എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌


❤റൂഹിന്റെ പാതി❤
ഫുൾ പാർട്ട്‌ 


❤റൂഹിന്റെ പാതി❤ Part_1

വലത് കാലെടുത്ത് വച്ച് ആ വീടിന്റെ പടിക്കയറുമ്പോൾ എന്റെ അധരങ്ങളിലൊരു പുഞ്ചിരി വിരിഞ്ഞു.....ഞാനൊരുപ്പാട് ആഗ്രഹിച്ച അസുലപ സുന്ദര സ്വർണ നിമിഷം...... ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചതാണ് അബീക്കയുടെ കൈ പിടിച്ച് ഈ വീടിന്റെ പടിക്കയറണമെന്ന്......പിന്നീട് എല്ലാം എന്റെ വിധിയെന്ന് വെച്ച് മറക്കുമ്പോഴാണ് അത് എന്റെ ജീവിതത്തിൽ നടന്നത്......

ആലോചനങ്ങൾ പല വഴിക്ക് പോവുമ്പോഴാണ് ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ച് സോഫയിൽ ഇരുത്തിയത്...... എല്ലാവരെയും നോക്കി ഞാനൊരു പുഞ്ചിരി സമ്മാനിച്ചു....ഓരോരുത്തരും എന്റടുത്ത് വന്നിരുന്ന് എന്റെ കഴുത്തിലും കാതിലും ഉണ്ടായിരുന്ന ആഭരണങ്ങൾ നോക്കി ഓരോന്ന് പിറുപിറുത്തു കൊണ്ട് പോയി.....പറയാൻ മാത്രം ആഭരണമൊന്നുമില്ല....ഉപ്പാക്ക് വാശിയായിരുന്നു ഇവിടുത്തെ വീട്ടിക്കാരോട് ഒന്നും വാങ്ങാതെ കല്യാണം നല്ല രീതിയിൽ നടത്തണമെന്ന്.....ആഭരണമൊക്കെ ഞങ്ങൾ കൊടുത്തോളാം എന്ന് അബീക്കയുടെ ഉമ്മ പറഞ്ഞപ്പോൾ ഉപ്പ സമ്മതിച്ചില്ല.....

എന്റെ മുന്നിൽ കൂടെ അബീക്ക പോയതും കവിളിൽ കൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ച് കൊണ്ട് അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.....

അബി.... എന്റെ അബീക്ക..... റഹ്മാൻന്റെയും അമീനയുടെയും ഒരേയൊരു മകൻ......അബീബ് റഹ്മാൻ...എന്റെ റൂഹിന്റെ പാതി....അബീക്ക അറിയപ്പെടുന്നൊരു പാട്ടുകാരനാണ്.....പാട്ടിലൂടെയാണ് ഇക്ക അറിയപ്പെടുന്നത്.....ആരും ലയിച് പോവും ഇക്കാന്റെ പാട്ടിന്.....😍

ഒരു കാലത്ത് ഒരുപാട് ആഗ്രഹിച്ചതാണ് ഇക്കയുടെ നല്ല പാതിയായി ജീവിക്കണമെന്ന്.....ഒരിക്കലും നടക്കില്ല എന്ന് കരുതിയത് നടന്നപ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി...അതിൽപ്പരം സങ്കടവും.....

അബീക്കാന്റെ മുഖത്ത് നോക്കിയപ്പോൾ പുള്ളിക്കാരൻ ഉമ്മയോട് എന്തൊക്കെയോ കാര്യമായി സംസാരിക്കുകയാണ്..... അതിനിടയിൽ എന്നെയൊന്ന് നോക്കി കണ്ണ് ചിമ്മി തുറന്ന് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു...... ആ പുഞ്ചിരി മതിയായിരുന്നു ഒരു നിമിഷം ഞാൻ സ്വയം മറക്കാൻ.....അബീക്കയെ നോക്കി എന്റെ അധരങ്ങൾ മൊഴിഞ്ഞു.....
❣️എന്റെ റൂഹിന്റെ പാതി❣️ ഇനിയും ഞങ്ങളെ അടർത്തല്ലേ നാഥാ..... അത്രക്കും ഇഷ്ടപ്പെട്ടു പോയി......

ഞാൻ നിങ്ങൾക്ക് അബീക്കയെ പരിചയപ്പെടുത്തി തന്നു..... പക്ഷെ അതിനിടയിൽ എന്റെ കാര്യം വിട്ടു പോയി.....അബ്ദുള്ളയുടെയും അമീറയുടെയും രണ്ടാമത്തെ സന്ധതി നൂറ.... എനിക്കൊരു ഏട്ടത്തി കൂടെയുണ്ടായിരുന്നു എന്റെ സന.... പക്ഷെ അവളിന്ന് ഈ ലോകത്തില്ലാ..... ജീവിതം തുടങ്ങുന്നതിന് മുന്പേ റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി...... അല്ല...!!അങ്ങനെ പറയുന്നതിനേക്കാൾ *പടപ്പിനെ ദികരിച്ച്‌ കൊണ്ട് അവൾ അവളുടെ ജീവനൊടുക്കി* എന്നതാണ്......

എല്ലാം എന്തിന് വേണ്ടി....ആർക്ക് വേണ്ടി..... അതോർത്തപ്പോൾ എന്റെ മനസിന് വല്ലാത്ത ഭാരം തോന്നി..... ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ.....😔

എന്റെ കുടുംബത്തെ പറ്റി പറയുകയാണെങ്കിൽ ഞാൻ ജനിച്ചതും വളർന്നതുമൊക്കെ വയനാടാണ്.....ഞാൻ പ്ലസ് ടൂവിൽ പഠിക്കുമ്പോഴാണ് പെട്ടെന്നുള്ളൊരു നെഞ്ച് വേദനയിൽ ഞങ്ങളെ വിട്ട് ഉമ്മ പോയത്.....പിന്നീട് ഉപ്പയായിരുന്നു ഞങ്ങളുടെ എല്ലാം.....ഉമ്മ മരിക്കുമ്പോൾ സന പഠിക്കുകയല്ലായിരുന്നു..... വീട്ടിലെ പ്രാരാപ്ത്തങ്ങളും പിരി മുറുക്കവും കാരണം +2 കഴിഞ്ഞതോടെ അവളുടെ പഠിപ്പ് നിർത്തി.....ഉമ്മാന്റെ മരണത്തോടെ മാനസികമായി ഞങ്ങളും ഉപ്പയും ആകെ തളർന്ന് പോയി..... ഉമ്മാന്റെ വേർപ്പാട് ഞങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തി.....അങ്ങനെയാണ് വയനാട് വിട്ട് ഞങ്ങൾ കണ്ണൂറിലേക്ക് മാറിയത്......

പുതിയ അന്തരീക്ഷവും ചുറ്റുപ്പാടും ആൾക്കാരും.....

കണ്ണൂർ ഒരു വാടക വീട്ടിലായിരുന്നു ഞങ്ങൾ.....ഇവിടേക്ക് മാറിയിട്ടിപ്പം 3 വർഷം കഴിഞ്ഞു.....

സന ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഒരു വർഷമായി..... സനയെ പറ്റി പറയുകയാണെങ്കിൽ എന്റെ എല്ലാമാണവൾ..... എന്റെ ഏട്ടത്തിയാണെങ്കിലും ഞാനായിരുന്നു അവളുടെ ഏട്ടത്തി.....നിറത്തിലും സൗന്ദര്യത്തിലും ഒരുപടിയെന്നേക്കാൾ മുന്നിലാണവൾ..... ആരായാലും നോക്കി പോവുമവളെ..... അതിന് ഭംഗി കൊടുക്കയനായി അവളുടെ കുഞ്ഞി പൂച്ച കണ്ണുകളും.....

കണ്ണൂരിൽ വന്നതോടെ അവിടെ അടുത്തുള്ള ഒരു അറബി കോളജിൽ ആയിരുന്നു പിന്നീടുള്ള എന്റെ തുടർപഠനം....പഠനത്തിന് മിടുക്കിയായത് കൊണ്ടും തുടർന്ന് പഠിക്കാൻ ആഗ്രഹമുള്ളത് കൊണ്ടും ഉപ്പയാണ് മുന്നിൽ നിന്ന് എല്ലാം ചെയ്ത് തന്നത്.....

അങ്ങനെ ആലോചനകൾ പല വഴിക്ക് പോവുമ്പോഴാണ് ആരോ എന്റെ മുഖത്തിന്റെ അടുത്ത് കൂടെ കൈ വീശി  വിരൽ ഞൊടിച്ചത്..... ഞാനൊന്ന് ഞെട്ടി കൊണ്ടയാളുടെ മുഖത്തേക്ക് നോക്കി.... അബീക്കയാണത്.....എന്നെ നോക്കി ഒരു പുഞ്ചിരിയാലെ അദ്ദേഹം ചോദിച്ചു.....

"ഏയ്യ്.....നൂറ..... എന്താടോ വല്ലാത്ത ആലോചനയിൽ ആണല്ലോ...."

"ഹെഹ്....ഒ... ഒന്നുമില്ല.... ഞാനിങ്ങനെ...."

എന്നെ മുഴുവിപ്പിക്കാൻ വിടാതെ ഇക്ക പറഞ്ഞു.....

"ഹ്മ്മ്....ഒന്നും തോന്നല്ലെടോ....നീ വന്നത് മുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല..... വേറൊന്നും കൊണ്ടല്ല ഫ്രണ്ട്സ് വിടണ്ടേ.... നീ ഒറ്റക്കിരുന്ന് മുഷിഞ്ഞു കാണുമല്ലേ....."

"ഏയ്യ് അങ്ങനെയൊന്നുമില്ല....."

ഞാനത് പറഞ്ഞതും അബീക്കയൊന്ന് പുഞ്ചിരിച്ചു തന്നു.... ഹാളിൽ നിന്നാണ് ഞങ്ങൾ സംസാരിക്കുന്നത്....കുറച്ചടുത്തായി അബീക്കയുടെ ഉമ്മയും മൂത്തുമ്മയുമുണ്ട്....ഞങ്ങളെ നോക്കി മൂത്തുമ്മ ചോദിച്ചു....

"എന്താടോ രണ്ടാളും കൂടെ ഒരു സംസാരം..... ഞങ്ങൾക്കും കൂടെ കേൾക്കാൻ പറ്റുന്നതാണോ....."

മൂത്തുമ്മ അങ്ങനെ ചോദിച്ചതും ഞങ്ങൾ രണ്ടും സൈക്കിളിന്ന് വീണ ഇളി പാസാക്കി കൊടുത്തു....അതൊക്കെ കണ്ട് ഉമ്മ പറഞ്ഞു....

"ഓരിക്ക് എന്തേലും മിണ്ടാനും പറയുമൊക്കെയുണ്ടാവില്ലേ.... പുയ്യാപ്ലയും പുതുപ്പെണ്ണുമല്ലെ..... എന്റെ അബിയെ നീയൊന്ന് ക്ഷമിക്ക്..... ഇനി ഓള് നിനക്കുളത് തന്നെയാ..... ഞങ്ങളാരും നിങ്ങളുടെ ഇടയിൽ വരില്ല....."

എന്ന് ഉമ്മ പറഞ്ഞതും എനിക്ക് ചിരി പൊട്ടിവന്നു..... എന്നെയൊന്ന് നോക്കി അബീക്കാ പറഞ്ഞു.....

"എടോ....നീയുമ്മ പറയുന്നതൊന്നും കാര്യമാക്കണ്ട....."

ന്നും പറഞ്ഞ് ഉമ്മനെയൊന്ന് ഇരുത്തി നോക്കികൊണ്ട് അബീക്ക പുറത്തേക്ക് ഇറങ്ങി പോയി..... അതൊക്കെ കണ്ട് ഒന്ന് ചിരിച്ച് കൊണ്ട് ഉമ്മയെന്റെ അടുത്ത് വന്നു.... എന്നിട്ട് മുഖമൊന്ന് തലോടി കൊണ്ട് ഉമ്മ പറഞ്ഞു.....

"മോളെ മുഖമൊക്കെ ആകെ വിളറി വെളുത്ത് വല്ലാതെയായല്ലോ.... വന്നത് മുതലുള്ള ഇരുത്തമല്ലേ..... ഒന്നും കഴിച്ചിട്ടുമില്ല....ഉച്ചക്ക് കഴിച്ചതാ പിന്നെയൊരു വെള്ളം പോലും കുടിച്ചിട്ടില്ലല്ലോ.....ഈ ഡ്രസ്സ് ആണെങ്കിൽ മോളെക്കാളും കനമുണ്ട്..... നല്ല ക്ഷീണമുണ്ടാവും..... മോൾ പോയി ഫ്രഷായി വാ.... അപ്പോഴേക്കും ഞാൻ കഴിക്കാൻ എന്തേലും എടുത്ത് വെക്കാം...."

ഉമ്മാക്കൊന്ന് തലയനക്കി റൂമിൽ പോവാൻ നിന്നപ്പോഴാണ് അബീക്കാന്റെ റൂം ഏതാണെന്ന് അറിയില്ല.... ഉമ്മാനോട് പറഞ്ഞപ്പോൾ ഉമ്മി കൊണ്ട് വിട്ട് തന്നു....

ഇക്കാന്റെ റൂമിൽ കയറിയപ്പോൾ ഞാനാകെ ഞെട്ടി പോയി..... ഈ വീട് പോലെ തന്നെ തിളങ്ങുന്നുണ്ട് ഇക്കാന്റെ റൂം..... മാഷാഅല്ലഹ്.... എന്തോ ആ റൂം കണ്ടപ്പോൾ എന്റെ കണ്ണുകൾ വിടർന്നു.... ഞാൻ ആദ്യമായിട്ടാ ഇത്രയും ആഡംബരമുള്ള റൂമും വീടുമൊക്കെ കാണുന്നത്..... ഞാൻ വളർന്നതൊരു ഒരു നില വീട്ടിലാണ്.... അത് എനിക്കെന്റെ കൊട്ടാരമാണ്..... അത്രയും തന്നതിന് റബ്ബിനോട് നന്ദി....

അബീക്കയുടെ ഉപ്പ(റഹ്മാൻ) ഈ കണ്ണൂരിൽ അറിയപ്പെടുന്നൊരാളാ..... ഒരു യുഗം ജീവിക്കാനുള്ളത് അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.....ഇക്കാന്റെ ഉപ്പാന്റെ ഒരു ഓഫിസിലാണ് ഇക്ക വർക്ക് ചെയ്യുന്നത്......

മേലാസാഗം നല്ല വേദന....കൂടാതെ നല്ല ക്ഷീണവും..... തൊണ്ടയാണെങ്കിൽ വറ്റി വരണ്ടിട്ടുണ്ട്..... നെറ്റിയിൽ പറ്റി കിടക്കുന്ന വിയർപ്പ് തുള്ളികൾ തുടച്ച് മാറ്റി കൊണ്ട് വേഗം ഷെൽഫ് തുറന്നു..... എനിക്ക് ഇടാൻ മാത്രം ഒരുപാട് ഡ്രസ്സുകൾ ആ ഷെൽഫിൽ കുത്തി നിറച്ചിട്ടുണ്ട്.... പല പല മോഡൽ..... അതിൽ നിന്നൊരു ചൂരിദാർ എടുത്ത് വേഗം ഫ്രഷാവാൻ കേറി.....

ഫ്രഷായി ഇറങ്ങി നിസ്‌ക്കരിച്ചു..... ഇതുവരെ നിസ്ക്കാരം മുടക്കിയിട്ടില്ല....എത്ര തിരക്കിനിടയിലും നിസക്കാരത്തിനൊരു കോട്ടം തട്ടാതെ നോക്കാറുണ്ട്.....അങ്ങനെയാണ് ഉമ്മയും ഉപ്പയും എന്നെ പഠിപ്പിച്ചത്....ഇന്നാണെങ്കിൽ അതിന് പറ്റിയില്ല.... എന്റെ നിക്കാഹ് ആയിപ്പോയില്ലേ......

മുടിയൊന്ന് മടക്കി കെട്ടി കാണാത്ത വിധം ഷോൾ ചുറ്റി കിച്ചണിലേക്ക് നടന്നു....

കിച്ചണിൽ എത്തിയതും ഉമ്മയവിടെ തന്നെയുണ്ടായിരുന്നു..... എന്നെ കണ്ടതും എന്റടുത്ത് വന്ന് കവിളിലൊരു മുത്തം വെച്ച് തന്ന് കൊണ്ട് ഉമ്മ പറഞ്ഞു.....

"ആഹ.... ഉമ്മാന്റെ മോൾ സുന്ദരി കുട്ടിയായല്ലോ..... ദേ ഇങ്ങനെ നിക്കാതെ എന്തെങ്കിലും എടുത്ത് കഴിക്ക് മോളെ...... തടിക്ക് കേടാണ്....."

വാത്സല്യത്തോടെ അതും പറഞ്ഞ് എന്നെയൊരു ചെയറിൽ പിടിച്ചിരുത്തി.... വിളമ്പാൻ നിന്ന ഉമ്മാനെ നോക്കി ഞാൻ പറഞ്ഞു.....

"ഉമ്മാ..... ഹാളിൽ മൂത്തുമ്മയും ഇക്കാക്കമാരും പോവാൻ നിക്കുവാ.... ഉമ്മ പോയി അവരെ യാത്രയയക്ക്...."

"ആ.... എന്നാൽ ഞാൻ അവരെ പറഞ്ഞയക്കട്ടെ.... മോൾ വിളമ്പി കഴിച്ചോട്ടെ...."

അതും പറഞ് ഉമ്മ ഹാളിലേക്ക് പോയി..... സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞ് പോയി.... മനസിന്റെ കോണിൽ എവിടെയോ എനിക്കെന്റെ ഉമ്മാനെ തിരിച്ച് കിട്ടിയത് പോലെ.... ഓരോന്ന് ആലോചിച്ചതും എന്റെ കണ്ണുകൾ ഈറനണിഞ്ഞു.....

കഴിച്ച് എഴുന്നേറ്റ് പ്ലേറ്റ് കഴുകി വെക്കുമ്പോഴാണ് ഉമ്മ വന്നത്.....

"ആ മോൾ കഴിച്ചു കഴിഞ്ഞോ.....എന്തിനാ മോൾ കഴുകി വെക്കുന്നെ.... അതിനൊക്കെ ഇവിടെ ആളുണ്ടല്ലോ.... മോൾ മാറി നിന്നെ......"

ഉമ്മാനെ തടഞ് കൊണ്ട് ഞാൻ പറഞ്ഞു.....

"എന്ത് വന്നാലും കയിച്ച പ്ലേറ്റ് കഴുകി വെച്ച് ക്ഷീലമായി പോയി ഉമ്മ...."

അതും പറഞ്ഞു വേഗം പ്ലെയ്റ്റ് കഴുകി വെച്ചു..... ഒരു ക്ലാസ്സ്‌ പാൽ എന്റെ കൈയിൽ തന്ന് കൊണ്ട് ഉമ്മ പറഞ്ഞു.....

"ഇതാ....നീ റൂമിലേക്ക് പൊക്കോ..... പിന്നെയുണ്ടല്ലോ മോളെ എനിക്ക് വേഗമൊരു പേരക്കുട്ടിയെ തരണം......ഞാൻ പറഞ്ഞത് മോൾക്ക് മനസിലായിട്ടുണ്ടാവുമല്ലോ......"

ഉമ്മയത് പറഞ്ഞതും നാണത്താൽ എന്റെ മുഖം ചുവന്നു...... ഒരു നെടുവീർപ്പോടെ ഉമ്മ തുടർന്നു....

"അയ്ശ്.... അതിന് നീയിങ്ങനെ നാണിക്കുകയൊന്നും വേണ്ട.... ഈ നാണത്താലുള്ള മുഖം മോളെ ഒന്നൂടെ മൊഞ്ചത്തിയാക്കുന്നുണ്ട്..... മാഷല്ലാഹ്.....☺️
 അബി പുറത്ത് ചങ്ങായിമ്മാരോട് കാര്യമായി സംസാരിക്കുകയാ.... ഓൻ പിന്നെ അങ്ങനെയാ... ചങ്ങായിമ്മാരെ കിട്ടിയാൽ പിന്നെയൊന്നും വേണ്ട....മോൾ റൂമിൽ പൊക്കോ.... ഞാനവനെ പറഞ്ഞ് വിടാം....."

വേഗം റൂമിലേക്ക് നടന്നു.... റൂമിൽ എത്തിയതും പാൽ ക്ലാസ്സ്‌ ടേബിളിൽ വച്ചു.....

എന്തോ വല്ലാതെ പേടിയാവുന്നു..... ഇക്കയിപ്പമിങ് എത്തും..... ഞാൻ റൂമിന്റെ വിൻഡോക്ക് അടുത്ത് പോയി വിൻഡോ തുറന്നു..... എന്നിട്ട് പുറത്ത് നിലാവിനെ നോക്കി നിന്നു......

അബീക്ക....❣️എന്റെ റൂഹിന്റെ പാതി❣️അങ്ങനെ ഓരോ പ്രതിസന്ധികളെയും വിധിയെയും തരണം ചെയ്ത് നമ്മൾ ഒന്നിച്ചു..... അൽഹംദുലില്ലാഹ്.....

അങ്ങനെ ആലോചനകൾ പല വഴിക്ക് പോവുമ്പോഴാണ് ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്....ന്റെ റബ്ബേ ഇക്ക..... ഇതുവരെ ഇക്കാന്റെ മുഖത്ത് നോക്കാനൊരു മടിയുമില്ലായിരുന്നു.... പക്ഷെ ഇപ്പം അതുപോലെയല്ലല്ലോ.... ഞങ്ങളുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ...... എന്റെ ഉള്ളിലൊരു പേടി ഉടലെടുക്കാൻ തുടങ്ങി..... ഞാൻ തിരിഞ്ഞ് നോക്കിയില്ല...... ഒന്ന് ഉമിനീരിറക്കി ശ്വാസം വലിച്ച് വിട്ടു..... ഇക്ക എന്റെ തൊട്ടടുത്ത് തന്നെയുണ്ടെന്ന് മനസിലായി...... പെട്ടൊന്ന് ഇക്ക പിറകിൽ കൂടെ എന്റെ അരയിൽ കൈയിട്ടു.....എന്റെ ഷോൾഡറിൽ താടി കുത്തി നിന്നു.....


❤റൂഹിന്റെ പാതി❤ Part_2


എന്റെ ഹൃദയം അനുസരണയില്ലാതെ ഇടിക്കുന്നുണ്ട്.... പെട്ടൊന്ന് ഇക്ക എന്നിൽ നിന്ന് അകത്തു.... ഞാനൊരു ദീർഘ ശ്വാസം വലിച്ച് വിട്ടു....

പതിയെ ഞാൻ ഇക്കാന്റെ നേരെ തിരിഞ്ഞു.....എന്തോ ഇക്കാന്റെ മുഖത്ത് നോക്കാൻ വല്ലാത്തൊരു മടി തോന്നി..... പതിയെ കണ്ണുകൾ ചലിപ്പിച്ച് ഇക്കാനെ നോക്കി......ഇക്കയാണെങ്കിൽ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നേയില്ല.....

പതിയെ ഇക്ക എന്റേതൊട്ടടുത്തായി വന്ന് നിന്നു....എന്നെ നോക്കി പുഞ്ചിരിച്ച്‌ എന്റെ മുഖം രണ്ട് കൈകളിൽ കോരിയെടുത്തു.....ഒരുപാട് നേരം മുഖത്തെ പുഞ്ചിരി മാറാതെ എന്റെ കണ്ണുകളിൽ നോക്കി നിന്നു.....ആ പുഞ്ചിരി മാറി ക്രൂരമായ ഒരു പുഞ്ചിരിയാലെ എന്നിൽ നിന്ന് അകന്നു.....

ഞാനൊന്ന് ഉമിനീരിറക്കി ഇക്കാനെ നോക്കി......

എന്റടുത്ത് വന്ന് കത്തുന്ന കണ്ണുകളെ എന്റെ കവിളിൽ ആഞ്ഞടിച്ചു...... പെട്ടെന്നുള്ള പ്രവർത്തിയാത് കൊണ്ട് ഞാൻ രണ്ടടി പിന്നോട്ടുപ്പോയി....വേദനക്കൊണ്ടോ ഇക്കയിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രവർത്തിയായത് കൊണ്ടോ എന്റെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി കൊണ്ടിരുന്നു.....

വേദനകൊണ്ട് കവിളിൽ പിടിച്ച് കൊണ്ട് ഞാൻ പതിയെ മൊഴിഞ്ഞു.....

"അ... അബീ.... അബീക്ക....."

ഇടറിയ സ്വരത്തോടെ ഞാൻ വിളിച്ചു..... എന്നെയൊന്ന് പുച്ഛിച്ച് കൊണ്ട് ഇക്ക പറഞ്ഞു.....

"അതേടി.....അബീക്ക തന്നെ.... അബീബ് റഹ്മാൻ.....ഞാനൊന്ന് തല്ലിയപ്പോഴേക്കും എന്റെ നൂറയുടെ ഹൃദയം പിടഞ്ഞോ..... പ്പഫാ **** മോളെ..... ഇതുപോലെ നിന്റെ ഹൃദയം ഞാൻ ഇഞ്ചിജയി വേദനിപ്പിക്കും.....വീർപ്പുമുട്ടി നീ ഇവിടുന്ന് ഓടും..... നോക്കിക്കോ......"

ഇക്ക പറയുന്നത് കേട്ട് എന്റെ കണ്ണുകളിൽ നിന്ന് ചുടുകണ്ണുനീർ ഒഴുകികൊണ്ടിരുന്നു....ഇക്ക പറയുന്ന ഓരോ വാക്കുകളും എന്റെ ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ട്.....

"അ.... അബീക്ക.... എന്തിന് വേണ്ടിയാ എന്നോടിങ്ങനെയൊക്കെ..... പറ.... എന്ത് തെറ്റാ ഞാൻ ചെയ്തത്....ഇക്ക... ഞ... ഞാനൊന്ന് ചോദിച്ചോട്ടെ.....നി നിങ്ങൾക്കെന്നെ ഇഷ്ട്ടമായിരുന്നില്ലേ......"

ഞാനത് ചോദിച്ചതും എന്തോ ഭവത്തോടെ ഭിത്തിയിൽ ആഞ്ഞടിച്ചു..... എന്നിട്ട് എനിക്ക് നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു.....

"എ.... എനിക്ക് നിന്നെ ഇഷ്ട്ടമല്ലായിരുന്നു നൂറ....നിന്നെ ഇഷ്ടപ്പെടാൻ എന്നെക്കൊണ്ട് ഒരിക്കലും കഴിയില്ല..... ഞാൻ പ്രണയിച്ചത് എന്നും സനയെയാണ്..... എന്റെ സന.... അവളെനിക്ക് എല്ലാമായിരുന്നു.... ഞങ്ങളെ തമ്മിൽ അടർത്തിയത് നീ.. നീയാണ് നൂറ..... എന്നെ സ്വന്തമക്കാൻ വേണ്ടി നീയാണ് നീയാണവളെ കൊന്നത്....."

ഇക്ക പറഞ്ഞ് നിർത്തിയതും എന്റെ ഹൃദയമൊന്ന് പിടഞ്ഞു.... കാലുകളുടെ ബലം നഷ്ടപ്പെടുന്നത് പോലെ..... കണ്ണുകളിൽ ഇരുട്ട് പടരുന്നു....ഞാൻ ഭിത്തിയിൽ പിടിച്ച് നിന്നു.....

"ഇ... ക്ക.... ഞാൻ.... ഞാൻ സനയെ കൊന്നിട്ടില്ല......എനിക്ക് നിങ്ങളെ ഇഷ്ട്ടമായിരുന്നു... ഒരുപാട്....പക്ഷെ നിങ്ങളെ സ്വന്തമാക്കാൻ വേണ്ടി ഞാൻ സനയെ.... ഏയ്യ് ഞാനത്രക്കും അതമ്പതിച്ചു പോയി എന്ന് ഇക്കാക്ക് തോന്നുന്നുണ്ടോ....."

"നിർത്ത്....!!!നിന്റെ കണ്ണീർ നടക്കമൊന്നുമെനിക്ക് കാണണ്ട..... നീയെന്റെ സനയെ.... ഞാൻ കണ്ണുകൊണ്ട് കണ്ടതാടി ചൂലേ...."

എന്നും പറഞ്ഞ് ഇക്ക എന്റെ കവിളിൽ ആഞ് തല്ലി..... എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ ബാത്‌റൂമിൽ കയറി പോയി.....

ഞാൻ കരഞ് തളർന്ന് നിലത്ത് ഇരുന്നു....മുട്ടിൽ തല വെച്ച് കിടന്നു.....

                   **ഇക്ക.... നിങ്ങളൊരു കാര്യം മറക്കുന്നു..... ചില നേരത്ത് നമ്മൾ കണ്ണുകളെ പോലും വിശ്വസിക്കരുത്...!! സന അവൾ എനിക്ക് എല്ലാമായിരുന്നു...ഞാനല്ല.... ഞാനല്ല അവളെ കൊന്നത്.... പകരം....**

ഇല്ല നൂറ.... മതി.... മതി....അതൊന്നും നീ ഓർക്കാൻ പാടില്ല......നീ ചിന്തിക്കാൻ പോലും ആഗ്രഹിക്കാത്ത കാര്യങ്ങൾ.... നിന്റെ സന നിന്നെ വിട്ട് പോയ ദിവസം....

എന്തൊക്കെയോ ആലോചിച് എപ്പോഴോ ഉറങ്ങി പോയി....

*(അടുത്ത ദിവസം)*

രാവിലെ എഴുന്നേറ്റതും തലക്ക് വല്ലാത്ത ഭാരം തോന്നി..... ഉറക്ക് ശെരിയാവാത്തത് കൊണ്ടാണ്..... തലക്ക് കൈ കൊടുത്ത് എഴുന്നേറ്റു..... അബീക്ക ബെഡിൽ കിടന്ന് നല്ല ഉറക്കാണ്......ഒരു വേദനയാലെ ഇക്കാനെ നോക്കി.....

സമയം നോക്കിയപ്പോൾ 5മണി കഴിഞ്ഞിരുന്നു....വേഗം നിസ്‌ക്കരിച്ചു..... എന്റെ എല്ലാ ദുഃഖവും പടച്ചവനോട് പറഞ്ഞു.... റബ്ബ് ഒന്നും കാണാതെ പോവില്ല.....

               **എന്തിനാ ഞങ്ങളെ അടർത്തുന്നത്.....എനിക്ക് ഉറപ്പുണ്ട് ഇന്നല്ലെങ്കിൽ നാളെ അബീക്ക എല്ലാം മനസിലാക്കി എന്നെ അംഗീകരിക്കും**....

നല്ല ക്ഷീണമുള്ളത് കൊണ്ട് കുറച്ച് സമയം നിലത്ത് കിടന്നു.....

പിന്നെ സൂര്യ പ്രകാശം കണ്ണിൽ തട്ടിയാണ് ഞാൻ എഴുന്നേറ്റത്.....

വേഗം കിച്ചണിലേക്ക് നടന്നു.... പ്രതീക്ഷിച്ചത് പോലെ ഉമ്മ കിച്ചണിൽ തന്നെയുണ്ടായിരുന്നു..... എന്നെ നോക്കിക്കൊണ്ട് ഉമ്മ ചോദിച്ചു....

"ആഹ്.... മോൾ നേരത്തെ എഴുന്നേറ്റല്ലോ....കുറച്ചും കൂടെ കിടക്കായിരുന്നില്ലേ.....ക്ഷീണമുണ്ടാവില്ലേ.... പിന്നെ അബി എഴുന്നേറ്റോ....."

"ഇല്ല ഉമ്മ...."

"അവൻ പിന്നെ അങ്ങനെയാ.... ഞാൻ പോയി വിളിച്ച് എഴുന്നേപ്പിക്കണം....അല്ലാതെ ഓൻ എഴുന്നേറ്റ ചരിത്രമില്ല..... ഇനി മോൾ വേണം അവനെ മാറ്റിയെടുക്കാൻ...."

അതിന് മറുപടി എന്നോളം ഞാനൊന്ന് പുഞ്ചിരിച്ചു....

ഒരു കപ്പ് ചായ എന്റെ കൈയിൽ തന്ന് കൊണ്ട് ഉമ്മ പറഞ്ഞു....

"മോൾ അബീനെ വിളിച്ചെഴുന്നേപ്പിച്ച്‌ ചായ കൊടുക്ക്...."

