ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌



❤️ ആഷിഖി ❤️

 Full Part 


✍️shahala shaalu 



        വാലെന്റൈൻസ് ഡേ ഗിഫ്റ്റുമായി  ഭാവിവരൻ സഫീറിന്റെ വീട്ടിൽ എത്തിയ തസ്‌നി തന്റെ പ്രിയതമന്റെ കൂടെ മറ്റൊരുത്തിയെ കണ്ടു ഞെട്ടിപ്പോയി.. 


ഒരു പെണ്ണും കാണാൻ കൊതിക്കാത്ത ഒരു കാഴ്ചയായിരുന്നു അത്.. ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നവൾ ഒരു നിമിഷം കൊതിച്ചു പോയി.. പ്രാണനായി കണ്ടു സ്നേഹിച്ചവനെ വെറുക്കപ്പെട്ട നിമിഷം... 


" സഫീർക്ക.. "

തസ്‌നി ഒരു അലർച്ചയോടെ വിളിച്ചു.. ഇരുവരും ഞെട്ടി അകന്നു മാറി.. 


" തസ്‌നി.. നീ.. എന്താ ഇവിടെ.. "

സഫീറിന്റെ മുഖത്ത് അവളെ കണ്ട ഞെട്ടൽ ഉണ്ടായിരുന്നു.. 


" ഇത്രക്ക് വൃത്തികെട്ടവൻ ആയിരുന്നല്ലേ നിങ്ങൾ.. ചെ.. നിങ്ങളെയാണോ ഇത്ര നാൾ ഞാൻ മനസിൽ ഇട്ടോണ്ട് നടന്നത്.."

തസ്‌നി കയ്യിലുള്ള ഗിഫ്റ്റ് റൂമിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു.. ബോക്സിനുള്ളിൽ അത് പൊട്ടിച്ചിതറുന്ന ശബ്ദം കേൾക്കാമായിരുന്നു 


" തസ്‌നി.. ഞാൻ പറയുന്നത്.. "


" വേണ്ട. കണ്ടതിലും വലുതായി ഒന്നും കേട്ടറിയാൻ ഇല്ല.. മേലിൽ നിങ്ങളെന്നെ കാണാനോ വിളിക്കാനോ ശ്രെമിക്കരുത്.."

എന്നും പറഞ്ഞു അവൻ ഇട്ടു കൊടുത്ത മോതിരവും മാലയും അഴിച്ചു അവന്റെ മുഖത്തേക്ക് തന്നെ എറിഞ്ഞു അവൾ ആ വീടിന്റെ പടിയിറങ്ങി.. 


അന്നേരം വീടിന്റെ മുറ്റത്ത് നിർത്തിയ ഓട്ടോയിൽ നിന്നും സഫീറിന്റെ ഉമ്മ ഇറങ്ങുന്നത് അവൾ കണ്ടു.. അവരെ ശ്രദ്ധിക്കാതെ കണ്ണ് തുടച്ചു അവൾ മുന്നോട്ട് നടന്നതും അവര് അവളെ പിടിച്ചു നിർത്തി 


" മോളെ.. നീ എന്താ ഉമ്മാനെ കണ്ടിട്ട് കാണാത്ത പോലെ പോണത്.. "


" കണ്ടതും മിണ്ടിയതും ഒക്കെ മതിയായി.. അകത്തു മോന്റെ കൂടെ ഒരുത്തി ഉണ്ട് മിണ്ടാനും കാണാനും ഒക്കെ.. "

അതും പറഞ്ഞു തസ്‌നി ദേഷ്യത്തോടെ നടന്നു നീങ്ങി.. 


റഹീം സുഹറ ദമ്പതികളുടെ രണ്ട് പെൺമക്കളിൽ മൂത്തവൾ ആണ് തസ്നിയ എന്ന തസ്‌നി.. രണ്ടാമത്തെവൾ നൗഫിയ. നൗഫി ന്ന് വിളിക്കും.. നൗഫി ഡിഗ്രി ഫസ്റ്റ് ഇയർ ആണ്.. തസ്‌നി പ്ലസ് ടു കഴിഞ്ഞ് രണ്ട് വർഷം ആയി.. പിന്നീട് എൻഗേജ്മെന്റ് കഴിഞ്ഞതോടെ അവളുടെ പഠിപ്പ് നിർത്തുകയായിരുന്നു. ആ ബന്ധമാണ് ഇന്ന് അവിടെ അവൾ അവസാനിപ്പിച്ചത്.. 


" തസ്‌നി.. ഡി.. തസ്‌നി.. "

റഹീമിന്റെ അലർച്ച കേട്ട് തസ്‌നി ഒഴിച്ച് ഉമ്മയും നൗഫിയും ഓടി എത്തി.. 


" എവടെ അന്റെ പുന്നാര മോള്.. "


" ഓള് റൂമിലുണ്ട്.. എന്തേയി "

സുഹറ അൽപ്പം ഭയത്തോടെ ചോദിച്ചു. അയാൾ മറുപടി കൊടുക്കാൻ നിൽക്കാതെ റൂം ലക്ഷ്യം വെച്ച് നടന്നു 


" ഡീ.. "

ഉപ്പാന്റെ വിളി കേട്ട് മുട്ടിലേക്ക് അമർത്തി വെച്ചിരുന്ന മുഖം അവൾ പതിയെ ഉയർത്തി.. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ കണ്ട് നൗഫിയുടെ ഉള്ള് പിടഞ്ഞു 


" ഡി.. അനക്കെന്താ പറ്റിയത്.. ഇജ്ജെന്തിനാ കരയണത് " 

നൗഫി അവളുടെ മുഖം തുടച്ചു 


" ഇജ്ജ് ഇന്ന് സഫീറിന്റെ വീട്ടിലേക്ക് പോയിരുന്നോ.. പോയിരുന്നോന്ന് "

ഉപ്പാന്റെ ചോദ്യം അൽപം കനത്തിലായിരുന്നു.. അവൾ മെല്ലെ ഒന്ന് മൂളി 


" പുന്നാര മോള് കല്യാണം മുടക്കിയിട്ട വന്നു നിക്കുന്നത്.. "

അത് കേട്ട് സുഹറയും നൗഫിയും അവളെ നോക്കി.. 


" എന്താടി ഓന്ക് ഒരു കുറവ്.. പറയാൻ.. നല്ല ജോലി.. നല്ല വീട്.. "


" നല്ല ജോലിയും നല്ല വീടും മാത്രല്ല ഒരു ആണിന്റെ കഴിവ്.. അയാൾക്ക് വേറെ ഒരുത്തിയുമായി ബന്ധം ഉണ്ട്.. അതും അയാളുടെ മഹിമയാണോ "

തസ്‌നി ഉപ്പാനോട് തിരിച്ചു ചോദിച്ചു 


" ഇക്കാലത്തു അങ്ങനെ ഒന്നും ഇല്ലാത്ത ചെറുപ്പക്കാർ ഇല്ല.. "


" ശെരിയായിരിക്കാം.. പക്ഷെ ആ ഒരുത്തിയെ വിവാഹനിശ്ചയത്തിന് ശേഷവും തന്റെ കിടപ്പറയിൽ കൊണ്ടു വരുന്ന സംസ്കാരത്തെ എന്ത് പേരിട്ടു വിളിക്കണം.. അതുംകൂടി ഒന്ന് പറഞ്ഞു തരി.. അതോ അതും ഞാൻ കണ്ടില്ലെന്ന് നടിക്കണോ "


" തസ്‌നി.. "

നൗഫി ഒന്നും മനസിലാവാതെ അവളെ നോക്കി.. തസ്‌നി ഉണ്ടായതെല്ലാം പറഞ്ഞു അവൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു 


" ഏതോ ഒരാൾ എന്തോ പറഞ്ഞെന്ന് പറഞ്ഞു എന്റെ പഠിപ്പ് നിർത്തിച്ചു.. ചൂണ്ടിക്കാണിച്ചു തന്ന ആളെ കല്യാണം കഴിക്കണം എന്നു പറഞ്ഞു.. അതും അനുസരിച്ചു.. ഇപ്പോ അയാളുടെ വൃത്തികെട്ട മുഖം എന്റെ മുന്നിൽ അഴിഞ്ഞു വീണിരിക്ക.. അത് സഹിച് ഞാൻ ജീവിക്കണോ.. "


" ചെലപ്പോ വേണ്ടി വരും.. "

പെട്ടെന്നുള്ള റഹീമിന്റെ മറുപടിയിൽ തസ്‌നി അമ്പരന്നു.. അതുവരെ ധാര ധാരയായി ഒഴുകിയിരുന്ന കണ്ണുനീര് വറ്റി.. കരഞ്ഞു തളർന്ന മുഖം ദേഷ്യം കൊണ്ട് ചുമന്നു.. അന്ന് വരെ എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഇഷ്ടപ്പെട്ടിരുന്ന വാപ്പയെ അവൾ വെറുത്തു.. 


" എനിക്ക് മനസില്ല.. "

റഹീമിന്റെ നേർക്കുനേരെ നിന്ന് കൊണ്ട് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ പറഞ്ഞു 


" ഡി.. "

റഹീം അവളുടെ നേർക്ക് ചീറി.. 


" ഈ നേരം വരെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ എന്റെ ഉപ്പ തന്നെയായിരുന്നു.. പക്ഷെ ഇപ്പൊ നിങ്ങളെനിക്ക് അപ്ലിക്കേഷൻ ഫോമിലെ ഫാദർ എന്നാ കോളം തികയ്ക്കാൻ ഉള്ള ഒരു പേര് മാത്രമാണ്.. "


" തസ്‌നി... " 

നൗഫിയുടെ വിളിക്ക് ഒരു നോട്ടം കൊണ്ട് പോലും മറുപടി നൽകാതെ അവൾ ആ റൂമിൽ നിന്നും ഇറങ്ങിപ്പോയി 


" ഇത്രക്ക് വേണ്ടായിരുന്നു ഉപ്പ.. സ്വന്തം മോളാണ് അത്.. ഓർമ്മ വേണം.. "

നൗഫി 


" സ്വന്തം മോളേക്കാൾ വലുത് എനിക്ക് എന്റെ അഭിമാനം ആണ്.. നാളെ ee വിവാഹം മുടങ്ങിയത് നാട്ടുകാർ അറിഞ്ഞ അവർക്കിടയിൽ ഞാനും എന്റെ കുടുംബവും ചർച്ച വിഷയം ആവും.. "


" നാട്ടില് നിലയും വിലയും ഉണ്ടാക്കിയെടുക്കേണ്ടത് സ്വന്തം മക്കളെ ബലി കൊടുത്തൊണ്ടല്ല..വാപ്പ എന്നുള്ള എല്ലാ ബഹുമാനവും നിർത്തി കൊണ്ട് പറയുവാ.. ഈ വിവാഹം നടത്തിയ ചെലപ്പോ മകളുടെ മയ്യത് നിസ്കാരത്തിനു എത്രയും പെട്ടെന്ന് വാപ്പയായ നിങ്ങക്ക് ഇമാം നിക്കേണ്ടി വരും.. 

അത്രയും പറഞ്ഞു നൗഫിയും പോയി.. 

 

ചോദ്യങ്ങളും പറച്ചിലുകളും ഒത്തുതീർപ്പ് ചർച്ചകളും ആയി ദിവസങ്ങൾ കടന്നു പോയി.. സഫീർ എന്നാ അധ്യായത്തിനു എല്ലാരും ഫുൾ സ്റ്റോപ്പ്‌ ഇട്ടു . 


അങ്ങനെ ഇരിക്കെ ഒരു ഉച്ചനേരം.. റഹീം സുഹ്റന്റെ ആങ്ങളയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. 


" ഇങ്ങള് റിച്ചുനെ കൂട്ടി ഇങ്ങട്ട് പോരി.. കാര്യങ്ങൾ ഒക്കെ അതിന്റെ മുറപോലെ തന്നെ നടക്കട്ടെ.. "

ഇതുകേട്ട് കൊണ്ട് വന്ന സുഹറ കാര്യം തിരക്കി.. 

റിച്ചുവും തസ്നിയും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ച കാര്യം റഹീം സുഹ്റയോട് പറഞ്ഞു.. തസ്നിയെ ഒരുക്കി നിർത്താനും ആവശ്യപ്പെട്ടു.. സുഹറ ഒന്നും മിണ്ടാതെ വന്നപോലെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.. 


" ഉമ്മ നിങ്ങളൊക്കെ ഇതെന്ത് ഭാവിച്ചാ.. കല്യാണം കയ്ച്ച മാത്രേ ഒരു പെണ്ണിന് ഭൂമിയിൽ ജീവിക്കാൻ കഴിയുള്ളു ന്ന് ഉണ്ടോ.. "

.സുഹറ പറഞ്ഞ കാര്യം കേട്ട് തസ്‌നിക്ക് ദേഷ്യം ഇരച്ചു കയറി.. തസ്‌നിയുടെ ശബ്ദം ആ അടുക്കളക്കുള്ളിൽ പ്രകമ്പനം കൊണ്ടു 


" എന്റേം ഉപ്പന്റേം കാലം കയിഞ്ഞ നിങ്ങക്ക് ആരുണ്ട്.. ഹയാത്തിൽ ഇരിക്കുമ്പോ തന്നെ നിങ്ങളെ ആരുടെ എങ്കിലും കൈ പിടിച്ചു കൊടുത്താൽ അല്ലെ ഞങ്ങക്ക് സമാധാനം കിട്ടുള്ളു "

ഉമ്മ സുഹ്റന്റെ വിതുമ്പൽ കേട്ട് തസ്‌നി നെറ്റി തടവി 


" ഏതേലും ഒരുത്തന്‌ പിടിച്ചു കൊടുക്ക. അത്രേ ഉള്ളു ഇങ്ങക്ക്.. അവരുടെ കൂടെ കഴിയാൻ ഞങ്ങക്ക് സമ്മതമാണോ എന്നൊരു അന്നെഷണം ഒന്നും ഇല്ല.. അങ്ങനെ കൊണ്ടുവന്നല്ലോ ഒരുത്തനെ എന്നിട്ട് എന്തായി.. 

തസ്‌നിയുടെ ചോദ്യത്തിന് മുന്നിൽ സുഹറ തല താഴ്ത്തി 


എന്നിട്ട് അതിന്റെ ചൂടാറും മുന്നേ അടുത്ത പ്രൊപോസൽ.. അതും റിച്ചുനെ.. നടന്നതെന്നെ.. "


" നടത്തും.. എന്തെ കാണണോ.. "

ഉപ്പന്റെ ശബ്ദം കേട്ട് തസ്‌നി തിരിഞ്ഞു നോക്കി.. 


" എല്ലാം വിധിയാണെന്ന് കരുതണം.. ജീവിതം അങ്ങനെ ഒക്കെ തന്നെയാണ്.. വിധിക്ക് തോറ്റുകൊടുക്കാതെ ജീവിക്കാൻ പഠിക്കണം.. അല്ലാതെ വിധി നൽകിയ വേദനകൾ മനസ്സിൽ ഇട്ട് നടക്കല്ല വേണ്ടത് "

റഹീം അവർക്കിടയിൽക്ക് കടന്നു വന്നു കൊണ്ട് പറഞ്ഞു 


" അല്ലേലും ഇവിടെ ആരും വിധിയെ പഴിച്ച് ജീവിക്കുന്നൊന്നും ഇല്ല.. ഞാൻ നാളെ മുതൽ കോളേജിൽ പോകും.. പിന്നെ കല്യാണം.. ഞാൻ പറയുന്നത് വരെ എനിക്ക് ഇവിടെ ആരും പയ്യനെ നോക്കണ്ട.."

തസ്‌നി ആരെയും കൂസാതെ പറഞ്ഞു 


" നീ എങ്ങോട്ടും പോകില്ല.. ഞാൻ പറയും പോലെ നീ കേൾക്കും.. മക്കളെ ജനിപ്പിക്കാനും വളർത്താനും അറിയാമെങ്കിൽ അനുസരിപ്പിക്കാനും അറിയാം "

റഹീമിന്റെ സ്വരം കടുത്തു 


" ആഹ്.. അതന്നെ എനിക്കും പറയാൻ ഉള്ളു.. ജനിപ്പിക്കലോ വളർത്തലോ ഒന്നും അല്ല കാര്യം.. മക്കളെ മനസ് മനസിലാക്കാൻ കൂടി ഉമ്മക്കും വാപ്പാക്കും കഴിയണം "

തസ്‌നി റഹീമിന്റെ നേരെ നോക്കി പറഞ്ഞു 


" തസ്‌നി.. അനക്ക് ഒരു പൊടിക്ക് അടങ്ങിക്കൂടെ.. "

ഉപ്പന്റേം തസ്നിന്റേം വാക്ക് തർക്കത്തിന് വിരാമം ഇടാൻ എന്നോണം നൗഫിയ തസ്‌നിയോട് കയർത്തു 


" ഞാൻ എന്തിനാ നൗഫി അടങ്ങുന്നത്.. ഏതോ ഒരാള് എന്തോ പറഞ്ഞതിന്റെ പേരിൽ ഇന്റെ പഠിപ്പ് മുടക്കി എന്താ ഏതാ എന്നാലോചിക്കാതെ എന്റെ വിവാഹം ഉറപ്പിച്ചില്ലേ.. ഒരു വാക്ക് എന്നോട് ചോദിച്ചോ.. എന്നിട്ട്  കാര്യങ്ങൾ ഒക്കെ എവടെ ചെന്ന അവസാനിച്ചത് എന്ന് നിനക്കറിഞ്ഞുടെ.. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ എനിക്ക് എന്റെ സന്തോഷം നഷ്ടപ്പെടും . "


" ഒരു വിവാഹം മുടങ്ങി എന്ന് കരുതി ലോകത്ത് വേറെ ആരും പിന്നെ കല്യാണത്തിന് ഒരുങ്ങുന്നില്ലേ.. "

റഹീം 


"അങ്ങനെ മറ്റുള്ളോരെ നോക്കി ജീവിക്കാൻ തസ്‌നിക്ക് സൗകര്യമില്ല.. എന്നെ കൊന്നാലും ഞാൻ സമ്മതിക്കില്ല ഈ വിവാഹത്തിന് "

അവൾ അവിടെ നിന്നും പോകാൻ തുടങ്ങി 


" മോളെ.. ഇജ്ജ് നൗഫിയെ കുറിച്ച് ഒന്നാലോയ്ക്ക്.. അന്റെ കാര്യം കഴിഞ്ഞാൽ അല്ലെ അവൾക്ക്... "

സുഹ്റനെ പറഞ്ഞു മുഴുമിപ്പിക്കാൻ അയക്കാതെ തസ്‌നി തടഞ്ഞു 


" ഉമ്മ അന്നും ഇന്നും ഇങ്ങള് നൗഫിനെ വെച്ചാണ് ഇമോഷണലി ബ്ലാക്ക് മൈൽ ചെയ്യുന്നത്.. നടക്കില്ല.. എപ്പഴെങ്കിലും ഒക്കെ മക്കളെ ഇഷ്ടത്തിനും വില കൊടുക്കി.. "


" ഇജ്ജ് കൊറേ നേരായലോ.. മക്കളെ ഇഷ്ടം ന്ന് പറഞ്ഞു ചെലക്കുന്നു.. നിങ്ങടെ എന്ത് ഇഷ്ടാടി ഇവിടെ നടത്തി തരാത്തത്.. നല്ല വസ്ത്രോം ഭക്ഷണോം ഒക്കെ തന്നിട്ടന്നെ അല്ലെ നിങ്ങളെ ഞങ്ങൾ വളർത്തിയത്.. എന്ത് ചോദിച്ചാലും അത് മുന്നിൽ എത്തിച്ചിട്ടില്ലേ.. പിന്നെ എന്ത് ഇഷ്ടാടി ഞങ്ങൾ നോക്കാത്തത്.. "

റഹീം തസ്‌നിടെ നേർക്ക് പാഞ്ഞു ചെന്നു 


" അയിന് മക്കൾക്ക് എന്താ ഇഷ്ടം എന്ന് ഇങ്ങക്ക് അറിയുമോ.. പിന്നല്ലേ ഇഷ്ടം നടത്തി തരുന്നത്.. ഞങ്ങക്ക് എന്താ ഇഷ്ടം എന്ന് എപ്പഴെങ്കിലും ഇങ്ങള് ചോയ്ച്ക്കണോ  "

തസ്‌നി റഹീമിനെ പുച്ഛത്തോടെ നോക്കി 


" തസ്‌നി.. ഇജ്ജ് അന്റെ പണി നോക്കി പൊ.. മതി.. "

നൗഫി തസ്നിയെ വാക്കുകൾ കൊണ്ട് തടയിടാൻ ശ്രേമിച്ചു 


" ഇജ്ജെന്തിനാ നൗഫി ഇന്നേ തടയുന്നത്.. ചോയ്ക്കുമ്പഴല്ലേ  ഓരോന്ന് പറയാൻ പറ്റാ.. "

തന്നെ പിടിച്ചിരുന്ന നൗഫിയുടെ കൈ തസ്‌നി തട്ടി മാറ്റി. 


" ഓള് പറയട്ടെ നൗഫി.. "

ഉപ്പന്റേം തസ്നിയുടെയും വഴക്കിനിടയിൽ ഉമ്മ നിസ്സഹായയായി നോക്കി നിന്നു 


" പറയെടി എന്ത് ഇഷ്ട അന്റെ ഒക്കെ.. '

റഹീം 


" സഫീറിന്റെ ആലോചന വന്നപ്പോ ഇങ്ങള് ഇന്നോട് ചോയ്ചോ അനക്ക് ഇഷ്ടായോ ന്ന്.. അവൻ എന്നെ നിക്കാഹ്‌ കയ്ച്ചതിനു ശേഷമാണ് ഇങ്ങനെ  ഒക്കെ നടന്നിരുന്നതെങ്കിലോ.. "


" അങ്ങനെ ഒന്നും നടന്നില്ലല്ലോ.. അതോണ്ട് അത് നീ വിട്.. ഒരു സഫീർ പോയീന്നു വെച്ച് ലോകം അവസാനിക്കൂല.. "


" ഇങ്ങള് ഇതൊക്കെ എത്ര നിസാരയിട്ട ഉപ്പ കാണുന്നത്.. സ്വന്തം മക്കളെ ജീവിതല്ലേ.. ചിന്തിച്ചൂടെ ഇങ്ങക്ക്.. ഉമ്മക്കെങ്കിലും പറഞ്ഞു കൊടുത്തൂടെ.. "

തസ്‌നി സുഹ്റനെ നോക്കി 


" ഇവിടെ കാര്യങ്ങൾ നോക്കുന്നത് സുഹറ അല്ല.. റഹീമാണ്.. റഹീം ഒന്ന് വിചാരിച്ചിട്ടുണ്ടെങ്കി അത് നടത്തിയിരിക്കും.. "


" ഇങ്ങക്ക് ഇങ്ങളെ വാശി വലുതാണെങ്കി അത്ര തന്നെ വലുതാണ് ഇന്ക് ഇന്റെ ജീവിതവും.. "

മറിച്ചൊന്ന് പറയാൻ റഹീമിന് ഇട നൽകാതെ തസ്‌നി എവിടേക്കെന്നില്ലാതെ വീടിന്റെ പടിയിറങ്ങി നടന്നകന്നു.. 


തസ്‌നിയോടുള്ള അമർഷം മുഴുവൻ നിരത്തി വെച്ചിരുന്ന ചില്ലുഗ്ലാസിൽ തീർത്തു റഹീമും പോയി.. എല്ലാം കണ്ടു മിഴി നിറഞ്ഞു നിൽക്കുന്ന സുഹറയെ നൗഫി ചേർത്തു പിടിച്ചു 


" സാരല്ല ഉമ്മ.. എല്ലാം നേരെ ആവും.. "

നൗഫി അവരെ ആശ്വസിപ്പിച്ചു 


തസ്‌നി വീടെത്തുമ്പോ രാത്രി വൈകിയിരുന്നു.. ഈ ഇറങ്ങിപ്പോക്കും വൈകി വരവും പതിവുള്ളത് കൊണ്ടോ എന്തോ ആരും അവളോട് ഒന്നും ചോദിച്ചില്ല. 


" ഇജ്ജ് എന്തെങ്കിലും കയ്‌ചോ.. " 


" മ്മ്.. ഞാൻ അഞ്ജുന്റെ വീട്ടീന്ന് കഴിച്ചിട്ട വരുന്നത് ". 

കാര്യം കള്ളമാണെന്ന് അറിയാമെങ്കിലും നൗഫി കൂടുതൽ ഒന്നും ചികയാൻ നിന്നില്ല.. 


" മ്മ്.. ഇയ്യ് പോയി കിടന്നോ.. "

അവൾ തലയാട്ടി തന്റെ മുറിയിലേക്ക് പോയി. 


കുളിച്ചൊന്ന് ഫ്രഷ് ആയി.. കഴിഞ്ഞു പോയ സംഭവങ്ങളൊക്കെ ഒന്ന് റിവൈൻഡ് ചെയ്തതും മനസിൽ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.. മേശ വലിപ്പ് തുറന്നു ഒരു ഡയറി എടുത്തു അതിന്റെ താളുകൾ അവൾ പതിയെ മറിച്ചു 


" ഏറെ നാളുകൾക്കു ശേഷം ഞാൻ ഇന്നവനെ കാണാൻ പോയി.. ഇത്ര നാൾ കാണാതിരുന്ന പരിഭവം ആ മുഖത്തുണ്ടായിരുന്നു.. ഒന്നും സംസാരിക്കാൻ ഇല്ലാതെ ഒത്തിരി  നേരം ഞങ്ങളിരുന്നു.. മൗനമായി തന്നെ അവനിരികിൽ നിന്നും എഴുന്നേറ്റു പോരാൻ നേരം അവനെന്നെ പിടിച്ചു നിർത്തി.. പോവണ്ടെന്ന മട്ടിൽ.. ഉള്ള് പിടയുന്ന വേദന കടിച്ചമർത്തി ചെറുപുഞ്ചിരി സമ്മാനിച്ചു ഞാൻ മൊഴിഞ്ഞു 

        

        പോയി വരാം.... "


        പിറ്റേന്ന് രാവിലെ ബാഗും തൂക്കി വീട്ടീന്ന് ഇറങ്ങിയ തസ്നിയെ റഹീം പുറകീന്ന് വിളിച്ചു 


" നീ എങ്ങോട്ടാ.. "


"കോളേജിക്ക് "

തസ്‌നി 


"ഇന്ന് റിച്ചു നിന്നെ കാണാൻ വരും എന്ന് പറഞ്ഞിട്ടുണ്ട്.. അതോണ്ട് ഇവിടെ വേണം"

റഹീം 


" അവനെന്താ എന്നെ ഇതുവരെ കണ്ടിട്ടില്ലേ.. ഇന്ന് പ്രത്യേകം ഒന്ന് കാണാൻ.. "


" നിന്റെം അവന്റെം കല്യാണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു.. അതിന്റ മുന്നോടി ആണെന്ന് കൂട്ടിക്കോ.. "


" തീരുമാനിച്ചിട്ടുണ്ടെങ്കിൽ തീരുമാനം എടുത്തവർ തന്നെ ഒരുങ്ങി നിക്കേണ്ടി വരും.. എനിക്ക് ബുദ്ധിമുട്ട് ഉണ്ട്.. "


" എന്ത് പറഞ്ഞാലും നിന്റെ ഈ വായിൽ കൊള്ളാത്ത വർത്താനം ഞാനുണ്ടല്ലോ.. ഒറ്റയടിക്ക് വായിലെ പല്ല് മുഴുവൻ കൊഴിക്കും.. "

റഹീം അവളോട് ദേഷ്യപ്പെട്ടു 


" എന്റെ അടുത്തുന്നു ഇങ്ങനെ ഒക്കെ പ്രതീക്ഷിച്ച മതി.. മാമന്റേം റിച്ചുന്റേം മുന്നിൽ നാണം കെടണ്ടെങ്കി അവരോട് വരേണ്ടെന്ന് പറഞ്ഞേക്ക്.. ഒരു കല്യാണക്കാർ വന്നേക്കുന്നു.. ഹും.. അതും റിച്ചുനെ "

അവൾ പുച്ഛത്തോടെ പുറത്തേക്ക് നോക്കി 


" എന്താടി അവനൊരു കുഴപ്പം.. അന്നും റിച്ചുന്റെ ആലോചന വന്നപ്പോ നിനക്ക് ഇതേ ഭാവം ആയിരുന്നു.. ഓന്ക്ക് എന്താ അന്റെ കണ്ണിലൊരു കുറ്റം.. "

അപ്പോഴേക്കും ഉപ്പന്റേം മോളേം ബഹളം കേട്ട് ഉമ്മയും നൗഫിയും വന്നിരുന്നു 


" നിങ്ങക്ക് രണ്ടാൾക്കും തമ്മിൽ കണ്ട കടിച്ചു കീറാതെ ഉറക്കം വരില്ലേ.. കേട്ട് കേട്ട് മനുഷ്യന് ദേഷ്യം വരാൻ തുടങ്ങി "

നൗഫി നെറ്റിയിൽ കൈ വെച്ച് പറഞ്ഞു 


" വാപ്പാനെ മകൾ അനുസരിച്ച തീരാവുന്ന പ്രശ്നമേ ഇവിടുള്ളൂ.. "

റഹീം 


" തത്കാലം ഞാൻ അതിന് ഉദ്ദേശിക്കുന്നില്ല. " തസ്‌നി 


" ഇന്റെ തസ്‌നി.. ഇജ്ജ് ഇതെന്ത് ഭാവിച്ച.. ഇയ്യ് എങ്ങോട്ടോ പോകാൻ ഇറങ്ങിയതല്ലേ.. അന്റെ പണി നോക്കി പൊ "

സുഹറ അവളെ ഉന്തി 


" നോക്ക് ഉമ്മ.. ഞാനും റിച്ചുവും ചെറുപ്പം തൊട്ടേ കളിച്ചു വളർന്നവരാ.. എന്റെ ഭർത്താവ്ന്റെ സ്ഥാനത്തു കളിയിൽ പോലും ഞാൻ റിച്ചുനെ കണ്ടിട്ടില്ല.. അങ്ങനെ കാണാനും ഇന്ക് വയ്യ.. അതോണ്ട് നിങ്ങടെ ഭർത്താവിനോട് പറഞ്ഞേക്ക് ഇതും പറഞ്ഞു അടുത്ത പ്രേശ്നത്തിനു നിക്കണ്ട ന്ന് "

റഹീം അവളോട് ഉള്ള അമര്ഷത്തില് മുഷ്ടി ചുരുട്ടി 


" പിന്നെ. നൗഫിന്റെ അതെ കോളേജിൽ ഫസ്റ്റ് ഇയറിനു ഞാനും അഡ്മിഷൻ എടുത്തിട്ടുണ്ട്.. കോളേജ് ന്റെ അടുത്തുള്ള ഹോസ്റ്റലിൽ അഞ്ജു ഉണ്ട്.. അതോണ്ട് ഞാനും അങ്ങോട്ട് മാറാണ്.. "


" ഇവിടെ അടുത്തല്ലേ.. പിന്നെന്തിനാ അനക്കൊരു ഹോസ്റ്റൽ.. "

സുഹറ 


" ഇവിടത്തെക്കാളും സമാധാനം ഉണ്ടാവൂലോ.. "

റഹീമിനെ നോക്കി പറഞ്ഞു അവൾ നടന്നകന്നു.. 


" മക്കളെ നേരം പോലെ വളർത്തിലെങ്കി ഇങ്ങനെ ഒക്കെ കാണേണ്ടി വരും.. പൊന്നുമോളും ഇതു കണ്ട് പഠിക്കാൻ ആണ് ഭാവം എങ്കി തീർക്കും ഞാൻ "

നൗഫിക്ക് നേരെ രണ്ട് ചാട്ടം ചാടി റഹീം കലി തുള്ളി അകത്തേക്ക് പോയി 


" ഉപ്പ എന്ന് പറഞ്ഞ ജീവനായിരുന്നു.. ആ കുട്ടിയ ഇപ്പൊ വാപ്പാന്നുള്ള സ്ഥാനം പോലും കൊടുക്കാതെ പെരുമാറുന്നത് "

സുഹറ വിതുമ്പി 


" ഉപ്പന്റേം പ്രവർത്തി അതുപോലെ അല്ലെ ഉമ്മ.. ഉമ്മ വിഷമിക്കണ്ട.. ഏതായാലും എന്റെ കൺവെട്ടത്തുണ്ടാവുല്ലോ എപ്പഴും.. പിന്നെന്താ.. "

നൗഫി ഉമ്മാനെ ആശ്വസിപ്പിച്ചു 


*****************


ഇതേ സമയം റിച്ചുവിന്റെ വീട്ടിൽ.. 


" റിച്ചു അന്നോട് ഇന്ന് ലീവ് എടുക്കാൻ പറഞ്ഞതല്ലേ.. പിന്നെ ഇയ്യ് എങ്ട്ട ബാഗും തൂക്കി "

സുഹ്റന്റെ ആങ്ങള, റിച്ചുന്റെ ഉപ്പ സിദ്ധിക്ക്  അവന്റെ അരികിലേക്ക് വന്നു 


" നടക്കാത്ത ഒരു കാര്യത്തിന് ഇങ്ങള് വെറുതെ ഇറങ്ങി തിരിക്കേണ്ട എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ് ഉപ്പാനോട്.. വീണ്ടും വീണ്ടും അതന്നെ പറയാൻ ഇന്ക് കൊറച്ചു മടുപ്പുണ്ട് "

റിച്ചു ബൈക്കിൽ കയറി അത് സ്റ്റാർട്ട്‌ ചെയ്തു 


" അപ്പൊ ഞാൻ കൊടുത്ത വാക്കിന് ഒരു വിലയും ഇല്ലേ.. ഒരുത്തി പറ്റിച്ചു പോയെന്നും പറഞ്ഞു എല്ലാ പെങ്കുട്യോളും അങ്ങനെ ആണെന്ന് ഇജ്ജ് ധരിച്ചു വെക്കരുത്.. എത്ര ആലോചന കൊണ്ടുവന്നത.. ഒന്നും വേണ്ട. എന്നാ ഇതെങ്കിലും നടക്കും എന്ന് കരുതി.. "


" ആവിശ്യം ഇല്ലാത്തത് ഓരോന്ന് ഇങ്ങളോട് കരുതാൻ ആരെങ്കിലും പറഞ്ഞോ.. ഞാനും അവളും ഇങ്ങനെ ഒരു റിലേഷൻ സമ്മതിക്കാൻ പോണില്ലന്ന് നിങ്ങക്കൊക്കെ നല്ലോണം അറിയാം.. എന്നിട്ടും ഇതിന് മുതിരുന്നതിന്റെ അർത്ഥമാണ് എനിക്ക് മനസിലാവാത്തത് "


" അയിനൊരു അർത്ഥമേ ഉള്ളേട.. ഞങ്ങടെ മക്കൾക്ക് നല്ലൊരു ജീവിതം കിട്ടിക്കാണണം എന്ന്.. "

റിച്ചുന്റെ ഉമ്മ സുമയ്യ മറുപടി പറഞ്ഞോണ്ട് അങ്ങോട്ടേക്ക് വന്നു 


" ഇനിക്ക് ഒരു കൂട്ടില്ലെങ്കിലും ഞാൻ ജീവിക്കും.. അതോണ്ട് നിങ്ങളാരും ടെൻഷൻ അടിക്കേണ്ട.. ഇഞ് ഇതും പറഞ്ഞു എന്റെ അടുത്തേക്ക് വരും വേണ്ട.. പിന്നെ വരുന്നില്ല ന്ന് വിളിച്ചു പറയാൻ ഒന്നും നിക്കണ്ട.. ഇതുപോലൊരു സീൻ അവിടെ ഉണ്ടാക്കി തസ്‌നിം പോയിട്ടുണ്ടാവും.. അതോണ്ട്  തത്കാലം മിണ്ടാതെ ഇരുന്നോളി "

ഉമ്മന്റേയും ഉപ്പന്റെയും മറുചോദ്യത്തിനു കാക്കാതെ റിച്ചു ബൈക്കും എടുത്തോണ്ട് പോയി 


റിച്ചു കോളേജ് ലക്ച്ചറർ ആണ്.. നൗഫിന്റെ കോളേജിൽ തന്നെയാ റിച്ചുവും വർക്ക്‌ ചെയ്യുന്നത്.. ധ ഇപ്പൊ തസ്നിയും.. ഇവരെ കൂടെ ഒരാളും കൂടി ഉണ്ട് ട്ടോ ശെരിക്കും. അമീർ.. റിച്ചുന്റെ അനിയനാണ്.. ഓൻ ഒന്റേതായ അല്ലറ ചില്ലറ ബിസിനസ് കാര്യങ്ങളൊക്കെ ആയി കഴിഞ്ഞു പോകുന്നു.  നാലുപേരും ചെറുപ്പം മുതലേ കട്ട ഫ്രണ്ട്സ് ആയിരുന്നു.. പിന്നെ ജീവിതത്തിൽ ഇടക്ക് വെച്ചുണ്ടായ ബ്രേക്ക്‌ ഡൗൺസ് കാരണം എല്ലാരും അവരവരുടെ വഴിക്കായി 

          

കോളേജിലെത്തിയ റിച്ചു ഗേറ്റിന്റെ മുന്നിൽ നിന്ന് നൗഫി ചുറ്റിത്തിരിയുന്നത്  കണ്ടു 


" എന്താടി.. "

ബൈക്ക് പാർക്കിംഗ് ഏരിയയിലേക്ക് കയറ്റി നിർത്തിക്കൊണ്ട് ചോദിച്ചു 


" ഞാൻ തസ്നിയെ കാത്ത് നിക്കുവാരുന്നു.. "


" അവളെന്താ ഇവിടെ.  ഇയ്യെന്തെങ്കിലും മറന്നു വെച്ചോ.. അത് തരാൻ വരുവാണോ "


" ഏയ്‌.. അവൾ ഇവിടെ അഡ്മിഷൻ എടുത്തു.. ഞാൻ ഇറങ്ങുന്നേനു മുന്നേ ഇറങ്ങിയത   ഇതുവരെ ഇവിടെ എത്തീട്ടില്ല "


" അതിപ്പോ ഇവിടെന്നല്ല.. എവിടെയും അവൾ എത്തേണ്ടപ്പോ എത്താറില്ലല്ലോ.. അയിനെ ആണോ ഇജ്ജ് കാത്തുനിക്കുന്നത്.. അനക്ക് വട്ട്.. പോയി ക്ലാസിൽ കയറടി.. ".

റിച്ചു നൗഫിയെ ക്ലാസിലേക്ക് ഓടിച്ചു വിട്ടു.. 


പറഞ്ഞു തീർന്നില്ല  .. ഒരു ഒരുത്തന്റെ ബൈക്കിൽ ഇരുന്നു ദോണ്ടേ വരുന്നു തസ്‌നി.. റിച്ചുനെ കണ്ട് തസ്‌നി വല്യേ മൈൻഡ് ഇല്ലാണ്ട് പോവാൻ നിന്നതും അവൻ പിടിച്ചു നിർത്തി 


" ഇത് കോളേജ..തോന്നിയത് പോലെ വരാനും പോകാനും പറ്റില്ല.. അതിന്റെതായ ഡിസിപ്ലിൻ വേണം.. ഇത് നിനക്കുള്ള ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാർണിങ് ആണ് "


" ഓ.. അയിന് ഇയാണോ ഇവിടുത്തെ പ്രിൻസി.. പോടാ അവ്ട്ന്ന് "

അവൾ മനസിൽ പറഞ്ഞു.. 


" ഏതാ ഡിപ്പാർട്മെന്റ്.. "


" ഇംഗ്ലീഷ്.. "


" അടിപൊളി.. ഫസ്റ്റ് ഫ്ലോറിൽ സെക്കന്റ്‌ ക്ലാസ്സ്‌.. ചെല്ല് "


" ഇയ്യ് പറഞ്ഞന്നിലെങ്കിലും ഞാൻ അങ്ങോട്ട് എത്തും.. എന്റെ കാര്യം നോക്കാൻ നിക്കണ്ട.. ഇപ്പഴേ പറഞ്ഞേക്കാം.. അവനൊരു മാഷ് വന്നേക്കുന്നു "

അവൾ അവനെ പുച്ഛിച്ചു മറി കടന്നു പോയി 


" ആ ചെല്ല്.. ഞാനും വര.. അനക്ക് ഒരു തണ്ട് ഇണ്ട്.. അതൊന്ന് ഒടിക്കണം എന്ന് ഈ റിച്ചു വിചാരിക്കാൻ തൊടങ്ങീട്ട് കൊറച്ചായിക്ക്.. "

റിച്ചും മനസിൽ പറഞ്ഞു അവൾ പോകുന്നത് നോക്കി നിന്നു 


****************


" ഹായ്.. ആം മീനാക്ഷി.. തന്റെ പേരെന്താ".

ക്ലാസൊക്കെ തപ്പിപിടിച്ചു ഏതോ ഒരു കുട്ടിയുടെ അടുത്ത് പോയിരുന്നു തസ്‌നിയോട് ആ കുട്ടി സംസാരിക്കാൻ തുടങ്ങി 


" ഞാൻ തസ്നിയ.. "


" വീട് എവിടാ.. " മീനാക്ഷി 


" ഇവിടെ അടുത്ത.. തന്റെയോ "


" കുറച്ചു ലോങ്ങാ.. ഇവിടേ അടുത്തുള്ള ഹോസ്റ്റലിൽ ചേർന്നിരിക്ക.. "


" ആഹ്.. ഞാനും "


" ആഹാ. അപ്പൊ സെറ്റ് "

അവൾ തസ്‌നിയുടെ കയ്യിലേക്ക് അടിച്ചു. അപ്പോഴേക്കും അവരുടെ വർത്താനത്തിനു വിരാമം ഇട്ടു റിച്ചു  എത്തിയിരുന്നു. 


" ഗുഡ് മോർണിംഗ്.. "

എല്ലാർക്കും ഒരു ഗുഡ് മോർണിംഗ് കൊടുത്തു അവൻ ബോർഡിൽ തന്റെ സബ്ജെക്ട് എഴുതി.. ഇംഗ്ലീഷ് 


" നമ്മടെ ക്ലാസ് ഇൻ ചാർജ.. റിസ്‌വാൻ..  ചുള്ളനാലേ.. ഇപ്പൊ തന്നെ ഗേൾസൊക്കെ ആളെ ഫാൻ ആയിട്ടുണ്ട്.. "

മീനാക്ഷി റിച്ചുനെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത് കേട്ട് തസ്‌നി ഇല്ലാത്ത ചിരി ഉണ്ടാക്കി റെസ്പോണ്ട് ചെയ്തു 


" മീനാക്ഷി.. സ്റ്റാൻഡ് അപ്പ്‌.. എന്റെ ക്ലാസ് അത്ര ബോറായി തോന്നുന്നുണ്ടെങ്കി തനിക്ക് പുറത്തേക്ക് പോകാം "

ടേബിളിൽ കൈ തട്ടി റിച്ചു ഉച്ചത്തിൽ പറഞ്ഞതും മീനാക്ഷി ഞെട്ടി എണീറ്റു നിന്നു 


" സോറി സാർ.. ഈ കുട്ടി സാറിനെ പറ്റി ചോയ്ച്ചപ്പോ ഞാൻ പറഞ്ഞു കൊടുത്തത.. "

തസ്നിയെ ചൂണ്ടി മീനാക്ഷി കൈ ഒഴിഞ്ഞു. അത് കേട്ട് തസ്‌നി എപ്പോ എന്ന ഭാവത്തിൽ അവളെ നോക്കി 


" സ്റ്റാൻഡ് അപ്പ്‌.. ന്യൂ അഡ്മിഷൻ ആണോ.. "


" മീനമ്മെ.. തെണ്ടി.. തരാട്ടോ.. "

അവൾ മീനാക്ഷിയെ മനസിൽ പ്രാകി എണീറ്റ് നിന്നു 


" അതെ.. "

അവൾ വളരെ സൗമ്യമായി മറുപടി പറഞ്ഞു 


" എന്റെ ക്ലാസ്സിൽ അനാവശ്യമായി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല..മനസിലായല്ലോ.. ഇനി ഇങ്ങനെ കണ്ട പിന്നെ എന്റെ ക്ലാസ്സിൽ ഇരിക്കാൻ പറ്റിയെന്നു വരില്ല "


" സോറി സര്ർർ "

അവൾ റിച്ചുനെ ഒന്ന് ഇരുത്തി നോക്കി തന്റെ ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിച്ചു. 


" ഫസ്റ്റ് ഡേ തന്നെ നാറ്റിച്ചല്ലേ.. "

തസ്‌നി മീനാക്ഷിയെ നോക്കി പല്ലിറുമ്മി.. അവൾ നിഷ്കളങ്കമായ ഒരു ചിരി പാസാക്കി ക്ലാസ്സിലേക്ക് ശ്രദ്ധ ചെലുത്തി 


ഫസ്റ്റ് ഹവർ കഴിഞ്ഞപ്പോഴേക്കും തസ്‌നിക്ക് ചടപ്പ് തുടങ്ങിയിരുന്നു.. റിച്ചു ക്ലാസ്സിന്ന് പോയതും നൗഫിന്റെ ക്ലാസ്സ്‌ അന്നെഷിച്ചു അവളും പുറത്തോട്ട് ഇറങ്ങി. 


ഓരോ ക്ലാസും തപ്പി നടക്കുന്നതിനിടയിൽ ഒരു സ്റ്റുഡന്റുമായി അവൾ കൂട്ടി മുട്ടി.. അവൾ ഒരു സോറി പറഞ്ഞു മുന്നോട്ട് നടന്നു.. നടന്നു നടന്നു ലാസ്റ്റ് നൗഫിയെ കണ്ടു കിട്ടി 


" ഇജ്ജെപ്പഴാ വന്ന്.. ഞാൻ കൊറേ വെയിറ്റ് ചെയ്തു "

അവളെ കണ്ടതും നൗഫി ഓടി വന്നു കൊണ്ട് ചോദിച്ചു 


" ആ ഇജ്ജ് അവിടെ നിന്ന കഥ ഞാൻ അറിഞ്ഞു.. റിച്ചുനെ കണ്ടിരുന്നു.. ഓന്ക് എന്നോട് എന്തോ ഇന്നോട് ഒരു കലിപ്പ് "


" അയിന് ഇജ്ജും മോശം അല്ലല്ലോ.. രണ്ടും ഒരെ സൈസ് അല്ലെ.. ദേഷ്യത്തിന്റെ കാര്യത്തിൽ.. "


" ഇന്ക് ഓനോട്‌ ദേഷ്യം ഒന്നുല്ല.. "


" ആ അപ്പൊ അനക്ക് തോന്നിയതാവും.. അല്ലാതെ വെറുതെ മൂപ്പര് അന്നോട് ദേഷ്യം കാട്ടൂലലോ "


" ഹമ്.. ഞാൻ എത്തിന്ന് അന്നേ ഒന്നറിയിക്കാൻ വന്നതാ.. ശെരി ന്നാ.. "


" ഹമ്.. വീട്ടിക്ക് വരൂലേ "


" ഞാനൊന്നുല്ല.. കൊറച്ചു ദിവസം എങ്കിലും അങ്ങേരുടെ മുഖം കാണാതിരിക്കാലോ... "


" ഡി.. ഉപ്പയാടി.. "


" മ്മ്.. ഇജ്ജ് പൊക്കൊ.. ശെരി. ഞാൻ വിളിക്കാ.. ഉമ്മാനോട് പറഞ്ഞേക്ക്. ഉമ്മാനോട് മാത്രം.. റിച്ചു ആയിട്ടുള്ള ആലോചന നിർത്തീട്ട് വരാന്ന് പറഞ്ഞേക്ക് ഉമ്മാനോട്.. "


" മ്മ്. ശെരി.. "

അവൾ തിരികെ വരുമ്പോ വീണ്ടും ആരോ ദേഹത്തു വന്നു മുട്ടി.. നോക്കുമ്പോ നേരത്തെ കണ്ടവൻ 


" നോക്കി നടന്നൂടെ.. "

അവൾ പറഞ്ഞു 


" നോക്കി നടന്നൊണ്ട വന്നിടിച്ചേ.. "

അവന്റെ നോട്ടവും സംസാരവും തസ്‌നിക്ക് പിടിച്ചില്ല 


" ഇങ്ങനെ നോക്കി നടന്ന തല്ല് വാങ്ങി കൂട്ടാൻ സാധ്യത ഉണ്ട്.. "

അവൾ തിരിഞ്ഞു നടന്നതും വീണ്ടും ഒരുത്തൻ വന്നു ഇടിച്ചു 


" ഡോ.. "


" സോറി മോളൂസേ.. "

അവര് മനഃപൂർവം ചെയ്തതാണെന്ന് അപ്പൊ അവൾക് മനസിലായി 


" ഇഡിയറ്റ്.. "

അവൾ പല്ലിറുമ്മി മുന്നോട്ട് നടക്കാൻ തുനിഞ്ഞതും അവര് രണ്ടാളും മുന്നിൽ കേറി നിന്നു 


" ഹാ.. അങ്ങനെ പോയാലോ.. പരിചയപ്പെട്ടിട്ട് പോവാന്നെ "


" സോറി ചേട്ടമ്മാരെ എനിക്ക് ഇപ്പൊ ടൈമ് ഇല്ല.. ടൈമ് പോലെ വന്നു പരിചയപ്പെടാം.. പോരെ.. ഇപ്പൊ വഴി തന്നാട്ടെ "

അവൾ അവരെ മാറ്റി ഒരടി മുന്നോട്ട് വെച്ചതും ഒരുത്തൻ കയ്യിൽ കേറി പിടിച്ചു 


" അതെന്താടി സീനിയർസ് പറഞ്ഞ അനുസരിക്കാൻ ഒരു മടി "


" സീനിയർസ് പറഞ്ഞത് അനുസരിച്ചോളാം എന്ന് ഞാൻ ഇവിടെ അഡ്മിഷൻ എടുക്കുമ്പോ എഴുതി ഒപ്പിട്ടു കൊടുത്തിട്ടൊന്നുമില്ല.. കൈ വിടടാ "

അവൾ അവന്റെ കൈ ബലമായി പിടിച്ചു മാറ്റി.. അപ്പോഴേക്കും മറ്റു കുട്ടികൾ ശ്രേധിക്കാൻ തുടങ്ങിയിരുന്നു 


അവരുടെ മുന്നിൽ വെച്ച് അവൾ ഷൗട്ട് ചെയ്തത് അവർക്കിഷ്ടമായില്ല.. 


" ഡി.. "

എന്നും പറഞ്ഞു അവൻ വീണ്ടും കയ്യിൽ പിടിച്ചതും അവൾ അവന്റെ മുഖമടക്കി ഒരടിയായിരുന്നു.. 


കോളേജ് ഒന്നടങ്കം വാ പൊളിച്ചു നിന്നു പോയി.. 



      തസ്‌നിയുടെ അടിയിൽ കോളേജ് മൊത്തം ഒരു തരം നിശബ്ദത തളം കെട്ടി.. അടികൊണ്ടവൻ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.. 


" എടി.. ആണുങ്ങളെ അടിക്കുന്നോ "

കൂടെയുള്ളവൻ അവളെ നേരെ തിരിഞ്ഞു 


" ഒരു പെണ്ണിനെ കേറി പിടിക്കാൻ ആണിന് പറ്റുമെങ്കിൽ ആണിനെ തല്ലാൻ പെണ്ണിനും പറ്റും.. അനുവാദമില്ലെങ്കിൽ സ്വന്തം ഭാര്യയെ പോലും തൊടരുതെന്നാണ്.. പിന്നല്ലേ വഴിയേ പോണ പെണ്ണുങ്ങൾ.. "


" ഡി.. "


" അമറണ്ട.. ഞാൻ മര്യാദക്ക് അല്ലെ നിങ്ങളോട് പറഞ്ഞത് എന്നെ വിടാൻ.. എന്റെ ദേഹത്തു തൊട്ടാ ഞാൻ അടിക്കും. അത് ഏത് തമ്പുരാൻ ആണെങ്കിലും അടിക്കും പറഞ്ഞ അടിക്കും.. "


" ഓഹോ.. എന്നാ പിന്നെ അതൊന്ന് കാണട്ടെ.. "

എല്ലാവരും ആ ശബ്ദം കേട്ട് നോട്ടം ഒന്ന് പാളിച്ചു.. അടിപൊളി ലുക്കിൽ ഒരു അടാർ മൊഞ്ചൻ.. ഇതാര്പ്പ എന്ന മട്ടിൽ തസ്‌നി അവനെ ഒന്ന് വീക്ഷിച്ചു 


" ഞാനെയ് നിന്നെ ഇവരുടെ എല്ലാം മുന്നിൽ വെച്ച് കെട്ടിപ്പിടിക്കാൻ പോക.. നീ എന്ത് ചെയ്യും എന്ന് ഒന്ന് കാണട്ടെ "

അവൻ മീശ പിരിച്ചു അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു 


" നിങ്ങൾ ആരായാലും വെറുതെ ഒരു ഇഷ്യൂന് നിൽക്കണ്ട.. ഞാൻ നിങ്ങളെ ആരെയും ഒന്നും ചെയ്തിട്ടില്ല.. പിന്നെ എന്നെ ചൊറിയാൻ നിന്ന ഞാൻ കേറി മാന്തും.. "

തസ്‌നി ഒരു കുലുക്കവും ഇല്ലാതെ പറഞ്ഞു 


" ഔ.. ന്താണ് ഡയലോഗ്.. ഇജ്ജന്നെ പെണ്ണ്.. ന്നാ പിന്നെ ഞാൻ നിന്നെ ഒന്ന് ചൊറിഞ്ഞു നോക്കട്ടെ "

എന്നും പറഞ്ഞു അവൻ അവളെ പരസ്യമായി കെട്ടിപ്പിടിച്ചു 


" ആാാഹ്.. "

എന്നും പറഞ്ഞു അവൻ അതെ സ്പീഡിൽ തന്നെ പുറകോട്ടു മാറി.. പിള്ളേരൊക്കെ എന്താ എന്നുള്ള ഭാവത്തോടെ അവരിലേക്ക് തന്നെ ഉറ്റുനോക്കി 


അവൻ വയറിന്റെ ഒരു സൈഡിൽ കൈ വെച്ച് ഉരച്ചു അവളെ ദേഷ്യത്തോടെ നോക്കി.. ഒപ്പം കൂടി നിന്നവരും..


കയ്യിൽ ഒരു സേഫ്റ്റി പിൻ  തിരിച്ചും മറിച്ചും  പിടിച്ചു തന്നെ പുച്ഛത്തോടെ നോക്കുന്ന തസ്നിയെ കണ്ടപ്പോ അവന്റെ ദേഷ്യം ഇരട്ടിച്ചു.. 


" ഡീ... "

അപ്പോഴേക്കും റിച്ചുവും നൗഫിയും പ്രിൻസിപ്പലും സ്റ്റാഫ്‌സും അടക്കം എല്ലാരും ഹാജർ ആയിരുന്നു 


" ജസീൽ.. എന്താ ഇവിടെ "

നമ്മളെ മൊഞ്ചനെ നോക്കിയാണ് ട്ടോ വിളിച്ചത്.. 

ജസീലിന്റെ തൊട്ട് നിക്കുന്ന തസ്നിയെ കണ്ടതും റിച്ചുവും നൗഫിയും കാര്യങ്ങൾ ഒക്കെ ഏകദേശം വായിച്ചെടുത്തു 


" നിങ്ങളൊക്കെ എന്ത്‌ കാണാൻ നിക്ക.. മ്മ്.. എല്ലാരും ക്ലാസ്സിലേക്ക് പോണം. തസ്നിയ, ജസീൽ,  സൈൻ, ബിബിൻ.. നിങ്ങൾ നാലാളും എന്റെ ഓഫീസ് റൂമിലേക്ക് വരണം ഇപ്പൊ തന്നെ "

എന്നും പറഞ്ഞു സഭ പിരിച്ചു വിട്ട് പ്രിൻസി പോയി 


" അടിപൊളി ഒരു സീനായിരുന്നു.. അപ്പോഴേക്കും പ്രിൻസി വന്നു അത് കൊളാക്കി.. " 

സ്റ്റുഡന്സ് തമ്മിൽ തമ്മിൽ പറയുന്നത് കേട്ട് റിച്ചു തസ്നിയെ തുറിച്ചു നോക്കി. ജസീലും ഫ്രണ്ട്സും തസ്നിയെ കണ്ണുരുട്ടി കാണിച്ചു മുന്നിലൂടെ നടന്നു പോയി 


" ഫസ്റ്റ് ഡേ തന്നെ മോള് അടിപൊളി ആക്കിയല്ലോ.. "

റിച്ചു 


" ആഹ് ഇപ്പൊ ഒന്ന് കളറായീലെ.. "


" ആഹ്.. പിന്നെ പിന്നെ.. കൂടുതൽ കളറാക്കാം.. നടക്കങ്ങോട്ട്.. ബാക്കി കളർ പ്രിൻസിപ്പൽ അടിച്ചു തരും.. "

റിച്ചു അവളെ ഒന്ന് ആക്കി.. തസ്‌നി ചിറി കോട്ടി മുന്നിൽ നടന്നു.. പുറകെ നൗഫിയും റിച്ചുവും.. 


തസ്നിന്റെ പിന്നാലെ ചെല്ലുന്ന റിസ്‌വാനേയും നൗഫിയെയും കണ്ടു പ്രിൻസി നെറ്റി ചുളിച്ചു 


" എന്താ റിസ്‌വാൻ.. "


" സാർ തസ്നിയ എന്റെ കസിൻ ആണ്. "


" അപ്പൊ ഈ കുട്ടി എന്തിനാ വന്നത് "


" സാർ.. അതെന്റെ സിസ്റ്റർ ആണ്.. "


" എന്താടോ.. തന്റെ സഹോദരിക്ക് കോളേജ് മാനേഴ്സ് ഒന്നും അറിയില്ലേ.. "


" ടേബിൾ മാനേഴ്സ് കേട്ടിട്ടുണ്ട്.. ഇതെന്തോന്ന് കോളേജ് മാനേഴ്സ്.. "

തസ്‌നി പിറുപിറുത്തു. തൊട്ടടുത്തു നിക്കുന്ന റിച്ചു അവളെ നോക്കി പല്ലിറുമ്മി 


" എന്തെങ്കിലും പറയുന്നുണ്ടേൽ അത് ഉച്ചത്തിൽ ആവാം "

പ്രിൻസി 


" ഒന്നുമില്ല സാർ.. റാഗിംഗ് ഏത് കോളേജിലെ മാനേഴ്സ് ആണെന്ന് ചോദിച്ചതാ.. "

തസ്‌നി 


" ജസീൽ തനിക്ക് ഇത് എത്രാമത്തെ വർണിങ് ആണെന്ന് ഓർമ്മയുണ്ടോ "

അവൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല 


" ഫൈനൽ ഇയർ ആണ്.. അതോർമ വേണം.. ഈ അവസാന നിമിഷത്തിൽ ഒരു റെഡ് മാർക്ക്‌ വാങ്ങി തന്നു തന്റെ ഫ്യൂച്ചർ കളയണ്ടല്ലോ എന്ന് കരുതി മാത്രമാണ്  ക്ഷമിക്കുന്നത്.. മേലിൽ ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായ.. ഹമ്.. എല്ലാർക്കും പോക "

പ്രിൻസി എല്ലാരേയും ഓഫിസിന്ന് പുറത്താക്കി 


" ആര് ക്ഷമിച്ചു. അയ്യേ.. ഇതെന്തോന്ന് പ്രിൻസി "

ഓഫീസിൽ നിന്ന് പുറത്തിറങ്ങിയതും തസ്‌നി നൗഫിയുടെ നേരെ ചാടി 


" അവളെ തിന്നണ്ട.. ഇതൊക്കെ ഇവിടെ സ്ഥിരമാണ്.. അതിപ്പോ എത്ര വലിയ റാഗിംഗ് ആണെന്ന് പറഞ്ഞാലും കണ്ടാലും അങ്ങേര് ഒന്നും പറയില്ല.. അത് അങ്ങേരുടെ മോനാണ്.. അതോണ്ട് നീ ഒരു പൊടിക്ക് അടങ്ങുന്നതാണ് നല്ലത് "

റിച്ചു അവൾക്ക് ഒരു മുന്നറിയിപ്പ് കൊടുത്തു 


" ഇനി അവന്റെ മുന്നിലൊന്നും പോയി പെടേണ്ട.. "

അതും കൂടി പറഞ്ഞു റിച്ചു അവന്റെ പണി നോക്കി പോയി 


" ഓ പിന്നെ.. ഓനെ പേടിച്ചു ജീവിക്കേണ്ട ഗതി ഒന്നും തസ്‌നിക്ക് ഇല്ല. അനക്ക് പേടി ആണെങ്കിൽ ഇജ്ജങ് പേടിച്ചോ.. "

തസ്‌നി റിച്ചുനെ കൊഞ്ഞനം കുത്തി 


" ഓ.. ഇന്റെ തസ്‌നി.. ഒന്ന് വെറുതെ ഇരി.. ആ ജസീൽ അത്ര നല്ല പുള്ളി ഒന്നും അല്ല. കാണുന്ന ഗ്ലാമർ ഉണ്ടെന്നേ ഉള്ളു. വെറും ചെറ്റയാണ്.. "


" ഓളും തൊടങ്ങി. ഇജ്ജ് ചെല്ല്.. ഞാൻ നോക്കിക്കോളാ.. പിന്നേയ് ഇതൊന്നും ചെന്നു ഉമ്മാനോട് പറയാൻ നിക്കണ്ട.. "

നൗഫിയെ ഉന്തിക്കൊണ്ട് തസ്‌നി പറഞ്ഞു.. അവളും അവളുടെ ക്ലാസ്സിലേക്ക് വിട്ടു.. 


*****************


" ശേ.. ഇത്തിരി പോന്ന ഒരു പെണ്ണ് കാരണം അത്രേം പേരുടെ മുന്നിൽ നമ്മള് ചെറുതായി.. "

സൈൻ ചുമരിൽ ശക്തിയോടെ ഇടിച്ചു 


" ജസീലെ.. ഇതിനു അവൾക്കൊരു പണി കൊടുക്കണം.. ഇല്ലെങ്കി കോളേജിൽ നമ്മളുണ്ടാക്കി എടുത്ത ആ സ്ഥാനം അവളങ് തെറിപ്പിക്കും "


സൈനിന്റെയും ബിബിന്റെയും അമർഷം കണ്ട് ജസീൽ പൊട്ടിച്ചിരിച്ചു. അവന്റെ ചിരി കേട്ട് അവര് രണ്ടാളും സംശയഭാവത്തോടെ മുഖത്തോട് മുഖം നോക്കി. 


" ഇത്തിരി പോന്നൊരു പെണ്ണാണ് അതെന്ന് നിങ്ങൾ തന്നെ പറയുന്നു.. ആ ഇത്തിരി ഇല്ലാത്തോളെ ആണോ നിങ്ങളീ പേടിക്കുന്നത്.. കഷ്ടം. എടാ.. പണി അങ്ങോട്ട് കൊടുത്താൽ മാത്രം പോരാ.. ഇടക്കൊക്കെ ഇങ്ങോട്ടും കിട്ടും എന്ന ചിന്ത വേണം "

പതിവില്ലാത്ത ശാന്തതും സമാധാനവും ജസീലിന്റെ സംസാരത്തിൽ കണ്ട അവന്റെ കൂട്ടുകാർ അവനെ ഇരുത്തി ഒന്ന് നോക്കി 


" അവളൊരു കൊച്ചു സുന്ദരി തന്നെ അല്ലേടാ "


" അയിന് "


" അയിന് ഒന്നുല്ല.. വെറുതെ പറഞ്ഞതാ.. തത്കാലം ഇന്നത്തെ കാര്യം ഇങ്ങളൊന്ന് മറന്നേക്ക്.. "


" ആട.. അടികൊണ്ടത് ഇന്കാ.. "

സൈൻ കവിൾ തടവി 


" ഇടക്കൊക്കെ ഒരടി കിട്ടാം.. കേട്ടോ കുട്ടാ"


" എന്താണ് അനക്കൊരു ഇളക്കം "

ബിബിൻ ഒരു പുരികം പൊക്കി അവനോട് ചോദിച്ചു 


" എനിക്കോ.. ഒന്നുല്ലല്ലോ.. നിങ്ങക്ക് വെറുതെ തോന്നുന്നത.. വാ.. തല്ല് കൊണ്ടതല്ലേ.. അനക്ക് ഇന്ന് ഇന്റെ വക ചെലവ് "


" തല്ല് കൊണ്ടതിനു ചെലവോ.. അങ്ങനെ ആണേൽ ഞാൻ മരിച്ച ഇജ്ജ് ബിരിയാണി കൊടുക്കോലോ "

സൈൻ 


" അതുപിന്നെ ചോയ്ക്കാൻ ഉണ്ടോ.. ഇജ്ജ് മരിച്ച അന്റെ മൂന്നും പതിനാലും ഒക്കെ ഞാൻ അടിപൊളി ആയിട്ട് കൊണ്ടാടും "

തന്നെ നോക്കി കണ്ണുരുട്ടുന്ന സൈനിനെ കൂട്ടി ജസീൽ കോളേജ് കോമ്പൗണ്ട് വിട്ടു. 


********************


" ഡീ.. ഇന്നെന്തായിരുന്നു കോളേജിൽ.. അടിപൊളി പെർഫോമൻസ് ആയിരുന്നു എന്നൊക്കെ കേട്ടല്ലോ "

രാത്രി അഞ്ജുന്റെ ചോദ്യം കേട്ട് എന്തോ ആലോചനയിൽ ആയിരുന്ന തസ്‌നി ഒന്ന് നോക്കി 


" നീ ഈ ലോകത്തൊന്നും അല്ലെ.. "

അഞ്ജു അവളുടെ അരികിൽ ഇരുന്നു 


" എന്ത് പെർഫോമൻസ്.. അവൻ എന്നെ തൊട്ടു.. അപ്പൊ ഞാനും അവനെ ഒന്ന് തൊട്ടു.. കവിളിൽ ആണെന്ന് മാത്രം "


" നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു.. എങ്ങനെ ഉണ്ടായിരുന്ന പെണ്ണാ.. ക്ലാസ്സിൽ പഠിക്കുന്ന ചെക്കന്മാർ ആണേൽ പോലും അടുത്ത് വരുമ്പോഴേക്കും വഴി മാറി പോയിരുന്ന പെണ്ണായിരുന്നു.. "

അത് കേട്ട് അവൾ മൃദുവായി ഒന്ന് പുഞ്ചിരിച്ചു.. അപ്പോഴേക്കും തസ്‌നിയുടെ ഫോൺ ശബ്‌ദിച്ചു തുടങ്ങിയിരുന്നു 


" ആരാടി.. "


" ഞമ്മളെ സഗോദരി.. "

അവൾ സ്ക്രീൻ കാണിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് ഫോൺ ചെവിയോട് ചേർത്തു 


" പറയെടി.. "


" ഫുഡ്‌ കഴിച്ചോ.. " നൗഫി 


" പിന്നെ... അടിപൊളി ചിക്കൻ ബിരിയാണി.. "

അത് കേട്ട് അഞ്ജു കൊറച്ചു മുന്നേ കഴിച്ച ഉണക്കചപ്പാത്തിയെ ഒന്നോർത്തു പോയി.. കുറച്ചു നേരം സംസാരിച്ചു നൗഫി ഫോൺ വെച്ചു 


" അവൾക്ക് നിന്നെ ഓർത്ത് നല്ല ടെൻഷൻ ഉണ്ടല്ലേ.. "

അഞ്ജു തസ്‌നിയോട് ചോദിച്ചു 


" ഹമ്.. അത് പിന്നെ ഇല്ലാണ്ടിരിക്കുമോ.. ഒരേ ഒരു ഇത്താത്ത അല്ലെ.. "


" ഉവ്വ.. അപ്പൊ ഞാൻ ഗുഡ് നയ്റ്റ്.. നിനക്ക് ഉറങ്ങാൻ ടൈമാവുന്നല്ലേ ഉള്ളു "


"ഓക്കേ.. "

അഞ്ജു പുതപ്പ് തലവഴി മൂടി കിടന്നു.. തസ്‌നി ഇൻസ്റ്റ ഓപ്പൺ ചെയ്തു ഒരു പ്രൊഫൈൽ എടുത്തു.. ആ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുന്ന എഴുത്തുകൾ എല്ലാം തനിക്ക് വേണ്ടി കുറിച്ചതാണോ എന്ന് അവൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. വല്ലാത്തൊരു ഫീൽ ആണ് ആ വരികൾക്കെല്ലാം.. 


ഓരോ വരികളും സ്ക്രോൾ ചെയ്തു പോകവേ മിഴികൾ ഉടക്കിയ ഒന്ന് അവൾ അവളുടെ ഡയറിയിൽ കുറിച്ചിട്ടു 


" ഇതാ ഈ നിമിഷം നീ എന്നിലേക്ക് വീണ്ടുമൊരല്പം  വേരുറപ്പിക്കുന്നു.. 

മിഴികളിൽ നനവ് പടരുന്നു.. 

അല്ല.. കരയുകയല്ല.. 

നിന്നെ ഓർക്കുമ്പോഴെല്ലാം ഞാൻ ഇങ്ങനെ ആണ്.. 

പേരെടുത്തു പറയാൻ അറിയാത്ത ഒരു വികാരത്തിന് ഉടമയെന്ന പോലെ.... "


നനവ് പടർന്ന മിഴികൾ ഒരു പുഞ്ചിരിയോടെ തുടച്ചു ടേബിളിലേക്ക് തല വെച്ച് അങ്ങനെ ഉറക്കത്തെ കൂട്ട് പിടിച്ചു. 


*******************


" റിച്ചു.. ഇജ്ജ് ഉറങ്ങിയോ... "

രാത്രി ഉമ്മ റിച്ചുന്റെ അരികിൽ പോയിരുന്നു അവനെ വിളിച്ചു 


" ഇല്ല ഉമ്മ.. "

അവൻ കിടക്കുന്നിടത്ത് നിന്നും എണീറ്റിരുന്നു 


" റിച്ചു... ഉമ്മ ഒരു കാര്യം.. "


" കല്യാണത്തിന്റെ കാര്യല്ലേ.. എനിക്ക് അതിന് തോന്നുന്നില്ല ഉമ്മ.. ഞാൻ നാദിനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഉമ്മാക്ക് അറിയാവുന്നതല്ലേ.. "


" അത് കഴിഞ്ഞു പോയില്ലേ.."


" എനിക്ക് അതൊന്നും മറക്കാൻ പറ്റണില്ല ഉമ്മ.. അവൾ എത്ര ഭംഗിയായിട്ട എന്നെ പറ്റിച്ചത്.. ഞാൻ ഒരു പൊട്ടൻ.. ഒക്കെ വിശ്വസിച്ചു.. "


" അന്നേ അതൊക്ക ഓർമിപ്പിച്ചു വിഷമിപ്പിക്കാൻ അല്ല ഞാൻ വന്നത്.. എല്ലാം മറന്നു ഇജ്ജ് ഒരു പുതിയ ജീവിതം തെരഞ്ഞെടുക്കണം.. അമീർ.. അവനും വിവാഹം കഴിക്കാൻ ഉള്ള പ്രായമായി.. നീ ഇങ്ങനെ നിക്കുമ്പോ അവനും ഒരേ വാശിയിലാണ്.. ഇയ്യ് കെട്ടാതെ ഓൻ കെട്ടില്ലാന്ന്.. "

അവൻ ഒന്നും മിണ്ടിയില്ല 


" തസ്‌നിക്ക് എന്താണ് ഒരു കൊഴപ്പം.. മാമി എന്നെ വിളിച്ചിരുന്നു.. അന്നേ പറഞ് ഒന്ന് സമ്മതിപ്പിക്കാൻ പറഞ്ഞിട്ട് "


" മാമിയോ.. "


" അതെ.. തസ്നിയെ വേറേ ആര് കെട്ടിയാലും സഫീറുമായി ഉണ്ടായിരുന്ന ബന്ധം ചൊല്ലി എന്നെങ്കിലും പ്രശ്നം ഉണ്ടാകും എന്നാണ് സുഹറ പറയുന്നത്.. നമ്മള് ആവുമ്പോ എല്ലാം അറിയുന്ന ആൾക്കാർ ആവുലോ എന്നാ അവൾ പറയുന്നത്.. ഇതൊക്കെ പറയേണ്ടി വരുന്ന ആ ഉമ്മാന്റെ മനസ് ഇജ്ജോന്നു ഓർത്തു നോക്ക് "

റിച്ചു തലകുനിച്ചു ഇരുന്നു... 


അത് കണ്ടു സുമയ്യ അവനെ ഇടം കണ്ണിട്ട് നോക്കി.. 


" ഞങ്ങൾ മാതാപിതാക്കളെക്കാൾ വലുത് നിങ്ങക്ക് നിങ്ങടെ വാശിയായിരിക്കും.. അങ്ങനെ തന്നെ ആയിക്കോട്ടെ "

സുമി മൂക്ക് ചീറ്റി മുറിയുടെ പുറത്തേക്ക് പോയി.. റിച്ചു അപ്പോഴേക്കും ഉമ്മ പറഞ്ഞതിനെ പറ്റി ആലോചന തുടങ്ങിയിരുന്നു 


" ഉമ്മ.. എന്തായി.. "

റിച്ചുന്റെ റൂമിനു വെളിയിൽ എത്തിയ സുമയ്യനെ അമീർ പിടിച്ചു നിർത്തി ചോദിച്ചു 


" കൊറച്ചു ഏറ്റിട്ടുണ്ട്.. "


" ആഹ്. മതി.. ഇത് ഇടക്ക് ഓരോ ഡോസ് വെച്ച് കൊടുത്ത മതി.. അപ്പൊ നമ്മക്ക് ഓന്റെ മനസ് മാറ്റി എടുക്കാ "

അമീർ സുമയ്യന്റെ കയ്യിൽ അടിച്ചു 


" അതൊക്കെ അവിടെ നിക്കട്ടെ.. അനക്കെന്താ ഈ കാര്യത്തിൽ ഇത്ര താല്പര്യം.. "

സുമയ്യ 


" ഇനിക്കെന്ത് താല്പര്യം.. ഞാന് നിങ്ങക്കൊരു സഹായം ചെയ്തതല്ലേ.. ഇതാപ്പോ നന്നായി.. ഇന്റെ കാക്കാന്റെ കല്യാണം കൂടാൻ ഇന്കും ഇല്ലേ പൂതി "

അമീർ അതും പറഞ്ഞു ചുമരിലെ പൊടി തട്ടി 


" മ്മ്.. ഉവ്വ് ഉവ്വ്.. വല്ല പ്രേമോം തലക്ക് കേറ്റി ഇവിടിരുന്നു മോങ്ങാൻ ആണ് ഭാവം എങ്കിൽ ഒറ്റ തല്ലിന് ശെരിയാക്കും ട്ടോ ഈ സുമയ്യ" 


അമീർ തിരിഞ്ഞു നോക്കാതെ റൂമിലേക്ക് വിട്ടു 


" ഒരുത്തന്റെ പ്രേമം കാരണം തന്നെ മനുഷ്യന് വയർ നിറഞ്ഞിരിക്ക.. അപ്പഴാ അടുത്തത്.. "


" പാവം.. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയുടെ ആത്മഗദ്ഗദം..  "

അമീർ ഉമ്മയെ ട്രോളി ബെഡിലേക്ക് മലർന്നടിച്ചു വീണു.. 


കിടന്ന പാടെ അവൻ ഉറക്കത്തെ കൂട്ട് പിടിച്ചെങ്കിലും അപ്പുറത്തെ മുറിയിൽ ഒരാൾക്കു ഉറക്കം എല്ലാം നഷ്ടമായിരുന്നു... 


പിറ്റേന്ന് തസ്‌നി കോളേജിൽ എത്തുമ്പോ ജസീലും ടീമും മുന്നിൽ തന്നെ ഉണ്ട്.. അവരെ കണ്ടതും അവൾ വഴിമാറി പോയി.. പക്ഷെ ജസീൽ വിട്ടില്ല 


" ഹെലോ.. എന്താണ് ഒരു മൈൻഡും ഇല്ലാതെ പോകുവാണല്ലോ.. "

അവൻ അവളോട് തൊട്ടുരുമ്മി നടക്കാൻ ശ്രെമിച്ചു 


" ഹേയ്.. ഡോണ്ട് ടച്.. "

അവൾ രണ്ടടി പുറകോട്ടു മാറി അവന് നേരെ വിരൽ ചൂണ്ടി 


" താൻ ചുമ്മാ എന്റെ പിറകെ ഇങ്ങനെ നടന്നു പ്രശ്നം ഉണ്ടാക്കേണ്ട. പ്രിൻസിപ്പലിന്റെ മോൻ ആണെന്ന അഹങ്കാരത്തിൽ എന്നോട് മുട്ടാൻ നിക്കണ്ട.. ഇത് ആള് വേറെയാ.. മനസിലായോ "

അവൾ അവന് നേരെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു ക്ലാസിലേക്ക് കയറിപ്പോയി.. 


" നീ എങ്ങോട്ട് പോകാനാ.. എന്റെ ഈ കൺവെട്ടത്ത് തന്നെ ഉണ്ടാവുമല്ലോ.. ഞാൻ എടുത്തോളാ.. "

ജസീൽ അവളെ നോക്കി മനസ്സിൽ പറഞ്ഞു.. 


*****************


" റിച്ചു.. ഇജ്ജ് ഇന്നലെ ഉമ്മ പറഞ്ഞ കാര്യത്തെ പറ്റി ആലോചിച്ചോ.. "

രാവിലെ ചായക്ക് മുന്നിൽ ഇരുന്ന റിച്ചുനോട് സുമയ്യ ചോദിച്ചു 


" എന്ത് കാര്യം.. "

ദോശ ഒരു കഷ്ണം വായിലേക്ക് വെച്ചു അവൻ ചോദിച്ചു 


" തസ്നിന്റെ കാര്യം "


" ആഹ്.. അത് ആലോചിച്ചു.. "


" എന്നിട്ടോ.. "


"എന്നിട്ടെന്താ.. അത് ശെരിയാകുല എന്ന് മനസിലായി.. അത്രതന്നെ.. ന്നാ ശെരി ഞാൻ പോട്ടെ.. "

അതും പറഞ്ഞു റിച്ചു ഇറങ്ങി 


" അയ്യേ.. ഇങ്ങേരെന്താണ് ഇങ്ങനെ.. അനിയന് ഒരുത്തൻ പെര നിറഞ് നിക്കുവാണെന്ന ഒരു ചിന്തയും ഇല്ല.. ഉമ്മാന്റെ ആക്ടിങ് വളരെ ബോറായിട്ടുണ്ടാവും.. അതോണ്ടാ ഓന്ക്ക് മനസിലായത് ഇത് ഇങ്ങളെ നാടകം ആണെന്ന്   "

റിച്ചു പോയെന്ന് കണ്ടതും അമീർ കതകിനു വെളിയിലേക്ക് ചാടി   


" അല്ലെ.. ഇജ്ജ് ഇത് കേറി കേറി എങ്ങോട്ടാ.. ആവിശ്യം എന്റേത് കൂടി ആവോണ്ട ഞാൻ ഇതിനു കൂട്ടുനിക്കുന്നത്.. ഓർമ വെച്ചോ "

സുമയ്യ അമീറിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.. 


*************


"  മീനമ്മോ.. അവരെന്താടി അങ്ങനെ നിക്കുന്നെ.. "

ക്ലാസ്സിന്റെ മൂലയിൽ എന്തോ കാര്യമായ ഡിസ്കഷൻ ചെയ്തോണ്ടിരിക്കുന്ന രണ്ട് പേരെ കാണിച്ചു തസ്‌നി മീനുവിനോട് ചോദിച്ചു 


" അയ്യേ അത് നിനക്കറിയില്ലേ.. അവര് ഈ ക്ലാസ്സിലെ ലവ് ബേഡ്‌സ് ആണ്.. ഒരു ഗ്യാപ്പ് കിട്ടിയ അവിടെ പോയിരുന്നു സൊറ പറയൽ ആണ് അവരുടെ മെയിൻ . "


" ഹ്മ്മ്.. എത്ര നാൾ ഉണ്ടാവുമോ ആവോ.."

തസ്‌നി ബുക്കിലേക്ക് കണ്ണ് പായിച്ചു കൊണ്ടു പറഞ്ഞു 


" ഹൈ.. നീ അങ്ങനെ പറഞ്ഞു തള്ളിക്കളയരുത്.. ട്രൂ ലബ് ആണ് മോളുസേ ."


" പിന്നെ തുരു ലബ്.. ഒന്ന് എണീറ്റ് പോയെടി.. "


" ഇങ്ങനൊരു മൂരാച്ചി.. ആരേലും പ്രേമിച്ചു നോക്ക് പെണ്ണെ. അപ്പൊ അറിയാം അതിന്റെ ഫീലിംഗ്.. നമ്മടെ ചുറ്റും ആരൊക്കെ ഉണ്ടായാലും നമ്മുടെ ഉള്ളിൽ അവരെ മിസ്സ്‌ ചെയ്യൽ മാത്രേ ണ്ടാവുള്ളു.. "


" ഉവ്വ.. നിനക്കെങ്ങനെ ഇതൊക്കെ. സത്യം പറയെടി.. ആരാടി നിന്റെ ട്രൂ ലബ്.."


" അതൊക്കെ ഉണ്ട് മോളെ.. എട്ടിൽ പഠിക്കുമ്പോ മനു.. ടെൻത്തിൽ പഠിക്കുമ്പോ ആദിത്യൻ.. പ്ലസ് വണ്ണിൽ അന്സിഫ്.. പ്ലസ് ടുൽ വൈശാഖ്.. "

മീനുവിന്റെ കയ്യിൽ കൂട്ടിയുള്ള ട്രൂ ലബ് ന്റെ കണക്കെടുപ്പ് കണ്ട് തസ്‌നി താടിക്ക് കൈ കൊടുത്തിരുന്നു പോയി 


" നിർത് നിർത്.. കൊല്ലം  കൊല്ലം പ്രേമിക്കാൻ നിനക്ക് അവിടെ കോഴിഫാം വല്ലോം ഉണ്ടായിരുന്നോ.. "


" അസൂയപ്പെട്ടിട്ട് കാര്യല്ല പെണ്ണെ.. അതൊക്കെ ഒരു കഴിവാണ്.. "


" ഓഹോ. " 

തസ്‌നി മീനുവിന്റെ തലയിലേക്ക് ഒരു കൊട്ട് കൊടുത്തു.. അപ്പഴേക്കും റിച്ചു ക്ലാസ്സിലേക്ക് എത്തിയിരുന്നു.. പിന്നെ എല്ലാരും നല്ല കുട്ടികളായി ക്ലാസ്സിൽ ശ്രേദ്ധിച്ചു 


***************


     രണ്ട് ദിവസത്തിന് ശേഷം... 


  " ഡീ.. ഇന്ന് പോണില്ലേ നീയ്യ് "

കോളേജ് കഴിഞ്ഞു തന്റെ  ഓഫീസിൽ എത്തിയ തസ്‌നിയോഡായി അഞ്ജു ചോദിച്ചു 


" പോണം.. ഇന്ന് പോയില്ലെങ്കിൽ അവൻ എന്നോട് പിണങ്ങും.. "


" അല്ല.. നിന്റെ ഈ അജ്ഞാത കാമുകനെ എനിക്ക് എന്നാ ഒന്ന് ഇൻട്രൊഡ്യൂസ് ചെയ്യാ.. "


" അത് വേണ്ട മോളെ.. അത് എന്റെ ഒരു പോസ്സസീവ്നെസ് ആയിട്ട് നീ കൂട്ടിക്കോ.."


" ഓ പോടീ.. "

അഞ്ജുനോട്‌ പറഞ്ഞു തസ്‌നി അവിടെ നിന്നും ഇറങ്ങി.  ബസ്റ്റാന്റിൽ പോയി ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള ബസിൽ കയറി ഒരു ടിക്കറ്റ് എടുത്തു.. 


വഴിയിലുടനീളം അവൾ എന്തൊക്കെയോ ചിന്തകൾ കൊണ്ട് മനം നിറച്ചു. ബസിൽ നിന്നും ഇറങ്ങി ഒരു ഇടവഴിയിലൂടെ അവൾ നടന്നു നീങ്ങി.. 


ഖബർ സ്ഥാൻ എന്നെഴുതിയ ആ വലിയ ബോർഡിന് മുന്നിൽ അവൾ ഒന്ന് തമ്പിട്ട് നിന്നു.. എപ്പോ വരുമ്പോഴും കാലുകളുടെ ബലം ആ പടിക്കൽ ചോർന്നു പോകുന്നത് പോലെ അവൾക്ക് തോന്നും.. എങ്കിലും അത് കാര്യമാക്കാതെ തന്നെക്കാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന മൈലാഞ്ചി കൊമ്പുകളെ വകഞ്ഞു മാറ്റി അവൾ മുന്നോട്ട് നടന്നു 


അങ്ങകലെ മതിലിനോട് ചേർന്ന് പന്തലിച്ചു നിൽക്കുന്ന മൈലാഞ്ചി കൊമ്പിനു താഴെയുള്ള ഖബറിലേക്ക്  നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു.. അതിനരികിൽ പോയിരുന്നു. ഇന്നലെ പൊടിഞ്ഞ ചാറ്റൽ മഴയിൽ ചിന്നിത്തെറിച്ച മൺപൊടികൾ പതിഞ്ഞു മങ്ങിയ മീസാൻ കല്ലിനെ അവൾ പതിയെ തുടച്ചു 


" റമീസ് മുഹമ്മദ്‌ "


" നീ അറിഞ്ഞിരുന്നോ.. 

  ഇന്നും ഞാൻ നിന്നരികിൽ വന്നിരുന്നു.. 

  അവസ്ഥകളിൽ മാറ്റമൊന്നും ഇല്ല...  

  ഇടക്കെപ്പോഴോ വീശിയ കാറ്റിൽ       മൈലാഞ്ചി ചെടി എന്നെ തൊട്ടു... 

നിന്റെ തലോടലായി നിനച്ചു ഞാനും മടങ്ങി..... "

ഡയറിയിൽ കുറിച്ചിട്ട വരികളിൽ മെല്ലെ അവളൊന്നു വിരലോടിച്ചു 


" പ്രിയ എഴുത്തുകാര... നീ എങ്ങനെ അറിയുന്നു എന്റെ ഹൃദയത്തിന്റെ പിടച്ചിൽ... നിന്റെ വരികളിൽ എന്തൊക്കെയോ അന്നെഷിച്ചിട്ടുണ്ട് ഞാൻ.. പലപ്പോഴും കണ്ടെത്താൻ സാധിച്ചത് എന്നെത്തന്നെയാണ്.. അതുകൊണ്ട് തന്നെ എന്നെ വർണിക്കാൻ നിന്റെ വാക്കുകളും ഞാൻ കടമെടുക്കുകയാണ് "


ഇഷ്ടപ്പെട്ട പ്രൊഫൈലിന്റെ ഉടമക്ക് അങ്ങനൊരു മെസ്സേജും ഇട്ടു അവൾ ഫോണിനെ മാറ്റി വെച്ചു.. മിഴികളിൽ പടർന്നു പിടിച്ച നനവിനെ കൈകൊണ്ട് തുടച്ചു മാറ്റി 


" എന്റെ തസ്‌നി നിനക്കെന്താ.. വട്ടാണോ.. ഒരാവശ്യോം ഇല്ലാതെ അങ്ങേരുടെ പ്രൊഫൈൽ എടുത്ത് നോക്കും.. എന്നിട്ട് ഇരുന്നു മോങ്ങും.. മൂപ്പര് മൂപ്പരെ മൈൻഡ്ൽ വരുന്ന അക്ഷരങ്ങളാണ് അവിടെ കുത്തിക്കുറിക്കുന്നത്.. അത് വായിച്ചു കരയാൻ നീ ഒരുത്തി.. കണ്ണീർ സീരിയൽ അല്ലെ "

അഞ്ജുന്റെ പുച്ഛം കേട്ട് തസ്‌നി പുരികം പൊക്കി അവളെ ഒന്ന് നോക്കി 


" നിനക്കല്ലെങ്കിലും എന്റെ കുറ്റം കണ്ടുപിടിക്കാൻ ആണല്ലോ ഇന്റെരെസ്റ്റ്‌.."


" ഉവ്വ.. "


" നാളെ ഇനി നേരം വെളുക്കുന്നേനു മുന്നേ കോഴി കൂവാൻ നിക്കണ്ട.. ഞാൻ കോളേജിൽ പോണില്ല.. കേട്ടല്ലോ  "


" കേട്ട് തമ്പുരാട്ടി.. അടിയൻ മയങ്ങിക്കോട്ടെ.. "

അഞ്ജു പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കേറി.. അസ്വസ്ഥമായ മനസിനെ കടിഞ്ഞാൺ ഇട്ടു തസ്നിയും ഉറക്കത്തെ കൂട്ടു പിടിച്ചു 


*****************


കോളേജും ഹോസ്റ്റലും ഒക്കെ ആയി ദിവസങ്ങൾ കടന്നു പോയി.. കോളേജിൽ ചെന്നാൽ ഉള്ള റിച്ചുന്റെ ചട്ടം പഠിപ്പിക്കൽ ഒഴിച്ചാൽ തസ്‌നി അവിടെ അടിച്ചു പൊളിക്കാണ്.. ഇടക്ക് ജസീൽ മിണ്ടാൻ വരുമെങ്കിലും അവൾ ഒഴിഞ്ഞു മാറി പോകും... 


അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ തസ്‌നിയുടെ വീട്ടിൽ... 


" സുഹറ.. അന്റെ അരുമ പുത്രി ഈ വീട്ടീന്ന് ഇറങ്ങി പോയിട്ട് ദിവസം എത്രയായെന്ന് വല്ല വിചാരോം ഉണ്ടോ "

ചായ കുടിക്കുന്നതിനിടയിൽ റഹീം സുഹറയോട് ചോദിച്ചു 


," ഒളിച്ചോടിപ്പോയതൊന്നും അല്ലല്ലോ.. എങ്ങോട്ടാ പോയതെന്നും പറഞ്ഞിട്ടുണ്ട്.. പിന്നെപ്പോ എന്താ പ്രശ്നം"


" ഓഹോ.. അന്റെ നാവും പൊങ്ങാൻ തൊടങ്ങിയോ.. "


' ഞാൻ കാര്യം പറഞ്ഞതാണ്.. "


" അങ്ങനെ ആണെങ്കിൽ ഞാനും ഒരു കാര്യം പറയാ.. റിച്ചുനെ കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ വേണ്ട.. വേറെ ഒരാലോചന വന്നിട്ടുണ്ട്.. അത് ഇഞ് പ്പോ അവളുടെ സമ്മതം ഇല്ലെങ്കിലും ഞാൻ ഉറപ്പിക്കാൻ പോക.. മോളോട് ഒന്ന് വിളിച്ചു പറഞ്ഞേക്ക്"

അത് കേട്ട് നൗഫി ഉപ്പാന്റെ മുഖത്തേക്ക് ഒന്ന് നോക്കി 


"അവളുടെ സമ്മതം വാങ്ങാതെ വെറുതെ ഓരോന്ന് ചെയ്യണോ ഉപ്പ.. ആ വീട്ടുകാരുടെ മുന്നിൽ വെച്ച് അവൾ ഇറങ്ങിപ്പോകാനും മതി.. അവളെ ഇങ്ങക്ക് നല്ലോണം അറിയാലോ "


" അങ്ങനെ അവൾ ചെയ്ത എനിക്ക് പിന്നെ ഒറ്റ മോളെ ഉള്ളു.. നൗഫിയ.. ആ പന്തലിൽ വെച്ച് നൗഫിയന്റെ വിവാഹം ഞാൻ അങ് നടത്തും.. തോല്പിക്കാൻ നോക്കിയ റഹീം വിട്ടു തരും എന്ന് ആരും കൊതിക്കണ്ട "


കഴിച്ചോണ്ടിരുന്ന ഭക്ഷണം പാതിക്കിട്ട് നൗഫിയ എണീറ്റുപോയി 


" മക്കളെ സന്തോഷത്തേക്കാൾ വലുത് നാട്ടില് നിങ്ങക്കുള്ള നിലയും വിലയും ആണെന്നുള്ള നിങ്ങടെ ഈ സ്വഭാവം മാറ്റിവെക്കുന്നത് നല്ലതായിരിക്കും.. മക്കളെ മനസിന്ന് ഇറക്കി വിടുന്ന പോലെ ചെലപ്പോ മക്കൾ നിങ്ങളെ ഇറക്കി വിട്ടെന്ന് വരും.. "

സുഹറ അയാളുടെ മുഖത്തേക്ക് നോക്കാതെ അടുക്കളയിലേക്ക് പോയി.. 


*****************


നൗഫിയുടെ മനസ് ഉപ്പ പറഞ്ഞ കാര്യങ്ങളാൽ അസ്വസ്ഥമായിരുന്നു.. അതുകൊണ്ട് തന്നെ അവൾക്ക് ക്ലാസ്സിൽ ശ്രേധിക്കാൻ കഴിഞ്ഞില്ല.. തലവേദന ആണെന്ന് സാറിനോട് പറഞ്ഞു അവൾ ക്ലാസ്സിന്ന് ഇറങ്ങി.. ഗ്രൗണ്ടിലെ തണൽ മരച്ചോട്ടിൽ പോയിരുന്നു.. 


"ഡി.. "

പെട്ടെന്നു പുറകിൽ നിന്നുള്ള വിളി കേട്ട് അവൾ ഞെട്ടി 


" ഇയ്യെന്താ ഇവിടെ ഇരിക്കുന്നത്.. അനക്ക് ക്ലാസ്സ്‌ ഇല്ലേ.." 

റിച്ചു ആയിരുന്നു അത് 


" ഉണ്ട്.. ഇരിക്കാൻ ഒരു മൂഡില്ല.. അതോണ്ട് കട്ട്‌ ആക്കിയതാ.. "


" ഓഹോ.. ഒരു മാഷിനോടാന്നേ പറയണം... "

അതിനു അവൾ ഒന്ന് ചിരിച്ചു കൊടുത്തു.. ആ ചിരിയിൽ എന്തോ പന്തികേട് തോന്നിയ റിച്ചു അവളോട് കാര്യം തിരക്കി.. 


" റിച്ചു.. നിനക്ക് തസ്നിയെ കല്യാണം കഴിക്കാമോ.. "

പെട്ടെന്നുള്ള നൗഫിന്റെ ചോദ്യം കേട്ട് റിച്ചു ഒന്ന് പകച്ചു 


," എന്ത്.. ഇജ്ജെന്താ സ്വപ്നം കാണുകയാണോ കണ്ണ് തുറന്നു വെച്.. "


" ഞാൻ സീരിയസ് ആയിട്ടാണ് ചോദിക്കുന്നത്.. ഉപ്പ ഏതോ ഒരാളുമായി തസ്നിന്റെ കല്യാണം ഉറപ്പിക്കാൻ പോക.. അതിനവൾ സമ്മതിക്കില്ലെന്ന് എനിക്കുറപ്പാണ് "


" അതിന് എനിക്കെന്ത് ചെയ്യാൻ പറ്റും.. അവൾ സമ്മതിക്കില്ലെന്ന് മാമാക്കും അറിയില്ലേ "


" അറിയാം.. അവൾ അങ്ങനെ കല്യാണത്തിന്ന് പിന്മാറിയ ആ പന്തലിൽ  തസ്‌നിക്ക് പകരം നൗഫിയെ നിർത്തും എന്നാണ് ഉപ്പ പറയുന്നത്.. "


" ഒന്ന് പോയെ നൗഫി.. എന്താന്ന് ലെ.. ഇവിടെ പോലീസും കോടതിയും ഒക്കെ ഉണ്ട്.. അങ്ങനെ ഒരു പെണ്ണിനെ നിർബന്ധിച്ചു കെട്ടിക്കാൻ ഒന്നും പറ്റില്ല.. ഇതും ആലോചിച്ചു മനസ് കുഴപ്പിക്കാതെ നീ ക്ലാസ്സിൽ പോയെ.. "


റിച്ചു അവളെ ഉന്തിത്തള്ളി ക്ലാസിലേക്ക് വിട്ടു.. അപ്പോഴും നൗഫിയുടെ മനസ് ഒരു കടൽ കണക്കെ ഇരമ്പുകയായിരുന്നു... 


******************


വീകെൻഡ് ആയതോണ്ട് അഞ്ജു വീട്ടിലേക്ക് പോയതും തസ്‌നിക്ക് ആ റൂമിൽ ബോറടിക്കാൻ തുടങ്ങിയിരുന്നു 

അങ്ങനെ ഇരിക്കുമ്പോ ആണ് തൊട്ടടുത്ത മുറിയിലെ മീനമ്മെയെ ഓർമ്മ വന്നത്.. നേരെ അവളുടെ അരികിലേക്ക് വിട്ടു 


കൊറച്ചു നേരം ഇരുന്നതും തസ്‌നിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നി.. അത്രക്ക് ഹൊറിബിൾ ആയിരുന്നു മീനാക്ഷിയുടെ നിർത്താതെ ഉള്ള സംസാരം.. എപ്പഴാണ് അതിനിടക്ക് ഉറങ്ങിയതെന്ന് പോലും തസ്‌നിക്ക് കണ്ടെത്താൻ ആയില്ലെന്നതാണ് സത്യം.. പാവം. 


" ഹെലോ ഗുഡ് മോർണിംഗ്.. പള്ളിയുറക്കം കഴിഞ്ഞില്ലേ.. "

രാവിലെ ഉള്ള മീനാക്ഷിയുടെ വിളി കേട്ട് തസ്‌നി കണ്ണുകൾ വലിച്ചു തുറന്നു.. 


" ഇല്ല.. "


" ആഹാ.. അപ്പൊ നീ കോളേജിലേക്കില്ലെ.. "


" ഇല്ല.. എനിക്ക് നല്ല തലവേദന.. ഒന്ന് ഹോസ്പിറ്റലിൽ പോണം.. നീ പൊക്കോ "


" ഞാൻ വരണോ കൂട്ടിനു "


! ഏയ്‌.. ഞാൻ പൊക്കോളാ.. "

മീനുവിനെ പറഞ്ഞയച്ചു അവൾ ഇത്തിരി നേരം കൂടി കിടന്നു.. 


അൽപ്പം കഴിഞ്ഞതും തലവേദനയുടെ കാഠിന്യം കൂടി.. അവസാനം കിടക്കുന്നിടത്തു നിന്നും എണീറ്റ് എങ്ങനെ ഒക്കെയോ റെഡി ആയി അവൾ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു.. 


ഹോസ്പിറ്റലിലെ നീണ്ട ക്യു കണ്ട് അവൾ ഒന്ന് ചടച്ചെങ്കിലും വരിയിൽ നിന്ന് ടോക്കൺ എടുത്തു ഡോക്ടറേ കണ്ടു.. മൈഗ്രൈൻ ആണെന്ന് പറഞ്ഞു ഡോക്ടർ മെഡിസിന് എഴുതി.. അതും വാങ്ങി ഹോസ്പിറ്റൽ വിടുമ്പോ നേരം മൂന്നു മണി 


ഹോസ്പിറ്റൽ റിസപ്ഷന്റെ അരികിൽ എത്തിയതും തനിക്ക് എതിരായി പരിചയമുള്ളൊരു മുഖം.. അവൾ ഒന്നൂടി നോക്കി 


" നൗഫി.. ഇവളെന്താ ഇവിടെ.. "

തസ്‌നി അവളുടെ അടുത്തേക്ക് നടന്നു.. 


" ഡി.. ഇജ്ജെന്താ ഇവിടെ.. ഫ്രണ്ട്സിന്റെ കൂടെ വന്നതാണോ.. "

തസ്നിയെ പ്രതീക്ഷിക്കാതെ അവിടെ കണ്ടതും അവൾ ഒന്ന് പതറി.. 


," ഞാ.. ഞാൻ.. ഒരാളെ കാണാൻ വന്നതാ.. "


" ഏത് ആളെ.. "


"നൗഫിയ "

അപ്പോഴേക്കും ലാബ് കൗണ്ടറിൽ  നിന്നും നൗഫിയുടെ പേര് വിളിച്ചിരുന്നു.. തസ്‌നി പേടിചപോലെ നിക്കുന്ന നൗഫിയെ നോക്കി ലാബ് അസിസ്റ്റന്റ് കൊടുത്ത കടലാസ് വാങ്ങി 


" നൗഫിയ.. പ്രേഗ്നെൻസി പോസിറ്റീവ്.. "

റിസൾട് തസ്‌നിയുടെ കയ്യിൽ നിന്നും താഴേക്ക് ഉതിർന്നു വീണു.. ഒരു നിമിഷം തസ്‌നി എന്ത് ചെയ്യണമെന്നറിയാതെ നിന്നു 


പെട്ടന്ന് ചുറ്റും കൂടിയവരെ ഒന്നും വകവെക്കാതെ അവളുടെ കരങ്ങൾ നൗഫിയുടെ കവിളിൽ പതിഞ്ഞു.. കിട്ടിയ അടിയുടെ ആഘാതത്തിൽ പിന്നിലേക്ക് മലച്ച നൗഫിയെ കയ്യിൽ പിടിച്ചു വലിച്ചു തസ്‌നി ആ ഹോസ്പിറ്റലിന്റെ പടികളിറങ്ങി.. 


ഹോസ്പിറ്റലിൽ നിന്നും തസ്‌നി നൗഫിയെ കൂട്ടി ഒരു ഓട്ടോ പിടിച്ചു എങ്ങോട്ടെന്നില്ലാതെ പോയി.. ഇടക്ക് കണ്ട ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു.. പൈസ കൊടുത്തു ഓട്ടോക്കാരനെ പറഞ്ഞയച്ചു തസ്‌നി നൗഫിക്ക് നേരെ തിരിഞ്ഞു.. 


" എന്താ നൗഫി ഇത്.. പറ.. പറയാൻ "

തസ്‌നി അവളുടെ നേരെ ശബ്ദം ഉയർത്തി 


" ഞാൻ ചോദിക്കുന്നത്  കേക്കാഞ്ഞിട്ടാണോ അതോ മറുപടി ഇല്ലാഞ്ഞിട്ടാണോ ഈ മിണ്ടാതെ നിക്കുന്നത്.. "

തസ്‌നിയുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.. 


" നൗഫി ഞാൻ ചോദിക്കുന്നത് നിന്നോടാണ്.. വാ തുറന്നു എന്തെങ്കിലും ഒന്ന് മൊഴിയുന്നുണ്ടോ.. ഇതിന്റെ അർത്ഥമെന്താണ് ന്ന് "

മൗനമായിരുന്നു നൗഫിയുടെ മറുപടി 


" നൗഫി നീ എന്റെ ക്ഷമ പരീക്ഷിക്കരുത്.. നൗഫി.. "


" നീ എത്ര നിര്ബന്ധിച്ചാലും അവൾ പറയില്ല തസ്‌നി.. അതെന്റെ കുഞ്ഞാണ് "

പുറകിൽ നിന്നും കേട്ട പരിചിത ശബ്ദം തസ്നിയെ അമ്പരപ്പിച്ചു 


" അമീർ.. "

തസ്‌നി ഒന്ന് ഞെട്ടാതിരുന്നില്ല 


" അമീ നീയോ.. നിങ്ങക്ക് രണ്ടാൾക്കും എന്താ ഭ്രാന്താണോ.. "

തസ്‌നിക്ക് അമി പറഞ്ഞത് ഉൾകൊള്ളാൻ ആവുന്നുണ്ടായിരുന്നില്ല 


" പ്രണയിക്കുന്നത് ഭ്രാന്താണോ തസ്‌നി.. "


" പ്രണയമോ.. നൗഫി.. ഇവൻ.. "


" പറയുന്നത് സത്യാണ് തസ്‌നി.. ഞാനും അമിക്കയും ഇഷ്ടത്തിലാണ്.. "

തസ്‌നി നൗഫിയെ ഒന്ന് നോക്കി 


" പക്ഷെ ഒരിക്കൽ പോലും ഇങ്ങനെ ഒരു കാര്യം നി എന്നോട് പറഞ്ഞിട്ടില്ലല്ലോ.. "


" നിന്റെ എല്ലാ കാര്യങ്ങളും നീ എന്നോട് ഷെയർ ചെയ്യുന്നുണ്ടോ.. "

ആ ചോദ്യത്തിന് തസ്‌നിക്ക് ഉത്തരം മുട്ടി.


" അതുപോലെ ആണോ ഇത്.. നൗഫി.. ഇജ്ജ് ചെയ്ത് വെച്ചിരിക്കുന്ന കാര്യത്തിന്റെ സീരിയസ്നെസ് എന്താന്ന് വല്ല വിചാരോം ഉണ്ടോ.. "


" അറിഞോണ്ടല്ല.. പറ്റിപ്പോയി.. "

നൗഫി 


" വീട്ടിൽ അറിഞ്ഞ ജീവനോടെ കുഴിച്ചു മൂടും നിന്നെ.. അമീ എല്ലാം അറിഞ്ഞോണ്ട് നീയും... "


" തസ്‌നി പറഞ്ഞല്ലോ.. പറ്റിപ്പോയതാണ്.. ആ നിമിഷം ചുറ്റുമുള്ളവരെ കുറിച്ചോർത്തില്ല.. വരാൻ പോണ പ്രശ്നത്തെ പറ്റിയും.. "

അമിയും നൗഫിയും തലകുനിച്ചു നിക്കുന്നത് കണ്ട് തസ്‌നി വല്ലാതായി 


" ഇങ്ങനെ നിന്നിട്ട് ഇനി എന്താ പ്രയോജനം.. നെക്സ്റ്റ് എന്ത് അതാണ് ഇനി നോക്കേണ്ടത്.. എല്ലാം തുടങ്ങി വെച്ചത് നീ അല്ലെ.. അപ്പൊ പരിഹരിക്കേണ്ടതും നീയാണ് അമീ... "


" പരിഹരിക്കാൻ നൗഫിയെ പറ്റിച്ചു കടന്നുകളയാൻ ഒന്നും അമി വിചാരിച്ചിട്ടില്ല തസ്‌നി.. ഇന്നേക്ക് ഇന്ന് എന്റെ പെണ്ണായിട്ട് കൈ പിടിച് എന്റെ വീട്ടിലേക്ക് കൊണ്ട്പോകാൻ ഈ അമിക്ക് ഒരു പ്രശ്നവും ഇല്ല.. "


" പിന്നെന്താ ഇത്ര നാൾ ചെയ്യാഞ്ഞത്.. "

തസ്‌നി 


" അതിന് കാരണം നീയാണ്.. നിനക്കൊരു ജീവിതം കിട്ടാതെ നമ്മളോരുമിക്കില്ലെന്ന ഇവളുടെ വാശിയും."

അമി നൗഫിയെ ചൂണ്ടി കൊണ്ട് പറഞ്ഞു 


" ഇനിപ്പോ എന്റെ ജീവിതം നോക്കിയിട്ട് കാര്യമില്ലല്ലോ.. പുറത്തറിഞ്ഞു കൂടുതൽ ഇഷ്യൂ ആകും മുന്നേ വീട്ടിൽ സംസാരിച്ചു എല്ലാം ശെരിയാക്കണം.. "


" നടക്കില്ല.. ഞാൻ മണവാട്ടി ആയി ആ വീടിന്റെ പടി ഇറങ്ങുന്ന നേരത്ത് തസ്‌നിയുടെ കഴുത്തിലും അവളുടെ മാരന്റെ മഹറുണ്ടായിരിക്കണം.. "

നൗഫി 


" ബുദ്ധിയില്ലാതെ സംസാരിക്കാൻ നിക്കണ്ട നൗഫി.. എന്റെ കഴുത്തിൽ തിളങ്ങുന്ന മഹറിന്റെ പത്തരമാറ്റ് കൊണ്ട് നിനക്ക് ഒന്നും ചെയ്യാൻ ഇല്ലാ.. നിന്റെ ജീവിതം മാത്രം നീ നോക്കിയ മതി.. എല്ലാം ഉണ്ടാക്കി വെച്ചത് നിങ്ങൾ രണ്ടാളും കൂടി ആണ്.. അതുകൊണ്ട് ഇതിനൊരന്ത്യവും നിങ്ങൾ കണ്ടോ.. "

എന്നും പറഞ്ഞു തസ്‌നി തിരിഞ്ഞു നടന്നു. 


" അമിക്ക.. "

നൗഫി അമിയെ ദയനീയമായി നോക്കി.. 


****************


" ഇന്നും ആലോചനയാണോ മോളെ.. "

ടേബിളിലേക്ക് തല വെച്ച് കിടക്കുന്ന തസ്‌നിയുടെ തലയിൽ ഒരു കൊട്ട് കൊടുത്ത് അഞ്ജു കട്ടിലിൽ ഇരുന്നു.. 


" ആലോചനയോ എനിക്കോ.. ഒന്ന് പോടീ പെണ്ണെ.. "

 തസ്‌നി ഒരു ചെറു ചിരിയോടെ എണീറ്റിരുന്നു.. 


" അയ്യോടാ.. ഫുൾ ടൈമ് സ്വപ്നലോകത്തായിരിക്കും.. എന്നിട്ട് അവളുടെ ഒരു ചിരി.. "


" ഹിഹിഹി "


" ചിരിക്ക് വോൾടേജ് കൊറവാണല്ലോ.. സത്യം പറ.. നിങ്ങൾ തമ്മിൽ പിണങ്ങിയോ.. "


" പോടീ.. ഞങ്ങൾ അങ്ങനെ ഒന്നും പിണങ്ങില്ല മോളെ.. അത്രക്ക് സ്‌ട്രോങ് ആണ്.. "


" ഓഹോഹോ.. എന്തരോ എന്തോ.. എന്തായാലും ഞാൻ നാളെ നാട്ടില് പോകും ട്ടോ.. നീ ഇവിടെ നിക്കാണോ അതോ.. വീട്ടിൽ പോകുവോ "


" ഞാൻ എങ്ങും പോണില്ല.. നീ വരുന്ന വരെ ഇവിടെ തന്നെ കാണും.. പോരെ "


" വിടാൻ ഉദ്ദേശം ഇല്ലല്ലേ.. ദ്രോഹി.. "


" തത്കാലം ഇല്ല.. മോള് കിടന്നുറങ് ട്ടോ.. രാവിലെ നേരത്തെ പോണ്ടേ.. "


" ശെരി.. കുടു നയ്റ്റ് "

അഞ്ജുവിനു ഗുഡ് നൈറ്റ് പറഞ്ഞു തസ്‌നി ഫോണിലേക്ക് മുഖം പൂഴ്ത്തി 

******************


റിച്ചു കോളേജിന്ന് ഇറങ്ങി കൂട്ടുകാരോടോപ്പം ഒന്ന് കറങ്ങി വീട് പിടിച്ചപ്പഴേക്കും രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു.. കയറി വന്ന പാടെ തന്നെ കാത്തെന്ന പോലെ ഉമ്മയും ഉപ്പയും അമിയും ഹാളിൽ തന്നെ ഇരിപ്പുണ്ട് 


" മ്മ്.. എന്താണ് ഒരു വട്ടമേശ സമ്മേളനം.. എന്നെ പുകച്ചു പുറത്താക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ.. "

ഫോണ് ചാർജിൽ ഇട്ടോണ്ട് അവൻ ചോദിച്ചു 


" ആഹ്.. കുന്തിരിക്കം പുകക്കണോ അതോ സാംറാണി മതിയൊന്ന് ചെറിയ ഒരു കൺഫ്യൂഷൻ.. അത് തീർക്കായിരുന്നു.. "


" പൊന്ന് അമി.. അടിപൊളി ഒരു ബിരിയാണി തിന്ന സന്തോഷത്തിൽ വര.. അന്റെ അളിഞ്ഞ കൌണ്ടർ കൊണ്ട്..  അത് ഇജ്ജ് ഇല്ലാണ്ടാക്കല്ലേ.. പ്ലീസ്.. "


" ഞ ഞ ഞ.. "

അമി റിച്ചുനെ നോക്കി കൊഞ്ഞനം കുത്തി 


" രണ്ടാളേം കുട്ടിക്കളി കൈഞ്ഞെങ്കി ഒരു കാര്യം പറയാൻ ണ്ടായിരുന്നു.. "

ഇടക്ക് കയറിയുള്ള ഉപ്പാന്റെ വർത്താനം ഇരുവർക്കുമിടയിൽ നിശബ്ദത തീർത്തു 


" റിച്ചു അന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.. തസ്നിയുമായിട്ട് ഉള്ള അന്റെ നിക്കാഹ്.. അവസാനം ആയിട്ട് അന്റെ തീരുമാനം എന്താ "


" കൊറച്ചീസം ഒരു സൗര്യം ണ്ടായിരുന്നു.. ഇപ്പൊ ദാ വീണ്ടും.. അതിൽ വീണ്ടും വീണ്ടും തീരുമാനം പറയാൻ ഒന്നും ഇല്ല. എനിക്ക് സമ്മതല്ല. "


" ശെരി.. എങ്കി അതിന് ഒരു കാരണം പറയണം.. ഞങ്ങൾക്കൊക്കെ ഉൾകൊള്ളാൻ പറ്റുന്ന കാരണം.. ചെറുപ്പം തൊട്ടുള്ള പരിജയം..  ഭാര്യയുടെ സ്ഥാനത്തു കാണാൻ സാധിക്കില്ല.. ആ ലൊട്ട് ലൊഡ്‌ക്ക് ന്യായങ്ങൾ അല്ല.. വ്യക്തമായ ഉത്തരം "

ഉപ്പ ശബ്ദത്തിൽ അൽപ്പം ഗാംഭീര്യം വരുത്തി 


" അതെന്താ അതൊന്നും കാരണങ്ങൾ അല്ലെ. ഒരു പുരുഷനു ജീവിക്കാൻ ഒരു സ്ത്രീ വേണം എന്ന് നിയമം എന്തെങ്കിലും ഉണ്ടോ.. കൊറേ ആയി തൊടങ്ങീട്ട്.. ഞാൻ ഈ ജന്മത്തിൽ കെട്ടുന്നില്ല.. "


" അങ്ങനെ അന്റെ ജീവിതം ഇങ്ങനെ കുത്തഴിഞ്ഞ പോലെ കിടക്കാൻ ഞങ്ങൾ സമ്മതിക്കില്ല.. "

ഉമ്മ 


" ഔ ന്റെ റബ്ബേ... "


" മാമിന്റെ അവസ്ഥ ഒക്കെ അന്നോട് ഞാൻ പറഞ്ഞതല്ലേ.. എന്നിട്ടും അന്റെ മനസ് അലിയുന്നില്ലേ റിച്ചു.. ഇത്രക്ക് കല്ലാണോ നിന്റെ മനസ്.. അനക്കൊരു അനിയത്തി ഉണ്ടായിരുന്നെകിൽ അവളുടെ ജീവിതം ആണ് കണ്മുന്നിൽ ഇങ്ങനെ ഒന്നുമല്ലാതെ ആയി തീരുന്നതെങ്കിൽ ഇജ്ജ് നോക്കി നിക്കുവായിരുന്നോ.. "

ഉമ്മാന്റെ ആ ഒരു ചോദ്യം റിച്ചുനെ കുഴപ്പിച്ചു കളഞ്ഞു 


" അവനോട് സംസാരിച്ച നമ്മടെ വായിലെ വെള്ളം വറ്റും എന്നല്ലാണ്ട് ഒരു പ്രയോജനവും ഇല്ലാ.. നീ ഇങ് പോന്നേക്ക്.. നമ്മള് ജനിപ്പിച്ച മക്കൾക്ക് മറ്റുള്ളോരെ സങ്കടം കാണാൻ ഉള്ള മനസ് ഇല്ലാ.. "

ഉപ്പ അതും പറഞ്ഞു അകത്തേക്ക് പോകാൻ തുനിഞ്ഞതും റിച്ചു കസേര ചവിട്ടി ഇട്ടു എണീറ്റ് നിന്ന് 


" പണ്ടാരമടങ്ങാൻ.. എന്താന്ന് വെച്ച തീരുമാനിച്ചോ.. പക്ഷെ ഒറ്റ കണ്ടിഷൻ.. എല്ലാരുടേം മുന്നിൽ ഒരാളുടെയും സമ്മർദ്ദം ഇല്ലാതെ തസ്‌നി പറയണം എന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന്.. "

അതു പറഞതും എല്ലാവരുടെയും മുഖം നൂറ് വോൾട്ടിൽ കത്തി 


" അതുവരെ ഇതൊക്കെ എന്റെ കയ്യിൽ ഇരിക്കട്ടെ.. "

എന്നും പറഞ്ഞു ടേബിളിൽ ഇരുന്നിരുന്ന മൂന്നു മൊബൈലും ഒരു ലാൻഡ് ഫോണും അടക്കം നാല് ഫോണും എടുത്ത് റിച്ചു സ്റ്റെയർ കയറി 


" ഇതൊക്കെ താങ്ങിപ്പിടിച്ചോണ്ട് നീ എങ്ങോട്ടാ.. "

ഉമ്മ.. 


" ഇതുണ്ടെങ്കിൽ അല്ലെ.. വിവരം കൊടുക്കാൻ പറ്റു.. അതോണ്ട് അത് വേണ്ട.. ഞാൻ സംസാരിക്കും അവളോട്.. എല്ലാരുടെയും മുന്നിൽ വെച്ച്.. അത് വരെ ഇതൊക്കെ എന്റെ കയ്യിൽ ഇരിക്കട്ടെ "


" അടിപൊളി.. ഉമ്മ ഉപ്പ.. ഗുഡ് നയ്റ്റ്.. അവൾ വിളിക്കുമ്പഴകും അതങ്ങ് ഓഫായാൽ മതിയായിരുന്നു റബ്ബേ.. "

അമി മനസ്സറിഞ്ഞൊന്ന് റബ്ബിനെ വിളിച്ചു റിച്ചുന്റെ കയ്യിലിരിക്കുന്ന അവന്റെ ഫോണും നോക്കി റിച്ചുന്റെ പുറകെ വെച്ച് പിടിച്ചു.. പാവം അമി.. എന്താവുമോ എന്തോ.. 


പിറ്റേന്ന് എല്ലാർക്കും മുന്നേ റിച്ചു റെഡി ആയി വീടിനു മുന്നിൽ ഇറങ്ങി നിന്നു.. തസ്‌നി സമ്മതിക്കില്ലെന്നും കല്യാണം നടക്കാൻ പോണില്ലെന്നും ഉള്ള അവന്റെ ഓവർ കോൺഫിഡൻസ് ആണ് അതെന്ന് എല്ലാർക്കും അറിയായിരുന്നു 


" പോകല്ലേ.. "


" നമ്മള് ചെല്ലുന്നത് ഒന്ന് വിളിച്ചു പറയണ്ടേ "

ഉപ്പ 


" അതിന്റെ ആവിശ്യം ഒന്നും ഇല്ലാ.. അല്ലെ അമി.. "

ആവിശ്യം ഇല്ലാത്തോടത്ത് തന്റെ പേര് വലിച്ചിട്ടത് കണ്ട് അമി ഒന്ന് പരുങ്ങി.. പിന്നെ വർത്താനം പറയാൻ നിക്കാതെ അവൻ ഡ്രൈവർ സീറ്റിൽ ഇരുപ്പുറപ്പിച്ചു.. 


****************


പതിവില്ലാതെ രാവിലെ തന്നെ തസ്‌നി വീട്ടിലേക്ക് കയറി വരുന്നത് കണ്ട് റഹീം ഒന്ന് നോക്കി 


" എന്തേയ് പോന്നത് "

അയാളുടെ ചോദ്യത്തിന് മുഖം കൊടുക്കാതെ അവൾ അകത്തേക്ക് കയറി 


" അന്നോടാ ചോയ്ച്ചത്.. "


" പറയാൻ താല്പര്യം ഇല്ലാ അതോണ്ടാ പറയാത്തത്.. "

അതും പറഞ്ഞു അവൾ മുകളിലേക്ക് കയറി പോയി.. 


റഹീം അവളെ നോക്കി പുച്ഛിച്ചു ഉമ്മറത്തേക്ക് ഇരുന്നു. കുറച്ചു കഴിഞ്ഞതും മുറ്റത്ത് വന്നു നിന്ന കാർ കണ്ട് റഹീം എണീറ്റു. 


" സുഹറ.. ഒന്ന് നോക്കിയേ.. ആരൊക്കെ വന്നിരിക്കുന്നത് ന്ന്..  ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.. വ.. കയറ് "

റഹീം അളിയനേം ഫാമിലിയെയും സ്വീകരിച്ചിരുത്തി. അപ്പോഴേക്കും സുഹറയും മുകളിൽ നിന്നും നൗഫിയും തസ്നിയും അങ്ങോട്ട് എത്തി.. 


" വന്ന കാര്യം മുഖവുര ഇല്ലാതെ പറയ.. ഇവര് കൊറച്ചു ദിവസായി തസ്‌നിടെ കാര്യം പറഞ്ഞു എന്റെ പിന്നാലെ കൂടീട്ട്.. അതിനിപ്പോ ദാ ഇവിടെ ഒരു തീരുമാനം എടുക്കാണ് " 

റിച്ചുവിന്റെ ചെറിയ പ്രസംഗം കേട്ട് എല്ലാവരും അവനെ തന്നെ നോക്കി 


" തസ്നിയെ ഞാൻ വിവാഹം ചെയ്യാം.. പക്ഷെ ഇപ്പൊ ഇവിടെ വെച്ച് എന്നെ കെട്ടാൻ സമ്മതമാണെന്ന് തസ്‌നി സമ്മതിക്കണം.. അങ്ങനെ ആണെങ്കി അടുത്ത ദിവസം കല്യാണത്തിന് ഈ റിച്ചു റെഡിയാണ്.. "

അവന്റെ പറച്ചിൽ കേട്ട് എല്ലാരും മുഖത്തോട് മുഖം നോക്കി 


" അപ്പൊ തസ്‌നി പറ.. എന്താ അന്റെ തീരുമാനം.. സമ്മതമാണോ അല്ല്യോ.. "

എല്ലാരും തസ്നിയെ ഉറ്റുനോക്കി 


" എനിക്ക് സമ്മതമാണ്.. "

റിച്ചു ഒഴികെ എല്ലാരുടെ മുഖത്തും ചിരി പടർന്നു.. റിച്ചുന്റെ കണ്ണുകൾ ഉരുണ്ടു പുറത്തേക്ക് തള്ളി 


നൗഫി തസ്‌നിയുടെ കൈകളിൽ മുറുകെ പിടിച്ചതും അവൾ അത് അയച്ചു വിട്ടു കൂടുതൽ സംസാരത്തിനു നിക്കാതെ മുറിയിലേക്ക് ഓടി.. റിച്ചുവിന്റെ മുഖത്തെ ഞെട്ടൽ ദേഷ്യമായി മാറാൻ അധികം സമയം എടുത്തില്ല.. 


മറ്റുള്ളവർ സന്തോഷം പങ്കുവെക്കുന്ന തിരക്കിൽ നിന്നും അവൻ ദേഷ്യത്തോടെ ഇറങ്ങി പോയി... 


സ്റ്റോറി തുടങ്ങും മുന്നേ ഇതൊന്ന് വായിക്കാം....


      നാട്ടിലേക്കൊരു സർപ്രൈസ് വിസിറ്റ് ഇപ്പൊ പ്രവാസികൾക്കൊക്കെ ഒരു ത്രില്ല് ആണല്ലോ..

"അങ്ങനെ ഒരു വിസിറ്റ് ഇങ്ങക്കും നടത്തിക്കൂടെ "

മ്മൾ മ്മളെ കെട്യോനോട് പറഞ്ഞതാണ് ട്ടോ.. 


" എന്നിട്ട് അങ്ങനെ നാട്ടിൽ വരുമ്പോ നിങ്ങളൊക്കെ വീടും പൂട്ടി എങ്ങോട്ടേലും പോകും വേണം.. ഞാൻ കായില്ലാതൊന് ഇറച്ചിക്ക് ചെന്ന പോലെ മുറ്റത്ത് നിക്കും വേണം.. "

എന്ന് കെട്ടിയോൻ മറുപടി നൽകി.. അങ്ങനെ കാത്തുകാത്ത് ഒരു മാസത്തെ ലീവിന് വരുന്നുണ്ടെന്ന വിവരം തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.. ഒരു മാസമേ ഉള്ളു എന്നാ വിഷമം ഉള്ളിലൊതുക്കി വരുന്ന സന്തോഷത്തിലായി പിന്നീടങ്ങോട്ട്..


അങ്ങനെ കാത്തിരുന്ന നാളെത്തി.. വരുന്നതിന്റെ തലേന്ന് നാലുമണി ചായക്ക് ഇരിക്കുമ്പോ ഉമ്മ ചോയ്ച്ച്


" ഓൻ എപ്പളാ എത്ത.. "

നാളെ പുലർച്ചെ നാലുമണി എന്നാ പറഞ്ഞത്


" വഴീന്ന് എന്തേലും കഴിച്ചിട്ട് വരാണോ ആവോ ലെ.. "


" പത്തിരി ഇണ്ടാക്കാനല്ലേ പറഞ്ഞത്.. അപ്പൊ കയ്ക്കാണ്ടാവൂല "


" ന്നാ ഇങ്ങൾ പോയി കോയിനെ വെടിച്ചിട്ട് വരി.. "

ഉമ്മ ഉപ്പാനോട് പറഞ്ഞു.. പെട്ടെന്ന് ഗെയ്റ്റിനു മുന്നിൽ ഒരു കാറിന്റെ ശബ്ദം


" ഹാദി അതാരാ നോക്ക്.. "

മുറ്റത് കളിച്ചോണ്ടിരിക്കുന്ന മോനോട് പറഞ്ഞു


" ദാ ഉപ്പ വന്നുക്കുണു "


" ഏഹ്.. "

കേട്ടത് വിശ്വസിക്കാനാവാതെ ഞാനും ഉമ്മയും ഒരുമിച്ചു ചോദിച്ചു..

അപ്പൊ ഉണ്ട് ചിരിച്ചോണ്ട് ഇറങ്ങി വരുന്നു ഞമ്മളെ കരളിന്റെ കരള് 😌


" അസ്സലാമു അലൈകും.. "

ഉപ്പ സലാം മടക്കി അവരെ അകത്തേക്ക് സ്വീകരിച്ചു.. അപ്പോഴും ഞാൻ ഫോണിലെ വോയിസ്‌ മെസ്സേജ് തിരിച്ചും മറിച്ചും കേട്ടോണ്ടിരിക്കയിരുന്നു


പിന്നെ വിശേഷം പറച്ചിലും ഫുഡ്‌ അടിയും ഒക്കെ ആയി നേരം പോയി


" ഇന്ന് ഉച്ചക്ക് പോന്നാ നാളെ പുലർച്ചെ നാലുമണിക്ക് അവിടെ എത്തും.. "

രാത്രി അതും കേട്ടോണ്ടിരുന്ന എന്നേ നോക്കി ഇക്ക കണ്ണുരുട്ടി


" ഇജ്ജ് അത് ഇങ്ങനെ കേക്കണ്ട.. അനക്കൊരു സർപ്രൈസ് തന്നതാ.. എങ്ങനെണ്ട്.. "


" ഉസാർ.. "


പിറ്റേന്ന് തന്ന സർപ്രൈസ്നെ പറ്റി പറഞ്ഞോണ്ടിരിക്കുമ്പോ ഉണ്ട് വീട്ടുപടിക്കൽ ഒരു ടിപ്പർ.. ആ ടിപ്പർ മുറ്റത്തൊട്ട് മറിച്ച മെറ്റൽ കുഞ്ഞുങ്ങളും മണൽത്തരികളുമായിരുന്നു അടുത്ത സർപ്രൈസ് തന്നത്.. ഇഞ് വരുമ്പോ നിലം ടൈൽസ് ഇടുന്ന കാര്യം സൂചിപ്പിച്ചിരുന്നു എങ്കിലും ഒരു മാസത്തെ ലീവല്ലേ ഉള്ളു ഉണ്ടാവില്ലെന്നാണ് കരുതിയത്


" എല്ലാരും നാട്ടിൽ വരുമ്പോ ടൂറു പോക്കും കാര്യങ്ങളും ഒക്കെ ആണ്.. ഇവിടെ ഒരെണ്ണം വരുന്നത് വീട് നേരെ ആക്കാനാ.. "

എന്നും പിറുപിറുത്കൊണ്ട് അകത്തോട്ടു പോകുന്ന എന്നേ ഇക്ക ശ്രേദ്ധിച്ചതെന്ന് ആ ചിരി കണ്ടപ്പോ എനിക്ക് മനസിലായി


അങ്ങനെ വീട് പണിയും വീട് മാറലും ഒക്കെ ആയി ഒരു മാസം പോയതറിഞ്ഞില്ല.. പറഞ്ഞു തീരാത്ത വിശേഷങ്ങളും യഥാർഥ്യമാക്കാനുള്ള സ്വപ്നങ്ങളും ബാക്കി ആക്കി ഇക്ക പ്രവാസ ലോകത്തേക്ക് പുറപ്പെടുപ്പൊ സലാം ചൊല്ലി നെറുകയിൽ ഒരു മുത്തം തന്നു.. അത് വരെ അടക്കി പിടിച്ച സങ്കടമെല്ലാം കണ്ണുനീരായി പ്രിയതമനെ യാത്രയാകുമ്പോ ഇനി എന്നാ ഒന്ന് കാണാ എന്നായിരുന്നു ഇരുവരുടെയും മനസിൽ ഉയർന്ന ചോദ്യം...


****************


ഇതാണ് സ്റ്റോറി പോസ്റ്റാൻ വൈകിയ കാരണം.. ഇനി വായിച്ചോളൂ..


കുറച്ചോള്ളൂ ട്ടോ 😊


" ഹാവു.. ഇപ്പഴാ ഒരാശ്വാസം ആയത്. ഇവിടെ വരുമ്പോ തസ്‌നി സമ്മതിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല "

റിച്ചുന്റെ ഉപ്പ പറഞ്ഞു.


" റിച്ചുനെ എങ്ങനെ സമ്മതിപ്പിച്ചു.. "

റഹീം


" സമ്മതിപ്പിച്ചതല്ല.. അവൻ ഇങ്ങോട്ട് ഒരു കണ്ടിഷൻ വെച്ചതാ.. അതിൽ അവൻ തന്നെ കുടുങ്ങി. "

അത് കേട്ട് റഹീമും സുഹറയും അവരെ നോക്കി


" അതെന്താ.. "


" ഞങ്ങൾ പുറകെ നടന്ന് സൗര്യം കെടുത്തിയപ്പോ സഹികെട്ടു അവൻ പറഞ്ഞു തസ്‌നി സ്വന്തം ഇഷ്ടപ്പ്രകാരം വിവാഹത്തിന് സമ്മതിച്ച അവനും കല്യാണത്തിന് റെഡി ആണെന്ന്.. പക്ഷെ ഞെട്ടിച്ചത് തസ്‌നി മോളാണ്.. അവളുടെ ഭാഗത് നിന്ന് ഇങ്ങനൊരു മറുപടി ഒട്ടും പ്രതീക്ഷിച്ചില്ല.. റിച്ചു പോലും വിചാരിച്ചു കാണില്ല "

ഉപ്പമാരും ഉമ്മമാരും റിച്ചുന്റേം തസ്നിയുടെയും മാറ്റത്തെ കുറിച്ച് ഡിസ്കസ് ചെയ്യുമ്പോ അമിയും നൗഫിയും മുഖം കണ്ണുകൊണ്ട് കഥകളി നടത്തുകയിരുന്നു


നൗഫി അവനോട് കണ്ണ് കൊണ്ട് പറയ് പറയ് എന്ന് ആക്ഷൻ കാണിച്ചു.. അമിയും ഓക്കേ എന്ന് പറഞ്ഞു ഉമിനീരോക്കെ ഇറക്കി ഒന്ന് റെഡി ആയി


" ഏതായാലും ഇത്ര ആയ സ്ഥിതിക്ക് റിച്ചുന്റെ കൂടെ അമിക്കും ഒരു പെണ്ണ് നോക്കിക്കൂടെ.. "

 റഹീം മുന്നോട്ടു വെച്ച അഭിപ്രായം കേട്ട് 

പറയാൻ തുടങ്ങിയ വാക്കുകൾ അമിക്ക് തൊണ്ടയിൽ കുരുങ്ങിയ പോലെ തോന്നി


" അത് ഞങ്ങളും ഓർക്കാതിരുന്നില്ല.. പിന്നെ റിച്ചു പറഞ്ഞത് പോലെ തസ്‌നി സമ്മതിച്ച അടുത്തന്നെ വിവാഹം നടത്താം എന്ന് ഞങ്ങളും കരുതി.. നീട്ടിവെച്ച അവന്റെ മനസ് മാറിയാലോ.. അപ്പോഴേക്കും ഒരു പെൺകുട്ടിയെ അമിക്ക് കണ്ടെത്ത എന്ന് വെച്ച അത് ബുദ്ധിമുട്ടല്ലേ.. അതുകൊണ്ട് അവന്റെ സമയം പോലെ നടത്താം എന്നേ "


" എന്തിനാ പെണ്ണിനെ അന്നെഷിച്ചു ബുദ്ധിമുട്ടുന്നത്.. നൗഫിക്ക് കല്യാണപ്രായം ആയി.. ഇരുവർക്കും സമ്മതാണെങ്കിൽ നമുക്ക് നടത്താം.. രണ്ട് മക്കളേം ഒരു വീട്ടിലേക്ക് പറഞ്ഞയക്കുന്നതിൽ  പരം സന്തോഷം എന്താണ് "

റഹീം ആ പറഞ്ഞത് അമിക്കും നൗഫിക്കും ആശ്വാസമേകി


" നമ്മടെ സന്തോഷം മാത്രല്ലല്ലോ.. മക്കളെ സമ്മതം കൂടി നോക്കണ്ടേ. "

റിച്ചുന്റെ ഉമ്മ സുമയ്യ നൗഫിക്കരികിൽ നിന്നു


" എന്റെ സഹോദരിക്ക് വേണ്ടിയല്ലേ.. എനിക്ക് സമ്മതമാണ്.. "

കേട്ടുനിക്കുന്നവരുടെ മുഖത്തെ സന്തോഷം കണ്ട് നൗഫി എല്ലാർക്കും ഒരു പുഞ്ചിരി നൽകി.


എല്ലാം കണ്ടോണ്ട് മുകളിൽ നിന്നിരുന്ന തസ്നിയുടെ നോട്ടം തന്നിലേക്ക് തറച്ചതും ആ പുഞ്ചിരിയുടെ തിളക്കം മങ്ങിയിരുന്നു..


*****************


റിച്ചുവിന്റെ ദേഷ്യം മുഴുവൻ അവൻ റൂമിലിരിക്കുന്ന വസ്തുക്കളോട് തീർക്കുന്ന ശബ്ദം കെട്ടിട്ടാണ് സിദ്ധിക്കും സുമയ്യയും അമിയും ഓടിച്ചെന്നത്


" റിച്ചു അനക്കെന്താ പ്രാന്താണോ.. ഒരു കല്യാണം നടത്തുന്നതിനാണോ ഈ കോലാഹലം "

സിദ്ധിക്ക് ശബ്ദമുയർത്തി 


" ഇതെന്റെ പ്രതിഷേധമാണ്.. എന്റെ ഇഷ്ടങ്ങൾക്ക് നിക്കാത്ത വീട്ടുകാരോടുള്ള എന്റെ പ്രതിഷേധം.. "

റിച്ചു എല്ലാരേയും തുറിച്ചു നോക്കി അവിടെ നിന്നും പോയി


" എന്തിനാ എന്നേ നോക്കുന്നത്.. മോനെ കെട്ടിക്കായിട്ടല്ലെർന്നു ഇത്ര നാൾ.. അതിലൊരു തീരുമാനം ആയില്ലേ.. ഈ ഒച്ചപ്പാടും കൊറച്ചങ് കഴിഞ്ഞ അടങ്ങിക്കോളും.. ഹല്ല പിന്നെ.. "

റിച്ചു പോയതിന് പിന്നാലെ കെട്ടിയോൻ തന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നത് കണ്ട് സുമയ്യ പറഞ്ഞു


" ഔ.. അന്നേ ഒന്ന് നോക്കാനും പാടില്ലെന്റെ സുമിയെ.. "

അയാൾ അതും പറഞ്ഞു സ്ഥലം വിട്ടു..


" ഇപ്പൊ ഇങ്ങനെ.. ഇനി ആ പെണ്ണ് ഇങ്ങോട്ട് കേറിയാൽ ഉള്ള അവസ്ഥ കണ്ടറിയണം. ഹാ. പിന്നെ അവളും ഒട്ടും മോശം അല്ലാത്തതാണ് ഒരു ആശ്വാസം.. "

സുമയ്യ നെടുവീർപ്പിട്ടു താഴെ ചിതറിക്കിടക്കുന്ന സാധനങ്ങൾ ഓരോന്ന് പെറുക്കി എടുക്കാൻ തുടങ്ങി


******************


രാത്രി എല്ലാരും ഭക്ഷണം കഴിക്കാൻ വന്നിട്ടും റിച്ചു ചെന്നില്ല.. വിളിച്ചപ്പോ വിശപ്പില്ലെന്ന് പറഞ്ഞു റൂമിന്റെ വാതിലടച്ചു.. എന്നാലും അവളെങ്ങനെ പെട്ടെന്ന് തീരുമാനം മാറ്റി എന്നായിരുന്നു അവന്റെ മനസ് മുഴുവൻ. ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ആരുടെയോ കൊഞ്ചൽ കേട്ട് അവൻ കണ്ണുകൾ പായിച്ചു


" ഇതാരാപ്പോ ഈ നേരത്ത് ഒരു വർത്താനം.. അമിയാണല്ലോ.. ഇനി ചെക്കൻ വല്ല പ്രേമത്തിലും..  ഓഹ് നോ.. സമ്മതിക്കില്ല ഞാൻ.. "

റിച്ചു ഡോർ തുറന്ന് ശബ്ദം കേട്ടിടത്തേക്ക് വിട്ടു.. ഉമ്മയും ഉപ്പയും അപ്പുറത്തുണ്ട്.. അത് വകവെക്കാതെ അവൻ അമിയെ നോക്കി


" ഇത്ര ധൈര്യത്തിൽ ഇവനാരോടിത് കൊഞ്ചുന്നത്.. "

റിച്ചു നഖം കടിച്ചു.. കണ്ണൊന്നു വെട്ടിയപ്പോ തനിക്ക് പുറകിൽ നിക്കുന്ന ഇക്കാക്കാനേ അമി കണ്ടു  


" ഓക്കേ ഡാ..  ഞാൻ നാളെ വിളിക്കാം.. ഗുഡ് നയ്റ്റ്.. ഉമ്മാാാ.. "

എന്നും പറഞ്ഞു അമി ഫോൺ വെച്ചതും റിച്ചു ഒന്നുകൂടെ ഞെട്ടി


" സത്യം പറയെടാ.. ആരാത്.. "

അമിയുടെ കൈ പിടിച്ചു തിരിച്ചു റിച്ചു ചോദ്യം ചെയ്തു


" വിട് മാൻ. ഞാൻ സംസാരിച്ചതേയ് എന്റെ ഭാവി വധുവിനോടാണ്.. സില്ലി ബോയ്.. "

അമി റിച്ചുന്റെ താടിക്ക് തട്ടി


" ഞങ്ങളറിയാതെ നിനക്കൊരു ഭാവി വധുവോ.. "


" ആര് പറഞ്ഞു അറിഞ്ഞില്ലെന്നു.. ആഹ് നീ അറിഞ്ഞിട്ടുണ്ടാവില്ല.. ന്നാ കേട്ടോളൂ.. ഉമ്മയും ഉപ്പയും കണ്ടെത്തി.. എനിക്ക് ഇഷ്ടപ്പെട്ടു. ഉറപ്പിച്ചു.. അടുത്ത് തന്നെ ഒരു ഡേറ്റ് കണ്ടെത്തുന്നു.. രണ്ട് കല്യാണവും ഒരുമിച്ചു നടത്തുന്നു "


" ഇതൊക്കെ എപ്പോ.. "


" ഇന്ന് രാവിലെ.. ആ പിന്നെ വധു നിങ്ങളുടെ ഭാവി വധുവിനെ സഹോദരി ആണെന്ന് കൂടി തതവസരത്തിൽ അറിയിച്ചു കൊള്ളുന്നു.. താങ്കളുടെ സാന്നിധ്യം കുടുംബസമേധം പ്രതീക്ഷിക്കുന്നു "


" ആരു.. നൗഫിയോ "


" അതേടാ കുട്ടാ.. സന്തോഷായില്ലേ അരുണേട്ടന് "

അമി നിന്ന് താളം ചവിട്ടി


" ബലേബേഷ്.."

റിച്ചു കൂടുതൽ ഡീറ്റെയിൽസ് അന്നെഷിക്കാതെ മുറിയിലേക്ക് വിട്ടു.. തലയും ചൊറിഞ്ഞുള്ള അവന്റെ പോക്ക്  അമി നോക്കി നിന്നു..


*****************


ഹോസ്റ്റൽ മുറിയിലെ ഇരുട്ടിൽ തസ്‌നി നിശബ്ദയായി ഇരുന്നു.. അഞ്ജു ഇല്ലാത്തത് ഒരു ആശ്വാസമായി അവൾക്ക് തോന്നി..


ഫോൺ ഗാലറിയിൽ ആരും കാണാതെ ഒളിപ്പിച്ച മുഖം അവൾ തപ്പിപ്പിടിച്ചു.. അതിലേക്ക് നോക്കി ഇരിക്കവേ മിഴികൾ നിറഞ്ഞൊഴുകി..


" റമീ.. മനസില്ലാമനസോടെ ഞാനും ഒരാളുടെ മഹർ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.. ഒരിക്കൽ നിന്നോട് ചോദിച്ച ജീവിതം.. അന്ന് വിധി വില്ലനായിരുന്നില്ല എങ്കിൽ എനിക്ക് കിട്ടേണ്ടിയിരുന്ന ജീവിതം.. ഞാൻ എത്ര ഹാപ്പി ആയേനെ.. അല്ലെ റമി.. നിനക്ക് വേണ്ടി സഫീറിനെ സ്വീകരിക്കാൻ ഒരുങ്ങി.. അത് ഒരു വഴിക്ക് പോയി.. ഇന്നിതാ നൗഫിക്ക് വേണ്ടി.. അതിൽ കാത്തിരിക്കുന്നതെന്തൊക്കെ ആണെന്നാവോ ഇനി.. അറിയില്ല.. എനിക്കറിയാം റിച്ചു എനിക്ക് സമ്മതമാണേൽ വിവാഹം നടത്താം എന്ന് പറഞ്ഞത് ഞാൻ ഒരിക്കലും സമ്മതിക്കില്ലെന്ന് കരുതി ആണെന്ന്.. പക്ഷെ വിധി എന്നേ വെച് കളിച്ചോണ്ടിരിക്ക.. ഈ കളി മടുക്കുമ്പോ ഒരു ദിവസം ഞാൻ നിന്നെ തേടി വരും.. അന്നെങ്കിലും എതിർത്തൊന്നും പറയാതെ സ്വീകരിക്കണം എന്നേ.. "


അപ്പോഴേക്കും തസ്‌നി പൊട്ടികരഞ്ഞിരുന്നു.. കരഞ്ഞു വീർത്ത കണ്തടങ്ങളാൽ അവൾ നിദ്രയെ പുൽകി.. അവളെ ഒന്ന് ആശ്വസിപ്പിക്കാനാവാതെ റമിയുടെ ആത്മാവും ഇപ്പൊ തേങ്ങുന്നുണ്ടാവാം.. അല്ലെ..



" ബൗ... "

മുഖത്ത് കിടന്നിരുന്ന പുതപ്പ് മാറ്റി ഉച്ചത്തിൽ ഉള്ള അഞ്ജുവിന്റെ ശബ്ദം കേട്ട് തസ്‌നി ഞെട്ടി


" ഔ ന്റെ കുരിപ്പേ... ഇയ്യ് ഇന്നേ അറ്റാക്ക് വരുത്തി കൊല്ലാൻ ഉള്ള പ്ലാൻ ആണോ.. "

നെഞ്ചോന്ന് ഉഴിഞ്ഞു തസ്‌നി എണീറ്റിരുന്നു


" വെറുതെ ഒരു രസം.. പുന്നാര മോൾ ഇന്നലെ ഡോറൊന്നും ലോക്ക് ചെയ്യണ്ടാണോ ഉറങ്ങിയേ.. വല്ലോരും വന്നു എടുത്തോണ്ട് പോയിരുന്നെങ്കിലോ.. "


" അയിന് നീ ഇവിടെ സ്വർണം ഒന്നും സൂക്ഷിച്ചിട്ടില്ലല്ലോ എടുത്തോണ്ടങ് പോകാൻ.. "


" എന്തിനാ സ്വർണം.. നീ തന്നെ ഒരു തങ്കക്കുടമല്ലേ.. "


" അമ്മയും ചേച്ചിയും കൂടി പൊന്നുമോൾക്ക് പുട്ടും തന്നിട്ടാണോ പറഞ്ഞയച്ചേ.. "


" ഈൗ.. പോടീ അവിടുന്ന്.. നേരം എത്രയായിന്ന് വല്ല വിചാരവും ഉണ്ടോ.. ക്ലാസ്സ്‌ ഇല്യേ നിനക്ക് "


" ക്ലാസ്സൊക്കെ ഉണ്ട്.. പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ്.. "

തസ്‌നി തലചൊരിഞ്ഞു


" ബെസ്റ്റ്. വീട്ടുകാരെ വെറുപ്പിച്ചു ഒളിച്ചോടി എന്ന് പറയുന്നത് പോലെ വീട്ടുകാരെ വെറുപ്പിച്ചു നീ നേടിയ അഡ്മിഷൻ ആണ്.. എന്നിട്ട് ഇപ്പൊ അവൾക്ക് പോണോ വേണ്ടയോ എന്നറിയില്ല പോലും.. "

തസ്‌നി ഒന്നും മിണ്ടിയില്ല..


കൊറച്ചു നേരം ബെഡിൽ തന്നെ ഇരുന്ന് എണീറ്റു പോയി.. കോളേജിൽ പോയാൽ റിച്ചുനെ കാണേണ്ടി വരില്ലേ എന്നൊരു ഒറ്റ ചിന്തയായിരുന്നു അവൾക്ക്.. പിന്നെ മനസില്ല മനസോടെ ഒരുങ്ങി ഇറങ്ങി.  കോളേജിലേക്ക് ചെല്ലുമ്പോ തന്നെ അവളെ കാത്ത് നൗഫി നിന്നിരുന്നു..


" ടി.. അനക്ക് എന്നോട് ദേഷ്യം ആണോ..  അതോണ്ടാണോ ഒന്നും മിണ്ടാതെ പോയത് വീട്ടീന്ന്.. "

നൗഫി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു


" എനിക്കാരോടും ദേഷ്യം ഒന്നും ഇല്ല നൗഫി. ഉണ്ടെങ്കിൽ തന്നെ അത് ദേഷ്യം അല്ല.. വിഷമമാണ്.. എന്നേ ആരും മനസിലാക്കുന്നില്ലല്ലോ എന്ന്.. എന്റെ ഇഷ്ടം എന്താണ്... അതിനു മാത്രം ഒരു വിലയും ഇല്ല.. സാരല്ല.. ഞാൻ ഇത്തിരി കരഞ്ഞാലും മറ്റുള്ളോർ ഞാൻ കാരണം സന്തോഷിക്കുന്നുണ്ടല്ലോ അത് മതി.. "


എന്ന് പറഞ്ഞു നൗഫിയെ മറികടന്നു തസ്‌നി നടന്നു നീങ്ങി.. പറഞ്ഞതൊക്കെ കേട്ട് ഒരു വിങ്ങലോടെ നൗഫിയും


ഫസ്റ്റ് ഹവർ തന്നെ റിച്ചു ആയത് കൊണ്ട് തസ്നിക്ക് ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ തോന്നുന്നുണ്ടായിരുന്നില്ല.. എങ്കിലും പുറത്ത് പോയിരുന്ന നൗഫി വീണ്ടും അരികിലേക്ക് വരുമോ എന്ന് കരുതി അവൾ അവിടെ തന്നെ ഇരുന്നു..


" ഗുഡ് മോർണിംഗ് സാർ... "

ഒന്നാം ക്ലാസ്സിലെ പിള്ളേരെ പോലെ ഉച്ചത്തിൽ ഗുഡ് മോർണിംഗ് കേട്ട് ആലോചനയിൽ മുഴുകിയ തസ്‌നി ഞെട്ടി.. അവളും എണീറ്റ് നിന്നും.. റിച്ചുന്റെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു.. പക്ഷെ തന്നെ ബാധിക്കുന്നതല്ലല്ലോ അതൊന്നും എന്നാ മട്ടിൽ തസ്‌നി ഇരുന്നു


" ഇന്നെന്താ ആവോ സാറിന്റെ മുഖത്തൊരു കനം "

മീനുന്റെ സംശയം കേട്ട് തസ്‌നി അവളെ ഒന്ന് നോക്കി.. എന്നിട്ട് പറഞ്ഞു


" നേരിട്ട് ചോദിക്കാർന്നില്ലേ.. അപ്പൊ ഈ ഡൌട്ട് ക്ലിയർ ആയിക്കോളും.. "


" ആഹ് എന്നിട്ട് വേണം ആ കനം എന്റെ മുഖത്തിരിക്കാൻ.. "


" ആഹ്  അത്ര പേടിയുണ്ടെങ്കി മിണ്ടാണ്ടിരുന്നോ.. "

എന്നും പറഞ്ഞു തസ്‌നി നോക്കിയത് നേരെ റിച്ചുന്റെ മുഖത്തേക്ക് ആയിരുന്നു.. അവൾ വേഗം തല താഴ്ത്തി.. തന്റേം തസ്നിയുടെയും സംസാരം കണ്ടിട്ടുള്ള നോട്ടം ആണെന്ന് കരുതി മീനു നൈസ് ആയി ഒന്ന് ചിരിച്ചു കുറച്ചു നീങ്ങി ഇരുന്നു


" സ്റ്റുഡന്റസ്.. എനിക്ക് നിങ്ങളോടൊക്കെ ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാൻ ഉണ്ട്.. ഇന്നുമുതൽ ഒരാഴ്ചക്ക് ഞാൻ ലീവാണ്.. എനിക്ക് പകരം ശ്രീകുമാർ സാർ ഇൻ ചാർജ് ആയിരിക്കും.. "


" അതെന്താ സാർ.. "

റിച്ചുന്റെ ഒരാഴ്ച ലീവ് കേട്ട സന്തോഷം കൊണ്ടാണോ എന്തോ സ്റ്റുഡന്റസ് ഒരേ സ്വരത്തിൽ ചോദിച്ചു


" അതെന്താ ചോദിച്ച... എന്റെ മാര്യേജ് ആണ്.. "

തസ്നിയെ ഇടം കണ്ണിട്ട് നോക്കി റിച്ചു പറഞ്ഞു.


" ഏഹ്വ്. മാര്യേജോ.. എന്താ സാറേ പെട്ടന്ന് "

മീനുന്റെ ആകാംഷ കൊറച്ചു കൂടിപ്പോയോ എന്നൊരു സംശയം.. മുഖത്തെ എക്സ്പ്രഷൻ വളരെ സെഡ് ആയിരുന്നു


" അതിനു തനിക്കെന്താ ഇത്ര ടെൻഷൻ.. കെട്ടുന്നത് തന്നെയാണോ "

റിച്ചു ചെറുചിരിയോടെ ചോദിച്ചു..


" അതിനുള്ള അവസരം സാർ തന്നില്ലല്ലോ.. തന്നിരുന്നേൽ ഓക്കേ പറഞ്ഞേനെ.. "

മീനുന്റെ ആത്മഗതം കേട്ട് തസ്‌നി ഉള്ളിൽ ചിരിച്ചു


" ഓക്കേ.. ഞാൻ ഇല്ലെന്ന് കരുതി എന്റെ റൂൾസ് ഒന്നും തെറ്റിക്കാൻ നിക്കണ്ട.. ഇങ്ങോട്ട് തന്നെ തിരിച്ചു വരും.. "

റിച്ചു ബുക്കും എടുത്ത് ക്ലാസിനു വെളിയിലേക്ക് ഇറങ്ങി


" അയ്യോ.. പെണ്ണ് ഏതാണെന്നു ചോദിച്ചില്ല.. "

മീനു നഖം കടിച്ചു


" അതിനി അറിഞ്ഞിട്ടെന്തിനാ .. നിന്നെ വിളിച്ചോ കല്യാണത്തിന്.. "

തസ്‌നി അവളോട് തട്ടി ക്കയറി


" ഹല്ലേ.. അതിന് നീയെന്തിനാ ഈ തുള്ളുന്നെ.. ഭാവം കണ്ട നിന്നെയാണെന്ന് തോന്നുലോ.. "

പെട്ടന്ന് തസ്നിക്ക് ഉത്തരം മുട്ടി.. അവൾ മെല്ലെ അവിടെ നിന്നും എണീറ്റു പോയി. 


"ഹെലോ..ഒന്ന് നിന്നെ..എവടെ ഇപ്പൊ കാണാനേ കിട്ടുന്നില്ലല്ലോ.. "

പുറകെ നിന്നും ആരോ വിളിച്ചത് കേട്ട് തസ്‌നി തിരിഞ്ഞ് നോക്കി. ജസീൽ


" ഹം.. ഇവന്റെ ഒരു കുറവ് ഉണ്ടായിരുന്നു.. ഇപ്പൊ അതും നെകന്നു "

തസ്‌നി പല്ല് കടിച്ചു


" എന്താടോ ഒരു മൈൻഡും ഇല്ലല്ലോ.. "

ജസീൽ അവളുടെ അടുത്തേക്ക് നിന്നു..


" കണ്ടാൽ അല്ലെ മൈൻഡ് ചെയ്യാ"

അവൾ പറഞ്ഞു


" ഹാ.. അതും ശെരിയാ. എന്നിട്ട് പറ എന്താ വിശേഷം.. "


" സുഖം.. "

തസ്‌നി സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ മറുപടി കൊച്ചു കൊച്ചു വാക്കുകളിൽ ഒതുക്കി.. ഓരോന്ന് പറഞ്ഞു അവനെ ഒഴിവാക്കാൻ നോക്കി എങ്കിലും അവൻ അവളെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല..


" എടൊ.. എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. വിരോധം ഇല്ലെങ്കി.. കൊറച്ചു നേരം.. "

പെട്ടെന്ന് തസ്നിയുടെ ഫോൺ റിങ് ചെയ്തതും ഒരു മിനിറ്റ് എന്നും പറഞ്ഞു അവൾ ഓടി..


" ഹോ.. ഇത്തിരി നേരം ഒറ്റക്കിരിക്കാന്ന് വെച്ച അതിനും സമ്മതിക്കില്ല.. "

തസ്‌നി ക്ലാസ്സിലേക്ക് തന്നെ പോയി.. വെറുതെ ഫോണിലേക്ക് തലതാഴ്ത്തി.. അപ്പൊ ഉണ്ട് നൗഫിയുടെ മെസ്സേജ്


" വൈകീട്ട് വീട്ടിലേക്ക് ചെല്ലാൻ ഉമ്മ പറഞ്ഞു.. നെക്സ്റ്റ് സൺ‌ഡേ ആണ് മാര്യേജ് ഫിക്സ് ചെയ്തിരിക്കുന്നത്.. ഓർണമന്റ്സും ഡ്രെസ്സും സെലക്ട് ചെയ്യണ്ടേ.. "

മെസ്സേജ് വായിച്ചു തസ്‌നി ഒന്ന് ചിരിച്ചു


" സ്വന്തം കല്യാണ ദിവസം അറിയാത്ത ഒരു കല്യാണപെണ്ണ് ഞാൻ ആയിരിക്കും.. "

അവൾ ഓർത്തു.. എന്നിട്ട് ഇങ്ങനെ മറുപടി നൽകി


" ആഗ്രഹിച്ച കല്യാണം നിന്റെ അല്ലെ.. നീ സെലക്ട്‌ ചെയ്ത മതി.  എന്തായാലും.. ഇനി എനിക്കൊന്നും വാങ്ങിയില്ലെങ്കിലും കുഴപ്പമില്ല.. കല്യാണം വരെ എങ്കിലും എന്നേ വെറുതെ വിട്ടേക്ക് 😊"

നൗഫി മെസ്സേജ് വായിച്ചെന്ന് മനസിലായതും നെറ്റ് ഓഫ്‌ ആക്കി അവൾ ബാഗിലേക്ക് തല വെച്ച് കിടന്നു..


******************

കല്യാണപ്പെണ്ണിനെ സർപ്രൈസ് ആക്കി നിർത്തി ഒപ്പം വർക്ക് ചെയ്യുന്നവരെ കല്യാണത്തിന് വിളിച്ചു റിച്ചു കോളേജ് വിട്ടു.. എങ്കിലും നൗഫി വഴി എല്ലാരും അറിയും എന്ന് അവനു ഉറപ്പുണ്ടായിരുന്നു..


" ആഹ്.. എത്തിയോ.. ന്നാ വേഗം റെഡി ആയിട്ട് വാ.. മാമിയും മാമനും ഒക്കെ ടെക്സ്റ്റൽ ഷോപ്പിൽ നിക്കാന്ന് പറഞ്ഞിട്ടുണ്ട്.. കല്യാണത്തിന് ഇനി അതികം ഇല്ലല്ലോ.. "

വീട്ടിൽ എത്തിയ പാടെ ഉമ്മാന്റെ ഡയലോഗ് കേട്ട് റിച്ചു അവരെ നോക്കി ചുണ്ട് കൂർപ്പിച്ചു


" കൂമൻ നോക്കണ മാരി ഇങ്ങനെ നോക്കണ്ട.. ഒരു കല്യാണം ആവുമ്പോ ഇതൊക്കെ ഉണ്ടാവും.. പറയണതങ്ങോട്ട് കേട്ട മതി.. "

ഉമ്മാന്റെ മുന്നിൽ നിന്ന് നിലത്തു രണ്ട് ചവിട്ട് ചവിട്ടി അവൻ എണീറ്റ് പോയി..


" ജീവിതത്തിൽ സൗര്യോം സുഖവും തരൂലാന്ന് തന്നെ തീരുമാനിച്ചു ഇറങ്ങിക്ക.. "

റിച്ചു പിറുപിറുത്കൊണ്ട് പുറത്തോട്ടിറങ്ങി


" ഇജ്ജ് മാറ്റുന്നില്ലേ.. "

വന്ന ഡ്രെസ്സിൽ തന്നെ കാറിന്റെ അടുത്ത് നിക്കുന്നത് കണ്ട് അമി ചോദിച്ചു


" പുതിയാപ്ല പൊറപ്പടൊന്നും അല്ലല്ലോ.. ഇത്രയൊക്കെ മതി "


" ഔ.. ഒരു കല്യാണം ഉറപ്പിച്ചതിനാണോ അന്റെ ഈ വീര്യം.. അപ്പൊ ഒരു കൊച്ചിനെ.. "


" മ്മ്മ്മ്.. "

പറയുന്നത് മുഴുമിപ്പിക്കാൻ അയക്കാതെ റിച്ചു അമിയെ ഒന്ന് ഇരുത്തി മൂളിയതും അവൻ ഇളിഞ്ഞ ചിരി പാസാക്കി കറിനുള്ളിലേക്ക് വലിഞ്ഞു..


**************


ക്ലാസ്സിൽ ഇരുന്നിട്ട്  ഒരു മനസുഖവും കിട്ടാഞ്ഞിട്ട് തസ്‌നി ഹോസ്റ്റലിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.. റൂമിൽ എത്തി കുറച്ചു കഴിഞ്ഞതും അഞ്ജു എത്തി..


" കല്യാണപ്പെണ്ണ് ഷീണിച്ചോ കിടപ്പാണോ.. "

പെട്ടെന്നുള്ള അഞ്ജുവിന്റെ ചോദ്യം കേട്ട് തസ്‌നി ഒന്ന് പരുങ്ങി


" നിന്നോട് ആരു പറഞ്ഞു "


" നാണമുണ്ടോ നിനക്ക് ഇതു ചോദിക്കാൻ.. ഒന്നുല്ലങ്കിലും ഒരു മുറിയിൽ അല്ലേടി നമ്മൾ കഴിയുന്നത്.  എന്നിട്ട് നിന്റെ കാര്യങ്ങൾ വല്ലവരുടേം സ്റ്റാറ്റസ് നോക്കി വേണോ ഞാൻ അറിയാൻ.. "

നൗഫിന്റെ സേവ് തെ ഡേറ്റ് ന്റെ സ്റ്റാറ്റസ് മുന്നിലേക്ക് നീട്ടി അഞ്ജു മുഖം തിരിച്ചു നിന്നു.


