപ്പ് കാണുന്നുണ്ട്..... 😆

അപ്പോഴേക്കും ശയു കേക്ക് ഒക്കെ റെഡി ആക്കി മ്മൾ കട്ട് ചെയ്തു.....
പിന്നെ എല്ലാവരും ഫുഡ് കഴിച്ചു അവളുമാരും അവന്മാരും പോയി....
ഞങ്ങളെ രണ്ട് ഫാമിലി മാത്രം ബാക്കി ആയി....

പാത്തു ഉണ്ട് ഇവിടെ..... കുരിപ്പ് ഷിസനോട് മുടിഞ്ഞ തള്ളിൽ ആണ്....ഉപ്പയും കാസിം ഉപ്പയും തമ്മിൽ ഭയങ്കര ചർച്ചയിലാ... എന്ത്
കാര്യാന്നാവോ...🙄

പിന്നെ മ്മളെ ഉമ്മയും...ഷാൻ ന്റെ ഉമ്മയും കൂടി പിന്നെ അടുക്കളയിൽ നിന്ന് പൊരിഞ്ഞ വർത്താനത്തിലാ..
ഷാൻ ആണങ്കിൽ ശയുനെ പെട്ടെന്ന് തന്നെ കയ്യിൽ എടുത്ത് ഭയങ്കര വർത്താനത്തിലാ....

മ്മളെ ശിഫു മാത്രം പോസ്റ്റ് ആയി ഇരിക്കുന്നത് കണ്ടപ്പോൾ മ്മൾ അങ്ങോട്ട് വെച്ച് പുടിച്ചു...ചെക്കൻ
കാര്യമായി വായനോട്ടത്തിലാ........
അവൾ നിന്ന നിൽപ്പിൽ  ഉരുകി പോവാതെ ഇരുന്നാൽ മതിയായിരുന്നു....😪

"ഡാ...ആ വായ അടച്ചു വെക്ക്... ഈച്ച വല്ലതും കേറി പോവും"മ്മൾ

"പോടീ...അവിടുന്ന്...."കാക്കു

"എന്താ...മോനെ അവളെ എന്റെ നാത്തൂൻ ആക്കാൻ വല്ല പ്ലാനും ഉണ്ടോ......😄"മ്മൾ

"ഇല്ലാതില്ല...." കാക്കു

"അയ്യട...എന്താ മോന്റെ പൂതി... അവൾ already കമ്മിറ്റഡ് ആണ്...."

മ്മൾ ചുമ്മാ കാക്കുന് നേരെ ഒരു ബോബ് ഇട്ടതും അവന്റെ മുഖം ഒക്കെ മങ്ങുന്നത് കണ്ടു.....ശോ പറയേണ്ടിയില്ല എന്ന് തോന്നി..........
പാവം മ്മളോട് ഒന്നും പറയാതെ മുകളിലേക്ക് കയറി പോയി.........😤😆

മ്മൾ പിന്നെ അത് കാര്യം ആക്കാതെ പാത്തുന്റെയും ഷിസന്റേയും കൂടെ കൂടി........ഇവര് പിന്നെ രാത്രി പോവോള്ളു എന്ന് പറഞ്ഞത് കൊണ്ട് മ്മൾ റൂമിലേക്ക് വിട്ടു...ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റാൻ..... അതൊക്കെ മാറ്റി താഴേക്ക് ഇറങ്ങിയപ്പോൾ തന്നെ എല്ലാവരും ഹാളിൽ തന്നെ ഉണ്ട്......

മ്മളും ഉപ്പാന്റെ അടുത്ത് പോയി ഇരുന്നു....

"എന്താ മാലിക്കെ ഇവളെ ഇങ്ങനെ നിർത്താൻ ആണോ പ്ലാൻ....കെട്ടിച്ചു
വിടണ്ടേ...."

ഷാൻ ന്റെ ഉപ്പ അത് ചോദിച്ചതും മ്മളെ കണ്ണ് ഓട്ടോമാറ്റിക് ആയി ഷാൻ ന്റെ മുഖത്തേക്ക് പോയി.......
ചെക്കൻ മ്മളെ തന്നെ നോക്കി നിൽക്ക...ഇവൻ മിക്യവാറും  എനിക്ക് ഇപ്പൊ ചീത്ത പേര് കേൾപ്പിക്കും......😒

"ഹാ....അയക്കണം...അതിനു വേണ്ടി തന്നെ ആണ് ഞങ്ങൾ അവിടുന്ന് പോന്നത്...നല്ലൊരു ചെക്കനെ കണ്ടത്തി അങ്ങ് ഇവിടുന്ന് നാട് കടത്തണം"ഉപ്പ

"ഓ...അല്ലെങ്കിലും എനിക്കും ഇവിടെ നിൽക്കാൻ അത്ര വലിയ പൂതി ഒന്നും ഇല്ല..ഇങ്ങൾ ഇപ്പൊ എന്നെ ഇവിടുന്ന് പറഞ്ഞയക്കാത്തത് എന്റെ കുഴപ്പം ആണോ......പിന്നെ ഇങ്ങൾ ചെക്കനെ കഷ്ടപ്പെട്ട് തിരഞ്ഞു കണ്ട് പിടിക്കണം എന്നില്ല...
മ്മൾ കണ്ട് പിടിച്ചോണ്ട്....😏"

മ്മളും അതെ നാണയത്തിൽ തിരിച്ചടിച്ചു...

"ആണോ...എന്നിട്ട് എന്റെ മോൾ കണ്ട് പിടിച്ചോ ആവോ........"ഉമ്മ

"പിന്നെ....😜😬"

"ഏതാടി... ആ നിർഭാഗ്യവാൻ... നിന്നെ ഒക്കെ കെട്ടാൻ എന്ത് പാപം ആടി അവൻ ചെയ്തേ...."ശയു

എന്ന് ശയു പറഞ്ഞതും ഒക്കെ കൂടി പൂര ചിരി ആയിരുന്നു..ഞാനും ഷാനും ആണങ്കിൽ മുഖത്തോട് മുഖം നോക്കി നിന്നു.....

"അല്ല ഇവർ എന്താ മിണ്ടാത്തെ... അല്ലെങ്കിൽ ഫുൾ ടൈം തല്ല് ആണന്ന് ആണല്ലോ കേട്ടത്..."ഉപ്പ

"ന്റെ...പൊന്ന് മൂത്താപ്പ ഇപ്പോഴെങ്കിലും അവർ തല്ല് ഉണ്ടാക്കാതെ ഇരിക്കുന്നത് ഒന്ന് കണ്ടോട്ടെ....."പാത്തു

അങ്ങനെ സംസാരിച്ചു ഇരുന്ന് ടൈം പോയത് അറിഞ്ഞില്ല....ഷിസ ആണങ്കിൽ എന്തോ സങ്കടത്തോടെ ഇരിക്കുന്നത് കണ്ടു...മ്മളെ നോട്ടം ശിഫു ന്റെ മേത്ത് ചെന്നു... ചെക്കൻ ഇവിടെ ഒന്നും ശ്രേദ്ധിക്കാതെ ഫോണിൽ ആരോടോ ഭയങ്കര ചാറ്റിങ്ങിൽ ആണ്.....

ഇവൾ ഇപ്പൊ എന്തിനാ ഇങ്ങനെ ഇരിക്കുന്നന്നും വിചാരിച്ചു അവളെ അടുത്ത് പോയി ചോദിച്ചു.....പെണ്ണ്
ആണങ്കിൽ ഒരു തരത്തിലും പറയുന്നില്ല അതോണ്ട് മ്മൾ ചെറിയ ഒരു ഡോസ് ഇട്ടു....

"അല്ല നിനക്ക് എന്റെ നാത്തൂൻ ആവാൻ താല്പര്യം ഉണ്ടോ..."

"അതിനു ഇങ്ങൾ എന്റെ നാത്തൂൻ തന്നെ അല്ലെ...."

"എടി...പൊട്ടത്തി നിനക്ക് എന്റെ നാത്തൂൻ ഈ വീട്ടിലോട്ട് വരാൻ താല്പര്യം ഉണ്ടോന്ന ചോദിച്ചേ...."

"അത് പിന്നെ....ശയു ന്റെ കാര്യം ആണോ ഇത്തൂസ് ഉദ്ദേശിച്ചേ......
ശയു നെ ഒക്കെ എന്റെ കാക്കന്റെ സ്ഥാനത്ത് ആ കണ്ടേ....പിന്നെ എങ്ങനെയാ?"

"അയ്യട...ഞാൻ എന്റെ ശിഫു നു വേണ്ടിയാ ചോദിച്ചേ...നിനക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ ചുമ്മാ പറഞ്ഞെന്നെ ഉള്ളു..... നീ അത് വിട്ടേക്ക്😉"

"അയ്യോ..ഇതുസേ  ഞ..ഞാൻ..."

അവൾ നിന്ന് പരുങ്ങുന്നത് കണ്ടതും മ്മക്ക് ചിരി വന്നു...

"എന്താടി....അവനും നിനക്ക് കാക്കുനേ പോലെ അല്ലെ😉😅"

"അ...ത് പി...പിന്നെ എനിക്ക് കുഴപ്പം ഒന്നും ഇല്ല........"

അവൾ ഒന്ന് പരുങ്ങിക്കൊണ്ട് പറഞ്ഞതും മ്മക്ക് ചിരി വന്നു മ്മൾ ചിരിച്ചു....മ്മളെ ചിരി കണ്ടതും പെണ്ണ് മുഖം വീർപ്പിച്ചു കൊണ്ട് എന്റെ കയ്യിൽ നുള്ളി...

"ന്റെ... പൊന്നോ...ഇതങ്ങ്  ആദ്യമേ പറഞ്ഞപ്പോൾ പോരെ...എനിക്ക് നേരെത്തെ സംശയം ഉണ്ടായിരുന്നു
അത് ഒന്ന് ചെക്ക് ചെയ്‌തത......"

"ഓ...മ്മളെ ഉള്ളിൽ ഉള്ളത് പുറത്ത് ചാടിച്ചത് ആണല്ലേ...."

"ഹാ...അല്ല എന്നിട്ട് എന്താ ഇജ്ജ് മ്മളെ കാക്കുനോട് ഇഷ്ടം ആണന്ന് പറയാത്തെ.....ഹാ...അത് അവിടെ നിക്കട്ടെ നീ എന്തിനാ സങ്കടപ്പെട്ട ഇരുന്നത്....."

"അത്...പിന്നെ ശിഫൂക്ക ഇതുവരെ എന്നെ കാണുമ്പോൾ ചിരിക്കേം സംസാരിക്കാം ഒക്കെ ചെയ്തിരുന്നു..
അപ്പൊ ഞാൻ വിചാരിച്ചു എന്നെ ഇഷ്ടം ആവും എന്ന്... പക്ഷെ ഇപ്പൊ എന്നെ ഒന്ന് മൈൻഡ് ചെയ്യുന്നും കൂടി ഇല്ല..ഫുൾ ടൈം ഫോണിൽ അപ്പൊ ഞാൻ വിചാരിച്ചു എല്ലാം എന്റെ വെറും തോന്നൽ ആവുമെന്ന്.....അതാ........"

"ഹാ...ഹാ..ഇതിന് ആണോ നീ ഇങ്ങനെ എന്തോ പോയ അണ്ണനെ പോലെ ഇരുന്നിരുന്നത്...കഷ്ട്ടം.....
അത് ഞാൻ എന്റെ കാക്കുന് ചെറിയ ഒരു പണി കൊടുത്തതിന്റെ ഹാങ്ങോവറിൽ ആയിരുന്നു..."

"എന്ത് പണി...."

മ്മൾ നേരെത്തെ ഉണ്ടായത് പറഞ്ഞതും മ്മളെ മോന്ത വീർപ്പിച്ചു നോക്കാ മ്മൾ അവൾക്ക് ഒരു ഇളി പാസ്സ് ആക്കി കൊടുത്തു അത് ശെരിയാക്കി തരാണ്ട്‌ എന്നും പറഞ്ഞു മ്മൾ  മുങ്ങി......

അപ്പോഴേക്കും ഫുഡ് ഒക്കെ റെഡി ആയി...അതൊക്ക കഴിച്ചു അവർ പോവാൻ ഇറങ്ങി.....

"അതെ...ഇങ്ങൾ ഇനി സമയം പോലെ അങ്ങോട്ട് ഇറങ്ങു....."ഷാൻ ന്റെ ഉപ്പ

"ആടാ...ഇൻഷ അല്ലാഹു..."ഉപ്പ

"ആ...പിന്നെ ഒരു വരവും കൂടി ഇങ്ങോട്ട് വരുന്നുണ്ട്...."ഷാൻ ന്റെ ഉപ്പ

"ഹാ....എന്താ വിശേഷിച്ചു...."ഉമ്മ

"അതൊരു കല്യാണക്കാര്യം ആണ്..."

"കല്യാണകാര്യോ...ആർക്ക്...."ഉമ്മ

"ഷാൻക്ക്...."

എന്ന് അവന്റെ ഉപ്പ പറഞ്ഞതും മ്മളെ ഉള്ളിൽ ഒരു ഇടിവെട്ടി...........
പടച്ചോനെ....കല്യാണോ..........😮

"ഏ.... അതിന് അവൻക്ക് വയസ്സ് ആയിട്ട് ഒന്നും ഇല്ലല്ലോ..."ഉപ്പ

"ഏയ്...ബട്ട് വാക്കാലെ ഒരു ഉറപ്പിച്ചു ഇടൽ... അത്രേ ഉള്ളു..."കാസിമുപ്പ

"ഓ.....അല്ല ഏതാ കുട്ടി...."ഉപ്പ

"അതൊക്കെ ഞാൻ വിശദമായി പറയാം ഇപ്പൊ ഞങ്ങൾ ഇറങ്ങാണ്...
പിന്നെ നാളെ നീ ഹോസ്പിറ്റൽക്ക് വരൂലെ...."കാസിമുപ്പ

"ഇൻഷ അല്ലാഹ്..സാഹിബിനെ കാണാൻ
എന്തായാലും പോണം...നാളെ നിനക്ക് ഫ്രീ ആവുമ്പോൾ പോവാം......"ഉപ്പ

എല്ലാവരും ഇറങ്ങിയപ്പോളും മ്മളെ മനസ്സ് വേറെ എവിടെയോ ആയിരുന്നു...മ്മൾ പിന്നെ കൂടുതൽ അവിടെ നിൽക്കാതെ തലവേദന ആണെന്നും പറഞ്ഞു റൂമിലേക്ക് പോയി....

ഷാൻ ന്റെ ഉപ്പാക്ക് ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണന്ന് ഒന്നും അറിയിന്നുണ്ടാവില്ല....എന്തൊക്കെയോ ആലോജ്ജിച്ചു മ്മളെ മനസ്സ് ഒക്കെ കലങ്ങി മറിയാൻ തുടങ്ങി.......

എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം മ്മളെ ഏഴയലത്ത് പോലും വരുന്നില്ല...ഷാൻ മ്മക്ക് വിളിച്ചെങ്കിലും എന്തോ ഫോൺ എടുക്കാൻ തോന്നിയില്ല...

മ്മൾ പിന്നെ എണീച്ചു റൂമിന്റെ പുറത്തേക്ക് ഇറങ്ങി ഞങ്ങളെ സിറ്റ് ഔട്ടിലേക്ക് പോയി..
അവിടെ പോയി ഇരിക്കാൻ ഭയങ്കര രസാ....
മ്മൾ അവിടേക്ക് പോയപ്പോൾ ശിഫു ഉണ്ട് അവിടെ കസേരയിൽ തലവെച്ചു ഇരുന്ന്
പുറത്തേക്ക് നോക്കി ഇരിക്കുന്നു...മ്മക്ക് 
കണ്ടപ്പോൾ പാവം തോന്നി...മ്മൾ പെട്ടെന്ന് 
റൂമിലേക്ക് തന്നെ തിരിച്ചു പോയി ഷിസക്ക് വിളിച്ചു......

"ഹലോ....."മ്മൾ

"ഹലോ...ഇത്തൂ..."ഷിസ

"ആഹാ...നീ ഇത് വരെ ഉറങ്ങിയില്ലേ...."
മ്മൾ

"ദേ...എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട
എന്റെ ഉറക്കവും കളഞ്ഞു ഇങ്ങൾ ഇരിക്കുബോൾ എന്നോട് ഉറങ്ങിയൊന്ന്
ചോധിക്കുന്നോ......😠"ഷിസ

"ഹോ...ഭയങ്കര ചൂടിൽ ആണല്ലോ...നിന്റെ ഉറക്കം ഞാൻ ഇപ്പൊ ശെരിയാക്കി തരാം"
മ്മൾ

"എങ്ങനെ....."ഷിസ

"അതൊക്കെ ഉണ്ട്...നീയെ ഞാൻ പറയുമ്പോൾ കാക്കുന് വിളിക്കണം...."മ്മൾ

"അല്ലോഹ്.....ഞാനോ....."ഷിസ

"ആ...നീ തന്നെ..നീ ഇപ്പൊ ഇങ്ങോട്ട് ഒന്നും
പറയണ്ട.....അപ്പൊ ശെരി...."മ്മൾ

എന്നും പറഞ്ഞു മ്മൾ ഫോൺ വെച്ച് കാക്കുന്റെ അടുത്തേക്ക് പോയി..........

"എന്താ...കാക്കു...നിരാശ കാമുകന്മാരെ പോലെ ഇങ്ങനെ ഇരിക്കുന്നെ....😜"

കാക്കു പെട്ടെന്ന് ഞെട്ടിങ്ങാണ്ട് മ്മളെ നോക്കി....

"നീ ഉറങ്ങിയില്ലേ...."

"ഇല്ല..എനിക്ക് ഉറക്കം വന്നില്ല..അതോണ്ട് ഇങ്ങോട്ട് വന്നപ്പോഴാ ഇങ്ങൾ ഇവിടെ ഇരിക്കുന്നത് കണ്ടത്....."

എന്ന് മ്മൾ പറഞ്ഞപ്പോൾ ഒരു മങ്ങിയ ചിരി ചിരിച്ചു...

"കാക്കു...ഇങ്ങൾക്ക് ശെരിക്കും അവളെ ഇഷ്ടം ആണോ...അതോ....."

"നീ എന്താ ഉദ്ദേശിക്കുന്നെ...."

"മ്മൾ പ്രേത്യേകിച്ചു ഒന്നും ഉദ്ദേശിക്കുന്നില്ല..
ഇങ്ങൾ കാര്യം പറയി......"

"ശെരിക്കും ഇഷ്ടം ആണോന്ന് ചോദിച്ചാൽ അറിയില്ല....ഞാൻ അവളെ ആദ്യമായിട്ട് കാണുന്നത് അന്ന് ഷാൻ  ഹോസ്പിറ്റൽ കിടക്കുമ്പോഴാ.....എന്തോ പെട്ടെന്ന് തന്നെ അവളെ മുഖം എന്നിൽ പതിഞ്ഞു...അതിന്
ശേഷം ഓരോ പ്രാവിശ്യവും അവളെ കാണുമ്പോൾ എന്റെ നെഞ്ച് എന്തിനന്നായി തുടിക്കുന്നുണ്ടായിരുന്നു......
അവൾ എന്റെതാണെന്ന തോന്നൽ..........

പിന്നെ ഇടക്ക് അവളെ പറ്റി ഷാൻ നോട് ചോദിച്ചപ്പോഴും അവൻക്ക് അവളെ പറ്റി നൂർ നാവായിരുന്നു...ഇതിന് ഇടയിലുള്ള ഞങ്ങളെ കണ്ട് മുട്ടലിൽ ഒരു കൊച്ചു കാന്താരി ആണെന്ന മനസ്സിലായി....ഇന്ന് നീ പെട്ടെന്ന് അവൾ കമ്മിറ്റഡ് ആണന്ന് പറഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു കുത്തൽ.........."

"അമ്പോ...ഇത്രക്കും ഉണ്ടായിരുന്നോ.......
എന്ന പിന്നെ അവളെ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നാലോ ഇങ്ങളെ നല്ല പാതി ആയിട്ട്.....😜😅"

"ഏ..........🙄"

ചെക്കൻ ഞെട്ടിങ്ങാണ്ട് ചോദിച്ചതും മ്മൾ ഒന്ന് സൈറ്റ് അടിച്ചു കൊടുത്ത് അവൻ അറിയാതെ ഷിസക്ക് മെസ്സേജ് അയച്ചു....
കുറച്ചു നിമിഷത്തിനു അകം ഷിസയുടെ കാൾ കാക്കുവിന്റെ ഫോണിലേക്ക് വന്നതും അവന്റെ കണ്ണുകൾ വിടരുന്നത് മ്മൾ കണ്ടു........

അവൻ മ്മളെ നോക്കുന്നത് കണ്ടതും മ്മൾ ഒന്ന് ചിരിച്ചു കൊടുത്തുങ്ങാണ്ട് അവൻക്ക് ഒരു മുത്തവും കൊടുത്ത് റൂമിലേക്ക് പോന്നു... ഇനി അവരായി അവരെ പാടായി.....


പിറ്റേന്ന് പിന്നെ കോളജ് ഇല്ല...പൊതു അവധി ആയത് കൊണ്ട് മ്മൾ എണീറ്റ് ചായയും കുടിച്ചു സോഫയിൽ ഇരിക്കുമ്പോൾ ആണ് ശിഫു ഇറങ്ങി വരുന്നത് കണ്ടത്.......

ചെക്കന്റെ ചിരിച്ചുങ്ങാണ്ട് ഉള്ള വരവ് കണ്ടപ്പോൾ തന്നെ മ്മക്ക് കാര്യം കത്തി.....
ചെക്കൻ എനിക്ക് ഒന്ന് ചിരിച്ചു തന്നുങാണ്ട്
എന്റെ കവിളിൽ ഒന്ന് പിച്ചി കാറിന്റെ ചാവിയും കറക്കി പുറത്തേക്ക് പോവുന്നതും നോക്കി അന്തം വിട്ട് നിന്നു...
ചെക്കന്റെ കിളി മുഴുവൻ പോയെന്ന് തോന്നുന്നു....😪😄

മ്മൾ പിന്നെ ചായയും കുടിച്ചു റൂമിലോട്ട് തന്നെ വിട്ടു...ഉപ്പയും ശയുംവും എങ്ങോട്ടോ പോയിക്കണു.....മ്മൾ ഫോണിൽ കളിച്ചോണ്ട് ഇരുന്നതും ഷാൻ വിളിച്ചു.....
അപ്പൊത്തന്നെ ഫോൺ എടുത്തു... ഇന്നലെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിന് കുറെ കലിപ്പ് ആയെങ്കിലും പിന്നീട് ശെരി ആയി.... അവനോട് സംസാരിച്ചു ഇരുന്ന്  ടൈം പോയത് അറിഞ്ഞില്ല......

പിന്നെ വൈകുന്നേരം ആയപ്പോൾ ശയുനെ കൂട്ടി ഷോപ്പിങ്ങിന് പോയി...അവന്റെ പോക്കറ്റ് ഫുൾ കാലി ആക്കി വീട്ടിലോട്ട് തന്നെ വിട്ടു..ഇന്നലത്തെ കാര്യം ഒക്കെ ഞാൻ പാടെ വിട്ടിരിന്നു...

ഇന്ന്  രാത്രി എല്ലാവരും കൂടി ഫുഡ് അടിക്കുന്നതിനു ഇടയിലാ ഉപ്പ ശയുന്റെ കല്യാണക്കാര്യം എടുത്തിട്ടത്.....

"ഇവന്റെയും ആയിശൂന്റെയും കല്യാണം മനസ്സിൽ കണ്ടാ ഈ വരവ്...ശയു പിന്നെ ആദ്യമേ ഒരുത്തിയെ കണ്ട് വെച്ചിട്ട് ഉണ്ട്....
അവന്റെ ജൂനിയർ ആയിരുന്നു...ഞങ്ങൾ ഇന്ന് പോയി അനോഷിച്ചിട്ടും ഉണ്ട്...."
ഉപ്പ

ഉപ്പാന്റെ വർത്താനം കേട്ടതും ഞാനും ശിഫവും മുഖത്തോട് മുഖം നോക്കി ശയുനെ തുറിച്ചു നോക്കി...കാലമാടാൻ.. 😠ഇപ്പൊ ഞങ്ങളെ നോക്കി ഇളിക്ക......
ഓ...എന്തായിരുന്നു ഓന്റെ വർത്താനം
ഞാൻ ഇങ്ങളെ പോലെ ആരെയും വായ്നോക്കില്ല....ഉപ്പയും ഉമ്മയും പറഞ്ഞ ആളെയെ കെട്ടു....🙄😒അവന്റെ കോപ്പിലെ....😠മ്മൾ കാക്കുനേ നോക്കി ഒന്ന് പല്ലുറുമ്പിങ്ങാണ്ടു ഉപ്പാനെ നോക്കി.......

"എന്താ...ആയിഷു നിനക്കും ഇതുപോലെ ആരെങ്കിലും ഉണ്ടോ..."ഉപ്പ

എന്ന ഉപ്പാന്റെ ചോദ്യത്തിൽ മ്മൾ ശിഫുനെ നോക്കി...അവൻ പറഞ്ഞാലോ എന്നുള്ള മട്ടിൽ... എവടെ കുരിപ്പ് ഏസിയുടെ ഭംഗി നോക്കാ.....😒😪

"നിനക്ക് അങ്ങനെ ആരും ഇല്ലെന്ന എന്റെ വിശ്വാസം.....പിന്നെ ഞാൻ നിനക്ക് ഒരു ചെക്കനെ കണ്ടുപിടിച്ചിട്ട് ഉണ്ട്....നല്ല വീട്ടുക്കാര...നമ്മുക്ക് അറിയുന്ന ആൾക്കാരു തന്നെ ആണ്....... ഞാൻ എന്തായാലും അവർക്ക് വാക്ക് കൊടുത്തു....അവർ നിന്നെ വന്ന് ഒന്ന് കാണട്ടെ എന്ന് ചോദിക്കുന്നു...എന്താ നിന്റെ അഭിപ്രായം..."ഉപ്പ

ഉപ്പാന്റെ വാക്കുകൾ ഇരു ഇടിത്തി വീണ പോലെ ആയിരുന്നു എന്റെ  നെഞ്ചിൽ......
മനസ്സിൽ എന്തോ ഭാരം കേറ്റി വെച്ച ഫീൽ..

"നീ എന്താ ഒന്നും പറയാത്തെ........"ഉപ്പ

"അ...അത് പിന്നെ...എനിക്ക് ഇപ്പൊ തന്നെ കല്യാണം ഒന്നും വേണ്ട....എനിക്ക് പഠിക്കണം....."മ്മൾ

"ഇത് ഇപ്പൊ എല്ലാവരും പറയുന്ന ഡയലോഗ് അല്ലെ...അവർക്ക് ദ്യദി ഇല്ല...
ജസ്റ്റ് എങ്കേജ്‌മെന്റ  കഴിച്ചിടാം...പിന്നെ കല്യാണം നിന്റെ പഠിപ്പ് ഒക്കെ കഴിഞ്ഞിട്ട് മതി........"ഉപ്പ

"എനിക്ക് ഇപ്പൊതന്നെ കല്യാണം വേണ്ട...."