ഞാനൊന്നും പറയാതെ റൂമിലേക്ക് നടന്നു....അബീക്ക നല്ല ഉറക്കാണ്....ഞാൻ കപ്പ് ടേബിളിൽ വെച്ചു.....അബീക്കനെ വിളിച്ച് എഴുന്നേപ്പിക്കാൻ പേടിയാണ്.....അല്ലെങ്കിലെ ഇക്കാക്ക് എന്നോട് ദേഷ്യമാണ്.....ഇനി ഇതും കൂടെയായാൽ വയ്യ.....

ഞാൻ പതിയെ ഇക്കാന്റെ അടുത്തിരുന്നു....ഇക്കാന്റെ മുഖത്ത് നോക്കിയങ്ങനെ ഇരുന്നു..... ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ ഈറനണിച്ചു....

കൂടുതൽ റൂമിൽ നിക്കാതെ കിച്ചണിൽ പോയി..... കിച്ചണിൽ എത്തിയതും ഉമ്മ പിടിപ്പത് പണിയിലാണ്.....ബ്രേക്ക്‌ ഫസ്റ്റ് ഉണ്ടാക്കാൻ ഉമ്മാനെ സഹായിച്ചു.....

ഒരു വിധം പണി തീർന്നതും കപ്പ് ചായയുമായി ഇക്കാന്റെ ഉപ്പന്റെയും ഉമ്മാന്റെയും റൂമിലേക്ക് നടന്നു.....ഉപ്പാക്ക് ചായ കൊടുക്കാനാണ്..... റൂം തുറന്ന് നോക്കിയതും ഉപ്പ (അബീക്കയുടെ ഉപ്പ) റൂമിൽ ഇല്ലായിരുന്നു.....

എല്ലായിടത്തും അരിച്ചു പെറുക്കി..... പക്ഷെ എവിടെയുമില്ല.....അപ്പോഴാണ് കണ്ടത് ഗാർഡനിൽ ഇരിക്കുന്ന ഉപ്പാനെ.....വീടിന്റെ സൈഡ് ആയാണ് ആ ഗാർഡൻ.....ഹാളിലെ ജനാലയിൽ കൂടെ ഞാനാ ഗാർഡൻ മുഴുവൻ വീക്ഷിച്ചു......

മുഴുവൻ വൈറ്റ് റോസുകൊണ്ടും റെഡ് റോഡ് കൊണ്ടും അവിടം അലങ്കരിച്ചിരിക്കുകയാണ്...... പരന്ന് പന്തലിച്ചു കിടന്നു റോസിനെ കണ്ടതും മനസിന് വല്ലാത്ത കുളിർമ തോന്നി..... ഈ വീടിന്റെ പകുതി വലുപ്പമുണ്ട് ആ ഗാർഡന്.....കോളേജിൽ പോവുന്ന കാലത്ത് ഒരുപാട് തവണ ഈ വീടിന്റെ മുമ്പിൽ കൂടെ പോയിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒരു ഗാർഡൻ ഇന്നാണ് കണ്ടത്..... കാണാത്ത വിധത്തിലാണ് ആ ഗാർഡൻ പണിഞ്ഞിരിക്കുന്നത്...... അത് മാത്രമല്ല ഈ വീട് പകുതി മാത്രം കാണുന്ന വിധത്തിലാണ് മതിലുകൾ..... അത്കൊണ്ട് സൈഡിലുള്ള ഗാർഡൻ ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല.....

ഞാൻ വേഗം ഗാർഡനിലേക്ക് നടന്നു.....എന്നെ കണ്ട് ഉപ്പ ഒരു പുഞ്ചിരിയാലേ പറഞ്ഞു.....

"ആഹ് ഇന്ന് മോളാണല്ലോ ചായയും കൊണ്ട്....."

അതും പറഞ്ഞ് ചായ വാങ്ങി ഒരു സിപ്പ് കുടിച്ച് കൊണ്ട് എന്നെ നോക്കി പറഞ്ഞു....

"ഏയ്യ്..... നീ ഇങ്ങനെ നിൽക്കാതെ ഇവിടെ ഇരിക്ക്....."

അതും പറഞ്ഞ് എന്നെ തൊട്ടടുത്ത് ഒരു ചെയറിൽ പിടിച്ചിരുത്തി......ഞാനൊന്ന് പുഞ്ചിരിച് അവിടെ ഇരുന്നു......

അവിടെ ഇരുന്നപ്പോൾ മനസിന് വല്ലാത്തൊരു അനുഭൂതി തോന്നി..... എന്തൊരു ഭംഗിയാ..... ഞാൻ ഉപ്പാനോട് ചോദിച്ചു.....

"ഉപ്പാ.....ഇതെന്തിനാ ഇത്രയും വലിയ ഗാർഡൻ ഒക്കെ....."

എന്നെ നോക്കികൊണ്ട് ഉപ്പ പറഞ്ഞു.....

"ഈ ഗാർഡൻ ഈ അടുത്താണ് പണിഞ്ഞത്..... അബീന്റെ നിർഭത്തിലാണ് ആരും കാണാത്ത ഒരു ഭാഗത്ത് ഗാർഡൻ പണിഞ്ഞത്..... അവന്റെ ഇഷ്ട്ട റോസപ്പുകൾ വച്ച് ഇവിടെ അലങ്കരിച്ചു...... അവൻ സന്തോഷം വന്നാലും സങ്കടം വന്നാലും അവൻ ഇവിടെ വന്നിരിക്കും....... ഇവിടെ വന്നിരിക്കാൻ വല്ലാത്ത സുഖമാണ്..... അത്കൊണ്ട് തന്നെ ഞാനും എന്നിവിടെ കൂടും....."

ഉപ്പ പറഞ്ഞ് നിർത്തിയതും ഞാനൊന്ന് ചിരിച്ചു.... ചായയുടെ കപ്പ് ഉപ്പ എനിക്ക് നേരെ നീട്ടി......ഞാൻ കപ്പ് കിച്ചണിൽ വച്ച്‌ റൂമിലേക്ക് നടന്നു......

റൂമിലേക്ക് പോവാൻ വല്ലാത്ത മടി തോന്നി.....അബീക്കാ എന്താ ചെയ്യാ എന്നൊരു പിടിയുമില്ല.....എന്തൊക്കെയോ ആലോചിച് റൂമിലേക്ക് നടന്നു..... പതിയെ ഡോർ തുറന്നു.....


❤റൂഹിന്റെ പാതി❤ Part_3


ഡോർ തുറന്ന് അകത്തു കയറിയതും ബെഡിൽ ഇരുന്ന് ഫോണിൽ കളിക്കുയാണ് ഇക്ക.... എന്നെ കണ്ടതും ഇക്കാന്റെ മുഖഭാവം മാറി..... മുഖമൊക്കെ ചുവന്ന് കലിപ്പിൽ എന്നെ നോക്കുകയാണ്..... ഞാനൊന്ന് ഉമിനീരിറക്കി....

എന്റെ മുഖത്ത് നിന്ന് കണ്ണെടുത്ത് ടേബിളിൽ വച്ചിരിക്കുന്ന ചായയെ നോക്കി..... വീണ്ടും എന്റെ മുഖത്ത് നോക്കി..... ഒന്നും മനസിലാവാതെ പാവക്കണക്കെ ഞാൻ നിന്നു....

ഫോൺ ബെഡിൽ ഇട്ട് ഇക്ക എഴുന്നേറ്റു..... ടേബിളിൽ നിന്ന് കപ്പെടുത്ത് ഒരു ഭാവമോ ദയയോ ഇല്ലാതെ കപ്പ് നിലത്തേക്ക് എറിഞ്ഞു.....

കാലിന് താഴെ ചിന്നി ചിതറി കിടക്കുന്ന ച്ചില് ക്ലാസുകൾ ഒരു ഞെട്ടലോടെ നോക്കി ഞാൻ ഒരടി പിന്നോട്ട് വച്ചു....എന്നെ കത്തുന്ന കണ്ണുകളാലെ നോക്കികൊണ്ട് അദ്ദേഹം ചോദിച്ചു.....

"ഡീ..... ആരാ ഈ ചായ ഇവിടെ കൊണ്ട് വച്ചത്......"

ഇടറിയ സ്വരത്തോടെ ഞാൻ പറഞ്ഞു.....

"അ.... അത്....അത്പ്പിന്നെ....ഞ.... ഞാനാ കൊണ്ട് വച്ചത്......"

"ആരെ കാണിക്കാനാ..... എന്റെ സ്നേഹം പിടിച്ച് പറ്റാൻ വേണ്ടിയാണോ.... അതോ എന്റെ ഉപ്പാനെയും ഉമ്മനെയും മയക്കി എടുക്കാനോ..... അതിന് നിങ്ങൾ പെണ്ണുങ്ങൾ പൊതുവെ മിടുക്കികൾ ആണല്ലോ......ആരുടെ തന്തക്ക് പാല് കാച്ചാന ചൂലേ നീയി കോപ്പിലെ ചായയിവിടെ കൊണ്ട് വച്ചത്....."

ഇക്ക പറഞ്ഞ് നിർത്തിയതും എനിക്കെന്തോ വല്ലാതെ വിഷമമായി..... ഞാൻ എന്ത് ചെയ്തിട്ടാ എന്നോടിങ്ങനെയൊക്കെ..... എന്തിനാ റബ്ബേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ.....ഇക്കയുടെ ഓരോ വാക്കുകളും എന്റെ കാതിൽ കൂടെ മുഴങ്ങി കൊണ്ടിരുന്നു....*ആരുടെ തന്തക്ക് പാല് കാച്ചാന ചൂലേ നീയി കോപ്പിലെ ചായയിവിടെ കൊണ്ട് വച്ചത്*....എന്റെ ചുണ്ടുകൾ വിറക്കുന്നുണ്ട്..... കണ്ണിൽ നിന്ന് കണ്ണുനീർ അനുസരണയില്ലാതെ ഒഴുകി കൊണ്ടിരുന്നു.....

"ഇവിടെ നിന്ന് മോങ്ങാതെ ഇതൊക്കെ വേഗം ക്ലീനാക്കാൻ നോക്ക്....."

അതും പറഞ്ഞ് ഇക്ക ഫോണിലേക്ക് മുഴുകി..... ഞാൻ മറുപടി എന്നോളം ഒന്ന് മൂളി അതൊക്കെ ക്ലീൻ ചെയ്തു......

കിച്ചണിൽ ഉമ്മ ഇല്ലായിരുന്നു..... പെറുക്കിയെടുത്ത ക്ലാസ്സൊക്കെ ഒരു കവറിൽ ഇടുമ്പോഴാണ് പെട്ടൊന്ന് ഉമ്മ കേറി വന്നത്...... എന്നെയൊന്ന് വീക്ഷിച് ഉമ്മ ചോദിച്ചു......

"എൻ..... എന്താ മോളെ..... കപ്പ് എങ്ങനെയാ വീണത്......"

കൂടുതൽ ആലോചിച് നിക്കാതെ വായിൽ വന്നത് പറഞ്ഞു.....

"അ.... അത്...എന്റെ കൈയിൽ നിന്ന് വീണ് പൊട്ടിയതാ....." 

അതും പറഞ്ഞ് ഉമ്മാനെ നോക്കാതെ വേഗം പണി തീർത്തു.....

************

അബീക്കാ ഹാളിൽ വന്നതും ഉമ്മയും ഉപ്പയും ഇക്കയും കഴിക്കാൻ ഇരുന്നു.....എന്നോടും ഇരിക്കാൻ പറഞ്ഞെങ്കിലും ഞാൻ വിളമ്പാമെന്ന് പറഞ്ഞു......ഉപ്പന്റെയും ഉമ്മാന്റെയും മുന്നിൽ നിന്ന് ഇക്ക എന്നോട് നല്ല മയത്തിലാണ് പെരുമാറുന്നത്...... ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല എന്നുള്ള രീതിയിൽ......

ഉമ്മനെയും ഉപ്പാനെയും നോക്കി ഇക്ക പറഞു.....

"ഏയ്യ്....നൂറ....നീ എന്തിനാ വിളമ്പുന്നത്.... അതിനൊക്കെ ഇവിടെ ആളുണ്ടല്ലോ.... അല്ലെങ്കിലെ ഇവൾ ഇങ്ങനെയാ..... ദേ.... വാ.... ഇവിടെ ഇരിക്ക്....."

എന്ന് പറഞ്ഞ് ഇക്കാന്റെ അടുത്തുള്ള ഒരു ചെയർ വലിച്ചു..... ഞാനൊന്ന് പരുങ്ങി കൊണ്ട് പറഞ്ഞു.....

"വേ....വേണ്ട..... നിങ്ങൾ കഴിച്ചോ.....ഞാൻ ഇരുന്നോളാം....ഇത്.... ഇതെന്റെ വീടും വീട്ടുക്കാരുമല്ലേ..... അപ്പം നിങ്ങൾക്ക് വിളമ്പി തരേണ്ടതല്ലേ....."

ഞാൻ പറഞ്ഞ് നിർത്തിയതും ഉമ്മ പറഞ്ഞു.....

"അതൊക്കെ ശെരി തന്നെ.... പക്ഷെ....ഒരു വീട്ടിലുള്ളവർ ഒരുമിച്ച് കഴിക്കണം..... എന്നാലെ ആ വീടിന് ഒരു ബറക്കത്ത് ഉണ്ടാവൂള്ളു..... അത്കൊണ്ട് മോളും വാ ഇവിടെ ഇരിക്ക്..."

അതും പറഞ്ഞ് ഉമ്മ ഇക്കാന്റെ അടുത്തുള്ള ചെയർ ചൂണ്ടി കാണിച്ചു..... ഞാനൊന്ന് ഉമിനീരിറക്കി ചിരിച്ച് കൊണ്ട് ഇക്കാന്റെ അടുത്തിരുന്നു.....

അബീക്ക വിളമ്പി തരുന്നത് കണ്ട് ഉപ്പയും ഉമ്മയും ചിരിച്ചു.... അവരെ നോക്കി ഞാനും ഒന്ന് ചിരിച്ചു കാണിച്ചു..... *ഒറ്റക്കിരുന്ന് പൊട്ടിക്കരയുന്നതിനേക്കാൾ വേദനയാണ് എല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിച്ച് നിക്കാൻ*...💔

അവരുടെ മുന്നിൽ നിന്ന് ഇക്ക ഭയങ്കര സ്നേഹ പ്രകടനമായിരുന്നു....അതൊക്കെ കണ്ട് ഉപ്പയും ഉമ്മയും ചടപ്പോടെ നിക്കുകയാണ്.....

കഴിച്ച് എഴുന്നേക്കാൻ നിന്ന ഇക്കയോട് ഉപ്പ പറഞ്ഞു....

"മോനെ അബി.... നീയിന്ന് ഓഫീസിൽ പോവണ്ട കേട്ടോ....."

"ഹ്മ്മ്..... ഇല്ല പോവുന്നില്ല.....എനിക്ക് വൈകുന്നേരം ഒരു പ്രോഗ്രാം ഉണ്ട്..... അതിന് പോവേണ്ടതാണ്..... മുടക്കാൻ പറ്റില്ല....."

അതും പറഞ്ഞ് ഇക്ക കൈ വാഷ് ചെയ്ത് മുകളിലേക്ക് കയറി പോയി......

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

 (അബി)


ഇന്ന് അർജന്റായി ഒരു പ്രോഗ്രമുണ്ട്....ഒരു ആൽബത്തിന്റെ വർക്കും ഉണ്ട്.....

ഫ്രശായി ഇറങ്ങി ഷെൽഫ് തുറന്ന് ഡ്രസ്സ് എടുത്ത് ബെഡിലിട്ട് ഷെൽഫ് അടക്കുമ്പോഴാണ് നൂറയുടെ ഡ്രസ്സിന്റെ അടിയിലായി ഒരു കവറ് കണ്ടത്.....ഞാൻ ആകാംഷയോടെ അത് എടുത്തു.... എന്നിട്ട് തുറന്നു.....

ആ കവറിൽ ഒരു ഡയറിയും ഫയലും ആണുള്ളത് ആ ഡയറിൽ എന്താ എന്നുള്ളത് അറിയാൻ വേണ്ടി തിടുക്കത്തോടെ ഒരു താള് മറിച്ചു.....തുടക്കം മുതൽ ആ ഡയറിയുടെ പകുതി പേജ് വരെ *അബീക്ക എന്റെ റൂഹിന്റെ പാതി* എന്ന് എഴുതി നിറചിരിക്കുകയാണ്......

അതൊക്കെ കണ്ട് എനിക്ക് നൂറയോട് കൂടുതൽ ദേഷ്യം തോന്നി.....എനിക്ക് സനയെ ഓർമ വന്നു.....സന അവളായിരുന്നു എന്റെ എല്ലാം.....ആദ്യമായി അവളെ കണ്ടപ്പോഴേ എനിക്കവളെ ഇഷ്ട്ടമായിരുന്നു..... ഈ അബിക്ക് അവളില്ലാതെ പറ്റില്ലായിരുന്നു..... ആ അവളാ ഇപ്പം എ... എന്നെ വിട്ട്...... ഞാനും അവളും എത്ര സ്വപനം കണ്ടതാ ഒരുമിച്ചുള്ളൊരു ജീവിതം..... എ.... എല്ലാം ഒരു നിമിഷം കൊണ്ടല്ലേ തകർന്നത്.... കൂ.. കൂടെ തന്നെ ഞങ്ങളുടെ സ്വപ്നങ്ങളും..... എ.... എല്ലാം അവൾ കാരണാ..നൂറ.....*****മോൾ..... നിന്നെ ഞാനൊരിക്കലും സ്നേഹിക്കാൻ പോവുന്നില്ല നൂറ..... എന്റെ മനസ്സിൽ നിന്നോട് വെറുപ്പ് മാത്രമാണ്..... എ.... എന്തിനാ.... എന്തിനാ നൂറ നീയെന്റെ സനയെ..... എനിക്ക് വേണ്ടിയല്ലേ..... എനിക്ക് വേണ്ടിയല്ലേ നീയാവളെ..... ച്ചെ....എന്തൊരു പാപിയ നൂറ നീ......നിന്റെ കൂടപ്പിറപ്പല്ലേ അവൾ....എന്റെ അവഗണന തന്നെയാണ് ഞാൻ നിനക്ക് തരുന്ന ഏറ്റവും വലിയ ശിക്ഷ.....!!അതിന് വേണ്ടിയാ നിന്നെ ഞാൻ നിക്കാഹ് ചെയ്തതും....ഞാനുമായുള്ള ജീവിതം സ്വപ്നം കണ്ടോണ്ടേല്ലെടി നീയി പടിക്കയറിയത്...... ആ നീ എന്റെ അവഗണന സഹിക്കാനാവാതെ ഇവിടുത്തെ പടിയിറങ്ങും....തീർച്ച....!!!

അങ്ങനെ എന്തൊക്കെയോ ആലോചിച് ഞാനാ ഡയറി വേസ്റ്റ് ബാസ്‌ക്കറ്റിലേക്ക് ഇട്ടു.....ഹും റൂഹിന്റെ പാതി.....

വേഗം റെഡിയായി താഴേക്ക് ഇറങ്ങി..... എല്ലാരോടും യാത്ര പറഞ്ഞ് കാറിൽ കയറി.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(നൂറ)

റെഡിയായി ഇക്ക ഹാളിൽ വന്നു....മുഖമൊക്കെ വല്ലാതെയായിട്ടുണ്ട്.....

പോവുമ്പോൾ ഇവരെ കാണിക്കാൻ വേണ്ടി എന്നോട് യാത്ര പറഞ്ഞു.... ഇക്ക പോയതും ഞാൻ റൂമിലേക്ക് നടന്നു...... റൂമിൽ എത്തിയതും ഷെൽഫ് തുറന്നിട്ടിരിക്കുന്നതാണ് കണ്ടത്...... എന്റെ കവർ തുറന്ന് വെച്ചിരിക്കുന്നു...... ആ ഫയൽ ഇക്ക തുറന്നിട്ടില്ലെന്ന് മനസിലായി..... അത് അതെ പടി അവിടെയുണ്ട്..... ഭാഗ്യം കാണാതെയിരുന്നത്......

അല്ലങ്കിൽ തന്നെ കണ്ടിരുന്നെങ്കിൽ എന്താ..... ഇക്കാക്ക് സന്തോഷമായേനെ......

അപ്പോഴാണ് ഡയറിയുടെ കാര്യം ഓർമ്മ വന്നതും..... റൂം ചുറ്റും അരിച്ചു പെറുക്കിയപ്പോഴാണ് വെസ്റ്റ് ബാസ്‌ക്കറ്റിൽ കിടക്കുന്നത് കണ്ടത്..... എന്തോ എന്റെ ഹൃദയമൊന്ന് പിടഞ്ഞു..... എന്നെ സമ്മന്തിച്ചെടുത്തോളം ആ ഡയറിയാണ് എന്റെ എല്ലാം..... അബീക്കാനെ ഈ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയപ്പോഴാണ് ഞാനതിൽ *എന്റെ റൂഹിന്റെ പാതി* എന്ന് കുറിക്കാൻ തുടങ്ങിയത്.....

ഓടിപ്പോയി ആ ഡയറി എടുത്ത് പൊടിത്തട്ടി കവറിൽ തന്നെ വച്ചു.....

എന്തോ ഗാർഡനിൽ പോവാൻ തോന്നിയതും ഞാൻ ഗാർഡനിൽ പോയി ഇരുന്നു.... ഞാൻ അബീക്കയെ ഒരുപാട് സ്നേഹിച്ചു പോയി...... അതാണ് ഞാൻ ചെയ്ത തെറ്റ്.... പക്ഷെ എനിക്കൊരിക്കലും അങ്ങേരെ വെറുക്കാനോ ശപിക്കാനോ കഴിയില്ല..... കാരണം അത്രക്കും ആയത്തിലാണ് എനിക്ക് ഇക്കാനോടുള്ള സ്നേഹം......

ഓരോന്ന് ആലോചിക്കുമ്പോഴാണ് ഉപ്പാന്റെ കാര്യം ഓർമ്മ വന്നത് (നൂറയുടെ ഉപ്പ) ഉപ്പ ഇപ്പം എവിടെയായിരിക്കും..... എന്തെടുക്കുകയിരിക്കും.....ഫുഡും മരുന്നുമൊക്കെ കഴിച്ചു കാണുമോ......പാവം..... സന പോയപ്പോൾ ഉപ്പ ജീവിച്ചത് എനിക്ക് വേണ്ടിയാണ്..... ഉപ്പാക്ക് ഞാനില്ലേ.... നൂറ മോൾക്ക് ഈ ഉപ്പിയില്ലേ എന്ന് പറഞാണ് ഞങ്ങൾ ജീവിച്ചത്.....ആ ഞാനും കൂടെ ഇപ്പോഴിങ്ങ് പോന്നപ്പോൾ......ഉപ്പാനെ കാണാൻ എന്റെ ഉള്ളം തുടിച്ചു..... ഉപ്പാന്റെ ശബ്ദം കേൾക്കാൻ കൊതിയാവുന്നു..... ഒന്ന് കാണാമെന്നു വെച്ചാൽ ഇക്കനോട് ചോദിക്കാതെ എങ്ങനെയാ....ഇക്ക എന്നെയൊരു ഭാര്യയായി കാണുന്നില്ലെങ്കിലും എന്റെ മനസ്സിൽ ഇക്ക എന്റെ ഭർത്താവ് മാത്രമല്ല....പകരം എല്ലാമാണ്.....

അങ്ങനെ ഗാർഡനിൽ ഇരുന്ന് ഓരോന്ന് ആലോചിച് കൂട്ടുമ്പോഴാണ് ഹാളിൽ നിന്ന് ഉമ്മാന്റെ സൗണ്ട് കേട്ടത്..... അപ്പോൾ തന്നെ മനസിലായി ആരോ വന്നിട്ടുണ്ടെന്ന്..... ഞാൻ ഹാളിലേക്ക് നടന്നു.....ഹാളിൽ ഉമ്മാനോട് സംസാരിച്ചിരിക്കുന്ന *മെഹ*..... അവളെ കണ്ടതും അന്ന് നടന്നതൊക്കെ എന്റെ മനസ്സിൽ കൂടെ മിന്നി മറഞ്ഞു.....


❤റൂഹിന്റെ പാതി❤ Part_4


ഒരുനിമിഷം ഞാൻ ഏതോ ലോകത്തെന്നത് പോലെ അവളെ തന്നെ നോക്കി നിന്നു..... എനിക്ക് മുന്നിൽ നിന്ന് മെഹ വിരൽ ഞൊടിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച് വന്നത്....

"ഏയ്യ്.... നൂറ.... എന്താടോ ഭയങ്കര ആലോചനയിലാണല്ലോ.....എന്നെയിവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ല്യോ.....ഞാൻ ഇന്നലെ ലാൻഡിയതെ ഉള്ളു..... അപ്പം തന്നെ ഇങ്ങോട്ടേക്ക് പൊന്നു..... അല്ല അബിയെവിടെ....."

അവൾ തന്നെ ഓരോന്ന് പറഞ്ഞ് തുടങ്ങിയതും നിർത്തിയത് ഇക്കയിലാണ്......

"ഇക്ക....ഇവിടെയില്ല..... എന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞ് പോയതാ..... ഇനിയിപ്പം എപ്പാ വരിക എന്നറിയില്ല......"

ഞാനത് പറഞ്ഞതും ഒരു നിരാശയോടെ അവൾ പറഞ്ഞു.....

"ഓഹ്.... ഇനി എപ്പാന്ന് കരുതിയ.... കൊരങ്ങൻ..... അവനെ വിളിച്ചിട്ടാണേൽ കിട്ടുന്നില്ല.... അവന് ഒന്നിങ്ങോട്ട് വിളിച്ചൂടെ....എനിക്കാണേൽ ഒരിടം വരെ പോയിട്ട് അത്യാവശ്യമുണ്ട്.... അതിനിടയിൽ അബിനെ കാണാമെന്ന് കരുതി കേറിയതാ.... അവനെ ഞാൻ പിന്നെയെടുത്തോളം..... എനിവേ നൂറ എനിക്കല്പം തിരക്കുണ്ട്..... ഞാൻ വന്ന കാര്യം അബിനോട് പറയണേ....."

എന്ന് ഒരടിക്ക് മെഹ പറഞ്ഞ് നിർത്തിയതും ഞാൻ പറഞ്ഞു.....

"ഇക്ക വന്നാൽ ഞാൻ പറഞ്ഞോളാം.... മെഹ വന്ന് കേറിയില്ലല്ലോ.... അപ്പോഴേക്കും ഇറങ്ങുവാണോ..... എന്തേലും കുടിച്ചിട്ട്....."

എന്നെ മുഴുവപ്പിക്കാൻ വിടാതെ അവൾ പറഞ്ഞു......

"ഏയ്യ് കുടിക്കാനും കഴിക്കാനുമൊന്നും  വേണ്ട.....ഇത്തിരി ബിസിയാ.....അതൊക്കെ ഇനിയുമാവാലോ..... നീ പറഞ്ഞ സ്ഥിതിക്ക് തീർച്ചയായും ഒരു ദിവസം ഇങ്ങോട്ട് വരുന്നുണ്ട്....."

ന്ന് പറഞ്ഞ് നിർത്തി എന്നെയും ഉമ്മാനെയും നോക്കിയൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ തുടർന്നു....

"എന്നാ നൂറ...ആന്റി ഞാനിറങ്ങുവാണേ....ഇന്ശാല്ലാഹ് ഇനിയൊരു ദിവസം നേരത്തോടെ ഈ വഴിക്ക് വരാം....."

എന്ന് പറഞ്ഞ് അവൾ വാതിൽക്കലേക്ക് നടന്നു..... ഞാനും ഉമ്മയും അവളെ യാത്രയയക്കാൻ എന്നോളം മുറ്റത്തിറങ്ങി..... അവൾ കാറിൽ കേറി പോയതും ഞാനും ഉമ്മയും തിരിച് അകത്തേക്ക് കയറി..... ഹാളിൽ എത്തിയതും എന്നെ നോക്കിയുമ്മ പറഞ്ഞു......

"നിനക്കറിയില്ലേ മെഹയെ.....അബിയുടെ ചങ്ങായിച്ചിയാണ്..... ഓനിക്ക് പിന്നെ ഈ പെണ്ണ് സുഹൃത്തുക്കൾ കുറവാ....ആകെയുള്ളത് മെഹയാ....നിറം സിനിമയിൽ ചാക്കോച്ചനും ശാലിനിയും എങ്ങനെയാണോ അതേപോലെയാണ് മെഹയും അബിയും..... പറഞ്ഞ് വരുകയാണെങ്കിൽ മെഹയുടെ ഉപ്പയും അബിയുടെ ഉപ്പയും പഴേ ഫ്രണ്ട്സ് ആണ്..... പക്ഷെ അതിലും എത്രയോ മടങ്ങാണ് അവര് തമ്മിലുള്ള അടുപ്പം..... മെഹക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഓടിവന്ന് അറീക്കുക അബീനെയാണ്..... അതുപോലെ തന്നെയാണ് അവനും.... എന്തേലും കാര്യം എന്നോടോ അവന്റെ ഉപ്പാനോടോ പറയുന്നതിന് മുൻപ് അവൻ അവളെ അറിയിക്കും....അത്രക്കും അടുപ്പാ..... അതുകൊണ്ടല്ലേ നാട്ടിൽ വന്നപ്പാടെ ഓടി കിതച്ച് അബിനെ കാണാൻ വന്നത്......ആഹ്..ഈ ചെക്കനിത് എവിടെപ്പോയി കിടപ്പാണോ ആവോ....."

എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് എന്തോ അത്യാവശ്യതിനെന്നത് പോലെ ഉമ്മ കിച്ചണിലേക്ക് കേറി പോയി...... ഞാൻ ഓരോന്ന് ആലോചിച് ഹാളിൽ സോഫയിലിരുന്നു......

മെഹറാ എന്ന മെഹ.....അബീക്കയുടെ ഒരേയൊരു പെണ്ണ് സുഹൃത്ത്......അവൾ മൂന്ന് മാസം മുന്നേ ഗൾഫിൽ പോയതാണ്..... പിന്നെ ഇന്നലെയാണ് നാട്ടിലെത്തിയത്...... അത്കൊണ്ട് തന്നെ ഞങ്ങളുടെ കല്യാണത്തിന് വന്നില്ല......

അങ്ങനെ എന്തൊക്കെയോ ആലോചിച് റൂമിൽ പോയി കിടന്നു..... മഹ്രിബോട് അടുത്തതും എഴുന്നേറ്റ് മേലൊന്ന് കഴുകി വുളൂ ചെയ്ത് നിസ്‌ക്കരിച്ചു......

സമയമതിന്റെ വഴിക്ക് കടന്നു പോയി.....

സമയം 11:30 കഴിഞ്ഞു.... അബീക്കയിതുവരെ എത്തിയിട്ടില്ല..... ഉമ്മയും ഉപ്പയും കഴിച്ച് കിടക്കാൻ നിന്നു..... എന്നോട് കഴിക്കാനിരിക്കുന്നില്ലേ എന്ന് ചോദിച്ചതും "ഇക്ക വന്നില്ലല്ലോ.... അദ്ദേഹം വരട്ടെ....ഞങ്ങൾ ഒന്നിച് കഴിച്ചോളാം....." ന്ന് പറഞ്ഞ് ഒഴിഞ് മാറി......

ഹാളിൽ സോഫയിൽ അബീക്കയുടെ വരവും നോക്കി ഇരിക്കുന്ന എന്നെ നോക്കിക്കൊണ്ടുമ്മ പറഞ്ഞു.....

"ഇയ്യിത് ആരെ കാത്ത..... അബീനെ നോക്കിയാണോ.....ആ ചെക്കന്റെ കാര്യൊന്നും പറയാണ്ട് നിക്കുന്നതാ നല്ലത്...... തോന്നുമ്പോ കേറി വരും ഇറങ്ങിപ്പോവും....എന്നും ഇങ്ങനെ തന്നെയാ..... ഇനിയും ഇത് തുടരാൻ ഞാൻ വിടില്ല......ആദ്യത്തെ പോലെയല്ലല്ലോ ഇപ്പോൾ.....ഒരു പെണ്ണില്ലേ ഇവിടെ ഓന്റെ വരവും നോക്കി.....അതൊക്കെ ചിന്തിക്കാൻ ഓനിക്ക് ഏട്ന്നാ നേരം.....പാട്ടും കൂത്തുമായി നടക്കുവല്ലേ.....ഇങ്ങ് വരട്ടെ......"