" അല്ലെങ്കിലും നമ്മളൊക്കെ ആരാ.. ബെസ്റ്റ് ഫ്രണ്ടാണ് ചങ്കാണ് എന്നൊക്കെ പറച്ചിലെ ഉള്ളു.. ഒന്നും നമ്മളോട് മാത്രം തുറന്ന് പറയില്ല.. അതൊക്കെ പോട്ടെ എന്ന് വെക്കാം.. ഇത്രയും കാലം നീ കൊണ്ട് നടന്ന പ്രേമം എന്തിയെ.. വീട്ടുകാരുടെ കണ്ണീരിൽ പൊലിഞ്ഞു പോയോ.. ഇത്ര കാലം ഒരുത്തനെ മനസിൽ ഇട്ടോണ്ട് നടന്ന് ഒറ്റ രാത്രി കൊണ്ട് ആ പേര് മായ്ക്കാൻ എങ്ങനെ നിനക്ക് കഴിഞ്ഞു.. "

എല്ലാം കേട്ടോണ്ട് അവൾ പുഞ്ചിരിച്ചു എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല


" നിന്റെ മൗനം അല്ല.. എനിക്ക് ഉത്തരം ഉത്തരമായിട്ട് തന്നെ വേണം.. എങ്ങനെ ചതിക്കാൻ തോന്നി നിന്നെ ഏറെ സ്നേഹിക്കുന്ന ആ പാവത്തിനെ "


" അതിന് അവൻ എന്നേ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ നിന്നോട് പറഞ്ഞോ... "


" അപ്പൊ നീ കള്ളം പറഞ്ഞതാണോ.. "

അഞ്ജു സംശയത്തോടെ നോക്കി


" നമ്മളൊക്കെ ഓരോ കള്ളങ്ങൾ അല്ലെ അഞ്ജു.. ഞാനും നീയും ഒക്കെ.. അതുകൊണ്ടല്ലേ.. അച്ഛൻ നാട്ടിൽ വരുന്നുണ്ടെന്ന് അറിയുമ്പോ അച്ഛനെ കാണാൻ എന്ന പേരിൽ,സ്വന്തം ചോരയല്ലാത്ത നിന്റെ ചേച്ചിയെ  സംരക്ഷിക്കാൻ നീ ഇവിടുന്ന് ഓടുന്നത്.. "

പ്രതീക്ഷിക്കാത്തത് കേട്ടത് കൊണ്ടാവാം.. അഞ്ജുവിന്റെ മുഖം വിളറി വെളുത്തു


" നീ ഞെട്ടണ്ട. എനിക്കെല്ലാം അറിയാം.. നിന്റെ ചേച്ചി പറഞ്ഞിട്ടുണ്ട് എന്നോട് എല്ലാം.. ഇപ്പം നീ ഒളിച്ചു വെച്ചത് മറനീക്കി പുറത്തു വന്നില്ലേ.. അങ്ങനെ ഒരിക്കൽ കാലം എന്റെ പ്രണയം നിനക്ക് മുന്നിൽ തുറന്നു കാട്ടും.. "


പരസ്പരം ഒന്നും മിണ്ടാതെ അവർ ഏറെ നേരം കഴിച്ചു കൂട്ടി.. ഇങ്ങനെ ആണ് എല്ലാവരും പുറമെ കാണുന്ന പുഞ്ചിരിക്കു പുറകിൽ ആരും അറിയാനാഗ്രഹിക്കാത്ത ഒരു നോവുണ്ടാവും.. ആരും അറിയരുത് എന്ന് നിർബന്ധമുള്ള ചിലത്...



നാളെ റിച്ചുന്റേം തസ്നിയുടെയും നിക്കാഹ് ആണ്.. ഒപ്പം നൗഫിയുടെയും അമിയുടെയും. കൈ നിറയെ മെഹന്ദിയും നിറയെ ആഭരണങ്ങളും ഒക്കെ ആയി നൗഫി അങ്ങങ്ങായി ഓടി നടക്കുമ്പോ തസ്‌നി ബാൽക്കണിയിൽ നിന്ന് വരുന്നവരെയും പോകുന്നവരെയും നോക്കിക്കൊണ്ടിരുന്നു.. ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിക്കുന്ന റഹീമിന്റെ ശബ്ദം ആ പന്തലിൽ ഉയർന്നു കേട്ടു..


" അല്ല സുഹറ.. കല്യാണപ്പെണ്ണ് ഒന്നല്ലല്ലോ.. രണ്ടല്ലേ.. എടുത്തു അന്റെ മൂത്ത മോള്.. "

വന്നവരിൽ ഒരു ബന്ധു സുഹറയോടായി ചോദിച്ചു


" അവൾ മുകളിലെങ്ങാനും കാണും.. തലവേദന ആണെന്ന് പറഞ്ഞിരുന്നു.. "


" എന്നാലും അങ്ങനെ അല്ലല്ലോ.. ഈ ദിവസൊക്കെ പെൺപിള്ളേർ എന്ത് ഉഷാറായിരിക്കും.. ഇപ്പൊ തന്നെ നൗഫി മോളെ കണ്ടില്ലേ.. അതോ ഇഞ് തസ്നിക്ക്  ആദ്യ വിവാഹം മുടങ്ങിയപ്പോ ഇതും മുടങ്ങിപ്പോകുമോ എന്ന് പേടിയാണോ "

ബന്ധു ആണെങ്കിലും മൂപ്പത്തിയേരെ സംസാരം സുഹറക്ക് അത്ര അങ്ങോട്ട് പിടിച്ചില്ല..


" അതൊക്കെ ഓളെ വിധിയല്ലേ ഉമ്മുത്ത.. ആദ്യേ ഓന്റെ സ്വഭാവം അറിഞ്ഞോണ്ട് ഇന്റെ കുട്ടി രക്ഷപ്പെട്ടില്ലേ.. അങ്ങനെ ആശ്വസിക്കാം "

സുഹറ വഴക്കിനു നിക്കാതെ സൗമ്യമായി പറഞ്ഞു


" ന്നാലും ആ കുട്ടിക്ക് സങ്കടം കാണാണ്ടിരിക്കുമോ..ഇതും അങ്ങനെ വല്ലോം സംഭവിച്ചാൽ.. "

മൂപ്പത്തിയെരൂ വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല..


" അങ്ങനെ സംഭവിച്ച ഇങ്ങക്കും ഇല്ലേ ഉമ്മുത്ത ഒരു മകൻ.. ഓനെ ഞാൻ അങ്ങോട്ട് കെട്ടിക്കൊണ്ട് "

പുറകിൽ നിന്നുള്ള തസ്നിയുടെ മറുപടി കേട്ട് സുഹറ അടക്കം എല്ലാവരും അവളെ നോക്കി


" മോനെന്തായാലും പെണ്ണ് കേട്ടാറായിക്കണല്ലോ.. ഇവർക്ക് ആർക്കും ഇല്ലാത്ത സ്നേഹം ആണ് ഇങ്ങക്ക് എന്നോട് ന്ന് എനിക്ക് ഇപ്പഴാ മനസിലായത്.. അപ്പൊ പിന്നെ ഇന്നേ ഇങ്ങളെ മരോളാക്കല്ലേ നല്ലത്... "

തസ്നിയുടെ വർത്താനം കേട്ട് എല്ലാരും ചിരി അടക്കി ഇളിഞ്ഞു നിൽക്കുന്ന ഉമ്മുത്തനെ നോക്കി


" ആഹ്.. അത്.. പിന്നെ.. ഇന്റെ കുട്ടിക്ക് നല്ലതേ വരു.. ഹാ.. നൗഫി മോളെ.. അല്ലാഹ് ന്റെ കുട്ടിനെ കണ്ടിട്ട് കൊറേ ആയിക്ക്ണ് "

ഉമ്മുത്ത മെല്ലെ അവിടെന്നും എസ്‌കേപ്പ് അടിച്ചു..


" സ്വന്തം തന്തക്കില്ലാത്ത ദണ്ണമാണ് ഈ തള്ളക്ക്.. ഹും.. "

തസ്‌നി പിറുപിറുത്തോണ്ട് അടുക്കളവഴി പുറത്തോട്ടിറങ്ങി.. എല്ലാരും അങ്ങങ്ങായി കൂട്ടം കുത്തി നിന്നുള്ള സംസാരത്തിലാണ്.. വീടിന്റെ പുറകിലുള്ള സ്റ്റയർ വഴി ടെറസിന്റെ ഏറ്റവും മുകളിൽ എത്തി..


മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിൽ പാതി വിരിഞ്ഞ ചന്ദ്രന് എന്തെന്നില്ലാത്ത തിളക്കം പോലെ തോന്നി അവൾക്ക് 


" എനിക്കറിയാം നീയിന്നു ഒത്തിരി സന്തോഷത്തിലായിരിക്കും.. അന്നും ഞാൻ മറ്റൊരാളെ സ്വീകരിക്കുന്നതായിരുന്നല്ലോ നിന്റെ തീരുമാനം.. മനസിനെ വഞ്ചിച്ചെടുത്ത തീരുമാനം "

തസ്‌നി പുച്ഛത്തോടെ ചിരിച്ചു.. അറ്റമില്ലാത്ത ഇരുട്ടിലേക്ക് കണ്ണും നട്ട് ഏറെ നേരം അവൾ ഇരുന്നു


****************


കൂട്ടുകാർ അലങ്കരിച്ച ആ മണിയറക്കുള്ളിൽ ഇരുന്നു റിച്ചു വിയർത്തു.. സ്വപ്നത്തിൽ പോലും ഭാര്യായായി സങ്കൽപിക്കാത്ത ഒരുവൾക്ക് നാളെ താൻ മഹർ കൊടുക്കണം എന്നോർത്തപ്പോ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ കഴുത്തിലൂടെ ഒലിച്ചിറങ്ങി


" ഇത്ര നാൾ എന്നേ വേണ്ടെന്ന് പറഞ്ഞവൾക്ക് പെട്ടന്ന് ഇങ്ങനൊരു മനം മാറ്റം വന്നതെന്തായിരിക്കും "

കല്യാണം ഉറപ്പിച്ചത് മുതൽ റിച്ചുവിന്റെ മനസ്സിൽ ആവർത്തിക്കുന്ന ഒരു ചോദ്യമാണത്..

എത്ര ചിന്തിച്ചിട്ടും ഒരുത്തരം കണ്ടെത്താൻ അവനായില്ല..


ചിന്തകൾക്ക് തടസം സൃഷ്ടിക്കാൻ എന്നോണം ഫോൺ ശബ്ദിച്ചത് പെട്ടെന്നായിരുന്നു.. അവനൊന്നു ഞെട്ടി.. ചുറ്റുമോന്ന് കണ്ണോടിച്ചു ഫോൺ എടുത്തു..


" ഇഷ്‌വ കാളിങ്.. "

ട്രൂ കാളറിൽ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. ഫോൺ അടിച്ചു കട്ടായി എന്നല്ലാതെ അവൻ അറ്റൻഡ് ചെയ്തില്ല.. വീണ്ടും റിങ് ചെയ്തതും അവൻ എടുത്തു


" എന്ത് വേണം.. "

എടുക്കാൻ ഒഴിവില്ലാതെ ഉള്ള റിച്ചുന്റെ ശബ്ദം അല്പം കനത്തിരുന്നു


" എന്താ റിച്ചു.. കൊറേ കാലത്തിനു ശേഷം ഞാൻ വിളിച്ചിട്ട് ഇങ്ങനെ ആണോ പെരുമാറുന്നത്.  വിശേഷം ഒന്നും ചോദിക്കാനില്ലേ നിനക്ക് "


" നിന്റെ സുഖവിവരം അന്നെഷിച്ചു കഴിഞ്ഞിരുന്ന ഒരു കാലം റിച്ചൂന് ഉണ്ടായിരുന്നു.. അതൊന്നും പൊടിതട്ടി എടുക്കാൻ എനിക്ക് താല്പര്യം ഇല്ല.. എന്തിനാ വിളിച്ചത് എന്ന് പറഞ്ഞ നന്നായിരുന്നു "


" നിന്നെ വിളിക്കാൻ എനിക്ക് എന്തെങ്കിലും കാരണം വേണോ.. "


" വേണം.. ഒരാളെ വെറുതെ വിളിക്കേണ്ട കാര്യമില്ല.. "


" ഹം.. എന്റെ വിശേഷം ചോദിക്കുന്നില്ല.. എന്ന് കരുതി നിന്നെ പറ്റി എനിക്ക് ചോദിക്കാതിരിക്കാൻ കഴിയില്ലല്ലോ.. "


" കഴിയണം. ഇന്നലെ വരെ ഇല്ലാതിരുന്ന വിശേഷം ഒന്നും ഇന്നും എന്റെ ജീവിതത്തിലില്ല.. പോരെ.. "


" അപ്പൊ നിന്റെ കല്യാണമോ.. അത് പറയാൻ ഉള്ള വിശേഷം അല്ലെ റിച്ചു.  അതോ എന്നേ അറിയിക്കേണ്ട എന്ന് തീരുമാനിച്ചിട്ടാണോ "


" അങ്ങനെ നിന്നെ പ്രത്യേകം വിളിച്ചറിയിക്കാൻ നീ എന്റെ ആരെങ്കിലും ആണോ.  "


" എല്ലാം അറിയിച്ചിരുന്ന ഒരാളായിരുന്നില്ലേ ഞാൻ.. "


" ആ സ്ഥാനം ഇല്ലാതാക്കിയതും നീ തന്നെ ആണ്.. വെച്ചിട്ട് പോടീ .. വിശേഷം തിരക്കി വന്നേക്കുന്നു. മേലിൽ എന്നേ വിളിച്ചു പോകരുത്.. അങ്ങനെ ഉണ്ടായ ഇങ്ങനെ ആയിരിക്കില്ല ഞാൻ പ്രതികരിക്കാ.. കേട്ടോടി ചൂലേ.. "

എന്നും പറഞ്ഞു ഫോൺ കട്ടാക്കി തിരിഞ്ഞതും വാതുക്കല് ഇതിപ്പോ എന്താണ് ന്ന് മട്ടിൽ നിക്കുന്ന ഫ്രണ്ട്സ്..


" ഇജ്ജ് ആരോടാ ഈ ചൂടാവുന്നത്.. അങ്ങ് താഴെ വരെ കേക്കാലോ "

റിച്ചുന്റെ കൂട്ടുകാരൻ പറഞ്ഞു. അപ്പോഴേക്കും വേറൊരുത്തൻ ഫോൺ എടുത്തു നോക്കിയിരുന്നു..


" ഓ. വെറുതെ അല്ല ഇത്ര പ്രെഷർ.. ഇതു ഇഷ്‌വയാട.. "

കാളർ ഐഡി കണ്ട് അവൻ പറഞ്ഞു


" അവളോ.. അവളോടിപ്പഴും കൊണ്ടാക്ട് ഉണ്ടോ നിനക്ക്.. പൊന്നുമോനെ നാളെ നിന്റെ കല്യാണമാണ്.. മറക്കണ്ട.. "


" മാങ്ങ.. എനിക്കാരോടും ഒരു കോണ്ടക്റ്റും ഇല്ല.. അവളിങ്ങോട്ട് വിളിച്ചതാണ്.. അതും കൊറേ നാൾക്ക് ശേഷം.. "

റിച്ചു ബെഡിനോട് ചേർന്ന കസേരയിൽ തലക്ക് കയ്യും കൊടുത്തിരുന്നു


" അയിനിപ്പോ ഇയെന്തിനാ ഇങ്ങനെ ടെൻസ്ഡ് ആവുന്നത്.. ഒരു കാൾ വരുന്നത് ഇത്ര വല്യേ സംഭവമാണോ.. "

കൂടെ വർക്ക് ചെയ്യുന്ന അജയ് ചോദിച്ചു.. മൂപ്പർക്ക് റിച്ചുന്റെ പാസ്റ്റ് ഒന്നുമറിയില്ല.


" അത് വിളിച്ച ആളെ നിനക്ക് നല്ല പരിജയം ഇല്ലാത്തോണ്ടാ.. ഇഷ്‌വാ അവൻ സ്നേഹിച്ചിരുന്ന പെണ്ണായിരുന്നു. രണ്ട് വർഷം മത്സരിച്ചു സ്നേഹിച്ചു. ഒടുക്കം അവളെ വേറൊരുത്തൻ കെട്ടി.. "


" അതിപ്പോ മിക്ക ആൾക്കാരുടെ ലൈഫും അങ്ങനെ തന്നെ അല്ലെ.. അതിലിപ്പോ ദേഷ്യം തോന്നിയിട്ട് എന്താ "


" അത് ശെരിയാണ്. പക്ഷെ അവൾ ഇവനെ സ്നേഹിച്ചത് വിവാഹനിശ്ചയം കഴിഞ്ഞ കാര്യം മറച്ചു വെച്ചോണ്ടായിരുന്നു. അവളോടുള്ള അന്ധമായ സ്നേഹത്തിൽ ഇവനോട്ട് കൂടുതൽ അന്നെഷിച്ചുമില്ല. ഒരു ദിവസം അവളോട് നാളെ ഉമ്മയും ഉപ്പയും കൂടി നിന്നെ കാണാൻ വന്നോട്ടെ എന്ന് ചോദിച്ച അന്ന് അവൾ മുങ്ങി... പിന്നെ അന്നെഷിച്ചും പിടിച്ചും ചെന്നപ്പോ കണ്ടത് അവളുടെ കല്യാണവും.. ഞങ്ങളെ കണ്ടിട്ടും അവളുടെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. ആദ്യായിട്ട് കാണുന്ന പോലെ ആയിരുന്നു അവളുടെ നോട്ടം.. ആരോടോ കാര്യങ്ങളൊക്കെ അന്വേഷിച്ചപ്പോ പറഞ്ഞു രണ്ട് വർഷം മുന്നേ ഉറപ്പിച്ച വിവാഹം ആണെന്നും ലവ് മാര്യേജ് ആണ് എന്നുമൊക്കെ "


"അല്ല..  ഈ രണ്ട് വർഷം പ്രേമിച്ചിട്ടും അവളുടെ നാടൊ വീടോ വീട്ടുകാരോ ഒന്നും ഇവനന്നേഷിച്ചില്ലേ.. "

അജയ്


" അവളോട് ഒരിക്കൽ ഇവൻ ചോദിച്ചു വീടെവിടെയാ.. ഏത് റൂട്ടാ എന്നൊക്കെ.. അതൊക്കെ സമയം ആവുമ്പോ പറയാം എന്ന് പറഞ്ഞു അവൾ തടിതപ്പി.. "


" ബെസ്റ്റ്.. ഇവനെന്താ പൊട്ടനായിരുന്നോ.. "

അജയുടെ കളിയാക്കൽ കേട്ട് റിച്ചു തുറിച്ചു നോക്കി..


" അവളെ സ്നേഹത്തിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.. അതുകൊണ്ട് കൂടുതൽ ചിക്കാനും ചികയാനും നിന്നില്ല.. ഇനി അതിനെ പറ്റി ഡിസ്‌കസ് ചെയ്യാൻ നിക്കണ്ട.. വേറെ പണിയൊന്നും ഇല്ലെങ്കി ഈ കെട്ടിതൂക്കിയതൊക്കെ അഴിച്ചെടുത്തോ.. "

ബെഡിന് നാലുപുറം അലങ്കരിച്ച മാലകൾ കാണിച്ചു റിച്ചു പറഞ്ഞു


" സൗകര്യം ഇല്ല.. ഒന്നുപോയെടാ.. അവന്റൊരു ജാഡ. ഒരു കല്യാണം ആവുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവും.. അതൊക്കെ കൂട്ടുകാരുടെ അധികാരപരിധിയിൽ പെട്ടതാണ്.. മനസ്സിലായോ.. "

അവർ റിച്ചുനെ പിടിച്ചു പുറത്താക്കി റൂമും പൂട്ടി താക്കോലും കൊണ്ട് പോയി.. ഇല്ലെങ്കി അവൻ തന്നെ എല്ലാം വാരിവലിച്ചിട്ട് പുറത്തെറിയും എന്ന് അവനറിയാമായിരുന്നു..


*****************


രാവിലെ എണീറ്റ് സുഹ്‌റ റൂമായ റൂമെല്ലാം കയറി ഇറങ്ങുന്നത് കണ്ട് റഹീം കാര്യം തിരക്കി. സുഹറയുടെ മുഖത്ത് ഒരു ഭയം ഉണ്ടായിരുന്നു..


" അന്റെ വായിൽ നാവില്ലേ. "

മൗനമായി നിക്കുന്നത് കണ്ട് റഹീം സുഹറന്റെ നേരെ ചീറി


" അത്.. അത് പിന്നെ തസ്‌നി.. അവളെ ഇവിടൊന്നും... "

പറഞ്ഞു തീരും മുന്നേ റഹീം സുഹറന്റെ നേരെ കൈ ഉയർത്തി


" റഹീമേ.. വേണ്ട "

അവരുടെ സംസാരം കേട്ടോണ്ട് വന്നവർ റഹീമിനെ തടഞ്ഞു..


" ഇപ്പൊ ഇവിടെ നിന്ന് ചാടുകയല്ല വേണ്ടത്.. എത്രയും പെട്ടന്ന് തസ്‌നി എങ്ങോട്ടാണ് പോയതെന്ന് അന്നെഷിക്ക വേണ്ട്.. ഹ്മ്മ്.. ചെല്ല് "


" അവർ റഹീമിനെ ഉന്തി "


" നിന്റെ പൊന്നുമോൾ എന്നേ തോല്പിക്കാൻ ആണ് കരുതിയിരിക്കുന്നത് എങ്കി പിന്നെ നിന്റെ മയ്യത്തായിരിക്കും ഈ വീട്ടിൽ എല്ലാരും കാണാ "

അത് കേട്ട് എല്ലാവരും റഹീമിനെ നോക്കി അടക്കം പറഞ്ഞു


" ഇവിടാരും കൊല്ലാനും  വെട്ടാനും ഒന്നും നിക്കണ്ട.. ഞാൻ ഇവിടുണ്ട്.. എങ്ങും പോയിട്ടില്ല.. "

റഹീമിന്റെ പുറകിൽ നിക്കുന്ന തസ്നിയെ കണ്ട് നൗഫിയും സുഹറയും ദീർഘശ്വാസം എടുത്തു


"അല്പം സമാധാനം കിട്ടാൻ ടെറസിൽ പോയിരുന്നു.. അവിടിരുന്നു ഉറങ്ങിപ്പോയി.. അല്ലാതെ ഞാൻ ആരുടെ കൂടെയും ഒളിച്ചോടിപോയതല്ല.. "

റഹീമിനെ പുച്ഛത്തോടെ നോക്കി തസ്‌നി മുറിയിലേക്ക് പോയി.. നുരഞ്ഞു പൊന്തിയ ദേഷ്യവും അമർഷവും ഉള്ളിലോതുക്കി റഹീമും പുറത്തേക്ക് ഇറങ്ങിപോയി..


നിക്കാഹിന്റെ സമയം അടുക്കും തോറും തസ്നിയുടെ മുഖത്ത് ഒരു നിർവികാരത മാത്രം ബാക്കിയായി.. നിക്കാഹ് കഴിഞ്ഞെന്ന് ആരോ വന്നു പറഞ്ഞു.. ആരൊക്കെയോ ചേർന്ന് പന്തലിലേക്ക് കൂട്ടിക്കൊണ്ട് പോയി.. മൈലാഞ്ചി ചോപ്പിന്റെ ചന്തമില്ലാതെ ചുണ്ടിൽ പാൽനിലാവ് പോലുള്ള പുഞ്ചിരി ഇല്ലാതെ റിച്ചുന്റെ മഹർ നെഞ്ചിലേക്ക് ചേർത്തതും ഒരിറ്റു കണ്ണുനീർ കവിൾത്തടത്തിലേക്ക് ഇറങ്ങി.. നെഞ്ചിലൊരു കരിങ്കല്ല് കയറ്റി വെച്ച ഭാരം പോലെ തോന്നി ആ ആഭരണത്തിന് അവൾക്ക്


കല്യാണത്തിന്റെ ആളും ആരവങ്ങളും ഒഴിഞ്ഞു റിച്ചുവിന്റെ വീട് ശാന്തമായി.. റിച്ചുന്റേം അമിയുടെയും കുറച്ചു ഫ്രണ്ട്സും കുറച്ചു കസിൻസും അല്ലാതെ വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല..


" ന്റെ തസ്നിത്ത.. നൗഫിനെ നോക്കിക്കേ.. അവൾ എന്ത് സുന്ദരി ആയിട്ടാ ഒരുങ്ങിയേക്കുന്നത്.. അമിക്കാക്കു കണ്ട കയ്യോടെ എടുത്തുകൊണ്ടു പോകും.. അങ്ങനെ വേണ്ടേ ആദ്യരാത്രി ആയിട്ട് ഒരുങ്ങാൻ.. അപ്പോഴല്ലേ കാര്യങ്ങൾ ഒക്കെ ഉഷാറാവു "

ഫസ്റ്റ് നൈറ്റിനു വേണ്ടി തങ്ങളെ ഒരുക്കുന്ന ബ്ലഡി കസിൻ സിസ്റ്റേഴ്സ് ന്റെ ആക്കിയുള്ള ചിരിയും സംസാരവും കേട്ട് തസ്‌നി നന്നായി ഒന്ന് ഇളിച്ചു കൊടുത്തു


" എന്നും ഇപ്പൊ ഇങ്ങനെ ഒരുങ്ങി പോകാൻ പറ്റുമോ മോളെ.. നമ്മളെ റിയൽ മോന്ജ് കാണിച്ച് മയക്കുമ്പഴല്ലേ ഒരു ത്രില്ല് ഉള്ളു "


" ആഹ് അതും ശെരിയാണ്.. ന്നാലും ഒരു സാരി എങ്കിലും എടുതുടെ "


" ആഹ്.. മതി മതി.. സംസാരത്തിനൊക്കെ തത്കാലം നമുക്ക് വിരാമം ഇട.. ഇതുപിടിച്ചേ രണ്ടാളും.. "

ഒരുത്തി രണ്ട് പാൽ ഗ്ലാസ്‌ കൊണ്ടുവന്നു അവരുടെ കയ്യിൽ കൊടുത്തു


" മാമി കാണാതെ ഒപ്പിച്ചതാണ്.. അതോണ്ടാണ് ഡിസ്പോസൽ ഗ്ലാസിൽ തന്നത് ട്ടോ.. ഇല്ലെങ്കി രാവിലെ കഴുകാൻ കൊണ്ടുവരുമ്പോ മാമി കണ്ടാലോ "


" അതെന്താ ഡിസ്പോസൽ ഗ്ലാസ്‌ പാൽ കയിഞ്ഞ അലിഞ്ഞു പോകുവോ "

തസ്‌നി പിറുപിറുത്തു.. പക്ഷെ അത് ആരും കേട്ടില്ല.


" ന്നാ നടന്നൊളി.. "

എല്ലാരും കൂടി കൈ കൊട്ടി തസ്നിയെയും നൗഫിയെയും റൂമിലേക്ക് നടത്തി.. പുറകെ തന്നെ മണവാളൻ ഗാങ്‌സും എത്തി.. അവരുടെ മുന്നിൽ തന്നെ എയർ പിടിച്ചു ഒതുങ്ങി നിക്കുന്ന റിച്ചുനെ കണ്ടു തസ്‌നി ചിറി കോട്ടി


പാട്ടൊക്കെ പാടി അടിച്ചു പൊളിച്ചു മുറിയുടെ മുന്നിൽ എത്തിയതും ദേ കിടക്കുന്നു നൗഫി തലച്ചുറ്റി താഴെ. എല്ലാരും ഒരു നിമിഷം പകച്ചു പോയി..


" മാമി.. മാമ.. ഓടിവായോ "

എല്ലാരുടെയും നിലവിളി സുമയയും സിദ്ധിക്കും ഓടി എത്തി. അവർ വന്നപ്പോ തസ്നിയുടെ മടിയിൽ തലവെച്ചു കിടക്കാണ് നൗഫി.. അടുത്ത് തന്നെ അമിയും അവളെ തട്ടി വിളിക്കുന്നുണ്ട്..


" എന്താ എന്തുപറ്റി.. "

സുമയ്യ ബേജാറോടെ ചോദിച്ചു.. അമി വണ്ടി എടുക്ക്.. ഹോസ്പിറ്റലിൽ കൊണ്ടോകം.. അത് കേട്ട് അമി ഒന്ന് മടിച്ചു.. തസ്നിയും അവനെ ഒന്ന് തുറിച്ചു നോക്കി.. കാരണം തസ്നിക്കും അമിക്കും അറിയായിരുന്നു നൗഫിയുടെ തലച്ചുറ്റലിന്റെ കാരണം


" അമി നീ അവളെ എടുക്ക്.. ഞാൻ വണ്ടി എടുക്കാം.. "

റിച്ചു ഇടപെട്ടു


" വേണ്ട.. അനു നീ പോയി ഇച്ചിരി വെള്ളം എടുത്തോണ്ട് വാ "

തസ്‌നി കസിൻസിൽ ഒരാളോടായി പറഞ്ഞു. അവൾ വേഗം പോയി ടേബിളിൽ ഇരുന്ന ജഗ് എടുത്തു കൊണ്ടുവന്നു


" അവൾ രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല.. അതിന്റെ ആയിരിക്കും.. "

എന്നും പറഞ്ഞു കുറച്ചു വെള്ളം അവളുടെ മുഖത്തേക്ക് ഒഴിച്ചു. നൗഫി പതിയെ കണ്ണ് തുറന്നു


" മോളെ.. നൗഫി.. നിനക്ക് കൊഴപ്പൊന്നൂല്ലല്ലോ "

സുമയ്യ അവളെ ചേർത്ത് പിടിച്ചു


" ഇല്ല അമ്മായി.. എനിക്ക് കൊഴപ്പൊന്നുല്ല.." നൗഫി പതിയെ എണീറ്റു.. അമി അവളുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു.


" നീ ഇതു വരെ ഒന്നും കഴിച്ചില്ലേ മോളെ. കല്യാണം ആണെന്ന് കരുതി ഭക്ഷണം ഒഴിവാക്കണം എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ.. നല്ലൊരു ദിവസം ആയിട്ട് എല്ലാരേം വിഷമിപ്പിക്കാൻ "

സിദ്ദിഖ്ന്റെ പറച്ചിൽ കേട്ട് നൗഫി അമിയെ ഒന്ന് നോക്കി.. അവൻ ഒന്നുമില്ലെന്ന് കണ്ണ് കാണിച്ചു..


"ഹ്മ്മ്.. ഇപ്പൊ എങ്ങനുണ്ട്.. ഹോസ്പിറ്റലിൽ പോണോ.. "

അത് കേട്ട് നൗഫി ഒന്ന് ഞെട്ടി


" എ.. ഏയ്‌.. അതൊന്നും വേണ്ട മാമ.. എന്തെങ്കിലും കഴിച്ച ശെരി ആയിക്കോളും.. അമി നീ നൗഫിയെ മുറിയിലേക്ക് ഇരുത്ത്.. ഞാൻ അവൾക്ക് കഴിക്കാൻ എന്തെങ്കിലും എടുക്കാം "

അതും പറഞ്ഞു തസ്‌നി താഴേക്ക് പോയി


" ഇതെന്താ ഇവിടെ ഈ പൊയ്ക്കണത്.. പാലോ "

സുമയ്യ നിലത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു


" അത് മാമി.. ആദ്യരാത്രി ആവുമ്പോ.. ഇങ്ങനെ ഒക്കെ അല്ലെ അതിന്റെ തൊടക്കം.."


" അത് നിനക്ക് എങ്ങനെ അറിയാം.. നിന്റെ കല്യാണം കഴിഞ്ഞിന.. "

അനുന്റെ കളം വരക്കൽ കണ്ട് സിദ്ധിക്ക് അങ്ങനെ ചോദിച്ചതും കേട്ടുനിന്നവരൊക്കെ പൊട്ടിച്ചിരിച്ചു.


" ചില്ല് ഗ്ലാസിൽ കൊടുക്കഞ്ഞത് നന്നായി.. അല്ലെങ്കി ഇപ്പൊ അതും ചിതറിയേനെ.. "

അപ്പോഴേക്കും തസ്‌നി പോയി കിച്ചണിൽ നിന്നും ഫുഡ്‌ എടുത്തോണ്ട് വന്നിരുന്നു.. അവൾ അതുമായി നൗഫിയുടെ റൂമിലേക്ക് പോയി


" ഫസ്റ്റ് നൈറ്റ്‌ന് മുന്നേ ഭാര്യ ഗർഭിണി ആണെന്ന് എല്ലാരും അറിഞ്ഞ അത് എല്ലാർക്കും ഒരു കുറച്ചിലാണ്.. അതോണ്ട് ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ വരുത്താതെ നോക്ക.. കുറച്ചു ദിവസത്തേക്കെങ്കിലും.. "

തസ്‌നി നൗഫിയെ നോക്കാതെ ഫുഡ്‌ അവിടെ വെച്ച പുറത്തിറങ്ങി


" അഹ്.. മതി എല്ലാരും ചുറ്റി തിരിഞ്ഞത്.. പോയി കിടന്നുറങ്ങി.. റിച്ചു തസ്‌നി നിങ്ങളും കിടക്കാൻ നോക്ക്.. "

അത് കേട്ട് തസ്നിയും റിച്ചുവും മുഖത്തോട് മുഖം നോക്കി. പിന്നെ ഒരു ലോഡ് പുച്ഛം അങ്ങോട്ടും ഇങ്ങോട്ടും വാരി വിതറി റൂമിലേക്ക് നടന്നു.


*****************


" ഇപ്പൊ എങ്ങനെ ഉണ്ട്.. "

അടുത്തിരുന്നുള്ള അമിയുടെ ചോദ്യം കേട്ട് നൗഫി അവനെ നോക്കി


" മാമ എന്തിനാ എന്നോട് ചൂടായത്. അവരൊക്കെ അറിഞ്ഞോ "


" അവരൊന്നും ഒന്നും അറിഞ്ഞിട്ടില്ല.. അറിഞ്ഞേനെ.. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ നിക്കായിരുന്നു.. അപ്പോഴേക്കും തസ്‌നി ഇടപെട്ട് സോൾവ് ചെയ്തു.. രാവിലെ മുതൽ ഒന്നും കഴിക്കാത്തതിന്റെ ആണെന്ന് പറഞ്ഞപ്പോ എല്ലരും വിശ്വസിച്ചു "


" ഹ്മ്മ്.. "


" ന്നാ നീ കിടന്നോ.. ഉള്ളിലുള്ള ആൾ ഇന്ന് ടയേഡ് ആയിട്ടുണ്ടാവും.. "

അമി നൗഫിയുടെ കവിളിൽ ഒരു മുത്തം കൊടുത്തു.. നൗഫി അവനെ പുണർന്നു ഉറക്കത്തിലേക്ക് വീണു


****************


റിച്ചുന്റെ മുറിയിൽ എങ്ങും നിശബ്ദത തളം കെട്ടി.. അവനിക് അവളെയോ അവൾക്ക് അവനെയൊ നോക്കാൻ തോന്നിയില്ല.. ദേഷ്യമാണോ സങ്കടമാണോ തനിക്ക് തോന്നുന്നതെന്ന് റിച്ചുവിനും അറിയാൻ പറ്റാത്ത അവസ്ഥ..


" എനിക്കറിയാം.. ഞാൻ സമ്മതിക്കുമെന്ന് നീ ഒരിക്കലും ചിന്തിച്ചു കാണില്ലെന്ന് "

മൗനത്തെ ബേധിച്ചു തസ്‌നി തന്നെ സംസാരത്തിനു തുടക്കമിട്ടു


" എല്ലാം ഓരോ സാഹചര്യങ്ങളാണ്.. ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പാകത്തിനുള്ള സാഹചര്യങ്ങൾ "

അത് കേട്ട് റിച്ചു പുച്ഛത്തോടെ മുഖം തിരിച്ചു


" സാഹചര്യങ്ങൾ മാത്രം നോക്കിയ മതിയോ.. സ്വന്തം തീരുമാനം ചുറ്റും നിൽക്കുന്നവരെ എങ്ങനെ ബാധിക്കും എന്നുകൂടി നോക്കണം.. "


" അങ്ങനെ നോക്കിയത് കൊണ്ടാണ് ഇന്നിങ്ങനെ ഇവിടെ നിക്കുന്നത്.. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഈ ഭാര്യ പദവിയിൽ.. "

കഴുത്തിൽ കിടക്കുന്ന മഹർ അവളൊന്നു കയ്യിലെടുത്തു..


" അതിലേക്ക് ഇങ്ങനെ നോക്കണ്ട.. എന്നേ സംബന്ധിച്ച് അത് വെറും ആഭരണം മാത്രമാണ്.. നിനക്കല്ലെങ്കി മറ്റൊരുത്തിക്ക് ചാർത്തേണ്ടിയിരുന്ന ഒരു സ്വർണഭരണം... നിനക്ക് പകരം വേറെ വല്ലോരും ആയിരുന്നേൽ ചിലപ്പോ ഞാൻ അംഗീകരിച്ചേനെ.. "


" എന്നേ അംഗീകരിക്കില്ലെന്ന് തീർത്തു പറയാൻ പറ്റില്ല റിച്ചു.. ഇതു പടച്ചവന്റെ തീരുമാനമാണ്.. ഒന്നും കാണാതെ രണ്ട് പേരെ അവൻ കൂട്ടിച്ചേർക്കില്ല.. നാളെ ഒരിക്കൽ നമ്മളും സ്നേഹിച്ചു തുടങ്ങിയേക്കാം.. "


" മതി. നിർത്തിക്കോ.. ഈ പറഞ്ഞത് സ്വപ്നം മാത്രായിരിക്കും.. ഒരു പരിചയോം ഇല്ലാത്ത ഒരു കുട്ടിയെ കണ്ടു കല്യാണം കഴിച്ചാൽ പോലും പൊരുത്തപ്പെടാൻ കഴിഞ്ഞേനെ.. ഒരു സഹോദരിയെ പോലെ കണ്ട നിന്നെ ഞാൻ എങ്ങനെ "

റിച്ചു തസ്നിയുടെ കൈത്തുടയിൽ പിടിച്ചു അമർത്തി. അവൾക്ക് നോവുന്നുണ്ടായിരുന്നു


" പിന്നെന്തിനാ റിച്ചു നീ സമ്മതിച്ചേ.. ഞാൻ സമ്മതിക്കില്ല എന്ന ധൈര്യത്തിലാണെന്ന് പറയണ്ട.. അവൾ എനിക്ക് ഒരു അനിയത്തി മാത്രമാണെന്ന് പറഞ്ഞു നിനക്ക് എതിർക്കായിരുന്നു.. അവസാന നിമിഷം മറ്റൊരു വിവാഹത്തിന് സമ്മതിക്കായിരുന്നു.. ഇതൊന്നും ചെയ്യാതെ എന്നോട് കയർത്തിട്ട് ഒരു കാര്യവുമില്ല.. "


" എന്റെയും നിന്റെയും ഉമ്മമാരുടെ കണ്ണീരിനു മുന്നിൽ ഞാൻ തോറ്റുപോയതാണ്.. അല്ലാതെ.. "


" ശെരിയാ.. പ്രിയപ്പെട്ടവരുടെ കണ്ണ് കലങ്ങിയാൽ നെഞ്ച് പിടയും.. അത് എല്ലാർക്കും അങ്ങനെ തന്നെയാ.. എനിക്കും.. അങ്ങനെ ഒരാളുടെ കണ്ണുനീര് കാരണമാണ് ഇന്ന് ഞാനും ഇവിടെ നിക്കുന്നത് "

കൂടുതൽ വിവരിക്കാൻ നിൽക്കാതെ തസ്‌നി ബെഡിന് ഒരറ്റത്തു പുറം തിരിഞ്ഞ് കണ്ണടച്ചു കിടന്നു


അല്പ നേരം കഴിഞ്ഞു കാണും.. ഒന്ന് തിരിഞ്ഞു കിടന്നപ്പോ ഉണ്ട് തന്നെ തുറിച്ചു നോക്കിക്കൊണ്ട് റിച്ചു നിക്കുന്നു


" മ്മ്.. ന്ത്യെ.. എന്നേ ആദ്യായിട്ട് കാണുവാണോ.. ഇങ്ങനെ നോക്കി നിക്കാൻ.."


" നിന്നോട് ആരു പറഞ്ഞു എന്റെ ബെഡിൽ കയറി കിടക്കാൻ.. "


" അതിന് ആരേലും പറയണോ.. എനിക്ക് ഉറക്കം വന്നു.. ഞാൻ കെടന്നു.. പിന്നെ തറയിൽ കിടക്കാൻ ഒന്നും എന്നേ കിട്ടില്ല.. കണ്ട്രോൾ ഉണ്ടെങ്കി ഇവിടെ കിടക്കാം.. അല്ലെങ്കി വേറെ എവിടെ എങ്കിലും കിടക്കാം.."

തസ്‌നി വീണ്ടും ഉറക്കം നടിച്ചു കിടന്നു..


റിച്ചു നിലത്തു രണ്ട് ചവിട്ട് ചവിട്ടി അരികിൽ ഉള്ള സോഫയിൽ കിടന്നു.. കണ്ട്രോൾ ഇല്ലാത്തോണ്ടൊന്നും അല്ലാട്ടോ 😜.. നോട്ട് തെ പോയിന്റ്.... ഏഹ്..


*******************


രാവിലെ അമി എണീക്കുമ്പോ നൗഫി തട്ടും പുറത്തു എലി പായുന്ന കണക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..


" ഇയ്യെന്താ മോർണിംഗ് വാക്കിലാണോ.. "

അമിയുടെ ആക്കിയുള്ള ചോദ്യം കേട്ട് അവൾ കണ്ണ് കൂർപ്പിച്ചു


" താഴോട്ട് ഇറങ്ങിപ്പോവാൻ പേടിച്ചിട്ടാ.. അവിടെന്ന് വല്ല സ്മെല്ലും അടിച്ച ശർദ്ധിച്ചാലൊന്ന പേടി.. "


" ഔ ന്റെട.. അങ്ങനെ ഒന്നുണ്ടല്ലോ ലെ.. ഈ ശർദി ഇല്ലാണ്ട് പ്രസവിക്കാൻ പറ്റൂലെ.. "


" ഇപ്പൊ എന്റെ പേർ എടുക്കലാണോ വലുത്.. സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ വഴി പറ അമിക്ക.. "

അമി അൽപ നേരം ആലോചിച്ചു.. എന്നിട്ട് അവളെ കൂട്ടി താഴേക്ക് പോയി..


" ആഹ്.. മോള് വന്നോ.. ഇപ്പൊ എങ്ങനുണ്ട്.. പിന്നെ തലചുറ്റൽ വല്ലോം ഉണ്ടായോ.. "

സുമയാന്റെ മുഖത്തേക്ക് നോക്കി  അവൾ ഒന്ന് ചിരിച്ചു 


" തസ്‌നി.. "


" അവൾ ഇവിടെ ഉണ്ടായിരുന്നു.. റിച്ചൂന് ചായകൊടുക്കാൻ ഇപ്പൊ വിട്ടേ ഉള്ളു.. 

ന്നാ നിങ്ങൾ കുടിക്ക്.. ഉപ്പ ഉണ്ട് പുറത്ത്.. ഞാൻ ഒന്ന് പോയി നോക്കട്ടെ "

കിച്ചൻ ഭാര്യക്കും ഭർത്താവിനും വിട്ടു കൊടുത്ത് സുമയ്യ പോയി


" ഹോ.. അതേതായാലും നന്നായി.. ഇനി ഇയ്യ് ധൈര്യായിട്ട് കുടിക്കെ വാൾ വെക്കെ .. എന്താന്ന് വെച്ച ചെയ്തോ.. "


" കളിയാക്കിക്കോ.. അന്ന് എന്തായിരുന്നു. "

നൗഫി കെർവിച്ചു


" ഇക്കാന്റെ മുത്തിനെ ഞാൻ കളിയാക്കുവോ.. ഇജ്ജ് ബേഗം ആ ചായ കുടിക്ക്.. അടുത്ത ഈറ്റിംഗ് ടൈമ് ആവുമ്പഴേക്കും നമുക്ക് എങ്ങോട്ടെങ്കിലും മുങ്ങാം.. "

നൗഫിയെ അവിടെ ഇരുത്തി അമിയും ചായയുമായി പുറത്തേക്ക് ഇറങ്ങി

******************


മാമി കൊടുത്ത് വിട്ട ചായ തണുപ്പാറാൻ മേശപ്പുറത്തു വെച് തസ്‌നി കണ്ണാടിക്ക് മുന്നിൽ നിന്നും..കണ്ണാടിയിൽ നോക്കി മുടി ചീവി ഒതുക്കുന്ന ഗ്യാപ്പിൽ ചുണ്ടിൽ ഏതോ ഒരു ആൽബം പാട്ട് തത്തി കളിക്കുന്നുണ്ടായിരുന്നു.. അവളുടെ കുയിൽ നാദം കേട്ട് റിച്ചു മെല്ലെ കണ്ണുകൾ വലിച്ചു തുറന്നു


" ഓ.. കുയിലല്ല.. കാക്കയായിരുന്നോ.. "

റിച്ചു മെല്ലെ പറഞ്ഞു എണീറ്റു. മേശക്ക് മുകളിൽ ഇരുന്ന ചായ അവൻ കണ്ടെങ്കിലും എടുക്കാതെ റൂമിനു വെളിയിൽ ഉള്ള ബാൽക്കണിയിലേക്ക് പോയി.. മുറ്റത് ഉമ്മയും ഉപ്പയും അമിയും ഉണ്ട്.. ഒരു ചെറു ചിരിയോടെ അവനും അവരുടെ അടുത്തേക്ക് ചെന്നു. കൊറേ നാൾക്ക് ശേഷമാണ് അവർക്കിടയിൽ അങ്ങനൊരു സൗഹൃദസംഭാഷണം. ഇടക്കൊന്നു പാളി നോക്കിയപ്പോ തസ്നിയും അത് കണ്ടു..


അവൾക്കും അവിടെ പോയി ഇരിക്കാൻ തോന്നിയെങ്കിലും നൗഫിയെ കൂടി ആ കൂട്ടത്തിൽ കണ്ടപ്പോ അവൾ ഉൾവലിഞ്ഞു.. കൊറച്ചു നേരം അവിടെ ഇരുന്നു നൗഫിയും അകത്തേക്ക് പോയി 


" റിച്ചു.. ഇന്ന് ഈവെനിംഗ് റിസെപ്ഷൻ ഉണ്ട് ട്ടോ.. "

സിദ്ധിക്ക്


" അത് എനിക്കറിയാം.. "


" അറിഞ്ഞോണ്ട് മുങ്ങേണ്ട എന്ന് കരുതിയിട്ടാണ്.. ആഹ്.. അമി മജീദിനെ വിളിച്ചു എല്ലാം ഓകെ അല്ലെ എന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിക്കോ.. "


" കൊറച്ചു കഴിഞ്ഞ് നമുക്ക് മൂന്നാൾക്കും കൂടി ഓഡിറ്റോറിയത്തിലേക്ക് പോയി നോക്കിയ പോരെ.. "


" ഇന്നലെ എല്ലാരേം വിളിച്ചു കല്യാണം നടത്തിയതല്ലേ.. അതിന്റെ പുറത്തു ഒരു റിസപ്ഷൻ കൂടി വേണായിരുന്നോ "

റിച്ചു


" വേണം.. ഞങ്ങളെ മക്കളെ കല്യാണം എങ്ങനെ ഒക്കെ വേണം ന്ന് ഞങ്ങൾക്കൊരു ആഗ്രഹം ഉണ്ട്.. അത് അതുപോലെ തന്നെ നടക്കുള്ളു.. "

സുമയ


" ഓ.. ആയിക്കോട്ടെ. " 

വീണ്ടും എന്തൊക്കെയോ പറഞ്ഞു വാപ്പയും മക്കളും ഉമ്മയും അവിടെ ഇരുന്നു.


" ന്നാ റിച്ചു.. നിങ്ങൾ രണ്ടാളും പോയി വേഷം മാറി വാ.. ഓഡിറ്റോറിയം വരെ ഒന്ന് പോകാം.. പിന്നെ ടൗണിൽ ഒന്ന് രണ്ട് കടയിൽ കേറാൻ ഉണ്ട്.. "

ഉപ്പ പറഞ്ഞത് കേട്ട് അമിയും റിച്ചുവും എണീച് പോന്നു.


വൈകുന്നേരം എല്ലരും കൂടെ ഓഡിറ്റോറിയത്തിലേക്ക് പോയി.. റഹീമിന് തസ്നിയെ കാണുമ്പോ ഒരു വലിയ മത്സരത്തിൽ ജയിച്ച സന്തോഷമായിരുന്നു.. പക്ഷെ തസ്‌നി മുഖം കൊടുത്തില്ല.. വന്നവരും പോകുന്നവരും മണവാട്ടിമാരുടെ മൊഞ്ചിനെ വാഴ്ത്തി.. തസ്നിക്ക് എല്ലാം കൂടെ ശ്വാസം മുട്ടുന്ന ഫീൽ ആയിരുന്നു..


ഒരല്പം ആശ്വാസത്തിനു വേണ്ടി അവൾ ഓഡിറ്റോറിയത്തിനു ആളൊഴിഞ്ഞ കോണിലേക്ക് മാറി.. പെട്ടന്ന് ഏതോ രണ്ടു കരങ്ങൾ തന്നിലേക്ക് അമർന്നത് അവൾ അറിഞ്ഞു.. അയാളുടെ ബലിഷ്ഠമായ കരങ്ങളിൽ അവൾ ഞെരിഞ്ഞമർന്നു


മുഖം മറച്ചിരുന്നെങ്കിലും അയാളുടെ ഇരു മിഴികളും അവളുടെ ഉള്ളിൽ ഒരു ഭയം ഉണ്ടാക്കി.. കൊറച്ചു നേരം അവളെ തന്നെ നോക്കി നിന്നു കൈകൾ അയച്ചു അയാൾ ഇരുട്ടിലേക്ക് മറഞ്ഞു...


തനിക്ക് മുന്നിൽ മിന്നിമറഞ്ഞ രൂപത്തെ അന്നെഷിച്ചു ഏറെ നേരം അവൾ അലഞ്ഞു.. കണ്ടെത്താനായില്ല.. അപ്പോഴേക്കും ആളുകളുടെ തിക്കും തിരക്കും അയാളെ കണ്ടെത്തുന്നതിൽ നിന്നും അവളെ പിന്തിരിപ്പിച്ചു


" എങ്കിലും ആരായിരിക്കും അയാൾ.. എന്താണ് അയാളുടെ നോട്ടത്തിന്റെ അർത്ഥം.. എന്റെ ശത്രുവാണോ.. അതോ മിത്രമാണോ.. "

റിസപ്ഷൻ ഒക്കെ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഈ ചോദ്യങ്ങൾ മാത്രം തസ്നിയെ വേട്ടയാടിക്കൊണ്ടിരുന്നു


" തസ്‌നി ഇയ്യ് ഏത് ലോകത്താണ്.. പോയി ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞത് പോലും നീ കേട്ടില്ല.. "

സുമയ്യ


" ഏഹ്.. ഒന്നുല്ല മാമി.. ഇപ്പൊ വര "


" ആഹ്.. പോകുന്നെന് മുന്നേ രണ്ടാളോടും ആയി ഞങ്ങക്ക് ഒരു കാര്യം പറയാൻ ഉണ്ട്.."

സിദ്ധിക്കും സുമയായും ഒരുമിച്ചു നിന്നു.. പറയാൻ പോകുന്നതെന്താ എന്നുള്ള ഭാവേന തസ്നിയും നൗഫിയും..


" ഇതുവരെ ഞങ്ങൾ നിങ്ങടെ മാമനും മാമിയും ഒക്കെ ആയിരുന്നിരിക്കാം.. പക്ഷെ ഇനി മുതൽ അങ്ങനെ അല്ല.. ഞാൻ ഉപ്പയും ഇവൾ ഉമ്മയുമാണ്.. ഞങ്ങക്ക് നിങ്ങൾ ഞങ്ങടെ സ്വന്തം മക്കളും.. നിങ്ങൾ ഉമ്മ ഉപ്പ എന്ന് വിളിച്ചു കേക്കാനാണ് ഞങ്ങക്കിഷ്ടം... അല്ലെ സുമി "


" അതെ.. "

അത് കേട്ട് തസ്നിയും നൗഫിയും ഒന്ന് പുഞ്ചിരിച്ചു.. രണ്ടു പേരും ശെരി എന്ന് തലയാട്ടി മുറിയിലേക്ക് വിട്ടു.


" തസ്‌നി.. നിനക്കെന്നോട് ദേഷ്യം ഉണ്ടോ.. "

മുറിക്ക് മുന്നിലെത്തിയതും നൗഫി അവളെ പിടിച്ചു നിർത്തി ചോദിച്ചു.

അത് കേട്ട് തസ്‌നി ചിരിക്കുകയാണ് ചെയ്തത്..


" ഇനി എന്തിനാ അതൊക്കെ അറിഞ്ഞിട്ട്.. എല്ലാം കഴിഞ്ഞില്ലേ.. നീ ആഗ്രഹിച്ചതും എന്നോട് ചോദിച്ചതും നിനക്ക് കിട്ടിയില്ലേ.. അതിനപ്പുറത്തേക്ക് ഒന്നും ചികഞ്ഞു നോക്കണ്ട.."

കൈത്തണ്ടയിൽ ഉണ്ടായിരുന്ന നൗഫിയുടെ കൈകൾ വിടുവിച്ചു തസ്‌നി റൂമിൽ കയറി വാതിൽ അടച്ചു.. നൗഫിയുടെ കണ്ണുകൾ നിറഞ്ഞെങ്കിലും ആരും കാണാതെ അത് തുടച്ചു കളഞ്ഞു അവളും റൂം ലക്ഷ്യം വെച് നടന്നു


ഇതെല്ലാം കണ്ടോണ്ട് റിച്ചു കൊറച്ചപ്പുറം നിക്കുന്നത് രണ്ടാളും ശ്രേദ്ധിച്ചിരുന്നില്ല.. റിച്ചൂന് രണ്ടുപേരുടെയും സംസ്കാരത്തിന്റെ പൊരുൾ മനസിലാവുന്നുണ്ടായിരുന്നില്ല


" തസ്‌നി എന്തായിരിക്കും നൗഫിനോട് അങ്ങനെ പറഞ്ഞത്.. ഇനി തസ്നിക്ക് ഇഷ്ടം അമിയെ ആയിരുന്നിരിക്കുമോ.. നൗഫിക്ക് അമിയെ ഇഷ്ടം ആണെന്നെങ്ങാൻ പറഞ്ഞപ്പോ ഒഴിഞ് കൊടുത്തതായിരിക്കുമോ."

സ്വയം കൂട്ടിക്കുറിച്ച സംശയങ്ങൾ മനസിലിട്ട് റിച്ചു സമാധാനം കളഞ്ഞു.. പിന്നെ അവന്റെ മനസ് മുഴുവൻ തസ്നിയും നൗഫിയും തമ്മിലുള്ള സംസാരം മാത്രമായി.


അന്നത്തെ രാത്രി മുറിയിലേക്ക് പോകാതെ റിച്ചു ടെറസിൽ കഴിച്ചു കൂട്ടി.. അവിടെ കിടന്ന് അവൻ ഉറങ്ങിപ്പോയി... രാവിലെ സൂര്യപ്രകാശം നേരിട്ട് മുഖത്ത് പതിഞ്ഞതും കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു അവൻ എണീറ്റു. എണീറ്റത് ഞാൻ ഇന്നലെ ഇവിടെ ആണോ കിടന്നേ എന്നുള്ള ഭാവത്തിൽ ചുറ്റുമോന്ന് കണ്ണോടിച്ചു.. വിദൂരതയിലേക്ക് കണ്ണും നട്ട് കുറച്ചു നേരം ഇരുന്നു താഴേക്ക് ഇറങ്ങി


" ആഹ്.. ഇജ്ജെവിടുന്നാ ഈ എണീറ്റ് വരുന്നത്.. "

ഉമ്മാന്റെ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി


" ഞ.. ഞാൻ ഇന്നലെ ഫ്രണ്ട് വിളിച്ചിരുന്നു.. അപ്പൊ അവനോട് സംസാരിച്ചു അങ്ങനെ കിടന്നു ഉറങ്ങിപ്പോയി.. "


" മ്മ്.. ശെരി.. പല്ല് തേച് വന്നു ചായ കുടിക്ക്.. ഒരു ഭർത്താവ് ആണെന്ന ബോധം പോലും അവനില്ല.. "

സുമയ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പോയി.. റിച്ചു തല ചൊറിഞ്ഞു റൂമിലേക്ക് വിട്ടു

തസ്നിയെ കണ്ടെങ്കിലും ഒന്നുമിണ്ടാതെ അവൻ അവന്റെ പണി നോക്കി

അത് പിന്നെ പുത്തരി അല്ലാത്തോണ്ട് അവളും മൈൻഡ് ആക്കിയില്ല. അവൻ ഒരു ടവലും എടുത്ത് ബാത്‌റൂമിൽ കയറി.


കുളിയും പല്ല് തേപ്പും ഒക്കെ കഴിഞ്ഞു വന്നപ്പോഴും അവൾ അവിടെ ഇരിപ്പുണ്ട്.


" ഇവൾക്ക് ഈ വീട്ടിൽ ഒരു പണിയും ഇല്ലേ. ഫുൾ ടൈമ് ഇതിനകത്ത.. മനുഷ്യന് ഒരു സ്വാതന്ത്ര്യം തരാതെ "

തുണിയില്ലാതെ നടന്ന മുറിയിലെ സ്വാതന്ത്ര്യനിഷേധത്തെ ഓർത്തു റിച്ചുന്റെ മനസ് വിങ്ങി


പെട്ടന്ന് ഡോറിൽ ഒരു മുട്ട്.. തസ്‌നി എണീറ്റ് പോയി ഡോർ തുറന്നു. അമിയായിരുന്നു..


" നിന്റെ ഫോണെന്താ സൈലന്റ് ആണോ. വിളിച്ചിട്ട് കിട്ടുന്നില്ലന്നും പറഞ്ഞു മാമി വിളിച്ചിരുന്നു... "

അമിയുടെ അടുത്ത് നിക്കുന്ന തസ്നിയെ റിച്ചു ഇടംകണ്ണിട്ട് വീക്ഷിച്ചു..


" അത് സൈലന്റ് ഒന്നും അല്ല.. എടുക്കേണ്ട കോളാണെന്ന് തോന്നിയില്ല.. അതോണ്ടാ എടുക്കാഞ്ഞത്.. ഇതു പറയാൻ ആണോ നീ വന്നത്.."


" അല്ല. നമ്മളോട് നാലുപേരോടും ഇന്ന് വൈകുന്നേരം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.. അത് പറയാനാ വിളിച്ചത്."


" ഹ്മ്മ്.. ഞാൻ ഇല്ല.. നിങ്ങൾ രണ്ടാളും പോയിട്ട് പോരെ.. "


" അങ്ങനെ പറഞ്ഞ എങ്ങനെയ.. നിന്റെ വീട്ടിലേക്കല്ലേ വിളിക്കുന്നത്. അതും നിന്റെ ഉമ്മ.. "


" എന്റെ പൊന്ന് അമി.. അല്ലാത്തപ്പോ അവിടെ നിക്കാറില്ല.. പിന്നല്ലേ ഇപ്പൊ.. നിങ്ങൾക് പോണേൽ പൊയ്ക്കോ.. "


" എല്ലാരോടും കൂടി ചെല്ലാൻ അല്ലെ പറഞ്ഞത്.. നമുക്ക് പോകാം അമി.. അതിന് നീ ഇവളുടെ കാൽ പിടിക്കൊന്നും വേണ്ട.. "

അമിയുടെയും തസ്നിയുടെയും സംസാരത്തിനു ഇടക്ക് കയറി റിച്ചു പറഞ്ഞു.. അത് കേട്ട് തസ്‌നി അവനെ ഒന്ന് നോക്കി


റിച്ചുന്റെ മനസിൽ ഉദ്ദേശം വേറെ ആയിരുന്നു.. അമിയോട് വല്ല ഇഷ്ടോം തസ്നിക്കുണ്ടായിരുന്നെങ്കിൽ അതിന്റെ എന്തെങ്കിലും ഒരു തെളിവ് അവളുടെ മുറിയിൽ കാണാതിരിക്കില്ല.. അത് കണ്ടെത്തലായിരുന്നു ലക്ഷ്യം..


"( അപ്പൊ നിങ്ങൾ ചോദിക്കും അത് കണ്ടെത്തിയിട്ട് എന്തിനാ ന്ന് അല്ലെ.. സ്വന്തം സഹോദരന്റെയും സഹോദരിയുടെയും ജീവിതത്തിൽ നാളെ ഒരു വിള്ളലുണ്ടാകരുതെന്ന ഉദ്ദേശശുദ്ധി മാത്രേ ഇതിനുള്ളു ട്ടോ.. ")


"ഹ്മ്മ്.. ശെരി.. ഞാനും നൗഫിയും ഒന്ന് പുറത്തു പോകാ.. നിങ്ങൾ വരുന്നോ.. ഒന്ന് കറങ്ങിയേച്ചും വര.."

അമിയുടെ ചോദ്യം കേട്ട് റിച്ചു അവനെ ഒരു നോട്ടം നോക്കി.. പുറകിൽ നിന്നിരുന്ന കക്ഷിയുടെ മുഖത്തെ ഭാവവും അമി സ്വയം വായിച്ചെടുത്തു


" ഹൌ... വരുന്നോ എന്നേ ചോയ്ച്ചുള്ളൂ.. അതിനിങ്ങനെ നോക്കി ദഹിപ്പിക്കണോ.. ഇല്ലെങ്കി ഇല്ലാന്ന് പറഞ്ഞ പോരെ."

അമി മെല്ലെ സ്ഥലം കാലിയാക്കി.. തസ്‌നി വീണ്ടും ഫോണിലേക്ക് മുഖം പൂഴ്ത്തി ഇരിന്നു.. റിച്ചു ഡ്രെസ്സൊക്കെ മാറി താഴോട്ട് ഇറങ്ങി


****************


വൈകുന്നേരം തസ്‌നി മനസില്ല മനസോടെ വീട്ടിലേക്ക് പോകാൻ തയാറായി. നൗഫിയും അമിയും വളരെ അതികം സന്തോഷത്തിലാണ്. റിച്ചുന്റെ കാര്യം പിന്നെ പറയണ്ടല്ലോ..


" ന്നാ ശെരി മക്കൾ പോയിട്ട് വാ.. "

സുമയ അവരെ യാത്രയാക്കി. കയറിചെല്ലുമ്പോ തന്നെ റഹീമും സുഹറയും ഉമ്മറത്തു അവരെ സ്വീകരിക്കാൻ നിൽപുണ്ടായിരുന്നു.


" മരുമക്കൾ ആയപ്പോ നിങ്ങക്ക് ബഹുമാനം കൂടിയോ .. ചുറ്റി തിരിഞ്ഞു നിക്കാതെ അവിടെ ഇരിക്കു റിച്ചു.. "

റഹീം അതും പറഞ്ഞു തസ്നിയെ ഒന്ന് നോക്കി. അവൾ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ നിൽപ് തുടർന്നു.. നൗഫി ഉമ്മാന്റെ കൂടെ അടുക്കളയിലേക്ക് ഓടി


" ഇയ്യെന്താ തസ്‌നി ഇവിടെ തന്നെ നിന്നത്.. വാ.. നൗഫി അതാ അവിടെ ഇരുന്നു കഴിക്കുന്നു "

സുഹറ ഒരു അതിഥിയെ കൂട്ടിക്കൊണ്ട് പോകുന്ന പോലെ തസ്നിയെ വിളിച്ചോണ്ട് പോയി


" സുഖല്ലേ.. മക്കളെ നിങ്ങക്ക്.. പോയിട്ട് രണ്ട് ദിവസെ ആയിട്ടുള്ളുച്ചാലും കൊറേ ആയ പോലെ തോന്ന ഉമ്മാക്ക് "


" ഞങ്ങക്ക് അവിടെ എന്തേലും കുറവ് വരും എന്ന് ഉമ്മാക്ക് തോന്നുന്നുണ്ടോ.. ഒന്നുല്ലെങ്കിലും ഞങ്ങൾ നിക്കുന്നത് ഉമ്മാന്റെ ആങ്ങളന്റേം ഭാര്യയുടെയും കൂടെയല്ലേ.. അവര് ഞങ്ങളെ വിഷമിപ്പിക്കുവോ.. പൊന്നുപോലെ നോക്കുന്നുണ്ട് "

തീറ്റക്കിടയിൽ നൗഫി പറഞ്ഞു.


" നീ എന്താ ഈ മിണ്ടാതെ നിക്കുന്നത്.. എങ്ങോട്ടോ വന്നത് പോലെ.. "

തസ്നിയോട് സുഹറ പരിഭവം പറഞ്ഞു


" അവൾ സംസാരിക്കുന്നുണ്ടല്ലോ.. പിന്നെന്തിനാ ഞാനും കൂടെ അത് തന്നെ പറയുന്നത്. "

അവൾ അവളുടെ മുറിയിലേക്ക് വിട്ടു.. സുഹറ നൗഫിയെ ഒന്ന് നോക്കി


" അവിടേം ഇങ്ങനെ തന്നെ ആണ്. ഇടക്ക് മുറിയിൽ നിന്ന് പുറത്തേക്ക് വരും.. അപ്പൊ ഉമ്മാക്ക് എന്തെങ്കിലും സഹായിച്ചു കൊടുക്കും.. വീണ്ടും ആ മുറിയിൽ തന്നെ.. ഞങ്ങൾ ഒരുമിച്ചൊരു സംസാരം പോലും അവിടെ ഉണ്ടായിട്ടില്ല.. ഞാൻ കൂടെ ഒപ്പമുണ്ടെൽ അവൾക്കൊരു കൂട്ടാവുമല്ലോ എന്ന് കരുതിയ ഞാൻ സമ്മതിച്ചത്.  ഇത്പ്പോ ഞാൻ അവൾക്കൊരു അധികപ്പറ്റ് ആയത് പോലെ.. ഇങ്ങനെ ഒക്കെ ചെയ്യാനും മാത്രം അവർക്കൊന്നും ജീവിതത്തിൽ സംഭവിച്ചിട്ടില്ല.. ഇതൊരു തരം അഹങ്കാരം ആണുമ്മ. "

നൗഫി പറഞ്ഞത് മുഴുവൻ കേട്ട് സുഹറ നെടുവീർപ്പിട്ടു


" അവളുടെ മനസ്സിൽ എന്താണെന്ന് അവൾക്കല്ലേ അറിയൂ.. കാരണം ഉണ്ടാകും. അവളെ നമുക്ക് അറിയാത്തതൊന്നുമല്ലല്ലോ. അന്റെ ഉപ്പ അത്രക്ക് അവളെ നോവിച്ചിട്ടുണ്ട്.. അതും ഒരു കാരണമായിട്ടുണ്ടാവും ഈ മൗനത്തിന് "


" ഉപ്പ പറഞ്ഞതും ചെയ്തതും ഒക്കെ മകളോടുള്ള ഉത്തരവാദിത്തമായി കണ്ട് ക്ഷമിക്കാവുന്നതേ ഉള്ളു "

സുഹറ ഒന്ന് മൂളി വിറകെടുക്കാൻ ആണെന്നും പറഞ്ഞു പുറത്തേക്കിറങ്ങി. അപ്പഴാണ് നൗഫി പറഞ്ഞത് മുഴുവൻ കേട്ടോണ്ട് നിന്ന തസ്നിയെ അവൾ കണ്ടത്.


" നിന്റെ ജീവിതത്തിൽ നീ എന്ത് ആഗ്രഹിച്ചുവോ അത് നിനക്ക് കിട്ടി കഴിഞ്ഞു.. ഇനി നിനക്ക് ആരെ വേണങ്കിലും വിമർശിക്കാം.. അല്ലെ.. നൗഫിന്റെ സ്ഥാനത് നിന്ന് ചിന്തിച്ചാലേ നൗഫിന്റെ അവസ്ഥ മനസിലാകൂ എന്നല്ലേ നീ അന്ന് പറഞ്ഞത്.. അതുപോലെ തസ്‌നി ആയി ജീവിച്ചു നോക്കണം. അപ്പഴേ തസ്‌നി അനുഭവിക്കുന്നത് എന്താന്ന് അറിയാൻ കഴിയു. "

അവളുടെ നോട്ടത്തിന് മുന്നിൽ നൗഫി തലകുനിച്ചു നിന്നു..


*****************

ഉമ്മയും നൗഫിയും അടുക്കളയിൽ തിരക്കിട്ട പണിയിലാണ്. തസ്‌നി പലവട്ടം പോകാൻ മടിച്ചെങ്കിലും പിന്നെ എണീറ്റു അവരുടെ അടുത്തേക്ക് ചെന്നു. ആ സമയമത്രയും റിച്ചുവും തസ്നിയും കണ്ടിട്ടില്ലെന്ന് തന്നെ പറയാം.


തസ്നിയെ കണ്ടപ്പോ നൗഫിക്ക് എന്തോ മുഖത്ത് നോക്കാൻ കഴിയാത്ത പോലെ തോന്നി.. അവര് ചെയ്യുന്നതൊക്കെ നോക്കി തസ്‌നി അവിടെ ഇരുന്നു.. പെട്ടന്ന് നൗഫിക്ക് ശർദിക്കാൻ വരുന്ന പോലെ തോന്നി.. അവളുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോ തസ്നിക്കും ഡൌട്ട് അടിച്ചു.. അടുത്ത നിമിഷം നൗഫി പുറത്തേക്ക് ഓടി..


" ഇവൾക്കെന്താ ഇപ്പൊ ഒരു ശർദി.. "

സുഹറ..


" അത്. അതവൾക്ക് കല്യാണത്തിന്റെ അന്നും ഉണ്ടായി.. രാത്രി.. അന്നത്തെ ഭക്ഷണം പിടിച്ചില്ലെന്ന് തോന്നുന്നു.. വയർ വേദന എന്നൊക്കെ പറയണ കേട്ടിരുന്നു അമി.. "

തസ്‌നി നൗഫിയെ കള്ളം പറഞ്ഞു രക്ഷപ്പെടുത്തി..


" ന്നാ പിന്നെ ഡോക്ടറേ ഒന്ന് കാണിക്കായിരുന്നില്ലേ... "


" ഇന്നലെ കൊഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.. ഇന്നിപ്പോ ഇവിടെ വന്നു എന്തൊക്കെയോ വാരി വലിച്ചു തിന്നില്ലേ.. അതിന്റെ ആയിരിക്കും.. നീ റൂമിലേക്ക് പൊയ്ക്കോ.. ബാക്കി ഞാൻ ചെയ്തോളാം.. "


ഹാളിൽ റിച്ചുവും അമിയും റഹീമും വർത്തനത്തിലാണ്.. നൗഫി മുറിയിലേക്ക് പോകുന്നത് കണ്ട് അമി എന്താ എന്ന് ചോദിച്ചെങ്കിലും ഒന്നുല്ലന്ന് അവൾ കണ്ണുകൊണ്ട് കാണിച്ചു..അപ്പോഴാണ് പുറത്തൊരു കാളിങ് ബെൽ കേട്ടത്. റഹീം പോയി വാതിൽ തുറന്നു.

തസ്നിയുടെ കൂട്ടുകാരി അഞ്ജുവായിരുന്നു അത്.


" അഞ്ജനയോ.. എന്താ ഈ നേരത്ത്.. വാ കയറ്.. "


" തസ്‌നി ഇവിടെ ഉണ്ടെന്ന് പറഞ്ഞായിരുന്നു.. അപ്പൊ അവളെ ഒന്ന് കാണാന്ന് വിചാരിച്ചു വന്നതാണ്.. "


" ഈ രാത്രിയാണോ വരുന്നത്.. നേരം വെളുത്തിട്ട് വന്ന മതിയായിരുന്നു "

റഹീം അവളോട് പെരുമാറ്റത്തിൽ അല്പം താല്പര്യക്കുറവ് കാണിച്ചു

അപ്പോഴേക്കും തസ്‌നി എത്തിയിരുന്നു.. അവൾ അഞ്ജുവിനെ കണ്ടതും ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. 


" എന്റെ ഫ്രണ്ട് ആണ്. അഞ്ജന.. ഹോസ്റ്റലിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു "

റിച്ചുനോട് വളരെ സൗമ്യമായി അവൾ പറഞ്ഞു. റിച്ചു അഞ്ജുവിനോട് ചിരിച്ചു.. അവൾ തിരിച്ചും


" നമുക്ക് പുറത്തേക്കിരിക്കാം.. "

തസ്‌നി അവളെ കൂട്ടി മുറ്റത്തെ ഇരിപ്പിടത്തിലേക്ക് പോയി.. അവര് പുറത്തോട്ടിറങ്ങിയതും റിച്ചു അതൊരു അവസരമായി കണക്കാക്കി. അവൻ ഒരാളെ വിളിക്കാൻ ഉണ്ടെന്നും പറഞ്ഞു മുറിയിലേക്ക് വിട്ടു..


മുറി മൊത്തം അവനോന്ന് പരിശോധിച്ചു.. പ്രത്യക്ഷത്തിൽ ഒന്നും തന്നെ അവനു കിട്ടിയില്ല.. അവനു ദേഷ്യം തോന്നി. വാരിവലിച്ചിട്ടതെല്ലാം തിരികെ വെക്കാനും അവൻ മറന്നില്ല.. തെല്ലു നിരാശയോടെ അവൻ കട്ടിലിൽ ഇരുന്നു.. പെട്ടന്ന് സ്റ്റഡി ടേബിളിന്റെ ഡ്രോയറിനു മുകളിൽ ചെറിയൊരു ഗ്യാപ്പിൽ എന്തോ ഒന്ന് ഇരിക്കുന്നതായി അവൻ കണ്ടു. അത് കയ്യിലെടുത്തു തിരിച്ചും മറിച്ചും ഒന്ന് നോക്കി. ചെറിയൊരു പോക്കറ്റ് ഡയറി


തനിക്ക് വേണ്ടത് അതിലുണ്ടാവും എന്ന വിശ്വാസത്തിൽ അവൻ അത് തുറന്നു നോക്കി.. പക്ഷെ അതിലെ പേജുകൾ അധികവും കീറിക്കളഞ്ഞിരുന്നു.. ഒന്നൊഴികെ..

പല അക്ഷരങ്ങളും കണ്ണീരിനാൽ മാഞ്ഞു പോയിരുന്നു...

അതിൽ അവസാനം കുറിച്ച പേര് അവനെ അസ്വസ്ഥാനക്കി.. മി.. എന്നുമാത്രം ഉണ്ടായിരുന്നു.. അത് അമി എന്ന് തന്നെ ആയിരിക്കും എന്നവൻ ഉറപ്പിച്ചു.എഴുതിയത് അവൻ വായിച്ചു


" നിന്നെ ഞാൻ ഒരിക്കലും പ്രണയിച്ചിട്ടില്ല.. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ ഒരു അവസരം വീട്ടുകാർ തന്നപ്പോ നിന്നെയാണ് ഓർമ വന്നത്.. പക്ഷേ നിന്റെ മറുപടി എന്നേ തളർത്തിക്കളഞ്ഞു. ഇന്ന് നിന്നെ എനിക്ക് കിട്ടില്ലെന്ന്‌ പൂർണബോധ്യം ഉണ്ടായിട്ടും ഞാൻ നിന്നെ സ്നേഹിക്കുവാണ്   അമി.. എന്റെ പ്രാണനായി "


റിച്ചുവിനു തസ്നിയോടുള്ള ദേഷ്യം വെറുപ്പായി മാറിയിരുന്നു അപ്പോഴേക്കും.



അഞ്ജുവും തസ്നിയും ഒന്നും മിണ്ടാതെ അൽപനേരം ഇരുന്നു..


" ഇങ്ങനെ മിണ്ടാതിരിക്കാൻ ആണോ നീ വന്നേ.. "

തസ്‌നി തന്നെ തുടക്കമിട്ടു കൊണ്ട് ചോദിച്ചു


" ഇതുമുഴുവൻ വായിച്ചത് കൊണ്ടാവാം.. നിന്നോട് എന്ത് പറഞ്ഞു തുടങ്ങണം എന്ന് എനിക്കറിയുന്നില്ലെടി.. "

അഞ്ജു തസ്നിയുടെ ഡയറി അവൾക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു


" ഹോ.. ഇതായിരുന്നോ.. ഇതെന്നിൽ തന്നെ തീരാവുന്നതേ ഉള്ളു.. അതിൽ നീ വിഷമിക്കണ്ട.. ഒരുമിച്ചു ജീവിക്കാനൊരു കൊതി തോന്നി.. അവന്റെ മറുപടി അവനും പറഞ്ഞു. "


" മ്മ്.. സുഖാണോ നിനക്ക് "


" മ്മ്.. "

വീണ്ടും എന്തൊക്കെയോ പൂർണതയില്ലാത്ത ചോദ്യോത്തരങ്ങൾ.. ഇടക്കെപ്പോഴോ റിസെപ്ഷൻ നൈറ്റിൽ കണ്ട ആളെ പറ്റി പറയാനും തസ്‌നി മറന്നില്ല.. എന്തായാലും ഒന്ന് കരുതി ഇരിക്കാൻ അവളെ ഓർമിപ്പിച്ചു അഞ്ജു അവിടെ നിന്നും മടങ്ങി..


**************


ഏതോ ഒരു കടലാസും കയ്യിൽ പിടിച്ചിരിക്കുന്ന നൗഫിയെ കണ്ട് അമി അവളുടെ അരികിലായി ഇരുന്നു


" നീ എന്താ ഇതും തുറന്നു പിടിച്ചിരിക്കുന്നത്.. എന്താ സംഭവം "

അമി കാര്യം തിരക്കി.


"അന്നത്തെ പ്രെഗ്നൻസി റിസൾട്ട്‌ ആണ്.. ഇത് എങ്ങനെ അമി നമ്മളൊന്ന് അവതരിപ്പിക്കാ.. നിനക്ക് വല്ല ഐഡിയയും ഉണ്ടോ "


" അറിയില്ല നൗഫി.. എന്തായാലും ഒരു വഴി തെളിയാതിരിക്കില്ല. അതോർത്തു ടെൻഷൻ അടിച്ചു ഓരോന്ന് വരുത്തി വെക്കേണ്ട.. കുറച്ചു ദിവസം കൂടി നമ്മൾ ഇതു മറച്ചു വെച്ചേ പറ്റുള്ളൂ.. "


" എത്ര ദിവസം.. ഇനിപ്പോ നമ്മൾ വിചാരിച്ച പോലെ നടന്നാൽ തന്നെ ഡിലീവെറി ഡേറ്റ് ആയാൽ എല്ലരും അറിയില്ലേ.. "


" ആ.. എനിക്കറിയില്ല.. നീ മിണ്ടാതെ ഇരുന്നേ.. എല്ലാം ശെരിയാവും.. "

അമി നൗഫിയെ സമാധാനിപ്പിച്ചു..


അപ്പോഴേക്കും താഴെ നിന്നും ഭക്ഷണം കഴിക്കാൻ വിളിച്ചിരുന്നു.. ഡെയിനിങ് ടേബിളിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും റിച്ചുവിന്റെ മനസിൽ തസ്നിയെ പറ്റിയുള്ള ചിന്തകളായിരുന്നു.. അവളെഴുതിയ വരികളും. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി തസ്‌നി എണീച് പോയി.. അത് പിന്നെ പുതുമ അല്ലാത്തോണ്ട് ആരും അവളോട് എന്തെ മതിയാക്കി എന്ന് ചോദിച്ചില്ല.. കുറച്ചു നേരം ഇരുന്നു റിച്ചുവും എണീറ്റു..


അഞ്ജു ഏല്പിച്ച ഡയറി തന്റെ ബാഗിൽ വെച് തിരിഞ്ഞ തസ്‌നി പുറകിൽ നിക്കുന്ന റിച്ചുനെ കണ്ട് ഒന്ന് ഞെട്ടി


" എന്തെങ്കിലും സൗണ്ട് ഉണ്ടാക്കി വന്നൂടെ.. മനുഷ്യന്റെ നല്ല ജീവൻ അങ് പോയി "

അവൾ നെഞ്ചുഴിഞ്ഞു


" ചെല ജീവിതങ്ങൾ പെട്ടെന്ന് തീരുന്നത് ആയിരിക്കും മറ്റുള്ളവർക്ക് നല്ലത്.."


" അത് ശെരിയാ.. അങ്ങനെ തീരണെ എന്ന് ഞാൻ ഇടക്ക് പ്രാർത്ഥിക്കാറുണ്ട്.. "

പുറം തിരിഞ്ഞു നിൽക്കുന്ന തസ്നിയെ അവൻ ഒന്ന് പുച്ഛിച്ചു 


" നിന്നെ ഞാൻ ഒരിക്കലും പ്രണയിച്ചിട്ടില്ല.. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ ഒരു അവസരം വീട്ടുകാർ തന്നപ്പോ നിന്നെയാണ് ഓർമ വന്നത്.. പക്ഷേ നിന്റെ മറുപടി എന്നേ തളർത്തിക്കളഞ്ഞു. ഇന്ന് നിന്നെ എനിക്ക് കിട്ടില്ലെന്ന്‌ പൂർണബോധ്യം ഉണ്ടായിട്ടും ഞാൻ നിന്നെ സ്നേഹിക്കുവാണ്.. "

റിച്ചുവിന്റെ വായന കേട്ട് തസ്‌നി തിരിഞ്ഞു നോക്കി


" ഒരാളുടെ പേർസണൽ കാര്യങ്ങളിൽ തലയിടുന്നത് അത്ര നല്ല കാര്യമല്ല മാഷേ.. പ്രത്യേകിച്ച് അവരുടെ അനുവാദം ഇല്ലാതെ.. "

ആ പോക്കറ്റ് ഡയറി അവന്റെ കയ്യിൽ നിന്നും വാങ്ങി അവൾ ചിരിച്ചു കൊണ്ട് ടേബിളിലേക്ക് തന്നെ വെച്ചു


" അന്യന്റെ ജീവിതത്തിലേക്ക് തള്ളിക്കയറുന്നത് വല്യേ മാന്യത ആയിരിക്കും അല്ലെ.. "


" നീ എന്താ പറയുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല.. എന്തേലും പറയാൻ ഉണ്ടെങ്കി തെളിച്ചു പറയാം.. ഇനി നിന്റെ ജീവിതത്തിലേക്ക് കയറി വന്ന കാര്യാണെങ്കിൽ അതെന്റെ മാത്രം കുറ്റമല്ല "


" അല്ല.. എന്റെ മാത്രം  കുറ്റമാണ്.. ഇതുപോലൊരുത്തിയെ സ്വീകരിച്ചത്. ബന്ധങ്ങളുടെ വില മനസിലാവാത്തവൾ "


" എല്ലാം കേട്ട് നിക്കുന്നുണ്ടെന്ന് കരുതി വായിൽ തോന്നിയത് പറഞ്ഞാൽ ഉണ്ടല്ലോ.. എന്റെ വിധം മാറും.. പറഞ്ഞേക്കാം.. എന്തൊക്കെയോ സ്വയം അങ് മനസിലാക്കാ.. എന്നിട്ട് മറ്റുള്ളവരെ വിലയിരുത്ത.. ആ വിലയിരുത്തൽ കൊണ്ട് തസ്നിനെ അളക്കാൻ വന്ന തസ്‌നി ആരാന്ന് റിച്ചു അറിയും.. "


അന്നുവരെ അവളുടെ സംസാരത്തിൽ ശാന്തത മാത്രം കണ്ടിട്ടുള്ളത് കൊണ്ടാവാം അവളുടെ ഭാവമാറ്റം റിച്ചുനെ അത്ഭുതപ്പെടുത്തി..


" എന്തേലും മനസിൽ ഉണ്ടെങ്കി അതങ്ങ് തുറന്നു പറയണം.. എന്റെ ജീവിതത്തിന്ന് ഒഴിഞ്ഞു തരണം എന്നാണെകി ബുദ്ധിമുട്ടാണ്.. നിക്കാഹിനു അതിന്റെതായ പവിത്രതയുണ്ട്.. ഞാനായിട്ട് അത് കളയില്ല.. "


" ഓ പിന്നെ.. മനസ്സിൽ ഒരാളെ ഇട്ട് മറ്റൊരാളെ മഹർ സ്വീകരിക്കാം.. അതിനു കുഴപ്പം ഇല്ല.. അല്ലെ "


" ഇല്ല.. എന്തെ.. "

തസ്നിയുടെ തുറന്നടിച്ചുള്ള മറുപടി കേട്ട് റിച്ചുവിന് ദേഷ്യം വന്നു.. ടേബിളിൽ ഇരുന്ന ഫ്ലവെർ വേസ് കൈയിൽ എടുത്തു എറിയാൻ തുടങ്ങിയതും സ്വന്തം വീടല്ലെന്ന ബോധം അവനിലുണ്ടായി.. ഫ്ലവെർവേസ് തിരികെ ടേബിളില്ക്ക് വെക്കുന്ന തന്നെ കണ്ട് ചിരിക്കുന്ന തസ്നിയെ തറപ്പിച്ചോന്ന് നോക്കി അവിടെ നിന്നും പോയി


അവൻ പോയതും മെല്ലെ തസ്നിയുടെ മുഖത്തെ പുഞ്ചിരിയും മാഞ്ഞു പോയി.


***************


ഇരുവരും മുഖം തിരിച്ചും മിണ്ടാതെയും നടന്നു ദിവസങ്ങൾ തള്ളി നീക്കി.. അമിയും നൗഫിയും ടെൻഷൻ ഒക്കെ ഒരു മൂലക്കിട്ട് ജീവിതം ആസ്വദിച്ചു നടക്കുന്നു.. ഇതിനിടയിൽ തസ്‌നി തന്റെ പഠിത്തം തുടർന്നു. കോളേജിൽ കല്യാണ വിശേഷങ്ങൾ തിരക്കാൻ ആളുകൾ ഏറെ ആയിരുന്നു.. അവർക്കെല്ലാം മറുപടി ചെറുചിരിയിൽ ഒതുക്കി അവൾ ഒഴിഞ്ഞു മാറി.. റിച്ചു ആണെങ്കിൽ അവളെ ഒരു സ്റുഡന്റിന്റെ കാറ്റഗറിയിൽ പോലും പെടുത്തിയിരുന്നില്ല..


അങ്ങനെ ഒരു ദിവസം കോളേജിലെ തണൽമര ചോട്ടിൽ ഇരിക്കുമ്പോ ജസീൽ അവളുടെ അടുത്തേക്ക് ചെന്നു..


" എന്താടോ.. ഒരു കല്യാണം കഴിച്ചിട്ട് നമ്മളെ ഒന്നും അറിയിച്ചു പോലും ഇല്ലല്ലോ "

ജസീൽ


" പെട്ടന്ന് ഉള്ള കല്യാണം ആയിരുന്നു.. അതോണ്ട് അതികം ആരെയും അറിയിക്കാൻ കഴിഞ്ഞില്ല.. "


" ഹ്മ്മ്.. എന്തായാലും കൊഴപ്പമില്ല.. പിന്നെന്തൊക്കെ ഉണ്ട് വിശേഷം.. "


" പ്രത്യേകം ഒന്നുമില്ല.. ശെരി.. ഞാൻ പോണു.."


" ഹ. അങ്ങനെ അങ്ങോട്ട് പോകല്ലേടോ.. ഞാൻ തന്നെ പിടിച്ചു തിന്നൊന്നും ഇല്ല.. "

അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. കോളേജിലെ ഫസ്റ്റ് ഡേ ആയിരുന്നു അന്നേരം അവൾക്ക് ഓർമ വന്നത്


" ജസീലെ നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതാണ് എന്റെ ദേഹത്തു തൊടരുതെന്ന്.. അതിനിപ്പഴും ഒരു വ്യത്യാസവും വന്നിട്ടില്ല.. കയ്യെടുക്ക് "

അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കി


" ഹാ അടങ് പെണ്ണെ.. ഒരു കൈ അല്ലെ പിടിച്ചുള്ളൂ.. അപ്പൊ ഞാൻ മൊത്തത്തിൽ.. "

പറയും മുന്നേ അവന്റെ ചെക്കിടത്ത് അടി വീണിരുന്നു.. അടി കൊണ്ട ജസീലും അത് കണ്ട തസ്നിയും ഒരുമിച്ച് ഞെട്ടി..


" റിച്ചു"

തസ്നിയുടെ ചുണ്ടുകൾ മന്ത്രിച്ചു


"ഒരുത്തൻ വന്നു വൃത്തികേട് കാണിക്കുമ്പോ പറയുമ്പോ അവനെ വിലക്കല്ല വേണ്ടത്.. പറഞ്ഞു മനസിലാകുന്നില്ലെങ്കി പ്രവർത്തിച്ചു കാണിക്കണം.. മനസിലായോ.."

റിച്ചു തൻസിയുടെ നേരെ രണ്ട് ചാട്ടം ചാടി


" മേലാൽ അഭ്യാസം കൊണ്ട് എന്റെ ഭാര്യയുടെ അടുത്ത് നിന്നെ കണ്ടു പോകരുത്.. ഇവളുടെ അടുത്തെന്നല്ല.. ഒരു പെണ്ണിന്റെ അടുത്തും.. മനസിലായോ "

ജസീലിന്റെ നേർക്ക് റിച്ചു വിരൽ ചൂണ്ടി.. ഉള്ളിൽ ഇരമ്പി വന്ന ദേഷ്യം കടിച്ചു പിടിച്ചു ജസീൽ നടന്നു നീങ്ങി


" അന്നെന്നെ വിലക്കിയ ആളെന്തിനാ ഇന്ന് അവനെ തല്ലിയത് "

തസ്നിയുടെ ചോദ്യം കേട്ട് റിച്ചു പെട്ടന്ന് നിന്നു


" ഇന്ന് നിന്നെ അവൻ എന്തെങ്കിലും ചെയ്ത എല്ലാരുടെയും നോട്ടം എന്റെ നേർക്കായിരിക്കും.. അവരുടെ മുന്നിൽ നിന്റെ ഭർത്താവല്ലേ ഞാൻ. അപ്പൊ എനിക്കതൊരു മോശമാണ്.. അത്രേ ഉള്ളു.. അല്ലാതെ നിന്നോട് ഉള്ള പ്രണയം മോട്ടിട്ടൊന്നും അല്ല..  ഇങ്ങനെ ഉള്ള സിറ്റുവേഷൻ ഉണ്ടാകാതിരിക്ക. അതാണ് എല്ലാർക്കും നല്ലത് . "

തസ്നിക്കൊരു വാണിംഗ് കൊടുത്ത് റിച്ചു പോയി.. പിന്നാലെ തസ്നിയും


*******************


" എനിക്ക് പറ്റില്ല.. ആവിശ്യം നിങ്ങളുടേതാണ്. അപ്പൊ നിങ്ങൾ തന്നെ പറഞ്ഞ മതി.. "


" തസ്‌നി പ്ലീസ്.. ഞാൻ എങ്ങനെ മുഖത്ത് നോക്കി.. "


" ഇതു അത്ര വല്യേ കുറ്റം ഒന്നുമല്ല.. എന്തായാലും ഞാൻ പറയില്ല.. ഇതുവരെ ആക്കിത്തന്നില്ലേ.. ഇത്രയൊക്കെയേ പറ്റുള്ളൂ.. "

അമിയും തസ്നിയും മുകളിൽ നിന്നും പതുക്കെ സംസാരിക്കുന്നത് കണ്ടോണ്ടാണ്‌ റിച്ചു അങ്ങോട്ടെത്തിയത്.. അവൻ അവരുടെ സംസാരം ഒളിച്ചിരുന്നോണ്ട് കേൾക്കാൻ തുടങ്ങി 


" നിനക്കെന്താ തസ്‌നി എന്നോട് ഒരു ശത്രുത.. "

അമിയുടെ ചോദ്യം കേട്ട് തസ്‌നി അവനെ ഒന്ന് നോക്കി..


" എനിക്കെന്തിനാ നിന്നോട് ശത്രുത.. എല്ലാം ആഗ്രഹിച്ച പോലെ നടന്നപ്പോ സ്വഭാവം മാറിയത് നിന്റെ ഭാര്യയുടേതല്ലേ.. "


" നൗഫിയുടെയോ.. അവളെന്താ നിന്നെ ചെയ്തത്.. "


" ചെയ്തത് പറഞ്ഞിട്ടെന്തിനാ.. ഒരു പ്രയോജനവും ഇല്ല.. പിന്നെ എനിക്ക് കൂടുതലായി ഈ വിഷയം സംസാരിക്കാൻ താല്പര്യല്ല.. അതുകൊണ്ട് എന്നേ വിട്ടേക്ക് "


എന്നും പറഞ്ഞു തസ്‌നി നോക്കിയത് റിച്ചുന്റെ മുഖത്തേക്കായിരുന്നു..


" എന്താ അമി.. എന്താ പ്രശ്നം.. ഒന്നുല്ല ഇക്കാക്ക.. ഞാൻ തസ്നിയോട് ഒരു കാര്യം.. "


" അതല്ലേ ചോദിച്ചത് എന്താണെന്ന്.. "


" അത് പിന്നെ.. "

അമി പറയാൻ തുടങ്ങിയതും തസ്‌നി അവിടെ നിന്നും ഓടിപ്പോയി.


അന്നത്തെ രാത്രി റിച്ചു മുറിയിലേക്ക് വരുമ്പോ അവന്റെ മുഖത്ത് എന്തൊക്കെയോ ഒരു ഭാവങ്ങളായിരുന്നു.. അമി എല്ലാം പറഞ്ഞിട്ടുണ്ടാവും എന്ന് തസ്‌നി വിശ്വസിച്ചു. പിറ്റേന്ന് അവൾ കോളേജ് കഴിഞ്ഞു വരുമ്പോ മുറ്റത്ത് നിക്കുന്ന റഹീമിന്റെ വണ്ടി കണ്ട് ഒന്ന് സംശയിച്ചു..


" എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവായിരിക്കുമോ.. "

എന്തായിരിക്കും എല്ലാരുടെയും പ്രതികരണം എന്നോർത്തു കൊണ്ട് ഉള്ളിലേക്ക് കയറിയ തസ്‌നി അകത്തെ കാഴ്ച കണ്ട് ഞെട്ടിപ്പോയി.


തസ്‌നി അകത്തേക്ക് ചെന്നപ്പോ എല്ലരും കൂടി നൗഫിയെ മധുരം തീറ്റിക്കുന്നതാണ് കണ്ടത്. തസ്നിയെ കണ്ടതും സുഹറ ഓടി ചെന്നു..


" മോളെ സുഖാണോ നിനക്ക്.. ദേ നോക്ക് നൗഫിക്ക് വിശേഷം ഉണ്ടെന്ന്.. "

സുഹറന്റെ മുഖത്തെ സന്തോഷം കണ്ട് തസ്‌നി അവളെ ഒന്ന് നോക്കി


" ഓഹ്.. അപ്പൊ വിശേഷം ഉണ്ടെന്ന് മാത്രേ പറഞ്ഞുള്ളു ലെ.. "

അവൾ ഓർത്തു.. പിന്നെ ചെന്ന് അനിയത്തിക്ക് അല്പം മധുരം കൊടുത്ത് ചേർത്ത് പിടിച്ചു ഒരു കൺഗ്രാചുലെഷൻസ് പറഞ്ഞു.. നൗഫി ഒരു ചിരി സമ്മാനിച്ചു.. 


" ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരാം.. "

അമിയെ ഇരുത്തിയൊന്ന് നോക്കി മുകളിലേക്ക് കയറിപ്പോകുന്ന അവളെ റിച്ചു ശ്രേദ്ധിച്ചിരുന്നു..


" റിച്ചു.. ഏട്ടനേക്കാൾ മുന്നേ അനിയൻ വാപ്പയാകാൻ പോകാട്ടോ.. എന്നാ നിങ്ങളിതുപോലൊരു വാർത്ത കേൾപ്പിക്ക.. "

റഹീം റിച്ചുന്റെ തോളിൽ കയ്യിട്ട് കൊണ്ട് ചോദിച്ചു.


" ഹാ.. അതിനൊക്കെ അതിന്റെതായ സമയം ഉണ്ടല്ലോ മാമ.. ഇവന്റെ കുട്ടീന്ന് പറഞ്ഞ എന്റേം കൂടി കുട്ടി അല്ലെ.. "

റിച്ചു എങ്ങും തൊടാതെ മറുപടി കൊടുത്തു


" അതും ശെരിയാണ്.. എന്നാ ഞങ്ങൾ ഇറങ്ങട്ടെ.. വൈകുന്നേരം ഒരാളെ കാണാൻ ഉണ്ടായിരുന്നു.. ഇതു കേട്ടപ്പോ ഓടി ഇങ്ങു പോന്നതാണ്.. "

റഹീം


" അതെന്താ അളിയാ ഇത്ര തിരക്ക്.. ഇന്ന് ഇവടെ കൂടാന്നെ.. "

സിദ്ധിക്ക്


" അർജെന്റ് മീറ്റിങ്ങ.. ഇനി ഒരീസം വരാം.. "


" നൗഫി.. ഇയ്യ് വരണോ.. ഞങ്ങടെ കൂടെ. രണ്ടു ദിവസം കഴിഞ്ഞിട്ട് ഒരു ഡോക്ടറേ കാണിച്ചിട്ട് പോരാം..  തസ്‌നി.. നീയും വാ കൂടെ.. "

സുഹറ മക്കളെ രണ്ടു പേരെയും വിളിച്ചു. ഡോക്ടർ എന്ന് പറഞ്ഞപ്പോ അമി ഒന്ന് ഞെട്ടി.. 


" രണ്ടാളേം തത്കാലം ഞാൻ വിടുന്നില്ല.. കൊറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പറഞ്ഞയക്കണ്ട് "

സുമയ തസ്നിയെ ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു. അത് അമിക്ക് ഒരു ആശ്വാസമായി


" എന്നാ പിന്നെ ഞങ്ങൾ ഇനി നിക്കുന്നില്ല. ഇറങ്ങട്ടെ "

യാത്ര പറഞ്ഞു സുഹറയും റഹീമും ഇറങ്ങി.


" നൗഫി..ഉമ്മാന്റെ കുട്ടി പോയി കുറച്ചു കെടക്ക്.. അമി അവളൊപ്പം ചെല്ല്.. "

നൗഫി തലയാട്ടി അമിയുടെ കൂടെ മുറിയിലേക്ക് പോയി


" അനക്ക് ചായ വേണ്ടേ.. വാ. ഞാൻ ഇട്ടുതരാ.. "


" ഉമ്മ ഇവിടെ ഇരുന്നോ.. ഞാൻ ഇട്ടോളാം.. "


" ആഹ്.. എന്നാ പിന്നെ റിച്ചുനും കൂടി ഒരു ഗ്ലാസ്‌ വെച്ചേക്ക്.. "

അത് കേട്ട് തസ്‌നി ഒന്ന് നിന്നു റിച്ചുനെ നോക്കി. ഫോണിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന അവൻ അവളെ തറപ്പിച്ചോന്ന് നോക്കി.. നോട്ടം കണ്ട് ചിറി ഒരു സൈഡിലേക്ക് തിരിച്ചു അവൾ അടുക്കളയിലേക്ക് പോയി


" ഉമ്മ.. ശെരിക്ക് ഒരു രണ്ട് മാസം ഒക്കെ ആവുമ്പഴല്ലേ ഇതൊക്കെ അറിയാ.. ഇതിപ്പോ ഒരു മാസം ആവുന്നല്ലേ ഉള്ളു "

റിച്ചുന്റെ സംശയം കേട്ട് സുമയായും സിദ്ധിക്കും ഒരുമിച്ചു അവനെ നോക്കി


" അത് അന്നോടാര പറഞ്ഞത്.. രണ്ട് മാസം കഴിയണം ന്ന് "

സുമയ


" അങ്ങനെ കേട്ടിട്ടുണ്ട് അതോണ്ട് ചോയ്ച്ചതാ.. "


" ആ എന്നാ ആ അറിവ് തെറ്റാണ്.. അത്രയും മോനിപ്പോ അറിഞ്ഞ മതിട്ടോ.. ബാക്കി ഒക്കെ അന്റെ ഭാര്യ ഗർഭിണി ആവുമ്പോ അവൾ പറഞ്ഞു തരും.. "

സുമയ അവന്റെ ചെവിയിൽ നുള്ളി


" എന്നാ ഈ ജന്മം എന്റെ സംശയത്തിനുള്ള ഉത്തരം കിട്ടൂല.. "

റിച്ചു മനസിൽ കരുതി. അപ്പോഴേക്കും തസ്‌നി ചായയുമായി എത്തിയിരുന്നു.. ഉപ്പയും ഉമ്മയും ഉള്ളോണ്ട് റിച്ചു മറുത്തോന്നും പറയാതെ ചായ വാങ്ങി കുടിച്ചു..

**************


"അങ്ങനെ ആ കടമ്പ കഴിഞ്ഞില്ലേ. ഇനിപ്പോ ഡിലീവെറി ഡേറ്റ് ആകുമ്പോ സൂക്ഷിച്ച മതിയല്ലോ.. "


നൗഫിയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്ന അമി പറഞ്ഞു..


" ഇനിപ്പോ ഡോക്ടർന്റെ അടുത്ത് പോകുമ്പോ ആണ് ശ്രെദ്ധിക്കേണ്ടത്. ഉമ്മയോ ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ.. "

നൗഫി


" അതിനു മുന്നേ ഒരു ഡോക്ടറേ പറഞ്ഞു സെറ്റ് ആക്കണം.. അത് അപ്പഴല്ലേ.. ഇപ്പൊ ഞാൻ എന്റെ കൊച്ചിനോട് ഒന്ന് വർത്താനം പറയട്ടെ.. ഇത്ര ദിവസം മനസ്സിൽ തീയായിരുന്നു. ഇപ്പൊ അതിനൊരു മാറ്റം ഉണ്ട്.. "

അമി നൗഫിയുടെ വയറിലേക്ക് മുഖമർത്തി ഒരു ചുംബനം നൽകി. മുഖം ചേർത്ത് എന്തൊക്കെയോ വിശേഷം അവൻ പങ്ക് വെചു


പിന്നെ എണീറ്റു നൗഫിയെ കെട്ടിപ്പിടിച്ചു.. നെറ്റിയിൽ ഒരു മുത്തം കൊടുത്തു.. പിന്നെ കവിളിലും..മെല്ലെ മെല്ലെ അവളുടെ ചുണ്ടിലേക്ക് നീങ്ങിയതും അവൾ തടഞ്ഞു


" എന്താണ് ഉദ്ദേശം.. പൊന്നുമോൻ തത്കാലം അടങ്ങി കിടക്ക് ട്ടോ.. "


" ഓ പിന്നെ. അതൊക്കെ ഞാൻ എന്റെ കൊച്ചിനോട് പറഞ്ഞു സെറ്റ് ആക്കീട്ട് ഉണ്ട്.. ആൾ എനിക്ക് ഒരു ഓൾ തെ ബെസ്റ്റ് തന്നിട്ടാ വിട്ടത്.. "


" അയ്യേ.. "


" എന്തോന്ന് അയ്യേ.. വാടി ഇവടെ.. "

അമി നൗഫിയെ അവന്റെ കരവലയത്തിൽ ഒതുക്കി.. അവരുടെ ലോകത്തേക്ക് ചേക്കേറി..


രാത്രി എട്ടുമണി ആയിക്കാണും.. മുറ്റത്തെ ഗാർഡനിൽ ഒറ്റക്കിരിക്കുന്ന തസ്നിയെ കണ്ട് സുമയയും സിദ്ധിക്കും അവളുടെ അടുത്തേക്ക് ചെന്നു. അവരെ കണ്ടു അവൾ എണീക്കാൻ നോക്കി


" വേണ്ട.. മോള് ഇരുന്നോ.. "

സിദ്ധിക്കും സുമയയും അവളുടെ രണ്ടു സൈഡിലുമായി ഇരുന്നു..


" മോളെ.. തസ്‌നി നിനക്ക് ഞങ്ങളോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ. അതോ നിനക്ക് ഇവിടെ നിക്കാൻ ഇഷ്ടമല്ലേ.. "

സിദ്ധിക്കിന്റെ ചോദ്യം കേട്ട് തസ്‌നി മുഖത്തേക്ക് നോക്കി


" വന്ന അന്ന് മുതൽ നീ ഇങ്ങനെ ആണ്.. റിച്ചുനോടാണ് നിന്റെ ഇഷ്ടക്കേടെങ്കിൽ അവനോടല്ലേ ഈ മുഖം കറുപ്പിക്കൽ ഉണ്ടാവു.. ഇതിപ്പോ നൗഫി പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞിട്ട് പോലും നിനക്ക് ഒരു സന്തോഷം ഇല്ല.. "


" അങ്ങനെ ഒന്നും ഇല്ല ഉപ്പ.. നിങ്ങളോടൊന്നും എനിക്ക് ഒരു ദേഷ്യവും ഇല്ല.. അങ്ങനെ തോന്നേണ്ട കാര്യമില്ലല്ലോ.. മനസ് തുറന്നു ചിരിക്കാൻ ഞാൻ മറന്നിട്ടു നാൾ കൊറേ ആയി.. "


" അതിന്റെ കാര്യമാണ് മോളെ ഞങ്ങൾ ചോദിച്ചത്.. അതോ.. റിച്ചുനെ ഒഴിവാക്കാൻ തോന്നുന്നുണ്ടോ നിനക്ക്.. "

സുമയ അവളുടെ ഉള്ളറിയാൻ വേണ്ടി ചോദിച്ചു


" ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല ഉമ്മ "

അവൾ തലകുനിച്ചു


" മോളെ.. എല്ലാരുടെയും ജീവിതത്തിൽ ഒരു തരത്തിൽ അല്ലെങ്കി മറ്റൊരു തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.. ഒരിക്കലും നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ആഗ്രഹിച്ചിട്ടില്ല എന്ന് ഞങ്ങൾക്ക് അറിയാം.. "

സുമയ


" എന്നിട്ടും എന്തിനാ ഉമ്മ റിച്ചുനെ നിർബന്ധിച്ചത്.. "

തസ്‌നി ദയനീയമായി ചോദിച്ചു


" നിന്റെ ഉമ്മാന്റെ സങ്കടം കാണാൻ വയ്യാഞ്ഞിട്ട്.. വേറെ ഏതൊരു വീട്ടിൽ ചെന്നാലും അവർക്ക് നിന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് എന്തെങ്കിലും ഒക്കെ ചോദിക്കാനും പറയാനും അല്ലെങ്കി അത് ഒരു കുറച്ചിലായി കാണും എന്നൊക്കെ അന്റെ ഉമ്മ പേടിച്ചു.. ഈ മാമയല്ലാതെ ആരുണ്ട് നിന്റെ ഉമ്മാക്ക് സങ്കടം ഇറക്കി വെക്കാൻ.. അപ്പൊ ഞാൻ വെച്ച ഉപായമാണ് റിച്ചു.. നിന്റെ ഉപ്പ ഉമ്മാനെ എങ്ങനെ നോക്കുന്നത് എന്ന് നിനക്ക് അറിയാലോ.. ആ നിന്റെ ഉമ്മാന്റെ അവസ്ഥ നിനക്ക് ഞാൻ പറഞ്ഞു തന്നിട്ട് വേണോ.. "

തസ്‌നി ഒന്നും മിണ്ടിയില്ല


" ഇപ്പൊ നീ അവന്റെ ഭാര്യയാണ്.. നിനക്ക് അവനെ സ്നേഹിക്കാൻ കഴിയുമെങ്കി സ്നേഹിക്ക്.. അവനെ മാറ്റിയെടുക്കാൻ നിന്റെ ആ സ്നേഹം കൊണ്ട് കഴിയണം.. ഉമ്മ മോളെ ഈ ജീവിതം അടിച്ചേൽപ്പിക്കല്ല.. വേറെ ഒന്നും നിങ്ങൾ തമ്മിൽ ഒരുമിക്കാതിരിക്കാൻ ഉമ്മയും ഉപ്പയും കാണുന്നില്ല. മോള് ഞങ്ങടെ കൂടെ വേണം എന്നാണ് ഈ ഉമ്മയും ഉപ്പയും ആഗ്രഹിക്കുന്നത്.. ഇനിയൊക്കെ മോളെ ഇഷ്ടമാണ്.. ഉമ്മയും ഉപ്പയും പിരിഞ് ജീവിക്കുന്നത് ഒരു മക്കൾക്കും സഹിക്കില്ല. അതുപോലെ തന്നെയാണ് മാതാപിതാകൾക്കും.. മക്കൾ എവിടെ ആണെങ്കിലും സന്തോഷം ആയിട്ടിരിക്കണെ എന്നാ ഞങ്ങൾ പ്രാർത്ഥിക്കാ.. മോള് ഒന്നാലോജിക്ക്.. "

മൗനമായിരുന്നു തസ്നിയുടെ മറുപടി


" ഇവിടെ ഇങ്ങനെ ഇരിക്കേണ്ട.. സമയം ഒത്തിരി ആയില്ലേ.. വാ "

സിദ്ധിക്ക്


" ഞാൻ കുറച്ചു സമയം കൂടി ഇവിടെ ഇരിക്കട്ടെ . ഉപ്പയും ഉമ്മയും പൊക്കോ "

അവര് പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല. അല്പം കഴിഞ്ഞു അവൾ എണീറ്റ് പോകാൻ തുണിഞ്ഞതും കറന്റ് പോയതും ഒരുമിച്ചായിരുന്നു


ഇരുട്ടിനു കാഠിന്യമേറിയിരുന്നു. അവൾ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൻ ആക്കി രണ്ട് സ്റ്റെപ് മുന്നോട്ട് വെച്ചതും ആരോ അവളെ പുറകിലൂടെ വരിഞ്ഞു മുറുക്കി.. അന്നത്തെ രാത്രി അവളെ ഞെരിച്ചമർത്തിയ കൈകളുടെ അതെ കടുപ്പം.. അത് അയാളാണെന്ന് അവൾക്ക് മനസിലായി


നിലവിളിക്കാൻ ശബ്ദം ഉയർത്തിയെങ്കിലും അയാൾ അവളുടെ വായ പൊത്തി.. ആ കൈകൾ അവളുടെ മൂക്കിന്റെ കൂടി ഉൾകൊള്ളാൻ അധികം സമയമെടുത്തില്ല.. ഒരു നിമിഷം ശ്വാസത്തിനു വേണ്ടി അവൾ പിടഞ്ഞു


കുതറി മാറാൻ അവൾ ആകുന്നതും ശ്രേമിച്ചു.. ഒന്ന് ശബ്ധിക്കാൻ പോലും കഴിയാത്ത വിധം അയാൾ അവളെ വരിഞ്ഞു മുറുകി..


" റമീസിനെ സ്നേഹിച്ചതിനു നിനക്കുള്ള സമ്മാനമാണ് നിന്റെ മരണം.. "

അത് കേട്ടതും അവളുടെ ചെറുത്തു നിൽപ്പുകൾക്ക് അയവ് സംഭവിച്ചിരുന്നു.. കൈകലുകളുടെ ബലം നഷ്ടപ്പെട്ട പോലെ.. 

അയാൾ അവളെ കൂടുതൽ ശക്തിയോടെ ശ്വാസം മുട്ടിച്ചു


ഒരു നിമിഷം അവൾ സ്വയം വിശ്വസിച്ചു താനും മരിക്കാൻ പോകുവാണെന്നു.. അപ്പോഴേക്കും ആരുടെയോ ചവിട്ട് കൊണ്ട് അയാൾ ദൂരേക്ക് തെറിച്ചു..


" അമി.. പിടിക്കവനെ.. "

റിച്ചുവിന്റെ ശബ്ദം തസ്നിയുടെ കാതുകളിൽ അലയടിച്ചു..


ബോധമറ്റ് നിലത്തേക്ക് പതിക്കും മുന്നേ അവന്റെ കൈകളിൽ അവൾ സുരക്ഷിതയായിരുന്നു


" ഇതെന്താ പ്പോ ഈ നേരത്തൊരു കറന്റ് പോക്ക്.. പതിവില്ലാത്തതാണല്ലോ.. "

സുമയ്യന്റെ പിറുപിറുക്കൽ കേട്ട് സിദ്ധിക് ചിരിച്ചു


" ഒന്ന് കറന്റ് പോയതിന് ഇജ്ജെന്തിനാ മാളെ ഈ ടെൻഷൻ അടിക്കണത്. "


" ചോർ വെയ്ക്കണ്ടേ.. ഇഞ്ഞിപ്പൊ ഇരുട്ടത്തിരുന്ന് തിന്നോളി.. റിച്ചുവോ.. അമിയെ.. നൗഫി.. തസ്‌നി.. വരി.. "

ഉമ്മാന്റെ വിളി കേട്ടതും ഒക്കെ ഓരോ മൂലയിൽ നിന്നും. വന്നു ടേബിളിന് ചുറ്റും ഇരുന്നു.


" അല്ല.. തസ്‌നി എടുത്തു. ഓൾ ഇതുവരെ അവിടുന്ന് പോന്നില്ലേ.. ഈ ഇരുട്ടത്ത് ആ കുട്ടി എന്താ കാട്ടണ് "

സിദ്ധിക്ക് പറഞ്ഞപ്പോഴാണ് എല്ലാരും തസ്‌നി ഇല്ലാത്ത കാര്യം ശ്രേദ്ധിച്ചത്


" റിച്ചു.. ഒന്ന് പോയി നോക്ക.. ഇഞ് പേടിച് അവിടെ തന്നെ ഇരിക്കാണോ ആവോ.. "


" എനിക്കൊന്നും വയ്യ.. "

റിച്ചു തലചൊറിഞ്ഞു


" റിച്ചു... "

വാപ്പ ഒന്ന് നീട്ടി വിളിച്ചതും റിച്ചു എണീറ്റ് പോയി.. കൂടെ അമിയും പോയി..


" ഇക്കാക്ക.. എന്താ ഒരു സൗണ്ട്.. "

അമി പറഞ്ഞതും റിച്ചു ചെവിയോർത്തു


"ശെരിയാ..ആരുടെയോ ഞെരക്കം പോലെ.."


" ഇക്കാക്ക.. തസ്‌നി.. "

അമി പറഞ്ഞു നിർത്തി.. അന്നേരം റിച്ചുന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.. അവര് ശബ്ദം ഉണ്ടാക്കാതെ അടുത്തേക്ക് ചെന്നതും അവിടെ ഒരു രൂപത്തെ കണ്ടു.. ആരാ എന്താ എന്നൊന്നും നോക്കാതെ റിച്ചു ഒരൊറ്റ ചവിട്ടങ് കൊടുത്തു.. ആ രൂപം ദൂരേക്ക് വീണ ശബ്ദം അവര് കേട്ടു


" അമി. പിടിക്കേടാ അവനെ.. "

റിച്ചു അമിക്ക് പുറകെ ചെല്ലാൻ തുടങ്ങി എങ്കിലും അപ്പോഴേക്കും അവന്റെ മേലേക്ക് തസ്‌നി ബോധമില്ലാതെ വീണിരുന്നു.. അവൾ നിലത്തേക്ക് വീഴും മുന്നേ അവൻ അവളെ കൈകളിൽ താങ്ങി.


"റിച്ചു.. എന്താടാ.. അമി എവടെ.. മോളെ തസ്‌നി.. "

അപ്പോഴേക്കും ടോർച്ചുമായി എത്തിയ സുമയായും സിദ്ധിക്കും എന്താ സംഭവിച്ചതെന്നറിയാതെ ആകെ പേടിച്ചു..


" അറിയില്ല.. ഉമ്മ.. തസ്‌നി.. ഉപ്പ.. കറന്റ് ആരോ കട്ട് ആക്കിയതാ..ഒന്ന് നോക്കി.. "

സിദ്ധിക്ക് ശെരി എന്നും പറഞ്ഞു മൈൻസ്വിച്ചിന്റെ അവിടേക്ക് പാഞ്ഞു.. അടുത്ത നിമിഷം അവിടെ എങ്ങും പ്രകാശം പരന്നു..


അവൻ തസ്നിയുടെ മുഖത്തേക്കൊന്ന് നോക്കി.. അയാൾ പിടിച്ചമർത്തിയ വിരൽപാടുകൾ അവളുടെ മുഖത്ത് നന്നായി കാണുന്നുണ്ടായിരുന്നു.. അതിനിടയിൽ അമി അങ്ങോട്ട് ഓടി എത്തി.. നൗഫിയും തന്റെ അവസ്ഥ കണക്കാകാതെ അവിടേക്ക് ചെന്നു


" തസ്‌നി.. തസ്‌നി.. കണ്ണ് തുറക്ക്.. "

നൗഫി കരയുന്നുണ്ടായിരുന്നു..


" അവനെ കിട്ടിയില്ല ഇക്കാക്ക.. "

അമി ഓടി ക്ഷീണിച്ചിരുന്നു..


" അവനെ പിന്നെ നോക്കാം.. നീ വണ്ടിയെടുക്ക്.. തസ്‌നി കണ്ണ് തുറക്കുന്നില്ല.. വേഗം.. "

പക്ഷെ അവനു തടഞ്ഞു കൊണ്ട് സിദ്ധിക് പോകാമെന്നു പറഞ്ഞു.. ഈ അവസ്ഥയിൽ നൗഫിയെ തനിച്ചാക്കാൻ പറ്റില്ലെന്ന് പറഞ്ഞു നൗഫിയെയും അമിയേയും അവിടെ നിർത്തി തസ്നിയെ കൊണ്ട് മൂന്നാളും അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു..


" എന്താ സംഭവിച്ചേ.. ഒന്ന് പറ കാക്കു.. "

നൗഫി അമിയുടെ ഷർട്ടിൽ പിടിച്ചു കൊണ്ട് ചോദിച്ചു


" അറിയില്ല.. ഞങ്ങൾ ചെല്ലുമ്പോ അയാൾ തസ്നിയുടെ അടുത്തുണ്ടായിരുന്നു.. ഇരുട്ടായത് കൊണ്ട് വേറൊന്നും കാണാൻ കഴിഞ്ഞില്ല.. "

അത് കേട്ട് വീണ്ടും നൗഫി കരയാൻ തുടങ്ങി


" നീ കരയല്ലേ.. അവൾക്കൊന്നും സംഭവിക്കില്ല.. "

അമി നൗഫിയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു..

***************


ഹോസ്പിറ്റൽ വരാന്തയിലൂടെ തസ്നിയെ കിടത്തിയ സ്‌ട്രക്ചറുമായി റിച്ചു ഓടി.. അതുവരെ അവൾ ഒന്ന് കണ്ണ് തുറക്കുക പോലും ചെയ്തിട്ടില്ല.. എന്തെന്നില്ലാതെ റിച്ചുന്റെ ഉള്ളിൽ ഒരു പേടി കൂടി.. അന്നാദ്യമായി റിച്ചു തസ്നിക്ക് വേണ്ടി ഉള്ളുരുകി റബ്ബിനെ വിളിച്ചു.


നേരെ കാശ്വാലിറ്റിയിലേക്ക് കയറ്റി.. അവരോട് പുറത്തു നിക്കാൻ പറഞ്ഞു നഴ്‌സ് പോയി ഡ്യൂട്ടി ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു.. അൽപനേരം കഴിഞ്ഞു ഡോക്ടർ പുറത്തു വന്നു. നേരെ കേബിനിലേക്ക് പോയി.. പുറകെ ഒരു നഴ്സ് വന്നു റിച്ചുനോടും ഉപ്പാനോടും ഉമ്മനോടും ഡോക്ടറിന്റെ കേബിനിലേക്ക് ചെല്ലാൻ ആവിശ്യപ്പെട്ടു 


" എക്സ്ക്യുസ്മി ഡോക്ടർ.. "


" ആ വരു.. ഇരിക്കു.. കുട്ടീടെ ആരാ. "

ഡോക്ടർ ചോദിച്ചു


" ഹസ്ബൻഡ് ആണ് ഡോക്ടർ.. "

റിച്ചു പറഞ്ഞു


" എന്താ സംഭവിച്ചത്.  വീട്ടിൽ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായോ.."


" അറിയില്ല ഡോക്ടർ.. അവൾ പുറത്തായിരുന്നു.. നേരം ഇരുട്ടിയിട്ടും കാണാതെ വന്നപ്പോ.. "


" എന്തായാലും കൊലപാതക ശ്രമം ആണെന്ന് കണ്ടാൽ അറിയാം.. അതാ ചോദിച്ചത് വാക്കേറ്റത്തിന്റെ പുറത്തു."

ഡോക്ടർ പറഞ്ഞത് വിശ്വസിക്കാൻ ആവാതെ റിച്ചുവും ഉമ്മയും ഉപ്പയും മുഖത്തോട് മുഖം നോക്കി


"ഇപ്പൊ ഐ സി യു വിലേക്ക് മാറ്റിയിട്ടുണ്ട്.. പേടിക്കണ്ട..ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. "

ഐ സി യു എന്ന് കേട്ടപ്പോ ഉള്ള സുമയന്റെ മുഖത്തെ ഞെട്ടൽ കണ്ടിട്ടാവും ഡോക്ടർ പറഞ്ഞു


" ഹ്മ്മ്.. കാണാൻ പറ്റുമോ ഡോക്ടർ "


" ഇല്ല.. ബോധം തെളിഞ്ഞിട്ടില്ല.. ക്രിട്ടിക്കൽ സ്റ്റേജിൽ അല്ലെന്ന് മാത്രം.. ഒരു ദിവസം ഒബ്സെർവേഷനിൽ കിടക്കട്ടെ.. "

അത്രയും പറഞ്ഞു ഡോക്ടർ അവരെ പറഞ്ഞു വിട്ടു. ആ രാത്രി മുഴുവൻ മൂവരും  ഹോസ്പിറ്റൽ വരാന്തയിൽ കഴിച്ചു കൂട്ടി. അതിനിടയിൽ അമി വിളിച്ചു കാര്യങ്ങളൊക്കെ അന്നെഷിച്ചിരുന്നു.. രാവിലെ ആയപ്പോഴേക്കും സുഹറയും റഹീമും എത്തി


" എന്താ സുമി.. എന്താ ഉണ്ടായേ.. ഇന്റെ കുട്ടി"

സുഹറ എങ്ങലടിച്ചു


" ഇജ്ജ് കരയാതിരിക്ക് സുഹറ.. പേടിക്കാൻ ഒന്നും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്.. ബാക്കി ഒക്കെ ഓൾക്ക് ബോധം വന്നാലല്ലേ അറിയൂ.. "

സുമയ അവരെ സമാധാനപ്പിച്ചു. കൊറച്ചു കഴിഞ്ഞതും നൗഫിയും അമിയും വന്നു..


" തസ്നിയക്ക് ബോധം തെളിഞ്ഞു ട്ടോ..'

ഏറെ നേരത്തെ ടെൻഷന് ഒടുവിൽ ആ വാർത്ത അവർക്ക് ആശ്വാസമേകി.


" കാണാൻ പറ്റുവോ സിസ്റ്റർ "

സിദ്ധിക്ക് ചോദിച്ചു


" ഇല്ല. ഡോക്ടർ വന്ന ചിലപ്പോ റൂമിലേക്ക് മാറ്റുമായിരിക്കും.. അപ്പൊ എല്ലാർക്കും കാണാം.. ഐ സി യൂവിലേക്ക് കിടക്കുന്നതിനു അല്പം റെസ്ട്രിക്ഷൻസ് ഉണ്ട്.. "


" ആഹ് ഓകെ.. സിസ്റ്ററെ.. "

രണ്ട് മണിക്കൂറിനു ശേഷം ഡോക്ടർ വന്നു തസ്നിയെ റൂമിലേക്ക് മാറ്റി..

ഉമ്മമാർ രണ്ടാളും അവൾക്ക് ചുറ്റും ഇരുന്ന് സങ്കടം പറയുന്നുണ്ട്.. നൗഫിയും അരികിലുണ്ട്..


" നീ എന്തിനാ ഒറ്റക്ക് രാത്രി പുറത്തിറങ്ങിയത്.. ഓരോന്ന് വരുത്തി വെക്കാൻ.. ഇപ്പൊ കണ്ടില്ലേ.. "

ഹോസ്പിറ്റലിൽ ആണെന്ന് നോക്കാതെ റഹീം അവളോട് ചാടി കയറി..


" എന്താ അളിയാ.. ഇങ്ങനെ ഒക്കെ സംഭവിക്കും വിചാരിച്ചിട്ടാണോ ആരേലും പുറത്ത് ഇറങ്ങാ.. അത്ര നേരം അവളുടെ കൂടെ ഞങ്ങളും ഉണ്ടായിരുന്നു.. "


"നിങ്ങൾ രണ്ടാളും ഒന്ന് മിണ്ടാതിരുന്നാണി.. ആ കുട്ടിനെ ഇപ്പൊ ഇങ്ങോട്ട് കൊണ്ട് വന്നല്ലേ ഉള്ളു.. "

റഹീം ഒരു വഴക്കിനു തീ കൊടുക്കാൻ ശ്രമിച്ചെങ്കിലും സുമയ അത് തടഞ്ഞു. അപ്പോഴൊക്കെ തസ്നിയുടെ ശ്രദ്ധ മാറിയിരിക്കുന്ന റിച്ചുവിലായിരുന്നു


" ഇന്നലെ മുതൽ ആരും ഒന്നും കഴിക്കാത്തതല്ലേ.. വരി.. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വരാം.. മോൾക്കുള്ളത് ഇങ്ങോട്ട് കൊണ്ടുവരാം.. "

സിദ്ധിക്ക് എല്ലാരോടുമായി പറഞ്ഞു


" എല്ലാരും ഒരുമിച്ച് പോയാൽ എങ്ങനെയ. അവൾ ഒറ്റക്കല്ലേ.. ഞാൻ ഇവിടെ ഇരിക്ക... "

സുഹറ പറഞ്ഞു


" എന്നാ പിന്നെ റിച്ചു ഇവിടെ ഇരിക്കട്ടെ... "

പറയുന്നതിനൊപ്പം സുമയ സുഹറനോടായി കണ്ണുകൊണ്ട് എന്തോ കാണിച്ചു. അത് കണ്ട് സുഹറ അത് ശെരി വച്ചു റിച്ചുനെ അവിടെ നിർത്തി പോയി


" എല്ലാർക്കും ബുദ്ധിമുട്ടായിലെ.. "

എല്ലാരും പുറത്തേക്കിറങ്ങിയതും തസ്‌നി പതിയെ അവനോടായി ചോദിച്ചു.. അതിനു മറുപടി ആയി അവനൊന്നും പറഞ്ഞില്ല..


" ഞാൻ കണ്ടിട്ടുണ്ട് അയാളെ മുൻപ്.. "

എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് തസ്‌നി പറഞ്ഞത് കേട്ട് റിച്ചു അവളെ നോക്കി


" കണ്ടിട്ടുണ്ടെന്നോ.. എവടെ വെച്.. ആരാ അയാൾ.. "

റിച്ചു അവളുടെ അടുത്തേക്ക് ചെന്നു


" റിസപ്ഷന്റെ അന്ന്.. അന്നിതുപോലെ ഇരുട്ടിന്റെ മറവിൽ അയാൾ വന്നിരുന്നു.. ദേഷ്യത്തോടെ ഒരു നോട്ടം മാത്രം തന്ന് ഇരുട്ടിലേക്ക് തന്നെ മറഞ്ഞു


" എന്നിട്ടെന്തേ അന്ന് പറയാഞ്ഞത്.. "


" ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടാകും എന്ന് കരുതിയില്ല.. "

തസ്‌നി തലക്കുനിച്ചു


" എക്സ്ക്യുസ്മി.. "

പെട്ടന്ന് ആരോ വന്നു വാതിലിൽ മുട്ടി. ഇരുവരും ഒരുമിച്ചു നോക്കി.. ഡോക്ടരായിരുന്നു അത്.. ഒപ്പം ഒരു പോലീസുകാരനും..


" എന്താ ഡോക്ടർ.. "

റിച്ചു ഒന്ന് പകച്ചു


" സോറി.. റിസ്‌വാൻ.. ഇതൊരു അറ്റെപ്‌റ്റ് ടു മർഡർ ആയതുകൊണ്ട് പോലീസിൽ അറിയിക്കാതിരിക്കാൻ ഞങ്ങക്ക് കഴിയില്ല.. ഇതിനു മുൻപ് ഒരു ഇഷ്യൂ ഉണ്ടായതാണ്.. സൊ.. "

റിച്ചു തസ്നിയെ ഒന്ന് നോക്കി..


" സർ.. പ്ലീസ്.. "

എന്നും പറഞ്ഞു ഡോക്ടർ വഴിമാറിയതും മുന്നിലേക്ക് വന്ന പോലീസുകാരനെ കണ്ട് തസ്‌നി അമ്പരന്നു.. ആ പോലീസുകാരന്റെ മുഖഭാവവും മാറിയിരുന്നു


" തസ്‌നി.. "

അയാൾ അവളോടായി ചോദിച്ചു.. അത് കേട്ട് റിച്ചു ഇരുവരെയും മാറി മാറി നോക്കി


" നിങ്ങൾ തമ്മിൽ പരിജയം ഉണ്ടോ.. "

റിച്ചുന്റെ ചോദിച്ചു


" മ്മ്. അജാസ്ക്ക.സ്കൂളിൽ വെച്ചുള്ള പരിജയമാണ്.. "

അത് കേട്ട് അജാസ് നെറ്റി ചുളിച്ചു.. അപ്പോഴേക്കും റിച്ചു അവനു നേരെ കൈ നീട്ടിയിരുന്നു


" " ഹായ്.. ആം റിസ്‌വാൻ.. ഹസ്ബൻഡ് ആണ്.. "

അജാസ് ചെറുതായൊന്നു പുഞ്ചിരിച്ചു.. പിന്നെ മൊഴിയെടുക്കാൻ വേണ്ടി ഒരു ചെയർ വലിച്ചിട്ടിരുന്നു


" എന്താ സംഭവിച്ചത്.. ഒന്ന് പറയാമോ "


" അജാസ്ക്ക.. എനിക്ക് പരാതി ഒന്നും ഇല്ല.. പ്ലീസ് ഈ കേസ് ഒന്ന് ഒഴിവാക്കണം.. പ്ലീസ് "

തസ്‌നി യാചിച്ചു. റിച്ചു ഇവളെന്താ ഇങ്ങനെ പറയുന്നേ എന്ന മട്ടിൽ നിൽപ്പുണ്ട്


" തസ്‌നി.. അയാളെ.. ആരാ അതെന്ന് അറിയണ്ടേ "

റിച്ചു


" വേണ്ട.. എനിക്ക് വയ്യ.. ഇനി ഇതിന്റെ പേരിൽ ഓടാൻ.. പ്ലീസ്‌.. അജാസ്ക്ക.  എങ്ങനെ എങ്കിലും ഒന്ന് "

അവൾ വീണ്ടും റിക്വസ്റ്റ് ചെയ്തു.. ആദ്യം ഒന്നും അജാസ് സമ്മതിച്ചില്ലെങ്കിലും തസ്നിയുടെ നിർബന്ധത്തിൽ അവൻ ഓക്കേ പറഞ്ഞു.. റിച്ചുവിനു അവളോട് ദേഷ്യവും തോന്നി


" ശെരി.. നിങ്ങളെ ഇഷ്ടം.. എന്നാലും എന്തെങ്കിലും ഒരാവിശ്യം വന്ന വിളിക്കാൻ മടിക്കരുത്.. "

അജാസ് അവന്റെ നമ്പർ എഴുതിയ ഒരു പേപ്പർ കഷ്ണം റിച്ചുവിനെ ഏല്പിച്ചു പോയി. പോകും മുൻപേ ഒരിക്കൽ കൂടി അവൻ തസ്നിയെ നോക്കി.. അവൾ അപ്പോഴും എന്തോ വീർപ്പുമുട്ടലിൽ ആയിരുന്നു


" ആരാ അയാൾ ശെരിക്കും "

അത് കണ്ടിട്ടാവും റിച്ചു ചോദിച്ചു


" അത്.. പിന്നെ.. എന്റെ ഫ്രണ്ട്.. ഞാൻ ഒന്ന് കിടക്കട്ടെ.. "

തസ്‌നി കണ്ണുകൾ അടച്ചു തിരിഞ്ഞു കിടന്നു..


" ഇവൾ എന്താണ് ശെരിക്കും.. അവൾക്ക് മാത്രം ഉത്തരം തരാൻ കഴിയുന്ന ചോദ്യങ്ങളാണ് എന്റെ മനസ് നിറയെ.. എങ്ങനെ ഞാൻ അതിനു ഒരു വഴി കണ്ടെത്തും.. "

റിച്ചുവിനു തലക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി.. അവൻ എണീറ്റു റൂമിനു വെളിയിലെക്കിറങ്ങി..

***************


വൈകുന്നേരം സുഹറാനെ നിൽക്കാൻ സമ്മതിക്കാതെ സുമയാ തന്നെ തസ്നിയുടെ അരികിൽ നിന്നു.. നൗഫിയെ സുഹറന്റെ കൂടെ വിടുകയും ചെയ്തു..


വീട്ടിലെത്തി സുഹറ നൗഫിക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാമെന്നും പറഞ്ഞു അടുക്കളയിലേക്ക് കടന്നു.. അപ്പോഴും റഹീമിന്റെ വാ തോരാതെ തസ്നിയെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു..


" എന്താ ഉമ്മ തസ്‌നി ഇങ്ങനെ ആയത്.. നമ്മൾ എല്ലാരും അവൾക്ക് വേണ്ടി ഇത്രയൊക്കെ അഡ്ജസ്റ്റ് ചെയ്തിട്ടും അവൾ എന്താ അന്യരെ പോലെ കാണുന്നത്.. "

നൗഫിയുടെ ചോദ്യം കേട്ട് സുഹറക്ക് ദേഷ്യം തോന്നി


" ഇയ്യന്തിനാ നൗഫി അവളില്ലാത്തപ്പോ അവളുടെ കുറ്റം പറയുന്നത്.. നിന്റെ സഹോദരിയെ മനസിലാക്കേണ്ടതും പറഞ്ഞു തിരുത്തേണ്ടതും നീ അല്ലെ.  "

സുഹറ മുഖത്ത് നോക്കാതെ പറഞ്ഞു


" അതിന് എന്നോട് മിണ്ടിയാൽ അല്ലെ.. ജീവിതം ഒന്നല്ലേ ഉള്ളു.. എന്തിനാ അതിങ്ങനെ ഇല്ലാതാകുന്നത്.. അവൾക്ക് വേണ്ടി അല്ലെ ഞാൻ ഈ ജീവിതം തിരഞ്ഞെടുത്തത്.  എന്നിട്ട് ഞാൻ ആ ജീവിതം സന്തോഷത്തോടെ അല്ലെ ജീവിക്കുന്നത്.. "


" ജീവിതം ഒന്ന് മാത്രയത്‌ കൊണ്ടായിരിക്കും ഉമ്മാന്റെ മോള് വിവാഹത്തിന് മുന്നേ ഗർഭിണി ആയത് അല്ലെ.. "

പെട്ടെന്നുള്ള ഉമ്മാന്റെ ചോദ്യം കേട്ട് നൗഫി ഇരുന്നിടത്തു നിന്നും എണീറ്റു..


" എ. എന്താ.. ഉം.. "


" മിണ്ടരുത് നീ.. എല്ലാം എല്ലാ കാലത്തേക്കും മറച്ചു വെക്കാൻ ആവില്ല നൗഫി.. "

അതും പറഞ്ഞു സുഹറ അവൾക്ക് മുന്നിലേക്ക് ഒരു കടലാസ് ഇട്ടുകൊടുത്തു.. നൗഫി ഒരു ഭയത്തോടെ അത് തുറന്നു നോക്കി.. തന്റെ പ്രെഗ്നൻസി ടെസ്റ്റിന്റെ റിസൾട്ട്‌ ആയിരുന്നു അത്


നൗഫിക്ക് ഒരു നിമിഷം ചുറ്റുമുള്ളതെല്ലാം നിലക്കുന്ന പോലെ തോന്നി.. വീണു പോകാതിരിക്കാൻ അവൾ അടുത്തുള്ള കസേരയിൽ പിടുത്തമിട്ടു.. 


ഉമ്മ നീട്ടിയ ടെസ്റ്റ്‌ റിസൾട്ടിന്റെ പേപ്പർ കണ്ട് നൗഫി നിന്ന് വിയർത്തു..


"നിന്നെ ഞാൻ അടിക്കാത്തത് എത്രയായാലും നീ ഒരു ഗർഭിണി ആണല്ലോ എന്നോർത്തിട്ടാണ്.. മിനിറ്റിനു മിനിറ്റിനു തസ്‌നിക്ക് വേണ്ടി തസ്നിക്ക് വേണ്ടി ന്ന് പറഞ്ഞല്ലോ നീയ്യ്.. ഇപ്പൊ ന്തേ അനക്ക് നാക്ക് ഇറങ്ങിപ്പോയോ.. "

സുഹറന്റെ വാക്കുകൾക്ക് മുന്നിൽ നൗഫി പതറി


" എന്നും നിന്റെ പേരിൽ ഓരോന്നിൽ നിന്നും പിന്തിരിഞ്ഞു നിക്കാനെ ഇന്റെ കുട്ടിക്ക് സമയണ്ടായിട്ടുള്ളു.. പത്തിൽ പഠിക്കുമ്പോ നിന്നെ ശല്യപ്പെടുത്തിയ ഒരുത്തനോട് നിനക്ക് വേണ്ടി പുറകെ നടക്കരുതെന്ന് യാചിക്കാൻ പോയത് ഓർമ്മണ്ടോ അനക്ക്.. അവനുമായി സംസാരിച്ചു നിക്കണത് അന്റെ വാപ്പ കണ്ട് അന്ന് അതിനു കിട്ടിയ തല്ലിന് കണക്കില്ല. അത്രയൊക്കെ വേദനിചിട്ടും ഓൾ പറഞ്ഞില്ല അന്റെ പേര്..


അത് കഴിഞ്ഞ് എന്തിനാ ഏതിന എന്നല്ലാതെ പ്ലസ് ടു ന് പഠിക്കുമ്പോ ഓളോട് ചോയ്ക്കാതെ ഒരു കല്യാണം ഉറപ്പിച്ചു.. അന്ന് അന്റെ വാപ്പാന്റെ കാൽ പിടിച്ചു അത് കൊറേ കെഞ്ചി.. അപ്പൊഴും അവൾക്ക് താഴെ വളരുന്ന അനിയത്തി ആയ നിന്നെ കാട്ടി അനുസരണ പഠിപ്പിച്ചു.. അപ്പഴും അന്നോട് മുഖം കറുപ്പിച്ചു അതൊന്നും പറഞ്ഞിട്ടില്ല..


ഇപ്പൊ താ വീണ്ടും.. നിനക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്ത ഒരു ഭാര്യ പദവി.. ഒരിക്കൽ പോലും ഇന്റെ കുട്ടിനെ ഒന്ന് ചേർത്ത് പിടിക്കാൻ ഇനിക്ക് കഴിഞ്ഞിട്ടില്ല.. പക്ഷെ ഇപ്പൊ അവൾക്ക് വേണ്ടി സംസാരിക്കെങ്കിലും ചെയ്തില്ലെങ്കി ഞാൻ പിന്നെന്തിനാ അവളെ പ്രസവിച്ച ഉമ്മയായി നടക്കുന്നത്.. "


" ഉമ്മ.. ഞാൻ.. "


"മിണ്ടരുത് നീ.. ദയ കാണിച്ചില്ലെങ്കിലും കുറ്റപ്പെടുത്താതിരുന്നൂടെ ഈ അവസ്ഥയിലെങ്കിലും.. നിന്റെ അറിവിലേക്കായി ഉമ്മ ഒന്നും കൂടിപറയ.. ഈ ജീവിതം അവൾ തന്ന പിച്ചയാ നിനക്ക്.. അമി അവളുടെ ഔദാര്യവും.. മറക്കണ്ട.. നീ ഇന്നും ഒരാളുടെ മുന്നിലും തലകുനിക്കാതെ നടക്കുന്നുണ്ടെങ്കിൽ അത് ഇന്റെ കുട്ടീടെ സന്തോഷം പകരം കൊടുത്തിട്ട.. ഓർത്തോ.."

ഉമ്മാന്റെ മുന്നിൽ തിരിച്ചൊന്നും പറയാൻ ആവാതെ നൗഫി നിന്നു.. അവര് ഒരു കണ്ണീരോടെ ജോലികളിലേക്ക് തിരിഞ്ഞു..


*******************


രണ്ട് ദിവസങ്ങൾക്കു ശേഷം തസ്‌നി ഹോസ്പിറ്റൽ വാസം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി.. ഈ രണ്ട് ദിവസവും അവൾ റിച്ചുനെ കണ്ടിരുന്നില്ല.. അവൻ അവൾക്ക് മുന്നിൽ വന്നില്ലെന്ന് വേണം പറയാൻ..

പിന്നീടുള്ള ദിവസങ്ങളും അങ്ങനെ തന്നെ ആയിരുന്നു..


നടന്ന സംഭവങ്ങൾ എല്ലാം തസ്നിയെ കൂടുതൽ ഡിപ്രെഷനിലേക്ക് കൊണ്ടുപോയിതുടങ്ങി.. റമീസിന്റെ പേരിൽ തനിക്ക് മരണം വിധിക്കാൻ നടക്കുന്ന മുഖം മൂടിക്കുള്ളിലെ ആ മുഖത്തെ ഓർത്തു അവൾക്ക് തല പെരുക്കുന്നുണ്ടായിരുന്നു.. സുമയായോടും സിദ്ധിക്കിനോടും ഉള്ള പെരുമാറ്റത്തിൽ അവൾ കൊറച്ചു അയവ് കാണിച്ചതല്ലാതെ ബാക്കി എല്ലാം ആ വീട്ടിൽ അതുപോലെ തന്നെ മുന്നോട്ട് പോയി..


നൗഫിയും തസ്നിയും തമ്മിലുള്ള കണ്ടുമുട്ടലുകൾ തന്നെ കുറവായി.. അല്ല അത്തരം സന്ദർഭങ്ങൾ ഒഴിവാക്കി എന്ന് പറയുന്നതായിരിക്കും ശെരി 


അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ അവളെ തേടിയെത്തി.. ആരായിരിക്കും എന്നാ ഭാവേന അവൾ കോൾ അറ്റൻഡ് ചെയ്തു


" ഹലോ.. ആരാ.. "


" ഞാൻ.. ഞാൻ അജാസാണ്.. എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ... "

അജാസ് എന്ന പേരുകേട്ടപ്പോൾ തന്നെ അവൾ ഫോൺ കട്ട്‌ ആക്കിയിരുന്നു.. ആ നമ്പർ ബ്ലോക്ക് ആക്കി അവൾ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു.. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ നശിച്ച ദിവസം കണ്ണാടിയിൽ കാണും പോലെ മനസിലേക്ക് ഓടിയെത്തിയതും അവൾ പൊട്ടിക്കരഞ്ഞു.. റൂമിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങൾ അവൾ വാരി വലിച്ചിട്ടു..


" എന്തിനാ എനിക്ക് ഈ വീർപ്പുമുട്ടൽ.. ഒരു തെറ്റും ചെയ്യാത്ത എന്നേ എന്തിനാ ഞാൻ സ്വയം ഇങ്ങനെ ശിക്ഷിക്കുന്നത്.. ഒരിഷ്ടം തോന്നുന്നത് അത്ര വലിയ തെറ്റാണോ "

അവൾ സ്വയം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ പുലമ്പി.  അതിനടക്ക് കണ്ണിൽ പെട്ട റിച്ചുവിന്റെ ഡയറി അവൾ കയ്യിലെടുത്തു.


അതിന്റെ താളുകൾ ഓരോന്നായി മറിച്ചുനോക്കവേ അവസാനത്തെ പേജിൽ മാത്രം അവളുടെ കണ്ണുകളുടക്കി.


" തസ്നിക്ക് ഇഷ്ടം അമിയെയായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.. അറിഞ്ഞിരുന്നേൽ ഒരിക്കലും ഇതുപോലൊരു സാഹസത്തിനു ഞാൻ മുതിരില്ലായിരുന്നു.. നൗഫിയുടെ ഇഷ്ടം കണക്കിലെടുത്തു മാത്രാണ് അവൾ ഈ കല്യാണത്തിനു സമ്മതിച്ചത്.. അമിയെ കണ്ടോണ്ടിരിക്കാൻ വേണ്ടി മാത്രം.. ഇന്ന് മാമി നൗഫിയോട് പറഞ്ഞതും കൂടി കേട്ടപ്പോ എനിക്ക് അത് ബോധ്യമായി.. പക്ഷെ എന്റെ അനിയന്റെ കുടുംബം തകരുന്നത് ഞാൻ നോക്കി നിൽക്കണോ.. ഇതിനൊരു പ്രതിവിധി ഈ റിച്ചു തന്നെ കണ്ടെത്തും തസ്‌നി.. കാത്തിരിക്ക് "

അവളുടെ കൈയിൽ നിന്നും ആ ഡയറി താഴേക്ക് വീണു പോയി.


ശ്വാസം നിൽക്കുന്ന പോലെ തോന്നി അവൾക്ക്.. എണീക്കാൻ പോലും ആകാത്ത വിധം കാലുകൾക്ക് തളർച്ച സംഭവിച്ച പോലെ..


അവൾ ഡയറിയിലെ പേജ് പിച്ചിച്ചീന്തി അമിയുടെ അടുത്തേക്ക് ഓടി.. എല്ലാ കാര്യങ്ങളും കേട്ട് കഴിഞ്ഞ് അമിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി


" ഇനിയെങ്കിലും ഞാൻ റിച്ചുനോട് എല്ലാം തുറന്നു പറഞ്ഞില്ലെങ്കിൽ ആ മനുഷ്യൻ എന്നേ കൂടുതൽ വെറുത്തു പോകും അമി.. വാ.. എന്റെ കൂടെ വരാൻ.. "

തസ്‌നി അമിയുടെ കൈ പിടിച്ചു വലിച്ചു


"എങ്ങോട്ട്.. എന്തിന് "


" ഇപ്പൊ തന്നെ റിച്ചു എല്ലാം അറിയണം.. നമ്മൾ തമ്മിൽ ഒരു റിലേഷനും ഇല്ലെന്നതടക്കം നൗഫി നിന്റെ ജീവിതത്തിലേക്ക് വന്നതടക്കം.. "


" നിനക്കെന്താ തസ്‌നി ഭ്രാന്തുണ്ടോ.. നൗഫി നിന്റെ അനിയത്തിയാണ്.. അവളിപ്പോ അനുഭവിക്കുന്ന സന്തോഷം നീ കണ്ടില്ലേ.. എല്ലാം ഒരു നിമിഷം കൊണ്ട് തീർക്കാനാണോ.. ആണെങ്കി എനിക്ക് പറ്റില്ല.. എനിക്ക് വലുത് എന്റെ ഭാര്യയാണ്..  "


"നിങ്ങടെ എന്ത് സന്തോഷം തകരനാണ്.. നിങ്ങളെ ഇവിടെ ആരും തള്ളിപ്പറയില്ല.."


" പറയില്ലായിരിക്കും.. പക്ഷെ ഒരു നിമിഷതെക്ക് പോലും അവളെ ഒരു കുറ്റവാളിയെ പോലെ നിർത്താൻ അമിക്ക് മനസില്ല.. "


 " ഇത്ര ദുഷ്ടനാവരുത് അമി.. നിനക്ക് വയ്യെങ്കിൽ വേണ്ട.. എന്റെ നാവിനു നിന്റെ ലൈസൻസ് കിട്ടിയിട്ട് വേണ്ടല്ലോ.. നിങ്ങക്ക് വേണ്ടി ഒക്കെ ത്യജിച്ച എന്റെ സന്തോഷം ഞാൻ സ്വയം എങ്കിലും തിരിച്ചു പിടിക്കണ്ടേ.. "

തസ്‌നി റിച്ചുന്റെ അടുത്തെക്കാണ് പോകുന്നതെന്ന് മനസിലായതും അമി അവളെ പിടിച്ചു നിർത്തി


പക്ഷെ അത് കണ്ടോണ്ട് കയറിവന്ന റിച്ചൂന് ദേഷ്യം പെരുവിരൽ മുതൽക്കേ ഇരച്ചു കയറി.. അവൻ കത്തുന്ന കണ്ണുകളോടെ തസ്നിയെ നോക്കി.. ആ നോട്ടം അവളെ വല്ലാതെ തളർത്തി കളഞ്ഞു.. എങ്കിലും പിന്മാറാതെ അവൾ റിച്ചുന്റെ അടുത്തേക്ക് ചെന്നു..


" റിച്ചു.. നീ വിചാരിച്ചു വച്ചതൊന്നും സത്യമല്ല.. ആ ഡയറിയിൽ.. അങ്ങനെ ഒന്നും കാര്യങ്ങൾ.. "

തസ്‌നി പറയാൻ തുടങ്ങിയതും റിച്ചു അവളെ വലിച്ചോണ്ട് റൂമിലേക്ക് പോയി.. ഡോർ ശക്തിയിൽ വലിച്ചടച്ചു


" റിച്ചു പ്ലീസ്.. ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് ആദ്യം.. "


" നിനക്ക് പറയാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു.. പറഞ്ഞില്ല.. മനസിലുള്ളത് സത്യമാകരുതെന്ന് ഞാനും ആഗ്രഹിച്ചിരുന്നു.. അത്രയും അധഃപതിച്ചവൾ അല്ല നീയെന്ന് ഒരു വിശ്വാസം.. പക്ഷെ ഇപ്പൊ അത് പോയി.. അന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോ ഉമ്മ പറഞ്ഞിട്ട് നിന്റെ ഉമ്മാനെ ഹോസ്പിറ്റലിലേക്ക് കൂട്ടാൻ പോയതാ ഞാൻ.. അവിടെന്ന് കേട്ടു പൊന്നാര മോളെ പറ്റിയുള്ള ഉമ്മാന്റെ വാക്കുകൾ.. നീ നൗഫിക്ക് കൊടുത്ത പിച്ചയാണ് പോലും അമി.. "


" ഉമ്മ.. അത്.. എനിക്ക്.. എനിക്കറിയില്ല റിച്ചു.. പ്ലീസ്.. എന്നേ വിശ്വസിക്ക്.. അമിയും നൗഫിയും.. "

അപ്പോഴേക്കും ഡോറിൽ സുമയായും സിദ്ധിക്കും ഒക്കെ നിർത്താതെ മുട്ടാൻ തുടങ്ങിയിരുന്നു.. അതൊന്നും റിച്ചു ചെവികൊണ്ടില്ല.. അവൻ തസ്നിയെ പിടിച്ചു കട്ടിലിലേക്കിട്ടു.


" എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയായാൽ എങ്കിലും എന്റെ അനിയന്റെ ജീവിതത്തിൽനിന്ന് നീ ഒഴിയുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.. റിച്ചു അവളെ ബലമായി പിടിച്ചൊതുക്കി


" റിച്ചു..  നോ.. വേണ്ട.. പ്ലീസ്.. വിടെന്നെ.."

തസ്‌നി അവനെ പിടിച്ചു തള്ളി എണീറ്റു ഡോറിനരികിലേക്ക് ഓടി.. പക്ഷെ റിച്ചു അവളെ തട്ടത്തിൽ പിടിച്ചു ഒറ്റവലിയായിരിന്നു.. അവൾ അവന്റെ മേലേക്ക് തന്നെ വന്നു വീണു.. അവളുടെ കഴുത്തിൽ നിന്നും ആ തട്ടം അവൻ ഊരി വലിച്ചെറിഞ്ഞു.. തട്ടത്തിന്റെ കസവു കഴുത്തിൽ ഉരഞ്ഞു നീറുന്നതൊന്നും അവൾ കാര്യമാക്കിയില്ല..


" റിച്ചു.. വേണ്ട.. "

അവളുടെ യാചന വകവെക്കാതെ അവളിലേക്ക് അവൻ മുഖം അടുപ്പിച്ചു.. എല്ലാം തീർന്നേന്ന് കരുതിയ നിമിഷം.. എവിടുന്നോ കിട്ടിയ ധൈര്യതിൽ അവൾ അവനെ വീണ്ടും ബലമായി വേറെടുത്തി.. വീണ്ടും ഇരയെ വേട്ടയാടുന്ന മൃഗത്തിന്റെ ശൗര്യത്തോടെ തന്നിലേക്ക് അടുക്കുന്ന റിച്ചുവിന്റെ കവിളിൽ അവൾ ആഞ്ഞടിച്ചു..


"  നൗഫിയും അമിയും ആദ്യം മുതലെ ഇഷ്ടത്തിലായിരുന്നു.. കല്യാണത്തിന് മുന്നേ നൗഫി പ്രെഗ്നന്റ്റും ആയി. അന്ന് നിങ്ങൾ വീട്ടിൽ വന്ന ദിവസം വയറ്റിൽ വളരുന്ന കുഞ്ഞിനേം കൊണ്ട് ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതുകൊണ്ട ഞാൻ കല്യാണത്തിന് സമ്മതിച്ചത്.. ചോദിച്ചു നോക്ക് പുന്നാര അനിയനോട്.. "

അതും പറഞ്ഞു തസ്‌നി മുഖം പൊത്തി കരഞ്ഞു..


ഇതെല്ലാം കണ്ട് റിച്ചു വല്ലാതെ ആയി.. ഇതെല്ലാം കേട്ട് പുറത്തു നിക്കുന്ന ഉമ്മന്റേയും ഉപ്പന്റെയും മുഖത്ത് നോക്കാനാവാതെ അമി തല കുനിച്ചു.


റിച്ചു ഡോർ തുറന്നു അമിയുടെ നേർക്ക് ചെന്നു..


" ഇവൾ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ അമി.. പറ നൗഫി.. "

റിച്ചുന്റെ ഭാവം കണ്ട് നൗഫി പേടിയോടെ അമിയുടെ മറവിലേക്ക് നിന്നു. അതോടെ തസ്‌നി പറഞ്ഞത് സത്യമാണെന്ന് റിച്ചൂന് ബോധ്യമായി..


റിച്ചുവിന് താൻ കാണിച്ചു കൂട്ടിയതിലൊക്കെ കുറ്റബോധം തോന്നി.. മുട്ടിലേക്ക് മുഖമമർത്തി കരയുന്ന തസ്നിയുടെ അരികിൽ അവൻ ഇരുന്നു..


" ത.. തസ്‌നി.. ആം.. സൊ.. "


" തൊട്ടുപോകരുതെന്നെ. "

തോളിൽ പതിഞ്ഞ റിച്ചുന്റെ കൈകൾ തട്ടിമാറ്റി തസ്‌നി എണീറ്റു..


" എല്ലാം കൊണ്ടും ഭാര്യയാവ എന്ന് പറഞ്ഞ വെറും ശരീരം കീഴടക്കൽ അല്ല.. അതിന് മനസ് മനസിലാക്കി കൂടെ നിന്ന മതി.. ഇനിയെങ്കിലും മനസിലാക്ക് പുറമെ കാണുന്നതല്ല പലരുടെയും ഉള്ള്.. അവിടെ ചെലപ്പോ പൊട്ടിത്തെറിക്കാൻ പാകത്തിന് ഒരു അഗ്നിപർവ്വതം തന്നെ നീറിപ്പുകയുന്നുണ്ടാവും "


അത്രയും പറഞ്ഞു പുറത്തു നിൽക്കുന്നവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ തസ്‌നി ആ വീട്ടിൽ നിന്നും ഇറങ്ങി പോയി.. റിച്ചു ആരെയും ഫേസ് ചെയ്യാൻ കഴിയാതെ അവിടെ ഇരുന്നു. എങ്ങും നിശബ്ദത തളം കെട്ടി.. ആർക്കും ആരെയും അഭിമുഖീകരിക്കാൻ കഴിയാത്ത അവസ്ഥ


"ഉപ്പ.. ഇങ്ങനെ ഒക്കെ ഉണ്ടാവാൻ കാരണം ഞാൻ ആണ്.. ഇതൊക്കെ അറിഞ്ഞാൽ നൗഫിയെ പിഴച്ചവളായി.."

നിശബ്ദതയെ ബേധിച്ചു സംസാരിച്ചു തുടങ്ങിയ അമിയുടെ മുഖമടക്കി സിദ്ധിക്ക് ഒന്ന് പൊട്ടിച്ചു.. അത് കണ്ട് ഉമ്മയും റിച്ചുവും ഞെട്ടി..നൗഫി അറിയാതെ മുഖത്ത് കൈ വെച്ച് പോയി..


" ഒരു പെണ്ണിനെ സ്നേഹിച്ച അറ്റ്ലീസ്റ്റ് അത് തുറന്നു പറയാൻ ഉള്ള ചങ്കൂറ്റം വേണം.. അതിനപ്പുറം സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏതവസ്ഥയിലും നാലാൾക്കുമുന്നിൽ ഏറ്റെടുക്കാൻ ഉള്ള ആണത്തം വേണം.. "

എന്നും പറഞ്ഞു സിദ്ധിക്ക് പോയി

പുറകെ സുമയയും..


റിച്ചു മുഖം പൊത്തി കട്ടിലിൽ തന്നെ ഇരുന്നു.. നൗഫി തെല്ലൊരു പേടിയോടെ അമിയുടെ കൈകളിൽ പിടിമുറുക്കി..


 ഈ സമയം വീട്ടിൽ....


സുമയ്യ സുഹറയെ വിളിച്ചപ്പോ പറഞ്ഞതെല്ലാം കേട്ട് തലതരിച്ചു അവർ നൗഫിയുടെ അടുത്തേക്ക് ചെന്നു


" നീ ചെയ്തത് ഒട്ടും ശെരിയായില്ല നൗഫി.. നിന്റെ സഹോദരിയല്ലേ അവൾ.. സ്വന്തം സഹോദരിയെ ഏത് സാഹചര്യത്തിലും ചേർത്ത് നിർത്തല്ലേ വേണ്ടത്.. നിന്റെ ഉമ്മ വിളിച്ചപ്പോ അവൾ പറഞ്ഞതൊക്കെ കേട്ട് നിന്നോട് എനിക്കിപ്പോ ദേഷ്യാണ് തോന്നുന്നത്.. അവസരം കിട്ടുമ്പോഴൊക്കെ അവളെ കുറ്റപ്പെടുത്തി സംസാരിച്ചിട്ട് നിനക്ക് എന്ത് നേട്ടമാ ഉണ്ടായത്.. നിന്റെ ജീവനും നിന്റെ കുഞ്ഞിന്റെ ജീവനും നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അല്ലെ അവൾ ഇഷ്ടമല്ലാഞ്ഞിട്ട് കൂടി ഈ ബന്ധത്തിന് സമ്മതിച്ചത്. "


" ഞാൻ ഒറ്റക്കല്ല.. ഉമ്മാന്റെ മോനും ഉണ്ടായിരുന്നു എല്ലാത്തിനും.. എന്തേ അവനു പറയായിരുന്നില്ലേ.. എന്നാ ഇങ്ങനെ ഒരു പ്രശ്നം ഇന്ന് ഈ വീട്ടിൽ ഉണ്ടാവില്ലായിരുന്നു.. എല്ലാവരും എന്നോട് വന്നു ചൂടാവുന്നതെന്തിനാ.. ശെരിയാ ഞാൻ  പറഞ്ഞു.. അത് ദേഷ്യം കൊണ്ട് തന്നെയാ.  അവൾ എന്ത് ചെയ്താലും എല്ലാർക്കും അവളോടാ സ്നേഹം.. ഞാൻ എന്നൊരാൾ ഇവിടെ ഉണ്ടെന്ന് പോലും ആർക്കും ഓർമയില്ല.. അവളൊന്നു മിണ്ടാനും ചിരിക്കാനും മാത്രേ എല്ലാരും പ്രാർത്ഥിക്കുള്ളു.. ഞാൻ എന്തായാലും കൊഴപ്പല്ല.. "


നൗഫിയുടെ പറച്ചിൽ കേട്ട് സുമയ്യ അവളെയും അമിയെയും മാറി മാറി നോക്കി.


" എന്നും അങ്ങനെ തന്നെയാ.. ഇപ്പോഴും അങ്ങനെ തന്നെ.. എനിക്കെന്റെതായ സ്ഥാനം വേണം..അതിന് അവളോട് ദേഷ്യം തോന്നിയാലെ കിട്ടുള്ളു എങ്കി അത് ചെയ്യും ഞാൻ.. "


" നൗഫി.. മതി.. പറഞ്ഞു പറഞ്ഞു കൂടുന്നുണ്ട്. "

അമി അവളെ വിലക്കി. പിന്നെ അവളൊന്നും മിണ്ടിയില്ല


" ഹും.. സ്നേഹോം പരിഗണനയും ഒക്കെ സ്വയം ഉണ്ടാക്കി എടുക്കേണ്ടത് മറ്റുള്ളോരെ നോവിപ്പിച്ചിട്ടല്ല.. സ്നേഹം കൊണ്ട.. നിന്റെ ഈ മനസ് കൊണ്ട് തന്നെയാ നിന്നെ പരിഗണിക്കുന്നില്ലന്ന് നിനക്ക് തോന്നിയത്.. നിന്നെ ഞങ്ങക്കാർക്കും ഇഷ്ടല്ലെങ്കി ഇന്ന് എന്റെ മരുമകളായി ഈ വീട്ടിൽ നിക്കില്ലായിരുന്നു. "

അതിന് നൗഫി മറുപടി ഒന്നും പറഞ്ഞില്ല.