എന്നും പറഞ്ഞു മ്മൾ ഫുഡ് മതിയാക്കി എണീറ്റു റൂമിലേക്ക് പോയി... 
കണ്ണുകൾ എന്തിനെന്നില്ലാതെ നിറയുന്നുണ്ടായിരുന്നു..

ഒന്ന് സന്തോഷിച്ചു വരുമ്പോഴേക്കും അടുത്തത്.....മ്മൾ ബെഡിൽ മുഖം പൊത്തി കരഞ്ഞു....കുറച്ചു കഴിഞ്ഞു ആരോ തലയിൽ തലോടുന്ന പോളെ തോന്നിയപ്പോൾ ആണ് മ്മൾ തലയുർത്തി നോക്കിയത്......ഉപ്പ ആയിരുന്നു......

"നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ വേണ്ട..നീ ഇത് വരെ എന്നോട് ഒന്നും മറച്ചു വെച്ചിട്ട് ഇല്ലല്ലോ... അതോണ്ട് തന്നെ ആരോടും ഇഷ്ടം ഉള്ള കാര്യവും എന്നോട് പറഞ്ഞിട്ടില്ല....എന്നോട് പറയാതെ ഇനി ആരെങ്കിലും ഉണ്ടോ...."ഉപ്പ

മ്മൾ എന്ത് പറയണം എന്നറിയാതെ കുഴങ്ങി....എന്തും തുറന്ന് പറയുമായിരുന്നു
എങ്കിലും ഇതുവരെ ഷാൻ നോടുള്ള ഇഷ്ടത്തെ പറ്റി ഞാൻ പറഞ്ഞിട്ട് ഇല്ല......
എന്റെ തെറ്റ് തന്നെയാ.....

"മോൾ എന്താ ആലോചിക്കുന്നെ... നാളെ അവർ നിന്നെ വന്ന് കണ്ടോട്ടെ എന്ന് ചോദിക്കുന്നു...ഉപ്പ എന്ത് പറയണം...അവർ നിന്നെ വന്ന് ഒന്ന് കണ്ടു പൊയ്ക്കോട്ടേ......
ഇഷ്റ്റം ആയില്ലെങ്കിൽ നമ്മുക്ക് ഒഴിവാക്കാം....ഞാൻ വരാൻ പറഞ്ഞോട്ടെ"
ഉപ്പ

"ഉപ്പാന്റെ ഇഷ്ടം....."മ്മൾ

ഉപ്പ മ്മളെ നോക്കി ചിരിച്ചു ഉറങ്ങാൻ പറഞ്ഞുങ്ങാണ്ട് പോയി.....മ്മൾ അപ്പൊ തന്നെ ഷാൻ ന്നു കാൾ ചെയ്തു......

"ആ...ആയിഷു..മ്മൾ കുറച്ചു ബിസിയ...
ഓഫീസിൽ കുറച്ചു തോനെ വർക്കുകൾ ഉണ്ടടി...ഞാൻ പിന്നെ വിളിക്കാം...."

എന്നും പറഞ്ഞു എനിക്ക് പറയാൻ ഉള്ളത്
പോലും കേൾക്കാതെ അവൻ ഫോൺ വെച്ചു..... മ്മൾ കരഞ്ഞു തളർന്നു എപ്പോഴോ ഉറങ്ങി പോയി..........

രാവിലെ പാത്തുന്റെ ഫോൺ വിളി കേട്ട മ്മൾ എണീറ്റത്.......

"ഹാലോ....."

"ആ...ആയിഷു നീ വല്ലതും അറിഞ്ഞോ.."

"എന്തോന്ന....."

"ഏ.... അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ.....  നീ ആ വാട്സ്പ്പ് ഒന്ന് എടുത്ത് നോക്ക്...."

മ്മൾ ഫോൺ വെച്ച് വാട്സ്പ്പ് എടുത്ത് നോക്കി....

അതിൽ വന്ന കാര്യം കണ്ട് മ്മൾ ഞെട്ടി....
എക്സാം ഡേറ്റ് ഫിക്സ് ചെയ്തിരിക്കുന്നു..
അതോണ്ട് ഇനി സ്റ്റഡി ലീവ് ആണന്ന്......
ഹു...ബല്ലാത്ത മെസ്സേജ് ആയിപ്പോയി...😠

ഇന്ന് എങ്ങനെ എങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം എന്ന് വിചാരിച്ചത് ആയിരിന്നു...അപ്പൊ അടുത്ത പണി.....
ഇതൊക്കെ നോൺ സ്റ്റോപ്പ് ഇല്ലാതെ എന്റെ നെഞ്ചത്തോട്ട് ആണന്നു ആലോജിക്കുബോഴാ.......😤

മ്മൾ അപ്പൊ തന്നെ പാത്തുനേ വിളിച്ചു ഇങ്ങോട്ട് വരാൻ പറഞ്ഞു.....മ്മൾ എണീറ്റ് ശിഫു ന്റെ റൂമിലേക്ക് പോയപ്പോൾ അവൻ ഇവിടെ ഇല്ല...അല്ലെങ്കിലും ആവിശ്യം സമയത്തു ആരെയും കാണില്ലല്ലോ.........
ഇന്നലെ അവന്റെ മുന്നിൽ വെച്ച് അല്ലെ ഉപ്പ അതൊക്കെ പറഞ്ഞത്...എന്നിട്ടും
അവൻ ഒരു വാക്ക് പോലും പറഞ്ഞില്ല......

എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്നെക്കാൾ നന്നായി അവന് അറിയാം...
എന്നിട്ടും.....😐😢

മ്മക്ക് എന്തോ സങ്കടായി..... താഴത്തോട്ട് ചെന്നപ്പോൾ തന്നെ മ്മളെ ഉമ്മി ഉണ്ട് നോക്കി പേടിപ്പിക്കുന്നു.....മ്മൾ അത് മൈൻഡ് ചെയ്യാതെ അടുക്കളയിലേക്ക് 
പോയി.....ഇപ്പൊ വരും മ്മളെ ഉപദേശിച്ചു നന്നാക്കാൻ.......

"ആയിഷു..നീ ഇന്നലെ എന്തിനാ ഉപ്പാനോട് ദേശ്യപ്പെട്ട് പോയത്....കല്യാണം ഒക്കെ അതിന്റെ സമയത്തു തന്നെ നടക്കണം...
അല്ലാതെ മൂക്കിൽ പല്ലു മുളച്ചിട്ടു അല്ല......
ഇതുവരെ നിന്റെ ഇഷ്ടത്തിന് അല്ലെ ഉപ്പ സമ്മദിച്ചിരുന്നത്....ഈ കാര്യത്തിൽ നീ ഉപ്പാന്റെ ഇഷ്ടത്തിന് സമ്മതിക്കണം...."
ഉമ്മ

"ഓഹോ....അപ്പൊ എന്റെ ജീവിതത്തിൽ എനിക്ക് ഒരു റോളും ഇല്ലെന്ന്......."മ്മൾ

"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.."ഉമ്മ

"പിന്നെ....ഈ കല്യാണം എന്നുള്ളത് രണ്ട് മനസ്സുകൾ  തമ്മിൽ പരസ്പരം അറിഞ്ഞു ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ ഉള്ളതാ....അല്ലാതെ ഒരു ക്ലാസ് ചായ കുടിച്ചു മാത്രം പരിചയമുള്ള ഒരാളെ ജീവിതകാലം മുഴുവൻ എങ്ങനെയാ കൂടെ കൂട്ടുക......"മ്മൾ

"ആണോ....ഞാൻ അറിഞ്ഞില്ല....ഈ കാര്യത്തിൽ നിനക്ക് ഇത്രയും വിവരം ഉണ്ടെന്ന് ഞാൻ അറിഞ്ഞത് ഇപ്പോഴാ.....
മോൾ ഇപ്പൊ ചായ കുടിക്ക്......ഇന്ന് വൈകുന്നേരം നിന്നെ അവർ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് ഉണ്ട്......"ഉമ്മ

"ഉമ്മാ......😠😒😡"മ്മൾ

"ഇജ്ജ് അലറേണ്ട.....എന്ത് ഉണ്ടെങ്കിലും ഉപ്പാനോട് പറഞ്ഞോ...എനിക്ക് ഒന്നും കേൾക്കേണ്ട......."ഉമ്മ

ഹും.....ഇങ്ങൾ കേട്ടീലെ...ഇവിടെത്തെ വർത്താനം.....എന്നെ കാണാൻ ഇത്രക്ക് മുട്ടി നിൽക്കുന്നവർ ഇങ്ങോട്ട് വരട്ടെ......
അല്ലപിന്നെ.....കല്യാണം പൊളിച്ചു അടുക്കി 
കയ്യിൽ കൊടുക്കുന്നുണ്ട് ഈ ആയിഷു.....

എന്നൊക്കെ എന്നെ കാണാൻ വരുന്നവരെ മനസ്സിൽ പ്രാകി ചായ കുടിക്കാൻ ഇരുന്നു...
അവരോടുള്ള ദേഷ്യത്തിൽ രണ്ടന്നെം കൂടുതൽ തിന്ന മ്മൾ എണീറ്റത്....ഇത്രയും
നേരം ആയിട്ടും ഇതിന്റെ ഒക്കെ തലവനെ ഇങ്ങോട്ട് കാണുന്നില്ല......എവിടെ പോയോ എന്തോ....😫

മ്മൾ പിന്നെ സോഫയിൽ ഇരിക്കുമ്പോൾ ആണ് ശയു മ്മളെ അടുത്ത് വന്ന് ചൊറിയാൻ തുടങ്ങിയത്.... ഇന്നാലെത്തേതും കൂടി കൂട്ടി അവന്റെ നടുപ്പുറം നോക്കി ഒന്ന് അങ്ങ് കൊടുത്തു....
അല്ലപിന്നെ.....അവൻ പിന്നെ അതും ഇതും പറഞ്ഞു മ്മക്ക് അവന്റെ പെണ്ണിന്റെ ഫോട്ടോ കാണിച്ചു തന്നു.....പിന്നെ മ്മളെ നാത്തൂന്റെ പേര് ഷംന.....എങ്ങനെ വളഞ്ഞു.. എന്തോ 😪

"എങ്ങനെ ഉണ്ട്...."കാക്കു

"ഹും..എന്റെ അത്രപോരാ...ആ എന്നാലും
പരിഗണിക്കാം....😜"മ്മൾ

"അയ്യട..നിന്നെ ഒക്കെ കെട്ടാൻ വരുന്നവൻ രണ്ടെണ്ണത്തിനെ കെട്ടിയ തന്ത ആവുമേടി"
കാക്കു

"ശോ..sry bro...അവൻ മാത്രം കേട്ടൊള്ളൂ എന്ന് വാക്ക് തന്നുക്കണ്....."😏😛മ്മൾ

"ഡീ..ഏന്താടി ആ കൊരങ്ങൻ...ഇജ്ജ്
മിക്യവാറും ഇന്ന് വരുന്നവന്റെ കൂടെ പോവേണ്ടി വരും....ഉപ്പ എല്ലാം തീരുമാനിച്ച
മട്ടാ...."കാക്കു

"ഹോ....ഇങ്ങോട്ട് വരട്ടെ...ഇത് പൊളിച്ചു അടുക്കി അവന്റെ കയ്യിൽ കൊടുക്കും ഈ ഞാൻ....നീ നോക്കിക്കോ....😏"മ്മൾ

"Mm..... കണ്ടെച്ചാൽ മതി....."കാക്കു

മ്മൾ അവൻക്ക് ഒരു ലോഡ് പുച്ഛം വാരി വിതറി ഇരിക്കുമ്പോൾ ആണ് പാത്തു വന്നത്.....മ്മൾ അവളെയും കൂട്ടി റൂമിലേക്ക് വിട്ടു..........

അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോഴാ മ്മക്ക് കുറച്ചെങ്കിലും ആശ്വാസം ആയത്....വലിയ ഒരു ഭാരം ഇറക്കി വെച്ച ഫീൽ.....പക്ഷെ അവൾ എന്നേക്കാൾ വലിയ ചിന്തായിലാ...വേറെ ഒന്നും അല്ല എങ്ങനെ ഈ കല്യാണം മുടക്കും എന്നുള്ളതിൽ.........

എന്തായാലും മ്മളും ചിലത് ഒക്കെ മനസ്സിൽ കൂട്ടി വെച്ചിരുന്നു....പാത്തു ഇനി രാത്രി പോവുള്ളു.....

വൈകുന്നേരം ആയപ്പോൾ ഉമ്മ മ്മളെ റെഡി ആവാൻ ഉന്തി തള്ളി പറഞ്ഞു ആയിച്ചു....മ്മൾ പിന്നെ ഉള്ളതിൽ ഏറ്റവും
പഴയ ഡ്രസ്സ് ഇട്ടതും പാത്തു അപ്പൊ തന്നെ
അത് എന്നെ കൊണ്ട് ഊരിപ്പിച്ചു എനിക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് തന്നെ ഇടീപ്പിച്ചു കുരിപ്പ്...

പെണ്ണ് ആണങ്കിൽ മ്മളെ കാര്യമ്മായിട്ട് തന്നെ ഒരുക്ക....മ്മൾ എത്ര വേണ്ടെന്ന് പറഞ്ഞിട്ടും നോ രക്ഷ....പക്ഷെ മ്മളെ ചിന്ത മുഴുവൻ ഈ കല്യാണം മുടക്കുന്നതിൽ ആയിരുന്നു.........ആ നോക്കാം......

കുറച്ചു കഴിഞ്ഞു ശിഫു വന്നതും അവന്റെ
നടുപ്പുറം പൂരപ്പറമ്പ് ആക്കി...അല്ലപിന്നെ
ആവശ്യ സമയത്ത് കുരിപ്പിനേ കാണൂല....
അവസാനം ഈ കല്യാണം മുടക്കി തരാം
എന്ന് പറഞ്ഞപ്പോഴാ മ്മൾ അവനെ വിട്ടത്..

"അതെ....അവർ എത്തിയിട്ട് ഉണ്ട്....നിന്നെ
താഴേക്ക് വിളിക്കുന്നു....."ശയു

എന്ന് ശയു വന്ന് പറഞ്ഞതും മ്മക്ക് ഇതുവരെ ഇല്ലാത്ത ഒരു പേടി...ഇതുവരെ ഉണ്ടായിരുന്ന ധൈര്യം ഒക്കെ പോവുന്ന പോലെ....പടച്ചോനെ കാത്തോളനെ......

എന്നും മനസ്സിൽ പറഞ്ഞു താഴേക്ക് ഇറങ്ങി.......ഉമ്മ തന്ന വെള്ളവും കൊണ്ട് നേരെ പോയത് ഷാൻ ന്റെ വീട്ടുകാരെ മുന്നിലേൽക്കു.....

പടച്ചോനെ...ഷാൻ ആണോ അപ്പൊ എന്നെ കാണാൻ വരുന്നത്....മ്മൾ അവരെ ഒക്കെ നോക്കിയപ്പോൾ എല്ലാവരും എന്നെ
നോക്കി ചിരിക്ക....പക്ഷെ ഇതിൽ ഷാൻ മാത്രം ഇല്ല.....

"ഇജ്ജ് ഇങ്ങനെ അന്തം വിട്ട് നിൽക്കാതെ ചെക്കൻക്ക് വെള്ളം കൊടുക്ക്"
എന്ന് പറഞ്ഞു ഉപ്പ നീട്ടിയ ആളെ നോക്കിയതും മ്മൾ ഞെട്ടി....😦

'തമി.......'

ഏ..... അപ്പൊ ഇവാനാണോ ചെക്കൻ.....

മ്മക്ക് ആണങ്കിൽ ഒന്നും മനസ്സിലാവുന്നില്ല ആകെ മൊത്തം കിളി പോയ മട്ട്....മ്മൾ 
വേഗം വെള്ളം കൊടുത്ത് ആരെയും നോക്കാതെ അകത്തേക്ക് കയറിപ്പോയി...
പാത്തുനേ നോക്കിയപ്പോൾ കുരിപ്പിനേ ഇവിടെ ഒന്നും കാണുന്നില്ല........

പിന്നെ നാട്ടുനടപ്പ് പോലെ ചെക്കാനോട് പോയി സംസാരിക്കാൻ പറയുന്നത് കേട്ടതും മ്മൾ വേഗം റൂമിലേക്ക് പോയി....
ഇന്ന് രണ്ടിൽ ഒന്ന് അറിയണം എന്ന് വിചാരിച്ചു.....

മ്മൾ ബാൽക്കണിയിൽ നിൽക്കുമ്പോൾ ആണ് പുറകിൽ നിന്ന് ഒരു ചുമ കേട്ടത്....
തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഊഹം
തെറ്റിയില്ല തമി തന്നെ.....

"തമി നീ........നീയാണോ ചെക്കൻ....നിനക്ക് അറിയില്ലേ ഷാനും ഞാനും തമ്മിൽ ഇഷ്ടത്തിൽ ആണന്ന് ഉള്ളത്....പിന്നെ എന്തൊക്കെയാ ഇവിടെ നടക്കുന്നെ......"

"അതിന് ആര് പറഞ്ഞു അവൻ ആണ് ചെക്കൻ എന്ന്....."

എന്നും പറഞ്ഞു ഷാൻ അങ്ങോട്ട് വന്നതും മ്മൾ ഞെട്ടിങ്ങാണ്ട് അവനെ നോക്കി.......
അവൻ മ്മളെ നോക്കി ഇളിച്ചുങ്ങാണ്ട് എന്റെ അടുത്തേക്ക് വന്നതും മ്മൾ തുറുക്കാനെ നോക്കി......😡

"ഇങ്ങനെ നോക്കല്ലെടി....ഇത് ചെക്കന്റെ മൂത്ത ബ്രോയ...."

എന്നും പറഞ്ഞു കിണിച്ചതും മ്മൾ അവന് ഒരു ലോഡ് പുച്ഛം എറിഞ്ഞു....മ്മളും വിട്ട് കൊടുത്തില്ല.....

"ആണോ....എന്ന എനിക്ക് ചെക്കന്റെ ബ്രോനെയ ഇഷ്ടപ്പെട്ടത്......ന്ത്യേ...."മ്മൾ

"അയ്യട...അങ്ങനെ ഒന്നും ഞാൻ ഇവനെ വിട്ട് തരും എന്ന് നീ വിചാരിക്കേണ്ട "
എന്നും പറഞ്ഞു ഐറിൻ കയറി വന്നതും മ്മൾ വായുംപോളിച്ചു നോക്കി നിന്നു.....

"എന്തോന്ന്....🙄😦"മ്മൾ

"ഞാൻ നിനക്ക് ഷാൻ ന്നെ വിട്ട് തന്നത് പോലെ ഇവനെ ഞാൻ വിട്ട് തരും എന്ന് കരുതണ്ട.....മോളെ...."ഐറിൻ

"ഏ..... ഇതൊക്കെ എപ്പോ..."മ്മൾ

"കുറച്ചു ആയി....നിന്നോട് പറയാൻ ഒരു ഗാപ്പ് കിട്ടണ്ടേ.....അപ്പൊ ശെരി ഇങ്ങൾ സംസാരിക്ക്....ഞങ്ങൾ അങ്ങ് മാറി നിന്നോളാം....."ഐറിൻ

അവർ പോയതും ഷാൻ വാതിൽ അടച്ചു എനിക്ക് നേരെ നിന്നു...മ്മൾ സംശയരൂപാണേ അവനെ നോക്കി........

"നീ....ഇപ്പൊ ചിന്തിക്കുന്നത് എന്താന്ന് മ്മക്ക് അറിയാ.....ഇതൊക്കെ എങ്ങനെ എന്നല്ലേ.."

അവൻ ചോദിച്ചതും മ്മൾ അതെ എന്നുള്ള ഭാവത്തിൽ അവനെ നോക്കി തലയാട്ടി......

"ഐറിൻന്റെയും  തമിയുടെയും കാര്യം എന്താന്ന് വെച്ചാൽ....തമിക്ക് ഇവിടെ വന്നതിനു ശേഷം ഐറിനെ ഒരു കണ്ണ് ഉണ്ടായിരുന്നു...അത് അവൻ എന്നോട് തുറന്നടിച്ചു പറയുകയും ചെയ്തു....പക്ഷെ അവൻ എന്നോട് പറഞ്ഞത് അവളും എന്നെ തിരിച്ചു ഇഷ്ടപ്പെടുക ആണങ്കിൽ അത് എന്നെ പൂർണ്ണമായി മനസ്സിലാക്കിയത്തിനു ശേഷം എന്ന.......

ഐറിനോടും ഞാൻ ഈ കാര്യത്തെ പറ്റി 
സംസാരിച്ചപ്പോഴും അവന്റെ അതെ ഒപ്പീനിയൻ ആയിരുന്നു അവൾക്കും.....
അത് പിന്നെ ഉപ്പാനോട് സംസാരിച്ചു.... ഉപ്പാക്കും പൂർണ്ണ സമ്മതം ആയിരുന്നു....

പിന്നെ നമ്മുടെ കാര്യം അത് പിന്നെ നിന്റെ ഉപ്പാക്ക് വേഗം തന്നെ തിരിച്ചു പോവണം എന്നും..... അതിനു മുന്നേ നിന്റെ എൻഗേജുമെന്റ എങ്കിലും കഴിച്ചിടണം എന്ന് പറഞ്ഞപ്പോൾ ഞാൻ നിന്റെ ഉപ്പാനോട് നേരിട്ട് പോയി സംസാരിച്ചു........
നിന്റെ ഉപ്പാക്കും നമ്മുടെ കാര്യത്തിൽ ഒരു പ്രോംബ്ലെവും ഇല്ലായിരുന്നു...പക്ഷെ എല്ലാം പറയുന്ന ഉപ്പാനോട് നീ ഇത് മാത്രം മറച്ചു വെച്ചപ്പോൾ വല്ലാത്തൊരു സങ്കടം ഉണ്ടായിരുന്നു....അതാ നിന്നെ ആദ്യം ഒന്ന് വട്ട് കളിപ്പിച്ചത്.....ബട്ട് ഓവർ ആക്കിയിട്ട് ഇല്ലെന്നെ ഉള്ളു"

മ്മൾ ഇതൊക്കെ ഒരു കഥപ്പോലെ കേട്ട് നിന്ന്...പെട്ടെന്ന് ചെക്കൻ അരയിലൂടെ കയ്യിട്ട് ചേർത്ത് നിർത്തിയതും.......മ്മൾ ഞെട്ടിങ്ങാണ്ട് അവനെ നോക്കി നിന്നു....

"അപ്പൊ എങ്ങനെ ഈ തെമ്മാടിയുടെ പെണ്ണായിട്ട് അങ്ങ് പോരല്ലേ....."

എന്നവൻ ചോദിച്ചതും മ്മൾ സമ്മദമെന്നോണം ഒരു ചെറു പുഞ്ചിരിയാളലെ അവനിലേക്ക് ഒന്നും കൂടി ചേർന്ന് നിന്നു.......🌼🌼🌼

"അളിയാ...ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊത്തന്നെ വല്ലതും ഉണ്ടാക്കി വെച്ച് വീട്ടുകാർക്ക് ചീത്ത പേര് കെല്പിക്കാതെ...."ശിഫു

എന്നും പറഞ്ഞു കാക്കു അങ്ങോട്ട് വന്നതും മ്മൾ ചമ്മി നാറി അവനിൽ നിന്ന് മാറി നിന്നു....

പാത്തുവും കാക്കുവും ഒക്കെ മ്മളെ കുറെ കളിയാക്കി...അവർ പോയതിനു ശേഷം
ഉപ്പാനെ കെട്ടിപിടിച്ചു  നാലഞ്ചു കിസ്സ് അങ്ങ് കാച്ചി....കുറെ സോറിയും പറഞ്ഞു...
പിന്നെ ഐറിൻ ഇനി ഇവിടെ നിൽക്കുന്നെ ഉപ്പ അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു........


ദിവസങ്ങൾ പെട്ടെന്ന് തന്നെ കഴിഞ്ഞു പോയി.....ഞങ്ങളെ എൻഗേജുമെന്റ കഴിഞ്ഞു അതൊടപ്പം ശയുന്റെ കല്യാണവും കഴിഞ്ഞു.....ശയുവും ഉപ്പയും ഗൾഫിലേക്ക് തന്നെ പോയി.....

അവന്മാരെ എക്സാം കഴിഞ്ഞു അവർ കോളേജിനോട് വിടപറഞ്ഞു.....ഷാൻ പിന്നെ കമ്പിനിലേക്ക് തന്നെ കയറി.......
ഞാൻ ഡിഗ്രി കംബ്ലീറ്റ് ചെയ്യാനും....

*****************************************
(ഷാൻ)

(2 വർഷങ്ങൾക്ക് ശേഷം)

ഇന്നാണ് ഞങ്ങളെ ഹാൽദി നൈറ്റ്....ഈ രണ്ട് വർഷം തന്നെ എങ്ങനെയൊക്കെയോ തള്ളി നീക്കി....ഇനി രണ്ടു ദിവസം കഴിഞ്ഞാൽ ആയിഷു എന്റെ മഹറിന് അവകാശി ആവാൻ പോവാ....🌼

ഇന്നത്തെ പ്രോഗ്രാമിന്റെ ഇടക്കാണു ഒരു കാൾ വന്നത്......ഫോൺ എടുത്ത് ചെവിയിൽ വെച്ചതും മറുത്തലക്കൽ നിന്നും പറയുന്ന കാര്യങ്ങൾ കേട്ട് മ്മൾ തരിച്ചു നിന്നു....

മ്മൾ വേഗം ഫോൺ വെച്ച് അവന്മാരോട് ഇവിടെത്തെ കാര്യം നോക്കാൻ പറഞ്ഞു വേഗം ബൈക്കും എടുത്ത്  ആയിശൂന്റെ വീട്ടിലേക്ക് വിട്ടു....മനസ്സ് ആകെ ഒരു  അസ്വസ്ഥത ഫീൽ  ചെയ്യാൻ തുടങ്ങി......

ടെൻഷൻ കൊണ്ട് ആണോന്ന് അറിയില്ല...
കുറെ ദൂരം ഉള്ളത് പോലെ...അവളെ വീട്ടിൽ എത്തിയതും ശിഫുവും ശയുവും ഒക്കെ പുറത്ത് തന്നെ ഉണ്ടായിരുന്നു......
അവിടെയും പരിപാടിയും ആളുകളും ആയത് കൊണ്ട് ഈ നേരത്ത് കല്യാണ ചെക്കൻ പെണ്ണിന്റെ വീട്ടിൽ കണ്ടത് കൊണ്ട് ആണന്ന് തോന്നുന്നു ആളുകൾ അതും ഇതും പറയുന്നുണ്ട്......

ശിഫു എന്നെ കണ്ടപാട് എന്റെ അടുത്തേക്ക് വന്നു....മ്മൾ അവൻ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ അങ്ങോട്ട് ആയിഷു എവിടെയെന്ന്  വെപ്രാളപ്പെട്ട് ചോദിച്ചു......

