റൗഡി ഗേൾസ് ഇൻ കോളേജ് | ROWDY GIRLS IN COLLEGE | NAFSIYA | ഫുൾ പാർട്ട്‌

💘  Rowdy Girls in college 💘

ഫുൾ പാർട്ട്‌ 


ഞാൻ ബസ്റ്റോപ്പിൽ നിക്കുമ്പോഴാണ്... കുറച്ചു അലവലാതി പയ്യന്മാർ എന്റെ അടുത്ത് ചുറ്റി പറ്റി നിക്കുന്നത്.... ഞാൻ അത് വല്ല്യ കാര്യം ആക്കിയില്ല..... ബസ് ഇപ്പൊ വരും എന്ന് പ്രധീക്ഷിച്ചു നിന്നു.. 

കുറച്ചു കഴിഞ്ഞിട്ടു ബസ് വരുന്നില്ല... അവിടെ ആണെങ്കിൽ ആ അലവലാതികൾ മാത്രമേ ഉള്ളു... വേറെ ആരും തന്നെ ഇല്ല.... എന്റെ ഉള്ളിൽ.. ചെറിയ ഭയം ഇല്ലാതില്ല.... 

എന്നാലും ഞാൻ അത് പുറത്തെടുത്തില്ല.. 

"ഡാ.... നോക്കിക്കേ..... ഒരു ചെല്ല കിളി... ബസ്സ് കാത്തു നിക്കുന്നെ "അതിൽ ഉള്ള ഒരുത്തൻ... 

"ആ.... കണ്ടു.... എന്താ ഓളെ മൊഞ്ചു... ഇന്റെ സാറെ..... "വേറെ ഒരുത്തൻ... 

പടച്ചോനെ പണി പാളിയോ.... ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല... ഞാൻ ബസ്റ്റോപ്പിൽ നിന്ന് ഇറങ്ങി നടന്നു.... പിറകെ അവന്മാരും കൂടിയിട്ടുണ്ട്.... ഞാൻ നടത്തത്തിന്റെ സ്പീഡ് കൂട്ടി.... 

അവരും അതിനനുസരിച്ചു സ്പീഡ് കൂട്ടി... ഞാൻ പിന്നെ ഒന്നും നോക്കിയില്ല... ഓടി..... അവരും എന്റെ പിറകെ ഓടി.. അവസാനം അവര് എന്നെ വട്ടമിട്ടു... എനിക്ക് പോകാൻ കഴിയാത്ത വിധത്തിൽ... എന്നെ തടഞ്ഞു നിർത്തി... 

"എങ്ങോട്ടാ ചെല്ല കിളി... പോകുന്നെ.... ഞങ്ങളും കൂടെ... എല്ലാട "

"മാറി നിക്കട..... മുന്നിൽ നിന്ന് "

"ഹൌ..... എന്താണ് ഓളെ ഒരു ധൈര്യം... ഒറ്റക്കാണ് എന്നാലും ഓളെ ധൈര്യത്തിനു ഒരു കുറവും ഇല്ല... "

അതിലൊരുത്താൻ എന്റെ കയ്യിൽ കേറി.. പിടിച്ചു..... 

"കൈയ് എടുക്കെടാ "

"ഇല്ലെങ്കിൽ "

"ച്ചി..... കൈ എടുക്കെടാ പട്ടി... "

എന്നുപറഞ്ഞു. എന്റെ മുട്ടു മടക്കി അവന്റെ ഗോൾ post നോക്കി ഒരു ചവിട്ടു കൊടുത്തു.... അവൻ അപ്പൊ തന്നെ എന്റെ കൈ വിട്ടു... പിന്നെ ഒന്നും നോക്കിയില്ല...... 

ഞാൻ ഓടി.....പിന്നാലെ അവൻ മാരും.... ഓടി ഓടി അവസാനം ഒരാളെ ചെന്ന് ഇടിച്ചു അയാളെ കൈ കളിലേക്ക വീണു.... ഞാൻ തല ഉയർത്തി നോക്കിയപ്പോൾ... ഒരു താടി കാരൻ... 

അയാൾ എന്നെ പിടിച്ചു നേരെ നിർത്തി... എന്നിട്ട്... അവന്മാരെ നേരെ ചെന്ന്.. 

"Mm... എന്താ വേണ്ടേ.... "ആ താടി കാരൻ 

"ഞങ്ങൾക്ക് ഇവളെ വേണം... അതുകൊണ്ട് മോൻ വന്ന വഴിക്ക് പോകാൻ നോക്ക് "

"ഇല്ലെങ്കിൽ.... "മ്മളെ താടി കാരൻ.. 

"എന്നാ മോൻ കൊണ്ടിട്ടെ പോകു... "

എന്നു പറഞ്ഞു അവനെ അടിക്കാൻ കൈ ഉയർത്തി... ആ താടി കാരൻ അവരെ തടഞ്ഞു.... പിന്നെ അവിടെ തൃശൂർ പൂരം അല്ലായിരുന്നോ... അങ്ങനെ അവരെല്ലരെയും അടിച്ചു പരുവം ആക്കി... 

ആ താടി കാരൻ... എന്റെ നേരെ വന്നു...എന്നിട്ട് പുഞ്ചിരിച്ചു കൊണ്ടു   എനിക്ക് നേരെ കൈ നീട്ടി..

ഞാൻ ആ താടി കാരൻ കൈ കൊടുക്കാൻ നേരത്ത് എന്നെ പിടിച്ചു ആരോ തള്ളിയിട്ടു... 

"എന്റെ ഉമ്മാ.......... എന്റെ നടു ഒടിഞ്ഞെ "

"കള്ള ഹംകേ അന്റെ നടു അല്ല ഒടിയേണ്ട. അന്നേ തന്നെ ഞാൻ ഇന്ന് ഒടിക്കും"

"Ha... ആരാ ഇത്... സാക്ഷാൽ.... ലക്ഷ്മി യോ..... "

"ടി കോപ്പേ.... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ.... ഒന്നു വേഗം വരാൻ നോക്കുന്നുണ്ടോ "

"എടി നീ ഇങ്ങനെ ഹീറ്റ് ആകല്ലേ.... ഞാൻ ഇപ്പൊ വരാം... "

"വന്ന നിനക്ക് നല്ലത്.... ഇല്ലെങ്കിൽ എന്റെ സ്വഭാവം മാരും പറഞ്ഞില്ലെന്നു വേണ്ട.. "

അതും പറഞ്ഞു ഓള് പോയി..... അല്ല നിങ്ങക്കൊന്നും മനസ്സിലാവുന്നില്ലല്ലേ.. പറയാം... ഖാസിം ആമിന ദമ്പതികളുടെ രണ്ടാമത്തെ സന്തതി..... പേര്.. 'ദുആ ഐറിൻ '
പിന്നെ എനിക്ക് ഒരു തല തെറിച്ച ആങ്ങളയും. പേര്. Dhaneen ഇമ്രാൻ .. പിന്നെ കുറുമ്പി അനിയത്തിയും. പേര്. Dhilna ഫാത്തിമ ... ... പിന്നെ നേരെ ത്തെ വന്ന സാധനം വേറെ ആരും അല്ല... my best ഫ്രണ്ട് ലക്ഷ്മി പ്രിയ ഞങ്ങടെ എല്ലാരേയും ലെച്ചു.... എന്റെ കൂടെ ചെറുപ്പം തൊട്ടേ ഉള്ള കളികൂട്ടുകാരി.. 

പിന്നെ നേരെത്തെ നടന്ന സംഭവം എല്ലാം ഒരു സ്വപ്നം ആണ് ട്ടോ... പിന്നെ സ്വപ്നത്തിൽ എന്നെ തള്ളിയിട്ടത്  വേറെ ആരും അല്ല... മളെ ഖൽബ് ലെച്ചു തന്നെ ആണ്... 

എന്നാലും ആ താടി കാരൻ എന്നെ കൈ നീട്ടി വിളിച്ചത് എന്തിനായിരിക്കും... കള്ള ഹംക് എല്ലാം കൊളമാക്കി... 

അല്ല ഇന്റെ റഹ്മാനെ... അവൾ ഇപ്പൊ ഇങ്ങോട്ട് കേറി വരുന്നതിനു മുന്നേ അങ്ങോട്ട് ചെല്ലട്ടെ... ഞാൻ വേഗം ഫ്രഷായി.... താഴെ ക്ക് ചെന്നു... അവൾ അവിടെ ഇരുന്ന്... ഉമ്മ ഉണ്ടാക്കിയ... പുട്ടും കടലയും തിന്നോ ണ്ടിരിക്ക... 

ഞാനും അവളെ കൂടെ കൂടി.... 

"ടി..... ദുആ.... ഇന്നല്ലേ.... അലോട്മെന്റ് വരുന്നേ നീ നോക്കിയോ.. "ഇക്കു 

ഇക്കു അത് ചോദിച്ചു കൊണ്ട് വന്നു... 
എന്നിട്ട് ഞങ്ങളെ കൂടെ ഇരുന്നു... 

"ആ അത് ശെരിയാണല്ലോ.... ലെച്ചു നീ നോക്കിയോ.... "

"എവിടെ..... അത് നോക്കാൻ അല്ലെ ഞാൻ ഇങ്ങോട്ട് വന്നേ.... നീ ആണെങ്കിൽ പോത്ത് പോലെ കിടന്നുറങ്ങല്ലായിരുന്നോ "ലെച്ചു... 

"അല്ല... അവളോ അവൾ നോക്കിയോ.... "

"അറിയില്ല... ഇങ്ങോട്ടേക്കു വരും എന്നിട്ട് മൂന്ന് പേർക്കും ഒരുമിച്ചു നോക്കാം എന്ന് പറഞ്ഞ പെണ്ണാ... എവിടെ ഓളെ കാണണ്ടേ "ലെച്ചു.. 

"ഞാൻ എത്തി യല്ലോ... "

"ദ.. വന്നു.... ഈ പെണ്ണിന് ഒടുക്കത്തെ ആയുസ്സ് ആണ്... ഈ അടുത്ത കാലത്തോന്നും തട്ടി പോകുല "

"ആടി.... അങ്ങനെ  ഇപ്പൊ ഞാൻ മരിച്ചിട്ട്.... സ്വസ്ഥതയും സമാധാനത്തോടെയും ഇങ്ങൾ കഴിയെണ്ട ട്ടോ... "

"Ayshh.... ഇതാണ്... വേണ്ടേ.... നൻപൻ ഡാ... "ലെച്ചു... 

ഇങ്ങക്ക് ആളെ മനസ്സിലായില്ലല്ലേ.. ഇത് എന്റെ കസിൻ.. nashwa മറിയം... അതായത് ഞങ്ങളെ നെച്ചു... എന്റെ ഫ്രണ്ടും കൂടെ ആണ്... പ്ലസ് ടു  ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചാണ് പഠിച്ചത്.... 

ഞങ്ങൾ ഇപ്പൊ ഡിഗ്രി ക്ക് വേണ്ടി.. അപ്ലൈ ചെയ്തിട്ടുണ്ട്.. അതിന്റെ അലോട്മെന്റ് ഇന്നാണ് വരുന്നത്... അതിന് വേണ്ടി ആണ് അവരെല്ലാരും ഇന്ന് ഇങ്ങോട്ട് വന്നത്.... 

അങ്ങനെ ഞങ്ങൾ ചായ ഒക്കെ കുടിച്ചു.. എന്നിട്ട് എന്റെ റൂമിൽ പോയി.. എന്റെ ലാപ് എടുത്തു... നെറ്റിൽ സെർച്ച്‌ ചെയ്തു... ആദ്യ നെച്ചു ന്റെ നോക്കി... അവൾക്... എറണാകുളത്തെ ഒരു കോളേജിൽ കിട്ടി.. ലെച്ചുനു അവിടെ തന്നെ കിട്ടി... പിന്നെ എനിക്ക് നോക്കിയപ്പോൾ... 

എവിടെയും ഇല്ല.... അവരാണെങ്കിൽ ആകെ സങ്കടായി നിക്കാണ്... ഞാൻ ലാപ് അടച്ചു.. അവരെ സമാധാനിപ്പിച്ചു.. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ്  . ലെച്ചു വിളിച്ചത്. 

ഞാൻ അവരുടെ അടുത്തേക്ക് പോയപ്പോൾ.. എനിക്ക് അവര്ക് കിട്ടിയ കോളേജിൽ തന്നെ സീറ്റ കിട്ടിയിട്ടുണ്ട്... അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷായി.... എന്റെ ലക്ഷ്യത്തിനോട്‌ അടുത്ത് എത്താനായി... 

എന്റെ ഫിനു നെ ഇല്ലാണ്ടാക്കിയാ ഒരൊറ്റോന്നിനെയും വെറുതെ വിടില്ല.. ഈ ദുആ.. അതിനു മാത്രം ആണ് ഞാൻ ഇത്രയും കഷ്ടപ്പെട്ടത്    ആ കോളേജ് തന്നെ എനിക്ക് സീറ്റ് കിട്ടാൻ വേണ്ടി... 

എന്റെ ചിന്തയിൽ നിന്ന് അവര് ഉണർത്തി. 
ഞാൻ അവരെ കെട്ടിപിടിച്ചു.... എന്നിട്ട് നേരെ ഉമ്മനോടും ഉപ്പാനോടും ഇക്കുനോട് ഒക്കെ പോയി പറഞ്ഞു... 

എല്ലാർക്കും സന്തോഷായി എങ്കിലും... ജില്ല വിട്ട് പോകുന്നതിന് നല്ല വിഷമം ഉണ്ട്... ഞാൻ അവരെ സമാധാനിപ്പിച്ചു... പിന്നെ അവര് രണ്ടുപേരും കൂടെ ഉള്ളത് കൊണ്ട്... പിന്നെ കുഴപ്പല്യ.. 


___________________________________

മറ്റന്നാളെ ആണ് കോളേജ്  തുറക്കുന്നത്.... അതുകൊണ്ട് നാളെ..ആണ്  അവിടേക്ക് പോകേണ്ടേ... 
കോളേജിന്റെ അടുത്ത.. തന്നെ ഉള്ള ഒരു ഹോസ്റ്റലിൽ ആണ് ഞങ്ങളെ താമസം.. 

ഇന്ന് കുറച്ചു പർച്ചേസിങ് ഒക്കെ ഉണ്ട്... അതിന് വേണ്ടി റെഡിയായി കാത്തു നിക്കാണ്... ലെച്ചുന്റെ വീട് എന്റെ വീടിന്റെ കുറച്ചു അപ്പുറത്ത് ആണ്.... പിന്നെ നെച്ചു ന്റെ വീട്  എന്റെ വീടിന്റെ ഓപ്പോസിറ്റ്.. 

കുറച്ചു കഴിഞ്ഞപ്പോൾ അവൾ മാർ വന്നപ്പോൾ... മ്മളെ സ്കൂട്ടി എടുത്തു.. അവര് രണ്ടുപേരും കൂടെ കേറി.. നേരെ ഒരു മാളിലേക്ക് പോയി... എന്നിട്ട് ആവശ്യമുള്ള കുറച്ചു സാധനങ്ങൾ വാങ്ങി..... 

തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിക്ക് ഒരു കാർ... ഞങ്ങളെ വണ്ടി യെ വന്നു ഇടിച്ചു.. എനിക്ക് ബാലൻസ് കിട്ടാതെ.. വണ്ടിയും ഞങ്ങളും നിലം പതിച്ചു... ഞാൻ എണീറ്റു.. കാര്യായിട്ട് ഒന്നും പറ്റിയില്ല.. ഞാൻ അവള്മാരെ എഴുനെല്പിച്ചു... 

"എന്തേലും പറ്റിയോ.. "

"ഇല്ലടി.. കൈയ് ഒന്നു ഉറഞ്ഞു അത്രേ ഉള്ളു.. ലെച്ചു നിനക്കോ... "എന്നും പറഞ്ഞു നെച്ചു 

ഞാൻ ലെച്ചു നെ നോക്കിയപ്പോൾ അവള് ഉണ്ട്..... ഞങ്ങളെ ഇടിച്ച വണ്ടിയുടെ.. അടുത്തേക്ക് പോയി.. എന്തൊക്കെയോ വിളിച്ചു കൂവുന്ന...... 

പടച്ചോനെ ഇവൾക്ക് ഇതെന്താ പറ്റിയെ.. 


&&&&&&&&&&&&&&&&&&&&&&&&&&&

ഹായ് ഫ്രണ്ട്സ്... എന്നെ അറിയില്ലേ... ഞാൻ ലക്ഷ്മി പ്രിയ.. അതായത് ലെച്ചു... എന്നെ കുറിച്ച് പറയാണെങ്കിൽ അച്ഛനും അമ്മയും പിന്നെ ഒരു ഏട്ടനും അടങ്ങുന്ന കൊച്ചു കുടുംബം ആണ് എന്റേത്..... 

അല്ല ഞാൻ ഇപ്പൊ എന്താ ചെയ്യുന്നേ... ഇങ്ങളോട് പിന്നെ പറയാണ്ട് ട്ടോ.. ഇപ്പൊ ഞാൻ അവരോട് രണ്ട് വർത്താനം പറയട്ടെ... ഇല്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാകില്ല... അങ്ങനെ ആണ് എന്നെ ദുആ പഠിപ്പിച്ചത്.. സത്യം പറഞ്ഞാൽ ഞങ്ങൾ മൂന്ന് പേരും rowdy girls ആണ്... എന്നു വേണം പറയാൻ.. 

"ഡോ.... താനൊന്ന് പുറത്ത് ഇറങ്ങിക്കെ "

എന്നും പറഞ്ഞു.. ആ കാറിൽ ഉള്ള ഒരുത്തനോട് പറഞ്ഞു... അത് കേട്ട പാടെ... അതിൽ ഉള്ള ഒരുത്തൻ ഇറങ്ങി എന്റെ നേരെ വന്നു.... അപ്പൊ എനിക്ക് ഉള്ളിൽ ഒരു ഭയം വന്നു.. പക്ഷെ ഞാൻ അത് പുറത്തു കാണിച്ചില്ല.. 

"താനൊക്കെ എന്തിനാടോ ഈ കാർ ഓടിക്കുന്നെ.. ആൾക്കാരെ കൊല്ലാൻ ആണോ "

"Sorry.... അറിയാതെ... സംഭവിച്ചത് ആണ്... നിങ്ങൾക് കുഴപ്പൊന്നും ഇല്ലല്ലോ "

"താൻ കൊണ്ടു പോയി പുഴുങ്ങി തിന്നടോ.. തന്റെ ഒരു ചൊറി... "

"ടി ലെച്ചു... മതി വാ പോകാം "നെച്ചു 

"നിക്ക് നെച്ചു.. ഇവനോട് രണ്ടു വർത്താനം പറയാതെ... ഞാൻ എങ്ങോട്ടേക്കും ഇല്ല.... ഇന്ന് നമ്മക്ക് എന്തേലും സംഭവിച്ചിരുന്നെങ്കിൽ.. എന്താകും ആയിരുന്നു.. ആര് സമാധാനം പറയും.. "ലെച്ചു... 


********************************

ഈ ലെച്ചുനു എന്തിന്റെ കേടാ റബ്ബേ... ഇവൾ ഇത് വലിയ പ്രശ്നം ആക്കും.. ഓളെ താടഞ്ഞില്ലേങ്കിൽ.. ഇവൾ ഇത് കൊളമാക്കും.. ഞാൻ അവളെ അടുത്തേക്ക് ചെല്ലാൻ നിന്നപ്പോയാണ്.. ആ കാറിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ടു ഞാൻ ശെരിക്കും ഞെട്ടിപ്പോയി.... എന്റെ സ്വപ്നത്തിലെ ആ താടി കാരൻ.....

 ഞാൻ എന്നെ തന്നെ നുള്ളി നോക്കി..... ആ.... വേദനയുണ്ട് അപ്പൊ ഞാൻ കാണുന്നത് സ്വപ്നം അല്ല.... 

ആ താടി കാരൻ ലെച്ചു ന്റെ അടുത്തേക്ക് ചെന്നു.. 

"എന്താടാ അപ്പു "

എന്നുപറഞ്ഞു അവൻ ലെച്ചു നോട്‌ സംസാരിച്ചിരുന്ന മറ്റവന്റെ അടുത്തേക്ക് പോയി......... 


ഞാൻ ആകെ തരിചിരിക്കാണ് എന്റെ കണ്മുന്നിൽ നടക്കുന്നത് സത്യമാണോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... 

പെട്ടെന്ന് എന്നെ നെച്ചു വന്നു വിളിച്ചു 

"ദുആ പ്രശ്നം ഗുരു തരം ആകാൻ ചാൻസ് ഉണ്ട് അത് കൊണ്ട് എത്രെയും പെട്ടെന്ന് നമ്മള് ഇടപെടേണ്ടി വരും..... "നെച്ചു 

അവൾ അത് പറഞ്ഞപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിക്കുന്നത്... ലെച്ചു അവരോട് കയർത്തു സംസാരിക്കുന്നുണ്ട്



.. ഇനി മിണ്ടാതിരുന്നാൽ ശെരിയാകില്ല.... ഞാൻ അവരുടെ അടുത്തേക്ക് പോയി... 


"ലെച്ചു..... എന്താ പ്രശനം.... "

"ടി...... ദുആ.... ഇവർക്ക് എതിരെ കംപ്ലയിന്റ് കൊടുക്കണം.... അവരെ ഭാഗത്താണ് തെറ്റ് എന്നിട്ടും.... 

അവരെ ഭാഗം ന്യായികരിക്കാൻ നോക്കാ........ ഞാൻ സമ്മതിക്കില്ല...... "ലെച്ചു... 

അപ്പോയെക്കും നാട്ടാർ എല്ലാരും കൂടിയിട്ടുണ്ട്.... ആ കാറിൽ ഉള്ള എല്ലാരും പുറത്തേക്ക് വന്നു.... നാലഞ്ചു ചെറുപ്പക്കാരണ് അതിലുണ്ടായിരുന്നത്..... 

"എന്താ മക്കളെ പ്രശ്നം... "അവിടെ കൂടിയ ഒരു പ്രായ മായ ഉപ്പ ചോദിച്ചു...... 

"ഹേയ് ഒന്നില്ല ആംഗിൾ.... ഒരു ചെറിയ ആക്‌സിഡന്റ്.... അത്രേ ഉള്ളു... "

"ചെറിയ ആക്‌സിഡന്റോ.... അല്ല ആംഗിൾ ചെറിയ ആക്‌സിഡന്റ് അല്ല വലുത് തന്നെ ആണ്...

. ഇവന്മാർ ഓടിച്ച വന്ന കാർ ഞങ്ങളെ വന്നു ഇടിച്ചു... കണ്ടോ ഇവളെ കയ്യൊക്കെ ഉറഞ്ഞു..... 
എന്നിട്ട് ഇവന്മാർ അവരെ ഭാഗം ക്ലിയർ ആക്കാ "ലെച്ചു... 

ഇവൾ ഇത് കൊളമാക്കും.... 

"ടി ലെച്ചു അടങ്ങി നിക്ക്... നാളെ കോളേജിൽ പോകാൻ ഉള്ളതാ... വെറുതെ ഒരു പ്രശനം ഉണ്ടാക്കി.... പോക്ക് ക്യാൻസൽ ആക്കണ്ട, "എന്ന് ഞാൻ അവളെ ചെവിയിൽ പറഞ്ഞു കൊടുത്തു.... 

അപ്പൊ ഓള് ഒരു  അവിഞ്ഞ ചിരി പാസ്സാക്കി..... 

ഞാൻ എന്നിട്ട് അവന്മാരെ അടുത്തേക്ക് ചെന്നു... 

"ഞങ്ങൾക്ക് ഈ നടന്നത്തിനെതിരെ കംപ്ലയിന്റ് കൊടുക്കാൻ അറിയാഞ്ഞിട്ടല്ല... പിന്നെ വേണ്ടന്ന് വെച്ചിട്ട... അത് കരുതി... 

എല്ലാരും ഇങ്ങനെ ആകണം എന്നില്ല... ഇനി വേറെ ആരെങ്കിലും പോയി ഇടിക്കാൻ നിക്കണ്ട... "

ഞാൻ അതുപറഞ്ഞു... slow മോഷൻ തിരിഞ്ഞു നടക്കയിരുന്നു.... 

"ഒന്ന് നിന്നെ... "

ഇതാരപ്പാ... ഞാൻ ആരാണ് എന്ന് നോക്കിയപ്പോൾ... മ്മളെ താടി കാരൻ... ഞാൻ എന്താന്നുള്ള അർത്ഥത്തിൽ കയ്യും കെട്ടി നിന്നു.... 

അവൻ എന്റെ അടുത്തെത്തി.... 

"നീ അങ്ങനെ അങ്ങ് പോയാലോ.... നീ കേസ് കൊടുക്ക്.... ഞങ്ങൾ അത് സ്വീകരിക്കാൻ തയ്യാറാണ്.... എന്തേയ്.. "

പടച്ചോനെ കുടുങ്ങിയോ.... ഞാൻ ലെച്ചു നെ നോക്കി കൊറേ പ്രാകി.. 

"മാഡം എന്താ ഒന്നും പറയാതെ "

ഞാൻ എന്താ പറയ .... ഇവനാണെങ്കിൽ എന്റെ മുഖത്തേക് നോക്കി നിക്കാണ്.... 

"ഡാ.... റാസി... വിട്ടേക്ക്... "വേറൊരുത്തൻ.... പറഞ്ഞു... ഹാവൂ ഇവൻകെങ്കിലും എന്നോട് സ്നേഹം ഉണ്ട്.... സമാധാനം ആയി....


ദുആ നീ എന്തെങ്കിലും പറഞ്ഞെ മതിയാകു... ഇല്ലെങ്കിൽ... എല്ലാരെ ഇടയിൽ നാണം കെടും.... 

"താനെന്താടോ വലിയ ആളാണെന്നണോ വിചാരം.....പാവല്ലേ എന്ന് കരുതി... വേണ്ട ന്ന് വെച്ചപ്പോൾ....... ഓവർ സ്മാർട്ട്‌ ആവുന്നോ...... 

എന്നാ പിന്നെ കംപ്ലയിന്റ് കൊടുത്തിട്ട് തന്നെ കാര്യം..... ടി ലെച്ചു... നെച്ചു... വാ... നമുക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാം... "

വെറുതെ ഒന്ന് തട്ടി വിട്ടതാ...... അപ്പോയെക്കും അവന്മാരിൽ ഉള്ള ഒരു ത്താൻ എന്റെ അടുത്തേക് വന്നു.... 

"പെങ്ങളെ..... ചതിക്കരുത്..... ഇവൻ.. അങ്ങനെ പലതും പറയും അത് കേട്ട് പെങ്ങൾ പ്രഷർ കൂട്ടരുത്.... അതുകൊണ്ട് ഈ പ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിച്ചേക്ക്.. "

എനിക്ക് ചിരി വന്നു... പക്ഷെ ഞാൻ കടിച്ചു പിടിച്ചു... 

"Ha..... ശെരി.... ശെരി.... "

ഞാൻ അതുപറഞ്ഞപ്പോൾ... ആ റാസി... എന്നോട് എന്തോ പറയാൻ വന്നപ്പോഴേക്കും...

 ബാക്കിയുള്ളവർ തടഞ്ഞു... ഞങ്ങൾ പിന്നെ അതികം നേരം അവിടെ നിക്കാതെ വേഗം വീട്ടിലേക്കു പോയി.... 

പിന്നെ രാത്രി മുഴുവൻ പാക്കിങ് ആയിരുന്നു..... നാളെ രാവിലത്തെ ട്രെയിനിൽ  ആണ് പോകുന്നത്.... അതുകൊണ്ട് ഞാൻ വേഗം ഉറങ്ങി... 


************************************
ഹായ് ഫ്രണ്ട്സ്.... എന്നെ നിങ്ങൾ മനസ്സിൽ ആയോ..... ഇല്ലെങ്കിൽ ഞാൻ പറയാം... 

മാലിക് ആയിഷ ദാമ്പതികലുടെ.. രണ്ടാമത്തെ  പുത്രൻ... razik fizan malik.... പിന്നെ എനിക്ക് ഒരു പെങ്ങളും ഉണ്ട്.... riza malik ഒരു ഇക്കുവും ഉണ്ട്...... rishan malik... 

ഞാൻ ഇപ്പൊ പിജി ക്ക് പഠിക്കാണ്.. rizu ഇപ്പൊ ഡിഗ്രി ഫസ്റ്റ് year ആണ്... ഞാൻ പഠിക്കുന്ന കോളേജ് തന്നെ ആണ്.... 

ഞാനും എന്റെ ഫ്രണ്ട്സും ഇന്ന് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി വരുമ്പോൾ ആയിരുന്നു.... ആ ആക്‌സിഡന്റ് സംഭവിച്ചത്.... 


മൂന്നു പെൺകുട്ടികൾ ആണ് വണ്ടി യിൽ ഉണ്ടായിരുന്നത് എന്ന് മനസ്സിലായി... അതിൽ ഒരുത്തി വന്നു... ഞങ്ങളെ അപ്പൂനോട്‌ ചൂടാവുന്നത് കണ്ടിട്ട് എനിക്ക് തീരെ സഹിച്ചില്ല.. a

അതാ ഞാൻ പുറത്തിറങ്ങിയത്.... ഞാൻ ആ പെണ്ണിനോട് രണ്ട് വർത്താനം പറയാൻ പോയപ്പോൾ ആണ്.... അവളെ കൂടെ ഉള്ള കുട്ടിയെ കണ്ടത്... 

ശെരിക്കും പറഞ്ഞ ഞാൻ ഞെട്ടിപ്പോയി.... ഇത്രയും കാലം ഞാൻ അവളെ ആയിരുന്നു തേടി... 
 
നടന്നത്... ഇപ്പൊ ഇതാ എന്റെ കണ്മുന്നിൽ നിക്കുന്നു.... ഓളണെങ്കിൽ എന്നെ തന്നെ നോക്കി നിക്കുന്നു... 

പിന്നെ ഓളെ കൂടെ നിക്കുന്ന കുട്ടി വിളിച്ചപ്പോൾ എന്നിൽ നിന്ന് കണ്ണെടുത്തു.. 

പിന്നെ നിങ്ങൾ കണ്ടതല്ലേ.... എന്താ സംഭവിച്ചത് എന്ന്.... ബല്ലാത്തൊരു കാന്താരി ആണ്... ആ പെണ്ണ്... തോറ്റു കൊടുക്കില്ല.... ഞാൻ വെറുതെ അവളെ ചൂടാക്കാൻ നിന്നതാ.... 

അവര് പോയി കഴിഞ്ഞപ്പോൾ.... ഞങ്ങൾ ഞങ്ങളെ കാറിൽ കേറി.... 


%%%%%%%%%%%%%%%%%%%%%%%%


ഇന്നാണ് ഞങ്ങൾ എറണാകുളത്തേക്ക് പോകുന്നത്. രാവിലെ എഴുനേറ്റു ഫ്രഷായി  നിസ്കരിച്ചു. വേഗം റെഡിയായി താഴേക്ക് ചെന്നു.... അവിടെ നെച്ചുവും ലെച്ചു വും വന്നിട്ടുണ്ടായിരുന്നു... 

നെച്ചു ന്റെ ഇക്കു വും... പിന്നെ എന്റെ ഇക്കുവും റെഡിയായി അവര് സോഫയിൽ ഇരിക്കയായിരുന്നു... 

ഞാൻ പോയി ചായ കുടിച്ചു.... എന്നിട്ട് ഉപ്പാനോടും ഉമ്മനോടും യാത്ര പറഞ്ഞു... ഞങ്ങൾ ഇറങ്ങി... 

ഇക്കു ആണ് കാർ ഓടിക്കുന്നത്.. ആസിക്ക മുന്നിലെ സീറ്റിലും.. ഞങ്ങൾ മൂന്ന് പേരും ബാക്കിലെ സീറ്റിലും  ആണ്... ഇരുന്നത്.. 


"പിന്നെ മൂന്നണ്ണത്തിനോടും കൂടി..ഒരു കാര്യം പറഞ്ഞേക്കാം... ഇവിടുന്ന് കാട്ടി കൂട്ടുന്നത് പോലെ വല്ല rowdy തരം അവിടെ ചെന്ന് കാണിച്ചാൽ.... ഞങ്ങൾ പാഞ്ഞു വരുന്നു കരുതേണ്ട..... "ആസിക്ക 

ഞാനും നെച്ചു വും തല താഴ്ത്തി ഇരിന്നു.. ലെച്ചു ഇളിച്ചു കൊടുത്തു.. 

"നിന്നോടും കൂടിയാണ് ലെച്ചു പറഞ്ഞത്.. നിന്റെ ഏട്ടൻ വരാൻ പറ്റിയില്ല... അവൻ കെന്തോ.... 

അത്യാവശ്യം ഉണ്ടായതു കൊണ്ട്  വരാൻ പറ്റിയില്ല..  എന്ന് വിളിച്ചു പറഞ്ഞതാ...... "ഇക്കു 

ഇക്കു അത് പറഞ്ഞപ്പോൾ അവളും തല താഴ്ത്തി നിന്നു... അത് കണ്ടപ്പോൾ... ഞങ്ങൾക്ക് ചിരി വന്നു....... 


Railway സ്റ്റേഷൻ എത്തിയപ്പോൾ.... ഇക്കുവും ആസിക്കയും ഞങ്ങളെ അവിടെ ഉപേക്ഷിചിട്ട് പോയി.... ട്രെയിൻ വരുന്നത് വരെ... അവിടെ കാത്തു നിന്നു..... 

അടുത്ത ട്രെയിൻ.. ഞങ്ങളെ ട്രെയിൻ ആണെന്ന് വിളിച്ചു പറയുന്നുണ്ട്... എനിക്കാണെങ്കിൽ ദാഹിചിട്ട് വയ്യ... 

"ടി.... ഞാൻ ഇപ്പൊ വരവേ "

"എങ്ങോട്ടാ... "ലെച്ചു 

"ഇപ്പം വര "

ഞാൻ അവിടെ ഉള്ള ഒരു ഹോട്ടെലിൽ പോയി.... ഒരു മിനറൽ വാട്ടർ വാങ്ങി... പൈസ കൊടുക്കുമ്പോൾ ആണ്.... ട്രെയിൻ വന്നത്.... 

ലെച്ചു അവിടന്ന് വിളിച്ചു കൂവുന്നുണ്ട്... ഞാൻ അവളോട് കേറാൻ പറഞ്ഞു.... അവര് രണ്ടുപേരും എന്റെ ലഗേജ് എടുത്ത് അവര് അതിൽ കേറി.... 

ഞാൻ ബാക്കി പൈസയും വാങ്ങി പോകുമ്പോൾ ആണ്.... ട്രെയിൻ എടുത്തത്... ഞാൻ ഓടി... 

എന്റെ കൂടെ നാലഞ്ചു ചെക്കൻ മാരും ഓടുന്നുണ്ട്... അവരെല്ലാരും ട്രെയിനിൽ കേറി അവസാനം ഞാൻ മാത്രം ബാക്കി.... 

ഞാൻ എത്ര ഓടിയിട്ടും.. അങ്ങ് എത്തുന്നില്ല... അവസാനം അതിലൊരുത്താൻ... എനിക്ക് നേരെ കൈ കാണിച്ചു.... ഓന്റെ മുഖം കാണുന്നില്ല.. ഓന് മുഖം മറച്ചിട്ട് ഉണ്ട്.. 

ദിൽ vale dulhaniye ലെ jayege എന്ന സിനിമയിൽ ഷാരൂഖ് ഖാൻ കാജോൾ  ക്ക് കൈ കൊടുക്കുന്നത് പോലെ ഉണ്ട്... ഞാൻ ഓടി ചെന്ന് അവൻ ക്ക് കൈ കൊടുത്തു.... 

അവൻ എന്നെ പിടിച്ചു ഒറ്റ വലി... ഞാനും അവനും.. കൂടി... എങ്ങോട്ടോ മറിഞ്ഞു വീണു..

. പടച്ചോനെ ഇത് ട്രെയിനിനു അകത്തു ആണോ.. അതോ പുറത്തോ.. ഞാൻ ചുറ്റും ഒന്ന് നോക്കി... ഭാഗ്യം അകത്തണ്...... 

ഞാൻ അവനെ നോക്കിയപ്പോൾ അവൻ ഉണ്ട് എന്നെ നോക്കി നിക്കുന്നു.. ഞാൻ ഇപ്പൊ അവന്റെ മേലാണ് കിടക്കുന്നത്... 

ഞാൻ അവൻ ക്ക് ഒരു ചിരി പാസ്സാക്കി.. അവിടന്ന് എണീറ്റു.. എന്നിട്ട് താങ്ക്സ് പറഞ്ഞു... എന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു... അതികം തിരയെണ്ടി വന്നില്ല... 

കാരണം അവൾ മാരെ സൗണ്ട്.. ഈ കമ്പാട്ട് മെന്റ് മുഴുവനും കേൾക്കും അതുപോലെ ആണ്... അവൾ മാരെ സൗണ്ട്... ഞാൻ എന്റെ സീറ്റിൽ പോയി ഇരിന്നു... 

"നീ എവിടെ ആയിരുന്നു ദുആ "നെച്ചു.. 


ഞാൻ എല്ലാ കാര്യവും പറഞ്ഞു കൊടുത്തു.. 

"അല്ല ഇതാരാ.. "

ഞാൻ അവിടെ ഇരിക്കുന്ന ഒരു കുട്ടിയെ ചൂണ്ടി പറഞ്ഞു.. 

"Ha... ഇത് shinsi... ഞങ്ങടെ ചിന്നു... ഇവളും ഞങ്ങളെ കോളേജിൽ തന്നെ ആണ്.. ഞങ്ങളെ അതെ കോഴ്സ്... ഞങ്ങളെ അതെ ഹോസ്റ്റൽ... "ലെച്ചു.. 

"ആഹാ..... നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് "ദുആ 

" ഇച്ചായനും.. പിന്നെ അപ്പച്ചനും അമ്മച്ചിയും... ഒരു അനുജനും ആണ് എനിക്ക് ഉള്ളത്... "ചിന്നു.. 

പിന്നെ ഞങ്ങൾ അവളെ പരിചയപെട്ടു.... അവൾ ഞങ്ങളെയും... 

"എടി... ഈ സീറ്റ് ഒക്കെ എന്താ ഒഴിഞ്ഞു കിടക്കുന്നത്... "ദുആ.. 

"അവിടെ ഏതോ കുറച്ചു ബോയ്സ് വരാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു... ആ ttr 
"ചിന്നു 

"Mm "

പറഞ്ഞു നാവ് എടുത്തില്ല.. നേരെത്തെ എന്റെ കൂടെ ഓടിയ.. ആ ബോയ്സ് ഉണ്ട് ഞങ്ങളെ ഓപ്പോസിറ്റ് സീറ്റിൽ വന്നിരിക്കുന്നു... 

എന്റെ കൈ പിടിച്ചവൻ ഉണ്ട് എന്റെ ഓപ്പോസിറ്റ് ആയി ഇരുന്നു... 

അവരൊക്കെ മുഖത്തു കെട്ടിയ മാസ്ക് എല്ലാം അവര് അഴിച്ചു.. അവര് അത് azhichappol... ശെരിക്കും പറഞ്ഞാൽ ഞാൻ ഞെട്ടി... 

ഞാൻ മാത്രമാണോ ഞെട്ടിയത് എന്നറിയാൻ വേണ്ടി.. അവൾ മാരെ നോക്കിയപ്പോൾ.. 

അവളുമാരും ഏതാണ്ട് ഇതേ അവസ്ഥ തന്നെ ആണ്... ചിന്നു മാത്രം ഞെട്ടിയില്ല... 

അവരെ മാസ്ക് അഴിച്ചപ്പോൾ.. ഞങ്ങൾ മൂന്ന് പേരും ശെരിക്കും ഞെട്ടി.... 

അന്ന് ഞങ്ങളെ ഇടിച്ച കാറിൽ ഉണ്ടായിരുന്ന മുഴുവൻ ആൾക്കാരു ഉണ്ട് ഇപ്പൊ ഞങ്ങളെ മുന്നിൽ...

. ഇപ്പൊ ഇവിടെ ശെരിക്കും കിളി പോയത് ലെച്ചു നാണ് കാരണം അവൾ അന്ന് അത്രയൊക്കെ പറഞ്ഞത്... 

ഇനി അവരെ കാണില്ല.. എന്ന ഒറ്റ ധൈര്യത്തിൽ ആണ്... ഇപ്പൊ അവൾ ചിരിക്കണോ.. അതോ കരയണോ... എന്ന അവസ്ഥയിൽ ആണ്...

 എനിക്കാണെങ്കിൽ അവളെ കണ്ടിട്ട് ചിരി വന്നു... നെച്ചു ഏതാണ്ട് അതെ അവസ്ഥയിൽ ആണ്.... 

എന്റെ ഓപ്പോസിറ്റ് ഇരിക്കുന്നവ ന് വേറെ ആരും അല്ല... ആ താടി കാരൻ ആണ്.... ഇവനാണെങ്കിൽ വന്ന നേരം മുതൽ എന്റെ മുഖത്തു നിന്നു കണ്ണ് എടുക്കുന്നില്ല.. ഞാൻ അത് മൈൻഡ് ചെയ്യാതെ നിന്നു... 

പെട്ടെന്ന് ഞങ്ങളെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അത് സംഭവിച്ചത്... വേറെ ഒന്നും അല്ല.. നമ്മുടെ ചിന്നമ്മ... അവരെ പരിചയ പെടുന്നത് ആണ്.. 

"ഹായ്.... ഞാൻ shinsi.. ചിന്നു ന്ന് വിളിക്കും.... പിന്നെ ഇത് neshwa... നെച്ചു ന്ന് വിളിക്കും.... ഇതു ലക്ഷ്മി പ്രിയ... ലെച്ചു ന്ന് വിളിക്കും... and.. ലാസ്റ്റ്.. ദുആ ayirin.... "

എന്നു പറഞ്ഞു... അവൾ.. ഞങ്ങളെ ചാതകം അടക്കം എല്ലാം പറഞ്ഞു..... ഇവൾക്ക് ഇത് എന്തിന്റെ കേടാ റഹ്മാനെ... 

പിന്നെ ഞാൻ നോക്കുമ്പോൾ.. എന്റെ കൂടെ വന്ന.... അവള്മാരും അവരോട് കത്തി അടിച്ചു ഇരിക്കുന്നു... 

"ഈ ദുആ എന്താ അങ്ങനെ ആരോടും മിണ്ടില്ലേ "അതിലൊരുത്താൻ.. 

"ഹേയ്.... നിങ്ങൾക് അറിയാഞ്ഞിട്ട... അവളാണ് ഞങ്ങളെ കാളും സംസാരിക്ക... "ലെച്ചു 

"എന്നിട്ടാണോ ഒന്നും സംസാരിക്കാതെ ഇരിക്കുന്നെ "

"Oh.... ഞാൻ എന്ത് സംസാരിക്കാനാണ്.. നിങ്ങൾ ഒക്കെ സംസാരിക്കല്ലേ...... പിന്നെ നമ്മൾ ഇടെ കയറേണ്ട എന്ന് കരുതി... "


"Oh അപ്പൊ അനക്ക് നവോക്കെ ഉണ്ടല്ലേ.. "

അപ്പൊ ഞാൻ ഒരു അവിഞ്ഞ ചിരി പാസ്സാക്കി... പിന്നെ ഞങ്ങൾ പരിചയപ്പെട്ടു.. അന്ന് ലെച്ചു ചൂടായ ഓന്റെ പേര്... അഭിഷേക്ക് എന്ന അപ്പു... 

പിന്നെ എന്നോട് അന്ന് അപേക്ഷിച്ച ഓന്റെ പേര്... ഫാസിൽ എന്ന പാച്ചു.... 
പിന്നെ മ്മളെ താടി കാരന്റെ പേര്.. razik fizan malik..ഇതെന്തോന്ന് പേര്... ഇതെല്ലാം വിളിക്കുമ്പോഴേക്കും.. 

നാളെ നേരം വെളുക്കും.... അതോണ്ട്.. റാസി എന്ന് വിളിച്ചാൽ മതി എന്നു പറഞ്ഞു.. പിന്നെ അടുത്ത ആളെ പേര്... ബാസിത്.. എന്ന ബാസി... 

പിന്നെ ഒരാളും കൂടി ഉണ്ട്... അവന്റെ പേര്.. ജാസിം എന്ന ജാസി... നമ്മൾ റാസി നെ ഒഴിച് ബാക്കി എല്ലാരോടും നല്ല കമ്പനി ആയി... 

പിന്നെ കുറച്ചു മണിക്കൂറുകൾക്ക് ശേഷം... ഞങ്ങൾ എറണാകുളത് ലാൻഡ് ആയി... 

ഞങ്ങൾ  ലഗേജ് എല്ലാം എടുത്ത് പുറത്തു ഇറങ്ങി.. അവര് ഞങ്ങളോട് യാത്ര പറഞ്ഞു... വേറെ വഴിക്ക് പോയി.. 

ഞങ്ങൾ നേരെ ടാക്സി സ്റ്റാൻഡിലേക്ക് പോയി... അവിടെ ഉള്ള ഒരു ടാക്സി വിളിച്ചു.. എന്നിട്ട് ഞങ്ങൾ അതിൽ കേറി... ഡ്രൈവറിനു അഡ്രെസ്സ് പറഞ്ഞു കൊടുത്തു... 

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ടാക്സി നിർത്തി.. 

"എന്തുപറ്റി ചേട്ടാ.... "

"ഈ വണ്ടി ഇതു വരെ പോകുള്ളൂ... അങ്ങോട്ടേക്ക് ഈ വണ്ടിക്ക് പോകാൻ കഴിയില്ല.... "

"അതെന്തു പണിയ ചേട്ടാ..... ഞങ്ങൾ ഇനി എങ്ങനെ.... ഹോസ്റ്റലിൽ എത്തും... "

"മക്കളെ കുറച്ചു അങ്ങോട്ട് നടന്നാൽ. ഇങ്ങൾ പറഞ്ഞ ഹോസ്റ്റലിൽ എത്തും... ഈ വണ്ടി അങ്ങോട്ട് പോകാത്തത് കൊണ്ടല്ലേ "

"Mm... ശെരി "

ഞാൻ ആ ഡ്രൈവർ ചേട്ടന് പൈസ കൊടുത്തു..... എന്നിട്ട്... ഞങ്ങൾ മുന്നോട്ട് നടന്നു..... 

"എടി..... ദുആ.... എനിക്ക് ഈ സ്ഥലം കണ്ടിട്ട് പേടി ആകുന്നു..... "ചിന്നു... 

"നീ എന്തിനാ പേടിക്കുന്നെ ഞാൻ ഇല്ലേ കൂടെ.... "ലെച്ചു... 

"അതാ എന്റെ ഏറ്റവും വലിയ പേടി "ചിന്നു... 

"Me... to... "നെച്ചു.. 

"പോടീ.... നിന്നെ ഒക്കെ... ഏതെങ്കിലും പട്ടി കടിച്ചലെ നീ ഒക്കെ പാടിക്കോള്ളൂ.. "ലെച്ചു... 

"Ayshh.... ന്റെ ലെച്ചു സെ... ഇജ് ചൂടാവല്ലേ..... മ്മള് വെറുതെ പറഞ്ഞതല്ലേ... "ചിന്നു... 

അപ്പൊ ലെച്ചു ഒന്നു... ചിരിച്ചു... 

"എടി ശെരിക്കും എനിക്കെന്തോ പന്തികേട് പോലെ... ഈ സ്ഥലം ഒക്കെ വെച്ച് നോക്കുമ്പോൾ... എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് "നെച്ചു.. 

"നീ പറഞ്ഞത് ശെരിയാ.... നമ്മുടെ ഹോസ്റ്റൽ... മെയിൻ റോഡിന്റെ അടുത്താണ് എന്ന് ഇക്കു പറഞ്ഞു കേട്ടിട്ടുണ്ട്.... 

പിന്നെ എങ്ങനെ... ഇതു പോലെ ഒരു ഇടവഴി   വന്നു എന്നാണ് മനസ്സിലാവാത്തത്... "

"ദുആ.... എനിക്ക് പേടി ആകുന്നു... നമ്മക്ക് വഴി തെറ്റിയോ "ലെച്ചു.. 

"നമ്മക്ക് അല്ല... ആ ഡ്രൈവറിൻ തെറ്റിയതാ "

"അയാൾക് നേരാവണ്ണം വഴി അറിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ പണിക്കിറങ്ങിയത്..... അല്ലപിന്നെ "ചിന്നു 

"എന്റെ ഊഹം ശെരിയാണങ്കിൽ... അയാൾക് തെറ്റിയതല്ലാ... അയാൾ തെറ്റിപ്പിച്ചതാ "

"നീ എന്തൊക്കെയാ ദുആ.. ഈ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല... "നെച്ചു... 

"എടി... അയാൾ ഞങ്ങളെ ട്രാപിൽ ആക്കാൻ നോക്കിയതാ.... എന്നുവച്ചാൽ ഞങ്ങളെ തട്ടി കൊണ്ടുപോകാൻ ഒരു നല്ല place അതാണ് ഈ സ്ഥലം......

 അതോണ്ട് ഏതു നിമിഷം വേണമെങ്കിലും ഒരു അറ്റാക്ക് പ്രധീക്ഷിക്കാം.. "

"എടി അപ്പൊ... നമ്മളെ തട്ടി കൊണ്ടുപോകൊ ......... എന്റെ കർത്താവെ... എനിക്ക് എന്റെ അപ്പച്ചനെയും അമ്മച്ചിയെയും കാണണം "ചിന്നു.. 

"എടി ചിന്നു.... ഒന്ന് മിണ്ടാതിരിക്ക്... നിന്നെ ആരും തട്ടി കൊണ്ടു പോകില്ല.. "ലെച്ചു... 

ലെച്ചു അത് പറഞ്ഞു തീരലും... ഞങ്ങളെ പിറകിൽ കുറച്ചു ആളുകൾ നടന്നു വരാൻ തുടങ്ങി.... 

ഞങ്ങൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി... അവര് ഞങ്ങളെ അടുത്തെത്താൻ ആയപ്പോൾ.. ഞങ്ങൾ കയ്യും പിടിച്ചു ഓടി... അവസാനം അവര് ഞങ്ങളെ ചുറ്റും കൂടി നിന്നു... 

ഞങ്ങൾക്ക് എങ്ങോട്ടും പോകാൻ കഴിയാതെ ആയി.. 

"എടാ.... കുമാരെട്ടൻ പറഞ്ഞപ്പോൾ ഇത്രയും പ്രധീക്ഷിചില്ല... "

"ആ ഡാ.... ഇതിപ്പോ ഒന്നല്ലല്ലോ.... നാലണ്ണം അല്ലെ "

അവര് എല്ലാരും ഞങ്ങളെ നോക്കി ചിരിക്കാൻ തുടങ്ങി.... 

"ടി ലെച്ചു... നെച്ചു.... ഇനി വെറുതെ ഇരുന്നിട്ട് കാര്യമില്ല... തുടങ്ങല്ലേ "

"Iam ready.. "ലെച്ചു 

"ഞാനും ready "നെച്ചു.. 

"എന്ന മോളെ ചിന്നമ്മ... മോള് കുറച്ചു അങ്ങോട്ട് മാറി നിന്നെരെ... കേട്ടോ... "

എന്നു പറഞ്ഞു അവളെ അങ്ങോട്ട് മാറി നിർത്തി... 

"എന്താടി വല്ല്യ ഡയലോഗ് അടിക്കുന്നെ... നിനക്കൊന്നും ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല.... കാരണം നിങ്ങൾ.. വെറും പെണ്ണാ... വെറും പെണ്ണ്.. "

"എന്ന കാണിച്ച താരാടാ... ഞങ്ങൾ... "

ഞങ്ങൾ മൂന്ന് പേരും... ഒപ്പരം അത് പറഞ്ഞു... കയ്യിലുള്ള ബാഗ് എടുത്ത് അവന്മാരെ അടിച്ചു... എന്നിട്ട്  പുറം നോക്കി ആഞ്ഞടിച്ചു..... 

പിന്നെ അവിടെ തൃശ്ശൂർ പൂരം ആയിരുന്നു എല്ലാത്തിനെയും അടിച്ചു പരുവം ആക്കി.. 

പോലീസ് നെ വിളിച്ചു... എന്നിട്ട് ഞങ്ങൾ.. അവരെ അറസ്റ്റ് ചെയ്യിപ്പിച്ചു... കൂടെ ആ കിളവൻ ഡ്രൈവർനെയും... 

പിന്നെ പോലീസ് കാർ തന്നെ... ഞങ്ങളെ... ഹോസ്റ്റലിൽ ആക്കി തന്നു... 


ഞങ്ങൾ ഗേറ്റിന്റെ മുന്നിൽ നിന്നു.. ആ ഹോസ്റ്റൽ മുഴുവനും ഒന്ന് കണ്ണോടിച്ചു... 

എന്റെ ഫിനു... നിന്ന ഹോസ്റ്റൽ... അവളെ സങ്കടങ്ങളും സന്തോഷവും എല്ലാം ഈ ഹോസ്റ്റലിൽ ബാക്കി ആയി കിടക്കുന്നതു പോലെ.. 


ഞങ്ങൾ ഹോസ്റ്റലിന്റെ അകത്തു കടന്നു.. നേരെ വാർഡന്റെ റൂമിലേക്ക് പോയി.. 

"May coming madam... "

"Ha yes... "

ഞങ്ങൾ അകത്തേക്ക് കയറി... ഒരു കന്യാസ്ത്രീ ആണ് വാർഡൻ.. 

"Madam... ഞങ്ങൾ പുതുതായി.... വന്ന "

"Ha... ദുആ, ലക്ഷ്മി പ്രിയ, neshwa and shinsi അല്ലെ.. "mam 

"Ha mam "

"എവിടെ ആയിരുന്നു ഇത്രയും നേരം "mam 

പടച്ചോനെ കുടുങ്ങി.. ഇനി എന്ത് പറയും.. 

"അതുപിന്നെ mam.. വരുന്ന വഴിക്ക്.. കുറച്ചു.. പേര് ഞങ്ങളെ ഉപദ്രവിക്കാൻ നോക്കി.. അപ്പൊ ഞങ്ങൾ അവരെ "നെച്ചു.. 

"Ha.... മതി.. മതി... വിശദീകരിച്ചത്.. എന്നോട് എല്ലാം si പറഞ്ഞു... വന്ന ദിവസം തന്നെ.... rowdy തരം കാണിച്ചത്.. "mam 

"Mam... അതിനു ഞങ്ങൾ... "ലെച്ചു.. 

"Stop..... ഇനി ഒന്നും പറയണ്ട... എല്ലാം എനിക്കറിയാം... ഇനി ഇങ്ങനെ വല്ലതും കേട്ടാൽ... അതോടെ.. ഈ ഹോസ്റ്റലിൽ ഉള്ള വാസം അങ്ങ് തീരും പറഞ്ഞില്ലാന്നു വേണ്ട..... 

ഇവിടെ ചില റൂൾസ് ഒക്കെ ഉണ്ട് അതെല്ലാം പാലിച്ചു പോകണേൽ മാത്രം നിങ്ങൾക് ഇവിടെ താമസിക്കാ ഇല്ലെങ്കിൽ വന്ന വഴിക്ക് പോകാം.. "mam 

എന്തൊരു മൂരാച്ചി സാധനം ആണ് ഈ തള്ള... 

"എന്താ തീരുമാനം "mam 

"Yes mam... ഞങ്ങൾ ഒരു പ്രശനം ഉണ്ടാക്കില്ല "

"Ha... എന്ന നിങ്ങൾക് കൊള്ളാം.... ടി ശാന്തി ഇവർക്ക് ഉള്ള room ഒന്ന് കാണിച്ചു കൊടുക്ക് "mam 

ഞങ്ങൾ പുറത്തു ഇറങ്ങി... ഇവിടെ ഒരാൾ നേരെത്തെ ഷോക്ക് നിന്ന് ഇപ്പോഴും ശെരിയായിട്ടില്ല... വേറെ ആരും അല്ല... നമ്മടെ ചിന്നമ്മ... 

"ടി ചിന്നു... "

പെണ്ണ് ഞെട്ടി കൊണ്ട് എന്നെ നോക്കി.. 

"ഇതു നോക്ക് ചിന്നു... ഞങ്ങൾ ഇങ്ങനെ ആണ്.... നിനക്ക് ഞങ്ങളെ കൂടെ കൂടാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം നിനക്ക് കൂടാം ഇല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ള പോലെ എന്താന്ന് വെച്ച ചെയ്യാ... "

ഞാൻ അത് പറഞ്ഞപ്പോൾ... ഓള് ഞങ്ങളെ മൂന്നു പേരെയും മാറി മാറി നോക്കുന്നുണ്ട്.. 

"നീ ഒന്നും പറിഞ്ഞില്ല "ലെച്ചു.. 

"ഇനി എന്തോന്ന് പറയാനാ... rowdy girls.. ഞാനും അങ്ങ് കൂടാ ഇങ്ങളെ കൂടെ എന്തേയ്.. "ചിന്നു 

അപ്പൊ തന്നെ ഞങ്ങൾ മൂന്നു പേരും കെട്ടി പിടിച്ചു 

"എടി ദുആ... നിങ്ങൾ ഈ fight ഒക്കെ എവിടുന്ന് പഠിച്ചു... കുറച്ചു ടിപ്സ് ഒക്കെ എനിക്കും പറഞ്ഞു തരണേ "ചിന്നു.. 

ഞാൻ ഒന്നു ചിരിച്ചു കൊടുത്തു... 

"ദ... ഇതാണ് നിങ്ങളെ room... "എന്നും പറന്നു ആ ചേച്ചി..... പോയി.. ഞങ്ങൾ അകത്തേക്കു കയറി... ആ റൂമിൽ ഞങ്ങൾ കൂടാതെ വേറെ രണ്ടു പേരും ഉണ്ടായിരുന്നു... 

ഞങ്ങൾ അവരെ പരിചയപെട്ടു... ഒരാളെ പേര്.. riza.... വേറെ ഒരാളെ പേര്.. ഫൈഹ... ഇവർ രണ്ടുപേരും.... ഞങ്ങളെ അതെ കോഴ്സ് തന്നെ ആണ്... അവര് ചെറുപ്പം തൊട്ടേ ഉള്ള ഫ്രണ്ട്സ് ആണ് 

ഇവിടെ ഒരുത്തി... ഇന്നത്തെ വിശേഷം പറയുന്ന തിരക്കിൽ ആണ്... അതെല്ലാം കേട്ട് അവര് രണ്ടു പേരും പറയുന്നുണ്ട്

 അവരെയും ഞങ്ങളെ കൂടെ കൂട്ടാൻ... നെച്ചു വും ലെച്ചു വും സമ്മതിച്ചു... 

അവസാനം..അവരെല്ലാരും എന്നെ നോക്കി.. ഞാൻ എന്റെ കൈ.. നേരെ നീട്ടി എന്നിട്ട് പറഞ്ഞു.. 

"Ok  rowdy girls.. തുടങ്ങല്ലേ അങ്ങോട്ട് കോളേജ് അടിച്ചുപൊളിക്കാൻ "

എന്നുപറഞ്ഞു. ഞാൻ കൈ നീട്ടി യപ്പോൾ... അവൾ മാരെല്ലാരും കൂടി.. 

"Yes... "എന്നു പറഞ്ഞു.. എന്റെ കൈയിന്റെ മുകളിൽ വെച്ച്.. 

പിന്നെ ഞങ്ങൾ ഓരോ വിശേഷം പറഞ്ഞു ഇരുന്നു.. ടൈം പോയത് അറിഞ്ഞില്ല... 

രാത്രി ആയപ്പോൾ.. food കഴിക്കാൻ വിളിച്ചു ശാന്തി ചേച്ചി ഫസ്റ്റ് day ആയതു കൊണ്ട ചേച്ചി വന്നു വിളിച്ചത്.. 

നാളെ മുതൽ ടൈമിന അവിടെ എത്തണം എന്നു പറഞ്ഞു... ഞങ്ങൾ ഫ്രഷായി... നേരെ food കഴിക്കുന്ന ഹോളിലേക്ക് പോയി.. അവിടെ കുറേ കുട്ടികൾ... 

Food കഴിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു... ഞങ്ങൾ.. food വാങ്ങി.. ടേബിളിൽ ഇരിക്കാൻ പോയപ്പോൾ... ലെച്ചു പെട്ടെന്ന് വികാൻ പോയി... പക്ഷെ വീണില്ല അപ്പോയെക്കും ഫൈഹ പിടിച്ചു... 

ലെച്ചു ആണെങ്കിൽ ലോക ചിരി.. ഇവൾക്ക് ഇതെന്താ പറ്റിയെ.. ആ വികാൻ പോയപ്പോൾ അവളെ പിരി പോയോ...

 പിന്നെ നോക്കുമ്പോൾ എന്റെ കൂടെ വന്ന ബാക്കിയെല്ലാരും ലെച്ചു നെക്കാളും മുടിഞ്ഞ ചിരി.. 

പിന്നെ അല്ലെ മനസ്സിലായെ.. ഇവള് മാർ എന്തിനാ ചിരിച്ചത് എന്ന്... ലെച്ചു ന്റെ പ്ലേറ്റിൽ ഉള്ള ചോർ മുഴുവനും അവിടെ ഇരിക്കുന്ന കുട്ടിയുടെ തലയിൽ വീണു.. അത് കണ്ടിട്ടാണ് ഇവള് മാർ ചിരിക്കുന്നത്..

 സത്യം പറഞ്ഞാൽ ആരായാലും ചിരിച്ചു പോകും അത് മാതിരിയായിക്കണ ആ പെണ്ണിന്റെ കോലം... 

പെട്ടെന്ന് അവൾ ചെയ്തത് കണ്ടു എല്ലാരേയും ചിരി നിന്നു.. 

അവൾ ഞങ്ങളെ ലെച്ചു നെ അടിച്ചു.... എനിക്ക് തീരെ സഹിക്കാൻ പറ്റാത്ത കാര്യാ അവൾ ഇപ്പൊ ചെയ്തത്... 

എന്നെ ആര് എന്ത് ചെയ്താലും ഞാൻ ക്ഷമിക്കും പക്ഷെ.... എന്റെ ഫ്രണ്ട്സിനെ തൊട്ടു കളിച്ചാൽ സഹിക്കില്ല... 

ഞാൻ അവളെ നേരെ ചെന്നു.... 

"ലെച്ചു..... കൊടുക്കടി തിരിച്ചു.... "

ലെച്ചു  മടിച്ചു നിന്നു... എനിക്ക് ദേഷ്യം വന്നു.... 

"ടി...... നിന്നോടല്ലാടി.... തിരിച്ചു കൊടുക്കാൻ പറഞ്ഞത്.... കൊടുക്കെടി... "

അപ്പൊ തന്നെ "ട്ടാ...... "എന്നൊരു ശബ്‌ദം കേട്ടു.... വേറെ ഒന്നും അല്ല... ആ പെണ്ണിന് തിരിച്ചു ഒരടി കൊടുത്തതാ... മ്മളെ ചങ്ക് ലെച്ചു.. 

അപ്പൊ തന്നെ കലി തുള്ളി ആ പെണ്ണ് വീണ്ടുൻ മ്മളെ ലെച്ചു നെ അടിക്കാൻ കൈ ഉയർത്തി... 

ഞമ്മൾ ഇവിടെ ജീവനോടെ ഉള്ളപ്പോൾ അതിനു സമ്മതിക്കോ.... ഞാൻ അവളെ കൈ പിടിച്ചു വെച്ച്.. 

"Di....... ഓവർ ഷോ കാണിക്കാതെ ... വല്ലതും നക്കിയിട്ട് പോയി കിടന്നുറങ്ങാൻ നോക്ക്...... "

"ടി..... നിനക്ക് ഈ... ശബാന ആരാന്ന് അറിയില്ല.... നീ ആരോടാ കളിക്കുന്നെ എന്നറിയോ.... "

"നീ പറഞ്ഞത് ശെരിയാ.... എനിക്ക് നീ ആരാണ് എന്ന് അറിയില്ലായിരുന്നു.... പറഞ്ഞു തന്നതിൽ താങ്ക്സ്.... പിന്നെ... 

എനിക്ക് ഈ ചെറിയ കുട്ടികളോടൊപ്പം കളിക്കുന്നത് തീരെ.... ഇഷ്ടല്ല.... അതോണ്ട് എനിക്ക് നിന്റെ കൂടെ കളിക്കാൻ പറ്റില്ല.... sorry.... മോളെ ശബാന.... "

"ടി..... "അവൾ എന്റെ നേർക്ക് വരാൻ നിന്നപ്പോൾ.... അവളെ കൂടെ ഉള്ള ഒരു കുട്ടി തടഞ്ഞു....

 എന്നിട്ട് അവളെ ചെവിയിൽ എന്തോ പറഞ്ഞു കൊടുത്തു... എന്നിട്ട് എന്നെ ഒരു നോട്ടം നോക്കിയിട്ട് അവളും അവളെ ഫ്രണ്ട്സും പോയി.... 

അവൾ പോയപ്പോൾ... അവിടെ ഉള്ള എല്ലാരും എന്നെ നോക്കി കയ്യടിച്ചു... എന്നിട്ട് ഓരോരുത്തർ അവളെ കുറ്റം പറയാൻ തുടങ്ങി.... 

ഞങ്ങൾ പിന്നെ food കഴിക്കാൻ ഇരിന്നു.... food കഴിച്ചു പോകാൻ നേരത്താണ് ഒരു കുട്ടി ഞങ്ങളെ നേരെ വന്നത്.... 

"ഹായ്.... ഞാൻ shraya.... നിങ്ങളെ സീനിയർ ആണ്.... "

അപ്പൊ ഞങ്ങൾ ഒന്നു ഡീസന്റ് ആയി... 

"ഹേയ് ഇങ്ങൾ പേടിക്കണ്ട.... ഞാൻ നിങ്ങളെ ഒന്നും ചെയ്യാൻ ഒന്നും അല്ല വന്നത്.... എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്... "

"എന്താ... shraya "  ചിന്നു.. 

"അത് പിന്നെ നിങ്ങൾ നേരെത്തെ ഉടക്കിയാ ടീം ഇല്ലേ..."

"ആ.... ശബാന യും ഫ്രണ്ട്സും അല്ലെ... "ലെച്ചു.. 

"ആ അവര് തന്നെ... അവര് അത്ര നല്ല കൂട്ടർ ഒന്നും അല്ല... എല്ലാർക്കും അവരെ പേടിയാ... എന്തിന് അവരെ ക്ലാസ്സിൽ പഠിക്കുന്ന...

 ഞങ്ങൾക്ക് പോലും.... അവരെ പേടിയാ..... അതുകൊണ്ട് നിങ്ങൾ ഒന്നും സൂക്ഷിക്കുന്നത് നല്ലതാ... പ്രത്യേകിച്ച് നീ "

Shraya എന്നെ ചൂണ്ടി കാണിച്ചിട്ട് പോയി... 
എനിക്ക് വല്യ.... പേടിക്കാൻ മാത്രം ഒന്നും തോന്നിയില്ല..... 

"നീ പേടിക്കേണ്ട ദുആ... ഞങ്ങൾ ഇല്ലേ കൂടെ.... "എന്നും പറന്നു rizu എന്നെ സമാധാനിപ്പിച്ചു.. 

"നീ ഇത് ആരോടാ പറയുന്നേ... ദുആ നോടോ... ഓൾക് ഇതൊക്കെ പുത്തരി ആണ്.... "നെച്ചു 

ഞങ്ങൾ ആ ശബാന ന്റെ കാര്യം വിട്ടിട്ട്... വേറെ എന്തൊക്കെയോ സംസാരിച്ചു... 

രാവിലെ നേരത്തെ എഴുനേൽക്കാൻ ഉള്ളത് കൊണ്ട്... പിന്നെ വേഗം പോയി ഉറങ്ങി.... 


***************************************

രാവിലെ എഴുനേറ്റു ഫ്രഷായി എല്ലാത്തിനെയും വിളിച്ചു.. എന്നിട്ട് ഞാൻ പോയി നിസ്കരിച്ചു.... റെഡിആകാൻ... പോയി.... 

ബ്ലൂ ജീൻസും... യെല്ലോ ടോപ്പും... റെഡ് ഷോളും ആണ് വേഷം... പിന്നെ എല്ലാരും റെഡി ആയപ്പോൾ.... 

നേരെ നടന്നു.... കുറച്ചു നടന്നാൽ എത്തും.... കോളേജ്.... ഏതാണ്ട് ഒരു അര മണിക്കൂർ ഉണ്ടാകും.... 

പിന്നെ ഞങ്ങൾ ഓരോന്ന് മിണ്ടിയും പറഞ്ഞു പോകുന്നത് കൊണ്ട് കുഴപ്പല്യ...... 

കോളേജിന്റെ മുന്നിൽ എത്തി.... 
ഞാൻ അവിടെ തന്നെ നിന്നു... എന്നിട്ട് ഫിനു നെ മനസ്സിൽ വിചാരിച്ചിട്ട് വലതു കാല് വെച്ച് ഗേറ്റ് കടന്നു... അപ്പൊ തന്നെ അവിടെന്നും ഇവടെന്നും ആയി പടക്കം പൊട്ടിക്കൽ ആയിരുന്നു..

.. പിന്നെ ഞങ്ങൾ അകത്തേക്കു കയറി.... ഇവിടെ വെച്ചാണ് എന്റെ ഫിനു നെ കഴുകൻ മാർ പിച്ചി ചീന്തിയത്.... ഒരു ദയം ഇല്ലാതെ.. എന്റെ ഫിനു നെ മരണത്തിന് കാരണ മായ എല്ലാത്തിനെയും ഞാൻ ഇല്ലാതാക്കും അതിനു വേണ്ടിയാണ് ഞാൻ ഇവിടെക്ക് വന്നതും പോലും.. 

എന്റെ ലക്ഷ്യം നിറവേറ്റിയി ട്ടെ ഞാൻ ഈ പടി ഇറങ്ങോള്ളൂ.. അവരെ ഇല്ലാതാക്കാൻ ഞാൻ ഏതറ്റം വരെ വേണെങ്കിൽ പോകും... എന്റെ ജീവിതം തന്നെ ഞാൻ അവൾക് വേണ്ടി മാറ്റി വെച്ച് കഴിഞ്ഞത.. 


ഞങ്ങൾ മുന്നോട്ടു നടന്നപ്പോൾ.. 
പ്രദീക്ഷിച്ച പോലെ വിളി വന്നു.... പക്ഷെ എവിടെ നിന്നാണ് വിളി വരുന്നേ എന്നു മനസ്സിലായില്ല.... പിന്നെ ഞങ്ങൾ ചുറ്റും ഒന്ന് നോക്കി.... 

പിന്നെ മനസ്സിലായി.... അവിടെ ഉള്ള മരത്തിന്റെ ചുവട്ടിൽ... ഇന്നലെ ഉടക്കിയാ...

 ആ ശബാനയും കൂട്ടരും പിന്നെ അവരെ കൂടെ... തന്നെ... വേറെ ഒരു ബോയ്സ് ഗ്യങ്ങും... ഉണ്ട് ഞങ്ങളെ വിളിക്കുന്നു.... 

പിന്നെ ഇതൊക്കെ പ്രധീക്ഷിച്ചു വന്നത് കൊണ്ട്..... ഞങ്ങൾ മടിച്ചു നിക്കാതെ.... അവരുടെ അടുത്തേക്ക് ചെന്നു.... 

എന്റെ കൂടെ ഉള്ള എല്ലാത്തിനും nallടെൻഷൻ ഉണ്ട് എന്ന്... അവരെ മുഖം കണ്ടാൽ തന്നെ മനസിലാക്കാം... പക്ഷെ അവര് അത് പുറത്തു കാണിക്കുന്നില്ല... 

"എന്തിനാ... വിളിച്ചേ..... "

ഞാൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു.. 

"നിന്നെ പൂവിട്ടു പൂജിക്കാൻ എന്തേയ്.. "ശബാന... 

"ആണോ..... എന്നാലെ ഇപ്പൊ എനിക്ക് ടൈം ഇല്ല..... കുറച്ചു busy ആണ്.... നമുക്ക് പിന്നെ കാണാം.... "

എന്നു പറഞ്ഞു തിരിഞ്ഞു നടക്കാൻ പോകുമ്പോൾ ആണ് വീണ്ടും എന്നെ വിളിച്ചത്.... 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ..... അവളെ കൂടെ ഉള്ള... ആ മറ്റവൻ ആണ് എന്നെ വിളിച്ചത്.... 

ഞാൻ എന്താ ന്നുള്ള മട്ടിൽ.... കയ്യും കെട്ടി നിന്നു.... 

"ശബാന പറഞ്ഞപ്പോൾ ഇത്രയും പ്രദീക്ഷിച്ചില്ല..... എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു...... 

കണ്ട്രോൾ കളയുന്ന മൊഞ്ചും.... പിന്നെ നിന്റെ തന്റേടത്തോടെ ഉള്ള... സംസാരവും.... എല്ലാം കൊണ്ടു എനിക്കങ്ങു ഭയങ്കര ഇഷ്ടപ്പെട്ടു.... "

"ഡാ...... അതികം അങ്ങ് പൊക്കല്ലേ.......പിന്നെ  ഇവളെ ഇവിടൊക്കെ തന്നെ ഉണ്ടാവില്ലേ...

 നമ്മക്ക് ശെരിക്കും ഒന്ന് പരിചയ പെടണം... കേട്ടോ... "ശബാന.. 

"കഴിഞ്ഞോ....ഇനി ഞാൻ ഒരു കാര്യം പറയട്ടെ.... "

എന്ന് ഞാൻ പറഞ്ഞപ്പോൾ..... അവര് എന്നെ എന്താന്നുള്ള മട്ടിൽ നോക്കി... 

"നിന്നെ കുറിച്ച് കേട്ടപ്പോൾ.... ഞാൻ വിചാരിച്ചു.... എനിക്ക് ശെരിക്കും ഒരു എതിരാളി... 

ഈ കോളേജിൽ ഉണ്ട് എന്നു വിചാരിച്ചു.... പക്ഷെ എനിക്ക് തെറ്റി... നീ ഒക്കെ വെറുതെ.... ഡയലോഗ് അടിക്കാൻ മാത്രം കൊള്ളു എന്ന്.... നീ ഇപ്പൊ മനസ്സിലാക്കി.... തന്നു....... 

പിന്നെ നിന്നെ എല്ലാർക്കും പേടിയാണ് എന്നു പറഞ്ഞതുകേട്ട്.... ശെരിക്കും പറഞ്ഞാൽ എനിക്ക് ചിരി വന്നു......

 നിന്നെ പോലെ ഉള്ള ഓല പാമ്പിനെ ആണ്.... എല്ലാരും പേടിക്കുന്നെ... എന്ന് അറിഞ്ഞിട്ട്...... "

എന്ന് പറഞ്ഞു.... ഞാനും എന്റെ ഫ്രണ്ട്സും... കൂട്ട ചിരി... അത് കണ്ടു... അവൾക് ചൂടായി....

 അവൾ എന്നെ അടിക്കാൻ കൈ ഉയർത്തി.... അതിനു.. മുന്നേ ഞാൻ അവളെ തടഞ്ഞു..... 

"സ്മാർട്ട്‌ ആകാം.... പക്ഷെ.... ഓവർ സ്മാർട്ട്‌ ആകരുത്.... നിന്റെ കളിയൊന്നും ഞങ്ങളെ അടുത്ത് വില കൊള്ളില്ല മോളെ ശബാന.... "

അതുപറഞ്ഞു അവളെ കൈ ഞാൻ താഴ്ത്തി ഇട്ടു... എന്നിട്ട് ഞാൻ മറ്റവന്റെ നേരെ ചെന്നു... 

"പിന്നെ നമ്മടെ പേരെന്താണവോ... "

ഞാൻ അത് ചോദിച്ചപ്പോൾ... അവന്റെ പിറകിൽ ഉള്ള... വേറെ ഒരുത്തൻ പറഞ്ഞു.... 

"ആഷിക്... "

"ആ ആഷിക്കെ..... നീ എല്ലാ പെൺകുട്ടികളോട്.. പെരുമാറുന്ന... പോലെ.... ദേ നിക്കുന്ന ഈ girls നെ കാണുന്നില്ലേ... "എന്നുപറഞ്ഞു... ഞാൻ 
Rowdy girls നെ കാണിച്ചു. കൊടുത്തു... 

"ആ അവരെ അടുത്ത് വേണ്ട.... കേട്ടല്ലോ.... അപ്പൊ... നിങ്ങളെല്ലാരും ഇവിടെ ഒക്കെ തന്നെ ഉണ്ടാകില്ലേ.... നമുക്ക് കാണാം... "

എന്നുപറഞ്ഞു... ഞാൻ തിരിഞ്ഞു.... നടക്കാൻ... നിന്നപ്പോൾ... ദേ പിന്നെയും വിളിച്ചു..... ഇവനെ കൊണ്ട്.... 

ഞാൻ എന്താ എന്നുള്ള.. രീതിയിൽ നോക്കി.. 

"നി... നീയാണ്..... പെണ്ണ്..... ഞാൻ ഇതുവരെ.... കണ്ട പെൺകുട്ടികളോന്നും.. ശെരിക്കും പെണ്ണല്ല....

 നീയാണ്... പെണ്ണ്... 
എനിക്ക് നിന്നെ ഒരുപാട് അങ്ങ്  ഇഷ്ടപ്പെട്ടു....... "ആഷിക്.. 

ഞാൻ അവൻ പറഞ്ഞതിന് പുച്ഛിച്ചു.... 

"ഇനി എന്റെ ലക്ഷ്യം നിന്നെ സ്വന്തമാക്കൽ ആണ്.... അതിനു വേണ്ടി ഏതറ്റം വരെ വേണെങ്കിൽ ഈ ആഷിക് സ്വീകരിക്കും... "ആഷിക്..... 

പെട്ടെന്ന്... ഒരു കയ്യടി കേട്ട്... ഞങ്ങൾ തിരിഞ്ഞു നോക്കി.... അവിടെ ഉള്ള ആൾക്കാരെ കണ്ടിട്ട്..... വീണ്ടും ഞങ്ങൾ ഞെട്ടി..... 

അവന്മാർ ആണ്... ആ റാസിയും ഫ്രണ്ട്സും... ആ റാസി.. ആണ് കയ്യടിച്ചത്..... ഇവൻ എന്താ... ഇവിടെ...

 എന്ന ആലോചിച്ചു നിക്കുമ്പോഴാണ് അവൻ ഞങ്ങളെ അടുത്തേക്ക് വന്നത്... 
എന്നിട്ട് എന്നെ പിടിച്ചു... അവന്റെ പിറകോട്ടു തള്ളി.... എന്നിട്ട് അവന്റെ നേരെ നിന്നു.. 

"എന്താടാ നിനക്ക് മാത്രം ഈ കോളേജിന്റെ റൂൾസ് ബാധകമല്ലേ..... എല്ലാരോടും കൂടി അല്ലെ പറഞ്ഞത്... 

ഈ കോളേജിൽ റാഗിങ് പറ്റില്ല എന്ന്.. പിന്നെ നിനക്ക് മാത്രം എന്താ പുതിയ നിയമം വല്ലതും ഉണ്ടോ... "റാസി.. 

"റാസി..... നീ ഇതിൽ ഇടപെടേണ്ട.... "ശബാന.. 

"നിന്നോട് ചോദിച്ചോ ഇല്ലല്ലോ.... അപ്പൊ നീ മിണ്ടാതെ ഇരുന്നോണം..... എല്ലാവരും കൂടി പറഞ്ഞതു കൊണ്ടു മാത്ര..... frashers day..

. നടത്താൻ വേണ്ടി... പ്രിൻസി ന്റെ കാല് പിടിച്ചു സമ്മതിപ്പിച്ചത്... ... ഇനി നീയായിട്ട്.. അത് ഇല്ലാണ്ടക്കാൻ ആണ് ഉദ്ദേശം എങ്കിൽ.. ഞാൻ ആയിട്ട് തടയുന്നില്ല... "റാസി.. 

"റാസി...sorry... ഞങ്ങൾ റാഗ് ചെയ്തത് ഒന്നും അല്ല... ഞങ്ങൾ just പരിചയപെട്ടു എന്നെ ഉള്ളു... 

നീ വെറുതെ തെറ്റ് ധരിച്ചതാ... ഡാ ആഷിക്... നീ ഇപ്പൊ ക്ലാസ്സിൽ പോ... നമുക്ക് പിന്നെ സംസാരിക്കാം... "ശബാന.. 

അവൾ ആ ആഷിക് നെ ക്ലാസ്സിലേക്ക് പറഞ്ഞയച്ചു..... പോകുന്ന വഴിക്ക്.. അവൻ എന്നെ ഒന്ന് അടിമുടി നോക്കി... 

"ഡാ...... ഡാ.... നേരെ നോക്കി നടക്ക്... "പാച്ചുക്ക... 

പാച്ചുക്ക അത് പറഞ്ഞപ്പോൾ അവൻ മുഖം വീർപ്പിച്ചു പോയി... അവന്റെ പിന്നാലെ തന്നെ ആ ശബാനയും ഫ്രണ്ട്സും പോയി... 

പിന്നെ അവിടെ കൂടിയ... കുട്ടികളെ ഒക്കെ റാസി പറഞ്ഞയച്ചു... 

"ഇക്കു... അതെന്താ ഇവിടെ റാഗിങ് പറ്റില്ല എന്ന് പറഞ്ഞെ... "rizu.. 

ഇവള് ഇതെന്താ ഇക്കു എന്നൊക്കെ റാസി നെ  വിളിക്കുന്നെ... ഇനി ഇവള്ടെ ശെരിക്കുള്ള ഇക്കു ആണോ.. 

പിന്നെ ആ കൊരങ്ങൻ പറയുന്ന കാര്യം കേട്ട് മ്മളെ കാറ്റ് പോയ balloon പോലെ ആയി.... 
 

"അത് rizhu ട്ടി... ഈ കോളേജിലെ  കഴിഞ്ഞ വർഷം റാഗിംഗ്  ഒക്കെ നല്ല ഗംഭീരമായി നടന്നതായിരുന്നു..... പക്ഷെ... ആ റാഗിങ് കാരണം ഒരു കുട്ടി...

 ആത്മഹത്യാ ചെയ്തു.... അതിന്റെ പിന്നിൽ ദാ ഇപ്പൊ പോയ.... ആ ആഷിക് ആണെന്ന് എല്ലാവർക്കും അറിയാം പക്ഷെ അവന്ക് എതിരെ....

 ഒരു തെളിവും ഇല്ലാത്തത് കൊണ്ട്.... അവൻ രക്ഷപെട്ടു...... പക്ഷെ അതിനു ശേഷം ഇവിടെ റാഗിംഗ് നിരോധിച്ചു... "റാസി 


അവൻ പറയുന്ന ആ കുട്ടി... എന്റെ ഫിനു ആയിരിക്കോ..... അപ്പൊ കാര്യങ്ങൾ എളുപ്പമായി.. ഈ ആഷിക്ക് ലൂടെ ബാക്കി ഉള്ളവരെ കണ്ടു പിടിക്കാം...... 


ഇതെല്ലാം അവൻ rizu ന്റെ തോളിൽ കൈയിട്ടു കൊണ്ടു അവളോട് പറഞ്ഞു... ഇവർ തമ്മിൽ എങ്ങനെ അറിയാ  

... ഇനി ഇവർ ആങ്ങളയും പെങ്ങളും ആണോ.... ഓഹ്..... ആകെ കൂടെ കൺഫ്യൂഷൻ ആയല്ലോ........ 

"അല്ല നിങ്ങളും ആ ശബാന യും തമ്മിൽ എന്താ പ്രശ്നം "അപ്പു.. 

Rizu എല്ലാം പറഞ്ഞു കൊടുത്തു.... എല്ലാം കേട്ടതിനു ശേഷം റാസി ഒഴികെ ബാക്കി എല്ലാരും എന്നെ നോക്കി.... ഞാൻ അവര്ക് ഒരു ചിരി പാസ്സാക്കി... 

"Mm...മതി.... മതി.... വേഗം ക്ലാസ്സിൽ പോകാൻ നോക്ക്... "റാസി... 

പിന്നെ ഞങ്ങൾ അവിടെ നിന്നില്ല നേരെ ക്ലാസ്സിലേക്ക് വെച്ച് പിടിച്ചു.... ക്ലാസ്സിൽ എത്തി ലാസ്റ്റ് സീറ്റ് ലക്ഷ്യമാക്കി നടന്നു...

 പക്ഷെ എനിക്ക് മുന്നേ ആ തെണ്ടികൾ ആ സ്ഥാന മുറപ്പിച്ചു.... 

ഫൈഹയും ലെച്ചുവും നെച്ചുവും പിന്നെ ചിന്നമ്മയും... ഞാനും rizu വും post... പിന്നെ ഞങ്ങൾ അവരുടെ ബെഞ്ചിന്റെ തൊട്ടു മുന്നിലെ സീറ്റിൽ പോയി ഇരിന്നു.... 

"Rizu നീയും ആ റാസി യും തമ്മിൽ എന്താ ബന്ധം "

"നീ എന്ത് ചോത്യ ചോതിക്കുന്നെ.... എന്റെ  ആങ്ങള ആണ്... അത്.... "rizu 


"അപ്പൊ നിങ്ങൾ ആങ്ങളയും പെങ്ങളും ആണോ എനിക്ക് തോന്നി.... "ലെച്ചു 

"നിനക്ക് എന്താ തോന്നാതെ ഉള്ളത്.... എല്ലാം ഓൾക് തോന്നും "നെച്ചു... 

"ഇജ് പോടീ കോപ്പേ "ലെച്ചു.. 

പിന്നെ ബെൽ അടിച്ചപ്പോൾ ക്ലാസ്സിലേക്ക് sir വന്നു ഒരു ചുള്ളൻ sir.... പേര് ജോസഫ് .... 

കാണാൻ നല്ല സ്റ്റൈൽ ഉണ്ട്.... ഇവിടെ ഒരുത്തി sir നെ നോക്കി ചോര ഊറ്റി കുടിക്കുന്നുണ്ട്..... 

വേറെ ആരും അല്ല നമ്മളെ ചിന്നമ്മ തന്നെ..... സാറെ പരിചയപ്പെട്ടു..... നമ്മുടെ ചിന്നു ഭാഗ്യം കൊണ്ട് sir married അല്ല.... അവൾ അത് അറിഞ്ഞപ്പോൾ കർത്താവിനോട്‌ സ്തുതിച്ചു.... 

പിന്നെ വേറെ ഒരു കഷണ്ടി തലയൻ വന്നു പോയി..... അയാൾ കുറച്ചു സ്ട്രീട് ആണ് എന്ന് മനസ്സിലായി.... അങ്ങേരെ പേര്.... സുകുമാരൻ..... 

ബ്രേക്ക്‌ ടൈം ന്റെ ബെൽ അടിച്ചപ്പോൾ.... ഞങ്ങൾ ആദ്യമായി അന്വഷിച്ചത്.... വേറെ ഒന്നും അല്ല.... മ്മളെ സ്വന്തം കാന്റീൻ ആണ്...... 

ഞങ്ങൾ നേരെ അവിടേക്ക് പോയി.... അവിടെ എത്തിയപ്പോ അല്ലെ മനസ്സിലായെ.... 

ഈ കാന്റീൻ ആണ് ഈ കോളേജിലെ അടിപൊളി സ്ഥലം എന്ന്... ഞങ്ങൾ അവിടെ ഉണ്ടായിരുന്ന ഒരു ടേബിളിൽ ഇരിന്നു.... 


ലെച്ചു ചായ വാങ്ങാൻ പോയി...   അവൾ വാങ്ങി വരുന്ന വഴിക്ക്.... അവളെ കയ്യിലുണ്ടായിരുന്ന ഒരു ഗ്ലാസിലെ ചായ...

 അവിടെ ഉണ്ടായിരുന്നു.... ഒരുത്തന്റെ മേലേക്ക് ചിന്തി പോയി.... 

ഇന്റെ റഹ്മാനെ...... ഈ പെണ്ണ് എവിടെ നോക്കിയാലും ഇങ്ങനെ ആണല്ലോ... ഇതിനാണ് പറയുന്നത് പണി ഇരന്നു വാങ്ങിക്കാ എന്ന്... 

പ്രദീക്ഷിച്ച പോലെ അവൻ അവളെ നേർക്ക് പോയി.... അവൾ നല്ലോണം പേടിച്ചിട്ടുണ്ട്.... ഞങ്ങളെ ഇടങ്കണ്ണിട്ട് ദയനീയ മായി നോക്കുന്നുണ്ട്..... 

അവൻ അവളോട് എന്തെക്കെയോ പറഞ്ഞു കുറച്ചു ചാടാ .... അവളെ ഭാഗത്താണ് തെറ്റ് അതോണ്ട് അവൾ അതെല്ലാം കേട്ടു നിന്നു....

 കൂടെ sorry sorry എന്നു പറയുന്നുണ്ട്... അവൾ.... ഓന് അതൊന്നും നോക്കാതെ... ഓളോട് കുരച്ചു ചാടാ

പക്ഷെ അവൻ അവസാനം ചെയ്തത് എനിക്ക് പിടിച്ചില്ല.... എനിക്കി എന്നല്ല എന്റെ കൂടെ ഉള്ള അവൾമാർക്കും... 

അവൻ ലെച്ചു ന്റെ കയ്യിൽ കേറി പിടിച്ചു എന്നിട്ട് കൈ വേദനിപ്പിക്കുന്നുണ്ട്....  

"കൈ വിടെടാ...... "ലെച്ചു... 

"ഇല്ലെങ്കിൽ "ലെവൻ 


"നിന്നോടാ പറഞ്ഞേ എന്റെ കൈ വിടാൻ "ലെച്ചു 

"നീ എന്തൊക്കെ പറഞ്ഞിട്ടും കാര്യല്ല്യ ഞാൻ കൈ വിടില്ല... "ലെവൻ 


"ച്ചി..... കൈ വിടാൻ അല്ലേടാ ഞാൻ പറഞ്ഞെ കോപ്പേ.... "ലെച്ചു... 

അവൾ അന്റെ മോന്ത നോക്കി ഒന്നു കൊടുത്തു ഇത് ഞാൻ പ്രദീക്ഷിച്ചതാ ണ്

പക്ഷെ അതോണ്ട് ഒന്നും ഓന് പഠിക്കില്ല... അവൻ ലെച്ചു നെ അടിക്കാൻ കൈ ഉയർത്തി.... അപ്പോയെക്കും...

 നെച്ചു അവന്റെ കൈ തടഞ്ഞു.... ഞാൻ ഇതെല്ലാം കയ്യും കെട്ടി നോക്കി നിന്നു... 
ചുറ്റും കുട്ടികൾ കൂടിയിട്ടുണ്ട്.... 

"ഡാ..... നിനക്കെന്താ ഡാ പറഞ്ഞാൽ മനസ്സിലാവില്ലേ..... ഇവൾക്ക് ഒരു തെറ്റ് പറ്റി... പോയി..... അതിനു അവൾ sorry യും പറഞ്ഞു.... 

എന്നിട്ടും നീ അവളെ വെറുതെ വിട്ടില്ലേങ്കിൽ പിന്നെ ഞങ്ങളൊക്കെ കയ്യും കെട്ടി നോക്കി നിക്കും ആണെന്ന് ആണോ നീ കരുതിയെ.... "നെച്ചു... 

"അതിനെ ഈ കോളേജിൽ വേറെ പെമ്പിള്ളാർ ഉണ്ടാകും ഞങ്ങളെ അതിനു കിട്ടില്ല.... "ഇതു പറഞ്ഞത് ഞമ്മളെ ചിന്നമ്മ ആണ് ട്ടോ.... 

ഞങ്ങൾ ഓളെ നോക്കിയപ്പോൾ... ഓള് എനിക്കെന്താ പറയാൻ പറ്റൂലെ എന്ന രീതിയിൽ ഞങ്ങളെ നോക്കാണ്... അപ്പൊ ഞങ്ങൾ എല്ലാരും തല ആട്ടി.... 

"ഓഹോ..... അപ്പൊ നിങ്ങളാണ് ഈ കോളേജിൽ പുതുതായി വന്ന കുട്ടികൾ... അല്ല rowdy girls.... 

Mm.....കൊള്ളാം... പ്രധീക്ഷിച്ചതിലും.... അപ്പുറമാണ്... നിങ്ങളെ പെർഫോമൻസ്...  കലക്കി എനിക്ക് ഇഷ്ടപ്പെട്ടു.... "

ഞങ്ങൾ അവൻ പറഞ്ഞതിനെ പുച്ഛിച്ചു... തള്ളി.... അവൻ വീണ്ടും എന്തോ പറയാൻ വന്നപ്പോഴേക്കും..... അവനെ ആരോ വന്നു വിളിച്ചു കൊണ്ടു പോയി....  

"Di ഇന്നത്തെ mood പോയി..... ഇന്ന് ഇനി ഒന്നും എനിക്ക് വേണ്ട ഞാൻ ക്ലാസ്സിൽ പോവാണ് "

"നിക്ക് ഞങ്ങളും ഉണ്ട്..... "ഫൈഹ 

ഞങ്ങൾ തിരിഞ്ഞു നടക്കാൻ നിന്നപ്പോ യാണ്.... ബാക്കിൽ ആ റാസി യും ടീമും കയ്യും കെട്ടി ഞങ്ങളെ നോക്കി നിക്കുന്നെ... 

അപ്പൊ തന്നെ ഞാൻ rizu ന്റെ നേരെ തിരിഞ്ഞു.... 

"ഇത് നോക്ക് rizu... ഞങ്ങൾ ഇങ്ങനെ ആണ്..... അത് നിനക്ക് ഇപ്പൊ മനസ്സിലായിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു.... 

പിന്നെ നിനക്ക് ഞങ്ങളെ കൂടെ കൂടണം എന്നുണ്ടെങ്കിൽ കൂടാം.... ഇല്ലെങ്കിൽ നിനക്ക് പോകാം... എന്താണെങ്കിലും അന്റെ ഇഷ്ടം പോലെ... 

പിന്നെ ഞങ്ങളെ കൂടെ കൂടിയാൽ.... ഇങ്ങനെ ഓരോന്നു ഉണ്ടാകും... അത് നിനക്ക് ഇപ്പൊ മനസ്സിലായി ട്ടുണ്ടല്ലോ... ഞങ്ങൾക്ക് എല്ലാരേയും പോലെ....

 എല്ലാം സഹിച്ചും കൊണ്ടും നിക്കാൻ ഒന്നും ഞങ്ങളെ കൊണ്ട് പറ്റില്ല... അതോണ്ട് ഞാൻ ചോദിക്കണ്... നിനക്ക് ഞങ്ങളെ കൂടെ കൂടണോ.... "

ഞാൻ ഇതെല്ലാം rizu നോട്‌ പറഞ്ഞു.... 

"എനിക്ക്..... rowdy girls ന്റെ കൂടെ കൂടിയ മതി "rizu..... 

"ഇതു നിന്റെ ഉറച്ച തീരുമാനം ആണല്ലോ "

"ആ ഇന്റെ ദുആ..... "rizu 

"ഇനി നിനക്കോ "

ഞാൻ ഫൈഹ നോട്‌ ചോദിച്ചപ്പോൾ.. 

"ഞാൻ already ആണല്ലോ.... "ഫൈഹ... 

അപ്പൊ ഞാൻ ഒന്ന് ചിരിച്ചു... പിന്നെ ക്ലാസ്സിലേക്ക് പോകാൻ നിന്നപ്പോൾ... മുന്നിൽ തന്നെ അവന്മാർ... ആ റാസി എന്റെ നേരെ വന്നു..  

"എന്താ നിന്റെ ഉദ്ദേശം.... "റാസി 


"എന്ത്... ഉദ്ദേശം..... എനിക്കൊരു ഉദ്ദേശവും ഇല്ല....  നിങ്ങൾ സമയം കളയാതെ മുന്നിൽ നിന്ന് മാറി നിക്കി... ഞങ്ങൾക്ക് പോണം "

ഞാൻ ഇത്രയും പറഞ്ഞതെ എനിക്ക് ഓർമ ഉള്ളു... അപ്പോയെക്കും അവൻ എന്നെ പിടിച്ചു ചുമരിനോട്‌ അടുപ്പിച്ചു നിർത്തിയിരുന്നു...

 എന്നിട്ട് എന്റെ കൈ പിടിച്ചു ബാക്കിലേക്ക് വെച്ച്.... 

"നീ എന്താടി.... വലിയ rowdy ആണെന്നണോ നിന്റെ വിചാരം "റാസി... 

"ആണെങ്കിൽ തനിക്കെന്താടോ...... എന്റെ കൈ വിട്....  കൈ വീടാൻ "

"Di.....  നീ എന്ത് വേണേലും കാട്ടി കൂട്ടിക്കോ... പക്ഷെ എന്റെ പെങ്ങളെ... അതിൽ കൂട്ടണ്ട "റാസി... 

"Sorry മിസ്റ്റർ razik fizan malik.... ഇത് ഞാൻ  പ്രദീക്ഷിച്ചതു കൊണ്ടാണ്..... തൊട്ടു മുന്നേ ഞാൻ അവളോട് ചോദിച്ചത്.... 

അപ്പൊ അവളും പറഞ്ഞ മറുപടി കേട്ടത് തന്നെ അല്ലെ.. "

Rizu ഞങ്ങളെ അടുത്തേക്ക് വന്നു.. 

"ഇക്കു..... ദുആ ന്റെ കൈ വിട്..... ഞാൻ പറഞ്ഞത് ഇക്കു കേട്ടതല്ലേ... പിന്നെ എന്തിനാ.... ഇക്കു വെറുതെ അവളോട് ചൂടാവുന്നെ... "rizu 

അവൾ റാസി നെ മാറ്റി നിർത്തി.... 

"കേട്ടല്ലോ..... ഇനി എന്തെങ്കിലും അറിയണോ . ഉണ്ടങ്കിൽ പറയണം.... "

എന്നുപറഞ്ഞു ഞാൻ അവളെ കൈ പിടിച്ചു.... ക്ലാസ്സിലേക്ക് പോയി.... എന്തൊരു kalippans ആണ് അവര്... 

*****************************************

ഞങ്ങൾ ഇന്ന് കോളേജിലെക്ക് വരുമ്പോ തന്നെ കണ്ടത് ആ ശബാന ആഷിക് ന്റെ കൂട്ട് പിടിച്ചു.... അവള് മാരെ റാഗ് ചെയ്യുന്നതാണ്... 

ഞാൻ കുറച്ചു മാറി നിന്നു കേട്ടു അവരുടെ സംസാരം... 

"ഡാ ശെരിക്കും ആ ദുആ ഒരു പെണ്ണ് തന്നെ ആണോ ഓളെ ഡയലോഗ് ഒക്കെ നോക്കിയ.... ഓക് എവിടന്ന് കിട്ടുന്നു ഇങ്ങനത്തെ ഡയലോഗ് "ബാസി 

"Ha ഡാ... എനിക്കും ആ സംശയം ഉണ്ട് "ജാസി 

ഞാൻ അവരെ നോക്കിയപ്പോൾ അവര് മിണ്ടാതെ നിന്നു... പിന്നെ അവരെ സംസാരം കേട്ടിട്ട് എനിക്ക് എന്തോ ആ ദുആ നോട്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരിഷ്ടം ഒക്കെ.... 

അവളോട് ഉള്ള ഇഷ്ടം കുറച്ചു കാലം മുന്നേ തുടങ്ങിയതാണ്.. 

പക്ഷെ ഇപ്പൊ അത് ഇരട്ടിയായി എന്ന് മാത്രം... പക്ഷെ ഓളെ സ്വഭാവം ഒക്കെ ഒന്ന് മാറ്റി എടുക്കാൻ ഉണ്ട്... വരട്ടെ ടൈം ഉണ്ടല്ലോ....

പിന്നെ rizu ഓളെ മുന്നിൽ തന്നെ ചെന്നു പെടും എന്ന് പ്രധീക്ഷിചില്ല... 

പിന്നെ ഞങ്ങൾ അവിടേക്ക് ചെന്നു... ബാക്കി ഒക്കെ ഇങ്ങൾ കണ്ടതല്ലേ.... 

പിന്നെ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി... 

"ഡാ റാസി.... നിനക്കെന്താഡാ ആ ദുആ നെ കാണുമ്പോ ഒരു ഇളക്കം.... ഞങ്ങളൊന്നും കാണുന്നില്ല എന്ന് വിചാരിക്കണ്ട "അപ്പു 

"ശെരിയാടാ...  നിങ്ങൾ പറഞ്ഞത് ശെരിയാ.... എനിക്ക് ഓളെ അങ്ങ് പെരുത്ത് ഇഷ്ടായി... "

"ഇന്നലെ ഒരു ദിവസം കൊണ്ട് അനക് ഓളെ ഇഷ്ടായോ... "ജാസി 

"ഹേയ്.... ഞാൻ അതിന് ഓളെ ആദ്യയിട്ട് കാണുന്നത് ഇന്നലെ അല്ല...  "

"പിന്നെ "പാച്ചു 


"അത് ഒരു വർഷം മുന്നേ ആണ്.... ഞാൻ ഒരു ദിവസം.... rizu നെ കൊണ്ട്... mall വരെ പോയിരുന്നു....

 അവൾക് എന്തോ പർച്ചേസിങ് ഉണ്ട് എന്നു പറഞ്ഞപ്പോൾ.... ഞാൻ ആണെങ്കിൽ പുറത്തു നിന്നു... 

കാർ ചാരി നിന്നു ഫോണിൽ കളിക്കായിരുന്നു...  

പെട്ടെന്ന് അവിടെ ഒരു ആൾക്കൂട്ടം കണ്ടു അവിടെ ചെന്നു നോക്കിയപ്പോൾ.... ഒരു മൊഞ്ചത്തി കുട്ടി ഒരു ചെക്കനെ മുഖത്തടിക്കുന്നതാണ്.. 

ഞാൻ അവളെ അടുത്തേക്ക് ചെല്ലാൻ പോയപ്പോഴേക്കും... അവളെ ആരൊക്കെയോ പിടിച്ചു കൂട്ടികൊണ്ടു പോയി...  

പിന്നെ rizu വന്നപ്പോൾ ഓളെ യും കൂട്ടി വീട്ടിലേക്ക് പോയി.... അന്ന് മുഴുവനും അവൾ ആയിരുന്നു... 

 അവളെ കുറിച്ച് അറിയാൻ ഉള്ള ആകാംഷ.... ഞാൻ കുറേ തിരഞ്ഞു പക്ഷെ ഒരു വിവരവും ഇല്ല... 

പിന്നെ ഞാൻ അതിനു ശേഷം ഓളെ കാണുന്നത്... അന്ന് ആ ആക്‌സിഡന്റ് നാണ്... "

"എന്ന നിനക്ക് അവളോട് തുറന്നു പറഞ്ഞൂടെ അന്റെ ഇഷ്ടം "ബാസി 

"അതിനു സമയം ആയിട്ടില്ല... അതിനു മുന്നേ... എനിക്ക് അവളെ ഒന്ന് ഒതുക്കാൻ ഉണ്ട്.... "

"നടന്നത് തന്നെ..... "പാച്ചു 

"അന്ന്.... നീ നടക്കണ കാര്യം വല്ലതും ഒന്ന് പറ... അവരെ നന്നാക്കാൻ നമ്മക്ക് എന്നല്ല ആർക്കും കഴിയില്ല "ജാസി 

"നോക്കാല്ലോ...  അവള്മാര് നന്നാവോ ഇല്ലേ എന്ന് "

ബെല്ലടിച്ചു ക്യാന്റീനിൽ ചെന്നപ്പോഴാണ്... അവിടുത്തെ കല വിരുന്ന് കാണുന്നത്...

 ഇവള് മാത്രം അല്ലെ അപ്പൊ അങ്ങനെ ഇവളെ കൂടെ നടക്കുന്നവരും അങ്ങനെ തന്നെ ആണോ... 

ഞാൻ അവന്മാരെ നോക്കിയപ്പോൾ അവന്മാരും ഏതാണ്ട് എന്റെ അതെ അവസ്ഥ തന്നെ ആണ്... 

പിന്നെ ഞങ്ങൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നു അവള്മാര്ക് ഇട്ട് കൊടുക്കാൻ ഉള്ള പണി ആലോചിച്ചു.. 

അപ്പോഴാണ് ഓരോരുത്തരെ മനസ്സിലിരിപ്പ് പുറത്തേക്ക് വരുന്നേ... 

"എന്നാലും ആ ലെച്ചു അവന്റെ മുഖത്തു അടിക്കും എന്ന് ഞാൻ കരുതിയില്ല "അപ്പു..  

ഞങ്ങളെല്ലരും അവനെ നോക്കി... അപ്പൊ ഓന് ഒരു അവിഞ്ഞ ചിരി പാസ്സാക്കി.. 

"നോക്കണ്ട.... എനിക്ക് ഇഷ്ടാണ് ലെച്ചു നെ "അപ്പു 

"എടാ കള്ള ഇതൊക്കെ എപ്പോ മുതൽ "ബാസി 

"അതുപിന്നെ അന്ന് ആദ്യ യിട്ട് വഴക്കുണ്ടാക്കിയപ്പോൾ "അപ്പു... 

"എന്ന പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ "പാച്ചു 

ഞങ്ങളെല്ലാരും അവനെ നോക്കി... 

"എനിക്കും ഇഷ്ട ആ നെച്ചു നെ "പാച്ചു.. 

പെട്ടെന്ന് അവിടെ ഒരു കൂട്ട ചിരി ആയിരുന്നു..... അപ്പൂന് ലെച്ചു നെയും.. പാച്ചു ന്  നെച്ചു നെയും ഇഷ്ടമാണെന്നു പറഞ്ഞു.... 

പിന്നെ മ്മളെ ജാസിക്ക് allready മ്മളെ പെങ്ങൾ rizu നെ ഇഷ്ടാണ്... പിന്നെ മ്മളെ ബാസി.... ഓന് ഒരു കാട്ടു കോഴി ആണ്... 

അപ്പൊ ഓന്ക് ഇങ്ങനത്തെ ഇഷ്ടം ഒന്നും ഇതുവരെ ആരോടും തോന്നിയിട്ടില്ല... എന്നാണ് ഓന് പറയ.. 

&&&&&&&&&&&&&&&&&&&&&&&&&&&


ഇന്നത്തെ ക്ലാസ്സ്‌ ഉച്ച വരെ ഉണ്ടായിരുന്നുള്ളു അതോണ്ട് ഞങ്ങൾ.. നേരെ ഹോസ്റ്റലിലേക്ക് പോയി...

 അവിടെ ചെന്ന് വേഗം ഫ്രഷായി food ഒക്കെ കഴിച്ചു...... പിന്നെ ഞങ്ങൾ നാട്ടിലേക് ഒക്കെ വിളിച്ചു വിശേഷം അറിഞ്ഞു... 

പിന്നെ ഞങ്ങൾ ഡാൻസും പറ്റും ഒക്കെ ആയി അന്നത്തെ ദിവസം അടിച്ചു പൊളിച്ചു..... 

എന്നത്തേയും പോലെ രാവിലെ എഴുനേറ്റു എല്ലാ കല പരിപാടികളൊക്കെ കഴിഞ്ഞു...

 നേരെ കോളേജിലെക്ക് നടന്നു... പോകുന്ന വഴിക്ക് കുറേ ബുള്ളെറ്റിന്റെ ശബ്ദം കേട്ട് ചെവി പൊത്തി പിടിച്ചു... 

ആരാന്ന് നോക്കിയപ്പോൾ ആ റാസി യും ഫ്രണ്ട്സും ആണ്... അവര് ഞങ്ങളെ ഒന്ന് നോക്കിയിട്ട്... കോളേജിന്റെ ഗേറ്റ് കടന്നു പോയി... 

പിന്നെ ഞങ്ങളും ഗേറ്റ് കടന്നു... അപ്പൊ തന്നെ വിളി വന്നു... ഞങ്ങൾ ആരാണ് എന്ന് നോക്കിയപ്പോൾ ആ ആഷിക്കും ഫ്രണ്ട്സും ആണ്.... 

ഇവർക്ക് കിട്ടിയതൊന്നും മതിയായില്ലേ.. എന്നു ചിന്തിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു... 

"നീ ഇന്ന് കൂടുതൽ മൊഞ്ചത്തി ആയിട്ടുണ്ടല്ലോ.. പെണ്ണെ.. പക്ഷെ കളർ ആണ് നിന്നെ കൂടുതൽ atract ചെയ്യുന്നേ... eന്തായാലും കുഴപ്പല്യ..  എനിക്ക് ഇഷ്ടപ്പെട്ടു "ആഷിക് 

"കഴിഞ്ഞോ... "

"ഇല്ലടി മോളെ... എനിക്ക് നിന്നോട് കുറച്ചു അതികം കാര്യങ്ങൾ പറയാൻ ഉണ്ട്.. നമുക്ക്  വിശദമായി ഒന്ന് കാണണം "ആഷിക്.. 

"ഞാൻ കണ്ടാൽ മതിയോ "

ഇതാരപ്പാ... എന്ന് നോക്കിയപ്പോൾ ആണ്..  റാസി.... അവൻ ഞങ്ങളെ അടുത്തേക്ക് വന്നു എന്നിട്ട് എന്റെ കൈ പിടിച്ചു അവന്റെ ബാക്കിലേക്ക് നിർത്തി...

 ഇതിപ്പോ എന്തിനാ എന്നെ ഇവിടെ പിടിച്ചു നിർത്തിയെ... എനിക്കാണേൽ ഒന്നും കാണുന്നില്ല.. 

അതിനെങ്ങനെയാ.. കൊടിമരം പോലെ അല്ലെ നീളം..  മ്മള് നല്ല നീള പക്ഷെ ഇവൻ എന്നെ കാളും ഉണ്ട്.. 

ഞാൻ മെല്ലെ തല ചെരിച്ചു നോക്കി.. 
അപ്പൊ ഈ പഹയൻ പാറയാണ്.. 

"എന്താടി ഇവിടെ ബിരിയാണി വെക്കുന്നൊന്നും ഇല്ല.. അങ്ങോട്ട് മാറി
 നിക്കടി "റാസി 
.

അപ്പൊ തന്നെ അവൻ എന്നെ നിർത്തിയ പോലെ ഞാൻ നിന്നു.. കാലമാടൻ...... 😒

പിന്നെ അവൻ പറയുന്നതൊക്കെ കേട്ട്... ഞാൻ വടി ആയി പോകുന്ന മട്ടായി.. 

"ടാ ആഷിക്കെ... നിന്നോട് കുറേ കാലായി പറയുന്നു... ഇനിയും നിനക്ക് പഠിക്കാൻ ആയില്ലേ... .പിന്നെ  നിന്റെ തെണ്ടി തരം ഇവരുടെ മേല് വേണ്ട "റാസി 

"ഇവരെ ഞാൻ ഒന്നും ചെയ്യില്ല..  പക്ഷെ ഇവളെ ഞാൻ അങ്ങ് എടുക്കുവാ... അതിന് നിനക്കെന്താ ടാ.... ഇവള് നിന്റെ ആരെങ്കിലും ആണോ... "ആഷിക് 


"ടാ ആഷിക്ക്.... നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..   നിന്നോട് പറഞ്ഞ പണി ചെയ്താൽ മതി.... "റാസി 

"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും....... അല്ല... നീ എന്തിനാ... ഇവൾക്ക് വേണ്ടി... എന്നോട് ചൂടാവുന്നെ... അതിനു മാത്രം ആരാ ഇവള്... നിന്റെ "ആഷിക് 

"അതെന്തെങ്കിലും ആയിക്കോട്ടെ... നീ എല്ലാ പെൺകുട്ടികളോട് പെരുമാറുന്നത് പോലെ ഇവളെ അടുത്ത് പെരുമാറിയാൽ... നിനക്കറിയാല്ലോ എന്നെ...  "റാസി 

"നീ എന്താക്കടാ... കോപ്പേ എന്നെ. ചെയ്യുന്ന .. ഞാൻ ഇതാ നിന്റെ കണ്മുന്നിൽ വച്ചു തന്നെ ഇവളെ അങ്ങ് കിസ്സ് ചെയ്യാൻ പോവാ.... നീ എന്താകും എന്ന് എനിക്ക് കാണാണല്ലോ.. "ആഷിക് 

എന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു വലിച്ചു.... അവന്റെ അടുത്തേക്ക് നിർത്തി.... ഇവൻ ഇന്ന് എന്റെ കൈ കൊണ്ട് ചാകും ഉറപ്പാ.... 

"കണ്ടില്ലേ... ഞാൻ ഇവളെ കിസ്സ് ചെയ്യാൻ പോവാ.. "ആശിക് 


എന്നുപറഞ്ഞു അവൻ മുഖം എന്റെ നേരെ വച്ചു... ഇതെല്ലാം കാണാനായിട്ട് കാണികൾ ഇഷ്ടം പോലെ.... ആണ്... 

അവന്റെ മുഖം എന്റെ മുഖത്തോട് അടുപ്പിക്കാൻ നോക്കി.... ഞാൻ അവന്റെ കവിളിൽ അഞ്ഞടിച്ചു.... അവന്റെ മുഖത്തു ഇപ്പൊ പൊന്നിച്ച പാറിയ അവസ്ഥയാ... കവിളിൽ കൈ വച്ചു എന്നെ നോക്കാണ്

"നീ എന്താടാ കരുതിയത്... നിന്റെ തോന്നിവാസത്തിനു ഞാൻ നിന്നു തരുന്നോ.... അതിനെ വേറെ പെണ്ണിനെ നോക്കണം എന്നെ അതിന് കിട്ടില്ല...."

"ടാ..... കണ്ടില്ലേ.... ഇതാണ് എന്റെ പെണ്ണ്...   നല്ല തന്റേടം ഉള്ള ഉശിരുള്ള.... ഒരാണ് കയ്യിൽ കേറി പിടിച്ചാൽ... അവന്ക്കിട്ട് തിരിച്ചു കൊടുക്കുന്ന പെണ്ണ്... ചുരുക്കി പറഞ്ഞാൽ ഒരു rowdy girl..... "റാസി 

അവൻ അത് പറഞ്ഞപ്പോൾ.... ഞാൻ ഉൾപ്പടെ ആ കോളേജ് മുഴുവനും ഞെട്ടിയിട്ടുണ്ട്...  

"പിന്നെ എല്ലാരും കേൾക്കാൻ വേണ്ടി ഒരു കാര്യം പറയ.... ഇതാ ഈ നിക്കുന്ന പെണ്ണ്... അതായത്... ദുആ ഐറിൻ... ഈ razik fizan malik ന്റെ പെണ്ണാ...

.അതോണ്ട് ആരെങ്കിലും ഇവളെ സ്വന്തമാക്കാൻ വല്ലവരും മോഹിച്ചിട്ടുണ്ടെങ്കിൽ... അതൊക്കെ ഒന്നു മാറ്റി വച്ചേരെ.... 

അല്ല ഇനി എന്നോട് ഏറ്റു മുട്ടൻ ആണ് ഉദ്ദേശ മെങ്കിൽ അതും ആവാം..  ല്ലേ ദുആ..   "റാസി 

എന്നെ നോക്കി അവൻ പറഞ്ഞപ്പോൾ.... ഞാൻ ഷോക്ക് നു മേല് ഷോക്ക് ആയി നിക്കാണ്.... 

ആ ആഷിക്കും ഫ്രണ്ട്സും അവിടന്ന് ചൂടായി പോയി.... ഞാൻ ആണെങ്കിൽ ഇവിടെ കിളി പോയ അവസ്ഥയിൽ ആണ്... 

അവൻ എന്റെ അടുത്തേക്ക് വന്നു... എന്നിട്ട് എന്റെ മുഖത്തേക് ഊതി തന്നു... അപ്പൊ എനിക്ക് ശെരിക്കും ബോധം വന്നത്.... ഞാൻ അവനെ... നോക്കി... 

"ഒന്ന് പതുക്കെ നോക്കടി പെണ്ണെ.... ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും "റാസി 

എന്നുപറഞ്ഞു... അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട്.. . പോയി...   ഞാൻ ആണെങ്കിൽ ഇവിടെ കിളി പോയ അവസ്ഥയിൽ നിക്കാണ്...

. അവള്മാര് ആണെങ്കിൽ...  ഏതോ സ്വപ്ന ലോകത്ത് എത്തിയ പോലെ അന്തം വിട്ട് നിക്ക.. 

ഞാൻ അവരെ പോയി തട്ടി വിളിച്ചു അപ്പോഴാണ് അവർക്ക് ശെരിക്കും ബോധം വന്നത്.. 

"എടി ചിന്നു എന്നെ ഒന്ന്... അടിച്ചേ "rizu 

ചിന്നു അവളെ അടിച്ചു... 

"എടി ഒന്ന് പതുക്കെ അടിക്കണ്ടേ... അല്ല ഞാൻ അപ്പൊ കാണുന്നത് സ്വപ്നം അല്ലെ... ശെരിക്കും ഇക്കുന്... ദുആ നെ ഇഷ്ടാണോ.. . "Rizu.... 

"അപ്പൊ സ്വപ്നം അല്ലെ.... "ലെച്ചു... 

അവര് എല്ലാരും കൂടി ചാടി കളിക്കാൻ തുടങ്ങി.... എന്നിട്ട് എന്റെ നേരെ വന്നു.. 



"ദുആ അനക്ക് എന്റെ നാത്തൂന് ആവാൻ സമ്മത കുറവൊന്നും ഇല്ലല്ലോ "rizu 

"Sorry rizu.... എനിക്ക് ഒരിക്കലും അതിന് കഴിയില്ല..... "

ഞാൻ ക്ലാസ്സിലേക്ക് പോയി... ഡെസ്കിൽ തല വെച്ച് കിടന്നു .  ഇല്ല എനിയ്ക്ക് ഈ ഒരു ജന്മത്തിൽ ആരെയും സ്നേഹിക്കാൻ കഴിയില്ല... 

കാരണം ഞാൻ അതെല്ലാം മാറ്റി വെച്ചിട്ടാണ് എന്റെ ലക്ഷ്യം നിറവേറ്റാൻ ഇറങ്ങിയത്... അതിന്റെ ഇടയിൽ എനിക്ക് വേറെ ഒരു ചിന്തയും ഉണ്ടാകില്ല... 



അവരെല്ലാരും ക്ലാസ്സിലേക്ക് വന്നു.... പിന്നെ ആരും റാസി ന്റെ കാര്യം എന്നോട് ചോദിച്ചില്ല....... 

പിന്നെ ഞങ്ങക്ക് വേറെ കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ആണ്... അനൗൺസ് മെന്റ് കേട്ടത്... 

മറ്റന്നാളെ..  ഫ്രഷെർസ് day ആണ്... എന്നാണ് അനൗൺസ് ചെയ്തത്.. 

"ന്റെ ഈശ്വരാ.... ഇനി അടുത്ത.... പണി.... ആയല്ലോ.... "ലെച്ചു... 

"അവന്മാർ.... നമ്മക് ഇട്ട് എന്തായാലും പണി തരാതെ ഇരിക്കില്ല.... അതുകൊണ്ട് ഞാൻ എന്തായാലും... മറ്റന്നാളെ വരില്ല "നെച്ചു.. 

"അയ്യേ.... ഇവള് ഇത്രയേ ഉള്ളോ... ടി കോപ്പേ... വല്ല്യ rowdy girls ആണെന്ന് പറഞ്ഞിട്ട് കാര്യല്ല...

 ഈ ഫ്രഷെർസ്  day ക്ക്. കിട്ടുന്ന പണിയും പേടിച്ചാണോ... നീ വരാതെ നിക്കുന്നെ.... മോഷട്ടോ നെച്ചു "ഫൈഹ.. 

"ആ അതെ നെച്ചു... നമ്മൾ ആരും അന്ന് ലീവ് ആക്കില്ല.... "rizu... 

പിന്നെ ചിന്നമ്മ ന്റെ ജോസ്  sir വന്നു. Sir വന്നാൽ പിന്നെ ചിന്നു ഡീസന്റ് ആണ് 

ഇവള് sir ന്റെ ചോര ഊറ്റി കുടിക്കാണല്ലോ.... പിന്നെ sir ബെല്ലടിച്ചപ്പോൾ... പോയി... 

പാവം sir ജീവൻ കൊണ്ട് ഓടി... ഞങ്ങൾ എല്ലാരും അവളെ കളിയാക്കി... 

അടുത്ത പിരീഡ്.... ഒരു ടീച്ചർ ആയിരുന്നു... അത്ര പ്രായം തോന്നിക്കാത്ത.   Miss ന്റെ പേര് ആയിഷ... miss ഞങ്ങൾ ക് ഇംഗ്ലീഷ് ആണ് എടുക്കുന്നെ.... 

Miss ന്റെ മാര്യേജ് കഴിഞ്ഞിട്ടില്ല... miss നെ എല്ലാവർക്കും വല്ലാതെ ഇഷ്ടപ്പെട്ടു... നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് miss എല്ലാരോടും.... 

അങ്ങനെ ബെൽ അടിച്ചു.... ഞങ്ങൾ വരാന്തയിലൂടെ... നടക്കുമ്പോൾ ആണ്... ആ ശബാന യും കൂട്ടരും ഞങ്ങളെ അടുത്തേക്ക് വന്നത്.. 

"ഞാൻ പ്രധീക്ഷിച്ചത് പോലെ തന്നെ.... നീ എന്റെ റാസി നെ എന്നിൽ നിന്ന് അകറ്റാൻ നോക്കി അല്ലേടി... $$%%#&%$&മോളെ... "ശബാന 

അവൾ എന്റെ നേരെ കുരച്ചു ചാടി...  

"ശബാന.... വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം ...പിന്നെ ഞാൻ ആരെയും ആരിൽ നിന്നും അകറ്റാൻ ശ്രമിച്ചിട്ടില്ല....... "

"പിന്നെ എങ്ങനെ ആടി... അവന്ക് നിന്നെ ഇഷ്ടപെട്ടത്.... നിന്റെ തൊലി വെളുപ്പ് കണ്ടിട്ടോ..  "ശബാന 

"ദേ നോക്ക് ശബാന... എനിക്ക് നിന്നോട് തർക്കിക്കാൻ താല്പര്യമില്ല.... അതോണ്ട് വഴിയിൽ നിന്ന് മാറി നിക്ക്.. "

ഞാൻ പോകാൻ നിന്നപ്പോൾ... അവൾ എന്റെ കൈ പിടിച്ചു വച്ചു.... 

"ഒന്ന് നിന്നെ.... "ശബാന 

ഞാൻ അവിടെ നിന്നു.. 

"നിന്റെ ഈ സൗന്ദര്യം കണ്ടിട്ടല്ലേ അവൻ നിന്നെ ഇഷ്ടപെട്ടത്.... അതുകൊണ്ട് ഇനി നിനക്ക് അതും വേണ്ട.... "ശബാന... 

എന്നും പറഞ്ഞു.... അവൾ എന്റെ മുഖത്തേക് ആസിഡ് ഒഴിക്കാൻ വന്നു... ഭാഗ്യത്തിന്... എന്നെ പിടിച്ചു ആരോ  മാറ്റി  അതുകൊണ്ട് എന്റെ മുഖത്തു ആയില്ല... 

അതും നിലത്തു ചിന്തി....എന്നെ പിടിച്ചു മാറ്റിയത്  ആരാണ് എന്ന് നോക്കിയപ്പോൾ റാസി ആയിരുന്നു... റാസി യുണ്ട് കലിപ്പിൽ അവളെ നേരെ ചെന്നു.... 

എന്നിട്ട് അവൾക്കിട്ടു രണ്ടണ്ണം പൊട്ടിച്ചു... അവൾ രണ്ട് കയ്യും കവിളിൽ പിടിച്ചു അവനെ നോക്കി... റാസി എന്നെ പിടിച്ചു അവളെ അടുത്തേക്ക് കൊണ്ടു പോയി.. 

"നീ ഇപ്പൊ ചെയ്തതിന് ഞാൻ ബാക്കി പിന്നെ തന്നോളം... പിന്നെ ഇവളെ നേർക്ക് ഇപ്പൊ ചെയ്തത് പോലെ ഇനി വല്ലതും ചെയ്തു എന്നറിഞ്ഞാൽ... ഈ റാസി ഇങ്ങനെ ആയിരിക്കില്ല ഉണ്ടാക...

 പിന്നെ നീ കരുതുന്ന പോലെ ഇവളെ മൊഞ്ചു കണ്ടിട്ടല്ല... ഞാൻ ഓളെ ഇഷ്ടപെട്ടത്... അതുകൊണ്ട് അവളെ മൊഞ്ചു നീ ഇല്ലാതാക്കിയാലും... ഞാൻ അവളെ കേട്ടു.. 

അതോണ്ട് മോളെ മനസ്സിലിരിപ്പ് അങ്ങ് മാറ്റി വെച്ചേരെ കേട്ടോടി പുന്നാര മോളെ "റാസി 

"റാസി നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ... ഞാൻ അല്ലെ നിന്നെ ജീവൻ തുല്യം സ്നേഹിച്ചത് എന്നിട്ട് നീ എന്താ എന്നെ മനസ്സിലാക്കാത്തെ... "ശബാന 

"ശബാന.... ഞാൻ എന്നും പറയുന്നതെ എനിക്ക് ഇന്നും പറയാൻ ഉള്ളു... ഞാൻ നിന്നെ നല്ല ഒരു ഫ്രണ്ട് ആയി കരുതി...

 കൂടെ കൂട്ടിയപ്പോൾ നീ അതു മുതലെടുത്തു ആ ഫ്രണ്ട്ഷിപ് നീ പ്രണയമാക്കി..  

അപ്പൊ ആരാ ഭാഗത്താണ് തെറ്റ് നിന്റെ ഭാഗത്തു തന്നെ അല്ലെ.... എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ പിറകെ നടക്കുന്ന നിന്നോട് ഞാൻ എന്ത് പറയാനാ "റാസി 

റാസി അവിടന്ന് ഇറങ്ങി പോയി... 

"നിന്നെ ഞാൻ വെറുതെ വിടില്ല... ദുആ... "ശബാന 

അവൾ എന്നെ ഒന്ന് ഭീഷണി പെടുത്തിയിട്ട്.... പോയി... 

"നീ പേടിക്കേണ്ട ദുആ... നീ ധൈര്യമായി റാസി കാക്കുനെ പ്രേമിച്ചോ... "ചിന്നു 

"കക്കുവോ.. അതെപ്പോ മുതൽ "

"അല്ല നിന്നെ കെട്ടുമ്പോൾ ഞങ്ങള്ക് കക്കു ആകാല്ലോ അങ്ങനെ "ചിന്നു... 

"ടി... നിന്നെ ഞാൻ ഉണ്ടല്ലോ... "

അവൾ ഓടി കളഞ്ഞു.. ഞാൻ അവളെ പിറകെ ഓടി... അവസാന ഗ്രൗണ്ട് മുഴുവനും ഓടി പ്പിച്ചിട്ടു.. ഞാനും അവളും കുഴങ്ങി... ഒരു മരത്തിന്റെ ചുവട്ടിൽ ഇരിന്നു.... 

"വെള്ളം..... വെള്ളം... "ചിന്നു 

"ഓളെ ഒരു വെള്ളം ഒറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ... മനുഷ്യനെ കൊണ്ടു... ഈ ഗ്രൗണ്ട് മുഴുവനും ഓടിപ്പിച്ചു.. "

"Sorry ദുആ... "ചിന്നു 

"ഓളെ ഒരു ചൊറി.. "

"Ha നിങ്ങൾ ഇവിടെ ഇരിക്കണോ.... ഞങ്ങൾ എത്ര തിരഞ്ഞു എന്നറിയോ.. "നെച്ചു... 

"എടി നമുക്ക് ആ ശബാന ക്ക് ഇട്ട് ഒരു പണി കൊടുത്താലോ "ഫൈഹ 

"വേണം പക്ഷെ ഇപ്പൊ അല്ല കുറച്ചു കഴിയട്ടെ "

"നേരെത്തെ റാസി കാക്കു വന്നില്ലയിരുന്നെങ്കിൽ എന്താകും ആയിരുന്നു "ലെച്ചു.. 

"ആ ദുആ നീ just രക്ഷപ്പെട്ടതാ "നെച്ചു 

"ഇനിയും അവളെ കയ്യിൽ നിന്ന് ഇതു പോലെ വല്ലതും പ്രധീക്ഷിക്കാം... അതോണ്ട് ദുആ നീ സൂക്ഷിക്കണം "rizu 

"Mm..... "

"സഭ കൂടി ക്കണല്ലോ... എന്താ ഇന്നത്തെ ചിന്ത വിഷയം.. "ബാസി

റാസി ഒഴികെ... ബാക്കി നാല് പേരും ഉണ്ട്.. 

"അതുപിന്നെ.. ബാസി ക്ക... ഇന്ന് ശബാന നമ്മുടെ ദുആ ന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കാൻ നോക്കി.. ഭാഗ്യത്തിന് റാസി ക്ക വന്നത് കൊണ്ട്... രക്ഷപെട്ടു.. "ഫൈഹ 

"ഓൾക് ഇത്രക്കും ധൈര്യമോ.. ഞങ്ങളൊക്കെ ഇവിടെ ഉള്ളപ്പോൾ ഓള്ക് എങ്ങനെ ധൈര്യം വന്നു "അപ്പു.. 

"ഓഹ് തുടങ്ങി.... ഇന്റെ അപ്പു ഏട്ടാ... ഇങ്ങളെ വീര്യ വാദം ആദ്യം നിർത്തി.. എന്നിട്ട് ആ ശബാന നെ ഒതുക്കാൻ ഉള്ള.. വഴി പറഞ്ഞു കൊണ്ട.. "ലെച്ചു 

ലെച്ചു അതു പറഞ്ഞപ്പോൾ.. അപ്പു ഏട്ടൻ എല്ലാരേയും നോക്കി.. ഒന്നു ഇളിച്ചു കൊടുത്തു.. 

"അല്ല ഇക്കു എവിടെ "rizu 

"ഓന്.. പ്രിൻസിന്റെ അടുത്തേക്ക് പോയതാ... മറ്റന്നാളത്തെ പ്രോഗ്രാമിന് കുറിച്ച് സംസാരിക്കാൻ പോയതാ.. "പാച്ചു... 

"ആ അതുപറഞ്ഞപ്പോൾ ആണ് ഓർമ വന്നത്... ഞാൻ നിങ്ങളോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാൻ ഇരിക്കയായിരുന്നു "ചിന്നു.. 

ഞങ്ങൾ എല്ലാരും അതെന്താ എന്ന മട്ടിൽ ഓളെ നോക്കി... കാരണം ഞങ്ങളോട് ഓള് ഇതുവരെ അതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല..

 പിന്നെ ഇപ്പൊ എന്താ..  സീരിയസ് ആയിട്ടുള്ള കാര്യം വിചാരിച്ചു ഇരിക്കുമ്പോൾ ആണ്.. 

ആ പെണ്ണ് പറയുന്ന കേട്ടിട്ട് തലക്ക് ഒന്നു കൊടുക്കാൻ തോന്നി 

"അതുപിന്നെ... എന്തായാലും എല്ലാവർക്കും ഓരോ പണി കൊടുക്കില്ലേ.. അപ്പൊ പിന്നെ എനിക്ക് തരാനുള്ള പണി.. ഇവരിൽ ആർകെങ്കിലും ഒരാൾക്കു കൊടുത്തോ ളി.. "ചിന്നു 

എന്നിട്ട് ഓളെ ഒരു കൊലച്ചിരി യും... ഞങ്ങൾ അഞ്ചു പേരും കൂടി അവളെ കുനിച്ചു നിർത്തി അടിച്ചു.. 

"എന്താടി തെണ്ടി കളെ.... ഒരു തമാശ പോലും പറയാൻ പറ്റില്ല എന്ന് വെച്ചാൽ "ചിന്നു 

"ഇനി നീ തമാശ പറയുന്നത് ഞങ്ങൾ കേൾക്കട്ടെ അപ്പം കാണിച്ചു തരാം.. അല്ല പിന്നെ.... "നെച്ചു.. 

"എന്തൊരു ദുരന്തം ആണെടി നീ "ജാസിക്ക 


അപ്പൊ ഓള് സൈക്കിളിൽ നിന്ന് വീണ ചിരി പാസ്സാക്കി.. 

"അല്ല നിങ്ങക്ക് ക്ലാസ്സില്ലേ... "പാച്ചു.. 

"ആ ഉണ്ട് പക്ഷെ പോണില്ല "നെച്ചു 

"അതെന്തേ "അപ്പു.. 

"ആ സുഖമോ ദേവൻ ആണ് ക്ലാസ്സ്‌ എടുക്കുന്നെ... അപ്പൊ ഒരു ഇന്ട്രെസ്റ് ഇല്ല ക്ലാസ്സിൽ കേറാൻ "ലെച്ചു 

"അതാരാ... സുഖമോ ദേവൻ "ജാസി.. 

"അതും ആ സുകുമാരൻ ആണ്... "rizu 

"ഓഹ്.... അപ്പോയെക്കും നിങ്ങൾ അയാൾക് പേരും ഇട്ടോ "ബാസി 

"പിന്നെല്ലാഹ്.... "ഫൈഹ.   

പെട്ടെന്ന് ഞങ്ങളെ അടുത്തേക്ക് ജോസ് sir വന്നു... 

"എന്താ ഇവിടെ ഒരു കൂട്ട ത്തോടെ ഉള്ള ചർച്ച "sir 

"ഹേയ് ഒന്നുല്ല്യ sir   ....... ഞങ്ങൾ വെറുതെ ഇന്നത്തെ പ്രകൃതി ഭംഗി ആസ്വാതിക്കായിരുന്നു "ചിന്നു 

ഞാൻ അവളെ തല ക്കൊന്നു കൊടുത്തു... അപ്പൊ ഓള് മിണ്ടാതെ ഇരിന്നു.. 

"അതു ഒന്നുല്ല്യ sir.... ഞങ്ങൾ വെറുതെ ഇവരെ ഒക്കെ ഒന്ന് പരിചയ പെട്ടു... അത്രേ ഉള്ളു "ദുആ.. 

"Mm......പിന്നെ ദുആ.... നീയൊന്ന് എന്റെ കൂടെ വന്നേ.... എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട് "sir 

"Ha ആയിക്കോട്ടെ sir... "

"എന്ന നമ്മക്ക് കുറച്ചു അങ്ങോട്ട് മാറി നിന്നു സംസാരിക്കാം "sir 

"Ok sir "

Sir കുറച്ചു മാറി നിന്നു... ഞാൻ ചിന്നു നെ നോക്കിയപ്പോൾ... അവൾ ഉണ്ട് എന്നെ നോക്കി പേടിപ്പിക്കുന്നു... 

"ഞാൻ ഇപ്പൊ വരവേ ചിന്നു "

എന്നുപറഞ്ഞു ഞാൻ സാറിന്റെ അടുത്തേക്ക് പോയി... 

"എന്താ sir... എന്തെങ്കിലും പ്രശ്നം ഉണ്ടോ "

"ഹേയ്..... പ്രശ്നം എന്ന് പറയാൻ മാത്രം ഒന്നും ഇല്ല "sir 

"പിന്നെ "

"അതെ..... എനിക്ക് തന്റെ ഒരു help വേണം "sir 

"അതിനെന്താ sir പറഞ്ഞോളൂ "

പിന്നെ sir പറയുന്ന കാര്യം കേട്ടിട്ട്.... എനിക്ക് ചിരി അടക്കാൻ പറ്റിയില്ല...  

"ദുആ... തനിക്കറിയാലോ.. എന്റെ മാര്യേജ് കഴിഞ്ഞിട്ടില്ല എന്ന്... ഇത്രയും കാലം എന്റെ മാര്യേജ് കയ്യാതിരുന്ന ത്തിന്റെ കാരണം.. എനിക്ക് ഒരു ജോലി ആയിട്ട് കല്യാണം ആലോചിച്ചാൽ മതി എന്ന് ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞു.. 

അതുകൊണ്ട് തന്നെ... അവര് ജോലി കിട്ടുന്നത് വരെ... എനിക്ക് കല്യാണം  ആലോചിച്ചില്ല.... പക്ഷെ ഇപ്പൊ അവര്  കല്യാണം ആലോചിക്കുന്നുണ്ട്... "sir 

"ആഹാ... അപ്പൊ ഈ അടുത്ത് അടിപൊളി food കഴിക്കാനുള്ള വകുപ്പ് ഉണ്ടല്ലോ... അല്ല ഇതിൽ ഞാൻ എന്ത് സഹായ ചെയ്യേണ്ടേ "

"അതു പിന്നെ ദുആ... എനിക്ക് ഒരു കുട്ടിയെ ഇഷ്ടാണ്... അതു അവളോട് ഒന്ന് പറയണം... നീ "sir 

"അതാരാ sir ആ കക്ഷി "

"അതു തന്റെ കൂടെ ഉള്ള shinsi ഇല്ലേ... അവള..... "sir 

"What........ "

എനിക്ക് അത് കേട്ട് ചിരി നിർത്താൻ പറ്റുന്നില്ല.... 

"താനെന്തിനാ ഇങ്ങനെ ചിരിക്കൂന്നേ.. എന്തേയ് അവൾക് വേറെ റിലേഷൻ മറ്റും ഉണ്ടോ "sir 

"ഹേയ്.... അങ്ങനെ ഒന്നും ഇല്ല sir... ഇത് എനിക്ക്... "

ഞാൻ പിന്നെയും ചിരിക്കാൻ തുടങ്ങി 

"എടൊ താൻ ഒന്ന് ഈ ചിരി നിർത് എന്നിട്ട് തനിക്കെ ന്നെ സഹായിക്കാൻ പറ്റോ എന്ന് പറ "sir 

"അതെന്ത് ചോദ്യ sir ചോതിക്കുന്നെ... sir ധൈര്യമായിട്ട്.... വീട്ട് കാരോട് പോയി പറഞ്ഞോ... sir ഇവിടെ ഒരു കുട്ടിനെ കണ്ടു വച്ചിട്ടുണ്ട്.... എന്ന്... ബാക്കി ഞാൻ ഏറ്റു "

"താങ്ക്സ് ദുആ.... പിന്നെ അവൾ ക്ക് എന്നെ ഇഷ്ടവോ "sir 

"Sir.... സാറിന് ഞാൻ ഒരു കാര്യം കാണിച്ചു തരട്ടെ "

Sir ആ എന്നുള്ള രീതിയിൽ എന്നെ നോക്കി.. 

"ദേ അവിടെ നിക്കുന്ന.... ചിന്നു നെ നോക്ക്... "

Sir അവളെ നോക്കി... 

"അവൾ നഖം കടിച്ചു നിക്കുന്നത് കണ്ടില്ലേ... അത് എന്ത് കൊണ്ട എന്നറിയോ.... അവൾക് നമ്മൾ തമ്മിൽ സംസാരിക്കുന്നത് എന്താണന്നു അറിയാഞ്ഞിട്ടുള്ള ടെൻഷൻ ആണ്.... 

ബാക്കി ആർക്കും ഇല്ലാത്ത ടെൻഷൻ ഓൾക് എങ്ങനെ വന്നു എന്നു ഞാൻ പറയാതെ തന്നെ സാറിന് മനസ്സിലായി കാണുമല്ലോ.. "

Sir ചിരിച്ചു കൊണ്ട് തല ആട്ടി.... 

"എന്ന ok sir പിന്നെ കാണാം "

ഞാൻ സാറിന് കൈ കൊടുത്തു... sir തിരിച്ചും കൈ തന്നു... എന്നിട്ട് sir... സ്റ്റാഫ് റൂമിലേക്ക് പോയി.... 

ഞാൻ അവരെ അടുത്തേക്ക് പോയി.. 

"Sir എന്തിനാ നിന്നെ വിളിച്ചെ "ചിന്നു.. 

"അതോ... അത്.... "

"എടി കളിക്കാതെ കാര്യം പറി "ചിന്നു 

"അതിന് നീയെന്തിനാ വെറുതെ ടെൻഷൻ ആവുന്നേ "

"ടെൻഷനോ..... എനിക്ക് ടെൻഷൻ ഒന്നും ഇല്ല... ഞാൻ ചോദിച്ചു എന്നെ ഉള്ളു "ചിന്നു 

"Mm..... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല എന്ന് കരുതേണ്ട... "

"നീ അതൊക്കെ വിട്.... നിന്നെ എന്തിനാ sir വിളിച്ചെ... "ഫൈഹ. 

"അത് സാറിന്.... കല്യാണം ആലോചിക്കുന്നുണ്ട്... അപ്പൊ നല്ല കുട്ടി കൾ എന്റെ അറിവിൽ എവിടെങ്കിലും ഉണ്ടെങ്കിൽ പറയാൻ പറഞ്ഞു "

"ഓഹ്.... ഇങ്ങേർക്ക്... മിന്നു കെട്ടാൻ... ഇത്രയും മുട്ടി നിക്കാണ് എന്ന് അറിഞ്ഞില്ല "ചിന്നു.. 

"ചിന്നു... നീ എന്തേലും പറഞ്ഞോ "

"ഒന്നും പറഞ്ഞില്ലേ.... "ചിന്നു.... 

എന്നും പറഞ്ഞു... അവൾ ക്ലാസ്സിലേക്ക് പോയി... ഞാൻ അവളെ പിറകെ... ചെന്നു... എന്നിട്ട് അവളെ തോളിലുടെ കയ്യിട്ടു.... 

"എടി പൊട്ടത്തി.... നീ ഇങ്ങനെ പിണങ്ങല്ലേ "

"ഞാൻ ആരോടും പിണങ്ങിയിട്ടോ ന്നും ഇല്ല.... "ചിന്നു 

"പിന്നെ "

"എന്നാലും അങ്ങേര്.... ഞാൻ ഇവിടെ ഉണ്ടായിട്ടും  വേറെ പെണ്ണിനെ നോക്കാൻ പറഞ്ഞില്ലേ.... അത് എനിക്ക് സഹിച്ചില്ല... വരട്ടെ... അങ്ങേരെ കല്യാണത്തിന്റെ അന്ന്... ഞാൻ അങ്ങേരെയും.. അങ്ങേര് കെട്ടുന്ന... പെണ്ണിനേയും കൊന്നിട്ട് കല്യാണത്തിന്റെ ചോറും കഴിച്ചു... 

അന്തസായി ജയിലിൽ പോയി കിടക്കും നോക്കിക്കോ.... "ചിന്നു 

"ചിന്നു... അത്രക്കും വേണോ... "

"ആ... വേണം..... എന്നെ ഒഴിവാക്കി.... വേറെ പെണ്ണിനെ കെട്ടാൻ പോകല്ലേ അപ്പൊ അത് വേണം "ചിന്നു.. 

"എന്നാലേ ഇന്റെ ചിന്നമ്മ നോട്‌ ഒരു കാര്യം പറയട്ടെ "

"ആ പറഞ്ഞു തൊലക്ക് "ചിന്നു.. 

ഞാൻ അവളെ എന്റെ നേരെ നിർത്തി... 

"എടി ചിന്നുസേ.... sir എന്നോട് പറഞ്ഞത് എന്താന്ന് അറിയോ... "

അവൾ എന്താന്ന് ഉള്ള മട്ടിൽ എന്നെ നോക്കി... 

"നിന്നെ സാറിന് സെറ്റ് ആക്കി കൊടുക്കാൻ "

"ശെരിക്കും....... "ചിന്നു  

"ആടി.... പൊട്ടത്തി.... "

അവൾ എന്നെ കെട്ടിപിടിച്ചു.... ഒരു കിസ്സും തന്നു... എന്നിട്ട് ചാടി കളിക്കാൻ തുടങ്ങി... 

"ഓഹ്.... പെണ്ണിന്റെ ഒരു സന്തോഷം കണ്ടില്ലേ... എടി.... പതുക്കെ ചാടടി.. ആ ഭൂമി പിളർന്നു നീ പാതാളത്തിലേക്ക് പോകും "ലെച്ചു... 

പിന്നെ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.... ക്ലാസ്സിൽ ഇപ്പൊ സാറുമാർ ആരും ഇല്ല.... അതുകൊണ്ട് വേഗം സീറ്റിൽ പോയി... ഇരിന്നു...... 

അടുത്ത പിരീഡ്.... ഒരു miss ആയിരുന്നു... പേര്... പുഷ്പലത..... കറുത്ത food ball പോലെ ഉണ്ട് കണ്ടാൽ... കുട്ടികൾ എല്ലാരും... miss നെ  ഓരോരുത്തർ കളിയാക്കുന്നു ണ്ട് ... പക്ഷെ miss തിരിച്ചു ഒന്നും പറയുന്നില്ല.... 

എനിക്ക് miss നെ കണ്ടപ്പോൾ... പാവം തോന്നി... പക്ഷെ കാര്യാത്തോടടുതപ്പോൾ.... miss ന്റെ സ്വഭാവം മാറി.... 

"എവിടെ നിന്റെ ബുക്ക്‌... "miss.... 

മുന്നിൽ ഇരിക്കുന്ന... അബു നോട്‌ ചോദിച്ചു... അവൻ ആകെ... പേടിച്ചിട്ടുണ്ട്.. 

"Sorry miss... കൊണ്ടുവരാൻ മറന്നു പോയി "അബു 

"നീ എന്താടാ ഇപ്പോഴും LKG സ്റ്റുഡന്റ ആണെന്ന് ആണോ വിചാരം.... ബുക്ക്‌ കൊണ്ടുവരാൻ മറന്നു പോയി... പോലും... പിന്നെ നീയൊക്കെ എന്തിനാ രാവിലെ കെട്ടിയെയുന്നള്ളി വരുന്നത്... "miss 

"അത്.... പിന്നെ... മിസ്സ് "അബു.. 

"ഇനി ഒന്നും ഇങ്ങോട്ട് പറയാൻ നിക്കണ്ട.... ബുക്ക്‌ ഇല്ലാത്തവർ എല്ലാരും എല്ലാരും പുറത്തിറങ്ങി നിന്നോ... എന്റെ ക്ലാസ്സിൽ ഇരിക്കേണ്ട "miss... 

എല്ലാരും മടിച്ചു നിന്നു.. 

"I say  get  out...... "

Miss ന്റെ mood തീരെ ശെരി അല്ല അതുകൊണ്ട് വെറുതെ വെറുപ്പിക്കേണ്ട എന്നു കരുതിയത് കൊണ്ട് മാത്രം ഇറങ്ങി... കൊടുത്തു... ഇങ്ങൾ നോക്കണ്ട... നമ്മളാരും ബുക്ക്‌ കൊണ്ടു വന്നിട്ടില്ല... 

അതുകൊണ്ട് പുറത്തിറങ്ങാൻ കഴിഞ്ഞു..... ഞങ്ങൾ നേരെ ലൈബ്രറിയിലേക്ക് പോയി... അവിടെ അങ്ങനെ കുട്ടികൾ ഒന്നും ഇല്ലായിരുന്നു... ഞങ്ങൾ ബുക്ക്‌ എടുക്കാൻ വേണ്ടി ഓരോ ഭാഗത്തേക്ക് പോയി..... ഞാൻ ഓരോന്നു നോക്കുമ്പോൾ ആണ് 

ഒരു കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്.... ഞാൻ  ആ സൗണ്ട് എവിടെന്ന എന്ന് നോക്കിയപ്പോൾ.... ഈ ലൈബ്രറിന്റെ ഉള്ളോട്ട് ഒരു room ഉണ്ട്... അവിടെ അങ്ങനെ ആരും പെട്ടെന്ന് കാണാത്ത ഒരു സ്ഥലത്ത് ആണ് ആ room.... 

ഞാൻ ആ room തുറന്നു നോക്കി... അവിടെ full ഇരുട്ടാ... ഞാൻ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി... സ്വിച്ച് കണ്ടു പിടിച്ചു... എന്നിട്ട് ആ റൂമിലെ ലൈറ്റ് ഇട്ടു... 
എന്നിട്ട് ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.. 

അവിടെ ആ റൂമിന്റെ ഒരു കോണിൽ... ഒരു പെൺകുട്ടി ഇരിന്നു കരയുന്നു... 

ഞാൻ അവളെ അടുത്തേക്ക് ചെന്നു.. എന്നിട്ട് അവളെ തോളിൽ കൈ വച്ചു അവൾ ഞെട്ടി എണീറ്റു... എന്നിട്ട് എന്നെ കണ്ടപ്പോൾ എന്നെ വന്നു കെട്ടിപിടിച്ചു കരഞ്ഞു.. 

"ഹേയ്.... എന്താടോ.... കരയല്ലേ.... "

അവൾ നല്ല കരച്ചിൽ... 

"Do ... "

ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി... എന്നിട്ട് അവളെ കണ്ണ് തുടച്ചു കൊടുത്തു.. 

"ഇനി പറ എന്താ തന്റെ പ്രശ്നം... താൻ എങ്ങനെ ഇവിടെ എത്തി... എന്തിനാ നീ കരഞ്ഞേ "

അവൾ പിന്നെയും നല്ല കരച്ചിൽ.. എനിക്ക് അത് കണ്ടപ്പോൾ.. ദേഷ്യം വന്നു.. 

"ദേ നീ പറയുന്നോ.. അതോ എന്റെ കയ്യിൽ നിന്നു തല്ല് വാങ്ങണോ "

"വേണ്ട ഞാൻ പറയാം "

"എന്റെ പേര്... ഷിഫാന... ബികോം ഫസ്റ്റ് year student ആണ്... എന്നെ കുറച്ചു ദിവസായി.... ആ... ആശിക്കും... ശിഹാബും കൂടി എന്നെ ടോർച്ചർ ചെയ്യാൻ തുടങ്ങിയിട്ട്... "

"ആ ശിഹാബ് ആരാ "

"അന്ന് നിങ്ങൾ ക്യാന്റീനിൽ വെച്ച പ്രശനം ഉണ്ടാക്കിയില്ലേ അത്  അവനാണ് ശിഹാബ് "

ഓ അപ്പൊ അതെല്ലം ഈ കോളേജ് മുഴുവനും അറിഞ്ഞോ


"Mm.... അവൻ എന്തിനാ നിന്നെ ടോർച്ചർ ചെയ്യുന്നേ "

"ബാക്കി ഞാൻ പറയാം "

ബാക്കിൽ നിന്ന് ആരോ പറഞ്ഞു... ഞാൻ ആരാന്ന് നോക്കിയപ്പോൾ... അതാവനാ ആഷിക്കും... പിന്നെ ആ ഷിഹാബും... 

"ഇനി നീ പോയിക്കോ ഷിഫാന... "ശിഹാബ് 

ഓഹോ അപ്പൊ ഇത് ഇവരുടെ പ്ലാൻ ആയിരുന്ന...
അവൾ പുറത്തേക്ക് പോയി.... എന്നിട്ട് എന്റെ അടുത്തേക്ക് വന്നു അവര് രണ്ടുപേരും... എന്നിട്ട് എനിക്ക് ചുറ്റും അവര് നടന്നു.... 

"ദുആ ഐറിൻ...... BBA  ഫസ്റ്റ് year.... തന്റേടി..... തെറ്റ് കണ്ടാൽ അപ്പൊ പ്രതികരിക്കും.... ഏതെങ്കിലും ആണ് കയ്യിൽ കേറി പിടിച്ചാൽ... അവന് ക്കിട്ട് തിരിച്ചു കൊടുക്കും..... ചുരുക്കി പറഞ്ഞാൽ... rowdy girl in college... "ശിഹാബ് 

"പക്ഷെ അതൊന്നും ഞങ്ങളെ നേരെ വില കൊള്ളില്ല.... കാരണം നീയുണ്ടല്ലോ... ഞങ്ങളെ ഈ കയ്യിൽ കിടന്ന് പിടയാനുള്ള ജന്മ ആണ്... എത്ര എത്ര പെൺകുട്ടികൾ ഞങ്ങളെ ഈ കയ്യിൽ കിടന്ന് മരിച്ചിട്ടുണ്ട്..... 

എന്ത് ചെയ്യാനാ അത് പോരെ മരിക്കാൻ ആണ് നിന്റെ വിധി "ആഷിക് 

"പിന്നെ നിന്റെ മറ്റവൻ ഇല്ലേ... ആ റാസി അവനുള്ളത്.. ഞങ്ങൾ വേറെ കൊടുക്കുന്നുണ്ട്... ആദ്യം നിന്നെ.. എന്നിട്ട് മതി അവനെ... "ഷുഹൈബ് 

ഞാൻ അവര് പറയുന്നതൊക്കെ കേട്ട് ചിരിച്ചു... 

"എന്താടി...... ചിരിക്കൂന്നേ... "ആഷിക് 

"പിന്നെ ചിരിക്കാതെ... അതൊക്കെ വിട്... എനിക്ക് നിങ്ങളോട് ആദ്യം താങ്ക്സ് പറയണം.... അത് എന്തിനാ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നേ.. വേറെ ഒന്നിനും അല്ല... എന്റെ ജോലി എളുപ്പമാക്കി തന്നതിന്... "

പാവം അവൻ മാർക്കൊന്നും മനസ്സിലായിട്ടില്ല..... 

"ശ്ശേ..... നിങ്ങൾ ഇത്രയും മണ്ടന്മാർ ആയിപോയല്ലോ... ഒന്ന് ചിന്തിക്കാൻ ഉള്ള സെൻസ് ഇല്ലേ... "

അവര് കാര്യായിട്ട് ചിന്തിക്കാണ്. ഞാൻ ആ ടൈം നോക്കി... പുറത്തു ചാടി... രണ്ടും മണ്ടന്മാർ ആണ്... 

എന്തായാലും താങ്ക്സ് ആഷിക് and ശിഹാബ്... എന്റെ ജോലി കുറച്ചു തന്നതിന്.... ഇനി നിങ്ങളെ കൂടാതെ ബാക്കി ഉള്ള മൂന്ന് പേര് ആരാണെന്ന് എനിക്ക് കണ്ടു പിടിക്കണം.. ആ മൂന്ന് പേരിൽ ഒരാൾ പെൺകുട്ടി ആണെന്ന് അല്ലെ പറഞ്ഞത്.. 

അപ്പൊ എന്റെ ഊഹം ശെരിയാണങ്കിൽ അത് ശബാന തന്നെ ആയിരിക്കും... 

ഞാൻ അങ്ങനെ ഓരോന്നു ചിന്തിച്ചു പോകുമ്പോഴാണ് ആരോ എന്റെ കൈ പിടിച്ചു വലിച്ചത്... ഞാൻ ഇപ്പൊ അയാളെ നെഞ്ചിൽ ആണ് ഉള്ളത്.. അയാൾ എന്റെ വാ പൊത്തി പിടിച്ചിട്ടുണ്ട്... 

എനിക്കാണെങ്കിൽ കണ്ണ് തുറക്കാൻ കഴിയുന്നില്ല... മൂടി മുന്നിലേക്ക് തൂങ്ങിയിട്ട്.. എന്നെ വലിച്ച അയാൾ എന്റെ മുഖത്തേക്ക് ഊതി തന്നു അപ്പൊ.. എന്റെ മുടിയെല്ലാം.. ഒതുങ്ങി... ഞാൻ കണ്ണ് തുറന്നപ്പോൾ... 

അത് റാസി ആയിരുന്നു... ഞാൻ അവനെ തള്ളിയിട്ടു പോകാൻ നിന്നപ്പോൾ... അവൻ എന്റെ മുന്നിൽ വന്നു നിന്നു... എന്നിട്ട് എന്റെ അരയിൽ കൂടി കയ്യിട്ടു... അവന്റെ അടുത്തേക്ക് നിർത്തി... 

ഞാൻ അവനെ എത്ര തള്ളിയിട്ടും അവന്ക് ഒരു മാറ്റവും ഇല്ല.... അവൻ എന്റെ കണ്ണിലേക്കു നോക്കി നിന്നു... അറിയാതെ ഞാനും അവന്റെ കണ്ണിലേക്കു നോക്കി നിന്നു... പതിയെ പതിയെ... നമ്മൾ തമ്മിലുള്ള അകലം കുറഞ്ഞു.. വന്നു... 

അവൻ എന്റെ അധരങ്ങൾ ലക്ഷ്യമാക്കി വന്നു... 

"അയ്യേ ഞാൻ ഒന്നും കണ്ടില്ലേ... "

അപ്പോഴാണ് ഞങ്ങൾക് ബോധം വന്നത്.. ഞാൻ അവനെ പിടിച്ചു തള്ളി... അവനാണെങ്കിലും അണ്ടി പോയ അണ്ണന്റെ പോലെ നിക്കുന്നു...പിന്നെ.... . അവിടെ ഉണ്ട്.. നെച്ചു മുഖം പൊത്തി നിക്കുന്നു.. 

ഞാൻ അവളെ അടുത്തേക്ക് പോയി.. 

"എന്താടി ഇവിടെ ആരെങ്കിലും... തുണി ഊരി നിക്കുന്നുണ്ടോ "

അപ്പൊ ഓള്.. ഇല്ലാന്ന് തോള് പൊക്കി കാണിച്ചു... 

"എന്ന അങ്ങട്ട് നടക്ക് "

ഞാൻ അവളെയും കൂട്ടി.. ബാക്കിയുള്ള ടീംസിന്റെ അടുത്തേക്ക് പോയി... അവരുണ്ട്.. ആയിഷ miss നോട്‌ കത്തി യടിചിരിക്കുന്നു.. ഞാനും പിന്നെ അവരെ കൂടെ കൂടി..... പിന്നെ ലഞ്ച് ബ്രേക്ക്‌ അടിച്ചപ്പോൾ.. ഞങ്ങൾ നേരെ ക്യാന്റീനിൽ പോയി food കഴിച്ചു... 

എന്നിട്ട് ഞങ്ങൾ നേരെ ഒരു മരത്തിന്റെ ചുവട്ടിൽ ഇരിന്നു.. സൊറ പറഞ്ഞിരിക്കുമ്പോഴാണ്.. റാസി യും ഫ്രണ്ട്സും വന്നത്.. ഞാൻ റാസി യെ വല്ല്യ മൈൻഡ് ആക്കിയില്ല... ബാക്കിയെല്ലാരോടും... ഞാൻ സംസാരിച്ചു.. 

എനിക്കൊരു കാൾ വന്നു... ഞാൻ നോക്കുമ്പോൾ ഇക്കു ആയിരുന്നു ഞാൻ ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു... കാരണം ഇക്കു വിളിക്കുമ്പോൾ.. ആസിക്കയും.. ജിത്തു ഏട്ടനും ഉണ്ടാകും എന്നറിയാം... കാരണം ഇവർ എപ്പോഴും ഒപ്പരം ആണ്.. 

ഫോൺ എടുത്ത പാടെ... ഞങ്ങൾ മൂന്ന് പേരും കൂടി "ഹലോ.. "എന്നു പറഞ്ഞു.. 

"എടാ... ആ സ്പീക്കറിൽ നിന്ന് കൈ എടുത്താള് .. അവളുമാരെ ഹലോ പറഞ്ഞു കഴിഞ്ഞിണ്ടാകും "എന്ന് എന്റെ പുന്നാര ഇക്കു... ആണ് പറയുന്നേ.. 

അപ്പൊ ഞങ്ങൾ മൂന്ന് പേരും എല്ലാരേയും ഒന്ന് നോക്കി.. ചിരിച്ചു.. ഇപ്പൊ ഞങ്ങൾ ആരായി... ശശി... ഞങ്ങൾ മൂന്നു പേര് ഒഴികെ ബാക്കി എല്ലാരും ചിരിക്കാതിരിക്കാൻ പാട് പെടുന്നുണ്ട്.. 

"ടി മക്കളെ സുഖല്ലേ... "ജിത്തു ഏട്ടൻ.. 

"ഹാവൂ.... ഏട്ടനെങ്കിലും ഉണ്ടല്ലോ.. ഞങ്ങളെ സുഖ വിവരം ചോദിക്കാൻ.. സമാധാനയി "

"എന്തിനാ ചോതിക്കുന്നെ... നിങ്ങൾക് അവിടെ പരമ സുഖം ആണെന്ന് വേറെ ആരെക്കാളും  ഞങ്ങൾക്ക് അറിയാം മക്കളെ... "ആസിക്ക 

"പിന്നെ നിങ്ങളെ കൂടെ കഴിയുന്നോരെ അവസ്ഥ ആലോചിച്ചിട്ടാണ്.. സങ്കടം അവരൊക്കെ എങ്ങനെ സഹിക്കുന്നു നിങ്ങളെ "ഇക്കു.. 

ഇക്കു അത് പറഞ്ഞപ്പോൾ.. അവൾ മാർ മൂന്നെണ്ണവും അങ്ങോട്ടും ഇങ്ങോട്ടും സമാധാനിപ്പിക്ക.... ജന്തുക്കൾ..ആ പരട്ട കെളവൻ മാർ ആണെങ്കിൽ.. വാ പൊത്തി ചിരിക്കാണ് 

"അല്ല വല്ല പ്രശ്നം ഉണ്ടാക്കിയോ നിങ്ങൾ.. "ജിത്തു ചേട്ടൻ 

"എന്ത് ചോദ്യടാ... അവിടെ കാല് കുത്തിയ അപ്പൊ തന്നെ വല്ല അടിയും ഉണ്ടാക്കിയിട്ടുണ്ടകും.. "ആസിക്ക 

അപ്പൊ ഞങ്ങൾ മുകളിലേക്ക് നോക്കി.. 
നോക്കണ്ട അവിടെ ഒന്നും ഇല്ല.. ഞങ്ങൾ അന്നത്തെ സംഭവം ആലോചിച്ചത..kalippans ചിന്നു നോട്‌ കാര്യങ്ങൾ ചോദിക്കുന്നുണ്ട് അവൾ എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. 

"അവിടെ മാത്രം അല്ല.. ചിലപ്പോ ഹോസ്റ്റലിലും വന്ന അന്ന് തന്നെ ഏതെങ്കിലും സീനിയർസിനോട് ഉടക്കി യിട്ടുണ്ടാകും.. ഇവരല്ലേ മൊതല് "ഇക്കു.. 

അപ്പൊ ഞങ്ങൾ എല്ലാരും ലെച്ചു നെ നോക്കി.. അപ്പൊ ഓള് മരത്തിനു എത്ര ഇലകൾ ഉണ്ട് എന്ന് എന്നായിരുന്നു.. 

"പിന്നെ പറയണ്ട ആവിശ്യം ഉണ്ടോ... കോളേജിലെ കാര്യം.. അവിടെ ശത്രുക്കൾ ഉണ്ടാക്കിയിട്ട് ഉണ്ടാകും.. "ജിത്തു ചേട്ടൻ 

"കൂടാതെ ഏതോ മൂന്നു കുട്ടികൾ ഇവരെ കൂടെ കൂട്ടി ട്ടുണ്ടാകും... "ആസിക്ക.. 

അപ്പൊ ഞങ്ങൾ എല്ലാരും ചിന്നു നെയും rizu നെയും ഫൈഹനെയും നോക്കി.. അപ്പൊ അവര് ഇളിച്ചു കാണിച്ചു തന്നു 

"പാവം കുട്ടികൾ... അവസാനം ആ കൂട്ടത്തിന് ഒരു.... പേരും..... എന്താടാ.. ആ പേര് "ജിത്തു 

"എന്തോ... rowdy girls.. മറ്റും ആണ് അല്ലേടാ "ഇക്കു... 

"ഒന്ന് നിർത്തിക്കെ...... മൂന്നാളും... നിങ്ങൾ ഞങ്ങളെ സുഖ വിവരം അറിയാൻ ആണോ വിളിച്ചത്... അതോ ഞങ്ങളെ കുറ്റം പെടുത്താനാണോ വിളിച്ചത് "നെച്ചു.. 

"അതൊക്കെ പോട്ടെ.. ഇതെല്ലാം നിങ്ങൾ എങ്ങനെ അറിഞ്ഞു.. "

"മര്യാതിക്ക് പറഞ്ഞോ.. എങ്ങനാ നിങ്ങൾ ഇതൊക്കെ അറിഞ്ഞേ "ലെച്ചു 

"ഇപ്പൊ മനസ്സിലായല്ലോ... നിങ്ങൾ അവിടെ എന്ത് ചെയ്താലും ഞങ്ങൾ അതെല്ലാം അറിയും എന്ന് "ഇക്കു 

"അതോണ്ട് അവിടെ വല്ല rowdy തരം കാണിച്ചാൽ ഞങ്ങൾ അതെല്ലാം അറിയും.. "ആസിക്ക 


"അതുകൊണ്ട് പെങ്ങമ്മാർ വല്ലതും ഒപ്പിക്കുമ്പോൾ.. ഞങ്ങളെ ഈ മൂന്നു ആങ്ങള മാരെ മുഖം ഓർക്കുന്നത് നല്ലതാ. "ജിത്തു ചേട്ടൻ. 

"ഓഹ്... ശെരി... "

ഞാൻ ഫോൺ വെച്ച്...പിന്നെ അവിടെ കൂട്ട ചിരി ആയിരിന്നു... 

"എടി നിങ്ങൾ luky ആണ് മക്കളെ... ഇത്രയും നല്ല ബ്രദർ സിനെ കിട്ടാൻ "ഫൈഹ 

"Mm.... പിന്നെ... നിങ്ങൾക്കറിയാഞ്ഞിട്ട  അവന്മാരെ... പാര വക്കാൻ best അവാർഡ് വാങ്ങിയ വര മൂന്നും.. "ലെച്ചു. 

"ദുആ..... ഇവിടെ നമ്മളെ കാര്യങ്ങൾ ഒക്കെ ചോർത്തി കൊടുക്കാൻ ആരോ ഉണ്ട്... അല്ലാതെ അവര് ഇത്ര കൃത്യമായി എല്ലാം അറിയില്ല "നെച്ചു 

"Mm.... കണ്ടുപിടിക്കാം "ദുആ 

"എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഈ രണ്ടു ദിവസം കൊണ്ട് എന്തൊക്കെയാ ചെയ്തു കൂട്ടിയെ "പാച്ചു ക്ക 

ഞങ്ങൾ എല്ലാവർക്കും അവിഞ്ഞ ചിരി പാസ്സാക്കി.. പിന്നെ ക്ലാസ്സിലേക്ക് പോയി 

ഇന്നത്തെ ദിവസം അങ്ങനെ അങ്ങ് കഴിഞ്ഞു.. ക്ലാസ്സ്‌ വിട്ട് നേരെ ഹോസ്റ്റലിൽ പോയി. വേഗം ഫ്രഷായി... 

രാത്രി food കഴിക്കാൻ പോയി.. ഇന്ന് ആ ശബാന യും ഫ്രണ്ട്സും ഇല്ല.. അതോണ്ട് അവളെ ഭാഗ്യം.. 

ഞങ്ങൾ കുറച്ചു പ്ലാൻ ഒക്കെ ചെയ്തിട്ടാണ് വന്നത്.. വേറെ ഒന്നിനും അല്ല... ഞങ്ങളെ കാര്യങ്ങൾ ചോർത്തി കൊടുക്കുന്ന  ആളെ കണ്ടു പിടിക്കാൻ ആണ്.. 

"ലെച്ചു... നീ തുടങ്ങിക്കോ "

"Ha "lechu

"എടി ദുആ നീ അറിഞ്ഞോ... ഞാൻ ഇന്ന് അമ്മനെ വിളിച്ചിരുന്നു.. അപ്പൊ അമ്മ പറഞ്ഞു... ജിത്തു ചേട്ടന് പെണ്ണ് ആലോചിക്കുന്നു എന്ന് "ലെച്ചു 

"ആണോ എന്നാലേ എന്റെ വീട്ടിലും ഉണ്ട് വിശേഷം.... ഇക്കുന് കല്യാണം ആലോചിച്ചു.. പെണ്ണ് ഞങ്ങളെ കുടുംബത്തിൽ ഉള്ള കുട്ടി തന്നെ ആണ് "

"ആസി ക്കന്റെ എൻഗേജ്മെന്റ് ആദ്യമേ കഴിഞ്ഞത് കൊണ്ട് കുഴപ്പല്യ "നെച്ചു 

ഇതെല്ലാം ഞങ്ങൾ കുറച്ചു ഉറക്കനെ ആണ് ആണ് പറഞ്ഞത്... അവിടെ ഉള്ള എല്ലാ കുട്ടികളും കേട്ടിട്ടുണ്ടകും.. 

ഞങ്ങൾ പ്രദീക്ഷിച്ച പോലെ ആറു കാലുകൾ ഞങ്ങളെ മുന്നിൽ വന്നു നിന്നു.. 

ഞാൻ തല ഉയർത്തി നോക്കിയപ്പോൾ.. ആ ശ്രേയയും പിന്നെ വേറെ രണ്ട് കുട്ടികളും.. 

അവര് ചോദിക്കുന്നത് കേട്ടിട്ട് ഞങ്ങൾ എല്ലാരും അവരെ തന്നെ നോക്കി നിന്നു 


ആറു കാലുകൾ ഞങ്ങളെ മുന്നിൽ വന്നു നിന്നു.. 

ആ ശ്രേയയും പിന്നെ വേറെ രണ്ടു കുട്ടികളും ആണ് അത്... 

അവരിൽ ഒരു കുട്ടി ഞങ്ങളോട് ചോദിക്കുന്നത് കേട്ടിട്ട്... ഞങ്ങൾ അവരെ തന്നെ നോക്കി നിന്നു 

"ശെരിക്കും ആസിക്കന്റെ എൻഗേജ്മെന്റ് കഴിഞ്ഞോ "

"ജിത്തു ഏട്ടൻ എന്നോട് പറഞ്ഞില്ലല്ലോ വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ട് എന്ന്.... "ശ്രേയ 

"എന്നാലും dhenikka എന്നോട് ഒരു വാക്ക് പോലും ആ പെണ്ണിനെ കുറിച്ച് പറഞ്ഞില്ല "

ഞങ്ങൾ ഇതെല്ലാം കേട്ട്... ഒന്നാകെ ഞെട്ടി നിക്കാണ്.... ഞങ്ങൾ വെറുതെ ഒന്ന് പറഞ്ഞിട്ടതായിരുന്നു... പക്ഷെ അത് ഇത്ര കറക്റ്റ് കൊള്ളേണ്ട ടിത്  കൊള്ളും എന്ന് വിചാരിച്ചില്ല... 

"നിങ്ങൾ എന്താ ഒന്നും പറയാതെ "ശ്രേയ 

ഞങ്ങൾ പിന്നെ കൂട്ട ചിരി ആയിരുന്നു... എങ്ങനെ ഒക്കെയോ ചിരി അടക്കി... 

"ടി നെച്ചു ലെച്ചു... "

"Ha"

"എടി നമ്മളെ ആങ്ങളമാർ തിരഞ്ഞെടുത്ത മ്മളെ നാത്തൂന് മാർ ഇത്ര പാവങ്ങൾ ആയിപോയല്ലോ "

"ആടി... ഒന്നില്ലേലും ഞങ്ങളോട് പോരിനു വരണ്ടേ അല്ലെ "ലെച്ചു 

"എന്നാലും ഇവരാണ് അവന്മാരെ രഹസ്യം ചോർച്ചപ്പു കാരികൾ അല്ലെ "നെച്ചു.. 


അവര് മൂന്ന് പേർക്കും ഞങ്ങൾ പറയുന്നത് മനസ്സിലായില്ല... അവര് മുഖം കണ്ടാൽ തന്നെ മനസിലാക്കാം 

"നാത്തൂൻ സെ..... ഞങ്ങൾ ഇപ്പൊ ഇവിടെ പറഞ്ഞതെല്ലാം വെറും ഡ്രാമ ആണ്.... "

"അതെ.... ഞങ്ങൾ ഇവിടെ ചെയ്യുന്ന കാര്യങ്ങൾ എല്ലാം നമ്മളെ ആങ്ങള മാർക്ക് ചോർത്തി കൊടുക്കുന്നവരെ കണ്ടു പിടിക്കാൻ വേണ്ടി ഉണ്ടാക്കിയ വെറും ഡ്രാമ..... "നെച്ചു..... 

"സത്യം പറഞ്ഞു നിങ്ങളും അവന്മാരും തമ്മിൽ എന്താ ബന്ധം "ലെച്ചു 

"അത് പിന്നെ.... "

"ലെച്ചു.... അങ്ങനെ എല്ലാ ചോദിക്ക.... ഞാൻ പറഞ്ഞു തരം.... ഇതിൽ ഏതാ... dheneen imran ന്റെ പെണ്ണ് "

ഒരു കുട്ടി കൈ പൊന്തിച്ചു... ഞാൻ അവളെ ഒന്ന് സ്കാൻ ചെയ്തു... മം... നല്ല മൊഞ്ചത്തി ആണ്.... ഇക്കു ന് എന്തുകൊണ്ടും മാച്ച് ആണ്.. 

"എന്താ നിന്റെ പേര്..... "

"ഷഹല "

"മം..... എങ്ങനാ നിങ്ങൾ ഇഷ്ടപെട്ട "

"അത്.... "

"പറി നാത്തൂനേ "

"അത് ഞങ്ങൾ മൂന്നു പേരും എട്ടാം ക്ലാസ്സിൽ നിന്നെ  ന്നെ ഒപ്പരം ആയിരിന്നു..... അപ്പൊ ഞങ്ങളെ സ്കൂളിൽ പ്ലസ് ടു ന് പഠിക്കായിരുന്നു... നിങ്ങളെ ആങ്ങളമാർ..... അങ്ങനെ ഇഷ്ടപെട്ടത "ഷഹല 


"ഓഹ്..... ഇത്ര നീണ്ട വർഷ പ്രണയം ആയിരുന്നോ.... എന്നിട്ട് ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ "ലെച്ചു... 

"എങ്ങനെ അറിയാന.... നമ്മളെ അല്ലെ ആങ്ങളമാർ... അതൊക്കെ കൈകാര്യം ചെയ്യാൻ അവർക്ക് നമ്മളെ കാളും അറിയാം... "

"എന്താ എന്റെ നാത്തൂന്റെ പേര് ആവോ "നെച്ചു 

"ഫർഹാന "

"ഓഹ് "നെച്ചു 

"ശ്രേയ എടത്തി ഒന്നു എന്റെ ചേട്ടനെ വിളിക്കോ "ലെച്ചു.. 

"എന്തിനാ "ശ്രേയ 

"അയ്യോ എടത്തി പേടിക്കേണ്ട... എന്റെ ഫോണിലെ ബാലൻസ് ഇല്ല അതോണ്ടാ "ലെച്ചു.. 

"എടി എന്റെ ഫോണിൽ ഉണ്ട് "ചിന്നു.. 

"നിന്റെ ഫോണിൽ ഉണ്ടെങ്കിൽ നന്നായി പോയി... എനിക്ക് എന്റെ നാത്തൂന്റെ ഫോൺ ഉള്ളപ്പോൾ പിന്നെ എന്തിനാ ടി നിന്റെ ഫോൺ "ലെച്ചു.. 

"വേണ്ടങ്കിൽ വേണ്ട "ചിന്നു.. 

"ഏട്ടത്തി ഒന്ന് വിളിക്ക് "ലെച്ചു.. 

അവൾ വിളിച്ചു..... അതികം റിങ് ചെയ്യാതെ തന്നെ കാൾ എടുത്തു... എന്നിട്ട് ലെച്ചു ആ ഫോൺ വാങ്ങിയിട്ട് സ്പീക്കറിൽ ഇട്ടു.... 

"ഹലോ... "ജിത്തു ചേട്ടന് 

ലെച്ചു ശ്രേയ നോട്‌ സംസാരിക്കാൻ പറഞ്ഞു.. 

"ആ ഹെലോ ഏട്ടാ... "ശ്രേയ 

"Ha... എന്തേയ് അവിടെ അലമ്പും ഉണ്ടാക്കിയോ... എന്റെ പെങ്ങൾ "

"ആ ഉണ്ടാക്കി ഈ ഹോസ്റ്റൽ എടുത്ത് മറിച്ചിട്ടു..... എന്തേയ് "ലെച്ചു... 

ലെച്ചു ന്റെ വർത്താനം കേട്ട് എനിക്ക് ചിരി വന്നു... 

"ഇതെന്താ ശ്രേയ നിന്റെ സൗണ്ട് നൊരു മാറ്റം.... എനിക്ക് നല്ല പരിചയം ഉള്ള സൗണ്ട് ആണ് "ചേട്ടൻ 

"ടാ കൊരങ്ങൻ ചേട്ടാ.... ഇത് ഞാൻ ആണ്... നിന്റെ ഒരേ ഒരു പെങ്ങൾ ലക്ഷ്മി പ്രിയ...  "ലെച്ചു 

"ഹ്ഹഹേ.... നീയോ.... ദൈവമേ.... നമ്പർ മാറിയോ.... ഹേയ് ഇല്ല.. ഇത് ശ്രേയ ന്റെ നമ്പർ തന്നെ ആണല്ലോ..   "ചേട്ടൻ 

"ടാ.... ചേട്ടാ.... ഞാൻ അങ്ങോട്ട് വരുന്നുണ്ട്.... നിന്റെ കള്ളത്തരം എല്ലാം ഞാൻ അമ്മ നോട്‌ പറഞ്ഞു കൊടുക്കും "ലെച്ചു.. 

"എടി.... മുത്തേ ചതിക്കല്ലേ...  ഈ ഏട്ടൻ നീ പറഞ്ഞതു എന്തും കേൾക്കും... പ്ലീസ്‌.... നീ അമ്മ നോട്‌ പറയല്ലേ "ചേട്ടൻ 

"എന്ന ഞാൻ അച്ഛനോട് പറയാം "ലെച്ചു.. 

"എടി ലെച്ചു....പ്ലീസ്‌.... ഞാൻ നീ പറയുന്നത് എന്തും കേൾക്കാം എന്ന് പറഞ്ഞില്ലേ "ചേട്ടൻ.. 

"എന്തും കേൾക്കണം "ലെച്ചു 

"Ha "

"എന്നാലേ ഇവിടെ നടക്കുന്നെ ഒന്നും വീട്ടിൽ പറയരുത് "ലെച്ചു 

"അത് "

"എന്തേയ് ഞാൻ അമ്മനെ വിളിക്കണോ "ലെച്ചു.. 

"വേണ്ട ഞാൻ പറയില്ല "ചേട്ടൻ.. 

"ആ... എന്ന ശെരി.... പിന്നെ വിളിക്കാവേ"ലെച്ചു.. 

ലെച്ചു ഫോൺ കട്ട്‌ ചെയ്ത് ശ്രേയ ക്ക് കൊടുത്തു... 

"എടി ഭയങ്കരി..... നിനക്കെവിടന്നാ   ഇത്ര ബുദ്ധി"ഫൈഹ.. 

അവൾ ക്ലോസ് up ന്റെ പരസ്യം കാണിച്ചു കൊടുത്തു..... 

അടുത്ത ആൾ മ്മടെ തലതെറിച്ച ഇക്കു... 
നമ്മളെല്ലാവരും ഷഹല നെ നോക്കി... നോക്കണ്ട താമസം ഓള് ഫോൺ എടുത്ത് ഇക്കുനെ വിളിച്ചു... ഫസ്റ്റ് റിങ്ങിൽ തന്നെ ഫോൺ എടുത്തു... 

ടാ പെരുങ്കള്ള ഉമ്മ സാധനം വാങ്ങാൻ വേണ്ടി ഓനെ വിളിക്കുമ്പോൾ ചെക്കെൻ ഫോൺ എടുക്കില്ല... ഇപ്പൊ ഓന്റെ ഓള് വിളിച്ചപ്പോൾ ഓന് ഫസ്റ്റ് റിങ്ങിൽ തന്നെ ഫോൺ എടുത്തു... 

കാണിച്ചു താരാട്ടാ.... 


&&&&&&&&&&&&&&&&&&&&&&&&&&

Hlo... ഫ്രണ്ട്സ്... മ്മളെ അറിയില്ലേ... നമ്മളാണ്... neshwa മറിയം... അതായത് നിങ്ങളെ nechu.... 

ഇപ്പൊ നമ്മൾ പുന്നാര ആങ്ങള മാർക്ക് ഇട്ട് പണി കൊടുത്തോണ്ടിരിക്ക... ജിത്തുവേട്ടന്റെ കഴിഞ്ഞു ഇനി അടുത്തത്... ദെനിക്കന്റെ ആണ്... ആൾ ഫോൺ എടുത്തിട്ടുണ്ട്... 

"Hlo qalbe..... ഇന്നലെ എന്താ വിളിക്കാതിരുന്നേ "

ഇപ്പൊ dua ന്റെ മുഖം കാണണം.. എല്ലാരും ചിരിക്കും.. dua ഷഹലനോട് സംസാരിക്കാ പറഞ്ഞു.. 

"അത് പിന്നെ ഇക്ക... ഇന്നലെ പഠിക്കാൻ ഉണ്ടായിരുന്നു അതാ "ഷഹല 


"Ha എന്ന കുഴപ്പല്യ..... നീ പഠിച്ചു പഠിച്ചു... എന്റെ ആ പെങ്ങളെ വെട്ടിക്കണം "

"ഇതായിരുന്നല്ലേ അന്റെ മനസ്സിലിരിപ്പ്... ഞാൻ കാണിച്ചു താരാടാ.... "dua 


"Ha... "ഷഹല.. 

"അല്ല..  ശാലു... അവൾ വല്ല.. പണിയും പുതുതായി ഒപ്പിച്ചോ.... അവളായതു കൊണ്ട് പറയാൻ പറ്റില്ല... "

Dua കലിപ്പിൽ അവളെ കയ്യിൽ നിന്ന് ഫോൺ വാങ്ങി... 

"ആട തൊരപ്പൻ ഇക്കു.... നിന്റെ കാമുകി യെ കുത്തി കൊന്നു എന്തേയ്... "ദുആ 

റബ്ബേ തൃശ്ശൂർ പൂരം തുടങ്ങി.... 

"യാ അല്ലാഹ് ദുആ... ഞാൻ എന്താ ഇവിടെ.. ഛെ... നീ എന്താ ഇവിടെ... "

"നിനക്കറിയില്ലേ..... ഇതായിരുന്നു അപ്പൊ നിന്റെ ഇവിടെ ചുറ്റി കളി... ശെരിയാക്കി തരാട്ടോ.. "ദുആ 

"എടി നീ എന്ത് ചെയ്യാൻ പോവാ "

"ഞാൻ നമ്മുടെ പ്രൊഡ്യൂസറെ വിളിക്കാൻ പോവാ "ദുആ

"You mean.... father ഖാസിം "

"യാ..... "ദുആ 

"ദുആ നിനക്ക് എന്താ വട്ടാണോ.... "

"ആ എനിക്ക് വട്ട.... ഞാൻ എന്തായാലും പറയും "ദുആ 

"എടി മോളെ.... നീ ചതിക്കല്ലേ.... ഇക്കു നീ പറയുന്ന എന്തുവേണേലും അനുസരിക്കും.. "

"എന്തും അനുസരിക്കോ "ദുആ 

"ആ... "

"എന്നാലേ ഇക്കു.. ഞങ്ങൾ ഇവിടന്ന് ചെയ്തു കൂട്ടുന്നതൊന്നും... വീട്ടിൽ പറയരുത്..... എന്തേയ് സമ്മതമാണോ "ദുആ 

"അത് "

"എല്ലങ്കിൽ വേണ്ട... ഞാൻ... ഉപ്പ "ദുആ 

അവൾ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ... 

"വേണ്ട... ഞാൻ പറയുല "

"ആ അങ്ങനെ വഴിക്ക് വാ.... എന്ന ശെരി... ഞാൻ പിന്നെവിളിക്കാം "ദുആ 

എന്നു പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു... അടുത്ത ടാർഗറ്റ് എന്റെ ഇക്കു ആണ് എന്നറിയാവുന്നത് കൊണ്ട്.. ഫർഹാന ഫോൺ എടുത്ത് ഇക്കുന് വിളിക്കാൻ പോയി.. പക്ഷെ ഞാൻ തടഞ്ഞു..... 

അപ്പൊ എല്ലാരും എന്നെ നോക്കി... 

"വേണ്ട വിളിക്കേണ്ട "

"അതെന്താ "ഫൈഹ 

"എന്റെ ഒരു ഊഹം വച്ചിട്ട്.... അവര് രണ്ടുപേരും ഇക്കുനെ തിരഞ്ഞു പോയിട്ടുണ്ടാകും.... ഇതിനോടകം.. അവരെല്ലാ കാര്യവും ഇക്കുനോട് പറഞ്ഞിട്ടും ഉണ്ടാകും... അങ്ങനെ എങ്കിൽ ഇപ്പൊ തന്നെ ഇക്കു ഇങ്ങോട്ട് വിളിക്കും "

ഞാൻ പറഞ്ഞു നാവ് എടുത്തില്ല ദേ വിളി വന്നു.... 

"എടുക്ക്.... "ചിന്നു... 

ഞാൻ ഫോൺ എടുത്തു 

"Ha hlo "ഞാൻ ഒന്നും അറിയാത്ത പോലെ സംസാരിച്ചു 

"മോളെ..... "ഇക്കു 

"ഹേ ഇതാരാ.... ഇന്റെ ഇക്കുന്റെ നമ്പർ ആണല്ലോ.... "

"മോളെ ഇതു നിന്റെ ഇക്കു തന്നെ ആണ്.... "ഇക്കു 

"ഹേ... ഇതെന്താ ഇക്കു.... പതിവില്ലാത്ത വിളികൾ ഒക്കെ "

"ഒന്നുല്ല്യ മോളെ ഞാൻ വെറുതെ നിന്റെ ഹാൽ അറിയാൻ വേണ്ടി വിളിച്ചതാണ് എന്നു മാത്രം.... "ഇക്കു 

"ആണോ.... എന്ന.. എനിക്ക് ഇവിടെ സുഗാണ്.... പോരെ എന്ന ശെരി ഇക്കു... ഞാൻ വയ്ക്കാ.. "

ഞാൻ കട്ടാക്കാൻ പോയപ്പോൾ... 

"വയ്ക്കല്ലേ... വയ്ക്കല്ലേ... "ഇക്കു 

"എന്തേയ്.. "

"അതേയ് മോളെ... ഞാൻ വളച്ചു കെട്ടുന്നില്ല... കാര്യം പറയാം... നീ എല്ലാം അറിഞ്ഞു എന്ന് ഞാൻ അറിഞ്ഞു "ഇക്കു 

"ഞാൻ എന്ത് അറിഞ്ഞു എന്ന പറയുന്നേ....... "


"അതുപിന്നെ.... "ഇക്കു 

"ഏത് പിന്നെ "

"ടി ഇജ്ജ് ഓവറാവുന്നുണ്ടെ... മതിയാക്..ഇല്ലെങ്കിൽ നിങ്ങൾ അവിടെ ചെയ്തു കൂട്ടുന്നതെല്ലാം ഞാൻ ഉപ്പാനോടും ഉമ്മനോടും പറയും..  "ഇക്കു 

"ആഹാ... ഞാൻ ആണോ ഇപ്പൊ ഓവർ ആയത്.. ഇക്കു അല്ലെ... ഞാൻ ഒന്നും അറിയൂല എന്നു കരുതിയോ.. ഇക്കുന്റെ കാമുകി വഴി ആണ് ഇക്കു ഞങ്ങടെ കാര്യങ്ങൾ ഒക്കെ അറിയുന്നത് എന്നുകൂടി ഞാൻ വീട്ടിൽ പറഞ്ഞോ.. ട്ടോ ഇക്കു "

അത് കൊണ്ടു.... ഇനി വാ തുറക്കില്ല...... കുറച്ചു നേരം സൗണ്ട് ഒന്നും കേക്കുന്നില്ല... അല്ലാഹ് വടി ആയോ.. 

"ഇക്കു... എന്തേയ്.. ഞാൻ വിളിക്കണോ ഉപ്പാനെ "

"ഇന്റെ മോളെ... ഇജ്ജ് പടച്ചോനെ കരുതി ഉപ്പാനെ വിളിക്കല്ലേ... ഞാൻ ഇനി ഒന്നും എവിടെയും പറയില്ല.... ഇജ്ജ് ചതിക്കരുത് "ഇക്കു

"ആ ഒക്കെ ഞാൻ പറയുന്നില്ല "

"Ha "ഇക്കു 

ഞാൻ ഫോൺ വെച്ചു... പിന്നെ അവിടെ കൂട്ട ചിരി ആയിരുന്നു... 

"എന്നാലും ഇങ്ങളെ ആങ്ങള മാർക് ... ഇങ്ങനെ ഒരു സെറ്റ് up ഇവിടെ ഉണ്ടാകും എന്ന് പ്രദീക്ഷിച്ചില്ല "faiha 


"ഞാനും "ചിന്നു.. 



പിന്നെ ദുആ അവരെ മൂന്നുപേരുടെയും അടുത്തേക്ക് പോയി... 

"എന്തായാലും... എന്റെ ബ്രോസിന് ചേരുന്നത് തന്നെ ആണ് ഇവർ മൂന്നു പേരും "ദുആ 

പിന്നെ ഞങ്ങൾ അവരെ നന്നായി ഒന്ന് പരിചയപെട്ടു.... 


%%%%%%%%%%%%%%%%%%%%%%%%


ഞങ്ങൾ food എല്ലാം കഴിച്ചു.. പിന്നെ ഉറങ്ങാൻ കിടന്നു..... എല്ലാരും ഉറങ്ങി എന്ന് ഉറപ്പായപ്പോൾ... ഞാൻ ഫോണും എടുത്ത്... ബാത്‌റൂമിലേക്ക് പോയി.... 

എന്നിട്ട് ഞാൻ call ചെയ്തു അവന്ക്... 


ഞങ്ങൾ പിന്നെ food ഒക്കെ കഴിച്ചു ഉറങ്ങാൻ പോയി... എല്ലാരും ഉറങ്ങി എന്നു ഉറപ്പായപ്പോൾ... ഞാൻ ഫോണും എടുത്ത് ബാത്റൂമിലേക്ക് പോയി.. 

എന്നിട്ട്... പൈപ്പ് തുറന്നു വിട്ടു... അവനെ വിളിച്ചു 

"ഹേയ് ശ്യാം.... "

"ദുആ ഞാൻ എത്ര ദിവസായി എന്നറിയോ അന്റെ call പ്രദീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട്.. "ശ്യാം 

"Sorry ശ്യാം ഇപ്പോഴാണ് വിളിക്കാൻ കഴിഞ്ഞത്.... അല്ലാത്ത ടൈമിൽ... അവരൊക്കെ കൂടെ ഉണ്ടാകുമായിരുന്നു.. "

"അത് വിട് ... നീ എന്താ എന്നെ കാണാൻ പോലും വരാഞ്ഞേ..... എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്... "ശ്യാം 

"Ha.. അതിനെന്താ "

"എന്ന ഒക്കെ നാളെ .. ക്യാന്റീനിൽ വച്ചു മീറ്റ് ചെയ്യാം... "ശ്യാം 

"Ok da "

ഞാൻ ഫോൺ കട്ടാക്കി... ബാത്‌റൂമിൽ നിന്ന് പുറത്തിങ്ങിയതും... lechu ഉണ്ട് മുന്നിൽ... പടച്ചോനെ ഓള് ഞാൻ call ചെയ്തത് കേട്ടിട്ടുണ്ടകൊ....പക്ഷെ ഓളെ നിൽപ് കണ്ടിട്ട് അത്ര നല്ലതായി തോന്നുന്നില്ല... എന്തായാലും ചോദിച്ച നോക്കാം 

"Lechu..... "

"ആ നീ വന്നോ.... എത്ര നേരായി... ഞാൻ ഇവിടെ കാത്തു നിക്കുന്നു.. വേഗം വാ ഫ്രഷായി... കോളേജിൽ പോവാണ് ലേറ്റ് ആയിക്കണ്... "lechu 

ഇതൊക്കെ അവൾ തല ചൊറിഞ്ഞു കൊണ്ട് ഉറങ്ങി കൊണ്ട് പറയ... ഹാവൂ ഭാഗ്യം... കേട്ടില്ല.. പടച്ചോനെ ee പെണ്ണിന് ee സ്വഭാവും ഉണ്ടോ... 