ആദ്യം എന്നെ നോക്കി പറഞു.... പിന്നീട് സ്വയം എന്നത് പോലെ ഇക്കാനെ കൊണ്ട് കുറച്ച് കാര്യങ്ങൾ പറഞ്ഞുമ്മ റൂമിൽ കേറിപ്പോയി.....

***********

12 മണി കഴിഞ്ഞതും കോലിങ് ബെല്ലടിഞ്ഞു....സോഫയിൽ പതിയടഞ്ഞ കണ്ണുകളാലെ ഒരു ഭാഗം തലവെച്ച് തൂങ്ങി ഉറങ്ങുന്ന ഞാൻ രണ്ട് കണ്ണുകളും വെട്ടി തുറന്ന് കണ്ണ് രണ്ടും ചിമ്മി കൈകോണ്ട് തിരുമ്മി വേഗം ഇക്കാക്ക് ഡോർ തുറന്ന് കൊടുത്തു......

അന്നേരം ആരേലും ഡോർ തുറക്കാൻ കാത്ത് നിന്നത് പോലെ തൂണിന്മേൽ ചാരി നിക്കുന്ന ഇക്ക വേഗം അകത്തേക്ക് കയറി....ഞാൻ ഡോർ അടച്ച് ഇക്കാന്റെ കൂടെ തന്നെ അകത്തേക്ക് കയറി...... എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ സ്റ്റയർ കേറി പോവുന്ന ഇക്കാനെ നോക്കി ഞാൻ ചോദിച്ചു.....

"അതേയ്..... കഴിക്കാൻ എടുത്ത് വെക്കട്ടെ....."

എന്ന് ഞാൻ ചോദിച്ച് നിർത്തിയതും സ്റ്റെയർ കേറി കൊണ്ടിരുക്കുന്ന കാലുകളൊന്ന് പിൻവലിച് എനിക്ക് നേരെ തിരിഞ് മുഖത്ത് നോക്കാതെ എങ്ങോട്ടോ കണ്ണ് വെട്ടിച് കൊണ്ടിക്ക പറഞ്ഞു...

"ഞാൻ പുറത്ത് നിന്ന് കഴിച്ചു....."

അത്രയും പറഞ്ഞ് സ്റ്റയർ കേറി റൂമിലേക്ക് പോയി.....ഹാളിൽ ലൈറ്റണച്ച് ഞാനും റൂമിലേക്ക് നടന്നു.....

ബെഡിൽ വാഴ വെട്ടിയിട്ട പോലെ കിടന്നുറങ്ങുകയാണ് ഇക്ക.... തല പൊട്ടുന്നത് പോലെ തോന്നിയത്തും കൂടുതലൊന്നും ആലോചിച് നിക്കാതെ നിലത്തൊരു പായ വിരിച്ച് കിടന്നു......

എന്നാലും ഇക്കാക്ക് എന്നോടൊരു ചോത്യം "നൂറ.....നീയെന്തേലും കഴിച്ചോ...." അതിലും കൂടുതലൊന്നും അങ്ങേരിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല...... അതെങ്ങനെയാ എന്നോയൊന്ന് നോക്കാൻ പോലും നേരമില്ലാത്തവർക്ക് എന്റെ സുഖവിവരങ്ങൾ തിരക്കാൻ നേരം.....

ഓരോന്ന് ആലോചിച്ച് എപ്പോഴോ നല്ലൊരു പുലരിയെ സ്വപ്നം കണ്ട് ഞാൻ നിദ്രയെ കൂട്ട് പിടിച്ചിരുന്നു.....

(അടുത്ത ദിവസം)

മുഖത്ത് വെള്ളം വീയുന്നതറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നത്.....പായയിൽ നിന്ന് ചാടി എഴുന്നേറ്റ് ചുറ്റും നോക്കി......എന്റെ തലയും മുടിയുമൊക്കെ ആകെ പോർന്നിട്ടുണ്ട്..... ഡ്രസ്സിന്റെ അവിടെയുമിവിടെയുമായി വെള്ളം....പായയും തലയണയും ചെറുതായി നനഞ്ഞിട്ടുണ്ട്......

സ്വബോധത്തിൽ വന്നതും ഞാൻ തല പൊന്തിച് നോക്കി..... കയ്യിലൊരു ജഗുമായി എന്നെ തന്നെ ദേഷ്യത്തോടെ നോക്കി  നിക്കുന്ന ഇക്ക..... ഇക്കാനെ കണ്ടതും കാലനെ കണ്ടത് പോലെ ഞാൻ വേഗം എഴുന്നേറ്റു...... കഴുത്തിൽ കിടക്കുന്ന ഷോൾ തലയിലിട്ടു....

എന്നെ അരിശത്തോടെ നോക്കി കൊണ്ടിക്ക ചോദിച്ചു.....

"ഡീ.....സമയം എത്രയായി എന്നാ കോപ്പേ നിന്റെ വിചാരം....8 മണി കഴിഞ്ഞു..... നിന്റെ തറവാട് സ്വത്തല്ല ഇത്..... ഇതെന്റെ വീടാ..... നിനക്ക് തോന്നുന്നത് പോലെ 12 മണിവരെ കിടന്നുറങ്ങാൻ ഞാൻ വിടില്ല......"

എന്ന് തുടങ്ങി ദേഷ്യത്തോടെ ഇക്ക പറഞ്ഞതും ഇടറിയ സ്വരത്തോടെ ഞാൻ പറഞ്ഞു......

"ഇക്ക.... അ.... അത് പിന്നെ ഞാനിന്നല്ലേ ഉറങ്ങാൻ ലൈറ്റയല്ലോ..... കൂടാതെ ഇന്നലെ നല്ല തലവേദനയുമുണ്ടായിരുന്നു...... ഞ.... ഞാനറിയാതെ....."

എങ്ങനെയൊക്കെയോ മുഴുവപ്പിക്കാൻ നോക്കിയതും എനിക്കൊരു ഫുൾ സ്റ്റോപ്പിട്ട് കൊണ്ട് ഇക്ക പറഞ്ഞു.....

"നിന്റെ വിശദീകരണമൂന്നുമെനിക്ക് കേൾക്കണ്ട..!!!!!അതികം ഓവറക്കാതെ നീ പോയി ഫ്രഷാവ്.... കുറച്ച് പണിയുണ്ട്......"

ഇക്ക പറഞ്ഞതിന് ഒരു ബതിലും പറയാതെ ഞാനൊരു ഡ്രസ്സുമെടുത്ത് ഫ്രഷവാൻ കേറി.....

ഫ്രശായി ഇറങ്ങിയതും ഇക്ക എന്നെ നോക്കികൊണ്ട് ഷെൽഫ് തുറന്ന് അതിൽ നിന്നൊരു ജോഡി ഡ്രസ്സെടുത്ത് ബെഡിലിട്ട് എന്നോട് പറഞ്ഞു.....

"ദേ ഈ ഡ്രസ്സൊന്ന് അയൺ ചെയ്തേ..... വേഗം വേണം.....എനിക്ക് ഓഫിസിൽ പോവാനുള്ളതാ....."

മറുപടി എന്നോളം ഒന്ന് തലയനക്കി ഞാൻ ഷർട്ട്‌ എടുത്ത് അയൺ ചെയ്യാൻ തുടങ്ങി......

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

ഇതേ സമയം നൂറയോട് അയൺ ചെയ്യാൻ പറഞ്ഞവൻ ബാൽക്കാണിയിലേക്ക് നടന്നു...... അവിടെ നിന്ന് പുറം കാഴ്ചകൾ വീക്ഷിച് കൊണ്ട് ഫോണിൽ കളിക്കുകയായിരുന്നു അബി......

അപ്പോഴായാണവന്റെ ഫോൺ റിങ് ചെയ്തത്....നൂറയുടെ ഉപ്പയാണെന്ന് മനസിലായതും അവൻ ആകാംഷയോടെ കോൾ അറ്റൻഡ് ചെയ്തു......

അദ്ദേഹം അവനോട് സലാം പറഞ്ഞു..... പിന്നീട് അവന്റെ സുഗവിവരങ്ങളൊക്കെ അന്വേഷിച്ചു..... പ്രതീക്ഷിക്കാതെ "നൂറക്ക് സുഖമാണോ മോനെ..... അവളെന്തെടുക്കുവാ".... എന്ന് അദ്ദേഹം ചോദിച്ചതും ഒട്ടും തന്നെ ആലോചിക്കാതെ അവൻ പറഞ്ഞു.....

"ആ ഉപ്പ അവൾക്ക് സുഗാ..... അവൾക്കിവിടെ യാതൊരു കുറവുമില്ല...... നല്ല സന്തോഷത്തിലാണ് ഇവിടുത്തെ അവളുടെ ഓരോ ദിവസവും.....അവളിപ്പം അയൺ ചെയ്ത് കൊണ്ടിരിക്കുവാ...."

ഒരു വേവലാതിയോടെ അവൻ ഇല്ലാത്തതും ചോദിക്കാത്തതുമായ കാര്യങ്ങൾ പറഞ്ഞു...അവസാനം "നൂറക്ക് ഒന്ന് ഫോൺ കൊടുക്കാവോ.... അവളുടെ ശബ്ദം കേൾക്കാൻ കൊതിയാവുന്നു...." ന്ന് അയാൾ ചോദിച്ചു.....

അവൻ പ്രതീക്ഷിച്ച ചോത്യമായത് കൊണ്ട് മറുതൊന്നും പറയാതെ അവൻ റൂമിലേക്ക് നടന്നു.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
( നൂറ )

ഇക്കാന്റെ ഷർട്ട്‌ അയൺ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ബാൽക്കാണിയിൽ നിന്ന് ഇക്ക റൂമിലേക്ക് കേറി വന്നത്....

ഫോൺ എനിക്ക് നേരെ നീട്ടിക്കൊണ്ട് "നിന്റുപ്പായ" എന്ന് ആംഗ്യം കാണിച്ചതും എന്റെ അധരങ്ങളിലൊരു പുഞ്ചിരി വിരിഞ്ഞു.....എന്തോ നിധി കിട്ടിയത് പോലെ എന്റെ കണ്ണുകൾ വെട്ടി തിളങ്ങി......

കൂടുതലൊന്നും ആലോചിക്കാതെ അയൺ ബോക്സ്‌ അവിടെ തന്നെയിട്ട് ഞാൻ ഫോൺ പിടിച് വാങ്ങി.....എനിക്ക് ഫോൺ തന്ന് ഇക്ക ബാത്റ്റൂമിലേക്ക് കേറി പോയി......

ഞാൻ സന്തോഷത്തോടെ ഉപ്പാനോട് ചോദിച്ചു.....

"Helo.... ഉപ്പ അസ്സലാമു അലൈക്കും..... സുഗാണോ ഉപ്പ......"

"അൽഹംദുലില്ലാഹ്.... ഉപ്പാക്ക് സുഗാണ് മോളെ..... ഉപ്പാന്റെ മോൾക്കവിടെ സുഖല്ലേ....."

"പരമ സുഗമാണ്.....എനിക്കിവിടെ ഒരു കുറവിമില്ല....."

ഇക്കാന്റെ സ്നേഹമൊഴിച്.....😔 (മനസ്സ്)

"ഉപ്പാക്ക് അത്രയും കേട്ട മതി....നീ ഇവിടുന്ന് അങ്ങ് പോയതോടെ ഉപ്പാനെ മറന്നോ..... ഒരു വിളിയോ അന്വേഷണോ ഇല്ലല്ലോ..."

"മറക്കാനോ..... എന്റപ്പാനെ..... ഒരിക്കലുമില്ല..... ഞാൻ ഉപ്പാനെ പറ്റി ആലോചിക്കാത്ത നേരമില്ല.... വിളിച്ച് അന്വേഷിച്ചില്ലെങ്കിലും ഈ നൂറയുടെ മനസ് മുഴുവനും ഉപ്പയാണ്....."

അങ്ങനെ കുറച്ച് സംസാരിച്ചിരുന്നു..... ബാത്‌റൂമിൽ വെള്ളം വീയാതെ വന്നപ്പോൾ "പിന്നെ വിളിക്കാം" ന്ന് പറഞ്ഞ് കോൾ കട്ട്‌ ചെയ്തു.....

ബാത്‌റൂമിൽ നിന്നിറങ്ങി വന്ന് എന്നെ കലിപ്പിൽ നോക്കുന്ന ഇക്ക....ഇതിപ്പം എന്താ എന്നുള്ള രീതിയിൽ ഞാൻ അങ്ങേരെ നോക്കി....എന്നിൽ നിന്ന് കണ്ണ് ചലിപ്പിച്ച് എങ്ങോട്ടോ നോക്കി..... എന്താ എന്നുള്ള അർത്ഥത്തിൽ ഇക്ക നോക്കിയ ഭാഗത്തേക്ക് നോക്കിയപ്പോൾ ഷിർട്ടിന് മേലെ അയൺ ബോക്സ്‌.....

അയൺ ബോക്സ്‌ വെച്ചതിന്റെ ചുറ്റും ചെറിയ കറുത്ത നിറം കണ്ടതും ഷർട്ട്‌ കത്തി കരിഞ്ഞു എന്ന് മനസിലായി..... ഒന്ന് ഉമിനീരിറക്കി വേഗം ഓടി പോയി അയൺ ബോക്സ് എടുത്ത് മാറ്റി....ആ കരിഞ്ഞ ഷർട്ട്‌ കൈലെടുത്ത് ഒരടി പിറങ്ങോട്ട് പോയി കൊണ്ട് ഞാൻ ഇക്കാനെ നോക്കി.... എന്നിട്ട് വിക്കി വിക്കി എന്തൊക്കെയോ പറയാൻ തുടങ്ങി....

"ഇക്ക.... ഇക്ക....സോറി...ഞ... ഞാനുപ്പ വിളിച്ചപ്പോൾ....ഞാൻ... ഞൻ വേറെ ഷർട്ട്...."

എനിക്ക് പറയാൻ സാവകാശം താരതെ ഇക്ക പറഞ്ഞു......

"പ്പ്പ്പ.... നായെ.... നീ മനപ്പൂർവം ചെയ്തതാ.....എല്ലാം ചെയ്ത് കൂട്ടിയിട്ടവളുടെയൊരു ന്യായികരണം.... നീ.... നിന്റെ മുഖത്ത് വെള്ളം ഒഴിച്ചതിന്റെ പകരം വീട്ടിയതല്ലേ **** മോളെ.....നിനക്കിവിടെ എന്തുമാവാം എന്നുള്ള വിചാരമുണ്ടോ..... ഉണ്ടോടി കോപ്പേ..... ചവിട്ടി കൂട്ടി കത്തിക്കും പന്ന മോളെ......"

എന്ന് തുടങ്ങി ഞാൻ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞതും എന്റെ കണ്ണിൽ നിന്ന് ചുടുക്കണ്ണുനീർ ഉറ്റി വീണു..... എല്ലാം ഒരു പാവക്കണക്കെ കേട്ട് നിന്നു......കൂടുതലൊന്നും ചിന്തിക്കാതെ ഇക്ക അയൺ ബോക്സ് എടുത്ത് എന്റെ കൈയിൽ പതിപ്പിച്ചു...... വേദനകൊണ്ട് ഞാൻ  പോലുമറിയാതെ "ആഹ്ഹ്ഹ്ഹ്ഹ്...." ന്ന് അലറി....


❤റൂഹിന്റെ പാതി❤ Part_5


കൈയിൽ നോക്കിയപ്പോൾ കൈന്റെ ഒരു ഭാഗം പാടെ പൊള്ളിയിട്ടുണ്ട്.....വേദന കടിച്ച് പിടിക്കാൻ പറ്റാതെ ഞാൻ പുറത്തേക്കൊടി.....കിച്ചണിലെത്തി കൈക്ക് മേലെ ഐസ് ക്യൂബ്സ് വെച്ച് കൊടുത്തു..... വേദന കൊണ്ട് ഞാൻ എരിവ് വെലിച്ചു......

അപ്പോഴാണ് ഉമ്മ അങ്ങോട്ടേക്ക് വന്നത്..... എന്നെ ഈയൊരു അവസ്ഥയിൽ കണ്ടതുകൊണ്ട് ഓടി വന്ന് കൊണ്ടെന്നോട് ചോദിച്ചു.....

"മോളെ....നൂറ.....ഇതെങ്ങനെ പൊള്ളിയത്.... ഹഹ് കണ്ട് നിക്കാനാവുന്നില്ല...ഡോക്ടറെ അടുത്ത് പോവണോ മോളെ....."

"ആഹ്....മ്മാ.....കൈ നന്നായി നീറുന്നുണ്ട്...... പക്ഷെ ഡോക്ടറെ അടുത്തൊന്നും പോവണ്ട..... കുഴപ്പമില്ല.... കുറച്ച് കയിഞ്ഞ് മാറിക്കോളും....."

എന്ന് ഞാൻ പറഞ്ഞതും ഉമ്മ എന്നെ ഹാളിൽ ഒരു സോഫയിൽ ഇരുത്തി.....എന്റെ അടുത്തായി ഇരുന്ന് മരുന്ന് പുരട്ടി തരാൻ തുടങ്ങി.....കണ്ണ് ചലിപ്പിച്ച് എന്നെ നോക്കിക്കൊണ്ടുമ്മ ചോദിച്ചു.....

"മോളെ.....ഇതെങ്ങനെയാ നിന്റെ കൈപ്പോള്ളിയത്....കൈയുടെ ഒരു ഭാഗം അപ്പാടെ പൊള്ളിയല്ലോ....ഇതെങ്ങനെയാ പോളിയത്....ഇങ്ങനെ പൊള്ളാൻ മാത്രം ഇയ്യ് അടുക്കളയിൽ ഏതാ കാട്ടികൂട്ടിയെ....."

ഞാനൊന്ന് ആലോചിച്ചുകൊണ്ട് പറഞ്ഞു....

"അത് പിന്നെ കിച്ചണിൽ നിന്നല്ല പൊള്ളിയത്.....ഞാൻ അയൺ ചെയ്യുമ്പോൾ അയൺ ബോക്സ്‌ അറിയാതെ എന്റെ കൈയിൽ വീണതാ....."

ന്ന് പറഞ്ഞ് ഒപ്പിച്ചതും മുഖം ചുളിച്ച് കൊണ്ടുമ്മ ചോദിച്ചു.....

"അയൺ ചെയ്യുമ്പോൾ അയൺ ബോക്സ്‌ കൈയിൽ വീണതാണെന്നോ.....അങ്ങനെ വരാൻ വഴിയില്ലല്ലോ മോളെ.....ഒരിക്കലും കൈക്ക് മേലെ അയൺ ബോക്സ്‌ വീയില്ല....വീണാൽ തന്നെ ഇങ്ങനെ പൊള്ളില്ല....."

ന്ന് ഉമ്മ പറഞ്ഞതും ഞാനൊന്ന് ഉമിനീരിറക്കി....അപ്പോഴാണ് അബീക്ക സ്റ്റയർ ഇറങ്ങി ഹാളിലേക്ക് വന്നത്.....ഇക്കാനെ കണ്ടതും ഉമ്മ എന്നിൽ നിന്ന് കണ്ണെടുത്ത് ഇക്കാനെ നോക്കിക്കൊണ്ട് ചോദിച്ചു.....

"ദേ അബി....ഇവള്ടെ കൈ നോക്കിയേ....ഒരു ഭാഗം അങ്ങനെ തന്നെ പോളിയിട്ടുണ്ട്..... അയൺ ബോക്സ്‌ കൈയിൽ വീണതാത്രെ..... നിനക്കറിയില്ലേ....ഇതെങ്ങനെയാ...."

അബിക്കയിൽ നിന്ന് പ്രതികരണമൊന്നുമില്ലാതായപ്പോൾ ഉമ്മ തുടർന്നു.....

"എന്താ അബിയെ....നീ ചോദിച്ചത് കേട്ടില്ലാ എന്നുണ്ടോ....ഒരു മുറിയിൽ നടന്ന കാര്യം നിനക്ക് അറിയാതിരിക്കില്ലല്ലോ.....എന്താ ഉണ്ടായേ.....എങ്ങനെയാ ഈ പാവത്തിന്റെ കൈ ഇങ്ങനെ പൊള്ളിയത്....."

ഉമ്മ ചോദിച്ചതും ഇക്ക തല തായ്ത്തി നിന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല.....സോഫയിൽ നിന്ന് അരിശത്തോടെ എഴുന്നേറ്റ് കൊണ്ടുമ്മ ചോദിച്ചു......

"ഞാൻ ചോദിച്ചത് നീ കേട്ടില്ലേ...നിനക്കെന്ത....നിന്റെ മുണ്ടാട്ടമൊക്കെ എവിടെ പോയി...."

ഉമ്മ കനപ്പിച് ചോദിച്ചതും ഒരറ്റ ശ്വാസത്തിൽ ഇക്ക പറഞ്ഞു.....

"അ....അത്.....ഞാൻ....ഇവളെന്റെ ഷർട്ട്‌ കത്തിച്ചപ്പോൾ......ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ.....ഞാനറിയാതെ....."

എന്നൊക്കെ പറഞ്ഞൊപ്പിച്ചു...ഇക്കാനെ മുഴുവപ്പിക്കാൻ വിടാതെ ഉമ്മി ചോദിച്ചു....

"അപ്പോഴത്തെ ദേഷ്യത്തിൽ നീയാവളെ പൊള്ളിച്ചോ....."

"അതുമ്മ....ഞാൻ ഓഫീസിൽ പോവാൻ ലെറ്റയത് കൊണ്ടും....ഷർട്ട്‌ കത്തിപ്പോ......"

എന്നൊക്കെ പറഞ്ഞ് ഇക്ക പിടിച്ച് നിക്കാൻ ശ്രമിച്ചു.....ഇക്കാക്കൊരു ഫുൾ സ്റ്റോപ്പിട്ട് കൊണ്ടുമ്മ തുടർന്നു.....

"നിന്റെ ഷർട്ട്‌ കത്തിപ്പോഴത്തിനാണോ നീ ഈ പാവത്തിനെ......ഹംക്കേ.....നീയിത്രക്കും.....നീ കെട്ടിക്കൊണ്ട് വന്ന പെണ്ണായിവൾ....ഇവളെ വഴക്ക് പറയാനും ഉപദേശിക്കാനുമുള്ള അധികാരം നിനക്കുണ്ട്.....പക്ഷെ ഇത് കുറച്ച് കടന്ന കൈയായി പോയി......അല്ലങ്കിലും തന്നെ ഇവളിന്നലെ വന്ന് കേറിയ പെണ്ണാല്ലെ.....കെട്ടിയ പെണ്ണിന്റെ മനസ്സ് സന്തോഷിപ്പിക്കലാ ഒരാണിന്റെ ഉത്തരവാദിത്തം......അല്ലാതെയാവളുടെ മനസ്സ് വേദനിപ്പിക്കലല്ല.....ഒരു പെണ്ണ് അത്രമാത്രം കുടുംബത്തിന് വേണ്ടി സഹിക്കാൻ ഒരുങ്ങി പുറപ്പെടുന്നവളാ.....കെട്ടിയ പെണ്ണിനോട് മര്യാദയോട് പെരുമാറാൻ പടിക്ക്.....അല്ല എന്തിനാ ഹംക്കേ നിന്നെ ഓഫിസിൽ കെട്ടിയെടുക്കുന്നത്....ഹെഹ് എന്തിനാന്ന്..... നിനക്ക് തന്നെ അറിയാലോ നീ ഓഫിസിൽ പോയിട്ടല്ല ഇവിടെ അരി പതപ്പിക്കുന്നത്.....ഒരു ദിവസം അയൺ ചെയ്യാതെ ഓഫിസിൽ പോയാൽ നീ നീയല്ലാതെയാവില്ല....നീയാ പഴേ അബീബ് റഹ്മാൻ തന്നെയാ....അല്ലങ്കിൽ തന്നെ ഇവൾ കേറി വരുന്നതിന് മുൻപ് ഞാനല്ലെങ്കിൽ സാറയല്ലേ (ജോലിക്കാരി) നിന്റെ ഡ്രസ്സൊക്കെ അയൺ ചെയ്യാറ്.....അതുമല്ലങ്കിൽ നീ തന്നെ ചെയ്യും.....ഇതിപ്പം എന്താ നിനക്ക് പറ്റിയെ.....ഇവളെ കെട്ടിക്കൊണ്ട് വന്നത് കൊണ്ടാണോ.....ഇവളുടെ കഴുത്തിൽ ഒരു മഹർ അണിയിച്ചതിന്റെ ബലത്തിലാണോ നീയാവളെ ദേഹോപത്രവം ചെയ്തത്....നിന്റെ ഭാര്യയാണ്....അതിലുപരി അവളൊരുപ്പന്റെ മോളാണ്.....ഭാര്യാ എന്നുള്ള പേരിൽ എന്തും കാണിക്കാമെന്നുണ്ടോ....."

ഒരു നെടുവീർപ്പോടെ ഉമ്മ തുടർന്നു.....

"നിന്റുപ്പയിതുവരെ ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനിപ്പിച്ചിട്ടില്ല.....ആ നീയിതാരെപോലെയായി......"

ന്ന് പറഞ്ഞ് ഉമ്മ ഒരു കിതപ്പോടെ ചുമച്ചു.....ഇക്ക എല്ലാം കേട്ടിട്ടും ഒന്ന് കെട്ടിട്ടില്ലെന്ന മട്ടിൽ മുഖവും തായ്‌ത്തി സ്റ്റയർ കേറി പോയി....

*അതെങ്ങനെയാ.....കനിവുള്ള കണ്ണിൽ നിന്നല്ലേ കണ്ണുനീർ വരികയുള്ളു* 💔

അബീക്ക പോയതും എന്നെ നോക്കിക്കൊണ്ടുമ്മ പറഞ്ഞു......

"എനിക്കറിയാം അബിയുടെ പ്രവർത്തി മോളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന്.....പോട്ടെ....അവന് വേണ്ടതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്.....ഇനി ഇങ്ങനെയൊന്നുമുണ്ടാവില്ല.....ഉണ്ടായി എന്നറിഞ്ഞാൽ അവന്റെ മോന്ത ഞാൻ അടിച്ച് പൊട്ടിക്കും....."

എന്നുമ്മ എന്നെ ചിരിപ്പിക്കാൻ പറഞ്ഞതും ഞാനൊന്ന് പുഞ്ചിരിച് കൊടുത്തു..... അത്കണ്ട് എന്റെ മുടിയിയകളെ തലോടിക്കൊണ്ടുമ്മ പറഞ്ഞു.....

"മോൾ റൂമിൽ പൊയ്ക്കോ.....പോയി റെസ്റ്റെടുക്ക്....."

ന്ന് ഉമ്മ പറഞ്ഞതും ഞാൻ മടിഞ് മടിഞ് റൂമിലേക്ക് നടന്നു.....റൂമിലെത്തിയതും ഞാൻ അവിടെയുള്ള ചെയറിൽ ഇരുന്നു..... എന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ ഇരിക്കുകയാണ് ഇക്ക.....മെഹയുടെ കാര്യം ഓർമ്മ വന്നതും ഞാനിക്കനോട് പറഞ്ഞു...

"അതേയ്.....ഇന്നലെ മെഹ വന്നിരുന്നു....നിങ്ങളെ അന്വേഷിച്ചു....അവള് വന്ന കാര്യം നിങ്ങളോട് പറയാൻ പറഞ്ഞിട്ടുണ്ട്....പക്ഷെ എന്നോട് വിട്ട് പോയതാണ്....."

ഞാനത് പറഞ്ഞിട്ടും ഒരു പ്രതികരണവുമില്ലാതെ എങ്ങോട്ടോ നോക്കിയിരിപ്പാണ്....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(അബി)

നൂറ മെഹ വന്ന കാര്യം പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ്മ വന്നത് തന്നെ....

ഇന്നലെ വീട്ടിൽ വരുന്ന വഴിക്ക് മെഹ എന്നെ വിളിച്ചിരുന്നു.....എന്നിട്ട് "ഞാൻ വീട്ടിൽ വന്നിരുന്നു..... നീയവിടെ ഇല്ല....." ന്ന് പറഞ്ഞു....ഗൾഫിൽ നിന്ന് വന്നപ്പാടെ അവൾ എന്നെ കാണാനാണ് വന്നത്......അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം....

പിന്നെ രാത്രി തന്നെ അവളുടെ വീട്ടിലേക്ക് വിട്ടു.....ഗൾഫിൽ വന്നപ്പാടെ എന്നെ കാണാൻ വന്നതല്ലേ.....അവളുടെ വീട്ടിൽ പോയപ്പോൾ ഫുഡ്‌ കഴിക്കാതെ പോരാൻ അവളുടെ ഉമ്മയും ഉപ്പയും വിട്ടില്ല.....അത്കൊണ്ട് തന്നെ ഇന്നലെ രാത്രി അവിടുന്നാണ് ഫുഡ്‌ കഴിച്ചത്.....

നൂറയോട് ചെയ്തത് തെറ്റപ്പോയി എന്ന് തോന്നി.....അവളെ എനിക്ക് ഇഷ്ട്ടമല്ല....അതിന്റെ പ്രധാന കാരണം അവളാണ്....അവളാണെന്റെ സനയെ.....😔അത് ആലോചിക്കുമ്പോയേക്കെ എനിക്കവളെ കൊല്ലാനുള്ള ദേഷ്യം തോന്നും......

അപ്പോഴത്തെ ദേഷ്യത്തിലാണ് ഞാനങ്ങനെ ചെയ്തത്.....വേദന കൊണ്ടവൾ റൂമിൽ നിന്നോടിയതും എന്തോ വല്ലായ്മ്മ തോന്നി.....ഞാനൊരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് തോന്നിപ്പോയി....

പിന്നീട് സോറി പറയാനാണ് ഞാൻ റൂമിന്നിറങ്ങി ഹാളിൽ പോയത്.....ഹാളിലെത്തിയപ്പോൾ എന്തോ ഞാൻ പോലുമറിയാതെ ഞാൻ എല്ലാം ഉമ്മാനോട് വിളിച്ച് പറഞ്ഞു.....എന്തോ അത് മറച്ച് വെക്കാൻ പറ്റിയില്ല.....പിന്നീട് ഉമ്മ പറഞ്ഞ ഓരോ വാക്കുകളും എന്നെ വല്ലാതെ വേദനിപ്പിച്ചു.....അങ്ങനെ ചെയ്തത്തിൽ ഞാൻ കേധിക്കുന്നു.....

എന്തോ ഓഫീസിൽ പോവാനുള്ള മൂടോക്കെ പോയി......

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

 (നൂറ)

ഓഫിസിലാണെന്ന് പറഞ് ഇറങ്ങാൻ നിന്ന അബീക്ക ഇന്ന് ഓഫിസിൽ പോയില്ല.....പകരം ചടഞ്ഞിരിപ്പായിരുന്നു.....എന്തൊക്കെയോ ആലോച് ഒരേ ഇരിപ്പാണ്....ഉച്ചക്ക് കഴിക്കാൻ ഉമ്മ വന്ന് വിളിച്ചപ്പോഴാണ് ഇക്ക ആ ഇരിപ്പിൽ നിന്ന് എഴുന്നേറ്റത്......

കൈക്ക് നല്ല നീറൽ അനുഭവപ്പെട്ടത് കൊണ്ട് ഉമ്മയാണ് ചോർ വാരി തന്നത്....എനിക്ക് വല്ലാത്ത സന്തോഷം തോന്നി.....ഉമ്മ മരിച്ചതിന് ശേഷം ഞാനുമ്മന്റെ കൈക്കൊണ്ട് ഉണ്ടിട്ടില്ല.....ഇന്ന് ഇത് നടന്നപ്പോൾ മനസിന് വല്ലാത്ത കുളിർമ്മ തോന്നി.....

അങ്ങനെ ഇന്നത്തെ ദിവസം കടന്ന് പോയി..... രാത്രി കിടക്കാൻ ഇക്കയാണ് പായ വിരിച് തന്നത്.....ഇക്കയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കത്ത പ്രവർത്തിയായത് കൊണ്ട് നല്ല സന്തോഷം തോന്നി....എന്നും ഇങ്ങനെ ഇക്കാന്റെ സ്നേഹവും പരിഗണനയും കിട്ടിയിട്ടുണ്ടെങ്കിലേന്ന് ഞാനാഗ്രഹിച് പോയി.....

(അടുത്ത ദിവസം)

രാവിലെ എഴുന്നേറ്റ് ഹാളിൽ പോയപ്പോൾ ഉമ്മയും ഉപ്പയും എവിടെയോ പോവാനുള്ള പുറപ്പാടിലാണ്....എന്നെ കണ്ടതും ഉമ്മ പറഞ്ഞു....