മ്മളെ വെപ്രാളവും ടെൻഷനും കണ്ടിട്ട് ആണന്ന് തോന്നു അവൾ മുകളിൽ ഉണ്ടെന്ന് പറഞ്ഞതും മ്മൾ വേഗം അങ്ങോട്ട് ഓടി.........മ്മൾ ആരെയും നോക്കാതെ മുകളിലേക്ക് കയറിയതും പാത്തുവും അവളുമാരും ഉണ്ട് അവിടെ നിൽക്കുന്നു....

"ആയിഷു എവിടെ...."മ്മൾ

"അവൾ റൂമിൽ ഉണ്ട്...ഡ്രെസ്സിൽ കുറച്ചു കറി ആയപ്പോൾ അതൊന്ന് ചേഞ്ച് ചെയ്യാൻ കയറിയതാ....എന്താ"പാത്തു

മ്മൾ അപ്പൊ തന്നെ റൂമിൽ പോയി തട്ടി വിളിച്ചു....അപ്പോഴേക്കും ശിഫുവും ശയുവും ഒക്കെ വന്നിരുന്നു...എത്ര തട്ടി വിളിച്ചിട്ടും ഒരു റെസ്പോണ്ടും ഇല്ലായിരുന്നു......മ്മക്ക് ആകെ കൂടി പ്രാന്തു പിടിക്കുന്നത് പോലെ തോന്നി......😫

ശിഫുവും ശയുവും ഒക്കെ തട്ടി വിളിച്ചു....
ബട്ട് അതിന്റെ ഉള്ളിൽ നിന്ന് ഒരു അനക്കവും ഇല്ല.....മ്മൾ അപ്പൊ തന്നെ ഡോർ ചവിട്ടി തുറന്ന് അകത്തേക്ക് കയറി..

പക്ഷെ ആയിഷു അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല....അപ്പോഴാ ബാൽക്കാണിയുടെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടതും മ്മൾ അപ്പൊ തന്നെ താഴേക്ക് ഇറങ്ങി...മ്മൾ സ്ഥിരം അവളെ റൂമിലേക്ക് പോകുന്ന മരത്തിന്റെ അടിയിലേക്ക് പോയി..... അവിടെ ഞാൻ അവൾക്ക് birthday ക്ക് കൊടുത്തക് റിംഗ് കണ്ടതും അവളെ ഇവിടെ നിന്ന് കൊണ്ടുപോയിക്കണന്നു മനസ്സിലായി......

"ഷാൻ....എന്താ ഇവിടെ നടക്കുന്നെ... ആയിഷു എവിടെ....."ശിഫു

"അ.... അത് പിന്നെ...."മ്മൾ

"എന്താടാ....എന്താ പ്രെശ്നം......"ശിഫു

"അത് പിന്നെ....നീ  ഇങ്ങ് വാ...."മ്മൾ

 ഞാൻ അവനെയും കൊണ്ട് കുറച്ചു മാറി നിന്നു....

"ഡാ...."

"എന്താടാ...ആയിഷു ഓടെ...അവൾക്ക് എന്ത് പറ്റി..."

"ഡാ...ഞാൻ പറയുന്ന കാര്യം നീ ശ്രേദ്ധിച്ചു കേൾക്കണം...അതിനു അനുസരിച്ചു വേണം മുന്നോട്ട് പോവാൻ...."

"എന്താടാ.....നിന്റെ ഈ ടെൻഷൻ ഒക്കെ കണ്ടിട്ട് എനിക്ക് തന്നെ പേടിയാവുന്നു.."

"ഡാ...എനിക്ക് കുറച്ചു മുൻപ് ഒരു ഫോൺ കാൾ വന്നിരുന്നു....ഒരു unknown number ആയിരുന്നു....ആയിഷു ഇപ്പൊ അപകടത്തിൽ ആണെന്നും അവളെ വേഗം രക്ഷിക്കാൻ നോക്ക് എന്നും ആയിരുന്നു.....ആ ഫോൺ കാൾ വെറുതെ ആണന്ന് എനിക്ക് തോന്നിയില്ല........ അതോണ്ടാ വേറെ ഒന്നും ചിന്തിക്കാതെ ഞാൻ ഇങ്ങോട്ട് വന്നത്....."

"ആ...ഫോൺ വിളിച്ച ആൾ തന്നെ ആയിരിക്കില്ലേ ഇപ്പൊ........"

"ആവാൻ സാധ്യത ഇല്ല...പിന്നെ നിനക്ക് അറിയാത്ത ഒരു കാര്യം ഉണ്ട് meharz
ജയിലിൽ അല്ല...അവൻ അന്ന് തന്നെ അവന്റെ ഉപ്പാന്റെ പണത്തിന്റെ കീഴിൽ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്......"

"What....??"

"Mm....ഇത്രയും കാലം അവൻ നമ്മക്ക് നേരെ തിരിഞ്ഞിട്ട് ഇല്ല....അതിന്  അവൻ മറഞ്ഞിരുന്നു നമ്മക്ക് ഉള്ള കുരുക്കുകൾ ഉണ്ടാക്കുക ആണന്ന് അറിയാം.....പക്ഷെ..
എങ്ങനെ.....😒"

അവന്റെ മുഖത്തും വല്ലാത്ത ടെൻഷൻ ഉണ്ട്....ഈ meharz വിചാരിക്കുന്ന പോലെ അത്ര നിസ്സാരക്കാരൻ അല്ല....അവൻ ഇപ്പൊ അവളെ കൊണ്ട് പോയിട്ട് ഉണ്ടെങ്കിൽ അതിനു പിന്നിൽ വെൽ പ്ലാൻ ഉണ്ടാവും.....

മ്മൾ പെട്ടെന്ന് ഉപ്പാക്ക് വിളിച്ചു കാര്യം പറഞ്ഞു.....ശാനുവിനെയും തമിയെയും അവിടെ നിർത്തി അവന്മാരോട് ഇങ്ങോട്ട് വരാൻ പറഞ്ഞു....

ഇവിടെയും ശിഫു ഉപ്പാനോട് കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്....മ്മൾ ആണങ്കിൽ  നേരെത്തെ വന്ന നമ്പറിലേക്ക് വിളിച്ചു... ബട്ട് നോ റെസ്പോൺഡ്.........😠

അവന്മാർ വന്നതും ഞങ്ങളും അവിടെ നിന്ന് ഇറങ്ങി...ഐറിനും ഞങ്ങളെ കൂടെ വരണം എന്ന് വാശിപിടിച്ചപ്പോൾ അവളും ഞങ്ങടൊപ്പം വന്നു....പക്ഷെ എങ്ങോട്ട്... അറിയില്ല.....ഓരോ നിമിഷവും  കഴിയുന്തോറും  അവളെ ജീവൻ ആപത്തിലാ....mehraz അവൻ എന്ത് ചെറ്റത്തരവും കളിക്കും....

സമയം പോകുന്തോറും മ്മളെ ആദിയും
കൂടി.....പെട്ടെന്ന് വീണ്ടും ആ  unknown number ന്ന് കാൾ വന്നതും അവരോട് വണ്ടി നിർത്താൻ പറഞ്ഞു ഫോൺ എടുത്ത് സ്പീക്കറിൽ ഇട്ടു..

"ഹലോ...."

"ആയിശുവിനെ കൊണ്ട് പോയ സ്ഥലം എനിക്ക് അറിയാം...ടൗണിൽ ഉള്ള റെയിൽവേ ബ്രിഡ്ജിന്റെ  ഓപ്പോസിറ്റ് ഉള്ള
റോഡിലൂടെ പോയാൽ കാണുന്ന ബിൽഡിങ്ങിലേക്കാ...."

"നിങ്ങൾ ആരാ...."

"ഇങ്ങോട്ട് ചോദ്യം വേണ്ട...സമയം കടന്ന് പോവുന്തോറും നിന്റെ പെണ്ണിന്റെ ജീവൻ ആപത്തിൽ ആണന്ന് ഓർത്തോ"

എന്നും പറഞ്ഞു ഫോൺ കട്ട് ആയതും വേറെ ഒന്നും നോക്കാതെ വണ്ടി അങ്ങോട്ട് പറപ്പിച്ചു....10 മിനുട്ടിൽ തന്നെ  അവിടെ എത്തി....രാത്രി ആയത് കൊണ്ട് ആരും ഈ പരിസരത്ത് ഒന്നും ഇല്ല....

ആ ബില്ഡിങ്ങിലെ വെളിച്ചം കണ്ടതും ഞങ്ങൾ വേഗം അതിനു ഉള്ളിലേക്ക് കയറി.......

*****************************************
(ആയിഷു)

ഇന്ന് ആയിരുന്നു എന്റെ ഹാൽദി നൈറ്റ്...
അതിന്റെ ആഘോഷത്തിന്റെ ഇടയിൽ ആയിരുന്നു മ്മളെ ഡ്രെസ്സിൽ കറിപോയത്
അതൊന്ന് ചേഞ്ച് ചെയ്യാൻ വേണ്ടി റൂമിലേക്ക് കയറിയതും ആരോ മ്മളെ വായയും മൂക്കും ഒരു തുണി കൊണ്ട് പൊത്തി പിടിച്ചു എന്നെ അവിടെ നിന്ന് കൊണ്ട് പോയത്.....

ആ തുണിയിൽ നിന്നുള്ള രൂക്ഷ ഗന്ധത്താൽ മ്മളെ കാഴ്ച ഒക്കെ മങ്ങാൻ തുടങ്ങി...കുറച്ചു കഴിഞ്ഞപ്പോൾ പൂർണ്ണമായും മ്മളെ ബോധം പോയി......

 കുറച്ചു കഴിഞ്ഞു മ്മളെ മുഖത്തേക്ക് വെള്ളം വീണപ്പോൾ ആണ് മ്മൾ കണ്ണ് തുറക്കുന്നെ....എന്തോ കാഴ്ചകൾ ഒന്നും വെക്തമല്ല...കയ്യുകൾ അനക്കാൻ ഒന്നും പറ്റുന്നില്ല....തലക്കും വല്ലാത്ത ഭാരം.......

കാഴ്ചകൾ ഒക്കെ ഒരു വിധം കാണാൻ പറ്റിയതും മ്മളെ മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു മ്മളെ നെഞ്ചിലൂടെ കൊള്ളിയാൻ മിന്നി.......മനസ്സിൽ വല്ലാത്ത ഭയം നിറഞ്ഞു...ശരീരം ആകെ ഒരു വിറയൽ 😨

"Mehraz....😮😦😵"

മ്മളെ ചുണ്ടുകൾ മൊഴിഞ്ഞു...

"ആഹാ....ഞാൻ വിചാരിച്ചു നിനക്ക് എന്നെ ഇപ്പൊ തന്നെ ഒന്നും മനസ്സിലാക്കി എടുക്കാൻ പറ്റില്ലെന്ന്....ഹാ..കുറെ ആയല്ലോ കണ്ടിട്ട്....."

എന്നവൻ പുച്ഛത്തോടെ പറഞ്ഞതും മ്മൾ ഒരു വിറയാലെ അവനെ നോക്കി.....

"ഹാ....പേടി ഉണ്ടോ ആയിഷു....എന്തിനാ പേടിക്കുന്നെ...ശേ...മോശം.....ഞാൻ നിന്നെ ഒന്നും ചെയ്യില്ല....ചെറുതായി ഒന്ന് സ്നേഹിക്കും....അത്രേ...ഉള്ളു.....എന്റെ സ്നേഹം ഫുൾ അനുഭവിച്ചിട്ടെ നീ ഈ ലോകത്ത് നിന്ന് പോവാൻ പാടോള്ളു എന്നത് എന്റെ ഒരു ആഗ്രഹാ...."

എന്നവൻ  വ്യത്തിക്കെട്ട നോട്ടാത്തോടെ പറഞ്ഞതും മ്മൾ വെറുപ്പോടെ മുഖം തിരിച്ചു.....

"ഹാ....ഇവിടെ നീയും ഞാനും മാത്രം ഉള്ളു
നിന്നെ കാണാൻ ഇല്ല എന്നൊക്കെ അറിഞ്ഞു ഷാൻ നിന്നെ തേടി പിടിച്ചു ഇവിടെ എത്തുമ്പോഴേക്കും ഞാൻ നിന്നെ ശെരിക്കും ഒന്ന് അനുഭവിച്ചു ഈ ലോകത്ത് നിന്നും എന്നെന്നക്കുമായി പറഞ്ഞു ആയിച്ചിരിക്കും....

എന്നവൻ പറഞ്ഞിട്ടും ഒരു അക്ഷരം തിരിച്ചു പറയാൻ ആവാതെ തരിച്ചു നിന്നു..

"ഹു എമ്മ ഫിഗറാടി നിന്റെ സഹിക്കുന്നില്ല ഉഫ്‌...വെറുതെ അല്ല ഷാൻ ഒഴിഞ്ഞു പോവാത്തെ...."

എന്നും പറഞ്ഞു എന്റെ ശരീരം ചൂഴ്ന്നെടുക്കുന്നത് കണ്ടതും മ്മളെ ഉള്ളം
ദേഷ്യം കൊണ്ട് വിറച്ചു....

അവൻ എന്നെ നോക്കി പുച്ഛത്തോടെ എന്റെ സ്‌കാഫിൽ പിടുത്തമ്മിട്ടതും മ്മൾ ഒരു ദയനീയ അവസ്ഥയിൽ അവനെ നോക്കി.... മ്മളെ കണ്ണുകൾ ആണങ്കിൽ എന്തിനന്നായി നിറയുന്നുണ്ടായിരുന്നു....

അവൻ ഒരു ആവേശത്തോടെ എന്റെ സ്‌കാഫ് വലിച്ചു ഊരിയതും മ്മക്ക് ഒന്നും 
നേരിടാൻ ആവാതെ നിന്നു........അവൻ അവന്റെ കൈ കൊണ്ട് എന്റെ ദേഹത്ത് ഒക്കെ ഓടിക്കാൻ തുടങ്ങി...മുഖം കൊണ്ട് എന്റെ കവിളിൽ ഉരസി....മ്മക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ കുഴഞ്ഞു...

അലറിവിളിക്കാൻ തോന്നിയെങ്കിലും ഒന്നും ശബ്‌ദം പുറത്തേക്ക് വന്നില്ല..... അവൻ ചെയ്യുന്നത് എല്ലാം അത്രക്കും നിസ്സഹായത
മായി നോക്കി നിൽക്കാനേ കഴിഞ്ഞോള്ളു

അവൻ എന്റെ മേലിൽ നിന്ന് ഷാൾ വലിച്ചൂരി എന്റെ ഡ്രെസ്സിന്റെ ഊക്ക് അഴിക്കാൻ തുടങ്ങി....വേണ്ട എന്ന് പലവട്ടം അവനോട് കെഞ്ചി...പക്ഷെ അവൻ അതിനേക്കാൾ ആവേശത്തോടെ എന്റെ പാവാടയുടെ ബ്ലോസ് വലിച്ചു ഊരിയതും
മ്മൾ കണ്ണും ചിമ്മി ഇരുന്നു...എന്തോ വീഴുന്ന ശബ്‌ദം കേട്ടതും മ്മൾ പെട്ടെന്ന് കണ്ണ് തുറന്നു നോക്കി.......

പെട്ടെന്ന് ഷാൻ വന്ന് എന്നെ അവന്റെ ഷർട്ട് കൊണ്ട് പൊതച്ചതും മ്മൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു കരഞ്ഞു..............

****************************************
(ഷാൻ)

ഞങ്ങൾ അതിന് ഉള്ളിലേക്ക് കയറിയതും
അവിടെത്തെ കാഴ്ച കണ്ടതും എന്റെ രക്തം കിടന്ന് തിളക്കാൻ തുടങ്ങി...........
പിന്നെ ഒന്നും നോക്കിയില്ല അവന്റെ നടുപ്പുറം നോക്കി ഒറ്റ ചവിട്ട് അങ്ങ് കൊടുത്തു....എന്റെ ഷർട്ട് ഊരി  വേഗം അവളെ പൊതച്ചു......

പെണ്ണ് പെട്ടന്ന് വന്ന് എന്നെ കെട്ടിപ്പിടിച്ചതും എന്റെ കൈകളും അവളെ വരിഞ്ഞു മുറുകി........അവളെ കോലാവും കരഞ്ഞു കലങ്ങിയ കണ്ണുകളും കണ്ടപ്പോൾ എന്റെ ദേഹം മുഴുവൻ ദേഷ്യം കൊണ്ട് വിറച്ചു.....

അവളെ മാറ്റി നിർത്തി അവന്റെ അടുത്തേക്ക് പോയി....ഞങ്ങളെ എട്ട് ആൾക്കാരെയും അവൻ ഒരു പ്രേത്യക ഭാവത്തോടെ നോക്കുന്നുണ്ട്.......അവൻ പെട്ടെന്ന് എണീറ്റ് ഞങ്ങളെ അടുത്തേക്ക് വന്ന് ഞങ്ങളെ എല്ലാവരെയും നോക്കി പുച്ഛത്തോടെ ചിരിച്ചു........

"ഹോ....ഇങ്ങളെ ഞാൻ ഇവിടെ പ്രേതീക്ഷേച്ചെങ്കിലും ഇത്ര പെട്ടെന്ന് എത്തും എന്ന് കരുതിയില്ല....ഹും  സമ്മതിച്ചിരിക്കുന്നു  ഇങ്ങളെ.... എന്നാലും
ഇത്ര പെട്ടെന്ന് ഇവിടെം കണ്ടു പിടിക്കും എന്ന് വിചാരിച്ചില്ല.....എനിക്ക് ഒറ്റക്ക് ഇങ്ങളെ ഒതുക്കാൻ കഴിയാത്തോണ്ട് ഇനി ഇവന്മാർ നോക്കിക്കോളും... "

എന്നും പറഞ്ഞു അവൻ ഞങ്ങളെ ബാക്കിലേക്ക് ചൂണ്ടി കാണിച്ചതും ഞങ്ങൾ ബാക്കിലേക്ക് തിരിഞ്ഞു....

ഇവൻ ഒക്കെ ഫുൾ പ്ലാൻ ആണ്.....നല്ല അസ്സൽ കാട്ടുവാസികളെ പോലെ ഉണ്ട് ഇവൻ ഇവിടെ കൊണ്ട് വന്ന ലവന്മാരെ കാണാൻ ....യമി പിന്നെ തുടങ്ങല്ലേ എന്നുള്ള മട്ടിൽ നോക്കിയതും മ്മൾ തന്നെ ഒരുവന്റെ നെഞ്ചിനു ഇട്ട് ആഞ്ഞു ചവിട്ടിയതും അവന്മാരും പണി തുടങ്ങി.....

ഒക്കെത്തിനെയും ഇഞ്ചി പരുവാക്കി.....
ഒരുത്തൻ ആണങ്കിൽ വീണ്ടും എന്നെ  ഇടിക്കാൻ വന്നതും.....

"ഷാൻ........."ആയിഷു

അവനിട്ട് നല്ലോണം പെരുമാറുന്നതിനു ഇടയിൽ എന്റെ ബാക്കിൽ നിന്ന് ആയിഷുവിന്റെ അലറൽ കേട്ട് മ്മൾ പെട്ടെന്ന് തിരിഞ്ഞതും...
ആ ചുമരുകൾക്ക് ഇടയിൽ പ്രകമ്പനം കൊള്ളിച്ചു ഒരു നിലവിളി ഉയർന്നു...... 

 മ്മൾ നോക്കുമ്പോൾ എന്നെ കുത്താൻ വേണ്ടി കയ്യിൽ കത്തിയിമായി നിൽക്കുന്ന
മെഹ്‌റാസിനെ ആയിരുന്നു....പക്ഷെ അവനെ ബാക്കിൽ നിന്ന് കുത്തിയാ ആളെ കണ്ടതും ഞങ്ങൾ ഞെട്ടി തരിച്ചു നിന്നു...

"വസീം......😮😦"

അവൻ വീണ്ടും കത്തി വലിച്ചൂരി വല്ലാത്ത
ആവേശത്തോടെ വീണ്ടും വയറിലേക്ക് കുത്തി ഇറക്കി........വസീമിന്റെ മുഖം മുഴുവൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു....കണ്ണുകൾ മുഴുവൻ ചുവന്ന് തുടുത്ത് തീ എരിയുന്ന പോലെ തോന്നി................

ഇതൊക്കെ കണ്ട് ഞങ്ങൾ തരിച്ചു ഇരുന്നു....പെട്ടെന്ന് സിനാനും അവന്റെ പോലീസ് ടീമും എത്തി....ഇവരെ ഇപ്പൊ ആരാ വിളിച്ചു പറഞ്ഞത് എന്നായിരുന്നു
എന്റെ ചിന്ത...........

അവനെ പോലീസ് വന്ന് പിടിച്ചു മാറ്റാൻ ശ്രെമിച്ചെങ്കിലും അവന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തിയേറ്റു വീണ്ടും കുത്തി മെഹ്‌റാസിന്റെ ദേഹത്ത് മുറിവേല്പിച്ചു കൊണ്ട് ഇരുന്നു.......വീണ്ടും വസീമിനെ പിടിച്ചു കൊണ്ട് പോവാൻ നിന്നെങ്കിലും... പോലീസിനെ തള്ളി മാറ്റി അവൻ മെഹ്‌റാസിന്റെ അടുത്തേക്ക് വന്നു.....

ഞാൻ സിനാനെ നോക്കി വേണ്ടെന്ന് തലയാട്ടിയപ്പോൾ അവൻ അവിടെ നിന്നു..

"ഡാ....നീ ഇനി ഒരു പെണ്ണിന്റെയും ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.....നീ
എന്റെ പെങ്ങളെ ഈ ലോകത്ത് നിന്ന് പറഞ്ഞായിച്ചത് പോലെ നിന്നെയും ഞാൻ അങ്ങ് പറഞ്ഞായിക്ക.............
നല്ലൊരു ഫ്രണ്ടെന്ന നിലയിൽ അല്ലെ ഞാൻ നിന്നെ കണ്ടേ...എന്നിട്ട് സ്നേഹിച്ചു കൊതി തീരും മുഴുവൻ എന്റെ പെങ്ങളൂട്ടിയെ നീ പിച്ചിച്ചീന്തി അവളെ എന്നിൽ നിന്നും അകറ്റി.....നീയും അനുഭവിച്ചോ............എന്റെ പെങ്ങളെ ജീവൻ നീ എടുത്തത് പോലെ ഞാൻ നിന്റെ ജീവൻ അങ്ങ് എടുക്കാൻ പോവാ....."

എന്നും പറഞ്ഞു ക്രൂരമായി ചിരിച്ചു അവൻ മെഹ്‌റാസിന്റെ കഴുത്തിൽ കത്തി കുത്തി ഇറക്കിയതും....മെഹ്‌റാസിന്റെ നിലവിളി അവിടെ ഉയർന്നു....അത് പോലെ അവന്റെ ശബ്‌ദം നിലച്ചതും..പൊലീസോ...ഞങ്ങളോ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു......😮

പതിയെ വസീം എണീറ്റ് ആയിശുവിന്റെ മുന്നിൽ കൈകൂപ്പി പൊട്ടി കരഞ്ഞു സോറി
പറഞ്ഞതും ഞങ്ങളും അത് നോക്കി നിന്നു.......

"സാറേ...ഇനി എന്നെ നിങ്ങൾ എന്തും ചെയ്തോ...എന്റെ പെങ്ങളെ ഇല്ലാതെ ആക്കിയവനെ ഞാനും അങ്ങ് ഇല്ലാതാക്കി.....ഇനിയും ഒരു പെണ്ണും ഇത് പോലെ ഇവൻക്ക് ഇര ആവരുത്.....ഞാൻ തന്നെയാ പോലീസിൽ ഇൻഫോം ചെയ്തത്‌..ഇനി നിങ്ങൾക്ക് എന്നെ കൊണ്ട് പോവാം....."

എന്നും പറഞ്ഞു അവൻ സിനാന്റെ കൂടെ പോയി...പോവുന്ന പോക്കിൽ അവൻ ഐറിനെ നോക്കി ചിരിച്ചുങാണ്ട പോയത്..

ആയിഷു അപ്പൊ തന്നെ എന്നെ വന്ന് ഇറുകെ പിടിച്ചു....പെണ്ണ് ഇതൊക്കെ കണ്ടിട്ട് ഷോക്ക് ആയിട്ട് ഉണ്ട്....അവളെ എന്നിലേക്ക് ചേർത്ത് നിർത്തി അവിടെ നിന്നും കൊണ്ട് പോയി....എല്ലാവര്ക്കും വല്ലാത്ത ഷോക്ക് തന്നെ ആയിരുന്നു.....
ഞങ്ങൾ താഴേക്ക് ഇറങ്ങിയപ്പോൾ തന്നെ ഒരു ആംബുലൻസ് വന്ന് മെഹ്‌റാസിനെ കൊണ്ട് പോയി................

അവരെ എല്ലാം വണ്ടിയിൽ കയറ്റി ഞാൻ ഐറിനെ പിടിച്ചു വെച്ചു......

"നിനക്ക് ഇതൊക്കെ നേരെത്തെ അറിയില്ലായിരുന്നോ...."മ്മൾ

മ്മളെ ചോദ്യത്തിൽ അവൾ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ എന്നെ നോക്കി ചിരിച്ചു....

"അറിയാം.... "
അവൾ ഒന്ന് നേടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു തുടങ്ങി.....

"നിനക്ക് അറിയോന്നു അറിയില്ല... വസീമിനു ഒരു പെങ്ങൾ ഉണ്ടായിരുന്നു... അവൻക്ക് അവൾ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു.....മെഹ്‌റാസും വസീം ചെറുപ്പം തൊട്ട് അറിയുന്ന ഫ്രണ്ട്സാ.....ഇന്നേവരെ വസീമിനു വേണ്ടി ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ല...കാരണം അവന്റെ കുഞ്ഞുപെങ്ങൾ തന്നെ.... എനിക്കും മെഹ്‌റാസിനും വേണ്ടി 
മാത്രമേ അവൻ ഇന്നേവരെ ഗേൾസിനോട് മോശമായി പെരുമാറിയിട്ടൊള്ളൂ.....

മെഹ്‌റാസിന് അവൻ അവന്റെ വീട്ടിലേക്ക് ഏത് സമയത്തും കയറി ചെല്ലാൻ ഉള്ള 
അനുവാദം കൊടുത്തിരുന്നു...അത് കൊണ്ട് തന്നെ ഒരു ദിവസം സ്കൂൾ വിട്ട് അവന്റെ പെങ്ങൾ വീട്ടിൽ എത്തിയില്ല....
പിറ്റേന്ന് അവളുടെ പിച്ചിച്ചീന്തിയ ശരീരം തൊട്ടടുത്ത പറമ്പിൽ നിന്ന് കിട്ടി....അതിൽ അവൻ മാനസികമായി തളർന്നു.....പിന്നെ അവൻക്ക് ആ പറമ്പിൽ നിന്ന് മെഹ്‌റാസിന്റെ ഐഡി കാർഡ്  കിട്ടി......
പിന്നെ മെഹ്‌റാസിന്റെ ഫോണിലെ അവന്റെ പെങ്ങളെ ഫോട്ടോയും കണ്ടപ്പോൾ അവൻ കൊല്ലാൻ തന്നെ തീരുമാനിച്ചു...പക്ഷെ അവൻക്ക് അതിനു പറ്റിയ അവസരം ഒത്തുവന്നില്ല........