"ടി നിന്നോണ്ട് പിച്ചു പേയും പറയാതെ... പോയി കിടന്നുറങ്ങാടി.... "

ഞാനും അവളെ പിടിചു ബെഡിൽ കിടത്തി.... എന്നിട്ട് ഞാനും പോയി ബെഡിൽ കിടന്നു.... പെട്ടെന്നുണ്ട് ആരോ കരയുന്ന ശബ്‌ദം കേട്ടു ഞാൻ എഴുനേറ്റു നോക്കി... 

Nechu ആണ് കരയുന്നത്... അവളും ഉറക്കത്തിൽ ആണ്.. പക്ഷെ ബെഡിൽ ഇരിക്കാണ്... നല്ല കരച്ചിൽ ആണ്.. ഇവളെ കരച്ചിൽ കേട്ട്.... ഒരൊറ്റ കുഞ്ഞും പോലും എഴുന്നേറ്റില്ല.. എക്കെ ചക്ക വെട്ടിയിട്ട പോലെ കൂർക്കം വലിച്ചു ഉറങ്ങാ.... 

എന്തോന്നിത് എല്ലും ശവങ്ങൾ.... ഞാൻ നെച്ചൂനെ നോക്കി.... 

"പാച്ചുക്ക.... നിങ്ങളെന്താ വിചാരിച്ചേ... ഞാൻ ഇങ്ങളോട് ഇഷ്ടം തുറന്നു പറയും എന്നോ... ഇല്ല... ഞാൻ പറയില്ല "nechu 

പെട്ടെന്ന് അവൾ കരച്ചിൽ നിർത്തി... എന്തെക്കോ പറയുന്നു.. ഹേ പാച്ചുക്കക്ക് നെച്ചൂനെ ഇഷ്ടാണോ... ഇതൊക്കെ എപ്പോ സംഭവിച്ചു... 

ദേ പിന്നെയും അവൾ കരയുന്നു..... 

"പക്ഷെ പാച്ചുക്ക... എനിക്ക് ഇങ്ങളെ പെരുത്തിഷ്ട.... പക്ഷെ ഞാൻ അത് പറയില്ല.... "nechu 

ഇതിപ്പോ ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ ആയല്ലോ.... ഇതൊക്കെ എപ്പോ സംഭവിച്ചു... ഞാൻ ഇവരുടെ കൂടെ അല്ലെ നടക്കുന്നെ.. എന്നിട്ട് ഞാൻ ഇതൊന്നും അറിഞ്ഞില്ല.... 


ഞാൻ അവളെ അടുത്ത് പോയി.. 

"Nechu... ടി... "

"Ha... "നെച്ചു 

അവൾ ഉറക്കത്തിൽ ആണ്... 

"ടി.... നിന്നോട് എപ്പോഴാ പാച്ചുക്ക ഇഷ്ടാണ് എന്ന് പറഞ്ഞെ... "

"ഇല്ല ഞാൻ പറയുല.... നീ ദുആ നോട്‌ പറഞ്ഞാലോ.... ഓള് അറിഞ്ഞാൽ സീൻ ആണ്... "നെച്ചു 

"ഇല്ല ഞാൻ പറയില്ല... നീ പറ "

"നീ പറയൂല എന്ന് ഉറപ്പല്ലേ "നെച്ചു 

"Ha ഞാൻ പറയില്ല.... ഉറപ്പ് "

"Ha എന്ന ഒക്കെ "നെച്ചു 

"M"

"അതുപിന്നെ ഇന്ന് ലൈബ്രറിയിൽ പോയപ്പോൾ... ദുആ നേ miss ആയിരുന്നല്ലോ... ഞാൻ അവളെ തിരഞ്ഞു ഓരോ സെക്ഷനിലേക്ക് പോയി... പോകുന്നതിന്റെ ഇടക്കാണ് എന്നെ ആരോ പിടിചു വച്ചത്... ഞാൻ ഒച്ച വയ്ക്കാൻ നിന്നപ്പോയെക്കും അയാൾ എന്റെ വാ പൊത്തി... ഞാൻ നോക്കുമ്പോൾ അത് പാച്ചുക്ക ആയിരുന്നു... 

"എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്... അത് കേട്ടിട്ട് നീ തീരുമാനം പറഞ്ഞാൽ മതി.... "പാച്ചുക്ക 

ഞാൻ പാച്ചുക്കനേ എന്താന്നുള്ള മട്ടിൽ നോക്കി.. 

"വേറെ ഒന്നും അല്ല... നിന്നെ എനിക്ക് ഒരുപാട് ഇഷ്ടായി... എന്താ എന്നറിയില്ല.. love at first sight... എന്നുപറയില്ലേ... അതുപോലെ നിന്നെ എനിക്ക് ആദ്യം കണ്ടപ്പോ തൊട്ടേ ഇഷ്ടപ്പെട്ടു...

 അതുകൊണ്ട് നിന്നെ ഞാൻ അങ്ങ് സ്വന്തമാക്കാൻ തീരുമാനിച്ചു... നീ നിന്റെ അഭിപ്രായം പറഞ്ഞോ... ഏതൊരു വ്യക്തിക്കും സ്വന്തമായി ഒരു അഭിപ്രായം ഉണ്ടാകും നീയും പറഞ്ഞോ... "പാച്ചുക്ക 

എന്നും പറഞ്ഞു പാച്ചുക്ക എന്നെ നോക്കി sight അടിച്ചു.... തിരിഞ്ഞു നടന്നു.. പെട്ടെന്ന് അവിടെ നിന്നു... എന്നിട്ട് എന്റെ അടുത്തേക്ക് തന്നെ വന്നു....  

"പിന്നെ നിനക്ക് എന്നെ ഇഷ്ടല്ല എന്ന് കരുതി ഞാൻ നിന്നെ വേണ്ടന്ന് വയ്‌ക്കൊന്നും ഇല്ലാട്ടോ... അതോണ്ട് മോളെ മനസ്സിൽ ആ പൂതി ഉണ്ടെങ്കിൽ അത് മാറ്റി വച്ചേരെ... ഞാൻ നിന്നെ കൊണ്ടേ പോവു "പാച്ചുക്ക 

പാച്ചുക്ക ഇത്രയും പറഞ്ഞു... പോയി... ഞാനാണെങ്കിൽ... വാ തുറന്നു നിക്ക... ആ നിൽപ് നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരം ആയി അതിന്റെ ഇടക്ക് വല്ല ഈച്ചയോ മറ്റും കേരിക്കണോ പോലും അറിയില്ല... അതുപോലത്തെ ഷോക്ക് അല്ലെ തന്നത്... പാച്ചുക്ക.... "നെച്ചു 

എനിക്ക് ഇതൊക്കെ കേട്ടിട്ട് ചിരി സഹിക്കാൻ വയ്യ... 

"അല്ല നീയാരാ.... "നെച്ചു 

"ഞാനോ "

"ആ ആരെങ്കിലും ആവട്ടെ... നമുക്ക് നാളെ പരിചയപ്പെടാം... "നെച്ചു 

"Mm പരിചയപെടണം.... "

"Ha എന്ന ശെരി ഗുഡ് നൈറ്റ്‌ "നെച്ചു 

എന്നുപറഞ്ഞു അവൾ കിടന്നു ഞാൻ എന്റെ ബെഡിലും കിടന്നു... എന്തൊക്കെയാ ഇവിടെ നടക്കുന്നെ.ഇതെല്ലാം അവൾ മറച്ചു വച്ചിരിക്കയിരുന്ന കള്ള കിളവി... 
വരട്ടെ സമയം ഉണ്ടല്ലോ... നാളെ നേരം വെളുത്തിട്ട് കാണിച്ചു കൊടുക്കാം... 




%%%%%%%%%%%%%%%%%%%%%%
ഹായ് ഫ്രണ്ട്സ്... നമ്മളെ അറിയ....ഞാൻ വേറെ ആരും ഇല്ല... നമ്മടെ ഹീറോ ന്റെ പെങ്ങൾ.. അതായത് riza malikk.. നിങ്ങളെ rizu... ഇനി കുറച്ചു ഞാൻ പറയാം... ട്ടോ.. 

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ദുആയും  നെച്ചുവും വയ്ക്കുണ്ടാക്കുന്നതാണ് കാണുന്നത്... ഇതിപ്പോ എന്തിനാണാവോ... 

"ടി നെച്ചു മര്യാദക്ക് പറഞ്ഞോ... നീയും പാച്ചുക്കയും തമ്മിൽ എന്താ ബന്ധം.. "ദുആ 

അത് കേട്ട് ഞങ്ങൾ എല്ലാരും ദുആ നേ നോക്കി നിക്ക... ഇവിടെ എന്താ ഇപ്പൊ കഥ എന്ന്... 

"നീ എന്തൊക്കെയാ ദുആ ee പറയുന്നേ.... ഞങ്ങൾ തമ്മിൽ എന്ത് ബന്ധം ഉണ്ടാകാനാണ് "നെച്ചു 

"നെച്ചു... അതികം ഉരുണ്ടു കളിക്കേണ്ട ഞാൻ എല്ലാം അറിഞ്ഞു.... ഇന്നലെ രാത്രി ബോധമില്ലാതെ എന്തൊക്കെയാ വിളിച്ചു കൂവിയത് എന്ന് വല്ല ബോധവും ഉണ്ടോ.... "ദുആ 

ദുആ അത് പറഞ്ഞപ്പോൾ... നെച്ചു ന്റെ മുഖത്തെ എക്സ്പ്രഷൻ  ഞങ്ങളിൽ ആർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല.. 

"പറ നെച്ചു.... ഇനി നീ ഒന്നും ഒളിക്കേണ്ട... എല്ലാം ഞങ്ങൾ കണ്ടുപിടിച്ചു "

ഇതാരപ്പാ ഇത് എന്ന് നോക്കിയപ്പോൾ.. ഫൈഹ യുണ്ട്.. ക്ലോസ് up ന്റെ പരസ്യം കാണിക്കുന്നു.... ഞങ്ങൾ എല്ലാരും ഫൈഹനെ നോക്കി... 

"അല്ല... നീ എങ്ങനാ കണ്ടുപിടിച്ചെ.. "ചിന്നു 

"അത് ഞാൻ... വെറുതെ തട്ടി വിട്ടതാ... ഓള് അങ്ങനേലും പറയും എന്ന് കരുതി... 😁😁😁"ഫൈഹ 

"അങ്ങനെ നീ കരുതേണ്ട "lechu 

"എന്താ നെച്ചു... നീ പറയുന്നോ അതോ ഞങ്ങൾ പാച്ചുക്കനെ വിളിക്കണോ "

"വേണ്ട ഞാൻ പറഞ്ഞോളാം "നെച്ചു 

പിന്നെ അവൾ പറയുന്ന കാര്യം കേട്ട് ദുആ ഒഴികെ ബാക്കി എല്ലാരും വാ തുറന്ന് ഇരിക്കാണ്.. 

ഇതൊക്കെ എപ്പോ സംഭവിച്ചു... 

"എടി സാമ ദ്രോഹി നിന്നെ ആണല്ലോ ഞാൻ ഇത്രയും കാലം കൂടെ കൊണ്ടു നടന്നത്... ദുഷ്ടേ "ലെച്ചു 

ലെച്ചു അവളെ കുനിച്ചു നിർത്തി തല്ലി... അവൾ ആദ്യം കൊണ്ടു നിന്നു പിന്നെ... അവൾക്കും സഹിക്കാൻ കഴിഞ്ഞില്ല... 

"നിർത്തേടി തെണ്ടികളെ.... മനുഷ്യന്റെ നടു ഒടിഞ്  "നെച്ചു...

" നിന്റെ നടു മാത്രം അല്ല... നിന്നെ തന്നെ ഓടിക്കമെടി "ചിന്നു... 

നെച്ചു അവരെ ദയനീയമായി നോക്കി.. എന്നിട്ട് ഇനി തല്ലല്ലേ എന്നു പറഞ്ഞു.. 

"ഇല്ല ഇനി തല്ലി ല്ല... പക്ഷെ... നീ ഒരു കാര്യം കൂടി പറയണം... "ദുആ 

"അതിനി എന്താണാവോ "നെച്ചു 

"അതോ അത് വേറെ ഒന്നും അല്ല... നിനക്ക് പാച്ചുക്കനെ ഇഷ്ടാണോ.. "ദുആ 

"എനിക്ക് ഇഷ്ടല്ല "നെച്ചു 


"ദേ... ഒന്നു തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.... മര്യാതിക്ക് സത്യം പറഞ്ഞോ.... പിന്നെ ഞാൻ ഇന്നലെ എല്ലാം കാര്യവും അറിഞ്ഞു... "ദുആ 

"അതെങ്ങനെ "നെച്ചു 

"വെളിവില്ലാതെ ഓരോന്നു വിളിച് പറയുമ്പോൾ ആലോചിക്കണം.... പിന്നെ ഇവരും കൂടി അറിഞ്ഞോട്ടെ എന്ന് കരുതിയാണ് ഞാൻ നിന്നോട് ചോദിച്ചേ... മോളെ നെച്ചു... അപ്പൊ പോരട്ടെ... "ദുആ 

നെച്ചൂന്റെ മുഖം കണ്ടിട്ട് ഇപ്പൊ കരയും... എന്ന അവസ്ഥയായിക്കണ് 

"ആ ഞാൻ പറയാം... "നെച്ചു 

പിന്നെ അവൾ പറയുന്ന കാര്യം കേട്ട്... നമ്മളെ എല്ലാരേയും കാറ്റ് ഇപ്പൊ പോകും എന്നായിപ്പോയി.... അവൾക്കും അവനെ ഇഷ്ടാണോ... ഇതിപ്പോ ഷോക്കിന്റെ മോളിൽ ഷോക്കാണല്ലോ... 




%%%%%%%%%%%%%%%&%%%%%%%%


എല്ലാരെ ചോദ്യവും പറച്ചിലും ഒക്കെ കഴിഞ്ഞപ്പോൾ... പിന്നെ ഞങ്ങൾ നേരെ കോളേജിലേക്ക് വിട്ടു.. പോകുന്ന വഴിക്ക്.. നെച്ചൂനെ തിന്നുന്ന പണിയാണ് എല്ലാർക്കും.... 

അങ്ങനെ കോളേജ് എത്തി.. ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോകുമ്പോൾ ആയിരുന്നു.. പാച്ചുക്കന്റെ എൻട്രി... പ്രദീക്ഷിച്ച പോലെ നെച്ചൂന്റെ അടുത്തേക്കാണ് പോക്ക്.. 

അവൾ ആണെങ്കിൽ ഞങ്ങളെയും പാച്ചുക്കനേയും മാറി മാറി നോക്കുന്നുണ്ട്.. 

"എന്തായി നെച്ചു ഞാൻ പറഞ്ഞ കാര്യം.... നിന്റെ തീരുമാനം പറഞ്ഞില്ല "പാച്ചുക്ക.. 


*************************

പാച്ചുക്ക അത് ചോദിച്ചപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു... പടച്ചോനെ ഞാൻ എന്താ പറയ.... 

"നെച്ചു.... പറഞ്ഞുകൊടുക്ക്..."ഫൈഹ.. 

ഇവളെ ഇന്ന് ഞാൻ... 

"നെച്ചു "പാച്ചുക്ക 

"ആ "

ഞാൻ വിളി കേട്ടു.... പാച്ചുക്കനെ നോക്കി.... മൂപ്പര് മ്മള് ഇപ്പൊ പറയും പറയും എന്നു വിചാരിച്ചിരിക്ക പാവം.... 

"നീ ഒന്നും പറഞ്ഞില്ല.... "പാച്ചുക്ക. 

" എനിക്ക് നിങ്ങളേ ഇഷ്ടല്ല ..നിങ്ങളേ എന്നല്ല ആരെയും എനിക്ക് ആരെയും ഇഷ്ടല്ല "

ഞാൻ വെറുതെ തട്ടി വിട്ടതാ ഇപ്പൊ ചെക്കന്റെ മിഖം കാണണം ..ഞാൻ ചിരി അടക്കി പിടി ക്കാൻ ശ്രമിക്കുന്നുണ്ട് .അവൾ മാരെ മുഖത്തു നോക്കിയപ്പോൾ ഇത് ഇപ്പൊ എന്താ കഥ എന്ന രിതീയിൽ എന്നെ നൊക്കി ..ഞാൻ അവൾ മാരെ നൊക്കി ഒന്ന് ഇളി ച്ചു..

പെട്ടെന്ന് എന്തോ ഭാഗ്യതാൽ ബെല്ല ടിച്ചു .അപ്പൊ തന്നെ ഞാൻ അവൾ മാരെ കൂട്ടി ക്ലാസ്സിലേക്ക് പോയി.... അവിടെ എത്തിയിട്ട് ഞാൻ പൊരിഞ്ഞ ചിരി... അതുകണ്ട് അവരെല്ലാരും എന്നെ തുറിച്ചു നോക്കുന്നുണ്ട്... അപ്പൊ ഞാൻ ചിരി നിർത്തി 


"എന്താടി നിന്റെ ഉദ്ദേശം... "ദുആ 

"എന്ത് ഉദ്ദേശം "

"നീ എന്തിനാ പാച്ചുക്കനോട് അങ്ങനെ പറഞ്ഞെ "ഫൈഹ 

"എങ്ങനെ "

"ഡി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കേണ്ട കളിക്കാതെ കാര്യം പറയടി കോപ്പേ "ദുആ 

ദുആ ന്റെ മൂഡ് തീരെ ശെരിയല്ല അതോണ്ട് ഞാൻ എല്ലാം പറഞ്ഞു ഇല്ലങ്കിൽ എന്നെ ഇവിടെ വെച്ചേക്കില്ല ആ കോപ്പ് 

"അതുപിന്നെ പെട്ടെന്ന് അങ്ങനെ തുറന്നു പറഞ്ഞാൽ ഞങ്ങളെ വില അങ്ങ് പോകും അതോണ്ട് കുറച്ചു kalippikkam എന്ന് കരുതി.. "

"എടി വേണ്ടാട്ടോ.. പാച്ചുക്ക അറിഞ്ഞാൽ പിന്നെ എന്താ ഉണ്ടാവാ എന്ന് അറിയാല്ലോ "ലെച്ചു 

"ആ അതന്നെ.. നീ വെറുതെ നിനക്കുള്ള പണി ഇരന്നു വാങ്ങിക്കാനോ "rizu 

"ഇതൊക്കെ അല്ലെ ഒരു രസം "

മ്മൾ അത് പറഞ്ഞപ്പോൾ ദുആ മ്മളെ ഒരു നോട്ടം നോക്കി... 

"എടി ദുആ നീ ഇങ്ങനെ കലിപ്പ് മൂഡ് ഓണക്കണ്ട... ഞാൻ വെറുതെ പറഞ്ഞതാ കുറച്ചു ദിവസം കഴിഞ്ഞാൽ ഞാൻ തന്നെ പോയി പറഞ്ഞോളാം പാച്ചുക്കനോട് "

"Mm.."ദുആ.. 

പിന്നെ എല്ലാരും സീറ്റിൽ പോയി ഇരുന്നു.. അപ്പോയെക്കും സർ ക്ലാസ്സിലേക്ക് വന്നു... സർ ക്ലാസ്സ്‌ എടുത്തോണ്ടിരിക്കുമ്പോഴാണ്... ആരോ ഫോൺ റിങ് ചെയ്തത്... അയാൾ ആരെ ഫോൺ ആണ് റിങ് ചെയ്യുന്നേ എന്നൊക്കെ ചോദിക്കുന്നുണ്ട്... 

പക്ഷെ ആരും ഒന്നും പറയുന്നില്ല... അവസാനം സാറിന് ശബ്‌ദം കൂടിയപ്പോൾ... 

"എന്റെ ഫോൺ ആണ് റിങ് ചെയ്തത് sir"

അതുപറഞ്ഞ ആളെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി... ദുആ... ഹേയ് അവൾ അങ്ങനെ ചെയ്യില്ല... 

"സോറി sir "ദുആ 

"Get ഔട്ട്‌  "

എന്നരോലർച്ചയായിരുന്നു... അപ്പൊ തന്നെ ദുആ പുറത്തിറങ്ങി ഇറങ്ങി... അവക്കെന്താ പറ്റിയെ അവൾ ഫോൺ സൈലന്റ് ആക്കിയിട്ടാണല്ലോ സാധാരണ ക്ലാസ്സിൽ ഇരിക്ക. ഇപ്പൊ ഇതെന്തു പറ്റി... ആ.... അവളോട് തന്നെ ചോദിക്കാം 



💜💜💜💜💜💜💜💜💜💜💜💜💜💜


ഞാൻ പ്രതീക്ഷ പോലെ തന്നെ sir എന്നെ പുറത്താക്കി... വേറെ ഒന്നിനും അല്ല... ശ്യാം എന്നെ കാത്തു നിക്കുന്നുണ്ട് എന്ന് എനിക്ക് msg അയച്ചു.. ഇപ്പൊ ഇവിടന്ന് പുറത്തു കടന്നാൽ അവനെ കാണാൻ കഴിയും.. അതിനു വേണ്ടിയാണ് ഞാൻ ഫോൺ റിങ് ചെയ്യിപ്പിച്ചേ... 

അവർ കാണരുത്  എന്ന് കരുതിയാണ്.. ഞാൻ ഇങ്ങനെ ഒക്കെ പ്ലാൻ ചെയ്തേ... ഞാൻ നേരെ ക്യാന്റീനിലേക്ക് വച്ചു പിടിച്ചു... അവിടെ അവൻ ഒരു ടേബിളിൽ ഇരിപ്പുണ്ടായിരുന്നു.. ഞാൻ അവന്റെ ഓപ്പോസിറ്റ് ആയി ഇരുന്നു 

"ഹായ് ശ്യാം.... "

എന്നും പറഞ്ഞു ഞാൻ അവന്ക് നേരെ കൈ കൊടുത്തു അവൻ എനിക്ക് തിരിച്ചു  കൈ തന്നു 

"ഹായ് ദുആ... കുറെ കാലായില്ലേ.. നേരിൽ കണ്ടിട്ട് "ശ്യാം 

"ആ ഡാ.. നമ്മൾ ഫോണിലൂടെ കോൺടാക്ട് ഉണ്ടന്നല്ലാതെ.. നേരിൽ കണ്ടിട്ട് കുറെ ആയി "

"Mm....പിന്നെ നിനക്ക് ഏതാണ്ട് കാര്യങ്ങൾ ഒക്കെ മനസ്സിലായി എന്ന് കരുതുന്നു "ശ്യാം 

"ഏതാണ്ട് അല്ല... കുറെ ഒക്കെ മനസ്സിലാക്കി കഴിഞ്ഞു.. "

"ആ അപ്പൊ കാര്യങ്ങൾ ഒക്കെ എളുപ്പായല്ലോ "ശ്യാം 

"അതേടാ... എന്റെ ലക്ഷ്യങ്ങൾ നിറവേറാൻ കുറച്ചു കാലം കൂടിയേ ഉള്ളു.... അവരെ ആയുസിന്റെ കാലാവധി കഴിഞ്ഞു കൊണ്ടിരിക്കാ.. ശ്യാം... ആഷിക്, ശിഹാബ്, ഷബ്‌ന,,, പിന്നെ ആ ഒളിഞ്ഞിരിക്കുന്ന ആ രണ്ടു പേരും.. അവരോക്കെ ഈ ദുആ ന്റെ കൈ കൊണ്ട് തീരേണ്ടത് ആണ്... 

അതിനുള്ള തയാറെടുപ്പില ഞാൻ "ദുആ 

"ദുആ നീ എന്തുകൊണ്ടും പേടിക്കേണ്ട.... നമ്മൾ പ്ലാൻ ചെയ്ത പോലെ തന്നെ എല്ലാം നടക്കും... "ശ്യാം 


"Mm.... "


പിന്നെ ഞങ്ങൾ പ്ലാനിങ് ഡിസ്‌കസ് ചെയ്തു... പിന്നെ അവൻ പറയുന്ന കാര്യം കേട്ട് ഞാൻ ഉത്തരം മുട്ടിപോയി.. 

"ടി ദുആ.. റാസിക്ക് നിന്നെ ഇഷ്ടമാണെന്നൊക്കെ കേട്ടു "ശ്യാം 

"അങ്ങനെ പലതും ഇവിടെ കേൾക്കും അതൊന്ന് നീ ശ്രദ്ധിക്കേണ്ട... ഇവിടെ ഓരോരുത്തര് വെളിവില്ലാതെ പാറയാണ് എന്ന് കരുതിയാല്മതി "

"Mm .. അതൊക്കെ നിന്റെ ഇഷ്ടം കാരണം നിന്റെ ലൈഫ് ആണ് അപ്പൊ നീ തീരുമാനിക്കാ"ശ്യാം 

"Mm....എന്നാ പിന്നെ ഞാൻ ക്ലാസ്സിലേക്ക് പോകാണ്... "

"ഓക്കേ ടി "ശ്യാം 

ഞാൻ അവനോട്പറഞ്ഞു.. ക്ലാസ്സിലേക്ക് നടന്നു.. പോകുന്ന വഴിക്ക് ആരോ എന്റെ കൈ പിടിച്ചു വലിച്ചു.. ഏതോ ഒരു ക്ലാസ്സ്‌ റൂമിലേക്ക് കൊണ്ട് പോയി 

ഞാൻ ആരാന്ന് നോക്കിയപ്പോൾ.. എനിക്ക് ദേഷ്യം വന്നു... 

"റാസി... എന്റെ കൈ വിട്... "

"ഇല്ലങ്കിൽ... "റാസി 

"എന്റെ കൈ വിടാനാ പറഞ്ഞെ..... തനിക്കെന്താടോ വേണ്ടേ... "

"ആരാടി അവൻ... നീയും അവനും തമ്മിൽ എന്താ ബന്ധം... "റാസി 

ഓഹോ... അപ്പൊ ഞാനും ശ്യാമും തമ്മിൽ സംസാരിക്കുന്നത് അവൻ കണ്ടു കാണും അതായിരിക്കും ഇപ്പൊ ഈ കലിപ്പിൽ നിക്കുന്നത്..  

"ടി നിന്നോട് ചോദിച്ചത് കെട്ടിലെ... പറയടി അവൻ ആരാന്ന് "റാസി 

ഇപ്രാവശ്യം അവന്റെ ശബ്ദം കുറച്ചു ഉയർന്നിനു... 

"അവൻ ആരായാലും തനിക്കെന്താടോ... താൻ എന്റെ കൈ വിടുന്നുണ്ടോ.. എനിക്ക് പോകണം "

അപ്പൊ അവൻ എന്റെ കൈ പിടിച്ചു ചുമരിനോട് ചേർത്തി നിർത്തി... 

"നീ ആരോടും സംസാരിക്കുന്നത് എനിക്ക് ഇഷ്ടല്ല.... "റാസി 

"ഒന്നുപോടോ... തന്റെ ഇഷ്ടം നോക്കിയിട്ടാണല്ലോ ഞാൻ ജീവിക്കുന്നെ... "

ഞാൻ റാസിന്റെ കൈ വിടുവിയ്പ്പിച്ചിട്ട്.... അവിടന്ന് പോകാൻ നിന്നപ്പോൾ... 

"നീ പോയിക്കോ... നിന്നെ ഞാൻ പിന്നെ കണ്ടോളാം... പിന്നെ ഇന്ന് നടന്നത് നടന്നു... ഇനി എങ്ങാനും നീ അവനോട്... സംസാരിക്കുന്നത് കണ്ടാൽ.... "റാസി 

"നീ എന്താകും എന്നെ മൂക്കില് വലിച്ചു കേറ്റൊ... "

"നിന്നെ ഒന്നും ചെയ്യില്ല.. പക്ഷെ അവനെ... "റാസി... 

അവൻ പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നേ ഞാൻ കേറി പറഞ്ഞു.. 

"താൻ കൊറേ നേരായല്ലോ... പാറയാണ് തുടങ്ങിയിട്ട്.... ഇയാൾ എന്തിന്റെ പേരില..എന്നോട് കൽപ്പിക്കാൻ നിക്കുന്നെ... ഞാൻ ഇയാളോട് പറഞ്ഞു... ഇയാളെ ഇഷ്ടാണെന്ന് ഇല്ലല്ലോ ... പിന്നെ താൻ അതികം... ഇങ്ങോട്ട് പാറയാൻ നിക്കണ്ട... 

പിന്നെ  ഞാൻ എന്നെങ്കിലും എന്റെ തീരുമാനം മാറ്റും എന്നാണെങ്കിൽ തെറ്റി... 
ഞാൻ നിങ്ങളെ എന്നല്ല ആരെയും സ്നേഹിക്കില്ല.... ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിട് പ്ലീസ്.... "

ഞാൻ അവിടന്ന് ഇറങ്ങി പൊന്നു... വേണ്ടില്ലായിരുന്നു... ഇത്രക്കൊന്നും...  പറയണ്ടില്ലായിരുന്നു... 

സോറി റാസി... നിന്നെ എന്നല്ല... ആരെയും എന്റെ ജീവിതത്തിലേക്ക് ഞാൻ ഒരു സ്ഥാനം നൽകി കൊണ്ട് വരില്ല... 

അതെല്ലാം ഞാൻ എന്നോ എന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ഇല്ലാതാക്കി കഴിഞ്ഞതാണ്... 

ഇനി എന്റെ ജീവിതത്തിൽ.. ഇനി ഒറ്റ ലക്ഷ്യമേ ഉള്ളു  അത് നിറവേറ്റാൻ ഉള്ള... തയ്യാറെടുപ്പിലാണ് ഞാൻ... അതിന് എനിക്കെതിരെ ആര് തടസ്സം നിന്നാലും ഞാൻ വെറുതെ വിടില്ല.... 

അങ്ങനെ കുറെ മനസ്സിൽ കരുതി ക്ലാസ്സ്‌ എത്തിയത് അറിഞ്ഞില്ല... ക്ലാസ്സിൽ sir പോയിട്ടുണ്ടായിരുന്നു... ഞാൻ അകത്തു കയറി 

ഒന്നും അറിയാത്ത പോലെ സീറ്റിൽ പോയി ഇരിന്നു... 

ഞാൻ ഇരിക്കേണ്ട താമസം എല്ലാംകൂടി എന്നെ വട്ട മിട്ടിട്ടുണ്ടായിരുന്നു.... ഞാൻ എല്ലാത്തിന്റെയും മുഖത്തേക്ക് നോക്കി.. 

"നീ എവിടെയായിരുന്നു ഫെബി.... "ലെച്ചു.. 

"ഞാനോ.... ഞാൻ ഒന്ന് ക്യാന്റീൻ വരെ പോയതായിരുന്നു "

"അതൊക്കെ പോട്ടെ... സാധാരണ ഞങ്ങളെ ഉപധേക്ഷിക്കുന്ന... നീ.. എങ്ങനെ ഫോൺ സൈലന്റ് ആക്കാൻ മറന്നു.... "നെച്ചു 

ഈ ചോദ്യം ഞാൻ പ്രധീക്ഷിച്ച തായിരുന്നു... 

"അതുപിന്നെ.... ഞാൻ... സൈലന്റ് ആക്കിയതായിരുന്നു... ചിലപ്പോ എന്റെ കൈ തട്ടി മാറിയതായിരിക്കും "

എന്തൊക്കെയോ നുണകൾ പറഞ്ഞു തടി തപ്പി... 

"Mm....ഇത്  ഞങ്ങൾ പൂർണമായി വിശ്വസിച്ചു എന്ന് കരുതേണ്ട.... "ചിന്നു.. 

"എടി നിങ്ങളെന്തിനാ.... ഈ നിസാര കാര്യത്തിന്... ഇങ്ങനെ ഒക്കെ പറയുന്നേ... "

"Mm.....ഞങ്ങൾ ഇനി പറയുന്നില്ല.... "ഫൈഹ 

"എടി സത്യായിട്ടും എങ്ങനെ എന്റെ ഫോൺ റിങ് ചെയ്തേ എനിക്കറിയില്ല.. ഞാൻ സൈലന്റ് ആക്കിയതായിരുന്നു... പക്ഷെ എങ്ങനെ... സൈലന്റ് മൂഡ് മാറി എന്നറിയില്ല... ചിലപ്പോ എന്റെ കൈ തട്ടിപോയതായിരിക്കും.... അതിന് നിങ്ങൾ ഇങ്ങനെ ബിപി  കൂട്ടണ്ടേ ആവിശ്യം ഒന്ന് ഇല്ല "


അവർ ഏതാണ്ട് വിശ്വസിച്ചിട്ടുണ്ട്... പിന്നെ ആ കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല.... പിന്നെ ഞങ്ങൾ ക്ലാസ്സിൽ ഇരുന്ന് കത്തിയടിച്ചിരുന്നു... കൂടെ ലെച്ചുന്റെ ചളിയും... 

കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ എല്ലാരും ഗ്രൗണ്ടിലേക് ഓടുന്നത് കണ്ടു.. എന്താ സംഭവം എന്നറിയില്ല.. ഞങ്ങളും ഗ്രൗണ്ടിലേക്ക് ഓടി... 

ഗ്രൗണ്ടിൽ ചെന്നപ്പോൾ... അവിടെ മുഴുവനും ആൾ കൂട്ടം ആണ്... ഞങ്ങൾ അവരെ എല്ലാം മാറ്റി... ചെന്നപ്പോൾ... കണ്ടത്... റാസി ശ്യാമിനെ തള്ളുന്നതാണ്... അത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല... ഞാൻ അവനോട് സംസാരിച്ചതിന്റെ പേരിൽ ആണ്.. 

അവൻ ഇപ്പൊ തല്ലു കൊല്ലുന്നത് എന്ന് അറിയാം... ഞാൻ കൂടുതലൊന്നും ചിന്തിക്കാതെ... അവരെ അടുത്തേക്ക് പോയി... എന്നിട്ട് റാസിയെ തടഞ്ഞു... 

"ദുആ... നീ ഇതിൽ ഇടപെടേണ്ട... മാറി നിക്ക്... ഇത് ഞാനും ഇവനും തമ്മിൽ ഉള്ളതാ... "റാസി.. 


"ഇനി നീ ശ്യാമിനെ തല്ലരുത്... ഇനി തല്ലിയാൽ ഞാൻ കയ്യും കെട്ടി നോക്കി നിക്കും എന്ന് കരുതേണ്ട "

"Dua...എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കെണ്ടേ.... മാറി നിക്കാനാ.. അന്നോട് പറഞ്ഞെ "

അവസാനം പറഞ്ഞത്.. കുറച്ചു ശബ്‌ദം കൂടിപ്പോയി... അത് ക്യാമ്പസ് മുഴുവനും ചിലപ്പോ കേട്ടിട്ടുണ്ടാകും.. 


"നീ ഇവനെ ഇപ്പൊ തല്ലു ന്നത് എന്തിന്റെ പേരിൽ ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം... ഇന്ന് ഞാൻ ഇവനോട് സംസാരിച്ചതിന്റെ പേരിലാണെന്ന്... അതോണ്ട് ഇനി ഇവനെ തല്ലാൻ ഞാൻ സമ്മതിക്കില്ല... "


"അപ്പൊ നിനക്ക് കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ടാകില്ലോ... അതോണ്ട്.. മോള് ഇനി എനിക്ക് ഇഷ്ടയില്ലാത്ത ആരോട് സംസാരിച്ചാലും ഇത് തന്നെയാണ് അവരുടെ ഗതിയും.... "

എന്നും പറഞ്ഞു... അവൻ ശ്യാമിനെ ഒന്ന് നോക്കിയിട്ട്... അവിടന്ന് പോയി... 

"ദുആ.. നിനക്കറിയില്ല... അവനെ..... നിന്നെ അവന് അത്രക്കും ഇഷ്ടായത് കൊണ്ട... അവന് ഇതെല്ലാം ചെയ്യേണ്ടി വന്നത്... "അപ്പു... 

"പിന്നെ ഇവൻ അത്ര നല്ലവൻ ഒന്നും അല്ല... അത് നിനക്ക് വഴിയേ തന്നെ മനസ്സിലാകും "ബാസിക്ക 

അത്രയും പറഞ്ഞു അവരും പോയി.... 

"സോറി ശ്യാം "

"Its okke ദുആ... ഞാൻ ഇതെല്ലാം പ്രധീക്ഷിച്ചിട്ട് തന്നെയാണ് നിന്നോട് സംസാരിക്കാൻ വന്നത്.... അവന് എന്നെ കൊല്ലാത്തത് എന്റെ ഭാഗ്യം കൊണ്ട... 

പിന്നെ ഇനി കോളേജിൽ വച്ചു മീറ്റ് വേണ്ട... "ശ്യാം 

"Mm..."

ഞാൻ ഒന്നും മൂളിക്കൊടുത്തു... പിന്നെ അവനും പോയി... അപ്പൊ തന്നെ അവറ്റകൾ എന്റെ അടുത്തേക്ക് വന്നു.. 

"എന്താ ഫെബി ഇതൊക്കെ... ശ്യാം എന്താ ഇവിടെ "ലെച്ചു 

"അവന് ഈ കോളേജിൽ തന്നെയാണ്.. പഠിക്കുന്നെ... അവനെ ഞാൻ ക്യാന്റീനിൽ വച്ചു കണ്ടപ്പോൾ... ഒന്ന് സംസാരിച്ചു... അത് റാസി കണ്ടു...അത് ഇത്രയും വലിയ പ്രശ്നമായി.. 

നിന്റെ ങളക്ക് മുഴുത്ത വട്ട rizu "

"ഇക്കു കാര്യല്ലതെ ഒരിക്കലും ഇങ്ങനെ ചെയ്യില്ല... അതെനിക്ക് ഉറപ്പാ.. "rizu 

" ഇന്നത്തെ മൂഡ്  പോയി ഞാൻ ഹോസ്റ്റലിലേക്ക് പോക.... "

"ഞങ്ങളും വര "

ഞങ്ങൾ ബാഗും എടുത്ത്... നേരെ ഹോസ്റ്റലിലേക്ക് പോയി.. വാർഡന്റെ കണ്ണ് വെട്ടിച്ചു.. അകത്തു കടന്നു... പിന്നെ ഫ്രഷായി... ഞങ്ങൾ ഓരോന്നു പറഞ്ഞു ഇരിന്നു.. 

"എന്റെ കർത്താവെ "

പെട്ടെന്ന് ചിന്നമ്മന്റെ നിലവിളി കേട്ടു. അപ്പൊ ഞങ്ങൾ എല്ലാരും അവളെ നേരെ തിരിഞ്ഞു 

"എന്താടി എന്താ പ്രശ്നം "ഫൈഹ 

"ഇന്ന് ഞാൻ സാറേ കാണാൻ മറന്നു "ചിന്ന.. 

വേറെ ഒന്നും നോക്കിയില്ല... അവളെ കുനിച്ചു നിർത്തി പുറം നോക്കി ഒന്ന് കൊടുത്തു... 

"എന്താടി തെണ്ടികളെ... എന്റെ രോദനം അല്ലെ ഞാൻ പറഞ്ഞത്... അതിന് എന്നെ ഇങ്ങനെ തല്ലണോ "ചിന്ന 

"ഇനി നിന്റെ രോദനം നിന്റെ വായെന്ന് വികരുത്... അല്ലപിന്നെ "rizu 

"നിന്നെ okke പിടിച്ചു mingle ആക്കിയ ഞങ്ങളെ വേണം പാറയാൻ "

ഇതാരപ്പാ പറഞ്ഞെ... എന്ന് നോക്കിയപ്പോൾ ക്ലോസ് അപ്പ് ന്റെ പരസ്യം കണികൊണ്ട്.. ഒരുത്തി ഇവിടെ ഇരിക്കുന്നു 


"എന്തോ എങ്ങനെ "

ഞങ്ങൾ എല്ലാരും ഒപ്പരം പറഞ്ഞു 


"അല്ല ഞാൻ വെറുതെ തമാശക്ക് "നെച്ചു 

"നീ ഇപ്പൊ അങ്ങനെ തമാശിക്കേണ്ട "ലെച്ചു 

"വേണ്ടെങ്കിൽ വേണ്ട "നെച്ചു.. 

അങ്ങനെ അന്നത്തെ ദിവസം കളിയും ചിരിയും ആയി കഴിഞ്ഞു... 

*************&*&*******************
ഫൈഹ 

ഹലോ എന്നെ ഇങ്ങൾ പരിചയ പെട്ടില്ലല്ലോ... എന്തായാലും ഇനി വൈകിക്കേണ്ട... എന്റെ പേര് ഫൈഹ... എനിക്ക് രണ്ടു ബ്രോയും പിന്നെ ഉമ്മയും ഉപ്പയും ആണ് ഉള്ളത്... 

ബാക്കിയൊക്കെ പതിയെ പറയാട്ടോ... ഇപ്പൊ കഥയിലേക്ക് കടക്കട്ടെ 

രാവിലെ എണീറ്റു ഫ്രഷായി... വേഗം കലാപരിപാടികൾ okke കഴിച്ചു.. നേരെ കോളേജിലേക്ക് വിട്ടു... 

കോളേജിൽ എത്തിയപ്പോൾ aan..ഇന്നത്തെ ദിവസത്തിന്റെ പ്രത്യകത അറിയുന്നത്... അവിടെ മുന്നിൽ കണ്ട ഫ്ളക്സിലേക്ക് നോട്ടം തെറ്റിച്ചു... എന്നിട്ട് ഞങ്ങൾ പരസ്പരം angaottum ഇങ്ങോട്ടും നോക്കി... 

"ഫ്രഷേയ്‌സ് day.... "ലെച്ചു 

എന്ന് ലെച്ചു  പറയലും.. 

"നിങ്ങൾ നടന്നോ... ഞാൻ എന്തോന്ന്.. ആ ബുക്ക്‌ ഹോസ്റ്റലിൽ വച്ചു മറന്നു ഞാൻ അതെടുത്തു വരാം... "ചിന്നു 

എന്നുപറഞ്ഞു ചിന്നമ്മ... തിരിഞ്ഞു നടക്കാൻ പോയപ്പോൾ... 
ദുആ മുന്നിൽ കേറി നിന്നു... 

"എങ്ങോട്ടാ.... "ദുആ 

"ഞാൻ ഒന്ന് ഹോസ്റ്റൽ വരെ പോയി വരാം "ചിന്നമ്മ 

"നീ ഇപ്പൊ എങ്ങോട്ടും പോകണ്ട... "ദുആ 

"ദുആ... "ചിന്നമ്മ 

"പൊക്കിക്കോ... "ദുആ... 

ദുആ അത് പറഞ്ഞപ്പോൾ... ഞങ്ങൾ എല്ലാരും കൂടി അവളെ പൊക്കി... ക്ലാസ്സിൽ എത്തിച്ചു... അവിടെ എത്തിയപ്പോൾ ആണ് ഞങ്ങൾ ആ തുണിയില്ലാത്ത സത്യം അറിഞ്ഞേ.. 

എല്ലാവരും ഇപ്പൊ ഓഡിറ്റോറിയത്തിൽ ആണ്.. 

അപ്പൊ തന്നെ ഞങ്ങൾ അങ്ങോട്ട് പോയി.. അവിടെ എല്ലാരും പ്രെസന്റ് ആയിട്ടുണ്ട്..... ഞങ്ങൾ ബാക്കിൽ ഉള്ള സീറ്റിൽ പോയി ഇരുന്നു..


ഉത്ഘാടനം കഴിഞ്ഞു... പിന്നെ റാഡിക്കന്റെ സ്പീച് ആയിരുന്നു... അതെല്ലാം കഴിഞ്ഞു 

ബാസിക്ക മൈക്കിൽ അനൗൺസ് ചെയ്യാൻ തുടങ്ങി... 

"ഹായ് ഫ്രണ്ട്‌സ്.... ഇന്ന് നമ്മൾ എല്ലാരും എന്തിനാ കൂടിയിരിക്കുന്നെ എന്ന് എല്ലാർക്കും അറിയാല്ലോ... ഇനി ഞാൻ പറയണ്ട ആവിശ്യം ഇല്ലല്ലോ... "ബാസിക്ക 

**************************************

ബാസികന്റെ കയ്യിൽ നിന്ന്... മൈക് വാങ്ങി... റാസി സംസാരിച്ചു..... 

"ഹായ് ഫ്രണ്ട്‌സ്... ഇനി ഞാൻ പറയാം.. ഞങ്ങൾ.. പേര് വിളിക്കുന്ന... ഓരോരുത്തര് ഇവിടെ കേറി വര... എന്നിട്ട് അവർക്ക് കിട്ടുന്ന... പണി... ഭംഗിയായി പൂർത്തിയാക്കുക....അപ്പൊ തുടങ്ങല്ലേ... "റാസി.. 

അപ്പൊ സ്റ്റുഡന്റസ് എല്ലാരും ആ... എന്ന് പറഞ്ഞു... 

"എന്നാ ആദ്യത്തെ ആളെ വിളിക്കാം... "പാച്ചുക്ക.. 

പാച്ചുക്ക ലിസ്റ്റിൽ നിന്ന് ആദ്യത്തെ പേര് വിളിച്ചു... 

"ഷിൻസി.... BBA STUDENT..... " പാച്ചുക്ക 

പാച്ചുക്ക അവളെ പേര് വിളിച്ചപ്പോൾ.. rowdy girls എല്ലും കൂടി... പൊരിഞ്ഞ ചിരി.... പാവം ചിന്നമ്മ ഓടിപ്പോകാൻ നിന്ന... അവൾക് തന്നെ ഫസ്റ്റ്... പണി കിട്ടി.... അവൾ ഞങ്ങളെ തുറിച്ചു നോക്കിയപ്പോൾ ഞങ്ങൾ എല്ലാരും ചിരി നിർത്തി ഓളെ നിഷ്കു ഭാവത്തിൽ നോക്കി.. 

"ഷിൻസി... നീ അവിടെ എന്തെടുക്കുവാ വേഗം വാ... "എന്ന് അപ്പു ഏട്ടൻ വിളിച്ചു കൂവി... 

അപ്പൊ തന്നെ.. ഓള് ഞങ്ങളെ ദയനീയമായി നോക്കിയിട്ട്... സ്റ്റേജിലേക്ക് പോയി.. 
ഞങ്ങൾ പിറകിൽ നിന്ന് നല്ല ചിരി അവൾ നോക്കുമ്പോൾ ചിരിക്കാതെ ഇരിക്കും . 

അങ്ങനെ അവൾ സ്റ്റേജിൽ എത്തി.. അവൾക്കുള്ള പണി പറഞ്ഞപ്പോൾ... ഞങ്ങള്ക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.. 

അവിടെ ഉള്ള ജൂസ് മുഴുവനും കുടിക്കാൻ.. 

ആദ്യം... കാന്താരി മുളക് ജ്യൂസ്....... ഹൈവ....... അവൾ അത് കയ്യിൽ പിടിച്ചു... നില്ക്കാ എന്നല്ലാതെ കുടിക്കുന്നില്ല... 

"ചിന്നമ്മ... വേഗം ഇല്ലെങ്കിൽ.. ഇതുമുഴുവനും കുടിക്കേണ്ടി വരും... "ജാസിക്ക.. 

അതുകേട്ടപാടേ അവൾ ഒറ്റ വലിക്കു കുടിച്ചു തീർത്തു..... അപ്പൊ തുടങ്ങിയതാ പെണ്ണ് തുള്ളികളിക്കാൻ... അവൾ അവരെയെല്ലാം... ഒന്ന് രൂക്ഷമായി നോക്കി.... അപ്പൊ തന്നെ അപ്പുഏട്ടൻ.. ഒരു ചിക്കു ജ്യൂസ് എടുത്ത് അവൾക് കൊടുത്തു... 

അവളാണെങ്കിൽ കിട്ടേണ്ട താമസം... അതെടുത്തു കുടിച്ചു... എന്നിട്ട് ഒന്ന് നെടുവീർപ്പിട്ടു... അവരെ നോക്കി പറഞ്ഞു.. 

"ശത്രുക്കളോടു പോലും ഇങ്ങനെ ചെയ്യരുത്... "ചിന്നമ്മ 

"Hey... ചിന്നു... ഇതൊക്കെ just.. ഗെയിം ആടോ... "പാച്ചുക്ക... 

"Mm.... നടക്കട്ടെ... നടക്കട്ടെ.... നിങ്ങളെ ഗെയിം നടക്കട്ടെ... "ചിന്നു 


അവൾ അതും പറഞ്ഞു അവിടെ നിന്ന് ഇറങ്ങി ഞങ്ങളെ അടുത്തേക്ക് വന്നു.... 

കുറെ കുട്ടികളെ വിളിച്ചു അവർക്കൊക്കെ ഇഷ്ടംപോലെ പണിയും കൊടുത്തു പറഞ്ഞു വിട്ടു... മ്മളെ നെച്ചൂന് കിട്ടിയ പണി... വേറെ ഒന്നും അല്ല... പാച്ചുക്കന്റെ കൂടെ റൊമാന്റിക് dance... 

അത് അവര് ഭംഗിയായി ചെയ്തു... പിന്നെ നമ്മളെ ഫൈഹക്ക്... ഒരു ഡയലോഗ് കൊടുത്തിട്ട്... അവളോട് അഭിനയിക്കാൻ പറഞ്ഞു.... 

വേറെ ഒന്നും അല്ല... നമ്മളെ നാഗവല്ലി തന്നെ... നകുലൻ നമ്മുടെ പാവം കോഴി ബാസിക്ക... നന്നായി പേടിച്ചിട്ടുണ്ട്... ഓളെ അഭിനയം കണ്ടിട്ട്... 

പിന്നെ നമ്മുടെ  ലെചുന് ... അടിപൊളി പണി കിട്ടി... dance കളിക്കാൻ  അവര് പാട്ടു  വയ്ക്കും അതിനനുസരിച്ചു കളിക്കാന്... 

ലെച്ചു ഒരു ക്ലാസിക്കൽ ഡാൻസർ കൂടി ആണ്... അതോണ്ട് അവൾ അടിപൊളിയായി ചുവട് വച്ചു... 


പിന്നെ നമ്മുടെ റിസുട്ടിക്ക് പാട്ട് പാടാൻ ആയിരുന്നു... അവളും അത് ഭംഗിയായി ചെയ്തു... സത്യം പറഞ്ഞാൽ അവളതു പാടികയിഞ്ഞപ്പോൾ ആണ് മനസ്സിലായത്... അവൾക്ക് പാടാൻ  കഴിവുള്ള കാര്യം.... അത്രകു നന്നായിട്ടുണ്ടായിരുന്നു... 

അങ്ങനെ എല്ലാർക്കും ഓരോ പണി കിട്ടി.... ഞാൻ സന്തോഷിച്ചിരിക്കുമ്പോഴാണ് പാച്ചുക്ക ആ പേര് വിളിച്ചത്... അപ്പൊ തന്നെ എന്റെ സന്തോഷം എല്ലാം കാറ്റിന് അങ്ങ് പറന്നു പോയി... 

"ദുആ ഐറിൻ.... "പാച്ചുക്ക.. 

ഞാൻ  നല്ല ബോൾഡ് ആയിട്ട് തന്നെ അവളുമാരെ നോക്കിയിട്ട് അങ്ങോട്ട് പോയി... സ്റ്റേജിൽ എത്തി എല്ലാർക്കും ഒരു ചിരി പാസ്സാക്കി... 

പിന്നെ പാച്ചുക്ക പറഞ്ഞ... കാര്യം കേട്ടപ്പോൾ ഇറങ്ങി പോകാൻ okke തോന്നി.... 


"നീ റസിനെ പ്രൊപ്പോസ് ചെയ്യണം "

"നടക്കില്ല.... "

"അത് എങ്ങനെ ശെരിയാകും... എല്ലാരും ചെയ്തു അവസാനം നീ മാത്രമേ ഉള്ളു... നീ ചെയ്തില്ലെങ്കിൽ പിന്നെ ഇവരോടൊക്കെ ആര് സമാധാനം പറയും.. അതോണ്ട് നല്ല കുട്ടിയായി... ഞങ്ങൾ തരുന്ന ടാസ്ക് ഭംഗിയായി ചെയ്തേ "ബാസിക്ക.. 

"എന്നാലും.... "

"ഒരെന്നാലും ഇല്ല "ജാസിക്ക 

"Ha ok ഞാൻ ചെയ്തോളാം "

"Ha good girl... "പാച്ചുക്ക... 

ഞാൻ ആ കൊരങ്ങന്റെ നേരെ തിരിഞ്ഞു നിന്നും അവനാണെങ്കിൽ എന്നെ നോക്കി ചിരിച്ചോണ്ടിരിക്ക.... 


എനിക്കതു കാണുമ്പോൾ ആണ് ദേഷ്യം വര... 

"നിക്ക്... നിക്ക്... ഇതാ ഇതുകൂടി വച്ചോ... "എന്നുപറഞ്ഞു അപ്പുവേട്ടൻ .. ഒരു റോസ് പൂ എനിക്ക് തന്നു... 

"ഇതൊക്കെ വേണോ... "

"ആ കിടന്നോട്ടെ "അപ്പു

ഞാൻ അത് വാങ്ങി... എന്നിട്ട്... അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.. മുഖത്തു ഒരു ചിരി ഫിറ്റ്‌ ചെയ്തു..  എന്നിട്ട് പറഞ്ഞു 


"റാസി.... എനിക്ക് നിന്നോട്   എങ്ങനെ എന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയണം എന്നൊന്നും അറിയില്ല... എന്നാലും ഞാൻ പറയാം.... 
      നീ എനിക്ക് ആരെക്കെയോ ആണ്... നീ ഇല്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ കൂടി വയ്യ... 

     പിന്നെ നിന്റെ ആ പെണ്കുട്ടിയോളെ മയക്കുന്ന ആ ചിരി.. uff..... ഇന്റെ സ്റ്റുഡന്റസെ .. പിന്നെ എനിക്ക് ചുറ്റുള്ളതൊന്നും കാണില്ല 
  നീ മാത്രമായിരിക്കും എന്റെ മുന്നിൽ  ഉണ്ടാക .... ഞാൻ കാണാ.... 

അത്രക്കും ദേ.. എന്റെ ഇവിടെ സ്ഥാനം പിടിച്ചു കഴിഞ്ഞിട്ടുണ്ട്.. നീ.... 

  നീ എന്ന് വച്ചാൽ എനിക്ക് ആരൊക്കെയോ ആണ് റാസി... നിന്നെ എനിക്ക് എന്റെ ജീവിതകാലം മുഴുവനും കൂടെ കൊണ്ട് നടക്കാൻ ആഗ്രഹം ഉണ്ട്... 

നിനക്ക് സമ്മതം ആണെങ്കിൽ... എന്റെ എല്ലാം ദുഃഖങ്ങളിലും സന്തോഷങ്ങളിലും എന്റെ കൂടെ നിക്കാം... എന്റെ നല്ല പാതിയായി.... 

   I LOVE YOU RAZI.......... 
   If i could give any gift.....,
    i 'd give  you  Love and laughter, 
   a peaceful  heart...... a special dream..
    And joy forever after let me do please.......... "

ഞാൻ അത് പറഞ്ഞു അവൻക് നേരെ ആ റോസ് നീട്ടി.... അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ആ റോസ് വാങ്ങി.. 

ഞാൻ എഴുനേറ്റ് എല്ലാരേയും ഒന്ന് നോക്കി... എല്ലാരും കാറ്റുപോയ ബലൂൺ പോലെ ആയിട്ടുണ്ട്... എന്തിന് ടാസ്ക് തന്ന അവന്മാർ പോലും... അത്രക്കും ഉണ്ടായിരുന്നോ ഇന്റെ പ്രൊപോസിംഗ്.. 

ഞാൻ പാച്ചുക്കന്റെ നേരെ പോയി... 

"കഴിഞ്ഞില്ലേ ഇനി പൊക്കോട്ടെ... "

പാച്ചുക്ക ഒന്നും പറയുന്നില്ല 

"Hey പാച്ചുക്ക.. "

ഞാൻ pachukkane തട്ടി വില്ച്ചു  അപ്പോഴാണ് മൂപ്പർക്ക് ബോധം വരുന്നത്... 

"ഹേ.... ആ... എന്താ പറഞ്ഞെ "പാച്ചുക്ക 

"Ha best... ഇനി ഞാൻ പൊയ്ക്കോട്ടേ "

"Ha...പൊക്കോ പൊക്കോ... "പാച്ചുക്ക 

എവിടെന്നോ വെളിവ് വന്ന പോലെ പാച്ചുക്ക പറഞ്ഞു.. ഞാൻ അപ്പൊ തന്നെ
ഒരു ചിരി പാസ്സാക്കി പുറത്തേക്ക് പോയി.. 

അപ്പോയെക്കും rowdy girls മുഴുവനും എന്റെ ചുറ്റും കൂടിക്കണ്.. 

"എടി ദുആ.. നിനക്ക് ശെരിക്കും റാസിക്കാനെ ഇഷ്ടാണോ.. "ലെച്ചു 

"ഒന്നുപൊടി പെണ്ണെ... എനിക്കാരെയും ഇഷ്ടല്ല "

"പിന്നെ നിനക്ക് എങ്ങനെ  ഇങ്ങനെ okke പറയാൻ കഴിഞ്ഞു "ചിന്നു 

"അതപ്പം തോന്നിയത് പറഞ്ഞു.. അത്ര തന്നെ "

"എന്നാലും "ഫൈഹ 

"ഒരെന്നാലും ഇല്ല... അത് അവിടെ തന്നെ കഴിഞ്ഞു ഇനി ആരും അതിനെ കുറിച്ച് സംസാരിക്കേണ്ട... "

എന്ന് പറഞ്ഞു തീരലും..... എനിക്ക് ഒരു കാൾ വന്നു... ഞാൻ നോക്കിയപ്പോൾ അറിയാത്ത നമ്പർ.. ഞാൻ കാൾ അറ്റൻഡ് ചെയ്തു... 

പിന്നെ പറയുന്ന കാര്യം കേട്ട് എന്റെ കൈ തരിച്ചു വന്നു.... 


"ഹലോ... "

ഒന്നും മിണ്ടുന്നില്ല ആ ആൾ... എനിക്ക് ദേഷ്യം വന്നു... 

"ഡോ താനാരാടോ... തനിക്ക് നാവില്ലെ... എന്തേലും വാ തുറന്നു പറയടോ... താനെന്താ ആളെ വിളിച്ചു കളി  ആക്കാ"

എനിക്ക് ദേഷ്യം വന്നപ്പോൾ ഞാൻ വയെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു... 

എന്നിട്ടും ഒരനക്കവും ഇല്ല... ഞാൻ ഫോൺ കട്ടാക്കി... ഓരോ ഞെരമ്പ് രോഗികൾ... 

"ആരാ ദുആ... "ലെച്ചു... 

"ഏതോ ഒരു അലവലാതി... വിളിച്ചിട്ടു ഒന്നും പറയുന്നില്ല.... എനിക്ക് ദേഷ്യം വന്നപ്പോൾ... ഞാൻ വാ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു ഫോൺ കട്ടാക്കി... "

"Ha...  ഒരുത്തൻ ഇതുപോലെ എന്നെയും വിളിച്ചിരുന്നു... ഏതോ ശ്വേതാ അല്ലെ എന്ന് പറഞ്ഞു... ഞാൻ പറഞ്ഞു അല്ല... അപ്പൊ ഓൻ sorry റോങ് നമ്പർ എന്ന് വച്ചു അപ്പൊ ഞാനും കരുതി ചിലപ്പോ ഓന്ക് നമ്പർ മാറിപോയതായിരിക്കും..

.എവിടെ  അതെ സ്പോട്ടിൽ ഓൻ വീണ്ടും വിളിച്ചിട്ട്... എന്റെ പേരും ഊരും ഒക്കെ ചോദിച്ചു... പിന്നെ എനിക്ക് മനസ്സിലായി...ഓന്റെ  roott വേറെ ആണ്... അപ്പൊ തന്നെ ഞാൻ പറഞ്ഞു... മോനെ ഞാൻ സൈബർ സെല്ലിൽ പരാതി കൊടുത്താൽ എങ്ങനെ ഉണ്ടാകും എന്ന് 

പാവം അപ്പൊ തന്നെ അവൻ എന്നെ പിടിച്ചു പെങ്ങളാക്കി... sorry പെങ്ങളെ ഇനി ഇങ്ങനെ ഉണ്ടാകില്ല എന്ന് പറഞ്ഞു.. പിന്നെ അവന്റെ ശല്യം ഉണ്ടായില്ല... "ചിന്നു.. 

"എടി ഭയങ്കരി.... "ഫൈഹ.. 

"അനക്ക് ഇത്ര ഒക്കെ ബുദ്ധിയോ ... "റിസു 

"പിന്നെല്ലാഹ്.... "ചിന്നു... 

പെട്ടെന്ന് എനിക്ക് വീണ്ടും ആ നമ്പറിൽ നിന്ന് call വന്നു.. ഞാൻ ആ call എടുക്കാൻ നിന്നപ്പോൾ.. ചിന്നു ഫോൺ വാങ്ങി call എടുത്തു സംസാരിച്ചു.... 

"Hello.. "ചിന്നു 

അവൾ ഫോൺ സ്പീക്കറിൽ ഇട്ടു... എന്നിട്ട് സംസാരിച്ചു.. 

"ഹലോ... താൻ ആരാടോ... തനിക്കെന്താ വേണ്ടേ... വെറുതെ എന്തിനാ പെൺകുട്ടികളെ വിളിച്ചു ശല്യം ചെയ്യുന്നേ... "ചിന്നു 

"Where is dua. ... "

എന്ന്  അയാൾ പറഞ്ഞു.... അയാൾക്ക് എങ്ങനെ  എന്നെ അറിയാം.. 

എനിക്ക് ഈ ശബ്ദം കേട്ടിട്ട് പരിചയം ഇല്ലല്ലോ.... ആരാണ്... എന്നെ അറിയുന്ന.. ആ ആൾ... എന്റെ ചിന്തയിൽ നിന്ന് ഉണർത്തി കൊണ്ട്.. ചിന്നു എനിക്ക് ഫോൺ നീട്ടി... ഞാൻ ഫോൺ വാങ്ങി സ്പീക്കർ ഓഫ് ആക്കി... 

എന്നിട്ടു കുറച്ചു മാറി നിന്നു.... 

"ഹെലോ "


"Hai dua..... നിനക്ക് എന്നെ അറിയില്ലെങ്കിലും..നിന്നെ എനിക്കു അറിയാം..  നീ എന്നെ അന്വഷിഷിച്ചു നടക്കാണ് എന്നും  എനിക്കറിയാം... "


 എനിക്കൊന്നും മനസ്സിലായില്ല.. ഇവൻ എന്തോന്നാ പറയുന്നേ....... ഞാൻ അന്വഷിച്ച നടക്കേ ആരെ... 

"Hey മിസ്റ്റർ താൻ എന്തൊക്കെയാ പറയുന്നേ... തനിക്ക് ആൾ മാറി പോയിട്ടുണ്ടാകും "

"Hey എനിക്ക് ആരെയും മാറിയിട്ടില്ല...നീ അതികം ആലോചിച്ചു... തലക്ക് പണി ആക്കേണ്ട... ഞാൻ തന്നെ പറയാം... "

ആ പറഞ്ഞു തൊലക്ക്... എന്ന് മനസ്സിൽ കരുതിയതാട്ടോ... 

"  ഞാൻ വേറെ ആരും അല്ല..... നിന്റെ ഫിനുന്റെ .. മരണത്തിന് കരണകാരിലെ മെയിൻ വ്യക്തി...."

അവൻ അത് പറഞ്ഞപ്പോൾ... ഒരു ഞെട്ടലോടെ ആണ് ഞാൻ അത് കേട്ടത്... 

 "നീ.... എന്നെ അന്വഷിച്ചു നടക്കാണ് എന്നറിഞ്ഞു... അതോണ്ട് നിന്നോട് പറയണം എന്ന് തോന്നി... ദുആ... എനിക്ക് നിന്നോട് ഇതുവരെ ഒരു ദേഷ്യവും ഇല്ല..... ഇനി അത് ഉണ്ടാക്കാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ... 

പിന്നെ മോളെ... നിന്റെ ആ പെണ്ണിന് കിട്ടിയതിനെ കൾ  കൂടുതൽ നീ വാങ്ങി കൂട്ടേണ്ടി വരും... "

"ച്ചി...... നിർത്തെടാ... %$&$&*$മോനെ... നീ ആരോടാ ഇതു പറയുന്നേ... ഈ ദുആ നോടോ... നിന്റെ ഭീഷണി കേട്ട്... പിന്മാറുന്നവൾ എല്ലടാ.. ഈ ദുആ... ഞാൻ ഒന്ന് ചെയ്യണം എന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്തു തീർക്കാനും  ഈ ദുആക്ക് അറിയട പന്ന മോനെ.. 


അതോണ്ട് നിന്റെ ഭീഷണിയൊന്നും എന്റടുത്തു വേണ്ട.... നീയൊക്കെ.. അവളെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചതിന്... ഞാൻ ഇരട്ടിയായിട്ട് എല്ലാത്തിനും തന്നിരിക്കും....അതോണ്ട് നീയൊക്കെ അത് വാങ്ങാൻ തയ്യാറി നിന്നോ.. "

ഞാൻ അത്രയും പറഞ്ഞപ്പോൾ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി... 

"നീ  ഞാൻ വിചാരിച്ചതിനേക്കാളും അപ്പുറം ആണല്ലോ..... എന്തായാലും കൊള്ളാം... നി എന്റെ എതിരാളി ആകാൻ ഉള്ള യോഗ്യത ഒക്കെ ഉണ്ട്.  ആവിശ്യത്തിലധികം  തന്റേടവും ഉണ്ട്... കൊള്ളാം... ok.. ... .വൈകാതെ തന്നെ നമ്മൾ  തമ്മിൽ ഒന്ന് മീറ്റ് ചെയ്യണം..... "

" ഞാനും ആ ഒരു മീറ്റിന് വേണ്ടിയാ കാത്തു നിക്കുന്നെ... so... iam... waiting for you.. "

എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു... തിരിഞ്ഞപ്പോൾ... മുന്നിൽ തന്നെ ആ കൊരങ്ങൻ റാസി... ഞാൻ ഓനെ മറി കടന്നു പോകാൻ നിന്നപ്പോൾ.. അവൻ എന്നെ പിടിച്ചു വച്ചു... 

"ആരെ ആടി നീ wait ചെയ്യുന്നേ.. "razi.. 

റബ്ബേ... ഇവൻ ഞങ്ങൾ തമ്മിൽ സംസാരിച്ചതൊക്കെ കേട്ടോ... 

"നീ എന്താടി ആലോചിച്ചു കൂട്ടുന്നെ.. ഞാൻ ചോദിച്ചതിന് മറുപടി പറയടി "razi 

"ദേ razi  എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കാതെ എന്നെ എന്റെ പാട്ടിന് വിട്ടേക്ക്... അല്ല നീ എന്തിനാ എന്റെ കാര്യം നോക്കുന്നെ... ഞാൻ എന്റെ ഇഷ്ടം പോലെ ചെയ്യും അതൊക്കെ ചോദിക്കാൻ നീ ആരാ.. "

എന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ അവൻ എന്റെ കൈ പിടിച്ചു വലിച്ചു.. ഒരു മരത്തിന്റെ അടുത്തേക്ക് ചേർത്ത് നിർത്തി എന്റെ കൈ പിടിച്ചു അമർത്തി.. എനിക്ക് നല്ലോണം വേദനിക്കുന്നുണ്ട്... 

അവനാണെങ്കിൽ എന്നെ തന്നെ തുറിച്ചു നോക്കി നിക്ക.. ഞാൻ കൈ വീടുവയ്ക്കാൻ നോക്കിയിട്ട് എവിടെ അവൻ വിടുന്ന ലക്ഷണം ഇല്ല.. എനിക്കാണേൽ വേദനിച്ചിട്ട് കണ്ണൊക്കെ നിറഞ്ഞു... അവിടെ ആണെങ്കിൽ സ്റ്റുഡന്റസ് മുഴുവനും കാണികൾ ആയി നില്പുണ്ട് 

"Razi... കൈ വിട്... എനിക്ക് വേദനിക്കുന്നു... കൈ വിടാൻ... "

എന്നുപറഞ്ഞു അവന്റെ കൈ വിടുവിയ്ക്കാൻ നോക്കി... പക്ഷെ കഴിയുന്നില്ല. അവൻ എന്റെ രണ്ടു കൈയും പിടിച്ചു...പിറകിലോട്ടു ആക്കി. 

"നീ ആരോട് എന്ത് സംസാരിക്കണേലും എന്ത് ചെയ്യണേലും എനിക്ക് അറിയണം കാരണം നീ എന്റെ പെണ്ണാ... "razi 

"അത് നീ ആണോ തീരുമാനിക്കുന്നെ... "

"ആ അതെ ഞാൻ തന്നെ ആണ് തീരുമാനിക്കുന്നെ... ഈ razi ആദ്യമായിട്ട് ഇഷ്ടപെട്ടതും സ്നേഹിച്ചതും ആയ പെണ്ണ് നീയാണെങ്കിൽ നിന്റെ കാര്യങ്ങൾ എനിക്ക് അറിയാനും അവകാശം ഉണ്ട് ... "razi 

"Razi നി  ഇതു ചെയ്യുന്നത് ശെരിയല്ല... നിനക്കെന്താ പറഞ്ഞിട്ട് മനസ്സിലാകത്തെ.. "

"ഞാൻ ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്ന് എനിക്ക് നല്ല ബോദ്യം ഉണ്ട്... നീ എന്നെ പഠിപ്പിക്കേണ്ട... "razi.. 

"Ok നീ ചെയ്തോ.. ഞാൻ ഒരു കാര്യം പറയാം... നീ എന്തൊക്കെ ചെയ്തിട്ടും കാര്യം ഇല്ല... നിന്നെ ഞാൻ  സ്നേഹിക്കില്ല... "

"അതെന്താ....  നിനക്കെന്നെ സ്നേഹിച്ചാൽ "

എന്നുപറഞ്ഞു അവൻ എന്നെ  പിടിച്ചു.. കുലുക്കി 

"കാരണം already എനിക്കൊരാളെ ഇഷ്ടാണ്... "

എന്ന് ഞാൻ വെറുതെ പറഞ്ഞപ്പോൾ... അവൻ എന്നിലെ പിടുത്തം വിട്ടു... എന്നിട്ട് അവൻ അവിടെ ഉള്ള മരത്തിന് ആഞ്ഞു കുത്തി... ഞാൻ അവൻ ചെയ്തത് കണ്ടു വാ പൊത്തി നിന്നു...

അവനെ കയ്യിൽ നിന്ന് ബ്ലഡ്‌ വരാൻ തുടങ്ങി...  ഞാൻ അവന്റെ കൈ പിടിച്ചപ്പോൾ... അവൻ എന്നെ കൈ തട്ടി മാറ്റി.. 

"നിനെക്കെന്താടി കുഴപ്പം എന്റെ കയ്യല്ലേ... നീ എന്തിനാ.. നോക്കുന്നെ.. "razi 

അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു 

"Razi നിന്റെ ദേഷ്യം ഇങ്ങനെ ആണോ തീർക്ക.. "

"ഞാൻ എങ്ങനെ വേണേലും തീർക്കും അതിന് നിനെക്കെന്താടി കോപ്പേ... "

"Razi... നീ വന്നേ... "

എന്നുപറഞ്ഞു ഞാൻ അവന്റെ കയ്യും പിടിച്ചു കൊണ്ടുപോകാൻ നിന്നപ്പോൾ.. അവൻ എന്റെ കൈ തട്ടി മാറ്റി... 

"Razi കളിക്കാൻ ഉള്ള നേരല്ല... ഇതു കണ്ടിലെ... ബ്ലഡ്‌ ഇപ്പൊ തന്നെ കുറെ പോയി.. "

"അത് നിനക്കെന്താ... എന്റെ ബ്ലഡ്‌ അല്ലെ... ഞാൻ സഹിച്ചാളം "razi 

ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്ന്  പൊട്ടിച്ചു... 

"മിണ്ടാണ്ട് എന്റെ കൂടെ വന്നോണം "

എന്ന് പറഞ്ഞു അവന്റെ കയ്യും പിടിച്ചു.. ഞാൻ first എയ്ഡ്.. റൂമിലേക്ക് കൊണ്ടുപോയി... അവന്റെ മുറിവ് ഡ്രസ്സ്‌ ചെയ്തു.. അവൻ ആണെങ്കിൽ ഇപ്പോഴും ഞാൻ അടിച്ച ഭാഗത്തു കൈ വെച്ചോണ്ട് ഇരിക്ക... 


എനിക്കത് ചിരി വന്നു പക്ഷെ ഞാൻ  അത് പുറത്തു കാണിച്ചില്ല... 
പിന്നെ ഇതൊക്കെ ചെയ്യുന്നത് കണ്ട് എനിക്ക് ഓനെ ഇഷ്ടാണ് എന്ന്  ഇങ്ങൾ തെറ്റുധരിക്കല്ലേ... 

ഇതൊക്കെ അവന്റെ സ്ഥാനത് വേറെ ആരും ആണേലും ഞാൻ അതെ ചെയ്യൂ ...  ഞാൻ കാരണം ഒന്നുല്ലേലും ഓന്റെ കൈ ഓൻ വേദനിപ്പിച്ചത്... അപ്പൊ ഞാൻ ഇത്രേലും ചെയ്യണ്ടേ.. 

ഞാൻ അവനെ നോക്കി ഒന്നും പറയാതെ പിന്നെ ക്ലാസ്സിലേക്ക് പോയി... 

@@@@@@@@@@@@@@@@@@@

നേരെത്തെ   അവൾ പറഞ്ഞത് കേട്ടതല്ലേ നിങ്ങളും... ആർക്കായാലും ദേഷ്യം വരില്ലേ.. അതെ എനിക്കും സംഭവിച്ചുള്ളു.. 

ഞാൻ സ്നേഹിക്കുന്ന പെണ്ണിന് വേറെ ഒരു റിലേഷൻ ഉണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല... 

അതാ ഞാൻ എന്നെ തന്നെ വേദനിപ്പിച്ചത്... പക്ഷെ എനിക്ക് മനസ്സിലാവാത്തത് അവൾ എന്തിനാ എനിക്ക് എന്റെ മുറിവ് കെട്ടിത്തന്നെ എന്നാണ്... എന്നോട് ദേഷ്യം ഉള്ള അവൾ അത് കണ്ടാൽ സന്തോഷിക്കല്ലേ വേണ്ടേ.. 


എന്തായാലും അവളെ വാലുകളെ ഒക്കെ ഒന്ന് കാണണം എന്നാൽ അറിയാം.
അവൾ പറഞ്ഞത് സത്യാണോ എന്ന്... 

ഞാൻ അത് മനസ്സിൽ കരുതി... സ്റ്റാഫ് റൂമിന്റെ മുന്നിലൂടെ പോകുമ്പോൾ... ചിന്നമ്മനെ കണ്ടു... ഇതു തന്നെ അവസരം... ഞാൻ വേഗം പോയി അവളെ വിളിച്ചു... 

അവൾ കേൾക്കേണ്ട താമസം എന്നെ തിരിഞ്ഞു നോക്കിയിട്ട് എന്റെ അടുത്തേക്ക് വന്നു.   

ഞാൻ അവളോട് ചോദിച്ചപ്പോൾ.. അവൾ പറഞ്ഞ കാര്യം കേട്ട്... ഞാൻ ശെരിക്കും ഷോക്കായി...  

"Hey അവൾക്ക് അങ്ങനെ ആരും തന്നെ ഉള്ളതായി ഞാൻ കേട്ടിട്ടില്ല... റാസിക്കാനെ എന്താ ഇഷ്ടപെടാത്തെ എന്ന് ചോദിച്ചപ്പോൾ... പറയുന്ന ഒരു ഡയലോഗ് ആണ്....* എനിക്കൊരിക്കലും ആരെയും സ്നേഹിക്കാൻ കഴിയില്ല *


എന്ന്... പിന്നെ ഞങ്ങൾ ഒന്നും ചോദിക്കാൻ പോകാറില്ല... "ചിന്നു 


"Mm.... നീ പോയിക്കോ... "

ഞാൻ അവളെ പറഞ്ഞയച്ചു എന്നിട്ട് അവന്മാരെ തിരഞ്ഞു പോയി... പോകുന്ന വഴിക്ക്.. ചിന്നു പറഞ്ഞ കാര്യം മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു... 

അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ.. ഈ razi ഒരു കാര്യം urapp

അവൾക്കെന്താ ആരെയും സ്നേഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞത്..... ഓഹ്.... തലക്ക് പിരാന്തു പിടിക്കുന്നു... 

എത്രെയും പെട്ടെന്ന് അത് കണ്ടുപിടിചേ പറ്റു..... 

ചിന്തകൾക്ക് വിരാമം ഇട്ട്.. പാച്ചു എന്നെ വിളിച്ചു... 

"എടാ എന്താടാ പറ്റിയെ.....ഇജ്ജ് ഇതു എങ്ങോട്ടാ... നടന്നു പോകുന്നെ  "പാച്ചു 


ഞാൻ നോക്കുമ്പോൾ അവരെല്ലാരും എന്നെ നോക്കി നിക്കായിരിന്നു... എങ്ങനെ നോക്കാതെ  ഇരിക്കും കാരണം... ഞാൻ അവര് നിക്കുന്നെ കാണാതെ അവരെ മറി കടന്നു പോകയിരുന്നില്ലേ... 

എന്നെ പറഞ്ഞിട്ടും കാര്യല്ല... മനസ്സിൽ ഓരോന്ന് കടന്നു വന്നപ്പോൾ ചിന്തിച്ചു കൂട്ടി വരായിരുന്നില്ലേ... 

"Da എന്താ ചെറുക്കാ അനക്ക് പറ്റിയെ ഇജ്ജ് ഇതു ലോകത്താണ്... അല്ല നിന്റെ കൈകെന്തു പറ്റി "ജാസി 


"Hey ഒന്നുല്യാടാ.... "

"അങ്ങനെ വരാൻ വഴി ഇല്ലല്ലോ... "ബാസി 

"അത് "

ഞാൻ ഇതുവരെ സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു.... 

"Da.... i.... think... 🤔.. അവളുടെ പാസ്ററ് അറിയാൻ കഴിഞ്ഞാൽ അനക്ക് അവളെ പ്രശ്നം എന്താണന്നു അറിയാൻ പറ്റും.... "appu... 

"Ya ഇവൻ പറഞ്ഞതാ കറക്ട് അതോണ്ട് ഇജ്ജ് അതിനുള്ള വഴി നോക്കാൻ നോക്ക്... "പാച്ചു 

"Da... അതിന് അവളെ ഫ്രണ്ട്സിനെ പൊക്കിയാൽ മതി.... "ബാസി.. 

"ആ അത് നല്ല idea ആയിരിക്കും "പാച്ചു 

"Da... അവൾക് ചിലപ്പോ വല്ല തേപ്പും കിട്ടിയിട്ടുണ്ടാകും അതാകും അവൾ ഇനി ആരെയും സ്നേഹിക്കില്ല എന്ന് പറഞ്ഞത്... "ജാസി.. 

"ആ ഇവൻ പറഞ്ഞത് ട്രൂലി കറക്ട് "പാച്ചു 

പാച്ചു എല്ലാരേയും സപ്പോർട്ട് ചെയ്തു പറയുന്നത് കേട്ടപ്പോൾ ഞങ്ങളെല്ലാരും അവനെ നോക്കി.. 
അപ്പൊ അവൻ ഞങ്ങളെ നോക്കി ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി... 

"ഇനി നീ വാ തുറന്നാൽ വെച്ചേക്കില്ല...ഞാൻ...  പറഞ്ഞില്ലെന്നു വേണ്ട.. അല്ല പിന്നെ "

"എന്താടാ തെണ്ടികളെ ഒന്ന് സപ്പോർട്ട് ചെയ്യാനും പറ്റില്ല... എന്ത് ജന്മം ആട നിന്റെയൊക്കെ "പാച്ചുക്ക.. 

"Da... "

അപ്പോയെക്കും ചുണ്ട് പൂട്ടുന്നത് പോലെ കാണിച്ചു മിണ്ടാതെ നിന്നു....

"Da...ഏതായാലും അവളുമാരെ കയ്യിൽ കിട്ടുമ്പോൾ.. ചോദിക്കാം... ഇപ്പൊ നീ അത് വിട്ടേ "ജാസി 

"Ha.... "

ഇന്ന് പിന്നെ ക്ലാസ്സ്‌ ഇല്ലാത്തോണ്ട് അവിടെ ഇവിടെ ആയിട്ട് അലഞ്ഞു തിരിഞ്ഞു നടന്നു... 



@@@@@@@@@@@@@@@@@@@



ഇന്നത്തെ ദിവസം ഒരു വിധം കഴിച്ചു കൂട്ടി.. ഞങ്ങൾ നേരെ ഹോസ്റ്റലിലേക്ക് നടന്നു..... 

ഹോസ്റ്റലിന്റെ മുന്നിൽ ഒരു ആൾകൂട്ടം... ഞങ്ങൾ വേഗം അങ്ങോട്ടേക്ക് പോയി... 

ഞങ്ങൾ സ്‌ക്യൂരിറ്റി ചേട്ടനോട് ചോദിച്ചപ്പോൾ പറയുന്നത് കേട്ട് ശെരിക്കും ഞങ്ങൾ ചിരിക്കണോ അതോ കരയണോ എന്നാ അവസ്ഥയിൽ ആയി പോയി... 

എന്താന്നല്ലേ... നമ്മുടെ വാര്ഡന്... ഒരു ചെറിയ വലിയ നെഞ്ച് വേദന... അതോണ്ട് മൂപ്പത്തിയെ. . ആംബുലൻസിലേക് കയറ്റുന്നത് കാണാൻ വേണ്ടി വന്ന പടകള... 

അങ്ങനെ വാർഡനെ ആംബുലൻസിൽ കയറ്റി... എല്ലാരും ഒഴിഞ്ഞു പോയി.. എന്നിട്ട് ഞങ്ങൾ ഞങ്ങളെ റൂമിലേക്കും പോയി... ഇന്ന് ഞങ്ങൾക്ക് ഒന്ന് അടിച്ചു പൊളിക്കാൻ ഉള്ളതാ... 

റൂമിൽ എത്തിയ ഉടൻ തന്നെ ഞങ്ങൾ ബാഗ് വലിച്ചെറിഞ്ഞു...തുള്ളിച്ചാടാൻ തുടങ്ങി... 

പെട്ടെന്ന് വാതിലിന് ഒരു മുട്ട് കേട്ടപ്പോയ.. ഞങ്ങൾ കളി ഒക്കെ നിർത്തുന്നത്.. ഞങ്ങൾ പോയി വാതിൽ തുറന്നു...

നോക്കുമ്പോൾ അപ്പുറത്തെ റൂമിലെ... കുട്ടികൾ ആയിരുന്നു... 

"ആര മനസ്സിലായില്ല... ഈ ചുറ്റമ്പലത്തിൽ എന്താ കാര്യം കുട്ടിക്ക്... "ലെച്ചു 

ഓ ഇവളെ കൊണ്ട്... തോറ്റല്ലോ... ഞാൻ അവളെ പിടിച്ചു മാറ്റിയിട്ടു 

"എന്താ എന്താ കുട്ടി... "

"ഇനി വാര്ഡന് വരില്ല... പകരം വേറെ വാർഡൻ നാളെ ലാൻഡ് ചെയ്യും... എന്ന് പറഞ്ഞു അത് എല്ലാരേയും അറീക്കാൻ വന്നതാ.. "

"അപ്പൊ ഇന്ന് ഇനി വാർഡൻ ഇല്ലേ "ഫൈഹ 

"ഇല്ല "

"ആ നീ പൊക്കോ... "


ഞാൻ അവരെ പറഞ്ഞയച്ചു... എന്നിട്ട് ഡോർ അടിച്ചു...എല്ലാരോടും ഫ്രെഷാകാൻ പറഞ്ഞു... 


രാത്രി ആയപ്പോൾ ഫുഡ്‌ കഴിക്കാൻ പോകാൻ നിക്കുമ്പോഴാണ് നാട്ടിൽ നിന്ന് call വന്നത്.. ഞാൻ അവരോട് നടക്കാൻ പറഞ്ഞിട്ട്... ഞാൻ call എടുത്ത് സംസാരിച്ചു 
..
പിന്നെ സംസാരം ഒക്കെ കഴിഞ്ഞു ... ഞാൻ ഫുഡ്‌ കഴിക്കാൻ പോകുമ്പോ ആണ് എല്ലാരും ഓടുന്നത്... ഞാൻ അവരെ പിന്നാലെ ഓടി..... അവര്... ഡൈനിങ് ഹാളിലേക്ക് ആണ് പോയത്.. 

ഞാൻ അവിടെ എത്തിയപ്പോൾ... നമ്മളെ rowdy girl സും... പിന്നെ ശബാനന്റെ ഗ്യാങ്ങും തമ്മിൽ വമ്പൻ തല്ല്.. ഇതിപ്പോ എന്തിനാണാവോ... ഞാൻ അടുത്തുള്ള ഒരു കുട്ടിയോട് വിവരം തിരക്കി 


@@@@@@@@@@@@@@@@@@@
ലെച്ചു... 

ദുആ ക്ക്  പെട്ടെന്ന് call വന്നപ്പോൾ അവൾ വന്നില്ല  ഞങ്ങൾ നേരെ ഫുഡ്‌ കഴിക്കാൻ... പോയി... ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോ ആണ് ആ ദരിദ്രവാസി... ശബാന... ഞങ്ങളെ അടുത്തേക്ക് വന്നത്... 

ഞങ്ങൾ അവളെ മൈൻഡ് ചെയ്യാതെ ഫുഡ്‌ കഴിച്ചു... പക്ഷെ അവൾ ഞങ്ങളെ ഒരു വഴിക്കും വിടുന്ന ലക്ഷണം ഇല്ല... 

"എടിയേ... റോസി..... ദേ... ഇവള്മാരെ നാവൊക്കെ എവിടെ പോയി... ഓ ആ ദുആ ഉള്ളപ്പോയെ നാവൊക്കെ പുറത്തേക്ക് വരുള്ളൂ... അത് ഞാൻ മറന്നു... "ശബാന.. 

"ആടി... ഷബു..... ഇവരൊക്കെ അവളെ ബലത്തിൽ അല്ലടി.... അയിന് നടക്കുന്നെ... അവൾ ഒരു ദിവസം ഇല്ലാതായാൽ ഇവരൊക്കെ പോയി ചാവുന്നതാകും നന്നാവാ...."അവളെ കൂടെ ഉള്ള ഒരുത്തി... 

എനിക്കാണേൽ ചൊറിഞ്ഞു വരുന്നുണ്ട്... എന്തേലും പറയാൻ പോയപ്പോ  rizu എന്നെ പിടിച്ചു... 

"എന്നാലും .. ഇവളുമാരെ നാവൊക്കെ കണ്ടം വഴി ഇറങ്ങിപ്പോയല്ലോ... എവിടെടി അവൾ... ആ ദുആ... ഇനി എന്നെ പേടിച്ചു... ഒളിച്ചിരിക്കണോ "ശബാന 

ഞങ്ങൾ ഒന്നും മിണ്ടാതെ ഫുഡ്‌ കഴിച്ചോണ്ടിരുന്നു... അവൾക്കത് കണ്ടു ദേഷ്യം വന്നിട്ടാണെന്നു തോന്നുന്നു... 

Rizu ന്റെ ഫുഡ്‌ എടുത്തു വലിച്ചെറിഞ്ഞു... അപ്പൊ തന്നെ ഫൈഹന്റെ കൈ അവളെ മുഖത്തു വീണു... 

"ഫുഡിനോടാണോടി.... അന്റെ കളി.... കളിച്ചു കളിച്ചു... നീ ഫുഡിന്റെ മേലും കളി തുടങ്ങിയോ... "

ഫൈഹ അവളോട് ചാടി കയറി... എങ്ങനെ ദേഷ്യം വരാതെ ഇരിക്കും അമ്മാതിരി പണി ആ തെണ്ടി ചെയ്തു വച്ചത്... 

"Di നീ എന്നെ തല്ലി അല്ലെ.. "

എന്നുപറഞ്ഞു അവൾ ഫൈഹനെ കഴുത്തിനു പിടിക്കാൻ പോയി അപ്പോയെക്കും rizu ഇടപെട്ടു... 

"തൊട്ടു പോകരുത് ഇവളെ... നീ എന്താടി കരുതിയെ ഞങ്ങൾ ഇതുവരെ മിണ്ടാതെ നിന്നത്... നിന്നെ പേടിച്ചിട്ടാണെന്നോ... "rizu 

"അയിന് rowdy girls രണ്ടാമത് ജനിക്കണമേടി..... നീയൊക്കെ ഭീഷണിപ്പെടുത്തി എന്ന് കരുതി ഞങ്ങൾ പേടിച്ചോടുന്ന ഐറ്റം അല്ലടി..... "

"അങ്ങനെ ഉള്ളോരൊക്കെ ഉണ്ടാകും അതിൽ ഞങ്ങളെ ഉൾപെടുത്താൻ നിക്കണ്ട... പിന്നെ നീ ഒക്കെ ഞങ്ങളെ ദുആ നെ പറഞ്ഞല്ലോ... അവൾ കൂടെ ഉള്ളപ്പോ മാത്രം അല്ലാടി ഞങ്ങൾക്ക് ധൈര്യം.... "ചിന്നമ്മ 

"അവൾ ഞങ്ങൾക്ക് പകർന്നു തന്ന ഒരു കാര്യം ഉണ്ട്.. ധൈര്യം.... ആ ധൈര്യത്തിന്  ഞങ്ങൾക്ക്  ഇപ്പോഴും ഒരു കുറവും ഇല്ല... "നെച്ചു... 

"പിന്നെ നിന്നെ പോലെ ഉള്ള ഓല പാമ്പിനെ പേടിക്കാൻ മാത്രം ഞങ്ങൾ അത്ര ഭീരു ഒന്നും അല്ല... "rizu... 

"ഡീ..... "

ശബാന rizu നെ അടിക്കാൻ കൈ ഉയർത്തിയപ്പോൾ... 

"ശബാന...... "

ഞങ്ങൾ എല്ലാരും ആ വിളിച്ച ആളെ നോക്കിയപ്പോൾ... ദുആ ഉണ്ട് കയ്യും കെട്ടി.. നിക്കുന്നു... 

എന്നിട്ടും ദുആ ഞങ്ങളെ അടുത്തേക്ക് വന്നു... aish...... മാസ്സ് എൻട്രി ആയിരുന്നു ദുആന്റെ... 

"നീ കളിച്ചു കളിച്ചു അവസാനം കയ്യാങ്കളി ആണ് അന്റെ ഉദ്ദേശം എങ്കിൽ പൊന്നുമോളെ അതങ്ങു മാറ്റിവച്ചേരെ... ഈ ദുആ ഇവിടെ ജീവനോടെ ഉള്ളപ്പോൾ.. മോൾക് അത് സ്വപ്നം കാണാം പോലും കഴിയില്ല.. "ദുആ 

"ഡീ... "ശബാന 

അവൾ ദുആന്റെ നേരെ വിരൽ ചൂണ്ടി ദുആ.. അവളെ വിരൽ താഴ്ത്തി 

"അടങ്ങടി..... പെണ്ണെ... അതികം സ്മാര്ട്വാൻ നിക്കേണ്ട... അങ്ങനെ ആണേൽ ഈ ദുആക്ക് ഓവർ സ്മാർട്ട്‌ ആകാനും അറിയാം..... വെറുതെ എന്തിനാ ഖൽബെ എന്റെ കൈക്ക് പണി ആക്കുന്നെ... "ദുആ 

ദുആന്റെ മാസ്സ് ഡയലോഗ് കേട്ട്.. അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാരും വിസലടിക്കാനും... കൈയടിക്കാനും ഒക്കെ തുടങ്ങി... 

അത് കണ്ടപ്പോ തന്നെ ഇവിടെ ഒരുത്തി... നിലത്തൊന്ന് ആഞ്ഞു ചവിട്ടിയിട്ട...അവൾ ദുആനെ ഒന്ന് കണ്ണൂരുട്ടി പേടിപ്പിച്ചിട്ട് അവിടന്ന് പോയി... 

പിന്നെ ഞങ്ങൾ ഫുഡൊക്കെ കഴിച്ചു... റൂമിലേക്ക് പോയി... റൂമിൽ എത്തിയപ്പോ തൊട്ട്... ചിന്നമ്മ ഒരു കാര്യം പറഞ്ഞു.. അത് കേട്ടപ്പോൾ ഞാനും അവളോട് യോജിച്ചു .. 

എന്താന്നല്ലേ... നൈറ്റ്‌ റൈഡ്... അപ്പൊ നിങ്ങൾ വിചാരിക്കും റൈഡിന് പോകാൻ എവിടെ ബൈക്കൊക്കെ എന്ന്... ബൈക്കൊന്നും ഇല്ലേലും ഞങ്ങൾക്ക് നടക്കാൻ ആണ് ഇഷ്ടം 

പക്ഷെ പോകണം എന്നുണ്ടേൽ ആ ദുആന്റെ തീരുമാനം അറിയണം... 

ഞങ്ങൾ എല്ലാരും അവളെ തീരുമാനം അറിയാൻ വേണ്ടി കാതോർത്തിരുന്നു..... 


"Ok പോകാം... പിന്നെ പോകുന്നതൊക്കെ കൊള്ളാം വല്ല പ്രശ്നവും മറ്റും ഉണ്ടാക്കിയാൽ പിന്നെ ഇമ്മാതിരി പണിക്ക് ദുആ നെ കിട്ടില്ല "

എന്നുഞാൻ പറഞ്ഞപ്പോൾ അവരെല്ലാവരും hey ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് പറഞ്ഞു... 

പിന്നെ ഞങ്ങൾ... എല്ലാരും റെഡിയായി.. എല്ലാരെ വേഷം ജീനും ടീഷർട്ടും പിന്നെ അതിന്റെ മുകളിൽ ഒരു ജാക്കറ്റും ആണ്.. റീസുനും ഫൈഹക്കും അന്നമ്മക്കും.. ജാക്കറ്റ് ഇല്ല അതോണ്ട് അവര് ഷർട്ട്‌ വച്ചു അഡ്ജസ്റ്റ് ചെയ്തു 

പിന്നെ ഞങ്ങൾ നേരം കളയാതെ.. ഡോർ തുറന്ന് റൂമിന് പുറത്തിറങ്ങി... 

@@@@@@@@@@@@@@@@@@@

Rizu 


ഞങ്ങൾ എല്ലാരും പുറത്തെത്തിയപ്പോൾ ആണ്.... ആണ് ചിന്തിക്കുന്നേ... ഇവിടെ ഇങ്ങനെ ഒരാൾ ഉള്ളത്... 

അപ്പൊ പിന്നെ നേരായ വഴിയിലൂടെ പോകാൻ പറ്റില്ല... അപ്പൊ ഞങ്ങൾ എല്ലാരും ദുആ നെ നോക്കിയപ്പോൾ.. 

ദുആ വഴിയുണ്ട് എന്ന് പറഞ്ഞു അപ്പൊ പിന്നെ ഞങ്ങൾ happy ആയി... 

നമ്മളെ ഭാസ്കരേട്ടൻ ഇല്ലേ... aish.... സെക്യൂരിറ്റി ചേട്ടൻ... 

മൂപ്പർ ഉണ്ട് ഗേറ്റിന്റെ മുന്നിൽ ഉറക്ക് തൂങ്ങി ഇരിക്കുന്നു... പാവം ചേട്ടൻ ഇപ്പൊ വീഴും എന്നാ മട്ടിൽ ഇരിക്കാണ്... 

ഞങ്ങൾ എല്ലാരും എന്താ വഴി എന്ന് ആലോചിച്ചു നിക്കുമ്പോ ആണ്... 

ദുആ മതിൽ ചാടാൻ പോകുന്നത് കണ്ടത്... 

"ദുആ... ഇജ്ജ് എന്താ കാണിക്കുന്നേ എനിക്ക് മതിൽ ചാടാൻ ഒന്നും അറിയില്ല "ഫൈഹ.. 

"Aishhh..... അതിന് മതിൽ ചാട്ടം അത്ര വലിയ റിസ്ക് ഉള്ള പരിപാടി അല്ല ദേ നോക്ക് വെരി സിമ്പിൾ.. "ലെച്ചു 

എന്നുപറഞ്ഞു ലെച്ചു മതിൽ ചാടി... അതെ സ്പോർട്ടിൽ ഇങ്ങോട്ടേക്കു തന്നെ ചാടി... ഇവൾക്ക് എന്താ റബ്ബേ പിരാന്തോ... 

"ദേ ഇത്രേ ullu "ലെച്ചു.. 

"എന്നെ കൊണ്ടൊന്നും മതിൽ ചാടാൻ പറ്റില്ല "ഫൈഹ.. 

"നിക്ക് ഞാൻ ഒരു വഴി പറഞ്ഞു... തരാം... "

ദുആ പറയുന്ന കാര്യം കേട്ട് ഞങ്ങളും അവളോട് യോജിച്ചു. 


@@@@@@@@@@@@@@@@@@@

ഞാൻ അവരോട് മാറി നിക്കാൻ പറഞ്ഞിട്ട് ഒരു മരത്തിന്റെ പിറകിൽ പോയി ഒളിച്ചു നിന്നു.... എന്നിട്ട് ഞാൻ ഒരു കല്ല് എടുത്തു അപ്പുറത്തെ ഭാഗത്തേക്ക്‌ എറിഞ്ഞു... 

ആ ശബ്ദം കേട്ട ബാസ്‌ക്കരേട്ടൻ... അവിടേക്ക് പോയി ആ തക്കം നോക്കി ഞങ്ങൾ എല്ലാരും പുറത്തു കടന്നു... എന്നിട്ട് അവിടന്ന് ഓടി.... 

കുറച്ചപ്പുറം എത്തിയപ്പോൾ... ഓട്ടം നിർത്തി നടക്കാൻ തുടങ്ങി... റോഡിൽ അതികം വാഹനങ്ങൾ ഒന്നും തന്നെ ഇല്ല.. നല്ല നിലാവുണ്ട്.. ആ വെളിച്ചത്തിൽ ഞങ്ങൾ മുന്നോട്ടു നടന്നു... 

"എടി എങ്ങോട്ടടി... നമ്മൾ പോകുന്നെ "ചിന്നു.. 

എന്ന് ചിന്നമ്മ ചോദിച്ചപ്പോൾ... ഞാൻ അവൾക് ഒരു ചിരി പാസ്സാക്കി.. 

"പറയടി... എങ്ങോട്ടാ.. "ലെച്ചു 

"Beach.. ഇവിടന്ന് കുറച്ചു നടന്നാൽ beach എത്തും..... "

"Aishhh.... .... അടിപൊളി... എന്നാ ഒട്ടും സമയം കളയണ്ട... വേഗം അങ്ങോട്ട് പോകാം "rizu 


"ഓഹ് എന്താ ഓളെ തിടുക്കം ഇവൾ ഈ ചെയ്തു കൂട്ടുന്നതറ്റെ.. ഇവളെ ആങ്ങള അറിഞ്ഞാൽ പിന്നെ കഴിഞ്ഞു ഇവളെ കഥ... "ഫൈഹ 

"ഓഹ് ഓൾ തുടങ്ങി... ഒന്ന് പോടീ... ഇക്കു ഒന്നും വരില്ല... അവിടെ ഹോസ്റ്റലിൽ പോത്തുപോലെ കിടന്നു ഉറങ്ങുന്നുണ്ടാകും.... "rizu 


"അങ്ങനെ ആയാൽ നിനക്ക് നന്ന് "ഫൈഹ 

"അല്ല ഇപ്പൊ അറിഞ്ഞാൽ ഇപ്പൊ എന്താ കുഴപ്പം "ചിന്നമ്മ 


"അള്ളോഹ്... പിന്നെ ഇവളെ വെച്ചേക്കില്ല... razi കാക്ക്... ഇഷ്ടല്ല... ഇതൊന്നും... "ഫൈഹ 


"അവനോട് പോകാൻ പറ... ഇപ്പൊ തന്നെ time ഒരുപാട് ആയി... വേഗം വന്നേ..."

 എന്നുപറഞ്ഞു ഞാൻ മുന്നിൽ നടന്നു... പിറകെ തന്നെ അവരും വന്നു... 

പോകുന്ന വഴിക്ക് ലെച്ചുന്റെ പാട്ടു ഉണ്ടായിരിന്നു... 


"ഇന്റെ ലെച്ചു ഒന്ന് നിർത്തിക്കെ... ഉറങ്ങി കിടക്കുന്ന എല്ലാരും നിന്റെ പാട്ട് കേട്ട് എഴുനേറ്റു വരും "നെച്ചു 

"ഇജ്ജ് പോടീ..അയിന് നീ അല്ല പാടുന്നേ  ഞാൻ ആണ് പാടുന്നേ "ലെച്ചു 

"അതാ ഞാൻ പറഞ്ഞെ... ഞാൻ പാടിയതാണെങ്കിൽ അവര് സുഖായിട്ട് ഉറങ്ങും "നെച്ചു 

"നീ പോടീ പിത്തക്കാളി "ലെച്ചു 

 - "പിത്തക്കാളി... നിന്റെ കേട്യോൻ "ലെച്ചു 

"ദേ എന്റെ കെട്യോനെ പറഞ്ഞാലുണ്ടല്ലോ "നെച്ചു 

"പറഞ്ഞാൽ എന്ത് ചെയ്യും ഞാൻ ഇനിയും... വിളിക്കും... നിന്റെ കേട്യോൻ പിത്തക്കാളി.... "ലെച്ചു 

"ഓഹ് ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും... നിനക്കെന്താടി പിരാന്ത് പിടിച്ചോ... നിനക്ക് എപ്പോ മുതലാടി കേട്യോൻ ആയത്..... പിന്നെ ലെച്ചു നിന്നോട്.. മിണ്ടാതെ കൂടെ വരാൻ പറ്റു  എങ്കിൽ മാത്രം വര.. ഇല്ലെങ്കിൽ ഇപ്പൊ തന്നെ തിരിച്ചു പോവാ..... "

എന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ.. അവരും രണ്ടു പേരും മിണ്ടാതെ നിന്നു... 


"അല്ലപിന്നെ.. രണ്ടും കൂടി ഇപ്പോഴും കൊച്ചു പിള്ളേരെ പോലെ തല്ലു കൂടാ... വാ അടച്ചു വരാണെങ്കിൽ മാത്രം അങ്ങോട്ടേക്ക് പോക ഇല്ലെങ്കിൽ ഇപ്പൊ തന്നെ തിരിച്ചു പോകാം എന്താ ഇങ്ങളെ തീരുമാനം... "

"ഞങ്ങൾ ഇനി വാ തുറക്കില്ല... "

എന്ന് അവര് പറഞ്ഞപ്പോൾ  ഞങ്ങൾ എല്ലാരും നേരെ ബീച്ചിലേക്ക് നടന്നു...പോകുന്ന വഴിക്ക് നാലഞ്ചു ബൈക്കിൽ കുറച്ചു പേര് ഞങ്ങളെ പാസ് ചെയ്തു പോയി... അവര് നല്ല സ്പീഡിൽ ആണ് ബൈക്ക് ഓടിച്ചത്... 

ഭാഗ്യത്തിന് ഞങ്ങളെ ആരെയും ഇടിക്കാതെ പോയി... അവരിൽ അവസാനത്തെ ബൈക്കിൽ ഇരിക്കുന്ന ആൾ ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കി..

പക്ഷെ അയാളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല കാരണം അയാൾ ഹെൽമെറ്റ്‌ ധരിച്ചിരുന്നു.. പിന്നെ ഞങ്ങൾ അത് കാര്യമാക്കിയില്ല... നേരെ ബീച്ചിലേക്ക് പോയി..  അവിടെ എത്തിയപ്പോൾ  

അല്ലറ ചില്ലറ അലവലാതികൾ കള്ള് കുടിക്കുന്നത് കണ്ടു..  അവരെ ഞങ്ങൾ മൈൻഡ് ചെയ്യാതെ...ഒരു സ്ഥലത്ത് പോയി  ഇരിന്നു... കുറച്ചു നേരം ഞങ്ങൾ കാറ്റ് കൊണ്ടിരിന്നു.. 


 ചിന്നമ്മക്ക് കടലിൽ കളിക്കണം എന്ന് പറഞ്ഞപ്പോൾ... അവൾ ഞങ്ങളെ വിളിച്ചു.. ഞാനും റിസുവും ഇല്ലന്ന് പറഞ്ഞു... അപ്പൊ തന്നെ ഫൈഹയും.. ചിന്നമ്മയും കളിക്കാൻ പോയി... 

ലെച്ചുവും നെച്ചുവും എന്നെ നിഷ്കു ഭാവത്തിൽ നോക്കി... ഞാൻ അവരോട് എന്താ എന്ന് ചോദിച്ചു.. 

അപ്പൊ അവര് പറയുന്നത് കേട്ട് ഞാൻ ചിരിക്കാന് തുടങ്ങി... പാവം പൊട്ടാതികൾക് ഒന്നും മനസ്സിലായില്ല.. 


അവർക്കും കൂടെ കളിക്കാൻ വേണ്ടി ആണ്... എന്നോട് അനുവാദം ഒക്കെ ചോതിക്കുന്നെ.. പാവങ്ങൾ അവര് ഞാൻ നേരെത്തെ പറഞ്ഞത് കേട്ട് പേടിച്ചു നിക്ക... ഞാൻ അതെല്ലാം മാറ്റി കൊടുത്തു 


"എടി പൊട്ടത്തികളെ... അതൊക്കെ ഞാൻ അന്നേരത്തെ ദേഷ്യത്തിന് വെറുതെ പറഞ്ഞതാടി... നിങ്ങൾ അതൊന്നും ഇതുവരെ വീട്ടിലെ... "

ഞാൻ പറഞ്ഞു തീരുന്നതിന് മുന്നേ അവറ്റകൾ പോയി കളിക്കാൻ തുടങ്ങി.. ഞാൻ അവരെ കളി കണ്ട്.. ചിരിച്ചോണ്ടിരിക്കുമ്പോഴാണ് rizu എന്നോട് അങ്ങനെ പറഞ്ഞത് ..അത് കേട്ടപ്പോൾ എന്റെ മുഖത്തെ ചിരി എല്ലാം മാഞ്ഞു 

"ദുആ എനിക്ക് നിന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല... ചില നേരെത്തെ നിന്റെ ബിഹേവിയർ കാണുമ്പോൾ... നീ ആൾ പാവമാണ് എന്ന് തോന്നും... പക്ഷെ ചില നേരത്ത് നിന്റെ ദേഷ്യം ഒക്കെ കാണുമ്പോൾ..... "rizu 

അവൾ അത് പറഞ്ഞപ്പോൾ... ഞാൻ അവൾക്ക് ഒരു ചിരി പാസ്സാക്കി.. 

"നിനക്കറിയോ rizu... ഞാൻ എന്നോട് തന്നെ ചോദിക്കുന്ന കാര്യാ ഇതു... "

എന്നുപറഞ്ഞു ഞാൻ അവിടന്ന് എഴുനേറ്റു ആ മണൽ തരികളിലൂടെ നടന്നു... rizu എന്നെ പിറകെ നിന്ന് വിളിക്കുന്നുന്ടെലു ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു.. 

അറിയാതെ പഴയ ഓർമകൾ ഒക്കെ എന്റെ മനസ്സിലൂടെ കടന്നു പോയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.. 

കുറച്ചു അപ്പുറത് എത്തിയപ്പോൾ ആണ് ഞാൻ എവിടെ ആണ് എന്നുള്ള ബോധം പോലും ഉണ്ടായത്... ഞാൻ തിരിഞ്ഞു അവരെ അടുത്തേക്ക് തന്നെ നടന്നു... 

അവിടെ അവരെ കാണുന്നില്ല... എനിക്ക് ആകെ പേടിയായി... ഇവർ ഇതു എവിടെ പോയതാ... 

ഞാൻ അവരെ വിളിച്ചു നോക്കി...അപ്പൊ മരുതലെ നിന്ന് ഫൈഹ എന്നെ വിളിച്ചു.. 

ഞാൻ എവിടന്നാണ് എന്ന് നോക്കിയപ്പോൾ ഉണ്ട് ഇവർ റോഡിൽ നിന്ന് ആ കള്ള് കുടിയൻ മാരോട് പോയി തർക്കിക്കുന്നു... 

ഓഹ് ഇനി അടുത്ത വയ്യാവേലി ആയല്ലോ.. എന്നും മനസ്സിൽ കരുതി കൊണ്ട് ഞാൻ അവരെ അടുത്തേക്ക് പോയി.. 


@@@@@@@@@@@@@@@@@@@


ഞാൻ എന്റെ മനസ്സിൽ അലട്ടികൊണ്ടിരിക്കുന്ന കാര്യങ്ങൾ ദുആനോഡ് പറഞ്ഞപ്പോൾ അവൾക്ക് അത്രക്കും ഫീൽ ആയി എന്നറിയില്ലായിരുന്നു.. 

ഞാൻ അവളെ പിന്നാലെ പോകാൻ നിന്നപ്പോൾ ആണ്.. കടലിൽ കളിക്കാൻ പോയ അവരെ അടുത്ത് നേരെത്തെ കണ്ട ആ കല്ല് കുടിയൻ മാർ ഉടക്കാൻ വന്നത് അപ്പൊ തന്നെ ഞങ്ങൾ അവിടന്ന് റോഡിൽ പോയി നിന്നു... 

അവന്മാർ ഞങ്ങളെ പിന്നാലെ വന്നു.... ഞങ്ങൾ കുറച്ചു മാറി നിന്നു ദുആനെ നോക്കി... 

അവരിൽ ഒരുത്തൻ വന്നു നെച്ചൂന്റെ അടുത്ത് വന്നു അവളെ ശല്യം ചെയ്യാൻ തുടങ്ങിയിട്ട് അവൾ സഹികെട്ടു അവന്റെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു 


അവനതു വേണം ചോദിച്ചു വാങ്ങിയതല്ലേ അല്ലപിന്നെ അലവലാതി... 

അപ്പൊ തന്നെ അവന്റെ കൂടെ ഉള്ള മറ്റവന്മാരും കൂടി ഇടപെട്ടു പിന്നെ അവിടെ കച്ചറ പിച്ചറ കുറ്റിച്ചിറ മാനാഞ്ചിറ ആയി.. 

അവൻ മാറാണെങ്കിൽ ബോധം ഇല്ലാതെ ആണ് സംസാരിക്കുന്നെ... ഫൈഹ ദുആനെ ഇടക്ക് വിളിക്കുന്നുണ്ട്... 


"എവിടന്നാടി എല്ലും കൂടി രാത്രി ഇറങ്ങി വന്നേ ആരെ കാണാൻ ആടി... അതോ വേറെ വല്ല ബിസിനസ്സും നടക്കുന്നുണ്ടോ ഉണ്ടെങ്കിൽ ഞങ്ങളെ കൂടെ ഒന്ന് കൂട്ടന്നെ "എന്ന് അതിലുള്ള ഒരുത്തൻ ഒരു വഷളൻ ചിരിയോടെ അത് പറഞ്ഞു 


നെച്ചൂ അടിച്ചവൻ നെച്ചൂന്റെ അടുത്തേക്ക് പോകാൻ നിന്നപ്പോൾ.. ഞങ്ങൾ എല്ലാവരും അവന്റെ മുന്നിൽ ചെന്ന് നിന്നു... 

അത് കണ്ട് അവന്റെ കൂടെ ഉള്ളവൻ മാർ ഞങ്ങളെ പിടിച്ചു മാറ്റി... അവൻ ആണേൽ നെച്ചൂന്റെ അടുത്തെത്തി.. ഞങ്ങൾക്ക് ഒന്നനങ്ങാൻ പോലും കഴിയുന്നില്ല.. അവന്മാർ ഞങ്ങളെ പിടിച്ചു വച്ചിരിക്ക.. 

നെച്ചു ആണേൽ പേടിച്ചു എന്ത് ചെയ്യും എന്നറിയാതെ നിക്ക... ഫൈഹ ദുആനെ വിളിക്കുന്നുണ്ട്.. ഇവിടെ ആണേൽ ഒരു മനുഷ്യ കുഞ്ഞും പോലും ഇല്ല.. 

അവൻ നെച്ചൂന്റെ ദേഹത്തു കൈ വയ്ക്കാൻ പോയപ്പോൾ പെട്ടെന്ന് ആരോ അവന്റെ കൈ പിടിച്ചു തിരിച്ചു..... 

നോക്കുമ്പോൾ ദുആ ആയിരുന്നു... അവളെ മുഖം ഒന്നാകെ ചുവന്നു തുടുത്തിട്ടുണ്ട്.. 

"എന്ത് ധൈര്യത്തിൽ ആട നീ ഇവളെ ദേഹത്തു തൊടാൻ നിന്നത്.. "ദുആ 

എന്ന് പറഞ്ഞു അവൾ അവന്റെ ഗോൾ പോസ്റ്റ്‌ നോക്കി ഒന്ന് കൊടുത്തു.. 

അവൻ വേദന കാരണം നിലത്തു കിടന്നു പുളഞ്ഞു.. അതുകണ്ടു അവന്റെ കൂട്ടാളികൾ എല്ലാരും അവളെ നേരെ ചെന്ന്.. അവൾ ആണേൽ ഒരു ആൺകുട്ടിയെ പോലെ എല്ലാരേയും തല്ലി ഒതുക്കുന്നുണ്ട്... ഇടക്ക്  നെച്ചുവും ലെച്ചുവും കൂടി അവളെ സഹായിക്കുന്നുണ്ട്.. 

എന്നാലും അവളെ അടുത്ത് എത്തില്ല അതുപോലെ ആണ് അവളെ fight... 

ഞങ്ങൾ രണ്ടു  പേരും വാ തുറന്ന്... ചിന്നമ്മ ഒരു തവണ ഇതെല്ലാം കണ്ടു വാ തുറന്നതയൊണ്ട്.. അവൾ ഇതൊക്കെ എത്ര കണ്ടതാ എന്നാ മട്ടിൽ ദുആനോഡ് അവനെ അങ്ങനെ അടിക്ക് ഇങ്ങനെ അടിക്ക് എന്നൊക്കെ പറഞ്ഞിരിക്കാം പെണ്ണ് 

അവന്മാരെ എല്ലാം അടിച്ചു ഒതുക്കി.. അവൾ നേരെ നിന്ന് ഊരക്ക് കൈ കൊടുത്ത് നിന്ന് എന്നിട്ട് അവന്മാരെ നേരെ ഡയലോഗും കാച്ചി.. 

"ഇനി മേലാൽ ഇമ്മാതിരി ചെറ്റത്തരം ഞങ്ങളോട് എന്നല്ല വേറെ വല്ലവരോടും കാണിച്ചാൽ പിന്നെ ഇങ്ങനെ ആയിരിക്കില്ല ദുആന്റെ മറുപടി വെച്ചേക്കില്ല ഒന്നിനെയും.. എഴുനേറ്റു പോടാ... "ദുആ 

എന്ന് അവൾ പറയണ്ട താമസം അവര് ജീവനും കൊണ്ട് ഓടി... 

പിന്നെ അവൾ ഞങ്ങളെ നേരെ തിരിഞ്ഞു "

"വാ തിരിച്ചു പോകാം ഇനി ഇവിടെ അധിക നേരം നിൽക്കണ്ട "ദുആ 

എന്നുപറഞ്ഞു ഞങ്ങൾ തിരിച്ചു പോകാൻ നിന്നപ്പോൾ... ഞങ്ങളെ മുന്നിൽ നിൽക്കുന്ന കുറച്ചു മുഖങ്ങളെ കണ്ട് ഞങ്ങൾ എല്ലാരും ഒരുപോലെ ഞെട്ടി... 

"ഇക്കു... "

"എടി ഞാൻ ഓടട്ടെ "

എന്ന് ഫൈഹ ഞങ്ങൾ കേൾക്കാൻ പാകത്തിൽ പറഞ്ഞപ്പോൾ ഞാൻ അവളെ കൈ പിടിച്ചു വച്ചു.. 

"അടങ്ങി ഒതുങ്ങി അവിടെ നിന്നോ..ഓളെ കരിനാവ് വളച്ചപ്പോയെ തോന്നിയത..ഇന്ന് ഇങ്ങനെ എന്തേലും ഒക്കെ സംഭവിക്കും എന്ന്.. അതോണ്ട്  കിട്ടുമ്പോ ഒപ്പരം രണ്ടു കയ്യും നീട്ടി സ്വീകരിക്കണം.. "

എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ നിഷ്കു ഭാവത്തിൽ എന്നെ നോക്കി നിന്നു... 

ഞാൻ പിന്നെ അവളെ മുഖത്ത് നിന്നും നോട്ടം തെറ്റിച്ചു.. ഞങ്ങളെ മുന്നിൽ നിക്കുന്ന ആ മുഖങ്ങളെ നോക്കി.. അവര് അഞ്ചു പേരും നല്ല കലിപ്പിൽ ആണ്... 

ഇനി ഇപ്പൊ എന്താ വഴി.... ദുആ ഒഴികെ ബാക്കി എല്ലാരും ഇപ്പൊ കരയും എന്നാ അവസ്ഥയിൽ ആണ് കൂട്ടത്തിൽ ഒരു ഇളിയും പാസ്സാക്കുന്നുണ്ട്.... 

@@@@@@@@@@@@@@@@@@@

ഇവരെ ഇവിടെ ഒട്ടും പ്രദീക്ഷിച്ചില്ല ഞങ്ങൾ... അപ്പൊ ഇവരാണ് നേരെത്തെ ഞങ്ങളെ പാസ്സ് ചെയ്തു പോയവർ... ഇവരാണെങ്കിൽ കയ്യും കെട്ടി ബൈക്കും ചാരി നിക്ക... ആ നിൽപ്പ് കണ്ടാൽ തന്നെ അറിയാം ഇവിടെ നടന്ന.. കലാപരിപാടികാളോക്കെ അറിഞ്ഞിട്ടുണ്ടാകും.. എന്ന്... 

എല്ലാവരെ മുഖത്തും നല്ല പേടി ഉണ്ട്.. razi ഞങ്ങളെ നേരെ വന്നു... 

"ഇക്കു ഞങ്ങൾ.. " rizu പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നേ... razi അടിച്ചു എന്നെ... ഞാൻ മുഖത്ത് കൈ വച്ചു അവനെ നോക്കി... എന്നെ എന്റെ വീട്ടുകാര് പോലും ഇതുവരെ തല്ലിയിട്ടില്ല... ആ എന്നെ ആദ്യമായി ഒരാൾ തല്ലിയപ്പോൾ എനിക്ക് എന്തോ സഹിക്കാൻ പറ്റുന്നില്ല... 

"ഇക്കു എന്താ ഈ കാണിച്ചേ... ദുആനെ എന്തിനാ തല്ലിയെ "rizu 

അവൾ അതുപറഞ്ഞപ്പോൾ അവൾക്കും കിട്ടി അടി.. പക്ഷെ അവളെ അടിച്ചത് razi അല്ലെന്ന് മാത്രം..... ജാസിക്ക ആയിരുന്നു.. ഞങ്ങൾ എല്ലാരും അവരെ നോക്കി നിന്നു.... 

കാരണം അവളെ സ്വന്തം ആങ്ങള ഇവിടെ നില്പുണ്ടായിട്ടും ജാസിക്ക എന്തിനാ അടിച്ചേ എന്നാണ് മനസ്സിലാകത്തെ... 

Rizu ആണെങ്കിൽ ജാസിക്കാനേ തുറിച്ചു നോക്കി കൊണ്ടിരിക്കാ... 

"നിങ്ങൾ ഇപ്പൊ എന്തിനാ എന്നെ തല്ലിയെ എന്നെ തല്ലാൻ മാത്രം എന്ത് അധികാര നിങ്ങൾക്കുള്ളത് "rizu 

അവൾ അത് പറയണ്ട താമസം razi അവളെ മുഖത്ത് അടിച്ചു ഇനി എനിക്ക് കണ്ടോണ്ട് നിക്കാൻ എനിക്ക് പറ്റില്ല ഞാൻ അവനെ തള്ളിയിട്ടു എന്നിട്ട് അവളെ മുന്നിൽ നിന്നു.... 

"ഇനി ഞാൻ കണ്ടോണ്ട് നിക്കില്ല... എന്റെ മുന്നിൽ വച്ചു ഇവളെ തല്ലാനും നിക്കണ്ട... "

"അതുപറയാൻ നീ ആരാ di... അവളെ തല്ലാനുള്ള അവകാശം എനിക്കുണ്ട്"razi 

ഞാൻ അവൻ പറഞ്ഞത് കേട്ട്  പുച്ഛിച്ചു  തള്ളി... 

"ആയിക്കോട്ടെ... നീ എന്തിന്റെ അവകാശത്തിന്റെ പേരില എന്നെ തല്ലിയത്... പിന്നെ ഈ ജാസിക്ക എന്തിന്റെ അവകാശത്തിന്റെ പേരില ഇവളെ തല്ലിയെ... "

എന്നൊക്കെ ഞാൻ ചോദിച്ചപ്പോൾ അവൻ ഒന്നും പറയാൻ ഇല്ല... അവൻ  കൈ ചുരുട്ടി പിടിച്ചിരിക്ക.... 

"എന്തേ നിന്റെ നാവിറങ്ങി പോയോ... "

"ദുആ... നീ കരുതുന്ന പോലെ അല്ല കാര്യങ്ങൾ... നിനക്കൊന്നും അറിയില്ല "പാച്ചുക്ക.. 

"എനിക്ക് എന്ത് അറിയില്ല എന്നാ നിങ്ങൾ പറയുന്നേ... നേരെത്തെ എന്നെ അടിച്ചതിനു ഞാൻ വെറുതെ വിട്ടപ്പോൾ...ഇവൻ ആവിശ്യല്ലാതെ ഇവളെ അടിക്കുന്നോ... ഓന്റെ കലി  തീർക്കാൻ ഉള്ള വസ്തുക്കൾ അല്ല ഞങ്ങൾ...  "

ഞാൻ അത് പറഞ്ഞു മുഴവനാക്കുന്നതിന് മുന്നേ അവൻ വീണ്ടു എന്റെ മുഖത്ത് അടിച്ചു... എനിക്ക് ദേഷ്യം വന്നു അവന്റെ ഷർട്ടിൽ പിടിച്ചു... 

"ഡാ.... "

അവൻ എന്റെ കൈ പിടിച്ചു തിരിച്ചു... അവന്റെ അടുത് നിർത്തി എനിക്കാണേൽ കൈ വേദനിച്ചിട്ട് നീക്കാനും  വയ്യാ... 

"അതേടി... ഞാൻ ഇനിയും അടിക്കും എന്റെ ദേഷ്യം തീരുന്നത് വരെ ഞാൻ അടിക്കും... ദേ ഇതുപോലെ "razi 

എന്നുപറഞ്ഞു അവൻ എന്നെ വീണ്ടും അടിച്ചു... എന്റെ രണ്ടു കയ്യും പിറകിലേക്ക് പിടിച്ചു വച്ചിരിക്ക അവൻ എനിക്ക് വേദനിച്ചിട്ട് നിക്കാൻ വയ്യ... 

തലയ്ക്കു മുകളിൽ കൂടി എന്തൊക്കെയോ പാറി കളിക്കുന്നു... 

"Da... എന്താടാ razi അനക്ക് പറ്റിയെ ഇനി അവളെ തല്ലല്ലേ... "പാച്ചുക്ക... 

"തല്ലാതെ ഇവളെ ഒക്കെ എന്താ ചെയ്യണ്ടേ... ഇവൾക്കോക്കെ തല്ല് കിട്ടാത്തതിന്റെ കുറവാ... ഇപ്പൊ ഇങ്ങനെ ഒക്കെ ചെയ്തു കൂട്ടിയത്... "razi 

"ഞാൻ എന്ത് വേണേലും ചെയ്യും അതിന് തനിക്കെന്താടോ.... "

"ദുആ ഇനി നീ വാ തുറന്നാൽ എന്റെ കയ്യിന്ന് അടുത്ത അടിയും കിട്ടും... "razi 

എന്ന് അവൻ കലിപ്പിൽ പറഞ്ഞപ്പോൾ ഞാൻ അവനെ തറപ്പിച്ചു നോക്കി... 

 അവൻ എന്റെ രണ്ടു കൈ പിടിച്ചു വച്ചിട്ട്... അവളുമാരെ നേരെ തിരിച്ചു ഞാൻ ആണേൽ കൈ വീടുവയ്ക്കാൻ നോക്കുന്നുണ്ട്... പക്ഷെ എവിടെ കൈയുന്നില്ല... 

"എന്തിനാ നിങ്ങൾ ഇങ്ങോട്ട് വന്നേ "razi 

അവൻ അത് ചോദിച്ചപ്പോൾ എല്ലും തല താഴ്ത്തി നിന്നും... 

"തലതാഴ്ത്തി നിക്കാതെ കാര്യം പറയടി "

എന്ന് പാച്ചുക്ക കേറി കലിപ്പായപ്പോൾ നെച്ചു എല്ലാം വെട്ടിത്തുറന്നു പറഞ്ഞു... 

"രാത്രി ആരോടും പറയാതെ ഇറങ്ങിയിരിക്കുവാ എല്ലാം കൂടി നിങ്ങൾക്കൊക്കെ ഇതിനുമാത്രം എവിടന്ന് കിട്ടിയെടി ധൈര്യം ആരെ കണ്ടിട്ടാ ഇറങ്ങി പൊന്നെ "എന്ന് ബാസിക്ക ചോദിച്ചപ്പോൾ 

തെണ്ടികൾ എല്ലാം കൂടി എന്നെ നോക്കി... ഇളിച്ചു... 

"ആ best.... ഇവൾ ഉള്ളത് കൊണ്ടാണോ നിങ്ങൾ മുന്നും പിന്നും നോക്കാതെ ഇറങ്ങി പോന്നെ.... "appu ഏട്ടൻ 


അപ്പൊ എല്ലാരും ആണെന്ന് തല ആട്ടി... 

"എന്റെ കൈ ഒന്ന് വിടുന്നുണ്ടോ ഞങ്ങൾക്ക് പോണം... "

"അടങ്ങി നിക്കടി പെണ്ണെ.... "razi 

"Da എന്റെ കൈ വിടാൻ... "

എന്ന് പറഞ്ഞു ഞാൻ അവന്റെ കൈ കടിച്ചു..... അപ്പൊ അവൻ ഞാൻ കടിച്ച ഭാഗത്തു ഒന്ന് ഉഴിഞ്ഞിട്ട് പതിയെ എന്റെ കൈ വിട്ടു... 

ആഹാ എന്നോടാ അവന്റെ കളി... അല്ല പിന്നെ...ഞാൻ അവനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട്.. പോകാൻ നിന്നപ്പോൾ... അവൻ എന്റെ കൈ പിടിച്ചു അവിടെ നിർത്തി... എന്നിട്ട് എന്റെ അടുത്തേക്ക് വന്നിട്ട്... 

എന്നെ പിടിച്ചു പൊക്കി തോളിലിട്ട്... 

"നിങ്ങൾ ഇവരെ ഹോസ്റ്റലിൽ ആക്കി കൊടുക്ക്... ഞങ്ങൾ അങ്ങ് നടന്നു എത്തിക്കോളാം... "razi 

എന്നുപറഞ്ഞു അവൻ എന്നെയും കൊണ്ട് നടന്നു... 

"Da എന്നെ താഴെ എര്ക്കെടാ കോന്ത... "

ഞാൻ അവന്റെ പുറം തബല കൊട്ടാൻ തുടങ്ങി... പക്ഷെ അവന് ഒരു മാറ്റവും ഇല്ല 

"ഞാൻ ആൾക്കാരെ വിളിച്ചു കൂട്ടും മര്യാദയ്ക്ക് ഇറക്കി ക്കോ... "

"ആണോ എന്നാ പിന്നെ നീ ആദ്യം ആൾക്കാരെ വിളിച്ചു വറുത്തു... എന്നിട്ട് ഞാൻ നിന്നെ താഴെ ഇറക്കി കോളാം "razi 

ഇവനെ ഇന്ന് ഞാൻ... 


ഞാൻ അവന്റെ മുടിപ്പിച്ചി പറിച്ചു... അവന്ക് നല്ല വേദന ആയതു കൊണ്ടാകും എന്നെ താഴെ ഇറക്കി ഞാൻ ഒന്ന് നേരെ നിന്ന് ശ്വാസം വലിച്ചു 
.. 

എന്നിട്ട് അവനെ ഒന്ന് തുറിച്ചു നോക്കിയിട്ട് ഞാൻ അവിടന്ന് നടന്നു... 



@@@@@@@@@@@@@@@@@@@

ഹായ് ഫ്രണ്ട്സ് ഇന്നേ ഇങ്ങൾക്ക് അറിയോ.. എവിടെ... എന്തായാലും ഞാൻ പറയാം... ഞാൻ ജാസിം ഇബ്രാഹിം... എനിക്ക് ഒരു ആങ്ങളയും പിന്നെ ഒരു പെങ്ങളും ആണ് ഉള്ളത്.. പിന്നെ ഉപ്പ ബിസിനസ്‌ കാരൻ ആണ്... ഉമ്മ ഹൌസ് വൈഫ്‌ 


ഞാനും പാച്ചുവും റാസിയും പ്ലസ് two മുതലേ ഒന്നിച്ചു പഠിച്ചവരാണ്... പിന്നെ നിങ്ങളൊന്നും അറിയാത്ത ഒരു സീക്രെട് കാര്യം ഉണ്ട് അത് റിസുട്ടി തന്നെ പറഞ്ഞു തരും.. അതൊക്കെ അവിടെ നിക്കട്ടെ നമുക്ക് കഥയിലേക്ക് കടക്കാം 


നിങ്ങൾ തന്നെ കണ്ടതല്ലേ ഇവിടെ എന്താ സംഭവിച്ചത് എന്ന്... ഈ സമയത്ത് ഇങ്ങനെ ഒരു അവസ്ഥയിൽ അവരെ കണ്ടപ്പോൾ... എനിക്ക് എന്നല്ല ആർക്കായാലും ദേഷ്യം വരും അതാ ഞാൻ അവളെ അടിച്ചേ... പിന്നെ നമ്മളെ പെണ്ണിനെ അല്ലെ അടിക്കുന്നെ... 

അവൾ ഒരു തെറ്റ് ചെയ്താൽ ഞാൻ അല്ലാതെ വേറെ ആരാ ശിക്ഷിക്ക... എനിക്ക് അത്രക്കും ദേഷ്യം വന്നോണ്ട അവളെ തല്ലിയത്... 

അതിന്റെ ദേഷ്യത്തിൽ ആണ് പെണ്ണ്... സാരല്ല്യ എല്ലാം ഞാൻ മാറ്റികൊടുത്തോളം..... 

ദുആന്റെ കാര്യം razi നോക്കിക്കോളും... അവരായി അവരെ പാടായി.. 


കുറച്ചു അപ്പുറത്ത് നിന്ന് നെച്ചുവും പാച്ചുവും തർക്കിക്കുന്നുണ്ട് എനിക്ക് അത് കണ്ടു ചിരി വന്നു.


ഞാൻ റിസുട്ടിന്റെ അടുത്ത് പോയി.. അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല.. 

"റിസുട്ടി.... "

"വേണ്ട എന്നെ അങ്ങനെ വിളിക്കേണ്ട എനിക്ക് ഇഷ്ടല്ല... അങ്ങനെ വിളിക്കുന്നെ.. അതുകൊണ്ട് call me riza "

"ആ തന്നെ  പള്ളി പോയി പറ "

എന്ന് മെല്ലെ പറഞ്ഞപ്പോൾ.. അവൾ അത് കേട്ടു എന്ന് തോന്നുന്നു.. എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.. 

"Da ജാസി ഞങ്ങൾ ഇവരെ ഡ്രോപ്പ് ചെയ്തു വര... "

എന്ന് appu പറഞ്ഞപ്പോൾ.. ആ എന്നാ ഒക്കെ എന്ന് പറഞ്ഞു... ഞാൻ എന്നിട്ട് റിസുട്ടിന്റെ നേരെ തിരിഞ്ഞു.. 

"Di പെണ്ണെ... അന്നേരത്തെ ദേഷ്യത്തിൽ ചെയ്തു പോയതല്ലേ.. നീ ഒന്ന് ക്ഷമിക്ക് പെണ്ണെ.. "

"ഓഹ്...  നിങ്ങൾക്കൊക്കെ ദേഷ്യം വരുമ്പോൾ തീർക്കാനുള്ളതാണല്ലോ ഞങ്ങളൊക്കെ "

"ദേ പെണ്ണെ ഇനിയും എന്നെ ദേഷ്യം പിടിപ്പിക്കല്ലേ "

"ദേഷ്യം വരുന്നുണ്ടോ... എന്നാ പറ ഏത് ഭാഗ വച്ചു തരണ്ടേ അടിക്കാൻ വേണ്ടി "

എന്നുപറഞ്ഞു പെണ്ണ് മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കാണിച്ചു.. എനിക്കതു കണ്ടപ്പോൾ ചിരി വന്നു..... 

"ദേ മനുഷ്യ കിടന്ന് ഇളിക്കല്ലേ... ഇന്റെ കവിൾ വീർത്തു വന്നിരിക്ക... "

പെണ്ണ് കവിളൊക്കെ തൊട്ട് നോക്കി.. 
ഞാൻ അവളെ കളി കണ്ട് നോക്കി നിന്നു


@@@@@@@@@@@@@@@@@@@


ചിന്നമ്മ 


പടച്ചോനെ ഇവറ്റകളെ വഴക്ക് കാരണം നമ്മളെ ഉറക്കം വരെ നഷ്ടായി.. അപ്പുവേട്ടൻ ഞങ്ങളെ കൊണ്ടാക്കി തരാം എന്ന് പറഞ്ഞപ്പോൾ തുടങ്ങിയതാ ലെച്ചു.. 

"ഞാൻ വരില്ല ഇവന്റെ കൂടെ.. "

"അതെന്താടി നിനക്ക് എന്റെ കൂടെ വന്നാൽ "appu 

"ഞാൻ വരില്ല അത്ര തന്നെ.. "ലെച്ചു.. 

"ഓഹ് നിന്നെ കൊണ്ടുപോകാൻ എനിക്ക് മുട്ടി നിക്കൊന്നും അല്ല.. ഒരു സഹായം ചെയ്തേക്കാം എന്ന് കരുതിയപ്പോൾ ഓളെ കോപ്പിലെ ജാട... "appu 

"നീ പോടാ തൊരപ്പ നിന്റെ സഹായം ഒന്നും ഞങ്ങൾക്ക് വേണ്ട.. "ലെച്ചു 

"എന്ന് ഇവർ പറയട്ടെ ... വേണ്ടന്ന് "appu 

" അവര് പറയും കാരണം അവർക്ക് നിന്റെ സഹായം ഒന്നും വേണ്ട "ലെച്ചു 

"ആണോ ചിന്നു നിനക്ക് വേണ്ടേ "appu 

ഓഹോ ഇപ്പൊ രണ്ടും കൂടി കളിച്ചു കളിച്ചു എന്റെ നെഞ്ചേത്തോട്ടേക്ക് ആണല്ലോ വരുന്നേ... 

"ദേ രണ്ടും കൂടി എന്റെ അടുത്തേക്ക് വരണ്ട.... "

"കണ്ടോടി... അവൾക്ക് എന്റെ സഹായം വേണം നിന്നെ പോലെ അല്ല.. നിന്റെ ഫ്രണ്ട്സ് "appu 

"അയിന് ഓൾ വേണം എന്ന് എപ്പോഴാ പറഞ്ഞെ... "ലെച്ചു 

പിന്നെ അവിടെ എന്താ സംഭവിച്ചേ എന്നറിയില്ല.... ഞാനും ഫൈഹയും ചെവിയും പൊത്തി അവുടെ നിന്നു... അവസാനം ബാസിക്കു വന്നു ഇടപെട്ട് ഒരു തീരുമാനം എടുത്തു... 

നടന്നു ഹോസ്റ്റൽ വരെ പോകാൻ... അങ്ങനെ പറഞ്ഞപ്പോൾ ലെച്ചു അപ്പുവേട്ടന് നോക്കി ഒന്ന് പുച്ഛിച്ചു.. എന്നിട്ട് മുഖം തിരിച്ചു... ഹൌ ബല്ലാത്ത ജാതികൾ.. 

നെച്ചുവും പാച്ചുക്കയും ഏകദെശം നേരെ ആയി... ഇവരെ ഒക്കെ സമ്മധിക്കണം... rizu ഇപ്പോഴും മുഖം വീർപ്പിച്ചു വച്ചിരിക്ക... ഇവരുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനം ആയില്ല... ഞാൻ ഫൈഹനെ നോക്കിയപ്പോൾ... അവളും എന്നെ പോലെ എല്ലാരേയും നീരീക്ഷിച്ചിരിക്കയിരുന്നു... 

ഞാൻ അവളെ അടുത്ത് പോയി..അവളെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. 

"Chunke... നീ luky ആട.. "

അവൾ ഞാൻ പറഞ്ഞത് മനസ്സിലാകതെ എന്നെ നോക്കി... ഞാൻ ചുമ്മാ എന്ന് തോൾ പൊക്കി കാണിച്ചു.. 

പിന്നെ ഞങ്ങൾ എല്ലാരും ഹോസ്റ്റലിലേക്ക് നടന്നു.. 


@@@@@@@@@@@@@@@@@@@


ഞങ്ങൾ രാത്രി ഓരോന്നു പറഞ്ഞിരിക്കുമ്പോ ആയിരുന്നു appu അങ്ങനെ പറഞ്ഞെ ഒരു റൈഡിന് പോയാലോ എന്ന് പിന്നെ എല്ലാരും പോയാലോ എന്ന് ചോദിച്ചപ്പോൾ ഞാനും ആ എന്ന് പറഞ്ഞു... 

ഞങ്ങൾ പോകുന്ന വഴിക്കാണ് കുറച്ചു പെൺകുട്ടികളെ റോഡിൽ കണ്ടത്.. ആദ്യം അത് rowdy girls ആണോ എന്നൊരു സംശയം ഉണ്ടെങ്കിലും അവരൊരിക്കലും ഈ വേഷത്തിൽ വരില്ല...എന്നായിരുന്നു എന്റെ വിശ്വാസം അതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി.. 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ.. ദുആ എന്നെ നോക്കിയത് കണ്ടു... അപ്പൊ ഉറപ്പ് ആയി.. ഞാൻ കുറച്ചു മാറി ബൈക്ക് നിർത്തി..ഞാൻ നിർത്തിയത് കണ്ട് അവരും നിർത്തി... 

എന്നോട് കാര്യം തിരക്കിയപ്പോൾ ഞാൻ എല്ലാം പറഞ്ഞു..പിന്നെ ഒന്നും നോക്കിയില്ല അവരെ പിന്നാലെ പോയി... 

പിന്നെ അവിടെ നടന്ന കാര്യങ്ങൾ ഒക്കെ ഞങ്ങൾ കണ്ടു അതിന്റെ ഇടക്ക് ദുആ എങ്ങോട്ട പോയത് എന്ന് appu ചോദിച്ചപ്പോൾ ആണ് ഞാൻ അതും ശ്രദ്ധിച്ചത്.. 


റിസുനോട് സംസാരിച്ചിട്ടാണ് അവൾ അവിടന്ന് എഴുനേറ്റ്  പോയത്.. വരട്ടെ സമയം ഉണ്ടല്ലോ എല്ലാം കണ്ടുപിടിക്കണം... 

പിന്നെ അവരെ ആ ചെറ്റകൾ ശല്യം പെടുത്തുന്നത് കണ്ടപ്പോൾ.. പാച്ചു അവന്റെ അടുത്തേക്ക് പോകാൻ നിന്നതായിരുന്നു ഞാൻ അവനെ തടഞ്ഞു.. 

ഞാൻ പ്രധീക്ഷിച്ച പോലെ ദുആ വന്നു ഇടപെട്ടു... പിന്നെ അവിടെ നടന്നതൊക്കെ കണ്ട്... എന്റെ കൂടെ ഉള്ള എല്ലാത്തിന്റെയും കാറ്റ് പോയി... എന്നുവേണം പറയാൻ.. 

എന്നാലും ഞാൻ ശെരിക്കും പെണ്ണിനെ തന്നെ അല്ലെ റബ്ബേ പ്രേമിചേ..... 

നിങ്ങൾ നോക്കണ്ട ആർക്കായാലും സംശയം ഉണ്ടാകും... അതുപോലത്തെ പ്രകടനം അല്ലെ ഇവിടെ കാണിച്ചു വച്ചത് 

എല്ലാം കഴിഞ്ഞു അവസാനം അവര് പോകാൻ നിന്നപ്പോഴാണ്.. ഞങ്ങളെ കണ്ടത്.. ഞങ്ങളെ കണ്ടിട്ട് പേടിച്ച മട്ടിലായിരുന്നു എല്ലാം.. 

അന്നേരത്തെ ദേഷ്യത്തിൽ ആയിരുന്നു ഞാൻ ദുആനെ അടിച്ചത്... പിന്നെയും പിന്നെയും അവൾ എന്നോട് തർക്കിക്കുമ്പോൾ എനിക്ക് ദേഷ്യം വന്നു അതാ ഞാൻ അവളെ വീണ്ടും വീണ്ടും തല്ലിയത്... 

പിന്നെയും തോന്നി വേണ്ടായിരുന്നു.. എന്തായാലും രണ്ടണ്ണത്തിന്റെ കുറവുണ്ടായിരുന്നു പെണ്ണിന്.. 

ഇനിപ്പോ ഇവളെ എങ്ങനെ വഴിക്ക് കൊണ്ടുവരു... 

ഒന്നും നോക്കാതെ അവളെയും പൊക്കി എടുത്ത് ഇങ് പൊന്നു.. 

പെണ്ണ് ഇന്റെ പുറം പൊളിച്ചു അവസാനം സഹികെട്ടു ആ കുരിപ്പിനെ ഇറക്കി വിട്ടു... എന്നിട്ടാണെൽ അവളെ ഒടുക്കത്തെ പുച്ഛവും.. അങ്ങനെ നിന്നെ ഞാൻ വെറുതെ വിടാൻ ഉദ്ദേശം ഇല്ല... 

ഞാൻ അവളെ പിന്നാലെ പോയി.. കൈ പിടിച്ചു എന്റെ നെഞ്ചിലേക്ക് ഇട്ടു.. അവൾ ഒട്ടും പ്രധീക്ഷിക്കാത്ത അറ്റാക്ക് ആയതു കൊണ്ട് കണ്ണ് രണ്ടും ഇപ്പൊ പുറത്തു എത്തും എന്നാ അവസ്ഥയിൽ ആയിക്കണ്.. 

ഞാൻ ഒരു ചിരി പാസ്സാക്കി.. അവളെ ഞാൻ എന്റെ രണ്ടു കൈകൊണ്ടും വലയം വച്ചു 


"എന്നെ വിടെടാ... "

"ഇല്ലെങ്കിൽ "

"എന്നെ നിനക്ക് അറിയാലോ..  നേരത്തെ അവന്മാർക്ക് കിട്ടിയതിന്റെ ബാക്കി തരാൻ അറിയാഞ്ഞിട്ടല്ല... കൈ എടുക്കെടാ "

"ആഹാ.... അത്രക്കായോ... എന്നാ എനിക്ക് വേഗം തന്നെ... അവർക്ക് കിട്ടിയ ബാക്കി അല്ല... വേറെ തന്നെ വേണം ദേ ഇവിടെ "

എന്നുപറഞ്ഞു ഞാൻ എന്റെ കവിൾ കാണിച്ചു കൊടുത്തു... 

"ച്ചി വൃത്തികെട്ടവൻ... കൈ എടുക്കെടാ... "

"ആ നീ ഏതായാലും അങ്ങനെ കരുതിയ സ്ഥിതിക്ക് എനിക്ക് ഒരു കിസ്സ് തന്നിട്ടേ  ഞാൻ നിന്നെ ഇവിടന്ന് വിടോള്ളൂ "

എന്ന് ഞാൻ പറയണ്ട താമസം അവൾ എന്റെ നെഞ്ചിൻ കൂട് നോക്കി ഇടിച്ചു... പക്ഷെ ഞാൻ വിടില്ല ഇതെല്ലാം നേരെത്തെ പ്രതീക്ഷിചത്തു കൊണ്ട്... ഞാൻ അവളെ വലയം വച്ചു തന്നെ നിന്നും 


എന്നോടാ അവളെ കളി... 

"അയ്യേ ഞങ്ങൾ ഒന്നും കണ്ടില്ലേ "

പെട്ടെന്ന് ഒരു കൂട്ടത്തോടെ അങ്ങനെ ഒരു ശബ്‌ദം കേട്ടപ്പോൾ ഞങ്ങളെ തിരിഞ്ഞു നോക്കി.. 

ദേ നിക്കുന്നു പക്കി പടകൾ.. അപ്പൊ തന്നെ ഞാൻ അവളിൽ നിന്ന് പിടി വിട്ടു.. 

അവൾ എന്നെ തുറിച്ചു നോക്കിയിട്ട്.. നേരെ ഹോസ്റ്റലിലേക്ക് പോയി പിന്നാലെ അവളെ വാലുകളും... 

പിന്നെ എന്നെ ഇട്ടു വാരലായിരുന്നു ഇവന്മാരെ pani... 


@@@@@@@@@@@@@@@@@@@


ഞങ്ങൾ തിരിച്ചു ഹോസ്റ്റലിൽ എത്തിയപ്പോൾ മുന്നിൽ തന്നെ ഭാസ്കരേട്ടനും വേറെ ഒരു സ്ത്രീയും പിന്നെ നമ്മടെ ചേച്ചിയും നില്പുണ്ടായിരുന്നു..... 


അപ്പൊ തന്നെ നമ്മക്ക് മനസ്സിൽ ആയി.. നമ്മടെ കാര്യം ഗോവിന്ദ എന്ന് 

പിന്നെ വരും പറയുന്ന കാര്യം കേട്ട് ഒന്ന് ഞെട്ടി... 


ലെച്ചു.... 

 തിരിച്ചു ഹോസ്റ്റലിൽ എത്തിയപ്പോൾ ഞങ്ങളെ വരവേൽക്കാൻ വേണ്ടി നിക്കുന്ന ആ മഹത്‌വ്യക്തികളെ കണ്ടു... എല്ലാരും ഒരുപോലെ ഞെട്ടിയിരിക്കാണ്.. 

ഇന്നെന്താ ഈശ്വരാ... ഞെട്ടൽ കോമ്പറ്റീഷൻ മറ്റും ഉണ്ടോ..... ഇന്നാരാണാവോ കണി കണ്ടേ.... 
ഓഹ് അത് ചിന്നമ്മയെ ആണ് ഞാൻ അവളെ നോക്കി..അവൾക്കണേൽ  പേടിചിട്ട് കൈയും കാലും വിറക്കുന്നുണ്ട്.. 

അല്ല ഇതേതാ പുതിയ അവതാരം... ha അവരോട് തന്നെ ചോദിക്കാം... 


"Hey അമ്മച്ചി ആരാ നിങ്ങൾ... ഇതിനു മുന്നേ ഈ പരിസരത്തൊന്നും കണ്ടിട്ടില്ലല്ലോ... "

എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ കൂടെ ഉള്ള തെണ്ടികൾ എന്നെ നോക്കി മിണ്ടല്ലേ എന്ന് പറഞ്ഞോ... 
ഓഹ് പിന്നെ... എന്നാ ഭാവത്തിൽ.. ഞാൻ മുഖം തിരിച്ചു കളഞ്ഞു... 

എന്നാലും ആരാ ഈ സ്ത്രീ.... 
എന്നാലോചിച്ചു നിക്കുമ്പോഴാണ്... ആ സ്ത്രീ പറയുന്ന കാര്യം കേട്ട് ഞാൻ നിന്ന നിൽപ്പിൽ ചാത്തമതിയായിരുന്നു എന്ന് തോന്നിപോയി അതുപോലെ അല്ലെ ആ സ്ത്രീ പറഞ്ഞ കാര്യം... 

"ഞാൻ ആണ് ഇനി മുതൽ നിങ്ങളെ വാർഡൻ "


ഞാൻ അതുകേട്ടപ്പോൾ ബാലൻസ് കിട്ടാതെ വികാൻ പോയി... എന്നെ പിടിച്ചു ഫൈഹ.. 

"ഇപ്പൊ വീണാൽ നിന്റെ മയ്യത്ത് ഞാൻ എടുക്കും... അവിടെ നിന്നോ മര്യാദക്ക് "

പോടീ തെണ്ടി എങ്ങനേലും എസ്‌കേപ്പ് ആകാൻ വിചാരിച്ചപ്പോൾ അവൾ അത് കുളമാക്കി... bloody chunke.. 

"നിങ്ങൾ ഈ രാത്രിയിൽ എവിടാ പോയതാ... "വാർഡൻ 

കുടുങ്ങി... 

"അതുപിന്നെ mam.. ഇവൾക്ക് തീരെ സുഖമില്ലായിരുന്നു... അപ്പൊ ഞങ്ങൾ എല്ലാരും കൂടി അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയതായിരുന്നു... "എന്നൊക്കെ ദുആ തട്ടി വിട്ടു... ദുആ ചൂണ്ടി കാണിച്ചത് നെച്ചുവിനെ ആയിരുന്നു... 

നെച്ചു ആണെങ്കിൽ ഇതൊക്കെ എപ്പോ എന്നാ മട്ടിൽ നിക്കാണ്... 

"നിങ്ങൾ പോകുന്ന വിവരം എന്തേ ഭാസ്കരേട്ടനെ അറീയിക്കാതിരുന്നേ "വാർഡൻ 

ദേ അടുത്തത് ഒരു നുണ തന്നെ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചത് എന്ന് ഈ പെണ്ണുപിള്ളക്ക് അറിയില്ല അതാ... വീണ്ടും വേണ്ടതും ചോദിച്ചു ഉത്തരം മുട്ടിക്കുന്നേ... 

"അതുപിന്നെ... ഭാസ്കരേട്ടൻ നല്ല ഉറക്കത്തിൽ ആയിരുന്നു അതാ ഞങ്ങൾ പറയാതെ പോയത്.... "rizu

എന്റെ ഈശ്വരാ ഇവൾക്കൊക്കെ എവിടന്ന് കിട്ടുന്നു ഇമ്മാതിരി നുണകൾ.. സമ്മതിക്കണം... 😱😱

"ഒരാളെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ  ഇടുന്ന വേഷം ആണോ ഇതു "

ജാങ്കോ.... നീ അറിഞ്ഞോ.. ഞങ്ങൾ പെട്ടു..... 

എല്ലാത്തിനെയും നോക്കിയപ്പോൾ... തലയും താഴ്ത്തി നിക്കാണ്....

"കണ്ടില്ലേ എല്ലും ചെയ്തു വച്ചിട്ട്... ഇതെല്ലാം പുറത്തു അറിഞ്ഞാൽ ഉള്ള അവസ്ഥ ഇവർ ചിന്തിച്ചിട്ടില്ല.... നമ്മുടെ സ്ഥാപനത്തിനാണ് പേരുദോഷം ഉണ്ടാകാ
."ഭാസ്കരേട്ടൻ നമ്മുക്കിട്ട് പണിഞ്ഞു... 

"അതെ ഇവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണം... "ചേച്ചിയും പണിഞ്ഞു... ഇവരെല്ലാം ആ shabanante കൈകൂലി കാരാണ് എന്ന് ഒറ്റ നിമിഷം കൊണ്ട് മനസ്സിലാക്കാൻ ഉള്ളു..... 

"എല്ലാരും വന്നേ എന്റെ ക്യാബിനിലേക്ക്.. "

എന്നുപറഞ്ഞു ആ വാർഡൻ അവിടന്ന് പോയി.... 

ഞങ്ങൾ എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് പോകാൻ നിന്നപ്പോൾ... ദുആ അവരെ അടുത്തേക്ക് പോയി... ഭാസ്കരേട്ടന്റെയും ചേച്ചിയുടെയും അടുത്തേക്ക്... 

"ഞങ്ങൾ ഈ ഹോസ്റ്റലിൽ തന്നെ ഉണ്ടെങ്കിൽ... പിന്നെ നിങ്ങളെ കാര്യം പോക്കാ... "ദുആ 

എന്ന് അവരോട് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു... എന്നിട്ട് അവൾ വാർഡന്റെ അടുത്തേക്ക് പോയി.. പിറകിൽ ഞങ്ങളും പോയി... 

ക്യാബിനിൽ എത്തി ഞങ്ങൾ എല്ലാരും നിരന്നു നിന്ന്... 

ആ mam ഞങ്ങളെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... 

ഞാൻ ഇടങ്കണ്ണിട്ട് അവരെ നോക്കി... 
ആ പെണ്ണുപിള്ള എന്നെ നോക്കിയപ്പോൾ ഞാൻ നോട്ടം തെറ്റിച്ചു... 


@@@@@@@@@@@@@@@@@@@

നെച്ചു.. 


കുറെ നേരായി പുതിയ വാർഡൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട്... ഒന്നും പറയുന്നില്ല... 

പെട്ടെന്ന് അവര് നടത്തം നിർത്തി എന്നിട്ട് ഞങ്ങളെ നേരെ തിരിഞ്ഞു... നിന്നു...പടച്ചോനെ ഇനി എന്തൊക്കെ കാണണോ ആവോ... 


"എന്താ എല്ലാത്തിന്റെയും പേര്... "

എന്ന് mam കുറച്ചു വിനയത്തോടെ ചോദിച്ചു... 

അപ്പൊ ഞങ്ങൾ പേര് പറഞ്ഞു... കൊടുത്തു.. 

"Ok... ആരാ വീട്ടിലേക്ക് ആണ് ആദ്യം വിളിക്കണ്ടേ "

എന്ന് mam പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും mam നെ നോക്കി..... 

"Mam sorry mam... ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല... "rizu 

"അതെ mam.. ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി.. ഇനി ഇങ്ങനെ ചെയ്യില്ല.. വേണെങ്കിൽ mam... പണീഷ്മെന്റ് തന്നോ... ഞങ്ങൾ സ്വീകരിച്ചോളാം... ഞങ്ങളെ വീട്ടിൽ അറിയിക്കരുത് mam പ്ലീസ് "ചിന്നമ്മ... 

ചിന്നമ്മ പറഞ്ഞതിൽ ഒരു കാര്യം എനിക്കിഷ്ടപെട്ടില്ല... പണീഷ്മെന്റ്... എന്നാലും കുഴപ്പല്യ... അങ്ങനേലും ഇവർ വീട്ടിലേക്ക് വിളിക്കാതിരുന്നാൽ മതി... 

"നിങ്ങൾ ഈ ചെയ്തതിന്... ഞാൻ നിങ്ങളെ പരന്റ്സിനെ വിളിച്ചു... ഇവിടന്ന് പുറത്താക്കാണ് വേണ്ടത്..... "

ഞങ്ങൾ എല്ലാരും.. mam ന്റെ തീരുമാനത്തിന് വേണ്ടി കാത്തു നിന്നു...

"ഞാൻ വന്നപ്പോ തന്നെ നിങ്ങളെ പുറത്താക്കണ്ടല്ലോ എന്ന് കരുതിയതുകൊണ്ട് മാത്രം നിങ്ങൾ രക്ഷപെട്ടു... അതുകരുതി നിങ്ങളെ വെറുതെ വിട്ടു എന്ന് കരുതേണ്ട... നിങ്ങൾക്കുള്ള പണീഷ്മെന്റ് ഞാൻ നാളെ തരുന്നതായിരിക്കും.... 


ഇപ്പ്രാവശ്യം ഞാൻ ക്ഷമിച്ചു... ഇനി ഇതുപോലെ വല്ലതും ഒപ്പിച്ചാൽ... ഞാൻ ഇങ്ങനെ ആയിരിക്കില്ല... എന്റെ വേറെ ഒരു മുഖം കൂടി കാണേണ്ടി വരും... "

"അല്ല ഇനി ഈ പെണ്ണുപ്പിള്ളക്ക് വേറെയും മുഖം ഉണ്ടോ... അപ്പൊ ഇതല്ലേ ശെരിക്കുള്ള മുഖം "എന്ന് ലെച്ചു ഞങ്ങൾ കേൾക്കാൻ പാകത്തിൽ പറഞ്ഞു.. 

ഇവളെ ഞാൻ ഇന്ന്... ഇവിടെ വിധിയിൽ കുറച്ചു ഇളവ് കിട്ടിയപ്പോൾ... ഇവൾ അത് ഇല്ലാതാക്കുന്ന മട്ടുണ്ട്.... 

"എന്താ അവിടെ "

"ഒന്നുല്ല്യ mam "ലെച്ചു 

"Mm....എന്നാ പോയിക്കോ... പിന്നെ നാളെ college വിട്ടിട്ട് ഉടനെ എന്നെ വന്നു കാണണം "

"Ok mam "

ഞങ്ങൾ വേഗം റൂമിലേക്ക് പോയി അവിടെ എത്തി ഒന്ന് നേരാവണ്ണം ശ്വാസം വലിച്ചു.... 

"എടി അന്നോടാരാടി... പണീഷ്മെന്റ് തരാൻ പറയാൻ പറഞ്ഞെ "

ഞാൻ ലെച്ചുനോട് ചോദിച്ചു... 

"അതുപിന്നെ... അങ്ങനേലും പ്രശ്നം solve ആവും എന്ന് കരുതി 😁😁"ലെച്ചു 

ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി... 

"നീ എന്തിനാ എന്നെ നോക്കുന്നെ ഞാൻ കാരണം വീട്ടിൽ അറീക്കാതെ രക്ഷപെട്ടു "ലെച്ചു... 

"ഓ പിന്നെ... 😏"

"ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും എനിക്ക് ഒന്ന് ഇറങ്ങണം "

ഇതിപ്പോ ആരാ എന്ന് നോക്കിയപ്പോൾ ചിന്നമ്മ ഉണ്ട് അവിടന്ന് നിന്നോണ്ട് ഉറങ്ങുന്നു... 

"നിന്നെ ഞാൻ ഉറക്കി താറാടി "ഫൈഹ 

അവളെ മുഖത്തെക്ക് ഒഴിച്ച്.... പാവം അവൾ ഞെട്ടി ചുറ്റും നോക്കി... ഞങ്ങൾ എല്ലാരും അവളെ കോലം കണ്ട് ചിരിക്കാന് തുടങ്ങി... 

പെട്ടെന്ന് ദുആ റിസുനോട് ചോദിക്കുന്നത് കണ്ട് ഞങ്ങൾ എല്ലാരും റിസുനെ നോക്കി.. 


"പറയടി നീയും ജാസിക്കയും  തമ്മിൽ എന്താ ബന്ധം... "ദുആ 


"ദുആ.... "rizu... 

"എന്തൊക്കെയാടി ദുആ നീ ചോദിക്കുന്നെ... അവര് തമ്മിൽ എന്തുണ്ടാകാനാ... റാസിക്ക ന്റെ ഫ്രണ്ട് അല്ലെ ജാസിക്ക  "നെച്ചു 

"നിങ്ങളോട് ചോദിച്ചില്ല.... ഞാൻ അവളോട് ആണ് ചോദിച്ചേ അവൾ പറയും മറുപടി.... പറ rizu "ദുആ 

പിന്നെ ഞങ്ങൾ ആരും വാ തുറന്നില്ല... 🤫🤐


"Rizu നിന്നോടല്ലേ പറയാൻ പറഞ്ഞെ... "ദുആ 

" ആ പറയാം... "rizu 

ഞങ്ങൾ എല്ലാരും rizu പറയുന്നത് കേട്ടു.. 


@@@@@@@@@@@@@@@@@@@

ഞാനും ജാസിക്കയും നല്ല കൂട്ടായിരുന്നു.. ഇക്കുന്റെ ഫ്രണ്ട്സിൽ വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ജാസിക്ക തന്നെ ആയിരുന്നു... ഞാൻ ഇക്കുനോട് പറയാത്ത കാര്യങ്ങൾ വരെ ജാസിക്കാനോട് ആണ് ഞാൻ പറയാറ്.. 


പിന്നെ പിന്നെ  ജാസിക്കന്റെ.. സ്വഭാവത്തിന് എന്തൊക്കെയോ മാറ്റങ്ങൾ പോലെ എനിക്ക് തോന്നി... പിന്നെയാണ് ഞാൻ അറിയുന്നത് ജാസിക്കക്ക്... എന്നെ ഇഷ്ടാണെന്ന് അറിയുന്നത്... 

അതിനു കൂട്ട് നിക്കാൻ എന്റെ പുന്നാര ഇക്കുവും പിന്നെ എന്റെ ഫാമിലിയും.. എനിക്ക് അതൊക്കെ കൂടെ കണ്ടപ്പോൾ ജാസിക്കാനോട് ദേഷ്യം വന്നു 

ഞാൻ ജാസിക്കാനിൽ നിന്ന് ഞാൻ ഒരിക്കലും ഇതുപോലെ ഒരു ചതി പ്രധീക്ഷിച്ചില്ലായിരുന്നു.. 

അതിനു ശേഷം ഞാൻ ജാസിക്കാനോട് എപ്പോഴും ഉടക്കി കൊണ്ടാണ്... പിന്നെ ഞങ്ങളെ എൻഗേജ്മെന്റ് കഴിഞ്ഞു.. വീട്ടരെല്ലാരും കൂടി നടത്തി എന്ന് വേണം പറയാൻ.. ഈ അടുത്ത് തന്നെ നിക്കാഹും ഉണ്ടാകും 


എനിക്കൊന്ന് എതിർക്കാനും പറ്റില്ല കാരണം ഞങ്ങളെ പെരുമാറ്റം കണ്ടാൽ ആരായാലും ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നെ പറയു..... 

ഇതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം... 

"എടി സാമദ്രോഹി... എന്നിട്ട് ഇതെല്ലാം മറച്ചു വച്ചിരിക്കയിരുന്നു അല്ലെ.... "ചിന്നു 

"എടി ഫൈഹ അനക്ക് അറിയായിരുന്നോ "ലെച്ചു 

അപ്പൊ അവൾ ഒരു ഇളി പാസ്സാക്കി.. 

പിന്നെ എല്ലാം കൂടി എന്നെ പൊങ്കാല ഇട്ടു... പക്ഷെ ദുആ മാത്രം ഒന്നും മിണ്ടുന്നില്ല... ഞാൻ അവളെ അടുത്തേക്ക് പോയി 

"Ddy ദുആ എന്താടാ.....ഞാൻ ഇതൊക്കെ പറയാൻ ഇരിക്കയായിരുന്നു.. "

"Hey നീ അതൊക്കെ വിട്ടേ എനിക്ക് ഒരു കുഴപ്പം ഇല്ല... വന്നേ എല്ലാർക്കും ഉറങ്ങാം.. നാളെ കോളേജിൽ പോകേണ്ടത് ആണ്.. ഇപ്പൊ തന്നെ നേരം ഒരുപാട് ആയി.. "ദുആ 

എന്നൊക്കെ പറന്നു അവൾ ജാക്കറ്റ് അയച്ചു.. കിടക്കാൻ പോയപ്പോൾ.. 

"ദുആ... ഇക്കു അടിച്ചതിനു ഞാൻ നിന്നോട് സോത്ര്യ പറയുന്നു... "

"ദേ rizu... sorry.. പിന്നെ tnx ഇതൊന്നും ആയിട്ട് എന്റെ അടുത്തേക്ക് വരരുത്... പിന്നെ നിന്റെ ചൊറി അന്റെ കൊരങ്ങൻ ഇക്കുന് തന്നെ കൊണ്ടുകൊടുക്ക് അല്ലപ്പിന്നെ...കിടന്നു ഉറങ്ങാൻ നോക്കടി "ദുആ 


ദാ ഇതാണ് എന്റെ ദുആ... കലിപ്പത്തി.. എനിക്ക് നിന്നെ എപ്പോഴും ഇങ്ങനെ കാണണം... ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് പോയി കിടന്നു.. 


@@@@@@@@@@@@@@@@@@@


രാവിലെ എഴുനേറ്റ് ഫ്രഷായി... എല്ലാ പണിയും കഴിച്ചു... വേഗം കോളേജിലേക്ക് വിട്ടു...... കോളേജിൽ എത്തിയപ്പോൾ മുന്നിൽ തന്നെ ആ മാരണം ഉണ്ട്... 

ഇവൾ മിക്യവാറും എന്റെ കൈ കൊണ്ട് ചാവും ഉറപ്പാ.. 


ഞങ്ങൾ അവളെ മൈൻഡ് ചെയ്യാതെ ക്ലാസ്സിലേക്ക് നടന്നു... അപ്പൊ അവൾ എന്റെ മുന്നിൽ വന്നു നിന്നു...

"മാറി നിക്ക് ശബാന... "

"ഇല്ല എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം "ശബാന 

"എനിക്കൊന്നും സംസാരിക്കാനില്ല "


എന്നുപറഞ്ഞു അവളെ മറികടന്നു പോകാൻ  നിന്നപ്പോൾ.. അവൾ എന്റെ കൈ പിടിച്ചു... 

"നീ മര്യാദക്ക് razi ന്റെ ലൈഫിൽ നിന്ന് പോകുന്നതാണ് നിനക്ക് നല്ലത്... ഇല്ലെങ്കിൽ നിന്നെ നിന്റെ വീട്ടു കാർക്ക് എടുക്കാൻ ഉണ്ടാകില്ല... നിനക്ക് ശബാനനെ അറിയില്ല പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും... "ശബാന 


"ശെരിക്കും എന്നാ പിന്നെ അതൊന്ന് കാണണല്ലോ എനിക്ക്... നിന്റെ ഈ കോപ്പിലെ ഭീഷണിയുമായി എന്റെ അടുത്തേക്ക് വരണ്ട... "


"അപ്പൊ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല...ഇനി കൊള്ളുമ്പോൾ പഠിച്ചോളും "ശബാന 


"ഓ ആയിക്കോട്ടെ..പിന്നെ നീ ഒരു കാര്യം അറിഞ്ഞിരിക്കുന്നെ നല്ലതാ..  എനിക്ക് റാസിനെ ഇഷ്ടമാണ് എന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ല പിന്നെ ഞാൻ എങ്ങനെ അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോണം എന്നa നീ പറയുന്നേ... 

അവന്ക് എന്നെ ഇഷ്ടാണ് എന്ന് കരുതി എനിക്ക് അവനെ ഇഷ്ടവണം എന്നില്ല.. ഇനി ഒട്ടും ഉണ്ടാകുകയും ഇല്ല.. ഇനി നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാണം എന്ന് എനിക്കറീല.. "

"Ok നീ പറഞ്ഞതൊക്കെ ശെരിയാണെന്ന് ഇരിക്കട്ടെ.. പക്ഷെ അവന് നിന്നെ ഇഷ്ടല്ലാതാവണം എന്നുണ്ടെങ്കിൽ നീ ഈ കോളേജിൽ നിന്ന് പോകണം "

അവൾ പറയുന്ന കാര്യം കേട്ട് ഞാൻ പൊട്ടി ചിരിച്ചു.. 

"അങ്ങനെ നീ പറയുമ്പോയേക്കും ഇറങ്ങി പോകാൻ അല്ല ഞാൻ ഇങ്ങോട്ട് വന്നത്... മോളെ സമയം കളയാതെ പോകാൻ നോക്ക്.. ഞങ്ങൾക്ക് ക്ലാസ്സ്‌ ഉള്ളതാ "

"ഇല്ല നിന്നെ ഇവിടന്ന് പുറത്താക്കിയിട്ടേ ഞാൻ അടങ്ങുള്ളൂ... "


"എന്ന പിന്നെ നിന്നെ കൊണ്ട് പറ്റുന്ന പോലെ നീ ചെയ്യ്... ഞാൻ എന്തും നേരിടാൻ തയ്യാറാ.... ഇപ്പൊ time ഇല്ല പിന്നെ വരവേ... "

ഞാൻ അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട്.. മാറി കടന്ന് പോയി.... പോകുന്ന വഴിക്ക് അവളെ ഒന്ന് തട്ടിയിട്ടാണ് ഞാൻ പോയത്... അവൾ ബാലൻസ് കിട്ടാതെ അവളെ കൂടെ ഉള്ള ഒരുത്തിയുടെ മേലേക്ക് വീണു... 

ഞങ്ങൾ പിന്നെ ക്ലാസ്സിൽ എത്തി... നേരെ സീറ്റിൽ പോയി ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സിലേക്ക് ജോസ് sir വന്നു... sir വന്നപ്പോ ചിന്നമ്മനെ ഒരു നോട്ടം ആയിരുന്നു... 

ആ നോട്ടത്തിൽ തന്നെ.. അറിയാം ഇന്നലെ സംഭവിച്ചതെല്ലാം sir അറിഞ്ഞു.. എന്ന് മനസ്സിലായി... അവളോട് അത് പറഞ്ഞപ്പോൾ അവൾക്ക് പിന്നെ നിക്കപ്പൊറുതി ഇല്ല.. പാവം ടെൻഷൻ അടിച്ചു ചത്തുപോകും... 

"Ok gyz.....ബൂക്കെല്ലാം എടുത്തുവച്ചെ.. "sir 


"അതെന്തിനാ sir "നെച്ചു 

"എന്തിനാ എന്നോ ഞാൻ പറഞ്ഞതല്ലേ ഇന്ന് ക്ലാസ്സ്‌ ടെസ്റ്റ്‌ ഉണ്ടാകും എന്ന്.. അതിനെങ്ങനെ പഠിക്കാനല്ലല്ലോ ഇങ്ങോട്ട് വരുന്നേ... "sir 

Sir ഞങ്ങളെ കൊള്ളിച്ചു കൊണ്ട് അങ്ങനെ പറഞ്ഞു... 

പിന്നെയാ ഓർമ്മ വരുന്നേ.. sir ഇങ്ങനെ ഒരു ടെസ്റ്റ്‌ വച്ച കാര്യം.. ശെരിക്കും ഞങ്ങള്ക്ക് മറന്നു പോയതാ.. 

പിന്നെ വേറെ വഴി ഇല്ലാത്തത് കാരണം ഞങ്ങൾ അറിയാവുന്ന രീതിയിൽ എഴുതി കൂട്ടി... 

ടെസ്റ്റ്‌ കഴിഞ്ഞു sir പോകുമ്പോൾ ചിന്നമ്മയെ കൂടെ കൊണ്ടുപോയി.. പാവം അവളെ കാര്യം ഹുദാ ഗവ... 

കുറച്ചു കഴിഞ്ഞു പെണ്ണ് കരഞ്ഞോണ്ട് ക്ലാസ്സിലേക്ക് വന്നു... പാവം നല്ലോണം മേടിച്ചു വന്നിരിക്ക എല്ലാരും കൂടി അവളെ സമാധാനിപ്പിച്ചു... 

ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ ഞങ്ങൾ.. ക്യാന്റീനിലേക്ക് പോയി.. ഫുഡ്‌ ഓർഡർ ചെയ്ത്.. പാച്ചുക്ക വന്നു നെച്ചൂനെ വിളിച്ചു.. ആദ്യം അവൾ പോകാൻ കൂട്ടാക്കിയില്ല.. 


പിന്നെ എടുത്തുപൊക്കി കൊണ്ട് പോകും എന്ന് പറഞ്ഞപ്പോൾ പെണ്ണ് പോയി... 

@@@@@@@@@@@@@@@@@@@

പാച്ചു 

ഇന്ന് രണ്ടിലൊന്ന് അറിയാൻ വേണ്ടിയാണ്... ഞാൻ അവളെ വിളിച്ചത്... ഞങ്ങൾ കുറച്ചു മാറി നിന്നു 

"Di.... ഇന്ന് എനിക്ക് രണ്ടിലൊന്ന് അറിയണം... നിനക്കെന്നെ ഇഷ്ടാണോ അല്ലെ.... "

പെണ്ണ് ഒന്നും മിണ്ടുന്നില്ല എനിക്ക് ദേഷ്യം വന്നു.. 

"നിന്നോടാടി കോപ്പേ... ചോദിച്ചത്.. "

കുറച്ചു ശബ്ദം കൂടിപ്പോയോ എന്നൊരു സംശയം.. എന്നാലും കുഴപ്പമില്ല.. അവൾ അങ്ങനെലും പറയണേൽ പറയട്ടെ.. 

"എനിക്ക്.... "

"നിനക്ക് "

"എനിക്ക്... "

"ആ നിനക്ക് പോരട്ടെ.. "

"അതുപിന്നെ എനിക്ക് "

ഓഹ് ഇവളെ ഇന്ന് ഞാൻ... 
ഞാൻ നിലത്തു വല്ല വടിയോ മറ്റും ഇണ്ടോ നോക്കിയിട്ട്.. അവിടെ കണ്ട ഒരു ഒരു വടി എടുത്ത് അവളെ അടിക്കാൻ പോയപ്പോൾ.. 

"അടിക്കല്ലേ ഞാൻ പറയാം.. "

"ആ പറി ഇനി നീ എനിക്ക് എന്ന് പറഞ്ഞാൽ കൊന്നുകളയും "

"ഇല്ല... "

"എന്നാ പറയ് "

"ഇഷ്ട്ട.... "

"ആരെ "

"പാച്ചുക്കാനേ "

"ആർക്ക് "

"അതുപിന്നെ.. "

"ആർക്കാടി "

"ഇതുനല്ല കഥ നിങ്ങളല്ലേ പറഞ്ഞെ എനിക്ക് എന്ന് ഇനി പറയരുത് എന്ന് അപ്പൊ പിന്നെ ഞാൻ എങ്ങനെ പറയാനാ "

"ഓഹ് sorry qalbe ഇജ്ജ് ഇനി പറഞ്ഞോ.. "

"ആ "

"ആർക്കാ എന്നെ ഇഷ്ടം "

"എനിക്ക് "

"ഇതു നിനക്ക് നേരെത്തെ പറഞ്ഞാൽ  പോരായിരുന്നോ  "

"അത് ഞാൻ വെറുതെ "

പെണ്ണ് കിടന്ന് പരുങ്ങാൻ തുടങ്ങി.. എനിക്കതു കണ്ടപ്പോൾ ചിരി വന്നു 

"Mm...മതി ഉരുണ്ടു കളിച്ചേ... വേഗം അവരെ അടുത്തേക്ക് ചെല്ലാൻ നോക്ക് "

ഞാൻ പറയണ്ട താമസം അവൾ എനിക്ക് ഒരു ചിരി പാസ്സാക്കി വേഗം സ്ഥലം കാലി ആക്കി 


@@@@@@@@@@@@@@@@@@@@@

അവര് പോയ പിറകെ തന്നെ ബാക്കി പടകൾ ഹാജർ ആയിട്ടുണ്ട്.. അവര് ഞങ്ങളെ അടുത്ത് വന്നിരുന്നു... ആ razi എന്റെ തൊട്ടപ്പുറത്തെ സീറ്റിൽ വന്നിരിന്നു 

ആ കൊരങ്ങൻ razi യെ ഞാൻ മൈൻഡ് ചെയ്തില്ല അത് അവന്ക് പിടിച്ചില്ല എന്ന് എനിക്ക് അറിയാം ഞാൻ ബാക്കി ഉള്ളോരോട് സംസാരിച്ചിരുന്നു... 

പെട്ടെന്ന് അവര് എന്നോട് സംസാരം നിർത്തി ഇതു ഇപ്പൊ എന്തുപറ്റി എന്നാലോചിച്ചു നിക്കുമ്പോഴാണ്.. അവരെല്ലാരും razi യെ നോക്കുന്നത് കണ്ടത്.. 

ഓ ഇവന്റെ പണിയാണോ... ഇവൻ അവരെ നോക്കി പേടിപ്പിച്ചിട്ടാണ് അവര് എന്നോട് സംസാരം നിർത്തിയത് എന്നാലെങ്കിലും ഞാൻ അവനോട് സംസാരിക്കും എന്ന് കരുതി... 

അവന്ക് ഇപ്പോഴും ഈ ദുആനെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല.. ഞാൻ അങ്ങനെ ഒന്നും അവന്റെ വഴിക്ക് വരില്ല എന്ന് അവൻ മനസ്സിലാക്കി കൊടുക്കണം... 

ഞാൻ അവനോട് ഒരക്ഷരം പോലും മിണ്ടിയില്ല... എന്നിട്ട് അവിടന്ന് എഴുനേറ്റ് പോകാൻ നിന്നപ്പോൾ അവന് എന്നെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി... 

ഞാൻ ആണേൽ വാ തുറന്നു പോയി..പെട്ടെന്നുള്ള അറ്റാക്ക് ആയിരുന്നതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല എന്നാലും  ഞാൻ എഴുനേറ്റ് പോകാൻ നിന്നപ്പോൾ.. അവന് എന്റെ അരയിൽ കൂടി വലയം വച്ചു... 

എനിക്ക് പോകാൻ പറ്റാത്ത വിധം lock ആക്കി..

"ദേ razi കളിക്കാതെ കൈ എടുത്തേ... "

"ഇല്ലെങ്കിൽ "razi 


"എന്നെ നിനക്കറിയാല്ലോ...എനിക്ക് ദേഷ്യം വന്നാൽ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറീല... "

"നീ എന്നെ ഒന്നും ചെയ്യില്ല... ദുആ "

"ആര് പറഞ്ഞു കൈ എടുക്കെടാ... തെണ്ടി.... എനിക്ക് പോണം "

"നിക്ക് പെണ്ണെ ദൃതി വയ്ക്കല്ലേ... നിന്നെ ഒന്ന് ഞാൻ നേരാവണ്ണം ഒന്ന് കണ്ടോട്ടെ ഇന്ന് ഞാൻ നിന്നെ കണ്ടതെ ഇല്ല... "rizu 

"Razi കളിക്കല്ലേ... എല്ലാരും നോക്കുന്നു.. എന്നെ വിടെടാ തെണ്ടി "

എന്നുപറഞ്ഞു ഞാൻ അവനെ പിടിച്ചു തള്ളി... ആ തള്ളലിൽ razi ബാലൻസ് കിട്ടാതെ താഴേക്ക് വീണു കൂടെ ഞാനും.. 

ഞാൻ ഇപ്പൊ അവന്റെ മുകളിൽ ആണ്.. ഞാൻ എഴുനേൽക്കാൻ നോക്കിയപ്പോൾ മ്മളെ ചെയിൻ അവന്റെ ഷർട്ടിൽ കുടുങ്ങി... അതെടുക്കാൻ വേണ്ടി നോക്കിയിട്ട് കഴിയുന്നതും ഇല്ല... 

ഞാൻ അവനെ നോക്കിയപ്പോൾ അവന് എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുപ്പായിരുന്നു... അറിയാതെ ഞാനും ആ കണ്ണിലേക്കു നോക്കി നിന്നുപോയി പെട്ടെന്ന് ഒരു ഗ്ലാസ്‌ വീഴുന്ന ശബ്‌ദം കെട്ടാണ് ഞാൻ നോട്ടം തെറ്റിച്ചത്... 

നോക്കുമ്പോൾ അവിടെ ശബാന കത്തുന്ന കണ്ണുകളോടെ ഞങ്ങളെ നോക്കി നിലക്കായിരുന്നു അപ്പൊ തന്നെ ഞാൻ എഴുനേൽക്കാൻ നോക്കിയപ്പോൾ ഈ ചെയിൻ കാരണം ഞാൻ വീണ്ടും അവന്റെ മേലേക്ക് വീണു.. 

ആ വീഴ്ചയിൽ എന്റെ നെറ്റിയിൽ അവന് ആദ്യമായി ചുംബിച്ചു... ഞാൻ വാ തുറന്നു പോയി... അറിയാതെ ആണേലും ആദ്യമായിട്ടാണ് ഒരാൾ എന്നെ... 


ഞാൻ വേഗം ചെയിൻ ഷർട്ടിൽ നിന്ന് എടുത്ത് അവിടെ ഉള്ള ആർക്കും മുഖം കൊടുക്കാതെ ക്ലാസ്സിലേക്ക് പോയി.. 

എനിക്കെന്താ പറ്റിയെ... ദുആ.. നീ ഒരിക്കലും നിന്റെ ലക്ഷ്യം  മറന്ന് പ്രവർത്തിക്കരുത്... ഇതുപോലെ ഒരു പാട് പ്രതിസന്ധികളും ഉണ്ടാകും അതെല്ലാം തരണം ചെയ്യണം അല്ലാതെ aaa പ്രതിസന്ധികളിൽ തളരരുത്..... 

ഇപ്പൊ തന്നെ നീ പ്രതികരിക്കാതെ പോന്നത് ശെരിയായില്ല... razi യെ നിന്റെ ജീവിതത്തിൽ നിന്ന് തുടച്ചു മാറ്റണം... എന്നാലേ നിനക്ക് നിന്റെ ലക്ഷ്യം ഭംഗിയായി നിറവേറ്റാൻ സാധിക്കുള്ളു.... 

ഇപ്പൊ തന്നെ നീ razi ന്റെ മുന്നിൽ നീ നീയല്ലാതെ ആകുന്നുണ്ട് അതിനി ഉണ്ടാകാൻ പാടില്ല എത്രയും പെട്ടെന്ന് അവന്റെ മനസ്സിൽ  നിന്നെ കുറിച്ച് വെറുപ്പ്  ഉണ്ടാകണം എന്നാലേ അവന് നിന്നിൽ നിന്ന് ഒഴിഞ്ഞു മറൊള്ളു 

അങ്ങനെ ചിലതൊക്കെ മനസ്സിൽ കരുതി ഞാൻ ക്ലാസ്സിൽ എത്തിയത് അറിഞ്ഞില്ല.. ഞാൻ സീറ്റിൽ പോയി ഇരിന്നു... അപ്പോയെക്കും അവരെല്ലാരും എത്തി.. പിന്നെ എന്നെ ഇട്ട് വാരുന്ന പണിയായിരുന്നു... ആദ്യം okke സഹിച്ചു നിന്നും പിന്നെ എനിക്ക് സഹിക്കാൻ പറ്റാതെ വന്നപ്പോൾ 

ഞാൻ കലിപ്പായി... അപ്പൊ എല്ലാം വായടക്കി.. അല്ലപിന്നെ സഹിക്കുന്നതിലും ഒരു പരിധി ഇല്ലേ 


@@@@@@@@@@@@@@@@@@@


ഫൈഹ 

കോളേജ് വിട്ടിട്ട് നേരെ ഹോസ്റ്റലിൽ പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു ക പണീഷ്മെന്റ് ആരേലും സന്തോഷത്തോടെ ഏറ്റുവാങ്ങോ.....

ഞങ്ങൾ ഹോസ്റ്റലിൽ എത്തിയപാടെ വാർഡന്റെ റൂമിലേക്ക് പോയി... 

ആ മൂരാച്ചി തള്ള ഞങ്ങളെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ അവിടെ കിടന്ന ഫൈൽസ് okke മറച്ചോണ്ട് ഇരിന്നു.. 

"Mam..... ഞങ്ങളോട് എന്തിനാ വരാൻ പറഞ്ഞെ "ദുആ 

"ആ നിങ്ങൾ വന്നോ.. ആ ഒരു മിനിറ്റ്... ഞാൻ കുറച്ചു പണീലാണ്... അതുകഴിഞ്ഞിട്ട് വരാം "

എന്ന് ആ പെണ്ണുപ്പിള്ള പറഞ്ഞപ്പോൾ ചവിട്ടി കൂട്ടി വെളിയിൽ എറിയാനാ തോന്നിയെ.. പിന്നെ പ്രായത്തിന് മൂത്തത് ആയതുകൊണ്ട് വെറുതെ വിട്ടു.. 

ഞങ്ങൾ ഇവിടെ നിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞു.. ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് ഇപ്പൊ ഒരു മണിക്കൂർ കഴിഞ്ഞു ഇനി ഇങ്ങനെ വിട്ടാൽ ശെരി ആകില്ല.. 

"Mam ഞങ്ങൾ ഇവിടെ നിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ ഒരു മണിക്കൂർ ആയി mam. ഞങ്ങൾ mam ൻ ഒഴിവുള്ളപ്പോൾ വരാം "

എന്നുപറഞ്ഞു പോകാൻ നിന്നപ്പോ ആണ് ആ പെണ്ണുപ്പിള്ള പിറകെ നിന്ന് വിളിച്ചത്.. 

"ഒന്നവിടെ നിന്നെ.. "

ഞങ്ങൾ ഇവിടെ നിക്കന്നെ അല്ലെ... ഇവർക്ക് കണ്ണുകാണാതായോ... 

"നിങ്ങളെ പണീഷ്മെന്റ് പറയാൻ വേണ്ടി വിളിച്ചത...നിങ്ങളെ "

ഓഹ് അതറിയാം ഇനി ഇപ്പൊ വളച്ചു കെട്ടാതെ കാര്യം അങ്ങനെ പറഞ്ഞു തൊലക്ക്.. 

"നിങ്ങളെ പണീഷ്മെന്റ് ചെയ്തു തീർക്കേണ്ടത് രണ്ടു ദിവസം കൊണ്ട് ആണ്... നാളെയും മറ്റന്നാളേയും college അവധി അല്ലെ... അപ്പൊ പണീഷ്മെന്റ് എന്താണ് എന്നവെച്ചാൽ.. "

പിന്നെ പറയുന്ന കാര്യം കേട്ട് ചിന്നമ്മ ബോധം കേട്ട് വീണു... 

"നിങ്ങൾക്കുള്ള പനീഷ്മെന്റ് വേറെ ഒന്നും അല്ല .. രണ്ടു ദിവസം ഈ ഹോസ്റ്റൽ ഒന്ന് മിനുക്കി എടുക്കണം ..." 

"വാട്ട്‌ ..." rizu...

എല്ലാരും ഒരുപോലെ ഞെട്ടിയിരിക്ക ചിന്നമ്മ ബോധം കെട്ടു വീണു ...അതുപോലെ അല്ലെ പറഞ്ഞ കാര്യം.... അവളെ പിടിച്ചു രണ്ടു തട്ട് തട്ടിയപ്പോൾ പെണ്ണിന് ബോധം വന്നു.. 

"ഒന്നുടെ വ്യ്ക്ത്യമക്കി പറയാം ...ശാന്തി ചേച്ചി ഇപ്പൊ എടുക്കുന്ന പണിയെല്ലാം നിങ്ങൾ ചെയ്യണം ...കൂടെ ഇവിടത്തെ കിച്ചൻ ഡ്യൂട്ടിയും നിങ്ങൾക്ക് തന്നെയാ ..... "

"Mam.... അതുപിന്നെ ഞങ്ങൾ എങ്ങനാ "

ഞാൻ mam നോട്‌ പറ്റില്ല എന്ന് പറയാൻ പോയപ്പോ....

"നിങ്ങൾക് പറ്റില്ലെങ്കിൽ പറഞ്ഞോ ഞാൻ നിങ്ങളേ പരന്റ്സിനെ വിളിച്ചു പറഞ്ഞോളാം ..."

"വേണ്ട mam ഞങ്ങൾ ചെയ്തോളാം ..."

"എന്നാ കുഴപ്പല്ല ...എന്നാ ചെല്ല നാളെ മോർണിങ് ....സ്റ്റാർട്ട്‌ ചെയ്യണം "

"ഓക്കേ mam...."

ഞങ്ങൾ എല്ലാരും പുറത്തേക്ക് ഇറങ്ങി ...എല്ലാരും mam പറഞ്ഞ കാര്യം കേട്ട് ഷൊക്കിൽ ആണ് ...പാവങ്ങൾ അവരെ പറഞ്ഞിട്ടും കാര്യല്ല ...ഈ ഹൊസ്റ്റെലിലെ പണി മുഴവനും എടുക്ക എന്നൊക്കെ പറയുമ്പോൾ ...

എന്ത് ചെയ്യണം എന്നറിയില്ല ...ഞങ്ങൾ റൂമിൽ ചെന്ന് bed ലേക്ക് മറിഞ്ഞു ...നാളത്തെ അവസ്ഥ ആലോചിച്ചു ഇപ്പോയെ കയ്യും കാലും കൊഴിയാൻ തുടങ്ങി ....

ഇനി ഇപ്പൊ എന്ത് ചെയ്യും പനീഷ്മെന്റ് ഏറ്റു വാങ്ങാ എന്നല്ലാതെ വേറെ വഴി ഇല്ല ...

ഞാൻ എഴുനെറ്റ് പോയി ഫ്രഷയി എല്ലാത്തിനെയും വിളിച്ചു ഫ്രഷകൻ പറഞ്ഞയചു ..

എന്നിട്ട് എല്ലാരും വട്ടം  കൂടി ഇരിന്നു പനീഷ്മെന്റ് ഏറ്റു വാങ്ങാൻ തീരുമാനിച്ചു ..കൂട്ടത്തിൽ അവർക്ക് മൂന്ന് പേർക്കും ഒരു പണി കൊടുക്കാൻ തീരുമാനിച്ചു ....

"ആദ്യം കൊടുക്കേണ്ടത് അ ബസ്കരെട്ടനും ശാന്തി ചേച്ചിക്കും ...ആണ് " 

"അതു ദുആ പറഞ്ഞത് ശെരിയാ ആദ്യം അവർക്ക് എന്നിട്ട് മതി പുതിയ വാർഡൻ ..." നെചു 

"അതിനൊരു വഴി ഉണ്ട് " ഫൈഹ

"എന്ത് വഴി "ലെച്ചു 

"ഇവിടത്തെ കുട്ടികൾ  പറയുന്നത് കേട്ടത" ഫൈഹ

"നീ തെളിച്ചു പറ ...എനിക്കൊന്നും മനസ്സിലകുന്നില്ല " ചിന്നമ്മ

"അതുപിന്നെ ശാന്തി ചേച്ചിയോട് ബസ്കരെട്ടൻ ഒരു ഇളക്കം കൂടുതൽ ആണ് ...അവർ തമ്മിൽ എന്തോ നമ്മൾ അറിയാതെ നടക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് കേട്ട് .....പിന്നെ രാത്രിയിൽ ആരും അറിയാതെ രണ്ടാളും ഇരുന്ന് കൊഞ്ചുന്നതൊക്കെ ചില കുട്ടികൾ കണ്ടിട്ടുണ്ട് പോലും ..." ഫൈഹ 

"എടി ഫൈഹ നീ ഇതൊക്കെ എങ്ങനെ അറിഞു ...." rizu

"ഞാൻ കുട്ടികൾ പറയുന്നത് കേട്ടത ഇത് ഇനി സത്യാണോ അതോ നുണ ആണോ എന്നൊന്നും അറിയില്ല " ഫൈഹ

"ഇത് സത്യയലും അല്ലെങ്കിലും ഞാൻ ഇതങ് സത്യം ആക്കാൻ പോക ....അവർക്ക് അറിയില്ല ഈ ദുഅനെ ....അവളെ വാക്ക് കേട്ട് എന്നോട് ഏറ്റു മുട്ടൻ വന്നതല്ലേ കാണിച്ചു കൊടുക്ക രണ്ടാൾക്കും ...."