"മോളെ നൂറ..... ഞങ്ങൾ കോഴിക്കോട് നാട്ടിൽ പോവുകയാണ്.....എന്റുമ്മാക്ക് തീരെ സുഖമില്ല.....കുറച്ചായി കിടപ്പിൽ.... അത്കൊണ്ട് തന്നെ നിങ്ങളുടെ നിക്കാഹിനൊന്നും വന്നിട്ടില്ല.....ഇപ്പം ഹോസ്പിറ്റലിൽ എന്റെ ആങ്ങളയും ഭാര്യായുമാണുള്ളത്.....എന്നോട് എത്രെയും പെട്ടൊന്ന് അങ്ങേതാൻ പറഞ്ഞു.....3 നാല് ദിവസം കൊണ്ട് വരും ഇന്ശാല്ലാഹ്.....സോഡിയം കുറഞ്ഞതാണെന്ന പറഞ്ഞത്.....അവിടെ എത്തിയാലേ കൃത്യമായി എന്തേലും പറയാൻ പറ്റു....."

ഒരു നെടുവീർപ്പോടെ ഉമ്മ തുടർന്നു.....

"നിങ്ങൾ രണ്ടാളും ഇവിടെ നിന്നോ.....ഉമ്മാക്ക് എന്തേലും പറ്റിപ്പോയാൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ......പിന്നീട് അതൊരു വല്യ മുറിവായിരിക്കും....മനുഷ്യന്റെ കാര്യമല്ലേ....ഞാനും ഇക്കയും പോവാൻ നിക്കുവാ.....പിന്നെ ഇന്നലെ നടന്നതൊക്കെ മറന്നേക്ക്.....ഇനിയവന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊന്നുമുണ്ടാവില്ല......അതീ ഉമ്മ തരുന്ന വാക്ക....."

ഉമ്മ പറഞ്ഞതിനൊക്കെ ഞാൻ മറുപടിയെന്നോളം തലയനക്കി കൊടുത്തു..... ഉമ്മയും ഉപ്പയും പോവാൻ മുറ്റത്തിറങ്ങി..... അവരെ യാത്രയയക്കാൻ ഞാനും.....കാറിൽ കേറുന്നതിന്റെ ഇടക്ക് ഉമ്മ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.....

"മോളെ.....ഞങ്ങൾ പോയ കാര്യം അബീനോട് പറഞ്ഞേക്കെ......ചെക്കൻ നല്ല ഉറക്കിലാ.....ഉറക്കത്ത് പറഞ്ഞാൽ ചെക്കൻ ഒന്നും അറിയുക തന്നെയില്ല.....അവനെ വിളിച്ചെഴുന്നേൽപ്പിച് പറയാ എന്ന് വെച്ചാൽ സമയമെടുക്കും.....ഇപ്പം ഇറങ്ങിയാലെ ഉച്ചക്കേക്കെങ്കിലും അവിടെ എത്തുകയുള്ളു....മോൾ അവനോട് പറഞ്ഞേക്ക് ഉമ്മാമക്ക് സുഖമില്ലാഞ്ഞിട്ട് നാട്ടിൽ പോയിരിക്കുകയാന്ന്.....എന്തേലും വിവരമുണ്ടെങ്കിൽ അറീക്കാം....എന്നാ ഞങ്ങൾ ഇറങ്ങുവാണേ....അസ്സലാമു അലൈക്കും....."

"ശെരിയുമ്മ...ഞാൻ പറയാം....വ അലൈക്കും സലാം...."

ന്ന് പറഞ്ഞ് കാർ മറയുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു.....കാർ മറഞ്ഞതും ഡോർ അടച്ചു.....

ബ്രേക്ക്‌ ഫസ്റ്റ് ഒക്കെ സാറ ഇത്ത ഉണ്ടാക്കി വെച്ചിരുന്നു.....ഞാൻ റൂമിലേക്ക് പോവാൻ നിന്നപ്പോളാണ് സാറ ഇത്ത എനിക്ക് നേരെ വന്ന് പറഞ്ഞത്.....

"നൂറ മോളെ.....എനി....എനിക്കിന്ന് ലീവ് വേണമായിരുന്നു.....എന്റെ കൊച്ചിന് തീരെ സുഖമില്ല.....ഒന്ന് Dr കാണിക്കണം.....ഞാൻ വീട്ടിൽ പൊക്കോട്ടെ.....എനിക്കറിയാം മോൾക്ക് സുഖമില്ലെന്ന്.....നിവർത്തി ഇല്ലാത്തത് കൊണ്ടാണ്.....ഉച്ചക്കേക്കുള്ള ചോറൊക്കെ ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്...മോൾക്ക് വിരോധമില്ലെങ്കിൽ......"

എന്ന് ദയനീയത്തോടെ ഇത്ത ചോദിച്ചു....ഒരു പുഞ്ചിരിയാലേ ഞാൻ പറഞ്ഞു.....

"എന്ത് വിരോധം....ഇത്ത പോയി കുട്ടിയെ കാണിക്ക്.....ഇവിടുത്തെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം..."

എന്റെ സമ്മതം കിട്ടാൻ കാത്ത് നിന്നത് പോലെ ഇത്താന്റെ സഞ്ചിക്കെട്ടും കുടയുമെടുത്ത് ഇത്ത ഇറങ്ങി.....ഇത്ത പോയതും ഞാൻ റൂമിലേക്ക് നടന്നു....

ഇക്ക എഴുന്നേറ്റതും "ഉമ്മാമക്ക് സുഖമില്ല....ഉപ്പയും ഉമ്മയും നാട്ടിൽ പോയി....നിങ്ങളോട് പറയാൻ പറഞ്ഞു...." ന്ന് മാത്രം പറഞ്ഞ് വേഗം ബാൽക്കണിയിൽ ഇരുന്നു.....

ഞാനും ഇക്കയും മാത്രമായത് കൊണ്ട്  വല്ലാത്ത ചടപ്പ് തോന്നി....ഇക്കാക്ക് ബ്രേക്ക്‌ ഫാസ്റ്റ് വിളമ്പി കൊടുത്തതിന് ശേഷം ഞാനുമിരുന്നു.....എന്നോട് ഒന്നും മിണ്ടിയില്ല എന്ന് മാത്രമല്ല എന്നെ ഒന്ന് നോക്കിയത് പോലുമില്ല....എന്തോ എന്നെ ഫേസ് ചെയ്യാനുള്ള മടികൊണ്ടായിരിക്കും.....

ഫുടൊക്കെ കഴിച്ച് ഇക്ക റൂമിലേക്ക് പോയി..... ഞാൻ ഹാളിൽ സോഫയിൽ ഇരുന്നു.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(അബി)

വീട്ടിലിരുന്ന് എന്തോ വല്ലാതെ പോലെ തോന്നിയത്തും ഒന്ന് ഓഫീസ് വരെ പോയി വരാമെന്ന് തോന്നി.....

ഷെൽഫ് തുറന്ന് ഒരു ജോഡി ഡ്രസ്സെടുത്ത് ബെഡിലിട്ട് ഷെൽഫ് അടക്കാൻ നിക്കുമ്പോഴാണ് എന്റെ ഡ്രസ്സിന്റെ ഇടയിലായി വൈറ്റ് ഷർട്ട്‌ കണ്ടത്.....എന്തോ അത് കണ്ടപ്പോൾ വല്ലാത്ത വിങ്ങൽ തോന്നി.....അതെനിക്ക് സന ബർത്ത് ഡേ ഗിഫ്റ്റായി തന്ന ഷർട്ടാണ്....

ഞാനാ ഷർട്ട്‌ എന്റെ കൈലെടുത്ത് എന്റെ നെഞ്ചോട് ചേർത്തു.....എന്റെ കണ്ണുകൾ ഈറനണിഞ്ഞു....ആ ഷർട്ട്‌ പതിയെ അവിടെ തന്നെ വച്ചു......

മനസ് മുഴുവൻ സനയാണ്....അവളെ മറക്കാൻ ശ്രമിക്കുമ്പോയൊക്കെ റബ്ബ് അവളെ ഓർമിപ്പിക്കുകയാണല്ലോ....അവൾ എന്റെ മനസ്സിൽ ഉള്ളെടുത്തോളം കാലം എനിക്ക് വേറൊരാളെ സ്വീകരിക്കാനോ സ്നേഹിക്കാനോ കഴിയില്ല.....

അങ്ങനെ എന്തൊക്കെയോ ആലോചിച് കൂട്ടി ഡ്രസ്സ് ചേഞ്ച്‌ ചെയ്ത് ഗാർഡനിലേക്ക് നടന്നു....ഹാളിൽ താടിക്ക് കൈക്കൊടുത്ത് ഇരിക്കുന്ന നൂറയെ കണ്ടതും അതൊന്നും വക വെക്കാതെ ഞാൻ ഗാർഡനിലേക്ക്.....

ഗാർഡൻ എത്തിയതും ഞാനവിടെയുള്ള ഊഞ്ഞാലയിൽ ഇരുന്നു....ഇവിടെ ഇരിക്കാൻ വല്ലാത്തൊരു സുഖമാണ്.....മനസിന് വല്ലാത്തൊരു അനുപൂതി തോന്നും....റോസ് കൊണ്ട് ഇവിടെ എല്ലായിടത്തും അലങ്കരിച്ചിരിക്കുകയാണ്....ആരെയും മത്ത് പിടിപ്പിക്കുന്ന ഗാന്ധമാണ് ഈ റോസിന്....

മനസ് മുഴുവൻ സനയാണ്.....ഒരുപാട് നേരം സനയെ പറ്റി ആലോചിച്ചു....അവളെ പറ്റി ആലോചിക്കുംതോറും മനസ്സിനൊരു പിങ്ങലാണ്.....

എന്തോ സനയുടെ മുഖം എന്നെ വേട്ടയാടിയതും ഞാൻ ഗാർഡനിൽ നിന്നിറങ്ങി ഹാളിലേക്ക് വിട്ടു....വീട്ടീന്ന് ഇറങ്ങുമ്പോൾ നൂറയെ നോക്കി "ഞാൻ പുറത്ത് പോയിട്ട് വരാം" ന്ന് പറഞ്ഞ് അവളുടെ മറുപടിക്ക് നിക്കാതെ കാറിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ചു.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(നൂറ)

ഒറ്റക്കിരുന്ന് മടുത്തു....കുറച്ച് നേരം Tv കണ്ട് സമയം തള്ളി നീക്കി....

(സമയം കടന്ന് പോയി)

രാത്രിയതും ഇക്കാക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കണ്ടേ എന്നുള്ള ബോധം വന്നത്....എന്തേലും ഉണ്ടാക്കാമെന്ന് കരുതി കിച്ചണിലേക്ക് നടന്നു.....ഫ്രഡ്ജ് തുറന്നപ്പോൾ ഒരുപാട് സാധനങ്ങൾ കുത്തി നിറച്ചിട്ടുണ്ട്....മുട്ട കറിയും ചപ്പാത്തിയും ഉണ്ടാക്കാമെന്ന് വെച്ചാൽ ഇക്കാക്ക് ഇഷ്ടപ്പെടില്ല ന്ന് കരുതി ചിക്കൻ കറിയും പത്തിരിയും ഉണ്ടാക്കി.....

എല്ലാം റെഡിയാക്കി വെച്ച് സോഫയിൽ കിടന്നു.....

എന്തോ സൗണ്ട് പോലെ തോന്നിയതും ഞാൻ മയക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.....എന്തോ വല്ലാത്ത ഭയം തോന്നി....ഞാനിവിടെ ഒറ്റക്കാ താനം കൂടാതെ ഈ വലിയ മാളിക വീട്ടിൽ നിന്ന് അലറിയാൽ പോലും ആരും തന്നെ കേൾക്കില്ല....

പെട്ടെന്നാണ് ക്ലോക്കിൽ നിന്ന് ശബ്ദം മുഴങ്ങിയത്.....നോക്കിയപ്പോൾ 12 ആയിരുന്നു....അതുംകൂടിയപ്പോൾ വല്ലാത്ത പേടി തോന്നി....ഇക്ക ഇത് എവിടെ പോയി കിടക്കുകയാവോ.....

ഇക്കാന്റെ വരവും നോക്കി ഇരിക്കുമ്പോഴാണ് പുറത്ത് കാറ് വന്ന് നിന്ന സൗണ്ട് കേട്ടത്....കർട്ടൻ നീക്കി നോക്കിയപ്പോൾ ഇക്ക തന്നെയാണ്....ഞാനൊന്ന് നെഞ്ചിൽ കൈ വെച്ച് ഡോർ തുറന്നു....

കാറിൽ നിന്ന് ഇറങ്ങി വരുന്ന ഇക്കാനെ കണ്ടതും ഞാനൊന്ന് ഞെട്ടി....


❤റൂഹിന്റെ പാതി❤ Part_6


നാല് കാലിൽ കാറിൽ നിന്നിറങ്ങി വരുന്ന ഇക്കാനെ കണ്ടതും എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.....എന്തോ ആ കാഴ്ച എന്നെ പാടെ തളർത്തി കളഞ്ഞു.....ഇതുംകൂടിയേ കാണാൻ ബാക്കിയുണ്ടായിരുന്നുള്ളു.....

കാറിൽ നിന്നിറങ്ങി ആടി ആടി മുറ്റത്തേക്ക് വീയാൻ നിന്ന ഇക്കാനെ ഞാൻ ഓടി പോയി തങ്ങി നിർത്തി.....ഇക്കാന്റെ ഒരു കൈയെടുത്ത് എന്റെ ഷോൾഡറിലിട്ടു....എന്നിട്ട് താങ്ങിപ്പിടിച് റൂമിൽ കൊണ്ട് പോവാൻ നിന്നതും എന്നെ തള്ളിമാറ്റി ക്കൊണ്ട് ഇക്ക പറഞ്ഞു....

"നീ....നീ....യെന്നെ പി....പിടിക്കേണ്ട......ഞാൻ.... അ....ബീബ് റഹ്മനാ....എനിക്കൊരു ലവളുടെയും സഹാ....യം വേണ്ട തനിച് നടക്കാൻ.....നീ പോടീ പു....പുല്ലേ....."

എന്നും പറഞ്ഞ് ഇക്ക എന്തൊക്കെയോ കളിച്ച് അകത്തേക്ക് കയറി....അതൊക്കെയൊരു വേദനയാലേ ഞാൻ നോക്കി നിന്നു.....ഹാളിൽ എത്തിയതും ഇക്ക കാലിന്റെ ബലം നഷ്ടപ്പെട്ട് നിലത്തേക്ക് വീണു.....വീണിടത്ത് നിന്ന് ഇക്ക എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്.....

"മാനസ മൈനേ വരു.....മധുരം നു...ള്ളി തരു.....നി..നിൻ....അ...അരുമ പൂവാടിയിൽ...തേടുവതാരെ.....ആരെ....എ.....ഏയ്യ് അബി നി....നിനക്കിത് എന്താ പറ്റിയത്..... സന അവ....അവൾ.....അവൾ നിന്നെ വിട്ട് പോയി.....പോയെടാ.....ഇനിയൊ.....ഇനിയൊരിക്കലും തിരിച് വരാത്ത ലോകത്തെക്കവൾ പോയി....അവൾ....സന അവ.....അവൾ പോയി....."

എന്നൊക്കെ കുഴഞ്ഞ നാവ് കൊണ്ടിക്ക പറയുന്നുണ്ടായിരുന്നു....."അവൾ പോയി" ന്നും പറഞ്ഞ് പാതിയടഞ്ഞ കണ്ണുകൾ പൂർണമായി അടഞ്ഞു.....

ഹാളിൽ ബോധ കേധി ഇല്ലാതെ കിടക്കുന്ന ഇക്കാനെ കണ്ടതും എന്തോ വല്ലാതെയായി......

ഞാൻ എങ്ങനെയോ ഇക്കാനെ ചുമന്ന് റൂമിൽ ബെഡിൽ കിടത്തി.....ഇക്കാനെ തങ്ങിയത് കൊണ്ട് കൈയും ഷോൾഡറുമൊക്കെ നല്ല വേദനയുണ്ട്.....ഇക്കാനെ ബെഡിൽ കിടത്തി ഷോക്സ് അഴിച്ച്‌ ബ്ലാങ്കറ്റ് പുതപ്പിച്ച്‌ തിരിഞ്ഞ് നടക്കാൻ നിന്നതും ഇക്ക എന്തോ മൊഴിയുന്നത് പോലെ തോന്നിയത്തും ഞാൻ കാത് അടുപ്പിച്ചു.....

"സ....സന.....എന്റെ സന.....അവ.... അവൾ..... സന......സന....."

ന്ന് ഇക്കാ കണ്ണടച്ച് കൊണ്ട് മൊഴിഞ്ഞതും ഞാനതൊരു വേദനയാലേ നോക്കി നിന്നു......

ഞാൻ ഇക്കാന്റെ അടുത്തായി ഇരുന്നു.....

*ഇക്കയെന്നെ ഒരിക്കലും സ്നേഹിക്കാൻ പോവുന്നില്ല.....എല്ലാം എന്റെ തോന്നലായിരുന്നു......ഇ....ഇക്കാക്ക് എന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല....ഇക്കാന്റെ മനസ്സ് മുഴുവൻ സനയാണ്.....കൂടാതെ ഞാനാ സനയെ കൊന്നതെന്ന് ഇക്ക വിശ്വസിക്കുന്നു.....ഞാന....ഞാനല്ല....അവൾ അവൾ തന്നെ....😔ഞാനൊരിക്കലും ഇക്കാനെ തെറ്റ് പറയില്ല.....കാരണം ഇക്ക കണ്ണ് കൊണ്ട് കണ്ടതാണ്.....പക്ഷെ അതിനിടയിൽ ഒരു കാര്യം മറഞ്ഞിരിക്കുന്നുണ്ട്....ഒരുപക്ഷെ ഞാനത് ഇക്കാനോട് തുറന്ന് പറഞ്ഞാൽ ആ പാവം പാടെ തളർന്ന് പോവും....എനിക്കൊരു വിശ്വാസമുണ്ടായിരുന്നു.....എ.....എന്റിക്ക എന്നേലും എന്നെ മനസിലാക്കി എന്നെ സ്നേഹിക്കുമെന്ന്.....പ....പക്ഷെ.....ഇന്ന് ഇക്ക നാല് കാലിൽ.....ച്ചേ.....ഇത്രക്കും അതമ്പതിച്ച് പോയോ അബീക്കാ നിങ്ങൾ....ഇന്ന് ഉമ്മയും ഉപ്പയും ഇവിടെ ഇല്ലാതിരുന്നത് നന്നായി.....കാരണം ഈ കാഴ്ച കണ്ടിരുന്നെങ്കിൽ പാവങ്ങൾ തളർന്ന് പോയേനെ.....ഞ....ഞാൻ ഇനിയുമിവിടെ ഇക്കാക്കൊരു ബാധ്യതയി.....ഇല്ല....ഞാൻ ഇവിടുന്ന് പോവുന്നത് ഇക്കാക്ക് സന്തോഷം കൊടുക്കുന്ന കാര്യമാണെങ്കിൽ ഞാനിനി ഈ വീട്ടിൽ.....ഇല്ല...ഇനി ഏതേലും കാലം ഇക്കാക്ക് എന്നെ വേണമെന്ന് തോന്നിയാൽ ഞാൻ വരും.....ഇക്കാന്റെ കൈപ്പിടിച്ച്.....അത്രക്കും ഇഷ്ട്ടമാണ് എനിക്കെന്റെ ഇക്കാനെ.....❣️എന്റെ റൂഹിന്റെ പാതി❣️....വരില്ലേ ഇക്ക ഈ ഭാഗ്യം കെട്ടവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ.....അത്രക്കും സ്നേഹിച് പോയി ഞാൻ നിങ്ങളെ.....ഈ നൂറയുടെ ഹൃദയം തുടിക്കുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് വെ...വേണ്ടിയാ.....നിങ്ങൾക്ക് വേണ്ടി മാത്രം.....എനിക്കൊരിക്കലും നി നിങ്ങളില്ലാതെ പറ്റില്ല അബീക്കാ......ഒരിക്കൽ നിങ്ങളെ എന്റെ മനസ്സിൽ നിന്ന് പടിയിറക്കി പിണ്ഡം വച്ചവളാ ഈ ഞാൻ....പക്ഷെ ഇപ്പോഴെന്തോ എനിക്കത്തിന് പറ്റുന്നില്ല.....എന്നെ കൊണ്ട് പ...പറ്റില്ല*....

അങ്ങനെ എന്തൊക്കെയോ ആലോചിച് എപ്പോഴോ കരഞ് തളർന്ന് സോഫയിൽ കിടന്നു..... ക്ഷീണിച് തലയൊക്കെ പൊട്ടുന്നത് പോലെ തോന്നി....ഇക്ക ഒന്നും കഴിക്കാത്തത് കൊണ്ട് ഞാനും കഴിക്കാൻ നിന്നില്ല......

എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.....

(അടുത്ത ദിവസം)

രാവിലെ എഴുന്നേറ്റ് വേഗം ഫ്രശായി നിസ്‌ക്കരിച്ചു....ഇക്കാനെ നോക്കിയപ്പോൾ ഇക്ക ഇപ്പോഴൊന്നും എഴുന്നേക്കുമെന്ന് തോന്നുന്നില്ല......

ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്ത് വെച്ചു....ഇക്കാക്ക് കഴിക്കാനുള്ള ഫുഡ്‌ റെഡിയാക്കി ടേബിളിൽ എടുത്ത് വെച്ചു....

ഞാൻ റൂമിൽ പോയി ഒരുപാട് നേരം ഇക്കാനെ തന്നെ നോക്കി ഇരുന്നു.....ഇക്ക എഴുന്നേക്കുന്നതിന് മുൻപ് ഇവിടുന്ന് ഇറങ്ങണം....ഇക്ക എഴുന്നേറ്റാൽ ഒരുപക്ഷെ എനിക്ക് ഇവിടുന്ന് പോവാൻ തോന്നി എന്ന് വരില്ല.....

ഞാൻ വേഗം ബാഗും എടുത്ത് വീട്ടീന്ന് ഇറങ്ങി....മുറ്റത്ത് ഇറങ്ങിയതും എന്റെ ഹൃദയമൊന്ന് പിടഞ്ഞു.....

ഞാനാ വലിയ വീടിന്റെ ഗെറ്റ് കടന്നു....കവിളിൽ കൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ച് കൊണ്ട് ഞാനെന്റെ വീട്ടിലേക്ക് നടന്നു....

*ആരെയും അമിതമായി സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്....അവരുടെ അവഗണ നമ്മുടെ മനസിന്റെ താളം തെറ്റിക്കും.....ശെരിയാണ്....ഞാൻ അബീക്കനെ ഒരുപാട് സ്നേഹിച്ചു.....അതിലുപരി വിശ്വസിച്ചു.....എന്നിട്ടോ.....*

അങ്ങനെ എന്തൊക്കെ ആലോചിച്ച് വീട്ടിലെത്തിയത് അറിഞ്ഞില്ല....ഇക്കാന്റെ വീട്ടീന്ന് നടക്കേണ്ട ദൂരം മാത്രമേയുള്ളു എന്റെ വീട്ടിലേക്ക്.....

വീട്ടിലെത്തിയതും ഓടിപ്പോയി ഉപ്പാനെ ഇറുക്കെ പുണർന്നു.....സന്തോഷം കൊണ്ടോ ഉള്ളിലുള്ള സങ്കടം കൊണ്ടോ എന്റെ കണ്ണ് നിറഞ്ഞ് പോയി......ഉപ്പ എന്നിൽ നിന്നഗന്ന് എന്റെ നെറ്റിയിൽ അമർത്തി ചുംബച്ചു....എന്നിട്ട് എന്നിൽ നിന്ന് കുറച്ച് അകന്ന് കൊണ്ട് ചോദിച്ചു.....

"മോളെ നൂറ.....ഉപ്പാന്റെ മോളെന്താ ഒരു മുന്നറീപ്പുമില്ലാതെ....എത്ര ദിവസമായി നിന്നെ കണ്ടിട്ട്.....ഞാൻ നിന്നെ കാണാൻ വരാൻ ഇറങ്ങുവായിരുന്നു.....എന്തായാലും എന്റെ മോൾ വന്നല്ലോ.....മോൾക്കവിടെ സുഖമല്ലേ....അബിമോൻ എന്ത് പറയുന്നു......"

ന്ന് തുടങ്ങി ഒരറ്റ ശ്വാസത്തിൽ ഉപ്പ എല്ലാം ചോദിച്ചതും ഉപ്പാനെയൊന്ന് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.....

"എനിക്ക് സുഖമാണ് ഉപ്പാ.....അത് പോലെ തന്നെ ഇക്കാക്കും.....എന്റുപ്പച്ചിക്ക് സുഖമല്ലേ...."

"ഉപ്പാക്ക് പരമ സുഗാ മോളെ....നീ ഇന്ന് തന്നെ പോവുമോ....ഈ ഉപ്പാന്റെ കൂടെ രണ്ട് മൂന്ന് ദിവസം നിന്നിട്ട് പോയാപ്പോരെ....."

ഇനി ഇക്ക വന്ന് വിളിക്കാതെ ഞാനാ വീട്ടിലേക്കില്ല....പക്ഷെ ഉപ്പാനോട് എന്ത്‌ പറയും നിങ്ങളെ മരുമോനിക്ക് മോളെ ഇഷ്ടമില്ലെന്നോ.....അതോ എല്ലാം മനസിലാക്കി വിളിച്ചാലേ ആ വീട്ടിലേക്ക് പോവുമെന്നോ..... *മനസ്സ്

"നീയെന്താ ആലോചിക്കുന്നത്....."

ന്ന് എന്റെ ആലോചനക്ക് വിരാമമിട്ട് കൊണ്ടുപ്പ ചോദിച്ചതും ഞാനൊന്ന് സ്വബോധത്തിലേക്ക് വന്ന് കൊണ്ട് പറഞ്ഞു.....

"ഹെഹ്....ഏയ്യ് ഒന്നുമില്ല....ഞാനിങ്ങനെ....ഇല്ല ഉപ്പ ഞാൻ കുറച്ച് ദിവസം ഇവിടെ നിക്കാൻ വന്നതാ....."😊

ഞാൻ വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു.....

ഉപ്പ കൈ എങ്ങനെനെയാ പൊള്ളിയത് എന്ന് ചോദിച്ചപ്പോൾ ഞാൻ ഓരോന്ന് പറഞ്ഞ് ഒഴിഞ് മാറി.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(അബി)

വല്ലാത്ത ദാഹം കാരണം തൊണ്ട വറ്റി വരണ്ട പോലെ തോന്നി....തലയാണെങ്കിൽ പൊട്ടുന്നത് പോലെ....വല്ലാത്ത ഭാരം അനുഭവപ്പൊട്ടു....ഏല് ഇല്ലാതെ കിടന്നത് കൊണ്ടാണോ എന്നറിയില്ല കഴുത്തും നടുവുമൊക്കെ നല്ല വേദന....കണ്ണൊക്കെ കുത്തുന്നത് പോലെ തന്നിയതും ഞാൻ തലക്ക് കൈ കൊടുത്ത് ബെഡിൽ നിന്ന് എഴുന്നേറ്റു.....

എഴുന്നേറ്റ് ചുറ്റും നോക്കിയതും ചുറ്റുമുള്ളതൊക്കെ രണ്ടായാണ് കാണുന്നത്....തലയൊന്ന് കുടഞ് കണ്ണ് ഇറുക്കെ അടച്ച് തുറന്നു....

ഇന്നലെ എന്താ നടന്നത്....ഞാനെപ്പോഴാ ഇവിടെ എത്തിയത്....ഇന്നലെ ബാറിൽ നിന്നിറങ്ങിയത് മാത്രേ എനിക്കോർമ്മയുള്ളു....

പതിയെ തലക്ക് കൈക്കൊടുത്ത് കണ്ണ് ഇറുക്കെ അടച്ച് ഇന്നലെ രാത്രി എന്താ നടന്നതെന്ന് ഓർമിച്ചെടുത്തു....

ഇന്നലെ നടന്നതൊക്കെ എന്റെ കണ്ണിൽ കൂടെ മിന്നി മറഞ്ഞു....നു...നൂറ അവളാണോ എന്നെ പിടിച്ച് ബെഡിൽ കിടത്തിയത്.....

എന്നിട്ടവളെവിടെ ഇവിടെയൊന്നും കാണാനില്ല.....വീട് മുഴുവൻ അരിച്ചു പെറുക്കി.....അവസാനം ഷെൽഫിൽ അവളുടെ ഡ്രസ്സൊന്നും കാണാതായപ്പോൾ മനസിലായി അവൾ അവളുടെ വീട്ടിലേക്ക് പോയിന്ന്.....ഒരുപക്ഷെ ഇന്നലത്തെ സംഭവം അവളെ വേദനിപ്പിച്ച് കാണും....അതായിരിക്കും ഒരു വാക്ക് പോലും പറയാതെ പോയത്....എന്തായാലും പോയല്ലോ നാശം....ഇനി ഇങ്ങോട്ടേക്ക് കെട്ടിയെടുക്കാതിരുന്നാമതിയായിരുന്നു....

ഫുടൊക്കെ ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട്....വായിൽ വെക്കാൻ കൊള്ളാത്ത കറിയും പൂരിയും....അത്കൊണ്ട് തന്നെ അത് അതേപടി മൂടിവെച്ച് ഞാൻ ഗാർഡനിൽ പോയിരുന്നു.....

(ദിവസങ്ങൾ കടന്ന് പോയി)

ഇന്നേക്ക് നൂറ പോയിട്ട് 6 ദിവസം....ഉമ്മയും ഉപ്പയും ഈ അടുത്തൊന്നും വരുമെന്ന് തോന്നുന്നില്ല വിളിച്ചപ്പോൾ "ഉമ്മാക്ക് തീരെ സുഖമില്ല....ഓരോ ദിവസം കഴിയുംതോറും കൂടുകയായ....ഉമ്മാക്ക് കുറഞ്ഞാലേ ഞങ്ങൾ നാട്ടിൽ വരുന്നുള്ളു....."

ന്ന് പറഞ്ഞു....നൂറയെ പറ്റിയുമ്മ ചോദിച്ചപ്പോൾ അവളുടെ ഉപ്പാനെ കാണാൻ വീട്ടിൽ പോയിരിക്കുകയാന്ന് പറഞ്ഞു.....

നിങ്ങൾ തമ്മിൽ വഴക്കൊന്നുമില്ലല്ലല്ലോ ഉപ്പാനെ കാണാൻ തന്നെ പോയതല്ലേ എന്ന് ഉമ്മ സംശയ രൂപേണ ചോദിച്ചതും "ഏയ്യ്....ഇല്ല...ഉപ്പാനെ കാണാൻ പോയതാണ്" ന്ന് പറഞ്ഞു.....

ഇടക്കൊക്കെ സാറ ഇത്ത വന്ന് പുറത്തെ കാര്യങ്ങൾ നോക്കാറുണ്ട്.....ഞാനിവിടെ ഒറ്റക്കായത് കാരണം അത്യാവശ്യ കാര്യങ്ങൾ മാത്രം നോക്കിയിട്ട് വേഗം തിരിച്ച് പോവാറുണ്ട്.....

**********

ഫോൺ റിങ് ചെയ്യുന്നത് കെട്ട് ബാത്‌റൂമിൽ നിന്നിറങ്ങി വന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ നൂറയുടെ ഉപ്പയാണ്.....ഇങ്ങേരെന്താ ഈ സമയത്ത്....ഞാനൊരു ദീർഘ ശ്വാസം വലിച്ച് വിട്ട് കൊണ്ട് കോൾ അറ്റൻഡ് ചെയ്തു.....

"Helo.....മോനെ....ഇത് ഞാനാ നൂറയുടെ ഉപ്പ...."

വളരെ വിനിതമായി അദ്ദേഹം പറഞ്ഞു......

"ആ...ഉപ്പ മനസ്സിലായി....എന്താ വിളിക്കാൻ കാരണം......"

"അത് പിന്നെ മോനെ....എനിക്ക് മോനെയൊന്ന് നേരിട്ട് കണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കണമായിരുന്നു.....മോന് പറ്റുകയാണെങ്കിൽ 11 മണിക്ക് ബീച്ച് റോഡിൽ എത്തുമോ...."

"Ok.....ഞാൻ എത്തിക്കോളാം....."

ന്ന് മാത്രം പറഞ് ഫോൺ കട്ട്‌ ചെയ്തു.....എന്തായിരിക്കും എന്നോട് സംസാരിക്കാനുള്ളത്.....ഒരുപക്ഷെ മോളെ തിരിച്ചെറ്റെടുക്കാനായിരിക്കും.....

