അവൻ എന്റേത് മാത്രം | RISHANA RISU | ഫുൾ പാർട്ട്‌


💕അവൻ എന്റേത് മാത്രം..... 💕
ഫുൾ പാർട്ട്‌ 


  " ഡീ ലിയാ അനക്ക് ഇന്ന് കോളേജിലേക്ക് പോവണം എന്നുള്ള വിചാരം ഒന്നുമില്ലേ....  
നേരം എത്ര ആയി എന്നാ പൊന്നു മോൾടെ വിചാരം..... "

  " ന്റെ പൊന്ന് അയ്ശു... അനക്ക് ഒന്ന് എന്നെ സമാധാനായിട്ട് ഉറങ്ങാൻ സമ്മതിച്ചൂടെ..... ഒരു നല്ല സ്വപ്നം കാണുമ്പോഴേക്കും എന്നെ വിളിച്ച് ഉണർത്തിക്കോളും.....  ഇങ്ങനെയുള്ള ബ്ലഡി ഇത്തൂനെയൊക്കെ എന്തിനാ പടച്ചോനെ എനിക്ക് തന്നത്.....  "

  " അങ്ങനെ ഇപ്പൊ മോള് സ്വപ്നം കണ്ട് ഉറങ്ങേണ്ട... മര്യാദക്ക് കോളേജിൽ പോവാൻ നോക്കെടി....  "

 " പോടീ കൊരങ്ങി....  "
 
 ഞമ്മളെ സ്വപ്നം മുഴുവനാക്കാതെ ഉണർത്തിയതിന്റെ ദേഷ്യം ഞമ്മടെ ബെഡിനോട് തീർത്തു കൊണ്ട് ഞമ്മള് കുളിക്കാൻ പോയി.... 
 
  
 " ഡി നീ ഇന്ന് എന്ത് സ്വപ്ന കണ്ടത്....  "

 " ഇന്ന് എന്റെ കിസ്സയിലെ മാരനെ കുറിച്ചാ കണ്ടത്... പക്ഷെ മുഴുവനാക്കുമ്പോഴേക്കും 
ഇയ്യ് എന്നെ വിളിച്ചുണർത്തിയില്ലേ....  "

 " കിസ്സയിലെ മാരനോ... ആരാണാവോ ഈ മാരൻ....  "

 " ആവോ...  "

 " അപ്പൊ ആളെ കണ്ടില്ലേ.... "

 " ഇല്ലാ...  "

 " അയ്യോടാ പാവം... റെഡി ആയി കഴിഞ്ഞാൽ ചായ കുടിക്കാൻ താഴേക്ക് പോരെ....  "

 കോളേജിൽ പോവാൻ റെഡി ആവുന്ന സമയം കൊണ്ട് എന്നെ എല്ലാർക്കും പരിചയപ്പെടുത്തി തരാ....

 എന്റെ പേര് ആലിയ എന്നാണ്... എല്ലാരും എന്നെ ലിയ എന്നാ വിളിക്കാറ്.... 
 ഞമ്മളെ ഉറക്കത്തിൽ നിന്നും എണീപ്പിച്ച കുരിപ്പാണ് ഞമ്മടെ ഇത്തു... ഓൾടെ പേരാണ് ആയിഷ.... 
  ഓളെ ഞമ്മള് പക്ഷെ ഇത്തു എന്നല്ലട്ടോ വിളിക്കാറ്.... അയ്ശു എന്നാ വിളിക്കാ...

 പിന്നെ ഞമ്മടെ ഉപ്പച്ചിയും ഉമ്മച്ചിയും... 
ഉപ്പച്ചി ഗൾഫിലാണ്..... ഇതാണ് എന്റെ ഫാമിലി..... 

  എന്റെ പ്രധാനപെട്ട ഒരു നേരമ്പോക്കാണ് drawing..... 


   ചായ കുടിക്കാൻ വേണ്ടി ഉമ്മ താഴെ നിന്ന് വിളിച്ചപ്പോ ഞമ്മള് വേഗം താഴേക്ക് പോയി... 
 ടേബിളിൽ എല്ലാം റെഡി ആയതോണ്ട് കൂടുതൽ ഞമ്മടെ വയറിന് wait ചെയ്യേണ്ടി വന്നില്ല..... 

 " ഡി ലിയാ... നാളെ അനക്ക് കോളേജ് ഇല്ലല്ലോ... ഇനി വല്ല സ്പെഷ്യൽ ക്ലാസ്സ്‌ വല്ലതും ഉണ്ടാവോ....  "

 " നാളെ ഞമ്മള് ഫ്രീയാ.... എന്താ ഉമ്മച്ചിയെ ചോദിച്ചത്....  "

 " ആയിശുനെ നാളെ പെണ്ണ് കാണാൻ വരുന്നുണ്ട്....  "

 അത് പറഞ്ഞപ്പോ ഞമ്മക്ക് കുറച്ച് സങ്കടമായി.... കാര്യം ഓളും ഞാനും കീരിയും പാമ്പുമാണെങ്കിലും ഉമ്മച്ചി ഓളെ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോ ഞമ്മക്ക് ചെറുതായി ഒരു സങ്കടം.... 

 " ഹാവൂ... അപ്പൊ ഇനി കുറച്ച് നാളും കൂടി ഈ കുരിപ്പിനെ സഹിച്ചാൽ മതിയല്ലേ....  "
 (ഞമ്മള് ആയിശുനെ ഒന്ന് നോക്കി പറഞ്ഞു... ഓൾ പക്ഷെ മറുപടി ഒന്നും പറയാതെ ചിരിക്കായിരുന്നു.... )

 " ന്നാ ശെരി ഞാൻ പോയി.... അല്ലെങ്കിൽ ഇന്ന് നാജിയുടെ അടുത്ത് നിന്ന് എനിക്ക് വയറു നിറച്ച് കിട്ടും....  "

 ഉമ്മച്ചിയോടും ആയിഷുനോടും യാത്ര പറഞ്ഞ് ഞാൻ വേഗം ബസ് സ്റ്റോപ്പിലേക്ക് വിട്ടു..... 

 " ഡീ നീ ഇന്നും ലേറ്റ് ആണല്ലോ.... ഇന്നും എണീക്കാൻ നേരം വൈകി അല്ലെ....  "

 ( ഇത് നാജിയ... ഓൾ ഞമ്മളെ ബെസ്റ്റ് ഫ്രണ്ട് ആണ്.... ഓൾടെ അടുത്ത് നിന്നും ദിവസവും ചീത്ത കേൾക്കൽ എനിക്ക് ഒരു സുന്നത് ആണ്.... അതിന് ഒരു മുടക്കവുമില്ല....  )

 " അതിന് ബസ് പോയിട്ടൊന്നുമില്ല.... മുത്തേ"

 " ഇയ്യ് എന്നെ ഇനി സോപ്പിടാൻ നിൽക്കണ്ട.. 
ഇത്ര നേരം ഈ വായ്നോക്കികളുടെ മുന്നിൽ ഞാൻ ഒറ്റക്ക് നിൽക്കായിരുന്നു ... 
  ഇയ്യ് ഉണ്ടെങ്കിൽ ഒരു ധൈര്യമാണ്....  "

 ( ബസ് സ്റ്റോപ്പിലെ സ്ഥിരം പൂവാലന്മാരെ കുറിച്ചാണ് ഓൾ പറയുന്നത്.... ഓൾടെ അത്രേം പേടിതൊണ്ടിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.... 
  ഞാനാണെങ്കിൽ അതിനൊക്കെ opposite ആണ്...  പേടി എന്ന് പറഞ്ഞ ഒരു വാക്ക്  എന്റെ ഡിക്ഷണറിയിൽ ഇല്ല..... )

 " എടി നീ ഇങ്ങനെ പേടിച്ചാലോ... ഇവന്മാർ നിന്നെ പിടിച്ച് തിന്നാൻ പോവുന്നൊന്നു-
മില്ലല്ലോ....  "


  
  കോളേജിൽ എത്തിയപ്പോ കണി കണ്ടത് എന്റെ ആജന്മ ശത്രുവിനെയാണ്....
 'നിയാസ് ' എന്റെ സീനിയർ ആണ്.... കോളേജ് തുടങ്ങിയപ്പോ തുടങ്ങിയതാ അവന്റെ ഞെരമ്പ് രോഗം.... 

 " ഡീ ലിയാ.... അന്നെ തന്നെയാ നിയാസ് നോക്കി നിൽക്കുന്നത്....  "

 " ഓന്റെ ഉണ്ട കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.... ഇയ്യ് ഓനെ നോക്കാതെ പോരെ... ഓനെ mind ചെയ്യാതിരുന്നാ ഓന്റെ ശല്യം ഒന്ന് ഒഴിവാകും.....  "

 എവടെ... ഓനെ mind ചെയ്യാതെ പോന്നപ്പോ എന്റെ മുന്നിലേക്ക് പർവതം പോലെ വന്ന് നിന്നു.... 

 " ഡി ആലിയ ഭട്ടേ... ഇയ്യ് എന്താ ഇന്ന് നേരം വഴുകിയെ...  "

 " അതിപ്പോ അന്നോട് പറയണം എന്നുണ്ടോ... ഇയ്യ് വഴിയിൽ നിന്ന് മാറുന്നുണ്ടോ....  "

 " ന്റെ പെണ്ണ് എന്താ നേരം വഴുകിയെ എന്ന് എനിക്കറിയേണ്ടേ.... "

 " ഞാൻ എപ്പഴാ അന്റെ പെണ്ണായത്...  "

 " എനിക്ക് അന്നെ ഇഷ്ടല്ലേ... അപ്പൊ പിന്നെ ഇയ്യ് ന്റെ പെണ്ണ് ആവൂലെ...  "
 
 ഓനോട്‌ സംസരിച് സമയം കളയാൻ നിൽക്കാതെ ഓനെ തട്ടി മാറ്റി ഞാൻ പോവാൻ നിന്നു.... 
 അപ്പോഴേക്കും ഓൻ ന്റെ കയ്യിൽ കയറി പിടിച്ചു.... 
  അത് ഞമ്മക്ക് അത്ര അങ്ങട്ട് പിടിച്ചില്ല.... 


 " നിയാസേ ഇയ്യ് കയ്യ് വിട്ടേ.... "

 " വിട്ടില്ലെങ്കിൽ....  "

 ഞമ്മടെ ക്ഷമടെ ഹിമാലയൻ പർവതം പൊട്ടിയപ്പോ ഓന്റെ മോന്തക്കിട്ട് ഞാൻ ഒന്ന് അങ്ങട്ട് പൊട്ടിക്കാൻ കയ്യ് ഓങ്ങി..... 

  ഡീ എന്ന് പറഞ്ഞ് ഓൻ എന്റെ നേർക്ക് കുതിച്ചപ്പോഴേക്കും സർ വരുന്നത് കണ്ടപ്പോ ഓന്റെ ഫ്രണ്ട്‌സ് ഓനെ പിടിച്ചു നിർത്തി... 

 ആ ഗ്യാപ്പിൽ ഞാൻ നാജിയെയും കൂട്ടി അവിടെ നിന്നും സ്ഥലം വിട്ടു.... 
 ക്ലാസ്സിലെത്തിയപ്പോഴും ഓൾടെ കയ്യ് വിറച്ചോണ്ടിരിക്കയിരുന്നു.... 

 " എടി പൊട്ടത്തി... നിന്റെ കയ്യ് എന്താ വൈബ്രേറ്റ് ചെയ്തു കൊണ്ടിരിക്കുന്നെ...  "

 " എടി നീ എന്ത് പണിയ ചെയ്തത്... ഇനിയിപ്പോ ആ നിയാസ് വെറ്തെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ....  "

 " അതിന് ഞാൻ ഇന്ന് ആ കൂതറയുടെ മുന്നിലേക്ക് പോയിട്ട് വേണ്ടേ.... നാളെയും മറ്റന്നാളും ക്ലാസും ഇല്ല.... പിന്നെ കുറച്ച് ദിവസം കഴിയുമ്പോ ഓൻ എല്ലാം മറന്നോളും....  "

 " ഇപ്പൊ മറക്കും എന്ന് വിചാരിച്ച് ഇരുന്നോ..
ഓൻ എന്തായാലും മറക്കൂല...  "

 " അപ്പൊ വരുന്നിടത്തു വെച്ച് നോക്കാം...  "

 അന്ന് പിന്നെ നിയാസിന്റെ മുന്നിലേക്ക് ഞാൻ പോവുക തന്നെ ചെയ്തില്ല.... 
  ഇടക്കിടക്കുള്ള ബ്രേക്കിംഗ് ന്യൂസ്‌ നാജി ഞമ്മക്ക് എത്തിച്ച് തന്നു.... 


  വീട്ടിലെത്തിയ ഉടനെ ആയിശുവിനോട് അടി മുടി തെറ്റാതെ എല്ലാം വിവരിച്ചു കൊടുത്തു..
 
 " നീ ഇങ്ങനെ തല്ലിയിട്ടൊക്കെ നടന്നോ.. ന്റെ കല്യാണം കഴിഞ്ഞാ പിന്നെ അന്റെ നിക്കാഹിന് വല്യ താമസം ഒന്നും ഇണ്ടാവില്ല...."

 " ആദ്യം അന്റെ നികാഹ് കഴിയട്ടെ... അതുവരെ ഞമ്മള് താന്തോന്നിയായി നടക്കട്ടെ....  "

 " എന്തായാലും അനക്ക് കിട്ടാൻ പോവുന്നതും മിക്കവാറും ഒരു താന്തോന്നിയാവും....  "

*******************************************

  ഇന്ന് ആയിശുനെ പെണ്ണ് കാണാൻ ആൾക്കാർ വന്നു.... അതിന്റെ ഇടയിൽ നിയാസുമായുള്ള പ്രശനമൊക്കെ ഞമ്മളങ്ങട്ട് മറന്നു.... ഓൾടെ പെണ്ണ് കാണാലോ അങ്ങനെ ഉഷാറായി നടന്നു.... 

 അളിയനെ ഞമ്മള് ചെറുതായിട്ട് ഒന്ന് കണ്ടു.. അങ്ങനെ ആയിഷുന്റെ കാര്യം സെറ്റ് ആയി... 
 
*******************************************

 രണ്ട് ദിവസത്തിന് ശേഷം ഒരു അങ്കപുറപ്പാടിൽ ഞമ്മള് നാജിയുടെ കൂടെ കോളേജിലേക്ക് പോയി.... 

 " ഇന്ന് നിയാസിനെ എവിടെയും കാണാനില്ലല്ലോ....  "

 " ആ കൂതറ എവിടെയാണാവോ.... എന്തായാലും എനിക്കുള്ള പണി ഇന്ന് കിട്ടും...  " 

 " അനക്കെന്താടി എന്നിട്ട് ഒരു പേടിയും ഇല്ലാത്തത്... ഞാനാണെങ്കിൽ ഇപ്പൊ പേടിച്ച് ഒരു പരുവമായിരുന്നു....  "
 
 " ഓൻ ഇന്നെ ചൊറിയാൻ വന്നാൽ ഞാൻ ഓനെ അങ്ങട്ട് കയറി മാന്തും....  "

 പെട്ടെന്ന് ആരോ എന്റെ കയ്യ് പിടിച്ച് വലിച്ചു.... നോക്കിയപ്പോ നിയാസ്.... 

 " ഇയ്യ് എന്നെ കയറി മാന്തോ... അത് ഒന്ന് കാണണല്ലോ....  "
 
 ഞമ്മള് ഒന്നും മിണ്ടിയില്ല.... പെട്ടെന്ന് ഒരാൾ വന്ന് ഞമ്മളെ അവനിൽ നിന്നും രക്ഷിച്ചു... 

 " ഡാ നിയാസേ ഇയ്യ് ഓളെ അങ്ങട്ട് വിട്ടേക്ക്...  ആലിയ എനിക്ക് വേണ്ടപ്പെട്ട കുട്ടിയ....  "

 " ഇയ്യ് ഇതിൽ ഇടപെടേണ്ട ഇർഫാനെ.... അല്ല ന്റെ പെണ്ണ് എങ്ങനെയാ അനക്ക് വേണ്ട പെട്ടന്ന് ആൾ ആവുന്നതെന്ന് എനിക്കൊന്ന് അറിയണല്ലോ..... "

 " അതൊക്കെ ഞാൻ അനക്ക് പറഞ്ഞ് തരാ... ഇപ്പൊ ഇയ്യ് ഓളെ കയ്യ് അങ്ങട്ട് വിട്ടേക്ക്.... അതോ എന്റെ കൈയ്ക്ക് ഇയ്യ് പണി ഉണ്ടാക്കണോ....  "

  
  നിയാസ് കയ്യ് വിട്ട ഗ്യാപ്പിൽ ഞാൻ നാജിയെയും കൂട്ടി പോയി ...... 
 അയാളിപ്പോ ആരാ എന്നൊന്നും ഞമ്മക്ക് പിടി കിട്ടിയില്ല.... 
 ആരാ എന്താ എന്നൊക്കെ ചോദിക്കാൻ നിന്നാൽ പിന്നെ നിയാസിന്റെ അടുത്ത് നിന്ന് രക്ഷപെടാൻ ഞമ്മക്ക് പറ്റൂല..... 

 " ഡീ ആരാ അവൻ...  "
 
 " എനിക്കറിയില്ല....  "

 " പിന്നെ ഇയ്യ് ഓന്ക്ക് വേണ്ടപ്പെട്ട ആളാണെന്നു പറഞ്ഞതോ....  "

 " ആവോ... ഞമ്മക്കൊന്നും പിടി കിട്ടണില്ല.. "


  കോളേജ് വിട്ടപ്പോ എന്നെ നിയാസിൽ നിന്നും രക്ഷിച്ച സൂപ്പർ man ഒരു ബുള്ളറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.... 
 നിയാസിന്റെ വായിൽ നിന്ന് ഇർഫാൻ ആണ് അയാളുടെ പേരെന്ന് ഞമ്മക്ക് പിടി കിട്ടി... 
 എന്തായാലും ഒരു താങ്ക്സ് പറയാമെന്ന് വിചാരിച്ചു ഞമ്മള് അയാളുടെ അടുത്തേക്ക് പോയി.... 
 
 " ഇർഫാൻ താങ്ക്സ്....  "

 അതുവരെ ഫോണിൽ നോക്കി കൊണ്ടിരുന്ന ആൾ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി..... 

 " ആരാ ഇത് ആലിയയോ.... താങ്ക്സ് ഒക്കെ എന്തിനാ... അന്നെ ഹെല്പ് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമല്ലേ.....  "

 " എന്നെ ഇതിന് മുമ്പ് തനിക്കറിയോ..... "

 " അറിയാലോ... പക്ഷെ ഒരു ദിവസത്തെ പരിചയമുള്ളൂ....  "

 " എന്നെ എങ്ങനെ അറിയാ....  "

 " ഒന്ന് ഓർത്ത് നോക്ക് എന്നെ എവിടെയെങ്കിലും കണ്ടിട്ടോ എന്ന്....  "

 എത്ര ഓർത്ത് നോക്കിയിട്ടും ഞമ്മക്ക് ഒരു പിടിയും കിട്ടിയില്ല....  

 " എനിക്ക് ഓർമയൊന്നുമില്ല....  "

 " എന്നാ ശെരി... ഞാൻ തന്നെ പറയാ...  "

    എന്നോട് wait ചെയ്യാൻ പറഞ്ഞിട്ട് ആൾ ഫോൺ ഒക്കെ നോക്കി പോക്കറ്റിൽ വെച്ചു.... അയാളുടെ മട്ടും ഭാവവും കണ്ടാൽ കട്ടപ്പ എന്തിനാ ബാഹുബലിയെ കൊന്നത് എന്നൊക്കെ പറയണ പോലെയായിരുന്നു..... 
ഞമ്മക്ക് തീരെ സസ്പെൻസ് ഇഷ്ടല്ലാ-
ത്തോണ്ട് ഞമ്മള് അയാളോട് ചൂടാവാൻ തുടങ്ങുമ്പോഴേക്കും അയാൾ ഇന്നോട് സംസാരിക്കാൻ തുടങ്ങി... 

   " അപ്പൊ ആലിയ... അനക്ക് എന്നെ പിടികിട്ടിയില്ല അല്ലെ ഇത്ര നേരായിട്ടും. എന്നാ ഞമ്മള് തന്നെ പറയാ....  "

  " കുറെ നേരായല്ലോ പറയാ എന്ന് പറയണ്..
ഒന്ന് പറഞ്ഞു തൊലക്കോ...  "

  " ഇജ്ജ് ഒരു കാന്താരിയാണല്ലോ പെണ്ണെ... "

  " ഞമ്മള് കാന്താരിയാണോ വറ്റൽ മുളകാണോ എന്നല്ല ഇപ്പൊ പ്രശ്നം... ഇങ്ങൾക്ക് ഞമ്മളെ എങ്ങനെ അറിയാ???  "

  " ഞാൻ അഫ്സലിന്റെ കസിൻ ആണ്...  "

  പെട്ടെന്ന് ഞമ്മക്ക് അഫ്സൽ ആരാണെന്ന് ഓർമ വന്നില്ല... 

   " അഫ്സലോ... ഏത് അഫ്സൽ.. ??  "

   " ആഹാ സ്വന്തം അളിയന്റെ പേര് ഓർമയില്ലേ...  അന്റെ താത്ത കെട്ടാൻ പോവണ ചെക്കന്റെ മൂത്താപ്പാടെ മോനാണ് ഞാൻ... ഇപ്പൊ മനസ്സിലായോ ഞമ്മള് രണ്ടാളും തമ്മിൽ എങ്ങനെയാ പരിജയം എന്ന്...  അന്ന് പെണ്ണ് കാണലിന്റെ അന്ന് ഞാൻ അന്നെ കണ്ടിരുന്നു....  കോളേജിൽ വെച്ച് ഇയ്യ് എന്നെ കണ്ടിട്ടില്ലെങ്കിലും ഞമ്മള് പല വട്ടം അന്നെ കണ്ടിക്കണ്....  "

  " അത് പിന്നെ അളിയന്റെ പേര് അറിയാഞ്ഞിട്ടൊന്നുമല്ല.. പെട്ടെന്ന് ഞമ്മക്ക് 
ഓർമ വന്നില്ല...  "

  " ആയിക്കോട്ടെ... ഇനിപ്പോ ഞമ്മക്ക് ഇടക്കിടക്ക് കാണാ... നമ്മളിപ്പോ കുടുംബക്കാരല്ലേ...  പിന്നെ ഞാൻ അന്റെ സീനിയർ ആണ് അതോണ്ട് കുറച്ച് ബഹുമാനം ഉണ്ടായികോട്ടെ.... "

  " ഞമ്മടെ അടുത്ത് നിന്ന് ഇത്രയൊക്കെ ബഹുമാനം പ്രതീക്ഷിച്ചാൽ മതി.... അപ്പൊ ഓക്കേ.. ഞമ്മള് പോവാ...  "
 
 പോവുന്നതിന്റെ ഇടക്ക് ഇർഫാനെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഞമ്മക്ക് bye കാണിക്കുന്നത് കണ്ടു... ഞമ്മള് അങ്ങട്ടും തിരിച്ചു ഒരു bye പാസ്സാക്കി വീട്ടിലേക്കു പോന്നു.....  


*******************************************


    പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ ഞമ്മടെ കണ്ണുകൾ ആദ്യം തിരഞ്ഞത് ഇർഫാനെയായിരുന്നു... ലഞ്ച് ബ്രേക്കിന് ഓനെ തിരഞ്ഞു ഞമ്മള് ഓന്റെ ക്ലാസ്സിലേക്ക് ചെന്നു....  

  " ന്താ ലിയാ... അനക്ക് ഓനെ കാണാഞ്ഞിട്ട് ഇത്ര വെപ്രാളം...  "

  " ന്റെ പൊന്നാര നാജി ഇയ്യ് വെറുതെ കാട് കയറേണ്ട... ഇന്നലെ ഇക്ക് ഇർഫാനോട് നല്ലപോലെ സംസാരിക്കാൻ പറ്റിയില്ല...  ഇന്ന് ഒന്ന് നല്ലപോലെ പരിചയപ്പെടാമെന്നു കരുതി... അത്രയൊള്ളു...   "

  " ആയ്കോട്ടെ... എന്നാ നമക്ക് കാട് ഇറങ്ങാ...ചിലപ്പോ വില്ലനിൽ നിന്നും രക്ഷിച്ച ആളോട് നായികക്ക് പ്രണയമൊക്കെ തോന്നാ...  "

  " പിന്നെ പ്രണയം തോന്നാൻ ഓൻ ആരാ ദുൽഖർ സൽമാനോ... ജസ്റ്റ്‌ ഒന്ന് പരിചയപെടാനാണ് ഞമ്മള് പോവുന്നത്....  "

  " അത് അപ്പൊ അനക്ക് അറിയൂലെ... ഈ കോളേജിലെ സകല പെൺപിള്ളേരും ഓന്റെ പിറകെയാണ്... ഓനൊരു dq തന്നെയാ...  "

  " ഇയ്യ് ന്റെ കൂടെ വരണ്ട... ഞമ്മള് ഒറ്റക്ക് പൊക്കോളാം...അന്നെ ന്റെ കൂടെ കൂട്ടിയാൽ ഇയ്യ് ചിലപ്പോ ഞമ്മടെ കല്യാണം നടത്തും... "

  " സമാധാനം... എനിക്കെന്തായാലും കുറച്ച് നോട്ട് കംപ്ലീറ്റ് ചെയ്യാനുണ്ട്.... നീ ഒറ്റക്ക് പൊക്കോ....  " 

  അങ്ങനെ ഞാൻ ഇർഫാന്റെ ക്ലാസ്സിന്റെ ഡോറിന്റെ മുന്നിൽ ചെന്ന് നിന്നു.... 

അപ്പോഴേക്കും കൂതറ നിയാസ് മുന്നിൽ വന്ന് നിന്നു... നിയാസിന്റെ ക്ലാസ്സിൽ തന്നെയാണ് ഇർഫാൻ എന്നുള്ളത് ഞമ്മള് അപ്പഴാ ഓർത്തത്... 

   ഒരാവേശത്തിൽ നാജിനെ കൂട്ടാതെ ഒറ്റക്ക് വരുകയും ചെയ്തു... എന്തായാലും ഇനി ഒറ്റക്ക് തന്നെ കൂതറയെ നേരിടണമെന്ന് ഞമ്മള് ഉറപ്പിച്ചു... 

   " ആഹാ.. എന്താ ആലിയ ഭട്ട് ഈ വഴിക്കൊക്കെ...  എന്തായാലും ഇയ്യ് ഇങ്ങട്ട് വന്നത് നന്നായൊള്ളു.. നമ്മള് തമ്മിലുള്ള കടം ഇന്നലെ ആ ഇർഫാൻ ഇടയിൽ കയറിയതോണ്ട് തീർക്കാൻ പറ്റിയില്ല....  "

  " ഞാൻ ഇർഫാനെ കാണാനാണ് വന്നത്... നിന്നോട് സംസാരിച്ചു സമയം കളയാനല്ല....  "

  " എന്നാ ആലിയ ഭട്ട് ഇന്നോട് സംസാരിക്കേണ്ട... ഞാൻ അന്നോട് സംസാ-രിച്ചോണ്ട്...  ഇയ്യ് കേട്ട് നിന്നാ മതി....  "

 അവനുള്ള മറുപടി കൊടുക്കുന്നതിന് മുമ്പ് ഇർഫാൻ വന്നു... ഇർഫാൻ ഒരു നോട്ടം നിയാസിനെ നോക്കിയപ്പോ നിയാസ് പതുക്കെ അവിടെ നിന്ന് സ്കൂട് ആയി... 

കാര്യം നിയാസ് വലിയ ധൈര്യശാലിയാ-
ണെന്ന് കണ്ടാൽ  തോന്നുമെങ്കിലും സത്യത്തിൽ ഓന്ക് പേടിയുണ്ട്.. പ്രേത്യേകിച്
ഇർഫാനെ... 

  " ആലിയ... നീ എന്താ ഇവിടെ?? ..  "

  " ഞമ്മള് ഇങ്ങളെ കാണാൻ വന്നതാ...  "

  " എന്താണാവോ കാന്താരി പ്രശ്നം....  "

  " ദേ ഇർഫാനെ.. ഇന്നെ കാന്താരി എന്ന് വിളിക്കല്ലേ... ഇക്ക് അത് ഇഷ്ടല്ല...   "

  " ഞമ്മള് കാന്താരി വിളി നിർത്താ...പക്ഷെ ഒരു condition..  ഇയ്യ് നമ്മളെ ഇർഫു ഇക്ക എന്ന് വിളിക്കണം...  "

  " ഇത് വല്ലാത്ത ഇടങ്ങേറാണല്ലോ... ഞമ്മക്ക് ഇഷ്ടള്ളതല്ലേ ഇങ്ങളെ വിളിക്കാ... "

  " എന്നാ ഞാൻ ഇക്ക് ഇഷ്ടള്ളത് അന്നേം വിളിക്കാ... "

  " എന്നാ ഞമ്മള് ഇർഫു എന്ന് വിളിക്കാ...ഇക്ക എന്ന് വിളിക്കൂല...  "

  " അത് എന്താണാവോ... ??  "

  " ഞമ്മളെ കെട്ടിയോനെ മാത്രമാണ് ഞമ്മള് ഇക്ക എന്ന് വിളിക്കൊള്ളു....  "

  " ആഹാ... എന്നാ ഞാൻ അന്നെ കെട്ടാ..  "

 അത് പറഞ്ഞപ്പോ ഞമ്മളൊന്ന് കുലുങ്ങി പിന്നെ ഒന്നും പറഞ്ഞീല...  

   " ഏയ്  ആലിയ.. ഞാൻ വെറുതെ പറഞ്ഞതാട്ടോ... ഞമ്മക്ക് ഫ്രണ്ട്‌സ് ആവാം.. ഇയ്യ് എന്നെ ഇർഫു എന്ന് വിളിച്ചാൽ മതി..  "

 അങ്ങനെ കുറെ നേരം ഞങ്ങൾ സംസാരിച്ചു... പിന്നെ എന്നും കോളേജിൽ വെച്ച് ഞങ്ങൾ രണ്ടാളും കാണും സംസാരിക്കും... 

 അങ്ങനെ ഞങ്ങൾ രണ്ടാളും ബെസ്റ്റ് ഫ്രണ്ട്‌സ് ആയി മാറി.....  പിന്നെ അങ്ങോട്ട്‌ നാജിയെ പോലെ തന്നെയായിരുന്നു ഞമ്മക്ക് ഇർഫാനും.... 

*******************************************

      അങ്ങനെ ആയിഷുന്റെ കല്യാണ നിശ്ചയം ഉറപ്പിച്ചു... exam ഉണ്ടായിരുന്ന-
ത്കൊണ്ട്  എല്ലാരുടെയും കൂടെ ഡ്രസ്സ്‌ എടുക്കാൻ ഞമ്മക്ക് പോവാൻ പറ്റിയില്ല... 

   അതോണ്ട് ഒരു ഞായറാഴ്ച നാജിയെയും കൂട്ടി ഡ്രസ്സ്‌ എടുക്കാൻ പോയി.... 

      കൂട്ടത്തിൽ ഞമ്മടെ ഉപ്പാക്ക് ഷർട്ട്‌ എടു-
ക്കാനും ഞമ്മളെയാണ് ഏൽപ്പിച്ചിരിക്കു-
ന്നത്.... ആയിഷുന്റെ നിശ്ചയം ആയതോണ്ട് ഉപ്പ രണ്ടു ദിവസം കഴിഞ്ഞാ വരും... 
     
    പിന്നെ നിശ്ചയത്തിന്റെ തിരക്കിൽ ഡ്രസ്സ്‌ എടുക്കാൻ സമയം ഉണ്ടാവൂല എന്ന് പറഞ്ഞ് ഉപ്പ ഞമ്മളെ ആ ദൗവ്ത്യം ഏൽപ്പിച്ചു........

     അങ്ങനെ textileസിൽ എത്തി ആദ്യം ഞമ്മക്കുള്ള ഡ്രസ്സ്‌ അങ്ങട്ട് എടുത്തു.... ഇന്ന് എന്താണാവോ ഞമ്മടെ മനസ്സിന് പറ്റിയ ഡ്രസ്സ്‌ വേഗം കിട്ടി....  

     പിന്നെ gents സെക്ഷനിലേക്ക് ഉപ്പാക്ക് ഷർട്ട്‌ എടുക്കാൻ പോയി....  നാജിയോട് സംസാരിച്ചു നടക്കുന്നതിന്റെ ഇടയിൽ ഞമ്മള് ഒരാളെ പോയി ചെറുതായിട്ട് ഒന്ന് മുട്ടി... 

   ആ crashൽ ആ പഹയന്റെ കയ്യിലുണ്ടായി
രുന്ന ഷർട്ട്‌ നിലത്ത് വീണു... ഞമ്മള് അയാളോട് ഒരു സോറി പറഞ്ഞ് ഒതുക്കാമെന്ന് കരുതിയതാണ്...
 
 പക്ഷെ ആൾ violent ആയപ്പോ ഞമ്മളേം പിടിച്ചാ കിട്ടിയില്ല.... 

  " excuseme... ഈ ഷർട്ട്‌ എടുത്തു തന്നിട്ട് താൻ പോയ മതി...  "

  " സൗകര്യമില്ല... തനിക്കു വേണെങ്കിൽ താൻ തന്നെ എടുത്തോ.. അല്ലെങ്കിൽ അത് അവിടെ തന്നെ കിടക്കും...  "

  " വന്ന് തട്ടിയതും പോരാ... ഇപ്പൊ നിന്ന് പ്രസംഗിക്കാണോ...  എനിക്ക് ഇങ്ങനെ സംസാരിക്കാനൊന്നും തീരെ interest ഇല്ല... "

  " അതിന് ഇയാളോട് സംസാരിക്കാൻ ഞാൻ നിർബന്ധിച്ചോ... എനിക്ക് വേറെ പണിയുണ്ട്...തന്നോട് സംസാരിച്ചു നിൽക്കാൻ എനിക്കും interest ഇല്ല....    "

  അതും പറഞ്ഞ് ഞമ്മള് പോവാൻ നിന്നപ്പോ
അയാൾ സിനിമ സ്റ്റൈലിൽ ഞങ്ങളെ തടഞ്ഞു... 

   കയ്യ് തട്ടി മാറ്റി വീണ്ടും ഞമ്മള് പോവാൻ നിന്നപ്പോ വീണ്ടും ഞമ്മളെ തടഞ്ഞു... 

    ഇതൊക്കെ കണ്ടിട്ട് പേടിച്ച് നാജി ഷർട്ട്‌ എടുത്ത് അയാളുടെ നേർക്ക് നീട്ടി... 

   ഓൾടെ മോന്ത കണ്ടപ്പോ ഞമ്മക്ക് ചിരി അടക്കാൻ പറ്റിയിരുന്നില്ല... അയാളുടെ മുന്നിൽ ന്റെ weight കളയണ്ട എന്ന് വിചാരിച്ചു ഞമ്മള് ചിരി control ചെയ്തു... 

    നാജിയുടെ അടുത്ത് നിന്ന് ഷർട്ട്‌ വാങ്ങുന്നതിന് പകരം അയാൾ അത് തട്ടി താഴേക്കിട്ടു....  

   " അതേയ് എനിക്ക് ഷർട്ട്‌ നീ തന്നെ എടുത്തു തന്നാൽ മതി...  എന്നിട്ടേ മോൾ പോവുകയൊള്ളു... നിനക്ക് കുറച്ച് അഹങ്കാരം കൂടുതലാ... എനിക്ക് പൊതുവെ പെണ്ണുങ്ങളെ തന്നെ തീരെ പിടിക്കില്ല... നിനക്കാണെങ്കിൽ ഒരു എല്ല് കൂടുതലും.....
എനിക്ക് തോൽക്കുന്നത് തീരെ ഇഷ്ടല്ല... അത് പിന്നെ പെണ്ണുങ്ങളോടാ-
ണെങ്കിൽ തീരെ പിടിക്കില്ല....  "

  " അങ്ങനെയാണെങ്കിൽ ഇന്ന് ആദ്യായിട്ട് ഈ ആലിയയുടെ മുന്നിൽ നീ തോൽക്കും...തനിക്കും  ഒരു എല്ല് കൂടുതലാ...  "

  ഞമ്മളും ഒരു പൊടിക്ക് വിട്ടു കൊടുത്തില്ല... ചുറ്റും നോക്കിയപ്പോ എല്ലാരും ഞങ്ങളെയാ-
യിരുന്നു നോക്കിയിരുന്നത്... 
 
   എല്ലാരും ശ്രദ്ധിക്കുന്നത് കണ്ടപ്പോ അയാൾ കയ്യ് എടുത്തു.... അതിനിടയിൽ ഒരാൾ വന്ന് എന്താ പ്രശ്നമെന്ന് ചോദിച്ചു.... നജിയാണ് അതിന് മറുപടി കൊടുത്തത്.... 

  " ഇത് ഇവളുടെ കസിൻ ആണ്... അവർ തമ്മിൽ ഡ്രസ്സ്‌ എടുക്കുന്നതിൽ ചെറിയ ഒരു തർക്കം....അത്രയൊള്ളു....  "

  ഓൾടെ മറുപടി കേട്ടിട്ട് ഞമ്മള് രണ്ടാളും അന്തം വിട്ടു  നിന്ന് പോയി... 

     ഇങ്ങനെയൊരു കസിൻ ബ്രദർ ഉണ്ടായാലുള്ള അവസ്ഥ ഞമ്മളൊന്ന് ചിന്തിച്ചു..... 

    . അവസാനം ഞമ്മള് തന്നെ ആ ഷർട്ട്‌ എടുത്തു കൊടുത്ത് പ്രശ്നം solve ആക്കി...   

   പിന്നെ അയാളൊന്നും പറയുന്നുണ്ടായിരു-
ന്നില്ല  ഒരു ആക്കിയുള്ള ചിരി മാത്രം..... ആ ഗ്യാപ്പിൽ  ഞമ്മള് സ്ഥലം വിട്ടു.....ഉപ്പാക്ക് ഒരു ഷർട്ട്‌ സെലക്ട്‌ ചെയ്തിട്ട് വേഗം ബില്ല് pay ചെയ്യാൻ പോയി.... 

    പ്രശ്നമൊക്കെ തീർന്നു എന്ന് കരുതിയതായിരുന്നു.. പക്ഷെ എവടെ..
ക്യാഷ് counterലും അയാൾ ഉണ്ടായിരുന്നു...  

   അതിന്റെ ഇടക്ക് അയാളുമായിട്ടുള്ള തല്ലും  നാജി അയാൾ കസിൻ ആണെന്ന് പറഞ്ഞതും  ക്യാഷ് counter വരെ എത്തി... 

  അതോടെ അടുത്ത തല്ല് തുടങ്ങി.. ഞങ്ങൾ റിലേറ്റീവ് ആണെന്ന് കരുതി എന്റെ ബാലൻസും കൂടി അയാളുടെ അടുത്ത് കൊടുത്തു.... 
  
   പുറത്തിറങ്ങിയപ്പോ അയാളോട് ഞാൻ ന്റെ പൈസ ചോദിച്ചു... 

  " അതേയ് തന്റെ അടുത്തുള്ള 500 രൂപയിൽ 200 രൂപ എന്റെയാണ്... അത് മര്യാദക്ക് ഇക്ക് തന്നോ.... "

  " അല്ലേലും എനിക്ക് ഒന്നും വേണ്ട നിന്റെ പൈസ... ഇത് change ആകിയിട്ട് നിന്റെ പൈസ ഇതിൽ നിന്ന് എടുത്തോ....  "
  
  " പറ്റില്ല ഇയാൾ change ആകിയിട്ട് എനിക്ക് തന്നാൽ മതി... പെട്ടെന്ന് വേണം...  "

  " നിനക്ക് വേണെങ്കിൽ നീ change ആക്കിക്കോ...  എനിക്ക് change അന്വേഷിച്ചു നടക്കാനൊന്നും പറ്റില്ല....  "

  " താൻ എന്റെ പൈസ കൊണ്ട് മുങ്ങാൻ നോക്കാണല്ലേ.....  "

  " എനിക്കൊന്നും വേണ്ട നിന്റെ ഒരു 200 രൂപ... എന്റെ 300 രൂപയും കൂടി ചേർത്ത് 500  രൂപ നീ എടുത്തോ... change ആക്കണ്ട. നിനക്ക് 300 രൂപ ഫ്രീ ആയി കിട്ടുകയും ചെയ്യും...  "

  " എനിക്ക് തന്റെ അവ്‌ദാര്യം ഒന്നും വേണ്ട... താൻ change ആകിയിട്ട് എനിക്ക് എന്റെ 200 രൂപ മാത്രം മതി...  "

  അയാൾക്കിട്ട് പണി കൊടുക്കാൻ പറ്റിയ അവസരം ഞമ്മളും ശെരിക്ക് മുതലാക്കി... ന്റെ വർത്താനം കേട്ട് സഹികെട്ട് അയാൾ change ആക്കി വന്നു... 

  പൈസ ഇന്റെ കയ്യിൽ വെച്ചിട്ട് അയാൾ പോയി... ഞാനും നാജിയും കൂടി കുറെ ചുറ്റി കറങ്ങണമെന്ന് കരുതിയതായിരുന്നു.. 

 ഇന്നത്തെ മൂടൊക്കെ അയാൾ നശിപ്പിച്ചപ്പോ ഞമ്മള് വീട്ടിലേക്ക് തിരിച്ചു പോയി..... 

******************************************

  ഇന്ന് രാവിലെ ഞമ്മള് നേരത്തെ എണീറ്റു... ഉപ്പ വരുന്നത് കൊണ്ട് ഞമ്മള് ഇന്ന് കോളേജിൽ പോയില്ല... 
  
   അത് ചെറുപ്പം മുതൽ അങ്ങനെയാണ്... wait ചെയ്ത് ചെയ്ത് ഉപ്പച്ചി ലാൻഡ് ചെയ്തു...
     
    ഉപ്പച്ചി വന്നാൽ first കെട്ടിപ്പിടുത്തം ഞമ്മടേതാണ്...
അത് ഞമ്മള് ആർക്കും വിട്ടു കൊടുക്കൂല... 

  " ഉപ്പച്ചീടെ ലിയ കുട്ടി ഇന്നും കോളേജിൽ പോയില്ല അല്ലെ ...  "

  " ഞമ്മള് കോളേജിൽ പോയാൽ ഞമ്മടെ അവകാശം ഈ അയ്ശു തട്ടിയെടുക്കൂലേ... "

  " ഞമ്മള് ആർടേം അവകാശമൊന്നും തട്ടിയെടുക്കൂല... "   ആയിഷുവാണ്.. 

  " ആഹാ ഞമ്മള് വന്നപ്പോ ഇങ്ങള് രണ്ടാളും കൂടി തല്ല് കൂടാണോ...  "

  ഉപ്പച്ചി ഇടങ്കോലിട്ടപ്പോ ഞാനും ആയിഷുവും ഷട്ടർ ഇട്ടു... അല്ലേൽ ഞങ്ങൾ രണ്ടാളും തമ്മിൽ ഒരു യുദ്ധം നടന്നേനെ....  
 
  അന്ന് പകൽ മൊത്തം ഞങ്ങളെല്ലാരും കൂടി ഒന്ന് കറങ്ങാൻ പോയി...  ഇനിയിപ്പോ ഉപ്പാനെ പിടിച്ചാൽ കിട്ടൂല എന്ന് അറിയുന്നതോണ്ട് ഞമ്മള് മുൻ കൈ എടുത്തിട്ടാണ് കറങ്ങാൻ പോയത്... 

    രാത്രിയിൽ ഉപ്പാക്ക് ഞമ്മള് എടുത്തു കൊടുത്ത ഷർട്ട്‌ കാണിച്ചു കൊടുത്തു... 
  
   " ങ്ങനെ ഇണ്ട് ഉപ്പച്ചിയെ ഞമ്മടെ സെലെക്ഷൻ...  "

  " ന്റെ ലിയ കുട്ടി select ചെയ്തത് മോശാവൂലല്ലോ.... ഞമ്മക്ക് പെരുത്ത് ഇഷ്ടായി ഈ ഷർട്ട്‌ ....  "

  " ഉപ്പാ.. അങ്ങനെ ഓൾ select ചെയ്യുന്നതൊക്കെ ഉപ്പാക്ക് ഇഷ്ടാവും എന്ന് പറയണ്ട...അവസാനം ഓൾ select ചെയ്യണ 
ചെക്കനെ തന്നെ കെട്ടിച് കൊടുക്കേണ്ടി വരും...  "( അതിനിടയിൽ അയ്ശു കയറി വന്നു )

  " അതിന് എന്താ... ഞാൻ select ചെയ്യണ ചെക്കൻ അത്ര മോശമൊന്നും ആവൂല... അല്ലെ ഉപ്പച്ചിയെ...  " ഞമ്മളും വിട്ടു കൊടുത്തില്ല.... 

 " ആര് കണ്ടെത്തുന്ന ചെറുക്കാനായാലും അന്നെ പൊന്ന് പോലെ നോക്കുന്ന ചെക്കൻക്കെ അന്നെ കെട്ടിച് കൊടുക്കൊ- ള്ളു... നേരം വൈകി രണ്ടാളും കിടന്നുറങ്ങിക്കോ...  "
  അതും പറഞ്ഞ് ഉപ്പച്ചി പോയി.... ഞാനും ആയിഷുവും കിടന്നു... ഞമ്മടെ കണ്ണ് അടച്ചതും ആ textileസിൽ വെച്ച് കണ്ട ചൂടന്റെ മോന്തയാണ് കണ്ടത്.... സ്വപ്നത്തിൽ പോലും അയാളെ കാണുന്നത് ഞമ്മക്ക് തീരെ പിടിച്ചില്ല... ഞമ്മള് വേഗം സ്വപ്നം മാറ്റി പിടിച്ചു....  

    ഇന്ന് കോളേജിൽ എത്തിയപ്പോ ഒരു സന്തോഷ വാർത്ത കൊണ്ട് ഇർഫു ഞമ്മടെ ഞമ്മടെ അടുത്തേക്ക് വന്നു... 

  " ലിയാ.. ഇയ്യ് അറിഞ്ഞാ അന്റെ നിയാസിന്റെ കാര്യം...  "

  " ദേ ഇർഫു.. ഇയ്യ് ഇന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ...  എന്താ കാര്യം എന്ന് വെച്ച അത് പറഞ്ഞ മതി....  "

  " നിയാസ് ബൈക്കിൽ നിന്ന് ഇന്നലെ കോളേജിന്റെ മുന്നിൽ വെച്ച് വീണത് നീ അറിഞ്ഞില്ലേ .... ഇപ്പൊ ഹോസ്പിറ്റലിൽ ആണ്... ഇനി എന്തായാലും ഓൻ exam എഴുതാനാവും കോളേജിലേക്ക് വരവുണ്ടാവൊള്ളൂ... മിക്കവാറും അത് വരെ റസ്റ്റ്‌ വേണ്ടി വരും.... "

  അത് അങ്ങട്ട് കേട്ടപ്പോ ഞമ്മക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ പറ്റാതെയായി....

   ആ കൂതറയെ ഇനി കാണേണ്ടി വരില്ലല്ലോ എന്ന് ഓർത്തപ്പോ ഞമ്മക്ക് ഒന്ന് ഡാൻസ് കളിക്കാനാ തോന്നിയത്...  

  " ന്റെ ഇർഫു... ഇയ്യ് പറയുന്നത് ഇത്രക്ക് സന്തോഷമുള്ള കാര്യമാണെന്ന് ഞമ്മളറിഞ്ഞില്ല... ഇന്നലെ കോളേജിൽ വരാത്തത്കൊണ്ട് ഞമ്മക്ക് ഒന്നും അറിയാൻ പറ്റിയില്ല... ചെ ഇന്നലെ നേരിട്ട് കാണണമായിരുന്നു ഓന്റെ ആ ഒന്നൊന്നൊര വീഴ്ച.....  "

  " ആഹാ.. അപ്പൊ ഇജ്ജും ഇന്നലെ കോളേജിൽ വന്നിരുന്നില്ല അല്ലെ.. വെറുതെ അല്ല ഇയ്യ് ഓൻ ബൈക്കിൽ നിന്ന് വീണത് അറിയാതെ ഇരുന്നത്....  "

  " ഇന്നലെ ഞമ്മടെ ഉപ്പച്ചി ഗൾഫിൽ നിന്ന് വന്നു.. അതോണ്ട് കോളേജിൽ ലീവ് എടുത്ത്... അല്ലാ ഇയ്യ് ഇന്നലെ വന്നിരു-
ന്നില്ലേ...  "

  " ഇല്ലെടി ഞമ്മടെ ഇക്കാക്ക ഗൾഫിൽ നിന്ന് വന്നു.. ഇന്നലെ എല്ലാരും കൂടി അപ്പൊ ഒരു ട്രിപ്പിന് പോയി...  "

 " അനക്ക് ഇക്കാക്കയും ഉണ്ടോ? ഞമ്മള് കണ്ടിട്ടില്ലല്ലോ...   എന്താ പേര്?  "

  " ഇയ്യ് എങ്ങനെയാ പോത്തേ കാണാ... ഓൻ ഗൾഫിൽ ആയിരുന്നല്ലോ.... ഫർഹാൻ എന്നാണ് പേര്... ഞമ്മള് ഇക്കാക്ക എന്നൊന്നും അല്ലാട്ടോ വിളിക്കാ... ഫർഹാൻ എന്ന് തന്നെയാ... ഞങ്ങൾ രണ്ടാളും തമ്മിൽ രണ്ടു വയസ്സ് കൂടുതലൊള്ളു... അതോണ്ട് തന്നെ ഞങ്ങൾ രണ്ടാളും ബെസ്റ്റ് ഫ്രണ്ട്സും കൂടിയാണ്...  "

  "  ഞമ്മളും ആയിഷുവും ഇത് പോലെ തന്നെയാ...  "

  " ആ... പക്ഷെ ഒരു വ്യത്യാസമുണ്ട്... അന്റെ 
ഇത്തു ഇപ്പോഴും പഴയ പോലെയല്ലേ... പക്ഷെ ന്റെ  ഫർഹാൻ പഴയ പോലെയല്ല... "

 " ഇയ്യ് ന്താ പറയണെന്ന് ഞമ്മക്ക് മനസ്സിലാവണില്ല...  "

  " അത് അനക്ക് ഞമ്മള് പിന്നെ പറഞ്ഞ് തരാം... ഇപ്പൊ ഇയ്യ് ക്ലാസ്സിൽ പൊക്കോ... "

  അന്ന് ക്ലാസ്സിൽ ഇരിക്കുമ്പോഴും ഞമ്മള് ഇർഫു പറഞ്ഞത് എന്താണെന്നു മനസ്സിലാക്കാൻ നോക്കുവായിരുന്നു... പക്ഷെ എവിടെ... ഒന്നും പിടുത്തം കിട്ടാതിരുന്നപ്പോ ഞമ്മള് തന്നെ ആ ചിന്ത ഉപേക്ഷിച്ചു... ന്നിട്ട് ക്ലാസ്സ്‌ ശ്രദ്ധിക്കാൻ തുടങ്ങി....  

*******************************************


       ഇന്ന് ആയിഷുന്റെ നിശ്ചയമാണ്.. ആയിഷുനേക്കാളും മൊഞ്ചത്തിയായി ഒരുങ്ങിയത് ഞമ്മളായിരുന്നു... 

   അല്ലേലും ഞാൻ മൊഞ്ചത്തിയാട്ടോ... അളിയന്റെ വീട്ടുകാരൊക്കെ വന്നപ്പോ വീട്ടിലെ തിരക്ക് കൂടി..
  
   തിരക്കിനിടയിൽ ഞമ്മക്ക് ഞമ്മളെ തന്നെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല..... 

   എല്ലാർക്കും ജ്യൂസ്‌ കൊടുത്തോണ്ടിരിക്കാ -
യിരുന്നു ഞമ്മള് അപ്പോഴാണ് ആ ട്വിസ്റ്റ്‌.... 