" നല്ലത് ചെയ്തില്ലെങ്കിലും ഈ സമയത്ത് സ്വന്തം കുഞ്ഞിന് വേണ്ടി കളങ്കമില്ലാതെ പ്രാർത്ഥിക്കയെങ്കിലും ചെയ്.. പിന്നെ നിങ്ങളെ രണ്ടാളെയും ഞങ്ങൾ റിച്ചുനേം അമിയെയും കാണുന്ന പോലെ തന്നെ കണ്ടക്കണത്.. അതിലൊരാളെ മുഖം വാടിയ ഞങ്ങക്ക് നോവും.. അതിപ്പോ നിന്റെ ആയാലും അവളുടെ ആയാലും. തമ്മിൽ വേർതിരിവ് തോന്നിയെങ്കിൽ അത് നിന്റെ മാത്രം കുഴപ്പമാണ്.. അമി സമയം കിട്ടുമ്പോ ഇവളെ ഒന്ന് പറഞ് മനസിലാക്ക്.. ഉപ്പക്കും ഉമ്മക്കും മക്കൾ എല്ലാരും ഒരുപോലെയാണ്"


അതും പറഞ്ഞു സുമയ്യ ഇറങ്ങിപ്പോയി. അമിയും അതൊക്കെ കേട്ടപ്പോ നൗഫിയെ കുറ്റപ്പെടുത്തി


" ആഹ്.. ഇനി നിങ്ങളും കൂടി തുടങ്.. ഞാൻ മാത്രാണോ... നീയും കയ്യൊഴിഞ്ഞിട്ടില്ലേ അവളെ.. "


" അതൊക്കെ ഓരോ സാഹചര്യം.. "


" അങ്ങനെ ഓരോ സാഹചര്യം തന്നെയാണ് മനുഷ്യനെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്നത്.. എന്നേ ദേഷ്യം പിടിപ്പിക്കാതെ ഒന്ന് പോയെ.. ഇപ്പൊ എല്ലാം എല്ലാരും അറിഞ്ഞല്ലോ.. വലിയൊരു ടെൻഷൻ മാറിക്കിട്ടീലെ.. ബാക്കി ഒക്കെ അങ്ങനെ അങ്ങ് ശെരിയായിക്കോളും "


" ഹോ.. നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു നൗഫി ഉണ്ടെന്ന് ഞാൻ  പോലും അറിഞ്ഞില്ലല്ലോ നൗഫി. എന്തൊരു കുശുമ്പാടി. പ്രേമിക്കുമ്പോ പോലും കണ്ടിട്ടില്ല നിന്റെ ഈ ഒരു മുഖം.. "


" ഇപ്പൊ അറിഞ്ഞല്ലോ.. "

അവളോട് സംസാരിച്ചു ജയിക്കാൻ കഴിയില്ലെന്ന് മനസിലായതും അമി മിണ്ടാതെ ഇരുന്നു. 


*****************


വേണ്ടിയിരുന്നില്ല.. എന്ന് സ്വന്തം മനസ് തന്നെ റിച്ചുനെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു. മുറിയുടെ നാലുച്ചുവരുകൾക്കുള്ളിൽ അവന് വീർപ്പുമുട്ടാൻ തുടങ്ങി.


" ഇങ്ങനെ തന്നെ ആയിരിക്കില്ലേ.. എന്നേ വിവാഹം കഴിക്കാൻ സമ്മതം മൂളിയത് മുതൽ അൽപ്പനേരം മുൻപ് വരെ അവളും കഴിഞ്ഞിരുന്നത് "

റിച്ചു ആലോചിച്ചു.. അവനിക് തസ്നിയോട് പാവം തോന്നി.. ഇടക്കെപ്പോഴോ തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയത് അവൻ ബൈക്കും എടുത്ത് എങ്ങോട്ടോ പുറത്തേക്ക് പോയി.


കൂട്ടുകാർക്കിടയിൽ പോയി ഇരുന്നെങ്കിലും തന്റെ മുഖഭാവം കണ്ടുള്ള അവരുടെ ചോദ്യങ്ങളും അവര് തമ്മിൽ തമ്മിലുള്ള ഉച്ചത്തിലുള്ള സംസാരങ്ങളും ചിരികളും അവനെ കൂടുതൽ ഇറിറ്റേറ്റ് ചെയ്തു.. അവസാനം അവരോട് പറയാതെ അവൻ അവിടെന്നും എണീറ്റ് പോയി..


ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വണ്ടി നിർത്തി അവൻ വിജിനതയിലേക്ക് കണ്ണും നട്ട് നിന്നു.. എത്ര നേരമായി ആ നിൽപ് താൻ നിക്കുന്നു എന്ന് പോലും അവനു ഓർമയുണ്ടായിരുന്നില്ല.. ഇരുട്ട് വീണു തുടങ്ങിയിരുന്നു.. എങ്കിലും ചെയ്തു കൂട്ടിയ കാര്യങ്ങൾ അവനെ വേട്ടയാടിക്കൊണ്ടിരുന്നു 


" ഒരു പെണ്ണിനെ തെറ്റായ കണ്ണ് കൊണ്ട് നോക്കിയിട്ട് പോലും ഇല്ല ഞാൻ ഇന്ന് വരെ.. പിന്നെന്തേ ഭാര്യയായ അവളോട് ഞാൻ അങ്ങിനെ ഒക്കെ "

അവൻ സ്വയം കുറ്റപ്പെടുത്തി


" ഹലോ.. റിസ്‌വാൻ അല്ലെ.. "

ചിന്തകൾക് വിരാമം ഇടാൻ പുറകിൽ നിന്നുള്ള ചോദ്യത്തിന് കഴിഞ്ഞു.. ഇവിടെ തന്നെ അന്നെഷിച്ചു ആരാപ്പോ എന്ന് മനസിൽ കരുതി അവൻ പുറകിലേക്ക് നോക്കി..


" അജാസ്.. ഇയാൾ എന്താ ഇവിടെ "

അവൻ കരുതി.. അജാസ് ഒരു ചിരിയോടെ കൈ നീട്ടി


" എന്നേ ഓർമ്മയുണ്ടോ.. "


" ആഹ്.. അന്ന് ഹോസ്പിറ്റലിൽ.. "


" ആഹ്. അതെ. പിന്നെ പ്രോബ്ലം ഒന്നും ഉണ്ടായിട്ടില്ലല്ലോ.. "


" ഇല്ല.. "


" എന്താ ഇവിടെ നിക്കുന്നത്.. ഈ സ്ഥലം അത്ര ശെരിയല്ല.. "

റിച്ചു പുഞ്ചിരിക്കാൻ ശ്രേമിച്ചു.


" താൻ ശെരിക്കും ലക്കി ആണുട്ടോ.. "

അജാസ് പറഞ്ഞത് കേട്ട് റിച്ചു അവനെ പുരികം ചുളിച് ഒന്ന് നോക്കി


" തസ്നിയെ പോലൊരു കുട്ടിയെ ഭാര്യയായി കിട്ടിയില്ലേ.. റമീസ് എപ്പഴും പറയും.. അവളെ കിട്ടുന്ന ആൾ ഭാഗ്യവാൻ ആണെന്ന്.. അത്രക്ക് നല്ല കുട്ടിയ അവൾ.. "


" നിങ്ങക്ക്.. നിങ്ങക്ക് തസ്നിയെ എങ്ങനെ അറിയാം.. ആരാ.. റമീസ് "

ആമുഖമൊന്നുമില്ലാതെ തന്നെ റിച്ചു ചോദിച്ചു. അതിനു മറുപടിയായി അജാസ് ആദ്യം ഒരു ചിരി പാസാക്കി.. ആ ചിരിയുടെ അർത്ഥം റച്ചുവിന് മനസിലായില്ല


" റമീസ്.  എന്റെ ബാല്യകാല സുഹൃത്താണ്.. അവൻ വഴിയാണ് ഞങ്ങൾ പരിജയം.. വളരെ കുറച്ചു നാൾ മാത്രം നീണ്ടു നിന്ന സൗഹൃദം. ഇടയിൽ ഒരു വിള്ളൽ ഉണ്ടായി.. ഒരിക്കലും ഒന്ന് കാണാൻ പോലും ആഗ്രഹിക്കാത്ത വിധം തമ്മിൽ അകന്നു.. "


" ഇങ്ങനെ കടംകഥ പറയും പോലെ പറഞ്ഞാൽ എങ്ങനെയ മനസ്സിലാവാ.. "

റിച്ചു പിറുപിറുത്തു. കുറച്ചു നേരം അജാസും റിച്ചുവിന്റെ അരികിൽ നോക്കെത്താ ദൂരത്തേക്ക് കണ്ണും നട്ട് നിന്നു 


" ആരാ റമീസ് എന്ന് ഇപ്പഴും പറഞ്ഞില്ല... "


" അത് ഞാൻ പറയുന്നതിനേക്കാൾ ഭംഗി അവൾ പറയുന്നതായിരിക്കും.. അല്ല.. അവൾ പറയും.. അതാ ശെരി.."

അജാസിന്റെ കൺകോണിൽ നനവ് പടരുന്നത് അവൻ ശ്രേദ്ധിച്ചിരുന്നു


പെട്ടന്നായിരുന്നു റിച്ചുന്റെ ഫോൺ ശബ്ദിച്ചത്. നോക്കുമ്പോ ഉമ്മയാണ്


" ഹെലോ.. "


" ഒരുപെണ്കുട്ടീനെ കരയിച്ചു അവൾ ഇവിടുന്ന് പോയിട്ട് നേരം എത്രയായീന്ന് അനക്ക് വല്ല വിചാരോണ്ടോ റിച്ചു.. അവൾ ഇതുവരെ വന്നോ എവിടെയാണ് ന്ന് ഒക്കെ അന്നെഷിക്കേണ്ട ബാധ്യത അനക്കുണ്ട്. ഓൾ ഇതു വരെ വീട്ടിൽ എത്തീട്ടില്ല.. അറിയ്യോ.. "


" അവൾ വീട്ടിലെങ്ങാനും പോയിക്കാണും "

അവൾ ഇതുവരെ വന്നില്ലെന്ന് കേട്ടപ്പോ ഉള്ളിൽ ഒരു ഭയം രൂപം കൊണ്ടെങ്കിലും അത് കാണിക്കാതെ റിച്ചു മറുപടി പറഞ്ഞു


" ഇല്ല. ഞാൻ വിളിച്ചു നോക്കിയതാ.. നല്ലോണം കേട്ടോ റിച്ചു.. ഓൾക്കെന്തെങ്കിലും പറ്റിയ അന്റെ പേരിൽ ആദ്യം കേസ് കൊടുക്ക.. ഞാനും അന്റെ ഉപ്പയും ആയിരിക്കും.. നോക്കിക്കോ "

അത്രയും പറഞ്ഞു സുമയ്യ ഫോൺ കട്ടാക്കി


" എന്താ റിസ്‌വാൻ.. പ്രശ്നം എന്തെങ്കിലും.. "

അജാസ് കാര്യം തിരക്കി


" അത് പിന്നെ.. ഉമ്മയ വിളിച്ചത്.. തസ്‌നി ഇതുവരെ വീട്ടിൽ ചെന്നിട്ടില്ലെന്ന് "

അജാസിന്റെ മുഖം മാറുന്നത് അവൻ അറിഞ്ഞു. റിച്ചു തസ്നിയുടെ ഫോണിലേക്ക് പലപ്രവിശ്യം വിളിച്ചു.. അത് ഓഫ്‌ ആയിരുന്നു.


" ഫ്രണ്ട്സിനെ ആരെയെങ്കിലും വിളിച്ചു നോക്ക്.. "

അജാസ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി അവൻ വേഗം നൗഫിയെ വിളിച്ചു. പക്ഷെ അവൾ ഫോൺ എടുത്തില്ല.. പിന്നെ അമിയെ വിളിച്ചു. അവൻ കാൾ അറ്റൻഡ് ചെയ്തു


" ആഹ്.. ഇക്കാക്ക.. എന്തെങ്കിലും വിവരം കിട്ടിയോ.. "

ഫോൺ എടുക്കാൻ ഒഴിവില്ലാതെ മറുതലക്കൽ ചോദ്യം ഉയർന്നു


" ഇല്ല..അമി.. നീ നൗഫിയുടെ ഫോണിൽ അഞ്ജന ന്ന് പറഞ്ഞ കുട്ടിയുടെ നമ്പർ ഉണ്ടെങ്കി എനിക്ക് ഒന്ന് അയക്ക്.. "


" ശെരി.."

നൗഫിയോട് ഈ സമയത്ത് ഒന്നും ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മനസിലാക്കിയ അമി സമ്മതമില്ലാതെ തന്നെ അവളുടെ ഫോണിൽ നിന്നും അഞ്ജുവിന്റെ നമ്പർ തപ്പിയെടുത്തു റിച്ചുവിനയച്ചു


റിച്ചു ഉടനെ തന്നെ അഞ്ജുവിനെ വിളിച്ചു തസ്‌നി അവിടെ ഉണ്ടോ എന്നന്നേഷിച്ചു.. വൈകുന്നേരം തന്റെ അടുത്ത് വന്നിരുന്നെന്നും അല്പം നേരം ഇരുന്നു അവിടെ നിന്നും പൊന്നെന്നും പറഞ്ഞു


അതും കൂടി കേട്ടപ്പോ റിച്ചൂന് ടെൻഷൻ കൂടി.. അന്ന് ഇരുട്ടിൽ മിന്നി മറഞ്ഞ ആ രൂപം പെട്ടെന്ന് അവന്റെ മനസിലേക്ക് ഓടിയെത്തി..


" അല്ലാഹ്.. എന്റെ തസ്‌നി "

അവൻ അറിയാതെ തന്നെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു


" എന്തുപറ്റി റിസ്‌വാൻ.. "

അജാസ് അവന്റെ തോളിൽ കൈ വെച്ച് ചോദിച്ചു


" അവൾ അവിടുന്ന് പോന്നിട്ടു സമയം ഒത്തിരി ആയെന്ന്.. അവളെ.. അവളെ ഞാൻ എവടെ ചെന്ന് അന്വേഷിക്കും.. അറിയില്ല എനിക്ക്.. "


" അതിന് താൻ ഇങ്ങനെ വിഷമിക്കാതെ.. അവൾ വഴിയിൽ എവിടെയെങ്കിലും സ്റ്റക്ക് ആയിട്ടുണ്ടാവും.. താൻ എത്തുമ്പഴേക്കും അവളെത്തിക്കോളും "

അജാസ് അവനെ ആശ്വസിപ്പിക്കാൻ ശ്രേമിച്ചു.


" ഇല്ല. അവളെ അത്രേം വേദനിപ്പിച്ച ഞാൻ വിട്ടത്.. "


" വേദനിപ്പിച്ചെന്നോ.  നിങ്ങൾ തമ്മിൽ വഴക്കുണ്ടായോ.. "

നടന്നതെല്ലാം റിച്ചു അജാസിനോട്‌ പറഞ്ഞു.. കേട്ടുകഴിഞ്ഞപ്പോ അജാസിനു ഉള്ളിലെവിടെയോ വിങ്ങൽ പോലെ..


" ഒരിടത്തു കൂടി നമ്മുക്ക് ഒന്നന്നേഷിക്കാം.. "

എന്തോ ഓർമ വന്ന പോലെ അതും പറഞ്ഞു അജാസ് റിച്ചുവിനെ കൂട്ടി അവിടം വിട്ടു..


****************


സുഹറ റഹീമിന്റെ ഷർട്ടിൽ പിടുത്തമിട്ടു അലമുറയിട്ട് കരഞ്ഞു


" എന്റെ കുഞ്ഞിനെന്തെങ്കിലും സംഭവിച്ച നിങ്ങളെ ഞാൻ ജീവനോടെ വെച്ചേക്കില്ല.. എനിക്കറിയാം.. അവളെ ഈ ഒരവസ്ഥയിൽ കൊണ്ടെത്തിച്ചത് നിങ്ങള.. "


" ഞാനോ.. അവൾ ചെയ്തു വെക്കുന്ന ഓരോ തോന്നിവാസം.. അതിന് ഞാൻ ഉത്തരവാദി ആവുന്നതെങ്ങനെ ആണ് "

റഹീം സുഹറാനെ പിടിച്ചു തള്ളി.


" നിങ്ങൾ മാത്രമാണ് ഉത്തരവാദി. അവളെ അവളുടെ ഇഷ്ടത്തിന് പഠിക്കാൻ വീട്ടിരുന്നേൽ എന്റെ മോള് ഇപ്പൊഴും സന്തോഷത്തോടെ കഴിഞ്ഞേനെ.. എല്ലാം വിവാഹം എന്ന ഒരു കുരുക്കിൽ തച്ചുടച്ചത് നിങ്ങളല്ലേ.. "


" മക്കളെ പ്രായം ആവുമ്പോ കെട്ടിച്ചയക്കും.. അതൊരു തെറ്റല്ല.. "


" മക്കളുടെ സമ്മതം കൂടി വേണം.. പണ്ടത്തെ കാലം അല്ല. ഒന്നും അടിച്ചേൽപ്പിക്കാൻ.. "


" മോള് വഴി തെറ്റിപ്പോകുന്നത് കണ്ടപ്പോ അതാണ് നല്ലതെന്ന് തോന്നി ചെയ്തു.. "


" എന്തെളുപ്പായി ഉത്തരം.. അല്ലാതെ നിങ്ങടെ ബിസിനസ്‌ ഉയർത്താനല്ല.. സഫീർ എന്ന കോടീശ്വരന്റെ സ്വത്ത്‌ കണ്ടിട്ടല്ലേ മകളെ ചെറുപ്രായത്തിൽ തന്നെ കെട്ടിച്ചുവിടാൻ നിങ്ങൾ നോക്കിയത്.  പക്ഷെ പടച്ചോൻ എന്റെ മോളെ രക്ഷിച്ചു.. റിച്ചുനെ പോലെ ഒരാളെ അടുത്ത് എന്റെ മോളെ കൊണ്ടെത്തിച്ചു "


" ഹ്മ്മ്. എന്നിട്ട് പോയില്ലേ അവൾ അവിടുന്നും.. നാളെ വരും പേപ്പറിൽ.. അജ്ഞാത ജഡം എന്നും പറഞ്ഞു "


" നിങ്ങടെ പുഴുത്ത നാവ് അരിഞ്ഞിടും ഞാൻ.. ഇത്ര നാൾ നിങ്ങളെ സഹിച് നിന്നത് എന്റെ മക്കളെ ഓർത്തിട്ട.. പക്ഷെ ഇനി സുഹറക്ക് അത് നോക്കണ്ട. അവരൊക്കെ ഇപ്പൊ സുരക്ഷിതരാ.. "


" നി എന്നേ ഒന്നും ചെയ്യില്ല "


" അത് നിങ്ങടെ വെറും തോന്നലാ.. ജീവിതത്തിൽ സങ്കടം വന്നപ്പോഴൊന്നും എന്റെ മോളെ ഒപ്പം നിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ നിങ്ങടെ മരണം കൊണ്ട് അവൾക്കൊരു സന്തോഷം കൊടുക്കാൻ എനിക്ക് കഴിയും ച്ച ഞാൻ അത് ചെയ്തിരിക്കും.. "

റഹീം ദേഷ്യം കൊണ്ട് സുഹറയുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു.


പക്ഷെ അവര് അയാളെ തട്ടി മാറ്റി അയാൾക്ക് നേരെ വിരൽ ചൂണ്ടി ആ വീട്ടിൽ നിന്നും ഇറങ്ങി.. റോട്ടിൽ ഇറങ്ങി കിട്ടിയ ഓട്ടോക്ക് കൈ കാണിച്ചു സിദ്ധിക്കിന്റെ വീട് ലക്ഷ്യമാക്കി പോകുമ്പോ അവരുടെ മിഴികൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.  നൊന്തുപേറ്റ മകൾക്കായി ആ മാതൃഹൃദയം വിങ്ങി


***************


അജാസ് റിച്ചുവിനെ കൂട്ടിക്കൊണ്ട് പോയത് റമീസ് അന്തിയുറങ്ങുന്ന ഖബ്ർസ്താനിലേക്ക് ആയിരുന്നു. അവിടെ എത്തും വരെ അവൻ തസ്നിയുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടേ ഇരുന്നു..പക്ഷെ അപ്പോഴും അത് ഓഫ്‌ ആയിരുന്നു.പടർന്നു പന്തലിച്ചു നിക്കുന്ന മൈലാഞ്ചി ചെടികൾക്കിടയിലൂടെ അജാസിന്റെ പുറകെ അവൻ നടന്നു.


ഒരു ഖബറിന് മുന്നിൽ തന്നെയും കൊണ്ട് അജാസ് നിക്കുമ്പോ റിച്ചു കാര്യമറിയാതെ അവനെ നോക്കി. പക്ഷെ അവിടെയെങ്ങും തന്നെ ആരുമുണ്ടായിരുന്നില്ല. എങ്ങും ഇരുട്ട് കാർന്നു തിന്നുന്ന നിശബ്ദത..

അജാസ് ഫ്ലാഷ് ലൈറ്റിന്റെ സഹായത്തോടെ അവിടെയെങ്ങും കണ്ണോടിച്ചു


" റിസ്‌വാനെ നോക്ക്. "

തിരച്ചിലിനോടുവിൽ കണ്ണിൽ പെട്ട തസ്നിയുടെ ഫോൺ കാണിച്ച് അജാസ് പറഞ്ഞു


" എവിടെപ്പോയാലും അവൾ ഇവിടെ വരാതിരിക്കില്ലന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.. "

 അജാസ് പറയുന്നത് ഒരു അത്ഭുതത്തോടെ റിച്ചു കേട്ടു നിന്നു. കയ്യിലുള്ള ഫ്ലാഷ് ലൈറ്റ് ഒരല്പം മീസാൻ കല്ലിലേക്ക് നീക്കി റിച്ചു.


" റമീസ് മുഹമ്മദ്‌.. "

ഉള്ളിലൊരായിരം ചോദ്യങ്ങൾ ഒപ്പമുയർന്ന നിമിഷം..


" ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട് റിസ്‌വാൻ.."

റമീസിന്റെ കബറിന് അരികിലായി കിടന്നിരുന്ന തസ്നിയുടെ ഷാൾ കാണിച്ചു അജാസ് അങ്ങിനെ പറഞ്ഞതും റിച്ചുവിന്റെ വയറൊന്ന് കാളി..


അവൻ അത് കയ്യിലെടുത്തു. അതിൽ രക്തം പുരണ്ടിരുന്നു.. അതും കൂടി കണ്ടപ്പോ താൻ ചെയ്ത തെറ്റ് വീണ്ടും അവന്റെ മനസിനെ കുത്തിമുറിവേൽപ്പിച്ചു കൊണ്ടിരുന്നു


" ആലോചിച്ചു നിക്കാൻ സമയമില്ല റിസ്‌വാൻ.. "

അജാസ് അവനെയും വലിച്ചു കൊണ്ട് അവിടുന്ന് ഓടുമ്പോൾ ഒരിക്കൽ കൂടി റിച്ചുന്റെ കയ്യിലുള്ള ഫ്ലാഷ് ലൈറ്റ് ആ ഖബറിലേക്ക് അടിച്ചു.... ആ പേരിലേക്കും.


" റമീസ് മുഹമ്മദ്‌.. "


തന്റെ ഉത്തരം കിട്ടാത്ത കൊറേ ചോദ്യങ്ങൾക്കുള്ള മറുപടി ആ പേരിൽ ഉണ്ടെന്ന് അവൻ വിശ്വസിച്ചു



സിദ്ധിക്കും സുമയായും തസ്നിയേം കൊണ്ട് വരുന്ന റിച്ചുനേം നോക്കി സിറ്റ് ഔട്ടിൽ ഇരിക്കുമ്പോഴാണ് ഒരു ഓട്ടോ മുറ്റത്ത് വന്നു നിന്നത്. ഈ നേരത്ത് ആരാ എന്ന് സംശയിച്ചു നിക്കുമ്പോ അതിൽ നിന്നും ഇറങ്ങുന്ന സുഹറാനെ കണ്ടു. സിദ്ധിക്കും സുമയയും അങ്ങോട്ട് ഓടി


" ഇയ്യ് എന്താ ഇതിൽ.. അതും ഒറ്റക്ക് "

സുമയ്യ ചോദിച്ചു.. അപ്പോഴേക്കും സിദ്ധിക് ഓട്ടോക്ക് പൈസ കൊടുത്ത് അതിനെ പറഞ്ഞു വിട്ടു


" ഇന്റെ കുട്ടിനെ കാണാൻ ഇല്ലന്ന് കേട്ട എന്ത് സമാധാനത്തില ഇത്താത്ത ഞാൻ അവിടെ ഇരിക്ക.. "

സുഹറ കരഞ്ഞു കൊണ്ട് പറഞ്ഞു


" അതിന് ഈ നേരത്ത് ഇയ്യ് ഒറ്റക്ക് വരണോ.. അളിയൻ എടുത്തു "

സിദ്ധിക്ക് ചോദിച്ചത് കേട്ട് സുഹറ ഒന്നും മറച്ചു വെക്കാതെ തുറന്നു പറഞ്ഞു


" അയാൾക്ക് അയാളുടെ പണവും അന്തസ്സും മാത്രാണ് വലുത്. മക്കൾക്ക് എന്തായാലും കൊഴപ്പല്ല.. അയാളെ പേടിച് എന്റെ മക്കളെ സ്നേഹിക്കാൻ എനിക്കും കഴിഞ്ഞില്ല.. പുറത്ത് നല്ല മനുഷ്യൻ ചമയുന്ന അയാളുടെ ഉള്ളിലെ വൃത്തികെട്ട മുഖം എനിക്കും എന്റെ മോൾക്കും മാത്രേ അറിയുള്ളു. "

അവരുടെ കരച്ചിലിന്റെ ആക്കം കൂടി. സിദ്ധിക് സുഹറാനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.. വാക്കുകൾക്ക് കൊണ്ട് ആശ്വസിപ്പിക്കാൻ അയാൾക്കും കഴിയില്ലായിരുന്നു


" റിച്ചു വിളിച്ചായിരുന്നോ.. എന്തേലും വിവരം കിട്ടിയോ "

സുഹറ കണ്ണുതുടച്ചു പ്രതീക്ഷയോടെ സിദ്ധിക്കിനെ നോക്കി


" ഇല്ല. അവൻ പിന്നെ വിളിച്ചിട്ടില്ല. അമിയും അപ്പൊ പോയതാ.. "

സുഹറ വീണ്ടും വിങ്ങിപ്പൊട്ടി


" ഇയ്യ് ഇങ്ങനെ കരയാതെ നമ്മടെ മോൾക്ക് വേണ്ടി ദുആ ചെയ്യ്.. സുമി ഇയ്യ് ഇവളെ അകത്തേക്ക് കൊണ്ടുപോ.. "

സുമയ്യ സുഹറനെയും കൊണ്ട് അകത്തേക്ക് പോയി. ഇതെല്ലാം കണ്ടോണ്ട് മുകളിൽ നിന്നിരുന്ന നൗഫിക്ക് ഉമ്മാന്റെ മുന്നിൽ വന്നു നിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. അവൾ മുറിയിൽ തന്നെ കഴിച്ചു കൂട്ടി.


അൽപ നേരം കഴിഞ്ഞു കാണും. അമി വീട്ടിലേക്ക് കയറിവന്നു. വണ്ടിയുടെ ശബ്ദം കേട്ട് അപ്പോഴേക്കും സുഹറയും ഉമ്മറത്തെത്തി..


" അമി.. എന്തായി "

മൗനമായിരുന്നു അവന്റെ മറുപടി


" അല്ലഹ് ന്റെ കുട്ടി "

സുഹറ നെഞ്ചിൽ കൈ വെച്ച് തേങ്ങി.


" അറിയുന്നിടത്തെല്ലാം പോയി നോക്കി.. അവിടെ ഒന്നും ചെന്നിട്ടില്ല. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഒക്കെ പോയി.. ഫോട്ടോ വെച് പലരോടും ചോദിച്ചു നോക്കി. പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടായില്ല "

അമിയും സിദ്ധിക്കും പരസ്പരം പറഞ്ഞു


" നമുക്ക് പോലീസിൽ ഒരു പരാതി കൊടുത്താലോ '

സിദ്ധിക്ക്


" റിച്ചുന്റെ കൂടെ അന്ന് ഹോസ്പിറ്റലിൽ വന്ന പോലീസുകാരൻ ഉണ്ട്. രണ്ട് പേരും കൂടി ആണ് അന്നെഷിക്കുന്നത്. "


" ന്നാലും  ഈ കുട്ടി പറയാതെ ഇതെങ്ങോട്ട് പോയി റബ്ബേ.. ഒന്നും വരുത്തല്ലേ നാഥാ.."

സിദ്ധിക്കും റബ്ബിനെ ഉള്ളുരുകി വിളിച്ചു


നേരം പോയിക്കൊണ്ടിരുന്നു.. നാലാളും റിച്ചുനേം പ്രതീക്ഷിച്ചിരിപ്പാണ്.. ആ നേരത്ത് നൗഫി അവിടേക്ക് ഇറങ്ങി വന്നു


" ഉമ്മ.. "

അവൾ സുഹറന്റെ അരികിലായി നിന്നു. അവളുടെ ശബ്ദം കേട്ട് സുഹറ അവളെ ഒന്ന് തുറിച്ചു നോക്കി


" സന്തോഷായില്ലേ ഇപ്പൊ അനക്ക്. ഇനി അന്റെ സ്ഥാനം ആരും കൊണ്ട് പോകില്ല.. "

പെട്ടന്നുള്ള സുഹറന്റെ പെരുമാറ്റം കണ്ട് നൗഫി ഒരല്പം ഭയന്നു..


" ഞാൻ  എന്ത് ചെയ്തിട്ട ഉമ്മ.. അവൾ സ്വയം ഇറങ്ങിപ്പോയതല്ലേ.. അല്ലാതെ ഞാൻ ഇറക്കി വിട്ടതാണോ "

ഭയം ഉള്ളിലൊതുക്കി വിട്ടുകൊടുക്കാതെ അവൾ മറുചോദ്യം ചോദിച്ചു


" നൗഫി.. ഈ നേരത്തെങ്കിലും മിണ്ടാതെ നിന്നുടെ അനക്ക്. ഇനിയും അവളെ പഴിചാരാതെ ഒന്നും പറ്റാതെ അവളിങ്ങെത്താൻ പ്രാർത്ഥിക്ക്.. "

അമി നൗഫിയുടെ മെക്കിട്ട് കയറി. പിന്നെ അവളൊന്നും മിണ്ടിയില്ല.. എല്ലാവരിലും മൗനം തളം കെട്ടി..

*****************


ഈ സമയം അജാസും റിച്ചുവും കൂടി തസ്നിയെ എവടെ എന്നില്ലാതെ അന്നെഷിച്ചു കൊണ്ടിരുന്നു.  ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും മാറി മാറി കയറി ഇറങ്ങുമ്പോ റിച്ചൂന് പ്രതീക്ഷ വറ്റുകയായിരുന്നു. അന്ന് വരെ അവളെ വെറുത്തതിന് ഇരട്ടിയായി ആ നിമിഷം അവൻ അവളെ സ്നേഹിക്കും പോലെ അവനു തോന്നി.


അങ്ങനൊരു വികാരം തമാശക്ക് പോലും അവളോട് അവനു തോന്നിയിട്ടില്ല.  എന്നാ ഇപ്പൊ ആ മനസ് ഉരുകുകയാണ്.. അവളുടെ മുഖമൊന്നു കാണാൻ.. ആ ശബ്ദമൊന്നു കേൾക്കാൻ. ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ.. വെറുത്തതിനും വേദനിപ്പിച്ചതിനും പതിൻമടങ്ങ് സ്നേഹം നൽകാൻ..


അവളുടെ ഓരോ നോട്ടങ്ങളും അഹങ്കാരമായിരുന്നെന്ന് തോന്നിയിരുന്ന അവനിപ്പോ മനസിലായി അതെല്ലാം നിസ്സഹായതയുടെ നോട്ടമായിരുന്നെന്ന്.. ഓർക്കും തോറും മിഴികൾ നിറഞ്ഞൊഴുകി. ഒരു മനുഷ്യൻ എത്ര പെട്ടന്നാണ് മാറുന്നത്. അവൻ ഓർത്തു.. ഇത്ര മേൽ സ്നേഹം അവളോട് തന്റെ ഉള്ളിലുണ്ടായിരുന്നോ.. താൻ തിരിച്ചറിയാതെ പോയൊരു ഇഷ്ടമായിരുന്നിരിക്കാം..


" റിസ്‌വാൻ.. റിസ്‌വാൻ.. "

ചിന്തകളിൽ മുഴുകി ഇരിക്കെ അജാസിന്റെ വിളി അവനെ തട്ടി വിളിച്ചു.


" താൻ കരയാണോ "

റിച്ചുവിന്റെ കണ്ണിലെ നനവ് കണ്ട് അജാസ് ചോദിച്ചു..


" ഹേയ്.. "

റിച്ചു പെട്ടെന്ന് തന്നെ കണ്ണ് തുടച്ചു


" ഇനി അന്നെഷിക്കാൻ ഒരിടവും ബാക്കിയില്ല. നമുക്ക് തിരിച്ചു പോകാം "

റിച്ചു അജാസിനെ ഒന്ന് നോക്കി


" താൻ ടെൻഷൻ അടിക്കേണ്ട. തല്ക്കാലം ഒരു പെറ്റീഷൻ എഴുതി ഇട്ടേക്കു.. എത്രയും പെട്ടെന്ന് തന്നെ അവളെ നമ്മുടെ കണ്ണിൽ കാണിച്ചു തരും.. പ്രതീക്ഷ കൈ വിടാതെ ഇരിക്ക് "


" എത്ര ഒക്കെ കഷ്ടപ്പാടാണെന്ന് പറഞ്ഞാലും സ്വന്തം വീട്ടിൽ അവൾ സുരക്ഷിതയായിരുന്നു.. പക്ഷെ എനിക്ക് അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. മാമിയോട് ഞാൻ ഇനി എന്ത് സമാധാനം പറയും. "

കൈയിൽ മുറുകെ പിടിച്ചിരുന്ന തസ്നിയുടെ ശാളിലേക്ക് നോക്കി അവൻ പറഞ്ഞു..


" എടൊ.. താൻ വിഷമിക്കാതെ.. വീട്ടിലേക്ക് ചെല്ല്. എല്ലാരും നല്ല ടെൻഷനിൽ ആയിരിക്കും അവരൊക്കെ. "

അജാസ് അവനെ ഉന്തിത്തള്ളി വീട്ടിലേക്ക് വിട്ടു 


******************


അടഞ്ഞ കൺപോളകൾ പ്രയാസപ്പെട്ട് തുറന്നു തസ്‌നി ചുറ്റുമോന്ന് നോക്കി.. മുൻപിലുള്ള കാഴ്ചകൾ മങ്ങിയ അവസ്ഥയിലാണ്.. കണ്ണുകൾ ഇറുക്കെ തിരുമ്മി വീണ്ടുമൊന്ന് നോക്കി.. സീറോ ബൾബിന്റെ മങ്ങിയ വെളിച്ചം മാത്രമുള്ള ആ ചെറിയ മുറിയിൽ നിലത്തു കിടക്കുകയാണ് താൻ. തെല്ലൊരു ഭയം അവൾക്ക് തോന്നാതിരുന്നില്ല. ചാടി എണീക്കാൻ നോക്കിയെങ്കിലും അവൾക്ക് അതിന് കഴിഞ്ഞില്ല.


തലയിൽ ഒരു ഭാരം പോലെ. കണ്ണിനു മുകളിൽ എന്തോ പറ്റിപിടിച്ചിരിക്കുന്ന പോലെ. കൈ കൊണ്ട് ഒന്ന് തൊട്ടു നോക്കി.


"സ്.."

അവൾ പെട്ടെന്ന് തന്നെ കൈ വലിച്ചു. അപ്പഴാണ് അവൾക്ക് അൽപ്പം മുൻപ് നടന്നേതെല്ലാം മനസിലേക്ക് ഓടി വന്നത്.

റമീസിന്റെ അരികിൽ ഇരിക്കുമ്പോ പുറകിൽ നിന്നും തലക്ക് ഒരു അടി കിട്ടി.. അടികൊണ്ട് വീഴുമ്പോ ആ മുഖം മൂടി അണിഞ്ഞ രൂപം തനിക്കരികിൽ ഉണ്ടായിരുന്നു. രക്ഷപ്പെടാൻ നോക്കി എങ്കിലും കാലുകൾ പതറി.. ബോധം മറഞ്ഞു താഴേക്ക് വീണു.. പിന്നെപ്പോ ദാ ഇവിടെ.. 


തലയിലെ മുറിവ് ആരോ കെട്ടിയിട്ടുണ്ട്.. തലയിൽ നിന്നും ചോര ഒലിച്ചു കണ്ണിനു മുകളിൽ കട്ട പിടിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ പേടിയോടെ അവിടെ ഇരുന്നു.. ഒന്നെണീക്കാൻ കഴിഞ്ഞിരുന്നെങ്കി.. അവൾ ആഗ്രഹിച്ചു.. ആ നാലുചുവരുകൾക്കുള്ളിൽ നിശബ്ദം അവൾ ഏങ്ങി.. പെട്ടന്ന് ആരുടെയോ കാലൊച്ച അവൾ കേട്ടു.. അത് തനിക്കരികിലേക്ക് എത്തുന്നതവൾ അറിഞ്ഞു.. മെല്ലെ നീങ്ങി അവൾ ഒരു മൂലയിലേക്ക് മുട്ടുമടക്കി ഇരുന്നു..


വാതിൽ തുറക്കുന്നതവൾക്ക് മനസിലായെങ്കിലും മുഖമുയർത്തി നോക്കാൻ അവൾക്ക് ഭയം തോന്നി.. വന്നയാൾ അവളുടെ അടുത്തിരുന്നു.. എങ്കിലും തസ്‌നി അയാളെ നോക്കിയില്ല.. പൊടുന്നനെ അയാൾ അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു തനിക്ക് നേരെ അവളുടെ മുഖം തിരിച്ചു.. അയാളുടെ പിടുത്തത്തിന് കരുത്ത് കൂടുതലായിരുന്നു.. തസ്‌നി വേദന കൊണ്ട് പുളഞ്ഞു


" നി.. നിങ്ങളാര.. "

അവൾ വിറയാർന്ന ചുണ്ടുകളോടെ ചോദിച്ചു. അപ്പോഴുമവൾ മുഖത്തേക്ക് നോക്കിയില്ല. പക്ഷെ അയാൾ മറ്റേ കൈകൊണ്ട് കവിളിൽ പിടിച്ചു അവളുടെ മുഖം തന്നോടടുപ്പിച്ചു.. അവൾ അറിയാതെ തന്നെ മറഞ്ഞിരിക്കുന്ന മുഖത്തിലെ തെളിഞ്ഞിരുന്ന കണ്ണുകളിലേക്ക് നോക്കി.. ആ നോട്ടത്തിൽ തന്നിലേക്ക് വിരൽ ചൂണ്ടുന്ന ഒരുപാട് ആരോപണങ്ങൾ ഉള്ളതായി അവൾക്ക് തോന്നി.. അയാളുടെ ദേഷ്യം അവൾക്ക് ആ കണ്ണുകളിൽ കാണാമായിരുന്നു..


പെട്ടന്ന് തന്നെ പുറകോട്ട് തള്ളി അയാൾ  ഇരുട്ടിലേക്ക് മറഞ്ഞു. പോകും മുന്നേ കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടറിന്റെ ബോട്ടിൽ അവൾക്ക് നേരെ ഇട്ടുകൊടുക്കാൻ അയാൾ മറന്നില്ല.. റൂമിന്റെ വാതിൽ താഴിട്ട് പൂട്ടുന്ന ശബ്ദം തസ്നിക്ക് കേൾക്കാമായിരുന്നു. അവൾ ആർത്തിയോടെ കുപ്പിയിലെ വെള്ളം പകുതിയും കുടിച്ചു 


അപ്പോഴും അയാൾ സമ്മാനിച്ച നോട്ടം അവളിൽ നിന്ന് വിട്ടു പോയിരുന്നില്ല. ഇതുവരെ തന്നെ പിന്തുടർന്നിരുന്ന മിഴികൾ അല്ലത്..തനിക്ക് പരിജയമുണ്ട് ആ കണ്ണുകൾ.. എവിടെയാണ് അവ കണ്ടു മറന്നത്.. എന്തിനായിരിക്കും എന്നേ ഇവിടിങ്ങനെ.. എങ്കിലും ആരാണത്.. "


ആയിരം ചോദ്യങ്ങൾ മനസ്സിൽ ഉയരുമ്പോഴും തനിക്കിനി ഇവിടെ നിന്നൊരു രക്ഷയുണ്ടോ.. അതിനൊക്കെ അപ്പുറം തന്റെ കുടുംബത്തെ ഓർമ വന്നതും തസ്‌നി ആ മുറിക്കുള്ളിൽ അലറി കരഞ്ഞു.


***************


റിച്ചു മനസില്ല മനസോടെ വീട് പിടിക്കുമ്പോ നേരം പുലർന്നിരുന്നു. അന്നേരമത്രയും വീട്ടിലുള്ളവർ റിച്ചുവിനെ പ്രതീക്ഷയോടെ കാത്തിരുന്നു.. റിച്ചുന്റെ വണ്ടിയുടെ ശബ്ദം കേട്ടതും സിദ്ധിക്കും സുമയ്യയും ഓടിയെത്തി.. പുറകെ സുഹറയും.. പക്ഷെ ഒറ്റക്ക് കയറി വരുന്ന റിച്ചുനെ ദയനീയമായി അവര് നോക്കി..


" റിച്ചു.. മോളെവിടെ.."


". അറിയില്ല.. പറ്റുന്നിടത്തെല്ലാം അന്നെഷിച്ചു.. കിട്ടിയത് ഇതു മാത്രമാണ്  "

അവർക്ക് മറുപടി അവളുടെ രക്തം പുരണ്ട ഷാൾ മാത്രായിരുന്നു. ഒപ്പം അവളുടെ ഫോണും..


അത് കണ്ടതും സുഹറ പൊട്ടിക്കരഞ്ഞു നിലത്തേക്ക് വീണു. അമിയും സുമയയും അവരെ പിടിച്ചെണീപ്പിച്ചു. സിദ്ധിക്കിന് എന്തുപറയണമെന്ന് അറിയില്ലായിരുന്നു. നൗഫി എല്ലാം കണ്ട് മിണ്ടാതെ നിന്നു.


" സമാധാനായോ റിച്ചു അനക്ക്.. ഈ കണ്ണീരിനു എന്താ അനക്ക് ഉത്തരം പറയാൻ ഉള്ളത്.. പറ.. "

സുമയ റിച്ചുവിന്റെ നേരെ ദേഷ്യപ്പെട്ടു


" ഒരിക്കലെങ്കിലും സംഭവിച്ചതെല്ലാം വിധി എന്ന് കരുതി നീ അവളെ സന്തോഷത്തോടെ കൂടെ കൂട്ടിയിരുന്നേൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.. "


" അതെ എല്ലാത്തിനും കാരണം ഞാനാ.. അതിനിപ്പോ ഞാൻ എന്താ പകരം ചെയ്യേണ്ടത്.. എന്റെ ജീവൻ ഈ നിമിഷം ഞാൻ അങ്ങ് ജീവൻ കളഞ്ഞ അവൾ തിരിച്ചു വരുമോ.. നിങ്ങളെ പോലെ എനിക്കും ഉണ്ട് സങ്കടം.. എന്റെ ഭാര്യയാണത്..അവളെ ഒന്ന് കണ്ടു കിട്ടണേ എന്നൊരാറ്റ പ്രാർത്ഥനെ ഇപ്പൊ ഇന്റെ മനസ്സിൽ ഉള്ളു.. ചെയ്തതിനൊക്കെ ഒരായിരം വട്ടം മനസ് കൊണ്ട് മാപ്പ് ചോദിച്ചു കഴിഞ്ഞു.. ഞാൻ കണ്ടെത്തും എന്റെ തസ്നിയെ.. അത് ദുനിയാവിന്റെ ഏതെറ്റത്താണെങ്കിലും.. "


ഒരു പൊട്ടിത്തെറി പോലെ ഉള്ളിലുള്ളതെല്ലാം എല്ലാർക്കും മുന്നിൽ കൊട്ടി അവളുടെ ഷാളും ഫോണും എടുത്ത് അവൻ മുറിയിലേക്ക് കയറി വാതിൽ അടച്ചു.. അതുവരെ അടക്കി നിർത്തിയ കണ്ണുനീരോക്കെ അവൻ തുറന്നു വിട്ടു.. ചോര പടർന്ന ഷാൾ നെഞ്ചോടടക്കി അവൻ നിലത്തേക് ഊർന്നു വീണു..


അവൾക്ക് വേണ്ടി മാത്രം റിച്ചുവിന്റെ മിഴികൾ നിറഞ്ഞു.. അവൾക്ക് വേണ്ടി മാത്രം അവന്റ നാവുകൾ ദുആ ഇരന്നു..


ആ ഇരുട്ട് മുറിയിൽ കരഞ്ഞു തളർന്നു തസ്‌നി ബോധം മറിഞ്ഞു കിടക്കുമ്പോ ഇവിടെ എല്ലാ കുറ്റബോധവും സ്വയം ഏറ്റുവാങ്ങി റിച്ചു അവളെ ജീവനോടെ ചേർത്ത് തുടങ്ങിയിരുന്നു...


തസ്നിയെ കാണാതായിട്ട് ഒരു രാവും പകലും കഴിഞ്ഞിരിക്കുന്നു. പ്രതീക്ഷയുടെ ഒരു തിരിനാളം പോലും അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല.  അജാസ് ഒരു വഴിക്കും റിച്ചു ഒരു വഴിക്കും അമി മറ്റൊരു വഴിക്കും തസ്നിയെ തേടി. നിരാശ മാത്രമായിരുന്നു ഫലം. ഇതിനിടയിൽ തന്റെ മകളെ കുറിച് ചോദിച്ചു കൊണ്ട് ഒരു ഫോൺ പോലും റഹീം ചെയ്തില്ല. അയാളുടെ സ്വഭാവം എന്തെന്ന് സുഹറയിൽ നിന്നും മനസിലാക്കിയത് കൊണ്ടാകാം അത് ഒരു പുതുമ ഉള്ള കാര്യമായി ആരും കണ്ടില്ല.


വീട്ടിലുള്ളവർ തന്നെ പരസ്പരം മിണ്ടാതെ ആയി.. കരച്ചിലും പരിഭവവുമായി കഴിഞ്ഞു. തസ്നിയുടെ ഫോട്ടോ വാട്സപ്പിലും മറ്റും ഷെയർ ചെയ്തു.. പക്ഷെ അനുകൂലമായ ഒരു റിപ്ലൈയും എവിടെ നിന്നും ലഭിച്ചില്ല.  ആ പകലിന്റെ അന്ത്യത്തിലും തസ്‌നി ഇല്ലാതെ റിച്ചു വീട്ടിലേക്ക് മടങ്ങി. അവന്റെ മട്ടും ഭാവവും കണ്ട് ആർക്കും ഒന്നും ചോദിക്കാനും തോന്നിയില്ല.


വിശപ്പും ദാഹവും ഇല്ലാത്ത മണിക്കൂറുകൾ. ആ മുറിക്കുള്ളിൽ തസ്‌നി ഇല്ലാതെ അവനു ശ്വാസം മുട്ടുന്ന പോലെ തോന്നി. എന്തും നഷ്ടപ്പെട്ടു കഴിഞ്ഞാലേ അതിന്റെ മൂല്യം മനസിലാവു എന്ന് കേട്ടിട്ടുണ്ട്.. ആ സിറ്റുവേഷൻ ആണ് റിച്ചുവിനിപ്പം.. പക്ഷെ കളഞ്ഞു പോയതിന്റെ മൂല്യം മനസിലാക്കാൻ നഷ്ടമാകും വരെ കാത്തിരുന്നാൽ ആ നഷ്ടത്തിന് പകരം ഒരായുസ്സ് തന്നെ വേണ്ടി വരും എന്ന് ആരും മനസിലാക്കുന്നില്ല.


****************


വിശപ്പിന്റെ കാഠിന്യം കൊണ്ടും മുറിയുടെ വേദന കൊണ്ടും തസ്‌നി വളരെ അധികം ക്ഷീണിതയായിരുന്നു.. താൻ കഴിയുന്ന നാലുചുവരുകൾക്കപ്പുറം ആരൊക്കെയോ വന്നുപോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..


"തന്നെ ആരിവിടെ കൊണ്ടുവന്നു.. ഞാനും റമിയും ഇവരും തമ്മിൽ എന്തായിരിക്കും ബന്ധം.. അല്ലെങ്കിലും റമി മരിച്ചിട്ട് വർഷം രണ്ടാവുന്നു. ഇത്ര നാൾ തനിക്കില്ലാത്ത ഒരു ശത്രു ഇപ്പൊ എവിടുന്ന് വന്നു "

എത്ര ആലോചിച്ചിട്ടും അവൾക്കൊരു ഉത്തരം കിട്ടിയില്ല..


അപ്പോഴേക്കും ആ റൂമിന്റെ തുരുമ്പിച്ച വാതിൽ വിജാഗിരി ഉരയുന്ന ശബ്ദം അവൾ കേട്ടു.. തന്റെ അടുത്തേക്ക് ആരോ വരുന്നുണ്ട്.. എന്തും നേരിടാൻ ഉള്ള മനക്കട്ടിയോടെ അവൾ ഇരുന്നു. ആരായാലും തനിക്ക് ഇന്ന് ഒരു ഉത്തരം കിട്ടിയേ തീരു.. അവൾ ഉറപ്പിച്ചു. അത്ര നേരം ഇല്ലാതിരുന്ന വെളിച്ചം ആ മുറിയിൽ പരന്നു.. അവൾ മുന്നിൽ നിക്കുന്നവനെ ഒന്ന് നോക്കി.പക്ഷെ തന്റെ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് അതൊരു പെണ്ണായിരുന്നു..


തന്നോളം അല്ല.. തന്റെ തന്നെ പ്രായമുള്ള ഒരു പെൺകുട്ടി.. ഭ്രാന്തിയാണോ എന്ന് സംശയിക്കും തരത്തിലുള്ള വേഷവിധാനവും നടത്തവും.. തനിക്ക് മുന്നിൽ ആട്ടമാടുന്ന കഥാപാത്രങ്ങളെ മനസിലാക്കി എടുക്കാൻ പറ്റാത്ത വിധം തസ്‌നി ആശയക്കുഴപ്പത്തിലായി


അപ്പോഴേക്കും ആ പെൺകുട്ടി അവൾക്കരികിലായി ഇരുന്നിരുന്നു.. അവൾ തസ്നിയുടെ മുഖത്ത് കൂടി കൈകൾ കൊണ്ട് തലോടി.. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവൾക്ക് ഊഹിക്കാൻ കഴിയുമായിരുന്നില്ല.. ആ പെൺകുട്ടി അവളുടെ മുഖത്തേക്ക് നോക്കി കൈ നീട്ടി


" താ.."

അവൾ കൈ നീട്ടിക്കൊണ്ട് ചോദിച്ചു.. തസ്‌നി എന്തെന്നുള്ള ഭാവത്തിൽ അവളെ നോക്കി


" താ.. എനിക്ക് താ.. നീ കൊണ്ട് പോയില്ലേ.. താ എനിക്ക്.. "

അത്ര നേരം ഇല്ലാതിരുന്ന ഒരു ഭയം തസ്നിയെ പിടികൂടി.. പെട്ടെന്ന് നീട്ടിയ കൈ കൊണ്ട് അവൾ തസ്നിയുടെ കഴുത്തിൽ പിടുത്തമിട്ടു 


" താടി.. താ.. എനിക്ക് തരാൻ.. കൊണ്ട് പോയില്ലേ.. നീയ്.. തട്ടിപ്പറിച്ചില്ലേ.. തായോ.. തിരിച്ചു തായോ.. "

അതൊരു അലർച്ചയായിരുന്നു. ഒരു തരം പേടിപ്പെടുത്തുന്ന അലർച്ച. കഴുത്തിലുള്ള പിടി മുറുകും തോറും തസ്‌നി ശ്വാസത്തിനായി പിടഞ്ഞു


" എന്റെ റമി എവടെ.. പറ .. "


ആ ചോദ്യം തസ്നിയെ ഞെട്ടിച്ചു.. അവളെ പിടിച്ചു മാറ്റിയിരുന്ന തസ്നിയുടെ കൈകൾക്ക് ശക്തി കുറയുന്ന പോലെ..


"കൊണ്ട് വാ.. എന്റെ മുന്നിൽ കൊണ്ട് വാ.. താ എനിക്കവനെ.. "

എന്നും പറഞ്ഞു ആ പെൺകുട്ടി അവളെ ദൂരേക് തള്ളിയിട്ടു.. ഒരു നിമിഷം ശ്വാസം എടുത്തു തസ്‌നി പിടഞ്ഞു.. വീണിടത്തു നിന്നും തസ്‌നി നിരങ്ങി നീങ്ങി ചുമരിലേക്ക് ചാരി ഇരുന്നു..


" നീ. നീ ആരാ "

തസ്‌നി ശ്വാസമെടുത്തു കൊണ്ട് ചോദിച്ചു. പക്ഷെ ചോദിക്കുന്നതൊന്നും ആ പെൺകുട്ടി ചെവികൊണ്ടില്ല.. അവൾ വീണ്ടും തസ്നിയുടെ നേർക്ക് പാഞടുത്തു


തസ്നിയുടെ കവിളിൽ ആഞ്ഞടിച്ചു.. തസ്‌നി വേദന കൊണ്ട് പുളഞ്ഞു പോയി.. തസ്നിയുടെ മുടിയിഴകൾ പിച്ചിവലിച്ചു.. തലയിലെ മുറിവിൽ കൈകൊണ്ട് കുത്തി നോവിച്ചു.. വേദന കൊണ്ടുള്ള തസ്നിയുടെ അലർച്ചയിൽ അവൾ രസം കണ്ടു..


തസ്നിയുടെ മുടിയിൽ പിടിച്ചു അവളെ വലിച്ചു കൊണ്ട് ആ മുറിയിലാകെ അവൾ നടന്നു..


" ആാാാ.. വിട്.. വിടെന്നെ.. "

തസ്നിയുടെ കരച്ചിൽ ആ മുറിയിലാകെ പ്രതിധ്വനിച്ചു. തന്നെ എത്രയൊക്കെ ഉപദ്രവിച്ചിട്ടും അവൾക്ക് മതിയാവാത്ത പോലെ.. ഒടുക്കം എവിടെ നിന്നോ കിട്ടിയ ശക്തിയിൽ തസ്‌നി അവളെ ചവിട്ടി മാറ്റി.. അവൾ നിലത്തേക്ക് വീണു.. എങ്ങനെ ഒക്കെയോ ഏന്തി വലിഞ്ഞു എണീറ്റു തുറന്നിട്ട കതകിനകത്തേക്ക് ഓടിയതും ആ പിശാചിന്റെ കൈകളിൽ വീണ്ടും അവൾ അകപ്പെട്ടിരുന്നു..


തന്നെ തള്ളിയിട്ട ദേഷ്യത്തിൽ ആ പെണ്ണ് തസ്നിയുടെ തല പിടിച്ചു ചുമരിലേക്ക് ഒരടി ആയിരുന്നു...


" ആആആഹ്.. "

കെട്ടിവെച്ചിരുന്ന മുറിയിൽ നിന്നും ചോര വാർന്നൊലിച്ചു. കണ്ണിലേക്കു ചോര വീണതും അവൾ കണ്ണുകൾ ഇറുക്കെ ചിമ്മി.. വേദന സഹിക്കാതെ അവൾ നിലത്തേക്ക് പതിച്ചു. അപ്പോഴേക്കും തനിക്കരികിലേക്ക് ആരോ ഓടി എത്തിയിരുന്നു.. അയാൾ തന്റെ തലയിലെ മുറിവ് കെട്ടി വെക്കുന്നത് പാതി ബോധത്തിൽ അവൾ അറിഞ്ഞു..


*************


പിറ്റേന്ന് രാവിലെ നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ട് സുമയ്യ പുറത്തേക്ക് ചെന്നു.. റഹീമിന്റെ ഒരു ബിസിനെസ് പാർട്ണർ ആയിരുന്നു അത്


" സുഹറാത്ത ഇല്ലേ.. റഹീംക്കാ ഹോസ്പിറ്റലിലാണ്.. ഇന്നലെ രാത്രി അഡ്മിറ്റ് ആക്കിയതാ.. "

അത് കേട്ടുകൊണ്ടായിരുന്നു സിദ്ധിക്കും റിച്ചുവും അങ്ങോട്ട് വന്നത്


" എന്താ പറ്റിയത്.. പെട്ടെന്ന് "

സിദ്ധിക് ചോദിച്ചു


" സൈലന്റ് അറ്റാക്കാണ് എന്നാ ഡോക്ടർ പറഞ്ഞത്.. ഐ സി യൂവിലാണ്. "


" സുമി.. ഇയ്യ് സുഹറനെ വിളിക്ക്.. റിച്ചു ഇയ്യ് പോയി റെഡി ആയി വാ.. നമുക്ക് ഒന്ന് പോയി നോക്കാം "

റഹീമിന്നോടുള്ള ദേഷ്യം എല്ലാം അന്നേരം അവർ മറന്നിരുന്നു


" അത് അയാളുടെ നാടകമായിരിക്കും.. അഭിനയിക്കാൻ എന്നും ഭയങ്കര മിടുക്കാണ്.."

റഹീമിന്റെ കാര്യം ചെന്ന് പറഞ്ഞ സുമയ്യയോട് സുഹറ പറഞ്ഞത് ഷർട്ട്‌ എടുക്കാൻ വന്ന സിദ്ധിക് കേട്ടു


" നാടകമായിക്കോട്ടെ സിനിമ ആയിക്കോട്ടേ.. ഒരു ജീവൻ ആണ്.. ചെലപ്പോ അറിഞ്ഞത് സത്യമാണെങ്കിൽ.. റബ്ബ് അവനു നല്ലത് മനസിലാക്കാൻ ഒരു അവസരം കൊടുത്തതാണെങ്കിലോ.. "

പിന്നെയും എന്തൊക്കെയോ പറഞ്ഞു സുഹറന്റെ മനസ് മാറ്റി സിദ്ധിക്കും റിച്ചുവും അവരെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു


ഹോസ്പിറ്റലിൽ ചെല്ലുമ്പോ അറിഞ്ഞതെല്ലാം സത്യമായിരുന്നു.. ഒരു നിമിഷം വൈകിയിരുന്നേൽ ജീവൻ തിരിച്ചു കിട്ടില്ലായിരുന്നു എന്നാ വാക്കുകൾ കൂടി കേട്ടപ്പോ ഒരു നിമിഷത്തേക്കെങ്കിലും അയാളൊന്ന് മരിച്ചു പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ച തന്റെ മനസിനെ സുഹറ ശപിച്ചു


" എന്താ അസിയെ ഉണ്ടായത്.. ഇയ്യെങ്ങനെ ഇവിടെ എത്തി. ആരാ അന്നോട് വിവരം പറഞ്ഞത് "

ഡോക്ടർ പോയതും സിദ്ധിക്ക് റഹീമിന്റെ പാർട്ണറോഡായി ചോദിച്ചു


" ഞാൻ ഇന്നലെ കോഴിക്കോട്ടന്ന് വന്നോണ്ടിരിക്കായിരുന്നു.. അപ്പഴാ റഹീംക്കാന്റെ കാൾ.. എടുത്തപ്പോ ആളെ വർത്താനം ഒന്നും കേക്കാല്ല.. കൊറേ നേരം ഹെലോ പറഞ്ഞപ്പോ അവസാനം അസി ഇന്ക് വയ്യടാ.. ന്ന് പറയലും ഫോൺ കട്ട്‌ ആകലും.. പിന്നെ വിളിച്ചപ്പോ ഫോൺ ഓഫ്‌.. പിന്നെ എങ്ങനെ വീട്ടിൽ എത്തി എനിക്ക് തന്നെ അറിയില്ല.. ഞാൻ ചെല്ലുമ്പോ ഹാളിൽ റഹീംക്കാ വീണ് കിടപ്പുണ്ട്.. അപ്പുറത്ത് ഫോണും. വിളിച്ചു നോക്കിയപ്പോ അനക്കം ഇല്ല.. പിന്നെ എടുത്തിങ് ഓടി.. "


" ഹ്മ്മ്.. "

എല്ലാം കേട്ട് കഴിഞ്ഞപ്പോ സിദ്ധിക്ക് ഒന്ന് നെടുവീർപ്പിട്ടു.. സുഹറ ഐ സി യൂവിന്റെ ചില്ലു വാതിലിനുള്ളിലൂടെ കൃത്രിമ ശ്വാസം എടുത്തു കിടക്കുന്ന സിദ്ധിക്കിനെ നോക്കി


****************


" ഉമ്മ.. ഉപ്പയെന്തിയെ.. "

അമി ടേബിളിൽ നിന്നും ഒരു കപ്പ് ചായ എടുത്തു ചുണ്ടോട് ചേർത്തു


" മാമക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണെന്ന് അസീസ് വന്നു പറഞ്ഞു.. ഉപ്പയും റിച്ചുവും മാമിയും കൂടി അങ്ങോട്ട് പോയേക്കുവാ "


" ഉപ്പാക്ക് എന്ത് പറ്റി.. "

അമിക്ക് പുറകിലായി നിന്നിരുന്ന നൗഫിയെ അപ്പോഴാണ് സുമയ്യ കണ്ടത്.. നൗഫി വെപ്രാളത്തോടെ സുമയ്യന്റെ അരികിലേക്ക് ചെന്നു


" ഇയ്യ് ടെൻഷൻ അടിക്കേണ്ട.. കൊഴപ്പൊന്നും ഇല്ലെന്ന പറഞ്ഞത്.. ഞാൻ ഇപ്പൊ വിളിച്ചിരുന്നു.. "

സുമയ്യ അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു


" അമിക്കാക്കു .. നമുക്ക് ഹോസ്പിറ്റൽ വരെ പോകാം.. പ്ലീസ് "

അതിനു അമി സമ്മതം മൂളി.. അവൾ പെട്ടന്ന് തന്നെ റെഡി ആവാൻ മുകളിലേക്ക് പോയി


" അമി.. മാമക്ക് അറ്റാക്ക് ആണ്.. ഇപ്പഴും ഐ സി യു ലാണ്.. ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.. നൗഫി ഗർഭിണി ആണ്.. അപ്പൊ അവിടെ വെച് പ്രശ്നം ഒന്നും ഉണ്ടാകാതെ കൈ കാര്യം ചെയ്യണം "


" അപ്പൊ ഉമ്മയല്ലേ പറഞ്ഞത് കൊഴപ്പം ഒന്നും ഇല്ലെന്ന് "


" പിന്നെ അവളുടെ മുന്നിൽവെച് ഞാൻ ഇതൊക്കെ വിശദീകരിക്കണോ.. എത്ര ആയാലും വാപ്പ വാപ്പയാണ്.. എന്തായാലും നിങ്ങൾ പോകല്ലേ.. ഞാനും വരാം "


മൂവരും ഒരുമിച്ചു വീട്ടിൽ നിന്നും ഇറങ്ങി.. സുമയ്യ പറഞ്ഞത് പോലെ ഹോസ്പിറ്റലിലെ കാര്യങ്ങൾ ഒക്കെ അറിഞ്ഞു നൗഫി കരഞ്ഞു സീൻ ആക്കി. പക്ഷെ നൗഫിയോട് ഉള്ളിലെവിടെയോ കിടപ്പുള്ള ദേഷ്യത്തിന്റെ ഒരംശം കാരണമാണോ എന്തോ സുഹറ അതൊന്നും കണ്ടതായി നടിച്ചില്ല. അൽപ്പം കഴിഞ്ഞതും ഐ സി യു വിൽ നിന്നും ഒരു ഡോക്ടർ പുറത്തേക്ക് വന്നു


" പേശ്യെന്റിന് ബോധം തെളിഞ്ഞിട്ടുണ്ട്.. രണ്ടാളുകൾക്ക് കയറി കാണാം.. പിന്നെ അതികം സംസാരിക്കരുത്. ഒരാൾ എന്റെ കൂടെ കേബിനിലേക്ക് വരു"


സുഹറയും സിദ്ധിക്കും ഐ സി യൂവിലേക്കും അമിയും റിച്ചുവും ഡോക്ടറിന്റെ അടുത്തേക്കും ചെന്നു. 


സുഹറയെ കണ്ടതും റഹീമിന്റെ കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.. അത് കണ്ട് സുഹറ അത്ഭുതപ്പെട്ടു.. അഹങ്കാരം മാത്രം കൊണ്ട്നടന്നിരുന്ന കണ്ണുകളിൽ നനവോ.. അവർ വീണ്ടും അയാളെ നോക്കി. ചുണ്ടുകൾ അനക്കി എന്തോ പറയാൻ തുണിഞ്ഞതും സിദ്ധിക്ക് തടഞ്ഞു


" സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.. ഞങൾ പുറത്ത് നിക്കാം.. അൽപ്പം കഴിഞ്ഞ റൂമിലേക്ക് മാറ്റും.. പേടിക്കേണ്ട.. "

റഹീമിനെ സമാധാനിപ്പിച്ചു സിദ്ധിക്ക് സുഹറയെ കൂട്ടി പുറത്തേക്കിറങ്ങി. അവിടെ റിച്ചുവും അമിയും ഉണ്ടായിരുന്നു


" ആഹ്.. റിച്ചു ഡോക്ടർ എന്ത് പറഞ്ഞു"

സിദ്ധിക്ക്


" ഹാർട്ടിനു ബ്ലോക്ക്‌ ഉണ്ട്.. ഇമ്മീഡിയറ്റ് ആയിട്ട് സർജറി വേണം.. അതിനുള്ളത് ചെയ്യാൻ വേണ്ടി പറഞ്ഞു.. എത്ര പെട്ടെന്നു ചെയ്യാൻ പറ്റുമോ അത്രയും പെട്ടെന്ന് ചെയ്യാനാ പറഞ്ഞത്.. "


" റൂമിലേക്ക് മാറ്റുന്ന കാര്യം വല്ലോം പറഞ്ഞോ".


" ഇല്ല.. അതിനി ഓപ്പറേഷൻ കഴിഞ്ഞിട്ടേ കിടത്താണ്ടാവുള്ളു.. അതുവരെ ഇവിടെ രണ്ടാൾ എപ്പഴും വേണമെന്ന് പറഞ്ഞിട്ടുണ്ട്. "


" ഞാനും ഇവളും നിക്കാം.. "

സിദ്ധിക്ക് സുഹറയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു


" നിങ്ങൾ ഇപ്പൊ വീട്ടിലേക്ക് തന്നെ പൊയ്ക്കോളി.. ഇനി എന്തായാലും വിസിറ്റേഴ്സിനെ അനുവദിക്കില്ല.. "

സിദ്ധിക്ക് അമിയുടെ കൂടെ നൗഫിയെയും സുമയ്യനെയും പറഞ്ഞയച്ചു


" എന്തെങ്കിലും എടുക്കാൻ ഉണ്ടോ.. ഉണ്ടെങ്കി ഞാൻ വീട്ടിൽപോയി എടുത്തിട്ട് വരാം.. "

റിച്ചു സുഹറാനോട് ചോദിച്ചു. കൊറച്ചു ഡ്രെസ്സും കാര്യങ്ങളും എടുത്തുകൊണ്ടു വരാൻ പറഞ്ഞു അസീസ് ഏല്പിച്ച താക്കോലും കൊടുത്തു സുഹറ റിച്ചുവിനെ വിട്ടു


മാമി ഏല്പിച്ച സാധനങ്ങൾ എല്ലാം എടുത്ത് ഇറങ്ങാൻ നേരത്താണ് അന്നൊരിക്കൽ ഇവിടെ വന്നപ്പോ അഞ്ജന കൊടുത്ത എന്തോ ഒന്ന് തസ്‌നി ഭദ്രമായി എടുത്തു വെക്കുന്നത് കണ്ടതായി അവനു ഓർമ വന്നത്.. അവൻ തിരികെ ചെന്ന് സ്റ്റേയർ കയറി തസ്നിയുടെ റൂമിലെത്തി


റൂം മൊത്തം സൂക്ഷിച്ചൊന്ന് നോക്കി.


"അന്ന് കണ്ട ആ കുറിപ്പിൽ അവൾ കുറിച്ച പേര് റമി എന്നായിരിക്കുമോ.."

അവൻ ചിന്തിച്ചു.. റാക്കിലിരുന്ന പുസ്തകങ്ങൾ ഒന്നുവിടാതെ നിലത്തേക്ക് വലിച്ചിടുമ്പോ തനിക്ക് ആവശ്യമുള്ളത് അതിൽ ഉണ്ടാവുമെന്നൊരു പ്രതീക്ഷ അവനിൽ ഉണ്ടായിരുന്നു


പ്രതീക്ഷ തെറ്റിയില്ല.. താൻ അന്നെഷിച്ചതെന്തോ അത് തന്റെ കയ്യിൽ കിട്ടിയിരിക്കുന്നു.. ഇതിലുണ്ടാവും തനിക്ക് വേണ്ടതെല്ലാം.. ആ ഡയറിയും നെഞ്ചോട് അടക്കി അവൻ ഹോസ്പിറ്റലിലേക്ക് ആവിശ്യമുള്ള സാധനങ്ങളും എടുത്ത് ആ വീട്ടിൽ നിന്നുമിറങ്ങി..


******************


ഹോസ്പിറ്റലിൽ നിന്നും നൗഫിയെയും ഉമ്മനെയും വീട്ടിലാക്കി അമി പുറത്തേക്ക് പോയി..

കൊറച്ചു ദൂരം എത്തിയതും എന്തോ എടുക്കാൻ മറന്ന പോലെ അമി വീണ്ടും വീട്ടിലേക്ക് തന്നെ തിരിച്ചു..


അമി ചെല്ലുമ്പോ നൗഫി ആരോഡോ സംസാരിക്കുകയായിരുന്നു.. 

" ഇനി എങ്കിലും അതെനിക്ക് തന്നേക്ക്.. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യണം.."


പെട്ടന്ന് അമിയെ അവിടെ കണ്ടതും നൗഫി നിന്ന് വിയർത്തു.. അവൾ പെട്ടന്ന് തന്നെ ഫോണ് കട്ട്‌ ചെയ്തു


" എ.. എന്താ കാക്കു.. "


" ആരായിരുന്നു ഫോണിൽ.. എന്തോ തരാൻ പറയുന്നത് കേട്ടു.. "


" അ.. അതെന്റെ ഒരു ഫ്രണ്ടാ.. അവളെന്റെന്ന് കുറച്ചു പൈസ വാങ്ങിയിരുന്നു.. തരാം തരാം എന്ന് പറയാ എന്നല്ലാതെ.. "

അപ്പോഴേക്കും അമിയുടെ പോൺ ശബ്ധിച്ചിരുന്നു... അതിലും സംസാരിച്ചോണ്ട് അവൻ നൗഫി പറഞ്ഞത് കേൾക്കാൻ  നിക്കാതെ അവിടെ നിന്നും പോയി.. നൗഫി ആശ്വാസത്തോടെ നെഞ്ച് ഉഴിഞ്ഞു. ആ കോൺടാക്ട് അവൾ അപ്പൊ തന്നെ കാൾ ലിസ്റ്റിൽ നിന്നും ഡിലീറ്റ് ആക്കി..


*****************


അജാസിനെ വിളിച്ചു അന്നെഷണത്തിന്റെ പുരോഗതിയെ പറ്റി ഒക്കെ ചോദിച്ചറിഞ്ഞു റിച്ചു വീട്ടിലേക്ക് തിരിച്ചു.. ആ പകൽ ഇരുട്ടിനു വഴിമാറുമ്പോഴും തസ്‌നി അവനിൽ ഒരു നോവായി നിറഞ്ഞു.. ഓർക്കും തോറും നിറഞ്ഞു വന്ന മിഴികളെ അവൻ ആരും കാണാതെ തുടച്ചു ..


ആരോടും ഒന്നും മിണ്ടാതെ റൂമിലേക്ക് കയറി കതക് കുറ്റിയിട്ടു. ബാത്റൂമിൽ കയറി തുറന്നിട്ട പൈപ്പിന് മുൻപിൽ സങ്കടങ്ങളുടെ കെട്ടഴിച്ചു.. കുളിച്ചു വുളു എടുത്തു നിസ്കരിച്ചു.. ഏത് കോണിലാണെങ്കിലും കാവലുണ്ടാകണേ എന്ന് റബ്ബിനോട് ഉള്ളുരുകി തേടി..


എത്ര നേരം ആ ഇരിപ്പ് തുടർന്നെന്ന് അറിയില്ല.. അപ്പഴാണ് കയ്യിൽ കരുതിയ ഡയറിയെ ഓർമ വന്നത്.. നിസ്കാരപ്പായ മടക്കി ഡയറി കയ്യിലെടുത്തു.. അതിന്റെ ആദ്യ താളിൽ തന്നെ ഇങ്ങനെ എഴുതിയിരുന്നു


" ഇനിയൊരു ജന്മം ഉണ്ടേൽ നിന്റെ ഹൃദയമാവണമെനിക്ക്..

ഈ ജന്മത്തിൽ വാടകക്കാരിയായ ആ

ഹൃദയത്തിലെ സ്ഥിരതാമസക്കാരിയാവണം..

വേദനകളും സങ്കടങ്ങളും എന്നിൽ മാത്രം പെയ്തു തീരണം...

അന്നും..പ്രാണനായി.. പ്രണയത്തിനപ്പുറം നീ കാക്കുന്ന സൗഹൃദ ചെപ്പിലെ ആരും കാണാത്ത മഞ്ചാടി ആവണം..

സുഖവും ദുഖവും നിന്നിൽ തുടങ്ങി നിന്നിലവസാനിക്കണം..

എല്ലാത്തിനും ഒടുവിൽ എന്നേ തനിച്ചാക്കി

നീ യാത്രയായ ലോകത്തേക്ക് നീ ഇല്ലാതെ

എനിക്കും ഒരു യാത്ര പോകണം...

അകലെ ഇരുന്ന് ഇന്ന് നീ എന്നേ നോക്കി ചിരിക്കും പോലെ

അന്ന് ഞാനും നിന്നെ നോക്കി ചിരിക്കും..."


    വെറുതെ ഡയറിയിൽ കുറിച്ച എന്റെ ഡയറിയിലെ വരികൾ കണ്ടു റമി എന്നേ കൊറേ കളിയാക്കി.. ഇതെന്താടി.. എഴുത്തിനെ നീ അങ്ങ് കൊന്നുകളഞ്ഞല്ലോ എന്നും പറഞ്.. ആ കൊലചിരി കണ്ടാൽ മൂക്കിനിട്ടൊരു കുത്ത് കൊടുക്കാൻ തോന്നുമെങ്കിലും ആ പുഞ്ചിരിക്ക് മുന്നിൽ പലപ്പോഴും ഞാൻ തോറ്റു പോകും..


റമി.. അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് വന്നവനാണവൻ.. അന്ന് റോഡ് സൈഡിൽ നിന്നും രക്തത്തിൽ കുളിച്ചു കിടക്കുന്ന അവനെ എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടുമ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു... അപ്പഴും ഞാൻ അറിഞ്ഞിരുന്നില്ല.. അതാണ് എന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്നതെന്ന്.. ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു എന്റെ ചിരിയും കട്ടെടുത്തു കൊണ്ട് ഓടാനാണ് അവൻ വന്നതെന്ന്... "


അത്രയും പറഞ്ഞു ആ പേജ് അവസാനിപ്പിക്കുമ്പോ അവൾ കരഞ്ഞിരുന്നെന്ന് തോന്നുന്നു.. അക്ഷരങ്ങളിൽ കണ്ണുനീർ തുള്ളി വീണ പാടുകൾ ഉണ്ടായിരുന്നു..


റിച്ചു ആകാംഷയോടെ തൊട്ടടുത്ത താളും മറിച്ചു.. ആ പേജും തുടങ്ങുന്നത് റമിയിൽ നിന്നും തന്നെയായിരുന്നു...



റമീസ്.. അവനെ ഞാൻ ആദ്യമായി കാണുന്നത് ക്ലാസ് കഴിഞ്ഞു വരുന്ന സയാഹ്നത്തിലാണ്.. പത്തിൽ പഠിക്കുന്ന സമയം..

***************


ഒരു ദിവസം ക്‌ളാസും കഴിഞ്ഞു വരുമ്പോ റോഡിന്റെ ഒരു സൈഡിൽ ആളുകൾ തടിച്ചു കൂടി നിക്കുന്നത് കണ്ട് തസ്‌നി അങ്ങോട്ടേക്ക് ചെന്നു. നിക്കുന്നവരിൽ പലരും മൊബൈൽ ക്യാമറ ഓൻ ആക്കി വീഡിയോ എടുക്കുന്നുണ്ട്.. ചിലർ മൂക്കത്ത് വിരൽ വെച് നിക്കുവാണ്. തസ്‌നി ആളുകളെ വകഞ്ഞു മാറ്റി എന്താണ് കാഴ്ച എന്നറിയാൻ തലയിട്ട് നോക്കി.

തല മുഴുവൻ ചോര വാർന്ന് കിടക്കുന്ന ഒരു പയ്യൻ. ആക്‌സിഡന്റ് ആണെന്ന് അവള്ക്ക് അപ്പുറത്തെ മറിഞ്ഞു കിടക്കുന്ന ബൈക്ക് കണ്ടപ്പോ മനസിലായി


" ഈ വീഡിയോ എടുത്തു നിക്കുന്ന നേരം അയാളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചൂടെ.. "

തസ്‌നി ഒരാളുടെ മൊബൈൽ പിടിച്ചു വാങ്ങി കൊണ്ട് ഷൗട്ട് ചെയ്തു


" ഒന്ന് പോയെടി കൊച്ചേ.. ഇന്നത്തെ കാലത്ത് ആരെയെങ്കിലും സഹായിച്ച പിന്നത് നമ്മടെ പെടലിക്ക് തന്നെ വരും.. "

അയാളുടെ മറുപടി കേട്ട് തസ്നിക്ക് പുച്ഛം തോന്നി.

അവൾ അവന്റെ അടുത്തിരുന്നു ബാഗിൽ നിന്നും വെള്ളം കുപ്പിയെടുത്തു അവന്റെ മുഖത്തേക്ക് കുടഞ്ഞു.. അനക്കം ഇല്ലായിരുന്നു..


" ഇത്രക്ക് തരം താഴരുത്.. ഒരാളുടെ മരണം ഫോണിൽ ഷൂട്ട് ചെയ്യുന്നത് ഇത്ര രസമുള്ള കാര്യമാണോ.. അൽപ്പം മനസാക്ഷി ആർക്കേലും ഉണ്ടെങ്കി ഇയാളെ ഒരു ഓട്ടോ പിടിച്ചു അതിലൊന്ന് കയറ്റിത്തരാവോ.. ആ ഒരു ഉപകാരമെങ്കിലും ചെയ്യുവോ.. "


അതിനും ആളുകൾ അടക്കം പറച്ചിൽ തുടങ്ങി.. പിന്നെ ആരൊക്കെയോ ചേർന്ന് ആ വഴി വന്ന ഓട്ടോയിൽ ആ പയ്യനെ എടുത്തു കിടത്തി.. ഒപ്പം അവളും കയറി


" നാളെ നിങ്ങടെ ആരുടെയെങ്കിലും വേണ്ടപ്പെട്ടവർ ഇതുപോലെ വഴിയിൽ വീണു കിടക്കുമ്പോ കയ്യും കെട്ടി നോക്കി നിക്കേം വീഡിയോ എടുത്ത് വട്സപ്പിൽ ഷെയർ ആക്കേം ഒക്കെ വേണം ട്ടോ.. "

അതും പറഞ്ഞു ഓട്ടോക്കാരനോട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ആക്കാൻ പറഞ്ഞു.. അതിനിടയിൽ അവന്റെ പോക്കെറ്റിൽ ഉണ്ടായിരുന്ന ഫോൺ അവളുടെ കയ്യിൽ കിട്ടി. അത് ലോക്കായിരുന്നില്ല


" ഇയാൾക്ക് ഫോണിന് ലോക്കൊന്നും ഇല്ലേ.. അത് ഒരു കണക്കിന് നന്നായി.."

അവൾ കാൾ ലിസ്റ്റ് ഓപ്പൺ ആക്കി.. അതിൽ ഫസ്റ്റ് നമ്പർ ആയി സ്നേഹിതൻ എന്ന് സേവ് ആക്കിയ ഒരു നമ്പറായിരുന്നു ഉണ്ടായിരുന്നത്.. അവൾ അതിലേക്ക് കാൾ ആക്കി.. ബട്ട് അയാൾ എടുത്തില്ല. അപ്പോഴേക്കും ഓട്ടോ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിനു മുന്നിൽ നിർത്തിയിരുന്നു.


ഓട്ടോക്കാരനോട് ഒരു മിനിട്ടെന്നും പറഞ്ഞു അവൾ പോയി


" എക്സ്ക്യുസ്മി.. ഒരു ആക്‌സിഡന്റ് കേസ് ആണ്.. "

അവുടെ ഉണ്ടായിരുന്ന അറ്റെൻഡേഴ്സിനോടായി അവൾ പറഞ്ഞു.. അവർ ഒരു സ്ട്രക്ച്ചറുമായി വന്നു അവനെ എടുത്തോണ്ട് പോയി.. ഓട്ടോക്കാരനെ പൈസ കൊടുത്തു പറഞ്ഞു വിട്ടു അവളും അവരുടെ പുറകെ ഓടി


അവളുടെ സ്കൂൾ യൂണിഫോമും അതിലെ ബ്ലഡും എല്ലാം  കണ്ട് വരുന്നവരും പോകുന്നവരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പക്ഷെ അവൾ അതൊന്നും കാര്യമാക്കിയില്ല.. കയ്യിലുണ്ടായിരുന്ന ആ പയ്യന്റെ ഫോണിൽ നിന്നും ഉമ്മാനെ വിളിച്ചു അല്പം വൈകിയെ എത്തുള്ളു എന്ന് പറയാനും അവൾ മറന്നില്ല..


" എക്സ്ക്യുസ്മി.. ആക്‌സിഡന്റ് കേസിന്റെ കൂടെ വന്ന ആളല്ലേ.. അത്യാവശ്യയിട്ട് ഇത്രേം മരുന്ന് പുറത്തുന്നു വാങ്ങണം.. "

ഒരു നഴ്‌സ് വലിയൊരു പ്രെസ്ക്രിപ്ഷൻ ചാർട്ടുമായി അവളുടെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞു..


" പേഷ്യന്റിന്റെ പേര് പറയു.. "


" പേ. പേ.. പേര്.. റിസ്‌വാൻ.. "

വായിൽ വന്ന പേര് തസ്‌നി തട്ടി വിട്ടു.. അഡ്രെസ്സ് ചോദിച്ചപ്പോ സ്വന്തം അഡ്രസ് പറഞ്ഞു.  പിന്നെ മരുന്ന് ചീട്ട് അവളെ ഏല്പിച്ചു വേഗം വേണമെന്നും പറഞ്ഞു നഴ്സ് പോയി


" ഇതിനി എവിടുന്ന് ഉണ്ടാക്കും.. "

എന്നും ചിന്തിച്ചോണ്ട് നിക്കുമ്പോ ആണ് അവന്റെ ഫോൺ ശബ്ദിച്ചത്..


" ഹെലോ.. റമി.. നീ വിളിച്ചപ്പോ ഞാൻ ക്ലാസ്സിലായിരുന്നു.. അതാ എടുക്കാഞ്ഞത് "

ഫോൺ എടുത്തതും അപ്പുറത്ത് നിന്നും മറുപടി എത്തി


" ഹെ.. ഹെലോ.. ഞാൻ.. ഇതു.. "

തസ്നി നിന്ന് തപ്പാൻ തുടങ്ങി..


" ഇതു.. ഈ ഫോണിന്റെ ആൾ ആക്‌സിഡന്റ് ആയിട്ട് തോട്ടക്കര ഹോസ്പിറ്റലിൽ ഉണ്ട്.. നിങ്ങൾ ഇവിടെ അടുത്ത് ഉണ്ടെങ്കിൽ ഒന്ന് വരാമോ "


" ആക്സിഡന്റോ.. ഞാൻ.. ഞാൻ ദ എത്തി. "

അയാൾ പോൺ കട്ടാക്കി


" അയാൾ വരുന്നവരെ ഇവിടുള്ളോർ മരുന്നിനു വെയിറ്റ് ചെയ്ത് നിക്കുവോ.. എന്താപ്പോ ഒരു വഴി.. "

അവൾ ഒന്ന് രണ്ട് പേരോട് സഹായിക്കുമോ എന്ന് ചോദിച്ചെങ്കിലും ആരും ചെവി കൊണ്ടില്ല. ലാസ്റ്റ് അവൾ രണ്ടും കല്പിച്ചു ഹോസ്പിറ്റലിനു വെളിയിൽ ഉള്ള മെഡിക്കൽ ഷോപ്പിലേക്ക് ചെന്നു


" അതേയ് ചേട്ടാ.. എനിക്ക് അത്യാവശ്യയിട്ട് ഈ മരുന്ന് വേണം.. പക്ഷെ എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല.. ഒരു അരമണിക്കൂറിനുള്ളിൽ പൈസ ഞാൻ എത്തിക്കാ"

അവൾ വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു


" അങ്ങനെ മരുന്ന് തരാൻ ബുദ്ധിമുട്ടാണ് മോളെ.. എന്നോട് ദേഷ്യം ഒന്നും തോന്നരുത്. "

അയാൾ മറുപടി പറഞ്ഞു


" ചേട്ടാ പ്ലീസ്.. എന്നേ വിശ്വസിക്ക്.. "


" സോറി കുട്ടി.. ഇതെന്റെ കടയായിരുന്നെങ്കിൽ ചെലപ്പോ ഞാൻ  തന്നേനെ.. ഇതിപ്പോ കുട്ടി മരുന്നും വാങ്ങി ആ വഴി അങ്ങ് പോയ എന്റെ ശമ്പളം കട്ടാകും. "

അയാൾ ഒരു തരത്തിലും സമ്മതിച്ചില്ല.. അവസാനം അവൾക്കൊരു ഐഡിയ തോന്നി


" എന്ന തത്കാലം ഇതു ഇവിടെ ഇരിക്കട്ടെ.. ഞാൻ പൈസേം കൊണ്ട് വരുമ്പോ തിരിച്ചു തന്ന മതി.. "

ആ ചെക്കന്റെ ഫോൺ അയാളുടെ നേരെ നീട്ടി അവൾ കെഞ്ചി. അതൊരു എഗ്രിമെന്റ് ആയി എടുത്ത് ലാസ്റ്റ് അയാൾ മരുന്ന് കൊടുത്തു. അവൾ അതും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി.


മരുന്ന് നഴ്‌സിനെ ഏൽപ്പിച്ചു അവൾ കാശ്വാലിറ്റിക്ക് മുന്നിൽ ഇരുന്നു. അൽപ്പം കഴിഞ്ഞതും ഒരാൾ കാശ്വാലിറ്റിക്ക് മുന്നിൽ നിന്നും വട്ടം തിരിയുന്നത് അവൾ ശ്രദ്ധിച്ചു.. അവൻ ആരെയോ വിളിക്കുമെന്നുമുണ്ടായിരുന്നു


" അതെ സിസ്റ്ററെ.. ഇപ്പൊ ഇവിടെ ഒരു ആക്സിഡന്റ് കേസ് വന്നായിരുന്നോ.. "

അവൻ അത് വഴി വന്ന സിസ്റ്ററോട് ചോദിച്ചത് കേട്ട് തസ്‌നി ഇരുന്നിടത്തു നിന്നും എണീറ്റു


" ആഹ്.. ആ കുട്ടി അയാളെ ഒപ്പം ഉള്ളതാണ്."

അപ്പോഴേക്കും തസ്‌നി അവന്റെ അടുത്തേക്ക് ചെന്നിരുന്നു


" എന്താ എന്താ അവനു പറ്റിയത് "

അവൻ പരിഭ്രാന്തിയോടെ ചോദിച്ചു


" വഴിയിൽ ഒരാക്സിഡന്റ്.. കണ്ടപ്പോ ഇട്ടിട്ട് പോകാൻ തോന്നിയില്ല.. കുഴപ്പം ഒന്നും ഇല്ലെന്ന സിസ്റ്റർ പറഞ്ഞത്.. തലയിൽ  ചെറുതല്ലാത്ത ഒരു മുറിവ് ഉണ്ട്. അത് അവർ സ്റ്റിച് ചെയ്യുന്നുണ്ട് അകത്ത്.. "


" പേഷ്യന്റ് ഓക്കേ ആണ്.. ഇന്നൊരു ദിവസം ഇവിടെ കിടക്കേണ്ടി വരും.. വാർഡിലേക്ക് കൊണ്ടുപോവാണ്.. വരു "

സംസാരത്തിനിടെ നഴ്സ് വന്നു പറഞ്ഞു.. അത് കേട്ട് ഇരുവരും അവരുടെ പുറകെ ചെന്നു


" റമി.. എന്താ ഉണ്ടായത്.. "

വന്നവനും കിടക്കുന്നവനും സംസാരിക്കുന്നത് നോക്കി തസ്‌നി നിന്നു


" ഇതാരാ.. "


" ഈ കുട്ടിയാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് "

അവൻ തസ്നിയെ നോക്കി പുഞ്ചിരിച്ചു


" താങ്ക്സ്.. പേരെന്താ തന്റെ "


" തസ്‌നി.. തസ്നിയ "


"ഞാൻ റമീസ്..ഇതു അജാസ് എന്റെ ഫ്രണ്ടാണ് "

ഇരുവരും പരസ്പരം കൈകൊടുത്തു


" എന്റെ ഫോൺ എന്തിയെ "

റമീസ് പോക്കെറ്റിൽ തപ്പി..


"അതേയ്.. ഫോൺ ഹോസ്പിറ്റലിനു മുന്നിൽ ഉള്ള മെഡിക്കൽ ഷോപ്പിലുണ്ട്.. ഒന്നും തോന്നരുത്.. മരുന്ന് വാങ്ങാൻ കാശില്ലാത്തത് കൊണ്ട് അത് അവിടെ കൊടുത്തിട്ട വാങ്ങിയത് "

അജാസും റമീസും മുഖത്തോട് മുഖം നോക്കി


" പേടിക്കേണ്ട.. പൈസ കൊടുത്ത ഫോൺ തിരികെ കിട്ടും.. എന്നാ ശെരി.. ഞാൻ പോട്ടെ.. ഇനിയും വൈകിയ വീട്ടീന്ന് അന്നെഷിച്ചു വരും.. "

എന്നും പറഞ്ഞു അവൾ ഹോസ്പിറ്റൽ വിട്ടു..

വീട്ടിൽ ചെന്നപ്പോ ചോദ്യം ചെയ്യലും ചീത്ത കേൾക്കലും ഒക്കെ ഉണ്ടായി.. എങ്കിലും അവൾ അത് കാര്യമാക്കിയില്ല.. എഴുത്തും വായനയും ഒക്കെ ആയി നേരം കളഞ്ഞു


പിറ്റേന്ന് സ്കൂൾ വിട്ട്  അവൾ നേരെ പോയത് ഹോസ്പിറ്റലിൽക്ക് ആയിരുന്നു.. അവിടെ അവൻ കിടന്നിരുന്ന ബെഡ് കാലിയായിരുന്നു.. അവൾക്ക് നിരാശ തോന്നി


" സിസ്റ്റർ.. ഇവിടെ കിടന്നിരുന്ന ആൾ ഡിസ്ചാർജ് ആയോ "

അവൾ നഴ്സിനോട് ചോദിച്ചു


" ആ ആക്‌സിഡന്റ് കേസ് ആണോ.. അയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. "


" അതെന്തേ.. ഇന്നലെ കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞായിരുന്നല്ലോ "


" അതൊന്നും എനിക്കറിയില്ല കൊച്ചേ.. ഞാൻ മോർണിംഗ് ഷിഫ്റ്റായിരുന്നു.. അത്കൊണ്ട് കൊണ്ടുപോകുന്നത് മാത്രേ കണ്ടുള്ളു "

എന്നും പറഞ്ഞു അവർ അവരുടെ ഡ്യൂട്ടി നോക്കി. അവൾക്ക് അത് കേട്ടപ്പോ വല്ലാത്തൊരു വിഷമം തോന്നി


ഹോസ്പിറ്റൽ ഓപ്പിയിൽ നിന്നും റമീസിന്റെ അഡ്രെസ്സ് അവൾ ചോദിച്ചു വാങ്ങി അതുമായി വീട്ടിലേക്ക് വിട്ടു.. പിറ്റേന്ന് ക്ലാസ്സ്‌ കട്ടാക്കി തൃശ്ശൂർക്ക് പോകാൻ അവൾ ഉറപ്പിച്ചിരുന്നു..


സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് കള്ളം പറഞ്ഞു നേരത്തെ വീട്ടീന്ന് ഇറങ്ങിയപ്പോ അവൾക്ക് പേടി ഒന്നും തോന്നിയില്ല.. വഴിയിൽ വെച് ആരും കാണാതെ കയ്യിൽ കരുതിയെ പർദ്ധയും ഹിജാബും ഇട്ട് തൃശ്ശൂർക്കുള്ള ബസ് പിടിച്ചു.


ആരോടൊക്കെയോ അന്നെഷിച്ചും പിടിച്ചും അവൾ മെഡിക്കൽ കോളേജിന് മുന്നിലെത്തി.. അവിടുത്തെ എൻക്യുയറി കൗണ്ടറിൽ പോയി റമീസിന്റെ പേരും അഡ്രസ്സും പറഞ്ഞു അവൾ റിസപ്ഷനിസ്റ്റിന്റെ മറുപടി ക്ക് വെയിറ്റ് ചെയ്തു.. റിസെപ്ഷനിസ്റ്റ് റൂം നമ്പർ പറഞ്ഞു കൊടുത്തു


പിന്നെ പടിക്കെട്ടുകൾ കയറി റൂം നമ്പർ തപ്പി കണ്ടു പിടിച്ചു.. ആ റൂമിന്റെ ഡോറിൽ മുട്ടി.. ഒരു സ്ത്രീ വന്നു വാതിൽ തുറന്നു..


" ആരാ.. "

അവർ ചോദിച്ചു


" റമീസ്.. ആൾ കിടക്കുന്നത് ഇവിടെ അല്ലെ "


" അതെ.. വരി.. ആരാണ് "

അവർ വീണ്ടും ചോദിച്ചു


" ആരാ ഉമ്മ.. "

അവൾ അകത്തേക്ക് കടന്നതും അതും ചോദിച്ചോണ്ട് എണീറ്റിരുന്ന റമീസിനെ കണ്ടു. അവൾ ഹിജാബ് പൊക്കി..


" ആഹാ.. താനോ.. താനെന്താടോ ഇവിടെ.. "

അവരുടെ വർത്താനം കേട്ട് റമീസിന്റെ ഉമ്മ സംശയത്തോടെ നോക്കി


" ഉമ്മാക്ക് ആളെ മനസിലായോ.. ഇതാണ് ഉമ്മ രണ്ടീസം ആയിട്ട് ചോദിച്ചോണ്ടിരിക്കുന്ന ആൾ.. ഇന്നേ ഹോസ്പിറ്റലിൽ കൊണ്ടോയത് ഈ കുട്ടിയാണ്. തസ്‌നി.. അല്ലെ "

അവൾ അതെ എന്ന് തലയാട്ടി


" അല്ലാഹ്.. ഇന്റെ മോളെ.. മോളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഇന്റെ ജീവന ഇന്റെ കുട്ടി.. ഓന്ക്ക് ഒന്നും പറ്റാതെ ഇന്ക് കിട്ടിയത് മോള് കാരണ.. എന്താപ്പോ ഞാൻ ഇന്റെ മോൾക്ക് തര.. ചായ വാങ്ങീട്ട് വരട്ടെ ഉമ്മ "

അവരുടെ സന്തോഷം കണ്ട് അവൾക്ക് പോലും കണ്ണ് നിറഞ്ഞു


" ഇന്ക് ഒന്നും വേണ്ട ഉമ്മ.. ഇതൊക്കെ ഞമ്മളെ കടമയല്ലേ.. "

അവർ സംസാരിച്ചു നിക്കുമ്പോ നഴ്സ് ഒരു ബില്ലുമായി വന്നു


" ന്നാ മോള് ഇരിക്ക് ട്ടോ.. ഉമ്മ ബില്ല് അടച്ചേച്ചും ഓടി വര.. "


" അജാസ് എന്തെ ഉമ്മ.. "


" അവൻ ഇപ്പൊ വരാം ന്നും പറഞ്ഞു പോയതാ.. ഇതുവരെ വന്നീല.. "

ഉമ്മ പേഴ്‌സുമായി പുറത്തേക്ക് പോയി


" താൻ എന്നേ കാണാൻ വേണ്ടി വന്നതാണോ"


" അതെ"


" അതിന് താൻ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ആണെന്ന് "


" ഞാൻ അവിടുത്തെ സിസ്റ്ററോട് ചോദിച്ചു.. അവിടുന്ന് അഡ്രെസ്സ് വാങ്ങി.. "


" എന്നിട്ട് താൻ എങ്ങനെ വന്നത്.. "


" ഞാൻ ഒരു ബസിൽ കേറി ഇങ് പോന്നു "


" അപ്പൊ വീട്ടിൽ ചോദിച്ചില്ലേ "


" സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞു പോന്നതാ.. ഫ്രണ്ട്സിനോട് ഇന്ന് വരുന്നില്ലെന്ന് പറഞ്ഞു.. അതോണ്ട് വീട്ടുകാരും അവരും തമ്മിൽ കോൺടാക്ട് ചെയ്യൂല.. ഇനിപ്പോ സ്കൂൾ വിടുന്ന ടൈമ് ആവുമ്പഴേക്കും അങ്ങോട്ട് എത്തണം "


"ഓഹോ.. അല്ല ഇപ്പൊ താൻ എന്തിനാ ഇത്ര കഷ്ടപ്പെട്ട് എന്നേ തേടിപ്പിടിച്ചു ഇങ്ങോട്ട് വന്നത്.. തനിക്കെന്നെ മുൻപ് കണ്ട് പരിജയം പോലും ഇല്ല.. ഏഹ്.."

ആ ചോദ്യം കേട്ട് തസ്നിക്ക് ഉത്തരം മുട്ടി.. കൂടെ ആക്കിയുള്ള ചിരി കൂടി ആയതും അവൾക്ക് എന്തോ പോലെ തോന്നി


" ഇങ്ങനെ ചിരിക്കൊന്നും വേണ്ട.. ഞാൻ രക്ഷിച്ച ജീവൻ അല്ലെ.. കാണണം ന്ന് തോന്നി.  അത്രേ ള്ളൂ.. അല്ല.. ഇതിപ്പോ എന്തിനാ ഇങ്ങോട്ട് മാറ്റിയെ "


"തലവേദന.. തല ഇടിച്ചല്ലേ വീണത്.. അപ്പൊ ഇങ്ങോട്ട് വിട്ടു."


"ഹ്മ്മ്.. ശെരി.. എന്നാ ഞാൻ പോട്ടെ.. രോഗിക്ക് ഫ്രൂട്സൊന്നും ഞാൻ കൊണ്ടുവന്നിട്ടില്ല ട്ടോ.. "


" അയ്യോ.. ഞാൻ അതിനൊരു പരാതി കൊടുക്കാൻ നിക്കായിരുന്നു "


" അയ്യടാ.. തമാശ.. ശെരി എന്നാ.. ഉമ്മാനോട് പറഞ്ഞേക് "

അവൻ ശെരി എന്ന് തലയാട്ടി 


" ആ പിന്നെ.. എനിക്ക് തന്റെ നമ്പർ തരാവോ.. വിശേഷം അറിയണം തോന്നിയ വിളിക്കാലോ.. "


" അതെന്തിനാ വിശേഷം അറിയുന്നേ.. "

അവൻ വീണ്ടും ചിരിച്ചു.. അതിന് തസ്‌നി അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു . പിന്നെ ഒരു പുഞ്ചിരിയോടെ അവൻ നമ്പർ കൊടുത്തു. പിന്നെ ബൈ പറഞ്ഞു പിരിഞ്ഞു..


കൂട്ടുകാരികളുടെ ഫോണിൽ നിന്നും ഇടക്ക് കാൾ ചെയ്തും സംസാരിച്ചും റമിയും തസ്നിയും അജാസും ഫ്രണ്ട്സായി.. ഇടക്ക് വെച്ചുള്ള കൂടിക്കാഴ്ച്ചകൾ ആ ഫ്രണ്ട്ഷിപ്പിന്റെ ആഴം കൂട്ടി.. റമിയുടെ ഫ്രണ്ട്ഷിപ് തസ്നിയുടെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു.. അവനോട് പറയാത്ത ഒരു കാര്യവും അവൾക്കില്ലായിരുന്നു.. അല്ല എല്ലാം ഷെയർ ചെയ്യാൻ ഉള്ള ഒരാളായിരുന്നു അവൾക്ക് റമി


അങ്ങനെയിരിക്കെ ഒരു ദിവസം റമി അവളെ കാണാൻ സ്കൂളിന് അടുത്ത് വന്നു നിന്നു. ഒപ്പം അജാസും.. അന്നവളുടെ ബർത്ത് ടെ ആയിരുന്നു.. അപ്രതീക്ഷിതമായി അവനെ അവിടെ കണ്ടതും അവൾക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു.. ആ സന്തോഷത്തിൽ അവൾ അവനരികിലേക്ക് ഓടി.


പക്ഷെ അടുത്തെത്തും മുന്നേ തനിക്ക് മുന്നിലായി റഹീമിന്റെ വണ്ടി വന്നു നിന്നിരുന്നു.. അയാൾ അവളെ പിടിച്ചു വണ്ടിയിൽ കയറ്റി കൊണ്ടുപോയി..

എന്താ എതാന്ന് പറയാതെ ഉപ്പ തന്നെയും കൊണ്ട് പോകുമ്പോ തന്നെയും കാത്ത് നിന്നിരുന്ന റമിയിൽ മാത്രമായിരുന്നു അവളുടെ നോട്ടം...


അന്ന് ഉപ്പാന്റെ കൂടെ പോയതിനു ശേഷം ഒരാഴ്ച കഴിഞ്ഞിട്ടാണ് റമിയും തസ്നിയും തമ്മിൽ കാണുന്നത്.. സ്ഥിരം പോകുന്ന കോഫീ ഷോപ്പിൽ മൂകമായി ഇരിക്കുന്ന തസ്നിയെ റമി കാര്യമായോന്ന് നോക്കി


" ഇങ്ങനെ മിണ്ടാതെ ഇരിക്കാനായിരുന്നെങ്കിൽ ഞാൻ അജാസിനെ കൂട്ടി വന്നേനെ.. ഇതിപ്പോ ഞാൻ വെറും പോസ്റ്റ്‌ "

അത് കേട്ട് തസ്‌നി വെറുതെ ഒന്ന് ചിരിച്ചു


" എന്താ അനക്ക് പറ്റി.. എന്താണ് പ്രശ്നം.. പരിഹാരം കണ്ടെത്താൻ പറ്റുമോന്ന് നോക്കട്ടെ.. അന്നെന്തിനാ ഉപ്പ അന്നേം കൊണ്ട് പോയത്.. ഇത്ര ദിവസം എവിടെർന്നു.. "


" വീട്ടിലുണ്ടാർന്നു."


" എന്തിനാ കൊണ്ടോയത് "


" അതൊരു ഒഫീഷ്യൽ പെണ്ണ് കാണൽ.. മാമന്റെ മകനാണ് വരൻ "


" ആഹാ.. എന്നിട്ട് നീയെന്താ ഈ ഒടിഞ്ഞു കുത്തി ഇരിക്കുന്നത്.. ഒന്ന് ഉഷാറാവടൊ.. കല്യാണം ഒക്കെ അല്ലെ വരുന്നത്.. "

റമി ചിരിച്ചോണ്ട് പറഞ്ഞു


" നിനക്ക് ചിരി.. പക്ഷേ എനിക്ക് കരച്ചിലാ വരുന്നത്.. സ്വപ്നത്തിൽ പോലും റിച്ചുനെ ഞാൻ ഇന്റെ കെട്യോനായി കണ്ടിട്ടില്ല. എന്നിട്ടാപ്പോ റിയൽ ലൈഫിൽ.. "


" ഓ പിന്നെ.. അതൊക്കെ അല്ലാഹു തീരുമാനിച്ച അന്റെ പുയ്യാപ്ല ഓൻ തന്നെ ആവും.. അപ്പൊ ഇയ്യ് എന്ത് കാട്ടും.. "


" ആവോ ഇന്ക് അറീല "


" അതല്ല.. ഇപ്പൊ തന്നെ കെട്ടിച്ചു വിടാൻ അന്റെ ഉപ്പാക്ക് എന്താനിത്ര തിരക്ക് "


" അതൊന്നും എനിക്കറിയില്ല.. മനുഷ്യന് തലക്ക് ആകെ വട്ട് പിടിക്ക "


"ന്നട്ട് ഇയ്യ് എന്ത് തീരുമാനം പറഞ്ഞു "


" ഞാൻ പറഞ്ഞു.. റിച്ചുനെ അല്ലാതെ വേറെ ആരെ വേണങ്കിലും കെട്ടാം ന്ന്.. "


" അപ്പൊ ന്താ മറുപടി "


" വേറെ ആരാണെങ്കിലും സമ്മതിക്കണം എന്ന് പറഞ്ഞു ആ സീൻ അവസാനിപ്പിച്ചു.. പിന്നെ ഇതുവരെ ആലോചന ആയിട്ട് വന്നിട്ടൊന്നും ഇല്ല "


" പിന്നെപ്പോ ന്താ.. അടുത്ത ആലോചന വരുന്ന വരെ ടൈമുണ്ടല്ലോ.. അതുവരെ ധൈര്യായിട്ടിരിക്ക് മോളുസേ "


" റമി.. അനക്ക് ഇന്നേ വിവാഹം കഴിചൂടെ "

പെട്ടന്നുള്ള തസ്നിയുടെ ചോദ്യം കേട്ട് അവൻ ആദ്യം പൊട്ടിച്ചിരിച്ചു


" ചിരിക്കാൻ വേണ്ടി ചോയ്ച്ചതല്ല.. കാര്യായിട്ട് ചോയ്ച്ചതാ.. വിൽ യു മേരി മി.. നിന്നോളം എന്നേ മനസിലാക്കിയ ഒരാളെ എനിക്ക് വേറെ കിട്ടില്ല  . നീ കൂടെ ഉണ്ടെങ്കി ലൈഫ് ലോങ്ങ്‌ ഞാൻ ഹാപ്പി ആയിരിക്കും.. എനിക്കുറപ്പുണ്ട് "


" ഒന്ന് പോയെ.. നിനക്ക് കളിയാക്കി വേറെ ആരെയും കിട്ടിയില്ലേ.. അജാസ് കൂടെ വേണായിരുന്നു.. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയേനെ.. "


"ആം സീരിയസ് എബൌട്ട്‌ ദിസ്‌ റമി.. കേക്കുമ്പോ നിനക്ക് തമാശയായിരിക്കും.. കളിയായിരിക്കും.. നിന്നോടുള്ള പ്രണയം ഒന്നും അല്ല ഞാൻ തുറന്നു പറഞ്ഞത്.. ഇനി അങ്ങോട്ട് പ്രണയിക്കാൻ.. ജീവിതത്തിൽ ഒപ്പം കൂട്ടാൻ.. എന്നേ സ്വീകരിച്ചൂടെ.. നിന്റെ ഒരിഷ്ടത്തിനും നിന്റെ വീട്ടുകാർ എതിരല്ല എന്നല്ലേ നീയ് പറയാറ്.. അപ്പൊ എന്നേം ഇഷ്ടാവില്ലേ അവർക്ക്.."

അതുപറഞ്ഞപ്പോഴേക്കും വായാടി പെണ്ണിന്റെ മുഖം മാറിയിരുന്നു.. അത് കണ്ട് റമിയുടെയും


" ടി.. ഇതാ.. ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നുണ്ട് ട്ടോ.. ഇയ്യ് പറയുന്നതെന്താന്ന് വല്ല ബോധോം ഉണ്ടോ."


" ബോധല്ലാണ്ട് ചോയ്ക്കാൻ ഞാൻ മിട്ടായി വാങ്ങി തരുന്ന കാര്യമല്ല ഡിസ്‌കസ് ചെയ്തത്.. അതിനുള്ള വെളിവൊക്കെ ഇന്ക് ഇണ്ട്.. യെസ് ഓർ നോ.. അത്രേ എനിക്ക് അറിയണ്ടുള്ളു.. ഇനി നോ ആണെങ്കി ഒരു റീസൺ വേണം.. എന്നേ സ്വീകരിക്കാതിരിക്കാൻ മാത്രം വലിപ്പമുള്ള ഒരു റീസൺ.."


" അനക്ക് ഇന്നേ പറ്റി എന്തെങ്കിലും അറിയുമോ.. റോട്ടിൽ ആക്സിഡന്റ് പറ്റി കിടന്നപ്പോ എടുത്ത് ആശുപത്രിയിൽ കൊണ്ടോയി.. അവിടുന്ന് ഇങ്ങോട്ട് ഇടയ്ക്കിടെ ഇങ്ങനെ കാണും.. അത്രല്ലേ അറിയുള്ളു.. "


" ഇതിൽ കൂടുതൽ എന്താ അറിയാൻ ഉള്ളത്"


" നീ അറിഞ്ഞതൊന്നും അല്ല തസ്‌നി ഞാൻ.. എനിക്ക് അവകാശിയായി വേറെ ഒരാൾ കൂടി ഉണ്ട്.. ഇന്നല്ലെങ്കി നാളെ അയാൾ വരും.. അപ്പൊ എനിക്ക് ഇരുകയ്യും നീട്ടി സ്വീകരിചെ പറ്റുള്ളൂ.. "

അത് കേട്ട് തസ്‌നി വീണ്ടും നിശബ്ദയായി. പിന്നീടൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല അവൾക്ക്.  അല്ലെങ്കിലും അവനെ ചോദ്യം ചെയ്യാൻ അവൾക്കെന്താണ് അവകാശം.. എല്ലാം തുറന്നു പറയണം എന്ന് അവർ എഗ്രിമെന്റ് ഒന്നും വെച്ചിട്ടില്ലല്ലോ അല്ലെ


അന്ന് റമിയോട് സൗമ്യമായി ഒരു ബൈ പറഞ്ഞു പോരുമ്പോ എന്തിനാണ് താൻ ഇത്ര വേദനിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല.. അവനു വേറെ ഒരാളെ ഇഷ്ടമാണെന്ന് അറിഞ്ഞത് കൊണ്ടാണോ.. അതോ റിച്ചുവിനെ സ്വീകരിക്കേണ്ടി വരും എന്നതുകൊണ്ടാണോ.. അറിയില്ല..


ദിവസങ്ങൾ കടന്നു പോയി.. ഇതിനിടക്ക് അവൻ അവളെ കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല. അവൻ തന്നെ തേടി വരട്ടെ എന്ന് കരുതി അവളും ഇരുന്നു. എങ്കിലും അധികനാൾ പിടിച്ചു നിൽക്കാൻ അവൾക്കായില്ല.. ഉമ്മയുടെ ഫോൺ എടുത്തു ആരും കാണാതെ അവൾ റമിയെ വിളിച്ചു. പക്ഷെ ഫോണിന്റെ മറുതലക്കൽ ഒരു സ്ത്രീ ശബ്ദം ആയിരുന്നു


" ഹെലോ.. ആരാണ് "

അവർ വീണ്ടും ചോദിച്ചതും തസ്‌നി സംസാരിച്ചു


" റമീസ്.. "


" ഇതാരാ   "

വീണ്ടും മറുചോദ്യം.  ഇനി ഇതായിരിക്കുമോ റമി അന്ന് പറഞ്ഞ ആൾ.. അവൾ ഉള്ളിൽ കരുതി.. അതുകൊണ്ട് തന്നെ സ്വന്തം ഐഡന്റിറ്റി അവൾ വെളിപ്പെടുത്തിയില്ല 


" ഞാൻ.. ഞാൻ റമീസിന്റെ ഫ്രണ്ട് ആണ്.. സ്കൂൾ മേറ്റ്‌.. എന്റെ.. എന്റെ കല്യാണം ആണ്.. അതൊന്ന് പറയാൻ വിളിച്ചത.. ഇതാരാ.. റമീസിന്റെ നമ്പർ അല്ലെ ഇതു "


" അതെ.. ഞാൻ അനിയത്തിയാണ്.. റെന.. ഇക്കാക്ക.. ഇക്കാക്ക ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.. "


" ഓഹ്.. അതെനിക്കറിയില്ലായിരുന്നു.. എന്തുപറ്റി.. "


" സ്കൂൾമേറ്റ് ആവുമ്പോ നിങ്ങക്ക് അറിയാലോ ഇക്കാക്കക്ക് എന്താന്ന്.. "


" ആഹ്.. ശെരി.. ഏത് ഹോസ്പിറ്റലിലാ.. വന്ന കാണാൻ പറ്റുമോ "


" ഇല്ല.. ഇന്ന് ഡിസ്ചാർജ് ആണ്.. വീട്ടിൽ വന്ന കാണാം.. ഇക്കാക്കനോട് ഞാൻ പറയാം.. ആര് വിളിച്ചു ന്ന് പറയണം.. "


" ഏഹ്.. തസ്നിയ വിളിച്ചു ന്ന് പറഞ്ഞ മതി.. അവനറിയാം.. "


" മ് ശെരി.. അൽപ്പം തിരക്കുണ്ട്.. "

അപ്പുറത്ത് കാൾ കട്ടായതും തസ്‌നി വല്ലാതെ വീർപ്പുമുട്ടി.. എന്തായിരിക്കും അവനു പറ്റിയത്.. അവളുടെ മനസ്സിൽ പിന്നെ അത് മാത്രമായിരുന്നു ചിന്ത 


നാളെ തന്നെ അന്ന് ഹോസ്പിറ്റലിൽ നിന്നും വാങ്ങിയ അഡ്രെസ്സ് കണ്ടെത്തി അവന്റെ അരികിലെത്താൻ തന്നെ തീരുമാനം എടുത്തു തസ്‌നി അന്നത്തെ രാത്രി ഉറങ്ങി. പിറ്റേന്ന് സ്പെഷ്യൽ ക്ലാസ്സിന്റെ പേരും പറഞ്ഞു തസ്‌നി വീട്ടിൽ നിന്നും ഇറങ്ങി.. ആരുടേയും കണ്ണിൽ പെടാതെ ബസ്സ്റ്റാൻഡിൽ നിക്കുമ്പോ ആരോ തന്നെ പുറകിൽ നിന്നും വിളിച്ചു


" തസ്‌നി "

അവൾ ആദ്യമൊന്ന് ഞെട്ടി. തിരിഞ്ഞു നോക്കുമ്പോ അജാസ് ആയിരുന്നു


" അജാസ് എന്താ ഇവിടെ "

അവൾ അമ്പരപ്പോടെ ചോദിച്ചു


"നിന്നെ കാണാൻ തന്നെ.. അല്ലാതെ ഇവിടെ ആരെ കാണാനാണ്.. നീ റമിയെ വിളിച്ചിരുന്നല്ലേ.. അവന്റെ അനിയത്തി പറഞ്ഞു.. അവൻ വിട്ടതാ എന്നേ "


" ഞാൻ അവനെ കാണാൻ ഇറങ്ങിയത "


" അത് അവനു അറിയാവുന്നതോണ്ടായിരിക്കും എന്നേ നിർബന്ധിച്ചു വിട്ടത്.. ഇപ്പൊ നീ അവന്റെ അടുത്തേക്ക് ചെല്ലണ്ട.. അവനു വരാറാവുമ്പോ ഇങ്ങോട്ട് വന്നോളും "


" അതെന്താ.. എന്താ അവനു പറ്റിയത്.. അവനെന്താ അസുഖം.. അവന്റെ അനിയത്തി "


" അവളെന്താ പറഞ്ഞത്.. "

അവൻ കണ്ണ് തുറിപ്പിച്ചു കൊണ്ട് അവളെ നോക്കി


" അവനെന്തോ അസുഖം ഉണ്ടെന്ന പോലെ ആണ് അവൾ സംസാരിച്ചത്.. "


" നിന്നോട് ഒന്നും പറയരുത് എന്ന് പറഞ്ഞിട്ടാണ് അവൻ എന്നേ വിട്ടത്.. പക്ഷെ നിന്നോട് പറയാതിരിന്നിട്ട് കാര്യവുമില്ല.. അവൻ ഒരു ഹാർട്ട് പേഷ്യന്റ് ആണ്.. ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയാത്ത വിധം കൈവിട്ട് പോയ ഒരവസ്ഥയിലാണ് അവനിപ്പോ.. ഡോക്ടർസ് എല്ലാം കയ്യൊഴിഞ്ഞു. ഇനി ഞങ്ങക്ക് അവനു വേണ്ടി ചെയ്യാനുള്ളത് ദുആ മാത്രമാണ് "


അജാസ് ഒരു ശ്വാസത്തിൽ പറഞ്ഞു നിർത്തിയത് അംഗീകരിക്കാൻ തസ്നിക്ക് കഴിയുമായിരുന്നില്ല.. തനിക്കരികിൽ നിന്നും ചിരിക്കുമ്പോൾ ഒരിക്കലും അറിഞ്ഞില്ല ഉള്ളിലെ വേദന ഒളിപ്പിച്ചതാണ് ആ പുഞ്ചിരി എന്ന്..


"  എല്ലാം ചുമ്മാ പറയല്ലേ ഞാൻ അവനെ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട് "

വിശ്വസിക്കാൻ ആവാത്തത് കൊണ്ടായിരിക്കാം തസ്‌നി വീണ്ടും ചോദിച്ചു


" അങ്ങനെ ആണെങ്കിൽ ഞാൻ എന്തിന് അവന്റെ ജീവൻ വെച് കള്ളം പറയണം തസ്‌നി.. അവനെ അറിയുന്നവർക്ക് പോലും അംഗീകരിക്കാൻ കഴിയില്ല..നാളെ നേരം പുലരുമ്പോ ഞങ്ങൾക്ക് അരികിൽ അവൻ ഉണ്ടാകുമോ ഇല്ലയോ എന്നാ ടെൻഷനിലാണ് ഓരോ രാവും പുലരുന്നത്. "


" എനിക്കിപ്പോ അവനെ കാണണം.. അജാസ് പ്ലീസ്.. എന്നേ കൊണ്ടുപോയ്ക്കൂടേ അവന്റെ അടുത്തേക്ക് "

കരഞ്ഞു കൊണ്ടായിരുന്നു അവളുടെ ചോദ്യം


" ഹേയ്.. തസ്‌നി.. ഇങ്ങനെ കരയാതെ.. നിന്നെ കാണാൻ പറ്റുന്ന ഒരു മനസികാവസ്ഥ അല്ല അവന്റെ.. നിന്നെ പരിചയപ്പെട്ടതിന് ശേഷം ഒരുപാട് മാറ്റങ്ങൾ അവനു സംഭവിച്ചിട്ടുണ്ട്.. ഒരുപക്ഷെ തന്റെ അസുഖം പോലും മറന്ന് അവൻ സന്തോഷിച്ചത് നിന്റെ ഒപ്പം മാത്രമായിരിക്കും.. ഒരുപാട് ഇഷ്ടായിരുന്നു നിന്നെ അവന് "

അതും കൂടി കേട്ടതും തസ്‌നി കരച്ചിലടക്കാൻ പാട് പെട്ടു


" പ്ലീസ്.. എനിക്ക് കാണണം അവനെ.. പ്ലീസ് "

അവസാനം തസ്നിയുടെ നിർബന്ധത്തിന് മുന്നിൽ അജാസിന് വഴങ്ങേണ്ടി വന്നു


" ശെരി.. ഇന്ന് പറ്റില്ല... മൂന്ന് ദിവസം കഴിഞ്ഞാൽ അവനെക്കൊണ്ട് ഹോസ്പിറ്റലിൽ പോണം.. അന്ന് കാണാം. പക്ഷെ അതുവരെ നീ വരുന്ന കാര്യം അവനറിയരുത് . അവനെ വിളിക്ക പോലും ചെയ്യരുത് "

അത് തലയാട്ടി സമ്മതിച്ചു ഇരുവരും പിരിഞ്ഞു..


ഓരോ മണിക്കൂറും ഓരോ യുഗം പോലെ തോന്നി അവൾക്ക്. അതിനിടയിൽ റഹീം സഫീറിന്റെ ആലോചനകൊണ്ട് വന്നു.. അവൾ എതിർത്തെങ്കിലും അയാൾ പിടിവാശിയിലായിരുന്നു.. അയാൾ അവളുടെ സമ്മതമില്ലാതെ ആ വിവാഹം ഉറപ്പിച്ചു. അജാസ് പറഞ്ഞ വാക്ക് ധിക്കരിച്ചു അവൾ റമിയെ വിളിച്ചു.. ആദ്യമൊന്നും അവൻ ഫോൺ എടുത്തില്ലെങ്കിലും നിർത്താതെ വിളിച്ചു കൊണ്ടിരുന്നപ്പോൾ അവൻ എടുത്തു


" എന്താടി വായാടി.. എടുക്കാതിരിക്കുമ്പോ തിരക്കാണെന്നു വിചാരിച്ചൂടെ "

ഉള്ളിലെ നൊമ്പരം ചിരിയുടെ മറവിൽ ഒളിപ്പിച്ചു അവൻ ചോദിച്ചു


" റമി.. എനിക്ക് നിന്നെ കാണണം.. എന്റെ.. എന്റെ വിവാഹം ഉറപ്പിച്ചു .. റമി പ്ലീസ്.. ഈ നിമിഷത്തിൽ എങ്കിലും നിനക്ക് എന്നേ സ്വീകരിച്ചൂടെ.. "

അതൊരു കരച്ചിലായിരുന്നു


" ടി.. നിനക്ക് എല്ലാം അറിയുന്നതല്ലേ.. എന്നേ കാത്തിരിക്കുന്നയാൾ "


" നിന്നെ കാത്തിരിക്കുന്നത് നിന്റെ മരണമല്ലേ.. അതെനിക്കറിയാം റമി.. ഒരു ദിവസം എങ്കി ഒരു ദിവസം നിന്റെ പെണ്ണായി ജീവിച്ച അത് മതി എനിക്ക്.. പ്ലീസ്.. "

അതിന് മറുപടി റമിയുടെ മൗനമായിരുന്നു.


" റമി.. പ്ലീസ് സംസാരിക്ക്.. റമി.. "


" തസ്‌നി എല്ലാം അറിഞ്ഞിട്ടും നീ എന്തിനാ എന്നേ വിഷമിപ്പിക്കുന്നത്.. "

ആ സ്വരം ഇടറിയിരുന്നു


" ഉപ്പ കണ്ടെത്തിയ ആളെ സ്വീകരിച്ചു അവനെ സ്നേഹിച്ചു മരണം വരെ കഴിയണം നീ..  ഇതു റമിയുടെ അവസാനത്തെ ഒരാഗ്രഹമായി കൂട്ടിക്കോ നീയ് "


" റമി പ്ലീസ്.. എനിക്കിത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല.. "

അവൻ പറയുന്നത് അനുസരിക്കാൻ അവൾ തയാറായിരുന്നില്ല


" തസ്‌നി ഞാൻ അവസാനമായി പറയാണ്.. ഇതു നീ അനുസരിച്ചില്ലെങ്കി ഇനി ഒരിക്കലും നമ്മൾ തമ്മിൽ സംസാരിക്കില്ല.. ഞാൻ മരിച്ചാൽ പോലും നീ അറിയില്ല "

അത് കേട്ടതും തസ്നിയുടെ കരച്ചിൽ നിന്നു. അല്പനേരത്തെ മൗനത്തിനു ശേഷം തസ്‌നി പറഞ്ഞു


" ശെരി.. നീ പറഞ്ഞ പോലെ ഞാൻ ഒരു ജീവിതം സ്വീകരിക്കം. പക്ഷെ അതിന് മുൻപ് എനിക്ക് നിന്നെ കാണണം.. നിന്റെ വായിൽ നിന്ന് എനിക്ക് കേക്കണം.. ഒരിക്കൽ പോലും ഒരിഷ്ടം നിനക്കെന്നോട് തോന്നിയിട്ടില്ലെന്ന്.. കഴിയുമോ.. "


" കഴിയും.. നാളെ നീ വരണം.. എന്നേ കാണാൻ.. നീ ചോദിച്ചതിനുള്ള മറുപടി ഞാൻ നിനക്ക് തരും "

അതും പറഞ്ഞു അവൻ കാൾ കട്ടാക്കി.. തസ്‌നി ഫോൺ ബെഡിലേക്കിട്ട് മുഖം പൊത്തി കരഞ്ഞു.. റമി അന്ന് പറഞ്ഞ വാക്കുകൾ തസ്നിയുടെ മനസിലേക്ക് ഓടിയെത്തി


" എനിക്ക് അവകാശിയായി വേറെ ഒരാൾ കൂടി ഉണ്ട്.. ഇന്നല്ലെങ്കി നാളെ അയാൾ വരും.. അപ്പൊ എനിക്ക് ഇരുകയ്യും നീട്ടി സ്വീകരിചെ പറ്റുള്ളൂ.. "


*****************


ഈ വരികൾക്കപ്പുറം തസ്നിയുടെ ഡയറി ശൂന്യമായിരുന്നു.. റിച്ചു ആ ഡയറി തിരിച്ചും മറിച്ചും നോക്കി.. അവൻ അന്നെഷിക്കുന്ന ബാക്കി കഥ അതിലില്ലായിരുന്നു


" അജാസ്.. അവന് മാത്രേ അറിയൂ.. പിനീട് എന്ത് സംഭവിച്ചെന്ന്.. "

ആ രാത്രി തന്നെ റിച്ചു അജാസിനെ തേടി ഇറങ്ങി.. റമിക്കെന്ത് സംഭവിച്ചെന്ന് അവനറിയണമായിരുന്നു.. ഒപ്പം തസ്നിയുടെ മാറ്റത്തിന്റെ കാരണവും..


*******************


മുഖത്തേക്ക് വെള്ളത്തുള്ളികൾ ഇറ്റിവീഴുന്നത് അറിഞ്ഞതും തസ്‌നി പതിയെ കണ്ണ് തുറന്നു.. തനിക്ക് മുന്നിലായി നിക്കുന്ന രണ്ട് പേരെ മങ്ങിയ പോലെ അവൾ കണ്ടു


" എന്തുപറ്റി തസ്നിയ.. നിനക്ക് വേദനിക്കുന്നുണ്ടോ.. "

ഒരു പെണ്ണിന്റെ ശബ്ദം.. ആ ശബ്ദം അവൾ എവിടെയോ കേട്ടുമറന്ന പോലെ


" ഞങ്ങൾ അനുഭവിച്ചതിന്റെ പകുതിപോലുമായില്ല തസ്നിയ ഇതു.. നിന്നെ ഞങ്ങൾ കൊല്ലാതെ കൊല്ലും.. എന്തിനാ മരിക്കുന്നതെന്നറിയാതെ നീയും മരിക്കണം.. അതാ ഞങ്ങൾ വിധിക്കുന്ന ശിക്ഷ.. മനസിലായോടി "

അവൾ തസ്നിയെ നേർക്കുനേർ മുഖം പിടിച്ചു കൊണ്ട് പറഞ്ഞു.. തന്നിവുടെ കൊണ്ടിട്ട ആദ്യദിവസം തനിക്കരികിൽ വന്നയാൾ ഇതു തന്നെ..


അവളെ ആ ഇരുട്ടിലേക്ക് തള്ളി അവർ വാതിൽ അടച്ചു പുറത്തേക്കിറങ്ങി ..അപ്പോഴും തസ്‌നി ആ കണ്ണുകളെയും ശബ്ദത്തെയും ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. പരിശ്രമത്തിനൊടുവിൽ ആ ശബ്ദത്തിനുടമയെ അവൾ തിരിച്ചറിഞ്ഞു


" റെന.. "


" റെനആആആആആ... "

ആ ഇരുട്ടിലേക്ക് നോക്കി തസ്‌നി അലറി വിളിച്ചു.


പുലർച്ചെ വീടിന്റെ കാളിങ് ബെൽ കേട്ടാണ് അജാസ് എണീറ്റു വന്നത്. വാതിൽതുറന്നു നോക്കുമ്പോ റിച്ചുവായിരുന്നു.


" എന്താ.. റിസ്‌വാൻ ഈ നേരത്ത്.. തസ്നിയെ കുറിച്ചെന്തെങ്കിലും "

അജാസ് തിടുക്കത്തോടെ ചോദിച്ചു


" റമീസിനെന്താ പറ്റിയെ ശെരിക്കും. കാണാൻ വരാം എന്ന് പറഞ്ഞിട്ട് പിന്നെന്താ അവർക്കിടയിൽ സംഭവിച്ചത് "

റിച്ചുന്റെ ചോദ്യങ്ങൾ കേട്ട് അജാസ് നെറ്റിച്ചുളിച്ചു.. റിച്ചു തസ്നിയുടെ ഡയറി അജാസിനു നേരെ നീട്ടി


" പറ അജാസ്.. ബാക്കി ഇതിൽ ഇല്ല.. കൊറേ സങ്കടങ്ങൾ അല്ലാതെ.. "


" റിസ്‌വാൻ വാ.. അകത്തേക്ക് ഇരിക്കാം "

അജാസ് റിസ്‌വാനെ ഉള്ളിലേക്ക് കയറ്റി വാതിൽ അടച്ചു..


" തസ്‌നി അന്ന് റമീസിനെ കാണാൻ വന്നിരുന്നോ "


" മ്.. വന്നു. അവൾക്ക് മുന്നേ ഒരാൾ കൂടി വന്നു അവനെ കാണാൻ.. അവളെ ഉപ്പ.."


" മാമയോ. മാമക്കെങ്ങനെ "

അജാസ് ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ആ ദിവസത്തിലേക്ക് ഒന്നുകൂടി സഞ്ചരിച്ചു..


***************


" റമീ.. നീ ഇതുവരെ റെഡി ആയില്ലേ.. "

അജാസ് പുറത്തു നിന്നും തിരക്ക് കൂട്ടി


" ആഹ്.. ദാ വരുന്നെടാ.. "


" നിനക്കെന്താ ഇന്ന് മുഖത്തിനൊരു വാട്ടം "

റമിയുടെ ഉഷാർ കുറവ് കണ്ട് അജാസ് ചോദിച്ചു


" അറിയില്ല.. എന്താ ആവോ.. മനസ്സിൽ ഒരു കുത്തൽ പോലെ.. എന്നാലോ കാരണമോട്ട് അറിയുന്നും ഇല്ല.. "


" മ്മ്. എന്തേലും ആലോചിച്ചു കൂട്ടീട്ടുണ്ടാവും.."

അജാസ് അതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. ഹോസ്പിറ്റലിനു മുന്നിൽ എത്തുമ്പോ അവിടെ റഹീമിനെ കണ്ടു ഇരുവരും മുഖത്തോട് മുഖം നോക്കി.


"ഇയാളെന്താ ഇവിടെ "

അജാസ്


" ആഹ്.. ആരുടെയെങ്കിലും കൂടെ വന്നതാവും. അല്ലാതെ അയാളും നമ്മളും തമ്മിൽ പരിജയം ഒന്നുമില്ലല്ലോ.. നീ വാ "

റമി അജാസിനെ കൂട്ടി കാണാത്ത മട്ടിൽ റഹീമിനെ മറികടന്നു പോയി


" റമീസല്ലേ.. "

അപ്പോഴേക്കും റഹീം ചോദിച്ചു. അത് കേട്ട് റമിയും അജാസും അമ്പരന്നു. റമീസ് അതെ എന്ന് തലയാട്ടി


" എനിക്കല്പം സംസാരിക്കാൻ ഉണ്ടായിരുന്നു.. റമീസ്‌നോട് മാത്രമായി..നമുക്ക് അങ്ങോട്ട് മാറി നിൽകാം "

അജാസിനോട് പറഞ്ഞു റമീസും റഹീമും ഹോസ്പിറ്റലിനു വെളിയിലേക്ക് നിന്നു. അൽപ്പം കഴിഞ്ഞു റഹീം പോകുന്നത് അജാസ് കണ്ടു.


" എന്താടാ അയാൾ പറഞ്ഞത്.. നിന്റെ മുഖമെന്താ വല്ലാതെ.. "

അജാസിന്റെ ചോദ്യത്തിന് മറുപടിയായി ഒന്നുമില്ലെന്ന് പറഞ്ഞു ഡോക്ടർക്ക് ഒരു ടോക്കൻ എടുത്തു അവിടെ ഉണ്ടായിരുന്ന ഒരു ചെയറിൽ പോയി ഇരുന്നു.


അജാസ് റമീസ്ന്റെ മൂഡ് ഓഫ്‌ ശ്രദ്ധിച്ചിരുന്നു.. എന്താന്ന് ചോദിച്ചെങ്കിലും അവൻ ഒന്നും മിണ്ടിയില്ല. കൊറച്ചു കഴിഞ്ഞതും റമീസ് അസ്വസ്ഥനാവുന്നത് അജാസ് കണ്ടു..


" ഡാ . റമീ.. ഞാൻ ഡോക്ടറെ വിളിക്കാം.. "

അജാസ് റമിയെ അവിടെ ഇരുത്തി കേബിനിന്റെ ഡോർ മുട്ടിയപ്പോഴേക്കും റമീസ് നിലത്തേക്ക് വീണിരുന്നു. അടുത്ത നിമിഷം അവൻ വേദന കൊണ്ട് പുളയുന്നത് അജാസ് കണ്ടു. അജാസ് നിലവിളിച്ചു കൊണ്ട് അവന്റെ അരികിലേക്ക് ഓടി


അപ്പോഴേക്കും അറ്റെൻഡേഴ്സും ഡോക്ടറും നഴ്‌സുമാരും ഒക്കെ എത്തിയിരുന്നു.. ഉടനെ തന്നെ അവർ റമിയെ എമർജൻസി സെക്ഷനിലേക്ക് കൊണ്ടുപോയി.. അജാസിന് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.. അവൻ കരച്ചിലോടെ  അതിനു മുന്നിൽ ഇരുന്നു.. അല്പസമയത്തിന് ശേഷം ഡോക്ടർ അജാസിന്റെ അരികിലേക്ക് വന്നു 


" ഡോക്ടർ അവനെങ്ങനെ ഉണ്ട് "

അജാസ് പരിഭ്രമത്തോടെ ചോദിച്ചു


" ആം സോറി.. ഹി ഈസ്‌ നോ മോർ.. പെട്ടന്ന് ബിപി അടിച്ചു കയറിയതാണ്.. പിന്നെ അവന്റെ സിറ്റുവേഷൻ ഞാൻ പറയാതെ തനിക്കറിയാലോ.. "

ഡോക്ടറിന്റെ വാക്കുകൾ അജാസിനെ തളർത്തിക്കളഞ്ഞു.. അവൻ നിലത്തേക്ക് ഊർന്നിരുന്നു.  കരയണമെന്ന് തോന്നി.. കരച്ചിൽ തൊണ്ടക്കുഴിയിൽ നിലച്ച പോലെ. ഇത്രനാൾ കൂടെ ഉണ്ടായിരുന്നവൻ.. അല്പം മുൻപ് തന്നോട് കളിപറഞ്ഞവൻ.. തന്റെ അരികിലിരുന്നവൻ .. ഒരു ചുമരിനപ്പുറം മരിച്ചു കിടക്കുന്നു.. യാത്ര പോലും പറയാതെ തിരിച്ചു വരവില്ലാത്ത ലോകത്തേക്ക് മറഞ്ഞിരിക്കുന്നു..


ആ ഇരുപ്പ് കുറച്ചു നേരം ഇരുന്നു.. പിന്നെ കിട്ടിയ ധൈര്യത്തിൽ വീട്ടിൽ വിളിച്ചു പറഞ്ഞു.. കൂട്ടുകാരെയും.. ഉമ്മയും അനിയത്തിയും മറ്റുകൂട്ടുകാരും അലമുറയിട്ട് ഹോസ്പിറ്റലിലേക്ക് ഓടിയെത്തി.. എന്താ ഉണ്ടായതെന്ന് അവരെല്ലാം ചോദിക്കുന്നുണ്ടെങ്കിലും അജാസിന് മറുപടി പറയാൻ കഴിയുമായിരുന്നില്ല. അതിനിടയിലാണ് തസ്‌നി ഹോസ്പിറ്റലിലേക്ക് കയറി വരുന്നത്.


" അജാസ്.. റമീയെവിടെ.. "

അജാസിനെ കണ്ടപാടെ തസ്‌നി ചോദിച്ചു.. പക്ഷെ അവൻ ഒന്നും മിണ്ടിയില്ല


" അജാസ്.. ഞാൻ ചോദിക്കുന്നത് കേട്ടില്ലേ.. "

അവൾ വീണ്ടും ചോദിച്ചു


" എന്റെ മോനെ"

അജാസ്ന്റെ മുഖത്തേക്ക് നോക്കി നിക്കുമ്പോ ആണ് ആ നിലവിളി അവൾ കേട്ടത്.. സ്ട്രക്ചറിൽ വെള്ളപുതപ്പിച്ചു കിടത്തിയ ആൾക്കരികിൽ നിന്നും കരയുന്ന റമീസിന്റെ ഉമ്മയും അനിയത്തിയും.. അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.


" റമി.. "

അവൾ അവർക്കരികിലേക്ക് പോകാൻ തുനിഞ്ഞതും അജാസ് തടഞ്ഞു..


" എനിക്കവനെ കാണണം അജാസ്.. എന്നേ വിട് പ്ലീസ് "


" വേണ്ട.. നീ ഇപ്പൊ അങ്ങോട്ട് പോണ്ട. "


" പറ്റില്ല അജാസ്.. എനിക്കവനെ കാണണം.. പ്ലീസ് "


" കണ്ട് കണ്ട് അവനെ കൊന്നത് പോരെ.. ഇനി എന്താ നിനക്ക് വേണ്ടത് "


" അജാസ്.. ഞാൻ കൊന്നെന്നോ.. ഞാൻ.. ഞാൻ എന്താ ചെയ്തത്.. "

അവൾക്കതൊരു ഷോക്കായിരുന്നു


" വന്നിരുന്നു നിന്റെ ഉപ്പ അവനെ കാണാൻ.. ഇത്തിരി മുൻപ്.. അവരെന്താ സംസാരിച്ചത്.. അവനോട് എന്താ പറഞ്ഞത് എന്നൊന്നും എനിക്കറിയില്ല.. അതിനു ശേഷം അവൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.. ഒന്നെനികുറപ്പ.. നിന്റെ ഉപ്പ പറഞ്ഞത് അവനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.. അവനെ കൊല്ലാൻ പാകത്തിന്.. "


" അജാസ്.. സത്യായിട്ടും എനിക്കൊന്നും "


" മിണ്ടരുത് നീ.. നിന്നെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെ കൂട്ടുകാരൻ ഇന്നും എന്റെ കൂടെ ഉണ്ടായേനെ.. അവന് വിധിച്ച മരണം സ്വമേധയ വന്നു ചേരും വരെ..  അവന്റെ മയ്യിത്ത് പോലും കാണിക്കില്ല നിന്നെ.. ഇപ്പൊ പോണം നീ ഇവിടുന്ന് "

അപ്പോഴേക്കും ആളുകൾ ഒക്കെ അവരെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.


റമിയെ കൊണ്ട് പോകുന്ന ആംബുലൻസ് നോക്കി തസ്‌നി നിന്നു. അവസാനമായി ആ മുഖമൊന്നു കാണാൻ അവൾ വല്ലാതെ കൊതിച്ചു.. ആംബുലൻസ് കണ്ണിൽ നിന്നും മാഞ്ഞതും തസ്‌നി പൊട്ടിക്കരഞ്ഞു. അതിനിടയിൽ തനിക്കരികിലേക്ക് വന്ന റെനയെ അവൾ കണ്ടു


" കൊന്നുകളഞ്ഞില്ലേ എന്റെ ഇക്കാക്കാനേ. "

അതും കൂടി കേട്ടതും തസ്‌നിക്ക് സമനില തെറ്റും പോലെ തോന്നി.. ഏറെ നേരം ഹോസ്പിറ്റൽ വരാന്തയിൽ അവൾ ഇരുന്നു.. പിന്നെ എണീറ്റു റമീസിന്റെ വീട്ടിലേക്ക് വണ്ടികയറി. ആരും കാണാതെ അവനെ മണ്ണോട്ചേർക്കും വരെ അവൾ അവിടെ നിന്നു..


***************


"അതിനു ശേഷം അവളെ ഞാൻ കാണുന്നത് അന്ന് ഹോസ്പിറ്റലിൽ വെച്ചാണ്.. അതുവരെ കാണാൻ ശ്രേമിച്ചില്ല എന്ന് പറയാം.. ദേഷ്യായിരുന്നു അവളോട്. പിന്നെ അവന്റെ വേർപാടിനോട് പൊരുത്തപ്പെട്ടപ്പോ അവളോട് പറഞ്ഞത് അല്പം കൂടിപ്പോയെന്ന് തോന്നി. അത് കഴിഞ്ഞു ഓരോ തിരക്കുകളിൽ പെട്ട് തസ്നിയെ പതിയെ മറവിക്ക് വിട്ടുകൊടുത്തു എന്നതാണ് സത്യം "


എല്ലാം കേട്ട് റിച്ചുവിന് തസ്നിയെ ഓർത്തു സങ്കടം തോന്നി.


" തസ്‌നി എന്നതിനപ്പുറം അവളെ പറ്റി ഒന്നും എനിക്കറിയില്ല. ചെറുപ്പം മുതലേ കാണും. തമ്മിൽ കാണുമ്പോ കൊറേ അടിയുണ്ടാക്കും. ഒരിക്കലും അവളെ ഭാര്യയായി സ്വീകരിക്കേണ്ടി വരും എന്ന് ഞാനും വിചാരിച്ചിരുന്നില്ല. ഒന്നായി കഴിഞ്ഞപ്പോ പിന്നെ ദേഷ്യം ആയി. ഇങ്ങനെ ഒരു കഥ അവൾക്കുള്ളത് എനിക്കറിയില്ലായിരുന്നു "


" ഇതൊക്കെ ഓരോരുത്തർ കടന്നു പോകുന്ന ജീവിതസാഹചര്യങ്ങൾ അല്ലെ.. "

ഏറെ നേരം ഇരുവർക്കുമിടയിൽ മൗനം തളം കെട്ടി. പിന്നെ ഒന്നും മിണ്ടാതെ റിച്ചു അവിടെ നിന്നും ഇറങ്ങിപ്പോന്നു


***************


ഈ സമയം ഹോസ്പിറ്റലിൽ..


" നാളെതന്നെ റഹീമിന്റെ ആഞ്ചിയോപ്ലാസ്റ്റി ചെയ്യണം.. ഇല്ലെങ്കി ഒരു പക്ഷെ വീണ്ടും ഒരു അറ്റാക്ക് നമുക്ക് പ്രതീക്ഷിക്കാം.. "

ഡോക്ടർ പറഞ്ഞത് കേട്ട് സുഹറ സിദ്ധിക്കിനെ ഒന്നുനോക്കി 


" ഞങ്ങൾ റെഡി ആണ് ഡോക്ടർ. "

സിദ്ധിക് പറഞ്ഞു. അവർ റഹീം കിടക്കുന്ന മുറിയിലേക്ക് ചെന്നു. റഹീം കണ്ണടച്ച് കിടപ്പുണ്ട്. സിദ്ധിക്കും സുഹറയും വരുന്നത് കണ്ട് അയാൾ എഴുന്നേറ്റിരുന്നു.

മൂന്നുപേരും പരസ്പരം ഒന്നും സംസാരിക്കാറില്ലായിരുന്നു.


" തസ്‌നി. അവളെ പറ്റി എന്തെങ്കിലും.. "

റഹീം സ്വരം താഴ്ത്തി കൊണ്ട് ചോദിച്ചു


" ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല.. അന്നെഷിക്കുന്നുണ്ട്.. "

സിദ്ധിക്ക് പറഞ്ഞു. അന്നേരമാണ് റിച്ചു അങ്ങോട്ട് വന്നത്. റിച്ചുവിനെ കണ്ടപ്പോ സുഹറ റഹീം ചോദിച്ചത് തന്നെ ചോദിച്ചു.. അവൻ റഹീമിനെ ഒന്നു നോക്കി ഒരു വിവരവും കിട്ടിയില്ലെന്നു പറഞ്ഞു


" മാമ.. എനിക്ക് നിങ്ങളോട് ഒന്നു ചോദിക്കാൻ ഉണ്ട്.. അന്ന് നിങ്ങളെന്തിനാണ് റമീസിനെ കാണാൻ പോയത്.. എന്താണ് നിങ്ങൾ തമ്മിൽ സംസാരിച്ചത് "

റിച്ചുന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് റഹീം ഞെട്ടി. റഹീമിന്റെ ഭാവം കണ്ടു സുഹറ അയാളെ നോക്കി


" റമീസോ.  അതാരാ റിച്ചു "

സിദ്ധിക്ക്


" അത് മാമക്ക് അറിയാം.. അല്ലെ മാമ. "

റഹീം തല താഴ്ത്തി


"അതോ ഇനി വല്ല കള്ളക്കഥയും ആലോചിക്കുവാണോ.. നിങ്ങടെ മകൾക്ക് വേണ്ടിയാണ് ഞാൻ ചോദിക്കുന്നത്.. എന്തെങ്കിലും ഒന്നു വാ തുറന്നു പറയ്യോ "

റിച്ചു അയാളോട് അൽപ്പം ഹാർഷായി പെരുമാറി.


" റഹീം ഇവനാരെപ്പറ്റിയാണ് ചോദിക്കുന്നത്.. റമീസ് ആരാ.. നിനക്കറിയുമോ "

സിദ്ധിക്ക് അയാളോട് ചോദിച്ചു


" അറിയാം.. റമീസ് തസ്നിടെ ഫ്രണ്ട് ആണ്. പലവട്ടം അവരെ ഞാൻ ഒരുമിച്ചു കണ്ടിട്ടുണ്ട്.. "


" ഓഹ്.. അപ്പൊ അന്ന് അവനിക്ക് വാണിംഗ് കൊടുക്കാൻ പോയതായിരിക്കും അന്ന് അല്ലെ.. നിങ്ങക്കറിയുമോ.. നിങ്ങൾ പറഞ്ഞതത്രയും അവന്റെ ജീവൻ എടുത്തു കളഞ്ഞു.. ഒപ്പം നിങ്ങടെ മോളെ സന്തോഷവും.. ഇന്നും നിങ്ങടെ മോള് ആ പാവത്തിന്റെ ഖബരിനരികിൽ പോയിരുന്നാണ് കരയുന്നത്.. ഒരല്പം സ്നേഹം അവളോടുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യില്ലായിരുന്നു "


" അവളോട് സ്നേഹം ഉണ്ടായത് കൊണ്ട അവനോട് സംസാരിക്കാൻ ഞാൻ പോയത്.."

റഹീമിന്റെ മറുപടി കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു.


" റമീസിനെയും അവളെയും ഒരുമിച്ചു കണ്ടപ്പോ ഞാൻ കരുതിയത് അവർ തമ്മിൽ ഇഷ്ടത്തിലാണെന്നാണ്.. കല്യാണത്തിന്റെ കാര്യം പറഞ്ഞ അവൾ അവന്റെ കാര്യം പറയും എന്നും കരുതി. അതുണ്ടായില്ല.. പക്ഷെ ഒരു ദിവസം വൈകുന്നേരം എനിക്ക് ഒരു കാൾ വന്നു. മകളെ അഴിഞ്ഞാടാനാണോ പഠിക്കാൻ വിടുന്നത്.. നാട്ടിലുള്ള ചെറുപ്പക്കാരുടെ പുറകെയാണ് മോള്.. എന്നൊക്കെ പറഞ്.. ഒരു ഉപ്പ എന്നാ നിലയിൽ സ്വാഭാവികമായും ദേഷ്യം തോന്നിയ സാഹചര്യം.. അന്ന് ഞാൻ എന്റെ മോളെ കൊറേ ഉപദ്രവിച്ചു.. അപ്പോഴെങ്കിലും കാര്യം പറയും എന്ന് വിചാരിച്ചു.. അന്ന് എന്റെ ഭാര്യയടക്കം എല്ലാവരും മുദ്ര കുത്തി മക്കളോട് സ്നേഹമില്ലാത്ത വാപ്പയാണ് ഞാൻ എന്ന്. ഞാൻ അത് കണക്കിൽ എടുത്തില്ല.


അങ്ങനെ ആണ് ഞാൻ സഫീറിന്റെ ആലോചനയുമായി വന്നത്.. അതിന്റെ പിറ്റേന്ന് ഒരു പെൺകുട്ടി എന്നേ കാണാൻ വന്നു. റമീസിന്റെ അനിയത്തിയാണെന്ന് പറഞ്ഞോണ്ട്. അവളുടെ ഇക്കാക്കാന്റെ പുറകെ നടക്കരുതെന്നും അവനൊരു വൃത്തികെട്ടവൻ ആണെന്നും പെൺകുട്ടികളെ ഇഷ്ടം നടിച്ചു ചതിക്കുമെന്നും സ്വന്തം മകളുടെ ഭാവിയിൽ ഒരല്പമെങ്കിലും കേയറിങ് ഉണ്ടെങ്കിൽ മോളെ പിന്തിരിപ്പിക്കണം എന്നും പറഞ്ഞോണ്ട്. സ്വന്തം പെങ്ങളെ പോലും അവൻ വെറുതെ വിടില്ല. പിന്നെയാണോ നിങ്ങടെ മകൾ..ഞാൻ ഒരു പെണ്ണാണ്.. മറ്റൊരു പെൺകുട്ടിയുടെ വേദന മനസിലാക്കാൻ എനിക്ക് കഴിയും എന്നൊക്കെ കരഞ്ഞു പറഞ്ഞപ്പോ  എന്റെ ഉള്ളിലും പേടി തോന്നാതിരുന്നില്ല.


ആ കുട്ടി പറഞ്ഞിട്ടാണ് അവൾ റമീസിനെ കാണാൻ പോണത് ഞാൻ അറിഞ്ഞത്.. അത് പ്രകാരം തസ്നിക്ക് മുന്നേ അവനെ കാണാൻ ഞാൻ ചെന്നു.. "


***************


(റഹീമും റമീസും )

" റമീസ് നി ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. പക്ഷെ എനിക്കെന്റെ മോളുടെ ജീവിതം വലുതാണ്.. നീ വേണെങ്കിൽ അവൾക്ക് മുന്നിൽ നല്ലപിള്ള ആയിരിക്കാം. "


" തസ്നിടെ ഉപ്പ എന്തൊക്കെയാ പറയുന്നത്.. ഞങ്ങൾ തമ്മിൽ വെറും ഫ്രണ്ട്ഷിപ്... "


" എനിക്ക് സംസാരിച്ചു ജയിക്കാൻ ഒന്നും ഇല്ല റമീസ്.. നിനക്ക് ഒരനിയത്തി ഇല്ലേ.. "

അതിന് റമീസ് ഉണ്ടെന്ന് തലയാട്ടി 


" അവൾ എന്നേ കാണാൻ വന്നിരുന്നു.. അവൾ പറഞ്ഞിട്ടാണ് ഞാൻ എല്ലാമറിഞ്ഞത്.. നിനക്ക് ഒരുപക്ഷെ ഒരുപാട് പെൺകുട്ടികളിൽ ഒരാൾ മാത്രമായിരിക്കും തസ്‌നി. പക്ഷെ എന്റെ മോൾക്ക് നീ അങ്ങനെ അല്ല. അവൾ ആദ്യമായി അടുത്തിടപെഴകുന്ന ഒരാൾ നീ ആയിരിക്കും "


" അതിന് ഞാൻ  അവളെ.. "


" എന്റെ മകളോടുള്ള സ്നേഹം ഞാൻ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല.. പ്രകടിപ്പിക്കാൻ അറിയില്ല അതാണ് സത്യം..പക്ഷെ അവളെന്നോട് പറഞ്ഞാൽ നിങ്ങളെ കല്യാണം നടത്തിത്തരാൻ ഇരിക്കായിരുന്നു ഞാൻ. അതുവഴി എങ്കിലും എന്റെ മകളെ സന്തോഷിപ്പിക്കാൻ കഴിയുമല്ലോ എന്നോർത്തു.. എന്നാൽ നിന്നെ പറ്റി നിന്റെ അനിയത്തിയുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോ "


" അവളെന്താ  പറഞ്ഞത് "


" ഒരു ഉപ്പ എന്നാ നിലയിൽ എനിക്കത് നിന്നോട് പറയാൻ ബുദ്ധിമുട്ടുണ്ട് . നിനക്ക് ഉമ്മനെയും പെങ്ങളെയും തിരിച്ചറിയില്ല എന്ന രീതിയിലാണ് അവൾ സംസാരിച്ചത്.. അത്ര മാത്രേ ഞാൻ ഇപ്പൊ പറയുന്നുള്ളു.. ദയവ് ചെയ്ത് തസ്നിയെ നീ ഇനി കാണരുത്.. എന്റെ മക്കളെക്കാൾ വലുതായി എനിക്കൊന്നും ഇല്ല. അതോണ്ട് അവളെ നീ വെറുതെ വിടണം. ഞാൻ വന്നു സംസാരിച്ചതൊന്നും എന്റെ മകൾ അറിയരുത്.. ഇതു നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയാവണം.. "


***************


"അതും പറഞ്ഞു ഞാൻ അവിടെ നിന്നും പോന്നു.. പിന്നീട് അന്വേഷിച്ചപ്പോ ആ കുട്ടി മരിച്ചു പോയെന്ന് ഞാൻ അറിഞ്ഞു.. അവളുടെ അവസ്ഥ മോശമാകും എന്ന് കണ്ടപ്പൊഴാ സഫീറിനെ കൊണ്ട് വിവാഹ നിശ്ചയം നടത്തിയത്.. അതോടെ ഞാൻ എന്റെ മക്കൾക്കും ഭാര്യക്കും വെറുക്കപ്പെട്ടവനായി. പക്ഷെ ആ തീരുമാനം തെറ്റായെന്ന് കാലം തെളിയിച്ചു.. അപ്പോഴും തല കുനിക്കാൻ ഞാൻ തയ്യാറായില്ല. ദേഷ്യക്കാരനായി തന്നെ നിന്നും. സ്നേഹമില്ലാത്തവനായി.. അതും ഒന്ന് നോക്കുമ്പോ നന്നായി.. ആ ഒരു മൂടുപടത്തിന്റെ മറവിൽ നിന്നെപ്പോലൊരു ചെറുപ്പക്കാരനു എന്റെ മകളെ കൈപിടിച്ച് ഏല്പിക്കാൻ എനിക്ക് കഴിഞ്ഞു.


കരഞ്ഞിട്ടുണ്ട് ഒരുപാട് രാത്രികളിൽ എന്റെ മക്കൾ എന്നേ തിരിച്ചറിയണേ എന്ന്  പ്രാർത്ഥിച്ചിട്ടുണ്ട്.. ഒക്കെ വെറുതെ ആയിരുന്നു.. സ്നേഹം കൊടുത്താൽ അല്ലെ തിരിച്ചറിയൂ.. പോകെ പോകെ ഞാൻ ഇങ്ങനെ ആയി.. ഒന്ന് ചേർത്ത് പിടിക്കാൻ ആഗ്രഹിച്ച പോലും ചേർത്ത് പിടിക്കാൻ കഴിയാതെ ആയി.. അന്നെന്റെ മോളെ ആക്രമിച്ചെന്നറിഞ്ഞപ്പോഴും അവളെ കാണാനില്ലെന്നറിഞ്ഞപ്പോഴും നിശബ്ദം കരയാൻ മാത്രേ എനിക്ക് കഴിഞ്ഞുള്ളു.. കഴിയുന്നുള്ളു "


അയാൾ കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു.. സിദ്ധിക്കും റിച്ചുവും വല്ലാതായി.. സുഹറ ഷാളിന്റെ തലപ്പിൽ മുഖം പൊത്തി അവരും കരഞ്ഞു.. എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ റിച്ചുവും സിദ്ധിക്കും നിന്നു. റഹീം അത്ര നാളത്തെ സങ്കടം ഒരു പൊട്ടിക്കരച്ചിലിൽ തീർത്തു കളഞ്ഞു.. ഒരു ഉപ്പാന്റെ വാത്സല്യവും സ്നേഹവും ഉള്ളിതോക്കി ഇത്ര നാൾ ജീവിച്ചതെങ്ങനെ എന്ന് ഓർത്തു സുഹറക്കും അത്ഭുതം തോന്നി


*****************


തസ്നിയുടെ മിസ്സിങ്ങിന് ശേഷം സുമയ്യയും നൗഫിയും അമിയും സംസാരം വളരെ കുറവായിരുന്നു.. നൗഫി മുറിയിൽ തന്നെ കഴിച്ചു കൂട്ടി.. ഉച്ചക്ക് ഭക്ഷണം കഴിച്ചു നൗഫി ഒരു നമ്പറിലേക്ക് വിളിച്ചു. സുമയാ കയറി വരില്ലെന്ന ധൈര്യത്തിൽ അവൾ ഡോർ ലോക്കാക്കിയിരുന്നില്ല.. 


" തസ്നിയെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞു. ഒരു ദിവസം എന്ന് പറഞ്ഞിട്ടല്ലേ നീ അവളെ കൊണ്ടുപോയത്.  ഇന്ന് ഇരുട്ടും മുൻപ് തസ്‌നി വീട്ടിൽ എത്തിയില്ലെങ്കി ഞാൻ എല്ലാരോടും എല്ലാം വിളിച്ചു പറയും "


എന്നും പറഞ്ഞു നൗഫി നോക്കിയത് വാതിൽക്കൽ നിക്കുന്ന അമിയെ ആയിരുന്നു.. അടുത്ത നിമിഷം അമിയുടെ കൈകൾ നൗഫിയുടെ കവിളിൽ പതിഞ്ഞു


അമിയുടെ കയ്യിൽ നിന്നും കിട്ടിയ അടികൊണ്ട് നൗഫി രണ്ടടി പുറകോട്ട് നീങ്ങി. വേദനകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു


" നീ ഇത്രക്കും ദുഷ്ടയാണെന്ന് ഞാൻ അറിഞ്ഞില്ല നൗഫി.. ഒന്നുല്ലെങ്കിലും നിന്റെ കൂടെ പിറന്നതല്ലെടി അവൾ.. ഇനി ഒരു ബന്ധോം ഇല്ലെങ്കിലും നിന്നെപ്പോലൊരു പെണ്ണല്ലെടി അതും.. "

അമി നൗഫിയോട് ഉച്ചത്തിൽ സംസാരിച്ചു


" അമിക്കാക്കു.. ഞാൻ പറയുന്നതൊന്നു കേൾക്.. എന്നിട്ടെന്നെ കുറ്റപ്പെടുത്തിക്കോ.. ഞാൻ അവളോടുള്ള ദേഷ്യം കൊണ്ട്.. "

പറഞ്ഞു മുഴുമിക്കാൻ അയക്കാതെ അമി അവളുടെ കരണം പുകച്ചു. അവളുടെ കരച്ചിൽ കേട്ട് സുമയ ഓടി വന്നു


" അമി.. എന്താ ഇവുടെ.. നീ എന്തിനാ അവളെ ഇങ്ങനെ ഇട്ട് അടിക്കുന്നത്.. അവളൊരു ഗർഭിണി ആണ്.. "

സുമയ അവനെ തടയാൻ ശ്രമിച്ചു.


" അവൾ ഏത് അവസ്ഥയിൽ ആണെങ്കിലും എനിക്കതൊരു പ്രശ്നമല്ല.. ഇപ്പൊ ഇറങ്ങണം നീ ഇവടന്ന്.. "

അമി നൗഫിയുടെ കൈയിൽ പിടിച്ചു വലിച്ചു താഴെക്കിറങ്ങി. നൗഫിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന് സുമയ്യ ഭയന്നു


" പോടീ.. പോ.. തസ്നിയേം കൊണ്ടല്ലാതെ നിന്റെ നിഴൽ പോലും ഞങ്ങടെ ആരുടേയും കൺവെട്ടത്ത് കണ്ടുപോകരുത്. "

അമി അവളെ വാതിലിനു വെളിയിലേക്ക് തള്ളി. അവൾ പോയി വീണത് റിച്ചുന്റെ കൈകളിലേക്കായിരുന്നു.


" അമി.. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ.. അവൾക്കെന്തെങ്കിലും സംഭവിച്ചു പോയ.. നിന്റെ കുഞ്ഞും കൂടി ഇല്ലാതാകും "

കാര്യമെന്താണെന്ന് അറിയാതെ റിച്ചു അമിയുടെ മെക്കട്ട് കയറി..


" ഇവളെ പോലൊരുത്തിയുടെ വയറ്റിൽ ആ കുഞ്ഞു ജനിക്കാതിരിക്കുന്നത് തന്നെയാ നല്ലത്.. "


" അമി.. പറഞ്ഞു പറഞ്ഞു നീ ഏറുന്നു.. വാക്കുകൾ സൂക്ഷിച് ഉപയോഗിക്കണം.. അല്ലെങ്കി പിന്നീട് ദുഖിക്കേണ്ട അവസ്ഥ വരും.. "

സുമയ അമിയോട് തട്ടിക്കയറി


" അതിനും മാത്രം ഇവളെന്താ ചെയ്തത് "

റിച്ചു


" ഇവളെന്താ ചെയ്തതെന്നോ.. എന്താ ചെയ്യാത്തതെന്ന് ചോദിക്ക്.. തസ്നിയുടെ മിസ്സിങ്ങിന്റെ പിന്നിൽ ഇവളാണ്.. അവൾക്കെന്താണ് സംഭവിച്ചതെന്ന് ഇവൾക്കറിയാം.. "

അമി പറഞ്ഞത് വിശ്വസിക്കാൻ ആവാതെ റിച്ചു നൗഫിയെ നോക്കി. സുമയ്യയുടെ കാര്യവും മറിച്ചല്ല.