ഞാൻ വേഗം റെഡിയായി കാറിൽ കയറി ബീച്ച് റോഡിലേക്ക് വിട്ടു.....

❤റൂഹിന്റെ പാതി❤ Part_7


അവിടെ എത്തിയതും പ്രതീക്ഷിച്ചത് പോലെ അവളുടെ ഉപ്പയുണ്ടായിരുന്നു.....ഞാൻ കാർ പാർക്ക്‌ ചെയ്ത് അവളുടെ ഉപ്പാന്റെ നേരെ നടന്നു......

എന്നെ കണ്ടതും അദ്ദേഹം എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു....ബധിലിന് ഞാനും.....എന്നെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു......

"മോനെ....ഞാനെന്താ വിളിപ്പിച്ചതെന്ന് വച്ചാൽ....എനിക്കറിയാം മോനിക്ക് നൂറയെ ഇഷ്ട്ടമല്ലെന്ന്....പകരം സനയെ ആണെന്ന്....നിങ്ങൾ രണ്ട് പേരും ഇപ്പോൾ പൊരുത്തത്തോടെയല്ല ജീവിക്കുന്നത്....നീ നൂറയെ ഒരു ഭാര്യയായി കാണുന്നില്ല....."

അദ്ദേഹത്തെ മുഴുവപ്പിക്കാൻ വിടാതെ ഞാൻ പറഞ്ഞു.....

"ആഹാ.....മോൾ നടന്നതൊക്കെ വന്നങ് എഴുന്നള്ളിച്ചോ.....അതെ എനിക്കവളെ ഇഷ്ട്ടമല്ല പകരം വെറുപ്പ് മാത്രമാണ്.....വെറുപ്പ് മാത്രം....എന്നെ അവൾക്ക് ഇഷ്ടമാണെന്നെനിക്ക് അറിയാമായിരുന്നു....പക്ഷെ എന്റെ ഇഷ്ട്ടത്തെ സ്വന്തമാക്കാൻ വേണ്ടിയാവൾ..."

"ച്ചി നിർത്ത്!!!സനയും നൂറയുമെനിക്ക് ഒരേ പോലെയാ....രണ്ട് പേരും എന്റെ മക്കളാ....നീ പറഞ്ഞല്ലോ മോൾ വന്ന് എഴുന്നള്ളിച്ചെന്ന്....നിനക്കറിയോ...ഹെഹ്..നൂറ നിന്റെ വീട്ടിൽ നിന്ന് പോന്നിട്ട് 6 ദിവസം കഴിഞ്ഞു.....നീയവളെ വന്ന് അന്വേഷിച്ചോ....എന്നേലും നീ വന്ന് വിളിക്കുമെന്നുള്ള പ്രതീക്ഷയോടെ തള്ളി നീക്കുകയാണ് ആ പാവം ഓരോ ദിവസവും....ഞാൻ ഇന്നോ ഇന്നലെയോ കാണുന്നതല്ല എന്റെ കുഞ്ഞിനെ....എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നവളാ....അവളുടെ നെഞ്ചോന്ന് പിടഞ്ഞാൽ എനിക്ക് മനസിലാവും....എനിക്കറിയാം ഈ ലോകത്ത് എന്തിനേക്കാളേറെ അവൾ നിന്നെ സ്നേഹിക്കുന്നു....നിന്റെ മഹർ അവളുടെ കഴുത്തിൽ വീണപ്പോൾ ഈ ലോകം തന്നെ കീയടിക്കിയ സന്തോഷമായിരുന്നു ആ പാവത്തിന്.....എ...എന്നിട്ട് നീയെന്താ അവളോട് ചെയ്തത്...അവളുടെ എല്ലാ സന്തോഷങ്ങളും തല്ലിയുടച്ചു......എന്തിനാ നീയെന്റെ  കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കുന്നത്....അവളീ ജീവിതത്തിൽ ഒന്നിന് വേണ്ടി വാശിപ്പിടിച്ചിട്ടുടെങ്കിൽ അത് നിന്നെ നിക്കാഹ് ചെയ്യാനാ....അ....അത്രക്കും ഇഷ്ട്ടമാടോ അവൾക്ക് നിന്നെ....നിനക്ക് വേണ്ടിയവളുടെ ജീവൻ തരാൻ പോലുമവൾ മടിക്കില്ല.....പ...പക്ഷെ നീയാവളെ.....😔എന്റെ നൂറയല്ല....അവളല്ല സനയെ കൊന്നത് പ...പകരം...നി....നീയാ...."

കത്തുന്ന കണ്ണുകളാലെ അദ്ദേഹം പറഞ്ഞ് നിർത്തി....ഞാനൊന്ന് ഉമിനീരിറക്കി....ഇനിയെന്താ പറയാൻ പോവുന്നത് ആകാംഷയോടെ നോക്കി നിന്നു.....

"അബി....മോനെ....അറിഞ്ഞുകൊണ്ടെല്ലെങ്കിലും...നീയാ അവളുടെ മരണത്തിന് കാരണം....പക്ഷെ നീ കണ്ണ് കൊണ്ട് കണ്ടത് വിശ്വസിച്ചു....സത്യങ്ങളൊക്കെ അറിഞ്ഞാൽ നിനക്കത് താങ്ങാനാവില്ല എന്നുള്ളത് കൊണ്ട് സ്വയം ഏറ്റെടുക്കുകയായിരുന്നു നൂറയെല്ലാം..... എല്ലാം ഞാനിന്നലെയാണ്  അറിഞ്ഞത്....ഒന്നുമവൾ എന്നോട് തുറന്ന് പറഞ്ഞതല്ല....നിന്നെ രണ്ട് ദിവസം കാണാതെ ജീവിക്കാനവൾക്ക് കഴിയില്ല....ആ നിന്റെ വരവും കാത്ത് വീർപ്പുമുട്ടി കഴിയുകയവൾ....എന്റെ ചോദ്യത്തിന് മുന്നിൽ പതറിയ അവൾ എല്ലാം എന്നോട് തുറന്ന് പറയുകയായിരുന്നു...അറിയണം... അറിയണം നീയെല്ലാം....."

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

( 3 വർഷത്തിന് മുൻപ്)

ആദ്യമായി കോളേജിൽ പോവുമ്പോഴാണ് ഞാൻ അബീക്കയെ കാണുന്നത്.... കണ്ടപ്പോഴേക്ക് എന്തോ എനിക്ക് അയാളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല....ഈ വയസ്സിനിടയിൽ ഒരുപാട് ചെക്കന്മ്മാരെ കണ്ടിട്ടുണ്ടെങ്കിലും ആരോടും ഇങ്ങനൊരു അടുപ്പം തോന്നിയില്ല....എന്തോ എന്റെ തോന്നലായിരിക്കുമെന്ന് കരുതി എല്ലാം മറന്ന് കളയാൻ ശ്രമിച്ചു...പക്ഷെ എനിക്കതിന് പറ്റുന്നുണ്ടായിരുന്നില്ല...എന്തോ എന്റെ മനസ്സിൽ ആ മുഖം മാത്രമായിരുന്നു....ആരായിരിക്കും ആ ചെക്കൻ....എന്താവും പുള്ളീടെ പേര്....എവിടെയായിരിക്കും വീട്.....

അന്ന് വീർപ്പ്മുട്ടൽ കാരണം ഞാനൊരുപ്പോള കണ്ണടച്ചിട്ടില്ല....അവസാനം ഞാനെന്റെ ഡയറിയെടുത്ത് അയാളുടെ മുഖം ഓർമിച്ച് കൊണ്ട് കുറിച്ചു *❣️എന്റെ റൂഹിന്റെ പാതി❣️*


*ഒരു ദിവസം*


ഇന്നാണ് ഞങ്ങളുടെ കോളേജിലെ ന്യൂ ലൈബ്രറി ഉദ്ഗാടനം....ഉദ്ഗാടനത്തിന് വന്നത് അയാളായിരുന്നു....എന്റെ റൂഹിന്റെ പാതി....

കുട്ടികളുടെ തിക്കിലും തിരക്കിലും അയാളെ നേരാവണ്ണം കാണണമെന്നുള്ളത് കൊണ്ട് ഞാൻ എല്ലാരേയും തള്ളിമാറ്റി ഏറ്റവും മുമ്പിൽ  കർട്ടന്റെ മറവിൽ നിന്ന് അയാളെ ഉഴിഞ് നോക്കി.....

അയാൾ സ്റ്റെജിൽ കയറി മൈക്ക് ചുണ്ടോട് അടുപ്പിച്ച് പാടാൻ തുടങ്ങി.....

🎶ഹിജാബിലെ ആ കണ്ണുകൾ എൻ റൂഹിൻ പാതിയായി....ഞാൻ കണ്ടൊരാ സ്വപ്നത്തിലെ  ഈ പ്രാണനാം പെണ്ണവൾ...എൻ ജന്മവും...ഈ ജീവനും നിന്നിൽ മാത്രമാ....എൻ റൂഹത് പിരിയും വരെ ബീവി ആയി വാഴണം....എൻ ബീവി ആയി വായണം....🎶

ഞാനാ ശബ്ദത്തിൽ അലിഞ് ചെരുകയായിരുന്നു....ആരും ലയിച്ച് പോവും ആ ശബ്ദത്തിന് മുമ്പിൽ.....ആ പാട്ടിന്റെ ഓരോ വരികളും എന്നെ അയാളിലേക്ക് കൂടുതൽ അടുപ്പിച്ചു....എന്നിക്കായി ആലഭിച്ചത് പോലെയുണ്ട്.....ഞാൻ ഹിജാബ് പൊക്കി കണ്ണെടുക്കാതെ ആ മുഖത്ത് തന്നെ നോക്കി നിന്നു....

പിന്നെയെപ്പോഴോ എല്ലാരും കൈയ്യടിക്കുന്ന ശബ്ദം കെട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്....എന്റെ അധരങ്ങളിലൊരു പുഞ്ചിരി വിരിഞ്ഞു.....ഞാൻ കീചുണ്ട് കടിച്ച് "ച്ചീ" ന്ന് പറഞ്ഞ് തലക്കൊരു മൊട്ടം കൊടുത്തു.....

ആ പാട്ടും പാട്ട് പാടിയ ഉടമയും മാത്രമായിരുന്നു എന്റെ മനസ്സിൽ....പരുപാടിയൊക്കെ കയിഞ്ഞ് അയാൾ പോവുന്നത് വരെ ഞാനവിടെ ചുറ്റിപ്പറ്റി നിന്നു....

**********

പിന്നീട് അവിടെയുമിവുടെയുമായി ഞാൻ എന്റെ പതിയെ കാണാറുണ്ട്....അത്യമായിട്ടാണ് ഒരാളോട് ഇങ്ങനെയൊക്കെ.....

പിന്നീട് എല്ലാ ദിവസവും ഞാനന്റെ ഡയറിൽ കുറിച്ചിടും ❣️എന്റെ റൂഹിന്റെ പാതി❣️

കണ്ണൂരിൽ വന്നിട്ട് ആദ്യമായി കിട്ടിയൊരു കൂട്ടാണെനിക്ക് ഷംന എന്ന ഷാനു....

ഒരു ദിവസം കോളേജ് കയിഞ്ഞ് വരുമ്പോൾ ഞാനയാളെ കണ്ടു.....ഒട്ടും പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ട് ഞാൻ കേറി പറഞ്ഞു.....

"എടീ...ഇത് ആ മൊഞ്ചനല്ലേ....."

"മൊഞ്ചനോ....നീയെപ്പോഴാ നൂറ വായിനോട്ടം തുടങ്ങിയത്....."

"ഏയ്യ് വായിനോട്ടോ...അതല്ല...ഇയ്യാളല്ലേ അന്ന് കോളേജിൽ ഉദ്ഗാടനത്തിന് വന്നത്....പെട്ടെന്നിവിടെ കണ്ടപ്പോൾ....ഞാൻ വെറുതെ.....നല്ല പാട്ടുകാരനാണല്ലേ...."

"ആഹ് അതെ....അബീബ്....മുഴുവൻ പേര് അബീബ് റഹ്മാൻ....ഈ നാട്ടിൽ അറിയിപ്പെടുന്ന റഹ്മാൻ ഇക്കാന്റെ മകനാ...."

"എന്നിട്ട്....പുള്ളിക്ക് എന്താ വർക്ക്‌....വീട് എവിടെയാ....."

"നിനക്കെന്താടി അവനെ പറ്റിയറിയാൻ ഇത്ര താൽപ്പര്യം...."

"എന്ത് താൽപ്പര്യം....നല്ല പാട്ടുകാരനാണ്....അതുകൊണ്ട് കൂടുതൽ അറിയാനൊരു ഇത്.....അല്ലാതെ വേറൊന്നും കൊണ്ടല്ല...."

പിന്നീട് അവളിൽ നിന്ന് ഞാൻ അബീക്കയെ പറ്റി കൂടുതൽ അറിയുകയിരുന്നു..... *ഉപ്പ റഹ്മാൻ...ഉമ്മ ആമിന....ഒരേയൊരു മകൻ...നന്നായി പഠിച്ചു....പാട്ടിനോടായിരുന്നു താൽപ്പര്യം അത്കൊണ്ട് തന്നെ ഉപ്പാന്റെ കീഴിൽ ജോലി ചെയ്യുന്നതിനോടൊപ്പം പാട്ടും മെച്ചപ്പെടുത്തി തുടങ്ങി....ആരെയും ആകർഷിപ്പിക്കാവുന്ന ശബത്തിന്റെ ഉടമായത് കൊണ്ട് വിദേശത്ത് നിന്ന് വരെ ഒരുപാട് അവസങ്ങൾ ലപിച്ചു....ഇപ്പോൾ ഈ നാട്ടിൽ ഉപ്പാനെ പോലെ അറിയപ്പെടുന്നു മോനും....അത്കൊണ്ട് തന്നെ ഈ കണ്ണൂരിൽ എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ അയാളെയാണ് വിളിക്കാർ....പ്രതിഫലമായി ഒന്നും വാങ്ങാറില്ല....ഇതെന്റൊരു കഴിവാണ്...ആ കഴിവ് വിൽക്കപ്പെടുത്തി പണമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ന്ന് പറഞ് ഒഴിഞ് മാറും*....

അത്രയും നല്ല മനസിന്റെ ഉടമയയത് കൊണ്ട് അദ്ദേഹത്തോട് ബഹുമാനം തോന്നി....പിന്നീട് അദ്ദേഹം,,,അയാൾ എന്നുള്ളത് ഞാൻ *അബീക്കയാക്കി*

പിന്നീടങ്ങോട്ട് എന്റെ ഡയറിയിൽ ചെറിയൊരു തിരുത്തലുണ്ടായി.....

              **എന്റെ റൂഹിന്റെ പതിയെന്നുള്ളത് എന്റെ റൂഹിന്റെ പാതി അബീക്കാ ന്ന് തിരുത്തി എഴുതി**

ആരും അറിയാതിരിക്കാൻ വേണ്ടി ഞാനെന്റെ ഡയറി ആരും കാണാതെ ഇടത്ത് മറച്ച് വെക്കും.....

പിന്നീട് ഷാനുവിൽ നിന്ന് തന്നെ ഞാനിക്കാന്റെ വീട് മനസിലാക്കി....വല്ലപ്പോഴും കോളേജ് കയിഞ്ഞ് വരുമ്പോൾ ആ വീടിന്റെ മുമ്പിൽ കൂടെ വരാറുണ്ട്.....


അങ്ങനെയൊരു ഞ്യായറാഴ്ച....


ഇന്നാണ് ഉപ്പാന്റെ സുഹൃത്ത് ഹുസൈൻ ഇക്കാന്റെ മോളെ നിക്കാഹ്.....

ഞങ്ങളെ വീട്ടിന്റെ അടുത്താണ് ഇക്കാന്റെ വീട്....കുറച്ചേ നടക്കാനുള്ളു.....ഉപ്പാന്റെ സുഹൃത്തിന്റെ മോളെ നിക്കാഹ് ആയത് കൊണ്ട് ഉപ്പ രാവിലെ തന്നെ അവിടെ പോയിരുന്നു....12 മണിയോട് അടുത്തതും ഞാനും സനയും റെഡിയായി വീടടച് കല്യാണ വീട്ടിലേക്ക് നടന്നു....ഞങ്ങൾ രണ്ടും അനാവിശ്യമായി പുറത്തിറങ്ങാറില്ല....സന തീരെയും....ഞാൻ കോളേജിൽ പോവുന്നത് കൊണ്ട് എനിക്ക് കുറച്ച് പേരെയൊക്കെ കണ്ടറിയാം...സന വീട്ടിൽ തന്നെ ആയത് കൊണ്ട് അവൾക്ക് ആരെയും അങ്ങനെ അറിയില്ല.....

കല്യാണ വീട്ടിൽ എത്തിയതും വീടിന്റെ മുമ്പിൽ തന്നെ നിന്ന് ഓടിപ്പാഞ് എല്ലാ കാര്യവും ചെയ്യുന്ന അബീക്കാനെയാണ് കണ്ടത്.....ഇക്കാനെ കണ്ടതും ഞാൻ പോലും അറിയാതെ എന്റെ അധരങ്ങളിലൊരു പുഞ്ചിരി വിരിഞ്ഞു......

••••••••••••••••••••••••••••••••

 (അബി)


എനിക്ക് വേണ്ടപ്പെട്ട കല്യാണമായത് കൊണ്ട് തിരക്കൊക്കെ മാറ്റി വെച്ച് വന്നതാണ്....സജിവമായി എല്ലാം ചെയ്യുന്നത് ഞാനും എന്റെ ഫ്രണ്ട്സുമായിരുന്നു.....

വാതിൽക്കൽ നിന്ന് എല്ലാരേയും നിയന്ത്രിക്കുമ്പോഴാണ് രണ്ട് പെണ്ണ്ക്കുട്ടികൾ കേറി വന്നത്....അതിലൊരാളെ ഞാൻ എവിടെയോ കണ്ടത് പോലെ....കൂടുതൽ ആലോചിക്കാതെ തന്നെ മനസിലായി കോളേജിൽ പ്രോഗ്രാമിന് കണ്ടിട്ടുണ്ട്....കൂടാതെ അവിടെയുമിവിടെയുമായി കാണാറുണ്ട്...പക്ഷെ കൂടയുള്ള പെണ്ണിനെ (സന) ഇതുവരെ കണ്ടില്ല....ആദ്യമായി ഇന്നാണ് കാണുന്നതെങ്കിലും ഇഷ്ട്ടായി ഒരുപാട്.....

ആരായിരിക്കും ഇവൾ....എന്തായിരിക്കും പേര്....വീട് എവിടെയായിരിക്കും....അവളുടെ ആ കണ്ണുകൾ എന്നെ അവളിലേക്ക് കൂടുതലടുപ്പിച്ചു.....

അന്ന് മുഴുവനും എന്റെ കണ്ണുകൾ അവളുടെ മേൽ ആയിരുന്നു....അവളെ തന്നെ നോക്കുന്നത് കണ്ടായിരിക്കണം അവളെന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു....അത് മാത്രം മതിയായിരുന്നു എനിക്ക്.....

ആരൊക്കെയോ വിളിച്ച് പറയുന്നത് പോലെ ഈ കൊച്ചു സുന്ദരി നിനക്കാണെന്ന്....അതെ ഈ അബീബ് റഹ്മാൻ ഒരു പെണ്ണുണ്ടെങ്കിൽ അത് ഇവളായിരിക്കും....!!!

അപ്പോഴാണ് അബ്‌ദൂക്ക അവരുടെ അടുത്ത് വന്ന് എന്തൊക്കെയോ പറയുന്നത് കണ്ടത്....അബ്‌ദുള്ള...വലിയ പരിചയമില്ലെങ്കിലും കണ്ടറിയാം....ഫ്രണ്ട്സ് പറയുന്നത് കേട്ടിട്ടുണ്ട് പുള്ളി മുൻപ് വയനാടായിരുന്നു.....ഈ അടുത്ത് കണ്ണൂരിൽ വന്നതാണെന്നും ഇവിടെയൊരു വാടക വീട്ടിലാണ് താമസമെന്നും....രണ്ട് പെണ്ണ് മക്കളുണ്ടെന്നും.....അന്ന് ഇതൊന്നുമത്ര കാര്യമാക്കിയില്ല....

അവരുടെ സംസാരത്തിൽ നിന്ന് മനസിലായി അബ്‌ദൂക്കയുടെ മക്കളാണെന്ന്.....

എന്തായാലും ആ പൂച്ചക്കണ്ണിയെ ഒരുപ്പാട് ഇഷ്ട്ടായി.....നിന്നെയും കൊണ്ടേ ഞാൻ പോവു മോളെ.....

ന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാനൊന്ന് വശ്യമായി ചിരിച്ചു.....

••••••••••••••••••••••••••••••••

(നൂറ )


അവന്റെ നോട്ടം മുഴുവനും ഞങ്ങളിലേക്കായിരുന്നു....

ഒട്ടും വൈകിപ്പിക്കാതെ തന്നെ എന്റുള്ളിലുള്ളത് ഇക്കാനെ അറീക്കാൻ ഞാൻ തീരുമാനിച്ചു.....

അങ്ങനെ ഒരു ദിവസം കോളേജ് കയിഞ്ഞ് വരുമ്പോൾ ഞാൻ ഇക്കാനെ കണ്ടു.....ഇക്കാനെ വഴിക്ക് തടഞ് നിർത്തി "എനിക്കൊരു കാര്യം പറയാനുണ്ട്...." ന്ന് മാത്രം പറഞ്ഞു....അതിനൊരു മറുപടിയെന്നോളം ഒരു പുഞ്ചിരി സമ്മാനിച്ച് അബീക്ക ബൈക്കിൽ നിന്നിറങ്ങി......

എന്തോ ഇക്ക അടുത്തുള്ളത് കൊണ്ടാണോ എന്നറിയില്ല ഉള്ളിലുള്ള ധൈര്യമൊക്കെ ചോർന്ന് പോവുന്നത് പോലെ തോന്നുവാ.....

"ഡോ....തനിക്ക് എന്താ പറയാനുണ്ടെന്ന് പറഞ്ഞത്....ഞാനിത്തിരി ബിസിയാണ്...താൻ പറയാൻ വന്ന കാര്യം പറഞ്ഞിരുന്നെങ്കിൽ എനിക്ക് പോവാമായിരുന്നു...."

"അ...അത് പിന്നെ....ഞാൻ....ഞാനെങ്ങനെയാ.....എനിക്ക് ഇയ്യാളെ ഇഷ്ട്ടമാണ്....ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല....ആദ്യമായി നിങ്ങളെ കണ്ടപ്പോൾ മുതൽ ആരോ മനസ്സിൽ വന്ന് പറയുന്നുണ്ടായിരുന്നു നിങ്ങൾ എനിക്കുള്ളതാണെന്ന്....എനിക്ക് നി....നിങ്ങളെ ഒരുപാട്....."

എന്നെ നോക്കിയൊരു ദയനീയതയോടെ അദ്ദേഹം പറഞ്ഞു.....

"എനിക്ക് തന്നോടൊരിക്കലും അങ്ങനെയൊന്നുമില്ലാട്ടോ....എന്റെ നോട്ടത്തിലോ ഭാവത്തിലോ എപ്പോഴെങ്കിലും തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ....ഇല്ലല്ലോ....പിന്നെ തനിക്ക് എന്നോടുള്ളത്....അതെന്നെ ബാധിക്കുന്നതല്ല.....പിന്നെ എന്താ തന്റെ പേര് പറഞ്ഞത്....."

ന്ന് ഇക്ക പറഞ്ഞ് നിർത്തിയതും ഇടറിയ സ്വരത്തോടെ ഞാൻ പറഞ്ഞു....

"നു...നൂറ....."

"ആഹ്...നൂറ.....നിന്റെ കൂടെ അന്ന് ഹുസൈൻ ഇക്കാന്റെ മോളെ കല്യാണത്തിന് വന്ന പെണ്ണെതാ...."

"സന....എന്റെ ഏട്ടത്തിയാണ്....എന്തേയ്...."

"ഓഹ്...നൈസ് നെയിം....സന....അവളെ എനിക്ക് ഇഷ്ട്ടായി....നൂറ എന്റെ ഇഷ്ട്ടം താനവളോട് പറയണം....അല്ലെങ്കിൽ വേണ്ട...നാളെ രാവിലെ ഞാൻ നിന്റെ വീട്ടിന്റെ മുമ്പിൽ വരാം....നീ അവളെയും കൊണ്ട് പുറത്ത് നിന്നാൽ മതി....."

"ഹ്മ്മ്....."

മറുപടി എന്നോളം ഞാനൊന്ന് മൂളി മരവിച്ച മനസോടെ വീട്ടിലേക്ക് ചുവട് വെച്ചു....എനിക്കിഷ്ട്ടം അവനെ....പക്ഷെ അവനെന്റെ.....😔

അന്നെനിക്ക് ഉറങ്ങാൻ പറ്റിയില്ല....ഉള്ളിലുള്ള വിഷമമൊക്കെ കരഞ് തീർത്തു....അത്രക്കും ഇഷ്ടപ്പെട്ട് പോയി....ഇതുവരെ തോന്നാത്ത എന്തോ എനിക്ക് ഇക്കാനോട് തോന്നി....പക്ഷെ....എല്ലാമെന്റെ വിധി...ഇനിയൊരു പക്ഷെ ഇക്ക വിധിച്ചത് സനക്കായിരിക്കും....അല്ലങ്കിൽ തന്നെ ഞാനൊരു ഭാഗ്യം കെട്ടവളാ....ഞാനാഗ്രഹിച്ചതൊന്നും എനിക്കിതുവരെ കിട്ടിയിട്ടില്ല....ഇതും അത്പോലെ തന്നെ.....!!ഇനി എന്റെ നഷ്ട്ട കണക്കിൽ ഇക്കയും കൂടെ....


ഉപ്പാക്ക് പെയിന്റിംഗ് പണിയായത് കൊണ്ട് രാവിലെ തന്നെ ഉപ്പ വീട് വിട്ടിന്നിറങ്ങും.....

ഞാൻ സനയുടെ കൈയും വലിച്ച് വാതിൽക്കലേക്ക് നടന്നു.....എന്റെ കൈ അവളിൽ നിന്ന് വിടുവിപ്പിച്ച് കൊണ്ടവൾ ചോദിച്ചു.....

"നീയിത് എങ്ങോട്ടാ പെണ്ണെ....എന്റെ കയ്യും വലിച്ച്...."

അതിന് മറുപടിയൊന്നും കൊടുക്കാതെ ഞാനവളുടെ കയ്യിൽ ഒന്നൂടെ മുറുക്കെ പിടിച്ച് കൊണ്ട് പുറത്തേക്കിറങ്ങി.....

പ്രതീക്ഷിച്ചത് പോലെ ഇക്കയുണ്ടയുണ്ടായിരുന്നു ഞങ്ങളുടെ വരവും നോക്കി.....

ഞാൻ സനയെ വലിച്ച് ഇക്കാന്റെ അടുത്ത് വിട്ട് ഞാൻ കുറച്ച് മാറി നിന്നു....അവളാണെങ്കിൽ ഒന്നും മനസിലാവാതെ നിൽക്കുകയാണ്....

ഇക്ക ഓരോന്ന് പറയുന്നതിനനുസരിച്ച്‌ അവളുടെ മുഖഭാവം മാറി കൊണ്ടിരിക്കുന്നു....ആദ്യമുള്ള ഞെട്ടൽ അവസാനം നാണമായി മാറി.....

എല്ലാം ഒരു വേദനയാലേ ഞാൻ നോക്കി നിന്നു.....💔

എനിക്ക് മനസിലായി അവൾക്കും ഇക്കാനെ ഇഷ്ടമാണെന്ന്....പതിയെ എല്ലാം വിധിയാണെന്ന് വെച്ച് സ്വയം കുഴിച് മൂടുകയായിരുന്നു ഇക്കാനെ ഞാൻ....💔

💞💞💞💞💞💞💞💞💞💞

പിന്നീടവരുടെ പ്രണയത്തിന്റെ നാളുകളായിരുന്നു സനയുടെയും അബീന്റേതും....💞രണ്ട് ഇണക്കുരുവികളെ പോലെ അവർ പാറി പറന്ന് നടന്നു....അവരുടെ പ്രണയത്തിന്റെ ഉയരങ്ങളിലേക്ക്......

ഇപ്പം ഒന്നിനും സമയമായില്ല....സമയമാവുമ്പോൾ എല്ലാം ഞാൻ വന്ന് നിന്റുപ്പാനോട് പറഞ്ഞോളാം....

എന്ന് അവൻ അവളോട് നിർദ്ദേശിച്ചു.....

••••••••••••••••••••••••••••••••

(നൂറ)


ഞങ്ങളെ വീടിന്റെ അടുത്തൊരു ബിൽഡിങ് പണിയുന്നുണ്ട്....താൽക്കാലികമായി പണി നിർത്തി വെച്ചിരിക്കുകയായത് കൊണ്ട് ഇക്കയും സനയും എന്നും അവിടുന്നാണ് സംസാരിക്കാർ...

ഉപ്പ പോലും അറിയാതെ അവര് എന്നും അവിടുന്ന് കണ്ട് മുട്ടും ഒരുപാട് സംസാരിക്കും.....

ഇക്ക മനസ്സിൽ ഉണ്ടായിട്ട് പോലും *ഇക്ക സനയുടെ ആണ്* ന്ന് മനസിന്റെ പറഞ് പഠിപ്പിച്ചു.....💔

••••••••••••••••••••••••••••••••

(അബി )


ഒരുപാട് ഇഷ്ടമാണെനിക്ക് സനയെ....അവളില്ലാതെ എനിക്ക് പറ്റില്ല...അത്രക്കും അത്രക്കും അടുത്ത് പോയി ഞാനവളുമായി.....

സനയെ പറ്റി ഓരോന്ന് ആലോചിച് കൂട്ടുമ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്....മെഹയാണ്....എന്താ കാര്യമെന്ന് അറിയാൻ വേണ്ടി ഞാൻ ആകംഷയോട് കോൾ അറ്റൻഡ് ചെയ്തു.....

ഞാൻ എന്തേലും പറയുന്നതിന് മുൻപ് അവൾ കേറി പറഞ്ഞു.....

"ഹെലോ...ഹെലോ അബി....എനി....എനിക്ക് നിന്നെ കാണണം...എനിക്ക് നിന്നെ കണ്ടേ പറ്റു....ഞാൻ...ഞാൻ എവിടെയാ വരണ്ടേ....."

ഇടറിയ സ്വരത്തോടെ അവൾ ചോദിച്ചു....

"റോയൽ സ്ട്രീറ്റിന്റെ മുമ്പിലുള്ള ബിൽഡിങ്ങിൽ വന്നാ മതി...."

മറുതൊന്നും പറയാതെയവൾ കോൾ കട്ട്‌ ചെയ്തു.....

സനയുടെ വീടിന്റെ മുമ്പിലുള്ള ബിൽഡിങ്ങിൽ വരാനാണ് ഞാൻവളോട് ആവിശ്യപ്പെട്ടത്....വേറൊന്നും കൊണ്ടല്ല പെണ്ണീ സമയത്ത് എന്നെ കാണാൻ അവിടെ എത്തും....ഇനി അവളെ കാണാൻ അവിടെ എത്തിയില്ലെങ്കിൽ അത് മതിയവൾ പിണങ്ങാൻ.....അവിടുന്ന് മെഹയെയും കാണാം....അവൾക്ക് മെഹയെ പരിചയപ്പെടുത്തി കൊടുത്തിട്ടില്ല....അവൾക്ക് മെഹയെ പരാജയപ്പെടുക്കുകയും ചെയ്യാം....

എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് മെഹ....അത്കൊണ്ടാണ് അവൾ കാണണം എന്ന് പറഞ്ഞപ്പോൾ മറുത്തൊരു എതിര് പറയാതെ ok പറഞ്ഞത്.....ഇങ്ങയൊരു ഫ്രണ്ട് ഉള്ള കാര്യം ഞാനിതുവരെ സനയോട് പറഞ്ഞിട്ടില്ല.....സനയുടെ കാര്യം മെഹയോടും പറഞ്ഞിട്ടില്ല....എനിക്കൊരാളെ ഇഷ്ടമെണെന്ന് ഒരു സൂചന കൊടുത്തു....അല്ലാതെ വെളുപ്പെടുത്തിയിട്ടില്ല.....

ഞാൻ കൂടുതലൊന്നും ആലോചിക്കാതെ കാർ എടുത്ത് ബിൽഡിങ്ങ്ലേക്ക് വിട്ടു....