ഞാൻ ചിലതൊക്കെ മനസ്സിൽ കരുതി അവരോട് അങ്ങനെ പറഞ്ഞു ...

"ദുആ നീ എന്താ ഉദ്ദേശിച്ചത് " ലെച്ചു

"അവർ ആരും അറിയാതെ ചെയ്യുന്ന കാര്യങ്ങൾ  ഞങ്ങൾ അങ്ങ് എല്ലാരേയും തെളിവ് സഹിതം അറിയിച്ചു കൊടുക്കുന്നു "

"മനസ്സിലായില്ല " ചിന്നമ്മ 

"ഓ ...ഈ പൊട്ടത്തികളെ കൊണ്ടാണല്ലോ ഞാൻ നടക്കുന്നെ "

ഞാൻ എല്ലാം വിശദീകരിച്ചു കൊടുത്തു... 

"എടി ദുആ അടിപൊളി... നടന്നാൽ മതിയായിരുന്നു "ഫൈഹ 

"അതൊക്കെ നടക്കും... മോളെ.... ദുആ ഒന്ന് വിചാരിച്ചിട്ടുണ്ടേൽ.... അത് നടത്തിയിട്ടേ അവൾ അടങ്ങുള്ളൂ.... "ലെച്ചു 

അതുശരിയാ ലെച്ചു നീ പറഞ്ഞെ... പക്ഷെ... എന്റെ ലക്ഷ്യം ഞാൻ ഇപ്പോഴും നിറവേറ്റിയിട്ടില്ല.... അതെനിക്ക് എത്രയും പെട്ടെന്ന് തന്നെ  നിറവേറ്റണം.... എന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് rizu എന്നെ വിളിച്ചു 

"എന്തുപറ്റി ദുആ... നീ എന്താ ആലോചിക്കുന്നേ.... "rizu 

"ഹേയ് ഒന്നുല്ലടാ...... വാ കിടക്കാം നാളെ നേരത്തെ എണീക്കണ്ടല്ലേ... "

ഞാൻ പറയാൻ കാത്തു നിന്നപ്പോൾ ചിന്നമ്മ ഓടി പോയി ബെഡിലേക്ക് മറഞ്ഞു... 

ഇവളെ ഒരു കാര്യം... പിന്നെ ഞങ്ങളും പോയി കിടന്നു... 


@@@@@@@@@@@@@@@@@@@

നെച്ചു... 

രാവിലെ എണീക്കുന്നത് തന്നെ ഡോറിന് നിർത്താതെ ഉള്ള മുട്ട് കെട്ടിട്ടാണ്...അവള്മാരെ നോക്കിയപ്പോൾ നല്ല ഉറക്കവും  .ഞാൻ എഴുനേറ്റ് ഡോർ തുറന്ന്....  പുറത്തേക്ക് ഇറങ്ങിയപ്പോൾ... മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ട്... കണ്ണ് ഒന്നുടെ അടച്ചു തുറന്നു.... 

ശാന്തി ചേച്ചിയുണ്ട്...  ബക്കറ്റും.. പിന്നെ ചൂലും മോപ്പും... കയ്യിൽ പിടിച്ചു നിൽക്കുന്നു.... 

ഓഹ് രാവിലെതന്നെ കണി ഈ തള്ളയാണല്ലോ... ഇന്നത്തെ ദിവസം പോക്കാ.... 

അല്ല അതിനു നേരം വെളുത്തില്ലല്ലോ... അതോണ്ട് ഭാഗ്യം.... ഇപ്പോഴും ഇരുട്ടാണ്... 

"എന്താ ചേച്ചി ഈ രാത്രിയിൽ... ഉറക്കം ഒന്നും ഇല്ലേ..... "

"രാത്രിയോ... സമയം 5 മണി ആയി വേഗം പണി കഴിച്ചു.... ഒരു 6 : 30 ആകുമ്പോയേക്കും... കിച്ചണിലേക്ക് ചെല്ലണം ഫുഡ്‌ ഉണ്ടാക്കാൻ... "ചേച്ചി 

ചേച്ചി അത് പറഞ്ഞപ്പോയ... ഞാൻ ഇങ്ങനെ ഒരു സംഭവം ഉള്ള കാര്യം പോലും ഓർക്കുന്നത്...... 

"ആ.. ശെരി ശെരി ചേച്ചി പൊക്കോ... ഞങ്ങൾ ചെയ്തോളാം... "

ചേച്ചിയെ പറഞ്ഞയച്ചു എല്ലാത്തിനെയും വിളിച്ചുണർത്തി.... ഫ്രഷാകാൻ പോയി... 


എന്നിട്ട് ഓരോരുത്തരെ ഓരോ ഭാഗത്തേക്ക്‌ പിരിച്ചു വിട്ടു... എനിക്കും ഫൈഹക്കും out ഡോർ ആയിരുന്നു അതായത്... ഹോസ്റ്റലിന്റെ ഗ്രൗണ്ട്... ഒക്കെ വൃത്തിയാക്ക... കൂട്ടത്തിൽ മതിൽ കഴുകാൻ.. ഇതൊക്കെ എന്തിനാ എന്നാണ് എനിക്ക് മനസ്സിലാകത്തെ... 

ആ എന്തേലും ആവട്ടെ... വേഗം പണി കഴിക്കട്ടെ.... ഞാൻ മതിൽ കഴുകാൻ നിന്നും ഫൈഹ ഗ്രൗണ്ട് വൃത്തിയാക്കനും 

ഞാൻ മതിൽ കഴുകുന്ന നേരത്തണ്  ഭാസ്കരേട്ടൻ അവിടെ ഇരിക്കുന്നത് കണ്ടത്... അപ്പൊ എനിക്ക് ഒരു പൂതി മൂപ്പർക്കിട്ട് ചിന്ന പണി കൊടുക്കാൻ .. പാവല്ലേ കൊടുത്തേക്കാം എന്ന് കരുതി.. 

ഞാൻ കഴുകാൻ എടുത്തു വച്ച വെള്ളം മൂപ്പരെ മേലേക്ക്  ഒഴിച്ച്.... എന്നിട്ട് അറിയാത്ത ഭാവത്തിൽ നിന്നു.
.


"Sorry ചേട്ടാ.... ഞാൻ അറിയാതെ... ചേട്ടൻ അവിടെ ഇരിപ്പുണ്ടായിരുന്നു എന്നറിയില്ലായിരുന്നു.... "

"ആ സാരല്ല്യ.... "

എന്നുപറഞ്ഞു ചേട്ടൻ അവിടന്ന് എഴുനേറ്റ് പോയി..

പോകുന്ന വഴിക്ക് ഫൈഹ ചൂല് കൊണ്ട് പൊടി  പാറിപ്പിച്ചു.... അവൾ മുഖം കെട്ടിയിട്ടാണ് അത് ചെയ്തേ... പാവം ഭാസ്കരേട്ടൻ... പൊടി മുഴുവനും കണ്ണിലും മൂക്കിലും വായേലും ... ഒക്കെ ആയി മൂപ്പര് അവിടെ കിടന്ന് തപ്പി തടിയാ... അതിന്റെ ഇടക്ക് ഫൈഹ 

വക കുമ്പസാരവും... ചേട്ടൻ സാരല്ല്യ എന്ന് പറഞ്ഞു അവിടന്ന് പോയി..  ... . അതുകണ്ടു ഞാനും ഫൈഹയും അവിടെ നിന്നും  ചിരിച്ചു മരിച്ചു... 


💠💠💠💠💠💠💠💠💠💠💠💠💠💠


ലെച്ചു.. 

എനിക്കും റീസുനും...റൂമിന്റെ പുറത്ത് ക്ലീൻ ചെയ്യാൻ ആയിരുന്നു പണി... പൊടി തട്ടലും... പിന്നെ അവിടെ ഒന്നാകെ വെള്ളം ഒഴിച്ച് ക്ലീൻ ചെയ്ത്... തുടച്ചു വൃത്തിയാക്ക... ഇതായിരുന്നു ഡ്യൂട്ടി... 

ഞങ്ങളെ പണി ഏകദെശം കഴിയാറായ... time ആണ് ശാന്തി ചേച്ചി അതുവഴി വന്നത്... അപ്പൊ എനിക്ക് റിസുനും ശാന്തി ചേച്ചിക്കിട്ട് പണി കൊടുക്കാൻ വല്ലാത്ത പൂതി.... അതോണ്ട് ഞങ്ങൾ പ്ലാൻ ചെയ്ത പോലെ.... 

ചേച്ചി അതുവഴി നടക്കുമ്പോൾ തുടക്കാൻ എടുത്തു വച്ച സോപ്പും വെള്ളത്തിന്റെ ബക്കറ്റ് മറിച്ചു.... 

ആ വെള്ളം ചവിട്ടി... ചേച്ചി.... ഊര കുത്തി വീണു... ഞങ്ങൾ വാ പൊതി ചിരിച്ചു... 

"അയ്യോ അമ്മേ എന്റെ നടു  പോയെ.... ആരേലും ഇല്ലേ എന്നെ രക്ഷിക്കാൻ... "

ചേച്ചി കിടന്ന് നിലവിളിക്കാൻ തുടങ്ങി... ഞങ്ങൾ പിന്നെ ചിരി നിർത്തി നിഷ്കളങ്കമായ രീതിയിൽ മുഖം വെച്ച്... ചേച്ചിയുടെ അടുത്തേക്ക് പോയി... 

"അയ്യോ ചേച്ചി... ഇവള്ടെ കാല്  തട്ടി മറിഞ്ഞുപോയതാ വെള്ളം... sorry ചേച്ചി... അവൾക്കൊരു അബദ്ധം പറ്റിയ... ചേച്ചിക്ക് നല്ലോണം പറ്റിയോ.. "

"ഇനി പറിഞ്ഞിട്ടെന്താ... എന്റെ നടു ഒടിഞ്ഞു... എന്നെ ഒന്ന് പിടിച്ചു എഴുനേൽപ്പിക്ക്.. "ചേച്ചി 

ഞങ്ങൾ ചിരി കടിച്ചു പിടിച്ചു.. ചേച്ചിയെ എഴുന്നേൽപ്പിച്ചു..... 

"ആ മതി മതി... ഇനി ഞാൻ പൊക്കോളാം "ചേച്ചി 

എന്നുപറഞ്ഞു ചേച്ചി നടു പിടിച്ചു... മെല്ലെ മെല്ലെ നടന്നു... ഞങ്ങൾ ആ പോക്ക് കണ്ടു ചിരിച്ചു ചിരിച് ഒരു വഴിക്ക് ആയി... 


പിന്നെ വേഗം പണിയൊക്കെ കഴിച്ചു... 



@@@@@@@@@@@@@@@@@@@


ചിന്നു 

എനിക്കും ദുആക്കും എല്ലാ റൂമിലും പോയി   വൃത്തി ആക്കാൻ ആയിരുന്നു ഡ്യൂട്ടി... 

എല്ലാ റൂമും തുറന്ന് ഇടാൻ ഇന്നലെ mam ന്റെ ഓർഡർ ഉള്ളത് കൊണ്ട് എല്ലാരും റൂം തുറന്നിട്ടിട്ടാണ് കിടന്നത്... അത് കൊണ്ട് ഞങ്ങൾക്ക് എളുപ്പമായി.... 
ഒരു വിധം റൂമിലൊക്കെ കയറി വൃത്തി ആക്കി അവസാനം ആ ശബാനന്റെ റൂമും കൂടി ബാക്കിയുണ്ടായിരുന്നു... 

ഞങ്ങൾ ആ റൂമിൽ കയറിയപ്പോൾ.. ആ റൂമിലുള്ളോർ മുഴുവനും ഉറങ്ങാണ്... 

ഞങ്ങൾ ഞങ്ങളെ പണി ഒക്കെ കഴിച്ചു പോകാൻ നേരം ആണ്.. എനിക്ക് അവൾക്കിട്ട് ഒരു പണി കൊടുക്കാതെ പോകുന്നത് ശരിയെല്ലെന്ന് തോന്നി... ഞാൻ എന്റെ ആഗ്രഹം ദുആനോഡ് പറഞ്ഞപ്പോൾ അവളും എന്നെ സപ്പോർട്ട് ചെയ്തു... 

ഞങ്ങൾ അവിടെ ഇരിപ്പുള്ള... ഒരു  ഫേഷ്യൽ ക്രീം എടുത്ത് അവൾ കിടക്കുന്ന ബെഡിന്റെ അടിയിൽ.. കുറച്ചു ആക്കി... ഞങ്ങൾ വേഗം എസ്‌കേപ്പ് ആയി.... 


ഞങ്ങൾ നേരെ റൂമിൽ പോയി..... അപ്പോയെക്കും ബാക്കി എല്ലാരും വന്നു.. അവരൊക്കെ വന്നപ്പോൾ ചേച്ചിക്കും ഭാസ്കരേട്ടനും കൊടുത്ത പണി പറഞ്ഞത് കേട്ട് ചിരിച്ചു ഒരു വഴിക്ക് ആയി... കൂട്ടത്തിൽ ആ പരട്ട ശബാനക്കും കൊടുത്തത് പറഞ്ഞപ്പോൾ... എല്ലാരും കൂട്ട ചിരി ആയി... 

പിന്നെ ഞങ്ങൾ എല്ലാരും കിച്ചണിലേക്ക് പോയി..ഫുഡ്‌ ഉണ്ടാക്കുന്നത് ... ഒരു ചേടത്തി ആയിരുന്നു... 

❎️❎️❎️❎️❎️❎️❎️❎️❎️❎️❎️❎️❎️❎️


ഞങ്ങൾ കിച്ചണിൽ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ചേടത്തി... ഞങ്ങളെ അടുത്തേക്ക് വന്നു... 

"മക്കളെ നിങ്ങൾ ഇവിടെ നിന്ന മതി ഞാൻ എല്ലാം ഉണ്ടാക്കിക്കോളാം... മാടത്തിനോട് പറയാതിരുന്നാൽ പോരെ "ചേടത്തി 

"ഹേയ് അത് വേണ്ട ചേടത്തി... അത് എങ്ങനേലും mam ന്റെ ചെവിയിൽ എത്തും അതങ്ങനെ ആണ്... അതോണ്ട് ചേടത്തി എങ്ങനെയാ ഉണ്ടാക്കാ എന്ന് പറഞ്ഞു തന്നാൽ മതി... "

എന്ന് ഞാൻ പറഞ്ഞപ്പോൾ ചേടത്തി പിന്നെ എതിർക്കാൻ നിന്നില്ല... 

ഞങ്ങൾ ചേടത്തി പറഞ്ഞു തരുന്ന പോലെ.. ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങി.... 

നീണ്ട മണിക്കൂറുകൾക്ക് ശേഷം ഞങ്ങൾ ഫുഡ്‌ ready ആക്കി... ഡൈനിങ് ഹാളിൽ കൊണ്ട് വച്ചു... പിന്നെ ഫുഡ്‌ കഴിക്കാൻ സമയം ആയപ്പോൾ എല്ലാവരും വന്നു... 

കൂട്ടത്തിൽ ആ ശബനാന്റെ വരവ് കണ്ടപ്പോൾ . ഞാൻ ചിന്നമ്മയെ നോക്കി അവൾ അപ്പൊ തന്നെ വാ പൊതി ചിരിക്കാന് തുടങ്ങി... 

എങ്ങനെ ചിരിക്കാതിരിക്കും... അവൾ ഇപ്പൊ ഞൊണ്ടി ഞൊണ്ടി ആണ് നടക്കുന്നെ... കൂടാതെ അവളെ ഫ്രണ്ട്സ്  താങ്ങി പിടിച്ചിട്ടും ഉണ്ട്... 

ചിന്നമ്മന്റെ പണി നല്ലോണം ഏറ്റിട്ടു ഉണ്ട്..... 


ഞങ്ങൾ എല്ലാർക്കും ഫുഡ്‌ വിളമ്പി കൊടുത്തു... എല്ലാരും ഇതിപ്പോ എന്താ സംഭവം എന്ന് കരുതി ഞങ്ങളെ മുഖത്തേക്ക് നോക്കി നിക്കാണ്... പാവങ്ങൾക്ക് അറിയില്ലല്ലോ ഇതു ഞങ്ങൾക്ക് കിട്ടിയ പണീഷ്മെന്റ് ആണ് എന്ന്... 

എല്ലാരും ഫുഡൊക്കെ കഴിച്ചു... പിന്നെ ഞങ്ങളും കഴിച്ചു... ഇനി അടുത്ത പണി കഴിച്ച പത്രം കഴുകണം... 

പടച്ചോനെ സ്വന്തം വീട്ടിൽ പോലും തിന്ന പത്രം കൈകി വയ്ക്കാത്ത എനിക്ക് തന്നെ തന്നല്ലോ ഈ എട്ടിന്റെ പണി.. 

ഞങ്ങൾ പിന്നെ എല്ലാരും കൂടി ഉള്ള പത്രം മുഴുവനും കഴുകി വച്ചു... 

പിന്നെ റൂമിലേക്ക് പോയി... ... കുറച്ചു കിടന്നു... അപ്പോയെക്കും അടുത്ത പണി ആയി...ഉച്ചത്തേക്കുള്ള ഫുഡ്‌ ready ആക്കാൻ പോയി.. അമ്മോ എന്തോരം വിഭവങ്ങൾ ഉണ്ടാക്കണം.. ഞങ്ങൾ എല്ലാരും ചേടത്തിയെ നമിച്ചു... 

ഇതൊക്കെ ഒറ്റക്കല്ലേ ചേടത്തി ചെയ്യുന്നേ.... 

പിന്നെ ആ ഫുഡും ready ആക്കി.. ഈ ഉച്ചക്ക് ഉണ്ടാക്കിയ ഫുഡ്‌ തന്നെ ആണ് രാത്രിയും... ഇടക്ക് ചപ്പാത്തിയിലേക്ക് ട്രാൻസ്ഫർ ആകും... പക്ഷെ ഇന്ന് ഇപ്പൊ ഇങ്ങനെ മതി... 

ഉച്ചക്കത്തെ ഫുഡടിയും കഴിഞ്ഞു ഞങ്ങൾ കുറച്ചു നേരം ഉറങ്ങി... പിന്നെ നാട്ടിൽ നിന്ന് വിളി വന്നപ്പോയ ഞാൻ എഴുന്നേൽക്കുന്നത്.. രാവിലെ മുതൽ പിടിപ്പത് പണി ആയത് കൊണ്ട്.. മേലൊക്കെ ഒന്നാകെ വേദന ആണ്.. 

ഞങ്ങൾ എല്ലാരും റൂമിൽ തന്നെ ഇരിന്നു.. 

"ദുആ ഇന്ന് രാത്രി നമ്മൾ പ്ലാൻ ചെയ്ത പോലെ നടക്കോ... ചേട്ടൻ വരോ "ചിന്നമ്മ 

"എന്തായാലും ചേട്ടൻ വരും കാരണം ഇന്ന് ചേച്ചി വീണത് അറിഞ്ഞിട്ടുണ്ടാകും അതോണ്ട്  ചേട്ടൻക്ക് നിക്കപ്പൊറുതി ഉണ്ടാകില്ല.... "

"അത് ശെരിയാ... നമുക്ക് എന്തായാലും രാത്രി വരെ കാത്തു നിക്കാം.. "rizu 

പിന്നെ ഞങ്ങൾ രാത്രി വരെ കാത്തു നിന്നും എല്ലാരും ഫുഡൊക്കെ കഴിഞ്ഞു കൂട്ടിലേക്ക് കയറിയപ്പോൾ... ഞങ്ങൾ മാത്രം കിച്ചണിൽ നിന്നു....

ചേടത്തി വീട്ടിലേക്ക് പോയി... ഞങ്ങൾ കിച്ചൻ വൃത്തിയാക്കായിരുന്നു... 

പെട്ടെന്ന് ചിന്നമ്മ എന്നെ വിളിച്ചു 

"എന്താടാ "

"ടി ദുആ... കുറുക്കൻ കോഴി കൂടും ലക്ഷ്യം വച്ചു പോകുന്നുണ്ട്... "ചിന്നമ്മ 


ഞാൻ അവൾ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കിയപ്പോൾ... എനിക്ക് ചിരി വന്നു.. ഞങ്ങൾ കണക്കു കൂട്ടിയ പോലെ ചേട്ടൻ ചേച്ചിയുടെ റൂമിലേക്ക് കേറിപോയി.. 

"ഇനി ഒന്നും നോക്കണ്ട എല്ലാരേയും വിളിച്ചോ.. "

ഞാൻ പറയണ്ട താമസം അവര് അഞ്ചു പേരും എല്ലാത്തിനെയും വിളിക്കാൻ പോയി.. 

ഞാൻ ആ സമയം കൊണ്ട് ചേച്ചിയുടെ റൂമിന്റെ മുന്നിലേക്ക് പോയി ആപ്പോയെക്കും കുറച്ചു കുട്ടികളും മേമും വന്നു... 

പിന്നെ ഒന്ന് നോക്കിയില്ല ഞാൻ എന്റ  പണി അങ്ങ് തുടങ്ങി 


@@@@@@@@@@@@@@@@@@@

ഇതേ സമയം ശാന്തി ചേച്ചിയുടെ റൂമിൽ..... 

"നിങ്ങൾ ഇങ്ങോട്ട് വരുന്നത് ആരേലും കണ്ടോ ചേട്ടാ "

"ഹേയ് ഇല്ലടി... അല്ലെങ്കിൽ തന്നെ ആര് കാണാനാ.... എല്ലാരും ഉറങ്ങാൻ പോയ നേരത്ത് ഞാൻ ഇങ്ങോട്ട് വന്നത് "

"Mm...ആ തലതെറിച്ച പിള്ളേർ ആ കിച്ചണിൽ കിടന്ന് എന്തൊക്കെയോ കട്ടി കൂട്ടുന്നുണ്ട്... അവര് കണ്ടിട്ടില്ലെന്ന് ഉറപ്പല്ലേ "

"ആടി... ആരും കണ്ടിട്ടില്ല... നീ  എന്തിനാ ഇങ്ങനെ പേടിക്കുന്നെ..നിന്റെ പറച്ചിൽ കേട്ട തോന്നും ഞാൻ ഇന്ന് ആദ്യമായി വരാണെന്ന് "

"ഒന്ന് പോ ചേട്ടാ... "

"ഞാൻ പൊക്കോളാം.. ഇജ്ജ് പറയണ്ട.. "

"അയ്യോ ചേട്ടൻ പോകണോ "

"ഇല്ലടി ഞാൻ പോകില്ല... നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.. വേദന കുറവുണ്ടോ "

"ആ ചേട്ടാ.. ഇപ്പൊ കുഴപ്പല്ല്യ.... ആ കുരുത്തം കെട്ട പെൺകുട്ടികൾ.. കരുതിക്കൂട്ടി ചെയ്തതാണോ എന്നൊരു സംശയം "

"ആ അതെനിക്കും ഉണ്ട്... അവര് ഇന്ന് രാവിലെ തന്നെ എനികിട്ടും പണിഞ്ഞു "


" ശാന്തി ചേച്ചി... ഡോർ തുറന്നെ "

പെട്ടെന്ന് ദുആന്റെ ശബ്ദം കേട്ടപ്പോൾ രണ്ടുപേരും ഒരുപോലെ ഞെട്ടി 

"അയ്യോ ചേട്ടാ ഇതവള.... ആ ദുആ... "

"അവൾക്കെന്താ ഇവിടെ കാര്യം "

"ആ അറിയില്ല...... എനിക്കെന്തോ പേടിയാവുന്നു "

"നീ പേടിക്കേണ്ട.... പോയി എന്താ എന്ന് നോക്ക്... "

"Mm... "

. ചേട്ടൻ ഒരു സ്ഥലത്ത് മറഞ്ഞു നിന്നു... ചേച്ചി.. പോയി ഡോർ തുറന്നു...... 

ഡോർ തുറന്നപ്പോൾ ചേച്ചി.. ആകെ പേടിച്ചു... 



@@@@@@@@@@@@@@@@@@@@


"എന്തിനാ കുട്ടി ഞങ്ങളെ എല്ലാരേയും ഇങ്ങോട്ട് കൂട്ടി കൊണ്ടുവന്നത് "Mam  

"ഒന്ന് wait ചെയ്യ് mam... ചില രസകരമായ കാഴ്ചകൾ കാണിച്ചു തരാം "

എന്ന് ഞാൻ പറഞ്ഞു.. മൂപ്പത്തിക്ക് ഒന്നും പിടികിട്ടിയില്ല എന്ന് ആ തിരുമോന്ത കണ്ടാൽ മനസ്സിലാക്കാം.. 

ഇനി ഒട്ടും വൈകി കേണ്ട കലാപരിപാടികൾ ഒക്കെ അങ്ങ് തുടങ്ങട്ടെ.. എന്ന് മനസ്സിൽ കരുതി ഞാൻ ഡോറിന് മുട്ടി ആദ്യം ഒന്നും തുറന്നില്ലാ.. എന്നാലും ഞാൻ വെറുതെ വിടാൻ ഉദ്ദേശിക്കാത്തതു കൊണ്ട്... 

വീണ്ടും വീണ്ടും ഞാൻ ഡോറിൽ മുട്ടി.. അവസാനം ആ വാതിൽ തുറന്നു.. 

"ചേച്ചി ഉറങ്ങിപ്പോയോ... എത്ര നേരായി ഞാൻ വിളിക്കുന്നു "

"ആ... അത്.. പിന്നെ.. ഞ.. ൻ.. ഉറങ്ങിപ്പോയി "ചേച്ചി 

"അതിനു ചേച്ചി എന്നാത്തിനാ ഇങ്ങനെ വിയർക്കുന്നെ... ഇവിടെ ഫാൻ ഇല്ലേ.. "എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് കയറി 

"ഉണ്ടല്ലോ പിന്നെ എന്താ പ്രശ്നം "

"അത്... ഇപ്പൊ ഈ ഫാനിന് കാറ്റ് കുറവാ "

"ഓഹ്.. "

"നിങ്ങൾ എല്ലാരും എന്തിനാ... ഇപ്പൊ ഇങ്ങോട്ട് വന്നേ എന്തെങ്കിലും പ്രശ്നം ഉണ്ടോ മാഡം "

എന്നൊക്കെ mam നെ നോക്കി ചേച്ചി പറഞ്ഞു

"ഹേയ് പ്രശ്നം ഒന്നും ഇല്ല.. ഇവിടത്തെ ഒരു സാധനം കാണാൻ ഇല്ല അത് ഉണ്ടോ എന്ന് നോക്കാൻ വന്നതാ "

"എ.. ന്ത്‌... സ്.. സാധനം "

"ചേച്ചി എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. ഞങ്ങൾ ആ സാധനം കണ്ടുപിടിച്ചിട്ട് ഞങ്ങളെ പട്ടിണി പൊക്കോളാം.. 

ഹാ ഇതാ നിക്കുന്നു ആ സാധനം. "

ഞാൻ ചേട്ടനെ കാർട്ടന്റെ പിറകിൽ നിന്ന് പിടിച്ചു.. എന്നിട്ട് ചേച്ചിന്റെ അടുത്തേക്ക് നിർത്തി.. 

എല്ലാവരും ഒരുപോലെ ഞെട്ടിയിരിക്ക ണ് ഈ കാഴ്ച കണ്ടിട്ട്.. ഞാൻ അവരെ രണ്ടുപേരുടെയും മുന്നിൽ ചെന്നു 


"കളിക്കുമ്പോ ആളും തരവും നോക്കണം കേട്ടോ... ഇല്ലെങ്കിൽ ദാ ഇതുപോലെ കുറെ അങ്ങ് വാങ്ങി കൂട്ടും.. ഈ ദുആക്ക് ഒന്നും വാങ്ങി കൂട്ടുന്നത് ഇഷ്ടല്ല.. അഥവാ വാങ്ങിയാൽ തന്നെ അത് തിരിച്ചു കൊടുക്കുകയും ചെയ്യും "

എന്നൊക്കെ അവര് കേൾക്കാൻ പാകത്തിൽ പറഞ്ഞു... എന്നിട്ട് mam ന്റെ നേരെ തിരിഞ്ഞു 

"ഇനി mam ൻ തീരുമാനിക്കാം എന്ത് വേണേലും "

എന്ന് പറഞ്ഞു ഞാൻ എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് മാറി നിന്നും... 

പിന്നെ mam അവരെ പിരിച്ചു വിട്ടു... തത്കാലത്തേക്ക് രാവിലെ വരെ അവർക്ക് താങ്ങാൻ വേണ്ടി ഇവിടെ തന്നെ നിന്നോട്ടെ എന്ന് പറഞ്ഞു... 

പിന്നെ എല്ലാരേയും പിരിച്ചു വിട്ടു.. ഞങ്ങൾ തിരിച്ചു കിച്ചണിലേക്ക് പോകാൻ നിന്നപ്പോൾ mam ഞങ്ങളെ വിളിച്ചു 

എന്നിട്ട് നന്ദിയൊക്കെ പറഞ്ഞു ഞങ്ങളെ പണീഷ്മെന്റിന് ഒരു ഇളവും കിട്ടി... അതായത് ഇന്ന് മാത്രം ഞങ്ങളോട് പണീഷ്മെന്റ് ചെയ്താൽ മതി എന്ന് പറഞ്ഞു... നാളെ ഞങ്ങൾ ഫ്രീ ആണ്.. 

ശെരിക്കും പറഞ്ഞാൽ ഒരു വെടിക്കി രണ്ടു പക്ഷി... 

പിന്നെ എല്ലാരും പോയപ്പോൾ ഞങ്ങൾ ഞങ്ങളെ പണി ഒക്കെ കഴിച്ചു തിരിച്ചു റൂമിലേക്ക് പോയി... ഒന്ന് ഫ്രഷായി.. ഒരു ത്രീഫോർത്തും ടീഷർട്ടും എടുത്തിട്ട്.. 

രാത്രി അല്ലെ അപ്പൊ അതൊക്കെ മതി എന്ന് കരുതി.. ഞാൻ ബെഡിൽ ഇരിന്നു അവൾമാരോട് സൊല്ലി ഇരിക്കുമ്പോൾ ആണ് എന്റെ ഫോൺ കിച്ചണിൽ വച്ച മറന്നത് ഞാൻ ഓർക്കുന്നത് 

"ഞാൻ ഇപ്പൊ വരവേ എന്റെ ഫോൺ കിച്ചണിൽ വച്ചു മറന്നു ഞാൻ പോയി എടുത്തിട്ട് വരാം "

"ഞാൻ വരണോ "ഫൈഹ 

"വേണ്ട ടി ഞാൻ പോയി എടുത്തിട്ട് വരാം "

എന്നുപറഞ്ഞു ഞാൻ കിച്ചണിലേക്ക് പോയി അവിടെ പോയ്‌ ലൈറ്റ് ഇട്ട് ഫോൺ വച്ചിരുന്ന സ്ഥലത്ത് കാണുന്നില്ല ഇതെവിടെ പോയി... 

ഞാൻ എല്ലായിടത്തും തിരഞ്ഞു.. പക്ഷെ കാണുന്നില്ല 

"നീ ഇതാണോ തിരയുന്നെ ദുആ "

പെട്ടെന്ന് അങ്ങനെ ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.. 
അവിടെ നിക്കുന്ന ആളെ കണ്ടപ്പോൾ പകച്ചുപോയി എന്റെ ബാല്യം    

"നീ ....നീ  ...എന്താ ഇവിടെ "

എങനൊക്കെയൊ പറഞ്ഞു ഒപ്പിച്ചു എന്ന വേണം പറയാൻ ..അവനെ ഇവിടെ പെട്ടെന്ന് കണ്ടാൽ ആരായാലും ഒന്ന് പേടിക്കില്ലേ... അതെ എനിക്കും സംഭവിച്ചുള്ളു 

ശ്യാട... ഇങ്ങൾക്ക് ആളെ പിടി കിട്ടിയില്ലല്ലോ ഞാൻ പറയാം.... വേറെ ആരും അല്ല ഇങ്ങളെല്ലാരെയും സംശയം പോലെ തന്നെ അത് razi തന്നെയാ... 

ഇവൻ എന്താ ഇവിടെ... എങ്ങനെ ഇതിന്റെ അകത്തു കടന്നു... 

"എന്താ ദുആ നീ ചിന്തിക്കുന്നേ... ഞാൻ എങ്ങനെ ഇവിടെ എത്തി എന്നാണോ...ഞാൻ  പറഞ്ഞു തരാം "razi 

എന്ന് പറഞ്ഞു razi എന്റെ അടുത്തേക്ക് വരാൻ തുടങ്ങി... ഞാൻ പിറകോട്ടും  നടന്നു.. 

"Razi.. നീ... വന്ന പോലെ തിരിച്ചു പോകാൻ നോക്ക്... ആരെങ്കിലും ഇങ്ങോട്ട് വന്നാൽ പിന്നെ പറയണ്ടല്ലോ.. "

"അങ്ങനെ അങ്ങ് പോകാനാണോ  ഞാൻ ഇത്രയും റിസ്ക് എടുത്ത് ഇങ്ങോട്ട് വന്നത്.. "razi 

ഞാൻ അവന് പറഞ്ഞത് മനസ്സിലാവാത്ത മട്ടിൽ അവനെ നോക്കി... അവന് ഇപ്പൊ എന്റെ തൊട്ടു മുന്നിൽ ആണ് നിൽക്കുന്നത് എന്റെ ഹാർട്ട്‌ ബീറ്റ് ഡിജെ കളിക്കാണ്.. 

"നീ എന്തിനാ ദുആ ഇങ്ങനെ പേടിക്കുന്നെ ഞാൻ നിന്നെ ഒന്നും ചെയ്യില്ല... അല്ല  പുലിക്കുട്ടി എന്തേ  എന്റെ മുന്നിൽ എത്തിയപ്പോൾ പൂച്ച കുട്ടി ആയെ "razi 

തൃപ്തി ആയില്ലേ ദുആ നിനക്ക്... അവന് എന്ത് കരുതി കാണും... നിന്റെ ധൈര്യം ഒക്കെ എവിടെ പോയി... ഇവന്റെ മുന്നിൽ ചെന്നാൽ നിന്റെ ധൈര്യം ഒക്കെ എവിടേക്ക് ചോർന്നു പോണു... 

എന്നൊക്കെ മനസ്സാക്ഷി എന്നെ മനസ്സിനോട് പറഞ്ഞു.... ഇല്ല ദുആക്ക് ആരെയും പേടിയില്ല... ഇവനെ എന്നല്ല ആരെയും... നീ ഇപ്പൊ ഇവന്റെ മുന്നിൽ ബോൾഡ് ആയിരിക്കണം..... 
എന്നൊക്കെ എന്റെ മനസ്സിനോട് ഞാൻ പറഞ്ഞു.. 

"ദേ razi എനിക്ക് നിന്നെ എന്നല്ല ആരെ മുന്നിലും പേടിച്ചു നിക്കേണ്ട ആവശ്യം ഇല്ല.. പിന്നെ നീ ഇങ്ങോട്ട് വന്നത് എന്തിനാ എന്നൊന്നും അറിയില്ല... എന്തിനായാലും വേഗം ഇവിടന്ന് പോകുന്നതാ നിനക്ക് നല്ലത്... ഇല്ലെങ്കിൽ "പെട്ടെന്ന് ഞാൻ നിർത്തിയത്.. അവന് എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുന്നത് കണ്ടിട്ടാ... അപ്പൊ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല... 

"ഇല്ലെങ്കിൽ "അവന് പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു 

ഞാൻ അവനിൽ നിന്നും മുഖം തിരിച്ചു എന്നിട്ട് പറഞ്ഞു . 


"നീ എന്താന്ന് വെച്ച ആയിക്കോ... എനിക്ക് പോണം... എന്റെ ഫോൺ ഇങ് തന്നെ "

എന്നുപറഞ്ഞു ഞാൻ അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങാൻ നോക്കിയപ്പോൾ അവൻ ഫോൺ പൊക്കി പിടിച്ചു ...ഞാൻ അത് എടുക്കാൻ വേണ്ടി കൈ പൊന്തിച്ചപ്പോൾ... എനിക്ക് പറ്റുന്നില്ല ഞാൻ ചാടി എടുക്കാൻ നോക്കിയപ്പോൾ പെട്ടെന്ന് എനിക്ക് ബോധം വന്നത്... 

ഞാൻ ഇട്ട ഡ്രസ്സ്‌ തീരെ ഇറക്കം ഇല്ലാത്തതാണ്... അപ്പൊ ഞാൻ ചാടുമ്പോൾ ഡ്രസ്സ്‌ പൊങ്ങും... ഞാൻ സ്വയം തലക്കടിച്ചു... 

അവനെ നോക്കിയപ്പോൾ... അവന് എന്നെ നോക്കി ചിരിച്ചു നിക്ക... ഹംക്... 

"തത്കാലം ഇതു എന്റെ പോക്കറ്റിൽ ഇരിക്കട്ടെ... "

എന്നുപറഞ്ഞു അവന് ഫോൺ പോക്കറ്റിൽ ഇട്ടു... ഞാൻ അവനെ നോക്കി കണ്ണുരുട്ടി... 

"Aishhhh..... ഇജ്ജ് ഇങ്ങനെ നോക്കല്ലേ പെണ്ണെ.... ഇജ്ജ് ഇങ്ങനെ നോക്കുമ്പോൾ എന്റെ കണ്ട്രോൾ പോകുന്ന മട്ടുണ്ട്... "razi 

എന്ന് അവന് ഒരു അർത്ഥം വച്ചോണ്ട് പറഞ്ഞു... ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല... വേഗം എസ്‌കേപ്പ് ആകുന്നതാണ് നിനക്ക് എന്ത് കൊണ്ടും നന്നാവാ ദുആ... അതോണ്ട് ഒന്നും നോക്കണ്ട വേഗം വിട്ടോ... 

എന്നൊക്കെ മനസ്സിൽ കരുതി അവിടന്ന് പോകാൻ നിന്നപ്പോൾ... അവന് എന്നെ പിടിച്ചു വച്ചു. . 

"എങ്ങോട്ടാ മോള് പോകുന്നെ... "razi 

അവന് എന്നെ പിടിച്ചു ഒറ്റവലി... അവന്റെ നെഞ്ചത്തോട്ടു... എന്റെ ഹാർട്ട്‌ ഇപ്പൊ പൊട്ടിത്തെറിക്കും അതുപോലെ ആയിക്കണ്.... 

#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️



ഇന്ന് കോളേജ് ഇല്ലാത്തോണ്ട്... ദുആനെ കാണാൻ പറ്റിയില്ല... എങ്ങനൊക്കെയോ രാത്രി വരെ ഒപ്പിച്ചു എന്ന് വേണം പറയാൻ... രാത്രി ആയപ്പോൾ മനുഷ്യന് ഉറക്കവും കിട്ടുന്നില്ല... അവളെ ഒന്ന് കാണാതെ ഇന്ന് ഇനി ഉറക്കം വരില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ അവന്മാരോട് കാര്യം പറഞ്ഞു... 

അപ്പൊ അവര് പറ്റില്ല എന്നുപറഞ്ഞു കൈ ഒഴിഞ്ഞു... അവസാനം അവന്മാരെ കാല് വരെ പിടിക്കേണ്ട അവസ്ഥ വന്നു.. പിന്നെ ഞങ്ങൾ എല്ലാരും girls ഹോസ്റ്റലിലേക്ക് പോയി... ഞങ്ങളെ ഹോസ്റ്റലിന്റെ കുറച്ചു അപ്പുറത്താണ് വിമൻസ് ഹോസ്റ്റൽ. 
.

അതോണ്ട് ഞങ്ങൾക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല... . അവിടെ ചെന്ന് ബാക്ക് ഭാഗത്തു കൂടെ ഞാങ്ങൾ മതിൽ ചാടി... എന്നിട്ട് പിൻവശത്തെ ഒരു മരത്തിന്റെ പിറകിൽ ഒളിച്ചു... 

ലൈറ്റ് എല്ലും  ഓഫ്‌ ആക്കുന്നത് വരെ ഞങ്ങൾ കുറെ കാത്തു നിന്നു...എല്ലാം ലൈറ്റും ഓഫ്‌ ആയപ്പോൾ ഞങ്ങൾ അവരെ റൂം ലക്ഷ്യമാക്കി പോകാൻ നേരം ആണ്... പിന്നെയും ലൈറ്റ് ഓൺ ആയത് അപ്പൊ തന്നെ അവിടന്ന് എങ്ങോട്ടോ ഓടി ഒളിച്ചു... 

ഓരോരുത്തർ ഓരോ ഭാഗത്തു ആയി പ്പോയി... റബ്ബേ ഇവർ ആരേലും കണ്ണിൽ പോയി പെടോ..  പടച്ചോനറിയാം.... 

ഇതിപ്പോ പെട്ടെന്ന് എന്താ എല്ലോടുത്തും ലൈറ്റ് ഓൺ അവാൻ  കാരണം... 🤔

എന്നാലോചിച്ചു നിക്കുമ്പോഴാണ്... ദുആന്റെ ഫ്രണ്ട്സ് എല്ലാ കുട്ടികളെയും കൂട്ടി കൊണ്ട് പോകുന്നെ അപ്പൊ തന്നെ ഞാനും അവര് കാണാതെ പിന്നാലെ പോയി... എന്നിട്ട് ഒരു സ്ഥലത്ത് മറഞ്ഞു നിന്നും... 

അവിടെ നടക്കുന്നതെല്ലാം വീക്ഷിച്ചു... എന്റെ പടച്ചോനെ ഇവർ CID  പണിയും തുടങ്ങിയോ... എന്നാലോചിച്ചു നിക്കുമ്പോ ആണ് ആരോ എന്നെ തോളിൽ കൈ വച്ചത്... 

എല്ലാം കൈ വിട്ടു പോയി... ഇനി ഒന്നും നോക്കണ്ട കാലിൽ വീണു അപേക്ഷിക്കാം അത്രതന്നെ... 

എന്ന് മനസ്സിൽ കരുതികൊണ്ട് ഞാൻ അയാളെ മുഖത്ത് പോലും നോക്കാതെ കാലിൽ വീണു... 

"അറിയാതെ വഴി തെറ്റി വന്നതാണേ... "

ഒരു അനക്കവും കേൾക്കാതായപ്പോൾ ഞാൻ മെല്ലെ തല ഉയർത്തി നോക്കി... ദേ നിൽക്കുന്നു രണ്ട് മഹാന്മാർ...close up ന്റെ പരസ്യവും കാണിച്ചോണ്ട്... 

"നിങ്ങളാണോ "

ഞാൻ എഴുനേറ്റ് നിന്നും പൊടി ഒക്കെ തട്ടി... കൊണ്ട് ചോദിച്ചു... 

"അതെ ഞങ്ങൾ തന്നെ "

"Da തെണ്ടികളെ നിങ്ങൾക്ക് ഒന്ന് ഒച്ചയൊക്കെ ഉണ്ടാക്കിയിട്ട് വന്നൂടെ... മനുഷ്യൻ പേടിച്ചു ചത്തു പോയി    "

"Da ഞങ്ങൾക്ക് അറിയോ നീ പേടിച്ചിരിക്കയിരുന്നു എന്ന് "ബാസി 

"ആ അതന്നെ അല്ല.. നീ ഇവിടെ എന്തെടുക്കുവാ... "appu 

"ദേ അങ്ങോട്ട് നോക്ക് "

എന്ന് ഞാൻ പറഞ്ഞപ്പോൾ അവര് അവിടേക്ക് നോക്കി... പിന്നെ ഞങ്ങൾ മൂന്നുപേരും അവിടെ നടന്നതെല്ലാം ലൈവ് ആയി കണ്ടു... പിന്നെ എല്ലാരും സ്ഥലം കാലിയാക്കിയപ്പോൾ... അവര് മാത്രം കിച്ചണിൽ കാര്യായിട്ട് പണി എടുക്കുന്നു 

ഇവർ എന്തിനാ കിച്ചണിൽ പോയി പണി എടുക്കുന്നെ എന്നാണ് മനസ്സിലാകത്തെ.... ആ എന്തായാലും അവരോട് തന്നെ ചോദിക്കാം... 

ഞങ്ങൾ അവര് ചെയ്യുന്നതൊക്കെ മാറി നിന്നും വീക്ഷിച്ചു.. പിന്നെ അവര് അവരെ റൂമിലേക്ക് പോയി... എന്നാലും ദുആനെ കാണാൻ പറ്റിയല്ലോ അതുമതി... 

ഞങ്ങൾ പിന്നെ തിരിച്ചു പോകാൻ നിന്നപ്പോൾ ആണ്... ഞങ്ങളെ കൂടെ വന്ന രണ്ടണ്ണം മിസ്സിംഗ്‌ ആണ് എന്നോർമ വരുന്നത് പോലും.. 

അപ്പൊ തന്നെ അവരെ രണ്ടുപേരെയും അവരെ തിരയാൻ പറഞ്ഞയച്ചു... എന്നിട്ട് ഞാൻ മാറി നിന്നും... കുറച്ചു കഴിഞ്ഞപ്പോൾ അവിടത്തെ സെക്യൂരിറ്റി ആ വഴിക്ക് വരുന്നത് കണ്ടപ്പോൾ ഞാൻ നേരെ കിച്ചണിലേക്ക് കയറി ഡോർ അടിച്ചു... 


കുറച്ചു കഴിഞ്ഞു അനക്കം ഒന്നും ഇല്ലാതായപ്പോൾ.. ഞാൻ മെല്ലെ ഡോർ തുറന്നപ്പോൾ അവിടെ ആരും ഇല്ല.. ഞാൻ ആ സമയം നോക്കി പുറത്തേക്ക് ഇറങ്ങാൻ നേരമാണ്... ഫോൺ റിങ് ചെയ്യുന്നത് കേട്ടത്... ഞാൻ നോക്കുമ്പോൾ... അത് ദുആന്റെ ഫോൺ ആയിരുന്നു.. 

 അവൾ ഈ ഫോൺ തിരഞ്ഞു വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.. അതോണ്ട് ഞാൻ അത് എടുത്തു.. കുറച്ചു മാറി നിന്നു....

ഞാൻ പ്രധീക്ഷിച്ച പോലെ അവൾ വന്നു... പെണ്ണിനെ ആദ്യായിട്ട... ഇങ്ങനെ ഒരു വേഷത്തിൽ  കാണുന്നത്... പടച്ചോനോട് എനിക്ക് കണ്ട്രോൾ തരാൻ വേണ്ടി പ്രാർത്ഥിച്ചു... 
പിന്നെ അങ്ങോട്ട് സംഭവിച്ചത് നിങ്ങൾ കണ്ടതല്ലേ... 

പെണ്ണ് എന്നെ ഇവിടെ കണ്ടിട്ട് പേടിച്ചിരിക്കാണ്... ഒട്ടും പ്രധീക്ഷിട്ടുണ്ടാകില്ല... പാവം എന്നെ കണ്ടിട്ട് ഇപ്പോഴും ആ ഷോക്ക് വിട്ടുമാറിയിട്ടില്ല... 

പെണ്ണിനെ എന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തിയപ്പോൾ അവളെ കണ്ണ് ഇപ്പൊ പുറത്തു ചാടും എന്നാ അവസ്ഥയിൽ ആയിക്കണ്... കൂടാതെ അവളെ ഹാർട്ട്‌ ബീറ്റ് കുതിച്ചു ചാടുന്ന സൗണ്ട് എനിക്ക് കേൾക്കാൻ പറ്റുന്നുമുണ്ട്... 

"എന്തിനാ പെണ്ണെ നീ ഇങ്ങനെ പേടിക്കുന്നെ... ദേ എനിക്ക് ഈ പൂച്ചക്കുട്ടിയെ ഇഷ്ടല്ല... എന്നോട് ചാടി കയറുന്ന ആ പുലിക്കുട്ടിയെ ആണ് ഇഷ്ടം... "

ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നിൽ നിന്ന് കുതറി മാറാൻ നോക്കുന്നുണ്ട്... ഞാൻ ഉണ്ടോ വിടുന്നെ...

"Razi എന്നെ വിടാൻ...എനിക്ക് പോണം... "

"ആ നീ പൊക്കോ... അതിനു മുന്നേ... "

ഞാൻ അതുപറഞ്ഞപ്പോൾ അവൾക്ക് മനസ്സിലാവാത്ത രീതിയിൽ എന്നെ നോക്കി  നെറ്റി ചുളിച്ചു... 

"ഇത്രയും റിസ്ക് എടുത്ത് വന്നതല്ലേ അപ്പൊ പിന്നെ എന്തേലും... തരാതെ പറഞ്ഞയക്കുന്നത് മോശല്ലേ... അതോണ്ട് വലുതൊന്നും വേണ്ട എന്തേലും ചെറുത് മതി "

"എന്ത്... തരാൻ "

"ഓഹ് ഇനിയും വിശദീകരിക്കണോ... ഇന്റെ ദുആ ഒരു കിസ്സ് തരാൻ... "

പറഞ്ഞു തീരുമുന്നേ അവൾ എന്റെ വയറ്റിനിട്ട് ഒരു കുത്തു വച്ചു തന്നു.. ഞാൻ അവിടെ ഉഴിഞ്ഞു കൊണ്ട് അവളെ നോക്കി.. 

"പൊക്കോണം ഇപ്പൊ തന്നെ... ഇല്ലെങ്കിൽ ഞാൻ ഇപ്പൊ എല്ലാരേയും വിളിച്ചു വരുത്തും "

"ഓഹോ അത്രക്കായോ... എന്നാ പിന്നെ അതാദ്യം നടക്കട്ടെ.... അല്ല ഓരൊക്കെ വരുമ്പോൾ നീ എന്ത് പറയും... ഒരു കാര്യം ചെയ്യാം... അവരോട് നീ എന്നെ വിളിച്ചിട്ട്  വന്നതാണ് എന്ന് ഞാൻ അവരോട് പറയണ്ട്.. അതാകുമ്പോൾ അവര് വിശ്വസിക്കും ചെയ്യും... പ്രത്യകിച്ചു   ഞങ്ങളെ ഇവിടെ ഒരുമിച്ചു കണ്ടാൽ.. 


ചെല്ല് സമയം കളയണ്ട.. അവരെ വിളിക്ക്.. അല്ലെങ്കിൽ വേണ്ട  ഞാൻ അവരെ വിളിക്കാം എന്തേ.. 

Ma.....d..."

എന്നെ പറഞ്ഞു മുഴുവൻ ആക്കിപ്പിക്കാതെ അവൾ എന്റെ വാ പൊത്തി പിടിച്ചു..... 

"ഇങ്ങക്കെന്താ വട്ടാണോ... എല്ലാരേയും വിളിച്ചു വരുത്താൻ... "

"പിന്നെ നീ അല്ലെ പറഞ്ഞെ.. എല്ലാരേയും വിളിച്ചു വരുത്തും എന്ന് അപ്പൊ പിന്നെ ഞാൻ നിന്നെ സഹായിക്കാൻ നോക്കി "

"റബ്ബേ ഏത് നേരത്താണാവോ എനിക്ക് ഇങ്ങോട്ടേക്കു വരാൻ തോന്നിയത്... "

"ആ നേരം എന്തായാലും എന്റെ നല്ല നേരം ആണ് 😁"

"🤦‍♀️നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടേ "

"എനിക്ക് വേണ്ടത് ഞാൻ പറഞ്ഞു.. "

"അതുപറ്റില്ല "

"എന്നാ ഞാൻ ഇവിടന്ന് പോകില്ല "

"ദേ razi കളിക്കാൻ ഉള്ള സമയം അല്ല.. ആരേലും വരുന്നതിന് മുന്നേ ഒന്ന് പോ പ്ലീസ്... "

അവൾ കെഞ്ചുന്നത് കാണാൻ നല്ല രസാട്ടോ...ആരോടും അവൾ ഇങ്ങനെ പറയുന്നത് ഞാൻ ഇതുവരെ കണ്ടട്ടില്ല... ഞാൻ അവളെ തന്നെ ചെറുപുഞ്ചിരിയോടെ നോക്കി നിന്നു....


@@@@@@@@@@@@@@@@@@@

യാ റബ്ബി... ഇതു വലിയ കുരിശ് ആയല്ലോ... എങ്ങനാ ഇപ്പൊ ഇതിനെ തലേന്ന് ഒന്ന് ഒഴിവാക്കാ....

ഞാൻ അവനെ നോക്കിയപ്പോൾ അവന് ഉണ്ട് എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നു... ഇതിപ്പോ ഹലാക്കിലെ അവിലും കഞ്ഞിയായല്ലോ.. 

"Razi.... "

ഞാൻ അങ്ങനെ വിളിച്ചപ്പോൾ അവന്  നോട്ടം പിൻവലിച്ചു.. ഒന്ന് ചുറ്റും ഒന്ന് നോക്കിയിട്ട്.. എന്റെ നേരെ വരാൻ തുടങ്ങി.. പടച്ചോനെ എന്നെ ഈ കാലമാടന്റെ അടുത്ത് നിന്ന് ഒന്ന് രക്ഷിക്കണേ.. 

ഞാൻ പിറകിലേക്ക് നടക്കുന്തോറും അവന് മുന്നോട്ട് നടക്കാൻ തുടങ്ങി.. അവസാനം ഞാൻ ഒരു ടേബിളിൽ തട്ടി നിന്നും ഇനി ഒരു അടിപോലും പിറകോട്ടു നടക്കാൻ സ്ഥലം  ഇല്ല.. 

ഞാൻ ആണേൽ ഒന്നാകെ വിയർത്തു... ഇവൻ മുന്നിൽ വരുമ്പോ ഞാൻ ഇങ്ങനെ പേടിക്കുന്നെ എന്തിനാ എന്നാണ് മനസ്സിലാകത്തെ.. അവന് എന്റെ അടുത്തെത്തി.. 

ഞാൻ പേടിച്ചിട്ട് ഉമിനീർ ഇറക്കാൻ തുടങ്ങി...മനുഷ്യന്റെ ഹൃദയം സൂപ്പർ ഫാസ്റ്റ് പോലെ കുതിക്കുന്നുണ്ട്.. ഞാൻ നെഞ്ചിൽ കൈ വച്ചു അവനെ നോക്കി... 

അവൻ എന്റെ അടുത്തെത്തി എന്നിട്ട് എന്റെ അരയിൽ കൂടി കയ്യിട്ട് എന്നെ വലയം വച്ചു.. എനിക്കൊന്നു എതിർക്കാൻ പോലും പറ്റുന്നില്ല... നാവൊക്കെ കുഴഞ്ഞു പോയ പോലെ.. 

അവൻ ആണേൽ എന്റെ ചുണ്ടിലേക്കും കണ്ണിലേക്കും മാറി മാറി  നോക്കുന്നുണ്ട്.. പതിയെ അവന്റെ മുഖം എന്റെ മുഖത്തോട് അടുപ്പിക്കാൻ തുടങ്ങി... ഞാൻ ആണേൽ കണ്ണ് ഇറുക്കി അടിച്ചു... കൈ രണ്ട് ചുരുട്ടി പിടിച്ചു... നിന്നും... 


പെട്ടെന്ന് ആരോ വാതിലും തുറന്ന് അകത്തു വന്നപ്പോൾ.. ഞാൻ അവനെ പിടിച്ചു തള്ളി... ഞാൻ കിതച്ചോണ്ട് നെഞ്ചിൽ കൈ വച്ചു നിന്നും.. അവനാണേൽ ബാലൻസ് കിട്ടാതെ നിലത്തു വീണു.. 


ഞാൻ ആരാ വന്നത് എന്ന് നോക്കിയപ്പോൾ... അവിടെ നിക്കുന്ന മുഖങ്ങളെ കണ്ട്... അവരോടൊക്കെ എന്ത് പറയണം എന്നറിയാതെ അവരെ നോക്കി നിന്നും... 


ജാസി.. 

 പെട്ടെന്ന് എല്ലാ girl സും എവിടേക്കോ ഓടുന്നത് കണ്ടപ്പോൾ... ഞങ്ങൾ എല്ലാരും മുന്നിൽ കണ്ട വഴിക്ക് ഓടി എന്റെ പിന്നാലെ പാച്ചുവും ഉണ്ടായിരുന്നു.... ഞാനും പാച്ചുവും... ഒരു റൂമിന്റെ ഉള്ളിൽ കേറി വാതിൽ അടിച്ചു...


 അതേത് റൂം ആണെന്നോ ആരെ റൂം ആണെന്നോ ഒരു idea യും ഇല്ലായിരുന്നു ... ആ നേരം... ഒരു റൂം കണ്ടു.... ഒന്നും നോക്കാതെ ആ റൂമിൽ  കേറി..... 

ആ റൂം മുഴുവനും ഇരുട്ടായിരുന്നു... പാച്ചു ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി.... ചൂറ്റും  നോക്കി .. അത് സ്റ്റോർ റൂം ആണ് എന്ന് മനസ്സിലായി... അതോണ്ട് രക്ഷപ്പെട്ടു.... 

അവന്മാരൊക്കെ എവിടെ ആണാവോ.... കുറച്ചു കഴിഞ്ഞു ശബ്ദം ഒന്നും കേൾക്കാതായപ്പോൾ ഞങ്ങൾ മെല്ലെ ഡോർ തുറന്നു നോക്കി...  അവിടെ ഒന്നാകെ ലൈറ്റ് ഒക്കെ ഓഫ്‌ ആക്കി എല്ലാരും റൂമിലേക്ക് കേറുന്നത് കണ്ടു.... 

ആനേരം നോക്കി ഞങ്ങൾ പുറത്തു ഇറങ്ങി.... rowdy girls ന്റെ റൂം ലക്ഷ്യമാക്കി നടന്നു.... 


@@@@@@@@@@@@@@@@@@@

ലെച്ചു.. 

ദുആ പോയപ്പോൾ എല്ലാരും ശോക മടിച്ചിരിക്കാൻ തുടങ്ങി... ഒന്നെങ്കിൽ ഫോണിൽ തോണ്ടി കൊണ്ടിരിക്കാ അല്ലെങ്കിൽ ബെഡിൽ കിടന്നോണ്ട് മാനത്തേക്ക് നോക്കി ഇരിക്ക ഇതു തന്നെ പണി  എല്ലാത്തിനും... 

ഇവരെ ഈ അവസ്ഥ മാറ്റാൻ  എന്താ ഒരു വഴി... 🤔🤔.... കുറെ ചിന്തിച്ചു...... അവസാനം കിട്ടി.... 

അത് തന്നെ ഹൊറർ story പറഞ്ഞു എല്ലാത്തിനെയും പേടിപ്പിക്കാം... 

"Ddy.... ഞാൻ ഒരു കഥ പറയട്ടെ "

"ആ പറഞ്ഞു തൊലക്ക്... "നെച്ചു... 

"ഒരു പ്രേത കഥയാണ്...... "

ഞാൻ അത് പറഞ്ഞപ്പോൾ... എല്ലാരും എന്നെ ഫോക്കസ് ചെയ്തു ഇരിന്നു.... 
ഈ എന്നോടാ അവരെ കളി... 

"ഓഹ് വല്ല പൂച്ച ചാടിയതോ.... പട്ടി കുരച്ചതോ മറ്റും ആയിരിക്കും... "നെച്ചു 

"അല്ല റിയൽ story ആണ്...ശെരിക്കും സംഭവിച്ചത.... "

എന്ന് ഞാൻ പറഞ്ഞപ്പോൾ ....  എല്ലാത്തിന്റെയും മുഖത്തു ഒരു പേടി ഇല്ലാതില്ല... 

"ആ ഇജ്ജെന്തായാലും പറ... "ഫൈഹ 

"Ok  ഞാൻ പറയാം.. "

ഞാൻ പോയി ലൈറ്റ് ഓഫ്‌ ചെയ്തു... 

"നീ എന്തിനാ ലൈറ്റ് ഓഫ്‌ ആക്കിയത്... "ചിന്നമ്മ 

പാവം പെണ്ണ് ഇപ്പോയെ  പേടിച്ചിട്ടുണ്ട്..എന്ന് മുഖം കണ്ടാൽ അറിയാം  

"എന്നാലേ ഒരു ത്രില്ല് ഉള്ളു... "

അപ്പൊ എല്ലാരും ഒന്ന് മൂളി... ഞാൻ മെഴുകുതിരി കത്തിച്ചു.... എന്നിട്ട് ഞങ്ങളെ നടുവിൽ കൊണ്ട് വച്ചു... ഞങ്ങൾ എല്ലാരും അതിന്റെ ചുറ്റും കൂടിയിരിക്കാണ്... 

ഞാൻ കഥ പറയാൻ തുടങ്ങി.... 

"ഒരു വീട്ടിൽ... അച്ഛനും അമ്മയും... പിന്നെ അവർക്ക് ഒരു മകളും ആണ് ഉണ്ടായിരുന്നത്... ആ അച്ഛനും അമ്മയ്ക്കും ആ മകളായിരുന്നു അവരുടെ  ലോകം....നല്ല കുട്ടിയായിരുന്നു... നല്ലോണം പഠിപ്പും നല്ല അച്ചടക്കവും എല്ലാം ഉള്ള ഒരു കുട്ടി..... ആരോടും അങ്ങനെ സംസാരിക്കാറില്ല ആവിശ്യത്തിന് മാത്രം സംസാരിക്കും... അവൾക്ക്  പ്ലസ് two ന്  നല്ല മാർക്ക് കിട്ടി... അവൾക്ക് ഡോക്ടർ ആകാൻ ആയിരുന്നു ആഗ്രഹം.... 


അവളുടെ ഇഷ്ടപോലെ തന്നെ ... അവൾക്ക് ഒരു ഹോസ്പിറ്റലിൽ സീറ്റ് കിട്ടി...അവൾ അവിടെ ചേർന്ന്... ഒരുപാട് സന്തോഷായി...  പക്ഷെ ഒരു കാര്യം അവളെ സങ്കട പെടുത്തി.......അവളെ അച്ഛനെയും അമ്മനെയും പിരിഞ്ഞത്... അതെല്ലാം ഉള്ളിലൊതുക്കി... അവൾ പുറമെ സന്തോഷത്തോടെ ഇരിന്നു... 

പഠിപ്പിൽ അവൾ മുന്നിൽ തന്നെയായിരുന്നു...... അങ്ങനെ അവളെ ജീവിതം നല്ല happy ആയി പോകുമ്പോ ആണ്... അവളെ കാലനായി..... ഒരു പയ്യൻ... അവളെ ജീവിതത്തിലേക്ക് വരുന്നത്.... 

അതും പ്രണയം നടിച്ചു.... ആദ്യം ഒന്നും അവൾ ആ വലയിൽ വീണില്ല... പിന്നെ പിന്നെ അവളെ  ആ വലയിൽ വീഴ്ത്തി അവൻ... പിന്നെ അവൾക്ക് അവനായിരുന്നു അവളുടെ ലോകം... 

അങ്ങനെ first ഇയർ അവൾ കംപ്ലീറ്റ് ആക്കി... ആ ഒരു കാലം കൊണ്ട് അവളെ സ്വഭാവം ആകപ്പാടെ മാറി ഇരിന്നു....  അച്ഛനെയും അമ്മയെയും അവൾ  ഓരോന്നു പറഞ്ഞു അകറ്റി നിർത്തും പാവം അവര് വിചാരിക്കും അവരുടെ മകൾക്ക്... കുറെ പഠിക്കാം ഉണ്ടായിരിക്കും അതുകൊണ്ടായിരിക്കും എന്നൊക്കെ... 


അങ്ങനെ ഇരിക്കെ ആണ്... ഒരു ദിവസം ആ പയ്യൻ ... അവളെയും കൊണ്ട് പുറത്തേക്ക് കറങ്ങാൻ പോയത്...... ആ പോക്ക് അവളെ അവസാനത്തെ പോക്ക് ആയിരുന്നു എന്ന് അവൾ അറിഞ്ഞില്ല.... അവളെ അവൻ ഒരു വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.... അങ്ങനെ ആരും എത്തിപ്പെടാത്ത സ്ഥലം ആയിരുന്നു... ഒരു കാട്ടിൽ... ആയിരുന്നു ആ വീട്... 

അവിടെ ചെന്ന് അവളെ  ഇഞ്ചിഞ്ചായി.... കൊല്ലാതെ കൊന്നു.... കൂട്ടിന് കുറെ... കഴുകൻ മാരും... അവളെ പിച്ചി ചീന്തിയിട്ട് അവര് അവരെ പാട്ടിന് പോയി.... 

പാവം ആ പെൺകുട്ടി...  എന്തിനു ഇനി ജീവിച്ചിരിക്കണം എന്ന് തോന്നിയപ്പോൾ അവൾ... ആ വീട്ടിൽ തന്നെ   തൂങ്ങി മരിച്ചു..... 

ആ വാർത്ത അറിഞ്ഞ അവളെ മാതാപിതാക്കൾ നെഞ്ച് പൊട്ടി മരിച്ചു.... 


അവളെ ആത്മാവ് ആ വീട്ടിൽ തന്നെ അലഞ്ഞു തിരിഞ്ഞു നടന്നു.... മോക്ഷം കിട്ടാത്ത ആത്മാവ് ആയി  എന്നൊക്കെ നാട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ട് .... 


 പിനീട് ഒരു ദിവസം അവളെ കൊന്നവൻമാർ... വീണ്ടും അവളെ കൊണ്ടുവന്നപോലെ ... ആ വീട്ടിലേക്ക്  കൊണ്ടുവന്നു......അവളെയും അവര് അവരുടെ ആഗ്രഹം തീർക്കാൻ വേണ്ടിയുള്ള... ഒരു വസ്തു ആക്കുന്നതിനു മുന്നേ.... ആ മരിച്ചുപോയ പെൺകുട്ടിയുടെ ആത്മാവ്... 


അവന്മാരെ കൊന്നു... അവിടെ ഉണ്ടായിരുന്ന ആ കുട്ടി എല്ലാത്തിനും സാക്ഷിയായത് കൊണ്ട്... അവൾക്കിപ്പോ സംസാരിക്കാൻ... കഴിയുന്നില്ല..... പിന്നെ ആ വീട്ടിൽ ഉണ്ടായിരുന്ന ബാധ ഒക്കെ ഏതോ വലിയ മന്ത്ര വാദികൾ വന്നു തളച്ചു എന്നൊക്കെ പറയുന്നത് കേട്ടു... "

ഞാൻ ഇത്രയും പറഞ്ഞു തീർത്തപ്പോൾ... എല്ലാത്തിനെയും ഒന്ന് നോക്കി..... ചിന്നമ്മ...കരഞ്ഞു  നെച്ചൂന്റെ കയ്യിൽ മുറുക്കി പിടിച്ചിരിക്ക... 

നെച്ചു ആണേൽ...ഇപ്പൊ കരയും എന്നാ അവസ്ഥയിൽ ആണ്... ബാക്കിയുള്ളോരേ അവസ്ഥ പറയണ്ട... 

"എടി ലെച്ചു ഇതു ശെരിക്കും ഉള്ളതാണോ... "rizu 

"ആടി... എന്റെ ഒരു വകേലെ റിലേറ്റീവ് കൂടി ആണ്... അവര്.... അമ്മ പറഞ്ഞു അറിഞ്ഞതാ... "

"എന്നാലും ആത്മാവ് എന്നൊക്കെ പറയുമ്പോൾ... അതൊക്കെ ഈ കാലത്തു ഉണ്ടോ "ഫൈഹ 

"അതന്നെ "ചിന്നമ്മ 

"അതൊന്നും എനിക്ക് അറീല... but ഇതു ശെരിക്കും നടന്നതാ.... വേണേൽ google അടിച്ചു നോക്ക്... "

ഞാൻ അത് പറഞ്ഞു തീരലും പെട്ടെന്ന് ആരോ ഡോറിനു.. മുട്ടി... ഞങ്ങൾ എല്ലാരും ഒരുപോലെ ഞെട്ടി.. അങ്ങോട്ട് നോക്കി... 

"അത് ദുആ ആയിരിക്കും... "

ഞാൻ ലൈറ്റ് ഇട്ട്... ഡോർ തുറന്നു... പക്ഷെ പുറത്തു ആരും ഇല്ല... ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉണ്ട് രണ്ടു മഹത് വ്യക്തികൾ.... 

ബാക്കിയെല്ലാരും പുറത്തു ഇറങ്ങിയപ്പോൾ... അവരെ കണ്ടു മിഴിച്ചു നിൽക്കാണ് .. നെച്ചുവും റിസുവും വാ തുറന്നു.. 

"ആ വാ അടക്കടി.... വല്ല ഈച്ചയും മറ്റും കേറും... "ഫൈഹ.. 

എന്ന് ഫൈഹ പറയണ്ട താമസം അവര് വാ അടച്ചു..... 

"നിങ്ങൾ എന്താ ഇവിടെ "നെച്ചു 

"അവര് മാത്രമല്ല ഞങ്ങളും ഉണ്ട് "

ഇതാരപ്പാ... എന്ന് മനസ്സിൽ കരുതി കൊണ്ട് അവരെ പൊറകിലേല്ക് നോക്കിയപ്പോൾ.... ദേ നിക്കുന്നു അടുത്ത രണ്ട് പേര്... അപ്പു ഏട്ടനും പിന്നെ ബാസിക്കയും... 

പിന്നെ അവര് പറയുന്ന കാര്യങ്ങൊളൊക്കെ കേട്ട് കാറ്റു പോയ ബലൂൺ പോലെ ആണ് ഞങ്ങളെ അവസ്ഥ... പിന്നെ ഞങ്ങൾ ഒന്നും നോക്കിയില്ല വേഗം കിച്ചണിലേക്ക് പോയി... അവിടെ എത്തിയപ്പോൾ... അവിടെ നടക്കുന്ന ലൈവ് ഷോ കണ്ട് വീണ്ടും ഞെട്ടി... 

ഇപ്രാവശ്യം എല്ലാരും ഒരുപോലെ ഞെട്ടി.. 

"Da.... ഞങ്ങളെ തിരയാൻ പറഞ്ഞയച്ചിട്ട് നീ ഇവിടെ കിടന്ന് റൊമാൻസ് കളിക്കാനല്ലെ.. "ബാസിക്ക... 

"Eda.... അത്.. "റാസി ക്ക.. 

നിലത്തു കിടന്ന റാസിക്ക തല ചൊറിഞ്ഞോണ്ട് ഞങ്ങളെ നോക്കി പറഞ്ഞു.. 

"കിടന്ന് ഉരുണ്ട് കളിക്കേണ്ട.. മനുഷ്യന്റെ ഉറക്കവും കളഞ്ഞു... സമാധാനം ആയില്ലേ അനക്ക്.. "പാച്ചു 

ഇതൊക്കെ കേട്ട് ദുആക്ക് ദേഷ്യം വരുന്നുണ്ട് അവളെ കൈ ചുരുട്ടി പിടിച്ചത് കണ്ടാൽ തന്നെ അറിയാം... അവൾ റാസിക്ക നേ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവിടന്ന് ഇറങ്ങിപ്പോയി... 

"നിങ്ങൾ ഇനി ഇവിടെ നിക്കുന്നത് അത്ര സേഫ് അല്ല വേഗം പോകാൻ നോക്ക് "ചിന്നമ്മ 

പിന്നെ അവര് വന്ന വഴിക്ക് തിരിച്ചു പോയി.. ഞങ്ങൾ റൂമിലേക്കും.. റൂമിൽ എത്തിയപ്പോൾ... റൂമിന്റെ കോലം കണ്ട് ഞങ്ങൾ എല്ലാരും അന്തം വിട്ടുപോയി... 

റൂമിൽ ഉള്ള സാധനങ്ങൾ എല്ലാം വരി വലിച്ചിട്ടിട്ട്... ദുആ നിലത്തു... തലക്ക് കൈ കൊടുത്ത് ഇരിക്കുന്നു... ഞങ്ങൾ അവളെ അടുത്ത് പോയി.. 

"ദുആ "നെച്ചു 

അവൾ തല ഉയർത്തി... ഞങ്ങളെ നോക്കി അവളെ മുഖം കണ്ടപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞു... അവളെ കണ്ണൊക്കെ കലങ്ങി... മുടിയൊക്കെ പാറിപ്പിച്ചു... ഒരു ഭ്രാന്തിയെ പോലെ.. 

എന്റെ കണ്ണും നിറഞ്ഞു... അവളെ അവസാനമായി കണ്ണ് നിറഞ്ഞു ഇങ്ങനെ കണ്ടത് ഫിനുന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ആണ്... അന്ന്  മാനസിക നില തെറ്റിയ പോലെ ആയിരുന്നു അവളെ അവസ്ഥ.. 

ഞങ്ങൾഎല്ലാവരും കൂടി ഒരുവിധത്തിൽ ആണ് അവളെ പഴയ സ്ഥിതിയിലേക്ക് കൊണ്ട് വന്നത്... 

"ദുആ എന്ത് പറ്റിയെടാ "നെച്ചു.. 

അവൾ നെച്ചൂനെ കെട്ടിപ്പിടിച്ചു.. കരഞ്ഞു കൊണ്ട് പറഞ്ഞു.. 

"എനിക്കറിയില്ലടാ... എനിക്ക് എന്റെ ഫിനുനേ വേണം... അവളില്ലാതെ എനിക്ക് പറ്റുന്നില്ല..."

അവൾ പൊട്ടിക്കരഞ്ഞു... അത് കണ്ടു നിക്കാൻ ഞങ്ങൾക്ക് ആയില്ല.. 

"എന്താടാ നീ പറയുന്നേ ഞങ്ങൾ ഇല്ലേ... നിനക്ക്... "

"എനിക്ക് പേടിയാവുന്നട... അവര് ഇന്റെ ഫിനുനേ... എന്നിൽ നിന്ന് തട്ടി....... കൊണ്ടുപോകോ..... എനിക്ക് അവളെ പിരിഞ്ഞു...... ഇരി...ക്കാൻ..... വയ്യ "

ദുആ നെച്ചുവിന്റെ കൈകളിലേക്ക് വീണു... ഞങ്ങൾ എല്ലാരും താങ്ങി പിടിച്ചു അവളെ ബെഡിൽ കൊണ്ട് കിടത്തി.. 

അവളെ കിടത്തുമ്പോൾ... 

"റാസി..... നീ... എന്റെ... ലക്ഷ്യങ്ങൾക്ക് തടസം...... ആകുന്നുണ്ട്.... നിന്റെ മുന്നിൽ ഞാൻ നിൽക്കുമ്പോൾ.... എന്റെ ലക്ഷ്യം ഞാൻ മറന്നു.... പോകുന്നു... എനിക്ക്.. എന്റെ ഫിനുനേ.... ഇല്ലാതാ..."

പറഞ്ഞുമുഴുവനാക്കുമ്പോയേക്കും അവൾ മഴങ്ങി പോയിരുന്നു... ഇതെല്ലാം കണ്ടിട്ട് മനസ്സിലാകത്തെ... ഇവിടെ മൂന്ന് പേര് നിൽപ്പുണ്ടായിരുന്നു.. 

"ആരാ... ഈ ഫിനു.. "

ഞാൻ അവരെ സംശയങ്ങൾ തീർത്തു കൊടുത്തു... അവൾ ആരായിരുന്നു എന്നു... അവൾക്ക് എന്ത് സംഭവിച്ചു എന്നും ഞാൻ അവർക്ക് പറഞ്ഞു  കൊടുത്തു... പിന്നെ ഞങ്ങള്ക് എല്ലാവർക്കും മനസ്സിൽ  നിറയെ സംശയങ്ങൾ ആയിരുന്നു.. 

എന്താന്ന് അവളെ ലക്ഷ്യങ്ങൾ........


@@@@@@@@@@@@@@@@@@@

ഞങ്ങൾ തിരിച്ചു ഹോസ്റ്റലിലേക്ക് പോയി...നേരായ വഴിയിൽ.  അകത്തു കടക്കാൻ കഴിയില്ല.... അതോണ്ട് മതിൽ വഴി ചാടി... നേരെ റൂമിലേക്ക് പോകാൻ നിന്നപ്പോൾ... 

"ഒന്നവിടെ നിന്നെ... "

പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി വന്നു ഞങ്ങളെല്ലാരും തിരിഞ്ഞു നോക്കി.. 

അവിടെ നിക്കുന്ന... ആളെ കണ്ട് ചിരിക്കണോ കരയണോ എന്നാ മട്ടിൽ അയാളെ നോക്കി.... അത് വേറെ ആരും അല്ല... നമ്മളെ അച്ചായൻ... ജോസ് sir ആയിരുന്നു.... 


"നിങ്ങൾ എവിടെ പോയതാ ഈ രാത്രിയിൽ.... "അച്ചായൻ... (പിന്നെ ഞങ്ങൾ അച്ചായൻ വിളിക്കുന്നത് നോക്കണ്ട.... പുള്ളി തന്നെ പറഞ്ഞതാ അങ്ങനെ വിളിക്കാൻ... പക്ഷെ കോളേജിൽ എത്തിയാൽ sir എന്നും വിളിക്കാൻ പറഞ്ഞു... )


"അതുപിന്നെ അച്ചായാ... "പാച്ചു 

"ഓരോ നുണകൾ ഉണ്ടാകേണ്ട... സത്യം പറഞ്ഞോ... എവിടെക്കാ നിങ്ങൾ മതിൽ ചാടി പോയത്... "അച്ചായൻ... 

പിന്നെ ഒന്നും മറച്ചു വച്ചിട്ട് കാര്യം ഇല്ലെന്ന് തോന്നി.... ഞാൻ എല്ലാം തുറന്നു... പറഞ്ഞു.... 

"എടാ.... ചതിയൻ മാരെ... നിങ്ങൾ എന്നാ പണിയ കാണിച്ചേ... എന്നതായാലും... അവിടെ വരെ പോകുമ്പോ... എന്നെ കൂടെ കൂട്ടമേലായിരുന്നോ.... "അച്ചായൻ.. 

അച്ചായൻ പറയുന്നത് കേട്ട്... ശെരിക്കും ഞങ്ങളെ കിളി പോയി... പിന്നെ ആണ് മനസ്സിലായത്... മൂപ്പരെ.. അച്ചായതി അവിടെ ഉള്ള കാര്യം... നമ്മളെ ചിന്നമ്മയെ... 

"Mm.... കൊച്ചു കള്ളൻ... ഇതായിരുന്നു മനസ്സിലിരിപ്പ് അല്ലെ.... "അപ്പു... 

പിന്നെ അച്ചായൻ പോയ കാര്യങ്ങൾ ഒക്കെ ചോദിച്ചു... ഞങ്ങൾ എല്ലാം വിശദീകരിച്ചു കൊടുത്തു... അതെല്ലാം കേട്ട്... അച്ചായൻ ഞങ്ങളെ നോക്കി... 

"അവര് അപ്പൊ വിളഞ്ഞ വിത്ത മക്കളെ... ഒന്ന് സൂക്ഷിക്കേണ്ടിരിക്കുന്നു.... "അച്ചായൻ.. 

"ആ വിത്ത് എന്തായാലും എന്റെ അടുത്ത്....  വിളയില്ല.... "

"അത് ശെരിയാ ഇവൻ പറഞ്ഞത്... ആ ദുആക്ക് ഇവനെ പേടിയില്ലാതില്ല... "ജാസി..

"എന്തായാലും... എല്ലാത്തിനും all the best.. അവരെ നന്നാക്കി.  എടുക്കാൻ.. കൂടെ എനിക്കും കിടക്കട്ടെ... "അച്ചായൻ.. 

അച്ചായൻ അത് പറഞ്ഞു റൂമിലേക്ക് പോയി... പിന്നെ ഞങ്ങളും ഞങ്ങളെ റൂമിലേക്ക് പോയി.... 


@@@@@@@@@@@@@@@@@@@

രാവിലെ എഴുനേറ്റ് ഫ്രഷായി... എല്ലാത്തിനെയും നോക്കുമ്പോൾ നല്ല ഉറക്കമാണ്.... ഞാൻ എല്ലാവരെയും വിളിച്ചുണർത്തി.... ഫ്രഷാകാൻ പറഞ്ഞയച്ചു... എല്ലാരും ഇന്നലെ രാത്രി ഒന്നും സംബവിചിട്ടില്ലാത്ത മട്ടിൽ ആണ് എന്നോട് പെരുമാറിയത്... അതെന്തു കൊണ്ടാണെങ്കിലും... എനിക്ക് ഉപകാരം ആയി...   

എല്ലും ഫ്രഷായി വന്നപ്പോൾ...ഞങ്ങൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ പോയി.....ഫുഡ്‌ ഒക്കെ കഴിച്ചു റൂമിൽ ഇരിക്കുമ്പോഴാണ്.. നെച്ചു പറഞ്ഞത്.. ഞങ്ങൾ എല്ലാരും അവളെ നോക്കി... 

"നമുക്ക് ഷോപ്പിങ്ങിന് പോയാലോ "നെച്ചു 

"ഇവിടെ ഒരു പ്രാവശ്യം തന്നെ പുറത്തു പോയത് മതിയായില്ലേ ... "ലെച്ചു.. 

"അതിന് mam നോട്‌ പറഞ്ഞിട്ട് പോയാൽ എന്താ കുഴപ്പം... ഇവിടെ ഇരിന്നു ചടക്കുന്നു.... അതാ.. വേണെങ്കിൽ മതി "നെച്ചു 

"അത് ശെരിയാ... ഞാൻ mam നോട്‌ പെർമിഷൻ ചോദിക്കാം... mam പെർമിഷൻ താരാണെങ്കിൽ... നമുക്ക് പോക.... എന്താ ദുആ അന്റെ അഭിപ്രായം "ഫൈഹ... 

"Ok... ചോദിക്കാം.. mam സമ്മതിച്ചില്ലെങ്കിൽ പിന്നെ ആരും അതിനെ കുറിച്ച് പറയരുത് "

"Ok '

ഞങ്ങൾ എല്ലാരും mam ന്റെ ക്യാബിനിലേക്ക് ചെന്ന്... mam അവിടെ ഫൈൽസ് നോക്കായിരുന്നു... 

"Mam "

ഞങ്ങളെ നോക്കി.... 

"Yes "

"Mam അതുപിന്നെ ഞങ്ങൾക്ക് ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ടായിരുന്നു അതോണ്ട് ഞങ്ങൾ ഒന്ന് അത് വാങ്ങിക്കാൻ പുറത്തു പോട്ടെ "

എന്നൊക്കെ കുറച്ചു മയത്തിൽ അങ്ങ് പറഞ്ഞു പക്ഷെ മൂപ്പത്തിക്ക് ഒരു മൈണ്ടും ഇല്ല... ആ ഫൈൽസ് നോക്കി കൊണ്ട് ഇരിക്ക 

"Mam... ഞങ്ങൾ... "

"ഹാ വേഗം പോയി വരണം "

"Ok mam "

എന്നുപറഞ്ഞു ഞങ്ങൾ ഓടി റൂമിലേക്ക്... വേഗം റെഡിയായി... നടന്നു ബസ് സ്റ്റോപ്പിലേക്ക് ..  

"എന്നാലും ഇത്ര പെട്ടന്ന് സമ്മതിക്കും എന്നു വിചാരിച്ചിട്ടില്ലായിരുന്നു... "rizu 

"ആ  അതന്നെ... "ചിന്നു 


"എന്തായാലും ഇന്ന് നമ്മൾക്ക് അടിച്ചു പൊളിക്കാം "ലെച്ചു.. 

പിന്നെ ബസ് വന്നപ്പോൾ ഞങ്ങൾ എല്ലാരും അതിൽ കയറി.... ഞങ്ങൾക്കണേൽ ബസ്സ് കയറി പരിചയം ഇല്ല... ഞങ്ങൾ എല്ലാരും ബസ്സിൽ കയറി...സീറ്റിൽ ഇരിന്നു... ഞാനും ചിന്നുവും ഒരു സീറ്റിൽ ഇരിന്നു... 

രണ്ടുമൂന്നു stop കഴിഞ്ഞപ്പോൾ... ഒരു പ്രായമായ സ്ത്രീ ബസ്സിൽ കേറി... ആ സ്ത്രീക്ക് ഇരിക്കാൻ സീറ്റില്ലായിരുന്നു... അത് കണ്ടപ്പോൾ എനിക്ക് എന്തൊപോലെയായി... ഞാൻ അവിടന്ന് എഴുനേറ്റ് കൊടുക്കാൻ നിന്നപ്പോൾ... 

ചിന്നു എന്നെ പിടിച്ചിരുത്തി...
 "നീ എങ്ങോട്ടാ "ചിന്നു 

"അത് ചിന്നു ആ ഉമ്മാക്ക് ഇരിക്കാൻ വേണ്ടി... അവർക്ക് അവിടെ നിക്കാൻ കഴിയുന്നില്ല... അതും അല്ല ഞങ്ങൾ ഇരിക്കുന്ന സീറ്റ് പോലും മുതിർന്നവരെ സീറ്റിൽ ആണ്.. "

"M"

ഞാൻ എഴുനേറ്റ് ഉമ്മാന്റെ അടുത്ത് പോയി... ഉമ്മാന്റെ കൈ പിടിച്ചു സീറ്റിന്റെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ... അവിടെ വേറെ ഒരു സ്ത്രീ കേറി ഇരിക്കുന്നു....ആ സ്ത്രീ ആണേൽ തടിച്ചിട്ടാണ് അതുകൊണ്ട് ചിന്നൂന് അവിടെ ഇരിക്കാൻ പറ്റുന്നില്ല... അവൾ അവരെ ഇടയിൽ കിടന്ന് ജാം ആയിക്കണ്... 


സഹിക്കെട്ട് അവൾ അവിടന്ന് എണീറ്റു.... 

" ആന്റി ... ഒന്ന് നിങ്ങൾ അവിടന്ന് എണീറ്റു തരോ... ഈ ഉമ്മാക്ക് നിക്കാൻ തീരെ വയ്യ "

"അതിന് ഞാൻ എന്തിനാ എഴുനേൽക്കുന്നെ..... വേറെ വല്ല സീറ്റും ഉണ്ടോ എന്ന് പോയി നോക്ക് "

എനിക്കതു കേട്ടപ്പോൾ ചൊറിഞ്ഞു വന്നു... 

"ദേ നോക്ക് ആന്റി ഞാൻ ഇപ്പൊ നല്ലമ്പോലെ ആണ് നിങ്ങളോട് സംസാരിക്കുന്നെ.... ഒന്നുല്ലെലും നിങ്ങളെ ഉമ്മാന്റെ പ്രായം കാണില്ലേ ഇവർക്ക്... അതെങ്കിലും പരിഗണിച്ചു ഒന്ന് എഴുനേറ്റ് കൊടുത്തൂടെ... നിങ്ങൾ ഈ സീറ്റിൽ നിന്ന് എഴുനേറ്റ് കൊടുക്കാണ് ചെയ്യണ്ടത് .. കാരണം ഇതു മുതിർന്നവർക്കുള്ള സീറ്റ് ആണ് "

ഞാൻ ഇതൊക്കെ പറയുന്നത് കേട്ട് എല്ലാവരും എന്നെ തന്നെ നോക്കാൻ തുടങ്ങി.. 

"ഈ കുട്ടി വല്ല്യ ശല്യം ആയല്ലോ... ഈ തള്ളക്ക് ഇല്ലാത്ത കുഴപ്പം നിനക്കെന്തിനടി "എന്നൊക്കെ ആ സ്ത്രീ ഫോണിൽ കളിച്ചു കൊണ്ട് പറഞ്ഞു... 

പിന്നെ എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല... ഞാൻ ആ ഫോൺ വാങ്ങിയിട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞു... 

ആ സ്ത്രീ എന്റെ നേരെ വന്നു.. 

"ഡീ.. നിനക്ക് ഇത്രക്കും ധൈര്യവോ... നീ ആരോടാ കളിക്കുന്നെ നിനക്കറിയില്ല.. 
"

"ഒന്ന് പോ തള്ളേ.... "

എന്നുപറഞ്ഞു ഞാൻ ആ സ്ത്രീയെ ഒന്ന് തള്ളിയിട്ടു... ഉമ്മാനെ ആ സീറ്റിൽ കൊണ്ട് ഇരുത്തി.... 

"എന്തിനാ മോളെ... ഞാൻ അവിടെ നിന്നോളമായിരുന്നു "ഉമ്മ 

"അതൊന്നു പറഞ്ഞാൽ പറ്റില്ല.... ഉമ്മ ഇവിടെ തന്നെ ആണ് ഇരിക്കണ്ടേ... "

എന്നു പറഞ്ഞു ഞാൻ ഉമ്മാന്റെ കവിളിൽ രണ്ടു തട്ട് തട്ടിയിട്ട്... ആ സ്ത്രീയുടെ നേരെ തിരിഞ്ഞു... 

"നിങ്ങളോട് കുറച്ചു റെസ്പെക്ടോടെ സംസാരിച്ചപ്പോൾ നിങ്ങൾ അതിനു ഒരു വിലയും കല്പിച്ചില്ല... പിന്നെ നിങ്ങളെ ഞാൻ എന്തിന് റെസ്‌പെക്ട് ചെയ്യണം... "


"നീ ഇപ്പൊ ചെയ്തതിന് നീ പിന്നീട് ദുഖിക്കും ... "

"ഓഹ് ആയിക്കോട്ടെ... "

അവര് എന്നെ ഒന്ന് നോക്കിയിട്ട് ... 

"വണ്ടി നിർത്തഡോ "

അവര് ഇറങ്ങി പോയി... പിന്നെ ഞങ്ങൾ ഞങ്ങളെ സ്റ്റോപ്പിലും ഇറങ്ങി.... ഒരു മാളിലേക്ക് ആണ് ഞങ്ങൾ പോയത്... കുറച്ചു പാർച്ചയ്‌സിംഗ് ഒക്കെ നടത്തി... 

ഫുഡ്‌ കോർട്ടിൽ കയറി... ജ്യുസും കുടിച്ചു... ഞങ്ങൾ തിരിച്ചു പോകുമ്പോൾ ആണ്... ആരോ ഒരാളുമായി ഞാൻ  കൂട്ടി ഇടിച്ചതു.... ഞാൻ വികാൻ പോകുമ്പോയേക്കും.. ആ ഇടിച്ച ആയാൾ... എന്നെ പിടിച്ചു... ഞാൻ അയാളെ മുഖത്തേക്ക് നോക്കി.... 

ഞങ്ങൾ കുറച്ചു പാർച്ചയ്‌സിംഗ് ഒക്കെ നടത്തി.... ഫുഡ്‌കോർട്ടിൽ കയറി ജ്യുസ് ഒക്കെ കുടിച്...  തിരിച്ചു പോകുമ്പോൾ ആണ് ഞാൻ ആരോ ഒരാളുമായി കൂട്ടി ഇടിച്ചതു...  ഞാൻ വികാൻ  പോയപ്പോൾ.. എന്നെ ഇടിച്ച ആൾ തന്നെ പിടിച്ചു... ഞാൻ അയാളെ മുഖത്തേക്ക് നോക്കി.... 

ഒരു ജെന്റിൽമാൻ... കോട്ടൊക്കെ ഇട്ട്... ഒരു റിച്  ലുക്ക്‌ ഒക്കെ ഉണ്ട്...  കാണാൻ ഒന്നും കുഴപ്പല്യ.... അവൻ എന്നെ പിടിച്ചു നേരെ നിർത്തി .. 

"Thanks.... "

ഞാൻ താങ്ക്സ് പറഞ്ഞിട്ട് അയാൾക്ക് ഒരു കുലുക്കവും ഇല്ല... എന്നെ നോക്കി നിൽപ്പാണ്... ഞാൻ അയാളെ മുഖത്തിന് നേരെ വിരൽ ഞോടിച്ചു ... അപ്പൊ അയാൾ ഒന്ന് കണ്ണ് ചിമ്മി  .  എന്നെ നോക്കി ഒന്ന് ചിരിച്ചു..... 

ഞാനും വേണോ വേണ്ട എന്നരീതിയിൽ ചിരിച്ചിന്നു വരുത്തി... പിന്നെ അയാൾ എവിടേക്കോ പോയി... ഞാൻ പിന്നെ  അവളുമാരെ  നേരെ തിരിഞ്ഞപ്പോൾ... അവര് എന്നെ തന്നെ നോക്കി നിക്കാണ്  ...പിന്നെ തുടങ്ങിയിലെ .... അയാളെ പൊക്കി പൊക്കി അങ്ങ് ആകാശത്തു കൊണ്ട് നിർത്തിക്കിന്....


 ഇവറ്റകൾ ഏതേലും പൂവൻ കോഴിയെ കിട്ടിയാൽ അവരെ മാർക്ക്‌ ഇടുന്ന നല്ല അസ്സല് പെടക്കോഴികൾ ആണ് എല്ലും....... അല്ല ഇതിൽ . rizu നേ മാത്രം കാണുന്നില്ല  ... 

ഞാൻ അവരോട് അവൾ എവിടെ എന്ന് ചോദിച്ചപ്പോൾ... പറഞ്ഞു അവൾക്കൊരു call വന്നപ്പോൾ മാറി നിന്നതാ എന്ന് ...... 

കുറച്ചു കഴിഞ്ഞപ്പോൾ... അവൾ വന്നു...... 

"ആരാടി വിളിച്ചത്... "ചിന്നു 

"അത് ഉമ്മയായിരുന്നു.... വല്ലിക്ക വന്നിട്ടുണ്ട്... അതുപറയാൻ വിളിച്ചതായിരുന്നു "rizu

"ഓഹ് നിനക്ക് ഇനിയും ഉണ്ടോ ആങ്ങള.. ഒന്നെന്നെ ധാരാളം... "

"അതൊന്നും പറയണ്ട... പേരിനൊരു ആങ്ങള ഉണ്ടന്നെ ഉള്ളു.... വല്ലിക്ക പഠിപ്പ് കഴിഞ്ഞു... ഉപ്പാന്റെ ബിസ്സിനസ്സും നോക്കി നടക്കുന്നു... വല്ലിക്കനേ കാണുന്നത് പോലും എപ്പോയെങ്കിലും.... ദാ ഇവൾ പോലും ഇതുവരെ വല്ലിക്കനേ കണ്ടിട്ടില്ല... "rizu 

അവൾ ഫൈഹനെ നോക്കി പറഞ്ഞു... ഫൈഹ മുഖത് സങ്കടം ഫിറ്റ്‌ ചെയ്ത് ഞങ്ങളെ നോക്കി... അത് കണ്ടപ്പോൾ ഞങ്ങൾക്ക് ചിരി വന്നു 

"അതിനുമാത്രം എന്ത് ബിസിനസ് ആണ് അന്റെ ആങ്ങളക്ക്.. "ലെച്ചു.. 

"അതൊന്നും എനിക്കറീല... "rizu 

"Mm....മതി ഇവിടെ നിന്നത്... വേഗം തിരിച്ചു പോകാം... ബാക്കി അവിടെ ചെന്നിട്ടാകാം... ഇല്ലെങ്കിൽ ആ പെണ്ണുപ്പിള്ള അവിടെ കിടന്ന് കയർ പൊട്ടിക്കാൻ തുടങ്ങും "

പിന്നെ ഞങ്ങൾ തിരിച്ചു.... ഹോസ്റ്റലിലേക്ക് പോയി.... അന്നത്തെ ദിവസം അങ്ങനെ അങ്ങ്  കഴിഞ്ഞു ..... 

പിറ്റേ ദിവസം college ഉള്ളതോണ്ട് നേരത്തെ എഴുനേറ്റ് ഫ്രഷായി.... സ്ഥിരം പരിപാടി ഒക്കെ കഴിച്ചു.... ഞങ്ങൾ എല്ലാരും കോളേജിലേക്ക് പോയി..... 

ഭാഗ്യത്തിന് ആ റാസിന്റെ മുന്നിൽ ചെന്ന് പെടാതെ ക്ലാസ്സിൽ എത്തി... ഞങ്ങൾ പിന്നെ ഓരോന്നു പറഞ്ഞു കത്തി അടിച്ചു ഇരിന്നു.... 

കുറച്ചു കഴിഞ്ഞു ബെല്ലടിച്ചപ്പോൾ... നമ്മളെ സുഖമോ ദേവൻ വന്നു.... പിന്നെ അങ്ങോട്ട് ലഞ്ച് ബ്രേക്ക്‌ വരെ ഉറങ്ങി ആണ് ഞങ്ങൾ class കേട്ടത്.... 

ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ.... ഞങ്ങൾ പിന്നെ ക്യാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു.... ഇറങ്ങുമ്പോൾ ഉണ്ട്.... ആ ആഷിക്കും ഫ്രണ്ട്സും വരുന്നുത്  കണ്ടത് .... 


ഞങ്ങൾ അവരെ മൈൻഡ് ചെയ്യാതെ പോകാൻ നിന്നപ്പോൾ.... അവൻ എന്നെ  തടഞ്ഞു കൊണ്ട് എന്റെ മുന്നിൽ കേറി നിന്നത്...... 


"അങ്ങനങ്ങു പോയാലോ...... കുറച്ചു ദിവസയിലെ നിന്നെ  കണ്ടിട്ട്.... ഞാൻ ഒന്ന് ശെരിക്കും നോക്കി കോട്ടെ....."ആഷിക് 

അവൻ എന്നെ നോക്കി ഒരു വശ്യമായ ചിരി ചിരിച്ചു.... അവന്റെ താടി തടവിക്കൊണ്ട്.... എന്റെ ചുറ്റും നടക്കാൻ തുടങ്ങി.... എനിക്കിതൊക്കെ കണ്ടിട്ട് ദേഷ്യം അരിച്ചു കേറാൻ തുടങ്ങി.... 

"എന്നാലും ആ razi.......... പിടിച്ച കൊമ്പ് എനിക്ക് ഇഷ്ടപ്പെട്ടു...... എനിക്കും കൂടി ആ കൊമ്പിൽ പിടിക്കാൻ ഒരവസരം താരുമായിരിക്കും ലെ..... അല്ലെങ്കിൽ എന്തിനാണ് ഇപ്പൊ  ഓനോട്‌  ചോദിക്കുന്നെ... ഞാൻ തന്നെ പിടിച്ചോളാം...  ആ കൊമ്പ്... "അതൊക്കെ പറഞ്ഞു അവന്റെ ഫ്രണ്ട്സിനെ നോക്കി ചിരിക്കാന് തുടങ്ങി.. 

"കഴിഞ്ഞോ.... "

എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ ചിരി നിർത്തി..  എന്നെ നോക്കി... 

"നിനക്ക് പറയാൻ ഉള്ളത് പറഞ്ഞു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ... "

"He എന്ത് എങ്ങനെ.... ഞാൻ കേട്ടില്ല.... ഇതു ദുആ അല്ല.... ഞാൻ ഇപ്പൊ പറഞ്ഞതിനൊക്കെ എന്നോട് കടിച്ചു കീറാൻ വരുന്ന ദുആ അല്ല.... "ആഷിക് 

അവൻ അവനെ തന്നെ നുള്ളി നോക്കി... എന്നിട്ട് എരിവ് വലിച്ചിട്ടു എന്നെ നോക്കി... 

"നീ എന്താ എന്നെ ഒന്നും പറയാത്തെ "ആഷിക് 

"ഞാൻ എന്ത് പറയാൻ.... നിനക്ക് വെളിവില്ലാതെ നീ വായെ തോന്നിയതൊക്കെ വിളിച്ചു പറയുന്നതിന് ഞാൻ എന്ത് പറയാൻ.... "

"Ddi....... "

അവൻ എന്റെ നേരെ കൈ ഉയർത്തി... ഞാൻ അവന്റെ കൈ തടഞ്ഞു. . 

"മോനെ വേണ്ട.... കൈയാങ്കളി ആണേൽ എന്റെ നേരെ വേണ്ട...... ഞാൻ നിന്നു തരില്ല..... "

ഞാൻ അവന്റെ കൈ വിട്ടു... 

"Ddi നീ അതികം നെകളിക്കേണ്ട..... നിന്നെ പൂട്ടാനുള്ള.... വഴി ഒക്കെ എനിക്കറിയാം.... ഇപ്പൊ നീ രക്ഷപെട്ടു എന്ന് കരുതി എന്നും അതുണ്ടാവണം എന്നില്ല..... "

"ഓഹ്... പൂട്ടാനുള്ള വഴിയും കൊണ്ട് വാ.... ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും..... "

"അവൻ എന്നെയും അവളുമാരെയും ഒന്ന് നോക്കിയിട്ട്... അവിടന്ന് പോയി.... അവൻ പോയപ്പോൾ തന്നെ...razi ഒഴികെ ബാക്കി  brothers എല്ലാരും  അങ്ങോട്ട്  വന്നു.... 

"അവനെന്താ ഇവിടെ കാര്യം... "പാച്ചുക്ക.. ആഷിക്കിനെ നോക്കി പറഞ്ഞു.. 

"അവന്ക  വട്ടു കൂടുമ്പോൾ ഇവളോട് രണ്ട് വർത്താനം പറയാൻ വരുന്നത.....ഇവളെ വായിൽ നിന്ന് കേൾക്കുമ്പോ ഓന്ക് സമാധാനം ആവുള്ളു.... "ചിന്നു.... 

"അവൻ ഇങ്ങനെ പോയാൽ razi ന്റെ കൈക് പണി ആക്കാല്ലോ.. "ബാസി... 

"  ആരും അവനെ കുറിച്ച് ടെൻഷൻ ആകേണ്ട ആവിശ്യല്ല...ഇപ്പൊ അവന്റെ ശല്യം ഒന്നും അങ്ങനെ ഇല്ല... ഉണ്ടെങ്കിൽ തന്നെ അവനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും എനിക്ക് അറിയാം....... "

"ഓഹ് ഇവളോട് പറയുന്നതൊക്കെ കണക്കാ.... "ലെച്ചു 

"അല്ല റാസി ക്കാ എവിടെ.... "നെച്ചു 

"അവൻ പ്രിൻസിയെ കാണാൻ പോയതാ.... "ജാസി 

"ഓഹ്.. "

ഞങ്ങൾ ഓരോന്നു സംസാരിച്ചോണ്ട് ഇരിക്കുമ്പോ ആണ് നാട്ടിൽ നിന്ന് call വരുന്നത്.... ഉപ്പയാണ്... ഞാൻ കുറച്ചു മാറി നിന്ന്  call അറ്റന്റ് ചെയ്തു.... 

"Hello... ഉപ്പ.... "

"ഹാ... മോളെ നിനക്ക് അവിടെ സുഖല്ലേ "ഉപ്പ 

"ആ ഉപ്പ അൽഹംദുലില്ലാഹ്... അവിടെയോ "

"ഇവിടെ എല്ലാർക്കും സുഖം... മോള് പടിക്കുന്നൊക്കെ ഇല്ലേ.... "ഉപ്പ 

"ആ ഉപ്പ.... ഉപ്പ ഇങ്ങക്കെന്തെലും എന്നോട് പറയാൻ ഉണ്ടോ എന്തോ ഒളിക്കുന്നെ പോലെ തോന്നുന്നു എനിക്ക് "
" അതുപിന്നെ.... മോളെ "ഉപ്പ 

"എന്താ ഉപ്പ ഇങ്ങൾ  പറഞ്ഞോളി.. "

"മോളെ.... ഉപ്പ പറയുന്നത് മോള് ശ്രേദ്ധിച്ചു കേൾക്കണം... "ഉപ്പ 

"ആ ഉപ്പ "

"മോളെ... ഉപ്പന്റോരു ഫ്രണ്ട് ഉണ്ട്... കുറെ കാലം മുൻപ് എന്റെ  ബിസിനസ്‌ പാർട്ണർ കൂടി ആയിരുന്നു.... അവന്റെ മോന്ക് വേണ്ടി ഒരു കല്യാണ ആലോചന കൊണ്ട് വന്നിരുന്നു... ഇന്ന്.... അവര് മോളെ ആണ് ചോദിച്ചത്... "ഉപ്പ 

"What....... "

"മോളെ.. ഇപ്പൊ ഒന്നും കല്യാണം നടത്തില്ല... ഒന്ന് വാക്കാലെ ഉറപ്പിക്കണം അതിനു നിന്റെ സമ്മദം വേണം എനിക്ക് "

"നടക്കില്ല ഉപ്പ.... ഈ ബന്ധം നടക്കില്ല "

"അതെന്താ മോളെ..... നിനക്ക് വേറെ ആരേലും ഇഷ്ടം ഉണ്ടോ "ഉപ്പ 

"ഹേയ് അങ്ങനെ ഒന്നും ഇല്ല  ഉപ്പ.... എനിക്ക് ഇപ്പൊ ഒരു കല്യാണം വേണ്ട... ഞാൻ പറഞ്ഞതല്ലേ ഉപ്പാനോട്.... ഞാൻ പറയുന്നത് വരെ എനിക്ക് വേണ്ടി ഈ വക പരിപാടി ഒന്നും നടത്തരുത് എന്ന് "

"എന്നാലും... മോളെ "ഉപ്പ 

"ഒരെന്നാലും ഇല്ല ഉപ്പ....എനിക്ക് ഇപ്പൊ ഒരു കല്യാണം വേണ്ട....ഇനി എനിക്ക് തന്നെ തോന്നണെങ്കിൽ ഞാൻ ഉപ്പാനോട് പറയുംഎന്റെ പഠിപ്പൊക്കെ കഴിഞ്ഞിട്ട്..  അതിനു മുന്നേ ഉപ്പ ഇങ്ങനെ ഓരോന്നു കൊണ്ട് വന്നു എന്നെ സങ്കടപെടുത്തരുത്... "

"Mm....മോൾടെ ഇഷ്ടം അല്ലെ ഞങ്ങളെ ഇഷ്ടം... ഇല്ല മോളെ.. മോള് നന്നായി പടിക്ക്... ഈ ഉപ്പാന്റെ പൊട്ടാ ബുദ്ധിക്ക് തോന്നിയ ഒരബദ്ധം ആണ് എന്നുകരുതിയാൽ മതി.... "ഉപ്പ 

ഉപ്പ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.... എന്നോട് ക്ഷമിക്ക് ഉപ്പ..... എന്റെ മുന്നിൽ വേറെ വഴിയില്ലതോണ്ടാ... 

"Mm....സാരല്ല ഉപ്പ എനിക്കറീലെ ഇന്റെ ഉപ്പാനെ "

"Mm.....ശെരി മോളെ... ഉപ്പ എന്നാ ഫോൺ വയ്ക്ക "

"Mm..."

ഉപ്പ ഫോൺ കട്ടാക്കി... ഞാൻ കണ്ണൊക്കെ തുടച്ചു.. തിരിഞ്ഞപ്പോൾ അവിടെ ഉണ്ട് എല്ലും കൂടി എന്നെ നോക്കി നിക്കുന്നു റാസിയും കൂടെ ഉണ്ട്.. 

ഞാൻ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു... 

"ആരാ വിളിച്ചേ ദുആ "നെച്ചു 

"അത് ഉപ്പയടി... "

"എന്തിനാ വിളിച്ചേ "ചിന്നു.. 

"അതെനിക്കൊരു പ്രൊപോസൽ.. അപ്പൊ എന്നോട് അഭിപ്രായം ചോദിക്കാം വേണ്ടി വിളിച്ചത"

"നീ എന്ത് പറഞ്ഞു... "rizu 

"ഞാൻ എന്ത് പറയാൻ ഇപ്പൊ എനിക്ക് കല്യാണം ഒന്നും വേണ്ട എന്നു പറഞ്ഞു "

എന്നു ഞാൻ razi യെ നോക്കി പറഞ്ഞു....

എല്ലാരും എന്നെ തന്നെ നോക്കി നിക്കുന്നത് കണ്ടിട്ട് എനിക്ക് കാര്യം പിടികിട്ടിയില്ല... 

"എന്താ മക്കളെ എല്ലാത്തിനും... "

"നീ പിന്നെ എന്തിനടി കരഞ്ഞേ "ഫൈഹ 

"അതോ.... അത്... ഉപ്പാനെ കാണാൻ പൂതി വന്നു അപ്പൊ കണ്ണ് നിറഞ്ഞതാ "

"Mm..."

അപ്പൊ എല്ലാകൂടി ഒന്ന് ഇരുത്തി മൂളി... ബെല്ലടിച്ചപ്പോൾ ഞങ്ങൾ എല്ലാരും ക്ലാസ്സിലേക്ക് പോയി..... 

ഇന്നത്തെ class ഒരുവിധം തള്ളി നീക്കി... ഞങ്ങൾ college വിട്ട് ഹോസ്റ്റലിലേക്ക് പോകുമ്പോ ആണ്.. എന്റെ ഫോണിലേക്ക് ഒരു text msg വരുന്നത്... അതും അന്ന് call ചെയ്ത.... ആ അതെ നമ്പറിൽ നിന്ന് .. ഞാൻ അത് എടുത്തു നോക്കി.. 

"Hai..... dua.. 
        How are.... you... എന്നെ നിനക്ക് ഓർമ ഉണ്ടോ... ഉണ്ടാകും ലെ..... മറക്കാൻ ഒരിക്കലും വഴിയില്ല....പിന്നെ നിനക്കൊരു സർപ്രൈസ് ഉണ്ട്.....അത് ഞാൻ എന്താണന്നു പറയില്ല പറഞ്ഞാൽ പിന്നെ അതൊരിക്കലും സർപ്രൈസ് ആകില്ലല്ലോ... 

        പിന്നെ.. നമ്മൾ തമ്മിലുള്ള കൂടി കാഴ്ച... അത് കഴിഞ്ഞു.... dear.. ദാ... ഇപ്പൊ ഞാൻ നിന്റെ തൊട്ടടുത് തന്നെ ഉണ്ട്...... "

ഞാൻ ചുറ്റിലും നോക്കി... പക്ഷെ അവിടെ അങ്ങനെ ആരും തന്നെ ഇല്ല..ഞാൻ  വീണ്ടും ആ msg വായിച്ചു... 

"നീ നോക്കണ്ട.... ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്... പക്ഷെ നിനക്ക് കാണാൻ പറ്റില്ല എന്നെ ഉള്ളു.... പിന്നെ നിന്നെ കണ്ടപ്പോൾ ഒരു കാര്യം പറയാലോ.... so cute baby.... നിന്റെ സ്വഭാവം പോലെ അല്ല നീന്നെ കാണാൻ.... 

ഏതൊരാളും ഒറ്റ നോട്ടത്തിൽ ഇഷ്ടപെട്ടുപോകും... അത്ര മൊഞ്ച നിന്നെ കാണാൻ... എന്താ എന്നറിയില്ല എനിക്ക് നിന്നെ അങ്ങ് ഭയങ്കര ഇഷ്ടപ്പെട്ടു.... 

Ok ബാക്കി ഒക്കെ ഞാൻ പിന്നെ പറയാം... നമ്മൾ തമ്മിൽ ഇനിയും കാണും.... അത്  വരെ ഒന്ന് wait ചെയ്യ്.. 

Love you baby....... "

അതെല്ലാം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യണം പറ്റാതെ ആയപ്പോൾ... ഞാൻ  ഫോൺ എറിഞ്ഞു പൊട്ടിച്ചു... 

എന്നിട്ട് ആ നടുറോഡിൽ മുട്ട് കുത്തി ഇരിന്നു... മുടിപിടിച്ചു.... വലിച്ചോണ്ട് ഒരു ഭ്രാന്തിയെ പോലെ അലറി... അത് കണ്ട്.. അവരെല്ലാരും വന്നു... 

"എന്താ dua എന്ത് പറ്റി... "rizu 

"അവൻ അവനെ ഞാൻ വെറുതെ വിടില്ല... അവൻക്ക് ഞാൻ ആരാന്ന് അറിയില്ല  ....... "

"നീ എന്താ ദുആ പറയുന്നേ.... "ഫൈഹ 

"അവന്ക് ഞാൻ ആരാണെന്നു അറിയില്ല... അവനെ ഞാൻ വെറുതെ.... വിടില്ല..... "

പതിയെ എന്റെ കണ്ണുകളൊക്കെ മങ്ങി തുടങ്ങി....അവസാനം ഞാൻ നിലം പതിച്ചു.... 


@@@@@@@@@@@@@

ലെച്ചു 


ഞങ്ങൾ എല്ലാരും ഹോസ്റ്റലിലേക്ക് പോകുമ്പോ ആണ് പെട്ടന്ന് ദുആക്ക് അത് സംഭവിച്ചത്.... എന്താണെന്ന് ഒരു പിടിയും ഇല്ല... ഞങ്ങൾ അവളെയും കൊണ്ട് അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി.... ഞങ്ങൾക്ക് എന്ത് ചെയ്യണം എന്നറിയാതെ ആയിപോയി... അവളെ ഈ അവസ്ഥയിൽ കണ്ടിട്ട് ആകെ തളർന്നുപോയി ഞങ്ങൾ.... 

എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ icu വിന്റെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കായിരുന്നു.... അപ്പോയെക്കും അവിടെക്ക്... brothers എല്ലാരും വന്നു... rizu വിളിച്ചു പറഞ്ഞതായിരിക്കും... റാസിക്ക ആരെയും നോക്കാതെ നേരെ ICU വിന്റെ  ആ ഗ്ലാസ്സിലൂടെ ദുആനെ നോക്കി.... 

തലയും താഴ്ത്തി അവിടെ ഉണ്ടായിരുന്ന സീറ്റിൽ  പോയി ... തലക്കും കൈ വച്ചു... ഇരിന്നു 

"എന്താ പറ്റിയെ "ജാസിക്ക... 

ഫൈഹ എല്ലാം പറഞ്ഞു....കുറച്ചു കഴിഞ്ഞപ്പോൾ icu വിൽ  നിന്ന് dr പുറത്തേക്ക് വന്നു.. അപ്പൊ തന്നെ റാസിക്ക അവിടേക്ക് ചെന്ന് പിറകിൽ ഞങ്ങളും... 

"ഡോക്ടർ... ദുആക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ..... അവൾ സുഖായിട്ടിരിക്കല്ലേ "

Dr പറയുന്ന മറുപടി കേട്ട് ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല..  

"ഇപ്പൊ ഒന്നും പറയാൻ പറ്റില്ല... പേഷ്യന്റിന് ഇതുവരെ ബോധം വന്നിട്ടില്ല.... ബോധം വന്നാലേ എന്തേലും പറയാൻ പറ്റുള്ളൂ "

Dr അത് പറഞ്ഞപ്പോൾ റാസിക്ക ദേഷ്യത്തിൽ  ഡോക്ടറോട് ... എന്തൊക്കെയോ പറഞ്ഞു 

"അതെങ്ങനെ ശെരിയാകും.... അവൾക്ക് എന്താ പറ്റിയെ എന്നു പറയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ താനൊക്കെ എന്തിനാടോ dr ആണ് എന്ന് പറഞ്ഞു.. ഈ വേഷം എടുത്തിട്ടേ "

Dr കോട്ടിൽ പിടിച്ചോണ്ട് റാസിക്ക പറഞ്ഞു.... പാച്ചുക്കയും ജാസിക്കയും ഒക്കെ റാസിക്കാനേ പിടിച്ചു മാറ്റി  

"Sorry   dr "പാച്ചുക്ക 

"Its ok എനിക്ക് മനസ്സിലാകും... ഇയാളുടെ ടെൻഷൻ... ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ  പറ്റില്ല... നിങ്ങൾ ഏത് വലിയ ഹോസ്പിറ്റലിൽ കൊണ്ടുപോയാലും ഇതു തന്നെ ആണ് പറയാ.... കാരണം ആ കുട്ടിക്ക് ബോധം വരാതെ ഒന്നും ചെയ്യൻ  പറ്റില്ല... "

Dr അത്രയും പറഞ്ഞിട്ട് അവിടന്ന് പോയി .... ഞാൻ അവന്മാരെ നേരെ തിരിഞ്ഞിട്ട്.... 

"എന്താടാ അവള്ക്ക് പറ്റിയെ. "റാസിക്ക 

"നീ കൂൾ ആവ് റാസി..... അവൾക്ക് ഒന്നും പറ്റില്ല... നീ ഇങ്ങനെ തളരല്ലേ... "അപ്പുവേട്ടൻ... 

@@@@@@@@@@@@@

യാ അല്ലാഹ് എന്താ എന്റെ പെണ്ണിന് പറ്റിയെ... അവൾക്കൊന്നും വരുത്തരുതേ അല്ലാഹ്.... ഞാൻ പടച്ചോനോട്‌ പ്രാർത്ഥിച്ചു... എനിക്ക് ഇവിടെ നിന്നിട്ട് നിക്കപ്പൊറുതി ഇല്ല... 

കുറച്ചു കഴിഞ്ഞു ഒരു നേഴ്‌സ് icu വിൽ നിന്ന് പുറത്തേക്ക് ഓടി... അതെ സ്പീഡിൽ തന്നെ ഡോക്ടറെയും കൊണ്ട് icu വിലേക്ക് പോയി.... ഞങ്ങൾ എല്ലാരും icu വിന്റെ മുന്നിൽ ചെന്ന് നിന്നും.... എന്റെ നെഞ്ചിടിപ്പ് കൂടി കൊണ്ട് ഇരിക്ക.... യാ അല്ലാഹ്... അവളെ നീ കാക്കണേ.... 

ഞാൻ ആ ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് നോക്കി.... അവിടെ എല്ലാരും.... ദുആന്റെ ചൂറ്റിലും നിന്നും കൊണ്ട് എന്തൊക്കെയോ ചെയ്യുന്നുണ്ട് ദുആ ആണേൽ..  ശ്വാസം കിട്ടാതെ.... ബുദ്ധിമുട്ടുന്നുണ്ട് . എനിക്ക് ആ കാഴ്ച കാണാൻ കഴിയുന്നില്ല... 

കാലൊക്കെ കുഴയുന്ന പോലെ... ഞാൻ അവിടെ ഉള്ള ഒരു സീറ്റിൽ ചെന്നിരുന്നു.. 

അവന്മാരൊക്കെ എന്നെ ആശ്വസിപ്പിക്കുന്നുന്ടെലും എന്റെ മനസ്സിൽ എന്റെ പെണ്ണിന്റെ മുഖം മാത്രമായിരുന്നു... അവൾക്കൊന്നും വരുത്തരുതേ എന്ന് പടച്ചോനോട് പ്രാർത്ഥിച്ചു... 

കുറച്ചു കഴിഞ്ഞു dr പുറത്തേക്ക് വന്നു.. 

"Dr... അവൾക്കെങ്ങനെ ഉണ്ട് "നെച്ചു.. 

"She is fine.... ഇപ്പൊ അവൾക്ക് കുഴപ്പം ഒന്നും ഇല്ല.... "

അപ്പോഴാണ് ഞങ്ങൾക്കെല്ലാവർക്കും  ആശ്വാസമായത്... 

"അവളെ ഒന്ന് കാണാൻ പറ്റോ... "ലെച്ചു 

"ഇപ്പൊ പറ്റില്ല... അവൾ ഇപ്പൊ മയക്കത്തിൽ ആണ്.... അതോണ്ട് ഉണരുമ്പോൾ കാണാ... "

"Ok dr... "

"ബെതെവേ.... ആരെങ്കിലും രണ്ടുപേർ എന്റെ ക്യാബിനിലേക്ക് ഒന്ന് വരോ "dr 

Dr അതുപറഞ്ഞു പോയി.... ഞാനും നെച്ചുവും കൂടെ ചെന്ന്... 

"ഡോക്ടർ "

"Yes  come....... sit.... "

ഞങ്ങൾ അവിടെ ഉണ്ടായിരുന്ന ചെയറിൽ  ഇരിന്നു... 

"Dr എന്തേലും problem ഉണ്ടോ "

"പേടിക്കാൻ മാത്രം ഒന്നും ഇല്ല... എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട് "

"എന്താ dr "

"ദുആക്ക്... ഇതിനു മുന്നേ... ഇങ്ങനെ ഉണ്ടാകാറുണ്ടോ... "

ഞാൻ നെച്ചു നോക്കിയപ്പോൾ അവൾ ഉണ്ട് എന്ന് പറഞ്ഞു... 

"എപ്പോ.... എന്ത് സാഹചര്യം വരുമ്പോ ആണ് ഇങ്ങനെ ഉണ്ടാകാർ "dr 

"അതുപിന്നെ.... ഒരു വർഷം മുന്നേ ആണ്.. അവൾക്ക് ആദ്യമായി... ഇങ്ങനെ സംഭവിച്ചത്.... അന്ന് കുറെ ട്രീറ്റ്മെന്റ് ഒക്കെ നടത്തിയിരുന്നു.... ഒരു വിധത്തിൽ ആണ് അവളെ പഴയെ സ്ഥിതിയിലേക്ക് കൊണ്ടുവന്നത്.... "

അവൾ പറയുന്ന കാര്യങ്ങളൊക്കെ കേട്ട് ഞാൻ വല്ലാതായി.... ഇങ്ങനെ ഒക്കെ.. അവളെ ജീവിതത്തിൽ സംഭവിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല... എന്നാലും ആരായിരിക്കും ആ കുട്ടി... അവൾക്കിത്രക്കും വേണ്ടപ്പെട്ട ആ കുട്ടി.. 

എന്റെ ചിന്തയിൽ നിന്ന് ഉണർത്തി കൊണ്ട് dr പറഞ്ഞത് 

"Mr.. razi..... നിങ്ങൾ അവളെ ആരാണ് എന്നൊന്നും എനിക്കറീല... എന്തായാലും അവൾ നിങ്ങൾക്ക് വേണ്ട പെട്ട ഒരാൾ ആണ് എന്നുമനസ്സിലായി.... 

     Any way..... ഞാൻ ഒരു കാര്യം പറയാം... അവൾക്  ഇനിയും ഇങ്ങനെ ഉണ്ടാകണേൽ... ചിലപ്പോ അവളെ ജീവൻ തന്നെ ആപത്താകും.... "

"അതില്ലാതാക്കാൻ എന്താ dr ഒരു വഴി "നെച്ചു 

"അവളെ മനസ്സിൽ ഉള്ള കാര്യം നിങ്ങൾ കണ്ടുപിടിക്കണം....അവൾ എപ്പോഴും സന്തോഷം ആയിട്ടിരിക്കണം...... അവളെ ഇറിറ്റേഷൻ ആക്കുന്ന താരത്തിലുള്ളതൊന്നും തൽക്കാലത്തേക്ക് അവളിൽ നിന്ന് അകറ്റി നിർത്തണം "

Dr athu പറഞ്ഞപ്പോൾ നെച്ചു എന്നെ നോക്കി... കാരണം ഞാൻ അവൾക്ക് എപ്പോഴും ഇറിറ്റേഷൻ ആയിട്ടാണ് ഉള്ളത്.. 

"ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ "

"Yes dr... "

"Ok...... എന്നാ നിങ്ങൾ പൊക്കൊളു... "

ഞങ്ങൾ പുറത്തു ഇറങ്ങി... 

"റാസിക്ക.. "നെച്ചു 

"എന്താ നെച്ചു "

"അത് പിന്നെ..... അവൾക്ക് എന്തോ ഒരു ലക്ഷ്യം ഉണ്ട്.... അതെന്താണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല.... മിനിഞ്ഞാന്ന് രാത്രി നിങ്ങൾ പോയപ്പോൾ അവൾ റൂമിൽ ചെന്ന് എല്ലാ സാധനങ്ങളും വലിച്ചെറിഞ്ഞു... ഒരു ഭ്രാന്തിയെ പോലെ... അവിടെ കിടന്ന് അലറി... ഞങ്ങൾ  അടുത്തേക്ക് പോയപ്പോൾ.... 

അവൾ  പറഞ്ഞോണ്ടിരുന്നേ ഇതാണ്... റാസിക്ക അവളെ ലക്ഷ്യങ്ങൾക്ക് തടസ്സം നിക്കുന്നത് എന്നു പറഞ്ഞു.... റാസിക്കാന്റെ അടുത്ത് നിക്കുമ്പോൾ അവൾ അവളെ ലക്ഷ്യങ്ങൾ എല്ലം മറന്നു പോകുന്നു എന്നൊക്കെ പറഞ്ഞു.... പിന്നെ അവൾ മഴങ്ങി പോയി..... 

ഇന്നും അത് പോലെ ആണ് അവൾക്ക് സംഭവിച്ചേ... അവൾ എന്തൊക്കെയോ ഞങ്ങളിൽ നിന്ന് ഒളിക്കുന്നുണ്ട്.... "നെച്ചു 

എനിക്ക് അവൾ പറഞ്ഞതൊന്നും മനസ്സിലാകുന്നില്ല ഞാൻ എപ്പോഴാ അവളെ ലക്ഷ്യങ്ങൾക്ക് തടസ്സം നിന്നത്... 

എന്റെ മനസ്സിൽ നൂറു കണക്കിന് സംശയങ്ങൾ ഉണ്ട്... അതൊക്കെ ഒന്ന് എങ്ങനാ ക്ലിയർ ആക്ക എന്നറിയില്ല.... 

"നെച്ചു.... എനിക്ക് ഒരു കാര്യം അറിയാണം.... "

"എന്താ റാസിക്ക "

"അതുപിന്നെ.... ആ പെൺകുട്ടി ആരാ "

"Dda.... റാസി ദുആക്ക് ബോധം വന്നിട്ടുണ്ട്.... "ബാസി... 

നെച്ചു ആ പെൺകുട്ടിയെ കുറിച്ച് പറയാൻ വന്നപ്പോൾ ബാസി എന്നെ വിളിച്ചത് പിന്നെ ഞങ്ങൾ അങ്ങോട്ട് പോയി.... 


@@@@@@@@@@@@@

ഞാൻ കണ്ണ് തുറന്നപ്പോൾ ആണ് മനസ്സിലായത് ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.... എന്താ എനിക്ക് പറ്റിയെ എന്നാലോചിച്ചപ്പോൾ... തലക്കൊക്കെ വല്ലാത്ത ഭാരം പോലെ തോന്ന.... പിന്നെയാണ് മനസ്സിലായത്...ആ മെസ്സേജും... ഞാൻ ഫോൺ എറിഞ്ഞു പൊട്ടിച്ചതും..... ഞാൻ വീണതും ഒക്കെ.... 

പെട്ടെന്നു വാതിൽ തുറന്ന് അവരെല്ലാരും വന്നു.... ഞാൻ എല്ലാവരെയും നോക്കി ഒരു ഇളി പാസ്സാക്കി... എവിടെ എല്ലാരും മുഖം വീർപ്പിച്ചു വച്ചിരിക്ക.... 

എങ്ങനെ വയ്ക്കാതിരിക്കും.... എനിക്കെന്താ അന്നേരം സംഭവിച്ചത് എന്നറിയാഞ്ഞിട്ടുള്ള.. ദേഷ്യം ആണ് എല്ലാത്തിനും... പക്ഷെ റാസി മാത്രം എന്നെ തന്നെ... നോക്കി നിക്കുന്നു... എക്സ്പ്രെഷൻ മാത്രം മനസ്സിലാക്കാൻ പറ്റുന്നില്ല..... 

"എന്താ മക്കളെ നിങ്ങൾക്കൊക്കെ പറ്റിയെ..... എന്നെ ഇങ്ങനെ നോക്കാൻ മാത്രം.. "

"നിനക്കറിയില്ലല്ലേ..... "ലെച്ചു 

അതുപറഞ്ഞു അവൾ എന്റെ അടുത്ത് വന്നു... എന്റെ ചെവി പിടിച്ചു തിരിച്ചു 

"എടി എന്റെ ചെവി വിടെടി.. എനിക്ക് വേദനിക്കുന്നു "

"ഓഹ് അനക്ക് വേദനിക്കുന്നുണ്ടല്ലേ ഞങ്ങൾ ഇത്രയും നേരം എന്തോരം ടെൻഷൻ adichu എന്നറിയോ.. "നെച്ചു 

അതിനു മറുപടിയോളം ഞാൻ ചിരിച്ചു കൊടുത്തു 

"കണ്ടില്ലേ ഓളെ ഇളി..... ഒന്നുകൊടുക്കാത്തതിന്റെ കുറവാ "rizu 

"നിങ്ങൾ എന്തിനാ എന്നോട് ഇങ്ങനെ ചൂടാക്കുന്നെ.... എന്താ നിങ്ങളെ പ്രശ്നം "

"നീ ഞങ്ങളോട് മറച്ചു വയ്ക്കുന്ന കാര്യം ഞങ്ങളോട് ഇപ്പൊ പറയണം... "ലെച്ചു 

"എന്ത് മറച്ചു വയ്ക്കാൻ.. "

"നീ ഇനി വീണൊടുത്തു കിടന്ന് ഉരുണ്ടു കളിക്കേണ്ട... ഞങ്ങൾക്ക് എല്ലാം മസ്സിലായി... ഈ രണ്ട് ദിവസായിട്ടുള്ള  നിന്റെ പെരുമാറ്റം കണ്ടാൽ തന്നെ മനസ്സിലാക്കാതിരിക്കാൻ ഞങ്ങൾ അത്ര വിഡ്ഢി kal ഒന്നും അല്ല.. "ഫൈഹ 

"അപ്പൊ എല്ലാർക്കും ഏകദേശം കാര്യങ്ങൾ   ഒക്കെ മനസ്സിലായി..... ഞാൻ നിങ്ങളോട് പറയാതിരിക്കണം എന്നുണ്ടേൽ എന്തെങ്കിലും കാരണം ഉണ്ടാകും എന്ന് നിങ്ങൾക്ക് അറിയാല്ലോ... അതോണ്ട് അതെന്താ എന്ന് നിങ്ങൾ എന്നോട് ചോദിക്കരുത് "

" ഇല്ല dua.. ഇതു ഞങ്ങൾക്ക് അറിഞ്ഞേ പറ്റു.... ഇനിയും നിന്നെ പഴയ അവസ്ഥയിൽ കാണാൻ ഞങ്ങൾക്ക് കഴിയില്ലടാ...... അതോണ്ട് ഞങ്ങൾക്ക് അറിഞ്ഞേ പറ്റു.... "നെച്ചു 

"എടി ഞാൻ... "

"വേണ്ട dua... നീ ഒന്നും ഇങ്ങോട്ട് പറയണ്ട... ഞങ്ങൾ ചോദിച്ചതിന് മാത്രം ഉത്തരം തന്നാൽ മതി "ലെച്ചു 

എന്തായാലും ഞാൻ നിങ്ങളോട് പറയാൻ ഇരിക്കയായിരുന്നു എല്ലാം... ഇപ്പൊ ഇതുതന്നെ ആണ് പറ്റിയ സമയം.... ഇനി ഇവരോട് മറച്ചു വച്ചിട്ട് കാര്യല്ല... 

"നീ എന്താ ആലോചിക്കുന്നേ... "rizu 

"ഹേയ് ഒന്നുല്യാട... "

"എന്നാ പറ.... "ലെച്ചു 

"Ok ഞാൻ പറയാം... അതിനു മുന്നേ.... ഇവർക്കൊന്നും അറിയാത്ത കാര്യങ്ങൾ ഉണ്ട് അതെല്ലാം ഇവരോട് പറയണം.... "ഞാൻ ലെച്ചുനെയും നെച്ചൂനെയും ഒഴിച്ച് ബാക്കി എല്ലാവറ്റെയും നോക്കി പറഞ്ഞു.. 

"നീ എന്താ ഉദ്ദേശിക്കുന്നെ "ചിന്നമ്മ 

"എന്റെ ഫിനുനേ കുറിച്ച് "

"അതാരാ..... "പാച്ചുക്ക... 

"അവൾ എന്റെ ആരാ എന്നതിന് ഉത്തരം ഇല്ല കാരണം എന്റെ ആരൊക്കരയോ ആയിരുന്നു...."


❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️

ഒരു വർഷങ്ങൾക്ക് മുൻപ്...... 


"ഉമ്മ... ഇങ്ങൾ എവിടെ.... എന്റെ ഡ്രെസ്സ് എല്ലാം എടുത്തു വച്ചില്ലേ .. അജുക്കയും ഫിനുവും ഇപ്പൊ ഇങ്ങെത്തും.... . "

"Ooh പെണ്ണിനെ കൊണ്ട്.... എല്ലാത്തിനും ഇന്റെ കൈ എത്തണം..... പോത്ത് പോലെ  വലിപ്പം വച്ചിട്ടും  കാര്യല്ല... ഒന്നും മേലനങ്ങി എടുക്കില്ല.... അതിനെങ്ങനെ.... വാപ്പയും മോനും കൂടി തലേൽ കൊണ്ട് നടക്കല്ലേ... "ഉമ്മ അടുക്കളയിൽ നിന്നോണ്ട് ഓരോന്നു പറഞ്ഞു..... 
ഞാൻ ഉമ്മാന്റെ അടുത്തേക്ക് പോയി... 
എന്നിട്ട് ഉമ്മാന്റെ തോളിലൂടെ കൈ ഇട്ടു.. 
ഉമ്മ പത്തിരി ചു ടായിരുന്നു... 

"ഇന്റെ ആമിന കുട്ടി ഇങ്ങൾ ഇങ്ങനെ bp കൂട്ടുന്നത് എന്തിനാ പെണ്ണെ.. ഞാൻ ഒരു ദിവസം എല്ലാം പണിയും പഠിക്കും.... ഇങ്ങൾ നോക്കിക്കോ "

"Aa നടന്നത് തന്നെ.... ഇജ്ജ് അന്റെ പണി നോക്കി പോ പെണ്ണെ.... "ഉമ്മ 

ഇതാണ് നമ്മൾ ഒരു കാര്യം പറഞ്ഞാൽ ഇവിടെ ആരും വിശ്വസിക്കില്ല.... 

"ഉമ്മ ഞാനും പോട്ടെ ഇവരുടെ കൂടെ "ദിലു ആണ് നമ്മളെ ഒരേ ഒരു അനിയത്തി... അവൾ അതും പറഞ്ഞു അവിടേക്ക് വന്നു 

"വേണ്ട.. നി ഞങ്ങളെ കൂടെ വന്നാൽ മതി "ഉമ്മ 

ഞാൻ അവളെ കളിയാക്കി... അപ്പൊ അവൾ എന്നെ നോക്കി കണ്ണുരുട്ടി അവിടന്ന് പോയി..... 

പിന്നെ ഉമ്മാന്റെ കയ്യിൽ നിന്നും കുറെ വഴക്ക് കേട്ടപ്പോൾ സമാധാനമായി.... 


"ഓ... ഞാൻ പോണ്... "
ഞാൻ ഉമ്മാക്ക് ഒരു ലോഡ് പുച്ഛവും വാരി എറിഞ്ഞു... റൂമിലേക്ക് പോകുമ്പോ ആണ് പുറത്തു കാറിൽ ആരോ വന്നത്.. 

അതാരാണെന്ന് മനസ്സിലാക്കാൻ അതികം സമയം ഒന്നും വേണ്ടായിരുന്നു... 

ഞാൻ പുറത്തേക്ക് പോയി അവൾ കാറിൽ നിന്ന് ഇറങ്ങാൻ നേരല്ല അപ്പോയെക്കും അവളെ പോയി കെട്ടിപ്പിടിച്ചു... രണ്ടു ദിവസായി ഈ കുരുപ്പിനെ കണ്ടിട്ട്.... 

"ഹൌ ഇന്റെ പെണ്ണെ... മനുഷ്യന് ഒന്ന് ശ്വാസം വിടട്ടെ... "

"ഓഹ് sorry qalbe... "

ഞാൻ അവൾക്കൊരു ചിരി പാസ്സാക്കി... 
അല്ല ഇങ്ങൾക്ക് ആളെ മനസ്സിലായില്ലേ... sorry frnds.. ഞാൻ മറന്നു പോയി... ഹാ എന്തായാലും വൈകിപ്പിക്കുന്നില്ല അവൾ തന്നെ അവളെ പരിചയപെടുത്തട്ടെ.... 


@@@@@@@@@@@@@

Hai frnds.... ഞാൻ ആണ്... ഫിൻഷാ ഷെറിൻ  എല്ലാവരുടെയും ഫിനു....എനിക്ക് ഓരങ്ങളായാണ് ഉള്ളത്... പിന്നെ ഉപ്പ ഉമ്മ... ഇവർ അടങ്ങിയ ഒരു കൊച്ചു കുടുംബം... ഞാൻ ഇപ്പൊ plus two കഴിഞ്ഞു..നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നുണ്ടാകും ഞാൻ അവളെ മൂത്തതാണോ എന്ന് അല്ലെ...  രണ്ടു മാസത്തിനു ഞാൻ അവളെ മൂത്തതാണ്... എന്നെ പിടിച്ചു വേഗം സ്കൂളിൽ ചേർത്തിയതാ.. പിറ്റത്തെ വർഷം അവളെയും കൊണ്ട് ചേർത്തി അതാ സംഭവം... 


 ..  എനിക്ക് ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്...അതും വേറെ ജില്ലയിൽ.. ഐറുനോട് പറഞ്ഞിട്ടില്ല.... പറഞ്ഞാൽ ഒരു യുദ്ധം ഉണ്ടാകും... എന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ല അവൾക്ക്.... 

പിന്നെ ആ ബലാലിനെ ഇങ്ങൾക്ക് അറിയാല്ലോ.... ഞാൻ ഇനിയും  പരിചയപെടുത്തണ്ടല്ലോ.... എന്നാലും പറയാം.... എന്റെ... ജീവന്റെ ഒരു ഭാഗം ആണ്... അവൾ എന്റെ... ഐറു .... 

ഞാൻ ശരീരം ആണേൽ അവൾ എന്റെ ഉള്ളിലെ ജീവൻ ആണ്... ഒരു ദിവസം പോലും അവളെ ശബ്ദം കേൾക്കാതിരിക്കാൻ പറ്റില്ല എനിക്കും അവൾക്കും... അത്രക്കും ജീവന അവളെ... 

"അന്റെ ഇൻട്രോ ഇതുവരെ പറഞ്ഞു തീർന്നില്ലേ.... "ഐറു ... 

"Ooh ഇന്റെ പെണ്ണെ... പറഞ്ഞോണ്ട് ഇരിക്കായിരിന്നു അപ്പോഴാ നീ കേറി പറഞ്ഞെ എല്ലാം കുളമാക്കി... "

"എന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യാൻ പറ്റുള്ളൂ... 😁... "ഐറു  

"Ooh ദാരിദ്ര്യം.... "

"അല്ല dua നീ ഞങ്ങളെ ഇവിടെ നിർത്താനാണോ ഉദ്ദേശം.... "അജുക്ക 

ഇതു നമ്മളെ ഒരേഒരു bro... അജ്മൽ... 

"Ooh സോറി bro... ഞാൻ അതു  മറന്നു... ഇങ്ങൾ അകത്തേക്ക് വരി.... "ഐറു 

ഞങ്ങൾ അകത്തേക്ക് കയറി.... അവിടെ അമ്മായി മാത്രം ഉള്ളു... ഞാൻ അമ്മായിക്ക് salam കൊടുത്തു...

"ഇങ്ങൾ ഇത്ര പെട്ടെന്ന് വരും എന്ന് കരുതിയില്ല... ഇങ്ങൾ ഇരിക്കി ഞാൻ ചായ എടുത്തു വയ്ക്കാം "അമ്മായി 

"വേണ്ട അമ്മായി പോയിട്ട് നൂറുകൂട്ടം പണി ഉണ്ട്... ഇവൾ രാവിലെ തന്നെ ഒരു സോയ്ര്യവും തരാതെ ആയപ്പോൾ.. ഇങ്ങോട്ട് പോന്നത..... "അജുക്ക 

ഞാൻ എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു.. ഞാൻ ഇളിച്ചത് കണ്ടിട്ട് aa കുരിപ്പ് അവിടെ കിടന്ന് വാ പൊത്തി ചിരിക്ക.. 

അപ്പൊ എനിക്ക് സഹിക്കോ... നിങ്ങൾ പറ... സാഹിക്കൊന്ന്... കൊടുക്കണ്ടേ അവൾക്കിട്ട്... ഞാൻ കൊടുത്തു അവളെ പുറം നോക്കി... അപ്പൊ അവൾ ചിരി നിർത്തി എന്നെ നോക്കി കണ്ണുരുട്ടി.... 

ഞാൻ തുടങ്ങിയിലെ കിടന്നും മറിഞ്ഞും ചിരിക്കാൻ.... അത് കണ്ട്... എന്റെ തലക്കിട്ട് ഒന്ന് തന്നു... പിന്നെ പറയണ്ട... അവിടെ ഒരു യുദ്ധക്കളം ആക്കി.... പിന്നെ അമ്മായിയും അജുക്കയും വന്നു സോൾവ് ആക്കി.... നമ്മൾ ഇങ്ങനെ  ആണ്... ചില നേരം കീരിയും പാമ്പും ചില നേരം അടയും ചക്കരയും.... 

"ദിലു ഇല്ലേ ഇവിടെ "

"ഓൾ റൂമിൽ ഉണ്ട്... "അമ്മായി 

"ഓഹ്.. "

"Dua നീ വേഗം എന്താ എടുക്കാനുള്ളത് എടുത്തിട്ട് വന്നേ... വീട്ടിൽ ചെന്നിട്ട് കുറെ പണി ഉള്ളതാ.... "അജുക്ക.. 

അവൾ പറയണ്ട താമസം.. വേഗം പോയി ലഗേജ് എടുത്ത് വന്നു.. 

"പോകാം.. "ഐറു 

പിന്നെ ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി.. വീട്ടിൽ ഒരു ഫങ്ക്ഷന് ഉണ്ട്..  നമ്മളെ അജുക്കന്റെ കല്യാണം ആണ്.. ഈ ആഴ്ച.. അതോണ്ട്. ഇവളെ കയ്യോടെ അങ്ങ് കൂട്ടി കൊണ്ട് വന്നു.... 

💜💜💜💜💜💜💜💜💜💜💜💜💜💜

മക്കളെ നിങ്ങൾ എന്നെ മറന്നോ.. അവൾ വന്നപ്പോ നമ്മളെ വേണ്ടല്ലേ... എന്നു ഞാൻ പറയില്ല... കാരണം എനിക്കറിയാല്ലോ.. നിങ്ങളെ.... 

അവൾ പരിചയപെടുത്തില്ലേ എന്നാലും ഞാൻ ഒന്നുകൂടി പറയാം... അവൾ എന്റെ ഉമ്മാന്റെ ആങ്ങളയുടെ മോളാണ് 
ഫിൻഷാ ഷെറിൻ.. ഞങ്ങളെ ഫിനു... 

എനിക്ക് അവൾ എന്നു വെച്ചാൽ ജീവൻ ആണ് അതുപോലെ തന്നെ ആണ് അവൾക്ക് ഞാനും.... ഞങ്ങളെ എല്ലാവരും പറയാറ്.. ഇരട്ടകൾ ആണ് എന്നാ.. എല്ലാ കാര്യത്തിനും ഒരു പോലെ ആണ്... ഞങ്ങളെ സ്വഭാവവും അങ്ങനെ തന്നെ.. 

പക്ഷെ.. അവൾ ഒരു കാര്യത്തിന് എന്നെ കടത്തി മുന്നിൽ ആയി... വേറെ ഒന്നും അല്ല ... അവൾ ഇപ്പൊ plus two കഴിഞ്ഞു.. ഞാൻ ഇപ്പൊ   plus one  കഴിഞ്ഞു... ബാക്കി എല്ലാ കാര്യത്തിലും ഞങ്ങൾ ഒരുപോലെ ആണ്.. ഡ്രസ്സ്‌ എടുക്കണേൽ ഒരുപോലെ... ഞങ്ങളെ  tast ഒരുപോലെ... എല്ലാം.... ഞങ്ങളെ ശരീരം രണ്ടാണെലും മനസ്സ് ഒന്ന് ആണ്. 

ഇതൊക്കെ കണ്ട് നമ്മളെ ലെച്ചനും നെച്ചൂനും അസൂയ ഒക്കെ തോന്നാറുണ്ട്..പിന്നെ അത് കാര്യം ആക്കാറില്ല...  നെച്ചു എന്റെ uppante അനിയത്തിന്റെ മോള് ആണ്.. 

നിങ്ങളോട് കഥ പറഞ്ഞു കല്യാണ വീട്ടിൽ എത്തിയത് അറിഞ്ഞില്ല.... അജുക്ക ഞങ്ങളെ വീട്ടിൽ ആക്കി എങ്ങോട്ടോ പോയി .. ഞങ്ങൾ അകത്തേക്ക് കയറി... മാമനും മാമിക്കും ഞാൻ എന്ന് വെച്ചാൽ ജീവനട്ടോ.... 

അകത്തു മുഴുവനും കുടുംബക്കാരെ കൊണ്ട് നിറഞ്ഞിരിക്ക... അവരിൽ കുറച്ചു പേര് മാത്രമേ എനിക്ക് പരിചയമുള്ളൂ.... മാമനെ കണ്ടപ്പോൾ ഞാൻ ഓടിപോയി കെട്ടിപിടിച്ചു വിശേഷങ്ങൾ തിരക്കി.. 

"ഇന്റെ കാന്താരിക്ക് ഇപ്പളാണോ വരാൻ തോന്നിയെ "മാമൻ 

"എന്ത് ചെയ്യാനാ മാമ  ഞാൻ ഭയങ്കര ബിസി അല്ലെ... "

"ഓ ഓളെ ഒരു ബിസി... കല്യണത്തിന് ഒരു മാസം മുന്നേ വരാന്ന്  പറഞ്ഞ ആളാ.... "മാമി 

അടുത്തത് മാമിന്റെ വക... ശ്യോ എനിക്ക് വയ്യ... ഇവർ ഇന്ന് എന്നെ തിന്ന് തീർക്കും.... 

"അതൊന്നു പറയണ്ട ഉമ്മ... ഇവൾക്ക് ഡയലോഗ് മാത്രേ ഉള്ളു ആക്ഷൻ ഇല്ല.. "ഫിനു 

"പോടീ ബലാലെ "

"മോള് എന്തേലും കഴിച്ചോ "മാമി 

"ഇല്ല മാമി ഇങ്ങളെ ചപ്പാത്തിയും ചിക്കൻ കറിയും ഉണ്ടാകും എന്ന് കരുതി ഉമ്മാന്റെ aa ഒണക്ക പത്തിരിയും കറിയും കഴിക്കാതെ പോന്നതാ "എന്നൊക്കെ ഞാൻ നിഷ്കു ഭാവത്തിൽ പറഞ്ഞു 

"സാരല്ലടാ ഞാൻ നീ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ അതെല്ലാം ഉണ്ടാക്കിയിട്ടുണ്ട്... "മാമി 

"ശെരിക്കും... "

"ആന്നെ "മാമി 

"എന്നാ വാ മാമി ഇനി ഒട്ടും സമയം കളയണ്ട..  "

എന്നുപറഞ്ഞു ഞാൻ മാമിയെയും കൊണ്ട് കിച്ചണിലേക് പോയി... അവിടെ കുറെ ഇത്താത്തമാർ ഉണ്ടായിരിന്നു ഞാൻ അത് കാര്യമാക്കാതെ അവിടെ ഉള്ള തിണ്ടുമേൽ ഇരിന്നു മാമി എനിക്ക് ചപ്പാത്തിയും ചിക്കൻ കറിയും ഒരു പ്ലേറ്റ് ൽ ആക്കി എടുത്തു തന്നു... 

ഞാൻ അത് ആസ്വദിച്ചു തിന്നു..

"മാമി ഞാൻ വല്ലാണ്ട് miss ചെയ്തുട്ടോ ഇങ്ങളെ ഫുഡിനെ.... പിന്നെ ഒരു കാര്യം നിങ്ങളോട് രഹസ്യം ആയി പറയാം.... "

എന്നു ഞാൻ രഹസ്യമായി പറഞ്ഞു പക്ഷെ അവിടെ ഉള്ള എല്ലാരും കേട്ടു എന്ന് മാത്രം.... 

"ആ പൊട്ടത്തി ഫിനുനേക്കാളും miss ചെയ്തത് എന്താന്നറിയോ... "

"എന്താ... "മാമിയും അവിടെ കൂടി നിന്ന എല്ലാരും ചോദിച്ചു.. 

"ഇങ്ങളെ ചപ്പാത്തിയും ചിക്കന്കറിയും വേറെ എന്ത് "

ഞാൻ അതുപറഞ്ഞപ്പോൾ എല്ലാരും എന്നെ തന്നെ നോക്കി... കൂട്ടത്തിൽ വേറെ ഒരാളും നമ്മളെ ഫിനു... എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്... ഞാൻ അവൾക്ക് ഒരു ഇളി പാസ്സാക്കി.. 

"നിന്റെ ചപ്പാത്തിയും ചിക്കൻ കറിയും ഞാൻ ശെരി ആക്കി താരാടി.... "ഫിനു 

അവൾ എന്റെ നേരെ അടിക്കാൻ വന്നു ഞാൻ ജീവനും കൊണ്ട് ഓടി... 

"പടച്ചോനെ എന്നെ കാത്തോളീ... "

ഞാൻ എങ്ങോട്ടോ ഓടി... ഓടുന്ന നേരത്ത് ആരോ ചെന്ന് ഇടിച്ചു... നേരെ നിലത്തേക്ക് തല adichu വീണു.. 

"ഉമ്മ..... എന്റെ തല.. "

അപ്പോയെക്കും ഫിനു വന്നു എന്നെ എഴുനേൽപ്പിക്കാൻ നോക്കി 

"എടി എന്താ പറ്റിയെ.. "ഫിനു 

അവൾ കിടന്ന് ബേജാറാകാൻ തുടങ്ങി.. 
കരയാൻ ഉള്ള വക്കോളം എത്തി 


" ooh ഇന്റെ പെണ്ണെ എനിക്കൊന്നും ഇല്ലടി ഇജ്ജ് ഇങ്ങനെ.. ബേജാറാവണ്ട.. എന്റെ just ഒന്ന് ഇടിച്ചതാ... "

"അല്ല... നീ വന്നേ ഹോസ്പിറ്റലിൽ പോകാം.. "ഫിനു 

"എന്തോന്ന് ഹോസ്പിറ്റലിൽ പോകാനോ അനക്ക് എന്താ വട്ടാണോ പെണ്ണെ... എന്റെ തല ഒന്ന് ചെറുതായി ഇടിച്ചതിനു ആണോ ഇപ്പോ ഹോസ്പിറ്റലിൽ പോകുന്നെ... ഇജ്ജ് ഒന്ന് പോയെ എനിക്ക് ഇപ്പൊ ഒരു കുഴപ്പവും.. ഇല്ല.. "

എന്നു പറഞ്ഞു അവിടന്ന് എഴുനേറ്റ്...

"ശെരിക്കും വേദന ഇല്ലാലോ "ഫിനു 

"ഇല്ല ഇന്റെ  പെണ്ണെ... അല്ല എന്നെ ഇടിച്ചിട്ട ആൾ എവിടെ... "

"അത് ശ്യാം ആണ് എന്റെ ഫ്രണ്ട് ആണ്.. അവൻ എങ്ങോട്ടോ തിരക്കിട്ടു പോകയിരുന്നു അപ്പോഴാ നിന്നെ ഇടിച്ചെ..നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ . "ഫിനു 

"ഇപ്പൊ ഇല്ല ഇനി നീയായിട്ട് ഉണ്ടാക്കേണ്ട "

അവൾ എന്നെ നോക്കി ഇളിച്ചു.. ഞാൻ ആണേൽ അയ്യോ ദാരിദ്ര്യം എന്നാ മട്ടിൽ അവളെ നോക്കി 

ഈ പെണ്ണ് ഇങ്ങനെ... എനിക്ക് ഒന്ന് ചെറുതായി വേദനിച്ചാൽ മതി അവൾക്ക് മനസ്സമാധാനം പോകാൻ... എനിക്കും അങ്ങനെ ആണ് ട്ടോ 

പിന്നെ ഞങ്ങൾ കല്യാണത്തിന് വേണ്ട ഡ്രസ്സ്‌ ഒക്കെ പ്ലാൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു..... അന്നത്തെ ദിവസം അങ്ങനെ അങ്ങ് പോയി...  

രാവിലെ എഴുന്നേറ്റപ്പോൾ.. ഞാൻ ഫിനുനേ കെട്ടിപിടിച്ചു കിടക്കയിരുന്നു.. ഞാൻ അവളെ വിളിച്ചിട്ട് പോയി ഫ്രഷായി നിസ്കരിച്ചു.. അപ്പോയെക്കും അവളും നിസ്കരിക്കാൻ പോയി..  

പിന്നെ ഞങ്ങൾക്ക് ഇന്ന് ഷോപ്പിങ്ങിന് ഒക്കെ പോകാൻ ഉണ്ട്..ഇന്ന് ലെച്ചുവും നെച്ചുവും ലാൻഡ് ആകും.. ഞങ്ങൾ നാലു പേരും ചെറുപ്പം മുതലേ ഒരുമിച്ചായിരുന്നു...  രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ഇരിക്കുമ്പോ ആണ് അവര് വന്നത് എന്റെ ഇക്കുന്റെ കൂടെ ആണ് വന്നത് .  അതോണ്ട് അവനെ കയ്യോടെ പിടികൂടി എന്നിട്ട് അവനെയും കൂട്ടി.. ഞങ്ങൾ ഷോപ്പിങ്ങിന് പോയി... 

ഞങ്ങളെ ഒരു മാളിൽ ഇറക്കി അവൻ പോയി.. . പാർച്ചയ്‌സിംഗ് കഴിഞ്ഞു വിളിക്കണം എന്നു പറഞ്ഞിട്ടണ് അവൻ പോയത് ഞങ്ങൾ പിന്നെ.... ഞങ്ങളെ പണി തുടങ്ങി.. ഒന്നും പറ്റുന്നില്ലേ എനിക്കും ഫിനുനും...നെച്ചുവും ലെച്ചുവും ഡ്രസ്സ്‌ എല്ലാം സെലക്ട്‌ ചെയ്തു... കഴിഞ്ഞിരുന്നു... അങ്ങനെ കുറെ നേരത്തെ പരിശ്രമത്തിനു ശേഷം ഞങ്ങൾ രണ്ടുപേരും ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു... 

ബില്ല് ഒക്കെ പേ ചെയ്ത് ഇക്കുനെ വിളിച്ചു ഇക്കു വാരാന്ന് പറഞ്ഞു... ഞങ്ങൾ പുറത്തു കാത്തു നിന്നു..ഞങ്ങൾ ഓരോന്നു പറഞ്ഞോണ്ട് നിക്കുമ്പോൾ ആണ് ഒരുത്തൻ വന്നു എന്റെ ബാഗ് തട്ടിപ്പറിച്ചോണ്ട് പോകുന്നെ ഞാൻ അവന്റെ പിന്നാലെ പോയി... 

അവൻ ഓടുമ്പോൾ ഒരു പോസ്റ്റിൽ ഇടിച്ചു നിലത്തേക്ക് വീണു... ഞാൻ അവന്റെ നേരെ ചെന്ന് എന്റെ ബാഗ് വാങ്ങി എന്നിട്ട് അവന്റെ ഷർട്ട്‌ പിടിച്ചു വലിച്ചു അവനെ നേരെ നിർത്തി.. 

അവൻ ആണേൽ തല ഉഴിഞ്ഞോണ്ട് എന്നെ നോക്ക.....ഞാൻ അവന്റെ മൂക്കത്തു നോക്കി ഒന്ന് കൊടുത്തു 


"ഇനി ഇതു ആവർത്തിക്കരുത്.. "

അപ്പോയെക്കും അവിടെ ആൾക്കാർ ഒക്കെ കൂടിക്കിണ്... എന്നെ അവള്മാര് വലിച്ചോണ്ട് പോയി... 

"ടി എന്നെ എന്തിനാ പിടിച്ചു കൊണ്ടുവന്നെ... രണ്ടണ്ണം പൊട്ടിക്കണം ആയിരുന്നു... ശ്യേ എല്ലാം നശിപ്പിച്ചു.. "

"നിന്റെ ഇക്കു വന്നിട്ടുണ്ട്... നീ എവിടെ എന്ന് ചോദിക്കുന്നുണ്ട് പോത്തേ... "നെച്ചു 

"പടച്ചോനെ "


ഞങ്ങൾ ഇക്കുന്റെ അടുത്തേക്ക് പോയി... ഇക്കു കയ്യും കെട്ടി ഞങ്ങളെ നോക്കി നിക്കായിരുന്നു.. ഞാൻ ഇക്കുന് ഒരു അവിഞ്ഞ ഇളി പാസ്സാക്കി.. 

"എവിടെ ആയിരുന്നു.. "ഇക്കു 

"അതുപിന്നെ ഇക്കു... ഞാൻ... അതു... ഒരു സാധനം വാങ്ങാൻ miss ആയി അതു വാങ്ങാൻ പോയതായിരുന്നു... "

ഒരുവിധത്തിൽ paranj ഒപ്പിച്ചു.. 

"Mm.."ഇക്കു 

അധികം വിശ്വസിക്കാത്ത മട്ടിൽ ഒന്ന് മൂളി.. ഞങ്ങൾ പിന്നെ വേഗം കാറിൽ കേറി ഇരിന്നു .. 

വീട്ടിൽ എത്തുന്നത് വരെ ഞങ്ങൾ ഇക്കുന്റെ ചെവിക്ക് സോയ്ര്യം കൊടുത്തില്ല.. 

വീട്ടിൽ എത്തിയപ്പോൾ പിന്നെ... ഞങ്ങൾ പോയി ഡ്രസ്സ്‌ ഒക്കെ എല്ലാർക്കും കാണിച്ചു കൊടുത്തു... 


@@@@@@@@@@@@@

ഇന്നാണ് അജുക്കന്റെ കല്യാണം.. ഞങ്ങൾആരും റെഡി ആകാൻ പോയി...ഞങ്ങൾ എല്ലാരും റെഡിയായി.. ഞങ്ങൾ നാല് പേരും സാരിയിൽ ആണ്.. ഞാനും ഐറുവും നേവി ബ്ലൂ കളർ ആണ്... പക്ഷെ  aa പെണ്ണ് മാത്രം ഇപ്പോഴും    റെഡിയായി കഴിഞ്ഞില്ല... ഞങ്ങൾ  അവളെ റൂമിലേക്ക്  പോയി... ഡോർ തുറന്നു... 

ഡോർ തുറന്നപ്പോൾ കണ്ട  കാഴ്ച. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. പെണ്ണ് എന്ത് മൊഞ്ച എന്നറിയോ മാഷാഅല്ലാഹ്‌...... നല്ല ചേരുന്നുണ്ട് അവൾക്ക്... ഈ സാരി.. 

"എങ്ങനെ ഉണ്ട് "ഐറു 

"Mm.... ഇപ്പോഴാ നി aa പടത്തിൽ വയ്ക്കാൻ പറ്റിയ.. കോലമായത് "

"നീ പോടീ അണ്ണാച്ചി.... "ഐറു 

ഞങ്ങൾ മൂന്നും പൊട്ടിച്ചിരിച്ചു.. 

"നല്ല മൊഞ്ചയിട്ടുണ്ടെടി.... നീ "ലെച്ചു 

"ശെരിക്കും "ഐറു 

"വേണേൽ വിശ്വസിച്ചാൽ മതി "

അപ്പൊ അവൾ ഞങ്ങളെ വന്നു കെട്ടിപിടിച്ചു.. 

"അല്ല ഇങ്ങനെ ഇവിടെ നിന്നാൽ മതിയോ.. പെണ്ണിന്റെ വീട്ടിൽ പോകണ്ടേ "നെച്ചു 

നെച്ചുപറഞ്ഞപ്പോയ അങ്ങനെ ഒരു സംഭവം ഉള്ളത് പോലും ഓർക്കുന്നത്... ഞങ്ങൾ പിന്നെ താഴേക്ക് ചെന്ന് 


@@@@@@@@@@@@

പടച്ചോനെ ഇനി എനിക്ക് ചത്താലും വേണ്ടില്ല... എല്ലാരും ഇന്നേ പുകയ്തി പുകയ്തി എന്നെ കൊല്ല...

പിന്നെ ഞങ്ങൾ എല്ലാരും പെണ്ണിന്റെ വീട്ടിലേക്ക് പോയി.. ഞങ്ങലെ കൂടെ കാറിൽ ശ്യാം ഉണ്ടായിരുന്നു അവനെ ഞാൻ പരിചയപ്പെട്ടു... ഒരു പാവം ആണ് അവൻ എന്ന് അവനോട് അടുത്തപ്പോൾ മനസ്സിലായി.... 

പിന്നെ നിക്കാഹ് കഴിഞ്ഞു പെണ്ണിനെ ഞങ്ങൾ കൂട്ടി കൊണ്ട് വന്നു.... 
ഞങ്ങളെ  വീട്ടിലെ ഫങ്ക്ഷനും കഴിഞ്ഞു ഞാൻ ബെഡിലേക്ക് മറിഞ്ഞു തൊട്ടുപിന്നാലെ ഫിനുവും ബാക്കി രണ്ടണ്ണവും വീട്ടിലേക്ക് തിരിച്ചു പോയി.. 

രാവിലെ എഴുന്നേൽക്കുമ്പോൾ ഫിനു എന്റെ അടുത്തില്ലായിരുന്നു... ഞാൻ പിന്നെ വേഗം ഫ്രഷായി.. താഴേക്ക് ചെന്ന്.. അപ്പൊ എല്ലാരും വട്ടം കൂടിയിരിക്കാണ് കൂട്ടത്തിൽ ഫിനുവും ഉണ്ട്... ഇതിപ്പോ എന്താ കഥ എന്നെ കൂട്ടാതെ ഒരു ചർച്ചയോ.... സമ്മതിക്കില്ല ഞാൻ 

"Mm...എന്താ ഇവിടെ ഒരു ചർച്ച "

എന്ന് നമ്മൾ ചോദിച്ചപ്പോൾ എല്ലാരും നമ്മളെ നോക്കി നിക്കാണ്... എല്ലാരും എന്തോ ഒളിക്കുന്നുണ്ടല്ലോ... 

"ഇങ്ങളെല്ലാരും എന്താ ഇങ്ങനെ ഇരിക്കുന്നെ.... എന്താ പ്രശ്നം എന്താ ഉണ്ടായേ... ddi ഫിനു ഇജ്ജ് പറയുന്നുണ്ടോ "

ഞാൻ കലിപ്പായപ്പോ എല്ലാരും എന്നെ ന നിഷ്കു ഭാവത്തിൽ നോക്കി.. 

"എനിക്ക് ദേഷ്യം വരുന്നുണ്ട്... നീ കാര്യം പറയുന്നുണ്ടോ ഫിനു "

ഞാൻ അവളെ പിടിച്ചു ചോദിച്ചു.. 

"എടി അതു.... "

അവൾ പറയുന്ന കാര്യം കേട്ട് എനിക്ക് ദേഷ്യം വന്നു... എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല 


"No  ..  ഞാൻ സമ്മതിക്കില്ല... നീ ഇവിടന്ന് എവിടേക്കും പോകുന്നില്ല... "

ഞാൻ ഇത്രയും പറഞ്ഞു റൂമിലേക്ക് പോയി .. അവര് എല്ലാരും എന്നെ വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല ..  റൂമിൽ ചെന്ന് അവിടെ ബെഡിലേക്ക് മറിഞ്ഞു..  പില്ലോ മുകളിൽ മുഖം പൂഴ്ത്തി  കരഞ്ഞു 

"അവൾക്ക് എങ്ങനെ തോന്നി എന്നോട് അങ്ങനെ പറയാൻ അവൾക്ക് എന്നെ പിരിഞ്ഞു ഇരിക്കാൻ പറ്റോ.... അതിനു കഴിയോ അവൾക്ക്...  "

എന്നൊക്കെ ഞാൻ പറഞ്ഞു കരയാൻ തുടങ്ങി..... പെട്ടെന്ന് ആരോ വന്നു എന്റെ തലയിൽ തലോടി... നോക്കുമ്പോൾ ഫിനു ആയിരുന്നു... ഞാൻ എഴുനേറ്റ് ഇരിന്നു... അവൾക്ക് മുഖം കൊടുക്കാതെ തല താഴ്ത്തി ഇരിന്നു... 

"എടി പെണ്ണെ നീ ഇങ്ങനെ പിണങ്ങല്ലേ...  ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.... "ഫിനു 

"വേണ്ട..  നീ  എന്നെ തനിച്ചാക്കി അവിടേക്ക് പോകാൻ ഞാൻ സമ്മതിക്കില്ല "

"എടി... ആരാ പറഞ്ഞെ ഞാൻ  നിന്നെ തനിച്ചാക്കി പോകുമെന്ന്...  കുറച്ചു കാലം ഞാൻ അവിടെ ഒറ്റക്ക് നിന്നും പഠിക്കുന്നെ... അത് കഴിഞ്ഞാൽ നീ അങ്ങോട്ട് വരില്ലേ "ഫിനു 

"മനസ്സിലായില്ല "

"ഈ വർഷം നിന്നെ കാണാതെ അഡ്ജസ്റ്റ് ചെയ്യണം അത് കഴിഞ്ഞാൽ അടുത്ത വർഷം നീ അങ്ങോട്ട് വരില്ലേ അപ്പൊ നമുക്ക് adichu പൊളിക്കാം അവിടെ.... "ഫിനു 

"നീ ഇതെന്തൊക്കെയാ ഫിനു പറയുന്നേ... ഒരു വർഷം ഇത്ര സിംബിൾ ആണോ നിനക്ക്... എങ്ങനെ നിന്നെ കാണാതെ ഞാൻ ഇവിടെ നിക്ക "

"നിനക്കും മാത്രമല്ല എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ലേ... പക്ഷെ വേറെ വഴി ഇല്ല എനിക്ക് aa കോളേജിൽ ആണ് സീറ്റ് കിട്ടിയത്.... അപ്പൊ പോയെ പറ്റു.... "ഫിനു 

"Ok... നീ പോയിക്കോ... ഞാൻ തടസ്സം നിക്കുന്നില്ല...."

ഞാൻ ബെഡിൽ നിന്ന് എഴുനേറ്റ് പുറത്തേക്ക് പോകാൻ നേരത്ത് .. അവൾ എന്നെ വിളിച്ചു 

"നീ എങ്ങോട്ടാ... "ഫിനു 

"ഞാൻ എന്റെ വീട്ടിലേക്ക് പോക... ഇനി ഞാൻ ഇവിടെ നിക്കില്ല....ആർക്ക് വേണ്ടിയാ നിക്കുന്നെ "

ഇതൊക്കെ പറയുമ്പോൾ എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു... ഞാൻ അറിയാതെ തന്നെ എന്റെ മിഴികൾ നിറഞ്ഞു.... 

"ഐറു... "ഫിനു .  

"വേണ്ട ഇനി എന്നെ വിളിക്കേണ്ട.... "

ഞാൻ അവൾക്ക് മുഖം കൊടുക്കാതെ... അവിടന്ന് പൊന്നു... നെഞ്ച് പൊട്ടിയാണ് ഞാൻ അതെല്ലാം അവളോട് പറഞ്ഞത്... എന്നാലെങ്കിലും അവൾ പോകാതിരിക്കും എന്ന് കരുതി.... 

ഹാൾ എല്ലാരും എന്നെ നോക്കി ഇരിക്കയായിരുന്നു.... എന്റെ കരഞ്ഞത് മനസ്സിലാകാതിരിക്കാൻ തല താഴ്ത്തി നിന്നു.... 

" ഉമ്മ ഉപ്പ... നമുക്ക് പോകാം... "

"അതെന്താ മോളെ.. ഇത്ര പെട്ടെന്ന് "ഉപ്പ 

"അതന്നെ... നീ അവളും മായി പിണങ്ങിയോ..  "ഉമ്മ.. 

"ഇവിടെ വന്നാൽ പോകാൻ കൂട്ടാക്കാത്ത നീ എന്താ ഇത്ര പെട്ടെന്ന് പോകുന്നെ . . "മാമി 

ഞാൻ ഇവരോടൊക്കെ എന്ത് പറയും .. അവൾ എന്താ എന്നെ മനസ്സിലാകത്തെ... അവിടെ ഫിനു വന്നു... ഞാൻ അവൾക്ക് മുഖം കൊടുത്തില്ല... 

"ഐറു.... "ഫിനു 

അവളെ ശബ്ദം മാറിയിട്ടുണ്ട്... അവൾ കരഞ്ഞിട്ടുണ്ട്... aa ശബ്ദം ഒന്ന് ഇടറിയാൽ മനസ്സിലാക്കാനേ ഉള്ളു..   ഇനിയും ഞാൻ ഇവിടെ നിന്നാൽ അവൾ പോകുന്നതിന് സമ്മതിച്ചു കൊടുക്കേണ്ടി വരും.... 

"ഇക്കു ഇങ്ങൾ വരുന്നുണ്ടോ..."

ഞാൻ കുറച്ചു കലിപ്പിൽ ആണ് അത് ചോദിച്ചത്... അപ്പൊ തന്നെ ഇക്കു എന്റെ കൂടെ വന്നു.. ഞാൻ ആർക്കും മുഖം കൊടുക്കാതെ അവിടന്ന് നേരെ വീട്ടിലേക്ക് പൊന്നു.   വീട്ടിൽ ചെന്ന് എന്റെ റൂമിൽ പോയി വാതിൽ adichu അവിടെ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം എറിഞ്ഞു.... 

ശബ്ദം കേട്ട് ഇക്കു വന്നെങ്കിലും ഞാൻ തുറന്നില്ല....  എനിക്ക് പറ്റുന്നില്ല.... ആദ്യായിട്ട അവളോട് ഇങ്ങനെ ഞാൻ പെരുമാറുന്നത്... അവളെ പിരിഞ്ഞു ഇരിക്കാൻ പറ്റില്ല എനിക്ക് അതെന്താ അവൾ മനസ്സിലാകത്തെ.... 

അന്ന് ദിവസം മുഴുവനും ഞാൻ aa റൂമിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു... അതിന്റെ ഇടക്ക് ഉപ്പയും ഉമ്മയും ഇക്കുവും.. ദിലുവും ഒക്കെ കുറെ വിളിച്ചെങ്കിലും ഞാൻ വാതിൽ തുറന്നില്ല... 

പിന്നെ ഫിനു കുറെ പ്രാവിശ്യം call ചെയ്തു... ഞാൻ call കട്ടാക്കി.... 
രാത്രി ആണേൽ ഉറക്കവും വന്നില്ല... അവസാനം എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു...  

രാവിലെതന്നെ ഉമ്മ വന്നു ഡോറിന് മുട്ടി... 

"Dua വാതിൽ തുറന്നെ... ദേ ഫിനു വന്നിട്ടുണ്ട്.... "ഉമ്മ 

ഞാൻ വിശ്വസിച്ചില്ല... ഉമ്മ ഞാൻ വാതിൽ തുറക്കാൻ വേണ്ടി വെറുതെ പറയണന്ന് കരുതി... 
അവിടെ തന്നെ ഇരുന്നു 

"ഐറു.... "

പെട്ടെന്ന് അവളെ ശബ്ദം കേട്ടപ്പോൾ ഞാൻ എഴുനേറ്റ് പോയി ഡോർ തുറന്നു... 

അപ്പൊ അവൾ ഉണ്ട് മുന്നിൽ... ഞാൻ അവളെ കെട്ടിപിടിച്ചു.. കരഞ്ഞു... 

"എനിക്കറിയാം ഫിനു... നീ വരും... എന്ന് നിനക്ക് എന്നെ പിരിഞ്ഞു പോകാൻ പറ്റില്ല എന്ന്... "

ഞാൻ കെട്ടിപിടിച്ചോണ്ട് ഇത്രയും പറഞ്ഞു..  പെട്ടെന്ന് അവൾ പറയുന്നത് കേട്ട് ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി... 

"ഐറു.... ഞാൻ പോവാണ്.... പോകുന്നതിന് മുന്നേ നിന്നെ ഒന്ന് കാണാൻ വന്നതാ... "ഫിനു 

"ഫിനു... നീ പോകണ്ട...ഫിനു..  ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..   എന്തോ നിന്നെ പറഞ്ഞു അയക്കണ്ട എന്നാണ് എന്റെ മനസ്സ് പറയുന്നേ..... നിനക്കതെന്താ എത്ര പറഞ്ഞിട്ടും മനസ്സിലാകത്തെ... "

"അതൊക്കെ നിന്റെ തോന്നലാണ്... ഐറു... ഞാൻ പോയി ഒരു വർഷം കഴിഞ്ഞാൽ തന്നെ നീ അങ്ങോട്ട് വരില്ലേ.. അത് കഴിഞ്ഞാൽ പിന്നെ ഞാൻ നിന്നെ വിട്ട് എങ്ങോട്ടും പോകില്ല പ്രോമിസ്... "

എനിക്ക് സങ്കടം വന്നിട്ട്.. ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കിയിട്ട്... അവളിൽ നിന്ന് മുഖം തിരിച്ചു... 

"ഞാൻ പോയിട്ട് വരാം ഐറു... "ഫിനു 

എന്നുപറഞ്ഞു അവൾ പോകാൻ നിന്നപ്പോൾ.... ഞാൻ തിരിഞ്ഞു അവളെ കയ്യിൽ പിടിച്ചു... വലിച്ചു... എന്നിട്ട് അവളെ കെട്ടിപ്പിടിച്ചു... സങ്കടങ്ങൾ എല്ലാം രണ്ടുപേരും കരഞ്ഞു തീർത്തു... 

"എനിക്ക് നീ ഇല്ലതെ  പറ്റില്ല... പോകാതിരുന്നൂടെ.... "

അവൾ എന്നെ ദയനീയ മായി നോക്കി കൊണ്ട്.. എന്റെ കവിളിൽ ചുംബിച്ചു.... 

"നീ സന്തോഷായിട്ട് ഇരിക്കി... ഞാൻ അവിടെ എത്തിയ ഉടനെ വിളിക്കാട്ടോ.. "ഫിനു.. 

ഞാൻ അവളെ തന്നെ നോക്കി... നിന്നു... അവൾ എന്റെ കണ്ണിൽ നിന്നും മായുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു.... അത് ഞങ്ങളെ അവസാന കൂടി കാഴ്ച ആണ് എന്ന് ഞങ്ങൾ അറിഞ്ഞില്ല.... 

അവൾ പോയിട്ട് എന്റെ മനസ്സിന് ഒരു സ്വസ്ഥതയും ഇല്ലായിരുന്നു... എനിക്കെന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ ഒക്കെ തോന്ന... 

അവൾ വിളിക്കുന്നത് വരെ എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.... അവൾ വിളിച്ചു... ഒരു കുഴപ്പവും ഇല്ല എന്നറിഞ്ഞപ്പോഴാണ് സമാധാനമായത്.... പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ അവളെ കാണാതെ പൊരുത്ത പെടാൻ തുടങ്ങി പക്ഷെ അവളെ വിളിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു..... 


അവൾക്ക് അവിടെ കുറെ frnds ഒക്കെ ആയി എന്ന് പറയാറുണ്ടായിരുന്നു.... അവളെ ബെസ്റ്റി എന്നു പറയുന്ന ഒരു കുട്ടിയുണ്ട്... sandra.... അവര് രണ്ടുപേരും ഒരേ ഹോസ്റ്റലിൽ... ഒരേ റൂമിൽ ആണ്... 

പിന്നെ ശ്യാം... അവൾക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കാറുണ്ട് എന്നൊക്കെ പറയും വിളിക്കുമ്പോൾ..   

അങ്ങനെ മാസങ്ങളും കഴിഞ്ഞു.... ഒരു ദിവസം ഞാൻ രാത്രിയിൽ അവൾക്ക് call ചെയ്തു.... അപ്പൊ അവളും സാന്ദ്രയും... കോളേജിൽ നിന്ന് ഇറങ്ങിയതേ ഉള്ളു എന്നു പറഞ്ഞു...  

"നീ ഇത്രയും നേരം അവിടെ എന്താക്കായിരുന്നു ഫിനു.... "

"അതുപിന്നെ... ഐറു... ഒരു submit ചെയ്യാനുണ്ടായിരുന്നു... അപ്പൊ അത് ചെയ്തു കഴിയാൻ നേരം വൈകി ആതാ... ഞങ്ങൾ ഇപ്പൊ ഹോസ്റ്റൽ എത്താറായി... "ഫിനു 

"Mm.... സൂക്ഷിച്ചു പോണേ.. "

"ആടി .... "

ഞങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോൾ ആണ് അവൾ പെട്ടെന്ന് ആരോടോ ചാടി കയറുന്നെ 

"ആരാ.... എന്താ..... വേണ്ടേ... "ഫിനു 

"ഫിനു... എന്താ അവിടെ... ആരാ അവിടെ "

"ഞാൻ പിന്നെ വിളിക്കാം ഐറു... "ഫിനു.  

അങ്ങനെ പറഞ്ഞു ഫിനു call കട്ടാക്കിയില്ലായിരുന്നു.... 

"എന്താ നിങ്ങൾക്ക് വേണ്ടേ... വഴീന്ന് മാറി നിക്കഡോ "ഫിനു 

"അങ്ങനെ അങ്ങ് മാറാൻ alla ഞങ്ങൾ വന്നേ നിന്നെ കൊണ്ട് ചെല്ലാന മോളിൽ നിന്നുള്ള ഓർഡർ "ഒരു പുരുഷന്റെ ശബ്‌ദം ആണല്ലോ റബ്ബേ.... 

ഞാൻ അവര് പറയുന്ന കാര്യങ്ങൾ കേൾക്കാൻ ശ്രമിച്ചു 

"സാന്ദ്ര വന്നേ... ഓരോ വഴിപോക്കൻ മാർ ഇറങ്ങി കൊള്ളും... "ഫിനു 

"പിടിക്കെടാ   അവളെ "


"എന്റെ കൈ വിടെടാ... "ഫിനു 

"അവളെ വിടാടാ... ".. സാന്ദ്ര 

"ഫിനു... finu... എന്താ പറ്റിയെ.... ആരാ അവര്... "ഞാൻ വെപ്രാളത്തോടെ ചോദിച്ചു.. എന്റെ ശബ്‌ദം കെട്ടിട്ടാണ് എന്നു തോന്നുന്നു..  അവൾ എന്നെ വിളിച്ചു... 

"ഐറു.... "

"ഫിനു.... സാന്ദ്ര...  ഫിനു എന്താ അവിടെ... ആരാ അവരൊക്കെ...... "

പിന്നെ ഒന്നും കേൾക്കുന്നില്ല.. ഞാൻ നോക്കിയപ്പോൾ കാൾ കട്ട്‌ ആയതായിരുന്നു.... ഞാൻ വീണ്ടും വീണ്ടും വിളിച്ചു പക്ഷെ എടുക്കുന്നില്ല... 

"Ya റബ്ബി.... എന്റെ ഫിനുന് ഒന്നും വരുത്തല്ലേ "

എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല... ഞാൻ എല്ലാവരും ഇരിക്കുന്ന ഹാളിലേക്ക് ചെന്ന്... എന്നിട്ട്.. എന്റെ കിതപ്പ് കാരണം എന്താ എന്നൊക്കെ എല്ലാരും ചോദിക്കുന്നുണ്ട്.... ഞാൻ എങ്ങനൊക്കെയോ പറഞ്ഞു.... 

"ഉപ്പ... ഇക്കു എനിക്ക് ഇപ്പൊ തന്നെ ഇന്റെ ഫിനുനേ കാണണം.... "

"നീ ടെൻഷൻ അടിക്കല്ലേ... അവൾക്ക് ഒന്നും സംഭവിക്കില്ല.... ഞങ്ങൾ അന്വേഷിക്കട്ടെ .... എടാ ദെനി... നീ മാമനെയും അജുനെയും വിവരം അറീയിക്ക് നമുക്ക് ഇപ്പൊ തന്നെ അങ്ങോട്ടേക്ക് പോകാം.... "ഉപ്പ... 

അവര് പോകാൻ നിന്നപ്പോൾ... ഞാൻ കൂടെ ചെല്ലട്ടെ എന്ന് ചോദിച്ചു.... 

"നീ ഇവിടെ നിന്നോ ഞങ്ങൾ പോകുന്നില്ലേ... അതും alla ഇവിടെ ആരും ഇല്ലാത്തതല്ലേ നിങ്ങൾ തറവാട്ടിലേക്ക് ചെന്നോ... "ഉപ്പ... 

എനിക്ക് എന്തോ... ഇവിടെ നിക്കാണ് തോന്നുന്നില്ല... എന്റെ മനസ്സ് അതിനു അനുവദിക്കുന്നില്ല... എന്റെ finun എന്തോ സംഭവിക്കാൻ പോകുന്നത് പോലെ ഒക്കെ തോന്ന.... 


ഞങ്ങൾ തറവാട്ടിലേക്ക് ചെന്നു ...ഉപ്പ വിവരം അറിയിച്ചപ്പോ തന്നെ മാമൻ ഹോസ്റ്റലിലേക്ക് വിളിച്ചു ചോദിച്ചിരുന്നു... അപ്പൊ അവളും സാന്ദ്രയും അവിടെ എത്തിയിട്ടില്ല എന്നാണ് പറഞ്ഞത്.... അതൊക്കെ കൂടി കേട്ടപ്പോൾ എല്ലാരും ആകെ തളർന്നു പോയി....  ഞാൻ ഫിനുനേ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ നിന്നു.... പക്ഷെ അവൾ call എടുക്കുന്നില്ല... റബ്ബേ ഇന്റെ ഫിനുനേ നീ കാക്കണേ.... 

ഞാൻ മനസ്സുരുകി അവൾക്ക് പ്രാർത്ഥിച്ചു... ഇവിടെ ആണേൽ മാമി നല്ല കരച്ചിൽ... ഉമ്മ എങ്ങനൊക്കെയോ മാമിയെ ആശ്വസിപ്പിക്കുന്നുണ്ട്.... 

എനിക്ക് ഇതൊന്നും കണ്ട് നീക്കാനുള്ള ശേഷി ഇല്ലായിരുന്നു... ഞാൻ റൂമിൽ പോയി... അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഒക്കെ എങ്ങനൊക്കെയോ സമയം പൊക്കി.... 

എങ്ങനെയാ ഇപ്പൊ അവിടത്തെ വിവരം അറിയാം.... അവളെ കുറിച്ചോർക്കുമ്പോൾ എന്റെ നെഞ്ച് പിടയാണ്....... ഞാൻ ഇടക്ക് ഇക്കുനെ വിളിക്കും അപ്പൊ പറയും തിരിച്ചു വിളിക്കാം വിളിക്കാം... എന്നൊക്കെ... 

എനിക്കതൊക്കെ കേട്ട് തലക്ക് ഭ്രാന്ത്  പിടിക്കുന്നെ പോലെ... ഞാൻ അവുടെ കണ്ട സാധനങ്ങൾ എല്ലാം എറിഞ്ഞു പൊട്ടിച്ചു... ശബ്‌ദം കേട്ട് എല്ലാരും വന്നു... അവിടേക്ക്.... ഞാൻ ആകെ ഭ്രാന്തിയെ പോലെ നിയന്ത്രണം ഇല്ലതെ... എല്ലാം എറിഞ്ഞു പൊട്ടിക്കാണ്.. 

അതിന്റെ ഇടയിൽ എന്റെ കയ്യ് മുറിഞ്ഞു... blood കുറെ പോയി അത് കണ്ട് മാമിയും.... ഉമ്മയും എന്റെ അടുത്തേക്ക് വന്നു... ദിലു എന്നെ ഒരു പേടിയോടെ നോക്കി കൊണ്ട് മാറി നിന്നു.... 

അജുക്കന്റെ വൈഫ്‌... എന്റെ കയ്യിൽ മുറിവ് കെട്ടാൻ വേണ്ടി വന്നപ്പോൾ... ഞാൻ തട്ടിയിട്ട്.... 

"വേണ്ട ആരും എന്റെ അടുത്തേക്ക് വരണ്ട... എനിക്ക് എന്റെ ഫിനുനേ കാണണം.... അവളെ മാത്രം കണ്ടാൽ മതി അവളെ മാത്രം.... ആരും ഇവിടെ നിക്കണം എന്നില്ല.... പോയിക്കോ എല്ലാരും പോകാൻ.... 

എല്ലാരും കൂടി പറഞ്ഞയതല്ലേ അവളെ... വേണ്ട വേണ്ട ഒരു പാട് തവണ ഞാൻ പറഞ്ഞു അപ്പൊ ആരേലും കേട്ടോ ഇല്ലല്ലോ... ഇന്റെ finun എന്തേലും സംഭവിച്ചാൽ പിന്നെ ദുആ ജീവനോടെ ഉണ്ടാകും എന്നു കരുതേണ്ട ആരും... 


എന്റെ കണ്മുന്നിൽ നിന്ന് പൊക്കോ എല്ലാരും പോകാൻ.... "

ഞാൻ അലറിയപ്പോൾ എല്ലാരും എന്നെ തന്നെ നോക്കി നിക്കാണ്... ഉമ്മ കണ്ണ് നിറച്ചോണ്ട്.... എന്നെ നോക്കി മോളെ എന്നൊക്കെ വിളിക്കുന്നുണ്ട്... 

ഞാൻ വീണ്ടും വൈലെന്റ് ആയപ്പോൾ എല്ലാരും പുറത്തിറങ്ങി.... അപ്പൊ തന്നെ... ഞാൻ ഡോർ നീട്ടി adichu.... എന്നിട്ട് ഡോറിന്റെ അവിടെ... ഇരുന്നു.... മുട്ടുകാലിന്മേൽ തല വച്ചു... കൂറേ കരഞ്ഞു.... 


Ya അല്ലാഹ് എന്റെ ഫിനു ഏതു അവസ്ഥയിൽ ആണാവോ അവൾക്കൊന്നും സംഭവിക്കരുതേ അല്ലാഹ്.... 


@@@@@@@@@@@@@


അതെ സമയം. ഫിനുനേ തിരഞ്ഞു പോയവർ...... അവിടെ എല്ലാ ഇടതും അന്വഷിച്ചു.... പക്ഷെ അവരെ കണ്ടു പിടിക്കാൻ സാധിച്ചില്ല.... അവസാനം അവര് പോലീസിൽ പരാതി കൊടുത്തു.... 

Aa രാത്രി മുഴുവനും അവര് അവളെ തിരഞ്ഞു അലഞ്ഞു... aa സിറ്റി മുഴുവനും.... 


നേരം വെളുക്കാറായപ്പോൾ aan.. അജു ന്... ഒരു call വന്നത്... അവൻ aa call എടുത്തു... 

അതൊരു പോലീസ് ആയിരുന്നു വിളിച്ചത്... ആ പോലീസ് പറഞ്ഞത് അനുസരിച്ചു അവര്... ഹോസ്പിറ്റലിലേക്ക് പോയി.... 

ഹോസ്പിറ്റലിnte മുന്നിൽ തന്നെ പോലീസ് ഉണ്ടായിരുന്നു... 

"എന്താ sir എന്തിനാ ഞങ്ങളെ വിളിപ്പിച്ചേ... "മാമൻ 

"അത് ഞങ്ങൾക്ക് രണ്ട് body കിട്ടിയിട്ടുണ്ട്.... ഭാഗ്യത്തിന് അവർക്ക് രണ്ടുപേർക്കും ജീവൻ ഉണ്ട്... ഞങ്ങളെ ഊഹം ശെരിയാണെങ്കിൽ അതിൽ ഒരു കുട്ടി നിങ്ങളെ കുട്ടിയാണ് എന്നു തോന്നുന്നു.... "sir 

അത് കേട്ടതും മാമൻ ഒന്നാകെ തളർന്നു... ദുആ nte ഉപ്പ അവരെ ആശ്വസിപ്പിച്ചു.... 

"അവരെ ഒന്ന് കാണാൻ... " അജു 

"അതിനാണ് ഞാൻ നിങ്ങളെ വിളിച്ചത്... ആ കുട്ടികൾക്ക് ശാരീരിക  മായും മാനസിക മായും പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.... അതിൽ ഒരു കുട്ടിയെ ഒന്നിലധികം പേര് ചേർന്ന്.... "sir 

"No..... sir മതി... ഞങ്ങൾക്ക് അവരെ ഒന്ന് കാണണം... "ദെനി... 

അവർക്ക് അതൊന്നും കേൾക്കാൻ ഉള്ള ശക്തി ഇല്ലായിരുന്നു... അവര് ആ നിമിഷവും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നെ അത് ഫിനു ആകല്ലേ എന്നാ.... 

പക്ഷെ പടച്ചോൻ അവരെ പ്രാർത്ഥന കേട്ടില്ല... നെഞ്ച് പൊട്ടി ആണ് അവര് അവരെ കണ്ടത്.... അവർക്ക് ആകെ ആശ്വസിക്കാനായി... ബാക്കിയുള്ളത് അവളെ ജീവൻ മാത്രം ആണ്.... 

ഒരു ഡോക്ടർ അവരുടെ അടുത്തേക്ക് ചെന്ന്..... മാമൻ ഒന്നാകെ തകർന്നു. പോയി... 

"എസിപി എല്ലാം പറഞ്ഞു എന്നു വിചാരിക്കുന്നു എന്നാലും ഞാൻ എന്റെ കടമ തീർക്കാണ്..... "dr 

ആ ഡോക്ടർ പറയുന്നതൊക്കെ ഇട്ടു നിക്ക എന്നല്ലാതെ വേറെ വഴി ഇല്ലായിരുന്നു അവൾക്ക്... 

"അതിൽ ഒരു കുട്ടിയ്ക്ക് ഇപ്പൊ ബോധം വന്നിട്ടുണ്ട്.... പക്ഷെ അത് എത്ര നേരം നിലനിലനിൽക്കും എന്ന് പറയാൻ പറ്റില്ല... മറ്റേ കുട്ടി ഇപ്പോഴും കോമ സ്റ്റേജിൽ തന്നെ ആ അവളെ relative ആരും ഇല്ലേ.... 

പിന്നെ കുട്ടിയെ കാണണം എന്നുണ്ടേൽ കണ്ടോളു ട്ടോ..അവൾക്ക് ബോധം വന്നയുടനെ തന്നെ ഒരു പെൺകുട്ടിയുടെ പേര പറഞ്ഞെ... എന്തോ ഐറു  എന്നോ മറ്റും  "dr 

അതുപറഞ്ഞു dr അവിടെ ഉണ്ടായിരുന്ന പോലീസിനോട് എന്തൊക്കെയോ സംസാരിച്ചു.... 

അവര് എല്ലാരും അകത്തേക്ക് കയറി.... ഫിനു.. ബെഡിൽ കണ്ണടച്ചു കിടക്കാണ്  ആ അവൾക്കും ചുറ്റും ഓരോ യന്ത്രങ്ങളുടെ വയറുകൾ ചുറ്റി വച്ചിരിക്കാണ്.... ആ കാഴ്ച അവരെ മനസ്സിനെ തകർത്തിരുന്നു..... 