" നൗഫി.. ഞാൻ ഈ കേട്ടത് സത്യാണോ.. "

റിച്ചുവിന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല


" അവൾ വാ തുറക്കില്ല.. പക്ഷെ ഞാൻ കേട്ടത.. ഇവളാരോടോ തസ്നിയെ പറ്റി പറയുന്നത്. ഒരു ദിവസം എന്ന് പറഞ്ഞു കൊണ്ടുപോയിട്ട് രണ്ട് ദിവസം ആയില്ലേ എന്നൊക്കെ. രണ്ടെണ്ണം കൂടി പൊട്ടിച്ച ഇവൾ മുഴുവൻ സത്യം പറയും ഇക്കാക്ക "

അമി വീണ്ടും നൗഫിയുടെ നേർക്ക് ചെന്നു


" അമി വേണ്ട.. അവൾ പറയും. പറ നൗഫി.. എന്താ ഉണ്ടായത്.. നിനക്കെന്തിനാ അവളോടിത്ര ദേഷ്യം "

റിച്ചു സമാധാനത്തിന്റെ വഴിയേ ചോദിച്ചു


" പറയ് നൗഫി.. ഇത്തിരി എങ്കിലും മനുഷ്യത്വം ബാക്കി ഉണ്ടെങ്കി പറയ്.. "

സുമയ


" മിണ്ടാതെ നിക്കുന്നത് കണ്ടില്ലേ.  ഇങ്ങോട്ട് മാറ് ഇക്കാക്ക. ഞാൻ പറയിക്കാന്ന് പറഞ്ഞില്ലേ "

അമി വീണ്ടും റൈസായി


"മതി നിർത്ത്.. നിങ്ങൾ പറയുന്നത് പോലെ അവളോടുള്ള ദേഷ്യം കൊണ്ടൊന്നും അല്ല.. എന്റെ മാനം രക്ഷിക്കാന ചെയ്തത്.. അത് അവളിങ്ങനെ കുടുങ്ങും എന്ന് കരുതിയിട്ടും അല്ല.  സ്വയരക്ഷക്കായി അവളെന്തെങ്കിലും പോം വഴി കണ്ടെത്തും എന്നുള്ള ഉറപ്പില.. അല്ലാതെ എനിക്കവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല "

നൗഫി അതും പറഞ്ഞു നിലത്തിരുന്നു പൊട്ടിക്കരഞ്ഞു..


" മതിയാക്ക് നൗഫി നിന്റെ നാടകം.. അടുത്ത കാരണം കണ്ടുപിടിക്കാൻ ഉള്ള നിന്റെ അടവാണിത്.. എനിക്കത് നന്നായി അറിയാം.. ഇത്ര നാളും നിന്റെ നാവ് സഹിച് മിണ്ടാതിരുന്നത് എന്റെ കുഞ്ഞിനെ ഓർത്തിട്ട.. പക്ഷെ ഇപ്പൊ അത് നോക്കിയ എന്റെ സഹോദരിയെ പോലെ കാണുന്ന അവൾക്ക് വേണ്ടി ഞാൻ  നാളെ മയ്യത് നിസ്കരിക്കേണ്ടി വരും.. "

അമി അവളെ കുത്തി നോവിച്ചു

അത് കൂടി കേട്ടതും നൗഫി കരച്ചിൽ നിർത്തി.. അവന്റെ കയ്യിലുണ്ടായിരുന്ന തന്റെ ഫോൺ പിടിച്ചു വാങ്ങി. അതിൽ നിന്നും എന്തോ എടുത്ത് റിച്ചുനും അമിക്കും നേരെ നീട്ടി


അത് കണ്ട് അമി ഞെട്ടിത്തരിച്ചു. റിച്ചു വേഗം മുഖം വെട്ടിച്ചു.. സുമയ കണ്ടമാത്രയിൽ കണ്ണുകൾ ഇറുക്കി അടച്ചു. 


"കണ്ണ് നിറച്ചു കാണ്.. ആരും അറിഞ്ഞിട്ടില്ലെന്ന് നമ്മൾ കരുതിയ കാര്യം നമ്മളാറിയാതെ അയാളുടെ കണ്ണിൽ പെട്ടു. അവനത് ഭംഗിയായി ഷൂട്ടും ചെയ്തു. പ്രെഗ്നൻസി എന്ന കടമ്പ കടക്കാൻ തസ്നിയുടെ സഹായത്തോടെ കല്യാണം ഉറപ്പിച്ചപ്പോ അതോടെ ദുരിതം തീർന്നേന്ന് വിചാരിച്ചിരിക്കുമ്പഴാ ഇതു എനിക്ക് കിട്ടിയത്.. "


" ഇതാരാ നിനക്ക് അയച്ചത്.. "

റിച്ചു ചോദിച്ചു..


" ജെസീൽ "


" ജെസീലോ.. നമ്മടെ കോളേജിലെ ജെസീലോ "


"അതെ.."


" അത് നിനക്കെന്നോട് പറഞ്ഞ മതിയായിരുന്നു.. "


" ഇതു മാത്രമായിരുന്നെകിൽ നിന്നോട് പറഞ്ഞാൽ മതിയായിരുന്നു.. ഇതു മാത്രമല്ല അവൻ എനിക്കയച്ചത്.. നിന്റെ സ്ഥാനത്തു അവന്റെ ഫോട്ടോ വെച്ച് എഡിറ്റ്‌ ചെയ്തു.. ഇത് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞു.. ആലോചിച് നോക്ക് ഇക്ക.. നിങ്ങൾ വിശ്വസിക്കുന്ന പോലെ വേറെ ആരെങ്കിലും ഇതു വിശ്വസിക്കുമോ.. പറ.. ഈ നിക്കുന്ന നമ്മടെ ഉമ്മ വിശ്വസിക്കുമോ.. ഇക്കാക്ക വിശ്വസിക്കുമോ.. "


" വിശ്വസിക്കില്ലായിരിക്കും.. പക്ഷെ നമുക്ക് രണ്ട് പേർക്കും ചേർന്ന് ഇതിനൊരു പരിഹാരം കാണാമായിരുന്നു.. "


" പുറത്താരെങ്കിലും അറിഞ്ഞ ഇതാദ്യം കോളേജിലെ നോട്ടീസ് ബോർഡിൽ ഇടുമെന്നു പറഞ്ഞു.. പിന്നെന്ത് ധൈര്യത്തിലാണ് ഞാൻ ഇതു നിങ്ങളോട് പറയാ. "


" ഇതിനു പകരമായി അവൻ ചോദിച്ചതാണോ തസ്നിയെ "

റിച്ചു അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു


" മ്.. ഒരു ദിവസം കോളേജ് വിട്ട് വരുമ്പോ ജസീൽ എന്റെ അടുത്തേക്ക് വന്നു. "

നൗഫി അന്ന് നടന്നതെല്ലാം ഒരു സ്‌ക്രീനിൽ തെളിയും പോലെ പറഞ്ഞു


*****************


" എന്താ നൗഫി നീ എന്നേ കണ്ടിട്ട് ഒരു പരിചയവും ഇല്ലാത്ത പോലെ പോണത്.. ഒന്നുല്ലെങ്കിലും നമ്മൾ കോളേജ് മേറ്റ്‌സ് അല്ലെ "


" നോക്ക് ജസീലെ.. എനിക്ക് നിന്നോട് സംസാരിക്കാൻ ഒരു താല്പര്യം ഇല്ല.. എന്നേ വിട്ടേക്ക്"


" അങ്ങനെ അങ്ങ് പോകല്ലേ.. ഇതിലൊരു തീരുമാനം ആക്കിയിട്ട് പോ.. "

ജസീൽ ഫോണിലെ പിക്സ് വീണ്ടും അവളെ കാണിച്ചു.


" അവനെക്കാൾ മാച്ച് നിനക്ക് ഞാൻ തന്നെയാ അല്ലെ.. "

ഒരു വഷളൻ ചിരിയോടെ ജസീൽ പറഞ്ഞു


" ഇത്രക്കും ചീപ്പ് ആകരുത് ജസീൽ. ഇതുവെച് എന്നേ ബ്ലാക്‌മെയ്ൽ ചെയ്യാനാണ് നിന്റെ പ്ലാൻ എങ്കി നടക്കില്ല. എന്റെ ഇക്കാക്ക് എന്നേ അറിയാം. അതോണ്ട് നീ നിന്റെ വഴിക്ക് പോ "


" ഓഹ്.. നിന്റെ ഇക്കാക്ക് നിന്നെ വിശ്വാസം ആയിരിക്കും.. പക്ഷെ നാട്ടുകാർക്ക് അങ്ങനെ അല്ലല്ലോ. അടിപൊളി ചരക്ക്.. "


" ചെ.. അങ്ങനെ വല്ലോം സംഭവിച്ച ഞാൻ ആത്മഹത്യ ചെയ്യും.. നിന്റെ പേരും എഴുതി വെച്ച് "


" അപ്പൊ നിങ്ങടെ കൊച്ചോ.. "

അവന്റെ ആ ചോദ്യം നൗഫിയെ ഞെട്ടിച്ചു


" ഇങ്ങനെ ഒരു ലോകത്ത് ജനിക്കുന്നതിലും നല്ലത് ആ കുഞ്ഞിനെ കൂടി ഞാൻ എന്റെ കൂടെ കൊണ്ടുപോകുന്നത "


" ഹഹഹ.. തത്കാലം നൗഫി ആത്മഹത്യ ചെയ്യുന്നില്ല.. എനിക്ക് ഒരു ചെറിയ സഹായം.. അത് ചെയ്ത ഇതിന്റെ ഒറിജിനൽ അടക്കം ഫുൾ കോപ്പി നിനക്ക് ഞാൻ തരും.. സത്യം "


" എന്ത് സഹായം "

നൗഫി സംശയത്തോടെ ചോദിച്ചു


" തസ്‌നി.. അവളെ ഒരു ദിവസം എനിക്ക് വേണം.. "


" എന്ത്.. "


" ഹാ.. ഞെട്ടണ്ടടോ.. താൻ വിചാരിക്കുന്ന പോലെ ഒന്നിനും അല്ല. അതിന് എനിക്ക് ഇന്റെരെറ്റും ഇല്ല. ഈ മൊത്തം സ്റ്റുഡന്റസ് ന്റെ മുന്നിൽ വെച്ച അവളെന്നെ അപമാനിച്ചത്.. അതിനൊരു ചെറിയ റിവേഞ്ച്.. "


" നടക്കില്ല ജസീൽ.. അവളിപ്പോ തന്നെ എനിക്ക് വേണ്ടി ബലിയാടായി.. ഇനിയും അവളെ ഉപദ്രവിക്കാൻ എനിക്ക് കഴിയില്ല.. അവളൊരു പാവമാണ്.. അവളെ വിട്ടേക്ക് "


" അപ്പൊ നിനക്ക് നിന്റെ ജീവിതം വലുതല്ലേ.. അവളെക്കാൾ വലുതല്ല.. മതിയോ.. "


" അങ്ങനെ ആണെങ്കി പിന്നെ ഞാൻ  തർക്കിക്കുന്നില്ല. നാളെ ഇതിന്റെ സംബിൾ നോട്ടീസ് ബോർഡിൽ കാണാം. ഒരെണ്ണം നിന്റെ വീട്ടിലേക്കും അയക്കാ.  പിന്നെ പതിയെ പതിയെ വാട്സാപ്പിൽ.. അങ്ങനെ അങ്ങ് പൊക്കോട്ടെ ലെ.. "

അതൊക്കെ കേട്ട് നൗഫി ഒരു കൂസലും ഇല്ലാതെ നിന്നു..


"അപ്പൊ നൗഫിക്ക് പേടി ഇല്ല.. ശെരി.. അത്ര ധൈര്യം ഉണ്ടോന്ന് ഞാൻ നോക്കട്ടെ..ഡാ കൊച്ചനെ.. ഒന്നിങ്ങു വന്നേ.."

അവൻ വഴിയേ പോയിരുന്ന ഒരു സ്റുഡന്റിനെ വിളിചു. ആ ചെക്കൻ അടുത്തെത്തിയതും നിനക്കൊരു കൂട്ടം കാണിച്ചു തരാം എന്നും പറഞ്ഞു ഫോൺ എടുത്തതും നൗഫി അത് തടഞ്ഞു


" ഏഹ്.. ഒന്നുല്ലടാ.  നീ പൊക്കോ "

ജസീൽ അവനെ പറഞ്ഞു വിട്ടു. അവൻ ഇതെന്ത് തേങ്ങയാണെന്ന മട്ടിൽ ഇരുവരെയും ഒന്ന് നോക്കി


"അപ്പൊ പേടിയുണ്ട് മോൾക്.. പിന്നെന്തിനാ ഈ വെല്ലുവിളി ഒക്കെ നടത്തിയത്.."


" ജസീൽ പ്ലീസ്... ഇതൊക്കെ മോശമാണ്.. പ്ലീസ്. അത് ഡിലീറ്റ് ആക്കണം.. "

നൗഫി അവനോട് കെഞ്ചി.


" ഞാൻ പറഞ്ഞ കാര്യം സമ്മതിച്ച ഞാൻ ഇതു നിനക്ക് തരാം എന്ന് പറഞ്ഞല്ലോ "


" ജസീൽ അവളെന്റെ.. "


" അതിന് ഞാൻ അവളെ പീഡിപ്പിക്കൊന്നും ഇല്ല.. എന്നേ അപമാനിച്ചു വിട്ടതിനു ചെറിയൊരു ഡോസ് "

******************


" ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു.. ഇതും പറഞ്ഞു ഓരോ ദിവസവും അവനെന്നെ വിളിക്കാൻ തുടങ്ങി.. അപ്പോഴൊക്കെ ഓരോന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു.. ഒടുക്കം എന്റെ മുന്നിൽ വെച് തന്നെ അവൻ അത് മറ്റൊരാൾക്ക്‌ സെൻറ് ചെയ്യാൻ തുനിഞ്ഞപ്പോ എനിക്ക് പിന്നെ വേറെ വഴി ഉണ്ടായില്ല. "


" നിന്റെ മുന്നിൽ വെച്ചോ.. "


" അതെ. റിസപ്ഷന്റെ അന്ന് രാത്രി.. അന്നവിടെ അവൻ ഉണ്ടായിരുന്നു "


" വീണ്ടും കള്ളം പറയുന്നോടി.. അവൻ അവിടെ ഉണ്ടെങ്കിൽ ഇക്കാക്ക തിരിച്ചറിയില്ലേ.. "

അമി അവളെ തല്ലാൻ ഒരുങ്ങി


" വേണ്ട. അമി.. അവൾ പറഞ്ഞത് സത്യമാണ്.. തസ്‌നി എന്നോട് പറഞ്ഞിട്ടുണ്ട്.. പക്ഷെ അത് ജസീൽ ആണെന്ന് അവൾക്ക് അറിയില്ല "


" അപ്പോ അന്ന് തസ്നിയെ അവൻ ഉപദ്രവിക്കാൻ നോക്കിയത് നീയും കൂടി അറിഞ്ഞിട്ടാണോ "

അമിയുടെ ചോദ്യത്തിന് നൗഫിക്ക് മറുപടി ഇല്ലായിരുന്നു


" അവൾ ഒഴിഞ്ഞിരിക്കുന്ന സമയം അവനെ അറിയിച്ച മതി എന്നുമാത്രം ആയിരുന്നു അവന്റെ നിർദേശം.. അത് പ്രകാരം അന്ന് തസ്‌നി ഇറങ്ങിപ്പോയപ്പോ ഞാൻ അവനെ വിളിച്ചു പറഞ്ഞു. "


" അപ്പൊ തസ്നിയെ പറ്റി നീ പറഞ്ഞുണ്ടാക്കിയതൊക്കെ "


" ഒക്കെ നിവർത്തികേടായിരുന്നു.. ഇതിന്റെ ഒക്കെ അവസാനം ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാൻ അറിഞ്ഞില്ല.. അറിഞ്ഞിരുന്നേൽ ഒരു മുഴം കയറിൽ ഞാൻ എല്ലാം അവസാനിപ്പിച്ചേനെ. "

നൗഫി മുഖം പൊത്തി കരഞ്ഞു


" നിന്റെ കണ്ണീർ കണ്ട് എനിക്കൊരു അലിവും തോന്നുന്നില്ല നൗഫി നിന്നോട്.. നീ ചെയ്തു കൂട്ടിയതിന് നീ അനുഭവിക്കണം.. ഇറങ്ങിക്കോ ഈ വീട്ടീന്ന്.. ഒപ്പം എന്റെ ജീവിതത്തിന്നും.. "

അമി അവളുടെ നേരെ മുഖം തിരിച്ചു


" അമി നീ എന്ത് ഭ്രാന്താണീ പറയുന്നത്.. അവളെ ഇറക്കി വിട്ട.. പ്രശ്നം തീരുമോ.. അവളെ ഇറക്കി വിടുമ്പോ ഒപ്പം നിന്റെ കുഞ്ഞിനെ കൂടി വേണ്ടന്ന് വെക്കേണ്ടി വരും"

സുമയ്യ അവനോടായി പറഞ്ഞു


" ഇതെന്റെ ജീവിതമാണ്.. ഇവളെ ഇത്ര കഷ്ടപ്പെട്ട് സഹിക്കാൻ എനിക്ക് മനസില്ല "

അമി നൗഫിയുടെ മുന്നിൽ ആ വീടിന്റെ വാതിൽ കൊട്ടിയടച്ചു. രണ്ടുമക്കളുടെയും ജീവിതം കണ്മുന്നിൽ തകർന്നടിയുന്നത് കണ്ട് ആ മാതൃഹൃദയം തേങ്ങി..


നൗഫിയിൽ നിന്നും റഹീമിൽ നിന്നും കേട്ട കഥകൾ ആലോചിച്ചിരിക്കവേ റിച്ചുവിന്റെ മനസിൽ ആ രണ്ട് പേരുകൾ മാത്രം ആവർത്തിച്ചു കൊണ്ടിരുന്നു.. ജെസീൽ.. റെന.. അവൻ എണീറ്റു അമിയുടെ അടുത്തേക്ക് ചെന്നു. നൗഫി ചെയ്ത ചതിയിൽ മനം നൊന്തിരിക്കുന്ന അമിയെ ആശ്വസിപ്പിക്കാൻ ഒന്നും റിച്ചു നിന്നില്ല. കാരണം അതിലൊരു ഗുണവും ഇല്ലെന്ന് അവനറിയാമായിരുന്നു.


റിച്ചു റഹീം പറഞ്ഞതെല്ലാം അമിയോട് ഷെയർ ചെയ്തു 


" മാമന്റെ കഥയിലെ വില്ലത്തി റെന ആണെങ്കിൽ നൗഫി പറഞ്ഞ കഥയിലെ വില്ലൻ ജെസീൽ ആണ്. "


" ഇക്കാക്ക പറഞ്ഞു വരുന്നത്. "


" ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിലോ "


" അതിന് നമുക്ക് തെളിവ് ഒന്നും ഇല്ലല്ലോ.. "


" ഇല്ല. പക്ഷെ ഇവിടെ നമ്മളെ സഹായിക്കാൻ ഒരാൾക്കു പറ്റും. അജാസ്. മാമ പറഞ്ഞ കഥ അജാസിനോട് പറഞ്ഞു നോക്കാം.. ഇനി അതല്ല ജെസീൽ മാത്രാണ് ഇതിനു പിന്നിലെങ്കിൽ.. എന്റെ തസ്‌നി... "


" നമുക്ക് നല്ലത് മാത്രം പ്രതീക്ഷിക്ക ഇക്കാക്ക.. പടച്ചോൻ നമ്മളെ കൈ വിടില്ല.. ഇക്കാക്ക വാ. "

അമി റിച്ചുനേം കൂട്ടി സ്റ്റേഷനിലേക്ക് പുറപ്പെട്ടു


സ്റ്റേഷനിൽ എന്തോ കാര്യമായ തിരക്കിൽ ആയിരുന്ന അജാസ് റിച്ചുനെയും അമിയേയും കണ്ട് അവരെ കൂട്ടി പുറത്തേക്കിറങ്ങി.


" എന്താ റിസ്‌വാൻ.. എന്തെ പെട്ടന്ന് ഇങ്ങോട്ട്"


റിച്ചു വളച്ചു കെട്ടാതെ നടന്ന കാര്യങ്ങൾ പറഞ്ഞു.. കേട്ട് കഴിഞ്ഞു അജാസ് ഇരുവരേയും ഒന്ന് നോക്കി


" റെന.. റെന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരാൾക്ക് മുന്നിലും അവളുടെ സഹോദരൻ തല കുനിക്കുന്നത് ഇഷ്ടപെടാത്ത ആളാണ് അവൾ. ആ അവൾ ഇത്തരമൊരു കാര്യം അവനെ പറ്റി ഒരറിവും ഇല്ലാത്ത ഒരാളോട് പറയും എന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല "


" അപ്പൊ മാമ കളവ് പറയുന്നതാണോ "

അമി ചോദിച്ചു


" അങ്ങനെ ഞാൻ പറഞ്ഞില്ല. ഒരാൾ എപ്പോ എന്ത് ചെയ്യും എന്ന് നമുക്ക് പ്രവചിക്കാൻ ആവില്ലല്ലോ. റെന ഇങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കാൻ മാത്രല്ലേ എനിക്ക് പറ്റുള്ളൂ.. പക്ഷെ അവൾ അങ്ങനെ ചെയ്യില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. "


" ഇപ്പൊ നമ്മടെ ഊഹാപോഹങ്ങൾക്കുള്ള സമയമില്ല. കിട്ടുന്ന ഓരോ ഇൻഫർമേഷൻസും വിലപ്പെട്ടതാണ്.. ഏത് വഴിക്ക് പോയാലാണ് അവളെ കണ്ടെത്താൻ കഴിയുക എന്ന് നമുക്ക് പറയാൻ പറ്റില്ല. അപ്പൊ തുറന്നു കാണുന്ന എല്ലാ വഴികളിലൂടെയും സഞ്ചരിക്കാം "

റിച്ചു പറഞ്ഞതിനോട് അമിയും യോജിച്ചു


" പക്ഷെ കിട്ടുന്ന വഴികളിലൂടെ ഒക്കെ പോകാൻ നമ്മടെ കയ്യിൽ സമയമുണ്ടോ റിസ്‌വാൻ. ആ സമയം ശെരിയായ വഴി കണ്ടെത്താൻ ശ്രേമിക്കല്ലേ നല്ലത് "


" അജാസ് എന്താണ് ഉദ്ദേശിച്ചത്.. "

റിച്ചു


" തസ്നിടെ ഉപ്പ പറഞ്ഞ കഥയിൽ റെനയുടെ പുറകെ പോകുന്നതിനേക്കാൾ എളുപ്പം നമുക്ക് നൗഫി പറഞ്ഞ ജസീലിനെ പിടിക്കുന്നതായിരിക്കും "


" അതെങ്ങനെ "


" നൗഫിയെ ജെസീൽ വിളിച്ചെന്നല്ലേ പറഞ്ഞത്.. ആ നമ്പർ വെച്ച് ജെസീലിനെ ട്രൈസ് ചെയ്യാലോ.. അങ്ങനെ തസ്‌നി അവന്റെ കസ്റ്റഡിയിൽ ഉണ്ടെങ്കി അവൻ പോകുന്ന സ്ഥലങ്ങൾ വെച്ച് നമുക്ക് തസ്നിയെ കണ്ടെത്തികൂടെ "

അജാസ് പറഞ്ഞത് ശെരിയാണെന്ന് റിച്ചുവിനും അമിക്കും തോന്നി.


" അങ്ങനെ ആണെങ്കിൽ അജാസ് അതിനുള്ള വഴി നോക്ക് "

എന്നും പറഞ്ഞു അന്നത്തെ ദിവസം മൂവരും പിരിഞ്ഞു.


പിറ്റേന്ന് അജാസിന്റെ കാൾ കിട്ടി അമിയെ കൂട്ടി റിച്ചു അജാസിന്റെ വീട്ടിലേക്ക് വിട്ടു. അവിടെ സൈബർ സെല്ലിൽ നിന്നും കിട്ടിയ ജെസീലിന്റെ കാൾ ഡീറ്റൈൽസും ലൊക്കേഷൻ ഡീറ്റെയിൽസുമായി അജാസ് അവരെ വെയിറ്റ് ചെയ്തിരിപ്പുണ്ടായിരുന്നു.


" റിസ്‌വാൻ.. ഈ ലിസ്റ്റ് പ്രകാരം നൗഫി വിളിച്ച ടൈമിൽ ജെസീലിന്റെ ലൊക്കേഷൻ ഇതാണ്. ഇതൊരു പഴയ തടി മില്ലാണ്. ഇപ്പൊ അതിൽ വർക്കേഴ്സ് ഒന്നും ഇല്ല.. ചെലപ്പോ ഇവിടെ ആയിരിക്കും തസ്നിയുമായി അവൻ പോയിട്ടുണ്ടാവാ.. മെയിൻ റോട്ടിൽ നിന്നും പത്തിരുപതു കിലോമീറ്റർ ഉള്ളിലേക്ക് ആയത് കൊണ്ട് പെട്ടെന്നു ആരുടേയും ശ്രെദ്ധ അങ്ങോട്ട് എത്തില്ല. മെ ബി അവൻ അവിടെ നിന്നും കാൾ ചെയ്തതുമാകാം.. ബട്ട് തെർ ഈസ്‌ എ പോസിബിലിറ്റി.. "


" ലൊക്കേഷൻ കിട്ടിയ സ്ഥിതിക്ക് നമുക്ക് ഇപ്പൊ തന്നെ പോയാലോ.. "

റിച്ചു ചോദിച്ചു


" തിടുക്കം കൂട്ടാൻ നിക്ക് റിസ്‌വാൻ.. കാരണം നമ്മളെ ഭാഗത്തു നിന്നുള്ള ചെറിയൊരു ഫോൾട്ട് മതി എല്ലാം അവതാളത്തിലാവാൻ.. ചെലപ്പോ ഒരു കയ്യകലത്തിൽ അവളെ നമുക്ക് നഷ്ടമാകാനും മതി. "


" അജാസ് എന്താണ് പറഞ്ഞു വരുന്നത്.. "


" നമുക്ക് ഇതു വ്യക്തമായി പ്ലാൻ ചെയ്യണം.. ഒരിക്കലും നമുക്ക് പാളിച്ചകൾ ഉണ്ടാവരുത്. പിന്നെ വിശ്വസിക്കാവുന്ന കുറച്ചു അസിസ്റ്റന്റ്സ് വേണം.. അത് പിന്നെ എന്റെ ഡ്യൂട്ടി ആണ്. ഇന്നത്തെ ദിവസത്തിന്റെ അവസാനം തസ്‌നി നമ്മുടെ അരികിൽ ഉണ്ടായിരിക്കണം.. "


" ശെരി.. എന്താണ് നിന്റെ പ്ലാൻ "

റിച്ചു അജാസിനോടായി ചോദിച്ചു.. എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അജാസിന്റെ ഫോൺ ശബ്ധിച്ചിരുന്നു. ഒരു മിനിറ്റ് എന്ന് അവരോട് പറഞ്ഞു അവൻ അൽപ്പം മാറി നിന്ന് സംസാരിച്ചു. പിന്നെ തിരികെ വന്നു.


" പ്ലാൻ ഞാൻ എന്റെ അസിസ്റ്റന്റ്സിനോട് കൂടി ഒന്ന് ആലോചിച്ചു നിന്നെ വിളിക്കാം.. ട്രസ്റ്റ്‌ മി റിസ്‌വാൻ.. തസ്നിക്ക് ഒന്നും സംഭവിക്കില്ല. നിന്റെ ഭാര്യയെ നിനക്ക് ഞാൻ തിരികെ തന്നിരിക്കും "

അജാസ് റിച്ചൂന് ഉറപ്പ് നൽകി. ആ ഒരു ഉറപ്പില് റിച്ചുവും അമിയും അവിടെ നിന്നും പോന്നു..


അജാസിന്റെ വീട്ടിൽ നിന്നും മടങ്ങും വഴി റിച്ചുവിന്റെ ഫോണിലേക്ക് സിദ്ധിക്ക് വിളിച്ചു. റഹീമിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുപോകുകയാണെന്നും വീട്ടിൽ നിന്നും ഉമ്മാനെ കൂട്ടി വരണമെന്നും പറഞ്ഞു അയാൾ ഫോൺ വെചു.


" അമി.. നീ നൗഫിയെ പറ്റി അന്നെഷിച്ചായിരുന്നോ "

റിച്ചുവിന്റ ചോദ്യം കേക്കാത്ത മട്ടിൽ അമി ഇരുന്നു


" ഞാൻ ചോദിച്ചത് നീ കേട്ടില്ലേ "


" കേട്ടാലും ഉത്തരം പറയാൻ മാത്രം ഇമ്പോര്ടന്സ് അതിനുണ്ടെന്ന് തോന്നിയില്ല "


" അമി..അവൾ വല്ല കടുംകൈയും ചെയ്താൽ "


" അവളെ ഇനിയും ഇക്കാക്കക്ക് മനസിലായില്ലേ.. അത്രക്കും ദുർബലമായ ഹൃദയമായിരുന്നു അവളുടേതെങ്കിൽ ജെസീൽ അവളെ ഭീഷണിപ്പെടുത്തിയ അന്നേ അവളത് ചെയ്തേനെ.. "


" അമി.. എന്നാലും.. "


" ഒരേന്നാലും ഇല്ല. അവൾ പോയ അവളുടെ വീട് വരെ പോകും.. അതിനപ്പുറത്തേക്ക് സ്വന്തം നിലനിൽപിനെ ഹാനികരമായി ബാധിക്കുന്ന ഒന്നും നൗഫി ചെയ്യില്ല. അതോണ്ട് അവളെ പറ്റി ഓർത്തു ഇക്കാക്ക ടെൻഷൻ അടിക്കേണ്ട.. ഇപ്പൊ നമ്മുടെ മുന്നിൽ തസ്‌നി മാത്രം മതി. "


" മ്മ്. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു.. നിന്റെ ലൈഫ് എങ്ങും എത്താതെ പോകുന്നത് കാണാൻ എനിക്ക് വയ്യ.. "


" അത് വിട്ടേക്ക് ഇക്ക.. അല്ല.. അജാസ് പറഞ്ഞത് പ്രകാരം അത്ര നേരം കാത്തു നിക്കാനാണോ ഇക്കാക്കാന്റെ തീരുമാനം "


" അവൻ പറഞ്ഞപ്പോഴേ അവളുടെ അടുത്തേക്ക് ഓടാൻ ആണ് അമി എനിക്ക് തോന്നിയത്.. പക്ഷെ "


" എന്താ ഇക്ക ഒരു പക്ഷെ "


" അജാസ് പറഞ്ഞതിനു പുറമെ നമ്മൾ ചിന്തിക്കേണ്ട വേറെ ഒരു കാര്യം കൂടി ഉണ്ട് അമി.. റമീസ് മരിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു. ഇത്ര നാൾ അവർ കാത്തിരുന്നത് എന്തിനായിരിക്കും... ഇത്രനാൾ കാത്തിരുന്നു അവർ തസ്നിയെ കൊണ്ടുപോയിട്ടുണ്ടെങ്കിൽ അത് ചുമ്മാ ഒരു കൊണ്ടുപോകലാവില്ല. തസ്നിക്ക് രക്ഷപ്പെടാനാവാത്ത വിധം കുരുക്ക് അവർ ഇട്ടിട്ടുണ്ടാവും. "


" അപ്പൊ ജെസീലും റെനയുമാണ് ഇതിന് പിന്നിൽ എന്ന് ഇക്കാക്ക ഉറപ്പിച്ചോ "

അമി സംശയത്തോടെ ചോദിച്ചു


" മാമ പറഞ്ഞ മറ്റൊരു കാര്യം കൂടി ഉണ്ട് അമി.. അത് ഞാൻ അജാസിന്റെ മുന്നിൽ വെച് പറഞ്ഞില്ലെന്നേ ഉള്ളു.. അന്ന് റെന വന്നപ്പോ റനയുടെ കൂടെ ഒരു പയ്യനും കൂടി ഉണ്ടായിരുന്നു. "


" അത് ജെസീൽ ആണോ "


" അതിന് മാമക്ക് ജെസീലിനെ അറിയില്ലല്ലോ. ജെസീലിന്റെ ഫോട്ടോ കാണിച്ച് മാമനോട് ഒന്ന് ചോദിച്ചു നോക്കാം.. "

അമി അതിന് ഹ്മ്മ് എന്ന് മൂളി..


******************


തനിക്കരികിലേക്ക് ആരോ നടന്നു വരുന്നത് പോലെ തോന്നിയ തസ്‌നി പതിയെ കണ്ണുകൾ തുറക്കാൻ ശ്രേമിച്ചു.. വേദനയുടെ കാഠിന്യം കാരണം അവൾക്ക് തല പൊലിയുന്നുണ്ടായിരുന്നു.. അതുലപരി വിശപ്പും. അവൾക്ക് എണീറ്റു നിൽക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് സാധിക്കുമായിരുന്നില്ല.


അയാൾ അവൾക്കരികിലായി ഇരുന്നു.


" എ.. എന്തിനാ.. എ.. എന്നേ ഇവിടെ.. ഇങ്ങനെ.. ഞാൻ എന്ത് തെറ്റാ ചെയ്തത്.. "

അവളുടെ ചോദ്യത്തിന് അയാൾ മറുപടി ഒന്നും പറഞ്ഞില്ല..


" എ.. എനിക്ക്.. വിശക്കുന്നു.. ഇത്തിരി വെള്ളമെങ്കിലും തരുമോ "

അവൾ ദയനീയമായി ചോദിച്ചു.. അയാൾ തന്റെ കയ്യിലുണ്ടായിരുന്ന പൊതി അവൾക്ക് മുന്നിലേക്ക് വെച്ചു.

അവൾ നീങ്ങി വന്നു അതെടുത്തു തുറന്നു നോക്കി.. ഭക്ഷണമായിരുന്നു അതിൽ . അവൾ ആർത്തിയോടെ അത് തിന്നാൻ തുടങ്ങി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരാധരയായി ഒഴുകി..

ആ ഭക്ഷണപൊതി മുഴുവൻ കഴിച്ചു തീർത്തപ്പോ ഓരോ നേരവും വേണ്ടെന്ന് പറഞ്ഞു എണീറ്റ് പോയിരുന്ന ഭക്ഷണത്തിന്റെ വില അവൾ അറിയുകയായിരുന്നു.


ഭക്ഷണം കഴിച്ച കടലാസ് കഷ്ണം നിലത്തു തന്നെ വെച്ച് അവൾ നെടുവീർപ്പോടെ ചുമരിലേക്ക് ചാരി ഇരുന്നു. അപ്പോഴും മുൻപിലുള്ള ആൾ അവളെ തന്നെ നോക്കി നിൽപായിരുന്നു. അയാൾ പതിയെ അവളുടെ അടുത്തേക്ക് ചെന്നു. അവൾക്കരികിൽ ഇരുന്നു അവളുടെ മുടിയിലൂടെ വിരൽ ഓടിച്ചു. അവൾക്ക് തെല്ലൊരു ഭയം തോന്നാതിരുന്നില്ല..


പതിയെ അയാളുടെ കൈകൾ കഴുത്തിലേക്ക് നീങ്ങുന്നതായി അവൾക്ക് തോന്നി. അടുത്ത നിമിഷം അയാളുടെ കൈകൾ അവളുടെ കഴുത്തിൽ മുറുകി. ഒന്ന് ചെറുത്തു നില്കാൻ പോലും കഴിയാത്ത വിധം അവൾ ശ്വാസം മുട്ടി.. ജീവൻ നിലക്കാൻ പോകുകയാണെന്ന് അവൾ സ്വയം വിശ്വസിച്ചു.. ചിരിച്ചോണ്ട് തന്നിലേക്ക് നടന്നടുക്കുന്ന റമിയുടെ മുഖം അവളെ കൂടുതൽ വേദനിപ്പിച്ചു..  എന്തിനു വേണ്ടിയാണെന്ന് അറിയാത്ത ഒരു മരണം. കണ്ണുകൾ നിറഞ്ഞൊഴുകി.. ഇടക്കെപ്പഴോ മഹർ തന്ന റിച്ചുവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും പുഞ്ചിരിമാഞ്ഞ മുഖവും..


പ്രാണന് വേണ്ടിയുള്ള പിടച്ചിലിൽ എവിടെനിന്നോ കിട്ടിയ കരുത്തിൽ അവനെ ചവിട്ടി മാറ്റി.. ശ്വാസത്തിന് വേണ്ടി പിടഞ്ഞ നിമിഷങ്ങൾ.. വീണ്ടും അയാൾ തനിക്ക് നേരെ വരികയാണെന്ന് മനസിലായതും താൻ കിടന്നിടത്തു ചിതരികിടന്നിരുന്ന പൊടി വാരി അവന്റെ മുഖത്തേക്ക് വിതറി.. പൊടി വീണതും അവൻ മുഖം വെട്ടിച്ചു.


ചുമരിൽ പൊത്തിപിടിച്ചു അവന്റെ പുറകിലൂടെ ചെന്നു അവനെ നിലത്തേക്ക് തള്ളിയിട്ടു.. അവൻ എണീക്കാൻ നോക്കിയതും തസ്‌നി അവന്റെ മുഖത്തെ മാസ്ക് വലിച്ചു കീറി.. പാതി വെളിച്ചത്തിൽ തനിക്ക് മുന്നിൽ നിക്കുന്ന ആളെ തിരിച്ചറിഞ്ഞതും തസ്‌നി ഞെട്ടി


" നീയോ.. "


*****************


റഹീമിന്റെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു അയാൾക്ക് ബോധം തെളിഞ്ഞു എന്ന് പറഞ്ഞ ശേഷവും റിച്ചുവും അമിയും ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി. അവർ അജാസിന്റെ കാൾ വെയിറ്റ് ചെയ്തിരിക്കായിരുന്നു.. പ്രതീക്ഷിച്ച പോലെ അജാസ് അവരെ വിളിച്ചു.


" റിസ്‌വാൻ ഞാൻ തന്റെ വാട്സാപ്പിലേക്ക് ഒരു ലൊക്കേഷൻ അയച്ചിട്ടുണ്ട്. അരമണിക്കൂറിനുള്ളിൽ അവിടെ എത്തണം.. ഞാനും എന്റെ ഫോഴ്‌സും ഇവിടുന്ന് പുറപ്പെട്ടു കഴിഞ്ഞു.. "


" ഓക്കേ "

സിദ്ധിഖ്നോയോട് അത്യാവശ്യ കാര്യം ഉണ്ടെന്ന് പറഞ്ഞു റിച്ചുവും അമിയും ഹോസ്പിറ്റൽ വിട്ടു. അപ്പോഴും അവരെന്തിനാ പോകുന്നത് എന്നതിനെ പറ്റി അവർ ആരോടും പറഞ്ഞില്ല..


അജാസ് അയച്ച ലൊക്കേഷനിൽ പറഞ്ഞ സമയത്ത് തന്നെ അവർ എത്തി. അവിടെ അവരെ കാത്ത് അജാസും സംഘവും ഉണ്ടായിരുന്നു


" ലുക്ക്‌ റിസ്‌വാൻ.. ഇവിടെ നിന്നും ഏകദെശം പതിനെട്ടു കിലോമീറ്റർ ആണ് ജെസീലിന്റെ ലൊക്കേഷനിലേക്ക്.. ലാസ്റ്റ് അപ്ഡേഷനിൽ അവൻ സിക്സ് ഹവേഴ്‌സ് ആയി ആ ഒരു ലൊക്കേഷൻ സിഗ്നൽ തന്നെയാണ് കാണിക്കുന്നത്. "


" അജാസ് എന്താണ് പ്ലാൻ "


" പ്ലാൻ സിമ്പിൾ ആണ്. നമ്മൾ സെപ്പറേറ്റ് ആയി ഓരോ വശത്തു നിന്നും ആ ഏരിയ കവർ ചെയ്യണം. അതിനകത്തു നിന്നും അവന് രക്ഷപ്പെടാനാകാത്ത വിധം. ആ കെട്ടിടത്തിന്റെ ഒരു രണ്ട് കിലോമീറ്റർ ഇപ്പുറം നമ്മുടെ വണ്ടികൾ ഉപേക്ഷിക്കണം. വണ്ടിയുടെ സൗണ്ട് അവൻ ശ്രെദ്ധിക്കും. "


അജാസ് എല്ലാം പറഞ്ഞുറപ്പിച്ചു അവർ മുന്നോട്ട് നീങ്ങി. അജാസിന്റെ നിർദ്ദേശം പോലെ രണ്ടുകിലോമീറ്റർ ഇപ്പുറം വണ്ടി നിർത്തി ആ കെട്ടിടത്തോട് നടന്നടുക്കുമ്പോ റിച്ചുവിൽ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്തായിരിക്കും അവളുടെ അവസ്ഥ എന്നതിനെ പറ്റി അതിലേറെ ടെൻഷനും.


പോലീസുകാർ കെട്ടിടത്തിന്റെ പുറകുവശം വളഞ്ഞു. അമിയും റിച്ചുവും അജാസും മുന്നിലൂടെ ചെന്നു. അവിടെ ഒരു ബൈക്ക് കിടപ്പുണ്ടായിരുന്നു


" ഇതു ജെസീലിന്റെ ബൈക്കാണ്. "

റിച്ചു പറഞ്ഞു. പിന്നെ സമയം കളയാതെ അവൾ ആ ബിൽഡിങ്ങിനുള്ളിലേക്ക് പാഞ്ഞു. ഒരു ഇരുനില കെട്ടിടം.അതിന്റെ അരികും മുക്കും മൂലയും എല്ലാം അവർ തിരഞ്ഞു.. ഏറെ നേരത്തെ തിരച്ചിൽ. പക്ഷെ നിരാശയായിരുന്നു ഫലം. അജാസും റിച്ചുവും അമിയും ആ ബിൽഡിങ്ങിന്റെ ഏതോ ഒരു കോർണറിൽ തമ്പിട്ടു നിന്നു.


" സാർ.. ദാ ഇവിടെ.. "

Ajaaസിന്റെ അസ്സിസ്റ്റന്സിൽ ഒരാൾ വിളിച്ചു കൂവി. അവർ മൂന്നുപേരും അങ്ങോട്ടേക്ക് ഓടി. തസ്നിയുടെ ചെരുപ്പും ഡ്രെസ്സിന്റെ ഒരു ചീന്തും.. രണ്ടിലും രക്തക്കറ ഉണ്ടായിരുന്നു. പ്രതീക്ഷകൾക്ക് മുകളിൽ മഞ്ഞുപാളി പോലെ എന്തോ മറ സൃഷ്ട്ടിക്കുന്ന പോലെ റിച്ചുവിന് തോന്നി.


എങ്കിലും പിന്മാറാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. അവസാന ശ്രെമം എന്നോണം റിച്ചു ജെസീലിന്റെ നമ്പറിലോട്ട് വിളിച്ചു. അവർക്ക് തൊട്ടരികിൽ ആ നമ്പർ റിങ് ചെയ്തു. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. ശബ്ദം വരുന്നത് തങ്ങൾക്ക് തൊട്ടരികിൽ നിന്നാണ്. അവർ ചുറ്റും നോക്കി.. സ്റ്റേയർകേസിനു താഴെ ഉള്ളിലേക്കായി ഒരു ഡോർ തുറന്നു കിടപ്പുണ്ട്. അവിടെ നിന്നാണ് ഫോൺ റിങ് ചെയ്യുന്നത്.


റിച്ചു ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി മുൻപിൽ നടന്നു. പുറകെ അമിയും അജാസും ബാക്കി ഉള്ളവരും. അൽപ്പം മുൻപോട്ട് നടന്നതും റിച്ചു എന്തിലോ കാലുടക്കി മുന്നിലേക്ക് വീണു. എന്താണെന്നറിയാൻ കയ്യിലെ ഫ്ലാഷ് ലൈറ്റ് അതിലേക്ക് തിരിച്ചു.


ഒരു കറുത്ത തുണി കൊണ്ട് മൂടിയിട്ട എന്തോ ഒന്ന്.

ഒരാളുടെ ശരീരമാണതെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് മനസിലായി.. അതിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.  അജാസ് മെല്ലെ മുൻപോട്ട് വന്നു മുകളിലെ തുണി മാറ്റി. കമിഴ്ന്നു കിടക്കുന്ന ആ ശരീരം കൈകൊണ്ട് തന്റെ നേർക്ക് തിരിച്ചു.. മുഖം മുഴുവൻ രക്തം പുരണ്ടിരുന്നു..


റിച്ചു എടുത്തു മാറ്റിയ തുണി കൊണ്ട് അയാളുടെ മുഖത്തെ രക്തം തുടച്ചു മാറ്റവേ തെളിഞ്ഞു വന്ന മുഖം കണ്ടു റിച്ചു ഞെട്ടി.. അവൻ അജാസിനെയും അമിയെയും നോക്കി കൊണ്ട് പറഞ്ഞു..


" ജെസീൽ... "




ജെസീലിനെ ആ കോലത്തിൽ കണ്ട ഷോക്കിലാണ് റിച്ചുവും അമിയും.. അജാസ് ഉടൻ തന്നെ ഒരു ആംബുലൻസ് വരുത്തി. റിച്ചുവും അമിയും ആംബുലൻസിൽ കയറി. അജാസും കൂട്ടരും പുറകെ വിട്ടു. ആംബുലസിൽ വെച്ചു ജെസീലിൻറെ ഉള്ളിൽ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടെന്ന് റിച്ചു കണ്ടു. അവന്റെ കൈ വിരലുകൾ ചെറുതായി അനങ്ങുന്നുണ്ടായിരുന്നു.


" അമി ദേ നോക്കിയേ.. "

റിച്ചു അമിക്ക് അത് കാണിച്ചു കൊടുത്തു.


" ഇക്കാക്ക.. പടച്ചോനായിട്ട ഇവനെ നമുക്ക് ജീവനോടെ തന്നത്.. ഏതറ്റം വരെ പോയാലും ശെരി. ഇവനെ രക്ഷിക്കണം.. ഇവനെ അറിയൂ.. തസ്‌നി എവിടെന്നു..  ചേട്ടാ.. പെട്ടന്ന് ഒന്ന് പോകാമോ "

അമി ഡ്രൈവറിനോടായി പറഞ്ഞു.. റിച്ചു അപ്പൊഴേക്കും അജാസിനെ വിളിച്ചു കാര്യം പറഞ്ഞു.


നിമിഷ നേരം കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിൽ എത്തി ചേർന്നു. ജെസീലിനെ നേരെ അത്യാഹിത വിഭാഗത്തിലേക്കും അവിടെന്ന് ഐ സി യൂ വിലേക്കും മാറ്റി


" ആളുടെ സ്റ്റേജ് അൽപ്പം ക്രിട്ടിക്കൽ ആണ്.. ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്.. പ്രാർത്ഥിക്കാം.. "

എന്നുമാത്രം പറഞ്ഞു ഡോക്ടർ പോവുമ്പോ റിച്ചു അവനൊന്നും പറ്റല്ലേ എന്ന് പടച്ചോനോട് തേടി.


" റിസ്‌വാൻ...നേരം ഒത്തിരി ആയില്ലേ.. നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ. ഇവിടെ തത്കാലം രണ്ട് പോലീസുകാരെ നിർത്താം "

അജാസ് റിച്ചുനോടായി പറഞ്ഞു


" വേണ്ട. അജാസ്.. എന്റെ ഏക പ്രതീക്ഷയാണ് അവൻ.. അവൻ ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ എന്നറിഞ്ഞിട്ടേ റിച്ചു ഇവിടുന്ന് എങ്ങോട്ടും ഉള്ളു.. "


" അതല്ല റിസ്‌വാൻ.. ഞാൻ പറഞ്ഞത്. "


" എനിക്ക് മനസിലാവും അജാസ്. ഇട്സ് ഓക്കെ.. അമി നീ ഹോസ്പിറ്റലിൽ നിന്നും ഉമ്മാനെ കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ.. ഞാൻ വിളിക്കാ"

റിച്ചു അമിയെ വീട്ടിലേക്ക് വിട്ടു . രാവ് വെളുക്കുവോളം റിച്ചു ജെസീലിന് കാവലിരുന്നു.

അജാസും ഉണ്ടായിരുന്നു. രാവിലെ അജാസ് റിച്ചുവിനോട് പറഞ്ഞു സ്റ്റേഷനിലേക്ക് പോയി.

അൽപ്പം കഴിഞ്ഞു

ഡോക്ടർ റിച്ചുവിന്റെ അടുത്തേക്ക് വരുന്നത് കണ്ടു അവൻ എണീറ്റു.


" എന്തുപറ്റി ഡോക്ടർ "

റിച്ചു വെപ്രാളപ്പെട്ടു


" പേഷ്യന്റ് മെഡിസിനോട് റിയാക്ട് ചെയ്യുന്നുണ്ട്. അത് നല്ലൊരു സിംബലാണ്.. ഇപ്പൊ മേജർ ആയിട്ട് ഒരു ഓപ്പറേഷൻ വേണം.. ഹെഡ് ഇഞ്ചുറി ആണ്. ഇപ്പൊ ഇന്റെര്ണല് ബ്ലീഡിങ് ഉണ്ട്. "


" ഓക്കേ.. ഡോക്ടർ.. "

റിച്ചു പേപ്പേഴ്സ് ഒക്കെ സൈൻ ചെയ്തു കൊടുത്തു. ജെസീലിനെ ഐ സി യൂവിൽ നിന്ന് തന്നെ ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റി.

റിച്ചു അവിടെ തന്നെ ഇരുന്നു. ഏകദേശം രണ്ട് മണിക്കൂർ കഴിഞ് ഡോക്ടർ വന്നു ഓപ്പറേഷൻ കഴിഞ്ഞെന്നു സക്സസ് ആണെന്നും പറഞ്ഞു.

അത് കേട്ട് ഒരാശ്വാസത്തിൽ ഇരിക്കുമ്പോ ആണ് അമി ഓടി കിതച്ചു കൊണ്ട് വരുന്നത്.. അമിയുടെ മട്ടും ഭാവവും കണ്ട് റിച്ചു ഒന്ന് ഭയന്നു


"എന്താ അമി.. എന്ത് പറ്റി "


" ഇക്കാക്ക. ഇന്നലെ നമ്മൾ പോയ സ്ഥലത്ത് നിന്നും ഒരു പെൺകുട്ടിയുടെ ബോഡി കിട്ടിയിട്ടുണ്ടെന്ന് "

അത് കേട്ടതും റിച്ചു ഒന്ന് ഞെട്ടി.


" ആര് പറഞ്ഞു "


" അജാസ് വിളിച്ചിരുന്നു.. നിന്നെ വിളിച്ചിട്ട് ഫോൺ ഓഫ്‌ ആണെന്ന് പറഞ്ഞു.. അത്.. നമ്മടെ തസ്നിയാണോ എന്ന്.. നമ്മളോട് ഒന്ന് ചെല്ലാൻ പറഞ്ഞു.. ഐഡന്റിഫൈ ചെയ്യാൻ "


" ഹേയ്.. നിർത്തമി.. അവർക്ക് ആളുമാറിയതാവും "


" അല്ല ഇക്ക. തസ്നിടെ മഹർ കിട്ടിയെന്ന അജാസ് പറഞ്ഞത്.. "


" അതോണ്ട്.. അതോണ്ട് അതവളുടെ ബോഡി ആണെന്ന് ഉറപ്പിച്ചോ.. ഞാൻ വരില്ല.. അതെന്റെ തസ്‌നി അല്ല "

റിച്ചു അമി പറയുന്നതൊന്നും കേൾക്കാൻ തയ്യാറായില്ല.


" അല്ലാതിരിക്കണേ എന്ന് തന്നെയാണ് എന്റെയും പ്രാർത്ഥന.. പക്ഷെ വിളിക്കുമ്പോ നമുക്ക് ചെല്ലാതിരിക്കാൻ കഴിയില്ല. "

റിച്ചു വരില്ലെന്ന് വാശി പിടിച്ചെങ്കിലും അമി നിർബന്ധിച്ചു കൊണ്ടുപോയി..

അവിടെ എത്തുമ്പോ പോലീസുകാർ അവിടേം വളഞ്ഞിരുന്നു. ഒപ്പം നാട്ടുകാരും..


" ഇത്രയും നാട്ടുകാർ ഉണ്ടായിരുന്നിട്ട് ഒരു പെൺകുട്ടിയെ ഇതിനകത്ത് പൂട്ടി ഇട്ടത് ഒരാളും അറിഞ്ഞില്ലല്ലോ. "

റിച്ചു ഓർത്തു.  ബിൽഡിങ്ങിന് പുറകിലാണ് എന്നും പറഞ്ഞു അമി മുന്നോട്ട് നടന്നതും റിച്ചു അവിടെ നിന്നു.


" ഞാൻ വരാം.. നീ നടന്നോ "

അമി ചെന്നിട്ട് ഏറെ നേരം കഴിഞ്ഞാണ് റിച്ചു ഡെഡിബോടിയുടെ അടുത്തെത്തിയത്.. അതുവരെ ഉണ്ടായിരുന്ന സങ്കടം അപ്പോൾ റിച്ചുവിന്റെ മുഖത്തുണ്ടായിരുന്നില്ല. അത് കണ്ട് അമിക്ക് അത്ഭുതം തോന്നി


" റിസ്‌വാൻ.. വരു"

അജാസ് വിളിച്ചത് കേട്ട് റിച്ചു അടുത്തേക്ക് ചെന്നു. അജാസ് മുഖത്തെ തുണി മാറ്റി.


" മുഖം വ്യക്തമല്ല. എങ്കിലും "


" അല്ല. ഇതു തസ്‌നി അല്ല "

അജാസ് പറഞ്ഞു തീരും മുന്നേ റിച്ചു മറുപടി പറഞ്ഞു


" ശെരിക്ക് നോക്കിക്കോളൂ "


" ശെരിക്ക് നോക്കി എടുക്കാൻ ഇതു മാർകെറ്റിൽ നിന്നും സാധനം വാങ്ങുവല്ലല്ലോ അജാസ്. ഇതെന്റെ ഭാര്യയല്ല. "

അജാസ് കയ്യിൽ പിടിച്ചിരുന്ന തസ്നിയുടെ മഹർ ബലമായി വാങ്ങി അതും പറഞ്ഞു അമിയെ വലിച്ചോണ്ട് റിച്ചു പോകുന്നത് കണ്ട് അജാസ് അമ്പരന്നു. റിച്ചുവിന്റെ പെരുമാറ്റത്തിലെ മാറ്റം അജാസിനെ കുഴപ്പിച്ചു.  പിന്നെ വേഗം തന്നെ ബോഡി മോർച്ചറിയിലേക്ക് മാറ്റാൻ ആവിശ്യപ്പെട്ടു അജാസ് അവിടം വിട്ടു


******************


റിച്ചു അമിയെ കൊണ്ട് നേരെ പോയത് ഹോസ്പിറ്റലിലേക്കായിരുന്നു. ഇതിനിടയിൽ അമി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. അതിനൊന്നും റിച്ചു മറുപടി പറഞ്ഞില്ല. റിച്ചു ആദ്യം തന്നെ ഡോക്ടറെ കണ്ടു ജെസീലിനെ കാണാൻ ഉള്ള പെർമിഷൻ വാങ്ങി. 

അമിയെ പുറത്തു നിർത്തി ജെസീലിനെ കണ്ടിറങ്ങുന്ന റിച്ചുവിന്റെ മുഖത്ത് ചെറിയൊരു ചിരിയും ഉണ്ടായിരുന്നു.


അമി കാര്യം തിരക്കി. അപ്പോഴും ഒന്നും പറയാതെ അവൻ മുന്നോട്ട് നടന്നു. ഒരു പാവ കണക്കെ അവന്റെ കൂടെ വണ്ടിയിൽ ഇരിക്കുമ്പോ അമിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..


" ഇക്കാക്ക. എന്താണ് കാര്യം എന്ന് ഇനിയെങ്കിലും ഒന്ന് പറയാമോ.. മനുഷ്യന് ദേഷ്യം വരുന്നുണ്ട്. "

അമി അൽപ്പം ഉച്ചത്തിൽ പറഞ്ഞു


" നീ തിരക്കണ്ട.. "

എന്നും പറഞ്ഞു റിച്ചു ആളൊഴിഞ്ഞ വഴി വക്കിൽ വണ്ടി നിർത്തി.


" ഇനിയെങ്കിലും തിരുവാ കൊണ്ട് ഒന്ന് മൊഴിയുമോ "

അമിയുടെ ചോദ്യത്തിന് മറുപടിയായി റിച്ചു അമിയുടെ നേരെ ഒരു മൊബൈൽ നീട്ടി.


" ഇതെന്താ.. ആരുടെ ഫോണാ ഇത് "

അമി സംശയത്തോടെ അത് വാങ്ങി


"ജെസീലിന്റെ "


" അതിനാണോ ഈ സന്തോഷിച്ചത് "


" അല്ല. അത് ഓപ്പൺ ചെയ്യ്. അതിനകത്തൊരു വീഡിയോ ഉണ്ട് "

അമി റിച്ചുവിനെ നോക്കികൊണ്ട് ഫോൺ അൻലോക്ക് ആക്കി വീഡിയോ ഓപ്പൺ ചെയ്തു.


" ഇതു മുഴുവൻ ഇരുട്ടാണല്ലോ.. "


" നീ അത് കാണ്.. നമുക്ക് വേണ്ടത് അതിലുണ്ട് "

റിച്ചു പറഞ്ഞു തീർന്നില്ല. വീഡിയോയിൽ നിന്നും തസ്നിയെ ഉപദ്രവിക്കുന്ന വോയിസ്‌ കേൾക്കാൻ തുടങ്ങി..


" ഇക്കാക്ക.. എന്താ ഇതു.. അവൻ തസ്നിയെ"


" നീ അത് മുഴുവൻ കാണ്.. എന്നിട്ട് പറയ് "

അപ്പോഴേക്കും തസ്നിയുടെ സംസാരം തുടങ്ങിയിരുന്നു. അമി അത് ശ്രദ്ധിക്കാൻ തുടങ്ങി


( ജെസീൽ.. നീയോ.. 


 അതെ.. എന്താ തസ്‌നി.. ഞെട്ടിപ്പോയോ..


 നീയും റെനയും.. നിങ്ങൾ തമ്മിൽ എന്താ ബന്ധം.. എന്തിനാ.. എന്നേ


ചോദ്യോത്തരങ്ങൾക്കുള്ള സമയമില്ല തസ്‌നി. കണ്മുന്നിൽ കാണുന്നവരെ കണ്ണടച്ച് വിശ്വസിക്കാനും പറ്റില്ല..


നിന്റെ സാഹിത്യമല്ല ജെസീൽ എനിക്ക് വേണ്ടത്.. എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്.


ഉള്ള ആരോഗ്യം എന്റെ മെക്കിട്ട് കയറി കളയാൻ നിക്കണ്ട തസ്‌നി.. ഇത്‌ നിനക്ക് രക്ഷപ്പെടാൻ ഉള്ള അവസരമാണ്.. പൊയ്ക്കോ.. പൊയ്ക്കോ ഇവിടുന്ന്


ഇല്ല.. എനിക്കറിയണം.. പറ.. എന്താ ഞാൻ ചെയ്തത്.


വിട് തസ്‌നി.. നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ എനിക്ക് പറ്റില്ല.. പോ ഇവിടുന്ന്.. അവർ വരുമ്പോഴേക്കും എത്താവുന്ന അത്ര ദൂരത്തേക്ക് പോ.. പോകാൻ.. )


സംഭാഷണങ്ങൾക്കൊടുവിലും ആ വീഡിയോ ഏറെ നേരം ഓടിക്കൊണ്ടിരുന്നു. പിന്നെ ഓഫ്‌ ആയി. അമി റിച്ചുനെ നോക്കി


" ഇക്കാക്ക.. അപ്പൊ തസ്‌നി.."


" ഉണ്ടെടാ.. എന്റെ തസ്‌നി ഉണ്ട്.. അപ്പഴേ പറഞ്ഞില്ലേ നിന്നോട് ഞാൻ അത് അവളല്ലെന്ന് "


" പക്ഷെ ഇക്കാക്ക. അവളെങ്ങോട്ട് പോയിക്കാണും.. ഇനി ഈ വീഡിയോ ഒരു ചതി ആണെങ്കിലോ "


" അല്ല. ഇത്‌ അവൻ നമുക്കായി കരുതി വെച്ചത് തന്നെയാ. തസ്നിയെ അവിടുന്ന് രക്ഷപ്പെടുത്തിയ അവന്റെ അവസ്ഥ ഇത്‌ തന്നെയാവും എന്ന് അവന് ഉറപ്പുണ്ടായിരുന്നു.  തസ്നിയെ കൊണ്ടുപോയവരെ പറ്റി അവന് നല്ലത് പോലെ അറിയാം.. അതുകൊണ്ടാ ഇത്‌ റെക്കോർഡ് ചെയ്തത്.. അതുമല്ല.. ഫോണിന് ലോക്കില്ലാതെ ഒരാളും ഉപയോഗിക്കില്ല. പ്രത്യേകിച്ച് അവനെപ്പോലൊരുത്തൻ.. അപ്പൊ മരണം പോലും മുന്നിൽ കണ്ടല്ലേ അവൻ അവളെ രക്ഷപ്പെടുത്താൻ നോക്കിയിട്ടുണ്ടാവാ "


" അപ്പൊ ഇനി നമ്മൾ എവിടെ ചെന്ന് അന്വേഷിക്കും.. അതൊക്കെ പോട്ടെ.. ഇതിനു പിന്നിൽ ഉള്ളോരേ എങ്ങനെ കണ്ടെത്തും.. തസ്‌നി പോയത് അവരും അറിഞ്ഞതല്ലെ.. അവളെ കണ്ടെത്താൻ അവർ ശ്രേമിക്കില്ലേ "


" ശ്രെമിക്കും.. അതുതന്നെയാണ് നമുക്കും വേണ്ടത്.. നമുക്കുള്ള വഴി അവർ എളുപ്പമാക്കി തരും.. "


" ആര് "


" റെന.. റെനയുടെ പങ്ക് വ്യക്തമായില്ലേ.. ഇപ്പൊ "


" എന്നാ പിന്നെ അജാസിനോട് പറഞ്ഞൂടെ "


" വേണ്ട.. ജെസീൽ തസ്നിയോട് പറഞ്ഞത് കേട്ടില്ലേ.. കണ്മുന്നിൽ കാണുന്നവരെ കണ്ണടച്ചു വിശ്വസിക്കരുത് എന്ന്.. നൗഫിയെ നമ്മൾ വിശ്വസിച്ചു.  ഒടുക്കം എന്തായി.. അതുപോലെ പതിയിരിക്കുന്ന ഓരോ അപകടങ്ങൾ നമ്മൾ അറിഞ്ഞെന്നു വരില്ല. സൊ അറിഞ്ഞതെല്ലാം നമുക്കിടയിൽ തന്നെ ഇരിക്കട്ടെ.. തസ്നിക്ക് കുഴപ്പം ഒന്നുമില്ലെന്ന് മാത്രം വീട്ടിൽ പറയാ.. സുരക്ഷിതമായ ഒരു സ്ഥലത്തുണ്ടെന്നും "


" ഇക്കാക്ക.. അതിനു നമുക്ക് ഉറപ്പൊന്നും.. "


" ഒരു തുമ്പും കിട്ടാതിരുന്ന നമുക്ക് ഇത്രയൊക്കെ കിട്ടിയില്ലേ.. അതോണ്ട് പടച്ചോൻ നോക്കും അവളെ.. "

അപ്പോഴേക്കും റിച്ചുവിന്റെ കൺകോണിൽ നനവ് പടർന്നിരുന്നു.. അത് കണ്ടതും അമി റിച്ചുനെ ചേർത്ത് പിടിച്ചു.


" പോകാം "

അമി റിച്ചുന്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി. വീട്ടിലേക്ക് ചെന്നു കയറുമ്പോ സുമയ്യ പുറത്തു തന്നെ നിൽപ്പുണ്ട്. റിച്ചു ഉമ്മാനോട് ഒന്ന് ചിരിച്ചു മുറിയിലേക്ക് പോയി.റിച്ചു പറഞ്ഞത് പോലെ തസ്നിക്ക് കുഴപ്പം ഒന്നും ഇല്ലെന്നും സുരക്ഷിതമായ ഒരു സ്ഥലത്തുണ്ടെന്നും മാത്രം അമി പറഞ്ഞു


" മാമക്ക് എങ്ങനെ ഉണ്ട് ഉമ്മ "

ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോ അമി ചോദിച്ചു..


" നാളെ റൂമിലേക്ക് മാറ്റും. രണ്ട് ദിവസം കഴിഞ്ഞ ഡിസ്ചാർജ്. കംപ്ലീറ്റ് റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ടെൻഷൻ കൊടുക്കുന്ന ഒന്നും പറയരുതെന്നാണ് ഡോക്ടർന്റെ നിർദേശം "


" ഇങ്ങോട്ട് വരാൻ പറയായിരുന്നില്ലേ "

ചോറ് പാത്രത്തിൽ ചിത്രം വരച്ചോണ്ടിരിക്കുന്ന റിച്ചു പറഞ്ഞു


" അവിടെ നൗഫി ഒറ്റക്കല്ലേ.. അപ്പൊ എങ്ങനെ ഇവിടെ വന്നു നിക്കും "

സുമയ്യ അമിയെ ഒന്ന് പാളി നോക്കി.  അവൻ നെവർ മൈൻഡ് എന്നാ മട്ടിൽ ഒരു കയിൽ ചോറ് കൂടി പ്ലേറ്റിലേക്കിട്ടു


" അമി. മാമന്റെ അവസ്ഥ ആലോചിച്ചിട്ടെങ്കിലും നൗഫിയെ ഇങ്ങോട്ട് കൊണ്ടുവന്നൂടെ അനക്ക് "


" ഓളിപ്പോ ഓളെ വീട്ടിൽ അല്ലെ. തെരുവിൽ ഒന്നും അല്ലല്ലോ.  മകളെ എന്തിനാ പറഞ്ഞയച്ചെന്ന് മാമക്ക് അറിയാ.. അതോണ്ട് ടെൻഷൻ ഒന്നും ഉണ്ടാകുല.. അതോർത്തു മദർ ബേജാറാവണ്ട. "


" എന്നാലും അമി "

അപ്പോഴേക്കും അമി കൈ നക്കി വടിച്ചു കൈ കഴുകാൻ എണീറ്റ് പോയി. റിച്ചുവും ഒന്ന് രണ്ട് വായ കഴിച്ചു എണീറ്റ് പോയി


" നിങ്ങടെ ജീവിതാണ്.. ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ എന്തൊക്കെ നഷ്ടമാകും എന്ന് ഇപ്പൊ അറിയില്ല.. കൊറച്ചു കൂടി കഴിയുമ്പഴേ അറിയുള്ളു "

പാത്രങ്ങൾ എടുക്കുന്ന തിരക്കിൽ സുമയ്യ ആരോടെന്നില്ലാതെ പറഞ്ഞു


"അത് എല്ലാരും ചിന്തിക്കണം ഉമ്മ.. അന്ന് ജെസീൽ അവളെ അടുത്ത് ചെന്നപ്പോ തന്നെ എന്നോട് പറഞ്ഞിരുന്നേൽ ഇന്ന് പാവം ആ പെണ്ണ് ഇവിടെ തന്നെ ഉണ്ടായേനെ"

അമിയും വിട്ട് കൊടുത്തില്ല


" അങ്ങനെ ആണെങ്കി നീയും കൈവിട്ടിട്ടില്ലേ തസ്നിയെ.. കല്യാണം നടത്താൻ ഉണ്ടായ സാഹചര്യം റിച്ചുനോട് പറയാൻ പറഞ്ഞപ്പോ"


" അ. അത് പോലെ ആണോ ഇത്‌.. "

അമി നിന്ന് തപ്പിത്തടഞ്ഞു


" എല്ലാരും അവരവർക്ക് വേണ്ടത് ചെയ്ത് വെച്ചിട്ടുണ്ട്.. ഞാൻ എന്നെക്കൊണ്ടാവുന്നതും അതിനോട് ചെയ്തിട്ടുണ്ട്.. അതോണ്ട് കയിഞ്ഞു പോയത് കയിഞ്ഞു. ഇഞ് വരാൻ ഉള്ളതൊക്കെ നല്ലതിനാവട്ടെ.. അമി.. നിന്നോടും കൂടി ആണ്. കഴിഞ്ഞത് കഴിഞ്ഞു. നിന്റെ ജീവിതാണ്.. നിന്റെ കുട്ടിയാണ്. നിന്റെ ഭാര്യയാണ് "

റിച്ചു എല്ലാരോടും കൂടി ആയി പറഞ്ഞു


" ആഹ് ഏതായാലും പോയതല്ലേ. കുറച്ചു അവുടെ നിക്കട്ടെ.. നന്നാകുവാണേൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാം "


" പിന്നേ.. ദുർഗുണപരിഹാരപാഠശാലയിൽ അല്ലെ കൊണ്ടാക്കിക്കണത്.. "

സുമയ്യ പിറുപിറുത്തും കൊണ്ട് അകത്തേക്ക് പോയി. അമി അത് മൈൻഡ് ആക്കാതെ ഫോണിൽ നോക്കി സെറ്റിയിൽ ഇരുന്നു.

റിച്ചു വാതിൽ ലോക്ക് ചെയ്തു കട്ടിലിൽ കണ്ണടച്ച് മലർന്ന് കിടന്നു.. പുഞ്ചിരിക്കുന്ന തസ്നിയുടെ മുഖം അവന്റെ മനസിലേക്ക് ഓടിയെത്തി.. എല്ലാം മറന്നു അവളെ ഒന്ന് കെട്ടിപ്പുണരാൻ അവന്റെ ഉള്ളം വെമ്പി..


തലയണക്ക് കീഴിൽ വെച്ചിരുന്ന അവളുടെ ഫോൺ എടുത്തു. ലോക്ക് ബട്ടൺ ക്ലിക്ക് ചെയ്തു. നിറഞ്ഞ ചിരിയോടെ ആ വാൾപേപ്പറിൽ മൊത്തം അവളുടെ ഭംഗിയുള്ള മുഖമായിരുന്നു. അവൻ അജാസിന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങിയ മഹർമാല അവളുടെ ഫോട്ടോയോട് ചേർത്തു വെച്ചു.. തസ്നിയുടെ ഫോട്ടോയിലേക്ക് റിച്ചു അവന്റെ ചുണ്ടുകൾ ചേർത്തു


" എന്റെ പെണ്ണിനെ എത്രയും പെട്ടെന്ന് എന്റെ കണ്ണിലേക്കു കാണിച്ചു തരണേ അല്ലാഹ് "

ഒരിറ്റു കണ്ണീരോടെ അവളുടെ ഫോട്ടോയിലേക്ക് മുഖം ചേർത്തു മിഴികൾ അടച്ചു കിടന്നു.


******************


" നോഊഊഊഊഊ.. ഇത്രയൊക്കെ  കണക്ക് കൂട്ടി അവളെ കയ്യിൽ കിട്ടിയിട്ട് ഇപ്പൊ എന്തായി "

റെന റൂമിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം എറിഞ്ഞു പൊട്ടിച്ചു..


" ഞാൻ ആദ്യമേ പറഞ്ഞതല്ലേ അവളെ തീർക്കാൻ. അപ്പൊ നീ എന്താ പറഞ്ഞത് ജെച്ചു അനുഭവിച്ചതിന്റെ അംശം പോലും ആയിട്ടില്ലെന്ന്.. എന്നിട്ടിപ്പോ എന്തായി.. നമ്മളെ വിഢിയാക്കി അവൾ പോയില്ലേ.. "

റെന ദേഷ്യം കൊണ്ട് അലറി. 


" എവിടെയാണെന്ന് വെച്ച പോയി കൊണ്ടുവന്നോ.. അവളേം കൊണ്ടല്ലാതെ ഇങ്ങോട്ട് വരണ്ട.. "

റെന അയാളെ പുറത്താക്കി വാതിൽ അടച്ചു.. അയാൾ അൽപ്പനേരം നിന്നു അവിടെ നിന്നും ഇറങ്ങി പോയി


****************


(ഈ സമയം മൈലുകൾക്കപ്പുറം ഒരു ഹോസ്പിറ്റലിൽ ")

ബാംഗ്ലൂർ സിറ്റി


ഒരു പെൺകുട്ടിയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയ ചെറുപ്പക്കാരൻ ഡോക്ടർക്ക് മുന്നിൽ കെഞ്ചി


" ഡോക്ടർ പ്ലീസ്.. സേവ് മൈ വൈഫ്‌.. പ്ലീസ് ഡോക്ടർ.. "

അവൻ ഡോക്ടറിന്റെ കാൽ പിടിക്കും പോലെ പറഞ്ഞു


" ദോ പാറ്  തമ്പി.. ഉങ്ക വൈഫ്‌ ഉയിർ പൊഴക്ക്റതെ കഷ്ടം.. തലയിൽ ബലമ അടിപ്പെട്ട്ർക്ക് "

( നോക്ക് മോനെ നിങ്ങളുടെ ഭാര്യ രക്ഷപ്പെടുന്നത് സംശയമാണ്.. തലയിൽ നല്ല മുറിവ് ഉണ്ട് )


" അപ്പിടി സൊല്ലാതിങ്ക ഡോക്ടർ.. എനക്ക് അവ വേണോം "

(അങ്ങനെ പറയല്ലേ ഡോക്ടർ.. എനിക്ക് അവളെ വേണം ")

അവൻ ഡോക്ടറിനു മുന്നിൽ കരഞ്ഞു.


" ദോ പാറ്.. സെയ്യവേണ്ടിയത് നാങ്ക സെൻജിട്ടോ.. മീതി എല്ലാം കടവുള്ക്കിട്ടെ "

(ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട് ബാക്കി ഒക്കെ ദൈവത്തിന്റെ കയ്യിലാണ് )

എന്നും പറഞ്ഞു ഡോക്ടർ പോയി


" ഡോക്ടർ.. "

അവൻ പുറകെ പോകാൻ നിന്നു


"ഡാ.. ബീഡിക്കുറ്റി.."

കരഞ്ഞോണ്ട് ഡോക്ടർക്ക് പുറകെ പോകാൻ നിന്ന അവൻ ആ സൗമ്യമായ വിളി കേട്ട് ഒന്ന് സ്റ്റക്കായി. ഇതാരപ്പോ എന്ന മട്ടിൽ ചുറ്റുമോന്ന് നോക്കി


" ഡാ.. ബീഡിക്കുറ്റി ഇത്‌ ഞാനാടാ "

മുതകിനിട്ടൊരു പിച് കൊടുത്തു ഡോക്ടർസ് കോട്ട് ഇട്ട ഒരു പെൺകുട്ടി..


" ഇജായിരുന്നോ.. കുരിപ്പേ.. അനക്ക് ഇന്നേ ഒരു പേരും വിളിക്കാൻ കിട്ടീലെ.. ആൾക്കാരൊക്കെ എന്ത് വിചാരിക്കും "


" ഓ പിന്നെ.. ഇവിടെ ഭൂരിഭാഗവും തമിഴ് സംസാരിക്കുന്നോരാ.. അവർക്കല്ലേ മനസിലാവ "


" ന്നാലും കേൾക്കുന്ന ഇനിക്ക് മലയാളം അറിയാലോ.. ഇന്ക് നല്ലോരു പേരില്ലേ.  അത് വിളിച്ചൂടെ അനക്ക് "


" ബീഡിക്കുറ്റി ബീഡിക്കുറ്റി വിളിച്ചു വിളിച്ചു ആ പേരെന്നെ മറന്നുപോയെടാ.. "


" ഉവ്വ.. ഞാൻ ഓര്മിപ്പിക്ക.. അനക്ക് മാത്രല്ല.. ഇവിടെ കുറച്ചു ആൾക്കാരുണ്ട്.. എന്നേ അറിയാത്തോർ.. ഞങ്ങടെ വായനക്കാർ..ഓർക്കും കൂടി ഒന്ന് പരിജയാക്കട്ടെ.. "


" എന്നേം കൂടി പരിജയാക്കട.. "


" അന്നേ വഴിയേ പരിചയപ്പെടുത്താം.. ആദ്യം എന്റെ ഇൻട്രോ..


"ആം സൈനുൽ ആബിദ് ഇബ്രാഹിം "


" അപ്പൊ മോനെ സൈനുൽ ആബിദ് ഇബ്രാഹിം.. നീ എന്താ ഇവിടെ "

അവൾ ചോദിച്ചു.. അവളെ പരിചയപ്പെടിത്തീല്ലല്ലോ.. അല്ലെ. ഇവൾ സിതാര ബേഗം. രണ്ടാളും സ്കൂൾ മേറ്റ്സ് ആണ്. സിതാര ആ ഹോസ്പിറ്റലിൽ ന്യുരോളജി ഡിപ്പാർട്മെന്റിൽ പ്രാക്ടീസ് ചെയ്യുവാണ്. ശേഷം സ്‌ക്രീനിൽ


" ഞാൻ ഒരാളെ കൊണ്ട്.. "

അപ്പോഴേക്കും ഒരാൾ ആബിദിന്റ അടുത്ത് വന്നിരുന്നു


"ഉങ്കളെ ഡോക്ടർ കൂപ്പ്ഡ്റാങ്കെ "

(നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട് )

അത് കേട്ട് ആബിദ് ചെന്നു.. പുറകെ സിതാരയും.


" ഉങ്ക വൈഫ്ക്ക് ഇമ്മീഡിയേറ്റ ബ്ലഡ്‌ വേണോം.. ഇങ്ക ബ്ലഡ്‌ ബാങ്കിൽ ഇരുന്ത് ബ്ലഡ്‌ കൊടുത്ത്ർക്കോ.. സൊ അത്ക്ക് ബദലാ നീങ്ക ഡോണറെ അറേഞ്ച് പണ്ണണോം. ബിക്കോസ് ഹേർ ബ്ലഡ്‌ ഗ്രൂപ്പ് ഈസ്‌ റയർ "

(നിങ്ങടെ ഭാര്യക്ക് ബ്ലഡ്‌ വേണം.. ഹോസ്പിറ്റലിലെ ബ്ലഡ്‌ ബാങ്കിൽ നിന്നും തത്കാലം ബ്ലഡ്‌ എടുത്തിട്ടുണ്ട്.  അതോണ്ട് പകരം ഒരു ഡോണറെ വേണം.  കാരണം അവളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ വളരെ റെയറാണ് "


" സെരിങ്ക ഡോക്ടർ "

ഡോക്ടർ പോയതും സിതാര അവനെ നോക്കി


" നിന്റെ കല്യാണം എപ്പളാടാ കഴിഞ്ഞ്.. ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ "

സിതാര ചോദിച്ചു


" ആഹ്. ഞാനും അറിഞ്ഞില്ല "


" ഏഹ്.. എന്ത്.. "


" ഹേയ്.. നീ ഇങ്ങനെ കുത്തി കുത്തി ചോദിക്കല്ലേ.. വണ്ടിടെ മുന്നിലേക്ക് ചാടിയതാ ഒരുത്തി.. അതിപ്പോ വയ്യാവേലി ആയി "


" അല്ലാഹ്.. ആക്‌സിഡന്റ് ആണോ.. പിന്നെന്തിനാ നീ നിന്റെ വൈഫ്‌ ആണെന്ന് പറഞ്ഞത് "


" അല്ലാതെ ആക്സിഡന്റ് പറ്റിയതാണ് ന്ന് പറഞ്ഞ ഇവരെന്നെ വെറുതെ വിടുവോ.. ഞാനാണേൽ പലയിടത്തും തെണ്ടി ഒരു ജോബ് ശെരിയായി വന്നിട്ടേ ഉള്ളു. ഇത്‌ കാരണം വല്ല ഇഷ്യൂ ഉണ്ടായാലേ അതങ്ങ് പോകും "


" എടാ.. എന്ന് കരുതി.. ആ പെണ്ണിന്റെ വീട്ടുകാർ അന്നെഷിച്ചു വന്ന കാര്യങ്ങൾ കൂടുതൽ വഷളാവുലെ "


" ആഹ്. എനിക്കറിയാൻ മേല.. നീ ഒരു ഡോക്ടർ അല്ലെ.. എന്നേ ഒന്ന് സഹായിക്കെടി "


" നിന്നെ സഹായിക്കാം.. നല്ല കഥയ.. ഇപ്പൊ ഇവിടുന്ന് പോയ ആ ഡോക്ടർ ഇല്ലേ.  ആൾ കിളവാനാണേലും ഒടുക്കത്തെ സ്‌ട്രിക്‌ട്ടാ.. ഒരു റെക്കമെന്റേഷനോ ഹെൽപോ ഒന്നും അങ്ങേര് ചെയ്യില്ല "


" എന്നിട്ട് സംസാരത്തിൽ നല്ല മാന്യനാണല്ലോ"


" ഹ്മ്മ്.. ഉവ്വ്.. എപ്പഴാ നിന്നെ പൊക്കുവാന്ന് സൂക്ഷിച്ചോ.. ചെലപ്പോ കയ്യോടെ പിടിച്ചു പോലീസിൽ ഏല്പിക്കാനും മതി "


" നീ എന്താടി ഇങ്ങനെ കണ്ണി ചോരയില്ലാണ്ട് പെരുമാറുന്നെ.. തത്കാലം മോള് ഒരു കാര്യം ചെയ്യ്.. ഡോക്ടറെ സോപ്പിട്ടു നിക്ക്. എന്നിട്ട് അവളെ സിറ്റുവേഷൻ ഒക്കെ ഒന്ന് നോക്കി മനസിലാക്കി എന്നോട് പറയ് "


" ഹ്മ്മ്.. നോക്കട്ടെ.. എന്തായാലും ഇതെങ്ങനെ പറ്റി എന്ന് ചോദിക്കുമ്പോൾ പറയാൻ ഒരു കള്ളം കണ്ട് വെച്ചോ. "


" അതൊക്കെ ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്.."


" ഹ്മ്മ്.. ശെരിന്നാ.. "


" എന്തായാലും ഞാൻ ഒന്ന് വീട്ടിൽ പോയേച്ചും വരാം.. ഇനിയും കണ്ടില്ലെങ്കിൽ ഉമ്മ പേടിക്കും.. അത്യാവശ്യം വല്ലോം ഉണ്ടേൽ നീ എന്നേ വിളിച്ച മതി "

സിതാരയോട് പറഞ്ഞു ആബിദ് വീട്ടിലേക്ക് തിരിച്ചു.


അവിടെ അവനെയും കാത്ത് അവന്റെ ഉമ്മ ഇരിപ്പുണ്ടായിരുന്നു. അവനെ കണ്ടതും അവർ എണീറ്റ് വന്നു


" ഇജ്ജ് എവിടെർന്നു ന്റെ ആബി.. എത്ര നേരായി ഞാൻ ഒറ്റക്ക്.. ഇന്ന് വരും ന്ന് പറഞ്ഞു പോയിട്ട്.. ഒരു ഫോണെങ്കിലും ചെയ്തുടെ അനക്ക് "


" സോറി എന്റെ ഉമ്മക്കുട്ടി.. അവന്മാർ വിടണ്ടേ.. ജോലി കിട്ടിയതിന്റെ ട്രീറ്റ്‌ വേണം എന്നും പറഞ്ഞോണ്ട് കൊണ്ടുപോയത.. ഇപ്പഴേലും തടി ഊരാൻ പറ്റിയത് ഭാഗ്യം "

ഉമ്മാന്റെ തോളിൽ കയ്യിട്ടു ആബിദ് അകത്തേക്ക് കയറി.


" ഒന്ന് നിന്ന.. എന്താ നിന്റെ ഷർട്ടിൽ "

മുറിയിലേക്ക് ഓടാൻ നിന്ന ആബിദിനെ ഷർട്ടിലെ ചോരപ്പാട് കണ്ട് ഉമ്മ കയ്യോടെ പൊക്കി.


" അത്.. അത് പിന്നെ.. വഴിയിൽ ഒരാൾ ആക്സിഡന്റ് ആയിട്ട് കിടക്കുന്നത് കണ്ടു. പാവം ആരും അയാളെ ഹോസ്പിറ്റലിൽ കൊണ്ടൊകാൻ തയ്യാറായില്ല. അപ്പൊ ഞാൻ എടുത്തു കൊണ്ട് പോയി ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. "

അത് കേട്ടതും ഉമ്മാന്റെ മുഖത്തൊരു ചിരി വിടർന്നു. തന്റെ മോനെ പറ്റി ഉമ്മച്ചി അഭിമാനം കൊണ്ടു


" ഇജ്ജ് പോയി കുളിച്ചിട്ട് വാ.. ഞാൻ ചോർ വിളമ്പ"

വിസ്‌തരിച്ചൊരു കുളിയും പാസാക്കി ഉമ്മ വിളമ്പിയ ചോറും വെയ്ച്ചു ആബിദ് കട്ടിലിലേക്ക് ചാഞ്ഞു. അൽപ്പം മുൻപ് നടന്നതൊക്കെ ഒന്നാലോചിച്ചു


ബാംഗ്ലൂർ ഒരു ഐ ടി കമ്പനിയിൽ ആബിദ് ജോലിക്ക് കയറിയിട്ട് അതികം ആയില്ല. ജോലി കിട്ടിയതിന്റെ ട്രീറ്റ് വേണം എന്നും പറഞ്ഞു കൂടെ കൂടിയ ഫ്രണ്ട്സ് കൊണ്ടുപോയത് കേരളത്തിന്റെ പ്രകൃതിരമണീയ വയനാട്ടിലേക്കും. ഒരാഴ്ച കേരളം മുക്കാലും കറങ്ങി ബാംഗ്ലൂരിലേക്ക് തിരിച്ചത് ഇന്നു പുലർച്ചെ ആണ്. ഏതവനെ കണികണ്ട് ഇറങ്ങിയതിന്റെ ആണാവോ.. ഒരാവശ്യവും ഇല്ലാതെ ഒരു പെണ്ണ് വണ്ടിയുടെ മുൻപിലേക്ക് ചാടി.. ചാടി എന്ന് മാത്രമല്ല. അത്യാവിഷ്യം നല്ലൊരു ഇടി അവളെ ഇഡിക്കും ചെയ്തു.. അല്പം ദൂരേക്ക് തെറിച്ച അവളുടെ തലപൊട്ടി ചോര ഒലിക്കുന്നത് കണ്ട് ആബിദിന്റെ ബോധം പോകാൻ തുടങ്ങി എങ്കിലും ധൈര്യം വീണ്ടെടുത്തു അവൻ അവളെ കൊണ്ട് ഏതോ ഒരു ചെറിയ ഹോസ്പിറ്റലിൽ ചെന്നു. അവിടെ നിന്നും ഡോക്ടർക്ക് ഇത്തിരി ചിക്കിലി കൊടുത്തു ബാംഗ്ലോരിലെ ഹോസ്പിറ്റലിലേക്ക് എഴുത്തും വാങ്ങി. ആബിദിനെയും ആ പെൺകുട്ടിയെയും ആംബുലൻസിൽ കയറ്റി വിട്ട് ഫ്രണ്ട്സ് തടി തപ്പി. പിന്നെ ഹോസ്പിറ്റലിൽ എത്തിയപ്പോ അവൾക്കൊരു അഡ്രസ് വേണമായിരുന്നു. തന്റെ ഭാര്യയെന്നും പറഞ്ഞു തന്റെ അഡ്രസ്സും കൊടുത്തു. റോഡ് ക്രോസ്സ് ചെയ്യുമ്പോ ആക്സിഡന്റ് ആയതാണെന്നും പറഞ്ഞു അവളെ അഡ്മിറ്റും ചെയ്തു.. ദാ ഇപ്പൊ ഇവിടെ ഇങ്ങനെ മലർന്നു കിടക്കുന്നു


ഒരു ദീർഘ നിശ്വാസത്തിനൊടുവിൽ ഉറക്കത്തെ കൂട്ടുപിടിക്കാം എന്ന് കണക്കുകൂട്ടി തിരിഞ്ഞ് കിടക്കുമ്പോ ആണ് ഫോൺ ശബ്ധിക്കുന്നത്.


" ഹെലോ.. ആരാണ്.. "


" എടാ.. ഞാനാ സിതാര.. നീ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽക്ക് വരണം.. ഇവിടെ പോലീസ്‌കാർ വന്നിട്ടുണ്ട്.. "


" പോലീസോ.. എന്തിന് അവളെങ്ങാനും കാഞ്ഞു പോയോടി. യ ഹൗല.  എന്നാ ഞാൻ പെട്ട് "


" അതൊന്നും അല്ല.. നീ ഒന്ന് പെട്ടെന്ന് വാ "

അതും പറഞ്ഞു സിതാര ഫോൺ വെച്ചു. അവൻ ഉമ്മാനോട് അത്യാവശ്യമായി പുറത്തു പോയി വരാം എന്നും പറഞ്ഞു ബൈക്ക് എടുത്തു ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അവൻ ചെല്ലുമ്പോ തന്നെ ഐ സി യൂവിന്റെ മുന്നിൽ പോലീസ് നിൽപ്പുണ്ട്


" സബാഷ്.. "

അവൻ സ്വയം പറഞ്ഞു.. അപ്പോഴാണ് തൊട്ടപ്പുറത്തു നിക്കുന്ന സിതാരയെ കണ്ടത്.. അവളെ കയ്യും കലാശവും ഒക്കെ കാണിച്ചു അവൻ വിളിച്ചു


" എന്താ പ്രശ്നം "


" ആക്സിഡന്റ് അല്ലെന്ന ഡോക്ടർ പറയുന്നത്. "


" ഏഹ്.. അതെന്ത".


" അവളുടെ തലക്ക് പിന്നിൽ ആരോ ശക്തിയായി അടിച്ചിട്ടുണ്ടെന്ന്. അതുപോലെ നെറ്റിയിലും. മാത്രമല്ല. കഴുത്തിലും മുഖത്തും കൈവിരൽ പാടുകൾ ഉണ്ടെന്ന്. സത്യം പറയട..നീ പീഡിപ്പിച്ചു വല്ലോം കൊണ്ട് വന്നിട്ടതാണോ "


" പ്ഫാ.. ഞാൻ അത്ര ചെറ്റയല്ല "

അപ്പോഴേക്കും പോലീസും ഡോക്ടറും ആബിദിനെ തങ്ങളുടെ അരികിലേക്ക് വിളിച്ചു


" ഉങ്ക വൈഫ... "

(നിങ്ങളുടെ ഭാര്യാണോ ) പോലീസ്‌കാരൻ ചോദിച്ചു


" യെസ് സാർ "


" അവൻകൾക്ക് എന്നാച് ന്ന് സൊന്നെ "

(അവർക്ക് എന്ത് പറ്റിന്ന പറഞ്ഞത് )


" ആ.  ആക്സ്ഡന്റ് സാർ "


" അപ്പൊ എപ്പിടി ഡാ അന്ത പൊണ്ണുടെ കണ്ണത്തിൽ എല്ലൊം ഇവളോം കായം.. യാരോ അടിച്ച മാരി "

( പിന്നെ എങ്ങനെയടാ ആ കുട്ടീടെ കവിളതൊക്കെ മുറി.  അതും ആരോ അടിച്ചത് പോലെ )


" സാർ.. അത് വന്ത് "

ആബിദ് ഉത്തരത്തിനായി കുഴഞ്ഞു


" സൊല്ല് ഡാ "

(പറയെടാ )


" സാർ.. ആക്ച്വലി ശീ ഈസ്‌ എ മെന്റൽ പേഷ്യന്റ്.. സം ടൈംസ്.. ശീ വിൽ മേക് ഹേർ ഓൺ വുണ്ട്സ്. വെളിയിൽ ഇരുന്ത് യാരവാദ് പാത്ത നാമ അടിച്ചതാ നെനച്ടുവേൻ "

(സാർ അവളൊരു മാനസിക രോഗിയാണ്.. ചെല സമയങ്ങളിൽ അവൾ സ്വയം മുറിപ്പെടുത്തും.. പുറത്തുന്നു ആരേലും കണ്ട നമ്മൾ ഉപദ്രവിച്ചതാണെന്നെ തോന്നു )

സിതാര ആബിദിന്റെ രക്ഷക്കെത്തി.


" അത് ഉങ്കൾക്ക് എപ്പടി തെരിയും ഡോക്ടർ "

(അത് നിങ്ങക്കെങ്ങനെ അറിയാം ഡോക്ടർ )


" ഹി ഈസ്‌ മൈ കസിൻ "

അങ്ങനെ സിതാരയുടെ വാക്കുകൾ ഒരു ഉറപ്പയെടുത്തു പോലീസുകാർ കേസെടുക്കാതെ പിന്മാറി. ആബിദ് സിതാര നന്ദിവാക്കുകൾ കൊണ്ട് പൊതിഞ്ഞു.


വെറുതെ ചില്ലുകൂടിനുള്ളിലൂടെ അകത്തു കിടക്കുന്ന പെണ്ണിനെ ഒരു നോക്ക് കണ്ട് അവൻ വീട്ടിലേക്ക് തന്നെ തിരിച്ചു.


****************


രണ്ടു ദിവസങ്ങൾക്കു ശേഷം..


റഹീമിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുവന്നതിൽ പിന്നെ അമി അയാളെ കാണാൻ ചെന്നിട്ടില്ല. റിച്ചു ഇടക്ക് പോയി വരാറുണ്ട്. ചെല്ലുമ്പോഴൊക്കെ തസ്നിയെ പറ്റി അന്നെഷിക്കാനെ നേരമുള്ളൂ.. സുഹറക്കണേൽ റഹീമിന്റെ മാറ്റം ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഈ മാറ്റം നല്ലതാവണെ എന്ന് അവർ എപ്പോഴും പ്രാർത്ഥിക്കാറുണ്ടായിരുന്നു


" അമി.. നീ എന്തിയ്യ "

റിച്ചു ഡ്രസ്സ്‌ ഒക്കെ മാറ്റി അമിയെ വിളിച്ചു


" ഞാൻ ഒന്നുല്ല.  ഇന്ന് സൺ‌ഡേ അല്ലെ.. അപ്പൊ ചുമ്മാ കിടക്കുവായിരുന്നു.. നീ ഇതെങ്ങോട്ടാ "

റിച്ചു റെഡി ആയി നിക്കുന്നത് കണ്ട് അമി ചോദിച്ചു


" ഞാൻ മാമനെ കാണാൻ. നീയും വാ.. ഇനി ചെല്ലുമ്പോ നിന്നെ കൂട്ടി വരാൻ പറഞ്ഞിരുന്നു "


" ഞാനില്ല. ഇക്കാക്ക പോയിട്ട് പോരെ "

അമി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു


" അതെന്താ.. നിന്റെ വാപ്പന്റെ സ്ഥാനത്തു ഇരിക്കുന്ന ആളാണ്.. "


" എന്നുമുതലാ ഇക്കാക്ക മൂപ്പരെ ആ സ്ഥാനത്തു കാണാൻ തുടങ്ങിയത്.. "

അമി തിരിച്ചു ചോദിച്ചു


" നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല. എന്റെ ഭാഗത്തു നിന്നും പറ്റിപ്പോയ പിഴവുകൾ മനസിലാക്കി ഞാൻ അത് തിരുത്താൻ നോക്കുന്നു.. അത്രേ ഉള്ളു. പക്ഷേ ഇപ്പൊ നീ എന്റെ ഒപ്പരം വരണം.. "


" എനിക്ക് വയ്യ. അവിടെ നൗഫി ഉള്ളതാ.. "


" അതിന് ഇപ്പൊ എന്താ.. നീ അവളെ നോക്കാഞ്ഞാൽ പോരെ.. "

അമി പലതും പറഞ്ഞു ഒഴിയാൻ നോക്കി എങ്കിലും റിച്ചു വിട്ടില്ല.. പിടിച്ച പിടിയാലേ അവനെ കൊണ്ട് പോയി.

അവർ ചെല്ലുമ്പോ റഹീം സിറ്റൗട്ടിൽ ഇരിക്കാണ്.


" സുഹറ. ദാ മക്കൾ വന്നേക്കുന്നു "

റിച്ചുനെയും അമിയെയും കണ്ടു റഹീം സുഹറയെ വിളിച്ചു


" ഇരിക്ക്.. എന്താ അമി ഇങ്ങോട്ടുള്ള വഴി ഒക്കെ മറന്നോ. "

അതിന് മറുപടി ആയി അമി ഒന്ന് ചിരിച്ചു


" മാമക്ക് ഇപ്പൊ എങ്ങനുണ്ട് "

അമി


" ആഹ്.. അങ്ങനെ ഒക്കെ പോണു.. വീണു കഴിഞ്ഞ പോയില്ലേ പവർ.. എന്തൊക്കെ പറഞ്ഞാലും കൊറച്ചു അഹങ്കാരം മനസിൽ ഉണ്ടായിരുന്നു തോന്നുന്നു.. അതിനിട്ട് പടച്ചോൻ ഒരു കൊട്ട് തന്നു. അത്രേ കരുതുന്നുള്ളൂ "


" ഹ്മ്മ്.. "

അമി ഒന്ന് മൂളി. അപ്പോഴേക്കും സുഹറ ചായയുമായി വന്നിരുന്നു. ചായക്കപ്പ് ചുണ്ടോട് ചേർക്കുന്നതിനിടെ കണ്ണൊന്നു വെട്ടിയപ്പോ വാതിൽന്റെ മറവിൽ നിക്കുന്ന നൗഫിയെ അമി കണ്ടു. 


" ഇക്കാക്ക നമുക്ക് ഇറങ്ങാം.. എനിക്ക് ഒരാളെ കാണാൻ ഉണ്ടായിരുന്നു "

നൗഫിയെ കണ്ടതും അമി എണീറ്റു


" എന്താ അമി ഇത്ര തിരക്ക്. സമയം ഇത്ര ആയീലെ ഇനി ഭക്ഷണം കഴിച്ചിട്ട് പോകാം "

സുഹറ


" ഇല്ല മാമി.. പിന്നോരീസം വര "

അമി എണീറ്റു. വാതിൽ പാളിയിലൂടെ നൗഫിയെ അവന് ശെരിക്ക് കാണാമായിരുന്നു.. തന്റെ കുഞ്ഞിന്റെ വിശേഷം അറിയണമെന്ന് അവന് അതിയായ ആഗ്രഹം തോന്നി എങ്കിലും നൗഫി ചെയ്ത തെറ്റുകൾ ഓർമ വന്നപ്പോ എല്ലാ മോഹങ്ങളും മനസിൽ തന്നെ വെച്ചു അവൻ ആ വീടിന്റെ പടിയിറങ്ങി


" ന്നാ ശെരി.. പിന്നെ വരാം.. "

റിച്ചുവും യാത്ര പറഞ്ഞു ഇറങ്ങി.


" അവൻ നൗഫിയെ ഒന്ന് കാണണം എന്ന് പോലും പറയുന്നില്ലല്ലോ.."

സുഹറ പറഞ്ഞു


" അവൾ ചെയ്തു കൂട്ടിയത് ഓർക്കുമ്പോ ആരായാലും അങ്ങനെ പെരുമാറുള്ളു. എല്ലാം ശെരിയാകാൻ ഒരു സമയം ഉണ്ടാവും. അത് വരെ അവളെവിടെ നിന്നോട്ടെ.  റോട്ടിൽ ഒന്നും അല്ലല്ലോ. സ്വന്തം ഉമ്മന്റേം വാപ്പന്റേം സംരക്ഷണയിൽ അല്ലെ "

റഹീം എണീറ്റു അകത്തെ മുറിയിലേക്ക് പോയി. നൗഫി ഒന്നും മിണ്ടാതെ വയറിൽ കൈ വെച്ച് അങ്ങനെ നിന്നു


***************


" നിനക്ക് അവളെ വിശേഷം എങ്കിലും ചോദിക്കായിരുന്നു.. ഇങ്ങനെ വാശി കാണിച്ച നാളെ നിന്റെ കുഞ്ഞ് പിറന്നു വീഴുമ്പോ അവൾ ഒന്ന് കാണാൻ പോലും സമ്മതിച്ചെന്ന് വരില്ല "

റിച്ചു മൗനമായി ഇരിക്കുന്ന അമിയോഡായി പറഞ്ഞു


" അവൾ ചെയ്തതൊക്കെ ഇക്കാക്ക ഇത്ര പെട്ടന്ന് മറന്നോ.. തസ്‌നി ഇന്ന് എവിടെയാണ് ന്ന് പോലും അറിയില്ല.. ജീവനോടെ ഉണ്ടോ എന്ന് പോലും ഉറപ്പില്ല.  അതിനൊക്കെ കാരണം അവളെ സ്വാർത്ഥതയ.. എല്ലാം തുറന്നു പറഞ്ഞിരുന്നേൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. നിന്റെ ഭാര്യയെ ആണ് അവൾ "


" അങ്ങനെ നോക്കിയ നീയും ഞാനും ഒക്കെ തസ്നിയോട് മുഖം കറുപ്പിച്ചിട്ടില്ലേ.. എന്തിന്.. ഒന്നും വേണ്ട.. നൗഫിയെ പോലെ തന്നെ അല്ലെർന്നോ അവളും. വാ തുറന്നു എന്തേലും പറഞ്ഞിട്ടുണ്ടോ.. നിന്റെം നൗഫിയുടെയും റിലേഷൻ കാരണമാണ് ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ആദ്യമേ പറഞ്ഞിരുന്നേൽ കാര്യങ്ങൾ ഒന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തില്ലായിരുന്നു.. "

അത് കേട്ടപ്പോ അമി സൈലന്റ് ആയി


" എല്ലാരും ഒരുതരത്തിൽ അല്ലെങ്കി മറ്റൊരു തരത്തിൽ ഈ പ്രശ്നങ്ങൾക്കൊക്കെ കാരണമായിട്ടുണ്ട്. അതോണ്ട് ഒരാളെയും ബ്ലൈയിം ചെയ്യാൻ നിക്കണ്ട.  ചിന്തിച് തീരുമാനം എടുക്കാ"


" മ്മ്. ആദ്യം തസ്നിയെ കുറിച് എന്തേലും വിവരം കിട്ടട്ടെ.  അതിനുള്ള വഴി നോക്കാം.. ഇത്‌ പിന്നിം നോക്കാം "


" അതിന് വഴി നോക്കാൻ ഒന്നും ഇല്ല.. ഞാൻ തീരുമാനിച്ചിട്ടുണ്ട് ചിലതൊക്കെ.. ആ ബിൽഡിങ് നിക്കുന്ന ഏരിയ മൊത്തം ഞാൻ അരിച്ചു പെറുക്കിയതാ.. അതിന്റെ അപ്പുറം പാലക്കാട്‌ ബോർഡറാ.. അവിടെ കുറച്ചൊക്കെ തമിഴ് സംസാരിക്കുന്നോരാ. അവിടെ തസ്നിയുടെ ഫോട്ടോ കാണിച്ചോന്ന് അന്നെഷിക്കാ.. ആരുടെയെങ്കിലും കണ്ണിൽ പെട്ടിട്ടുണ്ടെങ്കിലോ.."

റിച്ചു പറഞ്ഞതെല്ലാം അമി ശെരി വെച്ചു.

വാർത്തനത്തിനിടയിലാണ് ഹോസ്പിറ്റലിൽ നിന്നും റിച്ചുവിനെ തേടി കാൾ വന്നത്. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തണം എന്നും പറഞ്ഞു കൊണ്ട്.


അമിയെ കൂട്ടി അവൻ ഹോസ്പിറ്റലിലേക്ക് വിട്ടു. അവർ ചെല്ലുമ്പോ അജാസും കൂട്ടരും ഹോസ്പിറ്റലിൽ ഉണ്ട്..


" എന്തുപറ്റി അജാസ് "

റിച്ചു ചോദിച്ചു


" ഒന്നുല്ല.. ജെസീലിന് ബോധം തെളിഞ്ഞു.. ഞാൻ മൊഴി എടുക്കാൻ വന്നതാ. നിങ്ങൾ ഒന്ന് കയറി കണ്ടോളു "

അജാസിന്റെ സംസാരവും രീതിയും  പതിവില് നിന്നും മാറിയിരുന്നു.. അമിയെ പുറത്തു നിർത്തി റിച്ചു ജെസീലിന്റെ അടുത്തേക്ക് ചെന്നു.

അപ്പോഴേക്കും അജാസ് ഹോസ്പിറ്റൽ വിട്ടിരുന്നു


റിച്ചുവിനെ കണ്ട് ജെസീൽ ശരീരം ഒന്നനക്കി. ജെസീൽ കരയുന്നുണ്ടായിരുന്നു..


" പറ ജെസീൽ.. ആരാ ഇതിന് പിന്നിൽ.. എന്റെ കാരുണ്യം കൊണ്ട നീ ഇപ്പൊ ഇവിടെ ഇങ്ങനെ കിടക്കുന്നത്.. അതിന്റെ ഒരു നന്ദി ഉണ്ടെങ്കി നീ പറയണം.. തസ്‌നി എവടെ.. "

ജെസീൽ എന്തോ പറയുന്നുണ്ടായിരുന്നു.. റിച്ചു ചെവി അവന്റെ മുഖത്തോടടുപ്പിച്ചു


" ന്റെ.. ഉമ്മ.. ഒറ്റക്കാണ്.. "

അത് പറഞ്ഞു തീർന്നതും ജെസീലിന്റെ ശബ്ദം നിന്നു.. റിച്ചു അവനെ  വിളിച്ചു.. പക്ഷെ അവൻ റെസ്പോണ്ട് ചെയ്തില്ല.. വീണ്ടും തട്ടി വിളിച്ചെങ്കിലും കാര്യമുണ്ടായിരുന്നില്ല.. അപ്പോഴേക്കും ഇസിജിയിലെ വരകൾ നിശ്ചലമായിരുന്നു.. റിച്ചുജെസീലിന്റെ കണ്ണുകൾ മൂടി.


ആഗ്രഹങ്ങളും സ്വപ്നങ്ങളും അതിലുപരി മനസിൽ ഉള്ളതൊന്നും പറയാനാവാതെ ജെസീൽ മരണത്തിനു കീഴടങ്ങി..


" പൊറുത്തു കൊടുക്കണേ അല്ലാഹ്.. "

ആ നിമിഷം വരെ ജെസീലിനോട് മനസിൽ തോന്നിയ റിച്ചുവിന്റെ വെറുപ്പല്ലാം ആ ദുആയിൽ അലിഞ്ഞു പോയിരുന്നു 


ജെസീലിന്റെ മയ്യിത്ത് എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞു ആംബുലൻസിൽ അവന്റെ വീട്ടിലേക്ക് എത്തിക്കുമ്പോ താൻ എന്തിന് ഇവന് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നെന്ന് ഒരായിരം വട്ടം റിച്ചു മനസിനോട് ചോദിച്ചിരുന്നു.. മയ്യിത്ത് വീട് എത്തുമ്പോഴേക്കും നീല ടാർപായയും കസേരകളും മുറ്റത്തു സ്ഥാനം പിടിച്ചിരുന്നു.. ജെസീലിനെ ഹാളിലെ കട്ടിലിൽ കിടത്തി റിച്ചു ചുറ്റുലോന്ന് നോക്കി.. അവന്റെ ഉമ്മാനെ.. കണ്ടില്ല.


പതിയെ മുറ്റത്തേക്കിറങ്ങി.. ആർത്തലച്ചൊരു കരച്ചിൽ പോയിട്ട് ഒരിറ്റ് കണ്ണീർ പോലും കൂടിനിക്കുന്നവരുടെ മിഴികളിൽ പൊടിഞ്ഞിട്ടില്ല. റിച്ചൂന് അത്ഭുതം തോന്നി..


" ഇക്കാക്ക.. പോകാം.. ഇത്രയൊക്കെ ചെയ്തില്ലേ. ഇനി നമ്മടെ ആവിശ്യം ഇവിടില്ല "

അമി റിച്ചുനെ വിളിച്ചു


" മ്മ്. പോകാം.. നിക്ക്. അൽപ്പം കൂടി കഴിയട്ടെ"

ഇവനിതെന്താ എന്ന മട്ടിൽ അമി അവനെ ഒന്ന് നോക്കി പിന്നെ മാറി നിന്ന് ഫോണിൽ തോണ്ടി.


അതിനിടയിൽ അജാസ് അങ്ങോട്ട് വന്നു. ജെസീലനെ കണ്ടിറങ്ങിയ അജാസിന്റെ മുഖത്ത് വിശാതഭാവം ഒന്നും ഉണ്ടായിരുന്നില്ല. റിച്ചുനോടോ അമിയോടോ അതികം സംസാരത്തിനു നില്കാതെ അവൻ വന്നപോലെ പോവുകയും ചെയ്തു. 


" നല്ലൊരു മോനായിരുന്നു. എവിടേം കൊണ്ടോ പിഴച്ചു പോയി.. പാവം ആ അയിശുമ്മ.. ആകെ ഉണ്ടായിരുന്ന തുണയാ. മക്കൾ എത്ര ചീത്ത ആണേലും ഉമ്മമാർക്ക് അവർ പൊന്ന് തന്നെയാ "

കൂടി നിന്നവരിൽ ഒരാൾ മറ്റൊരാളോട് പറയുന്നത് റിച്ചു കേട്ടു


" ശെരിക്കും എന്താ ആ ചെക്കൻ ഇങ്ങനെ ആയത്.. ഇന്റെ കെട്യോളൊക്കെ മക്കളോട് ഒരിക്കൽ പറഞ്ഞേര്ന്നു.. ജെസീലിനെ പോലൊരു കുട്ടിനെ കിട്ടാൻ ഭാഗ്യം ചെയ്യണം ന്ന്.. പിന്നെ എന്തെ ആ ചെർക്കൻ തലതിരിഞ് "

കേട്ടയാൾ തിരിച്ചു ചോദിച്ചു


" ആർക്കറിയാം. എന്തായാലും നഷ്ടം ആ പാവം തള്ളക്ക് മാത്രം.. ആരോ തല്ലി ഇട്ടതാണെത്രെ.. രണ്ടുമൂന്നീസം ഹോസ്പിറ്റലിൽ കിടന്നുന്ന് ഒക്കെ പറയണം കേട്ടു "


" അല്ലേലും ഇവന്മാരുടെ ഒക്കെ അവസാനം ഇങ്ങനൊക്കെ തന്നെയായിരിക്കും. "

അതും കൂടി കേട്ടതും ജെസീലിനെ കുറിച്ചറിയാനുള്ള റിച്ചുന്റെ ആകാംഷ കൂടി. അമി അവനെ വീട്ടിൽ പോകാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും കൂടെ ചെല്ലാൻ റിച്ചു കൂട്ടാക്കിയില്ല. ജെസീലിനെ പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക് ചേർക്കും വരെ റിച്ചു അവിടെ നിന്നു. അവനു മേൽ അവസാനമായി മയ്യിത്ത് നിസ്കരിച്ചു ആളുകൾ പലവഴിക്ക് പിരിഞ്ഞു..


ജെസീൽ.. അവനിനി ഇല്ല.. എത്ര പെട്ടെന്നാണ് ഓരോരുത്തരും ദുനിയാവിലെ വർണങ്ങളോട് വിട പറഞ്ഞു പോകുന്നത്..


റിച്ചു വീണ്ടും ജെസീലിന്റെ വീടിന്റെ പരിസരത്തു നിന്ന് കറങ്ങുന്നത് കണ്ട് അമി അവനെ പിടിച്ച പിടിയാലേ കൊണ്ടുപോയി. പക്ഷെ റിച്ചുന്റെ മനസ് അപ്പോഴും അവിടെ തന്നെയായിരുന്നു.


രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ നേരം റിച്ചു അമിയുടെ റൂമിലേക്ക് ചെന്നു. പതിവില്ലാത്ത കാര്യം ആയതുകൊണ്ട് അമി എന്താന്നുള്ള മട്ടിൽ അവനെ നോക്കി.


"നാളെ നമുക്ക് ജെസീലിന്റെ വീട് വരെ ഒന്ന് പോണം. "


" എന്തിന്.. ഇപ്പഴല്ലേ അവിടുന്ന് പോന്നത്.. ഇനി എന്തിനാ അങ്ങോട്ട് പോകുന്നത് "


" അവന്റെ ഉമ്മാനെ ഒന്ന് കാണാൻ "


" ഉമ്മാനെ കാണാനോ.  പൊന്നിക്കാക്ക.. ഇയ്യ് വേണ്ടാത്ത വണ്ടിം വലിം എടുത്തു തോളത്തു വെക്കേണ്ട.. അവന് നേരെ നടന്നത് മർഡർ അറ്റെപ്റ്റ.. അവനാണേൽ തീർന്നും പോയി. കൊന്നവനെ കിട്ടിയില്ലേൽ കിട്ടിയവനെ പിടിച്ചു അകത്തിടും. മിക്കവാറും അത് നീയുമായിരിക്കും. "

അമി വാണിംഗ് നൽകി


" അതെന്തോ ആയിക്കോട്ടെ.. ഞാൻ ഇന്ന് രാവിലെ അവനെ കാണാൻ ചെന്നപ്പോ അവൻ എന്നോട് ഒന്നേ പറഞ്ഞുള്ളു.. അവന്റെ ഉമ്മ ഒറ്റക്കാണെന്ന്.. അതായിരുന്നു അവന്റെ അവസാനവാക്ക്.. "


" അതിന്.. "


" അതിനൊന്നുല്ല.. നമുക്ക് ഒന്ന് അവരെ പോയികാണാ. എനിക്കെന്തോ.. അവനിൽ നമുക്ക് അറിയേണ്ട എന്തോ ഒളിഞ്ഞു കിടപ്പുണ്ടെന്നൊരു തോന്നൽ.  "


"  മാങ്ങയാണ്.. ഞാനൊന്നും ഇല്ല. ഇക്കാക്ക ഒറ്റക്ക് പോയ മതി. "

അമി അപ്പൊത്തന്നെ ഒഴിവായി. പക്ഷെ റിച്ചു അവരെ കാണാൻ തന്നെ തീരുമാനിച്ചുറപ്പിച്ചു ഉറക്കത്തെ കൂട്ടുപിടിച്ചു.


******************


താൻ ഇപ്പൊ ആഘാതമായ ഉറക്കത്തിലാണെന്ന് പാവം തസ്‌നി അറിയുന്നില്ല. തനിക്ക് പ്രിയപ്പെട്ടവർ ഒന്നും തനിക്കരികിൽ ഇല്ലെന്ന് അവൾ അറിഞ്ഞിട്ടില്ല.. തസ്നിയുടെ ഉപബോധ മനസിൽ അവളുള്ള സ്വപ്നലോകത്തിൽ 

ഒരു കുന്നിൻ ചെരുവിൽ ഒഴുകി ഒലിക്കുന്ന നീരുറവ നോക്കി ഇരിപ്പാണ്..


"തസ്‌നി... "

ചെറുചിരിയോടെ അവൾ പുറകോട്ട് നോക്കി. പുഞ്ചിരി മായാത്ത മുഖത്തോടെ ഇരുകയ്യും നീട്ടി അവളെ വിളിക്കുവാണ്.. അവളുടെ റമീസ്.. ചിരിച്ചുകൊണ്ടവൾ അവനരികിലേക്ക് ഓടിയതും ഒരു പുകമറ പോലെ അവൻ മുന്നിൽ നിന്നും മാഞ്ഞു.. അവൾ കണ്ണീരോടെ ചുറ്റും നോക്കി..


എവിടെ ഒക്കെയോ അലഞ്ഞു.. ഒടുവിൽ ദൂരെ എങ്ങോ വീണ്ടും അവന്റെ പൊട്ടിച്ചിരി.. അവന്റെ അരികിലേക്ക് ഓടാൻ തുണിഞ്ഞതും ഇരുവശത്തു നിന്നും ആരൊക്കയോ തന്നെ പിടിച്ചു ഇരുട്ടറയിൽ അടച്ചിട്ടു.. അവൾ അലമുറയിട്ട് കരഞ്ഞു..


പെട്ടന്ന് സ്വപ്നകാഴ്ചകൾ മറഞ്ഞു.. അവൾ മിഴികൾ തുറന്നു.. തനിക്ക് ചലിക്കാൻ കഴിയുന്നില്ല. ഉറക്കെ ആരെയോ വിളിക്കണമെന്ന് തോന്നി.. ഇല്ല ശബ്ദം ഉയരുന്നില്ല.. ഒരുവേള താൻ മരിച്ചിരിക്കുമോ.. എന്തുകൊണ്ടാണ് തനിക്ക് എണീക്കാൻ കഴിയാത്തത്..


ഒന്നുറക്കെ കരയാൻ പോലും പറ്റാതെ അവൾ കണ്ണീർ വാർത്തു.. ഇതുകണ്ട് ഐ സി യൂ വിലുണ്ടായിരുന്ന നഴ്‌സ് ഡോക്ടറെ വിളിച്ചു. ഡോക്ടർ വന്നു എന്തൊക്കെയോ ചോദിക്കുന്നു. എന്തൊക്കെയോ ചെയ്യുന്നു.. കുറച്ചു ക്കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് പോയി..


തസ്‌നി സ്വന്തം വിധിയെ പഴിച്ചു കണ്ണുനീരിനെ കൂട്ടിപിടിച്ചു 


🎶🎶 ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു....

      നീ എന്നുമെന്നും എന്റേത് മാത്രം... 🎶🎶


കാതിൽ മധുരമൂറുന്ന ഫോണിന്റെ റിങ്ടോൺ കേട്ട് കണ്ണുകൾ വലിച്ചു തുറന്നു ആബിദ് വാച്ചിലേക്ക് നോക്കി. നേരം നാലുമണി കൊച്ചുവെളുപ്പാങ്കാലം.. വിളിക്കുന്ന ആളെ മനസ്സിൽ നന്നായി ഒന്ന് സ്മരിച്ചു ഫോൺ നോക്കി 


സിതാര കാളിങ്..

അടുത്ത നിമിഷം അവൻ ചാടി എണീറ്റു


" എന്താടി.. "

അവൻ വെപ്രാളപ്പെട്ടു


"ഒന്നുല്ല.. വെറുതെ വിളിച്ചത.. ഇന്റെ റൗണ്ട്സ് കയിഞ്ഞു ചുമ്മാ ഇരിക്കായിരുന്നു.. അപ്പൊ ഒന്ന് വിളിക്കാന്ന് വിചാരിച്ചു


" ഹോ.. കുരിപ്പ്.. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി.. നിന്റെ കാൾ കാണുമ്പോ ഇപ്പൊ വയറിനുള്ളിൽ ഒരു കാളലാണ്.. "


" ന്തിന് "


" ആ പെണ്ണിന് വല്ലോം പറ്റിയോ എന്ന് പേടിച്ചിട്ട് "


" ആണോ.. എന്നാ വയറ്റിലെ കാളൽ മാറാതെ മോനിങ് പോരെ.. അവൾ കണ്ണ് തുറന്നു "


" എപ്പോ "


" ഇപ്പൊ. ഇവിടെ ബൈസ്റ്റാൻഡറെ കാണാഞ്ഞിട്ട് ഡോക്ടറെഴ്സിനും നഴ്‌സിനും ഒക്കെ ഡൌട്ട് അടിക്കുന്നുണ്ട്. "


" ഡൗട്ടോ.  അതെന്താ.. "


" പിന്നെ.. വൈഫ്‌ സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോ അതും അത്രയും ക്രിട്ടിക്കൽ കണ്ടിഷനിൽ ആയിരിക്കുമ്പോ കൂർക്കം വലിച്ചുറങ്ങുന്ന കെട്ട്യോനെ ഇജ്ജ് എവിടേലും കണ്ടക്ക്ണോ."


" അയിന് ഓൾ ഇന്റെ വൈഫ് അല്ലല്ലോ.. പിന്നെപ്പോ ന്താ ഉറങ്ങിയാ "


" അതനക്കും ഇന്കും അല്ലെ അറിയുള്ളു.. പോത്തേ.. ഇജ്ജ് ന്യായം വെക്കാതെ ഇങ്ങു വന്നേ.. ബീഡിക്കുറ്റി... "


" ബീഡിക്കുറ്റി അന്റെ വാപ്പ.. "

ആബിദ് മെല്ലെ പറഞ്ഞു 


" ന്ത്‌.. വല്ലോം പറഞ്ഞോ.. "


" ഒന്നുല്ലേ.. ദാ വരുന്നു പറഞ്ഞതാ "

ഉമ്മാനെ ഉണർത്താതെ ആബിദ് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. അവിടെ ഡോക്ടർ അവനെ കണ്ട് ഒന്ന് മുഖം ചുള്ക്കി


" ഉങ്ക വൈഫെ താനേ ഇങ്ക അഡ്മിറ്റ് പണ്ണിർക്കേ.. അപ്പറം എ ഇവളോം കെയർലെസ ഇർക്കിങ്കെ.. നാങ്ക കൂപ്പിടുമ്പോത് ഇങ്ക യാരവത് ഇർക്കണോ.. ഇമ്മെഡിയറ്റ ഏതാവത് തേവപ്പെട്ട നാങ്ക എങ്ക പോയി കേക്കണോ.. "

(നിങ്ങളുടെ വൈഫിനെ അല്ലെ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. എന്നിട്ടും എന്താണ് ഇത്ര ശ്രദ്ധ കുറവ്.. ഞങ്ങൾ വിളിക്കുമ്പോ ഇവിടെ ആരെങ്കിലും. അത്യാവിശ്യമായി എന്തെങ്കിലും വേണ്ടിവന്നാൽ ഞങ്ങൾ ആരോട് പോയി ചോദിക്കണം )

ഡോക്ടർ അവനെ കൊറേ ചീത്ത പറഞ്ഞു


"സോറി.. ഡോക്ടർ.. സിതാര ഇങ്കെ ഇർക്കേങ്ക്റ ധൈര്യത്തില്ത നാൻ പോണേ.. ഏതാവത് ഇറുന്ത അവ കൂപ്ഡ്റെ സൊല്ലിർക്ക്.. അങ്ക അമ്മ തനിയ ഇർക്കാങ്കേ.. "

( സിതാര ഇവിടെ ഉണ്ടെന്ന ധൈര്യത്തിലാണ് ഞാൻ പോയത്.. എന്തെങ്കിലും ഉണ്ടങ്കി അവൾ വിളിക്കാന്ന് പറഞ്ഞു.. അവിടെ ഉമ്മ ഒറ്റക്കാണ് )

അവൻ പാവം നടിച്ചു


" ഹ്മ്മ്.. "

ഡോക്ടർ അതിന് ഒന്ന് മൂളുക മാത്രം ചെയ്തു


" ഹൌ ശീ ഈസ്‌ ഡോക്ടർ.."

(അവൾക്കിപ്പോ എങ്ങനുണ്ട് ഡോക്ടർ )

ആബിദ്


" കണ്ണ് മുഴുചിർക്കാ.. ആന ശീ ഈസ്‌ ഫുള്ളി പാരാലൈസ്ഡ്.. പേസ കൂടെ മുടിയാത്.. ജസ്റ്റ് ഐസ് മട്ടും മൂവ് പണ്ണുവോ.. ബ്രെയിനിലെ ബലമാ അടിപ്പെട്ട്ർക്കതാലേ താൻ ഇപ്പടി.. ഉള്ളുക്കുള്ളെ എതോ ന്യാപകപെടുത്ത ട്രൈ പണ്ണിട്ടിർക്ക്.. "

( കണ്ണ് തുറന്നിട്ടുണ്ട്.. പക്ഷെ അവളുടെ ശരീരം ഫുൾ തളർന്നു പോയി.. സംസാര ശേഷി പോലും ഇല്ല.. കണ്ണ് മാത്രം ഇളകും. തലച്ചോറിൽ ഏർപ്പെട്ട ശക്തമായ അടികാരണമാണ് ഇങ്ങനെ വന്നത്. ഉള്ളിൽ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട് "


ഡോക്ടർന്റെ വാക്കുകൾ കേട്ട് തന്റെ ഓർമ പോകുമോ എന്ന് ആബിദ് ബേജാറായി. പറഞ്ഞത് മുഴുവൻ ചെവിയിൽ വീണ്ടും വീണ്ടും അലയടിച്ചതും ആബിദ് അടുത്തുള്ള ചെയറിൽ ഇരുന്നു പോയി. 


" കവലപ്പെടാതിങ്കെ.. സീക്രമ എല്ലാമേ സെരി ആയിടു.. മെയ് ബി ഇട്സ് ഫോർ ടെംപറേറി. ഹോപ്പ് ഫോർ ബെസ്റ്റ്.. ഇപ്പൊ നീങ്കെ പോയി പാക്കലാം "

(ടെൻഷൻ അടിക്കേണ്ട.. പെട്ടന്ന് തന്നെ എല്ലാം ശെരിയാകും. ചെലപ്പോ കുറച്ചു കാലത്തേക്ക് മാത്രമായിരിക്കാം ഇങ്ങനെ. നല്ലത് മാത്രം പ്രതീക്ഷിക്കാം.. ഇപ്പൊ നിങ്ങൾ പോയി കണ്ടോളു)


ഡോക്ടറിനെ പെർമിഷനോട്‌ ആബിദ് അകത്തേക്ക് കയറി.. മുറിപ്പാടുകൾ നീലച്ചു കിടക്കുന്ന മുഖത്തേക്ക് അവനൊന്നു നോക്കി. എന്ത് ഭംഗിയാണിവൾക്ക് എന്നവന് തോന്നി.. മെല്ലെ അവളുടെ കട്ടിലിനരികിൽ അവൻ സ്റ്റൂൾ വലിച്ചിട്ടിരുന്നു.


അവൻ അവളെ മെല്ലെ തട്ടി വിളിച്ചു..

അവൾ പതിയെ കണ്ണ് തുറന്നു.. പരിചയമില്ലാത്ത മുഖം..


" താൻ ഇങ്ങനെ നോക്കണ്ട.. തനിക്കെന്നെയും എനിക്ക് തന്നെയും അറിയില്ല.. എന്റെ വണ്ടിയുടെ മുന്നിൽ ചാടിയതാ താൻ.. വിഷമിക്കണ്ട.. എല്ലാം ശെരിയാവുട്ടോ.  ഞാൻ പുറത്തുണ്ടാവും "


മറുപടി ആയി അവന് കിട്ടിയത് അവളുടെ കണ്ണീരായിരുന്നു.. ഒരു കൃത്രിമ ചിരി സമ്മാനിച്ചു അവൻ അതിനകത്തു നിന്നും ഇറങ്ങി.. തസ്‌നി തന്റെ അവസ്ഥ ഓർത്തു പരിതാപ്പിച്ചു


****************


രാവിലെ എഴുന്നേറ്റ് റിച്ചു ആദ്യം പോയത് തസ്നിയെ പൂട്ടിയിട്ട ആ കെട്ടിടത്തിന്റെ അതിർത്തിയിലേക്കായിരുന്നു. അവിടെ എല്ലാം അവളുടെ ഫോട്ടോ വെച് ഒരന്നെഷണം നടത്തി. പക്ഷെ അങ്ങനൊരാളെ ആ പരിസരത്തൊന്നും കണ്ടതായി അവർ ഓർക്കുന്നില്ലെന്ന് പറഞ്ഞു.  എന്തെങ്കിലും ഇൻഫർമേഷൻ കിട്ടിയാൽ ഈ നമ്പറിൽ അറിയിക്കണം എന്നും പറഞ്ഞു ഓരോരുത്തരുടെ അടുത്ത് നിന്നും മടങ്ങുമ്പോൾ റിച്ചു ഉള്ളിൽ കരഞ്ഞു... 


അവിടെ നിന്നും റിച്ചു അമിയോട് പറഞ്ഞ പോലെ തന്നെ  ജെസീലിന്റെ വീട്ടിലേക്ക് വിട്ടു.. പക്ഷെ ആ വീട് അടഞ്ഞു കിടപ്പായിരുന്നു. ഏറെ നേരം അവൻ ആ വീടിനു ചുറ്റുമോന്ന് നടന്നു നോക്കി.. കാളിങ് ബെൽ അടിച്ചു. ആരും വാതിൽ തുറന്നില്ല..


എങ്ങോട്ടെങ്കിലും പോയി കാണും എന്ന് കരുതി തിരിഞ്ഞു നടക്കാൻ നിന്ന റിച്ചു എന്തോ ശബ്ദം കേട്ട് അവിടെ തന്നെ നിന്നു. അവൻ വീണ്ടും ഒരു ജനലിലൂടെ അകത്തേക്ക് നോക്കി.. അപ്പൊ കണ്ടു ഒരു മുറിയിൽ ഒരു കഷ്ണം തുണിയിൽ ജീവൻ പിടയുന്ന ഒരു പ്രാണനെ..



റിച്ചു നോക്കുമ്പോ ഒരു സ്ത്രീ ഒരു തുണ്ട് കയറിൽ ജീവൻ അവസാനിപ്പിക്കാൻ ഉള്ള തത്രപ്പാടിലാണ്. അത് ജെസീലിന്റെ ഉമ്മയാണെന്ന് അതിനോടകം അവൻ ഉറപ്പിച്ചിരുന്നു. അവൻ അതുവഴി പോയ ആരെയൊക്കെയോ വിളിച്ചു കൂവി. അവരെല്ലാം എന്താണാവോ എന്ന് വിചാരിച്ചു ഓടി എത്തി. പിന്നെ എല്ലാവരും ഒരുമിച്ചു പരിശ്രമിച്ചു വാതിൽ തല്ലിതുറന്നു അകത്തു കയറി. റിച്ചു അവരെ കാലിൽ പിടിച്ചു താങ്ങി.. ആരൊക്കെയോ ചേർന്നു കയറിന്റെ അറ്റം മുറിച്ചു.


ശ്വാസം കിട്ടാതെ ഉള്ള പിടച്ചിലിൽ അവരുടെ നഖം കൊണ്ട് റിച്ചുവിന്റെ മുഖം പോറിയിരുന്നു. വെള്ളം കൊടുത്തും ബഹളം കേട്ട് ഓടി വന്ന സ്ത്രീകളിൽ ആരൊക്കെയോ ചേർന്ന് നെഞ്ച് ഉഴിഞ്ഞും അവരെ ഏറെ നേരത്തിനു ശേഷം പൂർവസ്ഥിതിയിൽ എത്തിച്ചു.


" ഇങ്ങക്കെന്താ അയിശുമ്മ.. ഓൻ പോയത് പോയി. ജീവിച്ചിരിക്കുമ്പോൾ സൗര്യം തരാത്ത ആ ചെക്കന് വേണ്ടി നിങ്ങളെന്തിനാ ഇങ്ങളെ ജീവൻ കളയുന്നത് "

ഒരു സ്ത്രീ പറഞ്ഞു


" എത്ര.. കെട്ടവൻ ആണേലും ഓൻ ഇന്റെ മോനല്ലേടി.. ഇന്ക് ഈ ഭൂമിയിൽ ഇഞ് ആരാ"


" നന്നായി.. ഈ പയ്യൻ വന്നില്ലെങ്കി ഇപ്പൊ കാണർന്നു.. ഇങ്ങള് അഞ്ചുനേരം ഉള്ളുരുകി വിളിക്കണ പടച്ചോന്ക്ക് ഇവിടെ ഒരു അധികാരവും ഇല്ലേ..മൂപര് തന്ന ജീവൻ എടുക്കാൻ മൂപ്പർക്ക് മാത്രേ അവകാശള്ളു "

ജെസീലിന്റെ ഉമ്മാനെ കുറ്റപ്പെടുത്തിയും ആശ്വസിപ്പിച്ചും ഒക്കെ വന്നവരൊക്കെ പിരിഞ്ഞു പോയി.


" ആ തള്ളേടെ ഒരു തലയിൽ എഴുത്ത്.. ഇങ്ങനെ മകനെ സ്നേഹിക്കുന്ന ഒരു ഉമ്മാനെ ഞാൻ കണ്ടിട്ടില്ല.. ആ ചെക്കൻ ഇതിനെ അടിച്ചിട്ട് വരെ ഉണ്ട്.. എന്നിട്ടും തള്ള അവനെ തള്ളിപ്പറയില്ല "

ആളുകളുടെ അടക്കിയുള്ള സംസാരം കേട്ട് റിച്ചു ആകെ കുഴപ്പത്തിലായി.


" മോനേതാ.. "

എല്ലാരും പോയിട്ടും റിച്ചു അവിടെ തന്നെ നിക്കുന്നത് കണ്ട് അവർ ചോദിച്ചു


" ഞാ.. ഞാന് ജെസീലിന്റെ കോളേജിലെ സാർ ആണ്.. വെറുതെ ഇതുവഴി പോയപ്പോ ഇവിടെ ഒന്ന് കയറിയതാണ് "


" ന്റെ മോൻ എല്ലാരോടും ദ്രോഹം മാത്രേ ചെയ്തിട്ടുള്ളു. അതോണ്ട് ദേഷ്യ എല്ലാർക്കും അവനോട് . പക്ഷെ ഇന്ക് കയ്യൊഴിയാൻ കഴിയില്ലല്ലോ.. ഞാൻ പെറ്റതല്ലേ "


" മ്മ്. ഞാനാണ് അവനെ ആശുപത്രിന്ന് കൊണ്ടുവന്നത്. "

അത് കേട്ട് ആ ഉമ്മ റിച്ചുനെ നോക്കി


" അപ്പൊ ഓന്ക് എന്താ പറ്റിന്ന് മോന്ക് അറിയ്യോ.. "

അവരുടെ കണ്ണിൽ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു ഭാവം ഉണ്ടായിരുന്നു


" ഇല്ല.. അവനെ ആരോ ആ അവസ്ഥയിൽ ആക്കിയത് മാത്രമാണെന്ന് അറിയാം.. അവരെ ആണ് എനിക്കും വേണ്ടത്.. "

ഒന്നും മനസിലാകാതെ തന്നെ നോക്കുന്ന ആ ഉമ്മയോട് റിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.. കേട്ടപ്പോ ആ ഉമ്മ ഞെട്ടിപ്പോയി


" എന്റെ കുട്ടി കാരണം മോന്റെ ഭാര്യ.. അല്ലാഹ്.. എന്തൊക്കെ ഞാന് ഈ കേക്കുന്നത് "


" അവളെ പിടിച്ചോണ്ട് പോകാൻ മുന്നിൽ നിന്ന ജെസീൽ തന്നെയാണ് പിന്നെ അവളെ അവിടുന്ന് രക്ഷപ്പെടാൻ സഹായിച്ചത്.. അത് എന്തിനാണെന്നോ ഏതിനാണെന്നോ ഒന്നും അറിയില്ല.. അവന് അവളോട് ദേഷ്യം ഉണ്ട്.. കോളേജിൽ എല്ലാ കുട്ടികളുടെയും മുന്നിൽ വെച്ച അവനെ അവൾ അടിച്ചത്. "


" അവന്റെ ദേഷ്യത്തിന് അധികം ആയുസ്സില്ല മോനെ.. അവനെ പറ്റി നിങ്ങൾക്കൊന്നും അറിയതോണ്ടാ അവൻ നിങ്ങൾക്കൊക്കെ തെമ്മാടി ആയത്.. കോളേജിൽ നടന്ന ഈ സംഭവം അവൻ എന്നോട് പറഞ്ഞിട്ടുണ്ട്.. പക്ഷെ അതൊരു കളിതമാശ പറയുന്ന പോലെ ആണെന്ന് മാത്രം.. "


" എന്ന് വെച്ച.. ഉമ്മ പറയുന്നതെനിക്ക് മനസിലായില്ല. "


"ജെസീലിനെ പറ്റി ഇവിടെ ആർക്കും ഒന്നും അറിയില്ല. പക്ഷെ മോൻ അറിയണം. ഒരാളുടെ മനസിൽ എങ്കിലും അവൻ തെമ്മാടി അല്ലാതിരിക്കാൻ വേണ്ടി മാത്രം. "

എന്നും പറഞ്ഞു അയിശുമ്മ റിച്ചുന്റെ മുന്നിലേക്ക് ഒരു ഫയലും കൊറേ അധികം മെഡിസിൻ സ്ട്രിപ്പുകളും വെച്ചു.


" ഇതെല്ലാം  അവൻ കഴിച്ചിരുന്നതാണ് ഒരിക്കൽ.. ഭ്രാന്തിന്.. അത് അവൻ ഭ്രാന്താശുപത്രിയിൽ മാസങ്ങളോളം കടന്ന കടലാസും.. "


" ഭ്രാന്തോ "


" അതെ. അവനൊരു മാനസിക രോഗി ആണ്. എനിക്കും അവനെ നോക്കുന്ന ഡോക്ടർക്കുമല്ലാതെ വേറെ ആർക്കും അറിയില്ല അത്. ഇങ്ങനെ ഒന്നും അല്ലായിരുന്നു എന്റെ കുട്ടി. അവനെ പോലൊരു മോനെ കൊതിക്കാത്ത ഒരു ഉമ്മ പോലും ഇവിടെ ഉണ്ടായിരുന്നില്ല..


ഓന്റെ ഉപ്പ ചെറുതിലെ മരിച്ചത.. അന്ന് ഞാന് ഇന്റെ വീട്ടിൽ ആയിരുന്നതോണ്ട് ഇന്റെ ആങ്ങളാരൊക്കെ കൂടി അവനെ ഒരു യതീംഖനായിൽ കൊണ്ടോയി ആക്കി. ഞങ്ങൾ അവർക്കൊരു ഭാരായിരുന്നു.. അതന്നെ കാരണം.. പത്താം ക്ലാസ്സ്‌ വരെ അവൻ പഠിച്ചതും വളർന്നതും ഒക്കെ യതീം മക്കളെ ഒപ്പ. ആഴ്ചയിൽ ഒരിക്കെ അവൻ എന്നേ കാണാൻ വരും. കൊറച്ചു നേരം ഇരുന്ന് കൊറേ വിശേഷം പറഞ്ഞു തിരിച്ചു പോകും. അപ്പൊ ആരും കാണാതെ ഞാന് എന്തേലും ഒക്കെ അവന് ഉണ്ടാക്കി കൊടുത്തു വിടും.. കണ്ട വഴക്ക..


എണീക്കാൻ വയ്യെങ്കിലും ഇന്റെ ഉപ്പ അകത്തെ മുറിയിൽ ജീവനോടെ ഇരിക്കുന്നത് കൊണ്ട് അവരെന്നെ ഇറക്കി വിട്ടില്ല. പിന്നെ ഉപ്പാന്റെ കാര്യങ്ങൾ നോക്കാൻ പൈസ കൊടുക്കാതെ ഒരു വേലക്കാരിയെ കിട്ടിയ അങ്ങനെ ഇറക്കി വിടൂലല്ലോ  ..


എപ്പോ വന്നാലും ഓൻ ഒരാളെ കാര്യം മാത്രം വാ തോരാതെ പറയും.. "


" ആരുടെ.. "

റിച്ചു ഇടയിൽ കയറി ചോദിച്ചു


" ജെസ്‌ല.. അവന്റെ ഉസ്‌കൂളിൽ ഇണ്ടാർന്നതാ.. ഓനോട്‌ എപ്പളും ഓരോരുത്തർ വന്നു അനക്കൊരു അനിയത്തി ണ്ടോ ജെസ്‌ല ന്നാണോ പേര് ന്നൊക്കെ ചോയ്ക്കുത്രെ.. അങ്ങനെ ഒരാൾ ഉണ്ടെങ്കി ഒന്ന് കാണണല്ലോ വിചാരിച്ചു തപ്പിപ്പിടിച്ചതാ ഓളെ.. നല്ലൊരു മോള്.. "


" ഉമ്മ കണ്ടിട്ടുണ്ടോ "


"മ്മ്. ഒരീസം ഓന്റെ ഉസ്‌കൂളിൽ ചെന്നപ്പോ ഓൻ പരിചയപ്പെടുത്തി. ഓളെ വർത്താനം പറഞ് പറഞ് ഓന്ക് ഓളോട് ഒരിഷ്ടം തോന്നി. അതിന്നോട് പറയും ചെയ്ത്.. ഉമ്മ ഓൾക് ഇന്നേ ഇഷ്ടാകോ.. നമ്മൾ ഒന്നും ഇല്ലാത്തൊരല്ലേ ന്ന് എപ്പളും പറയും. അപ്പൊ ഞാൻ സമാധാനിപ്പിക്കും. ഇജ്ജ് വലുതായി നല്ലൊരു ജോലിം വീടും ഒക്കെ ആയിട്ട് ഓളെ പോയി പെണ്ണ് ചോയ്ക്കാന്നൊക്കെ പറഞ്.


അങ്ങനെ ദിവസം കൊറേ പോയി. രണ്ട് കൊല്ലം കയിഞ്ഞിട്ടുണ്ടാവും. പത്താം ക്ലാസ്സ്‌ കയിഞ്ഞപ്പോ ഓന്റെ പഠിപ്പിലെ മിടുക്ക് കണ്ടട്ട് ആ യതീംഖാനന്റെ ഒരു കമ്മിറ്റിക്കാരൻ ഓന്റെ പഠിപ്പും കാര്യങ്ങളും ഒക്കെ ഏറ്റെടുത്തു.. ഒരു ഹോസ്റ്റലിൽ നിർത്തി. പ്ലസ് ടു പകുതി ആയിട്ടേ ണ്ടാർന്നുള്ളു.. ഓളെ കണ്ട് സംസാരിക്കാൻ പോകാണ്. ഉമ്മാന്റെ മോനെ ഇഷ്ടപ്പെടാൻ ഉമ്മ പ്രാർത്ഥിക്ക്.. ന്നാ ങ്ങക്ക് നല്ലൊരു മരോളെ കിട്ടും ന്നൊക്കെ പറഞ്ഞു ഇന്നേ കൊറേ കളിയാക്കി.. പോയി വന്നിട്ട് വിളിക്കാം ന്നും പറഞ്ഞു ഫോൺ വെച്ചതാ ഇന്റെ കുട്ടി.


പിന്നെ ഓൻ വന്നത് വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ആ ദിവസം ഇന്ക് ഇപ്പളും ഓർമണ്ട്. അല്ല മറക്കാൻ പറ്റൂല.  എന്താ ജെസിയെ ന്ന് ചോയ്ച്ചപ്പോ ഓൻ ഇന്റെ മുഖത്തുക്കും നോക്കി ഒരൊറ്റ പൊട്ടിച്ചിരി ഏർന്നു.. എന്താന്ന് മനസിലാകാതെ ഞാൻ വല്ലാതായി.. അത് കഴിഞ്ഞിട്ട് ഓൻ പറഞ്ഞത് ഇപ്പോഴും ദാ ഇന്റെ ചെവിയിൽ ഇങ്ങനെ കേക്ക..


"ഉമ്മ ഞാൻ ഇന്ന് ഓളെ കണ്ടു.  ഇഷ്ട്ടാന്ന് പറഞ്ഞു. അപ്പൊ ഓളിന്നോട് എനിക്ക് അന്നേ അങ്ങനെ കാണാൻ കഴിയില്ല ന്ന് പറഞ്ഞു .. കൊറേ ഓളെ കാൽ പിടിച്ചു.. ഒളില്ലാതെ ഇന്ക് പറ്റൂലന്നോക്കെ പറഞ്ഞു.. അപ്പളും  കേട്ടില്ല.. അപ്പൊ ഞാൻ എന്താ ചെയ്ത് ന്ന് അറിയ്യോ.. ഓളെ വീടിന്റെ മോളിൽത്തെ നീലയിൽ നിന്ന് ഓളെ ഒറ്റ ഉന്ത് അങ്ങ് കൊടുത്തു..അപ്പൊ ഓളെ കരച്ചിൽ എവടെ കേക്കാർന്നു എന്നറിയുമോ.. ഓൾ താഴത്ത്ക്ക് വീണതും ഓളെ തല പൊട്ടി ചോര ഒലിച്ചു.."

അതും പറഞ്ഞു ആ ഉമ്മ കണ്ണുകൾ തുടച്ചു


" ഇതൊക്കെ പറയുമ്പോഴും ഓൻ അട്ടഹസിച്ചു ചിരിക്കെർന്നു.. പിന്നെ ഓനോട്‌ എന്തേലും ചോയിക്കാൻ ചെന്നപ്പഴേക്കും ഓൻ ഇന്റെ നേരക്ക് വന്നു.. ഓളെ പേരും പറഞ്ഞു എന്റെ കഴുത്തു പിടിച്ചു ഞെരിച്ചു. ജീവൻ പോകുമെന്ന് ഉറപ്പായപ്പോ കയ്യിൽ കിട്ടിയത് കൊണ്ട് ഞാൻ അവന്റെ തലക്കടിച്ചു.. അതോടെ ഇന്റെ മോന്ക് ബോധം പോയി.


അവന്റെ അതുവരെ ഉള്ള പെരുമാറ്റം ഒക്കെ കണ്ട് ഇന്ക് വല്ലാത്ത പേടി തോന്നി.. ഓന്ക് സമനില തെറ്റിക്കായിരുന്നു.. രണ്ടുമൂന്ന് കൊല്ലായിട്ട് മനസ്സിൽ കൊണ്ട് നടന്ന പെണ്ണ് തള്ളിപ്പറഞ്ഞപ്പോ ഉണ്ടായ വേദന.. ഓനെ ന്യായീകരിക്കാൻ നോക്കല്ല ഞാൻ. പക്ഷെ ഇന്ക് ഓനല്ലേ ഉള്ളു. ആ സ്വാർത്ഥത കാരണം ആ പെൺകുട്ടിനെ പറ്റി ഞാൻ അന്നെഷിക്കാൻ പോയില്ല. അവനെയോട്ട് അന്നെഷിച്ചു ആരും വന്നും ഇല്ല.


ഒന്നുറങ്ങി എണീക്കുമ്പോ എല്ലാം ശെരിയാകും എന്ന് പ്രതീക്ഷിച്ചു ഇരുന്ന എനിക്ക് തെറ്റി. അവന്റെ അവസ്ഥ വളരെ മോശമായിരുന്നു..ജെസ്‌ലാനോട് ഉള്ള ഇഷ്ടം ദേഷ്യവും വെറുപ്പും ആയി മാറിയ പോലെ. ഇതിനും മാത്രം എന്താണ് സംഭവിച്ചതെന്ന് ഈ അവസ്ഥയിൽ അവനോട് ചോദിച്ചിട്ട് കാര്യണ്ടോ.. എന്നേ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി.. വഴിയിൽ പോകുന്നവരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോ എനിക്ക് എന്റെ മോനെ കെട്ടിയിടേണ്ടി വന്നു..


അവന് ഭ്രാന്താണെന്ന് നാട്ടുകാർ അറിയുമോ എന്ന പേടി ആയിരുന്നില്ലേനിക്ക്.. അവൻ എങ്ങനെ ഇങ്ങനെ ആയിന്നു ഒരന്നെഷണം വന്ന ഇന്ക് ഇന്റെ മോനെ കൂടി നഷ്ടമാകും.. അതോണ്ട് രാത്രിക്ക് രാത്രി അവനേം കൊണ്ട് എങ്ങാട്ടേലും പോകാൻ ഞാൻ തീരുമാനിച്ചു. പക്ഷെ ആരെ വിളിക്കും സഹായത്തിനു. അപ്പഴാണ് ഞാൻ പണിക്ക് നിന്നിരുന്ന വീടിന്റെ അടുത്തുള്ള പയ്യൻ ഈ വക ആളുകളോടൊക്കെ സംസാരിച്ചിരിക്കാറുള്ളത് എനിക്ക് ഓർമ വന്നത്.  അങ്ങനെ മുന്നും പിന്നും ചിന്തിക്കാതെ ആ കുട്ടിനെ വിളിച്ചു.


എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു കരഞ്ഞപ്പോ അവൻ സഹായിക്കാമെന്നേറ്റു.. അന്ന് മുതൽ എന്റെ മോനും എനിക്കും ആ പയ്യൻ മാത്രേ ണ്ടായിരുന്നുള്ളൂ. അഞ്ചാറുമാസം ഷോക്കടിപ്പിക്കലും ചികിത്സയും.. ഇന്റെ കുട്ടി തിന്നാൻ ഇനി വേദന ഒന്നും ബാക്കി ഇല്ല. കൊറേ അനുഭവിച്ചപ്പോ പടച്ചോൻക് പാവം തോന്നി കാണും.. പതിയെ ഓൻ മാറി വരാൻ തുടങ്ങി. ജെസ്‌ലാനെ മറന്നു. അവന് സംഭവിച്ചത് മറന്നു. മെല്ലെ മെല്ലെ ഒരു പുതിയ ജീവിതത്തിൽക്ക് വന്നു.


അതിന് ശേഷം പ്ലസ് ടു ന്റെ പരീക്ഷ എഴുതി എടുത്തു. പിന്നെ കോളേജിലേക്ക്.. കളിയും ചിരിയും ഒന്നും ഇല്ലെങ്കിലും വലിയ കുഴപ്പമില്ലാത്ത ദിവസങ്ങൾ..  ഇടക്ക് ആ ഡോക്ടർ പയ്യൻ വരും.. മരുന്നെഴുതി പോകും. 

പക്ഷെ ഭ്രാന്ത് പിടിച്ചതല്ലേ.  അതിന്റെ അവശേഷിപ്പ് അവനറിയാതെ തന്നെ അവന്റെ ഉള്ളിൽകൂടി ഉണ്ടായിരുന്നു..


ഒരു ദിവസം രാത്രി ചോർ വെയ്ക്കാൻ വിളിക്കാൻ ചെന്നതാ ഞാൻ ഓനെ.. ഇന്റെ മുന്നിൽ ചോരയിൽ കുളിച്ചും കയുമായിട്ട് നിക്കാ ഓൻ.. എന്താടാ ന്ന് ചോയ്ച്ചട്ട് ഒന്നും മിണ്ടുന്നും ഇല്ല.. ഇന്ക് പേടിയായി. ഞാൻ വേഗം റൂമിന്റെ വാതിൽ അടച്ചു ഡോക്ടറെ വിളിച്ചു. ആ മോൻ വന്നു എന്തൊക്കെയോ പറഞ്ഞു മയപ്പെടുത്തി മയക്കു സൂചി വെച്ചു അവനെ കിടത്തി. പിറ്റേന്ന് എന്നോട് ആശുപത്രിയിൽക്ക് അവനെ കൂട്ടി ചെല്ലാനും പറഞ്ഞു.. ഡോക്ടർ പറഞ്ഞ പോലെ ഓനെക്കൂട്ടി പോയി . ഓനോട്‌ ഒറ്റക്ക് എന്തൊക്കെയോ സംസാരിച്ചു അവനെ എന്റൊപ്പം വിട്ടു


പിന്നീട് പലവട്ടം അങ്ങനെ സംഭവിച്ചു. പക്ഷെ അവനറിയുന്നുണ്ടായിരുന്നു അവനെന്തോ സംഭവിക്കാൻ പോകാണെന്ന്.. അപ്പൊ അവൻ ഡോക്ടറെ വിളിക്കും.. അവൻ തന്നെ എന്നേ മുറിയിലാക്കി കുറ്റി ഇടും. ഡോക്ടർ വന്നു എപ്പഴതേം പോലെ ഇൻജെക്ഷൻ കൊടുക്കും.. ഒരു ദിവസം നല്ല സ്വഭാവത്തിൽ ഇരിക്കുമ്പോ ഞാൻ ഓനോട്‌ ചോയ്ച്ചു. ഇജ്ജെന്തിനാ ഇന്നേ റൂമിലാക്കി വാതിൽ അടക്കുന്നെ ന്ന്. അപ്പൊ ഓൻ പറയാ.. ഞാൻ കാരണം ഇന്റെ ഉമ്മാക്ക് ഒന്നും സംഭവിക്കണ്ടാന്ന് വിചാരിച്ചിട്ടാണ് ന്ന്.. 


ലോകത്ത് ഒരു മോന്കും ഇങ്ങനെ ഒന്നും സംഭവിക്കരുതേ എന്നേ എപ്പഴും ഞാൻ പ്രാർത്ഥികലുള്ളൂ.. പിന്നെ ഒരിക്കൽ അവൻ കോളേജിന്ന് നല്ല സന്തോഷത്തിലാ വന്നത്.  കാര്യം ചോയ്ച്ചപ്പോ ഒരു പെണ്ണ് ഇന്ന് കോളേജിൽ വന്നു.. ഓളിന്നെ എല്ലാരുടേം മുന്നിൽ വെച്ച് അടിച്ചു.. നല്ലൊരു കുട്ടി.. ന്നൊക്കെ പറഞ്ഞു. അപ്പഴും ഇന്ക് പേടി ആയിരുന്നു ജെസ്‌ല വീണ്ടും മറ്റൊരു തരത്തിൽ ഓന്റെ ജീവിതത്തിൽക്ക് വരാണോ എന്ന് പേടിച്ചിട്ട്.


പക്ഷെ സംഭവിച്ചത് വേറൊന്നായിരുന്നു. ജെസ്‌ലനെ മറന്നെന്നു അവൻ ഞങ്ങളെ വിശ്വസിപ്പിക്കായിരുന്നു. ജെസ്‌ലാനോടുള്ള ദേഷ്യം കേടാത്ത കനലായി അവന്റെ ഉള്ളിലുണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോ ഞാൻ ഭയന്നു.. ഇതിന്റെ പേരിൽ ആ മോൾക്ക് എന്തെങ്കിലും പറ്റുമോ എന്ന് പേടിച്. പക്ഷെ ഇങ്ങനെ ഒക്കെ സംഭവിച്ചു കാണും എന്ന് സ്വപ്നത്തിൽ പോലും ഈ ഉമ്മ വിചാരിച്ചില്ല മോനെ "


ആയിഷുമ്മ പൊട്ടിക്കരച്ചിലോടെ റിച്ചുന്റെ മുന്നിൽ ഇരുന്നു.  റിച്ചു വല്ലാതായി.  എങ്ങനെ ആ ഉമ്മാനെ ആശ്വസിപ്പിക്കണം എന്ന് അവനറിയില്ലായിരുന്നു


" ഉമ്മ.  ഉമ്മ കരയല്ലേ.  "

അവൻ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു..


" ഒരാഴ്ച മുന്നേ അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഒക്കെ ണ്ടായിരുന്നു.. മരിക്കുന്നതിന് രണ്ടീസം മുന്നേ ഇവിടുന്ന് പോകുമ്പോ എന്നേ കെട്ടിപ്പിടിച്ചു മുത്തം ഒക്കെ തന്നിട്ടാ എന്റെ കുട്ടി പോയത്.. വരുമ്പോ ഇങ്ങനെ ജീവനറ്റ് ആയിരിക്കും എന്ന് ഞാൻ കരുതിയില്ല. "

അവർ വീണ്ടും കരഞ്ഞു.


" ഇന്ക് ഈ ഭൂമിയിൽ ആകെ ഉള്ളത് അവനാണ്.. അവനില്ലാതെ ഈ വീട്ടിൽ ഞാൻ ഒറ്റക്ക.. പോലീസുകാർ അത് മറ്റൊരു വഴിക്ക്.. സഹിച്ചു സഹിച്ചു മതിയായെനിക്ക്.."

അൽപ്പ നേരം അവിടെ ഇരുന്ന് റിച്ചു പോകാൻ ഇറങ്ങി. ഒപ്പം ജെസീലിനെ ചികിൽസിച്ചിരുന്ന ഡോക്ടറുടെ നമ്പറും വാങ്ങി"


" ജെസീൽ മരിക്കാൻ നേരത്ത് എന്നോട് ഒറ്റക്കാര്യമേ പറഞ്ഞിട്ടുള്ളു.. അവന്റെ ഉമ്മ ഒറ്റക്കാണെന്ന്.. ഇവിടെ ഒറ്റക്കാക്കി പോകാൻ എനിക്കും തോന്നുന്നില്ല.. ഉമ്മ.. ഉമ്മ എന്റെ ഒപ്പം പോരുന്നോ.."


ആ ഉമ്മ നിറകണ്ണുകളോട് റിച്ചുനെ നോക്കി

**************


ആബിദ് ജോലി കഴിഞ്ഞു നേരെ പോയത് ഹോസ്പിറ്റലിലേക്കായിരുന്നു. ഡോക്ടറെ കണ്ട് കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. പിന്നെ സ്ഥിരം കുറ്റി സിതാരയുടെ അടുത്തേക്ക് ചെന്നു. അവൾ ഒപി യിലായിരുന്നത് കൊണ്ട് ഇപ്പൊ വരാം എന്നും പറഞ്ഞു അവനോട് ക്യാന്റീനിൽ ഇരിക്കാൻ പറഞ്ഞു


" ഡാ.. ഇയ്യ് ആ പെണ്ണിനെ എന്ത് കാട്ടാനാ പരിപാടി.. ഈ അവസ്ഥയിൽ നിനക്ക് അവളെ നോക്കാൻ പറ്റുമോ "

ചായ കുടിക്കുന്നതിനിടെ സിതാര ചോദിച്ചു


" എന്ത് ചെയ്യാൻ.. അവൾ ഒന്ന് സംസാരിക്കുന്നത് വരെ ഞാൻ ഒപ്പം നിക്കും "


" എങ്ങനെ.. ഇയ്യ് അന്റെ ഉമ്മാനോട് പറഞ്ഞിട്ടുണ്ടോ "


" ഇല്ല. പറയണം. ഇന്റെ ഉമ്മാക്ക് കാര്യം പറഞ്ഞ മനസിലാവും "


" മ്മ്. ന്ന പെട്ടന്ന് പറഞ്ഞോ.. അൽപ്പം കഴിഞ്ഞ അവളെ റൂമിലേക്ക് മാറ്റും. അവിടെ കിടത്തിയിട്ട് കാര്യമില്ലെന്ന ഡോക്ടർ പറഞ്ഞത് "


" അതിനെന്താ.. ഹോസ്പിറ്റൽ വിടുന്നത് വരെ ഇതാരും അറിയണ്ട.. വീട്ടിലെത്തിയ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാലോ.. അല്ലെങ്കി അന്ന് പോയ പോലീസ് വീണ്ടും ഇങ് വരും "


" എടാ.. അത് വരെ നീ അവളെ നോക്കുമോ "


" ആഹ് നോക്കും "


" എങ്ങനെ.. അവളെ ഡ്രസ്സ്‌ മാറ്റലും മറ്റുമൊക്കെ നീ ചെയോ "

അത് കേട്ട് കുടിച്ചോണ്ടിരുന്ന ചായ ആബിദിന്റെ മണ്ടയിൽ കയറി


" അതിന് നഴ്സ്മാരില്ലേ.. "


" അവരൊക്കെ ഐ സി യുലെ സർവീസ് മാത്രേ ള്ളൂ.. അല്ലാതെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനൊന്നും അവരെ കിട്ടില്ല "


" ആ നീയുണ്ടല്ലോ.. തത്കാലം അത് മതി.. ഇനി അതിന് മുടക്കം  പറയണ്ട. ഇവിടന്ന് ഡിസ്ചാർജ് ആകുന്ന വരെ നീ എന്നേ സഹിച്ചേ പറ്റു "


" ഹ്മ്മ്. അടിപൊളി.. ആ പിന്നേ ഇന്ന് നൈറ്റ്‌ ഇയ്യ് നിക്കണട്ടോ.. ഇന്ക് വീട്ടിൽ പോണം.. അര്ജന്റ.. ഇന്നോരീസം മതി "


" മ്മ്. ഇതൊരു ശീലമാക്കരുത് "


" ഹെലോ.. എന്റെ കെട്ട്യോനെ അല്ല നിന്നെ ഏല്പിച്ചത്.. നിന്റെ കെട്യോളെയ "


" പൊടി. അവളൊരു കെട്യോൾ. അല്ലടി പറഞ്ഞ പോലെ അനക്ക് കെട്ട്യോനും കുട്ട്യേളും ഒന്നുല്ലേ "


" ഇതുവരെ ഇല്ല.. "

അതും പറഞ്ഞു സിതാര പോയി. അല്പം കഴിഞ്ഞു തസ്നിയെ റൂമിലേക്ക് മാറ്റി. അവളെ റൂമിൽ ആക്കി അവൻ പുറത്തൊക്കെ ഒന്ന് നടന്നു വന്നു. ഫുഡ്‌ ആയി ജ്യൂസ് പോലെ എന്തെങ്കിലും കൊടുത്ത മതി എന്നുള്ള ഡോക്ടർന്റെ നിർദ്ദേശം കണക്കിലെടുത്തു അവൾക്കൊരു ജ്യൂസ്മായി അവൻ റൂമിലേക്ക് പോയി. പക്ഷെ അവനറിയാതെ ഒരാൾ അവനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.


അയാൾ ആ റൂമിനു പുറത്ത് തന്നെ നിന്നു. അതിനിടക്ക് ആ റൂമിൽ നിന്നും ഇറങ്ങി വരുന്ന ഒരു നഴ്സിനെ കണ്ട് അയാൾ പിടിച്ചു നിർത്തി


" അന്ത പയ്യൻ ഇങ്ക വേല പാക്ക്റിയ "

( ആ പയ്യൻ ഇവിടെയാണോ ജോലി )


" ഇല്ലങ്കെ.  അന്ത പയ്യനുടെ വൈഫ്‌ ഇങ്ക അഡ്മിറ്റ് പണ്ണിർകാങ്കേ "

(അവന്റെ ഭാര്യയെ ഇവിടെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്.)

ആ നഴ്‌സിൽ നിന്നും കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു അയാൾ പോയി.