  ഒരാൾ ഫോൺ വിളിച്ചു നിൽക്കുന്നുണ്ടാ-
യിരുന്നു.. അയാൾക്ക്‌ ജ്യൂസ്‌ കൊടുക്കാൻ വേണ്ടി ഞമ്മള് അയാളെ വിളിച്ചു.... 

 പെട്ടെന്ന് അയാൾ എന്റെ നേർക്ക് തിരിഞ്ഞു ജ്യൂസ്‌ എടുത്തു.... ഞമ്മള് അന്തം വിട്ട് നിൽക്കായിരുന്നു... Textileസിൽ വെച്ച് കണ്ട ചൂടനായിരുന്നു ഞമ്മള് ജ്യൂസ്‌ കൊടുത്തത്... 

  ജ്യൂസ്‌ കുടിക്കുന്നതിന്റെ ഇടയിൽ അയാൾ ഞമ്മളെയൊന്ന് നോക്കി... ഞമ്മളെ കണ്ടതും അയാളുടെ തരിപ്പിൽ പോയി.... 

  " നീയോ.. നിന്നെ ഇനി കാണരുതെന്ന് വിചാരിച്ചതാ... നീ എന്താ ഇവിടെ....  "

  " അത് ശെരി ഇത് തന്നോട് ഞാൻ പറയാൻ നിൽക്കായിരുന്നു... ഞമ്മടെ ഇത്തൂന്റെ എൻഗേജ്മെന്റിന് പിന്നെ ഞമ്മള് ഞമ്മടെ വീട്ടിൽ ഉണ്ടാവൂലെ...  താൻ എന്താ ഇവിടെ? "

  അതിന്റെ മറുപടി അയാൾ പറയുമ്പോഴേ-
ക്കും ഇർഫു വന്നു... 

   " ആഹാ... ലിയ ഇയ്യ് ഫർഹാനുമായി ഇത്ര പെട്ടെന്ന് company ആയോ.. അന്നെ സമ്മതിച്ചു മോളെ...  "

  ഞമ്മടെ മനസ്സിൽ ഒരു ഇടിവെട്ടി.. ഇർഫുന്റെ ഇക്കാക്കയാണ് ഈ ചൂടൻ എന്ന് അറിഞ്ഞപ്പോ ഞമ്മള് ചെറുതായിട്ടൊന്ന് ഞെട്ടി... 

   ഇനിയിപ്പോ ഈ ചൂടനെ വീണ്ടും വീണ്ടും കാണേണ്ടി വരുമെന്ന് ആലോചിച്ചപ്പോ ഞമ്മള് രണ്ടു ഗ്ലാസ്‌ ജ്യൂസ്‌ എടുത്തു കുടിച്ചു.... 

   ഞമ്മള് ഇർഫുനോട് ഫർഹാനുമായിട്ടുള്ള പ്രശ്നമൊക്കെ പറഞ്ഞ് കൊടുത്തു... 

  " എനിക്കപ്പഴേ തോന്നി ഇയ്യും ഫർഹാനുമായിട്ട് പ്രശ്നമുണ്ടെന്ന്...  "

  " ഇർഫു.. ഇയ്യ് എങ്ങനെയെങ്കിലും പ്രശ്നമൊന്ന് solve ആക്കി തരണം... അല്ലെങ്കിൽ അളിയനോടൊക്കെ അന്റെ ഇക്കാക്ക അന്ന് ഞമ്മള് ചൂടായതൊക്കെ പറഞ്ഞ് നാറ്റിക്കും... ഞമ്മള് നല്ല കുട്ടിയാണ് അളിയന്റെ ഒക്കെ മുന്നിൽ... "

  " അതൊക്കെ ഞാൻ ശെരിയാക്കി തരാം... ഇനി നീ പ്രശ്നത്തിനൊന്നും പോവരുത് ഓനുമായി...ചൂടായാൽ ഓനെ പിന്നെ പിടിച്ചാൽ കിട്ടൂല...   "

  " അത് ഞമ്മക്ക് മനസ്സിലായിക്കണ് അന്നത്തോടെ...  എന്നാ ഞമ്മള് പോവട്ടെ ഞമ്മക്ക് കുറച്ച് പരിപാടിയുണ്ട്...  "

  ഇർഫു ഒക്കെ ശെരിയാക്കി തരാ എന്ന് പറഞ്ഞ സമാധാനത്തിൽ ഞമ്മള് പോയി... 

   പിന്നെ ഫർഹാന്റെ മുന്നിൽ പെടാതെ നടക്കായിരുന്നു engagement കഴിയുന്നത് വരെ...  

    അങ്ങനെ ഒരു മാസം കഴിഞ്ഞാൽ ആയിഷുന്റെ കല്യാണം ഉറപ്പിച്ചു....  

*******************************************


     ദിവസങ്ങൾ പെട്ടെന്ന് തീർന്നു കൊണ്ടേയിരുന്നു... ഞമ്മടെ കോളേജിലെ എക്സാമോക്കെ  കഴിഞ്ഞ് relax ആയിട്ടാണ് ആയിഷുന്റെ കല്യാണം...

   ഇനിയിപ്പോ കോളേജ് തുടങ്ങുമ്പോ ഇർഫു ഉണ്ടാവൂല ഓന്റെ ഇക്കൊല്ലത്തോടെ ആ ഭാരം കഴിഞ്ഞല്ലോ... 

  ഞമ്മക്ക് സെക്കന്റ്‌ yearലേക്ക് പ്രൊമോഷനും കിട്ടി.... ഇനി ഒരാഴ്ച കൂടി ഒള്ളു ആയിഷുന്റെ കല്യാണ-
ത്തിന്....

   ഞമ്മള് എല്ലാരും കൂടി ഒരു ദിവസം ഡ്രസ്സ്‌ എടുക്കാൻ ഇറങ്ങി.... Textileസിൽ എത്തിയപ്പോ അവിടെ ഒരു അഡാർ സർപ്രൈസ്.. 

  അളിയന്റെ വീട്ടുകാരും ഞമ്മളും ഒരേ ഡ്രസ്സ്‌ കടയിൽ ഡ്രസ്സ്‌ എടുക്കാൻ ചെന്നിരിക്കുന്നു.. 

  ഇർഫൂനെ കണ്ട്‌ ഓനോട്‌ സംസാരിക്കുമ്പോ ചുറ്റും ഞമ്മള് ഫർഹാനെ നോക്കായിരുന്നു... ഭാഗ്യത്തിന് ഓനെ എവിടെയും കണ്ടില്ല... 

   ചൂട് എടുത്തു സഹിക്കാൻ വയ്യാഞ്ഞിട്ട് ഞമ്മള് ഒരു ഫാനിന്റെ ചുവട്ടിൽ പോയി ഇരുന്നു.... 

   നല്ല ആളുടെ അടുത്ത ഞാൻ പോയി ഇരുന്നത്... ദേ ഇരിക്കുന്നു ചൂടൻ ഫർഹാൻ...
ഞമ്മള് ചെന്ന് ഇരുന്നതും വല്ല തീവ്രവാദി-
കളെ പോലെ ഫർഹാൻ ഞമ്മളെ നോക്കി... 

 ഒന്നും ഞമ്മളോട് മിണ്ടാൻ നിന്നില്ല.... 

 ഞമ്മള് അങ്ങട്ടും ഒന്നും പറഞ്ഞില്ല....
  
    ആ പഹയൻ  കാണാൻ മൊഞ്ചനൊക്കെ തന്നെയാ.. പക്ഷെ സ്വഭാവം പോരാ... ഞമ്മളെ mind ചെയ്യാതെ ആൾ ഫോണിൽ നോക്കിയിരിക്കായിരുന്നു...

  പിന്നേ ഓന്റെ അടുത്ത് മാത്രമല്ലെ ഫോൺ ഒള്ളു... ന്റെ അടുത്തും ഫോൺ ഉണ്ടെന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി ഞാനും 
ഫോൺ എടുത്തു നോക്കാൻ തുടങ്ങി.... 

  പെട്ടെന്ന് ഉപ്പച്ചി വിളിച്ചപ്പോ ഞാൻ ഫോൺ അവിടെ വെച്ചിട്ട് പോയി... തിരിച്ചു വന്നപ്പോ ഫോൺ കാണാനില്ല...

 ചൂടൻ കസേരയിൽ തന്നെ ഇരിക്കുന്നതോ-
ണ്ട് അവനോട് തന്നെ ചോദിച്ചു ഫോൺ എവിടെയെന്ന്.... 

   " ഫർഹാൻ.. എന്റെ ഫോൺ കണ്ടോ?? .. "

   " ഞാൻ ഒന്നും കണ്ടില്ല.... "

   " എനിക്കുറപ്പാ താൻ എടുത്തിട്ടുണ്ടാവും... "

   " പിന്നേ നിന്റെ ഒണക്ക ഫോണും കൊണ്ട് ഞാൻ ഏന്തു ചെയ്യാൻ പോവാ... നിന്നോട് ഞാൻ ഒരു  വട്ടം പറഞ്ഞു ഞാൻ കണ്ടില്ലെന്ന്.... ഇനി എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.....  "

   " എന്നാ തന്റെ ഫോണൊന്ന് തരോ... തന്റെ ഫോണിൽ ഒന്ന് കാൾ ചെയ്തു നോക്കട്ടെ.. "

   " നിന്റെ ഫോൺ നീ തന്നെ കണ്ടുപിടിച്ചോ...
എന്റെ ഫോൺ തരാനൊന്നും പറ്റില്ല... നിന്റെ ഫോൺ ഇനി ഒരിക്കലും കിട്ടാതിരുന്ന അത്രേം നല്ലത്..... "

   " പ്ലീസ് ചൂടാ... ഒരൊറ്റ കാൾ ചെയ്തിട്ട് ഞാൻ ഫോൺ തിരിച്ചു തരില്ലേ...  "

   " ചൂടനോ... ഞാനാണോ ചൂടൻ...  "
    അതും പറഞ്ഞ് ഫർഹാൻ എന്റെ നേർക്ക് വന്നു... 

   " സോറി ഫർഹാൻ... അറിയാതെ വിളിച്ചതാ ചൂടനെന്ന്... തന്റെ ഫോൺ ഒന്ന് തരോ...  "

   " തരാൻ പറ്റില്ല....  "

   " അതേയ് ഞാൻ തന്റെ ഫോൺ പുഴുങ്ങി തിന്നാനൊന്നുമല്ല ചോദിച്ചത്... തനിക്കു തരാൻ പറ്റോ ലാസ്റ്റ് ടൈം ചോദിക്കാ.... "

   ആൾ ഒന്നും പറയുന്ന മട്ടില്ല..... 

  " ന്റെ റബ്ബേ.. ഇയാളുടെ ഫോൺ വെള്ളത്തിൽ വീണ് ഡിസ്പ്ലേ പോയി ചമ്മന്തി ആവണേ...  "
  ( അതും പറഞ്ഞ് കലിപ്പിൽ ഞമ്മള് പോവാൻ നിന്നപ്പോ ചൂടൻ ഞമ്മളെ വിളിച്ചു..)

  " ലിയാ.. ഇതാ ഫോൺ.. പെട്ടെന്ന് തരണം.. "

  " ഞമ്മക്ക് വേണ്ട ഫോൺ... താൻ തന്നെ കെട്ടിപിടിച് ഇരുന്നോ ഈ പാട്ട ഫോൺ...  "

   " വേണ്ടെങ്കിൽ വേണ്ട... എന്നാ ഇയ്യ് തിരച്ചിൽ തുടങ്ങിക്കോ...  "

  ഫോൺ വാങ്ങാൻ ഞമ്മളെ നിർബന്ധിക്കുമെന്ന് കരുതി ഒരാവേശത്തിൽ പറഞ്ഞതാ വേണ്ടെന്ന്... 

  ഉമ്മച്ചിനോടും ഉപ്പച്ചിനോടുമൊക്കെ ഫോൺ കാണാനില്ല എന്ന് പറഞ്ഞാ എന്റെ ചെവിക്കു പിന്നെ ഒരു റസ്റ്റ്‌ ഉണ്ടാവില്ല.... 

 അതോണ്ട് ഇയാളെ സോപ്പ് ഇട്ടു നിർത്തിയെ പറ്റു... 

  " ഞമ്മള് വെറുതെ പറഞ്ഞതാ... ഫോൺ ഒന്ന് തായോ...  "

   അധികം സോപ്പ് ഇടേണ്ടി വന്നില്ല ആൾ ഞമ്മക്ക് ഫോൺ അപ്പൊ തന്നെ തന്നു...  

  ഫർഹാന്റെ ഒരു കലക്കൻ pic ആയിരുന്നു വാൾപേപ്പർ... അത് കണ്ടപ്പോ ഞമ്മളൊന്ന് ഫർഹാനെ നോക്കി... 

  പിന്നെ ഗാലറി എടുക്കാൻ നോക്കുമ്പോ ഫർഹാൻ ഞമ്മളെ നേർക്ക് ഗർജ്ജിച്ചു.... 

  " ഇയ്യ് വാൾപേപ്പറും ഗാലറിയും ഒക്കെ നോക്കാനാണെങ്കിൽ ഫോൺ ഇക്ക് തരാ നല്ലത്... വേഗം ഫോൺ കണ്ടുപിടിക്കുന്നു-
ണ്ടെങ്കിൽ അത് ചെയ്യ്...  "

  ഞമ്മള് പെട്ടെന്ന് തന്നെ ബാക്ക് ഞെക്കി.. ഞമ്മടെ നമ്പർ dail ചെയ്തു... 

 ഫോൺ കിട്ടിയപ്പോ ഞമ്മള് ഫർഹാന് തന്നെ ഓന്റെ ഫോൺ തിരിച്ചു കൊടുത്തു.... 

   സ്പോട്ടിൽ തന്നെ ഓന്റെ നമ്പർ ഒരു കാര്യമില്ലെങ്കിലും ഞമ്മള് വെറുതെ സേവ് ചെയ്തു വെച്ചു....

   ഇതിന്റെ ഇടക്ക് ഞമ്മള് ഡ്രസ്സ്‌ എടുക്കാൻ മറന്നു... Next ഞമ്മള് ആ പരിപാടിയിലേക്ക് നീങ്ങി.... 

       ഡ്രസ്സ്‌ select ചെയ്യാൻ ഞമ്മള് ബുദ്ധിമുട്ടി നിൽക്കുമ്പോഴാണ് ഇർഫുന്റെ വരവ്.... 

  " എന്താ ലിയാ. ന്റെ വല്ല ഹെല്പും വേണോ ഡ്രസ്സ്‌ select ചെയ്യാൻ...  "

  " അതിന് അനക്ക് ഗേൾസിന്റെ ഡ്രസ്സ്‌ select ചെയ്യാൻ അറിയോ...  "

  " അറിയോ എന്ന് ചോദിച്ചാൽ... അനക്ക് പറ്റിയ ഡ്രെസ്സൊക്കെ എനിക്ക് select ചെയ്യാൻ പറ്റും...  "

  " അങ്ങനെ ഇപ്പൊ മോൻ select ചെയ്യണ്ട.. എനിക്ക് ഈ ഡ്രസ്സ്‌ ഇട്ടു ഫോട്ടോ ഒക്കെ എടുക്കാനുള്ളതാണ്... അതോണ്ട് ഞമ്മക്ക് അടിപൊളി ഡ്രസ്സ്‌ തന്നെ വേണം...  "

  "ഞമ്മള് select ചെയ്യുന്നില്ലേ... പക്ഷെ ഫർഹാന് നന്നായി ഡ്രസ്സ്‌ select ചെയ്യാൻ അറിയാം...ഞാൻ ഇപ്പൊ വരാം ഓനെ വിളിച്ചിട്ട്....   "

  ഞമ്മള് വേണ്ട എന്ന് പറയുന്നതിന് മുന്നേ ഇർഫു ഫർഹാനെ വിളിച്ചു വന്നു...  

  " ഫർഹാനെ അനക്ക് ഇതിൽ ഏത് ഡ്രസ്സ്‌ ആണ് ഇഷ്ടപ്പെട്ടത് എന്ന് പറയ്...  " (ഇർഫു ഫർഹാനോട് ചോദിച്ചു )

 " അനക്കെന്താ ഇർഫു പ്രാന്തായ.. ഇയ്യ് girlsന്റെ ഡ്രെസ്സാണോ ഫൈസലിന്റെ കല്യാണത്തിന് ഇടാൻ പോവുന്നത്....  "

 " ഇയ്യ് ഇതിൽ നിന്ന് ഇഷ്ടപെട്ട ഡ്രസ്സ്‌ പറ..അല്ലാതെ അന്നെ ഞാൻ വിടൂല....  "

 ഇതൊക്കെ പറയുമ്പോഴും ഞമ്മള് ഒന്നും മിണ്ടാതെ നല്ല കുട്ടിയായി നിൽക്കായിരുന്നു..

   പെട്ടെന്ന് ഫർഹാൻ ഞമ്മടെ കയ്യിൽ ഇരിക്കുന്നുണ്ടായിരുന്നു രണ്ടു ഡ്രെസ്സിൽ ഒരെണ്ണം ചൂണ്ടി കാണിച്ചു....  

  " അപ്പൊ ലിയാ ഇയ്യ് ആ ഡ്രസ്സ്‌ എടുത്തോ.. അത് ഇട്ടാൽ ഇയ്യ് മൊഞ്ചത്തിയാവും...  "
  (ഇർഫു ഞമ്മളോട് പറഞ്ഞു....  )

ഞമ്മക്ക് ഡ്രസ്സ്‌ select ചെയ്യാനാണെന്ന് മനസ്സിലായപ്പോ ഫർഹാൻ ഇർഫൂനെ ഒന്ന് നോക്കിയിട്ട് അവിടെ നിന്ന് പോയി....

    ന്റെ മനസ്സിനും പിടിച്ചത് ഫർഹാൻ select ചെയ്ത ഡ്രസ്സ്‌ ആയതോണ്ട് ഞമ്മള് ആ ഡ്രസ്സ്‌ തന്നെ ഫിക്സ് ചെയ്തു... 

   ഫർഹാൻ പറഞ്ഞ ഡ്രസ്സ്‌ ആയത്കൊ-
ണ്ടൊന്നുമല്ല ഞമ്മടെ മനസ്സിന് പിടിച്ച ഡ്രസ്സ്‌ ആയതോണ്ടാ ഞമ്മള് അത് എടുത്തത്.... 


*******************************************



    അങ്ങനെ ആയിശുവിന്റെ കല്യാണത്തിന്റെ തലേ ദിവസമാണ് ഇന്ന്... നാളെ കഴിഞ്ഞാ പിന്നെ ഓളെ പിരിയണം എന്ന് ഓർക്കുമ്പോ
ഞമ്മക്ക് വല്ലാതെ സങ്കടമായിരുന്നു....

     അതൊക്കെ മറച്ചു വെച്ച് ഞമ്മള് സന്തോഷായി നടന്നു..... തലേ ദിവസം വീട്ടിലായിരുന്നു..... അളിയന്റെ വീട്ടുകാർ ആയിഷുന് വേണ്ടിയുള്ള ഡ്രസ്സ്‌ കൊണ്ട് കുറച്ച് കഴിഞ്ഞപ്പോ വന്നു.... 

  ഒരു bag കാറിൽ നിന്ന് എടുക്കാൻ അവര് മറന്നു.... അത് ഞമ്മളോട് എടുത്തു കൊണ്ടുവരാൻ പറഞ്ഞു.... bag എടുക്കാൻ വേണ്ടി പോയപ്പോ ഞമ്മള് പെട്ടു... 

   ഫർഹാനായിരുന്നു കൂടെ വന്നിരിക്കുന്ന-
തെന്ന് ഞമ്മള് അറിഞ്ഞില്ല.... ഫർഹാനോട് ചോദിക്കാതെ ഞമ്മള് തന്നെ കാറിന്റെ ഡിക്കി തുറക്കാൻ പോയി.... 

  കാർ ലോക്ക് ആയതോണ്ട് ഞമ്മള് മൂഞ്ചി.... അപ്പൊ തന്നെ ഫർഹാൻ ഞമ്മളെ കണ്ടു.... 

  " നീയെന്താടി കാറും നശിപ്പിക്കാൻ നോക്കുവാണോ...  "

  " ഈ കാറിൽ നിന്ന് ഒരു bag എടുക്കാൻ ഞമ്മള് വന്നതാ.... അത് എടുത്തു തന്നാൽ ഞാൻ പൊക്കോളാം....  "

  " ഹും... ഞാൻ എടുത്തു തരാം...  "

  ഞമ്മളെ മാറ്റി നിർതിയിട്ട് ഫർഹാൻ bag എടുത്തു ഞമ്മളെ കയ്യിൽ തന്നു.... ഞമ്മടെ ഷാളും ഫർഹാന്റെ വാച്ചും ഓൻ കയ്യ് എടുക്കുന്നതിന്റെ ഇടയിൽ കുടുങ്ങി..... 
ഞമ്മള് പെട്ടു എന്ന് പറഞ്ഞാ മതിയല്ലോ.... 

  " അന്നോട് ആരാ ഇമ്മാതിരി  ഷാളൊക്കെ  ഇടാൻ പറഞ്ഞത്....  "

  " ഞമ്മടെ ഷാളിനല്ല ഇങ്ങളെ വാച്ചിനാണ് പ്രശ്നം.... ഇനീപ്പോ ഞമ്മളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഇതെങ്ങെനെയെങ്കിലും ഒന്ന് ഊരാൻ നോക്ക്.....  "
 
  എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്ക് രണ്ടാൾക്കും ഷാളും വാച്ചും വേർതിരിക്കാൻ പറ്റിയില്ല.... 

  അപ്പോഴേക്കും ഞമ്മളെ ആരൊക്കെയോ അകത്തു നിന്ന് വിളിക്കാൻ തുടങ്ങി.... 

   ഫർഹാന്റെ കയ്യും വലിച്ച് ഞമ്മള് അകത്തേക്ക് പോയി...... 

  " ഡി ലിയാ....ഇയ്യ് എന്നെ ഇത് എങ്ങട്ടാ കൊണ്ടുപോവുന്നത്.... "

  " കൊല്ലാൻ.. ഞമ്മളെ അകത്തു നിന്ന് വിളിക്കുന്നത് ഇങ്ങൾക്ക് കേൾക്കാനില്ലേ.....
വീടിന്റെ അകത്തേക്കാണ് ഞമ്മള് ഇങ്ങളെ കൊണ്ടുപോവുന്നത്.... ഈ bag ഒന്ന് അവിടെ ഏല്പിച്ചിട്ട് ഞമ്മക്ക് ഷാളും  വാച്ചുമൊക്കെ ഊരിയെടുക്കാ.....  "
 
  " അന്റെ കൂടെ അകത്തേക്ക് വരാൻ ഞമ്മക്ക് പറ്റില്ല....  "

  " എന്നാ പിന്നെ ഇത് വേഗം ഊര്.... അത് പറ്റൂലല്ലോ  ഇങ്ങൾക്ക്.....  "

  " അതിന് വല്ല കത്രിക തായോ എന്നാലേ ഇനിയിപ്പോ എന്തെങ്കിലും ചെയ്യാൻ 
പറ്റുള്ളൂ...  "

  " കത്രിക വേണെങ്കിൽ അകത്തേക്ക് പോവണം അതിനാണ് ഇങ്ങളേം കൂട്ടി പോവുന്നത്... ഇനി വരാൻ പാറ്റോണാവോ..." 
 
  അത് പറഞ്ഞപ്പോ പിന്നെ ചൂടന്റെ വായ കുറച്ച് നേരത്തേക്ക് അടഞ്ഞു... ഞമ്മള് വേഗം bag ആരുടെയോ അടുത്ത് ഏൽപ്പിച്ചു.

   " അല്ല ഇജ്ജ് എന്താ ഫർഹാനെയും ഒപ്പം കൊണ്ട് നടക്കുന്നത്....  " ( ഫർഹാന്റെ ഒരു അമ്മായി ഞമ്മളോട് ചോദിച്ചു....  ഞമ്മള് ഒരു നുണ അങ്ങ് തട്ടി വിട്ടു....  )

   " അത് പിന്നെ ഫർഹാന്‌ കുടിക്കാൻ തണുത്ത വെള്ളം വേണമെന്ന് പറഞ്ഞു... അപ്പൊ ഞമ്മടെ കൂടെ കൂട്ടിയതാ... ഞാൻ വേഗം വെള്ളം കൊടുക്കട്ടെ....  "

  " ഇയ്യ് എന്തിനാ നുണ പറഞ്ഞത്....  "
  ( ഫർഹാൻ ഞമ്മളോട് ചൂടാവാൻ തുടങ്ങി..)

   " സത്യം പറഞ്ഞാൽ ഒരു നൂറു കണക്കിന് ചോദ്യം ചോദിക്കാൻ തുടങ്ങും എല്ലാരും... അതോണ്ടാ ഞമ്മള് നുണ പറഞ്ഞത്....  "

  " കള്ളത്തരം കാണിക്കാൻ അന്നെ കഴിഞ്ഞിട്ടേ വേറെ ആരും ഒള്ളു....  "
(  അത് ഞമ്മള് ശെരിക്ക് കേട്ടില്ല....  )

  " എന്താ പറഞ്ഞത്..  "

  " ഒന്നുമില്ല... ഇയ്യ് വേഗമൊന്ന് കത്രിക എടുക്കോ...  "

  ഫർഹാനെയും കൂട്ടി ഞമ്മടെ റൂമിലേക്ക്‌ പോയി... 

  " ഇത് ആരുടെ റൂമാ??  ..  "

  " ഞമ്മടെ റൂം തന്നെ.... കത്രിക ന്റെ റൂമിൽ നിന്ന് എടുക്കാ... ബാക്കിയെല്ലാ റൂമും ഫുൾ ആണ് അവിടെ കത്രിക തിരയാനൊന്നും പറ്റില്ല... ഞമ്മടെ റൂമിൽ ആരും ഉണ്ടാവില്ല...  "

  ( റൂം തുറന്നതും ഫർഹാന്റെ മോന്ത നോക്കിയപ്പോൾ ആൾ റൂമിലേക്ക്‌ തന്നെ നോക്കി നിൽക്കായിരുന്നു റൂമിലേക്ക്‌ കയറാതെ...  )

  " അതേയ് റൂം നോക്കി നിൽക്കാനല്ല വന്നത്... ഇങ്ങള് ഒന്ന് കയറുന്നുണ്ടോ...  "

  ( റൂമിൽ കയറിയതും ഞമ്മളെ painting ഒക്കെ ആൾ നോക്കാൻ തുടങ്ങി....  )

 " ലിയാ... നീ painting ഒക്കെ ചെയ്യോ...  ഇതെല്ലാം നിന്റെ paintings ആണോ??  "

 " ഞമ്മടെ painting അല്ലാതെ വേറെ ആരുടെയെങ്കിലും ന്റെ റൂമിൽ കൊണ്ട് വന്ന് വെക്കോ....  "
   ( ഞമ്മള് കത്രിക എടുത്ത് ഫർഹാന്റെ കയ്യിൽ കൊടുത്തു..   )

 " പിന്നെ ഫർഹാനെ മുറിക്കുമ്പോ ഞമ്മടെ ഷാളിനൊന്നും പറ്റരുത്... എന്തെങ്കിലും പറ്റിയാൽ ഞമ്മടെ സ്വഭാവം മാറും.....  "

 " എനിക്ക് അറിയാ എന്താ ചെയ്യേണ്ടതെന്. "

(പിന്നെ ഞമ്മളൊന്നും പറയാൻ പോയ്യില്ല... ഷാൾ വാച്ചിൽ നിന്ന് വേർ തിരിച്ചതും ഞമ്മക്ക് എന്തോ സ്വാതന്ത്ര്യം കിട്ടിയ പോലെയായിരുന്നു... അത് വരെ ഞമ്മള് ഈ ചെകുത്താന്റെ തടവിലായിരുന്നു.....  )

  " ന്നാ ഇനി ഞമ്മടെ റൂമിൽ നിന്നും ഇറങ്ങിക്കോ....  "

 ( ഞമ്മള് പറഞ്ഞതൊന്നും ആൾ കേട്ടില്ല.... എന്റെ favourite painting നോക്കി ആൾ അവിടെ തന്നെ നിൽക്കായിരുന്നു....  )

 " ലിയാ എനിക്ക് paintingsനോട് വലിയ craze ആണ്... എനിക്ക് നിന്റെ paintings ഒക്കെ ഒരുപാട് ഇഷ്ടായി... പ്രേത്യേകിച് ഈ painting .... "

( ഞമ്മള് അന്തം വിട്ടു നിന്ന് പോയി... ഒരു നിമിഷത്തേക്ക് ഫർഹാൻ അല്ല ഞമ്മളോട് സംസാരിക്കുന്നതെന്ന് തോന്നി.... ഇത്രേം നല്ലപോലെ ഫർഹാൻ ഞമ്മളോട് സ്വപ്നത്തിൽ പോലും സംസാരിച്ചിട്ടില്ല....  )

  " എന്റെ painting അല്ലെങ്കിലും  സൂപ്പർ ആണെന്ന് ഞമ്മക്കറിയാ...  "

 " ഈ painting എനിക്ക് തരോ... ഫ്രീ ആയിട്ടൊന്നും വേണ്ട.. എനിക്ക് paintingsന്റെ കളക്ഷൻ ഉണ്ട്..  അതിന് വേണ്ടിയാ... I really like this.....  "

  " ഞമ്മള് painting വിൽക്കാറൊന്നുമില്ല... പിന്നെ പ്രേത്യേകിച് ഈ painting... ഇത് ഞമ്മക്ക് ഒരാൾക്ക് കൊടുക്കാനുള്ളതാ....  "

  " ആർക്ക് ???  "

  " അതിപ്പോ ഇങ്ങള് അറിയണ്ട....  "

( ബാക്കിയുള്ള paintingsൽ നോട്ടമിടുന്നതിന് മുമ്പ് ഞമ്മള് ആളെ പുറത്തിറക്കി.... കുറച്ച് കഴിഞ്ഞപ്പോ അവരൊക്കെ പോയി ... ഞമ്മടെ നാളെത്തേക്കുള്ള ഡ്രസ്സ്‌ ഒക്കെ റെഡി ആക്കി ഞമ്മളും കിടന്നുറങ്ങി.....  അന്ന് രാത്രി കിടന്നുറങ്ങുമ്പോഴും ഞമ്മടെ മനസ്സിൽ ഫർഹാൻ ഞമ്മടെ painting നല്ല രസണ്ട് എന്ന് പറഞ്ഞതിന്റെ ഷോക്കിലായിരുന്നു.....  )

*******************************************

   ഇന്നാണ് ആയിഷുന്റെ കല്യാണം... ഞമ്മള് നേരത്തെ തന്നെ ഒരുങ്ങി മൊഞ്ചത്തി-
യായി... 

  കിടിലൻ ഫോട്ടോസൊക്കെ എടുത്തിട്ട് ഞമ്മള് എല്ലാരും കൂടി ഓഡിറ്റോറിയത്തി-
ലേക്ക് പോയി.....

   അങ്ങനെ കുറെ കഴിഞ്ഞപ്പോ അളിയന്റെ വീട്ടുകാർ വന്നു.....  ഞമ്മളെ കണ്ടപാടെ ഇർഫാൻ ഞമ്മടെ അടുത്തേക്ക് വന്നു.... 

   " ലിയാ ഇന്ന് മൊഞ്ചത്തിയായിക്കണല്ലോ.. അന്നെ ആരെങ്കിലും കൊത്തി കൊണ്ട് പോവാതെ നോക്കിക്കോ.....  "

  " ഞമ്മളെ അങ്ങനെ പെട്ടെന്നൊന്നും ആരും കൊത്തി കൊണ്ടുപോവൂല മോനെ.. "

  " ഇയ്യ് എന്താടി ഞമ്മളെ ഡ്രസ്സിങ്ങിനെ കുറിച്ചൊന്നും പറയാത്തത്...  "

  " അന്നെ കാണാനും വലിയ കുഴപ്പല്യ... പക്ഷെ കൂടുതൽ മൊഞ്ചൻ അന്റെ ഇക്കാക്കയാട്ടോ....  "
  ( അത് ഞമ്മള് ശെരിക്കും പറഞ്ഞതാ.. അന്ന് ഫർഹാൻ കൂടുതൽ മൊഞ്ചനായി-
രുന്നു.... ഓനെ തന്നെ നോക്കി നിൽക്കാനാ ഞമ്മക്ക് തോന്നിയത്.. പക്ഷെ ഞമ്മളെ ആൾ mind ചെയ്യുന്നുണ്ടായിരുന്നില്ല.... ആരോടോ സംസാരിക്കായിരുന്നു....  )

  " അത് പിന്നെ ഞമ്മടെ ഇക്കാക്കയല്ലേ.. ഓനെ കാണാൻ മൊഞ്ചുണ്ടാവാതിരിക്കോ... അല്ല ഇങ്ങള് രണ്ടാളും ഒന്നായാ... ഇതുവരെ കീരിയും പാമ്പുമായിരുന്നല്ലോ....  "

  " അതെന്താ അങ്ങനെ ചോദിച്ചത്??  "

  " ഇന്നലെ ഫർഹാൻ ഇന്നോട് അന്നെ കുറിച്ചൊക്കെ ചോദിച്ചു... പിന്നെ അന്റെ painting ഒക്കെ ഓന്ക്ക് നല്ല ഇഷ്ടായി എന്നൊക്കെ പറഞ്ഞു ....  "

  " അതോണ്ട് എന്താ ....  "

  " അതോണ്ട് ഒന്നുല്ല.... ഞമ്മളൊന്നും പറഞ്ഞില്ല ന്റെ ആലിയ .... ഞാൻ പോവാ... ഫ്രണ്ട്‌സ് wait ചെയ്യുന്നുണ്ട്.... "

  ( ഞമ്മള് പോസ്റ്റ്‌ ആവണ്ടല്ലോ എന്ന് കരുതി ഞാനും സ്ഥലം വിട്ടു....  കുറച്ചു കഴിഞ്ഞപ്പോ ഞമ്മള് ice cream  തിന്നുന്നതിന്റെ ഇടയിൽ സാക്ഷാൽ ഫർഹാൻ ഞമ്മടെ അടുത്തേക്ക് വരുന്നു ....  )

    ( ഞമ്മടെ അടുത്തേക്ക് തന്നെയല്ലെ ഫർഹാൻ വരുന്നതെന്ന് ഉറപ്പിക്കാൻ വേണ്ടി ഞമ്മള് തിരിഞ്ഞു നോക്കി... പിന്നെ ഇന്നോട് സംസാരിക്കാൻ തുടങ്ങിയപ്പോ ന്റെ അടുത്തേക്ക് തന്നെയാണ് വന്നതെന്ന് ഉറപ്പിച്ചു....  )

  " ലിയാ.. നിനക്ക് ഈ ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട് ഇത് ഞാൻ select ചെയ്ത ഡ്രസ്സ്‌ അല്ലെ....  "

 ( ഞമ്മടെ കിളി ആക പോയ മട്ടായിരുന്നു ഫർഹാന്റെ സംസാരം കേട്ടിട്ട്... 

  ഓന്റെ സംസാരം കേട്ടിട്ട് ഞമ്മടെ തരിപ്പിലും പോയി.. Ice cream ഞമ്മടെ മുഖത്താവുകയും ചെയ്തു....

   എപ്പഴും കലിപ്പ് മൂഡിലുണ്ടാവുന്ന മോന്ത ഞമ്മള് ആദ്യായിട്ട് ചിരിക്കുന്നത് കണ്ടു.... 

  ന്റെ മുഖത്തു ice cream ആയതോണ്ടാണ് ഫർഹാൻ ചിരിക്കുന്നതെന്ന് മനസ്സിലായപ്പോ ഞാൻ അത് തുടക്കാൻ തുടങ്ങി.... പെട്ടെന്ന് തന്നെ ആൾ ചിരി നിർത്തി.. ചിരിക്കുമ്പോ ഫർഹാനെ നല്ല മൊഞ്ചുണ്ടായിരുന്നു.... )

  " നീ തൊടച് കുളമാക്കാ ചെയ്‍തത്....  "

 ( ഞമ്മടെ അടുത്ത് നിന്നും ടവൽ വാങ്ങി ഫർഹാൻ ഞമ്മടെ മുഖത്തുള്ള ice cream തുടക്കാൻ തുടങ്ങി .... ടവൽ ഞമ്മടെ കയ്യിൽ തന്നെ തന്നിട്ട് ഫർഹാൻ പോയി....ഞമ്മള് ആകെ സ്തംഭിച്ച് നിൽക്കായിരുന്നു.... നാജി ഞമ്മളെ വിളിച്ചപ്പോഴാണ് ഞമ്മള് സ്വബോധത്തിലേക്ക് വന്നത്....   )

  " ഡി ലിയാ നീ എന്താ നോക്കി നിൽക്കുന്നത്.... അവിടെ നിക്കാഹ് തുടങ്ങാറായി നിന്നെ എല്ലാരും അന്വേഷിക്കുന്നുണ്ട്.....  "

  ( നാജിയുടെ കൂടെ ഞമ്മള് പോയി...  നിക്കാഹിന്റെ സമയത്ത് ഇർഫാൻ ഞമ്മടെ അടുത്ത് നിന്ന് വന്നിട്ട് ഫോട്ടോഗ്രാഫറോഡ് ഓന്റേം എന്റേം ഫോട്ടോ എടുക്കാൻ പറഞ്ഞു..  എനിക്കാണെങ്കിൽ ഒരു ഫോട്ടോ ഫർഹാന്റെ കൂടെ എടുക്കണം എന്ന് ഉണ്ടായിരുന്നു ... ലിയാ അന്നെ ഇയ്യ് തന്നെ കണ്ട്രോൾ ചെയ്യണം ഞമ്മടെ മനസ്സിനോട് ഞാൻ തന്നെ പറഞ്ഞു....  )

   അങ്ങനെ നിക്കാഹൊക്കെ കഴിഞ്ഞ് ആയിശൂനേം കൊണ്ട് അളിയൻ പോയി... 
കൂടെ ഞമ്മളും പോയിക്കണ്...
 പാട്ടും ഡാൻസുമൊക്കെ ആയി ഞങ്ങളെല്ലാരും ലാൻഡ് ചെയ്തു.... 

അവിടെ ഫർഹാൻ ഒരു കുട്ടിയേയും പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു 

ഓനെയൊന്ന് ആക്കാൻ വേണ്ടി ഞമ്മളും നാജിയും ഓന്റെ അടുത്തേക്ക് പോയി.... 

  " ആഹാ ഫർഹാനെ തന്റെ കല്യാണം കഴിഞ്ഞു കുട്ടിയൊക്കെ ആയോ...  "

 ( ഞമ്മള് പറഞ്ഞത് ഓന്ക്ക് പിടിച്ചില്ലെന്ന് മറുപടി കേട്ടപ്പോ ഞമ്മക്ക് മനസ്സിലായി.... )

  " ഒരു കുട്ടിയും കൂടിയുണ്ട്... എന്താ വല്ല പ്രശ്നവുമുണ്ടോ....  "

  " ഏയ് ഒരു കുഴപ്പവുമില്ല....   "

 ( ഞമ്മള് വേഗം നാജിയെയും കൂട്ടി അവിടെ നിന്നും പോയി .... ആയിശുനെ അവിടെ യാത്രയാക്കി ഞങ്ങളെല്ലാരും വീട്ടിലേക്ക് തിരിച്ചു പോന്നു... 

പോരുമ്പോൾ അറിയാതെ എന്റെ മിഴിയും നിറഞ്ഞിരുന്നു... ആയിഷുന്റെ കരച്ചിൽ കണ്ടപ്പോ ഇക്കും സഹിച്ചു നിൽക്കാൻ പറ്റിയില്ല.... 
അന്ന് രാത്രി ആയിശു ഇല്ലാതെ എങ്ങനെ-
യൊക്കെയോ തീർത്തു.... )

******************************************

  ഇന്നും വീട്ടിൽ തിരക്കാണ് വിരുന്നായതോ-
ണ്ട്... 
 അയ്ശു വന്നതും ഞമ്മള് ഓളെ കെട്ടിപിടിച് ഒരു ഉമ്മ കൊടുത്തു....
  കുറെ കാലം കാണാതായിട്ട് ഓളെ തിരിച്ചു കിട്ടിയ അവസ്ഥ ആയിരുന്നു ഞമ്മക്ക്....  

ഇർഫു ഞമ്മളോട് വന്നപ്പോ തന്നെ സംസാരിക്കാൻ വന്നു... 

പക്ഷെ ഫർഹാൻ ഞമ്മടെ അടുത്തേക്ക് അടുക്കുക തന്നെ ചെയ്തില്ല...

 അത് ഒരു കണക്കിന് നല്ലതാണെന്നു ഞമ്മക്കും തോന്നി.. 

ഞങ്ങൾ രണ്ടാളും സംസാരിച്ചാൽ അത് തല്ലിലാണ് എപ്പോഴും അവസാനിക്കാറുള്ളു...

എല്ലാരേം ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോ ഫർഹാൻ ന്റെ അടുത്തേക്ക് വന്നു.... 

  " ലിയാ എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്യാൻ വെക്കോ.. ഞാൻ ഫുഡ്‌ കഴിച്ച്‌ വന്നിട്ട് തന്നാൽ മതി....  "

( ഞമ്മടെ ചുറ്റും എല്ലാരും ഉള്ളതോണ്ട് ഒന്നും പറയാൻ നിക്കാതെ ഫോൺ വേടിച്ച് ഞമ്മള് പോന്നു...  

 ഫോൺ തുറക്കാൻ ശ്രമിച്ചെങ്കിലും ലോക്ക് ഉള്ളതോണ്ട് അത് നടന്നില്ല.... 

എന്നാ പിന്നെ എന്റെ നമ്പർ സേവ് ചെയ്തിക്കണോ എന്ന് നോക്കാൻ വേണ്ടി എന്റെ ഫോണിൽ നിന്നും കാൾ ചെയ്തു... 

ഞമ്മടെ നെയിം സേവ് ചെയ്തത് കണ്ട്‌ ഞമ്മക്ക് കലിപ്പ് കേറി വന്നു....  

ഫുഡ്‌ കഴിക്കൽ കഴിഞ്ഞിട്ട് ഫർഹാനെ നാല് തെറി വിളിച്ചാലേ ഞമ്മക്ക് ഇന്ന് സമാധാനം കിട്ടുള്ളു....  

കുറച്ച് കഴിഞ്ഞപ്പോ ഫോൺ അന്വേഷിച്ചു ഫർഹാൻ ഞമ്മടെ അടുത്തേക്ക് എത്തി....  )

  " ലിയാ ഫോൺ എവിടെ....  "

  " ഫോൺ ഒക്കെ ഞമ്മള് തരാ... അതിന് മുന്നേ എന്റെ നമ്പർ എന്താ ഇങ്ങള്ടെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് ഒന്ന് പറഞ്ഞു തരോ....  "

  " ഞാൻ അന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ടെന്ന് അന്നോട് ആരാ പറഞ്ഞത് ....  "

  " അതൊക്കെ ഞമ്മള് കണ്ടുപിടിച്ചു....  "

  " ഞാൻ ആലിയ എന്നാ സേവ് ചെയ്തിട്ടുള്ളത്....  " (ഒരു പരുങ്ങലോടെ ഫർഹാൻ പറഞ്ഞു....  )

  " ആലിയ എന്നോ.... ഞാൻ കണ്ടു എന്റെ നമ്പർ വൈറസ് എന്നല്ലേ ഇങ്ങള് സേവ് ചെയ്തിട്ടുള്ളത്.... " 

 " ഇയ്യ് ഒരു വൈറസ് ആയതോണ്ട് അങ്ങനെ സേവ് ചെയ്തു... എന്നാലേ ഇക്ക് അത് അന്റെ നമ്പർ ആണെന്ന് മനസ്സിലാവൊള്ളൂ. "

  " വൈറസ് ഞമ്മളല്ല ഇങ്ങള് തന്നെയാ... ഇന്ന് മുതൽ ഇങ്ങള്ടെ നമ്പർ ഞാൻ സേവ് ചെയ്തിട്ടുള്ളത് anti virus എന്നാണ്.... virusനേക്കാളും അടിപൊളിയല്ലേ....  "

  ( മറുപടിയൊന്നും പറയാതെ ഫർഹാൻ ഞമ്മടെ അടുത്തേക്ക് വന്നു... 

 ന്റെ അടുത്തേക്ക് എത്തുന്തോറും ഞമ്മള് പിന്നോട്ട് പോവാൻ തുടങ്ങി...

   അവസാനം പിന്നിലേക്ക് പോവാൻ സ്ഥലമില്ലാതെയായി.. ഫർഹാൻ കൂടുതൽ അടുത്തപ്പോൾ ഞമ്മള് കണ്ണടച്ച് നിന്നു.... 

  പെട്ടെന്ന് ഓൻ ന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ട് ഹാളിൽക്കു പോയി....  

ഞമ്മള് ആകെ വിയർത്തു നിൽക്കായി-
രുന്നു....ഒരു ബക്കറ്റ് കിട്ടിയാൽ അത് നിറയാനുള്ള വെള്ളം ന്നെ പിഴിഞ്ഞെടു-
ത്താൽ കിട്ടും... 

   ഞാനും ഹാളിലേക്ക് പോയി.... 

   കുറച്ച് കഴിഞ്ഞ് അവരെല്ലാരും തിരിച്ച് പോയി.... ആയിഷുവും അളിയനും ഇന്ന് ഞങ്ങളുടെ വീട്ടിൽ തന്നെ നിന്നു..... രാത്രി കിടക്കുന്നതിന്  മുമ്പ്.അയ്ശുവി-
നോട് ഞമ്മള് ഓൾടെ വിശേഷങ്ങൾ ചോദിച്ചറിയാൻ തുടങ്ങി....  )

  " അയ്ശു എങ്ങനെയുണ്ട് അളിയന്റെ വീട്ടുകാരൊക്കെ...  "

  " നല്ല ആൾക്കാർ തന്നെയാ... പ്രേത്യേകിച് ഫൈസലിക്ക... എന്നെ നല്ല caring  ആണ്..."

  " അന്റെ ഫൈസലിക്കാടെ കാര്യല്ല ഞമ്മള് ചോദിച്ചത്...  "

  " പിന്നെ ആരുടെ?....  "

  " ഇർഫുന്റേം ഫർഹാൻന്റേം ഒക്കെ കാര്യമാണ് ചോദിച്ചത്....  "

   " ഒരു ദിവസം കൊണ്ട് അവരെ കുറിച്ച് എന്താ ഇപ്പൊ പറയാ....  "

   " ന്നാലും എന്തെങ്കിലും ഒക്കെ അറിയാതിരിക്കൊ.... ഇയ്യ് നുണ പറയാ....  "

  " അവര് രണ്ടാളും ഫൈസലിക്കാടെ മൂത്താപ്പാടെ മക്കളാണ്..പിന്നെ അവരുടെ ഉപ്പയും ഉമ്മയും ആക്‌സിഡന്റിൽ മരിച്ചു പോയിക്കണ്... അത്രയൊക്കെ ഞമ്മക്ക് അറിയുള്ളു....  "

  " അതൊക്കെ ന്ക്കും അറിയാം... അവരുടെ സ്വഭാവം എങ്ങനെയാണെന്നാ ഞമ്മള് ചോദിച്ചത്....  "

  " ഇർഫു ആണ് കൂടുതൽ company... ഫർഹാൻ ആവശ്യത്തിന് സംസാരിക്കൊള്ളൂ.
ഇന്ന് രാവിലെ തന്നെ ഫർഹാൻ ആരോടോ ചൂടായിരുന്നു... ഫർഹാൻ നല്ല ദേഷ്യക്കാരൻ ആണെന്ന് തോന്നുന്നു .... ഫൈസലിക്കാട് ചോദിച്ചപ്പോ പറഞ്ഞത് ആദ്യം ഫർഹാൻ ഇങ്ങനെയൊന്നും ആയിരുന്നില്ല എന്നാ...  "

  " അതെന്താ ഇപ്പൊ ഇങ്ങനെ എന്ന് ചോദിക്കാമായിരുന്നില്ലേ...  "

  " അതൊന്നും ഞാൻ ചോദിച്ചില്ല... അനക്ക് എന്തിനാ ഇപ്പൊ ഫർഹാനെ കുറിച്ച് അറിഞ്ഞിട്ട്... ഇയ്യ് മിണ്ടാതെ കിടന്നുറങ്ങ്... ഞാൻ പോവാ... "

  " ലാസ്റ്റ് ഒരു question... അവര് രണ്ടാളും ഫൈസലിക്കാടെ വീട്ടിൽ തന്നെയാണോ താമസം....  "

  " അല്ലാതെ പിന്നെ എവിടെയാ.... അവരുടെ ഉപ്പയും ഉമ്മയും മരിച്ചത് മുതൽ ഫൈസലിക്കാടെ ഉപ്പയാണത്രെ നോക്കി വളർത്തിയത്...   "

  " ന്നാ ശെരി ഗുഡ് നൈറ്റ്‌ .. ഇനി അന്നെ ഇന്ന് ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല... "

  ( അയ്ശു പോയതും ഞമ്മള് ബെഡിൽ കിടന്ന് തലങ്ങും വിലങ്ങും ഫർഹാനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.... 

   അന്ന് ഇർഫുവും കോളേജിൽ വെച്ച് പറഞ്ഞതാണ് പഴയ ഫർഹാൻ അല്ല ഇപ്പൊ എന്ന്... 

    ഈ പഴയ ഫർഹാൻ എന്തായാലും ചൂടനാവില്ല എന്ന് ഉറപ്പാണ്... പിന്നെ എന്താവും ഫർഹാന്റെ ഈ മാറ്റത്തിന് കാരണം..??.... 

   എന്തായാലും ഒക്കെ ഇർഫുനോട് നാളെ അവിടേക്ക് വിരുന്നു പോവുമ്പോ ചോദിക്കാമെന്ന് സമാധാനിച്ച് ഞമ്മള് കിടന്നുറങ്ങി.....  )

     അളിയന്റെ വീട്ടിൽ എത്തിയതും ഞമ്മള് ഇർഫുനെ നോക്കാൻ തുടങ്ങി.... ഇർഫാൻ നല്ല തിരക്കിലായതോണ്ട് ശെരിക്ക് സംസാരിക്കാൻ പോലും അന്ന് പറ്റിയില്ല.... ഫർഹാനും നല്ല തിരക്കിലായിരുന്നു..... ഫുഡ്‌ കഴിക്കലൊക്കെ കഴിഞ്ഞാ ഇർഫുനോട് സംസാരിക്കാ എന്ന് കരുതി ഓന്ക്ക് ഒരു മെസ്സേജ് അയച്ചിട്ടു....  പക്ഷെ അത് നടന്നില്ല... ഫുഡ്‌ കഴിക്കൽ കഴിഞ്ഞപ്പോ ഞമ്മക്കുള്ള പണിയും കൊണ്ട് അയ്ശു വന്നു..... 

   "  ഡി ലിയാ ഞാൻ എന്റെ ഒരു bag എടുക്കാൻ മറന്നു... നീ ഒന്ന് പോയി എടുത്ത് വരോ... ഇവിടെ തിരക്കായതോണ്ട് ഫൈസൽ ഇക്കാക്ക് പോയി എടുക്കാൻ പറ്റില്ല....  "

  " ഞമ്മള് ഒറ്റക്ക് എങ്ങനെയാ പോവുന്നത്.."