സ്വന്തം മകളെ ഈ നിലയിൽ കാണുമ്പോഴുള്ള ഏതൊരു ഉപ്പന്റെയും മാനസികാവസ്ഥ... പറഞ്ഞറിയിക്കാൻ പറ്റില്ല . .ആകെ തളർന്നു പോയിരിക്കുന്നു അവളെ വാപ്പയും...കൂടെ വന്നവരും.... 


വാക്കുകൾ ഇടാറി കൊണ്ട് അവര് അവളെ വിളിച്ചു 

"ഫിനു..... "

അവൾ പതിയെ കണ്ണുകൾ തുറന്നു എന്നിട്ട് അവരെ നോക്കി.... പൊട്ടിക്കരഞ്ഞു... 

"ഉപ്പ..... ഇങ്ങൾ മോള് ചീത്തയായി ഉപ്പ.... "ഫിനു.   

"മോളെ... "

"എന്തിനാ എല്ലാരും വന്നേ എനിക്ക് ആരെയും കാണേണ്ട..   എന്റെ ഐറുന്റെ വാക്ക് കേൾക്കാതെ വന്നത് കൊണ്ട എനിക്ക് ഇതു സംഭവിച്ചേ... 

അവളെ എനിക്ക് അവസാനമായി കാണാൻ പറ്റോ.... "ഫിനു 

"അങ്ങനെ ഒന്നും പറയല്ലേ മോളെ.... "

"സഹിക്കാൻപറ്റുന്നില്ല..... മേലാകെ നീറി മുറിയ..... ഈ വേദന അനുഭവിക്കുന്നതിനേക്കാളും... എല്ലാ നഷ്ടപെട്ട എനിക്ക് മരണം തന്നെ ആണ്... നല്ലത്.... 

പക്ഷെ അവളെ തനിച്ചാക്കി പോകാൻ പറ്റുന്നില്ല... "ഫിനു 

അവൾക്ക് നേരാംവണ്ണം ശ്വാസം വലിക്കാന്  പറ്റാതെ .... അപ്പോയെക്കും അവിടെയുള്ള സ്റ്റാഫ്കൾ എല്ലാം വന്നു അവരോട്  പുറത്തേക്ക് നിക്കാന് വേണ്ടി പറഞ്ഞിട്ട് അവരിൽ ഒരാൾ.... ഡോക്ടറെ വിളിക്കാൻ വേണ്ടി പോയി.... 

അവരെല്ലാരും പോകുന്ന വഴിക്ക്....ഫിനു പറയുന്നത് ഇത്രമാത്രം... "എനിക്ക് അവളെ കാണണം.... എന്റെ ഐറു നെ.... അവസാനമായി അവളെ ഒന്ന് കാണണം.. "

അവരെല്ലാരും പുറത്തിറങ്ങി... പടച്ചോനോട് പ്രാര്ത്ഥിച്ചു.... 

കുറച്ചു സമയം കഴിഞ്ഞു  ഡോക്ടർ പുറത്തേക്ക് വന്നു.... ഞങ്ങൾ എല്ലാരും ഡോക്ടറെ അടുത്തേക്ക് പോയി... 

"അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ "അജു 

"Iam..... sorry... ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു... ഞാൻ പറഞ്ഞില്ലേ... ഇത്രയും നേരം അവളെ ജീവനോട് കിട്ടിയത് തന്നെ.... "

അത്രയും പറഞ്ഞു അയാളെ മുഴുവനാവിപ്പിക്കാതെ... അജു തടഞ്ഞു... 

"ഇനി മതി... നിങ്ങൾക്ക് അവളെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ... ഇനി ഒന്നും പറയും വേണ്ട..  "

അജു അവന്റെ പെങ്ങളെ നഷ്ടപെട്ട സങ്കടത്തിൽ ഡോക്ടറോട് അങ്ങനെ പറഞ്ഞു..  

പിനീ അവിടത്തെ ഫോര്മാലിറ്റിസ് ഒക്കെ കഴിഞ്ഞു അവര് അവളെയും നാട്ടിലേക്ക് പൊന്നു..  


@@@@@@@@@@@@@

ഞാൻ ഇന്നലെ മുതൽ റൂമിൽ ഒരേ ഇരിപ്പാണ്.... ഇന്ന് ഇപ്പൊ ഉച്ച കഴിഞ്ഞു അതിന്റെ ഇടക്ക് അവരെല്ലാരും എന്നെ മാറി മാറി വിളിച്ചെങ്കിലും... ഞാൻ അവിടന്ന് അനങ്ങിയില്ല.... 

ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവിടെ തന്നെ ഇരിന്നു.... എന്റെ ഫിനു വെള്ളം കുടിച്ചിട്ടുണ്ടോ എന്നൊന്നും പറയാൻ പറ്റില്ല... ചിലപ്പോ അവൾക് വെള്ളം ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ ചെയ്യുന്നത് തെറ്റല്ലേ... 

അങ്ങനെ ഓരോന്ന് മനസ്സിൽ വിചാരിച്ചോണ്ട് ഇരിക്കുമ്പോൾ ആണ്.. പെട്ടെന്ന് വീടിന്റെ മുന്നിൽ  ആരോ കാറിൽ വന്നത്... അപ്പൊ ഞാൻ എഴുനേറ്റ് ജനൽ വഴി നോക്കിയപ്പോൾ... 

അവരാണ്.... 

"ഇന്റെ ഫിനു വന്നു എനിക്കറിയാം നീ തിരിച്ചു വരും എന്ന്... നിനക്ക് എന്നെ തനിച്ചാക്കി പോകാൻ പറ്റില്ല എന്ന് എനിക്കറിയാം... "

ഞൻ മനസ്സിൽ ഒരുപാട് സന്തോഷിച്ചു ഓടി പോയി വാതിൽ തുറന്നു... ഹാളിലേക്ക് പോയപ്പോൾ അവിടെ നിറയെ ആൾക്കാർ... എനിക്കൊന്നും മനസ്സിലാകുന്നില്ല എല്ലാരും എന്നെ തന്നെ നോക്കി നിക്കാണ്..

അവിടെ ഒന്നും ഫിനുനേ കാണുന്നില്ല .. ആ ഇനി പുറത്തായിരിക്കും അവൾ...... ഞാൻ അവരെ ഇടയിലൂടെ.... പുറത്തേക്ക് പോയി.... അവരെല്ലാം എന്നെ ഒരു അത്ഭുതജീവിയെ പോലെ നോക്കി നിക്ക ഞാൻ അതൊന്നും കാര്യമാക്കാതെ പുറത്തേക്ക് പോയപ്പോൾ.... 

അവിടെ മാമിയുടെ നിലവിളി... ഞാൻ ഓടി ചെന്ന് നോക്കിയപ്പോൾ മുറ്റത്തുണ്ട് ആംബുലൻസ് നിർത്തി ഇട്ടിരിക്കുന്നു.. എനിക്കൊന്നും മനസ്സിലാകുന്നില്ല ഞാൻ ആ ആംബുലൻസിന്റെ അടുത്തേക്ക് നടന്നു... 


പിന്നെ അതിൽ നിന്നും ഇറങ്ങി വരുന്നവരെ ഒക്കെ കണ്ടപ്പോൾ എന്റെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു....  

"എന്റെ മോളെ..... നീ ഞങ്ങളെ തനിച്ചാക്കി പോയില്ലേ ".... എന്നു മാമിയുടെ നിലവിളി കേട്ട്... എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു എന്റെ റൂഹ് എന്നിൽ നിന്ന് പിടിച്ചെടുക്കുന്ന പോലെ തോന്നി.... 


പെട്ടെന്ന് ഇക്കു വന്നു എന്നെ കെട്ടിപ്പിടിച്ചു കരഞു.... ഞാൻ ഒരു പ്രതിമ കണക്കെ നിന്നും കൊടുത്തു.... എന്റെ  നോട്ടം നേരെ ചെന്നത് ആംബുലൻസിൽ നിന്ന് ഇറക്കി നേരെ അകത്തേക്ക് കൊണ്ടുപോകുന്ന ആ ആളെയായിരുന്നു... 

ഞാൻ ഇക്കുനെ എന്നിൽ നിന്ന് വീടുവിയ്പ്പിച്ചു.... എന്നിട്ട് ഞാൻ അകത്തേക്ക് കടന്നു .... അവിടെ ഒന്നാകെ ആൾക്കാരെ കൊണ്ട് നിറഞ്ഞിരിക്കായിരിന്നു.... ഞാൻ അവരെ ഇടയിലൂടെ പോകാൻ നിന്നപ്പോൾ... അവര് എനിക്ക് വഴി മാറി തന്നു... 

ഞാൻ അവരെയെല്ലാരെയും ഒന്ന് നോക്കിയിട്ട്... ആ വെള്ള പുതച്ചു കിടത്തിയിരിക്കുന്ന ആളെ നോക്കി.... 

പെട്ടെന്ന് മാമിന്റെ നിലവിളി എന്റെ കാതുകളിൽ തുളച്ചു കയറി... ഞാൻ മാമിനെ നോക്കിയപ്പോൾ.... മാമി കരഞു കരഞു തളർന്നിരിക്കുന്നു... ഉമ്മയും ബാക്കിയുള്ളവരെല്ലാരും മാമിയെ ആശ്വസിപ്പോകുന്നുണ്ട്.... 

ഞാൻ വീണ്ടും ആ കിടത്തിയിരിക്കുന്ന ആളെ നോക്കി... അന്നേരം അവിടെ ഉണ്ടായിരുന്ന ഒരു ഉമ്മ മുഖത്തെ തുണി മാറ്റി... 

ആ കിടക്കുന്ന ആളെ കണ്ടതും.... എന്റെ heart ബീറ്റ് കുതിച്ചു കൊണ്ടിരിന്നു...  എന്റെ ശ്വാസം നിലച്ചു പോകുന്നത് പോലെ.. എന്റെ..  കാലുകൾ തളർന്നു.... ഞാൻ അവളെ അടുത്ത് മുട്ട് കുത്തിയിരിന്നുപ്പോയി...  എന്റെ ജീവൻ ആണ് ഈ നിലച്ചു കിടക്കുന്നെ.... 

"ഫി.... നു.... "

ഞാൻ എന്റെ വിറയ്ക്കുന്ന കൈകളോടെ അവളെ മുഖം ഒന്ന് തലോടി... അവളെ വിളിക്കുമ്പോൾ എന്റെ തൊണ്ട വറ്റി വറണ്ടിരിന്നു.... 
'ഇല്ല ഞാൻ വിശ്വസിക്കില്ല.... ഇതു സത്യമല്ല... എന്റെ ഫിനുന് എന്നെ തനിച്ചാക്കി പോകാൻ പറ്റില്ല  .. ഇവെരെല്ലാരും എന്നെ പറ്റിക്ക.... '

"ഫിനു..... ഫിനു .. ..  എഴുന്നേൽക്ക് ഫിനു.... ദേ എത്ര ദിവസായി എന്നറിയോ നിന്നെ കണ്ടിട്ട്.... ഇന്നലെ ഞാൻ എന്തോരം നിന്നെ വിളിച്ചു.... നീ എന്തേ ഫോൺ എടുക്കാഞ്ഞേ.... ഫിനു.... ഫിനു... ടി... പെണ്ണെ "

ഞാൻ അവളെ കുറെ വിളിച്ചു പക്ഷെ എഴുന്നേറ്റില്ല.... എനിക്ക് ആകെ പേടിയായി.... ഇനി എന്റെ ഫിനു.... എന്നെ തനിച്ചാക്കി പോയോ.. 

"NO......................."ഞാൻ അലറി വിളിച്ചു... എല്ലാവരും എന്നെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും....  ഞാൻ അവിടന്ന്  അനങ്ങിയില്ല... 

"ടി... നീ എന്തിനടി... അവിടേക്ക് പോയത്... ഞാൻ പറഞ്ഞതല്ലേ പോകണ്ട എന്ന്... നീ കേട്ടോ.. ഇല്ല.   ഇപ്പൊ എന്തായി..  എന്നെ തനിച്ചാക്കി പോയില്ലേ .   ഞാൻ ഒരിക്കലും ക്ഷമിക്കില്ല ..  ഫിനു.    നീ എനിക്ക് വാക്ക് തന്നതായിരുന്നു.... നിന്റെ ഐറൂനെ നീ ഒരിക്കലും തനിച്ചാക്കില്ല എന്ന്... ഇപ്പൊ പിന്നെ നീ എന്താ ചെയ്തേ.... 

പോകുമ്പോൾ എന്നെ കൊണ്ടുപോകയിരുന്നില്ലേ .   ഞാൻ എന്തിനാ ഇനി ഫിനു ഇല്ലാത്ത ഈ ലോകത്ത്.... "

എന്നൊക്കെ പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു   .. 

"മോളെ.... "മാമൻ... 

മാമൻ എന്റെ തോളിൽ കൈ വച്ചു...  ഞാൻ മാമനെ കെട്ടിപ്പിടിച്ചു കരഞു.... 

"മാമ  ..... അവൾ cheythath തെറ്റല്ലേ.... എന്നെ കൂട്ടാതെ പോയില്ലേ..... മാമൻ തന്നെ പറ.... അവളോട്.... നല്ല രണ്ട് അടിയും കൊടുത്തോ.... അപ്പൊ ഓൾ എന്നെ കൂട്ടി കോളും.... "..

മാമൻ എന്നെ നോക്കി കരയാണ് തുടങ്ങി... അവിടെ ഉണ്ടായിരുന്ന പലരുടെയും അവസ്ഥ ഇതു തന്നെ ആയിരുന്നു.... ഞാൻ എന്റെ ഫിനുനെ  കെട്ടിപ്പിടിച്ചു ..... 

"ഫിനു.... നീ പോകുമ്പോ എന്നെ കുറിച്ച് ചിന്തിച്ചിരുന്നോ ... ഉണ്ടാകില്ല... അതാ നീ എന്നെ തനിച്ചാക്കി പോയത് . എനിക്ക് നീ ഇല്ലതെ... പറ്റില്ല എന്നറി.....ഞ്ഞൂടെ.... നി...നക്ക്.... എന്നി....ട്ടും... "

പതിയെ എന്റെ കണ്ണുകൾ അടഞ്ഞു .     

പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു.... 

"ഫിനു.... ഫിനു.... "

ഞാൻ അവളെ വിളിചു.... അപ്പൊ ഒരു നേഴ്‌സ് എന്റെ അടുത്തേക്ക് വന്നു... എന്നിട്ട് വേറെ ഒരു നേഴ്സിനോട് ഡോക്ടറെ വിളിക്കാൻ പറഞ്ഞു .   

"എന്നെ എന്തിനാ ഇവിടെ പിടിച്ചു നിർത്തിയെ...  എനിക്ക് എന്റെ ഫിനുനേ കാണണം.... എന്നെ വിടാൻ.... "

അപ്പോയെക്കും ഒരു ഡോക്ടർ വന്നു ... എന്റെ കയ്യിൽ ഒരു ഇൻജെക്ഷൻ കുത്തി വച്ചു..... 

"എന്നെ വിടാൻ ...... എനിക്ക് എന്റെ ഫിനുനേ കാണണം..... ഫി..... നു  ...... ഫി.... നു... "

പതിയെ എന്റെ കണ്ണുകൾ അടഞ്ഞു..... 

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ എല്ലാവരോടും വൈലന്റായിട്ടാണ് പെരുമാറിയത്...  ആരെങ്കിലും അടുത്ത് വന്നാൽ അവരോടു വൈലന്റാകും ... എന്റെ ഈ അവസ്ഥ കണ്ടിട്ട് എല്ലാവരും ആകെ തളർന്നു പോയി...   കുറെ കൗൺസിലിംഗിന് കൊണ്ടുപോയി... എന്നിട്ടും എനിക്കൊരു മാറ്റവും..... 

ഞാൻ റൂമിൽ തന്നെ ഇരിന്നു... പുറത്ത് എവിടേക്കും പോകാതെ  ..എല്ലാവരോടും ദേഷ്യം ആണ് എനിക്ക്...  അവരെല്ലാരും കൂടി അല്ലെ എന്റെ ഫിനുനേ എന്നിൽ നിന്ന് തട്ടി എടുത്തത്.... 

പോകണ്ട ഞാൻ പറഞ്ഞപ്പോൾ... അവരെല്ലാരും കൂടി...  പറഞ്ഞയച്ചതല്ലേ അവളെ . .. 

എന്റെ ഈ സ്വഭാവം കാരണം...  എല്ലാരും എന്നെ വെറുത്തു കാണും.... ഇനി എന്തിനാ ഞാൻ എന്റെ ഫിനു ഇല്ലാത്ത ലോകത്ത്.... ഞാനും പോക അവളെ അടുത്തേക്ക്..... 

ഞാൻ ബെഡിന്റെ മുകളിൽ കസേര കൊണ്ട് വച്ചു... എന്നിട്ട് ഒരു ഷാൾ എടുത്ത്.. അതിന്റെ മുകളിൽ കയറി.....ഷാൾ ഫാനിൽ കെട്ടി..   അതിന്റെ മറ്റേ അറ്റം എന്റെ കഴുത്തിൽ മുറുക്കി.... 

എന്റെ ഫിനു മനസ്സിൽ കരുതിയത് കൊണ്ട് എനിക്ക് മരിക്കാൻ പേടി ഇല്ലായിരുന്നു..   ഞാൻ കസേര കാല് കൊണ്ട് തട്ടി .. .. 

ശ്വാസം കിട്ടാതെ പിടയുവായിരുന്നു അന്നേരം...  എന്റെ ഫിനുന്റെ ചിരിക്കുന്ന മുഖം മാത്രം ആയിരുന്നു എന്റെ മനസ്സിൽ...... 

അവസാനം  എന്റെ ശ്വാസം നിലച്ചു... എന്റെ കണ്ണുകൾ അടഞ്ഞു... 


@@@@@@@@@@@@@@

അജു ദുആന്റെ അടുത്തേക്ക് പോയപ്പോൾ ആണ് ആ അവസ്ഥയിൽ ദുആനെ കാണുന്നത്.... അജു ഉമ്മനെയും ഉപ്പനെയും അവിടെ വിളിച്ചു കൂവിയിട്ട്.... ദുആന്റെ കാൽ  പിടിച്ചു പൊന്തിച്ചു... 

അപ്പോയെക്കും ഉപ്പയും ഉമ്മയും വന്നു.. ഉമ്‌നാ അവളെ കണ്ട പാടെ.... നിലവിളിച്ചു കരഞു ..   

ഉപ്പ അപ്പോയെക്കും അവളെ കഴുത്തിലെ കേട്ട് കഴിച്ചിരുന്നു...... അജു അവളെ എടുത്തു.... കുറെ വിളിച്ചു..   അവൾക്ക് ഒരു അനക്കവും ഇല്ല...  പിന്നെ നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.... 

അവളെ icu വിലേക്ക് കയറ്റി.... കുറച്ചു കഴിഞ്ഞപ്പോൾ dr വന്നു 

"കുഴപ്പമില്ല... അവൾ സുഖായിട്ടിരിക്കുന്നു .. തക്ക സമയത്തു കണ്ടത് കൊണ്ട് അവളെ ജീവനോടെ തിരിച്ചു കിട്ടി "

അവര് പടച്ചനോട് സ്തുതിച്ചു.... പിന്നീടുള്ള ദിവസങ്ങളിൽ... അവളെ മേലിൽ എല്ലാരെ കണ്ണും ഉണ്ടായിരുന്നു..   അവൾ ഇപ്പോഴും റൂമിൽ തന്നെ ഒരേ ഇരിപ്പാണ് ആരോടും മിണ്ടാറില്ല.... ഫിനു ന്റെ photo കയ്യിൽ പിടിച്ചില്ലേ അതിനോട് സംസാരിക്കും.     

അങ്ങനെ ഒരു ദിവസം അവൾക്ക് ഒരു കത്തു വന്നു അതും post വഴി.... അത് ഉമ്മ വാങ്ങി അവൾക്ക് കൊണ്ടുകൊടുത്തു.... 

ആ കത്തായിരുന്നു അവളെ ജീവിതം തന്നെ മാറ്റി മറിച്ചത്.... 


@@@@@@@@@@@@@

ഞാൻ ഫിനുവിന്റെ photo നോക്കി  സംസാരിച്ചിരിക്കുമ്പോൾ ആണ് ഉമ്മ അകത്തേക്ക് വന്നേ.... 

"മോളെ.... നിനക്ക് ഒരു കത്തു വന്നിട്ടുണ്ട്.... "ഉമ്മ 

" അവിടെ വച്ചേക്കു... "

ഉമ്മ അത് ബെഡിൽ വച്ചിട്ട് പോയി.... ഞാൻ അതെടുത്തു.... 

"ചാരുലത... from എറണാകുളം.... "

"ഇതാരാ എനിക്ക് letter അയക്കാൻ... "

ഞാൻ അത് തുറന്നു നോക്കിയപ്പോൾ ശെരിക്കും ഷോക്ക് ആയി... അത് ഫിനുവിന്റെ hand writing ആയിരിന്നു.... 

ഞാൻ അത് വായിക്കാൻ തുടങ്ങി.... 

"എന്റെ ഐറുവിന്..... 

       നിനക്ക് എപ്പോഴാ ഈ letter കിട്ടുന്നെ എനിക്ക് അറിയില്ല.... ഇത് നിന്റെ കയ്യിൽ കിട്ടുമ്പോ ചിലപ്പോ ഞാൻ ഈ ലോകത്ത് തന്നെ തന്നെ ഉണ്ടാകില്ല.... 

അതുകൊണ്ടാ നിനക്ക് ഞാൻ letter എഴുതിയത്.... എനിക്ക് ശെരിക്കും എന്താണ് സംഭവിച്ചത് എന്ന് നീ അറിയാണം.... നിന്നെ എനിക്ക് നേരിൽ കാണാൻ കഴിയില്ല എന്ന് തോന്നി... അതാ ഞാൻ ഇങ്ങനെ ഒരു വഴി തെരഞ്ഞെടുത്തത്.... എനിക്ക് ബോധം വന്നപ്പോ ഞാൻ നിന്നെയായിരിന്നു അന്വഷിച്ചത്.... 

നീ ഇവിടെ ഉണ്ടാകില്ല എന്നറിയാമായിരിന്നിട്ടും നിന്നെ ഒന്ന് കാണാൻ പൂതിയുണ്ടായിരുന്നു..  അല്ലെങ്കിൽ വേണ്ട... നീ എന്നെ കാണേണ്ട.... നിന്റെ പഴയ ഫിനു അല്ല..... 

നീ എന്നെ കാണേണ്ട... ഞാൻ ചീത്ത ആയി..... എന്നെ എല്ലാരും കൂടി പിച്ചി ചീന്തി... ഐറു... ഒന്ന് തടുക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല... ഞാൻ കാരണം പാവം ഇന്റെ സാന്ദ്രയും ആ  ചതിയിൽ വീണു..... 


നിന്നോട് എനിക്ക് എല്ലാം പാറിയണം.... നീ പറഞ്ഞത് കേൾക്കാതെ വന്നത് കൊണ്ട എനിക്ക് ഇതെല്ലാം സംഭവിച്ചേ... ഞാൻ  നിന്നോട് പറയാത്ത ഒരു പാട് സംഭവങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.... നിന്നോട് പറഞ്ഞാൽ നീ എന്നെ ഒരു നിമിഷം പോലും ഇവിടെ നിർത്താൻ സമ്മതിക്കില്ല എന്നറിയാവുന്നതു കൊണ്ട പിന്നെ പറയാതിരുന്നേ.... 

എനിക്ക് കോളേജിൽ ഒരുപാട് ശത്രുക്കൾ ഉണ്ട് അവരാണ് എന്നെ ഈ അവസ്ഥയിൽ എത്തിച്ചത്.... എനിക്ക് ഒന്നേ നിന്നോട് പറയാൻ ഉള്ളു എനിക്ക് പറ്റിയ  പോലെ വേറെ ഒരു പെൺകുട്ടിക്കും ഉണ്ടാകരുത്.... 

സഹിക്കാൻ പറ്റുന്നില്ലാടി.... അത്രക്കും നീറി മുറിയ ശരീരം മുഴുവനും.... നിന്റെ ഫിനു ഇപ്പൊ വെറും വേസ്റ്റ് ആയി....

ഐറു നിന്നെ എനിക്ക് അവസാനമായി ഒന്ന് കാണാൻ പറ്റോ.... ഇല്ലല്ലേ.... സാരല്യ.. ഞാൻ ഈ letter ഈ ഹോസ്പിറ്റലിൽ ulla ഒരു നേഴ്‌സ് ന്റെ കയ്യിൽ കൊടുക്ക.... 

പിന്നെ..നീ എപ്പോഴും സന്തോഷായിട്ട് ഇരിക്കണം ട്ടോ... അതാണ് എനിക്ക് വേണ്ടേ... നീ ഒരിക്കലും സങ്കടം പെടുന്നത് എനിക്ക് ഇഷ്ടല്ല എന്ന് നിനക്കറിയാല്ലോ.... അതോണ്ട് ഞാൻ പോയാൽ നീ ഒരിക്കലും സങ്കടപെട്ടോണ്ട് ഉപ്പനെയും ഉമ്മനെയും വിഷമിപ്പിക്കരുത്... 

ഞാൻ നിർത്തുവാ... നീ സന്തോഷായിട്ടിരിക്ക്..... 


     Love you ayru........... 

           എന്ന് സ്വന്തം...... ഫിനു....... "


ഞാൻ  ആ കത്തു വായിച്ചു കഴിഞ്ഞതും... നിലം പതിച്ചിരുന്നു....എന്റെ കയ്യിലുള്ള കത്തിലേക്ക് എന്റെ കവിളിലൂടെ ഒഴുകിയ  കണ്ണുനീർ പതിഞ്ഞു.... 

പെട്ടെന്ന് എന്തോ ബോധം വന്ന പോലെ... ഞാൻ കണ്ണുനീർ തുടച്ചു..... 

"വെറുതെ വിടില്ല.... ഈ ദുആ... എല്ലാത്തിനെയും... ഇല്ലാതാക്കിയിട്ടേ...ഞാൻ അടങ്ങു ...... "

ഞാൻ നേരെ uppante അടുത്തേക്ക് പോയി..... ഉപ്പ എന്നെ കണ്ടപ്പോൾ ഞെട്ടി... കാരണം ഞാൻ റൂമിൽ നിന്ന് എങ്ങോട്ടും പോകാത്ത എന്നിൽ നിന്ന് പെട്ടെന്നൊരു മാറ്റം വന്നപ്പോൾ ഉപ്പ ഞെട്ടി.... 

"ഉപ്പ... എനിക്ക് ഒരു കാര്യം അറിയണം... "

ഉപ്പ എന്നെ തന്നെ നോക്കി നിക്ക... ഞാൻ ഉപ്പാനെ പിടിച്ചു കുലുക്കി... 

"ആ നീ എന്താ പറഞ്ഞെ "ഉപ്പ 

"അത് പിന്നെ എനിക്ക് ഒരു കാര്യം അറിയണം... "

"എന്താ എന്ത് കാര്യാ "ഉപ്പ 

"ഫിനു ന്റെ പേരിൽ നിങ്ങൾ കേസ് കൊടുത്തില്ലായിരുന്നോ....പോലീസ് കാർ അവരെ കണ്ടു പിടിച്ചോ.... "

അപ്പൊ ഉപ്പ തല താഴ്ത്തി നിന്നും

" എന്താ ഉപ്പ ഒന്നും മിണ്ടാത്തെ ഞാൻ ചോദിച്ചത് കേട്ടില്ലേ "

"അത് മോളെ... അന്ന് തന്നെ നിന്റെ മാമൻ കേസ് പിൻവലിച്ചു... അവൾക്ക് സംഭവിച്ചത് ലോകം മുഴുവനും പാടി നടക്കേണ്ട എന്ന് മോളെ മാമൻ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും അത് ശെരി വച്ചു അപ്പൊ പിന്നെ ഞങ്ങൾ ആ കേസ് പിൻവലിച്ചു.... "ഉപ്പ 

ഞാൻ അത് കേട്ടപ്പോൾ.. അവിടെ ഉണ്ടായിരുന്ന vase എടുത്തു എറിഞ്ഞു... ആ ശബ്ദം കേട്ടപ്പോൾ ഇക്കുവും ഉമ്മയും ദിലുവും ഒക്കെ ഓടി വന്നു... 

"എന്താ എന്താ പറ്റിയെ "ഇക്കു 

"എന്താ മോളെ... "ഉമ്മ 

"നിങ്ങളൊക്കെ എന്താ ചെയ്തത് എന്നറിയോ... എന്റെ ഫിനുനേ കൊന്നവന്മാരെ വെറുതെ വിട്ടു... അത് ഞാൻ ക്ഷമിക്കില്ല.... ആരൊക്കെ അവരെ വെറുതെ വിട്ടാലും... ഞാൻ വെറുതെ വിടില്ല.... 

എല്ലാത്തിനെയും കൊല്ലും ഈ ദുആ... എന്നിൽ നിന്ന് എന്റെ ഫിനുനേ അകറ്റിയവന്മാരെ കൊല്ലും ഈ ദുആ... "

ഞാൻ ഉച്ചത്തിൽ അങ്ങനെ ഒക്കെ പറഞ്ഞു റൂമിൽ പോയി ulla സാധങ്ങൾ ഒക്കെ എടുത്ത് എറിഞ്ഞു.. പൊട്ടിച്ചു എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.... 

പെട്ടെന്ന് ഇക്കു എന്റെ അടുത്തേക്ക് വന്നു... എന്നോട് നിർത്താൻ പറഞ്ഞു ഞാൻ നിർത്തിയില്ല... അവസാനം ഇക്കു എന്റെ മുഖത്തടിച്ചു.... അന്നേരം ഞാൻ ഇക്കുനെ നോക്കി... 

"നിനക്കെന്താടി വട്ടായോ... നീ എന്താ ഇവിടെ ഈ ചെയ്തു കൂട്ടുന്നെ.... നിന്റെ  മാത്രം അല്ല ഫിനു... അവൾ ഞങ്ങളെ  കൂടിയും പെങ്ങൾ ആടി... " എന്നൊക്കെ പറഞ്ഞോണ്ട് ഇക്കു എന്നോട് പൊട്ടിത്തെറിച്ചു... 

ഞാൻ ഇക്കുനെ നോക്കി...കെട്ടിപ്പിടിച്ചു കരഞു... അപ്പൊ ഇക്കു എന്നെ തലോടി... എന്നിട്ട് ബെഡിൽ ഇരുത്തി.. എന്റെ അടുത്ത് ഇക്കുവും ഇരിന്നു.... 

"മോളെ ദുആ... ഞാൻ പറയുന്നത് മനസ്സിലാക്ക്.... ഞങ്ങൾ അന്ന് ആ കേസ് കൊടുത്തിരുന്നു എങ്കിൽ.... ഇന്ന് നമ്മളെ ഫിനു... എല്ലാ മാധ്യമങ്ങളിലും മുന്നിൽ തന്നെ ഉണ്ടാകുമായിരുന്നു.... അതെല്ല ഞങ്ങൾക്ക് വേണ്ടത്... 

അവളെ ആ അവസ്ഥയിൽ ആക്കിയവന്മാരെ.. ജനങ്ങളെ മുന്നിൽ എത്തിക്കാ എന്നു മാത്രം ആണ്.. പക്ഷെ അതുണ്ടാകില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി "ഇക്കു 

ഇക്കു പറഞ്ഞത് മനസ്സിലായില്ല ഞാൻ ഇക്കുന്റെ മുഖത്തേക്ക് നോക്കി.. 

"അതെ ദുആ.... പോലീസ്കാരും അവരെ സൈഡിൽ ആണ്.... പിന്നെ ഞങ്ങൾ എന്ത് ചെയ്യാനാ.... അതാ ഒന്ന് നോക്കാതെ കേസ് പിൻവലിച്ചത്..."ഇക്കു 

ഞാൻ ഇക്കുനെ കെട്ടിപ്പിടിച്ചു കുറെ കരഞു.... 


@@@@@@@@@@@@@

കുറെ ദിവസങ്ങൾ കടന്നു പോയി... ഞാൻ പഴയ അവസ്ഥയിലേക്ക് ഏതാണ്ടൊക്കെ മാറി വന്നു... പക്ഷെ എന്നിൽ ആ പഴയ കുട്ടിക്കളി ഒക്കെ ഇല്ലാതായി.എല്ലാവരെയും മുന്നിൽ ഞാൻ happy ആയി നിന്നു..... ഒരു വർഷം കടന്നു പോയി.. ഞാൻ ഇപ്പൊ plus two കഴിഞ്ഞിരിക്ക.... 

ഇതിന്റെ ഇടയിൽ ഞാൻ ശ്യാമുമായി... പരിചയപെട്ടു.... ആ കോളേജിലെ വിവരങ്ങൾ ഒക്കെ അറിഞ്ഞോണ്ടിരിന്നു... 

ഫിനുനെ ഇല്ലാതാക്കിയവന്മാരെ.. കണ്ടുപിടിക്കണം എങ്കിൽ.. എനിക്ക് ആ കോളേജിൽ പോയെ പറ്റു.... അതോണ്ട് ഞാൻ നെച്ചൂനെയും ലെച്ചുനെയും കൂട്ടി ആ കോളേജിൽ തന്നെ പോകാമെന്നു തീരുമാനിച്ചു.... അവരെ കൂട്ടിയതിനു വേറെ കാരണം ഉണ്ടായിരുന്നു... ഒന്ന് അവള്മാര് ഞാൻ പോകുന്ന ഇടത്തെ പോകൊള്ളു... രണ്ട് അവര് ഉണ്ടായാൽ ആരും ആ കോളേജിൽ പോകുന്നതിന് എതിർക്കില്ല എന്നറിയാം.. അതോണ്ട് ഞാൻ ആ കോളേജിൽ തന്നെ അപ്ലൈ ചെയ്ത് ഞാൻ പ്ലാൻ ചെയ്ത പോലെ ഞങ്ങൾക്ക് മൂന്നുപേർക്കും അവിടെ തന്നെ സീറ്റ് കിട്ടി... 

അങ്ങനെ ഞാൻ പലതും മനസ്സിൽ കരുതി എന്റെ ഫിനുനേ ഇല്ലാതാക്കിയ നാട്ടിൽ കാല് കുത്തി.... 

ഞാൻ ഉദ്ദേശിച്ച പോലെ അവരിൽ മൂന്ന് പേരെ കണ്ടെത്തി... ഇനി രണ്ട് പേരെ കണ്ടത്താൻ ഉണ്ട്....അവരിൽ മെയിൻ ഒരാളായിരുന്നു.... അവൻ എന്നെ irritate ചെയ്യാൻ വേണ്ടി ഒരു പ്രാവിശ്യം വിളിച്ചു.. അന്ന് അത് razi കണ്ടിരുന്നു.. പക്ഷെ ഞങ്ങൾ തമ്മിലുള്ള സംസാരം കേട്ടില്ല അവൻ..... 

പിന്നീട് ഇന്നലെ ആണ് അവൻ വീണ്ടും എനിക്ക് msg അയച്ചത് അതെല്ലാം കൂടി കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല... ഞാൻ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു 

എനിക്ക് എന്റെ ലക്ഷ്യം മാത്രം ആണ് എന്റെ മുന്നിൽ ഉള്ളത്... അതല്ലാതെ വേറെ ഒന്നും തന്നെ ഇനി എനിക്ക് എന്റെ ജീവിതത്തിൽ കൊണ്ടുവരാൻ ഇല്ല... 

എനിക്ക് എന്റെ ഫിനു നെ ഇല്ലാതാക്കിയവന്മാരെ കൊല്ലണം... അത് കഴിഞ്ഞാൽ...... 

അത്രയും പറഞ്ഞു ഞാൻ നിർത്തി... 


@@@@@@@@@@@@@

നെച്ചു 


എല്ലാവരും ദുആന്റെ past കേട്ടിട്ട്... ഒരേ ഇരിപ്പാണ്.  ദുആന്റെ കണ്ണ് നിറഞ്ഞു... അവൾക്കത്രക്കും പ്രിയപ്പെട്ടവൾ ആയിരുന്നു അവളുടെ ഫിനു... ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് വരെ അസൂയ തോന്നിയിട്ടുണ്ട് അവളോട്.... 

ദുആ ആരും കാണാതെ ഓളെ  കണ്ണ് തുടച്ചു.... റാസിക്കനെ നോക്കിയപ്പോൾ.. മൂപ്പര് ദുആന്റെ മുഖത്തേക്ക് കണ്ണിമ വെട്ടാതെ നോക്കി ഇരിക്കാൻ... നമ്മളെ ചങ്കതികളെ നോക്കിയപ്പോൾ... എല്ലും കരഞു അലമ്പാക്കി ഇരിക്ക.... 

"ഫിനു അപ്പൊ നിന്റെ czn ആയിരുന്നോ.. "ബാസിക്ക 

ഞങ്ങൾ എല്ലാരും ബാസിക്കാനേ നോക്കി... 

" എന്തേ.. "ലെച്ചു 

"Dda razi നിനക്ക് ഓർമയുണ്ടോ അന്ന് ആഷിക് ഒരു പെണ്ണിനോട് ഉടക്കിയപ്പോൾ നീ പോയി  അതിൽ ഇടപെട്ടു... എന്നിട്ട് നിങ്ങൾ തല്ലുണ്ടാക്കിയത്... അത് അവൾക്ക് വേണ്ടിയട "ബാസിക്ക 

"അത് നിനക്ക് എങ്ങനെ അറിയാ...."അപ്പുവേട്ടൻ 

"അത് ഞാൻ പിന്നീട് ആ കുട്ടിയോട് ചോദിച്ചു പേര് അപ്പൊ പറഞ്ഞു "ബാസിക്ക 

" ദുആ നീ ഒന്നും പേടിക്കേണ്ട ഞങ്ങളുണ്ട് നിന്റെ കൂടെ..... ഇനി നിന്റെ ലക്ഷ്യം ഞങ്ങളെയും  കൂടി ലക്ഷ്യം ആണ്.. "പാച്ചുക്ക 

"അതെ " എല്ലാവരും അതിനെ ശെരി വച്ചു 

ദുആ അതിന് മറുപടി ആയി ഒരു പുഞ്ചിരി സമ്മാനിച്ചു.... എന്നിട്ട് ബെഡിൽ നിന്ന് എഴുനേറ്റ് നേരെ റാസിക്കന്റെ അടുത്തേക്ക് പോയി... 

"Razi ഇതാണ് ഞാൻ...... ഇതാണ് എന്റെ ലക്ഷ്യം... അല്ലാതെ വേറെ ഒന്നും ഇനി എന്റെ ജീവിതത്തിൽ ഞാൻ പ്രദീക്ഷിക്കുന്നും ഇല്ല... അതോണ്ട് എനിക്ക് നിന്നോട് ഒന്നേ പറയാൻ ഉള്ളു... നീ ഇനി എന്റെ പിറകെ നടന്ന്  time വേസ്റ്റ് ആക്കണ്ട.. "ദുആ  അത്രയും പറഞ്ഞു 

എന്നിട്ടും റാസിക്ക അവളെ നേരെ കയ്യും കെട്ടി ഒരു ചെറു പുഞ്ചിരി നൽകി അവളെ നോക്കി നിന്നും... എന്നിട്ട് അവൾക്ക് മറുപടിയായി പറയുന്നത് കേട്ടിട്ട് ഞങ്ങളെ കിളി പോയി...  

@@@@@@@@@@@@@


Lechu..... 

ഞങ്ങളെല്ലാരും rasikkante അന്തിമ തീരുമാനം അറിയാൻ വേണ്ടി കാത്തു നിക്ക.... മൂപ്പര്... കയ്യും കെട്ടി ദുആനെ നോക്കി ചിരിക്ക.... 

"ദുആ..  നീ ഇപ്പൊ പറഞ്ഞല്ലോ ഇതാണ് നിന്റെ life ഇതാണ് നിന്റെ ലക്ഷ്യം... അപ്പൊ ഉറപ്പിച്ചു ഞാൻ... എന്റെ ലൈഫും ലക്ഷ്യവും.... "റാസിക്ക 

അപ്പൊ ഞങ്ങൾ എല്ലാരും മൂപ്പരെ ഫോക്കസ് ചെയ്തു.... ദുആ ആണേൽ എന്താ എന്നുള്ള മട്ടിൽ റാസിക്കാനേ പുരികം പൊന്തിച്ചു നോക്കുന്നുണ്ട്.... 

റാസിക്ക ഒന്ന് ഞങ്ങളെ നോക്കി ചിരിച്ചിട്ട് അവളെ നോക്കി.... പറഞ്ഞു 

"നീ ഇങ്ങനെ നോക്കൊന്നും വേണ്ട... അത് വേറെ ഒന്നും അല്ല... എന്റെ ലക്ഷ്യം... അതിനി മുതൽ... നിന്റെ ലക്ഷ്യം നിറവേറ്റിയിട്ട് നിന്നെ സ്വന്തമാക്കണം.... പിന്നെ എന്റെ ലൈഫ്... അത് നിന്റെ കൂടെ... അതും എന്റെ കുട്ടികളെ നോക്കി നിന്റെ കൂടെ അങ്ങ് ജീവിത കാലം മുഴുവനും കഴിയണം... ഇതിനിനി ഒരു മാറ്റം വരണം എങ്കിൽ ഈ razi fizan malik... ഒന്ന് മരിക്കേണ്ടി വരും... "റാസിക്ക... 

അരേവാ...... പൊളിച്ചു.... തിമിർത്തു.... കലക്കി.... ഇങ്ങൾ മുത്താണ്... റാസിക്ക... മുത്താണ്.... ചിന്നമ്മ നീട്ടി അങ്ങ് വിസലടിച്ചു.... എല്ലാവരും തുള്ളിച്ചാടി കളിക്കലും... അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലും ഒക്കെ ആയിരുന്നു...... ഇതിന്റെ ഇടക്ക് അപ്പുവേട്ടൻ എന്നെ ഹഗ് ചെയ്യാൻ വന്നപ്പോൾ.... 

ഞാൻ കണ്ണുരുട്ടി... അപ്പൊ തന്നെ റൂട്ട് മാറ്റി... പാച്ചുക്കാനേ പോയി കെട്ടിപ്പിടിച്ചു കിസ്സി.... അപ്പൊ പാച്ചുക്ക അയ്യേ... എന്നു പറഞ്ഞു... മുഖം തുടച്ചു...  ഞാൻ അത് കണ്ട്... ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി... 

@@@@@@@@@@@@@

ഇവൻ എത്ര കിട്ടിയാലും മതിയാകില്ല... ഇവൻകെന്താ പറഞ്ഞിട്ട് മനസ്സിലാകത്തെ... ഇവൻ പറഞ്ഞത് കേട്ട്  ആടാൻ ബാക്കി കുറെ അലവലാതി chunks.... 

എനിക്കിതൊക്കെ കണ്ടിട്ട് ദേഷ്യം വന്നു... ഞാൻ അവിടെ ഉണ്ടായിരുന്ന... ഒരു ബോക്സ്‌ എടുത്തു എറിഞ്ഞു.... അപ്പൊ എല്ലാരും... സൈലന്റ് ആയിരുന്നു എന്നെ നോക്കി..... 

"നിർത്തിക്കോണം... എല്ലും... എനിക്ക് ഇവനോട് ഒരു മണ്ണാകട്ടയും ഇല്ല..  ഇനി ഉണ്ടാകുകയും ഇല്ല... "

എന്നു ഞാൻ പറഞ്ഞപ്പോൾ... "ഓ.. ഇപ്പൊ ഇങ്ങനെ ഒക്കെ പറയും... കുറച്ചു കഴിഞ്ഞാൽ .  രണ്ടും റൊമാൻസ് കളിക്കുന്നത് കാണാം "എന്നു ചിന്നമ്മ പതുക്കെ പിറുപിറുത്തു... അപ്പൊ ഞാൻ അവളെ നോക്കി കണ്ണുരുട്ടി... അന്നേരം അവൾ... ലെച്ചുന്റെ പിറകിൽ ഒളിച്ചു.... 

ഇനി ഇവൻ ഒരു തലവേദന ആയല്ലോ റഹ്മാനെ...  


@@@@@@@@@@@@@


Rizu... 

ദുആനെ ഡിസ്ചാർജ് ചെയ്തു... പക്ഷെ ഞങ്ങൾ എങ്ങോട്ട് പോകും എന്ന കൺഫ്യൂഷനിൽ ആണ്... അല്ല ഇങ്ങൾക്ക് കാര്യം മനസ്സിലായില്ലല്ലേ... പറയാം... ബാ.... 

അതുണ്ടല്ലോ... നമ്മളെ പുതിയ വാർഡൻ... ദുആ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞത് വിശ്വസിച്ചില്ല... ഞങ്ങൾ പുതിയ അടവും ആയിരുന്നു വന്നതാണ് എന്ന് ആ പെണ്ണുപ്പിള്ള പറയുന്നേ.... ഞങ്ങൾ കുറെ ഡോക്ടറേ കൊണ്ട് പറിയിപ്പിച്ചു... 

പക്ഷെ ആ സാധനം ജന്മത് അടുക്കുന്നില്ല.... ഒന്നെങ്കിൽ വീട്ടിൽ വിളിച്ചു പറയും ഇല്ലെങ്കിൽ... നിങ്ങൾ സ്വയം വീട്ടിലേക്ക്  പോക... 

അപ്പൊ പിന്നെ നമ്മൾ എന്താ ചെയ്യാ.. വീട്ടിൽ വിളിച്ചു പറഞ്ഞാൽ... കഴിഞ്ഞു കഥ... അതോണ്ട്.. ദുആനെ ഡിസ്ചാർജ് കുറച്ചു ദിവസം നീട്ടി കിട്ടാൻ പഠിച്ച pani പതിനെട്ടും നോക്കി... പക്ഷെ ഹോസ്പിറ്റൽ കാര് സമ്മതിച്ചില്ല... 

എങ്ങനെ സമ്മതിക്കും... രോഗിക്ക് കുഴപ്പം ഒന്നും ഇല്ല.   പിന്നെങ്ങനെ ഇവിടെ നിർത്തും...  

അതോണ്ട് ഞങ്ങൾ ഡിസ്ചാർജ് വാങ്ങി... പുറത്തേക്ക് ഇറങ്ങി... എന്നിട്ട് എങ്ങോട്ട് പോകും എന്ന് പ്ലാൻ ചെയ്യലായിരിന്നു പണി... 
എല്ലാം തിങ്കി കൊണ്ടിരിക്കാ.... 
പെട്ടെന്നാണ് ദുആ അത് പറഞ്ഞത് 

" ഒരു വഴി ഉണ്ട്... "ദുആ 

"എന്താ... "എല്ലാരും... 

"അത് പിന്നെ "ദുആ 

"എന്താടി "പാച്ചുക്ക 

"എന്റെ uppante ഫ്രണ്ടിന്റെ ഒരു കോട്ടേഴ്‌സ് ഉണ്ട് ഇവിടെ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... അവിടെ ആരും താമസിക്കാറില്ല . ഫ്രണ്ടും ഫ്രണ്ടിന്റെ ഫാമിലിയും ദുബായിൽ സെറ്റിൽഡ് ആണ്... അപ്പൊ അത് നോക്കാർ ഉപ്പയാണ്... 

അതോണ്ട്.. ഇടക്ക് ഇക്കുവും ഫ്രണ്ട്സും ഒക്കെ അവിടെ പോകാറുണ്ട്... അവര് അവിടെ താമസിക്കാറുമുണ്ട്.... അപ്പൊ അവിടെ പോയാലോ.... "ദുആ..  

അപ്പൊ ഞങ്ങൾ എല്ലാരും കുറച്ചു നേരം സൈലന്റ് ആയിരുന്നു എന്നിട്ട്...അതിനോട് യോചിച്ചു....  അതങ്ങട്ടു set ആക്കി.... 

"ഇജ്ജ് വേറെ ഒന്നും നോക്കണ്ട ഉപ്പാനെ വിളിച്ചു പറ... "ഫൈഹ..  

അപ്പൊ പെണ്ണ് പറയുന്ന കാര്യം കേട്ട് തലമണ്ട adichu പൊട്ടിക്കാന തോന്നിയെ... 

"ഞാൻ എങ്ങനെ ഉപ്പാനോട് പറയും അപ്പൊ ഉപ്പ... ഇവിടെ നടന്ന കാര്യം ഒക്കെ അറിയില്ലേ... "ദുആ 

"അത് ശെരിയാണല്ലോ.... "അപ്പുവേട്ടൻ 

"ഒരു വഴി ഉണ്ട് "ജാസിക്കാ 

പിന്നെയും വഴിയോ.... 

"നിന്റെ ഇക്കു നീ പറഞ്ഞ അനുസരിക്കോ "ജാസിക്ക 

"ചില നേരം... "ദുആ 

"അപ്പൊ പറ്റില്ല "ജാസിക്ക 

"അതെന്താ "ദുആ 

"അനുസരിക്കണം.... എന്നാലേ പ്ലാൻ success ആകുള്ളൂ... "ജാസിക്ക 

"ഇങ്ങൾ കാര്യം പറ... "lechu 

"വേറെ ഒന്നും അല്ല... നിന്റെ ഇക്കു നീ പറഞ്ഞാൽ അനുസരിക്കും എങ്കിൽ.. നിന്റെ ഇക്കുന്റെ പേര് പറഞ്ഞു.. ഇക്കു ആ വീടിന്റെ കീ വാങ്ങണം..  "ജാസിക്ക.. 

"അത് നല്ല idea ആണല്ലോ... " ചിന്നമ്മ.. 

"പക്ഷെ എങ്ങനെ നടത്തും.. "lechu... 

"വഴി ഉണ്ട് മോളെ "ദുആ 

"പിന്നെയും... വഴി... ഏതാണാവോ നേരായ വഴി... "

അപ്പൊ എല്ലാരും മ്മളെ ഒന്ന് ഇരുത്തി നോക്കി... അപ്പൊ ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു... 😁

"ഇജ്ജ് പറ ദുആ "ബാസിക്കാ 


"അത് success ആവോ എന്നറിയില്ല എന്നാലും ഒരു കൈ നോക്കാം... "ദുആ 

"ഇജ്ജ് പറ... "അപ്പുവേട്ടൻ 

അവൾ പറഞ്ഞത് കേട്ടപ്പോൾ ഞങ്ങൾ അവളെ ഒന്ന് നോക്കി... 

"എടൊ ഭയങ്കരി... അൽ ബ്ലാക്‌മെയ്‌ലിംഗ് "ചിന്നമ്മ 

ദുആ ഇളിച്ചു കാണിച്ചു... അപ്പൊ ആ വഴി തന്നെ സ്വീകരിച്ചു... അവൾ അവളെ ഇക്കുനെ വിളിച്ചു ഞങ്ങൾ എല്ലാരും സൈലന്റ് ആയിരുന്നു... ഫോൺ സ്‌പീകരിൽ ഇട്ടു.. 

@@@@@@@@@@@@@
"ഹെലോ "ഇക്കു 

"Ha ഹെലോ  ഇക്കു ഞാനാ ദുആ "

"ആ പറ മോളെ എന്താ... എന്തേലും പ്രശ്നം ഉണ്ടോ.. അവിടെ "ഇക്കു 

"അത് പിന്നെ ഇക്കു ഒരു ചിന്ന പ്രശ്നം "
എന്നൊക്കെ പറഞ്ഞു... കുറച്ചു കൂട്ടിയും കുറച്ചു പറഞ്ഞു കൊടുത്തു.. അത് കേട്ട് പൂര തെറി ആയിരിന്നു... അവസാനം ഉപ്പാനോട് പറയും എന്നു പറഞ്ഞപ്പോൾ.. 

"ഒന്നവിടെ നിന്നെ പൊന്നു bro "

"എന്തേ "ഇക്കു 

"പോകുമ്പോ ഇക്കു... ഇക്കുന്റെ മറ്റേ ലൈനിന്റെ കാര്യം കൂടി പറഞ്ഞേരെ... "

അപ്പൊ മിണ്ടാട്ടം ഒന്നും ഇല്ല... പടച്ചോനെ വടി ആയോ... 


"ഹെലോ ഇക്കു... ഹെലോ... പോയോ.. "

"ഇല്ലെടി... "ഇക്കു 

"അപ്പൊ എന്താ തീരുമാനം... ഞാൻ നിക്കണോ പോകണോ.. "

"നീ അവിടെ നിക്ക് "ഇക്കു 

"അങ്ങനെ വഴിക്ക് വാ.. "

"Mm....നീ ഇപ്പൊ എന്തിനാ എന്നെ വിളിച്ചേ.. ഒന്നും കാണാതെ എന്നെ വിളിക്കില്ലല്ലോ..."ഇക്കു 

"അപ്പൊ എല്ലാം അറിയാം കൊച്ചുകള്ളൻ "

"Mm... മതി സോപ്പിട്ടത്... കാര്യം എന്താണ് എന്നുവച്ചാൽ പറഞാൻ തൊലക്ക് "ഇക്കു 

"Gd ബോയ്... അത് വേറെ ഒന്നും അല്ല bro... നമ്മളെ ഖാസിം ആംഗിൾ ഇല്ലേ ഉപ്പാന്റെ ഫ്രണ്ട്... മൂപ്പരെ ഒരു കോട്ടേഴ്‌സ് ഇല്ലേ ഇവിടെ... അതിന്റെ കീ ഒന്ന് ഇക്കു ഉപ്പാനോട് ഇക്കൂനാണ് എന്ന് പറഞ്ഞു വാങ്ങണം... അത്രേ ഉള്ളു... "

"നടക്കില്ല "ഇക്കു.. 

"എന്താ ഇക്കു പ്ലീസ്‌.... നല്ല ഇക്കു അല്ലേ.. plz മുത്തല്ലേ... ഞങ്ങൾക്ക് വേറെ വഴി ഇല്ല... അതോണ്ടാ "

"നീ എന്തൊക്കെ പറഞ്ഞാലും നടക്കില്ല.. "ഇക്കു.. 

"നടക്കില്ല "

"ഇല്ല നടക്കില്ല "ഇക്കു 

"ഒക്കെ... നടക്കേണ്ട... ഞാൻ ഉപ്പാനെ വിളിക്കട്ടെ... എന്നിട്ട് രണ്ടാളെ കാര്യവും പറയാം... എനിക്ക് പ്രശ്നം ഒന്നും ഇല്ല ഏറിയാൽ പഠിപ്പ് നിർത്തും അത്ര തന്നെ... അപ്പൊ എങ്ങനാ bro "

" ഓഹ് നമിച്ചു മോളെ..  നീ ഒക്കെ എങ്ങനെ എന്റെ പെങ്ങൾ ആയി വന്നു എന്നാണ് മനസ്സിലാവാത്തെ..... "ഇക്കു 

അപ്പൊ എല്ലാരും എന്നെ നോക്കി... ചിരിക്കാതിരിക്കാൻ പാട് പെടുന്നുണ്ട്.. ഞാൻ അവരെ നോക്കി പുച്ഛിച്ചു..  

"ഓഹ് എന്നെ ഇങ്ങനെ ഒന്നും പൊക്കല്ലേ bro... "

"Mm...ഇപ്പൊ നിനക്കെന്താ വേണ്ടേ.. അവിടത്തെ key അല്ലെ... അത് ഞാൻ നാളെ രാവിലെ എത്തിക്കാം... ok "ഇക്കു 

"ഇങ്ങൾ പോളിയാണ് bro... lub you bro "

"Ooh മതി മതി.... ഞാൻ നാളെ വരാം.. "ഇക്കു 

ഇക്കു ഫോൺ കട്ടാക്കി... അപ്പൊ തന്നെ മ്മളെ ചങ്ക്‌സ് വന്നു കെട്ടിപ്പിടിച്ചു.... 

"അല്ല മക്കളെ.. നാളെ അല്ലെ നിന്റെ ഇക്കു വാരാന്ന് പറഞ്ഞെ അപ്പൊ അതുവരെ നിങ്ങൾ എവിടെ നിക്കും.. " ജാസിക്ക 

അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്... അത് ശെരിയാണല്ലോ.. അതിനി എന്ത് കാട്ടും... 

"നിങ്ങൾക്കാർക്കും വിരോധം ഇല്ലെങ്കിൽ... ഇന്ന് ഒരു രാത്രി എന്റെ വീട്ടിൽ തങ്ങാം   "razi 

അവൻ അത് പറഞ്ഞപ്പോൾ എല്ലാം കൂടി എന്നെ നോക്കി... ഇനി ഇപ്പൊ എന്റെ സമ്മതം വേണ്ടി വരും... ഞാൻ ആയിട്ട് എതിര് നിക്കുന്നില്ല... അതുമല്ല വേറെ ഒരു വഴിയും ഇല്ല.. അതോണ്ട് അങ്ങോട്ട് തന്നെ പോകാൻ തീരുമാനിച്ചു... 


ഞങ്ങൾ എല്ലാരും അവന്റെ വീട്ടിലേക്ക് പോയി. കുറച്ചു ദൂരം ഉണ്ട് എന്നു പറഞ്ഞു....   ഒരു ടാക്സിയിൽ ഞങ്ങൾ girls അവന്റെ വീട്ടിലേക്ക് പോയി... boys ബൈക്കിൽ വന്നു..  അവന്റെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ...എന്റെയും റിസുന്റെയും ഒഴികെ ബാക്കി  എല്ലാത്തിന്റെയും വാ തുറന്നു...

എങ്ങനെ തുറക്കാതിരിക്കും... സെൻട്രൽ ജയിലിന്റെ മുന്നിലുള്ള ഗെയ്റ്റ് പോലെ ഉണ്ട് അവന്റെ വീടിന്റെ ഗെയ്റ്റ്... 

"ആ വാ അടിയ്ക്കടി വല്ല ഈച്ചയോ മറ്റോ കേറും "

അപ്പൊ തന്നെ അവര് വാ അടച്ചു 
പിന്നെ ഞങ്ങൾ അകത്തേക്ക് കയറി... 

മുന്നിൽ തന്നെ എന്റെ ഉപ്പാന്റെ ഒക്കെ പ്രായം ഉള്ള ഒരാൾ ഉണ്ടായിരുന്നു... rizu അവരെ കണ്ടപ്പോൾ ഓടി പോയി കെട്ടിപിടിച്ചു... അത് അവളെ ഉപ്പയാണ് എന്ന് മനസ്സിലായി..  

അവൾ ഓരോ നുണകൾ പറഞ്ഞു താടി തപ്പി... പിന്നെ ഞങ്ങൾ അകത്തേക്ക് പോയി.   അവളെ ഉമ്മാനെ പരിചയപ്പെട്ടു... ഉമ്മ പെട്ടെന്ന് തന്നെ കൂട്ടായി.... കുറച്ചു കഴിഞ്ഞപ്പോൾ.. boys ടീം എത്തി... അവരെ എല്ലാരേയും ഒപ്പരം കണ്ടപ്പോൾ  . ഉപ്പാക്ക് ഡൌട്ട് ആയിരുന്നു..  പിന്നെ എന്തൊക്കെയോ പറഞ്ഞു... 

"മോളെ ഇവർക്ക് ഉള്ള room കാണിച്ചു കൊടുക്ക് "ആന്റി 

അവൾ ഞങ്ങളെ റൂമിലേക്ക് കൊണ്ട് പോയി... പോകുന്ന വഴിക്ക് ഞാൻ ആരോ ആയിരുന്നു കൂട്ടി ഇടിച്ചു... ഞാൻ വികാൻ പോയപ്പോൾ... പിറകിൽ നിന്ന് ആരോ എന്നെ പിടിച്ചു... നോക്കുമ്പോൾ ആ razi ആയിരിന്നു.. 

"നീ എവിടെ നോക്കി ആടി നടക്കുന്നെ "razi

ഓ ഇവൻ എന്തിനാ എന്നോട് കലിപ്പാവുന്നെ ഞാൻ എന്ത് ചെയ്തിട്ട... ഞാൻ അവനെ നോക്കി ഒരു ലോഡ് പുച്ഛം എറിഞ്ഞു... എന്നെ ഇടിച്ചവനെ നോക്കിയപ്പോൾ... ഞെട്ടി.... അതെ ഞാൻ ഞെട്ടി..ഞെട്ടി പോയി ആ വ്യക്തിയെ കണ്ടപ്പോൾ... 

"നീയോ നീ എന്താ ഇവിടെ "


ഞാൻ അത് ചോദിച്ചപ്പോൾ.   അവൻ ആണേൽ യാതൊരു ഭാവ വിത്യാസം ഇല്ലാതെ എന്നെ നോക്കി നിക്കാണ്... 

ഇവൻ എന്താ ഒന്നും പറയാത്തെ.. ഇവനോട് അല്ലെ റബ്ബേ ഞാൻ ചോദിക്കുന്നെ.... 

," ടോ തനിക്കെന്താ  നാവില്ലെ... ഞാൻ തന്നോടല്ലേ ചോദിക്കുന്നെ.. "

ഞാൻ അത് ചോദിച്ചപ്പോൾ... 

"നിനക്ക് റിസുക്കാനെ അറിയോ "പാച്ചുക്ക 

അപ്പൊ ഞാൻ പാച്ചുക്കാനേ നോക്കി... അപ്പൊ ഇവർക്കൊക്കെ അറിയോ ഇവനെ... ഇവൻ ഇവരെ ആരാ... 

പെട്ടെന്ന് മുന്നിൽ പോയ  rizu അവിടേക്ക് ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു... 
എന്നിട്ട് എന്റെ നേരെ തിരിഞ്ഞു... 

"എടി നിനക്കെങ്ങനെ വല്ലിക്കനെ അറിയാ...."rizu 

"വല്ലിക്കയോ... "

"ആ അതെ... ഇതാണ്... എന്റെ മൂത്ത bro...  riswan kais malik.. ഞാൻ പറഞ്ഞിരുന്നില്ലേ... "rizu 

അപ്പൊ ഇവനാണ് ഇവൾ പറഞ്ഞ ലെവൻ   .. 

"നീ എന്താ ആലോചിക്കുന്നേ... നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം... "ജാസിക്ക 

"അങ്ങനെ പരിചയം ഒന്നും ഇല്ല .  ഒരു ദിവസം ഞങ്ങൾ ഷോപ്പിങ്ങിന് പോയപ്പോൾ.  "

ഞാൻ അന്ന് നടന്നത് പറഞ്ഞു കൊടുത്തു... എന്നിട്ട് എന്റെ ഫ്രണ്ട്സിനെ നോക്കിയപ്പോൾ ലവൾ മാർ... rizu ന്റെ വല്ലിക്കനെ നോക്കി നിക്ക .. . അത് പിന്നെ അങ്ങനെ ആണല്ലോ..  ഏതെങ്കിലും ചെക്കന്മാരെ കിട്ടിയാൽ അവരെ ചോര ഊറ്റി കുടിക്കാൻ ഇവരെ കഴിഞ്ഞിട്ടേ ഉള്ളു.... 

ലവൾമാരെ ലവന്മാർ ഇതൊക്കെ കണ്ട്... കണ്ണുരുട്ടുന്നുണ്ട്.... പക്ഷെ അതൊന്നും ഇവള്മാരെ കോൺസെൻട്രേഷൻ തെറ്റിക്കുന്നില്ല.... ഇപ്പോളും വെള്ളം ഇറക്കി കൊണ്ട് നിക്ക.... bloody frnds വാസികൾ... 

ഞാൻ അവളെ bro നെ നോക്കിയപ്പോൾ മൂപ്പര് ഉണ്ട് എന്നെ നോക്കി നിക്കുന്നു   . അപ്പൊ എനിക്ക് ചടച്ചു.... ഞാൻ rizu നെ നോക്കി.... room കാണിച്ചു തരാൻ പറഞ്ഞു .   അപ്പൊ അവൾ എന്നെയും കൂട്ടി... റൂമിലേക്ക് പോയി... 

"അന്ന് അവിടെ വച്ചു അങ്ങനെ ഒക്കെ സംഭവിച്ചിട്ടും... നിങ്ങൾ എന്തേ പറയാതിരുന്നേ... എന്നോട് "rizu 

"അതിന് നീ നിന്റെ ബ്രോന്റെ കാര്യം പറഞ്ഞില്ലേ.... അപ്പൊ ഞങ്ങൾ ഈ കാര്യം മറന്നു പോയി... "ചിന്നമ്മ... 

"Mm... എന്നാ നിങ്ങൾ ഫ്രഷ് ആയി വാ... "rizu 

പിന്നെ ഞങ്ങൾ എല്ലാരും ഫ്രഷ് ആകാൻ പോയി... ഞാൻ ഫ്രഷായി.... ഇക്കുനെ വിളിച്ചു എല്ലാം set ആക്കി.... താഴേക്ക് ചെന്ന്... എല്ലാരും അവിടെ വട്ടത്തിൽ ഇരിന്നു കത്തിയടിക്കാണ്... 

Razi ആരോടോ മാറി നിന്ന് ഫോണിൽ സംസാരിക്കാണ്... ഞാൻ അവനിൽ നിന്ന് നോട്ടം തെറ്റിച്ചു ഞങ്ങളെ പടകളെ നോക്കിയപ്പോൾ അവരെല്ലാരും റിസുക്കാനോട്‌.... കത്തിയടിക്കാണ്... 

എന്നെ കണ്ടപ്പോൾ.... 

"ആ ദുആ.. നീ വന്നോ... വാ ഇവിടെ ഇരിക്കി... നിന്നെ കുറിച്ച ഞങ്ങൾ സംസാരിക്കുന്നെ "റിസുക്കാ

ഞാൻ അവരുടെ കൂടെ ഇരിന്നു.... റിസുക്കാനെയിറ്റ്... നല്ല കൂട്ടായി... എന്റെ ഇക്കുനെ പോലെ തന്നെ....

അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ആണ് എനിക്ക് ഒരു call വന്നത്.... ഞാൻ അവരോട് പറഞ്ഞു... കുറച്ചു മാറി നിന്നു... അപ്പൊ razi അവന്റെ ഫോൺ കട്ടാക്കിയിട്ട് എന്നെ ഒന്ന് നോക്കി...ഒരു പുഞ്ചിരിച്ചിട്ട് അവരുടെ കൂടെ ചെന്നിരുന്നു.... ആ പുഞ്ചിരിയിൽ എന്തോ ഉണ്ടല്ലോ... ആ എന്തേലും ആവട്ടെ.... 

ഞാൻ ആ call അറ്റൻഡ് ചെയ്തു 

"ഹെലോ... "


അപ്പുറത്ത് നിന്നും ഒരു സൗണ്ടും കേൾക്കുന്നില്ല... ഞാൻ കുറെ ഹെലോ ഹെലോ എന്ന് പറഞ്ഞു... പക്ഷെ no റിപ്ലൈ... പിന്നെ call കട്ടാക്കി തിരിച്ചു അവരുടെ അടുത്തേക്ക് പോകാൻ നിന്നപ്പോൾ    . പിന്നെയും വിളിച്ചു...അപ്പോഴും ഇതു തന്നെ അവസ്ഥ... 

അവസാനം ഞാൻ ഫോൺ സ്വിച്ച് off ആക്കാൻ പോകുമ്പോൾ... ആ നമ്പറിൽ നിന്ന് പിന്നെയും വന്നു.... 

ഞാൻ ആ  call എടുത്ത് ആ വിളിച്ച ആളെ നാല് തെറി പറയാൻ പോയപ്പോൾ.. 

"Hai ദുആ... how are you..... നിനക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ...  പെർഫെക്ട് അല്ലെ ma baby .... "

അവന്റെ ആ ശബ്ദം കേട്ടപ്പോൾ എവിടെന്ന ദേഷ്യം വന്നേ എന്നറിയില്ല.... 

"Dda.... നീ അവിടെ കിടന്ന് ഡയലോഗ് അടിക്കാതെ... ധൈര്യം ഉണ്ടേൽ എന്റെ മുന്നിൽ വാടാ.... ഈ ദുആനെ നിനക്ക് ശെരിക്കും അറിയില്ല ..."

അത് ഞാൻ കുറച്ചു ഉച്ചത്തിൽ ആണ് പറഞ്ഞത്   . അത് കേട്ടപ്പോൾ... എന്റെ ഫ്രണ്ട്സും റാസിയും... ഫ്രണ്ട്സും.. എന്റെ അടുത്തേക്ക് വന്നു.. എന്നിട്ട് ആരാന്നു ചോദിച്ചു അപ്പൊ ഞാൻ ഫോൺ സ്പീക്കറിൽ ഇട്ടു..  

"കൂൾ ബേബി കൂൾ.... നീ ഇങ്ങനെ ചൂടാകാതെ.... ഞാൻ വരും...  നിന്റെ മുന്നിലേക്ക്.... അതും നിന്നെ സ്വന്തമാക്കാൻ...  അത് വരെ ഒന്ന് ക്ഷമിക്ക്... മുത്തേ... "

അവൻ അത് പറഞ്ഞപ്പോൾ... ഞാൻ നോക്കിയത് razi നെ ആണ് അവനാണേൽ കൈ ചുരുട്ടി പിടിച്ചിരിക്ക.... മുഖം ഒക്കെ ചുവന്നു...തക്കാളി പോലെ ആയിക്കണ്.... അവൻ ഫോണിലേക്ക് തന്നെ നോക്കി നിക്ക.... 

"നിന്റെ മനസ്സിൽ ഉള്ളതും നടക്കില്ല.... അതിന് ഈ ദുആ രണ്ടാമത് ജനിക്കണം... എനിക്കിപ്പം ഒരു കാര്യം മനസ്സിലായി... നീ ഒരു ഭീരുവാണ്.. എന്ന്... ഇല്ലെങ്കിൽ നീ എന്നെ എന്റെ മുന്നിൽ വന്നേനെ.... "

ഞാൻ അതും പറഞ്ഞപ്പോൾ അവൻ അവിടെ കിടന്ന് ചിരിക്കാണ്... എന്റെ കയ്യിൽ ഇപ്പൊ അവനെ കിട്ടിയിരുന്നെങ്കിൽ... വെച്ചേക്കില്ല...

"നിനക്ക് എന്നെ കുറിച്ച് എന്തറിയാം ദുആ... അറിയും എങ്കിൽ നീ ഒരിക്കലും.  എന്നെ കൊല്ലാനുള്ള മോഹവുമായി വരില്ലായിരുന്നു....അതറിഞ്ഞ ഞാൻ നിന്നെ ശെരിക്കും ജീവനോടെ വിടില്ലായിരുന്നു... പക്ഷെ ഞാൻ അത് ചെയ്യില്ല.... എനിക്ക് നിന്നെ വേണം... 

ഈ RK ഒരു കാര്യം വിചാരിച്ചിട്ടുണ്ടേൽ... അത് നേടിയെടുത്തിട്ടെ എനിക്ക് ശീലം ഉള്ളു....അതോണ്ട് എന്റെ baby... വെറുതെ time വേസ്റ്റ് ആക്കണ്ട... 

Ok baby.... ഞാൻ പിന്നെ വിളിക്കാം... ഇപ്പൊ കുറച്ചു busy ആണ്... "

എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ അവൻ ഫോൺ വെച്ചപ്പോൾ... അവനോടുള്ള ദേഷ്യത്തിൽ... ഞാൻ ഫോൺ എറിയാൻ പോയപ്പോൾ   . Lechu വന്നു തടഞ്ഞു 

"എന്നെ വിടെടി.... അവനെ ഞാൻ വെറുതെ വിടില്ല.... അവന്ക് അറിയില്ല ഈ ദുആനെ.... അവനരാന്നാ അവന്റെ വിചാരം... എന്നെ വിടാൻ "

എന്നൊക്കെ പറഞ്ഞു ഞാൻ അവളോട് ചൂടായപ്പോൾ .  

"നീ ആ ഫോൺ എറിഞ്ഞു പൊട്ടിച്ചിട്ട് എന്താ കാര്യം.... അവനെ കണ്ടുപിടിക്കാനുള്ള വഴി നോക്ക്.... അതിന് ആദ്യം നീ നിന്റെ kalipp സ്വഭാവം ഒന്ന് മാറ്റിവെച്ചു....ഒന്ന് ചിന്തിക്ക്... "lechu 

എന്നൊക്കെ പറഞ്ഞു അവൾ കൈ എടുത്തു... ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ട്.... ഒന്ന് സ്വയം കണ്ട്രോൾ ചെയ്തു.. 

എല്ലാരേയും നോക്കി... iam ok പറഞ്ഞു.. അപ്പൊ എല്ലാരും ഒന്ന് ചിരിച്ചു... പക്ഷെ razi ന്റെ മുഖം മാത്രം ഇപ്പോഴും.. ദേഷ്യം കൊണ്ട് ചുവന്നു ഇരിക്കാണ് ... 

അപ്പോഴാ ഞാൻ അത് ശ്രദ്ധിക്കുന്നെ... ഇവരെ കൂട്ടത്തിൽ..  റിസുക്കാനെ കാണുന്നില്ല... ഞാൻ അവരെ മറി കടന്ന്..  അകത്തേക്ക് കടന്നു നോക്കിയപ്പോൾ  അകത്തു ഉണ്ട് tv കാണുന്നു..   

അപ്പൊ എല്ലാരും വന്നപ്പോൾ... എന്തേ എന്നൊക്കെ ചോദിച്ചു... അപ്പൊ ഞാൻ പറഞ്ഞു ഒന്നുല്ല്യ... എന്ന്...  പിന്നെ ഞങ്ങൾ food ഒക്കെ കഴിച്ചു ഉറങ്ങാൻ പോയി....അവള്മാര് എല്ലാരും  എന്റെ കൂടെ ആണ് കിടന്നത്.... 

എനിക്കാണേൽ ഉറക്കവും വരുന്നില്ല... അവനെ കുറിച്ചാണ് മനസ്സിൽ  മുഴുവനും... എങ്ങനെ അവനെ കണ്ടു പിടിക്കും.... പെട്ടെന്നാണ് നെച്ചു അത് പറഞ്ഞത്... 

"എടി ദുആ നീ അത് ശ്രദ്ധിച്ചോ... അവൻ പറഞ്ഞത് "നെച്ചു 

"ആര്... "

ഞങ്ങൾ എല്ലാരും എണീച്ചിരുന്നു.... 

"ആ അവൻ.... നിന്നെ വിളിച്ച ആ മറ്റവൻ ... "നെച്ചു 

"ആ അവൻ.... എന്താ.. പറഞ്ഞെ "ലെച്ചു 

"എടി അവൻ പറഞ്ഞത് കേട്ടില്ലേ... rk എന്നോ മറ്റും... അവൻ അറിയപ്പെടുന്നത് rk എന്ന പേരിൽ ആയിരിക്കും അപ്പൊ... "നെച്ചു 

ഞാനും അത് അപ്പോഴാ അത് ശ്രദ്ധിക്കുന്നെ.... ഞാൻ അപ്പൊ തന്നെ google സെർച്ച്‌ ചെയ്തു.... പക്ഷെ അവനെ കുറിച് ഒന്നും അറിയാൻ പറ്റിയില്ല...  

പിന്നെ ഞാൻ എല്ലാരോടും അത് വിടാൻ പറഞ്ഞിട്ട്... കിടക്കാൻ പറഞ്ഞു.... കിടന്നിട്ടും.... ആ rk നെ കുറിച്ച് തന്നെ ആയിരുന്നു മൈൻഡീൽ.... പിന്നെ എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു.... 

രാവിലെതന്നെ ഇക്കു വന്നു... key കൊണ്ട് തന്നു.. പോകുമ്പോൾ കുറെ ഉപദേശവും.... അത് പിന്നെ എന്നു കേൾക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല.... 

ഞങ്ങൾ പിന്നെ... നേരെ കോട്ടേഴ്‌സിലേക് വെച്ച് പിടിച്ചു... അടുത്തൊന്നും അങ്ങനെ വീട് ഇല്ല.... കുറച്ചപ്പുറത്തേക്ക് ആണ് പിന്നെ വീടുള്ളത്.... അങ്ങനെ ഞങ്ങൾ ആ വീടിന്റെ മുന്നിൽ നിന്നും... ആ വീട് മൊത്തം ഒന്ന് നിരീക്ഷിച്ചു... 

ഇവിടെ ആൾതാമസം ഇല്ലാത്തോണ്ട് ആകെ ചപ്പും ചവറും ഒക്കെ ആയി.. മുറ്റം വൃത്തികേടായി കിടക്ക... പിന്നെ ഞങ്ങൾ ഗേറ്റ് കടന്നപ്പോൾ   . ഒരു ഹൊറർ ഫീൽ.. പക്ഷെ അതൊന്നും ഇവിടെ ഇണ്ടാകില്ല എന്നറിയാം കാരണം... ഇക്കുവും ഫ്രണ്ട്സും ഇവിടേക്ക് വരാറുണ്ട് എന്നാ ഒറ്റ ആശ്വാസത്തിൽ ആണ് ഞാൻ ഇങ്ങോട്ടേക്കു പോന്നത്.. 


ഞങ്ങൾ ഡോർ തുറന്ന് അകത്തേക്ക് കയറിയതും... എന്തോ ഒരു പറക്കുന്ന ജീവി  ഞങ്ങളെ മുകളിലൂടെ പറന്നു പോയി പെട്ടെന്ന്  ഞങ്ങൾ പേടിച്ചു... പിന്നെ ഇതു പൂട്ടിയിട്ട വീടല്ലേ... അപ്പൊ ഇതൊക്കെ സർവ്വ സാധാരണം ആണ്.. 

വീടൊക്കെ ഒന്നാകെ വീക്ഷിച്ചു... ആകെ പൊടിയും മാറാലയും പിടിച്ചിരിക്ക....ഒന്ന് മിനുക്കി എടുക്കാൻ ഉണ്ട്... അത് മനസ്സിലായപ്പോൾ നമ്മളെ boys ടീം... മെല്ലെ എസ്‌കേപ്പ് ആകാൻ  നോക്കിയപ്പോൾ അവരെ കയ്യോടെ പിടിച്ചു... 

"നിങ്ങൾ പതുക്കെ പണി ഒക്കെ ചെയ്തോ അപ്പോയെക്കും ഞങ്ങൾ കുറച്ചു വീട്ടിലേക്കുള്ള  സാധനങ്ങൾ ഒക്കെ വാങ്ങി വര... "പാച്ചുക്ക... 

"അതുവേണ്ട മോനെ... ഇവിടത്തെ പണി കഴിഞ്ഞിട്ട്... പിന്നെ പോയി വാങ്ങാലോ... സാധനങ്ങൾ അവിടെ തന്നെ ഉണ്ടാകല്ലോ.. "നെച്ചു... 

"എന്നാലും "ജാസിക്ക 

"ഒരെന്നാലും ഇല്ല... "girls ടീം 


പിന്നെ അവര് സമ്മതിച്ചു... 

"Ok... gyzz....നിങ്ങളെ പണി നടക്കട്ടെ ഞാൻ എന്നാ പോയി വരാം.. "razi 

"എങ്ങോട്ട് പോണ് "

"എന്റെ വീട്ടിലേക്ക്... വേറെ എവിടേക്ക് "razi 

"നിന്നോടും കൂടിയാണ് പറഞ്ഞെ... ഇവിടെ വൃത്തിയാക്കാൻ... "

"What...... ഞാനോ... no... way... എനിക്കൊന്നും പറ്റില്ല... വേണേൽ ഇവന്മാർ ചെയ്യും... ഞാൻ പോക "razi 

അവൻ പോകാൻ നിന്നപ്പോൾ.. ഞാൻ അവന്റെ മുന്നിൽ കേറി നിന്നു... 

"അങ്ങനെയങ്ങു പോയാലോ.... ഇവരെല്ലാർക്കും ഇല്ലാത്ത കുഴപ്പം നിനക്കെവിടേന്ന് വന്നു..... അതോണ്ട് എല്ലാം പണിയും കഴിഞ്ഞിട്ട് മോൻ ഇവിടന്ന് പോയാൽ മതി... "

"ഇല്ലെങ്കിൽ.... "razi 

കുറച്ചു കലിപ്പോടെ ആണ് അവൻ അത് പറഞ്ഞത്.. 

"നീ ഇവിടന്ന് ഒരടി മുന്നോട്ട് പോകില്ല..  "എന്നൊക്കെ ഞാൻ അവന്റെ കണ്ണിലേക്കു നോക്കി എങ്ങനൊക്കെയോ പറഞ്ഞു... 

"ആഹാ... അത്രക്കായോ.. നീ എന്നെ ഭരിക്കാൻ വരുന്നോ.. "razi 

അവൻ എന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ... ഞാൻ ബാക്കിലേക്ക് നടന്നു... 
അവസാനം എവിടെയോ ചെന്ന് നിന്നു.... ഇനി ഒരടി പിറകിലേക്ക് നടക്കാൻ സ്ഥലം ഇല്ല..അവൻ എന്റെ തൊട്ടു.മുന്നിൽ നിന്നും.. നമ്മൾ തമ്മിൽ ഇപ്പൊ കുറച്ചു ഡിസ്റ്റൻസെ ഉള്ളു... 

അവൻ ആണേൽ എന്റെ കണ്ണിലേക്കു നോക്കി നിക്ക... ഞാൻ എന്താ റബ്ബേ ഇവന്റെ മുന്നിൽ എത്തുമ്പോൾ.. പേടിക്കുന്നെ.... പേടി എന്തെന്ന് അറിയാത്ത ഞാൻ എങ്ങനെ ഇവനെ പേടിക്കുന്നെ... 

"എന്താടി... നിനക്ക് ഞാൻ പണി എടുക്കണോ... "razi 

Razi കുറച്ചു ഗൗരവത്തോടെ എന്നോട് ചോദിചു 

".. നിനക്ക്.... പണി..... എടുത്താൽ എന്താ.. നിന്റെ കൈ തേഞ്ഞു പോകോ.. "

എന്നു ഞാൻ ചോദിച്ചപ്പോൾ അവൻ എന്നെ ഒന്ന് രൂക്ഷമായി നോക്കി... ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളി.. മുഖം തിരിച്ചു... അപ്പൊ അവൻ എന്റെ മുഖം പിടിചു അവന്റെ നേരെ ആക്കി... 

"ഇങ്ങോട്ട് നോക്കടി.... "razi 

ഞാൻ അവനെ നോക്കി കണ്ണുരുട്ടി... 

"നിന്റെ വിളച്ചിലൊന്നും എന്റെ നേരെ വേണ്ട.... മോളെ ദുആ... ഇതു വേറെ ആളാ... അതോണ്ട്... ഇക്കാന്റെ ദുആ... എന്റെ പണിയും കൂടി കൂട്ടി... ഇവിടെ പണി എടുത്തോണ്ടി "razi 

എന്നു അവൻ എന്റെ തോളിൽ കൈ ഇട്ടു കൊണ്ട് പറയുന്നത് കേട്ടപ്പോൾ... എനിക്ക് മേലൊട്ടാകെ തരിച്ചു കേറി... ഞാൻ അവന്റെ കൈ എന്റെ തോളിൽ നിന്ന് കൈയെടുത്തു അവനെ  പിടിച്ചു തള്ളി... 

"അതിന് ദുആ ഒന്നുടെ ജനിക്കണം... നീ നിന്റെ കെട്യോളോട് പോയി പറയടാ.... ഓന്റെ ഒരു കോപ്പിലെ ഇക്കയും പണിയും... "

എന്നുപറഞ്ഞു ഞാൻ ഒരു റൂമിലേക്ക് പോയി...


@@@@@@@@@@@@@
അവളെ ഒന്ന് കലിപ്പാക്കാൻ  വേണ്ടി ഞാൻ വെറുതെ കേറി ചൊരിഞ്ഞത...അത് നല്ലോണം ഏറ്റു... 

അവൾ കലി തുള്ളി റൂമിലേക്ക് പോയി...അപ്പൊ ഞാൻ അവിടെ നിക്കുന്ന ലവന്മാരെയും ലവൾമാരെയും ഒന്ന് നോക്കി സൈറ്റ് അടിച്ചു....  അവളെ പിന്നാലെ പോയി.... റൂമിന്റെ ഡോർ അടിച്ചു... 


@@@@@@@@@@@

ചിന്നമ്മ... 

"എന്റെ കർത്താവെ ഇവിടെ എന്തൊക്കെയാ നടന്നെ..  "

"ഇനി എന്തൊക്കെ നടക്കാൻ ഇരിക്കിന്നു "പാച്ചുക്കാ 

"അതന്നെ... അതും നോക്കി നിന്നാൽ നമ്മളെ time വേസ്റ്റ് ആകും "ജാസി 

"ഞാൻ ഒരു കാര്യം ചോദിക്കട്ടെ "ലെച്ചു 

"ആ ചോദിക്ക് "

"അല്ല അവസാനം അവര് തമ്മിൽ ഒന്നിക്കോ "ലെച്ചു 

"ഒന്നിക്കാതെ എവിടെ പോകാൻ.. "അപ്പുവേട്ടൻ 

"Mm..."

പെട്ടെന്ന് അവര് പോയ റൂമിൽ നിന്ന് എന്തൊക്കെയോ പൊട്ടുന്ന ശബ്ദം ഒക്കെ കേട്ടു.. കർത്താവെ രണ്ടാളും ജീവനോടെ ഉണ്ടാകാണെ... 

...അവനോടുള്ള  ദേഷ്യം കാരണം.... എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല.... ഞാൻ ഒന്ന് ശ്വാസം വലിച്ചു... എന്നിട്ട് പതിയെ വിട്ടു... അങ്ങനെ രണ്ടു മൂന്നു പ്രാവിശ്യം ചെയ്തപ്പോൾ.... ഞാൻ നോർമൽ. ആയി.... 

അവനെ ഇനിയും ഇങ്ങനെ അഴിച്ചു വിട്ടാൽ ശെരിയാകത്തില്ല.... അതോണ്ട് അവനെ ഒന്ന് ഒതുക്കണം.... ഇല്ലെങ്കിൽ അവൻ എന്റെ തലേൽ കേറി നിരങ്ങും.... അതിന് ദുആ സമ്മതിക്കില്ല... mr razi fizan malik.... തനിക്കറിയില്ല.... ഈ ദുആനെ... നിനക്ക് എന്നെ സ്വന്തം ആക്കണം ലെ.... ഇങ്ങോട്ട് വാടാ.   ഞാൻ നിന്ന് തരാം.... പെട്ടെന്ന് ആരോ ഡോർ തുറന്നു അകത്തേക്ക് വന്നു... 

വന്ന ആളെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു..ഞാൻ കണ്ണുരുട്ടി... പക്ഷെ അതൊന്നും അവന്റെ നേരെ ഏറ്റില്ല.. .അവനാണേൽ.. എന്റെ അടുത്തേക്ക് നടന്നു... ഞാൻ അവന്റെ ... നേരെ... എന്റെ കയ്യിൽ കിട്ടിയ സാധനങ്ങൾ ഒക്കെ എടുത്ത് എറിഞ്ഞു... അതൊക്കെ അവൻ കറക്ട് ടൈമിൽ ക്യാച്ച് ചെയ്തു... അവന്റെ പിറകിലേക്ക് ഏറിയും    . ഞാൻ എന്നാലും നിർത്തിയില്ല.... 

അവസാനം അവൻ എന്റെ അടുത്ത് വന്നു എന്റെ കയ്യിൽ കേറി പിടിച്ചു...തിരിച്ചു.... ഞാൻ ദേഷ്യം കൊണ്ട്... അവനെ നോക്കി.... അവൻ ആണേൽ ഇതൊക്കെ എന്ത് എന്നാ മട്ടിൽ എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു.... 

"എന്റെ കൈ വിടെടാ പട്ടി.... "

"പട്ടി നിന്റെ കേട്യോൻ.... ഓഹ് അത് ഞാൻ ആണല്ലേ... അത്  വേണ്ട... പട്ടി .. നിന്റെ കെട്യോന്റെ കെട്യോൾ.... "razi

"നീ പോടാ... തൊരപ്പ.... എന്റെ കൈ വിടാൻ.... "

"ഇല്ലെങ്കിൽ "razi

അതും പറഞ്ഞു അവൻ ഒന്നുടെ എന്റെ അടുത്തേക്ക് വന്നു... ഇപ്പൊ ഞാനും അവനും തമ്മിൽ കുറച്ചു ഡിസ്റ്റൻസ് മാത്രമേ ഉള്ളു... എന്റെ ഹാർട്ട്‌  ഇപ്പൊ പൊട്ടി തെറിക്കും.അത്രക്കും high സ്പീഡിൽ ആണ് അത് കുതിക്കുന്നത് ... അവൻ എന്റെ കൈയിലെ പിടിത്തം വിട്ടു... അതെ സ്പീഡിൽ... എന്റെ അരയിലൂടെ കൈ ഇട്ടു.... 

എന്നിട്ട് അവനിലേക്ക് അടുപ്പിച്ചു... അപ്പൊ ഉള്ളിലൂടെ... മിസൈൻ അങ്ങ് പറന്നു. ഞാൻ അവനെ തന്നെ നോക്കി നിന്നു.... 

" razi.... എന്നെ വിടാൻ... എനിക്ക് പോണം... "എന്നു ഞാൻ കുറച്ചു താഴ്മയോടെ പറഞ്ഞു... വേറെ ഒന്നും കൊണ്ടല്ല... ഇപ്പൊ ഇവനോട് അതാ നല്ലത്.... ഒരു ചൊല്ലില്ലേ കാര്യം കാണാൻ കഴുത കാലും പിടിക്കണം... എന്ന്... 

"അപ്പൊ നിനക്ക് മര്യാദക്കും സംസാരിക്കാൻ അറിയല്ലേ... "razi

അപ്പൊ ഞാൻ വേണോ വേണ്ടേ എന്നാ രീതിയിൽ ചിരിച്ചു കൊടുത്തു... 

"Razi പ്ലീസ്.... എന്നെ ഒന്ന് വിട് "

"ആഹാ എന്താ രസം... കേൾക്കാൻ... "razi 

ഇവനോട് മര്യാദക്ക് പറഞ്ഞാൽ കേൾക്കില്ല... ഞാൻ അവനെ പിടിച്ചു തള്ളി.... എവിടെ... അവൻ ഒരടി അനങ്ങിയില്ല..  ഞാൻ അവനെ  നോക്കിയപ്പോൾ... അവൻ നിന്ന് ചിരിക്ക കൊരങ്ങൻ.. 

ഞാൻ കുറെ കുതറി മാറാൻ... നോക്കി... പക്ഷെ ഒരടി മാറി ഇല്ല... എന്നെ ഒന്നാകെ ബന്ധിച്ചിരിക്ക.... 

"നിനക്കെന്താ വേണ്ടേ... എന്നെ എന്തിനാ ഇവിടെ പിടിച്ചു വച്ചിരിക്കുന്നെ "

"അത് വേറെ ഒന്നും അല്ല... നീ എന്നെ അവിടെ കിടന്ന് ഭരിച്ചില്ലേ... അത് എനിക്ക് തീരെ പിടിച്ചില്ല.... അതോണ്ട് അതിന് നിനക്കൊരു... സമ്മാനം തരാൻ വേണ്ടി വന്നതാ.... "razi 

അവൻ പറയുന്നതൊന്നും മനസ്സിലാകാതെ... ഞാൻ അവനെ പുരികം പൊന്തിച്ചു നോക്കി... 

"അത് വേറെ ഒന്നും അല്ല... ദാ.... ഇതു തരാൻ ആണ്... "razi 

എന്നു പറഞ്ഞെ... എന്റെ മുഖം പിടിച്ചു തിരിച്ചു... എന്റെ കവിളിൽ കടിച്ചു... പെട്ടന്നുണ്ടായ.. അറ്റാക്ക് ആയതു കൊണ്ട്... ഞാൻ കണ്ണും തള്ളി നോക്കി നിക്കാണ്... വേദന കാരണം ഞാൻ അവന്റെ ഷർട്ടിൽ പിടിച്ചു....

അവൻ എന്റെ കവിളിൽ നിന്ന് പിടിവിട്ട്   ... ഞാൻ കവിളിൽ കൈ.. വച്ചു... അവനെ നോക്കി... 

"ഇനി നീ എന്നെ ഭരിക്കാൻ വന്നാൽ... ഞാൻ പറിഞ്ഞത് അനുസരിക്കാതിരുന്നാൽ... ദേ ഇപ്പൊ കിട്ടിയത്... നിന്റെ കവിളിൽ അല്ലെ... അതിന്റെ പൊസിഷൻ മാറ്റി ദാ ഇവിടെ താരനും എനിക്കറിയാം... "razi 

എന്നും പറഞ്ഞു അവൻ എന്റെ ചുണ്ടിൽ കൈ വച്ചു പറഞ്ഞു... അപ്പൊ തന്നെ അവന്റെ കൈ തട്ടി... ചുണ്ട് പൊത്തി പിടിച്ചു..  എന്നിട്ട് അവനെ കണ്ണുരുട്ടി... 

"അത് എന്നെ കൊണ്ട് ചെയ്യിക്കേണ്ട എന്നുണ്ടെങ്കിൽ... ഞാൻ പറഞ്ഞത് അനുസരിച്ചോണ്ടി.. "എന്നു ഒരു വാണിങ്ങും തന്ന്  ആ പട്ടി അവിടന്ന് പോയി   . ബലാൽ... എന്റെ തക്കാളി പോലത്തെ കവിളിൽ... കടിച്ചോണ്ട് പോയി ഹംക്   ..... ഇബിലീസ്   . അവനെ ഉള്ള തെറി മുഴുവനും വിളിച്ചോണ്ട് ഇരിക്കുമ്പോ ആണ്... 

അവരൊക്കെ അകത്തേക്ക് വരുന്നത്.. എന്നെയും റൂമിനെയും മാറി മാറി നോക്കി... എന്റെ അടുത്തേക്ക് വന്നു.. 
എന്നിട്ട് എന്നെ ഒന്ന് അടിമുടി സ്കാൻ ചെയ്യാൻ തുടങ്ങി... എന്നിട്ട് എന്റെ മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു... 

"എന്താ ഫെബി ഇവിടെ നടന്നെ... ഈ റൂമിന്റെ കോലമെന്താ ഇങ്ങനെ... നിന്റെ കവിളിൽ എന്ത് പറ്റി.... "ലെച്ചു 

"അതൊന്നും ഇല്ല.. നിങ്ങൾക്ക് വെറുതെ തോന്നുന്നതായിരിക്കും... .....  വന്നേ ഇപ്പോയെ പണി തുടങ്ങിയാലെ ഇന്ന് കഴിയുള്ളു... "

എന്നും പറഞ്ഞു... മെല്ലെ എസ്‌കേപ്പ് ആയി... റൂമിന്റെ പുറത്തിറങ്ങി... എല്ലവർക്കും ഓരോ സെക്ഷൻ കൊടുത്തു... ഈ വീട്ടിൽ... ഒരു ഡൈനിങ് ഹോളും.. പിന്നെ ഒരു കിച്ചനും... രണ്ട് ബെഡ്‌റൂമും ആണ് ഉള്ളത്.. 

അതോണ്ട്..  അതികം പാട് പെടേണ്ട ഇതൊന്ന് വൃത്തിയാക്കാൻ... ഞങ്ങൾ girls... ചൂലും മോപ്പും.. കൊണ്ട് വന്നു.. മുടി ഒക്കെ കെട്ടി... പാന്റൊക്കെ കേറ്റി വച്ചു... പണി തുടങ്ങി..... razi ഇടക്ക് എനിക്ക് ഇട്ട് പണിയാൻ വരും.. അന്നേരം ഞാൻ ചൂല് എടുത്തു അവന്റെ പിന്നാലെ ഓടും... പിന്നെ ആ വഴിക്ക് കാണില്ല.. 

നമ്മളെ കപ്പിൾസിന്റെ കാര്യം പറയാത്ത നല്ലത്... നമ്മളെ കണ്ണൊന്നു തെറ്റാൻ കാത്തു നിക്ക.. റൊമാൻസ് കളിക്കാൻ... എന്നെ കണ്ടാൽ അപ്പൊ കണ്ടംവഴി ഓടും... 

അങ്ങനെ വൃത്തിയാക്കാലൊക്കെ കഴിഞ്ഞു ... ഞങ്ങൾ എല്ലാരും... ഹോളിൽ സോഫയിൽ ചെന്ന് ഇരിന്നു..  കുറച്ചു റസ്റ്റ്‌ എടുത്തു..... 


"നിങ്ങൾക്ക് വച്ചിണ്ടാക്കാൻ ഒക്കെ അറിയോ കുട്ട്യോളെ... വല്ല്യ കാര്യത്തിൽ ഇവിടെ താമസിക്കുന്നൊക്കെ ഉണ്ട്... വല്ലതും അകത്തേക്ക് എങ്ങനെ കയറ്റും.. "പാച്ചുക്ക 

"പിന്നെന്തിനാ ചേട്ടാ നമ്മളെ നെച്ചു ജീവിച്ചിരിക്കുന്നെ... "എന്നു ഞാൻ  പറഞ്ഞപ്പോൾ... അവൾ എന്നെ ഒരു നോട്ടം... ഞാൻ അത് കാര്യമാക്കിയില്ല.. 

"അതന്നെ അവൾ ഉണ്ട് എന്നാ ഒറ്റ ധൈര്യത്തിൽ ആണ് ഞങ്ങൾ ഇങ്ങോട്ട് പോന്നത്... അല്ലെ മുത്തേ "ലെച്ചു 

"അപ്പൊ വേറെ ഒറ്റന്നിനും അറിയില്ലേ കുക്കിംഗ്‌ "ജാസിക്ക 

അന്നേരം നെച്ചു ഒഴികെ ബാക്കി എല്ലാരും ഇല്ല എന്ന് തോള് പൊക്കി കാണിച്ചു... 

"Best.... "

"എന്നാ ഞങ്ങൾ പോയി ഇവിടേക്ക് ആവശ്യം ഉള്ള സാധനങ്ങൾ ഒക്കെ വാങ്ങി വരാം... "എന്നു പറഞ്ഞു റാസിയും അപ്പുവേട്ടനും പോയി... 

ഞങ്ങൾ ലഗേജ് ഒക്കെ ഒതുക്കി വച്ചു ഫ്രെഷാകാൻ പോയി... 

അപ്പോയെക്കും വാങ്ങാൻ പോയവർ വന്നിരുന്നു.... പിന്നെ നെച്ചു അടുക്കളയിൽ കയറി എന്തൊക്കെയോ ഉണ്ടാക്കി ഞങ്ങളും സഹായിച്ചു... 

രാത്രി ഡിന്നർ ഒക്കെ കഴിച്ചു boys പോയി... ഞാൻ ഡോർ ഒക്കെ അടച്ചു... റൂമിൽ പോയി കിടന്നു.. ഞാനും റിസുവും ചിന്നമ്മയും ഒരു റൂമിലും... ബാക്കി മൂന്നും വേറെ റൂമിലും കിടന്നു... 

നാളെ college ഉണ്ട് കൂറേ ദിവസത്തിന് ശേഷം കോളേജിലേക്ക് പോണത്... ശ്യാമിനെ ഒന്ന് കാണണം.. എന്നിട്ട് rk നെ കുറിച്ച് അവനോട് പറയണം.... 

ആഷിക്, ശബാന, ശിഹാബ്, rk....and last one... അവനെയും കൂടി കണ്ടുപിടിക്കണം.. എന്നിട്ട് അവറേ എല്ലാരേയും.. എന്റെ ഫിനുനേ ഇഞ്ചിഞ്ചായിവേദനിപ്പിച്ചത് പോലെ അവരെയും വേദനിപ്പിക്കും ഈ ദുആ... 

ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി.. എപ്പോയോ ഉറങ്ങി പോയി.. 


💠💠💠💠💠💠💠💠💠💠💠💠💠


രാവിലെ എഴുനേറ്റ് ഫ്രഷായി... നെച്ചൂനെ സഹായിച്ചു... പിന്നെ കോളേജിലേക്ക് പോക  റെഡിയായി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ഞങ്ങൾ... വീട് പൂട്ടി ഇറങ്ങി.. നേരെ  വിട്ടു കോളേജിലേക്ക്... അവിടന്ന് കുറച്ചു നടകാനേ  ഉള്ളു... അതോണ്ട് എളുപ്പമായി.. 

കോളേജിൽ എത്തി... നേരെ ക്ലാസ്സിലേക്ക് വിട്ടു... കുറച്ചു ദിവസം ക്ലാസ്സിൽ വാരത്തോണ്ട്.. nots ഒക്കെ പെന്റിങ് ആണ്.. അതൊന്നും പിന്നെ ഞങ്ങൾക്ക് വിഷയം അല്ലാത്തോണ്ട്.. കാര്യം ആക്കിയില്ല.. അവരോട് കത്തിയടിച്ചിരിന്നു..  

കുറച്ചു കഴിഞ്ഞു ക്ലാസ്സിൽ sir വന്നു... first പിരീഡ്... സുഖമോ ദേവൻ ആയിരിന്നു..  അയാളെ class എങ്ങനെയോ പിടിച്ചിരുന്നു... അത് കഴിഞ്ഞപ്പോൾ ജോസ് sir... സാറെ ക്ലാസ്സിൽ ഞങ്ങൾ ഒക്കെ അലമ്പ് കളിക്കുമ്പോൾ ചിന്നമ്മ മാത്രം നല്ല കുട്ടിയായി class കേട്ടോണ്ടിരിക്കും...

പിന്നെ ബെല്ലടിച്ചപ്പോൾ.. ഞങ്ങൾ പുറത്തേക്ക് പോയി... അവരെല്ലാരും ഒരു മരത്തിന്റെ ചുവട്ടിൽ ഇരിന്നു... ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു.. ശ്യാമിന്റെ ക്ലാസും ലക്ഷ്യം വച്ചു നടന്നു..  

അവന്റെ ക്ലാസ്സിൽ എത്തിയപ്പോൾ അവൻ ഉണ്ട് ആരോ ഒരാളുമായി സംസാരിച്ചിരിക്കുന്നു.. എന്നെ കണ്ടപ്പോൾ..  അവൻ എന്റെ അടുത്തേക്ക് വന്നു 

"Ha ദുആ... നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട്... "ശ്യാം 

"എനിക്കിപ്പോ കുഴപ്പം ഒന്നും ഇല്ല ശ്യാം ഞാൻ നന്നായിട്ടിരിക്കുന്നു... ആ പിന്നെ ഞാൻ ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാൻ വന്നതാ "

"എന്താ ദുആ... എനിപ്രോബ്ലം "ശ്യാം 

"ഹേയ് പ്രശ്നം ഒന്നും ഇല്ല... "

ഞാൻ rk എനിക്ക് വിളിച്ചതും എനിക്ക് msg അയച്ചതും എല്ലാം പറഞ്ഞു കൊടുത്തു.... 

"അപ്പൊ അങ്ങനെ ആണ് കാര്യങ്ങളെ കിടപ്പ്..  അവൻ അറിഞ്ഞു... നീ എന്തിന് ഇവിടേക്ക് വന്നത് എന്നൊക്കെ... അപ്പൊ നമ്മൾ ഒന്നുടെ സൂക്ഷിക്കണം.. "ശ്യാം 

"അതെ ശ്യാം.. ഇനിയും വൈകിക്കാൻ എനിക്ക് ഉദ്ദേശം ഇല്ല... എത്രയും പെട്ടെന്ന് തന്നെ അവരെ ചാപ്റ്റർ close ആക്കണം.. "

"അതിന് ആ അഞ്ചാമത്തെ ആളെ കിട്ടണ്ടേ... "ശ്യാം 

"അവനെ പിന്നീടും തീർക്കാല്ലോ.. ആദ്യം ഇവരെ കാര്യം.. ഇവർ ഇല്ലാതായാൽ ആ അഞ്ചാമൻ താനേ എന്റെ മുന്നിലേക്ക് വരും "

"Ok... എല്ലാം നിന്റെ ഇഷ്ടം പോലെ.. "ശ്യാം 

ഞാൻ അവന്ക് ചിരിച്ചു കൊടുത്തു... 

"പിന്നെ നമ്മുടെ പ്ലാൻ ചെയ്തതിന് ഒരു ചെറിയ മാറ്റം ഉണ്ട്.. "

ഞാൻ അവൻ എല്ലാം തിരുത്തി കൊടുത്തു... പറഞ്ഞു സെറ്റാക്കിയിട്ട്... ഞാൻ തിരിച്ചു പോകുമ്പോൾ ആണ്.. ആ ശിഹാബിന്റെ മുന്നിൽ ചെന്ന് പെട്ടത്.. കൂടെ.. ആ ശബാനയും ഉണ്ട് 

ഞാൻ അവരെ മൈൻഡ് ആക്കാതെ മാറി കടന്നു പോകാൻ നിന്നപ്പോൾ... ആ ശബാന എന്നെ തടഞ്ഞു... 

ഓഹ്... ഇനി ഇന്ന് ഇവൾ എന്റെ കൈക്ക് പണി ഉണ്ടാക്കും... 

"അങ്ങനെ അങ്ങ് പോയാലോ മോള്... ഒന്നില്ലേലും നീ എനിക്ക് പണി തന്ന്  പോയതല്ലേ.. .. "ശബാന.. 

ഓഹ് അപ്പൊ ചിന്നൂ കൊടുത്ത പണി ഞങ്ങളെ വകയാണ് എന്ന് അറിഞ്ഞു.  
ഞാൻ അവളെ നോക്കി ഒന്നിച്ചു പുച്ഛിച്ചു ചിരിച്ചു... 

"നീ എന്താടി കരുതിയെ ഈ ശബാന ഒന്നും അറിയില്ല എന്നോ... നീ ഒക്കെ കളിക്കുന്നത് ആരോടാണ് എന്നറിയില്ല... "ശബാന 

"ഓഹ്... ഒന്ന് നിർത്തു ശബാന...ഈ ഡയലോഗ് കേട്ട് കേട്ട് മടുത്തു.... ഒന്ന് മാറ്റി പിടിക്കടി... നീ ഒന്നും എനിക്കെതിരെ കളിക്കാൻ വളർന്നിട്ടില്ല... നീ എന്റെ മുന്നിൽ വെറും zero ആണ് zero... "

"Ddi.... "അവൾ എന്നെ അടിക്കാൻ വന്നു... ഞാൻ അവളെ കൈ പിടിച്ചു.. 

"വേണ്ട മോളെ.. കയ്യാങ്കളി ആണേൽ... നിനക്കൊന്നും എന്റെ മുന്നിൽ പിടിച്ചു നിക്കാൻ ശേഷിയുണ്ടാകില്ല.. വെറുതെ അറിയാത്ത പണിക്ക് നിക്കണ്ട... "

"നിന്റെ ഈ അഹങ്കാരം ഒക്കെ വൈകാതെ തന്നെ നിൽക്കും.. കാത്തിരുന്നോ.. "ശബാന.. 

"ഓഹ് ഞാൻ എത്രെ വേണേലും കാത്തിരിക്കാം.. "

അവൾ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവിടന്ന് പോയി... 

പിന്നെ ഞാൻ നോക്കിയത് ഷിഹാബിനെ ആണ്.. അവനാണേൽ എന്നെ തന്നെ നോക്കി നിക്കാണ്... 


"ഇനി നിനക്കെന്തെലും പറയാൻ ഉണ്ടോ "

"ഹേയ് ഇല്ല... നീ ഇപ്പൊ പൊയ്ക്കോ.. നിനക്ക് ഉള്ളത് വഴിയേ വരുന്നുണ്ട് "എന്നൊരർത്ഥം വച്ചു അവൻ പറഞ്ഞു കൊണ്ട് അവിടന്ന് പോയി.. 


ഞാൻ പിന്നെ അത് കാര്യം ആക്കാതെ അവളുമാരെ അടുത്തേക്ക് പോയി... അവിടെ എത്തിയപ്പോൾ... boys ടീമും ഉണ്ട്... ഞാൻ അവരെ അടുത്ത് പോയി.. വഴിയിൽ വച്ചു ശബാനയും മായി ഉടക്കിയത് ഒക്കെ പറഞ്ഞു... 

"ആ ഷിഹാബ് എന്താ അങ്ങനെ പറഞ്ഞെ "ബാസി 

"എന്തായാലും നീ ഒന്ന് സൂക്ഷിക്കണം ദുആ "പാച്ചുക്ക 

"Mm"

ഞങ്ങൾ പിന്നെ ആ കാര്യം വിട്ട്.. കത്തിയടിച്ചിരിന്നു... റാസിയെ മൈൻഡ് ആക്കിയില്ല... അതിന് അവൻ ദേഷ്യത്തിൽ അവിടന്ന് എണീറ്റു പോയി 

"നീ എന്തിനാ ദുആ.. rasikkane വെറുതെ അവോയ്ഡ് ചെയ്യുന്നേ ... "ലെച്ചു 

"പിന്നെ ഞാൻ എന്ത് വേണം എന്നാ നിങ്ങൾ പറയുന്നേ...അവനോട് സ്നേഹത്തോടെ  പെരുമാറി എന്നിട്ട്  ...ഞാൻ അവനെ സ്നേഹിക്കുന്നു എന്ന്  കരുതണം... അവൻ എന്നെ ജീവന് തുല്യം സ്നേഹിക്കണം.. അവസാനം എനിക്ക് എന്തേലും സംഭവിച്ചാൽ.. "


"നിർത്. "

ഞാൻ പറഞ്ഞു മുഴവനുക്കുന്നതിനു മുന്നേ... ആരോ നിർത്താൻ പറഞ്ഞു.. ഞാൻ ആരാന്ന് നോക്കിയപ്പോൾ.. എന്റെ പിറകിൽ നിൽക്കുന്ന റാസിയെ തന്നെ നോക്കി നിന്നു....


"നീ എങ്ങോട്ടാ പറഞ്ഞു പോകുന്നെ എന്ന്  എനിക്കറിയാം.... അതോണ്ട് ഇനി നീ ഒന്നും പറയണ്ട... നീ എന്നെ എങ്ങനെ അവോയ്ഡ് ചെയ്താലും...ഞാൻ നിന്നെ വിട്ട് പോകുമെന്ന് നീ കരുതേണ്ട... നിനക്കൊരു ജീവിതം ഉണ്ടെങ്കിൽ... അത് ഈ റാസിന്റെ കൂടെ ആയിരിക്കും... 

നിനക്കെന്നെ ഇഷ്ടമായാലും ശെരി അല്ലെങ്കിലും ശെരി...ഞാൻ നിന്നെ വിട്ടു പോകില്ല... ഈ ജീവിത കാലം മുഴുവനും നീ എന്നെ സഹിക്കേണ്ടി വരും.... 
നീ നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്...എവിടെ വരെ പോകുമെന്ന് നോക്കാം.... അവസാനമായി ഒരു കാര്യം പറയാം... *ദുആ ഐറിൻ  റാസിക്കുള്ളതാ... *"റാസി 

ഇത്രയും പറഞ്ഞു അവൻ അവിടെ നിന്നും പോയി... അവന്റെ പിന്നാലെ തന്നെ അവന്റെ frnds എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോയി.... 

റാസി പറഞ്ഞത് മുഴുവനും കേട്ടിട്ട് എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല..  അവനിക്ക്  എത്ര  പറഞ്ഞിട്ട് എന്താ  മനസ്സിലാകത്തെ....... എന്തൊക്കെ ആയാലും ശെരി അവനെ ഒരിക്കലും ദുആ സ്നേഹിക്കില്ല... 


"എടി ദുആ... "ചിന്നു 

"എന്താ "കുറച്ചു ശബ്‌ദം ഉയർത്തി ചോദിച്ചു... 


"നീ എന്നാത്തിനാ എന്നോട് ചൂടാക്കുന്നെ... ഞാൻ നിന്നോട് എന്ത് ചെയ്തു.. "ചിന്നു 

"നീ ഒക്കെ പിന്നെ എന്തിനാ അവനെ സപ്പോർട്ട് ചെയ്യുന്നേ "

"അത് പിന്നെ... ഞങ്ങൾ... "ചിന്നു 

" മതി... ഇനി ആരും ഒന്നും പറയണ്ട... എനിക്ക് അവനോട് വെറുപ്പാ... വെറുപ്പ് മാത്രം ആണ്... അവനെ ഞാൻ ഒരിക്കലും സ്നേഹിക്കാൻ പോണില്ല..."

ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി.... 

അവര് പിന്നെ എന്നോട് ഒന്നും അതിനെ കുറിച്ച് സംസാരിച്ചില്ല.... സംസാരിച്ചാൽ ഞാൻ ചൂടാകും എന്നറിയാവുന്നതു കൊണ്ടാകും...  ഞാനും പിന്നെ വല്ല്യ മൈൻഡ് ആക്കിയില്ല... 

അവസാനം അവറ്റകൾ തന്നെ എന്നെ വെറുപ്പിച്ചു... പിന്നെ ഞാൻ പഴയതു പോലെ ആയി   ... 

ക്ലാസ്സിൽ ഇരിക്കുമ്പോ ആണ്... നമ്മളെ പ്യൂൺ ചേട്ടൻ വന്നു പറഞ്ഞത്...ചിന്നമ്മനെ ജോസ് sir വിളിക്കുന്നു എന്ന് .  അപ്പൊ ഞങ്ങൾ എല്ലാരും    ഒരുമിച്ചു അവളെ കളിയാക്കി .  അവൾ ഞങ്ങൾക്കൊക്കെ ഒരു ചിരി പാസ്സാക്കി അവിടന്ന് പോയി... 


കുറച്ചു കഴിഞ്ഞു ചിന്നമ്മ ഓടി കിതച്ചു വരുന്നത് കണ്ട് ഞങ്ങൾ കാര്യം തിരക്കി ... അപ്പൊ അവൾ ഒന്നും പറയാതെ എന്റെ കയ്യും പിടിച്ചു ഓടി... പിന്നാലെ ബാക്കി പടകളും.... 

അവൾ കൊണ്ടുപോയത് ഒരു പഴയ ബിൽഡിങ്ങിലേക്ക്  ആയിരിന്നു... 

"ഇവിടെ എന്താ... "

"ആ.... ത്..... ദുആ... ഞാൻ ജോസ് സാറെ കണ്ട് വരുന്ന....... വഴിക്ക് ഒരു കുട്ടീടെ കരച്ചിൽ കേട്ടു... ഞാൻ അവിടേക്ക് ചെന്ന് നോക്കിയപ്പോൾ... 

ആ.... ആഷിക്കും... ഫ്രണ്ട്സും... ഒരു പെൺകുട്ടിയെ.... നടുവിൽ നിർത്തി... എന്തൊക്കെയോ പറയുന്നു... അവളാണേൽ പേടിച്ചു കരയുന്നുമുണ്ട്... "ചിന്നമ്മ 

ചിന്നമ്മ നെഞ്ചിൽ കൈ വച്ചു... കിതപ്പോടെ അതൊക്കെ പറഞ്ഞു... അവൾ പറഞ്ഞ കാര്യം കേട്ട്... എനിക്ക് കൈ തരിച്ചു വന്നു... 

"എവിടാടി...... ആ പന്ന.... $&$#*%'$&**മോൻ... "

"ദാ അവിടെ.... "ചിന്നമ്മ 

അവൾ ചൂണ്ടിയ... class റൂമിലേക്ക് നടന്നു... അവിടെ എത്തിയപ്പോൾ ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു... 

അപ്പൊ തന്നെ ഞാൻ ആ വാതിൽ ചവിട്ടി തുറന്നു...  അന്നേരം അതിന്റെ ഉള്ളിൽ കണ്ട കാഴ്ച.... ആ ആഷിക്കിനെ ജീവനോടെ ചുട്ടെരിക്കാനാ തോന്നിയെ ... 

അവൻ ആ  പെൺകുട്ടിയെ.... ബലമായി... ചുംബിക്കാൻ പോകുന്നു....അത് കാണേണ്ട താമസം ഞാൻ അവനെ ചവിട്ടി... അവളെ എന്നിലേക്ക് നിർത്തി... 

അവൻ പ്രദീക്ഷിക്കാതെ സംഭവിച്ചത് ആയതുകൊണ്ട്.... ഞാൻ ചവിട്ടിയപ്പോൾ... അവൻ നിലത്തേക്ക് വീണു... അവന്റെ frnds അവനെ എഴുനേൽപ്പിക്കാൻ പോയപ്പോൾ അവൻ തടഞ്ഞു.. എന്നിക്ക് അവൻ സ്വയം നിലത്തു നിന്ന് എണീറ്റു എന്നെ നോക്കി... എന്നെ ഇവിടെ തീരെ പ്രദീക്ഷിച്ചു കാണില്ല... 

"നിന്റെ ചെറ്റത്തരം ഇതുവരെ നിർത്താൻ ആയിട്ടില്ലേ ആഷിക്കേ...."

ഞാൻ പറഞ്ഞതിന് മറുപടി ആയി .. അവൻ എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു... 

"ഇനിയും നിന്നെ വെറുതെ വിടാൻ ഉദ്ദേശം ഇല്ല ആഷിക്കേ... നീ ഒന്നും ഒരിക്കലും നന്നാവാൻ പോണില്ല... "

ഞാൻ പറഞ്ഞത് കേട്ട് അവൻ അട്ടഹസിച്ചു ചിരിച്ചു.... എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.. 

"നീ എന്നെ കൊല്ലാൻ പോകണോ... ദുആ... എന്നെ കൊല്ലല്ലേ... ദുആ.. എന്നെ കൊല്ലല്ലേ... എനിക്ക് പേടിയാ... ഇനി ഞാൻ നന്നായി കോളം... എന്നെ കൊല്ലല്ലേ... പ്ലീസ്... എന്നൊക്കെ പറയും എന്നു കരുതിയോ.. ദുആ... ഈ ആഷിക്കിനെ ഒന്നും നിനക്ക് ഇതുവരെ മനസ്സിലായിട്ടില്ല.... 

പെണ്ണ് അതെന്റെ ഒരു വീക്നെസ് ആണ്... അതില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല ദുആ... ഞാൻ ആഗ്രഹിച്ചവരെ ഒക്കെ ഈ ആഷിക്ക് നേടി എടുത്തിട്ടും ഉണ്ട്... പക്ഷെ നിന്നെ മാത്രം കഴിയുന്നില്ല.... 

എന്നാലും ഞാൻ നേടും നിന്നെ... അതിന് ആ റാസി ഇല്ലാതെ ആകണം..  അവൻ ആണ് എന്റെ മുന്നിലെ ഏക തടസ്സം.   അതങ്ങു തുടച്ചു മാറ്റിയാൽ... പിന്നെ... ഇതെന്റെ ലോകമാകും...... "ആഷിക്ക് 

ഒരു ഭ്രാന്തനെ പോലെ... അവിടെ നിന്ന്  ചിരിക്കാന് തുടങ്ങി.. പെട്ടെന്ന് ചിരി നിർത്തി... എന്റെ കൂടെ ഉള്ള ആ കുട്ടിയെ നോക്കിയിട്ട് അവളെ കയ്യിൽ കേറി പിടിച്ചു... 

"ദുആ നീ ഇപ്പൊ ഇവടന്ന് പോയിക്കോ അതാകും നിനക്ക് നന്നാവാ..  "ആഷിക്ക് 

ഞാൻ അവന്റെ കൈ അവളിൽ നിന്ന് വിടുവിച്ചു.... 

"അതിന് ദുആ ഒന്നൂകൂടി ജനിക്കേണ്ടി വരും .. ഇവളെ നിനക്ക് വിട്ടു തരില്ല .."

ഞാൻ അവളെ കൈ പിടിച്ചു നിന്നപ്പോൾ..  അവൻ എന്റെ കയ്യിൽ കേറി പിടിച്ചു... 

"അങ്ങനെ അങ്ങ് പോയാലോ... "ആഷിക്ക് 

"കൈയെടുക്കെടാ "

"ഇല്ലെങ്കിൽ... "ആഷിക്ക് 

"ച്ചി... കൈയെടുക്കെടാ പട്ടി "

എന്നുപറഞ്ഞു.. അവന്റെ ഗോൾ post നോക്കി ഒന്നും കൊടുത്തു... അവൻ വേദന കാരണം നിലത്തേക്ക് വീണു.   
അപ്പൊ തന്നെ അവന്റെ ഫ്രണ്ട്സ് എന്റെ നേരെ വരാൻ നിന്നപ്പോൾ... ഞാൻ അവന്മാരെ നോക്കി... 

"ഇനി നിങ്ങൾക്കും വേണോ.. ഇതുപോലെ സമ്മാനം "

എന്നു ഞാൻ ചോദിക്കണ്ടേ താമസം അവര് അവിടെ തന്നെ നിന്നും 


"നിനക്കൊന്നും അറിയില്ലെടാ... ദുആനെ... നീ കുറെ പെണ്ണുങ്ങളെ കണ്ടു കാണാല്ലോ... അതിൽ എന്നെ ഉൾപെടുത്താൻ നിക്കണ്ട  ..എന്റെ ദേഹത്ത് എന്നല്ല വേറെ വല്ല പെൺകുട്ടികളെ മേലങ്ങാനും നിന്റെ കൈ പതിഞ്ഞത് ഞാൻ അറിഞ്ഞാൽ ആ കൈ ഞാൻ വെട്ടും . .  കേട്ടോടാ... ചെറ്റേ... "


ഞാൻ ആ കുട്ടിയേയും കൂട്ടി അവിടന്ന് പുറത്തു ഇറങ്ങി... എന്റെ ഫ്രണ്ട്സ് എല്ലാരും അവളെ സമധാനിപ്പിച്ചു .. അവളെ ക്ലാസ്സിലേക്ക് പറഞ്ഞയിപ്പിച്ചു... 

എന്നിട്ട് ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് വിട്ടു... 

"എടി ദുആ ആ ആഷിക്കിനെ ഇനിയും വെറുതെ വിട്ടാൽ..  അവൻ ഇനിയും ഇതുപോലെ ഏതെങ്കിലും പെൺകുട്ടികളെ... "ഫൈഹ 

അവളെ പറയുന്നത് മുഴുവൻ അയക്കുന്നതിന് മുന്നേ..  ഞാൻ അവളോട് നിർത്താൻ പറഞ്ഞു . 

"അവന്റെ കാര്യം തീർക്കാൻ ഉള്ള സമയം ആയിക്കണ്... വൈകാതെ തന്നെ ആഷിക്ക് ഈ ലോകത്തോട് വിട പറഞ്ഞു എന്നാ വാർത്ത കേൾക്കാൻ... കാത്തിരുന്നോ... "

"നീ എന്താ ഉദേശിച്ചേ "നെച്ചു 

"തത്കാലം നിങ്ങൾ ഒന്നും എന്നോട് ചോദിക്കരുത്... plz... എനിക്ക് കുറച്ചു തനിച്ചിരിക്കണം . "

ഞാൻ അവിടന്ന് എഴുനേറ്റ് പുറത്തേക്ക് പോയി..  ഫിനുനേ കുറിച്ച് ആലോചിച്ചപ്പോൾ . എനിക്ക് എനോട് തന്നെ വെറുപ്പ് തോന്നി... അവളെ ദ്രോഹിച്ചവരെ.. എന്റെ തൊട്ടടുത് ഉണ്ടായിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ... അറിയാതെ എന്റെ കണ്ണ് നിറഞ്ഞു... 

ഞാൻ എല്ലാം മനസ്സിൽ നിന്ന് കളഞ്ഞു... ഒന്ന് കൂളായിട്ട്... അവരെ അടുത്തേക്ക് തന്നെ പോയി.. 


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹



  class കഴിഞ്ഞു ഞങ്ങൾ..പോകുമ്പോൾ  വീട്ടിലേക്ക്   വേണ്ട കുറച്ചു സാധങ്ങൾ ഒക്കെ വാങ്ങി... പോയി..   

ഒന്ന് ഫ്രഷായി...  നെച്ചൂനെ സഹായിക്കാൻ കൂടി.... എല്ലാവരും... 

"എടി നെച്ചു നീ ഇതൊക്കെ എവിടന്നാ പഠിച്ചേ... "lechu

"നിന്റെ കുഞ്ഞമ്മന്റെ നായരേ രണ്ടകെട്ടിന് പോയപ്പോൾ പഠിച്ചത എന്തേ നിനക്കും പഠിക്കാണോ... "നെച്ചു 

അപ്പൊ ലെച്ചു നെച്ചൂന് നേരെ ഒരു ലോഡ് പുച്ഛം എറിഞ്ഞിട്ട്... അവിടെ ഉണ്ടായിരുന്ന ക്യാരറ്റ് എടുത്ത് തിന്നാൻ തുടങ്ങി ... 

"എന്നാലും നെച്ചു നിനക്ക് ഇത്രയും നന്നായിട്ട് കുക്ക് ചെയ്യാൻ അറിയും എന്ന് ഇപ്പോഴാ ഞങ്ങൾ അറിയുന്നേ.. "ചിന്നു 

"Ayin നീ എന്നെ ഇപ്പോഴല്ലേ കാണുന്നെ "നെച്ചു 

ചിന്നമ്മ nice ആയിട്ട് പ്ലിങ്കി😁

അങ്ങനെ food ഒക്കെ ഉണ്ടാക്കി ഡിന്നർ കഴിച്ചു എല്ലാരും ഉറങ്ങാൻ പോയി    ... എനിക്ക് ഉറക്കം വരുന്നതും ഇല്ല... ഞാൻ ഫോൺ എടുത്ത് കളിച്ചു... അപ്പൊ ഉണ്ട് ശ്യാം വിളിക്കുന്നു.   ഞാൻ call കട്ടാക്കി   . പുറത്തു ഇറങ്ങി .   അവന്ക് call ചെയ്തു.   

"ഹെലോ ശ്യാം    . എന്താ ഈ രാത്രിയിൽ    "

"ദുആ..ആഷിക്ക് ബൈക്കും എടുത്ത് ഹോസ്റ്റലിന്റെ പുറത്തേക്ക് പോയിട്ടുണ്ട്... അവന്റെ കൂടെ വേറെ ആരും ഇല്ല. ..ഇതുപോലെ ഒരവസരം ഇനി കിട്ടും എന്ന് തോന്നുന്നില്ല...  എന്താ നിന്റെ അഭിപ്രായം "ശ്യാം... 

"Ok ശ്യാം... അവന്റെ ചാപ്റ്റർ ഇന്ന് close ആക്കണം.... അതിന് അവൻ എവിടെയാ പോയത് എന്നറിയോ... "

"ഞാൻ അവന്റെ പിന്നാലെ ഉണ്ട്.... അവൻ ഒരു പണി തീരാത്ത കെട്ടിടത്തിന്റെ അവിടേക്ക് ആണ് പോയത് "ശ്യാം... 

"Ok ശ്യാം.. ഞാൻ ഇപ്പൊ തന്നെ ബസ്റ്റോപ്പിലേക്ക് വരാം നീ അവിടെക്ക് വാ "

ഞാൻ ഫോൺ കട്ടാക്കി..അകത്തു കയറി.. ഒച്ചവയ്ക്കാതെ.. എന്റെ വേഷം ഒന്ന് മാറ്റി... ജീനും ജാക്കറ്റും ഷൂസും ഒക്കെ ഇട്ട്..  ഒരു ബാഗിൽ ആവിശ്യം ഉള്ള സാധനങ്ങൾ ഒക്കെ എടുത്ത്.. 

അവിടന്ന് പുറത്തിറങ്ങി   നേരെ വിട്ടു ബസ്റ്റോപ്പിലേക്ക്.. അവിടെ ശ്യാം  നില്പുണ്ടായിരുന്നു..... ഞാൻ അവന്റെ ബൈക്കിൽ കേറി... അവൻ പറഞ്ഞ പോലെ നേരെ ആ  കെട്ടിടത്തിന്റെ കുറച്ചു അപ്പുറത്തായി വണ്ടി നിർത്തി.  

ഞങ്ങൾ അവിടേക്ക് നടന്നു... അതിന്റെ മുന്നിൽ ഒരു ബൈക്കും.. ഒരു കാറും ഉണ്ടായിരിന്നു... ഞങ്ങൾ ചുറ്റും ഒന്ന് നോക്കി.. ആരും ഇല്ല എന്ന് ഉറപ്പാക്കി... ആ കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറി... 


ആരൊക്കെയോ സംസാരിക്കുന്നത് കേട്ടു.മുകളിൽ നിന്നാണ് കേട്ടത് .. ഞങ്ങൾ അവിടേക്ക് പോയി നോക്കി.. അപ്പൊ അവിടെ ഉണ്ട്.. ഒരു കോട്ടിട്ട... ഒരാളും പിന്നെ ആഷിക്കും... അവര് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.... 

ഞങ്ങൾക്ക് അവരെ സംസാരം clear ആകുന്നില്ലായിരുന്നു.... 

പെട്ടെന്ന് ആ കോട്ടിട്ട ആൾ അവന്റെ കയ്യിലേക്ക്.. എന്തോ ഒരു പൊത്തി വെച്ച് കൊടുത്തിട്ട് അവിടന്ന് പോയി...ആഷിക്ക് ആ പൊത്തി കയ്യിലേക്ക് നോക്കി ചിരിച്ചു...ആ സമയം നോക്കി.. അവന്റെ പിറകിൽ ചെന്ന്... കട്ടിയുള്ള  ഇരുമ്പ് കമ്പി കൊണ്ട് അവന്റെ തലക്ക് അടിച്ചു.. 

അടി കിട്ടിയപ്പോൾ അവന്റെ കയ്യിൽ ഉണ്ടായിരുന്ന പൊത്തി നിലത്തേക്ക് വീണു... അവൻ കൈ രണ്ടും തലയിൽ വെച്ച് തിരിഞ്ഞു നോക്കി... 

ഞങ്ങളെ കണ്ടപ്പോൾ അവൻ ഞെട്ടി.... 
എന്റെ നേരെ വരാൻ ഒരുങ്ങിയപ്പോൾ... ഞാൻ പിറകിലേക്ക് നീങ്ങി... അവൻ ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു.... 

അപ്പൊ തന്നെ... ഞാൻ ബാഗിൽ നിന്ന് ഗ്ലൗസ് എടുത്ത് ശ്യാമിന് കൊടുത്തു... പിന്നെ ഞാനും ധരിച്ചു... എന്നിട്ട് ആഷിക്കിനെ വലിച്ചു ഒരു തൂണിനോട് ചാരി നിർത്തി .. എന്നിട്ട് രണ്ടുകയ്യും പിറകിലേക്ക് വച്ചു കയറെടുത്ത കെട്ടി.... 


**********************

കുറച്ചു സമയത്തിന് ശേഷം... ആഷിക്ക് കണ്ണ് തുറന്നപ്പോൾ കണ്ടത്... മുന്നിൽ നിക്കുന്ന ശ്യാമിനെയും ദുആനെയും ആണ്... അവൻ അവരെ കണ്ടപ്പോൾ... ഒരു ഭീതിയോടെ നോക്കി.... 

ദുആ അവന്റെ അരികിലേക്ക് നടന്നു.. എന്നിട്ട് അവന്റെ മുന്നിൽ മുട്ടുകുത്തി ഇരിന്നു.... അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു ദുആ.... 

"നിങ്ങളൊക്കെ എന്താ ഇവിടെ.... എന്നെ എന്തിനാ കെട്ടിയിട്ടെ...മര്യാദക്ക് കെട്ടഴിക്കാൻ . "ആഷിക്ക്.. 

"Sorry.... ആഷിക്ക്... ഇതു അഴിക്കാൻ പറ്റില്ല.... എനിക്ക് ചില കണക്കുകൾ തീർക്കാൻ ഉണ്ട്.... അതൊക്കെ തീർത്തിട്ട്.... നിന്നെ ഞാൻ ഇവിടന്ന് പറഞ്ഞയച്ചോളാം... "ദുആ 

"എന്നെ എങ്ങോട്ട് പറഞ്ഞയക്കുന്ന കാര്യ...%%$*#&*$&മോളെ പറയുന്നേ ...മര്യാദക്ക്  എന്നെ അയിച്ചു വിടെടി.... "ആഷിക്ക് 

ആഷിക്ക് ദുആനോഡ് പൊട്ടിത്തെറിച്ചപ്പോൾ.... ദുആ അവന്റെ മോന്ത നോക്കി ഒന്ന് കൊടുത്തു... 

"  സൂക്ഷിച്ചു സംസാരിക്കട.... "ദുആ... 

അവൻ ദുആനെ തുറിച്ചു നോക്കി... ദുആ അവന്റെ അടുത്ത് നിന്ന് എഴുനേറ്റ്... നിന്നു... 

"അതുവിട്.... ഞങ്ങൾ ഇപ്പൊ നിന്നെ എന്തിനാ കെട്ടിയിട്ടിരിക്കുന്നെ എന്ന് നിനക്കറിയണ്ടേ "ദുആ 

അപ്പൊ അവൻ അതറിയാൻ വേണ്ടി എന്നാ മട്ടിൽ ദുആനെ നോക്കി.... 

"കൊല്ലാൻ വേണ്ടി... "ദുആ.. 

അത് കേട്ട് ആഷിക്ക് പൊട്ടിച്ചിരിക്കാൻ തുടങ്ങി.... 

"കൊല്ലാനോ... അതും എന്നെ... "ആഷിക്ക് 

അവൻ യാതൊരു പേടിയും ഇല്ലാതെ... അവരെ മുന്നിൽ പൊട്ടിച്ചിരിച്ചു... 

"നിനക്ക് ചിലപ്പോ ഞാൻ പറഞ്ഞത് വെറും തമാശയായി കരുതാം... അതൊന്നും എന്നെ സംബന്ധിച്ചു ഒരു വിഷയം അല്ല... നീ എന്തായാലും നാളത്തെ പുലരി കാണില്ല ആഷിക്ക്... "ദുആ 

എന്നുപറഞ്ഞു ദുആ അവനെ നോക്കി കൊട്ടി ചിരിച്ചു.... അതുകണ്ടു ആഷിക്ക് ദുആനെ തന്നെ നോക്കി... അവളെ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകതെ... 

"വർഷം ഒന്നായി..ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്.. "ദുആ... 

"നീ എന്തൊക്കെയാടി പറയുന്നേ... നീ എന്തിനാ എന്നെ കൊല്ലുന്നേ.... ഞാൻ നിന്നെ എന്താ അതിന് ചെയ്തേ... "അവൻ യാതൊരു പേടിയും ഇല്ലാതെ അവളെ നോക്കി പറഞ്ഞു... 

അവൻ അത് പറഞ്ഞ ഉടനെ ദുആ അവന്റെ നേരെ ചെന്ന് അവന്റെ ഷർട്ടിൽ പിടി മുറുക്കിയിട്ട്.... പറഞ്ഞു... 

"നീ എന്താ ചെയ്തത് എന്ന് നിനക്കറിയില്ലല്ലേടാ.... നീ ഒക്കെ കൂടി അല്ലേടാ... എന്റെ ഫിനുനേ പിച്ചിച്ചീന്തിയത്....അവൾക്ക് ഒരു ചെറിയ നോവ് ഉണ്ടായാൽ..വരെ സഹിക്കാൻ പറ്റാത്ത... എനിക്ക് അവളെ ജീവൻ നഷ്ടമാവാൻ കാരണക്കാരായ... നിങ്ങളെ ഞാൻ വെറുതെ വിടണോ... വിടണോന്ന്.... "ദുആ 

എന്നു പറഞ്ഞു ദുആ അവനോട് ഒച്ചവെച്ചു.... ശ്യാം വന്നു അവളെ മാറ്റി നിർത്തി... 
ആഷിക്ക് ദുആനെ ഒരു പേടിയോടെ നോക്കി.... 

"വെറുതെ വിടില്ലടാ ദുആ... ഒന്നിനെയും... "ദുആ... 

ദുആ അവളെ ബാഗിൽ നിന്നും കത്തി എടുത്ത്... അവൻ ചുറ്റും നടക്കാൻ തുടങ്ങി.... 

"ഇനി  ഞാൻ ചോദിക്കുന്നതിനു എനിക്ക് നീ മറുപടി തരണം.... "ദുആ 

അവൻ എന്താന്നുള്ള മട്ടിൽ അവളെ ഒരു പേടിയോടെ നോക്കി... 

"അന്ന് നിങ്ങൾ അഞ്ചു പേരുണ്ടായിരുന്നു... അതിൽ മൂന്നു പേരെ ഞാൻ കണ്ടുപിടിച്ചു.... ആഷിക്ക്,  ശിഹാബ്.., ശബാന.... ബാക്കി രണ്ടുപേരിൽ ഒരാൾ rk.... അവൻ ആരാ...? പിന്നെ...ആ അഞ്ചാമൻ ആരാ..? ഇതിനൊക്കെ എനിക്ക് നീ ഇപ്പൊ തന്നെ മറുപടി പറയണം... "ദുആ.. 

അവൻ ദുആനെ നോക്കി പുച്ഛിച്ചു ചിരിച്ചിട്ട്... മറുപടി പറയാതെ വേറെ എവിടേക്കോ നോക്കി... 


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അവൻ മറുപടി പറയാത്തത് കണ്ടപ്പോൾ എനിക്ക് ദേഷ്യം നുരച്ചു കയറി... 

"പറയടാ... "

ഞാൻ അവന്റെ മുഖത്ത് ആഞ്ഞു കുത്തിയപ്പോൾ ..അവൻ ചോര തുപ്പി.... 

എന്നിട്ടും അവന്റെ ആ പരിഹാസച്ചിരി കണ്ടപ്പോൾ ഞാൻ വീണ്ടും അവനെ അടിക്കാൻ പോയപ്പോൾ.. ശ്യാം എന്നെ തടഞ്ഞു.... 

"Da.... നീ ഏതായാലും ചാവും എന്നാ പിന്നെ ഇവൾ ചോദിക്കുന്നതിനു മറുപടി പറഞ്ഞൂടെ... "ശ്യാം 

"അതിന്  ഈ ആഷിക്ക് വേറെ ജനിക്കണം..   ചത്താലും ഞാൻ അതാരാണ് എന്ന് പറയില്ല... നീ ഒക്കെ എന്ത് ചെയ്തിട്ടും പറഞ്ഞിട്ടും കാര്യല്ല ഞാൻ അതാരാണെന്ന് പറയില്ല... "ആഷിക്ക് 

"ഇവനെ കൊണ്ട് ഞാൻ പറയിപ്പിക്കാ... "

എന്നുപറഞ്ഞു... ഞാൻ ഒരു തുണി എടുത്തു... അവന്റെ വായയിൽ കുത്തി ചീരി.....അവനെ പൊതിരെ.... തല്ലി.. അവന്റെ വയറ്റിനിറ്റ് കുത്തി...  അവൻ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു... അതൊന്നു കാര്യമാക്കാതെ... എന്റെ ഉള്ളിലെ ദേഷ്യം ഒക്കെ തീർത്തു... അവസാനം അവൻ അവശയായപ്പോൾ...ഞാൻ മാറി നിന്നു...

എന്നിട്ട് ശ്യാം അവന്റെ നേരെ ചെന്ന്.... അവന്റെ മുഖത്തടിച്ചു... അവൻ ചെയ്യുന്നതൊന്നും മനസ്സിലാകാതെ ഞാൻ അവനെ നോക്കി നിന്നും.... 

"എന്തിനാടാ... എന്റെ സാന്ദ്രയെ നീ ഒക്കെ കൂടി..... "

എന്നവൻ പറയുന്നത് കേട്ട് ഞാൻ ഞെട്ടിപോയി..   സാന്ദ്രയും ഇവനും തമ്മിൽ എന്താ... ബന്ധം.... 


"നിന്നെ ഒക്കെ വിശ്വസിച്ചു പോയതാടാ ഞാൻ ചെയ്ത തെറ്റ്... ഫിനുവും സാന്ദ്രയും... എന്നോട് മാറി മാറി പറഞ്ഞു... നിങ്ങളെ കൂടെ ഉള്ള കൂട്ട് വേണ്ട വേണ്ട... എന്ന് ഞാൻ അതൊന്നും കേൾക്കാതെ..  നിന്നെയൊക്കെ വിശ്വസിച്ചു... 

നീ ഒക്കെ കൂടി എന്റെ പെണ്ണിനേയും... എന്റെ കൂടപ്പിറപ്പിനെ പോലെ കണ്ട ഫിനുനേയും പിച്ചിചീന്തിയില്ലെ.... പന്ന... %@$*@&@-മോനെ.... "ശ്യാം 

ഞാൻ ശ്യാം പറയുന്നതൊക്കെ കേട്ട് ഒന്നാകെ മരവിച്ച അവസ്ഥയാണ്... ഞാൻ ഒരു താവണം പോലും.. അവനോട് ചോദിച്ചില്ല... നീ എന്ത് കൊണ്ട അവനെ  കൊല്ലാൻ വേണ്ടി എന്തിനും ഏതിനും  എനിക്ക് കൂട്ട് നിക്കുന്നെ എന്ന്... 

അപ്പൊ അതിന്റെ പിന്നിൽ ഇതായിരുന്നോ ശ്യാം... നീ എന്തേ ഇതൊന്നും എന്നോട് നേരെത്തെ പറയാതിരുന്നേ.... 

എന്റെ മനസ്സിൽ കിടന്ന്  ഒരു പാട് ചോദ്യങ്ങൾ... അലമുറയിടാൻ തുടങ്ങി... 

"ഓഹ്..... അപ്പൊ ആ പെണ്ണ് നിന്റെ പെണ്ണായിരുന്നോ... എന്തായാലും... adipoli പീസ് ആട അവൾ... "ആശിക്ക് 


അവനിക്ക് നേരാവണ്ണം  നിക്കാണ് പോലും അവതില്ല എന്നിട്ടും.... ആ പന്ന മോൻ പറയുന്നത് കേട്ടിട്ട്... എന്റെ കയ്യിലുള്ള കത്തി കഴുത്തിൽ കുത്തിയിറക്കാനാ തോന്നുന്നേ..... 

ആഷിക്ക് പറഞ്ഞതിന് മറുപടി ആയി.. ശ്യാം അവന്റെ നെഞ്ചിന് നോക്കി ചവിട്ടി.. അവൻ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം... ഇതൊന്നും പോരാ അവനെ ഇഞ്ചിഞ്ചായി കൊല്ലണം... 

ഞാൻ അവന്റെ പിറകിൽ പോയി... കൈ മലർത്തി വച്ചു.... 

"നിന്നോട് അവസാനമായി ചോദിക്കാണ്.... ആരാ rk.? അവസാനത്തെ ആൾ ആരാ....? "

"ഞാൻ പറയില്ല ദുആ.... "ആഷിക്ക് 

അവൻ പറയില്ല എന്നുറപ്പായപ്പോൾ ഞാൻ അവന്റെ കൈയിൽ കത്തി കുത്തി.... 

"ആാാാ...... "ആഷിക്ക് 

അവൻ വേദനിക്കുന്നത് ഞാൻ കൺകുളിർക്കെ കണ്ടു നിന്നും...അവനെ ഇഞ്ചിഞ്ചായി...വേദനിപ്പിച്ചു.... 

അവസാനം അവനിൽ ജീവൻ മാത്രം ബാക്കി വച്ചു.... ഞാൻ അവനിൽ നിന്ന് മാറി നിന്നും... 

"ദുആ ഇനി എന്താ......അടുത്തത്.... തീർക്കല്ലേ... . "ശ്യാം 

"ആയിട്ടില്ല ശ്യാം ഇവൻ അങ്ങനെ ഒന്നും മരിക്കാൻ പാടില്ല... വേദന കൊണ്ട് അവൻ തന്നെ സ്വയം ചിന്തിക്കണം  ഒന്ന് മരിച്ചാൽ മതിയായിരുന്നു എന്ന്... "

"അപ്പൊ അതുവരെ ഇവനെ "ശ്യാം 

"ഈ സ്ഥലം എങ്ങനെയാ ആളുകൾ ഒക്കെ വരാറുണ്ടോ... ഇവിടേക്ക്.. "

"ഹേയ് ഇല്ല... ഈ ബിൽഡിങ് എന്തോ കേസിൽ പെട്ട്... പണി മുടങ്ങി കിടക്ക "ശ്യാം... 

"എന്നാ ശ്യാം നമുക്ക് ഇവനെ ഏറ്റവും മുകളിലെ നിലയിൽ കൊണ്ട് കെട്ടിട... നാളെ night വരെ ആരും കാണരുത്... ഇവനെ "

"Ok ദുആ... "ശ്യാം 

ഞാൻ ആഷിക്കിന്റെ കയ്യിലെ കേട്ട് അയിച്ചു... ശ്യാം അവനെ തോളിൽ കയറ്റി... മുകളിലെ നിലയില്ലേക്ക് കൊണ്ടുപോയി.. എന്നിട്ട് ആരും കാണാത്ത ഒരു ഭാഗത്തു കിടത്തി...അവനക്കിപ്പോ എഴുനേറ്റ് നടക്കാൻ പറ്റില്ല എങ്കിലും... ഞാൻ അവന്റെ കയ്യും കാലും കെട്ടിയിട്ടു... 

എന്നിട്ട് അവിടന്ന് ഞങ്ങൾ വന്നിരുന്നു എന്നു തോന്നിപ്പിക്കുന്ന ഒരു തെളിവും ബാക്കി വയ്ക്കാതെ... ഞങ്ങൾ അവിടന്ന് വിട്ടു... നേരെ തിരിച്ചു... ശ്യാം എന്നെ വീട്ടിൽ ഇറക്കി തന്നു... 

"ശ്യാം... "

"എനിക്കറിയാം ദുആ നിന്റെ മനസ്സിൽ എന്നെ കുറിച്ച് ഒരുപാട് സംശയങ്ങളും ഉണ്ട് അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം... ഇപ്പൊ നീ പൊക്കോ... "ശ്യാം 

എന്നെ ഒന്നും പറയാൻ പോലും സമ്മതിക്കാതെ.... അവൻ അവിടന്ന് പോയി... പിന്നെ എനിക്ക് അത് ശെരി ആണെന്ന് തോന്നി... ഞാൻ  അവിടന്ന് വീട്ടിലേക്ക് കേറി... ആരും അറിയാതെ തന്നെ എന്റെ വേഷം ഒന്ന് മാറി... അവരുടെ കൂടെ കിടന്നു... 


_____________________________________

രാവിലെ തന്നെ നെച്ചൂന്റെ വിളി കെട്ടാണ് എഴുന്നേറ്റത്... 

"എന്താടി കോപ്പേ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ "

"മതി ഉറങ്ങിയത്.... നീ അറിഞ്ഞോ... ആ ആഷിക്ക് സൂയിസൈഡ് ചെയ്തു "നെച്ചു 

"What...... "

"നിനക്കെന്താ ചെവിക്ക് വല്ല കുഴപ്പവും ഉണ്ടോ... ഞാൻ പറഞ്ഞത് കേട്ടില്ലേ... ആഷിക്ക് സൂയിസൈഡ് ചെയ്തുന്ന് "നെച്ചു... 

ഒരു മരവിപ്പോടെ ആണ് അവൾ പറഞ്ഞത് കേട്ടത്... നോ അങ്ങനെ ഒരിക്കലും സംഭവിക്കില്ല... 

പെട്ടെന്ന് ഹോളിൽ നിന്ന്  ന്യൂസിൽ പറയുന്നത് കേട്ട് ഞാൻ അവിടേക്ക് പോയി... അവിടെ ബാക്കി ടീംസ് ഫോണിൽ ന്യൂസ്‌ കേൾക്കാണ്.... ഞാൻ അവരെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ന്യൂസ്‌ നോക്കി.... 

"ഇന്ന് രാവിലെ ആണ് കോളേജ് വിദ്യാർത്ഥിയായ... ആഷിക്ക് മുഹമ്മദിനെ... മരിച്ച നിലയിൽ കണ്ടത്... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം... ആഷിക്ക് സൂയിസൈഡ് ചെയ്തതായിട്ടാണ്... പോലീസ് പറയുന്നത്... അവന്റെ ഞെരമ്പ് മുറിച്ചിട്ടാണ്.... വിദ്യാർത്ഥി  കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത് എന്നാണ് പോലീസ് പറയുന്നത്.... 

പണി മുടങ്ങി കിടന്ന... പഴയ കെട്ടിടത്തിന്റെ താഴെ ഇന്ന് പുലർച്ചക്ക് അതുവഴി പോകുന്ന  പാൽ വിൽപ്പനക്കാരൻ ആണ്  ... വിദ്യാർത്ഥിയെ മരിച്ച നിലയിൽ ആദ്യം  കണ്ടത്.... . പോലീസ് പറയുന്നത് ഏറ്റവും മുകളിലെ നിലയിൽ നിന്ന് ആണ് വിദ്യാർത്ഥി താഴേക്ക് ചാടിയത് എന്ന്.... 

കൂടുതൽ വിവരങ്ങൾ പോലീസുകാർ അന്വഷിക്കുന്നുണ്ട്..ആത്മഹത്യാ ചെയ്യാൻ കാരണം എന്താണെന്നൊക്കെ... അന്വഷിക്കുന്നുണ്ട്...   .. ഇന്ന് ഉച്ചയ്ക്കാണ്... മൃതദേഹം സംസ്കരിക്കുന്നത്.... "

ഇതെല്ലാം കേട്ട് ഞാൻ സോഫയിൽ ഇരിന്നു പോയി.... ഇതെങ്ങനെ സംഭവിക്കും... ഇന്നലെ രാത്രി അവനെ കെട്ടിയിട്ട് പോയതല്ലേ... അവന്ക് ഒന്ന് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിരുന്നല്ലോ പിന്നെ എങ്ങനെ... അവൻ സൂയിസൈഡ് ചെയ്തു എന്നൊക്കെ പറയുന്നേ.... അതും അവനെ അത്രയൊക്കെ ഞങ്ങൾ ഉപദ്രവിച്ചിട്ടും.... എന്താ അവൻ  സൂയിസൈഡ് ചെയ്‌തെന്ന് പറയുന്നേ.... എനിക്കൊന്നും മനസ്സിലാകുന്നില്ല.... 

എവിടന്നോ ബോധം വന്ന പോലെ പെട്ടെന്ന് എഴുനേറ്റ് നേരെ റൂമിലേക്ക് ഓടി   എന്റെ ഫോൺ എടുത്ത് ശ്യാമിനെ വിളിച്ചു... അവൻ ഫോൺ എടുക്കുന്നില്ല... ഞാൻ വീണ്ടും വിളിച്ചു... പക്ഷെ അവൻ ഫോൺ എടുക്കുന്നില്ല... 

ഫോൺ ബെഡിലേക്ക് എറിഞ്ഞു... എന്ത് ചെയ്യണമെന്ന് അറിയാതെ... അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടിരിക്കുമ്പോൾ ആണ്... എന്നെ നോക്കി നിക്കുന്ന കുറച്ചു മുഖങ്ങൾ എന്റെ ശ്രദ്ധയിൽ പെടുന്നത്.... 

ഞാൻ നടത്തം നിർത്തി അവരെ നോക്കി... 

"എന്താ ദുആ നിനക്ക് പറ്റിയെ..  അവൻ മരിച്ചതിൽ നീ എന്തിനാ ടെൻഷൻ ആകുന്നെ.... ഒന്നിലെങ്കിലും അവൻ മരിക്കണം തന്നെയല്ലായിരുന്നോ നിന്റെ ആഗ്രഹം... "നെച്ചു.... 

അവൾ ചോദിച്ചത് കേട്ടപ്പോൾ... എനിക്കെന്താ അവളോട് പറയണ്ടേ എന്നറിയില്ല... ഇപ്പൊ എന്തായാലും അവരോട്... ഇന്നലെ നടന്ന കാര്യങ്ങൾ പറയാൻ പറ്റില്ല... 

"എന്താ ദുആ നീ ഒന്നും പറയാത്തെ... "ലെച്ചു... 

"അത്... അത് പിന്നെ...എനിക്ക് അവനെ കൊല്ലാൻ പറ്റിയില്ലല്ലോ... അതിനു മുന്നേ... അവൻ...സൂയിസൈഡ് ചെയ്തില്ലേ.... അതാ... "

"Mm.... "

അവരെല്ലാരും ഒന്ന് മൂളി.... 
പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു... ഞാൻ അവരെ നോക്കിയിട്ട് ഫോൺ എടുത്തു... ശ്യാം ആയിരുന്നു വിളിക്കുന്നത്.... ഞാൻ അവരെ നോക്കി കൊണ്ട്... call അറ്റൻഡ് ചെയ്തു... 

"ഹെലോ.... "

"Ha ദുആ... നീ നേരത്തെ വിളിച്ചപ്പോൾ എനിക്ക് എടുക്കാൻ പറ്റിയില്ല... ഇവിടെ ഹോസ്റ്റലിൽ മുഴുവനും പോലീസ് ആണ്..  അവരെ കണ്ണ് വെട്ടിച്ചിട്ടാണ് ഞാൻ നിന്നെ വിളിക്കുന്നത് പോലും.... "ശ്യാം... 

"Ha... ok.... "

"നീ എന്താ... അവിടെ.   ഫ്രണ്ട്സ് ഉണ്ടോ... "ശ്യാം... 

"Ha.. "

"Mm... ok... ഞാൻ എന്നാ പിന്നെ വിളിക്കാം... നീ ഒന്ന് സൂക്ഷിച്ചോ.... ഇതുവരെ ആർക്കും ഡൌട്ട് ഇല്ല.. അതിനിയും ഉണ്ടാകാതെ നോക്കണം... പിന്നെ നിന്റെ ഫ്രണ്ട്സിനോട് ഇപ്പൊ തത്കാലം ഒന്നും പറയണ്ട ... ഇങ്ങനെ പോട്ടെ.... "ശ്യാം... 

" .. ok..... അവൻ സൂയിസൈഡ് ചെയ്തത് തന്നെ ആലെ... "

"ആണെന്ന പോലീസ് ഒക്കെ പറയുന്നേ... എങ്ങനെ എന്നാ മനസ്സിലാകത്തെ... എന്തായാലും നമുക്ക് അന്വഷിക്ക.... നമ്മൾ പോയതിനു ശേഷം ആരോ അവിടെ വന്നിട്ടുണ്ട്... അതുറപ്പ.. ."ശ്യാം.. 

"Ha.... അതുതന്നെ ആണ് എനിക്കും തോന്നുന്നേ..."

"നമുക്ക് അന്വഷിക്കാം.... ഞാൻ എന്തായാലും ഇപ്പൊ വയ്ക്കാം... ഇവിടെ ആകെ ബഹളാണ്... "ശ്യാം 

"Mm... ok... "

ഞാൻ ഫോൺ വെച്ച്... അവള്മാരെ നോക്കി.... അവര് എന്നെ തന്നെ നോക്കി നിക്കാണ്... 

"എന്താ... നിങ്ങൾ എല്ലാരും എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കി നിക്കുന്നെ... നിങ്ങളെ നോട്ടം കണ്ടാൽ വിചാരിക്കും... ഞാൻ ആഷിക്കിനെ കൊന്നത് എന്ന് തോന്നല്ലോ "

"നീ ആയതു കൊണ്ട് പറയാൻ പറ്റില്ല... "നെച്ചു.. 

നെച്ചു അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ പെട്ടെന്ന് ഒരു കറന്റ് പാസ് ചെയ്തു... പക്ഷെ ഞാൻ അതൊന്ന് പുറത്തു കാണിക്കാതെ... നിന്നും... 

"ദുആ... നീ ഞങ്ങളോട് എന്തേലും മറച്ചു വയ്ക്കുന്നുണ്ടോ.... "ചിന്നു.. 

"മറച്ചു വയ്ക്കേ... ഞാൻ എന്ത് മറച്ചു വയ്ക്കാനാ... നിങ്ങൾക്ക് വെറുതെ തോന്നുന്നത... "

അവരെല്ലാരും എന്നെ നോക്കി ഒന്ന് ഇരുത്തി മൂളിയിട്ട് അവര് അവരെ പാട് നോക്കി പോയി... ഇന്ന് ആഷിക്ക് മരിച്ചത് കൊണ്ട്. . കോളേജ് അവധി ആണ്... 

അന്നത്തെ ദിവസം മുഴുവനും... ആ ആഷിക്കിനെന്താ സംഭവിച്ചേ എന്നൊലിച്ചിച്ചിരിക്കറിയിരുന്നു.... അവള്മാര് മാറി മാറി ചോദിച്ചെങ്കിലും ഞാൻ ഒന്നും തുറന്ന് പറിഞ്ഞില്ല.... 

പിറ്റേ ദിവസം... ഞങ്ങൾ കോളേജിലേക്ക് പോകുമ്പോൾ... പോലീസ് വണ്ടി... കോളേജിലേക്ക് പോകുന്നത് കണ്ട്... ഉള്ളൊന്ന് ഭയന്നെങ്കിലും..  പിന്നെ അത് കാര്യം ആക്കിയില്ല   ... കാരണം ഞങ്ങൾക്കെതിരെ തെളിവൊന്നും ഇല്ലാത്തതു കൊണ്ട്... ഞാൻ ഭയക്കേണ്ട ആവിശ്യം ഇല്ല.... 


ഞങ്ങൾ കോളേജ് കോംബൗണ്ട് കടന്നപ്പോൾ.   പോലീസ് ജീപ്പ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കാണ്... ഞങ്ങൾ ആ ജീപ്പിനെ ഒന്ന് നോക്കിയിട്ട്..  നേരെ ക്ലാസ്സിലേക്ക് നടന്നു.... 

"ദുആ... ശെരിക്കും അവൻ സൂയിസൈഡ് ചെയ്തതായിരിക്കോ.. "ഫൈഹ..  

"അതെനിക്കെങ്ങനെ അറിയാന  .. "

"എന്നാലും അവനെന്തിനായിരിക്കും സൂയിസൈഡ് ചെയ്തിട്ടുണ്ടാക... "rizu 

"ആ... ആർക്കറിയാം.. അവനെ ചിലപ്പോ ആരേലും കൊന്നിട്ടതാണെങ്കിലോ.... "ചിന്നമ്മ... 

"അതും പറയാൻ പറ്റില്ല... "ലെച്ചു.. 

"ആ എന്തേലും ആകട്ടെ... അതൊക്കെ പോലീസ് അന്വഷിച്ചോളും... നമ്മൾ അതൊന്നും നോക്കണ്ട.. "നെച്ചു... 

എന്റെ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതാരായിരിക്കും... നമ്മളെ പിന്നിൽ നിന്ന് കളിക്കുന്ന ആ വ്യക്തി...? എന്റെ ടാർഗറ്റ് തന്നെ ആയിരുന്നു അവന്റെയും...അല്ലെങ്കിൽ  പിന്നെ ആ വ്യക്തിക്ക് എന്നെയും ശ്യാമിനെയും ഇതിൽ കുരുക്കമായിരുന്നില്ലേ.... അത് ചെയ്തില്ല... 


ഇങ്ങനെ ഒരുപാട് കാര്യങ്ങൾ മനസ്സിൽ കുടന്ന അലമുറയിടാൻ തുടങ്ങി.... പെട്ടെന്ന് ആരോ ചെന്ന് ഇടിച്ചു... ഞാൻ തല ഉയർത്തി നോക്കിയപ്പോൾ... റാസി ഉണ്ട് ഇളിച്ചോണ്ട് നിക്കുന്നു... 

ഞാൻ അവനെ മൈൻഡ് ചെയ്യാതെ മറി കടന്നു പോകാൻ നിന്നപ്പോൾ..  അവൻ എന്റെ കയ്യിൽ പിടിച്ചു അവന്റെ മുന്നിലോട്ട് നിർത്തി... എന്നിട്ട് അവൻ രണ്ടും കയ്യും കെട്ടി എന്റെ മുഖത്തേക്ക് നോക്കി... ഞാൻ അവനെ നോക്കി പുരികം പൊന്തിച്ചു..  

"നീ അല്ലെ ആഷികിനെ കൊന്നത്... "razi

എന്നവൻ ചോദിച്ചപ്പോൾ... മനസ്സിൽ ഒരു ഇടുത്തി വീണ പോലെ ആയിരുന്നു... 
പെട്ടെന്ന് അവൻ ചിരിച്ചോണ്ട്... എന്നെ നോക്കി    പറഞ്ഞു.. 

"ഞാൻ വെറുതെ പറഞ്ഞതാടി... നീ അതിന് ഇങ്ങനെ ടെൻഷൻ അടിക്കേണ്ട... ഇനി നീ ആണോ... "റാസി 

"നിനക്കെന്താ വട്ടാണോ റാസി...."

"നീ എന്തിനാ അതിന് ഇങ്ങനെ ചൂടാക്കുന്നെ... നീ അല്ലങ്കിൽ പിന്നെ അല്ലെന്ന് പറഞ്ഞാൽ പോരെ... "റാസി 

ഞാൻ നേരെ ശ്വാസം വലിച്ചിട്ടു... അവനെ നോക്കി... അവനെന്നെ തന്നെ നോക്കി നിക്കാണ്.. 

"ഞാൻ അല്ല അവനെ കൊന്നത്... അവൻ സൂയിസൈഡ് ചെയ്തതാണ് എന്നല്ലേ പോലീസ് പറഞ്ഞത്... ഇനി നിനക്ക് ഞാൻ തന്നെ അവനെ കൊന്നത് എന്നു പറയണം എന്നുണ്ടെങ്കിൽ നീ പോയി പറഞ്ഞോ എനിക്ക് ഒരു കുഴപ്പവും ഇല്ല... എന്തായാലും ഞാൻ അവനെ കൊല്ലാൻ വേണ്ടി നിന്നതല്ലായിരുന്നോ.... "

എന്നൊക്കെ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.... 

"അത് ശെരിയാ നീ പറഞ്ഞത്... "റാസി 

എന്നുപറഞ്ഞു അവൻ എന്റെ ചെവിയോടടുപ്പിച്ച അവന്റെ മുഖം വച്ചു... 

"നീയും ശ്യാമും കൂടി  ഇന്നലെ രാത്രി... ചെയ്തു കൂട്ടിയതൊക്കെ ഞാൻ അറിഞ്ഞു.. "റാസി 

റാസി പറയുന്നതൊക്കെ കേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി....

ഞാൻ അവനെ തന്നെ കണ്ണും തള്ളി നോക്കി.... അത് കണ്ടിണ്ടാവണം അവൻ എന്നെ നോക്കി ഒന്ന് പരിഹസിച്ചു ചിരിച്ചു... 

ഇവൻ എങ്ങനെ അറിഞ്ഞു... ഇതൊക്കെ... 

"നിന്റെ മനസ്സിൽ ഇപ്പോ ഓടിക്കൊണ്ടിരിക്കുന്നത്... ഞാൻ എങ്ങനെ ഇതൊക്കെ അറിഞ്ഞു... എന്നല്ലേ... iam a right.... "എന്നവൻ ഒരു കള്ളചിരിയോട് ചോദിച്ചപ്പോൾ... എന്റെ തല ഓട്ടോമാറ്റിക്കലി... ആ എന്നാ മട്ടിൽ തല ആട്ടി... 

അപ്പൊ അവൻ എല്ലാരേയും നോക്കിയിട്ട് ഒന്ന് പുഞ്ചിരിച്ചിട്ട്... എന്റെ അടുത്തേക്ക് വന്നു.... എന്റെ കഴുത്തിലൂടെ കയ്യിട്ടു മുറുക്കി... അവിടന്ന് നടന്നു... ഞാൻ കുറെ കൈ എടുക്കാൻ നോക്കിയെങ്കിലും പക്ഷെ അവന്റെ പിടിയിൽ നിന്ന് മോചനം ഉണ്ടായില്ല... അവൻ നടന്നു നടന്നു... കുറച്ചു അപ്പുറത്തു എത്തിയപ്പോൾ.... എന്റെ ചെവിയുടെ അടുത്തേക്ക് അവൻ മുഖം അടുപ്പിച്ചു... 

"നിന്നെ ഇന്നലെ ശ്യാം call ചെയ്ത് സംസാരിച്ചതൊക്കെ ഞാൻ കേട്ടു... അവൻ call കട്ടാക്കി...തിരിഞ്ഞപ്പോൾ എന്നെയ കണ്ടത്... അപ്പൊ തന്നെ ഞാൻ അവനോട് ചോദിച്ചു കാര്യങ്ങൾ ഒക്കെ അറിഞ്ഞു...... "റാസി 

അവൻ കഴുത്തിൽ നിന്ന് കൈ എടുത്തു... എന്നിട്ട് എന്നെ പിടിച്ചു അവന്റെ നേരെ നിർത്തി... ഇനി എന്താ അവൻ  പറയാൻ പോകുന്നെ എന്നു മനസ്സിൽ കരുതി അവനെ നോക്കി... റാസി അവന്റെ ഒരു കൈ കെട്ടി ആ കയ്യിന്റെ മുകളിൽ മറ്റേ കൈ കൊണ്ട്  ചുണ്ടിനു മുകളിൽ  വിരൽ വെച്ച് എന്നെ തന്നെ നോക്കി നിക്ക .... 

"നീ ഞാൻ വിചാരിച്ചതിലും അപ്പുറം ആണല്ലോ... എന്തൊക്കെയാ ഇവിടെ ചെയ്തു വെച്ചത്... ഒരു പെൺകുട്ടി ചെയ്യണ്ടതാണോ... നീ ചെയ്തു കൂട്ടിയത്... "റാസി 

റാസി എന്നോട് സീരിയസ് ആയിട്ട് പറയുന്നത് കേട്ടിട്ട് ഞാൻ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു... 

"എന്തേ നിനക്ക് ഇപ്പൊ തോന്നുന്നുണ്ടോ എന്നെ സ്നേഹിക്കേണ്ടി ഇല്ലായിരുന്നു... "

ഞാൻ അതും പറഞ്ഞു അവനെ നോക്കി ചിരിച്ചു... അപ്പൊ അവന്റെ മുഖഭാവം മാറി... എന്റെ അടുത്തേക്ക് ഒന്നുടെ നീങ്ങി വന്നു... അന്നേരം ഞാൻ പിറകിലേക്ക് നടക്കാൻ പോയപ്പോൾ..  പെട്ടെന്ന് വികാൻ പോയി... അപ്പോയെക്കും റാസി എന്നെ പിടിച്ചിരുന്നു... 

അവൻ എന്റെ അരയിൽ കൂടി കയ്യിട്ടു... അവന്റെ നെഞ്ചിലേക്ക് അടിപ്പിച്ചു... അന്നേരം എന്റെ ഉള്ളിലൂടെ എന്തോ കറന്റ് പാസ്സായി. . എന്റെ ഹാർട്ട്‌ കിടന്ന് ഡിജെ കളിക്കാൻ തുടങ്ങി.... ഞാൻ അവന്റെ മുഖത്തേക്ക് നോക്കി... അവൻ എന്റെ കണ്ണിലേക്കു തന്നെ ഇമ വെട്ടാതെ നോക്കി നിക്ക.... 

എനിക്കതു കണ്ടപ്പോൾ എന്തോ പോലെ ആയി.   ഞാൻ അവനിൽ നിന്ന് മാറാൻ നോക്കിയപ്പോൾ... എനിക്ക് പറ്റുന്നില്ല... 

"റാസി... എന്നെ വിട്... ആരേലും വരും... ഇങ്ങോട്ട്... റാസി.. എന്നെ വിടാൻ..  "

അവനാണേൽ ഇപ്പോഴും എന്നെ തന്നെ നോക്കി നിക്ക... ഞാൻ അവന്റെ നെഞ്ചിനിട്ടു ഒരു കുത്തങ്ങു കൊടുത്തു... അപ്പൊ റാസി അവന്റെ മറ്റേ കൈകൊണ്ട്... എന്റെ കൈ പിടിച്ചു വെച്ച്... എന്നിട്ട് എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു... 

"നിന്നെ സ്നേഹിക്കേണ്ട... എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല... ഇനി ഒട്ടും തോന്നുകയും... ഇല്ല... കാരണം......റാസിക്ക് ഒരിക്കലും എടുത്ത തീരുമാനം  ഇതുവരെ തെറ്റിയിട്ടില്ല.... ഇനി ഒട്ടും തെറ്റുകയും ഇല്ല ....... പിന്നെ ഞാൻ എടുത്ത തീരുമാനത്തിന് ഒരു  മാറ്റം വരണം എന്നുണ്ടെങ്കിൽ..  റാസി മരിക്കേണ്ടി വരും.   അതില്ലാത്തടുത്തോളം കാലം....നിന്നെ സ്നേഹിച്ചത് തെറ്റായി പോയി എന്നെനിക്ക് ഒരിക്കലും തോന്നില്ല.... ദുആ... 

എത്രെയോ പെൺകുട്ടികൾ എന്റെ പിറകെ നടന്നിട്ടും അവരിലൊന്നും കാണാത്ത... എന്തോ ഒന്ന് ഞാൻ നിന്നിൽ കണ്ടു... നിന്നെ ആദ്യം കണ്ടപ്പോയെ ഞാൻ ഉറപ്പിച്ചത.... നീ എന്റെ പെണ്ണാണ് എന്ന്... എന്തൊക്കെ നേരിടേണ്ടി വന്നാലും നിന്നെ ഞാൻ സ്വന്തം ആക്കിയിക്കും... അതു എന്തൊക്കെ ആയാലും ശെരി ആരൊക്കെ എതിർത്താലും... 

Love you dua.... love you so much... "razi 


Razi പറയുന്നതൊക്കെ കേട്ട് ഞാൻ അവനെ തന്നെ അറിയാതെ നോക്കി നിന്നു പോയി... അവന്റെ കണ്ണിൽ എന്നുമില്ലാത്ത.... ഒരു പ്രത്യേകത ഞാൻ അന്നേരം കണ്ടു.... അതെന്തു കൊണ്ട് എന്നൊന്നും എനിക്കറിയില്ല... ആ ഒരു നിമിഷം... ഞാൻ അവന്റെ ആ കാന്തകണ്ണ് കണ്ട് അലിഞ്ഞുപോയതുപോലെ....... 

എത്രെ നേരം ഞങ്ങൾ അങ്ങനെ നിന്നു...എന്നുപോലും അറിയില്ല.... 

"Da..... di..... "

പെട്ടെന്ന് അങ്ങനെ ഒരു ശബ്ദം കേട്ടപ്പോയ... എനിക്ക് ബോധം വന്നത് പോലും..  ഞാൻ റാസിയിൽ നിന്ന് നോട്ടം തെറ്റിച്ചു... ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ... ഞങ്ങളെ തന്നെ നോക്കി നിക്കുന്ന കുറച്ചു മുഖങ്ങളെ ആണ്... 

അവരെ കണ്ടപ്പോൾ ഞാൻ റാസിയിൽ നിന്ന് മാറി നിക്കാൻ  നോക്കിയപ്പോൾ... അവന്റെ അടുത്ത് നിന്ന് ഒന്നനങ്ങാൻ പോലും കഴിയുന്നില്ല... അവൻ എന്നെ അങ്ങനെ തന്നെ പിടിച്ചു വച്ചിരിക്ക  ..... എന്റെ മുഖത്ത് നിന്നും ഇപ്പോഴും kanneduthittilla.... ഞാൻ അവനെ കൂറേ പിടിച്ചു തള്ളി... അവൻ ഇപ്പോഴും അതെ പടി നിൽക്കാ..

"Da razi... ഒന്ന് മയത്തിലൊക്കെ നോക്കടാ.... പെണ്ണ് നിന്ന നിൽപ്പിൽ ഉരുകി പോകും . . "പാച്ചുക്ക അവന്റെ പുറത്തു തട്ടി കൊണ്ട് പറഞ്ഞപ്പോയ razikk ബോധം വന്നത്.... അപ്പൊ തന്നെ അവൻ പിടി വിട്ടിട്ട്... തലയിൽ കൈ വച്ച് എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു.... 

"എന്തൊക്കെയായിരുന്നു... രണ്ടും കൂടി... നേരിൽ കാണുമ്പോൾ കടിച്ചു കീറുന്ന രണ്ടും കൂടി ഇപ്പൊ മാറി നിന്ന് റൊമാൻസ് കളിക്ക...മം.... നടക്കട്ടെ... "നെച്ചു... 

അവൾ അത് പറഞ്ഞപ്പോൾ എനിക്കാകെ ചടച്ചു.... ഞാൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവിടന്ന് ക്ലാസ്സിലേക്ക് പോയി.... 

എനിക്കെന്താ പറ്റിയെ... റാസിയെ കാണുമ്പോൾ എന്താ ഹൃദയം  നിയന്ത്രണം ഇല്ലാതെ....മിടിക്കുന്നെ.... 

എന്ത് കൊണ്ട അവനെ കാണുമ്പോൾ എന്റെ മനസ്സ് അവന്റെ സാമിപ്യത്തിൽ അലിഞ്ഞു പോകുന്നെ.... 

ഇനി ഒരുപക്ഷെ എനിക്ക് അവനെ ഇഷ്ടാണോ.... No.............അങ്ങനെ ഒരിക്കലും സംഭവിക്കില്ല....അവന്ക്  എന്നല്ല ഇനി ആർക്കും ... ദുആന്റെ മനസ്സിൽ ഒരു സ്ഥാനം നൽകാൻ കഴിയില്ല.... നൽകില്ല dua.... എല്ലാം ഞാൻ എന്റെ ജീവിതത്തിൽ നിന്ന് പിഴുതു എറിഞ്ഞതാ.... 

എന്നൊക്കെ എന്റെ മനസ്സിനോട് തന്നെ  പറഞ്ഞു.... ക്ലാസ്സിൽ എത്തി... എന്റെ സീറ്റിൽ ചെന്നിരുന്നു..... അപ്പോയെക്കും അവൾ മാർ വന്നു...ഞാൻ പ്രതീക്ഷിച പോലെ തന്നെ... വന്ന പാടെ... അവര്... എന്നെ കളിയാക്കി... 

ആദ്യം ഒക്കെ കണ്ടില്ല നടിച്ചു എങ്കിലും... പിന്നെ സഹിക്കാൻ കഴിയാതെ ആയപ്പോൾ.... ഞാൻ അവരോട് കലിപ്പായി... അപ്പൊ എല്ലും മിണ്ടാതെ... ഇരിന്നു.... 

കുറച്ചു കഴിഞ്ഞു ബെല്ലടിച്ചപ്പോൾ.... ആയിഷ miss വന്നു class എടുത്തു.... miss class എടുത്തോണ്ടിരിക്കുമ്പോൾ ആണ്... പ്യൂൺ ചേട്ടൻ വന്നത്.... 

എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു... അതോണ്ട് ഓഫീസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു..  ഞാൻ എന്റെ ഫ്രണ്ട്സിനെ നോക്കിയപ്പോൾ... അവരെല്ലാവരും എന്തിനായിരിക്കും... എന്നാ മട്ടിൽ എന്നെ നോക്കി... ഞാൻ അവരെ ഒന്ന് നോക്കിയിട്ട്... 

ഓഫീസ് റൂമിലേക്ക് ചെന്നു .... റൂമിന്റെ മുന്നിൽ തന്നെ പോലീസ് ഷൂസ് കണ്ടു... അപ്പൊ ഒന്ന് ഭയന്നെങ്കിലും.... പിന്നെ ഞാനല്ലല്ലോ അവനെ കൊന്നത് പിന്നെന്തിനാ ഭയക്കേണ്ട ആവിശ്യം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു... ഒന്ന് കൂൾ ആയി 

അകത്തേക്ക് കയറി... 

"May coming sir "

"Yes coming "

ഞാൻ അകത്തേക്ക് കയറി... അവിടെ റാസിയും പിന്നെ ഒരു പോലീസ് ഓഫീസറും.... പ്രിൻസിപ്പളും ആണ് ഉള്ളത്... ഞാൻ അവരെ ഒക്കെ നോക്കിയിട്ട്  നേരെ സാറെ നോക്കി.... 

"Sir എന്തിനാ വിളിച്ചത്.... "

"വേറെ ഒന്നും അല്ല dua.... ഈ ഇരിക്കുന്ന പോലീസ് ഓഫീസറിനു നിന്നോട് എന്തൊക്കെയോ ചോദിക്കാൻ ഉണ്ട്... അതിനു വിളിപ്പിച്ചതാ.... നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ... "sir 

"ഹേയ് no sir.... എനിക്കെന്ത്‌ കുഴപ്പം ഇതൊക്കെ ഇവരെ ജോലിയുടെ ഭാഗം അല്ലെ... "എന്നു നമ്മൾ കൂൾ ആയി പറയുന്നത് കണ്ടിട്ട്... റാസി വാ പൊളിച്ചു നിക്ക.... അത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും.... ഞാൻ കടിച്ചു പിടിച്ചു... 

"Thanks..... dua.... "ഓഫീസർ 

ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചു.... അപ്പൊ തന്നെ അയാൾ സീറ്റിൽ നിന്ന് എണീറ്റു.... എന്റെ നേരെ വന്നു  .. 
അയാൾ ചോദിക്കുന്നതിനു മറുപടി പറയാൻ തയ്യാറായി.... അയാളെ ചോദ്യത്തിന് വേണ്ടി കാത്തു നിന്നും.... 


"Dua..... നീ അറിഞ്ഞു കാണാല്ലോ... ആഷിക്ക് എങ്ങനെയാ മരിച്ചത് എന്ന്.... "ഓഫീസർ 

അപ്പൊ ഞാൻ ആ എന്ന് തലയാട്ടി...


"അവൻ മരിച്ചത് സൂയിസൈഡ് ചെയ്തിട്ടാണങ്കിലും... അത് ചെയ്യാൻ കാരണം ഇതു വരെ കണ്ടുപിടിചിട്ടില്ല... അത് കണ്ടുപിടിക്കാൻ വേണ്ടി നിങ്ങളെ ഒക്കെ സഹായം ഞങ്ങൾക്ക് വേണം .. അതുണ്ടാകില്ലേ "ഓഫീസർ 

"Sure sir..... തീർച്ചയായും ഉണ്ടാകും.... "

"Thanks dua.... എനിക്ക് നിന്നിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയേണ്ടത് ഉണ്ട്... "ഓഫീസർ 

"അതിനെന്താ sir..... sir ചോദിച്ചോളൂ "

"Ok.... നീയും ആഷിക്കും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടായിട്ട്  ഉണ്ടോ.... "ഓഫീസർ 

ഞാൻ പ്രതീക്ഷിച്ച അതെ ചോദ്യം.... 😏

"ഉണ്ട്.... "

"എന്ത്.... പ്രശ്നം... "ഓഫീസർ 

"അതുപിന്നെ.... അവൻ എല്ലാ പെൺകുട്ടികളോടും...... പെരുമാറുന്ന  പോലെ എന്നോടും  അവൻ പെരുമാറി... അതിന് ഞാൻ അവനുമായി ഉടക്കി.... അങ്ങനെ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട് ഞങ്ങൾ തമ്മിൽ...  "

"ഓഹ്......ok..... "ഓഫീസർ 


പിന്നെ അയാൾ എന്തൊക്കെയോ ചോദിച്ചു അതിനൊക്കെ അന്നേരം  വായിൽ തോന്നിയതൊക്കെ അയാളോട് പറഞ്ഞു.... 

അയാളെ ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞു ... എന്നോട് പോകാൻ പറഞ്ഞു... ഞാൻ പറയണ്ട താമസം വേഗം പുറത്തേക്ക് ഇറങ്ങി.... ക്ലാസ്സിലേക്ക് പോകാൻ നിന്നപ്പോൾ... പിറകിൽ നിന്ന് വിളിച്ചു... 

"ഒന്നവിടെ നിന്നെ തമ്പുരാട്ടി... "razi 


ഞാൻ അവൻ നേരെ തിരിഞ്ഞു... കയ്യും കെട്ടി ഇനി എന്താ വേണ്ടേ എന്നാ മട്ടിൽ നോക്കി.... അപ്പൊ അവൻ എന്റെ അടുത്തേക്ക് വന്നു... എന്നെ ഒന്ന് അടിമുടി നോക്കിയിട്ട്.... പറയാൻ തുടങ്ങി... 

"എന്നാലും ഇന്റെ dua നിനക്ക് ഇത്ര നന്നായിട്ട് അഭിനയിക്കാൻ അറിയും എന്ന് ഞാൻ കരുതിയില്ല ... നിന്റെ ഇടയിൽ ഞാൻ എങ്ങനെയാ മോളെ പിടിച്ചു നിക്ക.... "റാസി 

അവൻ എന്നെ ആക്കിയത് കണ്ടപ്പോൾ ...ഞാൻ അവനെ നോക്കി കണ്ണുരുട്ടി.... 

"നീ ഇപ്പൊ ബുദ്ധിമുട്ടി എന്റെ മുന്നിൽ പിടിച്ചു നിക്കണ്ട.... "

 "ഈ ബുദ്ധിമുട്ട് ഒക്കെ ഞാൻ കൈകാര്യം ചെയ്തോളാം.... "റാസി 

എന്നവൻ ഒരർത്ഥം വെച്ച് പറഞ്ഞത് കേട്ട് എനിക്കൊന്നും മനസ്സിലായില്ല... ഞാൻ അവനെ നോക്കി മുഖം ചുളിച്ചു.... 

"നീ ഇപ്പൊ അതികം തലപുകയ്ക്കേണ്ട... ക്ലാസ്സിലേക്ക് ചെല്ല്.... "റാസി 

ഞാൻ അവനെ നോക്കി ഒന്ന് മൂളിയിട്ട് ക്ലാസ്സിലേക്ക് പോയി..... 


******************-

ദിവസങ്ങൾ കടന്നു പോയി..... ആഷിക്ക് സൂയിസൈഡ് ചെയ്തതിന്റെ കാരണം പൊലീസിന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല അതോണ്ട്... അവന്റെ കേസ് നിർത്തി വച്ച്.....പിന്നെ അന്നത്തെ രാത്രിയിൽ സംഭവിച്ചതൊക്കെ ഞാൻ അവൾമാരോട് പറഞ്ഞു കൊടുത്തു... അത് കേട്ടപ്പോൾ  എല്ലാത്തിന്റെയും കിളി പോയിട്ടുണ്ട്....

ഇന്ന് college അവധി ആണ്.... അതോണ്ട് തന്നെ ഞങ്ങൾ എല്ലാരും കൂടി വീട് ഓക്കെ  ഒന്ന് മിനുക്കി എടുക്കുന്ന പണിയിൽ ആണ്.... ഡോറിലും ചുമരിലും ഒക്കെ പെയിന്റിംഗ് ചെയ്യാണ്..... എല്ലാത്തിന്റെയും കോലം ഇപ്പൊ കാണണം...  ഇതിലും ബേധം... തെരുവിൽ ആരോരും ഇല്ലാതെ അലയുന്നവരുടെ വേഷം ആയിരുന്നു... 

എല്ലാത്തിന്റെയും വേഷം  ത്രീഫോർത്തും ഷർട്ടും ആണ്... തലേൽ ഷാൾ കൊണ്ട് കെട്ടിയിട്ടു..... ഡ്രെസ്സിൽ ഒന്നാകെ പെയിന്റ് ആണ്.. .അതൊന്നും പിന്നെ ഞങ്ങൾ കാര്യമാക്കാതെ.... ഞങ്ങൾ പെയിന്റിങ്ങിൽ കോണ്സന്ട്രേട് ചെയ്തു.... 

അങ്ങനെ അകത്തെ പണി ഒക്കെ കഴിഞ്ഞു... ഞങ്ങൾ പുറത്ത് ഇറങ്ങി... മുൻവശത്തെ ചുമരിൽ ഞങ്ങൾ പണി തുടങ്ങി.... 6 പെൺകുട്ടികളെ പിക്ചർ ആണ് ഞങ്ങൾ വരച്ചത്.... അതും പുറകിലേക്ക് തിരിഞ്ഞു നിക്കുന്നത്.... 

വരച്ചു കഴിഞ്ഞു.... ഞങ്ങൾ നേരെ വരിയായി നിന്നിട്ട്.... തോളിൽ കൈ ഇട്ട് പെയിന്റിങിലേക്ക് നോക്കി.... നിന്നും.. 


*********************

Rizu 

ഞങ്ങൾ പെയിന്റിങിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്... പെട്ടെന്ന് കുറച്ചു ബൈക്ക് ഞങ്ങളെ വീട് ലക്ഷ്യം വച്ചു വരുന്നത് കണ്ടത്.... മൂന്ന് ബുള്ളറ്റും.... മൂന്ന് ktm ലുമായി.... അവര് വരുന്നത്.... 

അവരെ കണ്ടപ്പോൾ മനസ്സിലാക്കാൻ അതികം പാട് പെടേണ്ടി വന്നില്ല.... പക്ഷെ ആ ആറാമത്തെ ആളെ മാത്രം പിടി കിട്ടിയില്ല... ഞങ്ങൾ എല്ലാവരും അവരെ തന്നെ നോക്കി നിന്നും.... 


അവരെല്ലാരും ഹെൽമെറ്റ്‌ അഴിച്ചപ്പോൾ ആണ് എല്ലാത്തിന്റെയും മുഖം കണ്ടത്.... 

ഇക്കുവും ജാസിക്കയും.... പിന്നെ ആ ആറാമത്തെ ആൾ നമ്മളെ ചിന്നമ്മന്റെ ജോസ് സാർ ആണ് ട്ടോ... ഇവർ മൂന്ന് പേര് ബുള്ളറ്റിലും... ബാക്കി മൂന്ന് പേര് ktm ലും ആണ്.... 

അവര് ഞങ്ങളെ ഏതോ അത്ഭുതജീവിയെ കണ്ടപോലെ നോക്കുന്നത് കണ്ടപ്പോയ... ഞങ്ങൾക്ക് തന്നെ ബോധം വന്നത്.... ഞങ്ങൾ ഇട്ട ഡ്രസ്സ്‌ കണ്ടിട്ടാണ് അവര് ഞങ്ങളെ നോക്കിയത്... എന്ന് മനസ്സിലായപ്പോ തന്നെ.... കണ്ടം വഴി എല്ലും ഓടി.... അവസാനം റൂമിൽ ചെന്നപ്പോൾ...കച്ചറ പിച്ചറ കുറ്റിച്ചിറ മാനാഞ്ചിറ ആയി.... ഫ്രെഷാവാൻ ആദ്യം ഞാൻ കേറും... എന്നു പറഞ്ഞു എല്ലാം കൂടി തല്ലുണ്ടാക്കി..... അവസാനം dua ഇടപെട്ട് എല്ലാത്തിനെയും ഒതുക്കി.... ഓരോരുത്തർ പോയി ഫ്രഷായി വന്നു..... 

എല്ലാവരും ഫ്രഷായി റൂമിന്റെ  പുറത്തിറങ്ങിയപ്പോൾ.... വന്ന അതിഥികൾ ഞങ്ങളെ കലാവിരുത് കണ്ട്.... നോക്കി നിക്ക അതിലേക്ക് തന്നെ.... ഞങ്ങൾ വന്നന്ന്  മനസ്സിലായപ്പോൾ.... എല്ലാവരും നോട്ടം ഞങ്ങളെ നേരെ ആയി.... 

അപ്പൊ ഞങ്ങൾ ഒന്ന് പല്ലിളിച്ചു കാണിച്ചു.... 

"എടാ പാച്ചു.... നേരത്തെ ഇവിടെ വന്നപ്പോൾ... കുറച്ചു... ബംഗാളികളെ കണ്ടില്ലായിരുന്നോ.... അവരെ കണ്ടോ നിങ്ങൾ.... "ഇക്കു 

"Ha ഞാൻ അന്നോട് അങ്ങോട്ട് ചോദിക്കാൻ വരായിരുന്നു.... നീ അപ്പോയെക്കും ഇങ്ങോട്ട് ചോദിച്ചു.... നീ കണ്ടോ ജാസി.... "പാച്ചുക്ക 

"അതാ ഞാനും നോക്കുന്നെ... അവര് എവിടെ പോയി... എന്തായാലും അച്ചായൻ കണ്ടിട്ടുണ്ടാകും എവിടെക്കാ പോയത് എന്ന്.... "ജാസിക്ക 


"ഞാൻ കണ്ടു.... ഇപ്പോഴല്ലേ ഇവിടെ നടക്കുന്നെ കാര്യങ്ങളൊക്കെ മനസ്സിലാകുന്നെ.... ഇപ്പൊ ഇവിടേക്ക് വന്നില്ലായിരുന്നെങ്കിൽ... ഇങ്ങനെ ചില കാഴ്ചകൾ കാണാൻ പറ്റുമായിരുന്നോ... "ജോസ് sir 

"എന്തായാലും ഇവറ്റകളെ കയ്യിൽ ഇങ്ങനത്തെ കഴിവുകൾ ഒക്കെ ഉണ്ടല്ലേ... "ബാസിക്ക 

"Not bad... ഞാൻ വിചാരിച്ചത്... ഇവർക്ക് അടിയും പിടിയും മാത്രമേ അറിയുള്ളു എന്ന്... ഇപ്പോഴല്ലേ മനസ്സിലാകുന്നെ... അതുമാത്രമല്ല കുറച്ചു കലാബോധവും ഉണ്ട് എന്ന്... "അപ്പുവേട്ടൻ 

എല്ലാവരും ഞങ്ങൾക്ക് ഇട്ട് താങ്ങുന്നത് കണ്ടിട്ട് ദേഷ്യം വന്നിട്ട് രണ്ടണ്ണം അങ്ങോട്ട് തിരിച്ചു പറയാൻ നാവ് തരിച്ചു വന്നു... ഞാൻ അങ്ങോട്ട് എന്തേലും പറയാൻ നിന്നപ്പോ.... ലെച്ചു കേറി ഗോൾ അടിച്ചു 

"നിങ്ങൾ ഇപ്പോ ഇതു പറയാനാണോ ഇങ്ങോട്ട് വന്നത്..... "ലെച്ചു 

"അതന്നെ... ഇവിടെ ഇപ്പൊ ഞങ്ങൾ മാത്രമേ ഉള്ളു.... അപ്പൊ ഞങ്ങൾ പല കോലത്തിലും നടക്കും..."നെച്ചു 

"അതന്നെ.... ഇപ്പൊ ബംഗാളികളെ പോലെ അല്ലെ... വേണെങ്കിൽ ഞങ്ങൾ പലരെ പോലെ നടക്കും..അതൊക്കെ നിങ്ങളോട് ആരെങ്കിലും നോക്കാൻ പറഞ്ഞോ... "

"അല്ല പിന്നെ ഞങ്ങളെ വീട്ടിൽ വന്നിട്ട് ഞങ്ങൾക്ക് ഇട്ട് താങ്ങുന്നോ... "ഫൈഹ 

"ഇതെവിടത്തെ ന്യായ.... "ചിന്നമ്മ 

ഞങ്ങൾ ഇത്രയും പറഞ്ഞു..... കഴിഞ്ഞപ്പോൾ അവര് നോക്കിയത് ദുആനെ ആണ്...അവരെ നോട്ടം കണ്ടപ്പോൾ ഞങ്ങളും അവളെ നോക്കി... അവരിപ്പോ എന്തിനാ നോക്കുന്നത് എന്ന് മനസ്സിലാകാതെ ഞങ്ങൾ അവരെ നോക്കി.... 

"നിങ്ങൾ എല്ലാരും എന്തിനാ എന്നെ നോക്കുന്നത്... "dua 

"അല്ല ഇനി നിനക്കെന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് നോക്കിയതാ... "ജോസ് sir 

"എനിക്കെന്തു പറയാൻ.... അല്ല നിങ്ങളൊക്കെ എന്താ ഈ വഴിക്ക്.... "ദുആ... 

ഞങ്ങൾ എല്ലാരും ഇവിടെ കലിപ്പായി നിക്കുമ്പോൾ ഇവൾ കൂളായി പറയുന്നത് കണ്ടിട്ട്.... ഞങ്ങൾ എല്ലാരും ഓളെ തന്നെ വാ പൊളിച്ചു നോക്കി നിന്നും... 