മെഡിസിന്റെ മയക്കത്തിൽ തസ്‌നി മയങ്ങിയപ്പോ ആബിദ് ഫോണും പിടിച്ചു തൊട്ടടുത്ത ബെഡിൽ ഇടം പിടിച്ചു. കുറച്ചു കഴിഞ്ഞതും ഡോറിൽ ഒരു മുട്ട്.. നഴ്‌സ് ആവും എന്ന് കരുതി അവൻ വാതിൽ തുറന്നതും മുന്നിൽ നിക്കുന്ന ആളെ കണ്ട് ആദ്യം അവനൊന്നു ഞെട്ടി.. പിന്നെ അവനൊന്നു പരുങ്ങി


" ഹായ്. എന്റെ ഉമ്മയല്ലേ ഇത്‌.. ഉമ്മ എന്താ ഇവിടെ "

ചോദിച്ചു തീരുമുന്നേ ഉമ്മാന്റെ കയ്യിൽ നിന്നും പൊന്നീച്ച പാറും കണക്കെ ഒരടി അവന് കിട്ടിയിരുന്നു


ഉമ്മാനെ കണ്ട് ആബിദ് ചിരിക്കാണോ കരയാണോ വേണ്ടതെന്നതറിയാതെ കുഴഞ്ഞു. അപ്പോഴേക്കും ഉമ്മാന്റെ കയ്യിന്ന് ഒരെണ്ണം പൊട്ടിയിരുന്നു. അവൻ വേഗം തന്നെ ഉമ്മാനെ അകത്തേക്ക് ആക്കി റൂമിന്റെ ഡോർ അടച്ചു


" ഇന്റെ കരണം പൊളിക്കാൻ ആണോ ഇത്ര ധൃതി പിടിച്ചു ഉമ്മ ഇങ്ങോട്ട് വന്നത് "


" നിന്നെ തല്ലുവല്ല.. പറയെടാ. ആരാടാ നിന്റെ ഞാൻ അറിയാത്ത ഭാര്യ.. പറയാൻ "


" അത് ഇങ്ങളെങ്ങനെ അറിഞ്ഞു "


" ഞാൻ അറിഞ്ഞതാണോ ഇപ്പൊ അന്റെ പ്രശ്നം.. ഏഹ് "


" അതല്ല.. ഇങ്ങളോടാരാ പറഞ് ന്ന് "


" അതെന്തിനാ ഇജ്ജ് അറീണത് "


" അതിപ്പോ അടികൊടുത്തവന് ഔചിത്യ ബോധം ഇല്ലെങ്കിലും അടികൊണ്ടവന് കാണില്ലേ.. അതോണ്ട് അറിയാനുള്ള അവകാശം ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്കുണ്ട് "


" കള്ളത്തരം കാട്ടിയിട്ട് പിടിക്കപ്പെടുമ്പോ ഉള്ള അന്റെ ഈ ഒലക്കമ്മലെ വർത്താനം ഞാൻ ണ്ടല്ലോ.. മര്യാദക്ക് പറയെടാ.. ഇന്റെ സമ്മതം ഇല്ലാതെ ഒരുപെണ്ണിനെ ഇജ്ജ് കെട്ടൂല ന്ന് ഇന്ക് അറിയാം.. പക്ഷേ ആ പെണ്ണ് ആരാന്ന് ഇന്ക് അറിയണം. "

അതും പറഞ്ഞു ഉമ്മ അവനെ തള്ളിമാറ്റി അവളുടെ അടുത്തേക്ക് ചെന്നു


" ടി.. കൊച്ചേ.. ഡി.. "

മരുന്നിന്റെ മയക്കത്തിൽ കിടന്നിരുന്ന തസ്‌നി പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു.. പരിചയമില്ലാത്ത മുഖം അവൾ ആബിദിനെ തിരഞ്ഞു. അത് മനസിലാക്കി എന്നോണം അവൻ അരികിലേക്ക് ചെന്നു 


" എന്റെ ഉമ്മയാണ്. നമ്മളിവിടെ ഉണ്ടെന്നറിഞ്ഞിട്ട് വന്നതാ.. "

അവൻ പറഞ്ഞു.

 

" അതെന്താ.. അവൾ ഊമയാണോ.. ഒരാളെ കണ്ടാൽ എഴുന്നേറ്റിരിക്കാൻ ഉള്ള മര്യാദ പോലും ഇല്ലേ.. "

ഉമ്മ അൽപ്പം ഹാർഷായി പറഞ്ഞു. അത് കേട്ട് ആബിദ് ഉമ്മാനെ വിളിച്ചു  റൂമിനു വെളിയിലോട്ട് ഇറങ്ങി 


" ഉമ്മ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നത്. അറിയാത്ത ഒരാൾ വീട്ടിൽ വന്ന പോലും ഇങ്ങള് നല്ലം പോലെ വർത്താനം പറയുലോ.. പിന്നെന്താ ഇപ്പൊ. ഇങ്ങള് അറിയാതെ ഒരു പെണ്ണിനെ ഞാൻ സ്വീകരിക്കുലാന്ന് ഇങ്ങക്ക് അറിയാം.  ന്നട്ടും കാര്യം അന്നെഷിക്കുന്നതിനു മുന്നേ എന്തിനാ ഈ ചാടി കടിക്കുന്നത് "

ആബിദ് ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ട് പറഞ്ഞു 


" അത് ഞാൻ വെറുതെ ആ പെങ്കൊച്ചിനെ ഒന്ന് പേടിപ്പിച്ചതാ. അല്ലെങ്കി അനക്ക് വെല ഇല്ലാത്ത പോലെ ഓൾക്കും ഒരു വെല ഉണ്ടാവൂല "


" ബെസ്റ്റ്. ഇങ്ങള് പേടിപ്പിക്കാൻ പോയിട്ട് പീഡിപ്പിച്ച പോലും ഓൾ റിയാക്ട് ചെയ്യൂല. അതാ ഓളെ അവസ്ഥ. അതിന് കാരണം ഞാനും "


" അതെന്താ.. "


" ഓളെ തലക്ക കേട്. കാലക്രമേണ ആ മുറിവ് മാറുമ്പോൾ മാറ്റം സംഭവിക്കാം എന്നാ ഡോക്ടർ പറഞ്ഞത് "


"അത് ശെരി. അയിന് ഇജ്ജ് കാരണക്കാരൻ ആവുന്നതെങ്ങനെ. "


" ഇന്റെ വണ്ടി മുട്ടീട്ടല്ലേ ഓൾ കിടപ്പിലായത്. അത് പോട്ടെ ഇങ്ങളെ ഇവിടെ എത്തിച്ചതാരാ" 


" ഞാനാ.. എന്തെ "

ആബിദിന്റെ പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. ഉമ്മാന്റെ വകയിലോരു കസിന്റെ മകളായ ലിയ ആയിരുന്നു അത്. ഇവർ തമ്മിൽ ഏത് നേരവും മുട്ടൻ വഴക്കാണ്. ബാക്കി വഴിയേ അറിയാ


" ഓഹ്.. അനക്ക് പിന്നെ ഇന്റെ പിന്നാലെ നടന്നു സി ഐ ഡി കളിക്കലാണല്ലോ പണി.. "

ആബിദ് മുഖം തിരിച്ചു


" ഞാൻ കണ്ടില്ലെങ്കി ഇതിപ്പോ ആന്റി അറിയുമോ "

അവളും വിട്ടുകൊടുത്തില്ല


" ഏത്. "


" നിന്റെ രഹസ്യ വിവാഹം. "

അത് കേട്ട് അവൻ പൊട്ടിച്ചിരിച്ചു


" ഓളെ ഞാൻ കെട്ടിയതാണെന്ന് ഓളന്നോട് പറഞ്ഞോ. അതോ ഞങ്ങളെ കല്യാണത്തിന് ഇജ്ജാണോ സാക്ഷി ഒപ്പിട്ടത് "


" മതി ന്റെ ആബി.. ഹോസ്പിറ്റലാണ്. ഓളെ വെറുതെ കടിച്ചു കീറണ്ട. ഓൾ പറഞ്ഞില്ലെങ്കിലും ഞാൻ ഇവിടെ വരാൻ ഇരിക്കായിരുന്നു. അന്റെ അന്തിക്കും പാതിരക്കും ഉള്ള പോക്കും. തോന്നിയ പോലെ ഉള്ള വരവിലും ഇന്ക് എന്തോ പന്തികേട് തോന്നിയിരുന്നു. ആക്സിഡന്റ് പറ്റിയ ഒരാളെ ഇത്രക്കൊക്കെ കൂടെ നിന്നു നോക്കേണ്ടി വരില്ലെന്ന് ഇന്ക് ഉറപ്പുണ്ട്. അപ്പോ ഇതിൽ ഞാൻ അറിയാത്ത എന്തോ ഉണ്ടെന്ന് ഇന്ക് മനസിലായി. കാര്യങ്ങൾ ഒക്കെ ഇച്ചിരി നേരത്തെ അറിയാൻ ഇവളൊരു കാരണമായെന്ന് മാത്രം. "


" മ്മ്. ന്നട്ട് പ്പോ കാര്യങ്ങൾ ഒക്കെ അറിഞ്ഞല്ലോ. ദയവ് ചെയ്ത് ഇവിടെ വെച്ചു അവളെന്റെ ഭാര്യ അല്ലെന്നൊന്നും പറഞ്ഞേക്കരുത്. ഒരു വട്ടം പോലീസ് വന്നിട്ട് ഒതുക്കി തീർത്തതാ "


" ഓഊ.. "

ലിയ


" അല്ല ഇജ്ജെങ്ങനെ ഈ നേരത്ത് ഇവിടെ എത്തി. അനക്ക് പാതിരക്കും കറക്കം തന്നെയാണോ പണി "

ആബിദ് അവളെ നോക്കി നെറ്റി ചുളിച്ചു


" ഞാനെ ഉപ്പാന്റെ കൂടെ വന്നതാ.. അപ്പഴാ നിന്നെ കണ്ടത്. അപ്പൊ ഉപ്പാനെ വിട്ട് ചോദിപ്പിച്ചു "


" റബ്ബുൽ ആലമീനായ തമ്പുരാനെ.. മൂപ്പരാണോ അന്നെഷിച്ചറിഞ്ഞത്.. അടിപൊളി. ഇഞ് കുടുംബത്തിൽ ആരും അറിയാൻ ബാക്കി ഉണ്ടാവില്ല "


" അനക്കങ്ങനെ തന്നെ വേണം. "

ലിയ ആബിദിനേ വീണ്ടും ദേഷ്യം പിടിപ്പിക്കാൻ  തുടങ്ങി.. അവസാനം രണ്ടിനെയും രണ്ട് വഴിക്ക് തിരിച്ചു ഉമ്മ ആബിദിനെ കൂട്ടി റൂമിലേക്ക് തന്നെ കയറി.


" ആരുടെ മോളാ എന്തോ. ഇതിനെ കാണാതെ ഇതിന്റെ ഉമ്മയും വാപ്പയും വിഷമിക്കുന്നുണ്ടാവില്ലേ ഇപ്പൊ "

അവർ വാത്സല്യത്തോടെ തസ്നിയെ തലോടി. എന്തൊക്കെയോ വിളിച്ചുപറയണമെന്ന് ഉണ്ടായിരുന്നു തസ്നിക്ക്. പക്ഷെ ഒന്ന് ഉറക്കെ കരയാൻ പോലുമാകാതെ അവൾ വിങ്ങി


*****************


റിച്ചു ജെസീലിന്റെ ഉമ്മാനെ കൂട്ടി അവിടെന്ന് ഇറങ്ങി. അവരും വളരെ സന്തോഷത്തോടെ തന്നെ പുറപ്പെട്ടു. എങ്ങോട്ടാണെന്നോ എന്തിനാണെന്നോ ചോദിക്കതൊരു യാത്ര. വഴിയിലൂടനീളം ജെസീലിനെ പറ്റിയും അവന്റെ നല്ല സ്വഭാവത്തെ പറ്റിയും  ആ ഉമ്മ വാ തോരാതെ സംസാരിച്ചു.


" നമ്മളെങ്ങോട്ടാ മോനെ പോകുന്നത് "

ഇടക്കൊരു വട്ടം അവർ ചോദിച്ചു. അതിന് അവൻ ചുമ്മാതൊന്ന് ചിരിച്ചു


" എത്തുമ്പോ അറിയാലോ ഉമ്മ. "

എന്നൊരു മറുപടിയിൽ അവൻ ഒതുക്കി. റിച്ചുന്റെ വണ്ടി നേരെ ചെന്ന് നിന്നത് തസ്നിയെ പൂട്ടി ഇട്ടിരുന്ന ആ കെട്ടിടത്തിന്റെ മുന്നിലായിരുന്നു. അത് കണ്ട് അയിശുമ്മ ഒന്ന് പകച്ചു.


" ഇതെതാ മോനെ സ്ഥലം.. ഇവിടെയാണോ മോന്റെ വീട് "


" അതൊക്കെ പറയാം ഉമ്മ.. നമുക്ക് ഇവിടെ ചെറിയൊരു പണിയുണ്ട് "

അവൻ അവരുടെ കൈ പിടിച്ചു അതിനകത്തേക്ക് നടന്നു.


" ഉമ്മാക്ക് ഈ സ്ഥലം അറിയുമോ.. "

ജെസീൽ അടികൊണ്ട് കിടന്നിരുന്ന സ്ഥലം കാണിച്ചു അവൻ ചോദിച്ചു


" ഇല്ല.. എന്താ മോനെ "


" ഇവിടെയാ അവരെന്റെ ഭാര്യയെ പൂട്ടി ഇട്ടിരുന്നത്.. പിന്നെ വേറെ ഒരു പ്രത്യേകത കൂടി ഉണ്ട്.. ഉമ്മാന്റെ മോനില്ലേ.. അവൻ ഇവിടെ രക്തം വാർന്ന് കിടന്നിരുന്നത്.. "

റിച്ചു പറയുന്നത് കേട്ട് ആ ഉമ്മാന്റെ കണ്ണ് നിറഞ്ഞു


" നമുക്ക് ഇവിടുന്ന് പോകാം മോനെ "

അവർ വിതുമ്പി


" പോകാ ഉമ്മ.. അതിനു മുൻപ് എനിക്കൊരു കാര്യം കൂടി അറിയാൻ ഉണ്ട്.. അപ്പൊ ഉമ്മ പറയ്.. നേരത്തെ എനിക്ക് മുന്നിൽ അവതരിപ്പിച്ച ആ സ്റ്റോറി ആരുടെ സ്ക്രീപ്റ്റാണ് ഉമ്മ "


" ഏഹ്.. എന്താ.. എന്താ മോനെ "


" കഥെയ്.. ഹാ നേരത്തെ എന്നോട് പറഞ്ഞ ജെസീലിന്റെ ഭ്രാന്തിന്റെ കഥയില്ല്യോ.. അത് ആര് പറഞ്ഞു തന്നതാണെന്നാ ചോയ്ച്ചത്.. ഇപ്പൊ മനസിലായോ "

റിച്ചുന്റെ കളിയാക്കി കൊണ്ടുള്ള ചോദ്യത്തിന് മുന്നിൽ അവരൊന്ന് പതറി


" പറ.. ഉമ്മ.മ്മ്.. പറയാൻ.. "

റിച്ചു അവർക്ക് നേരെ ചീറി.


" സത്യം സത്യം പോലെ പറഞ്ഞില്ലെങ്കി ഉറപ്പായും ഒരു കുഞ്ഞു പോലും അറിയാതെ നിങ്ങളിവിടെ കിടന്ന് പച്ചവെള്ളം പോലും കിട്ടാതെ പട്ടിണി കെടന്ന് മരിക്കും.. അത് വേണോ "

റിച്ചുന്റെ ശബ്ദം ആ റൂമിനുള്ളിൽ പ്രകമ്പനം കൊണ്ടു


" അയ്യോ.. വേണ്ട സാറെ.. കൊറേ കാശ് തരാന്ന് പറഞ്ഞപ്പോ ചെയ്തു പോയതാ.. എന്നേ ഒന്നും ചെയ്യല്ലേ.. "

അവർ റിച്ചുന്റെ മുന്നിൽ നിന്ന് കരഞ്ഞു


" ആ കൊച്ചന്റെ ഉമ്മാനെ അവന്റെ ഉപ്പ വന്നു കൂട്ടിക്കൊണ്ട് പോയി. അവർ വർഷങ്ങളായിട്ട് കിടന്ന കിടപ്പാണ്. അവരെ നോക്കാൻ കൊണ്ടുവന്നതാ എന്നേ. അവരെ അവിടുന്ന് കൊണ്ടുപോയപ്പോ എനിക്ക് എന്റെ പൈസ മുഴുവൻ തന്നു എന്നോടും പൊക്കോളാൻ പറഞ്ഞു. അപ്പഴാ ഒരാളെന്നെ വിളിച്ചു ജസീലിന്റെ ഉമ്മയായിട്ട് അഭിനയിച്ച കൊറേ പൈസ തരാം എന്ന് പറഞ്ഞത്.


ഒരു ചെറുപ്പക്കാരൻ പയ്യൻ.. അവൻ വന്നു കൊറേ കടലാസ് എന്റെ കയ്യിൽ തന്നു. പിന്നെ പറയേണ്ട കാര്യങ്ങളും പറഞ്ഞു.. "


" അപ്പൊ തൂങ്ങിമരിക്കാൻ നോക്കിയത് "


" അതും അവൻ പറഞ്ഞിട്ട.. അവൻ നിങ്ങൾ വാതിൽ തല്ലിതുറക്കുന്ന വരെ അവിടെ തന്നെ ഉണ്ടായിരുന്നു.. "


" അവിടെയോ "


" അതെ.. "

റിച്ചു ഒരുമുഖങ്ങളും മനസിലേക്ക് ഓർത്തെടുക്കാൻ ശ്രേമിച്ചു.ഒരാൾക്കും അങ്ങനെ സംശയിക്കത്തക്ക ഭാവങ്ങളൊന്നും അവന് തോന്നിയില്ല 


" അപ്പൊ പിന്നെ നിങ്ങളെ ഉപദ്രവിക്കും എന്നൊക്കെ അവർ പറഞ്ഞതോ.. അവരും നിങ്ങളൊപ്പം അഭിനയിക്കാൻ വന്നതാണോ "


" അല്ല. അത് അവിടെ ഉള്ളവർ തന്നെയാ.. അവരുടെ വിചാരം ഞാനാ അവന്റെ ഉമ്മാന്നാ.  അങ്ങനൊരു സ്ത്രീ അതിനകത്തു കിടക്കുന്നത് ആർക്കും അറിയില്ല. "


" ഇത്ര വർഷങ്ങളായിട്ടും അറിയില്ലേ "


" അവർ ഇങ്ങോട്ട് താമസം മാറി വന്നതാ.. അന്നുമുതലേ ആ സ്ത്രീക്ക് വയ്യ. ആദ്യമൊക്കെ ആ പയ്യൻ നല്ലോണം അവരെ നോക്കിയിരുന്നു. ഇപ്പൊ കൊറേ ആയിട്ട് അവന് ആ തള്ളയെ കണ്ണെടുത്ത കണ്ടുടാ. അപ്പൊ അതിനോടുള്ള ദേഷ്യം എന്നോട് തീർക്കും. അവൻ വന്നു എന്നോട് ബഹളം വെക്കുന്നത് കാണുമ്പോ ആളുകൾ വിചാരിക്കും ഞാൻ ആണ് അവന്റെ ഉമ്മാന്ന്"


" നിങ്ങളെന്താ വീണ്ടും കഥ മെനയാണോ.. പിന്നെ നാട്ടുകാർ പൊട്ടമ്മാരല്ലേ.. നിങ്ങളെ ഇങ്ങനെ ചോദിച്ചാൽ ഒന്നും സത്യം പറയില്ല.. ചുമ്മാ ഒരാളെ ദേഷ്യം തീർക്കാൻ അങ്ങ് നിന്ന് കൊടുക്കുവല്ലേ.. "


" അയ്യോ.. ഞാൻ പറഞ്ഞത് സത്യമാ.. അവനെന്നെ അടിക്കോ എന്തേലും ചെയ്ത അന്ന് ഇന്ക് പൈസ തരും.. അതോണ്ട് ഞാൻ അതങ്ങ് സഹിക്കും "


" പൈസക്ക് ഇത്ര ആർത്തിയാണോ.. അതിന് അന്തസുള്ള വേറെ എത്ര പണിയുണ്ടാർന്നു "


" അവിടെ ഒക്കെ മാനം അടിയറവ് വെക്കണം എന്ന് പറഞ്ഞു.. അതോണ്ടാ ഇങ്ങനെ ഓരോ വേഷം കെട്ട്.. എനിക്കും ജീവിക്കണ്ടേ സാറെ.. പിന്നെ ഞാൻ പറഞ്ഞ കഥ ആ പയ്യൻ പറഞ്ഞു തന്നതാണെങ്കിലും അതുപോലെ തലക്ക് സ്ഥിരത ഇല്ലാത്ത ഒരു മോൻ എനിക്കുണ്ട് സാറേ. അവനെ അഗതിമന്ദിരത്തിൽ  ആക്കിയിട്ട ഞാൻ കഴിയുന്നത്. എനിക്ക് കിട്ടുന്ന പൈസക്ക് ഞാൻ അവന് വേണ്ടതെല്ലാം വേടിച്ചു കൊടുക്കും. അപ്പൊ അവന്റെ മുഖത്തൊരു സന്തോഷം ഉണ്ടാവും. അതിനു പകരം വെക്കാൻ ഈ ലോകത്ത് എനിക്ക് വേറൊന്നും ഇല്ല.. അതിനു വേണ്ടി ഞാൻ എന്നാലവുന്നത് എന്തും ചെയ്യും "

അവരുടെ ശബ്ദം ഇടറി..


" അപ്പൊ അന്ന് മയ്യത്ത് കൊണ്ട് വന്നപ്പോ ആ ഉമ്മാനെ ആരും കണ്ടില്ലേ "


" ഇല്ല.. അവരെ മുകളിലത്തെ ഒരു മുറിയിലാ കിടത്തിയിരിക്കുന്നത്. രാവിലെയും വൈകുന്നേരവും അവരെ വൃത്തിയാക്കാനും ഇടക്കെന്തെങ്കിലും വെള്ളം കൊടുക്കാനും മാത്രേ ആ മുറി തുറക്കത്തുള്ളൂ.. "


" നിങ്ങൾ പറയുന്നത് ഒക്കെ സത്യമാണെന്നു ഞാൻ എങ്ങനെ വിശ്വസിക്കും. "


" ഒറ്റപ്പാലം പോളിഗർ ഓർഫനേജിൽ ഉമ്മ വരുന്നതും കാത്ത് ഇരിക്കുന്ന ബുദ്ധിക്ക് സ്ഥിരത ഇല്ലാത്ത ഒരു മോനുണ്ട്. അതാണ് എന്റെ സത്യം.. "

അത് കേട്ടപ്പോ കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല


" ഞാൻ പറഞ്ഞത് കള്ളമാണെന്ന് സാറിനെങ്ങനെ മനസിലായി. "

അവർ സംശയത്തോടെ ചോദിച്ചു.


" അവന്റെ വാപ്പ ഞാൻ  പഠിപ്പിക്കുന്ന കോളേജിലെ പ്രിൻസിപ്പൽ ആണ്. അദ്ദേഹത്തെ അന്ന് അവിടെ ഞാൻ കണ്ടതുമാണ്..അതോണ്ട് മരിച്ചു പോയ ഉപ്പാന്റെ കഥ കേട്ടപ്പോ തന്നെ ഞാൻ ഉറപ്പിച്ചു. പിന്നെ കഥ ഏത് വരെ പോകും എന്നറിയണമല്ലോ..അതവിടെ നിക്കട്ടെ.. ഇതിന്റെ തിരക്കഥ എഴുതിയ ആളെ എനിക്കൊന്ന് കാണണമല്ലോ.. എന്താ അയിശുമ്മ ഒരു വഴി.. "


" ഇനി അവൻ വിളിക്കുവാണേൽ ഞാൻ നിങ്ങളെ അറിയിക്കാം "

അയിശുമ്മ തടി തപ്പാൻ ശ്രമിച്ചു


" അത് വേണ്ട.. നിങ്ങടെ ഫോണിൽ അവന്റെ നമ്പർ കാണുമല്ലോ.. ഞാൻ എടുത്തോളാം "

അവർ ഫോൺ കൊടുക്കാൻ വിസമ്മതിച്ചു.. പക്ഷെ റിച്ചു പിടിച്ചു വാങ്ങി


" അല്ല. എന്തായിരുന്നു നിങ്ങടെ പ്ലാൻ "


" അത്. പിന്നെ.. "


" മ്മ് പോരട്ടെ "


" അവിടെ നടക്കുന്നതൊക്കെ ചോർത്തലായിരുന്നു എന്നേ ഏല്പിച്ച പണി. "

അത് കെട്ട് റിച്ചു ഒന്ന് ഇരുത്തി മൂളി.. അവൻ അവരുടെ ഫോണിൽ നിന്നും ലാസ്റ്റ് കണ്ട സേവ് ചെയ്യാത്ത നമ്പർ എടുത്തു..


" ഇതല്ലേ.. "

അവർ ഒന്നും മിണ്ടിയില്ല


" അല്ലെന്ന് "

റിച്ചു അൽപ്പം ഉച്ചത്തിൽ ചോദിച്ചതും അവർ പേടിച്ചു തലയാട്ടി. അവൻ ആ നമ്പർ ഫോണിൽ സേവ് ആക്കാൻ വേണ്ടി നോക്കിയതും തന്റെ ഫോണിൽ ആൾറെഡി സേവ് ആയിരുന്ന ആ നമ്പറിന്റെ ഉടമയെ കണ്ട് ഞെട്ടി 


" അജാസ്.. "


അവന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൻ എന്തിന്.. ആ ചോദ്യം റിച്ചുന്റെ മനസിൽ വേരൂന്നി.. അവന്റെ സ്വഭാവ മാറ്റത്തിനു പിന്നിലുള്ള കാരണങ്ങൾക്ക് റിച്ചുവിന് അന്നേരം ഉത്തരം കിട്ടി..


" സാറെ.. സാറേ "

ചിന്തയിൽ മുഴുകിയ അവനെ അയിശുമ്മ തട്ടി വിളിച്ചു..


" ഞാൻ.. പൊക്കോട്ടെ "

അവർ ചോദിച്ചു


" നിക്ക്.. "

അവൻ അവരെ കൂട്ടി അവിടന്ന് തിരിച്ചു.. നേരം പാതിരാ മയങ്ങിയിരുന്നു.

അവൻ അവരെ ബസ്സ്റ്റാൻഡിൽ കൊണ്ടാക്കി


ഇനി അവൻ വിളിച്ച ഫോൺ എടുക്കരുതെന്നും മകന്റെ അടുത്തെത്തുന്ന വരെ ആരോടും ഒന്നും മിണ്ടരുതെന്നും പറഞ്ഞു ചട്ടം കെട്ടി അവരുടെ കയ്യിൽ കുറച്ചു രൂപ വെച്ച് കൊടുത്തു


" ഇത്‌ വേണ്ട സാറേ.. എന്റെ അധ്വാനത്തിനുള്ളത് എനിക്ക് കിട്ടിയിട്ടുണ്ട്.. "


" അത് സാരല്ല.. ഇത്‌ മോന്റെ കാര്യങ്ങൾക്ക് ആവിശ്യം വരും "

അവരോരു നന്ദിയും പറഞ്ഞു ആ ബസിൽ കയറി യാത്രയായി


റിച്ചു അവിടെ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോ മനസിൽ ഒരായിരം ചോദ്യങ്ങൾ ഉത്തരമില്ലാതെ അലഞ്ഞിരുന്നു. അജാസ് എന്തിന് ഇത്‌ ചെയ്തു എന്നതിനേക്കാൾ ഏറെ അവന്റെ  സംശയം മറ്റൊന്നായിരുന്നു. താൻ ജെസീലിന്റെ വീട്ടിലേക്ക് പോകുന്നത് അജാസ് എങ്ങനെ അറിഞ്ഞു. അമിയോട് മാത്രേ താൻ ഇത്‌ പറഞ്ഞിട്ടുള്ളു.. അപ്പൊ തന്റെ ജീവിതം തകർക്കാൻ നോക്കുന്നവർ തന്റെ വീട്ടിൽ തന്നെ ഉണ്ടോ..


ഓരോന്ന് ഓർത്തു ഡ്രൈവിങ്ങിൽ കോൺസെൻട്രേഷൻ കിട്ടാതെ വന്നതും അവൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി.


" അന്നെഷിച്ചു കൊണ്ടിരിക്കുന്നത് തെറ്റായ വഴിയിലൂടെ ആണ്. നേർവഴിക്കു പോണമെങ്കിൽ ഞാൻ റമീസിൽ നിന്നും തുടങ്ങണം. അതാണ് ശെരി.. തസ്‌നി.. ഒരു ഫോൺ കാളിന്റെ രൂപത്തിലെങ്കിലും നിനക്കെന്റെ മുന്നിൽ ഒന്ന് വന്നൂടെ പെണ്ണെ.. ഞാൻ ഇവിടെ നീറുകയാണ്.. "

റിച്ചുന്റെ മിഴികൾ നിറഞ്ഞു..


എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ റിച്ചു വണ്ടി മുൻപോട്ട് എടുത്തു


അജാസ് തുടരെ തുടരെ അയിശുമാന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു. അവർ കാൾ അറ്റൻഡ് ചെയ്തില്ല


" എന്താ അവർ എടുക്കുന്നില്ലേ "

അടുത്ത് നിന്നിരുന്ന റെന ചോദിച്ചു..


" ഇല്ല. നാശം.. "


" ആഹ്. നശിക്കാൻ പോകുന്നത് നമ്മള. ചോദിക്കാതെ ഓരോന്ന് ചെയ്തു വെച്ചിട്ട് "

അതിന് അജാസ് മറുപടി ഒന്നും പറഞ്ഞില്ല


" നീ എന്ത് ധൈര്യത്തിലാ അവരെ ആ വീട്ടിലോട്ട് വിട്ടത്. അങ്ങനൊരു നാടകം സംഘടിപ്പിച്ചത്. ആ റിച്ചു എങ്ങാനും അവരെ കള്ളത്തരം കണ്ടുപിടിച്ച കുടുങ്ങുന്നത് ആദ്യം നീയായിരിക്കും. പിന്നെ എത്ത "


" ഒന്ന് നിർത്ത് റെന. മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കരുത് "


" ഇതൊക്കെ ചെയ്യും മുന്നേ ആലോചിക്കണം. നമ്മുടെ ലക്ഷ്യം തസ്നിയ.. അല്ലാതെ ജെസീൽ അല്ല. അങ്ങനൊരു സ്ത്രീയെ ചാര പണിക്ക് അങ്ങോട്ടായക്കണ്ട ഒരാവിശ്യവും ഉണ്ടായിരുന്നില്ല "


" നീ എന്തിനാ തൊട്ടതിനും പിടിച്ചതിനും ഈ നെഗറ്റീവ് അടിക്കുന്നത്.. അവരെ അങ്ങനൊരു വേഷം കെട്ടിച്ചതിന് എനിക്ക് കൃത്യമായ ഒരു പ്ലാൻ ഉണ്ട്. ജെസീലിന്റെ പിറകെ അവൻ വരരുത്. അത് തടയാൻ വേണ്ടി ചെയ്തതാ.. അല്ലാതെ അവരെ ആ വീട്ടിൽ കയറ്റി താമസിപ്പിക്കൽ ഒന്നും അല്ല എന്റെ ലക്ഷ്യം. അതിന് അവിടെ ആരും സമ്മതിക്കില്ലെന്ന് ഈ അജാസിന് നല്ലപോലെ അറിയാം. അവരെ അവിടുന്ന് ഇറക്കിവിടും. അതോടെ അവരുടെ റോൾ തീർന്നു. "


" എന്നിട്ടിപ്പോ എന്തായി. വന്നവനും ഇല്ല. നിന്നവനും ഇല്ല.. നമ്മൾ തട്ടുമ്പുറത്ത് എലിപായും പോലെ പായും വേണം "


" നമ്മളിതിന് ഇറങ്ങി തിരിക്കുമ്പോ വരാൻ പോകുന്നതെല്ലാം മുന്നിൽ കണ്ടിട്ടാ ഇറങ്ങിയത്. ലാഭവും നഷ്ടവും എല്ലാം സഹിക്കാൻ റെഡി ആയിട്ട്. അല്ലെ. പിന്നെപ്പോ എന്താ നിന്റെ പ്രശ്നം. അല്ലേലും നിനക്ക് ഇപ്പൊ എന്താ ലേ. നിന്റെ ആരും അല്ലല്ലോ "

അജാസ് റെനയെ പുച്ഛിച്ചു. റെന ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അവൻ പറഞ്ഞത്


" ഓഹോ. ഇപ്പൊ അങ്ങനെ ആണല്ലേ. അതെ എനിക്ക് ഇപ്പൊ എന്താ ഒന്നുല്ല. നിങ്ങളെന്റെ ആരുമല്ലല്ലോ. അതോണ്ടാണല്ലോ നിനക്കൊരു സഹായം വേണ്ടി വന്നപ്പോ ഞാൻ എന്റെ സഹോദരനെ മോശക്കാരനാക്കിയത്.. എല്ലാത്തിനും കൂടെ നിന്നത്. അതെ. നിങ്ങൾക്ക് എന്തായാലും എനിക്കെന്താ ലേ. ശെരി. അങ്ങനെ തന്നെ ആയിക്കോട്ടെ.  "

റെന അജാസിനോട് തട്ടിക്കയറി. അപ്പഴാണ് പറഞ്ഞു പോയതിന്റെ സീരിയസ്നെസ് അജാസിന് മനസിലായത്


" ശേ.. ഡി.. സോറി. ഞാൻ  അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. ഈ ഒരു ടെൻഷനിൽ.. സോറി. നീ അത് വിട്.  സോറി. "

അജാസ് റനയുടെ അരികിൽ ചെന്ന് അവളെ ചേർത്ത് പിടിച്ചു


" സോറി. ഇനിയൊരിക്കലും ഇങ്ങനെ ഒന്നും പറയില്ല. പ്രോമിസ്. എനിക്ക് നീയല്ലേ ഉള്ളു ഒന്ന് ഉള്ളു തുറക്കാൻ. ദേഷ്യപ്പെടാൻ.. ആശ്വസിപ്പിക്കാൻ "

അവൻ അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു


" കളിയിൽ പോലും ഇങ്ങനെ ഒന്നും പറയല്ലേ. എനിക്ക് പ്രിയപ്പെട്ടതാവോട്ട നിനക്ക് വീഴ്ച പറ്റിയപ്പോ എനിക്ക് വേദനിച്ചത്. അവളെന്റെയും കൂടി അനിയത്തിയല്ലേ.. "


" എനിക്കറിയാം..സോറി.. "

അവൻ അവളെ ആശ്വസിപ്പിച്ചു


" ഞാൻ ഒന്നുകൂടി അവർക്കൊന്നു വിളിക്കട്ടെ. "


" മ്മ്.. നിന്റെ ഉപ്പ അറിയും മുന്നേ എല്ലാം ഒതുക്കി തീർക്കാൻ നോക്ക്. ഇല്ലെങ്കി ജെസീലിന്റെ അവസ്ഥ ആവും നമുക്ക്. അങ്ങേരെ ശെരിക്ക് അറിയാലോ "

റെന അജാസിന് വാണിംഗ് നൽകി. അജാസ് അവരുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടേ ഇരുന്നു


*****************


പിറ്റേന്ന് രാവിലെ ആബിദിനോട്‌ ജോലിക്ക് പൊയ്ക്കോളാൻ പറഞ്ഞു ഉമ്മ തസ്നിയുടെ അടുത്ത് നിന്നു.


" ഗുഡ് മോർണിംഗ് "

ഡോർ നോക്ക് ചെയ്യാതെ സിതാര വാതിൽ തുറന്നു വിഷ് ചെയ്തതും മുറിയിൽ ഉള്ള ആളെ കണ്ട് അവളൊന്നു ഇളിച്ചു


" ഹ.  ഉമ്മയായിരുന്നോ. ഞാൻ ആബി ആണെന്ന് വിചാരിച്ചു "


" അതിന് നീയെതാ. നിനക്കെങ്ങനെ എന്നേ അറിയാം "


" ഉമ്മാക്ക് എന്നേ ഓർമയില്ലേ.. ഞാൻ സിതാരയാ.  ആബിന്റെ കൂടെ സ്കൂളിൽ ഒരുമിച്ച് പഠിച്ച.. "


" അല്ലാഹ്.. മ്മളെ സുബൈദന്റെ പേരക്കുട്ടി അല്ലെ.. ഇജ്ജ്. ന്റെ മോളെ ഉമ്മാക്ക് അന്നേ മനസിലാക്കാഞ്ഞിട്ട ട്ടോ. കൊറേ ആയീലെ കണ്ടട്ട്. ഇജ്ജ് പ്പോ ഡോക്ടറ"


" ആഹ് ഉമ്മ. സുഖല്ലേ ഇങ്ങക്ക് "


" അതെ. വീട്ടിൽ എല്ലാർക്കും സുഖല്ലേ മോളെ. അന്റെ കല്യാണം ഒക്കെ കയിഞ്ഞ "


" ഇല്ലുമ്മ.. പ്രാക്ടീസ് തൊടങ്ങീട്ടൊള്ളു.. ഒന്ന് സെറ്റ്ലായിട്ട് മതീന്ന് വെച്ചു. "


" മ്മ്.. അല്ല മോളെ ഈ കുട്ടിന്റെ അവസ്ഥ എന്താ. അവൻ എന്നോട് ഇതിന് മിണ്ടാൻ കഴിയില്ല.. നടക്കാൻ കഴിയില്ല ന്നൊക്കെ പറഞ്ഞു."


" മ്മ്. അവൾക്ക് തലക്ക് നല്ല പരിക്കുണ്ട്. ഡോക്ടർ പറഞ്ഞത് ആരോ ഉപദ്രവിച്ചിട്ടുണ്ട് ന്നാ. നെറ്റിയിലെ മുറിവ് നല്ല ഇൻഫെക്ഷൻ ആയിട്ടുണ്ടായിരുന്നു. പിന്നെ കവിളത്ത് അടി കിട്ടിയ പാടൊക്കെ ഉണ്ടായിരുന്നു. പിന്നെ ആബിന്റെ വണ്ടി ഇടിച്ചപ്പോ തെറിച്ചു വീണതിൽ പുറം ഭാഗത്തും മുറിവ് ഉണ്ട്. അത് കാരണ ശരീരത്തിന് തളർച്ച വന്നത്. കൂടെ സംസാര ശേഷിയും നഷ്ടപ്പെട്ടു.. "


" അതിപ്പോ ഈ കുട്ടി മുന്നേ സംസാരിച്ചിരുന്നോ എന്ന് നമുക്ക് അറിയില്ലല്ലോ "

ഉമ്മ സംശയം ഉന്നയിച്ചു


" അത് പിന്നെ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽക്ക് കൊണ്ടുപോകുന്നതിനിടയിൽ വേദന കൊണ്ട് ഉമ്മ ന്ന് വിളിച്ചിരുന്നു ന്ന ഞാൻ ചോയ്ച്ചപ്പോ ആബി പറഞ്ഞത് "


" അപ്പൊ ഈ മോള് ഒരിക്കലും എണീക്കില്ലേ "


" തലയുടെ അകത്തെ കാര്യമല്ലേ ഉമ്മ.. ഈ കുട്ടിക്ക് ഭാഗ്യം ഉണ്ടെങ്കി റബ്ബ് വിധിച്ച എല്ലാം ശെരിയാക്കാവുന്നതല്ലേ ഉള്ളു "


" മ്മ് പാവം "


" പിന്നെ ഉമ്മ.. ആബി ഇവളെ വീട്ടിലേക്ക് കൊണ്ടുപോകാണെന്ന പറഞ്ഞത്. അതെന്തോ എനിക്ക് നല്ലതായിട്ട് തോന്നുന്നില്ല. അവളുടെ എല്ലാ കാര്യങ്ങളും അവനെ കൊണ്ട് ചെയ്ത് കൊടുക്കാൻ പറ്റുമോ. അതോണ്ട് വേറെ ഒരു ചെറിയ റൂം വാടകക്ക് എടുത്തു ഒരു ആയയെ വെച്ചു നോക്കുന്നതല്ലേ നല്ലത്. ഇല്ലെങ്കിൽ വരുന്നവരോടും പോകുന്നവരോടും സമാധാനം പറയേണ്ടി വരില്ലേ "


" അത് മോള് പറഞ്ഞത് ശെരിയാ.. എല്ലാം ഇപ്പൊ അവനെ കൊണ്ട് ചെയ്തു കൊടുക്കാൻ പറ്റില്ലല്ലോ. പക്ഷെ അവൻ മാത്രല്ലല്ലോ ഞാനും ഇല്ലേ അവിടെ "


" ഉമ്മയോ. ഉമ്മാക്ക് എങ്ങനെ ഒറ്റക്ക് "

സിതാര വീണ്ടും ചോദ്യം എടുത്തിട്ടു


" എന്റെ മോളാണെങ്കി ഞാൻ നോക്കുലേ.. അതുമല്ല. ആ കുട്ടിന്റെ ഉമ്മ ഉണ്ടെങ്കി ആർക്കും വേണ്ടാത്ത അനാഥയെ പോലെ അവളെ ആരെയെങ്കിലും നോക്കാൻ ഏല്പിക്കുമോ "


" എന്നാലും ഉമ്മ. ആരാ എന്താ എന്നറിയാതെ"


" ഒരു കുഴപ്പവും ഇല്ല.. എത്ര ആയാലും അതൊരു പെൺകുട്ടിയാണ്. ഞാൻ എന്തായാലും ഒരു പെൺകുഞ് ഇല്ലാത്ത വിഷമതിലായിരുന്നു. ഇപ്പൊ ഇന്ക് ഒരു മോളെ കിട്ടിയല്ലോ. അല്ലെ "

തസ്നിയുടെ അരികിലായി ഇരുന്ന് കൊണ്ട് ഉമ്മ തസ്നിയോട് ചോദിച്ചു


മറുപടി ആയി അവൾ ഒരിറ്റു കണ്ണീർ നൽകി. ഒരുവേള സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. അല്ലെങ്കി ആ കൈകളൊന്ന് ചലിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവൾ ആ പൊന്നുമ്മയെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞേനെ..


" ഞാൻ  എന്റെ അഭിപ്രായം പറഞ്ഞു ന്നൊള്ളു ട്ടോ ഉമ്മ.. "

അപ്പോഴേക്കും നഴ്സ് ഇൻജെക്ഷനുമായി വന്നിരുന്നു.


" സിതാര മോളെ.. ഇവിടുന്ന് എന്നാ പോകാൻ പറ്റ "

ഉമ്മ ചോദിച്ചു


" ഡോക്ടർ ഒന്നും പറഞ്ഞില്ല ഉമ്മ. ഒരാഴ്ച കൂടി എന്തായാലും കിടക്കേണ്ടി വരും. അതിനിടയിൽ എന്തെങ്കിലും മാറ്റമുണ്ടാകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം "

അതും പറഞ്ഞു സിതാര പോയി. തലക്ക് മുകളിലായി കറങ്ങുന്ന ഫാനിലേക്ക് നോക്കി തസ്‌നി ഒരേ കിടപ്പ് കിടന്നു


********************


രാവിലെ റിച്ചു ഒരുങ്ങി ഇറങ്ങുന്നത് കണ്ടിട്ടാണ് സുമയ്യ വന്നത്.


" നീ ഇതെങ്ങോട്ടാ.. അതിരാവിലെ. "


" എനിക്കൊരാളെ കാണാൻ ഉണ്ട്. പിന്നെ ഒന്നുരണ്ടിടങ്ങളിൽ പോകാൻ ഉണ്ട്. രണ്ട് ദിവസം കഴിഞ്ഞേ വരു"

റിച്ചു പറഞ്ഞു


" എവിടെപ്പോകാ ഇക്കാക്ക.. ഞാൻ വരണോ"

അമി കൂടി അങ്ങോട്ടെത്തി


" വേണ്ടടാ.. ഉപ്പ ഇല്ലാത്തതല്ലേ..നീ പോന്നാ ഇവിടെ ആരാ "


" ആ പിന്നെ ഇയ്യ് ബാത്‌റൂമിൽ ആയിരിക്കുമ്പോ അന്റെ ഫോണിലേക്ക് പ്രിൻസിപ്പൽ വിളിച്ചിരുന്നു. ജോലിക്ക് വരുന്നതിനെ പറ്റി ചോദിക്കാൻ. നീ വന്നട്ട് വിളിക്കാൻ പറയാം എന്നുപറഞ്ഞു വെച്ചു "


" ആഹ്. മൂപ്പരെ കാണാൻ തന്നെയാ പോകുന്നത്. ഒരു ലോങ്ങ്‌ ലീവ് എടുക്കണം. ഈ മൈൻഡ് വെച് പിള്ളേരെ പഠിപ്പിച്ച ശെരിയാവില്ല"

സുമയ്യ ഒത്തിരി ചോദിച്ചെങ്കിലും അവൻ പറഞ്ഞില്ല.


അവിടെ നിന്നും അവൻ നേരെ ചെന്നത് പ്രിൻസിയുടെ വീട്ടിലോട്ടായിരുന്നു. ആളുകളോട് ചോദിച്ചറിഞ്ഞു വീട് കണ്ടുപിടിച്ചു. തന്നെ ഒരു മുന്നറിയിപ്പും ഇല്ലാതെ കണ്ടപ്പോ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഞെട്ടലുണ്ടായിരുന്നു.


" ആഹ്. റിസ്‌വാൻ. വരു. ഇതെന്താ ഇവിടെ. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല "

അദ്ദേഹം റിച്ചുനെ സ്വീകരിച്ചിരുത്തി..


" ചിപ്പു.. രണ്ട് ചായ "

പ്രിൻസി റിച്ചൂന് അഭിമുഖമായി ഇരുന്നു.


" സാർ. ഞാൻ ഒരു ലോങ്ങ്‌ ലീവ് എടുക്കാണ്. സൊ ആ ഗ്യാപ്പിൽ സാറിന് വേറെ ആരെയെങ്കിലും അപ്പോയിന്റ് ചെയ്യണേൽ ചെയ്യാം. എന്റെ കാര്യങ്ങൾ ഒക്കെ സാറിനറിയാലോ "


" മ്മ്.. തസ്നിയ.  ഒരു വിവരവും ഇല്ലേ "


" ഇല്ല. ബോഡി കിട്ടാത്തോണ്ട് മരിച്ചിട്ടില്ല എന്ന് ആശ്വസിക്കുകയാ ഞാൻ. "


" എല്ലാം ശെരിയാകുമെടോ.. താൻ ധൈര്യായിട്ടിരിക്ക്.. "

അപ്പോഴേക്കും ചായ എത്തിയിരുന്നു


" ഇതെന്റെ മോളാട്ടോ. ണയൻത്തിൽ പഠിക്ക"

പ്രിൻസി അവളെ പരിചയപ്പെടുത്തി


" എനിക്കറിയാം "

ചിപ്പു എടുത്ത വായിൽ മറുപടി പറഞ്ഞു


" എന്നെയോ. എങ്ങനെ അറിയാം.. "

റിച്ചു അത്ഭുതത്തോടെ ചോദിച്ചു


" ഒരു മീനാക്ഷിയെ അറിയൂവോ "


" ആഹ്. എന്റെ സ്റ്റുഡന്റ.. എന്തെ "


" മീനുചേച്ചിന്റെ അനിയത്തി എന്റെ ക്ലാസില. മീനുചേച്ചിക്ക് അനിയത്തിയോട് ആകെ ഈ മാഷിന്റെ കഥ പറയാനെ നേരമുള്ളൂ. അത് കേട്ട് കേട്ട് എനിക്കും മാഷിനെ അറിയാം. ഫോട്ടോ ഒക്കെ കാണിച്ചു തന്നിട്ടുണ്ട് "

അവൾ പറഞ്ഞത് പ്രിൻസിയുടെ മുന്നിലിരുന്ന് കേട്ട ചടപ്പ് റിച്ചുന്റെ മുഖത്തുണ്ടായിരുന്നു. 


" ഇപ്പഴത്തെ പിള്ളേരെക്കെ വേറെ സൈസാഡോ.. അവർ എന്ത് ചിന്തിക്കും എന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. താൻ ചായ കുടിക്ക് "

റിച്ചു ഒന്ന് ചിരിച്ചു ചായ കുടിച്ചു

ചിപ്പു ചായ ഗ്ലാസ് വാങ്ങി അകത്തേക്ക് പോയി 


" സാർ. വേറെ ഒരു കാര്യത്തിനും കൂടി ആണ് ഞാൻ വന്നത്. ഞാൻ ഇന്നലെ ജസീലിന്റെ വീട്ടിൽ പോയിരുന്നു. അവന്റെ ഉമ്മാനെ കാണാൻ.. അപ്പൊ അവരെ സാർ കൂട്ടിക്കൊണ്ട് വന്നെന്ന് പറഞ്ഞു "


" മ്മ്.. ഒറ്റക്കിടാൻ തോന്നിയില്ല. താൻ വാ "

പ്രിൻസി അവനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ ഒരു മുറിയിൽ ജെസീലിന്റെ ഉമ്മ ഉണ്ടായിരുന്നു. ഒപ്പം ചിപ്പുവും. അൽപ്പ നേരം അവിടെ നിന്നു റിച്ചു പുറത്തേക്കിറങ്ങി.


" ഇത്ര കാലം ഇവരെ എന്താ.. "

റിച്ചു ചോദ്യം മുഴുവൻ ആക്കാതെ നിർത്തി


" എന്റെയും അവളുടെയും അറേഞ്ച് മാര്യേജ് ആയിരുന്നു. കല്യാണത്തിന് മുന്നേ അവൾക്കൊരു റിലേഷൻ ഉണ്ടായിരുന്നു. അതൊക്കെ എന്നോട് പറഞ്ഞിട്ട് തന്നെയാ ഞങ്ങൾ ജീവിച്ചു തുടങ്ങിയത്. സ്നേഹനിധിയായ ഭാര്യയായിരുന്നു അവൾ. ഒരു പൊന്നുമോനെയും തന്നു. ജെസീൽ. അവന് നാലുവയസുള്ളപ്പോ അവൾ വീണ്ടും ഗർഭിണി ആയി. ആ ഒരു ടൈമിൽ അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഒക്കെ ഉണ്ടായി. സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ.  കാര്യം ചോദിച്ച പറയില്ല.


എപ്പഴും ടെൻഷൻ. കരച്ചിൽ. അതിന്റെ ഒക്കെ ആഫ്റ്റർ എഫക്ട് ആയി അവൾ മാസം തികയാതെ പ്രസവിച്ചു. ഒരു പെൺകുഞ്. മാലാഖ പോലൊരു കുട്ടി. അന്ന് അവളുടെ ആരോഗ്യ പ്രേശ്നങ്ങൾ ഒക്കെ കാരണം ഞങ്ങൾ കൊറേ ഹോസ്പിറ്റലിൽ ചിലവിട്ടു. അന്നേരം ജെസീൽ എന്റെ ഉമ്മന്റേം ഉപ്പാന്റേം കൂടെ ആയിരുന്നു.


ജീവിതത്തിലേക്ക് ഇനി ഒരു തിരികെ വരവില്ലെന്ന് അവൾ ഉറപ്പിച്ചിരുന്നു. അത്രക്ക് മോശമായിരുന്നു അവളുടെ അവസ്ഥ. അതോണ്ടായിരിക്കും അവിടെ വെച്ച് അവൾ

എന്നോട് ഒരു കാര്യം പറഞ്ഞു. ആ മോള് എന്റെ അല്ലെന്ന് "

പ്രിൻസിയുടെ ശബ്ദം ഇടറി. റിച്ചു ഒരു കൊച്ചുകുഞ്ഞ് കഥകേൾക്കും പോലെ അയാളെത്തന്നെ നോക്കി


" അവളുടെ പഴയ കാമുകൻ സമ്മാനിച്ചതാണെന്ന്.. കേട്ടപ്പോ ലോകം അവസാനിച്ചെങ്കിൽ എന്ന് തോന്നിപോയി. എന്തോ ദേഷ്യായിരുന്നു പിന്നെ എനിക്കവളോട്. എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നിട്ടും.. "

പ്രിൻസി പറഞ്ഞു നിർത്തി


" അത് കേട്ട ഷോക്കിൽ പിന്നെ ആ മോളെ പോലും നോക്കാതെ ഞാൻ ഇറങ്ങി പോന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോ ഹോസ്പിറ്റലിൽ നിന്നും കാൾ വന്നു. അവരുടെ കുഞ്ഞിനെ ആരോ കൊണ്ടുപോയെന്നും ആ ഷോക്കിൽ ഭാര്യ തളർന്നു വീണെന്നും പറഞ്. അതിന് ശേഷം അവൾ ആ കിടക്ക വിട്ട് എണീറ്റിട്ടില്ല. അവളോടുള്ള ദേഷ്യം കാരണം ഒരു സ്ത്രീയെ അവളെ നോക്കാൻ നിർത്തി ഞാൻ അവിടുന്ന് ഇറങ്ങി.


ജെസീലിനെ കാണാൻ ഇടക്ക് വരും. അപ്പൊ അവൻ ചോദിക്കും വാവ എവിടെന്നു. അപ്പൊ ഞാൻ അവനോട് പറഞ്ഞു വാവ മരിച്ചു പോയി ന്നൊക്കെ. കുഞ്ഞല്ലേ. അതിന്റെ മനസിൽ അത് പതിഞ്ഞു. ആ ഒരു സങ്കടം മോന്ക് ഉമ്മാനോടുള്ള സ്നേഹം കൂട്ടി. വലുതായപ്പോ ഉപ്പ ഉമ്മാനെ ഉപേക്ഷിച്ചതാണെന്ന് തിരിച്ചറിഞ്ഞു. അപ്പൊ ഉപ്പാനോട് ദേഷ്യമായി. "

റിച്ചു എല്ലാം കേട്ട് നെടുവീർപ്പിട്ടു


" ഞാൻ അറിഞ്ഞത് വെച്ച് അവന് അവന്റെ ഉമ്മനോടും ദേഷ്യമായിരുന്നു. "


" അങ്ങനെ വരാൻ വഴിയില്ല. അവന്റെ ദുഖങ്ങളും സന്തോഷങ്ങളും ഒക്കെ ഇറക്കി വെക്കുന്നത് അവൾക്ക് മുന്നിലാണ്. അവനിങ്ങനെ ഒന്നുമായിരുന്നില്ല. എന്താ പറ്റിയതെന്ന് ചോദിക്കാൻ എനിക്കും അവകാശമില്ലായിരുന്നു. അവർക്കൊന്നു മിണ്ടാൻ കഴിഞ്ഞിരുന്നേൽ അവൾ തന്നെ പറഞ്ഞേനെ.. അവളെ മോന്ക് എന്താ സംഭവിച്ചതെന്ന്.  ജെസീൽ പോയപ്പോ ഒറ്റക്കാക്കാൻ തോന്നിയില്ല. ഇവിടെ മോളും ഞാനും മാത്രേ ഉള്ളു. ആ ഉമ്മാനെ ഇങ്ങോട്ട് കൊണ്ടുവന്നാലോ പപ്പാ ന്ന് ചോദിച്ചപ്പോ വേണ്ടെന്ന് പറയാൻ എനിക്ക് തോന്നിയില്ല. "


" അപ്പൊ ഈ കുട്ടിയുടെ ഉമ്മ "


" അവൾ. ഇവളെ എന്നേ ഏല്പിച്ചു ഒരു സുപ്രഭാതത്തിൽ അവളും.. "

പിന്നെ കൂടുതൽ ചോദിക്കാനും പറയാനും അവൻ നിന്നില്ല.


ഏതൊക്കെ രൂപത്തിലാണ് വിധി ഓരോരുത്തരുടെ ജീവിതത്തിൽ വേഷങ്ങൾ കെട്ടിയാടുന്നത്. രംഗബോധമില്ലാത്ത കോമാളി ആയി വരുന്ന മരണത്തിന്റെ രൂപത്തിൽ.. സ്നേഹിച്ചു ജീവിക്കുന്നവർക്കിടയിൽ വിള്ളലുണ്ടാക്കി കൊണ്ട്... സ്നേഹിക്കും മുന്നേ കയ്യകലത്തിൽ നഷ്ടപ്പെടുത്തി കൊണ്ട്..


റിച്ചു അവിടെ നിന്നും നേരെ പോയത് റമിയെ അടക്കം ചെയ്തിരുന്ന സ്ഥലത്തേക്കായിരുന്നു. ഒത്തിരി നേരത്തെ യാത്രക്ക് ശേഷം അവൻ ആ ഖബ്ർസ്ഥാനു മുന്നിലെത്തി. നിലത്തുവീണു കിടക്കുന്ന ഉണക്കം തട്ടിയ മൈലാഞ്ചി ഇലകൾ ഞെരിച്ചു കൊണ്ട് അവൻ റമിക്ക് മുന്നിലെത്തി


" നിന്നെ സ്നേഹിച്ചതിന്റെ പേരിൽ ജീവിക്കാൻ അവകാശം നിഷേധിച്ച ഒരുവളെ രക്ഷിക്കാൻ ഉള്ള തത്രപ്പാടിലാണ്. എല്ലാത്തിന്റെയും തുടക്കം നിന്നിൽ നിന്നായിരുന്നില്ലേ.. എന്റെയും തുടക്കം ഞാൻ ഇവിടുന്ന് കുറിക്കാണ്. ഇനി ഒരു വരവുണ്ടെങ്കിൽ അന്ന് എൻറെ കൂടെ തസ്നിയുമുണ്ടാവും. "


ഒരു യാസീൻ റമിക്കായി നൽകി അവന്റെ മീസാൻ കല്ലിൽ കൊത്തിയ അഡ്രസ്സും കുറിച്ചെടുത്തു റിച്ചു യാത്ര തുടങ്ങി


ആബി ജോലി കഴിഞ്ഞു വരുന്ന വരെ ഉമ്മ തസ്നിക്ക് കൂട്ടിരുന്നു. അവൾക്ക് കഴിക്കാൻ കൊടുത്തും അവളോട് സംസാരിച്ചിരുന്നും അവർ അവിടെ കഴിച്ചു കൂട്ടി. ഒരു ഉമ്മ മോളെ നോക്കുന്ന ഭദ്രതയോടെ അവർ അവളെ നോക്കി. വൈകുന്നേരം ആയപ്പോ ആബി വന്നു. രാത്രിക്കുള്ള ഫുഡും ഉണ്ടായിരുന്നു


" അപ്പൊ ന്നാ ഉമ്മ പോരെ. ഞാൻ ആക്കി തരാം "

ആബിദ്


"അപ്പൊ ഇവളുടെ അടുത്താരാ "

ഉമ്മ ചോദിച്ചു


" അവളെ സിതാര ശ്രേദ്ധിച്ചോളും. പിന്നെ സിസ്റ്റർമാരൊക്കെ ഉണ്ടല്ലോ. "

ഉമ്മ മനസില്ല മനസോടെ ഹോസ്പിറ്റലിൽ നിന്നും പോന്നു. ഉമ്മാനെ വീട്ടിലാക്കി അവൻ തിരികെ ഹോസ്പിറ്റലിലേക്ക് തന്നെ വിട്ടു. അവിടെ അവളുടെ അരികിലായി ഇരുന്നു


" ഡോ.. തനിക്ക് ഇങ്ങനെ കിടന്നിട്ട് ബോറടിക്കുന്നില്ലേ.. "

അവൻ അവളോടായി ചോദിച്ചു


" ഞാൻ അന്ന് ഒന്ന് ശ്രേദ്ധിച്ചിരുന്നെങ്കിൽ തനിക്ക് ഇപ്പം ഇങ്ങനൊരു ഗതി വരില്ലായിരുന്നു അല്ലെ. സോറി ട്ടോ. ആഹ്. നമ്മളിത് വരെ പരിചയപ്പെട്ടില്ലല്ലോ. ഞാൻ ആബിദ്. സൈനുൽ ആബിദ് ഇബ്രാഹിം. ഇവിടെ അടുത്തൊരു കമ്പനിയില ജോലി. ഇത്ര നേരം ഇവിടേ ഉണ്ടായിരുന്നത് ഇന്റെ ഉമ്മയ. ഇനിക്ക് ഉമ്മ മാത്രേ ള്ളൂ. ഉമ്മാക്ക് ഞാനും. എന്റെ ബെസ്റ്റ് ഫ്രണ്ട് ഉമ്മയാട്ടോ. അതിന്റെ കുരുത്തക്കേടും ഉണ്ട് "

എല്ലാം കേട്ട് കിടക്കുന്ന തസ്‌നിയോട് ആബിദ് എന്തെന്നില്ലാതെ ഓരോന്ന് സംസാരിച്ചോണ്ടിരുന്നു.


" നാളെ തന്നെ ആരെങ്കിലും അന്നെഷിച്ചു വന്ന ഞാൻ ആണ് തന്നെ ഈ അവസ്ഥയിലാക്കിയത് ന്ന് മാത്രം പറഞ്ഞേക്കരുത് ട്ടോ.. പിന്നെ മരിക്കുവോളം സമാധാനം കിട്ടില്ല "


" അപ്പൊ ഇവളെ ഇതുപോലെ ജീവിതകാലം മുഴുവൻ കൊണ്ടുനടക്കേണ്ടി വന്നാലോ.. ആരും അന്നെഷിച്ചു വരാതെ "

അവന്റെ വർത്താനം കേട്ട് കൊണ്ടുവന്ന സിതാരയുടെ മറുചോദ്യം കേട്ട് അവൻ ഒന്ന് ഞെട്ടി


" ഓഹ്.. അത് ഇജ്ജ് ഇന്നേ കളിയാക്കിയതാണെന്ന് ഇന്ക് മനസിലായി. അങ്ങനെ വന്നാൽ... "


" വന്ന "


" ഇന്റെ മൂക്കിൽ പഞ്ഞി വെക്കുന്ന കാലം വരെ ഇവളെ ഞാൻ നോക്കും. അത്ര തന്നെ "


" ഉയ്യോ. എന്തൊരു ഡയലോഗ്.. ഇന്ക് രോമാഞ്ചിഫിക്കേഷൻ വരുന്നു. ദേ നോക്കിയേ "

സിതാര വീണ്ടും അവനെ കളിയാക്കി


" പോടീ പോടീ "


" പൊന്നു മോളെ. ഇവൻ ചെലപ്പോ ഏറ്റെടുത്തുന്നൊക്കെ വരുട്ടോ.. എട്ടിൽ പഠിക്കുമ്പോ.. ഞങ്ങളെ പഠിപ്പിച്ചിരുന്ന ടീച്ചർ ഡിവോഴ്സ് ആയെന്ന് കേട്ടിട്ട് അവരോട് പോയിട്ട് ടീച്ചറെ ഞാൻ നോക്കിക്കോളാം ന്ന് പറഞ്ഞ ആളാ "


" അതേടി.. ഞാൻ ഒരു വിശാല മനസിന്റെ ഉടമയാണ്.. ന്തേയ്‌ അനക്ക് സംശയം ണ്ടോ "


" ഇല്ലേയ്. അത് ഇയ്യ് പണ്ടേ തെളിയിച്ചതാണല്ലോ. അതോണ്ടല്ലേ വല്ലവനും വലിച്ചിട്ട ബീഡിയുടെ ബാക്കി അവരെ പൈസ പോകൂലേന്നും പറഞ്ഞു നീ എടുത്തു വലിച്ചത്. അങ്ങനെ അല്ലേടാ നിനക്ക് ബീഡിക്കുറ്റി ന്ന് പേര് വന്നത് "

സിതാര പറഞ്ഞത് കേട്ട് ആബി തസ്നിയെ നോക്കി ഇളിഞ്ഞ ചിരി പാസാക്കി


" ഈ കുരിപ്പ് മനുഷ്യനെ നാറ്റിക്കും. അൽപ്പം വെയ്റ്റ് ഒക്കെ ഇട്ട് നിക്കുവായിരുന്നു. ഇനി നീ ഇവിടെ നിന്നാലേ എന്റെ ഹിസ്റ്ററി മൊത്തം വിളമ്പും. പൊയ്ക്കോ പൊയ്ക്കോ. ഇവിടെത്തെ കെയർ ടേക്കർ ഞാൻ ആണ്.. പോയെ പോയെ "

അവൻ അവളെ റൂമിനു പുറത്തേക്കിറക്കി


" ഡാ. നീ ഇങ്ങനെ ഇവളെ അടുത്തിരുന്ന നിനക്ക് നാളെ പെണ്ണുകിട്ടൂല ട്ടോ "


" അങ്ങനെ വന്ന നീ എന്നേ അങ്ങ് കെട്ടിയ മതി "

സിതാരയോട് അവൻ പറഞ്ഞു മറുപടി കേട്ട് തസ്‌നി അബ്സെറ്റ് ആയി. റമിയുടെ മുഖം അവളിലേക്ക് ഓടിയെത്തി.


പെൺകുട്ടികളെ അനാവശ്യമായി തോന്ടേം നോക്കേം ഒക്കെ ചെയ്യുന്ന ആളുകളോട്  പോയി വഴക്കുണ്ടാക്കുന്നത് റമിയുടെ ഒരു സ്വഭാവമായിരുന്നു. എന്തിനാ ഇതിലൊക്കെ ഇടപെടുന്നെ എന്ന് ചോദിച്ച എന്റെ പെങ്ങളാണെൽ ഞാൻ ചോദിക്കിലെ എന്നും പറഞ്ഞു ചോദിച്ചയാളുടെ വായടപ്പിക്കും. അങ്ങനെ ഒരിക്കൽ കോഫീ ഷോപ്പിൽ വെച് തസ്നിയുടെ ദേഹത്തു മുട്ടിയവരോട് അവൻ തട്ടി കയറി. ചെറിയ തരത്തിൽ ഇഷ്യൂ ആയി.


അവിടുന്ന് ഒരുവിധത്തിലായിരുന്നു തസ്‌നി അവനെ പിടിച്ചോണ്ട് വന്നത്. അന്ന് അവൾ അവനോട് പറഞ്ഞു. ഇങ്ങനെ പോയ നാളെ കല്യാണം കൈക്കുമ്പോ പെണ്ണ് വീട്ടുകാരെ എൻക്യുയറി ലിസ്റ്റിൽ ഇജ്ജ് ഒരു ഗുണ്ട ആയിരിക്കും.. അപ്പൊ അനക്ക് പെണ്ണ് കിട്ടില്ലെന്ന്.  അപ്പൊ അവൻ അവളോട് മറുപടി ആയി പറഞ്ഞു


" അങ്ങനെ വന്ന നീ എന്നേ അങ്ങ് കെട്ടിയ മതി "

ഒരു ഇടിമുഴക്കം പോലെ ആയിരുന്നു ആബിദിന്റെ മറുപടി അവളുടെ ഉള്ളിൽ കൊണ്ടത്. തന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ് റമി. മരിച്ചു മണ്ണോടു ചെർന്നാലും അവൻ അവളുടെ ഉള്ളിന്റെ ഉള്ളിൽ ജീവിച്ചിരിക്കും


സിതാരയെ പറഞ്ഞയച്ചു ഡോർ ലോക്ക് ആക്കി അവൻ തസ്നിയുടെ നേർക്ക് തിരിഞ്ഞതും ആ കാഴ്ച കണ്ട് അവൻ പകച്ചു. അവളുടെ വലതു കൈ മുറുകെ പിടിച്ചു ബ്ലഡ്‌ സിറിഞ്ചിലൂടെ ഗ്ലൂകോസ് ട്യൂബിലേക്ക് കയറുന്നു 


" ഡോ.. "

അവന്റെ വിളിയിൽ അവൾ ഞെട്ടിയിരുന്നു. റമിയുടെ ഓർമകളിൽ കണ്ണടച്ച് കിടന്നിരുന്ന അവളുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു.


" അപ്പൊ തനിക്ക് തന്റെ കൈ അനക്കാൻ പറ്റുന്നുണ്ടോ. ദേ നോക്കിയേ "

അവൻ അവളുടെ കൈ എടുത്തു കാണിച്ചു.

പക്ഷെ അവന്റെ വിളിയിൽ അവൾ സ്വബോധത്തിൽ എത്തിയപ്പോഴേക്കും അവളുടെ കൈകൾ അയഞ്ഞിരുന്നു.


" അവൾ എന്താ എന്നുള്ള മട്ടിൽ അവനെ നോക്കി "


" എടൊ. ഞാൻ നോക്കുമ്പോ തന്റെ കൈ മുറുകെ പിടിച്ചിരിക്കായിരുന്നു. ദേ കണ്ടോ ബ്ലഡ്‌. താൻ കൈ ടൈറ്റാക്കിയപ്പോ ബ്ലഡ്‌ ക്ലോട്ടായതാ.."

അവൾ അവനെ തന്നെ നോക്കി


" താൻ വിഷമിക്കണ്ട. ഇപ്പൊ എനിക്ക് ഉറപ്പുണ്ട്. അധിക നാൾ ഒന്നും തനിക്ക് ഈ കിടപ്പ് കിടക്കേണ്ടി വരില്ലെടോ.. ഇപ്പോ താൻ അറിയാതെ ആണേലും ഈ കൈ അനങ്ങിയില്ലേ. പതിയെ എല്ലാം ശെരിയാവുട്ടോ "

അതെല്ലം പറയുമ്പോഴും അവന്റെ മുഖത്ത് അതിരില്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു.

അവൻ അവളുടെ അരികിൽ ഇരുന്നു. അവളുടെ കൈ എടുത്തു തന്റെ കൈക്കുള്ളിൽ വെച്ചു ബ്ലഡ്‌ വന്ന ഭാഗം മെല്ലെ ഉഴിഞ്ഞു കൊടുത്തു.

അപ്പോഴേക്കും മെഡിസിനുമായി നഴ്‌സ് വന്നിരുന്നു. അതിന്റെ സടെഷനിൽ അവൾ മയക്കെത്തെ കൂട്ട് പിടിച്ചു.


അവൾ ഉറങ്ങി എന്നുറപ്പായതും അവൻ ഡോക്ടറുടെ റൂമിലേക്ക് ചെന്നു. തസ്നിക്ക് നടന്ന ചെറിയ മാറ്റം അവൻ ഡോക്ടറോട് പറഞ്ഞു . തസ്നിയെ നോക്കുന്ന രണ്ട് ഡോക്ടെഴ്സിൽ ഒരാൾ മലയാളി ആയിരുന്നു 


" ഗുഡ്. ഇട്സ് എ ഗുഡ് സൈൻ. പെട്ടന്ന് ഇങ്ങനെ ഉണ്ടാകാൻ മാത്രം എന്തെങ്കിലും ഉണ്ടായോ. ആരെങ്കിലും കാണാൻ വരുവോ.. അല്ലെങ്കി കേൾക്കുകയോ "


" നോ ഡോക്ടർ. അങ്ങനെ ഒന്നും ഇല്ല. ബട്ട് അവൾ എന്തോ ആലോചനയിൽ ആയിരുന്നു. കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു "


" മെയ് ബി തനിക്ക് സംഭവിച്ച വല്ലതും ഓർത്തെടുക്കാൻ ശ്രമിച്ചപ്പോ ആയിരിക്കും കൈകൾ അനക്കിയത്. എനിവേ.. ഇതൊരു നല്ല തുടക്കമാണ്. കഴിയുന്നത് സ്‌ട്രെസ് കൊടുക്കാതെ കൈ അനക്കാൻ ഉള്ള പ്രചോദനം കൊടുത്തു കൊണ്ടിരിക്കണം. എന്തായാലും ആബിദ് പൊക്കൊളു. മെയിൻ ഡോക്ടറോഡ് ഞാൻ ഒന്ന് സംസാരിക്കട്ടെ "


ഡോക്ടർ മെയിൻ ഡോക്ടർക്ക് ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെച്ചതും ആബിദ് കാബിനിൽ നിന്നും ഇറങ്ങി.


" ഹെലോ സാർ.. രവി പേസ്റേ.. അന്ത പേഷ്യന്റ്ക്ക്.. "

ഡോക്ടർ സംസാരിക്കുന്നത് കേട്ടോണ്ട് തന്നെ ആബിദ് നടന്നു നീങ്ങി.


**************


റമിയുടെ നാട്ടിൽ എത്തിയ റിച്ചു അവിടെ ഒരു ലോഡ്ജിൽ റൂമെടുത്തു അവിടെ തങ്ങി. പിറ്റേന്ന് കയ്യിൽ ഉണ്ടായിരുന്ന അഡ്രെസ്സ് തപ്പി അവൻ ഇറങ്ങി. അന്നെഷിച്ചു അന്നെഷിച്ചു അവൻ റമിയുടെ വീട്ടിലെത്തി. അവിടെമാകേ കാട് പിടിച്ചു കിടക്കായിരുന്നു.  ആ വീടിന്റെ അവസ്ഥയും മോശമായിരുന്നു. ആ ഏരിയയിൽ ഒരു ഈച്ചക്കുഞ്ഞിനെ പോലും അവൻ കണ്ടില്ല. അവിടുന്ന് കുറച്ചു കൂടി നടന്നതും അകലെ ഒരു ചെറിയ തട്ടുകട കണ്ടു. അവൻ അങ്ങോട്ട് തന്നെ ലക്ഷ്യം വെച്ചു ചെന്നു


ഒരു ഗ്ലാസ്‌ ചായ വാങ്ങി ആ കടക്കാരനോട് ഓരോ വർത്താനം ചോദിച്ചോണ്ടിരുന്നു. അബുക്ക എന്നായിരുന്നു മൂപ്പരെ പേര്.


" ഈ അഡ്രെസ്സ് ആ വീടല്ലേ. "

അബൂക്ക റിച്ചുന്റെ കയ്യിൽ നിന്നും അഡ്രെസ്സ് വാങ്ങി നോക്കി.


" അതെ.  ഇങ്ങള് ഓലെ അന്നെഷിച്ചു വന്നതാ "

അബൂക ചോദിച്ചു


" ആരാ അബു അത്. "

തൊട്ടടുത്തു ചായ കുടിച്ചോണ്ടിരിക്കുന്നാ ഒരാൾ റിച്ചുനെ നോക്കികൊണ്ട് ചോദിച്ചു


" അത് മ്മളെ റമീസ് ന്റെ വീട് അന്നെഷിച്ചു വന്നത"


" ഏത്.. മറ്റേ അറ്റാക്ക് വന്ന് ചത്ത ചെക്കന്റെ "

അയാളുടെ ആ മറുപടി അബൂക്കക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു. അബൂക്കാന്റെ മുഖം മാറി


" തളച്ച ചായ അന്റെ അണ്ണാക്കിൽ പാരും ട്ടോ ഞാൻ. പിന്നെ പട്ടിയോ പൂച്ചേ ഒക്കെ ആണല്ലോ ചാകാൻ. വാണ്ട ഇജ്ജ്.. "

അബൂക്ക ഒന്നടങ്ങി


" അതൊരു പാവം കൊച്ചായിരുന്നു. എല്ലാരേം ഭയങ്കര കാര്യമാ. ഒരാളും ഓനെ പറ്റി മോശം പറയില്ല. പെട്ടന്ന് മരിച്ചുപോയപ്പോ ഒരു എടങ്ങേറ് ആയിരുന്നു   പാവം. "


" അപ്പൊ ഇപ്പൊ അവിടെ ആരും ഇല്ലേ. അവന്റെ ഉമ്മ. അനിയത്തി "


" മകൻ പോയ വിഷമത്തിൽ ആ സ്ത്രീ അധികമൊന്നും ജീവിച്ചില്ലന്നെ. ചങ്ക് പൊട്ടി മരിക്കാന്നൊക്കെ പറയില്ലേ. അവർക്ക് ആകെ ഉണ്ടായിരുന്ന നെടുംതൂണായിരുന്നു. അവരും മരിച്ചപ്പോ ആ പെൺകൊച്ചു ഒറ്റക്കായി. ആ പയ്യന്റെ ചികിത്സക്കും മറ്റുമായിട്ട് കൊറേ ആൾക്കാരെ കയ്യിന്ന് കടം വാങ്ങിയിരുന്നു. തള്ളേം മോനേം പോയപ്പോ എല്ലാരും ആ കൊച്ചിന്റെ അടുത്തൊട്ടായി ചോദ്യവും പറച്ചിലും ഒക്കെ. എത്ര ആയാലും പെൺകുട്ടി അല്ലെ. അതിന്റെ ഒരു കൊത്തിപ്പറിക്കൽ ഇല്ലാതിരിക്കുമോ. അവസാനം റമീസിന്റെ അടുത്ത ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. അവൻ ആ കൊച്ചിനെ അങ്ങ് കെട്ടി.. പിന്നെ അവരെങ്ങോട്ട് പോയെന്ന് അറിയില്ല "


" അവൻ ആരാ. ഇവിടെ ഉള്ളതാണോ "


" ഇവിടെത്തെ പള്ളിയിൽ വളർന്നുണ്ടായതാ. പോലീസിൽ ഒക്കെ ആണെന്ന് പറയണത് കേട്ടു ഇപ്പൊ. ആ പെങ്കൊച്ചിനെ കെട്ടികൊണ്ട് പോയിട്ട് പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല "

പോലീസെന്ന് കേട്ടതും റിച്ചു ഫോണിലുള്ള അജാസിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു


" ഇയാളാണോ.. "


" ആ ഈ മോൻ തന്നെ. ഇവനൊരു പേരുണ്ടായിരുന്നല്ലോ.  എന്താപ്പോ അത്. ആ അജാസ്. അജാസെന്നെ. റമീയും അജാസും റെന മോളും. പിന്നെ ഒരു പെൺകൊച്ചുകൂടി ഉണ്ടായിരുന്നു.. അജാസിന്റെ അനിയത്തി. അവളെ പേര് ഇന്ക് ഓർമയില്ല. "


" അജാസിന്റെ വീട് അറിയോ.. കുടുംബം "


" അതിനു കുടുംബം ഒന്നും ഇല്ല. ഒരിക്കെ ഈ പള്ളിയുടെ മുറ്റത്തുന്ന് ഖത്തീബ് ഉസ്താദിന് കിട്ടിയതാ അവനെ. പിന്നെ ഉസ്താദ് എടുത്തു വളർത്തി. പത്തു പതിനഞ്ച് വയസ് വരെ മൂപ്പരെ കൂടെ ആയിരുന്നു. പള്ളി അടിച്ചുവരലും വൃത്തി ആക്കലും ഒക്കെ ആയിട്ട്. "


" അപ്പൊ അനിയത്തി ഉണ്ടായിരുന്നു ന്ന് പറഞ്ഞതൊ "


" ആഹ്. അവൻ പഠിച്ചിരുന്ന സ്കൂളിൽ ആ മോളെ കാണാൻ ഇടയ്ക്കിടെ വരുന്ന അവളെ ഉപ്പ അവനെ ഏറ്റെടുത്തു. പിന്നെ അയാൾ അവന് ഉപ്പയായി. അവൾ അനിയത്തിയും. പിന്നെ അവൻ അനാഥനാണെന്ന് ആർക്കും തോന്നീട്ടില്ല. "


" ആരാ അയാളെന്ന് അറിയോ "


" ഏയ്‌. നമുക്ക് എല്ലാരും നമ്മടെ മക്കൾ പോലെ അല്ലെ. അവർ സന്തോഷായിട്ട് ഇരിക്കണം. അതിന് ആര് കാരണമായാലും നമ്മുക്ക് സന്തോഷമല്ലേ.. അതോണ്ട് അയാൾ ആരാ എന്താ എന്നൊന്നും ആരും അന്നെഷിച്ചിട്ടില്ല. ഇവിടുന്ന് കുറച്ചു മാറി അവർക്കൊരു വീടുണ്ടായിരുന്നു. അവിടെ വെച്ചു അജാസിന്റെ പെങ്ങളൂട്ടിക്ക് ഒരു അപകടം പറ്റി. അതിനിടക്കായിരുന്നു റമീസിന്റെ മരണം. അങ്ങനെ റെന മോളെ കൂട്ടി എല്ലാരും കൂടി ഇവിടന്ന് പോകായിരുന്നു"


അബൂക്കാന്റെ അടുത്ത് നിന്നും ആ വീടിനെ പറ്റി ചോദിച്ചറിഞ്ഞു റിച്ചു അവിടെ നിന്നും മടങ്ങി. റിച്ചുന്റെ മനസ് മൊത്തം അബൂക്ക പറഞ്ഞ കാര്യങ്ങളായിരിന്നു.


" അപ്പൊ അന്ന് അയിശുമ്മ പറഞ്ഞ യതീംക്കുട്ടിയുടെ കഥ അജാസിന്റെ സ്വന്തം കഥയായിരിക്കുമോ. അപ്പൊ ജെസ്‌ല.. അജാസിന്റെ ജീവിതത്തിൽ ശെരിക്കും ഉള്ള കഥാപാത്രം ആയിരിക്കുമോ.. ആരായിരിക്കും അജാസിന്റെ ആ ഉപ്പ.. ഒരു പക്ഷെ എൻറെ ചോദ്യങ്ങൾക്കുള്ള ഉത്തരം ആ വീട്ടിൽ ഉണ്ടാവുമായിരിക്കും.. "


റിച്ചു തിരികെ റൂമിൽ എത്തുമ്പോ നേരം വൈകിയിരുന്നു. അവൻ റൂം വെക്കേറ്റ് ചെയ്തു ആ വീട് തപ്പി ഇറങ്ങി..


****************


അജാസും റെനയും അയിശുമാന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയതിനെ തുടർന്ന് ആകെ ടെൻഷൻ അടിച്ചിരിക്കായിരുന്നു. അതിനിടയിൽ അവർ അജാസിനെ ഇങ്ങോട്ട് വിളിച്ചു


" എന്റെ സാറേ എന്നോട് ക്ഷമിക്കണം. ആ കൊച്ചൻ എല്ലാം മനസിലാക്കി. എന്നേ കൊല്ലാതെ വിട്ടത് എന്റെ ഭാഗ്യം. ഇനീ എന്നേ വിളിക്കരുത്. ഇതിന്റെ പേരിൽ എനിക്കോ എന്റെ മോനോ ഒരു ഭീഷണി ആയിട്ട് നിങ്ങൾ വരരുത്. കാഷിന്റെ മോഹം കൊണ്ട നിങ്ങൾ പറഞ്ഞത് അനുസരിച്ചത്. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല. "


അതും പറഞ്ഞു അവർ ഫോൺ വെച്ചു.സ്പീക്കറിൽ ഇട്ടിരുന്നത് കൊണ്ട് തന്നെ എല്ലാം റെനയും കേട്ടിരുന്നു.


" തീർന്നു എല്ലാം തീർന്നു. കഷ്ടപ്പെട്ടതൊക്കെ വെള്ളത്തിലാവാൻ പോക. അതിനൊക്കെ പുറമെ ഉപ്പ അറിയുമ്പോ "

റെന ടെൻഷൻ ആയി


" ഇത്‌ പ്പോ നമ്മൾ മത്രെ അറിഞ്ഞിട്ടുള്ളൂ. നീയോ ഞാനോ പറഞ്ഞാലേ ഉപ്പ അറിയുള്ളു. അതോണ്ട് ഇങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് കരുതി സമാധാനിക്കാ. പിന്നെ റിച്ചു. അവൻ അന്നെഷിച്ചു പോയ നിങ്ങടെ വീട് വരെ പോകും. അവിടുന്ന് നമ്മടെ കല്യാണം കഴിഞ്ഞത് വരെ അറിയാൻ പറ്റുമായിരിക്കും. അതോണ്ട് ഇപ്പഴും നമ്മൾ സേഫ് ആണ്. "


" എന്നാലും.. ഉപ്പ അറിഞ്ഞ"

റെന


" അറിയില്ല "

അജാസ്


" അത് നിന്റെ തോന്നലാണ് അജാസെ.. നിങ്ങളെത്ര മറച്ചു വെക്കാൻ ശ്രമിച്ചാലും ഞാൻ എല്ലാമറിയും. "

പുറകിൽ നിന്നും ഉള്ള മറുപടി കേട്ട് അജാസും റെനയും ഞെട്ടി..


" ഉപ്പ "

പറഞ്ഞു തീരും മുന്നേ അവന്റെ മുഖത്തു അടിവീണിരുന്നു. അത് കണ്ട് നിന്ന റെന സ്വയം കവിൾ പൊത്തി


***************


ഇരുട്ടിൽ ആ വീട് കണ്ട് പിടിച്ചു റിച്ചു അവിടെയെത്തി. ഫോണിന്റെ ഫ്ലാഷ് ലൈറ്റിൽ ആ പൂട്ടിക്കിടക്കുന്ന വാതിലിന്റെ പൂട്ട് തല്ലി പൊളിച്ചു റിച്ചു അകത്തു കയറി. പൊടി പിടിച്ചു കിടക്കുന്ന ആ വീട്ടിൽ അധികമൊന്നും അവന് തിരയേണ്ടി വന്നില്ല. ചുമരിൽ തൂങ്ങി കിടന്നിരുന്ന ഒരു ഫോട്ടോ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ കണ്ടു..


അതെടുത്തു ഷർട്ടിന്റെ അറ്റം കൊണ്ട് അവൻ നന്നായൊന്ന് തുടച്ചു.. ഫോണിന്റെ വെട്ടം അതിലേക്കടിച്ചു. അതിലൊന്ന് അജാസായിരുന്നു. അവനരികിൽ ഒരു പെൺകുട്ടിയും. ആ പെൺകുട്ടിക്ക് ഇപ്പുറത്തു നിക്കുന്ന വ്യക്തിയെ കണ്ട് റിച്ചുവിന്റെ കാലിടറി. കൈകൾ വിറച്ചു. കണ്ണുകൾ നിറഞ്ഞു.


തൊണ്ടക്കുഴിയിൽ വെള്ളം വറ്റി.. നെറ്റിയിലൂടെ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. കണ്ണുകളെ വിശ്വസിക്കാനാവാതെ അവൻ ഒരിക്കൽ കൂടി അതിലേക്ക് തന്നെ നോക്കി


" ഉപ്പ "


അതെ.. തന്നെ ഉപ്പ തന്നെ ആണത്.. അല്ലാഹ്.. ഇതൊന്നും ഒരിക്കലും സത്യമാകല്ലേ. അവൻ ഉള്ളുരുകി റബ്ബിനെ വിളിച്ചു...


ഫോട്ടോയിൽ കണ്ടത് തന്റെ ഉപ്പ തന്നെ ആണെന്ന് വിശ്വസിക്കാൻ റിച്ചുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരിക്കൽ പോലും തന്റെ പിതാവിന് ഇതുപോലൊരു വശം ഉണ്ടെന്ന് സ്വപ്നത്തിൽ പോലും അവൻ ചിന്തിച്ചിട്ടില്ല. ഒരു കുറവും വരുത്താതെ ആണ് അയാൾ അവരെ നോക്കിയിട്ടുള്ളത്. ഭാര്യ ഭർതൃ സ്നേഹം അവൻ കണ്ടത് അവന്റെ മാതാപിതാക്കളിൽ നിന്നാണ്. എല്ലാം ഒരു തരം അഭിനയമായിരുന്നോ എന്നവൻ ചിന്തിച്ചു  . ഇതിന്റെ സത്യമെന്തെന്ന് അറിഞ്ഞിട്ടേ ഇനി മുന്നോട്ടുള്ളൂ എന്ന് ഉറച്ചു തീരുമാനിച്ചു റിച്ചു അജാസിനെയും റെനയെയും കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ അവിടെ നിന്നും ഇറങ്ങി 


***************


അജാസിന് കിട്ടിയ അടിയുടെ ഷോക്കിൽ റെന സിദ്ധിക്കിനെ നോക്കി. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരുന്നു


" ആദ്യം ആ പീറപ്പെണ്ണിനെ കൈവിട്ടു. ഇപ്പൊ ദാ എല്ലാം റിച്ചുനേം അറിയിച്ചു. ഇപ്പൊ സമാധാനമായോ നിങ്ങക്ക് രണ്ടാൾക്കും. എന്റെ മോളെ ഈ അവസ്ഥക്ക് കാരണമായവളെ മാത്രേ എനിക്ക് വേണ്ടിയിരുന്നുള്ളു. അന്നേ അവളെ കാര്യം അങ്ങ് തീർത്തിരുന്നേൽ അതോടെ അവസാനിച്ചേനെ എല്ലാം. അപ്പൊ നീ എന്താ പറഞ്ഞത്. ജെച്ചു അനുഭവിച്ചതിന്റെ പകുതി പോലും ആയില്ലെന്ന്. ഇപ്പഴോ.. "


സിദ്ധിക്കിന് മുന്നിൽ അജാസ് മറുപടി ഇല്ലാതെ നിന്നു. റെന അജാസിന്റെ പുറകിലേക്ക് മറഞ്ഞു.


" കാണണ്ട രണ്ടിനെയും എനിക്ക്. പൊയ്ക്കോ എന്റെ മുൻപീന്ന്. റിച്ചു ഇതിന്റെ ചോടും പിടിച്ചു ഇവിടെ എത്തും മുന്നേ അവനെ തടഞ്ഞോണം രണ്ടും. ഇല്ലെങ്കി അജാസ് കിടന്ന പോലെ കിടക്കേണ്ടി വരും. "


"ഉപ്പ.."


" അതേടാ. ഉപ്പ തന്നെയാ. എന്റെ മോളെ സംരക്ഷിക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോ.. അതോണ്ട് വല്ലാണ്ട് ഒച്ചയെടുക്കാൻ നിക്കണ്ട. പോയി പറഞ്ഞത് ചെയ്യ്. എന്നിട്ട് എന്റെ മുന്നിൽ നിവർന്നു നിക്ക് "

സിദ്ധിക്ക് അജാസിനെയും റെനയെയും ആട്ടി ഇറക്കി


" ഹ്മ്മ്.. മോളോട് മാത്രേ സ്നേഹം ഉള്ളു. എല്ലാം അയാൾക്ക് വേണ്ടി ചെയ്ത് കൊടുത്ത നമ്മൾ കറിവേപ്പില. നീ പോലും അയാളുടെ മകൾക്ക് ഒരു കാവൽക്കാരൻ മാത്രമാണ്. "

റെന അജാസിനെ കുറ്റപ്പെടുത്തി


" എങ്കിലും എനിക്കദ്ദേഹത്തെ ഇഷ്ടമാണ് റെന.. ആ പള്ളിയിൽ തറ തുടച്ചും ബാത്റൂം കഴുകിയും ഒക്കെ കഴിയേണ്ടിയിരുന്ന എന്നേ വിളിച്ചോണ്ട് പോയി ഉടുക്കാൻ നല്ല വസ്ത്രവും കഴിക്കാൻ ഭക്ഷണവും കിടക്കാൻ ഇടവും തന്നില്ലേ. പഠിപ്പിച്ചു ഇതുപോലൊരു ജോലി വാങ്ങി തന്നില്ലേ.. ആ മനുഷ്യനോഡ് എനിക്ക് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്. സ്നേഹവും. അതെന്റെ ഉപ്പയാണ് റെന. ഉപ്പ വഴക്ക് പറഞ്ഞാൽ മക്കൾക്ക് നോവില്ല "


" നീ എങ്ങനെ വേണെങ്കിലും കണ്ടോ. എന്റെ ഭർത്താവിനെ എന്റെ മുന്നിലിട്ട് പട്ടിയെ പറയും പോലെ പറയുന്നതിൽ എനിക്കല്പം 

ബുദ്ധിമുട്ട് ഉണ്ട്. കേട്ട് നിക്കാൻ അത്ര രസമൊന്നുല്ല "

റെന ദേഷ്യപ്പെട്ട് കൊണ്ട് മുന്നിൽ നടന്നു.


സിദ്ധിക്ക് സെറ്റിയിൽ കണ്ണുകളടച്ചു കിടന്നു. അയാളുടെ മനസ് വർഷങ്ങൾ പുറകിലോട്ട് സഞ്ചരിക്കാൻ തുടങ്ങി.


സുമയ്യ തന്റെ ജീവിതത്തിലേക്ക് വരും മുന്നേ തനിക്കുണ്ടായിരുന്ന ഇഷ്ടം. സ്വന്തമക്കണമെന്ന് ആഗ്രഹിച്ച ഇഷ്ടം. എന്റെ പെണ്ണാണെന്ന് മനസിൽ കൊത്തിവെച്ചിരുന്ന പേര്. റസിയ. ഒരുപാട് മൊഞ്ചോന്നും അവൾക്കുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞു പോകുന്ന വഴിയിൽ പിള്ളേരുടെ കൂടെ കത്തിയടിച്ചു നടന്നു പോകുന്ന അവളെപ്പോഴോ അയാളുടെ മനസിൽ കയറി കൂടിയിരുന്നു.


എന്നും കാണുന്ന മുഖം. പിന്നെ വരവും പോക്കും ഒക്കെ അവളെ കാണാൻ വേണ്ടി മാത്രമായി. ഒരു ദിവസം കൂടെ കുട്ടിപ്പട്ടാളം ഇല്ലാതെ ഒറ്റക്ക് നടന്നു വരുന്ന അവളെ തടഞ്ഞു നിർത്തി.


" എന്താടി നിന്റെ പേര് "

അൽപ്പം ഗൗരവത്തിൽ തന്നെ ചോദിച്ചു


" റ.. റസിയ "

മറുപടിയിൽ നിന്നും അവളൊരു പാവമാണെന്ന് മനസിലായി.


" ഈ നേരത്ത് നീയെന്തിനാ ഒറ്റക്ക് ഇത്യേനെ വരുന്നത്. അന്റെ വീട്ടുകാർ അന്നേ ഇങ്ങനെ അഴിച്ചു വിട്ട്ക്കാണോ "


" അത്. പിന്നെ.. ഞാൻ.. കൂടെ ആൾ "


" എന്താ അനക്ക് വിക്കുണ്ടോ.. ആരേലും ഉപദ്രവിക്കാൻ വന്ന എന്ത് ചെയ്യും ന്ന് "


" ഏഹ് "

അവൾ ഞെട്ടലോടെ റിയാക്ട് ചെയ്തു


" വന്ന എന്ത് ചെയ്യും ന്ന്.. ചെവിക്കും കൊഴപ്പണ്ടോ "


" ഇ. ഇല്ല.  "


" എന്നാ പിന്നെ മറുപടി പറയാൻ എന്താ ഇത്ര താമസം "


" അത് പിന്നെ. നമ്മളെന്നും പോണ വഴിയല്ലേ. നമ്മടെ നാടും. അപ്പൊ ഇവിടെ ആര് ഉപദ്രവിക്കാനാ "


" ഓഹോ. അത്രക്ക് ധൈര്യമാണോ. നിനക്ക് എന്നേ അറിയുമോ "

സിദ്ധിക്ക് മീശ പിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നിന്നു. അവളൊന്നു പേടിച്ചു രണ്ടടി പുറകോട്ട് നിന്നു.


" ഇല്ല.. "

സിദ്ധിക്ക് ഒന്നുകൂടി അടുത്തേക്ക് നിന്ന് അവളോട് മുഖം അടുപ്പിച്ചു. അവളുടെ കണ്ണുകൾ ധാര ധാരയായി ഒഴുകി.


" എന്തേ ധൈര്യം ഒക്കെ ചോർന്നു പോയോ.. അനക്കൊന്നു ഉച്ചത്തിൽ കരയാൻ ഉള്ള ധൈര്യം കൂടി ഇല്ലേ പെണ്ണെ. "

അയാൾ അവളെ കളിയാക്കി മാറി നിന്നു പൊട്ടിച്ചിരിച്ചു. അവൾ ആശ്വാസത്തോടെ നെഞ്ചുഴിഞ്ഞു


" ഇപ്പൊ എന്റെ സ്ഥാനത്തു വേറെ ആരേലും ആയിരുന്നെങ്കിൽ നീ നാളെ വാർത്ത ആയേനെ. "

അവൾ അയാളെ ഇതെന്താ ഇങ്ങനെ എന്ന മട്ടിൽ നോക്കി


" അപ്പഴേ.. ഇനി പ്പോ അന്നേ ആരേലും ശല്യം ചെയ്യാൻ വരുവാണെങ്കിൽ അവരോടെയ് സിദ്ധിക്കിന്റെ പെണ്ണാണെന്ന് പറഞ്ഞ മതി.. മനസ്സിലായോ... "


" ആഹ്.. ഏഹ്.. എന്ത് "

അവൾ വീണ്ടും ഞെട്ടി


" ആഹ്.. ഇജ്ജ് കേട്ടതെന്നെ പറഞ്ഞത്.. ഇന്ക് അന്നേ വല്ലാണ്ടങ് ഇഷ്ടായി.. വീട് എവിടെന്നു പറഞ്ഞ ഇന്റെ വീട്ടുകാരെ അങ്ങോട്ട് വിടായിരുന്നു "

അവൾ ഒന്നും മിണ്ടിയില്ല


" അപ്പൊ ന്നാ പൊക്കോ.  നമുക്ക് നാളേം കാണാ.. ഇപ്പൊ പോട്ടെ "

അയാൾ പറയും മുന്നേ അവളവിടെ നിന്നും സ്ഥലം കാലിയാക്കിയിരുന്നു. സിദ്ധിക്ക് ഒരു ചെറു ചിരിയോടെ മുന്നോട്ട് നടന്നു.


അന്ന് മുഴുവൻ അവളുടെ മനസിൽ അയാൾ പറഞ്ഞ കാര്യമായിരുന്നു. ഉറക്കം പോലും കെടുത്തും വിധം അയാൾ അവളെ വരിഞ്ഞു മുറുകി.


പിറ്റേന്ന് സിദ്ധിക്ക് അവളെ കാത്ത് നിന്നു. കറക്റ്റ് ടൈമിൽ തന്റെ വാനരപ്പടയെ കൂട്ടി അവൾ എത്തി. പക്ഷെ തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ നടന്നു നീങ്ങി. അതിൽ അയാൾ അതിശയം ഒന്നും തോന്നിയില്ല. തുടർന്നുള്ള ദിവസങ്ങളിലും ഇങ്ങനെ തന്നെ ആയിരുന്നു.

വീണ്ടും അതെ പടി പോകാൻ നിന്ന അവളുടെ മുന്നിലായി സിദ്ധിക്ക് വഴിമുടക്കി നിന്നു.


" ഞാൻ ഈ മുള്ളു വേലിം ചാരി നിക്കുന്നത് അന്നേ കാണാനാ.. ആ വിചാരം വല്ലോം അനക്കുണ്ടോ "


" എന്നേ കാത്ത് നിക്കാൻ ഇവിടെ ആരും പറഞ്ഞില്ല. ഇങ്ങള് വഴി മാറി.. ഇന്ക് പോയിട്ട് ധൃതി ഇണ്ട്.. "


" അന്നേ ഞാൻ പിടിച്ചു വെച്ചിട്ടൊന്നും ഇല്ലല്ലോ.. ഞാൻ പറഞ്ഞ കാര്യത്തിന് ഇന്കോരു മറുപടി വേണം.. അത് കിട്ടിയ ഞാൻ പൊക്കോളാം "


" വെറുതെ നിന്ന് സമയം കളയണ്ട.. ഇങ്ങള് പൊയ്ക്കോളി.  "

അവൾ സിദ്ധിക്കിന്റെ സൈടിലൂടെ മാറി നടന്നു. ഒപ്പം പീക്കിരികളും


" ഹേയ്.. പറഞ്ഞിട്ട് പോ "

സിദ്ധിക്ക് വിളിച്ചു കൂവി. അന്നേരം അവൾ ഒരു കുട്ടിയുടെ കാതിൽ എന്തോ പറഞ്ഞു അയാൾക്കരികിലേക്ക് വിട്ടു.


" എന്താടാ നോക്കിപ്പേടിപ്പിക്കുന്നെ"

സിദ്ധിക്ക് അവനെ നോക്കി കണ്ണുരുട്ടി.


" അതേയ് ദീതിന്റെ പിന്നാലെ നടക്കേണ്ട.  വിവരമറിയും. ദീതി സിദ്ധിക്കിന്റെ പെണ്ണാണെന്ന് പറയാൻ പറഞ്ഞു. "

അവൻ അതും പറഞ്ഞു ഒറ്റ ഓട്ടമായിരുന്നു. പറഞ്ഞത് വിശ്വസിക്കാൻ ആവാതെ സിദ്ധിക്ക് റസിയനെ നോക്കി. അവൾ ഒരു കള്ളച്ചിരി സമ്മാനിച്ചു ഓടി നടന്നു.


പിന്നീടുള്ള ദിവസങ്ങളിൽ ആ വഴിയോരങ്ങളിൽ പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞു. കുഞ്ഞ് കുഞ്ഞു സമ്മാനങ്ങൾ അവൾക്കായി കരുതി വെച്ചവൻ കാത്ത് നിക്കും. ഒരു വെള്ളക്കടലാസ്സിൽ മനസിലെ പ്രണയം അക്ഷരങ്ങളായി പകർത്തി ദിവസവും കൈ മാറി. ആരും കാണാതെ എപ്പഴെങ്കിലും ഒക്കെ നൽകുന്ന ചുടുമുത്തങ്ങൾ മധുരമുള്ള ഓർമകളായി.


ഒരിക്കൽ ഒറ്റക്ക് നടന്നു വരുന്ന അവളെ ചേർത്ത് പിടിച്ചതും പിന്നിൽ നിന്നും ഒരലർച്ചയായിരുന്നു..


" ഡാ.. വിടെടാ അവളെ. ഇതിനാണോടി നീ വൈകുന്നേരം ഇത്തുമ്മിയെ കാണാനാ എന്നും പറഞ്ഞു പോരുന്നത്.. നിർത്തിക്കോളണം എല്ലാം. ഇന്നത്തോടെ നിന്റെ ഇത്തുമ്മിയെ കാണൽ കഴിഞ്ഞു. കുടുംബത്തിന്റെ പേര് കളയാൻ ഇങ്ങനെ ഓരോന്ന് ഉണ്ടായിക്കോളും. "

പറയുന്നതിനൊപ്പം അയാൾ അവളുടെ കരണം പൊകച്ചിരുന്നു. വാപ്പ എന്നാ വിളിയിൽ അതവളുടെ ഉപ്പയാണെന്ന് മനസിലായി.


" ഇനിയും നിന്നെ ഈ പരിസരത്തു കണ്ട പിന്നെ നീ ഇവളുടെ മയ്യത്തായിരിക്കും കാണാ.. ഇനി മേലാൽ നിന്റെ നിഴൽ പോലും അവളിൽ പതിയരുത്.. "


" പ്ലീസ് ഞാൻ പറയുന്നത്. ഇവളെ ചതിക്കാൻ വേണ്ടി അല്ല. പൊന്നുപോലെ നോക്കിക്കോളാം.. എനിക്ക് തന്നുടെ "


" നീ പൊന്ന് കൊണ്ട് മൂടാമെന്ന് പറഞ്ഞാലും വഴിവക്കിൽ കാത്ത് നിന്ന് പെണ്ണുങ്ങളോട് കിന്നാരം പറയുന്ന അനക്ക് തരൂല. ഇങ്ങനെ തന്നെ ഇജ്ജ് വേറെള്ളോർക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് ആര് കണ്ടു. ഇന്റെ മോളെ കണ്ട് ഇജ്ജ് കിനാവ് നെയ്യണ്ട.. ഓളെ ജീവിതം തീരുമാനിക്കുന്നത് ഞാനാ. പിച്ചക്കാരനു കൊടുത്താലും നിനക്ക് തരില്ല.. ഇനിയും ഇവളെ പുറകെ നീ വന്ന പിന്നെ നിന്റെ ഉമ്മയും ഉപ്പയും നാറും.. ഇന്നത്തോടെ മറന്നോളണം നീ ഇവനെ. കേട്ടോടി ഒരുമ്പട്ടവളെ "


അന്ന് കണ്ണ് നിറച്ചു കൊണ്ട് ഓടിപ്പോയവളെ പിന്നെ കാണുന്നത് മറ്റൊരുത്തന്റെ മഹറും അവന്റെ കുഞ്ഞുമായി നിക്കുന്നതാണ്. ഒരുപാട് അവളെ ഉപ്പാനെ പറഞ്ഞു മനസിലാക്കാൻ ശ്രേമിച്ചെങ്കിലും നടന്നില്ല. അവസാനം പ്രശ്നം ആകുമെന്ന് കണ്ടപ്പോ വീട്ടിൽ അയാൾക്ക് പെണ്ണ് കണ്ടുപിടിച്ചു കല്യാണം കഴിപ്പിച്ചു


സുമയ്യ. കല്യാണരാത്രിയിൽ തന്നെ അയാൾ അവളോട് എല്ലാം തുറന്നു പറഞ്ഞു.


" എത്ര കണ്ട് നിന്നെ സ്നേഹിക്കാൻ കഴിയും എന്നെനിക്കറിയില്ല. എന്റെ മനസിൽ ഇപ്പോഴും.. ഒരു ഭാര്യയും കേൾക്കാൻ ആഗ്രഹിക്കുന്നതല്ല ഇത്‌.. പക്ഷെ ഒന്നും പറഞ്ഞില്ലെങ്കി നിന്നെ ചതിക്കുന്ന പോലെ ആവും "


" ശെരിയാ.. ആരും കേക്കാൻ ഇഷ്ടപ്പെടില്ല. പക്ഷെ വരാരെങ്കിലും പറഞ്ഞു അറിയുന്നതിലും നല്ലത് നിങ്ങൾ തന്നെ പറഞ്ഞറിയുന്നതല്ലേ.. എനിക്ക് കൂടുതൽ ഒന്നും അറിയണ്ട.. നാളെ അവൾ നിങ്ങളെ അന്നെഷിച്ചു വന്ന എന്നേ ഉപേക്ഷിച്ചു നിങ്ങൾ പോകുമോ "


" ഈ കല്യാണത്തിന് ഒരുങ്ങുമ്പോ ഞാൻ ഇന്റെ ഉമ്മാക്ക് ഒരു വാക്ക് കൊടുത്തിരുന്നു. എന്റെ മരണം കൊണ്ടല്ലാതെ ഞാൻ കെട്ടിയ മഹർ ഊരിവെപ്പിക്കില്ലെന്ന്.. അത് ഇന്റെ ഉമ്മാക്ക് കൊടുത്ത വാക്കാണ്. ഇപ്പൊ നിനക്കും "


" അത്രേം മതി എനിക്ക്. നല്ലൊരു ഭാര്യയാവാൻ ഞാനും ശ്രമിക്കാം.. "

അന്ന് മുതൽ സുമയ്യ അയാളെ മാറ്റി എടുത്തു. അവളെ സ്നേഹവും പരിഗണനയും കേയറിങ്ങും അയാളുടെ ഉള്ളിലെ റസിയയെ എടുത്തു കളഞ്ഞു.. അന്ന് മുതൽ അവരുടെ ജീവിതം അവർ ആരംഭിക്കുകയായിരുന്നു. മത്സരിച്ചു സ്നേഹിച്ചു. ഒരു മോനും ഉണ്ടായി.


മോന്റെ നല്ല ജീവിതം കണ്ട് സന്തോഷത്തോടെ സിദ്ധിക്കിന്റെ ഉമ്മയും ഉപ്പയും മരണത്തിനു കീഴടങ്ങി. റിച്ചൂന് ഏഴു വയസ് തികയുന്ന അന്ന്.. അവനുള്ള കേക്കുമായി ഇപ്പൊ വരാം എന്നും പറഞ്ഞു നിക്കുമ്പോ ആണ് തന്റെ  ഫർനീച്ചർ ഷോപ്പിലേക്ക് ഒരു ഫാമിലി വന്നത്. അയാൾ സിദ്ധിക്കിനോട് ചിരിച്ചു..


" എനിക്കൊരു ടേബിൾ വേണം. "


" വരു. "

സിദ്ധിക്ക് കടയിലെ ചെക്കനെ വിളിച്ചു അയാൾക്കാവിശ്യമുള്ളത് എടുത്ത് കൊടുക്കാൻ പറഞ്ഞു.

അൽപ്പം തിരക്കുണ്ടെന്ന് പറഞ്ഞു ഷോപ്പിൽ നിന്ന് ഇറങ്ങിയതും വന്നയാളുടെ കാറിൽ ഇരിക്കുന്ന വ്യക്തിയെ കണ്ട് സിദ്ധിക്ക് ഞെട്ടി


" റസി.. "

അയാളുടെ ശബ്ദം കേട്ടതും റസിയ കാറിൽ നിന്നും ഇറങ്ങി.. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.


" ഇക്ക.. സു.. സുഖാണോ ഇങ്ങക്ക് "


" മ്മ്. അനക്കോ "


" എനിക്കും.. "


" നിന്റ ഭർത്താവാണോ "


" മ്മ്. ഇക്കാന്റെ ഫാമിലി.. "


" ഉണ്ട്. രണ്ട് മക്കളും.. "

പിന്നെ സിദ്ധിക്ക് അവിടെ നിന്നില്ല. അയാൾ വേഗം തന്നെ വണ്ടിയും എടുത്തു പോയി. മകൻ പറഞ്ഞേൽപ്പിച്ച കേക്കുമായി വീട്ടിൽ കയറിചെല്ലുമ്പോ മുഖത്തെ വാട്ടം കണ്ട് സുമയ്യ കാര്യം തിരക്കി.


എന്താ എന്താ എന്ന് നൂറാവൃത്തി ചോദിച്ചപ്പോ തലവേദന ആണെന്ന ഒരു ചെറിയ കള്ളത്തിൽ എല്ലാം ഒതുക്കി അയാൾ മുറിയിൽ പോയി കിടന്നു.


പിറ്റേന്ന് ഷോപ്പിൽ എത്തുമ്പോ കടയിലെ സഹായി സിദ്ധിക്കിനെ കാത്ത് നിപ്പുണ്ടായിരുന്നു.


" കാക്ക. ഇന്നലെ വന്ന ആൾ ഒരു മേശ സെലക്ട് ചെയ്ത് പോയി. ഇന്ന് വന്നു കാശ് തന്നു. അയാളെ അഡ്രസ് തന്ന്ക്ക്ണ്. വീട്ടിൽ എത്തിക്കാൻ പറഞ്ഞു"


" അയിനെന്താ.. എത്തിച്ചു കൊടുക്ക്.. ആദ്യായിട്യൊന്നും അല്ലല്ലോ "


" അതല്ല കാക്ക. ഇന്റെ ഭാര്യ ആശുപത്രിയിലാ. പ്രസവ വേദന ആയിട്ട്.. എന്നോട് ചെല്ലാൻ പറഞ്ഞിട്ട് ഫോൺ വന്നു. അതോണ്ട് കാക്ക പോണ്ടേരും വണ്ടി കൊണ്ട്"


" ഞാനോ. വേറെ ആരേലും കിട്ടുവോന്ന് നോക്ക്. "


" വേറെ ആളെ കിട്ടിയ ഞാൻ നിങ്ങളോട് പറയോ.. "

അവസാനം സിദ്ധിക്ക് തന്നെ പോകാമെന്നേറ്റു.


അഡ്രെസ്സ് തപ്പിപ്പിടിച്ചു അയാൾ റസിയന്റെ വീട്ടിലെത്തി. അവിടെ കണ്ട രണ്ടാളുടെ സഹായത്തോടെ ടേബിൾ അകത്തേക്ക് വെച്ചു പോകാൻ നിന്ന സിദ്ധിക്കിനെ റസിയ വിളിച്ചു


" ഇവിടെ വരെ വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോകാണോ "


" പോയിട്ട് തിരക്കുണ്ട്. "


" എന്നോട് ദേഷ്യമാണോ.. അതാണോ ഇങ്ങനെ.. "

അവളുടെ സങ്കടം നിറഞ്ഞ ചോദ്യത്തിന് മുന്നിൽ അയാൾ ഒന്ന് സ്റ്റക്കായി. അൽപ്പനേരം അവിടെ ഇരുന്നു. അവളയാൾക്ക് വേണ്ടി ചായ ഉണ്ടാക്കി.


" മൂപ്പർക്ക് ജോലിയുടെ എന്തോ ട്രെയിനിങ് ഉണ്ട്. അതോണ്ടാ സാധനം ഇവിടെ എത്തിക്കാൻ പറഞ്ഞത്. "


" മക്കൾ "


" ഒരാളോള്ളൂ.. നാലര വയസായി. സ്കൂളിൽ പൊയ്ക്ക.. "


" വേറെ ആരുല്ലേ "


" ഇല്ല. ഇക്ക മാഷാ..മൂപ്പർക്ക് ട്രാൻസ്ഫർ കിട്ടിയപ്പോ ഇങ്ങോട്ട് പോന്നതാ. "

സിദ്ധിക്ക് ചായ വേഗം തന്നെ കുടിച് തീർത്തു


" അന്ന് ഉപ്പ ഇങ്ങളെ കൊല്ലുമെന്ന് പറഞ്ഞപ്പോ എനിക്ക് വേറെ വഴിയില്ലായിരുന്നു. ഉപ്പ പറഞ്ഞ പറഞ്ഞത് പോലെ ചെയ്യും. അതാ ഞാൻ "

റസിയ തേങ്ങി. അത് കണ്ട് സിദ്ധിക്ക് വല്ലാതായി


" അതൊക്കെ കഴിഞ്ഞില്ലേ.. ഇനിയുമെന്തിനാ അതൊക്കെ പറയുന്നത് "

അയാൾ അവളുടെ അരികിൽ നിന്ന് അവളെ സമാധാനിപ്പിച്ചു. 


" ഈ കഴിഞ്ഞ വർഷങ്ങൾ അത്രയും ഇക്ക എന്നേ ഒരിക്കൽ പോലും ഓർത്തിട്ടില്ലേ.. "

അവളെ കണ്ണീരോടെ അയാളെ നോക്കി. ആ നോട്ടം സിദ്ധിക്കിന്റെ നെഞ്ചിൽ തുറക്കുന്നാ പോലെ തോന്നി. മനസിന്റെ ഒരു കോണിൽ ആരും കാണാതെ കുഴിച്ചു മൂടിയ പ്രണയിനിയെ അയാൾ മുന്നിൽ കണ്ടു. ആ കണ്ണിൽ ഇപ്പോഴും പഴയ കുസൃതി ഒളിഞ്ഞു കിടപ്പുണ്ട്.


അയാൾ അറിയാതെ തന്നെ അയാളുടെ കൈകൾ അവളെ ചേർത്ത് പിടിച്ചു. ആ ഒരു നിമിഷത്തിൽ ഇരുവരും എല്ലാം മറന്നു. മനസ് കൈ വിട്ട് പോയ ആ നിമിഷത്തിൽ അവരിരുവരും മുൻപെങ്ങോ ഒരുമിച്ചു കണ്ട സ്വപ്നത്തിലെ ഭാര്യയും ഭർത്താവുമായി.. മുൻപ് ആരും കാണാതെ കട്ടെടുത്ത അവളുടെ ചുണ്ടിലെ മധുരം അയാൾ ഒന്നുകൂടി നുകർന്നു. റസിയ പൂർണമായും സിദ്ധിക്കിന് അടിമപ്പെട്ടു..

പറ്റിപോയതിൽ സിദ്ധിക്കിന് തെല്ലുപോലും കുറ്റബോധം തോന്നിയില്ല. സിദ്ധിക്കും റസിയയും പലതവണ ഒരുമിച്ചു.


ഒരിക്കൽ സിദ്ധിക്കിന് റസിയന്റെ കാൾ വന്നു. അവൾ പ്രെഗ്നന്റ് ആണെന്ന വാർത്ത പറയാൻ ആയിരുന്നു അവൾ വിളിച്ചത്. ഒന്നും പറയാതെ അയാൾ ഫോൺ വെച്ചു. മാസങ്ങൾ പിന്നിട്ടു. റസിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഏറെ സന്തോഷത്തിലായിരുന്നു അവളുടെ ഭർത്താവ്. വിവരം അറിഞ്ഞു റസിയ‌െ കാണാൻ സിദ്ധിക്ക് ചെന്നു. പക്ഷെ ചില ആരോഗ്യപ്രേശ്നങ്ങൾ കാരണം റസിയയെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി എന്ന് മാത്രേ അയാൾക്കറിയാൻ കഴിഞ്ഞുള്ളു.


റസിയ എന്നാ പണ്ടത്തെ പ്രണയം തന്റെ കൂടെ ഉണ്ടായിരുന്നപ്പോഴും തന്റെ കുടുംബത്തെ അയാൾ സുരക്ഷിതമായി തന്നെ കൊണ്ടുപോയിരുന്നു. അങ്ങനെ റസിയ അഡ്മിറ്റായ ഹോസ്പിറ്റലിലും സിദ്ധിക്ക് എത്തി.


" ഇക്ക. ഞാൻ എല്ലാം മൂപ്പരോട് തുറന്നു പറഞ്ഞു. ഇനി ജീവിതത്തിലേക്ക് ഒരു മടങ്ങിപോക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല എനിക്ക്. അതോണ്ട്.. "


" എന്നിട്ട് അയാൾ എന്ത് പറഞ്ഞു "


" എന്നേ ഇവിടെ ആക്കി മൂപര് പോയി. "

റസിയ മുഖം പൊത്തി കരഞ്ഞു.


" നീയെന്തിനാ വിഷമിക്കുന്നത്. നിന്നേം കൂടി പോറ്റാൻ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. ആരും അറിയാതെ നിന്നെ സംരക്ഷിക്കാൻ എനിക്കറിയാം "


" അപ്പൊ ഇക്കാന്റെ കുടുംബം. അവരറിഞ്ഞ"


" നമ്മളോരോന്ന് ചെയ്തു കൂട്ടുമ്പോഴും എന്റെ കൂടെ എന്റെ കുടുംബം ഉണ്ടായിരുന്നു. അപ്പൊ ചിന്തിക്കാത്തത് ഇപ്പൊ ചിന്തിച്ചിട്ട് കാര്യമില്ല. എന്റെ മോള് എന്റെ കൂടെ വളരുന്നതാണ് എനിക്കും ഇഷ്ടം.. നിന്നെയും മോളെയും ഞാൻ കൊണ്ടുപൊക്കോളാ "


" ഞാനും മോളോ.. അപ്പൊ എന്റെ മോനോ. അവനില്ലാതെ എനിക്ക് കഴിയില്ല "

റസിയ സിദ്ധിക്കിനോട് പറഞ്ഞു


" അതിന് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ മോളെ ഞാൻ ഏറ്റെടുത്തോളാ.. നിന്നെയും. അവന് അവന്റെ വാപ്പ ഇല്ലേ "

സിദ്ധിക്ക് അൽപ്പം ഹർഷായി പെരുമാറി


" എന്റെ മോൻ ഇല്ലാതെ ഞാൻ എങ്ങോട്ടും വരില്ല. "

റസിയ പറഞ്ഞു


" എങ്കി എന്റെ മോളെ ഞാൻ കൊണ്ടുപോകാണ്.. ഞാൻ നോക്കിക്കോള.. "

ഒരു ദയവും ഇല്ലാതെ സിദ്ധിക്ക് മോളെയും എടുത്ത് ആ ഹോസ്പിറ്റൽ വീട്ടിറങ്ങി. എല്ലാം ഒരു കയ്യകലത്തിൽ നഷ്ടമായെന്ന് തിരിച്ചറിഞ്ഞ നിമിഷം റസിയ തളർന്നു വീണു


ജെസീൽ എന്ന് തങ്ങൾക്കുണ്ടാവുന്ന കുഞ്ഞിന് പേരുവിളിക്കണം എന്ന് റസിയയും സിദ്ധിക്കും ഒരിക്കൽ കളിയായി പറഞ്ഞിരുന്നതാണെങ്കിലും റസിയ ആ പേര് തന്നെ തന്റെ കുഞ്ഞിനിട്ടിരുന്നു. അത് ഓർമ വെച്ച് സിദ്ധിക്ക് ആ പൊന്നുമോൾക്ക് പേര് വിളിച്ചു.


"ജെസ്‌ല.. ജെച്ചു."


ബുദ്ധി ഉറക്കുന്ന വരെ അവളെ ഒരു അഗതിമന്ദിരത്തിൽ ആക്കി അയാൾ വളർത്തി. അൽപ്പം മുതിർന്നപ്പോ ഒരു വീട് വാങ്ങി നോക്കാൻ ഒരു സ്ത്രീയെയും നിർത്തി അവളെ അവിടെ ആക്കി. ഇടയ്ക്കിടെ അവധിക്ക് വരുന്ന വാപ്പയായി അയാൾ അവൾക്ക്. ഒരിക്കൽ മദ്രസയിലെ ഉസ്താദ് അവിടെ ഉണ്ടായിരുന്ന പയ്യനെ ചീത്ത പറയുന്നതും അടിക്കുന്നതും ഒക്കെ കണ്ട അവൾ സിദ്ധിക്കിനോട് കരഞ്ഞു പറഞ്ഞു.


"ഉപ്പച്ചി ആ കാക്കു പാവാണ്‌. ആ കാക്കുനെ നമുക്ക് ഇങ്ങോട്ട് കൊണ്ടുവരാം.. ഇന്നേ നല്ല ഇഷ്ട ആ കാക്കുന്.. പ്ലീസ് ഉപ്പച്ചി."


മോളെ കണ്ണുനീരിനു മുന്നിൽ അയാൾ പുഞ്ചിരിച്ചു. അവൾ ആവിശ്യപ്പെട്ട പോലെ സിദ്ധിക്ക് ആ പയ്യനെ ദത്തെടുത്തു. അജാസ്. അജാസും ജെസ്‌ലയും ഒരുമ്മ പെറ്റ മക്കളെ പോലെ തന്നെയായിരുന്നു..


എത്ര സന്തോഷത്തിൽ കഴിഞ്ഞിരുന്നതായിരുന്നു.. എല്ലാം ഒരൊറ്റ നിമിഷത്തെ തോന്നലിൽ ഇല്ലാതായി.. ഉപ്പച്ചി എന്ന് വിളിച്ചു ഓടി വന്നിരുന്ന മകൾക്ക് ഇന്ന് ഉപ്പച്ചിയെ അറിയണമെങ്കി പറഞ്ഞു കൊടുക്കണം. ഇപ്പൊ അവൾക്ക് ഞാൻ ഉപ്പച്ചിയാണ്. പേര് കൊണ്ട് മാത്രം


" ഉപ്പച്ചി... "

ആലോചനയിൽ മുഴുകിയിരുന്ന സിദ്ധിക്കിനെ ആ വിളി ഞെട്ടി ഉണർത്തി


കാലുകൾ വേച്ചു വേച്ചു കൊണ്ട് അവളയാൾക്കരികിൽ ഇരുന്നു.. കൈകൊട്ടി ചുറ്റുമെന്തോ തിരയ്യുന്നുണ്ട്..


" വന്നോ.. "


"ആര് "

വാത്സല്യത്തോടെ അയാൾ അവളുടെ തലയിൽ തലോടി


"റമി.. കൊണ്ടുവരാന്ന് പറഞ്ഞിട്ടല്ലേ പോയെ.. എന്നിട്ടെവിടെ. ഒളിച് നിക്ക"


" അവൻ.. അവൻ വരും.. മോൾക് കളിക്കാൻ എന്തൊക്കെയോ വാങ്ങാൻ പോയേക്കുവാ "


" ആണോ. എന്നാ നീ പൊക്കോ.. നിന്നെ കണ്ട ചെലപ്പോ ഓന്ക് ഇഷ്ടാവൂല. ഓനെ പറഞ്ഞു മനസിലാക്കീട്ട് അന്നേ ഞാൻ വിളിക്ക. ചെല്ല്.  ഉപ്പച്ചി പോ.. "


എത്ര സന്തോഷത്തിൽ ഓടി ചാടി നടന്നിരുന്ന മോളാണ് ആരുടെ കണ്ണ് പെട്ടതാണാവോ.. അയാൾ അവളെ ചേർത്ത് പിടിച്ചു വിതുമ്പി..


അജാസും റെനയും അവിടെ നിന്നും എങ്ങോട്ടെന്നില്ലാതെ ഇറങ്ങി.


" അജു. എന്താ ഇനി നിന്റെ പ്ലാൻ. "

റെന ചോദിച്ചു


" പ്ലാൻ ഒന്നും ഇല്ല. ഉപ്പ പറഞ്ഞ പോലെ റിച്ചു ജെസീലിൽ നിന്നും ഉപ്പാന്റെ അടുത്ത് എത്തുന്നതിനു മുന്നേ റിച്ചുവിനെ തടയണം. അത്ര തന്നെ "


" എന്ന് വെച്ച. "


" ഉപ്പയാണ് തസ്നിയെ കൊണ്ടുപോയതിനു പിന്നിലെന്ന് അവൻ അറിയരുതെന്ന്. നീ ഫോണിൽ നിന്നും അവനെ ഒന്ന് വിളിക്ക്. "

അജാസ് പറഞ്ഞതനുസരിച്ചു റെന കോൺടാക്ട് ലിസ്റ്റിൽ നിന്നും റിച്ചുന്റെ നമ്പർ തപ്പി എടുത്തു കാൾ ആക്കി.


ഡ്രൈവിങ്ങിലായിരുന്ന റിച്ചു സ്‌ക്രീനിൽ തെളിഞ്ഞു വന്ന അജാസിന്റെ നമ്പർ കണ്ട് വണ്ടി പെട്ടന്ന് നിർത്തി. ഒരല്പം ശങ്കിച്ചു അവൻ കാൾ അറ്റൻഡ് ചെയ്തു


" ഹെലോ.. "

റിച്ചു അൽപ്പം ഗൗരവത്തിൽ തന്നെ ഹെലോ പറഞ്ഞു


" റിച്ചു എനിക്ക് നിന്നെ എത്രയും പെട്ടന്ന് ഒന്ന് കാണണം. അർജെന്റാണ്.. "


" സോറി എനിക്കല്പം തിരക്കുണ്ട്. ഞാൻ ഒരത്യാവശ്യ കാര്യത്തിന് പൊയ്ക്കൊണ്ടിരിക്കാണ് "


" പ്ലീസ് റിച്ചു. തസ്നിയുടെ കാര്യം പറയാന് ആണ്. നിനക്ക് ഞാൻ ലൊക്കേഷൻ അയക്കാം. എത്രയും പെട്ടന്ന് വരണം "


" ഹ്മ്മ്. ശെരി. "

റിച്ചു ഫോൺ കട്ടാക്കി ഒന്ന് ചിരിച്ചു.


" നിന്നെയാണ് അജാസ് എനിക്കും ആവിശ്യം. എങ്കിലല്ലേ എനിക്ക് അയാളുടെ അടുത്തെത്താൻ പറ്റു. "

റിച്ചു ഉള്ളിൽ ചിരിച്ചു. അജാസ് അയച്ച ലൊക്കേഷനിലേക്ക് അവൻ വണ്ടി തിരിച്ചു. 


റിച്ചുവിനെ കാത്ത് റെനയും അജാസും അക്ഷമാരായി നിൽപുണ്ടായിരുന്നു. റിച്ചു എത്തിയതും അജാസ് റെനയെ അവിടെ നിന്നും അൽപ്പം മാറ്റി നിർത്തി.


" റിച്ചു.. എനിക്ക് നിന്നോട് "


" നീ ഒന്നും പറയണ്ടെടാ പുല്ലേ.. എല്ലാം അറിഞ്ഞിട്ട ഞാൻ വരുന്നത് "

അജാസ് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ റിച്ചു അവന്റെ മുഖത്തേക്ക് അടിച്ചു കൊണ്ട് പറഞ്ഞു.


" റെന. എനിക്കറിയാം.. നീ ഇവിടെ എവിടെയോ ഉണ്ടെന്ന്. നീ മറഞ്ഞു തന്നെ നിന്നോ. നിന്റെ ഈ കെട്ട്യോനെ നിന്റെ മുൻപിലിട്ട് ഞാൻ അടിച്ചു കൊല്ലാൻ പോക "

റിച്ചു പറഞ്ഞത് കേട്ട് അജാസ് ഒന്ന് ഞെട്ടി.

റിച്ചു വീണ്ടും അവന്റെ മുഖത്തടിച്ചു.


" റിച്ചു. ഞാൻ പറയുന്നതൊന്നു കേക്ക് "


" നിനക്ക് പറയാൻ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. ഇതെന്റെ ഊഴമാണ്. ഞാൻ അനുഭവിച്ചതിന്റെ അല്പമെങ്കിലും നീ അനുഭവിക്കണം.. "

റിച്ചു അജാസിന്റെ നെഞ്ചത്തേക്ക് ചവിട്ടി. അജാസ് നിലത്തേക്ക് തെറിച്ചു വീണു. റിച്ചു അവനെ വിടാൻ ഉദ്ദേശമില്ലായിരുന്നു. നിലത്തു കിടക്കുന്ന അജാസിനെ ചവിട്ടാൻ ആയി റിച്ചു കാലുകൾ ഉയർത്തിയതും റെന ഓടി വന്നു


" നിർത്ത്. നീ അനുഭവിച്ചത് ഞങ്ങളെ അറിയിക്കാൻ ഞങ്ങളനുഭവിച്ചതിന്റെ പകുതി പോലും ആയില്ല നിനക്ക് "

റെന ഉച്ചത്തിൽ പറഞ്ഞു


" നിങ്ങൾ അനുഭവിച്ചതിനൊക്കെ കാരണം നിങ്ങൾ തന്നെയാണ്. നിന്റെ ആങ്ങള മരിച്ചതിന്റെ ഉത്തരവാദി നീ തന്നെയാണ്. പിന്നെ ദാ ഇവനും. എന്നിട്ടും എന്തിന്റെ പേരില നിങ്ങൾ തസ്നിയെ കൊണ്ടുപോയത്. അറിയണം എനിക്ക് "

റിച്ചു റനയുടെ നേർക്ക് ചീറി


" റിച്ചു. പ്ലീസ്.. നീ ക്ഷമിക്കണം.  ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി.. പ്ലീസ് "

അജാസിന്റെ പെരുമാറ്റത്തിലെ ശാന്തത കണ്ട് റെന അമ്പരന്നു.


" നീ എന്തിനാ അജു ഇവന്റെ കാലു പിടിക്കുന്നത്.. നമ്മൾ ചെയ്തതിൽ നമുക്ക് നമ്മുടേതായ ശെരി ഉണ്ട്. അവർക്ക് അവരുടെ ഭാഗത്ത് ന്യായമുള്ളത് പോലെ നമുക്ക് നമ്മുടെ ഭാഗത്തും ന്യായമുണ്ട് "

റെന അജാസിനെ പിടിച്ചെണീപ്പിച്ചു


" എന്ത് ന്യായം.. പറ. എന്ത് ന്യായം. "

റിച്ചുവിന്റെ ചോദ്യത്തിന് രണ്ടാൾക്കും മറുപടി ഇല്ലായിരുന്നു. അവരുടെ വായിൽ നിന്ന് തന്നെ സിദ്ധിക്കിന്റെ പേര് പറയിപ്പിക്കലായിരുന്നു റിച്ചുന്റെ ലക്ഷ്യം.


" പറ റെന.. എന്ത് ന്യായം. അതുംകൂടി കേക്കട്ടെ. "

റിച്ചു റെനയെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു


" സ്വന്തം ആങ്ങളയെ കൊന്നിട്ട് നിനക്കെങ്ങനെ അത് മറ്റൊരാളുടെ മേലിൽ ഇടാൻ പറ്റുന്നു റെന.. നീ അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ അവൻ ഇപ്പോളും ജീവനോടെ ഇരുന്നേനെ.. എന്നിട്ടും അതിന് കുറ്റക്കാരി തസ്‌നി ആവുന്നതെങ്ങനെയാണ്. അവൾ അവനെ സ്നേഹിച്ചു പോയത് കൊണ്ടോ. അതാണോ നിങ്ങളവളിൽ കണ്ട കുറ്റം.. ഏഹ്. പറ.. അതിന് നിങ്ങൾ വിധിച്ച ശിക്ഷയാണോ അവളുടെ മരണം.. ഏഹ്. അങ്ങനെ ആണെങ്കി അവൾക്ക് മുന്നേ മരിക്കേണ്ടത് നീയല്ലേ. അല്ലെ.. "

റിച്ചു റനയുടെ അടുത്തേക്ക് നിക്കും തോറും റെന കൂടുതൽ പുറകോട്ട് നീങ്ങി.


" അതെ. നീ തന്നെയാ ആദ്യം മരിക്കേണ്ടത്. ഒരാളെ സ്നേഹിച്ചു പോയത് ഇത്ര വല്യേ തെറ്റാണെങ്കിൽ ഒരാളെ കൊല്ലാൻ നോക്കുന്നത് അതിനേക്കാൾ വലിയ തെറ്റാണ്.. മരണം നിനക്ക് വിധിക്കുകയാണ് റെന ഞാന്.. എന്റെ പെണ്ണിനെ നീ വേദനിപ്പിച്ചില്ലേ.. അതിന്.. നീയും അറിയണം.. ശരീരത്തിൽ നിന്നും ചോരപൊടിയുന്ന വേദന. നിന്നെ അറിയിക്കും ഞാൻ "


" അത് നീ അറിയിക്കേണ്ട കാര്യമില്ല.. റിസ്‌വാൻ.. കണ്ടറിഞ്ഞതാണ്. ഞങ്ങടെ ജെസ്‌ല ചോരയിൽ കുളിച്ചു കിടന്നത് ഞങ്ങടെ കണ്മുന്നിലായിരുന്നു. അതിന് കാരണം നീ വാ തോരാതെ വാഴ്ത്തി പാടിയ നിന്റെ ഭാര്യയും.. "


"റെന..."

ജെസ്‌ലയുടെ കാര്യം റനയുടെ വായിൽ നിന്ന് പൊട്ടിയതും കൂടുതൽ പറയും മുന്നേ അജാസ് അവളെ തടഞ്ഞു. ഒന്നും പറയരുതെന്ന് തലയാട്ടി


" നീ അവളെ തടഞ്ഞിട്ടൊന്നും കാര്യമില്ല അജാസ്.. എല്ലാം അറിഞ്ഞിട്ടാ ഞാൻ വന്നതെന്ന് പറഞ്ഞത് വെറുതെ അല്ല. നിങ്ങളെ കൊണ്ട് തന്നെ പറയിപ്പിക്കണം എന്ന് ഒരു വാശി ഉണ്ടായിരുന്നു. അതുകൊണ്ടാ ഇത്ര നേരം ഞാൻ എന്റെ വായിലെ വെള്ളം വറ്റിച്ചത്. "

റിച്ചു അജാസിനെ നോക്കി പുച്ഛിച്ചു


" നീ എന്തറിഞ്ഞെന്ന റിച്ചു. നിനക്ക് ഒന്നും അറിയില്ല.. "


" ഇതിൽ കൂടുതൽ ഞാൻ ഇനീ എന്താണ് അറിയാൻ ഉള്ളത് അജാസ്"

അജാസിന്റെയും ജെസ്‌ലാന്റെയും വീട്ടിൽ നിന്നും കിട്ടിയ സിദ്ധിക്കിനോടൊത്തുള്ള ഫോട്ടോ അജാസിന്റെ മുന്നിലേക്കിട്ട് റിച്ചു ചോദിച്ചു


അജാസ് ഫോട്ടോ എടുത്തു നോക്കി. എന്തറിയരുതെന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നോ.. അത് റിച്ചു അറിഞ്ഞിട്ടുണ്ട്. അജാസ് പറയാൻ ഒരു മറുപടി ഇല്ലാതെ നിന്നു


" ഇതിന് കൂടുതൽ വിശദീകരണങ്ങൾ ഒന്നും നിന്റെ അടുത്ത് നിന്നും എനിക്ക് വേണ്ട അജാസ്. എനിക്ക് വേണ്ടത് അയാളെ ആണ്. ഇത്ര കാലം ഉപ്പ എന്ന് വിളിച്ച ആ മനുഷ്യനെ.. എന്നോട് എന്തിനിത് ചെയ്തു എന്നെനിക്കറിയണം..   പറ അജാസ്. എവിടെ അയാൾ.. മ്.. പറ "

റിച്ചുന്റെ ചോദ്യം അൽപം ഉച്ചത്തിലായിരുന്നു.


" എനിക്കറിയില്ല"

അജാസ്


" വീണ്ടും വീണ്ടും കള്ളങ്ങൾ പറയണ്ട. നീ അറിയില്ലെന്ന് പറഞ്ഞാലും നിന്റെ മുഖം കള്ളം പറയില്ല. നിന്റെ മുഖത്ത് ചുവന്നു കിടക്കുന്ന ഈ കൈപാടുകൾ അയാളുടെതാണെന്ന് എനിക്ക് മനസിലാക്കാം. ഈ ലോകത്ത് അജാസിനെ ശിക്ഷിക്കാനും ശാസിക്കാനും അജാസ് ഒരാൾക്കേ അനുവാദം കൊടുത്തിട്ടുള്ളൂ.. അത് നിനക്ക് അന്നം തന്ന നിന്റെ ഉപ്പാക്കാണ്.. എന്നേ ജനിപ്പിച്ച ആ മനുഷ്യന്. "

റിച്ചു അജാസിനെ കുത്തി നോവിക്കാൻ ശ്രേമിച്ചു


" അതെ. ഈ ലോകത്ത് എനിക്കേറ്റവും കൂറ് അദ്ദേഹത്തോട.. അദ്ദേഹം പറഞ്ഞ ഞാൻ എന്തും ചെയ്യും.. സ്വയം മരിക്കാൻ വരെ ഞാൻ തയാറ"


" നിന്റെ ഈ ഭാര്യയെ ഉപേക്ഷിക്കാൻ  പറഞ്ഞാലും നീ ചെയ്യുമോ "

റിച്ചുന്റെ അടുത്ത് നിന്നും അങ്ങനൊരു ചോദ്യം അജാസും റെനയും പ്രതീക്ഷിച്ചിരുന്നില്ല..


" നീ ചോദ്യത്തിന് മേൽ ചോദ്യങ്ങൾ ചോദിപ്പിച്ചു ഞങ്ങടെ വായടപ്പിക്കണ്ട. നിനക്ക് നിന്റെ വാപ്പാനെ അല്ലെ വേണ്ടത്.. വാ എന്റെ കൂടെ വാ "

റെന റിച്ചുന്റെ കൈയിൽ പിടിച്ചു വലിച്ചു


" റെന.. "


" എന്നെ തടയണ്ട അജു. നിനക്ക് നിന്റെ ഉപ്പ പത്തര മാറ്റ് ആയിരിക്കും. അതുപോലെ ആണ് എനിക്ക് നീയും. എനിക്ക് ജീവിതത്തിൽ എന്റേതെന്നു പറയാന് നീ മാത്രേ ഉള്ളു. നിങ്ങക്ക് വേണ്ടി എന്റെ റമിയെ ഞാൻ ഒറ്റപ്പെടുത്തി. അതോടെ അവനെ മാത്രല്ല. എന്റെ ഉമ്മയെ കൂടി എനിക്ക് നഷ്ടമായി. അപ്പോഴും എന്റെ ആശ്വാസം നീ മാത്രായിരുന്നു. റിച്ചു ചോദിച്ച ഈ ചോദ്യത്തിന് നിനക്ക് മറുപടി ഇല്ല. അതിനർത്ഥം നീ ചെയ്യും എന്നല്ലേ. അത് ഞാൻ ആഗ്രഹിക്കുന്നില്ല അജു..


നീ എനിക്ക് പ്രിയപ്പെട്ടതാവോട്ട നിന്റെ കൂടെ എന്തിനും നിന്നത്. പിന്നെ തസ്നിയോടുള്ള ദേഷ്യം കൊണ്ടും. അവൾ ഞങ്ങടെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ എന്റെ കാക്കു എന്റെ കൂടെ ഇപ്പഴും ഉണ്ടായേനെ. എന്റെ ഉമ്മയും. ഞങ്ങടെ സന്തോഷവും.. "

റെനയുടെ കണ്ണുകൾ നിറഞ്ഞു


" നിനക്ക് വേണ്ടയാളെ ഞാൻ തരാം.. വാ "

റിച്ചുനെ കൂട്ടി റെന സിദ്ധിക്കിന്റെ അടുത്തേക്ക് വിട്ടു. കൂടെ അജാസും.


******************


ആബിദ് തസ്നിയുടെ ഡിസ്ചാർജ് ചോദിച്ചു വാങ്ങി അവളേം കൊണ്ട് വീട്ടിലേക്ക് പോയി. എന്തിനാണിത്ര പെട്ടന്ന് ഡിസ്ചാർജ് വാങ്ങിയതെന്ന് സിതാര ചോദിച്ചെങ്കിലും ഒന്നുമില്ലെടി എന്നു മാത്രം പറഞ്ഞു അവൻ പോന്നു. വീട്ടിൽ വന്നു തന്റെ മുറിയിൽ തന്നെ അവളെ കിടത്തി. ഉമ്മ എന്തിനും ഏതിനും അവരുടെ കൂടെ ഉണ്ടായിരുന്നു.


" ഹോസ്പിറ്റലിൽ കിടന്ന താൻ വെറും രോഗി മാത്രമായി മാറും.  അതോണ്ടാ വീട്ടിലോട്ട് പോന്നത്. "

തസ്നിയുടെ മെഡിസിൻ ഒക്കെ ടേബിളിൽ വെച്ചു കൊണ്ട് ആബിദ് പറഞ്ഞു. അതിന് അവൾ ഒന്ന് ചിരിക്കാൻ ശ്രേമിച്ചു.


" ഏഹ്.  താൻ ചിരിക്കുന്നോ. "

അവന് അത്ഭുതം തോന്നി.


" ഇതെന്നെ ഉമ്മ പറഞ്ഞത് ഹോസ്പിറ്റലിൽ നിന്ന് പോന്ന തന്നെ പകുതി രക്ഷപ്പെടും എന്ന്. ഇവിടെ തനിക്ക് ഒന്നിനും ഒരു കുറവും ഇണ്ടാവില്ല. അന്റെ ഉമ്മാനെ പോലെ കണ്ട മതി ന്റെ ഉമ്മാനെ. ആളൊരു പാവമാ.. "

അവൻ അവന്റെ ഉമ്മാനെ വാനോളം പുകഴ്ത്തി.

അവളെ അവിടെ കിടത്തി ഒന്ന് ഫ്രഷായി വരാം എന്നും പറഞ്ഞു


" ഇതെന്റെ മുറിയാട്ടോ.. താൻ പേടിക്കൊന്നും വേണ്ട. ഇവിടെ ഞാൻ പറഞ്ഞേക്കുന്നത് താൻ എന്റെ വൈഫ് ആണെന്ന. കൊറച്ചു പേർക്കേ അതങ്ങനെ അല്ലെന്ന് അറിയു. ചോദ്യോം ഉത്തരങ്ങളും ഒക്കെ ഒഴിവാക്കാൻ ഈ കള്ളം നല്ലതാ "

ആബി ചിരിച്ചോണ്ട് ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറി.


" റാബിത്ത.. ഇവടെ ആരോ പുതിയൊരാൾ വന്ന്ക്ക്ണ് ന്ന് കേട്ട്.  ഞങ്ങളറിയാതെ മോന്റെ കെട്ടങ് നടത്തി അല്ലെ "

അൽപ്പം കഴിഞ്ഞതും പുറത്തു ആരുടെ ഒക്കെയോ സൗണ്ട് തസ്‌നി മുറിയിൽ കിടന്നു കൊണ്ട് കേട്ടു


" അങ്ങനെ ഒന്നും ഇല്ലെന്റെ നാജി.. ഇവിടെ ഒരു റിസപ്ഷൻ നടത്താൻ ഉള്ള പ്ലാനിലായിരുന്നു ഞങൾ. "

ആബിദ് കുളിമുറിയിൽ നിന്നും ഇറങ്ങിയത് ഉമ്മാന്റെ സംസാരം കേട്ടോണ്ടായിരുന്നു.


" ഇന്റെ മമ്മി ആളൊരു പാവമാണെങ്കിലും വൻ തള്ളാണ്.. ഇയ്യ് ഇവിടെ കിടക്ക്. ഞാനും പോയി കൂടട്ടെ ട്ടോ "

ആബിദ് മുടിയൊന്നോതുക്കി അവരുടെ അടുത്തേക്ക് ചെന്നു


" എന്താ നാജിത്താ ഇവിടെ ഒരു പരിഭവം പറച്ചിൽ കേട്ടത് "

ആബിദ് തിരക്കി


" ന്നാലും ന്റെ ആബി നീ ഞങ്ങളെ അറിയിക്കാതെ കല്യാണം കഴിച്ചല്ലോ.. "


" അത് ഇങ്ങക്കൊക്കെ ഒരു സർപ്രൈസ് തന്നതല്ലേ.. കൊറച്ചു കഴിഞ്ഞിട്ട് മ്മക്ക് അടിച്ചു പൊളിച്ചു ഒരു പാർട്ടി അങ് നടത്താന്നെ "


" അന്റെ കല്യാണോ കാണാൻ പറ്റീല. പെണ്ണിനെ എങ്കിലും ഞങ്ങളൊന്നു കാണട്ടെ. എന്താടാ നിന്റെ മൊഞ്ചത്തീന്റെ പേര് "


" ഇഷ്‌വാ.. "


" പേര് കൊള്ളാം. ഇജ് ആളെങ്ങനെ നോക്കട്ടെ. "

കൂട്ടത്തിലൊരു ബന്ധു പറഞ്ഞു. അവർ നേരെ തസ്നിയുടെ അടുത്തേക്ക് വിടും ചെയ്തു. തസ്നിയുടെ കിടപ്പ് കണ്ട് എല്ലാവരും മുഖത്തോട് മുഖം നോക്കുന്നുണ്ട്.


" എന്താ എല്ലാരും ഇങ്ങനെ നിക്കുന്നത് "

ആബി


" ഇതെന്താ ആബി . ഇവൾക്ക് പറ്റിയത് "

നാജി


" അത് ഞങൾ വരുന്ന വഴി ഒന്ന് ആക്സിഡന്റ് ആയതാ. കൊറച്ചൂസം കഴിഞ്ഞ ശെരിയാവും. "

ആബിദ് അതും പറഞ്ഞു എല്ലാവരുടെയും സംശയം അവസാനിപ്പിച്ചു. ആബിദ് തസ്നിക്ക് എല്ലാവരെയും പരിചയപ്പെടുത്തി


" അപ്പൊ ന്നാ ഞങ്ങൾ ഇറങ്ങട്ടെ റാബിത്ത. പോയിട്ട് തിരക്കുണ്ട്. "

എല്ലാവരും അവരവരുടെ വഴിക്ക് പോയി


" മ്മ്. ഈ അപ്പാർട്മെന്റിലെ എല്ലാരോടും കാര്യം പറയണ്ടേ. അതിനുള്ള പൊക്കാ"

ആബിദിന്റെ ഉമ്മ മെല്ലെ പറഞ്ഞു


" ഇങ്ങനെ കൊറേ ആൾകാർ വരും. അവർ പലതും പറയും. മോളതൊന്നും കാര്യാക്കണ്ട. നമ്മടെ അവസ്ഥ എന്താണ് ന്ന് നമ്മക്കല്ലേ അറിയൂ. "

ഉമ്മ അവളെ സമാധാനിപ്പിച്ചു.. ആബിദ് അവൾക്ക് കഴിക്കാൻ ഒരു ജ്യൂസ് കൊടുത്തു.


" ഞാൻ ഒന്ന് പുറത്തു പോയേച്ചും വരാട്ടോ. ഫ്രണ്ട്സിനെ ഒന്ന് കാണണം. പിന്നെയ് തനിക്ക് ഞാൻ ഒരു പേരൊക്കെ ഇട്ടിട്ടുണ്ട് ട്ടോ.. ഇഷ്‌വാ. തനിക്ക് സംസാരിക്കാൻ ആവുന്നത് വരെ താൻ ഇഷ്‌വാ ആയിട്ടിരിക്കട്ടെ. അപ്പൊ ശെരി എന്നാ"


ആബിദ് അവിടുന്ന് ഫ്രണ്ട്സിനൊപ്പം കൂടാറുള്ള സ്ഥിരം കഫെയിലേക്ക് വിട്ടു. എല്ലാരും അവിടെ പ്രേസേന്റ് ആയിട്ടുണ്ട്.


" അഹ്. എത്തിയല്ലോ മണവാളൻ "

അവനെ കളിയാക്കി കൂടെയുള്ളവൻ പറഞ്ഞു. മറ്റുള്ളവർ അത് കേട്ട് ചിരിച്ചു


" ആട.. ചിരി.. നല്ലോണം ചിരി.. എന്നേ ഇതിനിടയിൽ ഇട്ടിട്ട് കൊല ചിരി ചിരിക്ക് "


" ഓ പിന്നെ. നിനക്ക് ഊരിപ്പോരായിരുന്നല്ലോ. സിമ്പതി കാണിച്ചിട്ടല്ലേ. അപ്പൊ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരും. എന്നിട്ട് എന്താ നിന്റെ വൈഫിന്റെ അവസ്ഥ"


" വീട്ടിലോട്ട് കൊണ്ടുവന്നിട്ടുണ്ട്. കാര്യമായ മാറ്റമൊന്നും ഇല്ല "


" അയ്ശേരി. വീട്ടിലുണ്ടോ. എന്നാ വന്നേ നമുക്കൊന്ന് കണ്ടെച്ചും വര "

എല്ലാരും കൂടി ചാടി തുള്ളി പുറപ്പെട്ടു


" എന്തിന്. ഇപ്പൊ ഒരു പട ഇറങ്ങി പോയിട്ടുള്ളൂ.. ആ പെണ്ണിന് അൽപ്പം ശുദ്ധ വായു കൊടുക്ക് "


" ഓഓഓഓ അവനൊരു പെണ്ണിനെ കിട്ടിയപ്പോ നമ്മളൊക്കെ പുറത്ത്. അല്ലേടാ. നിങ്ങൾ ഒരുമിച്ചാണോ കിടപ്പ്. "

ഒരുത്തൻ ചോദിച്ചു


" മോനെന്താ ഉദ്ദേശിച്ചത്.. "

ആബി


" അല്ല. ഭാര്യ ഭർത്താവിന്റെ മുറിയിൽ അല്ലെ കിടക്കാ. അപ്പൊ നിന്നെ പോലൊരു ചെറുപ്പക്കാരൻ.. ഏത്. അത് "


" പ്ഫാ.. ബ്ലഡി ഫൂൾ. എനിക്ക് അൽപ്പം മാന്യത ഒക്കെ ഉണ്ട്.. അല്ലാതെ നിന്റെ പോലെ ഏതെങ്കിലും ഒരു പെണ്ണിനെ കാണുമ്പഴേക്കും പിടിവിട്ട് പോകുന്നതല്ല എന്റെ മനസ്. "


" ഓ. ഓ.. ഓ. ആയിക്കോട്ടെ.. നിന്റെ മനസ് എത്ര പിടിച്ചു നിക്കും ന്ന് ഞങ്ങളും ഒന്ന് കാണട്ടെ.. "

എല്ലാരും കൂടി ആബിദിനെ കളിയാക്കിയും ചിരിച്ചും കൊറേ സമയം അവിടെ തന്നെ ചിലവിട്ടു.


*****************


ജെസ്‌ലനെ മുറിയിൽ പൂട്ടിയിട്ട് സിദ്ധിക്ക് സെറ്റിയിൽ വന്നിരുന്നു. കണ്ണടച്ചു ഇരിക്കവേ തനിക്ക് മുന്നിലായി ആരുടെയോ കാലടി ശബ്ദം കേട്ടു. കണ്ണ് തുറന്നു നോക്കിയപ്പോ അജാസ് ആണ്. ഒപ്പം റെനയും.


" എന്തെ.. "

അജാസിനോടായി ചോദിച്ചു. അവനൊന്നും മിണ്ടിയില്ല


" ചോദിച്ചതിന് മറുപടി ഇല്ലേ "


" മറുപടി ഞാൻ തന്ന മതിയോ. "

പുറകിൽ നിന്നും റിച്ചുന്റെ ശബ്ദം കേട്ട് സിദ്ധിക്ക് ഇരുന്നിടത് നിന്നും എണീറ്റു.


" റിച്ചു"


" അതെ. റിച്ചു. നിങ്ങളെന്താ വിചാരിച്ചത്.. എല്ലാ കള്ളവും എല്ലാ കാലത്തേക്കും ഒളിചു വെക്കാൻ പറ്റുമെന്നോ. പറ്റില്ലെന്ന് ഇപ്പൊ മനസിലായില്ലേ. "


" നീ ആരോടാ ഈ കയർത്തു സംസാരിക്കുന്നതെന്ന് മറക്കണ്ട. നിന്റെ ഉപ്പയാണ് "


" ഉപ്പയോ. ആ സ്ഥാനത് നിങ്ങളെ ഇനി എനിക്ക് കാണാൻ കഴിയുമെന്ന് നിങ്ങൾക് തോന്നുന്നുണ്ടോ. എന്റെ ഉമ്മാനെ പറ്റിച്ച ചതിയാനാണ് നിങ്ങൾ. അതിനപ്പുറത്തേക്ക് ഒരു സ്ഥാനവും ഇല്ല. "


" റിച്ചു "


" അലറണ്ട .. നിങ്ങളെ പേടിച്ചിരുന്ന കാലം റിച്ചൂന് കഴിഞ്ഞു പോയി. നിങ്ങെടെ ഇങ്ങനൊരു മുഖം എല്ലാവരുടെ മുന്നിലും ഞാൻ കാണിക്കാൻ പോവാ "


" ആര് നിന്നെ വിശ്വസിച്ചാലും നിന്റെ ഉമ്മ വിശ്വസിക്കില്ല. ഞാൻ ഇപ്പോഴും അവളുടെ നല്ല ഭർത്താവാണ്. ഈ ഭൂമിയിൽ ഞാൻ കഴിഞ്ഞേ അവൾക്ക് സ്വന്തം മക്കൾ പോലും ഉള്ളു.നീ എന്തൊക്കെ പറഞ്ഞാലും നിന്റെ ഉമ്മ വിശ്വസിക്കില്ല . ആയിരം വിരൽ എനിക്കെതിരെ ചൂണ്ടിയാലും ആ വിരൽ മാത്രം എനിക്കെതിരെ തിരിയില്ല റിച്ചു. "

സിദ്ധിക്ക് ആത്മവിശ്വാസത്തോടെ പറഞ്ഞു


" ശെരിയാ. എന്റെ ഉമ്മ നിങ്ങളെ അത്രക്ക് സ്നേഹിക്കുന്നുണ്ട്. അതുപോലൊരു സ്ത്രീ നിങ്ങടെ ജീവിതത്തിൽ വന്നത് നിങ്ങടെ ഭാഗ്യമാണ്. പക്ഷെ നിങ്ങളെ സ്നേഹം കണക്കിലെടുക്കേണ്ട കാര്യം എനിക്കില്ല. എനിക്കെന്റെ ഭാര്യയെ വേണം.. അവളെവിടെ "


" ഭാര്യയോ.. അവളെ നീ അങ്ങനെ കണ്ടിട്ടുണ്ടോ.. പിന്നെ അവളെ അന്നെഷിക്കാൻ നിനക്കെന്തവകാശം "


" അവളെ കൊല്ലാൻ തീരുമാനിക്കാൻ നിങ്ങക്കെന്തായിരുന്നു അവകാശം. അതെ അവകാശം തന്നെയാണെന്ന് കൂട്ടിക്കോ. എങ്ങനെ തോന്നി നിങ്ങക്കവളോട് ഇങ്ങനെ ചെയ്യാൻ. സ്വന്തം പെങ്ങടെ മോള് അല്ലെ. അതിനപ്പുറം നിങ്ങടെ മകന്റെ ഭാര്യയല്ലേ.. മകന്റെ കുടുംബം തകരുന്നതിനെ പറ്റി നിങ്ങക്ക് ചിന്തയില്ലേ "

ഉപ്പന്റെയും മകന്റെയും വാഗ്വാദങ്ങൾ കേട്ട് അജാസും റെനയും നിന്നു


" ഇല്ല. കാരണമെന്താന്ന് അറിയുമോ.. ദാ കണ്ടോ "

ജെസ്‌ലയെ പൂട്ടി ഇട്ടിരുന്ന ഡോർ തുറന്നു സിദ്ധിക്ക് അവളെ പുറത്തേക്ക് കൊണ്ടുവന്നു.


" ഒരു കുഴപ്പോം ഇല്ലാതിരുന്ന എന്റെ മോളെ എന്നേ പോലും തിരിച്ചറിയാത്ത വിധം ഭ്രാന്തിയാക്കിയത് അവള. "


" അവളോ.. അവളെന്ത്‌ ചെയ്തു. റമീസ് എന്ന ചെറുപ്പക്കാരനോട് ജീവിതത്തിൽ ഒപ്പം കൂട്ടാമോ എന്ന് ചോദിച്ചതോ. "


" അവൾ അവന്റെ ജീവിതത്തിലേക്ക് വന്നില്ലേ. അതാ അവളുടെ ഭാഗത്ത് വന്ന തെറ്റ്.. അവൾ വന്നില്ലായിരുന്നെങ്കി എന്റെ മോളെ ഇഷ്ടം അവൻ അംഗീകരിച്ചേനെ. അവർ രണ്ടാളും സന്തോഷത്തോടെ ജീവിച്ചേനെ."


" അതിൽ തസ്‌നി എന്ത് പിഴച്ചു. ഒരാളെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും അയാളുടെ ഇഷ്ടമാണ്. അല്ലാതെ ഒരാളെ കുറ്റമല്ല.. അവൻ ഇഷ്ടപ്പെടാതിരിക്കാൻ വേറെ വല്ല കാരണവും ഉണ്ടായിരിക്കും . "


" ആ കാരണമാണ് തസ്‌നി.. "

സിദ്ധിക്ക് വീണ്ടും തസ്നിയുടെ മേൽ കുറ്റം ചാർത്തുന്നത് കണ്ടതും റിച്ചുവിന് ദേഷ്യം ഇരട്ടിയായി.


മുൻപിൽ കണ്ട ചെയർ എടുത്ത് അടുത്തുള്ള ചില്ല് ഗ്ലാസിലേക്ക് ഒറ്റ ഏറായിരുന്നു. ചില്ല് കഷ്ണങ്ങൾ നാലുപാടും ചിതറി തെറിച്ചു. അത് കണ്ട് ജെസ്‌ല പേടിച്ചു അജാസിന്റെ പുറകിൽ ഒളിചു


ഉപ്പ തസ്നിയെ വീണ്ടും വീണ്ടും കുറ്റപ്പെടുത്തിയതും റിച്ചു ദേഷ്യം കൊണ്ട് വിറച്ചു


" ഞാൻ പറഞ്ഞു ജെസ്‌ലാനെ റമീസ് നിരസിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം തസ്‌നി അല്ലെന്ന്. റമീസ് ഒരിക്കലും തസ്നിയോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. തസ്നിയും.. അവരോരിക്കലും ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ടില്ല. ജീവിതം കൈവിട്ടു പോയേക്കാം എന്ന് തോന്നിയ നിമിഷത്തിൽ തന്നെ കൂടെ കൂട്ടാമോ എന്ന് തസ്‌നി ചോദിച്ചിട്ടുണ്ട്. അതെനിക്കറിയാം. അതല്ലാതെ റമിയും തസ്നിയും പ്രണയജോഡികളായിരുന്നില്ല. പിന്നെങ്ങനെ നിങ്ങൾക്ക് പറയാൻ ആകും നിങ്ങടെ ഈ സന്തതിയുടെ അവസ്ഥക്ക് കാരണം എന്റെ ഭാര്യയാണെന്ന്. "


" കാരണം റമീസ് പറഞ്ഞതിനത്രയും ഞാനും ഇവനും ഇവളും സാക്ഷിയാണ്. "

സിദ്ധിക്ക് അന്നത്തെ സംഭവം റിച്ചുന്റെ മുന്നിൽ തുറന്നു പറഞ്ഞു


*************


മാസത്തിൽ ഒരാഴ്ച സിദ്ധിക്ക് ജെസ്‌ലാന്റെയും അജാസിന്റെയും കൂടെ ഉള്ള താമസം പതിവായിരുന്നു. അങ്ങനെ വന്ന ഒരു ദിവസം


" ഇന്നെന്താ.. ഉപ്പാന്റെ കുട്ടി നല്ല സന്തോഷത്തിൽ ആണല്ലോ. ഇയ്യെങ്ങോട്ടേലും പോകാണോ.. ഒരുങ്ങി നിക്ക്ണ് "

ജെസ്‌ലാന്റെ ഒരുക്കം കണ്ട് സിദ്ധിക്ക് ചോദിച്ചു


" ഉപ്പച്ചി.. ഇങ്ങള് വന്നോ.. ഞാൻ എങ്ങോട്ടും പോകൊന്നും അല്ല. ഇന്ന് ഇവിടെ ഒരാൾ വരുന്നുണ്ട്. ഉപ്പാന്റെ മോൾക്ക് ഒത്തിരി ഇഷ്ടമുള്ള ആൾ "

ജെസ്‌ല സിദ്ധിക്കിനെ കെട്ടിപ്പിടിച്ചു.