  " അന്റെ കൂടെ ഫർഹാനെയും കൂട്ടിക്കോ... ഓനോട്‌ ഫൈസലിക്കാ പറയാ എന്ന് പറഞ്ഞിട്ടുണ്ട്....  "

  " എന്നാ അനക്ക് പോയിക്കൂടെ ഓന്റെ കൂടെ... എനിക്കൊന്നും വയ്യ ആ ചൂടന്റെ കൂടെ പോവാൻ....  "

  " എന്താടി ഒന്ന് പോയി എടുത്ത് വാ... ഫർഹാനെ ഒറ്റക്ക് വിട്ടാൽ ഓന്ക്ക് അറിയില്ലല്ലോ എവിടെയാണ് bag എന്ന്...  "

  " എന്നാ പിന്നെ ഇർഫാനെ എന്റെ കൂടെ വിട്ടൂടെ...  "

  " ഇർഫു ഓന്റെ ഫ്രണ്ട് വിളിച്ചിട്ട് ഇപ്പൊ എവിടേക്കോ പോയി... ഇനി കുറച്ച് കഴിയും വരാൻ....  "

  " ന്നാ ഞാൻ പോവാ...  "

  ( മനസ്സില്ല മനസ്സോടെ ഞമ്മള് സമ്മതിച്ചു.... ഞമ്മള് കാറിൽ കയറാൻ വേണ്ടി പോയി... ഫർഹാൻ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു...  കാറിൽ കയറിയതും ഞമ്മക്ക് instructions തരാൻ തുടങ്ങി...  )

  " വായ അടച്ചു ഇരുന്നോളണം... അല്ലെങ്കിൽ ഇയ്യ് എന്റെ സ്വഭാവം അറിയും.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്....  "

  " പിന്നേ എനിക്ക് വായ അടച്ചു ലോക്ക് ഇട്ട് ഇരിക്കാനൊന്നും പറ്റില്ല.... പറ്റുമെങ്കിൽ സഹിച്ച മതി...  "

  " എന്റെ കാറിൽ ഇരിക്കുമ്പോ ഞാൻ പറയുന്നത് അനുസരിക്കണം... "

  " ഇല്ലെങ്കിൽ എന്താ ചെയ്യാ... ഞമ്മളെ കാറിൽ നിന്ന് ഇറക്കി വിടോ..  "

 " ചിലപ്പോ ഇറക്കി വിട്ടെന്നൊക്കെ വരും...  "

 " അങ്ങനെ ചെയ്താൽ ഈ ആലിയ ആരാണെന്ന് ഇയാൾ അറിയും....ഇപ്പൊ താൻ ഡ്രൈവിംഗ് ശ്രദ്ധിച്ചോ....   "

  ( പിന്നേ വീട് എത്തി bag എടുക്കുന്ന വരെ ഞാൻ വായ അടക്കാതെ സംസാരിചോണ്ടി-
രിക്കായിരുന്നു.. ന്റെ സംസാരം കേട്ട് ഫർഹാന്‌ വട്ട് പിടിക്കുന്നുണ്ടായിരുന്നു എന്ന് ഞമ്മക്ക് പിടി കിട്ടി....bag എടുത്തിട്ട് ഞമ്മള് കാറിൽ പോയി ഇരുന്നു....  )
 

  " ന്നാ വേഗം വിട്ടോ... Bag കിട്ടി...  "

  " എനിക്കറിയാ വേഗം പോവണോ വേണ്ടേ എന്ന്..  "

  " അയ്യോ സോറി... ഞമ്മള് അതങ്ങ് മറന്നു...... "
 
  ( പെട്ടെന്ന് പുറത്തു ice cream കണ്ടപ്പോ എനിക്ക് ice cream കഴിക്കാൻ തോന്നി... എന്തെങ്കിലും തിന്നാൻ തോന്നിയാൽ ഞമ്മക്ക് അത് അപ്പൊ തന്നെ കിട്ടണം.... )

  " നിർത്ത് നിർത്ത്... ഫർഹാൻ കാർ നിർത്ത്...  "

  ( ഞമ്മടെ അലർച്ച കേട്ടിട്ട് ഫർഹാൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു...  )

  " എന്താടി കിടന്ന് അലറുന്നത്... എന്തിനാ വണ്ടി നിർത്തിച്ചത്..  "

  " വണ്ടിയിൽ നിന്ന് ഇറങ്ങ്.. എന്നിട്ട് പറയാ.."
 
  " നീ ആദ്യം കാര്യം പറ... "

  " എനിക്ക് ഒരു ice cream തിന്നാനാണ്.. വേഗം ഇറങ്ങ്...  അല്ലെങ്കിൽ ആ ice cream വണ്ടി ഇപ്പൊ പോവും...  "

  " നിന്നെ എന്താ വേണ്ടത്.. ഈ ഒരു ചെറിയ കാര്യത്തിനാണോ നീ വണ്ടി നിർത്തിപ്പിച്ചത്.. Ice cream വണ്ടിയൊക്കെ അപ്പുറത്തെ സൈഡിൽ ആണ്... ഇനി റോഡ് ക്രോസ്സ് ചെയ്ത് ice cream വേടിക്കാനൊക്കെ time എടുക്കും...  "

  " എന്നാ താൻ പൊക്കോ.. ഞാൻ ഓട്ടോ വിളിച്ചു വന്നോളാം.... "


( ഞാൻ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. ഞാൻ കരുതിയ പോലെ തന്നെ ഫർഹാനും പുറത്തേക്ക് ഇറങ്ങി... 

  അങ്ങനെ ഞമ്മളെ ഒറ്റക്കാക്കി പോയാൽ ഫർഹാൻ വിവരം അറിയും എന്ന് ആൾക്ക് അറിയാ... 

   റോഡ് പെട്ടെന്ന് ക്രോസ്സ് ചെയ്യുന്നതിന്റെ ഇടയിൽ ഒരു കാർ ന്റെ നേർക്ക് വന്നു.... 

കണ്ണും അടച്ച് ഞാൻ അവിടെ നിന്നു.... പെട്ടെന്ന് ഫർഹാൻ പിന്നിൽ നിന്നും എന്നെ വലിച്ചതോണ്ട് ഞാൻ രക്ഷപെട്ടു.. 

  കണ്ണ് തുറന്നപ്പോ ഞാൻ ആകെ പേടിച്ചിരുന്നു... പെട്ടെന്ന് എനിക്ക് തല ചുറ്റി ഞാൻ ഫർഹാന്റെ നെഞ്ചത്തേക്ക് കിടന്നു... 

പിന്നേ കണ്ണ് തുറക്കുമ്പോ ഫർഹാൻ എനിക്ക് വെള്ളം തരുവായിരുന്നു... 
  
  അതിനിടയിൽ ഫർഹാൻ എന്നെ കാറിൽ കൊണ്ട് വന്ന് ഇരുത്തിയാതൊന്നും എനിക്ക് ഓർമ്മയുണ്ടായിരുന്നില്ല... 

 പിന്നെ അങ്ങോട്ട്‌ വീട് എത്തുന്ന വരെ എന്റെ ചെവിക്കു ഒരു റെസ്റ്റും ഉണ്ടായിരുന്നില്ല....  )
  
  " നിനക്ക് എന്താ ബോധമില്ലേ... വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയിട്ടല്ലേ ക്രോസ്സ് ചെയ്യാ...അവളുടെ ഒലക്കമ്മലെ ice cream കഴിക്കാനുള്ള പൂതി... എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ...  "

 " എനിക്കെന്തെങ്കിലും പറ്റിയ തനിക്ക് എന്താ..  "

 " നിന്റെ വീട്ടുകാർക്ക് ഒരുപാട് വിഷമം ആവില്ലേ...  "

 " തനിക്ക് വിഷമമാവോ...??   "

  " അതാണോ ഇപ്പൊ ഇവിടത്തെ പ്രശ്നം... നിനക്ക് ഇപ്പോഴും കളിയാണ്... ഒരു ശ്രദ്ധയുമില്ല.... അതോണ്ടാണ് ഇപ്പൊ വണ്ടി ഇടിച്ചു ചാവാൻ പോയത്.... "

  " വണ്ടി ഇടിച്ചാലല്ലേ ചാവാൻ പോവാ... എന്നെ വണ്ടി ഇടിച്ചില്ലല്ലോ...  "

  " ഇപ്പൊ പൊന്ന് മോൾക്ക്‌ വണ്ടി ഇടിക്കാത്തതിനാണോ പ്രശ്നം... ഞാൻ വന്നില്ലായിരുന്നെങ്കിൽ ഇപ്പൊ വണ്ടി ഇടിച്ചു ചത്തേനെ...  "

 " ഒരു പഞ്ഞി കിട്ടോ എന്റെ ചെവിയിൽ വെക്കാൻ... തന്റെ സംസാരം കേട്ട് എന്റെ ചെവി പൊട്ടുകയാണ്... "

 ( അത് പറഞ്ഞപ്പോ കുറച്ച് നേരത്തേക്ക് സംസാരം നിർത്തി... പിന്നെ ഞാൻ തന്നെ അങ്ങോട്ട്‌ സംസാരിക്കാൻ തുടങ്ങി....  )

 " എന്നാലും എനിക്ക് ice cream കിട്ടിയില്ലല്ലോ...  "

 " നിനക്ക് ജീവൻ തിരിച്ച് കിട്ടിയില്ലേ അത് പോരെ...  "

 " എനിക്കൊരു ice cream വാങ്ങി തായോ.. പ്ലീസ്...  "

  " നീയെന്താ ചെറിയ കുട്ടിയെ പോലെ... ഇപ്പൊ തന്നെ time വൈകി...  "

  ( കുറെ നേരം ഞാൻ സൈലന്റ് ആയതോണ്ടാണെന്ന് തോന്നുന്നു കുറച്ച് കഴിഞ്ഞപ്പോ ഫർഹാൻ ഒരു ice cream parlourന്റെ അടുത്ത് വണ്ടി നിർത്തി എനിക്ക് ice cream വാങ്ങി തന്നു... ice cream കഴിച്ച് കഴിഞ്ഞ് വീണ്ടും driving തുടങ്ങി... )

  " ഫർഹാൻ താൻ ഇത്ര ചൂടനായിരുന്നില്ല അല്ലെ ആദ്യം.. പിന്നെ എന്താ ഇങ്ങനെ മാറിപോയത്....  "

 " ഞാൻ പണ്ടും ഇപ്പോഴും ഒരുപോലെ തന്നെയാ...  "

 " അത് വെറുതെ പറയല്ലേ... "

 " നീ വേണെങ്കിൽ വിശ്വസിച്ചാൽ മതി... "

( വീട്ടിലെത്തി ആയിഷുന്റെ bag ഓളെ ഏൽപ്പിച്ചു... ഫർഹാനെ കൊണ്ട് കാറിൽ വെച്ച് തന്നെ സത്യം ചെയ്യിപ്പിച്ചത് കൊണ്ട് വണ്ടി ഇടിക്കാൻ പോയതൊന്നും ആരോടും പറഞ്ഞില്ല.... കുറെ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് തിരിച്ച് പോയി....  )

    അന്ന് രാത്രി ന്റെ മനസ്സ്  മുഴുവൻ ഫർഹാൻ ആയിരുന്നു.... ഇന്ന് ഒരു ദിവസം കൊണ്ട് ഫർഹാൻ എന്നെ എത്രത്തോളം care ചെയ്യുന്നുണ്ടെന്ന് മനസ്സിലായി....

   എപ്പഴും ചൂടനായി നടക്കുന്ന ഫർഹാന്റെ ഉള്ളിൽ ഒരു ലോലമായ ഹൃദയം ഉണ്ട്... 

  ഫർഹാന്റെ ഉള്ളിൽ വീർപ്പു മുട്ടുന്നത് എന്താണെന്ന് അറിയണമെങ്കിൽ അത് ഫർഹാനോട് തന്നെ ചോദിക്കണം.... അല്ലെങ്കിൽ ഇർഫാനോട്.... 

  ഫർഹാനെക്കാളും നല്ലത് ഇർഫാനോട് ചോദിക്കുന്നതാണ്......

    അന്ന് രാത്രി ഇർഫാന്റെ ഫോണിലേക്ക് മെസ്സേജ് അയക്കാൻ വേണ്ടി ഫോൺ എടുത്തു... 

  സമയം നോക്കിയപ്പോ 12:30.....ഈ നേരത്ത് മെസ്സേജ് അയക്കുന്നത് ശെരിയല്ല.. ഞമ്മള് ഫോൺ അവിടെ തന്നെ വെച്ച് കിടന്നുറങ്ങി.... 

  
*******************************************


   അങ്ങനെ കുറെ ദിവസത്തിന് ശേഷം കോളേജ് തുറന്നു... ഇപ്പൊ ഞാൻ second year ആണ്.... 

  ഏറെക്കുറെ ഞമ്മക്ക് ഒരു പൊടിക്ക് മാറ്റമൊക്കെ വന്നെന്നാ ഞമ്മടെ ഒരു ഇത്... 

 ഇതിനിടയിൽ ഇർഫാനെ കാണാൻ പറ്റാത്തതോണ്ട് ഫർഹാനെ കുറിച്ചൊന്നും കൂടുതൽ  ഞമ്മക്ക് അറിയാൻ പറ്റിയില്ല... 

  മെസ്സേജ് അയച്ചു ചോദിക്കുന്നതിനേക്കാൾ നേരിട്ട് ചോദിക്കുന്നതാണ് അതിന്റെ ഒരു ഇത്.... 

  അന്ന് കോളേജിൽ ക്ലാസ്സ്‌ ഒന്നും അധികം ഉണ്ടായിരുന്നില്ല... 

  നാജിയോട് വെറുതെ ഓരോന്ന് സംസാരിക്കുന്നതിന്റെ ഇടയിൽ ഞാൻ പെട്ടെന്ന് ഫോൺ എടുത്തു..... 

  " നാജി.. ഞാൻ ഫർഹാന്‌ മെസ്സേജ് അയച്ചാലോ...  "

 " എന്തിനാണാവോ?? ...  "

 " ഒന്നുല്ല വെറ്തെ.... ഓനെ ഞമ്മടെ ഫ്രണ്ട് ആക്കിയാലോ എന്ന് ഒരു ആലോചന...  "

 " ഫർഹാൻ നിന്റെ ഫ്രണ്ട് ആയത് തന്നെ...  അങ്ങോട്ട്‌ ചെന്നാ മതി....  "

 " അത് എന്താ...  "

 " എടി നിന്നെ നേരിൽ കണ്ട ഫർഹാൻ ചൂടാവില്ലേ നിന്നോട്... അവൻ പിന്നെ എങ്ങനെയാ നിന്റെ ഫ്രണ്ട് ആവ...  "

  " അതൊക്കെ ആവും... ഞാൻ എന്തായാലും മെസ്സേജ് അയക്കാ....  "

  Antivirusന്റെ dp ഞമ്മള് കുറച്ച് നേരം നോക്കി നിന്നു... പിന്നെ ഒരു ഹായ് അങ്ങട്ട് അയച്ചു.... കുറച്ച് കഴിഞ്ഞപ്പോ ആൾ ഓൺലൈനിൽ വന്ന് മെസ്സേജ് കണ്ടു... 

 പക്ഷെ റിപ്ലൈ ഒന്നുല്ലാ... അത് ഞമ്മക്ക് അങ്ങട്ട് പിടിച്ചില്ലാ.... 

  ഫോൺ ഞമ്മള് off ചെയ്തു വെച്ചു.. 

 കുറച്ച് കഴിഞ്ഞ് ഒരു മെസ്സേജ് വന്നപ്പോ ഫർഹാന്റെ മെസ്സേജ് ആണെന്ന് കരുതി ഞാൻ വേഗം ഫോൺ എടുത്ത്  നോക്കി... 

  പക്ഷെ അത് ഫർഹാന്റെ മെസ്സേജ് ആയിരുന്നില്ല... antivirus still online.. 
പക്ഷെ ന്റെ മെസ്സേജിന് റിപ്ലൈ ഇല്ലാ... 

  ഞമ്മടെ ദേഷ്യം കൊണ്ട് ഫോൺ എറിഞ്ഞു പൊട്ടിക്കാനാ തോന്നിയത്.... 

  പിന്നെ iphone ആണെന്ന് ഓർത്തപ്പോ ആ ശ്രമം ഞമ്മള് ഉപേക്ഷിച്ചു.... 

  അങ്ങനെ ഇപ്പൊ ആ ചൂടന് വേണ്ടി ന്റെ ഫോൺ കളയാനൊന്നും ന്നെകൊണ്ട് പറ്റില്ല....... 


*******************************************


      അങ്ങനെ ഞമ്മള് കോളേജ് വിട്ട് പോവുമ്പോ ഒരു കൂൾബാറിൽ കയറി.... നാജിയും പിന്നെ കുറച്ച് ഫ്രണ്ട്സും ന്റെ കൂടെയുണ്ടായിരുന്നു.... 

  എന്റെ ഒരു ഫ്രണ്ടിന്റെ birthdayടെ ചിലവുണ്ടായിരുന്നു.... ചെന്നപാടെ ഓർഡർ ഞാൻ തന്നെ അങ്ങട്ട് കൊടുത്തു.... 

  ഓർഡറിന് വേണ്ടി wait ചെയ്യുമ്പോ പുറത്ത് ഒരു പരിചയമുള്ള കാർ കണ്ടു...

  അപ്പോഴാണ് ഫൈസൽ അളിയനെ കണ്ടത്... അളിയന്റെ കാർ ആണെന്ന് മനസ്സിലായപ്പോ ഞമ്മള് വേഗം പുറത്തേക്ക് പോയി.... 

  " അളിയാ... എന്താ ഇവിടെ...  "

  " ആരാ ഇത് ലിയയോ... ഞാൻ എന്റെ ഫ്രണ്ടിനെ കാത്തു നിൽക്കാ...ഓൻ എന്തോ ആവശ്യമുണ്ടെന്ന് പറഞ്ഞ് പോയി... നീയെന്താ ഇവിടെ.... "

 " ഇന്ന് ഫ്രണ്ടിന്റെ birthdayടെ ചിലവുണ്ട്... അപ്പൊ കോളേജ് വിട്ടപ്പോ നേരെ ഇങ്ങോട്ടേക്ക്  വന്നു....  "

 " അത് ശെരി... അല്ല അന്നെ ഇപ്പൊ അങ്ങോട്ടൊന്നും കാണാനില്ലല്ലോ... ഒരു ദിവസം അനക്ക് ആയിഷുന്റെ കൂടെ നിന്നൂടെ...  "

 " ഞാൻ അവിടെ നിന്നാൽ പിന്നെ ഇങ്ങള് എല്ലാരും പിറ്റേ ദിവസം തന്നെ പറഞ്ഞ് വിടും...  "

 " അതൊക്കെ ഇയ്യ് അവിടെ വന്ന് നിന്നിട്ട് നോക്കാം.... "

 " പിന്നെ എപ്പോഴെങ്കിലും വരാ....ഇർഫാൻ  അവിടെയില്ലേ...  "

 " ഓൻ ഇപ്പൊ എന്തെങ്കിലും job ഒക്കെ റെഡി ആക്കാൻ നോക്കാണ്... ചിലപ്പോ ഫർഹാൻ ഗൾഫിൽ പോവുമ്പോ ഓനും പോവണം എന്നൊക്കെ പറയുന്നുണ്ട്....  "
  
 " അതിന് ഫർഹാൻ ഗൾഫിൽ പോവാറായോ....  "

 " ഇല്ല.. ഓന്റെ കല്യാണമൊക്കെ ഉറപ്പിക്കണം എന്നുണ്ട് പോവുന്നതിന് മുമ്പ്... പക്ഷെ ഓൻ ഈ ജന്മത്തിൽ കല്യാണത്തിന് സമ്മതിക്കും എന്ന് തോന്നുന്നില്ല....  "

 " അത് എന്താ....?    "

 ( അതിന്റെ മറുപടി പറയുന്നതിന് മുമ്പ് അളിയന്റെ ഫ്രണ്ട് വന്ന് അളിയൻ പോവാൻ റെഡി ആയി...  )

  " എന്നാ ഞാൻ പോവാട്ടോ ലിയാ... ഒരു ദിവസം അപ്പൊ പറഞ്ഞ പോലെ വീട്ടിലേക്ക് വായോ... "

 
   ഞമ്മടെ ചോദ്യത്തിന് മറുപടി പറയാതെ അളിയൻ മുങ്ങി.... 

  ഇനിയിപ്പോ അവിടെ നിന്നിട്ട് പ്രയോചനമില്ലാ
ത്തോണ്ട് ഞമ്മള് പോയി.....  


*******************************************


     ഇന്ന് ന്റെ ഫ്രണ്ട് ഷംനയുടെ  കല്യാണമാ-
യിരുന്നു.. അതിന് വേണ്ടി നാജിയെയും കൂട്ടി ഞമ്മള് ഫ്രണ്ട്സിന്റെ കൂടെ അവിടേക്ക് പോയി.... 


  ചെക്കന്റെ വീട്ടുകാർ വന്ന് ഫോട്ടോ എടുക്കുമ്പോഴാണ് ഞമ്മള് ആ കാര്യം ശ്രദ്ധിച്ചത്.... 

  ചെക്കന്റെ ഫ്രണ്ട്‌സ് എല്ലാവരും കൂടി ഫോട്ടോ എടുക്കുമ്പോ അതിലൊരു മുഖം എനിക്ക് എവിടെയോ കണ്ട പരിജയം..... കുറെ ആലോചിച്ചിട്ടും ആളെ മനസ്സിലാവുന്നില്ല..... ഞാൻ വേഗം നാജിയെ വിളിച്ചു.... 

  " ഡീ നിനക്ക് അയാൾ ആരാണെന്ന് അറിയോ.... എനിക്ക് എവിടെയോ കണ്ടപോലെ... പക്ഷെ എവിടെയാണെന്ന് അറിയില്ല....  "

 " എനിക്കറിയില്ല.... വല്ല ഇൻസ്റ്റയിലോ fbയിലോ കണ്ടതാവും....  "

  അത് പറഞ്ഞപ്പോ ഞാൻ വേഗം ഫോൺ എടുത്ത് വാട്സ്ആപ്പ് എടുത്തു.... 

      വാട്സ്ആപ്പ് എടുത്ത് വേഗം ഞാൻ ആന്റിവൈറസിന്റെ contact എടുത്തു.... 

  Dp എടുത്ത് നോക്കിയപ്പോ ഫർഹാന്റെ കൂടെ ഉള്ള കുറച്ച് ഫ്രണ്ട്സിൽ ഇയാളുമുണ്ടാ
യിരുന്നു..... അന്ന് ഓന്ക്ക് മെസ്സേജ് അയച്ചപ്പോ dp നോക്കിയ സമയത്താണ് അയാളുടെ ഫോട്ടോ കാണുന്നത്..... 


   എന്തായാലും അത് ഫർഹാന്റെ ഫ്രണ്ട് ആവാനാണ് ചാൻസ്.... ഞാൻ വേഗം അയാളുടെ അടുത്തേക്ക് പോയി.... അപ്പോഴേക്കും അയാൾ സ്റ്റേജിൽ നിന്നും ഇറങ്ങിയിരുന്നു..... 


   "  ഹായ്...  "

   " ആരാ മനസ്സിലായില്ല.....  "

   " എന്റെ പേര് ആലിയ എന്നാണ്... എന്നെ തനിക്ക് അറിയില്ല....  തന്റെ പേര് എന്താ??.. "

   " ഷാഹിദ്....  "

   " തനിക്ക് ഫർഹാനെ അറിയോ....  "

  ( കൂടുതൽ വലിച്ചു നീട്ടാതെ ഞാൻ വേഗം matterലേക്ക് കടന്നു.... കുറച്ച് നേരം ഒന്ന് മിണ്ടാതിരുന്നതിന് ശേഷം അയാൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മറുപടി പറയാൻ തുടങ്ങി....  )

    " എനിക്ക് ഫർഹാൻ എന്ന് പേരുള്ള ആരെയും അറിയില്ല....  തനിക്ക് ആൾ മാറിയതാവും..... "

  ( ആൾ മാറിയതാണോ എന്ന് അറിയാൻ വേണ്ടി ഞാൻ ഒന്ന്കൂടി ഫോണിൽ ആ ഫോട്ടോ  നോക്കി.... ആൾ മാറിയതല്ല എന്ന് ഞമ്മള് ഉറപ്പിച്ചു.... അത് ഷാഹിദിനെയും കൂടി ബോധ്യപ്പെടുത്താൻ വേണ്ടി ഞാൻ ഫോൺ അയാൾക്ക്‌ നേരെ നീട്ടി പിടിച്ചു....  )


   " ഈ ഫോട്ടോയിൽ ഉള്ളത് താനല്ലേ....  "

   " അതെ....  "

   " അപ്പൊ ഫർഹാനെ അറിയില്ല എന്ന് പറഞ്ഞതോ....  "

   പെട്ടെന്ന് വേറെ ഒരുത്തൻ ഇടയിൽ കയറി വന്നു.... ഷാഹിദിന്റെ ഫ്രണ്ട് ആണ്... ഓനെ വിളിക്കാൻ വേണ്ടി വന്നതാണ് ...... 


   " ഇത് നമ്മടെ കോളേജിൽ ആർട്സിന് എടുത്ത ഫോട്ടോ അല്ലെ....  "

  ( അവൻ പറയുന്നത് മുഴുവനാക്കുന്നതിന് മുമ്പ് ഷാഹിദ് അവനെയും കൊണ്ട് എന്റെ അടുത്ത് നിന്നും കുറച്ച് ബിസി ആണെന്ന് പറഞ്ഞ് പോയി.....

    പിന്നെ ആ ഓഡിറ്റോറിയം മൊത്തം തിരഞ്ഞിട്ടും രണ്ടാളെയും കാണാൻ പറ്റിയില്ല.... വീട്ടിലെത്തി ഞമ്മള് ഒരു painting വരയ്ക്കാൻ ഇരുന്നു....   )


   എന്തോ ചിത്രം വരക്കുണ്ടെന്നേ ഒള്ളു... പക്ഷെ മനസ്സ് മുഴുവൻ ഷാഹിദിനെ കുറിച്ചായിരുന്നു.... അവന്റെ ഫ്രണ്ട് പറഞ്ഞത് കൂടി കേട്ടപ്പോ ഞമ്മള് ഉറപ്പിച്ചതാണ് ഷാഹിദും ഫർഹാനുമായി എന്തോ ബന്ധമുണ്ടെന്ന്..... 

   ഫോട്ടോ ഒക്കെ കണ്ടിട്ട് ഫർഹാനും ഷാഹിദും നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് പോലെയാണ്
..... പിന്നെ എന്തിനാവും ഷാഹിദ് ഫർഹാനെ അറിയില്ല എന്ന് പറഞ്ഞത്.... 


   ഞമ്മക്ക് ആകെക്കൂടെ കൺഫ്യൂഷൻ ആയി.... അല്ലെങ്കിലേ ഫർഹാൻ തന്നെ ഫുൾ ട്വിസ്റ്റ്‌ ആണ്... ഇനിയിപ്പോ ഈ ഷാഹിദ് എന്തിനാണാവോ ഇടയിൽ കയറി വന്നത്.... ആളെ മെനക്കെടുത്താൻ വേണ്ടി.. 

  അല്ല ഞാനിപ്പോ എന്താ എന്നും ഫർഹാനെ കുറിച്ച് മാത്രം ചിന്ദിക്കുന്നത്.... ഓന്റെ കാര്യം അന്വേഷിക്കാൻ ഞമ്മക്ക് പ്രേത്യേക ഉത്സാഹമാണല്ലോ.... ആലിയാ നിന്നെ നീ തന്നെ കാത്തോ... അല്ലേൽ പണി പാളും... 
   ( എന്റെ മനസ്സിനോട് ഞാൻ തന്നെ പറഞ്ഞു....എന്നെ control ചെയ്യേണ്ടത് ഞാൻ തന്നെയാണല്ലോ.....  )

   പെട്ടെന്ന് ഫർഹാൻ അന്ന് ചോദിച്ച painting എന്റെ കണ്ണിൽ പെട്ടു... എന്റെ drawing നിർത്തി ഞാൻ ആ paintingന്റെ അടുത്തേക്ക് പോയി... കുറച്ച് നേരം നോക്കി നിന്നു.... 

  ന്നാലും ഫർഹാൻ എന്തിനാവും ഈ painting വേണം എന്ന് പറഞ്ഞത്... ആ ചൂടന് ഞമ്മളോട് ആദ്യായിട്ടും അവസാനാ-
യിട്ടും ചോദിച്ചത് അതാണ്‌..... 

   എന്തായാലും ഇത് ആർക്കും കൊടുക്കാൻ ന്റെ മനസ്സ് സമ്മതിക്കൂലാ... ഫർഹാൻ പോയിട്ട് അംബാനി കോടികൾ തരാമെന്ന് പറഞ്ഞാലും ഞാൻ ഈ painting കൊടുക്കില്ല..... 


 
*******************************************


    ഇന്ന് കോളേജ് ഉച്ചക്ക് വിട്ടു... നാജി ഇന്ന് ഉണ്ടായിരുന്നില്ല... ഞമ്മള് ഒറ്റക്ക് ബോർ അടിച്ച് നടന്ന് വരുമ്പോഴാണ് ഒരു കാർ എന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തിയത്.... 
  
   അത് ഞമ്മക്ക് വല്ലാണ്ട് പിടിച്ചില്ല.... നാല് വർത്താനം പറയാൻ വേണ്ടി ഞമ്മള് കാറിന്റെ door തുറന്നു.... 

   " ലിയാ ചൂടാവല്ലേ... ഇത് ഞാനാണ് ഇർഫാൻ... എന്തായാലും ഇയ്യ് door തുറന്നില്ലേ.. ഇനിയിപ്പോ കാറിലോട്ട് കയറിക്കോ ഞാൻ ഡ്രോപ്പ് ചെയ്യാം....  "
 
  " നീയായിരുന്നോ.... ഞാൻ ഇപ്പോ നിന്റെ മോന്തക്ക് ഒന്ന് പൊട്ടിച്ചേനെ.... "

  " അതറിയുന്നതോണ്ടാ അന്നോട് വേഗം ഞാനാണെന്ന് പറഞ്ഞത്.... എന്തായാലും നിന്ന് പ്രസംഗിക്കാതെ വണ്ടിയിൽ കയറെടി. "

 " ഇല്ല ഞാൻ പൊക്കോളാം... നിനക്ക് തിരക്കുണ്ടാവും.... "

 " എനിക്കൊരു തിരക്കും ഇല്ല.. നീ കേറെടി പെണ്ണെ....  "

  ( ഇർഫു കുറെ നിർബന്ധിപ്പിച്ചപ്പോ ഞാൻ കാറിൽ കയറി....  )


 " എന്തൊക്കെയുണ്ട് ലിയാ വിശേഷങ്ങൾ... കുറെ ആയില്ലേ നമ്മള് തമ്മിൽ കണ്ടിട്ട്....  "
  

 " ഞമ്മള് സുഖായിട്ട് ഇരിക്കുന്നു.... അനക്ക് സുഖല്ലേ...  "

 " ഞമ്മക്ക് പരമ സുഖം....  എനിക്ക് അന്നോട് ഒരു കാര്യം പറയാനുണ്ട്....  "

 " അതിന്റെ മുന്നെ ഞമ്മക്ക് ചിലത് അന്നോട് ചോദിക്കാനുണ്ട്...  "

 " എന്നാ ഓക്കേ... അന്റെ ഊഴം കഴിഞ്ഞിട്ട് ഞാൻ പറയാ....  എന്താ കാര്യം....  "

 ( ഞമ്മള് പറയാൻ പോവുമ്പോഴേക്കും ഫർഹാന്‌ കാൾ വന്നു....  കാൾ വെച്ചതിനു ശേഷം ഇർഫാൻ വീണ്ടും സംസാരിക്കാൻ തുടങ്ങി.....  )

  " ബാബിയായിരുന്നു വിളിച്ചത്....  "

  " ആയിഷുവോ....  "

  " ആ... ഇയ്യ് എന്റെ കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോ അന്നേം കൊണ്ട് ചെല്ലാൻ പറഞ്ഞു....  "

  " ഞാൻ ഒന്നും ഇല്ല.... "

  " അന്നേംകൊണ്ടേ ഞാൻ പോവൂ... "

  " അതൊന്നു കാണണല്ലോ....  "

  " അതെന്താ അനക്ക് ഞമ്മടെ വീട്ടിലേക്കൊന്നും വരാൻ പറ്റൂലെ.....  "

  " പിന്നെ തിരിച്ചു ആരാ എന്നെ വീട്ടിൽ കൊണ്ടാക്കാ....  "

  " ഞാൻ തന്നെ കൊണ്ടാക്കി തരാ....  "

  " promise.....  "

  " ഡബിൾ promise....  "

  " എന്നാ ഓക്കേ... ഞാൻ വരാം... ആയിശുനെ കണ്ടിട്ടും കുറെ കാലമായി..... "

   ( കുറച്ച് കഴിഞ്ഞപ്പോ ഇർഫാൻ കാർ നിർത്തി.....  )

  " എന്താ കാർ നിർത്തിയത്....  "

  " ബാബിയുടെ എന്തോ ഡ്രസ്സ്‌ അടിക്കാൻ കൊടുത്തിട്ടുണ്ട്... അത് വേടിക്കണം എന്ന് പറഞ്ഞ് വിളിച്ചതാ നേരത്തെ....  നീ വേണെങ്കിൽ കാറിൽ ഇരുന്നോ...  "

 " ഏയ് ഞാനും വരാ... എനിക്ക് കാറിൽ ഇരുന്ന് ബോർ അടിക്കും....  "

 ( ഞാനും ഇർഫാനും കൂടി കടയിലേക്ക് പോയി.... ഡ്രസ്സ്‌ വാങ്ങി കഴിഞ്ഞ് ഇർഫു ബില്ല് കൊടുക്കുമ്പോ ഒരു ചേച്ചി ചോദ്യം കൊണ്ട് വന്നു....  )

 " ഡാ ഇർഫാനെ അന്റെ പെണ്ണാണോ ഇത്.. "

 ( ഞാനും ഇർഫുവും തമ്മിൽ നോക്കി... ഞമ്മക്ക് പിന്നെ അങ്ങോട്ട്‌ എന്തോ ചമ്മലായിരുന്നു..... ഇർഫു തന്നെ ആ ചേച്ചിയെ മനസ്സിലാക്കി....  )

  " അല്ല ചേച്ചി... ഇത് എന്റെ ഫ്രണ്ട് ആണ്...  "

  " ആണോ ഞാൻ കരുതി ഞമ്മളോടൊന്നും പറയാതെ അന്റെ നികാഹ് കഴിഞ്ഞോ എന്ന്..  "

 " നിങ്ങളോടൊക്കെ പറയാതെ ന്റെ നികാഹ് നടക്കൂല....  "


  ( കടയിൽ നിന്ന് ഇറങ്ങിയത് മുതൽ എനിക്ക് ഇർഫൂനെ നോക്കാനും ഓന്ക്ക് ഇന്നെ നോക്കാനും ചമ്മൽ.... ഞങ്ങൾ രണ്ടാളും ഒന്നും കുറച്ച് നേരത്തേക്ക് സംസാരിച്ചില്ല... പിന്നെ ഇർഫു തന്നെ സംസാരിക്കാൻ തുടങ്ങി... അപ്പോ പിന്നെ ഞമ്മളും ഉഷാറായി.....  )

  " ലിയാ എനിക്ക് ഒരു കടയിൽ കൂടി കയറാനുണ്ട്... ബുദ്ധിമുട്ടാവോ.....  "

 " ബുദ്ധിമുട്ടാവും എന്ന് പറഞ്ഞാ ഇയ്യ് കടയിൽ കയറൂലെ....  "

 " എനിക്ക് എന്തായാലും കടയിൽ പോവണം.പിന്നെ ഒരു formalityക്ക് ചോദിച്ചതാ....  "

  ( കടയിൽ കയറി ഇർഫു ഗിഫ്റ്റ് select ചെയ്യാൻ തുടങ്ങി ....  )

  " ആർക്കാ ഇപ്പൊ ഗിഫ്റ്റ്...  "

  " അത് എന്റെ ഖൽബിന്റെ birthday ആണ് നാളെ....  "

  " ഖൽബോ....  "

  " ഇനിയിപ്പോ നീ സംശയിക്കൊന്നും വേണ്ട... Girlfriend ഒന്നുമല്ല.... ഫർഹാന്റെ birthday ആണ് നാളെ.... അപ്പൊ അവനൊരു ചെറിയ ഗിഫ്റ്റ്.....  "

  " ആഹാ... ആ ചൂടന്റെ birthday ആണോ... ഗിഫ്റ്റ് മാത്രം കൊടുക്കുന്നൊള്ളു.. പാർട്ടി ഒന്നും ഇല്ലേ....  "

  " പാർട്ടി ഒന്നും ഇല്ല.... നീ ഒന്ന് ഹെല്പ് ചെയ്യ് ഗിഫ്റ്റ് select ചെയ്യാൻ.....  "

 ( അങ്ങനെ ഫർഹാനുള്ള ഗിഫ്റ്റ് വാങ്ങിച് ഞങ്ങൾ യാത്ര തുടർന്നു.... ഞങ്ങൾ രണ്ടാളും ഒന്നും സംസാരിക്കാതെ ഇരുന്നതിന്റെ ഇടയിൽ ഇർഫാൻ പെട്ടെന്ന് ചിരിക്കാൻ തുടങ്ങി......  )


  " എന്തിനാ ഇർഫു നീ വെറ്തെ ചിരിക്കൂന്നേ.....  "

  " നിന്നെ എന്റെ പെണ്ണായി തെറ്റ് ധരിച്ചത് ഓർത്ത് ചിരിച്ചു പോയതാ.....  "

 "  ഓ വലിയ കാര്യായി പോയി... ഞാൻ അത്രക്ക് മോശമൊന്നുമല്ലല്ലോ ഇത്രക്ക് ചിരിക്കാൻ....   "

 "  ഏയ് നീ മൊഞ്ചത്തി കുട്ടി അല്ലെ....  "

 " അങ്ങനെ വഴിക്ക് വായോ....  "

 ( സംസാരിച്ച് സംസാരിച്ച് ഞങ്ങൾ രണ്ടാളും ഇർഫാന്റെ വീട്ടിലെത്തി.... എത്തിയതും ഞാൻ ആയിശുനെ പോയി കെട്ടിപിടിച്ചു.... പിന്നെ അങ്ങോട്ട്‌ ഞമ്മളെ സല്കരിക്കാൻ തുടങ്ങി എല്ലാരും കൂടി.... )

 " എന്തായാലും ഇനി നീ രണ്ടു ദിവസം കഴിഞ്ഞ് പോയ മതി....  "

  ( അയ്ശു പറഞ്ഞത് കേട്ട് ഞമ്മടെ തരിപ്പിൽ പോയി....  )

  " രണ്ടു ദിവസോ... ഇയ്യ് എന്താ അയ്ശു പറയുന്നത്.... ഞാൻ ഇന്ന് തന്നെ പോവാ..  "

  " നീ ഇത് വരെ ഇവിടെ നിന്നിട്ടില്ലല്ലോ... അന്ന് ഫൈസലിക്കയും അന്നോട് പറഞ്ഞതല്ലേ നിന്നോട് ഇവിടെ നിക്കാൻ....  "

  "അത് ഞാൻ പിന്നെ വരാ... എനിക്ക് നാളെ ക്ലാസ്സ്‌ ഉള്ളതാ... ഞാൻ എല്ലാ ബുക്കൊന്നും എടുത്തിട്ടില്ല... പിന്നെ ഡ്രെസ്സൊന്നും എടുത്തിട്ടില്ല....  "

  " അതൊക്കെ ഇർഫു എടുത്ത് കൊണ്ട് വരും....  "

  " ഞമ്മടെ ബുക്ക്‌ ഒക്കെ എവിടെയാണെന്ന് ഞമ്മക്കെ അറിയുള്ളു......  "

 ( ഞമ്മള് എന്തായാലും ഒരു പൊടിക്ക് വിട്ടു കൊടുത്തില്ല... എത്ര നിർബന്ധിച്ചിട്ടും ഞാൻ അവിടെ നിൽക്കാൻ സമ്മതിച്ചില്ല.... 
പിന്നെ എല്ലാരും കൂടി പറഞ്ഞപ്പോ വൈകുന്നേരം പോവുന്നുള്ളു എന്ന് തീരുമാനിച്ചു... ഉപ്പാനോട് അയ്ശു അത് വിളിച്ചു പറഞ്ഞു....  )


  ആയിഷുനോട് ഓരോ കാര്യങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ് ഇർഫു കയറി വരുന്നത്.......  

   പിന്നെ ഇർഫുന്റെ വകയുള്ള സംസാരങ്ങൾ തുടങ്ങി.... എന്നെ പോലെ തന്നെ വായ തുറന്നാൽ ഇർഫുവും പിന്നെ പൂട്ടൂല..... 

    കുറച്ച് കഴിഞ്ഞ് ഇർഫു ഞമ്മളേം കൂട്ടി ഓന്റെ റൂം കാണിച്ചു തരാൻ കൊണ്ടുപോയി.

  റൂമിൽ കയറിയതും ഞമ്മക്ക് ഒരു dairy കിട്ടി... പക്ഷെ ഞാൻ എടുത്തതും ഇർഫു ബാക്കിൽ നിന്നും അത് വാങ്ങി.... 

  " ആവശ്യമില്ലാത്ത സാധനങ്ങൾ മാത്രം നിനക്ക് എടുക്കാൻ പറ്റൂ... തല്കാലം മോളിപ്പോ ഈ dairy വായിക്കേണ്ട....  "

 " നീ dairy ഒക്കെ എഴുതോ....  "

 " dairy ഒന്നുമല്ല എഴുതിയിരിക്കുന്നത്.... വേറെ ഒരു secret ആണ് ഇതിൽ.....  "

 " എന്നാ പിന്നെ ഈ secret എനിക്ക് അറിഞ്ഞേ പറ്റു.... "


   എത്ര പറഞ്ഞിട്ടും ആ dairy എനിക്ക് ഇർഫു തന്നില്ല.... അവസാനം ഞമ്മള് dairy എങ്ങനെയെങ്കിലും ഓൻ കാണാതെ വായിക്കാമെന്ന് കരുതി..... 


  " എനിക്കൊന്നും വായിക്കേണ്ട നിന്റെ secret....  "

  " നിന്നെ അത്രക്ക് വിശ്വാസം പോരാ.... അതോണ്ട് ഇത് ഞാൻ അലമാരയിൽ പൂട്ടി വെക്കട്ടെ....  "

  ഇർഫു dairy എടുത്ത് വെച്ചപ്പോ ഓന്ക്ക് കാൾ വന്ന് പുറത്തേക്ക് പോയി.... അലമാര ആ കുരിപ്പ് പൂട്ടി പോയ കാരണം dairy എടുക്കാൻ ഞമ്മക്ക് പറ്റിയില്ല.... 

   ഓന്റെ റൂം ഒക്കെ നന്നായി ഞമ്മളൊന്ന് കണ്ടു.... ടേബിളിൽ ഇർഫുവും ഫർഹാനും കൂടിയുള്ള ഫോട്ടോ ഇരിപ്പുണ്ടായിരുന്നു.... 

  ഇപ്പോഴത്തെ ഫോട്ടോ അല്ല എന്ന് കണ്ടാൽ മനസ്സിലാവും... ഒന്ന് രണ്ടു വർഷം മുമ്പുള്ള ലുക്ക്‌ ആയിരുന്നു രണ്ട് പേർക്കും ഫോട്ടോയിൽ.... 

  അതിലെ ഫർഹാനെ ഞമ്മള് കുറച്ച് നേരം നോക്കി.... എന്തോ ഒരു ഇഷ്ടം അറിയാതെ എനിക്ക് ഫർഹാനോട് തോന്നി തുടങ്ങിയിരിക്കുന്നു എന്റെ മനസ്സ് എന്നോട് പറയുന്നുണ്ടായിരുന്നു...... 

   പെട്ടെന്ന് എനിക്ക് ഫർഹാന്റെ റൂമിലേക്ക്‌ പോയാലോ എന്ന് തോന്നി... 

 ഫോട്ടോ അവിടെ തന്നെ വെച്ച് ഞാൻ ഫർഹാന്റെ റൂം നോക്കാൻ തുടങ്ങി..... 

  ഫർഹാന്റെ റൂം ആവും എന്ന് കരുതി ഞാൻ ഒരു റൂം തുറന്നു.... 

 പക്ഷെ ആ റൂം ഫുൾ paintings ആയിരുന്നു.
ചിലപ്പോൾ ഈ റൂമിലുള്ള paintings ഒക്കെ  ഫർഹാന്റെ കളക്ഷൻസ് ആവും.... 

   ആദ്യം കരുതി റൂമിൽ കയറേണ്ട എന്ന്... 
പക്ഷെ paintings ഒക്കെ കണ്ടപ്പോ ഞമ്മള് അങ്ങട്ട് കയറി.... 

    ഫർഹാൻ എന്നെ തൂക്കി കൊല്ലാൻ വിധിക്കൊന്നും ചെയ്യില്ലല്ലോ റൂമിൽ കയറി എന്ന് വെച്ചിട്ട്.... 

   റൂമിൽ കയറി ഒന്ന് രണ്ട് paintings നോക്കിയതും ആരോ ബാക്കിൽ വന്ന് വിളിച്ചു.... ഫർഹാൻ ആവും എന്ന് ഞമ്മള് ഉറപ്പിച്ചു.... 

  തൂക്കി കൊല്ലില്ലെങ്കിലും വയറ് നിറച്ചു കേൾക്കും എന്ന് ഞമ്മക്ക് ഉറപ്പായിരുന്നു... 
ഞമ്മള് പതുക്കെ തിരഞ്ഞു നോക്കി.... എന്തോ ഭാഗ്യത്തിന് അത് ഇർഫു ആയിരുന്നു..... 

  " അത് ശെരി നീയായിരുന്നോ.... ഞാൻ ഫർഹാൻ ആവുമെന്ന് കരുതി....  "

 " നീ എന്താ ഈ റൂമിൽ....  "

 " വെറ്തെ കയറിയതാ... ഇത് ഫർഹാന്റെ റൂം ആണോ....  "

 " അവന്റെ ഓരോ കളക്ഷൻസ് മാത്രമുള്ളു ഈ റൂമിൽ.... അല്ല നീ എങ്ങനെ ഇപ്പൊ ഇതിന്റെ ഉള്ളിൽ കയറി....അവൻ എപ്പോഴും ലോക്ക് ചെയ്യാറുണ്ടല്ലോ ഈ മുറി....   "

 "  ഞമ്മള് വന്നപ്പോ ഇത് ലോക്ക് ഒന്നും ആയിരുന്നില്ല.... അല്ലാതെ ഇത് കുത്തിപൊളിച്ചിട്ടൊന്നുമല്ല ഈ റൂമിലേക്ക്‌ ഞാൻ കയറിയത്....  "

 " എന്തായാലും നീ ഈ റൂമിൽ നിന്ന് ഇറങ്ങിക്കെ... ഫർഹാൻ എങ്ങാനും ഇപ്പൊ വന്നാൽ ആകെ scene ആവും....  "

  " എന്ത് scene ആവാൻ... ഞാൻ ഈ റൂം ഫുൾ നോക്കിയിട്ടേ വരൂ...  "

  " നീ വേറെ റൂം നോക്കിക്കോ എന്നാ... ഫർഹാന്‌ തീരെ ഇഷ്ടല്ല ഈ റൂമിൽ ആരെങ്കിലും കയറുന്നത്.....  "

  " പിന്നെ ഇതിന്റെ ഉള്ളിൽ വല്ലതും പ്രേതമൊന്നുമില്ലല്ലോ.... ഞാൻ ഈ റൂം ഒന്ന് കണ്ടെന്ന് വെച്ച് ഭൂമി ഇടിഞ്ഞു വീഴാൻ പോവുന്നൊന്നുമില്ല....  "

  " നിന്നോട് എത്ര പറഞ്ഞിട്ടും കാര്യമില്ല... ഫർഹാൻ വരുന്നതിനു മുമ്പ് എന്നാ റൂമൊക്കെ കണ്ടോ....  "

  
    എല്ലാ paintingsന്റെ ഇടയിൽ ഫർഹാനും ഇർഫാനും പിന്നെ ഒരു പെണ്കുട്ടിയുമുള്ള ഒരു painting കണ്ടു.... 
  
  അവര് രണ്ടാളും തന്നെയല്ലേ എന്ന് ഉറപ്പിക്കാൻ വേണ്ടി ഞാൻ ആ painting നല്ലപോലെ നോക്കി..... 

  "  ഇർഫു ഈ കുട്ടി ആരാ....  "  ( ആ painting ചൂണ്ടി കാണിച്ച് ഞാൻ ചോദിച്ചു.... )

  " അത്....  "

  ഇർഫുന്റെ കണ്ണ് നിറഞ്ഞിരുന്നു എനിക്ക് ഉത്തരം നൽകുമ്പോ....

  " അത് ഞങ്ങടെ പൊന്നുവാണ്.....  "

  " പൊന്നുവോ അത് ആരാ.....  "

  ആരാ പൊന്നു എന്ന് അറിയാൻ എനിക്ക് തിടുക്കമായി..... 

  " പൊന്നു എന്റേം ഫർഹാന്റെയും അനിയ-
ത്തിയാണ്.... Diya എന്നാ ശെരിക്കുള്ള പേര്.....  "

  " നിങ്ങൾക്ക് രണ്ടാൾക്കും അനിയത്തി-
യുണ്ടോ... എന്നിട്ട് അവളെവിടെ.....  "

  " നിനക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഒക്കെ ഞാൻ പറയാം... ഫർഹാൻ എപ്പഴാ വരാ എന്ന് അറിയില്ല.... നമുക്ക് പുറത്ത് പോയി സംസാരിക്കാ....  "


  ഇർഫുന്റെ കൂടെ ഞാൻ വീടിന്റെ പുറത്തേക്കു ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് പോയി..... 

  " ഇർഫു... ഇതുവരെ ആരും പൊന്നുവിനെ കുറിച്ച് പറഞ്ഞില്ലല്ലോ....  "

 " എല്ലാരും ഓൾ വിട്ട് പോയത് മറക്കാൻ ശ്രമിക്കുകയാണ്....  "

 " നീ എന്തൊക്കെയാ പറയുന്നത്... ഒന്ന് തെളിച്ചു പറയ്....  "

 " പൊന്നു ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം കഴിഞ്ഞു....  "

 " എങ്ങനെയാ മരിച്ചത്... ?  "

 " accident ആയിരുന്നു.... അവൾ പോയതിനു ശേഷമാണു ഫർഹാൻ ആകെ മാറിയത്....  "

 " എന്താ സത്യത്തിൽ ഉണ്ടായത്.... "

 " പറയാനാണെങ്കിൽ ഒരുപാടുണ്ട്.... നിനക്ക് വീട്ടിൽ പോവെണ്ടേ....  "

 " അത് കുഴപ്പമില്ല... ഉപ്പച്ചിയോട് ഞാൻ എന്തെങ്കിലും പറഞ്ഞോണ്ട്.... നീ എന്താ പൊന്നുവിന് സംഭവിച്ചതെന്ന് പറ....  "

 കുറച്ച് നേരം സംസാരിക്കാതെ ഇരുന്നതിന് ശേഷം ഇർഫാൻ പറയാൻ തുടങ്ങി.... 

  " എന്നെയും ഇർഫാനെയും പൊന്നുവിനെ-
യും തനിച്ചാക്കി ഉപ്പയും ഉമ്മയും ആക്‌സിഡ-
ന്റിൽ മരിക്കുമ്പോ പൊന്നുവിന് 7 വയസായിരുന്നു.... അത്രേം ചെറുപ്പം മുതൽ ഞങ്ങളെയൊക്കെ വളർത്തി വലുതാക്കിയത് എളാപ്പയായിരുന്നു.... സ്വന്തം മക്കളെ പോലെയായിരുന്നു ഞങ്ങളെ വളർത്തിയിരുന്നത്.... പൊന്നു എന്ന് വെച്ചാൽ ഞങ്ങൾക്ക് എല്ലാവർക്കും ജീവനായിരുന്നു..... അവളെ എന്നേക്കാൾ ഏറെ സ്നേഹിച്ചിരുന്നത് ഫർഹാൻ ആയിരുന്നു..... പൊന്നു നന്നായി ചിത്രം വരക്കും.... അവളുടെ paintings ആണ് ആ മുറിയിലുള്ളത്..... പൊന്നു മരിച്ചതിനു ശേഷവും ഫർഹാൻ paintings collect ചെയ്യും.... അവൾ വരച്ചതല്ലെങ്കിലും ആ paintings പൊന്നു വരച്ചതാണെന്ന് അവൻ സങ്കൽപ്പിക്കും..... ഫാസിലിക്കയും ഫർഹാനും ഞാനും പൊന്നുവും ഒരുപാട് സന്തോഷിച്ചിരുന്നു അന്നൊക്കെ..... 