പ്രതീക്ഷിച്ചത് പോലെ മെഹ അവിടെയുണ്ടാവിരുന്നു....കാറിൽ നിന്നിറങ്ങിയതും അവൾ എന്റടുത്തേക്ക് ഓടി വന്ന് പൊട്ടിക്കറയാൻ തുടങ്ങി.....

"എ...എന്താ മെഹ....എന്താടാ പറ്റിയത്....നീ...നീയെന്തിനാ കരയുന്നത്...."

എന്താന്ന് മനസിലാവാതെ ഞാനവളോട് ചോദിച്ചു.....

"അ....അബി....അവൻ...അനാൻ...അനാന്റെ കല്യാണാടാ....അവന് അവന് എന്നെ വേണ്ട....അവനില്ലാതെ എനിക്ക് പറ്റില്ലെടാ....അനാൻ...അനാൻ അവന്...അവൻ...ഇനിയെനിക്ക് ജീവിക്കേണ്ട...ഞാൻ...ഞാനിനി എന്തിനാ...എന്തിനാടാ ജീവിക്കുന്നെ...."

എന്നും പറഞ്ഞവൾ എന്നെ ഇറുക്കെ പുണർന്നു....


❤റൂഹിന്റെ പാതി❤ Part_8


അനാനും മെഹയും ഇഷ്ടത്തിലായിരുന്നു....അവളെ കല്യാണം ചെയ്യാമെന്നവൻ അവൾക്ക് വാക്ക് കൊടുക്കുകയും ചെയ്തു....പക്ഷെ ഇപ്പം....പാവം....മെഹക്ക് അവനില്ലാതെ പറ്റില്ല....അത്രക്കും ഇഷ്ട്ടാ അവൾക്കവനെ.....

അവളെ സമാധാനിപ്പിക്കാനെന്നോളം ഞാനവളെ ചുറ്റി പിടിച്ചു....അത് മനസിലാക്കിയ മെഹ എന്നിൽ കൂടുതൽ ചേർന്ന് എന്റെ നെഞ്ചിൽ മുഖം പൂയ്ത്തി പൊട്ടിക്കരയാൻ തുടങ്ങി....

•••••••••••••••••••••••••••••••

(നൂറ )

എന്നത്തെയും പോലെ സന ഇക്കാനെ കാണാനിറങ്ങി.....ഇവിടുന്ന് കുറച്ചേ ഉള്ളുവെങ്കിലും അവൾ ഫോൺ കയ്യിൽ കരുതാറുണ്ട്.....

കിച്ചണിൽ നിന്ന് ഓരോ പണിയിൽ ഏർപ്പെടുമ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്....നോക്കിയപ്പോൾ സനയാണ്....ഇറങ്ങിയാലുള്ള ഈ വിളി പതിവല്ല....ഇതിപ്പം എന്താന്നുള്ള രീതിയിൽ ഞാൻ കോൾ അറ്റൻഡ് ചെയ്തു....

ഞാൻ അറ്റൻഡ് ചെയ്യാൻ കാത്ത് നിന്നത് പോലെ അവൾ കേറി പറഞ്ഞു.....

"നു....നൂറ....ഇക്ക....ഇക്കയെന്നെ.....എനിക്കിനി ജീവിക്കേണ്ട....എല്ലെങ്കിൽ ത...തന്നെ....ഞാനിനി എന്തിനാ ജീവിക്കുന്നെ......ഇ...ഇക്കയെന്നെ.....ച്ചേ....."

അവൾ പറഞ്ഞത് കാര്യമായൊന്നും മനസിലായില്ലെങ്കിലും ഞാനവളോട് ചോദിച്ചു....

"നീയിത് എന്തുവാ പെണ്ണെ പറയുന്നേത്....നി...നിനക്കിതെന്താ പറ്റിയത്.....ഇക്ക...ഇക്ക നിന്നോട് എന്ത് ചെയ്തെന്നാ....."

"ഇ....ഇവിടെ വേറൊരു പെണ്ണുമായി....എനിക്കിനി ജീവിക്കേണ്ട...ഞാൻ...ഞാനിനിയില്ല...."

ഒന്നും മനസിലായിട്ടില്ലെങ്കിലും എന്തോ കാര്യമായവൾക്ക് പറ്റിയിട്ടുണ്ട്.....അത് മാത്രവുമല്ല അവൾക്ക് വിഷമമുണ്ടാക്കുന്ന എന്ത് കാര്യം വന്നാലും അവൾക്ക് സ്വയം നിയാന്ത്രിക്കാൻ കയ്യിയില്ല....അവൾക്ക് തീരെ മനക്കട്ടിയില്ല....കാര്യമെന്റെ ഏട്ടത്തിയൊക്കെയാണെങ്കിലും ഞാനാണ് അവളുടെ ഏട്ടത്തി.....

"മോളെ....നീ...നീ എടുത്ത് ചാടിയൊന്നും കാണിക്കല്ലേ....പ്ലീസ്...എന്തുണ്ടെങ്കിലും നമ്മുക്ക് സംസാരിച്ച് തീർക്കാം....ഒരു നാണയത്തിന് രണ്ട് വശങ്ങൾ ഉണ്ടാവുന്നത് പോലെ ഓരോ പ്രശ്നത്തിനും പരിഹാരമുണ്ടാവും...നീ...വിഷമത്തിൽ അവിവേഗമൊന്നും കാണിക്കല്ലേ....നീയൊരു കാര്യം ചെയ്യ്.....നീ...അവിടെ തന്നെ നിൽക്ക്..... ഞാനങ്ങോട്ട് വരാം...."

അതിന് വാവിട്ട് കരഞ്ഞുകൊണ്ടവൾ പറഞ്ഞു....

"ഇ...ഇല്ല...ഇതിലും കൂടുതൽ ഞാനിനി എന്താ കാണണ്ടേ....ജീവൻ തുല്യം സ്നേഹിച്ച പുരുഷൻ ഇന്ന് വേറൊരു പെണ്ണുമായിങ്ങനെ.....ഇനി...ഇനിയെന്തിനാഞാൻ ജീവിക്കുന്നെ...."

"സന....ഞാ...നാ...നിന്റെ...നിന്റെ നൂറയാ നിന്നോട് പറയുന്നേ...."

എന്നെ മുഴുവപ്പിക്കാൻ വിടാതെയവൾ പറഞ്ഞു.....

"വേണ്ട....!!!!എന്നോടിനിയൊന്നും പറയണ്ട....എനിക്കിനിയൊന്നും കേൾക്കുകയും വേണ്ട...."

അത്രമാത്രം പറഞ്ഞ് എന്റെ മറുപടിക്ക് നിക്കാതെയവൾ കോൾ കട്ട്‌ ചെയ്തു.....എന്റെ റബ്ബേ എന്തൊരു പരീക്ഷണാ ഇത്....എന്തിനാ എന്തിനാ റബ്ബേ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്.....

ഇപ്പോഴത്തെ മാനസികാവസ്ഥയിൽ സനയെന്തെങ്കിലും...ഏയ്യ്....ഞാനതിന് വിടില്ല....കൂടുതലൊന്നും ആലോചിക്കാതെ ഞാൻ ബിൽഡിങ്ലേക്ക് ഓടി.....

അവിടെയെത്തിയെത്തും ഞാൻ കണ്ട കാഴ്ച്ച വേറെ ഏതോ പെണ്ണിനെ കെട്ടിപ്പടിച്ച് നിൽക്കുന്ന ഇക്കയെ ആണ്....

സനയെ നോക്കിയപ്പോൾ അവളെ അവിടെയൊന്നും കാണാനില്ല....ചുറ്റും നോക്കിയപ്പോൾ ബിൽഡിങ്ന്റെ ഏറ്റവും മുകളിൽ നിന്ന് ഇക്കനെ നോക്കി നിക്കുന്ന സന.....കൂടുതലൊന്നും ആലോചിക്കാതെ ഞാൻ മുകളിലേക്ക് ഓടി......

മേളിൽ എത്തിയതും ഞാൻ പതിയെ വിളിച്ചു.....

"സന............."

ന്ന് വിളിച്ചതും അവൾ ഒരടി മുന്നോട്ട് വെച്ചു...

"മോളെ....വേണ്ട....നീ...നീപ്പോയാൽ ഞങ്ങൾക്കാരാ...."

"വേ...വേണ്ട നൂറ...എനി...എനിക്കിനി....."

ന്ന് പറഞ്ഞ് മുഴുവപ്പിക്കാതെയവൾ താഴേക്ക് എടുത്ത് ചാടി.....ഞാൻ "സനാന്ന്"....... വിളിച്ച് ഓടി....പ....പക്ഷെയവൾ പോയിരുന്നു....

(This is totally for this story....it has nothing to do with real life....this will never happen in life....take it only as a story🚫)

•••••••••••••••••••••••••••••••

 (അബി)

"അനാനെ ഞാൻ കാണാം....ഞാനവനോട് സംസാരിക്കാം...."ന്ന് പറഞ്ഞ് ഒരു വിധം ഞാനവളെ സമാധാനിപ്പിച്ചു....

അവളെ ചേർത്ത് പിടിച്ച് കാറിൽ കയറ്റി...കാർ അകലുന്നത് വരെ ഞാനത് നോക്കി നിന്നു...

സന ഇതുവരെ വന്നില്ലല്ലോന്ന് ആലോചിച് തിരിയുമ്പോഴാണ് എന്തോ ബിൽഡിങ്ന്റെ മുകളിൽ നിന്ന് താഴേക്ക് വീണത്....പെട്ടൊന്ന് എന്താണെന്ന് മനസിലാവാതെ ഞാൻ രണ്ടടി പിറങ്ങോട്ട് പോയി....ഒട്ടും ആലോചിച് നിക്കാതെ തന്നെ മനസിലായി അത് സനയാണെന്ന്.....

"സന................................."

ന്ന് അലറി കൊണ്ട് ഞാനങ്ങേക്ക് ഓടി.....

അവളുടെ ശരീരത്തിന് ചുറ്റും രക്തം പടർന്ന് പിടിച്ചിട്ടുണ്ടായിരുന്നു....

അവൻ കരഞ്ഞുകൊണ്ട് അവളെ അവന്റെ മടിയിലേക്ക് വെച്ചു.....ഒന്നൂടെ ചേർത്തവന്റെ നെഞ്ചിലേക്ക് വെച്ച് അവളുടെ കവിളിൽ തട്ടി വിളിച്ചു....ഒരു ഭ്രാന്തനെ പോലെ.....

"ഡാ....സന....കണ്ണ് തുറക്ക് സന...ഇക്കയാ....ഇക്കയാ വിളിക്കുന്നത്....കളിക്കല്ലേടാ....നിന്റിക്കയല്ലേ വിളിക്കുന്നെ....കണ്ണ് തുറക്ക്.....നിന...നിനക്കിതെന്താ പറ്റിയത്....നീ... നീയെന്താ...നീയെന്താ നിൻറ്റിക്കാനേ കാണാൻ വരാതിരുന്നത്...ദേ പെണ്ണെ കളിക്കല്ലേ....നിൻറ്റിക്ക പിണങ്ങുവേ....പറഞ്ഞേക്കാം.....കണ്ണ് തുറക്ക് പെണ്ണെ....."

ഒരുപ്പാടവളെ തട്ടി വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല.....

"നീ...നീ...പോയല്ലേ....പറ....പറ....എന്തിനാ...എന്തിനാ നീയെന്നെ തനിച്ചാക്കി പോയത്....നിനക്ക്.... നിനക്കറിയില്ലേ...നീയില്ലാതെ എനിക്ക് പറ്റില്ലെന്ന്....ക...ണ്ണ് തുറന്ന് ഒന്നിക്കാന്ന് വിളിക്ക്....നി...എനിക്ക് എനിക്കത് കേട്ടാ മാത്രം മതി....എന്തിനാ നീയെന്നെ വിട്ട് പോയത്.....സനാ................"

എന്നൊരു ഭ്രാന്തനെ പോലെ അവൻ അലറി.....അവളുടെ ശാരീരം ഞാനെന്നിൽ ചേർത്ത് ഇറുക്കെ പുണർന്നു..... 

മുകളിൽ നോക്കിയപ്പോൾ അവൻ കണ്ട കാഴ്ച ഒരു പ്രതിമയെ പോലെ നിൽക്കുന്ന നൂറയെയെ ആണ്.....

*തന്നോടുള്ള പ്രണയം കാരണം തന്നെ സനയിൽ നിന്ന് സ്വന്ധമാക്കാൻ വേണ്ടി നൂറ സനയെ ബിൽഡിങ്ന്റെ മുകളിൽ നിന്ന് തള്ളിയിട്ടെന്ന് അവൻ വിശ്വസിച്ചു....അല്ല തെറ്റ് ധരിച്ചു....അവന്റെ കണ്ണുകൾ ആളി കത്തി....*

കാലം പോവുംതോറും അവന് നൂറയോടുള്ള പകയും കൂടിക്കൂടി വന്നു....തന്റെ പ്രാണനെ ഇല്ലാതാക്കിയ നൂറയെ ഭയാനകമായി വേദനിപ്പിക്കാനവന്റെ ഉള്ളം കൊതിച്ചു.....

അതിനവൻ കണ്ട ഒരേയൊരു വഴി ആയിരുന്നു നൂറയെ സ്നേഹിച് വിവാഹം ചെയ്യുക എന്നത്....അതിലും വലിയ ശിക്ഷ താനവൾക്ക് കൊടുക്കാനില്ലെന്ന് അവനുറപ്പിച്ചു....

സനയുടെ മരണത്തിന് ശേഷം ഞാൻ പാടെ തളർന്നു പോയി....ആദ്യമൊക്കെ ഒരു ഭ്രാന്തനെ പോലെ നടന്നുവെങ്കിലും അവളിന്നീ ലോകത്തിലില്ല എന്ന് ഞാൻ എന്നെ തന്നെ പറഞ് പഠിപ്പിച്ചു.....

മെഹയെ ഞാനും കൂടെ കൈവിട്ടപ്പോൾ അവൾ അനാന്റെ ഓർമകളെ കൂട്ട് പിടിച്ച് ഗൾഫിലേക്ക് പറന്നു......

വീട്ടിൽ എനിക്ക് പല ആലോചനകളും വന്ന് തുടങ്ങി..... " എനിക്കൊരു പെണ്ണിനെ ഇഷ്ട്ടാണ്....അവളെ മാത്രേ ഞാൻ നിക്കാഹ് ചെയ്യു" ന്ന് ഞാൻ പറഞ്ഞപ്പോൾ ഉപ്പയോ ഉമ്മയോ എതിര് പ്രകടിപ്പിച്ചില്ല.....

അങ്ങനെ ഞാൻ ഉപ്പാനെയും ഉമ്മയെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി....

എല്ലാം ഞാനുദ്ദേശിച്ചത് പോലെ നടന്നു.....

•••••••••••••••••••••••••••••••

( നൂറ)


പിന്നീട് സനയില്ലാത്ത ഓരോ ദിവസവുമെനിക്ക് മരണ തുല്യമായിരുന്നു.....

ആദ്യമൊക്കെ ഉപ്പ പറയുമായിരുന്നു "എന്തിനാ അവൾ സ്വയം ജീവനൊടുക്കിയത്...അതിന് മാത്രം എന്താ അവൾക്കിവിടെ കുറവ്....എന്തിനാ എന്റെ മോളിങ്ങനൊരു കടുംകൈ ചെയ്തത്" ന്ന്....പതിയെ.......

നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞ് നടപ്പായിരുന്നു....സത്യങ്ങളൊക്കെ എനിക്ക് മാത്രമേ അറിയൂ....ഞാനെല്ലാം ഉള്ളിലൊതുക്കി ഉരുകി ജീവിച്ചു.....

സനയുടെ മരണത്തിന് ശേഷം ഇക്കാനെ ഞാൻ കണ്ടിട്ടില്ല.....അതോടെ ഞാൻ പഠനവും നിർത്തി....

അങ്ങനെയൊരു ദിവസം ഇക്കയും വീട്ടുകാരും എന്റെ വീട്ടിലേക്ക് വന്നു....എന്നെ പെണ്ണ് ആലോചിച്....

"നൂറ...താൻ പയെത്തൊക്കെ മറക്കണം....ഇപ്പം ഞാൻ നിന്നെ പ്രണയിക്കുന്നു....എന്റെ നല്ല പാതിയായി എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഞാഗ്രഹിക്കുന്നു.....വരില്ലേ...വരില്ലേ പെണ്ണെ നീയെന്റെ പാതിയായി....."

ന്ന് അബീക്ക എന്നോടായി ചോദിച്ചതും ഒരുപ്പാട് സന്തോഷം തോന്നി...പക്ഷെ മറു ഭാഗത്ത് സന....അ....അബീക്ക അവൾക്ക് വേണ്ടി വിധിച്ചതല്ലായിരുന്നോ.....😔

പൂർണ ചന്ത്രനെ പോലെ ഉദിച്ച്‌ നിൽക്കുന്ന എന്റെ മുഖം കണ്ടപ്പോഴേക്ക് ഇക്കാക്ക് മനസിലായി എനിക്ക് സമ്മതമാണെന്ന്....കൂടുതലൊന്നും ചോദിക്കാതെ ഇക്ക മുറിവിട്ടിറങ്ങി.....

ഇക്കാന്റുമ്മ ഒരുപ്പാട് വിശേഷമൊക്കെ ചോദിച്ചു....ഉപ്പാനോട് "ഞങ്ങൾ വിളിക്കാം" ന്ന് പറഞ് വീട്ടിന്നിറങ്ങി....

"അവര് വലിയ വീട്ട്ക്കാരല്ലേ....പണവും പ്രധാപവും കുടുംബ മഹിമയുമൊക്കെ നോക്കിയാൽ നമ്മളാ കുടുംബത്തിന്റെ നാലിൽ ഒരു ഭാഗമാവില്ല....നമ്മളും അവരും തമ്മിൽ രാത്രിയും പകലും പോലെയാ.....അത്രക്കും വെത്യാസമുണ്ട്....ഇത്രയും വലിയ വീട്ടീന്നുള്ള ആലോചനയൊക്കെ വന്നാൽ അവരുടെയൊപ്പം നിക്കാനാവില്ലെങ്കിലും ചെറുതായി എന്തേലും കറുതണ്ടേ....മോൾക്കീ ഉപ്പാന്റെ അവസ്ഥ അറിയാലോ....മോളെ....ഈ ആലോചന നമ്മുക്ക് വേണ്ട....."

ന്ന് ഉപ്പ പറഞ്ഞപ്പോൾ എനിക്ക് പിടിച്ച് നിക്കാനായില്ല..... "ഞാനൊരാളെ നിക്കാഹ് ചെയ്യുന്നുണ്ടെങ്കിൽ അതീ അബീബ് റഹ്മാനെ ആയിരിക്കും...അതവരുടെ പണമോ പത്രാസോ കണ്ടിട്ടില്ല.....ഈ ആലോചന മുടങ്ങിയാൽ വേറൊരാൾക്ക് കഴുത്ത് നീട്ടിക്കൊടുക്കാനെനിക്ക് പറ്റില്ല" എന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു.....അപ്പോഴും ഉപ്പാക്ക് എന്താന്ന് മനസിലാവുന്നുണ്ടായിരുന്നില്ല.....എന്നിൽ നിന്നിങ്ങാനൊരു പ്രതികരണം ഉപ്പ തീരെ പ്രതീക്ഷിച്ചിട്ടില്ല....ആദ്യമായാണ് ഉപ്പാനോട് എതിർത്ത് ഞാനൊരു വാക്ക് പറയുന്നത്...

ഇക്കാന്റെയുമ്മ ഒന്നും വേണ്ട പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞപ്പോൾ ഈ ബദ്ധം ഉറപ്പിച്ചു....വല്ലപ്പോഴും ഉമ്മ വിളിക്കും.....എത്രയും പെട്ടൊന്ന് നിക്കാഹ് വേണമെന്ന് ഇക്ക പറഞ്ഞപ്പോൾ അങ്ങനെ തന്നെ തീരുമാനിച്ചു....

ഓരോ ദിവസവും എന്റെ ആലോചന ആരായിരിക്കും ആ പെണ്ണ്....???എന്തായിരിക്കും ഇക്കയും അവളും തമ്മിലുള്ള ബന്ധം...ഇനി സന ഉദ്ദേശിച്ചത് പോലെ....ഏയ്യ് അങ്ങനെയൊന്നുമുണ്ടാവില്ല....എത്ര ആലോചിച്ചിട്ടും ഇക്കാനെ ആവിശ്വസിക്കാൻ എന്നെ കൊണ്ട് പറ്റുന്നില്ല.....

പിന്നീട് നിക്കാഹ് ഡ്രസ്സെടുക്കാൻ വേണ്ടി ഞാനും ഉമ്മയും ഉമ്മാന്റെ കസിന്നുമാണ് പോയത്....അന്ന് ആദ്യമായാണ് ഞാനാ വീട്ടിൽ കാലെടുത്ത് കുത്തിയത്....ഹാളിലൊക്കെ ഒരുപ്പാട് ഫോട്ടോസ് ഫ്രയിം ചെയ്ത് വെച്ചിട്ടുണ്ട്.....

അതൊക്കെ വീക്ഷിക്കുന്നതിന്റെ ഇടയിലാണ്  ഇക്കയും കൂടെ അന്ന് കണ്ട പെണ്ണിന്റെയും പിക് കാണുന്നത്.....

അത് കണ്ടപ്പോഴേക്ക് എന്റെ കണ്ണുകൾ ഈറനണിഞ്ഞു.....

ആ ഫ്രയിമിൽ കൂടെ ഒന്ന് കൈ ഓടിച്ച് കൊണ്ട് തിരിഞ്ഞ് നിന്ന് ഉമ്മാനോട് ചോദിച്ചു.....

"ഇ....ഈ ഫോട്ടോയിൽ കാണുന്ന പെണ്ണ് ഏതാ....."

എന്റെ ചോദ്യത്തിന് സ്വയം എന്നത് പോലെ ഉമ്മ പറഞ്ഞു....


❤റൂഹിന്റെ പാതി❤ Part_9


"ആ...അതോ.....അത് അബീന്റെ ഫ്രണ്ട് ആണ്.....ബെസ്റ്റ് ഫ്രണ്ട്....മെഹ....അവളിപ്പം നാട്ടിലില്ല....ഉണ്ടായിരുന്നേൽ ഞാനി ഓടിപ്പിടിക്കേണ്ട വരില്ല....അബീന്ന് പറയാൻ അവൾക്ക് നൂറ് നാവ....അവനും അതെ പോലെയാ.....അവളിപ്പം ഉണ്ടായിരുന്നെങ്കിൽ ഈ നിക്കാഹ് ചെറു വിരലിൽ നടത്തിയേനെ.....അവൾ....അവൾക്കൊരു പയ്യനെ ഇഷ്ട്ടമായിരുന്നു....അനാൻ എന്നോ മറ്റോ ആണ് പേര്.....ഞങ്ങൾക്കൊക്കെ അറിയാമായിരുന്നു....പിന്നെന്താ പറ്റിയതെന്നറിയില്ല ഒരു ബന്ധം വന്നപ്പോൾ അവന്റെ വീട്ടുകാരതങ് ഉറപ്പിച്ചു.....അതറിഞ്ഞപ്പോൾ ന്റെ മോളാകെ തളർന്നു....ഒരു ദിവസം അതിനെ പറ്റി സംസാരിക്കാനാണ് മെഹ അബീനെ വിളിച്ച് വരുത്തിയായത്....റോയൽ സ്ട്രീറ്റിന്റെ അടുത്തുള്ള ബിൽഡിങ്ങ്ൽ....അന്ന് അവളെ സമാധാനിപ്പിച് വിട്ടവനാ അവൻ....എന്നിട്ട് അന്ന് വന്ന് കേറിയതോ ഒരു ബോധോ കഥയോ ഇല്ലാതെ.....പിന്നീട് ഒരു പാവയെ പോലെയായിരുന്നു അവൻ.....റൂമിൽ എന്തൊക്കെയോ ആലോചിച് ഒരേ ഇരിപ്പ്....ആദ്യമൊക്കെ ഞാനും അവന്റുപ്പയും എന്താ പറ്റിയതെന്ന് ചോദിക്കുമായിരുന്നു....മറുപടി ഇല്ലാതായപ്പോൾ.........മെഹ വന്നിട്ട് അനാനോട് ഒന്ന് സംസാരിക്കാൻ പറഞ്ഞപ്പോൾ അതും ഇവൻ ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല അതിനൊരു മറുപടിയും കൊടുത്തില്ല....അപ്പോഴാ പെണ്ണ് പറഞ്ഞത് എന്നെ കാണാൻ വന്നിരിന്നു എന്ന്....അനാനോട് സംസാരിക്കാന്നും പറഞ്ഞു...പിന്നെന്താ പറ്റിയതെന്ന് അറിയില്ല....വിളിച്ചാൽ ഫോൺ വരെ അറ്റൻഡ് ചെയ്യില്ലാന്ന്.... "

ഉമ്മയൊരു നെടുവീർപ്പോടെ തുടർന്നു.....

"അങ്ങനെ മെഹയുടെ ഉപ്പ അവളെ വിദേശത്ത് കൊണ്ട് പോയി.....പക്ഷെ എന്റെ മോന് ഒരു മാറ്റവുമില്ല....ഒരേ ഇരുത്തം.....പതിയെ പതിയെ അവൻ നേരെയായി തുടങ്ങി....അൽഹംദുലില്ലാഹ്....."

ഉമ്മ പറഞ കാര്യമൊക്കെ അന്ന് നടന്ന സംഭവമാണെന്ന് ഊഹിച്ചെടുക്കാൻ എനിക്കൊട്ടും സമയം വേണ്ടി വന്നില്ല.....മെഹ ഇക്കാന്റെ ഫ്രണ്ട് ആണല്ലേ.....അനാനെ പറ്റി സംസാരിക്കാനാണല്ലേ ഇക്കയും അവളും അവിടെ വന്നത്.....

**********

ഞങ്ങളുടെ നിക്കാഹ് നല്ല രീതിയിൽ നടന്നു....ഇക്കാന്റെ മഹർ എന്റെ കഴുത്തിൽ വീണപ്പോൾ ഈ ലോകം തന്നെ എന്റെ ചൊല്പടിയിൽ ആണെന്ന് തോന്നി പോയി....എന്താന്ന് അറിയില്ല....ഇക്കാനോട് ഇത്ര മാത്രം ഇഷ്ട്ടം......

അന്ന് ആദ്യ രാത്രിയിൽ ഇക്കയെന്നോട് *എ.... എനിക്ക് നിന്നെ ഇഷ്ട്ടമല്ലായിരുന്നു നൂറ....നിന്നെ ഇഷ്ടപ്പെടാൻ എന്നെക്കൊണ്ട് ഒരിക്കലും കഴിയില്ല..... ഞാൻ പ്രണയിച്ചത് എന്നും സനയെയാണ്..... എന്റെ സന.... അവളെനിക്ക് എല്ലാമായിരുന്നു.... ഞങ്ങളെ തമ്മിൽ അടർത്തിയത് നീ.. നീയാണ് നൂറ..... എന്നെ സ്വന്തമക്കാൻ വേണ്ടി നീയാണ് നീയാണവളെ കൊന്നത്*

ന്ന് പറഞ്ഞപ്പോൾ എന്നെ ബിൽഡിങ്ന്റെ മേലെ കണ്ട കാര്യമാണ് ഇക്ക ഊഹിച്ചതെന്ന് എനിക്ക് മനസിലായി.....എനിക്കെന്തോ സത്യമൊന്നും ഇക്കാനോട് തുറന്ന് പറയാനും തോന്നിയില്ല....പിന്നെ ഇക്കാക്ക് അത് താങ്ങാനായി എന്ന് വരില്ല....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"ഇതൊക്കെയ ഉണ്ടായത്.....അല്ലാതെ എന്റെ നൂറയൊന്നും....അറിയാതെയാണെങ്കിലും നീയാ മോനെ.....ഒരിക്കൽ നിന്റെ കൈപിടിച് ഏൽപ്പിച്ചതാ ഞാൻ നിനക്കെന്റെ മോളെ....നീ പൊന്ന് പോലെ നോക്കുമെന്നുള്ള വിശ്വാസത്തോടെ....പക്...പക്ഷെ.....എനിക്കൊരിക്കലും അവളൊരു ബാധ്യതയായിട്ടില്ല....ഇനിയൊട്ട് ആവുകയുമില്ല.....ഇനി എന്റെ മോളെ കാര്യോം പറഞ്ഞുകൊണ്ട് ഞാൻ നിന്റടുത്തു വരില്ല....."

അത്ര മാത്രം പറഞ്ഞുകൊണ്ട് നിറ മിയിലായെ അദ്ദേഹം പോയി......പക്ഷെ എനിക്കൊന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല....ഞ...ഞാൻ സനയെ....ഞാൻ കാരണമാണോ....എല്ലാം ആലോചിച്ചു നോക്കിയപ്പോൾ എന്റെ കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുകി കൊണ്ടിരുന്നു.....

എല്ലാരും എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായതും ഞാൻ കാറിലേക്ക് കയറി വീട്ടിലേക്ക് തിരിച്ചു.....

അറിയാതെയാണെങ്കിലും ഞാൻ നൂറയെ ഒരുപ്പാട് ദ്രോഹിച്ചു വാക്ക് കൊണ്ടാണെങ്കിലും പ്രവർത്തി കൊണ്ടാണെങ്കിലും....എന്തിനാ പെണ്ണെ നീയെല്ലാം എന്നിൽ നിന്ന് മറച്ച് വെച്ചത്....നി....നിന്നോട് ചെയ്ത പാവമൊക്കെ ഞാൻ എവിടെ പോയ ഒഴുക്കി കളയുക....അത്രക്കും ഞാൻ നിന്നെ വേദനിപ്പിച്ചു....നീയെന്നെ ഒരുപാട് സ്നേഹിച്ചു....പക്ഷെ ഞാ...നോ....ഞാൻ നിന്റെ സ്നേഹം മനസിലാക്കിയില്ല എന്ന് മാത്രമല്ല നിന്നെയൊരുപ്പാട്.....ഞാൻ നിന്നെയും നിന്റെ മനസും ഒരുപാട് വേദനിപ്പിച്ചു.....നി.....നീയോ നീയിതുവരെ എന്നെ എതിർത്തിട്ടില്ല....കുറ്റപ്പെടുത്തിയിട്ടില്ല...ഞാ.... ഞാനൊരു തോൽവിയാണ്.... വെറും തോൽവി....എല്ലായിടത്തും പുജ്യം..... നീയെന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ച് കളഞ്ഞല്ലോ പെണ്ണെ..... എന്തിന് വേണ്ടിയാടി.....നൂ....നൂറ....ഞാൻ ഞാൻ നിന്നെ......

എന്തൊക്കെയോ ആലോചിച് ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഒരു ലോറി പാഞ് വന്ന് എന്റെ കാറിനെ ഇടിച്ചത്.....നിയന്ത്രണം കിട്ടാതെ ഞാനൊരു മരത്തിൽ കൊണ്ട് പോയി ഇടിച്ചു.....

കണ്ണ് പോളയിൽ കൂടെ രക്തം ഒലിച്ചിറങ്ങുന്നുണ്ട്.....പതിയെ എന്റെ കണ്ണുകളടഞ്ഞു.....


❤റൂഹിന്റെ പാതി❤ Part_10


(നൂറ )

ഹാളിൽ നിന്ന് ഓരോന്ന് ആലോചിച് കൂട്ടുമ്പോഴാണ് ഉപ്പ കേറിവന്നത്....ഉപ്പാനെ കണ്ടതും ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കൊണ്ട് ഉപ്പാനെ നോക്കി ചോദിച്ചു.....

"എന്ത് പണിയ ഉപ്പാ ഇങ്ങൾ കാണിച്ചേ....ചോർ വിളമ്പി ഉപ്പാനെ നോക്കിയപ്പോൾ എവിടെയും കാണാനില്ല.....എവിടെയെങ്കിലും പോവുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ....ഞാനെത്ര തിരക്കീന്നറിയോ....അല്ല ഇതെങ്ങോട്ടാ ഒരു വാക്ക് പോലും പറയാതെ....."

ഞാനാനത് ചോദിച്ചതും ഉപ്പ എന്നിൽ നിന്ന് കണ്ണെടുത്ത് എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു.....