" അതാരാ ഇത്ര ഇഷ്ടമുള്ള ആൾ "


" ഉപ്പ അറിയുന്ന ആളാ. റമി.. "


" റമിയോ. അവൻ എത്ര തവണ ഇവിടെ വന്നിരിക്കുന്നു. പിന്നെന്താ ഇപ്പൊ ഒരു പ്രത്യേകത "


" ഉണ്ടല്ലോ.. ഉപ്പ എതിർ നിക്കരുത്. എനിക്ക് റമിയെ ഒത്തിരി ഇഷ്ടാണ്. ഞാൻ ഇന്ന് അതവനോട് തുറന്നു പറയും "


" റമിയോ.. മോളെ അവന്റെ അവസ്ഥ "


" ഉപ്പ ഒന്നും പറയണ്ട. അവന്റെ അവസ്ഥ എനിക്ക് അറിയാത്തതല്ലല്ലോ. പക്ഷെ ഇഷ്ടപ്പെട്ടുപോയി.. "


" എന്നാലും മോളെ. ജീവന് ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ഒരാളെ ഞാൻ എങ്ങനെ നിന്നെ പിടിച്ചു ഏല്പിക്കും "


" അതൊന്നും എന്റെ മൈൻഡിൽ ഇല്ല ഉപ്പച്ചി. ഒരു ദിവസണേൽ പോലും അവന്റെ ഭാര്യ ആയിരിക്കാൻ ആണ് എനിക്ക് ഇഷ്ടം. കുഞ്ഞ് നാൾ മുതൽ കൊണ്ടുനടക്കുന്ന ഇഷ്ടമാണ്. ഉപ്പച്ചി എതിരൊന്നും പറയരുത് "


" മോളെ. വേറെ ആരായിരുന്നെങ്കിലും ഉപ്പ കണ്ണും പൂട്ടി സമ്മതിച്ചേനെ. ഇതിപ്പോ "


" പ്ലീസ് ഉപ്പച്ചി. ഈ ഭൂമിയിൽ എന്റെ കഴുത്തിൽ ഒരാളെ മിന്നു വീഴുന്നുണ്ടെങ്കി അത് എന്റെ റമിയുടെ മാത്രായിരിക്കണം.. "

സിദ്ധിക്ക് ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വാശിയാലേ നിന്നു.


അന്നേരമാണ് റമിയെ കൂട്ടി അജാസ് വന്നത്. ഒപ്പം റെനയും ഉണ്ടായിരുന്നു.


" ഇതെന്താടി നിന്നെ ഇന്ന് ആരേലും പെണ്ണ് കാണാൻ വരുന്നുണ്ടോ. ഇങ്ങനെ ഒരുങ്ങിയേക്കുന്നു "

അജാസിന്റെ കൂടെ അകത്തേക്ക് കയറിയ റമി ജെസ്‌ലാനെ കണ്ടു ചോദിച്ചു


" അത്രക്ക് മൊഞ്ചായിട്ടുണ്ടോ.. "

ജെസ്‌ല ഒന്നുകൂടി സ്റ്റൈലിൽ ചോദിച്ചു


" പിന്നേ.. ഇപ്പൊ കണ്ട ആരായാലും കെട്ടിക്കൊണ്ട് പോകും. "


" ന്നാ നീ തന്നെ കെട്ടിക്കോ. വേറെ ആരെലും കൊണ്ട്പോകുന്നെന് മുന്നേ "


" അയ്യടി പോ. മോളെ ദിനേഷി.. ഇവിടെ വരുമ്പോ തന്നെ നിന്നെ സഹിക്കാൻ ഞാൻ പെടുന്ന പാട്. പിന്നല്ലേ ലൈഫ് ലോങ്ങ്‌ "

റമി അവളെ കളിയാക്കി. അവളവനെ നോക്കി ചായ എടുക്കാൻ പോയി. ചായ ഒക്കെ കുടിച്ചു എല്ലാരും കുറച്ചു നേരം സംസാരിച്ചിരുന്നു. അതിനിടയിൽ റമി ഒരു കാൾ വന്നു മേലേക്ക് കയറിപോകുന്നത് ജെസ്‌ല കണ്ടിരുന്നു. അത് തന്നെ തക്കം നോക്കി ജെസ്‌ല പുറകെ പോയി


ആ സമയം കൊണ്ട് സിദ്ധിക്ക് കാര്യങ്ങൾ എല്ലാം റനയോടും അജാസിനോടും പറഞ്ഞിരുന്നു. അവർക്ക് കേട്ടപ്പോ സന്തോഷമായിരുന്നു. പിന്നെയും അജാസിനായിരുന്നു ഒരു സന്തോഷക്കുറവ്. കാരണം തസ്നിയുടെ കാര്യത്തിൽ അവന് ഒരു ചെറിയ സംശയം റമിയിൽ ഉണ്ടായിരുന്നു. എങ്കിലും ഇതുവരെ അങ്ങനെ ഒരു കാര്യം റമി ഷെയർ ചെയ്യാത്തത് കൊണ്ട് അവന് നേരിയ പ്രതീക്ഷ ഇല്ലാതിരുന്നില്ല.


ആരോടോ സംസാരിച്ചു ഫോൺ കട്ടാക്കി തിരിഞ്ഞ റമി തന്നെ തന്നെ നോക്കി നിക്കുന്ന ജെസ്‌ലാന്റെ നേരെ വിരൽ ഞൊടിച്ചു


" എന്ത് സ്വപ്നം കണ്ടോണ്ട് നിക്ക "


" നിന്നെ.. "

സ്പോട്ടിൽ കേട്ട മറുപടി റമിയെ തെല്ലോന്ന് അസ്വസ്ഥനാക്കി.


" നേരത്തെ പറഞ്ഞില്ലേ ഇപ്പൊ കണ്ട ആരായാലും കെട്ടിക്കൊണ്ട് പോകും എന്ന്. എന്നാ എന്നേ കെട്ടി വീട്ടിലേക്ക് കൊണ്ടുപോകുമോ ഭാര്യയായിട്ട് "

ജെസ്‌ല ചോദിച്ചു


" ഈ പെണ്ണിനെന്താ വട്ടായോ. അതോ രാവിലത്തെ ഗുളിക കഴിച്ചില്ലേ "


" നീ എന്നേ കളിയാക്കൊന്നും വേണ്ട. ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാണ്. വിൽ യു മേരി മി.. "

ജെസ്‌ല ഒരു റോസ് അവന് നീട്ടി. പെണ്ണ് സീരിയസ് ആണെന്ന് റമിക്ക് മനസിലായി


" ദേ.. ജെച്ചു കളിക്കല്ലേ. പിന്നെ.. കല്യാണം. നിന്റെ ഞാൻ ഒരിക്കലും ആ ഒരു സ്ഥാനത് കണ്ടിട്ടില്ല. എൻറെ റെനയെ പോലെയെ കണ്ടിട്ടുള്ളു.. "


" ഇത്‌ എല്ലാരും പറയുന്ന ക്ളീഷേ ആണ്. ആരേലും പ്രൊപ്രോസ് ചെയ്ത പെങ്ങളാണ്. ഫ്രണ്ട് ആണ്. എന്നൊക്കെ പറയൽ. അതോണ്ട് ആ ഡയലോഗ് മാറ്റിപ്പിടിക്ക്. എനിക്കറിയാം നിനക്ക് എന്നേ ഇഷ്ടാണെന്ന്"


" എന്ന് ഞാൻ എപ്പോഴെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ.. വെറുതെ ഓരോന്ന് പറയാതെ നീ മാറിക്കെ "

റമി അവളെ ഒഴിവാക്കാൻ നോക്കി


" ഇല്ല. ഇതിലൊരു തീരുമാനം ആക്ക്. എന്നിട്ട് പോകാം. എന്നേ നിന്റെ പെങ്ങളായിട്ട് കാണാൻ ഒരിക്കലും ഞാൻ റെനയെ പോലെ നിന്നോട് പെരുമാറിയിട്ടില്ല. ഞാൻ ഞാനായിട്ടേ നിന്നിട്ടുള്ളു. "


" അതെനിക്കറിയണ്ട. നിന്നെ സ്വീകരിക്കാൻ എനിക്ക് കഴിയില്ല "


" എന്തുകൊണ്ട്. നിന്റെ അസുഖമാണോ പ്രശ്നം. എങ്കി അതെനിക്ക് ഒരു കുറവല്ല. പ്രോബ്ലെവും അല്ല. ജീവൻ തന്നവന് അറിയാം അതെപ്പോ തിരിച്ചെടുക്കണം എന്ന്. അത് ചെലപ്പോ ഈ നിമിഷമാവാം. നാളെയാവാം. ചെലപ്പോ ഒരുപാട് നാൾക് ശേഷമാവ. റൂഹുള്ള കാലം ഈ മനസിൽ ഒരിടം എനിക്ക് തന്നുടെ. "

ജെസ്‌ലയുടെ ശബ്ദം ഇടറിയിരുന്നു.


" നിനക്കെന്താ പറഞ്ഞ മനസ്സിലാവില്ലേ.. ഇഷ്ടം പിടിച്ചു വാങ്ങാൻ കഴിയില്ല.. അത് മനസിൽ തോന്നണം.. "


" അത് തോന്നാത്തതിന്റെ കാരണമാ എനിക്കറിയേണ്ടത്.. പറ റമി. നിനക്ക് മാറ്റാരോടെങ്കിലും ഇഷ്ടമുണ്ടോ.. പറ. നിന്റെ മനസിൽ വേറെ ആരെങ്കിലും ഉണ്ടോന്ന്. "

ജെസ്‌ല റമിയെ പിടിച്ചു കുലുക്കി


" ആഹ് ഉണ്ട്. എന്തെ. നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ. "

സഹികെട്ടു റമി പൊട്ടിത്തെറിച്ചു


" ഈ ജീവിതത്തിൽ ഞാൻ ഒരാളെ സ്നേഹിച്ചിട്ടുള്ളു.. അതെന്റെ തസ്നിയെ ആണ്. ഈ ഭൂമിയിൽ എനിക്കൊരു കൂട്ട് ഉണ്ടാവാൻ അല്ലാഹു ഉദ്ദേശിക്കാണെങ്കി അതെന്റെ തസ്‌നി മാത്രമായിരിക്കും. അതിപ്പോ ഒരു ദിവസമാണെങ്കിലും ഒരു ജന്മമാണെങ്കിലും.. "

അതൊരു ഇടിമിന്നൽ പോലെ ജെസ്‌ലയുടെ ഹൃദയത്തിൽ പതിച്ചു


" എന്താ.. അവൾ ജീവൻ രക്ഷിച്ചതോണ്ടാണോ.. അവളോടിത്ര ഇഷ്ടം "

തസ്നിയെ കുറിച് കേട്ടറിവുള്ള ജെസ്‌ല ചോദിച്ചു


" നിന്റെ ജീവൻ ഞാൻ എപ്പഴെങ്കിലും രക്ഷിച്ചിട്ടുണ്ടോ. അതിനു പകരമുള്ളതാണോ നിനക്കെന്നോട് തോന്നിയ ഇഷ്ടം..അല്ലല്ലോ..  ഇഷ്ടം എന്ന് പറയുന്നത് ഒരാൾക്കു മറ്റൊരാളോട് തോന്നുന്നത. പക്ഷെ നമുക്ക് ഇഷ്ടമുള്ളവർ നമ്മളെ തിരിച്ചും സ്നേഹിക്കണം എന്ന് വാശിപിടിക്കാൻ നിക്കരുത്. അത് ഏറ്റവും വലിയ മണ്ടത്തരമാണ്. "

റമി അവളോട് അതും പറഞ്ഞു ഇറങ്ങി പോയി


" റമി.. റമി. "

അവൾ ഒത്തിരി വിളിച്ചെങ്കിലും നിന്നില്ല. അവർ സംസാരിച്ചതെല്ലാം സിദ്ധിക്കും റെനയും അജാസും കേക്കുന്നുണ്ടായിരുന്നു.


" അജു. റമി പറഞ്ഞ കുട്ടിയെ നിനക്കറിയുമോ. "

സിദ്ധിക്ക് ചോദിച്ചു


" മ്.. ഞാൻ മാത്രല്ല ഉപ്പയും അറിയും.. "

അജാസ് തല കുനിച്ചു നിന്നു


" ഞാനോ "


" അതെ. റെന നീ ജെസ്‌ലാന്റെ അടുത്തേക്ക് ചെല്ല് "

അജാസ് റെനയെ ജെസ്‌ലാന്റെ അടുത്തേക്ക് വിട്ടു


" തസ്നിയെ ഉപ്പ അറിയും. തസ്നിയ "

ഫോണിൽ ഉണ്ടായിരുന്ന അവരുടെ മൂന്നുപേരുടെയും ഫോട്ടോ അവൻ സിദ്ധിക്കിനെ കാണിച്ചു. സിദ്ധിക്ക് ഞെട്ടിപ്പോയി


" അജു. നീ എന്താ ഇത്ര ബുദ്ധി ഇല്ലാത്തവനാണോ. ഇവളെങ്ങാനും നിന്നെയും ജെസ്‌ലാനെയും കുറിച് അറിഞ്ഞിരുന്നെങ്കിൽ.. ഇപ്പൊ എന്തായേനെ കാര്യങ്ങൾ ഒക്കെ "

സിദ്ധിക്ക് അജാസിനെ ശാസിച്ചു


" തസ്നിയ ഉപ്പാന്റെ സിസ്റ്ററിന്റെ മകൾ ആണെന്ന് അറിഞ്ഞപ്പോ തൊട്ട് അവർ തമ്മിൽ കാണാതിരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ബട്ട്.. ഞാൻ അറിയാതെ അവർ കാണുന്നുണ്ടായിരുന്നു"


" ആ കുട്ടിയെ പറഞ്ഞു പിന്തിരിപ്പിച്ചു റമിയെ എന്റെ മോൾക് തന്നെ നൽകാം എന്നാ വിചാരിച്ചത്. പക്ഷെ ഇതിപ്പോ. എന്റെ മോൾക് കിട്ടാത്തത് അവൾക്ക് കിട്ടരുത്. അവളുടെ ഉപ്പാനെ വിവരമറിയിക്കണം. എത്രയും പെട്ടന്ന്. അതിന് എന്താ വേണ്ടതെന്നു വെച്ച നീ ചെയ്തോണം. പക്ഷെ എന്റെ പേര് ഒരിക്കലും ഇതിൽ വരരുത്. ഞാൻ ഇല്ലെങ്കി പിന്നെ നിങ്ങൾ രണ്ടാളും ഇല്ല. അറിയാലോ "


സിദ്ധിക്ക് അജാസിനെ ഓർമിപ്പിച്ചു. റമി പറഞ്ഞ കാര്യങ്ങൾ ജെസ്‌ലാക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അവളും റെനയും റൂമിൽ തന്നെ കഴിച്ചു കൂട്ടുന്നത് കണ്ട് സിദ്ധിക്ക് അവരെ കൂട്ടി പുറത്തു പോകാൻ തീരുമാനിച്ചു. പക്ഷെ ജെസ്‌ല ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു


" ഞാൻ ഇല്ല ഉപ്പച്ചി. എനിക്കൊരു മൂഡില്ല. നിങ്ങൾ പോയിട്ട് വരി. എനിക്കെന്തെങ്കിലും കൊണ്ടുവന്ന മതി "


" മോളില്ലാതെ എങ്ങനാ "

സിദ്ധിക്ക്


" സാരല്ല ഉപ്പ. ഞാൻ കുറച്ചു നേരം ഒറ്റക്കിരിക്കട്ടെ.. "

അവളില്ലാതെ അവര് പോകുന്നില്ലെന്ന് പറഞ്ഞതും അവളവരെ നിർബന്ധിച്ചു പറഞ്ഞു വിട്ടു


" മോള് ചോദിച്ചതൊന്നും ഈ ഉപ്പച്ചി സാധിപ്പിച്ചു തരാതിരുന്നിട്ടില്ല. അജു നെ ഇക്കാക്ക ആയിട്ട് വേണം പറഞ്ഞു.തന്നില്ലേ. ഇപ്പൊ റമിയെ ചോദിച്ചു.. ഏതറ്റം വരെ പോയാലും റമിയെ ഉപ്പച്ചി കൊണ്ടുത്തരും. അനക്ക് സ്വന്തമായിട്ട് "

അയാൾ അവൾക്കൊരു ചുംബനം കൊടുത്തു. മൂന്നുപേരും ജെസ്‌ലാനെ വീട്ടിലാക്കി ഇറങ്ങി.


അൽപ്പം കഴിഞ്ഞതും അവർ കുറച്ചു ഷോപ്പിംഗ് ഒക്കെ നടത്തി തിരിച്ചു പോന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയതും മുന്നിൽ കണ്ട കാഴ്ച അവർ മൂവരെയും വേദനയിലാഴ്ത്തി.. ചോരയിൽ കുളിച്ചു കിടക്കുന്ന ജെസ്‌ല.


" മോളെ.. "

സിദ്ധിക്ക് ഓടി അവൾക്കരികിൽ ഇരുന്നു. അയാൾ അവളെ എടുത്തു മടിയിൽ കിടത്തി.


" മോളെ. എന്താ ഉണ്ടായേ "

ജെസ്‌ല വേദനയാൽ കിടന്ന് പുളയുന്നുണ്ടായിരുന്നു.


" ഇതിനായിരുന്നോ മോളെ.  നീ ഞങ്ങളെ നിർബന്ധിച്ചു പറഞ്ഞയച്ചത്. ഞാൻ പറഞ്ഞതല്ലേ അവനെ നിനക്ക് കൊണ്ടുത്തരും എന്ന് "

സിദ്ധിക്ക് അലറി.


" അജു വണ്ടി എടുക്കട "

ഹോസ്പിറ്റലിലേക്ക് ഒരോട്ടമായിരുന്നു.

***************


സിദ്ധിക്ക് പറഞ്ഞു നിർത്തി


" പിന്നെ അവളെ ഞങ്ങക്ക് കിട്ടിയതിങ്ങനെയാ. പത്തു പതിനാറു കൊല്ലം പൊന്നുപോലെ വളർത്തിയ മോളാ. എങ്ങനെ സഹിക്കും ഞാൻ. പറ. നീയും അമിയും പോലെ തന്നെയാ എനിക്ക് ഇവളും. നിങ്ങക്ക് വേദനിക്കും പോലെ തന്നെയാ ഇവൾക്ക് വേദനിച്ചാലും "


" അത് നിങ്ങൾ ചുമ്മാ പറയുവാ. എന്റെ ഭാര്യയെ കാണാതെ ഞാൻ പരക്കം പായുമ്പോ അവളെ ആ നരകത്തിൽ കൊണ്ടിട്ടു നിങ്ങൾ ഉള്ളിൽ ഊറി ചിരിക്കല്ലായിരുന്നോ.. "


" അതവൾ എന്റെ മോളെ വേദനിപ്പിച്ചതിനുള്ള ശിക്ഷയ "


" ഹ്മ്മ്. മോള്. അതുപോലെ ഒരു ഉപ്പന്റെയും ഉമ്മന്റേയും മോളാണ് അവളും. അത് നിങ്ങൾ മറന്നു പോയോ. അതും സ്വന്തം പെങ്ങളെ മകൾ. അല്ലാതെ നിങ്ങക്ക് പിഴച്ചുണ്ടായ സന്തതി പോലെ അല്ല ".


" റിച്ചു.. നിന്റെ വാക്കുകൾ അതിരു കടക്കുന്നു"


" ഇത്രയും മാന്യത ഞാൻ കീപ് ചെയ്യുന്നത് നിങ്ങളെ ഇത്ര കാലം ഉപ്പ എന്ന് വിളിച്ചിരുന്നത് കൊണ്ട് മാത്ര.. എന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ച ആ സ്ഥാനവും ഞാൻ അങ് മറക്കും. "


" എന്റെ മോളെ ഇങ്ങനെ ഒരവസ്ഥയിൽ ആയത് മുതൽ അവളോടെനിക്ക് പകയായിരുന്നു. അന്ന് മുതൽ ഞാൻ നടക്ക ഒരവസരത്തിനു വേണ്ടി. അപ്പഴാ അവളുടെ കല്യാണക്കാര്യം പറഞ്ഞത്. നീയുമായി അവളെ വിവാഹം കഴിപ്പിക്കാൻ ഞാൻ ഇന്റെർസ്ട്ട് കാണിച്ചത് അവളെ എന്റെ മുന്നിൽ എത്തിക്കാനായിരുന്നു. അപ്പഴാ നിങ്ങടെ നാടകം. ഭാര്യയുടെ സ്ഥാനത്തു കാണാൻ കഴിയില്ല. ഭർത്താവിന്റെ സ്ഥാനത്തു കാണാൻ കഴിയില്ല.. എന്നിട്ട് വേറെരു വിവാഹം. അതോടെ എന്റെ കണക്ക് കൂട്ടൽ തെറ്റി


പക്ഷെ കാര്യങ്ങൾ വീണ്ടും ഞാൻ ഉദ്ദേശിച്ച വഴിക്കായി. ആ സമയത്താ തസ്നിയെ കിട്ടാൻ നടക്കുന്ന ജെസീലിനെ കണ്ടത്. പിന്നെ അവന്റെ ഉമ്മയെ വെച്ച് അവനെ വശത്താക്കി. അപ്പോഴും അവനറിഞ്ഞില്ല അവന്റെ അനിയത്തിക്ക് വേണ്ടിയാ തസ്നിയെ ഞാൻ ചോദിച്ചതെന്ന്.  പക്ഷെ എവിടേം കൊണ്ടോ എന്റെ കണക്ക് പിഴച്ചു. അവളെ അന്നേ തീർക്കണ്ടതായിരുന്നു."


" നിങ്ങടെ മകനായതിൽ ഞാൻ ലജ്ജിക്കുന്നു.. എന്റെ ഭാര്യയെ പറയുന്നത് ഞാൻ കേട്ട് നിന്നെന്ന് വരില്ല. "


" അതെന്താ നീയെന്നെ അടിക്കുമോ.. അടിക്കെടാ "

സിദ്ധിക്ക് അവന്റെ നേരെ ചെന്നു


" ആരുമല്ലാത്തവന് വേണ്ടി.. ആർക്കോ ഉണ്ടായവൾക്ക് വേണ്ടി.. സ്വന്തം മകനോട് നിങ്ങൾ കാണിച്ച ഈ ക്രൂരതക്ക് നിങ്ങളനുഭവിക്കും. എല്ലാ കാര്യങ്ങളും അറിയേണ്ടവർ അറിയുമ്പോ സിദ്ധികിന്റെ പേരും പേരുമയും എല്ലാം തീരും.. ഈ ലോകത്ത് ഏറ്റവും ക്രൂരമായ ആൾ തസ്നിയുടെ ഉപ്പയാണെന്ന ഒരു തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷെ എനിക്ക് തെറ്റി.  നിങ്ങള ഏറ്റവും നീചൻ.. എന്റെ ഭാര്യയെ എനിക്ക് തിരിച്ചു കിട്ടിയില്ലെങ്കി നോക്കിക്കോ.. നിങ്ങളെ ഞാൻ കൊല്ലും.. "


റിച്ചു സിദ്ധിക്കിനെ വെല്ലു വിളിച്ചു ആ വീടിന്റെ പടിയിറങ്ങി.. സിദ്ധിക്ക് ദേഷ്യം കൊണ്ട് ആ വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം എറിഞ്ഞു പൊട്ടിച്ചു. അത് കണ്ട് അജാസ് അനങ്ങാതെ നിന്നു. റെന ജെസ്‌ലാനെ കൊണ്ട് അകത്തേക്കും പോയി



     രണ്ടു ദിവസത്തിന് ശേഷം ആബിദിന്റെ വീട്ടിൽ...


ഉമ്മ അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിലാണ്. തസ്നിക്ക് കഞ്ഞി അരച്ച് ജ്യൂസ് പോലെ ആക്കി കോരിക്കൊടുക്കുവാണ് ആബി. അതിനിടക്കാണ് അവന്റെ ഫ്രണ്ട്സ് കയറി വന്നത്


" ഹെലോ. മച്ചാനെ.. "

പെട്ടന്ന് അവരെ അവിടെ കണ്ടതും ആബി അത്ഭുതത്തോടെ നോക്കി


" വാടാ. ഇരിക്ക്.. ഇതെന്റെ ഫ്രണ്ട്സാട്ടോ. "

ആബി എല്ലാവരെയും പരിചയപ്പെടുത്തി.


" ഇവരൊക്കെ ഉണ്ടായിരുന്നു നിന്നെ ഇടിച്ചു തെറ്റിപ്പിക്കുമ്പോ. "

അത് കേട്ട് അവളെല്ലാവരെയും ഒന്ന് നോക്കി.

അവരൊക്കെ വേണോ  വേണ്ടയോ എന്നാ മട്ടിൽ ചിരിക്കുന്നുണ്ട്


" സോറി ട്ടോ.. "

അവളെ ഒന്ന് കണ്ട് അവർ പുറത്തേക്കിറങ്ങി. ഇപ്പൊ വരാം എന്ന് തസ്നിയോട് പറഞ്ഞു അവനും ഇറങ്ങി


" ആഹ് മക്കളെ. ഇരിക്ക്.. നിങ്ങൾ വന്നത് ആന്റി കണ്ടില്ല.  ഞാൻ ചായ എടുക്കാ. "

ഉമ്മ പറഞ്ഞു


"അയ്യോ..ആന്റി. വേണ്ട.. ചായ ഒക്കെ കുടിച്ചിട്ട വന്നത്."


" എന്നാ ശെരി. നിങ്ങൾ വർത്താനം പറഞ്ഞിരിക്ക്.. "

ഉമ്മ അകത്തേക്ക് പോയി


" എന്തൊരു ഗ്ലാമറാടാ അവൾ. നീ എങ്ങനെ പിടിച്ചു നിക്കുന്നു. എന്റെ പൊന്നെ നിന്റെ സ്ഥാനത്തു ഞാൻ എങ്ങാൻ ആയിരുന്നേൽ. പൊന്നു മോനെ "

കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു


"അതോണ്ടല്ലേ അവളെ എനിക്ക് തന്നെ ഏറ്റെടുക്കാൻ തോന്നിയത്."

ആബി മറുപടി കൊടുത്തു


" ന്നാലും.. നിന്നെ സമ്മതിച്ചു.. ".

വീണ്ടും അവന്റെ സംസാരം ആ ശൈലിയിൽ തന്നെ ആണെന്ന് കണ്ടപ്പോ ആബിക്ക് ദേഷ്യം വരാൻ തുടങ്ങി


" സച്ചു. ഇവനെ വിളിച്ചോണ്ട് പൊയ്‌ക്കെ.  ഇല്ലെങ്കി ഇത്‌ സീൻ ആകും. അവളെങ്ങാനും കേട്ട എന്താ വിചാരിക്ക. എന്ത് ധൈര്യത്തിലാ ആ പെണ്ണ് പിന്നെ ഉറങ്ങുവാ.. "

ആബിദ് ഉമ്മ കേൾക്കാതെ അവരോട് തട്ടി ക്കയറി


" ഹാ വിട് ആബി. അവന്റെ നാക്കിന് ലൈസെൻസ് ഇല്ലെന്ന് നിനക്ക് അറിയില്ലേ.. ഞങ്ങൾ വന്നത് വേറെ ഒരു കാര്യത്തിനും കൂടിയ.. നെക്സ്റ്റ് വീക്ക് ഹരിയുടെ കല്യാണമല്ലേ.. നീ വരുന്നില്ലേ.. രണ്ട് ദിവസം മുൻപ് എങ്കിലും അങ്ങെത്തണ്ടേ "

സച്ചു പറഞ്ഞു


" ഈ അവസ്ഥയിൽ അവളെ ഉമ്മാന്റെ അടുത്താക്കിയിട്ട് ഞാൻ എങ്ങനെ വരുവാ. "


" അതിന് അവൾക്ക് ഇപ്പൊ എഴുന്നേറ്റ് നടക്കേണ്ട ആവിശ്യം ഒന്നും ഇല്ലല്ലോ.. ഇനീ വേണെങ്കി തന്നെ ആ ലിയ നെ വിളിച്ച മതി. നിന്റെ കാൾ കാണേണ്ട താമസെ ഉള്ളു.. പാഞ്ഞെത്തിക്കോളും. "


" അത് നീ എനിക്കിട്ട് താങ്ങിയതാണെന്ന് മനസിലായി. പക്ഷേ ഏൽക്കില്ല മോനുസേ. നീ എടുത്തോ അവളെ. നിനക്ക് കറക്റ്റ് മാച്ച"

ആബിദ് സച്ചുനെ കളിയാക്കി


" വേണ്ടായേ.. നീ തന്നെ വെച്ചോ. എന്തായാലും മറ്റന്നാ ഈവെനിംഗ് ഞങ്ങൾ പോകും. നീ ഉണ്ടേൽ രാവിലെ മെസ്സേജ് ഇട് "

അതും പറഞ്ഞു അവർ ഇറങ്ങി. ആബി തസ്നിയുടെ അടുത്തേക്ക് തന്നെ ചെന്നു


" ഫുഡ്‌ പകുതിക്ക് വെച്ച് ഞാൻ എണീറ്റു പോയല്ലേ. സോറി. അടുത്ത ആഴ്ച ഫ്രണ്ടിന്റെ കല്യാണ. അവരൊക്കെ മറ്റന്നാ ഈവെനിംഗ് പോകും. അതെന്നോട് ഒന്ന് പറയാൻ വന്നതാ.. "

ആബിദ് പറയുന്നത് മുഴുവൻ അവളെ കേട്ടോണ്ട് കിടന്നു .  പിന്നെ അവളുടെ അരികിൽ തന്നെ ഇരുന്നു ഫോണിൽ തോണ്ടി.


" ഈ ഗേൾസൊക്കെ ഭയങ്കര സില്ലി ആണല്ലേ . ഓരോരുത്തരുടെ വട്സപ് സ്റ്റാറ്റസ് കാണണം.. സങ്കടം കണ്ടുപിടിച്ചത് തന്നെ അവരാണെന് തോന്നും. ഇത്‌ കണ്ടോ എന്റെ ഫ്രണ്ട് ആണുട്ടോ. ഹെൽന.. അവൾക്കൊരു പ്രണയം ഉണ്ടായിരുന്നു. വീട്ടിൽ ഒക്കെ അറിഞ്ഞു മാര്യേജ് വരെ സെറ്റ് ആയതാ.. പക്ഷെ വിധി ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അവനെ കൊണ്ടുപോയി. പാവം.. ഇപ്പഴും അവന്റെ ഓർമയിലാണ്. അവൾക്ക് എന്ത് സങ്കടം ഉണ്ടെങ്കിലും അവളെ സ്റ്റാറ്റസ് അവൻ അവളെ ആശ്വസിപ്പിക്കുന്ന പോലെ ഉള്ളതായിരിക്കും. ദേ കേട്ട് നോക്ക്



" പ്രിയപ്പെട്ടവളെ ഞാൻ നിസ്സഹായനാണ്..

വിധി നമുക്കിടയിൽ തീർത്ത മൂടുകല്ലിന്റെയും മണ്ണിന്റെയും അകലത്തിൽ

നിന്നെയൊന്നു തലോടാൻ പോലും സാധ്യമാകുന്നില്ലെനിക്ക്.. "


ആബിദ് വായിച്ചു തീർത്തതും തസ്നിയുടെ ഉള്ളിൽ ഒരു കടൽ തന്നെ ഇരമ്പുന്നുണ്ടായിരുന്നു.


"ശെരിക്കും അവളുടെ കാര്യം ഓർത്ത കഷ്ടം തോന്നും. അങ്ങനെ എത്ര എത്ര ഇഷ്ടങ്ങൾ പൊലിഞ്ഞു പോയിട്ടുണ്ടാവും ഈ ലോകത്ത് അല്ലെ. എന്നാ ഞാൻ പോട്ടെ.. ഒന്ന് പുറത്തു പോണം. വേഗം വര "

അവൻ റൂമിൽ നിന്നും ഇറങ്ങി 


തസ്നിയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അവൻ കണ്ടില്ല. ആറടി മണ്ണിൽ കിടക്കുന്ന റമിയായിരുന്നു അവളുടെ മനസ് മുഴുവൻ. അവനും തന്നോട് പറയാൻ ഉള്ളത് ഇതായിരിക്കില്ലേ. സത്യമല്ലേ ആ വാക്കുകൾ. ഒന്ന് ആശ്വസിപ്പിക്കാൻ പോലുമാകാതെ മീസാൻ കല്ലിനും മുകളിൽ വന്നു വീണ മണ്ണിനും ഇടയിൽ കിടന്നു ശ്വാസം മുട്ടുകയല്ലേ അവൻ.


അവൾക്കൊന്ന് ഉറക്കെ കരയണമെന്ന് തോന്നി. തനിക്കരികിലേക്ക് അവൻ വരുമ്പോ ആ ചുണ്ടിൽ ഭംഗിയുള്ള ചിരി ഉണ്ടാവും. ആ ചിരി മാഞ്ഞു അവളൊരിക്കലും അവനെ കണ്ടിട്ടില്ല. വെള്ളപ്പുതപ്പിച്ചു സ്ട്രക്ചറിൽ തനിക്ക് മുന്നിലൂടെ കൊണ്ടുപോകുമ്പോഴും ആ മുഖം അവൾ കണ്ടിരുന്നില്ല. ഒരു വേള തന്റെ മുഖത്തെ ചിരി മാഞ്ഞത് കൊണ്ട് അവൻ വിചാരിച്ചു കാണും തന്നെ ഇങ്ങനെ അവൾ കാണണ്ടെന്ന്..


ഓരോന്ന് ആലോചിച്ചു കിടക്കവെ കണ്ണുകൾ നിറഞ്ഞൊഴുകി. ചങ്കിൽ ഒരു കല്ല് കയറ്റി വെച്ച ഭാരം.  തനിക്കൊന്നു പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നെങ്കിൽ.. അവളോർത്തു. റമിയുടെ മുഖം മനസിനെ കീറി മുറിക്കാൻ തുടങ്ങിയതും അവൾ അസ്വസ്ഥയായി. തൊണ്ടക്കുഴിയിൽ കുടുങ്ങിയ ഉച്ചത്തിലുള്ള കരച്ചിലിനോട് തോറ്റു കൊടുത്തവൾ നിശബ്ദം തേങ്ങി.


*****************


ഉപ്പാന്റെ അരികിൽ നിന്നും പോന്നത് മുതൽ റിച്ചു മറ്റൊരാളായിരുന്നു. വീട്ടിൽ വന്നെങ്കിലും അവൻ ആരോടും മിണ്ടിയില്ല. സുമയ്യയും അമിയും കാര്യം തിരക്കി എങ്കിലും അവൻ അവരെ നേരെ ചാടി കടിക്കാൻ ചെന്നു. സിദ്ധിക്ക് അതിന് ശേഷം അങ്ങോട്ട് വന്നിട്ടില്ല.


" ന്റെ റിച്ചു എന്തിനാ അനക്ക് ഈ ദേഷ്യം.. എന്ത് കാലക്കെടാ ഈ വീട്ടിൽ വന്ന് പെട്ടത്.. വേണ്ടിയിരുന്നില്ല. കല്യാണവും കളിയാട്ടവും ഒന്നും വേണ്ടിയിരുന്നില്ല. അതിന് മുൻപ് മരുമക്കൾ ഇല്ലെന്നേ ഉണ്ടായിരുന്നുള്ളു  . മനഃസമാദാനം ഉണ്ടായിരുന്നു."

സുമയ്യ പിറുപിറുത്തു


" ഞാൻ മിണ്ടാതിരിക്കുന്നത് കൊണ്ട് ഇവിടെ ആരുടേലും മേത്തു തട്ടുന്നുണ്ടോ.. വല്ലാത്തൊരു കഷ്ടം തന്നെ. "

റിച്ചു ദേഷ്യപ്പെട്ടു


" ആ ഉണ്ട്. ഞങ്ങള്ക് ഒക്കെ കൊള്ളുന്നുണ്ട്. അവന്റെ ഒരു ദേഷ്യം. ദേഷ്യപ്പെടുന്നതിന് ഇവിടെ ആർക്കും ഒരു കുഴപ്പവും ഇല്ല. അതിനൊരു കാരണം കാണും. അതാ ഞങ്ങൾ ചോദിച്ചത് "

അമിയും അവനെതിരെ തിരിഞ്ഞു

.

" പറയാൻ സൗകര്യമില്ല "

റിച്ചു വിട്ടുകൊടുത്തില്ല


"എന്റെ അമി. നീ അവനോട് മുട്ടാൻ നിക്കണ്ട.. ഉപ്പ വരട്ടെ. അത് വരെ അവൻ എയർ പിടിച്ചു നടക്കട്ടെ. ഇങ്ങനെ ഉണ്ടോ മക്കൾ "

സുമയ ഉപ്പാന്റെ കാര്യം പറഞ്ഞതും റിച്ചൂന് ദേഷ്യം ഇരട്ടിച്ചു. അവൻ അടുത്തിരുന്നു കസേര തട്ടിത്തെറിപ്പിച്ചു എണീറ്റു പോയി..


" ന്റെ വാപ്പ. ഓരോന്ന് അനുഭവിക്കനും വേണം യോഗം. "

സുമയാ ദേഷ്യത്തോടെ റൂമിലേക്ക് പോയി. അമി റിച്ചുന്റെ പുറകെ ചെന്നു


" ഇക്കാക്ക ന്താ അന്റെ പ്രശ്നം.. ഇജ്ജെന്തിനാ ഇങ്ങനെ ഓരോന്ന് കാട്ടി കൂട്ടണത്. ഉമ്മാക്ക് എത്ര വിഷമം കാണും "

അമി അവനെ ഉപദേശിച്ചു


" എന്റെ പ്രശ്നം എന്താണ് ന്ന് അറിഞ്ഞ നീ തീർത്തു തരുമോ. എന്ന എന്റെ ഭാര്യയെ കണ്ടുപിടിച്ചോണ്ട് വാ "

റിച്ചുന്റെ ആവിശ്യം കേട്ട് അമിയുടെ വാ അടഞ്ഞു


"പറ്റില്ലല്ലോ.. അപ്പൊ മിണ്ടാതിരി. നീ വേണേൽ നിന്റെ ഭാര്യയെ കൂട്ടിക്കൊണ്ട് വന്നോ. ഇല്ലെങ്കി നമ്മടെ ഉമ്മാന്റെ ഗതി നാളെ നിനക്ക് വരും. "


"ഉമ്മാന്റെ ഗതിയോ. അതെന്താ. അതിന് ഉമ്മാക്ക് എന്ത് പറ്റി "

അമി ചോദിച്ചതും വായിൽ നിന്നും വീണുപോയ അബദ്ധം റിച്ചൂന് മനസിലായി


"ഒന്നുല്ല. എവടെ ഇരുന്നാലും സൗര്യം തരില്ലേ."


"ഇക്കാക്ക. അന്റെ ഭാര്യയാണ് അന്റെ പ്രശ്നച്ച ഇവിടെ ഇരുന്ന ഭാര്യ വരൂല. അവളെ അന്നെഷിക്കാനാണെന്ന് പറഞ്ഞല്ലോ നീ ഇവിടന്ന് പോയത്. എന്നിട്ട് എവടെ. കൊറേ ദേഷ്യം കൊണ്ടുവന്നു. അല്ലേ. അതിനാണെങ്കി കാരണവുമില്ല .കാര്യവുമില്ല. അവളെ വീട്ടുകാരോട് നീ സമാധാനം പറയേണ്ടി വരും. എത്ര ആയാലും നിന്റെ അരികിൽ നിന്നാണ് അവൾ പോയത് . അവരത് പറഞ്ഞു നിന്നെ കുറ്റപ്പെടുത്തിയാലും നീ സഹിച്ചേ പറ്റുള്ളൂ . നല്ലോണം ഓർമ വെച്ചോ. "

അമി റിച്ചുനെ ഉപദേശിച്ചു


" ഓർമയുണ്ട് നല്ലോണം ഓർമയുണ്ട്.. ആരെങ്കിലും എനിക്ക് ഇത്തിരി സ്വസ്ഥത തരുമോ.. മനുഷ്യൻ വീർപ്പുമുട്ടുവാണ്.. അതാർക്കെങ്കിലും അറിയുമോ "

റിച്ചു


" പറഞ്ഞാലേ അറിയുള്ളു.. ഉള്ളിൽ വെച്ച അറിയില്ല.. എന്ത് പ്രശ്നം ഉണ്ടെങ്കിലും തുറന്നു പറയണം. ഇവിടെ ആർക്കും മനസ് വായിക്കാൻ ഉള്ള കഴിവൊന്നും ഇല്ല. "

അമി വീണ്ടും റിച്ചുനെ ദേഷ്യം പിടിപ്പിച്ചു


" മനസിലുള്ളത് തുറന്നു പറഞ്ഞിട്ട്.. ബാക്കി ഉള്ളവരുടെ മനഃസമാദാനം കൂടി കളയാനോ. ഞാൻ അറിഞ്ഞതൊക്കെ എന്നിൽ തന്നെ തീരട്ടെ.. മരിച്ചു കിട്ടിയിരുന്നെങ്കിൽ.. "

റിച്ചു സ്വയം ശപിച്ചു


" മരിച്ചിട്ട്.. മരിച്ച നീ അങ്ങ് രക്ഷപെടുമല്ലോ.. അല്ലെ. അപ്പൊ നിന്റെ ഭാര്യയോ.. അവൾ തിരിച്ചു വന്ന അവളോടെന്ത് പറയണം.. നിന്റെ ഭർത്താവ് ചത്തു പോയി.. ന്നോ "


" അമി.. "


" ആ അമി തന്നെയാ.  എന്താ നിനക്ക് നാവില്ലേ.. മരിക്കാൻ നിക്കുന്നു.. നിന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും നിന്നെക്കാൾ ബാധിക്കുന്നത് അവളെ ആണ്. ഓർത്തോ.. ഈ വീട്ടിൽ നിന്റെ കൂടെ വന്നവളാണവൾ. നിന്റെ ഭാര്യയായിട്ട്... അവൾ മാത്രല്ല . ഓരോ പെണ്ണും അങ്ങനെ തന്നെയാ.  ഭർത്താവിന്റെ വീട്ടിൽ ചെന്നു കയറുന്ന ഒരു പെൺകുട്ടിക്ക് അവിടെ ആരെയും അറിയില്ല. അവനെ മാത്രം കണ്ടോണ്ട അവൾ വരുന്നത്. അവന്റെ കൈപിടിച്ച വീട്ടിലേക്ക് കയറുന്നത്. ചുരുക്കി പറഞ്ഞ ഭർത്താവെന്ന ഒരാളെ വിശ്വസിച്ചാണ് ഭാര്യയായ പെൺകുട്ടി ഒരു വീട്ടിൽ കാലെടുത്തു വെക്കുന്നത്. എത്രയൊക്കെ അകൽച്ചയിലാണെന്ന് പറഞ്ഞാലും വിശ്വാസം എന്നുള്ളത് ഒരു സത്യമാണ്. നമ്മടെ മേലിൽ നമ്മടെ ഭാര്യമാർ വെച്ചിട്ടുള്ള വിശ്വാസം "


" എന്നിട്ടെന്തേ നീ നിന്റെ ഭാര്യയെ ഇറക്കി വിട്ട്.. അതെ വിശ്വാസത്തിൽ കയറി വന്നതല്ലേ അവളും. പിന്നെന്തേ വീട്ടീന്ന് ആട്ടി ഇറക്കി വാതിൽ കൊട്ടിയടച്ചത്. മറ്റുള്ളവരെ ഉപദേശിക്കാൻ എളുപ്പമാണ് അമി. പക്ഷെ അതുപോലെ ഒക്കെ നടക്കാൻ ഉപദേശിക്കുന്നവർക്ക് കഴിഞ്ഞെന്ന് വരില്ല. അതല്ല.. മറിച്ചാണെങ്കിൽ.. നീ നൗഫിയെ വിളിച്ചോണ്ട് വരണം.. അവൾ തെറ്റ് ചെയ്തിട്ടുണ്ടാകാം.. പക്ഷെ അവളൊരു ഗർഭിണിയാണ്. അവൾക് വല്ലോം സംഭവിച്ച നിന്റെ കുഞ്ഞിനെ നിനക്ക് നഷ്ടപ്പെടും.. ആ നഷ്ടം മറ്റൊന്ന് കൊണ്ടും നിനക്ക് നികത്താൻ കഴിഞ്ഞെന്ന് വരില്ല."


അമി നിശബ്ദനായി..


"ഭർത്താവിന് മേലുള്ള ഭാര്യയുടെ വിശ്വാസം.. അതാണിപ്പോ എന്നേ വീർപ്പുമുട്ടിക്കുന്നത് "

റിച്ചു പറഞ്ഞത് കേട്ട് അമി അവനെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു


" മുഖം മൂടി ഇട്ട പിശാചുക്കളാട നമുക്ക് ചുറ്റും.. ഒളിവും മറവും ഇല്ലാതെ ഒന്നേറ്റു മുട്ടാൻ പോലും നമുക്ക് കഴിയില്ല അവരോട്.. ജെസീൽ പറഞ്ഞത് ശെരിയാ.. കണ്ണിനു മുന്നിൽ കാണുന്നവരെ കണ്ണടച്ച് വിശ്വസിക്കാൻ പാടില്ല. ചെലപ്പോ ചിരിച്ചോണ്ട് തോളിൽ കയ്യിട്ടവരായിരിക്കും നമ്മളെ ചതിക്കുന്നത് "


" ഇക്കാക്ക. ഒന്നെനിക്ക് ഉറപ്പാണ്.. തസ്നിയെ സംബന്ധിച്ച എന്തോ നീ അറിഞ്ഞിട്ടുണ്ട്. ഇക്കാക്ക അവളെ കണ്ടോ. അതോ കാത്തിരിക്കാനും മാത്രം അവളിന്ന് ഈ ലോകത്തില്ലേ. അതുമല്ലെങ്കി ഇതിനൊക്കെ പിന്നിൽ നമ്മളാരും ആഗ്രഹിക്കാത്ത ആരെങ്കിലും ആണോ "

അമി അവനെ തനിക്കഭിമുഖമായി നിർത്തി. ഈ ചോദ്യം തന്നെ ആവർത്തിച്ചു.


" പറ.. ഇക്ക.. ആരാ തസ്നിയെ "


" അജാസ് "

ആ പേര് കേട്ട് അമിയുടെ അമ്പരന്നു


" അജാസോ.. കൂടെ നടന്നിട്ട്.. "

അമി മെല്ലെ പറഞ്ഞു


" അതെ. കൂടെ നിന്ന് ചതിച്ചു. നമ്മടെ കൂടെ തസ്നിയെ അന്നെഷിക്കാൻ ഒപ്പം നിന്നിട്ട് അവൻ നമ്മളെ ചതിക്കുവായിരുന്നു. "


" പക്ഷെ അജാസ് ആണ് നിന്റെ ഈ മനസ് മുട്ടിനു പിന്നിൽ എന്ന് ഞാൻ വിശ്വസിക്കില്ല. "

അമി റിച്ചുനെ പരുഷമായി ഒന്ന് നോക്കി


" അജാസായിരുന്നേൽ നീ അവനെ ഞങ്ങക്ക് മുന്നിൽ ഇട്ട് വലിച്ചു കീറിയേനെ. അപ്പൊ ഞങ്ങക്ക് മുന്നിൽ അയാളെ കാണിച്ചു തന്ന ഞങ്ങളും തകർന്നു പോകും എന്ന് ഉറപ്പുള്ള ആരോ ആണ്.. പറ ഇക്കാക്ക.. ആരാ.. "

അമി റിച്ചുവിനെ വീർപ്പുമുട്ടിച്ചു.. ഒടുവിൽ സഹികെട്ട് റിച്ചു പറഞ്ഞു


" ഉപ്പയാടാ. ഇത്രകാലം ഉപ്പാന്ന് വിളിച്ച ആ മനുഷ്യന നമ്മളെല്ലാവരെയും ചതിച്ചത് "

ഒരു പൊട്ടിക്കരച്ചിലോടെ റിച്ചു എല്ലാം അമിയോട് തുറന്നു പറഞ്ഞു. ഉള്ളിലുള്ളതെല്ലാം അമിയോട് പറഞ്ഞു ഒരു കുഞ്ഞിനെ പോലെ അവൻ കരഞ്ഞു..


അമി കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ തിരിച്ചൊരു വാക്ക് പറയാൻ കഴിയാതെ നിന്നു.


" നിനക്ക് വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ.. പക്ഷെ ഇതാണ് സത്യം.. ഞാൻ കണ്ടറിഞ്ഞ സത്യം.. കേട്ടറിഞ്ഞ സത്യം.. ഇത്‌ ഞാൻ ഇവിടെ പറഞ്ഞ നമ്മടെ ഉമ്മാന്റെ കാര്യം നീ ആലോചിച്ചിട്ടുണ്ടോ. ഇത്ര കാലം കൂടെ ഒരുമിച്ചു ജീവിച്ച മനുഷ്യനു ഇങ്ങനെ ഒരു മുഖമുണ്ടെന്ന് അറിഞ്ഞ ആ പാവം തളർന്നു പോകും. വിശ്വസിച്ചെന്ന് പോലും വരില്ല.. പിന്നെ നമക്ക് നമ്മടെ പഴയ ഉമ്മാനെ തിരിച്ചു കിട്ടുമോ. "

റിച്ചുന്റെ ചോദ്യങ്ങൾക്ക് അമിക്ക് മറുപടി ഇല്ലായിരുന്നു..


അവൻ ഒന്നും പറയാതെ അകത്തേക്ക് പോയി. റിച്ചു അൽപ്പ നേരം കൂടി പുറത്തിരുന്നു.


രണ്ട് ദിവസത്തിനു ശേഷം..റിച്ചു പുറത്തേക്ക് പോകാൻ ആയി റെഡിയായി ഇറങ്ങി. ഉമ്മ എങ്ങോട്ടാണെന്ന് ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല. ബൈക്കിന്റെ കീയുമെടുത്തു മെയിൻ ഡോർ തുറന്നതും തനിക്കെതിരെ നടന്നു വരുന്ന മുഖം കണ്ടു അവന്റെ പേശികൾ വലിഞ്ഞു മുറുകി..


" ഉപ്പ "



ഉപ്പയെ കണ്ടതും റിച്ചു ദേഷ്യം കൊണ്ട് വിറച്ചു. അവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കണ്ടെന്ന് കരുതി അവൻ അയാളെ മൈൻഡ് ആക്കാതെ പുറത്തേക്ക് ഇറങ്ങി.


" നീ എങ്ങോട്ടാ "

ഉപ്പ എല്ലാ അധികാരത്തോടെയും ചോദിച്ചു


" എവിടേക്ക് പോകുമ്പോഴും പറഞ്ഞിട്ട് പോകുന്ന ശീലമുണ്ടായിരുന്നു. അല്പദിവസം മുൻപ് വരെ. ഇപ്പൊ അതില്ല "

അവൻ മുഖത്ത് നോക്കാതെ പറഞ്ഞു.


" റിച്ചു.. ഉപ്പാനോടും തൊടങ്ങിയോ. ന്റെ റബ്ബേ.. ഈ ജന്മത്തിൽ ഇജ്ജ് ഇക്ക് സ്വസ്ഥത വിധിച്ചിട്ടില്ലേ "

സിദ്ധിക്കിനോട് റിച്ചു ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടോണ്ട് വന്ന സുമയ്യ പറഞ്ഞു


" ഇവനെന്താ പറ്റി സുമി. "

സിദ്ധിക്ക് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു


" ആആ എനിക്കറിയില്ല. മൂന്നാലു ദിവസായിട്ട് ഇങ്ങനെ ആണ്. ചോദിച്ച പറയുമോ. അതും ഇല്ല. പറഞ്ഞാലല്ലേ കാര്യമേന്താണെന്ന് മനുഷ്യന് അറിയു"

സുമി


" ഒന്നും ആരും അറിയാതിരിക്കുന്നതാണ് എല്ലാർക്കും നല്ലത്. "

റിച്ചു സിദ്ധിക്കിനെ നോക്കി കൊള്ളിച്ചു കൊണ്ട് പറഞ്ഞു. പിന്നെ ബൈക്ക് എടുത്തു പോയി. സുമയ സിദ്ധിക്കിന്റെ ബാഗ് വാങ്ങി എന്തൊക്കെയോ പുലമ്പിക്കൊണ്ട് അകത്തേക്ക് നടന്നു. സിദ്ധിക്ക് റിച്ചു പോകുന്നത് പുച്ഛത്തോടെ നോക്കി


" ഉമ്മ.. ഞാൻ ഒന്ന് പുറത്തു പോയേച്ചും വര. "

അമി അതും പറഞ്ഞു കൊണ്ടാണ് മുകളിൽ നിന്നും ഇറങ്ങി വന്നത്. താഴെ നിക്കുന്ന ഉപ്പാനെ കണ്ടതും അവന്റെ വിധം മാറി.


" ഇയ്യെങ്ങട്ട"

സുമി


"ഒന്ന് പുറത്തു പോണ്ട അത്യാവശ്യം ഉണ്ടായിരുന്നു. ഇക്കാക്ക എവടെ.. "

അമി ഉപ്പാനെ ശ്രെദ്ധിക്കാതെ ചോദിച്ചു


" അവനെങ്ങോട്ടോ പോയി. നീ ഇരിക്ക് ഭക്ഷണം കഴിക്കാം.. ഇക്ക നിങ്ങളും ഇരിക്കി "

സുമയ പ്ലേറ്റ് കൊണ്ടുവന്നു വെച്ചു


" എനിക്ക് വേണ്ട. പുറത്തുന്ന് കഴിച്ചോളാം.. ഫ്രണ്ട്സ് കാത്തുനിപ്പുണ്ട് "

അമി ഉമ്മാന്റെ മറുചോദ്യം കാക്കാതെ ഇറങ്ങി പോയി


" ഓ അനിയനും തൊടങ്ങിയോ കാക്കാന്റെ കേട്. എന്തേലും ആകട്ടെ. പ്രാന്തും ദേഷ്യവും ഒക്കെ അടങ്ങുമ്പോ ശെരി ആയിക്കോളും. ഇങ്ങള് കയ്കി "

സുമയാ അയാൾക്ക് വിളമ്പി. റിച്ചു അമിയോട് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്ന് അയാൾക്ക് മനസിലായിരുന്നു.


" ആര് എന്തറിഞ്ഞാലും എനിക്ക് പ്രശ്നമില്ല. എന്റെ മോള് തന്നെയാ എനിക്ക് വലുത് "

അയാൾ ഉള്ളിൽ പറഞ്ഞു. പിന്നെ സുമയന്റെ വിശേഷം ചോദിക്കലീൽ അയാളും മുഴുകി

 

******************


ആബി കൂട്ടുകാരന്റെ കല്യാണം കൂടാൻ പോകാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു ഒരു കുളിയും പാസാക്കി ഒരുങ്ങാൻ തുടങ്ങി. തസ്നിയെ ഞാൻ നോക്കികൊണ്ട് എന്ന് ഉമ്മ പറഞ്ഞ ധൈര്യത്തിലാണ് ആള് പോകാൻ റെഡി ആവുന്നത്.


" ഉമ്മാ. ഇന്റെ വൈറ്റ് ഷർട്ട് എന്ത്യേ "

അതും ചോദിച്ചു അവൻ തസ്‌നിയുടെ അടുത്തേക്ക് പോകുന്നത് കണ്ട ഉമ്മാന്റെ അരികിലേക്ക് ചെന്നു.. അവിടെ ഉമ്മ തസ്നിയുടെ വസ്ത്രം മാറ്റുകയായിരുന്നു.


" സോറി. സോറി.. സോറി "

അവൻ അതും പറഞ്ഞു തിരിഞ്ഞു നിന്നു കണ്ണ് പൊത്തിയതും ഉമ്മ ഒന്ന് ഞെട്ടി. അതിലേറെ തസ്നിയും. ഉമ്മ വേഗം ഒരു ബ്ലാങ്കറ്റ് അവളുടെ മേലേക്ക് ഇട്ടു.


" അനക്കെന്താ ആബി.. വാതിൽ ഒന്ന് തട്ടിക്കൂടെ. "

ഉമ്മ അവനെ ശകാരിച്ചു


" അത് ഞാൻ അറിഞ്ഞോ. നിങ്ങൾ ഡ്രെസ് മാറുവാണെന്ന്. അറിഞ്ഞിരുന്നേൽ ഇങ്ങോട്ട് വരുമോ. "


" അനക്കിപ്പോ എന്തുവാ വേണ്ടത് ".

ഉമ്മ


" എന്റെ ആ വെള്ള ഷർട്ട് എന്തെ.. ഈ വീട് മൊത്തം തപ്പി. കാണാത്തോണ്ടല്ലേ ചോദിച്ചത് "


" ആഹ് നീ തപ്പിയിട്ടുണ്ടെങ്കി കണ്മുന്നിൽ ഉള്ള സാധനം അടക്കം കാണാതായിട്ടുണ്ടാവും "

ഉമ്മ തന്റെ സ്വഭാവ മഹിമ വിളിച്ചു പറയുന്നത് കെട്ട് ആബി പല്ലിളിച്ചുകാട്ടി


" അങ്ങോട്ട് ഇറങ്ങി നിക്ക്. ഇത്‌ കഴിഞ്ഞിട്ട് ഞാൻ എടുത്തു തരാം "

അവർ അവനെ റൂമിനു വെളിയിൽ നിർത്തി. പിന്നെ ഡ്രസ്സ്‌ മാറ്റി കൊടുത്തു പുറത്തേക്ക് ഇറങ്ങി


" ഏതായാലും ചുമ്മാ നിക്കല്ലേ. അവൾക്ക് അതൊന്ന് കഴിക്കാൻ കൊടുക്ക് "

ഉമ്മ അതും പറഞ്ഞു പോയി. നേരത്തെ നടന്നത് ഓർത്തപ്പോ അവന് അവളെ മുന്നിൽ ചെല്ലാൻ ഒരു മടി തോന്നി. എങ്കിലും അവൻ പോയി


" സോറി ട്ടോ.. "

അവൻ കഴിക്കാൻ കൊടുത്തോണ്ടിരിക്കുന്നതിനിടയിൽ പറഞ്ഞു. അവൾ പുഞ്ചിരിക്കാൻ ശ്രേമിച്ചു.


" അപ്പൊ ഞാൻ കൊറച്ചു കഴിഞ്ഞ പോകും പിന്നെ.. മൂന്നാല് ദിവസം കഴിഞ്ഞാലേ വരുള്ളൂ ട്ടോ.. "

അവൾ എല്ലാം കേട്ട് കിടന്നു


" ആബി ദാ നിന്റെ ഷർട്ട് ഇവിടെ വെച്ചിട്ടുണ്ട് ട്ടോ. "

അതിനിടയിൽ ഉമ്മ വിളിച്ചു പറയുന്നത് ശ്രദ്ധിക്കാൻ നിന്നതും കൊടുത്തോണ്ടിരുന്ന ഭക്ഷണം അവളുടെ ദേഹത്തു കൂടി പോയി.


" അയ്യോ. ശേ.. സോറി. "

അവൻ വേഗം കയ്യിലെ പാത്രം മാറ്റി വെച്ച് തോർത്ത്‌ മുണ്ടെടുത്തു വന്നു. ഡ്രസ്സിലേക്ക് ഒലിച്ചിറങ്ങിയ വെള്ളം തുടച്ചു. പിന്നെ കഴുത്തും തുടച്ചു കൊടുത്തു


" ഇന്നത്തെ ദിവസം കംപ്ലീറ്റ് ബാലൻസ് തെറ്റികൊണ്ടാണ് "

അവൻ തുടച്ചു കൊടുക്കുന്നതിനിടയിൽ പറഞ്ഞു. തോർത്ത്‌ മുണ്ടിന്റെ ഒരറ്റം കൊണ്ട് അവൻ അവളുടെ ചുണ്ടും താടിയെല്ലും തുടച്ചു കൊടുത്തു. അതിനിടയിൽ ഇടക്കെപ്പോഴോ അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കി


സുറുമ പോലും വരക്കാത്ത ആ മിഴികൾ എന്ത് ഭംഗിയാണ്. അവൻ ഓർത്തു. ഒരുപാട് പെൺകുട്ടികൾ പ്രൊപ്പോസ് ചെയ്തിട്ടുണ്ട് ,ഒത്തിരി പേരെ അങ്ങോട്ട് ഫ്ലർട് ചെയ്തിട്ടുമുണ്ട്. എങ്കിലും അവർക്കൊന്നും തോന്നാത്ത ഒരു ഭംഗി.

അവന്റെ കണ്ണെടുക്കാതെ ഉള്ള നോട്ടം അവളെ മടുപ്പിച്ചു.


" ആബിക്ക "

പെട്ടന്ന് പുറകിൽ നിന്നും ഒരഷിരീരി കേട്ട് അവൻ ഞെട്ടി മാറി. അപ്പഴാണ് താൻ ഇത്ര നേരം അവളുടെ മൊഞ്ചിൽ മയങ്ങി നിക്കുവാണെന്ന് മനസിലായത്..


" ആബിക്ക. എന്താ നിന്റെ ഉദ്ദേശം "

ആ വിളി വീണ്ടും കേട്ടതും അവൻ തിരിഞ്ഞു നോക്കി. ലിയ


" എന്താടി നിന്റെ പ്രശ്നം "

അവൻ അവളോടായി ചോദിച്ചു


" നീ എന്താ ഇവളുടെ അടുത്ത്. ഭാര്യോന്നും അല്ലല്ലോ ഇങ്ങനെ പരിചരിക്കാൻ "

അവൾ അവന്റെ നേരെ ദേഷ്യപ്പെട്ടു


" ആണെങ്കി തന്നെ നിനക്കെന്താ "

അവൻ അവളെ നേരെ കിടത്തി കൊണ്ട് ചോദിച്ചു


" എനിക്ക് ഇഷ്ടല്ല. നീ എന്റെയാ. കുഞ്ഞുനാൾ മുതൽ ആഗ്രഹിച്ചത.. ആബി ലിയന്റെ ആണെന്ന് "


" പള്ളിയിൽ പോയി പറഞ്ഞ മതി. അല്ലെ.. എനിക്കും ഇല്ലേ ഇഷ്ടങ്ങൾ.. നീ പറയുമ്പോ അങ്ങ് സ്നേഹിക്കാൻ ഞാൻ ഇവിടെ വെറുതെ ഇരിക്കല്ലേ "

ആബി ഒട്ടും വിട്ടുകൊടുത്തില്ല.


" പള്ളിയിലാണോ പള്ളിക്കൂടത്തിലാണോ പറയേണ്ടതെന്ന് എനിക്ക് അറിയാം. ആബി ഒരു പെണ്ണിന്റെ ഓപ്പൺ ജീവിക്കുന്നുണ്ടെങ്കിൽ അതെ എന്റെ കൂടെ ആയിരിക്കും. മറിച്ചായാൽ നിന്നെ തീർത്തിട്ട് ഞാനും ചാകും "


" ഒന്ന് പോടീ പൂത്തങ്കീരി അവിടുന്ന്. കയറി വന്ന തുടങ്ങിക്കോളും കിരി കിരി ന്ന്. "

തസ്നിയെ അവിടെ ആക്കി ആബി വന്ന് ഷർട്ട് മാറി


" ഉമ്മ ഞാൻ ഇറങ്ങാട്ടോ.. അവളെ നോക്കിക്കോളണേ.. ഇവിടെ ചേലോർ വെല്ലുവിളിച്ചു നടപ്പുണ്ട്.ഞാൻ വരുമ്പോഴേക്കും അവളെ ആർക്കേലും എടുത്തു കൊടുക്കും ഇല്ലെങ്കി . "

ആബി അവളെ കൊള്ളിച്ചു പറഞ്ഞു


" പോടാ പട്ടി "

ലിയ പിറുപിറുത്തു


" അതെന്താടാ അങ്ങനെ എടുത്തു കൊടുക്കാൻ അതെന്താ വല്ല കോഴിക്കുഞ്ഞും ആണോ.. "

ഉമ്മ പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു


" കോഴിക്കുഞ്ഞിനെ കൊണ്ടുപോകുന്ന പരുന്തിനേക്കാൾ ബെസ്റ്റ് ആണ് ഇവിടെ ചേലോർ റാഞ്ചി കൊണ്ടോകാൻ.. "

അടുത്ത് നിക്കുന്ന ലിയനെ നോക്കി ആബി അത് പറയുന്നത് കേട്ടതും അവളെ കളിയാക്കുവാണെന്ന് ഉമ്മാക്ക് മനസിലായി.


അവളുടെ മുഖം ആണേൽ കുശുമ്പ് കൊണ്ട് ചുമന്നിട്ടുണ്ട്. ഒരു തീപ്പെട്ടി ഉരസി ഇട്ട ഇപ്പൊ കത്തും എന്ന മട്ടിൽ. എന്നാ പിന്നെ അല്പം കനൽ കൊട്ടാം എന്ന് ഉമ്മയും കരുതി


" അന്റെ പെണ്ണിനെ ഞാൻ നോക്കികൊണ്ട്. പോരെ. ഇജ്ജ് ധൈര്യായിട്ട് പോയിട്ട് വാ "


" അന്റെ പെണ്ണോ.. ആഹാ എല്ലാരും അറിഞ്ഞോണ്ടാണല്ലേ.. കാണിച്ചു തരാം "

അവൾ ചവിട്ടിത്തുള്ളി ഇറങ്ങിപ്പോകുന്നത് കണ്ട് ഉമ്മയും മോനും ചിരി അടക്കി നിന്നു.


ഡ്രസ്സ്‌ ഒക്കെ മാറി അവൻ വീണ്ടും കണ്ണാടിക്ക് മുന്നിൽ ഫാഷൻ പരേഡ് നടത്തി.


" ഡോ.. എങ്ങനുണ്ട്.. സൂപ്പർ അല്ലെ "

കണ്ണാടിയിലൂടെ ബെഡിൽ കിടക്കുന്ന തസ്നിയോടായി അവൻ ചോദിച്ചു.


വൈറ്റ് ഷർട്ടും ബ്ലൂ ജീനും ഇട്ട് മുടി ഒതുക്കുന്ന അവനെ അവളൊന്നു നോക്കി. ഇതുപോലൊരെണ്ണം റിച്ചുനും ഉണ്ട്.

താൻ എടുത്തു കൊടുത്തത്..


ഒരിക്കൽ കസിന്റെ കല്യാണത്തലെന്നു കാൽ തട്ടിത്തടഞ്ഞു വീഴാൻ പോയ അവൾ കേറി പിടിച്ചത് മുന്നിൽ നിന്നിരുന്ന റിച്ചുനെ ആയിരുന്നു. ഭാഗ്യം എന്ന് പറയട്ടെ കയ്യിൽ ഉണ്ടായിരുന്ന മെഹന്ദി അൽപ്പം പോലും പാഴാവാതെ അവന്റെ ഷർട്ടിൽ പിടിച്ചിരുന്നു. യെല്ലോ കളർ ഷർട്ടിൽ അങ്ങിങ്ങായി കിടന്നിരുന്ന മൈലാഞ്ചി ഡിസൈൻ നോക്കി അവൾ പറഞ്ഞു


" ആഹാ സൂപ്പർ "


" ടി കോപ്പേ. ഷർട്ട് വൃത്തികേടാക്കിയത് പോരാഞ്ഞിട്ട് അതാസ്വാധിക്കുന്നോ "

റിച്ചു അവളോട് ചൂടായി


" മനപ്പൂർവം ആരെങ്കിലും ഇങ്ങനെ ചെയ്യുമോ. വീഴാൻ പോയപ്പോ പിടിച്ചത"


" നീയേ മനഃപൂർവം ചെയ്തതാ.. മര്യാദക്ക് എനിക്ക് പുതിയ ഷർട്ട് വാങ്ങി തന്നോ "


" പിന്നേ.. പുതിയ ഷർട്ടേ. ഒന്ന് പോയെപ്പ.. എനിക്ക് വേറെ പണിയില്ല "

അവൾ അവനെ മറികടന്നു പോകാൻ നോക്കിയതും അവളെ പിടിച്ചു അവളുടെ രണ്ട് കയ്യും അവളുടെ തന്നെ മുഖത്ത് വെച്ച് ഉരച്ചു. കയ്യിൽ ഉള്ള ശേഷിച്ച മൈലാഞ്ചി അവളുടെ മുഖത്തും പതിഞ്ഞു


" ദേ ഷർട്ട് വാങ്ങിച്ചു തന്നില്ലെങ്കിൽ നാളെ നീ ഇടുന്ന ഡ്രെസ്സിന്റെ അവസ്ഥ നിന്റെ ഈ ഫേസിനെക്കാൾ കഷ്ടമായിരിക്കും "

റിച്ചു അവളെ കണ്ണുരുട്ടി കാണിച്ചു


" പോടാ കൊരങ്ങാ.. "

അവൾ കലിതുള്ളി മുഖം കഴുകാൻ പോയി.


" നിങ്ങക്ക് രണ്ടാൾക്കും നേരിൽ കണ്ട അടി ഉണ്ടാകാതിരിക്കാൻ കഴിയില്ലേ "

അതും പറഞ്ഞു വന്ന നൗഫിയെ തസ്‌നി രൂക്ഷമായി നോക്കി


" ന്റെ പൊന്നെ നോക്കി ദാഹിപ്പിക്കണ്ട.. ചോദിച്ചെന്നെ ഉള്ളു. രണ്ടാളും കണ്ട മിണ്ടില്ല. മിണ്ടിയ അത് വല്ല വഴക്കിനും ആയിരിക്കും.. അതോണ്ട് ചോദിച്ചതാ.. "


" അവനാരാ ന്നാ അവന്റെ വിചാരം.. "


" വകയിൽ നിന്റെ മുറച്ചെറുക്കാനായിട്ട് വരും"


" ചെറുക്കൻ അല്ല കുറുക്കനാ.. ആ നോട്ടം തന്നെ കണ്ടില്ലേ.. ലോകത്ത് കലിപ്പ് കണ്ട് പിടിച്ചത് അങ്ങേരാണെന്ന അങ്ങേരുടെ വിചാരം.. "


" ടി. ടി. കൊറച്ചു ചീത്ത പറയെടി.. നാളെ എങ്ങാൻ ഇയ്യ് അങ്ങേരെ കെട്ടേണ്ടി വന്ന ഇതൊന്നും തിരിച്ചെടുക്കാൻ പറ്റുല ട്ടോ "


" ഓഹ് ഗോഡ്.. അങ്ങേരെ കെട്ടെ.. ന്നാ പിന്നെ അതിലും ഭേദം ജീവപര്യന്തം അനുഭവിക്കുന്നതാ.. "


" കല്യാണവും ഒരുതരം ജീവപര്യന്തം ആണല്ലോ "

നൗഫി വീണ്ടും കളിയാക്കിയതും അവൾ നൗഫിയെ ഓടിച്ചു വിട്ടു. പിന്നെ അവൻ പറഞ്ഞ പറഞ്ഞ പോലെ ചെയ്യും എന്നുള്ളത്കൊണ്ട് പിറ്റേന്ന് രാവിലെ തന്നെ ഒരു വൈറ്റ് ഷർട്ട് വാങ്ങി കൊണ്ട് വന്നു


" ഇതെന്താ വെള്ള.. ഇനിക്ക് മഞ്ഞയ വേണ്ടത് "


" എന്നാ ഇത്തിരി മഞ്ഞളിൽ മുക്കിയെക്ക്. അവിടെ ഇതെ ഉള്ളു. കിട്ടിയത് ഇടെടോ.. "


അവൾ അതും പറഞ്ഞു പോയി. അവൻ അത് ഇടുകയും ചെയ്തു. അന്ന് കണ്ടോരൊക്കെ റിച്ചുന്റെ ഡ്രെസ്സിനെ പറ്റിയായിരുന്നു പറച്ചിൽ.


" അത് പിന്നെ വൈറ്റ് ഷർട്ടും ബ്ലു ജീനും ബെസ്റ്റ് കോമ്പോ അല്ലെ.. "

ആരോ പറയുന്നത് കേട്ട് തസ്‌നി അവനെ പുച്ഛിച്ചു തള്ളി. ഇതിന് ഇത്രയും ഹൈപ് കിട്ടും എന്ന് അവളും കരുതിയിരുന്നില്ല. പിന്നീട് ഇടക്കൊക്കെ അവൻ ആ ഡ്രെസ് ഇടുമായിരുന്നു. അന്ന് അവനെ കാണാനും പ്രത്യേക ചന്തമാണ്..


ഇന്നിപ്പോ ദാ നൗഫി പറഞ്ഞ പോലെ താൻ അവന്റെ ഭാര്യയും ആയിരിക്കുന്നു..


" ഹെലോ.. കണ്ണ് തുറന്നു കിടന്നു സ്വപ്നം കാണുവാണോ "

വിരൽ ഞൊടിച്ചു കൊണ്ടുള്ള ആബിയുടെ ചോദ്യം കേട്ട് അവൾ കണ്ണൊന്നു ഇമ വെട്ടി. പിന്നെ കൊറച്ചു കഴിഞ്ഞു അവൻ പോയി വരാം എന്നും പറഞ്ഞു ഫ്രണ്ട്സിന്റെ അടുത്തേക്ക് വിട്ടു.


*****************


റിച്ചു അവളെ പൂട്ടി ഇട്ടിരുന്ന കെട്ടിടത്തിന്റെ അതിർത്തിയിലുള്ള ആ ചായക്കടയിൽ ഇരിപ്പ് തുടങ്ങിയിട്ട് നേരം ഏറെ ആയി


" എന്റെ സാറേ.. നിങ്ങൾ ഇടക്ക് വന്ന് ഇങ്ങനെ ഇരുന്നിട്ട് എന്തുവാ കാര്യം. അങ്ങനെ പറയത്തക്ക വിവരം വല്ലതും കിട്ടിയ ഞാൻ വിളിക്കാം എന്ന് പറഞ്ഞതല്ലേ "

കടക്കാരൻ പറഞ്ഞു

അതിന് റിച്ചു ഒന്നും പറഞ്ഞില്ല


" സാർ പോയാട്ടെ.. ഇവിടെ ഇങ്ങനെ ഇരിക്കുന്നത് കണ്ട ആളുകൾ സംശയിക്കും.. വല്ല തീവ്രവാദി ആണോ എന്ന് വിചാരിച്. എന്റെ കഞ്ഞി കുടി മുട്ടിക്കല്ലേ "

അയാൾ ഒരുപാട് പറഞ്ഞതും റിച്ചു പോകാൻ ആയി എണീറ്റു.


" എന്തായാലും വിളിക്കണേ ചേട്ടാ.. ഇതാ എന്റെ നമ്പർ "


" അതെന്റെ കയ്യിൽ ഉണ്ട് സാറേ. "

അയാൾ പറഞ്ഞു. എങ്കിലും തസ്നിയുടെ ഒരു ഫോട്ടോയിൽ നമ്പർ എഴുതി അയാളുടെ ടേബിളിൽ വേച്ചു അവൻ എണീറ്റു പോയി.


****************


" അജു.. നീ ഒരു പോലീസുകാരനായിട്ടും ഇത്തിരി പൊന്നൊരു പെണ്ണ് എങ്ങോട്ട് പോയെന്ന് കണ്ടുപിടിക്കാൻ നിനക്കായില്ലേ "

സിദ്ധിക്ക് ഫോണിലൂടെ അജാസിനോട്‌ ചൂടായി


" അന്നെഷിക്കുന്നുണ്ട് ഉപ്പച്ചി "


" എന്ത് അന്നെഷണം. എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം. ഒരിക്കലും അവളെ റിച്ചൂന് കിട്ടരുത്. അവൾ ജെച്ചുനുള്ളത.. അവളെ മരണവും ജീവിതവും ജെച്ചു തീരുമാനിച്ചോളും.. ഇനി ഞാൻ വിളിക്കുമ്പോ അവളെ കിട്ടി എന്ന വാർത്ത ആയിരിക്കണം കേക്കണ്ടത്.. മനസിലായല്ലോ "


" ശെരി ഉപ്പച്ചി. "

സിദ്ധിക്ക് കോൾ കട്ടാക്കിയതും അജാസ് റെനയെ ഒന്ന് നോക്കി


" ഇപ്പൊ കിട്ടും. എടുത്തു വെച്ചേക്കുവല്ലേ പറയുമ്പോ പോയി ഇങ്ങു കൊണ്ടുവരാൻ. അത്ര നിർബന്ധമായിരുന്നേൽ അന്നേ തീർക്കണമായിരുന്നു. സ്വന്തം പിടിപ്പ് കേട് കൊണ്ട അവൾ രക്ഷപ്പെട്ടത്. എന്റെ കാക്കുനെ അവൾ ഇല്ലാതാക്കി. ഇപ്പൊ ദാ നമ്മടെ ജീവിതവും ചോദ്യച്ചിഹ്നം പോലെ ആകാൻ പോകുവാ . എന്താ അജു നിന്റെ പ്ലാൻ "

റെന ചോദിച്ചു


" ഞാൻ രൂപേഷിനെ വിളിച്ചു സി സി ടി വി വിഷ്വൽസ് കളക്ട് ചെയ്യാൻ ഏല്പിച്ചിട്ടുണ്ട്. അതിൽ അവൾ കുടുങ്ങാതിരിക്കില്ല.. ഉറപ്പാ "

അജാസ് അതും പറഞ്ഞു രൂപേഷിനെ കാണാൻ ആയി ഇറങ്ങി.


" ഹ്മ്മ്.. കിട്ടിയ മതിയായിരുന്നു. ഇല്ലെങ്കി അയാൾ അജുനെയും. ".

റെന പേടിയോടെ നെടുവീർപ്പിട്ടു.


*************


വൈകുന്നേരം വരെ അവിടെയും ഇവിടെയും ആയി കറങ്ങി അവൻ വീട്ടിലേക്ക് തിരിച്ചു. സിദ്ധിക്ക് അവിടെ ഉള്ളത് കൊണ്ട് തന്നെ അവന് അങ്ങോട്ട് ചെല്ലാൻ ഒരു ഇഷ്ടക്കുറവ് ഉണ്ടായിരുന്നു. എങ്കിലും അയാളെ നോക്കാതെ ഫുഡ്‌ വേണ്ടെന്നും പറഞ്ഞു അവൻ റൂമിലേക്ക് കയറി പോയി


" ഇക്കാക്ക. ന്നാ ഷിജു തന്നതാ.. ഇജ്ജ് നേരാക്കാൻ കൊടുത്തതാ എന്ന് പറഞ്ഞു. "

അമി ഒരു ഫോൺ കൊടന്നു അവന് കൊടുത്തു.


" ആഹ്.  ഇത്‌ തസ്‌നിന്റെ ഫോണ.. "

അവൻ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി. വാൾപേപ്പറിലെ അവളുടെ മുഖം ഒരു ചിരിയോടെ അവൻ നോക്കി


" എന്ത് ചന്തമാ... അല്ലേടാ "

അവൻ അമിയോടായി പറഞ്ഞു


" ഇക്കാക്ക ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഇക്കാക്ക ഇപ്പൊ തസ്നിയെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. നാളെ ഒരിക്കൽ തസ്‌നി തിരിച്ചു വരുമ്പോ അവൾക്ക് നിന്നോട് അത്തരമൊരു ഇഷ്ടം കാണുമോ.. അവളുട ഉള്ളിൽ ഇപ്പോഴും റമി ഉണ്ടായിരിക്കില്ലേ "


അമിയുടെ ചോദ്യത്തിന് റിച്ചു ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് തസ്നിയുടെ ഡയറി എടുത്ത് അതിൽ ഒരു പേജ് അവനെ കാണിച്ചു. അമി അത് വായിച്ചു.


" എന്റെ പ്രണയം എന്നിൽ മഹർ ചാർത്തിയവനോട് "


" ഇക്ക ഇത്‌ വെറും ഒരെഴുത്തല്ലേ.. പക്ഷെ റമി "

അമി വീണ്ടും സംശയം ഉന്നയിച്ചു


" റമിയെ ഒരിക്കലും തസ്‌നി പ്രണയിച്ചിട്ടില്ല. ഇഷ്ടപ്പെട്ടിരുന്നു. ഇഷ്ടവും പ്രണയവും രണ്ടാണ് അമി.. ഇപ്പോഴും നീ പറഞ്ഞ പോലെ റമി അവൾക്കുള്ളിൽ ഉണ്ട്. അത് പ്രണയമാണെന്ന് അവൾക്കും തോന്നിയേക്കാം. പക്ഷെ അതൊരിക്കലും പ്രണയമല്ല. താൻ കാരണമാണല്ലോ അവൻ പോയതെന്ന കുറ്റബോധമാണ്. "


" അപ്പൊ അവൾ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചതോ "


" മാമ അവൾക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ ഒരവസരം കൊടുത്തു. തന്നെ ഏറെ മനസിലാക്കുന്ന ഒരാള്. അത് മാത്രമ തന്റെ പാർട്ണറിൽ നിന്നും ആ പെണ്ണ് ആഗ്രഹിക്കുന്നുള്ളു. ഈ ഭൂമിയിൽ അവളെ മനസിലാക്കിയ മനസ് അവന്റേത് മാത്രാണ്. അതാ അവൾ അങ്ങനൊരു ചോയ്സ് കിട്ടിയപ്പോ അവനെ സെലക്ട്‌ ചെയ്തത്. കല്യാണം കഴിഞ്ഞ അന്ന് അവളെ ഒന്ന് കേൾക്കാൻ ഞാൻ നിന്നു കൊടുത്തിരുന്നേൽ.. ആശ്വസിപ്പിച്ചു ചേർത്ത് പിടിച്ചിരുന്നേൽ ഇന്നെന്റെ കൂടെ അവളും ഉണ്ടായേനെ.. "


" ഇക്കാക്ക "

കണ്ണ് നിറഞ്ഞ റിച്ചുനെ നോക്കി അമി വിളിച്ചു


" ഈ അകൽച്ചയിൽ ഞാൻ അവളെ ഒത്തിരി സ്നേഹിക്കുന്നുണ്ടെടാ.. അവൾ വരും. എന്റെ മുന്നിൽ എത്തിക്കും അതികം വൈകാതെ കാലം. "

അമി ചെറുതായൊന്നു ചിരിച്ചു


" അങ്ങനെ തന്നെയാണമി എല്ലാ പെണ്ണും. അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അവളെ ഏറെ സ്നേഹിക്കുന്ന അവളുടെ പുരുഷൻ തന്നെയായിരിക്കും. നിന്റെ നൗഫിയടക്കം. "


" അത് മാത്രം ഇക്കാക്കാക്ക് തെറ്റിപ്പോയി. അങ്ങനെ ആയിരുന്നേൽ ഒരിക്കൽ എങ്കിലും അവളെന്നെ വിളിച്ചേനെ"

അമി പുച്ഛത്തോടെ പറഞ്ഞു


" എന്ത് പറഞ്ഞു വിളിക്കും അവൾ. അവൾക്ക് പറയാൻ ഉള്ളത് അവൾ ചെയ്ത തെറ്റിനുള്ള മാപ്പ് മാത്രമായിരിക്കും. അതിനപ്പുറത്തേക്ക് അവർക്കൊന്നും പറയാൻ കാണില്ല "

അമി റിച്ചുനെ ശ്രദ്ധ പൂർവ്വം കേട്ടിരുന്നു


" നിനക്കറിയില്ലേ അമി നൗഫിയും തസ്നിയും എങ്ങനെ വളർന്നതാണെന്ന്. എന്നിട്ടും അവൾ തസ്നിയെ വിട്ടുകൊടുത്തെങ്കി അത് അവളോടുള്ള ഇഷ്ടക്കുറവല്ല. മറിച് നിന്നോടുള്ള ഇഷ്ടക്കൂടുതലാണ്.. നീ ഒന്ന് ചിന്തിച്ചു നോക്കിയേ.. ജെസീൽ ആ ഫോട്ടോസ് മാമക്കാണ് അയച്ചു കൊടുത്തിരുന്നതെങ്കിൽ അടുത്ത നിമിഷം അങ്ങേര് അവരുടെ കല്യാണം നടത്തിയേനെ. ശെരിയല്ലേ. അപ്പൊ അവളുടെ വയറ്റിൽ കിടക്കുന്ന നിന്റെ കുഞ്ഞിന് വാപ്പ ഇല്ലാതാവും. അതിലുപരി അവൾക്കവളുടെ അമിയെയും. "


" അങ്ങനെ ഒരു സാഹചര്യം വന്നിരുന്നേൽ ഞാൻ എല്ലാം എല്ലാരോടും തുറന്നു പറഞ്ഞേനെ. "

അമി പറഞ്ഞു


" നീ ഒന്നും ചെയ്യില്ല. അതിനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കിൽ തസ്‌നി ഒരിക്കലും റിച്ചുന്റെ ഭാര്യയായി ഈ വീടിന്റെ പടി ചവിട്ടില്ലായിരുന്നു. തസ്‌നി നൗഫിയെ പോലെ തൊട്ടാവാടി അല്ല. ഏത് പ്രേശ്നത്തേയും നേരിടാൻ അവൾക്ക് കഴിയും. ആ ഒരു ധൈര്യത്തിൽ ആയിക്കൂടെ അവൾ ജെസീലിന്റെ ഡിമാൻഡ് അംഗീകരിച്ചത് "


"ഇത്ര ഒക്കെ അനുഭവിച്ചിട്ടും ഇക്കാക്ക് എങ്ങനെ അവളെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നു. അത്ര സ്നേഹം അവൾക്ക് തസ്നിയോട് ഉണ്ടായിരുന്നെങ്കിൽ വിവാഹത്തിനു സമ്മതിപ്പിക്കാൻ നടത്തിയ ആത്മഹത്യ ശ്രമ നാടകം അവൻ ഇതുപോലൊരെണ്ണം പൊക്കിപ്പിടിച്ചു വന്നപ്പോഴേ നടത്തിയേനെ  "

അമി റിച്ചു പറഞ്ഞതിനെ പാടെ തള്ളിക്കളഞ്ഞു


" അങ്ങനെ തന്നെ ഇരിക്കട്ടെ. അവൾ ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞു കാണും. അങ്ങനെ ചെയ്യാൻ തസ്‌നി അവളെ സമ്മതിക്കുമോ.. ഇല്ല.. ആ ഉറപ്പിലായിരിക്കും അവൾ അങ്ങനെ തസ്നിയോട് പറഞ്ഞിട്ടുണ്ടാവാ.. അല്ലാതെ ഒരു ജീവൻ വയറ്റിൽ ഇട്ടോണ്ട് അവൾ അതിന് മുതിരുമെന്ന് നീ കരുതുന്നുണ്ടോ '


" ശെരി. അതും സമ്മതിക്കുന്നു.. അങ്ങനെ ആണെങ്കിൽ അവളെന്തിനാ ഇവിടെ എല്ലാരോടും തസ്നിയുടെ കുറ്റം മാത്രം പറഞ്ഞത് "


" അതിന് ഉത്തരം പറയാൻ അവൾക്ക് മാത്രേ കഴിയു. ഇത്ര കാലം ഒപ്പമുണ്ടായിരുന്നവളെ തള്ളിപ്പറയാൻ മാത്രം എന്താണ് സംഭവിച്ചതെന്ന് പറയാൻ നൗഫിക്ക് മാത്രേ കഴിയു  "


" ഇക്കാക്ക പറഞ്ഞു വരുന്നത്.. ഏതൊരു തെറ്റിന്റെ പിറകിലും ഒരു റീസൺ ഉണ്ടായിരിക്കും അല്ലെ. ചെലപ്പോ അങ്ങനൊരു റീസൺ പറയാൻ നൗഫിക്കും ഉണ്ടെങ്കിലോ.. ".


റിച്ചു പറഞ്ഞതിന്റെ പൊരുൾ മുഴുവനായി അമിക്ക് മനസിലായില്ലെങ്കിലും എന്തോ ഉറപ്പിച്ച പോലെ അവൻ എണീറ്റു പോയി


അജാസ് രൂപേഷിനോട് സി സി ടി വിയുടെ കാര്യം അന്നെഷിക്കാൻ വേണ്ടി പോയെങ്കിലും അവൻ അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും അജാസ് വന്ന കൊടുക്കാൻ ഏല്പിച്ചു ഒരു പെൻഡ്രൈവ് അവൻ വീട്ടിൽ കൊടുത്തിരുന്നു. അതുമായി വീട്ടിലേക്ക് തിരിക്കുമ്പോ തസ്നിയെ കണ്ടെത്താൻ ഉള്ള എന്തെങ്കിലും അതിൽ കാണുമെന്നു അവൻ വിശ്വസിച്ചു.


വീട്ടിലെത്തി ലാപ്പിൽ അത് കണക്ട് ചെയ്തു വീഡിയോ പ്ലേ ആക്കി. അതിൽ തസ്നിക്ക് ആക്‌സിഡന്റ് പറ്റുന്നതും അവളെ ആ വണ്ടിയിൽ തന്നെ എടുത്തോണ്ട് പോകുന്നതും ഉണ്ടായിരുന്നു. വണ്ടി നമ്പർ നോക്കിയെങ്കിലും അവന് ക്ലിയർ ആയില്ല.


" ശേ.. ആക്‌സിഡന്റ് പറ്റിയ സ്ഥിതിക്ക് അവളെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് മാറ്റാൻ ആണ് സാധ്യത.. "

അജാസ് സ്വയം പറഞ്ഞു. അന്നെഷണം അവിടെ അടുത്തുള്ള ഹോസ്പിറ്റലുകളിൽ നിന്നും തന്നെ തുടങ്ങാൻ അവൻ തീരുമാനിച്ചുറപ്പിച്ചു അന്നത്തെ രാത്രി ഉറക്കത്തിലേക്ക് വീണു


**************


പിറ്റേന്ന് അമി രാവിലെ തന്നെ ആരോടും പറയാതെ ഒരുങ്ങി എങ്ങോട്ടോ പോയി. എങ്ങോട്ടോ അല്ലാട്ടോ തസ്നിയുടെ വീട്ടിലേക്ക്. പതിവില്ലാതെ ഉള്ള അവന്റെ വരവ് കണ്ട് റഹീം നെറ്റിച്ചുളിച്ചു


" എന്താ അമി.. എന്തേലും പ്രശ്നം ഉണ്ടോ. തസ്നിയെ പറ്റി വല്ലോം "

അവനെ കണ്ടതും അയാൾ ചോദിച്ചു


" ഇല്ല. മാമ. ഞാൻ വെറുതെ.. വിശേഷം അറിയാൻ വേണ്ടി വന്നതാണ്. ഇങ്ങക്കിപ്പോ എങ്ങനെ ഉണ്ട് "


" എനിക്ക് കുഴപ്പം ഒന്നും ഇല്ല അമി. സുഹറ.. ഒരു ചായേം കൂടി.  അമി വന്നിട്ടുണ്ട്. "

വിളിച്ചു പറയേണ്ട താമസം സുഹറ ചായയുമായി എത്തി. റഹീം ചോദിച്ച ചോദ്യം തന്നെ സുഹറയും ചോദിച്ചു. ചുമ്മാ വന്നതാണെന്ന് പറഞ്ഞു അവൻ ഒന്ന് ചിരിച്ചു


" അമി.. ബാംഗ്ലൂർ ഒരു ഹോസ്പിറ്റലിൽ നല്ല കാർഡിയക് സെർജൻ ഉണ്ട്. എനിക്ക് അയാളെ ഒന്ന് കാണിച്ച കൊള്ളാം എന്നുണ്ട് "

ചായ കുടിക്കുന്നതിനിടെ അമിയോടായി അയാൾ പറഞ്ഞു


" അതിനെന്താ.. നമുക്ക് പോയി കാണാം.. ഞാൻ വര.. അല്ലെങ്കി ഇക്കാക്ക വരും.. എപ്പഴാ പോണ്ടത് "

അമി ചോദിച്ചു


" അങ്ങനെ പെട്ടന്ന് അപ്പോയ്ന്റ്മെന്റ് ഒന്നും കിട്ടില്ല. പക്ഷെ ഇന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവിടെ. അവൻ വിചാരിച്ച നാളെക്കാണേൽ നാളേക്ക് ഒരു അപ്പോയ്ന്റ്മെന്റ് കിട്ടും. "


" എന്നാ നാളെ തന്നെ പോകാം. അതിലിപ്പോ ആലോചിക്കാൻ എന്താ ഉള്ളത്. ഇങ്ങള് അയാളോട് ഒരു ടോക്കൺ എടുക്കാൻ പറയി. ഇന്ന് വൈകുന്നേരം തന്നെ തിരിക്കാ."

അമി അതും പറഞ്ഞു ഇറങ്ങാൻ വേണ്ടി എണീറ്റു.

പോകാൻ നിന്ന അമി അവിടെ തന്നെ തമ്പിട്ട് നിന്നു


" മാമി.. നൗ.. നൗഫി എന്ത്യേ "

അവൻ മടിച്ചു മടിച്ചു ചോദിച്ചു. അവന്റെ ചോദ്യം കേട്ട് റഹീമും സുഹറയും മുഖത്തോട് മുഖം നോക്കി


" അവൾ കിടക്കുവാണ് "

സുഹറ പറഞ്ഞു 


" എണീറ്റില്ലേ.. ഇതുവരെ "

അമി


" എണീക്കാഞ്ഞിട്ടല്ല. അവൾക്ക് വയ്യ. ഒരേ ശര്ദിയും ക്ഷീണവും.. എന്ത് തിന്നാലും അങ്ങനെ ഇങ്ങോട്ട് തന്നെ പോരും.. ഒരിത്തിരി വെള്ളം വയറ്റിൽ പെട്ടാ പെട്ട് "


" ഡോക്ടറെ കാണിച്ചില്ലേ. "


" ഇത്‌ ഡോക്ടറെ കാണിച്ചിട്ട് കാര്യമില്ല. ചെലർക്ക് പള്ളേല് ണ്ടായിരിക്കുമ്പോ ഇങ്ങനെ തന്നെ ആണ്. പ്രസവം വരെ ഉണ്ടാവും. ഇടക്ക് പോയി ഗ്ളൂക്കോസ് കയറ്റി വരും "

സുഹറ പറഞ്ഞു നിർത്തി


" ഞാൻ.. ഞാനൊന്ന് കണ്ടോട്ടെ "

അമി മടിച്ചു മടിച്ചു ചോദിച്ചു


" അന്റെ ഭാര്യയെ കാണാൻ അനക്കെന്തിനാ അമി ഞങ്ങടെ അനുവാദം.. "

എന്നും പറഞ്ഞു റഹീം അവനെ അകത്തേക്ക് വിട്ടു.


അവൻ ചെല്ലുമ്പോ നൗഫി ബെഡിൽ ചുരുണ്ടു കിടപ്പാണ്.. അവൻ വന്നതൊന്നും അറിഞ്ഞിട്ടില്ല. അവിടുന്ന് പോന്നതിനേക്കാൾ അവൾ ക്ഷീണിച്ചിട്ടുണ്ട്. അവൻ മെല്ലെ അവൾക്കരികിൽ ഇരുന്നു.. അവളുടെ തലയിൽ തലോടി


" ടി.. നൗഫി   "

അവൻ വിളിച്ചു


" മ്.. "

കണ്ണ് തുറക്കാതെ തന്നെ അവൾ വിളികേട്ടു


" ടി ഞാനാടി.. "

അവൻ പറഞ്ഞു


" എനിക്കറിയാം. എന്നേ ഇങ്ങനെ വിളിച്ചെണീപ്പിക്കും... എന്നിട്ട് കണ്ണ് തുറന്ന സ്വപ്നം ആയിരിക്കും.. "

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു


" ടി. പോത്തേ.. ശെരിക്കും ഞാനാടി "

അവൻ അവളെ കാലിൽ പിടിച്ചു കുലുക്കിയതും അവൾ ഞെട്ടി എണീറ്റു. മുന്നിൽ നിക്കുന്ന അമിയെ കണ്ടതും അവൾ പൊട്ടിക്കരഞ്ഞു. അവനെ കെട്ടിപ്പിടിച്ചു മുഖം മുത്തങ്ങൾ കൊണ്ട് നിറഞ്ഞു. അവളുടെ കണ്ണുനീർ വീണ് അവന്റെ ഷർട് നനയാൻ തുടങ്ങിയിരുന്നു.


" സോറി.. "

കരഞ്ഞു കൊണ്ടിരിക്കുന്ന നൗഫിയെ അവൻ ഇറുകെ പുണർന്നു


" ഞാൻ അല്ലെ തെറ്റ് ചെയ്തത്.. അപ്പൊ ഞാൻ അല്ലെ ക്ഷമ ചോദിക്കേണ്ടത്. ഒന്നിന് വേണ്ടിയും ഞാൻ എന്റെ കൂടെപ്പിറപ്പിനെ വിട്ടുകൊടുക്കാൻ പാടില്ലായിരുന്നു. "

അവൾ പിറുപിറുത്തു


" സാരല്ല. പോട്ടെ. നിന്നെ ഞാനും വിഷമിപ്പിച്ചില്ലേ ഒത്തിരി. മ്മ്. ഇനി കരയണ്ട. ഞാൻ വന്നില്ലേ "

അവൻ നെറുകയിൽ ഒരു മുത്തം നൽകി


" കാക്കു. തസ്‌നി"

അവൾ കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി


" അറിയില്ല.. എവിടെയോ ഉണ്ടെന്ന് തോന്നുന്നു. ഇക്കാക്ക പറഞ്ഞ പോലെ തിരഞ്ഞു വരാൻ പറ്റാത്ത എന്തെങ്കിലും സാഹചര്യം ആയിരിക്കും. "


" ഞാൻ കാരണം അല്ലെ അവളിങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വന്നത് "

അവൾ വീണ്ടും സ്വയം പഴിച്ചു


" സംഭവിക്കാൻ ഉള്ളത് സംഭവിച്ചു. എന്നാലും ജെസീൽ അങ്ങനെ ചെയ്തപ്പോ നിനക്കെന്നോട് പറഞ്ഞാൽ മതിയായിരുന്നു. എന്തെ അത് ചെയ്യാഞ്"

അവൻ അവളെ അരികിൽ ഇരുത്തി തോളോട് ചേർത്തു. അവൾ അവന്റെ തോളിൽ തലവെച്ചു ഇരുന്നു.


" കാക്കുനോട് പറഞ്ഞ ആദ്യം ഫോട്ടോസ് അയക്കാ ഉപ്പാക്കാണെന്ന് പറഞ്ഞു. അങ്ങനെ ഉണ്ടായ ഉപ്പ ഒന്നും ചിന്തിക്കാതെ എന്നേ അവന്റെ കൂടെ വിടും. "

നൗഫി അന്നത്തെ സംഭവം ഓർത്തെടുത്തു


**************


" ജെസീലെ.. ഇജ്ജ് ഈ ഫോട്ടോ കൊണ്ട് ആരുടെ അടുത്ത് വേണേൽ പൊയ്ക്കോ. ഇതിന്റെ സത്യം എന്താണെന്ന് ഇന്കും ഇന്റെ കാക്കുനും അറിയാം "


" പക്ഷെ നാട്ടുകാർക്ക് അറിയില്ലല്ലോ. നിന്റെ മുഖം കണ്ട അറിയാം നൗഫി. നിനക്ക് നല്ല പേടിയുണ്ട്. ഞാൻ പറഞ്ഞ പോലെ അനുസരിച്ച നിനക്ക് ഒന്നും പറ്റില്ല. തസ്‌നി. അത് മാത്രേ എനിക്ക് വേണ്ടുള്ളു "


" എന്നേ കൊന്നാലും ഞാൻ അത് ചെയ്യില്ല. ഇപ്പൊ തന്നെ ഞാൻ ന്റെ കാക്കുനോട് പറയാൻ പോക "


" എന്തിനാ വാശി. അങ്ങനെ പറയുവാണേൽ ഫോട്ടോസ് ഞാൻ നിന്റെ വാപ്പാക്ക് അയക്കാം. അപ്പൊ മൂപര് മുന്നും പിന്നും ചിന്തിക്കാതെ നമ്മൾ കല്യാണം നടത്തും. "


" നിന്നെ പോലൊരു വൃത്തികെട്ടവന്റെ കൂടെ ജീവിക്കേണ്ടി വന്നാലും എന്റെ സഹോദരിയെ ഞാൻ നിനക്ക് മുന്നിൽ ഇട്ടു തരില്ല "


" ഹാ. മുഴുവൻ പറയട്ടെ.. അങ്ങനെ ഞാൻ നിന്നെ കെട്ടിയ നിന്റെ വീട്ടിൽ എനിക്ക് പിന്നെ പൂർണ സ്വാതന്ത്ര്യമാണ്. എവടെ വേണേൽ കേറി ചെല്ലാ. ചെലപ്പോ നിന്റെ മുന്നിലിട്ട് തസ്നിയെ.. "


" ചെ.. അനാവശ്യം പറഞ്ഞ നിന്റെ നാവ് ഞാൻ അരിയും "


" അടങ് മോളെ. അവളെ മാത്രമല്ല.. നിന്റെ കൊച്ചിന്റെ തന്തയുടെ മുന്നിലിട്ട് ചെലപ്പോ നിന്നെയും.  ആഹ് അത് മാത്രല്ല.. അന്യന്റെ കൊച്ചിന്റെ തന്തയാവനൊന്നും എനിക്ക് പറ്റില്ല. അതോണ്ട് ചെലപ്പോ ഞാൻ അതിനെ അങ്ങ് "

പറഞ്ഞു തീരും മുന്നേ നൗഫിയുടെ കൈ അവന്റെ കവിളിൽ വീണിരുന്നു.


" നിനക്ക് ഉമ്മയും പെങ്ങളും ഇല്ലേ എന്ന് ഞാൻ ചോദിക്കുന്നില്ല.. നീയും ഒരു പെണ്ണിന്റെ വയറ്റിൽ പത്തുമാസം കിടന്നതല്ലേ. ഒരു പെണ്ണിന്റെ ജീവിതത്തിന് ഒരു വിലയും ഇല്ലേ "


" എനിക്ക് നിന്റെ തത്വം ഒന്നും കേക്കണ്ട.. നിന്റെ തീരുമാനമാണ് നിന്റെ ജീവിതം. എന്നാ ഞാൻ പോട്ടെ. ഇന്ന് രാത്രി എനിക്ക് മറുപടി വേണം.  അല്ലെങ്കി നാളെ രാവിലെ ഞാൻ വീട്ടിൽ കാണും "


****************


" പറഞ്ഞ പോലെ തന്നെ രാത്രി എന്റെ മറുപടി കാണാഞ്ഞിട്ട് അവൻ രാവിലെ വീട്ടിൽ വന്നു. പക്ഷെ ഉമ്മയും ഉപ്പയും കാണും മുന്നേ ഞാൻ അവനെ പറഞ്ഞയച്ചു. പോകും മുന്നേ അവൻ ചോദിച്ച കാര്യത്തിനുള്ള മറുപടി അവൻ വാങ്ങിയിരുന്നു.


പിന്നെ അങ്ങോട്ട് തസ്‌നി മാത്രായിരുന്നു അവന്റെ ചോദ്യം.. അങ്ങനെ അവസാനം ഞാൻ തന്നെ.."

നൗഫി വീണ്ടും കരച്ചിലിലേക്ക് വഴി മാറി


" കാക്കുനെ നഷ്ടപ്പെടും എന്നതിലുപരി എന്നേ വേദനിപ്പിച്ചത് എന്റെ മുന്നിലിട്ട് അവളെ അവൻ.. എനിക്ക് അത് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.. അപ്പോഴത്തെ ആ സാഹചര്യത്തിൽ അങ്ങനെ ചെയ്യാനേ എനിക്ക് തോന്നിയുള്ളു.. "


" പിന്നെന്തിനാ നീ അവളെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിച്ചത് "


" അപ്പൊ അവൾ തനിച്ചാകില്ലല്ലോ.. റിച്ചുക്ക ഉണ്ടാവില്ലേ.. പക്ഷെ അവിടെ കണക്കു കൂട്ടൽ തെറ്റി. കല്യാണം കഴിച്ചു എന്നല്ലാതെ റിച്ചു തസ്നിക്കും തസ്‌നി റിച്ചുനും ആരുമായില്ല. "


"അപ്പൊ നീ എന്തിനാ അവളെ കുറ്റം പറഞ്ഞോണ്ട് നടന്നത് "


" അത് നമ്മടെ ഉപ്പ പറഞ്ഞപ്പോ "


"ഉപ്പയോ.  ഉപ്പ എന്ത് പറഞ്ഞു"

അമി ഞെട്ടലോടെ ചോദിച്ചു


" തസ്‌നി തരുന്നതൊന്നും കഴിക്കരുത്.. അവൾ നിനക്ക് വെച്ചിരുന്ന പാലിൽ എന്തോ കലക്കുന്നത് കണ്ടു. ഞാൻ എടുത്തു കളഞ്ഞു എന്നൊക്കെ. അവളെ ഇഷ്ടമല്ലാത്ത കല്യാണത്തിലേക്ക് വലിച്ചിട്ടത് ഞാൻ അല്ലെ. അതിന്റെ ദേഷ്യം ആയിരിക്കുമോ അവൾക്കെന്ന് കരുതി ഞാൻ.. "

നൗഫി തല താഴ്ത്തി. എല്ലാം കേട്ട് അമി നെടുവീർപ്പിട്ടു. ഏറെ നേരം രണ്ടാളും മിണ്ടാതെ ഇരുന്നു


" എന്താ എന്റെ കുഞ്ഞിന്റെ വിശേഷം.. "

അമി അത് ചോദിച്ചതും അവൾ എഴുന്നേറ്റ് നിന്നു. എന്താ എന്നുള്ള മട്ടിൽ അമി അവളെ നോക്കി. അന്നേരം അവൾ ഡ്രെസ്സിനു മുകളിലൂടെ അൽപ്പം വീർത്ത വയർ അവനെ കാണിച്ചു.


അത് കണ്ട് അമിയുടെ കണ്ണ് നിറഞ്ഞു. അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു ആ വയറിലേക്ക് ചുണ്ടുകൾ ചേർത്തു.. അവളുടെ വയർ ചുറ്റിപ്പിടിച്ചു അൽപ്പനേരം അവൻ അങ്ങനെ തുടർന്നു..


" വാപ്പിയോട് ക്ഷമിക്കണേ കുഞ്ഞാ.. "

അവൻ കുഞ്ഞിനോടായി പറഞ്ഞു. എന്നിട്ട് എണീറ്റു


" ഇയ്യ് വരുന്നോ എന്റെ ഒപ്പം. നമ്മടെ വീട്ടിലേക്ക് . "


" അവിടേക്ക് വന്ന അവർക്കൊക്കെ ഇഷ്ടകുമോ.. റിച്ചുക്ക "

അവൾ തലതാഴ്ത്തി നിന്നു


" ഇക്കാക്കയാണ് ഞാൻ ഇങ്ങോട്ട് വരാൻ കാരണം.. നിന്നെ മനസിലാക്കി തന്നത് അവനാണ്.. "

അതുകൂടി കേട്ടതും നൗഫിയുടെ മിഴികൾ വീണ്ടും നിറഞ്ഞു. പിന്നെ അധിക നേരം അവിടെ നിന്നില്ല


" ഞങ്ങൾ പോയിട്ട് വരാം.. "

എന്നും പറഞ്ഞു അമിയുടെ കൈയിൽ പിടിച്ചു ഇറങ്ങിപോകുന്ന നൗഫിയെ നോക്കി സുഹറ ആനന്ദകണ്ണീർ പൊഴിച്ചു. റഹീമിന്റെ കാര്യവും അത് തന്നെയായിരുന്നു.


*******************


അജാസ് സി സി ടി വി ദൃശ്യങ്ങൾ വെച്ച് ആ ഏരിയയിൽ ഉള്ള ഓരോ ഹോസ്പിറ്റലിലും കയറി ഇറങ്ങി. ബട്ട് ഒരു ഫലവും ഉണ്ടായില്ല. എവിടെയും അങ്ങനെ ഒരു ആക്‌സിഡന്റ് കേസ് എത്തിയിട്ടില്ല. എത്രയൊക്കെ ഹാർഷായി പെരുമാറിയിട്ടും വന്നിട്ടില്ലെന്ന് തന്നെ എല്ലാ ഹോസ്പിറ്റൽ അധികൃതരും പറഞ്ഞു.


അലച്ചിലിനോടുവിൽ അവൻ അടുത്ത് കണ്ട ചായ കടയിൽ വണ്ടി നിർത്തി ഒരു ചായ പറഞ്ഞു.


മുഖം കഴുകി ഒരു ബെഞ്ചിൽ വന്നിരുന്നു. അതുനു തൊട്ടരികിലായി പേപ്പറിനു മുകളിൽ റിച്ചു ഏല്പിച്ചു പോയ തസ്നിയുടെ ഫോട്ടോയും ഫോൺ നമ്പറും കിടപ്പുണ്ടായിരുന്നു. അജാസ് അതെടുക്കാൻ വേണ്ടി തുണിഞ്ഞതും കടക്കാരൻ ആ ഫോട്ടോ എടുത്തു ഒരു മാസികയിൽ വേച്ചു അതിനെ അലമാരയുടെ മുകളിലേക്ക് വെച്ചതും ഒരുമിച്ചായിരുന്നു.


ചായ മുഴുവൻ കുടിച്ചു അവൻ റോട്ടിലൊട്ടിറങ്ങി... ഇനി എന്ത് എന്നൊരു ചിന്ത അവനെ വല്ലാണ്ട് ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു 


******************


നൗഫിയെ കൊണ്ട് കയറി വരുന്ന അമിയെ കണ്ട് സുമയ്യ ഓടി വന്നു. സിദ്ധിക്ക് പുറകെയും


" നൗഫി.. അമി.. അപ്പൊ ഇയ്യ് ഇവളെ കൊണ്ടുവരാൻ ആണോ പോയത് "

സുമയാ അവളെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു. അമി അതെ എന്ന് തലയാട്ടി


" ആരോട് ചോദിച്ചിട്ട നീ വീണ്ടും ഇവളെ കൊണ്ട് ഇങ്ങോട്ട് വന്നത് "

പുറകിൽ നിന്നും സിദ്ധിക്കിന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് നൗഫി ഞെട്ടി.


" ആരോടാ ചോദിക്കേണ്ടത് "

പുറകെ ആയി റിച്ചുവും എത്തി.


" ഇതെന്റെ വീടാ. ഇവിടെ ആര് വേണം വേണ്ട എന്ന് തീരുമാനം എന്റെയാണ് "

സിദ്ധിക്ക് തട്ടിക്കയറി


"! പക്ഷെ എന്റെ ഭാര്യ എന്റെ കൂടെ നിക്കുന്നതാണ് എനിക്കിഷ്ടം. ഇനി അത് ബുദ്ധിമുട്ടാണെൽ ഞങ്ങൾ മാറിയേക്കാം "

അമി


" വീണ്ടും കലഹം തുടങ്ങാണോ .. ഇങ്ങളൊന്ന് മിണ്ടാതിരിന്ന. മോളെ നീ ഇങ് വാ.  "

സുമി അവളെ അകത്തേക്ക് കൊണ്ട് പോയി. റിച്ചുന്റെ മുഖത്തേക്ക് കുറ്റബോധം കാരണം അവൾ നോക്കിയില്ല.. അത് റിച്ചുനും മനസിലായിരുന്നു..


അമി അവൾ പറഞ്ഞതെല്ലാം റിച്ചുനോട് പറഞ്ഞു. കേട്ട് കഴിഞ്ഞപ്പോ റിച്ചൂന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.. ഒപ്പം റഹീമിനെ കൊണ്ട് ബാംഗ്ലൂർ പോകുന്ന കാര്യവും അവൻ ഓർമിപ്പിച്ചു. 


" മ്മ്.. ഞാൻ പോകാം.. നീ നൗഫിന്റെ കൂടെ വേണം "

അത് അമി റഹീമിനെ വിളിച്ചു പറയുകയും വൈകുന്നേരം റെഡി ആയി നിക്കാനും പറഞ്ഞു..


തന്റെ ജീവിതം പൊട്ടിച്ചിതറും മുന്നേ കരവാലയത്തിൽ ഒതുക്കാൻ ഇടയായ ഇക്കാക്കാനെ അമി ഇറുകെ കെട്ടിപ്പിടിച്ചു. അത് കണ്ട് റിച്ചു ചെറു ചിരിയോടെ അവനെ ചേർത്തു പിടിച്ചു  

.

***************



ഫ്രണ്ട്സിനോടൊത്ത് എൻജോയ് ചെയ്യുമ്പോഴും ആബിയുടെ മൈൻഡ് ഫുൾ വീട്ടിലായിരുന്നു. ഇടയ്ക്കിടെ വിളിച്ചു തസ്നിയുടെ വിശേഷം തിരക്കും. ലാസ്റ്റ് ഇനി വിളിച്ച ബ്ലോക്ക് ആക്കുമെന്ന ഉമ്മാന്റെ ഭീഷണി ഭയന്ന് പാവം വിളി നിർത്തി.


പിന്നെ പാതിരാ ആയപ്പോ ഉമ്മാന്റെ കാൾ ഇങ്ങോട്ട് വന്നു.


" എന്തേയ് "

എടുത്തപാടെ അവൻ ചോദിച്ചു


" ഹോസ്പിറ്റലിൽ നിന്ന് സിതാര മോള് വിളിച്ചിരുന്നു. അന്നേ കിട്ടാഞ്ഞിട്ട് എന്നേ വിളിച്ചത. നാളെ മോൾക് എന്തോ ചെക്കപ്പ് ഉണ്ടെത്രെ.. അതിന് ചെല്ലാൻ പറഞ്ഞു "


" അത് അടുത്ത ആഴ്ചയാണെന്നാണല്ലോ ഞാൻ  മിനിഞ്ഞാന്ന് ചോദിച്ചപ്പോ പറഞ്ഞത്"


" ആഹ്. എതോ ഒരു വല്യേ ഡോക്ടർ വരുന്നുണ്ടത്രേ.. അതിനെ കാണിക്കാൻ  ആണെന്ന്.. എങ്ങനെ പോക "


" ആംബുലൻസ് അറേഞ്ച് ചെയ്യാ.. അല്ലാതെങ്ങനെ പോകാ.  രാവിലെ റെഡി ആയി നിന്നോ   ഞാൻ വിളിച്ചു പറഞ്ഞോളാം.. "

എന്നും പറഞ്ഞു ഫോൺ കട്ടാക്കി ആബി ഫ്രണ്ട്സിന്റെ കൂടെ കൂടി


" എന്താണ് ആബി.. മനസ് ചെറുതായി ചാഞ്ചാടുന്നുണ്ടോ.. "

ഫ്രണ്ട്സ് അവനെ കളിയാക്കി. എല്ലാർക്കും ഓരോ ഡോസ് കൊടുത്തു അവൻ അവരുടെ ഒക്കെ വാ അടപ്പിച്ചു. പിന്നെ കല്യാണത്തിന്റെ തിരക്കിൽ അങ്ങ് കൂടി


രാവിലെ സിതാരയെ വിളിച്ചു ഹോസ്പിറ്റലിൽ നിന്ന് തന്നെ ആംബുലൻസ് ഏർപ്പാടാക്കി. ഉമ്മാക്ക് വിളിച്ചു റെഡി ആയി നിന്നോളാനും പറഞ്ഞു


" ഹോസ്പിറ്റലിൽ പോയി വന്നിട്ട് വിളിക്കി.. ന്നാ ശെരി". എന്നും പറഞ്ഞു ഫോൺ വെക്കുമ്പോ ആബിയുടെ മനസ് മുഴുവൻ അവളുടെ അരികിൽ തന്നെയായിരുന്നു


റിച്ചുവും റഹീമും സുഹറയും തലേന്ന് തന്നെ ബാംഗ്ലൂർ എത്തി. അവിടെ ഉള്ള പരിചയക്കാരന്റെ വീട്ടിൽ താമസിച്ചു പിറ്റേന്ന് അയാളോടൊപ്പം തന്നെ ഹോസ്പിറ്റലിലേക്ക് വിട്ടു. അപ്പോയിന്മെന്റ് എടുത്തതനുസരിച്ചു അവർ ഡോക്ടറിന്റെ കേബിനു വെളിയിൽ ഇരുന്നു.


" മാമ കഴിക്കാൻ എന്തെങ്കിലും വേണോ.. "

റിച്ചു റഹീമിനോടായി ചോദിച്ചു


" വേണ്ട. ചെലപ്പോ ഡോക്ടർ ഇപ്പൊ വരുവായിരികും.. ഇനി അത് കഴിഞ്ഞു കഴിക്കാം "


" എന്നാ ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം. അതിനിടയിൽ ഡോക്ടർ വരുവണേൽ നിങ്ങൾ കയറി കാണിക്ക്.. മാമിക്കും വേണ്ടേ ഒന്നും "


" വേണ്ട മോനെ.. "

അവരെ അവിടെ ഇരുത്തി അവൻ ഹോസ്പിറ്റലിനകത്തുള്ള ക്യാന്റീനിൽ നിന്നും ചായ വാങ്ങി കഴിക്കാൻ ആയി പോയി.

ചായ കയ്യിൽ കിട്ടി അത് ഒരു സ്വിപ് കുടിച്ചു അവൻ അവിടെ ഉള്ള ഒരു ചെയറിൽ ഇരുന്നു


" എക്സ്ക്യുസ്മി.. റിസ്‌വാൻ അല്ലെ "

  ഒരു സ്ത്രീ ശബ്ദം.. അവൻ തല ഉയർത്തി ഒന്ന് നോക്കി. കണ്ടു മറന്ന ഒരു മുഖം. അവൻ എണീറ്റു നിന്നു


" എന്നേ മനസിലായോ.. ഞാൻ സിതാരയാണ്.. ഷെഫിന്റെ സിസ്റ്റർ. "


" ഉയ്യോ.. സിത്തുമണി..നീയായിരുന്നോ.. "

അത് കേട്ടതും റിച്ചു ചിരിച്ചു കൊണ്ട് അവളെ ഒന്ന് ചേർത്ത് പിടിച്ചു. ഷെഫിൻ റിസ്‌വാന്റെ സ്കൂൾമേറ്റ് ആയിരുന്നു. അന്ന് റിച്ചുവും സിതാരയും ഭയങ്കര കമ്പനി ആയിരുന്നു. ഷെഫിനെ പോലെ തന്നെയായിരുന്നു റിച്ചുവും സിതരക്ക്. ഇടക്ക് അവർ താമസം മാറിപ്പോയപ്പോ കോൺടാക്ട് ഒന്നും ഇല്ലാതെ ആയി 


" നീ ഡോക്ടർ ആയോ.. "


" ആയിട്ടില്ല.. കൊറച്ചു മാസം കൂടി ഇണ്ട്.. അപ്പൊ ആവും. റിച്ചുക്ക എന്താ ഇവിടെ "


" ഞാൻ എന്റെ മാമനെ കൊണ്ട് വന്നതാ.. മൂപ്പർക്ക് ഹാർട്ടിന് ബ്ലോക്ക് ഉണ്ട്. ഇവിടെ ഒരു പരിചയക്കാരൻ വഴി ഒരു ഡോക്ടർന്റെ അപ്പോയ്ന്റ്മെന്റ് കിട്ടി. അങ്ങനെ വന്നതാ "


" എന്നിട്ട് കണ്ടോ.. എന്ത് പറഞ്ഞു "


" കണ്ടിട്ടില്ല.. "


" മോളെ.. സിതാര. ഒന്ന് വേഗം വായോ.. ഇഷു മോളവിടെ "

റിച്ചുവുമായി സംസാരിച്ചു നിക്കുമ്പോ ആണ് ആബിദിന്റെ ഉമ്മ ഓടിക്കൊണ്ട് വന്നത്..


" എന്താ ഉമ്മ.. എന്തുപറ്റി "

അവരുടെ മുഖത്തെ പരിഭ്രമം കണ്ടു സിതാര ചോദിച്ചു


" മോള് സ്ട്രക്ച്ചറിൽ നിന്നും വീണു.. അവളെ അതിനകത്തേക്ക് കൊണ്ടുപോയിരിക്ക.. എന്നേ കയറാൻ അനുവദിച്ചില്ല. മോളോന്ന് പോയി നോക്ക് "

അവരുടെ സംസാരം കേട്ട് റിച്ചു അവരെ തന്നെ നോക്കി


" വീഴേ. എങ്ങനെ.. ഉമ്മ നടന്നോ. ഞാൻ ഇതാ വരുന്നു.. "

അവൾ അവരെ പറഞ്ഞു വിട്ടു


" എന്റെ ഫ്രണ്ട്ന്റെ ഉമ്മയ.. ആ കുട്ടി ശരീരം തളർന്നിരിക്കായിരുന്നു.. എങ്ങനെ വീണ് ന്നാവോ . ഞാൻ പോയി നോക്കട്ടെ.. അവരൊറ്റക്കെ ഉള്ളു "

റിച്ചുനോട് പറഞ്ഞു സിതാര ആബിന്റെ ഉമ്മാന്റെ പുറകെ ഓടി

റിച്ചു ചായ മുഴുവൻ ആക്കി റഹീമിന്റെയും സുഹരന്റെയും അടുത്തേക്ക് ചെന്നു.


" ഡോക്ടറേ കണ്ടോ "


" ആഹ്. ദാ ഇപ്പൊ കണ്ടേ ള്ളൂ.. മൂപര് പറയണത് ഓപ്പറേഷൻ ചെയ്യാൻ ആണ്. അടുത്ത മാസത്തേക്ക് ഒരു അപ്പോയ്ന്റ്മെന്റ് കൂടി തന്നിട്ടുണ്ട്. ഇ മരുന്നൊക്കെ കയ്ച്ചു അന്ന് വരാൻ പറഞ്ഞു..


" ആഹ്. ന്നാ ഇങ്ങള് വരി.. മരുന്ന് വാങ്ങാം.. "

റിച്ചു അവരെ കൂട്ടി ഫാർമസിയിലേക്ക് നടന്നു.


*****************


ആംബുലൻസിൽ നിന്നും തസ്നിയെ സ്ട്രക്ച്ചറിൽ കിടത്തി ഹോസ്പിറ്റലിനകത്തേക്ക് കൊണ്ടുപോയി. അൽപ്പനേരം കഴിഞ്ഞു ഒരു സ്കാനിങ് ഉണ്ടെന്ന് പറഞ്ഞു അവളെ സ്കാനിങ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്കാനിങ് റൂമിനു വെളിയിൽ അവളെ കിടത്തി അറ്റെൻഡർ അതിനകത്തേക്ക് പോയി.


അതിനിടയിൽ ഫോണിൽ സംസാരിച്ചു തനിക്ക് അരികിലൂടെ പാസ്സ് ചെയ്ത മുഖം അവൾ കണ്ടു


" റിച്ചുക്ക "

അവൾ ആ പേര് ഒരായിരം തവണ മനസിൽ ഉറക്കെ വിളിച്ചു. അപ്പോഴേക്കും അവൻ അവളെ കടന്ന് പോയിരുന്നു


" റബ്ബേ.. ഒന്നനങ്ങാൻ.. വേണ്ട.. ഒന്ന് ശബ്ധിക്കാൻ ഉള്ള ശേഷി എങ്കിലും എനിക്ക് തന്നിരുന്നേൽ.. "

അവളുടെ ഉള്ളിലെ വേദന കണ്ണുനീരായി പുറത്തേക്ക് വന്നു.. അവളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു സംഘർഷം തന്നെ നടക്കുന്നുണ്ടായിരുന്നു.


റിച്ചുനെ കണ്ട ആവേശത്തിൽ അവൾ നിശ്ചലമായി കിടക്കുന്ന കാലുകളെ അനക്കാൻ ശ്രേമിച്ചു.. വിധിയോടുള്ള അവളുടെ പോരാട്ടം. അരികിൽ നിക്കുന്ന ഉമ്മാന്റെ ശ്രദ്ധ അൽപ്പം ഒന്ന് മാറിയിരുന്നു. എണീക്കാനുള്ള അവളുടെ പരിശ്രമത്തിൽ അവൾ സ്‌ട്രുകചെറിൽ നിന്നും താഴേക്ക് വീണു


" ഹേയ്.. "

അവിടെ ഉണ്ടായിരുന്ന ആളുകളുടെ ശബ്ദം കേട്ട് ഉമ്മ തിരിഞ്ഞു നോക്കി.


" അല്ലാഹ്.. ന്റെ മോള് "

ആ ഉമ്മ ഓടിവന്നു അവളെ താങ്ങി.. അപ്പോഴേക്കും അറ്റെൻഡേഴ്സ് ഓടിയെത്തിയിരുന്നു.. അവർ അവളെ ഡോക്ടന്റെ കൻസൽട്ടിങ്ങ് റൂമിലേക്ക് കൊണ്ടുപോയി..

ആ ഉമ്മാക്ക് വല്ലാത്ത ഭയം തോന്നി. അവർ പെട്ടെന്ന് തന്നെ സിതാരയെ വിളിച്ചു കൊണ്ടുവന്നു..


അൽപ്പനേരം കഴിഞ്ഞു സിതാര ഡോക്ടറിന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു. അവളെ കണ്ടതും ഉമ്മ അടുത്തേക്ക് ചെന്നു


" എന്താ മോളെ.. അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ . എന്താ പെട്ടന്ന് അങ്ങനെ സംഭവിച്ചത് "

ഉമ്മ നിർത്താതെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു


" ഉമ്മ പേടിക്കുന്ന പോലേ ഒന്നും ഇല്ല. സ്. ഡോക്ടർ വിളിക്കുന്നുണ്ട്.. എല്ലാം ഡോക്ടർ പറയും "

അവൾ അവരെ കൂട്ടി അകത്തേക്ക് കയറി. ഡോക്ടർ അവരോട് ഇരിക്കാൻ പറഞ്ഞു


" പേഷ്യന്റ് ഓക്കേ ആണ്. ഇപ്പൊ ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്. ആ സടെഷനിൽ ആണ്. ഇപ്പൊ ബോഡി കാണിച്ചത് നല്ലൊരു സൈൻ ആണ്. എന്തിനാടോ റിയാക്ട് ചെയ്തതാണ്. ചെലപ്പോ എന്തെങ്കിലും ഓർത്തപ്പോ.. അല്ലെങ്കി ആരെയെങ്കിലും കണ്ടപ്പോ.. അങ്ങനെ എന്തോ.. എണീക്കാൻ ഉള്ള ഒരു ശ്രമം. നമുക്ക് അൽപ്പം ഫിസിയോ തെറാപ്പി ഒക്കെ സ്റ്റാർട്ട്‌ ചെയ്യാം.. നിങ്ങൾ പേടിക്കണ്ട. മകൾ ഉടനെ തന്നെ പഴയ പോലെ ആവും.. "


ഡോക്ടർ ഒരുറപ്പ് പോലെ പറഞ്ഞതും ആ ഉമ്മാന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു


" ഇൻജെക്ഷന്റെ മയക്കം കഴിഞ്ഞ പോകാം.. പിന്നെ ഫിസിയോ തെറാപ്പിയുടെ ഇൻസ്‌ട്രക്ഷൻസ് ഇവർ തരും. ഒന്നുകിൽ അതുപോലെ വീട്ടിൽ ചെയ്തു കൊടുക്കുക. അതല്ലെങ്കി ഹോസ്പിറ്റലിലേക്ക് കൊണ്ടുവരുക.. അതുമല്ലെങ്കി ഒരു തെറാപ്പിസ്റ്റിനെ വീട്ടിലേക്ക് വിളിച്ചാലും മതി "


ഡോക്ടർ പറഞ്ഞതെല്ലാം അതുപോലെ ശ്രേദ്ധിച് അവർ ആശ്വാസത്തോടെ മയങ്ങി കിടക്കുന്ന തസ്നിയുടെ അരികിൽ ഇരുന്നു..


****************


ഈ സമയം നാട്ടിൽ.... ആ ചായക്കടയിൽ..


" ഹ.  അല്ല.. ആരിത് കുമാരേട്ടനോ.. കൊറേ ആയല്ലോ കണ്ടിട്ട്.. എവടെ ആയിരുന്നു.. "

ചായ ഗ്ലാസ്‌ കഴുകുന്നതിനിടെ ചായക്കടക്കാരൻ ചോദിച്ചു


" ആഹ് ഇവിടെ ഇല്ലായിരുന്നു. മക്കൾ ലീവിന് വന്നിരുന്നു . അപ്പൊ അവരുടെ കൂടെ ഒന്ന് കറങ്ങാൻ പോയി.. എന്തൊക്കെയാ നാട്ടിലെ വിശേഷം സുരേ.. "


" നാട്ടിലെന്ത് വിശേഷം.. നിങ്ങൾക്കൊരു ചായ എടുക്കട്ടെ.. "


" ആ എടുക്ക്.. "

പറയേണ്ട താമസം ചായ മുന്നിൽ. അയാൾ ചായയുമായി ഒരു ബെഞ്ചിൽ ഇരുന്നു.  ബെഞ്ചിന് അരികിലായി ഉണ്ടായിരുന്ന ഷെൽഫിനു മുകളിൽ ഇരുന്നിരുന്ന മാസിക അതിനിടയിൽ അയാൾ ഏന്തി വലിഞ്ഞെടുത്തു. മാസികക്കൊപ്പം റിച്ചു വെച്ചിരുന്ന തസ്നിയുടെ ഫോട്ടോ അയാൾക്ക്‌ മുന്നിലേക്ക് വീണു


" ഏതാടാ സുരേ ഈ കൊച്ച്.. "

അയാൾ ആ ഫോട്ടോ ശെരിക്കൊന്ന് നോക്കി


" ഈ കൊച്ചിനെ ഞാൻ എവിടെയോ.. "

അയാൾ തലചൊറിഞ്ഞു ആലോചിക്കുന്നത് കണ്ട് ചായക്കടക്കാരൻ കൈ തുടച്ചു അടുത്തേക്ക് ചെന്നു


" നിങ്ങൾ കണ്ടിട്ടുണ്ടോ ഈ കൊച്ചിനെ.. എവിടെ വെച്ച് "

അയാൾ ആകാംഷയോടെ ചോദിച്ചു


" ആഹ് ന്നേ.. എവിടെയാ..നിനക്ക് ഈ ഫോട്ടോ എവിടുന്നാ "


" ഈ കൊച്ചിനെ കാണാൻ ഇല്ലെന്നും പറഞ്ഞു ഇതിന്റെ ഭർത്താവ് ഇടയ്ക്കിടെ ഇവിടെ വന്നിരുന്നു. എന്തെങ്കിലും വിവരം കിട്ടിയ വിളിക്കാൻ പറഞ്ഞു നമ്പറും തന്നു. എന്നാ നിങ്ങൾ കണ്ടത് "

ചായക്കടക്കാരൻ കുത്തി കുത്തി ചോദിച്ചു


" ആഹ്.. അങ്ങനെ വരട്ടെ.. ഇവർക്ക് ഞാൻ അല്ലെ അയ്യർ സാറിന്റെ ക്ലിനിക്കിലേക്ക് ഉള്ള വഴി കാണിച്ചു കൊടുത്തേ.. അന്ന് ഞാൻ എന്റെ നടത്തം ഒക്കെ കഴിഞ്ഞു തിരിച്ചു വരുവായിരുന്നു. അപ്പൊ ഒരു വണ്ടിയിൽ മൂന്നാലഞ്ചു പിള്ളേർ ഒരു പെങ്കൊച്ചിനെ കൊണ്ട് എന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി.. അടുത്തുള്ള ഹോസ്പിറ്റലേതാ ചോദിച്ചു. അപ്പൊ വണ്ടികകത്തേക്ക് നോക്കിയതാ. അപ്പഴാ ഈ കൊച്ചിനെ കണ്ടത്. ആ കുട്ടിയുടെ തല അവർ കെട്ടിയിരുന്നു. എന്നിട്ടും ചോര ഒലിക്കുന്നുണ്ടായിരുന്നു. എന്ത് പറ്റിയതാ ചോദിച്ചപ്പോ വണ്ടി ആക്സിഡന്റ് ആയതാന്ന് പറഞ്ഞു. അപ്പൊ തന്നെ അയ്യർസറിന്റെ ക്ലിനിക്കിലോട്ട് വിട്ടോളാൻ പറഞ്ഞു "


കുമാരേട്ടൻ പറഞ്ഞ വിവരങ്ങൾ കേട്ട്  അപ്പൊ തന്നെ കടക്കാരൻ റിച്ചു കൊടുത്ത നമ്പറിലേക്ക് വിളിച്ചു. രണ്ടു മൂന്ന് പ്രാവിശ്യം വിളിച്ചെങ്കിലും അപ്പോഴൊക്കെ റിച്ചു ഫോൺ ബിസി ആക്കി. അവസാനം വേണെമെങ്കിൽ തിരിച്ചു വിളിക്കട്ടെ എന്നും കരുതി കടക്കാരൻ മൂപ്പരെ പണിയിൽ മുഴുകി


***************


റിച്ചു റഹീമിനുള്ള മെഡിസിൻ വാങ്ങാൻ ഫാർമസിയിൽ നിക്കുമ്പോ ആണ് ഫോൺ തുടരെ തുടരെ അടിക്കുന്നത്. അറിയാത്ത നമ്പർ ആയതു കൊണ്ട് അവൻ കട്ട് ആക്കി വിട്ടു. പിന്നെ മരുന്നൊക്കെ വാങ്ങി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു


" ഹെലോ ആരാ "

കാറിന്റെ ഡോർ തുറന്നു കൊണ്ട് റിച്ചു ചോദിച്ചു


" സാറെ ഞാൻ സുരയാണ്.. ആ ചായക്കട നടത്തുന്ന. സാർ ഇടക്ക് വരാറില്ലേ.. "

അത് കേട്ടതും റിച്ചു ഡോർ അടച്ചു അവിടെ തന്നെ നിന്നു


" എന്താ.. ചേട്ടാ.. എന്താ വിളിച്ചേ "

അവൻ ചോദിച്ചു


" സാർ പറഞ്ഞ ആ കൊച്ചിനെ ഇവിടുള്ള ഒരാൾ കണ്ടിട്ടുണ്ട്. അയാളാണത്രെ അവർക്ക് ആശുപത്രിയിൽക്ക് വഴി പറഞ്ഞു കൊടുത്തത് "


" ഹോ..അവരോ..ഹോസ്പിറ്റലിലേക്കോ "


" ആഹ്.. അവർ മൂന്നാലു പേര് ഉണ്ടായിരുന്നുന്ന്. ആക്സിഡന്റ് പറ്റിയതാണ് ന്ന് പറഞ്ഞപ്പോ മൂപര് ചുമ്മാ വണ്ടിയിലോട്ട് നോക്കിയതാ.. അപ്പൊ കണ്ടതാ ആ കൊച്ചിനെ "


" ഏത് ഹോസ്പിറ്റലാണെന്ന് അറിയുമോ "


" അയ്യർ സാറിന്റെ ക്ലിനിക്കിലേക്കാണെന്ന് പറഞ്ഞ മതി.. എന്റെ ചായ കടയില്യോ.. അതിനു തൊട്ടപ്പുറത്തു ഒരു ചെറിയ ഊടുവഴി ഉണ്ട്. അതിലെ പോയ നേരെ എത്തുവാ അങ്ങോട്ട.. "


" താങ്ക്സ് ചേട്ടാ.. എത്ര നന്ദി പറഞ്ഞാലും തീരില്ല.. "

അവൻ അവന്റെ സന്തോഷം വാക്കുകളായി അയാളോട് പ്രകടിപ്പിച്ചു


" എന്താ റിച്ചു.. എന്താ ഇയ്യ് ഇത്ര സന്തോഷത്തിൽ.. ആരാ വിളിച്ചത്.. തസ്‌നി ആണോ "

റഹീമിന്റെ ചോദ്യത്തിലും സുഹറയുടെ നോട്ടത്തിലും പ്രതീക്ഷ നിഴലിച്ചിരുന്നു


" അല്ല.. തസ്നിയെ ആരോ കണ്ടിട്ടുണ്ടെന്ന്.. അത് പറയാൻ വിളിച്ചതാ.. നമുക്ക് എന്തായാലും പെട്ടന്ന് തിരിക്കാ.. "

എന്നും പറഞ്ഞു റിച്ചു അവിടെ നിന്നും വണ്ടി തിരിച്ചു . മൂന്നുപേരും ആയിരം നാവു കൊണ്ട് നാഥനെ സ്തുതിച്ചു


***************


( ആബി  ).


" ഉമ്മയെന്താ ഈ പറയണത് .. അവൾ വീഴേ.. എണീക്കാൻ വയ്യാത്ത അവളോ.  സിതാരയും ഇതന്നെ മെസ്സേജ് ഇട്ടത്.. എനിക്ക് ഇത്‌ വിശ്വസിക്കാൻ കഴിയുന്നില്ല "

ആബി കേട്ടത് വിശ്വസിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ചോദിച്ചു.


" ഇജ്ജ് വിശ്വസിച്ചാലും ഇല്ലെങ്കിലും നടന്നതാ ഇത്‌.  ഡോക്ടർ പറഞ്ഞത് നല്ല ലക്ഷണ ന്നാ.. അതികം വൈകാതെ അവൾ എണീറ്റ് നടക്കും എന്നാ പറഞ്ഞത്. "


"അങ്ങനെ ആയാൽ മതിയായിരുന്നു.. എന്നിട്ട് ഓൾ എടുത്തു.."


" ഉറക്കവ.. മെഡിസിൻ മാറ്റിയിട്ടുണ്ട്.. അത് കൊറച്ചു ഡോസ് കൂടിയതാണെന്ന് തോന്നുന്നു.. അതിന്റെ ക്ഷീണവ.. എന്തായാലും ഇന്ന് മുതൽ ഫിസിയോ തെറാപ്പി ചെയ്യണം .. "


" അതിന് തെറാപ്പിസ്റ്റിനെ കിട്ടിയോ.. സിതാരയോട് ആരെയെങ്കിലും ഏർപ്പാടക്കാൻ പറയായിരുന്നു "


"അതൊന്നും വേണ്ടടാ.. അവൾ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.. അതുപോലെ ചെയ്ത് നോക്കട്ടെ. പറ്റിയില്ലെങ്കി മതിയല്ലോ.."


" മ്മ്.. "


" നീ എപ്പഴാ വരുന്നത്. "


" ഞാൻ നാളെ രാവിലെ തിരിക്കും. ഇവിടെ ഒരു സുഖല്ല.. അവരൊക്കെ രണ്ടൂസം കൂടെ കഴിഞ്ഞേ ഉള്ളു.. "


" മ്മ്.. എന്താന്ന് വെച്ച സൗകര്യം പോലെ ചെയ്യ്.. എന്ന ഉമ്മ വെക്കുവാ ട്ടോ "

റാബിയ ഫോൺ കട്ട് ആക്കിയതും ആബി ചിന്തയിൽ മുഴുകി..


" എന്താണ് സൈനുൽ ആബിദ് ഇത്ര വലിയ ചിന്ത "

സച്ചു അവന്റെ അരികിൽ വന്നിരുന്നു. ആബി അവനോട് ഉമ്മ പറഞ്ഞതെല്ലാം പറഞ്ഞു.. സച്ചു എന്തൊക്കെയോ തിരിച്ചും പറഞ്ഞു


" എന്തായാലും ഞാൻ രാവിലെ തിരിക്കും ട്ടോ.. അവന്മാരോട് പറഞ്ഞേക്ക് "


"മ്. മ്.. ആടുന്നുണ്ട് ആടുന്നുണ്ട്. ചെക്കന്റെ മനസ് ചാഞ്ചാടുന്നുണ്ട്.. ഒരു പെണ്ണ് വന്നപ്പോഴേക്കും അവനങ്ങു മാറി "

സച്ചു അവനെ കളിയാക്കി


" പോടാ കോപ്പേ.. "

അവനെ കുറച്ചു ചീത്തയും വിളിച്ചു അവൻ കിടക്കാൻ വേണ്ടി പോയി


*****************


റിച്ചു റഹീമിനെയും സുഹറനെയും കൊണ്ട് വീടെത്തുമ്പോ പാതിരാ മയങ്ങിയിരുന്നു. അവരെ അവിടെ ഇറക്കി റിച്ചു പോകാൻ നിന്നതും റഹീം തടഞ്ഞു


" നേരം ഇത്രയായില്ലേ.. ഇനി നാളെ പോകാം.. അവിടെ എല്ലാവരും കിടന്നിട്ടുണ്ടാവും. "

റിച്ചു അവിടെ നിക്കാൻ വിസമ്മതിച്ചെങ്കിലും അയാൾ വിട്ടില്ല. പിന്നെ രണ്ടുപേരുടെയും നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. പുറത്തു നിന്നും ഫുഡ് കഴിച്ചതിനാൽ മൂന്നുപേരും ചെന്നപാടെ കിടന്നു. റിച്ചൂന് തസ്നിയുടെ റൂമിന്റെ താക്കോൽ സുഹറ കൊടുത്തിരുന്നു..


ആ മുറിയിലേക്ക് കയറുമ്പോ തന്നെ അവളുടെ ഒരു വലിയ ഫോട്ടോ ഉണ്ട്. ചിരിച്ചുകൊണ്ട് നിക്കുന്നത്. അവൻ അത് നോക്കി ഏറെ നേരം നിന്നു.


" എന്ത് ചേലാടി നിന്നെ കാണാൻ . നി ഓർക്കുന്നുണ്ടോ എന്നേ.. അതോ സമ്മതമില്ലാതെ കീഴ്പ്പെടുത്താൻ നോക്കിയവനോടുള്ള ദേഷ്യമാണോ. നീ അരികിൽ ഇല്ലാതായപ്പഴാ എന്റെ പെണ്ണിനെ ഞാൻ ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് മനസിലായത്. കണ്ടു കിട്ടുന്ന നിമിഷം ഒരായിരം മുത്തം തരണം ആ കവിളിൽ എനിക്ക്   "

റിച്ചു അവളുടെ ഫോട്ടോ മാറോഡ് ചേർത്ത് കിടക്കുമ്പോ അങ്ങകലെ ആ കട്ടിലിൽ തനിക്ക് മുന്നിൽ മിന്നി മാഞ്ഞ റിച്ചുന്റെ മുഖം ഓർത്തു കിടക്കുകയായിരുന്നു തസ്‌നി.. കണ്ണീർ വാർത്ത്


*****************


നേരം വെളുത്ത പാടെ ചായക്ക് നിൽക്കാതെ റിച്ചു ആ ക്ലിനിക്ക് അന്നെഷിച്ചു പുറപ്പെട്ടു. ചായക്കടക്കാരൻ പറഞ്ഞ ഊഹം വച്ചു അവൻ ഒരു ഊടുവഴിയിലൂടെ പോയി. അതൊരു വലിയ  വീടിനു മുന്നിൽ ചെന്നു നിന്നു 


ഒരു ശാന്തമായ അന്തരീക്ഷം.. പഴമകൾ ഉൾകൊള്ളുന്ന ഇരുനില കെട്ടിടം. അവിടെ എങ്ങും ഒരു ക്ലിനിക്കിന്റെ അടയാളങ്ങൾ ഒന്നും അവൻ കണ്ടില്ല. അവിടെ ചെന്ന് ബെൽ അടിച്ചു വെളിയിൽ കാത്തു നിന്നു . അല്പം കഴിഞ്ഞു ഒരു പെൺകുട്ടി വന്നു വാതിൽ തുറന്നു


" ആരാ.. "

അവൾ ചോദിച്ചു


" ഞാൻ റിസ്‌വാൻ.. അയ്യർ... ക്ലിനിക്.. ഇവിടെ എവിടെയോ "


" അത് ഇത്‌ തന്നെയാണ്. ബട്ട് ഡോക്ടർ ഇവിടില്ല. ഒരാഴ്ച കഴിഞ്ഞേ വരുള്ളൂ.. എന്താ കാര്യം.. ട്രീറ്റ്മെന്റ് ആണോ "


" അല്ല. എനിക്ക് ഒരാളെ പറ്റി അറിയാൻ ആയിരുന്നു .. ഇങ്ങനെ ഒരാളെ ആക്സിഡന്റ് പറ്റി ഇവിടെ കൊണ്ടുവന്നിരുന്നോ.. ഒരു മാസം മുൻപ് "

തസ്നിയുടെ ഫോട്ടോ കാണിച്ചു അവൻ ചോദിച്ചു


 " അറിയില്ല സാർ . ഞാൻ ഇവിടെ വന്നിട്ട് ഒരാഴ്ച ആവുന്നേ ഉള്ളു. പേഷ്യന്റ് ഡീറ്റെയിൽസ് ഒക്കെ സാറിന്റെ ലാപ്പിൽ ആണ്. അദ്ദേഹം വന്നാലേ അറിയാൻ സാധിക്കു. നിങ്ങൾ പോയിട്ട് ഇനി വരുന്ന മണ്ടേയ് വന്നോളൂ. അപ്പൊ ഡോക്ടർ ഇവിടുണ്ടാകും.. "


എന്നും പറഞ്ഞു ആ പെണ്ണ് ഡോർ അടച്ചു പോയതും റിച്ചു ന്റെ മുഖത്ത് നിരാശ പരന്നിരുന്നു. അവന് ഉള്ളിന്റെ ഉള്ളിൽ എവിടെ ഒക്കെയോ ഒരു നീറ്റൽ പോലെ


" സാരമില്ല റിച്ചു.. ഇതുവരെ ഒരു വിവരം പോലും കിട്ടാതെ വിഷമിച്ചില്ലേ. ഒരു അഞ്ചാറു ദിവസം കൂടി അല്ലെ ഉള്ളു.. നീ ക്ഷമിക്ക് "

റിച്ചു അവനെ സ്വയം ആശ്വസിപ്പിച്ചു


*****************


കല്യാണം ഒക്കെ കൂടി ആബി പറഞ്ഞ പോലെ തന്നെ ഒരു പത്തുമണിയോട് കൂടി വീട്ടിൽ എത്തിയിരുന്നു. ഒന്ന് ഫ്രഷായി ഉമ്മാന്റെ കയ്യിന്ന് കാപ്പി വാങ്ങി അവൻ നേരെ തസ്നിയുടെ അടുത്തേക്ക് വിട്ടു. അവനെ കണ്ടതും അവളൊന്നു നേരെ കിടന്നു


" ഹെലോ.. ഭാര്യേ.  എന്താ ഇവിടെ.. എണീക്കാൻ നോക്കി എന്നൊക്കെ കേട്ടല്ലോ "

അവൻ തമാശ രൂപേണ ചോദിച്ചു. അതിനവൾ ചെറുതായൊന്നു പുഞ്ചിരിച്ചു


" ഫിസിയോ തെറാപ്പി എങ്ങനെണ്ട്. "

അതിനും അവളൊന്നു ചിരിച്ചു. ആബി കാപ്പി ടേബിളിൽ വെച്ച് അവളെ തന്നെ നോക്കി ഇരുന്നു


" സത്യം പറയാലോ.. ഈ മൂന്നാല് ദിവസം എനിക്ക് തന്നെ വല്ലാണ്ട് മിസ്സ്‌ ചെയ്തു.. "

അവന്റെ നോട്ടം അവളിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടായിരുന്നു.


അവളെ നോക്കിക്കൊണ്ടിരിക്കെ.. അവൻ അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു..


" റിയലി മിസ്സ്ഡ് യു "

എന്ന് മൊഴിഞ്ഞു അവൻ അവിടെ നിന്നും എണീറ്റു പോകുമ്പോ തസ്‌നിയുടെ മനസ് നീറിപ്പുകയുകായിരുന്നു..


തസ്നിയെ അന്നെഷിച്ചു പോയ റിച്ചു നിരാശയോടെ തിരിച്ചു വന്നത് കണ്ട് അമി കാര്യം തിരക്കി. ഇന്നലെ ഹോസ്പിറ്റലിൽ നിക്കുമ്പോ വന്ന കാൾ അടക്കം ഇന്നവിടെ പോയത് വരെ ഉള്ള കാര്യങ്ങൾ അവൻ അമിയോട് പറഞ്ഞു..


" ഒരാഴ്ച അല്ലെ.. നീ ഒന്ന് ക്ഷമിക്ക്.. "

അമി അവനെ ആശ്വസിപ്പിച്ചു. ബെഡിൽ കണ്ണടച്ച് കിടക്കുന്ന റിച്ചുന്റെ അരികിലായി അമി ഇരുന്നു


" നൗഫി എന്ത്യേ.. ഉമ്മാക്ക് അവളോട് വല്ല പരിഭവവും ഉണ്ടോ "

കണ്ണടച്ച് കൊണ്ട് തന്നെ അവൻ ചോദിച്ചു


" ഇല്ല. എല്ലാം അവൾ തന്നെ ഉമ്മാനോട് പറഞ്ഞു.. അവളിങ്ങോട്ട് വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഉമ്മയാണ്.. "


" മ്. "

റിച്ചു ഒന്ന് മൂളി.. പിന്നെ എന്തോ ഓർമ വന്ന പോലെ അവൻ എണീറ്റു..


" എന്താ .. എന്താ ഇയ്യ് ആലോചിക്കുന്നത് "

അമി അവന്റെ മുഖത്തെ ഭാവം കണ്ടു ചോദിച്ചു


" അന്ന്.. അയിശുമ്മ പറഞ്ഞ കഥയിൽ ഒരു ജെസ്‌ല ഉണ്ടായിരുന്നു . അത് അജാസ് പറഞ്ഞു കൊടുത്തതാണെന്ന അവർ പറഞ്ഞത്. ആ കഥയിൽ ജെസീൽ ജെസ്‌ലാനെ കൊന്നെന്ന പറഞ്ഞത്. പക്ഷെ ഉപ്പയും അജാസും പറഞ്ഞ കഥയിൽ ഒരിക്കൽ പോലും ജെസീൽ വന്നിട്ടില്ല "


" അയിശുമ്മയോ.. അതാരാ.. ഏത് കഥയ ഇക്കാക്ക ഈ പറയുന്നത് "

അമി ചോദിച്ചു. അന്ന് ജെസീലിന്റെ വീട്ടിൽ സംഭവിച്ചതെല്ലാം അവൻ അമിയോട് പറഞ്ഞു


" അപ്പൊ ഉപ്പ പറഞ്ഞത് കള്ളമാണോ.. അതോ.. "

അമി സംശയത്തോടെ ചോദിച്ചു


" ജെസ്‌ലാനെ ഞാൻ കണ്ടതാണ്. അതുകൊണ്ട് തന്നെ ജെസ്‌ല ഒരു നുണയല്ല എന്ന് ഉറപ്പിക്കാം. അവർക്കിടയിലേക്ക് ജെസീൽ എങ്ങനെ വന്നു എന്നാണ് അറിയേണ്ടത് . അതിന്.. അതിന് അയിശുമ്മാനെ കാണണം "

റിച്ചു പറഞ്ഞു


" അവരെ എവിടെപ്പോയ് കണ്ടു പിടിക്കും.. "


" വാ. എനിക്കറിയാം.. "

അമിയെ പിടിച്ചു വലിച്ചു റിച്ചു സ്റ്റെപ്പുകൾ ഓടിയിറങ്ങി. അയിശുമ്മ അന്ന് പറഞ്ഞ ഓർഫനാജിലേക്ക് തിരിച്ചു.


അവിടെ എത്തുമ്പോ നേരം ഉച്ചയായിരുന്നു.. അയിശുമ്മ പുറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു.. റിച്ചുനെ കണ്ടതും അവർ ഓടി വന്നു..


" മോനെന്താ ഇവിടെ "

അവർ ചോദിച്ചു


" എനിക്ക് ഒരു കാര്യം അറിയണം.. ജെസീൽ ജെസ്‌ലാനെ കൊന്നതാണെന്ന് നിങ്ങളോടാര പറഞ്ഞത് "

അവന്റെ ചോദ്യം കേട്ട് അയിശുമ്മ ഒന്ന് ചുറ്റും നോക്കി. പിന്നെ അവനെ വലിച്ചോണ്ട് അൽപ്പം മാറി നിന്നു


" എന്നേ അന്നെഷിച്ചു ഇവിടെ ആ പോലീസ്കാരൻ പയ്യൻ വന്നിരുന്നു.. അതോണ്ട് ഞാൻ ഇപ്പൊ അധികം പുറത്തേക്ക് ഇറങ്ങാറില്ല .. ഇവിടെത്തെ ആയയായി ഇവിടെ ജോലി ചെയ്യാ "

അവർ മെല്ലെ പറഞ്ഞു..


" ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല.. "

റിച്ചു അവരെ ഓർമിപ്പിച്ചു.. അവർ ഇപ്പൊ വരാം എന്നും പറഞ്ഞു അകത്തേക്ക് പോയി. അൽപ്പം കഴിഞ്ഞതും ഒരു കടലാസ് കൊണ്ട് വന്നു.


" ഇത് എനിക്ക് ഒരിക്കൽ ജെസീലിന്റെ ഉമ്മാന്റെ റൂം വൃത്തിയാക്കുമ്പോ കിട്ടിയതാ.. അന്ന് ആ പയ്യൻ പറഞ്ഞ കുട്ടിയുടെ പേര് ഞാൻ ഇതിൽ കണ്ടിരുന്നു. അപ്പൊ അവൻ പറഞ്ഞ കഥയിൽ കൂടി ഇതും കൂടി ചേർത്തതാണ് "

അവർ അത് റിച്ചുന് നീട്ടി.. റിച്ചുവും അമിയും ഒരുമിച്ചു അത് നോക്കി


" നിങ്ങൾ പൊക്കോ. അന്ന് ആ പയ്യൻ വന്നതിൽ പിന്നെ ഇവിടെ എന്നേ ആരും കാണാൻ വരുന്നത് ഇവർക്ക് ഇഷ്ടമല്ല. പ്രശ്നം ആയ ഇറക്കി വിടും. എന്റെ മോനെ കൂട്ടി പോകാൻ എനിക്ക് വേറെ ഇടമില്ല "

അയിശുമ്മ പറഞ്ഞത് കേട്ട് റിച്ചുവും അമിയും അവിടെ നിന്നും പോന്നു. പോരും മുന്നേ കുറച്ചു പൈസ അയിശുമ്മക്ക് കൊടുക്കാനും റിച്ചു മറന്നില്ല


ഓർഫനെജിൽ നിന്നും അല്പം അകലെയായി നിർത്തി റിച്ചു ആ കടലാസ് വായിച്ചു നോക്കി


" ജെച്ചു.. ഇയ്യ് തകർത്തത് ഞാൻ കണ്ട സ്വപ്നങ്ങളാടി.. അതിന് മരണത്തിൽ കവിഞ്ഞ ഒരു ശിക്ഷയും നിനക്ക് തരാൻ ഇല്ല.. അതെ ജെസ്‌ലാക്ക് ഞാൻ വിധിച്ച ശിക്ഷായണിത്.. "

അത് വായിച്ചു റിച്ചു അമിയെ നോക്കി


" ജെസീൽ.. ജെസ്‌ല.. അപ്പൊ അവന് അവളെ ഇഷ്ടായിരുന്നിരിക്കുമോ.. പക്ഷെ ജെസീൽ എങ്ങനെ ജെസ്‌ലാനെ പരിജയം.. "


" അവന്റെ കാര്യങ്ങൾ ഒക്കെ അറിയാവുന്ന ഒരേ ഒരു ആളെ ഇവിടുള്ളു. അതവന്റെ ഉമ്മയാണ്.. അവർ ഒരക്ഷരം പുറത്ത് പറയില്ലെന്ന് അറിയാവുന്നത് കൊണ്ടാവാം എല്ലാം അവരുടെ മുന്നിൽ അവൻ പറഞ്ഞിരുന്നത് "


" അതെങ്ങനെ ഇക്കാക്കക്ക് പറയാൻ പറ്റും "


" അവന്റെ ഉപ്പ പറഞ്ഞത് എനിക്ക് ഓർമയുണ്ട്. അവന് ഈ ലോകത്ത് ഏറ്റവും വലുത് അവന്റെ ഉമ്മയാണെന്ന്. അവർക്കറിയാം അവന്റെ ജീവിതത്തിൽ എന്തൊക്കെ നടന്നിട്ടുണ്ടെന്ന്.. "


" അപ്പൊ ഇനി എന്ത് ചെയ്യും.. "


" അജാസ്.. അവനറിയാമായിരിക്കും ജെസീലും ജെസ്‌ലായും തമ്മിലുള്ള ബന്ധം.. "


" അതിന് അവൻ പറയുമോ   "


" പറയിക്കണം. "

റിച്ചു എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു അവിടെ നിന്നും തിരിച്ചു..


തിരിച്ചു വന്ന് അജാസിനെ കോൺടാക്ട് ചെയ്യാൻ അവർ ഒത്തിരി ശ്രേമിച്ചെങ്കിലും നടന്നില്ല. ആ സമയത്ത് സിദ്ധിക്കും എങ്ങോട്ടോ പോയിരുന്നു . കൂടുതൽ അന്വേഷിച്ചപ്പോ സഹോദരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മൂന്നുദിവസം ലീവിലാണെന്ന് മാത്രം അറിയാൻ കഴിഞ്ഞു.


" അപ്പൊ ഇനി മൂന്ന് നാൾ കാക്കണം.. "

റിച്ചു കാറിന്റെ സ്റ്റിയറിങ്ങിൽ ശക്തിയായി ഇടിച്ചു


" ആവിശ്യം നമ്മുടെതല്ലേ.. കാക്കുക തന്നെ "

അമി അവനെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രേമിച്ചു


****************


തസ്നിക്ക് ഫിസിയോ തെറാപ്പിയും മരുന്നും ഒക്കെ ആയി രണ്ട് ദിവസം കഴിഞ്ഞു. തെറാപ്പി കൊണ്ട് അവൾക്ക് നല്ല മാറ്റം ഉണ്ടായിട്ടുണ്ട്..ആബി തന്നെയാണ് രണ്ട് നേരം അവൾക് തെറാപ്പി ചെയ്തു കൊടുക്കുന്നത്. അന്ന് ആബി അവളെ കിസ് ചെയ്തതിന് ശേഷം അവൾക്ക് അവൻ അടുത്തേക്ക് വരുന്നത് ഒരു മടുപ്പായിരുന്നു. 


അന്നും ആബി അവൾക്ക് തെറാപ്പി ചെയ്തു കൊടുക്കായിരുന്നു.  ആബിയുടെ നോട്ടം മുഴുവൻ തസ്നിയുടെ കണ്ണിലേക്കായിരുന്നു. കണ്ണെടുക്കാതെ ഉള്ള അവന്റെ നോട്ടം മനസിനെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു


" ഒന്ന് ശബ്ദമെടുക്കാൻ കഴിഞ്ഞിരുന്നേൽ ഞാൻ ഉറക്കെ പറഞ്ഞേനെ ആബി.. എന്നിൽ അവകാശി ആയി ഒരാൾ ഉണ്ടെന്ന് ":

തന്നെ തന്നെ നോക്കി കൊണ്ടിരിക്കുന്ന ആബിയെ നോക്കി അവൾ മനസിൽ കരുതി


" ആ ഇന്നത്തെ കഴിഞ്ഞു.. ഇനി താൻ പതിയെ ആ കൈ ഒന്ന് ഇളക്കാൻ നോക്കിയേ.. ഇന്നലെ ചെയ്ത പോലെ.. "

അവൻ പറഞ്ഞതനുസരിച്ചു അവൾ കൈകൾ നീക്കാൻ ശ്രേമിച്ചു.. മെല്ലെ അവയൊന്ന് ചലിച്ചു  .


" ഇനി മറ്റേ കയ്യും.. നീക്കി പുറകിലോട്ട് ഒരു സപ്പോർട്ട് കൊടുത്ത് നോക്ക്. എണീക്കാൻ ശ്രമിക്കുന്ന പോലെ "

അവൻ പറഞ്ഞത് പോലെ അവൾ ചെയ്യാൻ ശ്രമിച്ചു.. അല്പം ഒന്ന് ബലം കൊടുത്തപ്പോഴേക്കും അവൾ വിയർക്കാൻ തുടങ്ങി. അപ്പോഴേക്കും ബാലൻസ് തെറ്റി കട്ടിലിലേക്ക് തന്നെ ചാഞ്ഞു


" ഇത്രയൊക്കെ ആയില്ലേ. ശെരിയാവും ന്നെ "

ചെന്നിയിൽ പൊടിഞ്ഞ വിയർപ്പിനെ അവൻ ഒപ്പിക്കൊടുത്തു.


" താൻ റസ്റ്റ്‌ എടുക്ക്.. ഒന്ന് ഫ്രഷ് ആയേച്ചും വരാം.. ഉമ്മ ഇല്ലാത്തതെല്ലേ.. തനിക്ക് ഫുഡ്‌ തന്നേച്ചും ഓഫീസിൽ പോയ മതിയെന്ന് പറഞ്ഞിട്ടുണ്ട്.. "

അവൻ കണ്ണൊന്നു ഇറുക്കി ചിമ്മി ടവൽ എടുത്തു ബാത്‌റൂമിൽ കയറാൻ തുനിഞ്ഞപ്പോ ആണ് പുറത്തു കാളിങ് ബെൽ

അവൻ പോയി നോക്കിയപ്പോ സച്ചുവാണ്


" ആഹ് ഇരിക്കഡാ.. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.. നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ "


" എനിക്ക് വേണ്ടത് ഞാൻ ആന്റിയോട് ചോദിച്ചു വാങ്ങിക്കോളാം .. നീ പോയി റെഡി ആയി വാ. സമയം ഇപ്പൊ തന്നെ വൈകി "

സച്ചു സെറ്റിയിൽ ഇരിക്കുന്നതിനിടെ അവൻ പറഞ്ഞു


" അയിന് ഉമ്മ ഇവിടില്ല.. ഇന്ന് ആൽബിയുടെ എൻഗേജ്മെന്റ് അല്ലെ.. അങ്ങോട്ട് പൊയ്ക്ക.. "


" ഓഹ്.  അത് മ്മക്കൊന്നും ഇല്ല. എങ്കി നീ വേഗം ഇറങ്.. "

അവനോട് ശെരി എന്നും പറഞ്ഞു ആബി തിരികെ തസ്നിയുടെ അടുത്തേക്ക് തന്നെ ചെന്നു. അവരുടെ സംസാരം എല്ലാം അവൾ കേൾക്കുന്നുണ്ടായിരുന്നു


" സച്ചുവാ.. "

അവൻ അതും പറഞ്ഞു ബാത്‌റൂമിൽ കയറി.. തസ്‌നി കിടക്കുന്ന മുറിയുടെ വാതിൽ പകുതിയേ അവൻ അടച്ചിട്ടുണ്ടായിരുന്നുള്ളു


അതിനിടയിലൂടെ ബെഡിൽ കിടക്കുന്ന തസ്നിയെ സച്ചു കണ്ടു.. നേരത്തെ ആബി പറഞ്ഞ പോലെ രണ്ട് കൈ സപ്പോർട്ട് കൊടുത്തു എണീക്കാൻ നോക്കുന്ന തസ്നിയെ സച്ചു വീക്ഷിച്ചു കൊണ്ടിരുന്നു.. അവളുടെ പരിശ്രമം കണ്ടു അവൻ അവളുടെ അടുത്തേക്ക് എണീറ്റ് ചെന്നു.