പക്ഷെ ഇതൊക്കെ ഞാൻ അറിയുന്നത് ഇപ്പോഴാ...ഇത്രയും കാലം അവന്റെ മുന്നിൽ വസീം അഭിനയിക്കുക ആയിരുന്നു.....ഞാനും അവരിൽ നിന്ന് അകന്ന് നിങ്ങളിൽ എത്തിയപ്പോൾ ആണ്
ഇതൊക്കെ അറിയുന്നെ....കുറച്ചു ദിവസം മുൻപ് അവൻ എനിക്ക് വിളിച്ചു പറഞ്ഞിരുന്നു കാര്യങ്ങൾ ഒക്കെ....അതിന്‌
ഈ ദിവസത്തിന് വേണ്ടി വെയ്റ്റിങ് ആയിരുന്നു.....അവന്റെ മരണം എന്റെ കൺമുന്നിൽ കാണാൻ ആണ് ഞാൻ വാശിപിടിച്ചു നിങ്ങളെ കൂടെ പോന്നത്.."

മ്മൾ അവൾ പറയുന്നത് ഒക്കെ കേട്ട് നിന്നു......

"മതി...രണ്ടും കൂടി സംസാരിച്ചത് വീട്ടിൽ നിന്ന് വിളി വന്ന് തുടങ്ങി....."യമി

"ഹാ...പോവാം...."ഐറിൻ

"ഹാ...... നിങ്ങൾ രാണ്ടാളും ബൈക്കിൽ അങ്ങ് സാവകാശം  എത്തിയാൽ മതി....ഞങ്ങൾ പോവാ...."ശിഫു

"അതെ...ഇവിടെ നടന്ന കാര്യം ഒക്കെ നമ്മൾ മാത്രം അറിഞ്ഞാൽ മതി...."മ്മൾ

"ഓക്കേ... ഡാ...അപ്പൊ അങ്ങോട്ട് വരോണ്ടിം.... കൂടുതൽ ലൈറ്റ് ഞങ്ങൾക്ക് ഇങ്ങളെ തിരഞ്ഞു വരാൻ അവസരം ഉണ്ടാക്കരുത്...."എബി

എന്നും പറഞ്ഞു എന്നെയും ആയിശുവിനെയും അവിടെ ആക്കി അവന്മാർ പോയി.....

മ്മളും ബൈക്ക് എടുത്ത് ആയിശുവിനെയും കൂട്ടി പൊന്നു.....
പെണ്ണ് ഇപ്പോഴും മൗനം ആണ്...ഒന്നും മിണ്ടുന്നില്ല....മ്മളെ വരിഞ്ഞു മുറുകി എന്റെ പുറത്ത് തലവെച്ചു കിടക്ക........

മ്മൾ പിന്നെ വണ്ടി ബീച്ചിലേക്ക് വിട്ടു....
എന്തായാലും  ഇന്നത്തെ പരിപാടിയുടെ കാര്യത്തിൽ തീരുമാനം ആയി....

അവിടെ ഇറങ്ങി ആയിശുവിനെയും കൂട്ടി അവിടെ കണ്ട ഒരു ബെഞ്ചിൽ പോയി ഇരുന്നു......പെണ്ണ് കടലിലേക്കും നോട്ടമിട്ട് ഇരിക്കാ.....

"ആയിഷു......."

"ആയിഷു......😡"

"Mm...."

"നിന്റെ നാക്ക് നീ ആർക്കെങ്കിലും കടം കൊടുത്തോ....."

മ്മൾ ഇത് പറഞ്ഞിട്ടും അവിടുന്ന് അനക്കം ഒന്നും ഇല്ല....പിന്നെ ഒരു തേങ്ങൽ കേട്ടതും മ്മൾ അവളെ നോക്കി....

"അയ്യേ...നീ എന്താ കൊച്ചു കുട്ടിയെ പോലെ കരയുന്നെ...."

"നീ....വരാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ...."

"അതിന്...ഞാൻ വന്നില്ലേ....പിന്നെ എന്താ"

പെണ്ണ് കണ്ണ് തുടച്ചു എന്റെ തോളിൽ തലവെച്ചു കിടന്നു.....

"ആയിഷു....ദാണ്ടേ ഇതൊക്കെ ഇപ്പൊ തന്നെ അങ്ങ് മറന്നേക്ക്...ഇതൊക്കെ ഇവിടെ വിട്ട് വേണം നീ എന്റെ കൂടെ വരാൻ....."
മ്മൾ അത് പറഞ്ഞപ്പോൾ എന്നെ നോക്കി ചിരിച്ചു എന്നിലേക്ക് ഒന്നും ചേർന്ന് ഇരുന്നു.....

"എന്ന പിന്നെ എനിക്ക് ഒരു ഐസ്ക്രീം വാങ്ങി താ...."ആയിഷു

"ഈ നാട്ടപ്പാതിരക്ക് നിന്റെ വല്ലിപ്പ കൊണ്ട് വന്ന് വെച്ചിട്ട് ഉണ്ടോ ഐസ്ക്രീം... നീ ഒന്ന് പോയെ...."മ്മൾ

പെണ്ണ് ചുണ്ട് ചുളുക്കിങ്ങാണ്ട് മുഖം തിരിച്ചതും മ്മക്ക് ചിരി വന്നു....മ്മൾ അവളെ മുഖം  എന്റെ നേരെ ആക്കി മുഖം അവിളിലേക്ക് അടുപ്പിച്ചതും പെണ്ണ് എന്നെ തള്ളിമാറ്റി അവിടുന്ന് ഓടി........കുറച്ചു മാറി നിന്ന് വിളിച്ചു കൂവി....

"അതെ...ഇനി ഇത് കല്യാണം കഴിഞ്ഞിട്ട്....
അത് വരെ നോ എന്ററി യാ...."

"ഏ.... അതുവരെ ഞാൻ വെയിറ്റ് ചെയ്യണോ.......🤧"

"രണ്ടു ദിവസം കൂടി അല്ലെ ഉള്ളു..... സഹിച്ചോ..."

"ഓഹോ....ആ രണ്ടു ദിവസം കഴിഞ്ഞാൽ നിന്നെ ഞാൻ ജീവിതകാലം മുഴുവൻ സഹിക്കേണ്ടേ.....😆"

"ഏ... എന്തേലും പറഞ്ഞോ..."

"ഏയ്...ഇല്ല..സഹിച്ചോളാം എന്ന് പറഞ്ഞതാ.....😄"

എന്നും പറഞ്ഞു ബൈക്കിൽ കയറി ഇരുന്നു....പെണ്ണ് എന്നെ കൊഞ്ഞനം കുത്തി കാണിച്ചുങ്ങാണ്ട് ബാക്കിൽ കയറി.......

**************************************
(ആയിഷു)....

അവന്റെ മരണം കണ്ടതോടെ മ്മക്ക് സമാധാനം ആണ് തോന്നിയത്....ഇനി ഒരു പെണ്ണും അവൻക്ക് ഇര ആവില്ലല്ലോ.....
അല്ലെങ്കിലും ഒരു തെണ്ടിക്കും തട്ടി കളിക്കാൻ ഉള്ളത് അല്ല പെണ്ണിന്റെ ശരീരം.....😒😠

പിന്നെ മറ്റന്നാൾ എന്റെയും ഷാൻ ന്റെയും
കല്യാണം മാത്രം അല്ലാട്ടോ....അന്ന് തമിയുടെയും ഐറിൻ ന്റെയും കല്യാണം
കൂടിയ.....ഐറിൻ ന്റെ ഉപ്പാന്റെ സ്ഥാനത്ത് നിന്ന് എന്റെ ഉപ്പയാ അവളെ കല്യാണം നടുത്തുന്നത്........ഈ രണ്ടു വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ നടന്നു.....

എന്റെ പഠനം പൂർത്തിയായി....ഐറിൻ പിന്നെ അവൾക്ക് പഠിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞു ഉമ്മാന്റെ കൂടെ അടുക്കളയിൽ കൂടി...അത് കൊണ്ട് തന്നെ ആൾ ഇപ്പൊ വലിയ കുക്ക.....ഇടക്ക് ഞാനും കേറും...ഇത് ഒന്നും കൂടി കളർ ഫുൾ ആക്കാൻ വേണ്ടി മ്മളെ ഇടയിലേക്ക് 
ശയുവിന്റെ പെണ്ണും കയറി വന്നു....ആൾ 
പൊളി ആണു...എന്റെ ഉമ്മാക്ക് പറ്റിയ കൂട്ട്.....💗

പിന്നെ ശിഫു...അവൻ പിന്നെ എക്സ്പ്രസ്സ് പോലെ ഓടി കൊണ്ടിരിക്കുന്നുണ്ട് ഷിസ ന്റെ പിന്നാലെ......മ്മളെ അക്കു പിന്നെ ബാങ്കിൽ ജോലി വാങ്ങി അവന്റെ മുറപ്പെണ്ണിനെയും കെട്ടി ജീവിച്ചു പോവുന്നു......ഫായിയും ഫെബിയും ആണങ്കിൽ ഫെബി ന്റെ വീട്ടിൽ ആകെ സീൻ കോൺഡ്ര ആയി നടക്കുന്നു.........
അവൻക്ക് നല്ല ജോലി ഉണ്ടെങ്കിലും അവൻക്ക് അവളെ കെട്ടിച്ചു കൊടുക്കില്ലെന്ന് അവളെ ഡാഡി ഗിരിജ..😅

പിന്നെ മ്മളെ അച്ചായനും അച്ചയാത്തിയും
അവർ പിന്നെ വീട്ടിൽ പറഞ്ഞു സമ്മദിപ്പിച്ചു അവരെ മനസമ്മതം കഴിഞ്ഞു...ഇനി രണ്ടു മാസം കഴിഞ്ഞാൽ
മിന്നുകേട്ട്....അച്ചുവും അനുവും ആണങ്കിൽ അവളെ നല്ല അന്തസ്സായി വിളിച്ചു ഇറക്കി കൊണ്ട് വന്ന് അവൻ പണി പറ്റിച്ചു...പെണ്ണിന് ഇപ്പൊ മാസം അഞ്ചു ആണ്....😆പക്ഷെ ഇപ്പൊ അവരെ വീട്ടുകാർക്ക് കുഴപ്പം ഇല്ല.....happy😍

ഇനി നമ്മളെ യമിയും പാത്തുവും ഞങ്ങളെ കല്യാണം കഴിഞ്ഞാൽ ഉടൻ അവരെ കല്യാണം ആണ്.....അവളെ വീട്ടുകാർക്ക് അവനെ നന്നായി ബോധ്യപ്പെട്ടത് കൊണ്ട് കല്യാണവും പെട്ടെന്ന് ആക്കി...യമി ഇപ്പൊ അവന്റെ ഉപ്പാന്റെ ബിസ്സ്നെസ് ഒക്കെ നടത്ത....

മ്മളെ ശാനുവും ശിഫുനെ കൊണ്ട് പറഞ്ഞപ്പോലെ ദുഅ ന്റെ പിന്നാലെ എക്സ്പ്രസ്സ് പോലെ ഓടി കൊണ്ടിരിക്ക....
എവിടെ ചെന്ന് അവസാനിക്കോ എന്തോ..

"അതെ...വീടെത്തി....ഇറങ്ങാൻ ഉള്ള പ്ലാൻ ഒന്നും ഇല്ലേ....."ഷാൻ

ഷാൻ ന്റെ വാക്കുകള മ്മളെ ഓർമ്മയിൽ നിന്ന് ഉണർത്തിയത്...അവൻക്ക് ഒരു വളിച്ച ചിരി പാസ്സ് ആക്കി വീട്ടിലോട്ട് വിട്ടു...

ഇന്ന് ഹാൽദി നൈറ്റ് ആയത് കൊണ്ട് കുറച്ചു അടുത്ത കുടുബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.....ഇപ്പൊ നേരം കുറെ ആയത് കൊണ്ട് എല്ലാവരും പോയിരുന്നു...
മ്മൾ വേഗം ഫ്രഷ് ആയി കിടന്നു....... പാത്തു ഇനി കല്യാണം കഴിഞ്ഞിട്ടേ പോവൂ.....ഐറിനും ഞങ്ങളെ കൂടെ വന്ന് കിടന്നതും അവളെ പിന്നാലെ ശംനുവും വന്നു.......

"ഞാനും ഇന്ന് ഇവിടെയാ കിടക്കുന്നെ...."
ഷംനു

"എന്ന വാ...നാളെ രാവിലെ നേരെത്തെ തന്നെ എണീക്കണ്ടേ...."പാത്തു

എന്നും പറഞ്ഞു അവളും വന്നു കിടന്നു...
കുറച്ചു നേരം ഇരുന്ന് കലപില ഉണ്ടാക്കിയതും ശയു ഞങ്ങളെ അടുത്തേക്ക് വന്ന് ഞങ്ങളെ തുറിച്ചു നോക്കി.....

"നീ....ഉറങ്ങാൻ വരുന്നില്ലേ...."
അവൻ ശംനുവിനെ നോക്കി ചോദിച്ചു...

"ഇല്ല....ഞാൻ ഇന്ന് ഇവരെ കൂടെയാ കിടക്കുന്നെ....."

"ഏ.....നീ എന്നെ ഇന്ന് പട്ടിണിക്ക് ഇട്ടല്ലേ...
നിനക്ക് എന്താടി ദിവസവും  ഇവരെ കൂടെ കിടന്നില്ലെങ്കിൽ ഉറക്കം വരൂലെ....."

"ശേ....നാളെയും കൂടെ കഴിഞ്ഞാൽ ഇവർ പോവൂലെ... അത് വരെ അല്ലെ ഉള്ളു...."

"ഓ...അപ്പൊ ഞാൻ നാളെയും പട്ടിണി ആണല്ലേ....നീ ഇത് കഴിഞ്ഞാൽ അങ്ങോട്ട് തന്നെ വരും...അപ്പൊ ഞാൻ എടുത്തോണ്ട്......"

അതും പറഞ്ഞു അവൻ ചവിട്ടി തുള്ളി പോവുന്നത് കണ്ടതും ഞാനും ഐറിനും പാത്തുവും  കൂടി പൂര ചിരി ആയിരുന്നു..... അത് കണ്ട് ഷംനു ഞങ്ങളെ തലയിണ കൊണ്ട് തല്ലാൻ തുടങ്ങിയതും ഞങ്ങൾ ചിരി കണ്ട്രോൾ ചെയ്തു.....

"അപ്പൊ ഇനി ഞങ്ങൾ പോയാൽ നിനക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കും അല്ലെ ഷംനു...."

എന്ന് ഐറിൻ അവൾക്ക് ഇട്ട് ഗോൾ അടിച്ചതും ഞങ്ങൾ വീണ്ടും തുടങ്ങി ചിരി..

"സെയിം അവസ്ഥ തന്നെ ആവുമല്ലോ നിങ്ങൾക്കും "
എന്ന് ഷംനു പറഞ്ഞതും ഞങളെ ചിരി സ്വിച്ചിട്ട് പോലെ നിന്നു..... അത് കണ്ടപ്പോൾ പാത്തുവും ശംനുവും കൂടി തുടങ്ങി ചിരി....രണ്ടിനും നാലെണ്ണം കൊടുത്ത് ഒക്കെ കൂടി കെട്ടിപ്പിടിച്ചു കിടന്ന് 
ഉറങ്ങി....

രാവിലെ മ്മക്ക് എണീക്കാൻ തന്നെ ഭയങ്കര മടി ആയിരുന്നു....പിന്നെ അവളുമാർ വന്ന് കച്ചറ കുട്ടിച്ചിറ മാനജിറാ ആക്കിയപ്പോൾ എണീക്കേണ്ടി വന്നു....പിന്നെ എന്നെയും ഐറിനെയും പിടിച്ചു ഇരുത്തി രണ്ടു കൈ നിറയേയും മൈലാഞ്ചി ഇട്ട് തന്നു..... ഇതാണെങ്കിൽ ഒന്ന് ഉണങ്ങേണ്ട.... വിശന്നിട്ട്  ആണങ്കിൽ കണ്ണ് കാണാൻ മേല....ഞാനും ഐറിനും കൂടി പിന്നെ കച്ചറ ആക്കിയപ്പോൾ ശംനുവും പാത്തുവും കൂടി ഫുഡ് വാരി തന്നു....

കുറച്ചു കഴിഞ്ഞു മ്മളെ കൂരാമീസിനെ ഇവിടെ ആക്കി എനിക്ക് ഒന്ന് മുഖം തന്ന് അവന്മാർ ഷാൻ ന്റെ വീട്ടിലേക്ക് പോയി...
പിന്നെ ആകെ കലപില...കുറച്ചു കഴിഞ്ഞു ബ്യൂട്ടീഷൻസ് വന്ന് മാറ്റിച്ചു... അതികം വർക്ക് ഇല്ലാത്ത ഒരു സിമ്പിൾ ഫ്രോക്ക് ആയിരുന്നു ഞങ്ങളെ വേഷം....ഫുൾ പുട്ടിയടിച്ചു കേറ്റി.....എന്തായാലും പൊളി ആയിട്ട് ഉണ്ട്...😅😉

അങനെ പാട്ടും കുത്തും ഡാൻസും ആയി മൈലാഞ്ചി കല്യാണം അങ്ങ് ഉഷാർ ആക്കി...ഒക്കെ കഴിഞ്ഞപ്പോഴേക്കും നല്ലം  ലൈറ്റ് ആയിരുന്നു.....മ്മൾ ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് എന്റെ ഫോൺ റിംഗ് ചെയ്തത്‌......

വിളിച്ച ആളെ നോക്കിയതും മ്മളെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.....🌼

"Hello....ആയിച്ചുമ്മാ ഉറങ്ങിയോ...."

"എബടെ..പരിപാടി ഒക്കെ കഴിഞ്ഞു മ്മൾ ഇപ്പോഴാ ഒന്ന് ഫ്രീ ആയത്.....🤧"

"Mm..... എന്ന പിന്നെ കിടന്നോ....നാളെ നേരെത്തെ എണീക്കണ്ടേ..."

"വെക്കാണോ......"

"അല്ലാതെ പിന്നെ.....മ്മൾ ഫുൾ ടയേഡ് ആടി...നാളെ പിന്നെ നീ ഇങ്ങോട്ട് തന്നെ അല്ലടി വരുന്നേ....നീ ഇപ്പൊ ഉറങ്ങാൻ നോക്ക്...ബൈ..."

അവൻ ഒരു ഗുഡ് നെറ്റും പറഞ്ഞു പോയി...
മ്മക്ക് ആണങ്കിൽ നാളെ ഞാൻ അവൻക്ക് സ്വന്തം ആവുമല്ലോ എന്ന് വിചാരിക്കുമ്പോൾ സന്തോഷം ഒക്കെ ഉണ്ടെങ്കിലും നാളെ എന്റെ വീടും കാക്കുനേയും ഉമ്മാനെയും ഉപ്പാനെയും ഒക്കെ വിട്ട് പോവുന്ന സങ്കടം നല്ലോണം
ഉണ്ട്...നാളെ മുതൽ ഞാൻ ഈ വീട്ടിലെ വിരുന്ന്കാരി അല്ലെ.....😐😔

എന്തോ മനസ്സിന് ഒരു സങ്കടം അതോണ്ട് റൂമിന് പുറത്ത് ഉള്ള ബാൽക്കണിയിൽ പോയി ഇരുന്നു....

"ആയിഷു....നീ ഇത് വരെ ഉറങ്ങിയില്ലേ..."
ശിഫു

"ഇല്ല...."മ്മൾ

"അല്ല...നീ എന്താ കരയാണോ...."ശിഫു

"ഏ...യ്... അ... അത് പിന്നെ...കാ...കാറ്റ് അടിച്ചപ്പോൾ കണ്ണ് നിറഞ്ഞതാ..."മ്മൾ

"ചുമ്മാ കള്ളം പറയല്ലേ...എനിക്ക് അറിയാലോ നിന്റെ മുഖം ഒന്ന് വാടിയാൽ..
നീ ഇവിടെ വന്നിരിക്ക്....."ശിഫു

മ്മൾ ഒരു ചിരിയാലെ അവന്റെ അടുത്ത് പോയി ഇരുന്നു....

"എന്താ....എന്റെ ആയിച്ചൂക്ക് പറ്റിയെ...
പറ"

"അത്...നാളെ ഞാൻ ഇങ്ങളെ ഒക്കെ വിട്ട് പോവേണ്ട..എനിക്ക് ഇവിടുന്ന് പോവേണ്ട"

"അയ്യേ...ഇതിന് ആണോ നീ കരയുന്നെ....
നീ നോക്കിക്കോ ഇവിടെത്തതിനേക്കാളും
ഹാപ്പി നീ അവിടെ ആയിരിക്കും...നാളെ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസാ.....നീ മറ്റാരേക്കാളും കൂടുതൽ ഹാപ്പിയും സുരക്ഷിതയും ആയിരിക്കുന്ന കൈകളിലേക്കാ ഞങ്ങൾ നിന്നെ ഏൽപ്പിക്കാൻ പോവുന്നത്....നീ തിരഞ്ഞെടുത്ത് ആളെ തന്നെ നിനക്ക് ലൈഫ് പാർട്ടണർ ആയി കിട്ടിയില്ലേ.........

ഇത് സന്തോഷിക്കണ്ട ദിവസങ്ങളാ......
അത് ഇങ്ങനെ ശോകം അടിച്ചു ഇരിക്കാൻ
ഉള്ളത് അല്ല...ആ പിന്നെ നീ പോയിട്ട് വേണം എനിക്ക് എന്റെ പൊണ്ടാട്ടിയെ  അവിടുന്ന് പൊക്കാൻ......"

"അയ്യട...എന്താ മോന്റെ പൂതി......😄"

"എന്താടി...എത്ര ആയി മ്മൾ വെയിറ്റ് ചെയ്യുന്നു....ഇനിയും വയ്യ.....അവളെ പഠിപ്പും തീരാൻ ആയല്ലോ.....അതോണ്ട്..."

"അതോണ്ട്....???🙄"

"നീയും എന്റെ അളിയനും കൂടി വേണം ഇത് അങ്ങ് സെറ്റ് ആക്കി തരാൻ...."

"ഹോ...അതിനായിരുന്നു ഈ സ്നേഹപ്രകടനം ഒക്കെ.. അല്ലെ....."

"ഈ.....😄"

"പോടാ...നാറി"

"പോടീ മരപ്പട്ടി.........."

"ഹാ...നിങ്ങൾ ഇവിടെ തല്ല് ഉണ്ടാക്കി കളിക്കാണോ... ഉറങ്ങാൻ ആയില്ലേ......"
ശയു

"ഏയ്....നിന്നെ എങ്ങനെ ഇന്നും പട്ടിണി കിടും എന്ന് ചർച്ച ചെയ്യായിരുന്നു...🤣"
മ്മൾ

"പെങ്ങളെ..നാളെ നീയൊക്കെ പോവൂലെ.. നോക്കിക്കോടി.....കൃത്യം ഒരു വർഷത്തിന് ഉള്ളിൽ നിന്നെ ഞാൻ അമ്മായി ആക്കും..."
ശയു

"Mm... നടന്നാൽ മതി....ഷംന തൂക്കിയെടുത്ത് വെളിയിൽ കളയുന്നത് നോക്കിക്കോ...."മ്മൾ

"പറയാൻ പറ്റൂല ഇവളെ ഒക്കെ കൂടെ അല്ലെ കിടക്കുന്നെ...അല്ല ഐറിൻ എവിടെ...."ശിഫു

"അവൾ അപ്പുറത്ത് ഇരുന്ന് തമിനോട് സംസാരിക്കുന്നുണ്ട്....."മ്മൾ

"നാളെ മുതൽ അവനോട് വെളുക്കും വരെ സംസാരിക്കാം എന്ന് പറ.... രണ്ടും പോയി കിടക്കാൻ നോക്ക്......"ശിഫു

"ആ പിന്നെ ഉപ്പ ചോദിച്ചിരുന്നു നിന്നെയും ഐറിനെയും...ഒന്ന് പോയി നോക്ക്...."ശയു

"Mm..."

അവൻമ്മാർക്ക് ഒരു ഗുഡ് നെറ്റും പാസ്സ് ആക്കി ഐറിനെയും വിളിച്ചു ഉപ്പാന്റെ അടുത്തേക്ക് വിട്ടു.....

ഉമ്മയും ഉണ്ടായിരുന്നു ഉപ്പാന്റെ കൂടെ....
ആദ്യം ഒക്കെ ഉപ്പാനോട് തമാശക്ക് തല്ലുണ്ടാക്കിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ മൂപ്പര് സെന്റി ആയി......

അതൊക്കെ ഒന്ന് റെഡി ആക്കി മ്മളെ റൂമിലേക്ക് വിട്ടു...അവിടെ ചെന്നപ്പോൾ പാത്തു ഒരു ഭാഗത്ത് ഇരുന്ന് ഭയങ്കര കുറുകളിൽ ആണ്...ഷംനു ഉണ്ട് പോസ്റ്റ് അടിച്ചു ഇരിക്കുന്നു....

ഞങ്ങൾ വന്നപ്പോൾ പിന്നെ ഞാനും ശംനും കൂടി ആകെ കച്ചറ ആക്കി കാൾ കാട്ടാക്കിപ്പിച്ചു....കുറച്ചു നേരം എല്ലാവരും
കൂടി ഇരുന്ന് സംസാരിച്ചു....ശംനുനും പാത്തുനും ഒക്കെ നല്ല സങ്കടം ഉണ്ട് ഞങ്ങൾ പോവുന്നതിൽ തിരിച്ചു ഞങ്ങൾക്കും.........😐

പിന്നെ ....എപ്പോഴോ നാളെത്തെ പുലരിയെയും മനസ്സിൽ കണ്ട് ഉറക്കത്തിലേക്ക് വഴുതി....

°●°●°●°●

"ആയിഷു....എണീക്ക് ടൈം ഒരുപാട് ആയി......"ഷംനു

"ഒരു അഞ്ചു മിനുറ്റ് കൂടി ഷംനു...."

"എണീച്ചു പോടീ.....ഇന്ന് നിന്റെ കല്യാണം തന്നെ അല്ലെ......"

അവൾ അത് പറഞ്ഞപ്പോഴാ..മ്മക്ക് ഇന്ന് മ്മളെ കല്യാണം ആണന്ന് ഓർമ്മ വന്നത്...
എന്താലെ...അതോണ്ട് തന്നെ വേഗം പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും ഞങ്ങളെ ഇന്ന് മാറ്റിക്കാൻ ഉള്ളവർ റെഡി ആയിരുന്നു.....

കുരിപ്പുകൾ ഞങ്ങൾക്ക് ഫുഡും കൂടി തരാതെ മുഖത്ത് ഓരോന്ന് വാരി തേക്കുന്നുണ്ട്‌...മനുഷ്യന്മാർക്ക് ആണങ്കിൽ വിശന്നിട്ട് വയ്യ.....ഇതൊക്കെ എപ്പോ തീരോ എന്തോ......