    ഫർഹാൻ കോളേജിൽ final yearൽ പഠിക്കുമ്പോ അവനൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു.... ഫസ്ന എന്നാ അവളുടെ പേര്..... അവന്റെ ബെസ്റ്റ് ഫ്രണ്ട് ഷാഹിദിന്റെ അനിയത്തിയായിരുന്നു ഫസ്ന.... 
ഷാഹിദും കട്ട സപ്പോർട്ട് ആയിരുന്നു അവരുടെ ബന്ധത്തിന്.... 

  ഷാഹിദ് മാത്രമല്ല ഞാനും ഫാസിലിക്കയും പൊന്നുവും ഒക്കെ സപ്പോർട്ട് ആയിരുന്നു.... 
ഞാനപ്പോ first year ആയിരുന്നു കോളേജിൽ.... എന്റെ കൂടെയായിരുന്നു ഫസ്ന പഠിച്ചിരുന്നത്.... ഞാനും ഫർഹാനും പക്ഷെ വേറെ വേറെ കോളേജിലായിരുന്നു... 
 എന്റെ കൂടെ ഇടക്ക് എന്റെ കോളേജിലേക്ക് ഫർഹാൻ ഫസ്‌നയെ കാണാൻ വേണ്ടി വരും...... പിന്നെ ഇടക്ക് ഷാഹിദിന്റെ വീട്ടിലേക്ക് ഫർഹാൻ പോവുമ്പോഴും ഫസ്‌നയെ കാണും..... 

  അവര് രണ്ടാളും പരസ്പരം ഒരുപാട് സ്നേഹത്തോടെയായിരുന്നു സ്നേഹിച്ചത്...
പൊന്നുവിന് ഫസ്‌നയെ ഒരുപാട് ഇഷ്ടായിരുന്നു.... ഫസ്നക്ക് തിരിച്ചും അങ്ങനെയായിരുന്നു..... 

   ഇടക്ക് ഷാഹിദിന്റെ കൂടെ ഫസ്ന ഞങ്ങടെ വീട്ടിലേക്ക് വരുമായിരുന്നു.....പിന്നെ പൊന്നുവിന്റെ കൂടിയാവും അവൾ ഫുൾ time..... 

   ഫർഹാന്റെ കോളേജ് പഠിത്തമൊക്കെ കഴിഞ്ഞ് ഒരു ജോലി കിട്ടിയാൽ കല്യാണത്തെ കുറിച്ച് ഫസ്‌നയുടെ വീട്ടുകാരോട് സംസാരിക്കാമെന്ന് കരുതിയ-
തായിരുന്നു..... ബാക്കിയെല്ലാവർക്കും അവരുടെ കല്യാണത്തിന് സമ്മതമായിരുന്നു.

   പൊന്നു +1ൽ പഠിക്കുമ്പോഴാണ് ഞങ്ങളെ വിട്ട് പോവുന്നത്.... ഫസ്‌നയുടെ വീട്ടുകാരോട് സംസരിച് അവർ കല്യാണത്തിന് സമ്മതിച്ച സന്തോഷത്തിൽ പൊന്നു നിർബന്ധിച്ചിട്ട്  ഒരു ദിവസം ഫസ്‌നയെയും ഫർഹാനെയും ഞങ്ങൾ ട്രിപ്പിന് വിട്ടു..... 

  ഞങ്ങൾ ആരും അവരെ രണ്ടാളെയും disturb ചെയ്യില്ല എന്ന് promise കൊടുത്തി-
രുന്നു... അന്ന് വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോ പൊന്നുവിനെ ഒരു കാർ ഇടിച്ചു... 
  ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കാൾ വന്നു പൊന്നുവിനെ accident  ആയി ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ടുണ്ടെന്ന്.... 

  ഞങ്ങൾ എല്ലാരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.... വെന്റിലേറ്ററിന്റെ സഹായത്തോടെ കിടക്കുന്ന പൊന്നുവിനെ കാണാൻ ഞങ്ങൾക്ക് കഴിയുന്നുണ്ടായി-
രുന്നില്ല..... ആക്‌സിഡന്റിൽ ബ്ലഡ്‌ ഒരുപാട് പോയിരുന്നു..... പെട്ടെന്ന് തന്നെ ബ്ലഡ്‌ വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.... 

 പൊന്നുവിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ B-ve ആയിരുന്നു.. ഉമ്മാടെ blood ഗ്രൂപ്പ്‌ ആയിരുന്നു പൊന്നുവിന്..... ഫർഹാനും അവൾക്കും മാത്രമേ ഒരേ ബ്ലഡ്‌ ഗ്രൂപ്പ്‌ ഒള്ളു.... എനിക്ക് ഉപ്പാടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ആയിരുന്നു.... 
    ഫർഹാനോട് പെട്ടെന്ന് വരാൻ വേണ്ടി ഫോൺ ചെയ്തപ്പോ ഫോൺ സ്വിച്ച് off ആയിരുന്നു..... എത്ര വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല.... പെട്ടെന്ന് B-ve ബ്ലഡ്‌ ഗ്രൂപ്പ്‌ ഉള്ള ആരെയും കിട്ടിയില്ല..... 


   ഒടുവിൽ ഞങ്ങളെയൊക്കെ വിട്ട് പൊന്നു പോയി.... അവസാനമായി അവളെ ഫർഹാന്‌ ജീവനോടെ കാണാൻ സാധിച്ചില്ല..... 

   ഫർഹാനും ഫസ്‌നയും തിരിച്ചെത്തിയപ്പോ രാത്രി ആയിരുന്നു.... മരണ വീട്ടിലേക്കായി-
രുന്നു അവർ വന്നത്..... 

  പൊന്നുവിനെ കണ്ടതും ഫർഹാൻ പൊട്ടി കരയാൻ തുടങ്ങി.... വിഷമം കൊണ്ട് മരണ വീടാണെന്ന് പോലും ഓർക്കാതെ എളാപ്പ ഫർഹാനോട് ഫോൺ എടുക്കാത്തതിനെ കുറിച്ച് ചൂടായി..... ഫർഹാൻ അപ്പോഴാണ് അറിയുന്നത് ഫോൺ സ്വിച്ച് off ആയിരുന്നു എന്ന്.... അറിയാതെ ആണെങ്കിലും പൊന്നുവിനെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഉത്തരവാദി ഫർഹാൻ ആണെന്നുള്ളത് ഫർഹാനെ തളർത്തി...... 

   ജീവനേക്കാളേറെ സ്നേഹിച്ച പൊന്നുവിനെ അവസാനമായി ഒരു നോക്ക് ജീവനോടെ കാണാൻ പറ്റിയില്ലല്ലോ എന്ന് പറഞ്ഞ് ഫർഹാൻ കരയാൻ തുടങ്ങി.... 
പൊന്നുവിന്റെ മയ്യത് ഖബറിൽ വെക്കുന്നത് കണ്ടപ്പോ ഞങ്ങളുടെയെല്ലാം നെഞ്ച് പിടയുകയായിരുന്നു..... 

  ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചായി-
രുന്നു പൊന്നു പോയത്..... പിന്നെ അങ്ങോട്ട്‌ കളിച്ചു ചിരിച്ചു നടന്നിരുന്ന ഫർഹാൻ എല്ലാം കാര്യത്തിനും ചൂടാവാൻ തുടങ്ങി..... 
ഒരു ദിവസം ഫസ്‌നയോടും അവൻ ഒരിക്കലും ചൂടാവാത്ത രീതിയിൽ ചൂടായി.... 

  പക്ഷെ ഫർഹാന്‌ അപ്പോഴും അവളെ ഇഷ്ടമായിരുന്നു.... പെട്ടെന്ന് അവൻ ദേഷ്യപ്പെട്ട് പോയതാണ്.... പക്ഷെ ഫസ്ന അത് കാര്യമാക്കി എടുത്തു..... അവൾ പിന്നെ ഫർഹാന്റെ ഫോൺ എടുക്കാതെ-
യായി..... പതിയെ ഫർഹാനുമായുള്ള ഫസ്‌നയുടെ ബന്ധം അവസാനിച്ചു....... 

  ഒരു ദിവസം ഷാഹിദ് വീട്ടിൽ വന്ന് ചൂടായി... ഫർഹാൻ ഫസ്‌നയോട് എന്തൊക്കെയോ മോശമായി പറഞ്ഞു എന്നൊക്കെയായി-
രുന്നു ഷാഹിദ് വീട്ടിൽ വന്ന് പറഞ്ഞത് ...... പക്ഷെ സത്യത്തിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.... എല്ലാം ഫസ്ന കള്ളം പറഞ്ഞതായിരുന്നു ഷാഹിദിനോട്.... ഫർഹാൻ എത്ര പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ഷാഹിദ് അത് വിശ്വസിച്ചില്ല.... അതിൽ അവനെ തെറ്റ് പറയാനും പറ്റില്ല..... 
സ്വന്തം പെങ്ങൾ പറയുന്നതല്ലേ അവൻ വിശ്വസിക്കുകയൊള്ളു...... 

  അന്നത്തോടെ ഷാഹിദും ഫർഹാനോട് തെറ്റി..... ഇന്നും ഫർഹാന്റെ ബെസ്റ്റ് ഫ്രണ്ട് ഷാഹിദാണ്... പക്ഷെ ഷാഹിദിനാണെങ്കിൽ ഫർഹാനെ ഇപ്പൊ കണ്ണെടുത്താ കണ്ടുകൂടാ. 

  ഫസ്ന ഇങ്ങനെയൊക്കെ ചെയ്ത കാരണം ഫർഹാൻ പിന്നീട് കല്യാണത്തിനൊന്നും സമ്മതിച്ചില്ല.... ഫാസിലിക്കടെയും ഫർഹാന്റെയും കല്യാണം ഒപ്പം നടത്തണമെന്നായിരുന്നു കരുതിയിരുന്നത്....

  പക്ഷെ ഫർഹാൻ ഇനി അവന്റെ ജീവിതത്തിൽ ഒരു പെണ്ണ് വേണ്ടെന്ന് ഉറപ്പിച്ചു.... എല്ലാവരും ഫസ്‌നയെ പോലെയാവുമെന്നാണ് അവൻ പറയുന്നത്...

   എല്ലാവരോടും ദേഷ്യപെട്ടിട്ടായിരുന്നു ഫർഹാൻ അവന്റെ മനസ്സിലെ സങ്കടങ്ങൾ ഒതുക്കിയിരുന്നത്.....  ഇപ്പോഴും അവൻ അങ്ങനെയാണ്.....  "


   ഇർഫാൻ പറഞ്ഞത് കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു..... ഇർഫാൻ എന്നെ നോക്കാതെ തിരിഞ്ഞു നിൽക്കുകയായിരുന്നു..... അവനെ ഞാൻ വിളിച്ച് ഫർഹാന്റെ dpയിൽ കണ്ട ആ ഫോട്ടോ കാണിച്ചു ചോദിച്ചു...... 

  " ഇതാണോ നീ ഇപ്പൊ പറഞ്ഞോണ്ടിരുന്ന ഫർഹാന്റെ ഫ്രണ്ട് ഷാഹിദ് ......  "

  " അതെ.... ഫർഹാൻ ഇപ്പോഴും അവനെ അന്വേഷിക്കുന്നുണ്ട്... പക്ഷെ പലപ്പോഴും ഷാഹിദ് തന്നെ അവനിൽ നിന്ന് ഒളിക്കുകയാണ്......  "

   പെട്ടെന്ന് അയ്ശു അകത്തു നിന്ന് ചായ കുടിക്കാൻ വേണ്ടി വിളിച്ചപ്പോ ഞാനും ഇർഫുവും അകത്തേക്ക് പോയി..... അപ്പോഴേക്കും ഫർഹാൻ പുറത്ത് പോയി വന്നിരുന്നു..... ആൾ ടേബിളിൽ ഇരിക്കുന്നു-
ണ്ടായിരുന്നു...... ഞാൻ ചെന്നിരുന്നത് നേരെ ഫർഹാന്റെ മുന്നിലായിരുന്നു.... 

  ആ നിമിഷം മുതൽ ഫർഹാനോടുള്ള എന്റെ ദേഷ്യമൊക്കെ ഞാൻ മറന്നു..... ഞാൻ ഫർഹാന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കായിരുന്നു... ഇടക്ക് വെച്ച് ഫർഹാൻ സംസാരിക്കാൻ തുടങ്ങി...... 

  " ലിയാ എപ്പഴാ വന്നത്.....  "

  " ഞാൻ കുറച്ച് നേരായി.... ഇർഫുന്റെ കൂടെ വന്നതാ....  "
  ( ഞമ്മള് പെട്ടെന്ന് മറുപടി കൊടുത്തു....  )

  പിന്നെ ഒന്നും ചോദിക്കാത്തതോണ്ട് ഞാനും ഒന്നും പറയാൻ നിന്നില്ല....  കുറച്ച് കഴിഞ്ഞ് ഇർഫു എന്നെ വീട്ടിൽ കൊണ്ടുവന്നാക്കി..... 


   വീട്ടിലെത്തി രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞമ്മള് കുറച്ച് പ്ലാൻ ഒക്കെ ഉണ്ടാക്കി...... 

 
    ഫോൺ എടുത്ത് ഞാൻ വേഗം ഇർഫുന് വിളിച്ചു.... 

  " ഹലോ... എന്താടി ഈ പാതിരാത്രിക്ക് നിനക്ക് ഉറക്കമൊന്നുമില്ലേ....  "

 അപ്പോഴാണ് ഞമ്മള് സമയം നോക്കുന്നത്... ക്ലോക്കിൽ സമയം 1.00

 " ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്.... "

 " എടി എനിക്ക് ഉറക്കം വരുന്നുണ്ട്... എന്താണെന്ന് വെച്ചാൽ നാളെ പറഞ്ഞാൽ മതി.....  "

 " ഇപ്പൊ തന്നെ പറയണം....  "

 " എന്നാ ഒന്ന് പറഞ്ഞ് തൊലക്ക്....  "

 " നീ നാളെ ഫർഹാനെയും കൂട്ടി പാർക്കിലേക്ക് വരോ.... ഒരു birthday സർപ്രൈസ് കൊടുക്കാനാ....  "

 " ഓന്ക്ക് അതൊന്നും ഇഷ്ടമല്ല... അതോണ്ട് ഓൻ വരില്ല പാർക്കിലേ-
ക്കൊന്നും.... "

 " നീ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവനെ കൊണ്ട് വരണം.... അല്ലെങ്കിൽ പിന്നെ ഞാൻ നിന്നോട് മിണ്ടില്ല....  "

 " ഞാൻ വരാം....  "
  
 " നീ മാത്രം പോരാ.... ഫർഹാനും വേണം...  "

 " അവനും ഉണ്ടാവും പോരെ.... ഇനി ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ.... "


  Phone കട്ട്‌ ചെയ്ത് ഫർഹാനുള്ള ഗിഫ്റ്റ് ഒക്കെ പാക്ക് ചെയ്തു ഞാൻ കിടന്നുറങ്ങി... 



*******************************************


    നേരത്തെ തന്നെ ഞമ്മള് പാർക്കിൽ പോയി അവരെ രണ്ടാളെയും wait ചെയ്യാൻ തുടങ്ങി.... കുറച്ച് കഴിഞ്ഞപ്പോ ഫർഹാനും ഇർഫാനും വരുന്നത് കണ്ടു..... എന്നെ കണ്ടതും ഫർഹാൻ ഇർഫാനോട് ചൂടാവാൻ തുടങ്ങി..... 

   " ഇർഫു ഇവളെ കാണിക്കാനാണോ എന്നെ കൊണ്ട് വന്നത്....  "

 ഇർഫു ഒന്നും പറയാതെ എന്നെ നോക്കായിരുന്നു.... ആ ഗ്യാപ്പിൽ ഞമ്മള് ഇടയിൽ കയറി.... 

  " Happy birthday farhan...  "

 Farhan താങ്ക്സ് പോലും പറയാതെ പോവാൻ നിൽക്കായിരുന്നു..... ഞാൻ വേഗം ഫർഹാന്റെ കയ്യ് പിടിച്ചു.... പെട്ടെന്ന് farhan എന്നെ നോക്കിയപ്പോ ഞാൻ കയ്യ് വിട്ടു... എന്നിട്ട് എന്റെ ഗിഫ്റ്റ് ഓന്ക്ക് കൊടുത്തു... 

  " ഫർഹാൻ ഈ ഗിഫ്റ്റ് വേണ്ടെന്ന് പറയുന്നതിന് മുന്നെ ഇത് ഒന്ന് തുറന്നു നോക്കണം .... പിന്നെ വേണ്ട എന്ന് പറഞ്ഞാൽ ഞാൻ ഇത് തിരിച്ചു വാങ്ങിക്കോളാം.....  "

    ഫർഹാൻ ആ ഗിഫ്റ്റ് തുറന്ന് നോക്കി..... 
അന്ന് ഫർഹാൻ ചോദിച്ച painting ആയിരുന്നു ഗിഫ്റ്റ് ആയി ഞാൻ കൊടുത്തത്...... painting കണ്ടതും ഫർഹാന് ഒരുപാട് സന്തോഷായി എന്ന് ഓന്റെ മുഖം കണ്ടപ്പോ മനസ്സിലായി.......


  " ലിയാ thankyou so much.... നിനക്ക് ഇതിന് പകരമായി എന്താ വേണ്ടത്....നീ ഇത് വേറെ ആർക്കോ കൊടുക്കണം എന്ന് പറഞ്ഞിരുന്നതല്ലേ.....   "

  " അത് ഞാൻ വെറ്തെ പറഞ്ഞതാ.... ഇത് തനിക്ക് വേണ്ടിയുള്ള എന്റെ ഒരു birthday ഗിഫ്റ്റ് ആണ്....  "

  Painting കാറിൽ കൊണ്ടുപോയി വെച്ചിട്ട് ഫർഹാൻ എന്റെ അടുത്തേക്ക് വന്നു... 

  " ഫ്രണ്ട്‌സ് ആവാം....  "

 എന്നോട് തന്നെയല്ലേ പറഞ്ഞത്.... ഞാൻ മനസ്സിൽ ചിന്തിച്ചു..... ഫർഹാൻ ഷേക്ക്‌ ഹാൻഡ് തന്നപ്പോ ഞാനും തിരിച്ചു ഷേക്ക്‌ ഹാൻഡ് കൊടുത്തു..... 

  " പക്ഷെ ഫർഹാൻ എനിക്ക് paintingന് പകരമായി എന്താ വേണ്ടതെന്ന് ഞാൻ പറഞ്ഞില്ലല്ലോ....  "

 " എന്താ വേണ്ടത്....  "

 " നാളെ കോളേജ് വിട്ട് കഴിഞ്ഞ് എനിക്ക് birthdayടെ ചിലവ് നടത്തണം....  "

 
 " മ്മ്... ഓക്കേ... ഞാൻ നിനക്ക് പൈസ തരാം...  "

 " അത് പോരാ... താൻ എന്റെ കൂടെ വരണം നാളെ... അതാ എനിക്ക് വേണ്ടത്....  "

 കുറച്ച് നേരം ഫർഹാൻ ഒന്ന് ആലോചിച്ചു.... 

 " ഞാൻ വരാം... കോളേജിന്റെ ഗേറ്റിൽ എന്റെ കാർ ഉണ്ടാവും....  "

  അതും പറഞ്ഞു ഫർഹാൻ കാറിൽ പോയി ഇരുന്നു.... ഓൻ ഇർഫുനെ wait ചെയ്യാ- യിരുന്നു..... 

  " ലിയാ... നിനക്ക് ഇത് എന്താ പറ്റിയത്...  "
 ( ഇർഫു ഞമ്മളോട് ചോദിച്ചു....  )

  " ഒന്നും പറ്റിയില്ലല്ലോ....  ഞാൻ ഫർഹാനെ ഒന്ന് പഴയ പോലെയാക്കാൻ പറ്റോ എന്ന് നോക്കട്ടെ.....  "

  " അങ്ങനെയാണെങ്കിൽ എന്റെ ഫുൾ സപ്പോർട്ട് നിനക്കുണ്ടാവും.... ഇപ്പൊ ഞാൻ പോയി....  "

  ഫർഹാനും ഇർഫാനും പോയപ്പോ ഞമ്മളും വീട്ടിലേക്ക് തിരിച്ച് പോയി.... 


*******************************************


   പിറ്റേന്ന് കോളേജ് വിട്ടപ്പോ ഫർഹാൻ വാക്കുകൾ പാലിച്ചു... കാർ ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു.... ഞാൻ കാറിൽ കയറി ഇരുന്നു..... 

  " എന്നാ വിട്ടോ...  "

  "  കൂൾബാറിലേക്കല്ലേ...  "

  " ആദ്യം അവിടേക്ക് പോവാം...  "

  " മൊത്തം എത്ര സ്ഥലത്തേക്കാ പോവുന്നത്....  "

  " അതൊക്കെ വഴിയേ പറയാം....  "

  " നിനക്ക് time വഴുകില്ലേ.... "

  " ഇല്ല... താൻ ഒന്ന് വേഗം പോവുന്നുണ്ടോ..."


  ഫർഹാൻ കാർ കൂൾബാറിന്റെ മുന്നിൽ കൊണ്ടുപോയി നിറുത്തി... ഞമ്മള് ഇഷ്ടം പോലെ സാധനങ്ങൾ ഓർഡർ ചെയ്തു... 

  ജ്യൂസ്‌ കൊണ്ട് വന്നത് കുറച്ച് പ്രായമുള്ള  ആളായിരുന്നു... serve ചെയ്യുന്നതിന്റെ ഇടയിൽ കുറച്ച് ജ്യൂസ്‌ എന്റെ ഡ്രെസ്സിലേക്കായി....

    ഞാൻ ജ്യൂസ്‌ അപ്പൊ തന്നെ തുടച്ചു... പക്ഷെ ഫർഹാൻ അയാളോട് ചൂടാവാൻ തുടങ്ങി.... എങ്ങനെയൊക്കെയോ ഞാൻ ഫർഹാനെ ശാന്തമാക്കി.... 

  " ഫർഹാൻ താൻ എന്ത് പണിയ ചെയ്തത്......  "

 " പിന്നെ നിന്റെ ഡ്രെസ്സൊക്കെ ആകെ നനഞ്ഞില്ലേ...  "

 " അപ്പൊ ഞാൻ അല്ലെ വഴക്ക് പറയേണ്ടത് അയാളെ... താൻ എന്തിനാ വഴക്ക് പറയാൻ പോയത്....  "

 " എനിക്കപ്പോ അങ്ങനെ തോന്നി....  "

 " എന്തിനാ ഫർഹാൻ എല്ലാവരോടും ദേഷ്യപ്പെട്ട് എല്ലാവരെയും വെർപ്പിക്കുന്നത്... ഒന്നുല്ലെങ്കിലും അയാൾ തന്നെക്കാളും എത്ര മൂത്തതാണ്.... എല്ലാവരോടും ദേഷ്യപെടുന്നത് താൻ ഒന്ന് കുറക്കണം....  "

 " ഇനിയിപ്പോ ഞാൻ എന്താ ചെയ്യേണ്ടത്...."

 " അയാളോട് സോറി പറ പോയിട്ട്....  "
 
   ഞാൻ പോലും ഞെട്ടി ഫർഹാൻ സോറി പറയുന്നത് കണ്ടിട്ട്.... ഞാൻ സോറി പറയാൻ പറഞ്ഞാൽ പോയി പണി നോക്കെടി എന്നാവും പറയാ എന്നാ ഞാൻ കരുതിയത്..
തിരിച്ചു വന്ന ഫർഹാൻ ജ്യൂസ്‌ എന്റെ അടുത്തേക്ക് നീക്കി വെച്ചു.... 

  " ഇപ്പൊ എത്ര happy ആയി അയാൾ.. ഇനി എന്നും ഇങ്ങനെ വേണം... ദേഷ്യപ്പെട്ടാൽ സോറി പറയണം....  "

 ഒരു മൂളലിൽ ഫർഹാൻ ഉത്തരം ഒതുക്കി.... 
ജ്യൂസ്‌ കുടിച്ച് കഴിഞ്ഞ് ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു..... ഞാൻ വഴി പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു.. അതിന്റെ ഇടയിൽ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു.... 

  " ഫർഹാൻ കുറച്ച് sweets items വാങ്ങി വായോ...  "

 " അത് എന്തിനാ....  "

 " അതൊക്കെ ആവശ്യമുണ്ട്....  "

 " നമ്മള് എങ്ങോട്ടാ ശെരിക്കും പോവുന്നത്.."

 " നമ്മൾ അവിടെ എത്തുമ്പോ അറിയാലോ ഏതാ സ്ഥലമെന്ന്....  "

  ഫർഹാൻ ഞാൻ പറഞ്ഞതൊക്കെ വാങ്ങി കാറിൽ വന്നിരുന്നു... ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി..... 

 " ഞാൻ പറയുന്നതൊക്കെ എന്താ താനിപ്പോ അനുസരിക്കുന്നത്....  "

 " painting എനിക്ക് തന്നത് കൊണ്ട്....  "

 " തനിക്ക് എന്നോട് ദേഷ്യമായിരുന്നില്ലേ...  "
 
 " ഇപ്പൊ നമ്മൾ ഫ്രണ്ട്‌സ് അല്ലെ... അപ്പൊ ദേഷ്യമൊക്കെ മാറി....  "
 
 " ഓക്കേ... താൻ എന്താ കല്യാണത്തിന് സമ്മതിക്കാത്തത്....  "

 " ആര് പറഞ്ഞു ഞാൻ കല്യാണത്തിന് സമ്മതിക്കുന്നില്ല എന്ന്...  "

 " എന്നോട് ഇർഫു പറഞ്ഞു....  എന്താ അത് സത്യമല്ലേ....  "

 " മ്മ്...  "

 " മൂളിയാൽ പോരാ....  "

 " പ്രണയം തന്നെ ഫേക്ക് ആണ്... അപ്പൊ പിന്നെ കല്യാണം അതിലേറെ ഫേക്ക് ആവും....  "

 " എല്ലാവരും ഫേക്ക് ആവണം എന്നില്ലല്ലോ.."

 " ഇർഫു എല്ലാം പറഞ്ഞല്ലേ....  "

 " പറഞ്ഞു.... പഴയെ ഫർഹാനെ കുറിച്ചും പറഞ്ഞു....  "

 " മ്മ്...  "

 " കാർ നിർത്ത് ഇതാണ് ഞാൻ പറഞ്ഞ സ്ഥലം....  "

 " ഇതോ....  "

 " എന്തെ ഈ സ്ഥലത്തിന് വല്ല പ്രശ്നവും ഉണ്ടോ....  "

 " ഓർഫനേജിൽ എന്താ ആവശ്യം ..... "

 " താൻ ആദ്യം കാറിൽ നിന്ന് ഇറങ്.... എന്താ ആവശ്യം എന്ന് അപ്പൊ മനസ്സിലാവും....  "

  ഇതിന് മുമ്പ് ഞാൻ ഇവിടെ വന്നത് കൊണ്ട് എനിക്ക് ഒരു വിധം എല്ലാരേയും പരിചയമുണ്ടായിരുന്നു..... ഫർഹാന്റെ കയ്യ് പിടിച്ചു ഞാൻ ഓരോരുത്തരെ പരിചയപ്പെടു-
ത്താൻ തുടങ്ങി..... 
  
  " ലിയാ ഈ കുട്ടികളെയൊക്കെ കാണുമ്പോ....  "
   ( പിന്നെ ഒന്നും ഫർഹാൻ പറഞ്ഞില്ല.... എന്നെ കെട്ടിപിടിച് അവൻ കരയാൻ തുടങ്ങി.... )

  " നിനക്ക് പൊന്നുവിനെ ഓർമ്മ വരുന്നുണ്ടാവും... ഇവരെല്ലാം പൊന്നുവാണ്.. അവൾ നിന്നെ വിട്ട് പോയിട്ടില്ല ഫർഹാൻ....
ഇവരെയൊക്കെ നിനക്ക് പൊന്നുവായി സ്നേഹിക്കാം....  "

  " നിനക്കറിയോ ഞാൻ കാരണമാണ് പൊന്നു മരിച്ചത്...എനിക്ക് സമയത്തിന് ഹോസ്പിറ്റലിൽ എത്താൻ പറ്റിയിരുന്നെ-
ങ്കിൽ പൊന്നുവിനെ രക്ഷിക്കാമായിരുന്നു.... എല്ലാവരും എന്നെ വഴക്ക് പറഞ്ഞു.... ഞാൻ അത് കേൾക്കാൻ അർഹനുമാണ്.....  "

  " ഫർഹാൻ താൻ ഇങ്ങനെ വിഷമിച്ചു നടന്നാൽ അത് പൊന്നുവിന് ഇഷ്ടമാവില്ല...
അതോണ്ട് ഇനി ഒരു പുതിയ ഫർഹാൻ ആവണം.... ആ പഴയ സ്നേഹമൊക്കെ എല്ലാവരോടും കാണിക്കണം.....   "
  

  Sweets ഒക്കെ കൊടുത്ത് ഞങ്ങൾ അവിടെ നിന്നും പോന്നു... കുറച്ച് നേരം ആ കുട്ടികളുമായി ചിലവഴിച്ചപ്പോൾ ഫർഹാന്റെ മനസ്സിലെ സങ്കടമെല്ലാം കുറച്ച് നേരത്തേക്ക് അവൻ മറന്നു..... 

  എന്നെ വീട്ടിലാക്കി ഫർഹാൻ തിരിച്ചു പോയി.... 

  അന്ന് തന്നെ ഞാൻ എന്റെ അടുത്ത പരുപാടിയിലേക്ക് നീങ്ങി.... ഷാഹിദിനെ കണ്ടുപിടിച് അവനെയും ഫർഹാനെയും ഒന്നിപ്പിക്കുക..... 

  ഞാൻ വേഗം ഫോൺ എടുത്ത് ഷംനക്ക് വിളിച്ചു..... 

  " ഹലോ ഷംന നീ എനിക്ക് ഒരു ഹെല്പ് ചെയ്ത് തരോ....  "

  " എന്താടി....  "

  " അന്ന് നിന്റെ കല്യാണത്തിന് വന്നപ്പോ ഞാൻ ഒരു ഷാഹിദിനെ പരിചയപ്പെട്ടു... അവന്റെ നമ്പർ ഒന്ന് എനിക്ക് തരോ....  "

  " ഏത് ഷാഹിദ്..... "

  " നിന്റെ കേട്ടിയോനോട് ചോദിച്ചു നോക്കിയാൽ മതി.... അവന്റെ ഫ്രണ്ട് ആണെന്ന തോന്നുന്നത് ഈ ഷാഹിദ്.... അവന്റെ ഫോട്ടോ ഞാൻ നിനക്ക് അയച്ചു തരാം....  "

  " എന്നാ ഞാൻ നമ്പർ നിനക്ക് മെസ്സേജ് ചെയ്യാം....  "

  
  
  കുറച്ച് കഴിഞ്ഞപ്പോ ഫോണിലേക്ക് ഷംന ഷാഹിദിന്റെ നമ്പർ മെസ്സേജ് ചെയ്തു.... 
   ഫ്രീ ആവുമ്പോൾ വിളിക്കാമെന്ന് കരുതി ഞാൻ നമ്പർ സേവ് ചെയ്തു..... 

  രാത്രി ഫുഡ്‌ കഴിക്കുമ്പോ ഫോണും കൊണ്ട് ഉമ്മച്ചി വരുന്നു.... 

  "  ലിയാ...അന്റെ ഫോൺ കുറെ നേരായി അടിക്കുന്നു....  "

  " ആരാ അടിച്ചിരുന്നത്....  "

  " ഷാഹിദ്...  "

 വെള്ളം കുടിചോണ്ടിരുന്ന ഞമ്മടെ തരിപ്പിൽ പോയി.... അങ്ങട്ട് വിളിക്കണം എന്ന് കരുതിയ ആൾ ഇതാ ഞമ്മക്ക് ഇങ്ങട്ട് വിളിക്കുന്നു...... 
 

   ഞാൻ വേഗം റൂമിലേക്ക്‌ പോയി കാൾ എടുത്തു.... 

  " ഹലോ.... "

  " ഹലോ... ഇത് ആലിയ അല്ലെ....  "

  " അതെ....  "

  " ഞാൻ ഷാഹിദ് ആണ്.... ഷംനയുടെ അടുത്ത് നിന്നാ എനിക്ക് നിന്റെ നമ്പർ കിട്ടിയത്....തനിക്ക് എന്നെ മനസ്സിലായോ..   "

  " ആ മനസ്സിലായി... എന്തിനാ വിളിച്ചത്....  "

  " നാളെ ഫ്രീ ആണോ... എനിക്ക് ഒന്ന് നേരിൽ കണ്ടു സംസാരിക്കണം....  "

  " ഉച്ചക്ക് ശേഷം ഫ്രീ ആണ്.... അപ്പൊ കാണാം... ഞാനും തന്നെ നേരിൽ കാണാൻ നിൽക്കായിരുന്നു.....  "

  " ഓക്കേ... എവിടെ വെച്ചാ കാണാൻ പറ്റുക....  "

  " ഫസ്ന പഠിച്ചിരുന്ന കോളേജിൽ ആണ് ഞാൻ പഠിക്കുന്നത്... അവിടെ അടുത്തുള്ള ഒരു കൂൾബാറിൽ വെച്ച് കാണാം....  "

  " ഫസ്‌നയെ കുറിച്ച് ഫർഹാൻ ആണോ നിന്നോട് പറഞ്ഞത്...  "

  " അല്ല... ഇർഫാൻ ആണ് പറഞ്ഞത്...  "
 
  " മ്മ്... നാളെ അവിടെ വെച്ച് കാണാം... "

   ഫോൺ കട്ട്‌ ആക്കി കഴിഞ്ഞതും ഇർഫുന്റെ കാൾ വന്നു.... 

  " ഹലോ... എടി ലിയാ നീ എന്ത് കൂടോത്രമാണ് ചെയ്തത്....  "

  " ഞമ്മള് കൂടോത്രമൊന്നും ചെയ്തിട്ടില്ല... ഇയ്യ് എന്താ ഈ പറയുന്നേ.... "

  " ഫർഹാൻ ഇപ്പൊ അധികം ചൂടാവുന്നില്ല... ഇപ്പൊ എളാമയുടെ മടിയിൽ തല വെച്ച് കിടന്നുറങ്ങാ.... ഇജ്ജ് എന്തോ ചെയ്തിക്കണല്ലോ....  "

  " ഞമ്മള് ചിലതൊക്കെ ചെയ്തു.... അതൊന്നും അന്നോട് പറയൂല....  "

  " ആയ്കോട്ടെ... അല്ല ആരാ ഞാൻ വിളിക്കുന്നതിന്റെ മുന്നെ വിളിച്ചിരുന്നത്...  "

 ഷാഹിദ് വിളിച്ച കാര്യമൊക്കെ ഞാൻ ഇർഫുനോട് പറഞ്ഞു ..... അവനോടും നാളെ കൂൾബാറിലേക്ക് ഞാൻ വരാൻ പറഞ്ഞു.... 


*******************************************


   കോളേജ് കഴിഞ്ഞ് ഞാൻ കൂൾബാറിലേക്ക് പോയി .... ഷാഹിദ് അവിടെ ഇരിക്കുന്നുണ്ടാ-
യിരുന്നു.... ഞാൻ അവൻ ഇരിക്കുന്ന ടേബിളിൽ  പോയി  ഇരുന്നു.... 

  " ഹായ് ഷാഹിദ്.... കുറെ നേരമായോ വന്നിട്ട്....  "

  " ഏയ്... അത് കൊഴപ്പമില്ല.....  "

  " എന്താ പറയാനുള്ളത്....  "

  " അന്ന് ഫർഹാനെ അറിയില്ലെന്ന് ഞാൻ വെറ്തെ പറഞ്ഞതാണ്....  "

  " അത് എനിക്ക് അന്ന് തന്നെ മനസ്സിലായി..
എന്തിനാ അന്ന് അങ്ങനെയൊരു കള്ളം പറഞ്ഞത്....  "

  " എനിക്ക് അവനെ face ചെയ്യാൻ കഴിയാത്തത് കൊണ്ട്.....മനഃപൂർവം ആയിരുന്നു അവനെ ഞാൻ ഒഴിവാക്കിയിരുന്നത്.....  "

  " എന്തിന്..?.. ഫർഹാൻ തന്നെ ഇപ്പോഴും ബെസ്റ്റ് ഫ്രണ്ട് ആയിട്ടാണ് കാണുന്നത്... പക്ഷെ താൻ....  "

  " ഫർഹാൻ ഇപ്പോഴും എന്റെയും ബെസ്റ്റ് ഫ്രണ്ട് ആണ്.... അവനെ കണ്ട് മാപ്പ് പറയണമെന്നുണ്ട് എനിക്ക്... അന്ന് അത്രയധികം ചീത്ത പറഞ്ഞിട്ടാ അവന്റെ വീട്ടിൽ നിന്നും പോന്നത്....  "

 " അന്ന് ഫസ്ന എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്....  "

 " അവൾ നുണ പറഞ്ഞതാണെന്ന് എന്നോട് പിന്നെയാ അവൾ പറഞ്ഞത്.... "

   ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിൽ ഇർഫാൻ വന്നു.... ഷാഹിദ് ഇർഫാനെ കണ്ടതും കെട്ടിപിടിച് സോറി പറയാൻ തുടങ്ങി..... 

  " സോറി ഇർഫു.... ഫർഹാൻ ഒരുപാട് വിഷമിക്കുന്നുണ്ടെന്ന് എനിക്കറിയാ....  "

  " എന്തിനാ നീ അന്ന് ഫർഹാനോട് ദേഷ്യപ്പെട്ട് വീട്ടിൽ നിന്നും പോയത്... ഫസ്ന എന്തിനാ പെട്ടെന്ന് ഫർഹാനെ ഒഴിവാക്കി-
യത്.....  "

  " ഫസ്ന എന്നോട് പറഞ്ഞ കള്ളത്തിന്റെ പേരിലാണ് അന്ന് ഞാൻ ഫർഹാനോട് ദേഷ്യപ്പെട്ടത്... പിന്നീട് അവൾ പറഞ്ഞത് കള്ളമാണെന്ന് അവൾ തന്നെ എന്നോട് പറഞ്ഞു.... അന്ന് മുതൽ ഫർഹാനെ കണ്ടാൽ സോറി പറയാൻ പോലും എന്നെ കൊണ്ട് പറ്റിയിരുന്നില്ല.... അത്രക്ക് ഞാൻ അന്ന് അവനെ വഴക്ക് പറഞ്ഞിരുന്നു.....  "

  " എന്തായിരുന്നു ഫസ്ന പറഞ്ഞത്....  "
(ഞാൻ ഷാഹിദിനോട് ചോദിച്ചു .....  )

  " അത് ഒരിക്കലും ആരോടും പറയരുതെന്ന് അവൾ സത്യം ഇടിയിപ്പിച്ചതാണ് എന്നെകൊണ്ട്... അതുകൊണ്ട് എന്നോട് അത് പറയാൻ നിർബന്ധിക്കരുത്.... പക്ഷെ ഫർഹാനെ ഇപ്പോഴും ഫസ്ന സ്നേഹിക്കു-
ന്നുണ്ട്.... എന്നാൽ ഒരിക്കലും അവൾക്കു ഫർഹാനെ കല്യാണം കഴിക്കാൻ പറ്റില്ല....  "

  " ഇപ്പൊ എവിടെയാ നിങ്ങടെ വീട്.... ഞങ്ങൾ നേരിട്ട് വന്ന് ഫസ്‌നയോട് സംസാരിച്ചോളാം....   "    (ഇർഫു ഷാഹിദിനോട് പറഞ്ഞു....  )

  " ഓക്കേ പക്ഷെ ഫസ്‌നയോട് ആലിയ സംസാരിച്ചാൽ മതി.....  "

  ഞാനും ഇർഫുവും ആ ഡിമാന്റിനോട് സമ്മതിച്ചു....ഷാഹിദിനോട് നാളെ കാണാമെന്ന് പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.... വീട്ടിലേക്ക് പോവുന്നതിന്റെ ഇടയിൽ ഇർഫു എന്നോട് എന്തോ ചോദിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..... 

  " ഇർഫു അനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ....  "

  " അത് പിന്നെ അനക്ക് ഫർഹാനെ ഇഷ്ടമാണോ...  "

 ആദ്യം ഞമ്മള് ഉത്തരം ഒരു പുഞ്ചിരിയിൽ ഒതുക്കി.... 

  " ചിരിക്കാതെ കാര്യം പറയെടി...  "

  " അനക്കെന്താ ഇപ്പൊ അങ്ങനെ തോന്നാൻ....  "

  " ഫർഹാന്റെ കാര്യത്തിൽ നീ ഇത്രക്ക് ബുദ്ധിമുട്ടുന്നത് കണ്ട് ചോദിച്ചതാ... പിന്നെ എന്തോ നീ ഫർഹാന്‌ ഉള്ളതാണെന്ന് ഒരു  തോന്നൽ... നീയാണ് ഫർഹാനെ മാറ്റിയെടുത്തത്....  "

  " എനിക്ക് ഫർഹാനെ ഇഷ്ടമൊക്കെ തന്നെയാ... നീ ആരോടും പറയരുത്... പക്ഷെ എന്റെ ഇഷ്ടം എന്റെ ഹൃദയത്തിൽ തന്നെ ഞാൻ സൂക്ഷിക്കുകയാണ്....  "

  " അത് എന്തിനാ....  നിനക്ക് തുറന്നു പറഞ്ഞൂടെ... എനിക്ക് ഉറപ്പാണ് അവനും നിന്നെ ഇഷ്ടപ്പെടും... "

  " ഞാൻ തുറന്നു പറയില്ല... കാരണം ഫസ്‌നയും ഫർഹാനുമാണ് ഒന്നിക്കേണ്ടത്..."

  " അന്ന് പെട്ടെന്ന് ഒരു കാരണമില്ലാതെ ഫർഹാനെ തേച്ചിട്ട് പോയ ഫസ്‌നയെ വീണ്ടും ഒന്നിപ്പിക്കാൻ എനിക്ക് തീരെ interest ഇല്ല... "

 " അന്ന് അവൾ അങ്ങനെ ചെയ്തതിന്റെ കാരണം എന്താണെന്നു അറിയില്ലല്ലോ...  "

 " മ്മ്... അത് അവൾ പറയുമെന്ന് എനിക്ക് തോന്നുന്നില്ല... വീണ്ടും കള്ളമാവും അവൾ പറയാ ....  "

 " നമുക്ക് നോക്കാം ..... "

       പിറ്റേന്ന് ഇർഫുവും ഞാനും കൂടി ഷാഹിദിന്റെ വീട്ടിലേക്ക് പോയി.... അവര് രണ്ടാളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു
ഷാഹിദിന്റെ ഉപ്പയും ഉമ്മയും ഗൾഫിലാണ്... 

   " ഹായ്... രണ്ടാളും ഇരിക്ക്.... "
 
  ഞമ്മളേം ഇർഫുനേം അവിടെ ഇരുത്തി ഷാഹിദ് അകത്തേക്ക് പോയി.... 

  ഇനിയിപ്പോ ഫസ്‌നയെ വിളിക്കാൻ വേണ്ടി പോയതാണാവോ.... 

  എന്തോ ഫസ്‌നയെ കാണാൻ മനസ്സിന്റെ ഉള്ളിൽ ഒരു വെപ്രാളം.... 

  കുറച്ച് കഴിഞ്ഞപ്പോ ഷാഹിദ് തനിച്ചായിരുന്നു വന്നത്.... 

  " ഷാഹിദ് ഫസ്ന എവിടെ....  "

  " ആലിയ..   ഫസ്ന മുകളിൽ ടെറസിൽ ഉണ്ട്.... നീ അവിടേക്ക് പൊക്കോ.... ഞങ്ങൾ ഇവിടെ ഇരുന്നോളാം....  "

  
     ഇർഫുവും ഷാഹിദും സംസാരിക്കുന്ന-
തിന്റെ ഇടയിൽ ഞാൻ ഫസ്‌നയുടെ അടുത്തേക്ക് പോയി.... 

   ടെറസിൽ ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്നു അവൾ..... 

  " ഫസ്ന....  "

 ഞാൻ വിളിച്ചപ്പോ അവൾ തിരിഞ്ഞു നോക്കി.... 

  " ആരാ മനസ്സിലായില്ല....  "

  " ഷാഹിദ് ഒന്നും പറഞ്ഞില്ലേ....  "

  " ഇക്കാക്ക എന്ത് പറയാൻ.....  "

  അപ്പൊ ഞമ്മക്ക് മനസ്സിലായില്ല ഞമ്മളെ കുറിച്ചും ഇന്ന് ഞാനും ഇർഫാനും ഇവിടെ വരുന്നതിനെ കുറിച്ചും ഒന്നും ഷാഹിദ് ഫസ്‌നയോട് പറഞ്ഞിട്ടില്ല എന്ന് ...... 

   " ഞാൻ ആലിയ.... ഫർഹാന്റെ ഫ്രണ്ട് ആണ്.... നിന്നോട് കുറച്ച് കാര്യം ചോദിക്കാൻ വേണ്ടി വന്നതാ....  "

   " എനിക്കാരോടും ഒന്നും സംസാരിക്കാ-
നില്ല... "

 അതും പറഞ്ഞ് എന്നെ തട്ടിമാറ്റി ഫസ്ന അവിടെ നിന്നും പോയി.... അവളുടെ പിന്നാലെ ഞാനും പോയി.... അവൾ നേരെ റൂമിലേക്ക്‌ പോയി വാതിലടച്ചു..... 

  " ഫസ്ന വാതിൽ തുറക്ക്... ഞാൻ ഒന്നും നിന്നോട് ചോദിക്കില്ല....  "

    ഞാൻ എത്ര വാതിൽ മുട്ടിയിട്ടും ഫസ്ന തുറന്നില്ല.... അവസാനം ഇർഫുവിനെയും ഷാഹിദിനെയും വിളിച്ചു.... ഷാഹിദ് കുറെ നേരം വാതിൽ മുട്ടിയപ്പോ അവൾ തുറന്നു... 

  " സോറി ആലിയ... ഞാൻ പെട്ടെന്ന് എന്തോ ദേഷ്യപ്പെട്ടതാണ്....  "

  " its ok....  "

  അവളെയും കൂട്ടി ഞാൻ റൂമിലേക്ക്‌ പോയി.. ഇർഫുവും ഷാഹിദും പുറത്ത് നിന്നു.... 

  " ഒരു അനിയത്തിയെ പോലെ കണ്ടിട്ട് എന്നോട് പറഞ്ഞൂടെ എന്തിനാ അന്ന് ഫർഹാനെ ഒഴിവാക്കിയതെന്ന്....  "

  " ഇനിയും ഫർഹാന്റെ മുന്നിലേക്ക് പോവാൻ ശക്തിയില്ലാത്തത് കൊണ്ടാണ്.... 
അന്നും ഇന്നും ഫർഹാനെ എനിക്ക് ഒരുപാട് ഇഷ്ടാണ്.... 
  പക്ഷെ ഞാൻ ചെയ്ത തെറ്റ് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുകയാണ്....  
    പൊന്നുവിനെ ഫർഹാന് ഒരുപാട് ഇഷ്ടായിരുന്നു... 
      എനിക്കും അവളെ ഒരുപാട് ഇഷ്ടായിരുന്നു.. അന്ന് അവൾക്ക് accident പറ്റി ഇർഫു കാൾ ചെയ്തപ്പോ ഞാനാണ് ആ കാൾ കട്ട്‌ ചെയ്ത് ഫോൺ സ്വിച്ച് off ആക്കിയത്...

     ഇത്രയും സീരിയസ് ആയിട്ടുള്ള കാര്യത്തിനാണ് ഇർഫു വിളിക്കുന്നത് എന്ന് എനിക്ക് അപ്പൊ അറിയുന്നുണ്ടായിരുന്നില്ല... 
    എന്റെ ഒരു മന്തബുദ്ധിക്ക് അപ്പൊ ഞാൻ ഫോൺ കട്ട്‌ ചെയ്തു പോയി.... 

  പൊന്നു മരിച്ചപ്പോ എല്ലാരും ഫർഹാനെ കുറ്റം പറഞ്ഞു.... സത്യത്തിൽ തെറ്റ് ചെയ്തത് ഞാൻ ആയിരുന്നു.... 
 
    ഫർഹാനോട് എങ്ങനെയാ സോറി ചോദിക്കുക എന്ന് പോലും എനിക്കറിയുന്നു-
ണ്ടായിരുന്നില്ല..... 
 
  ഇത്രയും വലിയ തെറ്റ് ചെയ്ത് വീണ്ടും ഫർഹാനെ സ്നേഹിക്കാൻ പോയിട്ട് അവന്റെ മുന്നിൽ ഒന്ന് നിൽക്കാൻ പോലും എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല..... 

   അത് കൊണ്ട അന്ന് ഞാൻ ഇക്കാക്കയോടും ഫർഹനോടും നുണ പറഞ്ഞത്..... സത്യത്തിൽ ഞാൻ ഫർഹാനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.....

 എനിക്ക് ഒരിക്കലും അവനെ മറക്കാൻ പറ്റില്ല...  "

  അതും പറഞ്ഞ് ഫസ്ന എന്റെ മുന്നിൽ പൊട്ടി കരയാൻ തുടങ്ങി......കുറച്ച് നേരം അവൾ ഒറ്റക്കിരുന്നോട്ടെ എന്ന് കരുതി ഞാൻ പുറത്തേക്ക് പോയി.... 

  " ലിയാ എന്താ ഫസ്ന പറഞ്ഞത്...  "(ഇർഫു ചോദിക്കാൻ തുടങ്ങി.... )

  " ഒക്കെ പറയാം....  ഇപ്പൊ എനിക്കൊന്ന് ഫർഹാനെ കാണണം....  "  

  ഇർഫുനെയും കൂട്ടി അപ്പൊ തന്നെ ഞാൻ ഫർഹാനെ കാണാൻ വേണ്ടി ഓന്റെ വീട്ടിലേക്ക് പോയി....  


   വീട്ടിൽ കയറി ചെന്നതും അവിടെ ഞമ്മടെ ഉപ്പച്ചിയും ഉമ്മച്ചിയും ഇരിക്കുന്നു... 
 ഞമ്മക്ക് വല്ലാത്ത സസ്പെൻസ് ആയി പോയി.... അവര് ആയിശുനെ കാണാൻ വേണ്ടി വന്നതാണ്..... 

  " അല്ല ലിയാ... ഇജ്ജ് എന്താ ഇവിടെ...  "
( ഉപ്പച്ചീടെ ചോദ്യത്തിന് മുന്നിൽ ഞമ്മള് കൺഫ്യൂഷൻ ആയി.....  )

  " വീട്ടിൽ പോയപ്പോ ആരും ഇല്ല... അപ്പോ അവിടെ ഇരുന്നു ബോർ അടിക്കേണ്ട എന്ന് കരുതി ആയിഷുന്റെ അടുത്തേക്ക് വന്നതാ....  "

  ( ന്റെ ആ നുണ എല്ലാരും വിശ്വസിച്ചു ....  )

    ഫർഹാൻ ഒഴികെ എല്ലാരും ഹാളിൽ ഉണ്ടായിരുന്നു... കുറച്ച് കഴിഞ്ഞപ്പോ ആൾ താഴേക്കു വന്നു.... 
 
  പക്ഷെ ഓനോട്‌ സംസാരിക്കാൻ ഞമ്മക്ക് പറ്റുന്നുണ്ടായിരുന്നില്ല...... 

  അതോണ്ട് മെസ്സേജ് അയക്കാൻ വേണ്ടി ഞമ്മടെ ഫോൺ എടുത്തു.... അപ്പോഴാണ് ഞമ്മള് ആ കാര്യം അറിയുന്നത്.... 

   ആൻറിവൈറസ് എന്നെ ബ്ലോക്ക്‌ ആക്കികണ് എന്ന്... അതോടെ ആ വഴി ഞമ്മടെ മുന്നിൽ അടഞ്ഞു.... 