" തന്നെകൊണ്ട് സാധിക്കുമെടോ.. "

പെട്ടന്ന് അവന്റെ ശബ്ദം കേട്ടതും തസ്‌നി ഒന്ന് ഞെട്ടി.. നീങ്ങി നീങ്ങി കട്ടിലിനറ്റത്തു എത്തിയിരുന്ന അവൾ സച്ചുന്റെ സൗണ്ട് കേട്ട് ബാലൻസ് കിട്ടാതെ നിലം പതിക്കാൻ പോയതും അവൻ അവളെ ചുറ്റിപ്പിടിച്ചു


" താൻ എന്തിനാടോ ഇങ്ങനെ പേടിക്കുന്നത്. ആബിയെ പോലെ തന്നെ ഞാനും "

അവൻ അവളെ പിടിവിടാതെ ബെഡിലേക്ക് കയറ്റി കിടത്തി..


" താൻ ഭയങ്കര സുന്ദരിയാട്ടോ.. "

അവന്റെ കണ്ണുകൾ അവളുടെ മേലിൽ ഓടിനടന്നു.. അവൾക്ക് കണ്ണുകൾ നിറഞ്ഞു


" ആബി നിന്റെ അരികിൽ ഇരിക്കുന്നത് കാണുമ്പോ ഞാൻ കൊതിച്ചിട്ടുണ്ട്.. അതുപോലെ ഒന്ന് അടുത്തിരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്.  ഇതുപോലെ ഒന്ന് ചേർത്ത് പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്"

പറയുന്നതിനൊപ്പം വയറിൽ പിടിച്ചിരുന്ന അവന്റെ കൈകൾ ഒന്നുകൂടി മുറുകി.. ശ്വാസം നിലച്ചു പോയെങ്കിൽ എന്നവൾ ആഗ്രഹിച്ചു..


" ആരെങ്കിലും ഒന്ന് വന്നെങ്കിൽ.. ആബി.. ആബി "

അവൾ ഉള്ളിൽ ആബിയെ അലറി വിളിച്ചു.


" നീ എന്തിനാ പേടിക്കുന്നത്.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. അത്രക്ക് ഇഷ്ടായി എനിക്ക് നിന്നെ.. "

അവൻ അവളുടെ നേർക്ക് മുഖം അടുപ്പിച്ചു. അവന്റെ ശ്വാസം അവളുടെ കഴുത്തിലേക്ക് പതിക്കുന്നുണ്ടായിരുന്നു.. വൃത്തികെട്ട നോട്ടവുമായി അവൻ അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിക്കാൻ നിന്നതും അവൾ പോലും അറിയാതെ അവളുടെ കൈകൾ അവന്റെ കരണത്ത് പതിഞ്ഞു


ഒരു നിമിഷം അവൾ സ്തംഭിച്ചു പോയി.. ആ കൈകളിലേക്ക് അവൾ ഒന്ന് നോക്കി.


" ഉഫ്ഫ്ഫ്.. നിന്റെ കൈകൾ എന്ത് സോഫ്റ്റാ.. "

അവന്റെ സംസാരം അവളിൽ കൂടുതൽ പേടി ഉണർത്തി.. അരുതെന്ന് അവൾ തലയാട്ടി.. പക്ഷെ സച്ചു അതൊന്നും ചെവി കൊള്ളുന്നുണ്ടായിരുന്നില്ല.. കയ്യിൽ തടഞ്ഞതെല്ലാം അവൾ നിലത്തേക്ക് വലിച്ചിട്ടു. ആ ശബ്ദം കെട്ടിട്ടെങ്കിലും ആബി വരും എന്ന് വിചാരിച്ചു


" നീ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. അവൻ വരില്ല. എന്നേ ഇങ്ങോട്ട് വിളിച്ചത് തന്നെ അവനാണ് "

അത് കൂടി കേട്ടതും കണ്ണുനീർ അണപ്പൊട്ടി ഒഴുകി.


"ആരെ വിശ്വസിച്ചോ അവൻ തന്നെ ചതിക്കായിരുന്നോ.. ഇല്ല. അങ്ങനെ ഒരുത്തന്റെ മുന്നിലും ഞാൻ തോറ്റു കൊടുക്കില്ല.. അല്ലാഹ്.. "

സച്ചു അവൾ കിടക്കുന്ന ബെഡിലേക്ക് കയറി അവൾക്ക് മുകളിലായി കിടന്നതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു നിലവിളിക്കാൻ ശ്രമിച്ചു..


ഉള്ളിലെ അലർച്ച ഒരു തരിമ്പു പോലും പുറത്തേക്ക് വരുന്നില്ല.. അവൾക്ക് ശരീരം തളരുന്ന പോലെ തോന്നി. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. തൊണ്ട വറ്റി വരണ്ടു.. പെട്ടന്ന് സച്ചുവിന്റെ താടിരോമങ്ങൾ അവളുടെ കഴുത്തിൽ തറച്ചതും അവൾ ഞെട്ടലോടെ കണ്ണ് തുറന്നു.. എവിടെ നിന്നോ കിട്ടിയ ശക്തിയിൽ അവൾ അലറി..


"ആആആആആആആ..."

ആ ശബ്ദം ആ റൂം മൊത്തം പ്രകമ്പനം കൊണ്ടു..


" ആബി..  ആആബി... "

അവൾ കരഞ്ഞു കൊണ്ട് ആബിയെ വിളിച്ചു.. അതിനിടയിലും അവൾ കൈകൊണ്ട് സച്ചുനെ എതിർക്കുന്നുണ്ടായിരുന്നു..


" സച്ചു... "

പെട്ടന്ന് പുറകിൽ നിന്നും ആ വിളി കേട്ടതും സച്ചു അവളിൽ നിന്നും അടർന്നു മാറി.. അവൻ നോക്കിയപ്പോ ആബിയുടെ ഉമ്മയാണ്.. ഒപ്പം സിതാരയും.


" നീ ഇത്ര വൃത്തികെട്ടവനായിരുന്നോ.. നിനക്കൊക്കെ ആയിരുന്നോടാ.. ഇത്ര നാൾ ഞാൻ ഊട്ടിയത്"

റാബിയന്റെ കൈ അവന് നേരെ ഉയർന്നതും ആബി ഓടിയെത്തി


" അയ്യോ.. മമ്മി.. അടിക്കല്ലേ.. "

അവൻ ഓടിവന്നു സച്ചുന്റെ മുന്നിലായി നിന്നു


" എന്റെ മുന്നിൽ വെച്ച് ഇവൻ കാണിച്ച വൃത്തികേടിനു പൂമാലയിട്ട് സ്വീകരിക്കണോ ഞാൻ "

റാബിയ ദേഷ്യം കൊണ്ട് വിറച്ചു


" ആബി.. നീ ഉണ്ടായിട്ടാണോ ഇവനിത്ര ധൈര്യത്തിൽ.. ഇവളെ.. അതോ നീയും കൂടി അറിഞ്ഞിട്ടാണോ.. "

സിതാര ബെഡിൽ കിടക്കുന്ന തസ്നിയെ ചേർത്ത് പിടിച്ചു


" കഴിഞ്ഞോ.  കുറ്റപ്പെടുത്തൽ കഴിഞ്ഞോ.. ഇനി നിനക്ക് ഒന്നും പറയാൻ ഇല്ലേ "

ആബി തസ്നിയോടായി ചോദിച്ചു


" അവൾക്കെന്തെങ്കിലും പറയാൻ കഴിയുമായിരുന്നെങ്കി അവൾ എപ്പോഴോ അവളുടെ വീട്ടിൽ എത്തിയേനെ "

ഉമ്മ അതും പറഞ്ഞു മുഖം തിരിച്ചു


" അവൾക്ക് സംസാരിക്കാൻ കഴിയില്ലെന്ന് ആര് പറഞ്ഞു.. "

ആബിയുടെ ചോദ്യം കേട്ട് ഉമ്മയും സിതാരയും മുഖത്തോട് മുഖം നോക്കി


" അപ്പൊ പിന്നെ ഇവിടന്ന് ആബി എന്നും വിളിച്ചു കരഞ്ഞതാരാ "

രണ്ടാളും ആബിയേയും തസ്നിയെയും മാറി മാറി നോക്കി. അപ്പഴാണ് തന്റെ അവസ്ഥയെ കുറിച് തസ്നിയും സ്വബോധത്തിലേക്ക് വന്നത്.


അവൾ അവളുടെ കൈകളിലേക്ക് ഒന്ന് നോക്കി. അവ ചലിക്കുന്നുണ്ട്. രണ്ട് കൈകൊണ്ടും തന്റെ മുഖമൊന്നു തടവി.. അതെ സത്യമാണ്.. തനിക്ക് കൈകൾ അനക്കാൻ പറ്റുന്നുണ്ട്. തൊണ്ട ഒന്നനക്കി നോക്കി. ചെറിയ ഞെരക്കാം പുറത്തേക്ക് അവൾക്ക് കേൾക്കാം. അവൾ നിറമിഴിയോടെ ഉമ്മാനെ നോക്കി. അവരും കണ്ണ് നിറച്ചു നിക്കാ


" ഉ.. മ്മ്.. മ്മ "

അവൾ വിളിക്കാൻ ശ്രേമിച്ചു. അവർ അവളെ ചേർത്ത് പിടിച്ചു.. ഏറ്റവും അത്ഭുതം സിതാരക്കായിരുന്നു   


" എന്നാലും ഇതെങ്ങനെ .. അതല്ലേ അന്റെ ഡൌട്ട് "

ഒരു ചിരിയോടെ ആബി സച്ചുന്റെ തോളിൽ കൈയിട്ടു.


" ഓൾ ക്രെഡിറ്റ് ഗോസ് ടു മിസ്റ്റർ സജീർ അഹ്‌മദ്‌ "

ഉമ്മ അവനെ ഒന്ന് നോക്കി


" സോറി ട്ടോ പെങ്ങളെ.. ഇതൊരു ഷോക്ക് ട്രീറ്റ്മെന്റ് ആയിരുന്നു. ജസ്റ്റ്‌ ഒരു ട്രൈ.. അതിൽ പാതി വിജയിക്കും ചെയ്തു. ഒന്നും മനസിൽ വെച്ചേക്കല്ലേ.. "

സച്ചു തസ്നിയോട് പറഞ്ഞു.. അവൾ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി നൽകി


" അന്ന് ഹോസ്പിറ്റലിൽ വെച്ച് വീണു എന്ന് പറഞ്ഞപ്പോ തോന്നിയ ഒരു കുരുട്ടു ബുദ്ധി.. അല്ലേടാ .. "

സച്ചു ആബിയുടെ കൈയിൽ അടിച്ചു


" ഒരിക്കൽ ഞാൻ എന്തോ പറഞ്ഞപ്പോ ഇവളുടെ കൈ അനങ്ങിയിരുന്നു.. അതുപോലെ ഹോസ്പിറ്റലിൽ വെച്ച് ഇവളെ പ്രകോപിപ്പിക്കും വിധം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു. അത് ഇവനോട് പറഞ്ഞപ്പോ ഇവൻ തന്ന ഐഡിയ ആണ് ഇത്‌.. "

ആബി സച്ചുനെ നോക്കികൊണ്ട് പറഞ്ഞു


" സംഭവം ക്ളീഷേ ആണ്.. ബട്ട് ചെറിയ ഷോക്കിനിത് മതിയല്ലോ.. ഒരു പെണ്ണിന് ഏറ്റവും വലുത് അവളുടെ ശരീരമാണ്.. ഒരാൾ പെർമിഷൻ ഇല്ലാതെ അവളെ തൊട്ടാൽ അവൾ പ്രതികരിക്കും.. നൂറിൽ തൊണ്ണൂറ്റോമ്പത് പേരും പ്രതികരിക്കും.. അതുപോലെ പ്രതികരിക്കുമൊ എന്ന് അറിയാൻ ഒരു പരീക്ഷണം.  അതല്ലാതെ എനിക്ക് തന്നോട് ഒരു തരത്തിലുള്ള താല്പര്യവും ഇല്ലാട്ടോ. എനിക്ക് ഒരു സിസ്റ്റർ ഉണ്ട്. അവളെങ്ങനെയാണോ അതുപോലെയെ ഉള്ളു ഇപ്പൊ നീയും "

സച്ചു വീണ്ടും അത് തന്നെ പറഞ്ഞു


" ആബി.. ഇയ്യ് വന്നില്ലായിരുന്നെങ്കി ഞാൻ ഇവനെ അടിച്ചേനെ.. "

ഉമ്മ പറഞ്ഞു


" അത് കൊഴപ്പല്ല.. ഒരു നല്ലകാര്യത്തിന് വേണ്ടി അല്ലെ. ഒരടി ഒക്കെ കൊള്ള.. "

സച്ചു പറഞ്ഞു..


" അതവിടെ നിക്കട്ടെ.. ഇവളെ എവിടുന്നാ ഉമ്മാക്ക് കിട്ടിയത്. അനക്ക് ഇന്ന് ഡ്യൂട്ടി ഒന്നും ഇല്ലേ "

ആബി സിതാരയോട് ചോദിച്ചു


" ഉണ്ട്.. ആൽബിയുടെ പെണ്ണ് എന്റെ ഫ്രണ്ട് ആണ്.. അവിടുന്ന് ഉമ്മാനെ കിട്ടി. അപ്പൊ ഇവളേം ഒന്ന് കാണാം എന്ന് കരുതി വന്നതാ. അതോണ്ട് നിങ്ങടെ ഷോക്ക് ട്രീട്മെന്റിന് സാക്ഷി ആകാൻ പറ്റി. "

അപ്പോഴേക്കും അവൾക്ക് ഹോസ്പിറ്റലിൽ നിന്നും കോൾ വന്നിരുന്നു  


" എന്നാ നിങ്ങൾ സംസാരിച്ചിരിക്ക്.. എനിക്ക് അൽപ്പം അർജെന്റ് ഉണ്ട്. പിന്നെ വരാം "

ഉമ്മാനോട് പറഞ്ഞു സിതാര അവിടെ നിന്നും ഇറങ്ങി


" ഡോ.. തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ "

സച്ചു ചോദിച്ചു. അവൾ ഇല്ലെന്ന് തലയാട്ടി 


"ഇത്രനാൾ നിനക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു. ഇപ്പൊ അതിന് കഴിയും. എന്നിട്ടും ഈ തലയാട്ടലെ ഉള്ളോ "

സച്ചു അവളെ കളിയാക്കി..


" തന്റെ പേരെങ്കിലും ഒന്ന് പറയെടോ "

സച്ചു ചോദിച്ചതും ആബിയുടെ ശ്രദ്ധ അവളിലേക്ക് മാത്രായി


" ത.. തസ്.. തസ്നിയ "

അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു


" മതി.. അതിനെ കൊറേ കഷ്ടപ്പെടുത്തീലെ. ഇനി റസ്റ്റ്‌ എടുക്കട്ടെ.. ഇനി ഇമ്മാതിരി ചികിത്സ ആർക്കും നടത്തരുത് ട്ടോ "

ഉമ്മ അവൾക്ക് ഫുഡ്മായി വന്നു.  അവൾ സ്വയം അത് വാങ്ങി കഴിച്ചു. അതിനിടയിൽ സച്ചുവും യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു


" മോളെ വീട് എവിടെയാ.. ആരൊക്കെ ഉണ്ട് "

ഉമ്മ വാത്സല്യത്തോടെ ചോദിച്ചു


" ഉമ്മ.. ഉപ്പ.. അനി.. അനിയത്തി    "


" വയ്യെങ്കിൽ അതികം സംസാരിക്കേണ്ട.. കിടന്നോ.. ".

അവൾ കഴിച്ച പാത്രം എടുത്തോണ്ട് അവർ പോയി. അപ്പോഴും ആബി തന്നെ തന്നെ നോക്കി ഇരിപ്പാണ്


" ആബി.. എനിക്ക്.. എനിക്ക് ഒരു.. കാര്യം.. പറയാൻ    "..


" എന്താ... "

മുഴുമിപ്പിക്കും മുന്നേ അവൻ ചോദിച്ചു


" ഞാൻ.. എന്റെ.. കല്യാണം കഴിഞ്ഞ.. താ.. നി.. നിന്റെ മനസ്സിൽ.. "

അവൾ പറഞ്ഞു വരുന്നത് എന്താണെന്ന് ഊഹിച്ചത് കൊണ്ടാവും ആബി പൊട്ടിച്ചിരിച്ചു


" എടി.. പൊട്ടി.. നിന്നെ ഒരിക്കലും മറ്റൊരു കണ്ണ് കൊണ്ട് കാണരുത് എന്നല്ലേ.. ഇനിപ്പോ നീ കെട്ടിയില്ലേലും ഞാൻ നിന്നെ അങ്ങനെ കാണില്ല. എന്റെ ഉമ്മാക്ക് നീ മോളാണ്. അതോണ്ട്... എനിക്ക് നീ എന്റെ സഹോദരിയും.. ഞാൻ എന്റെ സഹോദരിയുടെ മാറ്റം ആസ്വദിക്കായിരുന്നു.. ബുധൂ.. "

അത് കേട്ടതും തസ്നിക്ക് ശ്വാസം നേരെ വീണു.. അവൾ മനസ്സിൽ ആയിരം വട്ടം റബ്ബിനെ സ്തുതിച്ചു


" അതിരിക്കട്ടെ.. എന്താ എന്റെ അളിയന്റെ പേര് "


" റിച്ചു .. അല്ല.. റിസ്‌വാൻ "


" ആഹാ .  അറിയിക്കണ്ടെ ആളെ.. ഇവിടുണ്ടെന്ന്.ഇപ്പൊ തിരഞ്ഞു തിരഞ്ഞു ഒരു വഴി ആയിട്ടുണ്ടാവും. മാസം ഒന്ന് കഴിഞ്ഞില്ലേ അവിടുന്ന് ഇങ്ങോട്ട് പോന്നിറ്റ്. താൻ നമ്പർ പറ.. ഞാൻ ഒന്ന് വിരട്ടി നോക്കട്ടെ "


" നമ്പർ എനിക്ക് അറിയില്ല.. "

അവൾ തലകുനിച്ചു.. അവന് അത്ഭുതം തോന്നി


" നമ്പർ ഇല്ലേ. അപ്പൊ നിങ്ങൾ തമ്മിൽ ഉടക്കാണോ.. സത്യം പറഞ്ഞ ഇപ്പൊ തന്നെ നിന്നെ കൊണ്ട് ഫുൾ ഡീറ്റെയിൽസ് പറയിക്കണം എന്ന് എനിക്കുണ്ട്. ബട്ട് നിന്റെ കണ്ടിഷൻ മോശമായത് കൊണ്ട് വെറുതെ വിടുന്നതാ "


അവൾ ഒന്നും മിണ്ടിയില്ല..


" എന്നാ നമുക്ക് ഒരു സർപ്രൈസ് കൊടുത്താലോ.. "

അത് കേട്ട് അവൾ അവനെ ഒന്ന് നോക്കി.


" ആടോ.. നമുക്ക് അങ്ങോട്ട് പോകാമെന്നേ.. നാളെ തന്നെ "

അതും പറഞ്ഞു അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു


തസ്നിയും ആബിയും അങ്ങനെ നിക്കുന്നത് കണ്ടു കൊണ്ട് ആ മുറിയിലേക്ക് കടന്നു വന്ന ലിയക്ക് ദേഷ്യം കൊണ്ട് കണ്ണ് മൂടി. 


. " ആബിക്ക "..

അവൾ അവനെ പിടിച്ചു മാറ്റി തസ്നിയുടെ കരണം നോക്കി ഒറ്റ അടിയായിരുന്നു..



ലിയയുടെ അടികൊണ്ട് തസ്‌നി ആകെ ഞെട്ടിയ അവസ്ഥയിലാണ്


" ലിയ. അനക്കെന്താ വട്ടാണോ.. വെറുതെ ഇരിക്കുന്ന ഒരാളെ തല്ലാൻ.. എന്തിനാ നീയിപ്പോ ഇവളെ തല്ലിയെ "

ആബിദിൻറെ ഉറക്കെ ഉള്ള ബഹളം കേട്ട് ഉമ്മ ഓടിവന്നു.


" നിന്നെ അടിക്കാൻ പറ്റില്ലല്ലോ. അതോണ്ടാ ഇവൾക്കിട്ട് ഒന്ന് പൊട്ടിച്ചത് "

ലിയ ഒരു കൂസലും ഇല്ലാതെ പറഞ്ഞു


" അങ്ങനെ ചുമ്മാതങ് കേറി അടിക്കാൻ ഇവളെന്ന ചെണ്ടയാണോ.. "


" ആഹ്. അതെ. നിന്റെ കൂടെ കണ്ട ഇനിയും അടിക്കും.. "

ലിയയും വിട്ടുകൊടുക്കാൻ തയാറാല്ലായിരുന്നു.


" എന്താ. എന്താ ആബി.. എന്തിനാ നിങ്ങൾ വഴക്ക് കൂടുന്നത് "

ഉമ്മ കാര്യം തിരക്കി


" ഇവൾ ഇവളെ അടിച്ചു. അതന്നെ "ആബി പറഞ്ഞു


" എന്താ ലിയ. എന്തെന്നെ ആണേലും ഒരാളെ അടിക്കാൻ ഉള്ള അധികാരം ഒന്നും നിനക്കില്ല. "

ഉമ്മ ലിയയെ ശകാരിച്ചു


" ഇവനെ ഇവളൊപ്പം കണ്ട ഇനിയും ഞാനടിക്കും. ഞാൻ പണ്ടേ പറഞ്ഞതാ നിന്റെ പെണ്ണ് ഞാൻ ആണെന്ന്.. "

ലിയ കലിതുള്ളി


" അത് നീയല്ല.. ഞാനും കൂടി തീരുമാനിക്കണം. എന്റെ ജീവിതം ആരുടെ കൂടെ വേണം എന്നുള്ളത് എന്റെ ഇഷ്ടമാണ്.. എനിക്ക് ഇഷ്ടം ഇവളെ ഒപ്പം ജീവിക്കാനാ. നിനക്ക് എന്ത് ചെയ്യാൻ പറ്റും.. നോക്കിക്കോ.. നിന്റെ മുന്നിൽകൂടി ഇവളെ കയ്യും പിടിച്ചു ഞാൻ നടക്കുന്നത് നീ വൈകാതെ കാണും.. "


" അങ്ങനെ സംഭവിച്ച പിന്നെ ലിയ ഇവളെ വെച്ചേക്കില്ല "


" ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും.. ലിയ നിങ്ങടെ ജീവിതം തീരുമാനിക്കുന്നത് നിങ്ങളാണ്. പക്ഷെ അത് ഒരാളെ അടിച്ചേല്പിച്ചു കൊണ്ടാവരുത്. "

ഉമ്മ പറഞ്ഞു


" ആര് എന്ത് പറഞ്ഞാലും ആബി എന്റെയാ.. എന്റെ മാത്രം.. "


" എന്ന് നിനക്ക് നാവ് കൊണ്ട് പറയാനെ പറ്റുള്ളൂ ലിയ.. ആ ജീവിതം നിനക്ക് വിധിച്ചിട്ടില്ലെങ്കി സ്വപ്നം കാണാൻ മാത്രേ നിനക്ക് പറ്റു. "

വഴക്കിനിടയിൽ തസ്‌നി സംസാരിക്കുന്നത് കേട്ട് ലിയ അമ്പരന്നു


" ഓഹ്. മിണ്ടി തുടങ്ങിയോ. ആ ആഹ്ലാദ പ്രകടനമായിരിക്കും ഇവിടെ കണ്ടതല്ലേ "

ലിയ പുച്ഛത്തോടെ പറഞ്ഞു


" നിന്നോട് തർക്കിക്കാൻ എനിക്ക് വയ്യ. അതിന്റെ ആവശ്യവും ഇല്ല. പക്ഷെ ഒരു കാര്യം പറയട്ടെ. ഒരാളെ നമ്മൾ സ്നേഹിക്കുന്നുണ്ടെന്ന് കരുതി അയാൾ നമ്മളെ മാത്രേ ഇഷ്ടപ്പെടാൻ പാടുള്ളു എന്ന് വാശി പിടിക്കരുത്. നമ്മൾ സ്നേഹിക്കുന്ന വ്യക്തിക്കും ഒരു മനസ് ഉണ്ട്. അയാൾക്കും ഇഷ്ടങ്ങൾ ഉണ്ട്. അയാൾക്കും സ്വപ്‌നങ്ങൾ ഉണ്ട്.


എത്ര സിൻസിയർ ലവ് ആണെങ്കിലും സ്നേഹിക്കപ്പെടുന്ന താല്പര്യം ഇല്ലെങ്കി ഒരിക്കലും വാശി പിടിക്കരുത്. കാരണം സ്നേഹം ഉണ്ടാക്കി എടുക്കാൻ പറ്റുന്നതല്ല. അങ്ങനെ ഉണ്ടാക്കി എടുക്കുന്നതിനു സൗന്ദര്യവും ഉണ്ടാവില്ല.


നമ്മൾ സ്നേഹിക്കുന്ന വ്യക്തിക്ക് നമുക്ക് ചെയ്തു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം അയാൾക്ക് ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കലാണ്. അതിപ്പോ ഇഷ്ടം പറഞ്ഞു പുറകെ നടക്കുന്നതായാൽ പോലും.


ആബിക്ക് എന്നേ ഇഷ്ടാണെന്ന് കരുതി എന്നേ നീയങ്ങു ഇല്ലാതാക്കിയ അവനെ നിനക്ക് കിട്ടും എന്ന് തോന്നുന്നുണ്ടോ.. ഒരാളെ നമ്മൾ സ്നേഹിക്കുന്നുണ്ടെങ്കി അയാളുടെ സന്തോഷമായിരിക്കും നമുക്ക് വലുത്. അല്ലാതെ അയാളെ ഒരിക്കലും വേദനിപ്പിക്കലല്ല. നിനക്ക് ഇവനെ ഇഷ്ടമാണെന്ന ഒറ്റക്കാരണം കൊണ്ട് അവന് അവന്റെ ഇഷ്ടങ്ങളും സ്വപ്‌നങ്ങളും നഷ്ടപ്പെടുത്തരുത്. "


തസ്‌നി പറഞ്ഞത് കേട്ട് ലിയ തലകുനിച്ചു നിന്നു. ആരുടേയും മുഖത്ത് നോക്കാതെ അവൾ ഇറങ്ങിപ്പോയി.


" എടി.. നീയാള് കൊള്ളാലോ.. നരുന്ത് പോലെ ആണ് ഇരിക്കുന്നതെങ്കിലും ഒന്ന് സംസാരിക്കാൻ ഗ്യാപ് കിട്ടിയപ്പോ നീ കേറിയങ് ഗോളടിച്ചല്ലോ "

ആബി അവളെ കളിയാക്കി.


" ഇനി ആ പെണ്ണ് എന്തൊക്കെ ഒപ്പിക്കാണാവോ.. അവളെ സ്വഭാവം വെച്ച് മിനിമം ഒരു ആത്മഹത്യ ശ്രമം എങ്കിലും പ്രതീക്ഷിക്കാം "

ഉമ്മ അതും പറഞ്ഞു റൂമിൽ നിന്നും പോയി

ആബിദ് അവിടെ തന്നെ ഇരുന്നു.


" താൻ ഇത്രയൊക്കെ പറഞ്ഞത് തന്റെ അനുഭവം വെച്ചോണ്ടാണോ.. "

അവന്റെ ചോദ്യം കേട്ട് അവൾ മുഖത്തേക്ക് നോക്കി.


" തന്റെ ലൈഫിൽ ഒത്തിരി പ്രോബ്ലംസ് ഉണ്ടെന്ന് എനിക്കറിയാ. അതോണ്ടാണല്ലോ താൻ ആ ഒരവസ്ഥയിൽ എന്റെ മുന്നിൽ എത്തിയത്.. ശെരിക്കും എന്താ തന്റെ ലൈഫ്.. ഹസ്സുമായി വല്ല ഇഷ്യൂവും ആണോ "

ആബിദ് ചോദിച്ചതിന് ആദ്യമൊക്കെ മറുപടി പറയാൻ തസ്നിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നെ അവൾ എല്ലാം പറഞ്ഞു


"അപ്പൊ ആരാ എന്തിനാ എന്നൊന്നും തനിക്കറിയില്ലേ.. രക്ഷച്ചവനോട് തന്നെ ചോദിക്കായിരുന്നില്ലേ "

അതിനവൾ ഒന്നും മിണ്ടിയില്ല.


" ഹ്മ്മ്.. എന്തായാലും അതൊക്കെ കഴിഞ്ഞു പോയില്ലേ... ഇനി അതൊക്കെ മറന്നേക്ക്. നാളെ തന്നെ നമുക്ക് നിന്റെ നാട്ടിലേക്ക് പോകാം. "

എന്ന് പറഞ്ഞു ആബി അവളെ ആശ്വസിപ്പിച്ചു.


അവളുടെ കാര്യങ്ങൾ എല്ലാം അവൻ ഉമ്മയോട് പറഞ്ഞു. കേട്ടപ്പോ അവർക്കും സങ്കടം തോന്നി


" നാളെ ഞങ്ങൾ അവളെ നാട്ടിലേക്ക് പോകും. ഉമ്മ വരുന്നുണ്ടോ "


" ഇല്ല. നിങ്ങൾ പോയ മതി. "

അവൻ ശെരി എന്ന് തലയാട്ടി.


പിറ്റേന്ന് രാവിലെ തന്നെ അവർ പുറപ്പെട്ടു. അവൾടെ വീൽ ചെയർ വണ്ടിയിൽ എടുത്തു വച്ചു അവളെ എടുത്തു വണ്ടിയിൽ കയറ്റി.. പോകാൻ നേരം ആബിയുടെ ഉമ്മ അവളെ കെട്ടിപിടിച്ചു മുത്തം നൽകി


" എല്ലാം ശെരിയായ മോള് ഉമ്മാനെ കാണാൻ വരണം ട്ടോ.  അതോ അവിടെ എത്തിയ ഞങ്ങളെ മറക്കുമോ "


" ആരെ മറന്നാലും നിങ്ങളെ മറക്കില്ല ഉമ്മ.. "

അൽപ്പനേരത്തെ പരിഭവം പറച്ചിലിന് ശേഷം അവർ അവിടെ നിന്നും യാത്ര തിരിച്ചു


*************


റിച്ചു പതിവ് പോലെ അജാസിനെ അന്നെഷിച്ചു പോകാൻ തുടങ്ങുമ്പോ ആണ് ഫോണിലേക്ക് ഒരു കാൾ. ആരാപ്പോ എന്ന് വിചാരിച്ചു അവൻ അറ്റൻഡ് ചെയ്തു


" ഹെലോ.. ഡോക്ടർ സാറിന്റെ ക്ലിനികിൽ നിന്നാണ്.. ഡോക്ടർ വന്നിട്ടുണ്ട്. നിങ്ങൾ വിളിക്കാൻ പറഞ്ഞിരുന്നല്ലോ.. ഇന്ന് കൺസൽടിങ് ഇണ്ടാവില്ല.. സൊ ഇപ്പൊ വന്ന കാണാം "

അതും പറഞ്ഞു മടുതലക്കൽ ഫോൺ കട്ടായി. മറ്റെല്ലാ പ്രോഗ്രാംസും മാറ്റി വെച്ച് അവൻ വേഗം തന്നെ പുറപ്പെട്ടു. ചെന്നപ്പോ അവുടെ ഡോക്ടർ ഉണ്ടായിരുന്നു

ഡോക്ടറെ കണ്ട് കാര്യം പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.


അങ്ങനെ ഒരാളെ അവിടേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് അയാൾ തീർത്തു പറഞ്ഞു. ആകെ പാടെ ഉണ്ടായിരുന്ന പിടിവള്ളി. അതും നഷ്ടപ്പെട്ട പോലെ റിച്ചു ആ പടികൾ ഇറങ്ങി. തന്റെ ഭാഗ്യക്കേട് ഓർത്തു അവൻ കാറിന്റെ സീറ്റിൽ കണ്ണടച്ച് ചാരി ഇരുന്നു. പെട്ടന്ന് ഡോറിൽ തട്ടുന്ന ശബ്ദം. അവൻ കണ്ണുതുറന്നു നോക്കി. ഡോക്ടർന്റെ അസിസ്റ്റന്റ് ആണ്


" എന്താ "


" നിങ്ങൾ പറഞ്ഞ കുട്ടിയെ നോക്കിയത് ഞാനാണ്. അന്ന് ഡോക്ടർ ഇവിടെ ഉണ്ടായിരുന്നില്ല. അവർ വന്ന് കൊറച്ചു പൈസ തന്നപ്പോ താത്കാലിക ട്രീറ്റ്മെന്റ് നൽകി ഞാൻ അവളെ ബാംഗ്ലൂർ ഒരുപാട് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.. "

അയാൾ പറഞ്ഞത് കേട്ട് റിച്ചു അയാളോട് ഹോസ്പിറ്റൽ ഡീറ്റെയിൽസ് ചോദിച്ചു

അയാൾ പറഞ്ഞു കൊടുക്കുകയും ചെയ്തു


" ഇതൊന്നും ഡോക്ടർ അറിയരുത്. പൈസ വാങ്ങി ചികിൽസിക്കുന്നത് ഡോക്ടർക്ക് ഇഷ്ടമല്ല.. ഇതറിഞ്ഞ ചെലപ്പോ എന്റെ ജോലി പോകും. "

അയാൾ റിച്ചുന്റെ മുന്നിൽ അപേക്ഷിച്ചു


" നിങ്ങളിപ്പോ എനിക്ക് ദൈവദൂതനാണ്.. എത്ര നന്ദി പറഞ്ഞാലും തീരില്ല. "

അയാളോടുള്ള നന്ദി അവൻ വാക്കുകളിൽ അറിയിച്ചു അപ്പൊ തന്നെ തിരിച്ചു


പോകുന്ന വഴിയിൽ അമിയെ വിളിച്ചു കാര്യം പറയാൻ അവൻ മറന്നില്ല.. കേട്ടപ്പോ അമിക്കും വലിയ സന്തോഷം ആയിരുന്നു. അവളേം കൊണ്ടേ മടങ്ങി വരു എന്നും പറഞ്ഞു അവൻ ഫോൺ കട്ടാക്കി.


അൽപ്പം കഴിഞ്ഞതും ഫോണിൽ തുടരെ തുടരെ വരുന്ന നോട്ടിഫിക്കേഷൻ കേട്ട് അവൻ എടുത്തു നോക്കി. ഇൻസ്റ്റാഗ്രാമിലാണ്. ആരാപ്പോ തന്നെ ഇതിൽ വിളിക്കാൻ. അതും ഇതുവരെ കാണാത്ത ഒരു പ്രൊഫൈൽ. എന്നും വിചാരിച്ചു അവൻ അറ്റൻഡ് ചെയ്തു. ഏറെ നേരം ഹെലോ എന്നു പറഞ്ഞെങ്കിലും റെസ്പോഡ്സ് ഉണ്ടായില്ല.


" ഹെലോ.. ആരാ.. "


"ഞ.. ഞാനാണ്.. ത്.. തസ്‌നി "

ആ പേര് കേട്ടതും റിച്ചു കാർ സഡൻ ബ്രെക്കിട്ട് നിർത്തി 


**************


" എടി.. നിനക്ക് ഒരു എക്സൈറ്റ്മെന്റും ഇല്ലേ.. കൊറേ നാൾക്ക് ശേഷം നിന്റെ ഭർത്താവിനെ കാണാൻ പോകുവല്ലേ "

ആബിയുടെ ചോദ്യം കേട്ട് തസ്നിക്ക് ചിരി വന്നു


" നിന്റെ ഫോൺ ഒന്ന് തരാമോ "

അവന്റെ ചോദ്യത്തിന് മറുപടിയായി അവൾ ചോദിച്ചു. അവൻ ലോക്ക് തുറന്നു ഫോൺ നൽകി.


ഇൻസ്റ്റാ തുറന്നു അവളുടെ പ്രൊഫൈൽ ഓപ്പൺ ചെയ്തു. അതിൽ എതോ ഒരു ഫോട്ടോക്ക് എന്നോ ഒരിക്കൽ ടാഗ് ചെയ്ത റിച്ചുന്റെ പ്രൊഫൈൽ തപ്പി എടുത്തു.


" ഇതാണ് ബഹുമാനപ്പെട്ട എന്റെ ഭർത്താവ് "

അതിൽ നിന്നും അവന്റെ ഫോട്ടോ ആബിക്ക് കാണിച്ചു കൊണ്ട് അവൾ പറഞ്ഞു


" ഓഹ്. ചുള്ളനാണല്ലോ.. "

അവൻ അത് വാങ്ങി ഒന്ന് നോക്കി. അതിൽ നിന്നും അവൻ ആ പ്രൊഫൈലിലെക്ക് ഒരു കാൾ ചെയ്തു.


" നീ എന്താ ഈ കാണിക്കണത് "

തസ്‌നി അവനോട് ചോദിച്ചു


" നിന്റെ കെട്ട്യോനെ വിളിക്കുന്നു. വെയിറ്റ് റിങ് ഉണ്ട്.. മിണ്ടല്ലേ "


" ആബി നീ കളിക്കല്ലേ. അത് കട്ട്‌ ചെയ്"

തസ്‌നി പറഞ്ഞു. ബട്ട് അപ്പോഴേക്കും കാൾ അറ്റൻഡ് ചെയ്തിരുന്നു.


" ഹെലോ.. ഹെലോ.. "

റിച്ചു ഹെലോ ഹെലോ എന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു.


" സംസാരിക്ക്.. "

ആബി കണ്ണ് കാണിച്ചു. ബട്ട് അവൾ തിരിഞ്ഞിരുന്നു..


" സംസാരിച്ചോ.. ഇല്ലെങ്കി ഇപ്പൊ ഞാൻ വണ്ടി നിർത്തും. പിന്നെ ഇവിടുന്ന് പോകില്ല   "

അവൻ ഒത്തിരി നിർബന്ധിച്ചതും അവൾ ഫോൺ വാങ്ങി


" ഹെലോ.. ആരാ.. "

റിച്ചു


" ഞ. ഞാൻ.. ത്. തസ്നിയാണ് "


" തസ്‌നി.. നി.. നീയിപ്പോ എവിടെയാ. നിന്നെ അന്നെഷിക്കാൻ എനിക്കിനി ഒരു ഇടമില്ല.. എവിടെയായിരുന്നു നീ.. ഇപ്പൊ എവിടെയാ.. ഞാൻ വരാം.. എന്താ ഇത്ര നാൾ വിളിക്കാതിരുന്നത് "

റിച്ചുന്റെ ചോദ്യങ്ങൾക്ക് മേലുള്ള ചോദ്യങ്ങൾ കേട്ട് ആബിക്ക് വരെ കണ്ണ് നിറഞ്ഞു. തസ്‌നി പെട്ടന്ന് സൈലന്റ് ആയി. അപ്പോ ആബി ഫോൺ വാങ്ങി


"ഹേയ്. ബ്രോ.. ആൾ സേഫ് ആണ്. ഞങ്ങൾ ഇപ്പോ നാട്ടിലോട്ടു വരുന്ന വഴിയാണ്. ആൾക്ക് കൊറച്ചു ഹെൽത്ത്‌ ഇഷ്യൂസ് ഒക്കെ ഉണ്ട് "


"ഇങ്ങോട്ടോ. എവിടെത്തി.. "

റിച്ചു


" ബ്രോ.. നമ്പർ സെൻറ് ചെയ്യണേൽ ഞാൻ ലൊക്കേഷൻ ഷെയർ ചെയ്യാം.. "

ആബി പറഞ്ഞതനുസരിച്ചു റിച്ചു നമ്പർ സെൻറ് ആക്കി. അതിലേക്ക് ആബി ലോക്കേഷനും അയച്ചു.


റിച്ചു നിക്കുന്ന അവിടുന്ന് അധികം ദൂരം ഒന്നും ഉണ്ടായിരുന്നില്ല .. അവൻ വേഗം തന്നെ ആ ലൊക്കേഷനിലേക്ക് എത്തി ചേരാൻ ശ്രേമിച്ചു. അവർ പറഞ്ഞതനുസരിച്ചു അവൻ വഴിയിൽ കാത്തു നിന്നു.


കുറച്ചു കഴിഞ്ഞതും അൽപ്പം ദൂരെയായി ഒരു കാർ നിർത്തി. റിച്ചു അക്ഷമനായി അതിലേക്ക് നോക്കി. ആദ്യം ഒരു ചെറുപ്പകാരൻ ഇറങ്ങി. അവൻ വണ്ടിയിൽ നിന്നും വീൽ ചെയർ എടുത്തു വെക്കുന്നത് റിച്ചു കണ്ടു. അത്കഴിഞ്ഞതും അവൻ കാറിൽ നിന്നും ഒരാളെ എടുത്തു അതിൽ ഇരുത്തി.


ആ വീൽ ചെയർ തിരിച്ചു തനിക്ക് അഭിമുഖമാക്കിയതും അതിലിരിക്കുന്ന ആളെ കണ്ട് റിച്ചു ഞെട്ടി.ഒപ്പം അവന്റെ നെഞ്ചോന്ന് പിടഞ്ഞു..


തന്റെ പെണ്ണ്. അവന്റെ കണ്ണ് നിറഞ്ഞിരുന്നുവോ.. അവൻ മെല്ലെ അവള്ക്കരികിലേക്ക് നടന്നു.

തസ്നിക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി.


"ഒത്തിരി വേദനിപ്പിച്ചു. സോറി.  ഇനിയൊരിക്കലും നിന്നെ ഞാൻ തനിച്ചാക്കില്ല "

അതും പറഞ്ഞു ആ കാട്ടിൽ നിന്നും കിട്ടിയ, അന്ന് വരെ കൊണ്ടുനടന്ന അവളുടെ മഹർ അവൻ അവളുടെ കഴുത്തിലേക്ക് ചാർത്തി.

അത് കണ്ട് ആബിക്ക് കണ്ണ് നിറഞ്ഞു


റിച്ചു തസ്നിയെ ചേർത്തു പിടിച്ചു അവളുടെ നെറ്റിയിലെക്ക് ചുണ്ട് ചേർക്കാൻ ഒരുങ്ങാവെ തങ്ങൾക്ക് മുന്നിലായി ഒരു വണ്ടി വന്നു നിന്നു.  അതിൽ നിന്നും ഒരാൾ ഇറങ്ങി


" ഉപ്പ.. "

അവൻ അറിയാതെ തന്നെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു


ആബിയുടെ മുന്നിലായി വീൽ ചെയറിൽ ഇരിക്കുന്ന തസ്നിയെ കണ്ടു അവന്റെ ഉള്ള് പിടഞ്ഞു


തന്റെ പെണ്ണ്. അവന്റെ കണ്ണ് നിറഞ്ഞിരുന്നുവോ.. അവൻ മെല്ലെ അവള്ക്കരികിലേക്ക് നടന്നു.

തസ്നിക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി.


"ഒത്തിരി വേദനിപ്പിച്ചു. സോറി.  ഇനിയൊരിക്കലും നിന്നെ ഞാൻ തനിച്ചാക്കില്ല "

അതും പറഞ്ഞു ആ കാട്ടിൽ നിന്നും കിട്ടിയ, അന്ന് വരെ കൊണ്ടുനടന്ന അവളുടെ മഹർ അവൻ അവളുടെ കഴുത്തിലേക്ക് ചാർത്തി.

അത് കണ്ട് ആബിക്ക് കണ്ണ് നിറഞ്ഞു


" ബ്രോ.. ആം ആബിദ്.. "

ആബിദ് അവന് കൈ കൊടുത്തു. തിരിച്ചു അവനും


" ആൾ എക്സ്പ്ലൈൻ ചെയ്യാൻ പറ്റാത്ത ഒരു സിറ്റുവേഷനിൽ ആയിരുന്നു.. അതുകൊണ്ട തിരികെ കൊണ്ടുവരവ് ഇത്ര വൈകിയത്. "

ആബിദ് അവളുടെ കണ്ടിഷൻ വിവരിച്ചു


" ഇനി എനിക്ക് സമാധാനത്തോടെ പോകാം. അല്ലെടോ.  ഇക്കാനെ കിട്ടിയ ഇനി ഞങ്ങളെ ഒക്കെ മറക്കുവോ "

ഉമ്മ ചോദിച്ച ചോദ്യം ആബി അവളോട് ചോദിച്ചു


" ഒരിക്കലും ഇല്ല.. അങ്ങനെ ഉണ്ടായ ഞാൻ മരിച്ചെന്നു കരുതിയ മതി. "

അവൾ പറഞ്ഞു


"അയ്യോ. അങ്ങനെ ഒന്നും പറയല്ലേടോ. ഞാൻ ജസ്റ്റ്‌ ജോക്ക് പറഞ്ഞതല്ലേ. ബ്രോ.. നിങ്ങടെ കാര്യങ്ങൾ കുറച്ചൊക്കെ ഇവളെന്നോട് പറഞ്ഞിട്ടുണ്ട്. കുറച്ചല്ല. ഏറെ കുറെ.  അതോണ്ട് പറയാ. ഇനിയെങ്കിലും പരസ്പരം മനസിലാക്കി രണ്ടു പേരും മുന്നോട്ട് പോണം.. നിങ്ങക്കിടയിൽ ഒരു സ്വർണമാലയുടെ നൂൽബന്ധം ഉണ്ട്.. അത് വെറും ഒരു  ആഭരണമല്ല.. നിങ്ങൾ ഇവൾക്ക് കൊടുക്കുന്ന ഉറപ്പാണ്.. സുഖത്തിലും ദുഖത്തിലും സന്തോഷത്തിലും കൂടെ ഉണ്ടാകുമെന്ന്.. മരണം കൊണ്ടല്ലാതെ തനിച്ചാക്കില്ലെന്ന്.. തിരിച്ചു ഇവളും.. ഒന്നിന്റെ പേരിലും പരസ്പരം മുഖം തിരിക്കാതെ എന്തും ഒരുമിച്ചു നേരിടണം. "


ആബി പറഞ്ഞത് കേട്ട് റിച്ചു തസ്നിയുടെ കയ്യിൽ മുറുകെ പിടിച്ചു. തസ്നിയെ ചേർത്തു പിടിച്ചു അവളുടെ നെറ്റിയിലെക്ക് ചുണ്ട് ചേർക്കാൻ ഒരുങ്ങാവെ തങ്ങൾക്ക് മുന്നിലായി ഒരു വണ്ടി വന്നു നിന്നു.  അതിൽ നിന്നും ഒരാൾ ഇറങ്ങി


" ഉപ്പ.. "

അവൻ അറിയാതെ തന്നെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു

ഉപ്പയെ കണ്ടതിനു ഇവനെന്തിനാ ഇത്ര ഞെട്ടുന്നത് എന്നായിരുന്നു ആബിയുടെ ചിന്ത.

സിദ്ധിഖ്നൊപ്പം അജാസും ഉണ്ടായിരുന്നു. സിദ്ധിക്ക് റിച്ചുനെ നോക്കി പുച്ഛത്തോടെ ചിരിച്ചു


" രഹസ്യമായി ഭാര്യയെ കണ്ടുപിടിച്ച ആരും അറിയില്ലെന്ന് കരുതി അല്ലെ.. പക്ഷെ നീ തോറ്റുപോയി. ഇവളുടെ വിധി തീരുമാനിക്കുന്നത് ഞാനാ. അതോണ്ട് അങ്ങനെ ഒന്നും എന്റെ കണ്ണ് വെട്ടിക്കാൻ നിനക്ക് കഴിയില്ല റിച്ചു


" രഹസ്യ ഇടപാടുകൾ എന്നേക്കാൾ നിങക്കല്ലേ വശം.. അതോണ്ടാണല്ലോ ഇപ്പൊ ഇവിടെ എത്തിയത്.. "


" അതേടാ. ഇവൾ ചെയ്ത ദ്രോഹത്തിന് ഇവൾക്കുള്ളത് കൊടുത്തില്ലെങ്കി ഞാൻ ഒരു ഉപ്പയാണോ "

സിദ്ധിക്ക് അവളെ നോക്കി ചിരിച്ചു


" അല്ലെങ്കിലും നിങ്ങളൊരു ഉപ്പയാണോ.. മുന്നിൽ നിക്കുന്നത് സ്വന്തം മകനാണെന്ന ബോധം നിങ്ങക്കുണ്ടോ.. "

ആ മറുപടി തസ്നിയുടേതായിരുന്നു.


" ടി.. മിണ്ടരുത് നീ.  നിനക്ക് സംസാരിക്കാൻ ഇവിടെ അവകാശം ഇല്ല "

സിദ്ധിക്ക് അവൾക്ക് നേരെ തിരിഞ്ഞു


" ഇവിടെ സംസാരിക്കാൻ എനിക്ക് മാത്രമാണ് അവകാശം. കാരണം നിങ്ങക്ക് വേണ്ടത് എന്റെ ജീവനാണ്.. എന്റെ ജീവൻ പകരം കൊടുത്ത നിങ്ങളുടെ മകളുടെ നഷ്ടപ്പെട്ടു പോയ ഓർമ്മകൾ തിരികെ വരുമോ "

ആ ചോദ്യം സിദ്ധിഖ്നെയും അജാസിനെയും റിച്ചുനെയും ഒരുപ്പോലെ ഞെട്ടിച്ചു.


" എനിക്കെങ്ങനെ അറിയാം എന്നായിരിക്കും അല്ലെ ഇപ്പൊ ചിന്തിക്കുന്നത്.. നിങ്ങക്ക് ഒരു മകൾ ഉണ്ടെന്ന് ചെലപ്പോ ആദ്യം അറിഞ്ഞത് ഞാനായിരിക്കും. എന്നിട്ടും മിണ്ടാതെ നിന്നത് എന്റെ ഉമ്മനോടും മാമിയോടും സ്വന്തം മക്കളോടും ഉള്ള നിങ്ങടെ സ്നേഹം കണ്ടിട്ടാണ്.. അവരുടെ മുഖത്തെ ചിരി ഞാൻ കാരണം മായരുതെന്ന് കരുതി. പക്ഷെ അതിനിടയിൽ നിങ്ങൾക്കെന്നോടുള്ള പ്രതികാരം മാത്രം ഞാൻ അറിഞ്ഞില്ല. റമിക്ക് ജീവിക്കാൻ റബ്ബ് ഒരവസരം കൊടുത്തിരുന്നേൽ അതും കൂടി എനിക്കറിയാൻ സാധിച്ചേനെ "


" മതി തസ്‌നി.  ഒരുപാട് സംസാരിച്ചു. ഇനി എന്റെ അവസരമാണ്.. അജു.. മ്.. ഇനി ഒരുനിമിഷം ഈ ഭൂമിയിൽ വേണ്ട ഇവൾ "

സിദ്ധിക്ക് പറഞ്ഞതും അജാസ് മനസില്ല മനസോടെ തോക്ക് അവൾക്ക് നേരെ നീട്ടി.


" ഏയ്‌. എന്താത്. വെള്ളരിക്ക പട്ടണമോ.. മകന്റെ ഭാര്യയെ കൊല്ലാനോ.. അതും മകന്റെ മുന്നിൽ വെച്ച്.. ചെ. നിങ്ങളൊരു മനുഷ്യനാണോ. "

ആബി ഇടയിൽ കയറികൊണ്ട് പറഞ്ഞു.


" ഞാനൊക്കെ എന്റെ ഉപ്പാനെ കണ്ണീരോടെ ആണ് ഓർക്കുന്നത്. സ്നേഹിച്ചു കൊതിതീരാതെ പോയത് ഓർത്ത്. ഇതിപ്പോ നിങ്ങൾ മക്കളെ കൈ കൊണ്ട് മരിക്കാൻ ഉള്ള പുറപ്പാടിലാണോ.. "


" ഞങ്ങടെ പ്രശ്നത്തിൽ നീ ഇടപെടേണ്ട.. ഇവളെ ഇവിടെ എത്തിക്കലായിരുന്നു നിന്റെ ദൗത്യം അത് കഴിഞ്ഞല്ലോ.. ഇനി നിനക്ക് പോകാം "


" അങ്ങനെ പോകാൻ ഞാൻ വിചാരിച്ചിട്ടില്ല. ഈ നാട്ടിൽ പോലീസും കോടതിയും ഒക്കെ ഉണ്ട് . "

ആബി ഫോൺ എടുത്തു നൂർ ഡയൽ ചെയ്യാൻ തുടങ്ങി


" നീ വിളിക്കെടാ. വിളിക്ക്.. പോലീസ് ഫോഴ്‌സിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് നിന്റെ മുന്നിൽ നിക്കുന്നത്.. എന്നിട്ടവൻ പോലീസിനെ വിളിക്കാൻ നിക്കുന്നു "

ആബി പേടിക്കുമെന്ന് വിചാരിച്ച സിദ്ധിക്കിന് തെറ്റി


" ഇവനല്ലല്ലോ പോലീസിലെ അവസാന വാക്ക്. "

അവൻ നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്തതും തസ്‌നി തടഞ്ഞു


" വേണ്ട ആബി. ഇതെനിക്ക് തീർക്കാവുന്നതേ ഉള്ളു.. ഇവന് ധൈര്യമുണ്ടെങ്കിൽ ഇവൻ എന്നെ കൊല്ലട്ടെ "

തസ്‌നി ചിരിയോടെ മുന്നിൽ നിക്കുന്ന അജാസിനെ നോക്കി


" ടു ഇറ്റ് അജാസ്.. കമോൺ.. നിനക്ക് പറ്റുമെങ്കി ഒരു ബുള്ളറ്റ് മതി.  ചെയ്യ്.. "

അവൾ ധൈര്യത്തോടെ ഇരിക്കുന്നത് കണ്ട് റിച്ചുന്റെ നെഞ്ച്ൽ തീയാളി


" തസ്‌നി നീ എന്താ കളിക്കാണോ "

റിച്ചു അവളെ തടഞ്ഞു


" ഇവനൊരിക്കലും എന്നെ കൊല്ലാൻ കഴിയില്ല റിച്ചുക്ക.. കാരണം ഓരോ പെൺകുട്ടിയിലും ഇവൻ കാണുന്നത് ഇവന്റെ അനിയത്തിയെ തന്നെയാണ്. അല്ലെ അജാസ്. അങ്ങനെ എന്റെ ജീവൻ എടുക്കാൻ ഉള്ള മനസ് അജാസിനുണ്ടായിരുന്നെങ്കി ഇന്ന് ഇവിടെ ഇങ്ങനെ നിക്കാൻ ഞാൻ ഉണ്ടാവില്ലായിരുന്നു.. ശെരിയല്ലേ അജാസ് "


തസ്നിയുടെ ചോദ്യം കേട്ട് അജാസ് ഒന്ന് പതറി.. മുഖഭാവം മാറിയത് സിദ്ധികിന്റെ ആയിരുന്നു.


" അജു.. നിനക്ക് നിന്റെ അനിയത്തിക്ക് കൊടുത്ത വാക്ക് നിറവേറ്റണ്ടേ.. മ്മ്. കൊന്നേക്ക് ഇവളെ.. "

സിദ്ധിക്ക് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

പക്ഷെ പിസ്റ്റൾ പിടിച്ചിരുന്ന അജാസിന്റെ കൈ വിറച്ചു


" ഇല്ല. എനിക്ക് പറ്റില്ല.. ഈ നശിച്ച കാര്യം ചെയ്യാൻ എന്നെക്കൊണ്ട് കഴിയില്ല "

അവൻ പിന്മാറി


" എന്തുകൊണ്ട് "

സിദ്ധിക്ക് അവന്റെ കോളറിൽ പിടിച്ചു


" ഇവളെന്നെ നോക്കി ചിരിക്കുമ്പോ എന്റെ ജെച്ചു നോക്കുന്ന പോലെയാ എനിക്ക് തോന്നുന്നത്. ആ മുഖം കണ്ടോണ്ട് ഞാൻ എങ്ങനെ ഇവൾക്ക് നേരെ ട്രികർ വലിക്കും. "

അവൻ കരഞ്ഞു


" അപ്പൊ അവൾക് കൊടുത്ത വാക്ക് "


" അത് ഞാൻ അല്ലല്ലോ. ഉപ്പയല്ലേ കൊടുത്തത്.. ഒരു ജീവന്റെ വില നിക്ക് നല്ലോണം അറിയാം.. ഞാനും റെനയും കാരണം റമി മരിച്ചന്നു നശിച്ച സമാധാനം ആണ്.. നിങ്ങക്കറിയുമൊ "

അജാസ് തിരിച്ചു ചോദിച്ചു


" ഇല്ല. എനിക്കറിയണ്ട.. എനിക്കെന്റെ മോളെ മാത്രം നോക്കിയ മതി. "


" അപ്പൊ ഈ നിക്കുന്ന മകനെ നിങ്ങൾ ദത്തെടുത്തതാണോ "

ആബിയുടെ ചോദ്യം കേട്ട് സിദ്ധിക്ക് തിരിഞ്ഞു നോക്കി


" ഇവനെക്കാൾ വലുത് എന്റെ മോളാണ്. അവളെ ലോകം അവളുടെ ഉപ്പ മാത്രമാണ്. "


" നാണമില്ലേ നിങ്ങക്കിത് പറയാൻ. ആരയോ കൂടെ കിടത്തി പിഴച്ചു പെറ്റ ആ സന്തതിയോടെ എന്നെ താരതമ്യം ചെയ്യാൻ കുറച്ചിലില്ലേ നിങ്ങക്ക് "

റിച്ചു പൊട്ടിത്തെറിച്ചു. റോട്ടിലൂടെ പോകുന്നവർ അവരെ ശ്രദ്ധിക്കാൻ തുടങ്ങി


" ഇല്ല.. അത് പറഞ്ഞ നിനക്ക് മനസിലാവില്ല. "


" ശെരിയാ.. വാപ്പന്റെ ജാരസന്തതി കഥ ഒരു മകനും മനസിലാക്കി എടുക്കാൻ കഴിയില്ല. അത്രക്ക് മഹിമയുണ്ടല്ലോ അതിന്. "


" എന്ത് പറഞ്ഞെടാ "

സിദ്ധിക് റിച്ചുനെ തല്ലാൻ കയ്യൊങ്ങി. പക്ഷെ റിച്ചു ആ കൈ പിടിച്ചു വെച്ചു


" ശിക്ഷിക്കാനും ശാസിക്കാനും ഉള്ള അധികാരം ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ അതില്ല. ഇനിയും എന്റെ ജീവിതത്തിൽ തലയിട്ടാൽ ഉപ്പയാണെന്ന സ്ഥാനം ഞാൻ അങ് മറക്കും "


" ഓഹോ. എങ്കി അതൊന്ന് കാണണം. "

സിദ്ധിക്ക് അജാസിന്റെ കൈയിൽ നിന്നും തോക്ക് പിടിച്ചു വാങ്ങാൻ നോക്കി


"ഉപ്പ വേണ്ട  .. പ്ലീസ് "

അവൻ തടഞ്ഞു.


" നിനക്കല്ലേ മടിയുള്ളു.. എത്തിക്സ് നോക്കണ്ടുള്ളു. എനിക്കത് നോക്കണ്ട.. കൊടുത്ത വാക്ക് പാലിക്കാൻ എനിക്ക് ഒരു മടിയും ഇല്ല.. "


" കൊടുത്ത വാക്ക് നിങ്ങൾക്ക് പാലിക്കണമെങ്കി തോക്ക് ചൂണ്ടേണ്ടത് എന്റെ നേർക്കല്ല.."

അതുവരെ മിണ്ടാതിരുന്ന തസ്‌നി പറഞ്ഞു. അത് കേട്ട് മനസിലാവാതെ എല്ലാവരും തസ്നിയെ നോക്കി. അപ്പോഴേക്കും ചുറ്റും ആളുകൾ കൂടിയിരുന്നു.

അത് കണ്ട് ആബി തോക്ക് ബലമായി പിടിച്ചു വാങ്ങി


" ഹേയ് "

അജാസ് തടയാൻ ശ്രേമിച്ചെങ്കിലും അവൻ മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു


" എന്താ ഇവിടെ പ്രശ്നം "

ആൾക്കൂട്ടത്തിൽ ഒരാൾ ചോദിച്ചു


" ഹേയ്.. ഒന്നുല്ല ചേട്ടാ.. ചെറിയൊരു കുടുംബ വഴക്ക്.. മോനൊരു പെണ്ണിനെ കൂട്ടി ഒളിച്ചോടി.. അതിന്റെയ. നിങ്ങൾ പൊക്കൊളു "

ആബി എല്ലാവരെയും പറഞ്ഞു വിട്ടു


" ആളുകൾ ശ്രെദ്ധിക്കുന്നുണ്ടെന്ന ബോധം പോലും ഇല്ലാതെ ഇവിടെ നിന്ന് ശോ ഇറക്കാൻ നിങ്ങക്ക് ലജ്ജ തോന്നുന്നില്ലേ. സാധാരണ പേരെന്റ്സ് ആണ് മക്കൾക്ക് മാതൃക. ഇതിപ്പോ വാപ്പാന്റെ പ്രായം ഉള്ള ആൾക്ക് അങ്ങോട്ട് ബുദ്ധി പറഞ്ഞു കൊടുക്കേണ്ട അവസ്ഥ "

ആബി സിദ്ധിക്കിനെ താഴ്ത്തികെട്ടി സംസാരിച്ചു


" നീ അയാളെ ഉപദേശിക്കണ്ട ആബി. ഇന്നത്തോടെ എല്ലാമവസാനിക്കണം.. "

തസ്‌നി പറഞ്ഞു


" നിങ്ങൾ ഈ വാശിയോട് എന്റെ പിന്നാലെ നിഴലായ് നടന്നില്ലേ. എന്നാ അറിഞ്ഞോ നിങ്ങളെ മകളെ ഈ അവസ്ഥയിലാക്കിയത്..അത് വേറാരും അല്ല. ജാര സന്തതിക്ക് ജന്മം കൊടുത്ത സ്ത്രീ ഇല്ലേ.. അവരുടെ മകൻ തന്നെയാ. പേര് പറഞ്ഞ നിങ്ങളറിയും ജെസീൽ.. "

അത് സിദ്ധിക്കിനൊരു ഷോക്കായിരുന്നു. അജാസിന്റെയും റിച്ചുന്റെയും കാര്യം മറിച്ചില്ല


" സ്വയം രക്ഷപ്പെടാൻ നീ കഥയുണ്ടാക്കുവാണല്ലേ "

സിദ്ധിക്ക് വിശ്വസിച്ചില്ലെന്ന് അവൾക്ക് മനസിലായി


" എന്തിന്. മരിക്കാൻ എനിക്ക് പേടി ഇല്ല . പക്ഷെ ഒരാളെനിക്ക് മരണം സമ്മാനിക്കുമ്പോ അതെറ്റുവാങ്ങേണ്ട ബാധ്യത ഉണ്ടോന്ന് എനിക്കറിയണമല്ലോ.  അറിഞ്ഞു. കാര്യമില്ലാത്ത കാര്യത്തിനാണ് എന്റെ മരണം എന്ന്.. അത് ജെസീലിനും തോന്നി. അതോണ്ടാ അവൻ എന്നെ രക്ഷപ്പെടാൻ സഹായിച്ചത് "


" തസ്‌നി നീ എന്തൊക്കെയാ പറയുന്നത്.. മനസിലാകുന്ന പോലെ പറ "

റിച്ചു പറഞ്ഞു


" ജെസ്‌ലാനെ ഇപ്പൊ ഉള്ള അവസ്ഥയിൽ ആക്കിയത് ജെസീലാണ്.. റമി തന്റെ ഇഷ്ടം സ്വീകരിക്കാത്തത് കൊണ്ട് അവൾ ആത്മഹത്യക്ക് ശ്രേമിച്ചതാണെന്നല്ലേ നിങ്ങൾ വിശ്വസിക്കുന്നത്. എന്നാ സത്യം അതല്ല.. ജെസീലിന് ഇഷ്ടായിരുന്നു അവളെ. അവളത് എതിർത്തു.. ആ ദേഷ്യത്തിൽ അന്ന് ആ ടെറസിന്റെ മുകളിൽ നിന്നും അവളെ താഴെക്കിട്ടത് അവനാണ്.. ഇതൊന്നും ഞാൻ കെട്ടിച്ചമച്ച കഥയല്ല. അവസാനമായി എന്നെ പറഞ്ഞു വിടുമ്പോ അവൻ പറഞ്ഞതാണ്. കൂടുതൽ അറിയാണെമെങ്കി ചോദ്യങ്ങളും സംശയങ്ങളുമായി അവന്റെ അടുത്തേക്ക് ചെല്ലുന്നതായിരിക്കും നല്ലത്. അല്ലെങ്കി മകൾക്ക് ബുദ്ധി തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കി"


തസ്‌നി അത്രയൊക്കെ പറഞ്ഞെങ്കിലും സിദ്ധിക്കിന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല.. അയാൾ ഒരു നിമിഷം സ്റ്റക്കായി.

ആ നേരം അജാസിനെ തേടി ഒരു കാൾ വന്നു. റെനയായിരുന്നു


" ഹെലോ. ഞാൻ അൽപ്പം തിരക്കിലാണ് . പിന്നെ വിളിക്കാം "

അവൻ കാൾ കട്ട് ചെയ്യാൻ തുടങ്ങി


"അജു.. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽക്ക് വരണം. ജെച്ചു.. അവൾക്ക്.."

അതൊരു പൊട്ടിക്കരച്ചിലായിരുന്നു..


" റെന.. എന്താ എന്തുപറ്റി.. "

അവളൊന്നും പറയാതെ കരച്ചിൽ തുടർന്നു. 


"ഹോസ്പിറ്റലിൽ എന്തോ സംഭവിച്ചിട്ടുണ്ട്. "

റനയുടെ കോൾ കട്ടായതും അജാസ് സ്വയം പറഞ്ഞു.


" എന്താ "

സിദ്ധിക്ക് പരിഭ്രാന്തിയോടെ ചോദിച്ചു..


" സംസാരിക്കാൻ ഉള്ള സമയമില്ല.. "

ആബിയേയും റിച്ചുനെയും തസ്നിയെയും ഒന്ന് നോക്കി അജാസ് സിദ്ധിഖ്നേം കൊണ്ട് അവിടെ നിന്നും പാഞ്ഞു


" തസ്‌നി നീ എന്തൊക്കെയാ പറഞ്ഞത്.. "

അവര് പോയിക്കഴിഞ്ഞതും റിച്ചു തസ്നിക്ക് മുന്നിലായി ഇരുന്നു കൊണ്ട് ചോദിച്ചു


" ഇനിയും വഴിയിൽ നിർത്തി വിസ്താരം നടത്തുവാണോ.. ബ്രോ.. അവളെ ഹെൽത് കണ്ടിഷൻ മോശമാണ്.. സൊ "

ആബി പറഞ്ഞതും റിച്ചു ഒരു സോറി പറഞ്ഞു അവളെ കൊണ്ടുപോയി അവന്റെ വണ്ടിയിൽ ഇരുത്തി. പുറകെ വരാൻ ആബിയോട് പറഞ്ഞു അവൻ വണ്ടിയെടുത്തു


വീടെത്തും വരെ റിച്ചുന്റെ നോട്ടം തസ്നിയിൽ മാത്രമായിരുന്നു.  വീടെത്തികിട്ടാൻ അവൾ വീർപ്പുമുട്ടി. ഏറെ നേരത്തെ ഡ്രൈവിന് ശേഷം വീടെത്തുമ്പോ അവളെ കാത്തെന്ന പോലെ ഉമ്മയും ഉപ്പയും സുമയയും അമിയും നൗഫിയും ഉണ്ടായിരുന്നു.


അവളുടെ അടുത്തേക്ക് ഓടിച്ചെന്ന അവര് വണ്ടിയിൽ നിന്നും ഇറങ്ങാതെ അവിടെ തന്നെ ഇരിക്കുന്ന തസ്നിയെ കണ്ടു മുഖം ചുളിച്ചു. ഒപ്പം  ആബിയെ കൂടെ കണ്ടതും അവരുടെ മനസിൽ ഒരുപാട് സംശയങ്ങൾ പൊട്ടിമുളച്ചു


എല്ല സംശയത്തിനും വിരാമം ഇട്ടുകൊണ്ട് മുറ്റത് നിവർത്തി വെച്ച വീൽ ചെയറിലേക്ക് റിച്ചു അവളെ എടുത്തിരുത്തി. അത് കണ്ട് സുഹറയുടെ ചങ്ക് പൊട്ടി.. നൗഫിക്ക് ശ്വാസം തൊണ്ടക്കുഴിയിൽ തങ്ങിയ പോലെ തോന്നി. അവൾ അമിയുടെ ഷർട്ടിൽ പിടിമുറുക്കി.


" തസ്‌നി.. എന്താ റബ്ബേ ഞാൻ ഈ കാണുന്നത്.. ഇന്റെ കുട്ടിക്ക് എന്താ പറ്റിയത് "

സുഹറ നിലവിളിച്ചു


" റിച്ചു എന്താടാ ഇതൊക്കെ.. "

സുമയ


" ഒക്കെ പറയാം ഉമ്മ.. അകത്തേക്ക് നടക്കി.. ആബി വായോ "

റിച്ചു അവളെ കൂട്ടി അകത്തേക്ക് കയറി. അവർക്കിടയിൽ നിന്നും ഒരാൾ മാത്രം തസ്നിയെ ദൂരെ നിന്നും നോക്കി കണ്ടു. റഹീം. എന്തോ അയാൾക്ക് അവളുടെ അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല.


" മോനെ.. ഇതാരാ.. "

സുമയ്യ ചോദിച്ചപ്പോ എല്ലാവരുടെയും നോട്ടം അവനിലേക്കായി


" ഇത്‌ ആബിദ്.. തസ്‌നി ഇത്ര ദിവസം ഇവരുടെ വീട്ടിൽ ആയിരുന്നു.. "

അത് കേട്ട് സുഹറ അവന് നേരെ കൈകൂപ്പി


" അള്ളോഹ്.. ഇങ്ങനെ ഇന്നേ വലുതാക്കല്ലേ.. ഒരു ജീവൻ രക്ഷിച്ചു അത്രേ ഉള്ളൂ.. "

ആബി സുഹറന്റെ കൈ താഴ്ത്തി


" ഡോ.. ദേ നിന്നെ സ്വന്തം ഗൃഹത്തിൽ എത്തിച്ചിട്ടുണ്ട്. അപ്പൊ ദാ എന്റെ റോൾ കഴിഞ്ഞു.. അപ്പൊ ഞാൻ ഇറങ്ങട്ടെ "

ആബി തസ്നിയോടായി ചോദിച്ചു


" പോവേ.. രണ്ടൂസം കഴിഞ്ഞിട്ട് പോയ മതി.. എന്നിട്ടേ തന്നെ വിടുന്നുള്ളു.. "

റിച്ചു അവനെ പിടിച്ചു നിർത്തി


" ഏയ്‌. ഉമ്മ ഒറ്റക്കെ ഉള്ളു.  പോയെ പറ്റു '

ആബി പറഞ്ഞു. അന്നേരം തസ്‌നി അവന്റെ കൈയിൽ പിടിച്ചു പ്ലീസ് എന്ന് റിക്വസ്റ്റ് ചെയ്തു.. അവസാനം പിറ്റേന്ന് പോകുന്നുള്ളൂ എന്ന ഉറപ്പില് ആബി അവിടെ നിന്നു


സുഹറ തസ്നിയുടെ അടുത്ത് നിന്നും മാറാതെ നിന്നു. സുമയാ എല്ലാർക്കും വേണ്ട ഫുഡ്‌ ഉണ്ടാക്കുന്നുണ്ട്.


" നീയെന്താടി ഒന്നും മിണ്ടാത്തത്.. "

മാറിനിൽക്കുന്ന നൗഫിയെ കണ്ടു തസ്‌നി ചോദിച്ചു. അതിനു മറുപടി ആയി അത്ര നേരം അടക്കി പിടിച്ച കണ്ണുനീരിനെ നൗഫി അഴിച്ചു വിട്ടു. തസ്നിയെ കെട്ടിപ്പിടിച്ചു അവൾ പൊട്ടിക്കരഞ്ഞു.


" അയ്യേ. നാളെ ഒരു ഉമ്മ ആവേണ്ട പെണ്ണാണ്.. ഇങ്ങനെ കരയുന്നത്.. "


" ഞാൻ കാരണം.. നീ.. ഇങ്ങനെ "

നൗഫി തേങ്ങി.


" ഒരു കാരണവും ഇല്ല നൗഫി.  അന്റെ സാഹചര്യം അന്നേ മാറ്റി. ഇന്റെ സാഹചര്യം എന്നെയും.. അത്രേ ഉള്ളു. ഇനി അതിന്റെ ടെൻഷൻ വാരി വലിച്ചു തലയിൽ കയറ്റണ്ട.. എന്റെ കുഞ്ഞ് വാവയുണ്ട് നിന്റെ വയറ്റിൽ "


" ക്ഷമ പറച്ചിൽ ഒന്നിനും പരിഹാരം ആവില്ലെന്ന് എനിക്കറിയാം.. എങ്കിലും  പൊറുക്കെടി എന്നോട് "

അവൾ തസ്നിയുടെ മടിയിൽ തലവെച്ചു. തസ്‌നി ആ മുടിയിഴകൾ തലോടി..

ഏറെ നേരമായി വീൽ ചെയറിലും കാറിലുമായി ഇരുന്നത് കൊണ്ടാവാം അവൾക്ക് എന്തൊക്കെയോ അസ്വസ്ഥത ഫീൽ ചെയ്യാൻ തുടങ്ങി.


" ബ്രോ.. അവളെ കൊണ്ട് കിടത്താമോ. ഇങ്ങനെ കൊറേ സമയം ഇരിക്കാൻ അവൾക്ക് കഴിയില്ല.. "

തസ്നിയുടെ ബുദ്ധിമുട്ട് കണ്ട് ആബി റിച്ചുനോട് പറഞ്ഞു. അവൻ ഓക്കേ എന്ന് തലയാട്ടി അവളെ താഴെ ഒരു റൂമിൽ കിടത്തി


" അവൾ ഒരു മാസത്തോളം ആയി ഒരേ കിടപ്പായിരുന്നു. തലച്ചോറിൽ പറ്റിയ അടി കാരണം ഫുൾ ബോഡി തളർന്നു പോയി. ഒന്ന് മിണ്ടാൻ പോയിട്ട് ചെറുവിരൽ പോലും അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കുറച്ചു ദിവസം മുന്നേ അവൾ ബ്രോയെ കണ്ടു എണീക്കാൻ ശ്രേമിച്ചു..  അതിന് ശേഷമാണ് ഇപ്പൊ ഉള്ള അവസ്ഥയിൽ എത്തിയത്. "

റിച്ചു തസ്നിയെ കൊണ്ട് കിടത്താൻ പോയ ഗ്യാപ്പിൽ ഷോക്ക് ട്രീറ്റ്മെന്റ് ഒഴികെ ഉള്ള എല്ലാം ആബി പറഞ്ഞു .


തസ്നിയെ കട്ടിലിൽ കിടത്തി റിച്ചു അവൾക്കരികിൽ ഇരുന്നു. അവളുടെ വലത് കൈ അവന്റെ ഉള്ളം കയ്യിലാക്കി. ഒരു മുത്തം കൊടുക്കാൻ നിന്നതും അവൾ കൈ വലിച്ചു


" എന്താടി.. "

അവൻ ചോദിച്ചു


" ഒന്ന് താഴ്ന്നെന്ന് കരുതി എങ്ങോട്ടാ തള്ളിക്കയറി "

അവൾ നെറ്റിച്ചുളിച്ചു


" ആഹാ.. അഹങ്കാരത്തിനും നാക്കിനും ഒരു മാറ്റവും ഇല്ലല്ലേ.  ഞാൻ ശെരിയാക്കി എടുത്തോളാ.. എന്റെ കൺവെട്ടത്തുണ്ടല്ലോ.."


" സ്വയം ശെരിയാക്കിയ മതി.. പോയെ. എനിക്കൊന്ന് റസ്റ്റ്‌ എടുക്കണം.. "

അവൾ കണ്ണടച്ചു കിടന്നു


" ആഹാ. അത്രക്കായോ.. ഞാനും കിടക്കും ഇവടെ "

അവൻ അവളുടെ അടുത്തായി കിടക്കാൻ നോക്കി..


" അടുത്ത് കിടന്ന ഞാൻ തുപ്പും. നോക്കിക്കോ "


" അയ്യയ്യേ. ഇതെന്ത് പെണ്ണാ ഇത്‌ "

റിച്ചു അറപ്പോടെ മാറി.


" ഹൌ.. ഞാൻ വിചാരിച്ചു രണ്ടും തല്ലൊക്കെ നിർത്തി നന്നായെന്ന്. നിങ്ങൾ ആദ്യം മുതൽ തുടങ്ങാൻ പോകാണോ "

അവരുടെ വഴക്കിനിടയിലേക്ക്  കയറി വന്നു കൊണ്ട് നൗഫി പറഞ്ഞു


" റിച്ചുക്ക. സ്ഥലം കാലിയാക്കിക്കോ.. അവിടെ അന്നെഷിക്കുന്നുണ്ട്. ഇവിടെ ഞാൻ ഇരുന്നോളാം "

നൗഫി അവനെ അവുടെ നിന്നും പറഞ്ഞയച്ചു. നൗഫി ഒരു ചിരിയോടെ അവളുടെ അടുത്തിരുന്നു


" ടി. ഉപ്പാനെ കാണണ്ടേ നിനക്ക് "

നൗഫിയുടെ ആ ചോദ്യത്തിന് മറുപടി മൗനമായിരുന്നു.


പിറ്റേന്ന് ആബി അവരോടൊക്കെ യാത്ര പറഞ്ഞു ഇറങ്ങി.. അവൻ പോകുന്നതിൽ തസ്നിക്ക് വിഷമം ഉണ്ടായിരുന്നു..


" ഉമ്മാനെ കൂട്ടി വരണട്ടോ വൈകാതെ "

തസ്‌നി..


" വരാടി പോത്തേ. ഇറങ്ങട്ടെ "

അവരോടൊക്കെ പറഞ്ഞു ആബി മാറി നിൽക്കുന്ന റഹീമിന്റെ അടുത്തേക്ക് ചെന്നു. അത് കണ്ട് തസ്‌നി മുഖം തിരിച്ചു


" ഞാൻ ഇറങ്ങാണ് "

അവൻ അയാളോടായി പറഞ്ഞു.


" ഹാ ശെരി മോനെ. നീ ആരാണോ എന്താണോ എന്നൊന്നും അറിയില്ല. എങ്കിലും ഒത്തിരി നന്ദിയുണ്ട് നിന്നോട് "

റഹീം പറഞ്ഞു


" അതിന്റെ ഒന്നും ആവിശ്യമില്ല.. എന്നാ ശെരി ഞാൻ ഇറങ്ങട്ടെ.. "

അവൻ അവരൊക്കെ യാത്ര പറഞ്ഞു വീട്ടിലേക്ക് തിരിച്ചു 



തസ്നിയെ ആക്കി ആബി വീട് പിടിക്കുമ്പോ രാത്രി ആയിരുന്നു.. അതിനിടയിൽ ഉമ്മ ഇടയ്ക്കിടെ വിളിച്ചു കാര്യങ്ങൾ അന്നെഷിച്ചു. വീട്ടിലെത്തി ഒന്ന് ഫ്രഷായി ചുമ്മാ ടീവിയും ഓൻ ആക്കി ഇരിക്കുമ്പോ ആണ് സിതാരയുടെ വരവ്


" വരണം ഡോക്ടർ ഇരിക്കു. "

അവൻ അവളെ വിളച്ചിരുത്തി


" പിന്നെ നീ പറഞ്ഞിട്ട് വേണല്ലോ എനിക്കിരിക്കാൻ .. നീ അവളെ കൊണ്ടാക്കാൻ പോയിട്ട് എന്തുണ്ടായി "


" ഒന്നും പറയണ്ടന്റെ മോളെ.. വെടിയും പുകയും. യുദ്ധം കഴിഞ്ഞ പ്രതീതി. "


" അതെന്താടാ. നീ അവളുടെ കാമുകൻ ആണെന്ന് കരുതിയോ "


" ഏയ്‌. അതാണെങ്കിൽ ഞാൻ ഇങ്ങനെ നിക്കുവോ "

അവൻ ഉണ്ടായതെല്ലാം സിതാരയോട് പറഞ്ഞു


" സിനിമയിൽ മാത്രേ കേട്ടിട്ടുള്ളൂ.. റിയൽ ലൈഫിലും ഇങ്ങനെ ഒക്കെ നടന്നെന്ന് കേക്കുമ്പോ അത്ഭുതം തോന്നുന്നു "

ആബി അവളെ തസ്നിയുടെ ഫാമിലി പിക് കാണിച്ചു


" ഏഹ്. ഇത്‌ റിച്ചുക്കയല്ലേ.. "

റിസ്‌വാനെ കണ്ടതും അവൾ ചോദിച്ചു.


" അത് നിനക്കെങ്ങനെ അറിയാം.. "


" എന്റെ ഇക്കാന്റെ സ്കൂൾമേറ്റ് ആണ്. അന്ന് ഇവരെ ഹോസ്പിറ്റലിൽ വെച്ച് ഞാൻ കണ്ടിരുന്നു. അവൾ വീണെന്ന് പറഞ്ഞില്ലേ. അന്ന് "


" ഓഹ്. അപ്പൊ അതാണ് അവൾ ഹസ്ബന്റിനെ കണ്ടിട്ടാണ് അന്ന് അങ്ങനെ ഒക്കെ ഉണ്ടായതെന്ന് പറഞ്ഞത്. "


" ശേ.. ജസ്റ്റ്‌ റിച്ചുക്കാനേ കൂട്ടി ഞാൻ ചെന്നിരുന്നേൽ ഇതിനേക്കാൾ മുന്നേ അവൾ അവളുടെ വീട്ടിൽ എത്തിയേനെ അല്ലെ "


" ഹ്മ്മ്.. "

കൊറച്ചു സമയം ഇരുവരും മിണ്ടാതെ ഇരുന്നു. അപ്പോഴേക്കും ഉമ്മ ചായയുമായി വന്നിരുന്നു.

ചായ കൊടുത്തു കുറച്ചു വിശേഷം ഒക്കെ ചോദിച്ചു അവര് അകത്തേക്ക് പോയി


" ടാ. ഞാൻ ഇപ്പൊ വന്നത് നിന്നോട് മറ്റൊരു കാര്യം ചോദിക്കാനാ "


" എന്താടി. "

അവളുടെ ആമുഖം കണ്ടു അവൻ പുരികം പൊക്കി അവളെ ഒന്ന് നോക്കി


" അത് പിന്നെ.. വീട്ടിൽ കല്യാണം നോക്കുന്നുണ്ട്.. നീ ഇപ്പൊ ഫ്രീ അല്ലെ. സൊ.. നമുക്ക് രണ്ട് പേർക്കും ഒരുമിച്ചു.. "

അവൾ പാതി പറഞ്ഞു നിർത്തി. അവളുടെ ആവിശ്യം കേട്ട് ആബി അമ്പരന്നു


" യു മീൻ കല്യാണം.. "

അവൾ അതെ എന്ന് തലയാട്ടി. അവരുടെ സംസാരം അടുക്കളയിൽ നിന്നു കേട്ടിരുന്ന ഉമ്മ ആബിയുടെ മറുപടിക്ക് ചെവിയോർത്തു


" നിനക്ക് ഇഷ്ടമല്ലേ എന്നേ. "

അവൾ പ്രതീക്ഷയോടെ ചോദിച്ചു


" എടി.  ഇഷ്ടക്കുറവിന്റെ അല്ല. എനിക്ക്.. എനിക്ക് വേറെ ഒരാളെ ഇഷ്ടാണ്.. ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്ന് മാത്രം"

സിതാരയുടെ മുഖം മങ്ങി


" പക്ഷെ നീ ഇതുവരെ.. അങ്ങനെ ഒരാളെ പറ്റി.. ആരാ ആള് "

അവൾ വോൾടേജ് ഇല്ലാത്ത ചിരിയോടെ ചോദിച്ചു


" അത് പിന്നെ . ആളോട് തന്നെ ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ കെട്ടുവാണേൽ അവളെ മാത്രേ.. "

അവൻ മുഖത്ത് നോക്കാതെ പറഞ്ഞു


" ലിയ ആണോ "

ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അതോണ്ട് തന്നെ അവൻ ഞെട്ടി


" ലിയ ആണോ. ഏഹ്..പറ "

അവൾ ചോദ്യം ആവർത്തിച്ചു


" ഹ്മ്മ്.. "

അവൻ ഒന്ന് മൂളി. സിതാര മൃദുവായി പുഞ്ചിരിച്ചു


" നിനക്ക് ദേഷ്യം ഒന്നും തോന്നരുത്.. അവളെന്നെ ശല്യം ചെയ്തു ശല്യം ചെയ്തു എപ്പഴോ അവൾക്കുള്ള ഇഷ്ടം എനിക്കവളോടും തോന്നി തുടങ്ങി.. എനിക്ക് വേണ്ടി അവൾ മറ്റുള്ളവരോട് ദേഷ്യം പിടിക്കുന്നതും അവകാശം പറയുന്നതും പൊസ്സസീവ് ആവുന്നതും ഒക്കെ സത്യം പറഞ്ഞ ഞാൻ ആസ്വദിക്കായിരുന്നു.. എന്റെ ഉമ്മ കഴിഞ്ഞ എനിക്ക് വേണ്ടി സംസാരിച്ചിട്ടുള്ളത് അവളാണ്. സൊ എന്റെ ലൈഫിൽ എനിക്കൊരു ചോയ്സ് ഉണ്ടെങ്കി അത് ലിയ മാത്രമായിരിക്കും "

അവൻ കൊടുത്ത മറുപടി സിതാരയുടെ ഉള്ളിൽ ചെറിയൊരു വിങ്ങലുണ്ടാക്കി. എങ്കിലും അവൾ അത് പുഞ്ചിരി കൊണ്ട് മറച്ചു


" ടാ.  നിനക്ക് ദേഷ്യം ഒന്നും ഇല്ലല്ലോ "

അവൻ ചോദിച്ചു


" എന്തിന്. നീ പറഞ്ഞ പോലെ തിരഞ്ഞെടുക്കാൻ ഒരു അവസരം കിട്ടിയപ്പോ നിന്നെയാണ് ഓർമ വന്നത്. അതോണ്ട് ചോദിച്ചു. ചോദിക്കായിരുന്നു എന്ന് പിന്നീട് തോന്നരുതല്ലോ.. നിന്നെ കിട്ടിയില്ലാന്ന് വെച്ച് ഞാൻ മാനസ മൈന പാടി നടക്കാൻ ഒന്നും പോവില്ല.. എനിക്കുള്ളത് എവടെ ആയാലും എന്റെ അടുത്തെത്തിക്കോളും. എന്നാ ഞാൻ പോട്ടെടാ "

ഇറങ്ങിപ്പോരും മുന്നേ അവനൊരു ഹഗ് കൊടുത്തു അവൾ പിരിഞ്ഞു.


അപ്പഴാണ് പുറകിൽ നിക്കുന്ന ഉമ്മാനെ കണ്ടത്


" ഞാൻ എടുത്ത തീരുമാനത്തിൽ തെറ്റുണ്ടോ റാബിയെ.. "

അവൻ മുഖത്ത് നോക്കാതെ വിളിച്ചു ചോദിച്ചു


" ഇല്ലേ... അന്നേ സഹിക്കുന്ന അത്രയൊന്നും ഇല്ലല്ലോ "

ആബിക്കിട്ട് ഒരു കൊട്ട് കൊട്ടി ഉമ്മ പറഞ്ഞു. സത്യം പറഞ്ഞ മകന്റെ തീരുമാനത്തിൽ ഏറ്റവും സന്തോഷിച്ചത് ഉമ്മയായിരുന്നു.


******************


രാവിലെ ഗൂഢമായ ആലോചനയിൽ ഇരിക്കുന്ന റിച്ചുന്റെ അടുത്തേക്ക് അമി ചെന്നു


" ഇനി എന്താ ഇജ്ജ് ആലോചിച്ചു കൂട്ടുന്നത്.. തസ്നിയെ കിട്ടി. ഇനി എന്തിനാ തലപ്പുകക്കുന്നത്.. "


" തലപ്പുകക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടമി.."


" എന്ത് "


" അത് പിന്നെ പറയാം.  ഞാൻ ഇപ്പൊ ആലോചിക്കുന്നത് മറ്റൊരു കാര്യമാണ്.. ഞാൻ തസ്നിയെ വിളിക്കാൻ പോകുന്നത് ഉപ്പയെങ്ങനെ അറിഞ്ഞു.ഞാൻ വിളിക്കുമ്പോ ഉപ്പ ഇവിടെ ഉണ്ടായിരുന്നോ "


" ഏയ്‌. ഇവിടെ ഞാനും ഉമ്മയും.നൗഫിയും മാത്രേ ഉണ്ടായിരുന്നുള്ളു. "


"പിന്നെ എങ്ങനെ ഉപ്പ അറിഞ്ഞു തസ്‌നി വരുന്നത് "


" അത് പിന്നെ ഞാനാ പറഞ്ഞത്.. "

തല പുകഞ്ഞു ആലോചിച്ചിരിക്കുന്ന അമിയുടെയും റിച്ചുന്റെയും മുന്നിലായി നിന്ന് കൊണ്ട് അത് പറഞ്ഞ ആളെ ഇരുവരും  ഒന്ന് നോക്കി


" നൗഫി... "

അമിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. റിച്ചു നൗഫി കൊണ്ടുവെച്ച ചായ തറയിലേക്ക് ഒറ്റ ഏറായിരുന്നു. നൗഫി പേടിച്ചു രണ്ടടി പുറകോട്ട് മാറി



നൗഫി പറഞ്ഞത് കേട്ട് അമി നൗഫിയുടെ നേരെ ചെന്നു


"നിനക്കെന്താ നൗഫി.. തീരെ ബുദ്ധിയില്ലേ.. നിനക്കറിയുന്നതല്ലേ എല്ലാം. ലൈഫിൽ വീണ്ടും ഒരു ചാൻസ് തന്നിട്ട് ഞങ്ങളെ തിരിഞ്ഞു കൊത്താണോ നീ.."

അമി അവളോട് ഹീറ്റ് ആയി 


"മുഴുവൻ കേക്കും മുന്നേ കടിച്ചു കീറാൻ വരണ്ട. റിച്ചുക്ക വിളിച്ച കാര്യം ഉമ്മാനോട് പറയാൻ ചെന്നതാ. തസ്നി വരുന്നുണ്ട് എന്നും പറഞ്ഞു ഉമ്മാന്റെ അടുത്ത് എത്തിയപ്പഴാ ഉമ്മ ഉപ്പാനെറ്റ് ഫോണിൽ സംസാരിക്കാന്ന് അറിഞ്ഞത്. പിന്നെ മുഴുവൻ പറയാതെ പോരാൻ ഒക്കുമോ. "


നൗഫി കലിപ്പിൽ അമിയെ ഒന്ന് നോക്കി. ഒപ്പം റിച്ചുനെയും എന്നിട്ട് അവിടെ നിന്നും പോന്നു.


" നമ്മടെ ഭാഗത്തും തെറ്റുണ്ട്. അവൾക്ക് സംസാരിക്കാൻ ആദ്യമേ അവസരം കൊടുത്ത മതിയായിരുന്നു. "

റിച്ചു


" ഹ. അത് സാരല്ല.. അത് തണുപ്പിക്കാൻ ഉള്ളതെ ഉള്ളു. അങ്ങേരെന്താ പറഞ്ഞെ. അത് പറ "


" എന്ത് പറയാൻ. അജാസ് തസ്നിക്ക് നേരെ തോക്ക് ചൂണ്ടി. പക്ഷെ അവന് പറ്റില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു. അപ്പൊ അങ്ങേര് തോക്ക് വാങ്ങി. അപ്പഴാണ് തസ്‌നി ട്വിസ്റ്റ്‌ കൊണ്ടുവന്നത്. "


" ട്വിസ്‌റ്റോ.. "

അമി സംശയത്തോടെ ചോദിച്ചു


" ആഹ്. അങ്ങേരെ മോള് ആത്മഹത്യക്ക് ശ്രമിച്ചതല്ല.. ജെസീൽ അവളെ താഴെ ഇട്ടതാണെന്ന്. "


" ജെസീലോ.. ഈ ഫ്രെയ്മിൽ വീണ്ടും അവനെത്തിയോ.. "

അമി


" ആഹ്. "


" അതെങ്ങനെ. അത് തസ്‌നി എങ്ങനെ അറിഞ്ഞു. നീ ചോയ്ച്ചിലെ "


" ഇല്ല. ചോയ്ച്ചില. വാ നമ്മക്ക് രണ്ടാൾക്കും കൂടി ഒന്ന് പോയി ചോയ്ച്ചോക്ക"


" അതെന്താ അനക്ക് ഒറ്റക്ക് പോകാൻ പേടിയാണോ.. "


" ആഹ്. അതെന്താ ന്ന് ഇന്ന് രാത്രി മുറിയിൽ ചെല്ലുമ്പോ അറിയാം.  ആദ്യം നമുക്ക് ഇതൊന്ന് തീരുമാനം ആക്കാം "

റിച്ചു അമിന്റെ കൈ പിടിച്ചു നടന്നു. അവര് ചെല്ലുമ്പോ കണ്ണടച്ചു കിടക്കുന്ന തസ്നിയുടെ അരികിലായി റഹീം ഇരിക്കുന്നുണ്ട്.


റിച്ചുനെയും അമിയെയും കണ്ടതും റഹീം പെട്ടന്ന് എണീറ്റു.


" ഞാൻ വെറുതെ അവളുടെ അടുത്തിങ്ങനെ ഇരുന്നു പോയി "


" അതിന് ഞങ്ങൾ ഒന്നും ചോദിച്ചില്ലല്ലോ മാമ.. മാമന്റെ മോളെ അടുത്ത് ഇരിക്കാൻ ന്റെ പെർമിഷൻ വേണോ "

റിച്ചു ചോദിച്ചു


" അതല്ല. ന്തായാലും നിങളിരിക്ക്. "

എന്നും പറഞ്ഞു റഹീം പോയി. അയാൾ പോയതിനു പിറകെ തസ്‌നി കണ്ണുമിഴിച്ചു


" അയ്ശേരി. നീ ഉറങ്ങല്ലേ.. നിനക്കെന്താ നിന്റെ വാപ്പനോടൊന്ന് മിണ്ടിയ "

റിച്ചു അവളുടെ അടുത്തിരുന്നു. അമി അവിടെ ഉണ്ടായിരുന്ന കസേരയിലും


" അതിപ്പോ കൊറേ ആയിട്ട് അങ്ങനെ തന്നെ അല്ലെ.. ഞാൻ അങ്ങേരുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് കണ്ട് അമ്പരന്നു കിടക്കായിരുന്നു. എവിടുന്ന് കിട്ടിന്നാവോ ഗ്ലീസറിൻ "

തസ്‌നി പുച്ഛിച്ചു


" അങ്ങനെ ഒന്നും പറയണ്ട. അത് യഥാർത്ഥ കണ്ണുനീര.. മകളോടുള്ള വാത്സല്യം "


" ഹ്മ്മ്.. വിശ്വസിക്കാവുന്ന വല്ല കാര്യവും പറ "


" വിശ്വസിക്കാൻ തന്നെയാ പറഞ്ഞത്.. നീ എന്നെ ഹോസ്പിറ്റലിൽ വെച്ചല്ലേ കണ്ടത്. ഞാൻ എന്തിനാ അവിടെ വന്നതെന്നറിയുമോ "


" ഹോസ്പിറ്റലിൽ എന്തിനാ വരുന്നത്. ഡോക്ടറേ കാണാൻ. "


" അതെ. ആർക്കാണെന്ന് അന്നെഷിച്ചോ. നിന്റെ ഉപ്പക്കാ.. അങ്ങേർക്ക് ഒരു അറ്റാക്ക് ഒക്കെ കഴിഞ്ഞു. ചെറിയൊരു ഓപ്പറേഷനും. അറിയോ.. "

അത് കേട്ട് അവളൊന്നു ഞെട്ടി തോന്നുന്നു


" നീ മനസിലാക്കിയതൊന്നും അല്ല നിന്റെ ഉപ്പ. അങ്ങേർക്ക് നിന്നോട് സ്നേഹം മാത്രേ ഉള്ളു.. ഒത്തിരി സ്നേഹം തന്ന് വളർത്തിയ ഞങ്ങടെ ഉപ്പാന്റെ കാര്യം നിനക്കറിയില്ലേ.. അതുപോലെ നമ്മൾ മനസിലാക്കുന്നതല്ല പലരും. അജാസ് പറഞ്ഞ പോലെ നിന്റെ ഉപ്പയല്ല റമി മരിക്കാൻ കാരണം.. അതിന് കാരണം അജാസും റെനയുമാണ്.


റമിയെ ഒരു വൃത്തികെട്ടവനായി അവര് രണ്ടാളും നിന്റെ ഉപ്പാന്റെ മുന്നിൽ പ്രേസന്റ് ചെയ്തു. അത് പറയാനാണ് അന്ന് അന്റെ ഉപ്പ അവനെ കാണാൻ ചെന്നത്.. സ്വന്തം സഹോദരി തന്നെ പറ്റി അങ്ങനെ ഒക്കെ പറഞ്ഞതിൽ അവന് വേദനിച്ചു കാണും. ഒപ്പം ജെസ്‌ലാന്റെ ഇഷ്യൂ.. എല്ലാം കൂടി ആയപ്പോ അവന് താങ്ങാൻ ആയിട്ടുണ്ടാവില്ല .. അതാ അവൻ "

തസ്നിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷെ അവളത് പെട്ടന്ന് തന്നെ തുടച്ചു.


" ജെസ്‌ല.. ആ ഇഷ്യൂ എന്താ.. "

അവൾ ചോദിച്ചു


" അത് പറയാം. അതിനുമുൻപ് ജെസീലെങ്ങനെ ജെസ്‌ലാനെ.. അത് നിനക്കെങ്ങനെ അറിയാം. ഉപ്പാന്റെ ബന്ധം നീ എങ്ങനെ അറിഞ്ഞു.  ഇതിനൊക്കെ ഉത്തരം വേണം ഞങ്ങക്ക് "

അമി പറഞ്ഞത് കേട്ട് അവൾ റിച്ചുനെയും അമിയെയും മാറി മാറി നോക്കി.


"ജെസീൽ പറഞ്ഞതാണ് ജെസ്‌ലാനെ അപകടപ്പെടുത്തിയത് അവനാണെന്ന്. "


" അവനോ. എപ്പോ "


" അന്ന് എന്നെ രക്ഷപ്പെടുത്തിയപ്പോ ഞാൻ അവനോട് ചോദിച്ചതാണ്.. ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ല. പറഞ്ഞാലേ പോകു ഇല്ലെങ്കി ഇവിടെ നിക്കും എന്ന് പറഞ്ഞു. അപ്പൊ വേറെ നിവർത്തി ഇല്ലാതെ അവൻ പറഞ്ഞതാ.. "


തസ്‌നി ആ സംഭവം ഓർത്തെടുക്കാൻ ശ്രേമിച്ചു


************


" ഇവിടെ നിക്കാതെ പോ തസ്‌നി ഒന്ന്. "


" ഇല്ല ജെസീലെ.  ഇയ്യ് ഇത്‌ പറയാതെ ഞാൻ ഇവിടന്ന് അനങ്ങില്ല. എന്നെ ഇങ്ങോട്ട് കൊണ്ടുവന്നതെന്തിനാ.. എന്താ ഇവർക്കെന്നോടിത്ര ദേഷ്യം.. നീ എന്തിനാ എന്നെ രക്ഷിക്കുന്നത് "


" കാരണം ചെയ്യാത്ത ഒരു കാര്യത്തിനാണ് നീ ഈ നരഗിക്കുന്നത്.. ഞാൻ അനുഭവിക്കണ്ടതാ നീ വാങ്ങിച്ചു കൂട്ടുന്നത്. അതുകൊണ്ടാ.. നിന്നെ രക്ഷിക്കുന്നത് പോരെ.. ഇനിയെങ്കിലും പോ "


" ഇല്ല. ഇപ്പഴും ഉത്തരം പൂർത്തിയായില്ല "


" ഓ.. എന്നാ കേട്ടോ. നിന്റെ കെട്ട്യോന്റെ വാപ്പയില്ലേ. അങ്ങേർക്ക് എന്റെ ഉമ്മയിൽ ഒരു കൊച്ചുണ്ട്.  അവിടെ കണ്ടില്ലേ.. ഒരു ഭ്രാന്തിയെ.. എന്റെ ഉമ്മാന്റെ വയറ്റിൽ പിറന്നതാണെന്ന് അറിയാതെ ഞാൻ അവളെ സ്‌നേഹിച്ചു. ആ സ്നേഹം പറഞ്ഞപ്പോ അവളത് നിരസിച്ചു. അവളെ വീട്ടിൽ ആരും ഇല്ലെന്നറിഞ്ഞു എല്ലാം പറഞ്ഞു സെറ്റക്കാനാ പോയത്. എന്റെ ഒപ്പം നടന്നു പ്രേമമാണെന്ന് എന്നെ വിശ്വസിപ്പിച്ചു.. എന്നിട്ട് അവളോടത് പറഞ്ഞപ്പോ അവൾക്ക് ഇഷ്ടം എതോ റമിയെ.  കരഞ്ഞു കാൽ പിടിച്ചു നോക്കി. അവൾ എന്നെ പുച്ഛിച്ചു. തള്ള പിഴച്ചപ്പോ തന്ത ഇട്ടെറിഞ്ഞു പോയ എന്നെ അവൾക്ക് വേണ്ടെന്ന്. സഹിക്കാൻ കഴിഞ്ഞില്ല.. ആ ടെറസിന്റെ മോളിന്ന് താഴെക്കേറിഞ്ഞു അവളെ..


അന്നൊന്നും എന്റെ താഴെ ഉള്ളതാണെന്ന് അറിഞ്ഞില്ല. അതോണ്ടന്നെ തെറ്റായി തോന്നിയും ഇല്ല. കൊല്ലാൻ വേണ്ടിയാ ചെയ്തത്. പക്ഷെ പതിയെ ചത്തുള്ളൂ. അതിന് ശേഷം നിന്റെ ഫാദറിൻ ലോ എന്റെ ഉമ്മാനെ വച്ചു ഭീഷണിപ്പെടുത്തി നിന്നെ അയാളെ അടുത്തെത്തിപ്പിച്ചു. ഈ ലോകത്ത് എന്റെ ഉമ്മയ എനിക്ക് വലുത്. അതോണ്ട് കാര്യകാരണം ഒന്നും ഞാൻ തിരക്കിയില്ല. അപ്പഴാ ഈ ഇടക്ക് അങ്ങേരെന്റെ ഉമ്മാനെ കാണാൻ വന്നത്. അന്നേരമ അറിഞ്ഞത് അങ്ങേർക്ക് എന്റെ ഉമ്മയിലുണ്ടായ മകളാണ് ജെസ്‌ല എന്ന്. നീ കാരണ അവൾ ഈ അവസ്ഥയിൽ ആയതെന്നൊക്കെ..


എന്റെ ഉമ്മാന്റെ ജീവിതം നശിപ്പിച്ചവനോട് അന്നേ എനിക്ക് ദേഷ്യായിരുന്നു. അതോണ്ടാ ഇപ്പൊ ഈ രക്ഷപ്പെടുത്തൽ. ഇനിയെങ്കിലും ഒന്ന് പോ. പിന്നെ എനിക്കൊരു അപേക്ഷയുണ്ട്. നാളെ എനിക്കെന്തെങ്കിലും സംഭവിക്കാണെങ്കി എന്റെ ഉമ്മാനെ നീ നോക്കണം.. വേറൊന്നും പറയാനും ഇല്ല.. ചോദിക്കുകയും വേണ്ട "

തസ്നിയെ മുൻപിൽലോട്ട് തല്ലി ജെസീൽ തിരിഞ്ഞോടി


*******************


എല്ലാം കേട്ട് റിച്ചുവും അമിയും നെടുവീർപ്പിട്ടു


" അപ്പോ ഉപ്പാന്റെ കാര്യം നി എങ്ങനെ അറിഞ്ഞു.. "

റിച്ചു


" അത് റമിയുടെ ഫോണിൽ ഞാൻ കണ്ടിട്ടുണ്ട് അജാസും റമിയും മാമയും നിക്കുന്ന ഫോട്ടോ.. അപ്പൊ ഞാൻ അവനോട് ചോദിച്ചു.. ഇതാരാണ് ന്ന്. അപ്പൊ അവൻ പറഞ്ഞതാ അജാസിന്റെ ഉപ്പയാണെന്ന്. മൂപ്പർക്ക് നിങ്ങളും നിങ്ങക്ക് മൂപ്പരും ജീവനായത് കൊണ്ട അന്ന് അത് പറയാഞ്ഞത് ."

അമിയും റിച്ചുവും മുഖത്തോട് മുഖം നോക്കി.


" ജെസ്‌ല.. ശെരിക്കും അവൾക്ക് എന്താ പറ്റിയത് "

തസ്‌നി .


" അവൾക്കിഷ്ടായിരുന്നു റെമിയെ.. അവളത് പറഞ്ഞപ്പോ സഹോദരിയെ പോലെ കണ്ടിട്ടുള്ളു എന്നും പറഞ്ഞു നിഷേധിച്ചു. പക്ഷെ അവൾ വിട്ടില്ല.. മറ്റാരോ മനസ്സിൽ ഉണ്ടെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. അവനത് സമ്മതിച്ചു.. അവനിഷ്ടം നിന്നെയായിരുന്നു.. ഈ ജന്മം ഒരു ജീവിതം കിട്ടുവാണേൽ നിന്റെ കൂടെ ആയിരിക്കണം എന്നാണ് അവന്റെ ആഗ്രഹം എന്നവൻ പറഞ്ഞു. അതിന് പുറകെ ആണ് അവളുടെ അപകടം.. അപ്പൊ അവര് വിചാരിച്ചു ജെസ്‌ല ആത്മഹത്യ ചെയ്തതാണെന്ന് "

റിച്ചു മുഖത്ത് നോക്കാതെ പറഞ്ഞു നിർത്തി


" എല്ലാത്തിന്റേം തുടക്കം ഞാൻ തന്നെയാ അല്ലെ.. അന്ന് ആക്സിഡന്റ് കാണാത്ത പോലെ ഞാൻ പോയിരുന്നേൽ റമി ഒരിക്കലും എന്റെ ജീവിതത്തിൽ വരില്ലായിരുന്നു. ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു. "

ഉള്ള് മുറിയുന്ന വേദനയോടെ സങ്കടം കടിച്ചമർത്തി അവൾ പറഞ്ഞു


" അമി.. എനിക്ക്. ജെസീലിനെ ഒന്ന് കാണണം.. "

തസ്‌നി പറഞ്ഞതും അമി റിച്ചുനെ നോക്കി..


" എന്തെ "


" ജെസീൽ.. ജെസീൽ മരിച്ചു.. അവനെ ഉപ്പ.. "

തസ്‌നി അത് കേട്ട് ഞെട്ടി..


" എങ്ങനെ ആണിവർക്ക് ഒരു ജീവൻ ഇല്ലാതാക്കാൻ കഴിയുന്നത് "

അവൾ ഓർത്തു..


" അപ്പൊ. അവന്റെ ഉമ്മ.. "


" അവരെ അവന്റെ ഉപ്പ കൊണ്ടുപോയി.. അവിടെ അവർക്ക് സുഖാണ്. ഞാൻ അന്നെഷിക്കാറുണ്ട്.. "

റിച്ചുന്റെ മറുപടിക്ക് അവളൊന്നു മൂളി.


" അമി.. എന്നെ ഒന്ന് കൊണ്ടുപോകോ.. ജെസീലിന്റെ ഉമ്മാന്റെ അടുത്ത്.. "

അവളുടെ ചോദ്യം കേട്ട് അവൻ റിച്ചുനെ ഒന്ന് നോക്കി. പിന്നെ ആ എന്ന് തലയാട്ടി.


" എന്റെ ഉപ്പാനെ പറ്റി പറഞ്ഞതൊക്കെ സത്യാണോ "


" അതെ.  അയാളിപ്പോ വേറൊരു മനുഷ്യന.. നിന്റെ ഉമ്മാനെ ശെരിക്കൊന്ന് നോക്കിയ നിനക്കത് മനസിലാവും.."

അവളൊന്നും മിണ്ടിയില്ല


" ഇക്കാക്ക. എനിക്ക് ഒന്ന് പുറത്തു പോണം.. നിതിന് ഒരു ഓട്ടം ഉണ്ട്. വൈകും എത്താൻ.. ശെരി എന്നാ "

അതും പറഞ്ഞു അമി ആ മുറിയിൽ നിന്നും പോയി.


****************


ഈ സമയം മറ്റൊരിടത്തു....


" ഡോക്ടർ.. നേരം ഇത്രയായിട്ടും എന്താ നിങ്ങൾ ഒന്നും പറയാത്തത്.. "

സിദ്ധിക്ക് ഡോക്ടറോട് പൊട്ടിത്തെറിച്ചു


" നിങ്ങളുടെ ടെൻഷൻ ഞങ്ങക്ക് അറിയാം. ബട്ട് സിറ്റുവേഷൻ വളരെ ക്രിട്ടിക്കൽ ആണ്.. നിങ്ങക്ക് നിങ്ങളുടെ മകളുടെ ജീവൻ എത്രത്തോളം ഇമ്പോര്ടന്റ്റ്‌ ആണോ. അതേപോലെത്തന്നെ ഞങ്ങൾക്കും.. വീണത് മൂന്നാം നിലയിൽ നിന്ന. ആൾറെഡി ഇഞ്ചേർഡ് ആയതാണ്. അത്രേം ഉയരത്തിൽ നിന്നും വീണത് കൊണ്ട് തന്നെ ബ്രെയിൻ ഡാമേജ് ആയിട്ടുണ്ട്. ഇപ്പൊ അവളുടെ ജീവൻ ദൈവത്തിന്റെ കയ്യിലാണ് "


" ഡോക്ടർ.. എന്റെ മോള് "

സിദ്ധിക്ക് വീഴാതിരിക്കാൻ അജാസിനെ താങ്ങി


" പ്രാർത്ഥിക്കു "

എന്ന് മാത്രം പറഞ്ഞു അയാൾ പോയി


" ഉപ്പ.. ഇങ്ങനെ കരയല്ലേ.. അവൾക്കൊന്നും സംഭവിക്കില്ല.. "

അജാസ് അയാളെ സമാധാനിപ്പിക്കാൻ ശ്രേമിച്ചു


" റെന.. ഒന്ന് പറ എന്താ ഉണ്ടായതന്ന്.. വീണു എന്നല്ലാതെ. എങ്ങിനെ എന്താ എന്നൊന്നും ഇല്ലേ "

അജാസ് റനയോട് ചോദിച്ചു


" ജെച്ചു ചുമ്മാ റൂമിനു വെളിയിലോട്ട് ഇറങ്ങിയത. അപ്പഴാ ഒരു പയ്യൻ അതുവഴി വന്നത്. അത് റമിയാണെന്ന് പറഞ്ഞു അയാളെ പോയി പിടിച്ചു..അയാൾ കൊറേ വിടുവിക്കാൻ നോക്കി. പക്ഷെ അവൾ വിട്ടില്ല. ഒടുക്കം അവളുടെ സിറ്റുവേഷൻ പറഞ്ഞപ്പോ അയാൾ കൊറച്ചു സമയം ഇവിടെ നിന്നു. പിന്നെ അവളൊന്നു മാറിയപ്പോ അയാൾ ഇവിടന്ന് പോയി.. അയാളെ കാണാൻ വേണ്ടി റൂമിന്ന് ഇറങ്ങി ഓടി.. അയാളുടെ കയ്യിൽ പിടിച്ചു വാ എന്ന്  പറഞ്ഞു റൂമിലേക്ക് കൊണ്ടുവരുവായിരുന്നു. ആൾക്കാർ നോക്കുന്നത് കണ്ടപ്പോ അയാൾക് അത് കുറച്ചിലായി തോന്നി. പറഞ്ഞു മനസിലാക്കാൻ ഞാനും അയാളും കുറെ ശ്രേമിച്ചു.. നടന്നില്ല. ലാസ്റ്റ് അയാൾ കൈ ബലമായി വിടുവിച്ചു പോകാൻ ഒരുങ്ങിയതാ.. കൈവിടുവിക്കാൻ ഉള്ള ശ്രേമത്തിൽ അവൾ കാൽ തെന്നി "


അത്രയും പറഞ്ഞു റെന പൊട്ടിക്കരഞ്ഞു.. സിദ്ധിക്ക് അടുത്തുണ്ടായിരുന്ന ഒരു കസേരയിൽ സ്ഥാനം ഉറപ്പിച്ചു.. മണിക്കൂറുകൾ പിന്നിട്ടു...


ഒരു ഡോക്ടർ അവർക്കുമുന്നിലായി വന്നു..


" പേഷ്യന്റ്.. കണ്ടിഷൻ വളരെ മോശമാണ്.. ഉപ്പച്ചിയെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുന്നുണ്ട്.. ജസ്റ്റ് ഒന്ന് കണ്ടിട്ട് ഇറങ്ങിയേക്കണം "

ഡോക്ടർ പറഞ്ഞതനുസരിച്ചു അയാൾ അവളുടെ അടുത്തേക്കൊടി...


ചോര നിലിച്ച മുഖവുമായി കിടക്കുന്ന അവളെ കണ്ടു അയാൾ വിങ്ങി. എന്നാ അതിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന അവളെ കണ്ട് അത്ഭുതം തോന്നി


"ഉപ്പച്ചിയെ.. "

അവൾ വിളിച്ചു.. അവളുടെ ആ വിളിയിൽ പഴയ ജെച്ചു ഉണ്ടായിരുന്നു..


" ഉപ്പച്ചീന്റെ കുട്ടി സംസാരിക്കേണ്ട.  ഉപ്പച്ചി.. അജും ഒക്കെ അവിടെ ണ്ട് ട്ടോ. ഒന്നും ഇണ്ടാവില്ല.. ഇന്റെ മോളെ ഈ അവസ്ഥയിൽ ആക്കിയ അവളെ ഞാൻ.. "

അയാൾ വീണ്ടും രോഷം കൊണ്ട് പറഞ്ഞു


" ഉ.. പച്ചി.. ജെസീ.. ജെസീൽ.. എന്നെ ത.. ള്ളി.. യി.."

അപ്പോഴേക്കും അവൾ ശ്വാസത്തിനായി പിടഞ്ഞു. നഴ്‌സും ഡോക്ടറും ഓടിയെത്തി


" സംസാരിക്കരുതെന്ന് പറഞ്ഞതല്ലേ "

അവര് അയാളെ പുറത്താക്കി.. അയാളെ കണ്ടതും അജു ഓടി വന്നു.. എന്താ എന്ന് അവൻ ഒരുപാട് ചോദിച്ചെങ്കിലും അയാൾ മിണ്ടിയില്ല.. അയാളുടെ മനസിൽ മുഴുവൻ ജെസ്‌ല പറഞ്ഞ ആ പേരായിരുന്നു..


ജെസീൽ..

അവൾക്ക് ഓർമ വന്നതിനേക്കൾ ഏറെ അയാൾക്ക് പിഴച്ചതെവിടെ ആണെന്ന് അന്നെഷിക്കുകയായിരുന്നു അയാൾ


***************


അമി ഓട്ടം കഴിഞ്ഞു പറഞ്ഞതിനേക്കാൾ നേരത്തെ എത്തി.. ഭക്ഷണം കഴിക്കുമ്പോ മൊത്തം അമിയുടെ നോട്ടം നൗഫയിലായിരുന്നു. പക്ഷെ അങ്ങനൊരാൾ അവിടെ ഉണ്ടെന്ന യാതൊരു ചിന്തയും അവൾക്കുണ്ടായിരുന്നില്ല. ഫുഡ്‌ കഴിച്ചു അടുക്കളയിൽ സഹായിച്ചു തസ്നിക്കൊരു മുത്തവും കൊടുത്തു അവൾ റൂമിലേക്ക് വിട്ടു.. പിറകെ അമിയും


" എന്റെ വൈഫ് ഇന്ന് നേരത്തെ ഉറങ്ങുവാണോ "

അവളുടെ അടുത്ത് കിടന്നു കെട്ടിപ്പിടിച്ചു അമി കൊഞ്ചി


"എന്നോട് മിണ്ടാൻ വരണ്ട. എനിക്ക് കേൾക്കും വേണ്ട "

അവൾ ഗൗരവത്തിൽ പറഞ്ഞു


"സോറി ടി.. അപ്പോഴത്തെ ആവേശത്തിൽ "


" ഓ പിന്നെ.. കാര്യം കേൾക്കും മുന്നേ എടുത്തു ചാടുന്നതാണല്ലോ ആവേശം.. ഹോ.. ഏത് നേരത്ത ഇതിനെ പ്രേമിക്കാൻ തോന്നിയെ "


" അയ്യോ. അങ്ങനെ ഒന്നും പറഞ്ഞൂടാ. സോറി സോറി സോറി.. ഇനി ഒരിക്കലും ഉണ്ടാവില്ല. പ്ലീസ് ഒന്ന് ക്ഷമിച്ചുടെ "


" ഞാൻ ഒന്ന് ആലോചിക്കട്ടെ.. "

അവൾ കണ്ണടച്ച് കിടന്നു കൊണ്ട് പറഞ്ഞു


"ആലോചിച്ച പോരാ.. തീരുമാനം ആക്ക് "


" ഇല്ലെങ്കി "


" ഇല്ലേങ്കി.. ഞാൻ നിന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചു കടിച്ചു തിന്നും "


" അയ്യടാ.. ഒതുങ്ങി അങ്ങോട്ട് നീങ്ങിക്കിടന്നോ.. "

നൗഫി ഒരു വർണിങ് പോലെ പറഞ്ഞു തിരിഞ്ഞു കിടന്നു. പക്ഷെ അമി വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.. അവൻ അവളെ പിന്നിലൂടെ കെട്ടിപിടിച്ചു പിൻകഴുത്തിൽ മുത്തമിട്ടു.


" സോറി.. "

ചെവിയിൽ മെല്ലെ മൊഴിഞ്ഞതും അതുവരെ ഉണ്ടായിരുന്ന ദേഷ്യം മൊത്തം അലിഞ്ഞു ഇല്ലാതാവുന്നത് നൗഫി അറിഞ്ഞു


*********-**


രാത്രി ഉമ്മ അവൾക്ക് ഭക്ഷണം ഒക്കെ കൊടുത്തു എണീറ്റു പോകുമ്പോ ആണ് റിച്ചു അങ്ങോട്ട് വന്നത്.. അവനോട് മരുന്നൊക്കെ എടുത്തു കൊടുക്കാൻ ഉമ്മ പറഞ്ഞു . മരുന്ന് കൊടുത്തു ഉമ്മാന്റെ പിറകെ റിച്ചുവും എണീറ്റു.


തസ്‌നി പതിയെ എണീറ്റു ചാരി ഇരുന്നു റിച്ചുനെ നോക്കിയതും അവനുണ്ട് വാതിൽ ലോക്ക് ചെയ്തു ഇങ്ങോട്ട് തന്നെ വരുന്നു. അവളുടെ കണ്ണുകൾ ഒന്ന് പുറത്തേക്ക് തള്ളി


" എന്താ. എന്തെങ്കിലും മറന്നോ "


" ആഹ്.  നിന്നെ "

അവന്റെ മറുപടി കേട്ട് അവൾ കണ്ണ് കൂർപ്പിച്ചു


" എന്താണ് പൊന്നെ ഇക്ക എന്റെ മുത്തിനോട് ഇത്തിരി കൊഞ്ചിക്കോട്ടെ.. എത്ര നാളായി നിന്നെ ശെരിക്കൊന്ന് കണ്ടിട്ട് "

അവൻ അതും പറഞ്ഞു അടുത്തിരുന്നതും അവളുടെ കാറ്റ് ഇപ്പൊ പോകും എന്ന അവസ്ഥയിൽ ആയി


" നിനക്കെന്താ ഒരു നട്ട് വല്ലോം ലൂസായോ.. മര്യാദക്ക് എണീറ്റോ.. ഇല്ലെങ്കി ഉണ്ടല്ലോ "

തസ്‌നി അവനെ ഭീഷണിപ്പെടുത്തി


"എന്തിയ്യും.. ഒന്നും ചെയ്യില്ല.. അതോണ്ടല്ലേ ഇത്ര ധൈര്യത്തിൽ ഞാൻ ഇവിടെ ഇരിക്കുന്നത് "


" അയ്യടാ.. കല്യാണം കഴിച്ചെന്നു വിചാരിച്ചു എന്നെ ഞാൻ തീറെഴുതി തന്നിട്ടൊന്നും ഇല്ല. മുന്നോട്ട് പോണോ വേണ്ടയോ എന്ന് ഇതുകഴിഞ്ഞു നമുക്കൊന്ന് തീരുമാനിക്കണം. "


" അതിലെന്താ തീരുമാനിക്കാൻ.. എനിക്കറിയാം നിനക്കെന്നെ ഇഷ്ടാണെന്ന്.. അതോണ്ടല്ലേ ആബി നിന്നോട് ഒന്ന് അടുത്തപ്പോഴേക്കും നിന്റെ കണ്ണ് നിറഞ്ഞത്.. "

റിച്ചു അവളുടെ മുഖത്തേക്ക് വീണ മുടി വിരൽ കൊണ്ട് സൈഡിലേക്ക് നീക്കി


" ആര് പറഞ്ഞു.. പിന്നെ.. ഇഷ്ടമേ "


" അപ്പൊ പിന്നെ എന്തിനാ.. സംസാരിക്കാൻ തുടങ്ങിയപ്പോ ആദ്യം തന്നെ കല്യാണം കഴിഞ്ഞതാണെന്ന് പറഞ്ഞത്.. "


" പട്ടി.  വള്ളിപുള്ളി തെറ്റാതെ എല്ലാം പറഞ്ഞിട്ടുണ്ട്.  "

തസ്‌നി ആബിയെ നല്ലോണം ഒന്ന് സ്മരിച്ചു


" അതൊക്കെ എന്റെ പേർസണൽ കാര്യമാണ്.. ഇപ്പൊ ഒന്ന് പോയെ. എനിക്ക് അൽപ്പം ഒറ്റക്കിരിക്കണം "


"ഒറ്റക്കിരുന്നോ.. ഞാൻ ഇവിടെ ഇങ്ങനെ ഒറ്റക്കിരുന്നോളാം "

അവൻ അവളോട് ഒന്നുകൂടി ചേർന്ന് ഇരുന്നു


" ദേ.. ഞാനിപ്പോ കൂവി വിളിക്കും കേട്ടോ "


" അത്രക്ക് ധൈര്യമോ. എന്നാ ഒന്ന് കൂവിക്കെ. ഇക്കയോന്ന് കേൾക്കട്ടെ.. "

അവൻ അവളെ മൂപ്പിക്കാൻ വേണ്ടി പറഞ്ഞു


" ആഹാ. അങ്ങനെ ആണോ.. ഉമ്.... "

അവൾ ഉമ്മ എന്ന് വിളിക്കാൻ തുടങ്ങിയതും അവളുടെ കഴുത്തിലേക്ക് റിച്ചു മുഖം ചേർത്തതും ഒരുമിച്ചായിരുന്നു. അവന്റെ ആ നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല.. അവൾക്ക് ശബ്ദം പുറത്തേക്ക് വരാതെ അങ്ങിനെ സ്റ്റക്കായി

അവന്റെ താടി രോമങ്ങളും ചുടുനിശ്വാസവും അവളെ വല്ലാതാക്കി..


" എന്തെ ഉമ്മാനെ വിളിക്കുന്നില്ലേ "

കഴുത്തിലെ മുഖം ചെവിക്കരികിലേക്ക് നീക്കി അവൻ ചോദിച്ചു.. അവളൊന്നു പുളഞ്ഞു


" പ്ലീസ്.. മാറ് "

അവൾ വാക്കുകൾ ഒപ്പിച്ചു പറഞ്ഞു


" പേടിയുണ്ടോ "

അവൻ വീണ്ടും ചോദിച്ചു


" എനിക്കറിയാം ഈ മനസിൽ എവിടെയോ ഞാൻ ഉണ്ടെന്ന്.. അത് പതിയെ പതിയെ ഞാൻ പുറത്തേക്ക് ചാടിച്ചോണ്ട് "

അവൻ  അവളുടെ കണ്ണിലേക്കു നോക്കി


" നിന്റെ ഇഷ്ടം പറയുന്ന വരെ ഞാൻ ഇതുപോലെ നിന്റെ അരികിലാങ്ങനെ ഉണ്ടാകും.. ഒരിക്കൽ വിട്ടുകളഞ്ഞത് പോലെ ഇനി ഒരിക്കലും വിട്ടുകളയില്ല. മരണം വരെ കൂടെയുണ്ടാവും..


Really i love you.. "

അവളുടെ കവിളിലേക്ക് സ്നേഹം ചാലിച്ച മുത്തം അവൻ സമ്മാനിച്ചു.. പിന്നെ ഒന്നിറുകെ പുണർന്നു.. അരുതെന്ന് പറയാൻ ആവാത്ത വിധം തസ്നിയും ആ കരവലയത്തിൽ ഒതുങ്ങിയിരുന്നു


ദിവസങ്ങൾക്കു ശേഷം..



തസ്‌നിക്ക് ഇപ്പൊ നല്ല മാറ്റമുണ്ട്. ഒരാളുടെ സഹായത്തോടെ നടക്കാൻ ഒക്കെ കഴിയും. അന്നത്തെ സംഭവത്തിന്‌ ശേഷം സിദ്ധിക്ക് ആ വീട്ടിലോട്ട് വന്നിട്ടില്ല. റഹീമും സുഹറയും 

ഇപ്പൊ അവരുടെ വീട്ടിലാണ്. റിച്ചു വീണ്ടും ജോലിക്ക് പോയി തുടങ്ങി. ഇതിനിടയിൽ തസ്‌നി റിച്ചുന്റെ കൂടെ ജെസീൽന്റെ ഉമ്മാനെ കാണാൻ പോയിരുന്നു. സിദ്ധിക്കിന്റെ ചാപ്റ്റർ ഒഴിച്ച ആ വീടിപ്പോ ശാന്തമാണ്.


" ഡി.. ഞാൻ ഇറങ്ങാണ്.. വരുമ്പോ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ "

ടേബിളിലെ ബൈക്കിന്റെ കീ എടുക്കുന്നതിനിടെ റിച്ചു ചോദിച്ചു. മറുപടി ഒന്നും കിട്ടാത്തത് കണ്ട് അവൻ അവളെ ഒന്ന് നോക്കി. റൂം കാലിയായിരുന്നു


" ഏഹ്. ഇവളിതെവിടെ പോയി. "

അവൻ റൂം മൊത്തം തപ്പി.


"ഇവളീ എണീക്കാൻ വയ്യാത്തോടത്തു ഇതെങ്ങോട്ട് മുങ്ങി."

അവൻ വീടിനു പുറത്തേക്കിറങ്ങി. അവിടെ കണ്ട കാഴ്ച അവന്റെ കണ്ണ് നനയിച്ചു. നൗഫിയുടെ മേൽനോട്ടത്തിൽ പിച്ചവെക്കുവാണ് തസ്‌നി.


ഒറ്റക്ക് ഓരോ അടി വെക്കുന്ന അവളെ റിച്ചു കൗതുകത്തോടെ നോക്കി. പുറകെ വന്ന അമിയുടെയും സുമയ്യന്റെയും കാര്യം മറിച്ചല്ല


" ഇയ്യ് പേടിക്കാതെ നടക്ക്. ഞാൻ ഇവിടെ ഇല്ലേ "

നൗഫി തസ്നിക്ക് ധൈര്യം കൊടുത്തു. നടക്കുന്നതിനിടയിൽ ശ്രദ്ധ ഒന്ന് മാറിയതും തസ്നിക്ക് ബാലൻസ് തെറ്റി.


" അല്ലാഹ്. "

നൗഫി അവളെ പിടിക്കാൻ തുടങ്ങും മുന്നേ റിച്ചു അവൾക്ക് താങ്ങായി. ഒരുനിമിഷം ഇരുവരുടെയും മിഴികൾ തമ്മിലുടക്കി. വേർപിരിയാൻ ആവാത്ത വിധം ഇരുവരും പുണർന്നു നിന്നു


" ഹും.. മ്മ്മ്.. ഞങ്ങളൊക്കെ ഇവിടെ ഉണ്ട് "

അമിയും നൗഫിയും ഉമ്മയും തൊണ്ടയനക്കി.

അപ്പഴാണ് രണ്ടിനും സ്വബോധം വന്നത്. രണ്ടാൾക്കും അവരുടെ മുഖത്ത് നോക്കാൻ ഒരു ചമ്മൽ. നൗഫിയുടെയും അമിയുടെയും കളിയാക്കിയുള്ള ചിരിയും കൂടി ആയതും തസ്‌നി റിച്ചുന്റെ പിന്നിൽ ഒളിച്ചു.


" നിന്ന് ഡാൻസ് കളിക്കാതെ ജോലിക്ക് പോടാ. "

ഉമ്മ റിച്ചുനെ പായിച്ചു. തസ്നിയെ നോക്കി കണ്ണിറുക്കി റിച്ചു മെല്ലെ മുങ്ങി. പുറകെ അമിയും യാത്ര പറഞ്ഞിറങ്ങി.


കുറച്ചു നേരം ഒന്ന് റസ്റ്റ്‌ എടുത്തു തസ്‌നി ആ നടത്തം തുടങ്ങി. മെല്ലെ മെല്ലെ അവൾ പൂർവസ്ഥിതിയിൽ ആവുന്നത് അവൾക്ക് തന്നെ മനസിലായി. കുറച്ചു നേരം കിടന്നും നടന്നും കുറച്ചൊക്കെ നൗഫിയെയും ഉമ്മനെയും സഹായിച്ചും തസ്‌നി കഴിച്ചു കൂട്ടി.


" ഉമ്മ നൗഫിക്ക് മാസം ഏഴായില്ലേ.. മാമ വിളിച്ചിരുന്നു. പ്രസവത്തിനു കൊണ്ടൊകുന്ന ചടങ്ങ് എന്നാ നടത്താൻ പറ്റാ ചോയ്ച്ചു"

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അമി ചോദിച്ചു


" എന്തിനും നിങ്ങടെ തന്തപ്പടി ഇങ്ങോടെത്തിയാൽ അല്ലെ പറ്റുള്ളൂ.. ഫുൾ തിരക്കല്ലേ.. "

സുമയ ഭക്ഷണം കഴിക്കുന്നതിനിടെ പറഞ്ഞു. അതുകേട്ടു എന്തോ പറയാൻ വന്ന അമിയെ റിച്ചു കണ്ണുകാട്ടി തടഞ്ഞു.


" എന്തായാലും രണ്ടൂസത്തിന്റെ ഉള്ളിൽ ഒരു ഡേറ്റ് പറയാ.. മറ്റുള്ളോരെ സൗകര്യത്തിന് ഓരോന്ന് നീട്ടിയ നടക്കൽ ഉണ്ടാവൂല.. "

സുമയ്യ പറഞ്ഞതിന് എല്ലാരും ഒന്ന് മൂളി.


ഫുഡ്‌ അടി ഒക്കെ കഴിഞ്ഞു കിടക്കാൻ ആയി മുറിയിൽ ചെന്നപ്പോഴും തസ്‌നി നടത്തം പ്രാക്ടീസ് ചെയ്യുന്ന തിരക്കിലാണ്


" മതി ന്റെ തസ്‌നി .. നേരം എത്രയായി "

റിച്ചു കിടക്കയിലേക്ക് മറിഞ്ഞു കൊണ്ട് പറഞ്ഞു


" എനിക്ക് മതിയായില്ല.. നടക്കാൻ ഒത്തിരി കൊതിച്ച ടൈമുണ്ടായിരുന്നു. അതോണ്ട് ഇന്ക് മതിയാവൂല "


" ഓഹോ. അങ്ങനെ ആണെങ്കി മുടങ്ങി കിടക്കുന്ന പലകാര്യങ്ങളും ഉണ്ട്. അതും കൂടി ഒന്ന് നീക്ക് പോക്ക് ആക്കിയാൽ "

റിച്ചു ബെഡിൽ കളം വരച്ചു മുഖത്ത് അൽപ്പം നാണം വരുത്തി


" അതിന് തിളപ്പിച്ച വെള്ളത്തിൽ തത്കാലം ഇത്തിരി ചായപ്പൊടിയും പഞ്ചസാരയും ഇട്ട് കുടിച്ചേക്ക്.. അല്ലാണ്ട് ഈ ഏരിയയിലേക്ക് കടക്കാൻ നിക്കണ്ട "

നടത്തം തുടർന്നോണ്ട് തന്നെ തസ്‌നി പറഞ്ഞു


" എന്താടി.. ആകെ ഉള്ളൊരു കെട്ടിയോൻ അല്ലെ.. "

റിച്ചു പാവം നടിച്ചു


" ഒന്നേ ഉള്ളു എങ്കി ഉലക്ക കൊണ്ട് അടിക്കണം എന്നാണ് പഴഞ്ചൊല്ല്.. "


" ഒലക്ക.. ഓരോ കോപ്പിലെ പഴഞ്ചോല്ലും ഉണ്ടാക്കി വെച്ചോളും.. അപ്പൊ നടക്കുല "

റിച്ചു പ്രതീക്ഷയോടെ ചോദിച്ചു.


" നോ വേ.. യൂ ഗോ ആൻഡ് സ്ലീപ്‌ "


" ആയിക്കോട്ടെ.. എന്റെ കയ്യിൽ കിട്ടും.. നേരെ നിവർന്നൊന്ന് നിക്കട്ടെ.. എന്നിട്ട് നമുക്കൊന്ന് കാണണം.. "

തസ്നിക്ക് ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു റിച്ചു തലയണ കെട്ടിപ്പിടിച്ചു കിടന്നു.


പിറ്റേന്ന് രാവിലെ തസ്നിയാണ് ഉഷാറോടെ എണീറ്റ് പോയി എല്ലാർക്കും ചായ ഇട്ടത്. തസ്നിയുടെ മാറ്റത്തിൽ അവരെല്ലാം ഒത്തിരി സന്തോഷിച്ചു.. ആ സന്തോഷത്തെ തല്ലിക്കെടുത്തി സുമയ്യ ഒഴികെ എല്ലാരിലും കാർമേഘത്തിന്റെ കറുപ്പ് നിറച്ചു സിദ്ധിക്കിന്റെ കാർ വീടിനു മുന്നിൽ വന്നു നിന്നു


"ഔ.  ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ "

സുമയ്യ ഓടിച്ചെന്നു പരിഭവത്തോടെ പറഞ്ഞു.


" ഇയ്യ് ക്ഷമിക്കേടി "

അയാളുടെ സ്വരം തളർന്നിരുന്നു. ഒപ്പം ശരീരവും. അയാളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായിരുന്നു. അത് കണ്ട് റിച്ചുവും അമിയും മുഖത്തോട് മുഖം നോക്കി. ഏറെ നാൾക്ക് ശേഷം ഉപ്പാനെ കണ്ടിട്ടും ഒന്നും മിണ്ടാതെ നിക്കുന്ന മക്കളെ കണ്ട് സുമയ്യ അതിശയിച്ചു.


" ഇതെന്താടാ നിങ്ങൾ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നത്.. "


" ഒന്നുല്ല.. നിങ്ങൾ സംസാരിക്കല്ലേ. അത് കേട്ട് നിന്നതാ.. "

എന്നും പറഞ്ഞു ഒന്ന് രണ്ട് സംസാരിച്ചു അമിയും റിച്ചുവും മുകളിലേക്ക് പോയി. നൗഫിയും തസ്നിയും എന്ത് ചെയ്യണം എന്നറിയാതെ നിന്നു


" ആഹാ.. നീ ഇപ്പൊ ഓകെ ആയോ.. അൽഹംദുലില്ലാഹ് "

തസ്നിയെ നോക്കിയായിരുന്നു ആ പറച്ചിൽ. അത് കേട്ട് അവളൊന്നു അമ്പരന്നു


" നൗഫി ഉപ്പാക്ക് ചായ എടുക്ക്. ഇങ്ങള് എവിടെർന്നു ഇത്ര ദിവസം. എന്തായിരുന്നു തിരക്ക്. വിളിച്ച പോലും നേരം പോലെ സംസാരിക്കാൻ വയ്യ.. "

സുമയ അയാളോട് പരാതി പറയുന്ന ഗ്യാപ്പിൽ തസ്‌നി അവിടുന്ന് മാറി. നൗഫി പിന്നെ ചായ എടുക്കാൻ പോയി.


***************


തസ്‌നി മുറിയിൽ ഉണ്ടായിരുന്ന തുണികൾ ഒക്കെ മടക്കി വെക്കായിരുന്നു. അന്നേരം പിന്നിൽ ഒരു കാല്പെരുമാറ്റം. റിച്ചു ആണെന്ന് കരുതി അവൾ ആദ്യം മൈൻഡ് ആക്കിയില്ല. സംസാരം ഒന്നും കേൾക്കാത്തത് കൊണ്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കി. സിദ്ധിക്ക്. അവൾക്ക് തെല്ലൊരു ഭയം തോന്നാതിരുന്നില്ല. എങ്കിലും അവൾ അത് പുറമേക്ക് കാണിച്ചില്ല


" എന്തേ.. പുറകിന്ന് കുത്താൻ വന്നതാണോ "

അവൾ തുറന്നടിച്ച പോലെ ചോദിച്ചു


" അല്ല.. ക്ഷമ ചോദിക്കാൻ വന്നതാണ് "

അത് കേട്ട് അവളുടെ കണ്ണുകൾ വിടർന്നു. എന്ത് എന്ന ഭാവത്തിൽ അവൾ അയാളെ നോക്കി


"ചെയ്തു പോയതിനൊക്കെ മാപ്പ് "

.

" പുതിയ അടവാണോ "

ആ ചോദ്യം റിച്ചുന്റെ ആയിരുന്നു. പെട്ടെന്നായത് കൊണ്ട് സിദ്ധിക്ക് ഒന്ന് പതറി. അവൻ മുറിക്കകത്തേക്ക് കയറി തസ്നിയുടെ അരികിലായി നിന്നു


" എന്ത് വേണമെങ്കിലും പറയാം.. കാരണം തെറ്റ് മുഴുവൻ എന്റെയാണ്. സത്യം എന്താണെന്ന് അറിയാതെ പക വീട്ടാൻ ഇറങ്ങി പുറപ്പെട്ടു "

അയാൾ തലകുനിച്ചു നിന്ന് കൊണ്ട് പറഞ്ഞു


" ഹോ. കുറ്റസമ്മതം. ഇനിപ്പോ ഇവളാണ് അവളുടെ ഭ്രാന്തിനു കാരണം എന്നിരിക്കട്ടെ. ഇവളെ കൊല്ലാൻ നിങ്ങക്കെന്താണ് അവകാശം.. തെറ്റ് ചെയ്താൽ ശിക്ഷിക്കാൻ നിങ്ങളാര. അതിന് ഇവിടെ കോടതിയും പോലീസും ഒക്കെ ഉണ്ട്.. "

റിച്ചു പറഞ്ഞു


" എന്റെ മോളെ മാത്രേ അന്ന് ഞാൻ ഓർത്തുള്ളൂ. "


" നാണമില്ലേ ഇത്‌ പറയാൻ.  നിങ്ങൾ ജന്മം തന്ന മകന്റെ മുന്നിൽ വെച്ചാണ് ഈ പറയുന്നത്. സ്വന്തം വാപ്പാന്റെ അവിഹിതത്തിന്റെ കഥ കേൾക്കുന്നത് അത്ര വല്യേ സുഖമുള്ള കാര്യമൊന്നും അല്ല.. "


" റിച്ചു പ്ലീസ്.. "


" ഇല്ല.. നിർത്തില്ല. ഇതെനിക്ക് പറയാൻ ഉള്ള അവസരമാ. എന്ത് കുറവാ എന്റെ ഉമ്മ നിങ്ങക്ക് വരുത്തിയത്. ആ സ്ത്രീ നിങ്ങളെ സ്നേഹിക്കുന്ന പോലെ വേറെ ആരെങ്കിലും നിങ്ങളെ സ്നേഹിച്ചിട്ടുണ്ടോ. നിങ്ങളെ കള്ളകാമുകി എങ്കിലും.  എല്ലാം അറിഞ്ഞിട്ടും അഡ്ജസ്റ്റ് ചെയ്തു നിങ്ങളെ സ്നേഹിച്ചും പരിചരിച്ചും ഇത്ര കാലം അവര് ജീവിച്ചു. ഇതൊക്കെ അറിഞ്ഞാൽ ആ പാവത്തിന്റെ അവസ്ഥ ഓർത്തിട്ടുണ്ടോ "

സിദ്ധിക് നിശബ്ദനായി നിന്നു


" റിച്ചുക്ക മതി "

തസ്‌നി അവനെ തടഞ്ഞു


" ഇല്ല തസ്‌നി എനിക്ക് പറയണം. ഞാൻ ഇവിടെ നിന്നെ കാണാതെ ഉരുകുമ്പോ ഓടി നടക്കുമ്പോ എല്ലാം ഇങ്ങേർ അതൊക്കെ കണ്ടു സന്തോഷിക്കായിരുന്നില്ലേ . അത്രക്ക് ദുഷ്ഠനാണ് ഇയാൾ.. എന്നിട്ടിപ്പോ വന്നേക്കുന്നു മാപ്പും പറഞ്ഞോണ്ട്    "


" നിനക്ക് മതിയാവോളം നീ പറയ് എന്നാ.. ജെസ്‌ല എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞപ്പോ ആണ് ഞാൻ എല്ലാം അറിഞ്ഞത്.. ജെസീലും അവളും തമ്മിലുള്ള ബന്ധം എനിക്ക് അറിയില്ലായിരുന്നു . ഒരു തമാശക്ക് അവൾ അവന്റെ ഒപ്പം നടന്നു. ബട്ട് അത് സീരിയസ് ആവും എന്ന് അവൾ കരുതിയില്ല.. "


" ഓഹ് ആ തമ്പുരാട്ടിക്ക് ബോധം തിരിച്ചു കിട്ടിയോ "

അവൻ പരിഹസിച്ചു കൊണ്ട് ചോദിച്ചു


" റിച്ചുക്ക. അരുത് "

തസ്‌നി അവനെ വിലക്കി


" ഹ്മ്മ്.. എല്ലാമറിഞ്ഞു കഴിഞ്ഞപ്പോ "


" കുറ്റബോധം തോന്നി. കുറ്റസമ്മതം നടത്തി കാല് പിടിച്ച ക്ഷമിക്കുമെന്ന് കരുതി വന്നതാണെങ്കി തെറ്റി.. ഈ ജന്മത്തിൽ നിങ്ങളെ പഴയ പോലെ കാണാൻ ഇനി ഞങ്ങൾക്ക് ആർക്കും ആവില്ല.. എല്ലാം അറിഞ്ഞിട്ടും ഒരാളോടും ഒന്നും പറയാത്തത് എന്റെ ഉമ്മാന്റെ മുഖത്തെ സന്തോഷം മാത്രം കണ്ടിട്ടാ. ഇല്ലെങ്കി എന്നെ വലിച്ചു കീറിയേനെ നിങ്ങടെ മുഖം മൂടി.  ജെസീലിനെ തമാശക്ക് സ്നേഹിച്ച നിങ്ങടെ മകൾ റമിയെ പോലൊരുത്തന്റെ സ്നേഹം അർഹിക്കുന്നില്ല. അതുകൊണ്ടാ അവനെ കിട്ടാതെ പോയത്.. അങ്ങനെ ഒരാഗ്രഹം അവൾക്കില്ലായിരുന്നു എങ്കി ഇവൾക്ക് കിട്ടേണ്ട സ്നേഹമായിരുന്നു.. ദുനിയാവിൽ ബാക്കിയുള്ളത് മണിക്കൂറുകൾ ആണെങ്കിൽ പോലും ഇവരുടെ പ്രണയം വിജയിച്ചേനെ "

തസ്നിയെ മുന്നിലേക്ക് ഇട്ടുകൊണ്ട് അവന് പറഞ്ഞു


ഓരോ തവണ റമിയോട് ചേർത്തു തന്നേ പറയുമ്പോഴും അവളുടെ ഉള്ള് പൊള്ളുന്നുണ്ടായിരുന്നു. അത് റമിയെ ഓർത്തിട്ടാണോ അതോ അത് പറയുമ്പോ റിച്ചുന്റെ കണ്ണിലെ കണ്ണുനീരിന്റെ തിളക്കം കണ്ടിട്ടാണോ എന്ന് അവൾക്ക് അറിയില്ല 


"ചെയ്തുകൂട്ടിയതിനു ഒരു ക്ഷമാപണം മാത്രമേ എന്റെ മുന്നിൽ ഉള്ളു.. പറ്റുമെങ്കിൽ ക്ഷമിക്കുക "


" അപ്പൊ ജെസീലിന്റെ ജീവനോ. തിരിച്ചു കൊടുക്കാൻ പറ്റുമോ ആ ഉമ്മാക്ക്.. "

തസ്‌നി ചോദിച്ചു


" ഒന്നും തിരിച്ചു കൊടുക്കാൻ കഴിയില്ല.. തട്ടിപ്പറിക്കാനും കഴിയില്ല. മനസിലാക്കുന്നതെല്ലാം സത്യവും ആകില്ല. എന്നൊക്കെ ഇപ്പൊ തിരിച്ചറിയുന്നു..  "

അതും പറഞ്ഞു തലകുനിച്ചോണ്ട് അയാൾ ആ മുറിയിൽ നിന്നിറങ്ങി


" ഈ വീടിന്റെ ഓരോ കോണിലും ഇരുന്നു ഞങ്ങൾ നാലാളും കളിതമാശകളുമായി കഴിഞ്ഞിട്ടുണ്ട്.. ആ മനുഷ്യനാണ് ഇപ്പൊ തലകുമ്പിട്ട് എന്റെ മുന്നിൽ നിന്നും ഇറങ്ങി പോയത്.. "

റിച്ചു വേദനയോടെ കട്ടിലിൽ ഇരുന്നു


" പിന്നെന്തിനാ അത്രയൊക്കെ പറഞ്ഞത്. "

തസ്‌നി


" അത്ര പോലും പറഞ്ഞില്ലെങ്കി ഞാൻ എന്റെ മനസാക്ഷിയെ വഞ്ചിക്കുന്നത് പോലെ ആകും. നമ്മളെ ഒരാൾ ദ്രോഹിക്കുമ്പോ നമ്മക്ക് അയാളോട് ദേഷ്യം തോന്നും. പക്ഷെ അത് ഏറ്റവും പ്രിയപ്പെട്ട ഒരാളാവുമ്പോ ദേഷ്യത്തിനേക്കാൾ ഏറെ സങ്കടമായിരിക്കും. ഹൃദയം കീറിമുറിക്കുന്ന വേദന. "

റിച്ചു നിറഞ്ഞു വന്ന മിഴികൾ തുടച്ചു


" എനിക്കറിയാം.. ആ മനുഷ്യനോട് നിനക്ക് ദേഷ്യം കാണും. എല്ലാം എല്ലാരും അറിഞ്ഞു കഴിഞ്ഞ തോളിൽ കയ്യിട്ടവരൊക്കെ തള്ളിപ്പറയും.. "


" ഒരിക്കലും റിച്ചുക്കക്ക് ക്ഷമിക്കാൻ കഴിയില്ലേ.. "

തസ്നിയുടെ ആ ചോദ്യം കേട്ട് അത്ഭുതത്തോടെ അവൻ നോക്കി


" ശിക്ഷിക്കാൻ ആർക്കും അവകാശം ഇല്ലെന്ന് റിച്ചുക്ക തന്നെ അല്ലെ ഇപ്പൊ പറഞ്ഞത്.. നിങ്ങൾ കേട്ടിട്ടില്ലേ.. തെറ്റ് പറ്റുന്നത് മനുഷ്യസഹചമാണ്.. ക്ഷമിക്കുന്നതാണ് ദൈവീകമെന്ന്  . ചെയ്തതിനൊക്കെ കാലം പകരം ചോദിക്കും.. ഈ നിമിഷം വരെ എന്നെ ദ്രോഹിച്ചവരെ പറ്റി ഞാൻ ഓർത്തിട്ടില്ല. ഈ സാഹചര്യത്തിലേക്ക് ഞാൻ എങ്ങനെ എത്തി എന്നെ ചിന്തിച്ചിട്ടുള്ളു.. ഞാൻ കാരണം വേദനിച്ചവരെ പറ്റി മാത്രേ ഓർത്തു കരഞ്ഞിട്ടുള്ളൂ "


" നിന്നെ പോലെ നീ മാത്രേ ഉള്ളു. പക്ഷെ എനിക്കങ്ങനെ ചിന്തിക്കാൻ കഴിയില്ല.. എന്നെ ദ്രോഹിച്ചവരെ ഞാൻ എന്നും ഓർക്കും.. ദേഷ്യത്തോടെ തന്നെ. പിന്നെ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ക്ഷമിക്കാൻ കഴിയുമായിരിക്കും. അപ്പോഴും ഇപ്പൊ ഉണ്ടായ ഈ വിള്ളൽ അതുപോലെ തന്നെ കാണും.. അത് എന്റെ ഭാര്യയെ കൊല്ലാൻ നോക്കിയ കാരണത്താൽ അല്ല.. വിശ്വാസം നേടി പറ്റിച്ചില്ലേ.. സ്നേഹം കാണിച്ചു ചതിച്ചില്ലേ.. "

റിച്ചു മുഖം ഒന്നമർത്തി തുടച്ചു


" ഒരൊറ്റ പ്രാർത്ഥനയെ ഉള്ളു. എന്റെ ഉമ്മാന്റെ മുന്നിൽ വെച്ച് ഉള്ളിൽ ഉള്ളതോന്നും പുറത്തേക്ക് തള്ളരുതെന്ന്.. തളർന്നു പോകും പാവം.. "


റിച്ചു അരികിൽ നിക്കുന്ന തസ്‌നിയെ അരയിലൂടെ കെട്ടിപ്പിടിച്ചു കലങ്ങിയ കണ്ണുകൾ അവളുടെ മാറിലേക്ക് മറച്ചു. തിരിച്ചു കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാൻ അല്ലാതെ അവൾക്കു പിടിച്ചു മാറ്റാൻ തോന്നിയില്ല.. അവൾ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു 


***************


രണ്ടു ദിവസത്തിന് ശേഷം..


ഇന്ന് നൗഫിയെ പ്രസവത്തിനു കൊണ്ടുപോകുവാണ്. ക്ഷണിച്ചു വരുത്തിയവരൊക്കെ മാസത്തിന്റെ കണക്ക് കൂട്ടുന്നത് കണ്ട് റിച്ചു അമിയെ നോക്കി ഒന്നമർത്തി മൂളി


" ശവത്തിൽ കുത്തുവാണെന്ന് അറിയാം. പ്ലീസ് അപമാനിക്കരുത് "

അമി മെല്ലെ അവന്റെ ചെവിയിൽ പറഞ്ഞു


" നിന്റെ ഈ അവസ്ഥ കണ്ടു ചിരിക്കാൻ അല്ലാതെ എനിക്ക് മറ്റൊന്നിനും കഴിയുന്നില്ലെടാ "


" ചിരിക്ക്. നല്ലോണം ചിരിക്ക്. ആസ്വദിച്ചു ചിരിക്ക്. ചിരിച് ചിരിച്ചു ശ്വാസം കിട്ടാതെ വരുമ്പോ താങ്ങാൻ ഞാൻ വരണ്ട് ട്ടൊ"

അമി കെറുവിച്ചു കൊണ്ട് അവിടെ നിന്നും പോയി


നൗഫിയുടെ ഡെലിവറിയുടെ ഡേറ്റ് തീരുമാനിക്കുന്നതിനിടയിൽ തസ്നിയുടെ തിരോധാനത്തെ കുറിച്ച് അന്നെഷിക്കാനും മ്മളെ താത്തമാർ മറന്നില്ല. എല്ലാത്തിനും മുക്കിയും മൂളിയും മറുപടി കൊടുത്തു എല്ലാരും മാറി നടന്നു.


അതിനിടയിലാണ് റിച്ചൂന് ആബിയുടെ കാൾ വന്നത്.. തിരക്കിനിടയിൽ നിന്നല്പം മാറി നിന്ന് അവൻ കാൾ എടുത്തു. ഒപ്പം തസ്നിയെയും കൂട്ടി


"കൈഫൽ ഹാൽ ഹബീബി "

ആബി


" സുഖന്നെ മോനെ. അന്നേ റേഞ്ചിൽ കിട്ടുന്നെ ഇല്ലല്ലോ.. ആന്റിയുടെ ഫോണും നിന്റെ ഫോണും ഔട്ട്‌ ഓഫ് കവറേജ്. "


" ഓഹ്. അതോ. ഞങ്ങൾ ഒരു ട്രിപ് പോയി. എന്തുവാ അവിടുത്തെ വിശേഷം.. എന്റെ സിസ്റ്റർ എവിടെ.  പിച്ചവെച്ചു തുടങ്ങിയോ "


" ആ.. തോട് "

അവൾ പറയാൻ വന്നതും അവൻ വായ പൊത്തി. പറയേണ്ടന്ന് ആംഗ്യം കാട്ടി


" തൊടങ്ങിയിട്ടില്ല  .. തുടങ്ങുമായിരിക്കും. ഇന്ന് നൗഫിനെ കൂട്ടികൊണ്ട് പോക.. അത് പറയാൻ കുറെ വിളിച്ചു. ഇനി സാരല്ല. ഞങ്ങൾ അങ്ങോട്ട് വരണ്ട് "


" വരണം.. അത് പറയാനാ ഞാൻ വിളിച്ചത്.. അടുത്ത സൺഡേ എന്റെ നിക്കാഹ് ആണ്.. "


" ഏഏഏഏഏഏഹ് "

ആ നീട്ടിയുള്ള ഏഹ് തസ്നിയുടെ ആണ് ട്ടൊ..


" എന്നിട്ടിപ്പോ ആണോ പറയുന്നത്.. "

തസ്‌നി


" എല്ലാം വളരെ പെട്ടന്നായിരുന്നു "


" അത് നന്നായി. ആരാണ് ആ ഹതഭാഗ്യ "

റിച്ചു


" അതൊക്കെ സർപ്രൈസ് ആണ്. അപ്പൊ ഫ്രൈഡേ ഈവെനിംഗ് ഇങ്ങോട്ടത്തിക്കോളണം.. എക്സ്ക്യുസ് ഒന്നുല്ല. ഉമ്മച്ചി കൊറച്ചു കസിൻസിനെ ഒക്കെ ക്ഷണിക്കാൻ പോയേക്കുവാ.. വൈകീട്ട് വിളിക്കാൻ പറയാം "


" ഓക്കേ ടാ "


" അപ്പൊ ശെരി. നിങ്ങടെ കാര്യങ്ങൾ നടക്കട്ടെ.. വെക്കുവാണേ "

അതും പറഞ്ഞു ആബി വെച്ചു


" ഹാ അങ്ങനെ അവനും ആയി കല്യാണം. ഇനിപ്പോ നെക്സ്റ്റ് ബേബി ശവർ അവന്റെ ആവും. നമ്മളിങ്ങനെ മൂത്തു നരച്ചു പോകത്തെ ഉള്ളു "

റിച്ചു ആരോടെന്നില്ലാതെ പറഞ്ഞു


" അച്ചോടാ.. പാവം.. കിന്നരിച്ചു നിക്കാണ്ട് അങ്ങോട്ട് ചെല്ല് മനുഷ്യ.. "

തസ്‌നി അവനെ മുന്നോട്ട് തള്ളി


" ആഹാ അത്രക്ക് ആയോ.. "

റിച്ചു അവളെ കയ്യിൽ പിടിച്ചു വട്ടംചുറ്റിച്ചു. അവൾ കറങ്ങി തിരിഞ്ഞു നേരെ അവന്റെ നെഞ്ചിൽ വന്നു വീണു


" വിട് റിച്ചുക്ക.  ആരേലും കണ്ടോണ്ട് വരും "

അവൾ അവന്റെ കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു  


" കണ്ടോട്ടെ.. എന്റെ ഭാര്യയെ അല്ലെ "


" അതിന്.. ഭാര്യക്കും ഭർത്താവിനും ഉള്ളതാണ് ബെഡ്‌റൂം. ഇത്‌ ബാൽക്കണി ആണ് "


"സൊ വാട്ട്‌.. ഐ ഡോണ്ട് കെയർ "

പെട്ടന്ന് തസ്നിയുടെ നോട്ടം അവന്റെ മുഖത്തേക്കായി.. അവളുടെ സുറുമക്കണ്ണുകൾ അവനെ കൊത്തിവലിക്കുന്ന പോലെ തോന്നി. പതിയെ അവർക്കിടയിലെ അകലം കുറഞ്ഞു വന്നു. അവന്റെ നോട്ടം തന്റെ അധരങ്ങളിലേക്ക് ആണെന്നറിഞ്ഞ നിമിഷം അവളുടെ നെഞ്ചിൽ ബാൻഡ് മുട്ടാൻ തുടങ്ങി


"റിച്ചുക്ക. വേണ്ട. പ്ലീസ് "

അവൾ പറയുന്നതൊന്നും അവന് ചെവികൊണ്ടില്ല. അവളുടെ പാതിസമ്മതത്തിൽ ആ ചുണ്ടുകൾ കവർന്നെടുക്കുമ്പോ തസ്നിയുടെ മിഴികൾ കൂമ്പിയടഞ്ഞു..


എത്ര നുകർന്നിട്ടും മതിവരാതെ അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.. ഒടുക്കം അവനെ തള്ളിമാറ്റി അവളൊന്നു ശ്വാസമെടുത്തു.. അധരങ്ങൾ ചുവന്നിരുന്നു. അതിനേക്കാൾ ഏറെ അവളുടെ കവിളുകളും..


റിച്ചുനെ നോക്കാതെ അവൾ അവിടെ നിന്നും ധൃതിയിൽ നടന്നു നീങ്ങി.. ആദ്യചുംബനത്തിന്റെ ലഹരിയിൽ റിച്ചു മതിമറന്നു നിന്ന്


നൗഫിയെ കൊണ്ടുപോകാൻ അവരുടെ വീട്ടിൽ നിന്നും ആളുകളെത്തി. സിദ്ധിക്കും സുമയയും എല്ലാവരെയും സ്വീകരിച്ചിരുത്തി. അമി വന്നവർക്കൊക്കെ വെള്ളം കൊടുക്കുന്നുണ്ട്. റിച്ചു പ്രണയ പരവേഷനായി തസ്നിയെ നോക്കി വെള്ളമിറക്കി നടപ്പാണ്.


" ഹലോ.. സിദ്ധിക്ക്.. എന്നെ ഓർമ്മയുണ്ടോ.."

റഹീമിനോട് സംസാരിച്ചു നിക്കുന്നതിനിടയിൽ ഒരു വിളി കേട്ട് സിദ്ധിക്ക് തിരിഞ്ഞു നോക്കി. പഴയ ഒരു സ്നേഹിതനാണ്.


"അതെന്താടാ. നീ അങ്ങനെ ചോദിച്ചത്.. നീ ഗൾഫിൽ പോയപ്പോ മറന്നത് ഞങ്ങളെ അല്ലെ. "

സിദ്ധിക്


" ഹഹഹ.. ഞാൻ അവിടെ അങ്ങ് സെറ്റിൽ ആയി.. വന്ന ഉടനെ നേരെ ചെന്നത് ഇവന്റെ വീട്ടിലോട്ടാണ്. അപ്പഴാ അറിഞ്ഞത് ഇങ്ങനൊരു ചടങ്ങിന് പോകാണെന്ന്. പിന്നൊന്നും നോക്കീല.. ക്ഷണിക്കാൻ ഒന്നും നിക്കാതെ ഞാൻ ഇങ് പോന്നു.. എന്നിട്ട് എന്തൊക്ക വിശേഷം "


" ഇവിടെ എന്ത് വിശേഷം.. ഇതൊക്കെ തന്നെ.. നിന്റെ വിശേഷം പറ.. "


" അതിനു നമുക്ക് ഒന്ന് വിശദമായി കൂടണം.. നൗഫി മോളെ മാത്രേ കണ്ടുള്ളു.. തസ്‌നി മോളെവിടെ.. "

അയാൾ ചുറ്റുമോന്ന് നോക്കി..


" അവളിവിടെ തന്നെ കാണും.. ആഹ് ദേ നിക്കുന്നു.. മോളെ തസ്‌നി.. "

റഹീം അവളെ കൈകാട്ടി വിളിച്ചു.. അത് കണ്ട് അവൾ അടുത്തേക്ക് ചെല്ലാൻ ഒന്ന് മടിച്ചു. പിന്നെ പോയി


"ഇതാണ് ന്റെ തസ്‌നി. നീ കൊച്ചിലെ കണ്ടതല്ലേ.. "

റഹീം അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്ന് ഞെട്ടി.. ആ ചേർത്ത് പിടിക്കൽ അവളെ വല്ലാണ്ട് ശ്വാസം മുട്ടിക്കുന്നത് ദൂരെ നിന്നും റിച്ചു കാണുന്നുണ്ടായിരുന്നു.