കുറച്ചു കഴിഞ്ഞപ്പോൾ മ്മളെ കൂരാമിസ് എത്തി....ഒക്കെതിന്റെയും നടുപ്പുറം നോക്കി ഒന്ന് അങ്ങ് കോടിത്തു ലൈറ്റ് ആയതിനു.....അല്ലപിന്നെ😠

മ്മക്ക് ബ്ലൂവിൽ ഗോൾഡൻ കളർ സിംപിൾ സ്റ്റോൺ വെച്ച നല്ല അടിപൊളി ലഹങ്ക ആയിരുന്നു....അത് പോലെ തന്നെ ഐറിനക്കും അത് തന്നെ  ആയിരുന്നു വേഷം....ഇന്നേക്ക് ഇടാൻ ഉള്ള ഡ്രസ്സ് ഷാൻ ന്റെ വീട്ടുകാർ ഇന്നാലെത്തന്നെ കൊണ്ട് തന്നിരുന്നു......

മ്മളെ മാറ്റിയ ആൾ... കഴിഞ്ഞു എന്ന് പറഞ്ഞപ്പോഴാ മ്മൾ ഒന്ന് നേടുവീർപ്പ് ഇടുന്നത്....മ്മൾ ഒന്ന് എണീറ്റ് കണ്ണാടിയിൽ നോക്കി.......

അമ്പോ..മ്മളെ രണ്ട് കണ്ണും ഇപ്പൊ തള്ളും എന്ന അവസ്ഥയിൽ ആയിരുന്നു.... അത്രക്ക് നന്നായിട്ട് ഉണ്ട്....😮🌼

രണ്ട് മൂന്ന് മണിക്കൂർ  ഇരുന്ന് കൊടുത്തത് വെറുതെ ആയിട്ട് ഇല്ല എന്തായാലും......
ഐറിൻന്നെ നോക്കിയപ്പോൾ എന്നെക്കാൾ കിടുക്കാച്ചി ലുക്കിൽ ആയിരുന്നു....കുറച്ചു കഴിഞ്ഞു മ്മളെ ഉമ്മി ഫുഡുമായി വന്നു....ഞങ്ങളോട് അത് ഇനി കയ്യിൽ ആക്കണ്ടാന്നും പറഞ്ഞു ഞങ്ങൾ
രണ്ടു പേർക്കും വാരി തന്നു....

അതൊക്കെ കഴിഞ്ഞു ഉപ്പാന്റെയും ഉമ്മാന്റെയും  കാക്കൂസിന്റെ ഒക്കെ ബ്ലെസ്സിങ് വേടിച്ചു എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് വിട്ടു.........

അവിടെ ചെന്ന് ഒരു ലോഡ് ഫോട്ടോസ് എടുത്തു....മ്മളെ അനു മാത്രം ഒരു സ്ഥലത്ത് ഇരുന്നു...അവളോട് കൂടുതൽ ഇളകരുത് എന്ന് പറഞ്ഞത് കൊണ്ട് അവൾ ഒരു സ്ഥലത്ത് സൈഡ് ആയി....
പിന്നെ ഫുഡ് കഴിക്കാൻ വിളിച്ചോണ്ട് പോയപ്പോൾ എന്തോ ടെൻഷൻ കൊണ്ടാണോ പേടി കൊണ്ടാണോ എന്ന് അറിയില്ല കൂടുതൽ ആകാത്തക്കിയ മ്മൾ അവിടുന്ന് എണീറ്റത്....😛😅

പള്ളിയിൽ വെച്ചാണ് നിക്കാഹ് അതോണ്ട് തന്നെ ഉപ്പയും കാക്കുമാരൊക്കെ അങ്ങോട്ട് വിട്ടക്കണ്....ഫോട്ടോ ഒക്കെ എടുത്ത്  തകർക്കുമ്പോൾ ആണ് ആരോ നിക്കാഹ് കഴിഞ്ഞു  ചെക്കൻസ് ലാന്റ് ആയിക്കണന്ന് പറഞ്ഞത്......

അപ്പൊ തൊട്ട് തുടങ്ങിയതാ മ്മളെ കയ്യും കാലും വിറക്കാൻ....ഹാർട്ട് ഒക്കെ വല്ലാതെ ഇടിക്കുന്നുണ്ട്.....ഐറിൻ ന്നെ നോക്കിയപ്പോൾ അവിടെത്തെ അവസ്ഥയും മറിച്ചല്ല.....😪😫

പെണ്ണ് നിന്ന് ഡിസ്കോ ഒക്കെ കളിക്കുന്നുണ്ട്...ഇടക്ക് തുള്ളൽ മത്സരവും നടക്കുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല...
ഞങ്ങളെ ഭാവങ്ങൾ ഒക്കെ കണ്ട് ഇവിടെ ഉള്ളായിറ്റിങ്ങൾ ഒക്കെ ഭയങ്കര ചിരി ആണ്..

ഇടക്ക് ഞങ്ങൾക്ക് ഇട്ട് താങ്ങുന്നും ഉണ്ട്...
അവസ്ഥ....സഹിച്ചല്ലേ പറ്റൂ.....😥

അവസാനം പാട്ടും ഡാൻസും പൊട്ടലും ചീറ്റലും ഒക്കെ ആയി ഷാനും തമിയും എത്തി....ഉഫ്‌ എന്തൊരു ലുക്കാ രണ്ടും....
ഷാൻ ന്നെ ആണങ്കിൽ ഒന്നും പറയാൻ ഇല്ല....നല്ല അസ്സൽ മൊഞ്ചൻ...തമിയും മോശം അല്ല....ബ്ലൂ ആൻഡ് ബ്ലാക്ക് ഡ്രെസ്സിൽ മാസ്സ് ലുക്ക് ആയിരുന്നു.....😍

കാപ്പി കണ്ണും മുഖത്തേക്ക് വീണു കിടക്കുന്ന മുടിയും നല്ല ഹിപ്പോപ് ലുക്കിൽ നടന്നു വരുന്ന ഷാൻ ന്നെ ഒരു നിമിഷം ഞാൻ നോക്കി നിന്നു.....😉

"ന്റെ പൊന്ന് ആയിഷു....സ്വന്തം ചെക്കനെ വായി നോക്കി എന്ന ചീത്ത പേര് കേൾപ്പിക്കാതെ...ഒന്ന് മയത്തിൽ ഒക്കെ നോക്ക്....അവൻ ഇങ്ങോട്ട് തന്നെ അല്ലെ
വരുന്നേ....."

എന്ന് മ്മളെ അന്നമ്മ ബാക്കിൽ നിന്ന് ഗോളടിച്ചതും മ്മൾ അവൾക്ക് നന്നായി ഇളിച്ചു കൊടുത്തു........😆

ചെക്കൻ എന്റെ അടുത്ത് മ്മക്ക് ഒന്ന് ഇളിച്ചു തന്നതും മ്മളും നല്ല അസ്സൽ പുഞ്ചിരി അങ്ങ് കാച്ചി......😍😋

മഹർ ഇട്ട് കൊടുക്കാം എന്ന് ആരോ വിളിച്ചു പറഞ്ഞതും മ്മളെ ഹാർട്ട് വീണ്ടും കിടന്ന് തുള്ളാൻ തുടങ്ങി...ഇതിനു എന്തിന്റെ കേടാന്നാവും....ഒന്ന് അടങ്ങി ഇരുന്നൂടെ അല്ലപിന്നെ.......😪

എന്തോ മ്മളെ കഴുത്തിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോളാ മ്മൾ അവനെ നോക്കിയത്....അവൻ എന്റെ കഴുത്തിൽ ഷാൻ എന്ന് നല്ല മനോഹരമായി കൊത്തി വെച്ച മഹർ  അണിയിച്ചതും മ്മളെ കണ്ണ് നിറഞ്ഞോ എന്ന് സംശയം ഇല്ലാതില്ല.......

ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം ചിലപ്പോൾ ഇന്ന് ആവും... മ്മൾ ഇന്ന് എന്റെ തെമ്മാടിക്ക് സ്വന്തം ആയന്ന് പറയുമ്പോൾ എന്തോ..... പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ... 🌼🌼

ഷാൻ ന്നെ നോക്കിയപ്പോൾ അവൻ ഒരു പുഞ്ചിരിയാലെ അത് എന്റെ കഴുത്തിൽ അണിയിച്ചു എന്റെ നെറ്റിയിൽ ചുടു ചുംബനം നൽകി... ഒരു കള്ള ചിരിയാലെ എന്നിൽ നിന്ന് മാറി....🌼💗💗💗

ഇവിടെ ഉള്ള സാധനങ്ങൾ ഒക്കെ കൂവി വിളിക്കുന്നുണ്ട്.... പിന്നെ ഫുൾ ഫോട്ടോ ഇടുപ്പും ഒക്കെ ആയി സമയം പോയി......
പോവാൻ ടൈം ആയപ്പോൾ എന്തോ വല്ലാത്ത സങ്കടം......മ്മളെ ഉപ്പച്ചീ ഒക്കെ മ്മളെ സന്തോഷത്തോടെ അവന്റെ കൂടെ
പറഞ്ഞു ആയിക്കുമ്പോഴും ആ കണ്ണിൽ നനവ് പടരുന്നത് മ്മൾ കണ്ടു....മ്മളെ ഉമ്മച്ചിയേയും കാക്കുനേ ഒക്കെ കെട്ടിപ്പിടിക്കുമ്പോൾ കരയാതെ ഇരിക്കാൻ ഒരുപാട് പാടു പെട്ടു......

ഐറിൻ ആണങ്കിൽ ഉമ്മിയെ കെട്ടിപ്പിടിച്ചു
കരയുന്നുണ്ട്... ഈ രണ്ട്‌ വര്ഷം കൊണ്ട് തന്നെ പിരിയാൻ കഴിയാതെ അവർ തമ്മിൽ അടുത്ത് പോയിരുന്നു....മ്മളെ ഉപ്പച്ചീയെയും കാക്കൂസിനെയും ഒക്കെ അവൾ കെട്ടി പിടിച്ചു കരയുമ്പോൾ
മ്മക്കും കരച്ചിലും വരുന്നുണ്ടെങ്കിലും ഒക്കെ പിടിച്ചു നിർത്തി വണ്ടിയിലേക്ക് കയറി.... 

വണ്ടിയിൽ കയറിയിട്ടും എന്തോ വല്ലാത്ത നിശ്ശബ്ദത....മ്മൾ ഇതുവരെ പിടിച്ചു നിർത്തിയ കണ്ണീർ ഒക്കെ നമ്മളെ കവിളിലൂടെ ഒലിച്ചു ഇറങ്ങിയതും മ്മളെ കയ്യിൽ ഒരു കര സ്പർശം ഏറ്റതും മ്മൾ തിരിഞ്ഞു നോക്കി.......

ഉഫ്‌...നല്ല അസ്സൽ കലിപ്പിൽ നിൽക്കുന്ന ഷാൻ...ആ കലിപ്പിന്റെ കാരണം മ്മൾ കരഞ്ഞത് ആണന്ന് മനസ്സിലായപ്പോൾ മുഖം തുടച്ചു അവൻക്ക് ഒന്ന് ചിരിച്ചു കൊടുത്തു.....ഐറിനും തമിയും വേറെ കാറിൽ ആയിരുന്നു....അതോണ്ട് തന്നെ ഞങ്ങളെ കാറിൽ യമിയും എബിയും ആയിരുന്നു കൂടെ......

"ദേ.... കരയാൻ ആണ് പ്ലാൻ എങ്കിൽ കൊണ്ടന്നത് പോലെ അങ്ങോട്ട് കൊണ്ടാക്കും ഞാൻ"ഷാൻ

"അതന്നെ...ന്റെ പൊന്ന് ആയിഷു.... ഇത്രയും കാലം കെട്ടാഞ്ഞിട്ട് ആയിരുന്നു.. ഇപ്പൊ കെട്ടിയിട്ട് ആയോ...ദേ....ഇനി കരഞ്ഞാൽ ഷാൻ പറഞ്ഞപ്പോലെ അങ്ങ് കൊണ്ടാക്കും......."യമി

"അയ്യട ഞാൻ പോവൂല..."മ്മൾ

എന്നും പറഞ്ഞു അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തുങ്ങാണ്ട് ഷാൻ ന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു...ചെക്കൻ കിട്ടിയ കേപ്പിൽ
മ്മളെ ഇടുപ്പിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് നിർത്തി.......🙄

"അത് ശെരി...അപ്പൊ ഇതുവരെ കരഞ്ഞ കണ്ണീരു ഒക്കെ ഷോ ആയിരുന്നില്ലേ....
കഷ്ടം തന്നെ...."യമി

"പോടാ..."മ്മൾ

"അളിയാ...ഫ്രണ്ടിൽ ക്യാമറ ഉണ്ട്... ശ്രദ്ധിക്കുക...."എബി

"അയ്യട...മക്കൾ മുന്നിലോട്ട് നോക്കി വണ്ടിവിട്........"ഷാൻ

കുറച്ചു കഴിഞ്ഞു അവന്റെ വീട്ടിൽ എത്തി.....അവന്റെ ഉമ്മ വന്ന് മ്മളെ വലതു കാൽ വെച്ച് ആ വീട്ടിലേക്ക് കൈ പിടിച്ചു കയറ്റി....അതൊടപ്പം ഐറിനെയും........

പിന്നെ ഒക്കെ കൂടി എന്നെയും ഐറിനെയും പൊതിഞ്ഞു...ഇവരൊക്കെ ആരാണവോ....എല്ലാവരും അവരെ പരിജയപ്പെടുത്തുന്നുണ്ടെങ്കിലും അതിൽ ഒരാളെ പേര് പോലും മനസ്സിൽ
നിന്നിട്ടില്ല എന്നതാണ് സത്യം.......ഇവിടെ ഉള്ള കുറെ സാധനങ്ങൾ കൊണ്ട് വന്ന സ്വർണ്ണത്തിൽ ആണ് കണ്ണ്...ഇതൊക്ക കണ്ടിട്ട് മ്മക്ക് തന്നെ ഒരു വല്ലായ്മ്മ😲

അവന്മാരെ ഒന്നും ഈ വഴിക്ക് കാണുന്നില്ല...മ്മളെ കൂരാമീസിനെ നോക്കിയപ്പോൾ അനുവഭവിക്ക് എന്നുള്ള മട്ടിൽ ഞങ്ങളെ നോക്കി ഇരിക്കുന്നുണ്ട്....

ഐറിൻ ന്നെ നോക്കിയപ്പോൾ അവിടെ എന്നേക്കാൾ ദയനീയ അവസ്ഥയായിരുന്നു.....അവളെ ഇരുത്തം കണ്ട് മ്മക്ക് ചിരി ഒക്കെ വരുന്നുണ്ട്....

"ആ...മതി മതി...അവർ പോയി ഫ്രഷ് ആയിക്കോട്ടെ...രാത്രി ഇവിടെ ഫങ്ഷൻ ഉള്ളത് അല്ലെ...അവർ പോയി പോയി ഡ്രസ്സ് ചേഞ്ച് ചെയ്ത വരട്ടെ......"

ഉമ്മാന്റെ വാക്കുകൾ കേട്ടപ്പോൾ മ്മക്ക് ആദ്യം ആശ്വാസം ആയെങ്കിലും പിന്നീട ഞാനും ഐറിനും മുഖത്തോട് മുഖം നോക്കി ഇരുന്നു......

വേറെ ഒന്നും അല്ല ഇനി ഒരു പരിപാടി കൂടി താങ്ങാൻ ഉള്ള കെൽപ്പില്ല....ഷിസയും മ്മളെ കൂരാമ്മീസും കൂടി റൂമിൽ ചെന്ന് ആക്കി....ഷാൻ ന്റെ റൂം മ്മക്ക് ആദ്യം തന്നെ പരിജയംമുള്ളത് കൊണ്ട് പരിജയക്കുറവ് ഒന്നും തോന്നിയില്ല.......

"ഇത്തൂസെ...ഇതാണ് ഇങ്ങളെ ഡ്രസ്സ്.... പിന്നെ ഇത് ഇതിലേക്ക് ഉള്ള ഓർണമെന്റ്സും .......ഇഷ്ടപ്പെട്ടത് അണിഞ്ഞാൽ മതി....അപ്പൊ ഞാൻ പോവാ...ഇങ്ങൾ ഫ്രഷ് ആയി വാ...അപ്പോഴേക്കും ഞാൻ വരാ......"

"ഷിസ..."

"എന്താ ഇതുസേ...."

"എന്തുവാടി ഇത്....ഇനി എന്ത് പാർട്ടി ആടി രാത്രി...."

"അത് പിന്നെ ഉപ്പാന്റെയും ഷാൻ ന്റെയും ഒക്കെ ബിസ്സ്നെസ്സ് പാർട്ടണർസ് വേണ്ടി ഒരുക്കിയ പാർട്ടിയ...വലിയ വലിയ ആൾക്കാര വരുന്നത്...അതോണ്ട് നന്നായി ഒരുങ്ങിക്കോ.....ഞാൻ ഇവിടെ തന്നെ ഉണ്ട്
ആവിശ്യം ഉണ്ടെങ്കിൽ വിളിക്കൊണ്ടി..."

"Mm...."

അവൾ പോയതും മ്മൾ ബെഡിൽ ഇരുന്നു.....മ്മക്ക് ആണങ്കിൽ വല്ലാത്ത തലവേദന......മ്മൾ തലയും പൊത്തി പിടിച്ചു ഇരിക്കുമ്പോൾ ആണ് ആരോ ഡോർ ക്ലോസ് ചെയ്യുന്ന ശബ്‌ദം കേട്ടത്.....


ഡോർ ലോക്ക് ആക്കി എന്റെ അടുത്തേക്ക് വരുന്ന ഷാന്നെ കണ്ടതും മ്മൾ ഓട്ടോമാറ്റിക്ക് ആയി എണീറ്റ് നിന്നു.....

"അയ്യോ....ഇത്രക്ക് ഒന്നും ബഹുമാനം വേണമെന്നില്ല...എന്ത് പറ്റി....എന്താ മുഖം
ഒക്കെ വല്ലാതെ ഇരിക്കുന്നെ......"

"ഏയ്....ഒന്നുല്ല...ചെറിയ ഒരു തലവേദന..."

"Mm..രണ്ട്‌ ദിവസം ഒക്കെ ഒഴിച്ചത് അല്ലെ..
പിന്നെ പരിപാടിയുടെ ക്ഷീണം കാണും...നീ കുറച്ചു കിടന്നോ...പാർട്ടി നൈറ്റ് അല്ലെ.... ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ..എന്നിട്ട് ഷിസനെ ഇങ്ങോട്ട് വിടാം......"

അത്രയും പറഞ്ഞു ഒരു ചിരിയാലെ എന്റെ തലയിൽ തലോടി അവൻ ഫ്രഷ് ആവാൻ
പോയി.....എന്തോ അവന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത ഒരു ആശ്വാസം.......
മ്മൾ അപ്പൊ തന്നെ കിടന്നു...മ്മക്ക് ഒട്ടും
വയ്യായിരുന്നു....ഭയങ്കര തലവേദനയും......

മ്മൾ തലയും പൊത്തി പിടിച്ചു കിടക്കുമ്പോൾ ആണ് ആരോ നെറ്റിയിൽ തടവുന്നത് പോലെ തോന്നിയത്........ നോക്കിയപ്പോൾ ഷാൻ എന്റെ നെറ്റിയിൽ
തടവിന്നതാ കണ്ടത്.....

"നോക്കണ്ടാ...വികസാ... കുറച്ചു നേരെത്തേക്ക് തലവേദനക്ക് ആശ്വാസം
ഉണ്ടാവും...നീ കിടന്നോ..ഞാൻ പോവാ...
അവന്മാർ മ്മളെ തിരക്കും...ഞാൻ ഷിസനെ  പറഞ്ഞയക്കാം...."

അത് പറഞ്ഞു അവൻ പോയി...അവന്റെ കയ്യിന്റെ തണുപ്പ് നെറ്റിയിൽ തട്ടിയപ്പോൾ തന്നെ വേദന പകുതി മാഞ്ഞിരുന്നു....

കുറച്ചു കഴിഞ്ഞു ഷിസ വന്ന് മ്മളെ മാറ്റിച്ചു......ഒക്കെ കഴിഞ്ഞു താഴോട്ട് ഇറങ്ങിയപ്പോൾ ഐറിൻ മാറ്റി ഒക്കെ എത്തിയിരുന്നു....ഞങ്ങളെ സ്റ്റേജിൽ കൊണ്ട് പോയി ഇരുത്തി....അവന്മാർ പിന്നെ ഷാൻ ന്നെയും തമിയെയും വലിച്ചു ഞങ്ങളെ അടുത്ത് കൊണ്ട് വന്നിരുന്ന് എത്തി....

പിന്നെ ഫുൾ അവന്മാരെ കലാപരിപാടി
ആയിരുന്നു അവരെ സ്പെഷ്യൽ ഡാൻസും പാട്ടും ആയിരുന്നു...അവരെ വക ഞങ്ങൾക്ക് വേണ്ടി നല്ല അടിപൊളി സോങ് ആയിരുന്നു ഡെഡിക്കേറ്റ് ചെയ്തിരുന്നത്‌....അത് പോലെ ഷാൻ ന്റെ
ഒരു അടിപ്പോളി സിംഗിൾ സോങ്ങും....

മ്മക്ക് പെരുത്ത് ഇഷ്ടായി അവന്റെ സോങ്...മ്മളെ ഫേവ് സോങ് ആയിരുന്നു അത്.....അതൊക്കെ മ്മൾ നന്നായി എൻജോയ് ചെയ്തു......💘

*****************************************
(ഷാൻ...)

ഇന്ന് നൈറ്റ് എന്റെയും ഉപ്പാന്റെയും ഒക്കെ ബിസ്സ്നെസ് പാർട്ടനേഴ്സിന് ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു...

അതൊക്കെ കഴിഞ്ഞു മ്മൾ ഒന്ന് നടുനിർവത്തിയപ്പോഴേക്കും ടൈം ഒരുപാട് ആയിരുന്നു........എല്ലാവരും പോയി മ്മൾ റൂമിൽ ചെന്നപ്പോൾ മ്മളെ പൊണ്ടാട്ടിയെ ഇവിടെ എങ്ങും കാണുന്നില്ല....

അപ്പൊ ഇന്നാണ് മ്മളെ ഫസ്റ്റ് നൈറ്റ്...ഹും
ഇതുവരെ ആയിട്ടും മ്മളെ കെട്ടിയോളെ ഇങ്ങോട്ട് കാണുന്നില്ല.....എവിടെ പോയോ എന്തോ.......അവസാനം അവളെ പൊടി പോലും ഇങ്ങോട്ട് കാണാതെ ആയപ്പോൾ താഴെക്ക് ഇറങ്ങിയപ്പോൾ ഉണ്ട് അമ്മായിമ്മയും മരുമക്കളും ഭയങ്കര തള്ളിലാ......ആയിഷു അല്ലെ ആൾ ഒരു പൊടിക്ക് വിട്ട് കൊടുക്കുന്നില്ല.....

ഇവൾക്ക് അല്ലെ നേരെത്തെ തലവേദന എന്നും പറഞ്ഞു കിടന്നിരുന്നത്...മ്മൾ എണ്ണി എണ്ണി കാത്തിരുന്ന ഫസ്റ്റ് നൈറ്റ അമ്മായിമ്മയും മരുമോളും കൂടി ഇല്ലാതെ ആക്കി കൊണ്ടിരിക്കുന്നത്......😫😣

കൂട്ടിന് അതിനു പറ്റിയ ഉപ്പയും ശാനുവും ഷിസയും....അപ്പോഴാ മ്മൾ തമിയെ ശ്രെദ്ധിക്കുന്നെ... അവനും എന്റെ സെയിം അവസ്ഥയിൽ നിൽക്കുന്നത് കണ്ടപ്പോൾ മ്മക്കും ഒരു സമാധാനം....🤣

ഞങ്ങളെ നിൽപ്പ് കണ്ട് ഉപ്പയും ശാനുവും ഷിസയും ഒക്കെ ആക്കി ചിരിക്കുന്നുണ്ട്....
അവർ ഞങ്ങൾക്ക് കരുതി കൂട്ടി തന്ന പണി ആണന്ന് മനസ്സിലായപ്പോൾ അവരെ
കലിപ്പിൽ നോക്കിങ്ങാണ്ട് റൂമിലേക്ക് വിട്ടു..

കുരിപ്പ് ഇങ്ങോട്ട് വരട്ടെ....ശെരിയാക്കി കൊടുക്കുന്നുണ്ട്.....😡

****************************************
(ആയിഷു)

"ആ...മതി...സംസാരം...ഇങ്ങൾ പോയി കിടന്നോ..അവിടെ രണ്ടാണത്തിനു ഇരിക്ക പൊറുതി ഉണ്ടാവൂല ഇങ്ങളെ അങ്ങോട്ട് കാണാഞ്ഞിട്ട്"

എന്നും പറഞ്ഞു ഉമ്മ ഞങ്ങൾക്ക് ഒരു ഗ്ലാസ് പാൽ തന്നു...

"ഇനി പതിവ് ശൈലികൾ ഞങ്ങളായി തെറ്റിക്കുന്നില്ല....."

ഉമ്മ കള്ള ചിരിയാലെ പറഞ്ഞു...
ഇവിടെ ഐറിൻ ഒഴികെ ഒക്ക ഭയങ്കര ആക്കിയ ചിരിയും ചുമക്കലും തുമ്മലും ആണ്... സത്യം പറഞ്ഞ ഇത്രയും  നേരം മ്മൾ പേടിച്ചിട്ട ഇവരോട് വർത്താനം പറഞ്ഞു ഇരുന്നത്...

ഇനി ഇപ്പൊ റൂമിലേക്ക് പോവാതെ വഴി ഇല്ല.....മ്മളെ അമ്മയിമ്മ ആണങ്കിൽ ഫസ്റ്റ് നൈറ്റിനു ഉള്ള ഓൾ ദി ബെസ്റ്റ് ഒക്കെ തന്നിട്ട പറഞ്ഞായിക്കുന്നത്...നല്ല ന്യൂജൻ ഉപ്പനെയും ഉമ്മാനെയും ആണ് ഞങ്ങൾക്ക് കിട്ടിയിരിക്കുന്നത്.......😌

ഞങ്ങൾ അവിടെ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ തന്നെ ഞങ്ങളെ അവിടെ നിന്ന് ഉന്തി തള്ളി പറഞ്ഞായിച്ചു ഷിസ....
മ്മൾ ഐറിൻക്ക് ഒരു ഓൾ ദി ബെസ്റ്റും കൊടുത്ത് റൂമിലേക്ക് കയറി....

മ്മളെ നെഞ്ച് ഒക്കെ വല്ലാതെ കിടന്ന് ഇടിക്കുന്നുണ്ട്.....മ്മൾ പതിയെ റൂമിലേക്ക് കയറിയപ്പോൾ അവിടെ ആരെയും കണ്ടീല....ഇവൻ ഇത് എവിടെ പോയി എന്ന് ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് എന്റെ ബാക്കിൽ നിന്ന് ഡോർ ക്ലോസ് ചെയ്യുന്ന ശബ്‌ദം കേട്ടതും മ്മൾ ഞെട്ടിങ്ങാണ്ട് പിറകിലേക്ക് തിരിഞ്ഞു നോക്കി.....