  ഫർഹാൻ ആണെങ്കിൽ എന്നെ നോക്കുന്നത് പോലുമില്ല.... അവസാനം അവിടെ ഇരുന്നിരുന്ന ഒരു ബോൾ എടുത്ത് ഓന്റെ തലമണ്ടക്ക് എറിഞ്ഞു..... അപ്പൊ എന്നെ നോക്കി..... 
  
  ഞമ്മളെ നോക്കിയതും ഓനോട്‌ പുറത്തേക്കു വരാൻ ഞാൻ പറഞ്ഞു.... ഞാൻ പോയി കുറച്ച് കഴിഞ്ഞ് ഫർഹാൻ പുറത്തേക്ക് വന്നു..... 

  " എന്താടി കോപ്പേ തലക്കിട്ട് എറിയുന്നത്...  "

  " ഇയ്യ് എന്തിനാ ഞമ്മളെ ബ്ലോക്ക്‌ ചെയ്തേ....  "

  " ഇടക്കിടക്ക് മെസ്സേജ് അയക്കുന്നത് കൊണ്ട് ബ്ലോക്ക്‌ ചെയ്തതാ.. അതും പോരാഞ്ഞിട്ട് അന്റെ ഓരോ സ്റ്റാറ്റസ്....  അത് കാണുമ്പോ എനിക്ക് പ്രാന്തു പിടിക്കാ.... "
 
  " ന്റെ സ്റ്റാറ്റസിനെന്താ കുഴപ്പം....  "

  " ഈ ലോകത്തുള്ള മൊത്തം ഹിന്ദി പാട്ടുകളും ആൽബവും ഉണ്ടാവും അന്റെ സ്റ്റാറ്റസിൽ.....  "

  " തനിക്ക് സംഗീതം ഒന്നും ഇഷ്ടമല്ല എന്ന് വെച്ചിട്ട്.... ഞമ്മള് ഹിന്ദി പാട്ടുകളുടെയൊക്കെ വലിയ ഫാൻ ആണ്..."

 " ഓക്കേ പാട്ടൊക്കെ കുഴപ്പമില്ല... നിന്റെ ഒരുമാതിരി സീരിയലിലെ നടന്മാരുടെയും നടികളുടെയും ഫോട്ടോസും.... പിന്നെ അതൊക്കെ പോരാഞ്ഞിട്ട് റൊമാന്റിക് സീനുകളും.....  "

  " ഞമ്മക്ക് ഇഷ്ടള്ളത് ഞാൻ സ്റ്റാറ്റസ് ഇടും.....  "
 
  " ഇട്ടോ... അത് കാണാൻ വയ്യാത്തോണ്ടാ ഞാൻ ബ്ലോക്ക്‌ ആക്കിയത്....  "

  
 പിന്നെ ഒന്നും രണ്ടും പറഞ്ഞ് ഞങ്ങൾ രണ്ടാളും തല്ല് കൂടാൻ തുടങ്ങി... 
  ഇതിനിടയിൽ ഞമ്മള് പറയാൻ വന്ന കാര്യം ഞമ്മള് പറയാൻ മറന്ന്... 

  തല്ല് കൂടാൻ തുടങ്ങിയാൽ പിന്നെ ഞമ്മള് ആർക്കും വിട്ട് കൊടുക്കൂല.... 

  " അല്ല ഇത് ചോദിക്കാൻ വേണ്ടിയാണോ നീ എന്നെ ഇപ്പൊ വിളിച്ചത്....  "

  ശരിയാണല്ലോ ഞമ്മള് ഇത് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞോണ്ടിരിക്കുന്നത്..... 


  " ഇതൊന്നും ചോദിക്കാനല്ല ഞമ്മള് വന്നത്....  "

  " പിന്നെ എന്തിനാണാവോ....  "

  " ഒരു കാര്യം പറയാനാണ്.....  "

   " എന്നാ പറയ്....  "

   " ഫസ്‌നയെ കണ്ടു ഞാൻ ഇന്ന്....  "

   " മ്മ്....  "  

   " അവൾക്ക് തന്നെ ഇപ്പോഴും ഇഷ്ടാ....  "

   " മ്മ്... "

   " അവളെ കെട്ടിക്കൂടെ അപ്പൊ....  "

   " എനിക്ക് അവളെ ഇഷ്ടമല്ല.....  "

   " അത് എന്താ..... "

   " അവൾക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞൊള്ളു അവൾ... വേറെ ഒന്നും പറഞ്ഞില്ലേ....  "

   " വേറെ എന്ത്....  "
   
   " ലിയാ എനിക്ക് അറിയാം നീ ഒന്നും അറിയാത്ത പോലെ അഭിനയിക്കണെന്ന്.... ഫസ്ന നിന്നോട് എല്ലാം പറഞ്ഞതാണ്... അവൾ കരുതിയിരിക്കുന്നത് എനിക്കൊന്നും അറിയില്ല എന്നാണ് ..... പൊന്നു മരിച്ചതിന്റെ കാരണം അവൾ ആണ് എന്ന് എനിക്ക് നന്നായി അറിയാം.... ഫോൺ കട്ട്‌ ചെയ്തതും പിന്നെ സ്വിച്ച് off ആക്കിയതും ഫസ്‌നയാണെന്ന് എനിക്ക് പിന്നീട് മനസ്സിലായതാണ്..... 
  അതോണ്ട് എനിക്ക് ഒരിക്കലും അവളെ ഇനി സ്നേഹിക്കാൻ പറ്റില്ല....
  പക്ഷെ ഷാഹിദ്... അവൻ ഇപ്പോഴും എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.... അന്ന് അവൻ ദേഷ്യപ്പെട്ടതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല..... 
  അന്ന് ഫസ്ന നുണ പറഞ്ഞതാണെന്ന് അവന് അറിയുന്നുണ്ടായിരുന്നില്ല....   "

  അതും പറഞ്ഞ് ഫർഹാൻ പോയി..... ഇതെല്ലാം ഇർഫു കേൾക്കുന്നുണ്ടായിരുന്നു...
അവൻ എന്റെ അടുത്തേക്ക് വന്നു ....... 

  " നീ എന്ത് പൊട്ടത്തരമാണ് ലിയാ ചെയ്തത്.... ഇത്ര വലിയ തെറ്റ് ചെയ്ത ഫസ്‌നയെ വീണ്ടും ഫർഹാൻ സ്നേഹിക്കുമെന്ന് നിനക്ക് തോന്നിയല്ലോ.... ഒരിക്കലും ഫർഹാനും ഫസ്‌നയും ഇനി ഒന്നിക്കില്ല.....  "

  " അതെന്താ....  "

  " എടി ഫസ്‌നയുടെ കല്യാണം ഉറപ്പിച്ചു... അവളുടെ ഉപ്പയും ഉമ്മയും ഗൾഫിൽ നിന്ന് വന്നാൽ ഉടനെ കല്യാണമാണ്....  "

  " പക്ഷെ അവൾ പറഞ്ഞല്ലോ അവൾക്ക് ഫർഹാനെ ഇപ്പോഴും ഇഷ്ടമാണെന്ന്....  "

  " അതൊക്കെ ശെരിയാ... പക്ഷെ ഫർഹാനെ ഇനി ഒരിക്കലും കിട്ടില്ലെന്ന്‌ ഉറപ്പുള്ളത് കൊണ്ട് അവൾ കല്യാണത്തിന് സമ്മതിച്ചത്രേ.....  "

  അപ്പോഴേക്കും ഉപ്പച്ചിയും ഉമ്മച്ചിയും പോവാൻ വേണ്ടി പുറത്തേക്കു വന്നപ്പോ അധികമൊന്നും ഇർഫുനോട് സംസാരിക്കാൻ പറ്റിയില്ല..... ഇർഫുനോട് യാത്ര പറഞ്ഞ് ഞാൻ പോയി.... 

    വീട്ടിലെത്തിയപ്പോഴും ഞമ്മടെ ചിന്ത ഫർഹാനെ കുറിച്ചായിരുന്നു.... ഫസ്‌നയെയും ഫർഹാനെയും ഒന്നിപ്പിക്കാൻ പറ്റില്ലെന്ന് ഞമ്മക്ക് ഉറപ്പായി.... അപ്പൊ പിന്നെ അടുത്തത് ഫർഹാനെയും ഷാഹിദിനെയും ഒന്നിപ്പിക്കേണ്ടതാണ്.... 

  ഞാൻ വേഗം ഷാഹിദിന് ഫോൺ ചെയ്തു..

 " ഹലോ... "

 " ഹലോ....  എന്താ ആലിയ...  "

 " നിനക്ക് ഫർഹാന്‌ വിളിച്ചൂടെ.... അവന് നിന്നോട് ഒരു ദേഷ്യവുമില്ല.....  ഇപ്പോഴും നീ അവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്....  "

 " എന്താ അവനോട് പറയേണ്ടതെന്ന് എനിക്ക് അറിയില്ല....  "

 " പ്ലീസ് ഷാഹിദ്.... നിങ്ങൾ രണ്ടാളും പഴയ പോലെ ഫ്രണ്ട്‌സ് ആവണം....  "

  ഞാൻ കുറെ നിർബന്ധിച്ചപ്പോ ഷാഹിദ് ഫോൺ ചെയ്യാമെന്ന് സമ്മതിച്ചു..... ഫോൺ കട്ട്‌ ചെയ്തപ്പോ ഇർഫുന്റെ കാൾ വരുന്നു... 

  " ഡി ലിയാ.... നീ എന്തെങ്കിലും അറിഞ്ഞാ.. "
 
  " എന്ത്....  "

  " അന്റെ ഉമ്മച്ചിയും ഉപ്പച്ചിയും ഒന്നും പറഞ്ഞീലെ...  "

  " ഇല്ല....  "

  " എന്നാ കുറച്ച് കഴിഞ്ഞ് പറയാമെന്ന് കരുതിയിട്ടാവും....  "

  " എന്താ കാര്യം...  "

  " അതൊക്കെയുണ്ട്.....  എന്തായാലും ഞാൻ happy ആയി....  "

  " അതെന്താ അന്റെ കല്യാണം ഉറപ്പിച്ച ഇത്രക്ക് സന്തോഷം ഉണ്ടാവാൻ....  "

  " കല്യാണം ഉറപ്പിച്ചു..... പക്ഷെ ആരുടേതാ-
ണെന്നൊക്കെ ഇയ്യ് വഴിയേ അറിയും....  "

  ഓന്റെ വർത്താനം കേട്ട് പ്രാന്തു പിടിച്ചു ഞാൻ ഫോൺ കട്ട്‌ ചെയ്തു..... 
എന്നിട്ട് കുറച്ച് നേരം ഉമ്മച്ചിനേം ഉപ്പച്ചിനേം ചുറ്റി പറ്റി നടന്നു.... ഇർഫു പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടെങ്കിലോ..... 
  പെട്ടെന്ന് ഫർഹാന്റെ കാൾ വന്നു..... ഞമ്മള് അന്തം വിട്ട് നിന്നു കുറച്ച് നേരം... പിന്നെ ഫോൺ എടുത്തു.... 

 " ഹലോ ഫർഹാൻ....  "

 " ഹലോ....ലിയാ താങ്ക്സ്....   "

 " എന്തിന്....  "

 " നീ കാരണമാണ് ഷാഹിദ് വീണ്ടും എന്നോട് മിണ്ടിയത്....അവൻ പറഞ്ഞു  നീ പറഞ്ഞിട്ടാ അവന് വിളിച്ചതെന്ന്..... thankyou so much...  "

 " ആ... ഫസ്‌നയോട് മിണ്ടിയോ....  "

 " മ്മ്.... അവളുടെ കല്യാണം ഉറപ്പിച്ചു എന്നും പറഞ്ഞു.... അത്കൊണ്ട് മാത്രമാണ് ഞാൻ അവളോട്‌ സംസാരിച്ചത്.... എന്നെ ഇപ്പോഴും അവൾ കാത്തിരിക്കുന്നത് എനിക്കിഷ്ടല്ല... അവളെ ഭാര്യയായി എനിക്ക് ഇനി സങ്കൽപ്പിക്കാൻ പോലും കഴിയില്ല......  "

  " അപ്പൊ പിന്നെ ആരെയാ പിന്നെ നീ കെട്ടാൻ പോവുന്നത്...  "

  " നിന്നോട് നിന്റെ ഉപ്പ ഒന്നും പറഞ്ഞില്ലേ....  "

  " എന്ത്....  "

  " ഒന്നുല്ല....  "

 പെട്ടെന്ന് ഓൻ ഫോൺ കട്ട്‌ ആക്കി... അപ്പോഴേക്കും ഉപ്പച്ചി താഴേക്കു വിളിച്ചു..... 

  " എന്താ ഉപ്പച്ചിയെ....  "

  " മോൾ അടുത്തേക്ക് വായോ....  "

 ഞാൻ ഉപ്പാടെ അടുത്ത് പോയി ഇരുന്നു.... 

  " അനക്ക് ഫർഹാനെ പറ്റി എന്താ അഭിപ്രായം ....  "

  " ഏത് ഫർഹാൻ....  "

  " ഞമ്മടെ ഫാസിലിന്റെ മൂത്താപ്പാടെ മോൻ ഇല്ലേ... ഓനെ കുറിച്ച്....  "

 ഞമ്മടെ മനസ്സിൽ ഒരു അഞ്ചാറ് ലഡു ഒരുമിച്ചു പൊട്ടി.... 

  " ഫർഹാൻ കുഴപ്പമൊന്നുമില്ല....  "

  " അനക്ക് ഓനെ ഇഷ്ടമാണോ....  "

  " ഇഷ്ട കുറവൊന്നുമില്ല....  "

  " ഇന്ന് ആയിഷുന്റെ വീട്ടിൽ വെച്ച് ഇങ്ങടെ രണ്ടാൾടേം കാര്യമായിരുന്നു ഞങ്ങൾ സംസാരിച്ചത്..... ഫർഹാന്റെ തീരുമാനം പിന്നെ അറിയിക്കാമെന്നായിരുന്നു ഓൻ പറഞ്ഞത്.... ഇപ്പോ ഓൻ പറഞ്ഞു ഓന്ക്ക് സമ്മതമാണെന്ന്..... ഞാൻ ഗൾഫിലേക്ക് പോവുന്നതിനു മുമ്പ് ഇങ്ങടെ രണ്ടാൾടേം നിക്കാഹ് കഴിക്കണം.... 
കല്യാണം അടിപൊളിയായിട്ട് ഞമ്മക്ക് ന്റെ അടുത്ത വരവിനു നടത്താ....  
 എന്താ അന്റെ അഭിപ്രായം.....അനക്ക് താല്പര്യം ഇല്ലെങ്കിൽ പറ്റില്ല എന്ന് പറയാ....   "

  ഞമ്മക്ക് താല്പര്യം ഇല്ലാതിരിക്കോ.... ഒരു നല്ല കുട്ടിയായി ഒരു പുഞ്ചിരിയിൽ ഞമ്മടെ സമ്മതം ഉപ്പച്ചിയോട് അറിയിച്ചു.... 
റൂമിൽ പോയി ഫോൺ എടുത്തപ്പോ ഫർഹാന്റെ മെസ്സേജ്..... 
  ' I Love you..... '

  ഒരു മെസ്സേജിൽ എന്നെ പ്രൊപ്പോസ് ചെയ്തത് എനിക്ക് തീരെ പിടിച്ചില്ല..... അതോണ്ട് ഞമ്മള് റിപ്ലൈ കൊടുത്തില്ല.... 
മാത്രമല്ല ഓനെ അങ്ങട്ട് ബ്ലോക്ക്‌ ചെയ്യുകയും ചെയ്തു.....മെസ്സേജ് മാത്രമല്ല കാൾ അടക്കം ബ്ലോക്ക്‌ ചെയ്തു...... 

    ഇന്ന് കോളേജ് വിട്ട് വരുമ്പോ എന്നെ കാത്ത് ഷാഹിദും ഫസ്‌നയും നിൽക്കുന്നു-
ണ്ടായിരുന്നു..... 

  " ഹായ് ആലിയ....  ഫർഹാന്റെയും നിന്റെയും കല്യാണം ഉറപ്പിച്ചല്ലേ... congrats."

  ഷാഹിദ് അത് പറഞ്ഞപ്പോ ഞാനൊന്ന് ഫസ്‌നയെ നോക്കി..... 

 " നീ എന്തിനാ എന്നെ നോക്കുന്നത്.... എനിക്ക് സന്തോഷമുള്ളു... എന്റെ കല്യാണം ഉറപ്പിച്ചതാണെന്ന് അന്ന് എനിക്ക് നിന്നോട് പറയാൻ പറ്റിയില്ല....  പിന്നെ ഫർഹാനും നീയും നല്ല മാച്ച് ആണ്.... ഞങ്ങടെ രണ്ടാൾടേം എല്ലാം സപ്പോർട്ടും നിങ്ങളുടെ ഒപ്പമുണ്ടാവും.....  " (ഫസ്‌നയാണ്...  )

 " നാളെ നിക്കാഹിന്റെ ഡേറ്റ് ഉറപ്പിക്കലാണ്.. 
നിക്കാഹിന് രണ്ടാളും ഉണ്ടാവണം....  "

 " അതൊക്കെ ഞങ്ങൾ രണ്ടാളും വന്നോളാം....പക്ഷെ എന്റെ ചങ്ക് ഒരു കംപ്ലയിന്റ് പറഞ്ഞു എന്നോട് നീ അവനെ ബ്ലോക്ക്‌ ആക്കി എന്നൊക്കെ.... അത് എന്താ സംഭവം.....  "
   ( ഫർഹാൻ അപ്പോഴേക്കും അതൊക്കെ ഷാഹിദിനോട് പറഞ്ഞ് viral ആക്കി....  )

  " അത് ഞാൻ വെറ്തെ ഒരു നമ്പർ ഇറക്കിയതാ.... വേറെ ഒന്നുമല്ല.....  "

  " ഇവള് എന്തായാലും ഫർഹാനെ ഒരു പാഠം പഠിപ്പിക്കും.... അല്ലെ ഇക്കാക്ക....  "

  ( ഫസ്ന പറഞ്ഞത് കേട്ടപ്പോ ഞാൻ ചിന്ദിച്ചത് ഞമ്മള് ഒരു ബുക്ക്‌ മൊത്തം പഠിപ്പിക്കുമെന്നാണ്....  )
 
   കുറച്ച് കഴിഞ്ഞപ്പോ അവർ രണ്ടാളും പോയി.... നാജി വന്നപ്പോൾ ഓളേം കൂട്ടി ഞമ്മളും വീട്ടിലേക്ക് വിട്ടു....  


*******************************************


   എന്നാലും ഇവളെന്താ ഇത്ര നേരായിട്ടും എന്നെ unblock ചെയ്യാത്തെ.... ആ കുരിപ്പിനെ എന്തായാലും നാളെ എന്റെ കയ്യിൽ കിട്ടും..... അപ്പൊ കാണിച്ചു കൊടുക്കാം എന്നെ unblock ചെയ്താൽ എങ്ങനെയിരിക്കുമെന്ന്..... 
   ഫർഹാൻ ഫുൾ കലിപ്പ് മൂഡിലാണ്..... ഇടക്കിടക്ക് ആലിയ unblock ചെയ്തോ എന്ന് അറിയാൻ വേണ്ടി ഫോൺ നോക്കുന്നുണ്ട്...... 
  അപ്പോഴാണ് ഇർഫു ഫർഹാന്റെ അടുത്തേക്ക് വരുന്നത്.... 

  " എന്താടാ .... ആകെ ടെൻഷൻ ആയി ഇരിക്കുന്നത്....  "

  " ഡാ ഇർഫു ആ virus ഇതുവരെ ആയിട്ടും എന്നെ unblock ചെയ്തിട്ടില്ല.... "

  " വൈറസോ.. അതാരാ....  "
 
  " എടാ ആലിയ... കല്യാണം ഉറപ്പിച്ചിട്ട് ഓളെയൊന്ന് നേരിൽ കണ്ടിട്ട് പോലുമില്ല... ഓൾക്ക് എന്നെ ശെരിക്കും ഇഷ്ടമാണോ എന്ന് പോലും ഉറപ്പില്ല..... ഇക്കണക്കിന് പോയാൽ നാളെ ഓൾ എന്നെ ഇഷ്ടല്ല എന്ന് പറഞ്ഞ് നാളെ കല്യാണം ഒഴിവാക്കോ....  "

  " ഓൾ വെറ്തെ ബ്ലോക്ക്‌ ആകിയതാവും... അന്നെ ഓൾക്ക് ഇഷ്ടാണെന്ന് എന്നോട് ഓൾ പറഞ്ഞിട്ടുണ്ട്.... ഇനി നീ മനസ്സ് മാറ്റതിരുന്നാൽ മതി.... "

  " നിന്നോട് എപ്പഴാ പറഞ്ഞത്....  "

  " അതൊക്കെ പറഞ്ഞു....  "

  " അപ്പൊ ഇഷ്ടല്ലേ....  ഉറപ്പല്ലേ ഇർഫു....  "

  " എടാ ഫർഹാനെ.... അന്നെ എന്താ വേണ്ടത്.... ഓൾക്ക് ഇഷ്ടാണെടാ....  "

  " ok.... അല്ല ഞാൻ നാളെ ഏത് ഡ്രെസ്സാ ഇടാ.....  "

  " അത് ഞാൻ select ചെയ്തു തരാ.... ഇപ്പോ എന്തായാലും നീ ആ പഴയ ഫർഹാൻ ആയി....  "

 " അതിനെല്ലാം കാരണം ആലിയ ആണ്.... ഓൾ എനിക്ക് എപ്പഴും ഒരു പോസിറ്റീവ് energy നൽകും... അതാ ഇപ്പൊ ഞാൻ ആ പഴയ ഫർഹാൻ ആയത്.....  "



*******************************************


  നികാഹിന്റെ ഡേറ്റ് ഒക്കെ ഉറപ്പിച്ചു കഴിഞ്ഞപ്പോ ഫർഹാൻ ഞമ്മടെ റൂമിലേക്ക്‌ വന്നു..... കസിൻസ് ഒക്കെ ഉള്ളതോണ്ട് ഞാൻ രക്ഷപെട്ടു എന്ന് കരുതിയതാ.... പക്ഷെ ആ തെണ്ടികൾ ഫർഹാനെ കണ്ടപ്പോ പുറത്തേക്കു പോയി..... 

  ഫർഹാൻ റൂമിലേക്ക്‌ കയറി door അടച്ചു... അതോടെ പുറത്തേക്ക് പോവാനും എനിക്ക് പറ്റാതെയായി.... 

  അല്ല ഞാനിപ്പോ എന്തിനാ പേടിക്കുന്നത്... ഫർഹാൻ എന്നെ എന്ത് ചെയ്യാനാ.... ബെഡിൽ ഇരിക്കുന്ന ഞമ്മള് വേഗം ബെഡിൽ നിന്നും എണീറ്റു..... 

 " ഫർഹാൻ എന്താ ഇവിടെ....  "

 " ഞാൻ കെട്ടാൻ പോവുന്ന പെണ്ണിന്റെ അടുത്തേക്ക് എനിക്ക് വരാൻ പറ്റില്ലേ....  "

 " എന്നെ കെട്ടിയിട്ടില്ലല്ലോ.... അതിന് മുമ്പ് എന്റെ അടുത്തേക്ക് വരണ്ട....  "

 അത് പറഞ്ഞതും ഫർഹാൻ എന്റെ അടുത്തേക്ക് വന്ന് എന്നെ ചേർത്ത് പിടിച്ചു... 

 " ഇപ്പൊ ഞാൻ എത്ര അടുത്താ.... നേരത്തെ പറഞ്ഞ ഡയലോഗ് ഒക്കെ എവിടെ പോയി..."

  ഞമ്മളൊന്നും മിണ്ടിയില്ല.... ഞമ്മടെ bp അപ്പൊ high ലെവെലിലായിരുന്നു..... 

  " എന്താടി കോപ്പേ എന്നെ unblock ചെയ്യാത്തത്....  "

  " ഞമ്മക്ക് മനസ്സിലാത്തതോണ്ട്....  "
 അതും പറഞ്ഞ് ഫർഹാന്റെ കയ്യ് ഞമ്മള് തട്ടി മാറ്റി..... 

  " മര്യാദക്ക് unblock ആക്കിക്കോ... അല്ലെങ്കിൽ ഈ ഫർഹാൻ ആരാണെന്ന് നീ അറിയും....  "

  " ഓ പിന്നെ... ഈ ഓല പാമ്പ് കണ്ടാലൊന്നും ഞാൻ പേടിക്കൂല മോനെ.... "

 " എന്നാ ഇയ്യ് എന്തിനാ ബ്ലോക്ക്‌ ആക്കിയത് എന്ന് പറയ്... "

 " എന്റെ സങ്കൽപ്പത്തിൽ എന്നെ propose ചെയ്യേണ്ടത് ഹിന്ദി ഫിലിമ്സിലെ പോലെയൊക്കെയാ.... അല്ലാതെ താൻ ചെയ്ത പോലെ ഒരു മെസ്സേജ് അയച്ചിട്ടല്ല...  "

 " അത് ശെരി... അപ്പൊ അതാണ് കാര്യം... ഞാൻ നിന്നെ propose ചെയ്തില്ല.... Propose ചെയ്താൽ unblock ആകൂലെ...  "

 " ഞമ്മള് impress ആയാൽ unblock ആക്കും.....  "

 " എന്നാ ഓക്കേ.... നീ ഒന്ന് wait ചെയ്യ്.....  "

 വീണ്ടും ഫർഹാൻ എന്റെ അടുത്തേക്ക് വന്നു... പോക്കറ്റിൽ നിന്നും ഒരു മോതിരം എടുത്ത് എനിക്ക് നേരെ നീട്ടി കൊണ്ട് ഫർഹാൻ പറഞ്ഞു..... 

 " i love you ആലിയ.....  "

 ഞമ്മടെ മറുപടി ഒന്നും കേൾക്കാതെ തന്നെ ഫർഹാൻ എന്റെ മോതിര വിരലിൽ മോതിരം അണിയിച്ചു..... 

 ഫർഹാൻ വീണ്ടും എന്നിലേക്ക്‌ കൂടുതൽ അടുത്ത്.... ഞമ്മടെ bp വീണ്ടും കൂടാൻ തുടങ്ങി.... ഒരു cm പോലും അകലമുണ്ടാവി-
ല്ല ഞാനും ഫർഹാനും ഇപ്പൊ..... 

 രണ്ട് കണ്ണും അടച്ച് ഞാൻ നിന്നു.... 

 " ഇനി unblock ചെയ്യാൻ പറ്റില്ലേ....  "
 ന്റെ ചെവിട്ടിൽ ഫർഹാൻ പറഞ്ഞു..... 

 " പറ്റൂല....  "

 " അതെന്താ impress ആയീലെ....  "

 " ഇല്ല ..... "

 " എന്നാ ഞാൻ impress ആക്കി തരാം...  "

 ഓന്റെ impress ചെയ്യൽ എങ്ങനെയാണെന്ന് ഞമ്മക്ക് പിടി കിട്ടിയതോണ്ട്  ഫോൺ എടുത്ത് ഓനെ unblock ചെയ്തു ...... 
  ഫർഹാന്‌ അത് കാണിച്ചു കൊടുത്തപ്പോ പിന്നെ വീണ്ടും impress ചെയ്യാൻ ഓൻ നിന്നില്ല.... 

  " എന്നാ ശെരി.... അപ്പൊ ഇനി ഞമ്മക്ക് നിക്കാഹിന് കാണാം...  "

 താഴെ നിന്നും ഫർഹാനെ വിളിച്ചപ്പോ ഓൻ പോയി.... ഒരാഴ്ച കഴിഞ്ഞ് നികാഹ് ഉറപ്പിക്കുകയും ചെയ്തു.... 

 ഒരാഴ്ച കഴിഞ്ഞാ പിന്നെ ഞാൻ ഫർഹാന്റെ പെണ്ണാണ്... ഒരിക്കലും ഓനെ ഞാൻ കെട്ടേണ്ടി വരുമെന്ന് ഞമ്മള് കരുതിയിരുന്നില്ല..... 

 എന്തായാലും ഫർഹാൻ ആൾ റൊമാന്റിക് ഒക്കെയാണ്..... 

  അന്ന് രാത്രി പിന്നെ ഫർഹാൻ ഫോൺ വിളിച്ചപ്പോ അത് വരെ കാണാത്ത പോലെയായിരുന്നു..... ഒരു നൂറു കൂട്ടം ഞങ്ങൾക്ക് പറയാൻ ഉണ്ടായിരുന്നു..... 


  " അല്ല ഞാൻ തന്ന മോതിരം അന്റെ കയ്യിലില്ലേ.... അത് ഊരി വച്ചിട്ടൊന്നുമില്ലല്ലോ"

  " അത് ന്റെ കയ്യിൽ തന്നെയുണ്ട്.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ.....  "

  " ആ ചോദിക്ക്....  "

  " എന്നെ എന്നാ ആദ്യായിട്ട് ഇഷ്ടായത്...   "

  " അങ്ങനെ ചോദിച്ചാൽ.... എപ്പോഴോ നിന്നോട് ഒരു ഇഷ്ടം തോന്നി പോയി..... അന്ന് നിന്റെ ഉപ്പയും ഇവിടെ എളാപ്പയും നിന്നെ കെട്ടാൻ സമ്മതമാണോ എന്ന് ചോദിച്ചപ്പോ എന്തോ പറ്റില്ല എന്ന് പറയാൻ തോന്നിയില്ല.....  "

  " അപ്പൊ എന്നെ ശെരിക്ക് ഇഷ്ടല്ലേ....  "

  " ഇഷ്ടാണ് അതോണ്ടല്ലേ കല്യാണത്തിന് സമ്മതിച്ചത്.... അതുമല്ല ഇനി വേറെ ഒരു പെണ്ണും ഇയ്യ് അല്ലാതെ എന്റെ ജീവിതത്തിലുണ്ടാവില്ല.....  "

 ഓരോ കാര്യങ്ങൾ പറഞ്ഞ് സമയം പോവുന്നത് തന്നെ ഞങ്ങൾ രണ്ടാളും അറിഞ്ഞില്ല....  


  പിറ്റേന്ന് ഉച്ചക്ക് ഫുഡ്‌ കഴിക്കുന്നതിന്റെ ഇടയിൽ ഉപ്പച്ചിക്ക് ഒരു കാൾ വന്നു..... 
ഫർഹാന്റെ മൂത്താപ്പയായിരുന്നു വിളിച്ചത്... 

  ഫോൺ എടുത്ത് കുറച്ച് കഴിഞ്ഞപ്പോ ഉപ്പാടെ മുഖമൊക്കെ വല്ലാതെയായി.... 

  ഉപ്പച്ചീടെ സംസാരം കേട്ടപ്പോ എന്തോ പ്രശ്നമുണ്ടെന്ന് ഞമ്മക്ക് മനസ്സിലായി.....
 
  ഫോൺ കട്ട്‌ ചെയ്ത ഉടനെ ഞമ്മള് ഉപ്പച്ചിയോട് കാര്യം തിരക്കി..... 

  " എന്താ ഉപ്പച്ചിയെ പ്രശ്നം.... എന്തിനാ അളിയന്റെ ഉപ്പ വിളിച്ചത്....  "

  " അത്....  "

 ഉപ്പാക്ക് എന്നോട് അത് പറയാൻ പറ്റുന്നുണ്ടായിരുന്നില്ല..... 

  " എന്താ കാര്യമെന്ന് വെച്ച പറയ് ഉപ്പച്ചിയെ.."

  " ഫർഹാന്‌ ഇപ്പൊ ഈ നിക്കാഹിന് താല്പര്യമില്ലത്രേ..... നിക്കാഹിന്റെ ഡേറ്റ് വരെ ഉറപ്പിച്ചിട്ടാണ് ഓൻ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നത്.....  "

 ഒരു വെടിയുണ്ട ഞമ്മടെ നെഞ്ചിൽ തറച്ച പോലെയായിരുന്നു ഉപ്പച്ചീടെ മറുപടി..... 
 
 " എന്താ ഇപ്പൊ ഫർഹാൻ അങ്ങനെ പറഞ്ഞതെന്ന് ഉപ്പച്ചി ചോദിച്ചീലെ.......  "

 " ഫർഹാൻ ഇപ്പൊ ഓന്ക്ക് അന്നെ നികാഹ് കഴിക്കാൻ താല്പര്യമില്ല എന്ന് മാത്രമാണ് പറയുന്നുള്ളു എന്നാ പറഞ്ഞത്.... 
  എന്തായാലും പറഞ്ഞ ഡേറ്റിൽ തന്നെ അന്റെ നികാഹ് നടക്കും.... അതിലൊരു മാറ്റവുമില്ല....  "

  " അത് എങ്ങനെ.... "  ( ഉമ്മച്ചി ചോദിച്ചു... )

  " അവരിപ്പോ പറയുന്നത് ഇർഫുവും ലിയയും തമ്മിലുള്ള നികാഹ് നടക്കട്ടെ എന്നാണ്..... ഇർഫാന് സമ്മധമാണ് നിക്കാഹിന്.... 
  ഇർഫാനെ അനക്ക് നന്നായി അറിയുന്നതോണ്ട് അനക്ക് ഈ നിക്കാഹിന് താല്പര്യ കുറവൊന്നുമില്ലല്ലോ..... "

  ഞാനൊന്നും പറയാതെ റൂമിലേക്ക്‌ പോയി വാതിലടച്ചു..... എന്താ ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.... 

 ഫർഹാനുമായുള്ള ജീവിതം കിനാവ് കണ്ട് തുടങ്ങിയപ്പോഴേക്കും അത് വെറും ഒരു സ്വപ്നമായി മാറിയിരിക്കുന്നു..... 

  എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ ഫർഹാൻ ഇപ്പൊ എന്നെ സ്നേഹിക്കുന്നില്ല എന്ന് പറയുന്നു.... 

  ഞാൻ സ്നേഹിക്കുന്ന ഫർഹാന്‌ പകരം ഓന്റെ അനിയനായ ഇർഫാനെ എനിക്ക് ഒരിക്കലും ഭർത്താവായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല..... 

  ഇർഫു എന്നും എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആണ്.... എന്ത് ചെയ്യണമെന്ന് അറിയാതെ ഞമ്മക്ക് തലയ്ക്കു വട്ട് പിടിക്കായിരുന്നു.... 
 
  ഫോൺ എടുത്ത് ഞാൻ ഫർഹാന്‌ അടിച്ചു...
ഒന്ന് രണ്ടു തവണ കട്ട്‌ ചെയ്തു പിന്നെ ഫോൺ എടുത്തു..... 

 " എന്താ ആലിയ.... കുറെ നേരായല്ലോ നീ വിളിക്കാൻ തുടങ്ങിയിട്ട്.....  "

 " ഞാൻ വിളിക്കുന്നത് ഒരു disturbence ആണോ നിനക്കിപ്പോ....  "

 " അതെ... എനിക്ക് ഇനി നീ വിളിക്കരുത്... എനിക്ക് നിന്നോട് സംസാരിക്കാൻ ഒരു താല്പര്യവും ഇല്ല.... " 

 " എന്താ ഫർഹാൻ തനിക്ക് പറ്റിയത്.... എന്ത് തെറ്റാ ഞാൻ ചെയ്തത് എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ....  "

 " ഞാൻ പറഞ്ഞില്ലേ എനിക്ക് സംസാരിക്കാൻ താല്പര്യമില്ല എന്ന്....  "

 
   അതും പറഞ്ഞ് ഫർഹാൻ കാൾ കട്ട്‌ ചെയ്തു.... ഫർഹാൻ ഇട്ട് തന്ന മോതിരം നോക്കി ഞമ്മള് കുറച്ച് നേരം ഇരുന്നു.... 

  ഇർഫുന്റെ കാൾ അപ്പൊ വന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു..... ഒപ്പം ഷാഹിദും ഫസ്‌നയും ഒക്കെ മാറി മാറി വിളിക്കായിരുന്നു.... 
 
   ആരോടും സംസാരിക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് ഞാൻ ഫോൺ സ്വിച്ച് off ചെയ്തു വെച്ചു ...... 

   രണ്ടും കല്പ്പിച്ച് ഞാൻ ഇർഫുവുമായിട്ടുള്ള നിക്കാഹിന് സമ്മതം ഉപ്പാക്ക് അറിയിച്ചു..... 

  ഒരു കാരണം പോലും ഇല്ലാതെ എന്നെ ഒഴിവാക്കിയ ഫർഹാനെ ഞാനും എന്റെ മനസ്സിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചു..... 
  
  എനിക്കൊരിക്കലും അതിന് കഴിയില്ല എന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും ഉപ്പച്ചീടെ സന്തോഷത്തിന് വേണ്ടി എനിക്ക് ഫർഹാനെ മറന്നേ പറ്റു.... 
  
  
  മനസ്സിലെ സങ്കടം ഒന്ന് കുറക്കാൻ വേണ്ടി റൂമിൽ ഇരുന്ന് ഞാൻ കുറെ കരഞ്ഞു... കുറച്ച് കഴിഞ്ഞപ്പോ ഉപ്പച്ചി വന്നു.... 

 " എന്താ മോൾടെ മുഖമൊക്കെ വല്ലാണ്ടിരിക്കുന്നത്.... ഇർഫാനുമായിട്ടുള്ള നിക്കാഹിന് താൽപര്യമില്ലെ.... "

 " ഏയ് അതോണ്ടൊന്നുമല്ല... ഇർഫുനോട് എനിക്ക് പ്രേത്യേകിച് ഇഷ്ട കുറവൊന്നു-
മില്ലല്ലോ....  പക്ഷെ മനസ്സിന് എന്തോ ഒരു വിഷമം....  "

 " എന്നാ ഈ നികാഹും വേണ്ടെന്ന് വെക്കാ..
ഉപ്പച്ചി ഗൾഫിൽ പോയിട്ട് ഞമ്മക്ക് നികാഹ് നടത്താ... ഗൾഫിൽ പോയാൽ പിന്നെ എനിക്ക് ലീവ് ഒരു കൊല്ലം കഴിഞ്ഞേ കിട്ടുള്ളു.... അന്റെ നിക്കാഹിന് കൂടാൻ വേണ്ടിയാ പെട്ടെന്ന് ഈ നികാഹ് തീരുമാനിച്ചത്.... 
  ഉപ്പച്ചി ഗൾഫിൽ ആണെങ്കിലും അന്റെ നികാഹ് നടക്കുമല്ലോ ഇവിടെ... ഉപ്പച്ചിക്ക് അത് മതി....  "

 " ഞമ്മക്ക് ഒരു കുഴപ്പവുമില്ല.... ഉപ്പച്ചീടെ ആഗ്രഹം പോലെ തന്നെ എന്റേം ഇർഫുന്റേം നികാഹ് നടക്കും.... ഒരു കൊല്ലം കഴിഞ്ഞ് ഉപ്പച്ചി ഗൾഫിൽ നിന്ന് തിരിച്ച് വന്നാൽ കല്യാണവും..... 
   ന്റെ നിക്കാഹിന് ഉപ്പച്ചിയും കൂടിയാലേ എനിക്ക് സന്തോഷമാവൊള്ളൂ.... അല്ലെങ്കിൽ പിന്നെ ഒരു കൊല്ലം കഴിഞ്ഞ് ഉപ്പച്ചി വന്നിട്ട് നികാഹ് നടത്താ..... "

 " അത് എന്തായാലും നടക്കൂല.... അനക്ക് വയസ്സ് കൂടാണ്... അതോണ്ട് നികാഹ് പെട്ടെന്ന് നടത്തിയേ പറ്റു.... "

 " അല്ല... ഇങ്ങള് ഇപ്പൊ എന്തിനാ ശെരിക്കും വന്നത്....  "

 " ഇർഫാൻ അന്നെ പുറത്ത് കാത്തു നിൽക്കുന്നുണ്ട്... അനക്ക് ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലത്രേ.... എന്തോ പറയാനുണ്ടത്രേ ഓന്ക്ക് അന്നോട്....  "

 " എനിക്ക് ഇപ്പൊ വയ്യ എന്ന് പറഞ്ഞേക്ക് ഓനോട്‌....  "

 " ലിയാ നിക്കാഹിന് സമ്മതമാണെങ്കിൽ ഇയ്യ് ഓന്റെ കൂടെ ചെല്ല്....  "

  
  ഉപ്പച്ചീടെ വാശിക്ക് മുന്നിൽ ഞമ്മള് ഇർഫുന്റെ കൂടെ പുറത്തേക്കു പോയി.... കുറെ നേരം ഞങ്ങൾ രണ്ടാളും മിണ്ടാതിരുന്നു.... കുറച്ച് കഴിഞ്ഞപ്പോ ഇർഫു കാർ ഒന്ന് സൈഡ് ആക്കി.... 
  എന്നോട് അവൻ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും ഞാൻ അവനോട് സംസാരിക്കാൻ തുടങ്ങി..... 

 " എന്താ ഫർഹാന്‌ പ്രശ്നം.....  "

 " എനിക്കറിയില്ല... അത് ചോദിക്കാൻ വേണ്ടിയാ നിനക്ക് വിളിച്ചോണ്ടിരുന്നത്.... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ....  "

 " ഒന്നും ഉണ്ടായിട്ടില്ല ഇർഫു.... ഫർഹാന്‌ എന്താ പറ്റിയതെന്ന് എനിക്ക് മനസ്സിലാവു-
ന്നില്ല.....  "

 " എന്തായാലും നീയും ഫർഹാനുമായിട്ടുള്ള നികാഹ് നടക്കും....  "

 " ഇപ്പൊ നമ്മൾ രണ്ടാളും തമ്മിലുള്ള നികാഹ് അല്ലെ ഉറപ്പിച്ചിരിക്കുന്നത്.... ഫർഹാന്‌ എന്നെ ഇഷ്ടല്ലല്ലോ....  "

 "ലിയാ ഞാൻ അന്നെ നികാഹ് കഴിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....  അതുമല്ല. നിനക്ക് ഫർഹാനെയല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ കഴിയോ.....  "
 
 " പിന്നെ എന്തിനാ നീ എന്നെ നികാഹ് കഴിച്ചോളാം എന്ന് സമ്മതിച്ചത്.....  "

 " ഒക്കെ ഞാൻ പറയാം....  
     ഫർഹാൻ നിക്കാഹിന് സമ്മതമല്ല എന്ന് പറഞ്ഞപ്പോ എല്ലാരും നല്ല ടെന്ഷനിലാ-
യിരുന്നു അന്റെ ഉപ്പാനോട് എന്താ പറയാ എന്ന് ഓർത്ത്..... ആ സമയത്ത് എല്ലാരും നിർബന്ധിച്ചപ്പോ ഞാൻ നിക്കാഹിന് സമ്മതിച്ചു.... 
  അല്ലെങ്കിൽ അന്റെ നികാഹ് വേറെ ആരെങ്കിലുമായി ഉറപ്പിക്കുമായിരുന്നു.....
  ഇനിയും ദിവസമുണ്ടല്ലോ അതിന്റെ ഇടയിൽ ഫർഹാനോട് എന്താ പ്രശ്‌നമെന്നൊക്കെ ചോദിച്ച് മനസ്സിലാക്കി അത് solve ചെയ്യണം.....  "

  " solve ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്നെ ഇയ്യ് നികാഹ് കഴിക്കും.... പക്ഷെ എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാൻ കഴിയില്ല ഇർഫു....  "

  " solve ചെയ്യാൻ പറ്റും... ഇന്ഷാ അല്ലാഹ്... ഫർഹാൻ അന്നെ തന്നെ നികാഹ് കഴിക്കുകയും ചെയ്യും.... "
 
   ഇർഫു വീണ്ടും കാർ ഡ്രൈവ് ചെയ്യാൻ തുടങ്ങി..... കുറച്ച് കഴിഞ്ഞപ്പോ  ബീച്ചിൽ കാർ നിർത്തി.... ഞങ്ങൾ രണ്ടാളും അവിടെ ഇറങ്ങി..... 

 " എന്താ ഇർഫു ഇവിടെ....  "

 " ഷാഹിദും ഫസ്‌നയും ഇവിടെ ഉണ്ടാവും...  "
 
 " മ്മ്...  "

   കുറച്ച് നടന്നപ്പോ അവരെ രണ്ടാളെയും കണ്ടു.... 

 " ലിയാ നീ ഒന്നു കൊണ്ടും വിഷമിക്കണ്ട.. ഫർഹാൻ തന്നെ അന്നെ നികാഹ് കഴിക്കൊള്ളു.....  "

  ഷാഹിദും ഫസ്‌നയും എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു... പക്ഷെ ന്റെ തലയിൽ ഒന്നും കയറുന്നുണ്ടായിരുന്നില്ല..... 

  കുറച്ച് കഴിഞ്ഞപ്പോൾ ഇർഫു എന്നെ വീട്ടിൽ കൊണ്ടു പോയി വിട്ടു.... 

    ലിയയെ വീട്ടിൽ കൊണ്ടുപോയാക്കിയതിന് ശേഷം വീട്ടിലെത്തി ഞാൻ നേരെ ഫർഹാന്റെ അടുത്തേക്ക് ചെന്നു..... 

 " ഫർഹാൻ... നിനക്കെന്താ പ്രശ്നം...  "

 " എന്ത്... എനിക്കൊന്നുമില്ലല്ലോ.... നീ വേഗം റെഡി ആയിക്കോ... അന്റെ നിക്കാഹിനു ഡ്രസ്സ്‌ എടുക്കാൻ പോവെണ്ടേ....  "

 " ന്റെ നികാഹ് അല്ല..... അന്റെ നിക്കാഹ് ആണ് നടക്കാൻ പോവുന്നത്....  "

 അത് പറഞ്ഞപ്പോ മറുപടി ഒന്നും തരാതെ ഫർഹാൻ ചിരിക്കായിരുന്നു.... 

 " ഫർഹാൻ നീ ചിരിക്കാതെ ഒന്ന് എന്തെങ്കിലും തീരുമാനിക്കോ....  "

 " ഞാൻ ലിയയെ നിക്കാഹ് കഴിക്കുന്നില്ല... നീയും ലിയയും തമ്മിലുള്ള നികാഹ് ആണ് നടക്കാൻ പോവുന്നത്....  "
 
 " ഞാൻ അതിന് ഓളെ നിക്കാഹ് ചെയ്തിട്ട് വേണ്ടേ.... എന്ത് കൊണ്ട പെട്ടെന്ന് ഓളെ നികാഹ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞത് എന്നതിനുള്ള ഒരു കാരണം എന്നാ നീ പറയ്..... 
   കാരണം കേട്ടിട്ട് തീരുമാനിക്കാം ഓളെ ഞാൻ നികാഹ് ചെയ്യണോ വേണ്ടേ എന്ന്.... "

 " എനിക്ക് ഒന്നും പറയാൻ ഇല്ല... നീ വേഗം താഴേക്ക് വായോ....  "

 "  നികാഹിന്റെ അന്ന് രാവിലെ വരെ അനക്ക് അന്റെ ഈ തീരുമാനം മാറ്റാൻ സമയം ഉണ്ട്... ഇപ്പൊ നീ നികാഹ് വേണ്ട എന്ന് പറഞ്ഞതിന്റെ കാരണമൊന്നും നീ പറയണ്ട.. പക്ഷെ അന്ന് അന്റേം ലിയടേം നികാഹ് വേണം നടക്കാൻ....  "

 " എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല....  "

 അതും പറഞ്ഞ് ഫർഹാൻ താഴേക്ക് പോയി..



*******************************************


 
  നാളെയാണ് നികാഹ്.... ഇതുവരെ ആയിട്ടും ഫർഹാന്റെ തീരുമാനത്തിൽ മാറ്റമില്ല.... 

  നാളെ ഞാൻ ഇർഫുന്റെ ഭാര്യയാവുന്നതിനെ കുറിച്ച് എനിക്ക് ചിന്ദിക്കാൻ പോലും പറ്റുന്നില്ല..... 

  അവസാനമായി ഒന്നുകൂടി ഞാൻ ഇർഫുന് വിളിച്ചു ചോദിച്ചു.... 

 " ഹലോ ഇർഫു... എന്താ ഫർഹാൻ പറയുന്നത്...   "
  
 " ഓൻ ഇപ്പോഴും സമ്മതിക്കുന്നില്ല.... എന്താ ഓന്റെ മനസ്സിൽ എന്ന് എനിക്ക് മനസ്സിലാവുന്നുമില്ല.... ഇപ്പോഴും നികാഹ് കഴിക്കില്ല എന്നാ പറയുന്നത്....  "

  അത് കേട്ടതും ഞാൻ ഫോൺ കട്ട്‌ ചെയ്തു കരയാൻ തുടങ്ങി.... അപ്പോഴാണ് അയ്ശു  എന്റെ അടുത്തേക്ക് വന്നത്.... 

 " എന്താ ലിയാ ഇയ്യ് കരയുന്നത്....  "

ഞാൻ ഓളെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി.... 

 " എനിക്ക് ഫർഹാനെയാണ് അയ്ശു ഇഷ്ടം.. ഇർഫുനെ എന്റെ സ്വപ്നത്തിൽ പോലും ഭർത്താവായി എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല.... 
  ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് അറിയില്ല....  "
  
  ഞാൻ എന്റെ മനസ്സിലുള്ള എല്ലാ സങ്കടങ്ങളും ആയിഷുനോട് പറഞ്ഞു.... 
എന്റെ സങ്കടം കണ്ടിട്ട് ആയിശുവിന്റെ കണ്ണും നിറഞ്ഞിരുന്നു.......

 " ലിയാ നീ കരയല്ലേ... ഇത്രയൊക്കെ ഫർഹാനെ നിനക്ക് ഇഷ്ടമാണെന്ന് എന്നോട് എന്തെ നീ ഇതുവരെ പറയാതിരുന്നത്....  "

 എനിക്കെന്താ ആയിഷുനോട് പറയേണ്ടതെന്ന് അറിയുന്നുണ്ടായിരുന്നില്ല... കുറച്ച് കഴിഞ്ഞപ്പോ ഫർഹാന്റെ കാൾ ആയിഷുന് വന്നു.... റൂമിന്റെ പുറത്തേക്കു പോയിട്ടാണ് അവൾ ഫർഹാനോട് സംസാരിച്ചത്.... തിരിച്ചു എന്റെ അടുത്തേക്ക് വന്നപ്പോ ഞാൻ ഓളോട് എന്തിനാ വിളിച്ചതെന്ന് ചോദിച്ചു.... 

  " അത് ഒന്നുല്ല... നീ എന്തായാലും വിഷമി-
ക്കാതെ ഇരിക്ക്.... "

 അതും പറഞ്ഞ് ഓൾ പുറത്തേക്കു പോയി... 
വീട്ടിൽ മുഴുവൻ ബഹളമായിരുന്നെങ്കിലും 
എന്റെ മനസ്സ് മാത്രം ഫർഹാനിലായിരുന്നു... 


*******************************************


  ഇന്ന് പള്ളിയിൽ വെച്ചാണ് നികാഹ്  നടക്കുന്നത്.... 
ഞാൻ മണവാട്ടി ആയി അണിഞ്ഞൊരുങ്ങി-
യെങ്കിലും എനിക്ക് ഒരു സന്തോഷവും ഉണ്ടായിരുന്നില്ല..... 

  ഇർഫുന്റെ ഭാര്യയായി ഞാൻ എങ്ങനെയാ ഫർഹാന്റെ മുന്നിൽ നിൽക്കുക..... 

  പടച്ചോൻ ഒരു വഴിയും തെളിയിക്കുന്നി-
ല്ലലോ.... 

 എന്റെ ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.... എന്റെ മനസ്സ് എവിടെയോ ചിന്നി ചിതറി കിടക്കുക ആയിരുന്നു...... 

  കുറച്ച് കഴിഞ്ഞപ്പോ ആരോ നികാഹ് കഴിഞ്ഞു എന്ന് പള്ളിയിൽ നിന്നും വിളിച്ചു പറഞ്ഞു.... 

  എല്ലാം അവസാനിച്ചു... ഇനി ഒരിക്കലും എനിക്ക് ഫർഹാന്റെ പെണ്ണാവാൻ പറ്റില്ല... 

 ഇർഫു എന്റെ കഴുത്തിൽ മഹർ ചാർത്തി-
യാൽ പിന്നെ ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നത്.... ഇർഫുനെ സ്നേഹിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല... 