"അതോ.... അതു... ഞങ്ങൾ വെറുതെ... ഈ വഴിക്ക് പോയപ്പോൾ ഒന്ന് കേറി അത്രേ ഉള്ളു... "പാച്ചുക്ക... 

"Mm...... കേറിയിലെ ഇനി പൊക്കൂടെ.... "ദുആ 

എന്ന് ദുആ ചോദിച്ചത് കേട്ട്... ഞങ്ങൾ അഞ്ചുപേരും ചിരി അടക്കി പിടിക്കാൻ പാട് പെടുന്നുണ്ട്... അവരെ മുഖത്തേക്ക് നോക്കിയപ്പോൾ.... പാവങ്ങൾ...ദുആ പറഞ്ഞത് കേട്ട് എല്ലാത്തിന്റെയും മുഖം.. എന്തോ പോയ അണ്ണനെ പോലെ ഉണ്ട്.. 

അത് കണ്ടിട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.... അവരെല്ലാരും ദുആനെ നോക്കി ചോര ഊറ്റി കുടിക്കുന്നുണ്ട്.... ദുആ അതോന്നും  മൈൻഡ് ചെയ്യാതെ...അവർക്കിട്ട് പിന്നെയും പിന്നെയും താങ്ങ.... 

"അതെന്താ ദുആ നീ അങ്ങനെ പറഞ്ഞെ... "ജാസിക്ക 

"പിന്നെ ഞാൻ എങ്ങനെയാ പറയണ്ടേ... നിങ്ങളല്ലേ പറഞ്ഞെ... വെറുതെ ഈ വഴി പോയപ്പോൾ ഒന്ന് കേറിയത എന്ന്... എന്നാപ്പിന്നെ കേറി കഴിഞ്ഞാൽ പൊക്കൂടെ.... "ദുആ 

"ഇന്റെ പൊന്ന് ദുആ... ഞങ്ങൾ നിങ്ങളെ കാണാൻ വേണ്ടി വന്നത് തന്നെയാ..."പാച്ചുക്ക... 

"എന്നാ പിന്നെ ഇങ്ങൾക്ക് അത് തുറന്നു പറഞ്ഞൂടെ... "ദുആ 

"Da... ഇതിനെ എവിടേക്കെങ്കിലും കൊണ്ടുപോട.... "അപ്പുവേട്ടൻ 


ഇക്കുനെ നോക്കി... ദുആനെ കൊണ്ടുപോകാൻ പറഞ്ഞു.... ഇതൊക്കെ കേട്ട് ഞങ്ങൾ എല്ലാരും ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.... ഞാൻ ആരോ തോളിൽ കൈ വച്ച് അവരെ നോക്കി ചിരിച്ചു.... പെട്ടെന്ന് ഞാൻ ആരെ തോളിലാ പിടിച്ചത് എന്ന് നോക്കിയപ്പോൾ.   ഞെട്ടിപ്പോയി..ജാസിക്കന്റെ തോളിൽ ആയിരുന്നു കൈ വച്ചത്... മൂപ്പര് നമ്മളെ തന്നെ നോക്കി നിക്കുന്നത് കണ്ടിട്ട്... എനിക്ക് എന്തോ പോലെ ആയി... ഞാൻ അപ്പൊ തന്നെ കൈ എടുത്ത്.. കുറച്ചു മാറി നിന്നും... 

മൂപ്പര് ഇപ്പോഴും നമ്മളെ തന്നെ ഇമ്മ വെട്ടാതെ നോക്കി നിക്ക... 

ഞാൻ പിന്നെ അത് മൈൻഡ് ചെയ്യാതെ... ബാക്കിയുള്ളവരെ നോക്കി... എന്നാലും ഞാൻ ഇടക്ക് ജാസിക്കാനേ നോക്കുമ്പോൾ..  മൂപ്പര് പുഞ്ചിരിച്ചോണ്ട് നമ്മളെ നോക്കി നിക്കായിരിക്കും... പിന്നെ ഞാൻ ആ വഴിക്ക് നോക്കിയില്ല   .. 


"അല്ല ജോസ് sir എങ്ങനെ ഇവരുടെ കൂടെ കൂടി.. "ഫൈഹ 

"എന്ത് ചോദ്യ ഫൈഹ... അച്ചായൻ പിന്നെ ഞങ്ങളെ കൂടെ അല്ലാതെ വേറെ ആര കൂടെയ കൂടാ "പാച്ചുക്ക 


"എന്നുവച്ചാൽ "നെച്ചു 

"അച്ചായൻ ഞങ്ങളെ സീനിയർ ആയിരുന്നു... ഈ വർഷം ആണ് അച്ചായൻ ഞങ്ങളെ കോളേജിൽ തന്നെ ഒരു ലെക്ചർ ആയി ജോയിൻ ചെയ്തത്... അതുവരെ ഞങ്ങളെ കൂടെ തന്നെ ആയിരുന്നു അച്ചായൻ.. "അപ്പുവേട്ടൻ 

എന്നൊക്കെ തുടങ്ങി അവരെ വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു.... 


@@@@@@@@@@@@@

ലെച്ചു.... 

Boys ടീമിന് ഒരുഗ്രൻ പണി തന്നെ ആണ് ഞങ്ങൾ കൊടുത്തത്... അതവർ ഒരു മടിയും കൂടാതെ ഏറ്റു വാങ്ങി... വേറെ ഒന്നും അല്ല .. 

ഉച്ചക്കത്തെ food അവരെ വക... അതും അവരെ കൈ കൊണ്ട് ഉണ്ടാക്കിയ food... പാവം ശെരിക്കും കുടുങ്ങി കിടക്ക... ഞങ്ങളെ മുന്നിൽ നാണം കെടാതിരിക്കാൻ.. ആ പണി രണ്ടും കൈ നീട്ടി സ്വീകരിച്ചു... 

ഇപ്പൊ വിചാരിക്കുന്നുണ്ടാകും ഈ വഴിക്ക് വരേണ്ടിയില്ലായിരുന്നു എന്ന്... ഞങ്ങൾ rowdy girls സോഫയിൽ ഇരുന്ന് കുത്തി കളിച്ചോണ്ട് ഇരിന്നു... ഇടക്ക് ഞങ്ങൾ കിച്ചണിൽ പോയി നോക്കി അന്നേരം ... കരിഞ്ഞ സ്മെല്ലും.... ആകെ കൂടി പുക നിറഞ്ഞു... അവരെ ഒന്ന് നേരെവണ്ണം കാണുന്നില്ല... ഞങ്ങൾ പോയി ഉള്ള വിൻഡോസ്‌ ഒക്കെ തുറന്നിട്ട്‌.... ഇപ്പൊ പുക ഒക്കെ കുറഞ്ഞു.. . 

"എന്താ ഇവിടെ കാട്ടി കുട്ടിയെ... എല്ലാവരും കൂടി ഈ വീട്  കത്തിക്കോ "ചിന്നമ്മ.... 

"ഹേയ് അങ്ങനെ ഒന്നും ഇല്ല... ഞങ്ങൾ ഈ വിൻഡോസ് ഒക്കെ ഒന്ന് തുറന്നിടാൻ മറന്നു പോയി അതാ.. "അപ്പുവേട്ടൻ... 

"പടച്ചോനറിയാം.... എന്താവോ എന്തോ "നെച്ചു 

"നീ അതികം അഹങ്കരിക്കല്ലേ.. നിനക്ക് കുക്കിങ് അറിയാം എന്ന് വെച്ച് ബാക്കി എല്ലാവർക്കും അറിയണം എന്നുണ്ടോ "പാച്ചുക്ക 

"Note the point buddy...... ഞങ്ങൾക്ക് ഈ വക കാര്യങ്ങൾ ഒന്നും അറിയില്ല എന്നറിയാം എന്നിട്ടും നിങ്ങൾ കരുതി കൂട്ടി തന്നതല്ലേ.... പിശാചുക്കളെ... "ബാസിക്ക 

"ഇനി ഈ വഴിക്കൊക്കെ വരുമ്പോൾ... ഇതുപോലെ പലതും പ്രതീക്ഷിക്കണം .... "ഫൈഹ 

"ഓഹ്.... ആര് ഇനി ഈ വഴിക്ക് വരുന്നേ..ജീവനുണ്ടെൽ ഞാൻ ഇനി ഈ വഴിക്ക് വരില്ല... എന്തും സഹിക്കും... പക്ഷെ ഈ കിച്ചണിൽ ഉള്ള പണി... അൺസഹിക്കബിൾ  "അപ്പുവേട്ടൻ 

"ഞങ്ങൾ ഉണ്ടാക്കിയത് മര്യാദക്ക് കഴിച്ചോണ്ടി... test ഉണ്ടായാലും ഇല്ലെങ്കിലും ശെരി... കഴിച്ചില്ലെങ്കിൽ ബാക്കി അപ്പൊ പറയാം... ഈ റാസിന്റെ വേറെ ഒരു മുഖം കാണേണ്ടി വരും.. "റാസിക്ക 

ആ പറഞ്ഞത് അത്ര നന്നായി തോന്നുന്നില്ല... ചിലപ്പോ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും... അതോണ്ട്.. ഞങ്ങൾ പരസ്പരം അങ്ങോട്ട് ഇങ്ങോട്ടും നോക്കിയിട്ട്.... എല്ലാത്തിന്റെയും മുഖത്ത്...ഒരു പേടി ഇല്ലാതില്ല... ചിന്നമ്മ ഞങ്ങളെ എല്ലാത്തിനെയും വലിച്ചു ഹാളിലേക്ക് കൊണ്ടുപോയി.... 

"എന്താടി.. "ദുആ 

"എടി അവര് ഉണ്ടാക്കിയത്... നിങ്ങൾ തിന്നാൻ പോകണോ "ചിന്നമ്മ 

"നീ എന്ത് പ്രാന്ത ഈ പറയണേ... അവർക്ക് അതിന് ഉണ്ടാക്കാൻ അറിഞ്ഞിട്ട് വേണ്ടേ... അവരുണ്ടാക്കിയത് തിന്നാൻ "

"എടി റാസിക്ക പറഞ്ഞത് കേട്ടില്ലേ... അവര് ഉണ്ടാക്കിയത് എങ്ങനെ ആണെങ്കിലും നമ്മളെ കൊണ്ട് തീറ്റിക്കും എന്ന്.. "ചിന്നമ്മ 

"അത് ശെരിയാ... ഇക്കു പറഞ്ഞ പിന്നെ അതിന് ഒരുമാറ്റവും ഉണ്ടാകില്ല.. പറഞ്ഞ പറഞ്ഞ മാതിരി ചെയ്തിരിക്കും... "rizu 

"അപ്പൊ പിന്നെ എന്ത് ചെയ്യും.. "ഫൈഹ 

"ഇനി ഒരറ്റ വഴിയെ ഉള്ളു... നമ്മൾ അവരെ കൂടെ കിച്ചണിൽ കയറ... ഇല്ലാതെ വേറെ വഴി ഇല്ല.. എന്താ ദുആ അന്റെ തീരുമാനം "നെച്ചു 

"Ok... "ദുആ 

പിന്നെ ഒന്നും നോക്കിയില്ല കിച്ചണിൽ കയറി...

"Hello gyzz...... "നെച്ചു 

അപ്പൊ എല്ലാരും ഞങ്ങളെ നോക്കി... 

"തല്കാലത്തെക്ക് നിങ്ങളെ സഹായിക്കാൻ ഞങ്ങളും കൂടാണ്... വേറെ ഒന്നും കൊണ്ടല്ല... ഞങ്ങളെ ആരോഗ്യത്തെ കുറിച്ച് ഓര്ത്തപ്പോൾ അതാണ് നന്നാവാ എന്നു തോന്നി... അതോണ്ട്.. ഞങ്ങൾ നിങ്ങളെ food  ഉണ്ടാക്കാൻ സഹായിക്കാം "നെച്ചു 

Boys ടീമിന് സ്വർഗം കിട്ടിയ പോലെ ആയിരുന്നു.... 

*********----*******-****--

നെച്ചു 

അവരെല്ലാരും വെജിറ്റബിൾസ് ഒക്കെ കട്ട് ചെയ്യുന്ന തിരക്കിൽ ആണ്... ഞാൻ റൈസ് ഒക്കെ  കഴുകി വെച്ച് .. വെള്ളം തിളക്കാൻ വേണ്ടി കാത്തു നിക്കാണ്... അതിലേക്ക് റൈസ്  ഇടാൻ... 

പെട്ടെന്ന് ആരോ എന്റെ എന്റെ മുഖത്തേക്ക് വെള്ളം കുടഞ്ഞു... നോക്കുമ്പോൾ പാച്ചുക്ക ഉണ്ട്.. ജഗ്ഗും വെള്ളവും പിടിച്ചു എന്റെ അടുത്ത് നിക്കുന്നു.... ഞാൻ പുരികം പൊക്കി എന്താ എന്ന് ചോദിച്ചു... അപ്പൊ.. പാച്ചുക്ക തോള് പൊക്കി ഒന്നുല്ല്യ എന്ന് പറഞ്ഞു.. 

ഞാൻ പിന്നെ പാച്ചുകാനിൽ നിന്ന് നോട്ടം തെറ്റിച്ചു.... വെള്ളം തിളക്കുന്നുണ്ടോ നോക്കി... കുറച്ചു കഴിഞ്ഞു പിന്നെയും പാച്ചുക്ക മുഖത്തേക്ക് വെള്ളം കുടഞ്ഞു... അപ്പോഴും ചോദിച്ചു... അന്നേരവും ഒന്നുല്ല്യ എന്ന് പറഞ്ഞു... അങ്ങനെ രണ്ട് മൂന്ന് പ്രാവിശ്യം എന്നെ മുഖത്തേക്ക് വെള്ളം കുടഞ്ഞപ്പോൾ അവസാനം സഹി കേട്ട്... ആ ജഗ്ഗും വെള്ളവും വാങ്ങി... 

പാച്ചുക്കാന്റെ തലയിൽ കൂടി ഒഴിച്ച്... അതുകണ്ടു എല്ലാരും ഞങ്ങളെ നോക്കി..  

"എന്താടാ "റാസിക്കാ 

പാച്ചുക്കനോട് ചോദിച്ചു...പാച്ചുക്ക ആണെങ്കിൽ പെട്ടെന്നുണ്ടായ അറ്റാക്കിൽ  എന്താ ഇവിടെ സംഭവിച്ചേ എന്ന മട്ടിൽ എന്നെ തന്നെ നോക്കി നിക്ക... 


@@@@@@@@@@@@@

ചിന്നു 

ഞാനും ജോസ് സാറും വെജിറ്റബിൾസ് കട്ട്‌ ചെയ്തോണ്ടിരിക്കുമ്പോൾ ആണ്.... നെച്ചു പാച്ചുക്കന്റെ തലയിൽ കൂടി വെള്ളം ഒഴിച്ചത്... അത് കണ്ട് ഞങ്ങൾ എല്ലാരും അവരെ നോക്കി റാസിക്ക പാച്ചുകനോട് കാര്യം തിരക്കി... മൂപ്പര് ഇപ്പോഴും... നെച്ചുനെ തന്നെ നോക്കി നിക്ക.... പാവം പെട്ടന്നുണ്ടായ അറ്റക്കായതു കൊണ്ട് മൂപ്പര് പ്രതീക്ഷിച്ചു കാണില്ല... പാവം വെള്ളത്തിൽ വീണ കോഴിയെ പോലെ ഇരിക്ക... 😁😁😁


"എന്താടി നെച്ചു നീ എന്തിനടി... പാച്ചുക്കന്റെ തലയിൽ കൂടി വെള്ളം ഒഴിച്ചത്.. "ദുആ 

"അത് പിന്നെ ദുആ.. പാച്ചുക്ക എന്റെ മുഖത്തേക്ക് വെള്ളം കുടഞ്ഞു കളിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു അപ്പൊ ഞാൻ അന്നേരം അറിയാതെ ചെയ്തു പോയതാ... "നെച്ചു 

എന്നൊക്കെ നെച്ചു പാച്ചുക്കാനേ നോക്കി പേടിച്ചോണ്ട് പറഞ്ഞു... ഞങ്ങൾ എല്ലാരും അത് കണ്ട് പൊരിഞ്ഞ ചിരി... 


അവൾ പാച്ചുക്കാനേ നോക്കി sorry പറഞ്ഞപ്പോൾ... പാച്ചുക്ക.. അവിടെ ഉണ്ടായിരുന്ന അരിപ്പോടിന്റെ ബോട്ടിൽ തുറന്ന് അവളെ തലയിൽ കൂടി കമഴ്ത്തി.... 


അത് കണ്ട ഞങ്ങൾ ചിരിച്ചു ചിരിച്ചു ചത്തു.... അവസാനം വയർ വേദനിച്ചു.... 

അവരെ നോക്കിയപ്പോൾ അവര് തമ്മിൽ പൊരിഞ്ഞ തല്ല് പാച്ചുക്ക നെച്ചൂന്റെയും നെച്ചു പാച്ചുക്കന്റെയും മുടി പിടിച്ചു വലിക്കാണ്.... പ്രശ്നം  കുറച്ചു ഗുരുതരം ആകുന്നത് കണ്ടപ്പോൾ ഞങ്ങൾ എല്ലാരും കൂടി അവരെ പിടിച്ചു വച്ച്... 

രണ്ടണ്ണത്തിനെയും സമാധാനിപ്പിച്ചു നിർത്തി... എന്നിട്ട് രണ്ടാളോടും പോയി ഫ്രഷായി വരാൻ പറഞ്ഞു... ഞങ്ങൾ ഞങ്ങളെ പണി തുടർന്നു... 

ഇവിടെ ആണേൽ ജോസ് സാർ അങ്ങനെ അല്ല ഇങ്ങനെ അല്ല  കട്ട് ചെയ്യുന്നേ എന്നൊക്കെ  പറഞ്ഞു എന്നെ ഇട്ട് വട്ടാക്കി... ഒരു വിധത്തിൽ ഞാൻ എന്റെ പണി തീർത്തു... 

@@@@@@@@@@@@@

പാച്ചൂനെയും നെച്ചൂനെയും ഒതുക്കി ഞങ്ങളെ പണിയൊക്കെ ചെയ്തു... ഞാൻ ചിക്കൻ കഴുകയിരുന്നു... അപ്പോഴാണ് മ്മളെ മുടി മുന്നിലേക്ക് തൂങ്ങി വന്നത്... അന്നേരം ഞാൻ ഞാൻ മുടി ബാക്കിലേക്ക് ആക്കാൻ വേണ്ടി ഊതി കൊണ്ടിരിന്നു... 


പക്ഷെ ആ ബലാല് അങ്ങോട്ടുപോയ സ്പീഡിൽ തന്നെ മുന്നോട്ട് വന്നു.. പിന്നെയും അങ്ങനെ തന്നെ.. എനിക്ക് ദേഷ്യം വന്നു.. 

പെട്ടെന്ന് ഒരിളം കാറ്റ് എന്റെ മുഖത്തേക്ക് തഴുകിയപ്പോൾ.. ഞാൻ ഞാൻ മുഖം ചെരിച്ചു നോക്കി.. എന്റെ തൊട്ടടുത് നിന്ന് റാസി... എന്റെ മുഖത്തേക്ക് ഊതി  തരായിരുന്നു.. അവൻ എന്റെ മുന്നിലേക്ക് തൂങ്ങി നിന്ന മുടി  ചെവിയിൽ തിരുകി...... 

അവൻ എന്റെ കണ്ണിലേക്കു നോക്കി നിന്നു...അറിയാതെ ഞാനും അവനെ നോക്കി നിന്നു....പെട്ടെന്ന് ഫൈഹന്റെ കരച്ചിൽ കേട്ടാണ് ഞാൻ അവനിൽ നിന്ന് നോട്ടം തെറ്റിക്കുന്നത്.. ഞാൻ അവളെ നോക്കിയപ്പോൾ.. 

ഫൈഹന്റെ കൈ മുറിഞ്ഞു blood കുറെ പോകുന്നുണ്ട്.. അവളെ കയ്യിൽ  പിടിച്ചോണ്ട് ബാസിക്ക ഒന്നുല്ല്യ ഒന്നുല്ല്യ എന്ന് പറഞ്ഞു... മഞ്ഞ പോടീ മുറിവിൽ വെക്കുന്നുണ്ട്.... അവൾ എരുവ് വലിച്ചോണ്ട് ബാസിക്കന്റെ തോളിൽ കിടന്ന്.. കരയുന്നുണ്ട്... ഇതൊന്നും മനസ്സിലാകത്തെ ഞങ്ങൾ ബാക്കിയുള്ളോർ അവരെ തന്നെ നോക്കി നിക്കാണ്... 

അവസാനം ബാസിക്ക പോയി കോട്ടൺ എടുത്ത് വന്നു അവളെ കയ്യിൽ വച്ച് കെട്ടി...അവളെ തോളിൽ കൂടി കയ്യിട്ട് ബാസിക്ക ഹാളിലേക്ക് പോയി... ഇതൊക്കെ കണ്ട് കിളി പോയി അങ്ങോട്ടും ഇങ്ങോട്ടും എന്താ ഇപ്പൊ സംഭവിച്ചേ എന്നൊക്കെ ചോദിക്കുന്നുണ്ട്... 

"അവര് തമ്മിൽ ഇഷ്ടത്തിൽ ആണോ "ലെച്ചു 

"ഹേയ് അങ്ങനെ ഉണ്ടാകില്ല.. കാരണം ബാസിക്ക് അങ്ങനെ ഒന്നും ആരോടും ഉണ്ടാകില്ല... അവൻക്ക് എല്ലാരും പെങ്ങള "പാച്ചുക്ക 

"പിന്നെ എന്താ ആർക്കും ഇല്ലാത്ത ടെൻഷൻ മൂപ്പർക്ക് മാത്രം "ചിന്നമ്മ 

"അതും ശെരിയാ.. അവന്റെ ഉള്ളിൽ ഇനി അങ്ങനെ എന്തേലും ഉണ്ടെങ്കിൽ കണ്ട് പിടിക്കണം "ജാസി... 

"Hmm... ഇപ്പോ ഒന്നും വേണ്ട സമയം ആകുമ്പോൾ ഞാൻ തന്നെ അവനോട് ചോദിക്കാം "റാസി 

പിന്നെ ആരും അതിനെ കുറിച്ച് സംസാരിച്ചില്ല... 



Food ഒക്കെ ഉണ്ടാക്കി ഞങ്ങൾ എല്ലാരും ടേബിളിൽ എല്ലും കൊണ്ട് വച്ച്.. എല്ലാരേയും വിളിച്ചു.... ഞങ്ങൾ food കഴിക്കാൻ ഇരിന്നു... food കഴിച്ചോണ്ടിരിക്കുമ്പോൾ ആണ്... എന്റെ ഫോൺ റിങ് ചെയ്തേ..ഞാൻ അതെടുക്കാൻ വേണ്ടി എഴുനേറ്റ് പോയി  സോഫയിൽ നിന്ന് ഫോൺ എടുത്ത് call അറ്റൻഡ് ചെയ്തു... ഇക്കുവായിരുന്നു 

"ആരാടി "നെച്ചു 

"ഇക്കുവാടി... "


"Hello മോളെ "ഇക്കു 

"Ha ഇക്കു പറ "

പിന്നെ ഇക്കു പറയുന്ന കാര്യം കേട്ടപ്പോൾ... 

"സത്യാണോ ഇക്കു പറയുന്നേ ... "

എല്ലാം വിശദമായി പറഞ്ഞു തന്നിട്ട്... ഇക്കു ഫോൺ വച്ച്... മനുഷ്യന് ഇനി എന്ത് ചെയ്യും എന്നറിയാതെ... സോഫയിൽ ഇരുന്നുപോയി    ... അതുകണ്ടിട്ട് ബാക്കി എല്ലാരും കൂടി എന്റെ അടുത്തേക്ക് വന്നു.... കാര്യം തിരക്കി.... 


"എന്താടി .... ദുആ... ഇക്കു എന്താ പറഞ്ഞെ "ലെച്ചു 

" ഖാസിം അങ്കിളിന്റെ മോള് ഇവിടേക്ക് ലാൻഡ് ആവാണ്... "

"ആഹാ നല്ല കാര്യം... അതിന് നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ... "ബാസിക്ക 

"അതന്നെ "ചിന്നമ്മ 

"അവൾ നേരെ ഈ വീട്ടിലേക്ക് ആണ് വരുന്നത്..   കൂടെ അവളെ ഫ്രണ്ട്സും ഉണ്ട് പോലും.... "

"അതെവിടത്തെ ന്യായ.... നിങ്ങൾ ഇവിടെ താമസിക്കുന്നത് അറിയില്ലേ നിന്റെ ഇക്കുന് .... പിന്നെന്തിനാ അവരെ ഇങ്ങോട്ട് പറഞ്ഞയുക്കുന്നെ... "അപ്പുവേട്ടൻ 


"അവൾ ഇങ്ങോട്ടല്ലാതെ പിന്നെങ്ങോട്ട വരണ്ടേ .... ഇതവളെ വീടല്ലേ... "

എന്നു നമ്മൾ പറഞ്ഞപ്പോൾ... എല്ലാംകൂടി "what "എന്ന് ഒരുമിച്ചു പറഞ്ഞു.... 

"*അതെ.... ഖാസിം അങ്കിളിന്റെ ഒരേ ഒരു പുത്രി.. ഇഷ ഖാസിം... ഇങ്ങോട്ട് വരുന്നുണ്ട് പോലും... കൂടെ അവളെ ഫ്രണ്ട്സും... അതും ഞങ്ങളെ കോളേജിൽ അഡ്മിഷൻ വാങ്ങിയിട്ട്.... "*

"അപ്പൊ അവര് ഇവിടെ വന്നാൽ ഞങ്ങൾ ഇവിടെ താമസിക്കുന്ന കാര്യം അറിയില്ലേ... അപ്പൊ അത് വേറെ പ്രശ്നം ആകില്ലേ "rizu

"പ്രശ്നം ആകുമായിരുന്നു... അതിനു മുന്നേ ഇക്കു എല്ലാം clear ആക്കി... "

"എന്നുവെച്ചാൽ "ഫൈഹ 

"ഉപ്പ ഇക്കുനോട് അവൾ വരുന്ന കാര്യം പറഞ്ഞപ്പോ തന്നെ ഇക്കു ഇഷനെ വിളിച്ചു... ഞങ്ങൾ ഇവിടെ ഉള്ള കാര്യം പറഞ്ഞു... അവൾ ആദ്യം അതു കേട്ടപ്പോൾ സമ്മതിച്ചില്ല എന്ന് പറഞ്ഞു... പിന്നെ ഇക്കുനോട് അവൾക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു... അതോണ്ട് ഇക്കു പറയുന്നതൊക്കെ അവൾ കേൾക്കാറുണ്ട്... പക്ഷെ ഇക്കുനാണേൽ ആ സാധനത്തിന്റെ കണ്ണെടുത്ത കണ്ടൂടാ.... പിന്നെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോള് അല്ലെ എന്ന് കരുതി സഹിച്ചു നിക്കലാ.... 

അതോണ്ട് ഇക്കു പറഞ്ഞത് കൊണ്ട് മാത്രം അവൾ അടങ്ങി... "

"പിന്നെ എന്താ പ്രശ്നം നിങ്ങൾക്ക് രണ്ട് കൂട്ടർക്കും ഇവിടെ കഴിഞ്ഞു കൂടെ.. "ജോസ് sir 

"No.... അവളും ഞാനും ഒരുമിച്ച് കൂടിയാൽ അവിടെ ഒരു തല്ല് ഉറപ്പാ...അവൾ എന്തേലും പറഞ്ഞാൽ എനിക്ക് അത് കേട്ട് നിക്കാൻ  കഴിയില്ല... ഞാൻ പ്രതികരിക്കും അത് പിന്നെ വേറെ പ്രശ്നം ആകും..... ഞാൻ എന്നാലും എത്ര ത്തോളം സഹിക്കാൻ പറ്റും അത്ര ത്തോളം സഹിക്കും... എന്നാലും എന്റെ പിറകെ കൂടിക്കോളും ശവം.... 

ഇന്റെ ഫിനു മരിച്ചെന്നു അറിഞ്ഞു അവൾ വന്നിരിന്നു.. എല്ലാവരെ മുന്നിലും അവൾ സങ്കടം ഭാവിച്ചു നിന്നിട്ട് എന്റെ മുന്നിൽ വന്നു എന്റെ ഫിനുനേ കുറിച്ച് പറഞ്ഞതൊക്കെ കേട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല.... അതോണ്ട് ഞാൻ അവളെ സ്റ്റെപ്പിൽ നിന്ന് താഴേക്ക് തള്ളിയിട്ടു.... ആ വീഴ്ചയിൽ അവൾ ഒരു മാസം ബെഡ് റസ്റ്റിൽ ആയിരിന്നു... അതിനു ശേഷം  അവൾ എന്റെ മുന്നിലേക്ക് വന്നിട്ടില്ല... 

 അവളെ നിങ്ങൾക്ക് ശെരിക്കും അറിയില്ല... ഖാസിം ആങ്കിളിനും ബാനു ആന്റിക്കും ഉണ്ടായ രണ്ട് അസുരവിത്തുകളിൽ ഒന്നാണ് ആ ജന്തു... "

"Omg..😱😱... അസുര വിത്തോ.... ഞാൻ ഇനി ഇവിടെ നിക്കില്ല... ഞാൻ പോവാ എന്റെ നാട്ടിലേക്ക്..  🏃‍♀️🏃‍♀️🏃‍♀️"ചിന്നമ്മ 

അതും പറഞ്ഞു ചിന്നമ്മ പേടിച്ചു പോകാൻ നിന്നപ്പോൾ ജോസ് sir അവളെ പിടിച്ചു അവിടെ... നിർത്തി.. 

"അടങ്ങി നിന്നോ ഇല്ലെങ്കിൽ... അന്റെ മോന്തന്റെ ഷേപ്പ് ഞാൻ മാറ്റും... "ജോസ് sir 

Sir അവളെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞപ്പോൾ പെണ്ണ് പേടിച്.. രണ്ട് കവിളിലും കൈ വെച്ച്... സാറെ ദയനീയ മായി നോക്കി.. ഞങ്ങൾ എല്ലാരും അത് കണ്ട് ചിരി അടക്കി പിടിക്കാൻ പാട് പെടുന്നുണ്ട്... 

"ഇനി എന്താ പ്ലാന് "ലെച്ചു 

"അറിയില്ല... "

"ഇനി എന്ത് അറിയാന...  ഇഷയും ഫ്രണ്ട്സും   . നിങ്ങളും ഇവിടെത്തന്നെ താമസിക്കുന്നു.. "പെട്ടെന്ന് റാസി അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും അവനെ നോക്കി... 

"എടാ നീ എന്താ പറയുന്നേ..  ഇവര് രണ്ടു കൂട്ടർ തമ്മിൽ ചേരില്ല... അതോണ്ട് ഒരു വീട്ടിൽ എങ്ങനെ കഴിയാന... "ബാസി 

"അതിന് ഇപ്പൊ എന്താ... ഇവര് അതിന് അവര് ഇവിടെ ഉണ്ടെന്ന് അറിയാത്ത മട്ടിൽ നിന്നോട്ടെ...ഇവര് ഇവരെ കാര്യം നോക്കിയാൽ പോരെ.. അവരെ കാര്യം നോക്കണ്ട.... "റാസി 

എന്നൊക്കെ റാസി കൂളായി പറഞ്ഞു... 

"അപ്പൊ നീ പറഞ്ഞു  വരുന്നത്... ഞാൻ അവളെ കൂടെ ഈ വീട്ടിൽ കഴിയണം എന്നാണോ "

"Yes of course.. "razi 

"No.... ഞാൻ അവളെ കൂടെ ഈ വീട്ടിൽ എന്നല്ല... അവൾ ഉള്ള ഒരു സ്ഥലത്തും ഞാൻ നിക്കില്ല... അവളെ മുഖം കാണുമ്പോൾ എവിടന്നാ.. ദേഷ്യം അരിച്ചു കയറുന്നെ എന്ന് എനിക്കറിയില്ല... "

റാസിനെ തുറിച്ചു നോക്കി കൊണ്ട്..ഞാൻ അത്രയും പറഞ്ഞു... 

"നീ അവളെ കൂടെ നിന്നെ പറ്റു ഖൽബെ ഇല്ലെങ്കിൽ പിന്നെ നീ തന്നെ പറ.. ഇവിടെ നിന്ന് ഇറങ്ങിയാൽ നിങ്ങൾ എവിടെ പോകും... "റാസി 

എന്ന് റാസി എന്നെ കുഴപ്പിക്കുന്ന മട്ടിൽ ചോദിച്ചപ്പോൾ.   ഞാൻ അവനോട് എന്ത് പറയും എന്നറിയാതെ... എല്ലാവരെയും ഒന്ന് നോക്കി... അവരൊക്കെ നമ്മളെ മറുപടിക്കായി കാത്തു നിക്കുന്ന പോലെ... എന്നെ തന്നെ നോക്കി നിക്ക... 

Ya റബ്ബി.... ഞാൻ ഇപ്പൊ എന്താ പറയാ.. 
ഇവിടന്ന് ഇറങ്ങിയാൽ പിന്നെ എവിടേക്ക് പോകുമെന്ന് അറിയില്ല... അതാലോചിക്കുമ്പോൾ ഇവിടന്ന് ഇറങ്ങാനും തോന്നുന്നില്ല... പക്ഷെ ആ  ജന്തുവിന്റെ മുഖം ആലോചിക്കുമ്പോൾ ഇവിടെ നീക്കാനും തോന്നുന്നില്ല... ഇനി ഇപ്പൊ എന്താ ചെയ്യാ.... 

"എന്താ ദുആ... അന്റെ തീരുമാനം "നെച്ചു 

അവൾ ചോദിച്ചത് കേട്ടപ്പോൾ... ഞാൻ അവളെ നോക്കി ഒന്ന് ശ്വാസം വലിച്ചു..വിട്ടിട്ട്.... അവർക്ക് മറുപടി കൊടുത്തു... 

"Ok.... നമ്മൾ ഇവിടെത്തന്നെ നിക്കുന്നു... എവിടേക്കും പോകുന്നില്ല... "

"ദുആ..... ... നീ നല്ലോണം ആലോചിച്ചിട്ട് തന്നെ അല്ലെ... "ലെച്ചു 

"ആ ലെച്ചു... നമ്മൾ ഇവിടെത്തന്നെ കഴിയും.... അല്ലാതെ വേറെ ഒരു ഓപ്ഷൻ എന്റെ മുന്നിൽ ഇല്ലടാ...."

അവരെല്ലാരും എന്നെ നോക്കി പുഞ്ചിരിച്ചു.... 

"എല്ലാം clear ആയല്ലോ... ഇനി food കഴിക്കാം.... വന്നേ... മനുഷ്യന്റെ വയറ്റിൽ നിന്ന് കോഴി കൂവാൻ തുടങ്ങിയിട്ട് കൂറേ നേരമായി... ഇത്രയും നേരം ക്ഷമിച്ചിരിക്കയിരുന്നു.... "അപ്പുവേട്ടൻ... 

"ആ ശെരിയാ വേഗം വാ.... പാവം ഇന്റെ food അവിടെ എന്നെ wait ചെയ്ത്... ചെയ്ത്. എന്നോട് പിണങ്ങി കാണും... "ചിന്നമ്മ 

അവൾ പറഞ്ഞത് കേട്ട് ജോസ് അവളെ തലക്കൊരു കൊട്ട് കൊടുത്തിട്ട് എന്തോന്നടി.. എന്നാ മട്ടിൽ നോക്കി .. അത് കണ്ടിട്ട് അവൾ ജോസ് സാറിന് സൈക്കിളിൽ നിന്ന് വീണ ഇളി പാസ്സാക്കി.... 

"നിങ്ങൾ കഴിക്ക് ഞാൻ ഇപ്പൊ വരാം... ഇക്കുനെ ഒന്ന് വിളിക്കണം  "

"അതെന്തു പണിയ ദുആ... food കഴിച്ചിട്ട് ഇക്കുനെ വിളിച്ചാൽ പോരെ.. "rizu 

"നിങ്ങൾ ഇരുന്നോ ഞാൻ വരാം.. "

ഞാൻ അവര് മറുപടി പറയുന്നത് കേൾക്കാൻ കാത്തു നിക്കാതെ ഫോണും കൊണ്ട് പുറത്തേക്ക് പോയി ഇക്കുനെ വിളിച്ചു... ഒറ്റ റിങ്ങിൽ തന്നെ ഇക്കു call എടുത്തു  

"Ha ഇക്കു എന്തായി... അവൾ പുറപ്പെട്ടോ.. "

"പുറപ്പെട്ടോ എന്നല്ല... നാട്ടിൽ എത്തി.. ഏതു നിമിഷം വേണേലും  അവൾ അവിടെ എത്തും.. പിന്നെ നിങ്ങൾ അവിടത്തന്നെ തുടരാൻ തീരുമാനിച്ചോ "ഇക്കു 

"Ha ഇക്കു അല്ലാതെ ഞങ്ങളെ മുന്നിൽ വേറെ ഓപ്ഷൻ ഇല്ല..  "

"സാരല്ല മോളെ ...തല്കാലം നിങ്ങൾ അവളെ ഒന്ന് കുറച്ചു അഡ്ജസ്റ്റ് ചെയ്യ്... ഞാൻ വേറെ വല്ല വീടും കിട്ടോ എന്ന് നോക്കട്ടെ... "ഇക്കു.. 

"Ha ഇക്കു... "

"പിന്നെ food കഴിച്ചോ... "ഇക്കു 

"ഇല്ല കഴിക്കണം... പിന്നെ ഇക്കു അവൾ ഇനി ഉപ്പാനോട് വിളിച്ചു പറയോ... ഞങ്ങൾ മാറി താമസിക്കുന്ന കാര്യമൊക്കെ "

"ഹേയ് അതുണ്ടാകില്ല... പിന്നെ അവൾ ചിലപ്പോ അതിന്റെ പേരിൽ നിങ്ങളെ ഭീഷണി പെടുത്താൻ ചാൻസ് ഉണ്ട്.. നിങ്ങൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ "ഇക്കു 

"Ok ഇക്കു അതെല്ലാം ഞാൻ നോക്കിക്കോളാം ... "

"എന്നാ ശെരി മോളെ ഇക്കു പിന്നെ വിളിക്കാം bye "ഇക്കു 

"Bye ഇക്കു "

ഇക്കു ഫോൺ കട്ടാക്കി...പെട്ടെന്ന് എന്റെ കഴുത്തിലൂടെ ആരോ കയ്യിട്ടു കുടുക്കി... എനിക്ക് ആരാണെന്നു നോക്കാൻ പോലും കഴിയുന്നില്ല... ഞാൻ കൈ കുറെ വീടുവിയ്ക്കാൻ നോക്കി പക്ഷെ കഴിയുന്നില്ല.... 

"അടങ്ങി നിക്കടി പെണ്ണെ... "

ഓഹ് ഈ കൊരങ്ങൻ ആയിരുന്നോ... 

"കൈയെടുക്കട... "

"ഇല്ലെങ്കിൽ... "റാസി 

"റാസി കളിക്കല്ലേ... എനിക്ക് വേദനിക്കുന്നു  കൈ എടുക്ക്.. "

"ഞാൻ അല്ലെ നിന്നെ വേദനിപ്പിക്കുന്നെ.. അതോണ്ട് കുഴപ്പം ഒന്നുമില്ല.. "റാസി 

"അത് നീയാണോ തീരുമാനിക്കുന്നെ.. കൈയെടുക്കെടാ തെണ്ടി.. "

"Di.... സൂക്ഷിച്ചു സംസാരിക്കടി ....ഇനി എന്നെ എടാ പോടാന്ന്  വിളിച്ചാൽ ഉണ്ടല്ലോ... "റാസി 

"നീ എന്നെ എന്ത് ചെയ്യും... he... ഞാൻ ഇനിയും വിളിക്കും... നീ പോടാ.. കൊരങ്ങാ..  "

"Di.... അതികം വിളച്ചില് എന്റെ അടുത്ത് വേണ്ട...അന്ന് തന്നതിന്റെ ബാക്കി എനിക്ക് തരാൻ അറിയാഞ്ഞിട്ടല്ല.... "റാസി 

കള്ള പന്നി.. പറയുന്നത് കണ്ടില്ലേ ഒരു ഉളുപ്പും ഇല്ലാതെ... ദുആ... നീ ഇപ്പൊ അടങ്ങുന്നതാണ് നിനക്കും നിന്റെ ആരോഗ്യത്തിനും നല്ലത് .. അതോണ്ട്.. നീ അവനോട് തർക്കിക്കാൻ നിക്കണ്ട... 

"എന്തെടി നിന്റെ നാവിറങ്ങി പോയോ... "റാസി 

"റാസി എന്നെ ഒന്ന് വിട്.. എനിക്ക് വിശക്കുന്നു... ഞാൻ പോയി food കഴിക്കട്ടെ.. "

"ആഹാ.... എന്താ സുഖം കേൾക്കാൻ.. ഇതു നീ തന്നെ ആണോ ദുആ.. നേരത്തെ എന്നെ കടിച്ചു കീറാൻ വന്ന ദുആ തന്നെ ആണോ ഇത്... നിന്റെ ഈ മുഖം ഇടക്ക് എവിടാ പോകുന്നെ... ഓഹ് sorry ചിലപ്പോ നിനക്ക് എന്റെ മുന്നിൽ  മാത്രം ഇങ്ങനെ പെരുമാറാൻ  ഇഷ്ടം ഉണ്ടാകു അല്ലെ.. "റാസി 

തെണ്ടി... അവസരം മുതലെടുത്തു.. അവൻ എനിക്കിട്ട് താങ്ങ... ബലാല്.. നീ ഒന്നും ഒരു കാലത്തും ഗുണം പിടിക്കല്ലട... കൊരങ്ങാ 

നീ എന്നെ വിടല്ലോ... അപ്പൊ കാണിച്ചു താരാടാ.... ദുആനെ ശെരിക്കും അറിയില്ല... നിനക്ക്... 

"Mm.... മതി എന്നെ പ്രാകിയത്... പോയി food കഴിക്ക് "റാസി 

അവൻ എന്നിലെ പിടി വിട്ട്.. ഫോണിൽ തോണ്ടി കളിക്കാൻ തുടങ്ങി.. ഇതു തന്നെ പറ്റിയ  സമയം... ഞാൻ അവന്റെ പിറകിൽ ചെന്ന്... പുറം നോക്കി ഒന്ന് കൊടുക്കാൻ നിന്നപ്പോൾ... ആ തെണ്ടി കൈ പിടിച്ചു തിരിച്ചു... 

"ഉമ്മാാാ.... "

"ഉമ്മ വേണോ പറഞ്ഞാൽ പോരെ പിറകിൽ വന്നു എന്നെ അടിക്കാൻ നിക്കണോ ഖൽബെ "റാസി 

തെണ്ടി... പറയുന്നത് കേട്ടിലെ.. മനുഷ്യന് കൈ വേദനിച്ചിട്ട്.. കണ്ണിൽ നിന്ന് വെള്ളം വരെ വന്നു 

"ഉമ്മ നിന്റെ കെട്യോൾക്ക് കൊണ്ട് പോയി കൊടുക്കടാ..... ആാാ.... എന്റെ കൈ  വിടാടാ.. എനിക്ക് വേദനിക്കിന്നു... "

"ഇപ്പൊ കെട്യോൾ ആയില്ലെങ്കിലും .. ഭാവി കെട്യോൾക്ക് കൊടുത്താൽ കുഴപ്പണ്ടൊ ഖൽബെ..  "റാസി 

ഞാൻ അവനെ നോക്കി കണ്ണുരുട്ടി... ആ നോട്ടത്തിന്റെ കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് കൊണ്ടാണോ എന്നറിയില്ല... അവൻ പതിയെ എന്റെ കയ്യിൽ നിന്ന് പിടി വിട്ടു.. എന്നിട്ട് എന്റെ അടുത്തേക്ക് വന്നു... 

"കളിക്കുമ്പോ ആളും താരവും നോക്കി കളിക്കണം.... കേട്ടോ ഭാവി കെട്യോളെ... "റാസി 

അവൻ പറഞ്ഞതിന് അപ്പൊ തന്നെ മറുപടി കൊടുക്കാൻ ഇന്റെ നാവ് തരിച്ചു വന്നെങ്കിലും... പിന്നെ ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട്... ഞാൻ ഒന്നും പറയാൻ നിന്നില്ല... അതിനു പകരം.. അവനെ നോക്കി പേടിപ്പിച്ചിട്ട്... നിലത്തു ആഞ്ഞു ചവിട്ടി.... തിരിഞ്ഞു നടന്നു.. 

ഞാൻ അകത്തേക്ക് കയറാൻ പോകുമ്പോൾ  ഒരു കാർ ഞങ്ങളെ വീടിന്റെ മുറ്റത് വന്നു നിർത്തി... ഞാൻ അതാരാണെന്ന് നോക്കാൻ വേണ്ടി കാറിന്റെ അടുത്തേക്ക് നടന്നു.... 

പെട്ടെന്ന് അതിൽ നിന്ന് മൂന്ന് പെൺകുട്ടികൾ ഇറങ്ങി... മുഖത്ത് നിറയെ മേക്കപ്പ് വാരി ഇട്ട്...പാച് വർക്കുള്ള ജീനും LKG കുട്ടികളെ ടോപ്പും മുഖത്ത് വലിയൊരു ഗ്ലാസും വച്ച്.. മൂന്നു സാധനം... അതിലൊന്നിനെ കണ്ടപ്പോൾ എനിക്ക് ദേഷ്യം അരിച്ചു കയറി... 

അതവള.. ആ ഇഷയും ഫ്രണ്ട്സും.... അപ്പൊ ഇക്കു പറഞ്ഞ പോലെ അവൾ ഇവിടെ അതികം താമസിക്കാതെ തന്നെ ലാൻഡ് ആയി... 

ഞാൻ അവളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് പോകാൻ നിന്നപ്പോൾ... മാരണം പിന്നിൽ നിന്ന് വിളിച്ചു... 

"ഹേയ് ദുആ.. നീ എവിടെക്കാ പോകുന്നെ.. അവിടെ നിന്നെ "ഇഷ 

ഓഹ് ഇവളെ ഇന്ന് ഞാൻ... ഞാൻ ദേഷ്യം കണ്ട്രോൾ ചെയ്ത്.. അവൾക്ക് നേരെ തിരിഞ്ഞു എന്നിട്ട് കയ്യും കെട്ടി എന്താ എന്നുള്ള മട്ടിൽ അവളെ നോക്കി  നിന്നു...  

അവൾ എന്റെ അടുത്തേക്ക് വന്നിട്ട്... മുഖത്ത് വച്ച ഗ്ലാസ്‌ ഊരി.... എന്നിട്ട് എന്നെ അടിമുടി ഒന്ന് നോക്കി... അപ്പോയെക്കും അകത്തുള്ളവർ പുറത്ത് എത്തിയിരുന്നു... അവൾ അവരെ ഒന്നും നോക്കാതെ... എന്നോട് സംസാരിച്ചു 

" after one year later ... നമ്മൾ തമ്മിൽ മീറ്റ് ചെയ്തിട്ട് അല്ലെ ദുആ... "ഇഷ 

ഞാൻ അവളെ നോക്കി പുച്ഛിച്ചു.. 
"
Not bad.... ദുആ... നീ കൂടെ കൂടെ... ഇങ്ങനെ ഭംഗി വച്ച് വരാണല്ലോ.. നിന്റെ ഈ സൗന്ദര്യം കൊണ്ട എനിക്ക് നിന്നോട് ദേഷ്യം കൂടുന്നത്... അത്കൊണ്ടാണ് ഞാൻ നിന്നോട് എപ്പോഴും ഒരു എനിമിയോട് പെരുമാറുന്ന പോലെ പെരുമാറുന്നത്...

അന്ന് നീ എനിക്ക് തന്ന സമ്മാനം ഞാൻ ഒരിക്കലും മറക്കില്ല... ദുആ... അത് ഞാൻ നിനക്ക് തിരിച്ചു തന്നിരിക്കും.. "ഇഷ 

"ഓഹോ... അങ്ങനെ ആണോ എന്നാ വേഗം തന്നെ... "

ഞാൻ അവളെ പരിഹസിച്ചോണ്ട് ചോദിച്ചപ്പോൾ .. അവൾ എന്ന് ഒന്ന് ദഹിപ്പിക്കുന്ന തരത്തിൽ നോക്കിയിട്ട് പിന്നെ അവളൊന്നും ചിരിച്ചു... 

"ഇങ്ങനെ ദിർധി വക്കല്ലേ ദുആ.. ഞാൻ തരും... നിനക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത താരത്തിലൊരു സമ്മാനം... "ഇഷ 

"Ok... ഫൈൻ ഞാൻ ആ സമ്മാനത്തിന് വേണ്ടി കാത്തിരുന്നോളാം.. "

അതിന് അവൾ എന്നെ നോക്കി ചുണ്ട് കോട്ടി ചിരിച്ചു... 

"ഹേയ് ഇഷ "റാസി 

പെട്ടെന്ന് റാസി അവളെ വിളിച്ചപ്പോൾ ഞങ്ങൾ എല്ലാരും അവനെ നോക്കി..  

"ഹേയ് razi .   What a surprise.... "ഇഷ 

അവൾ റാസിനെ പോയി കെട്ടിപ്പിടിച്ചു.. അത് കണ്ടപ്പോൾ  .എനിക്ക് എന്തോ പോലെ...ആയി...  അതെന്ത് കൊണ്ട എന്നറിയില്ല... എന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല... 

'നീ എന്തിനാ ദുആ അവര് തമ്മിൽ ഹഗ് ചെയ്തതിന്  വിഷമിക്കുന്നെ  .. അതിനു മാത്രം നിന്റെ ആരാ അവൻ... അതോണ്ട്.. ഇനി ഈ വക ചിന്തകൾ ഒന്നും നിന്റെ മനസ്സിൽ ഉണ്ടാകാൻ പാടില്ല... '

എന്നൊക്കെ എന്റെ മനസ്സിനോട് പറഞ്ഞു പഠിപ്പിച്ചിട്ട്.. അവരെ നോക്കി.. 
അവര് തമ്മിൽ എന്താ ബന്ധം.. അവന്റെ ആരാ അവൾ... മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ അവരെ കുറിച്ച് വന്നു... 

"ഹേയ് razi നീ എന്താ ഇവിടെ "ഇഷ 

"ഞാൻ എന്റെ പെങ്ങളെ കാണാൻ വന്നതാ "razi 

"What.... rizu ഉണ്ടോ ഇവിടെ... അവളെവിടെ എന്നിട്ട് "ഇഷ 

ഇവൾക്ക് റിസുനേയും അറിയോ... ya അല്ലാഹ് ഇവിടെ എന്തൊക്കെയാ നടക്കുന്നെ..  


"ഇഷ..... "

ശബ്‌ദം കേട്ട ഉടമയെ കണ്ടപ്പോൾ വീണ്ടും ഞെട്ടി... റീസുനും ഇവളെ അറിയോ... 

"ഹേയ് റിസുട്ടി..... നീയും ഉണ്ടായിരുന്നോ.... "ഇഷ 

എന്നുപറഞ്ഞു ഇഷ എന്നെ മാറി കടന്ന് റിസുനെ പോയി കെട്ടിപ്പിടിച്ചു.... 

"ഇതിപ്പോ സർപ്രൈസ് കൊണ്ട് മൂടാണല്ലോ.... നിങ്ങളൊക്കെ എന്താ ഇവിടെ.... "ഇഷ ചിന്നമ്മയെയും ലെച്ചുനെയും നെച്ചൂനെയും ഒഴിച്ച് ബാക്കി എല്ലാവരോടും ചോദിച്ചു.... 

"ദുആ ഞങ്ങളെ  ഫ്രണ്ട് ആണ്... "പാച്ചുക്ക 

"ഓഹ്.... "ഇഷ 

"എന്നാലും ദുആ പറഞ്ഞ ഇഷ നീ ആണ് എന്ന് ഞങ്ങൾ ഒട്ടും കരുതിയില്ല.... "ജാസി 

"അതെ ഞാനും.... "rizu 


ഇവരൊക്കെ അവളോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ടിട്ട് എനിക്ക് അവിടെ നിക്കാൻ തോന്നിയില്ല... ഞാൻ അകത്തേക്ക് പോയി.... റൂമിൽ ചെന്ന് എല്ലാം പൊട്ടിക്കാൻ കൈ തരിച്ചു വന്നെങ്കിലും.. ഈ സാഹചര്യത്തിൽ അത് ശെരിയാകില്ല എന്നറിയാവുന്നത് കൊണ്ട്... ഒന്ന് കൂൾ ആകുന്നത് വരെ .. അങ്ങോട്ട് ഇങ്ങോട്ടും നടന്നു.... എന്നിട്ട് മനസ്സ് ഒന്ന് ശാന്തമായപ്പോൾ ഞാൻ  ശ്യാമിനെ വിളിച്ചു.... അവൻ call എടുത്തു 


"ഹലോ ശ്യാം... നമുക്ക് മീറ്റ് ചെയ്യണം... താൻ ഇപ്പൊ busy ആണോ... "

"ഹേയ് അല്ല... നീ പറഞ്ഞോ എവിടെക്കാ വരണ്ടേ... "ശ്യാം.. 

"നീ കോളേജിന്റെ അടുത്തുള്ള ആ കോഫി ഷോപ്പിലേക്ക് വാ... "

"Ok ദുആ... "ശ്യാം 

ഞാൻ ഫോൺ ബെഡിൽ വച്ചിട്ട്... ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ്തിട്ട്.... ഫോണും എടുത്ത്..റൂമിന്റെ പുറത്ത് ഇറങ്ങിയപ്പോൾ .. എല്ലാവരും സോഫയിൽ വട്ടം കൂടി ഇരിക്കാണ്... ഇഷ റാസിന്റെ അടുത്താണ് ഇരിക്കുന്നെ.. അത് കണ്ടപ്പോൾ... എന്റെ മനസ്സിൽ എവിടെയോ.  ഒരു വിങ്ങൽ അനുഭവപെട്ടു... 

ഞാൻ അതൊന്നും കാര്യമാക്കാതെ... അവരെ മൈൻഡ് ചെയ്യാതെ പോകാൻ നിന്നപ്പോൾ .... നെച്ചു എന്നെ വിളിച്ചു 

"ദുആ നീ എവിടെക്കാ... "നെച്ചു 

"ഞാൻ ഒന്ന് പുറത്തു പോയി വരാം... "

"ഇപ്പൊ എന്തിനാ പുറത്തു പോകുന്നെ... "നെച്ചു 

"ഒരു അത്യാവശ്യം കാര്യം ഉണ്ട്... അതോണ്ടാ.. പോകുന്നെ... "

"അതെന്താ എന്നാ ചോദിക്കുന്നെ... "നെച്ചു 

"അത് നിന്നോട് പറയാതെ എനിക്ക് പോകാൻ പറ്റില്ലേ... "

"എന്താ ദുആ നിനക്ക് പറ്റിയെ... നീ വെറുതെ എന്തിനാ ചൂടാക്കുന്നെ... ഞാൻ നിന്നോട് എവിടേക്കാ പോകുന്നെ എന്നല്ലേ ചോദിച്ചത്... "നെച്ചു 

"ദേ നോക്ക് നെച്ചു .... എന്നെ ഇപ്പൊ തനിച് വിട്ടേക്ക്... "

ഞാൻ അവിടന്ന് പോകാൻ നിന്നപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ കയ്യിൽ പിടിച്ചു തടഞ്ഞു നിർത്തി... 

"ദുആ... നിനക്കെന്താ പറ്റിയെ.... തനിച്ചിരിക്കാൻ മാത്രം എന്താ ഇവിടെ ഉണ്ടായേ.... "നെച്ചു 

"നെച്ചു കൈയ്യിന്ന് വിട്... "

"ഇല്ല നീ പറയാതെ നിന്നെ ഞാൻ എങ്ങോട്ടും വിടില്ല... "നെച്ചു 

"അവസാനമായി പറയാ...കൈയ്യിന്ന് വിട് "

"ഇല്ല... ഇല്ല.. ഇല്ല... "നെച്ചു 

"Neshwa നിന്നോടല്ലേ പറഞ്ഞെ കയ്യിന്നു വിടാൻ... കയ്യിന്ന് വിടെടി.... "ഞാൻ അവളെ നോക്കി കുറച്ചു ഉച്ചത്തിൽ പറഞ്ഞു. . അപ്പൊ അവിടെ ഇരുന്നവരൊക്കെ എഴുനേറ്റു razi ഒഴികെ... അവൻ എന്നെ ഒരു ഭാവവും ഇല്ലാതെ നോക്കി കൊണ്ടിരിക്കാ..   

ഞാൻ അതൊന്നും നോക്കാതെ... നെച്ചു നെ നോക്കി അവൾ പേടിച്ചിട്ട് എന്റെ കയ്യിലെ പിടിത്തം ഒക്കെ എപ്പോയോ വിട്ടു... ഞാൻ അവളെ neshwa എന്ന് വിളിച്ചത് കേട്ട്... എന്നെ തന്നെ കണ്ണും നിറച്ചോണ്ട് നോക്കി നിക്ക... 

"എന്റെ വഴിയിൽ  ആര് തടസ്സം നിന്നാലും ഞാൻ അവരെ വെറുതെ വിടില്ല...അതോണ്ട് നീ വെറുതെ എന്റെ കാര്യത്തിൽ തല ഇടേണ്ട...  "

ഭീഷണിയുടെ സ്വരത്തിൽ അവളോട് പറഞ്ഞിട്ട് അവിടന്ന് ഇറങ്ങി.... sorry നെച്ചു... നിങ്ങളിൽ ഒക്കെ വെറുപ്പ് ഉണ്ടാക്കിയാൽ മാത്രമേ... ഞാൻ നിങ്ങളെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി പോകുമ്പോൾ.. നിങ്ങൾക്കാർക്കും ഒരു വേദന ഇല്ലാതിരിക്കൊള്ളു... ആ വെറുപ്പ് പെട്ടെന്നയാൽ അത്രയും നല്ലത്.... 


ഞാൻ നേരെ കോഫി ഷോപ്പിലേക്ക് പോയി... 


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ലെച്ചു.... 

ഇഷ വന്നപ്പോൾ... ഇവർക്കൊക്കെ അവളെ അറിയാം എന്നു പറഞ്ഞപ്പോൾ... ഞങ്ങളും അവരെ കൂടെ കൂടി... എനിക്ക് നെച്ചൂനും ഇവളെ അത്ര പരിചയം ഇല്ല... ദുആ പറഞ്ഞ അറിവും.. പിന്നെ കണ്ടിട്ടുള്ള പരിചയം അത്ര മാത്രം... 

റിസുന്റെ ഉമ്മാന്റെ ആങ്ങളയുടെ മോളാണ് ഇഷ എന്നു പറഞ്ഞപ്പോൾ ഞങ്ങൾ ശെരിക്കും ഞെട്ടി പോയി... 

റാസിക്കക്ക് ദുആ പറഞ്ഞപ്പോയെ സംശയം ഉണ്ടായിരുന്നു..  പിന്നെ ഇവളെ കണ്ടപ്പോൾ എല്ലാം clear ആയി പോലും... 

ഞങ്ങൾ അവളോട് സംസാരിച്ചപ്പോൾ... വല്ല്യ കുഴപ്പം ഒന്നുമില്ല...ആൾ പെട്ടെന്ന് കമ്പനി ആയി... 

ഞങ്ങൾ എല്ലാരും ഓരോന്നു പറഞ്ഞിരിക്കുമ്പോ ആണ് ദുആ എങ്ങോട്ടോ റെഡിയായി പോകുന്നത് കണ്ടത്... അതു നെച്ചു ചോദിക്കാൻ പോയപ്പോൾ... ദുആ അവളോട് ചൂടായി... അതെന്തിനാണ് എന്നാണ് എനിക്ക് മനസ്സിലാവാത്തെ... 

അവസാനം ദുആ അവളെ neshwa എന്ന് വിളിച്ചപ്പോൾ ഞാനും നെച്ചുവും ഒരുപോലെ ഞെട്ടി... അവൾ അവിടന്ന് ഇറങ്ങി പോയെ പാടെ... ഞാൻ നെച്ചൂനെ നോക്കി... അവൾ ദുആ പോകുന്നതും നോക്കി നിക്ക... ഞാൻ അവളെ അടുത്ത് പോയി... തോളിൽ കൈ വെച്ചു...

നെച്ചു എന്നെ കെട്ടിപ്പിടിച്ചു കരഞു.... എന്റെ കണ്ണും നിറഞ്ഞു ഒഴുകി... 

"ഇതെന്റെ ദുആ അല്ല... അവൾക്കെന്തോ.. പറ്റിക്കണ്... ലെച്ചു... അവളെ മനസ്സ് ഇപ്പൊ ശെരി അല്ല... അതോണ്ടാ....."എന്നൊക്കെ പറഞ്ഞു നെച്ചു എന്റെ തോളിൽ കിടന്ന് തേങ്ങി കരയാൻ തുടങ്ങി... 

"ഇത് നല്ല തമാശ   . ദുആ  നെച്ചുനോട് ഇത്രയും പറഞ്ഞിട്ട്... നെച്ചു അവൾക്ക് വേണ്ടി കരയുന്നോ.   "ഇഷ 

ഇഷ ദുആനെ കുറ്റപ്പെടുത്തിയത് കണ്ടപ്പോൾ... നെച്ചുവും ഞാനും അവളെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവിടന്ന് റൂമിലേക്ക് പോയി.... നെച്ചു ബെഡിൽ കിടന്നു കരഞു...  നെച്ചൂന് നല്ല സങ്കടായിട്ടുണ്ടാകും... ദുആ അവളെ neshwa എന്നു വിളിച്ചതോണ്ട്... 

ദുആക്കെന്താ പറ്റിയെ..... അവൾ എന്തിനാ നെച്ചുനോട് ആവശ്യമില്ലാതെ തർക്കിച്ചേ.... എവിടെക്കാ പോകുന്നെ പറഞ്ഞിട്ട് പൊക്കൂടെ.... 

ഞാൻ നെച്ചൂനെ പോയി സമാധാനിപ്പിച്ചു.... 


🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഞാൻ കോഫി ഷോപ്പിൽ എത്തിയപ്പോ ... അവിടെ ശ്യാം ഒരു ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു.... ഞാൻ അവന്റെ ഓപ്പോസിറ്റ് സീറ്റിൽ ചെന്നിരുന്നു .. 

"Hai ശ്യാം... "

"Hai.... ദുആ.... നീ എന്തേ പെട്ടെന്ന് മീറ്റ് ചെയ്യാൻ പറഞ്ഞെ എനി problem "ശ്യാം 



"പ്രത്യേകിച്ച് പ്രോബ്ലെംസ് ഒന്നും ഇല്ല... വീട്ടിൽ ചെറിയ issue... അപ്പൊ അവിടന്ന് ഒന്ന് മാറി നിക്കണം എന്ന് തോന്നി "

"എന്തേ പെട്ടെന്ന് അവിടെ ഒരു ഇഷ്യൂ "ശ്യാം 

ഞാൻ അവൻ അവിടെ നടന്ന കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു കൊടുത്തു.... 

"ഓഹ്... ഒന്നിന് പുറകെ ഒന്നായി തന്റെ പിറകെ ഉണ്ടാകല്ലോ... "ശ്യാം 

"എന്ത് ചെയ്യാനാ ശ്യാം...എന്റെ വിധി ഇങ്ങനെയാ... പിന്നെ ശ്യാം ഞാൻ നിന്നോട് കുറെ ദിവസായി... ചോദിക്കണം എന്നു കരുതി നിക്കുന്നു.. "

"ഞാനും സാന്ദ്രയും തമ്മിലുള്ള ബന്ധം അല്ലെ "ശ്യാം 

"ആ അതെ... "

"Hmm.....ഞാൻ നിന്നോട് പറയണമെന്ന് കരുതിയിരിക്കയിരുന്നു... "ശ്യാം 

"ആഹാ.... എന്നാ ഒട്ടും വൈകിക്കേണ്ട.. വേഗം പറഞ്ഞോ "

Mm 

♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️


ഞാൻ കോളേജിൽ വന്നപ്പോൾ എനിക്ക് കൂട്ടായിട്ട് ആരും തന്നെ ഇല്ലായിരുന്നു...ഹോസ്റ്റലിലും ഒറ്റക്ക്... കോളേജിലും അതുപോലെ തന്നെ..  ആരും എന്നോട് അങ്ങനെ മിണ്ടാറില്ല.... 

ഞാനാണേൽ എനിക്ക് ഒരു ഫ്രണ്ട്നെ കിട്ടാൻ വേണ്ടി എല്ലാരോടും സംസാരിക്കും പക്ഷെ ആരും എന്നോട് അങ്ങനെ അടുക്കാറില്ല..... 

പിന്നെ പിന്നെ ഞാൻ എന്റെ ഒറ്റപെടലോഡ് പൊരുത്തപ്പെട്ടു...ഒരു ദിവസം ഞാൻ ക്ലാസ്സിൽ ഇരിന്നു നോട്സ് കംപ്ലീറ്റ് ആക്കുമ്പോഴാണ് സ്റ്റുഡന്റസ് എല്ലാവരും വരാന്തയിലൂടെ എവിടേക്കോ ഓടുന്നത് കണ്ടത്.... ഞാനും അവരെ പിന്നാലെ പോയി  . നോക്കുമ്പോ അവര് ഗ്രൗണ്ടിലേക്ക് ആണ് പോയത്. . 

ഗ്രൗണ്ടിൽ എത്തിയപ്പോൾ കോളേജിലെ മുഴുവൻ സ്റ്റുഡന്റ്സും ഉണ്ട് അവിടെ... അവര് എല്ലാരും നോക്കുന്ന ഭാഗത്തേക്ക്‌ ഞാനും നോക്കിയപ്പോൾ... അഞ്ചു boys ഉണ്ട് ബൈക്കിൽ റേസിംഗ് ചെയ്യുന്നു..... 

അവര് ചെയ്യുന്നത് കണ്ടിട്ട് ഞാൻ ഞെട്ടി പോയി... അത്രക്കും നന്നായിട്ടാണ് അവര് റേസിംഗ് ചെയ്യുന്നേ... അതിൽ ഒരുത്തൻ... high സ്പീഡിൽ റേസിംഗ് ആണ്  ചെയ്യുന്നത്... ഇതൊക്കെ കണ്ടോണ്ട്..  സ്റ്റുഡന്റസ് എല്ലാവരും... കയ്യടിക്കലും.... കൂകി വിളിക്കലും ഒക്കെ ആയിരുന്നു... എനിക്കിതൊന്നും കണ്ടിട്ട് മനസ്സിലാകാഞ്ഞപ്പോൾ ഞാൻ എന്റെ അടുത്തുള്ള കുട്ടിയോട് ചോദിച്ചു... 

"ഇവരെ അറിയില്ല... ഇവരാണ് ഈ കോളേജിലെ... ഫേമസ് ഗാങ്... *THE DEVIL KINGS *അങ്ങനെയാ ഇവരെ ഇവിടെ അറിയപ്പെട... ഈ നിക്കുന്നവരെല്ലാം അവരെ ഫാൻസ്‌ ആണ്... ആ high സ്പീഡിൽ റേസിംഗ് ചെയ്തവൻ ഇല്ലേ.. അവന്റെ പിന്നാലെ ആണ് ഈ കോളേജിലെ girls മുഴുവനും... എങ്ങനെ പോകാതിരിക്കും... ഒടുക്കത്തെ ഗ്ലാമറും.. അതിനൊത്ത ബോഡിയും...ഇവന്റെ മുന്നിൽ ഞങ്ങൊളൊക്കെ വെറും വേസ്റ്റ്.. 

അല്ല ഇതൊന്നും നിനക്കറിയില്ലേ.. നീ ഇവിടത്തെ new സ്റ്റുഡന്റ ആണോ.. അതാ അറിയത്തെ... 

നമുക്ക് പിന്നെ പരിചയപ്പെടാം... ഇപ്പൊ അവരെ ഒരു പ്രോഗ്രാം ഉണ്ടാകും... ഡാൻസും സോങ്ങും ഒക്കെ മിക്സ്‌ ആക്കിയിട്ട്...അതാ കാണണ്ടേ... "

എന്നുപറഞ്ഞു അവൻ പ്രോഗ്രാം നടക്കുന്നോടത്തേക്ക് പോയി അവന്റെ പിന്നാലെ ഞാനും... 

അവൻ പറഞ്ഞത് പോലെ തന്നെ...അടിപൊളി ആയിരുന്നു അവരെ പ്രോഗ്രാം... അത് കണ്ട് നിക്കുമ്പോൾ അതിൽ തന്നെ ലയിച്ചു പോയ പോലെ ആണ്..  പാട്ടും അതിനൊത്തു ഡാൻസും... പിന്നെ അവര് തന്നെ creat ചെയ്ത music.... mass... 

💠💠💠💠💠💠💠💠💠💠💠💠

"ശ്യാം ആരാ ഈ  devil kings.. അവര് ഇപ്പോഴും ഞങ്ങളെ കോളേജിൽ ഉണ്ടോ "

ഞാൻ ചോദിച്ചത് കേട്ട് അവൻ ചിരിക്കാൻ തുടങ്ങി... 

"നീ എന്തിനാ ചിരിക്കൂന്നേ "

"പിന്നെ ചിരിക്കാതെ... എടി പൊട്ടത്തി ആ devil kings  ആണ്.. റാസിയും ഫ്രണ്ട്സും "ശ്യാം 

"What.."

"Ha അവരാണ് devil kings  "ശ്യാം 

"എന്നിട്ടെന്താ ഇപ്പൊ കോളേജിൽ ആരും ആ പേര് പറയാത്തെ "

"അത് എന്താ എന്ന് എനിക്കും വ്യക്തമായി അറിയില്ല... അതു അവർക്ക് മാത്രമേ അറിയൂ "ശ്യാം 

"ഓഹോ... "

"Ha... അവര് പറഞ്ഞത് devil kings മരിച്ചു അതോണ്ട് ഇനി ആരും  ഈ കോളേജിൽ വച്ച ആ പേര് ഉച്ചരിക്കരുത് എന്ന് "ശ്യാം 

"അതെന്താ "

"എനിക്കറിയില്ല..  പക്ഷെ എന്തൊക്കെയോ ഇഷ്യൂസ് അവർക്കെതിരെ ഉണ്ടായിട്ടുണ്ട്.... "ശ്യാം 

"അതെന്തെലും ആകട്ടെ... നമ്മൾ സംസാരിച്ചോണ്ടിരുന്ന ടോപ്പിക്ക് മാറി... നീ അത് full ആക്ക് ആദ്യം "

"Ha "

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ devil കിങ്‌സിനെ പരിചയപ്പെടാൻ വേണ്ടി ഒരുപാട് ശ്രമിച്ചു... പക്ഷെ കഴിയില്ലായിരുന്നു... അവർക്ക് അവരുടേതായ തിരക്കുകളിൽ പെട്ട്... പോകും...

ഒരു ദിവസം ഞാൻ ക്യാന്റീനിൽ പോയി ചായ കുടിക്കുമ്പോ ആണ്... എന്റെ സീറ്റിന്റെ ഓപ്പോസിറ്റ് സീറ്റിൽ ആഷിക്കും ഷുഹൈബും പിന്നെ അവരെ ഫ്രണ്ട്സും വന്നിരുന്നേ... ഞാൻ അവരെ നോക്കി ചിരിച്ചു... തിരിച്ചു അവരും ചിരിച്ചു... 

പിന്നെ അവരെ ഞാൻ പരിചയപെട്ടു.. പെട്ടെന്ന് തന്നെ കൂട്ടായി... അന്നുമുതൽ അവരുടെ കൂടെ ഞാനും കൂടി.... ആ ഒരു വർഷം അവരെ കൂടെ എൻജോയ് ചെയ്തു... 


വെക്കേഷൻ ടൈമിൽ ആയിരുന്നു ഫിനുന്റെ ബ്രദർന്റെ മാര്യേജ് ഉണ്ടായിരുന്നെ.... അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആയിരുന്നു.. plus two പഠിക്കുമ്പോ എന്റെ ജൂനിയർ കൂടി ആയിരുന്നു... 

അതോണ്ട് അവൾ എന്നെ മാര്യേജിന് വിളിച്ചപ്പോൾ  . ഞാൻ ഒരു മടിയും കൂടാതെ ആ ക്ഷണം സ്വീകരിച്ചു... 

അവിടെ വച്ച നിന്നെയും പരിചയപെട്ടു... പിന്നെ ഫിനുവിന് ഞങ്ങളെ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി എന്നറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു..  കാരണം അവളും ഇവിടെ ഉണ്ടാകുമ്പോ.. എനിക്കൊരു കൂട്ടും ആകുമാകല്ലോ എന്നു കരുതി 


College തുറക്കുന്ന ദിവസം ഞാൻ അവളെയും കാത്തു ഗേറ്റിന്റെ അവിടെ നിന്നും... അതികം വൈകാതെ തന്നെ അവൾ വന്നു... അവളെ കൂടെ വേറെ ഒരു കുട്ടിയും കൂടി ഉണ്ടായിരുന്നു .. സാന്ദ്രയായിരുന്നു അതു... അവളെ ആദ്യം കണ്ടപ്പോയെ മനസ്സിൽ കേറി കൂടി... ഞാൻ ഫിനുവിനോട് സംസാരിക്കണേലും എന്റെ ശ്രദ്ധ മുഴുവനും സാന്ദ്രയിൽ ആയിരുന്നു... അത് മനസ്സിലാക്കിയ ഫിനു... എനിക്ക് അവളെ പരിചയപ്പെടുത്തി തന്നു... 


അവൾ പെട്ടെന്ന് തന്നെ കൂട്ടായി..പിന്നീടുള്ള ദിവസങ്ങളിൽ അവരുമായി ചിലവഴിച്ചു... അതിന്റെ ഇടയിൽ ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു... ആദ്യം അവൾ എതിർത്തെങ്കിലും പിന്നെ അവൾക്കും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു..  അവിടന്ന് അങ്ങോട്ട് ഞങ്ങളെ ലോകമായിരുന്നു... 


ഒരു ദിവസം ഞാൻ ലൈബ്രറിയിൽ പോയി വരുമ്പോൾ സാന്ദ്രയുടെ ക്ലാസ്സിന്റെ മുന്നിൽ കുറെ കുട്ടികൾ കൂടി നിക്കുന്നത് കണ്ടു.. ഞാൻ അവിടേക്ക് ചെന്നു നോക്കിയപ്പോൾ.. ഫിനു ആഷിക്കിനോട് കയർത്തു സംസാരിക്കുന്നു.. സാന്ദ്ര തൊട്ടു പിറകിൽ കരയാനായ മട്ടിൽ ഫിനു നോട്‌ വേണ്ട വേണ്ട എന്നൊക്കെ പറയുന്നുണ്ട്.. ഫിനു അതൊന്നും വക വയ്ക്കാതെ അവനോട് തർക്കിക്കാ..

എനിക്ക് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ല... ഞാൻ അവരെ അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോൾ... 


"ചോദിച്ചു നോക്ക് നിന്റെ ഫ്രണ്ടിനോട്... അവൻ പറഞ്ഞു തരും വിശദമായി.. വാടി "ഫിനു 

എന്നുപറഞ്ഞു ഫിനു സാന്ദ്രയെ കൂട്ടി കൊണ്ട് പോയി... ഞാൻ ആഷിക്കിന്റെ നേരെ തിരഞ്ഞു.. 

"എന്താടാ എന്താ പ്രശ്നം "

"അത് ഒന്നുല്യാട... ആ കുട്ടിയെ ചെന്നിടിച്ചു... അതവൾ തെറ്റുധരിച്ചു അതാ.. "ആഷിക്ക് 

അതും പറഞ്ഞു അവൻ തലയും താഴ്ത്തി അവിടന്ന് പോയി... അവന്ക് നല്ല സങ്കടം ആയിക്കാണും... സാരല്ല്യ ഇപ്പൊ അവൻ തനിച്ചിരിക്കട്ടെ.. 

ഞാൻ നേരെ ഫിനുവിന്റെയും സാന്ദ്രയുടെയും അടുത്തേക്ക് പോയി.. അവര് ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കയായിരുന്നു.. ഞാൻ അവരെ അടുത്തേക്ക് ചെന്നു.. 

"ഫിനു നീ ചെയ്തത് ഒട്ടും ശെരിയായില്ല... ഇപ്പൊ തന്നെ നീ ആഷിക്കിനോട് പോയി sorry പറ "

"സോറിയോ.... ഞാൻ എന്തിന് പറയണം .. അവൻ ചെയ്തത് എന്താന്ന് നിനക്ക് അറിയോ "ഫിനു 

"വേണ്ട അവൻ എല്ലാം എന്നോട്  പറഞ്ഞു.. നീ ചെയ്തത് ഒട്ടും ശെരിയായില്ല... നീ ഇപ്പൊ തന്നെ അവനോട് പോയി sorry പറ "

"ഇല്ല.. എനിക്കതിന്റെ ആവിശ്യം ഇല്ല "ഫിനു 

"ഫിനു പോയി sorry പറഞ്ഞേക്ക് "സാന്ദ്ര 

"ഇല്ല ഇല്ല ഇല്ല ഞാൻ പറയില്ല എന്ന് പറഞ്ഞ പറയില്ല.. നീയും എല്ലാം കണ്ടതല്ലേ.. ഞാൻ എന്തിന് വേണ്ടിയാ അവനോട് തർക്കിച്ചത് എന്ന് നിനക്കറിയില്ലേ... "ഫിനു 

"അതൊക്കെ ശെരിയാ... നീ ഇപ്പൊ എനിക്ക് വേണ്ടി അവനോട് sorry പറയണം... അതിന്റെ  പേരിൽ ഒരു പ്രശ്നം ഉണ്ടാക്കേണ്ട... പ്ലീസ്... എനിക്ക് വേണ്ടി "സാന്ദ്ര 

"സാന്ദ്ര "ഫിനു 

"നീ ഒന്നും പറയണ്ട.. വേഗം പോയി അവനോട് sorry പറഞ്ഞേക്ക് "സാന്ദ്ര 

"Ok ഞാൻ പറയാം.. പക്ഷെ അവൻ എന്തേലും എന്നോട് മോശമായി പറയാണെങ്കിൽ ഞാൻ വെറുതെ ഇരിക്കില്ല "ഫിനു 

"ഇല്ല അവൻ ഒന്നും പറയില്ല നീ ചെല്ല് "സാന്ദ്ര 


"വാ "ഫിനു 

അവൾ എന്നെ വിളിച്ചു... ഞങ്ങൾ നേരെ ആഷിക്കിന്റെ അടുത്തേക്ക് പോയി.. അവൻ ഞങ്ങളെ കണ്ടപ്പോൾ... അവൻ ഞങ്ങളെ നോക്കി ചിരിച്ചു... ഫിനു അവന്റെ അടുത്ത് ചെന്ന് sorry പറഞ്ഞു 

"ഹേയ് അതൊന്നും സാരല്ല്യ... എന്റെ ഭാഗത്താണ് തെറ്റ്... ഞാൻ ശ്രെദ്ധിക്കാതെ ആണ് അവളെ ചെന്നിടിച്ചത്... "ആഷിക്ക് 

"കണ്ടില്ലേ ഇവനെ ആണ് നീ നേരത്തെ മോശമായി ചിത്രീകരിച്ചത് "

ഞാൻ ഫിനുനേ എന്റെ നേരെ നിർത്തി ചോദിച്ചു... അവൾ ഞാൻ പറഞ്ഞത് കേട്ടിട്ട് പുച്ഛിച്ചു ചിരിച്ചിട്ട് 


"നിന്റെ മുന്നിൽ ഇവൻ എന്ത് കൊണ്ട ഇങ്ങനെ അഭിനയിക്കുന്നെ എന്നെനിക്കറിയില്ല... അതെന്തുമാകട്ടെ... നീ ഒന്ന് കുറിച്ച് വച്ചോ... നിന്നെ ഇവൻ ചതിച്ചിരിക്കും... ഈ നിക്കുന്ന ആഷിക്ക് ആട്ടിൻ തോലിട്ട ചെന്നയായ "ഫിനു 

എന്നുപറഞ്ഞു അവൾ അവിടന്ന് പോയി... ഞാൻ ആഷിക്കിന്റെ അടുത്തേക്ക് പോയി അവനോട് കുറെ sorry പറഞ്ഞു... 


അന്നൊക്കെ ആഷിക്ക് എന്നും നല്ലവൻ ആയിരുന്നു... ഇവർ അവനെ തെറ്റുധരിച്ചതായിരിക്കും എന്നു കരുതി ഞാൻ... അതാ എനിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം.. 

ഒരു ദിവസം ഫിനുവിനും സാന്ദ്രക്കും പ്രൊജക്റ്റ്‌ submit  ചെയ്യാൻ ഉണ്ടായതു കൊണ്ട് അവര് നേരം വൈകിയിട്ടാണ് ഹോസ്റ്റലിലേക്ക് പോയത്.. 

ഞാൻ അവര് അവിടെ എത്തിയോ എന്നറിയാൻ വേണ്ടി... സാന്ദ്രയെ വിളിച്ചു  നോക്കിയപ്പോൾ അവൾ ഫോൺ എടുക്കുന്നില്ല.. 

ഞാൻ വിചാരിച്ചു ചിലപ്പോ ക്ഷീണം കാരണം ഉറങ്ങി കാണും എന്ന്.. പിറ്റേന്ന് രാവിലെ ഫോൺ എടുത്തു നോക്കുമ്പോൾ ഒരു ടെക്സ്ററ് msg.. അതും സാന്ദ്രയുടെ... 

"ശ്യാം.. 

   ഞാൻ പറയാൻ പോകുന്ന കാര്യം നീ എങ്ങനെ ഉൾക്കൊള്ളും എന്നറിയില്ല... എന്നാലും എനിക്ക് നിന്നോട് പറഞ്ഞെ പറ്റു.. 

എന്നെയും ഫിനുവിനെയും തട്ടി കൊണ്ട് വന്നിരിക്ക...അതിന്റെ പിന്നിൽ ആ ആഷിക്കും  ഷുഹൈബും പിന്നെ ശബാനയും ആണ് ശ്യാം... നീ ഇത് വിശ്വാസിക്കോ എന്നറിയില്ല... എന്നാലും ഇതാണ് സത്യം.. 

ഞങ്ങൾ ഇനി പുറംലോകം കാണോ എന്നുപോലും അറിയില്ല.. അവര് ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നതിന്റെ ഉദ്ദേശം എന്താന്ന് അറിയില്ല ശ്യാം... ഇനി നിന്നെ കാണാൻ പറ്റോ എന്നും അറിയില്ല.. 

എന്റെ പോക്കറ്റിൽ ഫോൺ ഉണ്ടായതു കൊണ്ട് നിനക്ക് msg അയക്കാൻ പറ്റി.. അവരെ ആൾക്കാർ ഇല്ലാത്ത സമയം നോക്കി അയച്ചത....ok bye ശ്യാം..അവരാരേലും വരുന്നതിന് മുന്നേ നിർത്തട്ടെ.... 


      I LOVE YOU SHYAM.........."


ഇത്രയും ആയിരുന്നു ആ msg ൽ ഉണ്ടായിരുന്നത്... പിന്നെ ഇവര് missing ആണ് എന്നാ വാർത്ത എല്ലാരും അറിഞ്ഞു... കുറച്ചു കഴിഞ്ഞപ്പോൾ ഫിനു മരണപെട്ടു എന്നാ വാർത്തയും വന്നു... പക്ഷെ അവർക്ക് എന്ത് സംഭവിച്ചു എന്ന് മാത്രം വെളുപ്പെടുത്തിയില്ല.. സാന്ദ്ര ഇപ്പൊ എവിടെയാണന്നോ.. അവൾ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടോ ഇല്ലേ ഒന്നും അറിയില്ല... 


കുറെ കാലം ഞാൻ അവൾക്ക് വേണ്ടി ഊണും ഉറക്കവും ഇല്ലാതെ ഒരു ഭ്രാന്തനെ പോലെ ഒരു റൂമിൽ ഒതുങ്ങി കൂടി... 

പിന്നെയാണ് ഞാൻ നീയുമായി കോൺടാക്ട് ഉണ്ടാകുന്നത്..നീ പറഞ്ഞപ്പോഴാണ് ഞാൻ അവർക്കെന്താ സംഭവിച്ചത് പോലും അറിയുന്നത്... 


♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️

"ഇതാണ് എനിക്ക് സാന്ദ്രയുടെയും ഫിനുവിന്റെയും  ഇടയിൽ  റോൾ.. "ശ്യാം 

"Hmm.... ശ്യാം.. നമ്മളറിയാതെ അവരുടെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് പ്രേത്യേകിച്ചു ഫിനുവിന്റെ.. അതൊക്കെ കണ്ടുപിടിക്കണം....അതിന് സാന്ദ്ര ഇപ്പൊ ജീവനോടെ ഉണ്ടോ എന്ന് അറിയണം അവൾക്ക് മാത്രമേ അന്ന് എന്താ സംഭവിച്ചത് എന്നാ ചോദ്യത്തിന് ഉത്തരം തരാൻ കഴിയുള്ളു "

"അവളെ എങ്ങനെ കണ്ടുപിടിക്കും "ശ്യാം 

"അതൊക്കെ നമുക്ക് കണ്ടുപിടിക്കാം.. ഇപ്പൊ ഞാൻ പോവാണ്.. സമയം ഒരുപാട് ആയി... "

"ഓഹ് no 10:35 ആയല്ലോ... കഥ പറഞ്ഞിരുന്ന് സമയം പോയത് അറിഞ്ഞില്ല... ഇനി എന്തായാലും നീ ഒറ്റക്ക് പോവണ്ട ഞാൻ കൊണ്ട് വിടാം "ശ്യാം 

"ഹേയ് വേണ്ട ശ്യാം ഞാൻ നടന്നു പൊക്കോളാം... "

"നീ ഒന്നും ഇങ്ങോട്ട് പറയണ്ട... ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യും "ശ്യാം 


"എന്നാ ഒക്കെ "

ഞാൻ അവന്റെ കൂടെ ചെന്നു... അവൻ എന്നെ വീട്ടിലെ ഡ്രോപ്പ് ചെയ്തു... അവനോട് bye പറഞ്ഞു തിരിഞ്ഞപ്പോൾ അവിടെ നിൽക്കുന്ന ആൾക്കാരെ കണ്ട് ഞാൻ അവിടത്തന്നെ നിന്നും 

അവരെല്ലാരും എന്നെ നോക്കി നിക്കാണ്... ഞാൻ അവരെ ഒന്ന് നോക്കിയിട്ട്..  പിന്നെ നേരെ നോക്കി നടന്നു   . അവരെ മാറി കടന്നു അകത്തേക്ക് കയറാൻ നിന്നപ്പോൾ .. 

"നീ എവിടെ ആയിരുന്നു ഇത്രയും നേരം "razi. 

"അത് നിന്നോട് പറയേണ്ട ആവിശ്യം ഇല്ല.. "

"Ok.... എന്നോട് പറയുന്നതിൽ അല്ലെ നിനക്ക് ബുദ്ധിമുട്ട് ഉള്ളു .. ഇവരോട് പറഞ്ഞൂടെ... "razi 

Razi നെച്ചുനേയും ലെച്ചുനേയും ചൂണ്ടി കാണിച്ചു.... നെച്ചുനെ കണ്ടപ്പോൾ .. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു   . അതു ആരും കാണാതിരിക്കാൻ വേണ്ടി... ഞാൻ മുഖം തിരിച്ചു കളഞ്ഞു..  

"നിന്നോടാണ് ചോദിക്കുന്നെ നീ ഇത്രയും നേരം അവന്റെ കൂടെ എവിടെ പോയതായിരുന്നു.... "razi 

Razi എന്റെ കൈ പിടിച്ചു വലിച്ചു  അവന്റെ നേരെ നിർത്തി..   അവന്റെ ഈ പ്രവർത്തി എനിക്ക് തീരെ പിടിക്കാത്തതു കൊണ്ട് ഞാൻ അവന്റെ കൈ എന്നിൽ നിന്നും വിടുവിയ്ച്ചു... 

"അത് ചോദിക്കാൻ നീ ആരാ എന്റെ.... ഹേ... ആരാന്ന്.   എന്റെ ഉപ്പയാണോ.   അതോ ആങ്ങളയോ.... അല്ലല്ലോ... പിന്നെന്തിന് നീ എന്റെ കാര്യം തിരക്കണം ... ഞാൻ എനിക്ക്  ഇഷ്ടമുള്ളപോലെ നടക്കും.... ആരെ കൂടെ പോകണം പോകണ്ട എന്നൊക്കെ ഞാൻ തീരുമാനിക്കും .ഇന്ന് ശ്യാമിന്റെ കൂടെ പോയി... നാളെ വേറെ ആരേലും കൂടെ പോകും അതിന് നിനക്കെന്താ "

ഞാൻ പറഞ്ഞു തീരലും അവന്റെ കൈ എന്റെ മുഖത്ത് പതിഞ്ഞു..   ഞാൻ മുഖത്ത് കൈ വെച്ച് അവനെ നോക്കിയപ്പോൾ...  അവന്റെ കണ്ണും മുഖവും ഒക്കെ ചുവന്നിരിക്ക... അത് എന്നോടുള്ള ദേഷ്യം കൊണ്ടാണെന്നു വ്യക്തമായി അറിയാം... 

"നീ എന്നെ തല്ലിയല്ലേ "

ഞാൻ അത് പറഞ്ഞപ്പോൾ... അവൻ വീണ്ടും അടിച്ചു... ആ അടിയിൽ ഞാൻ നിലം പതിച്ചു .     

"ദുആ "നെച്ചു 

നെച്ചു എന്റെ അടുത്തേക്ക് വരാൻ നിന്നപ്പോൾ razi അവളെ കൈ കൊണ്ട് തടഞ്ഞു നിർത്തി.... എന്നിട്ട് എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു എഴുനെല്പിച്ചിട്ട്.... അകത്തേക്ക് നടന്നു...ഞാൻ അവനോട് കൈ വിടാൻ കുറെ പറഞ്ഞെങ്കിലും അവൻ വിട്ടില്ല... അവൻ  റൂമിലേക്ക് കയറി.... എന്നെ പിടിച്ചു തള്ളിയിട്ടു അവൻ റൂമിന്റെ ഡോർ അടച്ചു കുറ്റിയിട്ടു.... ഞാൻ ബെഡിൽ ചെന്ന് വീണു.... 


അപ്പോയെക്കും സ്പീഡിൽ എന്റെ അടുത്തേക്ക് വന്നിട്ട്... എന്റെ മുടിക്കുത്തിയിൽ പിടിച്ചു അവന്റെ നേരെ മുഖം തിരിച്ചു..   


"സഹിക്കുന്നതിനു ഒരു പരിധി ഉണ്ട് ദുആ... നിന്റെ മുന്നിൽ ക്ഷമിക്കാവുന്നതിന്റെ പരമാവധി ഞാൻ ക്ഷമിച്ചു... ഇനി ഇല്ല.... നീ സ്വയം  നന്നാവും എന്നു കരുതി... പക്ഷെ നീ നന്നാവില്ല എന്ന് ഉറപ്പിച്ചിരിക്കല്ലേ... ഇനി നിന്നെ നന്നാക്കാൻ പറ്റോ എന്ന് ഞാൻ നോക്കട്ടെ..   


നീ എന്താടി വിചാരിച്ചേ നിന്റെ പിറകെ വാലാട്ടി നടക്കുന്ന പട്ടിയാണ് ഞാൻ എന്നോ...  പൊന്നുമോൾ അങ്ങനെ വല്ലതും വിചാരിച്ചിട്ടുണ്ടേൽ.... അതങ്ങ് മാറ്റി വച്ചേരെ.... 

നിന്നെ എനിക്ക് ഇഷ്ടമാണ്.... അതുകരുതി നീ എന്നെ ഇഷ്ടപ്പെടുന്നത് വരെ നിന്റെ പിറകെ മണപ്പിച്ചു നടക്കാൻ എന്നെ കിട്ടില്ല ... നിന്നെ വേണേൽ ഈ നിമിഷം എനിക്ക് സ്വന്തമാക്കാൻ കഴിയും ... നിനക്ക് എന്നെ ഒന്ന് തടയാൻ പോലും കഴിയില്ല.... 


നീ ശ്യാമിനെ കാണാൻ പോയത് എന്തിനാണെന്ന് എനിക്ക് നന്നായിട്ട് അറിയാം... അവന്റെ past അറിയാൻ വേണ്ടി..... എന്നിട്ടും നിന്നോട് എന്തിനാ നേരത്തെ ചോദിച്ചത് എന്നറിയോ ... 

നീ പോയതിന് ശേഷം... നെച്ചു ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല അതറിയോ നിനക്ക്.... നീ എവിടേക്ക് പോയിട്ടുണ്ടാവ നിന്റെ മനസ്സ് ഇപ്പൊ എങ്ങനെ ആണ് ഇരിക്കുന്നെ എന്നൊക്കെ പറഞ്ഞു കരഞ്ഞിരിക്കയിരുന്നു അവൾ... നീ ഇതൊക്കെ അറിയുന്നുണ്ടോ... എവിടെ... നിനക്ക് നിന്റെ കാര്യം മാത്രം നോക്കിയാൽ മതിയല്ലോ... നിന്റെ ലക്ഷ്യം നിറവേറ്റുന്നത് വരെ..  അവരെ കൂടെ നിർത്തണം അത്രേ അല്ലെ നിനക്ക് അവര്..... 

നീ ഒന്ന് മനസ്സിലാക്ക് ദുആ... അവര് നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നറിയോ നിനക്ക്.... നീ എന്ത് പറയുന്നോ അതാണ് അവരെ അവസാനം തീരുമാനം... നീ ആണ് അവരെ എല്ലാം.... 

ആ നീയോ അവർക്ക് ഒരു വിലപോലും കൽപ്പിക്കാതെ നിന്റെ ഇഷ്ടത്തിന് നടക്കുന്നു    .... ഇനി നിന്റെ ഒരു കളിയും എന്റെ മുന്നിൽ നടക്കില്ല.... സമ്മതിക്കില്ല ഞാൻ..  

നീ ഇതുവരെ കണ്ട razi അല്ല  ഇപ്പൊ നിന്റെ മുന്നിൽ നിൽക്കുന്ന  razi.... ഇതാണ് ഞാൻ......  കുറെ കാലം മുന്നേ devil king razi നെ കുഴിച്ചു മൂടിയതായിരുന്നു.... അത് നീ കാരണം വീണ്ടും പുറത്തേക്ക് കൊണ്ടുവരേണ്ടി വന്നു...  

നീ കാരണം  ഇനിയും ഇന്ന് സംഭവിച്ചത്  പോലെ വല്ലതും സംഭവിക്കാൻ ഇടയായാൽ  ..  എന്റെ സ്വഭാവം ഇങ്ങനെ ആയിരിക്കില്ല ദുആ... "razi 


അവൻ പറയുന്നതെല്ലാം ശ്വാസം വിടാതെ കേട്ടു നിന്നും എന്നല്ലാതെ... എനിക്ക് ഒന്നും അങ്ങോട്ട് പറയാൻ കഴിഞ്ഞില്ല... അവനെ പേടിച്ചിട്ടാണോ അതോ ഇനി എന്റെ നാവ് ഇറങ്ങി പോയതാണോ എന്നറിയില്ല.... 

"പിന്നെ ഇവിടെ നടന്നതോ ഞാൻ പറഞ്ഞതോ ഒന്നും നിന്റെ ഫ്രണ്ട്സിനോട് പറയാൻ നിക്കണ്ട... അവർക്ക് എന്നെ കുറിച്ചൊന്നും അറിയില്ല... അവരെ ഇടയിൽ ഞാൻ എപ്പോഴും ആ പഴയ razi തന്നെ ആയി ഇരിക്കട്ടെ... 

നിനക്ക് മനസ്സിലായല്ലോ ഞാൻ പറഞ്ഞത് "razi 

എന്തോ അന്നേരം എന്റെ തല ഓട്ടോമാറ്റിക്കായി... ആ എന്നു പറഞ്ഞു... 

അപ്പൊ അവൻ good girl എന്നു പറഞ്ഞു... എന്റെ കവിളിൽ തട്ടിയിട്ട്... ഡോറും തുറന്നു പോയി.... 

 ഞാൻ ആണേൽ ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ എന്നാ മട്ടിൽ അവിടെ തന്നെ ഇരിന്നു.... ഇവൻക്ക് ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നോ... നെച്ചൂന് അത്രക്കും വിഷമായി കാണും എന്ന് കരുതിയില്ല.... അവളോട് സോറി പറയണം... 

ശ്യാമിനോട് ഇവനെ കുറിച്ച് ഒന്നുകൂടി ചോദിച്ചറിയണം   . ഇല്ലെങ്കിൽ അവൻ എനിക്ക് പാരയാകും... 


അവൻ ഇറങ്ങിപ്പോയ പാടെ അവള്മാര് എല്ലാരും റൂമിലേക്ക് കേറി വന്നിട്ട്    . എന്റെ ചുറ്റും കൂടി നിന്നും... ഞാൻ നെച്ചു നോക്കിയപ്പോൾ... അവൾ തലയും താഴ്ത്തി നിക്ക... 

ഞാൻ അവളെ കൈ പിടിച്ചു ബെഡിൽ എന്റെ അടുത്ത് ഇരുത്തി... എന്നിട്ട് അവളെ താടി പിടിച്ചു എന്റെ മുഖത്തിന്‌ നേരെ തിരിച്ചു..... അവളെ കണ്ണൊക്കെ നിറഞ്ഞിരിക്കയിരുന്നു... അത് കണ്ടപ്പോൾ   . എനിക്ക് എന്തോ പോലെ ആയി    


"സോറി da.... "

അവൾ എന്നെ കെട്ടിപ്പിടിച്ചു... 
ഞാൻ അവളെ പുറം തടവി കൊണ്ട് പറഞ്ഞു 

"അന്നേരത്തെ ദേഷ്യം ഞാൻ നിന്റെ മേലിൽ തീർത്തു അത്രേ ഉള്ളു da...  നിന്നോട് എനിക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടാകോ..  നീ ഒക്കെ ഉള്ളത് കൊണ്ടല്ലേ ഈ ദുആ ഇങ്ങനെ ഹാപ്പിയായി ഇരിക്കുന്നെ.. "

"അന്നേരം എങ്ങോട്ടാ പോകുന്നെ എന്നു പറഞ്ഞിട്ട് പോയാൽ പോരായിരുന്നോ ... "നെച്ചു 

"ആ സാഹചര്യത്തിൽ പറയാൻ തോന്നിയില്ല .. അതൊക്കെ വിട്ടേക്ക് കഴിഞ്ഞത് കഴിഞ്ഞു... പിന്നെ ഞാൻ എങ്ങോട്ടാ പോയത് എന്ന് പറയണ്ടേ "

ഞാൻ നെച്ചൂനെ എന്നിൽ നിന്ന് അടർത്തി... അപ്പൊ അവളും ബാക്കിയുള്ള ലവൾമാരും ആ എന്നു പറഞ്ഞു... ഞാൻ എല്ലാവരോടും എന്റെ അടുത്ത് വന്നിരിക്കാൻ പറഞ്ഞു.. അവരെല്ലാരും ബെഡിൽ എനിക്ക് ചുറ്റും ഇരിന്നു    


എന്നിട്ട് ഞാൻ ശ്യാമിനെ കാണാൻ പോയതാണെന്നും... എന്നോട് ശ്യാം പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.... അതെല്ലാം കേട്ട് അവള്മാരെ കിളി ഒക്കെ പറന്നു പോയിട്ടുണ്ട്... 


"Rizu നിനക്കറിയായിരുന്നോ... devil kings ഗാങിനെ പറ്റി "


"Ha ദുആ കുറച്ചൊക്കെ.... അവര് ആ പേരിൽ എല്ലാ ഇടത്തും അറിയപ്പെട്ടിരുന്നു.... അവരെ പ്രോഗ്രാംസും റേസിംഗും ഒക്കെ.... പിന്നെ അവരെ ഇടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു... 

അതിനെ കുറിച്ചൊന്നും എനിക്ക് അങ്ങനെ അറിയില്ല .. "rizu 

"Ha..... പിന്നെ എനിക്ക് സാന്ദ്രയെ എങ്ങനേലും കണ്ടുപിടിക്കണം... "


"അതെങ്ങനെ അവൾ ഇപ്പൊ ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയോ 'ഫൈഹ 

"അറിയില്ല   . അവളെ കുറിച്ച് അറിയണം എന്നുണ്ടേൽ.... ഒറ്റ വഴിയേ ഉള്ളു... അവളെ അഡ്രസ് കണ്ടുപിടിക്കണം.... "


"അതങ്ങനെ... "ചിന്നമ്മ 

"അതൊക്കെ വഴി ഉണ്ട്... നാളെ കോളേജിൽ എത്തിയിട്ട് പറയാം... ഇപ്പൊ എനിക്ക് നല്ല വിശപ്പുണ്ട്.... വല്ലതും ഉണ്ടോ ഇവിടെ കഴിക്കാൻ... "

എന്നുപറഞ്ഞു... ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റ്... കിച്ചണിലേക്ക് പോകുമ്പോൾ ആ ഇഷയുണ്ട് devil കിങ്‌സിനോട് (ഇനി ഇപ്പൊ അവരെ അങ്ങനെ വിളിക്കാം 😁)സൊല്ലി കൊണ്ടിരിക്കുന്നു അവളെ രണ്ട് ഫ്രണ്ട്സും... ഞാൻ അവരെ മൈൻഡ് ആക്കാതെ.. കിച്ചണിൽ പോയി വല്ലതും ഉണ്ടോ നോക്കി... അവിടെ ഒന്നും തന്നെ ഇല്ല... എനിക്കത് കണ്ടപ്പോൾ എവിടന്നാ കലിപ്പ് കേറിയത് എന്നറിയില്ല . 

"നെച്ചു ഇവിടെ ഒന്നും കഴിക്കാൻ ഇല്ലേ "

എന്നു തൊണ്ട കീറി ചോദിച്ചപ്പോൾ... 

"എനിക്കതിൽ പങ്കില്ല... നീ പോയതിന് ശേഷം ഞാനും ഒന്നും കഴിച്ചില്ല.. "നെച്ചു 

"പിന്നെ ആരാ കഴിച്ചേ "


"എടി ഞങ്ങൾ കരുതി നീ കഴിച്ചിട്ട് ആയിരിക്കും വര.... അതോണ്ട്... ഞങ്ങൾ എല്ലാം കാലി ആക്കി.. "ലെച്ചു 

അത് കേട്ടപ്പോൾ ഞാൻ അവള്മാരെ അടുത്തേക്ക് പോയി... എല്ലും എന്നെ നോക്കി പല്ല് കാട്ടി ഇളിക്ക... 

ഞാൻ അവരെ നേരെ കയ്യിൽ കിട്ടിയ എന്തോ എടുത്ത് എറിഞ്ഞു... അപ്പൊ തന്നെ അവള്മാര് തല താഴ്ത്തിയതും... നേരെ ചെന്ന് പാച്ചുക്കന്റെ തലയിൽ തട്ടി.... പാവം പാച്ചുക്കാന്റെ.. കിളികൾ ഒക്കെ പറന്നു കാണും... 

മൂപ്പര് പെട്ടെന്ന് ബോധം വന്ന പോലെ തല ഒക്കെ കുടഞ്ഞു... എന്നെ നോക്കി പല്ല് കടിച്ചു... ഞാൻ തലയിൽ കൈ വെച്ച് സൈക്കിളിൽ നിന്നും വീണ ചിരി പാസ്സാക്കി ... മൂപ്പർ ഇപ്പോഴും എന്നെ നോക്കി പല്ല് കടിച്ചോണ്ട് നിക്ക... ഇനി ഇവിടെ നിന്നാൽ ശെരി ആകില്ല ഞാൻ മെല്ലെ എസ്‌കേപ്പ് ആകാൻ വേണ്ടി തിരിഞ്ഞപ്പോൾ... 


"നിക്കടി അവിടെ "പാച്ചുക്ക 

"ഇത് ഞാനല്ല... "

എന്നുപറഞ്ഞു ഞാൻ പുറത്തേക്ക് ഓടി.... എന്റെ പിന്നാലെ പാച്ചുക്കയും വന്നു... ഞാൻ ആ വീട് മുഴുവനും ദർശനം വച്ച്.... കൂടെ പാച്ചുക്കയും... അവസാനം രണ്ടു പേരും കുഴങ്ങി... വീടിന്റെ മുന്നിൽ നിന്നും... മുട്ടിൽ കൈ വച്ച് കുനിഞ്ഞു നിന്നും... 



"ഞാൻ തോറ്റു.... നീ എന്താടി ഉസൈൻ ബോൾട്ടിനെ അനുകരിക്കാണോ... എന്തൊരു ഓട്ടം ആടി.. "പാച്ചുക്ക 

"😁😁😁"

ഞാൻ പാച്ചുക്കന്റെ തോളിൽ കൈ ഇട്ടു... 

"ഹേയ് bro ഇതൊക്കെ എന്ത്... ഇതൊക്കെ ദുആന്റെ വെറും ട്രൈലെർ അല്ലെ... നമുക്ക് നാളെ രാവിലെ ഒന്നുകൂടി ഒന്ന് ഓടം... എന്തേ "

"ഇന്റെ പൊന്ന് ദുആ ഇനി വേണ്ട... എന്നെ കൊണ്ട് ഈ ഓട്ടം ഒന്നും ശെരിയാകില്ല ഇപ്പൊ തന്നെ മേലാകെ വേദനിക്കാൻ തുടങ്ങി... "പാച്ചുക്ക 


"😁😁😁.....പിന്നെ പാച്ചുക്ക ഇങ്ങൾക്ക് എന്നോട് ദേഷ്യം ഒന്നും തോന്നിയില്ലേ... നെച്ചുനോട് അങ്ങനെ ഒക്കെ സംസാരിച്ചപ്പോൾ..  "

"അന്നേരം ഉണ്ടായിരുന്നു.... പിന്നെ എനിക്ക് മനസ്സിലായി നീ ആ ഇഷനോടുള്ള ദേഷ്യം അവളിൽ തീർത്തതാണ് എന്ന്... "പാച്ചുക്ക 

"😁😁എല്ലാ മനസ്സിലാക്കി കളഞ്ഞു കൊച്ചുകള്ളൻ... പിന്നെ ഇഷ അവരുടെ ആരാ... "

"Razi ന്റെ ഉമ്മാന്റെ ആങ്ങളയുടെ മകൾ ആണ് ഇഷ "പാച്ചുക്ക 

"What..... അവന്റെ czn ആണോ ഇഷ.... "

"Ha... എന്തേ... "പാച്ചുക്ക.. 

"ഹേയ് ഒന്നുല്ല്യ പാച്ചുക്ക... ഞാൻ ചോദിച്ചെന്നെ ഉള്ളു.   ഞാൻ നെച്ചുനോട് വല്ലതും ഉണ്ടാക്കി തരോ എന്ന് ചോദിക്കട്ടെ... നല്ല വിശപ്പുണ്ട് "

എന്നു പറഞ്ഞു ഞാൻ അകത്തേക്ക് കയറി... അവിടെ നെച്ചു ഒഴികെ ബാക്കി ഉള്ളോർ എല്ലാരും ഉണ്ട്... റാസി കുത്തിയിരുന്ന് ഫോണിൽ തോണ്ടി കൊണ്ടിരിക്കാ... ഞാൻ അവനെ മൈൻഡ് ആകാതെ.. നെച്ചൂനെ തിരക്കി 

"നെച്ചു എവിടെ "

"അവൾ കിച്ചണിൽ എന്തോ ഉണ്ടാകുന്നുണ്ട് "ലെച്ചു 

ഞാൻ കിച്ചണിൽ പോയപ്പോൾ... അവൾ ന്യൂഡിൽസ് ഉണ്ടാക്കായിരുന്നു... അവൾ അതുണ്ടാക്കി ... രണ്ട് ബൗളിലേക്ക് സെർവ് ചെയ്തു... ഞാനും നെച്ചുവും കൂടി... ടേബിളിൽ ചെന്നിരുന്നു food കഴിച്ചോണ്ടിരിന്നു... 


"ദുആ.... ദുആ.... "

പെട്ടെന്ന് പാച്ചുക്ക എന്നെ വിളിച്ചോണ്ട് അകത്തേക്ക് കേറി വന്നു... ഞങ്ങൾ എല്ലാവരും ഒരുപോലെ പാച്ചുക്കാനേ നോക്കി... പാച്ചുക്കന്റെ കയ്യിൽ ഒരു  പൊതി  ഉണ്ടായിരുന്നു.. 


"ദുആ എവിടെ "പാച്ചുക്ക 

"അവൾ food കഴിക്കാ  "ഫൈഹ 

പാച്ചുക്ക എന്നെ നോക്കി... എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.... 

"എന്താടാ എന്താ പ്രശ്നം "ജോസ് sir


"ദുആ ഇതു നിനക്ക്... RK കൊടുത്തു വിട്ടതാ.. "പാച്ചുക്ക 

എന്നു പാച്ചുക്ക പറഞ്ഞപ്പോൾ എന്റെ ഉള്ളിലൂടെ എന്തോ കറന്റ് പോയ പോലെ... ഞാൻ അപ്പൊ തന്നെ സീറ്റിൽ നിന്നും എണീറ്റു... 

പാച്ചുക്കന്റെ കയ്യിലുള്ള പൊതിയിലേക്ക് നോക്കി... അപ്പോയെക്കും നമ്മളെ ടീംസ് അവിടെ എത്തിയിരുന്നു... ഞാൻ പാച്ചുക്കന്റെ കയ്യിൽ നിന്ന് പൊതി വാങ്ങി ... അതിന്റെ മുന്നിൽ തന്നെ... ഒരു letter pin ചെയ്ത് വച്ചിട്ടുണ്ട് ഞാൻ അത് എടുത്ത്  വായിച്ചു... 


"Hai.... baby.... 

     How are you...... baby... എങ്ങനെ ഉണ്ട് പുതിയ വീട്ടിലെ താമസം ഒക്കെ ..  നന്നായിട്ട് പോകുന്നു എന്ന് കരുതുന്നു... അവിടെ ഇപ്പൊ പുതിയ അതിഥികൾ ഒക്കെ വന്നല്ലേ.... "

ഞാൻ അന്നേരം ഇഷനെ നോക്കി  ഇവൾ വന്നത് എങ്ങനെ rk അറിഞ്ഞു.. ഞാൻ ബാക്കി വായിച്ചു 

"നീ ഇപ്പൊ ചിന്തിക്കുന്നത് ഞാൻ എങ്ങനെ അവൾ  വന്നത് അറിഞ്ഞു എന്നല്ലേ.. iam a  right... അതെ ശെരിയാണ് നീ അങ്ങനെ ചിന്തിക്കൊള്ളു എന്നെനിക്കറിയാം... 

ദുആ നീ എപ്പോഴും ഒരു കാര്യം മറന്നു പോകുന്നു.. ഞാൻ എപ്പോഴും നിന്റെ കൂടെ  നിഴൽ പോലെ ഉണ്ടാകും... നീ എവിടൊക്കെ പോകുന്നോ എന്തൊക്കെ ചെയ്യുന്നോ നിന്റെ ഓരോ നീക്കങ്ങളും ഞാൻ അറിയുന്നുണ്ട്.. 

പിന്നെ നീ ഹാപ്പിയായിട്ടിരിക്കല്ലേ... അതോണ്ട് നിനക്ക് ഞാൻ ഒരു ചിന്ന gift തരാം.... അത് നീ തുറന്നു നോക്കുന്നതിന് മുന്നേ ഒരു കാര്യം പറയാൻ ഉണ്ട്... 


വേറെ ഒന്നും അല്ല... നീ ആ റാസിയുമായി അടുത്തിടപെടുന്നത് എനിക്ക് തീരെ ഇഷ്ടമെല്ല.... എനിക്കിഷ്ടമല്ലാത്ത കാര്യങ്ങൾ എന്തേലും നീ ചെയ്താൽ... നിനക്ക് തന്നെ ആണ് ദോഷം... ദേ ഇപ്പൊ തന്നെ അവൻ നിന്റെ കൂടെ നിക്കുന്നതെ എനിക്കിഷ്ടമല്ല അതോണ്ട്... 

നിനക്ക് സങ്കടപെടാൻ ഉള്ള ഒരു വാർത്ത നിന്നെ തേടി വരും.. 


                   By

           Your lovingly...........RK... "


അത്രയും ആയിരുന്നു ആ ലെറ്റെറിൽ ഉണ്ടായിരുന്നത്... ഞാൻ അത് വായിച്ചു കഴിഞ്ഞു razi നെ നോക്കിയപ്പോൾ.  അവൻ എന്റെ കയ്യിൽ നിന്ന് ആ പേപ്പർ തട്ടി പറിച്ചു... വായിച്ചു... 


ഞാൻ എന്റെ കയ്യിലുള്ള പൊതി തുറന്നു നോക്കിയപ്പോൾ... എന്റെ നെഞ്ചോന്ന് പിടഞ്ഞു.. എന്റെ ഫിനുവിന്റെ തട്ടം....അത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... ഞാൻ ആ തട്ടം മുഖത്തോടടുപ്പിച്ചു..... എന്റെ കണ്ണുനീർ ആ തട്ടത്തിൽ പതിഞ്ഞു... 

പെട്ടെന്ന് എന്തോ പൊട്ടുന്ന ശബ്‌ദം കേട്ടപ്പോയ ഞാൻ ചുറ്റും നോക്കുന്നത്... 

Razi അവിടെ ഉള്ള ഫ്ലവർ വെയ്‌സ് എടുത്തെറിഞ്ഞു പൊട്ടിച്ചു... അവന്റെ കയ്യിലെ ഞരമ്പുകൾ ഒക്കെ പുറത്തേക്ക് പൊന്തി വന്നിട്ടുണ്ട് മുഖം ഒക്കെ ചുവന്നു തുടുത്തു... ഞാൻ അവനെ ആദ്യമായിട്ടാ ഇങ്ങനെ കാണുന്നെ... 

"Razi... നീ എന്താ കാണിക്കുന്നേ "ജാസി 

"പിന്നെ ഞാൻ എന്താടാ ചെയ്യണ്ടേ... ഏതവനാട... മറഞ്ഞിരുന്നു ഭീഷണിപ്പെടുത്തുന്ന ആ ഭീരു... അത്രക്കും ധൈര്യം ഉണ്ടേൽ അവൻ ഒരു ആണാണെൽ എന്റെ മുന്നിലേക്ക് വരാൻ പറയടാ... "razi 

"നീ ഒന്ന് കൂൾ ആക്... നമുക്ക് കണ്ടുപിടിക്കാം.... "അപ്പുവേട്ടൻ... 

പെട്ടെന്ന് എന്റെ ഫോൺ ring ചെയ്തു... ഞാൻ റാസിനെ നോക്കിയിട്ട്... റൂമിലേക്ക് ചെന്നു.... ബെഡിൽ നിന്ന് ഫോൺ എടുത്തു   . നോക്കുമ്പോൾ ഇക്കുവാണ്.. ഞാൻ call എടുത്തു.. മറുതലയിൽ നിന്ന് ഇക്കു പറയുന്ന കാര്യം കേട്ടപ്പോൾ ഞാൻ നിലം പതിച്ചു....... 

@@@@@@@@@@@@@

ദുആ ഫോൺ എടുക്കാൻ പോയ പിറകെ ഞങ്ങളും പോയി... അവൾ ഫോൺ അറ്റൻഡ് ചെയ്ത്... മറുതലക്കൽ നിന്ന് പറഞ്ഞ കാര്യം കേട്ട് അവൾ നിലം പതിച്ചു.... ഞാൻ അപ്പൊ തന്നെ അവളെ അടുത്ത് പോയി... മുട്ട് കുത്തി ഇരിന്നു... 

"ദുആ "

അവളെ താടി പിടിച്ചു എന്റെ  നേരെ .. അവളെ മുഖം  ഉയർത്തി...... അവളെ കണ്ണൊക്കെ നിറഞ്ഞിരിക്കാണ്.... അതിനുമാത്രം എന്താ ഉണ്ടായേ.... 

"എന്താ ദുആ എന്താ പറ്റിയെ... ആരാ നിന്നെ വിളിച്ചേ... "

ഞാൻ ചോദിച്ചത് കേട്ട് അവളെ മുഖം മാറി .   എന്നെ ദേഷ്യത്തോടെ നോക്കി... കൊണ്ട്....എന്നെ പിറകിലേക്ക്  തള്ളി..  ഞാൻ പിറകിലേക്ക് വീഴാൻ പോയപ്പോൾ പാച്ചു എന്നെ പിടിച്ചു.... അവൾ എന്റെ നേരെ വന്നു 

"എന്താ..  നിനക്കറിയില്ലല്ലേ... നീ കാരണം അവിടെ മരണത്തോടു  മല്ലിട്ടു കിടക്ക  എന്റെ....ഉപ്പ.... "ദുആ 

അവൾ പറഞ്ഞത് കേട്ട്... എന്റെ നെഞ്ചിൽ ഇടുത്തി വീണ പോലെ ആയിരുന്നു... ഞാൻ എഴുനേറ്റ് നിന്നു....അത് കണ്ട് അവൾ എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു... എന്റെ ഷർട്ടിൽ പിടിച്ചു..  

"നീ കാരണം ആണ് എന്റെ ഉപ്പക്ക് ഇപ്പൊ ഈ ഗതി വന്നേ.. നീ കാരണം..."ദുആ 

അവൾ എന്റെ നെഞ്ചിൽ ഇടിച്ചു..... കൊണ്ട് പറഞ്ഞു... എനിക്ക് അവളെ തടയാൻ വരെ കഴിഞ്ഞില്ല... കാരണം അവളെ ഉപ്പാന്റെ ഈ അവസ്ഥക്ക് അറിയാതെ ആണേലും ഞാൻ കാരണം അല്ലെ... 

"നീ എന്തിനാ വീണ്ടും വീണ്ടും എന്റെ പിറകെ വരുന്നേ അതോണ്ടല്ലേ... ഒരാളെ പോലും ദ്രോഹിക്കാത്ത ആ പാവത്തിന് ഇത്  സംഭവിച്ചത്..   എന്തിനാ ഇന്റെ ജീവിതത്തിലേക്ക് കടന്നു വന്നേ... ഹേ പറ.... എന്തിനെന്ന്... "ദുആ 

അവൾ എന്റെ നെഞ്ചിലേക്ക് ചാഴ്ഞ്ഞു പൊട്ടി കരഞു... അവളെ ആദ്യമായിട്ടാ ഇങ്ങനെ കാണുന്നത്...... എന്റെ നെഞ്ച് പിടയ.... ദുആനെ ഈ അവസ്ഥയിൽ ആക്കിയ...  ആ %$#*&-*$*മോനെ വെറുതെ വിടില്ല ഈ razi.... 

ഞാൻ അവളെ മുടിയിൽ തലോടി..  അവൾ എന്തൊക്കെയോ പറഞ്ഞു തേങ്ങി കരഞു കരഞു.... അവസാനം.. മയങ്ങി പോയി... എന്റെ കൈകളിലേക്ക് വീണു.    ഞാൻ അവളെ എടുത്ത്... ബെഡിൽ കൊണ്ടുപോയി കിടത്തി  .  

പുതച്ചു കൊടുത്തു... എന്നിട്ട് അവളെ ഫ്രണ്ട്സിന്റെ നേരെ തിരിഞ്ഞു.... 

"അവൾ എഴുന്നേറ്റാൽ അപ്പൊ നിങ്ങൾ എന്നെ വിളിക്കണം... ചിലപ്പോ അവൾ എഴുന്നേറ്റ പാടെ.... ഉപ്പാനെ കാണാൻ വേണ്ടി വാശി പിടിക്കും... ഇവിടന്ന് എവിടേക്കും അവളെ വിടരുത്.... ok "

"Ha... "ലെച്ചു 

"Hmm... ഞങ്ങൾ ഇറങ്ങാ... പിന്നെ ദുആന്റെ ബ്രദറിന്റെ കോൺടാക്ട് നമ്പർ ഒന്ന് വേണം... "
.
ബ്രദറിന്റെ നമ്പർ വാങ്ങി ... ഞങ്ങൾ അവിടന്ന് ഇറങ്ങി. . 

"ടാ razi എനിക്ക് ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാകുന്നില്ല... ആരാ ആ rk ... ദുആയും അവനും തമ്മിൽ എന്താ ബന്ധം... "അച്ചായൻ... 

"അച്ചായന്റെ സംശയങ്ങൾ ഓക്ക് ഞാൻ തീർത്തു തരണ്ട്... പക്ഷെ ഇപ്പൊ അതിന് പറ്റിയ സാഹചര്യം അല്ല ... "

"Ok razi എനിക്ക് മനസ്സിലാകും... പിന്നെ.. ഞാൻ ഇന്ന് നാട്ടിൽ പോകും..  ഒരാഴ്ച്ച കഴിഞ്ഞേ വരു...."അച്ചായൻ... 

"അതെന്താ പെട്ടെന്നൊരു പോക്ക്... "ബാസി 

"അത് നാട്ടിന്നു അമ്മച്ചി വിളിച്ചിരുന്നു...പെട്ടെന്ന് അങ്ങോട്ട് ചെല്ലണം എന്നു പറഞ്ഞു... "അച്ചായൻ 

"Oh..."

പിന്നെ ഞങ്ങൾ എല്ലാരും... ഹോസ്റ്റലിലേക്ക് പോയി.... 

@@@@@@@@@@@@@


ചിന്നു 

രാവിലെ എഴുനേറ്റ് ഫ്രഷായി.... നെച്ചൂനെ സഹായിക്കാൻ കൂടി ഞാനും ഫൈഹയും    ബാക്കി മൂന്നും ഉറങ്ങാണ്.... ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല ആരും.   ദുആക്ക് കാവലിരിക്കായിരുന്നു ഞങ്ങൾ...  പാവം ഇന്നലെ ഒരുപാട് കരഞു തളർന്നു... ദുആ .  

ഞങ്ങൾ food ഉണ്ടാക്കി കൊണ്ടിരിക്കുമ്പോ ആണ്..   ദുആന്റെ ശബ്ദം കേട്ടത്... ഞങ്ങൾ റൂമിൽ ചെന്ന് നോക്കിയപ്പോൾ .  ദുആ ഉണ്ട് എങ്ങോട്ടോ പോകാൻ റെഡിയാകുന്നു... അത് കണ്ട് ലെച്ചു അവളോട് ചോദിച്ചത് കേട്ടിട്ട് ദുആ എന്തൊക്കെയോ അവളോട് ചൂടായി പറയുന്നുണ്ട്...  

"ദുആ നീ എവിടെക്കാ "rizu 

"ഞാൻ ഉപ്പാനെ കാണാൻ പോക "ദുആ 

"നീ ഇപ്പൊ തനിച് എവിടേക്കും പോകണ്ട "നെച്ചു 

"നിങ്ങൾ ഇതൊന്തൊക്കെയാ പറയുന്നേ .. എന്റെ ഉപ്പയാ  അവിടെ മരണത്തോട് മല്ലിട്ട് കിടക്കുന്നെ... അപ്പൊ എനിക്ക് പോയെ പറ്റു... "ദുആ 

എന്നു പറഞ്ഞു അവൾ ബാഗും എടുത്ത് പോകാൻ നിന്നപ്പോൾ... ഞങ്ങൾ അവളെ മുന്നിൽ ചെന്ന് നിന്നു.....

"നീ എന്തൊക്കെ പറഞ്ഞാലും ശെരി..  നിന്നെ ഇപ്പൊ തനിച് എങ്ങോട്ടും വിടില്ല... "

"ചിന്നു കളിക്കല്ലേ .. എനിക്ക് എന്റെ ഉപ്പാനെ കാണാണം..  നിങ്ങൾ മാറി നിക്ക് "ദുആ.. 

"ഇല്ല ദുആ ഞങ്ങൾ നിന്നെ വിടില്ല "ഫൈഹ 

അവൾ ഞങ്ങളോട് എന്തോ പറയാൻ വന്നപ്പോൾ പെട്ടെന്ന് കിച്ചണിൽ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടു... ഞങ്ങൾ എല്ലാരും അങ്ങോട്ട് ഓടി... 

അവിടെ ചെന്ന് നോക്കുമ്പോൾ... ഞങ്ങൾ ഉണ്ടാക്കാൻ വച്ച... ദോശ മാവ് ഉണ്ട് നിലത്തു ചിന്തി  കിടക്കുന്നു... തൊട്ടടുത് നിഷയും ഫ്രണ്ട്സും ഉണ്ട്... 

"എന്താ നിഷ ഈ കാണിച്ചു വച്ചിരിക്കുന്നെ... ഞങ്ങൾ ഉണ്ടാക്കാൻ വച്ചിരുന്നതല്ലേ ഇത്.... "നെച്ചു 

"സോറി... ഞാൻ അറിയാതെ എന്റെ കൈ തട്ടി പോയതാ... ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി food ഉണ്ടാക്കാൻ വന്നതായിരുന്നു.   "ഇഷ 

"ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ.. എല്ലും കളഞ്ഞില്ലേ.   "Lechu..

"നീ വാ rizu ഇനി ചപ്പാത്തിന്റെ മാവ് ഉണ്ടാക്കാം... "നെച്ചു.. 


അവര് മാവ് ഉണ്ടാക്കാൻ വേണ്ടി പോയപ്പോൾ..  ഞാൻ വെറുതെ ഒന്ന് ദുആനെ നോക്കിയപ്പോൾ .... പെണ്ണിനെ കാണുന്നില്ല... മെയിൻ ഡോർ തുറന്ന് വച്ചിട്ടും ഉണ്ട്.   ഞാൻ റൂമിൽ ചെന്ന് നോക്കിയപ്പോൾ അവിടെയും. ഇല്ല... ഞാൻ അവളുമാരെ അടുത്തേക്ക് പോയി 

"എടി... ദുആനെ കാണുന്നില്ല... അവൾ പോയി "

"എന്ത്...  " ലെച്ചു 

"അവൾ ഇവിടെ ഇല്ല..  നമ്മളെ കണ്ണ് വെട്ടിച്ചു പോയി... "

"Di rizu നീ റാസിക്കനെ വിളിച്ചു കാര്യം പറ "നെച്ചു 

Rizu അപ്പൊ തന്നെ വിളിച്ചു കാര്യം പറഞ്ഞു... 


@@@@@@@@@@@@@


അവരെല്ലാരും കിച്ചണിലേക്ക് പോയ നേരം നോക്കി..  ഞാൻ അവിടന്ന് ഇറങ്ങി... നേരെ ബസ്റ്റോപ്പിലേക്ക് നടന്നു... പത്തുമണിക്ക്  ആണ്  ട്രെയിൻ   അതോണ്ട്... വേഗം  റെയിൽവേ സ്റ്റേഷനിൽ എത്തണം... 

ഞാൻ അഞ്ചു മിനിറ്റോളം ബസ്സും wait ചെയ്ത് നിന്നും...bus പോയിട്ട് ഒരു ഓട്ടോ പോലും ഇല്ല... ആ പരിസരത്തു.... 

ഇങ്ങനെ പോയാൽ ട്രെയിൻ miss ആകാല്ലോ റബ്ബേ... എന്താ ഇപ്പൊ ചെയ്യാ... 

പെട്ടെന്ന് ഒരു വാൻ വന്നു എന്റെ മുന്നിൽ നിർത്തി .. ഞാൻ അതിലുള്ള ആൾക്കാരെ നോക്കിയപ്പോൾ   . ആ ഷിഹാബും... പിന്നെ രണ്ടുമൂന്നു... തടിയന്മാരും   . അവരെ കണ്ടപ്പോൾ    ഞാൻ ചുറ്റുമൊന്ന് നോക്കി... ആ പരിസരത്ത് ഒരു കുട്ടിപോലും ഇല്ല.   

എന്നിട്ടും ഞാൻ ദൈര്യം കൈവിടാതെ... അവിടെ തന്നെ നിന്നും... അതിൽ നിന്ന് ശിഹാബ് ഇറങ്ങി എന്റെ അടുത്തേക്ക് വന്നു... 

"അല്ല ആരിത് ദുആ യോ... നീ എന്താ ദുആ ഒറ്റക്ക്   . നിന്റെ വാലുകൾ ഒക്കെ എവിടെ... അവരുണ്ടാകല്ലോ നിന്റെ കൂടെ എപ്പോഴും... 

നീ എവിടേക്കെങ്കിലും പോകണോ..  വേണെങ്കിൽ ഞാൻ കൊണ്ടാക്കി തരാം... വാ നിനക്ക് മടി ആയിരിക്കും എന്റെ കൂടെ വരാൻ... അതോണ്ട് ഞാൻ തന്നെ നിന്നെ കൊണ്ടുപോകാം വന്നേ..  "ശിഹാബ് 

എന്നൊക്കെ പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു ആ വാനിലേക്ക് കയറ്റാൻ നിന്നപ്പോൾ... ഞാൻ അവന്റെ കാലിന് ചവിട്ടി... അപ്പൊ അവൻ എന്റെ കയ്യിലെ പിടി വിട്ടു..  ഞാൻ അവിടന്ന് ഓടി..  

"എന്ത് നോക്കി നിക്കടാ.... പിടിക്കട പോയിട്ട് ആ പന്ന മോളെ "ശിഹാബ് 

അവൻ പിറകിൽ നിന്ന് അവന്മാരോട് പറയുന്നത് കേട്ടപ്പോയെ ഞാൻ തിരിഞ്ഞു പോലും നോക്കാതെ ഓടി... പെട്ടെന്ന് ആരോ ചെന്നിടിച്ചു വികാൻ പോയപ്പോൾ ആ ഇടിച്ച ആൾ എന്റെ അരയിൽ പിടിത്തമിട്ടു ... അവനിലേക്ക് ചേർത്ത് നിർത്തി... 


ഞാൻ അയാളെ മുഖത്തേക്ക് നോക്കി...

"Razi.... "

അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു... 

"നീ എങ്ങോട്ടാ  ആരോടും പറയാതെ തനിച്ചു പോകുന്നെ "കുറച്ചു ഗൗരവത്തോടെ razi അത് പറഞ്ഞപ്പോൾ... 

"അത്... ഉപ്പാനെ കാണാൻ... "

"എന്നിട്ട് കണ്ടോ... "അവൻ ഗൗരവം വിടാതെ... പറഞ്ഞപ്പോൾ... ഞാൻ തല താഴ്ത്തി ഇല്ല എന്ന് പറഞ്ഞു... 

"നീ എന്താ ദുആ എത്ര കിട്ടിയിട്ടും പേടിക്കാത്തെ... നിന്നെ  ഒറ്റക്ക് കിട്ടാൻ വേണ്ടി കാത്തു നിക്ക എല്ലാവരും ... അതെന്താ നീ മനസ്സിലാക്കാത്തെ... എല്ലാം അറിഞ്ഞിട്ടും ബാക്കി ഉള്ളോരേ ബുദ്ധിമുട്ടിക്കാൻ ഇറങ്ങി കോളും... "razi 

എന്നൊക്കെ razi പറഞ്ഞപ്പോൾ... അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.   അതു ഉപ്പാന്റെ അവസ്ഥ ആലോചിച്ചിട്ടാണോ അതോ ഇനി റാസി എന്നെ ചീത്ത പറഞ്ഞിട്ടാണോ എന്നെനിക്കറിയില്ല... 

പെട്ടെന്ന് എന്റെ  നേരെ ആ തടിയന്മാർ വന്നപ്പോൾ razi എന്റെ മുന്നിൽ വന്നു നിന്നും..  

"അവളെ ഞങ്ങൾക്ക് തന്നേക്ക് "അതിലൊരുത്തൻ 

"ഇല്ലെങ്കിൽ "razi 

"താടി കേടാവാണ്ടെങ്കിൽ മുന്നിന്ന് മാറി നിക്കടാ "

എന്നുപറഞ്ഞു റാസിയെ തള്ളി....പക്ഷെ അവൻ ഒരടി അനങ്ങിയില്ല... 

അത് കണ്ട് മറ്റവൻ റാസിയുടെ നേരെ കൈ ഉയർത്തി... razi അവന്റെ കൈ തടഞ്ഞു... എന്നിട്ട് ആ കൈ പിടിച്ചു തിരിച്ചു... അവൻകിട്ട് രണ്ടണ്ണം പൊട്ടിച്ചു... അപ്പോയെക്കും ബാക്കിയുള്ളോർ വന്നു.. 

അവരെയെല്ലാം razi പുഷ്പം പോലെ തല്ലി ഒതുക്കുന്നത് കണ്ടിട്ട് ഞാൻ അവനെ തന്നെ നോക്കി നിന്നും.   

പെട്ടെന്ന് അവൻ അവരിൽ നിന്ന് നോട്ടം തെറ്റിച്ചു എന്നെ നോക്കിയപ്പോൾ ഞാൻ മുഖം തിരിച്ചു... അവൻ എന്റെ അടുത്തേക്ക് വന്നു... എന്റെ കൈ പിടിച്ചു അവന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് കൊണ്ടുപോകാൻ നിന്നപ്പോൾ പിറകിൽ നിന്ന്..  ശിഹാബ് വിളിച്ചു 


"ഇപ്പൊ നീ ഇവളെ രക്ഷിച്ചു... പക്ഷെ rk വരും ഇവളെ കൊണ്ടുപോകാൻ അന്ന് നിനക്ക് കഴിയില്ല razi ഇവളെ rk യിൽ നിന്ന് രക്ഷപെടുത്താൻ... "ശിഹാബ് 

"നിന്റെ rk യോട് പോയി പറഞ്ഞേക്ക്... ഇവളെ അങ്ങനെ എളുപ്പത്തിലൊന്നും റാസിയുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്ന്..  rk എന്നല്ല ഏത് കൊമ്പത്തെ വലിയ ആൾ വന്നാലും..ഇവളെ അവരിൽ നിന്ന് സംരക്ഷിക്കും ഈ razi... "razi 

Razi എന്റെ തോളിൽ കൈ വച്ച്... അവനിലേക്ക് ചേർത്തു നിർത്തി.. എന്തോ അന്നേരം അവനിൽ നിന്ന് വിട്ടു നിക്കാൻ തോന്നിയില്ല  . 

Razi  എന്നെ ബുള്ളറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി... അവൻ അതിൽ ഇരുന്നിട്ട് എന്നോട് അവന്റെ പിറകിൽ കയറാൻ പറഞ്ഞപ്പോൾ... 

ഞാൻ ഒന്നും നോക്കാതെ അവന്റെ പിറകിൽ കയറി... അവൻ നേരെ റെയ്ൽവേ സ്റ്റേഷനിലേക്കാണ് എന്നെ കൊണ്ടുപോയത്..  അവിടെ എത്തിയപ്പോൾ എന്നോട് ഇറങ്ങാൻ പറഞ്ഞു.. ഞാൻ അവനെ ഒന്ന് നോക്കിയിട്ട് ഇറങ്ങി... 

അവൻ പോയി.. ബുള്ളറ്റ് പാർക്ക്‌ ചെയ്തു വന്നു . 

"നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്... "

"നിനക്കല്ലേ നിന്റെ ഉപ്പാനെ കാണണം എന്ന് പറഞ്ഞത്..  ഇപ്പൊ പോയാൽ.. ട്രെയിൻ miss ആകില്ല.  വേഗം ചെല്ല്... "razi 

എന്നു razi പറഞ്ഞപ്പോൾ... എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു... ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു   . 

"താങ്ക്സ് razi... "

"Mm.....അതൊക്കെ പിന്നെ പറയാം നീ ഇപ്പൊ ചെല്ല്   .... train  miss ആവണ്ട, "razi 

ഞാൻ അവനെ നോക്കി ചിരിച്ചിട്ട് അവിടന്ന് നടന്നു... ഞാൻ കയറുന്ന ട്രെയിൻ നിർത്തി വച്ച ഭാഗത്തേക്ക്‌ പോയി.... 

അവിടെ ട്രെയിൻ നിർത്തിയിട്ടത് കണ്ടപ്പോൾ... ഞാൻ അവിടേക്ക് ഓടി... അതിൽ കയറി... എന്റെ സീറ്റും തിരഞ്ഞു നടന്നു... അവസാനം എന്റെ സീറ്റ് കണ്ടതും അവിടെ ഇരിക്കാൻ വേണ്ടി സീറ്റിലേക്ക് നോക്കിയതും.. 


അവിടെ ഇരിക്കുന്നവരെ കണ്ട് ഞാൻ കണ്ണും തള്ളി നിന്നുപോയി... 

ഇങ്ങൾക്കൊന്നും ഓടിയില്ലേ... നമ്മളെ ടീംസ് rowdy girl സും... പിന്നെ devil king സും ഉണ്ട് അവിടെ സീറ്റിൽ ഇരിക്കുന്നു..  ഞാൻ അവരെ നോക്കി നിക്കുന്നത് കണ്ടിട്ട്..  പാച്ചുക്ക ഉണ്ട് മുകളിലെ സീറ്റിൽ കൊരങ്ങൻ തൂങ്ങി കിടക്കുന്ന പോലെ തുങ്ങി കിടന്നോണ്ട് പറയുന്നു 

"Hai ദുആ... നീ ഞങ്ങളെ ഒന്നും കൂട്ടാതെ ഒറ്റക്ക് പോകാമെന്നു കരുതി അല്ലെ... ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല പെങ്ങളെ... "പാച്ചുക്ക 

"അല്ലപിന്നെ... നീ എന്ത് കണ്ടിട്ടാടി ഞങ്ങളെ കൂട്ടാതെ അവിടന്ന് ഇറങ്ങിയത്.. "നെച്ചു 

"ആന്ന്... ഞാൻ കുറെ ദിവസായി ട്രെയിനിൽ ഒന്ന് കേറണം  കേറണം എന്ന് കരുതി നിന്നത്... അതിപ്പോ ഇത്രയും പെട്ടെന്ന് ആകുമെന്ന് വിചാരിച്ചില്ല "ലെച്ചു 

"Di... മതി മതി... ഓവർ പറഞ്ഞു കൊളമാക്കണ്ട  "അപ്പുവേട്ടൻ.. 

"നീ പോടാ... ഞാൻ എനിക്കിഷ്ടമുള്ളത് പറയും നീ അതു കേൾക്കാൻ നിക്കണോ "ലെച്ചു 

"നീ എന്നാ അപ്പുറത്തു എങ്ങാനും പോയി പറയ്.... ഇവിടെ ബാക്കി ഉള്ളൊരു അത്രയും നേരം കുറച്ചു മനസ്സമാധാനത്തോടെ ഇരുന്നോട്ടെ... "അപ്പുവേട്ടൻ... 

ലെച്ചു... അപ്പുവേട്ടന്റെ തലക്കൊന്നു കൊടുത്തു... അത് കണ്ട് ബാക്കിയുള്ളവർ എല്ലാരും ചിരിച്ചു... 

എനിക്കിവിടെ നടക്കുന്നതോന്നും മനസ്സിലാകുന്നില്ല... ഞാൻ എല്ലാവരെയും മാറി മാറി നോക്കി... അത് കണ്ട്.. ജാസിക്ക പറഞ്ഞു 

"ദുആ നീ ഞങ്ങളെ ഇങ്ങനെ നോക്കുന്നതിന്റെ അർത്ഥം ഞങ്ങൾക്ക് മനസ്സിലായി.... നിന്റെ സംശയങ്ങൾക്കുള്ള ഉത്തരം... ദേ നിന്റെ പിറകിൽ നിക്കുന്ന ആൾ പറഞ്ഞു... തരും "ജാസിക്ക 

എന്ന് ജാസിക്ക പറഞ്ഞപ്പോൾ... ഞാൻ പിറകോട്ട് തിരിഞ്ഞപ്പോൾ    .. razi ഉണ്ട് എന്നെ തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ എന്റെ പിറകിൽ നിക്കുന്നത് കണ്ടപ്പോൾ...  ഞാൻ പേടിച്ചു..  വീഴാൻ പോയപ്പോൾ... razi എന്റെ അരയിൽ പിടിച്ചു വലയം വച്ചു ... ഞാൻ നെഞ്ചിൽ കൈ വച്ച് അവനെ നോക്കിയപ്പോൾ... അവൻ  ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിചിട്ട് എന്നെ നോക്കി... പറയാൻ തുടങ്ങി.   

"നിന്നെ ഇപ്പൊ തത്കാലത്തേക്ക് ഒറ്റക്ക് വിടാൻ ഉദ്ദേശം ഇല്ല... അതോണ്ട് ഞങ്ങളും കൂടെ വന്നു.. അത്രേ ഉള്ളു . "razi 

"അതെ ഞങ്ങൾ കുറച്ചു പേര് ഇവിടെ കാണികളായി നില്പുണ്ട്... അതൊന്നു ഓർമിച്ചാൽ കൊള്ളാമായിരുന്നു... "നെച്ചു 

എന്നു നെച്ചു പറഞ്ഞപ്പോയ... ഞാൻ എന്നെ തന്നെ ശ്രദ്ധിക്കുന്നേ പോലും....razi  എന്റെ അരയിലും ഞാൻ അവന്റെ ഞെഞ്ചിലും കൈ വച്ച് നിൽക്കാണ്  അപ്പൊ തന്നെ ഞാൻ അവനിൽ നിന്നും വിട്ടു മാറി... അവനിക്ക് മുഖം കൊടുക്കാതെ... വിന്ഡോ സീറ്റിൽ പോയി ഇരിന്നു... 

എന്റെ പിറകിൽ അവനും വന്നു എന്റെ ഓപ്പോസിറ്റ് സീറ്റിൽ വന്നിരിന്നു...  ഞാൻ അവനെ മൈൻഡ് ആക്കാതെ... പുറത്തേക്ക് നോക്കി ഇരിന്നു... 

കുറച്ചു കഴിഞ്ഞു എന്റെ ഫോൺ ring ചെയ്തു ഞാൻ എടുത്ത് നോക്കിയപ്പോൾ ഇക്കുവായിരുന്നു.... റബ്ബേ ഉപ്പാക്കെന്തെങ്കിലും.... യ... allah ഉപ്പക്ക് ഒന്നും വരുത്തരുതേ... 

ഞാൻ call എടുത്തു... 

"ഹലോ ഇക്കു..ഉപ്പക്ക് എങ്ങനെ ഉണ്ട് . "

"Ha മോളെ... ഉപ്പാക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ല... കാലിലൊരു കെട്ട് ഉണ്ട്... ഇപ്പൊ റൂമിലേക്ക് മാറ്റിയിട്ടുണ്ട്.....നീ   ഇപ്പൊ  എവിടെ എത്തി "ഇക്കു 

എന്ന് ഇക്കു പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി... ഞാൻ വരുന്ന കാര്യം ഇക്കു എങ്ങനെ അറിഞ്ഞു......

"അല്ല ഇക്കു ഞാൻ വരുന്നത്... എങ്ങനെ ഇങ്ങൾ അറിഞ്ഞു... "

"അത് ഇന്നലെ razi വിളിച്ചു പറഞ്ഞിരുന്നു..."ഇക്കു 

ഞാൻ അപ്പൊ തന്നെ റാസിയെ നോക്കിയപ്പോൾ... എന്നെ നോക്കി പുരികം പൊന്തിച്ചു കളിച്ചിട്ട്... ഇളിക്ക കോപ്പ്... 

"എപ്പോ "

"അത് ഇന്നലെ രാത്രിയിൽ ഉപ്പാന്റെ വിവരം അറിയാൻ വേണ്ടി വിളിച്ചിരുന്നു... അന്നേരം പറഞ്ഞു.  നാളെ നിങ്ങൾ എല്ലാരും കൂടി വരുന്നുണ്ട് എന്ന്... "ഇക്കു 

"ഓഹോ... അപ്പൊ ഞാൻ അറിയാതെ നിങ്ങൾ തമ്മിൽ കോൺടാക്ട് ഒക്കെ ഉണ്ടല്ലേ... എപ്പോ മുതല അതൊക്കെ തുടങ്ങിയത്... "

"പിന്നെ ഇല്ലാണ്ടെ..  എന്റെ ഭാവി അളിയനല്ലേ അതു... അപ്പൊ പിന്നെ കോൺടാക്ട് ഒക്കെ വേണ്ടേ... "ഇക്കു 

"What.... അളിയനോ ഏത് വകയിൽ... "

"നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെ... razi.. അപ്പൊ എന്റെ അളിയൻ ആകുമല്ലോ... സ്വാഭികമായും... "ഇക്കു 

"ദേ... ഇക്കു നിർത്തിക്കോണം... അളിയന്റെ വർത്താനം... അല്ലപിന്നെ... ഇവിടെ ആരും ആരെയും കെട്ടാനൊന്നും പോകുന്നില്ല... "

"Mm....മം.. കാണാം.... ആര് ആരെയാ കെട്ടുന്നേ എന്ന്... ഈ പറഞ്ഞ നീ തന്നെ അവനെ കെട്ടും  ചെയ്യും.. അവന്റെ കുട്ടികളെ പ്രസവിക്കും ചെയ്യും.... ഇത് സത്യം സത്യം സത്യം..  "ഇക്കു 


"ഇക്കു..... "

തരിച്ചു വന്ന ദേഷ്യം... ഞാൻ ഉച്ചത്തിൽ ഇക്കു എന്ന്  വിളിച്ചു.തീർത്തു .. അത് ആ കംപാർട്മെന്റ് മുഴുവനും എക്കോ അടിച്ചു കേട്ടു.... 

പെട്ടെന്ന് എനിക്ക് ബോധം വന്നപോലെ... ഞാൻ ചുറ്റും ഒന്ന് നോക്കിയപ്പോൾ. . ആ കംപാർട്മെന്റിലുള്ള മുഴുവൻ ആൾക്കാരും ഞങ്ങളെ സീറ്റിന്റെ അവിടെ വന്നു നിന്നു...കാര്യം തിരക്കി.... ഞാൻ എന്റെ കൂടെ ഇരിക്കുന്ന... ബാക്കി ടീമ്സിനെ നോക്കിയപ്പോൾ... എല്ലാവരും എന്നെ തന്നെ നോക്കി നിക്ക... ഞാൻ എല്ലാവർക്കും നേരെ ഇളിച്ചു കൊടുത്തു... 


"എന്താടി എന്താ   ... ഇക്കു പറഞ്ഞെ "നെച്ചു 

" എന്തിനാ ഇക്കു നെ വിളിചേ "ബാസിക്ക 

"ഉപ്പാക്കെന്തെലും കുഴപ്പം ഉണ്ടോ "rizu 

"എന്താടി കോപ്പേ ഇക്കു പറഞ്ഞെ "ലെച്ചു 

ഞാൻ എല്ലാവരെയും  ദയനിയമയി 
നോക്കിയിട്ട് വേണോ വേണ്ട എന്നാ മട്ടിൽ വീണ്ടും ഇളിച്ചു 

"ഇളിക്കാതെ കാര്യം പറയടി കോപ്പേ "ചിന്നമ്മ... 

"അത് പിന്നെ ഇക്കു... "

ഞാൻ പറഞ്ഞു full അയക്കുന്നതിന് മുൻപേ... എവിടെന്നോ ആരോ ചിരിക്കുന്ന സൗണ്ട് കെട്ട്... ഞാൻ അപ്പൊ അവിടെ നിക്കുന്ന എല്ലാരേയും നോക്കി... അവരാരും അല്ല... അപ്പൊ പിന്നെ എവിടെന്ന... ആ സൗണ്ട് കേട്ടെ.. 

പെട്ടെന്ന് എന്റെ കയ്യിൽ കിടക്കുന്ന ഫോൺ വൈബ്രേറ്റ് ചെയ്തു... അന്നേരം ആണ് ഞാൻ അത് ശ്രെദ്ധിക്കുന്നേ... കള്ള ബലാല്.. bro ആണ് അവിടന്ന് കൊലച്ചിരി ചിരിക്കൂന്നേ... ഞാൻ ഫോൺ   ചെവിക്കരികിൽ വെച്ചു... 

"ടാ പരട്ട ഇക്കു... നീ ഇപ്പൊ അവിടെ കിടന്നും ഇരുന്നും ഒക്കെ ചിരിക്ക്... ഞാൻ അവിടെ വന്നിട്ട്.. അന്റെ അവസാന ചിരി ആക്കി താരാടാ... bloody ഇക്കു... "

"മോളെ... അരുത്.. അങ്ങനത്തെ കടുത്ത തീരുമാനം ഒന്നും എടുക്കരുത്...ഇക്കു സോറി പറയാം.. "ഇക്കു 

"സോറി നിന്റെ മറ്റവൾക്ക് കൊണ്ട് പോയി കൊടുക്കടാ... പരട്ട കിളവ... "

"Ddy... ദുആ... അങ്ങനെ പറയല്ലേ... "ഇക്കു 

"വച്ചിട്ട് പോടാ "

എന്നുപറഞ്ഞു... ഞാൻ ഫോൺ കട്ടാക്കി... ഒന്ന് ശ്വാസം വലിച്ചു.. വിട്ടു... 

മുഖത്ത് ചിരി ഫിറ്റ്‌ ചെയ്ത് എല്ലാവരെയും നോക്കി... 

"സോറി gyzzz... എനിക്ക് ഒരു ബ്രദർ ഉണ്ടായിരുന്നു... അവൻ എന്നെ വിളിച്ചു പറഞ്ഞ കാര്യം കെട്ട് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല... അതോണ്ട്.. ഞാൻ അവനെ വിളിച്ചതാ... സോറി gyzz "

എന്തൊക്കെയോ പറഞ്ഞു.   ഞാൻ അവരെ ഒക്കെ പറഞ്ഞയച്ചു എന്റെ കൂടെ ഇരിക്കുന്ന ടീമ്സിനെ നോക്കി ഒന്ന് ചിരിച്ചിട്ട്... പുറത്തേക്ക് നോക്കി ഇരിന്നു... 


കള്ള തെണ്ടി ഇക്കു.. ഞാൻ അവിടേക്ക് ഒന്ന് എത്തിക്കോട്ടെ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടട..  

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

നീണ്ട മണിക്കൂറുകൾക്ക് ശേഷം ഞങ്ങൾ ദുആന്റെ നാട്ടിൽ എത്തി... ഞങ്ങളെ പിക്  ചെയ്യാൻ നെച്ചൂന്റെ ബ്രദറും... ലെച്ചുന്റെ ബ്രദറും വന്നു.. ഞങ്ങൾ boys നെച്ചൂന്റെ ബ്രദറിന്റെ കൂടെ പോയി .. 

അവനെ കണ്ടതുമുതൽ ഇവിടെ ഒരാൾ.. പക്കാ ഡീസന്റ് ആയി... വേറെ ആരും അല്ല നമ്മളെ പാച്ചു തന്നെ.. അവന്റെ ഭാവി അളിയൻ അല്ലയോ... അതോണ്ട് 

ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് പോയി.. ഹോസ്പിറ്റലിൽ എത്തിയ പാടെ ദുആ അവളെ ഉപ്പാനെ കിടത്തിയ റൂമിലേക്ക് ഓടി... പോയി.. ഞങ്ങൾ അവളെ പിറകെ ചെന്നു.. റൂമിൽ എത്തിയ പാടെ... അവൾ ഉപ്പാനെ പോയി കെട്ടിപ്പിടിച്ചു കരഞു 

"ഉപ്പച്ചി... കുഴപ്പം ഒന്നുമില്ലലോ.   എന്താ പറ്റിയെ.. ഉപ്പ ശ്രെദ്ധിക്കാതെ ആണോ നടന്നെ... കാർ എന്തേയ്... അതിൽ വരുന്ന ഇങ്ങൾ എന്തെ പെട്ടെന്നു നടന്നു പോയെ... ഇക്കുനെ വിളിച്ചൂടായിരുന്നോ... എന്തിനാ ഒറ്റക്ക് പോകാൻ നിന്നത് അതോണ്ടല്ലേ ഇതൊക്കെ സംഭവിച്ചേ.. ഉപ്പ എന്താ ഒന്നും പറയാത്തെ "ദുആ 

എന്നൊക്കെ അവൾ ഒറ്റയടിക്ക് പറയുന്നത് കേട്ടപ്പോൾ അവൾ ഉപ്പ അടക്കം അവിടെ കൂടി നിന്ന എല്ലാവരും വ തുറന്നുപോയി.. 

"ഇങ്ങൾ ആരെ നോക്കി നിക്ക... ഞാൻ ചോദിക്കുന്നതൊക്കെ ഇങ്ങളോടല്ലേ മനുഷ്യ.. "ദുആ 

"അയിന് നീ എന്നെ കൊണ്ട് പറയാൻ ഒന്ന് അനുവദിക്കണ്ടേ... എല്ലാം കൂടി ഒപ്പരം ചോദിച്ചാൽ ഞാൻ എങ്ങനെയാ നിന്നോട് പറയാം.. "ഉപ്പ 

അവൾ തലയിൽ കൈ വച്ച് ഉപ്പാനെ നോക്കി... വളിഞ്ഞ ഇളി ഇളിച്ചു 

" ആ ഇനി പറ.. എന്താ പറ്റിയെ... ആരാ വണ്ടി ഇടിച്ചെ "ദുആ 

"ഇന്ന് ഞാൻ കമ്പനിയിൽ നിന്ന് ഇറങ്ങിയപ്പോൾ.. കാർ ടയർ പഞ്ചറായി  കിടക്കുന്നത് കണ്ടത്... അപ്പൊ തന്നെ സേതു നോട്‌ കാർ വർക്ഷോപ്പിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു.. ഞാൻ എന്നിട്ട് ദെനിയെ വിളിക്കാൻ നിന്നതായിരുന്നു... 

പിന്നെയാ ഓർത്തത്.. മോനും ആസിയും ജിത്തുവും.. എവിടേക്കോ അത്യാവശ്യ കാര്യത്തിന് പോകുന്നുണ്ട്.. എന്നു പറഞ്ഞത്.. അതോണ്ട് അവനെ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് കരുതി.. 

അവിടന്ന് നേരെ ടാക്സി സ്റ്റാൻഡിലേക്ക് നടക്കുന്നതിന്റെ ഇടക്ക് ആണ്... ഒരു ബൈക്ക് എന്റെ ഇടിച്ചതു... വല്ല്യ പരിക്കൊന്നും പറ്റിയില്ല .. ആ ഇടിച്ച ആൾ തന്നെയാണ്... എന്നെ ഹോസ്പിറ്റലിൽ കൊണ്ടെത്തിച്ചതും... 

എനിക്ക് കുഴപ്പം ഒന്നുല്ല്യ മോളെ... നീ എന്തിനാ അവിടന്ന് തിരക്കിട്ടു വരാൻ നിന്നെ... അല്ല ഇതൊക്കെ ആരാ.. നിന്റെ ഫ്രണ്ട്സ് ആണോ... "

എന്നൊക്കെ പറഞ്ഞു അവളെ ഉപ്പ ഞങ്ങളെ പരിചയപെട്ടു... ഞങ്ങൾ ഉപ്പനെയും.... ആൾ നല്ല കമ്പനിയാണ്. 
.

കുറച്ചു കഴിഞ്ഞപ്പോൾ.. ദെനി അതായത് നമ്മളെ പുന്നാര.. അളിയൻ.. കയറി വന്നു.. വന്നപാടെ അവൻ നോക്കിയത്  ദുആനെ ആണ്... അവളെ കണ്ടപ്പോൾ.. അവന്റെ മുഖത്തെ നവരസങ്ങൾ ഒക്കെ കാണാൻ നല്ല രസണ്ടായിരുന്നു.. 

"നീ വന്നോ മോളെ... "ദെനി 

"അതേടാ ഞാൻ വന്നു... നിന്നെ അന്വഷിക്കായിരുന്നു... ഇങ്ങോട്ട് ഒന്ന് വന്നേ പുന്നാര bro "ദുആ 

"ഇല്ല ഞാൻ പോയി പിന്നെ വരാം.. നിങ്ങൾ അവിടെ റസ്റ്റ്‌ എടുക്ക്.. "ദെനി 

എന്നുപറഞ്ഞു അവൻ വന്ന വഴിക്ക് പോകാൻ നിന്നപ്പോൾ.. 

"നിക്കടാ അവിടെ "ദുആ 

"ഇല്ല നിക്കില്ല... ഞാൻ പോവാ... "എന്നുപറഞ്ഞു... അവൻ ഓടാൻ നിന്നതും.. ദുആ മുന്നിൽ കയറി നിന്നും 

"എങ്ങോട്ടാ മോനെ നീ ഓടാൻ നോക്കുന്നെ "ദുആ 

"ദുആ നീ ഇക്കുന്റെ മുത്തല്ലേ പൊന്നല്ലേ... ഇക്കുന് ഒരബദ്ധം പറ്റിയതാ.. ഇനി ഞാൻ ഒരിക്കലും നീ കെട്ടിയാൽ പോലും ഞാൻ അളിയാ എന്ന് വിളിക്കില്ല ഉറപ്പ്.... സത്യം.. "ദെനി 

എന്നുപറഞ്ഞു ദെനി ഉപ്പ കിടക്കുന്ന ബെഡിന്റെ ചുറ്റും ഓടാൻ തുടങ്ങി.. പിന്നാലെ ദുആയും... 

ഓഹ് അപ്പൊ അതാണ് കാര്യം.. ഞാൻ ആണ് അവരെ ഇടയിലെ പ്രശ്നം.. അളിയൻ കളി തുടങ്ങി.. 


"അവിടെ നിന്നോ ഇക്കു... ഇല്ലെങ്കിൽ കയ്യിൽ കിട്ടിയാൽ പലിശ അടക്കം കിട്ടും... "ദുആ 

"ഒന്നുപൊടി ആരെങ്കിലും... വീഴാൻ വേണ്ടി സ്വന്തം കുഴി കുഴിക്കോ.. "ദെനി 

"ആഹാ അത്രക്കായോ.. di ലെച്ചു പിടിക്കടി അവനെ... ഇല്ലെങ്കിൽ ഇവൻക്ക് കിട്ടുന്നതിന്റെ ബാക്കി ആനക്കായിരിക്കും.. "ദുആ 

എന്നുപറയണ്ട താമസം.. ലെച്ചു ദെനിനെ മുന്നിൽ കിട്ടിയപ്പോ പിടിച്ചു.. അപ്പോയെക്കും ദുആ അവന്റെ അടുത്ത് എത്തി 

"എടി ലെച്ചു നീ എന്നെ ഒറ്റികൊടുത്തു അല്ലെ അനക്ക് ഞാൻ വച്ചിട്ടുണ്ടടി "ദെനി 

"സോറി ഇക്കു.. "ലെച്ചു 

"ടാ... ഇങ്ങട്ട് നോക്കടാ ഇക്കു... ഇങ്ങട്ട് "ദുആ 

ദുആ അവന്റെ കണ്ണിന് നേരെ വിരൽ ഞോടിച്ചു... 


"നീ എന്താ പറഞ്ഞെ എന്നെ ഫോൺ വിളിച്ചപ്പോൾ.. അത് ഒന്നുകൂടി പറഞ്ഞെ.. "ദുആ 

അവരെ രണ്ടുപേരെയും കളി കണ്ടു നിക്കാൻ ഒരു പ്രത്യേക രസ.. അവൾക്ക് ഇങ്ങനെ ഒരു മുഖം ഞാൻ ആദ്യമായിട്ടാ കാണുന്നത്..  ഇല്ലെങ്കിൽ എപ്പോ നോക്കിയാലും  മുഖത്ത് ഗൗരവം ഫിറ്റ്‌ ചെയ്ത്കൊണ്ടാണല്ലോ നടക്ക.. 

ഈഴിയിടെ ആയിട്ട് അവൾക്ക് എന്നെ കുറച്ചു പേടി ഒക്കെ ഉണ്ട് അത് അങ്ങനത്തന്നെ നിന്നോട്ടെ... അവളെ ഒന്ന് മാറ്റിയെടുക്കാൻ ഉണ്ട്..  അവളെ ഫിനുവിന്റെ ആ പഴയ ദുആനെ വീണ്ടും കൊണ്ടുവരണം.. 

അതിന് നിന്റെ ലക്ഷ്യങ്ങൾ ഒക്കെ പൂർത്തിയാക്കണം ദുആ... നിന്റെ ഫിനുവിനെ ദ്രോഹിച്ചവന്മാരിൽ ഒരാളെയും വെറുതെ വിടരുത്.. നിന്റെ കൂടെ എന്തിനും റാസി ഉണ്ടാകും.. 

നീ എന്റെ മനസ്സിൽ അത്രക്കും സ്ഥാനം പിടിച്ചു കഴിഞ്ഞു ദുആ 
എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടേൽ അത് നീ മാത്രം ആയിരിക്കും... 

ഞാൻ അവളിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിക്കുന്നത് കണ്ടിട്ട് ജാസി എന്റെ തോളിൽ കൈ വച്ച്.. 

"ദുആക്ക് ഇങ്ങനെ ഒരു മുഖം ഉണ്ട് എന്ന് അറിയില്ലായിരുന്നു.....അവൾ ഇപ്പൊ ഞങ്ങൾ ആദ്യമായി കണ്ട ദുആ അല്ല.. ഒരുപാട് മാറ്റം വന്നിരിക്കുന്നു.. "ജാസി 

"അവളെ സാഹചര്യം ആട അവളെ അങ്ങനെ ആക്കിയത്.. "

"Hmm...."ജാസി 

ഞങ്ങൾ അവളിലേക്ക് നോട്ടം തെറ്റിച്ചു.. 

"ഇനി അങ്ങനെ പറയോ... "ദുആ 

അവൾ ദെനിനെ കുനിഞ്ഞു നിർത്തി പുറം നോക്കി നല്ലോണം കൊടുക്കുന്നുണ്ട്.. 


"ഇല്ല... ഞാൻ പറയില്ല... ആരെങ്കിലും ഈ പെണ്ണിനെ പോയി ചങ്ങലക്കിഡ്‌... ടാ അളിയാ.. അവളെ ഒന്ന് പിടിച്ചു വയ്ക്കട.. "ദെനി 

ദെനി എന്നെ നോക്കി പറഞ്ഞപ്പോൾ.. ദുആ വീണ്ടും ഭദ്ര കളി ആയി.. 

"ടാ... "ദുആ 

അവനെ വീണ്ടും തല്ലാൻ പോയപ്പോൾ ഞാൻ അവളെ പിടിച്ചു വച്ചു.. 

"ടാ നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ ഞാൻ നിന്നെ എടുത്തോളാം... "ദുആ 

ദെനി സ്ഥലം കാലിയാക്കി... ഞാൻ അവളെ വിട്ടു... അവൾ നേരെ ഉപ്പാന്റെ അടുത്തേക്ക് പോയി.. 

"മക്കളെ  ഇന്ന് നിങ്ങൾ തിരിച്ചു പോകുന്നില്ലല്ലോ "ഉപ്പ 

"ഇല്ല ഞങ്ങൾ നാളെ രാവിലെ പോകൊള്ളു... "

"അപ്പൊ നിങ്ങൾ എവിടെ നിക്കും "ലെച്ചു 

"ഹോട്ടലിൽ  room ബുക്ക്‌ ചെയ്യണം "പാച്ചു 

"അതെന്തിനാ മക്കളെ നിങ്ങൾ പുറത്തു room ബുക്ക്‌ ചെയ്യുന്നേ... ദുആ ഇവരൊക്കെ നിന്റെ ഫ്രണ്ട്സ് ആണന്നല്ലേ പറഞ്ഞെ എന്നിട്ട് നീ എന്താ ഇവരെ വീട്ടിലേക്ക് കൊണ്ടുപോകാത്തെ "ഉപ്പ 

"അതുപിന്നെ... ഉപ്പ ഞാൻ ഇവരോട് പറയാൻ ഇരിക്കയിരുന്നു.. അപ്പോഴാ ഉപ്പ ചോദിച്ചേ.. "ദുആ 

"ആണോ.. എന്നാ പിന്നെ ആരെ കാത്തു നിക്ക.. ഇവരെയും കൊണ്ട് വീട്ടിലേക്ക് ചെല്ല്.. ഇവിടെ ഇപ്പൊ ആരും നിക്കണമെന്നില്ല... ദെനി ഉണ്ടല്ലോ.. വീട്ടിൽ ഉമ്മയും ദിലുവും ഒറ്റക്ക.. "ഉപ്പ 

"Ha ഉപ്പ.. ഞാൻ ഒന്ന് ഡോക്ടറെ കണ്ട് വരാം "ദുആ 

എന്നുപറഞ്ഞു അവൾ അവിടന്ന് പോയി.. 


♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️#️


ഞങ്ങൾ രാത്രി ആയപ്പോൾ വീട്ടിലേക്ക് തിരിച്ചു ആസിക്കയും ജിത്തുച്ചേട്ടനും ഞങ്ങളെ വീട്ടിൽ കൊണ്ടാക്കി തന്നു.. 

നെച്ചുവും ലെച്ചുവും അവരെ വീട്ടിലേക്ക് പോയി ഒന്ന് മുഖം കാണിക്കാൻ...ബാക്കി എല്ലാരും എന്റെ വീട്ടിലേക്ക് കയറി... ഉമ്മ ഉണ്ട് ഉമ്മറത്തു ഇരിക്കുന്നു... 

എന്നെ കണ്ടപ്പോൾ ഓടി വന്നു കെട്ടിപിടിച്ചു.. 

"മോളെ നീ വന്ന ഉപ്പക്ക് എങ്ങനെ ഉണ്ട് "ഉമ്മ 

"ഇപ്പൊ കുഴപ്പം ഒന്നും ഇല്ല  ഉമ്മ.. ഉപ്പ സുഖായിട്ടിരിക്കുന്നു... "ദുആ 

"അൽഹംദുലില്ലാഹ്... ഞാൻ മോനെ വിളിച്ചിരുന്നു അവൻ എടുത്തില്ല... ചിലപ്പോ തിരക്കായതു കൊണ്ടാകും "ഉമ്മ 

"Ha ആയിരിക്കും ദിലു എവിടെ "

"അവൾ അകത്തുണ്ട്... അല്ല ഇതൊക്കെ ആരാ നിന്റെ ഫ്രണ്ട്സ് ആണോ "ഉമ്മ 

"ആ ഉമ്മ... ഇതൊക്കെ ഇന്റെ ഫ്രണ്ട്സ് ആണ് ചിന്നമ്മ.. rizu, ഫൈഹ, പാച്ചുക്ക, ജാസിക്കാ, അപ്പുവേട്ടൻ, ബാസിക്ക, and then razi "

എന്ന് ഞാൻ അവസാനം റാസിയെ ഒന്ന് നോക്കിയതിനു ശേഷം പറഞ്ഞു . അപ്പൊ എല്ലാവരും ചുമക്കാൻ തുടങ്ങി.. 

"ആഹാ... എല്ലാരും അകത്തേക്ക് വരി മക്കളെ.. "ഉമ്മ 

ഞങ്ങൾ എല്ലാരും അകത്തേക്ക് കയറി.. ദിലു സോഫയിൽ ഫോണിൽ കളിചിരിക്കായിരുന്നു... ഞങ്ങളെ കണ്ടപ്പോൾ.. പെണ്ണ് എണീറ്റു നിന്നും.. ഞങ്ങളെ  നോക്കി ഇളിച്ചു.. 

"മോളെ ഇവർക്ക് room കാണിച്ചു കൊടുക്ക്.. അവരൊന്നു ഫ്രഷാകട്ടെ ഞാൻ അപ്പോയെക്കും food എടുത്ത് വയ്ക്കാം.. "ഉമ്മ അതുപറഞ്ഞു കിച്ചണിലേക്ക് പോയി.. 

"ദിലു നീ ഇവർക്ക് എന്റെ room കാണിച്ചു കൊടുക്ക് "ദുആ 

ചിന്നമ്മയെയും റിസുനേയും ഫൈഹനെയും അവളെ കൂടെ പറഞ്ഞയച്ചു... ഞാൻ ബാക്കി യുള്ളവരെ കൊണ്ട്.. room കാണിച്ചു കൊടുക്കാൻ അവരെയും കൂട്ടി സ്റ്റെയർ കയറി.. 


Guest റൂമും ഇക്കുന്റെ റൂമും കാണിച്ചു കൊടുത്തു..അവർക്ക് ഗസ്റ്റ്‌ room മാത്രം മതിയെന്ന് പറഞ്ഞപ്പോൾ... ഞാൻ അവിടെ ഒന്ന് തട്ടി കൊടഞ്ഞിട്ടു.. ഇക്കുന്റെ  ഡ്രസ്സ്‌ എടുത്തു അവർക്ക് എടുത്തു കൊടുത്തു.. എന്നിട്ട് എന്റെ റൂമിലേക്ക് പോയി.. അവിടെ എത്തിയപ്പോൾ ദിലു അവരുമായി കത്തിയടിച്ചിരിക്കയിരുന്നു... എന്നെ കണ്ടപ്പോൾ അവൾ എഴുനേറ്റ് നിന്നും 

"ദിലു നിനക്ക് പഠിക്കാൻ ഇല്ലേ.. പോ..പോയി പഠിക്കി "

എന്നു ഞാൻ പറയണ്ട താമസം അവൾ സ്ഥലം കാലിയാക്കി...  

ഞാൻ അവർക്ക് ഫ്രെഷാവാൻ ഡ്രസ്സ്‌ എടുത്തു കൊടുത്തോണ്ടിരിക്കുമ്പോൾ... 

"ദുആ നീ എന്താ ദിലുനോട് അങ്ങനെ പെരുമാറുന്നെ.. അവൾക്ക് നല്ലോണം സങ്കടം ഉണ്ട്.. "rizu 

" അന്നത്തെ സംഭവത്തിന് ശേഷം അവൾ എന്നെ ഒരു തരം പേടിയോടെ ആണ് നോക്ക...പിന്നെ ഞാനായിട്ട് അവളെ അടുത്തേക്ക് പോകാറും ഇല്ല.. ഇതാ നിങ്ങള്ക്കുള്ള ഡ്രസ്സ്‌ പോയി ഫ്രഷായി വാ.. "

"Hmm...."

അവര് ഡ്രസ്സ്‌ വാങ്ങി... 

"ദുആ നിന്റെ ഫിനുനേ ഒന്ന് കാണിച്ചു തരോ.. "ഫൈഹ 

"Ha... ഇപ്പൊ നിങ്ങൾ പോയിട്ട് ഫ്രഷായി വാ "


ഞാൻ അവരെ ഫ്രെഷാകാൻ പറഞ്ഞയച്ചു...ഞാൻ ഡ്രസ്സ്‌ എടുത്ത് താഴെ ഉമ്മാന്റെ റൂമിൽ പോയി ഫ്രഷായി വന്നപ്പോയെക്കും താഴെ എല്ലാവരും ഹാജരായിട്ടുണ്ട്... 


"Ha എല്ലാവരും വന്നോ.. ഞാൻ food എടുത്ത് വയ്ക്കാം.. "ഉമ്മ 
.ഉമ്മ food എടുത്ത് ടേബിളിൽ കൊണ്ട് വയ്ക്കാൻ തുടങ്ങി ഞാനും പോയി ഉമ്മാനെ സഹായിച്ചു.. 

എല്ലാം കൊണ്ട് വച്ച് ഞങ്ങൾ എല്ലാവരും food കഴിക്കാൻ ഇരിന്നു.. 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


Rizu 


Food ഒക്കെ കഴിച്ചു ഞങ്ങളെ എല്ലാരേയും അവൾ അവളെ  റൂമിലേക്ക് കൊണ്ടുപോയി..അവളെ റൂമിന്റെ ഉള്ളിൽ വേറെ ഒരു room ഉണ്ടായിരുന്നു ഒരു സീക്രെട് room ആ  room തുറന്നതും ആ റൂമിന്റെ അകം  കണ്ടിട്ട് ഞങ്ങൾ എല്ലാവരും ദുആനെ തന്നെ നോക്കി 

 "വാ അകത്തേക്ക് കയറു... "ദുആ 

അവൾ അകത്തേക്ക് കയറി....അപ്പോയെക്കും നെച്ചുവും ലെച്ചുവും വന്നു...  ഞങ്ങൾ എല്ലാരും ആ room മുഴുവനും ഒന്ന്  കണ്ണോടിച്ചു... അവിടെ ചുമരിൽ മുഴുവനും ഒരു പെൺകുട്ടിയെ ചിത്രം വരച്ചു വച്ചിരിക്കുന്നു... അതും പലതരത്തിലുള്ള... കൂടെ ഫോട്ടോസും... അധികവും ദുആയും  ആ പെൺകുട്ടിയും  തമ്മിൽ ഓരോ പോസിങ്ങിൽ എടുത്ത photos ആണ്..  അതൊക്കെ കണ്ടു നിക്കാൻ തന്നെ ഒരു രസം തോന്നി... 

അവിടെ വലിയ ഒരു ഫ്രെയിം ഉണ്ട്...നാലു പെൺകുട്ടികൾ താഴെ മുട്ടു കുത്തി ഇരിക്കുന്നതും  നാല് ആൺകുട്ടികൾ അവരെ തൊട്ടു മുകളിൽ നിൽക്കുന്നതും ആണ്....  അതിൽ നെച്ചു, ലെച്ചു, ദുആ, അവരെ മൂന്നു പേരെ ബ്രദേർസും... പിന്നെ ചുമരിൽ വരച്ചു വച്ച ആ  പെൺകുട്ടിയും ദുആന്റെ ബ്രദറിന്റെ പ്രായമൊക്കെ തോന്നിക്കുന്ന ഒരാളും... 

ദുആ ആ ഫ്രെയിമിന്റെ അടുത്തേക്ക് പോയി.... ആ പെൺകുട്ടിയുടെ മുഖത്ത് വിരലോടിച്ചു.... 

"ഇതാണ് എന്റെ ഫിനു... "എന്നവൾ പറയുന്നത് കേട്ട് ഞങ്ങൾ എല്ലാവരും ആ ഫോട്ടോയിൽ ഉള്ള ആ പെൺകുട്ടിയെ നോക്കി.   കാണാൻ ദുആനെ പോലെ ഒക്കെ തന്നെ നല്ല മൊഞ്ചത്തി ആണ് ആ കുട്ടി... 

"ഇത് അജുക്ക.... ഫിനുവിന്റെ ബ്രദർ... ഞങ്ങൾ എല്ലാവരും അവസാനമായി ടൂർ പോയപ്പോ എടുത്ത ഫോട്ടോയ... ഇത്... "ദുആ 

ദുആ ആ ഫ്രെയിം നോക്കി പറഞ്ഞു... എന്നിട്ട് അവിടെ വരച്ചു വച്ച ചിത്രത്തിന്റെ അടുത്തേക്ക് നടന്നു 


"ഇതവൾ ഒരു ദിവസം എന്നെ എവിടേക്കും പോകാൻ അനുവദിക്കാതെ പിടിച്ചു വച്ചു വരപ്പിച്ചത...ഈ റൂമിലേക്ക് ഞങ്ങൾ അല്ലാതെ വേറെ ആരും വരുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ലായിരുന്നു... അവൾ പോയതിനു ശേഷം ഞാൻ ഇവിടെ വന്നു ദേ ഇതിലേക്ക് നോക്കി അവളോട് സംസാരിക്കും... എന്ത് cute ആല്ലേ എന്റെ ഫിനു    . "ദുആ 

ദുആ അവളെ നോക്കി ചിരിച്ചു കൊണ്ട് അത് പറഞ്ഞു   . അവൾ ഫിനുനേ  കുറിച്ച് ഓരോന്നു പറയുമ്പോൾ അവളെ മുഖത്തെ സന്തോഷം വല്ലാണ്ട് ആയിരുന്നു... അതിലുപരി... അവളെ മുഖത്ത് താങ്ങി നിന്ന സങ്കടവും.... അറിയാതെ അവളെ കണ്ണ് നിറഞ്ഞു... അത് അവൾ അപ്പൊ തന്നെ തുടച്ചു... ഞങ്ങളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... 

അത് കണ്ടിട്ട് പാച്ചുക്ക  കേറി ചളി അടിച്ചു... 

"Ddy ദുആ.... ഇതിൽ നെച്ചൂനെ കാണാൻ  ബംഗാളിയെ പോലെ ഉണ്ടല്ലേ... ആഹാ... നീ ഒന്ന് മാറി നിന്നെ ഞാൻ ഒന്ന് ഫോട്ടോ എടുത്ത് വയ്ക്കട്ടെ "പാച്ചുക്ക 

എന്ന് പറഞ്ഞു... നെച്ചൂന്റെ ഫോട്ടോ എടുത്തു വച്ചു.... അത് കണ്ട് നെച്ചു പാച്ചുക്കന്റെ പുറം നോക്കി ഒന്ന് കൊടുത്തു.... 

"ഓഹ് വെരി ഫണ്ണി.... എന്നെ കാണാൻ ബംഗാളിയെ പോലെ ഉണ്ടെങ്കിൽ... എന്നെ തേച്ചിട്ടു പൊക്കൊളു.... എനിക്ക് ഇവിടെ കൂറേ പേര് ലിസ്റ്റിൽ ഉണ്ട് അവരെ ഒക്കെ എങ്ങനെ നിരാശ പെടുത്തും എന്ന് കരുതി നിക്കായിരിന്നു... ഇനി ഇപ്പൊ ഇങ്ങളായിട്ട് ഒഴിഞ്ഞു തരല്ലേ.... അതോണ്ട് കാര്യങ്ങൾ ഒക്കെ എളുപ്പമായി... "നെച്ചു 

നെച്ചു പറയുന്നത് കെട്ട് ഞങ്ങൾ എല്ലാരും വാ തുറന്നു പോയി... എടി ഭയങ്കരി.... ഞങ്ങൾ പാച്ചുക്കാനേ നോക്കിയപ്പോൾ... മൂപ്പർക്ക്  നെച്ചൂനെ.... ചൂടുള്ള എണ്ണയിൽ ഇട്ട് വറുത്തെടുക്കാൻ ഉള്ള ദേഷ്യത്തിൽ അവളെ കണ്ണുരുട്ടി നോക്കി നിക്ക.... അവളാണേൽ ഇതൊക്കെ എന്ത് എന്നാ മട്ടിൽ. മൂപ്പരെ നോക്കി ലോഡ് പുച്ഛം വാരി എറിയാ


"അപ്പൊ എങ്ങനാ... നമ്മൾ അവരെ ഒക്കെ വിളിക്കല്ലേ... "നെച്ചു 

"ആടി... എല്ലാത്തിനെയും വിളിക്കടി... എന്നാ പിന്നെ എനിക്ക് കാര്യങ്ങൾ ഒക്കെ എളുപ്പമായില്ലേ... നിന്നെയും അവന്മാരെയും... കൊന്നിട്ട് ഞാൻ വേറെ പെണ്ണിനെ കെട്ടി സുഖമായി ജീവിക്കും..എടി "പാച്ചുക്ക 


"ആഹാ... ഇങ്ങൾ അത്രക്കും ആയോ... എന്നാ പിന്നെ എനിക്ക് അതൊന്ന് കാണണല്ലോ.അതിന് മുന്നേ .. നിങ്ങളെ മയ്യത്ത് ഞാൻ എടുക്കും .... നിക്കടാ അവിടെ "നെച്ചു 

നെച്ചു പാച്ചുക്കനെ അടിക്കാൻ പോയതും പാച്ചുക്ക കണ്ടം വഴി ഓടി ...... അവൾ പാച്ചുക്കന്റെ പിന്നാലെ.... അവരെ കളി ഒക്കെ കണ്ട് ഞങ്ങൾ എല്ലാരും ചിരിച്ചു.... ഞാൻ ദുആനെ നോക്കിയപ്പോൾ അവളും അവരെ നോക്കി ചിരിക്ക.... ഞാൻ നേരെ ഇക്കുനെ നോക്കിയപ്പോൾ... ഇക്കു ദുആനെ ഇമ ചിമ്മാതെ നോക്കി നിൽക്കാണ്.... 

ഞാൻ അവരെ രണ്ടുപേരെയും മാറി മാറി നോക്കിയപ്പോൾ... എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു... ഞാൻ അവരിൽ നിന്ന് മുഖം തിരിച്ചു നേരെ നോക്കിയത് ജാസിക്കാനേ ആണ്... മൂപ്പർ ഉണ്ട് നമ്മളെ നോക്കി ചിരിക്കുന്നു... 

അത് കണ്ടപ്പോയെ നമ്മക്ക് ചടച്ചു... ഞാൻ ജാസിക്കാനിൽ നിന്ന് മുഖം തിരിച്ചു ലെച്ചുനോട് എന്തൊക്കെയോ സംസാരിച്ചു... ഇടക്ക് ജാസിക്കാനേ നോക്കും... അപ്പൊ മൂപ്പര്.. എന്നെ തന്നെ ഒരു പുഞ്ചിരിയോടെ നോക്കി നിക്കായിരിക്കും... 

റബ്ബേ ഞാൻ എന്താ ഇങ്ങനെ...  നോക്കണ്ട എന്ന് പറഞ്ഞാലും ഞാൻ നോക്കി പോകാണല്ലോ.. അതിന്റെ ഒക്കെ അർത്ഥം എന്താ ഇനി എനിക്കും ജാസിക്കാനേ ഇഷ്ടാണോ... ഹേയ് ഇല്ല അങ്ങനെ ഒന്നും എനിക്ക് ഇക്കനോട് ഉണ്ടാകില്ല... 

ജാസിക്കാനേ എനിക്ക് അങ്ങനെ കാണാൻ കഴിയില്ല... 


പെട്ടെന്ന് എന്റെ ചിന്തകൾക്ക് വിരാമമിട്ടു.... ഫൈഹ എന്നെ വിളിച്ചു.... 

"നീ എന്താ ചിന്തിക്കുന്നേ rizu.... "ഫൈഹ 

"ഹേയ് ഒന്നുല്ലടാ... "

ഞാൻ ജാസിക്കാനേ നോക്കി.. പക്ഷെ അവിടെ ജാസിക്ക ഇല്ലായിരുന്നു.... ഞാൻ ആ room മുഴുവനും നോക്കി അവിടെ ഒന്നും ജാസിക്ക ഇല്ലായിരുന്നു... 

"നീ ആരെയാ നോക്കുന്നെ "ഫൈഹ 

"അതു... ഹേയ് ഒന്നുല്യാട "

"Mm...."അവൾ എന്നെ ഒന്ന് അടിമുടി നോക്കിയിട്ട്  ഇരുത്തി മൂളി.. 

ഞാൻ അവളെ നോക്കി വേണോ വേണ്ടേ എന്നാ മട്ടിൽ ചിരിച്ചു... കൊടുത്തു... 


♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️


 എല്ലാവരും ഉറങ്ങാൻ റൂമിലേക്ക് പോയി... ഞങ്ങൾ ആറുപേരും എന്റെ റൂമിലേക്കും... നെച്ചുവും ലെച്ചുവും ഞങ്ങളെ കൂടെ കിടക്കാണ് എന്ന് പറഞ്ഞു... 


ഞാൻ ശ്യാമിനെ വിളിച്ചു ചിലകാര്യങ്ങൾ ഒക്കെ പറഞ്ഞു ഏല്പിച്ചു.... നാളെ കോളേജിൽ പോകണം അതോണ്ട്... പുലർച്ചെക്കുള്ള ട്രെയിനിന് ആണ് പോകുന്നെ.... നേരത്തെ എഴുനേൽക്കണ്ടത് കൊണ്ട് വേഗം 
ഞങ്ങൾ ആറുപേരും ബെഡിൽ കെട്ടിപിടിച്ചു കിടന്നു.... 


രാവിലെ എല്ലാം പണിയും കഴിച്ചു.... ബ്രേക് ഫാസ്റ്റ് കഴിച്ചു.... ഉപ്പാനെ വിളിച്ചു... യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി   ... 


___________________________________


ഞങ്ങൾ ട്രെയിൻ ഇറങ്ങി നേരെ വീട്ടിലേക്ക് പോയി ബുക്കും ബാഗും എടുത്ത്... കോളേജിലേക്ക് വിട്ടു.... 

കോളേജിന്റെ മുന്നിൽ തന്നെ ശ്യാം നില്പുണ്ടയിരുന്നു.... ഞാൻ അവന്റെ അടുത്തേക് ചെന്നു.. 

"ശ്യാം എന്തായി "

"ഞാൻ എല്ലാം എടുത്തു വച്ചിട്ടുണ്ട്... നീയും കൂടി വന്നിട്ട് നോക്കാം എന്ന് കരുതി.. "ശ്യാം.. 

"അത് നന്നായി... എന്നാ വേഗം വാ.. "

ഞങ്ങൾ നേരെ ലൈബ്രറിയിലേക്ക് പോയി... അവിടെ എത്തിയപ്പോൾ... അവൻ ഒരു ഷെൽഫിൽ നിന്ന്.. രണ്ടുമൂന്നു സ്റ്റുഡന്റസിന്റെ ഡീറ്റെയിൽസ് എഴുതി വച്ച റെക്കോർഡ് എടുത്തു വന്നു.... 

ഞാൻ അതിൽ ഒന്ന് നമ്മളെ ടീംസിനു കൊടുത്തു..  അവൾമാരോട് ഞാൻ സാന്ദ്രയുടെ ഡീറ്റെയിൽസ് പറഞ്ഞു കൊടുത്തു... 


"അലക്സാന്ദ്ര ജോർജ്... BBA first year... "

ഒന്ന് ശ്യാമും മറ്റൊന്ന് ഞാനും നോക്കാൻ തുടങ്ങി.... കുറെ അരിച്ചു പെറുക്കി പക്ഷെ 
... ഞാൻ കണ്ടില്ല.... പെട്ടെന്ന് ശ്യാം കിട്ടി എന്ന് പറഞ്ഞു 

"കിട്ടിയോ എവിടെ "

ഞാൻ അവന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് .. അവളെ അഡ്രെസ്സ് വായിച്ചു... 

"അലക്സാന്ദ്ര ജോർജ് 
D/O   ജോർജ് തോമസ് 
തോപ്പിൽ ഹൌസ് 
അഞ്ഞാടി കുന്ന് 
... വയനാട്.. (gyzz ഈ അഡ്രെസ്സ് ഒക്കെ നിലവിൽ ഉണ്ടോ എന്ന് പോലും എനിക്കറിയില്ല... ഞാൻ എന്റെ ഊഹം വച്ച്... എഴുതിയതാ... 😁"

"വയനാട് ആണോ അവളെ നാട്... അപ്പൊ നമ്മൾ എങ്ങനെ പോകും.. "നെച്ചു 


"എവിടെ ആയാലും ഞാൻ പോയിരിക്കും അവൾ ജീവനോടെ ഉണ്ടെങ്കിൽ അവളെ കണ്ടിരിക്കും... "

"അതെ ദുആ ഞാൻ ഉണ്ടാകും നിന്റെ കൂടെ.... എത്രെയും പെട്ടെന്ന് നമുക്ക് അവളെ കാണണം.. "ശ്യാം 

"അതെ ശ്യാം... ഇനി ഒട്ടും വൈകിക്കാൻ ഇല്ല... നാളെ തന്നെ തിരിക്കണം വയനാട്ടിലേക്ക്.. "

"ഹൈ..... നാളെ അപ്പൊ നമ്മൾ വയനാട്ടിലേക്ക് പോകണോ..... "ചിന്നമ്മ 

"നമ്മൾ അല്ല... ഞാനും ശ്യാമും മാത്രം "

"അതങ്ങനെ ശെരിയാകും ഞങ്ങളും കൂടെ വരും... "ലെച്ചു 

"നിങ്ങൾ എന്തിനാ... ഞങ്ങൾ പോയിക്കോളാം... നിങ്ങൾ വരേണ്ട ആവിശ്യം ഒന്നും ഇല്ല... "


"ഇല്ല ഞങ്ങളും വരും... "rizu 

"ഞങ്ങളും... "

എന്നൊരു ആണിന്റെ ശബ്‌ദം കേട്ടപ്പോൾ...  ഞങ്ങൾ എല്ലാരും ആ ശബ്‌ദം കേട്ട ദിശയിലേക്ക് നോക്കി... അവിടെ.... devil kings നിൽക്കുന്നു...  

റാസി കയ്യും കെട്ടി എന്റെ അടുത്തേക്ക് വന്നിട്ട്.... 

"നിങ്ങൾ മാത്രം അല്ല... ഞങ്ങളും വരുന്നുണ്ട്... വയനാട്ടിലേക്ക്... "റാസി 

"അതൊന്നും വേണ്ട... നിങ്ങളൊക്കെ എന്തിനാ വരുന്നേ... ഞങ്ങൾ പോയിക്കോളാം... "

"എന്നാ ഇവിടന്ന് ആരും എങ്ങോട്ടും പോകില്ല... "റാസി 

"നീ എന്തിനാ റാസി വാശി പിടിക്കുന്നെ.... ഞങ്ങൾ പോയിക്കോളാം എന്ന് പറഞ്ഞതല്ലേ... നീ എന്തിനാ വരുന്നേ... നിങ്ങൾ വെറുതെ ബുദ്ധിമുട്ടി വരോന്നു വേണ്ട "

"ആര് പറഞ്ഞു ഞങ്ങൾക്ക് അതൊക്കെ ഒരു ബുദ്ധിമുട്ട് ആണ് എന്ന്.   ഇതൊക്കെ വെറും ഒരു എന്റർടൈൻമെന്റ് അല്ലെ... അല്ലെ റാസി "അപ്പുവേട്ടൻ.. 

"അതേലോ... "റാസി 

"എന്നാലും"


"ഒരെന്നാലും ഇല്ല... നാളെ മോർണിംഗ് നമ്മൾ എല്ലാരും വയനാട്ടിലേക്ക് പോകുന്നു...... ഒക്കെ set അല്ലേ അപ്പൊ സഭ പിരിച്ചു വിട്ടിരിക്കുന്നു.... ഇന്ന് ഇനി ആരും ക്ലാസ്സിൽ ഇരിക്കൊന്നും വേണ്ട... വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക്... എന്നിട്ട് പോയി പാക്ക് ചെയ്യ്.. "പാച്ചുക്ക 


എന്നുപറഞ്ഞു പാച്ചുക്ക ഞങ്ങളെ അവിടന്ന് പറഞ്ഞയച്ചു... 

ഇനി എന്ത് ചെയ്യും... ഇവരൊക്കെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ലാ..  

💲💲💲💲💲💲💲💲💲💲💲💲💲

ലെച്ചു 


ഞങ്ങൾ വീട്ടിൽ എത്തി.. പാക്കിങ് ഒക്കെ ചെയ്തു... കഴിഞ്ഞപ്പോഴേക്കും ഇഷയും ഫ്രണ്ട്സും... അവരെ കണ്ടപ്പോയെ ദുആ അവിടന്ന് എഴുനേറ്റ് പോകാൻ നിന്നതും ഞങ്ങൾ അവളെ പിടിച്ചു വച്ചു 

"നീ എങ്ങോട്ടാ എഴുനേറ്റ് പോകുന്നെ.. അവളെ കണ്ടപാടെ എഴുനേറ്റ് പോയാൽ അവൾ എന്താ വിചാരിക്ക...നിനക്ക് അവളെ പേടിയാണ് എന്നല്ലേ... അതോണ്ട് നീ എങ്ങോട്ടും ഇപ്പൊ പോകണ്ട... "

"ഇവളെ തിരുമോന്ത കാണുന്നതിനേക്കാളും നല്ലത്... എനിക്ക് അവളെ പേടിയാണന്ന് കരുതുന്നത...."ദുആ 

എന്നുപറഞ്ഞു അവൾ  അവിടന്ന് എഴുനേറ്റ് പോയി... 