ഡോറും ചാരി ഒരു കള്ള ചിരിയാലെ നിൽക്കുന്ന ഷാൻ ന്നെ കണ്ടപ്പോൾ മ്മളെ ഉള്ളൊന്നു കാളി.....മ്മൾ വേണോ വേണ്ടേ എന്നുള്ള തരത്തിൽ ഒന്ന് ഇളിച്ചു കൊടുത്തു......😬

"എന്താണ്...എന്റെ പൊണ്ടാട്ടി നിന്ന് പരുങ്ങുന്നത്...."

"ഏയ്.....ഞാ....നോ...എ...ന്തിന്...🤧"

"Mm...വല്ലാതെ നിന്ന് ഉരുളണ്ട...ആ പാൽ കുടിക്കാൻ നോക്ക്....ചൂട് ആറും... എനിക്ക്
എന്തായാലും അത് ഇഷ്ടം അല്ല....."

"അത്...പിന്നെ...എനിക്കും ഇഷ്ടം അല്ല...."

"ആഹാ....എന്ന പിന്നെ അവിടെ വെച്ചേക്കു.....അപ്പൊ പിന്നെ ആദ്യ രാത്രിയുടെ ചടങ്ങുകൾ തെറ്റിക്കാതെ അങ്ങ് കാര്യത്തിലേക്ക് കടക്കല്ലേ......."

എന്നവൻ ഒരു കള്ള ചിരിയാലെ ചുണ്ട് തടവികൊണ്ട് പറഞ്ഞ്‌ എന്റെ അടുത്തേക്ക് വന്നതും മ്മൾ നെഞ്ചിടിപ്പ് ഒക്കെ കുതിച്ചു ഉയാരാൻ തുടങ്ങി.... 

ചെക്കന്റെ നോട്ടവും ചിരിയും ഒന്നും അത്ര പന്തി പോരാ.....മ്മക്ക് ആണങ്കിൽ ക്ഷീണം കൊണ്ട് ഉറക്കം ഒക്കെ വരുന്നുണ്ട്....
ക്ഷീണം ഉണ്ടെങ്കിലും ഇവനെ പേടിച്ച മ്മൾ ഇത്രയും നേരം താഴെ ഇരുന്നത്.......

പക്ഷെ ഇവന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടിട്ട് എന്നെ ഇവൻ മിക്യവാറും ഉറക്കും എന്ന് തോന്നുന്നില്ല....ചെക്കൻ മ്മളെ അടുത്തേക്ക് വന്ന് മ്മളെ ഇടുപ്പിലൂടെ കയ്യിട്ട് എന്നെ അവനിലേക്ക് അടുപ്പിച്ചു.....

അവനെ തള്ളി മാറ്റാനും കൈ ചലിക്കുന്നില്ല...വേണ്ടെന്ന് പറയാൻ നാവും
അനങ്ങുന്നില്ല.....മ്മൾ തലയും താഴ്ത്തി പിടിച്ചു നിന്നു.....അവൻ എന്റെ തല അവന്റെ മുഖത്തിനു നേരെ ആക്കി......

"ആയിഷു..നിനക്ക് എന്താ പേടി ആണോ
ഞാൻ നിന്നെ എന്തെങ്കിലും ചെയ്യും എന്ന് കരുതി...."

എന്നവൻ ചോദിച്ചപ്പോൾ അല്ലെന്നും ആണെന്നും ഉള്ള ഭാവത്തിൽ അവനെ നോക്കി തലായാട്ടി.......

"അതെ...ഈ ആദ്യ രാത്രി എന്നത് ശരീരം കൊണ്ട് മാത്രം ഒന്നാവാൻ മാത്രം അല്ല.....
മനസ്സ് കൊണ്ട്  കൂടി ഒന്നാവാൻ  ഉള്ളതാ... ഇതുവരെ നമ്മൾ പ്രണയിച്ചിരുന്നത് പോലെ അല്ല ഇവിടുന്ന് അങ്ങോട്ട്......
നമ്മൾ ഇന്ന് ഒരു പുതിയ ജീവിതത്തിലേക്ക്
കാൽ എടുത്ത് വെക്കാൻ പോവാണു.....

ഞാനോ നീയോ സ്വപ്നം കണ്ട ജീവിതം ആയിരിക്കില്ല ഇത്....അതൊക്കെ പൂർണ്ണ മനസ്സോടെ നീ ഉൾകൊണ്ടതിനു ശേഷമേ ബാക്കി കാര്യങ്ങളെ കുറിച്ച് ചിന്തിക്കാവൂ...
നമ്മൾ പ്രേമിച്ചിരുന്ന സമയത്ത് നീ എന്നെ മനസ്സ് കൊണ്ട് അംഗീകരിച്ചിട്ടുണ്ടാവും....
പക്ഷെ നമ്മൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അതിന് കുറച്ചു പ്രായാസം തോന്നും.......
അത്കൊണ്ട് നീ എന്നെ പൂർണ്ണമായി അംഗീകരിച്ചതിനു ശേഷം നമ്മക്ക് ഭാവി കാര്യങ്ങൾ ചിന്തിക്കാം.....

നീ ഇത്രയും നേരം അവിടെ ചുറ്റി പറ്റി നിന്നതിന്റെ കാരണം എനിക്ക് നന്നായി അറിയാം.......അതോണ്ട് ഇപ്പൊ എന്റെ ആയിച്ചുമ്മാ പോയി കിടന്നോ..നല്ല ക്ഷീണം ഉണ്ടെന്ന് അറിയാം...."

എന്നും പറഞ്ഞു അവൻ എന്നിലെ പിടി വിട്ടു....എന്തോ അവന്റെ വാക്കുകൾ ആയിരുന്നു എന്റെ മനസ്സിൽ...ഇത്രയും നല്ല ലൈഫ് പട്ടനേരെ കിട്ടിയതിൽ മ്മൾ ലക്കി
ആണ്....എന്തോ അവനോട് ആരാധന തോന്നി......

പക്ഷെ വീണ്ടും അവൻ എന്നെ അവനിലേക്ക് അടുപ്പിച്ചു...ഇത് ഇനി എന്തിന് എന്നുള്ള തരത്തിൽ ഞാനും....

"അതെ...ഞാൻ ഇതൊക്കെ പറഞ്ഞെന്ന്
കരുതി...മോൾ കൂടുതൽ ടൈം ഇതിനു വേണ്ടി വേസ്റ്റ് ആക്കരുത്....അതുവരെ പിടിച്ചു നിൽക്കാൻ ഉള്ള കഴിവ് പടച്ചോൻ
എനിക്ക് തന്നെന്ന് വരില്ല...പിന്നെ എന്നെ കുറ്റം പറയാൻ ഇങ്ങോട്ട് വരരുത്.....

എന്നവൻ പറഞ്ഞു ചിരിച്ചതും മ്മൾ ഒരു ചിരിയാലെ അവനെ തള്ളി മാറ്റി......
ബെഡിന്റെ ഒരു അറ്റത്ത് പോയി കിടന്നു.....

'അവൻ പറഞ്ഞപ്പോലെ പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ പ്രേമിച്ചു നടന്നവർ അല്ല ഇവിടെ...നമ്മൾ ആഗ്രഹിച്ച ലൈഫിലേക്ക് വരാൻ അല്പം ടൈം എടുക്കും....'എന്നൊക്കെ ചിന്തിച്ച് മ്മൾ കിടന്നു........

പക്ഷെ ഷാൻ ഇത് വരെ കിടന്നിട്ടില്ല.. അവൻ ബെഡിൽ ഇരുന്ന്.. ലാപ്പിൽ എന്തോ നോക്കി കൊണ്ട് ഇരിക്കുവാ....

"ഷാൻ......"

"എന്താ...ആയിഷു....നീ കിടന്നോ...രണ്ടു മൂന്ന് ദിവസം കല്യാണത്തിന്റെ തിരക്കിൽ ആയത് കൊണ്ട് കമ്പിനിയിലെ കുറച്ചു ഫയൽസ് നോക്കാൻ ഉണ്ടായിരുന്നു......
ഇത് നോക്കി തീരുമ്പോഴേക്കും ടൈം ഒരുപാട് ആവും...നീ കിടന്നോ...ഇന്നും 
ഇനി ഉറക്കം ഒഴിക്കേണ്ട......."

അവൻ അത് പറഞ്ഞപ്പോൾ മ്മക്ക് 
മറുത്ത് ഒന്നും പറയാൻ തോന്നിയില്ല...  മ്മൾ പിന്നെ ക്ഷീണം കൊണ്ട് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി......

രാവിലെ കണ്ണ് തുറന്നപ്പോൾ എന്നെ എന്തോ ചുറ്റി വരിഞ്ഞ പോലെ തോന്നി....
മ്മക്ക് അനങ്ങാൻ പറ്റുന്നില്ല....പടച്ചോനെ ഇത് എന്താ സംഭവം...വല്ല കള്ളൻമാർ എങ്കിലും...മ്മൾ പേടിച്ചു ഉമ്മാ എന്ന് വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ ഇന്നലെ മ്മളെ കല്യാണം കഴിഞ്ഞ ഓർമ്മ വന്നത്....

മ്മളെ ചുറ്റി വരിഞ്ഞ ആളെ നോക്കിയത് മ്മൾ ഇപ്പോഴാ...അത് മ്മളെ തെമ്മാടി ആണന്ന് കണ്ടപ്പോൾ മ്മളെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു...അവന്റെ നെഞ്ചിൽ പറ്റി ചേർന്ന മ്മൾ കിടക്കുന്നെ.......മ്മൾ അവന്റെ കൈ എടുത്ത് മാറ്റി അവനെ  നോക്കി.....

ഈ കുരിപ്പ് ഉറങ്ങുന്നത് വരെ കാണാൻ എന്തൊരു ക്യൂട്ട....കുറച്ചു നേരം അവനെ തന്നെ നോക്കി ഇരുന്നു...പതിയെ അവന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് ബാത്റൂമിലേക്ക്  ഫ്രഷ് ആവാൻ പോയി....

ഫ്രഷ് ആയി ഇറങ്ങി വന്നപ്പോഴാ മ്മൾ ടൈം നോക്കുന്നെ..9.00 ആവാൻ ആയിക്കണ്‌...
പടച്ചോനെ മ്മൾ ഇത്രയും നേരം കിടന്നോ..
ശേ..ഇവിടെത്തെ ഉമ്മ എന്താ വിചാരിക്ക..
മ്മൾ വേഗം താഴെത്തെക്ക് പോയി...പക്ഷെ ഹാളിൽ ഒന്നും ആരും ഇല്ല...കിച്ചണിൽ പോയപ്പോൾ സെർവെന്റ്സ് ഒക്കെ ഉണ്ട്.....

"ആഹാ...മോൾ ഇത്ര നേരെത്തെ എണീറ്റോ....കുറച്ചു നേരം കൂടി കിടക്കായിരുന്നില്ലേ...ഇവിടെ എല്ലാവരും എണീകണമെങ്കിൽ കുറച്ചു ലൈറ്റ് ആവും......മോൾക്ക് ഇവിടെ പണി  ഒന്നും ഇല്ല......"

എന്നും പറഞ്ഞു ഒരു ചേച്ചി ഒരു കപ്പ് ചായയുമായി എന്റെ അടുത്തേക്ക് വന്നു...
ഞാൻ ഒരു ചിരിയാലെ അത് വാങ്ങി കുടിച്ചു...അമ്പോ...അടിപൊളി ചായ.....😍

മ്മൾ പിന്നെ അവരോട് സംസാരിച്ചു ഇരുന്നു...എല്ലാവരോടും പെട്ടെന്ന് തന്നെ കമ്പിനി ആയി....ഇവിടെ ഉള്ളവർ ഒക്കെ ഇവരോട് നല്ല സ്നേഹത്തിൽ തന്നെ ആണ് 
പെരുമാറുന്നത് എന്ന് ഇവരെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി...

അതിൽ ഒരു ചേച്ചിയോട് മ്മൾ പെട്ടെന്ന് തന്നെ അടുത്തു.... മ്മളെ ഉമ്മച്ചിയുടെ പ്രായം ഒക്കെ ഉള്ളു...ബാനു ചേച്ചീ എന്ന ഇവിടെ ഇവരെ വിളിക്കുന്നത്...മ്മളും അങ്ങനെ തന്നെ വിളിച്ചു...
അപ്പോഴേക്കും ഐറിൻ ലാൻഡ് ആയി...

"ആഹാ...ഇന്ന് എന്താ ലൈറ്റ് ആയി.."മ്മൾ

"ഏയ്...ഞാൻ നേരെത്തെ വന്ന് അടുക്കളയിൽ കയറിയപ്പോൾ ഇവർ ഇവിടെ നിന്ന് മ്മളെ പായിപ്പിച്ചു... അതോണ്ട് മ്മൾ പുറത്തോക്കെ ഒന്ന് ചുറ്റായിരുന്നു....."ഐറിൻ

അപ്പോഴേക്കും ബാനു ചേച്ചീ ഞങ്ങൾക്ക് രണ്ട് കോഫി കയ്യിൽ കൊണ്ട് വന്ന് തന്ന്
ഞങ്ങളോട് അവനമാർക്ക് കൊണ്ട് പോയി കൊടുക്കാൻ പറഞ്ഞു....

മ്മൾ പിന്നെ റൂമിൽ എത്തിയപ്പോഴേക്കും ആളെ റൂമിൽ കാണാൻ ഇല്ല...പിന്നെ ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്‌ദം കേട്ടപ്പോൾ പിന്നെ അവിടെ ആണന്ന് മനസ്സിലായി....മ്മൾ കോഫീ അവിടെ വെച്ച് താഴോട്ട് വിട്ടു....

ഉമ്മയും ഉപ്പയും ഒക്കെ എണീറ്റിരുന്നു...
ഷാനു ഇറങ്ങി വരുമ്പോൾ തന്നെ ഞങ്ങളെ നോക്കി ആക്കി ചിരിച്ച വരുന്നത്...ഇന്നലെ അവൻക്ക് ഇട്ട് ഒന്ന് കൊടുക്കാൻ പറ്റാത്തൊണ്ട് ഇന്ന് ഞാൻ അത് പലിശയും അടക്കം മ്മൾ വീട്ടി.....

അപ്പോഴേക്കും ഷാനും തമിയും ലാൻഡ് ആയി....പിന്നെ ഫുഡും കഴിച്ചു ഞാനും ഐറിനും ഉമ്മാന്റെ ഒപ്പം കൂടി...ഷിസ ക്ലാസ്സിനു പോയി...ഷാനും ഉപ്പയും എന്തോ ആവശ്യത്തിന് കമ്പിനിയിൽ പോയി....
പിന്നെ തമിയും ശാനുവും ഇപ്പൊ വരാന്നും
പറഞ്ഞു പോയതാ...എങ്ങോട്ട് ആണാവോ
എന്തോ....കുറച്ചു ദിവസത്തിനു അവർ ലീവ് എടുത്തിരുന്നു...അതോണ്ട് തന്നെ ഇവിടെ ഒരുത്തി നിന്ന് തുള്ളുന്നുണ്ട്...... തമിയെ  ഇങ്ങോട്ട് കാണാഞ്ഞിട്ട്..........😅

ഇതൊക്കെ കണ്ട് ഞാനും ഉമ്മയും  പൂര ചിരി ആയിരുന്നു....ഉച്ചക്ക് ശേഷം ഉപ്പ ഞങ്ങളോട് എന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.....അതോണ്ട് ഉച്ച ആയപ്പോഴേക്കും തമിയും ശാനുവും ഒക്കെ എത്തി.....

ഉച്ചക്ക് ഫുഡും കഴിച്ചു ഞങ്ങളെ വീട്ടിലേക്ക് വിട്ടു...ഞാനും ശാനും തമിയും ഐറിനും മാത്രം ഉള്ളു.....വീട്ടിൽ എത്തിയപ്പോ തന്നെ മരുമക്കൾക്ക് നല്ല അഡാർ സൽക്കാരം ആയിരുന്നു......ഇന്ന് ഞങ്ങളെ വീട്ടിലാ നിൽക്കുന്നെ......

അതോണ്ട് ഫുഡും കഴിച്ചു മ്മൾ ഒന്ന് ഫ്രഷ് ആവാൻ റൂമിലോട്ട് പോയി...അളിയന്മാർ താഴെ ഭയങ്കര ഡിസ്കഷനില.......
അതോണ്ട് മ്മൾ ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും ഷാനും എത്തി......

അവനും ഒന്ന് ഫ്രഷ് ആവണം എന്ന് പറഞ്ഞു ബാത്റൂമിലേക്ക് കയറി..........
മ്മൾ കണ്ണാടിയുടെ മുന്നിൽ നിന്ന് ഡിസ്കോ കളിക്കുമ്പോൾ ആണ് മ്മളെ വയറിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയത്.....മ്മൾ ഞെട്ടിപ്പിടിഞ്ഞൂ മാറാൻ നോക്കിയതും ആ കൈകൾ എന്നെ ലോക്ക് ആക്കി നിർത്തി..............

ആ കൈകളുടെ ഉടമയെ മ്മക്ക് മനസ്സിലായത് കൊണ്ട് മ്മൾ കൂടുതൽ റിസ്ക് എടുത്തില്ല.....ചെക്കൻ മ്മളെ മുടി വകഞ്ഞു മാറ്റി മ്മളെ പിൻ കഴുത്തിൽ ചുണ്ടുകൾ പതിപ്പിച്ചപ്പോ മ്മൾ ഒന്ന് പുളഞ്ഞു.....

"ന്റെ... പൊന്ന്...ആയിഷു മ്മൾ കുറച്ചു കാലത്തിനു ശേഷം നടത്താം എന്ന് പറഞ്ഞ ആദ്യ രാത്രി നീ എന്നെ കൊണ്ട് ഇപ്പൊ തന്നെ ചെയ്യിപ്പിക്കോ...."

എന്നവൻ ഒരു കള്ള ചിരിയാലെ പറഞ്ഞതും മ്മൾ അവന്റെ വയറ്റിനു ഇട്ട് ഒരു കുത്ത് കൊടുത്ത് അവനെ ഇറുകെ പുണർന്നു........

"എന്റെ കണ്ട്രോൾ കളയാതടി....എങ്ങനെ
നിന്റെ മുന്നിൽ പിടിച്ചു നിൽക്കുന്നതെന്ന്
എനിക്കെ അറിയൂ...ഇങ്ങനെ പോയാൽ
പത്ത് മാസം കൊണ്ട് നിനക്ക് ഒരു കൂട്ടിന്
എനിക്ക് ആളെ തെരേണ്ടി വരും...😅"

"ഛീ...പോടാ..കള്ളതെമ്മാടി.."

മ്മൾ ഒരു ചിരിയാലെ അവനെ തള്ളി മാറ്റി മ്മൾ പോയി കിടന്നു...മ്മളെ റൂം ഒക്കെ പഴേ പോലെ തന്നെ ഉണ്ട്.....മ്മൾ പൊതപ്പ് വലിച്ചിട്ട് ഒരറ്റത്ത് കിടന്നതും... ചെക്കൻ മ്മളെ  വലിച്ചു അവന്റെ നെഞ്ചിലോട്ട്‌ ഇട്ടു...

മ്മക്കും അവന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കാൻ ആണ് ഇഷ്ടം...അതോണ്ട് മ്മൾ നല്ല കുട്ടി ആയി അവനെ കെട്ടിപ്പിടിച്ചു കിടന്നു....

*****************************************
ഒരു മാസത്തിനു ശേഷം....

(ഷാൻ)

"ഡീ...ആയിഷു...നിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലടി....."

"ആ...ദാ... വരുന്നു....ഒരു 5 മിനുറ്റ്...."

"എന്തോന്നടി....യമിയും പാത്തുവും ഒക്കെ പള്ളിയിൽ എത്തി.....നീ വന്നേ..."

"ദാ.....കഴിഞ്ഞു..."

എന്നും പറഞ്ഞു അവൾ ഇറങ്ങി വരുന്നതും കണ്ടതും മ്മൾ വായും പൊളിച്ചു നോക്കി നിന്നു....

Rose & dark blue സാരിയിൽ ഇറങ്ങി വരുന്ന അവളെ കണ്ടതും മ്മൾ ഒരു നിമിഷം നോക്കി നിന്ന് പോയി.............

"എപ്പടി...ഇരിക്ക്...."ആയിഷു

"ഹാ...കുഴപ്പം ഇല്ല....😏😝"

"എന്നാലും...നല്ലത് ആ വായേൽ നിന്ന് പറയരുത് ട്ടാ..." ആയിഷു

"ഈ....😬😄"

"വല്ലാതെ കിണിക്കല്ലേ..... അല്ല ഐറിനും തമിയും  ഉമ്മയും ഒക്കെ ഓടെ..."ആയിഷു

കുരിപ്പിന്റെ ചോദ്യം കെട്ടില്ലേ.......
അവർ ലൈറ്റ് ആവും എന്ന് പറഞ്ഞു പോയി...ഈ കുരിപ്പ് രണ്ട് മണിക്കൂർ
 ആയി ഡ്രസ്സ് മാറ്റാൻ കയറിയിട്ട്...എന്നിട്ട് ഇപ്പോഴാ ഇറങ്ങുന്നത്.....മ്മൾ അവളെ കലിപ്പിൽ ഒന്ന് നോക്കി.....😡

"എന്നെ നോക്കി പേടിപ്പിക്കേണ്ട...അവർ പോയെങ്കിൽ അത് അങ്ങ് പറഞ്ഞാൽ പോരെ ഇങ്ങനെ നോക്കി വെള്ളം ഇറക്കണോ....."

എന്നും പറഞ്ഞു അവൾ വാണം വിട്ട പോലെ പോയി....ഹാ...ഇത്രയും നേരം
അവളെ കാത്തിരുന്ന മ്മൾ ആരായി.....
അതന്നെ.......🤧

മ്മൾ അവളെ പിന്നാലെ വിട്ടു....അല്ല
ഇങ്ങൾക്ക് വല്ലതും മനസ്സിലായോ......
എന്ന പിന്നെ ചോദിക്കേണ്ട.....ഇന്ന്
മ്മളെ അച്ചയാന്റെയും അച്ചായത്തിന്റെയും
മിന്നു കേട്ട് കാണു...അത് പള്ളിയിൽ വെച്ച് ആയത് കൊണ്ട്...മ്മളും അങ്ങോട്ട് വിട്ടു.....

അവിടെ എത്തിയപ്പോഴേക്കും മ്മൾ ഒഴികെ എല്ലാവരും ലാൻഡ് ആയിക്കണ്‌...
വൈകിയതിന് എബിന്റെ കയ്യിൽ നിന്ന്
വയറു നിറച്ചു കിട്ടി.......

യമിയും പാത്തുവിന്റെയും മാരേജ് കഴിഞ്ഞുട്ടോ...അത് പോലെ ഫായിയുടെയും ഫെബിയുടെയും..... ഫെബിയുടെ വീട്ടിൽ നല്ല അസ്സൽ സൂയിസേഡ് ഡ്രാമ നടത്തിയിട്ട അവരെ കല്യാണം നടത്തികൊടുത്തെ.... അതും രണ്ടായിച്ചക്ക് ഉള്ളിൽ......

ഹാ....അതിനും വേണം ഒരു ഭാഗ്യം......പിന്നെ ഞാനും ആയിശുവും പഴയ പോലെ ഒന്നും അല്ല..നല്ല മാതൃക ദമ്പതികള....😝ബാക്കി ഉള്ളവരുടെ മുന്നിൽ...അവരെ കണ്ണ് ഒന്ന് തെറ്റിയാൽ നല്ല അസ്സൽ ഫയിട്ടേഴ്‌സ.....

സത്യം പറഞ്ഞ ഇപ്പോഴാ ഞങ്ങൾ 
ആഗ്രഹിച്ച ലൈഫിൽ ജീവിക്കുന്നത്...
പഴയ ആയിശുവും ഷാനും ആവാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം...അതോണ്ട് ആ വഴക്ക് ഒന്നും അവസാനിപ്പിക്കാൻ മനസ്സ് വരുന്നില്ല.....പക്ഷെ ഈ വഴക്ക് കുറച്ചു കൂടുതൽ ആണോന്ന് സംശയം ഇല്ലാതില്ല...
😅

"അല്ല എവിടെ നമ്മളെ ശാനുവും ദുഅയും"
അക്കു

അവൻ അത് പറഞ്ഞപ്പോഴാ മ്മളും അത് ശ്രേധിക്കുന്നെ ഞങ്ങളെക്കാളും മുൻബെ അവർ വീട്ടിൽ നിന്ന് ഇറങ്ങിയതാ....
എന്നിട്ട് അവർ എവിടെ പോയി എന്നും ചിന്തിച്ചു നിൽക്കുമ്പോൾ ആണ് ശാനുവും ദുഅ യും കൂടി കൈ പിടിച്ചു നടന്നു വരുന്നത് കണ്ടത്......

ഹാ...എന്താ വരവ്...ഇവരെക്കാളും ഒക്കെ മുൻപ് പെണ്ണ് കെട്ടിയത് ഇപ്പൊ അവന...
വേറെ ഒന്നും അല്ല..ഇവരെ കാര്യം ദുഅ യുടെ വീട്ടിൽ അറിഞ്ഞതോടെ ആകെ സീൻ ആയി...അവളെ അമ്മായി അവളെ ഇവൻക്ക് കൊടുകൂലാന്ന് തന്നെ....

അവൻ പിന്നെ നല്ല നൈസ് ആയി അവളെ വിളിച്ചു ഇറക്കി കൊണ്ട് വന്നു..നല്ല കട്ട
സപ്പോർട്ട് ആയി മ്മളെ വാപ്പിയും...ഇനിയും
അവൾ അവിടെ നിന്നാൽ അവർ അവളെ കൊല്ലും....അത്രക്കും അനുഭവിച്ചിട്ട് ഉണ്ട്
ദുഅ.....

അതോണ്ട് തന്നെ ആവും അവൻ 
വിളിക്കാൻ കാത്ത് നിന്ന പോലെ അവൾ ഇറങ്ങി വന്നത്...രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടു...വീട്ടിൽ ചെറിയ ഫങ്‌ഷനും സെറ്റ് ചെയ്തു....അത്രമാത്രം......

അത് പോലേ ആണ് ശിഫുവും...അവന്റെ ഉപ്പാക്ക് തിരിച്ചു ഗൾഫിൽ പോവാൻ ഉള്ളത് കൊണ്ട് അവരെ കല്യാണം ആങ് നടത്തി....ശിഫു നാട്ടിൽ തന്നെ കൂടാൻ തീരുമാനിച്ചു...ശയു പോവുമ്പോൾ അവന്റെ ഷംന നെ കൊണ്ട് പോവാൻ നിന്നെങ്കിലും അവൾ ആയിശൂന്റെ ഉമ്മാനെ വിട്ട് എങ്ങോട്ടും പോവില്ലെന്ന് വാശി പിടിച്ചു ഇവിടെ തന്നെ നിന്നു....

ഈ ഒരു മാസത്തിന് ഉള്ളിൽ ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ നടന്നു..ഇന്ന് പള്ളിയിൽ നിന്ന് നേരെ എബിയുടെ വീട്ടിലോട്ട് ആയിരുന്നു....അവിടെ ചെറിയ 
ഒരു പാർട്ടി ഉണ്ട്....അതൊക്കെ പിന്നെ കഴിഞ്ഞു വീട്ടിലോട്ട് വിട്ടു.....