"അ...അത് പിന്നെ മോളെ.....ഞാ...ൻ....ഞാനബീനെ കാണാൻ പോയതാ....എല്ലാമാവനോട് പറയണമെന്ന് തോന്നി....അവന്റെ ആട്ടും തുപ്പും കേൾക്കാൻ മാത്രം എന്റെ മോളൊന്നും അവനോട് ചെയ്തില്ലല്ലോ.....പകരം അവനല്ലേ....."

ഉപ്പ പറഞ് നിർത്തിയതും ഉപ്പാനെ മുഴുവിപ്പിക്കാൻ വിടാതെ ഞാൻ പറഞ്ഞു.....

"എ....എന്തിനാ ഉപ്പ....ഇക്കയിപ്പം സ്വയം ശപിക്കുന്നുണ്ടാവും....ഒന്നും വേണ്ടിയിരുന്നില്ല...."

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്....unknown number ആണ്....ഇതരപ്പാന്നും വിചാരിച് കോൾ അറ്റൻഡ് ചെയ്തു.....മറുഭാഗത്ത് നിന്ന് ഒട്ടും സാവകാശമില്ലാതെ പറഞ്ഞു....അത് കെട്ടാതെ എനിക്കോർമ്മയുള്ളൂ എന്റെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് ഉതിർന്ന് വീണു.....അയാൾ പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരിക്കുന്നു.....

"ഹെലോ....ഞാൻ അബീന്റെ ഫ്രണ്ടാ....ഞ...അബി...അബിക്ക് ചെറിയൊരു ആക്സിഡന്റ്...പേ..പേടിക്കാനൊന്നുമില്ല....താനേത്രയും പെട്ടൊന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വാ....."

ഉപ്പാനോട് എങ്ങനെയൊക്കെയോ കാര്യം പറഞ്ഞു....എത്രയും പെട്ടൊന്ന് ഉപ്പയൊരു ഓട്ടോ പിടിച്ചു.....

ഞങ്ങൾ സിറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചു.....റബ്ബേ എന്റബീക്ക....അബീക്കനെ എനിക്ക് നഷ്ടപ്പെടുമോ.....ഇക്ക..ഇല്ലാതെയെനിക്ക് പറ്റില്ല....എന്റെ ഇക്കാക്ക് ഒന്നും വരുത്തല്ലേ....ഇക്കയില്ലാതെ ഈ നൂറ പൂർണമാവുന്നില്ല.....എനിക്ക് പ...പറ്റില്ല....എന്റെ ഹൃദയം ഇടിക്കുന്നത് വരെ ഇക്കാക്ക് വെ...വേണ്ടിയാ....ഇക്കാക്ക് എന്തെങ്കിലും പ...പറ്റിയാൽ....എന്തിനാ നാഥാ എന്നെയിങ്ങനെ പരീക്ഷിക്കുന്നെ.....എന്റെ ഇക്കാക്ക് ഒന്നും വരുത്തല്ലേ......

എന്ന് മനമുരുകി ദുആ ചെയ്ത് ഉപ്പാന്റെ നെഞ്ചിൽ മുഖം പൂയ്ത്തി കരഞ്ഞു....എന്റെ തലയൊക്കെ പൊട്ടുന്നത് പോലെ തോന്നി....പിടിച്ച് നിൽക്കാനാവുന്നില്ല....ഞാൻ രണ്ട് കൈയും തലക്ക് വെച്ച് വേദന കടിച്ച് പിടിച്ചു.....

ഹോസ്പിറ്റലിൽ എത്തിയതും തലവേദനയൊക്കെ നിഷ്പ്രയാസം തള്ളി കളഞ് കൊണ്ട് ഞാൻ ഹോസ്പിറ്റലിന്റെ അകത്തേക്ക് ഓടി.....എന്നെ കണ്ടതും ഇക്കാന്റെ ഒരു ഫ്രണ്ട് വന്ന് പറഞ്ഞു.....

"നൂറ....താൻ പേടിക്കേണ്ട....പേടിക്കാൻ മാത്രമൊന്നുമില്ല....ആരൊക്കെയോ ചേർന്നാ ഹോസ്പിറ്റലിൽ എത്തിച്ചത്....വിവരം അറിഞ്ഞപ്പാടെ ഞങ്ങളിങ് പൊന്നു....."

"എ...എനിക്കെന്റെ ഇക്കാനെയൊന്ന് കാണണം.....ഒ....ഒരേയൊരു വട്ടം....ഞ....ഞാനെന്റെ ഇക്കാനെ കണ്ടോട്ടെ..."

ന്ന് ഞാൻ ഇക്കാന്റെ ഫ്രണ്ട്നെ നോക്കിക്കൊണ്ട് ചോദിച്ചതും അതിനൊന്ന് മുഖം ചുളിച്ച് കൊണ്ടവൻ പറഞ്ഞു....

"ഇപ്പമെങ്ങനെയാ....താൻ വിഷമിക്കാതിരിക്ക്....Dr ഇപ്പം വരും....നമ്മുക്ക് ചോദിക്കാം....."

അതിന് മറുപടിഎന്നോളം ഞാനൊന്ന് തലയനക്കി കൊടുത്തു.....

Dr ഇറങ്ങി വന്നതും എന്നെ നോക്കിക്കൊണ്ട് ഇക്കാന്റെ ഫ്രണ്ട്നോട്‌ ചോദിച്ചു.....

"ഇതാരാ...."

അതിനവൻ മറുപടി കൊടുത്തു....

"ഇത് അബീബിൻറെ വൈഫാ....അബീബിനിപ്പം എങ്ങനെയുണ്ട്....."

അതിനൊരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് Dr പറഞ്ഞു.....

"ഏയ്യ് ഇപ്പം പേടിക്കാനൊന്നുമില്ല....തലക്ക് നല്ല മുറിവുണ്ട്....കൂടാതെ ബ്ലാഡും ഒരുപ്പാട് പോയിട്ടുണ്ട്....കൃത്യ സമയത്ത് എത്തിച്ചത് നന്നായി....ബ്ലഡ് ഇപ്പം കയറ്റി കൊണ്ടിരിക്കുവാ....നിങ്ങളുടെ ഭാഗ്യം കൊണ്ടായിരിക്കണം അബീബിന് കൂടുതലായി പരിക്കൊന്നും പറ്റിയിട്ടില്ല....എന്തായാലും കുറച്ച് മാസം റസ്റ്റ്‌ വേണ്ട വരും....he is ok....ദൈവത്തിനോട് നന്ദി പറയു....ഒരാൾക്ക് വേണമെങ്കിൽ ആളെ കേറി കാണാം...."

അത്രയും പറഞ് കൊണ്ട് Dr പോയി....റബ്ബിന് നന്ദി...ന്റിക്കാക്ക് ഒന്നും വരുത്തിയില്ലല്ലോ....കൂടുതലൊന്നും ആലോചിക്കാതെ ഞാൻ ഇക്കാനെ കാണാനായി നടന്നു.....

ഹോക്സിജൻ മാസ്കിട്ട് ബോധ കഥയില്ലാതെ ചോര കല്ലിച്ച മുഖവുമായി കിടക്കുന്ന ഇക്കാനെ കണ്ടതും എന്റെ നെഞ്ചോന്ന് പിടഞ്ഞു.....ഇക്ക നല്ല മയക്കത്തിലാണ്.....ഒരുപാട് നേരം ഇക്കാന്റെ അടുത്ത് ഇരുന്നു....നല്ല തലവേദന....തലവെച്ച് ഇക്കാന്റെ ബെഡിനടുത്ത് കിടന്നു....എന്തോ തലവേദനയ്ക്ക് ഒരു കുറവുമില്ല....ശരീരത്തിനെ നിയന്ത്രിക്കാൻ മനസിന് കഴിയുന്നില്ല....മനസിനെ നിയന്ത്രിക്കാൻ ശരീരത്തിനും....

ഞാൻ എഴുന്നേറ്റ് മീര Dr ന്റെ റൂമിലേക്ക് നടന്നു.....

**********

Dr നെ കാണിച്ച് ഇറങ്ങി.....

മുന്നിൽ തന്നെ കണ്ടത് ഇക്കാന്റെ ഉമ്മാനേയും ഉപ്പാനെയുമാണ്.....ഞാനോടി പോയി ഉമ്മാനെ കെട്ടിപിടിച്ചു....ഉമ്മ എന്റെ മുടിയിയകളെ തലോടിക്കൊണ്ട് ചോദിച്ചു.....

"മോളെ....എൻ...എന്റെ അബി...അബിക്ക് എങ്ങനെയുണ്ട്....എന്റെ മോനിക്ക് കുഴപ്പമൊന്നുമില്ലല്ലോ..."

ഉമ്മയിൽ നിന്ന് അകന്ന് കൊണ്ട് ഞാൻ പറഞ്ഞു.....

"പേടിക്കാനൊന്നുമില്ല എന്നാ Dr പറഞ്ഞത്...."

എന്നിൽ നിന്ന് അങ്ങനൊരു വാക്ക് കേൾക്കാൻ നിന്നത് പോലെ സാരി തുമ്പ് കൊണ്ട് കണ്ണുനീർ തുടച്ച് കൊണ്ടുമ്മ ഇക്കാനെ കാണാൻ റൂമിലേക്ക് കയറി....

(2 ആഴ്ചക്ക് ശേഷം)

രണ്ടാഴ്ച്ച കഴിഞ്ഞതും ഇക്കാനെ ഡിസ്ചാർജ് ചെയ്തു....ഇക്കാന്റെ അവസ്ഥ ഇങ്ങനെയായത് കൊണ്ട് ഉപ്പയും ഉമ്മയും വീട്ടിൽ തന്നെ നിന്നു....എന്റുപ്പ എന്നോട് ഒരുപ്പാട് തവണ ഉപ്പാന്റെ കൂടെ വരാൻ പറഞ്ഞെങ്കിലും ഞാൻ കൂട്ടാക്കിയില്ല.....എന്റെ ഇക്ക ഈ നിലയിൽ കിടക്കുമ്പോ ഞാനെങ്ങനെയാ....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

പിന്നീടുള്ള ദിവസം അവന്റെ ഊണിലും ഉറക്കിലും നൂറയുണ്ടയുണ്ടായിരുന്നു....ഒരു കിറ്റമോ കുറവോ തന്റെതായ വയ്യായികതയോ കാണിക്കാതെയവൾ അവനെ തന്നാലാവുന്നത് പോലെ പരിപാലിച്ചു.....താനൊരു രോഗിയാണെന്നവൻ തോന്നിയില്ല.....കാരണം അതിനവൾ ഇടവരുത്തിയില്ല....അബിക്ക് വേണ്ടി ചലിക്കാൻ അവളുടെ കാലുകളും കൈയും എന്നുമുണ്ടായിരുന്നു....

അവൾക്ക് അവനോടുള്ള അടങ്ങാത്ത സ്നേഹം കണ്ട് ഉപ്പാക്കും ഉമ്മാക്കും അസൂയ തോന്നി....അവരുടെ കണ്ണുകൾ ആനന്ദം കൊണ്ട് നിറഞ്ഞ് പോയി....

ഏകദെശം 3 അര മാസത്തോളം അവളവനെ പൊന്ന് പോലെ നോക്കി....3 അര മാസമയതും അവൻ പൂർണ ആരോഗ്യവാനായി....നേരാവണ്ണം എഴുന്നേറ്റ് നടക്കാനും തന്റെതായ കാര്യങ്ങൾ ചെയ്യാനും അവന് പറ്റുന്നുണ്ടായിരുന്നു.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(അബി)

3 അര മാസം ഒന്ന് അനങ്ങാൻ പോലും പറ്റാതെ കിടപ്പിലായപ്പോൾ എന്നെ ഒരു കുറവുമില്ലാതെ കൊണ്ട് നടന്നതവളാണ് എന്റെ നൂറ.....

*ആ പാവത്തിനെ ഞാനൊരുപ്പാട് വേദനിപ്പിച്ചു....എന്നാലവുന്നത് പോലെ ദ്രോഹിച്ചു....ഇതുവരെ വേദനായല്ലാതെ മറ്റൊന്നും ഞാനവൾക്ക് കൊടുത്തിട്ടില്ല...പ..പക്ഷെയവൾ...അവളുടെ സ്നേഹത്തെ ഞാൻ മനസിലാക്കിയില്ല....എ...എന്റെ കാലടിയിലിട്ട് ഞ...ഞാനവളെ ചവിട്ടിയരച്ചു....അവൾ പറയുന്നത് വിശ്വസിക്കാൻ പോയിട്ട് ഒന്ന് കേൾക്കാൻ പോലും ഞാൻ തയ്യാറായില്ല....എ...എന്ത് പാപിയാണ് ഞാൻ....ഒരുപ്പാട് ആഗ്രഹങ്ങളുമായി കടന്ന് വന്നവളാ അവളെന്റെ ജീവിത്തിൽ...എന്റെ നല്ല പാതിയായി ജീവിക്കണം....എന്റെ ചൂടേറ്റുറങ്ങണം....എൻ...എന്നിട്ട് ഞാനോ..... ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഒരു നോട്ടം കൊണ്ട് പോലുമവൾ....ഒ...ഒരു പെണ്ണിന് ഒരാണിനെ ഇത്ര മാത്രം സ്നേഹിക്കാൻ കഴിയുമോ.....*

നൂറയെ ആണെങ്കിൽ ഒന്ന് കാണാൻ പോലും കിട്ടാറില്ല....പെണ്ണ് 24 മണിക്കൂറും ഈ വീട്ടിലെ കാര്യങ്ങൾ നോക്കി നടപ്പാ....എന്തോ എന്നെ ഫേസ് ചെയ്യാനുള്ള മടിക്കൊണ്ടായിരിക്കണം എന്റെ മുന്നിലങ്ങനെ നിക്കാറില്ല....രാവിലെ ഞാൻ എഴുന്നേക്കുന്നതിന് മുൻപവൾ എഴുന്നേറ്റിരിക്കും....പിന്നെ ആ ദിവസം മുഴുവൻ അടുക്കളയിൽ പോരാട്ടമായിരിക്കും....ഞാൻ ഫ്രഷാവുന്ന സമയം നോക്കി ചായ ടേബിളിൽ കൊണ്ട് വെച്ച് പോവും....സാറ ഇത്താനെ കൊണ്ട് അയൺ ചെയ്ത് വെച്ച ഷർട്ട്‌ കൊടുത്ത് വിടും....രാത്രി ഓഫീസ് കയിഞ്ഞ് വരുമ്പോൾ നല്ല ക്ഷീണമുണ്ടാവും...അതുകൊണ്ട് തന്നെ വേഗം ഉറങ്ങി പോവും.....ഞാനുറങ്ങിയ തക്കം നോക്കിയാണവൾ റൂമിൽ വരുക....

ഓഫിസ് കയിഞ്ഞ് വന്ന് വേഗം ഫ്രശാവൻ കേറി.....

ഫ്രശായി ഇറങ്ങിയതും ഡ്രസ്സൊക്കെ ഷെൽഫിൽ അടുക്കി പെറുക്കി ബെഡിൽ വെക്കുന്ന നൂറയെയാണ് കണ്ടതും....തലയുയർത്തി എന്നെയൊന്ന് ഇടം കണ്ണിട്ട് നോക്കി അതേപടി തലത്തായ്ത്തി എല്ലാം മടക്കി വെക്കാൻ നിന്നു......

അമ്പടി കള്ളി....ഇന്ന് നിനക്കെന്റെ കൈയിൽ നിന്ന് രക്ഷയില്ല മോളെ.....ഞാനവളെ മൈൻഡ് ചെയ്യാതെ ബാൽക്കാണിയിലേക്ക് നടന്നു....ബാൽക്കാണിയിൽ നിന്ന് മുടി നന്നായി തുവർത്തി റൂമിലേക്ക് തന്നെ നടന്നു...നൂറ പിടിപ്പത് പണിയിലാണ്.....

ഞാൻ ഡവ്വൽ ബെഡിലേക്കിട്ട് കീയ്ച്ചുണ്ട് കടിച്ചൊന്ന് വശ്യമായി ചിരിച്ചു....എന്നിട്ട്  നൂറയെ അടിമുടിയൊന്ന് വീക്ഷിച്ചു.....ഒത്ത തടിയുള്ള അവളുടെ മേനികൾ....കറുത്ത താമരയിലെ പോലെയുള്ള അവളുടെ മാൻ മിഴികൾ....ചാമ്പക്ക നിറത്തിലുള്ള അയക്കേറിയ ചുവന്ന അധരങ്ങൾ.....ചുവന്ന് തുടുത്ത അവളുടെ കവിളുകൾ....കഴുത്തിന് താഴെയായി ഒരു കുഞ്ഞി മറുക്.....അരക്ക് താഴെ നീണ്ട് നിവർന്ന് നിൽക്കുന്ന അവളുടെ മുടി.....

എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു.....ഇ...ഇതുവരെ നൂറയെ കാണുമ്പോൾ ഇങ്ങനൊരു ഫീൽ തോന്നിയില്ല....കൂടുതലൊന്നും ആലോചിക്കാതെ തിരിഞ്ഞ് നിക്കുന്ന അവളുടെ അരയിലൂടെ കൈയിട്ട് അവളെ എന്നിലേക്ക് ചേർത്ത് നിർത്തി....പെട്ടെന്നുള്ള പ്രവർത്തിയായത് കൊണ്ട് അവളൊന്ന് നിശ്ചലമായി.....


❤റൂഹിന്റെ പാതി❤ Part_11


പതിയെ തിരിഞ് നിന്നവൾ എന്നെ അവളിൽ നിന്ന് തള്ളിമാറ്റി....എന്നിട്ട് എന്നെ ഉറുക്കെ കെട്ടിപ്പിടിച്ച് നെഞ്ചിൽ മുഖം പൂയ്ത്തി കരയാൻ തുടങ്ങി.....ഞാൻ അവളെ എന്നിൽ നിന്നടർത്തി അവളുടെ കുഞ്ഞി മുഖം എന്റെ കൈയിൽ കോരിയെടുത്ത് തുരുത്തുര ചുംബിച്ചു....അവളുടെ മുഖം അങ്ങനെ നോക്കി ഒരുപാട് സമയം നിന്നു.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(നൂറ )


ഇക്കയിൽ നിന്ന് ഞാനിങ്ങനെയൊന്നും പ്രതീക്ഷിച്ചിട്ടില്ല....സന്തോഷകൊണ്ടെന്റെ കണ്ണ് നിറഞ്ഞ് പോയി......

ഒരുപാട് നേരം ഇക്ക എന്റെ മുഖത്ത് തന്നെ നോക്കി നിന്നു....കണ്ണെടുക്കാതെ ഞാനും.....

"മക്കളെ....ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട് കഴിക്കാൻ....."

എന്ന് ഉമ്മ വന്ന് പറഞ്ഞപ്പോൾ സ്വബോധത്തിലേക്ക് വന്ന് ഞങ്ങൾ രണ്ടും അകന്ന് നിന്നു....ഉമ്മാനെ നോക്കിയപ്പോൾ ഉമ്മ കിളിപ്പോയി ഞങ്ങളെ രണ്ടിനെയും മാറിമാറി നോക്കുവാണ്....ഞാനും ഇക്കയും നിഷ്കളങ്കമായി തലയും തായ്‌ത്തി നിന്നു....ഞങ്ങളെ രണ്ടിനെയും നോക്കിക്കൊണ്ട് ഉമ്മ പറഞ്ഞു....

"അ...അതെ....ഞ....ഞാൻ....റൂം തുറന്ന്....നിങ്ങളങ്ങ് വന്നോ....."

വാക്കുകൾ കിട്ടാതെ എന്തൊക്കെ തപ്പി പിടിച്ച് പറഞ് കൊണ്ട് ഉമ്മ റൂമിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി....ഇക്കാനെയൊന്ന് നോക്കി നാവ് വെളിയിലിട്ട് കൊണ്ട് ഞാനും ഉമ്മാന്റെ പിന്നാലെ നടന്നു.....

ഉമ്മാനെ നോക്കാൻ വല്ലാത്ത മടി തോന്നി....അശ്ശെ ഉമ്മയെന്ത് വിചാരിച് കാണും....കുറച്ച് കഴിഞ്ഞതും ഇക്ക കഴിക്കാൻ വന്നിരുന്നു....ഞാനും ഇക്കയും നൈസായി ഉമ്മാനെ ഇടം കണ്ണിട്ട് നോക്കി....ഉമ്മയാണെങ്കിൽ ഞാനൊന്നും കണ്ടില്ലേ എന്ന മട്ടിൽ കഴിക്കുകയാണ്....ഞാനൊക്കെ മനസ്സിൽ നിന്ന് മായ്ച് കളഞ്ഞുകൊണ്ട് കഴിക്കാൻ തുടങ്ങി.....

**********

ഇക്ക കഴിച്ച് കൈയും വാഷ് ചെയ്ത് റൂമിലേക്ക് പോയി....ഞാൻ ജഗ്ഗിൽ വെള്ളവുമായി റൂമിലേക്ക് നടന്നു....റൂമിന് പുറത്തെത്തിയതും റൂമിൽ കേറാൻ എന്തോ വല്ലാത്ത മടി തോന്നി.....ഇക്കയാണെങ്കിൽ ആകെ മാറിപ്പോയിട്ടുണ്ട്....ഇപ്പം ഞാൻ കേറിയാൽ ഇക്കയെന്നെ പിടിച്ച് എന്തേലും ചെയ്യുന്ന മട്ടാണ്....aysh ഇത് വല്യ തലവേദനയായല്ലോ.....ഇക്കയെന്നും എന്റെ കൂടെയുണ്ടാവാനാണെന്റെ ആഗ്രഹം...പക്ഷെ  ന്റെ അരികിൽ വരുമ്പോൾ എന്തെന്നില്ലാത്ത പേടിയാണെനിക്ക്.....ഇതുവരെ ഞാനിക്കയിൽ നിന്ന് ഒഴിഞ് മാറുകയാണ് ചെയ്തത്.....

ഉഷ് ഞാനിപ്പം എന്ത് ചെയ്യും റൂമിൽ കേറണോ....അല്ലങ്കിൽ വേണ്ട....വെറുതെ എന്തിനാ തടി കേടാക്കുന്നത്....കേറിയേക്കാം....വേ....വേണ്ട..എനിക്കിക്കാനെ പേടിയാ....എന്ന് കരുതി എത്രയാന്ന് വിചാരിച്ച ഞാൻ റൂമിന് പുറത്ത് അടയിരിക്കുക....എന്തായാലും കേറിയേക്കാം....കേറാതെ പറ്റില്ലല്ലോ....കേറണ്ടതല്ലേ....കേറണമല്ലോ....കേറുമല്ലോ.....

രണ്ടും കല്പിച്ച് ഞാൻ റൂമിലേക്ക് കയറി....ബെഡിൽ മലർന്ന് കിടന്ന് ഫോണിൽ കുത്തുകയാണ് ഇക്ക....ഇക്കാനെ മൈൻഡ് ചെയ്യാതെ ഞാൻ കയ്യിലുള്ള ജഗ്ഗ് ടേബിളിൽ വെച്ചു....

എന്നെ കണ്ടതും ഇക്ക എന്തോ അർത്ഥത്തിലുള്ള ചിരി ചിരിച്ച്‌ ഫോൺ ബെഡിലേക്കിട്ട് എന്റെ അടുത്തേക്ക് വരാൻ തുടങ്ങി....എന്റടുത്ത് എത്തിയതും ഞാനൊന്ന് ഉമിനീരിറക്കി തല തായ്ത്തി നിന്നു....ഇക്ക എന്റെ താടിയിൽ പിടിച്ച് എന്റെ മുഖമുയർത്തി....

നാണത്താലെന്റെ മുഖം ചുവന്നു.....ഇക്കയെന്നെ ഇറുക്കെ പുണർന്നു.....ഒരുപാട് നേരം അങ്ങനെ നിന്നെങ്കിലും ഇക്കാനെ എന്നിൽ നിന്ന് തള്ളി മാറ്റിക്കൊണ്ട് ഞാൻ ചോദിച്ചു......

"ഇക്ക....ഞ....ഞാനൊന്ന് ചോദിച്ചോട്ടെ.....നിങ്ങളെ പരിപാലിച്ചത് കൊണ്ടാണോ ഇപ്പമിങ്ങനെയൊക്കെ....അല്ലാതെ നി...നിങ്ങൾക്കെന്നെ......"

ഞാനത് ചോദിച്ചതും ഒന്ന് പുഞ്ചിരിച് കൊണ്ട് എങ്ങോട്ടോ കണ്ണും നട്ട് കൊണ്ടിക്ക പറഞ്ഞു.....

"ആഹ്....എനിക്കുറപ്പായിരുന്നു നൂറ ഇന്നല്ലെങ്കിൽ നാളെ നീയിത് ചോദിക്കുമെന്ന്....നിന്നിൽ നിന്ന് ഞാൻ പ്രതീക്ഷിച്ച ചോദ്യമാണിത്....നിനക്ക് ഞാൻ പറയാതെ തന്നെയറിയല്ലോ സന...അവൾ...ഞാൻ നിന്നെ നിക്കാഹ് ചെയ്ത് കൊണ്ട് വന്നത് എന്തിനാണെന്നും നിനക്കറിയാം....എ....എനിക്ക് നിന്നെ ഇഷ്ട്ടമല്ലായിരുന്നു.....അന്ന് ഞാൻ മദ്യപ്പിച്ച് വന്നപ്പോൾ നീ ഈ വി...വീടും എന്നെയും ഉപേക്ഷിച്ച് പോയി....അന്നെന്റെ മനസ്സ് മുഴുവനും നീയായിരുന്നു....ഇനി ഞാൻ പോലുമറിയാതെ ഞാൻ നിന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയോന്ന് വരെ തോന്നി....പക്...പക്ഷെ നി...നിന്നെ കാണുമ്പോയൊക്കെ എനിക്ക് സനയെയും അന്ന് നടന്ന കാര്യങ്ങളുമാണ് ഓർമ്മ വരുക.....നിന്റുപ്പ എല്ലാം വന്ന് പറഞ്ഞപ്പോ നു...നൂറ ഞാൻ എന്താ പറയാ....ഞാനെങ്ങനെയാ നിന്നോട് മാപ്പ്.....എനിക്ക് ആക്‌സിസിഡന്റ് സംഭവിച്ചപ്പോൾ ഒരു കുറവുമില്ലാതെ....അതിനൊക്കെ ഞാൻ നിന്നോടെന്നും കടപ്പെട്ടിരിക്കും...പക്ഷെ എനിക്ക്...എനിക്ക് അതിശയമാണ് നീ....നിന്റെ സ്നേഹം കണ്ട്.....എൻ....എന്തിനാ നൂറ നീയെന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.....ഞാനിപ്പം നിന്നെ നീയെന്നെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട്....."

ന്ന് ഇക്ക പറഞ്ഞ് നിർത്തിയതും ഞാനിക്കാനെ ഇറുക്കെ പുണർന്നു....ഇക്ക തിരിച്ചും.....

ഇനി അവരായി അവരുടെ പാടായി...നമ്മുക്ക് സോൽപ്പം മാറി നിക്കാം....😝


(അടുത്ത ദിവസം)


ഇന്ന് കുറച്ച് വൈകിയാണ് എഴുന്നേറ്റത്....വേഗം എഴുന്നേറ്റ് ഫ്രശായി....ദേഹമൊക്കെ നല്ല വേദനയുണ്ട്.....ഒന്നിനും വയ്യ....കുറച്ച് അടുക്കയിൽ നിന്ന് ഉമ്മാനെ സഹായിച് വന്ന് കിടന്നു....അപ്പോഴേക്കും ഉച്ചയായിരുന്നു.....ഇടുപ്പിന് കൈയും കൊടുത്ത് വരുന്ന എന്നെ കണ്ടതും ഇക്കയോന്ന് സൈറ്റടിച് കാണിച്ചു......

ഞാൻ പതിയെ ഇക്കാന്റെ അടുത്തായി കിടന്നു.....ഇക്കയെന്നെ ഇക്കാന്റെ നെഞ്ചിൽ വലിച്ച് കിടത്തിയതും ഞാനിക്കാൻറെ നെഞ്ചും കൂടിൽ കളം വരച്ച് കളിച്ചു.....ഇക്കാന്റെ മുഖത്ത് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു....

"ഇക്കൂസ്‌.....എനിക്കൊരു പാട്ട് പാടി തരുമോ......"

ഇക്ക അതിനൊന്ന് പുഞ്ചിരിച്ച്‌ കൊണ്ട് പാടനായി അധരങ്ങൾ ചലിപ്പിച്ചു....

"മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ 
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ 
ഏതാണീ രാജാത്തീ...
ഏതാണീ രാജാത്തീ....(2)
കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന 
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള....."🎶

ഇക്ക പാടിക്കയിഞ്ഞതും ഇക്കാനോട് ഞാൻ ചോദിച്ചു.....

"ഇക്കാ ഞാൻ മരിച്ചാൽ നിങ്ങള് വേറെ നിക്കാഹ് ചെയ്യുമോ....."

"നീയെന്താ അങ്ങനെ ചോദിച്ചേ....."

"ഞാൻ ചോദിച്ചതിന് ഉത്തരം പറ....ഞാൻ മരിച്ചാൽ നിങ്ങള് വേറെ കെട്ടുമോ....."

അതിനൊന്ന് പുഞ്ചിരിച്ചു കൊണ്ടിക്ക പറഞ്ഞു.....

"അതിന് ഞാൻ നിന്നെ മരണത്തിന് വിട്ടു കൊടുത്തിട്ട് വേണ്ടെടി....."

"ഇക്ക എല്ലാ മനുഷ്യരും മരിക്കും.....അതവാ ഞാൻ മരിച്ച് പോയാൽ നിങ്ങൾ വേറെ കെട്ടുമോ ഇല്ലയോ...പറയിക്ക....."

അതിന് ഒട്ടും തന്നെ ആലോചിക്കാതെ ഇക്ക പറഞ്ഞു.....

"ഇല്ല....."

"അതെന്താ....നിങ്ങൾക്കൊരു കാര്യമറിയോ....എത്രയുമ്മയുണ്ട് സഹോദരിയുണ്ട് എന്നൊക്കെ പറഞ്ഞിട്ടെന്താ ഭാര്യക്ക് പകരം മറ്റൊരാളുമാവില്ല.....ഏതൊരാൾക്കും കൂടെയൊരു തുണ വേണം....ഒരു പെണ്ണ് കൂടെയില്ലാതെ ആണിന്റെ ജീവിതം പൂർണമാവുന്നില്ല....."

എന്നെ മുഴുവപ്പിക്കാൻ വിടാതെ ഇക്ക പറഞ്ഞു.....

"നീയൊന്ന് നിർത്തിയെ....അവളുടെ കോപ്പിലെ രണ്ടാം കേട്ട്....മരണം....."

എന്ന് ഇക്ക ആട്ടിയതും അതൊന്നും കണക്കിലെടുക്കാതെ ഞാനിക്കായിൽ കൂടുതൽ ചേർന്ന് കൊണ്ട് പറഞ്ഞു.....

"ഇക്ക....എനിക്കുണ്ടല്ലോ എന്റെ ഇക്കാന്റെ കൂടെ നൂറ് വർഷം ജീവിക്കണം....ജീവിച്ച് മരിക്കണം...."

ഞാനത് പറഞ് നിർത്തിയതും ഇക്ക എന്റെ നെറുകയിലൊന്ന് അമർത്തി ചുംബിച്ചു.....

ദിവസങ്ങൾ കടന്ന് പോയി.....എന്നെയും കൂട്ടി അബീക്ക മെഹയെ കാണാൻ പോയി....ഒരു ദിവസം അവളുടെ വീട്ടിൽ തങ്ങി.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

അങ്ങനെ ദിവസങ്ങൾ ഓരോന്നായി കോഴിഞ് പോയിക്കൊണ്ടിരുന്നു....

അതിനിടയിൽ അവന്റെയും അവളുടെയും ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും......

രണ്ട് പേരും പ്രണയിച്ച് പാറി പറന്ന് നടന്നു.....അവനില്ലാതെ അവൾക്കും അവളില്ലാതെ അവനും പറ്റാതെയായി.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(നൂറ )


കിച്ചണിൽ നിന്ന് ഉച്ചക്കേക്കുള്ള കറിക്ക് വേണ്ടി പച്ചക്കറി കട്ട്‌ ചെയ്യുമ്പോഴാണ് ആരോ എന്റെ അരയിൽ കൂടെ കൈയിട്ടത്....ഒട്ടും തന്നെ ചിന്തിക്കാതെ എനിക്ക് മനസിലായി അത് അബീക്കയാണെന്ന്.....ഇക്കാനെ എന്നിൽ നിന്നടത്തി മാറ്റി കൊണ്ട് ഞാൻ പറഞ്ഞു.....