 പിന്നെ എന്തിനാ വെറ്തെ ഒരു നാടകം.... 
പാവം ഇർഫുവിനെയും കൂടി എനിക്ക് വിഷമിപ്പിക്കേണ്ടി വരുമല്ലോ.... 

  പെട്ടെന്ന് ആരൊക്കെയോ ചെക്കൻ വന്നു എന്ന് പറയുന്നുണ്ടായിരുന്നു.... 
 എന്റെ കഴുത്തിൽ ഇർഫു മഹർ അണിയിച്ചാൽ ഞാൻ പൂർണമായി ഇർഫുന്റെ പെണ്ണായി മാറി..... 

  എന്റെ നെഞ്ച് പിടയായിരുന്നു ആ ഒരു കാര്യം ഓർത്തിട്ട്..... 

   താഴേക്ക് പോയപ്പോ എല്ലാരും വലിയ സന്തോഷത്തിലായിരുന്നു ഞാൻ ഒഴികെ.... 
  എന്റെ ഉള്ളിലെ വീർപ് മുട്ടൽ ആരും അറിയുന്നുണ്ടായിരുന്നില്ല.... 

   എന്റെ കഴുത്തിൽ മഹർ അണിയിച്ചത് പോലും ഞാൻ അറിഞ്ഞില്ല.... ഞമ്മള് കണ്ണും അടച്ച് നിൽക്കായിരുന്നു.... 
  
  " ലിയാ കണ്ണടക്കല്ലേ.... ഫോട്ടോ എടുക്കുമ്പോ കണ്ണടക്കുന്നവളെ ഞാൻ ആദ്യായിട്ട് കാണാ....  "

  ഇർഫുന്റെ സംസാരം കേട്ട് ഞാൻ കണ്ണ് തുറന്നു നോക്കി.... ഇർഫു എന്റെ മുന്നിൽ നിന്ന് ഫോണിൽ ഫോട്ടോ എടുക്കായിരുന്നു.. 
 അപ്പൊ പിന്നെ എന്റെ കഴുത്തിൽ മഹർ അണിയിച്ചത്.... ഞാൻ നോക്കിയപ്പോ അത് ഫർഹാൻ ആയിരുന്നു... 

  ഒരു നിമിഷത്തേക്ക് സ്വപ്നമാണോ എന്ന് ഞമ്മക്ക് തോന്നി പോയി.... 
  ഫർഹാൻ എന്നെ നിക്കാഹ് കഴിച്ചത് വിശ്വസിക്കാനായില്ല.... 

 എന്തൊക്കെയോ എനിക്ക് ചോദിക്കണം എന്നുണ്ട്... പക്ഷെ ഒന്നും തന്നെ എനിക്ക് പറയാൻ പറ്റുന്നില്ല.... 

 ഫർഹാൻ ആണെങ്കിൽ ഞമ്മളെ നോക്കി ചിരിക്കുക മാത്രം ചെയ്യുന്നുണ്ട്.... 

 ആകെ ഞമ്മള് ഞെട്ടി നിൽക്കായത് കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യാൻ പോലും ഞമ്മക്ക് പറ്റിയില്ല..... 

 എന്തൊക്കെയാ സംഭവം എന്ന് അറിയാൻ വേണ്ടി ഫർഹാനെയും കൂട്ടി ഞാൻ ഒരു റൂമിലേക്ക്‌ പോയി..... 

 " എന്താ ലിയാ.... അവിടെ എല്ലാരും നമ്മളെ അന്വേഷിക്കില്ലേ....  "

  ഞമ്മക്ക് സന്തോഷവും സങ്കടവും ഒന്നിച്ചു വന്നിരിക്കായിരുന്നു... ഫർഹാനെ കയ്യിൽ കിട്ടിയപ്പോ ഓനെ കൊല്ലാനാ ആദ്യം തോന്നിയത്....  
  ഓന്റെ ഷിർട്ടിന്റെ കോളർ ഞമ്മള് പിടിച്ച് വലിച്ചു.... അറിയാതെ ന്റെ കണ്ണിൽ നിന്നും അപ്പോഴും കണ്ണ് നീര് പൊഴിയുന്നുണ്ടാ-
യിരുന്നു..... 

 " ലിയാ നീ എന്തിനാ കരയുന്നത്.....  "
( ഫർഹാൻ എന്റെ കണ്ണ് നീര് തുടക്കാൻ തുടങ്ങി....  )

 " ഇയ്യ് എന്നെ നിക്കാഹ് കഴിച്ചില്ലെങ്കിൽ ഇന്ന് ഞമ്മള് ചത്തേനെ....  "

 " ആണോ.... അങ്ങനെയെങ്കിലും ഭൂമിയിലെ ഒരു ഭാരം ഒഴിഞ്ഞേനെ.... നീ ആദ്യം പറയേണ്ടേ ഇങ്ങനെയുള്ള കാര്യമൊക്കെ...  "

 " പോടാ... നിനക്ക് ഞാൻ ചത്താലും ഒരു കുഴപ്പവുമില്ല അല്ലെ.....  "

 " ഞാൻ വെറ്തെ പറഞ്ഞതല്ലേ....  "

 " എന്തിനാ ആദ്യം വലിയ ഡിമാൻഡ് ഒക്കെ കാണിച്ചത് നിക്കാഹിന് സമ്മതമല്ല എന്ന്...."

 " അത് ഒരു പ്ലാൻ ആയിരുന്നു... അന്നെ-
യൊന്ന് ഫൂൾ ആക്കാൻ വേണ്ടി..... ഇർഫുവും ഞാനും മാത്രമുള്ള ഒരു പ്ലാൻ.... ബാക്കിയെല്ലാവരോടും ഇന്നലെയാ അതിനെ കുറിച്ച് പറഞ്ഞത്..... 
  ആയിഷ ഭാബിയോട് ഇന്നലെ രാത്രി വിളിച്ചാ പറഞ്ഞത് ബാബി നിന്റെ ഉപ്പയോടും എല്ലാവരോടും പറഞ്ഞു.... 
  എല്ലാരും കട്ട സപ്പോർട്ട് ആയിരുന്നു അന്നെ ഒന്ന് പറ്റിക്കാൻ.....  "

 " താൻ എന്തൊക്കെയാ പറയുന്നത്.... എന്ത് പ്ലാൻ....  "

 " ഞാൻ വെറ്തെ പറഞ്ഞതാ അന്നെ നികാഹ് കഴിക്കാൻ പറ്റൂല എന്നുള്ളത്... പക്ഷെ അത് ഇർഫുന് മാത്രമേ അറിയുന്നുണ്ടായിരുന്നൊള്ളു.... ഓൻ അന്റെ മുന്നിൽ ഫുൾ acting ആയിരുന്നു.... 
  ഓൻ നിക്കാഹിന് സമ്മതിച്ചതൊക്കെ ഞങ്ങടെ പ്ലാനിന്റെ ഭാഗമാണ്.... 
  ഇന്നലെ രാത്രി പ്ലാൻ എല്ലാം എല്ലാരുടെയും മുന്നിൽ വ്യക്തമാക്കി..... 
  ഇന്ന് പള്ളിയിൽ വെച്ച് ഇർഫുന്റെ അല്ല എന്റേം നിന്റെം നിക്കാഹ് ആണ് നടന്നത്... 
 അന്റെ ഉപ്പച്ചി ഞമ്മക്കാണ് കയ്യ് തന്നത്.... "

 " എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു... എനിക്ക് എത്ര വിഷമമായെന്നറിയോ....ഒരു കൊല്ലം കഴിഞ്ഞ് നമ്മടെ കല്യാണം കഴിയട്ടെ... 
  അപ്പൊ ഇതിനൊക്കെ ഞമ്മള് പകരം ചോദിക്കും....  "

 " അതൊക്കെ ഒരു കൊല്ലം കഴിഞ്ഞ് ആലോചിക്കാം.... ഇപ്പൊ തമ്പുരാട്ടി പുറത്തേക്കു വായോ... അല്ലെങ്കിൽ എല്ലാരും അന്വേഷിക്കാൻ തുടങ്ങും.....  "

  പിന്നെയങ്ങോട്ട് ഞമ്മടെ മുഖം പെരുന്നാൾ മാസം കണ്ട പോലെ സന്തോഷത്തിലാ-
യിരുന്നു.... 

  ഞമ്മളെ പറ്റിക്കാൻ കൂട്ട് നിന്നവർക്കൊക്കെ വയറു നിറച്ച് എന്തായാലും ഞമ്മള് അന്ന് രാത്രി കൊടുത്തു.... ആയിശു അന്ന് രാത്രി തന്നെ അളിയന്റെ കൂടെ വീട്ടിലേക്ക് പോയി... 


*******************************************

 
   " ഫർഹാൻ .... നീ എന്താ ലൈറ്റ് ഒന്നും ഇടാതിരിക്കുന്നെ......  "

  "  ഏയ് ഒന്നുമില്ല ബാബി... ഞാൻ വെറ്തെ ഓരോന്ന് ആലോചിച്ച് ഇരുന്നതാ.....  "

 ( ബാബിയുടെ വിളി കേട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.... 
  അതുവരെ ഞാൻ ലിയയെ കുറിച്ച് ചിന്ദിക്കായിരുന്നു.....  )

  " നീ ലിയക്ക് വിളിച്ചോ....  "

  " ആ ഇപ്പൊ കുറച്ച് നേരത്തെ വിളിച്ചു....  "
 
  " എന്താ ശെരിക്കുണ്ടായത്..... നീ എന്തിനാ നികാഹ് വേണ്ടെന്ന് ആദ്യം പറഞ്ഞത്.... 
  ഇർഫുന്റെ മുറിയിൽ നിന്നും അവൻ കത്തിച്ചു കളയാൻ തന്ന ഡയറി നീ എന്റെ അടുത്ത് നിന്ന് വേടിച്ചതിന് ശേഷമാണ് നീ നിക്കാഹ് വേണ്ട എന്ന് വെച്ചത്..... 
  അല്ലാതെ നീ പറഞ്ഞ പോലെ ഇത് ഒരു പ്ലാൻ ആണെന്നൊന്നും ഞാൻ വിശ്വസിക്കില്ല....  "

 " ബാബി പ്ലാൻ തന്നെയായിരുന്നു..... ഡയറിയിൽ അവന്റെ കോളേജിലെയൊക്കെ കാര്യങ്ങളായിരുന്നു..... 
  വെറ്തെ അവളെ ഫൂൾ ആക്കാൻ വേണ്ടി എന്റേം ഇർഫുന്റേം ഒരു പ്ലാൻ... 
  Doubt ഉണ്ടെങ്കിൽ ബാബി ഇർഫുനോട് ചോദിച്ച് നോക്ക്.....  "

 " ഓക്കേ... ഞാൻ വിശ്വസിച്ചു... അല്ലാതെ വേറെ നിവർത്തിയില്ലല്ലോ.... 
  എന്തായാലും നിന്റെം ലിയടേം നിക്കാഹ് നടന്നില്ലേ അത് മതി.....  "

 അതും പറഞ്ഞ് ബാബി പോയി.... 

 ഞാൻ പറഞ്ഞതൊക്കെ നുണ ആയിരുന്നു..
എന്റെ കണ്ണ് കുറച്ച് നേരം അടച്ചിരുന്ന് കൊണ്ട് ഞാൻ എല്ലാം ഒന്ന് കൂടി ഓർത്തു.... 

  
 ' ബാബിയുടെ അടുത്ത് നിന്ന് dairy വാങ്ങി അന്ന് തന്നെ ഞാൻ അത് വായിച്ചു.... 

  അതിൽ മുഴുവൻ ഇർഫു സ്നേഹിക്കുന്ന ഒരു പെണ്ണിനെ കുറിച്ചായിരുന്നു.... 
 അതായത് ലിയയെ കുറിച്ച് .... 

  ലിയയയെ അവൻ കണ്ട് മുട്ടിയതിന് ശേഷമുള്ള ഓരോ കാര്യങ്ങളും അവൻ അതിൽ എഴുതിയിട്ടുണ്ടായിരുന്നു..... 
  ആ ബുക്ക്‌ മുഴുവൻ ലിയ ആയിരുന്നു.... 
അത് വായിച്ചു കഴിഞ്ഞാൽ മനസ്സിലാവും ഇർഫു ലിയയെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്..... 

  പക്ഷെ എന്റേം ലിയടേം നികാഹ് ഉറപ്പിച്ചപ്പോ ഇർഫു അവന്റെ മനസ്സിലെ സ്നേഹം മറക്കാൻ ശ്രമിച്ചു.... 

  അതിന് വേണ്ടിയാണ് dairy കത്തിക്കാൻ വേണ്ടി അവൻ ബാബിയെ ഏൽപ്പിച്ചത്..... 

 എന്നെക്കാൾ മുന്നെ ലിയയെ ഇർഫു സ്നേഹിച്ചു തുടങ്ങിയിരുന്നു.... അവളെ ഇനി സ്വന്തം പെണ്ണായി കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും അവൻ എല്ലാരുടെയും മുന്നിൽ happy ആയിട്ടായിരുന്നു നടന്നിരുന്നത്...... 
 
  എന്തോ ലിയയെ ഇർഫുന് വിട്ടു കൊടുക്കാൻ അപ്പൊ എന്റെ മനസ്സ് പറഞ്ഞു...... 

  അതോണ്ട് ഞാൻ നിക്കാഹിന് സമ്മതമല്ല എന്ന് പറഞ്ഞു.... 
 ഇർഫുനോട് ലിയയെ നികാഹ് കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു....  

  പക്ഷെ അപ്പോഴും ഇർഫു ലിയയെ കിട്ടിയ സന്തോഷത്തിലായിരുന്നില്ല... 
 അവൻ എന്നെയും ലിയയെയും ഒന്നിപ്പിക്കാൻ നോക്കുവായിരുന്നു..... 

 ഇന്നലെ നികാഹിന്റെ തലേ ദിവസം ഇർഫു എന്റെ അടുത്തേക്ക് വന്ന് ചൂടായി.... 

  " ഫർഹാൻ നീ എന്തിനാ dairy എടുത്ത് വായിച്ചത്....  "

 " ഞാൻ ആർടേം dairy ഒന്നും വായിച്ചിട്ടില്ല.. "

 " പിന്നെ നിന്റെ റൂമിൽ എങ്ങനെയാ എന്റെ dairy വന്നത്....  "

 " എനിക്കറിയില്ല....  "

 " ഫർഹാൻ എനിക്ക് വേണ്ടിയാണോ നീ ലിയയെ വേണ്ടെന്ന് വെക്കുന്നത്.... 
  നീ വേണ്ടെന്ന് വെച്ചാലും ഞാൻ അവളെ എന്തായാലും നികാഹ് കഴിക്കില്ല....  "

 ഞാൻ ഒന്നും അവനോട് പറഞ്ഞില്ല..... 

 " ഫർഹാൻ നീ എന്താ ഒന്നും മിണ്ടാത്തത്... 
ലിയ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്....
  ഞാൻ അവളെ സ്നേഹിച്ചിരുന്നു... പക്ഷെ ഒരിക്കലും ഞാൻ അവളോട്‌ എന്റെ ഇഷ്ടം പറഞ്ഞിട്ടില്ല.... 
 ഇനി ഒരിക്കലും പറയുകയുമില്ല..... 
കാരണം ലിയ നിന്നെയാ സ്നേഹിക്കുന്നത്..
  എന്നെ ഒരിക്കലും അവൾക്ക് സ്നേഹിക്കാൻ പറ്റില്ല..... നിന്നെ മാത്രമേ അവൾക്ക് സ്നേഹിക്കാൻ കഴിയുകയുള്ളു.. 
  ഇതുവരെയായിട്ടും എന്റെ സ്നേഹം അവൾ അറിഞ്ഞിട്ടില്ല....ഇനി അവൾ അറിയാൻ പോവുന്നുമില്ല..... 
  നീ അവളെ നികാഹ് കഴിച്ചാലേ അവൾക്ക് സന്തോഷമായി ജീവിക്കാൻ പറ്റു.... 
  അവൾ സന്തോഷമായി ജീവിക്കാനല്ലേ നിനക്ക് ആഗ്രഹം.... 
  അങ്ങനെയല്ലെങ്കിൽ നിനക്ക് ഇപ്പോഴും ഈ തീരുമാനത്തിൽ ഉറച്ചു നിൽക്കാം.... 
  പക്ഷെ നാളെ എന്റെയും ലിയടേം നികാഹ് എന്തായാലും നടക്കില്ല..... 
  ഞാനും നിങ്ങൾ രണ്ടാളും ഒന്നിക്കാനാണ്
ആഗ്രഹിക്കുന്നത്...  
  ഫർഹാൻ പ്ലീസ് നീ നിക്കാഹിന് സമ്മതിക്ക്‌....  "

  എന്നെ ഇർഫു കുറെ പറഞ്ഞ് മനസ്സിലാക്കി.... 
  അവൻ പറഞ്ഞതെല്ലാം ശെരിയാണെന്ന് എനിക്ക് തോന്നി.... 

 " ഫർഹാൻ എന്താ അന്റെ തീരുമാനം..... 
നീ നികാഹിന് ഇപ്പോഴും സമ്മതമല്ല എന്ന് പറഞ്ഞാൽ ഞാൻ ഇപ്പൊ ലിയടെ ഉപ്പാക്ക് വിളിച്ചു പറയും എനിക്കും ലിയയെ നികാഹ് ചെയ്യാൻ പറ്റില്ല എന്ന്..... 
  അതോടെ നികാഹ് മുടങ്ങും.... 
 നാളെ ലിയടെ നികാഹ് നടക്കണമെങ്കിൽ നീ വേണം അവളെ നികാഹ് ചെയ്യാൻ....  "

 " പക്ഷെ.....  "

 " ഫർഹാൻ എന്നെ സ്നേഹിക്കാൻ കഴിയാത്ത ലിയയെ ഞാൻ മാത്രം എന്തിനാ സ്നേഹിക്കുന്നത്.... 
  ഇപ്പൊ അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമാണ്.....നീ അവളെ നികാഹ് ചെയ്താൽ അവൾ എന്റെ ബാബിയും  ആവും.... "

  ഇർഫുനെ ഞാൻ കെട്ടിപ്പിടിച്ചു.... 

 " ഞാൻ തന്നെ ലിയയെ നികാഹ് കഴിക്കാം.."

 " ഫർഹാൻ.. താങ്ക്സ്....  "

 " പക്ഷെ ഇനിയിപ്പോ പെട്ടെന്ന് എങ്ങനെയാ ഞാനാണ് ലിയയെ നികാഹ് കഴിക്കാൻ പോവുന്നത് എന്ന് എല്ലാരോടും പറയാ....  "

 " അതിനൊക്കെ വഴിയുണ്ട്....ലിയയെ ഒന്ന് പറ്റിക്കാൻ വേണ്ടി നമ്മൾ രണ്ടാളും കൂടി നടത്തിയ ഒരു നാടകമാണ് ഇതെല്ലാമെന്ന് എല്ലാരോടും പറയാ.... 
  ലിയയോടും അങ്ങനെ തന്നെ പറയണം... 
 നമ്മൾ  രണ്ടാളും മാത്രമേ സത്യം അറിയാൻ പാടൊള്ളു.... 
 ലിയ ഇതെല്ലാം അറിഞ്ഞാൽ എനിക്ക് ഉറപ്പാണ് അവൾക്ക് എന്നെ face ചെയ്യാൻ പറ്റില്ല.... 
  എനിക്ക് പിന്നെ അവളുടെ മുന്നിൽ തന്നെ പോവാൻ പറ്റില്ല.... 
 അത്കൊണ്ട് ഞാൻ ലിയയെ ഇഷ്ടപെട്ടിട്ടേ ഇല്ല....  
 ഫർഹാൻ ഒരിക്കലും സത്യം നീ അവളോട്‌ പറയില്ല എന്ന് എനിക്ക് വാക്ക് തരണം....  " '

 

  പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു.... ഇതെല്ലാം എന്റെ മനസ്സിൽ തന്നെ ഇരുന്നോട്ടെ.... 

 ഇർഫു റൂമിലേക്ക്‌ വന്നിട്ടുണ്ടായിരുന്നു.... 

 " ഫർഹാൻ നിന്റെ ടിക്കറ്റ് ശരിയായിട്ടുണ്ട്... മറ്റന്നാൾക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.. 
നികാഹ് ഇപ്പൊ കഴിഞ്ഞിട്ടല്ലേ ഒള്ളു.... ഇത്ര പെട്ടെന്ന് എന്തിനാ ഗൾഫിലേക്ക് തിരിച്ചു പോവുന്നത്.....  "

 " അവിടെ പോയി കുറെ പണിയുണ്ട് മോനെ..
എല്ലാം ഒന്ന് ശരിയാക്കി വരണം... അനക്ക് ഒരു ജോലിയും അവിടെ നോക്കണ്ടേ.... 
 എന്നിട്ട് നമ്മടെ രണ്ടാളുടെയും കല്യാണം ഒരു ദിവസം നടത്തണം.....  "

 " അതിന് ഒരു പെണ്ണ് വേണ്ടേ....  "

 " പെണ്ണിനെ നീ നാളെ തന്നെ തപ്പാൻ തുടങ്ങിക്കോ.... അല്ലെങ്കിൽ ലിയയോട് ചോദിച്ചു നോക്കാം... ഓൾടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടാവില്ലേ..... 
  ഓൾടെ ഫ്രണ്ട് നാജിയെ ആലോചിച്ചാലോ.."

 അത് പറഞ്ഞപ്പോ തലേണ എടുത്ത് ഇർഫു എന്നെ അടിക്കാൻ തുടങ്ങി.... 
 കുറെ ദിവസത്തിന് ശേഷമാവും ഞങ്ങൾ രണ്ടാളും ഇങ്ങനെ തല്ല് കൂടുന്നത്.... 
 അവസാനം ഞങ്ങൾ രണ്ടാളും ക്ഷീണിച്ചു.. 

 " ടാ നിന്റെ ലിയയെക്കാളും മൊഞ്ചത്തിയായ ഒരു പെണ്ണ് എനിക്ക് വേണ്ടി എവിടെയെ-
ങ്കിലും കാത്തിരിക്കുന്നുണ്ടാവും.....  "

 " അതൊക്കെയുണ്ടാവും.... പക്ഷെ ലിയയെ-ക്കാളും മൊഞ്ചത്തിയൊന്നും ആവൂല...  "

 " ഓ പിന്നെ... അന്റെ ലിയ അല്ലെ ഇപ്പൊ ഇത്ര വലിയ മൊഞ്ചത്തി.... ഓളെ കണ്ടാലും മതി.....  "

 " ഡാ ഇയ്യ് എന്റെ പെണ്ണിനെ കുറിച്ച് കുറ്റം പറയാണല്ലേ....  "

 ഓനെ അവിടെ ഇരുന്ന ഫ്ലവർ വൈസ് എടുത്ത് എറിയാൻ നോക്കിയെങ്കിലും എന്റെ കയ്യിൽ നിന്നും ഓൻ രക്ഷപ്പെട്ടു.... 

 " ഡാ അന്നേ ഞാൻ നാളെ എടുത്തോണ്ട്... "

 
  അന്ന് രാത്രി ഞാൻ അടിപൊളിയായി ഉറങ്ങി..... 

*******************************************
  
 

  " ഇർഫു റെഡി ആയാൽ വായോ...  "

  " ഡാ ഞാൻ എന്തിനാ വരുന്നത്.... നിങ്ങൾ രണ്ടാളും കറങ്ങാൻ പോവുമ്പോ....  "

  " നീ വായോ.... അവൾ തന്നെയാ നിന്നെയും വിളിച്ചോണ്ട് വരാൻ പറഞ്ഞത്.....  "

  " എന്തിന്...  "

  " അതൊന്നും എനിക്കറിയില്ല....  "

 ഇർഫുനേം കൂട്ടി ഞാൻ ലിയടെ വീട്ടിലേക്ക് പോയി.... 
  ഓളെ അവിടെ നിന്നും പിക്ക് ചെയ്തിട്ട് driving തുടങ്ങി.... ഓൾ എന്തോ കാറിൽ വെച്ചിട്ടുണ്ടായിരുന്നു.... 

 " ലിയ നീ എന്തിനാ എന്നോടും വരാൻ പറഞ്ഞത്.....  "  (ഇർഫുവാണ്...  )

 "  ഒക്കെ പറയാം...  ഫർഹാൻ കാർ ബീച്ചിലേക്ക് വിട്ടോ.... "

 
  ബീച്ചിലെത്തിയപ്പോ ലിയ കാറിന്റെ ഡിക്കിയിൽ നിന്നും ആ കവർ എടുത്ത് വന്നു.... എന്നിട്ട് അത് ഞങ്ങളുടെ രണ്ടാളുടെയും കയ്യിൽ ഒരുമിച്ചു ഏൽപ്പിച്ചു.. 

 " രണ്ടാളും ഒരുമിച്ച് തുറന്ന് നോക്കണം..  "

  എന്റേം ഇർഫുന്റേം ഒരു drawing ആയിരുന്നു അത്.... 

 " അടിപൊളി.... അല്ല ഇതിപ്പോ ഫർഹാനാണോ എനിക്കാണോ...  " (ഇർഫു ചോദിച്ചു.... )

 " രണ്ടാൾക്കും കൂടി...  "

 " അപ്പൊ പിന്നെ ഞങ്ങൾ തമ്മിൽ ഇനി drawingന് വേണ്ടി തല്ലായിരിക്കും....  "

 
  പിന്നെ drawingന് വേണ്ടി ഇർഫുന്റെ പിന്നാലെ ഞാൻ ബീച്ച് മുഴുവൻ ഓടാൻ തുടങ്ങി....പ്രശ്നമൊക്കെ ഉണ്ടാക്കിയ ലിയ ഇതൊക്കെ നോക്കി ചിരിക്കായിരുന്നു.... 

  ക്ഷീണിച്ച ഞാൻ എന്റെ ഓട്ടം അവസാനിപ്പിച്ചു.... എന്റെ തൊട്ട് പിറകെ തന്നെ ഫർഹാൻ ഉണ്ട്..... 

  ഓടി വയ്യാതായതോണ്ട് ഞമ്മള് ആ മണലിൽ അങ്ങട്ട് ഇരുന്നു..... 

  ഫർഹാൻ ഞമ്മടെ അടുത്തെത്തി അപ്പോഴേക്കും.... ലിയയും ഓന്റെ പിന്നാലെ ഞമ്മളെ പിടി കൂടാൻ വേണ്ടി വന്നിക്കണ്.... 

  " ഡോ താൻ എന്ത് പണിയാ ചെയ്‍തത്.... "


  ഒരു പെണ്ണിന്റെ സൗണ്ട് പെട്ടെന്ന് കേട്ടു.... കേട്ടിട്ട് ഞമ്മളെ ചീത്ത വിളിക്കാണെന്ന് തോന്നി..... 
  
  മണലിൽ നിന്നും എഴുന്നേറ്റ് നോക്കിയപ്പോ ഞമ്മളെ മുന്നിൽ കലിപ്പ് മൂഡിൽ ഒരു തട്ടമിട്ട മൊഞ്ചത്തി നിൽക്കുന്നു.... 

  ആഞ്ഞു വീശുന്ന ആ കാറ്റിൽ അവളുടെ മുടിയിഴകൾ പാറി കൊണ്ടിരിക്കുന്നത് അവളെ കൂടുതൽ സുന്ദരിയാക്കിയി-
രുന്നു...... 

 " താൻ ഇത് ഏത് ലോകത്താ.... ഞാൻ എത്ര കഷ്ടപ്പെട്ട് എഴുതിയതാണെന്ന് അറിയോ.... അതിന്റെ മുകളിൽ വന്നിരുന്ന് ആകെ കുളമാക്കി.....  "

  ഞമ്മക്ക് ഒന്നും മനസ്സിലായില്ല... താഴേക്ക് നോക്കിയപ്പോ ഓൾ എഴുതിയ പേരിലാണ് ഞമ്മള് ഓടി വന്നിരുന്നതെന്ന് മനസ്സിലായി... 

 പാതി മാഞ്ഞ പേര് ഞമ്മളൊന്ന് വായിച്ചു.... 

  ' ഷെസ..  '

 " ഷെസ അല്ല ഷെൻസ....  ബാക്കിയുള്ളത് താൻ വന്നിരുന്നപ്പോ മാഞ്ഞു പോയില്ലേ....  "

 " സോറി... ഞാൻ പെട്ടെന്ന് കണ്ടില്ല....  "

 " അതിന് താഴേക്ക് നോക്കി വേണം നടക്കാൻ....  "

 ( പെണ്ണ് ഞമ്മളോട് ചൂടായി കൊണ്ടേയിരുന്നു..... ഒരു മണലിൽ എഴുതിയ പേര് മാഞ്ഞു പോയതിന് വല്ല വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ഓൾടെ പേര് ഞമ്മള് വെട്ടി മാറ്റിയ പോലെ തോന്നും ഓൾടെ ചൂടാവൽ
കണ്ടാൽ..... 
  ഈ സാധനത്തിനെയാണോ ഞമ്മള് നേരത്തെ മൊഞ്ചത്തി എന്നൊക്കെ പൊക്കി പറഞ്ഞത്.... 

  പക്ഷെ ചൂടാവുമ്പോ പെണ്ണിന്റെ മൊഞ്ച് കൂടുതലാട്ടോ.....  )


   അവസാനം ഞമ്മളെ എന്തൊക്കെയോ ചീത്തയും വിളിച്ചോണ്ട് ഓള് പോയി..... 
 കൂടെ വേറെ ഏതോ ഒരാളും കൂടിയുണ്ടായിരുന്നു.... 

  പടച്ചോനെ ഓളെ കല്യാണം കഴിഞ്ഞിക്കണോ.... ഏയ് അത് ഓൾടെ ഇക്കാക്കയാവും.... 

  ഇക്കാക്ക ആയാൽ മതിയായിരുന്നു.... എന്തായാലും ഞമ്മള് അന്നത്തോടെ ഒരു കാര്യം ഉറപ്പിച്ചു ഇനി ഈ ഇർഫുന്റെ പെണ്ണ് ഓളാണെന്ന്.... 

  എന്റെ കണ്ണിൽ നിന്നും ഓള് മായുന്നത് വരെ ഞാൻ ഓളെ തന്നെ നോക്കി നിന്നു..... 

 " നാണമില്ലല്ലോ നിനക്ക്... നീ എന്റെ അനിയനാണോ....ഒരു പെണ്ണ് ഇത്രേം ചൂടായിട്ട് തിരിച്ച് ഒന്നും പറയാതെ നിൽക്കുന്നു.....   "

 ഓള് പോയതും ഫർഹാൻ മ്മളെ കളിയാക്കാൻ തുടങ്ങി.... 

 " അവളോട്‌ ചൂടാവാൻ നിന്നാൽ പിന്നെ അവസാനിക്കില്ല എന്ന് തോന്നി....  "

 " ഇനിയിപ്പോ അങ്ങനെയൊക്കെ പറഞ്ഞോ... എന്റെ പടച്ചോനെ അന്ന് ഞാൻ അറിയാതെ ഫർഹാന്റെ കയ്യിലുള്ള ഷർട്ട്‌ തട്ടി ഇട്ടപ്പോൾ എന്നെ ചീത്ത വിളിച്ചതിന് ഒരു കണക്കുമില്ല.....  "

  ഫർഹാന്റെ കഴിഞ്ഞപ്പോ ലിയ തുടങ്ങി..... 

  ഞമ്മള് കൂടുതൽ അതൊന്നും mind ആക്കിയില്ല..... 

  അങ്ങനെ അന്ന് ഫുൾ എൻജോയ് ചെയ്ത് ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് തിരിച്ച് പോയി..... 


*******************************************


  ഇന്ന് ഞമ്മള് ഗൾഫിലേക്ക് പോവുന്നോണ്ട് വീട്ടിൽ ഫുൾ തിരക്കും ബഹളവുമാണ്..... 
 
  ഞമ്മടെ പെട്ടിയും സാധനങ്ങളൊക്കെ റെഡി ആക്കുന്നതിന്റെ തിരക്കിലാണ് ഇർഫുവും അഫ്സലിക്കയുമൊക്കെ..... 

  അവര് ഉള്ളതോണ്ട് ആ കാര്യത്തിൽ ഞമ്മക്ക് ടെൻഷൻ ഇല്ല.... 

  വേറെ കാര്യത്തിലാണ് ഞമ്മടെ ടെൻഷൻ...
വേറെ ഒന്നുമല്ല ലിയ ഇന്ന് വരില്ലേ എന്ന് അറിയില്ല.... 

 ഇന്നലെ ഫോൺ വിളിച്ചപ്പോ പെണ്ണ് വരില്ല എന്നൊക്കെയാണ് പറഞ്ഞത്... 
 ചിലപ്പോ അത് അവൾ കാര്യമായി പറഞ്ഞതാവാനും ചാൻസ് ഉണ്ട്..... 

 ഇനി അടുത്തൊന്നും അവളെ ഒന്ന് നേരിട്ട് കാണാൻ പറ്റില്ല.... അത് കൊണ്ട് അവളെ ഒന്ന് കാണാൻ മനസ്സ് വല്ലാണ്ട് കൊതിക്കുന്നു...... 


  " നിങ്ങൾ എല്ലാവരും എത്തിയോ....  "

 മൂത്താപ്പാടെ സംസാരം കേട്ടപ്പോ ഞമ്മടെ ശ്രദ്ധ ഹാളിലേക്ക് പതിഞ്ഞു... 
  ലിയയുടെ ഉപ്പയും ഉമ്മയും വന്നിട്ടുണ്ട്.... 
പക്ഷെ ഓളെ കാണാനില്ല.... പടച്ചോനെ പെണ്ണ് പറഞ്ഞ പോലെ തന്നെ ചെയ്തോ... 

  കുറച്ച് കൂടി അടുത്തേക്ക് പോയപ്പോ അയ്ശു ബാബിയുടെ മറവിൽ അവൾ നിൽക്കുന്നുണ്ടായിരുന്നു.... അപ്പോഴാ ഒരു സമാധാനമായത്.... 

  അതുവരെ ന്റെ പെണ്ണിനെ കാണാതെ പോവേണ്ടി വരോ എന്ന് കരുതി നിൽക്കായിരുന്നു..... 

  ഓൾടെ ഉപ്പാനോടും ഉമ്മനോടും ഞമ്മള് സലാം പറഞ്ഞു.... 
 അവരോട് സംസാരിക്കുന്നതിന്റെ ഇടയിൽ ഓളെ ഇടക്കിടക്ക് ഞമ്മള് നോക്കുന്നുണ്ട്.... 

  ഓള് ഞമ്മളെ നോക്കുന്നുണ്ടെങ്കിലും വലിയ തെളിച്ചമൊന്നും മുഖത്തില്ല..... 

  കെട്ടിയോൻ ഗൾഫിൽ പോവുമ്പോ ഉള്ള സ്ഥിരം പരിപാടിയാണല്ലോ കെട്ടിയോൾ മുഖം വീർപ്പിച്ചു നടക്കൽ..... 

 പക്ഷെ ഓള് ന്റെ കൺമുമ്പിൽ തന്നെ ഉണ്ടെങ്കിലും ഓളോട് ഒന്ന് തനിച്ച് സംസാരിക്കാൻ പറ്റണില്ല..... 

  അപ്പോഴാണ് ഓള് ഷാളിൽ ചായ ആയിട്ട് കഴുകാൻ വേണ്ടി വാഷ് സ്പേസിന്റെ അടുത്തേക്ക് പോവുന്നത് കണ്ടത്.... ഓള് ഒറ്റക്കായതോണ്ട് ഞമ്മളും അങ്ങോട്ട്‌ പോയി.... 

  ഓള് ഷാൾ കഴുകി തിരിച്ച് വരുന്ന ഗ്യാപ്പിൽ ഞമ്മള് ഓളെ വലിച്ച് അതിന്റെ അടുത്തുള്ള റൂമിലേക്ക്‌ കൊണ്ട് വന്ന് വാതിലടച്ചു..... 

 " എന്താ ഫർഹാൻ ഇത്... വാതിൽ തുറക്ക്... എനിക്ക് പുറത്തേക്ക് പോവണം...  "

 " നീയല്ലേ ഇന്ന് വരില്ല എന്ന് പറഞ്ഞത്... പിന്നെ എന്തെ വരാൻ തോന്നി....  "

 " എന്നാ ഞമ്മള് പൊക്കോളാം...  "

 പെണ്ണ് ചൂടാവാൻ തുടങ്ങി..... ഞമ്മള് പതുക്കെ ഓളെ ചുമരിലേക്ക് അടുപ്പിച്ചു പിടിച്ചു..... 

  ഇപ്പൊ ഓള് ലോക്ക് ആയി... ഇനി ഞാൻ വിചാരിക്കാതെ ഓൾക്ക് പുറത്തേക്ക് പോവാൻ പറ്റൂല.... 

  ഓളാണെങ്കിൽ തലങ്ങും വിലങ്ങും ഞമ്മടെ അടുത്ത് നിന്ന് രക്ഷപെടാൻ വേണ്ടി പരിശ്രമിക്കാണ്.... 

 " ഫർഹാൻ കൈ എടുക്ക്... ഇപ്പൊ ആരെങ്കിലും വരും....  "

 " വന്നോട്ടെ.... ഞാനും നീയും തമ്മിലുള്ള നികാഹ് വരെ കഴിഞ്ഞതല്ലേ... അപ്പൊ പിന്നെ ആരെങ്കിലും കണ്ടാൽ എന്താ കുഴപ്പം .... "

  " ഇങ്ങള് ഇപ്പൊ എന്നെ ഇങ്ങനെ നിർത്താൻ വേണ്ടിയാണോ ഇങ്ങോട്ട് പിടിച്ചു വലിച്ചത്...  "

  " അല്ല .. ന്റെ പെണ്ണിനെ ഒന്ന് കൺ കുളിർക്കെ കാണാൻ വേണ്ടി...  ഇനിയിപ്പോ കുറച്ച് കാലത്തേക്ക് അന്നെ കാണാൻ പറ്റൂലല്ലോ....  "

  ( അത് പറഞ്ഞപ്പോ ഓൾടെ കണ്ണൊക്കെ നിറഞ്ഞിരുന്നു ... ഒന്ന് രണ്ട് കണ്ണ് നീര് ഉറ്റിയപ്പോഴേക്കും ഞമ്മളെ നെഞ്ചാ പിടക്കാൻ തുടങ്ങിയത്.....  )

  " അയ്യേ കരയാണോ.... കരച്ചില് മാറാൻ അന്റെ കവിളിൽ ഞമ്മള് ഒരു സമ്മാനം തരാം.....  "

  അത് പറഞ്ഞപ്പോ ഓള് ഇന്നെ തള്ളി മാറ്റാൻ തുടങ്ങി.... പക്ഷെ ഞമ്മള് വിടോ... 
 
  ഞമ്മള് ഓൾടെ അടുത്തേക്ക് കുറച്ച് കൂടി അടുക്കാൻ തുടങ്ങി..... കുറച്ച് നേരം ഞാൻ ഓൾടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.... 

  അപ്പോഴാണ് വാതിലിൽ വന്ന് മൂത്താപ്പ മുട്ടുന്നത് കേട്ടത്.... പടച്ചോനെ പെട്ട്.... 
  പെട്ടെന്ന് മൂത്താപ്പാടെ മുറിയാണെന്ന് ഞമ്മള് ശ്രദ്ധിച്ചില്ല..... 

 ഓളാണെങ്കിൽ ഞമ്മളെ നോക്കി ആക്കി ചിരിക്കാണ്.... 

 " എന്താടി ഇളിക്കിണ്....  "

 " ഒന്നുല്ല കുറച്ച് നേരത്തെ ആരോ പറഞ്ഞിരുന്നു നമ്മുടെ നികാഹ് കഴിഞ്ഞതല്ലേ അപ്പൊ പിന്നെ ആരാന്ന് വെച്ച വന്നോട്ടെ എന്ന്.....  അതോർത്ത് ഞമ്മള് ചിരിച്ചതാ....  "

  പുര കത്തുമ്പോ തന്നെ ഓള് വാഴ വെട്ടാണ്...മൂത്താപ്പാടെ വിളിയുടെ strong കൂടിയതോടെ ഞമ്മള് ഓളെ പിടിച്ച് ഡോറിന്റെ സൈഡിലാക്കി രണ്ടും കല്പ്പിച്ചു door തുറന്നു.... 

 " അത് ശെരി ഇജ്ജായിരുന്നോ ഇതിന്റെ ഉള്ളിൽ.... എന്താ അനക്ക് ഇത്ര താമസം വാതിൽ തുറക്കാൻ....  "

  മൂത്താപ്പ ചോദ്യം ചെയ്യൽ തുടങ്ങി.... 

 " അത് പിന്നെ ഞമ്മള് എന്റെ ബെൽറ്റ്‌ ശെരിയാക്കായിരുന്നു....  "

 " ഹാ....  "

 ( അതും പറഞ്ഞ് മൂത്താപ്പ അവിടെ എന്തോ തിരയാൻ തുടങ്ങി.... ആ ഗ്യാപ്പിൽ ഞമ്മള് ലിയയെയും വലിച്ച് പുറത്തിറങ്ങി.....  )

  
  പുറത്തിറങ്ങിയപ്പോ പിന്നെ പെണ്ണിനെ കാണാനില്ല... ഓള് എന്റെ കയ്യിൽ നിന്നും അപ്പോഴേക്കും വഴുതി പോയി..... 

 
  സമയം 4. 00 ആയി ഇപ്പൊ ക്ലോക്കിൽ.... ഇന്ന് എന്തോ പെട്ടെന്ന് സമയം പോവുന്നു....
 4. 30ന് ഇറങ്ങാൻ ഉള്ളതാണ്....അതോണ്ട് ഞമ്മള് റെഡി ആവാൻ വേണ്ടി പോയി..... 

 " ഡാ ഇർഫു അപ്പൊ പറഞ്ഞത് മറക്കണ്ട ഞാൻ വരുമ്പോഴേക്കും ഒരു പെണ്ണിനെ കണ്ടെത്തിക്കോ.... "

 ( ഞമ്മള് റെഡി ആവുന്നതിന്റെ ഇടക്ക് ഇർഫുനെ നോക്കി പറഞ്ഞു.... ഓൻ ഒരു കള്ള ചിരി ചിരിക്കുന്നുണ്ട്.... ഏതോ ഒരു പെണ്ണ് മനസ്സിൽ കയറി കൂടിക്കണെന്ന തോന്നുന്നത്..... )

  " ഓൻ കണ്ടെത്തിയില്ലെങ്കിലും ഞങ്ങളൊക്കെ കൂടി ഓന്ക്ക് ഒരു പെണ്ണിനെ കണ്ടെത്തിക്കൊണ്ട്..."( അഫ്സലിക്കയാണ്.. )


  അങ്ങനെ ഞമ്മക്ക് ഇറങ്ങാൻ സമയം ആയി... എല്ലാരോടും യാത്ര പറഞ്ഞ് ഞമ്മള് ഇറങ്ങി.... 
 
  ഇടക്കൊന്ന് പിന്നിലേക്ക് നോക്കിയപ്പോ ലിയയെ ഒരു തൂണിന്റെ മറവിൽ നിൽക്കുന്നതായി കണ്ടു.... അവളുടെ മിഴികൾ നിറഞ്ഞിരുന്നു.... 

  ' എത്തിയിട്ട് വിളിക്കണം...  '

  ' പ്ലൈനിൽ കയറിയാൽ വിളിക്കണം...  '

 അങ്ങനെയുള്ള സ്ഥിരം ഡയലോഗ് ആരൊക്കെയോ പറയുന്നുണ്ട്.... എല്ലാത്തിനും ഒരു മൂളൽ മാത്രം നൽകിക്കൊണ്ട് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി..... 


*******************************************


  ഫർഹാൻ ഗൾഫിൽ എത്തി എന്ന് ഉപ്പ വന്ന് പറഞ്ഞപ്പോ ഒരു സമാധാനമായി ..... 
 നല്ലപോലെ പരസ്പരം മനസ്സിലാക്കുന്നതിന് മുമ്പ് ഓൻ എന്തിനാണാവോ ഗൾഫിൽ പോയത്.... 

  കണ്ണാടിയിൽ നോക്കി വെറ്തെ മുഖം വീർപ്പിച്ച് ഇരിക്കുമ്പോഴാണ് ഫർഹാന്റെ ഫോൺ വരുന്നത്.... 

  " ഹലോ...  "

  " ഹലോ... എന്താ ഉറങ്ങാറായില്ലേ....  "

  " ഇല്ല....  "

  " ഞമ്മള് ഇവിടെ land ചെയ്ത വിവരമൊക്കെ അറിഞ്ഞില്ലേ....  "

  " മ്മ്...  "

  " പിന്നെ നാളെ ക്ലാസ്സില്ലേ....  "

  " ആ ഉണ്ട്....  "

  " എന്താടി ഇന്ന് അന്റെ ശബ്ദത്തിൽ ഒരു ഉഷാറില്ലാത്തെ.... ഇപ്പോഴും കരഞ്ഞോണ്ടിരിക്കാണോ....  "

 " പിന്നെ എനിക്ക് അതല്ലേ പണി... ഒന്ന്  പോ ഫർഹാനെ....  "

 " ഡീ ഡീ.... ഇനി മുതൽ ഇക്ക കൂട്ടി വിളിച്ചോട്ട.... അല്ലെങ്കിൽ ഷാർജയിൽ ഇരുന്നോണ്ട് അന്റെ പരിപ്പ് ഞാൻ എടുക്കും....   "

 " ഞമ്മള് ഫർഹാൻ എന്ന് തന്നെ വിളിക്കൊള്ളു..... പറ്റുമെങ്കിൽ കേട്ടാൽ മതി.. അല്ലെങ്കിൽ ചെവിയിൽ പഞ്ഞി വെച്ചോ.... 
  ഫർഹാൻ ഇക്ക എന്ന് വിളിക്കുമ്പോ ഒരു ഗും ഇല്ല...  "

  അന്ന് അതും പറഞ്ഞായിരുന്നു ഞങ്ങളുടെ തല്ല്... പക്ഷെ ഞമ്മള് വിട്ട് കൊടുത്തില്ലട്ടോ... ഇക്ക എന്ന് എന്റെ പട്ടി വിളിക്കും...  

  നാളെ ഉപ്പച്ചിയും ഗൾഫിലേക്ക് രാത്രി പോവും... അതോണ്ട് അന്ന് രാത്രി ഞമ്മടെ ഉപ്പച്ചീടെ കൂടെ സുഖായിട്ട് അങ്ങട്ട് കിടന്നുറങ്ങി.....

*******************************************

  ഫർഹാൻ പോയപ്പോ പിന്നെ സമയം തീരെ പോവുന്നില്ല.... അതോണ്ട് ഞമ്മടെ fb അക്കൗണ്ട് ഒക്കെ ഒന്ന്  പോടി തട്ടി എടുത്തു .... 

  പടച്ചോനെ ആലിയ എന്നെ ഫോളോ ചെയ്തിട്ട് ഞമ്മള് ഓളെ ഫോളോ ചെയ്തിട്ടില്ലല്ലോ.... ഓള് അറിഞ്ഞാൽ ഞമ്മളെ മയ്യത് എടുക്കും..... 

  അതോണ്ട് ഓളെ വേഗം ഫോളോ ചെയ്തു... വെറ്തെ ഒന്ന് ഓൾടെ ഫോളോവെഴ്സിന്റെ ലിസ്റ്റ് നോക്കിയപ്പോഴാണ് ഞമ്മളെ ശ്രദ്ധയിൽ ആ കാര്യം പെട്ടത്...... 

   അപ്പൊ തന്നെ ഫോൺ എടുത്ത് ലിയക്ക് വിളിക്കാമെന്ന് കരുതിയതായിരുന്നു പിന്നെ സമയം ഒരുപാടായതോണ്ട് പിന്നെ വിളിക്കാമെന്ന് കരുതി കിടന്നുറങ്ങി...... 


  പിറ്റേന്ന് രാവിലെ കുളിയൊക്കെ കഴിഞ്ഞ ഉടനെ.. ഞമ്മള് ഫോൺ എട്ത്ത് ലിയക്ക് വിളിക്കാൻ തുടങ്ങി..... 

  ഓൾടെ പൊടി പോലും കാണാനില്ല.... ഫോൺ ഔട്ട്‌ ഓഫ് കവറേജ്‌.... കുറച്ച് കഴിഞ്ഞപ്പോ ഒടുക്കത്ത ബിസി.... 

  ഫർഹാൻ ഗൾഫിൽ നിന്നും വിളിക്കുന്നുണ്ടാവും..... അല്ലാതെ ആരോടാ ഇപ്പോ ഇത്ര സംസാരിക്കാൻ.... 

  പിന്നെ വിളിച്ചപ്പോ ഫോൺ എടുക്കുന്നുമില്ല.. അല്ലെങ്കിലും ആവശ്യമുള്ള സമയത്ത് ഒരെണ്ണവും ഫോൺ എടുക്കില്ല..... 

  ഇവളിത് ഏത് ലോകത്താണാവോ പോയി കിടക്കുന്നത്..... 

  എന്തായാലും ഇനിയിപ്പോ ഫോൺ ചെയ്തിട്ട് ഓള് എടുക്കാൻ പോണില്ല അതോണ്ട് ഓളെ നേരിട്ട് കാണാമെന്ന് തീരുമാനിച്ചു..... 


*******************************************


   കോളേജ് കഴിഞ്ഞ് വരുമ്പോ ഞമ്മളേം കാത്ത് ഇർഫു ഗേറ്റിൽ നിൽക്കുന്നു..... 

 " നീ എന്താ ഇവിടെ....  "

 " ഒരു കല്യാണമുണ്ടായിരുന്നു കോളേജിൽ അതിന് വന്നതാ....  "

 " ഏഹ്...  "

 " ഡീ പോത്തേ ഞാൻ അന്നെ കാണാൻ വന്നതാ...  "

  " എന്തിനാണാവോ....  "

  " ഇന്നലെ പോന്നു മോളുടെ ഫോണിന് എന്ത് പറ്റിയൊണാവോ.... ഞാൻ കുറെ നേരം വിളിച്ചു... പക്ഷെ ഫോൺ എടുക്കുന്ന-
തൊന്നും കണ്ടില്ല.... "

  " അത് പിന്നെ ഇന്നലെ ഉപ്പച്ചി ഗൾഫിൽ പോവായിരുന്നില്ലേ അതോണ്ട് നല്ല തിരക്കായിരുന്നു..... ഫോൺ ഒക്കെ ഞാൻ എവിടെയോ ഇട്ട് പോയി....പിന്നെ ഇന്ന് രാവിലെ കോളേജിലേക്ക് പോവുമ്പോഴാ നീ ഫോൺ ചെയ്തത് കണ്ടത്....  "

  " ഓഹ്... എനിക്കത് ഓർമയുണ്ടായി-
രുന്നില്ല...  "

 " അല്ല നീ എന്തിനാ വിളിച്ചത്.... "

 " ഡീ അന്ന് ബീച്ചിൽ കണ്ടില്ലേ ഷെൻസ ഓളെ അനക്ക് മുന്നെ അറിയോ....  "

 " എന്തെ...  "

 " അന്റെ fb ഫോളോവെഴ്സിൽ ഞാൻ ഓളെ കണ്ടല്ലോ...  "

 " അത് അവൾ ഈ കോളേജിലാണ് പഠിക്കുന്നത്... അതോണ്ട് വെറ്തെ കണ്ടപ്പോ ഫോളോ ചെയ്തെന്നെ ഒള്ളു... അല്ലാണ്ട് എനിക്ക് വലിയ പരിജയം ഒന്നുമില്ല....  "

 " ഈ കോളേജിലോ... എന്നിട്ട് ഞാൻ കണ്ടിട്ടില്ലാലോ...  "

 " ഡാ മണ്ട... അവൾ എന്റെ ജൂനിയർ ആണ്...നീ ഈ കോളേജിൽ നിന്ന് പോയതിനു ശേഷമാണ് അവൾ ജോയിൻ ചെയ്യുന്നത്... പിന്നെ എങ്ങനെ നിനക്ക് അവളെ കാണാൻ പറ്റുക...  "

 " അതും ശെരിയാ... ന്നാലും നിനക്ക് എന്നോട് ഒന്ന് പറയാമായിരുന്നില്ലേ അവൾ ഈ കോളേജിലാണെന്ന്....  "

  " നിന്നോട് എന്തിനാ ഞാൻ പറയുന്നത്... എന്താ മോനെ എനിക്ക് ഒരു ഇളയച്ചിയെ കൊണ്ട് വരാനുള്ള വല്ല പ്ലാൻ ഉണ്ടോ....  "

 
  അത് പറഞ്ഞപ്പോ ഇർഫു ഞമ്മളെ നോക്കി ചിരിക്കുന്നുണ്ട്... അപ്പൊ തന്നെ ഞമ്മക്ക് കാര്യം പിടി കിട്ടി.... 