****************************************
(ആയിഷു)

"ഡീ.....എണീക്ക്...വേഗം..."

"എന്താടാ കുരിപ്പേ...മ്മളെ മര്യാദക്ക് ഉറങ്ങാനും സമ്മദിക്കൂല....ഇത്ര പെട്ടെന്ന് 
നേരം വെളുത്തോ...."

"ഹോ...മിണ്ടാതെ ഇരിക്കടി കുരിപ്പേ...."

മ്മൾ എണീച്ചു കണ്ണ് തിരുബി നോക്കിയപ്പോൾ മ്മളെ മുന്നിൽ നിൽക്കുന്ന ഷാനിനെ കണ്ടപ്പോൾ മ്മൾ അന്തം വിട്ട് നോക്കി നിന്നു...മ്മൾ ടൈം നോക്കിയപ്പോൾ പുലർച്ച ഒരു മണി....

"ഇജ്ജ് ഇത് എങ്ങോട്ടാ..റൈഡേഴ്‌സിന്റെ
ലുക്കിൽ......😮"

"ഞാൻ മാത്രം അല്ല...നീയും പോയി ഈ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വാ...."

"എങ്ങോട്ട്.....??"

"മിണ്ടാതെ പോയി ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വാടി...."

അവൻ കലിപ്പിൽ ആയപ്പോൾ ഉറക്ക ചടവോടെ മ്മൾ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി...മ്മൾ ഒന്ന് ഫ്രഷ്  ആയി ഡ്രസ്സ് മാറ്റാൻ നിൽക്കുമ്പോൾ മ്മൾ ആ ഡ്രസ്സ് ശ്രേധിക്കുന്നെ......

ബ്ലൂ ജീനും..വൈറ്റ് ടീ ഷർട്ടും അതിലേക്ക് ഒരു ജാക്കറ്റും ഷാളും...ബെസ്റ്റ് ലുക്ക്....🙄

എന്തായാലും അവൻ തന്ന ഡ്രസ്സ് 
ഇതായത് കൊണ്ട് മ്മൾ ഷാൾ കൊണ്ട് 
സ്‌കാഫ് ചെയ്യാതെ അത് കഴുത്തിലൂടെ ഇട്ടു....മ്മൾ ഡ്രെസ്സിങ് റൂമിൽ കയറി 
ഒക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ ഷാൻ ഒരു ട്രാവൽ ബാഗും എടുത്ത് നിൽക്കായിരുന്നു....

പടച്ചോനെ ഈ കുരിപ്പ് ഇത് എങ്ങോട്ടാ..
ഈ നാട്ടപ്പാതിരക്ക്...🙄

ഇനി വല്ല  നൈറ്റ് റൈഡ് വല്ലതും ആണോ...അപ്പൊ അതിനു എന്തിനാ 
ട്രാവൽ ബാഗ്........
ഹാ...ആർക്കറിയാം.....

"ഡാ...കോന്ത...നീ ഇത് എങ്ങോട്ടാ ഈ നട്ടപാതിരക്ക്...മ്മക്ക് ഉറക്കം വരുന്നു....
ദാ.... ഞാൻ ഒരു കാര്യം പറഞ്ഞേക്കാം...
വല്ല നൈറ്റ് റൈഡിന് ആണങ്കിൽ നീ പൊയ്ക്കോ...എന്നെ കിട്ടൂലാ...മ്മൾ ഇവിടെ കിടന്ന് ഉറങ്ങിക്കോള....."

"മിണ്ടാതെ ഇരിക്കടി കുരിപ്പേ...ഉമ്മ എങ്ങാനും എണീറ്റാൽ പിന്നെ തീർന്നു...."

"അത് ശെരി...ഉമ്മാനോടും ഉപ്പാനോടും പറയാതെ മുങ്ങാൻ ഉള്ള പരിപാടി ആണല്ലേ....."

" ആണങ്കിൽ"

"ഞാൻ...വരൂല ഉമ്മാനോട് പറയാതെ....
ഉമ്മാനെ വിട്ട് നിൽക്കാൻ എനിക്ക് പറ്റാത്തൊണ്ട ഞാൻ എന്റെ വീട്ടിൽ
 പോലും പോവാതെ ഇവിടെ നിൽക്കുന്നെ.
ആ ഞാൻ... ഉമ്മാനോട് പറയാതെ നിന്റെ കൂടെ വരും ഇന്ന് കരുതിയോ....no never..."

"നിന്നോട് അല്ലടി...മിണ്ടാതെ ഇരിക്കാൻ പറഞ്ഞെ...ഇനി ഇജ്ജ് വായതുറന്നാൽ
ഞാൻ ആ തിരുവായയിൽ പ്ലാസ്റ്റർ ഒട്ടിക്കും. പിന്നെ നിന്നെ ഇവിടുന്ന് ഞാൻ കൊണ്ട് പോവാൻ തീരുമാനിചിട്ട് ഉണ്ടെങ്കിൽ
 ഇവിടെ നിന്ന് കൊണ്ട് പോയിരിക്കും..."

"ഓ...അത്രക്ക് ആയോ...എന്ന പിന്നെ
അത് കണ്ടിട്ട് തന്നെ കാര്യം.....😏"

"എന്റെ...പൊന്ന്.ആയിഷു ഇജ്ജ് ഇപ്പൊ 
വാശി പിടിക്കല്ലേ...മിണ്ടാതെ ഇപ്പൊ
എന്റെ കൂടെ വാ...."

"ഇല്ല...ഞാൻ വരൂല...."

മ്മൾ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും
ഷാൻ എന്നെ പൊക്കി എടുത്ത് കൊണ്ട്
പോയി.....മ്മൾ താഴെ ഇറക്കാൻ പറഞ്ഞിട്ട്
അത് കേട്ട ഭാവവും പോലും കാണിക്കാതെ 
അവൻ വാതിലും പൂട്ടി പുറത്തേക്ക് കൊണ്ട് പോയി.....

എന്നെ കൊണ്ട് പോയി ഇറക്കിയത് കുരിപ്പ് റോഡിലാ.... പക്ഷെ അവിടെ ഉള്ള 
ആളുകളെ കണ്ടപ്പോൾ മ്മൾ വായും പൊളിച്ചു നോക്കി നിന്നു....

മ്മളെ കൂരാമിസും അവന്മാരും ലാൻഡ് ആയിട്ടുണ്ട്...കൂടാതെ ശിഫുവും ഷിസയും
ശാനുവും ദുഅയും പിന്നെ ഐറിനും തമിയും.....ഇവർ ഒക്കെ എപ്പോ അവിടെ നിന്ന് എസ്കേപ്പ് ആയി....🙄

"നീ...എന്താടി.. ഞങ്ങളെ ആദ്യമായി കണ്ടപ്പോലെ നോക്കുന്നെ....."അച്ചു

"അല്ലാതെ പിന്നെ...നിങ്ങൾക്ക് ഒക്കെ കൂടി ഇപ്പൊ ഇത് എങ്ങോട്ടാ..."മ്മൾ

"മൂന്നാറിലേക്ക്...."ഫായി

"അവിടെ ആരാ....നിന്റെ കുഞ്ഞമ്മ പെറ്റ് കിടക്കുന്നുണ്ടോ....ഈ നാട്ടപ്പാതിരക്ക് പോവാൻ....."മ്മൾ

"എന്തുവാടി...ഇത് ഞങ്ങൾ ആദ്യമേ പ്ലാൻ
ചെയ്ത് വെച്ചതാ...പക്ഷെ നിന്നോട് പറഞ്ഞാൽ നീ ഉമ്മാനെ വിട്ട് വരില്ലെന്ന്
ഉറപ്പായപ്പോൾ ആണ് നിന്നോട് ഒന്നും പറയാതെ നിന്നത്......."ഫെബി

"അതോണ്ട് എന്താ...ഷാൻ ന്നു അവളെ പൊക്കി കൊണ്ട് വരേണ്ടി വന്നു...പിന്നെ
ഉപ്പാനോട് പറഞ്ഞിട്ട് ഉണ്ട് പോവുന്നത്.....
ഉമ്മാനെ ഉപ്പ നോക്കിക്കോളും......."ഷാനു

"ഓഹോ...മ്മൾ എന്താ ബസ്സിന്‌ ആണോ പോവുന്നെ...വണ്ടി ഒന്നും ഇല്ലല്ലോ....."
മ്മൾ

"ആര് പറഞ്ഞു ഇല്ലെന്ന്.... നീ ഒന്ന് ബാക്കിലേക്ക് തിരിഞ്ഞു നോക്കിയേ....."
തമി

മ്മൾ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഡ്യൂക്ക് നിരന്ന്
 കിടക്കുന്നത് കണ്ടതും മ്മൾ അന്തം വിട്ട് നോക്കി നിന്നു........😰

"ഇങ്ങനെ വായും പൊളിച്ച് നിൽക്കാതെ ഇങ്ങോട്ട് കയറടി..."ഷാൻ

എന്നവൻ പറഞ്ഞതും മ്മൾ ചിരിച്ചുങ്ങാണ്ട് 
ബൈക്കിൽ കയറി........അപ്പോഴേക്കും
ബാക്കി ഉള്ളവരും കയറി റെഡി ആയിരുന്നു..
അപ്പൊ പിന്നെ വണ്ടി മൂന്നാർ ലക്ഷ്യമാക്കി
കുതിച്ചു.....

ഹൂ.... ഈ നൈറ്റ് റൈഡ് എന്നൊക്കെ സ്റ്റാറ്റസ് വെക്കുമ്പോൾ എന്താ രസം......
അതൊന്ന് പോയി നോക്കണം...സംഭവം
അടിപൊളി വൈബ് ഒക്കെ ആണെങ്കിലും
ബൈക്കിൽ തന്നെ ഇരുന്ന് മ്മളെ ഊര
ഇപ്പൊ പൊട്ടും എന്നുള്ള അവസ്ഥയിൽ ആയിക്കണ്‌......

ഇവന്റെ ഒലക്കമലെ സ്പീഡും.. ഒടുക്കത്തെ തണുപ്പും...ഉഫ്‌.....ഷാൻ ന്നെ കെട്ടിപ്പിടിച്ചു
 ഈ ബൈക്കിൽ പോവാൻ ഒക്കെ നല്ല രസം ഉണ്ട്.......തണുപ്പ് കൂടിയപ്പോൾ അവനോട് ഒന്നും കൂടി ചേർന്ന് ഇരുന്നു......രണ്ടാൾക്കും
റൈഡേസിന്റെ ഹെൽമെറ്റ് ഒക്കെ ഉണ്ട്...

 ഡിസംബർ ആയത് കൊണ്ട് മൂന്നാർ എത്താൻ ആയപ്പോഴേക്കും  മഞ്ഞു വീഴാൻ തുടങ്ങിയിരുന്നു......ഞങ്ങൾ പിന്നെ വണ്ടി ഒരു തട്ടുകയുടെ അടുത്ത് സൈഡ് ആക്കി....

ഓരോ കട്ടൻ ചായയും അടിച്ച് വീണ്ടും ഞങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു...

മൂന്നാറിൽ എത്തിയപ്പോഴ ആശ്വാസം ആയത്......അവിടെ ഇവൻമാർ വീട്  ഒക്കെ ബുക്ക് ചെയ്തിരുന്നു......

ഇപ്പൊ മണാലി ഒന്നും പോവേണ്ട ആവിശ്യം ഇല്ല....ഇവിടെ ഫുൾ മഞ്ഞു മൂടി കിടക്ക....
സൊ..നൈസ്...മ്മളും ഭയങ്കര എക്സിറ്റെഡ്
ആയിരുന്നു....

അടുത്ത് അടുത്ത് ആയിട്ടുള്ള 4 ചെറിയ വീടുകൾ ആയിരുന്നു ബുക്ക് ചെയ്തിരുന്നത്.....ചെറുത് ആണങ്കിൽ അടിപൊളി വീട്...ഇത് ടൂറിസ്റ്റ്കൾക്ക്
മാത്രം ആയിട്ടുള്ള വീടാ....വീട് ഒക്കെ മഞ്ഞു
വീണ് കിടക്ക......

ഒടുക്കാത്തെ തണുപ്പ....മ്മൾ ഷാൻ ന്നെ പട്ടിച്ചേർന്ന നിന്നത്....ഓരോ വീട്ടിലും രണ്ട് റൂംസ് ആയിരുന്നു..ഒരു വീട്ടിൽ മാത്രം ഒരു റൂം....അത് ഷാൻ ആദ്യമേ ബുക്ക് ചെയ്തത് ആണലാ....

സത്യം പറഞ്ഞ ഇതൊക്കെ മ്മൾ ഇപ്പോഴാ അറിയുന്നെ....എല്ലാവരും ഫ്രഷ് ആവാൻ റൂമിലേക്ക് പോയി....മ്മളും പോയി അവിടെ ബെഡിൽ പോയി ഇരുന്നു.....

"നീ....എന്താ ഫ്രഷ് ആവുന്നില്ലേ......"ഷാൻ

"അത് ശെരി...രാത്രി ഉറക്കത്തിൽ നിന്ന് വിളിച്ചു കൊണ്ട് വന്ന്... ചോദിക്കുന്നത്
കണ്ടീലെ..."മ്മൾ

"ഓ....നിന്റെ ഡ്രെസ്സും ഈ ബാഗിൽ ഉണ്ട്..
പോയി എടുത്ത് ഫ്രഷ് ആയിവാ...."ഷാൻ

മ്മൾ ബാഗിൽ നിന്ന് ഡ്രസ്സ് എടുത്ത് ഫ്രഷ് ആയി വന്നപ്പോഴേക്കും അവനും ഫ്രഷ് ആവാൻ കയറി....

മ്മക്ക് തണുത്തിട്ട് ആണങ്കിൽ കയ്യും കാലും വിറച്ചിട്ട് വയ്യ....ഇവിടെ ഫാനിന്റെയും കൂടി ആവിശ്യം ഇല്ല....ബെഡ്ഡ് വരെ തണുത്ത് ഇരിക്കാ......

"നീയന്താടി നിന്ന് പിറുപിറുക്കുന്നെ... വാട്ടായോ"ഷാൻ

"ദേ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..
നേരെത്തെ പറഞ്ഞൂടായിരുന്നോ ഇങ്ങോട്ട് വരുന്നതിനെ കുറിച്ച്..ഇത് ഇപ്പൊ ഉമ്മാണോ
ഒരു വാക്ക് പോലും പറയാതെ...."മ്മൾ

"ഓഹോ..എല്ലാ വീട്ടിലും അമ്മായിഅമ്മയും
മരുമക്കളും കൂടി തല്ലാ....ഇവിടെ തിരിച്ചു
ആണല്ലോ പടച്ചോനെ....എത്ര കാലം വരെ
ഉണ്ടാവോ ആവോ..."ഷാൻ

"ഇജ്ജ്  കരി നാക്ക് വളച്ചു ഒന്നും പറയല്ല.."

"ഇല്ലായെ....നിനക്ക് ഇപ്പൊ എന്താ വേണ്ടത്
ഉമ്മാക്ക് വിളിക്കണം അത്ര അല്ലെ ഉള്ളു...
ഇന്ന വിളിച്ചോ...."

മ്മൾ അപ്പൊ തന്നെ ഉമ്മാക്ക് വിളിച്ചു..
ഉമ്മ പിന്നെ അടിച്ചു പൊളിക്കാൻ പറഞ്ഞപ്പോൾ മ്മളും ഹാപ്പി ആയി.....

പിന്നെ ഇന്ന് ഫുൾ അവിടെയും ഇവിടെയും
ഒക്കെ കറങ്ങി രാത്രി ഫുഡും കഴിച്ചു റൂമിലേക്ക് തന്നെ പോന്നു......

ഷാൻ ഫ്രഷ് ആവാൻ കേറിയപ്പോൾ 
മ്മൾ കുറച്ചു നേരം ഫോണിൽ ഇരുന്നു...
അവൻ ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ
മ്മളും ഫ്രഷ് ആവാൻ കയറി.....

മ്മൾ ഇറങ്ങി വന്നപ്പോൾ അവൻ ഫോണിൽ തോണ്ടി ഇരിക്കാ...മ്മളെ മുടി ഒക്കെ
നനഞ്ഞു കിടക്കായത് കൊണ്ട് അതൊന്ന്
ഒതുക്കി വെക്കാം എന്ന് കരുതി മ്മൾ മുടി വാർന്ന് കൊണ്ടിരിക്കുമ്പോഴാണ് ഷാൻ എന്റെ ബാക്കിലൂടെ വന്ന് പുണർന്നത്......

പെട്ടെന്ന് ഉള്ള അറ്റാക്ക് ആയത് കൊണ്ട് മ്മളെ കയ്യിൽ നിന്ന് ചീർപ്പ് താഴെ പോയി...

അവൻ പതിയെ എന്റെ മുടികൾ ഒരു ഭാഗത്തേക്ക് ഒതുക്കി എന്റെ കഴുത്തിൽ തലവെച്ചു...ഇതൊക്കെ മ്മക്ക് കണ്ണാടിയിലൂടെ നല്ല വ്യക്തമായി കാണാം..

"ആയിഷു......"

"Mm......"

"മ്മൾ ഇപ്പോഴും പട്ടിണി ആണുട്ടോ...
ഇതുവരെ നമ്മൾ ഒന്നും ചിന്തിച്ചിട്ട് ഇല്ലെങ്കിലും...ഇനി അങ്ങനെ അല്ല....ഇതൊക്കെ ഒക്കെ
കൂടി പ്ലാൻ ചെയ്ത മ്മൾ ഇങ്ങനെ ട്രിപ്പ്
പ്ലാൻ ചെയ്തത്......"

"................."

"നീ എന്താ ഒന്നും മിണ്ടാത്തെ...ഇനിയും
എന്നെ പട്ടിണിക്ക് ഇടാണോ..കഷ്ടം
ഉണ്ടട്ടാ......"

"അയ്യട....."

മ്മൾ അവന് നേരെ തിരിഞ്ഞു അവനിലേക്ക് പറ്റി ചേർന്ന് നിന്നു.....അവന്റെ കണ്ണിലേക്ക്
നോക്കിയപ്പോൾ ആ കണ്ണുകളിൽ 
എന്നോട് ഉള്ള സ്നേഹം മാത്രം ആണ്
ഞാൻ കണ്ടത്.

ഇനിയും അവനെ വട്ട് കളിപ്പിക്കുന്നതിൽ അർത്ഥം ഇല്ലെന്ന് തോന്നി സമ്മധമെന്നോണം അവന്റെ അധരങ്ങളിലേക്ക് എന്റെ അധരങ്ങൾ കോർത്തണച്ചു......💋

മ്മളെ കാലുകൾ ഉയർന്ന് അവന്റെ തോളിലൂടെ കയ്യിട്ട് അവനിലേക്ക് 
ചേർന്നു...ഉമിനീരിൽ രക്തത്തിന്റെ രുചി 
കലർന്നപ്പോൾ ആണ് അവനിൽ നിന്ന് മാറിയത്.....അവൻ എന്നെയും വാരി
എടുത്ത് ബെഡിലേക്ക് ഇട്ടു....

അവൻ വല്ലാത്ത ഒരു ആവേശത്തോടെ
എന്നിലേക്ക് അലിഞ്ഞു.... പുറത്ത് മഞ്ഞു പെയ്യുന്ന തണുപ്പിൽ മനസ്സ് കൊണ്ടും
ശരീരം കൊണ്ടും ഞാൻ ഇന്ന് ഷാനിന് സ്വന്തം ആയി......🌼🌼🌼🌼🌼

 അല്പസമായത്തിനു ശേഷം രണ്ട് പേരും
 ഒരു കിത പ്പോടെ ബെഡിൽക്ക്
വീണു...ശരീരത്തിന്റെ അവിടെയും ഇവിടെയും ഒക്കെ ആയി വല്ലാത്ത വേദന അനുഭവപ്പെട്ടു...പക്ഷെ വിയർപ്പ് പൊടിഞ്ഞ
ആ നെഞ്ചിൽ കിടന്നപ്പോൾ ആ വേദന ഒക്കെ ഇല്ലാതായി......💘

"ഷാൻ....."

"Mm....."

"എനിക്ക് ഇപ്പൊ മഞ്ഞു വീഴുന്നത് കാണണം..."

"ഇപ്പോഴോ...എന്ന വാ...."

അവൻ പുതപ്പ് ഞങ്ങളെ രണ്ടു പേരുടെയും ശരീരത്തിൽ പൊതപ്പിച്ചു..

ബാൽക്കണിലെയിലേക്ക് കൊണ്ട് പോയി..
രാത്രി ആയത് കൊണ്ട് നല്ല നിലാവ് ഉണ്ട്...
ഷാൻ എന്റെ നഗ്ന്നമ്മായ വയറിലൂടെ കൈകൾ കോർത്ത് അവനോട് ചേർത്ത് നിർത്തി എന്നെ തന്നെ നോക്കി നിൽക്ക....

നിലാവിൽ എല്ലായിടത്തും മഞ്ഞു മൂടി കിടക്ക....അത് പോലെ മാനത്തെ നക്ഷത്രങ്ങളും...ആകാശം മുഴുവൻ നക്ഷത്രങ്ങളാൽ മൂടി കിടക്ക....💖

കുറച്ചു നേരം ഞങ്ങൾ അവിടെ നിന്ന് 
പിന്നെ തിരിച്ചു റൂമിലേക്ക് പോന്നു...

രാവിലെ കണ്ണ് തുറന്ന് നോക്കിയപ്പോൾ നഗ്ന്നമായ മേനിയോടെ മ്മളെ തെമ്മാടിയുടെ നെഞ്ചിൽ
തല വെച്ച് കിടക്ക....ഇന്നലെ നടന്നത്
 ഒക്കെ മനസ്സിലേക്ക് വന്നതും മ്മളെ 
മുഖത്ത് ചെറുതായി നാണം വിരിഞ്ഞു....

മ്മൾ അവൻ എണീക്കുന്നതിനു മുൻപ് ബാത്റൂമിലേക്ക് എസ്കേപ്പ് ആവാൻ 
വേണ്ടി എണീറ്റതും.....

ദാണ്ടേ... മ്മൾ അത് പോലെ അവന്റെ നെഞ്ചിൽ പോയി വീണു...ആ കുരിപ്പ് മ്മളെ വലിച്ചു ഇട്ടതാ... ഇവൻ ഇത്ര പെട്ടെന്ന് എണീറ്റോ....

അവന്റെ നോട്ടം എന്റെ മുകത്തോട്ട് ആണെങ്കിലും  പതിയെ അത് എന്റെ ശരീരത്തോട്ട് ആയപ്പോൾ മ്മൾ വേഗം 
ദേഹം പുതപ്പ് കൊണ്ട് മറച്ചു....

അവൻ ഒരു കള്ള ചിരിയാലെ നോക്കുന്നത് കണ്ടതും മ്മക്ക് ചടച്ചു...മ്മൾ പുതപ്പ് കൊണ്ട് പുതച്ചു അവിടെ നിന്ന് പോവാൻ നിന്നതും അവൻ വിടാതെ എന്നെ പിടിച്ചു വെച്ച്.....

"നീ...ഇത് എങ്ങോട്ടാടി....കുറച്ചു നേരം കൂടി ഇവിടെ കിടക്ക്.....ഇന്നലെ കൂടിയത് അത്രക്ക് അങ്ങ് ശേരിയായിട്ട് ഇല്ല...നമ്മക്ക് ഒന്നും കൂടി കൂടിയാലോ...."

"ഛീ...വ്യത്തിക്കെട്ടവൻ💖"

"ഓഹോ....ഇന്നലെ നിനക്ക് ഈ നാണം
 ഒന്നും കണ്ടീലല്ലോ...അങ്ങനെ ഇപ്പൊ 
ഇജ്ജ് പോവേണ്ട....."

എന്നും പറഞ്ഞു അവൻ പുതപ്പ് കൊണ്ട് മൂടി.....

ശേ...ഇനി ഇങ്ങൾ അങ്ങോട്ട് നോക്കണ്ടാ...
ഇങ്ങോട്ട് പോരിം... ഇനി അവരായി അവരെ പാടായി....😅

****************************************
(ഷാൻ)

ഇന്നത്തെ മൂന്നാർ വിസിറ്റ് ഒക്കെ കഴിഞ്ഞു ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു........

ജീവിതം ആദ്യത്തേക്കാൾ സന്തോഷത്തോടെ
തന്നെ കടന്നു പോയി കൊണ്ടിരുന്നു.....
എല്ലാവരും ഹാപ്പി ആയിരുന്നു....

(വർഷങ്ങൾക്ക് ശേഷം)

"ങീ....ങീ..."

"എന്തിനാട നിന്ന് കരയുന്നെ..."

"നിന്റെ പെണ്ണുങ്ങൾ എന്നെ തല്ലിയട..."

"ഡാ...👋"

"ഇങ്ങൾ മുഖം വീർപ്പിച്ചണ്ട..അന്റെ പെണ്ണുങ്ങളെ ഞാൻ ശേരിയാക്കുന്നുണ്ട്..."

" അല്ല എന്തിനാ..എന്റെ പെണ്ണുങ്ങൾ
 അന്നേ തല്ലിയെ....."

"ഞാൻ ആ മിന്നുനോട് ഒരു കിസ്സ് ചോയിച്ചതിനു...."

"അത് ശെരി.....🙄"

"അവൻ ചോദിച്ചിട്ട് ഇല്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു...ഇങ്ങടെ അല്ലെ മോൻ...."
ആയിഷു

"എന്റെ ഉപ്പച്ചിയെ മാത്രം കുറ്റം പറയണ്ട.
രണ്ട് കൈകൾ കൂട്ടി അടിച്ചാലെ ശബ്‌ദം കേൾക്കു..."

"ഡാ.....😡"ആയിഷു

എന്നും പറഞ്ഞു അവൾ അവനെ
 അടിക്കാൻ കൈ ഓങ്ങിയതും മ്മൾ 
അത് തടഞ്ഞു വെച്ചു.

"ഹാ...ഇങ്ങളാ ഇവനെ വശളാക്കുന്നെ.
ആ..മിന്നുവിന്റെ ഉമ്മ ഇവിടെ വന്ന് ഇനി പറയാത്തത് ഒന്നും ഇല്ല.ഇനി ഇവനെ
അവളെ പിന്നാലെ കണ്ടാൽ ഇവന്റെ കാൽ തല്ലി ഓടിക്കും എന്ന് പറഞ്ഞക്കണ്...."
ആയിഷു

"ആ...പരട്ട തള്ള ഇങ്ങോട്ട് വരട്ടെ..ആദ്യം
സ്വന്തം മക്കളെ ഉപദേശിക്കാൻ പറ....
എന്നിട്ട് ആവാം ബാക്കി ഉള്ളവരെ.അവരെ
മൂത്ത മകൻ അല്ലെ ഏതോ പെണ്ണിനേയും
കൊണ്ട് ഒളിച്ചോടിയത്.അവൻ പോയിട്ട് ഇല്ലെങ്കിലേ അത്ഭുതം ഉള്ളു.ആ പെണ്ണ് രക്ഷപ്പെട്ടു....."