********************

Lechu

പുലർച്ചെ 4 മണിക്ക് എഴുനേറ്റ് റെഡിയായി.... boys ടീംസ് 5 മണിയാകുമ്പോയേക്കും വാരാന്ന് പറഞ്ഞതോണ്ട്.. ഞങ്ങൾ അവരെ കത്തു നിന്നും... 

അവര് crct അഞ്ചു മണിക്ക് തന്നെ അവിടെ land... ആയി.... പുറത്തു നല്ല തണുപ്പുള്ളതു കൊണ്ട് തന്നെ ഞങ്ങൾ എല്ലാരും ജാക്കറ്റ് ഒക്കെ ഇട്ടു പുറത്തിറങ്ങി.....അവിടെ എല്ലാരും ബൈക്കിൽ ഞങ്ങളെ wait ചെയ്തിരിക്കയാണ്..... ബാഗ് എടുത്ത് തോളിൽ ഇട്ടു  .  ഞാൻ അപ്പുവേട്ടന്റെ ബൈക്കിന്റെ  പിറകിൽ കയറി... rizu ജാസിക്കന്റെയും... ഫൈഹ ബാസിക്കന്റെയും... നെച്ചു പാച്ചുക്കന്റെയും... പിറകിൽ കയറി... ഇങ്ങനെ കേറാൻ ഒരു കാരണം... ഉണ്ട്.. 

ദുആനെ റാസിക്കന്റെ പിറകിൽ കയറ്റാൻ വേണ്ടി ചെയ്തതാ... 


ഞങ്ങൾ കയറി ഇരുന്നത് കണ്ട് ചിന്നുവും ദുആയും ഞങ്ങളെ അന്തം വിട്ട് നോക്കി നിക്ക... അപ്പോഴാ ഞാൻ അത് ഓർക്കുന്നത്... ചിന്നമ്മയോട് നമ്മളെ പ്ലാൻ പറഞ്ഞിട്ടില്ലയിരുന്നു..  അതാ പെണ്ണ് ഇങ്ങനെ  നോക്കി നിക്കുന്നെ... ഞാൻ അവളെ നോക്കി ശ്യാമിന്റെ ബൈക്കിന്റെ പിറകിൽ പോയി കേറാൻ വേണ്ടി ആംഗ്യം കാണിച്ചു... 

ആ കോപ്പിന് ഞാൻ പറഞ്ഞത് പിടി കിട്ടാത്തത് കൊണ്ട്... എന്നെ നോക്കി നിക്ക... 

പിന്നെ അവസാനം ദുആ ശ്യാമിന്റെ ബൈക്കിന്റെ പിറകിൽ കയറാൻ പോയപ്പോൾ ചിന്നമ്മ പെട്ടെന്ന് എവിടന്നോ ബൾബ് കത്തിയ പോലെ... ശ്യാമിന്റെ അടുത്തേക്ക് ദുആനെ തള്ളി മാറ്റി... ബൈക്കിൽ കയറി ഇരിന്നു... 

ദുആ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അറ്റാക്ക് ആയതു കൊണ്ട്... അവൾ വാ തുറന്ന്... രണ്ടു കയ്യും മലർത്തി വച്ചിട്ട്.. 


"ഇതെന്താ ഇവിടെ നടക്കുന്നെ..  "ദുആ 

"കണ്ടിട്ട് എന്ത് തോന്നുന്നു... നിന്ന് ഡയലോഗ് അടിക്കാതെ വേഗം ചെന്ന് പോയി. . റാസിക്കന്റെ പിറകിൽ  കയറടി "ചിന്നമ്മ 

എന്നു ചിന്നമ്മ പറഞ്ഞപ്പോൾ... ദുആ അവളെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട്... ഇഷ്ടല്ലാത്ത മട്ടിൽ മുഖം ചുളുക്കിയിട്ട്.... റാസിക്കന്റെ പിറകിൽ ചെന്ന് കയറി... 

റാസിക്ക ഞങ്ങളെ നോക്കി സൈറ്റ് അടിച്ചു ചിരിച്ചു... ഞങ്ങൾ എല്ലാരും അവൾ കാണാതെ ചിരിച്ചു... 


💥💥💥💥💥💥💥💥💥💥💥💥💥💥


ദുആ എന്റെ കൂടെ കയറ്റാൻ കുറച്ചു പാട് പെടും എന്ന് കരുതിയതായിരുന്നു... ആ ജോലി എനിക്ക് കുറഞ്ഞു അവളെ ഫ്രണ്ട്സ് കാരണം  . 

ആകാശം ഇപ്പോഴും ഇരുട്ട് തന്നെയാണ്.... നല്ല തണുപ്പും ഉണ്ട്.....ഇവിടെ ഒരുത്തി ഞാൻ  ഏതോ ഭീകര ജീവിയാണ് എന്നാ മട്ടിൽ വിട്ടിരിക്കാണ്... എനിക്ക് അത് കണ്ടപ്പോൾ ചിരി വന്നു.. ഞാൻ അത് പുറത്തു കാണിക്കാതെ..കലിപ്പ് മൂഡിൽ അവളോട് സംസാരിച്ചു.. 

"എന്നെ പിടിച്ചിരുന്നോ... ഞാൻ സ്പീഡീൽ ഓടിക്കാൻ പോവാ "

"വേണ്ട ഞാൻ ഇങ്ങനെ ഇരുന്നോളം.. "ദുആ 

ഓഹോ... അങ്ങനെ ആണോ എന്നാ പിന്നെ നീ എന്നെ പിടിച്ചിരിന്നിട്ട് തന്നെ കാര്യം.. ഞാൻ സ്പീഡിൽ ഓടിച്ചു... എന്റെ സ്പീഡ് കാരണം അവളെ കൈ ഔട്ടോമാറ്റികലി... എന്റെ തോളിൽ പിടിച്ചു... 


എന്നോടാ അവളെ കലി.. 😏..കുറെ ദുരം പിന്നിട്ടു... nഞങ്ങൾ..... ഇപ്പൊ ഇരുട്ട് ഒക്കെ മാറി വെളിച്ചം വച്ചിട്ടുണ്ട്..ഞങ്ങൾ ഇപ്പൊ വയനാട്ടിൽ എത്തിയിട്ടുണ്ട്... 


പുലർച്ചെക്ക് പുറപ്പെട്ടതു കൊണ്ട് ആരും ഫുഡ്‌ ഒന്നും കഴിച്ചിട്ടില്ല.. അതോണ്ട് ഞങ്ങൾ റോഡ് സൈഡിൽ ഉള്ള ഒരു തട്ടുകടയിൽ വണ്ടി സൈഡ് ആക്കി.. 

ചൂട് ചായയും എന്റെ ഫേവറൈറ്റ് ദോശയും ചമ്മന്തിയും കഴിച്ചു... എല്ലാവരും... 

#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣#️⃣

ചോദിച്ചു ചോദിച്ചു ഞങ്ങൾ അങ്ങനെ സാന്ദ്രയുടെ വീടിന്റെ മുന്നിൽ എത്തി... അത്യാവശ്യം വലിയ വീട് തന്നെ ആയിരുന്നു അവളെ വീട്... ഞങ്ങൾ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കയറി  . 


മുന്നിൽ തന്നെ ഓരോ പണി ചെയ്യുന്ന പണിക്കാരെ ആണ് .  അവരെ ഒക്കെ നിയന്ത്രിക്കുന്ന എന്റെ ഉപ്പാനെക്കാളും പ്രായം തോന്നിക്കുന്ന ഒരാൾ അവിടെ നിക്കുന്നത് കണ്ടപ്പോൾ... ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്ന്.. 

അവർക്ക് ഞങ്ങളെ മനസ്സിലാകാത്തതു കൊണ്ട് . ഞങ്ങളെ തന്നെ നോക്കി നിന്നും .. 

"ആരാ മനസ്സിലായില്ല "അദ്ദേഹം 

"ഞങ്ങൾ സാന്ദ്രയുടെ ഫ്രണ്ട്സ് ആണ്.. "റാസി 

അവൻ പറഞ്ഞത് കേട്ടപ്പോൾ. .. അദ്ദേഹം ഞങ്ങളെ ഒരു തരം സംശയത്തോടെ നോക്കി.... 

"ഇത് സാന്ദ്രയുടെ വീട് തന്നെ അല്ലെ "

"ഇത് സാന്ദ്രയുടെ വീട് തന്നെ ആണ്... പക്ഷെ നിങ്ങളൊക്കെ "അദ്ദേഹം 

"ഞങ്ങളൊക്കെ അവളെ college ഫ്രണ്ട്സ് ആണ്... എന്റെ പേര് ദുആ... "

ഞാൻ അത് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ തന്നെ ഉറ്റു നോക്കിയിട്ട്... 


"നീയാണോ ദുആ... സാന്ദ്ര മോളെ കൂടെ പഠിച്ചിരുന്ന ഫിനുവിന്റെ "

ഞാൻ അതെ എന്ന് തല ആട്ടി... അദ്ദേഹം അപ്പൊ തന്നെ എന്റെ കയ്യിൽ പിടിച്ചോണ്ട് ആ വീടിന്റെ അകത്തേക്ക് കൊണ്ടുപോയി.  

എന്റെ പിറകെ അവരും വന്നു...അദ്ദേഹം എന്നെ ഒരു റൂമിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി... ആ റൂമിൽ.. ഒരു പെൺകുട്ടിയെ കിടത്തിയിട്ടിരിക്കുന്നു... അവളെ അടുത്തേക്ക് എന്നെ നിർത്തി... 

"മോളെ ഇത് ആരാ വന്നിരിക്കുന്നെ നോക്ക്... ദുആയ വന്നിരിക്കുന്നെ .   നീ ഇവളെ അല്ലെ അന്വേശിക്കാറുള്ളത്.. ദേ നോക്കിയേ അവൾ വന്നു... "അദ്ദേഹം 

എന്നൊക്കെ അവര് പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല... ഞാൻ അവരെയും ആ കുട്ടിയേയും മാറി മാറി നോക്കി... അവളെ അടുത്ത് നിന്ന്.. ഒരു പ്രതികരണവും ഇല്ലാതായപ്പോൾ അദ്ദേഹം എന്റെ നേരെ തിരിഞ്ഞു... 

"ഇതാണ് നിങ്ങൾ അന്വഷിച്ചു നടന്ന സാന്ദ്ര... ഒരു വർഷം ആകാറായി... അവൾ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്.. ഇടക്ക് എപ്പോയോ... നിന്റെ പേര് ഉച്ചരിച്ചു... ഡോക്ടർ പറഞ്ഞു... നിന്റെ സാമിപ്യം ഉണ്ടായാൽ ചിലപ്പോ.. അവളിൽ എന്തെങ്കിലും മാറ്റം ഉണ്ടായേക്കാം എന്ന്   ... അതിന് വേണ്ടി നിന്നെ കൊണ്ടുവരാൻ. . ഞാൻ നിന്റെ ഉപ്പാനോട് ചോദിച്ചു.   

പക്ഷെ നിന്നെ എവിടേക്കും പറഞ്ഞയക്കില്ല എന്ന് പറഞ്ഞു... നിന്റെ ഉപ്പാനെ പറഞ്ഞിട്ടും കാര്യമില്ല .. അന്ന് നിന്റെ അവസ്ഥ അങ്ങനെ ആയിരുന്നു.... 

ഇന്ന് നീ ഇവിടെ വന്നപ്പോൾ .. എനിക്കുണ്ടായ സന്തോഷം ചെറുതൊന്നും അല്ലായിരുന്നു .. പക്ഷെ എന്റെ കുഞ്ഞു നിന്നെ കണ്ടിട്ടും പ്രതികരിക്കുന്നില്ലല്ലോ... "

എന്നൊക്കെ അവര് പറയുന്നത് കേട്ടപ്പോൾ... ഞാൻ അവളിലേക്ക് നോട്ടം തെറ്റിച്ചു. അവളെ ബെഡിന്റെ അടുത്ത് മുട്ട് കുത്തിയിരുന്നു.. എന്നിട്ട് അവളെ കൈ പിടിച്ചു... 



"സാന്ദ്ര... കണ്ണ് തുറക്കടാ... ഞാൻ വന്നിരിക്കുന്നത് കണ്ടില്ലേ... ടാ   . ഒന്ന് എന്നെ നോക്കെങ്കിലും ചെയ്യടാ... എനിക്ക് നിന്നിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്... നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റുള്ളൂ... നീ എന്നെ സഹായിക്കില്ലേ.. ഹേ പറ... സഹായിക്കില്ലേ... നീ എന്താ ഒന്നും പറയാത്തെ.. "

ഞാൻ അവളോട് എന്തൊക്കെ ചോദിച്ചിട്ടും അവളിൽ ഒരു പ്രതികരണവും ഇല്ല..  

"ചാച്ചാ.... ആ ചാക്കോ sir വിളിച്ചിരുന്നു... അവരെ കമ്പനിയിലേക്ക്..  120 നാളികേരം വേണം എന്ന് പറഞ്ഞിട്ട് .  "

പെട്ടെന്ന് അവിടേക്ക് കേറി വന്ന ആളെ കണ്ട് ഞങ്ങൾ എല്ലാരും ഒരുപോലെ ഞെട്ടി .. 


"ജോസ് sir "ചിന്നു 

ഞാൻ അവിടെ നിന്ന് എഴുനേറ്റ് നിന്നു... 

" sir എന്താ ഇവിടെ... "rizu 

"അച്ചായൻ എന്താ ഇവിടെ "പാച്ചുക്ക 

"നിങ്ങൾ എന്താ ഇവിടെ "ജോസ് sir 

"ആദ്യം sir പറയ്... മുതിർന്നവർ പറഞ്ഞിട്ട് ഇളയവർ പറയാം... "ചിന്നമ്മ 

"ഇത് എന്റെ വീടാ... താ ആ നിക്കുന്നത് എന്റെ ചാച്ചൻ... അതു എന്റെ പെങ്ങളും... അല്ല നിങ്ങൾ എന്താ ഇവിടെ "ജോസ് sir 

അവരെല്ലാരും കൂടി ജോസ് സാറിന് എല്ലാം വിശദീകരിച്ചു കൊടുത്തു... 

എല്ലാം കേട്ടതിനു ശേഷം... ജോസ് സാർ എന്റെ നേരെ വന്നിട്ട്    . സാന്ദ്രയെ നോക്കി... 

"ഇവൾക്ക് അന്ന് എന്താ സംഭവിച്ചത് എന്ന് എനിക്ക് ശെരിക്കും അറിയില്ലായിരുന്നു... ഡോക്ടറും... ആ Si  പറഞ്ഞു അറിവ് ഉള്ളു ..... അതിന്റെ പിന്നിൽ ആരാണ് എന്നൊക്കെ ഞാൻ കുറെ അന്വഷിച്ചങ്കിലും അവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല... 

ഇവളെ ഈ അവസ്ഥയിൽ ആക്കിയവൻമാർ എന്റെ കണ്മുന്നിൽ ഉണ്ടായിട്ടും എനിക്ക് അവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ.... ഞാൻ പിന്നെ എന്തിനാ ഇവളെ ആങ്ങളയാണ് എന്ന് പറഞ്ഞു നടക്കുന്നെ... "ജോസ് sir 

"ഹേയ് അങ്ങനെ ഒന്നും പറയല്ലേ sir... ഇനി കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് പറഞ്ഞു സങ്കടപെട്ട് സമയം കളയണ്ട....  ഇനിയും വൈകിയിട്ടില്ല.... rk ആരാണെന്നും.... പിന്നെ ആ അഞ്ചാമത്തെ ആളെയും എങ്ങനേലും കണ്ടുപിടിക്കണം... അതിനെനിക്ക് സാന്ദ്രയുടെ സഹായം വേണം അവൾക്ക് മാത്രമേ... എന്നെ സഹായിക്കാൻ പറ്റു... "

"നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു ദുആ... നീ എത്ര കൂളായിട്ട ഇതൊക്കെ പറയുന്നേ... നീ നിന്റെ ജീവിതം തന്നെ മാറ്റി വച്ച്... അവരെ വേരോടെ പിഴുതെറിയാൻ..  വേണ്ടി ഇറങ്ങിയത് കണ്ട്.... "ജോസ് sir 


"ഞാൻ അവരെ ഇല്ലാതാക്കണ്ടെ sir... അത് എന്റെ  ബാധ്യത ആണ്... കാരണം എന്റെ ജീവനെ ആണ് അവര് അഞ്ചു പേരും കൂടി ഇല്ലാതാക്കിയത്... ആ അവരെ ഞാൻ പിന്നെ എന്താ ചെയ്യണ്ടേ...

ഒരു നിയമത്തിനു ഞാൻ അവരെ വിട്ടു കൊടുക്കില്ല.... എനിക്ക് അവരെ വേണം... എന്റെ ഫിനു അനുഭവിച്ച പോലെ അവരെ ഞാൻ അനുഭവിപ്പിക്കും.... എന്നിട്ടേ ദുആ ഈ ലോകത്തോട് വിടപറയു...... "

ഒരു തരം പ്രതികാരത്തോടെ ഞാൻ അത് പറഞ്ഞത് കേട്ടപ്പോൾ... 

"നീ പറയുന്നത് കേട്ടാൽ വിചാരിക്കല്ലോ... അവരെ ഒക്കെ കൊന്നിട്ട് നീ ചാകാൻ പോകാണന്ന്... "ലെച്ചു 


ഞാൻ അവൾ പറഞ്ഞതിന് മറുപടിയായി ഒന്ന് ചിരിച്ചു കൊടുത്തു... 

"മോനെ നീ ഇവിടെ നിക്കായിരുന്നോ.... ഞാൻ    നിന്നെ... അല്ല ഇതൊക്കെ ആരാ "

പെട്ടെന്ന് ആ റൂമിലേക്ക് ഒരു സ്ത്രീ കയറി വന്നു .. അവരെ കണ്ടപ്പോയെ മനസ്സിലായി    . ഇത് ചിന്നമ്മയുടെ ഭാവി... അമ്മായിഅമ്മ ആണ് എന്ന്   . അവൾ അത് നേരത്തെ മനസ്സിലാക്കിയ പോലെ... ഡീസന്റ് ആയി നിന്നും... 

"ഇതൊക്കെ സാന്ദ്ര മോളെയും ജോസ് മോന്റെയും ഫ്രണ്ട്സ് ആണ്    "ചാച്ചൻ.. 

"ആണോ... എന്നിട്ട് എന്തേയ് നിങ്ങൾ വന്ന കാലിൽ നിൽക്കുന്നെ...  വന്നേ അവിടെ ഇരിക്കാം "അമ്മച്ചി... 

"അത് ശെരിയാണല്ലോ... ഞാൻ അത് അപ്പാടെ മറന്നു വരി മക്കളെ... അവിടെ ഇരിക്കാം..  "ചാച്ചൻ 

ഞങ്ങൾ എല്ലാരും ആ റൂമിൽ നിന്ന് ഇറങ്ങി.   അവിടത്തെ ഹോളിലേക്ക് പോയി സോഫയിൽ ഇരിന്നു...ഞങ്ങളെ കണ്ട പാടെ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഹാജർ ആയി ... ഞങ്ങൾ  എല്ലാരേയും പരിചയപെട്ടു... അവരുടെ കുടുംബം ഒരു ജോയിൻ ഫാമിലി ആണ്   . അതുകൊണ്ട് തന്നെ.. കുറെ പേര് ഉണ്ട് ആ വീട്ടിൽ... അവരിൽ... നല്ലോണം പ്രായം തോന്നിക്കുന്ന ഒരാൾ ഞങ്ങളെ അടുത്തേക്ക് വന്നു..ഞങ്ങൾ എഴുനേൽക്കാൻ പോയപ്പോൾ.. അവര് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു... ഞങ്ങൾ അവിടെ തന്നെ ഇരിന്നു ....  അവര് . razi ന്റെ തൊട്ടപ്പുറത്തു ഇരിന്നു    . 

"ഇത് ഞങ്ങളെ കാർണോർ... അപ്പാപ്പ.... "ജോസ് sir 

ഞങ്ങൾ അപ്പാപ്പനെ നോക്കി ചിരിച്ചു... 

"എടി റോസാമ്മേ...  കുട്ടികൾക്ക് കുടിക്കാൻ ഒന്നും കൊടുത്തില്ലേ... "അപ്പാപ്പൻ... 

"ആ ഞാൻ അത് മറന്നു   .. ഞാൻ ഇപ്പൊ എടുത്തോണ്ട് വരവേ "അമ്മച്ചി... 

അപ്പാപ്പൻ ഞങ്ങളോട് ഓരോന്നു ചോദിച്ചറിഞ്ഞു  .  അപ്പോയെക്കും ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസ് കൊണ്ടുവന്നു    . 

ഞാൻ ജ്യൂസ് കുടിച്ചോണ്ടിരിക്കുമ്പോൾ ആണ് ശ്യാം അവിടന്ന് എഴുനേറ്റ് പുറത്തേക്ക് പോയത്..... ഞാൻ അവന്റെ പിന്നാലെ ചെന്നു... ഈ വീടിന്റെ സൈഡിൽ കായൽ ആണ് അവൻ അവിടെ നിക്കുന്നത് കണ്ടു ഞാൻ അവന്റെ അടുത്തേക്ക് ചെന്നു 

"ശ്യാം... ഇപ്പൊ എന്ത് തോന്നുന്നു "

"ഞാൻ ഇങ്ങനെ ഒരു നിമിഷം വരും എന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലാ .. ദുആ... അവളെ ഒന്ന് നേരിട്ട് കാണാൻ പറ്റും എന്ന് ഞാൻ വിചാരിച്ചതല്ല.... എനിക്ക് എന്താ പറയണ്ടേ... 

അവളെ ആ അവസ്ഥയിൽ കണ്ടപ്പോൾ സങ്കടവും അതിലുപരി... അവൾ ഈ ലോകത്തു ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞപ്പോൾ ... എനിക്ക് സന്തോഷവും തോന്ന ... "ശ്യാം 

ശ്യാം കരയുകയും ചിരിക്കുകയും ചെയ്യുന്നത് കണ്ടിട്ട് ഞാൻ അവനെതന്നെ  നോക്കി നിന്നും... നിന്റെ ഈ മുഖം കണ്ടാൽ അറിയാം ശ്യാം നിനക്ക് അവളെ അത്രക്കും ഇഷ്ടമായിരുന്നു എന്ന്... പക്ഷെ അവൾ വീണ്ടും നിന്റെ ജീവിതത്തിലേക്ക് തിരിച്ചു  വരുമെന്ന് തോന്നുന്നില്ല ശ്യാം  . 

"നിങ്ങൾ ഇവിടെ നിക്കായിരുന്നോ..... നിങ്ങളെ അവിടെ അന്വഷിക്കുന്നുണ്ട്... "എന്നുപറഞ്ഞു ഒരു പെൺകുട്ടി അവിടേക്ക് വന്നു... ഏക ദേശം ഞങ്ങളെ പ്രായം കാണും.. 

ഞങ്ങൾ അവളെ കൂടെ പോയി.... 


🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥


ചിന്നു 

ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു... ജോസ് സാറിന്റെ വീട് ആണ് ഇത് എന്ന്... സാന്ദ്ര ജോസ് സാറിന്റെ പെങ്ങൾ ആണ്... ഇതൊക്കെ ഒന്ന് ഉൾകൊള്ളാൻ കഴിയുന്നില്ല പെട്ടെന്ന് ഇതൊക്കെ അറിഞ്ഞത് കൊണ്ടാകും 
...

എന്റെ കർത്താവെ ഇത്രയും വലിയ ഫാമിലിയിലേക്ക് ആണോ ഞാൻ വരാൻ പോകുന്നെ  .. എന്നെ നീ കാത്തോണേ.... ഇവരെ ഫാമിലി ഒന്നും കുഴപ്പമില്ല നല്ല സ്നേഹമുള്ള ആൾക്കാർ ആണ്.... 


ഞങ്ങൾ എല്ലാരോടും പെട്ടെന്ന് കൂട്ടായി... 

"മോളെ ചിപ്പി.... ഇവർക്ക് room കാണിച്ചു കൊടുക്ക്... കുറെ ദൂരം ബൈക്കിൽ യാത്ര ചെയ്തു വന്നതല്ലേ... അവരൊന്നു ഫ്രഷായി വിശ്രമിക്കട്ടെ.... "ചാച്ചൻ... (ഇനി ഇപ്പൊ അങ്ങനെ വിളിക്കാല്ലോ... ഇന്നല്ലെങ്കിൽ നാളെ എന്റെ ചാച്ചൻ ആകാനുള്ളതല്ലേ 😜)

"ആ.... അങ്കിളെ... വാ... ചേച്ചിമാരെ... "

ഞങ്ങൾ അവളെ കൂടെ പോകാൻ നിന്നപ്പോൾ .. ദുആ ഞങ്ങളെ കൂടെ ഇല്ല എന്നുള്ള സത്യം ഞാൻ മനസ്സിലാക്കുന്നേ... 

"ദുആ എവിടെ "

ഞങ്ങൾ എല്ലാവരും ഒരുമിച്ചു ചോദിച്ചു... 

"ഒരു കുട്ടി പുറത്തേക്ക് പോയത് കണ്ടു.. "അവിടെ ഉണ്ടായിരുന്ന... ഒരു ആന്റി പറഞ്ഞു... 

"ഞാൻ വിളിച്ചു വരാം... "വേറെ ഒരു കുട്ടി ദുആനെ വിളിക്കാൻ പോയി... ചിപ്പി ഞങ്ങളെയും കൊണ്ട്... സ്റ്റെയർ കയറി ഒരു room കാണിച്ചു തന്നു... ഞങ്ങൾ ആ റൂമിൽ കയറി... ഞങ്ങളെ തൊട്ടപ്പുറതു boys ടീമിന്റെ room... 

ഞങ്ങൾ ഫ്രഷായി വരുമ്പോയേക്കും ദുആ വന്നു... അവൾ ഫ്രഷായി വരുന്നത് വരെ ഞങ്ങൾ അവളെ wait ചെയ്തു നിന്നു....അവൾ വന്നതിനു ശേഷം... ഞങ്ങൾ എല്ലാരും താഴേക്ക് ചെന്നു... 

ഞങ്ങൾക്ക് മുന്നേ ബോയ്സ് ടീം അവിടെ ഹാജറായിട്ടുണ്ടായിരുന്നു.. അവിടെ വേറെയും പുതിയ മുഖങ്ങളൊക്കെ കണ്ടു.... 


"ആ നിങ്ങൾ വന്നോ... ഇതൊക്കെ എന്റെ കസിൻസ് ആണ്... ഇത് ജെറി ജേക്കബ്....ചാച്ചന്റെ പെങ്ങളെ മകനാണ്...  വലിയ ബിസിനസ്‌ man ആണ്... ഇവനെ കണി കാണാൻ പോലും കിട്ടാറില്ല..   ഇന്ന് എന്തോ ഭാഗ്യത്തിന് അവനെ കിട്ടിയതാ.... 

പിന്നെ ഇത് ജോജി.... ചാച്ചന്റെ ആങ്ങളയുടെ മകൻ.... ഇവൻക്ക് പിന്നെ പ്രത്യേകിച്ച് പണിയൊന്നും ഇല്ല... താ ഇവളെയൊക്കെ കൂട്ടി കറങ്ങാൻ പോക അത് തന്നെ പണി... "ജോസ് sir 

"ടാ ടാ...  അതികം ആക്കല്ലേ.... "ജോജി 

"ഹി ഹി.... ഇത് ജോജിന്റെ പെങ്ങൾ... ജെനി... അത്.. ജെറിന്റെ പെങ്ങൾ ആൻ...."ജോസ് sir 


പിന്നെ ഞങ്ങൾ എല്ലാരും കൂടി ഫുഡ്‌ കഴിക്കാൻ ഇരിന്നു...നല്ല അടിപൊളി ഫുഡ്‌... വയറു നിറച്ചു ഫുഡ്‌ കഴിച്ചു... ഞങ്ങൾ ആ വീടും പരിസരവും ഒക്കെ കാണാൻ ഇറങ്ങി   . 


"ഇവിടെ അടുത്ത്.. ഒരു വെള്ളച്ചാട്ടം ഉണ്ട് അവിടേക്ക് പോയാലോ... "ജോസ് sir 

"ഞാൻ റെഡി "

"ഞാനും റെഡി "ലെച്ചു 

ഞങ്ങൾ എല്ലാരും ആ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നടന്നു... എന്റെ കൂടെ ജോസ് sir നടക്കാൻ തുടങ്ങി... ഞാൻ സാറിനെ നോക്കി ഒന്ന് ചിരിച്ചു... 

"ഞാൻ നിന്നെ മിന്നു കെട്ടിയിട്ട് വീട്ടിൽ കയറ്റാൻ ആയിരുന്നു വിചാരിച്ചേ... നീ അതിനു മുന്നേ ചാടി കയറി വരുമെന്ന് പ്രതീക്ഷിചില്ല..  "ജോസ് sir 

"🤪😬😬😬അതൊക്കെ കർത്താവ് വിചാരിക്കുന്നത് പോലെ അല്ലെ നടക്ക... എല്ലാം ഇപ്പൊ നമ്മൾ ആഗ്രഹം പോലെ വരണം എന്നുണ്ടോ... "

"അതും ശെരിയാണ്... അല്ല നിനക്കിഷ്ടപെട്ടോ   . എന്റെ ഫാമിലിയെ "ജോസ് sir 

"പിന്നെല്ലാതെ... എനിക്കിഷ്ടാ ഈ ജോയിൻ ഫാമിലി ഒക്കെ... "

"അത് നന്നായി ഇല്ലെങ്കിൽ നിന്നെ കൊണ്ട് ഇഷ്ടപെടീപ്പിക്കേണ്ടി വരുമായിരുന്നു...  😜"ജോസ് sir 

"😬😁😁😁"ഞാൻ ചിരിച്ചു കൊടുത്തു... അല്ലാതെന്ത് പറയാൻ.. 


&&&&&&&&&&&&&&&&&&&&&&&


Rizu 


കുറെ നടന്നു നടന്നു ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തി..  അടിപൊളി place... പാറകൾക്കിടയിലൂടെ... തെളിഞ്ഞ വെള്ളം ഒഴുകുന്നതു കാണാൻ വല്ലാത്ത ഭംഗിയായിരുന്നു .. ഞാൻ അതൊക്കെ ആസ്വദിചോണ്ടിരിക്കുമ്പോൾ ആണ്... 

എന്റെ അടുത്ത്... ആരോ വന്നു നിക്കുന്ന പോലെ തോന്നിയത്... ഞാൻ നോക്കിയപ്പോൾ ജാസിക്ക... മൂപ്പരെ കണ്ടപ്പോൾ തന്നെ അവിടന്ന് എസ്‌കേപ്പ് ആകാൻ നോക്കിയപ്പോൾ... ജാസിക്ക എന്നെ കയ്യോടെ പിടിച്ചു... 

"നീ ഇതെങ്ങോട്ടാ പോകുന്നെ... ഇന്ന് എനിക്ക് ഞാൻ ചോദിക്കുന്നതിനോക്കെ ഉത്തരം തന്നിട്ട് പോയാൽ മതി ..  "ജാസിക്ക 


"ജാസിക്ക നമുക്ക് പിന്നെ സംസാരിക്കാം.... "

ഞാൻ അവിടന്ന് പോകാൻ നിന്നപ്പോൾ... ജാസിക്ക എന്നെ പിടിച്ചു വച്ചു... 

"നിന്നോടല്ലേ ഞാൻ പോകണ്ട എന്ന് പറഞ്ഞത് "കുറച്ചു കലിപ്പോടെ ചോദിച്ചപ്പോൾ ഞാൻ അവിടെ തന്നെ തലയും താഴ്ത്തി നിന്നു......

"നീ എന്തിന എന്നെ എപ്പോഴും അവോയ്ഡ് ചെയ്യുന്നേ... ഇന്നല്ലെങ്കിൽ നാളെ നിന്നെ കെട്ടാൻ പോകുന്നവനാ ഞാൻ... ആ എന്നെ എന്തിനാ നീ അവോയ്ഡ് ചെയ്യുന്നേ എന്നതിന് എനിക്ക് ഉത്തരം കിട്ടിയേ പറ്റു "ജാസിക്ക 

"ജാസിക്ക... എനിക്ക് ഇങ്ങളെ ഒരിക്കലും അങ്ങനെ കാണാൻ കഴിയില്ല.... ഇങ്ങൾക്ക് തന്നെ അറിഞ്ഞൂടെ ഞാൻ നിങ്ങളെ എങ്ങനെയാ കണ്ടിരുന്നെ എന്നൊക്കെ പിന്നെ എന്തിനാ വെറുതെ.. "

"Ok... നീ എന്തായാലും എന്നെ ആങ്ങളയുടെ സ്ഥാനത് കണ്ടിട്ടില്ല എന്നെനിക്കറിയാം... പിന്നെ എന്താ നിന്റെ പ്രശ്നം... നിന്നെ എന്താ എനിക്ക് സ്നേഹിക്കാൻ പറ്റില്ലേ.... അതോ നിന്റെ സങ്കൽപ്പത്തിലെ ഭർത്താവിനെ പോലെ അല്ലെ ഞാൻ... അല്ലെങ്കിൽ അത് പറഞ്ഞ മതി ഞാൻ ഒഴിഞ്ഞു തരാം... എന്നെന്നേക്കുമായി... 


എന്നൊന്നും ഞാൻ പറയില്ല.. നിനക്ക് വേണേൽ എന്നെ സ്നേഹിച്ചോ... ഞാൻ എന്തായാലും.. നിന്നെ കെട്ടും അത് ഉറപ്പാ.. 

ഇനി നീ എന്നെ സ്നേഹിക്കാതിരുന്നാൽ ഞാൻ വേറെ പെണ്ണിനെ കെട്ടും.... അത്രേ ഉണ്ടാകു... എന്ത് വേണം എന്ന് നീ തീരുമാനിക്കാ...."ജാസിക്ക അതുപറഞ്ഞു അവിടന്ന് പോയി 

എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ... ഇതെന്തൊക്കെയാ ജാസിക്ക പറഞ്ഞെ...എന്നെ കെട്ടും ചെയ്യും എന്നിട്ട് വേറെ പെണ്ണിനെ കെട്ടും ചെയ്യലോ.... ഞാൻ സമ്മതിക്കില്ല ഇപ്പൊ തന്നെ ഞാൻ ഇതെല്ലാം ഇക്കുനോട് പറയും... 

ഞാൻ ഇക്കുനെ നോക്കിയപ്പോൾ... മൂപ്പര്... അവിടെ പാച്ചുക്കാനോട് എന്തോ സംസാരിക്ക... ഞാൻ ഇക്കുന്റെ അടുത്തേക്ക് പോയി... 


"ഇക്കു നിങ്ങളറിഞ്ഞോ... നിങ്ങളെ ഫ്രണ്ടിന്റെ മനസ്സിലിരിപ്പ്... അയാൾ അത്രക്കും വലിയ ചതിയൻ ആണ് എന്ന് ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ ഇക്കു "

"നീ ഇതെന്തൊക്കെയാ പറയുന്നേ... ആരെ കാര്യാ ഇജ്ജ് പറയുന്നേ... "ഇക്കു 

"ജാസിക്കന്റെ കാര്യം "

"ജാസി എന്ത്  ചെയ്തുന്നാ നീ പറയുന്നേ "ഇക്കു 

"ജാസിക്ക ഇന്നേ കെട്ടും ചെയ്യും എന്നിട്ട് വേറെ പെണ്ണിനേയും കേട്ടിട്ട് അവരെ കൂടെ സുഖമായി ജീവിക്കുപോലും...."

ഞാൻ അത് പറഞ്ഞപ്പോൾ ഇക്കു കലിപ്പിൽ ജാസിക്കാനേ നോക്കിയിട്ട്... എന്നെയും നോക്കിയിട്ട്... പെട്ടെന്ന് പൊട്ടിച്ചിരിച്ചു പാച്ചുക്കയും ഇക്കുവും കൂടി... എനിക്ക് അത് കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല... ഞാൻ അവരെ തന്നെ നോക്കി നിന്നും.. 

ഇക്കു ചിരി നിർതിയിട്ട് ente നേരെ വന്നു 

"നിന്റെ സ്നേഹം കിട്ടിയില്ലെങ്കിൽ പിന്നെ അവനെ സ്നേഹിക്കാൻ വേറെ ആരെങ്കിലും ഉണ്ടാകുമ്പോൾ അവൻ അവരുടെ പിന്നാലെ അല്ലെ പോക..   അപ്പൊ അവനെ പറഞ്ഞിട്ടും കാര്യമില്ല "ഇക്കു. 

"അപ്പൊ എന്നെ ജാസിക്കക്ക് തന്നെ കെട്ടിച്ചു കൊടുക്കും എന്നാണോ ഇക്കു പറയുന്നേ, "

"അതിപ്പോ എന്താ ഇത്ര സംശയം... നിങ്ങളെ കല്യാണം... അത് എല്ലാവരും തീരുമാനിച്ചതല്ലേ "ഇക്കു 

"അപ്പൊ ജാസിക്ക വേറെ കെട്ടുന്നതൊന്നും നിങ്ങൾക്കൊന്നും ഒരു പ്രശ്നവും ഇല്ലേ "

"ഞങ്ങൾക്കെന്ത് പ്രശ്നം... നിനക്കല്ലേ ഉണ്ടാക്കണ്ടേ... നിനക്കില്ലാത്ത സ്ഥിതിക്ക് ഞങ്ങൾക്കെന്തിനാ "ഇക്കു 

അതുപറഞ്ഞു... ഇക്കുവും പാച്ചുക്കയും അവിടന്ന് പോയി .. 

Ya റബ്ബി ഇനി ശെരിക്കും ജാസിക്ക വേറെ കെട്ടോ... സമ്മതിക്കരുത് rizu സമ്മതിക്കരുത്... നീ ഒന്ന് ആലോചിച്ചു നോക്ക്... എന്തായാലും ജാസിക്ക നിന്നെ കെട്ടും... അപ്പൊ പിന്നെ ജാസിക്കയുമായി ഒരു പിണക്കവും കൂടാതെ നിന്നാൽ  നിന്റെ ഭർത്താവിനെ മറ്റൊരാൾക്ക്  പങ്കിടേണ്ടി വരില്ല.... അതോണ്ട് നിന്റെ എല്ലാ ഇഷ്ടക്കേടും മാറ്റി വയ്ക്കുന്നതായിരിക്കും നിനക്കും നിന്റെ ഭാവിക്കും നല്ലത്... 
എന്നൊക്കെ എന്റെ മനസ്സ് എന്നോട് പറഞ്ഞു... 


ഞാൻ ഇതൊന്തെക്കെയാ ചിന്തിച്ചു കൂട്ടുന്നെ..

ഞാൻ ജാസിക്കാനേ നോക്കിയപ്പോൾ മൂപ്പർ അവിടെ മരത്തിന്റെ ചുവട്ടിൽ  നിന്ന് ആരോടോ ഫോണിൽ സംസാരിക്കായിരുന്നു... ഞാൻ ജാസിക്കന്റെ അടുത്തേക്ക്.. ചെന്നു.. 

എന്നിട്ട് ഒന്ന് ചുമച്ചു...എന്റെ സൗണ്ട് കേട്ട് ജാസിക്ക call കട്ടാക്കി എന്റെ നേരെ തിരിഞ്ഞു... 


&&&&&&&&&&&&&&&&&&&&&&&

ജാസി 

എനിക്കൊരു call വന്നപ്പോൾ ഞാൻ മാറി നിന്നു...സംസാരിക്കായിരുന്നു .. അപ്പോഴാ അവിടേക്ക് റിസുട്ടി വന്നേ... ഞാൻ അപ്പൊ തന്നെ call കട്ടാക്കി അവളെ നേരെ തിരിഞ്ഞു നിന്നു...കുറച്ചു ഗൗരവത്തോടെ.. 

"Mm...എന്താ "

"നിങ്ങൾ ശെരിക്കും വേറെ കല്യാണം കഴിക്കോ... "rizu 

അവൾ ചോദിക്കുന്നത് കേട്ടപ്പോൾ  എനിക്ക് ചിരി വന്നെങ്കിലും ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നും 

"നിന്റെ സ്വഭാവം ഇങ്ങനെ തന്നെ ആണേൽ ഞാൻ വേണേൽ രണ്ടണ്ണം കെട്ടിയെന്നിരിക്കും "

"നിങ്ങൾ വേറെ കെട്ടോ "rizu 

"ആ കെട്ടും "

പെട്ടെന്നു  പെണ്ണ് എന്റെ ഷർട്ടിൽ പിടിച്ചു... 

"എന്നാ നിങ്ങളെ കൊല്ലും ഞാൻ... എന്നെ അല്ലാതെ വേറെ പെണ്ണിനെ എങ്ങാനും കെട്ടാൻ വല്ല മോഹം ഉണ്ടെങ്കിൽ.... അവളെയും നിങ്ങളെയും കൊന്നു കുഴിച്ചു മൂടും ... എന്നെ ആരെങ്കിലും ചതിച്ചാൽ വെറുതെ വിടില്ല ഈ rizu.... അല്ലപിന്നെ "rizu 


എന്നു പറഞ്ഞു അവൾ പോകാൻ നിന്നപ്പോൾ...  സന്തോഷം കൊണ്ട് ഞാൻ അവളെ കൈ പിടിച്ചു വലിച്ചു... എന്നോട് അടുപ്പിച്ചിട്ട്... അവളെ മുഖം പിടിച്ചു ചെരിച്ചു വച്ച്..  എന്റെ അധരത്തോട് അവളെ കുഞ്ഞു അധരത്തെ ചേർത്തു വച്ചു... 


അവൾ പ്രതീക്ഷിക്കാത്ത ഒരു അറ്റാക്ക് ആയതു കൊണ്ട്.. അവളെ കണ്ണ് തള്ളി ഇപ്പൊ പുറത്തെത്തും എന്നാ മട്ടിൽ ആയിക്കണ്... അവൾ എന്നെ പിടിച്ചു തള്ളുന്നുണ്ടെങ്കിലും ഞാൻ അതൊന്നും വക വയ്ക്കാതെ അവളിൽ ലയിച്ചു പോയി... 


അവസാനം ഞാൻ തന്നെ അവളെ അധരത്തെ മോചിപ്പിച്ചു... അവൾ നെഞ്ചിൽ കൈ വച്ചു കിതച്ചോണ്ട് എന്നെ നോക്കി കണ്ണുരുട്ടി.... 

"You bloody.... നീ എന്നെ കിസ്സിയില്ലേ... എന്റെ first കിസ്സ് അതെന്തൊക്കെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു എന്നറിയോ അതൊക്കെ പൊളിച്ചു കയ്യിലെടുത്തില്ലേ ബലാലെ... "rizu 

"സോറി റിസുട്ടി.. പെട്ടെന്ന്... ഞാൻ s.
അപ്പോഴത്തെ സന്തോഷത്തിന് ... ചെയ്തു പോയതാ "ഞാൻ തല ചൊറിഞ്ഞോണ്ട് അവളോട് അത് പറഞ്ഞപ്പോൾ 

"പോടാ...  പോയി ചാവ്... ഞാൻ എന്തൊക്കെ പ്രതീക്ഷിച്ചിരുന്നു എന്നറിയോ..  എല്ലാം കൊണ്ട് കൊളമാക്കിയിട്ട്... കോപ്പിലെ സോറി... "റിസുട്ടി 

എന്നൊക്കെ പറഞ്ഞു അവൾ അവിടന്ന് പോയി  .

ഞാൻ അവൾ പോകുന്നത് നോക്കി ചിരിച്ചു നിന്നും... അത് കണ്ട് appu വന്നു... 

"എന്താടാ ഒരു ചിരിയൊക്കെ അവൾ നിന്റെ വലയിൽ വീണോ "appu 

"യാ മോൻ... അവസാനം അവളും എന്നെ അംഗീകരിച്ചു ഇനി ഒന്ന് നികാഹ് കഴിപ്പിച്ചു തന്നാൽ മതി... ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു അവൾ ഇത്രയും പെട്ടെന്ന് എന്നെ സ്നേഹിക്കും എന്ന്.. "

"ഇപ്പൊ സ്നേഹിച്ചതായോ കുഴപ്പം "appu 

ഞാൻ അവന്ക് ചിരിച്ചു കൊടുത്തു.. 

"ആ... അങ്ങനെ നിന്റെ മാവും പൂത്തു... ഇനി എന്റേത് എന്നാണാവോ.. "appu 

"നീ ലെച്ചുനോട് പോയി പറഞ്ഞു നോക്ക് അവളെ ഉള്ളിൽ എന്താന്ന് അറിയാലോ അന്നേരം "

"ആ കുരുപ്പിനോട് എങ്ങനെ പറയാനാടാ... ഞാൻ എന്തേലും പറയുമ്പോൾ അവൾ എന്നെ കടിച്ചു കീറാൻ വരുന്ന പാർട്ടിയ... "appu 

"അതൊക്കെ ശെരിയാകും ടാ "


&&&&&&&&&&&&&&&&&&&&&&&
ഞങ്ങൾ എല്ലാവരും അവിടന്ന് നേരെ ജോസ് സാറിന്റെ വീട്ടിലേക്ക് തന്നെ തിരിച്ചു... റിസുവും ജാസിക്കയും സെറ്റ് ആയതു അറിഞ്ഞപ്പോൾ ഞങ്ങൾ അവരെ ഇട്ട് കുറെ കളിയാക്കി... 


രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ ഉറങ്ങാൻ പോയി... 

എന്തോ അവിടെ കിടന്നിട്ട് ഉറക്കം വരാതായപ്പോൾ ഞാൻ അവളുമാരെ നോക്കി... എല്ലാവരും നല്ല ഉറക്കം ആണ്.. ഞാൻ അവിടന്ന് എഴുനേറ്റ്... സാന്ദ്രയെ കിടത്തിയാ റൂമിലേക്ക് പോയി... അവളെ അടുത്ത് ഇരിന്നു... 

അവളെ കയ്യിൽ പിടിച്ചു 

"സാന്ദ്ര നീ എന്താ ഒന്നുപറയാത്തെ..നിന്റെ ഈ അവസ്ഥക്കും  എന്റെ ഫിനു ലോകത്തോട് തന്നെ വിടപറയാൻ കാരണക്കാരായ അവന്മാർ ആരൊക്കെ ആണ് എന്ന് നിനക്ക് മാത്രമേ അറിയൂ സാന്ദ്ര...നീ എന്താ ഒന്നും പറയാത്തെ... എന്നെ ഇനിയും ധർമ സങ്കടത്തിൽ ആക്കല്ലേ സാന്ദ്ര .. 

ഞാൻ ഒരുപാട് അന്വഷിച്ചു അതാരൊക്കെ ആണ് എന്ന് അതിൽ മൂന്നു പേരെ മാത്രം കിട്ടി ഇനിയും രണ്ടു പേരെ കണ്ടത്തണം... അതിന് നീ എന്നെ സഹായിക്കണം... നീ എന്നെ സഹായിക്കില്ലേ... ഇല്ലെന്ന് "

ഞാനവളെ തട്ടി വിളിച്ചു പക്ഷെ അവളിൽ ഒരു മാറ്റവും ഇല്ലാതായപ്പോൾ ഞാൻ അവിടന്ന് എഴുനേറ്റ് പോകാൻ നിന്നതും പെട്ടെന്ന് അവൾ എന്റെ കയ്യിൽ പിടിച്ചു... 


"ദു... ആ "

ഞാൻ ഞെട്ടലോടെ എന്റെ കയ്യിലേക്ക്  നോക്കിയപ്പോൾ....എന്റെ കയ്യിൽ പിടിച്ച അവളെ കയ്യും നോക്കി... എന്നിട്ട് അവളെ മുഖത്തേക്ക് നോക്കിയപ്പോൾ... സാന്ദ്രയുണ്ട് എന്നെ നോക്കി നിക്കുന്നു... അവളെ കവിളിലൂടെ  കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..... 

എനിക്ക് പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ... ആയിപോയി...

ഒന്ന് എല്ലാവരെയും വിളിക്കാൻ എന്റെ തൊണ്ട വറ്റി വരണ്ടുപോയി... നാവ് ചലിക്കാത്ത പോലെ.... ഞാൻ അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം നിലത്തിട്ടു... 

കുറച്ചു കഴിഞ്ഞു ശബ്‌ദം കേട്ട് എല്ലാവരും ഓടി വന്നു... 


"എന്താ.... എന്താ മോളെ... എന്താ ഒരു ശബ്‌ദം കേട്ടെ "ചാച്ചൻ 

ഞാൻ അവരെ ഒക്കെ നോക്കിയിട്ട്... പിന്നെ എന്റെ കൈയിലേക്ക് നോക്കി... അവരെല്ലാരും എന്റെ കയ്യിലേക്ക് നോക്കി....


അപ്പോയെക്കും ചാച്ചനും  ആന്റിയും ( ജോസ് സാറിന്റെ അമ്മച്ചി )സാന്ദ്രയുടെ അടുത്തേക്ക് പോയി... 

"മോളെ... "ആന്റി 

ഞാൻ അവരുടെ അടുത്ത് നിന്ന്... പിറകിലേക്ക് നടന്നു... അവസാനം ഞാൻ ആരെയോ ചെന്ന് ഇടിച്ചു... 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ... razi ആയിരുന്നു അതു...പെട്ടെന്ന് അവനെ കണ്ടപ്പോൾ... ഞാൻ കെട്ടിപ്പിടിച്ചു... അതെന്തുകൊണ്ട എന്നറിയില്ല... ഞാൻ അവന്റെ നെഞ്ചിൽ കിടന്ന് കരഞു... 

"Razi.... എനിക്ക്..... വിശ്വസിക്കാൻ പറ്റുന്നില്ല... അവൾ.... എഴുനേറ്റു.... "

@@@@@@@@@@@@@

ദുആ കരഞ്ഞും സന്തോഷിച്ചു കൊണ്ടും പറയുന്ന കാര്യം കേട്ട്... ഞാൻ അവളെ തന്നെ നോക്കി നിന്നു....

"ദു.... ആ.... "

പെട്ടെന്ന് സാന്ദ്ര ദുആനെ അന്വഷിച്ചപ്പോൾ... ദുആ എന്നിൽ നിന്ന് അകന്ന് നിന്നിട്ട്... അവളെ അടുത്തേക്ക് നടന്നു... ഞങ്ങൾ അവളെ പിന്നാലെ... ചെന്നു.... 


അവൾ സാന്ദ്രയുടെ അടുത്ത് ചെന്നിരുന്നു.... 

"ദു.... ആ..... എനിക്ക്....  നിന്നോട്..... അവൻ... ആ rk........ജെ....... "സാന്ദ്ര 

"ദേ ഡോക്ടർ വന്നു.... "ജെറി 

അവൾ എന്തോ പറയാൻ വന്നപ്പോൾ    ജെറി... ഡോക്ടറെ കൊണ്ട് റൂമിലേക്ക് കേറി വന്നു...

ദുആ ഡോക്ടറെ കണ്ടപ്പോൾ... ബെഡിൽ നിന്നും എഴുനേറ്റു... കുറച്ചു മാറി നിന്നു....


"നിങ്ങളൊക്കെ ഒന്ന് പുറത്ത് പോകോ.... "ഡോക്ടർ 

ഞങ്ങൾ എല്ലാരും പുറത്തു പോകാൻ നിന്നപ്പോൾ   . 

"ദു  ... ആ.... നീ... പോകല്ലേ.... "സാന്ദ്ര 

അവൾ ദുആന്റെ കയ്യിൽ പിടിച്ചു.... 

"ദുആ നീ അവിടെ നിന്നോ... ഞങ്ങൾ പുറത്ത് ഉണ്ടാകും "അച്ചായൻ... 


ദുആനെ അവിടെ നിർതിയിട്ട് ബാക്കി എല്ലാവരും പുറത്തിറങ്ങി.. 


🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥


ഞാൻ അവളെ അടുത്ത് തന്നെ നിന്നു....ഡോക്ടർ എന്തോ ഒരു ഇൻജെക്ഷൻ അവളെ ശരീരത്തിൽ കുത്തി വയ്ക്കാൻ പോയപ്പോൾ... 

"ഡോക്ടർ... ഇതെന്തിനാ ഇപ്പൊ ഒരു ഇൻജെക്ഷൻ "

"അതു... അതുപിന്നെ... ഇത് ഇവളുടെ മെഡിസിൻ ആണ്.. "ഡോക്ടർ 

"Hmm.... "


"ദു... ആ.... ഇവരൊക്കെ... എന്നെ... കൊല്ല...."സാന്ദ്ര 

"കുട്ടി ഇപ്പൊ ഒന്നും സംസാരിക്കേണ്ട... "

അവൾ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്പേ.. ഡോക്ടർ കേറി പറഞ്ഞപ്പോൾ... ഞാൻ ഡോക്ടറെ നോക്കി..  അയാളെ മുഖം വല്ലാണ്ട് വിയർക്കുന്നുണ്ടായിരുന്നു.... അതൊക്കെ 
കണ്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി... 

അവര്... അവളിൽ ആ മരുന്ന് കുത്തി വയ്ക്കാൻ പോയപ്പോൾ... 

"Stop "

അയാൾ എന്നെ നോക്കി... 

"One minut... അതൊന്ന് തന്നെ.... "

ഞാൻ അയാളെ കയ്യിൽ നിന്ന് ആ മരുന്നിന്റെ ബോട്ടിൽ വാങ്ങി....ഞാൻ മരുന്നിന്റെ പേര് നോക്കിയപ്പോൾ.... എനിക്കെന്തോ പന്തികേട് തോന്നി... ഞാൻ അപ്പൊ തന്നെ എന്റെ ഫോൺ എടുത്ത് ആ മരുന്നിന്റെ ഡീറ്റെയിൽസ് അറിയാൻ വേണ്ടി സെർച്ച്‌ ചെയ്തു... അത് എന്തിന് വേണ്ടിയുള്ള മരുന്ന് ആണ് എന്നറിഞ്ഞപ്പോൾ 

ഞാൻ ഞെട്ടിയിപ്പോയി...അപ്പൊ . ഞാൻ അയാൾക്കിട്ട് ഒന്ന് പൊട്ടിച്ചു.... 

എന്നിട്ട് ആ മരുന്നിന്റെ ബോട്ടിൽ നിലത്തേക്ക് ആഞ്ഞെറിഞ്ഞു.... 

ഞാൻ അയാളെ നേരെ ചെന്നിട്ട്.... അയാളെ മുഖം നോക്കി വീണ്ടും പൊട്ടിച്ചു.... ശബ്‌ദം കേട്ട് പുറത്തുള്ളവർ എല്ലാവരും അകത്തേക്ക് കേറി വന്നു... 

അവര് കേറിവരുമ്പോൾ ഞാൻ അയാളെ തല്ലുന്നതാണ് കണ്ടത്.... അവരെല്ലാരും കാര്യം തിരക്കി.... 

ഞാൻ അയാളെ ഷർട്ടിൽ പിടിച്ചു... വലിച്ചു... അവരെ മുന്നിലേക്ക് തള്ളിയിട്ടു... 


"ഇയാളെ ആരാ... ഇവിടേക്ക് കൊണ്ടുവന്നെ.... "

"എന്താ മോളെ എന്താ പ്രശ്നം... "ചാച്ചൻ 

"ആരാന്നാ... ചോദിച്ചേ.... "


ഞാൻ ദേഷ്യത്തോടെ അത് ചോദിച്ചപ്പോൾ... എല്ലാവരും ഒരു തരം ഭയത്തോടെ എന്നെ നോക്കി... ഞാൻ അതൊന്നും കാര്യമാക്കാതെ 

" നിങ്ങളാരും  ഞാൻ ചോദിച്ചത് കേട്ടിലെ... ആരാ ഇയാളെ ഇവിടേക്ക് കൊണ്ടുവന്നേന്ന്.... "

"അത്... മോളെ... ജെറി... മോൻ " ആന്റി 

"ആരാ അവൻ... "

"ഞാനാ... "അവൻ എന്റെ മുന്നിലേക്ക് വന്നു... 

"നിനക്ക് എവിടന്ന് കിട്ടി ഇയാളെ... "

"എന്റെ ഫ്രണ്ടിന്റെ ബ്രദർ ആണ്... ഇവര് ആണ്... സാന്ദ്രയെ ചികിൽസിക്കുന്ന ഡോക്ടർ "ജെറി 

ഞാൻ അവൻ പറഞ്ഞത് കേട്ട്... പുച്ഛിച്ചു ചിരിച്ചു കൊണ്ട്... മുഖം തിരിച്ചു... 


"നിങ്ങൾ ഒക്കെ കൂടി ഇവളെ കൊല്ലാൻ വേണ്ടി... ഇയാളെ ഏൽപ്പിച്ചതാണോ... "

ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാത്ത മട്ടിൽ നമ്മളെ  തന്നെ നോക്കി... 


"നീ എന്താ അങ്ങനെ പറഞ്ഞെ... ദുആ "ജോസ് sir 

"ഇയാൾ.. ഇത്രയും കാലം ഇവൾക്ക് കൊടുത്തുകൊണ്ടിരുന്ന മരുന്ന് എന്താണ് എന്ന് ആരെങ്കിലും അന്വഷിച്ചിരുന്നോ...  എവിടെ.....ഇയാൾ കൊടുക്കുന്ന മരുന്ന്... ഇവൾ പെട്ടെന്ന് എഴുനേൽക്കാൻ വേണ്ടി അല്ല... ഇയാൾ ഈ മരുന്ന് കൊടുക്കുന്നെ... മറിച്ചു... ഇവളെ ഈ കോമ സ്റ്റേജിൽ തന്നെ തുടർന്ന് പോകാൻ വേണ്ടിയാ... "

ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും ഒരു ഞെട്ടലോടെ എന്നെ നോക്കി... 

"ഈ പന്ന... &#%*@&*@%*മോൻ... ആർക്കു വേണ്ടിയാ ഇത് ചെയ്തേ എന്ന് എനിക്കറിയണം... പറയടാ... ആര്  പറഞ്ഞിട്ട... നീ ഇത് ചെയ്തേ... "

ഞാൻ അയാളെ നേരെ തിരിഞ്ഞു... ചോദിച്ചു... പക്ഷെ അയാൾ ഒന്നും പറയുന്നില്ല... തലയും താഴ്ത്തി നിക്കാണ്... 

എനിക്കതു കണ്ടപ്പോൾ ദേഷ്യം അരിച്ചു വന്നു ..ഞാൻ അവനെ വീണ്ടും  അടിക്കാൻ പോയപ്പോൾ...എനിക്ക് മുന്നേ... വേറെ ആരോ അവനെ അടിച്ചു.. ഞാൻ നോക്കുമ്പോൾ അത് റാസി ആയിരുന്നു... 

"പറയടാ... ഏത്... &@%&@-&$മോന്ക് വേണ്ടിയട.. നീ ചെറ്റത്തരം ചെയ്തത്... നീ ഇവിടന്ന് ഇത് പറയാത്തെ ജീവനോടെ എവിടേക്കും പോകില്ല.... അതോണ്ട്... ഞങ്ങൾ ചോദിക്കുന്നതിനു മറുപടി പറയുന്നതായിരിക്കും നിനക്ക് നന്നാവാ... "റാസി 

അയാൾ എന്നിട്ടും പറയാത്തത് കണ്ടപ്പോൾ    റാസി വീണ്ടും അയാളെ തല്ലാൻ പോയപ്പോൾ... 

"ഞാൻ പറയാം... " 

"എന്നാ പറാ... ആരാ നിന്നെ ഈ ജോലി ഏൽപ്പിച്ചത് "റാസി 

"അത് പിന്നെ... RK പറഞ്ഞിട്ട... "

അയാൾ rk യുടെ പേര് പറഞ്ഞപ്പോൾ...എല്ലാവരും എന്നെ നോക്കി... ഞാൻ ആണേൽ അയാളെ തന്നെ ഉറ്റു നോക്കി... അയാളെ അടുത്തേക്ക് പോയി... 

"ആരാ... ആരാ അവൻ.. ആ rk.....ഇതിനുള്ള മറുപടി  എനിക്ക് നിന്റെ കയിൽ നിന്ന് കിട്ടിയേ പറ്റു... പറ... ആരാ... rk... "ഞാൻ അയാളെ കോളറിൽ പിടിച്ചു ചോദിച്ചു... റാസി വന്നു എന്നെ പിടിച്ചു മാറ്റി... എന്നെ റാസി അവന്ക് നേരെ നിർതിയിട്ട്... എന്റെ കവിളിൽ പിടിച്ചു 

" നീ ഒന്ന് കൂൾ ആക് ദുആ   .. "അവൻ എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും... എനിക്ക് അവൻ ആരാണെന്ന് അറിയാത്തതിന്റെ... ക്യൂരിയോസിറ്റി കാരണം... . ഞാൻ അയാളെ നോക്കി.. റാസി അയാളെ നേരെ ചെന്നു 

"ആരാ rk   . നീയും അവനും തമ്മിൽ എന്താ ബന്ധം "റാസി 

"ഞാൻ പറയാം.... 

എനിക്ക് ഈ കുട്ടിയെ ചികിൽസിക്കാൻ ഉള്ള ഡ്യൂട്ടി കിട്ടിയപ്പോൾ...ആദ്യം തന്നെ എന്റെ ഫോണിലേക്ക് ഒരു call വന്നു... അതും Rk യുടെ അന്നാണ് ഞാൻ rk എന്നാ വ്യക്തിയെ  പരിചയപ്പെടുന്നത് പോലും... rk എന്നെ അന്ന് വിളിച്ചത്...ഒരു  ആവിശ്യം പറഞ്ഞിട്ടായിരുന്നു ...... . 

ആ ആവിശ്യം  ... എന്താന്ന് അറിഞ്ഞതും... ഞാൻ അത് നിരസിച്ചു.... rk പലതും പറഞ്ഞു എന്നെ അവന്റെ വരുതിയിൽ കൊണ്ട് വരാൻ ശ്രമിച്ചു....അതൊന്നും ഞാൻ വിലവെച്ചില്ല... അവസാനം rk എന്റെ കുടുംബത്തെ വച്ച് എന്നെ ഭീഷണി പെടുത്തി... വേറെ വഴി ഇല്ലാത്തത് കാരണം ഞാൻ അവന്റെ ആവിശ്യം ചെയ്തുകൊടുക്കാം എന്ന് പറഞ്ഞു... rk പറഞ്ഞിട്ടാണ് ഞാൻ ഇതൊക്കെ ചെയ്തത്.... എന്നെ ഇനി ഒന്നും ചെയ്യല്ലേ.... എന്റെ നിവർത്തികേട്‌ കൊണ്ട് ഞാൻ ചെയ്തു പോയതാ... "

അയാൾ പറഞ്ഞതൊക്കെ കേട്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്നും പോയി.. 


'Rk.... നീ ഈ ചെയ്തു കൂട്ടുന്നതിനൊക്കെ ഞാൻ നിനക്ക് ഓരോന്നായി തിരിച്ചു തന്നിരിക്കും... നീ കാലാകാലം... ഇങ്ങനെ തെറ്റിന് മുകളിൽ തെറ്റ് ചെയ്ത് രക്ഷപെടാം എന്ന് കരുതിയെങ്കിൽ... നിനക്ക് തെറ്റി rk അതികം വൈകാതെ തന്നെ ഞാൻ നിന്നെ തേടി വരും... നിന്നെ ഈ ലോകത്ത് നിന്ന് പറഞ്ഞു വിടാൻ... '


"അപ്പൊ നിങ്ങൾ പറഞ്ഞു വരുന്നത്... rk യെ ഇതുവരെ കണ്ടിട്ടില്ല എന്നാണോ... "പാച്ചുക്കാ 

"ഇല്ല... ഞങ്ങൾ തമ്മിൽ ഫോണിലൂടെ മാത്രം കോൺടാക്ട് ഉള്ളു... "


പെട്ടെന്ന് എന്റെ ഫോണിൽ ഒരു call വന്നു... ഞാൻ നോക്കുമ്പോൾ ഒരു അറിയാത്ത നമ്പർ ആണ് . 

ഞാൻ call അറ്റൻഡ് ചെയ്തു.. എല്ലാവരെയും നോക്കി...ഫോൺ ചെവിക്കരികിൽ വച്ചു 


"Hai..... baby... "ആ ശബ്‌ദം കേട്ടപാടെ ഞാൻ ഫോൺ സ്പീക്കറിൽ ഇട്ടു 

 "     അവസാനം നീ അവളെ കണ്ടുപിടിച്ചു... അല്ലെ... അവൾ എഴുനേറ്റ് നടന്നാൽ നിന്നെ തേടി വരും എന്ന് അറിയാവുന്നതു കൊണ്ട... ഞാൻ അവളെ കോമ സ്റ്റേജിൽ തന്നെ ആക്കിയിരിക്കുന്നെ.   

         എന്ത് ചെയ്യാനാ... നിനക്ക് എന്നെ കാണാതിരിക്കാൻ പറ്റാത്തത് കൊണ്ട്... നീ അവളെ തേടി പിടിച്ചു വന്നു... ഇനി ഞാൻ ആയിട്ട് നിന്നെ തടയുന്നില്ല... നീ ഇത്രയും കഷ്ടപ്പെട്ട് അവളെ കണ്ടുപിടിച്ചതല്ലേ.... അതും എന്നെ കാണാൻ വേണ്ടി... 

          ഇപ്പൊ ഞാനും നിനക്ക് വേണ്ടി wait ചെയ്തിരിക്കയാണ് dear... പിന്നെ നീ എല്ലാം അറിഞ്ഞു കഴിയുമ്പോൾ... നിനക്ക് എന്നോട് സ്നേഹം കൂടുന്നത് ആലോചിച്ചിട്ട്... എനിക്ക് നിന്നെ കെട്ടിപ്പിടിച്ചു കിസ്സ് ചെയ്യാനാ തോന്നുന്നേ.... 

   Ha.. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ അതുവരെ ഞാൻ കാത്തു നിക്കാട്ടോ.. 

          നീ എന്താ ഒന്നും മിണ്ടാത്തെ... baby "

"ഞാൻ എന്ത് പറയാനാ rk...എനിക്ക് നിന്നോട് പറയല്ല വേണ്ടത്... നിന്നെ നേരിൽ കണ്ട് ചില കണക്കുകൾ തീർക്കണം.. അതിനുള്ള തയ്യാറെടുപ്പില ഞാൻ .. വൈകാതെ തന്നെ ഞാൻ നിന്റെ മുന്നിൽ എത്തും Mr. RK...."

"Thats..... my.... girl... നിന്റെ ഈ വാശി ആണ്... നിന്നിൽ ഞാൻ കൂടുതൽ ഇഷ്ടപെടുന്നത്.... 

  എനിവേ... ഞാനും നിന്റെ വരവിനു വേണ്ടി കാത്തു നിക്കാണ് ഡാർലിംഗ് 

..പിന്നെ നീ ഒന്ന് ആ ഡോക്ടർക്ക് ഫോൺ കൊടുത്തേ... എനിക്ക് വേണ്ടി ഇത്രയും ചെയ്തില്ലേ അതിന് അദ്ദേഹത്തിന് എന്റെ വക ചിന്ന gift കൊടുക്കാൻ ഉണ്ട്... "


ഞാൻ അയാൾക്ക് ഫോൺ കൊടുത്തു... 

"താങ്ക്സ് ഡോക്ടർ നിങ്ങൾ എനിക്ക് വേണ്ടി ചെയ്ത എല്ലാ ഉപകരണങ്ങൾക്കും.... പിന്നെ... ഇത്രയും ചെയ്തതല്ലേ എനിക്ക് വേണ്ടി അതിന് പ്രതിഫലമായി ... ഞാൻ ഒന്നും തരാതിരുന്നാൽ മോശമല്ലേ.... 

നിങ്ങളെ വീട്ടിൽ ഉണ്ടാകും... ആ gift... 
ഇനി ദുആക്ക് കൊടുത്തോ.. "rk 

ഡോക്ടർ എനിക്ക് ഫോൺ തരാൻ നിന്നപ്പോൾ... ഞാൻ അയാളെ കയ്യിൽ തന്നെ വയ്ക്കാൻ പറഞ്ഞു... എന്നിട്ട് രണ്ടു കയ്യും കെട്ടി ആ ഫോണിലേക്ക് നോക്കി... 

"ദുആ....എന്നാ ഞാൻ പിന്നെ വിളിക്കാം baby... നിങ്ങൾ ഇപ്പൊ സാന്ദ്ര സംസാരിക്കാൻ തുടങ്ങിയതിന്റെ സന്തോഷത്തിൽ അല്ലെ.... നിങ്ങൾ സന്തോഷിക്ക്.  Ok bye baby... and love you "rk 

അവൻ അവസാനം പറഞ്ഞത് കേട്ട് ഞാൻ ദേഷ്യത്തിൽ പല്ല് കടിച്ചോണ്ട്  ഫോണിൽ നിന്ന്  മുഖം തിരിച്ചു.... 
 

റാസി ആണേൽ കൈ ചുരുട്ടി പിടിച്ചു ദേഷ്യം കണ്ട്രോൾ ചെയ്യാൻ പാട് പെടുന്നുണ്ട്... റാസി  എന്തിനാ റബ്ബേ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ......




"ദു... ആ... "സാന്ദ്ര എന്നെ വിളിച്ചപ്പോൾ...ഞാൻ റാസിയിൽ നിന്ന് മുഖം തിരിച്ചു..  ഞാൻ അവളെ അടുത്തേക്ക് പോയി.. 

"എനിക്ക്.... നിന്നോട് എല്ലാം പറയണം... "സാന്ദ്ര 


ഞാൻ അവളെ കയ്യിൽ പിടിച്ചു 


"നീ പറ സാന്ദ്ര..."

അവൾ ചാച്ചനെയും ആന്റിയെയും നോക്കി... പിന്നെ അവിടെ നിന്ന നമ്മളെ ടീമ്സിനെ ഒഴികെ ബാക്കി എല്ലാവരെയും... 

ഞാൻ അപ്പൊ തന്നെ അവരെ നോക്കി 

"നിങ്ങൾ ഒന്ന് പുറത്തു നിക്കോ... "

അവര് അവളെ ഒന്ന് നോക്കിയിട്ട്... പുറത്തേക്ക് ഇറങ്ങി... അവര് ഇറങ്ങിയപാടെ.. ലെച്ചു പോയി ഡോർ അടച്ചു... 

ഞങ്ങൾ എല്ലാരും അവളെ ചുറ്റിലും ഇരിന്നു... 


"ദുആ.... എനിക്ക്.... നിന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്... അതിനു മുന്നേ... അച്ചായാ "സാന്ദ്ര 

അവൾ ജോസ് സാറെ വിളിച്ചു... 

"ആ മോളെ "ജോസ് sir 

"അച്ചായാ..... എന്റെ ഹോസ്റ്റലിൽ നിന്ന്... എന്റെ എല്ലാ സാധങ്ങളും ഇവിടേക്ക് കൊണ്ടുവന്നിരുന്നോ... "സാന്ദ്ര 

"ആ കൊണ്ടുവന്നിരുന്നു "ജോസ് sir 

"അതിൽ എന്റെ ബുക്സ് ഒക്കെ വച്ചിരുന്ന ഒരു ബാഗുണ്ട് അതൊന്ന് എടുക്കോ "സാന്ദ്ര 

"Ha "

ജോസ് sir.... അലമാരയുടെ മുകളിൽ നിന്ന് ഒരു ബാഗ് എടുത്തു... ഞങ്ങളെ അടുത്തേക്ക് വന്നു... 

"അതിൽ ഒരു ഒരു ഡയറി ഉണ്ടാകും... അതൊന്ന് എടുത്തേ "സാന്ദ്ര 

ജോസ് സാർ അതിൽ നിന്ന് ഒരു ഡയറി എടുത്തു... എന്നിട്ട് അതു സാന്ദ്രക്ക് കൊടുത്തു...

"ഇത് ഫിനുവിന്റെ ഡയറി ആണ്... അന്ന് നമ്മളെ തട്ടിക്കൊണ്ടു പോകുന്നതിന്റെ.. തലേ ദിവസം... അവളുടെ ബാഗൊക്കെ നന്നാക്കി വയ്ക്കുമ്പോൾ... തത്കാലത്തേക്ക് എന്റെ ബാഗിൽ വയ്ക്കാൻ തന്നതായിരുന്നു... 

ഇതാ.. ഇതിലുണ്ട്... നീ അറിയാത്ത......പലരും അവളെ ജീവിതത്തിലേക്ക് കടന്നു വന്നതും അതിനു ശേഷം  അവളെ ജീവിതത്തിൽ സംഭവിച്ചതെല്ലാം.... "സാന്ദ്ര 

സാന്ദ്ര അതുപറഞ്ഞപ്പോൾ... ഫിനു എന്നോട് അന്ന്  എനിക്ക് letter അയച്ചപ്പോൾ അതിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഓർമ വരുന്നേ 



'ഞാൻ  നിന്നോട് പറയാത്ത ഒരു പാട് സംഭവങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.... നിന്നോട് പറഞ്ഞാൽ നീ എന്നെ ഒരു നിമിഷം പോലും ഇവിടെ നിർത്താൻ സമ്മതിക്കില്ല എന്നറിയാവുന്നതു കൊണ്ട പിന്നെ പറയാതിരുന്നേ.... '


"ദുആ... "എന്റെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ലെച്ചു എന്നെ വിളിച്ചു 

"ആ... "

"നീ എന്താ അത് വാങ്ങിക്കാത്തെ... "ലെച്ചു 

"ആ... "

ഞാൻ അവളെ കയ്യിൽ നിന്ന് ആ ഡയറി വാങ്ങി.    

അതിലേക്ക് നോക്കി....കൊണ്ട് വിരലോടിച്ചു    .. 

ഞാൻ അത് തുറന്നു നോക്കിയപ്പോൾ.... അതിന്റെ മുന്നിൽ തന്നെ.... എന്റെയും ഫിനുവിന്റെയും ഒരു ഫോട്ടോ ആയിരുന്നു.... ഞാൻ അതിലേക്ക് തന്നെ കണ്ണോടിച്ചു... 

അതിലെ പേജ് മറിച്ചു... അവൾ എഴുതിയിരിക്കുന്ന വരികൾ ഞാൻ വായിച്ചു 

"ഒട്ടും പ്രതീക്ഷിക്കാത്ത ഒരു യാത്ര ആയിരുന്നു... ഇന്ന്... എന്റെ ഐറുവിനേയും ഉപ്പ ഉമ്മ അജുക്ക ഇവരെ ഒക്കെ വിട്ടിട്ട് ആദ്യമായിട്ടാ... ഞാൻ മാറി താമസിക്കുന്നത്... അതും ഒറ്റക്ക്.... അവരൊന്നും ഇല്ലാതെ... എങ്ങനെ ഞാൻ കഴിയും... എന്നാലോചിച്ചിട്ട് ടെൻഷനും പേടിയും എല്ലാ ഒരുമിച്ചുണ്ട് "


@@@@@@@@@@@@@
(ഇനി ഫിനുവിന്റെ story ആട്ടോ... അവൾ പറയട്ടെ ഇനി... നമുക്ക് അങ്ങട്ട് മാറി നിക്കാം 😜)


അജുക്ക എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയിട്ട് .. തിരിച്ചു  പോയി... ഞാൻ ട്രെയിൻ വരുന്നത് വരെ കാത്തു നിന്നു....മനസ്സിൽ മുഴുവനും..  ഇന്റെ ഐറൂന്റെ മുഖമാണ്... അവളെ ആ കലങ്ങിയ കണ്ണുകൾ... എന്റെ മനസ്സിൽ ആയത്തിൽ പതിഞ്ഞിരിക്ക.    

ഞാൻ ഇങ്ങനെ അവളെ കുറിച്ച് ആലോചിച്ചിരിക്കുമ്പോൾ ആണ്    . ട്രെയിൻ വന്നത്... ഞാൻ ബാഗ് ഒക്കെ എടുത്ത്... ട്രെയിനിൽ  കയറി.... എന്റെ സീറ്റിൽ ചെന്നിരുന്നു ... ഫോണിൽ song play ചെയ്ത്... head സെറ്റും വച്ച് പാട്ട് കേട്ട്.... കുറച്ചു കഴിഞ്ഞപ്പോൾ... കുറച്ചു ബോയ്സ്... ഞാൻ ഇരിക്കുന്ന സീറ്റിന്റെ ഓപ്പോസിറ്റും.. എന്റെ അടുത്തുമായി വന്നിരിന്നു... അവര് ഇരുന്നത് കണ്ടപ്പോൾ    

എനിക്ക് വല്ലാതെ പേടി ആയി... അപ്പുറത്തു girls ഒക്കെ ഉണ്ടെങ്കിലും എനിക്കെന്തോ പേടി... 

ഞാൻ അവരെ അടുത്ത് നിന്ന് പരമാവധി നീങ്ങി ഇരിന്നു.... 

"Hai.... തന്റെ പേര് എന്താ.... "അതിലൊരുത്തൻ... 

ഞാൻ അവർ പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഇരിന്നു.... 

"ടോ തന്നോടാ ചോദിച്ചത്... തനിക്ക് ചെവി കേൾക്കില്ലേ "

അവൻ വീണ്ടും ചോദിച്ചു... ഞാൻ അവനെ നോക്കിയില്ല... പുറത്തേക്ക് നോക്കി ഇരിന്നു...  അത് കണ്ടിട്ടാവണം അവൻ ദേഷ്യത്തിൽ എന്റെ കൈ പിടിച്ചു വലിച്ചു അവന്റെ നേരെ തിരിച്ചു... 


അവൻ എന്റെ കൈയിൽ  പിടിച്ചത് കണ്ട് എനിക്ക് ദേഷ്യം വന്നു... 

"എന്റെ കൈ വിട്... "

"ഓഹോ അപ്പൊ നിനക്ക് നാവുണ്ട്.... എന്നിട്ടെന്താടി നിനക്ക് ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞാൽ... "

"എന്റെ ഇഷ്ടമാണ് ഞാൻ ആർക്ക് മറുപടി കൊടുക്കണം എന്ന്.... കൈ എടുക്കട.... "

"ഓഹോ നീ എന്നോട് തർക്കിക്കുന്നോ.... "

"എനിക്ക് നിന്നെ പോലെ ഉള്ളവരോടൊന്നും സംസാരിക്കാൻ തന്നെ താല്പര്യം ഇല്ല... so താൻ എന്റെ കൈ വിടുന്നതായിരിക്കും തനിക്ക് നന്നാവാ.... "

"ഇല്ലെങ്കിൽ.... "

ഞാൻ പിന്നെ ഒന്നും നോക്കിയില്ല.... ഒന്നുപൊട്ടിച്ചു.... 

"ടി..... നീ എന്നെ അടിക്കും ലെ.... "

അവൻ എന്നെ തിരിച്ചു അടിക്കാൻ വേണ്ടി കൈ ഉയർത്തി.... ഞാൻ മറ്റേ കൈ കൊണ്ട് മുഖം മറച്ചു പിടിച്ചു... 

എത്രെ ആയിട്ടും... എനിക്ക് നേരെ ഒരടിയും വരാതായപ്പോൾ.... ഞാൻ പതിയെ കൈ എടുത്തു മാറ്റി... ചുറ്റും നോക്കിയപ്പോൾ.... 

എന്നെ അടിക്കാൻ വന്നവന്റെ കയ്യിൽ പിടിച്ചോണ്ട് എന്നെ നോക്കി നിക്കുന്ന ഒരു മൊഞ്ചൻ..വെളുത്തു... കട്ടി മീശയും... ഒക്കെ ഉള്ള ഒരു മൊഞ്ചൻ... ഞാൻ അവനെ നോക്കിയപ്പോൾ... അവൻ എന്നെ നോക്കി സൈറ്റ് അടിച്ചു... അപ്പൊ തന്നെ ഞാൻ അവനിൽ നിന്ന് മുഖം തിരിച്ചു.... 


"അനിയാ... ഈ പെൺകുട്ടികളെ അനുവാദം ഇല്ലാതെ അവരെ കയ്യിൽ കേറി പിടിക്കുന്നത് കുറ്റകരം അല്ലെ ....അതും പോരാഞ്ഞിട്ട്... അവളെ നേരെ കൈ ഉയർത്തുന്നോടാ.... "

"അതൊക്കെ പറയാൻ നീ ആരാ ഇവളെ... ആരും അല്ലല്ലോ... എന്നാ പിന്നെ ഇതിൽ ഇടപെടേണ്ട... "

"അങ്ങനെ അങ്ങ് തീർത്തും പറയാൻ പറ്റില്ല... ഇപ്പൊ ആരുമല്ലെങ്കിലും ഭാവിയിൽ ആരെങ്കിലും ആകാല്ലോ... ലെ കുട്ടി "അവൻ എന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ... എനിക്ക് അവൻ പറഞ്ഞതൊന്നും മനസ്സിലായില്ല... 

"അതോണ്ട് അനിയൻ ഇവിടന്ന് ഒന്ന് മാറി തന്നാൽ നല്ലതായിരുന്നു ഞങ്ങൾക്ക്... കുറച്ചു സൗകര്യവും ആകുമായിരുന്നു "

ഇവൻ ഇതെന്തൊക്കെയാ പറയുന്നേ... 

"ഞാൻ എന്തിന് നിനക്ക് മാറി തരണം... ഞാൻ ഇവിടെത്തന്നെ ഇരിക്കൊള്ളു നീ വേണേൽ വേറെ എവിടെങ്കിലും പോയി ഇരുന്നോ... "

"അങ്ങനെയാണോ തീരുമാനം "

"ആ അതെ "

"എന്നാ ആയിക്കോട്ടെ... "


അവൻ അവന്റെ ഫോൺ എടുത്ത് ആർക്കോ വിളിച്ചു.... 

"ഹലോ... ഇത് സാബു ചേട്ടൻ അല്ലെ... ആ.. ഇത് ഞാനാ ചേട്ടാ... ഷെബിൻ... നിങ്ങൾ ഇപ്പൊ ഏത് കംപാർട്മെന്റില.... 
ഓഹ്... ഞാൻ അതിന്റെ തൊട്ടടുത്തുള്ള കംപാർട്മെന്റിലാ..... ചേട്ടൻ ഒന്ന് ഇവിടേക്ക് വരോ.   Ok... ചേട്ടാ... tnx "

എന്നൊക്കെ പറഞ്ഞു അവൻ ഫോൺ കട്ട് ആക്കി... നേരെ നോക്കിയത് എന്റെ കയ്യിലേക്ക... ഞാനും എന്റെ കയ്യിലേക്ക് നോക്കി... അപ്പോഴല്ലേ മനസ്സിലായത്... ഈ അലവലാതി എന്റെ കയ്യിൽ ഇപ്പോഴും പിടിച്ചു നിക്ക....

ഞാൻ അപ്പൊ തന്നെ അവന്റെ കൈ എടുത്ത് മാറ്റാൻ നോക്കി... ആ തെണ്ടി എന്റെ കൈ മുറുക്കി പിടിച്ചിരിക്ക... അത് കണ്ട്... മറ്റവൻ  എന്റെ കൈ അവനിൽ നിന്ന് വിടുവിയ്പ്പിച്ചു... എന്റെ കൈ അവൻ പിടിച്ച ഭാഗം ചുവന്നിട്ടുണ്ട്... ഞാൻ അവിടെ തടവി കൊണ്ടിരിക്കുമ്പോൾ ആണ്... അവിടേക്ക് ttr വന്നത്.. 

"ആ... സാബു ചേട്ടാ... നമ്മൾ ബുക്ക് ചെയ്ത സീറ്റിൽ മറ്റൊരാൾ ഇരുന്നാൽ... എന്താ ചെയ്യാ... "

"ഫൈൻ വാങ്ങണം "ttr 

"അതാണ്..  എന്നാ വാങ്ങിക്കോ... ഇതേ ഈ ഇരിക്കുന്ന അനിയൻ ഉണ്ടല്ലോ... അവൻ എന്റെ സീറ്റിൽ ആണ് ഇരിക്കുന്നെ... അവനോട് എഴുനേൽക്കാൻ പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല... "

അവൻ പറയുന്ന കാര്യം കേട്ട് ഞാൻ വാ തുറന്ന് പോയി... 

"ആണോ... നിങ്ങളെ ഒക്കെ ടിക്കറ്റ് എവിടെ.... "ttr 

"അത് പിന്നെ... ഞങ്ങൾ കാഷ് തരം...ടിക്കറ്റ് ഞങ്ങളെ കയ്യിൽ ഇല്ല "

"ആഹാ എന്നിട്ട മക്കൾ ഇവിടെ  സുഖിച്ചിരിക്കുന്നെ... എഴുനേറ്റെ.... mm...വേഗം എഴുനേൽക്കാൻ "ttr 

അവന്മാർ എല്ലാരും അവിടന്ന് എഴുനേറ്റു... 

"നാലു പേർക്കും കൂടി... ഫൈൻ എത്രയാ അടിക്കണ്ടേ എന്ന് പറഞ്ഞു തരം.... വന്നേ... "ttr 

Ttr അവന്മാരെ അവിടന്ന് കൊണ്ടുപോയി... പോകുമ്പോൾ ആ അലവലാതി എന്നെ ഒന്ന് നോക്കിയിട്ടാണ് പോയത്... അവൻ പോയി കഴിഞ്ഞതും.. 

ആ ഷെബിൻ എന്ന് പറയുന്നവൻ എന്റെ അടുത്ത് വന്നിരിന്നു... ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട്... താങ്ക്സ് പറഞ്ഞു.. പിന്നെ ഞങ്ങൾ പരിചയപെട്ടു..  

"Hai ഞാൻ.. ഷെബിൻ അഹ്മദ്... എന്റെ നാട് കോഴിക്കോട് ആണേലും മലപ്പുറത്തു  ആണ് എന്റെ ജോബ്.... നാളെ ആണ് ഞാൻ ആദ്യമായി ജോലിക്ക് കയറുന്നെ... "

"ആഹാ..  ഞാൻ ഫിൻഷാ ഷെറിൻ.. ഫിനു എന്ന് വിളിച്ചോളൂ  എന്റെ നാട് കോഴിക്കോട് തന്നെയാണ്.. മലപ്പുറത്ത് ആണ് എന്റെ college... അപ്പൊ അവിടേക്ക് പോക.. "


ഷെബിക്ക .. (അങ്ങനെ വിളിക്കാൻ പറഞ്ഞൂട്ട )ന്റെ ഫാമിലിയെ കുറിച്ചും ഞാൻ എന്റെ ഫാമിലിയെ കുറിച്ചും ഒക്കെ പറഞ്ഞു  .. അതുകൊണ്ട് സ്ഥലത്ത് എത്തുന്നത് വരെ ഒരു ബോറിങ്ങും ഇല്ലായിരുന്നു ..  

അവിടെ എത്തിയതും ഞങ്ങൾ വീണ്ടും എവിടെങ്കിലും വച്ചൊക്കെ കാണാം എന്ന് പറഞ്ഞു..  പിരിഞ്ഞു... ഞാൻ ടാക്സി സ്റ്റാൻഡിലേക്ക് പോയപ്പോൾ.. അവിടെ എന്നെ പോലെ തന്നെ ഒരു കുട്ടി നിക്കുന്നത് കണ്ടു... ഞാൻ അവളെ അടുത്തേക്ക് പോയി... 

"Hai... താൻ എവിടെക്കാ "

"ഞാൻ ഈ ഹോസ്റ്റലിലേക്ക്... "

അവൾ കാണിച്ചു തന്ന.. ഹോസ്റ്റൽ name കണ്ടപ്പോയെ മനസ്സിലായി... ഇത് നമ്മളെ പാർട്ടിയാണ് എന്ന്.. 

" അത് പൊളിച്ചു ഞാനും അവിടേക്ക...എനിവേ ഞാൻ ഫിൻഷാ ഷെറിൻ ഫിനു എന്ന് വിളിക്കും BBA student.... നീയോ "ഞാൻ അവളെ നേരെ കൈ നീട്ടി 

"Hai... ഞാൻ അലക്‌സാന്ദ്ര ജോർജ്..സാന്ദ്ര എന്ന് വിളിക്കും.. BBA സ്റ്റുഡന്റ "

അവൾ എനിക്ക് തിരിച്ചു കൈ തന്നു... 

ഞങ്ങൾ ഒരു ടാക്സിയിൽ കയറി... നേരെ ഹോസ്റ്റലിലേക്ക് പോയി.... 

അവിടെ എത്തി ഞങ്ങൾ നേരെ വാർഡന്റെ റൂമിലേക്ക് പോയി... വാർഡൻ ഞങ്ങൾക്ക് room പറഞ്ഞു തന്നു .  ഞങ്ങൾ റൂമിൽ എത്തി... അവിടെ ഞങ്ങളെ കൂടാതെ വേറെ മൂന്ന് പേരുണ്ടായിരുന്നു... അവരെ പരിചയപെട്ടു... ശബാന... സന.... ഷംന.. അവരെ മുഖത്ത്... 

ഞങ്ങൾ എന്തോ വലിയ കുറ്റം ചെയ്തു വന്ന ആളുകള എന്നാ മട്ടിൽ ആണ് അവരെ പെരുമാറ്റം... ഞങ്ങളായിട്ട് അവരെ അടുത്തേക്ക് പോയില്ല   . 

രാത്രി ഫ്രഷായി... ഫുഡ്‌ ഒക്കെ കഴിച്ചു... ഐറുവിനെ വിളിച്ചു... കുറെ സംസാരിച്ചു... പിന്നെ ഉറങ്ങി..  

രാവിലെ എഴുനേറ്റ് ഫ്രഷായി.. ഫുഡ്‌ കഴിച്ചു റെഡിയായി ഞങ്ങൾ കോളേജിലേക്ക് നടന്നു... first day ആണ്..  അപ്പൊ എങ്ങനെ പോയാലും... റാഗിങ് പ്രതീക്ഷിച്ചു കൊണ്ട്... ഞങ്ങൾ കോളേജിന്റെ കോമ്പൗണ്ട് കടന്നതും... ശ്യാം ഞങ്ങളെ കാത്തു നിക്കുന്നത് കണ്ടു... ഞാൻ അവന്റെ അടുത്തേക്ക് പോയി   . അവൻ സംസാരിക്കുന്നത് എന്നോടാണെങ്കിലും അവന്റെ നോട്ടം... സാന്ദ്രയെ ആണ്... 

അപ്പൊ തന്നെ ഞാൻ അവന്ക് അവളെ പരോചയപെടുത്തി കൊടുത്തു... 


പിന്നെ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.. ക്ലാസ്സിൽ എത്തി എല്ലാവരെയും പരിചയപെട്ടു ഞങ്ങൾ ഒരു ബെഞ്ചിൽ പോയി ഇരിന്നു.. ബെല്ലടിക്കുന്നത് വരെ സാന്ദ്രയോട് കത്തിയടിച്ചിരിന്നു... 

ബെല്ലടിച്ചു കഴിഞ്ഞതും.. ക്ലാസ്സിലേക്ക് കുറച്ചു സീനിയർസ് കയറി വന്നു.. അതിൽ ഉള്ള ഒരാളെ കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി.. 

ഇന്നലെ ട്രെയിനിൽ വച്ച് എന്റെ കയ്യിൽ കേറി പിടിച്ചവനില്ലേ... അവനാണ് അതു... അവനെ കണ്ടപ്പോൾ ഉള്ളിലൊരു പേടി ഉണ്ടെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ... അവരിൽ നിന്ന് മറഞ്ഞു നിന്നും.   സാന്ദ്ര കാര്യം തിരക്കി.... ഞാൻ അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു.. 

"Hai gyzz.... ഞങ്ങൾ ആണ് നിങ്ങളെ സീനിയർസ്.... അപ്പൊ just ഒന്ന് നിങ്ങളെ പരിചയപ്പെടാൻ വന്നതാ..  അപ്പൊ പറഞ്ഞെ... എല്ലാവരെയും പേരും നാടും ഒക്കെ... "അതിലൊരുത്തൻ 


മറ്റവൻ ഡെസ്കിന്റെ മുകളിൽ കേറി ഇരിക്ക..  അവൻ എല്ലാവരിലേക്കും കണ്ണോടിക്കുന്നുണ്ട്... ഞാൻ അവനിൽ നിന്ന് എത്ര മറഞ്ഞിരിക്കാൻ ശ്രമിച്ചിട്ടും. . അവന്ക് കാണാൻ പറ്റുന്ന തരത്തിൽ ആണ്..  ഞാൻ ഇരിക്കുന്നെ..  അവസാനം എന്റെ പേടി പോലെ... അവന്റെ കണ്ണിൽ ഞാൻ ചെന്നു പെട്ടു... 

അവന്  ആദ്യം എന്നെ കണ്ടിട്ട് മനസ്സിലായില്ലെങ്കിലും.... പിന്നെ അവൻ അവിടന്ന് എഴുനേറ്റ് എന്റെ അടുത്തേക്ക് നടന്നു... 

ഞാനാണേൽ അവൻ വരുന്നത് കണ്ട്..  അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു..  വെപ്രാളപെട്ടു... അത് കണ്ട് സാന്ദ്ര കാര്യം തിരക്കി... ഞാൻ അവൾക്ക് അവൻ വരുന്നത് കാണിച്ചു കൊടുത്തു ... അപ്പൊ അവളും എനിക്ക് കൂട്ടായി പേടിക്കാൻ തുടങ്ങി... 


അവൻ എന്റെ അടുത്ത് വന്നു എന്റെ ഡെസ്കിന്റെ മുകളിൽ കൈ കുത്തി എന്നെ നോക്കി... ഞാൻ ആണേൽ ഇവനെ ഇതിനു മുൻപ് കണ്ടിട്ടേ ഇല്ല എന്നാ മട്ടിൽ നിന്നും... 

"Ha..  ഇത്രയും പെട്ടെന്ന് നമ്മൾ തമ്മിൽ വീണ്ടും കണ്ടുമുട്ടും എന്ന് കരുതിയില്ല.... ഇതെനിക്കിഷ്ടപെട്ടു.... "


"ഇതാരാടാ ആഷിക്കേ... "വേറൊരുത്തൻ അവനോട് ചോദിച്ചു 

"ഇതോ.... ഇവൾ കാരണാണ് ഇന്നലെ ഞാൻ വരാൻ ലേറ്റ് ആയത്.... "ആഷിക്ക് 

"ഓഹ്.... ആ parti ആണോ ഇത്... "

"അതേടാ... ഇവൾ കാരണം എനിക്ക് നഷ്ടമായത് 15000....ആണ് . "ആഷിക്ക് 

അവൻ പറയുന്നത് കേട്ടപ്പോൾ ഞാൻ കണ്ണും തള്ളി വാ തുറന്നുപോയി... ഞാൻ കാരണമോ... അതെങ്ങനെ... ഞാൻ അവനെ തന്നെ നോക്കി... 

"ഞാൻ കാരണം എങ്ങനെ നിനക്ക് 15000 നഷ്ടമായി എന്നാ നീ പറയുന്നേ... "

"നീയും ആ @%@$*@മോനും  കൂടി ചേർന്നല്ലേ... എന്നെ ആ ttr നോട്‌ പറഞ്ഞു കൊടുത്തത്... അയാൾ ഞങ്ങളോട് 15000 അവിടെ കെട്ടി വച്ചിട്ട് പോയാമതി... എന്നു പറഞ്ഞു... അപ്പൊ തന്നെ അയാളെ തീർക്കേണ്ടതായിരുന്നു...പിന്നെ അയാളെ പോലെ ഉള്ള.... ചീറ കേസ് ഒന്നും കൈകാര്യം ചെയ്യണ്ട എന്നു കരുതി.... 

അപ്പൊ അങ്ങനെ സിറ്റുവേഷൻ വരുത്തി വച്ച നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ എന്താ ചെയ്യാ മോളെ "ആഷിക്ക് 

അവൻ പറയുന്നതൊക്കെ കേട്ട് ഞാൻ ഉമിനീർ ഇറക്കി... ഞാൻ ഒന്ന് എല്ലാരേയും നോക്കി.   എല്ലാവരും ഞങ്ങളെ രണ്ടുപേരെ മാത്രം നോക്കി നിക്കാ....

ഞാൻ ആഷിക്കിനെ നോക്കി അവൻ എന്നെ ചുട്ടെരിക്കാനുള്ള ദേഷ്യത്തിൽ എന്നെ നോക്കി നിക്കാ...

"ആഷിക് സോറി.... ഞാൻ പറഞ്ഞിട്ടൊന്നും.... അല്ല...എനിക്ക്... ഇതിൽ.... "

ഞാൻ പറഞ്ഞു മുഴുവനാക്കും മുന്നേ അവൻ എന്നോട് നിർത്താൻ പറഞ്ഞും... ഞാൻ അവനെ നോക്കി.. 

"ഇനി നീ ഒന്നും ഇങ്ങോട്ട് പറയണ്ട....എനിക്ക് 15000 നഷ്ടമായി... അതു ഇനി തിരിച്ചു കിട്ടും ഇല്ല....അതിന് കരണകാരിയായ നീ എന്തേലും ചെയ്തേ പറ്റു.... 


അതോണ്ട്... ഇവരെ എല്ലാവരെയും മുന്നിൽ വച്ച് നീ  എന്നെ കിസ്സ് ചെയ്യണം... "

അവൻ പറയുന്നത് കേട്ട്... എനിക്ക് പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറി.... ഞാൻ അവനെ തുറിച്ചു നോക്കികൊണ്ട്..  

"നീ പറഞ്ഞത് അതേപടി അനുസരിക്കാൻ വേറെ പെൺപിള്ളേരെ നോക്കിക്കോ അതിൽ എന്നെ ഉള്പെടുത്താൻ നിക്കേണ്ട... വാടി.... "

ഞാൻ സാന്ദ്രയെയും കൂട്ടി പോകാൻ നിന്നപ്പോൾ... അവൻ എന്റെ കയ്യിൽ കയറി പിടിച്ചു... 

"ഞാൻ പറഞ്ഞത് നീ അനുസരിക്കാതെ ഇവിടന്ന് എവിടേക്കും പോകില്ല... "ആഷിക്ക് 


"ആഷിക്ക്... കയ്യിന്നു വിട്... "

"നീ എന്തൊക്കെ പറഞ്ഞാലും ശെരി നീ എന്നെ കിസ്സ് ചെയ്യാതെ ഇവിടന്ന് ഒരടി അനങ്ങില്ല... "ആഷിക്ക് 


പിന്നെ ഒന്നും നോക്കിയില്ല... പൊട്ടിച്ചു അവന്റെ മുഖത്ത് നോക്കി... 

"കയ്യിന്നു വിടാടാ   . പട്ടി "

"Ddi........."അവൻ എന്നെ അടിക്കാൻ വന്നു... ഞാൻ കണ്ണ്  അടിച്ചു നിന്നും... എത്രെ ആയിട്ടും... എന്റെ മുഖത്ത് അടി വീഴുന്നത് കാണാഞ്ഞപ്പോൾ    .. ഞാൻ കണ്ണ് തുറന്നു നോക്കി... 

എനിക്ക് മുന്നിൽ... ആരോ ആഷിക്കിന്റെ കൈ പിടിച്ചു നിൽക്കുന്നത് കണ്ടു... 

ഞാൻ അവനെയും ആഷിഖിനെയും മാറി മാറി  നോക്കി    .. 

"ആഷിക്കേ... നിന്റെ തെണ്ടിത്തരം ഈ കോളേജിൽ വച്ച്  എടുക്കരുത് എന്ന് നിന്നോട് എത്ര താവണം പറഞ്ഞു..."

"Razi.... നീ ഇതിൽ ഇടപെടാതിരിക്കുന്നതാ നിനക്ക് നല്ലത്... "ആഷിക്ക് 

"അതെങ്ങനെ ശെരിയാകും.... ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ... നിന്റെ തോന്ന്യവാസം ഇവിടെ നടക്കില്ല ആഷിക്ക്.  . "വേറൊരു ഇക്കു 

ആഷിക്ക് അവരെ ഒക്കെ ഒന്ന് തുറിച്ചു നോക്കിയിട്ട്.... എന്നെ നോക്കി 



"നീ ഇപ്പൊ രക്ഷപെട്ടു എന്നു...കരുതി... എപ്പോഴും നിന്നെ രക്ഷിക്കാൻ ഇവരുണ്ടാകും എന്നില്ല... "

എന്നുപറഞ്ഞു... എന്നെ ഭീഷണി പെടുത്തിയിട്ട് അവനും അവന്റെ ഫ്രണ്ട്സും അവിടന്ന് പോയതും... ഞാൻ നീട്ടി ഒന്ന് ശ്വാസം വലിച്ചു... 


"കുട്ടി പേടിക്കേണ്ട... ഇനി അവന്റെ ഭാഗത്തു നിന്ന് ഇതുപോലെ വല്ലതും ഉണ്ടായാൽ ഞങ്ങളോട് വന്നു പറഞ്ഞാൽ മതി... "അവരിൽ വേറെ ഒരു ഇക്കു.. 

"ടാ... ബാസി മതി മതി... വന്നേ... "റാസി എന്നു പറഞ്ഞ ഇക്കു... 

അവര് പോയപ്പോൾ... സാന്ദ്ര എന്റെ അടുത്തേക്ക് വന്നു 

"എടി ഈ ആഷിക്ക് അത്ര നിസാര കാരൻ ആണ് എന്ന് തോന്നുന്നില്ല... നീ ഒന്ന് സൂക്ഷിക്കണം കെട്ടോ... "സാന്ദ്ര 

"Ha ടാ... "

ഞങ്ങൾ പിന്നെ college ഒക്കെ ഒന്ന് ചുറ്റി കറങ്ങി... ഇന്ന് first day ആയതോണ്ട് ഉച്ച വരെ class ഉണ്ടായുള്ളൂ... അതോണ്ട് ഞങ്ങൾ നേരെ ഹോസ്റ്റലിലേക്ക് പോയി... അവിടെ എത്തി ഫ്രഷായി..  

സാന്ദ്രയോട് ഐറുവിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരിക്കുമ്പോൾ ആണ് ശബാനയും ഫ്രണ്ട്സും വന്നത്..  വന്നപ്പോൾ തന്നെ അവൾ ഞങ്ങളെ ഒന്ന് നോക്കിയിട്ട് ഡ്രസ്സ്‌ എടുത്ത് ഫ്രെഷാവാൻ പോയി..  

ഞാൻ അതു കാര്യമാക്കാതെ... സാന്ദ്രയുടെ സംസാരിച്ചിരുന്നു... 

രാത്രി ഫുഡൊക്കെ കഴിച്ചു... ഐറുവിനെ വിളിച്ചു... കിടന്നു... 

രാവിലെ എല്ലാ പരിപാടിയും കഴിച്ചു ഞാനും സാന്ദ്രയും കോളേജിലേക്ക് പോയി  . കോളേജിൽ എത്തിയപ്പോ എല്ലാരും ഓടുന്നത് കണ്ടു... ഞങ്ങളും അവരെ പിന്നാലെ ഓടി... അവരൊക്കെ ചെന്നത് ഗ്രൗണ്ടിലേക്ക് ആണ്... ഗ്രൗണ്ടിൽ എത്തി...ഒരു കുട്ടിയോട് കാര്യം തിരക്കിയപ്പോൾ 

 "അവിടെ devil കിങ്‌സിലെ റാസിയും... ആ ആഷിക്കും തമ്മിൽ തല്ല് നടക്ക... "

ആ കുട്ടി പറഞ്ഞത് കേട്ട് ഞാൻ 
എല്ലാരേയും വകഞ്ഞു മാറ്റി..അവിടേക്ക് ചെന്നപ്പോൾ അവിടെ നടക്കുന്ന തല്ല് കണ്ട് എനിക്ക് പേടിയായി... ആ razi  ആഷിക്കിനെ തല്ലി... അവന്റെ വായിൽ കൂടി blood വരെ വരുന്നുണ്ട്... 

പെട്ടെന്ന് അവിടേക്ക് പോലീസ്  വന്നു.. . പോലീസ് കാറിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി... 

"ഷെബിക്ക.... "

മൂപ്പര്... ഇറങ്ങി വന്നു അവരെ അടുത്തേക്ക് പോയി ആഷിക്കിനെ കൂട്ടി കൊണ്ടുപോയി... പോകുമ്പോൾ അവൻ എന്നെ ഒന്ന് നോക്കിയിട്ടാണ് പോയത്... ആ നോട്ടത്തിൽ എന്തോ പന്തികേട് തോന്നി ... ഞാൻ അപ്പൊ തന്നെ അവനിൽ നിന്ന് നോട്ടം തെറ്റിച്ചു ഷെബിക്കാനെ നോക്കി    


മൂപ്പര് എന്താ ഈ വേഷത്തിൽ ... ഇനി ഷെബിക്ക ശെരിക്കും പോലീസ് ആണോ   .. 

ഷെബിക്ക ആഷിക്കിനെ നോക്കിയപ്പോൾ അവൻ നോക്കുന്നത് കണ്ട്.   എന്നെ നോക്കിയപ്പോൾ .  മൂപ്പര് എന്നെ കണ്ണുമിഴിച്ചു നോക്കി... 

ഞാൻ ആണേൽ വേണോ വേണ്ടേ എന്നാ മട്ടിൽ ചിരിച്ചു... അത് കണ്ട് മൂപ്പർ എന്നെ ഒന്ന് ആക്കിയ മട്ടിൽ ചിരിച്ചോണ്ട് തല ആട്ടി.. 
ആഷിക്കിനെ ജീപ്പിൽ കയറ്റി... എന്റെ അടുത്തേക്ക് നടന്നു..... ഷെബിക്കാനെ ഈ ലുക്കിൽ കാണാൻ അടിപൊളി ആയിട്ടുണ്ട്... 

ഷെബിക്ക എന്റെ അടുത്ത് എത്തിയപ്പോൾ  .. എന്നെ ഒന്ന് അടിമുടി നോക്കി... അപ്പൊ ഞാനും എന്നെ ഒന്ന് നോക്കി ഹേയ് എനിക്ക്  കുഴപ്പം ഒന്നുമില്ലല്ലോ... പിന്നെന്താ.. ഞാൻ ഷെബിക്കാനെ നെറ്റി ചുളിച്ചു നോക്കി.. 

"ഓഹ് എന്റെ പെണ്ണെ നീ ഇനി നിന്നെ തന്നെ സ്കാൻ ചെയ്യണ്ട ... ഞാൻ നീ ഫിനു തന്നെയാണോ എന്ന് നോക്കിയതാ    "ഷെബിക്ക 


ഞാൻ ഷെബിക്കാനെ നോക്കി ചിരിച്ചു 

"അല്ല നീ ഇവിടെയാണോ പഠിക്കുന്നെ... "ഷെബിക്ക. 


"ആ അതെ... ഷെബിക്ക എന്താ ഈ വേഷത്തിൽ " 

"ഞാൻ പിന്നെ ഈ വേഷത്തിൽ അല്ലാതെ ഏത് വേഷത്തിൽ ആണ് വരണ്ടേ..  "ഷെബിക്ക 

"അപ്പൊ ശെരിക്കും ഇങ്ങൾ പോലീസ് ആണോ   "

"അല്ലടി  . ഞാൻ ഇത്  വാടകക്ക്... എടുത്തിട്ട വേഷ.. "ഷെബിക്ക 

ഷെബിക്ക പറഞ്ഞത് കേട്ട്   .. ഞാൻ അവിഞ്ഞ ചിരി പാസ്സാക്കി.. 

"ഇവൻ ഇവിടെ ആണല്ലേ പഠിക്കുന്നെ... അപ്പൊ നിനക്ക് പണിയകല്ലോ .  " ഷെബിക്ക 

."ചോദിക്കാനുണ്ടോ .. വന്ന അന്ന് തന്നെ ഉടക്കി ... ദേ... ആ ഇക്കാക്കമാർ വന്നത് കൊണ്ട് ഞാൻ രക്ഷപെട്ടു... "

ഞാൻ അവരെ കാണിച്ചു കൊടുത്തു... 

"Hm... നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ..  ഇതാ ഇതാണ് എന്റെ നമ്പർ... എന്ത് ആവിശ്യം വന്നാലും ഇതിൽ വിളിച്ചാൽ മതി   . "ഷെബിക്ക 

"Hmm.... "

"എന്നാ ഞാൻ പോട്ടെ... കുറച്ചു തിരക്കുണ്ട്.   നമുക്ക് പിന്നീട് ഒരു ദിവസം ഇതുപോലെ എവിടേലും വച്ച് കാണാം.. "ഷെബിക്ക 

എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് അവിടന്ന് പോയി... ഞാൻ ഷെബിക്ക പോകുന്നത് നോക്കി നിന്നും... 

അത് കണ്ടിട്ട് സാന്ദ്ര എന്നോട് ഓരോന്ന് കുത്തി കുത്തി ചോദിച്ചു 

"എന്താടി... എവിടേക്കോ എന്തെക്കെയോ.... സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ "സാന്ദ്ര 

"പോടീ.   പോടീ... എനിക്കങ്ങനെ ഒന്നും ഇല്ല  . അതൊക്കെ പോട്ടെ... നീയും ശ്യാമും തമ്മിൽ എന്താ ഞാൻ അറിയാതെ ഒരു കഥകളി നടത്തുന്നെ "

"ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല എല്ലാം അനക്ക് തോന്നുന്നത "സാന്ദ്ര 

"Mm.....Mm....."

ഞങ്ങൾ പിന്നെ ക്ലാസ്സിലേക്ക് പോയി... ടീചെർസൊക്കെ class എടുത്ത് പോയി... 

ലഞ്ച് break അടിച്ചപ്പോൾ ഞങ്ങൾ ക്യാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു... വരുമ്പോൾ ആണ് ആ ശബാനയും ഫ്രണ്ട്സും ഞങ്ങളെ അടുത്തേക്ക് വന്നത്.   

"നീ വന്നപ്പോ തന്നെ devil കിങ്സിനെ കയ്യിലെടുത്തു അല്ലെ "ശബാന 

അവൾ പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ട് ഞാൻ അവളെ തന്നെ... എന്ത് എന്നാ മട്ടിൽ നോക്കി.. 

"നിനക്ക് വേണ്ടിയാ .. razi ആഷിക്കിനെ ഇന്ന് തല്ലിയത്   .. "ശബാന 

ശബാന പറയുന്നത് കേട്ട് വാ തുറന്നു പോയി... 

"എനിക്ക് വേണ്ടിയോ... അതിന് ഞാൻ അവരോടൊന്നും പറഞ്ഞിട്ടില്ലല്ലോ... "

"നീ പറയാതെ  പിന്നെ എന്തിനടി അവര് തമ്മിൽ തല്ലുണ്ടാക്കിയത്. . നീ കാരണം ആണ്.. razi ആഷിക്കിനെ തല്ലിയത്... അതിന് അവൻ നിന്നെ വെറുതെ വിടുമെന്ന് കരുതേണ്ട.... നീ ഒന്ന് കരുതി ഇരുന്നോ... "

എന്നെക്കൊണ്ടൊന്നും പറയാൻ സമ്മതിപ്പിക്കാതെ അവൾ അവിടന്ന് പോയി... ഞാൻ സാന്ദ്രയെ നോക്കിയപ്പോൾ അവൾ എന്നെ ദയനീയ മായി ഒന്ന് നോക്കി... 

"ആ എന്തേലും ആവട്ടെ നീ വന്നേ ശ്യാമിന്റെ അടുത്തേക്ക് പോകാം.. "

ഞങ്ങൾ പിന്നെ ശ്യാമിന്റെ അടുത്തേക്ക് പോയി.. 


💘💘💘💘💘💘💘💘💘💘💘💘💘


പിന്നീട് കുറച്ചു ദിവസം ആഷിക്ക് കോളേജിൽ വന്നിട്ടില്ലായിരുന്നു... .. അതോണ്ട് കുറച്ചു മനസ്സമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞു... 


പിന്നെ നമ്മൾ വിചാരിച്ച പോലെ തന്നെ ശ്യാം അവന്റെ ഉള്ളിലെ ഇഷ്ടം സാന്ദ്രയോട് തുറന്നു പറഞ്ഞു... ആദ്യം ഒക്കെ പെണ്ണ് അവന്റെ ഇഷ്ടം നിരസിച്ചു... അവസാനം അവളും  അവളെ ഇഷ്ടം തുറന്നു പറഞ്ഞു... 

അതോണ്ട് ഇന്ന് അവര് രണ്ടുപേരും... പുറത്തു കറങ്ങാൻ പോകാണ്... 

ഞാൻ college വിട്ട് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോൾ ആണ് .. എന്റെ മുന്നിൽ ഒരു കാർ വന്നു നിർത്തിയത്...... അതിൽ നിന്ന് ഇറങ്ങി വന്നവരെ കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി... 

ആഷിക്ക് പിന്നെ വേറെ രണ്ടു മൂന്ന് പേരും... 


" ആരിത്... ഫിനുവോ... നിനക്ക് സുഖല്ലേ ഖൽബെ "ആഷിക്ക് 

അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു.. ഞാൻ ചുറ്റിലും ഒന്ന് നോക്കി.. പക്ഷെ അങ്ങനെ ആരും തന്നെ അവിടെ ഇല്ലായിരുന്നു... 

"നീ ആരെയാ നോക്കുന്നെ... ആരും ഇനി ഈ വഴിക്ക് വരില്ല... നീ വന്നേ... നമുക്ക് ഒരു സ്ഥലം വരെ പോകാം... "ആഷിക്ക് 

അവൻ എന്റെ കൈ പിടിച്ചു ആ വാനിലേക്ക് കൂട്ടി കൊണ്ടുപോകാൻ നിന്നപ്പോൾ... ഞാൻ അവന്റെ കാലിനിട്ടും ഒരു ചവിട്ടു കൊടുത്ത് ജീവനും കൊണ്ട് ഓടി... അവന്മാർ എന്റെ പിറകിൽ വരുന്നുണ്ടെങ്കിലും  ഞാൻ തിരിഞ്ഞു പോലും നോക്കാതെ അവിടന്ന് ഓടി... 


ഓടി ഓടി അവസാനം കാട്ടിൽ എത്തി.... ഞാൻ പിറകിലേക്ക് നോക്കിയപ്പോൾ അവന്മാർ എന്റെ പിറകെ വരുന്നുണ്ടായിരുന്നു... ഞാൻ അവിടന്നും ഓടി... ഒരു മരത്തിന്റെ പിറകിൽ ചെന്ന് ഒളിച്ചു... 


പെട്ടെന്ന് ആഷിക്കിന്റെ സൗണ്ട് കേട്ടു ഞാൻ നോക്കിയപ്പോൾ... 

"ഇവിടെ എവിടെയും ഇല്ല... ആ വഴിക്ക് പോയി നോക്കാം "

അവന്മാർ വേറെ വഴിയിലൂടെ പോയി.. അതുകണ്ടപ്പോൾ ഞാൻ നീട്ടി ഒന്ന് ശ്വാസം വലിച്ചു... 

ചുറ്റും നോക്കിയപ്പോൾ മനസ്സിലായി ഞാൻ ഇപ്പൊ കാടിന്റെ നടുവിൽ ആണ് നിക്കുന്നെ...ഞാൻ എങ്ങനെ തിരിച്ചു പോകും എന്നാലോചിച്ചു നിക്കുമ്പോ ആണ്.. 

പെട്ടെന്ന് ആരോ തോളിൽ കൈ വച്ചത്... 

ഞാൻ ശ്വാസം വിടാതെ പിറകിലേക്ക് നോക്കി   .. എന്റെ പിറകിൽ ഒരു രൂപം കണ്ട് ഞാൻ ഒച്ചവയ്ക്കാൻ പോയപ്പോൾ ആ ആൾ   എന്റെ വാ പൊത്തി എന്റെ അടുത്തേക്ക് വന്നു...നിലാവിന്റെ വെളിച്ചത്തിൽ ഞാൻ ആ മുഖം കണ്ടു..  

ഞാൻ കൈ എടുത്ത് മാറ്റിയിട്ട്... 


"ഷെബിക്ക... "

"അതെ ഞാൻ തന്നെ " ഷെബിക്ക 

"നിങ്ങൾ എന്താ ഇവിടെ "

"നീ എന്താ ഇവിടെ അതും ഈ നേരത്ത്... "ഷെബിക്ക 

ഞാൻ എല്ലാകാര്യങ്ങളും പറഞ്ഞു കൊടുത്തു.... 

" അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ.... "ഷെബിക്ക 

"Hmm..... അല്ല ഷെബിക്ക എന്താ ഇവിടെ "

"ഞാൻ ഒരു പ്രതിയെ തിരഞ്ഞു വന്നതാ...അവൻ ഈ വഴിയിലൂടെ ആണ് പോയത് .. "എന്നുപറഞ്ഞു എനിക്ക് ഒരു വഴി കാണിച്ചു തന്നു... ഞാൻ അവിടേക്ക് നോക്കി... എന്നിട്ട് ഷെബിക്കാനെ നോക്കിയപ്പോൾ.... ഷെബിക്കയുണ്ട് എന്നെ നോക്കി... ചിരിക്കാതിരിക്കാൻ പാടു പെടുന്നു... 

എനിക്കത് കണ്ടപ്പോൾ ദേഷ്യം വന്നു ഞാൻ ഷെബിക്കാനെ നോക്കി കണ്ണുരുട്ടി.... 

"ഇന്റെ പെണ്ണെ ഇജ്ജിങ്ങനെ നോക്കല്ലേ.... ഇന്റെ കണ്ട്രോൾ വിട്ടുപോകും ട്ടോ.... "ഷെബിക്ക 

"പോടാ.... "

ഞാൻ ഷെബിക്കാനെ പൊതിരെ തല്ലി... 

" എടി നിർത്തേടി എനിക്ക് വേദനിക്കുന്നു.... എടി ഞാൻ വെറുതെ പറഞ്ഞതാ.... ഞാൻ ഈ വഴി വന്നപ്പോൾ നിന്നെ കണ്ടു . അപ്പൊ നിന്റെ അടുത്തേക്ക് വന്നു... 


എടി നിർത്തേടി... ഇനി തല്ലിയാൽ... ഞാൻ കൊണ്ട് നീക്കുമെന്ന് കരുതേണ്ട... ഫിനു... "

ഞാൻ അതൊന്നും കാര്യം ആക്കാതെ... ഷെബിക്കാനെ പിന്നെയും തല്ലി... അവസാനം മൂപ്പര് സഹി കെട്ട്... എന്റെ കയ്യ് പിടിച്ചു തിരിച്ചു...ഷെബിക്കന്റെ അടുത്തേക്ക് നിർത്തി... ഇത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അറ്റാക്ക് ആയതു കൊണ്ട് രണ്ട് കണ്ണും തള്ളി മൂപ്പരെ നോക്കി ..... 

"അതികം എന്നോട് കളിക്കല്ലേ... ഞാൻ നിന്റെ അടികൊണ്ട് നിക്കൊന്നും ഇല്ല... ഞാൻ ഒരു പോലീസ് ആണ്    ആ ബോധം വേണം... നീ ഇപ്പൊ തന്നതിനൊക്കെ ഞാൻ നിനക്ക് തിരിച്ചു തന്നാൽ അത് നിനക്ക് താങ്ങാൻ ആവില്ല...... "ഷെബിക്ക 

ഈ പറഞ്ഞതിൽ എന്തൊക്കെയോ പന്തികേട് ഇല്ലേ... ഉണ്ട്..... ഞാൻ അപ്പൊ തന്നെ പല്ല് കടിച്ചു പി 
ടിച്ചു ഷെബിക്കാനെ നോക്കി.. . 

"ദേ പിന്നെയും... നിന്റെ ഈ നോട്ടം കാണുമ്പോൾ ആണ് എനിക്ക് സഹിക്കാൻ പറ്റാത്തെ....കണ്ട്രോൾ വിട്ട്  ചിലപ്പോ ഞാൻ നിന്നെ എന്തേലും ചെയ്തെന്നിരിക്കും... അതോണ്ട് ഇനിയും നീ എന്നെ നോക്കി എന്റെ ക്ഷമയെ പരീക്ഷിക്കരുത്.... "ഷെബിക്ക 

ഞാൻ ഷെബിക്കന്റെ വയറ്റിയിട്ട് ഒരു കുത്ത് കൊടുത്ത്.   മൂപ്പര് അപ്പൊ തന്നെ എന്റെ കയ്യിലെ പിടി വിട്ടു... വയറു തടവി... 

ഞാൻ ഷെബിക്കാനെ മൈൻഡ് ആക്കാതെ മുന്നോട്ട് നടന്നു... 

"ടി.... ഒറ്റക്ക് പോകണ്ട... വല്ല മൃഗങ്ങളും നിന്നെ കണ്ട് പേടിക്കും...  "ഷെബിക്ക 

"പോടാ..   " 

ഞാൻ എന്ത് ദൈര്യത്തില ഒറ്റക്ക് ഇങ്ങോട്ട് ഇറങ്ങിയത്... ഷെബിക്കന്റെ കൂടെ നിന്നാൽ മതിയായിരുന്നു.... വെറുതെ ഒറ്റക്ക് നടന്നു....എവിടെ നോക്കിയാലും മരങ്ങൾ ആണ്..  ഞാൻ ഇനി എന്താ ചെയ്യാ... 


ഞാൻ ഷെബിക്കാനെ കുറെ വിളിച്ചു നോക്കി..  പക്ഷെ വിളി കേൾക്കുന്നില്ല.... 

ഞാൻ പേടിച്ചി പേടിച്ചു..  മുന്നോട്ട് നടന്നു.   പെട്ടെന്ന് എന്റെ മുന്നിലേക്ക് എന്തോ ചാടി... ഞാൻ പേടിച്ചു നിലവിളിച്ചു.... വിറക്കാൻ തുടങ്ങി.   

"ഹേയ് ഫിനു.... ഇത് ഞാനാ..   ഹേയ്.. താൻ പേടിച്ചോ... ടി.. ഫിനു...  "

എന്നെ പിടിച്ചു കുലുക്കി... അപ്പോഴാണ്.. ഞാൻ കണ്ണ് തുറക്കുന്നെ.. ഷെബിക്കയുണ്ട് എന്നെ നോക്കി ഇളിച്ചു നിക്കുന്നു   .. ഞാൻ രണ്ടടി കൊടുത്തിട്ട്... ഷെബിക്കാനെ കെട്ടിപ്പിടിച്ചു.... 

ഞാൻ നന്നായി പേടിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ പോലെ .. ഷെബിക്ക എന്നെ ആശ്വസിപ്പിച്ചു... 


"ഹേയ് ഫിനു... താനപ്പോയെക്കും പേടിച്ചോ... ഞാൻ വെറുതെ തമാശക്ക് ചെയ്തതാടോ..... "ഷെബിക്ക 

ഷെബിക്കാനിൽ നിന്ന് എന്നെ അടർത്തി.. എന്നിട്ട് എന്റെ മുഖം പിടിച്ചു ഉയർത്തി.... എന്റെ കണ്ണ് തുടച്ചു തന്നു.. 

"സോറി ഫിനു..  "ഷെബിക്ക 

ഞാൻ ഷെബിക്കാനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... 

"ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ.... നിനക്ക് തിരിച്ചു ഹോസ്റ്റലിൽ എത്തണ്ടേ... "ഷെബിക്ക 

ഞാൻ വേണം എന്ന് തലയാട്ടി... 

"എന്നാ വാ മോളെ.... "

എന്നുപറഞ്ഞു എന്റെ കയ്യും പിടിച്ചു നടന്നു.... 

"ഷെബിക്ക ശെരിക്കും ഇങ്ങൾ എങ്ങനെ ഇവിടെ എത്തി... "

"അതോ... അതു... ഇന്നലെ ഞാൻ ഈ വഴിക്ക് വന്നിരിന്നു.   അപ്പൊ എന്റെ കയ്യിൽ നിന്ന്    ഒരു സാധനം നഷ്ടപ്പെട്ടു അത് തിരയാൻ വന്നതായിരുന്നു .. അതു കിട്ടി തിരിച്ചു പോകുമ്പോൾ ആണ് നിന്നെ കണ്ടത്... "

"ഒഹ്ഹ്ഹ്ഹ് "

"Hmm..."


ഞാൻ കുറെ നടന്നു അവസാനം റോഡിൽ എത്തി... ഷെബിക്ക ആരെയോ call ചെയ്തു.... 

ഇനി എങ്ങനെ ഹോസ്റ്റലിൽ എത്തും എന്ന് കരുതി നിക്കുമ്പോ ആണ്... ഒരു കാർ ഞങ്ങളെ മുന്നിൽ വന്നു നിർത്തിയത്.    അതിൽ നിന്ന് ഒരു പോലീസ് ഇറങ്ങി വന്നിട്ട്..  key ഷെബിക്കന്റെ കയ്യിൽ കൊടുത്തു... 

എന്നിട്ട് എന്നോട് കാറിൽ കയറാൻ പറഞ്ഞു.. ഞാൻ ഫ്രണ്ട് സീറ്റിൽ കയറി ഇരിന്നു..  ഷെബിക്ക ഡ്രൈവിംഗ് സീറ്റിലും... എന്നിട്ട് ഷെബിക്ക കാർ ഓടിച്ചു... നേരെ ചെന്ന് നിർത്തിയത്..  ഹോസ്റ്റലിന്റെ മുന്നിൽ ചെന്നായിരുന്നു.   

ഞാൻ പുറത്തേക്ക് ഇറങ്ങി ഷെബിക്കനോട് താങ്ക്സ്    പറയാൻ ചെന്നപ്പോൾ മൂപ്പരുണ്ട് എന്റെ കയ്യും പിടിച്ചു ഹോസ്റ്റലിന്റെ അകത്തേക്ക് പോകുന്നു...  

"ഹേ.... ഇങ്ങളെങ്ങോട്ട മനുഷ്യ... എനിക്ക് വഴി ഒക്കെ അറിയാം..  ഇങ്ങൾ തിരിച്ചു പോയിക്കോളി... "

മൂപ്പര് ഇന്നേ ഒന്ന് തിരിഞ്ഞു നോക്കിയിട്ട്... പുഞ്ചിരിച്ചു.... എനിക്കൊന്നും മനസ്സിലായില്ല.... 


ഷെബിക്ക നേരെ പോയത് വാർഡന്റെ റൂമിലേക്ക് ആണ്...വാർഡൻ ഞങ്ങളെ കണ്ട്....ചെയറിൽ നിന്ന് എണീറ്റു... 

"നീ എവിടെ ആയിരുന്നു ഇത്രയും നേരം... ഞാൻ ഇവിടെ നിന്നെ കാണാഞ്ഞിട്ട് ടെൻഷൻ അടിച്ചിരിക്കയിരുന്നു..  നീ എന്താ ഒന്നും പറയാത്തെ..അല്ല ഇതാരാ.   ."  വാർഡൻ പറയുന്നതെല്ലാം കേട്ട്  ഞാൻ തല താഴ്ത്തി നിന്നു...എന്ത് പറയും എന്നറിയില്ല 

"ഞാൻ ips officer ഷെബിൻ അഹമദ്... "

ഷെബിക്ക വാർഡൻ നേരെ കൈ കൊടുത്തു... 

"സോറി sir... ഞാൻ അറിയാതെ... "

"Its ഒക്കെ... ഞാൻ ഇപ്പൊ വന്നത്... ഇവളെ ഇവിടെ തിരിച്ചു കൊണ്ടാക്കാൻ ആണ്... ഇന്ന് ഫിൻഷാ  college വിട്ടു വരുമ്പോൾ മൂന്ന് നാല് പയ്യന്മാർ കിഡ്നാപ് ചെയ്യാൻ ശ്രമിച്ചു   . ഭാഗ്യത്തിന് ഇവൾ അവരെ കയ്യിൽ നിന്ന് രക്ഷപെട്ടു ഓടി.. 

ഓടി ഓടി ഇവൾ കാട്ടിൽ പെട്ടു..  തക്ക സമയത്ത് ഞാൻ ആ വഴി വന്നത് കൊണ്ട് ഇവളെ ഇവിടെ തിരിച്ചു കൊണ്ടെത്തിക്കാൻ കഴിഞ്ഞു... "ഷെബിക്ക 


"കർത്താവെ എന്തൊക്കെയാ ഈ കേള്ക്കുന്നെ... കുഞ്ഞേ നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ.... "വാർഡൻ 

ഞാൻ ഇല്ല എന്ന് പറഞ്ഞു 


"Sir ആ പയ്യന്മാരെ അങ്ങനെ വെറുതെ വിടരുത്... "വാർഡൻ 

"അവരെ കാര്യം ഞാൻ നോക്കിക്കോളാം... "ഷെബിക്ക 

"വളരെ നന്ദിയുണ്ട്   "വാർഡൻ 




"അപ്പൊ ഒക്കെ ഞാൻ പോവാണ്..  കുറച്ചു തിരക്കുണ്ട്... "ഷെബിക്ക 

ഷെബിക്ക എന്നെ ഒന്ന് നോക്കിയിട്ട്... അവിടന്ന് പോയി... ഞാൻ എന്റെ റൂമിലേക്കും പോയി... റൂമിൽ എത്തിയപ്പോൾ... കണ്ട കാഴ്ച എനിക്ക് സഹിക്കാൻ പറ്റിയില്ല... 

ആ ശബാനയും ഫ്രണ്ട്സും കൂടി സാന്ദ്രയെ നടുവിൽ ഇരുത്തി അവളെ കരയിപ്പിക്കുന്നു... 


"ശബാന.... "

അപ്പൊ എല്ലാവരും എന്നെ നോക്കി... 

"ഫിനു.... "സാന്ദ്ര എന്നെ വന്നു കെട്ടിപ്പിടിച്ചു... 

"നീ എവിടെ ആയിരുന്നു... ഞാൻ എത്ര വിഷമിച്ചു എന്നറിയോ..... "സാന്ദ്ര 

"നീ കരയല്ലേ പെണ്ണെ ഞാൻ ഇവിടെ  എത്തിയില്ലേ..."

"ശബാന നീ ഇനി തിരിച്ചു വരില്ല എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് പേടിയായി... "സാന്ദ്ര 


"ബുദ്ധിയില്ലാത്തവർ പലതും പറഞ്ഞെന്ന് കരുതി നീ വെറുതെ കരയാൻ നിക്കണോ... "

"Ddiii..... നീ ഇപ്പൊ രക്ഷപെട്ടു എന്ന് കരുതി... എപ്പോഴും അതുണ്ടാകണം എന്നില്ല... "ശബാന 

"ഒന്നുപോടി... "

ഞാൻ അവളെ നോക്കി  പുച്ഛിച്ചു... മുഖം തിരിച്ചു... 

"ഞാൻ ഒന്ന് ഫ്രഷായി വരാം    "

എന്നുപറഞ്ഞു ഞാൻ ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി... ഡ്രസ്സ്‌ ഹാങ്ങറിൽ വാക്കുമ്പോ ആണ് ഞാൻ എന്റെ കയ്യിലേക്ക് നോക്കുന്നത്... 

എന്റെ ബ്രേസ്ലറ്റ് കാണുന്നില്ല... 

യാ ഹൗല വല..... ഇന്റെ ഐറു എങ്ങാനും ഇത് പോയത് അറിഞ്ഞാൽ ഇന്റെ മയ്യത്ത് എടുക്കും... 

ഞാൻ ഇനി അതങ്ങനെ കണ്ടു പിടിക്കും.... 

വേഗം ഫ്രഷായി... പുറത്ത് ഇറങ്ങി ബാഗും മുഴുവനും അരിച്ചു പെറുക്കി.   പക്ഷെ കണ്ടില്ല .  


എന്റെ മുഖം കണ്ട് സാന്ദ്ര കാര്യം തിരക്കി ഞാൻ എല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു... 

"എടി ഭയങ്കരി... നീ അല്ലെ പറഞ്ഞു നിനക്ക് ഷെബിക്കനോട് അങ്ങനെ ഒന്നും ഇല്ല എന്ന്..  എന്നിട്ട് നീ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഷെബിക്കാനെ കെട്ടിപ്പിടിച്ചത്... "സാന്ദ്ര 

"എടി തെണ്ടി അതൊക്കെ പിന്നെ ചോദിച്ചാൽ പോരെ അനക്ക് മനുഷ്യന് ഇവിടെ ആ ബ്രേസ്ലറ്റ് എങ്ങനെ കണ്ടു പിടിക്കും എന്നറിയാതെ ടെൻഷൻ അടിച്ചു ചാകാൻ ആയപ്പോളാ... അന്റെ ഹലാക്കിലെ ചോദ്യം ചെയ്യൽ... "


"സോറി ma girl..   എനിക്ക് തോന്നുന്നേ അതു. ചിലപ്പോ ഷെബിക്കന്റെ കയ്യിൽ ഉണ്ടാകും എന്നാ... അതോണ്ട് നീ ഒന്ന് വിളിച്ചു നോക്കി നോക്ക്.. "സാന്ദ്ര 

അവൾ പറഞ്ഞതിനോട് ഞാനും യോജിച്ചു.... ബാഗിൽ നിന്ന് ഷെബിക്ക അന്ന് തന്ന കാർഡ് എടുത്ത്... അതിൽ എഴുതിയ നമ്പർ ഡയല് ചെയ്തു... ഫസ്റ്റ് റിങ്ങിൽ തന്നെ ആൾ call എടുത്തു... 

"Hello... ഷെബിക്ക.. "

"ആ താനായിരുന്നു... താൻ എന്താ ഈ നേരത്ത്... "

"അതുപിന്നെ... ഉണ്ടല്ലോ... എന്റെ ബ്രേസ്ലറ്റ് കാണാനില്ല.   അത് നിങ്ങളെ കയ്യിൽ പെട്ടോ എന്നറിയാൻ വേണ്ടി വിളിച്ചതാ... "

"എന്റെ കയ്യിൽ ഇല്ലല്ലോ... "ഷെബിക്ക 

"ഇല്ലേ... "

"ഇല്ല... "

"യാ റബ്ബി ഇനി ഞാൻ എന്ത് ചെയ്യും... ഇന്റെ മയ്യത്ത് ഐറു എടുക്കും.."

"ഫിനു... are you ok "

"Ha... ഷെബിക്ക ഞാൻ പിന്നെ വിളിക്കാട്ടോ... "

എന്ന് പറഞ്ഞു ഞാൻ call കട്ടാക്കി... തലക്കും താങ് കൊടുത്തു അവിടെ ഇരിന്നു  . 

"എടി നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് കണ്ടാൽ തോന്നല്ലോ... നിന്റെ ജീവൻ ആണ് നഷ്ടമായത് എന്ന്..  ഒന്ന് പോയാൽ വേറൊന്ന് വാങ്ങണം .. "സാന്ദ്ര 

"അതേടാ നീ പറഞ്ഞത് ശെരിയാ എന്റെ ജീവൻ തന്നതാണ് എനിക്ക് നഷ്ടമായത്... അവൾ എനിക്ക് ആദ്യമായി തന്ന gift ആണ് അത്... ഞാൻ ആ ബ്രേസ്ലറ്റ് ചെറുതാകും തോറും പൊന്ന് ഉരുക്കുന്നോടത് പോയി അത് വലുതാക്കിക്കും... അങ്ങനെ കൊണ്ട് നടന്നതാ എനിക്ക് നഷ്ടമായത്... 


ഇതെങ്ങാനും ഇന്റെ ഐറു അറിഞ്ഞാൽ പിന്നെ എന്റെ കാര്യം പോക്കാ.. അല്ലെങ്കിലേ അവൾക്ക് ഞാൻ ഇവിടേക്ക് വന്നത് ഇഷ്ടല്ലാ..  ഇനി ഇതും കൂടി ആയാൽ.. പിന്നെ പറയണ്ട... "

"ഇനി ഇപ്പൊ എന്ത് ചെയ്യും... "സാന്ദ്ര 

"അറിയില്ലെടാ... "

ഞങ്ങൾ ആ room മുഴുവനും അരിച്ചു പെറുക്കി.. എന്നിട്ടും കണ്ടില്ല അവസാനം ക്ഷീണിച്ചു രണ്ടുപേരും കിടന്നു. . കിടക്കുമ്പോ... ഇന്ന്  ഞാൻ ഷെബിക്കാനെ കെട്ടിപിടിച്ചതൊക്കെ ആണ് ഓർമ വരുന്നത്... 

അതോർക്കുമ്പോൾ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു... ഇനി സാന്ദ്ര പറഞ്ഞത് പോലെ എനിക്ക് ഇനി ഷെബിക്കനോട് വല്ലതും ഉണ്ടോ... 

അങ്ങനെ പലതും ചിന്തിച്ചോണ്ട് എപ്പോയോ ഉറക്കത്തിലേക്ക് വഴുതി വീണു.. 

രാവിലെ എഴുനേറ്റ്... ഫ്രഷായി എന്നത്തേയും പോലെ കലാപരിപാടികൾ ഒക്കെ കഴിഞ്ഞു... കോളേജിലേക്ക് വിട്ടു... 


കോളേജിൽ എത്തി ക്ലാസ്സിൽ ചെന്നപ്പോൾ... കുട്ടികൾ ഒക്കെ പറയുന്നത് കേട്ടു ആഷിക്ക് ഇപ്പൊ പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കിടക്കാണ് എന്ന്..  

അത് കേട്ടപ്പോൾ   ഷെബിക്ക ഇന്നലെ പറഞ്ഞ കാര്യമാ ഓർമ വരുന്നേ... 

പിന്നെ അതൊക്കെ മൈൻഡിൽ നിന്ന് ഒഴിവാക്കി class ശ്രദ്ധിച്ചു... 

ലഞ്ച് break അടിച്ചപ്പോൾ ഞങ്ങൾ ക്യാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു... 

വെറുതെ ലൈബ്രറിയിലേക്ക് ഒക്കെ പോയി.. അവിടെ എത്തി ഒരു ബുക്ക്‌ എടുത്ത് മറിച്ചു നോക്കുമ്പോൾ ആരോ എന്റെ അടുത്ത് വന്നു നിക്കുന്ന പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ.. ഒരുത്തൻ ഉണ്ട് എന്നെ തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ നിക്കുന്നു..  ഞാൻ പേടിച്ചു നെഞ്ചിൽ കൈ വച്ചു കൊണ്ട് പിറകിലേക്ക് നീങ്ങി   . 

"അപ്പൊ നീ ആണല്ലേ... ആഷിക്കിനെ ലോക്കപ്പിൽ ആക്കിയ ആ പെണ്ണ്... കൊള്ളാം എനിക്കിഷ്ടപ്പെട്ടു... "എന്നൊക്കെ  വശ്യമായ ചിരി ചിരിച്ചു കൊണ്ട് അവൻ പറയുന്നത് കണ്ട് എനിക്ക് അറപ്പും വെറുപ്പും തോന്നി... 


ഞാൻ അവിടന്ന് അവനെ  മറി കടന്ന് നടന്നപ്പോൾ... 

"നീ ഇപ്പൊ പോയിക്കോ   ....നീ ഈ ശിഹാബിന്റെ  കയ്യിൽ തന്നെ എത്തും.... അന്ന് നിന്നെ കണ്ടോളാം... "അവൻ പറയുന്നോതിനൊന്നും മുഖം കൊടുക്കാതെ അവിടന്ന് വേഗം സാന്ദ്രയെ കൂട്ടി ക്ലാസ്സിലേക്ക് പോന്നു.. 



ഇന്നത്തെ class കഴിഞ്ഞു പോകുമ്പോൾ ശ്യാം വന്നു ഞങ്ങളെ അടുത്തേക്ക്... അവൻ വന്നത് സാന്ദ്രയെ കൊണ്ടുപോകാൻ ആണ് എന്ന് മനസ്സിലായപ്പോ... 

"ശ്യാമേ.... ഇത് നീ സ്ഥിരമാക്കാനുള്ള ഉദ്ദേശം ആണോ... "

"ഹേയ് ഇല്ല ഫിനു... ഇന്നും കൂടി plz... "ശ്യാം 

"Ha... നടക്കട്ടെ നടക്കട്ടെ ഇനി ഞാൻ ആയിട്ട് കട്ടുറുമ്പ് ആവുന്നില്ല "

എന്ന് പറഞ്ഞു ഞാൻ അവിടന്ന് നടന്നു... പെട്ടെന്ന് എനിക്ക് ഒരു call വന്നു.  നോക്കുമ്പോ ഷെബിക്കന്റെ നമ്പർ ആണ് ഞാൻ call അറ്റൻഡ് ചെയ്തു.. 

"ഹലോ ഫിനു നീ ഒന്ന് നിങ്ങളെ കോളേജിന്റെ മുന്നിലുള്ള ആ കോഫി ഷോപ്പ് വരെ വരോ .. "ഷെബിക്ക 

"ആ ok ഷെബിക്ക ഞാൻ ഇപ്പൊ വരാം... "

ഞാൻ call കട്ടാക്കി... നേരെ ഞങ്ങളെ കോളേജിന്റെ അടുത്തുള്ള.. കോഫി ഷോപ്പിലേക്ക് നടന്നു....റോഡിൽ ഒരു ആൾകൂട്ടം കണ്ടതും ഞാൻ അവിടേക്ക് നടന്നു. . 

അവിടെ എത്തി.. ആൾക്കാരെ ഒക്കെ വകഞ്ഞു മാറ്റി... നോക്കിയപ്പോൾ ഒരു school കുട്ടിക്ക്  ആക്‌സിഡന്റ് പറ്റി റോഡിൽ  മുഴുവനും blood ആണ്.. അതൊക്ക ഫോട്ടോ എടുക്കാനായിട്ട് കുറെ നാട്ടുകാരും അവരെ ഒക്കെ കണ്ടപ്പോൾ എനിക്ക് ദേഷ്യം നുരച്ചു കയറി.. 

കുറച്ചു പേര് ഒരു കാറിന്റെ അടുത്ത് ചെന്ന്.. ആ കാറിന്റെ ഉള്ളിലുള്ളവരോട് കയർത്തു സംസാരിക്കുന്നത് കണ്ടു.. അപ്പൊ തന്നെ ഏകദേശം മനസ്സിലായി അവരാണ് ഈ കുട്ടിയെ ആക്‌സിഡന്റ് ആക്കിയത് എന്ന്... 

ഞാൻ അപ്പൊ തന്നെ അവരെ അടുത്തേക്ക് പോയി .. 

ആ കാറിന്റെ ഗ്ലാസിന് തട്ടി... ഉള്ളിലുള്ള ആൾ ഗ്ലാസ്‌ തുറന്നു.. 


"ഒരു കുട്ടിയെ ആക്സിഡന്റ് ആക്കിയിട്ട് താൻ ഉള്ളിൽ ചമഞ്ഞിരിക്കാണോ... മര്യാദക്ക് ആ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചോ ഇല്ലെങ്കിൽ ഞാൻ ഇപ്പൊ പോലീസിനെ വിളിക്കും    "

നാട്ടുകാരെല്ലാരും എന്നെ അനുകൂലിച്ചു പറഞ്ഞപ്പോൾ അയാൾ വേറെ വഴിയില്ലെന്ന് മനസ്സിലായ വണ്ണം അയാളെ ഡ്രൈവർ പുറത്തിറങ്ങി ആ കുട്ടിയെ എടുത്തു  കാറിൽ കയറ്റി... അവിടന്ന് പോയി.. പോകുമ്പോൾ അയാൾ എന്നെ ഒന്ന് നോക്കിയിട്ടാണ് പോയത്.   

ഞാൻ പിന്നെ അവിടെ നിക്കാതെ നേരെ കോഫി ഷോപ്പിലേക്ക് പോയി.. അവിടെ അകത്തു എത്തിയപ്പോൾ തന്നെ ഷെബിക്കാനെ കണ്ടു.. 

പാവം ഒറ്റക്കിരുന്നു ബോർ അടിച്ചു കാണും ഞാൻ മൂപ്പരെ ഓപ്പോസിറ്റ് സീറ്റിൽ ചെന്നിരുന്നു.. 

"താനിത് എവിടെ പോയതാ... ഞാൻ എത്ര നേരമായി കാത്തു നിക്കന്നറിയോ തനിക്ക്.. "ഷെബിക്ക 

"ഓഹ് ഇന്റെ മാഷേ.. ഞാൻ വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായതു കണ്ട്... അതൊന്ന് സെറ്റ് ആക്കായിരുന്നു.. "

"Hmm....."

"അല്ല ഷെബിക്ക എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചേ... "

"എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്... അതിന് മുന്നേ ഒരു call ചെയ്യണം... "

എന്നുപറഞ്ഞു ഷെബിക്ക ഫോൺ എടുത്ത് ആർക്കോ vedio  call ചെയ്തു... ഞാൻ ഇതൊക്കെ എന്താ എന്നുള്ള മട്ടിൽ ഷെബിക്കാനെ നോക്കി... 


ആ വിളിച്ച ആൾ call എടുത്തതും... 

"ആ ഉമ്മി.. അസ്സലാമുഅലൈക്കും... "ഷെബിക്ക 

"വഅലൈകുമുസ്സലാം..... മോനെ... നീ മോളെ കണ്ടോ... കാര്യങ്ങൾ പറഞ്ഞോ... "

"ഇല്ല ഉമ്മി.... ഉമ്മി തന്നെ അവളോട് പറഞ്ഞോ  .. "ഷെബിക്ക 


ഷെബിക്ക എന്റെ നേരെ ഫോൺ നീട്ടി ഞാൻ വാങ്ങാൻ മടിച്ചു നിന്നും... 

"വാങ്ങിക്കെടി... എന്റെ ഉമ്മിയ... വേറെ ആരും അല്ല... "ഷെബിക്ക 


ഞാൻ മടിച്ചു മടിച്ചു... ഷെബിക്കന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി... എന്നിട്ട് എനിക്ക് നേരെ ഫോൺ പിടിച്ചു... 

"മോളെ അസ്സലാമുഅലൈക്കും "

"വഅലൈകും സലാം.. "

"മോൾക്ക് സുഖല്ലേ "

ഞാൻ ഷെബിക്കാനെ നോക്കിയപ്പോൾ... മൂപ്പർ ഒരു പുഞ്ചിരിയാലെ എന്നെ നോക്കി സംസാരിക്ക് എന്ന് പറഞ്ഞു... 

"ആ ആന്റി സുഖമാണ്.... "

"നീ എന്നെ ഷെബി വിളിക്കുന്ന പോലെ ഉമ്മി എന്ന് വിളിച്ചാൽ മതി "

ഞാൻ ഉമ്മിയെ നോക്കി ചിരിച്ചു കൊണ്ട് 

"ശെരി ഉമ്മി... "

"അതാണ്... ഷെബി പറഞ്ഞതിനെക്കാളും മൊഞ്ചത്തി ആണല്ലോ ഇന്റെ കുട്ടി... "

ഉമ്മി പറഞ്ഞത് കേട്ട്... ഞാൻ നെറ്റി ചുളിച്ചു... ഷെബിക്കാനെ നോക്കി... മൂപ്പര് ആണേൽ സീലിങ്ങിന്റെ ഭംഗി നോക്കി നിക്കാ.... ഞാൻ ഷെബിക്കാനിൽ നിന്ന് നോട്ടം തെറ്റിച്ചു ഉമ്മിയെ നോക്കി... 

"ഓഹോ എന്നെ കുറിച്ചൊക്കെ പറയാറുണ്ടോ ഉമ്മിയോട്‌ "

"പിന്നെല്ലാതെ... നിന്നെ എന്നാണോ കണ്ട ദിവസം അന്ന് മുതൽ എന്റെ ചെവിക്കൊരു സോയ്ര്യം തന്നിട്ടില്ല  ആ ചെക്കൻ എപ്പോ നോക്കിയാലും നിന്റെ കാര്യം പറയലാ  പണി... അത് കണ്ട് ഇവന്റെ പെങ്ങൾമാർ മോളെ കാണാൻ വേണ്ടി നിക്കാ "ഉമ്മി 

ഉമ്മി ഇതൊക്കെ പറയുമ്പോൾ ഞാൻ ഷെബിക്കാനെ ഇടക്ക് നോക്കി കണ്ണുരുട്ടും അപ്പൊ എന്നെ നോക്കി വളിഞ്ഞ ഇളി പാസ്സാക്കും.   

ഞാൻ ഉമ്മിയുമായി നല്ലോണം അടുത്തു... ആൾ പൊളിയാ... നല്ല സംസാരവും കാര്യങ്ങളും ഒക്കെയാണ്... 

ഉമ്മി പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ടാക്കിയപ്പോൾ... ഷെബിക്ക ഫോൺ വാങ്ങാൻ വന്നപ്പോൾ... ഞാൻ ഫോൺ മാറ്റി പിടിച്ചു... അത് കണ്ട്... ഷെബിക്ക എന്നെ നോക്കി നെറ്റി ചുളിച്ചു... 


"എന്താ ഇതിന്റെ ഒക്കെ അർത്ഥം... "


ഞാൻ ചോദിച്ചതിന് മറുപടിയായി ഷെബിക്ക വീണ്ടും എന്നെ നോക്കി ഇളിച്ചു അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു... ഞാൻ എഴുനേറ്റ്... അവിടത്തെ ടേബിളിൽ അടിച്ചു.. 

"ഷെബിക്ക... ഇങ്ങൾക്ക് ഇന്നേ ഇഷ്ടാണെങ്കിൽ അത് വാ തുറന്നു പറഞ്ഞൂടെ... ഞാൻ കാര്യം ചോദിക്കുമ്പോ ഇങ്ങളെ ഒടുക്കത്തെ ഇളി ഉണ്ടല്ലോ അത് കാണുമ്പോൾ എനിക്ക് ദേ ഇതെടുത്തു എറിയാനാ തോന്നുന്നേ "

എന്നൊക്കെ ഞാൻ ഉച്ചത്തിൽ പറഞ്ഞതിന് ശേഷം അവിടെ ഉണ്ടായിരുന്ന... വെള്ളത്തിന്റെ ബോട്ടിൽ എടുത്ത്  എറിയാൻ പോയി... 

"എറിയല്ലേ...എറിയല്ലേ... ഞാൻ പറയാം..  എനിക്ക് നിന്നെ ഇഷ്ട... നിന്നെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നു ഉണ്ട്... "

"അതെ ഉള്ളോ... എന്നെ വേറെ ആരേലും കേട്ടാണേൽ... ഇങ്ങൾ അപ്പോഴും എനിക്ക് നിന്നെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് പറയോ മനുഷ്യ... "

എന്നുപറഞ്ഞു... ഞാൻ ചെയറിൽ ഇരുന്ന് ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു... ശ്വാസം വലിച്ചു... ഒന്ന് എല്ലോടുത്തും കണ്ണോടിച്ചപ്പോൾ... ഞാൻ പ്രധീക്ഷിച്ച പോലെ എല്ലാവരും ഞങ്ങളെ തന്നെ ഫോക്കസ് ചെയ്തിരിക്കാണ്... 

"ഇവിടെ എന്താ ബിരിയാണി വയ്ക്കുന്നുണ്ടോ ഇങ്ങോട്ട് നോക്കി ഇരിക്കാൻ... "

അപ്പോ തന്നെ എല്ലാരും മുഖം തിരിച്ചു... അത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ ഷെബിക്കാനെ നോക്കി.... മൂപ്പരാണേൽ എന്നെ ഇമ വെട്ടാതെ നോക്കി നിക്കാ.. 

"അപ്പൊ എങ്ങനാ നിങ്ങളെ തീരുമാനം... നിങ്ങൾ എന്നെ കെട്ടുന്നോ അതോ ഞാൻ നിങ്ങളെ കെട്ടണോ... "

ഞാൻ പറഞ്ഞത് കേട്ട് ഷെബിക്ക കണ്ണും തള്ളി വാ തുറന്ന് എന്നെ നോക്കി നിക്ക...പാവം എന്റെ ഭാഗത്തു നിന്ന് ഇത്രയും പ്രദീക്ഷിച്ചു കാണില്ല... 


"എടി ഭയങ്കരി നീ ആൾ കൊള്ളാല്ലോ..."ഷെബിക്ക 

"ഇങ്ങൾ ഇപ്പോഴാണോ മനസ്സിലാക്കുന്നേ.... "

ഞങ്ങൾ പിന്നെ കുറെ സംസാരിച്ചിരുന്നു... ഷെബിക്ക പെട്ടെന്ന്... പോക്കറ്റിൽ നിന്ന് എന്റെ ബ്രേസ്ലറ്റ് എടുത്ത് എന്റെ കയ്യിൽ കെട്ടുന്നത് കണ്ടപ്പോൾ ഞാൻ ഷെബിക്കാനെ സംശയത്തോടെ നോക്കി... 

അത് കെട്ടിക്കഴിഞ്ഞപ്പോൾ... 

"ഇത് നീ എന്നെ കെട്ടിപിടിചില്ലയിരുന്നോ അപ്പൊ എന്റെ ഷർട്ടിന്റെ ബട്ടൺസിൽ കുടുങ്ങി കിടക്കയിരുന്നു... നീ വിളിച്ചപ്പോൾ ഞാൻ മനപ്പൂർവം പറയാതിരുന്നത.. "ഷെബിക്ക 

എന്നെ നോക്കി വീണ്ടും ഇളിച്ചു  

ഞാൻ ഷെബിക്കാനെ നോക്കി കണ്ണുരുട്ടി...... 

"ഇത് നിന്റെ കയ്യിൽ നിന്ന് നഷ്ടമായപ്പോൾ നീ എന്തിനാ... ടെൻഷൻ അടിച്ചേ ഇത് പോയാൽ വേറൊന്ന് വാങ്ങിയാൽ പോരെ... "

"അങ്ങനെ വാങ്ങാമായിരുന്നു... പക്ഷെ അതൊരിക്കലും ഇന്റെ ഐറു തന്നതിന് പകരം ആകില്ല.... "

"ഓഹ് ഇത് ഐറു തന്നതാണോ... അപ്പൊ നീ ടെൻഷൻ അടിക്കണം... "ഷെബിക്ക 

അപ്പൊ ഞാൻ ഒന്ന് ചിരിച്ചു... ഷെബിക്കക്ക് ഐറുവിനോട്...  അസൂയ ആണ്.. 

"😁ഇങ്ങൾ കളിയാക്കണ്ട... ഇനി ആരൊക്കെ വന്നാലും പോയാലും അവൾ കഴിഞ്ഞിട്ടേ എനിക്ക് ആരും "

ഞാൻ അത് പറഞ്ഞപ്പോൾ എന്നെ നോക്കി  പുച്ഛിച്ചു കൊണ്ട്... 

"ഓ പിന്നെ... ഒന്ന് പോടീ... നീയും നിന്റെ ഐറുവും... നമ്മളൊക്കെ വെറും വേസ്റ്റ്... "

"ഷെബിക്ക വേണ്ട... ഐറുവിനെ പറഞ്ഞു കളിക്കണ്ട... "

ഷെബിക്ക എന്തോ പറയാൻ വന്നപ്പോൾ ആണ് ഐറു വിളിച്ചത്... ഞാൻ അപ്പൊ തന്നെ ഷെബിക്കനോട് മിണ്ടല്ലേ എന്ന് പറഞ്ഞിട്ട് call എടുത്തു... അവളോട് സംസാരിച്ചു... 

കുറെ സംസാരിച്ചു അവൾ call കട്ടാക്കി 


"അവൾ എന്നെ അക്‌സെപ്റ്റ് ചെയ്യോ "ഷെബിക്ക 

"അതിനെ കുറിച് ആലോചിക്കുമ്പോൾ എനിക്ക് ഒരു പേടി ഉണ്ട്.... എന്നെ മറ്റൊരാൾക്ക്‌ വിട്ടു കൊടുക്കുന്ന കാര്യം അവൾ മനസ്സിൽ പോലും ചിന്തിച്ചു കാണില്ല... ഇതറിയുമ്പോൾ അവൾ ആദ്യമെന്തായാലും ഉൾകൊള്ളില്ല... 

പിന്നെ എന്റെ ഇഷ്ടത്തിന് അവൾ എതിര് നിൽക്കാറില്ല... അവളെ വേദനിപ്പിക്കുന്ന കാര്യങ്ങളൊന്നും ഞാൻ ചെയ്യാറില്ലായിരുന്നു... ആദ്യമായിട്ടാ അവൾ ഞാൻ കാരണം വേദനിക്കുന്നെ... 

ഒരുപാട് കരഞു പറഞ്ഞു എന്നോട് ഇവിടേക്ക് പഠിക്കാൻ വരണ്ട എന്ന്.. എന്റെ വാശി കാരണം അവസാനം അവൾക്ക് സമ്മതിക്കേണ്ടി വന്നു....... "

ഞാൻ പറയുന്നതൊക്കെ കേട്ട് ഷെബിക്ക എന്നെ നോക്കി നിക്കുന്നത് കണ്ട്... ഞാൻ മൂപ്പരെ നോക്കി എന്താ എന്ന് ചോദിച്ചു... അപ്പൊ തോള് പൊക്കി ഒന്നുല്ല്യ എന്ന് പറഞ്ഞു... 

"എന്നാ മോനെ ഞാൻ പോവാ ഇപ്പൊ തന്നെ ഒരുപാട് ലേറ്റ് ആയി... "

"ഞാൻ ഡ്രോപ്പ് ചെയ്യാം... "ഷെബിക്ക 

ഞാൻ അതിനോട് യോചിച്ചു... എന്നെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്തു.... ഞാൻ റൂമിൽ ചെന്ന് ഫ്രഷായി വരുമ്പോയേക്കും സാന്ദ്ര വന്നു... 

ഞാൻ അവളോട് ഇന്ന് നടന്നതെല്ലാം വിവരിച്ചു കൊടുത്തു... അത് കേട്ട് പെണ്ണ് ഇന്നേ ഇട്ട് വാരാൻ തുടങ്ങി... 

രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു... ഷെബിക്കാനെയും ഐറുവിനെയും ഒക്കെ വിളിച്ചു... ഉറങ്ങി... 

**********************

ദിവസങ്ങൾ കടന്നുപ്പോയി... അതിന്റെ ഇടയിൽ ഞാനും ഷെബിക്കയും ഒന്നുടെ അടുത്തു... ആഷിക്ക് കോളേജിൽ വന്നു തുടങ്ങി... ഇടക്ക് വന്നു ഭീഷണി പെടുത്തിയെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല... 

എന്നത്തേയും പോലെ രാവിലെ എഴുനേറ്റ് പണിയൊക്കെ കഴിച്ചു കോളേജിലേക്ക് വിട്ടു.... 

First രണ്ട് പിരീഡ് കഴിഞ്ഞു .. ബെല്ലടിച്ചു .. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ  പരിചയമുള്ള ഒരു കുട്ടി ഞങ്ങളെ ക്ലാസ്സിന്റെ മുന്നിലൂടെ പോയത് കണ്ടു  ഞാൻ അവളെ അടുത്തേക്ക് പോയി അവളോട് സംസാരിച്ചിരിക്കുമ്പോൾ ആണ്... 

സാന്ദ്രയെ ആരോ തട്ടി... അവൾ വീഴാൻ പോയപ്പോൾ...ആ തട്ടിയ ആൾ അവളെ അരയിൽ കൂടി പിടിത്തമിട്ടു... അതാരാന്ന് നോക്കിയപ്പോൾ എനിക്ക് ദേഷ്യം അരിച്ചു കയറി... 

ഞാൻ അവളെ അവനിൽ നിന്ന് അടർത്തി മാറ്റിയിട്ടു... സാന്ദ്രയെ എന്റെ പിറകിലേക്ക് നിർത്തി.... 

"ആഷിക്ക് ഞാൻ നിന്നോട് പലതാവണം പറഞ്ഞിട്ടുണ്ട് നിന്റെ തോന്ന്യവാസം ഒന്നും ഞങ്ങളെ മേലെ എടുത്ത് പ്രയോഗിക്കാൻ നിക്കണ്ട എന്ന്... "

"ഫിനു... അതിന് ഞാൻ എന്ത് ചെയ്‌തെന്ന... അവൾ വീഴാൻ പോയപ്പോൾ പിടിച്ചതാണോ തെറ്റായത്  "ആഷിക്ക് 

"ആഷിക്കേ അതികം അങ്ങട്ട് ഇണ്ടാക്കണ്ട ... നീ ഇവളെ മനപ്പൂർവം തട്ടിയിട്ട്   . ഇവളെ കേറി പിടിച്ചതല്ലടാ.... "

ഞാൻ അവനെ വായെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു... 

അവനോട് തർക്കിക്കുമ്പോൾ ആണ് ശ്യാം കേറി വന്നത്... അവൻ കാര്യം തിരക്കിയപ്പോൾ... 

"നിന്റെ ഫ്രണ്ടിനോട് ചോദിച്ചു നോക്ക് അവൻ പറഞ്ഞു തരും "

എന്നുപറഞ്ഞു ഞാൻ സാന്ദ്രയെ കൂട്ടി അവിടന്ന് പോന്നു... 

"എടി ഫിനു  അവൻ ഇനി  വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല.... എനിക്കെന്തോ പേടിയാകുന്നെടി... "സാന്ദ്ര 

"അവൻ എന്ത് ചെയ്യാനാ .. നീ പേടിക്കാതിരിക്ക്... അവന്റെ തോന്ന്യവാസം ഇതുവരെ നിർത്താനായിട്ടില്ലാ... ഇനിയും എല്ലാം സഹിച്ചു നിക്കാൻ എനിക്ക് പറ്റില്ല... "


അവിടേക്ക് ശ്യാം വന്നു... അവൻ എന്നെ നിർബന്ധിപ്പിച്ചു ആഷിക്കിനോട് സോറി പറിയിപ്പിച്ചു... 


പക്ഷെ എന്നെ അതൊന്നും അല്ല ഞെട്ടിച്ചത്... അവന്റെ സ്വഭാവത്തിന്റെ മാറ്റം കാരണം ആണ്..  അവന്റെ മനസ്സിൽ എന്തോ ഉദ്ദേശം ഉണ്ട്... അല്ലാതെ അവൻ ഇങ്ങനെ പെരുമാറില്ല... എന്തായാലും ഞാൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ... 



ഞാൻ അവിടന്ന് നേരെ സാന്ദ്രയുടെ അടുത്തേക്ക് പോയി.... അവളോട് ആഷിക്കിന്റെ മാറ്റാതെ കുറിച്ച് പറഞ്ഞപ്പോൾ അവളും അത് തന്നെയാണ് എന്നോട് പറഞ്ഞത്... 


@@@@@@@@@@@@@



ഇന്ന് college ഇല്ലാത്തതു കാരണം ഞങ്ങൾ ഒരു പണിയും ഇല്ലാതെ  ഇങ്ങനെ വെറുതെ റൂമിൽ ഇരിക്കുമ്പോൾ ആണ് .  ഷെബിക്ക വിളിക്കുന്നത്..  ഞാൻ call എടുത്തു 

"ഫിനു നീ ഒന്ന് എങ്ങനേലും ഹോസ്റ്റലിന്റെ പുറത്തേക്ക് വന്നേ.... "ഷെബിക്ക 


"ഞാനോ അതെന്തിന്    "

"നീ ഒന്ന് വാ എന്നിട്ട് പറയാം... "ഷെബിക്ക 

"ആ "


ഞാൻ call കട്ടാക്കി... സാന്ദ്രയോട് കാര്യം പറഞ്ഞപ്പോൾ.. 

അവൾ വഴി ഉണ്ട് എന്ന് പറഞ്ഞു  .എന്റെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി... 

"നീ ഇതെവിടെക്കാ പോകുന്നെ ..  "

"നീ വന്നെ... "സാന്ദ്ര 

അവൾ നേരെ ഗേറ്റിന്റെ അടുത്തേക്ക് കൊണ്ട് പോയി   . 

"ഭാസ്കരേട്ട "സാന്ദ്ര 

"ആ എന്താ മക്കളെ "

"ഏട്ടനെ ചേച്ചി വിളിചിരിന്നു   . എന്തിനാണെന്ന് അറിയില്ല... ഒന്ന് അവിടെ വരെ ചെല്ലാൻ പറഞ്ഞു "സാന്ദ്ര 


ഞാൻ ഇതൊക്കെ എപ്പോ എന്നാ മട്ടിൽ അവളെ നോക്കി.. 

"ആണോ എന്നാ ഞാൻ ഒന്ന് പോയി നോക്കി വരാം... അല്ല അപ്പൊ  ഇവിടെ ആര് നിക്കും... ആരേലും പുറത്തു പോകുന്നുണ്ടോ ഇല്ലേ എന്ന് നോക്കണ്ടേ.. "

"ഞങ്ങൾ വേണേൽ ഏട്ടൻ പോയി വരുന്നത് വരെ ഇവിടെ നിന്നോളം... "സാന്ദ്ര 

"അത് പ്രശ്നം ആകില്ലേ "

"ഹേയ് അതോർത്തു ചേട്ടൻ പേടിക്കേണ്ട... ഞങ്ങൾ നോക്കിക്കോളാം "സാന്ദ്ര 

"Ha എന്നാ കുഴപ്പല്യ.. "

ചേട്ടൻ അവിടന്ന് പോയ തക്കം നോക്കി 

"വേഗം പൊയ്ക്കോ... എന്നിട്ട് വേഗം വരണേ "സാന്ദ്ര 

"എടി കുഴപ്പം ഒന്നും ഉണ്ടാകില്ലേലോ ... "


"നീ നിന്ന്  സമയം കളഞ്ഞു കുഴപ്പം ഉണ്ടാക്കേണ്ട വേഗം ചെല്ലാൻ നോക്ക് "

ഞാൻ പിന്നെ സമയം കളയാതെ ഗേറ്റിന്റെ പുറത്ത് കടന്നു... അപ്പൊ അവിടെ ഉണ്ട് ഷെബിക്ക കാറും ചാരി നിക്കുന്നു... 


ഞാൻ ഷെബിക്കന്റെ അടുത്തേക്ക് പോയി...  


"ഇങ്ങളെന്തിനാ വിളിച്ചേ... വേഗം പറി.... ഭാസ്കരേട്ടൻ വരുന്നതിന് മുന്നേ തിരിച്ചു പോണം "


ഞാൻ ഇത്രയും വെപ്രാള പെട്ട് പറഞ്ഞതൊക്കെ കേട്ടിട്ടും ഷെബിക്ക പുഞ്ചിരിയാലെ എന്നെ നോക്കി നിക്ക...ഞാനാണേൽ ഇത് ഇപ്പൊ എന്താ കഥ എന്നാ മട്ടിൽ മൂപ്പരെ നോക്കി പുരികം പൊന്തിച്ചു... 

"നിങ്ങൾ ഇങ്ങനെ ചിരിച്ചോണ്ട് നോക്കി നിക്കാൻ ആണോ ഇന്നേ വിളിച്ചേ... "

ഞാൻ ചോദിച്ചത് കേട്ട്... ഷെബിക്ക ചിരിച്ചോണ്ട് സൈഡിലേക്ക് നോക്കി... ഞാനും അവിടേക്ക് നോക്കിയതും ഞാൻ അവിടെ നിക്കുന്നവരെ ഒക്കെ കണ്ട് വിശ്വസിക്കാൻ കഴിയാതെ ഷെബിക്കാനെ നോക്കി.


മൂപ്പര് എന്നെ നോക്കി അവിടെക്ക്  ചെല്ല് എന്ന് പറഞ്ഞു.... നിങ്ങൾക്കൊന്നും മനസ്സിലായില്ലല്ലേ... 

ഷെബിക്കന്റെ ഉമ്മയും പങ്ങൾമാരും...ആണ് അവിടെ....  അവരെ okke ഫോണിലൂടെ മാത്രം ഞാൻ കണ്ടിട്ടുള്ളു ഇന്ന് നേരിട്ട് കണ്ടപ്പോൾ പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ അവരെ നോക്കി ചിരിച്ചു കൊണ്ട്... അവരുടെ അടുത്തേക്ക് നടന്നു.... 

ഉമ്മിന്റെ അടുത്ത് എത്തിയപ്പോൾ... ഉമ്മി എന്നെ പിടിച്ചു.... 

"നോക്കിയെടി... ഫോണിൽ കാണുന്നതിനേക്കാളും നേരിൽ കണ്ടപ്പോൾ ഇന്റെ കുട്ടിക്ക്  ഒന്നുടെ മോന്ജ് കൂടിയോ എന്നൊരു സംശയം .... "ഉമ്മി 

ഉമ്മി എന്റെ നെറ്റിയിൽ ചുംബിച്ചു... 

ഞാൻ ഉമ്മിനെ നോക്കി പുഞ്ചിരിച്ചു... 


"ഇങ്ങൾ ഇങ്ങോട്ട് മാറി നിക്കി ഉമ്മി ഞാൻ ഇന്റെ നാത്തൂനേ ഒന്ന് നോക്കട്ടെ "

എന്നുപറഞ്ഞു... ഷെബിക്കന്റെ മൂത്ത പെങ്ങൾ എന്റെ കൈ പിടിച്ചു അവളെ അടുത്തേക്ക് നിർത്തി.... 

എന്റെ സുഖവിവരം അന്വേഷിച്ചു....ഞാൻ സംസാരിച്ചപ്പോൾ  അവരോടൊക്കെ ഒന്നുടെ അടുത്ത പോലെ... 

"മോൾക്ക് ഒരു സാധനം  കൊണ്ടുവന്നിട്ടുണ്ട്... ഉമ്മി ഉണ്ടാക്കിയത..."ഉമ്മി 

ഉമ്മി ഒരു പൊതി എന്റെ കയ്യിൽ തന്നു..... ഞാൻ അത് തുറന്ന് നോക്കി... ഹൈവ ഉണ്ണിയപ്പം.. ഞാൻ ഒരു ഉണ്ണിയപ്പം എടുത്ത് തിന്നു..  അരേവാ  അടിപൊളി ആയിട്ടുണ്ട്... ഞാൻ ഒരണ്ണം കൂടി എടുത്ത് തിന്നു... ഇത് മിക്കവാറും ഞാൻ ഇവിടെ ഇരുന്ന് തിന്നു തീർക്കും... പിന്നെ നമ്മളെ സാന്ദ്രയെ ഓർമ വന്നപ്പോൾ... ഞാൻ ആ പൊതി മടക്കി വച്ചിട്ട്... 

അവരെ okke നോക്കി ഇളിച്ചു... ഷെബിക്ക.. താടിക്കും കൈ കൊടുത്ത് കാറും ചാരി എന്നെ നോക്കി  നിക്ക....

ഉമ്മിയും നാത്തൂൻസും എന്നെ  പുഞ്ചിരിചോണ്ട് നോക്കി നിക്കാ...


"ഉമ്മി ഒന്നുപറയാൻ ഇല്ല mass ആയിട്ടുണ്ട്... ഇനിയും ഇതുപോലെ okke ഉണ്ടാക്കി തരണേ.. "

"അതിനെന്താ നീ അങ്ങോട്ട് വന്നാൽ നിനക്ക് ഞാൻ ഒരുപാട് ഉണ്ണിയപ്പം ഉണ്ടാക്കി തരാലോ... "

ഞാൻ ഉമ്മിയെ നോക്കി ചിരിച്ചു... 

"ഫിനു. .. ഭാസ്കരേട്ടൻ വരുന്നുണ്ട്.... "

പെട്ടെന്ന് ഗേറ്റിന്റെ അവിടന്ന് സാന്ദ്ര അങ്ങനെ വിളിച്ചു പറഞ്ഞപ്പോൾ.... 

"ഞാൻ ദാ.... വരുന്നു... നീ ഭാസ്കരേട്ടൻ ഗേറ്റിന്റെ അവിടേക്ക് വരാതിരിക്കാൻ നോക്ക്... "

അവൾ ആ എന്ന് തലയാട്ടി അവിടന്ന് പോയി... ഞാൻ അവരോടൊക്കെ പോവാണ് എന്ന് പറഞ്ഞു അവിടന്ന് തിരിച്ചു.... 

ഗേറ്റിന്റെ അവിടെ എത്തിയപ്പോൾ പിറകിലേക്ക് നോക്കി..  അവരെല്ലാരും എന്നെ നോക്കുന്നുണ്ടായിരുന്നു. . ഞാൻ അവരെ നോക്കി ചിരിച്ചിട്ട്..  ഗേറ്റ് കടന്നു... ഭാഗ്യത്തിന് ഭാസ്കരേട്ടൻ അവിടെ ഇല്ലായിരുന്നു... 

ഞാൻ അവിടന്ന് റൂമിലേക്ക് നടക്കാൻ പോകുമ്പോ ആണ് ഭാസ്കരേട്ടനും സാന്ദ്രയും വരുന്നത് കണ്ടത്... ഞാൻ അപ്പൊ തന്നെ എന്റെ കയ്യിൽ ഉള്ള പൊതി പിറകിലേക്ക് പിടിച്ചു... 

"Ha ഇനി മക്കൾ പോയിക്കോ... "ഭാസ്കരേട്ടൻ 

"ചേച്ചി എന്തിനാ വിളിച്ചേ "

"അവൾ വിളിച്ചിട്ടില്ല പോലും.... "

"ഹേ അപ്പൊ ഞങ്ങൾ കേട്ടതോ... "

"ചിലപ്പോ മാറി പോയിക്കാണും "ചേട്ടൻ 

"ആ അതായിരിക്കും... എന്നാ ഞങ്ങൾ അങ്ങോട്ട് "

എന്നു പറഞ്ഞു സാന്ദ്ര എന്റെ കയ്യും പിടിച്ചു റൂമിലേക്ക് നടന്നു 


പോകുന്ന വഴിക്ക് ഞാൻ അവിടെ നടന്നതെല്ലാം പറഞ്ഞു.   പെണ്ണ് എന്റെ കയ്യിൽ നിന്ന് പൊതി വാങ്ങി ഉണ്ണിയപ്പം തിന്നുന്ന തിരക്കില .. 

"എടിയേ... നീ എന്ത് ദൈര്യത്തില ചേച്ചി വിളിച്ചു എന്ന് ചേട്ടനോട് പറഞ്ഞെ... "

"അത് വേറൊന്നും കൊണ്ടല്ല  ... നമ്മളെ ചേച്ചിയും ഭാസ്കരേട്ടനും തമ്മിൽ ചുറ്റിക്കളി ഉണ്ട്...അവര് ഏത് നേരം കൊഞ്ചി കൊണ്ട് നിക്കുന്നത് പലരും കണ്ടിട്ടുണ്ട്...  അതോണ്ട്  ഞാൻ  ധൈര്യായിട്ട് പറഞ്ഞതാ... അവർക്ക് ഞാനായിട്ട് ഒരു അവസരം കൊടുത്തു... അത്രേ ഉള്ളു "സാന്ദ്ര 


"എടി ഭയങ്കരി... "

ഞങ്ങൾ പിന്നെ റൂമിൽ എത്തി ഉണ്ണിയപ്പം പുറത്തു നിന്നും തിന്നു കഴിഞ്ഞിട്ടാണ് ഞങ്ങൾ റൂമിലേക്ക് കയറിയത്... ഇല്ലെങ്കിൽ ആ ശബാന പണ്ടാരം... ഓരോന്നു ചോദിച്ചു ..എല്ലാരേയും അറിയിക്കും .... 

അന്ന് മുഴുവനും.. .  എന്റെ റിലേഷനെ പറ്റി ഐറുവിനോടും ഉമ്മയോടും ഉപ്പാനോടുമൊക്കെ എങ്ങനെ പറയും എന്നാലോചിക്കായിരുന്നു കിടക്കുമ്പോൾ  . അവര് അക്‌സെപ്റ്റ് ചെയ്യുവോ ആവോ.... 



(ഇത്രയും ആയിരുന്നു ആ ഡയറിയിൽ ഉണ്ടായിരുന്നത്... )

@@@@@@@@@@@@@


ഇതൊക്കെ വായിച്ചു ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നു... 

എന്റെ ഫിനുവിന്റെ ജീവിതത്തിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും.   ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ..  


"അവൾ നിന്നോട് പറയാൻ വേണ്ടി..  ഒരുപാട് ശ്രമിച്ചത.... പക്ഷെ അവൾക്ക് നീ അക്‌സെപ്റ്റ് ചെയ്തില്ലങ്കിലോ എന്നാ പേടിയായിരുന്നു..  "സാന്ദ്ര 

എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ നിയന്ത്രണം ഇല്ലാതെ ഒഴുകുന്നുണ്ടായിരുന്നു    . 

" ഈ ഷെബിൻ ഇപ്പൊ എവിടെ ഉണ്ട് "rizu 

"..   അറിയില്ല .. "സാന്ദ്ര 

"അച്ചായാ എന്നോട് ക്ഷമിക്കണം...എല്ലാം അച്ചായനോട്  തുറന്നു പറയുന്ന ഞാൻ ശ്യാമിന്റെ കാര്യം മറച്ചു വച്ചു.... "

സാന്ദ്ര ശ്യാമിനെ നോക്കിയപ്പോൾ ... അവൻ അവളെ നിറ കണ്ണുകളോടെ നോക്കി നിക്കായിരുന്നു ... അവൾ ശ്യാമിനെ അവളെ അടുത്തേക്ക് വിളിച്ചു .   

"നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ ശ്യാം...നിനക്ക് എന്നോട് ഒരു വെറുപ്പും അറപ്പും ഇല്ലേ... ഞാൻ പിഴച്ചു പോയവളായില്ലേ..."

അവൾ അത് പറഞ്ഞപ്പോൾ ശ്യാം അവളെ വാ പൊത്തി.   അവൾ അത് എടുത്ത് മാറ്റി    

"ഇല്ല ശ്യാം ഇനി നീ എന്നെ സ്നേഹിക്കുന്നതിന് ഒരർത്ഥവും ഇല്ല..     എല്ലാവർക്കും ഒരു ഭാരമായി എത്രയോ കാലമായി ഇതിന്റെ ഉള്ളിൽ കഴിയുന്നു ഇനിയെങ്കിലും എനിക്ക് ഒരു മോചനം വേണം... 

എല്ലാം എനിക്ക് ദുആനോഡ് പറയണം.... എന്റെ ഫിനുവിനെ ഇല്ലാതാക്കിയവന്മാരെ വെറുതെ വിടരുത് ദുആ..  അല്ലെങ്കിലും നീ അവരെ വെറുതെ വിടില്ല എന്നറിയാം.

ദുആ... അന്നെന്താ സംഭവിച്ചത് എന്ന് എനിക്ക് നിന്നോട് പറയണം... 

"സാന്ദ്ര




&&&&&&&&'&&&&&&&&&&&&&&&&



ഇന്ന് പ്രൊജക്റ്റ്‌ submit ചെയ്യാൻ ഉള്ളത് കൊണ്ട്... ഞങ്ങൾ നേരം വൈകിയായിരുന്നു ഹോസ്റ്റലിലേക്ക് തിരിച്ചു പോകാൻ...ഞങ്ങൾ പോകുന്ന വഴിക്കാണ് ദുആ  വിളിക്കുന്നത്   . ഫിനു ദുആനോട്‌   സംസാരിച്ചോണ്ടിരിക്കുമ്പോൾ ആണ്   .. 

ഞങ്ങളെ മുന്നിൽ ഒരു വാൻ വന്നു നിർത്തിയത് .  അവര് ഞങ്ങളെ അതിന്റെ ഉള്ളിലേക്ക് ബലമായി കയറ്റി... 

ഞങ്ങളെ കയ്യും കണ്ണും okke കെട്ടിയിട്ടു... കുറെ ദൂരം പിന്നിട്ടു ആ വാൻ എവിടെയോ ചെന്ന് നിർത്തി.... ഞങ്ങളെ അതിൽ നിന്ന് പുറത്തിറക്കി എവിടേക്കോ കൊണ്ട് പോയി .. എവിടെയോ എത്തിയതും ഞങ്ങളെ കയ്യിലെയും കണ്ണിലെയും കേട്ട് അയച്ചു... ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ... ഒരു വലിയ പഴക്കം പിടിച്ച ബംഗ്ലാവ് പോലെ തോന്നിക്കുന്ന വീട്ടിൽ ആണ് ഞങ്ങൾ ഇപ്പൊ നിൽക്കുന്നെ... 

ഞാൻ ഫിനുവിന്റെ കൈ പിടിച്ചു... അവിടെ ഞങ്ങളെ ചുറ്റും  തടിയന്മാരായ കുറെ പേര് നിൽക്കുന്നുണ്ടായിരുന്നു.... 

"നിങ്ങളൊക്കെ എന്തിനാ ഞങ്ങളെ ഇവിടേക്ക് തട്ടി കൊണ്ട് വന്നത് "ഫിനു 

ഫിനു അവരോട് ഉച്ചത്തിൽ ചോദിച്ചു.... 

"നിങ്ങളെ ഇവിടെ എത്തിച്ചത് ഞങ്ങൾ ആണേലും... അത് പറഞ്ഞ ആൾ വേറെയാ.... "അതിലൊരുത്തൻ 

"ആരാ... അത് "ഫിനു 

"ഞാൻ പറഞ്ഞാൽ മതിയോ... "

അങ്ങനെ ഒരു ശബ്‌ദം കേട്ടതും ഞങ്ങൾ രണ്ടുപേരും ആ ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ നോക്കി ... 

"ആഷിക്ക് "


" അതെ ഞാൻ തന്നെ.... "

എന്നു പറഞ്ഞു അവൻ ഫിനുവിന്റെ അടുത്തേക്ക് വന്നു... അവളെ തൊട്ടുമുന്നിൽ നിന്നും... അവളാണേൽ അവനെ തുറിച്ചു നോക്കി കൊണ്ട് നിക്കാ... 

"നീ ഒട്ടും പ്രദീക്ഷിച്ചു കാണില്ലല്ലേ എന്നെ ഇവിടെ "ആഷിക്ക് 

"ആഷിക്ക് എന്താ നിന്റെ ഉദ്ദേശം... ഞങ്ങളെ എന്തിനാ ഇവിടേക്ക് കൊണ്ടുവന്നത് "ഫിനു 

"പറയാം മോളെ നീ ദിർധി വയ്ക്കല്ലേ "ആഷിക്ക് 

അവൻ ഫിനുവിന്റെ മുഖത്ത് കൂടെ വിരലോടിച്ചു... ഫിനു അവന്റെ കൈ തട്ടി മാറ്റി... 

"ആഷിക്ക് നീ കളിക്കാതെ ഞങ്ങളെ ഇവിടന്ന് പുറത്തെറിക്കിക്കോ "ഫിനു 

"ഇല്ലെങ്കിൽ "ആഷിക്ക് 

"ആഷിക്കേ അനക്ക് എന്താ വേണ്ടേ... ഞങ്ങളെ എന്തിനാ ഇവിടേക്ക് കൊണ്ട് വന്നേ... "എന്നൊക്കെ ഞാൻ ദയനീയമായി അവനെ നോക്കി കൊണ്ട് പറഞ്ഞു.... 

"ഓഹ് സോറി.... സാന്ദ്ര കുട്ടി  നീ ഇവിടെ ഉള്ള കാര്യം ഞാൻ മറന്നു... നിന്നെ ഞാൻ  ഒന്നും ചെയ്യില്ലാട്ടോ.... പക്ഷെ നിന്നെ വേറെ ഒരാൾക്ക് വേണം... അയാൾ വന്നു കൊണ്ടിരിക്കാ.... "

ആഷിക്ക് പറയുന്നതൊന്നും മനസ്സിലാകാതെ ഞാൻ അവനെ നോക്കി... 


അവൻ ഫിനുവിന്റെ അടുത്തേക്ക് പോയി അവളാണേൽ അവനെ നോക്കി ദഹിപ്പിക്കുന്നുണ്ട്.... 


"എന്താടി എന്നെ നോക്കി പേടിപ്പിക്കുന്നെ.... ഇനി നീ ഒന്നും ഞങ്ങളെ കയ്യിൽ നിന്ന് രക്ഷപ്പെടില്ല.... 

നിന്റെ അഹങ്കാരം കാണുമ്പോഴാ...എനിക്ക് തരിച്ചു കയറുന്നെ...അവൻ നിന്റെ കൂടെ ഉണ്ടെന്നുള്ള ധൈര്യത്തിൽ ആണോ നീ ഞങ്ങളോടൊക്കെ ഉടക്കിയത്... എന്നാൽ ഇനി അതുണ്ടാകില്ല കാരണം  അവൻ ഇനി  വരില്ലടി... "ആഷിക്ക് 

ആഷിക്ക് പറയുന്നത് കേട്ട് ഞാനും ഫിനുവും ആഷിക്കിനെ നോക്കി.... അവൻ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി... എന്നിട്ട് അവന്റെ കയ്യിലുള്ള ഫോൺ എടുത്ത് എന്തോ vedio  play ചെയ്തു ഞങ്ങളെ നേരെ തിരിച്ചു... 

അതിൽ ഉള്ള vedio കണ്ട് ഞാൻ  ഫിനുവിനെ  നോക്കി.... ഫിനുവിന്റെ അവസ്ഥ ആലോചിച്ചിട്ട് ഞാൻ ആകെ തളർന്നു... 

അവൾ ശ്വാസം വിടാതെ നിക്കുന്നത് കണ്ട് ഞാൻ അവളെ പിടിച്ചു കുലുക്കി 

"ഫിനു... "

" ഷെബിക്ക............ "അവൾ അവിടെ നിന്ന് നിലവിളിച്ചു... 

മുഖം പൂഴ്ത്തി പൊട്ടി കരഞു.. 

"ഇതാ.. ഇതാണ് ഞാൻ കാണാൻ വേണ്ടി കാത്തു നിന്നത്... നിന്നെ തളർത്തണം എന്നെനിക്കുണ്ടായിരുന്നു... അതിന് വേണ്ടി മാത്രമാണ് ഞാൻ... അവനെ ആക്‌സിഡന്റ് ആക്കിപ്പിച്ചത്.... അവൻ ഇപ്പൊ മരണത്തോട് മല്ലിട്ടു കിടക്കാണ്... "ആഷിക്ക് 

ആഷിക്ക് പറയുന്നതൊക്കെ കേട്ട് അവൾ അവന്റെ ഷർട്ടിൽ പിടിച്ചു.. 

"എന്തിനാ... എന്തിനാടാ ആ പാവത്തിനെ നീ ആ അവസ്ഥയിൽ ആക്കിയത്... ആ മനുഷ്യന് എന്ത് തെറ്റാടാ നിന്നോട് ചെയ്തത്.. നിനക്ക് എന്നോട് അല്ലെ ദേഷ്യം എന്നെ ദ്രോഹിചൂടെ... ഇന്റെ ഷെബിക്കാനെ എന്തിനാടാ.. "

അവൾ അവനോട് പൊട്ടിക്കരഞ്ഞു പറഞ്ഞു.. അവൻ അതൊക്കെ ചിരിച്ചു തള്ളിയിട്ട്.. അവളെ കൈ എടുത്ത് മാറ്റി... 

"അത് പോരല്ലോ മോളെ... നിന്നെ ഇങ്ങനെ എനിക്ക് കാണണം ഇപ്പൊ തൃപ്തിയായി... ടാ... ഇവരെ റൂമിൽ കൊണ്ട് പോയി പൂട്ടിയിട്.... "

അവൻ അവിടന്ന് പോയി.. ഞങ്ങളെ ഏതോ റൂമിന്റെ ഉള്ളിൽ പൂട്ടിയിട്ടു... 

ഫിനുവിനെ കുറെ ആശ്വസിപ്പിച്ചു... പക്ഷെ പെണ്ണ് ഒരേ ഇരിപ്പ അനങ്ങുന്നില്ല... 


കുറച്ചു കഴിഞ്ഞപ്പോൾ ആരോ വാതിൽ തുറന്നു വന്നു... നോക്കുമ്പോൾ ശബാന ആയിരുന്നു... അവളെ ഒട്ടും ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല... അവൾ ഞങ്ങളെ അടുത്തേക്ക് വന്നിട്ട്.. ഫിനുവിനെ നോക്കി പരിഹസിച്ചു ചിരിച്ചു 

"ശബാന നീയും ഇവരെ കൂടെ.. "

"അതെ ഞാനും ഉണ്ട് പിന്നെ ദേ ഇവനും "

അവൾ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ ഷിഹാബുണ്ട് vathilinte അവിടെ ചാരി നിക്കുന്നു... അതും ഫിനുവിനെ നോക്കിയിട്ട്.. അവളാണേൽ... കണ്ണ് നിറച്ചോണ്ട് ഒരേ ഇരിപ്പാണ്... 

ശിഹാബ് അവളെ അടുത്തേക്ക് പോയി.. എന്നിട്ട് അവളെ മുഖം പിടിച്ചു ഉയർത്തി... 


"Uff.... നിന്റെ ഈ കണ്ണ് നിറച്ചോണ്ടുള്ള മുഖം ഉണ്ടല്ലോ... സഹിക്കാൻ പറ്റുന്നില്ലാടി... "

അവന്റെ മുഖം  അവളെ മുഖത്തോട് അടുപ്പിക്കാൻ പോയതും .. അവളെ കൈ അവന്റെ മുഖത്ത് പതിഞ്ഞു... 


"ഡീീ..... " അവൻ ഫിനുവിന്റെ  മുഖത്തടിച്ചു... അവളെ മുടി പിടിച്ചു... 

"ഞങ്ങളെ കയ്യിൽ പെട്ടിട്ടു അവളെ തന്റേടത്തിന് ഒരു കുറവും.. ഇല്ല... "ശബാന.. 

"Sir... rk sir വിളിക്കുന്നു.. "ഒരുത്തൻ വന്നു പറഞ്ഞു... 

"നിന്നെ ഞാൻ പിന്നെ എടുത്തോളാമേടി "ശിഹാബ്.. 

അവര് രണ്ടുപേരും അവിടന്ന് പോയി.. ഞാൻ ഫിനുവിന്റെ അടുത്തേക്ക് പോയി..  
"

" ടാ... "

അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞു... ഞാൻ അവളെ ആശ്വസിപ്പിച്ചു... പാവം ഷെബിക്കന്റെ അവസ്ഥ ആലോചിച്ചു തളർന്നു പോയി... 



ഇവരെ okke തനിമുഖം ശ്യാമിനെ എങ്ങനേലും അറിയിക്കണം... ഞാൻ എന്റെ പോക്കറ്റിൽ തൊട്ട് നോക്കി ഹാവൂ... ഫോൺ ഉണ്ട് ...ഭാഗ്യത്തിന് ഫോൺ ഞാൻ പോക്കറ്റിൽ വച്ചത്.. 

ഞാൻ ഫോൺ എടുത്ത് ശ്യാമിന് msg അയച്ചു.. 


പെട്ടെന്ന് ആരോ എന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപറിച്ചു.. ഏതോ ഒരുത്തൻ എന്നെ പിടിച്ചു എങ്ങോട്ടോ കൊണ്ടുപോയി... ഞാൻ ഫിനുവിനെ നോക്കിയപ്പോൾ... അവളെയും കൊണ്ട് വേറെ ഒരുത്തൻ എവിടേക്കോ കൊണ്ട് പോകുന്നത്.. കണ്ടു.  