  " നീ ഒന്ന് അവളെ വളക്കാൻ സപ്പോർട്ട് ആവണം..  പിന്നെ ഇപ്പൊ തന്നെ പോയി ഫർഹാനോട് ഇതിനെ കുറിച്ച് പറയണ്ട.... എല്ലാം ഒന്ന് ഓക്കേ ആയിട്ട് ഓനോട്‌ പറഞ്ഞ മതി....  "

 " മ്മ് ... ഓക്കേ.. എന്തായാലും ഞമ്മള് കട്ട സപ്പോർട്ട് ഉണ്ടാവും....  "


 അന്ന് ഇർഫു തന്നെ ഞമ്മളെയും നാജിയെയും വീട്ടിൽ കൊണ്ടുപോയാക്കി...

*******************************************


  ഇനിയിപ്പോ എങ്ങനെയാ ഷെൻസയെ ഒന്ന് വളക്കാ എന്നുള്ള ചിന്തയിൽ ആയിരുന്നു ഞമ്മടെ മനസ്സ് അങ്ങോട്ട്‌.... 

  ലിയയെ കാണാൻ വേണ്ടി ഇനി ഇടക്കിടക്ക് കോളേജിൽ പോവണം.... ആ പേരും പറഞ്ഞ് ഷെൻസയെ അവിടെ വെച്ച് കാണാൻ പറ്റും.....


  പിറ്റേന്ന് തന്നെ ഞമ്മള് ലിയടെ കോളേജിലേക്ക് പോയി.... 

  വല്ല മുല്ലപെരിയാർ ഡാം പൊട്ടിയ പോലെയായിരുന്നു കോളേജ് വിട്ടപ്പോ എല്ലാത്തിന്റെയും വരവ്.... 

  ഇതിന്റെ ഇടക്ക് ഞമ്മളെ ഷെൻസയെ എങ്ങനെ കണ്ടു പിടിക്കാനാണ്.... 

 " ഹലോ... ഇന്ന് എന്താണാവോ പരിപാടി.. "

 അതുവരെ ഷെൻസയെ തിരഞ്ഞു കൊണ്ടിരുന്ന എന്റെ കണ്ണുകൾ ലിയയുടെ വിളി കേട്ടപ്പോ ഓൾടെ നേർക്ക് തിരിഞ്ഞു..... 

 " ഇന്ന് എനിക്ക് വേറെ ഒരു കല്യാണമുണ്ട്..  "

 " ആഹാ.... നിനക്ക് എന്നും ഇതാണല്ലോ പരിപാടി...  "

 " നീ എന്ത് ബാബിയാടി... എന്റെ പെണ്ണിനെ ഒന്ന് വളക്കാൻ സഹായിക്കെടി....  "

 " അത് ശെരി അപ്പൊ ഓളെയും കാത്ത് നിൽക്കാണല്ലേ....  "

 " പക്ഷെ ഓളെ ഇവിടെയൊന്നും കാണാനില്ലല്ലോ....  "

 " ഓളെ ഓൾടെ ഇക്കാക്കയാണ് എന്നും വിളിക്കാൻ വരാറെന്നാ തോന്നുന്നത്....  "


 പടച്ചോനെ പെട്ടല്ലോ... ഇക്കാക്ക കൂടെയുള്ളപ്പോ ഓളോട് എങ്ങനെ സംസാരിക്കാൻ പറ്റും.... 

  " ഡീ അപ്പൊ എന്ത് ചെയ്യും...  "

  " പക്ഷെ ഓള് ബസ് സ്റ്റോപ്പിൽ ഫ്രണ്ട്സിന്റെ കൂടെ ഉണ്ടാവും ഓൾടെ ഇക്കാക്ക വരുന്നത് വരെ.... "
 
  അത് കേട്ടതും ഞമ്മള് ബസ് സ്റ്റോപ്പിലേക്ക് വിട്ടു.... പിന്നാലെ ലിയയും നാജിയും ഉണ്ട്.... 
 ഭാഗ്യം ഓള് പോയിട്ടില്ല.... 

  ഇന്ന് പെണ്ണിന് കുറച്ച് കൂടി മൊഞ്ച് കുടിക്കണോ എന്നൊരു സംശയം..... 

  " ഡാ പൊട്ടാ ചെന്ന് അവളോട്‌ വല്ലതും സംസാരിക്ക്....  "  
   ലിയ ഞമ്മളെ ചെവിയിൽ വന്ന് പിറുപിറുക്കാൻ തുടങ്ങി..... 

 പക്ഷെ  ഓളാണെങ്കിൽ അന്ന് ഞമ്മളെ ചീത്ത വിളിച്ച പരിജയം പോലും കാണിക്കുന്നില്ല.... 

  കുറച്ച് കഴിഞ്ഞപ്പോ ഓൾടെ ഇക്കാക്ക വന്നപ്പോൾ ഓള് പോയി.... 
 പടച്ചോൻ കാത്തു അന്ന് ബീച്ചിൽ വെച്ച് കണ്ടത് അപ്പൊ ഓൾടെ ഇക്കാക്ക തന്നെയായിരുന്നു..... 


  അങ്ങനെ രണ്ടു മൂന്ന് ദിവസം ഈ രീതി തുടർന്നു പോയി.... ഒരു ദിവസം ഓള് ഞമ്മളെ അടുത്തേക്ക് വന്നു.... 

 കുറച്ച് നേരം ഞമ്മളെ നോക്കി നിന്നിട്ട് ഓള് സംസാരിക്കാൻ തുടങ്ങി.... 

 " അതേയ് ഇയാൾ കുറെ ദിവസായല്ലോ ഇവിടെ ചുറ്റി കറങ്ങാൻ തുടങ്ങിയിട്ട്...  "

 അപ്പോ ഓള് ഞമ്മളെ മറന്നിട്ടൊന്നുമില്ല... 

 " എനിക്കെന്താ ഇങ്ങോട്ട് വരാൻ പറ്റില്ലേ... ഈ ബസ് സ്റ്റോപ്പ്‌ ഇയാളുടെ വകയാണോ.. "

 " തന്നെ കുറച്ച് ദിവസായി ശ്രദ്ധിക്കുന്നു... എന്നെ തന്നെ നോക്കിയുള്ള ആ നിൽപ്പ് എനിക്ക് തീരെ പിടിക്കുന്നില്ല.... "

 " അതേയ് ഞാൻ ഇവിടെ എന്റെ ഭാബിയെ കാത്ത് നിൽക്കാണ്... അല്ലാതെ ഇയാളെ നോക്കി നിൽക്കൊന്നുമല്ല....  "

 കറക്റ്റ് സമയത്ത് തന്നെ ലിയ വന്നപ്പോ ഞമ്മള് ഓളേം കൂട്ടി സ്ഥലം വിട്ടു.... 

  ഷെൻസയുടെ ആ നിൽപ്പ് കണ്ടാൽ മനസ്സിലാവും ഓള് ആകെ ചമ്മിയെന്ന്.... 

  ഓൾക്കിട്ട് എന്തായാലും ഒരു പണി കൊടുക്കണമായിരുന്നു.... 

 " ഡാ ഇർഫു നിനക്ക് അവളോട്‌ പറയാമായിരുന്നില്ലേ നിനക്ക് അവളെ ഇഷ്ടമാണെന്നു...  "
 
  ( ലിയ ഞമ്മടെ തലക്കിട്ടു ഒരു മേട്ടം തന്നിട്ട് ചോദിച്ചു.... )
  
  " ഡീ കുറച്ചൊക്കെ weight ഇടണം... ഒരൊറ്റ അടിക്ക് അങ്ങട്ട് പറയാനൊന്നും പറ്റൂല...  "

  " എന്നാ പിന്നെ ഓളെ വേറെ ആരെങ്കിലും കെട്ടിക്കൊണ്ട് പോവും....  "

 " അതൊന്നും നടക്കൂല മോളെ...  "

  ഇതിപ്പോ എന്തിനാണാവോ ഇർഫു വിളിക്കുന്നത്... മിക്കവാറും ഷെൻസയെ വളക്കാനുള്ള വല്ല പ്ലാനും ചോദിച്ചിട്ടാവും.....

  "ഹലോ...  "

  " ഹലോ...  നിനക്ക് ഫർഹാൻ ഫോൺ കൊടുത്തയച്ചിട്ടുണ്ട്.... അത് എപ്പോഴാ തരേണ്ടത്....  "

  " അത് നീ നാളെ വീട്ടിലേക്ക് കൊണ്ടുവന്നാൽ മതി....  "

  " വീട്ടിലേക്കോ...  "
  
  " ആഹ്..  "

  " ഞാൻ കോളേജിലേക്ക് കൊണ്ടു വന്ന് തരാം.... നാളെ ഉച്ചക്ക് ഞാൻ കോളേജ് ക്യാന്റീനിലേക്ക് വരാം....  "

  " ഓ ഇപ്പൊ കാര്യം മനസ്സിലായി.... എന്നാ ശെരി നാളെ ക്യാന്റീനിൽ വെച്ച് കാണാം.... "


  ഇർഫു ഷെൻസയെ കാണാനുള്ള ഒരു അവസരം പോലും പാഴാക്കുന്നില്ലല്ലോ.... 
 ഞമ്മക്കും ഇണ്ട് ഒരു കെട്ടിയോൻ  ഏത് നേരവും ചൂടാവലല്ലാതെ ഞമ്മളെ പുറകെ ഇങ്ങനെ നടന്നിട്ട് പോലുമില്ല.... 

  നികാഹ് കഴിഞ്ഞപ്പോഴാണെങ്കിൽ ഗൾഫിലേക്ക് നാട് കടക്കുകയും ചെയ്തു... 

 ഞമ്മളെ സങ്കടം ഞമ്മടെ പാവക്കുട്ടിയോട് ഞമ്മള് പറഞ്ഞ് തീർത്തു..... 


*******************************************

  
  ഓള് ഒന്ന് ഈ ക്യാന്റീനിലേക്ക് വന്നിരുന്നെങ്കിൽ അല്ലെങ്കിൽ ഇതിന്റെ മുന്നിലൂടെ ഒന്ന് പോയിരുന്നെങ്കിൽ.... 

  ലിയ ഇപ്പോഴൊന്നും വരാതിരുന്നാൽ മതിയായിരുന്നു.... 

  ഞമ്മടെ പ്രാർത്ഥന പടച്ചോൻ കേട്ടെന്നാ തോന്നുന്നത് ഷെൻസ ഞമ്മടെ കൺമുന്നിലൂടെ പോയി.... 

  ഞമ്മള് വേഗം പുറത്തേക്കു പോയി നോക്കി.... ഇവളിതെന്താ pt ഉഷയോ... ഇത്ര സ്പീഡിൽ എങ്ങനെയാ പോയത്.... 

  അപ്പോഴാണ് നിലത്ത് കുറച്ച് പേപ്പേഴ്സ് കിടക്കുന്നത് കണ്ടത്.... കണ്ടിട്ട് എന്തോ സെമിനാർ ആണെന്ന് തോന്നി.... 

 " ഡാ ഇർഫു... എവടെ ഞമ്മടെ ഫോൺ...  "

 " അത് തരാം... നീ ഇതെന്താണെന്ന് നോക്കിയേ...  "

  ( ഞാൻ ആ പേപ്പേഴ്സ് അവൾക്ക് നേരെ നീട്ടി....  )

  " ഡാ ഇത് ഷെൻസയുടേതാണല്ലോ... ഇന്ന് സബ്മിറ്റ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് ആണ്...ഇത് എന്തിനാ നീ കയ്യിൽ വെച്ചോണ്ടിരിക്കുന്നെ..."

  " അവളിത് വഴി ഇപ്പൊ പോയി.... അപ്പൊ എനിക്ക് നിലത്ത് നിന്ന് കിട്ടിയതാ... "

 " ഡാ എന്നാ ഇത് അവൾക്ക് വേഗം കൊണ്ടുപോയി കൊടുക്ക്‌.... അവളുടെ അടുത്ത് നിന്ന് ചിലപ്പോൾ മിസ്സ്‌ ആയതാവും ഇത്.... "

 " ഞാൻ എന്തിനാ കൊണ്ടുപോയി കൊടുക്കുന്നത്... വേണെങ്കിൽ നീ കൊടുത്തോ...അല്ലെങ്കിൽ അവള് തന്നെ ഇവിടെ വന്ന് എടുത്തോട്ടെ....  "

 " ഡാ മണ്ടൻ ഇർഫു... നിനക്ക് അവളോട്‌ സംസാരിക്കാൻ പറ്റിയ ഒരു അടിപൊളി അവസരം ആണ് ഇത്... വെറ്തെ അത് കളയണോ...  "

  
  അപ്പോഴാണ് ഞമ്മടെ തലയിൽ ബൾബ് കത്തിയത്.... ഞമ്മള് ലിയയെയും കൂട്ടി ഷെൻസയുടെ അടുത്തേക്ക് വിട്ടു.... 

 " what nonsense is this.... ഇതൊന്നും കംപ്ലീറ്റ് അല്ല.... ഇന്ന് ലാസ്റ്റ് ഡേറ്റ് ആണെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ... "

 ഷെൻസക്ക് വഴക്ക് കേൾക്കുന്നത് ഞങ്ങൾ പുറത്ത് നിന്ന് കേൾക്കുകയാണ്.... 

 " ഡാ ഇർഫു ഞാൻ അങ്ങോട്ട്‌ മാറി നിൽക്കാം... നീ അവൾക്ക് ഇത് എങ്ങനെയെങ്കിലും കൊടുക്ക്‌....  "

 അതും പറഞ്ഞ് ഞമ്മളെ ഒറ്റക്കാക്കി ലിയ വിട്ടു.... ഇനിയിപ്പോ ഞമ്മള് ഒറ്റക്ക് എങ്ങനെ ഓളെ വിളിക്കാ.... 

  അപ്പോഴാണ് വേറെ ഒരു കുട്ടി ആ റൂമിലോട്ടു കയറുന്നത് കണ്ടത്... 
 അവളോട്‌ ഷെൻസയെ വിളിക്കാൻ വേണ്ടി ഞാൻ ഏൽപ്പിച്ചു... 

  ഞമ്മള് പറഞ്ഞത് അതെ പഠി ഓള് ചെയ്തു... ഷെൻസ ഞമ്മളെ കുറച്ച് നേരം ഒന്ന് നോക്കി... പിന്നെ എന്റെ അടുത്തേക്ക് വന്നു.... 

 ഓൾടെ കലിപ്പ് മൊത്തം എന്നോട് തീർക്കാനുള്ള വരവാണെന്ന് കണ്ടാൽ മനസ്സിലാവും.... 

 " തനിക്ക് എന്താ വേണ്ടത്... "

 " ഇത് എനിക്ക് ക്യാന്റീനിന്റെ അവിടെ നിന്നും കിട്ടിയതാ... ഇയാളുടെ ആണെന്ന് തോന്നുന്നു.... "

 ( ആ പേപ്പേഴ്സ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു... 
  അതും വേടിച്ചോണ്ട് ഒരു താങ്ക്സ് പോലും പറയാതെ ഓള് പോയി.... )

  പിന്നെ പോസ്റ്റ്‌ ആവേണ്ടല്ലോ എന്ന് കരുതി ഞമ്മളും സ്ഥലം വിട്ടു.... 

 ലിയക്ക് ഓൾടെ ഫോൺ ഏൽപ്പിച്ച് ഞമ്മള് പോവാൻ നിൽക്കുമ്പോ ഞമ്മടെ മുന്നിലൂടെയുണ്ട് ഷെൻസ ഓൾടെ കൂട്ടുകാരിയോട് സംസരിച് പോവുന്നു.... 

  കഴിഞ്ഞ ജന്മത്തിൽ കണ്ട പരിജയം പോലും ഓൾക്കില്ല എന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് ഓള് പെട്ടെന്ന് ഞമ്മളെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചത്.... 

 ഇനി ചത്താലും വേണ്ടീല.... എന്തായാലും വേണ്ടീല താങ്ക്സ് കിട്ടിയില്ലെങ്കിലും ഓൾടെ ദേഷ്യത്തോടെയുള്ള ആ നോട്ടം ഒന്ന് മാറി ഇപ്പൊ ഞമ്മളെ നോക്കി ചിരിക്കാൻ തുടങ്ങിയല്ലോ.... 

 അന്ന് രാത്രി തന്നെ വീട്ടിൽ പോയി ലിയക്ക് വിളിച്ച് ഒരു നൂറു താങ്ക്സ് പറഞ്ഞിട്ടുണ്ടാവും.. പക്ഷെ അപ്പൊ ആ കുരിപ്പ് ചിലവ് ചോദിക്കും.... 

  ഓന്റെ കേട്ടിയോനോട് പോയി ചോദിക്കട്ടെ ചിലവ്... ജോലിയും കൂലിയും ഇല്ലാത്ത ഞാൻ എവിടെ നിന്നാ ചിലവൊക്കെ കൊടുക്കുന്നത്.... 

  

  ഓൾക്ക് വിളിച്ച് ഫോൺ വെച്ചപ്പോഴാണ് ഫോണിൽ ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നിട്ടുള്ളത് കാണുന്നത്... 

  Dp ഒക്കെ നോക്കിയപ്പോ ഒരു പെണ്ണാണെന്ന് തോന്നി.... സൈഡ് നെയിം ആണെങ്കിൽ ഒരു സ്മൈലിയും ആണ്... 

  വല്ലവന്മാരും ഇനി പറ്റിക്കാൻ വേണ്ടി മെസ്സേജ് അയച്ചതാണാവോ... എന്തായാലും അങ്ങോട്ടും ഒരു hi റിപ്ലൈ കൊടുത്തു.... 


  രാവിലെ എണീറ്റ് ഫോൺ നോക്കിയപ്പോ മെസ്സേജിന്റെ പെരുമഴ ആയിരുന്നു.... 

  പടച്ചോനെ ഇന്ന് എന്റെ birthday ആണോ.. കലണ്ടർ നോക്കി ഞമ്മള് ഒന്നും കൂടി ഉറപ്പ്‌ വരുത്തി... ഞമ്മടെ birthday തന്നെയാ.... 

 ഇന്ന് ഇനി എല്ലാം കൂടി ഇറങ്ങും ചിലവും ചോദിച്ചോണ്ട്.... 

 എല്ലാ മെസ്സേജും ഞമ്മള് വെറ്തെ ഒന്ന് കണ്ണോടിച്ച് പോയി.... എല്ലാരുടെയും സ്റ്റാറ്റസിൽ ഞമ്മള് നിറഞ്ഞ് നിൽക്കാണ്.... 

 ഇന്നലെ മെസ്സേജ് വന്ന പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഇന്നും ഞമ്മക്ക് birthday
 wish ചെയ്ത് കൊണ്ട് മെസ്സേജ് വന്നിരിക്കുന്നു.... 

  അപ്പൊ എന്നെ നല്ലോണം പരിചയം ഉള്ള ആളാണ് ഇത്.... 

 എന്നാലും ആരാണെന്ന് അറിയാൻ വേണ്ടി ഞമ്മള് ആരാണെന്ന് ചോദിച്ച് മെസ്സേജ് ചെയ്തു..... 

 അപ്പോഴാണ് ലിയയുടെ കാൾ വരുന്നത്.... 

 " ഹലോ...  "

 " happy birthday.... ഞാനും നാജിയും ഇന്ന് ഞമ്മടെ സ്ഥിരം കൂൾബാറിൽ ഉണ്ടാവും... കൃത്യം 4. 00ക്ക് നീ അവിടെ എത്തണം....  "

 " എന്തിന്...  "

 " നിന്റെ birthday അല്ലെ... അപ്പൊ ചിലവ് വേണം...  "

 " എനിക്ക് വേറെ പണിയുണ്ട്...  "

 " ഒരു പണിയുമില്ല മോനെ... മര്യാദക്ക് 4. 00ക്ക് അങ്ങോട്ട്‌ വന്നോ... അല്ലെങ്കിൽ ഞാൻ നിനക്ക് ഷെൻസയെ വളക്കുന്നതിന് സപ്പോർട്ട് ചെയ്യില്ല....  "

 
  ഇന്നിനിയിപ്പോ എന്റെ ബാങ്ക് അക്കൗണ്ട് കാലിയാവുമെന്ന തോന്നുന്നത്.... 

**************************;****************


  കൂൾബാറിൽ ചെന്നതും അവിടെ ഇരിക്കുന്നുണ്ട് രണ്ടും.... 
 എന്താ കൃത്യനിഷ്ഠ... 
 
 ഞമ്മളെ കണ്ടപാടെ ലിയയും നാജിയും അവിടെ ഒരു ടേബിളിൽ പിടിച്ചിരുത്തി.... 

 കുറച്ച് കഴിഞ്ഞപ്പോ രണ്ടും കൂടി വാഷ് റൂമിൽ പോവണം എന്ന് പറഞ്ഞ് പോയി.... 
  
 ഫോൺ നോക്കി കൊണ്ടിരിക്കുമ്പോൾ ഞമ്മടെ മുന്നിൽ ദേ ഇരിക്കുന്നു ഷെൻസ... 

  ആദ്യം ഞമ്മക്ക് തോന്നിയതാവും എന്ന് കരുതി പിന്നെ ഒന്നും കൂടി ശെരിക്ക് നോക്കിയപ്പോ ഓള് ശെരിക്കും ഉണ്ടായിരുന്നു..... 


  "Happy birthday ഇർഫാൻ....  "

   " നിനക്ക് എങ്ങനെ എന്റെ birthday ആണെന്ന് അറിയാം...  "

  " അത് ശെരി ഇന്ന് രാവിലെ മെസ്സേജ് അയച്ചിട്ട് ഇപ്പോഴാണോ എങ്ങനെയാണ് birthday ആണെന്ന് അറിയാം എന്ന് ചോദിക്കുന്നത്....  "
 
  " അത് ശെരി അപ്പൊ നീയാണല്ലേ അത്... നിനക്കെങ്ങനെ എന്റെ നമ്പർ കിട്ടി...  "

  " അത് എനിക്ക് ലിയ തന്നതാ...  "

 ( അതും പറഞ്ഞ് ഓള് അപ്പുറത്തുള്ള വേറെ ഒരു സീറ്റിലേക്ക് നോക്കി.... 
 ലിയയും നാജിയും അപ്പോഴേക്കും അവിടെ ഹാജരായിക്കണ്.... 
 അപ്പൊ ഞമ്മളെ ഇവിടെ എത്തിച്ചത് അവരുടെ പ്ലാൻ ആണ്...  
  ഞമ്മളൊന്ന് ഓളെ നോക്കിയപ്പോ ഒരു ഇളിഞ്ഞ ചിരി ചിരിച്ചോണ്ടിരിക്ക ഓള്..... )


 " പിന്നെ ഇർഫു താങ്ക്സ്... അന്ന് താൻ ആ മിസ്സിംഗ്‌ ആയ പേപ്പേഴ്സ് തന്നില്ലായിരുന്നെങ്കിൽ ഞമ്മക്ക് പണി കിട്ടിയേനെ....  "

 " ആഹ്... "

 ( ഞമ്മക്ക് അപ്പൊ ഓൾടെ മുന്നിൽ ഒരു ഹീറോ ആയ ഫീൽ ആയിരുന്നു... ഞമ്മളേം കൊണ്ട് ഞമ്മള് തോറ്റു....  )

 " അല്ല നീ ഇപ്പൊ എന്താ ഇർഫു എന്നാണോ വിളിച്ചത്...  "
 
 " ആ അതെ... എന്തെ....  "

 " എന്നെ ഇർഫു എന്ന് ഒരുപാട് അടുപ്പം ഉള്ളവരെ വിളിക്കാറുള്ളു....  "

 ( അത് പറഞ്ഞപ്പോ ഓൾടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... വേറെ മറുപടി ഒന്നുമില്ല.... 
  ഞമ്മളെ ഇടകണ്ണിട്ട് ലിയയെ നോക്കിയപ്പോൾ ഓള് ആംഗ്യ ഭാഷയിൽ പറയ് പറയ് എന്ന് പറയുന്നുണ്ട്.... 

  എന്ത് പറയാൻ... ഞമ്മടെ ഇഷ്ടം ഓളോട് തുറന്നു പറയാൻ.... ഓളെ കണ്ടതോട് കൂടി ഞമ്മള് അതൊക്കെ അങ്ങട്ട് മറന്നു.... )


  അന്ന് ഓളോട് എന്റെ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞില്ലെങ്കിലും അന്ന് ഒരു ദിവസം കൊണ്ട് ഞാനും ഓളും ഒരുപാട് അടുത്തിരുന്നു...... 

  പിന്നെ അങ്ങോട്ട്‌ ഓളുമായി ഫോൺ വിളിയും മെസ്സേജ് ചെയ്യലും ഒക്കെ നടന്നു കൊണ്ടിരുന്നു ...... 

  ഇതിനിടയിൽ ഓളോട് ന്റെ ഇഷ്ടം ഞാൻ പോലും അറിയാതെ തുറന്ന് പറഞ്ഞിരുന്നു.. 

 പെട്ടെന്നായിരുന്നു പിരിയാൻ പറ്റാത്ത വിധം ഞങ്ങൾ അടുത്തത്...... 


*******************************************



  അങ്ങനെ ആറു മാസം കഴിഞ്ഞ് പോയി.... ഇർഫുന്റെയും ഷെൻസയുടെയും പ്രണയം വളർന്നു പന്തലിച്ച് കൊണ്ടിരിക്കുകയാണ്.... 

 പിന്നെ അഫ്സൽ പണി ഒപ്പിച്ചു.... അയ്ശു ഇപ്പൊ 5 മാസം പ്രെഗ്നന്റ് ആണ്.... അവര് ഫുൾ happy ആണ്.... 

  പിന്നെ ഞമ്മടെ ഫർഹാനും  ലിയയും ഫോൺ വിളിച്ചാൽ തല്ലിന് ഒരു കുറവും ഇല്ല... എന്നാലും രണ്ടാളും വലിയ പ്രശ്നമില്ലാതെ നല്ല സ്നേഹത്തിലാട്ടോ.... 


*******************************************


  കോളേജ് വിട്ട് ഞാനും നാജിയും ബസ് കാത്ത് നിൽക്കുമ്പോ കുറെ നേരായി ഒരുത്തൻ ഹെൽമെറ്റ്‌ ഇട്ടോണ്ട് ബസ് സ്റ്റോപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നു..... 

  പെട്രോൾ കഴിക്കണമെങ്കിൽ വല്ല സ്ഥലത്തേക്കും ട്രിപ്പ്‌ പോയി കഴിച്ചൂടെ.... ഇവിടെ എന്തിനാണാവോ ഇവന്മാരൊക്കെ ചുറ്റി കറങ്ങുന്നത്..... 

  കുറച്ച് കഴിഞ്ഞപ്പോ അങ്ങേര് ഞമ്മടെ അടുത്തേക്ക് വരുന്നു.... 

 " ഡീ ലിയാ... അയാൾ ബൈക്ക് ഇങ്ങോട്ട് സൈഡ് ആകാനുള്ള പരിപാടി ആണെന്ന കണ്ടിട്ട് തോന്നുന്നത്....  "

 പറഞ്ഞ് തീർന്നതും അയാൾ ഞമ്മളെ ബൈക്കിൽ പിടിച്ച് കയറ്റി ഒരൊറ്റ പോക്ക്.... 

 ഇതിപ്പോ ഞമ്മളെ ആരെങ്കിലും തട്ടി കൊണ്ടുപോവാണോ.... 


 നാജിക്ക് ഞമ്മളെ നോക്കി നിൽക്കല്ലാതെ വേറെ നിവർത്തിയില്ല.... 

 ബൈക്ക് ഒടുക്കത്ത സ്പീഡ് ആയതോണ്ട് ഞമ്മക്ക് ചാടാനുള്ള ധൈര്യവും ഇല്ല.... 

  ചാടിയാൽ പിന്നെ ഞമ്മടെ എല്ല് പോലും കിട്ടില്ല... അത്രക്ക് സ്പീഡിലാണ് കുരിപ്പിന്റെ
പോക്ക്....  


  " താൻ ആരാ... മര്യാദക്ക് വണ്ടി നിർത്തടോ...  "

  ഞമ്മള്  എത്ര പറഞ്ഞിട്ടും ആൾ വണ്ടി നിർത്തുന്നില്ല.... ബൈക്ക് നിർത്താൻ വേണ്ടി ഞമ്മള് അയാളെ അടിക്കാൻ തുടങ്ങി.... 

  എന്നിട്ടും നിർത്തുന്നില്ല എന്ന് കണ്ടപ്പോ ഞമ്മളെ അയാളുടെ ഷോൾഡറിൽ അങ്ങട്ട് കടിച്ചു.... അല്ല പിന്നെ.. എന്നോടാ കളി.... 

  ആ കടിയിൽ അങ്ങേര് ബൈക്ക് സൈഡ് ആക്കി.... എന്നിട്ട് ഹെൽമെറ്റ്‌ അങ്ങട്ട് ഊരി... 

 പടച്ചോനെ ഇതിപ്പൊ എന്താ... ഞമ്മള് വല്ല സ്വപ്നം കാണണോ.... 

 " എടി നീയാരാടി കടുവയോ.... എന്തൊരു കടിയാടി... വല്ല ttയും അടിക്കേണ്ടി വരോണവോ.... "

  ഞമ്മടെ ഗൾഫിലുള്ള കെട്ടിയോൻ ഫർഹാൻ ആയിരുന്നു അത്.... ഓനെയാണോ ഞമ്മള് കടിച്ചത്.... 

  ഇതെപ്പോ  land ചെയ്ത് ഗൾഫിൽ നിന്നും... 

 " ഇങ്ങളോട് ആരാ പറഞ്ഞെ ഇങ്ങനെ സ്റ്റൈലിൽ വന്ന് ഞമ്മളെ ബൈക്കിൽ കൊണ്ട് പോവാൻ....  "

 " അന്നെ ബൈക്കിൽ കയറ്റി കൊണ്ട് പോവാനുള്ള പൂതി കൊണ്ട് കയറ്റിയതാ... ഇനി ജന്മത്തിൽ അന്നെ ബൈക്കിൽ കയറ്റൂലാ....  "

 " അല്ല ഇങ്ങള് എപ്പോഴാ ഗൾഫിൽ നിന്ന് വന്നത്...  ഞമ്മളോട് ആരും പറഞ്ഞില്ലല്ലോ. .... "

 " അനക്കൊരു സർപ്രൈസ് തരാൻ വേണ്ടിയായിരുന്നു.... ഇപ്പൊ വേണ്ടായിരുന്നു എന്നാ തോന്നുന്നത്.... "

 ഞമ്മള് കടിച്ചത് ശെരിക്കും strongലായിരുന്നു നല്ലോണം വേദനിച്ചിട്ടുണ്ടാവും.... 

 " സോറി ഫർഹാൻ...  "

 " ആഹ്... ഇനിയെന്തായാലും ഞാൻ ഞമ്മടെ കല്യാണം കഴിഞ്ഞിട്ടേ തിരിച്ചു പോവുന്നുള്ളു.... "

  ( അതും പറഞ്ഞ് നട് റോഡ് ആണെന്ന് പോലും നോക്കാതെ ഓൻ ന്റെ അടുത്തേക്ക് വരാൻ തുടങ്ങി.... ഞമ്മള് ഓനെ അങ്ങട്ട് ഒരു ഉന്ത് കൊടുത്തു.... )

 പിന്നെ ഓൻ തന്നെ ഞമ്മളെ ബൈക്കിൽ വീട്ടിൽ കൊണ്ടുപോയാക്കി.... ഉമ്മച്ചിയോടൊക്കെ കുറെ നേരം സംസരിച് ഫർഹാൻ പോയി..... 

*******************************************


  " ഡാ ഇർഫു എന്തായി അന്റേം ഷെൻസയുടെയും കാര്യം....  " 

  ഷെൻസയുടെ കാര്യം ഇപ്പൊ ഫർഹാന്‌ മാത്രമല്ല വീട്ടിലുള്ള എല്ലാവർക്കും അറിയാം..... 
  
 ഞാനും ഓളും കൂടിയുള്ള ഒരു ഫോട്ടോ ലിയ ആയിഷ ബാബിക്ക് അയച്ച് കൊടുത്തു.... 
ബാബിയാണെങ്കിൽ അത് മനോരമ പത്രം പോലെ എല്ലാർക്കും അറിയിച്ചു..... 


 " അങ്ങനെ പോവുന്നു...  "

 " ഡാ അവളുടെ വീട്ടിൽ സംസാരിക്ക്.... എന്നിട്ട് വേണം എന്റെ പെണ്ണിനേം കൂടി ഈ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരാൻ....  "

 " നിനക്കെന്താ കല്യാണം കഴിക്കാൻ മുട്ടി നിൽക്കാണോ...  "

 " ഡാ എന്റേം ലിയടെയും നികാഹ് കഴിഞ്ഞിട്ട് കുറെ ആയില്ലേ.... അപ്പൊ പിന്നെ ഓളെ ഇങ്ങോട്ട് കെട്ടി കൊണ്ട് വരാൻ ചെറിയ ഒരു പൂതി ഞമ്മക്ക് ഇണ്ടാവൂലെ....  "

  ശെരിയാണ്... കല്യാണത്തിന്റെ കാര്യം ഷെൻസയുടെ വീട്ടിൽ സംസാരിച്ചേ പറ്റൂ.... 
 ഇനിയും വൈകിപ്പിക്കാൻ പറ്റില്ല.... 


*******************************************


   കോളേജിലേക്കുള്ള നോട്ട് കംപ്ലീറ്റ് ആകുമ്പോഴാണ് ഉപ്പച്ചീടെ ഫോൺ വരുന്നത്..... 

 " ഹലോ... ഇങ്ങളെ ഒരു വിവരവും ഇല്ലല്ലോ കുറച്ച് ദിവസായിട്ട്...  "

 " അതിനിപ്പോ ഇയ്യ് ഫുൾ time ഫർഹാനോടല്ലേ സംസാരം.... ഇപ്പൊ ഓൻ നാട്ടിലെത്തിയപ്പോഴാണ് അന്റെ ഫോൺ വിളി ഒന്ന് കുറഞ്ഞത്....  "

 ഛെ ആകെ നാറി... 

 " പിന്നേ ഞാൻ മറ്റന്നാൾ നാട്ടിലേക്ക് വരും... ന്നിട്ട് അന്റെ കല്യാണം കഴിഞ്ഞിട്ടേ തിരിച്ചു പോവോള്ളു....  "

 " സത്യാണോ....അപ്പൊ ഇങ്ങളല്ലേ പറഞ്ഞത് ഇനിയും 6 മാസം കഴിയും വരാനെന്ന്... "

 " അത് ഞമ്മള് അങ്ങട്ട് നേരത്തെയാക്കി...  "

 ഫോൺ വെച്ചപ്പോൾ ഞമ്മക്കൊന്ന് തുള്ളി ചാടാനാ തോന്നിയത്.... 

 അപ്പൊ ഉപ്പച്ചിയും എത്രയും പെട്ടെന്ന് land ചെയ്യും..... 

*******************************************


   ഇന്ന് നാജിയെ പെണ്ണ് കാണാൻ വരുന്നോണ്ട് ഞമ്മളിന്ന് കോളേജ് ഇല്ലാത്തോണ്ട് ഓൾടെ വീട്ടിലേക്ക് പോയി.... 

 ചെക്കനെ select ചെയ്യുന്നതിൽ എന്തെങ്കിലും എന്നെകൊണ്ട് പറ്റുന്ന സഹായം ചെയ്യാല്ലോ.... 

 പെണ്ണ് കാണലിന്റെ ഇടക്ക് ഞമ്മള് റൂമിൽ ഫോണും നോക്കി ഇരിക്കുമ്പോ ഒരു സൗണ്ട്..... 

 " ഷൂ ഷൂ....  "

 പടച്ചോനെ ഇതെന്താ വല്ല പാമ്പുമാണോ.... ഞമ്മള് താഴത്തൊക്കെ നോക്കാൻ തുടങ്ങി..... 

 " ഡീ കോപ്പേ... ഇങ്ങോട്ട് നോക്കെടി...  "

  നോക്കിയപ്പോ ഫർഹാൻ ഡോറും ചാരി നിൽക്കുന്നു...........  
 
  ഇവൻ എന്താ ഇവിടെ.... 

 ഞമ്മള് എണീറ്റ് ഓനെ ചോദ്യം ചെയ്യാൻ തുടങ്ങി..... 

 " ഇങ്ങള് എന്താ ഇവിടെ....  "

 " ഞാൻ ന്റെ പെണ്ണിനെ കാണാൻ വന്നതാ..."

 " ഫർഹാൻ കാര്യം പറ....  "

 " ഡീ പൊട്ടത്തി... നാജിയെ കാണാൻ വന്നാൽ ചെക്കൻ ആരാണെന്ന അന്റെ വിചാരം.... "

 " നിങ്ങളാണോ ഓളെ പെണ്ണ് കാണാൻ വന്നിരിക്കുന്നത്....  "

 " ഞാനല്ല.... ഷാഹിദാണ്.... എങ്ങനെയുണ്ട് ട്വിസ്റ്റ്‌.... "

 " ഷാഹിദോ... ഓന്ക്ക് ഇവളെ ഇഷ്ടായിരുന്നോ.... "

 " അങ്ങനെ ചോദിച്ചാൽ പ്രേമമൊന്നുമില്ല... എന്നാൽ ഇഷ്ട കുറവുമില്ല.... ഓൻ കുറച്ച് ദിവസായി പെണ്ണ് കാണാൻ തുടങ്ങിയിട്ട്.... ആരേം ഓന്ക്ക് പിടിക്കുന്നില്ല.... അപ്പൊ നാജിയെ ആലോചിച്ചാലോ എന്ന് കരുതി.... 
 ഓളെ ഓന്ക്ക് ഓക്കേ ആയിക്കണ്... "

 " അപ്പൊ മോന്റെ കഥ പറയൽ കഴിഞ്ഞല്ലോ... എന്നാ ഇനി പുറത്തേക്കു പോ...  "

  അത് പറഞ്ഞതും ഫർഹാൻ door അടച്ച് കുറ്റിയും ഇട്ടു.... 

 " ഫർഹാൻ ആരെങ്കിലും വരും... താൻ door തുറന്നെ... "

 ആര് കേൾക്കാൻ ഓൻ ഞമ്മടെ അടുത്തേക്ക് വന്നോണ്ടിരിക്കാണ്.... 

 " എല്ലാരും ഹാളിലാണ്... ഞാൻ ഒരു നുണ പറഞ്ഞ് ഇങ്ങോട്ട് ചാടിയതാ... അതോണ്ട് ആരും വരാൻ പോവുന്നില്ല...  "

 അതും പറഞ്ഞ് ഓൻ ഞമ്മടെ തോളിലൂടെ ഓന്റെ രണ്ട് കയ്യും ഇട്ടു.... എന്നിട്ട് ഓന്റെ മുഖം ഞമ്മടെ മുഖത്തോട് ചേർത്ത് വെച്ചു... 

  പടച്ചോനെ ഞമ്മടെ കെട്ടിയോൻ ഇത് എന്തിനുള്ള പുറപ്പാടാണാവോ.... 

 " ഇങ്ങള് എന്താ ചെയ്യുന്നേ... "

 " ഇയ്യ് അല്ലെ പറഞ്ഞെ ഞാൻ ഇർഫുന്റെ അത്രയൊന്നും റൊമാന്റിക് അല്ല എന്ന്... അപ്പൊ അതൊന്ന് തീർത്ത് തരാം....  "

 ഞമ്മള് ഒന്നും മിണ്ടിയില്ല....പെട്ടെന്ന് ഞമ്മള് ഒരു പല്ലിയെ ഞമ്മടെ കാലിന്റെ അടുത്ത് കണ്ടപ്പോ ചീറി..... 

 ഞമ്മള് ചീറിയതും ഫർഹാൻ ഞമ്മടെ വായ പൊത്തി പിടിച്ചു.... 

 " എടി കഴ്തെ... എന്തിനാടി ചീറുന്നത്...  "

 " പ.. പല്ലി...  "

 " പല്ലിയിപ്പോ നിന്നെ തിന്നുമല്ലോ...ഇനിയിപ്പോ എല്ലാവരും കൂടി നിന്റെ ചീറൽ കേട്ട് ഇങ്ങോട്ട് വരും... "

 പറഞ്ഞ് തീർന്നതും വാതിൽ മുട്ടുന്ന ഒച്ച കേട്ടു.... ഫർഹാൻ ഞമ്മളെ ഫുൾ കലിപ്പിൽ നോക്കാണ്... ഞമ്മള് ഓന്ക്ക് nice ആയിട്ട് ഒരു ചിരി പാസ്സാക്കി.... 

 " എന്തിനാടി ചിരിക്കുന്നെ.... "

 " ഒന്നുമില്ല...  "

  " അല്ല ഞാൻ അന്റെ കെട്ടിയോനല്ലേ... അപ്പൊ പിന്നെ എന്താ കുഴപ്പം.... "
 
 അതും പറഞ്ഞ് ഫർഹാൻ പോയി door തുറന്നു.... ഒരു ജാതക്കുള്ള ആൾക്കാരുണ്ട് ഡോർ തുറന്നപ്പോൾ..... 

 " എന്തിനാ ലിയ ചീറിയത്....  "

 ഡോർ തുറന്നതും ചോദ്യങ്ങളുടെ പെരുമഴയായിരുന്നു.... 

 " അത് പല്ലിയെ കണ്ടിട്ടാ...  "

 അത് പറഞ്ഞതും എല്ലാവരും ഞമ്മളെ നോക്കി ചിരിക്കാൻ തുടങ്ങി.... ഞമ്മള് ആകെ നാറി നിൽക്കായിരുന്നു.... 

 " അല്ല ഫർഹാൻ എന്താ ഇവിടെ...  " (നാജിയുടെ ഉമ്മയാണ്... )

 " അത് ഓള് ചീറിയപ്പോ ഞാൻ റൂമിലേക്ക്‌ കയറിയതാ... പിന്നെ പല്ലി പുറത്ത് പോവണ്ട എന്ന് കരുതിയപ്പോ വാതിൽ അടച്ചതാ.... "

 " അതിന് വാതിൽ അടച്ചത് എന്തിനാ എന്ന് ഞങ്ങൾ ആരും ചോദിച്ചില്ലല്ലോ... " (ഫർഹാനെ ആകാനുള്ള അവസരം ഷാഹിദ് കൃത്യമായി ഉപയോഗിച്ചു.... )

 അപ്പൊ പിന്നെ എല്ലാവർക്കും ഏകദേശം മനസ്സിലായി...ഫർഹാൻ ഞമ്മളെ നോക്കി നിനക്ക് ഞാൻ വെച്ചിട്ടുണ്ടെന്ന് മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്നുണ്ടായിരുന്നു.... 
     

  അങ്ങനെ അന്നത്തോടെ നാജിയും ലോക്ക് ആയി... ഒരു രസമുള്ള കാര്യം എന്താണെന്ന് വെച്ചാൽ ഞാനും നാജിയും ബെസ്റ്റ് ഫ്രണ്ട്‌സ്.... ഫർഹാനും ഷാഹിദും ബെസ്റ്റ് ഫ്രണ്ട്‌സ്.... 

  രാവിലെ കുളിച്ച് വരുമ്പോഴാണ് ഫോണിൽ ഷെൻസയുടെ 10 മിസ്സ്ഡ് കാളും, messege ഒക്കെ കിടക്കുന്നത് കാണുന്നത്..... 

   ഇതുവരെ ഫോൺ സൈലന്റിലായിരുന്നു... 
എന്താണാവോ പ്രശ്നം... ഞാൻ വേഗം ഫോൺ എടുത്ത് ഷെൻസക്ക് വിളിച്ചു...... 

 " ഹലോ എന്തിനാ വിളിച്ചത്...  "

 " ഇർഫു ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്... നീ വൈകുന്നേരം കോളേജിലേക്ക് വരോ.... ഞാൻ ബസ് സ്റ്റോപ്പിൽ ഉണ്ടാവും....  "

 " ആഹ് വരാം....  "

 എന്തോ പ്രശ്നമുണ്ടെന്ന് ഓൾടെ സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിലായി....
 വൈകുന്നേരം വരെ ഇനി കാത്ത് നിൽക്കണല്ലോ.... എന്താണാവോ ഓൾക്ക് പറയാനുള്ളത്..... 

*******************************************


  അങ്ങനെ ഞമ്മടെ ഉപ്പച്ചി land ചെയ്തു.... അതോണ്ട് ഇന്നും ഞമ്മള് കോളേജിൽ പോയില്ല.... ഉപ്പച്ചീടെ മടിയിൽ ഞമ്മള് കുറച്ച് നേരം തല വെച്ച് കിടന്നു.... 

 " ഇനി ഇയ്യും കൂടി പോയാൽ ഇവിടെ ഒരു ഉഷാറും ഉണ്ടാവില്ല....  "

 " എന്നാ ഞമ്മള് കല്യാണം കഴിക്കണില്ല...ഫർഹാനെ ഡിവോഴ്സ് ചെയ്താലോ.... അല്ലെങ്കിലും എനിക്കൊന്നും വേണ്ട ആ കുരിപ്പിനെ.
.....  "  ( ഞമ്മള് ഉപ്പച്ചിനെ നോക്കി പറഞ്ഞപ്പോ ഉപ്പച്ചി ഞമ്മടെ ചെവി പിടിച്ച് തിരിക്കാൻ തുടങ്ങി..... )

 " കെട്ടിയോനെയാണോ കുരിപ്പ് എന്നൊക്കെ പറയുന്നത്....  "

 ഇനിയിപ്പോ ഇവിടെ നിന്നാൽ ശെരിയാവൂല.. ഉപ്പച്ചി ഞമ്മടെ പരിപ്പ് എടുക്കും അതോണ്ട് വേഗം ഉപ്പച്ചീടെ മടിയിൽ നിന്നും എണീറ്റ് ഓടി...... 

 അന്ന് വൈകുന്നേരം ആയിശുനെ കാണാൻ വേണ്ടി ഞാനും ഉപ്പച്ചിയും ഉമ്മച്ചിയും ഫർഹാന്റെ വീട്ടിലേക്ക് പോയി.... 

  ഞമ്മള് സത്യത്തിൽ ഫർഹാനെ കാണാൻ വേണ്ടിയാണ് പോവുന്നത്.... ആയിശുനെ ഞമ്മള് കണ്ടു കണ്ട് മടുത്തതല്ലേ..... 


*******************************************

  
  വൈകിട്ട് പുറത്തൊക്കെ ഒന്ന് പോയി കറങ്ങി വന്നപ്പോ ദേ സോഫയിൽ ഇർഫു ആകെ മൂഡ് ഔട്ട്‌ ആയി ഇരിക്കുന്നു.... 

 " എന്താ ഇർഫു ഇങ്ങനെ ഇരിക്കുന്നെ.... "

 " ഒന്നുല്ലേടാ.... "

 " എന്തിനായിരുന്നു ഷെൻസ വിളിച്ചത്.... "


 ഓൻ ഒന്നും മിണ്ടുന്നില്ല താഴേക്ക് നോക്കി ഒരൊറ്റ ഇരിപ്പാണ്.... അപ്പോഴാണ് ബാബി കടന്നു വരുന്നത്.... 

 " ഞാനും എത്ര നേരായി ഓനോട്‌ ഇതെ കാര്യം ചോദിക്കുന്നു എന്ന് അറിയോ.... ഓൻ ഒന്നും പറയുന്നില്ല.... ഇതുവരെ റൂം അടച്ച് ഇരിക്കായിരുന്നു.... "  
 
  ബാബി പറഞ്ഞതും കൂടി കേട്ടപ്പോ ഓന്റെ മൂഡ് ഔട്ടിനുള്ള കാരണം ഗുരുതരമാണെന്ന് മനസ്സിലായി.... 

 " എന്താടാ പ്രശ്നം.... ഷെൻസയുമായി എന്തെങ്കിലും വഴക്കുണ്ടായോ....  "

 " ഇല്ല... "

 " പിന്നെ എന്താ.... "

 " ഒന്നുമില്ല ഫർഹാൻ..... "

 " നിനക്കെന്താ എന്നോട് പറയാൻ പറ്റാത്ത കാര്യം.... "

 " എനിക്ക് കുറച്ച് നേരം ഒറ്റക്കിരിക്കണം... "

 " എന്താ കാര്യം എന്ന് നീ ആദ്യം പറ.... "


 കൂടുതലൊന്നും പറയാതെ ഇർഫു എണീറ്റ് പോയി.... മുകളിൽ നിന്നും ഡോർ അടച്ച ശബ്ദം കേട്ടപ്പോ മനസ്സിലായി എന്തോ ഒരു കാര്യം അവനെ അലട്ടുന്നുണ്ടെന്ന്.... 

 അവന്റെ പിന്നാലെ ഞാൻ പോവാൻ നിൽക്കുമ്പോഴാണ് പുറത്ത് നിന്നും കാളിങ് ബെല്ല് കേട്ടത്.... 
 ഡോർ തുറന്നപ്പോ ലിയയും ഉപ്പയും ഉമ്മയും.... 

 അവരോടൊക്കെ അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു... ബാബിയെ കാണാൻ വേണ്ടി വന്നതായിരുന്നു.... 

  എന്റെ മനസ്സാണെങ്കിൽ ഇർഫുവിന്റെ പ്രശ്നം എന്താണെന്ന് അറിയാൻ വേണ്ടി ദൃതി വെക്കുകയായിരുന്നു...... 

 പക്ഷെ അവരെല്ലാവരും താഴെ ഉള്ളതോണ്ട് ഞാൻ പെട്ടെന്ന് മുകളിലേക്ക് പോയാൽ എന്താ വിചാരിക്ക.... അതോണ്ട് അവിടെ തന്നെ നിന്നു..... 

 ഇടക്കൊന്ന് ലിയയെ നോക്കിയപ്പോ ഓള് ഞമ്മളെ നോക്കി ചിരിക്കുന്നുണ്ട്... 
  എന്റെ മുഖം കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്ന് അവൾക്ക് തോന്നിയത് കൊണ്ടാവാം അവള് എന്നോട് എന്താ പ്രശ്നം എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ച് ചോദിക്കുന്നുണ്ടായിരുന്നു..... 

  ഒന്നുമില്ല എന്ന് തത്കാലത്തേക്ക് പറഞ്ഞു..... 

 അപ്പോഴേക്കും അഫ്സലിക്കയും മൂത്താപ്പയുമൊക്കെ ഹാളിൽ ഹാജരായിട്ടുണ്ട്...... 

  കല്യാണത്തിന്റെ ഡേറ്റ് തീരുമാനിക്കാണ്.... 

 " ഫർഹാൻ നീ ഇർഫുനെ വിളിച്ചേ....ഓന്റേം കൂടി കല്യാണം അന്ന് നടത്തണം.... നികാഹും ഞമ്മക്ക് കല്യാണത്തിന്റെ അന്ന് നടത്താ..... "

 " ഓന്ക്ക് തല വേദനയാണെന്ന് പറഞ്ഞു... "

 ഞമ്മള് വെറ്തെ ഒരു നുണ മൂത്താപ്പനോട് പറഞ്ഞു... ആ സമയത്ത് ഇർഫുനെ വിളിച്ചാൽ ശെരിയാവൂല.... 

 എല്ലാവരും ഡേറ്റ് തീരുമാനിക്കുന്നതിന്റെ തിരക്കിലായതോണ്ട് nice ആയിട്ട് മുങ്ങാമെന്നു കരുതി തിരിഞ്ഞപ്പോ ഞമ്മടെ മുന്നിൽ ലിയ നിൽക്കുന്നു.... 