" എപ്പോ കണ്ടതാണേലും ഇവർക്ക് രണ്ടിനും വല്യേ മാറ്റമൊന്നുമില്ല. കുറച്ചു ഹൈറ്റ് വെച്ചിട്ടുണ്ടെന്നേ ഉള്ളു. മോൾക്കെന്നെ മനസിലായോ "

അവൾ ആ എന്ന് തലയാട്ടി. വീണ്ടും അയാളെന്തൊക്കെയോ ചോദിച്ചു. റഹീമിനരികിൽ നിക്കുന്നതിനാൽ അവൾക്കതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇടക്കെപ്പോഴോ അയാളുടെ തോളിലുള്ള കൈ എടുത്തതും ഇച്ചിരി ജോലി ഉണ്ടെന്ന് പറഞ്ഞു അവൾ ഓടി. തനിക്കരികിൽ നിന്നുള്ള രക്ഷപ്പെടൽ ആണതെന്ന് റഹീമിനറിയാമായിരുന്നു..


അന്ന് താൻ അവൾക്ക് നിഷേദിച്ച വാത്സല്യമാണ് ഇന്ന്  അവൾ കാണിക്കുന്ന ഈ അകൽച്ച എന്ന് തിരിച്ചറിയുമ്പോൾ റഹീമിന്റ നെഞ്ച് പിടയുന്നുണ്ടായിരുന്നു.


******************


(ആബി )


ആബിദിന്റെ വീട്ടിൽ അവന്റെ നിക്കാഹിന്നുള്ള ഒരുക്കങ്ങൾ നടക്കാണ്. ലിയയെ അവൻ തന്റെ ഇണയായി സ്വീകരിക്കാൻ പോകുന്നത് അവളൊഴികെ അവൻ എല്ലാവരെയും അറിയിച്ചു.. ആരും അവളെ അറിയിക്കരുതെന്നും അവൻ വാക്ക് വാങ്ങി.. തന്നെ ഏറെ സ്നേഹിച്ച ആ പെണ്ണിന് സ്‌നേഹം കൊണ്ട് നെയ്ത ഒരു മഹറും പ്രണയം തുളുമ്പുന്ന ഒരു ഹൃദയവും അവൻ മാറ്റിവെച്ചിരുന്നത് അവളെ അറിയിക്കാൻ ഒരു സർപ്രൈസ്.. വേദനിപ്പിക്കുന്ന ഒരു സർപ്രൈസ്


" ഉമ്മാ. ഞാൻ ഒന്ന് പുറത്തു പോകാ.. കുറച്ചു കഴിയും എത്താൻ "


" ആഹ്.. നീ തസ്നിയെ വിളിച്ചില്ലേ "

അകത്തു നിന്നും ഉമ്മാന്റെ ചോദ്യം


" ആ വിളിച്ചു.. അവിടെ അവളുടെ അനിയത്തിയുടെ ബേബി ഷവർ ആണ്.. തിരക്ക് കഴിഞ്ഞു വിളികാം എന്ന് പറഞ്ഞു "


" ആഹ് "


" ഹോ.. എന്നെ തവിടു കൊടുത്തെങ്ങാനും വാങ്ങിയതാണോ. വന്ന് വന്നു ഇപ്പൊ മോള് മാത്രേ ഉള്ളു.. മോൻ വേണ്ട.. എന്തായാലും വേണ്ടില്ല.. നിക്കാഹ് കഴിഞ്ഞിട്ട് വേണം ഒരാഴ്ച അവിടെ കൊണ്ടോയി നിർത്താൻ "


അവൻ പിറുപിറുത്തോണ്ട് ബൈക്ക് എടുത്തു നേരെ വിട്ടത് ലിയന്റെ വീട്ടിലേക്കായിരുന്നു. അവിടെ ഫ്രന്റിൽ തന്നെ ലിയന്റെ ഉപ്പയുണ്ട്. അവനെ കണ്ടതും അയാൾ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചു.


" ഇങ്ങേരെ ഞാൻ എത്ര കളിയാക്കിയതാ. ഇപ്പൊ എന്നോട് എന്ത് ബഹുമാനമാണെന്നോ "

അവൻ മനസിലോർത്തു.


" ആബി.. എന്തിനാ ലിയയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.. അവളോട് പറഞ്ഞൂടെ "


" ഏയ്‌.. വൈകുന്നേരം വരെ വെള്ളം കോരിയിട്ട് വൈകീട്ട് കലം ഇട്ട് ഉടക്കല്ലേ അങ്കിളെ.. തത്കാലം ഇങ്ങൾ ഓളെ മുന്നിലേക്ക് പോണ്ട. ഇങ്ങൾ ചെലപ്പോ സത്യം പറയാൻ ചാൻസ് ഉണ്ട്. "


അവൻ അയാളോടായി പറഞ്ഞു. എന്നിട്ട് പെർമിഷൻ വാങ്ങി ലിയയുടെ അടുത്തേക്ക് വിട്ടു

തസ്‌നി അന്നങ്ങനെ ഒക്കെ പറഞ്ഞശേഷം ഇന്നാണ് അവൻ അവളെ കാണുന്നത്.. അവൾ ആകെ മാറിയിട്ടുണ്ട്. എപ്പോഴും ഉണ്ടായിരുന്ന പുഞ്ചിരി ഇപ്പൊ ആ ചുണ്ടിൽ ഇല്ല. അത് കണ്ട് ആബിക്ക് പാവം തോന്നി


" ഡി.. വായാടി.. നീ ആരെ സ്വപ്നം കണ്ടിരിക്കുവാ "

പെട്ടന്ന് അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി. ഓർക്കാതെ അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവന്റെ അരികിലേക്ക് ചെല്ലാൻ നിന്നതും പെട്ടെന്നെന്തോ ഓർത്ത പോലെ അവൾ നിന്നു


" നീ.. നീയായിരുന്നോ.. എന്താ ഈ വഴിയൊക്കെ "

കണ്ണുനീർ അവൻ കാണാതെ തുടച്ചു അവൾ ബാൽക്കണിയിലെ സ്ലാബിൽ ഇരുന്നു.


" അപ്പൊ പിന്നെ നീ ആരെയാണ് പ്രതീക്ഷിചത്"

അവനും അവളുടെ അടുത്തിരുന്നു


" ആരെയും ഇല്ല "


" ഹാ.. അതെന്റെ വിഷയമല്ല. അതോണ്ട് അത് വിട്.. ഞാൻ ഇപ്പൊ വന്നത് വേറൊരു കാര്യത്തിന.. എന്റെ കല്യാണം ഉറപ്പിച്ചു. "

അതും പറഞ്ഞു ഒരു ഇൻവിറ്റേഷൻ കാർഡ് അവളുടെ അടുത്തേക്ക് നീക്കി. അവൻ പറഞ്ഞത് ഒരു ഇടുത്തീ കണക്കെ ആയിരുന്നു അവളുടെ ചെവിയിലേക്ക് കേട്ടത്.. എങ്കിലും ഉള്ളിലെ വിഷമം അവൾ പുറത്തേക്ക് കാണിക്കാതെ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു 


" ഹോ. കൺഗ്രാച്ചുലേഷൻ.. ആരാ പെണ്ണ് "


" സിതാര... എനിക്ക് നല്ല മാച്ച് അല്ലെ "

അതിന് അവൾ വെറുതെ ഒന്ന് മൂളി


" നിനക്കെന്താടി ഒരു വൈക്ലബ്യം.. പഴയ കാമുകന്റെ കല്യാണം ഉറപ്പിച്ചെന്ന് കേക്കുമ്പോ സാധാരണ പെൺകുട്ടികൾ ഉറഞ്ഞു തുള്ളണ്ടെ "

അവൻ അവളെ മൂപ്പിക്കാൻ പറഞ്ഞു


" നേടിയെടുക്കുന്നത് മാത്രമല്ല. വിട്ടുകൊടുക്കുന്നതും സ്നേഹമാണ്.. തസ്‌നി പറഞ്ഞില്ലേ.. നമ്മൾ സ്നേഹിക്കുന്നവർക്ക് നമ്മളെ ഇഷ്ടല്ലെങ്കിൽ ഒഴിഞ്ഞു കൊടുക്കുന്നതാണ് അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം എന്ന്.. അത്രേ ഞാനും ചെയ്തുള്ളു.. എനിക്ക് ഏറ്റവും ഇഷ്ടം നിന്നെയാണ്.. ആ നിനക്ക് ഞാൻ ഒരു പ്രശ്നം ആണെങ്കി ഞാൻ മാറുന്നതല്ലേ അതിന്റെ ശെരി "


തന്റെ മുഖത്തേക്ക് നോക്കാതെ ഉള്ള അവളുടെ മറുപടി അവനെ വേദനിപ്പിച്ചു. ഉള്ളിൽ അവൾ കരയുകയാണെന്ന് അവനറിയാം.. ഒരു ചേർത്ത് പിടിക്കലിൽ എല്ലാ സങ്കടങ്ങളും അലിഞ്ഞു പോകും എന്നും അവനറിയാം. ഇനിയും അവിടെ ഇരുന്ന ചെലപ്പോ താൻ ഒരുക്കുന്ന സർപ്രൈസ് താനായിട്ട് തന്നെ കുളമാക്കും എന്നുറപ്പായപ്പോ അവൻ എണീറ്റു


"ആഹ്. അത് നിന്റെ തീരുമാനം.. നാളെ കല്യാണപ്പെണ്ണിന് ഡ്രെസ് എടുക്കാൻ പോക. നീ ഉണ്ടാവണം. രാവിലെ റെഡി ആയി നിന്നോ . "


" ഞാനോ.. ഞാനെന്തിനാ "


" നീയല്ലേ വേണ്ടത്. അല്ലെങ്കി ആൾക്കാർ കരുതുലെ നീ തേപ്പ് കിട്ടിയ വിഷമത്തിൽ ആണെന്ന്.. അതെനിക്കൊരു ക്ഷീണമാവും.. പിന്നെ നീ സെലക്ട്‌ ചെയ്യണം എന്നാണ് എന്റെ ആഗ്രഹവും "


" എന്നെ വേദനിപ്പിചെ അടങ്ങു എന്നാ വാശിയാണോ.. എങ്കി നിനക്ക് തെറ്റി.. നിന്റെ ആഗ്രഹം അതാണെങ്കിൽ ഞാൻ വരും.. "

അവളും ഒരു വാശിയോട് പറഞ്ഞു. അതിന് അവൻ ചിരിച്ചു കൊണ്ട് തലയാട്ടി.


" അപ്പൊന്നാ നാളെ വരണ്ട്.. ടാറ്റാ.. ഇനിയും ക്ഷണിക്കാൻ ഉണ്ട് "

അതും പറഞ്ഞു അവൻ പോയതും അവളാ കത്തിലേക്ക് ഒന്ന് നോക്കി..


     ❤️ Zainul abid


               Weds


         Sithara begam ❤️


 ആ പേരിലേക്ക് ഒരിറ്റ് കണ്ണുനീർ പടർന്നു..


" ഞാനില്ലാത്തതാണ് നിന്റെ സന്തോഷം എങ്കി നിന്റെ സന്തോഷത്തിന് വേണ്ടി ഞാൻ സ്വയം ഇല്ലാതെയാകും "

അവൾ ആ കത്തിലേക്ക് മുഖം പൊത്തി കരഞ്ഞു


*****************


നൗഫി ഡ്രെസ്സും ആഭരണങ്ങളും ഒക്കെ ഇട്ടു സുന്ദരിയായി ഒരുങ്ങി വരുന്നത് കണ്ടതും അമി കണ്ണെടുക്കാതെ അവളെ നോക്കി. അവന്റെ നോട്ടം റിച്ചു അവന്റെ തോളിൽ തട്ടി 


" എന്താണ് അമി സ്വന്തം ഭാര്യയെ വായിനോക്കുവാണോ "


" ആഹ്.. പ്രേമിക്കുമ്പോ സമാധാനത്തോടെ നോക്കാൻ പറ്റിട്ടില്ല.. കെട്ടുമ്പോൾ അതിനേക്കാളും ടെൻഷൻ.. ഇന്നാണ് ആ ശെരിക്കൊന്ന് നോക്കുന്നത് "


" നീ അങ്ങനെ നോക്കിയപ്പോഴേക്കും അവൾ ഗർഭിണിയായി. അപ്പൊ അറിഞ്ഞോന്ന് നോക്കിയിരുന്നെങ്കിലോ.. "

റിച്ചു അമിക്കിട്ട് നല്ലൊരു താങ് തന്നെ താങ്ങി.


" മാണ്ടേ.. മാണ്ടേ.. അടുത്തത് അന്റെ ഊഴമാണ്.. ഇപ്പൊ തുടങ്ങും ബന്ധുക്കൾ... അമി വാപ്പയായി.. ഇഞ് എന്നാ അനക്ക് ന്ന്.. അപ്പൊ ഞാനും പറയും ഇക്കാക്ക ഇങ്ങനെ "


" ഹീഈഈഈ "

റിച്ചു നൈസ് ആയി ഒന്ന് ഇളിച്ചു കാട്ടി മെല്ലെ മുങ്ങി.


" ന്നാ ഇറങ്ങട്ടെ. "

എല്ലാരോടും നൗഫി യാത്ര പറഞ്ഞു.


" ഏതായാലും ആയില്ലേ.. തസ്നിയും കൂടി പോന്നോട്ടെ. കുറച്ചായില്ലേ വന്നിട്ട്.. അല്ലെ "

തന്നെ നോക്കിയുള്ള റഹീമിന്റെ ചോദ്യത്തിന് തസ്‌നി എതിർപ്പൊന്നും പറഞ്ഞില്ല.


" ന്നാ പിന്നെ ഇറങ്ങിക്കോളി.. സമയം വൈകണ്ട. "

അത് കേട്ടതും അവൾ റിച്ചുനെ ഒന്ന് പാളി നോക്കി. അവൻ അവളെ തന്നെ നോക്കി നിക്കാണ്. അവൾ നോക്കിയതും അവൻ ധൃതിയിൽ അവളുടെ അടുത്തേക്കെത്തി


" പോണ്ട "

മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു


" ഞാൻ പോകും "


" ന്താടി.  അനക്കൊരു സ്നേഹോം ഇല്ല "


" കണക്കായിപ്പോയി.. "


" ഞാൻ അങ്ങോട്ട് വരും.. "


" ഞാൻ തിരിച്ചു വരുന്ന വരെ ആ പടി ചവിട്ടിയേക്കരുത് "


" ദുഷ്ട "


" ടാറ്റാ.. ബൈ ബൈ "

അവൾ ഒരു ടാറ്റയും കൊടുത്ത് കാറിൽ ഞെളിഞ്ഞിരുന്നു പോകുന്നത് മൂക്ക് ചീറ്റിക്കൊണ്ട് റിച്ചു നോക്കി നിന്നു.


അമി നൗഫിയെ ചേർത്ത് നിർത്തി ഒരു മുത്തമൊക്കെ കൊടുത്തു ഹാപ്പി ആക്കി വിട്ടു.


വീട്ടിലെ ആളും ആരവവും ഒക്കെ കഴിഞ്ഞു വീട് ശാന്തമായി. പരിപാടിയുടെ ചിലവ് നോക്കിക്കൊണ്ടിരിക്കുന്ന അമിയുടെയും റിച്ചുൻെറയും അടുത്തായി സുമയാ വന്നിരുന്നു


" തസ്നിയെ വിടണ്ടായിരുന്നു ലെ.. ഒരു രസല്ല.. വീട് ഒന്ന് ഉഷാറായി വരായിരുന്നു "

സുമയാ പറഞ്ഞു


" അതിനെന്താ.. ഞാൻ വേണെങ്കി ഇപ്പോ വിളിച്ചോണ്ടേര ഓളെ "

റിച്ചു ചാടി നീറ്റു


" ഏതായാലും പോയി. ഇനി കുറച്ചീസം അവിടെ നിന്നോട്ടെ.. "

ചാടി എണീറ്റ റിച്ചു കാറ്റ് പോയ ബലൂൺ പോലെ സോഫയിൽ തന്നെ ഇരുന്നു.. അത് കണ്ട് അമി ചിരി അടക്കിപ്പിടിച്ചു


" ഉപ്പ എന്തിയെ "

രണ്ടാളുടെയും മുഖത്ത് അതുവരെ ഉണ്ടായിരുന്ന ചിരി എങ്ങോട്ടോ ബൈ പറഞ്ഞു പോയത് സുമയാ ശ്രദ്ധിച്ചു


" അറിയില്ല "


" ഞാൻ കുറച്ചായി ശ്രെദ്ധിക്കുന്നു.. ഉപ്പാന്റെ കാര്യം പറയുമ്പോ നിങ്ങക്ക് രണ്ടാൾക്കും എന്താണ് ഒരു മാറ്റം. "


" ഒന്നുല്ല ഉമ്മാക്ക് തോന്നുന്നത "


" അല്ല.. എന്തോ കാര്യമായി ഉണ്ട് "


"ഒന്നുല്ല ഉമ്മ. അമി നീ ഇതുകൊണ്ട് മേലേക്ക് വാ. ഇവിടെ ഇരുന്ന കണക്ക് തെറ്റും.."

അതും പറഞ്ഞു റിച്ചു ആദ്യം പോയി. പുറകെ അമിയും


" ഇവർക്കിതെന്ത് പറ്റി.. ആ.. പറയാൻ മനസ് വരുമ്പോ പറയട്ടെ.. തന്തയും കൊള്ളാം മക്കളും കൊള്ളാം "

സുമയ സ്വയം പറഞ്ഞു വീടിനു പുറത്തേക്കിറങ്ങി


****************


റഹീം തസ്നിയെയും നൗഫിയെയും സ്നേഹം കൊണ്ട് മൂടുന്നത് ആനന്ദക്കണ്ണീരോടെ സുഹറ നോക്കി നിന്നു.. അയാൾ അവർക്ക് ഭക്ഷണം വാരികൊടുക്കുന്നതും വാ തോരാതെ സംസാരിക്കുന്നതും സ്വപ്നം പോലെ തോന്നി അവർക്ക്. ഉപ്പാന്റെ സ്നേഹം നൗഫി മതി മറന്നു ആസ്വദിക്കുമ്പോഴും തസ്‌നി കൃത്രിമ ചിരി മുഖത്ത് വരുത്തി.. ഭക്ഷണം കഴിച്ചു കഴിഞ്ഞും അയാൾ അവർക്കൊപ്പം ഇരുന്നു. പത്തിരുപതു വർഷങ്ങൾ കിട്ടാതിരുന്ന സ്നേഹം ഒറ്റ രാത്രി കൊണ്ട് അയാൾ അവർക്ക് കൊടുക്കുവായിരുന്നു


" ന്നാ ഇനി മക്കൾ പോയി ഉറങ്ങിക്കോ "

കേട്ട പാതി കേക്കാത്ത പാതി തസ്‌നി ഓടി. നൗഫി അവളുടെ മുറിയിലേക്കും വിട്ടു.

ഓരോന്ന് ഓർത്തു കിടക്കവെ തസ്നിയെ തേടി റിച്ചുന്റെ കാൾ എത്തി.


തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ വിളിക്കുവാണ് പാവം. തസ്‌നി അൽപ നേരം റിങ് ചെയ്യുന്ന വരെ നിന്നു. എന്നിട്ട് കാൾ എടുത്തു ഒരു കോട്ടുവാ ഇട്ടുകോണ്ട് ഹലോ പറഞ്ഞു


" അയ്ശേരി.. നീ കൂർക്കം വലിച്ചു ഉറങ്ങുവാണല്ലേ പിശാശ്ശെ.. എന്റെ ഉറക്കം കളഞ്ഞിട്ട് "

റിച്ചു


" അയിന് നിങ്ങടെ ഉറക്കം ഞാൻ എടുത്തോണ്ട് പോന്നിട്ടൊന്നും ഇല്ല "


" ഉണ്ട്. നിന്നെ കെട്ടിപ്പിടിച്ചു കിടന്നിട്ടല്ലേ ഞാൻ ഉറങ്ങൽ "


" അതെ. അതോണ്ട് തന്നെയാ ഞാൻ ഇങ്ങോട്ട് ചാടിയത്. ആ മന്തൻ കാല് എന്റെ മേലോട്ട് വെക്കുമ്പഴേ ഞാൻ പകുതി ചാവും. ഉറക്കിൽ പെട്ടാ ഭൂലോകമിടിഞ്ഞു വീണാലും അറിയും ഇല്ല ".


" അയ്യടി.. ഞാനെയ് ഡീസന്റ് ആയിട്ടാ കിടക്കാർ. ജെസ്റ്റ് ഒന്ന് അടുത്തേക്ക് നീങ്ങി കിടക്കും.. അതിനാണ് ഇത്ര വലിയ ഡയലോഗ് "


" ആ ഡയലോഗ് പറയിക്കാനാണോ ഇപ്പൊ വിളിച്ചത് "


" പോടീ കോപ്പേ. അനക്കിത്തിരി റൊമാന്റിക് ആയിക്കൂടെ. ഒന്നുല്ലെങ്കിലും അന്റെ സ്വീറ്റ് ഹബ്ബി അല്ലേടി "


" അയ്യോടാ.. "


" എന്ത് പറഞ്ഞു നിന്റെ ഡിയർ ഫാദർ "


" ഒന്നും പറയണ്ട.. വന്നപ്പോ മുതൽ സ്നേഹിച്ചു കൊല്ല.. എനിക്കാണെങ്കിൽ വിശ്വസിക്കാനും കഴിയുന്നില്ല. "


" അതെനിക്ക് ഉച്ചക്ക് മൂപ്പർ നിന്നെ ചേർത്ത് പിടിച്ചപ്പോ ഉള്ള അന്റെ പെർഫോമൻസ് കണ്ടപ്പോ മനസിലായി "


"മ് "


" എന്താ മൂളുന്നത്. അങ്ങേർക്കിപ്പോ സ്നേഹം മാത്രേ ഉള്ളു. ഒത്തിരി മാറിപ്പോയി. ഒരാളുടെ മാറ്റം നമ്മൾ അംഗീകരിക്കണം "


" അറിയാം. പക്ഷെ ഇതുവരെ ഇല്ലാത്ത കാര്യങ്ങൾ അല്ലെ. മോള് ന്നും പറഞ്ഞു ചേർത്ത് പിടിക്കുമ്പോ ഉപ്പാന്നും പറഞ്ഞു കെട്ടിപ്പിടിക്കാൻ ഒത്തിരി പൂതി ണ്ട്. പക്ഷെ പറ്റുന്നില്ല  .. പേടിയാണോ എന്തോ.. എന്തോ ഒന്ന് എന്നെ പിടിച്ചു വെക്കാ"

റിച്ചുനോട് അതും പറഞ്ഞു തിരിഞ്ഞതും വാതുക്കൽ നിന്നിരുന്ന റഹീമിനെ അവൾ കണ്ടു. അവൾ അടുത്തേക്ക് ചെന്നതും നിറഞ്ഞ കണ്ണുകൾ തുടക്കുന്ന അയാളെ കണ്ട് അവൾക്കും സങ്കടമായി


" ഞാൻ.. എനിക്ക് "

അവൾ ഉപ്പയെ ആശ്വസിപ്പിക്കാൻ വാക്കുകൾക്കായി പരതി.അവളുടെ സൗണ്ട് കേൾക്കാഞ്ഞിട്ട് റിച്ചു ഫോണിലൂടെ ഹെലോ പറഞ്ഞോണ്ടിരിക്കുന്നുണ്ട്.


" നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല. സ്നേഹം കൊടുക്കുമ്പഴേ തിരിച്ചു കിട്ടു. ഞാൻ അത് ഇതുവരെ തന്നിട്ടില്ല. ഇപ്പൊ തരുമ്പോ എങ്ങനെ തരണമെന്ന് ഈ ഉപ്പാക്ക് അറിയുന്നും ഇല്ല.  ഉപ്പാനോട് ക്ഷമിക്കടി.. "


" ഉപ്പ "

അവളും ഒരു കരച്ചിലോടെ അയാളുടെ നെഞ്ചിലേക്ക് വീണു.. റഹീം അവളെ കെട്ടിപിടിച്ചു വാത്സല്യത്തോടെ തലോടി. നേരത്തെ തസ്‌നി പറഞ്ഞ ആ ബന്ധനം അവർക്കിടയിൽ മുറിഞ്ഞു വീണിരുന്നു. എല്ലാം ഫോണിലൂടെ കേട്ടോണ്ടിരുന്ന റിച്ചുവിനു അവിടെ നടക്കുന്നതെന്തെന്ന് ഊഹിക്കാമായിരുന്നു. ഒരുനിമിഷം അവനും കരഞ്ഞു പോയി


" ഉപ്പാന്റെ മോള് ഉറങ്ങിക്കോ. "

അയാൾ അവളെ റൂമിലാക്കി വാതിൽ ചാരി.

കുറച്ചു നേരം അവൾ അങ്ങനെ ഇരുന്നു. അപ്പഴാണ് റിച്ചു ലൈനിലുള്ള കാര്യം അവളോർത്തത്. അവൾ മെല്ലെ ഫോൺ ചെവിയോട് ചേർത്തു


" ഹെലോ.."


" മ്മ്.. ഇപ്പൊ നേരത്തെ പറഞ്ഞ ആ ലോക്ക് അങ്ങ് പോയില്ലേ.. ഇത്രേ ഉള്ളു കാര്യം "

റിച്ചു


" ഹ്മ്മ്..."


"അതുപോലെ നമ്മക്കിടയിലെ ലോക്കും നമുക്കങ് മാറ്റിയാലോ "


" തേങ്ങ. പോയി കിടന്നുറങ് മനുഷ്യ.. ഏത് നേരവും ഈ വിചാരമേ ഉള്ളു.. ഗുഡ് നയ്റ്റ് "

അത്ര നേരം മൂഡി ആയിരുന്ന അവൾ നിമിഷ നേരം കൊണ്ട് ചിരിയിലേക്ക് മാറി. അവനെ വേറൊന്നും പറയാൻ അയക്കാതെ അവൾ കട്ട്‌ ചെയ്തു..


റിച്ചു കട്ടിലിലേക്ക് മറിഞ്ഞു ഒരു തലയിണയും കെട്ടിപ്പിടിച്ചു തസ്നിയെ ഓർത്തു.. ഒരിക്കലും ഭാര്യയായി സങ്കൽപിക്കാൻ കഴിയില്ലെന്ന് വിചാരിച്ചിരുന്നവൾ ഇന്ന് തന്റെ ഖൽബ് കവർന്നത് ഓർത്തതും അവന്റെ ചുണ്ടിൽ ഒരു ചിരി പരന്നു. ഫോണിലെ ഗാലറിയിൽ അവളെറിയാതെ എടുത്ത ഫോട്ടോസിലേക്ക് കണ്ണും നട്ടവൻ കിടന്നു.


തസ്നിയുടെ കാര്യവും മറിച്ചല്ല.. അവന്റെ മുഖം ഓർത്തതും അവളിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എന്തോ അവനില്ലാതെ അവൾക്ക് ഒറ്റപ്പെട്ട പോലെ തോന്നി.. അവനെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു അവൾക്ക്.. അവൻ സെറ്റ് ആക്കി വെച്ച അവരുടെ ഒരുമിച്ചുള്ള വാൾപേപ്പർ നോക്കി അവൾ പറഞ്ഞു


" മിസ്സ്‌ യു... "

ആ ഫോട്ടോ നെഞ്ചോട് ചേർത്ത് കിടക്കുന്നതിനിടെ വാതിലിൽ ഒരു മുട്ട്.. ഇതാരാ ഈ നേരത്ത് എന്നോർത്തു വാതിൽ തുറന്നതും മുന്നിലുള്ള ആളെ കണ്ട് അവൾ ഞെട്ടി


" റിച്ചുക്കാ "



റിച്ചുനെ പെട്ടന്ന് ആ നേരത്തു കണ്ടതും അവളൊന്നു ഞെട്ടി. ശബ്ദം ഉണ്ടാക്കാൻ തുടങ്ങിയതും അവൻ അവളുടെ വായ പൊത്തി റൂമിനുള്ളിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു. തസ്നിയെ ചുമരിനോട് ചേർത്തു നിർത്തി അവൻ കൈ വിട്ടു 


" ഇതെങ്ങനെ ഇവിടെ എത്തി.. അതും ഈ പാതിരാക്ക്.. "

കൈ എടുത്ത പാടെ അവൾ ചോദിച്ചു


" പടി ചവിട്ടരുതെന്നല്ലേ പറഞ്ഞത്.. മതിൽ ചാടരുതെന്നും ടെറസ് വഴി വലിഞ്ഞു കേറരുതെന്നും പറഞ്ഞില്ലല്ലോ.. സൊ അതിലെ ഇങ്ങു പോന്നു "


" എന്തിന് "


" നിന്നെ കാണാൻ. അല്ലാതെന്തിന് "


" ഇത്ര വല്യേ അത്യാവിശ്യാണല്ലോ.. മിണ്ടാണ്ട് കിടന്നുറങ്ങിയ പോരായിരുന്നോ "


" നീ എന്ത് സാധനാടി.. ഇത്രേം കഷ്ടപ്പെട്ട് നിന്നെ കാണാന് വന്നിട്ട്.. ഇത്രേം സ്നേഹനിധി ആയ ഭർത്താവിനെ വേറെ എവിടെ കിട്ടും. "


" ഓഹോ.. അപ്പൊ ഇതാണല്ലേ ട്രൂ ലബ് "

അവൾ കളിയാക്കി കൊണ്ട് പറഞ്ഞു അവനെ മാറ്റി മുന്പോട്ട് നടന്നതും അവനവളുടെ കൈയിൽ പിടിച്ചു വലിച്ചു അവിടെ തന്നെ നിർത്തി


" ഇവിടെ നില്ലെന്റെ പെണ്ണെ.. ഇയ്യ് ഒരു ജിന്നാടി.. എത്ര പെട്ടെന്ന നീ എന്നെ മയക്കി കളഞ്ഞത് "


" ആഹാ.. സാഹിത്യവും ഉണ്ടോ. സത്യം പറ.. വല്ല കഞ്ചാവും വലിച്ചു കേറ്റിയോ "

അവൾ ഊരക്ക് കൈ കുത്തി അവനെ നോക്കി


" ഹ്മ്മ്. ചെറുതൊരണ്ണം.. ഉച്ചക്ക്.. മുഴുവൻ ആക്കാൻ പറ്റിയില്ല.. പക്ഷെ അതിന്റെ ഹാങ്ങ്‌ ഓവറിലാണ് "

അവൻ ചുണ്ടിൽ തൊട്ട് അവളോട് പറഞ്ഞു.. അവൻ ഉദ്ദേശിച്ചത് എന്താണെന്ന് പെട്ടന്ന് തന്നെ അവൾക്ക് കത്തി.


" ഉവ്വ "


" മുഴുവൻ ആക്കി തരാമോ "


" ഇങ്ങനെ നാണമില്ലാത്ത ജന്തു.. മര്യാദക്ക് വന്ന വഴിയേ പൊക്കോ.. ഇല്ലെങ്കി ഞാൻ ഇപ്പൊ ഒച്ചവെക്കും.. "


" വെക്കുമോ.. ന്നാ വെക്ക്.. ഓർമ്മയുണ്ടോ അന്ന് ഒച്ചവെക്കാൻ നോക്കിയത് "

അതും പറഞ്ഞു അവൻ അവളോട് ഒന്ന് കൂടി ചേർന്ന് നിന്നു..


റിച്ചു അരികിലേക്ക് അണയുന്ന നേരം എന്താണെന്നറിയില്ല അവളുടെ കയും കാലും ഐസ് പോലെ തണുക്കും.. ദാ ഇപ്പഴും ഉള്ളം കൈ തണുത്തിട്ടുണ്ട്.. അവൻ അവളുടെ മുഖത്തോട് ചേർന്നു ഒരു കൈകൊണ്ട് അവളുടെ കഴുത്തിൽ പിടിക്കാൻ നിന്നതും അവൾ വഴുതി മാറി..

പക്ഷെ റിച്ചു ഉണ്ടോ വിടുന്നു. സ്പോട്ടിൽ പിടുത്തം കൈയിൽ വീണു. അവളെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടു. രണ്ടു കൈകൾ കൊണ്ടും അവളുടെ അരയിൽ ഒരു ലോക്കിട്ടു


" എങ്ങോട്ടാ ഈ ഓടുന്നെ.. "


" വിട് റിച്ചുക്ക.. പ്ലീസ് "

അവൾ മുഖത്ത് നോക്കാതെ പറഞ്ഞു


" ഇയ്യെന്ത് ഭാര്യയാടി. അണ്റൊമാന്റിക് മൂരാച്ചി.. അന്ന് ഞാൻ അങ്ങനെ ഒക്കെ ചെയ്തതിൽ ഉള്ള ദേഷ്യമാണോ "

അവൻ വെറുതെ അവളുടെ ഉള്ളറിയാൻ വേണ്ടി ചോദിച്ചു.


" ഞാൻ അതൊക്കെ എപ്പഴേ മറന്നു റിച്ചുക്ക.. അങ്ങനെ ഒരു ദേഷ്യം ഉണ്ടായിരുന്നേൽ നീയിപ്പോ ഇവിടെ ഇങ്ങനെ നിക്കുമോ "


" വെറുതെ ചോദിച്ചതാ പെണ്ണെ.. സീരിയസ് ആയോ.. പിന്നെന്തിനാ എന്നെ കാണുമ്പോ ഇങ്ങനെ മാറുന്നത്.. "

തന്റെ മുഖം അവളുടെ ചെവിയോരം ഉരസിക്കൊണ്ട് അവൻ ചോദിച്ചു. അവന്റെ ചുടുനിശ്വാസത്തിൽ അവൾ നിന്ന് ഉരുകി.. മറുപടി പറയാൻ അവൾക്ക് നാവ് പൊങ്ങിയില്ല. അരയിലുള്ള പിടുത്തം റിച്ചു കൂടുതൽ മുറുക്കി. അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു


" റിച്ചുക്ക. പ്ലീസ്.. വിട്. എന്താ ചെയ്യുന്നേ "

അവൾ മെല്ലെ പറഞ്ഞു


" അറിയില്ല.. നിന്നെ ചേർത്ത് പിടിച്ചു ഇങ്ങനെ നിക്കുമ്പോ ഈ ലോകം കീഴടക്കിയ സന്തോഷം ആണെനിക്ക്.. ഈ രാവ് പുലരല്ലേ എന്ന് ആഗ്രഹിച്ചു പോക "

തസ്നിയുടെ മൂക്കിൽ അവൻ മൂക്ക് മുട്ടിച്ചു കൊണ്ട് പറഞ്ഞു. അവൾക്ക് അവന്റെ കണ്ണിലേക്കു നോക്കാൻ കഴിയുമായിരുന്നില്ല. അധരങ്ങൾ തമ്മിൽ കോർക്കാൻ വെമ്പുന്നത് അവളറിഞ്ഞതും പെട്ടന്ന് തിരിഞ്ഞു നിന്നു..


" വിട്.. റിച്ചുക്ക.. "

കൈകൾ വിടുവിക്കാൻ ശ്രേമിക്കവേ അവൾ പറഞ്ഞു


" നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ലല്ലോ.. പിന്നെന്താ "

അവൻ അവളുടെ പിൻകഴുത്തിൽ ചുണ്ടുകൾ ചേർത്തു.. അവൾ പുളഞ്ഞുപോയി. ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളെ കൂട്ടി കട്ടിലിലേക്ക് മറിഞ്ഞു. അവളുടെ ഹൃദയമിടിപ്പ് കൂടി. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. കൈകാലുകൾ തളരുന്ന പോലെ. വേണ്ട എന്ന് പറയാൻ പോലും ശക്തി ഇല്ലാത്ത പോലെ


അവൻ തന്റെ ചുണ്ടുകളെ ലക്ഷ്യം വെച്ച് വരുന്നത് അവൾ അറിഞ്ഞു. ഒരു നിമിഷം അവൾ കണ്ണുകൾ ഇറുകേ ചിമ്മി.. അവന്റെ നിശ്വാസം മുഖത്ത് തട്ടിയതും അവൾ ശ്വാസം അടക്കിപ്പിടിച്ചു. പക്ഷെ അവന്റെ ചുണ്ടുകൾ മുദ്രണം ചാർത്തിയത് അവളുടെ നെറ്റിയില്ലായിരുന്നു. അവൾ തെല്ലൊരാശ്വാസത്തിൽ കണ്ണുകൾ പതിയെ തുറന്നു..


" നിന്റെ സമ്മതമില്ലാതെ നിന്നെ ഞാൻ സ്വന്തമാക്കുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ.. ഒരിക്കലും ഇല്ല.. എനിക്കറിയാം.. ഈ മനസിൽ ഇപ്പൊ മുഴുവൻ ഞാൻ ആണെന്ന്.. അത് നീ തിരിച്ചറിയുന്ന നിമിഷം, നിന്റെ പൂർണ സമ്മതത്തിൽ മാത്രം മതി എനിക്ക് നിന്റെ പ്രണയം പൂർണമായി. അത് വരെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാലോ.. "

അവസാനം പറഞ്ഞത് കളിയായിട്ടാണെങ്കിലും തസ്നിക്ക് കണ്ണുകൾ നിറഞ്ഞിരുന്നു. മറുപടി ആയി അവൾ കണ്ണീർ ചാലിച്ച പുഞ്ചിരിയോടെ അവനെ ഇറുകേ പുണർന്നു.


പ്രിയതമന്റെ നെഞ്ചിലെ ചൂടിൽ ഇടക്കെപ്പഴോ അവളും മയങ്ങി.


*****************


ആബി രാവിലെ തന്നെ പല്ലെപ്പും കുളിയും ഒക്കെ കഴിഞ്ഞു റെഡി ആയി. ഇന്ന് നിക്കാഹിന്നുള്ള ഷോപ്പിങ്ങിനു പോകാണ്. അത്യാവിഷ്യം ബന്ധു ജനങ്ങളെ ഒക്കെ കൂട്ടിയാണ് പോക്ക് എന്നൊന്നും കരുതണ്ട. അവനും ഉമ്മയും സിതാരയും. പിന്നെ അവന്റെ ഫ്രണ്ട്സ് ഉണ്ട്.. മെയിൻ കഥാപാത്രത്തെ വിളിക്കാൻ പോണേ ഉള്ളു. അത് മറ്റാരുമല്ല.. മ്മടെ ലിയയാണ്


"  ഞാൻ അവളെ കൊണ്ട് വന്നോളാം.. ഇങ്ങള് വിട്ടോ.. "

ഉമ്മാനോട് പറഞ്ഞു അവൻ നേരെ ലിയയെ വിളിക്കാൻ ചെന്നു. അവൻ ചെല്ലുമ്പോ അവൾ മുറിയിൽ തന്നെ ചടഞ്ഞു കൂടി ഇരിപ്പാണ്


" ആഹാ. ഇയ്യ് റെഡി ആയിട്ടില്ലേ..  ഞാൻ ഇന്നലെ പറഞ്ഞതല്ലേ.. "

അവൻ ചോദിച്ചു


" ഞാൻ ഇല്ല ആബിക്ക. നിങ്ങൾ ആരാന്ന് വെച്ച പോയി എടുത്ത മതി.. പ്ലീസ് എന്നെ വിട്ടേക്ക് "

അവൾ കെഞ്ചി


" അതൊന്നും പറ്റില്ല. അനക്ക് നല്ല സെലെക്ഷൻ സെൻസ് ഉണ്ട് "


" പ്ലീസ്. നിന്റെ കല്യാണം അല്ലെ. എന്റെ അല്ലല്ലോ. നിന്റെ ഇഷ്ടത്തിന് നീ ഏതാണ് ന്ന് വെച്ച എടുത്തോ.. "

അവൾ ഒഴിഞ്ഞു മാറി


" ഒന്നും പറഞ്ഞു ഒഴിയണ്ട.  നീ പോയി റെഡി ആയി വാ. വേഗം.. അവരെ ഒക്കെ ഷോപ്പിൽ നിർത്തീട്ട വന്നത്. വേഗം വാ.. ഞാൻ താഴെ കാണും "

അവൾക്ക് വേറെന്തെങ്കിലും പറയാൻ ഗ്യാപ് കൊടുക്കാതെ അവൻ ഇറങ്ങി. ഏറെ നേരത്തിനു ശേഷം വേറെ നിവർത്തി ഇല്ലാതെ അവളും ഇറങ്ങി ചെന്നു. പിന്നെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല  . അവളെ കൊണ്ട് നേരെ ഷോപ്പിലോട്ട്.


അവിടെ മുന്നിൽ തന്നെ ചിരിച്ചോണ്ട് നിക്കുന്ന സിതാരയെ കണ്ടതും ലിയയുടെ മുഖം വാടി. അവൾ ആബിയെ നോക്കി. അവൻ ആദ്യം തന്നെ ചെന്നു സിതാരയെ ചേർത്ത് പിടിച്ചു. അത് കണ്ട് ലിയയുടെ ഉള്ളം വിങ്ങി.


" വാടി "

അവളെ വിളിച്ചു അവൻ അകത്തേക്ക് ചെന്നു. ഓരോ ഡ്രെസ്സും എടുത്തിട്ട് ഇതെങ്ങനെ ഉണ്ട്,സിതാരക്ക് മാച്ച് ആണോ എന്നൊക്കെ ചോദിച്ചു ആ പെണ്ണിനെ വട്ട് പിടിപ്പിച്ചു. ലാസ്റ്റ് ഒരു ഡ്രസ്സ്‌ ലിയ സെലക്ട്‌ ചെയ്തു. അത് അവൻ ബില്ലാക്കാനും കൊടുത്തു. ലിയക്കടക്കം എല്ലാർക്കും ഡ്രെസ് എടുത്തോണ്ടാണ് അവര് ഷോപിന്ന് ഇറങ്ങിയത്.


അത് കഴിഞ്ഞ വേഗം വീട്ടിലോട്ട് പോകാം എന്ന് ആശ്വസിച്ചിരുന്ന ലിയക്ക് തെറ്റി. ആബിക്ക് അവളെ വിടാൻ ഭാവമില്ലായിരുന്നു. നേരെ വിട്ടു റെസ്റ്റോറന്റിലേക്ക്. ഇല്ലെന്ന് ലിയ വാശി പിടിച്ചെങ്കിലും ആബി പിടിച്ച പിടിയാലേ കൊണ്ടുപോയി. തന്നെ അടുത്തിരുത്തി സിതാരയോട് കൊഞ്ചുന്ന ആബിയെ ലിയ വേദനയോടെ നോക്കി.


എല്ലാം അവളോട് തുറന്നു പറയാൻ ആബിയുടെ ഉമ്മാക്ക് തോന്നി എങ്കിലും മകന്റെ ഉദ്ദേശശുദ്ധി കണക്കിലെടുത്തു എല്ലാം കണ്ടില്ലെന്ന് നടിച്ചു ഇരുന്നു..


" ഇനി എന്താ അടുത്ത പരിപാടി "

സച്ചു


" ഇനിയെന്താ മഹർ സെലക്ട്‌ ചെയ്യണ്ടേ "

ആബി


" എങ്കി നിങ്ങൾ അത് നോക്കിക്കോ. ഞാൻ വീട്ടിലോട്ട് പോട്ടെ.. ഇപ്പൊ തന്നെ സമയം ഒരുപാട് ആയി "

ആബിക്ക് മുന്നിൽ പിടിച്ചു നിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ പറഞ്ഞു


" ഹേയ്.. ഇതും കൂടി കയിഞ്ഞ അന്നേ ഫ്രീ ആക്കാ. "

വാശി പിടിച്ചിട്ട് കാര്യമില്ലെന്ന് ലിയക്ക് തന്നെ തോന്നിക്കാണും. അത് കേട്ടതും അവൾ മുന്നിൽ നടന്നു.


ഡിസൈൻസ് അവളുടെ മുന്നിലേക്ക് നിരത്തി. സിതാര കൂടെ ഇരുന്നു.


" ആബിക്ക പ്ലീസ്.  എന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലരുത്.. നിന്നെ സ്നേഹിച്ചെന്ന തെറ്റ് മാത്രേ ചെയ്തിട്ടുള്ളു. അതിന് ഇങ്ങനെ ഒരു ശിക്ഷ.. പ്ലീസ്.. എനിക്ക് പറ്റുന്നില്ല. സഹിക്കാവുന്നതിലും അപ്പുറമാണ്. എനിക്കറിയാം.. ഇനി ഒരിക്കലും എന്റേതാകില്ലെന്ന്.. മറക്കാൻ ഉള്ള ശ്രമത്തിലാണ്. പക്ഷെ മുന്നിൽ ഇങ്ങനെ വന്നു നിന്ന അതെനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.. എന്നെ വിട്ടേക്ക്. ഇനിയും ഇതിലേക്ക് എന്നെ വലിച്ചിടരുത് "


ഓരോ ഡിസൈനും കാണിച്ചു അഭിപ്രായം ചോദിക്കുന്ന ആബിയെ നോക്കി കണ്ണ് നിറച്ചു പറഞ്ഞു ലിയ ജെവല്ലറിയിൽ നിന്നും ഇറങ്ങി ഓടി. സത്യം പറഞ്ഞ ആബി അവളുടെ കൂടെ ഉള്ള ഈ നിമിഷം ഒക്കെ എൻജോയ് ചെയ്യുവായിരുന്നു.. ഇച്ചിരി സങ്കടത്തിനു ഒടുവിൽ ഒരുപാട് സന്തോഷം കൊടുക്കാൻ കഴിയുമെന്ന് അവനുറപ്പുണ്ടായിരുന്നു..


****************


തസ്‌നി ഉറക്കച്ചടവോടെ എണീറ്റു ഫോണിലേക്കൊന്ന് നോക്കി.


" പത്തുമണി.. ഹ്ഹ.  റിച്ചുക്ക "

അവൾ തന്റെ അരികിലേക്കൊന്ന് നോക്കി . അവിടം ശൂന്യമായിരുന്നു.


" ഇതെപ്പോ പോയി. "

അവൾ അതും ആലോചിച്ചു എണീറ്റ് പോയി പല്ല് തേച്ചു താഴേക്ക് ചെന്നു


" എന്ത് ഉറക്കമാ തസ്‌നി ഇത്‌.. വിളിച്ച പോലും നീക്കുന്നില്ല. ഇന്നലെ അനക്കെന്താ വല്ല കക്കാൻ പോക്കും ഉണ്ടായിരുന്നോ "

എണീറ്റു വന്ന തസ്നിയെ കണ്ട് സുഹറ ചോദിച്ചു


" ഇന്നലെ ഉറങ്ങിയപ്പോ വൈകിപ്പോയി. "


" ഓൾക്ക് നല്ലൊരു സ്ട്രോങ്ങ്‌ ടീ കൊടുക്കുമ്മ. നല്ല ക്ഷീണം കാണും. കൊറേ ഉറങ്ങിയതല്ലേ "

നൗഫിയുടെ മുന വെച്ചുള്ള സംസാരം കേട്ട് തസ്‌നി ഇടം കണ്ണിട്ട് അവളെ ഒന്ന് നോക്കി.


"ഹ്മ്മ്. ദാ കുടിക്ക് "

സുഹറ അവൾക്കൊരു ചായ ഇട്ട് കൊടുത്തു വീടിനു പുറത്തേക്ക് ഇറങ്ങി


" ഇന്നലെ കള്ളൻ കേറിയ വിവരം ഒന്നും ഞാൻ ഇവിടെ ആരോടും പറഞ്ഞിട്ടില്ല. "

നൗഫി ആരോടെന്നില്ലാതെ പറഞ്ഞു. അത് കേട്ട് കുടിച്ചോണ്ടിരുന്ന ചായ തസ്നിയുടെ മണ്ടയിൽ കയറി.


" ഇജ്ജെന്താ ഒരു മുന വെച്ച വർത്താനം "

തസ്‌നി


"ഒന്നുല്ലേ.. അല്ല. കെട്ടിയോൻക് ചായ കൊടുക്കുന്നില്ലേ "


" ഹ്ഹ ഹ്ഹ.. അത് നീയെങ്ങനെ അറിഞ്ഞു."

തസ്‌നി പാതി ഇളിഞ്ഞ ചിരിയോടെ ചോദിച്ചു


" കണ്ണടച്ചു പാൽ കുടിച്ച ആരും അറിയില്ലെന്ന് കരുതിയോ.. കള്ളി.. ഞാൻ വെള്ളം കുടിക്കാൻ നീച്ചതാ. അപ്പഴാ നിന്റെ റൂമിന്റെ ഡോർ തുറക്കുന്നത് കേട്ടത്. നോക്കിയപ്പോ അല്ലെ ഹീറോയിനെ കാണാൻ പാതിരാക്ക് വലിഞ്ഞു കേറി വന്ന ഹീറോയെ കണ്ടത്.. "


" ഈഈഈ.. ആരോടും പറയല്ലേ "

അവൾ ചായ കപ്പുമായി എണീറ്റ് പോയി.


" അതേയ്.. എപ്പഴും പൂച്ച രക്ഷപ്പെടുല ട്ടൊ "

നൗഫി അടുക്കളയിൽ നിന്നും വിളിച്ചു കൂവി. തസ്‌നി തലയാട്ടി നടന്നു പോയി


***************


നേരം പത്തു കഴിഞ്ഞിട്ടും എണീക്കാത്ത റിച്ചുനെ തിരക്കി അമി റൂമിലോട്ട് ചെന്നു. മൂടിപ്പുതച്ചു കിടന്നു സുഖായിട്ട് ഉറങ്ങാണ് ചങ്ങായി.. ഇന്നലെ ഭാര്യയെ കാണാൻ ചെന്നത് നൗഫി പറഞ്ഞറിഞ്ഞ അമി അടക്കിപ്പിടിച്ച ചിരിയോടെ അവനെ ഒന്ന് നോക്കി. അന്നേരം അവനൊരു കുസൃതി തോന്നി.


അവൻ മെല്ലെ പുതപ്പ് നീക്കി റിച്ചുന്റെ മുഖത്ത് കൂടി വിരൽ ഓടിച്ചു. റിച്ചു ഒന്ന് കൂടി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു. അപ്പൊ അമി അവനെ ഒന്ന് കെട്ടിപ്പിടിച്ചു. അപ്പൊ ഉണ്ട് റിച്ചു കിടന്നു ചിരിക്കുന്നു. അപ്പോഴും ആൾ നല്ല ഉറക്കത്തിലാണ്.


അമി അവന്റെ കഴുത്തിലേക്ക് ഊതി. പെട്ടെന്ന് റിച്ചു അമിയെ വലിച്ചു മേലേക്ക് ഇട്ടു


" ന്താടി പെണ്ണെ "

കണ്ണ് തുറക്കാതെ അമിയെ കെട്ടിപിടിച്ചു റിച്ചു ചോദിച്ചു


" പെണ്ണല്ല ചെക്കന"

റിച്ചുന്റെ നെഞ്ചിൽ കളം വരച്ചു അമി പറഞ്ഞു. ആ സൗണ്ട് കേട്ടതും റിച്ചു കൊട്ടിപിടഞ്ഞെണീറ്റു.


" അയ്യേ നീയായിരുന്നോ. "

അവൻ അമിയെ തട്ടി മാറ്റി.


" ആഹ്. പിന്നെ ഇക്കാക്ക എന്താ വിചാരിച്ചേ തസ്‌നി ആണെന്നോ. മ്മ്.. മ്മ്മ്.. സ്വപ്നം കണ്ടു കിടക്കുവായിരുന്നല്ലേ.. "

അമി കട്ടിലിൽ മലർന്നു കിടന്നു.


" നീയൊന്ന് പോയെ അമി. മനുഷ്യന് രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല "


" അത് പിന്നെ അങ്ങനെ ആയിരിക്കുമല്ലോ.. ഉറങ്ങാൻ സമയം കിട്ടിക്കാണില്ല. ബിസി ആയിരുന്നില്ലേ "


" ന്ത്‌ ബിസി "


" കൊച്ചുകള്ളാ.. ഇന്നലെ ആദ്യരാത്രി നടത്താൻ പോയത് ഞാൻ അറിഞ്ഞു. എന്നിട്ടിപ്പോ നിന്ന് പാവം കളിക്കുന്നു.. പൊന്നുമോനെ നീ ഇന്നലെ ചെന്നത് നൗഫി കണ്ടു.. എന്നാലും എന്റെ കർത്താവെ.. പ്രേമം മൂത്ത ഇങ്ങനെ ഒക്കെ ആവുമോ "

അമി അവനെ ആക്കി ചിരിച്ചു


" പ്രേമം മൂത്ത എങ്ങനെ ആവുമെന്ന് ഞാൻ പറഞ്ഞു തരണോ.. മ്മ് "

റിച്ചു അവനെ നോക്കി അമർത്തി ഒന്ന് മൂളി


" വേണ്ടായേ.. ഗർഭം അല്ലെ. പറഞ്ഞതൊക്കെ തിരിച്ചെടുത്തിരിക്കുണു. "

അമി കൈകൂപ്പി


" അതായിരിക്കും നല്ലത്. പുന്നാര മോൻ പോയെ.. ഇക്കാക്ക ഇത്തിരി കൂടെ കിടക്കട്ടെ"

റിച്ചു വീണ്ടും തലയണ കെട്ടിപിടിച്ചു കിടന്നു

അമി ഓകെ എന്നും പറഞ്ഞു എണീറ്റു


" അപ്പൊ ഞാൻ മിണ്ടാതെ കിടന്നിരുന്നേൽ തസ്നിക്ക് കിട്ടേണ്ടിയിരുന്ന കിസ്സ് എനിക്ക് കിട്ടിയെനെ അല്ലെ "

പോവാൻ നിന്ന അമി അതും പറഞ്ഞു റിച്ചുനെ ചൊറിഞ്ഞു


" ഈ കുരിപ്പ് "

പറയുന്നതിനൊപ്പം റിച്ചു തലയണ വെച്ച് അമിയെ ഒരേറു കൊടുത്തു. പക്ഷെ ഏറു കൊള്ളും മുന്നേ അമി ഡോർ അടച്ചു രക്ഷപ്പെട്ടിരുന്നു


ഇന്ന് ആബിയുടെ നിക്കാഹ് ആണ്. റിച്ചു സുബ്ഹിക്ക് തന്നെ റെഡി ആയി താഴേക്ക് ഇറങ്ങി.


" നീ ഏതെങ്ങോട്ടാ അതിരാവിലെ. "

ഉപ്പാന്റെ അധികാരത്തോടെ ഉള്ള ചോദ്യം കേട്ട് റിച്ചു അയാളെ ഒന്ന് നോക്കി


" ഒരു കല്യാണം ഉണ്ട്. ബാംഗ്ലൂർ.. "

അവൻ മുഖം നോക്കാതെ മറുപടി പറഞ്ഞു


" ഉമ്മ ഞാൻ ഇറങ്ങാണ്. "

അവൻ ഉമ്മയോടായി പറഞ്ഞു


" രണ്ടാളും സൂക്ഷിച്ചു പോണേ ട്ടൊ.. ഇന്ക് നല്ല പേടിണ്ട്. വേഗം തിരിച്ചു വരില്ലേ. പിന്നെ എത്തിയ ഉടനെ വിളിക്കണം "


" ഉമ്മ പേടിക്കണ്ട. ഇനി അപകടങ്ങൾ ഒന്നും ഉണ്ടാവില്ല "

പറഞ്ഞത് സുമയാനോടായിരുന്നെങ്കിലും നോട്ടം ഉപ്പാന്റെ മുഖത്തേക്കായിരുന്നു.


" ന്നാ ശെരി. അവൾ അവിടെ കാത്തു നിൽപ്പുണ്ട് "


" തിരിച്ചു വരുമ്പോ അവളെ കൂട്ടി വാ ട്ടോ "


" ആഹ്. ശെരി ന്നാ "

ഉമ്മാനോട് മാത്രം യാത്ര പറഞ്ഞു അവൻ ഇറങ്ങി


" നമ്മടെ മക്കൾക്ക് എന്താ പറ്റിയെ. ഞാൻ അറിയാത്ത എന്തെങ്കിലും പ്രശ്നം ഉണ്ടോ നിങ്ങൾ മൂന്നാളും തമ്മിൽ. "

സുമയന്റെ ചോദ്യം കേട്ട് സിദ്ധിക്ക് ഒന്ന് പതറി


"എ.. എന്ത് പ്രശ്നം. ഒരു പ്രശ്നവും ഇല്ല "


" പിന്നെന്താ ഇപ്പൊ നിങ്ങടെ മക്കൾ നിങ്ങളോട് മിണ്ടാത്തത് "


" അത്. പ്പോ. അവരിപ്പോ വല്യേ വാല്യക്കാരായില്ലേ അതായിരിക്കും... "

സിദ്ധിക്ക് ഇടം കണ്ണിട്ട് ഭാര്യയെ നോക്കി.


" ഇയ്യ് ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിക്കാതെ പോയി ഒരു ചായ എടുത്ത "

സിദ്ധിക്ക് വിഷയം മാറ്റാൻ സുമയാനെ അടുക്കളയിലേക്ക് വിട്ടു. എല്ലാ സത്യങ്ങളും അറിഞ്ഞ അവരയാളെ തള്ളിപ്പറയും എന്നയാൾക്ക് ഭയം ഉണ്ടായിരുന്നു.


*************


റിച്ചു തസ്നിയുടെ വീട്ടിലെത്തുമ്പോ മുന്നിൽ തന്നെ മുഖം വീർപ്പിച്ചു നിക്കുന്ന പ്രിയപ്പെട്ട പത്നിയെ കണ്ടു. ലേറ്റ് ആയതിനുള്ള ദേഷ്യം ആണ് എന്നറിയാവുന്നത് കൊണ്ട് അവൻ നല്ലൊരു പുഞ്ചിരി നൽകി


" സോറി. കൊഞ്ചം ലേറ്റ് ആയി. വേഗം വാ.. ഇനിയും വൈകിയ കല്യാണം കൂടാൻ പറ്റില്ല "

ഉമ്മനോടും ഉപ്പാനോടും പറഞ്ഞു റിച്ചുനോട് മിണ്ടാതെ അവൾ ബൈക്കിൽ കയറി.


" ഡി.. നീ പുറകിൽ തന്നെ ഉണ്ടോ.. അതോ കൊഴിഞ്ഞു പോയോ. ഒച്ചയൊന്നും കേൾക്കുന്നില്ല "

ഏറെ ദൂരം പിന്നിട്ടിട്ടും അവളുടെ സൗണ്ട് കേക്കാഞ്ഞിട്ട് അവൻ കണ്ണാടിയിലൂടെ നോക്കി


" ഞാൻ എങ്ങും പോയില്ല. ഇവിടെ തന്നെ ഉണ്ട്.. എന്തെ തള്ളിയിടാൻ പ്ലാൻ ഉണ്ടോ "


"ഉഫ്.. എന്തൊരു ജാടയാടി.. ഇറങ്ങാൻ നിക്കുമ്പഴാ നിന്റെ അമ്മോസന്റെ ചോദ്യോത്തരവേള.. അത് കഴിഞിട്ടിറങ്ങണ്ടേ"


"ഹ്മ്മ്.."


" അന്നേ ആബി വിളിച്ചോ.. "


" ഇല്ല "


" ഇന്ക് വിളിച്ചായിരുന്നു.. കൊറേ ചീത്ത പറഞ്ഞിട്ടുണ്ട്. ഇന്നലെ ചെല്ലാത്തതിന്.. നീ എണീറ്റ് നടക്കാൻ തുടങ്ങിയതൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഒരു സർപ്രൈസ് ആയിക്കോട്ടെ.. അല്ലെ "


"മ്മ്.."


"ഇയെന്താ കൂമൻ ആണോ. എല്ലാത്തിനും ഇങ്ങനെ ഇരുന്നു മൂളുന്നു. എന്റെ പൊന്നെ സോറി..ഒന്ന് മിണ്ടടോ. ഇല്ലെങ്കി ഒരു വൈബ് ഇല്ല. അതോ മിണ്ടിക്കാൻ ഞാനിനി എന്തെങ്കിലും തരണോ "


" അയ്യടാ. അടങ്ങി ഇരുന്ന് ചെയ്തോണ്ടിരിക്കുന്നത് അങ്ങ് ചെയ്തമതി""


" ഔ.  ഒന്ന് ചിരിച്ചല്ലോ. അത് മതി. അല്ല പെണ്ണെ.. ഗിഫ്റ്റ് ഒന്നും വാങ്ങണ്ടേ "


" ഗിഫ്റ്റ് ഒക്കെ ഞാൻ വാങ്ങീട്ടുണ്ട്. പോരെ..നീ നേരെ നോക്കി ഡ്രൈവിയ്യെന്റെ റിച്ചുക്ക "


" ഔ.. അതിക്ക് സുഖിച്ചു.. ഐ ലബ് യൂ "

റിച്ചു അവളുടെ കൈയിൽ ഒരു കൈ കോർത്തിരുന്നു ഡ്രൈവിംഗിൽ  കോൺസെൻട്രേറ്റ് ചെയ്തു. തഴുകി തലോടി മറയുന്ന കാറ്റിന്റെ ഇളം തണുപ്പിൽ തസ്‌നി  റിച്ചുന്റെ തോളിലേക്ക് തല വെച്ച് അവനെ ഇറുകേ പുണർന്നു


**************


ആബിയുടെ വീട്ടിൽ എല്ലാവരും നിക്കാഹിന്റെ സന്തോഷത്തിലാണ്. ഒരു മുഖമൊഴിച്.. അവൾ മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു ഉള്ളിൽ പൊട്ടിക്കരയുകയാണ്.. ആബി വാങ്ങി കൊടുത്ത ലഹങ്കയിട്ട് ലിയ അണിഞ്ഞൊരുങ്ങി.


" എന്നാലും എന്റെ ലിയു. നീ എത്ര പെട്ടെന്ന മാറിയേ.. ഞാൻ വല്ലോം ആയിരുന്നെ ഇപ്പൊ കരഞ്ഞു കരഞ്ഞു തീർന്നുകാണും "

ആരോ പറഞ്ഞ കമെന്റ് കേട്ട് അവളൊന്നു ചിരിച്ചു


" ഓ പിന്നെ. എന്താ ഇപ്പമിത്ര കരയാൻ. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടെന്ന് അങ്ങ് കരുതിയ മതി. അത്രേ ഉള്ളു. അല്ലെ ലിയു "


" ഹല്ല പിന്നെ. ഇയ്യ് കേട്ടിട്ടില്ലേ നിച്ചു.  ഈ സമയവും കടന്നു പോകും. കരഞ്ഞത് മാത്രം ബാക്കി ആവും.. എന്തിനാ വെറുതെ ഒരു ബിരിയാണി കളയുന്നെ.. "

അവൾ അവരെ നോക്കി കണ്ണിറുക്കി.


ലിയ ആ വീട് മൊത്തം ഓടിനടന്നു. വന്നവരെ സ്വീകരിച്ചിരുത്താനും അവരെ സത്കരിക്കാനും അവളായിരുന്നു മുന്നിൽ. നിക്കാഹ് അടുത്തുള്ള ഓഡിറ്റോറിയത്തിലാണ്. എല്ലാവരും അങ്ങോട്ട് ഇറങ്ങാനുള്ള പുറപ്പാടിലാണ്. ലിയയുടെ പെരുമാറ്റം ദൂരെ നിന്നും ആബി വാച്ച് ചെയ്യുന്നത് അവളറിഞ്ഞിരുന്നില്ല.


" ന്നാ നേരം കളയണ്ട .. ചെക്കനോട് റെഡി ആവാൻ പറയി. ഇറങ്ങാം "

മൂത്തകാരണവൻ പറഞ്ഞു.

അത് കേട്ട് ലിയ ഒന്ന് സ്റ്റക്കായി. മുഖത്തെ ചിരിക്ക് ചെറിയൊരു മങ്ങലേറ്റു. കണ്ണുകൾ നിറയുന്നുണ്ടെന്ന് തോന്നിയതും അവൾ മുകളിലേക്ക് ഓടി.


ഓട്ടത്തിനിടയിൽ ലഹങ്കയുടെ ദുപ്പട്ടയിൽ തട്ടി മുന്നോട്ട് വീഴാൻ നിന്നതും അവളെ ആരോ വന്ന് പിടിച്ചു. അവൾ അയാളെ നോക്കി


" ആബിക്ക "


" എന്താണ് പെണ്ണെ. നോക്കി ഒക്കെ നടക്കണ്ടേ.. "


" ഞാൻ കണ്ടില്ല. സോറി.. ആബിക്ക. നീയിന്നു നല്ല മൊഞ്ചായിട്ടുണ്ട് "

അവൾ അവനെ കണ്ണെടുക്കാതെ നോക്കി


" അത് പിന്നെ ആവണ്ടിരിക്കുമോ. എന്റെ കല്യാണത്തിന് ഒരുങ്ങിയില്ലേ പിന്നെ എപ്പഴാ ഒരുങ്ങ"


" ശെരിയാ.. ഒരുങ്ങണം "


" ഹ്മ്മ്. നീ മാറിക്കെ.. ലേറ്റ് ആവും "


" ഓഹ് സോറി "

അവൾ അല്പം മാറി നിന്നു. ആബി അവളെ നോക്കി ചിരിച്ചു മുന്നോട്ട് നടന്നു.


" ആബിക്ക ഒരു മിനുട്ട് "

അപ്പോഴേക്കും ലിയ അവനെ പുറകിൽ നിന്നും വിളിച്ചു. അവൻ തിരിഞ്ഞു നോക്കിയതും അപ്രതീക്ഷിതമായി അവൾ അവനെ കെട്ടിപിടിച്ചു. കവിളിലൊരു മുത്തവും


" ഹേയ്.. "


" ഇനി ഒരിക്കലും എനിക്ക് ഇതിന് കഴിയില്ലല്ലോ. കുറച്ചു നേരം കൂടി കഴിഞ്ഞ നീ വേറെ ഒരാൾക്ക് സ്വന്തമല്ലേ.. "

അവൾ തേങ്ങി. ആബി പിടിച്ചു നിക്കാൻ പാട് പെട്ടു.


" ലിയ. മാറ് ആരെങ്കിലും കാണും "


" ഐ ലവ് യൂ ആബി.. "

അവൾ അവനെ ഇറുകെപുണർന്നു. പിന്നെ പെട്ടന്നവനിൽ നിന്നും അകന്നു മാറി അടുത്തുള്ള മുറിയിലേക്ക് ഓടിക്കയറി വാതിൽ ലോക്ക് ചെയ്തു. അത് കണ്ടുകൊണ്ടാണ് സച്ചുവും ബാക്കി ഉള്ളവരും അവന്റെ അടുത്തേക്ക് വന്നത്


" ആബി. മതിയെടാ. അതിനെ ഇനിയും വിഷമിപ്പിക്കണ്ട. നീ ഉള്ളതങ് പറഞ്ഞേക്ക് "

സച്ചു പറഞ്ഞു.

ആബി ജനലിലൂടെ ആ മുറിക്കകത്തേക്ക് നോക്കി. അവൾ കട്ടിലിൽ ഇരിപ്പുണ്ട്.


കരയുന്നതിനിടെ അടുത്ത് കിടന്നിരുന്ന തന്റെ ഷർട് അവൾ കയ്യിലെടുക്കുന്നത് അവൻ കണ്ടു. പിന്നെ കണ്ടത് അവൾ ആ ഷർട് കെട്ടിപ്പിടിക്കുന്നതാണ്. ഓടിച്ചെന്നു അവളെ വാരിപുണരാൻ അവന് തോന്നി.


" വേണ്ട. ഈ സങ്കടത്തിനോടുവിൽ അവൾക്ക് നീ കൊടുക്കാൻ പോകുന്നത് വലിയൊരു സന്തോഷമാണ് "

ആബി അവനെ സ്വയം തടഞ്ഞു. പിന്നെ ഫ്രണ്ട്സ് നെ കൂട്ടി അവിടെ നിന്നും ഇറങ്ങി പോയി.


ഓഡിറ്റോറിയത്തിന്റെ ഒരു കോണിലായി ലിയ ഇരുന്നു. തനിക്ക് പരിചയമില്ലാത്ത ഒത്തിരി മുഖങ്ങൾ ഉണ്ടായിരുന്നു. ആരൊക്കെയോ അവളുടെ അരികിലേക്ക് വരാൻ നിക്കുന്നത് കണ്ടതും അവൾ എണീറ്റ് പോയി. ഇനിപ്പോ എല്ലാർക്കും സഹതാപം ആവും. അവൾ സ്വയം ചിന്തിച്ചു. ആരുടേയും കണ്ണിൽ പെടാതെ അവൾ അവിടെ അങ്ങിങ്ങായി മാറി ഇരുന്നു കൊണ്ടിരുന്നു.


" നിക്കാഹ്‌ കഴിഞ്ഞു ട്ടൊ. ".

ആരൊക്കയോ പരസ്പരം പറയുന്നത് കേട്ടതും ലിയയുടെ നെഞ്ച് പിടഞ്ഞു. മനസില്ല മനസോടെ അവൾ സ്റ്റേജിലേക്ക് ഒന്ന് നോക്കി. താൻ സെലക്ട് ചെയ്ത ഡ്രെസ്സിൽ സുന്ദരി ആയിരുന്നു സിതാര. ലിയ സങ്കടം കടിച്ചു പിടിച്ചു. അത് ആബി കണ്ടെങ്കിലും മൈൻഡ് ആക്കിയില്ല. അവൻ അവളെ കാണിക്കാൻ എന്ന മട്ടിൽ സിതാരയോട് കൂടുതൽ ചേർന്ന് നിന്നു. അതും കൂടി കാണാൻ ഉള്ള ശേഷി ഇല്ലാത്തത് കൊണ്ട് അവൾ അവിടെ നിന്നും ഓടിപോയി


*********


റിച്ചുവും തസ്നിയും ഓഡിറ്റോറിയത്തിൽ എത്തുമ്പോ സമയം ഒത്തിരി ആയിരുന്നു.


" ഇതെന്താ ഇവിടെ ബോർഡൊന്നും ഇല്ലല്ലോ. കല്യാണം ഇവിടെ അല്ലെ "

റിച്ചു ചുറ്റുമോന്ന് നോക്കി.


" ഇവിടെ തന്നെ ആയിരിക്കും. ആളുകളെ കണ്ടില്ലേ. അകത്തു കയറി നോക്കാം "

തസ്‌നി മുന്നിൽ നടന്നു


" പെണ്ണാരാണെന്ന് നിനക്ക് വല്ല ഊഹവും ഉണ്ടോ. അല്ല സർപ്രൈസ് ന്നൊക്കെ പറയുമ്പോ "

റിച്ചു സംശയം ഉന്നയിച്ചു.


" ആഹ്. എനിക്കറിയാം. വേഗം അങ്ങോട്ട് നടക്"

തസ്‌നി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. പക്ഷെ സ്റ്റേജിനു മുന്നിൽ എത്തിയതും തസ്നിയുടെ മുഖം വാടിയിരുന്നു. ആബിക്കൊപ്പം നിക്കുന്ന സിതാരയെ കണ്ട് അവളൊന്നു നിന്നു.


" എന്താടി.. "

റിച്ചു


" ഒന്നുല്ല. നമുക്ക് ഇതിലെ പോകാം "

അവൾ പറഞ്ഞു


" ഇതിലെ പോയ സ്റ്റേജിന്റെ പുറകിലെ എത്തു "


" അത് മതി. ബാ "

അവൾ അവനെ കൂട്ടി നടന്നു.


ഈ നേരം ഉമ്മ ആബിയുടെ അടുത്തേക്ക് ചെന്നു ദേഷ്യത്തോടെ നോക്കി.


" എന്താ മമ്മി "


" മമ്മി അല്ല ഡമ്മി.. ഇയ്യല്ലേ പറഞ്ഞത് തസ്നിമോളെ വിളിച്ചു ന്ന്. ന്നട്ട് എവടെ അവൾ.. "


" ഔ അതാണോ. അവൾക് നടക്കാൻ വയ്യാത്തതല്ലേ.. പെട്ടന്ന് ഇങ്ങെത്താൻ പറ്റുമോ. ഇന്നലെ വിളിച്ചപ്പോ കൂടി അതാ ബ്രോ പറഞ്ഞത് "


" അപ്പൊ ഇയ്യ് ഇന്നലേം വിളിച്ചോ. ഒരു വട്ടം ഇന്ക് തരാരുന്നിലെ.  ഇന്റെ ഫോൺ കേടായത് കൊണ്ടല്ലേ അന്നോട് ഇങ്ങനെ ചോയ്ക്കണത് "


" അയിന് ഓളവീഡില്ല.. പോരെ. കൊറച്ചു കയുമ്പഴേക്കും എത്തുമായിരിക്കും. ഇങ്ങൾ ബേജാറാകാതെ നിക്കി"

ആബി ഉമ്മാനെ സമാധാനിപ്പിച്ചു


" അസ്സലാമു അലൈകും "

തർക്കിച്ചോണ്ട് നിക്കുന്നതിനിടെ പുറകിൽ നിന്നും സലാം പറച്ചിൽ കേട്ടതും ആബിയും ഉമ്മയും ഞെട്ടലോടെ പുറകോട്ട് നോക്കി. തസ്നിയുടെ ശബ്ദം ആണെന്ന് അവർക്കറിയായിരുന്നു. പ്രതീക്ഷിക്കാതെ ഉണ്ടായ കണ്ടുമുട്ടലിനെക്കാൾ അവരെ അതിശയിപ്പിച്ചത് ആരുടേയും സഹായമില്ലാതെ അവൾ നടന്നു വരുന്നത് കണ്ടിട്ടായിരുന്നു


" മോളെ.. തസ്‌നി. വാ അലൈകും സലാം. അല്ലാഹ് ഇന്റെ മോള്.. അൽഹംദുലില്ലാഹ് "

ആ ഉമ്മ ആയിരം വട്ടം റബ്ബിനെ സ്തുതിച്ചു


" അന്നേ ഇങ്ങനെ കണ്ടല്ലോ. ഉമ്മാക്ക് സന്തോഷമായി.. ഇന്നാലും ഒരു വാക്ക് പറയ"

ഉമ്മ പരിഭവിച്ചു.


" പറഞ്ഞിട്ട് വന്ന ഈ ത്രിൽ ഉണ്ടാവുമോ.. "

തസ്‌നി ഉമ്മയെ കെട്ടിപിടിച്ചു


" അതില്ല. "


" ആഹ്. അതാണ്. പിന്നെ ഉമ്മ പരിചയപ്പെട്ടില്ലലോ.. ഇതാണ് എന്റെ പുയ്യാപ്ല.. റിസ്‌വാൻ "

തസ്‌നി റിച്ചുനെ പരിജയാക്കി.


" ഹെലോ.. മാഡം ഞങ്ങൾ ചേലോർ ഇവിടെ ഉണ്ട്.. "

ആബിയും സിതാരയും മുന്നോട്ട് വന്നു.


" നിങ്ങക്കിവിടെ പ്രസക്തി ഇല്ല. അതോണ്ട് കുറച്ചു ടൈമ് വെയിറ്റ് ചെയ്യ്"

അതും പറഞ്ഞു തസ്‌നി ഉമ്മാനോട് ഏറെ നേരം സംസാരിച്ചു. അപ്പോഴേക്കും ആരോ വിളിച്ചു ഉമ്മ അങ്ങോട്ട് പോയി


" ഡി.. പോത്തേ എന്തുണ്ട് വിശേഷം "

ആബി തസ്നിയെ കളിയാക്കി വയർ കാണിച്ചു ചോദിച്ചു


" പോടാ കോപ്പേ.. നി ഒരു വാപ്പയായിട്ടേ ഞാൻ ഒരു ഉമ്മയാകുന്നുള്ളു "

തസ്‌നി അവന്റെ വയറിന്നിട്ട് കുത്തി


" അയ്യോ അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ. "

റിച്ചു പരിസരം ഓർക്കാതെ പറഞ്ഞു..


" നശിപ്പിച്ചു..അല്ല ലിയ എവടെ "

തസ്‌നി നാലുപാടും നോക്കി. അപ്പോഴുണ്ട് ലിയ ഒരു ഗിഫ്റ്റ് ബോക്സും താങ്ങി പിടിച്ചോണ്ട് നടന്നു വരുന്നു. അതിനിടയിൽ റിച്ചു അവൾക്ക് സിതാരയെ പരിചയപ്പെടുത്തി. കോളേജ് മേറ്റ്‌ന്റെ സഹോദരി ആണെന്നൊക്കെ. പക്ഷെ എന്തോ സിതാരയോട് അധികം സംസാരിക്കാൻ തസ്‌നി നിന്നില്ല. അവളുടെ കണ്ണുകൾ ലിയയ്ക്കായി തിരയുകയിരുന്നു.


"ഹാപ്പി മാരീഡ് ലൈഫ്. "

അതും പറഞ്ഞു ലിയ ആബിക്കും സിതാരക്കും കൈ കൊടുത്തു. ലിയയുടെ കരഞ്ഞ മുഖം തസ്‌നി ശ്രേദ്ധിച്ചിരുന്നു. ആബിക്ക് ഒരു കൈ കൊടുത്തു കൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങി പോകുന്ന ലിയ‌യെ എല്ലാവരും നോക്കി അടക്കം പറഞ്ഞു. കാര്യമെന്താണെന്ന് അറിയാതെ തസ്‌നി ലിയക്ക് പിന്നാലെ ചെന്നു. ഒപ്പം റിച്ചു വും


തസ്‌നി ചെല്ലുമ്പോ ലിയ കരച്ചിൽ പുറത്തേക്ക് വരാതെ വാ പൊത്തി പിടിച്ചു തേങ്ങുവാണ്


" ലിയ "

തസ്‌നി വിളിച്ചു. അടുത്ത നിമിഷം ലിയ ഒരു കരച്ചിലോടെ അവളെ തോളിലേക്ക് ചാഞ്ഞു


" ഡി. കരയല്ലേ. എനിക്ക് മനസിലാവും."


" പറ്റുന്നില്ലെടോ.. അന്ന് നിന്നെ അടിച്ചതും ദേഷ്യപ്പെട്ടതും ഒക്കെ എന്റെ ഇഷ്ടത്തിന് വേണ്ടി ആയിരുന്നു. ഇപ്പഴിത ഇവിടെ ഇങ്ങനെ..  ശ്രമിക്കുന്നുണ്ട് മറക്കാൻ. "

ലിയ പറഞ്ഞു. അവളുടെ സംസാരം കേട്ട് റിച്ചുവിനും തസ്നിക്കും വിഷമമായി


" അയ്ശേരി. ഇവളിവിടെ വന്നു കരയുവാണോ.. "

പുറകിൽ ആബി. ഒപ്പം സിതാരയും


" വാ ഫോട്ടോ എടുക്കാം "


"ഇല്ല നിങ്ങൾ പൊക്കോ. "


" അതെന്താ നിനക്ക് എന്നോട് ദേഷ്യമാണോ "ആബി


" ദേഷ്യമോ എന്തിന്. ഒരിക്കലും ഇല്ല.  ഈ ജന്മത്തിൽ അല്ലെ നിന്നെ എനിക്ക് കിട്ടാത്തുള്ളൂ. അടുത്ത ജന്മത്തിൽ എങ്കിലും എന്നെ മനസിലാക്കിയ മതി. അന്നും ഇതുപോലെ മറ്റൊരാളെ ഹൃദയത്തിൽ ഇരുത്തിയേക്കരുത്.. "


" അങ്ങനെ പറഞ്ഞ എങ്ങനെയാ. ഞാൻ അങ്ങേർക്ക് വാക്ക് കൊടുത്തു പോയി മരണം വരെ പോറ്റിക്കോളാമെന്ന്. പിന്നെപ്പോ എന്തിയും. നീ ഇതൊരു മണിക്കൂർ മുന്നേ പറയണ്ടേ. "

എന്നും പറഞ്ഞു സിതാര കൈ കെട്ടി മാറി നിന്നതും ലിയ ഒന്നും മനസിലാകാതെ ആബിയേയെയും സിതാരയെയും ഒന്ന് നോക്കി.


" എടി.. പൊട്ടിക്കാളി. നിന്റെ പ്രണയത്തെ ഞാൻ എങ്ങോട്ടും കൊണ്ടുപോകുന്നില്ല. എന്റെ പ്രണയം ദാ ഇവിടെ തുടങ്ങ. അല്ലെ ഇക്ക "

അതും പറഞ്ഞു സിതാര സച്ചുവിന്റെ കൈ പിടിച്ചു. സച്ചു ഒരു ചിരിയോടെ അവളുടെ അടുത്ത് നിന്നു.


" ആബിക്ക എന്താ ഇത്‌.. "

ലിയ തലക്ക് ഭ്രാന്ത്‌ പിടിച്ച പോലെ ചോദിച്ചു


" ഇതൊ. ഇത്‌ ദാ ഇത്‌.. ".

പെട്ടന്ന് ആബി അവന്റെ പോക്കെറ്റിലെ മഹർമാല എടുത്തു ലിയയുടെ കഴുത്തിലേക്കിട്ടു


" സോറി.. ചെറിയൊരു ഷോക്കിംഗ് സർപ്രൈസ് അത്രേ ഉദ്ദേശിച്ചുള്ളൂ.. എനിക്ക് ലൈഫ് ലോങ്ങ്‌ ഈ വട്ട് പെണ്ണിനെ മതി.. ലവ് യൂ "

ആബി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. ലിയയുടെ കണ്ണുകൾ കൂടുതൽ നിറഞ്ഞു. അവൾ ആബിയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. അത് എല്ലാവരെയും ഒന്ന് ഞെട്ടിച്ചു. 


" ഞാൻ എന്തെങ്കിലും ചെയ്തു പോയിരുന്നെങ്കിലോ "

കവിളിൽ കൈ വെച്ച് നിക്കുന്ന ആബിയെ നോക്കി അതും ചോദിച്ചു അവൾ അവനെ കെട്ടിപിടിച്ചു... അവനൊന്നും മറുപടി ഇല്ലായിരുന്നു.


**************


ചെറിയൊരടി കിട്ടിയെങ്കിലും പെണ്ണിന്റെ മുഖത്തെ സന്തോഷം കണ്ടു ആബി ഡബിൾ ഹാപ്പി.


" എന്താ സംഭവം "

തസ്‌നി ഒന്നും മനസിലാവാതെ ചോദിച്ചു. ആബി വള്ളി പുള്ളി തെറ്റാതെ എല്ലാം വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞപ്പോ തസ്‌നി പറഞ്ഞു 


" നിനക്ക് ഒന്ന് കിട്ടിയ പോരാ.. രണ്ടെണ്ണം കൂടി കിട്ടണം. അവന്റെ ഒരു സർപ്രൈസ്. "


" ഏഹ്.. നീ പോലും ഇപ്പൊ ഞെട്ടിയില്ലേ "

ആബി


" പിന്നേ.. ഇപ്പഴല്ലെന്ന് മാത്രം. നിന്റെ കൂടെ സിതാര നിക്കുന്നത് കണ്ടപ്പഴാ ഞാൻ ഞെട്ടിയത്. ഞാൻ ലിയയെ പ്രതീക്ഷിച്ച വന്നതേ "


" ഓ. അത് തള്ള്.. ഇവൾക്ക് മനസിലായില്ല. പിന്നല്ലേ നീ. പോടീ "

ആബി അവൾ പറഞ്ഞത് പുച്ഛിച്ചു തള്ളി.


" ആഹ്. നീ വേണെങ്കിൽ വിശ്വസിക്ക്. ഇല്ലെങ്കിൽ എന്റെ ഗിഫ്റ്റ് പൊട്ടിക്കുമ്പോ മനസിലായിക്കോളും "

അത് കേട്ട് ആബി നെറ്റിച്ചുളിച്ചു അവളെ നോക്കി


" നീ എന്തായാലും മൊഞ്ചിൽ മുങ്ങി നിക്കല്ലേ. ഞാനെന്റെ സിസ് ൻ ലോ യെ ഒരുക്കിയെച്ചും വര.. വാടി "

തസ്‌നി ലിയയുടെ കൈപിടിച്ച് പോകാൻ നിന്നതും പുറകിൽ നിന്നും ആളുകൾ കയ്യടിച്ചു. ഇതെന്താ പൂരം എന്ന് വിചാരിച്ചു നോക്കുമ്പോ മുന്നിൽ ആബിയുടെ ഉമ്മ. മൂപ്പത്തിയേര് അവന്റെ സർപ്രൈസ് പൊട്ടിച്ചതാണ്


"ഇവൻ പറഞ്ഞിട്ട പെണ്ണെ ഞാൻ ഇതിനൊക്കെ കൂട്ട് നിന്നത് . ഇതും മനസ്സിൽ ഇട്ട് ഇയ്യ് എന്നോട് പോരിന് വരല്ലേ ട്ടൊ "

റാബിയ ലിയയെ ചേർത്ത് പിടിച്ചു


" എന്നാലും എന്നോട് ഈ ചതി ചെയ്തില്ലേ.. അതിന് ചെറിയൊരു ഡോസ് ഞാൻ എല്ലാർക്കും തരും നോക്കിക്കോ. ഇപ്പൊ ഞാനൊന്ന് പോയി റെഡി ആകട്ടെ.. ന്നട്ട് വര."

ലിയ ലഹങ്കയുടെ തലപ് പൊക്കി പിടിച്ചു പോകുന്നത് കണ്ട് ആബി ചിരിച്ചു.


കാർമേഘങ്ങൾ ഒഴിഞ്ഞു വെയിൽ നാളമുദിച്ചു. എല്ലാവരുടെയും പ്രാർത്ഥനയോടെ അനുഗ്രഹത്തോടെ ആബി ലിയയുടെ കൈകൾ പിടിച്ചു. തസ്നിയും റിച്ചുവും ആബിയുടെ സഹോദരസ്ഥാനം ഏറ്റെടുത്തു. ലോകത്തിന്റെ ഇരുധ്രുവങ്ങളിൽ പരസ്പരം അറിയാതെ കഴിഞ്ഞിരുന്ന ആബിയും ഉമ്മയും... റിച്ചുവും തസ്നിയും... ഇന്ന്  തസ്നിയെയും ഉമ്മനെയും ഒരുമിച്ചു കണ്ടാൽ അതവരുടെ മകളാണെന്ന് ആരും കരുതിപോകും.

.

ഫോട്ടോഷൂട്ടും ഫുഡ്‌ അടിയും ഒക്കെ കഴിഞ്ഞു ഓഡിറ്റോറിയം കാലിയാക്കി അവര് ആബിയുടെ വീട്ടിലേക്ക് വിട്ടു. ലിയ വലത് കാല് വെച്ച് ഗൃഹപ്രവേശം നടത്തി. അന്ന് വരെ ആ വീട്ടിലേക്കു വരുമ്പോ കിട്ടാത്ത ഒരു ഫീൽ ആയിരുന്നു അവൾക്ക്. സ്വപ്‌നം കണ്ട നിമിഷം ഇന്ന് യഥാർഥ്യമായിരിക്കുന്നു. അവൾക്ക് സന്തോഷം കൊണ്ട് കണ്ണിൽ വെള്ളം വരുന്നുണ്ടായിരുന്നു.


" അപ്പൊ അളിയോ. എങ്ങനെ കാര്യങ്ങൾ.. ഒരു ഒമ്പതു മാസം കഴിയുമ്പോഴേക്കും പ്രതീക്ഷിക്കാമോ "

ഫ്രണ്ട്സിനോടൊപ്പം ഇരിക്കുന്നതിനിടയിൽ റിച്ചു ആബിയോട് ചോദിച്ചത് കേട്ട് എല്ലാവരും സംശയത്തോടെ നോക്കി


" എന്ത്. "

ആബി


" വാവോ വാവാവോ . "

റിച്ചു കൈ കൊണ്ട് കാണിച്ചു


"അയ്യടാ ചോദിക്കുന്ന ആൾ പത്തുമക്കളുടെ വാപ്പയാണല്ലോ.. ഞങ്ങളെ ഒന്നടിച്ചു പൊളിച്ചേ ഉള്ളു. "


" ഈ വാക്കുകൾ എപ്പഴും പ്രവർത്തിയിൽ കാണണേ "

റിച്ചു


" അങ്ങനെ ഉറപ്പൊന്നും ചോദിക്കരുത് "

ആബി നാണം കൊണ്ട് കളം വരച്ചു. പിന്നെ അവിടെ ഒരു വട്ടപ്പാട്ട് തന്നെ അരങ്ങേറി


" മോളെ.. ഈ ഡ്രസ്സ്‌ ഒന്ന് നോക്കിയേ. ആബി നിനക്ക് ഇന്ന് ഇടാൻ വേണ്ടി വാങ്ങിയതാ.. അതെങ്ങനെ നിങ്ങളൊക്കെ സർപ്രൈസ് ന്റെ ആൾക്കാരല്ലേ ""

എന്നും പറഞ്ഞു ഉമ്മ തസ്നിക്ക് ഒരു ഡ്രെസ്സുമായി വന്നു. അവൾ അത് വാങ്ങി നോക്കി.


" ആഹാ. അടിപൊളി.. കല്യാണത്തിന് ഇട്ടില്ലെങ്കിലെന്താ എപ്പോ വേണേലും ഇടാലോ.. ചെക്കന് നല്ല സെലെക്ഷൻ ഉണ്ട് "

അവൾ പറഞ്ഞു


" അത് പിന്നെ പ്രത്യേകം പറയണോ. അതിന്റെ ഉദാഹരണം അല്ല്യോ ഞാൻ "

ലിയ അൽപ്പം ഗമയിൽ നിന്നു


" ആ ഒരു കുറവെ ഞാൻ കാണുന്നുള്ളൂ "

തസ്‌നി ഒരു കണ്ണിറുക്കി അവളെ നോക്കി


" പോടീ പോടീ.. സിസ് ആയിപ്പോയി. ആഹ് പിന്നെ ഇനി കുറച്ചു ബഹുമാനം ഒക്കെ ആകാം.. ഇക്കാന്റെ വൈഫ് ആണ് "

അത് കേട്ട് തസ്‌നി പൊട്ടിച്ചിരിച്ചു


" എന്താണ് ഇവിടെ ഒരു തമാശയും ചിരിയുമൊക്കെ".

ഫ്രണ്ട്സ് നെ പറഞ്ഞയച്ചു അകത്തേക്ക് വന്ന ആബിയും റിച്ചുവും തസ്നിയുടെ ചിരി കണ്ടു ചോദിച്ചു


" ഹേയ്.. ഒന്നുല്ലേ.. "


" അല്ല പെണ്ണെ. നിനക്കെങ്ങനെ അറിയാം ഞാൻ ഇവളെ കെട്ടും എന്ന്.. "

ആബി സംശയത്തോടെ ചോദിച്ചു


" നിന്റെ ഫോണിലെ വട്സപ് വാൾപേപറിൽ ഞാൻ കണ്ടിട്ടുണ്ട് ലിയയുടെ കുഞ്ഞുനാളിലെ ഫോട്ടോ. ഇഷ്ടം ഇല്ലെങ്കി നി അത് വെക്കുമോ "


" അതിന് അത് ലിയ ആണെന്ന് നീ എങ്ങനെ അറിഞ്ഞു "


" അത് ഉമ്മ ഒരിക്കൽ ആൽബത്തിൽ കാണിച്ചു തന്നു. അങ്ങനെ മനസിലായി. പക്ഷെ ഇവിടെ വന്നു പെണ്ണ് മാറിയോന്ന് വിചാരിച്ചു ഞാൻ ഒന്ന് പതറി "


" അപ്പൊ എന്റെ പ്രണയം ആദ്യം കണ്ടെത്തിയത് നീയാണല്ലേ"

ആബി. അവൾ അതെ എന്ന് തലയാട്ടി.


" തസ്‌നി നമുക്ക് ഇറങ്ങാം "

സംസാരത്തിനിടെ റിച്ചു തസ്നിയോട് പറഞ്ഞു


" ഇപ്പഴോ. ഇനി നാളെ പോകാം "

അത് കേട്ട് ഉമ്മ പറഞ്ഞു.. ലിയയും അത് തന്നെ പറഞ്ഞു


" ഹേയ്. പോയെ പറ്റുള്ളൂ ഉമ്മ. ഉപ്പാക്ക് നാളെ ഹോസ്പിറ്റലിൽ പോകണം. അപ്പൊ നൗഫി വീട്ടിൽ ഒറ്റക്കായിരിക്കും. ഈ സമയത്ത് ഒറ്റക്കാക്കാൻ പറ്റില്ലാലോ "

തസ്‌നി


" ഇതെന്ത് പോക്ക മോളെ. "

ഉമ്മ പരിഭവിച്ചു


" എന്തായാലും ഇന്ന് പോകാൻ ഒക്കില്ല. തത്കാലം അമിയോട് ചെന്ന് നിക്കാൻ പറ.. ഈ നേരത്ത് നിങ്ങളെ വിടില്ല.. ഇനി ഒന്നും പറയണ്ട. അമിയെ ഞാൻ വിളിച്ചു പറഞ്ഞോള "

ആബി പിടിച്ച പിടിയാലേ അവരെ അവിടെ നിർത്തി. വാശി പിടിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയതും റിച്ചുവും തസ്നീയും അവിടെ നിക്കാൻ തീരുമാനിച്ചു. തസ്നിയും ഉമ്മയും ലിയയും പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി ഏറെ നേരം ഇരുന്നു.


" എന്നാ ഇനി മക്കൾ പോയി കിടന്നോ. നിങ്ങക്ക് രാവിലെ പോകണ്ടേ "

ഉമ്മ ലിയയോടും തസ്നിയോടുമായി പറഞ്ഞു. തസ്‌നി ലിയയെ കൂട്ടി ആബിയുടെ മുറിയിലേക്ക് വിട്ടു.


ഈ സമയം റിച്ചു ആബിയെ ക്ലാസ്സൊക്കെ കൊടുത്തു ശെരിയാക്കി നിർത്തി.


"എന്നാലും എന്റെ ബ്രോ. ബ്രോ ഒരു കില്ലാഡി തന്നെ. മ്മ് മ്മ് "

ക്ലാസ് കേട്ട് ആബി പറഞ്ഞു. അത് കേട്ട് റിച്ചു തന്റെ അവസ്ഥ സ്വയം ഒന്ന് വിശകലനം ചെയ്തു. കാക്ക കൊത്താതിരിക്കാൻ മീനിന് കാവലു നിർത്തിയ പൂച്ചയുടെ അവസ്ഥയാണ് തന്റേതെന്ന് തിരിച്ചറിഞ്ഞതും അവൻ ഒരു നെടുവീർപ്പിട്ടു.


"ഹ. എനിവെ. ആൾ ത ബെസ്റ്റ് "

റിച്ചു സർവ്വശ്വര്യങ്ങളും നൽകി അവനെ മുറിയിലാക്കി പോയി


" അപ്പൊ ശെരി മോളെ. ഭാവി ജീവിതം ഭാസുരമാകട്ടെ "

തസ്‌നി ലിയയെ മുറിക്ക് വെളിയിലാക്കി പോകാൻ നിന്നതും ലിയ അവളുടെ കൈയിൽ പിടിച്ചു


" നീ പോകാണോ "


" പിന്നെ.. ഞാൻ എന്തിയ്യണം "

അവൾ ലിയയെ നോക്കി കളിയാക്കി ചിരിച്ചു


" ഇതുവരെ ഇല്ലാത്തൊരു ടെൻഷൻ തോന്നുവാടി ഇപ്പൊ. ഇനി എന്തിയ്യും "


" ഓടിപ്പിടച്ചു കെട്ടിയതല്ലേ. അനുഭവിച്ചോ. നിന്ന് താളം പിടിക്കാതെ ചെല്ല് പെണ്ണെ "

തസ്‌നി അവളെ മുറിയിലാക്കി ഡോർ അടച്ചു.


മുറിയിൽ ആബിയെ കണ്ടതും ലിയ ഒന്ന് സ്റ്റോപ്പായി. ശീതികരിച്ച ആ മുറിക്കുള്ളിൽ നിന്ന് അവൾ വിയർത്തു


" നീ എന്താടി അവിടെ തന്നെ നിക്കുന്നത് "

ആബി അവളുടെ അടുത്തേക്ക് ചെന്നു


" ഏയ്‌. ഒന്നുല്ല. "

അവൾ പറഞ്ഞു. ആബി അവളെ പ്രണയാധുരമായി നോക്കി. ആ നോട്ടത്തിൽ ലിയ കൂടുതൽ പരവേശയായി.


" അതേയ്. എനിക്കെന്താ അറിഞ്ഞുട.. കയും കാലും ഒക്കെ വിറക്കുന്നു. "

അവൾടെ പെരുമാറ്റം കണ്ടു ആബിക്ക് ചിരി പൊട്ടി.


" പിന്നെ നീ എന്തിനാ കല്യാണം കഴിച്ചേ.. എന്നെ രൂപക്കൂട്ടിൽ വെക്കാൻ ആണോ "


" അതല്ല. ഇങ്ങനെ നിക്കുമ്പഴേ എന്തോ പോലെ "


" അതിന് ഇങ്ങനെ നിക്കുന്നത് ആദ്യമല്ലല്ലോ. ഞാൻ ഒഴിഞ്ഞു നിന്നാലും നീ അല്ലെ ചേർന്ന് നിക്കാർ "

അവൻ അവളെ നോക്കി


" അയ്യോ. ഇങ്ങനെ നോക്കല്ലേ.. ഞാനിപ്പോ ചത്തു പോകും. "

അവൾ അവന്റെ കണ്ണ് പൊത്തി


"അതെന്താ. ഇങ്ങനെ നിന്നപ്പോഴേക്കും നിനക്ക് നാണം വന്നോ. അപ്പൊ ഞാൻ ഇങ്ങനെ കെട്ടിപ്പിടിച്ചാലോ "

അവളുടെ അരയിലൂടെ രണ്ടും കയും കെട്ടി അവളെ നെഞ്ചോട് ചേർത്ത് അവൻ ചോദിച്ചു


" എന്റെ ഹാർട് ഇപ്പൊ പൊട്ടും "


" ആണോ. അതെന്താ "

അവൻ അവളെ ഇറുക്കെ പുണർന്നു.


" അറി.. അറിയില്ല "

അവൾക്ക് വാക്കുകൾ മുറിയുന്നുണ്ടായിരുന്നു


" ഒന്നും അറിയില്ല.. ഈ ഒരു നിമിഷം ഒത്തിരി സ്വപ്നം കണ്ടതല്ലേ.. അത് നഷ്ടമാകുന്ന പോലെ ആയപ്പോ എന്ത് തോന്നി. "

ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല. കണ്ണിലൊരു നനവോടെ അവൾ അവനെ തിരിച്ചു കെട്ടിപിടിച്ചു


" മരിച്ചു പോയാമതി എന്ന് തോന്നി. നിന്റെ ലൈഫിൽ മറ്റൊരാൾ എന്നാ ചിന്തയേക്കാൾ ഉപരി നിന്റെ സ്ഥാനത്തു എന്റെ ലൈഫിൽ ഒരാള് വരില്ലേ എന്നതായിരുന്നു. നിനക്ക് വേണ്ടി മാത്രം കരുതി വെച്ചതെല്ലാം വേറൊരാൾക്ക് കൊടുക്കണ്ടേ. "


" എനിക്ക് വേണ്ടി കരുതി വെച്ചതോ"


" മ്മ്. എന്റെ സ്നേഹം. എന്റെ ഡ്രീം.. എന്റെ കേയറിങ്..എന്റെ "

അവളൊന്നു നിർത്തി


" എന്റെ.. മ്. പറ.. "

അവൻ അവളുടെ കാതോരം മെല്ലെ ചോദിച്ചു


" പിന്നെ. പിന്നെ. ഒന്നുല്ല ".

അവൾ ഒരു കൊഞ്ചലോട് അവനെ തള്ളിമാറ്റി. പക്ഷെ അവൻ വിട്ടില്ല.. അവളുടെ കൈയിൽ പിടിച്ചു നിർത്തി..


" പിന്നെ.. അത് പറഞ്ഞിട്ട്. പോ "


" പിന്നെ.. എല്ലാം.. "

അവൾ നാണത്തോടെ കണ്ണ് പൊത്തി


" അയ്യോ. ദേ ഞാൻ ഇതുവരെ കാണാത്ത ഭാവം ഒക്കെ വരുന്നു. ഈ ഡേറ്റ് എന്തായാലും കുറിച്ച് വെക്കണം "

ആബി അതും പറഞ്ഞു ബെഡിലേക്ക് മറിഞ്ഞു


"അയ്ശേരി. എന്നെ കളിയാക്കാൻ ചോദിച്ചതാണല്ലേ ദുഷ്ട. പോ അവിടുന്ന്. പ്രോഗ്രാം ക്യാൻസൽഡ് "

ലിയ തലയണ വെച്ച് അവനെ എറിഞ്ഞു


" അതിന് ഇവിടെ ആരും പ്രോഗ്രാം സ്പോൺസർ ചെയ്തിട്ടില്ല.. അയ്യേ. കൊച് എന്തൊക്കെയോ പ്രതീക്ഷിചെന്നു തോന്നുന്നു. സാരോല്ല "

ആബി വീണ്ടും ചിരി അടക്കി പിടിച്ചു കിടന്നു. അത് കണ്ട് ലിയ കലിപ്പായി.


"ഈ കൊരങ്ങൻ.. "

അവൾ അവന്റെ നേരെ ചെന്നു. ഷർട്ടിന്റെ കോളറിൽ പിടിക്കാൻ നിന്നതും ആബി തടഞ്ഞു.


" എന്നെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് ട്ടൊ.. "

ലിയ പറഞ്ഞു. അപ്പോഴേക്കും അവൻ അവളെ കൊണ്ട് മറിഞ്ഞു. ആബി ലിയയുടെ മുകളിലായി കിടന്നു.


" ഇത്രേം എന്നെ കരയിച്ചത് പോരാഞ്ഞിട്ട് ഇപ്പൊ കളിയാക്കുന്നോ. "

അവൾ ചുണ്ട് കൂർപ്പിച്ചു.


" അതിനിപ്പോ എന്താ. കരച്ചിലിനോടുവിൽ ഞാൻ വലിയൊരു സന്തോഷം തന്നില്ലേ . "


" ഉവ്വ "


" എന്നെ ശെരിക്കും അത്രയും ഇഷ്ടായിരുന്നോ "


" ആയിരുന്നോ എന്നോ.. ചത്ത് പോകുമെന്ന് തോന്നി എനിക്ക്. നഷ്ടമാകുന്ന നിമിഷത്തില നമുക്ക് ഒരു കാര്യത്തിന്റെ വില മനസിലാകു. ഞാൻ മനസിലാക്കി. എത്രത്തോളം ഞാൻ നിന്നെ സ്നേഹിച്ചിട്ടുണ്ടെന്ന് "

ലിയ


" അത് പറയുമ്പോ എന്താ ഈ കണ്ണ് ഇങ്ങനെ കലങ്ങുന്നത് "


" അറിയില്ല.. "


" കണ്മഷി എഴുതിയ കണ്ണുകൾ ഇന്ന് നല്ല ഭംഗിയുണ്ട്. ഇനി എന്നും ഈ കണ്ണിൽ സുറുമ വേണം "


" മ്മ്.. ന്താണ് റൊമാൻസ് ആണോ "

അവൾ തലചെരിച്ചു അവനെ നോക്കി


" ആണെന്ന് കൂട്ടിക്കോ.. നിന്നെ ഓരോ വട്ടം പ്രാന്ത് പിടിപ്പിച്ചു വിടുമ്പഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലെ ഒന്ന് റൊമാൻസിക്കാൻ "


" അയ്യടാ "


" എന്തെ.. നിനക്ക് തോന്നീട്ടില്ലേ.. മണിക്കൂറുകൾ സംസാരിച്ചിരിക്കുന്ന രാത്രികൾ.. ഒപ്പം ഒരു കറക്കം.. ഗിഫ്റ്റ്.. കിസ്സ് അതൊക്കെ "

അവൾ ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല


" ഞാൻ കൊതിച്ചിട്ടുണ്ട് ഈ കൈകൾ കോർത്തു പിടിച്ചു നടക്കാൻ.. യാത്ര ചെയ്യാൻ.. പിന്നെ ആരും കാണാതെ ഈ ചുണ്ടിലെ മധു നുകരാൻ.. "

അവൻ അവളുടെ അധരങ്ങൾ സ്പർശിച്ചു. അവൾ അവന്റെ കണ്ണിലേക്കു നോക്കി.


" എന്നെ ഇങ്ങനെ നോക്കല്ലേ.. അതെന്നെ തളർത്തി കളയുവാ "

അവൾ അവന്റെ മിഴികൾ മൂടി. ആബി അവളുടെ കൈകൾ വിടുവിച്ചു. ഒരു കൈകൊണ്ട് കവിളിൽ പിടിച്ചു അവൻ ആ ചുണ്ടുകൾ കവർന്നെടുത്തു. ലിയയുടെ മിഴികൾ കൂമ്പിയടഞ്ഞു. അടക്കി പിടിച്ചിരുന്ന സ്നേഹം മുഴുവൻ ഒരു മുത്തത്തിൽ നൽകുന്ന പോലെ അവൻ അവളിലേക്ക് കൂടുതൽ ചേർന്നു. ഒരു കിതപ്പോടെ അവൻ അവളുടെ അധരങ്ങൾക്ക് മോചനം നൽകി. കഴുത്തിൽ ഇട്ടിരുന്ന ഷാളിനെ അവൻ കാറ്റിൽ പറത്തി. അവളെ രണ്ടു കൈകൾ കൊണ്ടും ചുറ്റി വരിഞ്ഞു. മുഖം ചുംബനങ്ങളാൽ മൂടി..


അവളുടെ കഴുത്തിൽ കെട്ടുപിണഞ്ഞു കിടന്നിരുന്ന മഹർ അവൻ കടിച്ചെടുത്തു. അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.. അവൾ ഒരു കുറുകലോടെ അവന്റെ മുടിയിൽ വിരൽ കോർത്തു.. പ്രണയത്തിന്റ വേരുകൾ തേടി അവൻ അവളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങി.. ആ രാത്രിയെ സാക്ഷിയാക്കി ലിയ പൂർണമായും അവളുടെ പ്രിയതമന് സ്വന്തമായി.


***************


രാവിലത്തെ ചായ കുടി ഒക്കെ കഴിഞ്ഞു സിദ്ധിക്ക് സിറ്റ് ഔട്ടിൽ ഇരിക്കുമ്പോ ആണ് അജുന്റെ കാൾ വന്നത്. അയാൾ അൽപ്പം മാറി ഫോണെടുത്തു


"എന്താ അജു.."


"ഇക്കയല്ല ഉപ്പച്ചിയെ. ഞാനാ ജെച്ചു.. ഉപ്പച്ചി എന്താ എന്നെ കാണാൻ വാരാത്തെ "

സിദ്ധിക്ക് അത്ഭുതത്തോടെ ആ ശബ്ദം കൂടുതൽ ശ്രദ്ധിച്ചു


" മോളെ.. ജെച്ചു.. നീ. ന്റെ കുട്ടിക്ക്. ഉപ്പച്ചിനെ "

അയാൾ സന്തോഷത്തോടെ ചോദിച്ചു


" എനിക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ല ഉപ്പ.. ഉപ്പ വരുവോ.. എനിക്ക് കാണണം "


" ദാ.. വരുന്നു.. "

അയാൾ വേശം പോലും മാറാതെ സുമയായോട് പുറത്തു പോകാണെന്നും പറഞ്ഞു വീട്ടിന്നിറങ്ങി. വഴിയിലൂടനീളം അയാൾ ജെസ്‌ലയെ കുറിച്ച് ആയിരുന്നു ചിന്തിച്ചോണ്ടിരുന്നത്.


ഏറെ നാളായി ഐ സി യൂ വിൽ വിധിയോട് മത്സരിച്ചു കൊണ്ടിരിക്കായിരുന്നു അവൾ. ഇപ്പോദാ അവൾ വളരെ അധികം സന്തോഷത്തോടെ തന്നെ വിളിച്ചിരിക്കുന്നു. അവളിൽ നിന്നും തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം എന്നാ ലക്ഷ്യവും അയാൾക്കുണ്ടായിരുന്നു. ഹോസ്പിറ്റലിൽ വെച്ച് ഉണ്ടായ അപകടത്തിനു സത്യത്തിൽ സിദ്ധിക്ക് മനസ് കൊണ്ട് നന്ദി പറഞ്ഞിരുന്നു  


അയാൾ സ്പീഡിൽ ഹോസ്പിറ്റലിന് മുന്നിൽ വണ്ടി നിർത്തി. ലിഫ്റ്റ് ഉണ്ടായിട്ടും അയാൾ സ്റ്റേയർ കയറി. ഓടി കിതച്ചു ഐ സി യൂവിനു മുന്നിൽ എത്തി.


" ജെസ്‌ല.. "


" പേഷ്യന്റിനെ റൂമിലേക്ക് മാറ്റി. റൂം നമ്പർ 401"

സിസ്റ്റർ പറഞ്ഞ പ്രകാരം അയാൾ മുറി അന്നെഷിച്ചിറങ്ങി. അന്നേരമാണ് അജാസ് താഴേക്ക് ഇറങ്ങി വരുന്നത് കണ്ടത്


" അജു... "

അയാളെ കണ്ടതും അജു ഓടിയെത്തി


" ഉപ്പ. ഞാൻ ഇങ്ങളെ കാണാത്തോണ്ട് താഴേക്ക് വരുവായിരുന്നു.. ഫോണിലേക്ക് വിളിച്ചു. എന്തെ എടുക്കാഞ്ഞത് "


" ഫോണ്.. ഫോൺ "

അയാൾ കീശയിൽ തപ്പി. ഫോൺ ഉണ്ടായിരുന്നില്ല.


" ആഹ്. അത് വീട്ടിൽ വെച്ച് മറന്നെന്നു തോന്നുന്നു "


" അയ്യോ. വീട്ടിലോ.. "

അവൻ പേടിയോടെ ചോദിച്ചു


" ആഹ് എന്തെ.. "


"ജെച്ചു റനയുടെ ഫോൺന്ന് ഇപ്പഴും ഉപ്പാനെ വിളിച്ചോണ്ടിരിക്ക .. ആ ഫോൺ എങ്ങാനും അവിടെ ഉള്ളവർ എടുത്ത"

അജു പറഞ്ഞപ്പഴാണ് സിദ്ധിക്കും അതോർത്തത്


"ഉപ്പ വാ "

അവൻ അയാളെ കൊണ്ട് ധൃതിയിൽ നടന്നു. അജുവും സിദ്ധിക്കും റൂമിലേക്ക് കടന്നതും ജെസ്‌ല ആരോടോ സംസാരിച്ചു കൊണ്ടിരിക്കായിരുന്നു.. അയാളെ കണ്ടതും അവളുടെ മുഖം മാറി.


സിദ്ധിക്ക് ന് അവളുടെ ഭവമാറ്റത്തിൽ അൽപ്പം ഭയം തോന്നാതിരുന്നില്ല


ജെസ്‌ല സിദ്ധിക്കിനെ ദേഷ്യത്തോടെ നോക്കി.. പെട്ടന്നവൾ കയ്യിലുണ്ടായിരുന്ന ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു


" ജെച്ചു.. "

അജാസ് അവളെ ഉച്ചത്തിൽ വിളിച്ചു


" ആരാ ആ സ്ത്രീ. പറ.. നിങ്ങടെ അവിഹിതം വല്ലതും ആണോ "

മുഖവര ഒന്നുമില്ലാതെ തന്നെ അവൾ ചോദിച്ചത് കേട്ട് സിദ്ധിക്ക് ഒന്നും പറഞ്ഞില്ല


" എന്റെ ഉമ്മ മരിച്ചത് തന്നെയാണോ അതോ നിങ്ങടെ ഈ ബന്ധം അറിഞ്ഞപ്പോ ഇട്ടിട്ടു പോയതാണോ.. എന്താ എന്നോട് പറഞ്ഞത് ഷോപ്പിലെ സ്ത്രീ ആണെന്ന് അല്ലെ.. "

അവൾ സിദ്ധിക്കിന്റെ നേരെ പൊട്ടിത്തെറിച്ചു


" ജെച്ചു.. ആരോടാ നീ സംസാരിക്കുന്നതെന്ന് ഓർമ വേണം "

അജാസ് അവളെ തടഞ്ഞു


" അത് ഇക്ക ഓർത്താൽ മതി. ചോദിക്കാനുള്ളത് മുഖത്ത് നോക്കി ചോദിക്കും. അതാ ജെസ്‌ലാന്റെ ശീലം.. എന്താ ഇയാൾ എന്നോട് പറഞ്ഞത് ന്ന് ഇക്കാക്കും അറിയുന്നതല്ലേ.. "

അജാസ് ഒന്നും മിണ്ടിയില്ല


" മോളെ. അത് പിന്നെ. നി അറിഞ്ഞ എങ്ങനെ എടുക്കും എന്നറിയില്ലായിരുന്നു. അതാ "


" ശെരിയാ.  എന്റെ ഉമ്മയായി അവരെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നിരുന്നേൽ ഞാൻ സ്വീകരിച്ചേനെ. പക്ഷെ ഇപ്പൊ എനിക്കവർ നിങ്ങളുടെ കീപ് മാത്രമാണ് "


" ജെച്ചു "

അത് കേട്ടതും സിദ്ധിക്ക് കലിയിളക്കി അവളുടെ നേർക്ക് ചീറി അടുത്തു. അവളൊന്നു പേടിച്ചു പോയി.


" ഉപ്പ.. വേണ്ട "

അജാസ് അയാളേ പിടിച്ചു മാറ്റി. എന്നിട്ട് പുറത്തേക്ക് കൊണ്ടുപോയി. ജെസ്‌ല മുഖം പൊത്തി കരഞ്ഞു 


" ജെച്ചു. നീ എന്തൊക്കെയാ വിളിച്ചു കൂവുന്നത്. വല്ല വിച്ചാരവും ഉണ്ടോ. അന്റെ ഉപ്പയാണ് "

റെന അവളെ വഴക്ക് പറഞ്ഞു


" നിന്റെ ഉപ്പാക്ക് വേറെ റിലേഷൻ ഉണ്ടെന്ന് അറിഞ്ഞ നി മിണ്ടാതിരിക്കുമോ "

ജെസ്‌ലാന്റെ ചോദ്യത്തിന് റെന മറുപടി പറയാതെ ആ മുറിയിൽ നിന്നും ഇറങ്ങി പോയി. അവിടെ പുറത്ത് അജാസ് സിദ്ധിക്കുമായി നിൽപുണ്ടായിരുന്നു.


" ഉപ്പ ഒന്നുകിൽ അവളോട് എല്ലാം തുറന്നു പറയണം.. അല്ലെങ്കി ഇനിയും ഇതുപോലെ എന്തെങ്കിലും ഒക്കെ കേൾക്കേണ്ടി വരും "

അജാസ് പറഞ്ഞു.


" എന്താടാ ഞാൻ അവളോട് പറയേണ്ടത്. അതെന്റെ ഭാര്യയെണെന്നോ.. അതോ അവളെന്റെ അവിഹിത സന്തതി ആണെന്നോ. അങ്ങിനെ പറയാൻ ആയിരുന്നേൽ അതെനിക്ക് മുന്നേ ആവമായിരുന്നില്ലേ.. "


" പറയേണ്ടത് കൃത്യ സമയത്ത് പറഞ്ഞിരുന്നേൽ ഒരു കാര്യവും തലക്കുമുകളിൽ വാളായി നിക്കില്ലായിരുന്നു. ഇതിപ്പോ ജെച്ചു അറിഞ്ഞ കുറച്ചു നാൾ മിണ്ടാതെ നടക്കുമായിരിക്കും. മറിച് റിച്ചുന്റെ ഉമ്മയാണ് അറിഞ്ഞിരുന്നെതെങ്കിലോ.. "

അജാസ് ചോദിച്ചത് കേട്ട് അയാൾ അവനെ അമ്പരപ്പോടെ നോക്കി


" ഉപ്പാനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. അങ്ങനെ സംഭവിച്ചാൽ.. ഇപ്പൊ തന്നെ അവളൊന്നും പറഞ്ഞിട്ടില്ലെന്ന് നമുക്ക് പറയാൻ ഒക്കുമോ. ഞാൻ സിദ്ധിക്കിന്റെ മോള് എങ്ങാനും ആണെന്ന് അവൾ പറഞ്ഞിട്ടുണ്ടെങ്കിലോ "

അതും കൂടി കേട്ടതും അയാൾ കൂടുതൽ ടെൻഷനായി... ഹോസ്പിറ്റലിൽ നിന്നും അയാൾ തിരിച്ചിറങ്ങി. ജീവൻ കയ്യിൽ പിടിച്ചോണ്ട് അയാൾ വീട്ടിലേക്ക് തിരിച്ചു വിട്ടു


*****************


" നീയപ്പോ ഇന്ന് വീട്ടിലൊട്ടില്ലേ "

തസ്നിയെ അവളുടെ വീടിനു മുന്നിൽ ഇറക്കി റിച്ചു ചോദിച്ചു


" ഇല്ല.. ഉപ്പയും ഉമ്മയും ഹോസ്പിറ്റലിൽ പോയതല്ലേ.. അവര് വന്നിട്ട് വിവരങ്ങളൊക്കെ അറിയട്ടെ.  അതൊക്കെ കഴിഞ്ഞു നാളെയോ മറ്റന്നാളോ വരാം.. "


" ന്നാ അങ്ങനെ ആവട്ടെ. വിളിച്ച മതി..കൂട്ടിക്കൊണ്ട് പോകാൻ ഞാൻ വരാം "

അവൾ ശെരിയെന്നു തലയാട്ടി


" അകത്തേക്ക് കയറുവാണേൽ ചൂടുള്ള ചായ ഒരെണ്ണം ഇട്ടുതര.. വേണോ "

അവൾ ചോദിച്ചു


" ചായ വേണ്ട. ചൂടോടെ ഒരു കിസ്സ് കിട്ടുവോ "

അവൻ അവളുടെ അടുത്തേക്ക് ചേർന്ന് കൊഞ്ചി


" അയ്യടാ.. വന്നു വന്നു ചോദിക്കുന്നിടത്തു ഒരു നാണവും ഇല്ലാണ്ടായിട്ടുണ്ട് "

അവൾ അവന്റെ കവിളിൽ പിച്ചി


" അതിനിപ്പോ എന്താ.. നിന്നോടല്ലേ.. ഒരു കുഴപ്പവും ഇല്ല.. "

അവളൊന്നു ചിരിച്ചു


" ആഹ് പിന്നേ കാളിങ് ബെൽ അടിച്ചിട്ട് കേറണേ.. കള്ളക്കാമുകൻ ഭാര്യയുമൊത്തുണ്ട്.. മെയ് ബി അവര് വല്ല സല്ലാപത്തിലും ആണേൽ "


" അയ്.. ന്തൊരു കഷ്ട്ടാണ്.. ഒന്ന് പോയെ. ഈ ഒരു ചിന്തയെ ഉള്ളൂ. വഷളൻ "


" ന്താടി. ഒരു ഭർത്താവിന്റെ രോധനമാടി. അങ്ങനെ എങ്കിലും നീയൊന്ന് കേൾക്കട്ടെ എന്ന് വെച്ച്"..


" ഉവ്വ. പോയെ പോയെ. ടാറ്റാ "

അവൻ ശെരി എന്നും പറഞ്ഞു ബൈക്ക് എടുത്തു പോയി. വീട് പിടിക്കുമ്പോ ഉച്ചയായിരുന്നു.


"സുമിയെ.."

അവൻ അകത്തു കയറി നീട്ടി വിളിച്ചു..


" ആഹാ. വന്നോ.. എവടെ. തസ്‌നി എവടെ "


" അവൾ നാളെ വരാം എന്ന് പറഞ്ഞു.. മാമ ഹോസ്പിറ്റലിൽ പോയതല്ലേ . അപ്പൊ എന്താ ഏതാ എന്നൊക്കെ ചോദിക്കാതെ എങ്ങനെ പോരാ   "


" മ്മ്. ഇയ്യ് എന്തെങ്കിലും കൈച്ചോ "


" ഇല്ല. നല്ല വിശപ്പ്. കുളിച്ചേച്ചും വരാം.. "

കുളിച് വന്നു ഫുഡും തട്ടി അവൻ ബെഡിലേക്ക് മറിഞ്ഞു. അതിനിടക്കാണ് കിതപ്പോടെ സിദ്ധിക്ക് എത്തിയത്. അയാളുടെ മട്ടും ഭാവവും കണ്ടു സുമയാ ഒന്ന് നോക്കി


" എന്താ. എന്താ നിങ്ങളിങ്ങനെ കിതച്ചോണ്ട് വരുന്നത്.. "


" ഏയ്‌. ഒന്നുല്ല.. "

അയാൾ സുമയാനെ ശെരിക്കൊന്ന് നോക്കി. പെരുമാറ്റത്തിൽ ഒന്നും യാതൊരു മാറ്റവും ഇല്ല. അയാൾക്ക് പകുതി ആശ്വാസം ആയി. സിദ്ധിക്ക് തന്റെ ഫോണിനായി പരതി. ടേബിളിൽ തന്നെ ഇരുപ്പുണ്ടായിരുന്നു. അയാൾ അതെടുക്കുന്നതുനിടെ സുമയാ ചോറുമായി വന്നു


" ആഹ്. അതിലേക്ക് എതോ പെൺകുട്ടി വിളിച്ചിരുന്നു.. നിങ്ങളെ ചോദിച്ചു. ഇവിടെ ഇല്ലെന്ന് പറഞ്ഞു ഞാൻ വെച്ചു. വന്ന വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. "

സുമയാ പറഞ്ഞതിന് മറുപടി ആയി അയാൾ ഒന്ന് മൂളി. പിന്നെ എങ്ങനെയോ ഫുഡ്‌ അൽപ്പം കഴിച്ചു എണീറ്റ് പോയി


**************


സിദ്ധിക്കിനോട് ഉള്ള ദേഷ്യത്തിൽ ജെസ്‌ല റെന കൊണ്ടുവെച്ച ഭക്ഷണം എടുത്തെറിഞ്ഞു. അത് കണ്ട് അരിശം കയറിയ അജാസ് തൊട്ടടുത്തുണ്ടായിരുന്ന ഗ്ലാസ്‌ ടെമ്ബ്ലർ നിലത്തേക്കെറിഞ്ഞുടച്ചു


" എറിയാനും പൊട്ടിക്കാനും നിനക്ക് മാത്രല്ല. കണ്ട് നിക്കുന്നവർക്കും അറിയാം. അല്ലെങ്കിൽ തന്നെ നിനക്കെന്തിനാ ഇത്ര ദേഷ്യം "

അജാസ് പൊട്ടിത്തെറിച്ചു


" എന്തിനാണ് ന്ന് നിനക്കറിയില്ലേ. അതോ അതൊരു വലിയ പ്രശ്നം ആയി തോന്നുന്നില്ലേ.. ആഹ്. ചെലപ്പോ തോന്നുന്നില്ലായിരിക്കും. വാപ്പ നിന്റെ സ്വന്തം അല്ലല്ലോ.  ഉമ്മയും വാപ്പയും ആരാണെന്ന് നിനക്ക് അറിയും ഇല്ല "

ജെസ്‌ല പറഞ്ഞ വാക്കുകൾ അജാസിന്റെ മനസിനെ കീറിമുറിക്കാൻ പാകത്തിനുള്ളതായിരുന്നു.. അവൻ ഒരു നിമിഷം നിശബ്ദനായി. അത് കണ്ട് നിന്ന റെനക്ക് സഹിച്ചില്ല


"ജെസ്‌ല. കൊറേ നേരായി ഞാൻ എല്ലാം കണ്ടും കെട്ടും ക്ഷമിക്കുന്നു. എന്ത് പറഞ്ഞാലും നിനക്ക് അജുക്കന്റെ അനാഥത്വത്തെ ചോദ്യം ചെയ്യുന്നത് ഒരു ശീലമാണ് "


" റെന. "

ജെസ്‌ലാക്ക് എതിരെ സംസാരിക്കാൻ തുടങ്ങിയ റെനയെ അജാസ് തടയാൻ നോക്കി എങ്കിലും അവൾ നിർത്തിയില്ല


" എന്തെ ഭർത്താവിനെ പറഞ്ഞപ്പോ ഭാര്യക്ക് പൊള്ളിയോ "


" ആഹ് പൊള്ളും. സ്നേഹമുള്ള ഭാര്യമാർ അങ്ങനെയാ.. എടുത്തു വളർത്തി എന്നൊരു കുറവ് മാത്രേ എന്റെ ഇക്കാക്ക് ഉള്ളു. അതിന് നിന്നെ നല്ലോണം സംരക്ഷിച്ചിട്ടും ഉണ്ട്. ഉപ്പ എന്ന് വിളിക്കുന്ന ആ മനുഷ്യൻ പോലും നിന്നോട് പറഞ്ഞിട്ടില്ലേ അയാളുടെ മകൾക്ക് കാവൽ നിക്കാൻ മാത്രം ഉള്ളതാണെന്ന് നീയെന്ന്.. ഇത്ര നന്ദി ഇല്ലാത്തവൾക്ക് വേണ്ടിയാണോ നീ കാവൽ നിന്നത്. "

റനയുടെ ചോദ്യം അജാസിനോടായിരുന്നു. അവൻ മറുപടി ഇല്ലാതെ നിന്നു


" നിന്റെ സന്തോഷം ആടി അജുക്കാന്റെ സന്തോഷം. എന്റെയും. അതിനും വേണ്ടി തള്ളിപ്പറഞ്ഞിട്ടുണ്ട് എന്റെ കൂടെപ്പിറപ്പിനെ ഞാനും.. ഉറ്റസുഹൃത്തിനെ അജുവും.. അവന്റെ മനസ് നൊന്തത്തിന് പകരമായിരിക്കും ഈ അനുഭവിക്കുന്നതൊക്കെ.. കുറച്ചു മുൻപ് ഇവിടുന്ന് ഇറങ്ങിപ്പോയില്ലേ.. നിന്റെ പ്രിയപ്പെട്ട ഉപ്പ. അങ്ങേരുടെ ഭാര്യയ നീ നേരത്തെ സംസാരിച്ച സ്ത്രീ. അതിൽ അവർക്ക് രണ്ട് മക്കളുണ്ട്. നിന്റെ ഇക്കാക്കമാർ.. റമി സ്നേഹിച്ച തസ്‌നി ഇല്ലേ.. അവൾ നിന്റെ ഉപ്പാന്റെ സഹോദരിയുടെ മോളാ.. അവളിപ്പോ നിന്റെ സഹോദരന്റെ ഭാര്യയ. ഇനിയൊന്നു ആലോചിക്ക്.. ജനനത്തിൽ പിഴവ് സംഭവിച്ചത് ആർക്കാണെന്ന്..


ഓരോന്ന് ഓരോ അധികാരത്തിൽ വിളിച്ചുകൂവുമ്പോ എപ്പോഴും മിണ്ടാതെ നിന്നിരുന്നത് വാ തുറന്നാൽ വീണുപോവുക ഇതുപോലുള്ള അപ്രിയ സത്യങ്ങൾ ആവും എന്ന് അറിയാവുന്നത് കൊണ്ട.. ഇപ്പൊ നിന്റെ മനസിൽ നീ ചോദിക്കുന്നില്ലേ.. നീ ആരാണെന്ന്.. അതിനോടുവിൽ നിനക്കൊരു ഉത്തരം കിട്ടും. അത് തന്നെയാണ് നീ.. ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാൻ ഇവന്റെ ഭാര്യ അല്ലാതായി പോകും.


നിനക്ക് വേണ്ടി ഞാൻ എന്റെ സഹോദരനെ ഇല്ലാതാക്കി. ഒന്നും മിണ്ടാതെ അവന്റെ ഇഷ്ടത്തിന് വീട്ടിരുന്നേൽ ഒരു ദിവസത്തേക്കെങ്കി ഒരു ദിവസത്തേക്ക് തസ്നിയുടെ ഒപ്പം സന്തോഷത്തോടെ ജീവിച്ചു മരിച്ചേനെ അവൻ.. "

അത്രയും പറഞ്ഞു റെന ഇറങ്ങി പോയി. ജെസ്‌ല ഒരിറ്റു കണ്ണീരോടെ മിണ്ടാതെ നിക്കുന്ന അജാസിനെ നോക്കി. അവനും നിശബ്ദമായി പുറത്തേക്കിറങ്ങി.


"ഇനിം എന്തിനാ ഇവിടെ നിക്കുന്നത്. മതി പോരെ. സഹോദരിയും ഉപ്പയും ഒക്കെ "

റെന അജാസിനെ കൈയിൽ പിടിച്ചു വലിച്ചു


" ഞാൻ എങ്ങനെ വരാനാടി.. കൂടെ പിറന്നില്ലെങ്കിലും അവളെ ഞാൻ വളർത്തിയതല്ലേ.. എങ്ങനെ അവളെ ഒറ്റക്കിടും "


"നിനക്ക് കിട്ടിയതൊന്നും പോരെ അജു "


" സാരല്ലടി എന്റെ അനിയത്തി അല്ലെ "

അജാസ് കണ്ണിൽ വെള്ളം നിറച്ചു റെനയെ നോക്കി. അത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ അവനെ ഒന്നും പറയാതെ മാറോടണക്കി.. ഈ സമയം ജെസ്‌ല റൂമിൽ ഇരുന്നു പൊട്ടിക്കരയുകയായിരുന്നു


**************


രണ്ടു ദിവസങ്ങൾക്ക് ശേഷം..


റിച്ചു കോളേജിന്ന് വരുന്ന വഴി തസ്നിയെയും കൂട്ടിയാണ് വീട്ടിലേക്ക് പോയത്. അവളെ കണ്ടതും സുമയാ അവളെ ആശ്വാസത്തോടെ ഒന്ന് നോക്കി. അവരുടെ നോട്ടത്തിൽ അവൾക്കെന്തോ ഒരു മാറ്റം തോന്നി


" എന്താ ഉമ്മ "


" എന്ത് "


" അല്ല. ഇങ്ങക്കെന്താ വയ്യേ. മുഖം ഒരു ജാതി"

അവൾ ചോദിച്ചു


" എവടെ നോക്കട്ടെ.. "

റിച്ചു അവരെ നോക്കി


" ഏയ്‌ ഒന്നുല്ലല്ലോ "


" അത് നിനക്ക് തോന്നുന്നത പെണ്ണെ. കൊറേ ആയില്ലേ കണ്ടിട്ട് അതിന്റെയ "

സുമയാ പറഞ്ഞു. അവൾ തലയാട്ടി റിച്ചുന്റെ പുറകെ അവരുടെ മുറിയിലേക്ക് നടന്നു. പോകുമ്പോ അവൻ ഒന്നുകൂടി ഒന്ന് തിരിഞ്ഞു നോക്കി. എന്തോ ഒന്ന് ആ മുഖത്ത് മിസായിട്ടുണ്ട്. അവൾ മനസ്സിൽ കരുതി.


രാത്രി ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോഴും അവളുടെ മനസിൽ അത് തന്നെയായിരുന്നു ചിന്ത. ഫുഡ്‌ കഴിച്ചു അവൾ സുമയന്റെ അടുത്ത് തന്നെ ചുറ്റിപ്പറ്റി നിന്നു.


" എന്താടി.. "

അവര് അവളുടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു


" ഏയ്‌ ഒന്നുല്ല.. "

അവൾ തോൾ കുലുക്കി


" ന്നാ പിന്നെ പോയി കിടക്ക്.. "

അവര് അവളെ ഓടിച്ചു വിട്ടു. ന്നാ പിന്നെ എന്തെങ്കിലും ആവട്ടെ എന്നും വിചാരിച്ചു അവൾ പോയി. മുറിയിൽ മ്മളെ മാഷ് തിരക്കിട്ട പേപ്പർ വലുവേഷനിലാണ്. അവൾ അത് നോക്കി കുറച്ചു സമയം ഇരുന്നു. കുറച്ചു സമയം ഇരുന്നു അവൻ പേപ്പർ ഒക്കെ നോക്കി തീർത്തു.


" പേപ്പർ കണ്ട അറിയാം ഒക്കെ കോപി ആണെന്ന്. പിന്നെ പാവം അല്ലെ എന്ന് കരുതി മാർക്കിടുവ "

അവൻ പേപ്പർ ഷെൽഫിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു


" അയ്യോടാ. അതന്നെ ആണ് പിള്ളേർക്ക് ഇത്ര കെയർ മാഷിനെ "


" പോടീ. അസൂയ.. നീ കിടന്നോ.. എനിക്കൊന്ന് ഫ്രഷ് ആവണം.. "

അവൻ ബാത്‌റൂമിലേക്ക് കയറി. അവൾ എന്തോ ആലോചിച്ചു അവിടെ തന്നെ ഇരുന്നു. കുളി കഴിഞ്ഞു അവൻ വന്നപ്പോഴുംഅവൾ കിടന്നിട്ടില്ല. പാതി തുറന്നിട്ട ജനലിലൂടെ അവൾ എങ്ങോട്ടോ നോക്കി നിക്കുവായിരുന്നു. 


" ഇയ്യ് ഇതുവരെ കിടന്നില്ലേ.. "


" .. ദാ.. കിടക്കാൻ തുടങ്ങുവായിരുന്നു. "

അവളുടെ ശബ്ദം ഇടറിയിരുന്നു


" ടി. ഇയ്യ് കരയ.. "


" ഏയ്‌. ഞാൻ എന്തിനാ കരയുന്നത്.. നിനക്ക് തോന്നിയത.. ദേ നോക്കിയേ.. ഞാൻ നമ്മടെ ലൈഫിൽ നടന്നതൊക്കെ ആലോചിക്കുവായിരുന്നു. "


" എന്നിട്ട് വല്ല ടൈമ് മെഷീനും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയോ "

അവൻ കളിയാക്കിയതാണെന്ന് അവൾക്ക് മനസിലായി. അവൾ കൊഞ്ചലം കുത്തി അവനരികിലായി കിടന്നു. വട്ട് പിടിപ്പിക്കാൻ നിക്കാതെ റിച്ചു അവളെ പുണർന്നു ഉറക്കിലേക്ക് വഴുതി വീണു.


ദിവസങ്ങൾ അല്ലലില്ലാതെ കടന്നു പോയി. സിദ്ധിക്കിനും മക്കൾക്കും ഇടയിലെ അന്തരം കൂടി വന്നെന്നൊഴിച്ചാൽ വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.. ഇടക്ക് ആബിയേയും ലിയയെയും വിരുന്നു വിളിക്കുകയും ഇവരോരുരുമിച്ച് അങ്ങോട്ട് പോവുകയും ചെയ്തു. നൗഫിക്ക് മാസം എട്ട് കഴിഞ്ഞു. ഡോക്ടർ ഡെലിവറി ഡേറ്റ് ഒക്കെ പറഞ്ഞു.


കൊച്ച് കൊച്ച് സന്തോഷങ്ങൾക്കിടയിൽ സിദ്ധിക്കിന്റെ അവിഹിത സന്തതിയും അജാസും ഒന്നും അവരെ മനസിനെ അലട്ടിയതെ ഇല്ല..


അങ്ങനെ ഇരിക്കെ ഒരു ദിവസം.... രാവിലെ മുതൽ തസ്‌നി ഗ്ലൂമി ആയിരുന്നു. സുമയയും അമിയും ഒക്കെ കാര്യം തിരക്കി എങ്കിലും അവൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി


" എന്ത് ഇരിപ്പാണ് മാഷേ.. എന്തോ പോയ അണ്ണനെ പോലെ "

റിച്ചു അവളെ കണ്ട് പറഞ്ഞു


"അണ്ണാനല്ലേ.."


" അയ്ശേരി. അപ്പോ കുഴപ്പംഒന്നും ഇല്ലല്ലേ. താൻ വേഗം ഒന്ന് റെഡി ആയിക്കെ. നമുക്കൊരിടം വരെ പോകാം. വേഗം തിരിച്ചു വരാം. ചുമ്മാ ഒരു ഔട്ടിങ് "


" ഞാൻ ഇല്ല റിച്ചുക്ക. പിന്നൊരു ദിവസം പോകാം.. "


" അതെന്താടി.. അനക്ക് ഇപ്പഴും ഇന്നേ പേടിയാണോ.. "

അവൾ അവനെ തുറിച്ചൊന്ന് നോക്കി. പിന്നെ എണീറ്റ് പോയി ഡ്രെസ് മാറി വന്നു.അത് കണ്ട് റിച്ചു ഉള്ളിൽ ഊറി ചിരിച്ചു.


പോകും വഴി എന്തൊക്കെയോ അവര് തമ്മിൽ സംസാരിച്ചു. ഇടക്ക് വെച് വണ്ടി ഒന്ന് ടേൺ ചെയ്തതും തസ്‌നി ചുറ്റുമോന്ന് നോക്കി.. അവളുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു. അവൾ റിച്ചുനെ ഒന്ന് നോക്കി. അവൻ ഒരു കൂസലും ഇല്ലാതെ വണ്ടി ഓടിക്കുവാണ്.


ഒടുക്കം കാർ ആ വലിയ ഗേറ്റിനു മുന്നിൽ കൊണ്ടുപോയി നിർത്തി. റമി ഉറങ്ങുന്ന ആ മണ്ണിനു മുന്നിൽ. അവൾക്ക് ഹൃദയമിടിപ്പ് കൂടുന്ന പോലെ തോന്നി


" റിച്ചുക്ക "

അവൾ വിളിച്ചു


" ഇറങ്. ഇന്ന് നീ ഇങ്ങോട്ട് വരാനാണ് കൊതിക്കുന്നതെന്ന് എനിക്കറിയാം.. മുടങ്ങാതെ വന്നിരുന്നതല്ലേ. ഇനിയും അത് മുടക്കേണ്ട..വാ..നീ വരുന്നതും പ്രതീക്ഷിച്ചു കിടക്കുവായിരിക്കും അവൻ.. ഞാനും ഉണ്ട്. "

റിച്ചു തസ്നിയുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പരിജയം ഉള്ള പോലെ റിച്ചു മുന്നിൽ നടക്കുന്നത് കണ്ട് തസ്നിക്ക് അത്ഭുതം തോന്നി. അവൻ അവളെ റമിക്ക് മുന്നിലായി നിർത്തി


" ഞാൻ പറഞ്ഞ വാക്ക് പാലിച്ചു ട്ടൊ. ഇനി വരുമ്പോ എന്റ കൂടെ ഇവളും ഉണ്ടാകുമെന്ന് പറഞ്ഞില്ലേ.. ദാ കൊണ്ടുവന്നിട്ടുണ്ട് "

റിച്ചു പറഞ്ഞത് കേട്ട് തസ്‌നി ഞെട്ടലോടെ നോക്കി.


"ഒത്തിരി വിശേഷം പറയാൻ ഇല്ലേ.. ഞാൻ അവിടെ പുറത്തുണ്ടാകും. പറഞ്ഞു തീർത്തിട്ട് വാ. "

റിച്ചു അവളുടെ തോളിൽ തട്ടി പുറത്തേക്ക് പോയി. അൽപ്പ നേരം അവൾ മിണ്ടാതെ നിന്നു. പിന്നെ ഒന്ന് ചിരിച്ചു 


" റമി.. അസ്സലാമു അലൈകും.. "

അടുത്ത നിമിഷം ഒരു ഇളം തെന്നൽ അവളെ ചുറ്റിപ്പറ്റിക്കൊണ്ട് കടന്നു പോയി.. അത് റമി ആയിരിക്കും എന്ന് അവൾ വിശ്വസിച്ചു.. അവനരികിൽ മുട്ടുകുത്തി ഇരുന്നു അവൾ ഏറെ നേരം സംസാരിച്ചു. യാത്ര പറഞ്ഞു ഇറങ്ങും മുന്നേ അവനായി ദുആ ചെയ്തു.. വളർന്നു നിക്കുന്ന മൈലാഞ്ചി കൊന്മ്പിനു ചുവട്ടിൽ അൽപ്പം വെള്ളം ഒഴിച്ചു സലം ചൊല്ലി അവൾ തിരിച്ചിറങ്ങി


" റിച്ചുക്ക പോകാം "

ഡ്രൈവിംഗ് സീറ്റിൽ കണ്ണടച്ച് കിടക്കുന്ന റിച്ചുനെ അവൾ വിളിച്ചു. അവൻ ഞെട്ടി എണീറ്റ് ചുറ്റും നോക്കി. പിന്നെ തലയാട്ടി വണ്ടി എടുത്തു.


വീടെത്തും വരെ അവര് പരസ്പരം ഒന്നും സംസാരിച്ചില്ല. വീട്ടിലേക്ക് കയറി ചെല്ലുമ്പോ ഉമ്മറത്തു തന്നെ അമിയും ഉമ്മയും ഉണ്ട്. അവരെ കണ്ടതും തസ്‌നി വോൾടേജ് ഇല്ലാത്ത ചിരിയോടെ അകത്തേക്ക് കയറിപ്പോയി


"എന്താടാ അവൾക്ക് "

ഉമ്മ


" ക്ഷീണം.. യാത്ര ചെയ്തതിന്റെ "

അവൻ അതും പറഞ്ഞു മുകളിലേക്ക് വിട്ടു


" ഭക്ഷണം കഴിച്ചതാണോ "

ഉമ്മ വിളിച്ചു ചോദിച്ചു. അതിന് അവൻ ആഹ് എന്നും പറഞ്ഞു.


മുറിയിൽ കയറി ഡ്രെസും കൈയിൽ പിടിച്ചു നിക്കുന്ന തസ്നിയെ ഒന്ന് നോക്കി ബാത്‌റൂമിൽ കയറി. വേഷമൊക്കെ മാറി കണ്ണാടിക്ക് മുന്നിൽ നിന്ന് മൊഞ്ച് നിക്കുമ്പോ ആണ് രണ്ട് കൈകൾ അവനെ വരിഞ്ഞു മുറുകുന്നത് അവനറിഞ്ഞത്.


" എന്താടി.. "

മുഖത്തേക്ക് നോക്കാതെ തന്നെ അവൻ ചോദിച്ചു. മറുപടി ഒന്നും ഇല്ലാതെ അവൾ തേങ്ങി


" ഏയ്‌.. ടി.. ഇതിപ്പോ ന്തിനാ കരയണേ.. കൊണ്ടുപോയത് കുഴപ്പം ആയോ "

അവൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു


" ഏയ്‌. സന്തോഷം കൊണ്ട.. ഒത്തിരി ആഗ്രഹിച്ചിരുന്നു ഒന്ന് പോകാൻ കഴിഞ്ഞെങ്കിൽ എന്ന്.. ഇന്ന് അവന്റെ ഓർമ ദിവസം ആണെന്ന് നീ എങ്ങനെ അറിഞ്ഞു. "

കണ്ണ് തുടച് അവൾ ചോദിച്ചു


" നിന്നെ അന്നെഷിച്ചിറങ്ങിയപ്പോ ആദ്യം പഠിച്ച പാഠം റമി ആയിരുന്നു. അങ്ങനെ അറിയാം. "

അവളൊന്നു ചിരിച്ചു.


"എന്തേ "


" ഒന്നുല്ല.  ഞാൻ പറയാതെ എന്റെ മനസ് അറിയാൻ ഉള്ള ഒരു കഴിവ് അവനുണ്ടായിരുന്നു. ഇപ്പൊ ദാ എന്നെ മനസിലാക്കുന്ന അറിയുന്ന ഒരാളും കൂടി.. ഇനിപ്പോ എനിക്ക് വേറെ ന്താ വേണ്ടത് "


" ഔ.. അതെനിക്ക് സുഖിച്ചു. "

അവൻ വീണ്ടും കണ്ണാടിയിലേക്ക് തന്നെ നോക്കി..


" ഐ ലവ് യൂ.. "

അവൾ പുറകിലൂടെ അവനെ കെട്ടിപ്പിടിച്ചു മുതുകിൽ ചുണ്ടുകൾ ചേർത്തു. അവന്റെ കണ്ണുകൾ വിടർന്നു


" എന്താ പറഞ്ഞത് "

അവൻ ഒന്നുകൂടി ചോദിച്ചു. തലകുനിച്ചു നിക്കുന്ന അവളുടെ മുഖം പിടിച്ചു ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി 


" നീ കേട്ടത് തന്നെയാ പറഞ്ഞത്.. ഐ ലവ് യൂ റിച്ചു.. റിയലി.. "

അവൾ കാലുകൾ പൊക്കി അവന്റെ നെറ്റിയിൽ ഒരുമ്മ നൽകി. പിന്നെ ഇറുക്കെ പുണർന്നു ആ നെഞ്ചിൽ അൽപ്പം നേരം തലചായ്ച്ചു നിന്നു.


"ഐ ലവ് യൂ ടൂ "

റിച്ചു അവളുടെ തലയിൽ തലോടി. മെല്ലെ മെല്ലെ അവളുടെ പിടുത്തം മുറുകുന്നത് അവനറിയുന്നുണ്ടായിരുന്നു. ഷർട്ടിടാത്ത നെഞ്ചിലേക്ക് അടിക്കുന്ന അവളുടെ ചുടുനിശ്വാസം അവനെ പൊള്ളിച്ചു. അവൾ ആ നെഞ്ചിൽ അവളുടെ ചുണ്ടുകൾ ചേർത്തു


പതിയെ ആ മുഖം ഇരുകൈകളാൽ കോരിയെടുത്തു.


" എന്താണ് "


" അറിയില്ല.. "

മിഴികൾ തമ്മിലുടക്കി .അധരങ്ങൾ പരസ്പരം ചേരാൻ കൊതിച്ചു. അവക്കിടയിലെ അകലം കുറഞ്ഞു. പിടിച്ചു നിർത്തി ചുംബിച്ചിരുന്ന ചുണ്ടുകളിൽ അവൻ പൂർണസമ്മതത്തോടെ ചുംബിച്ചു. ചുണ്ടുകൾ തമ്മിൽ കാവ്യം രചിച്ചു. അവന്റെ കൈകൾ അവളുടെ ശരീരത്തിൽ അങ്ങിങ്ങായി ഓടി നടന്നു. അവൾ അവനിലേക്ക് കൂടുതൽ അടുത്ത് നിന്നു. എത്ര ചുംബിച്ചിട്ടും അവന് മതിയാവാത്ത പോലെ. ഒടുവിൽ ഉമിനീറിൽ ചോര കലർപ്പ് രുചിച്ചതും അവനവളുടെ ചുണ്ടുകൾക്ക് മോചനം നൽകി. അവളുടെ മിഴികളിൽ തന്നെ പൂർണമായും സമർപ്പിച്ച സമ്മതം ഉണ്ടായിരുന്നു 


അവളെ കോരിയെടുത്തു ബെഡിലേക്ക് കിടത്തി. പ്രണയാതുരമായ നോട്ടം കണ്ട് അവൾ അവന്റെ മിഴികൾ കൈകളാൽ മൂടി. അവൻ ഒരു കള്ള ചിരിയോടെ കൈകൾ തട്ടി മാറ്റി. മെല്ലെ മെല്ലെ അവൻ അവളുടെ വസ്ത്രങ്ങൾ കാറ്റിൽ പറത്തി. നഗ്നമായ കഴുത്തിലേക്ക് അവൻ മുഖം പൂഴ്ത്തി. തസ്‌നി ഒരു കുറുകേലോടെ അവനെ ചേർത്ത് പിടിച്ചു.


പാതി അടച്ചിട്ട ജനൽ പാളിയിലൂടെ അരിച്ചിറങ്ങിയ ഇളം തെന്നലിനെയും ആ രാത്രിയെയും സാക്ഷി നിർത്തി അവൻ അവളിൽ ലയിച്ചിറങ്ങി.. തസ്‌നി പൂർണമായും റിച്ചുവിന്റെ സ്വന്തമായി..


****************


ദിവസങ്ങൾക്ക് ശേഷം..


അന്ന് ഹോസ്പിറ്റലിൽ നിന്നും പോന്നതിനു ശേഷം സിദ്ധിക്ക് ഒരു വട്ടം പോലെ ജെസ്‌ലയെ വിളിച്ചില്ല. പക്ഷെ അജുവും റെനയും ജെസ്‌ലാന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. നാവിൽ നിന്നും വന്നു പോയ തെറ്റുകളിൽ അവൾ പശ്ചാത്തപിച്ചു..


" ഇക്ക. എനിക്ക് തസ്നിയെ കാണണം "

അവൾ ഒരിക്കൽ അജാസിനോട് പറഞ്ഞു


" എന്തിനാ . "

അവളുടെ ആവിശ്യം കേട്ട് അവൻ ചോദിച്ചു


" ഒന്നിനും അല്ല. വെറുതെ.. "

ആദ്യം അവൻ വിസമ്മതിച്ചെങ്കിലും അവൾ വാശി പിടിച്ചു... ഒടുക്കം അവൻ സമ്മതിച്ചു.. സിദ്ധിക്ക് വീട്ടിലില്ലാത്ത ദിവസം നോക്കി കൊണ്ടുപോകാം എന്നവൻ വാക്ക് കൊടുത്തു


***************


രണ്ട് ദിവസം കഴിഞ്ഞു.. 

തസ്നിയും സുമയയും അടുക്കളയിൽ കാര്യമായ ജോലിയിൽ ഇരിക്കുബോ ആണ് അമിയുടെ കാൾ.. നൗഫിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തെന്നും പറഞ്ഞോണ്ട്.


" തസ്‌നി. ഇയ്യ് വേഗം ഇന്റെ രണ്ട് മൂന്ന് ഡ്രെസ്സും സാധനങ്ങളും ഒക്കെ ഒരു കവറിൽ എടുത്ത് വെച്ചേ.. ഞാൻ അപ്പഴേക്കും ചോറ് ആക്കട്ടെ "

സുമയാ തിടുക്കം കൂട്ടി. എല്ലാമെടുത്തു വെച്ച് അവൾ റിച്ചുനെ വിളിച്ചു. ഉമ്മാനെ ഹോസ്പിറ്റലിൽക്ക് കൊണ്ടാക്കാൻ വരാൻ പറഞ്ഞു.. അവൻ ഇപ്പൊ വരാം എന്നും പറഞ്ഞു ഫോൺ വെച്ചു.


അൽപ്പം കഴിഞ്ഞതും കാളിംഗ് ബെൽ.. സുമയാ റിച്ചു ആണെന്ന് കരുതി വാതിൽ തുറന്നു. പക്ഷെ റിച്ചു ആയിരുന്നില്ല.. അജാസും ജെസ്‌ലയും റെനയും ആയിരുന്നു.


" ആരാ.. "

സുമയ ചോദിച്ചു


" തസ്‌നി ഇല്ലേ "


" ആരാ ഉമ്മ. "

അപ്പോഴേക്കും അങ്ങോട്ട് വന്ന തസ്‌നി ചോദിച്ചു. വന്നവരുടെ മുഖം കണ്ടതും അവളുടെ മുഖം മാറി.


" കയറു.. "

സുമയാ അവരെ അകത്തേക്ക് വിളിച്ചു


" പുറത്തേക്കിരിക്കാം.. "

അകത്തേക്ക് കയറാൻ നിന്ന അവരോടായി തസ്‌നി പറഞ്ഞു


" എന്താ കുടിക്കാൻ "


" ഒന്നും വേണ്ട ഉമ്മ. അവര് വേഗം പോകും "

അവരെ കൂട്ടി ഗാർഡനിലേക്ക് നടക്കവേ തസ്‌നി പറഞ്ഞു.

അപ്പോഴേക്കും റിച്ചുവും എത്തിയിരുന്നു. അവരെ കണ്ടതും ദേഷ്യത്തോടെ റിച്ചു അടുത്തേക്ക് ചെന്നു


" ആരെക്കെട്ടിക്കാനാടാ ഇങ്ങോട്ട് താങ്ങിപിടിച്ചു കൊണ്ടുവന്നത് "

റിച്ചു അലറി


" റിച്ചുക്ക പതിയെ. ഉമ്മ കേൾക്കും. "

തസ്‌നി തടഞ്ഞു


" എനിക്കറിയാം നിങ്ങൾക് എന്നോട് ദേഷ്യം ആണെന്ന്.. പക്ഷെ.. പൊറുക്കണം. അത് മാത്രേ പറയാൻ പറ്റു. ചെയ്തു പോയതിനൊക്കെ മാപ്പ്.. ഞാൻ കാരണം നിങ്ങടെ ഫാമിലി "

ജെസ്‌ല തസ്നിക്ക് മുന്നിൽ തലകുനിച്ചു


" നിനക്ക് നാണമുണ്ടോ ജെസ്‌ല.. ആ അകത്തേക്ക് പോയ സ്ത്രീ ഇല്ലേ അവര് അറിഞ്ഞോന്ന് ശപിച്ച നീ ദഹിച്ചു പോകും.. അറിയുമോ.. നീ ഈ വീട്ടിലേക്ക് വരാൻ പോലും പാടില്ലായിരുന്നു.. എന്നോട് ചെയ്തതിനു നിങ്ങളെ പോലെ ഞാൻ കണക്ക് തീർക്കില്ല. നിങ്ങടെ ഒക്കെ ഉരുകി ഉള്ള ഈ ജീവിതം ഉണ്ടല്ലോ.. അതാണ് എനിക്ക് ഉള്ള സന്തോഷം.


പിന്നെ റമിയെ കിട്ടാത്തതിൽ നീ കുറെ കരഞ്ഞില്ലേ.. നിന്റെ ഈ മനസിന്‌ അവനെപ്പോലൊരു പാവത്തെ ആഗ്രഹിക്കാൻ ഉള്ള അർഹത ഇല്ല. അതുകൊണ്ട അവൻ പോയത്


പിന്നെ നീ എന്താ ജെസീലിനോട് പറഞ്ഞത് പിഴച്ച സന്തതി എന്നല്ലേ.. നിന്റെ പിന്നാലെ നടക്കുന്ന പട്ടി എന്ന്. അല്ലെ.. എന്നാ കേട്ടോ.. പിഴച്ചുണ്ടായത് അവനല്ല.. നീയാ.. "



" എനിക്കറിയാം "

ജെസ്‌ല


"നിന്നെ പെറ്റതാരാണെന്ന് അറിയണ്ടേ.. നീ തള്ളിപ്പറഞ്ഞ ജെസീൽ ഇല്ലേ.. നിന്റെ കള്ള സ്നേഹം കണ്ട് നിന്റെ ഒപ്പം നിന്നവൻ. ജെസീൽ. അവന്റെ ഉമ്മയ. നീ കാരണടി അവൻ അങ്ങനെ ആയത്.. നിന്റെ ഉപ്പ എന്ന് പറയുന്ന ആ മനുഷ്യൻ വീണ്ടും അവരുടെ ജീവിതത്തിൽ വന്നില്ലായിരുന്നെകിൽ ജെസീൽ ഇന്നും ജീവനോടെ ഉണ്ടായേനെ "

അതൊരു ഷോക്കായിരുന്നു ജെസ്‌ലാക്ക്


" ജെസീൽ.. "


 "ആഹ്. ജെസീൽ തന്നെ.. അവന് അവന്റെ ഉപ്പാനെ നഷ്ടമായത് നി ജന്മം കൊണ്ടത് കൊണ്ട.. "

അതും കൂടി കേട്ടതും ജെസ്‌ല തകർന്നു പോയി..


"തസ്‌നി. മതി.. എനിക്ക് ഇവിടുത്തെ ഉമ്മാനെ"


" വേണ്ട ജെസ്‌ല. ആ കണ്മുന്നിൽ പോലും നീ ഇനി വരരുത്.. പ്ലീസ്.. പൊയ്ക്കോ. അത്രക്ക് ദയവു തോന്നുന്നുണ്ടെങ്കിൽ നീ പോകേണ്ടത് തളർന്നു കിടക്കുന്ന നിന്റെ ഉമ്മാന്റെ അരികിലേക്ക് ആണ്. "


" തസ്‌നി "


" ഇറങ്ങിക്കോ ജെസ്‌ല. കൂടുതൽ ഇവിടെ നിക്കണ്ട. പൊയ്ക്കോ "

മറ്റൊന്നും പറയാനോ കേൾക്കാനോ നിക്കാതെ തസ്‌നി റിച്ചുവിനെ കൂട്ടി അകത്തു കയറി ആ വീടിന്റെ വാതിൽ അവർക്കു മുന്നിൽ കൊട്ടിയടച്ചു. ജെസ്‌ലയെ കൊണ്ട് അജാസും റെനയും തലകുനിച്ചു ഇറങ്ങിപ്പോയി.


പക്ഷെ എല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന സുമയയെ തസ്നിയും റിച്ചുവും പിന്നെയാണ് കണ്ടത്.. അവര് ഒന്ന് ഞെട്ടി


" ഉമ്മ.. അത് പിന്നെ... "

തസ്നിയും റിച്ചുവും വാക്കുകക്കായി പരതി


" എന്തിനാ നിങ്ങൾ നിന്ന് വിയർക്കുന്നത്.. അവൾ നിന്റെ ഉപ്പാന്റെ മകൾ ആണെന്ന് എനിക്കറിയാം.. "

അവര് സിദ്ധികിന്റെ പെട്ടിയിൽ നിന്നും കിട്ടിയ ഒരു ആൽബം അവർക്ക് മുന്നിൽ വെച്ചു. അതിൽ ജെസ്‌ലാന്റെ ചെറുപ്പം മുതൽ ഉള്ള ഫോട്ടോസ് ഉണ്ടായിരുന്നു


" എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ നിക്കുന്നത് എന്താണെന്ന് ചിന്തിക്കുന്നുണ്ടാവും അല്ലെ.. ഈ തസ്നിയെ പോലെ ആയിരുന്നു ഞാനും. ഒറ്റപ്പെട്ട ജീവിതം. ഇവളെ റഹീം നോക്കുന്നത് കാണുമ്പോ പലപ്പോഴും ഞാൻ എന്നെത്തന്നെ ഓർത്തിട്ടുണ്ട്. എനിക്ക് ഒരാളുണ്ടെന്ന് തോന്നിയത് നിന്റെ ഉപ്പ എന്നെ കെട്ടിയ ശേഷമാ. എന്നെ ആദ്യം സ്നേഹിച്ചത് നിന്റെ ഉപ്പയാ. അതുകൊണ്ടായിരിക്കും.. അയാളുടെ ആ തെറ്റിന് നേരെ ഞാൻ കണ്ണടച്ചത് "


" ഉമ്മ. "

കരയുന്ന ഉമ്മാനെ റിച്ചു ചേർത്തു പിടിച്ചു


" എനിക്കയാളെ ഒത്തിരി ഇഷ്ടാടാ.. പിന്നെ എങ്ങനെ വെറുക്കാ"

അവര് അവനെ കെട്ടിപിടിച്ചു കരഞ്ഞു. റിച്ചു അവരെ മുറിയിൽ കൊണ്ടാക്കി


" റിച്ചുക്ക.. ഉമ്മ മുഴുവനും അറിഞ്ഞിട്ടില്ല. അറിഞ്ഞ ചെലപ്പോ ഉപ്പാനോടുള്ള സ്നേഹത്തിൽ ഉമ്മ ചെലപ്പോ.. അതുകൊണ്ട് ഇനി ഒന്നും ഉമ്മാനെ അറിയിക്കേണ്ട.. വാ.. ഉമ്മ ഇവിടെ ഇരിക്കട്ടെ.. നമുക്ക് പോകാം ഹോസ്പിറ്റലിലേക്ക്....


തസ്‌നി റിച്ചുനെയും കൂട്ടി പോയി


***************


മാസങ്ങളും ദിവസങ്ങളും കടന്നു പോയി.. അമി ഒരു ആണുകുഞ്ഞിന്റെ ഉപ്പയായപ്പോ തസ്‌നി റിച്ചുന് ഒരു മാലാഖ കുഞ്ഞിനെ നൽകി. ആബി കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. മക്കളെ എല്ലാം ജീവിക്കാൻ വിട്ട് റഹീമും സുഹറയും അവരുടെ കൂട്ടിൽ ഇണക്കുരുവികളെ പോലെ കഴിയുകയാണ്..

സിദ്ധിക്കും ജെസ്‌ലായും എല്ലാം പറഞ്ഞു തീർത്തു. ജെസീലിന്റെ ഉപ്പാന്റെ സമ്മതത്തോടെ ജെസീലിന്റെ ഉമ്മാനെ ജെസ്‌ല കൂട്ടിക്കൊണ്ട് പോയി.


എല്ലാം ഒരു കരക്കൽ സമാധാനത്തോടെ കഴിയുമ്പോഴും സിദ്ധിക്കിനും മക്കൾക്കും ഇടയിൽ ഒരു വെറുപ്പിന്റെ അതിർവരമ്പ് നിലനിന്നു പോന്നു..


എല്ലാം ശുഭ പര്യവസാനം നൽകാൻ കഥയല്ലല്ലോ.. ജീവിതം അല്ലെ... റിച്ചു പറഞ്ഞ പോലെ കാലങ്ങൾ മറയുമ്പോ ഉപ്പ എന്നാ സ്ഥാനം വെച്ച് വെറുപ്പുകൾക്ക് മങ്ങലുകൾ വന്നേക്കാം.. അന്ന് ഉപ്പാന്റെ സ്ഥാനം ചെലപ്പോ നല്കപ്പെട്ടന്നും വരാം..


ഇനി ഒരാളുടെ കണ്ണും ആ കുടുംബത്തിന് പറ്റാതിരിക്കാൻ അവർക്കൊപ്പം നമുക്കും പ്രാർത്ഥിക്കാം....



കൂടെ നിന്നവർക്കെല്ലാം നന്ദി... താങ്ക്സ് ഗയ്‌സ്... ലവ് യൂ ഓൾ....


 ✍️ shahala shaalu


Comments

Post a Comment

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