എന്നെ വേറെ ഒരു റൂമിലേക്ക് കൊണ്ട് പോയി അവിടെ ഒരാൾ പുറം തിരിഞ്ഞു നിക്കുന്നുണ്ടായിരുന്നു.. 



%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%


ലെച്ചു... 


"ഞാൻ അയാളെ നോക്കി... അയാൾ എനിക്ക്....... നേരെ..... തിരി....ഞ്ഞു..... "

അവൾ പറഞ്ഞോണ്ടിരിക്കുമ്പോ ആണ്.. പെട്ടെന്ന് അവൾക്ക് ചുമ വന്നു... 


"വെള്ളം... വെള്ളം... "

അവൾ വെള്ളത്തിനു പറഞ്ഞപ്പോൾ ജോസ് sir വെള്ളം എടുക്കാൻ റൂമിന്റെ പുറത്തേക്ക് പോയി .  ദുആ ആണേൽ അവളോട് അതാരാണ് എന്ന് ചോദിക്കുന്നുണ്ട്... അവൾ ആണേൽ  ചുമച്ചു ഒരു വഴിക്കായിക്കായിക്കണ്.. 

ഞങ്ങൾ ദുആനെ മാറ്റി നിർത്തി..ദുആ എന്നിട്ട് തലക്കും കൈ കൊടുത്ത്... ചുമരിനോട് ചാരി നിന്നും അപ്പോയെക്കും ജോസ് sir വെള്ളം കൊണ്ട് വന്നു അവൾക്ക് കൊണ്ട് കൊടുത്തു... 

അവൾ വെള്ളം കുടിച്ചു... ശ്വാസം okke എടുത്തു... ok ആയപ്പോൾ.. ദുആ അവളെ അടുത്ത് ചെന്ന്...അവളെ കയ്യിൽ പിടിച്ചു  

"ഇനി പറ ആരാ അത്... ആ rk ആരാ... എനിക്കെ അറിഞ്ഞേ പറ്റു.. "ദുആ 


"Rk യെ ഞാൻ കണ്ടിട്ടില്ല.. ദുആ.. "സാന്ദ്ര 


അവൾ പറയുന്നത് കേട്ട് ദുആ അവളെ കയ്യിലെ പിടി വിട്ടു.. 

" no... നീ നുണ പറയാ.... സത്യം പറ സാന്ദ്ര.. ആരാ rk... "ദുആ 

"അല്ല ദുആ ഞാൻ അവരെ കണ്ടിട്ടില്ല... rk അവരെ കൂട്ടത്തിൽ ഉണ്ട് എന്നറിയാം പക്ഷെ ഞാൻ അയാളെ കണ്ടിട്ടില്ല ദുആ... "

"സാന്ദ്ര അങ്ങനെ പറയല്ലേ... plz എന്നോട് പറ... ആരാ rk... "

ദുആ ഒരു ഭ്രാന്തിയെ പോലെ സാന്ദ്രയോട് പറയുന്നത് കണ്ടപ്പോൾ... റാസിക്ക അവളെ പിടിച്ചു മാറ്റി... 

"സാന്ദ്ര നീ എന്തൊക്കെയാ ഈ പറയുന്നേ.. നീ അപ്പൊ rk യെ കണ്ടിട്ടില്ല എന്നാണോ "ശ്യാം 


"അതെ ശ്യാം ഞാൻ rk യെ കണ്ടിട്ടില്ല നീയാണ് സത്യം.. "സാന്ദ്ര 

"പിന്നെ നിനക്കെങ്ങനെ മനസ്സിലായി rk അവരുടെ കൂടെ ഉണ്ട് എന്ന് "ചിന്നു 

"അത് ഒരാൾ വന്നു പറഞ്ഞില്ലായിരുന്നോ rk വന്നിട്ടുണ്ട് അങ്ങനെ അന്ന് എനിക്ക് മനസ്സിലായത്... ഇവരുടെ കൂടെ rk യും ഉണ്ട് എന്ന്... "

നമ്മൾ എല്ലാരും ദുആനെ നോക്കിയപ്പോൾ അവൾ റാസിക്കയോട് കയർത്തു സംസാരിക്കുന്നുണ്ട്... 


"ഇച്ചാ...യ..... "
പെട്ടെന്ന് സാന്ദ്ര വിളിച്ചപ്പോൾ ഞങ്ങൾ എല്ലാരും അവളെ നോക്കി.. 

"എനി... ക്ക് ശ്വാ......സം കിട്ടു......ന്നില്ല... "


അവൾ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടിട്ട്... ഞങ്ങൾ എല്ലാരും ഒരു തരം പേടിയോടെ... അവളെ നോക്കി.. 


"ഒന്നുല്ല മോളെ... നിനക്ക് ഒന്നുല്ല... നമുക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാം ശ്യാമേ നീ ഇവളെ എടുത്തോണ്ട് വാ ഞാൻ വണ്ടിയെടുക്കാം... "


എന്നൊക്കെ പറഞ്ഞു ജോസ് sir അവിടന്ന് വെപ്രാളപെട്ട്... പുറത്തേക്ക് ഓടി സാറെ പിന്നാലെ തന്നെ... ശ്യാം സാന്ദ്രയെ എടുത്ത് പുറത്തേക്ക് പോയി.. 


ദുആ അവരെ പിന്നാലെ പോകാൻ നിന്നപ്പോൾ... റാസിക്ക  തടഞ്ഞു  . 


"നീ ഇതെങ്ങോട്ടാ " 

"അവളോട് എനിക്ക് സംസാരിക്കണം അവൾ അഞ്ചാമത്തെ ആളെ പറഞ്ഞിട്ടില്ല .. എനിക്കവനെ അറിഞ്ഞേ പറ്റു...അവൾക്കൊന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല... "ദുആ 

"നിക്ക് നീ ഒറ്റക്ക് പോകണ്ട ഞാനും  കൂടെ വരാം.. "റാസിക്ക 


റാസിക്ക ദുആന്റെ കൈ പിടിച്ചു.. പുറത്തേക്ക് പോയി... പാച്ചുക്കയും ജാസിക്കയും പോയി... ബാക്കി എല്ലാവരും ഇവിടെ തന്നെ നിന്നും. 


$$$$$$$$$$$$$$$$$$$$$$$$


ഞങ്ങൾ നേരെ ഹോസ്പിറ്റലിൽ എത്തിയതും സാന്ദ്രയെ icu വിലേക്ക് കയറ്റുന്നത് ആണ് കണ്ടത്...


കുറച്ചു സമയത്തിന് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു.. അപ്പൊ തന്നെ ഞങ്ങൾ എല്ലാവരും... ഡോക്ടറെ അടുത്തേക്ക് പോയി.. 

ഡോക്ടറെ മുഖം കണ്ടിട്ട് എനിക്ക് എന്തോ പേടി തോന്നി... 


"ഡോക്ടർ സാന്ദ്രക്ക് .. "ജോസ് sir

"സോറി... ഞാൻ പരമാവധി ശ്രമിച്ചു പക്ഷെ അവളെ ജീവൻ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല "

ഡോക്ടർ പറയുന്ന കാര്യം കേട്ടപ്പോൾ എന്റെ സമനില നഷ്ടപെടുപോലെ...


ഞാൻ ശ്വാസം വിടാതെ അവരിൽ നിന്ന് ഒരടി  പിറകിലേക്ക്  നടന്നു... 

അവസാന പ്രദീക്ഷയും ഇല്ലാതായി ... ഇനി ഞാൻ എന്ത് ചെയ്യും... 

ഞാൻ അവിടെ ഉള്ള ചെയറിൽ ഇരിന്നു   തലക്കും കൈ കൊടുത്തു... 


ജോസ് sir എന്തൊക്കെയോ ഡോക്ടറോട് പറയുന്നുണ്ട്...
പിന്നെ ഡോക്ടർ പറയുന്ന കാര്യം കേട്ട് ഞാൻ മുഖം ഉയർത്തി ഡോക്ടറെ നോക്കി.... 

എന്നിട്ട് അവിടന്ന് എഴുനേറ്റ് ഡോക്ടറെ അടുത്തേക്ക് നടന്നു... 

"ഡോക്ടർ എന്താ പറഞ്ഞെ... "

" ഇതൊരു കൊലപാതകമാണോ എന്നിനിക്ക് സംശയം ഉണ്ട് .. അവളെ ശരീരത്തിൽ വിഷാംശം ചെന്നിട്ടുണ്ട് ... അവളെ body അല്ലെങ്കിലേ വീക്ക് ആയിരുന്നു ... അതിന്റെ കൂടെ ആ പോയ്സണും കൂടി ശരീരത്തിൽ ചേർന്നപ്പോൾ ..അവളെ രക്ഷിക്കാൻ പറ്റിയില്ല... ഞാൻ കൈവിന്റെ പരമാവധി ശ്രമിച്ചു..പിന്നെ ഇതൊരു കൊലപാതകം ആണോ സംശയം ഉള്ളത് കൊണ്ട് പോലീസിനെ അറിയിക്കേണ്ടത് ആണ്. Mr. Jos നെ എനിക്ക് നേരത്തെ അറിയുന്നത് കൊണ്ട്... വേണെങ്കിൽ വേണ്ടാന്ന് വയ്ക്കാം . "

എന്നൊക്കെ പറഞ്ഞു...ഡോക്ടർ അവിടന്ന് പോയതും..  


"പോയ്സാണോ... എന്തൊക്കൊയ ഡോക്ടർ പറയുന്നേ... "ശ്യാം... 

"അതെ ശ്യാം... ഇതിന്റെ ഇടയിൽ ആരോ കളിക്കുന്നുണ്ട്... ആ rk യുടെ ആൾ നമ്മുടെ ഇടയിലും ഉണ്ട്... അത് മനസ്സിലാക്കാത്തത് കൊണ്ട ഇന്ന് സാന്ദ്ര നമ്മളെ okke വിട്ടു പോയത്.... "

ഞാൻ ജോസ് സാറെ നോക്കിയപ്പോൾ sir അവിടെ ചെയറിൽ തലക്കും കൈ കൊടുത്തു ഇരിക്കയായിരുന്നു... ഞാൻ സാറെ അടുത്ത് പോയി ഇരുന്നു... 

"സാർ ഈ സിറ്റുവേഷനിൽ ചോദിക്കാൻ പറ്റില്ല എന്നറിയാം എന്നാലും എനിക്ക് അറിഞ്ഞേ പറ്റു "

സാർ നിറകണ്ണുകളോടെ എന്നെ നോക്കി.. 

"Sir... സാന്ദ്രക്ക് കുടിക്കാൻ വെള്ളം എടുക്കാൻ പോയപ്പോൾ എന്താ സംഭവിച്ചേ... "

"ദുആ എനിക്കൊന്നും അറിയില്ല.. ഞാൻ വെള്ളം എടുത്ത് വരാൻ നിന്നപ്പോ ആയിരുന്നു എനിക്ക് ഒരു call വന്നത്...ഞാൻ വെള്ളം അവിടെ ടേബിളിൽ വച്ചു... call അറ്റൻഡ് ചെയ്തു...  അതൊരു റോങ് നമ്പർ ആയിരുന്നു... ഞാൻ കട്ടാക്കി... ടേബിളിൽ ഉള്ള വെള്ളം എടുത്തു റൂമിലേക്ക് വന്നു... ഇതാ അന്ന് സംഭവിച്ചേ... 

ഇനി ഞാൻ കാരണം ആണോ... ഇന്റെ പെങ്ങൾ ഞങ്ങളെ okke വിട്ടു പോയത്... "sir 

"ഹേയ് അച്ചായാ... അങ്ങനെ ഒന്നും പറയല്ലേ... ഈ ഒരു പ്രതിസന്ധിയിൽ അച്ചായനും തളർന്നാൽ... പിന്നെ എങ്ങനെ... ഈ കാര്യങ്ങൾ ഒന്നും വീട്ടിൽ ഉള്ള ആർക്കും അറിയില്ല... അവരെ okke അറിയിക്കേണ്ടെ... ചാച്ചനെയും അമ്മച്ചിയേയും... അച്ചായൻ വേണ്ടേ സമാധാനിപ്പിക്കാൻ... 

എനിക്കറിയാം അച്ചായന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ... പക്ഷെ നമ്മൾ ഇപ്പൊ തളർന്നാൽ..ശെരിയാകില്ല അച്ചായാ... "razi... 

"അതെ ജോസ് sir... സാന്ദ്രയുടെ മരണത്തിന് കരണക്കാരായവന്മാരെ ഞാൻ വെറുതെ വിടില്ല... അവരൊക്കെ ഏത് കോണിൽ പോയി ഒളിച്ചു നിന്നാലും ഞാൻ അവരെ കണ്ടത്തി... വേരോടെ ഇല്ലാതാക്കിയിരിക്കും.... "

എന്നൊക്കെ ശ്യാം ഒരു തരം പകപ്പോടെ പറഞ്ഞു ... 

പെട്ടന്നാണ് അവിടെ  ഉള്ള ടീവിയിലെ  ന്യൂസ്‌ കേട്ടത്... ന്യൂസിൽ പറഞ്ഞ കാര്യം കേട്ട്... തരിച്ചു പോയി... 

ഇന്നലെ വന്ന ആ *ഡോക്ടറും കുടുംബവും മരണപെട്ടു *... എന്നായിരുന്നു ആ ന്യൂസിൽ പറഞ്ഞത്... അത് കണ്ടിട്ട് ഞങ്ങൾ എല്ലാരും ആ ഇരിപ്പ് തുടർന്നു... 

ഇതിന്റെ okke പിന്നിൽ ആ rk ആയിരിക്കും... rk നീ ചെയ്തുകൂട്ടുന്നതിനൊക്കെ ഞാൻ എണ്ണിയെണ്ണി തിരിച്ചു തന്നിരിക്കും... നീ .. എത്ര പേരെ ജീവനാ  ഇല്ലാതാക്കിയത് എന്നറിയോ.....


പെട്ടെന്ന് എന്റെ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് എന്റെ ഫോൺ ring ചെയ്തു... ഞാൻ ആരാന്ന് നോക്കാതെ call അറ്റൻഡ് ചെയ്തു... 


"Hai ദുആ.... "

ആ തെണ്ടിയുടെ ശബ്‌ദം കേട്ടതും ഞാൻ കൈ മുറുക്കി പിടിച്ചു... അത് കണ്ടിട്ടെന്നോണം... razi എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി... സ്‌പീക്കറിൽ ഇട്ടു.. 

"നിനക്ക് ഇപ്പൊ എന്നെ  കൊല്ലാൻ തോന്നുണ്ടല്ലേ... ഞാൻ നിന്നോട് ആദ്യമേ പറഞ്ഞതല്ലേ... ഞാൻ നിന്നെ തേടി വരുന്നത് വരെ നീ എന്നെ അന്വഷിച്ചു വരണ്ട എന്ന്... 

നീ എന്നിട്ട് അത് കെട്ടോ... ഇല്ലല്ലോ... അത്കൊണ്ടാണ് ഇവരെ ഒക്കെ എനിക്ക് കൊല്ലേണ്ടി വന്നത്.... 

നീ എന്തിനാ ധൃതി വച്ച് എന്നെ അന്വഷിച്ചു നടക്കുന്നെ ... എന്നെ കാണാഞ്ഞിട്ട് നിനക്ക് ഉറക്കം ഉണ്ടാകില്ലല്ലേ.... സാരല്ല ദുആ.. ഞാൻ നിന്നെ കാണാൻ വരും... ആ ദിവസത്തിന്  വേണ്ടി അതികം കാത്തിരിക്കേണ്ട...

ഇനിയും നീ എന്നെ അന്വഷിച്ചു നടക്കണേൽ... ഇന്ന് അവരൊക്കെ പോയത് പോലെ വേറെ ആരെങ്കിലും ഒക്കെ അങ്ങ് മേലോട്ട് പറഞ്ഞയക്കും ഞാൻ... അത് നിനക്ക് പ്രിയപ്പെട്ടവർ ആകുമ്പോൾ ഒന്നുടെ പൊളിക്കും ലെ ദുആ.... "rk 


"Rk... നീ ഈ ചെയ്തു കൂട്ടുന്നതൊന്നും നിനക്ക് നല്ലതിനല്ല.... നീ എന്റെ മുന്നിൽ വരുന്ന ആ ദിവസം നിന്റെ അവസാനം ആയിരിക്കും rk.... "

"ഓഹ്.... കമ്മോൺ ദുആ... നീ ഇപ്പോഴും എന്നെ കുറിച്ച് മനസ്സിലാക്കിയിട്ടില്ല അതാ നീ ഇതൊക്കെ പറയുന്നേ.. 

നീ ഒന്ന് മനസ്സിലാക്ക്.. നീ എന്നെ കണ്ടുപിടിക്കാനായി ഓരോ വഴിയിലൂടെ പോകുമ്പോൾ..  നിനക്ക് നഷ്ടപ്പെടുന്നത് നിനക്ക് വേണ്ടപ്പെട്ടവർ തന്നെയാണ്.. അതുകൊണ്ട് നീ ഇനി എന്നെ കണ്ടുപിടിക്കാൻ വേണ്ടി കഷ്ടപെടണ്ട...

നീ കഷ്ടപെടുമ്പോൾ എനിക്ക് സങ്കടം ആകും അപ്പൊ ഞാൻ വല്ലതും ചെയ്യും... അത് കാരണം നിനക്ക് സങ്കടം ആകും... 


അതുകൊണ്ടു ഇന്റെ പെണ്ണ് അവിടെ അടങ്ങി ഒതുങ്ങി നിന്നൊണ്ടി.. ഞാൻ നിന്നെ ഇടക്ക് ഇതുപോലെ വിളിക്കാട്ടോ... 

  Bye...... and love you "

അവൻ ഫോൺ കട്ടാക്കിയതും റാസി  ഫോൺ  നിലത്തേക്ക് എറിഞ്ഞു... അവൻ ദേഷ്യത്തിൽ അവിടന്ന് എഴുനേറ്റ് പോയി  .. ജാസിക്കയും പാച്ചുക്കയും പിറകിൽ നിന്ന് വിളിക്കുന്നുണ്ടേലും റാസി അതൊന്നും കേൾക്കാത്ത മട്ടിൽ അവിടന്ന് പോയി .. 

&&&&&&&&&&&&&&&&&&&&&&&&


നെച്ചു 


ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഞങ്ങൾ അവിടന്ന് നേരെ നാട്ടിലേക്ക് തിരിച്ചു... റാസിക്ക അന്ന് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി പോയതാ... പിന്നെ ഇതുവരെ തിരിച്ചു  വന്നിട്ടില്ല...  വിളിച്ചു നോക്കിയപ്പോൾ കിട്ടുന്നില്ല എല്ലാവരും ആകെ ടെൻഷനിൽ ആണ്.... 

ഞാനും ദുആയും ലെച്ചുവും പാച്ചുക്കന്റെ കൂടെ കാറിൽ ആണ്... പാച്ചുക്ക ജോസ് സാറെ കാർ എടുത്തു... 


ദുആ ആണേൽ ആരോടും അങ്ങനെ മിണ്ടാറില്ല... എല്ലാരും ഇപ്പൊ ആകെ ശോകം പിടിച്ച അവസ്ഥയിൽ ആണ്.....


നീണ്ട മണിക്കൂറുകൾക്ക് ശേഷം ഞങ്ങൾ വീട്ടിൽ എത്തി... അവിടെ എത്തിയ പാടെ ദുആ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി... 

ഞങ്ങൾ എല്ലാരും അവളെ തന്നെ നോക്കി നിന്നുപോയി .   

"നിങ്ങൾ വിഷമിക്കേണ്ട... അവൾ ശെരിയായിക്കോളും... "പാച്ചുക്ക 

"പാച്ചുക്ക ഇക്കുനെ പറ്റി  വല്ല വിവരവും "rizu 

Rizu അത് ചോദിച്ചപ്പോൾ ഞങ്ങൾ എല്ലാരും പാച്ചുക്കാനേ നോക്കി... 

"ഇല്ല... ഞങ്ങൾ എല്ലാരും അന്വഷിക്കുന്നുണ്ട്... നിങ്ങൾ ഇപ്പൊ അകത്തേക്ക് ചെല്ല്... നാളെ college ഉള്ളതല്ലേ.. "പാച്ചുക്ക 

ഞങ്ങൾ എല്ലാരും അകത്തേക്ക് പോയി അവിടെ ആണേൽ ആ ഷാനയും ഫ്രണ്ട്സും സോഫയിൽ ഇരുന്ന് ഫോണിൽ കളിക്ക നമ്മളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ ഇരുന്നു.. ഞങ്ങളും അങ്ങോട്ടും മൈൻഡ് ചെയ്തില്ല... റൂമിലേക്ക് പോകാൻ നിന്നപ്പോൾ.. 

"ഓഹ് വന്നോ... നിങ്ങളെ ഊരുതെണ്ടലൊക്കെ കഴിഞ്ഞോ.. "ഷാന 

" ഇല്ലെടി... ഇനിയും ഉണ്ട്... ഒന്ന് ഫ്രെഷായിട്ട് ബാക്കിയാകാം എന്നു കരുതി വന്നതാ... എന്തേയ്.. "ലെച്ചു.. 

"ലെച്ചു... അടങ്ങി നിക്ക് "

അവൾ ഷാനയെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു... 


" di നീ ഒക്കെ കഴിയുന്നത് എന്റെ വീട്ടിലാണെന്ന് അറിയാലോ... അതോണ്ട് അടങ്ങി ഒതുങ്ങി ഇവിടെ നിന്നൊണ്ടി...അല്ലാതെ എല്ലോടുത്തുപോയി തെണ്ടി തിരിഞ്ഞു... തോന്നുമ്പോ കേറി വരുന്ന പരിപാടി ഒന്നും ഇവിടെ നടക്കില്ല... "ഷാന 


ചിന്നു എന്തോ പറയാൻ പോയപ്പോൾ.. rizu തടഞ്ഞു... 

"ഇല്ല... ഇനി ഇങ്ങനെ ഉണ്ടാകില്ല... "rizu 

"Hmm....ഉണ്ടാകാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം... വാടി... "


അവറ്റകൾ അവിടന്ന് റൂമിലേക്ക് പോയി... 

"നീ എന്ത് കണ്ടിട്ടാ എന്നെ തടഞ്ഞേ... രണ്ടണ്ണം പറഞ്ഞാൽ അവൾ ഒതുങ്ങില്ലായിരുന്നോ "ചിന്നു 

"ഇല്ല ചിന്നു... അവൾ അങ്ങനെ ഒന്നും ഒതുങ്ങുന്ന പാർട്ടിയല്ല... നമ്മൾ ഇപ്പൊ അവളോട് ഉടക്കിയാൽ... നമ്മൾ ഇവിടന്ന് ഇറങ്ങേണ്ടി വരും.. ഇവിടന്ന് ഇറങ്ങിയാൽ എങ്ങോട്ട് പോകും    "rizu 

"അതും ശെരിയ... ഇപ്പൊ ദുആന്റെ അവസ്ഥ  ആണേൽ ഇങ്ങനെയും... അപ്പൊ നമ്മൾ ഇവിടെ എങ്ങനേലും നിക്കുന്നതാണ് നല്ലത്... "ഫൈഹ 

പിന്നെ ഞങ്ങളും അതിനോട് യോജിച്ചു... 

റൂമിൽ എത്തിയപ്പോൾ... ദുആ ബെഡിൽ കിടക്കാണ് ... 

നമ്മൾ ശല്ല്യം പെടുത്താൻ പോയില്ല...പോയാൽ അവൾ ഞങ്ങളോട് തർക്കിക്കും.   

അതോണ്ട് ഞങ്ങൾ  ഫ്രഷായി ഫുഡ്‌ ഉണ്ടാക്കാൻ പോയി. . ഫുഡ്‌ ഒക്കെ ഉണ്ടാക്കി... ടേബിളിൽ കൊണ്ട് വച്ചു...ദുആനെ വിളിക്കാൻ ചെന്നു... 


അവൾ ഫ്രെഷാകാതെ വന്ന അവിടെ തന്നെ കിടക്കാണ് . ഞാൻ അവളെ അടുത്ത് പോയി.. 

"ദുആ..  ട... എഴുനെൽക്കട.. ഇതെന്ത് കിടപ്പാ... ഒന്ന് ഫ്രഷായി വാ... "

അവൾ ഒന്നും പറയുന്നില്ല... 

ഞാൻ മുട്ടി കുത്തി അവളെ അടുത്ത് ഇരിന്നു.. 

"Di എന്നെ ഒന്ന് ചീത്ത പറയെങ്കിലും ചെയ്യ് നീ എന്താ ഇങ്ങനെ... "


അവളെ പിടിച്ചു എഴുനേൽപ്പിച്ചിട്ട് ചോദിച്ചു... അവൾ എന്നെ ഒന്ന് നോക്കിയിട്ട്.. പെട്ടെന്ന് കെട്ടിപ്പിടിച്ചു... 

"ഞാൻ..... കാരണം... ഞാൻ കരണമല്ലെടി ആ പാവം നിരപരാധികളെ... ആ ദുഷ്ടൻ കൊന്നത്... എന്റെ എടുത്ത് ചാട്ടം കൊണ്ടല്ലെടി... ആ ഞാൻ എന്ത് പ്രായിശ്ചിത്ത ചെയ്യണ്ടേ ... 

വേണ്ട... നിങ്ങളാരും എന്നോട് അടുക്കേണ്ട അവൻ നിങ്ങളെയും ഇല്ലാതാക്കും...

Razi ഇപ്പൊ എവിടെ ആണെന്ന് പോലും അറിയില്ല ഇനി ആ rk അവനെ എന്തേലും... ഇല്ല ഞാൻ സമ്മതിക്കില്ല ഇനി ഞാൻ കാരണം ആരും വേദനിക്കരുത്... 

നിങ്ങളൊക്കെ എന്റെ കൂടെ ഉണ്ടായാൽ... അവൻ നിങ്ങളെയും എന്തെങ്കിലും ചെയ്യും... അതോണ്ട് നിങ്ങളൊക്കെ എന്നെ വെറുക്ക്... "

എന്നൊക്കെ അവൾ പൊട്ടി കരഞു കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല... ഇന്റെ ദുആ ഒരിക്കലും കരയാൻ പറ്റില്ല... 

ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി.. എന്നിട്ട് അവളെ കണ്ണ് തുടച്ചു.. 

"ഇതെന്റെ ദുആ അല്ല... ദുആ ഒരിക്കലും ആരെയും പേടിച്ചിട്ടില്ല.. നീ ഇപ്പൊ ആ rk യെ ഭയക്കുന്നു ദുആ.... നിനക്ക് എന്താ പറ്റിയെ... നിന്റെ ഫിനുവിനെ ഇല്ലാതാക്കിയവനെ നീ വെറുതെ വിടാൻ പോവണോ... അവൻ എന്തേലും പറഞ്ഞെന്ന് കരുതി നീ അവനെ പേടിച്ചു കഴിയാൻ പോകണോ.. 

നീ ഒരു കാര്യം മനസ്സിലാക്ക് ദുആ.. നീ ഞങ്ങളെ ഉപേക്ഷിച്ചു പോയാലും ഞങ്ങൾ നിന്നെ ഉപേക്ഷിക്കില്ല..

പിന്നെ റാസിക്ക... റാസിക്കക്ക് ഒന്നുപറ്റില്ലാടി കാരണം ആ rk യോട് ഏറ്റുമുട്ടാനുള്ള എല്ലാ കഴിവും അവനെക്കാളും റാസിക്കക്ക് ഉണ്ടെടി... 

അവരൊക്കെ മരണപെട്ടു എന്ന് ശെരിയാണ്.. അവരുടെ വിധി അങ്ങനെ ആയിരിക്കും അതിന് നീ എന്തിനാ ഇങ്ങനെ ഇരിക്കുന്നെ... 

ഇനി ഒന്നും പറയണ്ട വേഗം പോയി ഫ്രഷായി വന്നേ... "

ഞാൻ അവളെ എഴുന്നേൽപ്പിച്ചു ഡ്രസ്സ്‌ എടുത്ത് കൊടുത്ത് ബാത്‌റൂമിലേക്ക് പറഞ്ഞയച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഫ്രഷായി വന്നു.. 

ഇപ്പൊ അവളെ മുഖത്ത് കുറച്ചു വെളിച്ചം വെച്ച പോലെ ഉണ്ട് ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു... 

അവളും എന്നെ നോക്കി ചിരിച്ചു 
.ഞാൻ അവളെ കൂട്ടി ഡൈനിങ് ഹാളിലേക്ക് പോയി... അവരെല്ലാരും ഇവളെ കണ്ടിട്ട് ഒരു തരം ഞെട്ടലോടെ നോക്കി .. വേറെ ഒന്നും കൊണ്ടല്ല..ദുആ എല്ലാരേയും നോക്കി പുഞ്ചിരിച്ചിട്ട് ആണ് ചെയറിൽ ഇരുന്നത്.. അത് കണ്ട് അവരെല്ലാം എന്നെ നോക്കി 

ഞാൻ എല്ലാവരെയും നോക്കി സൈറ്റ് അടിച്ചു... 

അപ്പൊ തന്നെ ഏകദേശം കാര്യങ്ങൾ ഒക്കെ മനസ്സിലായ മട്ടിൽ അവര് തലയാട്ടി... 

പിന്നെ ഞങ്ങൾ ഫുഡൊക്കെ കഴിച്ചു.. കിടന്നു 



&&&&&&&&&&&&&&&&&&&&&


കുറെ ദിവസത്തിന് ശേഷം ആണ് ഞങ്ങൾ കോളേജിലേക്ക് പോകുന്നത്... 

അന്നത്തെ ആ സംഭവത്തിന് ശേഷം ഞാൻ ആരോടും അങ്ങനെ സംസാരിക്കാറില്ലായിരുന്നു.. അത് എല്ലാർക്കും  നല്ലോണം വേദനിച്ചു കാണും എന്നെനിക്കറിയാം.. 

പക്ഷെ അവരോടൊന്നും മിണ്ടാനുള്ള മാനസികാവസ്ഥ അല്ലായിരുന്നു എനിക്ക്.. 


റാസിക്ക് എന്ത് പറ്റി കാണും എന്നുള്ള ആധിയായിരുന്നു അവനെ കുറിച്ച് ഒരു വിവരവും ഇല്ല... ഇനി ആ rk എങ്ങാനും അവനെ എന്തേലും ചെയ്തു കാണോ.. 

എന്നാ പേടി എന്റെ മനസ്സിൽ കിടന്ന് അലയടിക്കുകയായിരിന്നു.. അത് എന്ത് കൊണ്ടാണോ എന്നറിയില്ല ഇനി ഞാൻ കാരണം മറ്റൊരു ജീവനും കൂടി നഷ്ടപ്പെടാൻ ഇടയായാൽ... ആകെ തകർന്നു പോകും... 



പിന്നെ നെച്ചു വന്നു ഓരോന്നു പറഞ്ഞപ്പോൾ എനിക്കും  അത് ശെരിയാണെന്ന് തോന്നി ഞാൻ ഇങ്ങനെ നടന്നിട്ട് എന്ത് കാര്യാ... 


നെച്ചു പറഞ്ഞപോലെ ഒരു നിമിഷം എങ്കിലും ഞാൻ ആ rk യെ പേടിച്ചു..ഇനിയും ഞാൻ അവനെ പേടിച്ചാൽ അത്   അവൻ വിജയിച്ച പോലെ ആണ്..  അതുകൊണ്ട് ഇനി ദുആ ഒരിക്കലും അവനെ പേടിക്കില്ല അവനെ എന്നല്ല ആരെയും... 


ഓരോന്നു ചിന്തിച്ചു college എത്തിയത് അറിഞ്ഞില്ല... 

കോമ്പൗണ്ട് കടന്നതും നമ്മളെ ബോയ്സ് ടീംസ് ഉണ്ട് അവിടെ മരത്തിന്റെ ചുവട്ടിൽ .. 

ഞങ്ങൾ അവരെ അടുത്തേക്ക് പോയി... ഞാൻ പഴയ ദുആ ആയെന്ന് ഇവള്മാര് പറഞ്ഞപ്പോൾ അവർക്ക് സന്തോഷായി... 

ഞങ്ങൾ റാസിയുടെ കാര്യം സംസാരിച്ചിരിക്കുമ്പോൾ ആണ്.. ഭൂമി പിളരുന്ന ശബ്ദത്തിൽ...ബുള്ളറ്റും ഓടിച്ചു  ആരോ കോളേജിലേക്ക് വരുന്നത് കണ്ടത്... 

ആ ആളെ കണ്ടതും.....ഞങ്ങളെല്ലാരും അവനിലേക്ക് നോക്കി... 


"Razi........ "

ഞങ്ങൾ എല്ലാവരും അവന്റെ പേര് ഒരുമിച്ചു ഉച്ചരിച്ചു...... അവൻ ബുള്ളറ്റ് പാർക്ക്‌ ചെയ്തു... അവൻ ഞങ്ങളെ നേരെ നടന്നു വന്നു... 

അവൻ അടുത്തെത്തുന്തോറും എന്റെ ഹൃദയമിടിപ്പ്.. എക്സ്പ്രസ്സ്‌ പോലെ കുതിച്ചുയരുന്നുണ്ട്... 

അവൻ ഞങ്ങളെ അടുത്തെത്തിയതും അവന്റെ ഫ്രണ്ട്സ് എല്ലാരും കൂടി അവനെ കുനിച്ചു നിർത്തി പൊതിരെ തല്ലി അതൊക്കെ കണ്ട്... നമ്മളെ ടീംസ് ചിരിക്കുന്നുണ്ട്... എനിക്കെന്തോ... ഒന്നു ചിരിക്കാൻ പോലും കഴിയുന്നില്ല... അതെന്തു കൊണ്ട എന്നൊന്നും അറിയില്ല.. ഇനി ഒരുപക്ഷെ അവനെ പ്രദീക്ഷിക്കാതെ കണ്ടത് കൊണ്ടാണോ... 
ആ എനിക്കറിയില്ല.... 

"ട ഇക്കു നീ എവിടെയായിരുന്നു... ഉമ്മ എന്നെ വിളിച്ചു നീ എവിടെ എന്ന് ചോദിച്ചു... ഞാൻ ബ ബ.... കളിക്കായിരുന്നു... അവസാനം നിന്റെ ഫോൺ കേടായി എന്ന് പറഞ്ഞു... നീ കാരണം ഉമ്മാനോട് എന്തൊക്കെ നുണയ ഞാൻ പറഞ്ഞെ അറിയോ... "

Rizu റാസിയുടെ ചെവി പിടിച്ചു തിരിച്ചു അത്രയും പറഞ്ഞു... 

"എടി വിടെടി.... മോളെ..  എനിക്ക് വേദനിക്കുന്നു... എടി കോപ്പേ.. വിട്... "റാസി 

അവൾ പിടി വിട്ടു... 

"ട തെണ്ടി... ആന്റി എന്നെയും വിളിച്ചിരുന്നു... ഞാൻ എന്തൊക്കെയാ പറഞ്ഞെ എന്ന് എനിക്കറിയൂ... നീ എവിടെ ആയിരുന്നടാ... ഇത്രയും ദിവസം.... "ജാസിക്ക 

"ഞാൻ ഒരു യാത്ര പോയതാടാ... ഇന്റെ മനസ്സിൽ നിന്ന് പലരെയും പറിച്ചു പുറത്തിടാൻ വേണ്ടി  . "റാസി 

റാസി എന്നെ നോക്കി അത് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന് കാളി..   


"നീ എന്താടാ അങ്ങനെ പറഞ്ഞെ ആരെ കാര്യാ ഇജ്ജ് പറയണേ... "അപ്പുവേട്ടൻ 

" അത് മനസ്സിലാവേണ്ടവർക്ക് മനസ്സിലായി കാണും അപ്പു... ഞാൻ ഇത്രയും കാലം ഒരു പട്ടിയെ പോലെ ഒരുത്തിയുടെ പിറകെ നടന്നിട്ടും അവൾ ഒരു വിലയും എനിക്ക് തന്നില്ല... 

അതുകൊണ്ട് ഇനി ഞാനായിട്ട് ആർക്കും ഒരു ശല്യം ആകില്ല... "റാസി 

റാസി പറഞ്ഞത് ഒക്കെ കേട്ട് ഞാൻ  ഷോക്കോടെ അവനെ നോക്കി...അവൻ എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി... എല്ലാവരും എന്നെയും അവനെയും മാറി മാറി നോക്കുന്നുണ്ട്... റാസിയാണേൽ എന്നെ തന്നെ ഒരു തരം ദേഷ്യത്തോടെ... നോക്കുന്നത് കണ്ട്... എനിക്കെന്തോ...ഉള്ളിന്റെ ഉള്ളിൽ ഒരു വേദന പോലെ... 

"എടാ നീ എന്തൊക്കെയട പറയുന്നേ... അതിനു മാത്രം എന്താ ഉണ്ടായേ.... "പാച്ചുക്ക   

"ഇനി എന്ത് ഉണ്ടാകാൻ... "റാസി 

റാസി എന്റെ അടുത്തേക്ക് നടന്നു വന്നു... ഞാൻ അവനെ തന്നെ നോക്കി നിന്നു.... 

"നീ എന്താടി കരുതിയെ ഞാൻ കാലാകാലം നിന്റെ പിറകെ നടക്കും എന്നോ... എന്റെ ജീവിതത്തിൽ എനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റാ നിന്നെ സ്നേഹിച്ചത്... അത് ഞാൻ ഇപ്പൊ തിരുത്തി വന്നിരിക്ക..ഇനി റാസിയുടെ മനസ്സിൽ ദുആ എന്നാ ചാപ്റ്റർ ഇല്ല... എല്ലാം അവസാനിപ്പിച്ചു... നിന്നെ പോലെ ഉള്ള ഒരു ഫ്രോഡിനെ ആണ് ഞാൻ സ്നേഹിച്ചത്...എന്നാലോചിക്കുമ്പോൾ എനിക്കു എന്നോട് തന്നെ ദേഷ്യം വരുന്നു......"റാസി 


അവൻ പറയുന്ന കാര്യം ഒക്കെ കേട്ടിട്ട് എനിക്ക് ദേഷ്യം  പെരുത്ത് വരുന്നുണ്ട്... 


"അറിയാഞ്ഞിട്ട് ചോദിക്ക.... നീ പറയുന്നത് കേട്ടാൽ തോന്നല്ലോ ഞാൻ നിന്റെ പിറകെ നടന്നതാണ് എന്ന്... ഞാൻ പറഞ്ഞോ നിന്നോട് എന്നെ സ്നേഹിക്കാൻ ഇല്ലല്ലോ... പിന്നെ എന്തിനാ ഇതൊക്കെ പറയുന്നേ... "

"അതാടി ഞാൻ പറഞ്ഞത് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് നിന്നെ പോലെയുള്ള ഒരു പെണ്ണിനെ സ്നേഹിച്ചതാ.... ഓഹ് സോറി നീ ഒക്കെ ഒരു പെണ്ണ് തന്നെ ആണോ... അത് പോലെ അല്ലല്ലോ നിന്റെ പ്രവർത്തി "റാസി 

"റാസി നീ സൂക്ഷിച്ചു സംസാരിക്കണം... "

"എന്താടി ഞാൻ പറഞ്ഞതിന് ഒരു തെറ്റ്... നിന്റെ പ്രവർത്തി ഒരു പെൺകുട്ടി ചെയ്യണ്ട കാര്യങ്ങളാണോ.... "razi 

"ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും അത് ചോദിക്കാൻ നീ ആരാ.... "

ഞങ്ങളെ ചുറ്റും സ്റ്റുഡന്റസ് മുഴുവനും കൂടിക്കണ്... 



അത് കണ്ടിട്ട് നമ്മളെ ടീംസ് ഞങ്ങളെ രണ്ട് പേരെയും ഇടയിൽ കേറി വന്നു... 


"എന്താടാ നിനക്ക് പറ്റിയെ.... ഉള്ള വെളിവും പോയോ "ബാസി 

"എനിക്ക് വെളിവ് പോയതല്ലടാ... വന്നതാ... ഇവളെ പോലെയുള്ള ഉള്ള പെണ്ണിനെ ഒക്കെ സ്നേഹിക്കരുത് എന്ന് മനസ്സിലായി.... "razi 

"ദേ പാച്ചുക്ക ഇയാളെ ഇന്റെ മുന്നിന്ന് കൊണ്ട് പോയെ... എന്റെ കൈ തരിച്ചു വരുന്നുണ്ട്.... ഇനിയും എന്നെ എന്തേലും പറഞ്ഞാൽ... ഞാൻ ഒന്നും നോക്കില്ല ഒന്ന് പൊട്ടിക്കും... "

"എന്നാ അതൊന്നു കാണണല്ലോ... പൊട്ടിക്കേടി... പിന്നെ നിന്റെ അവസാനം ആയിരിക്കും.... "razi 

അവൻ എന്റെ നേരെ വരാൻ നിന്നപ്പോൾ.. അവന്റെ ഫ്രണ്ട്സ് എല്ലാരും കൂടി അവനെ അവിടന്ന് കൊണ്ട് പോയി 


എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല... അവൻ എന്തിന്റെ പേരില എന്നെ ഇത്രയും പേരുടെ മുന്നിൽ വച്ച്... തരം താഴ്ത്തിയത്.... razi ഇതിന് ഞാൻ നിന്നോട് ക്ഷമിക്കില്ല..... 

ഞാൻ അവിടന്ന് ക്ലാസ്സിലേക്ക് നടന്നു.. 


@@@@@@@@@@@@@

ചിന്നു 


എന്തൊക്കെയാ ഇപ്പൊ ഇവിടെ ഉണ്ടായേ.... റാസിക്കക്ക് എന്ത പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം... റാസിക്ക പറഞ്ഞതൊന്നും ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല...

ഇനി ശെരിക്കും റാസിക്കക്ക് ദുആനെ ഇഷ്ടല്ലേ... അങ്ങനെ അല്ലെ ഇപ്പൊ പറഞ്ഞെ... ഓഹ് ആകെ പ്രശ്നം ആയല്ലോ... ഇനി ഇപ്പൊ എന്താ ചെയ്യാ... ഇവര് തമ്മിൽ കീരിയും പാമ്പും ആയാൽ... എങ്ങനാ ശെരിയാകാ
.. 

ദുആക്ക് ഈയിടെ ആയിട്ട് റാസിക്കാനേ കുറച്ചു പേടിയുണ്ടായിരുന്നു... ഇനി ഇപ്പം അതും ഇല്ലാണ്ടായി.... 

ദുആ ക്ലാസ്സിലേക്ക് പോയപ്പോൾ... ഞങ്ങൾ അവിടെ കൂടിയവരെ ഒക്കെ ഒന്ന് നോക്കിയിട്ട്.... അവിടന്ന് ക്ലാസ്സിലേക്ക് പോയി... എല്ലാത്തിന്റെയും അവസ്ഥ എന്നെ പോലെ തന്നെയാണ്... അതുപോലത്തെ ഷോക്ക് അല്ലെ റാസിക്ക ഞങ്ങൾക്കെല്ലാവർക്കും തന്നത്... ഞങ്ങൾ ക്ലാസ്സിലേക്ക് പോകാൻ നിന്നപ്പോൾ... 

ഗ്രൗണ്ടിന്റെ സൈഡിൽ ഒരാൾക്കൂട്ടം... ഞങ്ങൾ അവിടേക്ക് പോയി നോക്കിയപ്പോൾ... ദുആ ഉണ്ട് ശബാനാനോട് എന്തോ പറഞ്ഞു തർക്കിക്കുന്നു... 

@@@@@@@@@@


ഞാൻ ക്ലാസ്സിലേക്ക് പോകുമ്പോൾ ആണ് ആ ശബാന എന്റെ മുന്നിൽ വന്നത്... ഞാൻ അവളെ മൈൻഡ് ചെയ്യാതെ പോകാൻ നിന്നപ്പോൾ അവൾ എന്റെ മുന്നിൽ കേറി നിന്നു


"ശബാന...നീ എന്റെ മുന്നിൽ നിന്ന് മാറി നിക്കുന്നതായിരുക്കും നിനക്ക് നന്നാവാ "

"ഓഹ് ഭീഷണി ആണോ.... "ശബാന 

"ശബാന... നിന്നോട് ഇപ്പൊ തർക്കിക്കാൻ എനിക്ക് താല്പര്യം ഇല്ല.... "

"ഓഹ് സോറി നീ ഇപ്പൊ ദേഷ്യത്തിൽ ആയിരിക്കും ലെ... റാസി നിന്നെ വേണ്ടാന്ന് വച്ചതിന്റെ ദേഷ്യത്തിൽ... "ശബാന 


"ആണെങ്കിൽ നിനക്കെന്താടി കുഴപ്പം... "

വേണ്ട വേണ്ടാന്ന് വയ്ക്കുമ്പോൾ അവൾ തലയിൽ കേറി നിരങ്ങാ.... 

"ദുആ കൂൾ... നീ എന്തിനാ എന്നോട് ചൂടാക്കുന്നെ... നീ അല്ലെ പറഞ്ഞെ... നിനക്ക് റാസിയെ ഇഷ്ടല്ലാ.. എന്ന്... പിന്നെന്തിനാ അവൻ നിന്നെ വേണ്ടാന്ന് വച്ചപ്പോൾ നീ ദേഷ്യപെടുന്നേ... നീ സന്തോഷിക്കല്ലേ വേണ്ടേ "ശബാന 


അവൾ ഒരു തരം പരിഹാസത്തോടെ അത് പറഞ്ഞു... അവൾ പറഞ്ഞതും ഒരു തരത്തിൽ നോക്കുമ്പോ ശെരിയാ..  ഞാൻ എന്തിനാ അവൻ എന്നെ ഇഷ്ടല്ലാ എന്ന് പറഞ്ഞപ്പോൾ ദേഷ്യപെടുന്നേ ഞാൻ സന്തോഷിക്കല്ലേ വേണ്ടേ... എനിക്കെന്താ പറ്റിയെ... 

' ദുആ... നീ ഇനി റാസിയെ സ്നേഹിച്ചു തുടങ്ങിയോ.... നിന്റെ ഈ കലിപ്പൊക്കെ കാണുമ്പോ ആരായാലും നിനക്ക് അവനെ ഇഷ്ടമാണെന്ന് കരുതും..  നീ നിന്റെ ലക്ഷ്യങ്ങൾ ഒക്കെ മറന്ന്... അവനെ സ്നേഹിച്ചു പോയോ.... 


No...... ഇല്ല ഞാൻ അവനെ എന്നല്ല ആരെയും സ്നേഹിക്കില്ല... അവൻ എന്നെ വേണ്ടാന്ന് വച്ചതിനു ഞാൻ എന്തിന് എല്ലാവരോടും ദേഷ്യം പെടണം... അതോണ്ട് നീ ഇപ്പൊ ശബാനാനോട് ദേഷ്യം പെടേണ്ട... '

എന്നൊക്കെ  എന്റെ മനസ്സിനോട് പറഞ്ഞിട്ട്... ഞാൻ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു.. 

അപ്പോയെക്കും അവിടേക്ക് നമ്മളെ ടീംസ് വന്നു.... 

"നീ പറഞ്ഞത് ശെരിയാ ശബാന.... ഞാൻ ദേഷ്യപ്പെട്ടു... അതിന്റെ കാരണം വേറെ ഒന്നും അല്ല... അവൻ എന്നെ കുറിച്ച് പറഞ്ഞ കാര്യം എനിക്ക് ഉൾകൊള്ളാൻ പറ്റിയില്ല...അതോണ്ട് ഞാൻ ദേഷ്യപ്പെട്ടു... 

പിന്നെ നിനക്ക് ഇപ്പൊ സമാധാനം ആയിക്കാണല്ലോ... ഇനി ഞാനായിട്ട് നിന്റെ വഴിയിൽ തടസ്സം ആകില്ലല്ലോ... നിനക്ക് നിന്റെ റാസിയെ നിന്റെ വരുതിയിലേക്ക് കൊണ്ടുവരല്ലോ... "

അവളെ മുഖത്ത് നോക്കി അത്രയും പറഞ്ഞിട്ട് ഞാൻ ക്ലാസ്സിലേക്ക് പോയി..  

എന്റെ പിറകെ തന്നെ അവളുമാരും വന്നു.... ഞാൻ സീറ്റിൽ പോയി ഇരിന്നു... ഞാൻ പ്രദീക്ഷിച്ച പോലെ അവരെല്ലാരും എന്റെ ചുറ്റും കൂടി ഞാൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് മുഖം ചുളിച്ചു.. 



"നിനക്ക് റാസിക്കാനേ ഇഷ്ടായിരുന്നോ... "നെച്ചു 

"അതെന്താ നീ അങ്ങനെ ചോദിച്ചേ "

"നീ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി... "ചിന്നു

"എനിക്ക് ഇഷ്ടല്ലാ റാസിയെ എന്ന് നിങ്ങൾക്ക് അറിയുന്നതല്ലേ "

"പിന്നെന്തിനാ നീ എല്ലാവരോടും ദേഷ്യത്തോടെ പെരുമാറുന്നെ "ലെച്ചു 

"എനിക്ക് . ശബാനാനോട് പറഞ്ഞതെ നിങ്ങളോടും പറയാനുള്ളു... "

അവള്മാര് വീണ്ടും എന്തോ പറയാൻ വന്നപ്പോൾ... ആണ് പെട്ടെന്ന് എന്തോ അനൗൺസ് ചെയ്തത്.. ഞങ്ങൾ എല്ലാരും അതിൽ ശ്രദ്ധ ചെലുത്തി... 


"പ്രിയ വിദ്യാർത്ഥികളെ.. 

നിങ്ങളോട് എല്ലാവരോടും കൂടി ഒരു സന്തോഷവാർത്ത അറിയിക്കാൻ ഉണ്ട്... 

നമ്മുടെ കോളേജിൽ എല്ലാവർഷവും ആഘോഷിക്കുന്ന ഓണം ആണ് വരാൻ പോകുന്നെ... 

ഓണം സെലിബ്രേഷൻ ഈ month 17 തിന്  ഉണ്ടാകും....എല്ലാ ക്ലാസ്സിലെ സ്റ്റുഡന്റ്സും ആ പ്രോഗ്രാമിൽ പങ്കെടുക്കണം എന്ന് അറിയിച്ചു കൊള്ളുന്നു.... "പ്രിൻസി


അതുകേട്ടതും ക്ലാസ്സിലെ കുട്ടികൾ എല്ലാവരും ആർത്തു ഉല്ലസിച്ചു... 

"എടി... പ്രിൻസി പറഞ്ഞ date മറ്റന്നാളെ അല്ലെ "ഫൈഹ 

"അതേലോ... "rizu 


" ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു... "ചിന്നു... 

"എന്തായാലും അന്ന് പൊളിക്കണം "ലെച്ചു 

"അതന്നെ "നെച്ചു 


"നീ എന്താടി ഒന്നും മിണ്ടാതെ ഇരിക്കുന്നെ ഇനി റാസിക്ക നിന്നെ ഇഷ്ടല്ല എന്ന് പറഞ്ഞെന്ന് കരുതി ഇനി അങ്ങോട്ട് നീ നിരാശ കാമുകിയെ പോലെ... ഇങ്ങനെ കഴിയാനാണോ അന്റെ തീരുമാനം... " നെച്ചു... 

"ഇനി അവന്റെ പേര് ഇവിടെ ആരും ഉച്ചരിക്കരുത്... "

ഞാൻ ദേഷ്യത്തോടെ  അത് പറഞ്ഞപ്പോൾ എല്ലാവരും ചുണ്ടിൽ വിരൽ വെച്ചു.. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു... ഞാൻ പൊട്ടി ചിരിച്ചു... അപ്പൊ അവറ്റകളും എന്റെ കൂടെ കൂടി... 

"എന്നാലും റാസിക്കക്ക് എന്താ പറ്റിയെ "

ആ പറഞ്ഞ ആളെ ഞാൻ നോക്കി... ചിന്നമ്മ ആയിരുന്നു... അവൾ എന്നെ നോക്കി.  വേണോ വേണ്ടേ എന്നാ മട്ടിൽ ചിരിച്ചിട്ട് 

"ചിന്നു........ എന്തോയ്യ്.... 


ഞാൻ ദാ... വരുന്നു.... "

അവൾ സ്വയം അതൊക്കെ പറഞ്ഞിട്ട് അവിടന്ന് ഓടി.. ഞാൻ അവളെ പിറകെ ഓടി... 

"നിക്കടി അവിടെ... "


അവൾ സ്റ്റെയർ ഇറങ്ങി ഓടി... ഞാനും അവളെ പിന്നാലെ ഓടി... ഓടുന്നവഴിക്ക് ആരോ ആയി തട്ടി വികാൻ പോയി... 

ഭാഗ്യത്തിന് അയാൾ എന്നെ പിടിച്ചത് കൊണ്ട്... ഞാൻ വീഴാതെ രക്ഷപെട്ടു... 

എന്നെ പിടിച്ച അയാളെ കണ്ടപ്പോൾ... എനിക്കത് ദേഷ്യം വന്നു... 

ഞാൻ അവനെ എന്നിൽ നിന്ന് അകറ്റി നിർത്തി.. 

"നീയോ... "
ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു പറഞ്ഞു... 

"നിനക്കെന്താ ഞങ്ങളെ ബ്ലോക്കിൽ കാര്യം... നിന്നെ കാണുന്നത് തന്നെ എനിക്ക് ദേഷ്യ... "

" ഒന്നുപോടി....നീ ഇവിടെ ഉണ്ടെന്ന് കരുതി എനിക്ക് എന്റെ ആവിശ്യത്തിന് ഇവിടേക്ക് വരാൻ പറ്റില്ല... 

അല്ലെങ്കിൽ ഞാൻ എന്തിനാ നിന്നെ നോക്കുന്നെ... ഞാൻ  എന്റെ ഷാനനെ കാണാൻ വന്നതാ... അങ്ങോട്ട് മാറി നിക്കടി കോപ്പേ "

എന്നു പറഞ്ഞു ആ അലവലാതി എന്നെ തള്ളി മാറ്റി അവിടന്ന് സ്റ്റെയർ കയറി പോയി... 

ഞാൻ ആണേൽ ഇവൻ പറഞ്ഞത് കേട്ട് വാ തുറന്ന് അവൻ പോണതും നോക്കി നിന്നു....അതൊക്കെ കേട്ട് നിന്ന ചിന്നു എന്റെ അടുത്തേക്ക് വന്നിട്ട്... എന്റെ തോളിൽ കൈ വച്ചു.. 

"റാസിക്ക ആകെ മാറിപോയടി "ചിന്നു 

ഞാൻ അവളെ എന്റെ കയ്യിൽ കിട്ടിയ അവസരം നോക്കി നല്ലോണം കൊടുത്തു ആ കുരിപ്പിന്... 


&&&&&&&&&&&&&&&&&&&

നെച്ചു 

ഇന്നത്തെ class ഒക്കെ കഴിഞ്ഞു ഞങ്ങൾ വീട്ടിൽ ചെന്നു... ഫ്രഷായി...


ഫുഡൊക്കെ ഉണ്ടാക്കി കഴിച്ചു... ഞങ്ങൾ എല്ലാരും റൂമിൽ ഇരിക്കുമ്പോ ആണ്.. ആ ആന ( ഷാന )ആരോടോ സംസാരിക്കുന്നത് കണ്ടത്... ഞങ്ങൾ എല്ലാരും സൈലന്റ് ആയി അവളെ സംസാരിക്കുന്നത് കേട്ടു.. 

"ഹലോ റാസി.....

ഓഹ് സോറി baby... ഞാൻ പോകുമ്പോ നിന്നോട് പറയാൻ മറന്നു... അത് നേഹക്ക് അത്യാവശ്യം ആയി ഒരിടം വരെ പോകണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വേഗം ഇറങ്ങി... ബേബിക്ക് സങ്കടം ആയോ.... "ആന 

അവളെ പറയുന്നത് കേട്ടിട്ട്... ഞങ്ങൾക്കെല്ലാവർക്കും ചൊറിഞ്ഞു കേറുന്നുണ്ട് 

"ഇവളെ ഞാൻ ഇന്ന് "rizu 

അവൾക്കും ഇപ്പൊ ആ ആനയെ ഇഷ്ടല്ലാതായിട്ടുണ്ട്.. അതുപോലെ അല്ലെ അവളെ കോപ്പിലെ സ്വഭാവം.. 

Rizu അവളെ അടുത്തേക്ക് പോകാൻ നിന്നപ്പോൾ... 

ദുആ അവളെ തടഞ്ഞു പോകണ്ട എന്ന്  പറഞ്ഞു..  


"Ok ഡാർലിംഗ് ഞാൻ നിന്നെ പിന്നെ വിളിക്കാട്ടോ.... "ആന 

അവൾ അവിടന്ന് അവളെ റൂമിലേക്ക് പോയി..  

" ഇവളെ ഇങ്ങനെ അഴിച്ചു വിട്ടാൽ ശെരിയാകില്ല "ഫൈഹ 

"ആ ദുആ.. ഇവൾക്ക് പണ്ടേ  ഇക്കുന്റെ മേൽ ഒരു കണ്ണുണ്ടായിരുന്നു... ഇക്കുന് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ അവൾ ഒന്ന് അടങ്ങിയതാ... ഇപ്പൊ ഇക്കു ആണേൽ.. പെട്ടെന്ന് എന്തോ ഭാത കൂടിയ പോലെ... നിന്നെ ഇഷ്ടല്ലാ എന്ന് പറയുകയും ചെയ്തപ്പോൾ ഇവൾക്ക് ഇക്കുനെ വളക്കാൻ എളുപ്പമായി..  "rizu 

"ഇവളെ മാത്രം പറയണ്ട നിന്റെ ഇക്കുവും കണക്കാ "ദുആ 

ഇവളോടൊന്നും ഇനി പറഞ്ഞിട്ട് കാര്യല്ല എന്ന് മനസ്സിലായി.. 

ഞങ്ങൾ ആനയുടെ കാര്യം  പറഞ്ഞിരിക്കുമ്പോ ആണ് നാട്ടിന്നു ആസിക്ക വിളിക്കുന്നെ ഞാൻ call എടുത്തു 

"മോളെ ദുആക്കും നിനക്കും കൂടി നാളെ ഒരു സർപ്രൈസ് ഉണ്ട്.. ഒന്നും ഇങ്ങോട്ട് ചോദിക്കണ്ട നാളെ രാവിലെ അതെന്തന്നറിയും.... ok "

എന്നൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.. എന്നെ ഒന്ന് പറയാൻ പോലും അനുവദിക്കാതെ call കട്ടാക്കി.. 

ഇതിപ്പോ എന്താ കഥ.. ഞാൻ അവളുമാരോട് കാര്യം പറഞ്ഞപ്പോൾ... 

അവരും അതെന്ത് സർപ്രൈസ് ആയിരിക്കും എന്നാ ചോദിക്കുന്നെ... ആ ഇനി നാളെ അവിടെ എത്തിയിട്ട് അറിയാല്ലോ.. 



****************+******


കോളേജിൽ എത്തി... ഞങ്ങൾ കോംബൗണ്ടിലേക്ക് കയറുമ്പോ ആണ്.. മുന്നിൽ തന്നെ devil kings മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നു... കൂടെ ആ ഷാനയും ഫ്രണ്ട്സും.. അവരെ കണ്ടതും എന്റെ കൂടെ ഉള്ളവൾമാർക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്.. എന്ന് അവറ്റകളെ മുഖം കണ്ടാൽ അറിയാം.. അവരണേൽ ഇവരെ കണ്ട ഭാവം നടിക്കുന്നില്ല... ഇതിപ്പോ എന്താ സംഭവം... എന്ന് മനസ്സിലാവാതെ ഞങ്ങൾ എല്ലാവരും മുഖത്തോട് മുഖത്തു നോക്കി നിക്കുമ്പോൾ ആണ്.. 

കോളേജിലെക്ക് .. മൂന്നു ബുള്ളറ്റിൽ മൂന്നാൾ വരുന്നത് കണ്ടത്.. അവര് ഞങ്ങളെ മുന്നിൽ വന്നു നിർത്തി.. അതിലെ ഒരാളെ കണ്ടതും ഞാനും നെച്ചുവും പരസപരം മുഖത്തേക്ക് നോക്കി..  

"അൻസിക്ക........ "ഞാനും നെച്ചുവും ഒരുമിച്ചു ആ  പേര് വിളിച്ചു.... 


അൻസിക്ക ബുള്ളറ്റിൽ നിന്ന് ഇറങ്ങി... ഞങ്ങളെ അടുത്തേക്ക് വന്നു.... എനിക്കും ലെച്ചനും ആണെങ്കിൽ ചിരിക്കണോ അതോ ഇനി കരയണോ എന്നാ അവസ്ഥയില.... 


"അല്ല ആരാ ഇത്... ഇന്റെ പെങ്ങളും പെണ്ണും അല്ലെ ഈ നിക്കുന്നെ "അൻസിക്ക 

ദാ ഇതാണ് കുഴപ്പം... അൻസിക്ക നമ്മളെ ഉപ്പാന്റെ പെങ്ങളെ മോനാ... അതായത് ഇന്റെയും നെച്ചൂന്റെയും മുറച്ചെറുക്കൻ... പക്ഷെ മൂപ്പര് നെച്ചൂനെ പെങ്ങളെ പോലെയും എന്നെ മുറപ്പെണ്ണിനെ പോലെയും ആണ് കാണുന്നെ എന്നാ എപ്പോഴും പറയാ....പക്ഷെ എനിക്ക് ആണേൽ..  അൻസിക്ക എപ്പോഴും ഇന്റെ ഇക്കുനെ പോലെയാ... അത് ഞാൻ എത്ര പറഞ്ഞാലും അൻസിക്ക അതിന് മുഖം കൊടുക്കില്ല... 

"ദേ അൻസിക്ക.... ഇങ്ങളെ ഈ വിളി ഉണ്ടല്ലോ എനിക്കു തീരെ പിടിക്കുന്നില്ലാട്ടോ.... ഇങ്ങൾക്കറിയുന്നതല്ലേ എനിക്ക് ഇഷ്ടല്ലാ ഇങ്ങളെ എന്ന്... എന്നിട്ടും പിന്നെ എന്തിനാ... എന്നെ ഇങ്ങനെ വിളിക്കുന്നെ... "

"ഓഹ് ഇന്റെ ഖൽബെ ഇജ്ജ് ഇങ്ങനെ കലിപ്പാകല്ലേ.... നിനക്ക് എന്നെ  ഇഷ്ടല്ലെങ്കിലും എനിക്ക് നിന്നെ ഇഷ്ട 
...നീ എന്നും  എന്റെ പെണ്ണ് തന്നെയാ... അതോണ്ട് ഞാൻ  നിന്നെ  അങ്ങനെ വിളിക്കു..... 😁😁😁😁😁" അൻസിക്ക 

ഓഹ് ഈ ഒടുക്കത്തെ ഇളി കാണുമ്പോഴാ തരിച്ചു വരുന്നേ.... 

"അല്ല... അൻസിക്ക എന്താ ഇവിടെ.... "നെച്ചു... 

"അവൻ മാത്രമല്ല ഞങ്ങളും ഉണ്ട്.... "

പിറകിൽ നിന്ന് അങ്ങനെ ഒരു ശബ്ദം കേട്ടതും... ഞങ്ങൾ എല്ലാരും പിറകിലോട്ട് നോക്കി.... അവരെ കണ്ടതും ഞാൻ അപ്പൊ തന്നെ നെച്ചൂനെയും ലെച്ചുനേയും നോക്കി.... 


അവര് രണ്ടു പേരും ആണേൽ... ആ വന്ന ആൾക്കാരെ നോക്കി... കണ്ണുരുട്ടുന്നുണ്ട്...അത്  എന്തിനാ എന്നറിയേണ്ടേ.... പറയാം 
.

ആ വന്നവരാണ്.... അൻസിക്കാന്റെ വാലും തലയും.... അത് മൂന്നും ബെസ്റ്റിസ് ആണ്... ഒന്ന് സിദ്ധാർഥ് എന്നാ സിദ്ധു... മറ്റൊന്ന്... ശാമിൽ എന്നാ ഷാമിക്ക... 

ഇതിൽ രസം എന്താന്നറിയോ.... ഇവന്മാർ പ്ലാനിട്ട് ഞങ്ങളെ മൂന്നിനെ വളക്കാൻ നോക്ക....അത് ഞങ്ങൾ അറിഞ്ഞത്... അൻസിക്കാന്റെ പെങ്ങൾ വഴി ആണ്... അവൾ പറഞ്ഞാണ്... ഇവർക്കു ഞങ്ങളെ ഇഷ്ടമുള്ള കാര്യം പോലും ഞങ്ങൾ അറിയുന്നേ... പക്ഷെ അവൾ പറഞ്ഞു അൻസിക്കക്ക് എന്നെ ആദ്യമേ ഇഷ്ടായിരുന്നു... പിന്നെ അൻസിക്കാന്റെ കൂടെ എന്റെ വീട്ടിലേക്ക് ഒക്കെ ഇടക്ക് ഇവര് രണ്ട് പേരും ഇടക്ക് വരാറുണ്ട്... 

അങ്ങനെ ഇവരെ കണ്ട് ഇഷ്ടപെട്ടത  എന്നാ പറയാ...നെച്ചൂനും ലെച്ചനും ഇവരെ കണ്ണിന്റേറെ കണ്ടൂടാ..... 

പിന്നെ അൻസിക്കക്ക് നമ്മളോട് മുഹബ്ബത്ത് ഉള്ള കാര്യം വീട്ടിലൊക്കെ പാട്ട.... എനിക്ക് സമ്മതമാണെങ്കിൽ അപ്പൊ കല്യാണം... എന്നാ പറഞ്ഞെ... 

അല്ല ഇവരൊക്കെ എന്താ ഇവിടെ.... 


"ഹായ് ലെച്ചു... "സിദ്ധു 

അവൾ മുഖം തിരിച്ചു.... 

"ഹായ് നെച്ചു... "ശാമിക്ക 

"പോടാ "നെച്ചു 

അപ്പൊ ഞങ്ങൾ എല്ലാവരും ചിരിച്ചു... 


"അല്ല നിങ്ങളെല്ലാരും എന്താ ഇവിടെ.... "

"അത് നല്ല കഥ ഞങ്ങൾ ഇനി ഇവിടെയാ ഉണ്ടാക... "ശാമിക്ക 

"എന്നുവെച്ചാൽ... " 

"ഞങ്ങൾക്ക് മൂന്നു പേർക്കും ഇവിടെ ലക്ചർ ആയി post കിട്ടിയേ.... "അൻസിക്ക 




🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥


നെച്ചു 


സന്തോഷായി ഗോപിയേട്ടാ സന്തോഷായി.... ഇത്രക്കും പ്രതീക്ഷിച്ചില്ല....... 

"നിങ്ങളെന്താ ഒന്നും പറയാത്തെ... ഞങ്ങൾ ഇവിടെ വന്നത് നിങ്ങൾക്ക് സന്തോഷമായി എന്ന് പ്രദീക്ഷിക്കുന്നു... "ഷാമിക്കാ 


ഓഹ് ഇങ്ങേരെ ഞാൻ ....... 

" പിന്നെ സന്തോഷല്ലാതെ...."ലെച്ചു 

ലെച്ചു ആക്കിയ പോലെ അങ്ങനെ പറഞ്ഞതും ഞാനും ദുആയും  ചിരി കടിച്ചു പിടിച്ചു... 


"Mm.......ഇനി നിങ്ങളെ ഒരു റൗഡിത്തരവും ഇവിടെ നടത്തില്ല എന്ന് നിങ്ങളെ ആങ്ങള മാർക്ക്  വാക്ക് കൊടുത്തിട്ട ഇവിടേക്ക് വന്നത് അതോണ്ട് അതൊന്നും ഇനി ഇവിടെ നടക്കില്ല... "അൻസിക്ക 

"ഇങ്ങളോടാരാ വാക്ക് കൊടുക്കാൻ പറഞ്ഞെ.... ഞങ്ങൾ  ഞങ്ങളെ ഇഷ്ടത്തിന്... ഇവിടെ നടക്കും... "ലെച്ചു 

"അതിനി ആരൊക്കെ വന്നാലും ശെരി "ദുആ 

"എടാ അൻസി...  അനക്കറിഞ്ഞൂടെ ഇവരെ ഒന്നും നേരെ ആക്കാൻ പറ്റില്ല എന്ന്... പിന്നെ എന്തിനാ മുത്തേ... ഇജ്ജ് മെനക്കെടുന്നെ.. "സിദ്ധു 

"ഹാവൂ ഇങ്ങേർക്കെങ്കിലും ബുദ്ധിയുണ്ടല്ലോ.... "ലെച്ചു... 

"Mmm....മതി ഇവിടെ തങ്ങിയതൊക്കെ... വേഗം ക്ലാസ്സിലേക്ക് പോവാൻ നോക്ക്... "അൻസിക്ക 

"ഞങ്ങൾ പോയിക്കോളാം... അല്ല നിങ്ങൾ പോകുന്നില്ലേ... "ദുആ 

"ഞങ്ങൾക്ക് ഒരാളും കൂടി വരാൻ ഉണ്ട്.... അവനും കൂടി വന്നിട്ടാകാം.... "ശാമിക്ക  . 

"അതാരാ "ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു ചോദിച്ചു... 

"അത്..   ദാ.... അവൻ എത്തി... "അൻസിക്ക 

അൻസിക്ക ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കി...

ഒരുത്തൻ ഡ്യൂക്ക് മേല്  ഞങ്ങളെ ലക്ഷം വച്ചു വരുന്നത് കണ്ടു.... 


അവൻ ഞങ്ങളെ അടുത്തെത്തിയപ്പോൾ  ബൈക്ക് നിർത്തി...  എന്നിട്ട് ഹെൽമെറ്റ് അഴിച്ചു.... ബൈക്കിൽ നിന്ന് ഇറങ്ങി .. 

യാ ഹൗല വല... ഇവൻ എന്നെ ഒരു കോഴി  ആക്കും മിക്കവാറും... എന്ത് മൊഞ്ച ഇവനെ കാണാൻ.... 


നെച്ചു കോഴിനെ ഒക്കെ പൂട്ടി ഇട് ഇല്ലെങ്കിൽ അന്റെ മയ്യത്ത് പാച്ചുക്ക എടുക്കും  .. 

ഓനോട്‌ പോയി പണി നോക്കാൻ പറ... അവനിക്ക് ഇപ്പൊ എന്നെ ഒന്നും വേണ്ടല്ലോ ആ ആനയെയും ഫ്രണ്ട്സിനെയും മതിയല്ലോ.... അതുകൊണ്ട് ഞാനും ഒട്ടും മോശം ആകില്ല.... 

എന്നാലും ഇവൻ ഏതാ ഇതിന് മുന്നേ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ.... 


"ആ വന്നല്ലോ.. ആൾ...ഇത് ഞങ്ങളെ class mate ആണ്.... റാഷിദ്‌.... ഇവനും ഉണ്ടാകും ഞങ്ങളെ കൂടെ... "അൻസിക്ക 

ഞങ്ങൾ അവനെ നോക്കി ചിരിച്ചു... അവൻ  ആണേൽ നമ്മളെ റിസുനെ നോക്കി നിക്കാ....ഓഹ് അപ്പൊ ഇവൻ ഞാൻ വിചാരിച്ച പോലെ അല്ല... കാട്ടു കോഴി ആണ് എന്ന് മനസ്സിലായി.... 


എടാ കൊരങ്ങാ നീ അങ്ങനെ അവളെ നോക്കി നിക്കണ്ട.   



"എന്നാ ഞങ്ങൾ അങ്ങോട്ട് പോകട്ടെ... class തുടങ്ങാനായേ "

എന്നു പറഞ്ഞു റിസുന്റെ കൈയും പിടിച്ചു നടന്നു പിറകിൽ അവള്മാരും 
 വന്നു 


" ഇജ്ജെന്തിനാടി... ഇപ്പൊ അവിടന്ന് പോന്നെ.... കുറച്ചു നേരം കൂടി നീക്കമായിരുന്നു.... "rizu 

അവൾ പറഞ്ഞത് കേട്ട് കണ്ണും തള്ളി... വാ തുറന്നു ഓളെ നോക്കി... 


"നീ എന്താ പറഞ്ഞെ "

" എനിക്കിഷ്ടായി " rizu 

" ആരെ.... " ഫൈഹ 

"ആ റാഷിദിനെ "rizu 

"പ്പ..... തെണ്ടി..ഇബ്‌ലീസേ..... ..ഇന്നേ കൊണ്ട് ഒന്നും പറീപ്പിക്കേണ്ട... ..അനക്കൊക്കെ ആൾറെഡി ഒന്നില്ലേടി... കോപ്പേ ... "


അത് കേട്ടിട്ട് ആ കോപ്പ് ഇളിക്ക.... 

" ഒരറ്റ വീക് വച്ച് തന്നാലുണ്ടല്ലോ.... അടങ്ങി നിന്നൊണ്ടി ഇല്ലെങ്കിൽ ഇപ്പൊ ഇളിച്ചു നിക്കുന്ന പല്ലൊന്നും നിന്റെ വായക്കകത് കാണില്ല... അല്ലപിന്നെ.."ദുആ 


" അവൾക്കല്ലേ ആൾറെഡി ഒന്നുള്ളു.... എനിക്കില്ലല്ലോ... ഞാൻ ഇപ്പോഴും single അല്ലെ... ഞാൻ അങ്ങ് എടുക്കുവാ ഇന്റെ റാഷിക്കാനെ... "


" യാരിത്... ഇന്ത ഡയലോഗ് അടിച്ച ആൾ"ചിന്നമ്മ 


ഞങ്ങൾ എല്ലാരും പിറകിലേക്ക് നോക്കിയപ്പോൾ... ക്ലോസ്സ് up ന്റെ പരസ്യം കാണിച്ചോണ്ട് ഒരുത്തി മുപ്പത്തി രണ്ട് പല്ലും കാണിച്ചു  നിൽക്കുന്നു  . 

" എന്തോ എങ്ങനെ.... "ദുആ 

" അതല്ല ഞാൻ സിംഗിൾ ആണല്ലോ... അപ്പൊ എനിക്ക് അവനെ നോക്കിയാൽ കുഴപ്പം ഇല്ലല്ലോ.... " ഫൈഹ 


"മോൾ ഇങ്ങനെ വന്നേ..... മോളോട് ഞാൻ കുറെ ദിവസായി ചോദിക്കണം എന്ന് കരുതി ഇരിക്കയായിരുന്നു.... ഇതാണ്... പറ്റിയ സമയം... " ലെച്ചു 

" എന്നോടോ... ഞാൻ എന്താ അയിന് ചെയ്തേ " ഫൈഹ 


അവൾ അത് പറയുന്നതിന്റെ കൂടെ പിറകിലേക്ക് നടക്കുന്നുണ്ട്... അതിനനുസരിച്ചു... ഞങ്ങളും അവളെ അടുത്തേക്ക് നടക്കുന്നുണ്ട്.... 


" അതെ മോളെ നീ തന്നെ.... മോൾ ഇങ് വന്നേ...... " ദുആ... 

 "  ഞാൻ വരില്ല... പടച്ചോനെ ഇന്നെ  കാത്തോളി... "ഫൈഹ 

അവൾ വാണം വിട്ട പോലെ ഓടി... പിറകെ ഞങ്ങളും ഓടി..  ദുആക്ക് പിന്നെ പണ്ടേ ഓടാൻ നല്ല എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് ഫൈഹക്ക് അതികം ഓടേണ്ടി വന്നില്ല... 

ഫൈഹനെ പിടിച്ചു... ചുമരിനരികിലേക്ക് നിർത്തി... ഞങ്ങൾ എല്ലാരും അവളെ ചുറ്റും നിന്നു.....

അവൾ ആണേൽ ഞങ്ങളെ ഏതോ ഭീകര ജീവിയെ പോലെ നോക്കി നിക്കാ....

"അല്ലാഹ് പ്രിൻസി "ഫൈഹ 

അവൾ ഞങ്ങളെ പിറകിലേക്ക് നോക്കി പറഞ്ഞു... ഞങ്ങളെല്ലാരും പിറകിലേക്ക് നോക്കിയപ്പോൾ... അവിടെ ആരും ഇല്ല... 


തെണ്ടി ഫൈഹ വെറുതെ പറഞ്ഞതാ ഞങ്ങളെ ഫൈഹനെ നോക്കിയപ്പോൾ അവളെ കാണുന്നില്ല... 

അവൾ അടുത്തുള്ള class റൂമിലേക്ക് ഓടി പോയി... ഡോർ അടച്ചു... 

ഞങ്ങൾ ആ ക്ലാസ്സിന്റെ മുന്നിൽ പോയി ഡോറിന് മുട്ടി... 


" അയ്യയ്യോ പണി പാളിയല്ലോ "ഫൈഹ 


" ആടി പണി പാളി.. ഇനി ഒന്നും പറയണ്ട..  നിനക്ക് ശെരിക്കും എന്നെ അറിയാലോ... അതോണ്ട് മര്യാദക്ക് ഡോർ തുറന്നോ   "ദുആ 

ഞങ്ങൾ വീണ്ടും കതകിനു മുട്ടി 

"ഡുംഡും  ആരോ കതകിനു തട്ടി... ഞാനൊന്ന് ഞെട്ടി. വീണ്ടും തട്ടി... 
.

ആരാ.... " ഫൈഹ 


" ഞാനാ..."ചിന്നമ്മ 

"എന്താ "ഫൈഹ 

"തുറക്ക് "ചിന്നു 

" എന്തിന് വന്നു  "ഫൈഹ 

" പാടി ഉറക്കാൻ "ചിന്നു 

" അയ്യോ ഈ ശബ്‌ദം എനിക്കറിയാല്ലോ.. "ഫൈഹ 


"ഞാന.... അപ്പുറത്തെ വീട്ടിലെ സരളേടെ മോളാ.. " ചിന്നമ്മാ 

" സരളടെ മോളെ എന്താ ഇവിടെ "ഫൈഹ.. 

"നിന്നെ തല്ലി കൊല്ലാൻ തുറക്കെടി  തെണ്ടി... ഇല്ലെങ്കിൽ ഞാൻ ഇത് ചവിട്ടി തുറക്കും.. . "ദുആ 


ദുആ കലിപ്പായപ്പോ..അവൾ ഡോർ തുറന്നു .ഞങ്ങൾ എല്ലാരും അകത്തു കയറി ദുആ അവളെ കഴുത്തിനു പിടിച്ചു ചുമരിനോട് അടുപ്പിച്ചു 

"പറയടി നിനക്ക് ബാസിക്കാനേ ഇഷ്ടാണോ "ദുആ 

അവൾ പേടിച്ചിട്ട് ആണെന്നും അല്ലെന്നും പറയുന്നുണ്ട് 

" വാ തുറന്ന് പറയടി... "ദുആ 

" ഇഷ്ടാണ് . പക്ഷെ "ഫൈഹ 

" അതെന്താ ഒരു പക്ഷെ "rizu 

"ബാസിക്കക്ക് എന്നെ ഇഷ്ടാണോ എന്നറിയില്ല... "ഫൈഹ 

" കൊച്ചുകള്ളി അപ്പൊ ഇതായിരുന്നു കുട്ടിയുടെ മനസ്സിലിരിപ്പ്... എന്താടി ഇതൊന്നും ഞങ്ങളോട് നേരത്തെ പറയാഞ്ഞേ... " 

" അതുപിന്നെ നിങ്ങളോട് പറയാൻ ഇരിക്കായിരുന്നോ... ബാസിക്കാന്റെ ഉള്ളിൽ എന്താണന്നു അറിഞ്ഞിട്ട് പറയാമെന്നു കരുതി "ഫൈഹ 

" കൊല്ലടി അവളെ "ദുആ 

ഞങ്ങൾ എല്ലാവരും അവളെ കുനിച്ചു നിർത്തി അടിച്ചു... 

എല്ലാം കഴിഞ്ഞപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.... പോകുമ്പോൾ ഫൈഹനെ ഞങ്ങൾ എല്ലാരും കൂടി താങ്ങിയെടുത് കൊണ്ടുപോയി... 


***********************


ജാസി... 


മക്കളെ ഇങ്ങൾ എല്ലാരും എന്നെ മറന്നോ....മറക്കില്ലെന്ന് എനിക്കറിയാം... 

ഇങ്ങളെല്ലാരും ഇവിടെ നടക്കുന്നതൊക്കെ കാണുന്നില്ലേ... റാസിന്റെ മാറ്റം ഞങ്ങളെ വല്ലാതെ ഞെട്ടിച്ചു... അവനോട്‌  എത്ര പറഞ്ഞിട്ടും അവന്റെ തീരുമാനത്തിന് മാറ്റമില്ല എന്നാ പറയുന്നേ... 

അവന്ക് പെട്ടെന്ന് എന്താ പറ്റിയെ എന്നാ മനസ്സിലാകത്തെ... ഇനി ഇപ്പൊ എപ്പോ നോക്കിയാലും  റാസിയും ദുആയും തല്ലു കൂടുന്നത് കാണാം...അവരെ പിടിച്ചു മാറ്റാനേ നേരം കാണും... 


ഇന്ന് കോളേജിൽ വന്നപ്പോൾ തന്നെ ഷാനയും ഫ്രണ്ട്സും ഞങ്ങളെ അടുത്തേക്ക് വന്നു റാസി ഇപ്പൊ അവളുടെ കൂടെ ആണ് കൂടുതൽ ടൈമും.. . പിന്നെ ഞങ്ങളും അവരെ കൂടെ കൂടി....n

ഞങ്ങൾ എല്ലാരും മരത്തിന്റെ ചുവട്ടിൽ ഇരിന്ന് ഓരോന്നു സംസാരിക്കുമ്പോ ആണ്.... മൂന്ന് ബുള്ളറ്റിൽ മൂന്ന് പേര് കോളേജിന്റെ കോമ്പൗണ്ട് കടന്ന് വരുന്നത് കണ്ടത് ഞങ്ങൾ എല്ലാരും അവരെ നോക്കി... 


അവര് നേരെ പോയത് rowdy ഗേൾസിന്റെ അടുത്തേക്കും... അത് കണ്ടപ്പോൾ ഞങ്ങൾ എല്ലാരും അവിടന്ന് എഴുനേറ്റു... പക്ഷെ razi മാത്രം എഴുന്നേറ്റില്ല.. അവൻ അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കാ... 

"ഇങ്ങൾ ആരെ കണ്ടിട്ടാ ഇങ്ങനെ ബഹുമാനിക്കുന്നെ.. അവിടെ ഇരിക്കട "razi 

അവൻ കലിപ്പായപ്പോ ഞങ്ങളും അവിടെ ഇരുന്നു... 


എന്നിട്ട് അവരെ നോക്കി..  അവര് തമ്മിൽ സംസാരിക്കുന്നതൊന്നും മനസ്സിലാകുന്നില്ല എങ്കിലും ആ മൂന്ന് പേര് വന്നത് ദുആക്കും നെച്ചൂനും ലെച്ചനും ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി... 


അവരിൽ ഒരുത്തൻ എവിടേക്കോ ചൂണ്ടി കാണിച്ചതും ഞങ്ങൾ ആ ഭാഗത്തേക്ക്‌ നോക്കി..  അവിടെ വേറൊരുത്തൻ വരുന്നത് കണ്ടു.. 

അവൻ ആണേൽ  rowdy ഗേൾസിന്റെ അടുത്തേക്കാണ് പോയത്... 

 - പിന്നെ അവിടെ നടക്കുന്നതൊക്കെ നല്ല സൂക്ഷ്മതയോടെ നീരിക്ഷിച്ചു കൊണ്ടിരിന്നു.. 

അവസാനം വന്നവനെ എനിക്ക് തീരെ പിടിച്ചില്ല... അവന്റെ കണ്ണ് എന്റെ പെണ്ണിന്റെ നേരെ ആണോ എന്നൊരു സംശയം... 


എന്റെ പ്രാർത്ഥന കേട്ട് നെച്ചു റിസുട്ടിയെ കൊണ്ട് അവിടന്ന് പോയി... 


അവരെ ബാക്കി പടകളും... 


എന്നാലും ആരായിരിക്കും ഇവന്മാർ... 


"എന്നാലും ആരായിരിക്കും ഇവന്മാർ "അപ്പു, ബാസി, പാച്ചു.. 

ഞാൻ മനസ്സിൽ കണ്ടത് തന്നെ... ഇവന്മാരും കണ്ടു.. 


ഞാൻ അവന്മാരെ നോക്കി എന്തോന്നാടാ എന്നാ മട്ടിൽ മുഖം ചുളിച്ചു.. അപ്പൊ അവന്മാർ ഇളിച്ചു കാണിച്ചു.  

"ആരായിരിക്കും... അവർ.. "അപ്പു 

"കണ്ടുപിടിക്കണം "ബാസി 


"എന്തായാലും അവരെ ഉദ്ദേശം വേറെ എന്തോ ആണ്.. "പാച്ചുക്ക 

"മിക്കവാറും നമ്മളെ കൈക്ക് പണിയാകുന്ന മട്ടുണ്ട് "

ഇതൊക്കെ കേട്ടിട്ടും razi മാത്രം ഒന്നും മിണ്ടുന്നില്ല .. 

" നീ എന്താടാ ഒന്നും പറയാത്തെ "


" ഞാൻ എന്ത് പറയാൻ...അവർ ആരാണേലും എനിക്കെന്താ... "razi 

" നീ പോടാ നിന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല... " പാച്ചുക്ക... 



**********************

Rizu 


ഞങ്ങൾ ക്ലാസ്സിൽ എത്തി.... വന്ന നാല് പേരെ കുറിച്ച്   നെച്ചുവും ലെച്ചുവും ദുആയും പറഞ്ഞത് കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി... 


ഞങ്ങൾ അവരെ കുറിച്ച് സംസാരിക്കുമ്പോ ആണ് ക്ലാസ്സിലേക്ക് സാർ വന്നത്...സാറിനെ കണ്ടതും ഞങ്ങളെ എല്ലാരേയും കിളികൾ കൂടും കുടുക്കയും എടുത്തു നാട് വിട്ടു... 

റാഷിദ്‌ sir ആയിരുന്നു അത്... sir ക്ലാസ്സിൽ വന്നതും ദുആയും നെച്ചുവും ലെച്ചുവും ചിന്നുവും കൂടി എന്നെയും ഫൈഹനെയും ഒരുമാതിരി നോട്ടം... 


ഞങ്ങൾ അവരെ നോക്കി ഇളിച്ചു കൊടുത്തു.... 


ബാക്കി കുട്ടികളെ ഒക്കെ നോക്കിയപ്പോൾ.... അവരൊക്കെ കുറുക്കന്റെ കയ്യിൽ കോഴിനെ കിട്ടിയ അവസ്ഥയാ... (പെൺകുട്ടികളെ അവസ്ഥയാട്ടോ... ) ..... ഇതുവരെ ബോയ്സിനെ കാണാത്ത പോലെയാ... എല്ലാം കൂടി റാഷി സാറെയാ നോക്കുന്നെ 
....


ഞങ്ങൾ അവരെ ഒക്കെ  അയ്യേ ദാരിദ്ര്യം എന്നാ മട്ടിൽ നോക്കി.... 

സാറാണേൽ അവരെ ഒക്കെ നോക്കി ഇളിച്ചോണ്ട് നിക്കാ....

" ഹായ് gyzzzz.... ഞാനാണ്... നിങ്ങളെ പുതിയ class sir.... അതും നിങ്ങളെ സുകുമാരൻ സാറിന് പകരം വന്ന അദ്ധ്യാപകൻ..... "റാഷി 


"What...... 😱😱😱😱😱....ഇന്റെ ചെവിക്ക് കുഴപ്പം ഒന്നുമില്ലല്ലോ "ചിന്നമ്മ... 

ചിന്നു ചെവി ഒക്കെ test ചെയ്തു.... 

"എടി... അങ്ങേര് പറഞ്ഞത് ശെരിയാ... ഇനി സുഗമോ ദേവൻ വരില്ല.... "ലെച്ചു... 

"അതെന്താ "ഫൈഹ 

"അതൊന്നും എനിക്ക് അറിയില്ല... ഇന്നലെ... സ്റ്റാഫ്‌ റൂമിൽ വച്ച് ടീച്ചേർസ് പറയുന്നത് കെട്ടായിരുന്നു.... "ലെച്ചു 

"ശെരിക്കും... "ചിന്നു 

" ആടി... "ലെച്ചു... 

" ഓഹ്... ഇനിക്ക് വയ്യ... ഇനി അങ്ങോട്ട് അടിച്ചു പൊളിക്കണം... "ചിന്നു 


" എന്താ അവിടെ "റാഷി sir 

" ഒന്നുല്ല്യ sir... "ചിന്നു 

"Mm....."


" ഇങ്ങേർ എല്ലാ തുലക്കും എന്നാ തോന്നുന്നേ... ഓഹ്.. എന്തൊക്കെ ആശിച്ചു അതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ ഇങ്ങേർ.... ഫീലിംഗ് ബെസമം 😭😥😥😥😥😥"ചിന്നു 

അവൾ ഞങ്ങൾക്ക് കേൾക്കാൻ പാകത്തിൽ അത് പറഞ്ഞപ്പോൾ... 


" സാരല്ല കുട്ടാ... സാരല്ല.... LDF വരും എല്ലാം ശെരിയാകും... " നെച്ചു... 

അപ്പൊ അവൾ ഒരു നോട്ടം ആയിരുന്നു... നെച്ചൂനെ... uff. സാക്ഷാൽ ഭദ്രകാളി വരെ പിറകിൽ നിൽക്കും... 


" നീ എന്തും പറഞ്ഞോ... പക്ഷെ ഇന്റെ സഗാവിനെ പറഞ്ഞാൽ വിടമാട്ടെ... " ചിന്നു 


അവൾ നാഗവല്ലി ആയപ്പോൾ.... 

" ചിൽ baby ചിൽ... ഇവൾ ഇങ്ങനെയാ എപ്പോഴും ഒരു തമാശ പറയാൻ സമ്മതിക്കില്ല... പോ അവിടന്ന്... "നെച്ചു 

"എന്നാ കുഴപ്പല്യ.... "ചിന്നു കൂൾ ആയി... 


"Ok ഫ്രണ്ട്സ്... ഞാൻ  എന്നെ പരിചയപ്പെടുത്താം. 


എന്റെ പേര് റാഷിദ്‌ ഖുറൈശ്.......ഞാൻ ഒരു പാവം കോഴിക്കോട് കാരൻ ആണ്... 

വീട്ടിൽ ഉമ്മ ഉപ്പ... ഒരു പെങ്ങളും ഒരു അനിയനും ഉണ്ട്.... "റാഷി sir 

" sir മാരീഡ് ആണോ.... "ഒരു കുട്ടി 


അത് കേട്ടപ്പോൾ ഞാൻ അവളെ ഒന്ന് നോക്കിയിട്ട് കയ്യിൽ കിട്ടിയ പേന  എടുത്ത് ബുക്കിൽ കുത്തി... 

" എന്ത് പറ്റി രമണ..... "ലെച്ചു 
.
" കള്ള തെണ്ടി.... ചോദിക്കുന്നത് കണ്ടില്ലേ...ഞാൻ ചോദിക്കാൻ ഇരിക്കയായിരുന്നു അതിനു മുന്നേ അവൾ കേറി ഗോൾ അടിച്ചു....  നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടടി... " 

" അത് സാരല്ല്യ... നീ കുട്ടികൾ ഉണ്ടോ എന്ന് ചോദിച്ചോ... " ലെച്ചു 

" പ്പ തെണ്ടി.... "

അപ്പൊ അവൾ അടങ്ങി.... ഞാൻ സാറിനെ ഫോക്കസ് ചെയ്തു... സാറാണേൽ എല്ലാവർക്കും പാല്പുഞ്ചിരി നൽകി... അത് കണ്ടപ്പോ തന്നെ എല്ലാവരും സാറെ വായും നോക്കി ഇരിക്കാൻ തുടങ്ങി.. 

"ഞാൻ ഇപ്പോഴും ബാച്ലർ ആണ്... "എന്നൊക്കെ സാർ ചിരിച്ചോണ്ട് പറഞ്ഞപ്പോൾ.... എല്ലാവരും ഒന്ന് നീട്ടി ശ്വാസം വലിച്ചു.... 


"Ok ഇനി നിങ്ങളെ പരിചയപ്പെടാം....അവിടന്ന് തുടങ്ങട്ടെ "റാഷി sir 

എല്ലാവരെയും പരിചയപെട്ടു അവസാനം 
.ഞങ്ങളെ അടുത്തെത്തി... ലെച്ചുവും... ചിന്നമ്മയും... നെച്ചുവും ഒക്കെ പറഞ്ഞു...അടുത്തത് ഫൈഹ ആണ് അവൾ എഴുനേറ്റ്.. 

" ഹായ് sir എന്റെ പേര് ഫൈഹ... ഉപ്പാന്റെ പേര് അഷ്‌റഫ്‌ ഉമ്മ സാഹിറ.. പിന്നെ.... രണ്ട് ആങ്ങളമാരെ ഒരേ ഒരു പെങ്ങൾ ആണ് ഈ ഞാൻ  ....വീട് മലപ്പുറത്തു തന്നെയാ....എനിക്ക് പ്രത്യകിച്ചു ഇഷ്ടങ്ങൾ ഒന്നും ഇല്ല sir.... പിന്നെ ഹോബി എന്ന് പറയാൻ ഉറങ്ങുന്നത് തന്നെ മെയിൻ.... 

ഭാവി കെട്യോനെ കുറിച്ച് ചോദിക്കണേൽ 
...ഉം.....അത്യാവശ്യം മൊഞ്ചു വേണം... പിന്നെ താടി വേണം... നല്ല സ്വഭാവം ആയിരിക്കണം.... ട്രാവലിംഗ് ഇഷ്ടമുള്ള ആളായിരിക്കണം.... തത്കാലം ഇതൊക്കെ മതി...😁😁😁😁😁😁" ഫൈഹ 


അവൾ പറഞ്ഞത് കേട്ട് ക്ലാസ്സിലെ കുട്ടികൾ മുഴുവനും.... വാ തുറന്നിരിക്ക 

സാറാണേൽ ഇതെവിടുന്നു വന്നു എന്നാ മട്ടിൽ അവളെ നോക്കി നിക്കാ...

" സാർ ഇതുപോരെ... ഇനിയും വേണോ... "ഫൈഹ 

" മതി... മതി... ഞാൻ നിന്റെ പേര ചോദിച്ചേ...അല്ലാതെ പെണ്ണുകാണാൻ വന്നതല്ല.... നിന്റെ ഭാവി കെട്യോന്റെ കാര്യം ഒക്കെ ഞാൻ ചോദിച്ചോ.... "sir 


"😁😁😁😁😁ഹി ഹി... ഇല്ല... "ഫൈഹ 

"ഉം.... ഓരോന്നു രാവിലെ ഇറങ്ങി കോളും... അവിടെ ഇരിക്കി... അടുത്ത... ആൾ.... "sir 

അടുത്തത് ദുആ പറഞ്ഞു.... അത് കഴിഞ്ഞു ഞാൻ എഴുനേറ്റ്... 

"Riza malik... "

" ഓഹ് തന്റെ വീട് "sir


" ഇവിടെ മലപ്പുറത്തു തന്നെയാ.... "

"അതെന്താ സാറെ ഞങ്ങളെ വീടൊന്നും ചോദിക്കാതെ അവളെ വീട് മാത്രം ചോദിച്ചത് "ചിന്നു 


"അങ്ങോട്ട് ചോദിക്കേടി.... ഞാൻ sir ചോദിക്കാതെ എല്ലാം പറഞ്ഞപ്പോൾ.....എന്നോട് ചൂടാകാ... ഇവിടെ ഒരുത്തിയുടെ വീട് എവിടെയാ എന്ന്... അങ്ങോട്ട് പോയി ചോദിക്കുന്നെ... ഉം.... 🙄😒😒😒😒😒😒😏😏😏"ഫൈഹ 

"Note the point... "ലെച്ചു... 

" ഇന്റെ പൊന്ന് മക്കളെ... ഈ കുട്ടിയെ കണ്ടപ്പോൾ ഒരു പരിചയം തോന്നി.. അപ്പൊ ചോദിച്ചതാ... "sir 

" ഓ പിന്നെ... 😒😒😒😒" ഫൈഹ 

സാർ പിന്നെ class എടുത്തു... സാറെ പിരീഡ് കഴിഞ്ഞു...അടുത്തത്  വന്നത് ആയിഷ miss ആയിരുന്നു... 

Miss ആണ് പറഞ്ഞത്... നമ്മുടെ സുഗമോ ദേവന് ആക്‌സിഡന്റ് പറ്റി അതോണ്ട് ഇനി കോളേജിലേക്ക് വരില്ല... അങ്ങേർക്ക് ഇനി എഴുനേറ്റ് നടക്കാൻ പറ്റില്ല എന്നൊക്കെ... അത് കേട്ടപ്പോൾ സങ്കടം തോന്നി... എന്തൊക്കെ ആയാലും... സാർ ഞങ്ങളെ ഗുരു അല്ലെ.... 

പിന്നെ രണ്ട്  ടീച്ചേർസ്  പ്രസവത്തിനു വേണ്ടി ലീവ് ചോദിച്ചു... തത്കാലത്തേക്ക്... പോയിട്ടുണ്ട്... അതിനു പകരം വന്നതാണ്... ഷാമി സാറും സിദ്ധു സാറും.... അൻസി സാർ new പോസ്റ്റിൽ കയറിയതാണ്... 

Miss ന്റെ ക്ലാസും കഴിഞ്ഞു... ഞങ്ങൾ പുറത്തിറങ്ങി.... ഗ്രൗണ്ടിലേക്ക് നടന്നു.... 


$$$$$$$$$$$$$$$$$$$$$$$

ഫൈഹ 


ഞങ്ങൾ എല്ലാരും മരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോ ആണ്.. devil kings ഞങ്ങളെ അടുത്തേക്ക് വന്നത്... അവർ വന്നു ഞങ്ങളെ കൂടെ ഇരിന്നു... ഞങ്ങൾ വല്ല്യ മൈൻഡ് ആക്കിയില്ല... 


"എടാ പാച്ചു.... ഇവിടെ ചിലോരൊക്കെ പിണക്കത്തിൽ ആണ്... " ജാസിക്ക 


"അതേടാ....ഞാനും അത് അങ്ങോട്ട് പറയാൻ വരായിരുന്നു... എടാ അപ്പുവേ എന്താ കാര്യം അനക്കറിയാവോ.. "പാച്ചുക്ക 

"ഇല്ലടാ.... എനിക്കറിയില്ല... എനിക്ക് തോന്നുന്നത്... "അപ്പുവേട്ടൻ 

" നിനക്കെന്താ തോന്നുന്നേ... "റാസിക്ക 

"അവന്ന് തോന്നുന്നതാണ് എനിക്ക് തോന്നുന്നേ... "ബാസിക്ക... 

"നിനക്കെന്താ തോന്നുന്നേ... "പാച്ചുക്ക... 

" അതെനിക്കും അറിയില്ല നിനക്കാറിയോടാ... അപ്പു "ബാസിക്ക 

"സത്യത്തിൽ എനിക്കും അറിയില്ലെടാ... "അപ്പുവേട്ടൻ... 

" എന്നാ വാ നമുക്ക് ഇവരോട് ചോദിക്കാം... "ജാസിക്ക 

അവർ ഞങ്ങളെ നേരെ തിരിഞ്ഞു.. 

"എന്താ നിങ്ങളെ പ്രശ്നം... "ജാസിക്ക 

"ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല... " rizu 


"പിന്നെന്തിനാ നിങ്ങളെ മുഖം ബലൂൺ പോലെ  വീർപ്പിച്ചു വച്ചിരിക്കുന്നെ... "പാച്ചുക്ക... 

"അത് ഞങ്ങളെ ഇഷ്ട... എങ്ങനെ വയ്ക്കണം എന്ന്... അതൊന്നും നിങ്ങൾ നോക്കണ്ട... "ലെച്ചു... 

"ഓഹോ അങ്ങനെ ആണോ... എന്നാ വാടാ... അവരോടൊന്നും പറഞ്ഞിട്ട് കാര്യല്ല... ഞാൻ പോവാ... നിങ്ങൾ വേണേൽ വന്നോ..."റാസിക്ക... 

റാസിക്ക എഴുനേറ്റ് പോവാൻ നേരത്താണ് അവിടേക്ക് ഷാന വന്നത്... 

"റാസി നീ ഇവിടെ ഇരിക്കായിരുന്നോ.. ഞാൻ നിന്നെ എവിടെ ഒക്കെ തിരഞ്ഞു... വന്നേ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ... ഉണ്ട്... "ഷാന 

അവൾ റാസിക്കന്റെ കയ്യും പിടിച്ചു അവിടന്ന് കൂട്ടി കൊണ്ട് പോയി... ഞാൻ ദുആനെ നോക്കിയപ്പോൾ... അവൾ ദേഷ്യത്തോടെ അവർ പോകുന്നതും നോക്കി നിക്ക... അല്ല ശെരിക്കും ഇവൾക്ക് ഇനി റാസിക്കാനേ ഇഷ്ടാണോ.... 

Ha... പടച്ചോനറിയാം... ഈ കോപ്പിനെ ഇതുവരെ മനസ്സിലാക്കാനും പറ്റിയില്ല. . 


" ദാ.... ആ പോയവളില്ലെ അവളാ ഞങ്ങളെ പ്രശ്നം .......അവൾ ആൾ ശെരിയല്ല.... "നെച്ചു 

"നിങ്ങൾ അവളോടും അവളെ ഫ്രണ്ട്സിനോടും അടുത്തിടപെടുന്നത് ഞങ്ങൾക്ക് ഇഷ്ടല്ലാ.. "rizu.. 

അത് പറഞ്ഞു തീരേണ്ട താമസം.. ആ ഷാനയുടെ ഫ്രണ്ട്സ്..  നേഹയും ദേവുവും കൂടി അവിടേക്ക് വന്നിട്ട്... 

" നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ..ഞങ്ങൾ  എത്ര തിരഞ്ഞു എന്നറിയോ... വന്നേ... "neha 

എന്നു പറഞ്ഞു.. neha പാച്ചുക്കനേയും ജാസിക്കാനെയും കൂട്ടി കൊണ്ട് പോയി... അവര് പോകുമ്പോൾ... റിസുനേയും നെച്ചുവിനെയും നോക്കിയിട്ടാണ് പോയത്..  

അവരെ പിറകെ തന്നെ ആ ദേവു... അപ്പുവേട്ടനെയും ബാസിക്കാനെയും കൂട്ടികൊണ്ട് പോകുന്നത് കണ്ടപ്പോൾ   ... എനിക്ക് ദേഷ്യം വന്നു   .. ഞാൻ അവർ പോകുന്നത് നോക്കി... പല്ല് കടിച്ചോണ്ട് നിക്കുമ്പോ ആണ്.. എന്റെ കയ്യിൽ ആരോ പിടുത്തമിട്ടത് .. 

എന്റെ കൈ പിടിച്ചു ഞെരിച്ചു... ഞാൻ വേദന കാരണം കൈയിലേക്ക് നോക്കി...ആ കൈയ്യുടെ  ഉടമസ്ഥയെ നോക്കിയപ്പോൾ .. ലെച്ചു... ഇവൾ എന്തിനാ അവർ പോകുന്നതിന് എന്റെ കൈ പിടിച്ചു വേദനിപ്പിക്കുന്നെ... 

ഞാൻ കൈ എടുത്ത് മാറ്റി.. അവളെ കൈ  പിടിച്ചു വലിച്ചു... എന്റെ മുന്നിലേക്ക് നിർത്തി... അവൾ എന്നിൽ നിന്ന് ഒട്ടും പ്രദീക്ഷിക്കാത്തത് കാരണം... എന്നെ തന്നെ വാ തുറന്ന് നോക്കി നിക്ക... 

" പറയടി നീ എന്തിനാ എന്റെ കൈ പിടിച്ചു വേദനിപ്പിചേ... "

"അത്... അതുപിന്നെ "ലെച്ചു 

"നീ അതികം ഉരുണ്ട് കളിക്കേണ്ട കാര്യം പറയടി... "

"എന്താടി എന്താ പ്രശ്നം "ചിന്നു... 

"അപ്പുവേട്ടനും ബാസിക്കയും പോകുന്നത് കണ്ടിട്ട് ഇവൾ എന്റെ കൈ പിടിച്ചു ഞെരിച്ചു... അതെന്തിനാ എന്ന് എനിക്ക് ഇപ്പൊ അറിയണം.. "


"ശെരിയാണോടി... ഇവൾ പറഞ്ഞത്... "നെച്ചു 

അപ്പൊ അവൾ തല താഴ്ത്തി നിന്നും.. 

"തല താഴ്ത്തി നിക്കാതെ കാര്യം പറയടി കോപ്പേ... "ദുആ 

അപ്പൊ ആ എന്ന് തലയാട്ടി... 

"അതെന്തിന്... നീ എന്തിന് അവരെ അവൾ കൂട്ടി കൊണ്ട് പോകുന്നതിന് ഇവളെ കൈ വേദനിപ്പിക്കുന്നെ... " ദുആ 

"ഇവൾക്ക് അപ്പുവേട്ടനെ ഇഷ്ടായിരിക്കും അല്ലാതെ എന്ത്... "rizu 


" ആണോ നിനക്ക് ഇഷ്ടാണോ... "ചിന്നു 

"അത് പിന്നെ...ഞാൻ... "ലെച്ചു 

"വാ തുറന്നു പറയടി "


 "എനിക്കിഷ്ടാ... അപ്പുവേട്ടനെ... "ലെച്ചു 

"എപ്പോ മുതൽ തുടങ്ങി... "rizu 

"അതുപിന്നെ.... അപ്പുവേട്ടൻ എന്നോട് മൂപ്പർക്ക് ഇഷ്ടാണ് ഇന്നേ എന്ന് പറഞ്ഞിരുന്നു... പക്ഷെ അപ്പോയൊന്നും എനിക്ക് അപ്പുവേട്ടനെ ഇഷ്ടല്ലായിരുന്നു... 

പക്ഷെ ഇപ്പൊ എനിക്ക് അപ്പുവേട്ടനെ ഇഷ്ട... ഏട്ടനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല... ആ ദേവൂന് ഏട്ടന്റെ മേല് ഒരു കണ്ണുണ്ട്... അതാ ഞാൻ..... അപ്പുവേട്ടനെ അവൾ കൂട്ടി കൊണ്ട് പോയതു കണ്ടപ്പോൾ.. അവളോടുള്ള ദേഷ്യം ഇവളെ കയ്യിൽ തീർത്തത്... "ലെച്ചു 

എന്നൊക്കെ അവൾ നിഷ്കു ഭാവത്തിൽ അത്രയും പറഞ്ഞു... 


"എന്നിട്ട് നീയൊക്കെ ഈ കാര്യം ഇപ്പോഴാണോ ഈ പറയുന്നേ "ദുആ 

"അത് പിന്നെ ദുആ... ഞാൻ... "ലെച്ചു 

"ആ മതി മതി... ഇനി നമ്മൾ ഇവളെ പറഞ്ഞിരുന്നിട്ട് കാര്യല്ല...  ആ ആനയും അവളെ ഫ്രണ്ട്സിൽ നിന്നും അവന്മാരെ എങ്ങനേലും മാറ്റി നിർത്തിക്കണം... "നെച്ചു 


"അതന്നെ അതിനുള്ള വഴി... ആണ് ഇനി കണ്ടുപിടിക്കണ്ടേ "rizu 

" hm.... ഇനി അവര് വരുമ്പോൾ നമ്മൾ അവരെ മൈൻഡ് ചെയ്യാൻ പാടില്ല... എന്തൊക്കെ സംഭവിച്ചാലും ശെരി... ok "ദുആ 

"Ok... സെറ്റ് "ലെച്ചു 

അവൾ കൈ ഞങ്ങൾക്ക് നേരെ നീട്ടിയതും ഞങ്ങൾ എല്ലാരും അതിന്റെ മുകളിൽ വച്ചു... 


"Yo.... "


***********************



ഞങ്ങൾ എല്ലാരും തിരിച്ചു ക്ലാസ്സിലേക്ക് പോയി...ക്ലാസ്സിൽ എത്തുന്നത് വരെ... ചിന്നമ്മ ആകെ mood ഓഫിൽ ആണ്... ഞാൻ അവളെ തോളിലൂടെ കൈ ഇട്ടു... 

"എന്താടാ.. "

"ഒന്നുല്ലടാ.. " ചിന്നു 

"അങ്ങനെ പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്... "

ഞാൻ അവളെ എനിക്ക് മുന്നിൽ നിർത്തി... അവൾ മുഖം താഴ്ത്തി നിക്കുന്നത് കണ്ടിട്ട്... എനിക്ക് ദേഷ്യം വന്നു... 

ഞാൻ അവളെ മുഖം പിടിച്ചു ഉയർത്തി... 


"എന്താടാ എന്താ പ്രശ്നം.... "

"Jos sir ഇപ്പൊ തീരെ വിളിക്കുന്നില്ല... ഞാൻ വിളിച്ചിട്ടുണ്ടേൽ jos sir call എടുക്കും ഇല്ല... "ചിന്നു 

അതൊക്കെ അവൾ സങ്കടത്തോടെ പറയുന്നത് കേട്ടപ്പോൾ... എനിക്ക് അവളോട് എന്ത് പറയണം എന്നറിയാതെ ആയി പോയി.. 

"ഹേയ് അതൊന്നും നീ കാര്യാക്കണ്ട.. നിനക്കറിയാവുന്നത് തന്നെ അല്ലെ.. jos സാറിന്റെ പെങ്ങൾ സാന്ദ്ര മരിചിട്ട് ഇപ്പൊ കുറച്ചല്ലേ ആകുന്നുള്ളു അതായിരിക്കും... നീ സാറെ കൂടി ഒന്ന് മനസ്സിലാക്ക്..... "നെച്ചു 

"എനിക്ക് മനസ്സിലാകും പക്ഷെ എന്തോ സാറെ ശബ്ദം കേട്ടിട്ട് എത്ര ദിവസായി എന്നറിയോ... ഒന്ന് ആ ശബ്ദം ഒന്ന് കേട്ട മതി  "ചിന്നു 

അവൾ കരച്ചിലിന്റെ വക്കോളം എത്തിയെന്നു മനസ്സിലായപ്പോൾ.. 


ലെച്ചു വിഷയം മാറ്റി......  


"എടിയേ... നാളെ അല്ലെ ഓണം സെലിബ്രേഷൻ... എന്ത് ഡ്രസ്സ്‌ ആണ് നാളെ ഇടുന്നെ എന്ന് വല്ലതും പ്ലാൻ ചെയ്തോ.. "ലെച്ചു 

"അത് ശെരിയാണല്ലോ...അത് ഞാനങ്ങു മറന്നു... "ഫൈഹ 

"ഞാൻ ഒരു കാര്യം പറയട്ടെ.. "rizu 

" ആ പറ "

"അതിനു മുന്നേ ചിന്നു ഒക്കെ ആയി എന്ന് പറയട്ടെ.. "rizu 

ഞങ്ങൾ എല്ലാരും അവളെ നോക്കി കണ്ണുരുട്ടിയപ്പോൾ അവൾ ഞങ്ങളെ നോക്കി വേണോ വേണ്ടേ എന്നാ മട്ടിൽ ചിരിക്കുകയും കരയുകയും ചെയ്തു ഞങ്ങൾ അപ്പൊ തന്നെ അവളെ പിടിച്ചു ഇക്കിളി ആക്കി.. 

"എടി.... നിർത്തേടി.... തെണ്ടികളെ.... ഞാൻ ഒക്കെ ആയി... "ചിന്നു 

അപ്പോഴാണ് ഓളെ വെറുതെ വിട്ടത്.. 

"ആ ഇനി പറ ചിന്നു ഒക്കെ ആയി "നെച്ചു 


"നമുക്ക് സാരി ഉടുത്താലോ "rizu 

"സാരിയോ.. ഞാൻ ഇല്ല ആ പണിക്കൊന്നും എനിക്ക് അത് ഉടുക്കാൻ പോയിട്ട്.. അതുടുത്ത് നടക്കാൻ പോലും അറിയില്ല.. "ദുആ 

ശെരിയാട്ടോ നമ്മക്ക് ഈ സാരി ഒന്നും ശെരിയാകില്ല. ഈ ജീനും ടോപ്പും ഒക്കെ ഇട്ട് ശീലമുള്ള ഞാൻ എങ്ങനാ ഈ സാരി ഒക്കെ... യാ ഹൗല വല.. ഓർക്കാൻ പോലും വയ്യ.. 


"നിനക്ക് ഉടുക്കാൻ അല്ലെ അറിയാതുള്ളു അത് ഞാൻ ഉടുത്തു തരാം... "ലെച്ചു 


ഞാൻ അവളെ നോക്കി കണ്ണുരുട്ടി 

"നീ ഇനി ഒന്നും പറയണ്ട.. സാരി തന്നെ "നെച്ചു 

"അതിനി സാരി എവിടെ "ഫൈഹ 

"അതൊക്കെ ഇന്ന് പോയി വാങ്ങണം.. "rizu 

"എങ്ങനെ "ചിന്നു 

"ഇന്ന് break ടൈമിന് ഇവിടന്ന് ചാടണം.. എന്നിട്ട് പാർച്ചയ്‌സിംഗ് ചെയ്യാം..."rizu 

"എടി ഭയങ്കരി അനക്ക് ഇത്രക്കും കുരുട്ടു ബുദ്ധിയുള്ള കാര്യം ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല. "ഫൈഹ 

"Shyo ഇന്ക് വയ്യ "rizu 



പിന്നെ ഞങ്ങൾ break time ആയപ്പോ ബാഗും എടുത്ത്..കോളേജിന്റെ പിൻവശത്തെ മതിൽ വഴി ചാടി... എന്നിട്ട് ടാക്സി സ്റ്റാൻഡിലേക്ക് നടന്നു.. 

ഒരു ടാക്സി പിടിച്ചു.. നേരെ ഒരു മാളിലേക് പോയി.. അവിടെ എത്തി... എല്ലാവർക്കും ഇഷ്ടപെട്ട മെറൂൺ  കളർ സിൽക്കിന്റെ മോഡൽ സാരി എടുത്തു... 


പിന്നെ അതിലേക്ക് വേണ്ട കുറച്ചു ഒർണമെന്റ്സും മറ്റും വാങ്ങി...വരുമ്പോയേക്കും college വിടുന്ന time ആയിരുന്നു അതുകൊണ്ട്  നേരെ വീട്ടിലേക്കു  പോയി... 


Roomil എത്തിയതും ഒന്ന് നീട്ടി ശ്വാസം വലിച്ചു.. വേഗം പോയി ഫ്രഷായി ബെഡിലേക്ക് മറിഞ്ഞു... 


കണ്ണടച്ചതും ആ കൊരങ്ങൻ റസിയെയും ആ ഷാനയെയും ആണ് മനസ്സിൽ വരുന്നത്.. അതെന്തു കൊണ്ട എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.. അവൻ അവളുമായി ഇടപിടന്നുന്നത് എന്തുകൊണ്ട എനിക്ക് ഇഷ്ടപ്പെടത്തെ എന്നാ മനസ്സിലാകത്തെ... 

ഇനി ഞാൻ ഒരു പക്ഷെ അവനെ സ്നേഹിക്കാൻ തുടങ്ങിയോ.. അതായിരിക്കോ അവര് തമ്മിൽ അടുത്തിടപെടുന്നത് എനിക്ക് കണ്ടു നിക്കാൻ കഴിയാത്തത്.. 

ഇനി അത് ആകുമോ..???????? 


എന്റെ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് rizu എന്നെ വിളിച്ചതും ഞാൻ മനസ്സിലെ എല്ലാ ചിന്തകളും കളഞ്ഞു അവളെ നോക്കി 

"ഫുഡ്‌ കഴിക്കാൻ വരുന്നില്ലേ "rizu 

ഞാൻ അവള്ക് പുഞ്ചിരി പാസ്സാക്കി.. ഫുഡ്‌ കഴിക്കാൻ പോയി.. 

ഫുഡ്‌ ഒക്കെ കഴിച്ചു.. രാത്രി കിടക്കുമ്പോ മുഴുവനും റാസിയെ കുറിച്ചായിരുന്നു ചിന്ത... ഓരോന്നു ആലോചിച്ചു.. ഉറങ്ങി പോയി.. 


*************--**-*******

രാവിലെ എഴുനേറ്റ് ഫ്രഷായി.. എല്ലാവരും റെഡിയാകാൻ തുടങ്ങി.. 


"എടി എന്റെ ബാംഗിൾസ് എവിടെ... "ചിന്നു 

"അത് അവിടെ എങ്ങാനും കാണും ചിന്നു... നീ നോക്ക് "ലെച്ചു 

"ആ കിട്ടി... " ചിന്നു 

എല്ലാരും കണ്ടിലെ... റെഡിയാകുന്നതിന്റെ ബഹളം ആണ് ഈ കാണുന്നത്.. 


"എല്ലാരും ready ആയില്ലേ നമുക്ക് ഇറങ്ങാം "

" ha ഞാൻ ready " നെച്ചു 

എല്ലാവരും റെഡിയായപ്പോൾ ഞങ്ങൾ പുറത്ത് ഇറങ്ങി... ഗേറ്റിന്റെ അവിടെ നടന്നു 

"എടി ദുആ എല്ലാം ready അല്ലെ "rizu 

"എല്ലാം സെറ്റ് ആണ്... "


ഞങ്ങൾ ഗേറ്റിന്റെ പുറത്തെത്തിയതും മുന്നിൽ നിർത്തിയിട്ടിരിക്കുന്നതിനെ  കണ്ടിട്ട് എന്റെ കൂടെ ഉള്ളവൾമാർ തുള്ളി കളിക്കാൻ തുടങ്ങി 

ജിപ്സി നിർത്തിയിട്ടിരിക്കുന്നത് കണ്ടിട്ടാ ഇവള്മാര് തുള്ളികളിക്കുന്നെ... 


Rowdy girls ന്റെ വക ഒരു mass എൻട്രി വേണ്ടേ അതല്ലേ അതിന്റെ ഒരു ശെരി 😎.... പിന്നെ എനിക്ക് ജിപ്സി ആദ്യമേ ഓടിക്കാൻ അറിയാവുന്നത് കൊണ്ട് പിന്നെ ഒന്നും നോക്കിയില്ല  ഇത് തന്നെ തിരഞ്ഞെടുത്തു.... ജിപ്സി ഓടിച്ചു കോളേജിലേക്ക് പോകാം എന്ന് തീരുമാനിച്ചു... കൂടെ ഞങ്ങളെ ക്ലാസ്സിലെ പിള്ളാരും ഉണ്ട്... ബോയ്സ് എല്ലാരും ബ്ലൂ ഷർട്ടും വൈറ്റ് മുണ്ടും ആണ്.. girls ബ്ലൂ ടോപ്പും ആണ്... but ഞങ്ങൾ മാത്രം മെറൂൺ...അതും സാരിയിൽ  ഒരു ചേഞ്ച്‌... 

ജിപ്സി ഒപ്പിക്കാൻ പെട്ട പാട് എനിക്കെ അറിയൂ..... 

"ഇന്റെ ദുആ... i love you ഡാ "നെച്ചു 

നെച്ചു എന്റെ കവിളിൽ കിസ്സി.. 

"ച്ചി.... മാറി നിക്കടി..  മനുഷ്യന് ഈ സാരി ഉടുത്തു എങ്ങനാ നിക്കുന്നെ പോലും അറിയില്ല അതിന്റെ ഇടയിൽ ആണ് ഓളെ കോപ്പിലെ കിസ്സ്... "

"വേണ്ടെങ്കിൽ വേണ്ട... "അവൾ എന്നെ നോക്കി പുച്ഛിച്ചു..

ഞാൻ എന്റെ ക്ലാസ്സിലെ അർഷാദിനെ വിളിച്ചു.... 

"എടാ എല്ലാരും ready അല്ലെ... "

"Ha ദുആ റെഡിയാണ്... ഞങ്ങൾ നിങ്ങളെ കാത്തു നിക്ക... "അർഷാദ് 

"ഞങ്ങൾ ദാ എത്തി... "

ഞാൻ call കട്ടാക്കി.... ജിപ്സിയുടെ അടുത്തേക്ക് പോയി... അവറ്റകളെ നോക്കി 



"എന്ത് നോക്കി നിക്ക... കേറടി "

അത് പറയണ്ടേ താമസം... അവരെല്ലാരും ജിപ്സിയിൽ കയറി ഇരിന്നു... ഞാനും സാരിയൊക്കെ പൊന്തിച്ചു പിടിച്ചു..  അതിൽ കയറി ഇരിന്നു.    എന്നിട്ട് എല്ലാരും  തലയിൽ ഒരു റെഡ് റിബ്ബൺ കെട്ടി... ... ഇത് ഞങ്ങളെ ക്ലാസ്സിന്റെ ഒരു കോഡ് ആണ്... ക്ലാസ്സിലെ എല്ലാകുട്ടികളും ഇത് കെട്ടുന്നുണ്ട്.... 


പിന്നെ റൈബാൻ എടുത്ത്... വെച്ചു.... വണ്ടി start ആക്കി..... ഒരറ്റ പോക്കായിരിന്നു    കോളേജിലേക്ക്... കോളേജിന്റെ മുന്നിൽ തന്നെ നമ്മളെ ക്ലാസ്സിലെ ബോയ്സ് എല്ലാവരും... ബുള്ളറ്റിലും പിന്നെ ഡ്യുകിലും.. kTM ലുമൊക്കെ ആയി.... അവര് വരി വരി ആയി നിക്കുന്നത് കണ്ട് ഞാൻ.. അവരെ മുന്നിൽ ചെന്നു നിർത്തി... 

"ഹേയ്... ROWDY GIRLS  മാസ്സ് ആയിക്കണ്.... "ജാബി 

"Thank you baby.... "നെച്ചു 


"എവിടെ girls പടകൾ... "

"അവര് ദാ അവിടെ നിക്കുന്നു.... ഇവിടെ നിന്നാൽ അവരെ മേക്കപ്പ് up ഒലിച്ചു പോകും പോലും... "അർഷാദ് 

അത് കേട്ടപ്പോൾ ഞങ്ങൾ എല്ലാരും ചിരിച്ചു... girls ടീം ഞങ്ങളെ കണ്ടപ്പോൾ... ഇവിടേക്ക്.. വന്നു... അവര് വന്നപ്പോൾ.. 

"എന്നാ തുടങ്ങല്ലേ... "എന്ന് നമ്മൾ ചോദിച്ചപ്പോൾ... 

"Yes "

എല്ലാവരും കൂടി പറഞ്ഞു... 

ഞാൻ വണ്ടി start ആക്കലും... ഞങ്ങൾ ഏർപ്പാട് ആക്കിയ... ബാൻഡ് ന്റെ ആൾക്കാർ അവരെ പണി തുടങ്ങി.... ഞങ്ങൾ നേരെ വിട്ടു... കോളേജിന്റെ അകത്തേക്ക്... കോമ്പൗണ്ട് കടന്നതും.... എല്ലാവരും ശബ്ദം കേട്ട്.... ഞങ്ങളെ നോക്കാൻ തുടങ്ങി.ഞങ്ങളെ ജിപ്സി മുന്നിലും.  പിന്നിൽ വരി വരി ആയി ബൈക്ക് ടീമും അതിന്റെ പിറകിൽ ബാൻഡ് കാരെ കൂടെ ..ഞങ്ങളെ ടീമിലെ  girls കുറച്ചു ബോയ്സും ഡാൻസ് കളിച്ചു വരുന്നുണ്ട്...  

എന്റെ കൂടെ ഉള്ളവൾ മാർ... ജിപ്സിയിൽ ഇരുന്നും നിന്നും ഒക്കെ dance കളിക്കുന്നുണ്ട്.... 


ഞാനും അവരെ കൂടെ ഇടക്ക് ഒക്കെ കൂടുന്നുണ്ട്..  പിന്നെ ബാലൻസ് തെറ്റാതിരിക്കാൻ... ഒന്ന് ഒതുങ്ങി... 

കോമ്പൗണ്ട് കടന്ന് മെയിൻ ഗ്രൗണ്ടിൽ എത്തിയതും ഞങ്ങൾക്ക് ചുറ്റും... students മുഴുവനും ഹാജർ ആയിട്ടുണ്ട്... 

പക്ഷെ ഞാൻ അതിൽ തിരഞ്ഞത് devil കിങ്സിനെ ആയിരുന്നു... എന്റെ പ്രദീക്ഷ പോലെ അവര് അവരെ ക്ലാസ്സിന്റെ മുന്നിൽ നിന്ന്... ഞങ്ങളെ നോക്കി നിക്കുന്നത് കണ്ടു.... ഞാൻ അവരെ നോക്കി പുച്ഛിച്ചു.... ജിപ്സി ഗ്രൗണ്ടിന്റെ നടുവിൽ കൊണ്ട് നിർത്തി.... 

എന്നിട്ട് rowdy girls നോട്‌ ഇറങ്ങാൻ പറഞ്ഞു.... അവര് ഇറങ്ങിയതും... ഞാൻ അർഷാദിനെ... വിസലടിച്ചു.. വിളിച്ചു... അവൻ അപ്പൊ തന്നെ എന്റെ അടുത്തേക്ക് വന്നു... എന്നിട്ട് എനിക്ക് നേരെ കൈ നീട്ടിയതും .. ഞാൻ അവന്റെ കൈ പിടിച്ചു.. ജിപ്സിയിൽ നിന്ന് ഇറങ്ങി.. 

വേറൊന്നും കൊണ്ടല്ല അവനെ വിളിച്ചത്.. ഞാനേറ്റെ ഇവരുടെ എല്ലാവരുടെയും മുന്നിൽ വച്ച്...ഈ സാരി തടഞ്ഞു  വീഴുക ആണേൽ പോയിലെ എല്ലാം അതോണ്ട😁😁😁😁.......


ഞാൻ ഇറങ്ങിയതും... ബാൻഡ് ഒന്നുടെ ശക്തിയോടെ മുട്ടിയതും... ശരീരത്തിലൂടെ... കുളിരങ് കേറി... ഞാൻ അപ്പൊ തന്നെ സാരിയുടെ വാല് എടുത്ത്... അരയിൽ മടക്കി കുത്തി.... എന്നിട്ട് അവരെ കൂടെ കളിക്കാൻ തുടങ്ങി..... നമ്മളെ ടീംസ് മുഴുവനും അടിച്ചു പൊളിക്കുമ്പോ ആണ്... ആരോ എന്റെ കൈ പിടിച്ചു... 
ആ പിടിച്ച ആൾ എന്നെ നേരെ നിർത്തി... ഞാൻ ആരാന്ന് നോക്കിയപ്പോൾ ദേഷ്യം തരിച്ചു കയറി... 

ആ ഷിഹാബും പിന്നെ ശബാനയും അവരെ കൂടെ കുറച്ചു സീനിയേഴ്സും 



ഞാൻ ഷിഹാബിനെ കൈ എടുത്ത് മാറ്റി...  


"Aishhh.... ഇന്റെ ദുആ....നീ കൂടെ കൂടെ... ഭംഗി വച്ച് വരാണല്ലോ... നിന്നെ ആദ്യായിട്ട ഈ വേഷത്തിൽ കാണുന്നെ... എന്തായാലും കലക്കി.... "ശിഹാബ് 

"നീ ഇപ്പൊ ഇതുപറയാനാണോ ശിഹാബ് ഇവിടേക്ക് വന്നത്... വന്ന കാര്യം പറയടാ "ശബാന 

"ഓഹ് സോറി ഖൽബെ... ഇവളെ ഈ വേഷത്തിൽ കണ്ടപ്പോൾ.... പറയാതിരിക്കാൻ വയ്യ.... ലുക്ക്‌ ആയിട്ടുണ്ട്.... ആ razi നിന്നെ ഒഴിവാക്കിയില്ലേ... ഞാൻ നിന്നെ എടുത്തോളാം ദുആ... "ശിഹാബ് 

അവന്റെ ആ വൃത്തികെട്ട കണ്ണോടെ എന്നെ നോക്കികൊണ്ട് പറയുന്നത് കേട്ടപ്പോൾ എന്റെ കൈ  തരിച്ചു വന്നതാ... പിന്നെ നല്ലൊരു ദിവസം ആയോണ്ട്... ഞാൻ അവനെ വെറുതെ വീടാണ്... അവൻ ക്കുള്ളത്  വൈകാതെ കൊടുക്കുന്നുണ്ട്... 


"ഓഹ് ശിഹാബ്... നീ ഇത്രയ്ക്കും പൊട്ടനാണോ...അവൻ പോയന്ന് കരുതി... ഞാൻ . നിന്നെ സ്വീകരിക്കാൻ മാത്രം എനിക്ക് അത്രക്കും വലിയ ഗതികേട് ഒന്നും വന്നിട്ടില്ല... ഇനി വന്നാലും... ദുആക്ക് ഒരു ജന്മം ഉണ്ടേൽ... നിന്നെ പോലെ ഉള്ള കാമ പ്രാന്തനെ ഒന്നും സ്വീകരിക്കില്ല... " 

" ടി ടി... അതികം ഡയലോഗ് അടിക്കേണ്ട... ഞാൻ ഒന്നും ബലം പ്രയോഗിച്ചാൽ നീ ഒക്കെ തീരാവുന്നതേ ഉള്ളു.. "ശിഹാബ് 

"ഓഹോ.... എന്നാ അതൊന്നും കാണണല്ലോ.... "

"ദുആ... വേണ്ട വിട്ടേക്ക്... "നെച്ചു... 


അവൾ അത് പറഞ്ഞപ്പോൾ ഞാൻ  ചുറ്റും ഒന്ന് നോക്കി അവരെല്ലാരും ഞങ്ങളെ നോക്കി നിക്ക... ഇവിടെ വച്ച് ഒരു പ്രശ്നം creat ചെയ്യണ്ടാന്ന് കരുതി... ഞാൻ പ്രശ്നം സോൾവ് ആക്കാൻ ശ്രമിച്ചു.... devil kings ഞങ്ങളെ തന്നെ നോക്കി നിക്ക... ഇവർക്കിതെന്താ പറ്റിയെ... ഞാൻ അവരിൽ നിന്ന് നോട്ടം തെറ്റിച്ചു... ശിഹാബിനെ നോക്കി. 
.ഒന്ന് നീട്ടി ശ്വാസം വലിച്ചു 


"ദേ നോക്ക് ശിഹാബ്.. നിന്നോട് ഇപ്പൊ തർക്കിക്കാൻ എനിക്ക് താല്പര്യം ഇല്ല... so പ്ലീസ് ലീവ് me... "


"അതിന് നിന്നോട് കൊഞ്ചാൻ അല്ല വന്നത്.... ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ... നിങ്ങൾ ഇവിടെ ഇതൊന്നും ചെയ്യേണ്ട ആവിശ്യം ഇല്ല... ഞങ്ങൾ അതിന് സമ്മതിക്കില്ല "ശബാന 

അവൾ ശിഹാബിന്റെ മുന്നിൽ കയറി എന്നോട് അങ്ങനെ പറഞ്ഞപ്പോൾ. 


"അതിന് ആരാ നിങ്ങളെ സമ്മതം ഒക്കെ നോക്കുന്നെ..... ഇത് നിങ്ങളെ മാത്രം college അല്ലല്ലോ... അപ്പൊ ഞങ്ങൾക്കും ഓണം സെലിബ്രേറ്റ് ചെയ്യാനുള്ള അവകാശം ഉണ്ട്... അതുകൊണ്ട് പോന്നു മോൾ....വേഗം സ്ഥലം കാലിയാക്കാൻ നോക്ക് "

"ഡീീീ.... "ശബാന 

അവൾ എനിക്ക് നേരെ കൈ ഉയർത്തിയപ്പോൾ... ഞാൻ അത് തടഞ്ഞു 


"കയ്യാങ്കളി വേണ്ട ശബാന... മോളെ പിന്നെ ഹോസ്പിറ്റലിലേക്ക് എടുക്കേണ്ടി വരും... " 


"നീ ആരാണാടി അന്റെ വിചാരം... ഹേ... "ശബാന 

ഞാൻ അവൾക്ക് മറുപടി ആയി.. ചിരിച്ചു കൊടുത്തു... 

അത് കണ്ടിട്ടാവണം അവളെ ഫ്രണ്ട്സ് അവളെ ചെവിയിൽ ചെന്ന് എന്തോ പറഞ്ഞു കൊടുത്തു...  അവൾ കലി തുള്ളി അവിടന്ന് പോയി... അവളെ പിന്നാലെ അവളെ വാലും... 

അവരൊക്കെ പോയിട്ടും... ആ വൃത്തികെട്ടവൻ ശിഹാബ് മാത്രം പോയില്ല... 

"ഇനി നിനക്ക് എന്താ വേണ്ടേ... "

"എനിക്ക് നിന്നെ.. "ശിഹാബ് 

അവന്റെ പെട്ടന്നുള്ള മറുപടി കേട്ട് ഞാൻ അവനെ തന്നെ നോക്കി.. 

അവനക്കുള്ള മറുപടി ആയി ഞാൻ അവന്റെ അടുത്തേക്ക് പോയി... 

" നീ ഇപ്പൊ പറഞ്ഞതിന് എനിക്ക് പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല... നല്ലൊരു ദിവസം ആയിട്ട്... നിന്നെ ഇവരെ മുന്നിൽ വച്ച് നാണം കെടുത്തേണ്ട കരുതിയിട്ട... ഇനിയും നീ എന്റെ ക്ഷമയെ പരീക്ഷിക്കുകയാണെങ്കിൽ... ഞാൻ ഒന്നും നോക്കില്ല... എന്റെ തനി സ്വഭാവം ഞാൻ അങ്ങ് പുറത്തെടുക്കും ശിഹാബ്... 


എന്നെ അറിയാലോ... ദുആ പറഞ്ഞിട്ടുണ്ടെൽ അത് ചെയ്തിരിക്കും. നീ ഇനിയും ഇവിടെ നിന്നാൽ... എന്റെ സമനില തെറ്റും ഒന്ന് പോയി തരോ "

അവൻ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട്.. 

"നിന്നെ ഞാൻ പിന്നെ എടുത്തോളാമെടി.. "എന്നുപറഞ്ഞു അവൻ അവിടന്ന് പോയതും 

ഞാൻ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടിട്ട്.നമ്മളെ ടീമ്സിനെ നോക്കി ചിരിച്ചു. 

അപ്പൊ തന്നെ അവര് നിർത്തി വച്ച ബാൻഡ് അടി തുടങ്ങി... ഞങ്ങൾ എല്ലാരും കൂടി അടിച്ചു പൊളിച്ചു... dance ഒക്കെ കഴിഞ്ഞു... ക്ലാസ്സിലേക്ക് പോയതും... അവിടെ വേറെ കുറച്ചു ടീംസ്... പൂക്കളൊക്കെ അരിഞ്ഞു വെച്ചിട്ടുണ്ടായിരുന്നു... 

ഞാൻ കളിച്ച ക്ഷീണത്തിൽ അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരിക്കുമ്പോ ആണ്.. ഒരു ചോക്കു പിടിച്ചുള്ള  കൈ എന്റെ നേരെ വന്നത് ... ഞാൻ ആ കൈയുടെ ഉടമസ്ഥയെ നോക്കിയപ്പോൾ... ഞങ്ങളെ ക്ലാസ്സിലെ.. ലീഡർ... ശരീഫ്... 

"എന്താ.. "

"വരയ്ക്കു മുത്തേ.. "ശരീഫ് 

"ഞാനോ... "

"അതെ നീ തന്നെ... "ഷാനു... വേറെ ഒരു കുട്ടി 

"എനിക്ക് വരയ്ക്കാൻ ഒന്നും അറിയില്ല. "

"ഇനി ഒന്നും പറയണ്ട.. ഞങ്ങൾ പറഞ്ഞു നിനക്ക് വരയ്ക്കാൻ അറിയുമെന്ന് "rizu 

കള്ള ഇബ്‌ലീസ് കൾ... ഞാൻ അവരെ നോക്കി കണ്ണുരുട്ടി... ആ ചോക്കും വാങ്ങി... സാരിയൊക്കെ  ഒതുക്കി  വരയ്ക്കാൻ ഇരുന്നു.. എന്റെ ഭാവനയിൽ വരുന്ന... ഒരു വൃത്തം വരച്ചു.. അതിന്റെ ഉള്ളിൽ ഒരു തോണിയും... ആ തോണിയുടെ മുകളിൽ നിൽക്കുന്ന.. മാവേലിയെയും.. വരച്ചു.. പിന്നെ അതിന്റെ ഉള്ളിൽ വേറെയും ചില ഡെക്കറേറ്റ് ആയി വരച്ചിട്ടുണ്ട്... 

ഞാൻ വരച്ചു കഴിഞ്ഞ ആശ്വാസത്തിൽ എഴുനേൽക്കാൻ നിന്നതും... എനിക്ക് നേരെ.. കുറെ പൂക്കൾ നീട്ടി.. 

"ഇതെന്താ... "

"ഇതും കൂടി നീ ചെയ്യണം plz... നീ ചെയ്യതാൽ... ഉറപ്പായും ഞങ്ങളെ ക്ലാസ്സിന് തന്നെ first കിട്ടും.. "അർഷാദ് 

എല്ലാവരും എന്നോട് കെഞ്ചിയപ്പോൾ.. ഞാൻ ok എന്ന് പറഞ്ഞു.. വരച്ചതിൽ പൂക്കൾ ഒക്കെ നിറക്കാൻ തുടങ്ങി... 

എല്ലാം നിറച്ചു കഴിഞ്ഞു ബാക്കി വന്ന  പൂക്കളും എടുത്ത് എഴുനേറ്റ്.. തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും..ആരെയോ തട്ടി വീഴാൻ പോയി... പക്ഷെ എന്നെ തട്ടിയ ആൾ എന്നെ അരയിൽ പിടുത്തമിട്ടിരുന്നു.. ആ കൈ എന്റെ നഗ്നമായ വയറിൽ പിടുത്തമിട്ടപ്പോൾ..  എന്റെ ഉള്ളിലൂടെ എന്തോ കറന്റ് പോയെ പോലെ.. എന്നെ അവന്റെ നെഞ്ചോട് ചേർത്തു വച്ചു..heart ബീറ്റ് കുതിച്ചുയരുന്നുണ്ട്..അവനെ  തട്ടിയപ്പോൾ  എന്റെ കയ്യിൽ ഉണ്ടായിരുന്ന ബാക്കി വന്ന പൂക്കളൊക്കെ.. ഞങ്ങളെ രണ്ടുപേരുടെയും തലയിൽ കൂടി വീണു... 


ഞാൻ പൂക്കൾക്കിടയിലൂടെ.. ആ മുഖം കണ്ടു.. അത് റാസി ആയിരുന്നു... 

അവന്റെ മുഖത്തേക്ക് നോക്കുന്തോറും ഹൃദയമിടിപ്പ്... എക്സ്പ്രെസ് പോലെ മിടിക്കുന്നത് കേട്ടപ്പോൾ . ഞാൻ വല്ലാണ്ടായി പോയി.. 

അവനാണേൽ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നില്ല.. അവന്റെ ഈ നോട്ടം എന്നെ വല്ലാതെ... തളർത്തുന്ന പോലെ... 

ഞാൻ അവനിൽ നിന്ന് എത്ര കണ്ണെടുക്കാൻ വേണ്ടി ശ്രമിച്ചിട്ടും കണ്ണെടുക്കാൻ കഴിയുന്നില്ല.. അവന്റെ ആ കാന്ത കണ്ണുകളിൽ വല്ലാതെ ആകർഷിച്ചത് പോലെ... 

ദുആ.. നീ എന്തൊക്കെയാ കാട്ടി കൂട്ടുന്നെ.. നീ അവനെ സ്നേഹിക്കാൻ തുടങ്ങിയോ.. അവന്റെ സാമിപ്യം നീ ഇഷ്ടപ്പെടാൻ തുടങ്ങിയോ 

ഇല്ല.. എനിക്ക് അവനെ എന്നല്ല.. അവന്റെ നോട്ടം പോലും എനിക്ക് ഇഷ്ടമല്ല.. 

എന്നാ പിന്നെ എന്ത് നോക്കി നിക്ക... അവൻ നിന്റെ ശരീരത്തിൽ ആണ് സ്പർശിചേ.. നീ എന്നിട്ടും അവനെ ഒന്നും പറയാതെ  അവന്റെ കണ്ണിലേക്കു നോക്കി നിക്കണോ.. 

എന്റെ മനസ്സ് എന്നോട് തന്നെ പറയുന്ന കാര്യങ്ങളൊന്നും ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ട്.. ഞാൻ അവനിൽ നിന്ന് നോട്ടം തെറ്റിച്ചു.. 

അപ്പൊ തന്നെ അവനും നോട്ടം തെറ്റിച്ചു.. എന്നിലെ പിടിവിട്ടു... അപ്പോഴാണ്.. സമാധാനം ആയത്.. ഞാൻ നെഞ്ചിൽ കൈ വച്ച് കൊണ്ട്.. എല്ലാരെ നോക്കി കൊണ്ട്.. പൂക്കളത്തിലേക്ക് നോക്കിയതും.. ആ പൂക്കളത്തിന്റെ അവസ്ഥ കണ്ട്... എനിക്ക് ചിരിക്കണോ കരയണോ.. എന്നാ അവസ്ഥയിൽ ഞൻ എല്ലാവരെയും നോക്കിയപ്പോൾ... എല്ലാ തെണ്ടികളും എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്... ഞാൻ അവരെ ഒക്കെ നോക്കി വളിഞ്ഞ ഇളി പാസ്സാക്കി.. 

അവരൊക്കെ എന്തിനാ എന്നെ നോക്കി കണ്ണുരുട്ടുന്നെ എന്നറിയേണ്ടേ... ഞാൻ തയ്യാറാക്കിയ പൂക്കളത്തിന്റെ മുകളിലേക്ക്... എന്റെ കയ്യിലുണ്ടായിരുന്ന പൂവെല്ലാം അതിന്റെ ഒരു സൈഡിൽ വീണു കിടക്കുന്നുണ്ട്.. 

ഞാൻ അവരെ നോക്കി... 

"ഒരു minut ഞാൻ ഇപ്പൊ ശെരിയാക്കി തരാം.. "

എന്നു പറഞ്ഞു... ആ ബാക്കിയുണ്ടായിരുന്ന പൂവൊക്കെ വെച്ചു.. അതെല്ലാം clear ആക്കി.. 

അരേവാ.. നീ സൂപ്പർ ആണ് ദുആ സൂപ്പറാ... 

ഞാൻ എല്ലാരേയും നോക്കി.. കണ്ണ് പൊക്കി എങ്ങനെ ഉണ്ട് കാണിച്ചു.. 

"ദുആ... നീ പോളിയാണ് മുത്തേ.. "അർഷാദ് 

"പിന്നെല്ലാഹ്.. "

ഞാൻ അവരെ നോക്കി ചിരിച്ചോണ്ട്.. തിരിഞ്ഞതും എന്റെ മുന്നിൽ നിൽക്കുന്ന റാസിയെ കണ്ട്.. എന്റെ ചിരിയൊക്കെ പാടെ മാഞ്ഞു.. 

ഞാൻ അവനെ നോക്കി പുച്ഛിച്ചിട്ട്... നമ്മളെ ടീമ്സിന്റെ അടുത്തേക്ക് പോയി.. 

" ഇവര് ഇതെന്തിനാ വന്നേ "

"ആ അറീല.. "rizu 

ഞങ്ങൾ അവരെ നോക്കി 

"ഹായ് ഫ്രണ്ട്സ്... 

ഞങ്ങൾ ഇപ്പൊ ഇവിടേക്ക് വന്നത്.. കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാന..

. ഇന്ന് നമ്മളെ കോളേജിൽ നടക്കുന്ന പ്രോഗ്രാമിനെ പറ്റി ഇനി പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ... 


ഇന്ന് ഇവിടെ നടന്നു കൊണ്ട് നിക്കുന്നെ ഓണം സെലിബ്രേഷൻ ആണ്.  

അപ്പൊ അതിന്റെ ഭാഗം ആയി ചില ഗെയിംസ് ഒക്കെ ഉണ്ട്.. അതിൽ പെങ്കെടുക്കുന്നവരെ പേരൊക്കെ താഴെ ഗ്രൗണ്ടിന്റെ സൈഡിൽ ഒരു ബോക്സ്‌ ഉണ്ട്.. അതിൽ എഴുതി ഇട്ടാൽ മതി.. 


പിന്നെ ഏറ്റവും നന്നായി പൂക്കളം  ഇട്ട ക്ലാസ്സിന് first പ്രൈസ് ഉണ്ട്... 

Ok"റാസി ഇത്രയൊക്കെ പറഞ്ഞു കൊണ്ട് അവര് അവിടന്ന് പോയി.. പോകുന്ന വഴിക്ക് അവരെല്ലാരും ഞങ്ങളെ ഒന്ന് നോക്കിയിട്ടാണ് പോയത്.. 

ഞങ്ങൾ അവരെ മൈൻഡ് ചെയ്തില്ല.. പിന്നെ ഒരു കാര്യം പറയാൻ മറന്നു.. അവന്മാരും.. ഞങ്ങളെ അതെ കളർ ഷർട്ട്‌ ആണ് ഇട്ടത്.. എന്തായാലും ലൂക്ക് ആയിക്കണ് എല്ലാം.. 

"എടിയെ.. ഇവര് എങ്ങനെ മെറൂൺ കളർ ഷർട്ട്‌ ഇത്ര crct ആയി ഇട്ടത് "ലെച്ചു 

" അത് തന്നെയാ ഞാൻ നോക്കുന്നെ.. "rizu 

" ആ എന്തേലും ആവട്ടെ.. വാ നമുക്ക് പേര് കൊടുക്കാം.. " ചിന്നു.. 

ഞങ്ങൾ അവിടന്ന് നേരെ ഗ്രൗണ്ടിലേക്ക് നടന്നു എന്നിട്ട്... ആ ബോക്സിന്റെ അടുത്തേക്ക് പോയി.. ബോക്സിന്റെ മുകളിൽ ഗേമിന്റെ ലിസ്റ്റ് ഉണ്ടായിരുന്നു.. 


നെച്ചു അതെടുത്തു വായിച്ച്.. 

"ലെമൺ സ്പൂൺ... "നെച്ചു 

"ഞാനുണ്ട് "റിസുവും ചിന്നമ്മയും.. 

അവര് അതിനു പേര് കൊടുത്തു.. 

"കസേര കളി.. "നെച്ചു 

"ഞാനുണ്ട്.. "ലെച്ചു and ഫൈഹ 

"ഉറിയടി... "നെച്ചു 

"അതിനു ദുആ ചേർന്നോട്ടെ.. കാരണം അവളല്ലേ ഞങ്ങളെ കൂട്ടത്തിൽ hight ഉള്ളെ "ലെച്ചു 

" ഞാനെങ്കിൽ ഞാൻ.. "

" കൂട്ടിന് ഞാനും വരാം.. "നെച്ചു 

"ആയിക്കോട്ടെ.. "

"പിന്നെന്താ ഉള്ളെ.. "ഫൈഹ 

"കമ്പവലി.. "നെച്ചു.. 

അപ്പൊ തന്നെ ഞങ്ങൾ എല്ലാരും അതിന് പേര് കൊടുത്തു.. ഇത് ഗേൾസിന്റെ. മാത്രം ആണ്.. ബോയ്സിന് വേറെ തന്നെ ഉണ്ട്.. 

അങ്ങനെ ഞങ്ങൾ പേരൊക്കെ കൊടുത്ത്... 


വരാൻ നിക്കുമ്പോ ആണ്.. new സാർ മാർ അവിടെ നിക്കുന്നെ കണ്ടേ അവരെ കണ്ടതും ഞങ്ങൾ മെല്ലെ അവിടന്ന് മുങ്ങാൻ നോക്കിയതും ആ അൻസിക്ക കണ്ടു.. 

"ദുആ അവിടെ നിന്നെ.. "അൻസിക്ക 

ഞങ്ങൾ എല്ലാവരും അവരെ നോക്കി.. അവര് നാലുപേരും ഞങ്ങളെ അടുത്തേക്ക് വന്നു.. 

"Aishh... എന്താ ഇന്റെ പെണ്ണെ.. നിന്നെ ഇന്നെങ്കിലും ഒരു പെണ്ണിന്റെ വേഷത്തിൽ കാണാൻ പറ്റിയല്ലോ... ഭാഗ്യം.. "അൻസിക്ക 

"അതികം അങ്ങട്ട് ഊതല്ലേ... "

"എടി ദുആ ഞാൻ ഒരു സത്യം പറഞ്ഞതിന് നീ എന്തിനാ ചൂടാക്കുന്നെ.. നിന്നെ ഈ വേഷത്തിൽ കണ്ടപ്പോൾ.. ഉള്ളത് പറയാലോ.. ഇപ്പൊ തന്നെ നിന്നെ കെട്ടാൻ പൂതിയാകുന്നു... "അൻസിക്ക 

' ഓഹ്.. തുടങ്ങി... ' ഞാൻ താല്പര്യമില്ലാത്ത മട്ടിൽ വേറെ എങ്ങോട്ടോ നോക്കി നിന്നു.... 


"നിങ്ങളെ കുറിച്ച് ഞങ്ങൾ ഇപ്പോയാണ് അറിയൂന്നെ.. ദുആ.. നീ റാസിയുടെ പെണ്ണായിരുന്നു എന്നൊക്കെ പറഞ്ഞത് കേട്ടു.. "ശാമിക്ക 

"ആ അങ്ങനെ പലതും കേൾക്കും.. അതൊന്നും നിങ്ങൾക്ക് ഉൾകൊള്ളാൻ കഴിയില്ലെന്ന് വരും "

"അതെന്താ നീ അങ്ങനെ പറഞ്ഞെ.. നിനക്കും അവനെ ഇഷ്ടാണോ.. "അൻസിക്ക 


"അതൊന്നും  പറയാൻ പറ്റില്ല... "

"അപ്പൊ നീ പറഞ്ഞു വരുന്നത് നിനക്ക് അവനെ ഇഷ്ടം ആണ്  എന്നല്ലേ .. "അൻസിക്ക 

"ആണെങ്കിൽ.. "

"😁😁😁നീ എന്നെ ബോധിപ്പിക്കാൻ വേണ്ടി ഇനി ഓരോന്ന് പറയണ്ട... അവന്ക് നിന്നെ ഇഷ്ടമല്ല എന്ന് അവൻ.. പറഞ്ഞെന്നും ഞാൻ അറിഞ്ഞു"അൻസിക്ക 

"പിന്നെന്തിനാ എന്നോട് ചോദിക്കാൻ നിന്നെ.. "

"നിന്റെ ഉള്ളിൽ എന്താണന്നു അറിയണ്ടെ "അൻസിക്ക 

"ഓഹോ അങ്ങനെ ആണോ.. എന്നാ ഞാൻ ഒരു കാര്യം പറയാം.. എനിക്ക് റാസിയെ ഇഷ്ടമാണ്.. ഞാനും അവനെ ഇപ്പൊ സ്നേഹിക്കുന്നു.. അവൻ സ്നേഹിക്കാത്തതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നം അല്ല.. "

"നീ ഇപ്പൊ പറഞ്ഞതൊന്നും സത്യം അല്ല എന്ന് മറ്റാരേക്കാളും എനിക്കറിയാം... "അൻസിക്ക 

"ആര് പറഞ്ഞു.. എനിക്ക് അവനെ ഇഷ്ടല്ലാ എന്ന് "

"എന്നാ നീ തെളിയിക്ക്.. "അൻസിക്ക 

യാ ഹൗല വല  ഞാൻ അതിനിനീ എന്ത് മറുപടി കൊടുക്കും.... എന്നാലോച്ചിച്ചു ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ.. റാസിയും പാച്ചുക്കയും പോകുന്നത് കണ്ടപ്പോൾ.. 

ഒന്നും നോക്കിയില്ല.. ഞാൻ റാസിയെ വിളിച്ചു 

"റാസി.. "

ഞാൻ അവനെ വിളിച്ചപ്പോൾ.. റാസിയും പാച്ചുക്കയും എന്നെ നോക്കി. ഞാൻ അവരുടെ അടുത്തേക്ക് നടന്നു.  

**********************


നെച്ചു 

യാ ഹൗല വല ഈ ദുആ എന്തിനുള്ള പുറപ്പാടാ... 

അവൾ റാസിക്കാന്റെ അടുത്തേക്ക് പോയി.. റാസിക്ക അവളെ തന്നെ നോക്കി നിക്ക.. അവൾ റാസിക്കക്ക് അഭിമുഖം ആയി നിന്നിട്ട്... റാസിക്കാന്റെ കാലിനു മുകളിൽ കയറി നിന്നിട്ട്.. മൂപ്പരെ തോളിലൂടെ കൈ ഇട്ടു..ദുആ  എന്നിട്ട് മുഖം ചെരിച്ചു... റാസിക്കാനേ കിസ്സ് ചെയ്തു... അത് live ആയി കണ്ടോണ്ട് നിക്കുന്ന പാച്ചുക്കന്റെ കണ്ണ്  ഞാൻ ഓടി  പോയി  പൊത്തി.... 

എന്നിട്ട് ഞാനും കണ്ണടച്ച് നിന്നും.. കുറച്ചു കഴിഞ്ഞു പതിയെ പാച്ചുക്കാന്റെ കണ്ണിൽ നിന്ന് കയ്യെടുത്തു മാറ്റിയിട്ടു ഞാൻ കണ്ണ് തുറന്നപ്പോൾ... ദുആനെ അന്തം വിട്ട് നോക്കുന്ന റാസിക്കാനേ ആണ്..അവൾ ആണേൽ ഇതൊക്കെ എന്ത് എന്നാ മട്ടിൽ... അൻസിക്കാനേ നോക്കി നിക്ക.. 

ഞാൻ നേരെ അവിടെ നിക്കുന്ന കാണികളെ നോക്കിയപ്പോൾ.. എല്ലാത്തിന്റെയും... കിളികൾ ഒക്കെ പറന്നു പോയ മട്ടിൽ ആണ് അവരൊക്കെ നിൽക്കുന്നത്... 

അൻസിക്ക ആണേൽ ദുആനെ ദേഷ്യത്തോടെ നോക്കികൊണ്ട് അവിടന്ന് പോയി.. പിറകെ ബാക്കി മൂന്നു പേരും.. 


അവര് പോയതും ദുആ അവിടന്ന് പോവാൻ നിന്നതും... റാസിക്ക അവളെ കയ്യിൽ കയറി പിടിച്ചു.. 

"നീ ഇതെങ്ങോട്ടാ... "റാസിക്ക 

"ഞാൻ ക്ലാസ്സിലേക്ക് "ദുആ 

"അതെങ്ങനെ ശരിയാകും... നീ എനിക്ക് തന്നത് ഞാൻ നിനക്ക്  തിരിച്ചു തന്നതിന് ശേഷം നീ ഇവിടന്ന് പോയാൽ മതി... "റാസിക്ക 


റാസിക്ക പറഞ്ഞത് കേട്ട് അവൾ ഞെട്ടലോടെ റാസിക്കാനേ നോക്കി.. റാസിക്ക ഒരുമാതിരി ചിരി ചിരിച്ചു... ദുആന്റെ കൈ പിടിച്ചു വലിച്ചതും.. അവൾ crct റാസിക്കാന്റെ... നെഞ്ചിൽ പോയി നിന്നും.. 

"എന്ത് തിരിച്ചു കൊടുക്കുന്ന കാര്യാ  ഇവൻ ഈ പറയുന്നേ "പാച്ചുക്ക 

പാച്ചുക്ക എന്റെ അടുത്തേക്ക് വന്നു പറഞ്ഞതും ഞാൻ മൂപ്പരെ ഒരു നോട്ടം നോക്കി... എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ പാച്ചുക്ക വാ പൂട്ടുന്ന പോലെ കാണിച്ചു... കുറച്ചു അങ്ങോട്ട് നീങ്ങി നിന്നും... 

ഞാൻ അവരെ ഫോക്കസ് ചെയ്തു... 

"റാസി.. എന്നെ വിട്ടേ... "ദുആ 

"ഇല്ല.. എനിക്ക് കിട്ടിയതൊന്നും ഞാൻ കയ്യിൽ വയ്ക്കാറില്ല... അതെല്ലാം തിരിച്ചു കൊടുത്തിട്ടേ.. എനിക്ക് ശീലമുള്ളൂ... അതോണ്ട്.. ഞാൻ അങ്ങ് തരുവാ... "റാസിക്ക 

എന്നുപറഞ്ഞേ റാസിക്ക ദുആന്റെ മുഖം ചെരിച്ചു പിടിച്ചു... പിന്നെ ഒന്നും കണ്ടില്ല.. അതിനു മുന്നേ.. ഞാൻ എന്റെ കണ്ണും.. പാച്ചുക്കന്റെ കണ്ണും പൊത്തി പിടിച്ചു... 

"ശ്യോ... എല്ലാം കുളമാക്കി... നല്ലൊരു കിസ്സ് സീൻ live ആയി കാണായിരുന്നു... എല്ലാം കുളമാക്കി.. "പാച്ചുക്ക.. 

ഞാൻ കയ്യെടുത്തു.. പാച്ചുക്കന്റെ മുന്നിൽ പോയി നിന്നു... 

"ഒരറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ..ഇതിനൊക്കെ എന്താ ഇന്ട്രെസ്റ്റ്... "

പാച്ചുക്ക എന്നെ നോക്കി ഇളിച്ചു.. ഞാൻ നോക്കി പുച്ഛിച്ചു .. 

അപ്പൊ പാച്ചുക്ക എന്റെ മുഖം പിടിച്ചു.. പാച്ചുക്കന്റെ നേരെ തിരിച്ചു... 

"എന്താ അന്റെ പ്രശ്നം... "പാച്ചുക്ക 

"എനിക്ക് ഒരു പ്രശ്നം ഇല്ല.. "

"അത് വിശ്വസിക്കാൻ ഞാൻ മണ്ടനല്ല... അതോണ്ട് പറഞ്ഞെ.. എന്തിനാ നീ മുഖം കനപ്പിച്ചു വച്ചിരിക്കുന്നെ "പാച്ചുക്ക 

"എനിക്ക് ഒരു പ്രശ്നവും ഇല്ല എന്നല്ലേ പറഞ്ഞെ "

"നീ ഇപ്പൊ പറഞ്ഞില്ലെങ്കിൽ ദേ ദുആക്ക് കിട്ടിയതിന്റെ ഇരട്ടി നിനക്ക്  തരാൻ അറിയാഞ്ഞിട്ടല്ല.. എന്തേയ് തരട്ടെ "പാച്ചുക്ക 


പാച്ചുക്ക പറഞ്ഞത് കേട്ട്.. ഞാൻ വാ പൊത്തി പിടിച്ചിട്ട് വേണ്ടാന്ന് തലയാട്ടി.. 

"എന്നാ പറ... എന്താ നിന്റെ പ്രശ്നം... "പാച്ചുക്ക 

"ഇങ്ങൾ ആ ആനയോട്.. സോറി ആ ഷാനയോടും അവളെ ഫ്രണ്ട്സിനോടും കൂട്ട് കൂടുന്നത്  ഇഷ്ടല്ലാ.. അത്ര തന്നെ അവൾ ആൾ ശെരി അല്ല.. "

"അയ്യേ അതാണോ നിന്റെ പ്രശ്നം "പാച്ചുക്ക 

"ആ അത് തന്നെ... 😏😏😏" 

" ok ഇനി ഞാൻ അവരോട്  സംസാരിക്കുന്നത് കുറക്കാം... "പാച്ചുക്ക 

"കുറച്ചില്ലെങ്കിൽ പിന്നെ ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരണ്ട്.. "

"ഓഹ്.. കുറക്കാം പോരെ.. പിന്നെ നീ ഇന്ന് പൊളിച്ചടക്കിയല്ലോ... പറയാതിരിക്കാൻ വയ്യ.. നിനക്ക് ഈ വേഷം നല്ലോണം ചേരുന്നുണ്ട് "പാച്ചുക്ക 

"ശെരിക്കും "

"വേണേൽ വിശ്വസിച്ചാൽ മതി.. "പാച്ചുക്ക 

"😏😏😏😏ഉം... "

💮💮💮💮💮💮💮💮💮💮💮💮💮💮



റാസിയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തതു.. അവൻ എന്നെ കിസ്സ് ചെയ്തപ്പോൾ ശെരിക്കും ശരീരമാകെ തരിച്ചു പോയി... 

ഞാൻ അവനെ എത്ര തള്ളി മാറ്റാൻ നോക്കിയെങ്കിലും അവന്റെ ബലത്തിൽ ഞാൻ ഒന്നും ഒന്നുമല്ലാത്ത പോലെ.... 

അവസാനം അവൻ എന്നെ വിട്ടതും... ഞാൻ ശ്വാസം വലിച്ചോണ്ട്.. ആ തെണ്ടിയെ നോക്കി.... 

അവൻ എന്നെ നോക്കി കോട്ടി ചിരിച്ചോണ്ട് അവിടന്ന് പോയി.. പാച്ചുക്ക എന്നെ ഒന്ന് ആക്കി ചിരിച്ചോണ്ട് അവിടന്ന് പോയി... എനിക്ക് ദേഷ്യം വന്നിട്ട് നിലത്തു ആഞ്ഞു ചവിട്ടി... 

"ദുആ..നീ എന്തിനാ നിലത്തെ ഉപദ്രവിക്കുന്നെ ... "നെച്ചു 

"ആ തെണ്ടി എന്നെ കിസ്സ് ചെയ്യുമ്പോൾ എനിക്ക് അവനെ ഒന്നും ചെയ്യാൻ എനിക്ക് പറ്റിയില്ല .. "

ഞാൻ ഉറഞ്ഞു  തുള്ളിക്കൊണ്ട് അത്രയും പറഞ്ഞു തീരലും... ചിന്നമ്മന്റെ ഡയലോഗ് കേട്ട് എന്റെ വാ താനേ അടഞ്ഞു.. 

"നിനക്ക് ഇത്രക്കും ദേഷ്യം വന്നെങ്കിൽ പിന്നെന്തിനാ നീ റാസിക്കാനേ പോയി കിസ്സ് ചെയ്തേ.. "ചിന്നു 

"ആ... അത്. പിന്നെ.. ആ നേരം.... അൻസിക്കാന്റെ മുന്നിൽ.... "

"ഇനി നീ അതികം ഉരുണ്ടു കളിക്കേണ്ട... "ഫൈഹ 

"ഞങ്ങൾക്കെല്ലാം മനസ്സിലാകുന്നുണ്ട്.. "ലെച്ചു 

"ഇനി അതികം വൈകാതെ തന്നെ.. എനിക്ക് ഒരു നാത്തൂനും ആകും "rizu 

എന്നൊക്കെ പറഞ്ഞു... അവളുമാർ ക്ലാസ്സിലേക്ക് പോയി.. 

ഞാനാണേൽ അവര് പറഞ്ഞതൊന്നും മനസ്സിലാകാതെ അവര് പോകുന്നതും നോക്കി നിന്നും.... 


അല്ല ശെരിക്കും ഞാൻ എന്തിനാ.. റാസിയെ പോയി കിസ്സ് ചെയ്തേ..... 

ആ എന്തേലും ആവട്ടെ.... എന്തൊക്കെ പറഞ്ഞാലും ആ റാസിക്ക് ഇട്ട് ഒരു പണി കൊടുക്കണം കൂടെ ആ ഷാനക്കും... 

ഞാൻ അവർക്കുള്ള പണി ആലോചിച്ചു ക്ലാസ്സിലേക്ക് പോയി...... 



ക്ലാസ്സിൽ എത്തി... എല്ലാരും photos ഒക്കെ എടുക്കുന്ന തിരക്കില.. ഞാനും അവരെ കൂടെ കൂടി... 

"ദുആ... നീ റാസിയുടെ പെണ്ണായതു കൊണ്ട് മാത്രം ഞാൻ നിന്നെ വെറുതെ വിട്ടു.. ഇല്ലെങ്കിൽ സത്യായിട്ടും ഞാൻ നിന്നെ കെട്ടിയേനെ "അർഷാദ് 

"ശ്യോ ഇന്റെ അർഷാദേ.....ഇജ്ജ് റാസിനെ നോക്കണ്ട..ദേ ഇപ്പൊ അവൻക്ക് എന്നെ ഇഷ്ടമല്ലല്ലോ... നീ എന്നെ കെട്ടിക്കോട... "

"ഹേയ് ഇല്ല ദുആ.. എന്ന് നീ റാസിന്റെ പെണ്ണാണെന്ന് പറഞ്ഞോ അന്ന് നീ എന്റെ പെങ്ങൾ ആണ്.. "അർഷാദ് 

"വേണ്ടായിരുന്നു... "

"ഹി ഹി.. "അർഷാദ് 

"അല്ല ദുആ നിനക്ക് റാസിക്കാനേ ഇഷ്ടമല്ലാത്തത് എന്തുകൊണ്ട... "ശരീഫ് 

"എനിക്ക് ഈ പ്രേമമൊന്നും സെറ്റ് ആക്കില്ലടാ... "

"ഉം... കണ്ടറിയാം... ഇപ്പൊ പറഞ്ഞത് മാറ്റി പറയാതിരുന്നാൽ നല്ലത് "നെച്ചു 

ഞാൻ അവൾക്ക് മറുപടി കൊടുക്കാൻ പോയപ്പോൾ ആണ്.. അനൗൺസ്മെന്റ്  കേട്ടത്..മത്സരം തുടങ്ങാൻ പോകാണ് എന്ന് പറഞ്ഞിട്ട് സീനിയർസ് മൈക്കിലൂടെ വിളിച്ചു കൂവുന്നുണ്ട്.... 

അപ്പൊ തന്നെ എല്ലാവരും കൂടി ഗ്രൗണ്ടിലേക്ക് ഇറങ്ങി... 

അവിടെ സ്റ്റുഡന്റസ് എല്ലാം ഹാജർ ആയിട്ടുണ്ട്... 

"എന്നാപ്പിന്നെ തുടങ്ങല്ലേ... "സീനിയർ 

"ആ.... "സ്റ്റുഡന്റസ് 


"Ok... first ഗെയിം ആണ്.. ലെമൺ സ്പൂൺ അതിൽ ടീച്ചേഴ്സിനും പങ്കെടുക്കാം കേട്ടോ.. "പാച്ചുക്ക 

First ഗെയിം ലെമൺ സ്പൂൺ ആണ് എന്ന് പറഞ്ഞപ്പോൾ.. ചിന്നമ്മയും റിസുവും കൂടി... സാരിയൊക്കെ ഒതുക്കി കളത്തിൽ ഇറങ്ങി.. അവര് നടക്കുന്നതിന് ഇടക്ക് വീഴാതിരുന്നാൽ മതി... 


**********************



ചിന്നു 

ഞാനും റിസുവും കളിക്കാൻ ഇറങ്ങി.. ഞങ്ങളെ കൂടെ ആ ഷാനയുടെ വാല്  ദേവു ഉണ്ട് കൂടെ.. അവൾ ഞങ്ങളെ രണ്ടുപേരുടെയും ഇടയിൽ ആണ്.. ഇത് തന്നെ അവസരം അവൾക്കിട്ട് ഒരു പണി കൊടുക്കാം... 

എല്ലാവരും സ്പൂൺ വയ്ക്കകത്തു വച്ചു... നടക്കാൻ തുടങ്ങി... ഞാനും റിസുവിനെ നോക്കി കണ്ണിറുക്കി... അവൾക്ക് കാര്യം മനസ്സിലായി.. ഞാൻ വീണ്ടും കണ്ണിറുക്കി.. 

അപ്പൊ തന്നെ റിസുവും ഞാനും  കാലുകൊണ്ട്.. മുന്നിൽ കണ്ട കല്ല് തട്ടിയിട്ടു.. ഞാൻ തട്ടിയിട്ട കല്ലിന്റെ മുകളിൽ കൂടി അവൾ പോയെങ്കിലും റിസുവിന്റെ കല്ല് തടഞ്ഞു അവൾ അന്തസായി വീണു.. 

അത് കണ്ട് ഞാനും റിസുവും സ്പൂൺ വായിൽ നിന്ന് എടുത്തു... ഊരക്ക് കൈ കൊടുത്ത്.. അവിടെ നിന്ന് ചിരിച്ചു ചിരിച്ചു ഒരു വായിക്ക് ആയി.. 

പിന്നെ ഒരു ചേച്ചി വന്നു അവളെ താങ്ങി കൊണ്ട് പോയി.. ഈ മത്സരത്തിൽ വേറെ ഒരു കുട്ടി first വാങ്ങി. 
.

First വാങ്ങിയില്ലെങ്കിലും കുഴപ്പമില്ല അവൾക്കിട്ട് ഒരു പണി കൊടുക്കാൻ കഴിഞ്ഞല്ലോ അത് മതി.. 

ഞങ്ങൾ rowdy ഗേൾസിന്റെ അടുത്തേക്ക് പോയി.. അവരും അവൾ വീണത് കണ്ട് ഇപ്പോഴും ചിരിക്കാണ്.. 

"അതേതായാലും നന്നായി അവൾക്കിട്ട് ഒരു പണി കൊടുക്കാൻ ഇരിക്കയായിരുന്നു ഞാൻ "ലെച്ചു 


ഞങ്ങൾ ചിരിച്ചു ചിരിച്ചു കുഴങ്ങി അവിടെ ഇരിക്കുമ്പോൾ ആണ്.. ആ ദേവു ആ വഴി പോയത്.. പാവം ഞൊണ്ടി ഞൊണ്ടിയ നടക്കുന്നെ.. അവൾ പോകുമ്പോൾ എന്നെയും റിസുവിനെയും നോക്കി പേടിപ്പിച്ചിട്ട പോയെ.. ഞങ്ങൾക്ക് അതൊക്കെ വെറും ഗ്രാസ് ആയതുകൊണ്ട്.. അവളെ നോക്കി പുച്ഛിച്ചു തള്ളി 


"അടുത്ത ഗെയിം ആണ് കസേര കളി... "അത് അനൗൺസ് ചെയ്തതും സ്വിച്ചിട്ട പോലെ.. ലെച്ചുവും ഫൈഹയും എണീറ്റു... ഗെയിം നടക്കുനോടത്തേക്ക് പോയി 


__________________________________


ലെച്ചു 


ഞങ്ങൾ ഗെയിം കളിക്കാൻ തയ്യാറായി നിക്കുമ്പോ ആണ്... ആ neha അവിടേക്ക് കയറി വരുന്നത്.. അവളും ഈ കളിക്ക് ഉണ്ട് എന്ന് പറഞ്ഞപ്പോൾ.. എനിക്കും ഫൈഹക്കും.. 

"മോളെ മനസ്സിൽ ലഡ്ഡു പൊട്ടി "എന്നാ ഫീലായിരുന്നു.... ഇവൾ ഇന്ന് ഇവിടന്ന് പൂർവ ആരോഗ്യത്തോടെ പോകില്ല.. 

കളി തുടങ്ങിയതും.. ഞങ്ങൾ നടക്കാൻ തുടങ്ങി... ഓരോരുത്തര്.. out ആയി പോയി.. അവസാനം ഞാനും ഫൈഹയും ആ പരട്ട നേഹയും വേറെ ഒരു കുട്ടിയും ആണ് ഉള്ളത്... ഞങ്ങൾ തുടർന്ന് കളിച്ചു... song നിർത്തിയപ്പോൾ.. neha ചെയറിൽ  ഇരിക്കാൻ നിന്നപ്പോൾ  ഞാൻ അവളെ തട്ടി മാറ്റി.. ചെയറിൽ ഇരിന്നു... 

ആ നേഹയാണേൽ ഞാൻ തട്ടിയപ്പോൾ.. നിലത്തേക്ക് വീണു... അവൾ അവിടെ കിടന്ന് ഫൗൾ ഫൗൾ എന്നൊക്കെ പറയുന്നുണ്ടേലും... ആരും അത് മൈൻഡ് ആക്കാതെ കളി continue ചെയ്യാൻ പറഞ്ഞു.. 

അതൊക്കെ കൂടി കണ്ടപ്പോൾ അവൾ അവിടന്ന് എണീറ്റു പോയി.. അവൾക്ക് നടക്കാൻ പറ്റുന്നില്ല എങ്കിലും.. അവൾ അത് പുറത്തു കാണിക്കാതെ.. നടക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ...ചിരി സഹിക്കാൻ പറ്റിയില്ല... ഞാനും ഫൈഹയും കണ്ട്രോൾ ചെയ്തു നിന്നും.. 

ഈ കളിയിൽ ഞങ്ങളെ കൂടെ ഉണ്ടായിരുന്ന ആ കുട്ടി ജയിച്ചു.. വിട്ടു കൊടുത്തത... പാവമല്ലേ ജയിച്ചു പൊക്കോട്ടെ എന്ന് കരുതി... 

@@@@@@###@@@@@


ഇപ്പൊ നടന്നു കൊണ്ട് നിക്കുന്ന മത്സരം ഉറിയടി ആണ്...നമ്മളെ നെച്ചു ആണ് ഇപ്പൊ ഉറിയടിക്കാൻ പോയത്.. അവളെ കണ്ണൊക്കെ കെട്ടി... ഒരു വലിയ വടിയും പിടിച്ചിട്ട്  നിക്ക പാവം.. അവൾ പോകുമ്പോ ഞങ്ങൾ കുറച്ചു പ്ലാനിങ് ഒക്കെ ചെയ്തിട്ട പോയത്.. എന്താണന്നു വഴിയേ മനസ്സിലാകും.. 

അവളെ മൂന്ന് പ്രാവിശ്യം കറക്കി... അതിനു ശേഷം അവൾ നടക്കാൻ തുടങ്ങി... കുറെ മുകളിലേക്ക് നോക്കി അടിച്ചു 

പക്ഷെ ഉറി മാത്രം പൊട്ടിയില്ല.. അവസാനം അവൾ സ്റ്റുഡന്റ്സിന്റെ അടുത്തേക്ക് വരാൻ തുടങ്ങിയപ്പോൾ സ്റ്റുഡന്റസ് ഒക്കെ പിറകിലേക്ക് നീങ്ങി.. പക്ഷെ അതിൽ ആ ഷാനയും ഫ്രണ്ട്സും മാത്രം നീങ്ങിയില്ല.... ജാട കാണിച്ചു നിക്ക 
.

അവരെ അടുത്ത് എത്തിയതും... ലെച്ചു പെട്ടെന്ന് നിലവിളിച്ചു.. അപ്പൊ എല്ലാരെ ശ്രദ്ധ അവളിൽ ആയി.. എല്ലാരും കാര്യം തിരക്കിയപ്പോൾ... 

"ഉറുമ്പ് കടിച്ചതാ.. "ലെച്ചു 

ലെച്ചു എല്ലാരെയും  നോക്കി ഇളിച്ചു കൊടുത്തു.. 

എല്ലാരും ലെച്ചുനെ നോക്കി ഇവൾ എവിടന്ന് വന്നു.. എന്നാ മട്ടിൽ നോക്കിയിട്ട്... നെച്ചുവിനെ നോക്കി.. 

നെച്ചു ആണേൽ ആ വടി പിറകിലേക്ക് വീശിയിട്ട് ഒറ്റ അടി... 

"ട്ടോ... "... മക്കളെ.. പൊളിച്ചു.. അവളെ തല തല്ലി പൊളിച്ചു 

ആരെ ആ ഷാനയുടെ... ഇതൊക്കെ ഞങ്ങളെ പ്ലാൻ ആയിരുന്നു.. ലെച്ചു എല്ലാരേയും ശ്രദ്ധ മാറ്റുമ്പോൾ.. നെച്ചു.. കണ്ണിലെ കെട്ടൊന്ന് just മാറ്റിയിട്ടു ഷാന എവിടെയാണോ നിക്കുന്നെ എന്ന് കൃത്യമായി മനസ്സിലക്കി... പിന്നെ ഒന്നും നോക്കാതെ അവളെ തലക്കടിച്ചു 


ഇതുമതി അവൾക്ക് തത്കാലത്തേക്ക് ഇതുമതി.. നിനക്ക് ബാക്കിയുള്ള പണിയൊക്കെ പിറകെ വരുന്നുണ്ട് ഷാന.. 

നെച്ചു തിരിഞ്ഞു വടി എടുത്തു വീശിയതും അത് ചെന്ന് തട്ടിയത് പാച്ചുക്കന്റെ തലയിലും... 


യാ ഹൗല വല ഇത് ഞങ്ങളെ പ്ലാനിങ്ങിൽ ഇല്ലല്ലോ... ഇവൾ ഇത് കൊളമാക്കും... 


" ആരേലും ഒന്ന് പിടിച്ചു മാറ്റ്... ഇതിന് വട്ടായതാ.. മനുഷ്യന്മാരെ ഒക്കെ കൊല്ലാൻ ഇറങ്ങിയത...."പാച്ചുക്ക 

ഞങ്ങൾ അവളെ അടുത്തേക്ക് പോയി.. അവൾ വടി നിലത്തിട്ടു.. കണ്ണിലെ കെട്ട് അയച്ചിട്ട്.. 

" വട്ട് നിന്റെ കെട്യോക്കട പരട്ട കിളവ.. അന്നോടാരെങ്കിലും ഇന്റെ മുന്നിൽ വന്നു നിക്കാൻ പറഞ്ഞോ.. "നെച്ചു.. 

" എടി ഇവൾക്ക് ശെരിക്കും വട്ടായെന്ന തോന്നുന്നേ... "rizu 

"പിടിക്കവളെ... ഇല്ലെങ്കിൽ danger ആണ്.. "

ഞങ്ങൾ എല്ലാവരും കൂടി അവളെ പിടിച്ചു മാറ്റി.. അവിടെ ഇരുത്തി.. ആ ഷാനയെ എല്ലാവരും കൂടി അവിടന്ന് കൊണ്ട് പോയി.. പാച്ചുക്കക്ക് വലിയ പരിക്കൊന്നും പറ്റിയിട്ടില്ല... അതന്നെ വലിയ ഭാഗ്യം 


ഉറിയടിക്കാൻ വേണ്ടി എന്റെ പേര് വിളിച്ചതും ഞാൻ അവിടേക്ക് ചെന്നു.. 

എന്റെ കണ്ണ് കെട്ടി.. കയ്യിൽ ഒരു വടിയും തന്നിട്ട് മൂന്ന് പ്രാവിശ്യം കറക്കി... 

ഞാൻ മുകളിലേക്ക് വടി പിടിച്ചു... ഉറി തപ്പിയതും... ആദ്യമൊന്നും കിട്ടിയില്ല... അവസാനം ഉറി വടിയിൽ തട്ടി... പിന്നെ ഒന്നും നോക്കിയില്ല... ചാടി ആ ഉറി പൊട്ടിച്ചു.. 

പക്ഷെ ചട്ടത്തിൽ ഇന്റെ സാരി എനിക്ക് പാരയാകും എന്നു കരുതിയില്ല... ഞാൻ വീഴാൻ പോയപ്പോൾ... എന്നെ ആരോ വന്നു പിടിച്ചു... ആ ആളെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു... അൻസിക്ക ആയിരുന്നു അത്. . ഞാൻ അൻസിക്കയിൽ നിന്ന് അകലാൻ നോക്കിയതും.. 

പെട്ടെന്ന് ആരോ വന്നിട്ട്... എന്നെ അൻസിക്കയിൽ  നിന്ന്  അടർത്തി മാറ്റി.. അയാളിലേക്ക് നിർത്തി... 

അത് റാസിയായിരുന്നു...

"ഈ ഗ്രൗണ്ട് നിങ്ങൾക്ക് റൊമാൻസ് കളിക്കാൻ ഉള്ളതല്ല.. "razi 


"അതിന് ആരാ ഇവിടെ റൊമാൻസ് കളിച്ചേ... ഇവൾ വീഴാൻ പോയപ്പോൾ ഞാൻ പിടിച്ചതല്ലേ... അല്ല നീ എന്താ പറഞ്ഞെ... ഞങ്ങൾ തമ്മിൽ റൊമാൻസ് എന്നോ.. അതിന് ഞങ്ങൾ തമ്മിൽ അല്ലല്ലോ റൊമാൻസ് വേണ്ടേ.. നിങ്ങൾ തമ്മിൽ അല്ലെ "അൻസിക്ക 

"ഞങ്ങൾ തമ്മിലോ.. റൊമാൻസോ എന്തിന്... "റാസി 

" അപ്പൊ നിങ്ങൾ ഇഷ്ടത്തിൽ അല്ലെ.. "അൻസിക്ക 

"അല്ല.. "റാസി 

അവൻ പറഞ്ഞത് കേട്ടിട്ട് എനിക്ക് ദേഷ്യം വന്നു... കള്ള ഇബ്‌ലീസ്... ഞാൻ നേരത്തെ കഷ്ടപെട്ടതൊക്കെ വെറുതെ ആയില്ലേടാ തെണ്ടി... റാസിയും  ഞാനും ഇഷ്ടത്തിൽ ആണ് എന്ന് എങ്ങനേലും അൻസിക്കാനേ ബോധിപ്പിക്കാൻ വേണ്ടിയാണ്.. ഒന്നും നോക്കാതെ.. ഈ ജന്തുവിനെ പോയി കിസ്സ് ചെയ്തേ... ഈ കൊരങ്ങനെ കിസ്സ് ചെയ്തതിന്റെ പേരിൽ ഒന്ന് ഇങ്ങോട്ടും കിട്ടി... 

എന്നിട്ട് ഈ തെണ്ടി പറയുന്നത് കണ്ടില്ലേ..  കൊല്ലണ്ടേ ഈ കോപ്പിനെ.....

അൻസിക്കയാണെൽ എന്നെയും അവനെയും മാറി മാറി നോക്കാ...

ഞാൻ രണ്ടുപേരെയും ഒന്ന് തുറിച്ചു നോക്കിയിട്ട് അവിടന്ന് പോന്നു..


ഇനി ഇപ്പൊ ഞാൻ എന്ത് പറയും അൻസിക്കാനോട്......മൂപ്പരെ മാറ്റി നിർത്താൻ ആകെ ഉള്ള പിടിവള്ളിയായിരുന്നു... റാസി.. അതും ആ ബലാല് പൊളിച്ചു കയ്യിലെടുത്തു തന്നു.... 

ഞാൻ ഓരോന്ന് പിറുപിറുതോണ്ട്..  rowdy ഗേൾസിന്റെ അടുത്തേക്ക് ചെന്നു.. എന്റെ മുഖം കണ്ട്... അവരെല്ലാവരും കാര്യം തിരക്കി.. ഞാൻ എല്ലാം പറഞ്ഞു കൊടുത്തു... 

"ഗേൾസിന്റെ അവസാനത്തെ മത്സരം ആണ്.. കമ്പവലി... "

അത് അനൗൺസ് ചെയ്തതും..ഞങ്ങളും.. ഞങ്ങളെ ക്ലാസ്സിലെ വേറെയും കുറച്ചു ഗേൾസും കൂടി കളത്തിൽ ഇറങ്ങി... 

ഞങ്ങൾക്കെതിരെ മത്സരിക്കുന്ന ടീം.. ശബാനയുടെ ക്ലാസ്സ് ആണ്.. അവളും ഉണ്ട് കൂടെ... 

"എടി ദുആ.. ഈ സാരി ഉടുത്തു എങ്ങനാ.. സാരി മിക്കവാറും പണിയാകും... "ഫൈഹ 

"തളരരുത്... നമ്മൾ പോരാടണം "ലെച്ചു 

ഞങ്ങൾ കുറെ ആത്മവിശ്വാസം ഒക്കെ വരുത്തി... ആ വലിയോരു കയറും താങ്ങി.. നിന്നും.. മുന്നിൽ തന്നെ എന്നെ കൊണ്ട് പോയി നിർത്തി.. 

എതിർടീമിൽ മുന്നിൽ തന്നെ ശബാനയും... 

"ദുആ.. മിന്നിച്ചേക്കണേ... "പാച്ചുക്ക 

ഞാൻ പാച്ചുക്കാനേ നോക്കി സൈറ്റ് അടിച്ചു... 

പിന്നെ വലി തുടങ്ങി.. യാ ഹൗല വല.. ഇതെന്താണിത്... പടച്ചോനെ.. നമ്മളെ ഊര പണിയായി... ഇത് ഒന്ന് അനങ്ങുന്നത് പോലും ഇല്ല.. 


എതിർ ടീമിൽ ഉള്ളവർ.. വലിച്ചിട്ടു... ഞങ്ങൾ അവരെ അടുത്തേക്ക് നീങ്ങി... 

"എന്തോന്നടി എല്ലാം കൂടിയും... തോൽക്കാനാണോ.. ഇങ്ങോട്ട് എഴുനെള്ളിയത്... മര്യാദക്ക് ജയിച്ചില്ലെങ്കിൽ ഇന്റെ തനി സ്വഭാവം നിങ്ങൾ അറിയും പറഞ്ഞില്ലെന്നു വേണ്ട.. "

"ദുആ.. അങ്ങോട്ട് പോകുന്നു എന്നല്ലാതെ ഇങ്ങോട്ട് വരുന്നില്ലടി... "നെച്ചു 

"അതിന് വെറുതെ പിടിച്ചാൽ പോരാ...നമ്മൾ ജയിക്കണം എന്ന് മനസ്സിൽ കരുതി വലിക്കണം.. ദേ ഇതു പോലെ   "

എന്നു ഞാൻ പറഞ്ഞു.. ആ കമ്പ(വലിയ കയർ )വലിച്ചതും ഒരടി പിറകിലേക്ക് പോയി.. അപ്പൊ തന്നെ എല്ലാവരും ഒരു എനർജി കിട്ടിയ പോലെ.. പിറകിലേക്ക് വലിച്ചു.... 

ആ വലിയിൽ എതിർ ടീം ഞങ്ങളെ കൂടെ പോന്നു... ആ ശബാനയും ഫ്രണ്ട്സും ഒക്കെ നിലത്തേക്ക് വീണു... 

ഞങ്ങൾ അതൊക്കെ കണ്ട് ചിരിച്ചോണ്ട് നിക്കുമ്പോ ആണ്.  വിജയിയെ പ്രഖ്യാപിച്ചത്.. ഞങ്ങൾക്ക് തന്നെ first... 

പിന്നെ ബോയ്സിന്റെ മത്സരം ഒക്കെ നടന്നു  . പക്ഷെ ഒരു മത്സരത്തിലും.. devil kings പങ്കെടുത്തില്ല...  

ഞങ്ങൾ പിന്നെ അത് കാര്യമാക്കിയില്ല... ഫുഡ്‌ കഴിക്കാൻ സമയം ആയപ്പോൾ.. എല്ലാരും കൂടി ഹാളിലേക്ക് പോയി... ഞങ്ങളെ ക്ലാസും പിന്നെ വേറെ ഒരു ക്ലാസും കൂടിയാണ് ഭക്ഷണം വിളമ്പി കൊടുക്കാൻ നിൽക്കുന്നത്... എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരിന്നു.. ടീച്ചേഴ്സും സ്റ്റുഡന്റ്സും ഒക്കെ ഭക്ഷണം കഴിക്കാൻ ഇരിന്നു... 

ഞങ്ങൾ ഓരോ വിഭവങ്ങൾ വിളമ്പി കൊടുക്കാൻ തുടങ്ങി... ലെച്ചുവും ഞാനും കൂടി.. നമ്മളെ devil കിങ്സിന്റെ അടുത്തേക്ക് ചെന്നു... ഞാൻ എല്ലാവർക്കു  ഉപ്പേരിയും ..ലെച്ചു  ചോറും  കൊടുക്കാൻ  നിന്നു..  

First തന്നെ പാച്ചുക്ക.. 

"ആഹാ ആരാ ഇതു വിളമ്പി തരുന്നേ.. സാക്ഷാൽ ദേവിയോ "പാച്ചുക്ക 

"അല്ല... ഭദ്രകാളി എന്തേയ്."ലെച്ചു 


.."കുട്ടി ഇപ്പൊ സ്വബോധത്തിൽ അല്ല... അതോണ്ട്.. ചോർ ഈ ഇലയിലേക്ക് വിളമ്പാ...."പാച്ചുക്ക 

പണി പാളും എന്ന് മനസ്സിലായപ്പോൾ പാച്ചുക്ക ട്രാക്ക് മാറ്റി..  

ലെച്ചു പാച്ചുക്കാനേ ഒന്ന് ഇരുത്തി നോക്കിയിട്ട് ചോർ വിളമ്പി കൊടുത്തു 

"ഹായ്   ഉണ്ണിയേട്ടൻ first "പാച്ചുക്ക.. 


പാച്ചുക്ക കൈയടിച്ചപ്പോൾ.   ലെച്ചു ചോറിന്റെ പത്രം അവിടെ വച്ചിട്ട്... പാച്ചുക്കന്റെ ഇലയെടുത്തിട്ട്..  ജാസിക്കന്റെ മുന്നിൽ വച്ചു കൊടുത്തു.. 



"അങ്ങനെ ഇപ്പൊ ഉണ്ണിയേട്ടൻ first അടിക്കേണ്ട.... "ലെച്ചു 


പാച്ചുക്ക.. ഇപ്പൊ കരയും എന്ന മട്ടിൽ ഓളെ നോക്കി കൊണ്ട് .. 

"ഉണ്ണിയേട്ടന് സെക്കന്റെങ്കിലും താടി.. "പാച്ചുക്ക 


"ഇല്ല.. ഉണ്ണിയേട്ടൻ last... "ലെച്ചു

"പോടീ കോപ്പേ... "പാച്ചുക്ക.. 

ഞങ്ങളെല്ലാരും പാച്ചുക്കാനേ നോക്കി ചിരിച്ചു... ലെച്ചു ബാക്കിയുള്ളവർക്കൊക്കെ വിളമ്പി.. അവസാനം പാച്ചുക്കക്ക് വിളമ്പി കൊടുത്തു പാവം പാച്ചുക്ക... 

ഞാൻ ഉപ്പേരി ഒക്കെ എടുത്തു കൊടുത്തു... 

ഞങ്ങൾ കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു.... 

അപ്പോഴുണ്ട് നെച്ചു ആ ഷാനയോട് എന്തിനോ തർക്കിക്കുന്നു... ഞങ്ങളെ ടീംസ്  അവിടേക്ക് ചെന്നു നോക്കി.. 

"എന്താടി എന്താ പ്രശ്നം "


, " ദേ ദുആ സഹിക്കുന്നതിൽ ഒരു പരുതി ഉണ്ട്  .. ഇവൾക്ക് ഇതു വേണം എന്ന് പറഞ്ഞിട്ട് ഞാൻ ഇതു എടുത്തു കൊടുത്തു.. അപ്പൊ അവൾ പറയാ... ഇതല്ല... മറ്റേത് ആണ്.  അപ്പൊ ഞാൻ അവൾ പറഞ്ഞത് എടുത്തു കൊടുത്തപ്പോൾ .. ഈ കോപ്പ് പറയാ...അവൾ ആദ്യം പറഞ്ഞത് തന്നെ മതി... 

അത് കേട്ടാൽ ആർക്കായാലും ദേഷ്യം വരില്ലേ.. "നെച്ചു... 