"അശ്ശെ....എന്തായിത് ഇക്കാ....കിച്ചണിലും ഇത് തന്നെ....ഒന്ന് പോയെ...."

അതിനൊന്ന് കള്ള ചിരി ചിരിച്ച് കൊണ്ടിക്ക പറഞ്ഞു.....

"നീയൊന്ന് റൂമിൽ വാ....."

"ഏയ്യ്....നിങ്ങൾ പോയെ....എനിക്കിവിടെ ഒരുപാട് പണിയുണ്ട്......"

"ഒരുമ്മ തന്നാൽ ഞാൻ പോവാം....."😜

കീച്ചുണ്ട് കടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.....

"ഈ മനുഷ്യന്റൊരു കാര്യം....ആരേലും കാണും......"

"ആര് കാണാൻ....ഉമ്മയും ഉപ്പയും റൂമിന്ന് Tv കാണുകയാ....പിന്നെ ആര് കാണാനാ....."

"എന്നാലും എനിക്ക് എന്തോ പോലെയാ....."

"അപ്പം നീയെനിക്ക് ഉമ്മ തരില്ല....???"

"ഇല്ല...."

"നീ റൂമിലേക്ക് വാടി....നിനക്കുള്ളത് പലിശ സഹിതം ഞാൻ തരാട്ടോ...."

ന്ന് പറഞ്ഞ് ഇക്ക റൂമിലേക്ക് പോയി....എന്നോടുള്ള ദേഷ്യം കൊണ്ട് റൂമിലെ ഡോർ ആഞ് അടക്കുന്ന ശബ്ദം അടുക്കളവരെ കേട്ടു....എല്ലാം ആലോചിച്ചതും എന്റെ അധരങ്ങളിലൊരു പുഞ്ചിരി വിരിഞ്ഞു....

കത്തിയെടുത്ത് പച്ചക്കറികൾ കട്ട്‌ ചെയ്യുമ്പോഴാണ് എന്തോ എന്റെ കൈ വല്ലാതെ വിറക്കാൻ തുടങ്ങി....എന്റെ കയ്യിൽ നിന്ന് കത്തി നിലത്തേക്ക് വീണ് പോയി....തലയാണെങ്കിൽ പൊട്ടുന്ന വേദന.....കണ്ണ് പൊള്ളുന്നത് പോലെ....കണ്ണിൽ നിന്ന് കണ്ണുനീർ അനുസരയില്ലാതെ ഒഴുകി കൊണ്ടിരുന്നു....കാലുകളുണ്ടെയും കൈകളുടെയും ബലം നഷ്ടപ്പെടുന്നത് പോലെ....കൂടുതലൊന്നും ആലോചിക്കാതെ ഞാൻ എങ്ങനെയൊക്കെയോ സ്റ്റയർ കേറി റൂമിലേക്ക് നടന്നു....വാതിൽ അടച്ചാണുള്ളത്....ആവുന്നത് പോലെ തട്ടി നോക്കിയെങ്കിലും വാതിൽ തുറക്കുന്നില്ല....പതിയെ ഞാൻ നിലത്തേക്ക് ഊർന്ന് വീണു.....

"ഇ....ഇക്കാ.....ഇ....ക്കാ......"

ഒരുപാട് തവണ വിളിച്ചെങ്കിലും ഇക്ക കേട്ടില്ല....എന്റെ മൂക്കിൽ നിന്ന് രക്തം പൊടിയാൻ തുടങ്ങി.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(അബി)


നൂറ വരുന്നത് കാണാതായപ്പോൾ ഞാൻ ഡോർ തുറന്ന് കിച്ചണിലേക്ക് പോവാൻ നിക്കുമ്പോഴാണ് റൂമിന് പുറത്ത് നിലത്ത് ചുരുണ്ട് കൂടി കിടന്ന് തലക്ക് കൈ കൊടുത്ത് കരയുന്ന നൂറയെ കണ്ടത്.....മൂക്കിൽ നിന്ന് രക്തം പൊടിയുന്നുണ്ട്.....എന്നെ കണ്ടതും അവൾ പതിയെ പറഞ്ഞു.....

"ഇ....ക്ക.....ഞ...ഞാൻ...."

എന്തൊക്കെയോ അവൾ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളെ കൊണ്ടതിന് പറ്റുന്നുണ്ടായിരുന്നില്ല.....

അവളെ നിലത്ത് നിന്ന് കോരിയെടുത്തു....എന്നിട്ടവളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു....

"നു...നൂറ....മോളെ....നിന്....നിക്കെന്താ പറ്റിയത്....."

"അ...ഇ..ക്ക...ഞാൻ...."

എന്നും പറഞ്ഞ് അവളുടെ പാതിയടഞ്ഞ കണ്ണുകൾ പൂർണമായി അടഞ്ഞു....അവളെന്റെ നെഞ്ചിലേക്ക് വീണു....അവളെ ഉറുക്കെ പുണർന്ന് കൊണ്ടൊരു ഭ്രാന്തനെ പോലെ ഞാനലറി.....

"നൂറ...................."


❤റൂഹിന്റെ പാതി❤ Last Part_12


അവളെ എന്നിൽ നിന്ന് മാറ്റി തുരുത്തുരെ ഉമ്മ വെക്കാൻ തുടങ്ങി....എന്റെ അലർച്ച കെട്ടാവണം ഉമ്മയും ഉപ്പയും ഓടി വന്നു....നൂറയെ കണ്ടതും നെഞ്ചത്ത് കൈ കൊടുത്ത് കൊണ്ടുമ്മ കരയാൻ തുടങ്ങി....

"മോ.....മോളെ നൂറ....എന്റെ മോൾക്കിത്...അയ്യോ ചോര.....എന്റെ റബ്ബേ ന്റെ മോൾക്കിത് ന്താ പറ്റിയെ....ഇതുവരെ ഓടി നടന്ന പെണ്ണാ....."

എന്ന് ഉമ്മ പറഞ്ഞതും ഞാൻ പറഞ്ഞു....

"എനിക്കൊന്നും അറി...അറിയില്ല ഉമ്മ....ഞാൻ ഞാൻ എനിക്ക് പേടിയാവുന്നു....എന്റെ നൂറ... അവൾ...."

വാക്കുകൾ കിട്ടാതെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു....കൂടുതലൊന്നും ആലോചിക്കാതെ നൂറയെ എടുത്ത് സിറ്റി ഹോസ്പിറ്റലിലേക്ക് ഓടി.....

ഹോസ്പിറ്റലിൽ എത്തിയതും അവളെ ICU വിലേക്ക് കൊണ്ട് പോയി....ഡോക്ടറും സിസ്റ്റർമ്മാരും ICU ലേക്ക് ഓടി കേറുന്നത് കണ്ടതും എന്തോ വല്ലാത്ത പേടി തോന്നി....എൻ....ന്റെ നൂറ....അവൾ...ക്ക് എന്താ....പെട്ടെന്നവൾക്കെന്താ പ..പറ്റിയത്....നേരത്തെ വരെ എന്നോട് കളി...ച്ച് നടന്നവളാ....ആ അവ....ന്റെ റബ്ബേ ഞാ...നിപ്പം എന്താ ചെയ്യാ...അവൾക്കൊന്നും വരുത്തല്ലേ.....അവളില്ലാതെ എൻ..ക്ക് പറ്റില്ല.....നു...റ....അവളെ സ്നേഹിച്ച് കൊതി തീ...തീർന്നിട്ടില്ല...അപ്പൊയെക്ക്....

അങ്ങനെ എന്തൊക്കെയോ ആലോചിച് കൂട്ടുമ്പോഴാണ് Dr ഇറങ്ങി വന്നത്....ഡോക്ടറെ കണ്ടതും ഇരുന്നിടത് നിന്ന് എഴുന്നേറ്റ് കൊണ്ട് ഞാൻ ചോദിച്ചു....

"ഡോ...ഡോക്ടർ...എന്റെ നൂറ....അവൾ...അവൾക്കെന്താ....എന്താ എന്റെ നൂറക്ക് പറ്റിയത്....."

"നൂറയുടെ ആരാ....ഇയ്യാളുടെ പേര്...'

"ഞാനവളുടെ ഹസ്ബൻന്റാ....അബീബ് റഹ്മാൻ....."

"മിസ്റ്റർ അബീബ്...എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്...എന്റെ റൂമിലേക്ക് വരു...."

ന്ന് മാത്രം പറഞ് എന്റെ മറുപടിക്ക് നിക്കാതെ Dr പോയി...പിന്നീടൊരു സിസ്റ്റർ വന്ന് എനിക്ക് ഡോക്ടറെ റൂം കാണിച്ച് തന്നു...ഡോക്ടറെ റൂമിന്റെ ഡോറിന് മേലെ *Dr. Meera madhavan* ന്ന് ഒരു ബോർഡ് വെച്ചിട്ടുണ്ട്....ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി....എന്നെ കണ്ടതും ഡോക്ടർ ഇരിക്കാൻ പറഞ്ഞു....ഞാനൊന്ന് ഉമിനീരിറക്കി കൊണ്ട് ഡോക്ടറെ നോക്കിയൊരു ചെയർ വലിച്ച് അതിലിരുന്നു....

"മിസ്റ്റർ അബീബ്....ഞാൻ പറയുന്നത് കുറച്ച് ക്ഷമയോടെ കേൾക്കണം.....നൂറ...അവളെ ഞാൻ കാണുന്നത് കുറച്ച് കാലം മുൻപാണ്...കൃത്യമായി ഓർക്കുന്നില്ല....ഏകദേശം ഒന്നര വർഷം മുൻപ്...നിരന്തരമായ തലവേദന ശരീരത്തിന്റെ ബലക്കുറവ് വിറയൽ എന്നീ കാരണം കൊണ്ടാണ് നൂറയിവിടെ വന്നത്.....Mra സ്കാൻ Ctc സ്കാൻ എന്ന് രണ്ട് സ്കാൻ ചെയ്തപ്പോൾ...നു...നൂറക്ക് ബ്രെയിൻ ടൂമർ ആണെന്ന് മനസ്സിലായി....അറിയാലോ ഈ രോഗം കൂടുതൽ പേർക്ക് വരുന്നതാണ്....1 ലക്ഷം പേരുണ്ടെങ്കിൽ അതിൽ പത്ത്പതിനഞ്ചു പേർക്കീ രോഗമുണ്ടാവും....പലരും ചികിത്സയിൽ കൂടെ പഴെപടിയാവും....പക്ഷെ മറ്റ്ചിലർ മരണത്തിന് കീയടങ്ങും....."

ഡോക്ടറെ മുഴുവപ്പിൻ വിടാതെ ഞാൻ പറഞ്ഞു.....

"ഇ...ഇല്ല ഡോക്ടർ....എൻ...എന്റെ നൂറ....അവൾ.....ഞാൻ...എനിക്കവളെ വേണം....."

"ഏയ്യ്....അബീബ് ഞാനൊന്ന് പറഞ്ഞോട്ടെ....ആദ്യമേ പറഞ്ഞതല്ലേ കുറച്ചു ക്ഷമയോടെ കേൾക്കണമെന്ന്.....ആദ്യം നൂറ ഇതറിഞ്ഞപ്പോൾ തകർന്ന് പോയിരുന്നു....എനിക്കിതു പോലെ ഒരുപാട് കേസസ് വരാറുള്ളതാണ്...എങ്കിൽ പോലും നൂറ....എന്നെ സമ്മന്തിച്ചോടുത്തോളം നൂറ എനിക്ക് വെറുമൊരു പെഷ്യൻറ് മാത്രമല്ലായിരുന്നു....she was a special to me...അതുകൊണ്ട് തന്നെ ഇത് വീട്ടിലറീക്കാൻ ഞാൻ നൂറയെ ഒരുപാട് നിർബന്ധിച്ചു....ഉപ്പാക്കും സഹോദരിക്കും ഇതൊന്നും താങ്ങാനാവില്ല....സാമ്പത്തിക്കമായി ഞങ്ങൾ പിന്നോക്കമാണ്....ഇത്രയും ക്യാഷ് മുടക്കി ചികിൽസിക്കാൻ ഉപ്പേക്ക് പറ്റില്ലെന്ന് പറഞ്ഞു....എന്നാലും ഞാനൊരുപ്പാട് നിർബന്ധിച്ചു....എന്റെ സ്വന്തം മോളെ പോലെ ചേർത്ത് നിർത്തി പറഞ് മനസിലാക്കാൻ ശ്രമിച്ചു...ജീവിതം തുടങ്ങിയെ ഉള്ളു....ഇനിയും ഒരുപാടുണ്ട്....അത് ജീവിച്ച് തീർക്കാനുള്ളതാണ്..എന്നൊക്കെ....ബട്ട്‌...ഒരു ഫലവുമില്ലാതായപ്പോൾ....😔പിന്നീട് ഒരുപ്പാട് തവണ ഇവിടെ വന്നിട്ടുണ്ട്....അതിനിടയിൽ സഹോദരി മരിച്ചു എന്നും പറഞ്ഞു....മെഡിസിൻസ് തീർന്നാൽ മെഡിസിൻസ് വാങ്ങാൻ വല്ലപ്പോഴും വരും....ഒരു വരവിന് കല്യാണമാണെന്ന് പറഞ്ഞു....താൻ സ്നേഹിച്ച പുരുഷനുമായി....അത് പറയുമ്പോൾ നൂറയുടെ കണ്ണിൽ എന്തെന്നില്ലാത്ത സന്തോഷം ഞാൻ കണ്ടു..... "കൂടുതൽ കാലമൊന്നും അദ്ദേഹത്തിന്റെ കൂടെ ജീവിക്കാൻ പറ്റില്ല....മരിക്കുന്നത് വരെയെങ്കിലും ഇക്കാന്റെ കൂടെയെനിക്ക് ജീവിക്കണം" ന്ന് പറഞ്ഞു.....ഞാ...ഞാൻ എന്താടോ പറയേണ്ടത്....ഒരിക്കൽ അബീബിന്  ആക്സിഡന്റ് ആയപ്പോൾ എന്നെ കാണാൻ വന്നിരുന്നു....ഇതുവരെ ഞാൻ കൊടുത്ത മെഡിസിൻ കൊണ്ടാണ് നൂറ ജീവിച്ചത്...മെഡിസിൻ കൊണ്ട് ഒരു പരുതി വരെ മാത്രമേ ഒരാൾക്ക് പിടിച്ച് നിൽക്കാനാവു....ഈ കുറച്ച് ദിവസമെങ്കിലും ട്രീറ്റ്മെന്റിൽ കഴിയണം....അല്ലങ്കിൽ ജീവൻ തന്നെ ആമ്പത്തവും...ട്രീറ്റ്മെന്റിൽ കഴിയില്ല എന്നാണെകിൽ ജീവൻ തന്നെ വെല്ലുവിളിയാവും....മരണത്തിന് കീയടങ്ങേടി വരും...ഏറി വന്നാൽ ഒരു 6 മാസമേ നൂറ ജീവിക്കു എന്ന് ഞാൻ വിധി എഴുതി....എന്നിട്ട് പോലും ഭർത്താവ് ആക്‌സിസിഡെന്റായി....ഞാൻ ഇവിടെ ട്രീറ്റ്മെന്റിൽ കഴിഞ്ഞാൽ എന്റിക്കാനെ ആര് നോക്കുമെന്ന് പറഞ്ഞ് നൂറ കൂട്ടാക്കിയില്ല....അന്ന് ആദ്യമായി ഞാൻ കണ്ടു നൂറക്ക് തന്നോടുള്ള സ്നേഹത്തിന്റെ ആയം....തനിക്ക് വേണ്ടിയാ...തനിക്ക് വേണ്ടി അവളവളുടെ ജീവൻ തന്നു.....അറ്റ്ലീസ്റ്റ് താനവളുടെ ഹസ്ബൻന്റല്ലേ....എന്നിട്ടും തനറിഞ്ഞില്ലല്ലോ....തന്നെയൊക്കെ...ഷിറ്റ്....അബീബ്.....ഇനി ന...നമ്മുക്ക് നൂറയെ....അവളെ നമ്മുക്ക് മരണത്തിന് വിട്ട് കൊടുത്തേ മതിയാവു....so...സോറി....I, am really sorry....എന്നെ കൊണ്ടൊന്നും ചെയ്യാൻ പറ്റില്ല....ഇനി ആകെ കുറച്ച് മണിക്കൂർ മാത്രമേ...നു... "

ന്ന് പറഞ് കൊണ്ട് ഡോക്ടർ കണ്ണിൽ വച്ച ക്ലാസ്സ്‌ ഊരിയതും ഞാൻ എഴുന്നേറ്റ് ചെയർ ആഞ് തള്ളിക്കൊണ്ട് പറഞ്ഞു.....

"ഇ...ല്ല....ഡോക്ടർ....നിങ്ങൾ....നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോ....പക്ഷെ....അവളെ ഞാനങ്ങനെ ഒരു ശക്തിക്കും വി..വിട്ട് കൊടുക്കി....ല്ല....അത് മരണമായാൽ പോലും....ലോകത്തിന്റെ ഏത് കോണിൽ കൊണ്ട് പോയിട്ടാണെങ്കിലും ഞാനെന്റെ നൂറയെ തിരിച്ചു കൊ...ണ്ട് വരും....എന്റെ...ന്റെ പഴേ നൂറയായി....."

"കൊണ്ട് പൊയ്ക്കോ....എങ്ങോട്ടാന്ന് വെച്ചാൽ....പക്....പഴേ നൂറയെ തനിക്ക് കിട്ടുമായിരുന്നു...ഇപ്പോഴല്ലേ....നമ്മൾ വളരെ വൈകി പോയി അബീബ്....ഇനി ദൈവം വിചാരിച്ചാലല്ലാതെ ഒരു ശക്തിക്കും നൂറയെ....അവ...അവളുടെ കോശങ്ങളൊക്കെ അലിഞ്ഞില്ലാതെയായി....ഏത് നിമിഷവും അ...അത് സംഭവിക്കാം....ഇനി കുറച്ച് മണിക്കൂറുകൾ മാത്രം....ആ സമയം അവളുടെ കൂടെ ചിലവാക്കു....അ...അവളെ സന്തോഷിപ്പിക്കാൻ ശ്രമിക്കു......നൂറയെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്...."

ന്ന് ഡോക്ടർ പറഞ്ഞതും ഒരു പാവയെ പോലെ ഞാൻ മറുതൊന്നും പറയാതെ നൂറയുടെ റൂമിലേക്ക് നടന്നു.....എന്തിനാ റബ്ബേ എന്നെ...യിങ്ങനെ പ..പരീക്ഷിക്കുന്നത്....നു...നൂറയില്ലാതെ എനിക്ക്...നു...നൂറ...നീയെന്തിനാ എന്നെ.....ഇത്ര മാത്രം സ്നേഹിക്കു...ന്നത്....നു...നൂറ.....അവളുടെ ഉപ്പ പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ കാതിൽ കൂടെ മുയങ്ങി കൊണ്ടിരുന്നു....*അവളീ ജീവിതത്തിൽ ഒന്നിന് വേണ്ടി വാശിപ്പിടിച്ചിട്ടുടെങ്കിൽ അത് നിന്നെ നിക്കാഹ് ചെയ്യാനാ....അ....അത്രക്കും ഇഷ്ട്ടമാടോ അവൾക്ക് നിന്നെ....നിനക്ക് വേണ്ടിയവളുടെ ജീവൻ തരാൻ പോലുമവൾ മടിക്കില്ല.....പ...പക്ഷെ നീയാവളെ...* നിന്റുപ്പ പ റഞ്ഞത് പോലെ നി...നീ നിന്റെ ജീവനും.....എന്തിനാ നു...നൂറ.....

അങ്ങനെ എന്തൊക്കെയോ ആലോചിച് റൂമിൽ എത്തിയതറിഞ്ഞില്ല.....റൂമിലേക്ക് വരുമ്പോൾ നൂറയുടെ ഉപ്പയെ കണ്ടിരുന്നു....എന്ത് പറയണമെന്നെനിക്കറിയില്ല....നൂറയെ കണ്ടതും ഞാനവളുടെ അരികിലേക്കോടി....പതിയടഞ്ഞ കണ്ണുകളൊന്ന് വെട്ടി തുറന്ന് കൊണ്ടവളെന്നെ നോക്കി പുഞ്ചിരി.....ഞാനവളെ ബെഡിൽ നിന്ന് പൊക്കി എന്റെ നെഞ്ചിൽ ചേർത്ത് വെച്ച് ഇറുക്കെ പുണർന്ന് കൊണ്ട് കരയാൻ തുടങ്ങി.....

"നൂറ.....നീ....നീയെന്തിനാ എല്ലാമെന്നിൽ നിന്ന്....മറച്ച് വച്ചത്....നീ....നീ പോവുകയാണോ....അങ്ങ..നെ അങ്ങനെയൊന്നും ആർക്കും ഞാൻ നിന്നെ വിട്ട് കൊ...കൊടുക്കില്ല..എനി...എനിക്ക് വേണം... നിന്നെ.....നി...നിനക്ക്...അറിയാ...അറിയാലോ..നിന്റെ ഇക്കാക്ക് നീയ്...നീയില്ലാതെ പറ്റില്ലെന്ന്.....എ....എന്നിട്ടും....നീയ്....നീയെന്തിനാ....."

അങ്ങനെ എന്തൊക്കെയോ ഒരു ഭ്രാന്തന്തനെ പോലെ ഞാൻ പുലമ്പിക്കൊണ്ടിരുന്നു.....എന്റെ കൈയിൽ മുറുക്കെ പിടിച്ച് കൊണ്ട് ചോദിച്ചു....

"ഇ....ഇക്കാ....എനിക്കൊരു പാട്ട് പാടിത്തരാമോ....പ....പാടി....പാടിത്തരില്ലേ ഇക്കാ....."

ന്നവൾ ചോദിച്ചതും ഞാനൊന്നും പറയാതെ തലത്തായ്ത്തി നിന്നു....എന്നിൽ നിന്ന് പ്രതികരണമൊന്നുമില്ലാതായപ്പോൾ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടവൾ ഇടറിയ സ്വരത്തോടെ ചോദിച്ചു....

"എ...എൻ...എന്താ ഇക്കാ പ..പാടിത്തരില്ലേ...ഇ...നി....ഇങ്ങനെയൊന്നും ചോ...ചോതിക്കാൻ ഈ ഉള്ളവൾ ഉണ്ടായേ....ഉണ്ടായെന്ന് വരില്ല....."

അവൾ പറഞ്ഞ് നിർത്തിയതും കവിളിൽ കൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ച് മാറ്റി കൊണ്ട് ഞാനൊന്ന് മൂളി.....എന്നിട്ടവളെ എന്റെ നെഞ്ചോട് ചേർത്ത് മുടിയിയകളെ തലടിക്കൊണ്ട് അമർത്തി ചുംബിച്ചു....

ഇടറിയ സ്വരത്തോടെ ഞാൻ പാടാൻ തുടങ്ങി....

"ക...കണ്ണീരിലാണെന്റെ ജന്മം....കനലാണ് റബ്ബേയെന്നുള്ളം.....കണ്ണീരിലാണെന്റെ ജന്മം....കനലാണ് റബ്ബേയെന്നുള്ളം.....സ്നേഹവും മോ..മോഹവും മാരോട് ചേർത്ത്..തേങ്ങുകയാനിന്നുമെന്നും...കണ്ണീരിലാണെന്റെ ജന്മം....കനലാണ് റബ്ബേയെന്നുള്ളം.....കഥയറിയാതെ കണ്ട് കൊതിയാക്കലാതെ എത്ര പൊഴിയുന്നു പല സ്വപ്‌നങ്ങൾ....."🎶

എങ്ങനെയൊക്കെയോ അത്രയും പാടി നിർത്തി ഞാൻ നൂറയെ കെട്ടിപ്പിടിച് കരയാൻ തുടങ്ങി....അവളെന്നെയും.....എന്റെ വയറിൽ ചുറ്റി പിടിച്ചു കൊണ്ടവൾ പറഞ്ഞു....

"ഇക്ക.....ഞാ...ഞാൻ പോയാൽ എന്റിക്ക വേറെ നിക്കാഹ് ചെയ്യണം....എ...എന്നിട്ടവളുമായി സന്തോഷത്തോടെ...സന്തോഷത്തോടെ ജീവിക്കണം....എനിക്ക് കാണണം.....എന്റെ അവസാനത്തെ ആഗ്രഹ..ആഗ്രഹമാണത്....ഇക്ക എന്നെ ആലോചിച്ചൊരിക്കലും കരയാൻ പാടില്ല....എന്നെ ആലോചിച്ചൊരിക്കലും ഈ ജന്മം പായാക്കരുത്....അ..അത് എന്നെ വേദനിപ്പിക്കുന്നതിന് തുല്യാ....ഇക്ക വേറൊരു ഇണയെ കണ്ട് പിടി...പിടിച്ച് അവളുമായി.....അല്ലെങ്കിൽ തന്നെ ഞാൻ....ഞാൻ....എനിക്കെന്റെ ഇക്കാക്ക് ഒരു കു....കുഞ്ഞിനെ പോലും....ഞാൻ...ഞാനൊരു ശപിക്കപ്പെട്ട ജന്മ...എന്നെ....എന്നെ കൊണ്ട് അതിന് പോലും പറ്റിയില്ലല്ലോ...."

ന്ന് കിതച്ച് കൊണ്ട് പറഞ്ഞവളൊന്ന് ഉമിനീരിറക്കി....

"എ...എനിക്ക് അവസാനമായി എന്റു....എന്റപ്പാനെയൊന്ന് കാണണം...."

എന്നവൾ പറഞ്ഞതും ഞാൻ പുറത്തേക്ക് നടന്നു....റൂമിന് പുറത്തായി ഒന്നുമറിയാതെ ഇരിക്കുകയാണ് അവളുടെ ഉപ്പ.... "നൂറക്ക് കാണണം" ന്ന് മാത്രം പറഞ് ഞാൻ തിരിഞ് റൂമിലേക്ക് നടന്നു....

നൂറയുടെ കിടപ്പ് കണ്ടവളുടെ ഉപ്പ അവളെ അരികിലേക്ക് ഓടി....എന്നിട്ടവളുടെ മുഖം തലോടിക്കൊണ്ട് ചോദിച്ചു.....

"നൂറ...മോ...മോളെ...എന്റെ...മോൾക്കിതെന്താ പറ്റിയത്.....എന്ത്..എന്ത് കിടപ്പാ ഇത്...."

"ഉ...പ്പാ....ഞാൻ......"

ന്ന് പറഞ് മുഴുവപ്പിക്കാനാവാതെ അവളുടെ കണ്ണുകൾ പൂർണമായി അടഞ്ഞു.....അവളുടെ രണ്ട് കൈയുമവൾ ബെഡ് ഷീറ്റിൽ ചുരുട്ടി പിടിച്ചു....പതിയെ അവളുടെ കൈ അഴിഞ്ഞു വന്നു.....അവളുടെ ശ്വാസം നിലച്ചു.....

ഒന്നുമറിയാതെ ഞാനും അവളുടെ ഉപ്പയും അവളെ മാറി മാറി വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല.....

"നീ...നീ പോയല്ലേ....എന്നെ തനിച്ചാക്കി നീ പോയല്ലേ....."

എന്നും പറഞ്ഞ് കൊണ്ട് അവസാന ചുംബനമെന്നോളം അവളുടെ നെറ്റിയിലൊന്ന് അമർത്തി ചുംബിച്ചു.....പതിയെ തളർന്നു നിലത്തേക്ക് ഊർന്ന് വീണു.....ആരൊക്കെയോ വന്ന് അവളുടെ മേൽ വെള്ളപുതപ്പിച്ചു....എന്നിട്ട് പുറത്തേക്ക് കൊണ്ട് പോവുന്നത് ഞാനൊരു പാവയെ പോലെ നോക്കി നിന്നു....അവളുടെ ഉപ്പയും എന്റുപ്പയും ഉമ്മയും പിന്നാലെ പോവുന്നുണ്ട്....Dr അവരോട് എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു....

നൂറയുടെ ഉപ്പാനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ല.....ആദ്യം ഭാര്യ....പിന്നെ മൂത്ത മോൾ....ഒടുക്കമിതാ നൂറയും....💔

എല്ലാം കണ്ട് നിന്നു എന്നല്ലാതെ ഞാനവിടുന്ന് അനങ്ങിയില്ല....ആ റൂമിന്റെ നിലത്തു തന്നെയിരുന്നു.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

"ആഹ്.........................നൂറ........................."

എന്നൊരു ഭ്രാന്തനെ പോലെയവനലറി....ആലോചനകൾക്ക് വിരാമമിട്ട് കൊണ്ട് ഞെട്ടിയുണർന്നു.....ഒരു നിമിഷം എല്ലാം താൻ ആലോചിക്കുകയായിരുന്നു എന്ന് അവൻ മറന്ന് പോയി.....

അവന്റെ കവിളിൽ കൂടെ കണ്ണുനീർ ഒലിച്ചിറങ്ങി....കഴുത്തിൽ പറ്റി കിടക്കുന്ന വിയർപ്പ് തുള്ളികൾ അവൻ ഒപ്പിയെടുത്തു....എന്നിട്ട് കൈയിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോയിലൊന്ന് അമർത്തി ചുംബിച്ചു....പതിയെ അവളുടെ ഫോട്ടോ തന്റെ നെഞ്ചോട് ചേർത്ത് കൊണ്ടവൻ മൊഴിഞ്ഞു.....

"നു....നൂറ....നീ പോയില്ലേ..എന്നെ തനിച്ചാക്കി....നീ....നീ....എന്തിനാ എന്നെ വിട്ട് പോയെ....എന്തിനാ....ഹെഹ്....."

എന്നവൻ ഒരു ഭ്രാന്തനെ പോലെ പുലമ്പി കൊണ്ടിരിക്കുന്നു....സ്വബോധം വന്നതും  ബെഡിൽ കിടക്കുന്ന നൂറയുടെ ഫയൽ അവൻ കൈലെടുത്തു.....അവളുടെ ഷീട്ടുകൾ ആണതിൽ....അത് കൈലെടുത്തതും അവന്റെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി.....ഒരു നിമിഷം തന്റെ ശ്വാസം നിലച്ചു പോവുന്നത് പോലെ അവന് തോന്നി....

നൂറ പോയിട്ട് നാല് വർഷം....അവളിന്നൊരു മൈദാനിയിൽ......

റൂമിന് പുറത്ത് നിന്ന് ബഹളം കേട്ടതുമവൻ കൈലുള്ള ഫയലും അവളുടെ ഫോട്ടോയും തന്റെ നെഞ്ചോട് ചേർത്ത് അതേപടി തന്നിൽ നിന്നടർത്തി ഷെൽഫിൽ ഭദ്രമായി വെച്ചു......

ഇന്നാണ് അവന്റെ രണ്ടാം വിവാഹം.....ഒട്ടും മനസ്സില്ലാഞ്ഞിട്ടും തന്റെ നൂറക്ക് നൂറക്ക് വേണ്ടിയവൻ......അവളുടെ അവസാന ആഗ്രഹമാണത്.....ഒരിക്കലും നൂറയെ മറക്കാൻ അവൻ കഴിയില്ല....നൂറയെ പോലെ മറ്റൊരു പെണ്ണിനെ സ്നേഹിക്കാനോ അവന് കഴിയില്ല....

💔നൂറയുടെ ഓർമ്മകളെ കൂട്ട്പിടിച്ച്‌ ഇനിയുമൊരു ജന്മത്തിനായിങ്ങനെ.....💔


___അവസാനിച്ചു___


(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികം മാത്രമാണ്....തുടക്കം മുതൽ ഒടുക്കം വരെ തെറ്റ് കുറ്റങ്ങളുണ്ടൾ കണ്ടേക്കാം.....പലതും എന്റെ അറിവില്ലായ്മ കൊണ്ടാണെന്നു കരുതിയും സ്റ്റോറിയുടെ ഭാഗമായി ആണെന്ന് കരുതിയും ക്ഷമിച്ചേക്കണേ....)😍

✍️Jasmin banu

Comments

  1. 😣😫😭 സ്റ്റോറി നല്ലതായന്നു ബട്ട്‌ നൂറ 💔 അതൊരു സ്വപ്‍നം ആക്കിയാൽ മതിയായ്ന്നൂ.........

    ReplyDelete
  2. Enthinanu ingane oru kathak ezuthiyathu😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    ReplyDelete
  3. Vayikandayirunnu😢😓😓

    ReplyDelete

Post a Comment

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