"ഡാ...ചെക്കാ നീ ഇനി എങ്ങാനും അവളെ
പിന്നാലെ പോ അപ്പൊ ഞാൻ ബാക്കി പറഞ്ഞു തരണ്ട്..."ആയിഷു

"ഞാൻ പോവും..എന്നിട്ട് അവളെ തന്നെ കെട്ടി ഞാൻ ഇങ്ങോട്ട് കൊണ്ട് വരേം ചെയ്യും..."ആയിഷു

"ബെസ്റ്റ്....എന്റെ പൊന്ന് ആയിഷു കമ്പിനി നന്നായാലെ പ്രോഡക്ട് നന്നാവത്ത് ഉള്ളു..
അതിന് അവനെ ചീത്ത പറഞ്ഞിട്ട് എന്താ കാര്യം..."ശിഫു

"അങ്ങനെ പറഞ്ഞു കൊടുക്ക് മാമ...."

"ഓഹോ...എന്ന പിന്നെ നീ നന്നാക്ക് അവനെ.. അല്ലപിന്നെ..."

"നിനക്ക് ഞാൻ വെച്ചിട്ട് ഉണ്ടാട..."

ആദമിനെ നോക്കി അതും പറഞ്ഞു അവൾ
ചവിട്ടി തുള്ളി പോയി...

അവൾ പോയതും രണ്ടും കൂടി ഭയങ്കര ചിരി ആയിരുന്നു....

"ഡാ...വല്ലാതെ കിണിക്കണ്ട.നിന്റെ ഉമ്മാനെ
അറിയാലോ..."മ്മൾ

"പിന്നെ...അറിയാം."

"Mm..നിന്റെ സ്കൂളിൽ നിന്ന് പ്രിൻസി വിളിച്ചിരുന്നു..."മ്മൾ

"ഇന്ന് എന്ത് പ്രെശ്നം ആടാ നീ ഉണ്ടാക്കിയെ"
ശിഫു

"അത്..ഒരുത്തന്റെ മൂക്കിന്റെ പാലം ഒന്ന് പൊട്ടിച്ചു..."

"എന്തിന്...🙄"മ്മൾ

"അവൻ എന്റെ മിന്നുന്റെ കയ്യിൽ കയറി പിടിച്ചു എന്ന നിസ്സാരക്കാര്യത്തിനു.."

"എന്തുവാട...ഇത് എത്രാമത്തെ സ്കൂൾ ആണന്ന് അറിയാവോ..."മ്മൾ

"പിന്നെ.. പക്ഷെ ഇപ്പൊ എനിക്ക് എണ്ണാൻ
സമയം ഇല്ല. ഞാൻ ഗ്രാൻമ്മയെ കണ്ടിട്ട് വരാം. ഇന്ന് പുള്ളിക്കാരിത്തിയെ കണ്ടിട്ടില്ല.."

"Mm... ചെല്ലു ചെല്ലു..പോകുന്ന പോക്കിൽ
ആയിശൂന്റെ മുന്നിൽ ചെന്ന് പെടേണ്ട..."
മ്മൾ

"Mm... ഓക്കേ..."

****************************************
(ആയിഷു)

ഇവിടെ നടക്കുന്ന തല്ല് അന്തം വിട്ട് നോക്കണ്ടാ...ഇത് ഇപ്പൊ ഇവിടെ സ്ഥിരമാ....

പിന്നെ ഇത് വരെ ഇവിടെ തല്ല് ഉണ്ടാക്കിയ സാധനം ആണ് മ്മളെ പുന്നാര മോൻ ആദം..
കുരിപ്പ് എട്ടിൽ ആണങ്കിൽ നാക്ക് MBBS നാ..
ഷാന്നേക്കാളും വലിയ അലമ്പന.അവനെ
പറ്റി ഇല്ലാത്ത കംപ്ലൈന്റ്സ് ഇനി ഇല്ല...
അവനെ സ്കൂൾ മാറ്റി മാറ്റി മ്മൾ ഒരു വഴിക്ക് ആയി...

മ്മൾ പിന്നെ പുറത്ത് നിന്ന് ശബ്‌ദം കേട്ടപ്പോൾ ആണ് പോയി നോക്കുന്നെ.
എന്റെ ഉമ്മയും ഉപ്പയും ശയുവും ശംനുവും
ഒക്കെ വന്നിട്ട് ഉണ്ട്....

മ്മൾ അവരെ ഒക്കെ വിളിച്ചു അകത്തേക്ക് ഇരുത്തി...ശിഫുവും ഷിസയും ഇവിടെ തന്നെ ഉണ്ട്...അവർ ഇന്ന് മോർണിംഗ് വന്നതാ...
ശയുവിന്‌ പിന്നെ  നല്ല അസ്സൽ വില്ലന്മാരെ കിട്ടിയിട്ടുണ്ട്.....രണ്ടും ഭൂലോക തല്ല..

ശിഫുവിനും ഉണ്ട് നല്ല അസ്സൽ കാന്താരി..
ശിംന.....ഞങ്ങൾ എല്ലാവരുടെയും സിനു...
പിന്നെ തമിയും ഐറിനും ശാനുവും ദുഅ യും ഒക്കെ ദുബായിൽ ആണ്.അവിടെത്തെ
ബിസ്സ്നെസ് ഒക്കെ നോക്കി നടത്തുന്നത് അവർ ആണ്.

ശാനുവും ദുഅയും നെക്സ്റ്റ് വീക്ക് ഇങ്ങോട്ട് വരുന്നുണ്ട്.മ്മളെ കൂരാമീസിന് ഒക്കെ ഒന്നും രണ്ടും ട്രോഫി ഉണ്ട്...ആദമിന്റെ ഒക്കെ സെയിം വയസ്സ് തന്നെ അവർക്കും...മ്മളെ അനുക്ക് മാത്രം ആണ് കുറച്ചു നേരെത്തെ ഉണ്ടായത്.......

രാത്രി ഫുഡ് ഒക്കെ കഴിച്ച ഉപ്പയും ഉമ്മയും പോയത്....

*****************************************
(ഷാൻ)

ഇന്നാണ് ശാനുവും ദുഅയും ഒക്കെ വരുന്നത്.അതോണ്ട് തന്നെ വീട്ടിൽ ഒരു ചെറിയ പാർട്ടിയും ഉണ്ട്...കൂടുതൽ ആരും
ഇല്ല.മ്മളെ കൂരാമിസും മ്മളെ ഫാമിലിയും
ആയിശൂന്റെ ഫാമിലിയും.അത്രേ ഉള്ളു..

മ്മൾ ഇന്ന് എയർപോർട്ടിൽ തന്നെ അവിടെ ഞങ്ങളെ കാത്തിരുന്ന സർപ്രൈസ് കണ്ട് ഞെട്ടി....ഐറിനും തമിയും പോയിട്ട് അഞ്ചു വർഷത്തോളം ആവാൻ ആയി....ഇപ്പൊ ശാനുവിന്റെ കൂടെ അവരെയും കണ്ടപ്പോൾ
ആകെ ഞെട്ടി.....വിത്ത് ബേബിസ്‌ ഉണ്ട് അവരെ കൂടെ....

വീട്ടിൽ എത്തിയപ്പോഴും ഇത് തന്നെ അവസ്ഥ.കൂടുതൽ ഹാപ്പി ആദം ആയിരുന്നു.
അവൻക്ക് ഐറിനെ വല്യ ഇഷ്ടാ.അതോണ്ട്
തന്നെ ചെക്കൻ ഇവിടെ പാറി നടക്കുന്നുണ്ട്..

****************************************
(ആദം)

ആഹാ...ഇനി നമ്മൾ കുറച്ചു പറയാം.മ്മളെ
പറ്റി ആയിച്ചുമ്മാ പറഞ്ഞിട്ട് ഉണ്ടാവും. എന്നാലും മ്മൾ പറയാം. മ്മൾ ആണ് ഷാൻ കാസിമിന്റെയും ആയിഷ ഷെൻസാ മാലിക്കിന്റെയും ഒരേ ഒരു സന്തതി.

ഇനി വല്ല പുത്രന്മാരോ പുത്രികളോ ജനിക്കോ എന്നൊക്കെ പടച്ചോന്ക്ക് അറിയാ.പിന്നെ
മ്മളെ ഉമ്മി മ്മളെ പറ്റി പറഞ്ഞത് ഒക്കെ ചുമ്മാട്ടോ...മ്മൾ പാവ....😄😝

ഇന്ന് ഞാൻ ഭയങ്കര ഹാപ്പിയ.ഐറിൻ ആന്റിയും ദുആന്റിയും ഒക്കെ വന്നതോടെ മ്മൾ പെരുത്ത് ഹാപ്പിയ..ഇവിടെ പിന്നെ അച്ഛായാനും യമി അങ്കിളും ഗ്രാൻഡ്‌മ്മയും ഒക്കെ ഉണ്ട്..

പക്ഷെ ഇവരെ കൂടാതെ വേറെയും ചില അതിഥികൾ ഉണ്ടട്ടോ.. അവർ പക്ഷെ പ്രേതീക്ഷിക്കാതെ വന്നവരാ...

ഒരാൾ ഐറിൻ ആന്റിയുടെ ഉപ്പ ആണ്..
അവർ ഇപ്പൊ നന്നായി.അതോണ്ട് തന്നെ ഇടക്ക് ഒക്കെ ഇങ്ങോട്ട് വരൽ ഉണ്ട്..ഇന്ന്
പിന്നെ ഐറിൻ ആന്റി വന്നത് അറിയാതെ
വന്നതാ....

പിന്നെ വസീം അങ്കിളും ദിൽന ആന്റിയും..
ദിൽനയെ ഇങ്ങൾക്ക് അറിയും അന്ന് ഇവർ കോളേജ് നിന്ന് ട്രിപ്പ് പോയപ്പോൾ മ്മളെ ഉപ്പാന്റെ കൂടെ നടന്ന സാധനം...😅

പിന്നെ മ്മളെ ഉമ്മിയുടെ കൂടെ നടന്ന ഒരു സാധാനത്തിനെയും ഇങ്ങൾക്ക് ഓർമ്മ ഉണ്ടാവും..ഇമ്രാൻ അങ്കിൾ.. അങ്ങേരു മിക്യവാറും എന്റെ ഭാവി കെട്ടിയോളെ ഉപ്പ ആവാൻ സാധ്യത ഉണ്ട്..😝

എന്താന്ന് അല്ലെ..മ്മളെ ഉമ്മി ഒക്കെ നേരെത്തെ പറഞ്ഞ മിന്നു എന്ന എന്റെ മിൻഹയുടെ വാപ്പ ആണ്...😋

അപ്പൊ ഒക്കെ ക്ലിയർ ആയല്ലോ...💖

ഇന്ന് എല്ലാവരും ഫുഡ് ഒക്കെ കഴിച്ചു വട്ട മേശ സമ്മേളനം നടത്തുമ്പോൾ ആണ്.മ്മളെ
അച്ചായൻ എനിക്ക് ഇട്ട് പണിതത്....

"ഡാ...ചട്ടമ്പി..എന്തായി നിന്റെ മിന്നുവിന്റെ
പിന്നാലെ ഉള്ള നടത്തം.ഇത്തവണ എങ്കിലും
വളയോ..."അച്ചായൻ

"Mm... വളഞ്ഞത് തന്നെ.അവൻ വളയും അവളെ പിന്നാലെ നടന്ന്..."ഉമ്മി

"ശേ..അവൻ വളക്കും അവൻക്ക് കുറച്ചും
കൂടി സമയം ആവിശ്യമുണ്ട്..അല്ലട .."
ഫായി

"അതന്നെ..ഈ ഇഷ്ടം ആണന്ന് പറഞ്ഞ ഉടനെ തിരിച്ചു ഇഷ്ടം ആണന്ന് പറയുന്നതിൽ ഒരു പഞ്ച് ഇല്ല.."മ്മൾ

"അല്ലാതെ.. അവൾക്ക് ഇഷ്ടം ആല്ലാഞ്ഞിട്ട് അല്ല..."ഷാനു

"ഏയ്..ഒരിക്കൽ അവളെ കൊണ്ട് ഞാൻ പറയിപ്പിക്കും ഈ ആദമിനെ ഇഷ്ടം ആണന്ന്..."മ്മൾ

"Mm.. നടന്ന് കണ്ടാൽ മതി..ഇനി വല്ല പ്രെശ്നം ഉണ്ടാക്കി ആ മിന്നുവിന്റെ ഉമ്മ ഇനി ഇങ്ങോട്ട് കയറിയാൽ അന്ന് ഞാൻ പറഞ്ഞു തരണ്ടു...."ഉമ്മി

"ന്റെ.. പൊന്ന് ഉമ്മി ഇങ്ങളും പ്രേമിച്ചു കെട്ടിയത് അല്ലെ..ഭയങ്കര ദിവ്യ പ്രേമം എന്നാണല്ലോ കേട്ടത്...😏"മ്മൾ

"ആയിന്..ഞങ്ങൾ പ്രേമിച്ചു നടന്നിരുന്നത് ഡിഗ്രിയിൽ എത്തിയിട്ട..അവൻ മുട്ടേന്ന് വിരിഞ്ഞിട്ട് ഇല്ല..എന്നിട്ട് അവന്റെ വായേൽ ഇരിക്കുന്നത് കണ്ടില്ലേ....."ഉമ്മി

"എന്റെ വായേൽ ഇരിക്കുന്നത് ഞാൻ കണ്ടീലല്ലോ..ഉപ്പ കണ്ടോ...😬"മ്മൾ

"അയ്യോ..ചളി..."ഉമ്മി

"അല്ല..കോമഡി..."മ്മൾ

"എന്തോന്നാടാ... എന്റെ ആയിഷു.. നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ട് ഇല്ലേ..
നീ..അവനേക്കാളും കഷ്ടം ആണല്ലോ...."
അക്കു

"അതെങ്ങനെ..മത്തം കുത്തിയാൽ കുമ്പളം
മുളക്കില്ല...😆"മ്മൾ

"ഡാ...ഇനി നീ വായ തുറന്നാൽ കീറകണ്ടം
കുത്തി കയറ്റും നോക്കിക്കോ...."ഉമ്മി

"പിന്നെ ഞാൻ വായയും തുറന്ന് ഇരുന്ന് തരല്ലേ..."മ്മൾ

മ്മളെ ഉമ്മി പിന്നെ ഭദ്രകാളി ആവുന്നതിനു മുൻബേ മ്മൾ എസ്കേപ്പ് ആയി...ഇവിടെ ഉള്ള സാധങ്ങൾ ഒക്കെ മ്മളെ സെയിം ഏജ് ആയത് കൊണ്ട് ഞങ്ങൾക്ക് ഒക്കെ കൂടി ഇരുന്ന് സൊള്ളാൻ തുടങ്ങി...

വലിയവർ ഹാളിലും...മ്മളും ഉമ്മിയും ഫുൾ ടൈം തല്ല് ആണെങ്കിലും പുള്ളിക്കാരിത്തിക്ക്
മ്മൾ എന്ന് വെച്ച ജീവന...മ്മക്കും അങ്ങനെ തന്നെ ആണ്.അത് ഇടക്കെ പുറത്ത് കാണിക്കൊള്ളു എന്ന് മാത്രം...😊😉💖

****************************************
(ആയിഷു)..

"എന്താണ് ആയിച്ചുമ്മാ ഈ ഒരു സന്തതി തന്നെ മതിയോ..."പാത്തു

"അങ്ങനെ ചോദിക്ക് ആന്റി..എത്ര കാലം ആയി മ്മൾ പറയുന്നു മ്മക്ക് ഒരു അനിയത്തിയെ വേണമെന്ന്.അതെങ്ങനെ കണ്ടാൽ ഭയങ്കര കപ്പാസിറ്റി ആണന്ന് തോന്നും..ഇനി ഒന്നിനെ ഉണ്ടാക്കാൻ ഉണ്ടാക്കാൻ ഉള്ള കപ്പാസിറ്റി ഒന്നും കാണില്ല"
ആദം

"ഡാ....വ്യത്തിക്കേട് പറയുന്നോ."മ്മൾ

എന്തോന്ന് വ്യത്തിക്കേട് ഞാൻ സത്യം അല്ലെ പറഞ്ഞെ.എനിക്കും ഇതൊക്കെ പഠിക്കാൻ
ഉണ്ട്.ഞാൻ ഒന്നിൽ അല്ല എട്ടിലാ.."ആദം

"എണീച്ചു പോടാ.നിന്നെ പോലെ തന്നെ അല്ലെ അവരും.അവരെ കൂടെ പോയിരിക്ക്. അല്ലാതെ വല്യൾക്കാരെ കൂടെ വന്നിരുന്ന് തോന്നിവാസം പറയല്ല..."മ്മൾ

"ഓ...ഞാൻ പോയിക്കോളാവേ..."ആദം

"ഹൂ... ഓന്റെ വർത്താനം കേട്ടീലെ.എവിടുന്ന്
പടിക്കുന്നോ എന്തോ.."മ്മൾ

"ഇപ്പൊത്തെ കാലം അല്ലെ.നമ്മളെക്കാൾ ഫാസ്റ്റ് ആണ് അവരൊക്കെ..നീ അതൊക്കെ
വിട്.. പ്രായത്തിന്റെ കേടിൽ എടുത്താൽ മതി..."അനു

"അതന്നെ..മ്മളും ഇതൊക്കെ കഴിഞ്ഞു തന്നെ അല്ലടി വന്നേ..."മറിയാമ്മ

"Mm...."

അവന്റെ കാര്യത്തിൽ എനിക്ക് എപ്പോഴും ആധിയെ.. ഷാൻ ന്നെപോലെ ഒക്കെ ആണെങ്കിലും അവന്റെ എപ്പോഴും ഉള്ള ഈ എടുത്ത് ചാട്ടം ആണ് മ്മക്ക് പേടി.അവനോട് ഉള്ള സ്നേഹം കുറഞ്ഞെന്ന അവൻക്ക് തോന്നാതെ ഇരിക്കാനാ.. ഇതുവരെ ഇങ്ങനെ ഒന്നും ചിന്തിക്കാതെ ഇരുന്നത്...

രാത്രി ഫുഡും കഴിച്ചാണ് എല്ലാവരും പോയത്.ആദം ഉറങ്ങിയെന്ന് ഉറപ്പ് 
വരുത്തി മ്മൾ റൂമിലേക്ക് വിട്ടു....

മ്മൾ റൂമിലേക്ക് കയറി ഒന്ന് ഫ്രഷ് ആയി
പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ആരോ മ്മളെ വലിച്ചു ആ നെഞ്ചിലോട്ട്‌ ഇട്ടു..

ആളെ മനസ്സിലാക്കാൻ മ്മക്ക് ഒരു സെക്കന്റ് പോലും ആവിശ്യം ഇല്ലായിരുന്നു...

മ്മളും ആ നെഞ്ചിൽ പറ്റി ചേർന്ന് നിന്നു...

"ആദമിന് നമ്മുക്ക് ഒരു കൂട്ട് കൊടുത്താലോ"

"അയ്യട....😊"

"ശേ...അവൻ കുറെ കാലം ആയില്ലേ പറയുന്നു.. ഇനിയും നമ്മൾ അത്
 കേക്കാതെ പോയാൽ മോശം അല്ലെ..."

"ആണോ...😄"

"ഇങ്ങോട്ട് വാടി പെണ്ണെ.."

എന്നും പറഞ്ഞു അവൻ എന്നെ കട്ടിലിലേക്ക് എടുത്ത് ഇട്ടു..

*****************************************
(ഷാൻ)

മ്മൾ ഇന്ന് ഓഫീസിൽ ഇരിക്കുമ്പോൾ ആണ്
മ്മക്ക് വീട്ടിൽ നിന്ന് വിളി വന്നത്....

"മോനെ.. നീ ഒന്ന് വേഗം നമ്മളെ ഹോസ്പിറ്റലിലേക്ക് വാ...."

"എന്ത് പറ്റി.. ഉപ്പ.."

"അത് ആയിഷു..."

"ആയിശുവിന് എന്താ...😨"

"മോൾക്ക് ഭയങ്കര ഛർദിയും തലക്കറക്കവും..നീ ഒന്ന് വേഗം വാ..."

"ആ...ഞാൻ ഇതാ വരുന്നു..."

മ്മൾ വേഗം ഒരു സ്റ്റാഫിനെ കാര്യങ്ങൾ ഏൽപ്പിച്ച് വേഗം അവിടെ നിന്ന് ഇറങ്ങി...
പടച്ചോനെ എന്റെ പെണ്ണിന് നീ ഒന്നും വരുത്തല്ലേ..

മ്മൾ വേഗം ഹോസ്പിറ്റലിൽ എത്തി..ഉപ്പാക്ക് വിളിച്ചപ്പോൾ ഉപ്പ റൂം നമ്പർ പറഞ്ഞു തന്നു..
മ്മൾ അങ്ങോട്ട് ചെന്നപ്പോൾ ഉപ്പയും ഉമ്മയും
ശിഫും ഉണ്ട്..

മ്മൾ വേഗം ആയിശുവിന്റെ അടുത്തേക്ക് ചെന്നപ്പോൾ പെണ്ണ് ഉണ്ട് ക്ഷീണത്തിൽ കിടക്കുന്നു..ഇന്ന് രാവിലെ ഞാൻ അവിടെ നിന്ന് പോരുമ്പോൾ കുഴപ്പം ഒന്നും ഇല്ല...

"ഡീ...നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ട് ഉണ്ട്..ഈ ഓൺലൈനിൽ നിന്ന് ഓഫർ കണ്ട് അതും ഇതും വാങ്ങിച്ചു കഴിക്കരുത് എന്ന്..
അത് കൊണ്ട് ആവും പ്രെശ്നം ഉണ്ടായത്.."

മ്മൾ അത് പറഞ്ഞതും ബാക്കി ഉള്ളവർ ഇരുന്ന് ചിരിക്കാൻ തുടങ്ങി..

"എന്തിനാ ചിരിക്കുന്നെ..."

"അതിന് പ്രെശ്നം ഫുഡ് അല്ല..നീയ.."ഉമ്മി

"ഞാനോ..".

"ആ..നീ തന്നെ..ഒക്കെ ഒപ്പിച്ചു വെച്ചിട്ട്..."ഉപ്പ

"ഇങ്ങൾ ഒന്ന് തെളിച്ചു പറ.."

"അത് ആദമിനു കൂട്ട് ആയി ഒരാളും കൂടി വരുന്നുണ്ടെന്ന്..."ശിഫു

"ഏ... സത്യാണോ..."

"ആടാ.."

മ്മക്ക് കരയാണോ ചിരിക്കണോ എന്നുള്ള അവസ്ഥയിൽ ആയിരുന്നു..പെണ്ണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ നോക്കി നാണത്താൽ ചിരിക്ക...

മ്മൾ അവളെ നെറ്റിയിൽ ഒരു മുത്തം നൽകി...💋

"അളിയാ ഞങ്ങളും ഇവിടെ ഉണ്ടട്ട.."ശിഫു

മ്മൾ അവനെ നോക്കി ഇളിച്ചുകൊടുത്തു.
പിന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് തിരിച്ചു..പോകുന്ന പൊക്കിൽ കുറച്ചു സ്വീറ്റ്സും വാങ്ങി...

വീട്ടിൽ എത്തിയപ്പോൾ  പുറത്ത്  തന്നെ ആദമിനെ കണ്ട്... അവന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ തന്നെ മനസ്സിലായി
ആയിഷുവിനെ കൊണ്ട് പോയ ടെൻഷൻ ആണന്ന്...

"ഉമ്മി..എന്ത് പറ്റി.."ആദം

"ഏയ്..അത് ഒന്നും ഇല്ലട.."ഉമ്മ

"പിന്നെ എന്താ..തല ചുറ്റി വീണന്ന് പറഞ്ഞു..
ഡോക്ടർ എന്ത പറഞ്ഞെ.."ആദം

"അത് ഈ വീട്ടിലേക്ക് ഒരാൾ കൂടി വരാൻ
പോകുന്നതിന്റെ സിഗ്‌നൽ തന്നതാ.."
ഉമ്മ

"അത് ഏതാ പുതിയ അവതാരം..എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.."ആദം

"എടാ..പൊട്ടാ..നിനക്ക് കൂട്ടിന് ഒരാൾ കൂടി വരുന്നുണ്ടെന്ന്.."ശിഫു

"ശെരിക്കും..."

"ആടാ..."

ചെക്കന്റെ മുഖത്ത് എന്താ സന്തോഷം..
അവൻ പോയി ആയിഷുവിനെ കെട്ടി പിടിക്കലും ഉമ്മ കൊടുക്കലും ഒക്കെ ആണ്..
അതൊക്കെ കഴിഞ്ഞു അവൻ ഒരു കള്ള 
നോട്ടത്തോടെ എന്റെ അടുത്തേക്ക് വന്നു...

"അളിയാ പണി പറ്റിച്ചല്ലേ.. കൊച്ചു കള്ളൻ"
അവൻ ഒരു കള്ള ചിരിയാലെ പറഞ്ഞു...

"ഡാ...."

മ്മൾ അവന്റെ പിന്നാലെ ഓടിയതും അവൻ
പെട്ടെന്ന് സ്‌കൂപ്പ് ആയി..എന്റേത് അല്ലെ
മോൻ..ഇനി വരാൻ പോകുന്നത് ഏത് തരം
ആണാവോ..😰

അവിടുന്ന് അങ്ങോട്ട് എല്ലാവരും പുതിയ അതിഥിക്കുള്ള കാത്തിരിപ്പ് ആയിരുന്നു..
പ്രേത്യേകിച്ചു ആദം..ആയിശുവിന് ഉണ്ടാക്കുന്ന ചെറിയ വേദന പോലും അവൻക്ക് പേടി ആയിരുന്നു..

ലേബർ റൂബിന്‌ മുന്നിൽ മനസ്സിൽ ടെന്ഷനോടെ നിൽക്കുമ്പോൾ എന്നെക്കാൾ വലിയ ടെന്ഷനിൽ നിൽക്കുന്ന ആദമിനെ കണ്ടതും എന്നുള്ളിൽ ഒരു പുഞ്ചിരി വിരിഞ്ഞു...💖

ഒരു കുഞ്ഞു മാലാഖ കുട്ടിയെ എന്റെ കയ്യിൽ തന്നപ്പോൾ എന്നെക്കാൾ വലിയ തിടുക്കം ആയിരുന്നു അവൻക്ക്...

ഹോസ്പിറ്റലിൽ നിന്ന് ഞങൾ വീട്ടിലേക്ക് പോന്നു.. ആദ്യത്തിനെക്കാൾ സന്തോഷം ആ വീട്ടിൽ തിര തല്ലി.....🌼🌼

ഇനിയും ഈ സന്തോഷവും സ്നേഹവും എന്നും നിലനിൽക്കട്ടെ....എന്ന പ്രാർത്ഥനയോടെ..........💘💘💘💘💘

(അവസാനിച്ചു.....)

✍️ Ayisha

Comments

  1. Wow.... !!adaaar story💞💞✌️

    ReplyDelete
  2. Woowwwww......💟💟😍😍😍😍😍....Awesom...entha rasam ee katha....😘😘😘😘😘

    ReplyDelete

Post a Comment

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