 " ഡീ വഴിയിൽ നിന്ന് മാറെടി.... "

 " പറ്റൂല.... ന്താ ഇങ്ങൾക്ക് പ്രശനം എന്ന് പറ... "

 " ഒന്നുല്ലെന്ന് പറഞ്ഞില്ലേ.... "

 " മര്യാദക്ക് പറഞ്ഞോ.... "

 ഈ പെണ്ണിനെ കൊണ്ട് ഇടങ്ങേറായല്ലോ... 

 " എന്നാ എന്റെ കൂടെ വായോ... അപ്പൊ മനസ്സിലാവും എന്താ പ്രശ്നം എന്ന്.... "

 പറയണ്ട താമസം ഓളും പിന്നാലെ പോന്നു... 

 ഭാഗ്യത്തിന് ഇർഫു ഡോർ ലോക്ക് ചെയ്തിട്ടില്ല... അതോണ്ട് തുറക്കാൻ പറ്റി... 

 " അത് ശെരി ഇർഫുന് തല വേദന ആയതോണ്ടാണോ ഇങ്ങൾക്ക് വിഷമം... "

 ഈ പെണ്ണിനെ എന്താ വേണ്ടത്.... ആനക്കാര്യത്തിന്റെ ഇടക്കാ ചേന കാര്യം.... 
 ഞമ്മള് ഓള് പറയുന്നത് mind ആകാതെ ഇർഫുനോട് കാര്യം അന്വേഷിക്കാൻ തുടങ്ങി..... 

 " ഡാ എന്താണെന്ന് വെച്ചാ പറയടാ.... "

  ഇർഫുന്റെ കണ്ണ് നിറഞ്ഞിരുന്നു....

  " ഡാ ഷെൻസയുടെ കല്യാണം ഉറപ്പിച്ചു.... ഇനിയിപ്പോ എന്താ ചെയ്യാ എന്ന് എനിക്ക് അറിയില്ല.... "

 " അവൾക്ക് നിന്നെ ഇഷ്ടമല്ലേ... അപ്പൊ പിന്നെ വീട്ടിൽ പോയി അന്തസായി അവളെ പെണ്ണ് ചോദിക്കണം.... അവളുടെ കല്യാണം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ.... "

 " ഈ കല്യാണത്തിൽ നിന്ന് അവളുടെ ഇക്കാക്ക ഒരിക്കലും പിൻമാറില്ല.... അവളുടെ ഇക്കാക്കടെ കൂട്ടുകാരന്റെ അനിയനാണ് ചെറുക്കൻ.... അവൾക്കും കല്യാണത്തിന് സമ്മതമല്ല.... "

 " അപ്പൊ പിന്നെ അവനെ കല്യാണം കഴിക്കാൻ സമ്മതമല്ല എന്ന് ഷെൻസക്ക് പറഞ്ഞൂടെ.... "

 " അത് അവള് പറഞ്ഞതാ... പക്ഷെ അതൊന്നും നടക്കുന്ന മട്ടില്ല.... ഇനിയിപ്പോ ഈ കല്യാണം മുടങ്ങണമെങ്കിൽ ചെറുക്കൻ തന്നെ ഈ ബന്ധം വേണ്ട എന്ന് പറയണം.... 
 അവനോട് സംസാരിക്കാൻ വേണ്ടി ഞാൻ പോവുകയും ചെയ്തു.... "

 " എന്നിട്ട് അവൻ എന്ത് പറഞ്ഞു.... "

 " അവളെ തന്നെ കെട്ടാൻ പറ്റൂ എന്ന്.... എനിക്കും ആലിയക്കും അവനെ മുൻപരിജയം ഉള്ളതോണ്ട് അവൻ ഒരിക്കലും ഈ കല്യാണത്തിൽ നിന്ന് പിന്മാറില്ല എന്ന് പറഞ്ഞു.... "

 അത് കേട്ടപ്പോ ഞാൻ ലിയയെ ഒന്ന് നോക്കി.... അവൾക്ക് ആളെ മനസ്സിലായിട്ടില്ല എന്ന് മുഖം കണ്ടാൽ മനസ്സിലാവും..... 
 അതോണ്ട് ഞാൻ ഇർഫുനോട് തന്നെ ചോദിച്ചു ആരാ അവനെന്ന്.... 


  " വേറെ ആരുമല്ല നിയസാണ് അവളെ നികാഹ് ചെയ്യാൻ പോവുന്നത്.... "

  " ഏത് നമ്മുടെ കോളേജിൽ ഉണ്ടായിരുന്ന കൂതറ നിയസോ.... " (ലിയ ചോദിച്ചു... )

  നിയാസിനെ കുറിച്ചുള്ള കാര്യങ്ങളൊക്കെ ലിയയും ഇർഫുവും കൂടി എനിക്ക് പറഞ്ഞ് തന്നു.... 

  അപ്പൊ പ്രശ്നം ഗുരുതരമാണ്.... 

 " എന്തായാലും ഞാൻ ഒന്ന് അവനോട് സംസാരിച്ച് നോക്കട്ടെ.... "

 " അതൊന്നും നടക്കില്ല ഇനി...."

 ഇർഫു വേണ്ട എന്ന് പറഞ്ഞെങ്കിലും പിറ്റേന്ന് ഞാനും ഷാഹിദും കൂടി നിയാസിനെ കണ്ട് സംസാരിച്ചു..... 


*******************************************


 " ഡാ വേഗം റെഡി ആയിക്കെ... അവിടെ എല്ലാരും wait ചെയ്യാണ്.... "

 " ഫർഹാനെ അനക്ക് അറിയില്ലേ എനിക്ക് ഓളെയല്ലാതെ വേറെ ആരെയും കെട്ടാൻ പറ്റൂല എന്ന്... "

 " നീ ഈ പെൺകുട്ടിയെ ഒന്ന് കണ്ട് നോക്ക്... ഇഷ്ടപ്പെട്ടാൽ മാത്രം സമ്മതിച്ചാൽ മതി.... ഷെൻസയെ കിട്ടിയില്ല എന്ന് കരുതി നീ കല്യാണം വേണ്ട എന്ന് വെക്കാണോ.... "

 അതും പറഞ്ഞ് ഫർഹാൻ പുറത്തേക്ക് പോയി.... ഞാനിപ്പോ പോയില്ലെങ്കിൽ അത് മൂത്താപ്പക്ക് നാണകേടാവും.... 

  എന്തായാലും ഞാൻ പോയി പെണ്ണ് കണ്ടേക്കാം... പക്ഷെ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഷെൻസ മാത്രമാവും..... 

 റെഡി ആയി പുറത്ത് പോയപ്പോ എല്ലാരും കാറിൽ കയറി ഇരിക്കുന്നുണ്ട്.... 

 ഫർഹാനും ലിയയും ഫ്രണ്ട് സീറ്റിൽ.... ബാക്കിൽ അഫ്സലിക്കയും ഷാഹിദും... ആയിശു ബാബിക്ക് വയ്യാത്തത് കൊണ്ട് ബാബി വന്നില്ല....

 അതിന് പകരം ഫസ്‌നയാണ് ഉള്ളത്... 

 ഞാൻ കാറിൽ കയറി... എല്ലാരും എന്തൊക്കെയോ പറയുന്നുണ്ട്... പക്ഷെ എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല..... 

 "ലിയാ നിനക്ക് ഒന്ന് ഒതുങ്ങി ഇരുന്നൂടെ..."

 ഇടക്ക് വെച്ച് ഫർഹാൻ ലിയയോട് ഒച്ചയിട്ടപ്പോൾ ഞാൻ അവരെയൊന്ന് ശ്രദ്ധിച്ചു.... ഫർഹാൻ ഇത്രയധികം അവളോട്‌ ചൂടാവാറില്ലല്ലോ.... ഇന്ന് ഇതെന്ത് പറ്റി.... 

  പിന്നെ കുറച്ച് നേരത്തേക്ക് ലിയയുടെ മിണ്ടാട്ടം ഒന്നും ഇല്ല.... 

  വീടെത്തിയപ്പോ എല്ലാരും പുറത്തിറങ്ങി... കൂടെ ഞാനും.... 

  ഒരു പ്രതിമയെ പോലെ ഞാൻ വീട്ടിൽ ചെന്നിരുന്നു.... എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട്.... എല്ലാവരുടെയും ചിരി കണ്ടിട്ട് ഈ കല്യാണം ഉറപ്പിച്ച മട്ടാണ്..... 

 പെട്ടെന്ന് എന്റെ മുന്നിലേക്ക് ഒരു ട്രേ നീട്ടി... ഞാൻ അതിൽ നിന്നും ഒരു ഗ്ലാസ്‌ ജ്യൂസ്‌ എടുത്തു..... 

  പക്ഷെ അപ്പോഴും എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..... 

  ഞാൻ അവളുടെ ഉപ്പ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകി കൊണ്ടിരുന്നു..... 

 " ഞാൻ ഒന്ന് പുറത്തേക്കു പോയതായിരുന്നു... നിങ്ങൾ കുറെ നേരായോ വന്നിട്ട്.... "

  പെട്ടെന്ന് അയാൾക്ക്‌ നേരെ നോക്കിയപ്പോ അത് ഷെൻസയുടെ ഇക്കാക്ക ഷഹീർ ആയിരുന്നു.... 

 അപ്പൊ ഞമ്മള് കാണാൻ വന്ന പെണ്ണ്... 
  ഞാൻ ഓൾടെ മുഖത്തേക്ക് നോക്കിയപ്പോൾ അത് വേറെ ആരുമല്ല ന്റെ ഷെൻസ.... 

  അപ്പോ ഓളെയാണോ ഞാൻ പെണ്ണ് കാണാൻ വന്നത്.... 

  ഞമ്മള് എല്ലാരേയും മാറി മാറി നോക്കാൻ തുടങ്ങി.... എല്ലാരും ഞമ്മളെ നോക്കി മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിക്കുന്നുണ്ട്..... 

  ഞമ്മക്ക് ആണെങ്കിൽ എന്താ നടക്കുന്നതെന്ന് തിരിയുന്നുണ്ടായിരുന്നില്ല... 

 കുറച്ച് നേരം എല്ലാം കൂടി ഞമ്മളെ തീ തീറ്റിച്ചു.... എല്ലാത്തിനും ഉള്ളത് ഞമ്മള് വെച്ചിട്ടുണ്ട്.... 

  ആദ്യം ഞമ്മള് കൊടുക്കാൻ പോവുന്നത് ഷെൻസക്കാണ്..... 
 
 അങ്ങനെ അടുത്ത മാസം 25ന് കല്യാണം അപ്പൊ തന്നെ ഉറപ്പിച്ചു.... ഈ ഡേറ്റ് മുമ്പ് തന്നെ തീരുമാനിച്ചതാണ് ഫർഹാൻറേം ലിയടേം കല്യാണത്തിന് വേണ്ടി.... 
 
  അന്ന് പള്ളിയിൽ വെച്ച് ഞമ്മടെ നികാഹും നടക്കും... ഫർഹാന്റെയും ലിയടെയും നികാഹ് പിന്നെ കഴിഞ്ഞതോണ്ട് അവർക്ക് ആ ടെൻഷൻ ഒഴിഞ്ഞു കിട്ടി.... 

  പിന്നെ വൈകുന്നേരം റിസപ്ഷൻ നടത്തും.... അതാണ് കുറച്ച് കൂടി നല്ലതെന്ന് എല്ലാർക്കും തോന്നി..... 

  കാറിൽ കയറിയതും ഞമ്മള് എല്ലാരേം ചോദ്യം ചെയ്യാൻ തുടങ്ങി.... 

 " മര്യാദക്ക് പറഞ്ഞോ എന്താ സംഭവം എന്ന്.. നിങ്ങളെല്ലാം കൂടി എന്നെ പറ്റിക്കാൻ തുടങ്ങിയതാണല്ലേ.... "

  ഞമ്മക്ക് ഉത്തരം തരാതെ എല്ലാം കൂടി കൂട്ടത്തോടെ ചിരിക്കായിരുന്നു.... അവസാനം നടന്നതെല്ലാം ഷാഹിദ് ഞമ്മക്ക് പറഞ്ഞ് തന്നു.... 

  " അന്ന് ഞാനും ഫർഹാനും കൂടി ഓനെ പോയി കണ്ട് എല്ലാ കാര്യങ്ങളും സംസാരിച്ചു.... 
  ആദ്യം അവൻ പറ്റില്ല എന്ന് പറഞ്ഞു... പിന്നെ കുറെ നിർബന്ധിച്ചപ്പോ അവൻ കല്യാണത്തിൽ നിന്നും ഒഴിയാമെന്ന് സമ്മതിച്ചു.... 
  അവൻ അപ്പൊ തന്നെ ഇക്കാര്യം ഷെൻസയുടെ ഇക്കാക്കക്ക് വിളിച്ച് പറയുകയും ചെയ്തു..... 
  അങ്ങനെ ആ കല്യാണം മുടങ്ങി.... ആ ഗ്യാപ്പിൽ അന്റെ കാര്യം ഞാനും ഫർഹാനും അവളുടെ വീട്ടിൽ അവതരിപ്പിച്ചു.... 
  അവരെല്ലാവരും കല്യാണത്തിന് സമ്മതിക്കുകയും ചെയ്തു....  ഇതാണ്. ഉണ്ടായത്..... ഞങ്ങൾ വിചാരിച്ചാൽ എന്താ നടക്കാതിരിക്ക.... അല്ലെ ഫർഹാനെ.... "


  എന്തോ എനിക്ക് ഷാഹിദ് പറഞ്ഞതൊന്നും അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റിയില്ല.... 

  ഇത്രപെട്ടെന്നൊന്നും നിയാസ് അവന്റെ തീരുമാനം മാറ്റില്ല... അതിന്റെ പിന്നിൽ മറ്റെന്തോ കാരണം ഉണ്ട്.... 

  അത് എന്തായാലും ഷാഹിദിനും ഫർഹാനും മാത്രമേ അറിയുകയുള്ളൂ എന്ന് ഉറപ്പാണ്..... 

 എന്തായാലും ഷെൻസയെ എനിക്ക് വീണ്ടും തിരിച്ച് കിട്ടിയല്ലോ.... ആ ഒരു സന്തോഷത്തിന്റെ ഇടയിൽ ഞാൻ മറ്റുള്ള ചിന്തകളെല്ലാം മാറ്റി വെച്ചു..... 

  പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ ഷെൻസയും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു..... 

  പക്ഷെ ഇതിനിടക്ക് ഫർഹാനും ലിയയും തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു...... 

*******************************************

  ഇന്ന് ഞമ്മടെ ഫസ്‌നയുടെ കല്യാണമാണ്.... എല്ലാവരും ഓഡിറ്റോറിയത്തിലുണ്ട്.... ഓരോരോ തിരക്കുകളിൽ മുഴുകി ഇരിക്കാണ് എല്ലാവരും..... 

 ഫർഹാന്‌ ഈ ഇടയായി ഞമ്മളോട് എന്തോ അകൽച്ച ഉള്ള പോലെ ഒരു തോന്നൽ.... 

  ഇന്ന് ഞമ്മളോട് മിണ്ടിയിട്ടേ ഇല്ല... കല്യാണം കഴിയട്ടെ അപ്പൊ ഇതിനൊക്കെ കൂടി ഞമ്മള് കൊടുക്കുന്നുണ്ട്..... 

  കുറച്ച് കഴിഞ്ഞപ്പോ ഒരുത്തി വന്ന് ഫർഹാനോട് ഭയങ്കര സംസാരം..... ഓൻ അങ്ങട്ടും സംസാരത്തിന് കുറവില്ല... 

  പടച്ചോനെ ഞമ്മളെ കഞ്ഞിയിൽ പാറ്റ ഇടാൻ വന്നവളാണോ ഇവൾ.... 
  ഏയ് എന്റെ ഫർഹാനെ എനിക്ക് അറിയില്ലേ.... 

  ഓള് ഓന്റെ ഫ്രണ്ട് ആവും.... എന്നാലും ഞമ്മള് വെറ്തെ ഷാഹിദിനോട് പോയി ഓള് ആരാണെന്ന് തിരക്കി... 

 " അത് ഫസ്നയുടെ ഫ്രണ്ട് ആണ്.... സന "

ഫസ്‌നയുടെ ഫ്രണ്ട് ആയിരുന്നോ അപ്പൊ പിന്നെ കുഴപ്പമില്ല..... 

 " അല്ല ഫർഹാന്‌ എങ്ങനെ അവളെ അറിയാം.... "

 " അത് സനക്ക് ഫർഹാനെ ഇഷ്ടമായിരുന്നു.... പക്ഷെ ഫർഹാന്‌ ഫസ്‌നയെ ഇഷ്ടമായിരുന്നത് കൊണ്ട് ഓള് ഫസ്നക്ക് വേണ്ടി അന്ന് ഫർഹാനെ വിട്ട് കൊടുത്തു..... "

  പടച്ചോനെ അപ്പൊ പെട്ടല്ലോ.... ഞമ്മള് വേഗം ഫർഹാന്റെ അടുത്തേക്ക് ചെന്നു..... 

 " ഫർഹാൻ ഒന്ന് ഇങ്ങോട്ട് വന്നേ.... "

  ഓള് ഞമ്മളെ നോക്കുന്നുണ്ട്.... പക്ഷെ ഞമ്മള് mind ആക്കിയില്ല.... 
  ഞമ്മള് പക്ഷെ ശശി ആയി.... ഫർഹാൻ ഞമ്മള് പറഞ്ഞത് കേൾക്കാതെ ഓളോട് സംസാരിക്കാൻ തുടങ്ങി..... 

  " ലിയ നീ ഒന്ന് പോവുന്നുണ്ടോ.... "

  ഫർഹാൻ ആ പറഞ്ഞത് എനിക്ക് തമാശ ആയി എടുക്കാൻ  പറ്റിയില്ല.... 
  എന്തോ മനസ്സിൽ ഒരു വേദന... ഫർഹാൻ ആകെ മാറിയിരിക്കുന്നു..... 

  ഞമ്മക്ക് പിന്നെ അങ്ങോട്ട്‌ ഒന്നിനും ഒരു ഉഷാറുണ്ടായിരുന്നില്ല.... 
 ഫർഹാന്‌ കാര്യമായി എന്തോ പറ്റിയിട്ടുണ്ട്.... 

 ഓളെ കാണുമ്പോൾ ഞമ്മക്ക് അങ്ങട്ട് കേറി വരും..... 

 അവസാനം ഞമ്മള് രണ്ടും കൽപ്പിച്ച് ഫർഹാന്റെ അടുത്തേക്ക് പോയി..... 
  ഓന്റെ കൈ വലിച്ച് ഞമ്മള് പോന്നു.... 

 " ഫർഹാൻ എന്താ തനിക്ക് പ്രശ്നം.... "

 " നീയാ എന്റെ പ്രശ്നം.... "

  " ഫർഹാൻ താൻ കളിക്കല്ലേ.... "

  " ഞാൻ സീരിയസ് ആയിട്ടാ പറയുന്നത്... എനിക്കിപ്പോ സനയെ കല്യാണം കഴിക്കാനാണ് ഇഷ്ടം... നീ ഒന്ന് ഒഴിഞ്ഞു തരോ.... "

 ഫർഹാൻ പറഞ്ഞ ഓരോ വാക്കും ഞമ്മടെ നെഞ്ച് തകർക്കുകയായിരുന്നു.... 
 നികാഹ് വരെ കഴിഞ്ഞിട്ട് എന്നെ ഇപ്പൊ വേണ്ട എന്നോ.....

  എന്റെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.... 

 " ഫർഹാൻ താൻ എന്തൊക്കെയാ പറയുന്നത്.... ഞാൻ തന്റെ ഭാര്യയാണ്... നമ്മുടെ നികാഹ് എന്നേ കഴിഞ്ഞതാണ്.... എന്നിട്ടിപ്പോ പെട്ടെന്ന് മറ്റൊരുത്തിയെ കെട്ടാൻ പോവാണെന്ന് പറഞ്ഞാൽ ഞാൻ പിന്നെ തന്റെ ആരാ.... "

 " നിന്നെ ഡിവോഴ്സ് ചെയ്താൽ പിന്നെ എനിക്ക് അവളെ കെട്ടാൻ പറ്റില്ലേ.....അടുത്ത മാസം 25ന് എന്റെയും സനയുടെയും കല്യാണമാണ് നടക്കാൻ പോവുന്നത്.... "

 " അപ്പൊ താൻ എന്നെ ഇത്രയേ സ്നേഹിച്ചിട്ടുള്ളു.... മറ്റൊരു പെണ്ണിന് വേണ്ടി എന്നെ ഒഴിവാക്കാൻ തനിക്ക് കഴിയോ.... ഫർഹാൻ താൻ എന്നെ വെറ്തെ പറ്റിക്കല്ലേ.... എനിക്കറിയാം താൻ എന്നെ മാത്രമാണ് സ്നേഹിക്കുന്നതെന്ന്..... 
  വേറെ ആരെയും സ്നേഹിക്കാൻ ഞാൻ സമ്മതിക്കില്ല..... "

  " ഞാൻ ഇതുവരെ പറഞ്ഞതൊക്കെ സത്യമാണ്.... അതിലൊരു മാറ്റവും ഇല്ല.... "

 അപ്പോഴേക്കും അവിടെയുള്ള ആളുകൾ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു... 
 ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി മറുത്തൊന്നും പറയാതെ ഞാൻ അവിടെ നിന്നും പോന്നു..... 

  ആരോടും യാത്ര പറയാൻ നിൽക്കാതെ ഞാൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് പുറപ്പെട്ടു..... 

 വീട്ടിലെത്തി എന്റെ തലയണ കെട്ടിപിടിച് ഞാൻ കരയാൻ തുടങ്ങി.... 

  ഫർഹാൻ എല്ലാം വെറ്തെ പറയുന്നതവണെ എന്നായിരുന്നു മനസ്സ് മുഴുവൻ.....

  അവന്റെ മുഖം കണ്ട് സീരിയസ് ആയിട്ടാ തോന്നിയത്.... 
 അന്ന് തല വേദനയാണെന്ന് പറഞ്ഞ് റൂമിന്റെ പുറത്തേക്ക് ഞാൻ ഇറങ്ങിയില്ല.... 

 കുറച്ച് കഴിഞ്ഞപ്പോൾ ഇർഫുവിന്റെ കാൾ വരുന്നു.... 

 " ഹലോ നീ എന്താ പെട്ടെന്ന് പോന്നത്... ഇവിടെ ആകെ പ്രശ്നം ആണ്.... "

 " എന്തെ... "

 " ഫർഹാൻ സനയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്ന് അവളെയാണ് കല്യാണം കഴിക്കാൻ പോവുന്നതൊക്കെ പാറയാണ്... "

 " മ്മ്...  "

 " എല്ലാരും അവനോട് ചൂടായി കൊണ്ടിരിക്കാ.... അവൻ എന്താ പ്രശ്നം... "

 " എനിക്ക് അറിയില്ല.... അവന്റെ ഇഷ്ടം പോലെ സനയെ കല്യാണം കഴിച്ചോട്ടെ.... "

 ഉള്ളിലുള്ള സങ്കടം ഒതുക്കി പിടിച്ചായിരുന്നു ഞാൻ അത് ഇർഫുവിനോട് പറഞ്ഞത്.... പറഞ്ഞ് തീർന്നതും അറിയാതെ എന്റെ കണ്ണുകൾ വീണ്ടും നനഞ് തുടങ്ങിയിരുന്നു... 

 " നീയും അവനെ പോലെ ബുദ്ധിയില്ലാതെ സംസാരിക്കാണോ.... നീ അവന്റെ ഭാര്യ അല്ലെ.... അപ്പൊ പിന്നെ വേറെ ഒരു പെണ്ണിനെ എങ്ങനെയാ അവൻ കല്യാണം കഴിക്കുന്നത്.... "

 " ഇത് ഞാൻ അവനോട് ചോദിച്ചപ്പോൾ പറഞ്ഞത് എന്നെ ഡിവോഴ്സ് ചെയ്യുമെന്നാണ്.... അപ്പോ പിന്നെ എത്ര പേരെ വേണമെങ്കിലും കേട്ടാമല്ലോ.... "

 അതും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ആക്കി..... 

 എന്താ ചെയ്യേണ്ടതെന്ന് എനിക്കൊരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല..... 

*******************************************


 " ഫർഹാൻ... നീ എന്തിനുള്ള പുറപ്പാടാണ്... "

 ഞമ്മള് എത്ര ചൂടായിട്ടും ഫർഹാൻ എന്നെയൊന്ന് ശ്രദ്ധിക്കുന്നത് പോലുമില്ല..... 

 " നികാഹ് വരെ കഴിഞ്ഞിട്ട് ഇപ്പൊ ലിയയെ വേണ്ട എന്ന് വെക്കുന്നത് എന്തിനാ.... "

 " ഞാൻ സനയെ കെട്ടാൻ പോവുന്നത് കൊണ്ട്.... "

 " ഫർഹാൻ നീ സ്നേഹിക്കുന്നത് ലിയയെ മാത്രമാണെന്ന് എനിക്ക് നന്നായി അറിയാം... പിന്നെ  എന്തിനാ ഇങ്ങനെയൊരു നാടകം... "

 " ഇത് നാടകം ഒന്നുമല്ല..... നിന്റെ നികാഹിന്റെ ഒപ്പം എന്റേം സനയുടെയും നികാഹ് കൂടി നടക്കും.... അതിന് മുമ്പായി ഞാൻ ലിയയെ ഡിവോഴ്സ് ചെയ്യുകയും ചെയ്യും.... "

 " എന്താ ഇതിനൊക്കെയുള്ള കാരണം... അത് കൂടി ഒന്ന് പറയ്... "

 " അത് നിന്നോട് പറയേണ്ട ആവശ്യം ഇല്ല..." 


  അതും പറഞ്ഞ് ഫർഹാൻ റൂമിൽ നിന്നും ഇറങ്ങി പോയി.... ഞാൻ ലിയയോട് എന്താ പറയാ.... 
 
  ഒരിക്കൽ എനിക്ക് വേണ്ടിയാണ് ഫർഹാൻ ലിയയെ അവന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചത്.... 

  ഇപ്പൊ എന്തിന് വേണ്ടിയാണ്....

  തീർച്ചയായും മറ്റാർക്കോ വേണ്ടിയാണ് ഫർഹാൻ ഈ ഒരു തീരുമാനം എടുത്തിരിക്കുന്നത്.... 

  ഇതിനിടയിൽ പെട്ടെന്ന് തന്നെ ഫർഹാന്റെ ഈ തീരുമാനം ലിയയുടെ വീട്ടിലും അറിഞ്ഞു..... 

  അവളുടെ ഉപ്പയും ബന്ധുക്കളും പിറ്റേന്ന് വീട്ടിലേക്ക് വന്നു..... 

 " ഫർഹാന്റെ ഈ തോന്നിവാസം ഇങ്ങനെ നോക്കി നിൽക്കാനൊന്നും പറ്റില്ല..... 
  ഒരു പെൺകുട്ടിയുടെ ജീവിത പ്രശ്നം ആണ് ഇത്... "

 എല്ലാവരും ഓരോ അഭിപ്രായം പറയുന്നുണ്ടായിരുന്നു.... അവസാനം ഫർഹാന്റെ ഊഴം എത്തി..... 

 " ഞാൻ പറഞ്ഞ തീരുമാനത്തിൽ നിന്ന് എനിക്ക് മാറ്റമില്ല.... ആലിയയെ ഞാൻ ഡിവോഴ്സ് ചെയ്തോളാം എന്ന് പറഞ്ഞില്ലേ.... 
  ഞങ്ങൾ ഒരുമിച്ച് ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ല... പിന്നെ എന്താ ഈ ബന്ധം വേർപെടുത്തുന്നതില് കുഴപ്പം..... "

  ഇത്രയൊക്കെ എങ്ങനെയാണെന്ന് അറിയില്ല ലിയടെ ഉപ്പ കേട്ട് നിന്നത്.... അവസാനം അവളുടെ ഉപ്പയുടെ തീരുമാനവും ഡിവോഴ്സ് മതിയെന്നായി..... 

  
  എല്ലാം പെട്ടെന്ന് ആയിരുന്നു....

  ഇത്രയും പ്രശ്നങ്ങൾ ഉണ്ടെങ്കിലും കല്യാണത്തിന്റെ ഡേറ്റ് ഒന്നും ആരും മാറ്റാൻ നിന്നില്ല.....  

  ഡിവോഴ്‌സിന്റെ പേപ്പേഴ്സ് ഒക്കെ ഫർഹാൻ ആയിരുന്നു ശെരിയാക്കിയത്..... 

  പിന്നീട് അങ്ങോട്ട്‌ ഫർഹാനോട് അധികം ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല... 

 പ്രേത്യേകിച് ഞാൻ.... പക്ഷെ ഷാഹിദിന് മാത്രം അവനോട് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..... 
 
  പക്ഷെ അവനോട് ചോദിച്ചാലും അവൻ ഒന്നും പറയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു... 


   അങ്ങനെ ദിവസങ്ങൾ കടന്ന് പോയി കൊണ്ടേയിരുന്നു..... 

  ഇനി 10 ദിവസം കൂടിയൊള്ളു കല്യാണത്തിന്..... ഡിവോഴ്‌സിന്റെ പേപ്പേഴ്സ് ഫർഹാൻ ലിയടെ വീട്ടിൽ ഏൽപ്പിച്ചു.... 

  ഇത് വരെയായിട്ടും ലിയ sign ചെയ്തിട്ടില്ല...

    ടേബിളിൽ ഡിവോഴ്സ് പേപ്പേഴ്സ് ഇരിക്കുന്നുണ്ട്.... ഫർഹാൻ sign ചെയ്തു കഴിഞ്ഞിരിക്കുന്നു.... ഇനി എന്റെ sign ആണ് ആവശ്യം..... 

  എന്ത് ചെയ്യണം എന്ന് അറിയാതെ പേന കയ്യിൽ പിടിച്ച് ഞാൻ പേപ്പറിലേക്ക് കുറച്ച് നേരം നോക്കിയിരുന്നു..... 

  എന്നെ ഫർഹാൻ ഒഴിവാക്കിയെങ്കിൽ പിന്നെ ഞാൻ ആർക്ക് വേണ്ടിയാ കാത്തിരിക്കുന്നത്..... 

  രണ്ടും കൽപ്പിച്ച് ഞാൻ അതിൽ sign ചെയ്തു.... അപ്പോഴാണ് ഉമ്മ വരുന്നത്.... 

 " ലിയാ.. ഞങ്ങൾ ആയിശുനെ ഒന്ന് കണ്ടിട്ട് വരാം.... ഓൾക്ക് എന്തോ വയ്യത്രേ.... "

 " ഉമ്മാ ഞാനും വരാം.... "

 ഫർഹാനുമായുള്ള പ്രശ്നം കാരണം ഞാൻ പിന്നെ അങ്ങോട്ട്‌ പോയിട്ടില്ല... അതോണ്ട് ഞാൻ ആയിശുനെ കാണാൻ പോരുന്നുണ്ടോ എന്ന് ഉമ്മ ചോദിക്കാത്തത്... 

 ഈ ഡിവോഴ്സ് പേപ്പർ എനിക്ക് ഫർഹാന്‌ നേരിട്ട് പോയി കൊടുക്കണം.... അതിന് വേണ്ടിയാ ഞാൻ ഇപ്പൊ പോവുന്നത്.... 


*******************************************


  ആരോ വരുന്ന ശബ്ദം കെട്ടിട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്..... 

  നോക്കിയപ്പോൾ വേറെ ആരുമല്ല ലിയ ആയിരുന്നു അത്.... 
 ഇവളെന്താ ഇവിടെ.... ആയിഷ ബാബിയെ കാണാൻ വന്നതാവും.... 

 " ഫർഹാൻ ഇതാ ഡിവോഴ്‌സിന്റെ പേപ്പേഴ്സ്... ഞാൻ sign ചെയ്തിട്ടുണ്ട്.... "

 ആ പേപ്പർ അവൾ എനിക്ക് നേരെ നീട്ടുമ്പോ അവളുടെ കണ്ണ് നീര് തുള്ളികൾ ആ പേപ്പറിലേക്ക് വീഴുന്നുണ്ടായിരുന്നു.... 

  ആ പേപ്പർ വാങ്ങുക മാത്രം ചെയ്തു... 
 
  എല്ലാം അവളോട്‌ പറയണം എന്നുണ്ട്.... രണ്ടും കൽപ്പിച്ച് പറയാൻ തുടങ്ങിയപ്പോ ഫോണിലേക്ക് നിയാസ് വിളിക്കുന്നു.... 

  അവളിൽ നിന്നും മറച്ച് പിടിച്ച് ഞാൻ ഫോൺ എടുത്തു.... പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട്‌ ആക്കി.... 

 തിരിഞ്ഞു നോക്കിയപ്പോ ലിയ പോയിരുന്നു..... 


*******************************************


    ഇപ്പൊ എനിക്കും ഫർഹാനും ഒരു ബന്ധവുമില്ല.... ഒരുപാട് കാലങ്ങളായി കിനാവ് കണ്ട ദിവസമാണ് നാളെ.... 

 മനസ്സ് വിങ്ങിപൊട്ടുന്ന പോലെ.... 

 നാജി എന്റെ അടുത്ത് തന്നെയുണ്ട്..... 

  അവൾ എന്തൊക്കെയോ പറഞ്ഞ് എന്നെ സമാധാനിപ്പിക്കുന്നുണ്ട്.... 
  
*******************************************


  " ഡാ നീ ഞാൻ പറഞ്ഞ പോലെയൊക്കെ ചെയ്യണം.... ഇർഫുവിന്റെ നികാഹ് കഴിഞ്ഞ ഉടനെ നീ ലിയടെ അടുത്തേക്ക് പോവണം..."

 ഫർഹാനോട് സംസാരിക്കാൻ വേണ്ടി അവന്റെ റൂമിലേക്ക്‌ പോയപ്പോഴാണ് അവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടത്.... 

  ഇതിപ്പോ എന്തൊക്കെയാ പറയുന്നത്..... 

  അവൻ ഫോൺ കട്ട്‌ ചെയ്തപ്പോ മുന്നിൽ ഞാൻ നിൽക്കുന്നതാണ് കാണുന്നത്.... 

 " ഫർഹാൻ നീ എന്തൊക്കെയോ മറക്കുന്നുണ്ടല്ലോ.... എന്താണെന്ന് വെച്ചാൽ എന്നോട് തുറന്ന് പറഞ്ഞോ.... "

 കുറെ നിർബന്ധിച്ചപ്പോ അവൻ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു.... വീണ്ടും എനിക്ക് വേണ്ടിയാണല്ലോ ഫർഹാൻ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് അറിഞ്ഞപ്പോൾ ഞാൻ അവനെ ഒന്ന് കെട്ടിപിടിച്ചു.... 

 " ഇത് വേറെ ആരും അറിയാൻ പാടില്ല... "

 " ഇല്ല.... എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാവും... "


*******************************************



  അങ്ങനെ എന്റേം ഷെൻസയുടെയും നികാഹ് പള്ളിയിൽ വെച്ച് കഴിഞ്ഞു.... 

 അവളുടെ വീട്ടിൽ പോയി ആ മഹർ അവളുടെ കഴുത്തിൽ ചാർത്തിയപ്പോ അവള് എന്റെ പെണ്ണായി മാറി..... 

  ഇപ്പൊ കാണാൻ തന്നെ എന്ത് മൊഞ്ചാ ഓളെ... അപ്പൊ ഇന്ന് വൈകുന്നേരം റിസപ്ഷനിൽ ഓളെ കാണാൻ ഒരു രക്ഷയും ഉണ്ടാവില്ല.... 
 
  അപ്പൊ തന്നെ ഓളെ ഞമ്മള് വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു.... ഞമ്മളെ പെണ്ണായിട്ട്... 


 " ഫർഹാൻ അപ്പൊ അന്റെ പെണ്ണിനെ എപ്പോഴാ കൊണ്ട് വരുന്നത്.... "

  ( ഞമ്മള് തന്നെയാട്ടോ ഓനോട്‌ ചോദിച്ചത്.... )

 " അത് വൈകുന്നേരം ഓഡിറ്റോറിയത്തിലേക്ക് വന്നോളും ഓള്.... "

  ഫർഹാന്റെ ഫോണിലേക്ക് നിയാസ് വിളിച്ചോണ്ടിരിക്കുന്നുണ്ടായിരുന്നു..... 

 " ഡാ ഇനി അവനെ എങ്ങനെ ഒതുക്കും... "

 അപ്പൊ തന്നെ ഓൻ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി വെച്ചു.... അതോണ്ട് നിയാസിന്റെ ശല്യം കുറച്ച് നേരത്തേക്ക് ഒഴിഞ്ഞു കിട്ടി..... 

*******************************************


  നാജിയുടെ മടിയിൽ കിടന്ന് കരയുമ്പോഴാണ് ആരോ ഡോറിൽ വന്ന് മുട്ടുന്നത്..... 

  നാജി പോയി ഡോർ തുറന്നു.... 

  സനയായിരുന്നു പുറത്ത്.... ഇവളെന്താ ഇവിടെ.... അവളുടെ പിറകെ ഷാഹിദും എത്തി.... 
 
  ഓന്റെ കയ്യിൽ എന്തോ വലിയ bag ഒക്കെയുണ്ട്.... 

 " നിങ്ങൾ രണ്ടാളും കൂടി ഇവളെ വേഗം റെഡി ആക്കി കൊണ്ട് വായോ.... ഞാൻ അപ്പോഴേക്കും ലിയടെ ഉപ്പനെയും ഉമ്മനെയും ഓഡിറ്റോറിയത്തിലേക്ക് എത്തിക്കട്ടെ.... "

  Bag നാജിയെ ഏൽപ്പിച്ച് ഷാഹിദ് പോയി.... 

  ഇത് എന്താപ്പോ സംഭവം.... സനയെ ഒരുക്കാൻ വേണ്ടിയാണോ ഷാഹിദ് പറഞ്ഞത്.... 

  അതിന് ഇവിടെ വരെ വരേണ്ട കാര്യം എന്താ..... 

  അപ്പോഴാണ് സന എന്റെ അടുത്തേക്ക് വന്നത്.... 
 
 " സോറി ലിയ... നീ ഒരുപാട് വിഷമിച്ചെന്ന് അറിയാം.... അതിന്റെ കാരണക്കാരി ഞാനും കൂടിയാണല്ലോ..... എന്തായാലും ഇപ്പൊ എല്ലാം വിവരിക്കാനൊന്നും സമയം ഇല്ല.... 
  എല്ലാം ഫർഹാൻ നിനക്ക് പറഞ്ഞ് തരും... "

  സന ഇത്രയും നല്ലവളായിരുന്നോ....ഓളെ സംസാരം കേട്ടിട്ട് ഞമ്മക്ക് വിശ്വസിക്കാൻ പറ്റിയില്ല..... 
  അപ്പൊ ഇന്ന് എന്റേം ഫർഹാൻറേം വെഡ്ഡിംഗ് റിസപ്ഷൻ തന്നെയാണോ.... 

  അതോ വീണ്ടും നടക്കാത്ത സ്വപ്നം ഞമ്മള് കാണാണോ.... 

 " ഡീ നീ ഏത് ലോകത്താ..."

  നാജി ഞമ്മടെ തലക്ക് ഒരു മേട്ടം തന്നപ്പോഴാണ് ഞമ്മള് സ്വബോധത്തിലേക്ക് വന്നത്..... 

  ഞമ്മള് റെഡി ആയി ഒന്ന് കണ്ണാടിയിലേക്ക് നോക്കി.... പടച്ചോനെ ഇത് സ്വപ്നമാവരുതേ എന്നായിരുന്നു പ്രാർത്ഥന..... 

  ഞങ്ങൾ പുറത്തിറങ്ങിയപ്പോ ഷാഹിദ് കാത്ത് നിൽക്കുന്നുണ്ട്.... ഞമ്മള് കാറിൽ കയറിയതും അവരുടെ ചെവിക്കൊന്നും ഒരു സൗര്യം കൊടുത്തില്ല.... 

 " എന്റെ പൊന്ന്‌ ലിയാ അന്റെ വായ ഒന്ന് അടച്ച് വെക്ക്... ഒക്കെ ഓഡിറ്റോറിയത്തിൽ എത്തി അനക്ക് ഞാൻ തന്നെ പറഞ്ഞ് തരാം... പോരെ.... "

 ഷാഹിദ് അത് പറഞ്ഞപ്പോ ഞമ്മള് വായ അടച്ച് മിണ്ടാതിരുന്നു..... 
  

*******************************************


 " എന്റെ ആൾ ഹാജരായിട്ടോ.... നിന്റെ ലിയ എവിടെ... "

 " ആ ഷാഹിദ് ഇത് എവിടെ പോയി കിടക്കാണാവോ.... "

  ഞമ്മള് വാച്ചിൽ സമയം നോക്കി ഓനെ തെറി വിളിക്കാൻ തുടങ്ങി... 
 ആളുകളൊക്കെ ഓഡിറ്റോറിയത്തിലേക്ക് വന്ന് തുടങ്ങിയിരുന്നു..... 

  എല്ലാരും ഞമ്മടെ ബീവിയെ തിരക്കി കൊണ്ടിരിക്കാണ്.... ഇർഫു പിന്നെ ഓന്റെ ഷെൻസയെ കിട്ടിയപ്പോ ഞമ്മളെ mind പോലും ചെയ്യുന്നില്ല..... 

  ഓന്റെ കാര്യം ഒന്ന് സെറ്റ് ആവാൻ വേണ്ടിയാണ് ഞമ്മള് ന്റെ പെണ്ണിനെ ഇത്രയൊക്കെ വെർപ്പിച്ചത്.... ന്നിട്ട് അതിന്റെ ഒരു കൂസലും കുരിപ്പിനില്ല..... 

  ഓനെ ഒന്ന് ഞമ്മള് തറപ്പിച്ച് നോക്കിയപ്പോ ഓന്റെ ഒരു ഒലക്കമേലെ ഇളിഞ്ഞ ചിരി..... 

  കാത്തിരിപ്പിനൊടുവിൽ ഞമ്മളെ ഹൂറി മൊഞ്ചത്തിയായിട്ട് സ്റ്റേജിലേക്ക് കയറി വരുന്നു.... വലിയ തെളിച്ചമൊന്നും ഇപ്പോഴും ഓൾടെ മുഖത്തില്ല..... 

  ഞമ്മളെ കണ്ടതും ഓള് ഞമ്മടെ കോളർ കുത്തി പിടിച്ചു.... 

 " ലിയാ സോറി.... ഇയ്യ് ഷിർട്ടിൽ നിന്ന് വിട്... ഞമ്മള് ഒക്കെ പറയാം....ഒക്കെ ഈ ഇർഫുവിന് വേണ്ടി ചെയ്തതാ.....  "

  അത് പറഞ്ഞപ്പോഴാണ് പെണ്ണൊന്ന് കൂൾ ആയത്.... 
  ഞമ്മളെ ഇപ്പൊ ഓള് കൊന്നേനെ.... 

 " ഒക്കെ ഞമ്മള് പറഞ്ഞ് കൊടുത്തോളം... അത് കാറിൽ വെച്ച് ഞമ്മള് ഓൾക്ക് വാക്ക് കൊടുത്തതാണ്.... "

 അതോണ്ട് നടന്ന കാര്യങ്ങളൊക്കെ ഷാഹിദ് ലിയക്ക് പറഞ്ഞ് കൊടുത്തു.... 

 " അന്ന് ഞാനും ഫർഹാനും കൂടി നിയാസിനെ കാണാൻ പോയി.... അപ്പൊ അവൻ അവന്റെ തീരുമാനം മാറ്റിയില്ല.... 
 അവസാനം അവൻ ഒരു condition വെച്ചു... 

 " ഓക്കേ ഞാൻ കല്യാണത്തിൽ നിന്നും പിന്മാറാം.... പക്ഷെ ആലിയയെ എനിക്ക് വിട്ട് തരണം... "

  അത് കേട്ടപ്പോ ഞാനും ഫർഹാനും ഒന്ന് ഞെട്ടി.... 

  " അതിന് എന്റേം ലിയടെയും നികാഹ് കഴിഞ്ഞതല്ലേ... "( ഫർഹാൻ ചോദിച്ചു... )

  " അതിന് എന്താ... നീ അവളെ വീട്ടിലേക്ക് കൊണ്ട് വന്നിട്ടൊന്നുമില്ലല്ലോ.... ഞാൻ പറയുന്നത് പോലെ നീ ചെയ്താൽ നിന്റെ അനിയൻ ഇർഫാന് ഷെൻസയെ കിട്ടും... "

 " എന്താ ചെയ്യേണ്ടതെന്ന് ആദ്യം പറയ്... "

 " നീ തന്നെ ആലിയയെ ഡിവോഴ്സ് ചെയ്യണം... എന്നിട്ട് വേറെ പെണ്ണിനെ നീ കല്യാണം കഴിക്കണം.... നികാഹ് കഴിഞ്ഞ പെണ്ണിനെ ഒരു കാരണവുമില്ലാതെ ചെക്കൻ ഡിവോഴ്സ് ചെയ്തു എന്ന് പറഞ്ഞാൽ പിന്നെ വേറെ ആരും ഓളെ കെട്ടാൻ തയ്യാറാവൂല.... ആ സമയത്ത് ഞാൻ enter ചെയ്യും.... അങ്ങനെ എന്റേം ലിയടെയും നികാഹ് കഴിയുന്നു.... "

  ഇതിനോട് ഫർഹാൻ സമ്മതമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ പോലും ഞെട്ടി.... 
  ഞാൻ അവനെ അതിൽ നിന്നും പിന്മാറ്റാൻ ശ്രമിച്ചു..... 

  അപ്പോഴാണ് ഫർഹാൻ എന്നോട് പറഞ്ഞത്.... 

 " അങ്ങനെ പെട്ടെന്ന് ലിയയെ ഞാൻ വിട്ട് കൊടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... എന്റെ പ്ലാൻ വേറെയാണ്.... 
  അവൻ പറഞ്ഞ പോലെയെല്ലാം ഞാൻ ചെയ്യും പക്ഷെ ഇർഫുവിന്റേയും ഷെൻസയുടെയും നികാഹ് കഴിഞ്ഞാൽ പിന്നെ നിയാസിന് ഒന്നും ചെയ്യാൻ പറ്റില്ല.... അവന് എല്ലാം കണ്ട് നിൽക്കാനേ പറ്റൂ.... 
  അത്കൊണ്ട് ഇർഫുവിന്റേയും ഷെൻസയുടെയും നികാഹ് കഴിയുന്നത് വരെ ഞാൻ ഒരു ഓസ്കാർ അഭിനയം കാഴ്ച വെക്കും.... പക്ഷെ വേറെ ആരും ഇതിനെ കുറിച്ച് അറിയരുത്..... "


  ഷാഹിദ് അത്രയും പറഞ്ഞ് കഴിഞ്ഞപ്പോ ഞമ്മള് ഒരു പുഞ്ചിരിയോടെ ലിയയെ നോക്കി ഒന്ന് സൈറ്റ് അടിച്ചു..... ഓള് അപ്പഴും കലിപ്പ് മൂഡിലാട്ടോ..... 
  ഓള് വീണ്ടും ഞമ്മളോട് violent ആവാൻ തുടങ്ങി..... 

 " ഡാ ദുഷ്ടാ... നിന്നെ എന്താ വേണ്ടത്... പാവം ഈ സനയെ ഞാൻ എത്ര പ്രാകി എന്നറിയോ.... എന്നോടെങ്കിലും ഇതിനെ കുറിച്ചൊക്കെ പറയാമായിരുന്നില്ലേ.... "

  പ്രാകി എന്ന് കേട്ടപ്പോ സന ആകെ പേടിച്ചിക്ക്ണ്... ഞാൻ നിർബന്ധിച്ചിട്ടാണ് ഓള് ഇങ്ങനെയൊരു നാടകത്തിന് കൂട്ട് നിന്നത്.... 
  എന്നിട്ടിപ്പോ ഓൾക്ക് കിട്ടിയതോ... ലിയടെ പ്രാക്കും..... 

 " അല്ല അപ്പൊ ആ ഡിവോഴ്സ് പേപ്പർസോ.."

 " അത് ഞമ്മള് അന്ന് തന്നെ നിയാസിന് കാണിച്ച് കൊടുത്തതിന് ശേഷം കത്തിച്ച് കളഞ്ഞു.... "

  എല്ലാരും കൂടി സംസാരിച്ചിരിക്കുമ്പോഴാണ് ഞാൻ കാത്തിരുന്ന ആൾ വരുന്നത്.... 
 വേറെ ആരുമല്ല നിയാസ്..... 

  എന്നോട് വന്ന്  ഭയങ്കര ചൂടാവലാണ്... 
ലിയ പേടിച്ച് എന്റെ ബാക്കിൽ നിലക്കാണ്... 

 " നീയൊക്കെ കൂടി എന്നെ ഒരു മണ്ടൻ ആക്കായിരുന്നോ..... നിന്നെയും ഇവളെയും ഞാൻ പിന്നെ എടുത്തോണ്ട്... "

 " മോൻ തത്കാലം ഇപ്പൊ പോ.... നീ മണ്ടനായ കാര്യങ്ങൾ ഞങ്ങൾ കുറച്ച് ആൾക്കേ ഇപ്പൊ അറിയുള്ളു.... ഇനി നീ എല്ലാവരെയും അറിയിച്ച് ബൂലോക മണ്ടനാവേണ്ട..... "

  അങ്ങനെ തത്കാലത്തേക്ക് പ്രശ്‌നം solve ആയി.... ഇനി എന്നാണാവോ നിയാസിന്റെ പ്രശ്നം ഒന്ന് മുഴുവനായി solve ആവുന്നത്..... 


*******************************************


   അങ്ങനെ കരച്ചിലും പിരിച്ചിലും ഒക്കെ കഴിഞ്ഞ് ഫർഹാൻ എന്റെ മാത്രമായി മാറി... 
  മറ്റുള്ളവർക്ക് വേണ്ടി ഞമ്മളെ വിഷമിപ്പിക്കാൻ മാത്രം ഒരു ബുദ്ധിമുട്ടും ഞമ്മടെ കെട്ടിയോനില്ലാട്ടോ.....

  എന്നാലും ഞമ്മളോട് സ്നേഹം ഉണ്ടല്ലോ അത് മതി ഞമ്മക്ക് ഈ ജീവിത കാലം മുഴുവൻ.... 

  പക്ഷെ വീണ്ടും ഇതുപോലെയെങ്ങാനും എന്തെങ്കിലും ചെയ്താൽ ഓന്റെ മുട്ട്കാൽ ഞമ്മള് തല്ലി ഒടിക്കും..... 

 അങ്ങനെ ഈ ആലിയയുടെ കഥ നീണ്ട പോവുകയായി..... ഞമ്മടെ ജീവിതം ഫുൾ happy ആവാൻ എന്തായാലും കുറച്ച് കാലം എടുക്കും... 
 
  കാരണം ആ നിയാസിനെ ആദ്യം ഒന്ന് ഒതുക്കണം.... എന്നാലേ ഒരു സമാധാനം ഒള്ളു..... 

  " അപ്പൊ എല്ലാവരും വായോ.... ഒരു ഫാമിലി ഫോട്ടോ എടുക്കാം.... "

  ഫോട്ടോ എടുക്കുമ്പോൾ ഞമ്മളൊന്ന് ഫർഹാനെ നോക്കി... ഓൻ ഞമ്മളെ ചേർത്ത് പിടിച്ച് നില്ക്കാണ്.... 

  ഇനി എന്നും ഇവൻ എന്റേത് മാത്രമെന്ന് ഞമ്മടെ മനസ്സ് പറയുന്നുണ്ടായിരുന്നു....

  അതെ ഇനി സ്വപ്നത്തിൽ പോലും ഓനെ ആർക്കും ഞമ്മള് വിട്ട് കൊടുക്കൂല.... 

  അവൻ എന്റേത് മാത്രം..... 

 ( The end 

 By Rishana Risu

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