"ഇല്ല നീ ചെയ്തത് ഒട്ടും ശെരിയായില്ല... "

എന്നു ഞാൻ പറഞ്ഞപ്പോൾ എല്ലാവരും എന്നെ  നോക്കി..... 

"അവൾ ചോദിച്ച രണ്ട് വിഭവങ്ങളും എവിടെ "

അപ്പൊ നെച്ചു എനിക്ക് നേരെ അത് രണ്ടും നീട്ടിയതും.. ഞാൻ ഒരു സ്‌പൂൺ എടുത്ത്... അതിൽ രണ്ടിൽ നിന്നും കുറച്ചു എടുത്തിട്ട്... അവളെ വാ തുറപ്പിച്ചു.. അകത്തേക്ക് വച്ചു കൊടുത്തു.. 

അവൾ അത് തുപ്പാൻ പോയപ്പോൾ. . 


"തുപ്പരുത്... തുപ്പിയാൽ... പിന്നെ വെച്ചേക്കില്ല.. ഇതുമുഴുവനും നിന്നെ കൊണ്ട് തിന്നിപ്പിക്കും.. കാണണോ നിനക്ക്.. "

ഞാൻ പറഞ്ഞത് കേട്ട്.. അവൾ പേടിച്ചു.. വയ്ക്കകത്തു ഉള്ളത് ഇറക്കാൻ പാട് പെടുന്നുണ്ട്... ഞങ്ങൾ കൂടി നിക്കുന്നത് കണ്ട് miss കാര്യം തിരക്കി 

"അവിടെ എന്താ.  "Miss 


"ഒന്നുല്ല്യ mam....ഇവൾക്ക് കുറച്ചു... പുളിശ്ശേരി വേണം എന്നു പറഞ്ഞു അപ്പൊ അതെടുത്തു കൊടുക്കായിരുന്നു.. "

പിന്നെ miss കഴിക്കുന്നതിൽ ശ്രദ്ധ ചെലുത്തി..   

" കളിക്കുമ്പോ നീ ആളും തരവും നോക്കി കളിക്കണം.... ഷാന... ഞാൻ നിന്നോട് പലതവണം പറഞ്ഞിട്ടുണ്ട്... നിന്റെ കളിയൊന്നും ഞങ്ങളെ നേരെ നടക്കില്ല.. "

അവൾക്ക് ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു... അവിടന്ന് പോന്നു... 

അപ്പോയെക്കും ലെച്ചുനു വിളി വന്നു അതും അപ്പുവേട്ടൻ വിളിച്ചത്... 

അവൾ ചോറും കൊണ്ട്.. അപ്പുവേട്ടന്റെ അടുത്തേക്ക് പോയി.  പിറകെ rizu സാമ്പാറും കൊണ്ട് പോയി... 


&&&&&&&&&&&&&&&&&&&&&


Rizu 

"ചോറ്... "ലെച്ചു 

"ആ കുറച്ചു മതി "അപ്പുവേട്ടൻ 

ലെച്ചു കുറച്ചു ചോറ് അപ്പുവേട്ടന്റെ ഇലയിൽ ഇട്ടു കൊടുത്തു.. 

"ഇതു മുഴുവനും വേണ്ട..  "അപ്പുവേട്ടൻ 

അവൾ അതിൽ നിന്നും കുറച്ചു എടുത്തു.. ബാസിക്കക്ക് ഇട്ടു കൊടുത്തു.. 

ബാസിക്ക കഴിക്കുന്നതിന്റെ ഇടക്ക് ഇതിപ്പോ എവിടന്നാ ചോറ് വന്നേ എന്ന  മട്ടിൽ ചുറ്റിലും നോക്കുന്നുണ്ട്.. 


"ഇതിൽ ഇപ്പൊ എന്താ എനിക്ക് കഴിക്കാൻ മാത്രം ഉള്ളെ...നിനക്ക് ചോറ് ഇട്ടു തരാൻ ബുദ്ധിമുട്ട് ഉണ്ടോ.. "അപ്പുവേട്ടൻ.. 

ഞാൻ ലെച്ചുനെ ഒന്ന് നോക്കിയപ്പോൾ അവൾ കണ്ണടച്ചു ശ്വാസം വലിച്ചു വിട്ടിട്ട്... അപ്പുവേട്ടൻ കുറച്ചു ചോറ് ഇട്ടു കൊടുത്തു.. 

"Aish... ഇതു മുഴുവനും എനിക്ക് തിന്നാൻ കഴിയില്ല.. നിനക്കെന്താ പറഞ്ഞിട്ട് മനസ്സിലാകത്തെ... "അപ്പുവേട്ടൻ 

യാ ഹൗല വല.. ഇന്ന് അപ്പുവേട്ടന്റെ കാര്യം ഗോവിന്ദ.. 

അവൾ ആ പത്രത്തിൽ ഉള്ള ചോറ് മുഴുവനും അപ്പുവേട്ടന്റെ ഇലയിലേക്ക് തട്ടി.. 

"അതെന്താ ഇങ്ങൾക്ക് തിന്നാൽ.. മര്യാദക്ക് ഇതു മുഴുവനും തിന്നിട്ട് ഇവിടന്ന് എഴുന്നേറ്റാൽ മതി.. ഇല്ലെങ്കിൽ ഇന്റെ തനി കൊണം നിങ്ങൾ അറിയും ഇങ്ങോട്ട്  താടി   ... "എന്നും പറഞ്ഞു.. അവൾ എന്റെ കയ്യിലെ സാമ്പാർ എടുത്തു... അപ്പുവേട്ടന്റെ ഇലയിൽ ഒഴിച്ച് കൊടുത്തു..... 


അപ്പുവേട്ടൻ ചെയറിൽ നിന്ന് എഴുനേറ്റു. 


"ഇതിനെ ആരേലും പിടിച്ചു കൊണ്ട് പോയെ.. ഇതിനു മുഴുത്ത വട്ട.. "അപ്പുവേട്ടൻ 

"അതേടാ എനിക്ക് വട്ട.  നീ ഒക്കെ കൂടി എന്നെ ഇങ്ങനെ ആക്കുന്നെ... "ലെച്ചു.. 

എന്നു പറഞ്ഞു അവൾ അവിടന്ന് ഇറങ്ങി..പോയി 

"Last പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ല... "ജാസിക്ക 

"എനിക്കും... "പാച്ചുക്ക ബാസിക്ക ഇക്കു 


അപ്പുവേട്ടൻ അവൾ പോയ ഭാഗത്തേക്ക്‌ തന്നെ നോക്കിയിട്ട്... അവിടന്ന് ഇറങ്ങി പോയി..  

*********************


അപ്പു 

അവളെ ഒന്ന് ഇട്ട് വട്ടാക്കാൻ വേണ്ടിയാ ഞാൻ നേരത്തെ അങ്ങനെ ഒക്കെ ചെയ്തേ.... അവൾ ഇത്രക്കും കലിപ്പാകും എന്ന് ഞാൻ അറിഞ്ഞില്ല..  

ആ കുരിപ്പ് എന്നാ അവൾക്കും  എന്നെ ഇഷ്ടമാണ് എന്ന് പറയാ... ഇന്റെ ഈശ്വരാ... .ഞാൻ അവളെയും തിരഞ്ഞു നടന്നു... അവൾ ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു... ഞാൻ അവളെ അടുത്ത് പോയി ഇരുന്നു.. അവൾ കരയായിരുന്നു... തോന്നുന്നു.. എന്നെ കണ്ടപ്പോൾ കണ്ണുതുടച്ചു... ഞാൻ അവളേ അടുത്ത് വന്നിരുന്നപ്പോൾ...ലെച്ചു കുറച്ചു നീങ്ങി ഇരിന്നു.. ഞാനും അവളെ അടുത്തേക്ക് നീങ്ങി..  അവൾ വീണ്ടും അപ്പുറത്തേക്ക് നീങ്ങി ഇരിന്നു.. ഞാനും വിട്ടു കൊടുത്തില്ല... അവളെ അടുത്തേക്ക് നീങ്ങി ഇരുന്നു.. 

സഹികെട്ടു അവസാനം അവൾ അവിടന്ന് എഴുനേറ്റ് പോവാൻ നിന്നപ്പോൾ ഞാൻ അവളെ കൈ പിടിച്ചു വലിച്ചു.. അവിടെ ഇരുത്തി.. 


"സോറി പെണ്ണെ "

"എനിക്കാരുടെയും സോറി ഒന്നും വേണ്ട "ലെച്ചു 

"വേണ്ടേ... വേണ്ടെങ്കിൽ വേണ്ട... ഇനി കുറച്ചു കഴിഞ്ഞു ഞാൻ സോറി പറഞ്ഞില്ല എന്ന് പറഞ്ഞു വരരുത് "

അവൾ എന്നെ നോക്കി പുച്ഛിച്ചു കൊണ്ട് അവിടന്ന് എണീറ്റതും... ഞാൻ അവളെ കൈ വലിച്ചു.. എന്റെ മടിയിൽ ഇരുത്തി.. അവൾ അരയിൽ പിടുത്തമിട്ടു... ലോക്ക് ആക്കി 

എന്നിൽ നിന്ന് ഒട്ടും പ്രദീക്ഷിക്കാത്തതു കൊണ്ടാകണം പെണ്ണിന്റെ കണ്ണൊക്കെ തള്ളി ഇപ്പൊ പുറത്തു വരും എണ്ണ മട്ടിൽ ആയിക്കണ്... 


"ഇന്റെ ലെച്ചു.. ഇനിയും കാത്തിരിക്കാൻ വയ്യടി.. നീ ഇനിയെങ്കിലും ഇന്റെ പ്രൊപ്പോസ് അക്‌സെപ്റ് ചെയ്യ് "

അവൾ എന്റെ മുഖത്ത് നോക്കാതെ.. 

"എന്നെ വിട്ടേ... എനിക്ക് പോണം "ലെച്ചു 

"ഇല്ല നീ എനിക്ക് ഒരു വ്യക്തമായ മറുപടി തരാതെ ഞാൻ നിന്നെ വിടുന്ന പ്രശ്നം ഇല്ല "

"എന്താ ഇപ്പൊ ഇങ്ങൾക്ക് അറിയണ്ടേ "ലെച്ചു 

"You love me "

ഞാൻ ചോദിച്ചത് കേട്ട്.. അവളൊന്ന് ഞെട്ടലോടെ  എന്നെ നോക്കിയിട്ട്.. ഒന്ന് കണ്ണടച്ചിട്ട് സ്വയം ശ്വാസം വലിച്ചു വിട്ടിട്ട്..പതിയെ കണ്ണ് തുറന്നു.. എന്നിട്ട് എന്റെ തോളിലൂടെ കൈ ഇട്ടു.. എന്റെ കണ്ണിലേക്കു ചെറു പുഞ്ചിരിയാലെ നോക്കിയിട്ട് 


"Yes... I LOVE YOU.. "ലെച്ചു 

അവളിൽ നിന്ന് ആ വാക്ക് കേട്ടതും.. ഞാൻ അവളിലെ പിടിത്തം ഒന്നുടെ മുറുക്കി..അന്നേരം അവളൊന്ന് പിടഞ്ഞെങ്കിലും.. പിന്നെ എന്നെ നോക്കി പുരികം പൊക്കി... 

ഞാൻ ഒന്നുല്ല്യ എന്നാ മട്ടിൽ തോള് പൊക്കി.. 


"പിന്നെ ആ ദേവുനോട്  സംസാരിക്കുമ്പോ ഡിസ്റ്റന്റ്സ് കീപ് ചെയ്തിട്ട് വേണം സംസാരിക്കാൻ "ലെച്ചു 

ഞാൻ ആ എന്നാ മട്ടിൽ തലയാട്ടി.. അവളെ തന്നെ നോക്കി ഇരിന്നു 


"എന്താ മോനെ  ഇവിടെ ഇങ്ങനെ ഇരിക്കാനാണോ ഉദ്ദേശം . "ലെച്ചു 

"നിന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ പ്രത്യേക രസ "

"അങ്ങനെ ഇപ്പൊ രസിക്കേണ്ട... ഞാൻ പോവാ "ലെച്ചു 

അവൾ എഴുനേറ്റ് പോവാൻ നിന്നു...ഞാൻ അവളെ മുന്നിൽ പോയി നിന്നു...

"നീ ഇതെവിടെക്കാ ഈ പോവുന്നെ... അവിടെ നിക്ക് പെണ്ണെ "


"അപ്പുവേട്ടാ ഞാൻ പിന്നെ വരാം.. ഇപ്പൊ അവര് എന്നെ അന്വഷിക്കുന്നുണ്ടാകും "ലെച്ചു 

" എന്തൊക്കെ പറഞ്ഞാലും ശെരി നീ ഇപ്പൊ ഇവിടന്ന് പോകണ്ട "


"അതെന്താ ഞാൻ പോയാൽ... "ലെച്ചു 


"പോകണ്ട എന്നല്ലേ പറഞ്ഞെ "

"വിടമാട്ടെ.. "ലെച്ചു 

"നീ പോയിക്കോ എവിടെയാ വെച്ച പോയിക്കോ.. ഇന്റെ അടുത്തേക്ക് വരാതിരുന്നാൽ മതി "


എന്നോ നോക്കി ചിരിച്ചോണ്ട് അവിടന്ന് പോയി.. 

"ഹൌ ബല്ലാത്ത ജാതി. "


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️



ചിന്നു 


ലെച്ചു വന്നപ്പോൾ ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു... ലെച്ചു അപ്പുവേട്ടനോട് അവളെ ഇഷ്ടം തുറന്നു പറഞ്ഞതൊക്കെ അവൾ ഞങ്ങളോട് പറയുമ്പോ ആണ്.. 


എന്നെ ആരോ പെട്ടെന്ന് വിളിക്കുന്നെ.. 

"ചിന്നു "


ഞാൻ എഴുനേറ്റ് സൗണ്ട് കേട്ട  ഭാഗത്തേക്ക്‌ നോക്കിയപ്പോൾ.. അവിടെ ഉണ്ട് devil കിങ്സിന്റെ കൂടെ jos സാറും.. 

സാറെ കണ്ടപ്പോൾ ശെരിക്കും.. ഞാൻ ഞെട്ടിപ്പോയി.. ഞാൻ ഒട്ടും പ്രദീക്ഷിച്ചിട്ടില്ല സാറിനെ കാണാൻ പറ്റുമെന്ന്.. 


Sir എന്റെ അടുത്തേക്ക് വന്നിട്ട്.. എന്റെ കൈ പിടിച്ചു.. 

"സോറി ചിന്നു.. നീ വിളിക്കുമ്പോ ഫോൺ എടുക്കാത്തതും നിന്നെ ഒന്ന് വിളിച്ചു നോക്കാത്തതും നിന്നോട് ഒരു ഇഷ്ടക്കുറവും തോന്നിയിട്ടല്ല.. വീട്ടിലെ സാഹചര്യം അങ്ങനെ ആയിരുന്നു.. അപ്പൊ നിന്നെ വിളിക്കാൻ പറ്റിയില്ല.. 

സോറി പെണ്ണെ.. നീ എന്നോട് ക്ഷമിക്ക് "jos sir 

ഞാൻ jos സാറെ കയ്യിൽ പിടിച്ചു 


"ഹേയ്... സാർ  എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നെ.. അതിനു സാറെ ഭാഗത്തു ഒരു തെറ്റും ഇല്ലല്ലോ.. "


"എന്നാലും.. "jos sir 


"ഒരെന്നാലും ഇല്ല.. സാറെ ഒന്ന് കാണാൻ പറ്റിയല്ലോ അത് മതി.. "


"ആഹാ.. അപ്പു ചിന്നമ്മന്റെ സങ്കടവും മാറി.. ഇനി എന്താ അടുത്ത പ്ലാൻ.. 
പത്തു ദിവസം ലീവ് അല്ലെ "rizu 


"Hm.. ഞങ്ങൾ വീട്ടിലേക്ക് പോവാ "പാച്ചുക്ക 


"നിങ്ങളോ "ജാസിക്ക 


"ഞങ്ങളും നാട്ടിലേക്ക് തന്നെ പോവാനുള്ള തീരുമാനത്തില "നെച്ചു 

"ദുആ "

ദുആനെ ആരോ വിളിച്ചതും ഞങ്ങൾ എല്ലാവരും ആ വിളി വന്ന ഭാഗത്തേക്ക്‌ നോക്കി.. 

അൻസിക്ക ആയിരുന്നു അത്.. ഇനി എന്തൊക്കെ ആവോ എന്തോ.. 

അൻസി sir ദുആന്റെ അടുത്തേക്ക് വന്നു..  

"ദുആ എനിക്ക് ചിലകാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നു ഉണ്ട്.. "അൻസി sir 

"എന്താ അൻസിക്ക "ദുആ 


" നീയും റാസിയും തമ്മിൽ ഇഷ്ടത്തിലാണോ " അൻസി sir 

Sir അങ്ങനെ ചോദിച്ചതും ഞങ്ങൾ എല്ലാവരും റാസിക്കാനേ നോക്കി.. 

റാസിക്ക ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവരെ രണ്ടു പേരെയും നോക്കി നിക്ക.. 

ദുആ ആണേൽ എന്ത് പറയും എന്നാ മട്ടിൽ ഞങ്ങളെ എല്ലാവരെയും നോക്കിയിട്ട്.. റാസിക്കാനേ നോക്കി. റാസിക്ക അവളെ മുഖത്തേക്ക് നോക്കി നിക്കാണ്.. 

ദുആ റാസിക്കാനിൽ നിന്ന് നോട്ടം തെറ്റിച്ചു.... അൻസി സാറിന് മുഖം കൊടുക്കാതെ..  തലയും താഴ്ത്തി.. അല്ല എന്ന് പറഞു കൊണ്ട് തല ആട്ടി.. 

"പിന്നെ എന്തിനാ നീ എന്നോട് നുണ പറഞ്ഞെ... നിനക്ക് അവനെ ഇഷ്ടാണോ.. "അൻസി sir 

Sir അങ്ങനെ ചോദിച്ചതും.. അവൾ ഒരു ഞെട്ടലോടെ സാറിനെ നോക്കി.. 

"ഞാൻ ചോദിച്ചത് കേട്ടിലെ... നിനക്ക് റാസിയെ ഇഷ്ടമാണോ.  "അൻസി sir 

"അല്ല... "ദുആ 

"ദുആ.. നിനക്ക് ഒരുപക്ഷെ ഇവനെ ഇഷ്ടമാണെങ്കിൽ ഞാൻ ഒഴിഞ്ഞു തന്നേനെ നിന്റെ ജീവിതത്തിൽ നിന്ന്... 

പക്ഷെ അങ്ങനെ ഒന്നും ഇല്ല എന്ന് നിന്റെ നാവുകൊണ്ട് തന്നെ നീ പറഞ്ഞു..  ഇനി ഞാൻ നീ പറയുന്നതൊന്നും കേൾക്കില്ല... 

നീ എന്തായാലും നാട്ടിലേക്ക് ചെല്ല്.. അവിടെ നിനക്ക് വേണ്ടി ഒരു സർപ്രൈസ് ഒരുക്കി വച്ചിട്ടുണ്ട്... അതിൽ എനിക്ക് ഒരു പങ്കും ഇല്ല.. എല്ലാം നിന്റെ ഫാമിലി തന്നെ ചെയ്തതാ.. "അൻസി sir 


സാർ അത്രയും പറഞ്ഞു അവിടന്ന് പോയി.... ഞങ്ങൾ ദുആന്റെ അടുത്ത് ചെന്നു... 


"എടി എന്തായിരിക്കും ആ സർപ്രൈസ് "നെച്ചു 

"അറിയില്ലെടാ.. ഇതൊക്കെ കാണുമ്പോഴാ... എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടേലും  പോവാൻ   തോന്നുന്നേ.. "ദുആ 

"എടി നീ ഇങ്ങനെ ഒന്നും പറയല്ലേ... നാട്ടിൽ എത്തിയിട്ട്... അറിയാല്ലോ സർപ്രൈസ് എന്താണെന്ന്..... "ലെച്ചു 

"ആ... അതോണ്ട് നീ ആ കാര്യം ഒക്കെ മനസ്സിൽ നിന്ന് കളഞ്ഞേ...ഇന്ന് നല്ലൊരു ദിവസായിട്ട്.. ഇങ്ങനെ വിഷമിച്ചിരിക്കല്ലേ "ഫൈഹ 

ഞങ്ങൾ എല്ലാവരും അവളോട് ഓരോന്ന് പറഞ്ഞു അതൊക്കെ കേട്ട്.. അവൾ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു... അപ്പൊ തന്നെ എല്ലാവരും അവളെ കെട്ടിപ്പിടിച്ചു.. 

"ഓഹ് മതി മതി.. എപ്പോഴാ ഇതു അഴിയാ എന്ന് പറയാൻ പറ്റില്ല.. "ദുആ 

ഞങ്ങൾ അവളിൽ നിന്ന് മാറി നിന്നു...


ഞങ്ങൾ പിന്നെ ക്ലാസ്സിലേക്ക് വിട്ടു... 


*********************


ബാസി.. 

"Da... razi... ഇനിയും നീ എന്താടാ ഒന്നും പറയാത്തെ.. ആ അൻസി sir അവളോട് നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ  ചോദിച്ചപ്പോൾ നീ എന്താ മറുപടി പറയാഞ്ഞേ... "



"നീ പറഞ്ഞത് പോലെ ഒക്കെ ഞങ്ങൾ നിന്നു.. അവരോട് സംസാരിക്കുന്നത്.. നിർത്താൻ പറഞ്ഞപ്പോൾ ഞങ്ങൾ അതുപോലെ ചെയ്തു..അത് കാരണം അവറ്റകൾ ഞങ്ങളോട് പിണങ്ങി ഇരിക്കയായിരുന്നു... "ജാസി 

"അതന്നെ.. ഒരു വിധത്തിൽ ആണ് ആ നെച്ചൂനെ ഒക്കെ എന്റെ വഴിക്ക് കൊണ്ടുവന്നത്.. അതും പോരാഞ്ഞിട്ട് വിലക്കും ആ ഷാനയോടും ഫ്രണ്ട്സിനോടും ഇനി സംസാരിക്കരുത് എന്ന്.. "പാച്ചു


"സത്യത്തിൽ അന്റെ ഉദ്ദേശം എന്താ... നീ എന്തിനാ എല്ലാവരുടെയും മുന്നിൽ വച്ച് ദുആനെ ഇഷ്ടമല്ല എന്ന് പറഞ്ഞെ... "അപ്പു 


"കഴിഞ്ഞോ "razi 

"ഹ.. "...

"എന്നാ ഇനി ഞാൻ പറയാtte. "razi 

ഞങ്ങൾ എല്ലാവരും അവൻ പറയുന്നത് കേട്ടു... 

"ഞാൻ അന്ന് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയിട്ട്.. നേരെ എങ്ങോട്ടെന്നില്ലാതെ പോയി... കുറെ ദൂരം പിന്നിട്ടതിനു ശേഷം ഞാൻ വണ്ടി ഒതുക്കി... 

എന്റെ മനസ്സിൽ അപ്പൊയെക്കെ rk നോടുള്ള ദേഷ്യം മാത്രം മായിരുന്നു.. അവനെ അന്നേരം എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ കൊന്ന് കളഞ്ഞേനെ....


ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റാതെ... ഞാൻ ആ റോഡിൽ ഉള്ള ആളുകളോടൊക്കെ കയർത്തു സംസാരിച്ചു...  എന്നോട് കാര്യം തിരക്കാൻ വന്നവരെ ഒക്കെ ഞാൻ ഉപദ്രവിച്ചു... അതൊക്കെ കണ്ട്.. അവിടെ ഉണ്ടായിരുന്നവരെല്ലാരും കൂടി പോലീസിനെ വിളിച്ചു... 


പോലീസ് വന്നു എന്നെ കൊണ്ടുപോയി.. ഒരു രാത്രി  ഞാൻ  ലോക്കപ്പിൽ കിടന്നു.. പിറ്റേ ദിവസം..എന്നെ പറഞ്ഞു വിട്ടു.. എന്റെ  ഒരു ഫ്രണ്ട് ആയിരുന്നു അവിടത്തെ ഓഫിസർ... 

അതുകൊണ്ട്.. കേസ് ഒന്നും എടുക്കാതെ എന്നെ പറഞ്ഞു വിട്ടു... അവിടന്ന് ഇറങ്ങി.. തിരിച്ചു വരാൻ എനിക്ക് തോന്നിയില്ല .. അവിടന്ന് നേരെ ഒരു യാത്ര പോയി....ഒരാളെ കാണാൻ ആയിരുന്നു പോയത്... ആ ആളെ കണ്ടതിനു ശേഷം ഞാൻ പലതും തീരുമാനിച്ചു... 

ആ Rk യെ നേരിടണം എങ്കിൽ.. ദുആ എന്റെ കൂടെ ഉണ്ടാകണം... അതിനു ആദ്യം അവൾ എന്നെ ഇഷ്ടമാണ് എന്ന് പറയണം. ദുആ തന്നെ എനിക്കെതിരെ നില്കാണെങ്കിൽ.. എനിക്കൊരിക്കലും ആ rk നോട്‌ പൊരുതാൻ പറ്റില്ല.. 

അവളും എന്റെ സ്നേഹം മനസ്സിലാക്കി.. കൂടെ നിക്കുമ്പോൾ .. rk എന്നല്ല.. ഏത് കൊമ്പത്തെ ആളാണെലും..... അവരെയൊക്കെ നേരിടാൻ ഈ റാസിക്ക് ഒരു പേടിയും ഉണ്ടാകില്ല.. 


പക്ഷെ  ദുആ കൂടെ വേണം.. അതിനു വേണ്ടിയാണ് ഞാൻ ഇതെല്ലാം ചെയ്തത്.. നിങ്ങളോടൊക്കെ അങ്ങനെ പറഞ്ഞതും.... 

എന്തായാലും എന്റെ പ്ലാനിങ്ങിൽ.. കുറെ പേർക്ക് ഉപകാരം ആയിട്ടുണ്ട്.. as സ്പെഷ്യലി... അപ്പു.. "razi 

അവൻ അപ്പുവിനെ നോക്കി അങ്ങനെ പറഞ്ഞതും... അവൻ ഒരുമാതിരി വളിഞ്ഞ ചിരി ചിരിച്ചു... 

അത് കണ്ട് ഞങ്ങൾ എല്ലാവരും അയ്യോ ദാരിദ്ര്യം എന്നാ മട്ടിൽ അവനെ നോക്കി.. 

"അല്ല ഇനി എന്താ നിന്റെ അടുത്ത പ്ലാൻ...ആ അൻസി സാറും ഫ്രണ്ട്സും നമുക്ക് ഒരു പണിയാകും razi "ജാസി 


"നീ പറഞ്ഞത് വളരെ crct ആണ്... കാരണം... ആ നാലു പേരും നോട്ടമിട്ടത്.. വേറെ ആരെയും അല്ല.. അൻസി sir  ദുആനെയും റാഷി sir നിന്റെ പെണ്ണിനേയും.. സിദ്ധു sir ലെച്ചുവിനെയും.. ഷാമി sir നെച്ചുവിനെയും...അൻസി പറഞ്ഞ സർപ്രൈസ് എന്താണ് എന്ന് എനിക്ക് നന്നായിട്ട് അറിയാം.. അതൊരിക്കലും നടക്കില്ല... ഈ razi ജീവനോടെ ഉള്ളപ്പോൾ അതൊരിക്കലും നടക്കാൻ അനുവദിക്കില്ല... "razi 

"എന്താ നിന്റെ പ്ലാൻ... "പാച്ചു 


"എന്റെ പ്ലാൻ നടക്കണം എങ്കിൽ ദുആ എന്നോട് ഇഷ്ടമാണ് എന്ന് പറയണം... അവൾക്ക് എന്നോട് ഇഷ്ടമൊക്കെ ഉണ്ട് അത് ഞാൻ ഈ രണ്ടു ദിവസം കൊണ്ട്  മനസ്സിലാക്കിയതും ആണ്.. പക്ഷെ അതവൾ എന്നോട് തുറന്നു പറയാൻ കുറച്ചു കാത്തിരിക്കേണ്ടി വരും എന്നെനിക്കറിയാം... "razi 


"നീ ഇതെന്തൊക്കെയാ razi ഈ പറയുന്നേ... "


"എടാ മക്കളെ.. അവളെ ലക്ഷ്യം പൂർത്തിയാക്കാതെ.. അവൾ എന്നോട് ഒരിക്കലും അവളെ ഇഷ്ടം തുറന്നു പറയില്ല... "razi 

"എല്ലാം നീ തന്നെയാണോ പറയുന്നേ... "അപ്പു.. 

"ഹി ഹി... "razi.. 

**********************

" എടി എല്ലാം എടുത്തു വച്ചോ.. ടാക്സി പുറത്ത് കാത്തു നിൽക്കുന്നുണ്ട് .. "ലെച്ചു.. 

"ആ ദാ വരുന്നു.. "നെച്ചു.. 

ഞങ്ങൾ എല്ലാവരും നാട്ടിലേക്ക് പോവാണ്... റിസുവും ഫൈഹയും വീട്ടിലേക്ക് പോയി... ഷാനയും ഫ്രണ്ട്സും ഇവിടെ തന്നെ നിക്കാണെന്ന പറഞ്ഞെ... 

ഞങ്ങൾ എല്ലാം പാക്ക് ചെയ്തു..ടാക്സിയിലേക്ക് എടുത്തു വച്ചു.. ഞങ്ങളും ടാക്സിയിൽ കയറി ഇരിന്നു.  നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.. 


.........



സമയം അതിന്റെ വഴിക്കങ്ങനെ പോയി.. ഇപ്പൊ ഞങ്ങളെ നാട്ടിൽ എത്തിയിട്ടുണ്ട്.. ചിന്നൂന്റെ ബ്രദർ വന്നു അവളെ കൂട്ടി കൊണ്ടുപോയി... 

ഞങ്ങളെ പിക്  ചെയ്യാൻ.. ആസിക്ക വന്നിരുന്നു... 


നേരെ എന്റെ വീട്ടിലേക്ക് പോയി.. വീടിന്റെ മുന്നിൽ എത്തിയതും.. ഞാൻ കാറിൽ നിന്ന് ഇറങ്ങി...അകത്തേക്ക് കയറി.. കൂടെ നെച്ചുവും ലെച്ചുവും ഉണ്ട്.. 

അകത്തു കയറിയതും റിലേറ്റീവ്സിനെ കൊണ്ട് വീട് നിറഞ്ഞിരിക്ക... കുട്ടിപട്ടാളങ്ങൾ ഒക്കെ എന്നെ കണ്ടപ്പോൾ.. 


"ദുആ ദീദി വന്നേ.. "

എന്ന് പറഞ്ഞു.. ബഹളം വയ്ക്കുന്നുണ്ട്... 

എനിക്കാണേൽ ഇവിടെ നടക്കുന്നതൊന്നും മനസ്സിലാകുന്നില്ല.. ഞാൻ നെച്ചുവിനെയും ലെച്ചുവിനെയും നോക്കിയപ്പോൾ.. അവർക്കും ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും മനസ്സിലായിട്ടില്ല എന്ന് അവരെ മുഖം കണ്ടപ്പോൾ  മനസ്സിലായി... 

"എന്താടി ഇവിടെ നടക്കുന്നെ... "

"എനിക്കറിയില്ലാടി "നെച്ചു ലെച്ചു 


"ആ നിങ്ങൾ വന്നോ .. " മാമി.. 

മാമിയെ കണ്ടപ്പോൾ ഞാൻ ഓടി പോയി കെട്ടിപ്പിടിച്ചു   . സുഖവിവരം തിരക്കി... 


"മാമി ഇവിടെ എന്തൊക്കെയാ നടക്കുന്നെ.. എനിക്കൊന്നും മനസ്സിലാകുന്നില്ല... "

"*നിന്റെ എൻഗേജ്മെന്റ് ആണ് നാളെ*"മൂത്തമ്മ. ( നെച്ചൂന്റെ umma )

മൂത്തമ്മ പറഞ്ഞത് കേട്ട്... ഞാൻ വല്ലാതെ ആയി... 

" എന്ത്..  എൻഗേജ്മെന്റോ അതും എന്റെ "

" അതെന്താ നിനക്ക് എൻഗേജ്മെന്റ് ഉണ്ടാകാൻ പാടില്ലേ "umma.. 

അപ്പോയെക്കും അവിടേക്ക് എല്ലാവരും വന്നു.. uppa വന്നപ്പോൾ... ഞാൻ ഉപ്പാന്റെ അടുത്തേക്ക് പോയി.. 

"ഉപ്പ ഇവരൊക്കെ ഇതെന്താ ഈ പറയണേ... ഉപ്പ തന്നെ പറഞ്ഞു കൊടുത്തേ.. എനിക്ക് ഇപ്പോയൊന്നും എൻഗേജ്മെന്റ് വേണ്ട എന്ന്.. "

"നീ ഇതെന്തൊക്കെയാ ഈ പറയുന്നേ ദുആ.. എല്ലാം തീരുമാനിച്ചു കഴിഞ്ഞ കാര്യാ....എല്ലാവരുടെയും ഇഷ്ടപ്രകാരം ആണ് ഈ എൻഗേജ്മെന്റ് നടത്തുന്നത്.. "umma 

"ആഹാ.. എല്ലാവരുടെയും ഉദേശിച്ചത് ആരൊക്കെയാ... അതിൽ എന്നെ ഉള്പെടുത്തിയിട്ടുണ്ടോ umma... "

"നിന്നോട് ഇനി എന്ത് ചോദിക്കാന.. നിനക്ക് നന്നായിട്ട് അറിയാവുന്ന ആളല്ലേ അൻസി... അപ്പൊ നിനക്കും ഇഷ്ടമാകാതിരിക്കില്ലല്ലോ.. "umma 


"ഓഹോ.. അപ്പൊ ഇതായിരുന്നു.. നാട്ടിൽ എത്തിയാൽ എനിക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് അങ്ങേര് പറഞ്ഞത്... പൊളിച്ചു... എല്ലാവരും.. കൂടി അങ്ങ് തീരുമാനിച്ചതല്ലേ.. നടത്തിക്കോളി.. എന്നെ കിട്ടില്ല... ഇതിനൊന്നും.. "


ഞാൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് റൂമിലേക്ക് പോയി.. അവിടെ കണ്ട സാധങ്ങളെല്ലാം നിലത്തേക്കെറിഞ്ഞു... 

' ഇല്ല ഞാൻ സമ്മതിക്കില്ല.. ഈ എൻഗേജ്മെന്റിന്.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശെരി.. സമ്മതിക്കില്ല... ' 

പെട്ടെന്ന് വാതിലും തുറന്ന് എല്ലാവരും കയറി വന്നു... ഞാൻ എല്ലാവരെയും തുറിച്ചു നോക്കി... 

ഉപ്പ എന്റെ അടുത്തേക്ക് വന്നു.. ഞാൻ ഉപ്പാനെ നോക്കിയില്ല... 

"മോളെ.. "ഉപ്പ 

"വേണ്ട എന്നെ ഇനി അങ്ങനെ വിളിക്കണ്ട.. എന്റെ ഉപ്പാ ഒരിക്കലും.. ഇങ്ങനെ ചെയ്യില്ല.. എന്റെ സമ്മതം ഇല്ലാതെ കല്യാണം ഉറപ്പിക്കില്ല എന്നൊക്കെ വാക്ക് പറഞ്ഞതാ.. ആ ഉപ്പ ഇപ്പൊ എന്റെ കൂടെ ഇല്ല.. "

"മോളെ നീ ഉപ്പനെയും കൂടി ഒന്ന് മനസ്സിലാക്കണം.. നിന്റെ എല്ലാ കാര്യങ്ങളും സാധിച്ചു തരാറില്ലേ ഈ ഉപ്പ.. ആ എനിക്ക് വേണ്ടി.. മോൾ ഈ എൻഗേജ്മെന്റിന് സമ്മതിക്കണം.. ഒരു ഉപ്പക്കും സ്വന്തം മോളോട് യാചിക്കേണ്ടി വരാറില്ല...ഇനി വേണേൽ ഞാൻ നിന്നോട്.. ഈ എൻഗേജ്മെന്റ് നടക്കാൻ വേണ്ടി.. "ഉപ്പ 

"ഉപ്പ... ഇങ്ങളേതെന്തൊക്കെയാ ഈ പറയുന്നേ.. "


"മോൾ ഈ എൻഗേജ്മെന്റിന് സമ്മതിക്കണം... എന്റെ അപേക്ഷയാണ്... "ഉപ്പ 

' യാ  റബ്ബി... ഞാൻ ഇനി എന്താ ഉപ്പാനോട് പറയാ...എനിക്കൊരു  വിവാഹജീവിതം  ഉണ്ടാകില്ല എന്നുറപ്പിച്ചതാ..ആ ഞാൻ അൻസിക്കാനേ കല്യാണം കഴിച്ചാൽ എങ്ങനെയാ.. അൻസിക്കാന്റെ ജീവിതം അല്ലെ ഒന്നുമല്ലാതായി തീരുന്നേ... ഉപ്പക്ക് എന്ത് മറുപടിയാ ഞാൻ കൊടുക്ക '

"മോളെ.. "ഉപ്പ 

" ആ.... ഉപ്പ "

എന്റെ ചിന്തകളിൽ നിന്ന് ഉപ്പ ഉണർത്തിയപ്പോൾ... 


"മോൾ ഒന്നും പറഞ്ഞില്ല.. ഉപ്പക്ക് വേണ്ടി മോൾ സമ്മതിക്കില്ലേ.. "ഉപ്പ 


ഞാൻ ശ്വാസം വലിച്ചു വിട്ടിട്ട്.. അവിടെ നിൽക്കുന്ന എല്ലാവരെയും ഒന്ന് നോക്കിയിട്ട് 


"ശെരി ഉപ്പ.. ഞാൻ ഈ എൻഗേജ്മെന്റിന് സമ്മതിക്കാം.. പക്ഷെ ഒരു കണ്ടീഷൻ.. "

"അതെന്താ "ഉപ്പ 


"കല്യാണം ഞാൻ പറയാതെ തീരുമാനിക്കരുത്... "

ഉപ്പ അതിനോട് യോജിച്ചു... പിന്നെ എല്ലാവരും പോയപ്പോൾ.. നെച്ചുവും ലെച്ചുവും ഡോർ അടച്ചു.. എന്റെ അടുത്തേക്ക് വന്നു.. 

"നീ എന്ത് കരുതിയിട്ട.. എൻഗേജ്മെന്റിന് സമ്മതിച്ചേ ദുആ" ലെച്ചു 

"എന്റെ മുന്നിൽ വേറെ വഴി ഇല്ല... തത്കാലം എൻഗേജ്മെന്റ് അല്ലെ നടക്കുന്നുള്ളൂ... അല്ലാതെ നികാഹ് ഒന്നും അല്ലല്ലോ.. ഇതു നടന്നോട്ടെ.. "

"ദുആ അപ്പൊ റാസിക്ക.. "നെച്ചു  


"ഓഹ് ഒരു റാസിക്ക.. അവൻ ഒറ്റ ഒരുത്തൻ കാരണം ആണ് എനിക്ക് ഇതു സംഭവിച്ചേ..അവനും ഞാനും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു... "


"നീ ഇങ്ങനെ കലിപ്പാകല്ലേ... ഞാൻ പറഞ്ഞത് തിരിച്ചെടുത്തു... "നെച്ചു 

"ഞാൻ എല്ലാവരെയും ഒന്ന് വിളിച്ചു പറയട്ടെ... "ലെച്ചു 

"ഞാനും വരാം "നെച്ചു 

അവര് രണ്ടുപേരും കൂടി എല്ലാവരെയും അറിയിക്കാൻ പോയി.. ഞാൻ ബെഡിൽ തലക്കും കൈ കൊടുത്ത് ഇരിന്നു.. 



&&&&&&&&&&&&&&&&&&&&&&


ഞങ്ങൾ മൂന്ന് പേരും ഉച്ചക്ക് ഫുഡ്‌ കഴിച്ചു നല്ല ഉറക്കമായിരുന്നു.. അപ്പോഴാണ്   .. ഇക്കു വന്നു വിളിച്ചത്.. ഞാൻ എഴുനേറ്റ് ഇക്കുനെ നോക്കി അവന്റെ കൂടെ വേറെ ഒരുത്തനും കൂടി ഉണ്ട്.   ഞാൻ കണ്ണ് തിരുമ്മി ഒന്നുടെ നോക്കിയപ്പോൾ.. 

"എടാ... തങ്കപ്പ നീയോ.. നീ എന്താ ഇവിടെ.. "

"തങ്കപ്പൻ നിന്റെ മറ്റവൻ.. "

"ഡാ..... നീ എപ്പോ land ആയി.. "

"ഞാൻ ദേ ഇപ്പൊ land ആയി....ഇവറ്റകൾ എന്ത് ഉറക്കമാടി "

ഞാൻ അവരെ രണ്ടുപേരെയും ചവിട്ടി.. അപ്പൊ തന്നെ.. അവര് നിലത്തു land ആയെ 


"അമ്മേ umma.... "ലെച്ചു നെച്ചു 

" ആഹാ ജീവനോടെ ഉണ്ടോ രണ്ടും.. "തങ്കപ്പൻ 

"ആരാടാ.. അത്... ഞങ്ങൾ അങ്ങനെ അത്ര പെട്ടെന്നൊന്നും ചാവില്ല.. തെണ്ടികളെ.. "ലെച്ചു 

"ദൈര്യം ഉണ്ടേൽ മറഞ്ഞിരിക്കാതെ കളത്തിൽ വന്നു കളിക്കെടാ "നെച്ചു 

രണ്ടുപേരും ഞങ്ങൾക്ക് നേരെ പുറം തിരിഞ്ഞു ഇരിക്ക.. 

"ഇങ്ങോട്ട് നോക്കടി.. "ഇക്കു 

അപ്പൊ അവരും എഴുനേറ്റ് ഞങ്ങളെ നേരെ  തിരിഞ്ഞു .. 

"എടാ തങ്കപ്പ നീ എപ്പോ land ആയി.. "നെച്ചു ലെച്ചു 

"ഒന്ന് ഡയലോഗ് മാറ്റിപിടിക്കടി തെണ്ടികളെ "തങ്കപ്പൻ 

ഞങ്ങൾ അവന്ക് close up ന്റെ പരസ്യം കാണിച്ചു കൊടുത്തു.. 

അല്ല ഇവൻ ആരാണെന്നു അറിയില്ലല്ലേ.. പറഞ്ഞു തരാം.. ഇതാണ്.. ഉപ്പാന്റെ അനിയന്റെ സന്തതി.. ഞങ്ങളെ ക്രൈം  പാർട്ണർ.....ഷഫീഖ് എന്നാ അവന്റെ പേരെങ്കിലും ഞങ്ങൾ അവനെ തങ്കപ്പൻ എന്നാ വിളിക്കാ...ഫിനു ഇട്ട പേര.. അവന്ക് തങ്കപ്പൻ എന്ന്.. 


"എന്നാലും ഇന്റെ ദുആ നീ ഇത്ര പെട്ടെന്ന് തന്നെ കെട്ടും എന്ന് കരുതിയില്ല ഖൽബെ... "തങ്കപ്പൻ 

"എന്ത് ചെയ്യാനാടാ.. നമ്മൾ ഒക്കെ ഇപ്പൊ ഇവർക്ക് ഭാരമല്ലേ.. "

"അതു പറഞ്ഞത് crct. നീ പോയിട്ട് വേണം എനിക്കൊന്ന് വിലസാൻ "ഇക്കു 

"നീ പോടാ മാക്രി "

"താങ്ക് you baby.. " ഇക്കു 

ഞാൻ അവനെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു 

"അല്ല തങ്കപ്പ നിന്റെ ഊര് തെണ്ടൽ ഒക്കെ കഴിഞ്ഞോ.. "നെച്ചു 

"ഇല്ലടെ.. ഇവളെ എൻഗേജ്മെന്റ് ആണ് എന്ന് പറഞ്ഞപ്പോൾ ഇങ്ങോട്ട് വന്നതാ.. "തങ്കപ്പൻ 

"ഓഹ് അങ്ങനേലും അന്നേ കാണാൻ കഴിഞ്ഞല്ലോ ഫാഗ്യം "ലെച്ചു 

"പിന്നെ ആ ഷാന വരുന്നുണ്ട്.. "ഇക്കു 

"എന്ത് "ഞാനും ലെച്ചുവും നെച്ചുവും 

"ആ ഷാന വരുന്നുണ്ട് എന്ന്.. "ഇക്കു 

"എന്തിനു "മൂന്ന് പേരും 

"നിന്റെ എൻഗേജ്മെന്റ് അല്ലെ അപ്പൊ അങ്കിളിനും ആന്റിക്കും വരാൻ പറ്റില്ല അതുകൊണ്ട് ഷാനയെ പറഞ്ഞയക്കാം എന്ന് പറഞ്ഞു.. ഇന്ന് വരും "ഇക്കു 

"ഓഹ് ഇനി അതിനെയും കൂടി സഹിക്കണ്ടേ.  "

"അവൾ ഇപ്പോഴും ഭൂമിക്ക് ഭാരമായി ഉണ്ടോ "തങ്കപ്പ

ഞങ്ങൾ അവളെ കുറിച്ച് ഓരോന്ന് പറഞ്ഞിരുന്നു.. ഇക്കുന് ഒരു call വന്നപ്പോൾ അവൻ പോയി.. 

" ഇനി പറ.. നീ കോളേജിൽ പോയതിനു ശേഷമുള്ള കാര്യങ്ങൾ ഒക്കെ.. "തങ്കപ്പൻ 

അവനോട് ഞങ്ങൾ ഒന്നും മറച്ചു വയ്ക്കാറില്ല.. അതോണ്ട് എല്ലാ കാര്യങ്ങളും അങ്ങോട്ട് തുറന്നു പറഞ്ഞു. 

അവൻ എല്ലാം കേട്ടു കഴിഞ്ഞു.. ഒരേ ഇരിപ്പാണ്.. ഞങ്ങൾ അവനെ തട്ടി വിളിച്ചു ഒരു മാറ്റവും ഇല്ല.. റബ്ബേ ഇനി ഇവന്റെ കാറ്റു പോയോ.. 

" ഡാ തങ്കപ്പ... " ഞാൻ അവനെ പിടിച്ചു തള്ളിയിട്ടു..അവൻ നിലത്തേക്ക് വീണു.. 

"എന്താടി ജന്തുക്കളെ മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോ മൂന്നും കൂടി.. "തങ്കപ്പൻ 

"ഹി.. ഹി "

" എന്തൊക്കെയാടി മൂന്നും കൂടി ചെയ്തു വച്ചേ.. ദുആ നിനക്കെവിടേന്ന് ഇത്ര ദൈര്യം വന്നു പെണ്ണെ.  നമ്മുടെ ഫിനുനേ അവന്മാരൊക്കെ കൂടി..

. അതും പറയുമ്പോ തന്നെ കൈ തരിച്ചു വരുവാ.. ദുആ നിന്റെ തീരുമാനം തന്നെയാ ശെരി.. ഒരുത്തനെയും വെറുതെ വിടരുത്.. ഞാൻ ഉണ്ടാകും നിന്റെ കൂടെ ഇതുവരെ അവൾക്ക് എന്താ ശെരിക്കും സംഭവിച്ചേ എനിക്കറിയില്ലായിരുന്നു.. ഇപ്പോഴാണ് ഞാൻ അറിയുന്നത്.. 


അവളെ വേദനിപ്പിച്ചവരെ ഒന്നും വെറുതെ വിടരുത്.. നിന്റെ കൂടെ ഞാനുണ്ട് ദുആ.. "തങ്കപ്പൻ 

അവൻ പറയുന്നതൊക്കെ കേട്ടപ്പോൾ.. എന്റെ മനസ്സ് നിറഞ്ഞു 


-------------


ഈ തെണ്ടികൾ ഒക്കെ കൂടി എന്നെയും കൂട്ടി ഷോപ്പിങ്ങിന് വന്നതാ.. ഞാൻ ഇല്ല എന്ന് നൂറു വട്ടം പറഞ്ഞതാ.. എന്നെയും കൊണ്ടേ പോവു എന്ന് വാശി പിടിച്ചപ്പോൾ കൂടെ പോന്നു.. ഒരു മാളിലേക്ക് ആണ് നേരെ പോയത്.. ആർഭാടം ഒന്നും വേണ്ട എന്ന് പറഞ്ഞത് കൊണ്ട്. നെച്ചുവും ലെച്ചുവും തങ്കപ്പനും കൂടി.. over ഹെവി അല്ലാത്ത രീതിയിൽ ഉള്ള ഒരു ഗൗൺ എടുത്തു.. baby പിങ്ക് കളർ ആണ്.. 
 

ഷോപ്പിങ് കഴിഞ്ഞു ഞങ്ങൾ  ആ മോളിലെ ഫുഡ്‌ കോർട്ടിലേക്ക് പോയി..ഓരോന്ന് ഓർഡർ ചെയ്ത് തങ്കപ്പനെ മുടിപ്പിച്ചു... അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു.. ഞങ്ങൾ ഫുഡ്‌ കോർട്ടിൽ നിന്ന് ഇറങ്ങി..പുറത്തേക്ക് പോവുമ്പോ ആണ്.. ആരോ എന്റെ കയ്യിൽ പിടിച്ചത്.. ഏതവന എന്റെ കയ്യിൽ പിടിച്ചത് എന്ന് കരുതി ഞാൻ അവൻകിട്ട് ഒന്ന് പൊട്ടിക്കാൻ വേണ്ടി തിരിഞ്ഞപ്പോൾ.. എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ എന്റെ കൈ താനേ അഴിഞ്ഞു.. 

"റിസുക്ക "

"ദുആ.. ഇത് നിന്റെ .. ഫോൺ ആണോ..ഇത് അവിടെ വച്ചു മറന്നു പോയതാണ് എന്ന് തോന്നുന്നു.. ഞാൻ എടുത്തു നോക്കിയപ്പോൾ നിന്റെ pic ആണ് വോൾപേപ്പർ.. നീ പോകുന്നത് കണ്ടു പിറകെ നിന്ന് കുറെ വിളിച്ചു നീ കേട്ടില്ല.. അതാ ഞാൻ നിന്നെ കയ്യിൽ പിടിച്ചേ.. സോറി ദുആ.. "റിസുക്ക 

"ഹേയ്.. റിസുക്ക എന്തിനാ സോറി പറയുന്നേ ഞാൻ അങ്ങോട്ട് താങ്ക്സ് അല്ലെ പറയണ്ടേ..അല്ല റിസുക്ക എന്താ ഇവിടെ "

"എനിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ഇവിടെ ഉള്ള കമ്പനിയിൽ വച്ച്... അതിന് വേണ്ടി വന്നതാ "റിസുക്ക 

"എന്നിട്ട് മീറ്റിംഗ് കഴിഞ്ഞോ "നെച്ചു 



"ഇല്ല. ആ കമ്പിനിയിലെ എംഡി എന്നെ വിളിച്ചു.. ആ മീറ്റിംഗ്  ഒരു ദിവസം കഴിഞ്ഞിട്ടേ ഉണ്ടാകു എന്ന് പറഞ്ഞു "റിസുക്ക 

"അയ്യോ അപ്പൊ ഇനി എന്ത് ചെയ്യും.. തിരിച്ചു പോവണോ "ലെച്ചു 

"തിരിച്ചു പോകുന്നില്ല.. ഇവിടെ ഒരു ഫ്രണ്ടിന്റെ കോർട്ടേഴ്‌സ് ഉണ്ട് അവിടേക്ക് പോണം.. 


പിന്നെ  എന്റെ കയ്യിൽ ഡ്രസ്സ്‌ ഇല്ലാത്തോണ്ട്.. ചെറിയ ഷോപ്പിങ്ങിന് വന്നതാ ഇവിടേക്ക് "റിസുക്ക 

"റിസുക്ക കുഴപ്പമില്ലെങ്കിൽ എന്റെ വീട്ടിലേക്ക്  പോരു..അവിടെ കഴിയാലോ... അവിടെ ആകുമ്പോ ഞങ്ങൾ എല്ലാവരും ഇല്ലേ.. വെറുതെ ഒറ്റക്ക് കോർട്ടേസിൽ നിക്കണ്ടല്ലോ.. "

"അതന്നെ.. നിങ്ങൾ ആരാണെന്നു എനിക്ക് അറിയില്ല എന്നാലും പറയാം.. ദുആന്റെ എൻഗേജ്മെന്റ് കൂടി അല്ലെ . അതോണ്ട് അവിടെക്ക്  വരൂന്നേ "തങ്കപ്പൻ 

"ദുആന്റെ എൻഗേജ്മെന്റോ.."റിസുക്ക 

ഞാൻ അപ്പൊ തന്നെ തങ്കപ്പനെ നോക്കി അവൻ മാളിന്റെ ഭംഗി നോക്കി നിക്ക ബലാല് 

"അതെ റിസുക്ക.നാളെ ആണ് എൻഗേജ്മെന്റ് . അതോണ്ട് ഇനി ഒന്നും പറയണ്ട റിസുക്കയും വരണം ഞങ്ങളെ കൂടെ.. "നെച്ചു 

"Ok ok ഞാൻ വരാം  "റിസുക്ക 


ഞങ്ങൾ എല്ലാവരും വീട്ടിലേക്കു പോയി റിസുക്ക റിസുക്കാന്റെ കാറിലും. ഞങ്ങൾ തങ്കപ്പന്റെ ജിപ്സിയിലും വീട്ടിലേക്ക് പോയി. ദേ ഇവൻ ആണ് എനിക്ക് ജിപ്സി ഓടിക്കാൻ പഠിപ്പിച്ചു തന്നത്.. 

ഇവനെ കൊണ്ട് അങ്ങനെയും ചില ഉപകാരങ്ങൾ ഉണ്ടായിട്ടുണ്ടോ .. 


വീട്ടിൽ എത്തി.. റിസുക്കാ മൂപ്പരെ ഡ്രൈവറെ പറഞ്ഞയച്ചിട്ട് വരാമെന്ന് പറഞ്ഞു 

ഞങ്ങൾ അകത്തു കയറിയതും അവിടെ ഇരിക്കുന്നവരെ ഒക്കെ കണ്ട്.. ഞങ്ങൾ അവിടെ തന്നെ നിന്നും . 

"ഇവറ്റകൾ എപ്പോ വന്നു "

ഞാൻ നെച്ചുനോടും ലെച്ചുനോടും ചോദിച്ചു 

"എനിക്ക് അറിയില്ല "ലെച്ചു 

"സത്യായിട്ടും എനിക്കും അറിയില്ല "നെച്ചു 

"എന്നാ വാ അവരോട് തന്നെ ചോദിക്കാം "


"നിങ്ങൾ എപ്പോ വന്നു "മൂന്ന് പേരും 

അപ്പൊ എല്ലാവരും ഞങ്ങളെ നോക്കി.. ആരാന്ന് അറിയണ്ടേ. Devil കിങ്‌സും നമ്മളെ ബാക്കി ടീംസും.... പിന്നെ ഷാനയും ഫ്രണ്ട്സും ഉണ്ട്.. 

"ആഹാ നിങ്ങൾ വന്നോ.. "ചിന്നമ്മ 

"ആ വന്നു നിങ്ങൾ എപ്പോ വന്നു ഞങ്ങളെ വിളിച്ചു പറഞ്ഞില്ലല്ലോ.. "ലെച്ചു 

"എന്ത് വിളിച്ചു പറയാനാ ലെച്ചു.. ഇതു ഞങ്ങളെയും കൂടി വീടല്ലേ അപ്പൊ എപ്പോ വേണമെങ്കിലും ഞങ്ങൾക്ക് ഇവിടെ വരാലോ.. "റാസി 

ഒരർത്ഥം വച്ച മട്ടിൽ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവനെ ഒന്ന്  നോക്കി.. 


"അത് മോൻ പറഞ്ഞത് ശെരിയാ. ഇതു നിങ്ങളെയും കൂടി വീടാ.. എപ്പോ വേണേലും നിങ്ങൾക്ക് ഇവിടേക്ക് വരാം.. "ഉപ്പ 


അവിടേക്ക്  റിസുക്ക വന്നു.. 

"റിസു മോനെ "ഉപ്പ 

ഉപ്പ അങ്ങനെ വിളിച്ചത് കേട്ട് ഞാൻ ഉപ്പാനെ നോക്കി.. ഉപ്പക്ക് എങ്ങനെ അറിയാം റിസുക്കാനെ.. 


ഞാനുൾപ്പെടെ നമ്മളെ ടീംസ് മുഴുവനും ഉപ്പാനെ നോക്കി.. റിസുക്ക ആണേൽ ഉപ്പാനെ പോയി കെട്ടിപ്പിടിച്ചു സലാം കൊടുത്തു.. സുഖവിവരം തിരക്കി.. ഞങ്ങൾ രണ്ടു ടീമ്സും കാര്യം അറിയാതെ അവരെ തന്നെ നോക്കി നിന്നും.. 

"എടിയേ.. നിന്റെ ഇക്കുനെ എങ്ങനെയാ എളാപ്പക്ക് അറിയാ.."നെച്ചു 

"അത് തന്നെയാ ഞാനും ചിന്തിക്കുന്നേ... "റിസു 

നമ്മൾ കേൾക്കാൻ പാകത്തിൽ അവര് പറഞ്ഞതും..  ഞാൻ ഉപ്പാനോട് ചോദിച്ചു.. 


"ഉപ്പാക്ക് എങ്ങനെ റിസുക്കാനെ അറിയാം.. നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം.. "

"അതെന്ത് ചോദ്യ ഇന്റെ ദുആ.. ഇവന്റെ ഉപ്പയും ഞാനും ഫ്രണ്ട്സ് അല്ലെ...രണ്ടു ശരീരം ആണേലും ഒരുപാട് മനസ്സ് ആയിരുന്നു ഞങ്ങളുടേത്..നിങ്ങൾ ഒക്കെ ചെറുതാകുമ്പോൾ.. ദുആക്ക് അന്ന് ഒരുപാട് വയസ്സ് ആകുന്നെ ഉള്ളു.. ദിലു മോൾ അന്ന് ഇല്ലായിരുന്നു.. അന്ന്  ഞങ്ങൾ രണ്ടുപേരും കൂടി ഒരു ബിസിനസ് തുടങ്ങി.. ആ ബിസിനസ് ഞങ്ങൾക്ക് ഒരുപാട് ലാഭം ഉണ്ടാക്കി... 

മറ്റുള്ള കമ്പനിയിക്കൊക്കെ ഞങ്ങളെ കമ്പനി കാരണം ഒരുപാട് നഷ്ടമുണ്ടായി ...അവരൊക്കെ നമ്മുടെ ശത്രുക്കളായി എന്ന് പിന്നെയാണ് മനസ്സിലായത് 

ഞങ്ങളെ കമ്പനിക്ക് വെച്ചടി വെച്ചടി കേറ്റം ഉണ്ടായപ്പോൾ..ഞങ്ങളെ ശത്രുക്കൾ എല്ലാവരും കൂടി ഒരുമിച്ചു  ചേർന്ന് ഞങ്ങളെ ബിസിനസ്‌ നല്ല രീതിയിലല്ല എന്നൊക്കെ പറഞ്ഞു  . നാട്ടു കാരെ മുന്നിൽ തെളിവ് ഉണ്ടാക്കി.. പ്രചരിപ്പിച്ചു.. അതിന് കൂട്ട് നിന്നത് ഞങ്ങളെ ഓഫീസിലെ സ്റ്റാഫും.. 


അതൊക്കെ അറിഞ്ഞ നാട്ടുകാർ എല്ലാവരും കൂടി ഞങ്ങളെ കമ്പനി പൂട്ടിപ്പിച്ചു.. 

അന്ന് ഞങ്ങൾക്ക് ഒരുപാട് നഷ്ടമുണ്ടായി.. ഞങ്ങൾ രണ്ടു കൂട്ടരും അന്ന് രണ്ട് വഴിക്ക് ആയി.. പിന്നെ ഈ അടുത്ത ഇവന്റെ ഉപ്പ മാലിക്കിനെ കാണുന്നതും... ദുആനെ ഇവൻക് വേണ്ടി ചോദിച്ചതും.. "ഉപ്പ 

ഉപ്പ അവസാനം പറഞ്ഞ കാര്യം കേട്ടപ്പോൾ.. ഞാൻ കണ്ണും തള്ളി .. എപ്പോ എന്നാ മട്ടിൽ ഉപ്പാനെ നോക്കി.. 

"നീ നോക്കണ്ട... നിന്നെ ഒരു ദിവസം വിളിച്ചില്ലായിരുന്നോ... ഒരു ആലോചന വന്നിട്ടുണ്ട് നിന്റെ അഭിപ്രായം എന്താ എന്ന്..ചോദിച്ചിട്ട്...  അത് ഇതായിരുന്നു.. "ഉപ്പ 


"എന്നിട്ടെന്താ അന്ന് എന്നോട് പറയാഞ്ഞേ... റിസുക്ക ആയിരുന്നു.. എന്ന് "ഉപ്പ 

"അതിന് നിങ്ങൾ തമ്മിൽ പരിചയമുള്ള കാര്യം.. എനിക്ക് അറിയോ.. അല്ല ഇനി പറഞ്ഞാൽ നീ സമ്മതിക്കുമായിരുന്നോ.. "ഉപ്പ 

ഞാൻ ഉപ്പാനെ നോക്കി ഇളിച്ചു... 

"ആ.. പിന്നെന്തിനാ നിന്നോട് പറയുന്നേ... അല്ല.. നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം.. "ഉപ്പ 

"ദേ ആ നിക്കുന്ന റിസുന്റെ അങ്ങളയ... റിസുക്ക... "

"ആണോ.. അപ്പൊ റാസി മോനും.. ഇന്റെ മാലിക്കിന്റെ മകൻ അല്ലെ... ഇങ് അടുത്തേക്ക് വന്നേ രണ്ടുപേരും.. "ഉപ്പ 


ഉപ്പ അവരെ രണ്ടുപേരെയും അടുത്തേക്ക് വിളിച്ചു... അവര് ഉപ്പാന്റെ അടുത്തേക്ക് പോയി.   

"നിന്നെ ആദ്യം കണ്ടപ്പോയെ.. എനിക്ക് പരിചയമുള്ളപോലെ തോന്നിയിരുന്നു... ആ തോന്നൽ ശെരിയാണ് എന്ന് ഇപ്പൊ മനസ്സിലായി.... "ഉപ്പാ


ഉപ്പ അവരോട് സംസാരിക്കുമ്പോൾ...ലെച്ചു പറയുന്നത് കേട്ട് അവളെ തലക്കൊന്ന് കൊടുത്തു.. 

"എടി ദുആ നീ ആരെയാ life പാർട്ണർ ആയി തെരെഞ്ഞെടുക്ക... ഓപ്ഷൻ a.razi, b. Rizwan, c. Rk, d. Ansi..... ഏതു വേണേലും അനക്ക് സെലക്ട്‌ ചെയ്യാം...പന്ത് ഇപ്പോഴും നിന്റെ കയ്യില..  "ലെച്ചു.. 

ഈ അലവലാതിയിനെ പിന്നെ ഞാൻ എന്താ ചെയ്യാ... 

"മിണ്ടാണ്ട് നിന്നോ.. ഇല്ലെങ്കിൽ ഇന്റെ സ്വഭാവം അറിയാലോ... "ഒരു താകീതും കൊടുത്തു.. അപ്പൊ അവൾ വാ അടച്ചു സിപ് ഇട്ടു... 

"എടി ദുആ ഇതാണോ നിന്റെ ഫ്രണ്ട്സ്.. നീ എന്താടി എനിക്ക് ഇവരെ ഒന്നും പരിചയപ്പെടുത്തി തരാത്തെ.. "തങ്കപ്പൻ.. 

അവൻ വന്നു അങ്ങനെ പറഞ്ഞതും ഞാൻ അവന്റെ പരാധി തീർത്തു കൊടുത്തു... 

കള്ള തെണ്ടി.. ആ അവസരം മുതെലെടുത് അവൻ അവന്റെ കോഴി പണി തുടങ്ങി... 

"എടി ആ റെഡ് തട്ടമിട്ട പെണ്ണിന്റെ പേര് എന്താ.. "തങ്കപ്പൻ 

അവൻ എന്നോട് സ്വകാര്യമായി വന്നു പറഞ്ഞപ്പോൾ.. ഞാൻ അവനെ അടിമുടി ഒന്ന് നോക്കിയിട്ട്... 

അവൻ കൃത്യമായി ഒരു മറുപടി കൊടുത്തു.. 

"ഇതിൽ ഉള്ള ആരെയും നോക്കണ്ട.. എല്ലാം mingle ആണ്.. ദേ ആ നിക്കുന്നവരാണ് അവരെ പാർട്ണർസ്   ... "


"ഓഹ് അതൊന്നും കുഴപ്പല്യ... എനിക്ക് അവളെ ഇഷ്ടായി.  നീ അങ്ങോട്ട് മാറി നിക്കടി കോപ്പേ "തങ്കപ്പൻ 

അവൻ എന്നെ തട്ടിയിട്ട്.. അവളെ  അടുത്തേക്ക്  പോയതും.. ഞാൻ രണ്ടു കയ്യും മലർത്തി പിടിച്ചു.. അവൻ പോകുന്നത് നോക്കി നിന്നും . കള്ള ബലാല്.. ഫൈഹന്റെ അടുത്തേക്ക് ആണ് പോയത്.. അവളെ അടുത്തേക്ക് പോയി.. കൊഞ്ചി സംസാരിക്ക.... 


അങ്ങനെ ഇപ്പൊ അവൻ സംസാരിക്കേണ്ട.. ഞാൻ നെച്ചൂനോടും  ലെച്ചുനോടും അവന്റെ ഉദ്ദേശം പറഞ്ഞു കൊടുത്തപ്പോൾ.. അവറ്റകൾ ഇപ്പൊ ശെരിയാക്കാം എന്ന് പറഞ്ഞു.. അവരെ അടുത്തേക്ക് പോയി പിന്നാലെ ഞാനും.. 

"ടാ തങ്കപ്പ... അന്റെ ഓൾ ഇന്നേ വിളിച്ചിരുന്നു.. നീ ഫോൺ എടുക്കുന്നില്ല പറഞ്ഞിട്ട്.. നീ എന്തേയ് ഫോൺ എടുക്കാഞ്ഞേ "നെച്ചു 

"അതന്നെ.. എനിക്ക് മെസ്സേജും അയച്ചിട്ടുണ്ട്... നീ എന്താടാ ഫോൺ എടുക്കാഞ്ഞേ... ആ പെണ്ണിനോട് സംസാരിക്കാതെ.. നീ ഇവിടെ വന്നു കൊഞ്ചിയിരിക്കണോ... "ലെച്ചു 

അവൻ ഇതൊക്കെ കേട്ടിട്ട്... വാ തുറന്ന് ഞങ്ങളെ കണ്ണും തള്ളി നോക്കാ...ഞാൻ അവനെ നോക്കി എങ്ങനേണ്ട് എന്നാ മട്ടിൽ.. പുരികം പൊക്കി.... 

അവൻ എന്നെ നോക്കി കണ്ണുരുട്ടി... ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളി... അവൻ ഞങ്ങളെ അടുത്തേക്ക് വന്നിട്ട്... 



"ഇതിനുള്ളത്..... മൂന്നെണ്ണത്തിനും ഞാൻ തരണ്ട്... "തങ്കപ്പൻ 


സ്വകാര്യമായി വന്നു പറഞ്ഞിട്ട്... 

"ഹായ് അളിയൻസ്... "എന്നു പറഞ്ഞു.. devil കിങ്സിന്റെ അടുത്തേക്ക് പോയി.  

പാവം.. ഇല്ലാത്ത പെണ്ണിനെയും അവനെയും  കുറിച്ച്  പറഞ്ഞപ്പോൾ ചെക്കന്റെ പ്ലാനിങ് മുഴുവനും കുളമായി... 


"മക്കളെല്ലാവരും ചായ കുടിക്കാൻ വരി.. "umma 

എല്ലാവരെയും വിളിച്ചപ്പോൾ.. ഞങ്ങൾ എല്ലാവരും ചായ കുടിക്കാൻ ഇരിന്നു... 



"നിങ്ങൾക്കറിയോ gyzz... ഈ ദുആ ഉണ്ടല്ലോ ചെറുപ്പത്തിൽ..... ദേ നമ്മൾ കഴിച്ചോണ്ടിരിക്കുന്നതൊന്നും അല്ല കഴിക്കാർ... "തങ്കപ്പൻ 

പണ്ടാരം.. ഇവനെ ഇന്ന് ഞാൻ... 

"ടാ.. തങ്കപ്പ... വേണ്ട.. ഇതു നിനക്ക് നല്ലതിന് ആകില്ല... "

"പോടീ... ഞാൻ പറയും.. "തങ്കപ്പൻ 

."അരുത് തങ്കപ്പ അരുത്.. "

"ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല.. ഞാൻ പറയും എന്ന് പറഞ്ഞാൽ പറയും.. "തങ്കപ്പൻ 

"ടാ മാക്രി... അന്നേ ഞാൻ കൊല്ലടാ.. ബലാലെ "

ഞാൻ അവനെ കഴുത്തിനു പിടിക്കാൻ പോയപ്പോൾ.. അവൻ അവിടന്ന് എഴുനേറ്റ്.. സോഫയുടെ പിറകിൽ പോയി നിന്നിട്ട് വിളിച്ചു കൂവി... 

"ഉള്ള പ്രാണികളെയാ അവൾ തിന്നാർ.... പിന്നെ ഗുളിക... അരി.. പച്ച സവാള.... മുളക്... തക്കാളി... etc.... ഇതൊക്കെ ആയിരുന്നു അവൾ കഴിക്കാ..."തങ്കപ്പൻ 


"എടാ എരപ്പാളി... അന്നേ ഞാൻ വെറുതെ വിടില്ലടാ ബലാലെ "


ഞാൻ അവന്റെ അടുത്തേക്ക് ഓടിയതും ആ മാക്രി അവിടന്ന് ഓടി.. ഞാൻ വിട്ടു കൊടുക്കോ.. പിന്നാലെ ഓടിപോയി പിടിച്ചില്ലേ... എന്നിട്ട് നല്ലോണം കൊടുത്തു.. അവനെ പുറം ഞാൻ ചെണ്ടയാക്കി... അലവലാതി മാക്രി തങ്കപ്പൻ... 

രണ്ടുപേരും അവസാനം കുഴങ്ങിയിട്ട്.. സോഫയിൽ ഇരിന്നു... ഞാൻ അവന്റെ തോളിൽ തല വച്ചു കിടന്നു.. അവൻ എന്റെ തലയുടെ മുകളിലും..  

"എടി എന്റെ അളിയൻ സൂപ്പർ ആട്ടോ.. "തങ്കപ്പൻ 

ഞാൻ അവനെ ഒന്ന് നോക്കി.  

അപ്പൊ അവൻ ഇളിച്ചോണ്ട് 


"റാസിയെ ആണ് ഞാൻ ഉദേശിച്ചത് "

എന്നുപറഞ്ഞു.. അവൻ ഒറ്റ ഓട്ടം... എന്നിട്ട് ഉപ്പാന്റെ പിറകിൽ പോയി നിന്നു..

"നാളെ നീ നേരം വെളുപ്പിക്കല്ലട.. .. അന്റെ അവസാനത്തെ രാത്രി ആണ്.. ഇന്ന്.. "


"ഒന്ന്.  പോടീ.. നീ എനിക്ക് മുന്നിൽ വെറും ഗ്രാസ് ആണ് ഗ്രാസ്... "തങ്കപ്പൻ 


"എന്നാ ദൈര്യം ഉണ്ടേൽ ഇങ്ങോട്ട് വാടാ.. തെണ്ടി "

"അങ്ങനെ ഇപ്പൊ അന്റെ മുന്നിലേക്ക് വരാൻ മനസ്സില്ല...നീ എന്നാ പന്നുവെ.. "തങ്കപ്പൻ 

"കൊന്നുടുവേ "

"എന്നാ ഇങ്ങോട്ട് വാടി കൊല്ലാൻ.. "തങ്കപ്പൻ 

ഞാൻ സോഫയിൽ നിന്ന് എഴുന്നേറ്റതും.. 

"മൂത്താപ്പ... അവൾ വരുന്നു.. അവിടെ തടഞ്ഞു നിർത്തു... ഇല്ലെങ്കിൽ നാളെ എൻഗേജ്മെന്റ് നടക്കില്ല.. "തങ്കപ്പൻ 

"അതെന്താ "ഉപ്പ 


"ഞാൻ മരിച്ചാൽ പിന്നെ എങ്ങനെ ഇവിടെ എൻഗേജ്മെന്റ് നടക്കും.. ആ ബലാല് ഇന്നേ കൊല്ലാൻ വരാണ്... "തങ്കപ്പൻ 

"ഓഹ് അങ്ങനെ.. "ഉപ്പ 

"ഇങ്ങൾ നോക്കി നിക്കാതെ അവളെ തടഞ്ഞു നിർത്തി മൂത്താപ്പ.... ടി അവിടെ നിന്നോ ഒരടി മുന്നോട്ട് വരരുത്.. "തങ്കപ്പൻ 

ഞാൻ അവിടെ നിന്നു..., 

"അപ്പൊ അനക്ക് പേടിയുണ്ടല്ലേ... "തങ്കപ്പൻ 


ഇതുമതിയിലെ എന്നെ  ദേഷ്യം പിടിപ്പിക്കാൻ.. ഞാൻ അവനെ പിടിച്ചു വച്ചു  . നല്ലോണം കൊടുത്തു.. 

"എടി നിർത്തടി.. നാളെ അന്റെ എൻഗേജ്മെന്റ് അല്ലേടി.. അതൊന്ന് ഞാൻ നല്ലോണം കൂടട്ടെ പെണ്ണെ.. "തങ്കപ്പൻ 

"ടി.  ദുആ അവനെ വീടടി.. ഇപ്പോഴും ചെറിയ കുട്ടിയെന്ന പെണ്ണിന്റെ വിചാരം.  പെണ്ണായാൽ പെണ്ണിനെ പോലെ നിക്കണം.  അതെങ്ങനാ.  വാപ്പയും.. ആങ്ങളയും കൂടി തലേൽ കൊണ്ട് നടക്കല്ലേ... "ഉമ്മ 

ഉമ്മ.. ഓരോന്നു പറയാൻ തുടങ്ങിയപ്പോൾ ഞാൻ അവനെ വിട്ടു... 

***********************


ഞാൻ ദുആന്റെ വീട്ടിലേക്ക് വരണം എന്ന് കരുതിയതല്ല.. അവന്മാരെല്ലാവരും കൂടി എന്നെ കൊണ്ട് വന്നതാ.. ഇവിടെ എത്തിയപ്പോൾ റിസു ക്കാനെ കണ്ടു... 

അവനെ കണ്ടപ്പോൾ ദുആന്റെ ഉപ്പ പറഞ്ഞ കാര്യം കേട്ടപ്പോൾ വല്ലാതെ ആയി. ദുആനെ ഇക്കുന് വേണ്ടി കല്യാണം ആലോചിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ എന്തോ പോലെ ആയി... 


ഇനി ഞാൻ അവളെ കെട്ടി വീട്ടിൽ വരുമ്പോൾ എങ്ങനാ.. ഓഹ് ആകെ കൂടി പ്രാന്ത് പിടിക്കുന്നുണ്ട്... ഒരു ഭാഗത്തു rk മറുഭാഗത് ansi... ദേ അടുത്തത് ഇക്കുവും.. ദുആ.. നീ ഇതൊന്നും അറിയുന്നില്ലല്ലോ പെണ്ണെ.. നിനക്ക് വേണ്ടിയാ ഞാൻ എല്ലാം ചെയ്യുന്നതും എന്നിട്ട് നീ എന്താ എന്നെ മനസ്സിലാകത്തെ... 


ഞങ്ങൾ എല്ലാവരും കൂടി ചായ കുടിക്കാൻ ഇരുന്നപ്പോൾ.. അവളും അവളെ കസിനും കൂടി തല്ലു കൂടുന്നത് കണ്ടു നിന്നും  

ദുആ എപ്പോഴും ദേ ഇങ്ങനെ  ചിരിച്ചോണ്ട് നിക്കണം.. അതാണ് എനിക്കിഷ്ടം..


ചായ ഒക്കെ കുടിച്ചു.. ഞങ്ങൾ എല്ലാവരും ബാല്കണിയിൽ ഇരുന്ന് ഓരോന്ന് പറഞ്ഞിരുന്നു.  ഇക്കു ദുആന്റെ ആങ്ങളയുടെ കൂടെ കൂടി.. അവര് തമ്മിൽ മുന്പേ പരിചയമുണ്ട് പോലും... 


"ദുആ.. നീ എന്നിട്ട് ആ അൻസി സാറെ കെട്ടാൻ തന്നെയാണോ തീരുമാനം "പാച്ചുക്ക 

"അയിന് ആര് കെട്ടുന്നേ   ഇതിപ്പോ എല്ലാവരെയും കണ്ണിൽ പൊടി  ഇടാൻ വേണ്ടി.. just ഒരു എൻഗേജ്മെന്റ് അത്രേ ഞാൻ കണക്കാക്കുന്നുള്ളു.. "ദുആ 

അവൾ അത് ഇത്രയും  സിംപിൾ ആയി പറയുന്നത് കേട്ട് ഞാൻ അവളെ നോക്കി.. അവൾ അത് പറയുമ്പോഴും. എന്നെ ഇടക്ക് നോക്കുന്നുണ്ട്.. ഞാൻ അവളിൽ നിന്ന് കണ്ണെടുക്കാതെ നോക്കുന്നത് കണ്ടിട്ടാവണം അവൾ എന്നെ നോക്കി എന്താ എന്നാ മട്ടിൽ പുരികം പൊന്തിച്ചത്.. 

ഞാൻ അപ്പൊ തന്നെ എന്റെ തലക്ക് ഒന്ന് കൊടുത്തിട്ട്.. മുഖം തിരിച്ചു.. 

ഞാൻ കുറച്ചു.. ജാട വരുത്തി.. മൈൻഡ് ചെയ്യാതെ ഇരുന്നാൽ .. ആ കോപ്പ് എന്നോട് ഇഷ്ടമാണെന്ന് പറയുമെന്ന് കരുതി.. 

ആ സാധനം അമ്പിനും വില്ലിനും അടുക്കുന്നില്ല... ഉം.. ബല്ലാത്ത ജാതി.. 


*******************-****



മാമി എന്നെ വിളിച്ചപ്പോൾ.. ഞാൻ അവിടേക്ക് പോയി.. 

"മോളെ.. ദെനി മോന്റെ റൂമിലെ ഷെൽഫിൽ ഉണ്ട്.. ഒരുപാട് ബോക്സ്‌ അതൊന്ന് എടുത്തു വന്നേ.. "മാമി 

ഞാൻ ഇക്കുന്റെ റൂമിലേക്ക് പോയി... . അവിടെ മുഴുവനും കുട്ടി പട്ടാളങ്ങൾ ആണ്  .അവരെ ഒക്കെ വകഞ്ഞു മാറ്റി.. ഷെൽഫിൽ നിന്ന് ആ ബോക്സും എടുത്ത്.. പോകാൻ നിന്നപ്പോൾ.. ലൈറ്റ് off ആയി.. എല്ലയിടത്തും പോയിട്ടുണ്ട് എന്നു തോന്നുന്നു . 


കുട്ടിപ്പടകൾ പേടിച്ചിട്ട്.  എന്റെ അടുത്തേക്ക് വന്നു നിന്നു.. 
ഞാൻ അവരെ അടുത്ത്.. മുട്ടു കുത്തി നിന്നു...അവരെല്ലാരെയും..എന്റെ കൈ ക്കുള്ളിൽ ആക്കി.. 

"ദീദി ദീദിയുടെ കൈ തന്നെ ഞങ്ങൾക്ക് പേടിയാ.. "

ഞാൻ അവരെ നേരെ  എന്റെ കൈ നീട്ടി .. അവര് എല്ലാവരും എന്റെ കൈയിൽ  പിടുത്തമിട്ടു   .. 

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ലൈറ്റ് on ആയി.. 

"ഹായ്.. ലൈറ്റ് വന്നേ ലൈറ്റ് വന്നേ.. "


അവരൊക്കെ അവരെ പാട്ടിനു പോയപ്പോൾ.  ഞാൻ ബോക്സും എടുത്ത്.. മാമിയുടെ അടുത്തേക്ക് പോയി.  


"മാമി എന്തേയ് കറന്റ് പോയെ.. "

ഞാൻ ആ ബോക്സ്‌ മാമിക്ക് കൊടുത്ത് കൊണ്ട്.. അത് ചോദിച്ചപ്പോൾ . 


ആ ബോക്സ്‌ വാങ്ങിയിട്ട്.  മാമി എന്റെ കയ്യിലേക്ക് നോക്കികൊണ്ട് .. 

"ഇതാര് തന്നതാ ഈ മോതിരം "മാമി 

മാമി അത് ചോദിച്ചതും.. ഞാൻ എന്റെ കയ്യിലേക്ക് നോക്കി.. 

യാ റബ്ബി...ഇതെന്താ സംഭവം.. ഇതെങ്ങനെ എന്റെ കയ്യിൽ വന്നു  .. 

ഞാൻ കൈ അങ്ങോട്ടും ഇങ്ങോട്ടും ആക്കി നോക്കി.. ഇനി വല്ല സ്വപ്നവും മറ്റോ കാണണോ എന്നറിയില്ലല്ലോ... 

ഹേയ് സ്വപ്നം അല്ല.  പിന്നെ ഇതെങ്ങനെ എന്റെ കയ്യിൽ വന്നു.  

"നീ ഇതെന്താ ദുആ ആലോചിച്ചു കൂട്ടുന്നെ.. "മാമി 

"ഹേയ് ഒന്നുല്ല്യ മാമി "

"ഇതാര് തന്നതാ "മാമി 

"അതോ.  അത് ഇന്ന് മാളിൽ പോയപ്പോ വാങ്ങിയതാ.. "

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.. 

ആ മോതിരത്തിലേക്ക് നോക്കികൊണ്ട് 


"എന്നാലും ഇതെങ്ങനെ എന്റെ കയ്യിൽ വന്നു . ആര് ഇട്ട് തന്നതാ.. എന്തായാലും ഈ മോതിരം നന്നായിട്ടുണ്ട്.. "

ഞാൻ ഓരോന്ന് പറഞ്ഞു വരുമ്പോൾ ആണ് ആരോ ചെന്നിടിച്ചു വീഴാൻ പോയത്. പക്ഷെ വീണില്ല.  അപ്പോയെക്കും ഇടിച്ച ആൾ എന്നെ പിടിച്ചിരുന്നു.. 

ഞാൻ ഇടിച്ചവനെ നോക്കിയപ്പോൾ.. razi.. ഞാൻ അവനിൽ നിന്ന് വിട്ടു നിക്കാൻ നിന്നപ്പോൾ...അവൻ എന്നെ പിടിച്ചു തള്ളി.. ഞാൻ നിലത്തേക്ക് വീണു.. 

തെണ്ടി.. ഇന്റെ ഊര പോയി.. 

ഞാൻ അവനെ രൂക്ഷമായി നോക്കി.. 

"നിനക്ക് ഇപ്പോഴും നേരാവണ്ണം നടക്കാൻ അറിയില്ലേ.. "razi 

"നിന്നോടാരാ എന്നെ വന്നു ഇടിക്കാൻ പറഞ്ഞെ.. അത് പോട്ടെ.. എന്നിട്ട് തള്ളിയിട്ടതും പോരാ.. എന്നോട് നടക്കാൻ അറിയില്ലേ എന്നൊരു ചോദ്യവും..."



"പിന്നെ ഞാൻ നിന്നെ എന്ത് ചെയ്യണമെടി.. ഓ ഏതു നേരത്താണാവോ ഇങ്ങോട്ട് വരാൻ തോന്നിയെ.. നിന്നെ കാണുന്നത് തന്നെ എനിക്ക് കലിയ.. "razi 

"ഓഹ് പിന്നെ.. നീ പറയുന്നത് കേട്ടാൽ തോന്നല്ലോ ഞാൻ നിന്നെ വിളിച്ചു വരുത്തിയതാണ് എന്ന്. നിന്നോട് ഞാൻ പറഞ്ഞോ  . ഇങ്ങോട്ട് വരാൻ ഇല്ലല്ലോ..

പിന്നെ എനിക്ക് നിന്നെ എപ്പോഴും കണ്ടിരിക്കാൻ മോഹമൊന്നും ഇല്ല.. നിന്നെ കാണാതെ ഉറക്കവും വരാതിരിക്കാറില്ല.. പിന്നെ എന്ത് കോപ്പിലെ വർത്തന നീ പറയുന്നേ.  

എന്നെ തള്ളിയിട്ടിട്ടു ഒരു സോറി പറയാ.. അതില്ല.. "

"ഓഹ് പിന്നെ നിന്നോട് സോറി എന്റെ പട്ടി പറയും..... ഉം.. "razi 

അവൻ എന്നെ ഒന്ന് പിടിച്ചു എഴുനേൽപ്പിക്ക പോലും ചെയ്യാതെ അവിടന്ന് പോയി.. 

"പോടാ തെണ്ടി.. "

അവനെ  കുറെ തെറി വിളിച്ചു..മനുഷ്യന് എങ്ങനൊക്കെയോ എഴുനേറ്റ് റൂമിലേക്ക് പോയി   

അവിടെ എല്ലാ അലവലാതികളും കത്തിയടിച്ചിരിക്ക.. എന്നെയും  എന്റെ നടത്തത്തെയും  കണ്ടപ്പോൾ  . Eന്നോട് കാര്യം തിരക്കി  . 

ഞാൻ എല്ലാം അങ്ങോട്ട് വിശദീകരിച്ചു കൊടുത്തു.. 

"എന്നാലും ഇതു ആര് ഇട്ടു തന്നതായിരിക്കും "ഫൈഹ 

"എന്തായാലും പോളിയാണ്  "നെച്ചു 

"എടി ഈ വിരലിൽ അല്ലെ നാളെ എൻഗേജ്മെന്റ് ring ഇടണ്ടേ "റിസു 

അപ്പോഴാ ഞാനും അതോർക്കുന്നെ.. 

ഞാൻ അപ്പൊ തന്നെ അത് അഴിക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല.. എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും അത് കഴിയുന്നില്ല.. 


ഞങ്ങൾ ആറു പേരും കൂടി എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും ആ ring ഒന്ന് അനങ്ങുന്നത് പോലും ഇല്ല.. 

"എടി കഴിയുന്നില്ലാടി.. ഞാൻ കുഴങ്ങി.. നീ തല്കാലത്തെക്ക് മറ്റേ കൈ കാണിച്ചു കൊടുത്തോ.. അൻസി സാറിന്.. "ചിന്നമ്മ 

"അതന്നെ... എന്നാലും ആരായിരിക്കും "റിസു 

"ഇനി ആ കുട്ടികളിൽ ആരേലും ആണോ.. "ലെച്ചു 

അവൾ പറയേണ്ട താമസം.  ഞാൻ അവരുടെ അടുത്തേക്ക് പോയി.. 

എന്നെ കണ്ടതും അവറ്റകൾ പരുങ്ങി കളിക്കാൻ തുടങ്ങി ഞാൻ അവരെ എന്റെ അടുത്തേക്ക് വിളിച്ചു.. 

അവര് പരുങ്ങി പരുങ്ങി.. എന്റെ അടുത്തേക്ക് വന്നിട്ട് തലയും താഴ്ത്തി നിന്നു..

"ഇത് ആരാ എനിക്ക് ഇട്ടു തന്നെ "


"ഇവളാ... ഇവനാ..."അവര് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞപ്പോൾ... 
ഞാൻ അവരെ നോക്കി കണ്ണുരുട്ടി.. 


" സത്യം പറഞ്ഞോ "

"ഞങ്ങൾക്കറിയില്ല/ അത് ഒരു ആംഗിൾ ആയിരുന്നു "അവര് ഒത്തൊരുമ ഇല്ലാതെ പറയുന്നത് കേട്ടപ്പോൾ.. മനസ്സിലായി.. ആ ആൾ ഇവരെ വിലക്കിയിരിക്കാണ് എന്ന് 

അതിൽ സത്യം പറഞ്ഞ കുട്ടി സ്വയം തലക്കടിച്ചിട്ട്... എന്നെ നോക്കി നിഷ്കു ഭാവത്തിൽ മുഖം വച്ചിട്ട് പറഞ്ഞു 

"അതുണ്ടല്ലോ.. ഒരു അങ്കിൾ ആണ്.. ഒരു ജോക്കർ അങ്കിൾ...."

"ജോക്കർ അങ്കിളോ "നെച്ചു 

"ഹാ ജോക്കറിന്റെ  മാസ്ക് വച്ച ഒരു അങ്കിൾ... നല്ല അങ്കിളാ ഞങ്ങള്ക്ക് ചോക്ലേറ്റ്സ് ഒക്കെ തന്നു... "


"നിങ്ങൾ അങ്കിളിന്റെ മുഖം കണ്ടില്ലേ "


"ഇല്ല... "

"Hm... നിങ്ങൾ പോയിക്കോ... "

ഞാൻ അവരെ പറഞ്ഞയച്ചു... 

"ആരായിരിക്കും അത് "റിസു 

"ഒരു idea യും ഇല്ല "

"എന്തായാലും നിന്റെ എൻഗേജ്മെന്റ് അവന്റെ കൂടെ കഴിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ... "ലെച്ചു 

തെണ്ടി ബലാല് ഇബ്‌ലീസ്... ഇവളെ ഒക്കെ എന്താ ഞാൻ ചെയ്യണ്ടേ... ഞാൻ അവളെ നോക്കിയപ്പോൾ.. അവൾ ഉണ്ട് സീലിങ്ങിന്റെ ഭംഗി നോക്കി
.. ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നാ മട്ടിൽ മേല്പോട്ട് നോക്കി നിക്കുന്നു... 


എന്നാലും ആരായിരിക്കും അത്.. എന്തിന് വേണ്ടിയായിരിക്കും എന്റെ കയ്യിൽ ring ഇട്ടു തന്നത്.. 


**********************


രാവിലെ ഉമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്... എല്ലാം കൂടി എന്റെ അട്ടിമലട്ടിയായി ഇന്നലെ രാത്രി ബെഡിൽ കിടന്നത്... 

ഞാൻ എഴുനേറ്റ് ഫ്രഷായി ഇറങ്ങിയതും മുന്നിൽ നിൽക്കുന്ന ജന്തുക്കളെ കണ്ട്.. മനുഷ്യന്റെ ഉള്ള ജീവനങ് പോയി.. 

"എന്താടി തെണ്ടികളെ രാവിലെ തന്നെ ആളെ പേടിപ്പിക്കാൻ വന്നതാണോ.. "

അഞ്ചെണ്ണവും എന്നെ നോക്കി ഇളിച്ചു കാണിച്ചു... 


പെട്ടെന്ന് ഫൈഹ എന്റെ കയ്യും പിടിച്ചു വലിച്ചു  ഡ്രസിങ് റൂമിലേക്ക് തള്ളിയിട്ടിട്ട്... എന്റെ കയ്യിലേക്ക് ഡ്രെസ്സും തന്നിട്ട് ഡോർ അടച്ചു.. 


ഇതിപ്പോ എന്താ കഥ എന്നാ മട്ടിൽ ഞാൻ ഡ്രെസ്സിലേക്കും ഡോറിലേക്കും മാറി മാറി നോക്കി... 

"നോക്കി നിക്കാതെ അതുടുത്തിട്ടിട്ട് വാടി "നെച്ചു 

ഞാൻ പിന്നെ സമയം കളയാതെ ഡ്രസ്സ്‌ മാറിയിട്ട്... പുറത്തിറങ്ങിയതും.. ആരോ എന്റെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി.. ഡ്രസിങ് ടേബിളിന്റെ മുന്നിൽ കൊണ്ട് പോയി ഇരുത്തി.. 

എന്നിട്ട് അവരെല്ലാരും എനിക്ക് ചുറ്റും കൂടി നിന്നു....

നീണ്ട മണിക്കൂറുകൾക്ക് ശേഷം... ഒരു യുദ്ധം കഴിഞ്ഞ മേനിയാലേ... അവരെല്ലാരും വിട്ടു നിന്നതും.. ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി എന്നെ തന്നെ ഒന്ന് സ്കാൻ ചെയ്തതും... 

ഞാൻ  കണ്ണും തള്ളി വായും തുറന്ന് കണ്ണാടിയിലൂടെ എന്നെ നോക്കി.. 

"എന്താടി തെണ്ടികളെ എന്നെ കാട്ടി വച്ചത്... ഉള്ള പെയിന്റ് മുഴുവനും.. എന്റെ മുഖത്ത് പൂശിയിട്ട്.. എന്റെ സ്കിൻ കേടാക്കാനാണോ നിങ്ങളെ ഉദ്ദേശം.. "

ഞാൻ അങ്ങനെ ചോദിച്ചതും.. അവരെല്ലാരും എന്നെ  നോക്കി കണ്ണുരുട്ടി.. അതെന്തിനാ എന്നറിയോ.. സത്യത്തിൽ അവര് എന്നെ  ഒരുക്കിയത് നന്നായിട്ടു തന്നെയാ.. ഞാൻ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ ജാട കൂടില്ലേ.. അതോണ്ട് ഇങ്ങനെ പറഞ്ഞു.. 

അവരെ നോട്ടം കണ്ടിട്ട് ഇന്റെ തടിക്ക് നല്ലതാകില്ല എന്ന് തോന്നിയത് കൊണ്ട്.. 

"ഓഹ് ഇനി നോക്കി പേടിപ്പിക്കേണ്ട... ഞാൻ പറഞ്ഞതങ് തിരിച്ചെടുത്തു പോരെ "

അപ്പൊ എല്ലാവരും എന്നെ നോക്കി ഇളിച്ചു... 

"ഇന്ന് മിക്കവാറും എൻഗേജ്മെന്റ് നടക്കുമെന്ന് തോന്നുന്നില്ല.. "ലെച്ചു 

"അതെന്താ നീ അങ്ങനെ പറഞ്ഞെ "ചിന്നമ്മ 


"അതല്ല.. ഇവളെ ഇങ്ങനെ കണ്ടാൽ റാസിക്കാന്റെ മനസ്സ് മാറിയാലോ.. എന്നിട്ട് എൻഗേജ്മെന്റ് മുടക്കിയാലോ.. "ലെച്ചു 

"എടി ആ ബലാലിനെ പിടിച്ചേ.. ഇനിയും എനിക്കു സഹിക്കാൻ പറ്റില്ല.. ഇന്നത്തോടെ അവളെ ഒടുക്കത്തെ വർത്താനം ഞാൻ നിർത്തും... "

ഓടാൻ നിന്ന അവളെ ഫൈഹ പിടിച്ചു നിർത്തിയതും ഞാൻ ഡ്രെസ്സും തൂക്കി പിടിച്ചു അവളെ അടുത്തേക്ക് പോയിട്ട്.. അവളെ ചെവി പിടിച്ചു തിരിച്ചു 

."എടി വിടെടി.. വേദനിക്കുന്നു... ഇനി ഞാൻ ഒന്നും പറയില്ല.. എന്റെ ചെവി വിടെടി.. "ലെച്ചു 

ഞാൻ അവളെ ചെവി വിട്ടു 

"അന്ത ഭയം ഇരിക്കട്ടെ "


"മക്കളെ എല്ലാം കഴിഞ്ഞോ "

അവിടേക്ക് മാമി വന്നതും.. ഞങ്ങൾ എല്ലാവരും മാമിയെ നോക്കി.. 

മാമി എന്നെ കണ്ടപ്പോൾ വന്നു കെട്ടിപ്പിടിച്ചു... നെറ്റിയിൽ ചുംബിച്ചു 

"മാഷാഅല്ലാഹ്‌... ഇന്റെ കുട്ടി ഒന്നുടെ മൊഞ്ചത്തി ആയിക്കണല്ലോ... ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ... "

ഞാൻ മാമിയെ നോക്കി ചിരിച്ചു.. 

അൻസിക്കയും ഫാമിലിയും വന്നെന്ന് പറഞ്ഞപ്പോൾ.. ഞങ്ങൾ അവിടേക്ക് പോയി.. ഹാളിൽ എത്തിയതും.. അവിടെ നിക്കുന്നവരെ ഒന്നും നോക്കാതെ എന്റെ കണ്ണ് ഒരാളെ മാത്രം തിരഞ്ഞു കൊണ്ടിരിന്നു.. 

അത് റാസിയെ ആയിരുന്നു..... അവനെ ഞാൻ അവിടെ ഒക്കെ നോക്കിയിട്ടും.. എങ്ങും കാണുന്നില്ല.. ഇന്റെ മനസ്സ് എന്ത് കൊണ്ട അവനെ തിരഞ്ഞെ എന്നെനിക്കറിയില്ല... ഞാൻ ആ ഹാൾ മുഴുവനും റാസിയെ നോക്കി കണ്ണോടിച്ചു... 

അവനൊഴികെ ബാക്കി എല്ലാവരും അവിടെ ഉണ്ടായിരുന്നു.. അവൻ ഇതെവിടെ പോയതായിരിക്കും... 

എനിക്കെന്താ ഈ സംഭവിക്കുന്നെ.. ഞാൻ എന്തിനാ ഇപ്പൊ അവനെ തിരയുന്നെ.. അവനെ കാണാൻ എന്റെ മനസ്സ് എന്തിനാ ഇങ്ങനെ ധൃതി വയ്ക്കുന്നെ... എനിക്കൊന്നും മനസ്സിലാകുന്നില്ല ഇതിന്റെ ഒക്കെ അർത്ഥം എന്താ... 

"ദുആ നീ എന്താ ഈ ചിന്തിച്ചു കൂട്ടുന്നെ "പെട്ടെന്ന് മാമി അങ്ങനെ ചോദിച്ചതും...ഞാൻ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് മാമിക്ക് മറുപടി കൊടുത്തു.. 

"അല്ല ഇവരൊക്കെ എന്റെ എൻഗേജ്മെന്റ് കൂടാൻ വന്നതാ "

"പിന്നെ ആരെ എൻഗേജ്മെന്റ് കൂടാൻ വന്നതാ.. നീ വന്നേ പെണ്ണെ.. "മാമി 

എന്നെയും കൂട്ടി.. അൻസിക്കാന്റെ അടുത്തേക്ക് പോയി.. അൻസിക്ക എന്നെ നോക്കി പുഞ്ചിരിച്ചതും.. ഞാൻ അൻസിക്കാനേ മൈൻഡ് ചെയ്യാതെ... ബാക്കിയുള്ളവരോട് സംസാരിച്ചു.. . 


അൻസിക്കാന്റെ ഉമ്മാന്റെ ഫാമിലിയും എന്റെ ഉപ്പാന്റെ ഫാമിലിയും ഒന്നായാണ് കൊണ്ട് കുഴപ്പല്യ... അവരെ ഒക്കെ പരോചയമുള്ളതു കൊണ്ട് അവരോട് സംസാരിച്ചു... 

അവരോട് സംസാരിക്കുമ്പോഴും.. എന്റെ കണ്ണുകൾ റാസിയെ തിരയുകയാണ്.. 
അവനെ ഒന്ന് കാണാൻ മനസ്സ് വല്ലാതെ വെമ്പലു കൊള്ളുന്ന പോലെ.. 

"ഇനി വൈകിക്കേണ്ടല്ലോ... ചടങ്ങ് അങ്ങ് കഴിക്കല്ലേ " ശാമിക്ക... 

എല്ലാവരും അതിനോട് യോജിച്ചപ്പോൾ.. ഇക്കു എനിക്ക് നേരെ ഒരു ring നീട്ടി ഞാൻ അത് വാങ്ങി.. 

"എടാ ring എവിടെ "അൻസിക്ക 

"അത് കാറില ഉള്ളത്.. ഞാൻ എടുത്തിട്ട് വരാം.. " സിദ്ധു 

സിദ്ധുവെട്ടാൻ അതെടുക്കാൻ പോയതും.. ഞാൻ devil kings നിൽക്കുന്നവിടെക്ക് നോക്കി... അപ്പോഴും അവിടെ റാസിയെ കണ്ടില്ല.. ഞാൻ വീണ്ടും ആ ഹാൾ മുഴുവനും റാസിയെ നോക്കി.. അവൻ ഒന്ന് വന്നിരുന്നെങ്കിൽ..അൻസിക്കക്ക് പകരം റാസിയായിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിച്ചു പോവാ.. എന്റെ മനസ്സ്.. 

എന്താ പറ്റിയെ എന്നെനിക്കറിയില്ല... ഞാൻ വിചാരിക്കാത്ത പലതും ആണ് എന്റെ മനസ്സിൽ വരുന്ന കാര്യങ്ങൾ.. 

"ഇതാടാ അൻസി "

പെട്ടെന്ന് സിദ്ധുവെട്ടാൻ അവിടേക്ക് വന്നതും ഞാൻ... അൻസിക്കാനേ നോക്കി... 

അൻസിക്ക ആ ring എടുത്ത്.. എനിക്ക് നേരെ നീട്ടിയതും.. ഞാൻ എന്റെ കൈ അൻസിക്കക്ക് നേരെ നീട്ടിയിട്ട്... എങ്ങോട്ടോ നോക്കി നിന്നും... 

എത്രയായിട്ടും എന്റെ വിരരിൽ ring അണിയാത്തത് അറിഞ്ഞപ്പോൾ.. ഞാൻ അൻസിക്കാനേ നോക്കി.. അൻസിക്ക.. എന്റെ കയ്യിലേക്കും എന്നെയും മാറി മാറി നോക്കുന്നത് കണ്ട് ഞാനും എന്റെ കയ്യിലേക്ക് നോക്കി 
..

അപ്പോഴല്ലേ കാര്യങ്ങളെ കിടപ്പ് മനസ്സിലായത്... നമ്മളെ അജ്ഞാതൻ ഇട്ടു തന്ന ആ ring വെട്ടി തിളങ്ങുന്നത് കണ്ടിട്ടാ.. ഇവിടെ ഒരാൾ എന്നെ നോക്കി നിക്കുന്നെ.. 

"നീ എന്ത് പണിയ ദുആ കാണിച്ചേ.. ആ വിരലിൽ അല്ലെ എൻഗേജ്മെന്റ് ring ഇടണ്ടേ.. എന്നിട്ട് നീ ആ വിരലിൽ തന്നെ വേറെ ring എടുത്തിട്ടോ "റാഷി sir 


റാഷി sir ചോദിച്ചത് കേട്ട്... ഞാൻ എന്ത് മറുപാടി പറയും എന്നറിയാതെ.. ദയനീയമായി.. റൗഡി ഗേൾസിനെ നോക്കിയതും.. അവര് എന്റെ അവസ്ഥ മനസ്സിലാക്കി... ബാക്കിയുള്ളവർക്ക് മറുപടി കൊടുത്തു 

"അതുണ്ടല്ലോ ഇന്നലെ മാളിൽ പോയപ്പോൾ ഇവൾക്ക് ആ ring ഒരുപാട് ഇഷ്ടായി.. അപ്പൊ അത് വാങ്ങി.. "ലെച്ചു 

"ഇന്നലെ വെറുതെ ഒന്ന് ആ ring എടുത്തിട്ടു... പിന്നെ അഴിക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല "നെച്ചു 

"ആന്നെ.. ഞങ്ങൾ എല്ലാവരും എത്ര ശ്രമിച്ചിട്ടും പറ്റിയില്ല "ചിന്നമ്മ 

"ആ ഇനി അത് പറഞ്ഞു സമയം കളയണ്ട.. നീ ആ മറ്റേ കയ്യിൽ ring ഇട്ടു കൊടുക്ക് "അമ്മായി 

ഞാൻ മറ്റേ കൈ നീട്ടിയതും.. അൻസിക്ക ആ കയ്യിൽ ring അണിഞ്ഞു.. 

Ring ആ വിരലിൽ എനിക്ക് പാകമാകുന്നില്ല.. അഴിഞ്ഞു വീഴാണ്.. 

"നീ എന്താടാ അൻസി... അവൾക്ക് പാകകാത്ത മോതിരം ആണോ എടുത്തേ.."അൻസിക്കാന്റെ ഉപ്പ 

"അല്ല ഉപ്പ.. ഇവൾടെ വിരലിന്റെ സൈസിൽ തന്നെയാണ് ഞാൻ എടുത്തത്.. പക്ഷെ ഇപ്പൊ എന്തുപറ്റി എന്നാ മനസ്സിലാകത്തെ.. "അൻസിക്ക 

"അത് സാരമില്ല..  അവര് രണ്ടുപേരും കൂടി പോയിട്ട്.. ഇവൾക്ക് ഇഷ്ടമുള്ളത് ഒന്ന് പിന്നീട് എടുത്തോട്ടെ.. ഇതൊരു ചടങ്ങിന് വേണ്ടിയല്ലേ  "അമ്മായി 

എല്ലാവരും അതിനോട് യോജിച്ചപ്പോൾ.. അടുത്തായി എന്നോട് ring ഇട്ടു കൊടുക്കാൻ പറഞ്ഞു.. അൻസിക്ക കൈ നീട്ടിയതും..  ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു .  Ring ഇട്ടു കൊടുമ്പോ ആണ് റാസി കയറി വരുന്നത്.. എല്ലാവരുടെയും കയ്യടി കേട്ടിട്ട് അവൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് എന്നെ നോക്കി... 

അവൻ കണ്ണെടുക്കാതെ എന്നെ നോക്കുന്നത് കണ്ടിട്ട് ഞാനും അവനെ തന്നെ നോക്കി നിന്നു... ഞങ്ങൾക്ക് തടസ്സമായി.. ആരോ വന്നു നിന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വരുന്നത് പോലും.. 


*ഇതെന്തൊക്കെയാ ഈ നടക്കുന്നെ.. എനിക്കെന്താ സംഭവിച്ചേ.. ഞാൻ എന്താ ഈ കാണിച്ചേ.. ഈ നിമിഷം വരെ ഞാൻ എന്തുകൊണ്ട റാസിയെ തിരഞ്ഞത്.. അൻസിക്കാന്റെ സ്ഥാനത് റാസിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയത് എന്തുകൊണ്ട.. അവൻ വേറെ പെൺകുട്ടികളോട് സംസാരിക്കുന്നത് എന്തുകൊണ്ട എനിക്ക് ഇഷ്ടപ്പെടാത്തത്.. 

അവൻ വന്നപ്പോൾ.. എന്തുകൊണ്ട ഞാൻ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നത്... 

ഇതിന്റെ ഒക്കെ അർത്ഥം എന്താ.. ഞാനും അവനെ സ്നേഹിക്കുന്നു എന്നാണോ...???? 


Yes.. i love him... 

എന്റെ മനസ്സ് താളം തെറ്റിയിരിക്കുന്നു.. ലക്ഷ്യങ്ങൾ നിറവേറ്റാൻ വേണ്ടി  മാത്രമായിരുന്ന എന്റെ മനസ്സ് ഇന്ന് റാസിയെ ഇഷ്ടപ്പെട്ടു തുടങ്ങിയോ...*


എന്റെ മനസ്സ് എന്നോട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ.. അതിന്റെ ഇടക്ക് അതിഥികൾ എല്ലാവരും കൂടി എന്നോട് ഓരോന്ന് ചോദിക്കുന്നതിനൊന്നും മറുപടി കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ... അവിടന്ന് ആർക്കും മുഖം കൊടുക്കാതെ  റൂമിലേക്ക് പോയി.. 


റൂമിൽ എത്തി ഡോർ അടച്ചു 
.തട്ടം അഴിച്ചു ബെഡിലേക്ക് എറിഞ്ഞിട്ട്.. മുഖം പൂഴ്ത്തി പിടിച്ചു നിലത്തു ഇരിന്നു.. 

'No ദുആ... നീ കാരണം ഒരാളുടെയും ജീവിതം ഇല്ലാതാകരുത്... നിന്റെ മനസ്സിൽ ഇപ്പൊ റാസിയോട് തോന്നിയ വികാരം നിന്റെ ഉള്ളിൽ തന്നെ ഇരുന്നോട്ടെ.. 

അവൻക്ക്  നിന്നോട്  ഇപ്പൊ വെറുപ്പ് മാത്രം ആണ്.. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.  നീയായിട്ട് അവനിൽ ഒരു മാറ്റം വരുത്തേണ്ട... 


നിന്റെ ജീവിതം.  നീ ആഗ്രഹിച്ചത് പോലെ ഇനിയുണ്ടാകില്ല എന്ന് തിരുമാനിച്ചതല്ലേ... പിന്നെ എങ്ങനെ നിന്നിൽ നിന്ന് ഇത്രയും മാറ്റം വന്നു.. ഒരു എൻഗേജ്മെന്റ് നടന്നപ്പോൾ നിന്റെ മനസ്സ് പെട്ടെന്ന് മാറിയോ.   അതോ ഇതിന് മുന്നേ നി അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നോ.. 

അതെ നീ അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു... ഈ സാഹചര്യത്തിൽ നീ മനസ്സിലാക്കി... നീയും അവനെ സ്നേഹിച്ചു തുടങ്ങി എന്ന്.. 

എവിടെ പോയി നിന്റെ ലക്ഷ്യങ്ങൾ... നിന്റെ ഫിനുവിനെ ഇല്ലാതമാക്കിയവന്മാരെ വേരോടെ പിഴുതെറിയും എന്നൊക്കെ പറഞ്ഞിട്ട്.. നിനക്കതിനു പറ്റിയോ.. ഇല്ലല്ലോ... 

അല്ല ഇനി എല്ലാം മറന്നു  റാസിയുടെ കൂടെ ഒരു ജീവിതം തുടങ്ങാൻ ആണോ നിന്റെ ഉദ്ദേശം ' 

എന്നൊക്കെ എന്റെ മനസ്സ് എന്നോട് പറഞ്ഞതും ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ... 

"Noooooooooooo.......ഇല്ല... ഒരിക്കലും ഇല്ല.. ഞാൻ ആയിട്ട് ആരുടേയും ജീവിതം ഇല്ലാതാക്കില്ല... എന്റെ മനസ്സിൽ തോന്നിയ പൊട്ടത്തരം ഞാൻ ഇപ്പൊ ഈ നിമിഷം കുഴിച്ചു മൂടാൻ പോവാ.  

ഈ ദുആക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു.. aതു നിറവേറ്റി കഴിഞ്ഞാൽ..ഞാൻ  ഈ  ലോകത്ത് തന്നെ ഉണ്ടാകുമോ എന്നുറപ്പില്ല... ആ ഞാൻ ഇങ്ങനെ ഒന്നും ചിന്തിക്കാൻ  പോലും പാടില്ല.. അതോണ്ട് എല്ലാം മറക്കാ... "

എന്നൊക്കെ സ്വയം പറഞ്ഞു പഠിപ്പിച്ചു... 

"ദുആ... മോളെ.. ദുആ... വാതിൽ തുറക്ക് "ഉപ്പ 


പെട്ടെന്ന് ഡോറിന് മുട്ടിയതും ഞാൻ എഴുനേറ്റ് വാതിൽ പോയി തുറന്നു.. അവിടെ നയിക്കുന്നവർക്ക് മുഖം കൊടുക്കാതെ തല താഴ്ത്തി നിന്നും 

"എന്താ പറ്റിയെ.. ഇന്റെ കുട്ടിക്ക് "മാമി 

ഓരോരുത്തർ ഓരോന്ന് ചോദിക്കുന്നത് കേട്ടപ്പോൾ അവർക്കൊക്കെ എന്ത് മറുപടി കൊടുക്കും എന്നറിയാതെ ആയപ്പോൾ..ഞാൻ മാമിയെ കെട്ടിപിടിച്ചു. 

"പെട്ടെന്ന്.. ഇന്റെ ഫിനുവിനെ ഓർമ വന്നപ്പോൾ.. "

ഞാൻ അത് പറഞ്ഞപ്പോൾ.. അവിടെ ആകെ നിശബ്ദത പരന്നു.. 

ഞാൻ മാമിയിൽ നിന്ന് വിട്ടു നിന്നിട്ട്... 

"എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം "


എന്നു പറഞ്ഞു ആർക്കും മുഖം കൊടുക്കാതെ റൂമിലേക്ക് പോയി ഡോർ അടച്ചു 


*********************


നെച്ചു 


ദുആ പറഞ്ഞത് മുഴുവനും പച്ചക്കള്ളമാണ് എന്ന് നന്നായിട്ട് ഞങ്ങൾക്ക് അറിയാം.. 

"എന്നാലും എന്തായിരിക്കും അവൾക്ക് പറ്റിയെ  "തങ്കപ്പൻ 

"അറിയില്ല "

"ഇനി ഇപ്പൊ അതറിയണം എന്നുണ്ടെങ്കിൽ അവളോട് തന്നെ ചോദിക്കണം.. "അപ്പുവേട്ടൻ 

"നമ്മൾ ചോദിച്ചാലും അവൾ പറയില്ല  "ജാസിക്ക 

"ഇപ്പോയെങ്കിലും ഇങ്ങേർക്ക് ബുദ്ധി വച്ചല്ലോ "


"അപ്പൊ നീ പറഞ്ഞു വരുന്നത്.. എനിക്ക് ഇതുവരെ ബുദ്ധിയില്ലായിരുന്നു എന്നല്ലേ "പാച്ചുക്ക 

"അതേലോ "

"ടി... "പാച്ചുക്ക 

എന്നെ അടിക്കാൻ വന്നതും.. 

'ഉമ്മച്ചി "

"ഒന്ന് പതുക്കെ വിളിക്കടി... അന്റെ ഉമ്മ ഇപ്പൊ ഇങ്ങോട്ട് കേറി വരും "പാച്ചുക്ക 

"വന്നോട്ടെ "

"ഓഹ്.. ഈ ദുരന്തത്തെ ആണല്ലോ എനിക്ക് സ്നേഹിക്കാൻ കിട്ടിയത് "പാച്ചുക്ക 

"ദുരന്തം നിങ്ങളെ കെട്യോൾ "

"അതേലോ "പാച്ചുക്ക 

"അത് ഞാനല്ലേ.. അത് വേണ്ട.. കെട്യോളെ കുട്ട്യോളെ തന്ത "

"ആയിക്കോട്ടെ.. ഏഹ് അത് ഞാൻ അല്ലെ "പാച്ചുക്ക 

"അതേലോ "

"എടി കുട്ടിപ്പിശാശ്ശെ ഇന്ന് നിന്റെ അന്ത്യം ആടി.. "

പാച്ചുക്ക എന്റെ നേരെ വരാൻ ഒരുങ്ങിയതും ജാസിക്ക തടഞ്ഞു 

"ഓഹ് ഒന്ന് നിർത്തോ രണ്ടു പേരും.. ആദ്യം ദുആന്റെ പ്രശ്നം മനസ്സിലാക്ക്.. "

ജാസിക്ക പറഞ്ഞത് കേട്ട് പാച്ചുക്ക എന്നെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു 

ഞാൻ ഒട്ടും വിട്ടു കൊടുത്തില്ല.. ഒരു ലോഡ് പുച്ഛം അങ്ങോട്ടും എറിഞ്ഞു.. 

"അല്ല റാസി ഇതൊക്കെ കണ്ടിട്ടും നീ എന്താ ഒന്നും പറയാത്തെ "jos sir 

"ഏഹ് "

എന്തോ ചിന്തയിലായിരുന്ന റാസിക്ക പെട്ടെന്ന് jos sir ചോദിച്ചത് കേട്ട്.. മനസ്സിലാകത്തെ jos സാറെ നോക്കി 

"Best... നീ എന്താ ഒന്നും പറയാത്തെ ഇതൊക്കെ കണ്ടിട്ട് എന്ന് "jos sir 

"ഞാൻ എന്ത് പറയാനാ "റാസിക്ക 

"ഒന്നും പറയാൻ ഇല്ലേ "jos sir 

"ഇല്ല.. "

റാസിക്ക എപ്പോഴാ ഒന്ന് പഴയത് പോലെ ആക റബ്ബേ.. 

"അല്ല റിസുക്ക എവിടെ "ഫൈഹ 

"വല്ലിക്ക ഒരു അർജന്റ് മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു ദേ ഇപ്പൊ പോയതേ ഉള്ളു " റിസു 

"പോയോ "

"ഹാ"


**********************


ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത്.. ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങിയതും സോഫയിൽ ഇരിക്കുന്ന നമ്മളെ ടീമ്സിനെ കണ്ടു. അവര് എന്നെ കണ്ടപ്പോൾ എന്റെ അടുത്തേക്ക് വന്നു.. 

പരമാവധി ഞാൻ റാസിയെ നോക്കാതിരിക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും എന്റെ കണ്ണ് അറിയാതെ അവന്റെ നേരെ പതിയുന്നു.. 

ഞാൻ ഇനി നോക്കില്ല എന്ന് ഉറപ്പിച്ചിട്ട്... ബാക്കിയുള്ളവരെ.. നോക്കി 

"നിനക്കെന്താ ദുആ നേരത്തെ പറ്റിയെ.. എല്ലാവരെയും മുന്നിൽ നിന്ന് ആരോടും ഒന്നും പറയാതെ റൂമിലേക്ക് പോയത് എന്തിനാ "റിസു 


ഇതു ഞാൻ പ്രദീഷിച്ചതായിരുന്നു.. അവര് ഞാൻ മാമിയോട് പറഞ്ഞതൊന്നും വിശ്വസിച്ചു കാണില്ല എന്നെനിക്കറിയാം.. എന്നാലും  ഞാൻ ഇവർക്ക് എന്ത് മറുപടി കൊടുക്കും.. 

"അത് അന്നേരം മനസ്സ് ഒട്ടും ശാന്തം അല്ലായിരുന്നു..  ഫിനുവിനെ മാത്രം മനസ്സിൽ വരുന്നുണ്ടായിരുന്നുള്ളു... 


ഇന്ന് എൻഗേജ്മെന്റ് കഴിഞ്ഞ കാര്യം rk അറിഞ്ഞാൽ അവൻ അൻസിക്കാനേ എന്തേലും ചെയ്യോ എന്നൊരു പേടിയും.. എനിക്ക് എന്നെ കുറിച്ച് ഒരു പേടിയും ഇല്ല.. പക്ഷെ ബാക്കിയുള്ളവരെ കാര്യം അങ്ങനെ അല്ലല്ലോ  .... അവർക്ക് ഈ കാര്യങ്ങളൊന്നും അറിയില്ലല്ലോ... "


എന്നൊക്കെ ഞാൻ റാസിയെ നോക്കാതെ.. ബാക്കിയുള്ളവരോട് പറഞ്ഞു 

" നീ തന്നെയാണോ ദുആ ഈ പറയുന്നേ.. നി ഇപ്പോഴും ആ Rk യെ പേടിക്കുന്നുവോ... "റിസു 

"ഹേയ്... എനിക്ക് അവനെ പേടിയില്ല..അവൻ എന്തും ചെയ്യാൻ മടിക്കാത്തവനാ... എനിക്ക് വേണ്ടപ്പെട്ടവർ ഞാൻ കാരണം വേദനിക്കുന്നത് കാണാൻ വയ്യ.. അൻസിക്കാനോട് എനിക്ക് ഒരു ദേഷ്യവും ഇല്ല... മൂപ്പർ എന്നെ ഒരു പെങ്ങളെ പോലെ അല്ല കാണുന്നത് എന്നറിഞ്ഞപ്പോൾ.. എനിക്കത് ഉൾകൊള്ളാൻ പറ്റിയില്ല.. കാരണം എന്റെ ഇക്കുനെ പോലെയാണ് ഞാൻ ഇപ്പോഴും കാണുന്നത്.   ആ അൻസിക്കക്ക് എന്തേലും സംഭവിക്കോ എന്നാ പേടി മാത്രമേ ഉള്ളു.. 

അല്ലാതെ rk യെ പേടിച്ചിട്ടല്ല "

"ആ ദുആ ഞങ്ങൾക്കറിഞ്ഞൂടെ നിന്നെ... "നെച്ചു 


"ഇനി എന്താ നിന്റെ  അടുത്ത പ്ലാൻ... "തങ്കപ്പൻ 

. "അറിയില്ല.... "

"നിന്റെ ഉമ്മ നിന്നെ അന്വഷിച്ചിരുന്നു.. ഒന്ന് പോയി മുഖം കാണിച്ചു വന്നേക്ക്... "നെച്ചു 

ഞങ്ങൾ എല്ലാവരും കൂടി താഴേക്ക് പോയി... 


............... 

വന്ന റിലേറ്റീവ്സ് എല്ലാവരും പോയി.. ഇപ്പൊ വീട്ടിൽ ഞങ്ങളെ ടീമ്സും പിന്നെ  ആ ഷാനയും ഫ്രണ്ട്സും മാത്രമേ  ഉള്ളു ... തങ്കപ്പൻ പോയി.. അവന്റെ ഫ്രണ്ട് വിളിച്ചു എന്തോ അത്യാവശ്യ കാര്യമുണ്ട് എന്ന് പറഞ്ഞിട്ട്...


ഇനി അവനെ എന്നാണാവോ കാണാ... 
റാസിയോട് അതിന്റെ ഇടക്ക് രണ്ടു മൂന്ന് പ്രാവശ്യം ഉടക്കിയിരുന്നു... പിന്നെ അവനെ മൈൻഡ് ചെയ്തില്ല.. അവനും എന്നെ തിരിച്ചു മൈൻഡ്  ചെയ്തില്ല.. അതൊരു കണക്കിന് നന്നായി 

ഞങ്ങൾ എല്ലാവരും ഫുഡ്‌ ഒക്കെ കഴിച്ചു... കിടന്നു... രാത്രി എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല... മനസ്സിൽ മുഴുവനും റാസി മാത്രമായിരുന്നു........ 




**********************


രാവിലെ എഴുനേറ്റ് അളിയന്റെ കൂടെ ജോഗ്ഗിങ്ങിന് പോയി.. ബാക്കിയുള്ളവന്മാർ ഒക്കെ കൂർക്കം വലിച്ചു കിടന്നുറങ്ങാ.... 

പോകുന്ന വഴിക്ക് ഇന്നലത്തെ എൻഗേജ്മെന്റിനെ കുറിച്ചായിരുന്നു ദെനി പറഞ്ഞോണ്ടിരുന്നത്... അവന്ക്  ഈ ബന്ധത്തിന് വലിയ  താല്പര്യം ഇല്ലാത്ത മട്ടില പറഞ്ഞിരുന്നത്.. 


അൻസി നല്ല പയ്യനാണേലും.. ദുആ  അവനെ ഒരു ആങ്ങളയെ പോലെയാണ് കാണുന്നത് എന്നാണ് പറഞ്ഞത്  . പിന്നെങ്ങനെ അവൾ ഈ എൻഗേജ്മെന്റിന് സമ്മതിച്ചു.. അവളെ ഉദ്ദേശം എന്താ... എന്നൊക്കെയാണ് അവൻ എന്നോട് ചോദിക്കുന്നെ... 

ഇതിനൊക്കെ ഞാൻ എന്ത് മറുപടി പറയാനാ.ഇവൻ എന്നോട് ചോദിക്കുന്നത് കണ്ടാൽ വിചാരിക്കും . ഞാനും അവളും തമ്മിൽ ഭയങ്കര ഇഷ്ടത്തിലാ... എന്ന്... 

"ഇന്റെ പൊന്ന് അളിയാ.. നീ ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ.. നിനക്കെല്ലാം അറിഞ്ഞൂടെ ഞാനും അവളും തമ്മിൽ.. ഭയങ്കര അറ്റാച്ഡ് ആണ്... അതെല്ലാം അറിഞ്ഞിട്ടും നീ എന്നോട് ചോദിക്കേണ്ടായിരുന്നു... "


"സോറി അളിയാ.. ഞാൻ എന്റെ ഉള്ളിലെ സംശയങ്ങൾ നിന്നോട് തീർതന്നെ ഉള്ളു.. "ദെനി 

"ഉം.... "


ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി.. വീടിന്റെ മുന്നിൽ തന്നെ എന്റെ ഭാവി അമ്മായിയപ്പൻ ഇരിക്കുന്നത് കണ്ടു.. ഞാൻ അങ്കിളിന് ഒരു പുഞ്ചിരി നൽകി.. അങ്കിളിന്റെ അടുത്ത് പോയി ഇരിന്നു... 



ഞങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോ ആയിരുന്നു... പെണ്പടകൾ... ഒരുങ്ങി കെട്ടി എങ്ങോട്ടോ പോകാൻ തയ്യാറായി നിക്കുന്നത് കണ്ടത്... അവരെ കണ്ടപ്പോൾ.. അങ്കിൾ എങ്ങോട്ടാ പോകുന്നേ എന്ന് ചോദിച്ചു 

"ഉപ്പ ഞങ്ങൾ ഒന്ന് പുറത്തേക്ക് ഇറങ്ങാ... 
നാടൊക്കെ കാണിക്കാനെ... "ദുആ 

"ആഹാ.. അത് നന്നായി.. അല്ല.. ബാക്കിയുള്ളവരൊക്കെ എവിടെ.. "ഉപ്പ 

"ഞങ്ങൾ ഇവിടെ ഉണ്ട് " പാച്ചു 

അവരെ തൊട്ടു പിറകിൽ നടന്നു വരുന്നവരെ കണ്ടിട്ട്.. ഞാൻ അവരെ നോക്കി.. 

"നിങ്ങൾ എങ്ങോട്ടാ "

"ഞങ്ങളും വെറുതെ നാടൊക്കെ കാണാൻ "ജാസിക്ക 

"നിങ്ങളെങ്ങോട്ടും പോണ്ട "

"അതെന്തു പണിയാട.. ഏതായാലും പോകാൻ വേണ്ടി റെഡിയായത് അല്ലെ.. ഞങ്ങൾ ഒന്ന് പോയിട്ട് വരാം.. "അപ്പു

"അതന്നെ..അല്ല നീ വരുന്നില്ലേ.. "ബാസി 


"ഞാനെങ്ങും ഇല്ല.. "

"അതെന്താ മോനെ.. നീ പോകാത്തെ.. ഇതുവരെ വന്നിട്ട്.. നാടൊന്നും കാണാതെ പോകണോ.. "അങ്കിൾ 

അങ്കിളും കൂടി അങ്ങനെ പറഞ്ഞപ്പോൾ.. ഞാനും വരാമെന്ന് പറഞ്ഞു.. ഞാൻ വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് അവരെ അടുത്തേക്ക് പോയി.. 

ഞങ്ങൾ ഇറങ്ങാൻ നിന്നപ്പോൾ.. 

"ഒന്ന് നിന്നെ ഞങ്ങളും ഉണ്ട്.. കൂടെ "

***********-**********
റിസു 

പിറകിൽ നിന്ന് വിളിച്ചതും ഞങ്ങൾ എല്ലാവരും അങ്ങോട്ട് നോക്കി... അവിടെ നിക്കുന്ന മൂന്നെണ്ണത്തിനെ കണ്ടതും.. ഞങ്ങൾ ആറുപേരും ഒപ്പരം.. devil കിങ്സിനെ നോക്കി.. അവരാണെങ്കിൽ... 

ചെകുത്താനും കടലിലും ഇടയിൽ പെട്ട പോലെ ഞങ്ങളെ നോക്കി... ഇതിന്റെ പിന്നിൽ ഞങ്ങളല്ല എന്നാ മട്ടിൽ തലയാട്ടി.. 

"ദുആ ഇവറ്റകളെ കൂട്ടണ്ട.. "നെച്ചു 

"അയിന് ആര് കൂട്ടുന്നു.അവരെ.. . "ദുആ


ദുആ അവരോട് എന്തോ പറയാൻ പോയപ്പോൾ... അവളെ ഉപ്പ ഇടപെട്ടു 

"അതിനെന്താ മക്കളെ നിങ്ങളും കൂടെ പോയിക്കോ.. "അങ്കിൾ 

അത് കേൾക്കേണ്ട താമസം അവര് ഞങ്ങളെ അടുത്തേക്ക് വന്നു... 

ദുആ അവരോട് എന്തോ പറയാൻ വന്നതും ലെച്ചു തടഞ്ഞു.. 

"അവര് വന്നോട്ടെ...പോകുന്ന വഴിക്ക് അവർക്ക് വല്ല പണിയും കൊടുക്കാലോ  "ലെച്ചു 

അത് കേട്ടപ്പോൾ ദുആ അടങ്ങി.. ഞങ്ങൾ എല്ലാവരും... നടന്നു... ഷാന.. ഇക്കുനോട് സംസാരിക്കുന്നത് കണ്ടിട്ട്.. ദുആ ഞെരിപിരി കൊള്ളൂന്നുണ്ടോ എന്നൊരു സംശയം... 

അവളെ മട്ടും  ഭാവവും കണ്ടിട്ട്...ഇക്കു ഷാനയോട് സംസാരിക്കുന്നത്..കണ്ടിട്ട്  അവൾക്ക് ഇഷ്ടമാവുന്നില്ല എന്നാണ് തോന്നുന്നേ..  


അവൾ ചിന്നുവിനോട് സംസാരിക്കാണെങ്കിലും ഇടക്ക് ഇക്കുനെ നോക്കുന്നുണ്ട്.. ഇതൊക്കെ കൂടി കൂട്ടി വായിക്കുമ്പോൾ... something..fishy... 


ആ വരട്ടെ സമയം ഉണ്ടല്ലോ.. അവളെ ഉള്ള്  ചോർത്തെടുക്കാൻ ഉണ്ട്...


♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



ലെച്ചു.. 


ഞങ്ങൾ എല്ലാവരും... നേരെ എന്റെ വീട്ടിലേക്ക് പോയി.. ദുആന്റെ വീടിന്റെ അടുത്ത് തന്നെയാണ് എന്റെ വീട് എങ്കിലും.. കുറച്ചു നടക്കാൻ ഉണ്ട്... ഏകദേശം അഞ്ചാറു വീട് കഴിഞ്ഞിട്ടാണ് എന്റെ വീട്.. 

എന്റെ വീടിന്റെ മുന്നിൽ എത്തിയതും.. 

"ഇതെന്താ ലെച്ചു.. "ബാസിക്ക 

"വീട്.. "

"അതിപ്പോ എനിക്കും അറിയാല്ലോ അതല്ല... ഞാൻ ചോദിച്ചത്.. "ബാസിക്ക 

"പിന്നെ "

"ഈ കോവിലകത്തെ കുട്ടിയാണോ നീ "ബാസിക്ക 

"അതേലോ.. "

"ടാ അപ്പു ഇതാണ് നിന്റെ.. ഭാവി കെട്യോളെ വീട്.. ഐശ്വര്യമായിട്ട് അങ്ങട്ട് കേറിയട്ടെ "ജാസിക്ക 

അപ്പുവേട്ടൻ തന്നെ ആദ്യം വലതു കാലും എടുത്ത് വച്ചു പടിപ്പുര കടന്നു... 

"അമ്മേ... "അപ്പുവേട്ടൻ 

പിറകിലേക്ക് തെന്നി വീഴാൻ പോയി... അപ്പൊ തന്നെ റാസിക്ക അപ്പുവേട്ടനെ താങ്ങി നിർത്തി.. 

"എന്തോന്നാടാ ഇതു.. നോക്കിയും കണ്ട് നടക്കണ്ടേ ചെക്കാ.. "റാസിക്ക 

"അത് അപ്പുവേട്ടന്റെ കുഴപ്പം അല്ല.. കുട്ടൂസ് ചെയ്ത പണിയ "

എന്ന് ഞാൻ പറഞ്ഞതും.. അവരെല്ലാവരും എന്നെ നോക്കി... 

ഞാൻ അവർക്ക് ഇളിച്ചു.. കൊടുത്ത്.. പടിപ്പുര വഴി അകത്തേക്ക് കടന്നു.. പിന്നാലെ അവരും.. 

"ദേ ഇതാണ് കുട്ടൂസ്.. "എന്ന് പറഞ്ഞു ഞാൻ ഒരു ഭാഗത്തേക്ക്‌ ചൂണ്ടി കാണിച്ചു.. അവരെല്ലാവരും അവിടേക്ക് നോക്കി.. 

"ഈ lKG പയ്യൻ ആണോ.. എന്നെ വീഴ്ത്താൻ നോക്കിയേ "അപ്പുവെട്ടാൻ 

"അവനെ അങ്ങനെ ചെറുതാകേണ്ട.. ആൾ lKG പഠിക്കുന്ന പ്രായം ഉള്ളെങ്കിലും.. ബുദ്ധി.. കുരുട്ട് ബുദ്ധിയാ... ടാ കുട്ടൂസെ "ദുആ 

അവൾ അവനെ വിളിച്ചു അവന്റെ അടുത്തേക്ക് പോയി.. 

"ദുആ ചേച്ചി... "കുട്ടൂസ്.. 

അവൻ ദുആനെ പോയി കെട്ടിപിടിച്ചു... ഒന്നും മനസ്സിലായിലല്ലേ.. കുട്ടൂസ്.. എന്റെ അമ്മയുടെ ചേച്ചിന്റെ പേരമകനാ..  ആൾ കുറുമ്പനാണ്.. ആരും അങ്ങനെ പടിപ്പുര വഴി വരാറില്ല.. അപ്പൊ ചെറുക്കൻ ചെയ്തു വച്ച പണിയ.. 

അഥവാ ആരെങ്കിലും ആ വഴി വരാണെങ്കിൽ അവരെ വീഴ്ത്താൻ വേണ്ടി.. അവിടെ കയർ കെട്ടിയിരിക്ക ചെറുക്കൻ.  

ഇവൻക്ക് കൂട്ടിന്.. രണ്ടു വാലുകൾ ഉണ്ട്.. ഒന്ന് മീനുട്ടി.. പിന്നെ ചാരു.. ഇവരെ രണ്ടുപേരുടെയും body ഗാർഡ് ആണ്. കുട്ടൂസ് 


മീനുവും ചാരുവും.. അമ്മയുടെ അനിയന്റെ കുട്ടികൾ ആണ് . 

ഇപ്പൊ  കാര്യങ്ങൾ ഒക്കെ മനസ്സിലായി എന്നു തോന്നുന്നു...  എന്റെ ഒരു ജോയിന്റ് ഫാമിലി ആണ്.  അമ്മന്റെ തറവാട് ആണ്  .ഇതു.. അച്ചച്ചന്റെ മരണം ശേഷം അമ്മമ്മന്റെ  നിർബന്ധപ്രകാരം ഇവിടെ നിക്ക .. ഞാൻ ജനിച്ചതും വളർന്നതും ഇവിടെ നിന്നാണ്.. 


ഈ തറവാട്ടിൽ.. എന്റെ ഫാമിലിയും.. അമ്മയുടെ ചേച്ചിയുടെ ഫാമിലിയും.. പിന്നെ അനിയന്റെ ഫാമിലിയും ആണ് ഉള്ളത്... 


**********************

ചിന്നമ്മ 


ലെച്ചുവിന്റെ വീട്ടിലാണ് ഞങ്ങൾ ഇപ്പൊ... അവളെ ഫാമിലി ജോയിന്റ് ഫാമിലി ആണെന്ന് പറഞ്ഞപ്പോൾ വല്ലാത്ത ആകാംഷ... 

ഞങ്ങൾ കുട്ടിപട്ടാളസിനെ ഒക്കെ കൂട്ടി ആ വീടിന്റെ അകത്തേക്ക് കയറി.. വലിയ ഒരു കോവിലകം തന്നെയാണ് അവളുടെ വീട്.. 

അകത്തേക്ക് കടന്നതും..ഒരു കൂട്ടം കുട്ടികൾ  ക്ലാസിക്കൽ ഡാൻസ് കളിക്കുന്നതാണ് ഞങ്ങൾ കണ്ടത്... 


അവരെ പഠിപ്പിക്കുന്ന സ്ത്രീ... ലെച്ചുവിനെ കണ്ടതും.... 

" ആ നീ വന്നോ.. ദാ പിടിക്ക്... ഒന്ന് ഇവരെ നോക്കണേ ഞാൻ ഇപ്പൊ വരാം "എന്നുപറഞ്ഞു.. അവളെ കയ്യിലേക്ക് ചിലങ്ക എറിഞ്ഞു കൊടുത്തതും.. അവൾ crct ക്യാച് ചെയ്ത്.. ആ കുട്ടികളെ അടുത്തേക്ക് നടന്നു..  നടക്കുന്നതിന്റെ ഇടക്ക് ചിലങ്ക കാലിൽ കെട്ടിയിരുന്നു... 


അവരെ അടുത്ത് എത്തിയതും ആ സ്ത്രീ നിർത്തി വച്ചിരുന്ന പൊസിഷൻ മുതൽ അവൾ കളിക്കാൻ തുടങ്ങി.. കൂടെ പാട്ട് പാടുന്നതും ഉണ്ട്.. അവൾ ചുവട് വയ്ക്കുന്നത് കണ്ടിട്ട് നെച്ചുവും ദുആയും ഒഴികെ.. ബാക്കിയെല്ലാവരും അവളെ തന്നെ നോക്കി നിന്നുപോയി.. അത്രക്കും മനോഹരമായിട്ടാണ് അവൾ നൃത്തം വയ്ക്കുന്നത് കാണാൻ . 

ആ കുട്ടികൾ അവൾ കളിക്കുന്നത് പോലെ കളിക്കുന്നതും ഉണ്ട്. 

ചുവടു വയ്ക്കുന്നതിന്റെ ഇടക്ക് പെട്ടെന്ന്.. അവൾ ദുആന്റെയും നെച്ചുവിന്റെയും നേരെ ചിലങ്ക എറിഞ്ഞിട്ട്.. കൈ കൊണ്ട് വരാൻ പറഞ്ഞതും.. 

ദുആ ഞങ്ങളില്ല എന്ന് പറഞ്ഞു.. 

"ദുആ നെച്ചു.. ചെല്ല് കുറെ ആയില്ലേ രണ്ടുപേരും ഇതണിഞ്ഞിട്ട് "എന്ന് വേറെ ഒരു സ്ത്രീ വന്നു പറഞ്ഞത് കേട്ട്.. ഞങ്ങൾ എല്ലാവരും അവരെ രണ്ട് പേരെ നോക്കി.. 

അവരണേൽ വേണോ വേണ്ടേ എന്നാ മട്ടിൽ ഞങ്ങളെ നോക്കി ചിരിച്ചിട്ട്.. 


"എന്നാ കളിക്കാല്ലേ "നെച്ചു 

ദുആ അവളെ നോക്കി കണ്ണിറുക്കി 

"എന്നാ വാ.. "ദുആ 

അവര് രണ്ടുപേരും.. തലയിൽ ഉള്ള ഷാൾ എടുത്ത്.. അരയിൽ കെട്ടിയിട്ട്.. ചിലങ്ക എടുത്ത് കാലിൽ കെട്ടി... ലെച്ചുവിന്റെ അടുത്തേക്ക് ഓടി.. അവളെ കൂടെ കൂടി കളിക്കാൻ തുടങ്ങി.. കൂടെ അവരും പാടുന്നുണ്ട്.. 

അവര് മൂന്ന് പേരും നൃത്തം വയ്ക്കുന്നത് കണ്ട് ഞങ്ങൾ അവരെ തന്നെ നോക്കി നിന്നുപോയി.. 

"ഒരു വർഷമായി ഇവര് ഈ ചിലങ്ക അണിഞ്ഞിട്ട്.. അവസാനമായി.. ഇവര് ഇതു അണിഞ്ഞു ചുവടു വയ്ക്കുമ്പോൾ.. ഇവരെ കൂടെ ഫിനുമോളും ഉണ്ടായിരുന്നു.....ലെച്ചുവിന് കിട്ടിയ പ്രൈസ് ഒക്കെയാണ് അത്..  മൂന്ന് പേരും..ഇവളെ  കൂടെ കൂടി നൃത്തം പഠിച്ചു... 

വേദിയിൽ മത്സരിക്കാൻ ഞാൻ മൂന്നാളോടും  ഒരുപാട് പറഞ്ഞതയിരുന്നു... അവര്  അതിന് മാത്രം സമ്മതിച്ചില്ല.. ദുആക്ക് പണ്ടേ വാശി കൂടുതൽ ആയതു കൊണ്ട് പിന്നെ നിർബന്ധിച്ചില്ല.. "നേരത്തെ കുട്ടികളെ പഠിപ്പിച്ചോണ്ടിരുന്ന സ്ത്രീ.. 

ഞങ്ങൾ അവരെ നോക്കി.. അവരെ കൂടെ നൃത്തം വച്ചിരുന്ന . കുട്ടികളെല്ലാം ഇപ്പൊ അവര് ചുവടു വയ്ക്കുന്നത് നോക്കി നിക്ക..



മൂന്നുപേരും നൃത്തം ഒരുമിച്ചു നിർത്തി..അവിടെ നിലത്തിരുന്നു.. എന്നിട്ട് ശ്വാസം എടുത്തു ... 


ഞങ്ങൾ കൈ അടിച്ചു കൊണ്ട് അവരെ അടുത്തേക്ക് പോയി.. 

"ഇതാ ഇത് കുടിക്ക്.. "അവർക്ക് നേരെ വെള്ളം നീട്ടി.. 

അവര് മൂന്ന് പേരും വെള്ളം കുടിച്ചതിന് ശേഷം ഞങ്ങളെ നോക്കി..  

"എന്നാലും നിങ്ങൾക്ക് ഇങ്ങനത്തെ  കൈവുള്ള കാര്യം എന്തേയ് ഞങ്ങളോട് പറയാഞ്ഞേ.. "ഫൈഹ 

"എന്തൊക്കെ പറഞ്ഞാലും പൊളിച്ചു മക്കളെ... എന്ത് രസ നിങ്ങൾ കളിക്കുന്നത് കാണാൻ "ബാസിക്ക 

"അപ്പൊ നിങ്ങൾ കലാബോധം ഉള്ള കൂട്ടത്തിൽ ആണല്ലേ.. "അപ്പുവേട്ടൻ   

"നിങ്ങൾക്ക് മൂന്ന് പേർക്കും ഇതു continue ചെയ്തുടെ...നല്ല ഭാവിയുണ്ട് ...  "jos sir 

"ഞങ്ങൾ അങ്ങനെ ഉദ്ദേശിച്ചിട്ട് ഒന്നും അല്ല.. ഇതൊക്കെ പഠിച്ചത്.. ലെ ദേവിയമ്മേ  "ദുആ 

എന്നു പറഞ്ഞു അവൾ ഡാൻസ് പഠിപ്പിച്ചിരുന്ന ആ സ്ത്രീയുടെ അടുത്തേക്ക് പോയി.. അവരെ തോളിലൂടെ കയ്യിട്ട്.. 

"ഇതാണ് ഞങ്ങളെ ദേവിയമ്മ.... ലെച്ചുവിന്റെ.. അമ്മയുടെ ചേച്ചി "ദുആ 


ആ വീട്ടിലുള്ള എല്ലാവരും അവിടേക്ക് വന്നതും അവരെ ഒക്കെ പരിചയപ്പെടുത്തി തന്നു.. 


**********************


ഫൈഹ 


ഞങ്ങൾ വീട് മുഴുവനും ചുറ്റി കാണാൻ ഇറങ്ങി.. കുറെ ഉണ്ട് കാണാൻ.. 

ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഇറങ്ങി. 
അവരെ വീടിനോട് അടുത്ത് തന്നെ ഒരു പറമ്പ് ഉണ്ട്..ആ പറമ്പിൽ മുഴുവനും കൃഷി നട്ടിരിക്കാണ്... അതിന്റെ ഒരുഭാഗത് കന്നുകാലികളെ കെട്ടിയിട്ടിരിക്കാണ്.. 

"ഇതാണ് അച്ഛന്റെയും വല്യച്ചന്റെയും ലോകം "ലെച്ചു 

ഞങ്ങൾ അവിടെ ഉണ്ടായിരുന്ന ഒരു പടവല കൃഷി  തോട്ടത്തിലേക്ക് പോയി.. 

അതിന്റെ അടിയിലൂടെ പോകാൻ നല്ല രസമുണ്ടായിരുന്നു.. പക്ഷെ ഒരറ്റ പ്രയാസമേ ഉണ്ടായിരുന്നുള്ളു.. ചളിയിലൂടെ വേണം നടക്കാൻ.  

"ഈ തോട്ടം കഴിഞ്ഞാൽ.. അപ്പുറത്തു ഒരു പുഴയുണ്ട്.. അതികം ആഴം ഇല്ലാത്ത ഒരു പുഴയാ.. "നെച്ചു 

"എന്നാ വാ നമുക്ക് അങ്ങോട്ട് പോകാം. "റിസു 

ഞങ്ങൾ അങ്ങോട്ട് പോവാൻ നിന്നതും.. 

"അയ്യേ ഞാനെങ്ങും ഇല്ല.. ഈ ചളിയിലൂടെ.. "neha 

"യാ..ഞാനും ഇല്ല "ദേവു 

"Raz... വന്നേ നമുക്ക് തിരിച്ചു പോകാം  . എനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല.. "ഷാന 

ഇവളെ ഇന്ന് ഞാൻ.. 

" സോറി ഷാന... ഞാൻ ഇല്ല ഏതായാലും വന്നതല്ലേ അതോണ്ട് അതും കൂടി കണ്ടിട്ട് പോകാം.. പിന്നെ ചളി.. ഇതൊക്കെ ഒരു എന്റർടൈൻമെന്റ് അല്ലെ "റാസിക്ക 

റാസിക്ക പറഞ്ഞത് കൊണ്ടിട്ടാണ് എന്നു തോന്നുന്നു.. അവളും ഞങ്ങളെ കൂടെ വരാമെന്ന് സമ്മതിച്ചു.. 


ഞങ്ങൾ ആ ചളിയിലൂടെ നടന്നു.. എനിക്ക് നടക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നത് ബാസിക്ക ആയിരുന്നു.. ഞാൻ ബാസിക്കന്റെ കൈ പിടിച്ചു നടന്നു.. 

"ആാാ... "

പെട്ടെന്ന് അങ്ങനെ ഒരു ശബ്ദം കേട്ടതും.. ഞങ്ങൾ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.  

അവിടെ കണ്ട കാഴ്ച... ചിരി അടക്കാൻ പറ്റിയില്ലായിരുന്നു... ആ ഷാനയും ഫ്രണ്ട്സും ഒരുമിച്ചു നടന്നത് കൊണ്ടാണെന്നു തോന്നുന്നു മൂന്നും ഇപ്പൊ ചളിയിൽ വീണു കിടക്ക.. 


അത് കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു..  

അവസാനം ലെച്ചുവും റിസുവും ഞാനും കൂടി പോയി അവരെ എഴുന്നേൽപ്പിച്ചു.. പുഴയുടെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി.. 

അവിടെ എത്തിയതും അവര് മൂന്ന് പേരും ചളി ഒക്കെ കഴുകുന്നതിന്റെ ഇടക്ക്.. ലെച്ചുവും ദുആയും കൂടി അവരെ nice ആയിട്ട് തള്ളിയിട്ടു.. അത് ബോയ്സ് ടീം കണ്ടിട്ടില്ലായിരുന്നു.. 


ഇവര് വെള്ളത്തിൽ കിടന്ന് മുങ്ങുന്നത് കണ്ട് റാസിക്കയും പിന്നെ jos സാറും ബാസിക്കയും അവരെ രക്ഷിക്കാൻ വേണ്ടി ചാടാൻ നിന്നപ്പോൾ.. 

നെച്ചു തടഞ്ഞു 

"വെണ്ട.. അവർക്ക് കേറി വരാൻ ഉള്ള ആഴമേ ഉള്ളു.. നിങ്ങൾ ഇറങ്ങേണ്ട ആവിശ്യം ഇല്ല "നെച്ചു 

"ഇങ് കേറി പോര്.. അഭിനയം ഏറ്റിട്ടില്ല "ലെച്ചു 

അവര് കരക്ക് കേറി.. മൂന്ന് പേരുടെ ഡ്രസ്സ്‌ ഒട്ടികിടക്കുന്നതു കൊണ്ട്.. അവരെ രക്ഷിക്കാൻ തുനിഞ്ഞെറുങ്ങിയ മഹാന്മാർ അവരെ ഷർട്ട്‌ അഴിച്ചു കൊടുത്തു  തെണ്ടികൾ.... 


ബാക്കി മൂന്നു പേരെയും നെച്ചുവും റിസുവും ലെച്ചുവും വിലക്കിയത് കൊണ്ടാകും അവര് വീണപ്പോൾ ആ ഭാഗത്തേക്ക്‌ ചിന്തിക്കാതിരുന്നേ... 

***********************
പുറത്തു പോയി വന്നു ഫ്രഷായി ഞങ്ങൾ 
ഓരോന്നു സംസാരിച്ചോണ്ട് ഇരിക്കുമ്പോ ആണ്.  ദുആന്റെ റൂമിൽ നിന്ന് എന്തോ പൊട്ടുന്ന ശബ്‌ദം കേട്ടത്... 

ഞങ്ങൾ എല്ലാവരും അപ്പൊ തന്നെ.. അങ്ങോട്ടേക്ക് ഓടി.. അവളെ റൂമിൽ എത്തിയതും.. ഞങ്ങൾ എല്ലാവരും ഒരു നിമിഷം അവിടെ തന്നെ നിന്നും.. അവളെ റൂമിന്റെ അവസ്ഥ അത്രക്കും പരിതാപകരം ആയിരുന്നു... 

ആ റൂമിലെ സകല സാധനങ്ങളും വാരി  വലിച്ചിട്ടുണ്ട്.... അവളെ ഫ്രണ്ട്സ് അവളെ അടുത്തേക്ക് പോയതും.. അവൾ.. അവിടെ കണ്ട vase എടുത്ത് അവരെ നേരെ ഉയർത്തി... ഞാൻ അപ്പൊ തന്നെ അവരെ മാറ്റി നിർത്തി... 

"ആരും എന്റെ അടുത്തേക്ക് വരരുത്... "ദുആ 

"ദുആ.. എന്താ അനക്ക് പറ്റിയെ... "ആന്റി 

അവൾ ഉമ്മാനെ  നോക്കി ദഹിപ്പിക്കുന്നുണ്ട്... 


"ദുആ.. എന്താണെങ്കിലും ഒന്ന് വാ തുറന്ന് പറ പെണ്ണെ.. "ദെനി... 

അവൾ ഒന്നും പറയാത്തത് കണ്ട്... ഞാൻ രണ്ടും കല്പിച്ചു.. അവളെ അടുത്തേക്ക് പോയി... അവളെ കയ്യിൽ നിന്ന് ആ vase വാങ്ങാൻ നോക്കി.... 

"റാസി...വിടാൻ... "ദുആ 

ഞാൻ ആ vase വാങ്ങി നിലത്തേക്ക് എറിഞ്ഞു.. എന്നിട്ട് അവൾക്കിട്ട് ഒന്ന് പൊട്ടിച്ചു... 

അവൾ മുഖത്തും കൈ വച്ച്.. നിറ കണ്ണുകളോടെ എന്നെ നോക്കി കൊണ്ട്. പെട്ടെന്ന് കെട്ടിപിടിച്ചു...പൊട്ടിക്കരഞ്ഞു 

അവളിൽ നിന്ന് ഒട്ടും പ്രധീക്ഷിക്കാത്തതു കൊണ്ടാകാം...  ഷോക്ക് അടിച്ച പോലെ.. അനങ്ങാതെ നിന്നു....

"പോയി... ശ്യാം ഞങ്ങളെ ഒക്കെ വിട്ട്... പോയി... "ദുആ 

അവൾ പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ട്.. ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി. മാറ്റി... 

"നീ എന്താ ദുആ പറയുന്നേ.. ശ്യാം എവിടേക്ക് പോയെന്ന "

"*Rk അവനെ കൊന്നു കളഞ്ഞു* "ദുആ 

അവൾ പറഞ്ഞത്.. ആ room മുഴുവനും എക്കോ അടിച്ചു.. കേട്ടു.. കേട്ടത് വിശ്വസിക്കാനാകാതെ... അവളെ തന്നെ ഉറ്റു നോക്കി... ഞാൻ പൂർണമായി വിശ്വസിചിച്ചിട്ടില്ല.. എന്ന് മനസ്സിലാക്കിയത് പോലെ.. ദുആ.. അവിടെ ഒട്ടാകെ എന്തോ തിരയാൻ തുടങ്ങി.. 

അവസാനം ബെഡിന്റെ അടിയിൽ നിന്ന് അവളെ ഫോൺ എടുത്ത്.. എന്തോ vedio എടുത്ത് എനിക്ക് നേരെ നീട്ടി... 

"ഇതു നോക്ക്... അവൻ എന്റെ എൻഗേജ്മെന്റ് നടത്തിയതിന്റെ പേരിൽ ഒന്നും അറിയാത്ത.. പാവം ശ്യാമിനെ.. കൊന്ന് കളഞ്ഞത്... 

ഞാൻ കാരണ... ഞാൻ കാരണ.. അവൻ..ശ്യാമിനെ ഇല്ലാതാക്കിയത്... പോയിക്കോ... എല്ലാവരും.. പോയിക്കോ.. ആരും എന്നോട് അടുക്കേണ്ട..എനിക്ക് വേണ്ടപ്പെട്ടവരെ  ഒക്കെ അവൻ ആ ദുഷ്ടൻ വേദനിപ്പിക്കും... 

വേഗം പോകാൻ അല്ലേ.. പറഞ്ഞെ.. പോയിക്കോ.  ഇനി ആരും ഇവിടെ നിൽക്കണ്ട... "

അവൾ പൊട്ടിത്തെറിച്ചോണ്ട്.. അത്രയും പറഞ്ഞു.. എന്നെ പിടിച്ചു തള്ളി.. ഞാൻ ഒരടി പിറകിലേക്ക് നീങ്ങിയിട്ട്.. അവിടെ തന്നെ നിന്നു...അവളെ മാനസികാവസ്ഥ മനസ്സിലാക്കാനേ ഉള്ളു......അവൾ വീണ്ടു.. എന്നെ അടിക്കാൻ വന്നതും.. ഞാൻ അവളെ തടഞ്ഞു..  

അത് കണ്ടിട്ട്.. അവൾ എന്നെ ഒന്ന് ദയനീയമായി നോക്കിയിട്ട്... 

"എന്തിനാ... ആ RK എന്നെ ഇങ്ങനെ  വേദനിപ്പിക്കുന്നെ... അവൻക്ക്.. എന്നെയല്ലേ...... വേണ്ടേ... എന്തിനാ എനിക്ക് വേണ്ട....പ്പെട്ടവരെ..... എന്നിൽ...... നിന്ന് അകറ്റു.....ന്നെ... "ദുആ 

വാക്കുകൾ മുഴിപ്പിക്കാതെ..ദുആ ബോധമറ്റ് എന്റെ കൈകളിലേക്ക് വീണു...ഞാൻ അവളെ തട്ടി വിളിച്ചു.. 


"ദുആ... കണ്ണ് തുറക്ക്... ദുആ.. കണ്ണ് തുറക്ക് പെണ്ണെ... "

ഞാൻ എത്ര വിളിച്ചിട്ടും അവൾ എഴുനേൽക്കുന്നില്ല.. അവരെല്ലാവരും ഞങ്ങളെ അടുത്തേക്ക് വന്നു.. 
അവളെ വിളിക്കുന്നുണ്ട്.. അവൾ എഴുനേൽക്കുന്നില്ല...  ആന്റി ആണേൽ ഇവളെ അവസ്ഥ കണ്ട്.. കരഞു തളർന്നിട്ടുണ്ട്.. 


"എത്രയും പെട്ടെന്ന് ഇവളെ ഹോസ്പിറ്റലിൽ എത്തിക്കണം.. "അച്ചായൻ... 

"ഞാൻ വണ്ടിയെടുക്കാം... റാസി നീ ഇവളെ എടുത്തോണ്ട് വാ "ദെനി 

ഞാൻ ദുആനെ കയ്യിൽ കോരി എടുത്തു..വണ്ടിയുടെ അടുത്തേക്ക് പോയി... 

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️


ചിന്നു.. 


'കർത്താവെ ഇന്റെ ദുആക്ക് ഒന്നും വരുത്തല്ലേ.. എല്ലാം നേരിടാനുള്ള..കഴിവ് അവൾക്ക് കൊടുക്കണേ 'ഞാൻ മനസ്സിൽ ദുആക്ക് വേണ്ടി പ്രാർത്ഥിച്ചു... ഞാനും ഫൈഹയും.. വീട്ടിൽ നിന്നും..ഇവിടെ ദുഅയുടെ ഉമ്മക്കും  അനിയത്തിക്കും  കൂട്ടായി ഞങ്ങൾ നിന്നു....


ബാക്കിയെല്ലാവരും ഹോസ്പിറ്റലിലേക്ക് പോയി.. ദുആന്റെ ഉപ്പ വിവരം അറിഞ്ഞു ഹോസ്പിറ്റലിലേക്ക് പോയിട്ടുണ്ട്... ഞങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.. ശ്യാം ഞങ്ങളെ ഒക്കെ വിട്ടുപോയി.. എന്ന്.. ദുആന്റെ മാനസികാവസ്ഥ എന്തായിരിക്കും... പാവം ദുആ... 

ഇവിടെ ആന്റിയും ദിലുവും കരഞു തളർന്നു... ഞങ്ങൾ ഒരു വിധത്തിൽ അവരെ ആശ്വസിപ്പിച്ചു... ദിലു മോൾ ആന്റിയുടെ മടിയിൽ കിടന്ന്  കരഞു കരഞു ഉറങ്ങിപ്പോയി... 


ഞാൻ ആന്റിക്ക് കുറച്ചു  കുടിക്കാൻ വേണ്ടി  വെള്ളം  എടുക്കാൻ പോയപ്പോൾ... ഹാളിൽ നിന്ന് ... ഷാനയുടെയും ഫ്രണ്ട്സിന്റെയും സംസാരം കേട്ട് അവരെ ഒന്ന് പോയി നോക്കി... 

"എടി... നീ അപ്പോഴത്തെ... ദുആന്റെ മുഖം കണ്ടോ.  എനിക്ക് ചിരി വര.. അതാലോചിക്കുമ്പോൾ..... "neha... 

"യാ യാ.  അവളെ ആ കരഞ്ഞ മുഖം...ശ്യോ.. അതൊക്കെ ഒന്ന്.. vedio എടുത്ത് വയ്ക്കണമായിരുന്നു... "ദേവു 

"അവൾ ഇനിയും അനുഭവിക്കാൻ കിടക്കുന്നല്ലേ.. ഉള്ളു......ആ rk ആരായാലും എനിക്ക് ഒരു tnx പറയണമായിരുന്നു... അവനോട്.. അവൻ കാരണം അല്ലെ.. അവളെ ഇങ്ങനെ തളർത്താൻ കഴിഞ്ഞേ... 
 
റാസി എന്തിനാ അവളെ വാലും തൂങ്ങി നടക്കുന്നെ എന്നാ മനസ്സിലാകത്തെ... "ഷാന 

"റാസിക്ക് ഇപ്പൊ ദുആനെ ഇഷ്ടമല്ല എന്നല്ലേ പറഞ്ഞെ... ഈ സമയം നോക്കി നീ അവന്റെ മനസ്സിൽ കയറി കൂടിക്കോ ഷാന "neha 

"അവനെ ഞാൻ വീഴ്ത്തും ...പക്ഷെ എല്ലാത്തിനും തടസ്സമായി ആ ദുആ ഉണ്ട്... അവന്റെ മനസ്സ് മാറുന്നതിനു മുന്നേ എന്തേലും ചെയ്തേ പറ്റു.. ദുആനെ  അവൻ കൂടുതൽ വെറുക്കണം.. എന്നാലേ എന്റെ പ്ലാനിങ് നടക്കുള്ളൂ... 

അല്ലെങ്കിൽ വേണ്ട..നാശം പിടിച്ച ദുആ.. ഹോസ്പിറ്റലിൽ വെച്ച് ചത്താമതിയായിരുന്നു.... "ഷാന 

എന്ന് അവൾ പറയലും.. അവളെ കരണകുറ്റി നോക്കി ഒന്ന് കൊടുത്തു... കവിളത്തു കൈ വച്ചു കൊണ്ട് അവൾ എന്നെ നോക്കിയതും... 

"നീ ഒക്കെ ഒരു മനുഷ്യ ജന്മം തന്നെയാണോടി... ഛെ... അറുപ്പ് തോന്ന നിന്നെ കുറിച്ച് ഓർക്കുമ്പോൾ.. റാസിക്ക നിന്റെ ഈ വൃത്തികെട്ട സ്വഭാവം ഒന്നും അറിയുന്നില്ല...എന്നാ ധൈര്യത്തിൽ ആണോ... നീ എല്ലാവരുടെയും മുന്നിൽ നല്ല പിള്ള ചമയുന്നെ... 

നീ എന്തൊക്കെ ചെയ്താലും ശെരി... റാസിക്ക ഒരിക്കലും നിന്റെ വരുതിയിൽ വരില്ല.. കാരണം.. ദുആക്കുള്ളതാ.. റാസിക്ക.. അവരെ തമ്മിൽ പിരിയിക്കാൻ ആരൊക്കെ കിടന്നു പരിശ്രമിച്ചാലും ശെരി.. അതോക്കേ  വെള്ളത്തിൽ വരച്ച വര പോലെ ആയിരിക്കും... 

കേട്ടോടി പിശാശ്ശെ "

"Di....."ഷാന 

അവൾ എന്നെ അടിക്കാൻ കൈ ഉയർത്തിയതും.. ഞാൻ കൈ തടഞ്ഞു.. 

"വേണ്ട മോളെ.. കൈയാങ്കളി എന്റെ നേരെ വേണ്ട.. പൂർവ ആരോഗ്യത്തോടെ ഇനിയും കഴിയണം എന്നുണ്ടെങ്കിൽ അടങ്ങി ഒതുങ്ങി ഇവിടെ നിന്നോ... ഇല്ലെങ്കിൽ അറിയാലോ.. ഞങ്ങളെ.. "


എന്നൊരു ഭീഷണി സ്വരത്തിൽ അങ്ങനെ പറഞ്ഞിട്ട്... അവിടന്ന് നേരെ കിച്ചണിലേക്ക് പോയി... ആന്റിക്ക് വെള്ളം എടുത്തു... 



********************

നെച്ചു.. 

ദുആനെ casualty ലേക്ക് കയറ്റിയിട്ട്... ഏതാണ്ട് ഇപ്പൊഅരമണിക്കൂർ ആകാറായി.. ഇതുവരെ അവളെ കുറിച്ച് ഒരു വിവരവും ഇല്ല.. ഇവിടെ ആണേൽ.. എളാപ്പ തലക്കും കൈ കൊടുത്ത്.. അവിടെ ഉള്ള ചെയറിൽ ഇരിക്കാണ്... 

റാസിക്ക ആണേൽ വെപ്രാളപ്പെട്ട്.. ഓരോ നഴ്സ്മാർ പുറത്തേക്ക് പോകുമ്പോൾ അവരോട് ദുആന്റെ വിവരം തിരക്കും.  റാസിക്കാന്റെ മട്ടും ഭാവവും കണ്ടാൽ വിചാരിക്കും.. ഇപ്പോഴും ദുആനെ ഇഷ്ടമാണെന്ന...

ഇനി ഇഷ്ടമാണോ... ആണെങ്കിൽ തന്നെ എന്തിനാ അന്ന് അങ്ങനെ ഒക്കെ പറഞ്ഞെ....ആ എന്തേലും ആകട്ടെ.. 

ഇപ്പൊ ദുആക്ക് ഒന്നും വരുത്തരുതേ എന്നാണ് എന്റെ പ്രാർത്ഥന... 

പെട്ടെന്ന് ഡോർ തുറന്ന്.. ഡോക്ടർ വന്നതും ഞങ്ങൾ എല്ലാവരും ഡോക്ടറിന് ചുറ്റും കൂടി.. 

"ഇന്റെ കുട്ടിക്ക് എങ്ങനെ ഉണ്ട് ഡോക്ടർ "എളാപ്പ 

"ഇപ്പൊ അവൾക്ക് കുഴപ്പം ഒന്നും ഇല്ല... പക്ഷെ "dr 

"പക്ഷെ... "ദെനിക്ക 

"പേടിക്കാനൊന്നും ഇല്ല.  ദുആക്ക് ഇതിനു മുന്നേ പല പ്രാവിശ്യം ഇതുപോലെ ഉണ്ടായിട്ടുണ്ടല്ലേ... അത് തന്നെയാണ് പ്രശ്നം..അവളെ ജീവിതത്തിൽ  അവൾക്ക് താങ്ങാൻ പറ്റാത്ത വിധം എന്തേലും ഉണ്ടായിട്ടുണ്ടോ... " dr 

"അതുപിന്നെ ഡോക്ടർ... ഒരാളുടെ മരണം അവളെ വല്ലാതെ തളർത്തിയിരുന്നു... അത് കാരണം അവൾ സൂയിസൈഡ് attempt വരെ നടത്തിയിട്ടുണ്ട് "ദെനിക്ക  

"ഓഹ്...
ഞാൻ ഇപ്പൊ പറഞ്ഞു വരുന്നത് വേറെ ഒന്നും..  അല്ല.. അവൾക്ക് ഇനിയും ഇതുപോലെ ഉണ്ടായാൽ.. ചിലപ്പോ ഓർമ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.. 


അവൾക്കുണ്ടാക്കുന്ന ഷോക്ക് അവളിൽ താങ്ങാൻ കഴിയാത്തത് കൊണ്ട... തലകറങ്ങി വീഴുന്നത്.. അതിനിയും അവളിൽ ഉണ്ടാകണേൽ.. ഒന്നെങ്കിൽ അവളെ ഓർമ നഷ്ടപ്പെട്ടേക്കാം..."dr 


"അതുണ്ടാകാതിരിക്കാൻ ഞങ്ങൾ എന്താ ഡോക്ടർ ചെയ്യണ്ടേ.. "എളാപ്പ 

"ഇനി ഒരിക്കലും അവൾക്ക് താങ്ങാൻ പറ്റാത്ത... അതായത്... അവൾക്ക് ഷോക്ക് ആകുന്ന വിധത്തിൽ ഉള്ള കാര്യങ്ങളൊന്നും അവളെ അറിയിക്കാതിരിക്കാൻ ശ്രമിക്കാ.."dr 

"Ok dr "

"ഡോക്ടർ അവളെ ഒന്ന് കാണാൻ പറ്റുവോ.. "ലെച്ചു.. 

"അതിനെന്താ കണ്ടോളു.. അവൾക്കിപ്പോ കുഴപ്പം ഒന്നുമില്ല... she is normal.. ഇന്ന് തന്നെ അവളെ വീട്ടിലേക്ക് കൊണ്ടുപോകാം "dr 

"Ok dr "


ഞങ്ങൾ എല്ലാവരും അകത്തേക്ക് കടന്നു.. അവൾ കണ്ണടച്ച് കിടക്കാണ്.. എളാപ്പ അവളെ അടുത്ത്.. പോയി ഇരിന്നു.. അവളെ മുടിയിൽ തലോടി.. അപ്പൊ തന്നെ അവൾ കണ്ണ്  തുറന്നു ചുറ്റും ഒന്ന് നോക്കിയിട്ട്.. എളാപ്പനെ നോക്കി.. 

"ഉപ്പ "ദുആ 

"മോൾക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ.. "എളാപ്പ 

"ഇല്ല.... ഉപ്പ... എനിക്ക് അവസാനമായിട്ട്.... ശ്യാമിനെ ഒന്ന് കാണണം.. "എന്നവൾ കരച്ചിലിന്റെ വക്കോളം എത്തിയ മട്ടിൽ പറഞ്ഞതും.. 

"മോളെ ഇപ്പൊ നിന്നെ പറഞ്ഞയക്കാൻ പറ്റില്ല "എളാപ്പ 

"അങ്ങനെ പറയല്ലേ ഉപ്പ.. എനിക്ക് അവനെ ഒന്ന് കാണണം..  ഇക്കു.. plz... എനിക്ക് ശ്യാമിനെ ഒന്ന് കാണണം.. "ദുആ 

"മോളെ... നീ ഇപ്പൊ എവിടേക്കും പോവാതിരിക്കുന്നതാ നല്ലത്.. "ദെനിക്ക 

"ഇക്കു അങ്ങനെ പറയല്ലേ... അവനെ ഒന്ന് കണ്ടിട്ടില്ലെങ്കിൽ.. എനിക്ക് മനസ്സമാധാനത്തോടെ ഇരിക്കാൻ പറ്റില്ല.. "ദുആ 

"നിന്നെ ഞാൻ കൊണ്ടുപോകാം.. "

ആ പറഞ്ഞ ആളെ നോക്കി.. 

"റാസി "ദുആ 

"അങ്കിളിന്റെ മോൾക്  ഒരു പോറലും പോലും  ഏൽക്കാതെ....നോക്കിക്കോളാം.. "റാസിക്ക 

റാസി പറഞ്ഞത് കേട്ട്.. എളാപ്പ സമ്മതിച്ചു..  

ദുആ ആണേൽ റാസിയെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് നിക്ക... ഇവിടെ എന്താ നടക്കുന്നെ.   എനിക്കൊന്നും മനസ്സിലാകുന്നില്ല... ഇവർക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണോ റബ്ബേ.. 


***********************

പാച്ചുക്ക 


ഞങ്ങൾ എല്ലാവരും ശ്യാമിന്റെ നാട്ടിലേക്ക് പുറപ്പെട്ടു... ദുആ ആകെ അപ്സെറ്റ് ആണ്.  ആരോടും ഒന്നും മിണ്ടുന്നില്ല..  


കുറെ ദൂരം പിന്നിട്ടു അവസാനം അവന്റെ വീട്ടിൽ.. എത്തി... മുന്നിൽ തന്നെ കുറെ ആളുകൾ നിൽക്കുന്നുണ്ട്... ഞങ്ങൾ അവരെ ഒക്കെ കടന്ന്.   വീടിന്റെ ഉള്ളിലേക്ക് കടന്നതും.. അവിടെ അവന്റെ body..  കിടത്തിയിരുക്കുന്നത് കണ്ടു.. ഞങ്ങൾ ബോഡിയ്ക്കരികെ ചെന്നു.. അവന്റെ ബന്ധുക്കൾ നിലവിളിച്ചു കരയുന്നുണ്ട്   



***********************


'എനിക്ക് പൊറുത്തു തരണം ശ്യാം.. എന്നെ ശപിച്ചു കാണും ലെ.. ഒന്നുല്ലേലും ഞാൻ കാരണം അല്ലെ... നിനക്ക് ഈ ഗതി വന്നത്.   

ഞാൻ നിങ്ങളെ ആരെയും എന്റെ കൂടെ കൂട്ടരുതായിരുന്നു.. എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് അതാ... എന്റെ ലക്ഷ്യം ഞാൻ ഒറ്റക്ക് നിറവേറ്റണമായിരുന്നു.... അത് ചെയ്യാത്തത് കൊണ്ട് എനിക്ക് വേണ്ടപ്പെട്ടവരെ ഒക്കെ നഷ്ടപ്പെടുന്നു..... ഞാൻ ചെയ്ത തെറ്റ് കാരണം.. നീ വേദന സഹിച്ചു... എന്നോട് ക്ഷമിക്കില്ലേ ശ്യാം ..'


അവന്റെ ബോഡിയിലേക്ക് നോക്കി.. ഞാൻ മനസ്സിൽ അവനോട് മാപ് ചോദിച്ചു... അവന്റെ ഫാമിലിയെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല... 

"വാ പോകാം "റാസി 

റാസി എന്റെ കൈ പിടിച്ചു... കൊണ്ടുപോയി.. ഞാൻ ഒന്നുപറയാതെ അവന്റെ കൂടെ ചെന്നു.   


ഞങ്ങൾ അവിടന്ന് തിരിച്ചു... 

കുറച്ചു ദൂരം പിന്നിട്ടപ്പോൾ..  എനിക്ക് ഒരു call വന്നു.. ഞാൻ റാസിയോട് വണ്ടി  നിർത്താൻ പറഞ്ഞു.. അവൻ സൈഡ് ആക്കിയിട്ടു.. ഞാൻ അതിൽ നിന്ന് ഇറങ്ങി.. അവനും ഇറങ്ങി.. ബാക്കിയുള്ളവർ അപ്പോയെക്കും അവിടെ എത്തിയിരുന്നു.. new number ആയിരുന്നു.  അത് കണ്ടപ്പോയെ മനസ്സിലായി.. അത് rk ആയിരിക്കും എന്ന്. 
ഞാൻ call എടുത്തു.. സ്പീക്കറിൽ ഇട്ടു 


"ഹേയ്...ദുആ . 

How are you.... സുഖായിട്ടിരിക്കുന്നു എന്ന് കരുതുന്നു..  കാരണം നിനക്ക് മുന്നിൽ നല്ല നല്ല വാർത്തകൾ അല്ലെ കേള്ക്കുന്നെ... അപ്പൊ സന്തോഷായിട്ടിരിക്കയിരിക്കും ലെ.. ശ്യാമിന്റെ body ഒക്കെ കണ്ടില്ലേ...അവൻ ഈ ലോകത്തോട് വിടപറഞ്ഞ കാര്യം അറിഞ്ഞപ്പോൾ.  നിനക്ക് വല്ലാതെ സങ്കടമായി എന്നറിയാം.. എന്നാലും ഇതൊക്കെ വെറും ഒരു എന്റർടൈൻമെന്റ് അല്ലെ.. 

അതൊക്കെ പോട്ടെ.. നിന്റെ എൻഗേജ്മെന്റ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.... എന്ത് എൻഗേജ്മെന്റ് ലെ.. നിനക്ക് ആ റിലേഷൻ താല്പര്യം ഇല്ലാത്തോണ്ട് മാത്രം ഞാൻ അൻസിയെ വെറുതെ വിട്ടു. ഇല്ലെങ്കിൽ ശ്യാമിന്റെ കൂടെ അവനും പോയേനെ.. അങ്ങ് മേലോട്ട്... 

ഇപ്പൊ നീ ചിന്തിക്കുന്നുണ്ടവ.. പിന്നെ എന്തിനാ ശ്യാമിനെ കൊന്നേ എന്നല്ലേ.. പറയാം baby.. അവൻ ഞാൻ ആരാണെന്നുള്ള സത്യം ചെറുതായിട്ട് അറിഞ്ഞു.  അത് നിന്നോട് പറയാതിരിക്കാൻ വേണ്ടിയാ ഈ പണി ചെയ്തേ... 

ഇതൊന്നും കണ്ട് നീ പേടിക്കേണ്ട കേട്ടോ.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. നിന്നെ എനിക്ക് വേണം.. 

പിന്നെ റാസി ഇപ്പോഴും നിന്റെ കൂടെ ഉണ്ടാകും ലെ.. അവൻ നിന്നെ ഇഷ്ടമല്ലല്ലോ.. പിന്നെ എന്തിനാ.. നിന്റെ പിറകെ നടക്കുന്നെ  . അവൻ എന്നെ ഭയന്ന് നിന്നെ വേണ്ടാന്ന് പറഞ്ഞു കാണും ലെ "


പെട്ടെന്ന് റാസി  എന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു വാങ്ങി.. ഞാൻ അവനെ തന്നെ ഉറ്റു നോക്കി.. 

"*ആരുപറഞ്ഞെട പുല്ലേ... എനിക്ക് അവളെ ഇഷ്ടമല്ല എന്ന് അവൾ അന്നും ഇന്നും ഇനി എന്നും ഈ റാസിയുടെ പെണ്ണ് മാത്രം ആയിരിക്കും.. അതിനി ആരൊക്കെ എന്ത് ചെയ്താലും ശെരി.. അതിന് ഒരു മാറ്റവും ഉണ്ടാകില്ല... "റാസി 


റാസി പറയുന്നതെല്ലാം ഒരു ഇടിമിന്നൽ കണക്കെ ആണ് ഞാൻ കേട്ടത്.. കേട്ടത് വിശ്വസിക്കാനാകാതെ... ഞാൻ അവനെ തന്നെ നോക്കി നിന്നു....


"ഓഹോ... അപ്പൊ എന്റെ ഊഹം ശെരിയായി... നീ എല്ലാവരുടെയും മുന്നിൽ വച്ച് അഭിനയിച്ചത് തന്നെയാണല്ലേ... ആ അഭിനയം ഇനി എന്നെ പേടിച്ചിട്ടാണോ... mr. Razi fizan malik "rk 

Rk ചോദിച്ചതിന് മറുപടി എന്നോണം... റാസി പൊട്ടിച്ചിരിച്ചു... 

"പേടിയോ... അതും നിന്നെ... നിന്നെ ഒക്കെ ആര് പേടിക്കനാട... മറവിൽ നിന്ന് കളിക്കുന്നവനെ ഒക്കെ എനിക്ക് പുല്ല് വിലയ... നിനക്ക് ദൈര്യം ഉണ്ടെങ്കിൽ നീ നേർക്കു നേർ വന്നു കളിച്ചേനെ..

നീ ഒരു ഭീരുവാണ് എന്ന് എത്രയോ വട്ടം നീ തന്നെ തെളിയിച്ചു തന്നു.. നിന്റെ ആൾക്കാരെ വച്ച്.. കുറെ നിരപരാധികളെ കൊന്ന് തള്ളിയിട്ടു കാര്യമില്ല rk..  എതിരാളിയുമായി പോരിടണം.. അതിനുള്ള ദൈര്യം നിനക്കില്ല എന്ന് എനിക്കറിയാം... "റാസി 

"റാസി... നിന്റെ over കോൺഫിഡൻസ് എനിക്ക് ഇഷ്ടപ്പെട്ടു.. നീ എന്ത് കൊണ്ടും.. എനിക്ക് മുന്നിൽ ഒരു എതിരാളി തന്നെയാണ്... അതിനൊരു മാറ്റവും ഇല്ല.. 

 - പിന്നെ നീ ഇതൊക്കെ പറഞ്ഞെന്ന് കരുതി.. ഞാൻ നിങ്ങളെ ഒക്കെ മുന്നിലേക്ക് വരുമെന്നാണ്.. മോന്റെ ഉദ്ദേശം എങ്കിൽ.. അത് നടക്കില്ലാട്ടോ... 


കാരണം... ഞാൻ നിങ്ങളെ ഒക്കെ മുന്നിലേക്ക് വരാൻ ഇനിയും സമയം ഉണ്ട്.. as സ്പെഷ്യലി...എന്റെ ദുആന്റെ അടുത്തേക്ക്...അവൾക്ക് എന്നെ കാണാഞ്ഞിട്ട്... പൊറുതി മുട്ടുന്നുണ്ടാകും ലെ... അത് സാരമില്ല.. അവൾ കാത്തിരിക്കും എനിക്കുറപ്പാ... 

പിന്നെ റാസി.. നിന്നോട് എനിക്ക് പറയാൻ ഉള്ളത് ഒന്ന് മാത്രം ആണ്.. നിനക്ക് ജീവൻ കൊതിയുണ്ടെങ്കിൽ... നീ ഇനി അവളുമായി ഒരു തരത്തിലും ബന്ധം സ്ഥാപിക്കരുത് "rk 

"ഓഹ്... Man... നീ ഇത്രക്കും ഭീരുവായി പോയോ rk... so sad.. നിനക്ക് അപ്പൊ എന്നെ പേടിയൊക്കെ ഉണ്ട്... 
നീ ഏതായാലും പറഞ്ഞതല്ലേ . ഞാൻ നിനക്ക് വ്യക്തമായ മറുപടി  തരാം... എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ... അത് ദുആന്റെ കൂടെ ആയിരിക്കും.. അല്ല ഇനി അവളെ എനിക്ക് കിട്ടിയില്ലെങ്കിൽ..  അവളെയും കൂട്ടി ഞാൻ മരിക്കും... ലെ ദുആ "റാസി 

അവൻ പറയുന്നത് കേട്ടിട്ട്..മനുഷ്യന്റെ കിളി ഒക്കെ പോയി കിടക്ക.. ഞാൻ കണ്ണും തള്ളി വാ തുറന്ന് അവനെ നോക്കി.. അവൻ എന്നെ നോക്കി ചുമ്മാ എന്ന് കാണിച്ചപ്പോൾ.. ആണ്.. ഞാൻ നേരെ ആയത്.... 


"പിന്നെ rk... ഞങ്ങളെ എൻഗേജ്മെന്റ് കഴിഞ്ഞൂട്ടോ... "റാസി and

എന്ന് അവൻ പറഞ്ഞത്... ഞാനുൾപ്പെടെ ബാക്കി എല്ലാവരും അവനെ നോക്കി എപ്പോ.. എന്ന പറഞ്ഞു.. 

"സോറി ഖൽബെ.. ഞാൻ നിന്നോട് ആ കാര്യം മറച്ചു വച്ചു... ദേ.. ആ ring ഞാൻ നിനക്ക് ഇട്ടു തന്നതാ..  "റാസി 

അവൻ പറയുന്നത് കേട്ടിട്ട്...എല്ലാവരും കൂടി എന്റെ കൈ പിടിച്ചു വലിച്ചു നോക്കി... 

"എടിയേ... ഇതു ആ അജ്ഞാതൻ ഇട്ടു തന്ന ring അല്ലെ... "റിസു 

," ആ അജ്ഞാതൻ.. ഞാനാ പെങ്ങളെ.. "റാസി 

"ഏഹ്... "റിസു 

"ഞെട്ടി.. വീണ്ടും ഞെട്ടി... "ലെച്ചു.. 

"ഇപ്പോയെ ഞെട്ടല്ലേ... നിനക്ക് ഞെട്ടാൻ.. ഇനിയും ജീവിതം ബാക്കിയാണ്..  "റാസിക്ക 

എല്ലാത്തിന്റെയും മനസ്സിൽ  നൂറു കൂട്ടം സംശയങ്ങൾ നിറഞ്ഞു കിടക്കാണ് എന്ന് ആ മുഖങ്ങൾ കണ്ടാൽ അറിയാം 

"ആ അപ്പൊ എവിടെയാ ഞങ്ങൾ നിർത്തിയത്... എൻഗേജ്മെന്റ് ലെ.. ആ.. ഇപ്പൊ എൻഗേജ്മെന്റ് കഴിഞ്ഞു... ഇനി വൈകാതെ നികാഹും കൂടി ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്..  എന്റെ ഇഷ്ടപ്രകാരം ആണ് എൻഗേജ്മെന്റ് നടന്നത്.   കല്യാണം ദുആന്റെ ഇഷ്ടപ്രകാരം ആയിക്കോട്ടെ.   അവൾക്ക് അത് ഒരു പരാതി ആകണ്ടല്ലോ.. 

ഇപ്പൊ rk ക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പ് ഒക്കെ മനസ്സിലായി കാണാല്ലോ... അതോണ്ട് ഞാൻ വയ്ക്കാണെ... പോയിട്ട് ഞങ്ങൾക്ക് ഒരുപാട് പണിയുണ്ട് bye... സീ you "റാസി 

റാസി ഫോൺ കട്ടാക്കി എന്റെ കയ്യിൽ വച്ചു തന്നതും..   അവനെ എല്ലാവരും കൂടി പൊങ്കാല ഇട്ടു 



"എടി തെണ്ടി... ഇതൊക്കെ എപ്പോ സംഭവിച്ചു... "പാച്ചുക്ക 

"അതൊക്കെ ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചു പോയി.. "rasi

"ഇത്രയും ദിവസം അഭിനയിക്കുവായിരുന്നു ലെ..  കള്ള ഇക്കു... "റിസു 

"ചെറുതായിട്ട്... "റാസി 

"പോടാ ഇക്കു  "റിസു 

"എന്തിന് വേണ്ടിയാ റാസിക്ക ഇങ്ങൾ ദുആനെ ഇഷ്ടല്ലാ എന്ന് പറഞ്ഞെ.. "ചിന്നു 

"അപ്പൊ അങ്ങനെ പറയണം എന്ന് തോന്നി പറഞ്ഞു... "റാസി 
   
അവൻ എന്നെ നോക്കി കൂൾ ആയി പറയുന്നത് കണ്ടിട്ട്... എനിക്ക് ദേഷ്യം വന്നു... കള്ള ബലാല് പറയുന്നത് കണ്ടില്ലേ... അവന്റെ തലമണ്ട അടിച്ചു പൊട്ടിക്കാന തോന്നുന്നേ... ഇപ്പൊ അങ്ങനെ ചെയ്താൽ എല്ലാം വെള്ളത്തിലാകും.   അതോണ്ട് ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു.. 

"എന്നാലും ഇന്റെ ദുആ .. രണ്ടു എൻഗേജ്മെന്റ് ring കൊണ്ട് നടക്കാൻ അനക്കെ ഭാഗ്യമുള്ളു... " നെച്ചു 

"അയിന് ആരാ.. ഇവിടെ രണ്ടു എൻഗേജ്മെന്റിന്റെ ring ഇട്ടോണ്ട് നടുക്കുന്നെ "റാസി 

"ദുആ... അല്ലാതെ ആര്... ദേ നോക്കിക്കേ "നെച്ചു 

അവൾ എന്റെ രണ്ടു കൈയും പിടിച്ചു.. അവൻകു നേരെ നീട്ടി... 

"ഇതിലെവിടെ രണ്ട് ring "റാസി 

"Aishh... ഇങ്ങൾ കാണുന്നില്ലേ.. ദേ നോക്ക് "നെച്ചു... 

അവൾ എന്റെ കയ്യിലേക്ക് നോക്കി... കയ്യിൽ ഒന്നും കാണാത്തതു കൊണ്ട്.. അവൾ കണ്ണ് തിരുമ്മി കൊണ്ട് വീണ്ടും നോക്കി... 

"അൻസിക്ക ഇട്ടു തന്ന ring എവിടെ "നെച്ചു 

"അത് അവൾക്ക് crct അല്ല.. അത് കൊണ്ട് അത് അഴിച്ചു വച്ചു ലെ ദുആ "റാസി 

റാസിയുടെ മട്ടും ഭാവവും കണ്ട്. എന്തൊക്കെയോ.. സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതും ഞങ്ങൾ എല്ലാവരും അവനെ മുഖം ചുളിച്ചു നോക്കി.. 


അവൻ ഞങ്ങളെ ഒക്കെ നോക്കി ചിരിച്ചോണ്ട്... 


"Ok ഞാൻ പറയാം... "റാസി..  

ഞങ്ങൾ എല്ലാവരും റാസി പറയുന്നത് കേട്ടു 

"എന്റെ ഒരു ഫ്രണ്ടിന്റെ ഷോപ്പിലേക്ക് ആണ്.  അൻസി ring വാങ്ങാൻ വന്നത്   . അവൻ വാങ്ങി പോകുമ്പോൾ ആണ്.  ഞാൻ ആ ഷോപ്പിലേക്ക് പോകുന്നത്  . അവനെ അവിടെ വച്ച് കണ്ടതും.   ഞൻ അപ്പൊയെ ഉറപ്പിച്ചു . എൻഗേജ്മെന്റ് ring വാങ്ങാൻ ആയിരിക്കും അവൻ വന്നത് എന്ന്.  ഞാൻ എന്റെ ഫ്രണ്ടിനോട്.. അവൻ വാങ്ങിയ മോഡൽ കാണിച്ചു തരാൻ പറഞ്ഞിട്ട്..  അതിന്റെ തൊട്ടു മുകളിൽ ഉള്ള സൈസ് എടുത്തു..  

പിന്നെ ദുആക്ക് വേണ്ടി വേറെ ഒരു റിങ്ങും.. എൻഗേജ്മെന്റിന്റെ അന്ന്... അൻസി കാറിൽ വച്ച്.. ring മറന്നു വച്ചപ്പോ ഞാൻ ആ ring എടുത്ത് എക്സ്ചേഞ്ച് ചെയ്തു... "റാസി 


അവൻ പറയുന്നതൊക്കെ കേട്ട്... എന്റെ കിളി കൂടും കിടക്കയും ഒക്കെ എടുത്ത് എങ്ങോട്ടോ പറന്നു പോയി.. 


"അല്ല റാസിക്ക... ഇതിപ്പോ കാറിൽ വച്ച് മറന്നത് കൊണ്ടല്ലേ റിങ് മാറ്റാൻ കഴിഞ്ഞത് ..ഇല്ലെങ്കിൽ ഇങ്ങള് എന്ത് ചെയ്യുമായിരുന്നു "ഫൈഹ

"സത്യത്തിൽ ഇന്റെ പ്ലാൻ അതൊന്നും അല്ലായിരുന്നു ....ഇവരെ എൻഗേജ്മെന്റ് നടത്താൻ തന്നെയായിരുന്നു ഇന്റെ പ്ലാൻ.. എൻഗേജ്മെന്റ് നടന്നതിന് ശേഷം.. ഇവളെ കയ്യിൽ നിന്ന് ആ ring മാറ്റാൻ ആയിരുന്നു ഞാൻ പ്ലാൻ ചെയ്തത്... പക്ഷെ അതിനു... ഇങ്ങനെ ഒക്കെ സംഭവിച്ചു... അതോണ്ട്.. എന്റെ ജോലി ഭാരം കുറഞ്ഞു "റാസി 

"റാസിക്ക.. ഇങ്ങൾ മാസ് ആണ്.. "ലെച്ചു 

ഓഹ് പിന്നെ... വേറെ ആരും ഇല്ലാഞ്ഞിട്ട്.. 

അവരെല്ലാവരും ഓരോന്ന് സംസാരിക്കുന്നത് കണ്ടിട്ട്.. ഞാൻ അവരിൽ നിന്നൊക്കെ മുഖം തിരിച്ചു.. എങ്ങോട്ടോ നോക്കി നിന്നു...പെട്ടെന്ന് റാസി എന്റെ അടുത്തേക്ക് വന്നിട്ട് 

"ദുആ... ഞാൻ പറഞ്ഞത് ഒക്കെ കേട്ട്.. നിന്റെ മനസ്സിൽ  ഉള്ളത് എന്താ എന്നൊന്നും എനിക്കറിയില്ല... എന്തായാലും ഞാൻ ഒരു കാര്യം പറയാം.. 


നീ എന്നു മുതൽ എന്റെ മനസ്സിൽ കയറി കൂടിയോ.. അന്ന് മുതൽ ഇന്നുവരെ ഒരു കോട്ടവും പറ്റാതെ.. അവിടത്തന്നെ ഉണ്ട്.. ഇനിയും ആ സ്ഥാനത്തിന് ഒരു കുറവും ഉണ്ടാകില്ല... നീ എന്ന് എന്റെ സ്നേഹം  മനസിലാക്കുന്നു.. അത് വരെ ഞാൻ നിന്നെ കാത്തിരിക്കും.. 

അത് കരുതി എന്റെ ശല്യം ഉണ്ടാകില്ല... എന്ന് ഒന്നും മോൾ കരുതല്ലേ... റാസി എന്നും റാസി തന്നെയായിരിക്കും ഒരു കുറവും പറ്റിയിട്ടില്ല... "റാസി 


റാസി പറയുന്നതിനൊന്നും മറുപടി കൊടുക്കാൻ കഴിയാതെ.. ഞാൻ അവനെ തന്നെ നോക്കി നിന്നു.. 

"എന്താ ദുആ മനസ്സ് ചാഞ്ചാടുന്നുണ്ടോ.. "റാസി 

പെട്ടെന്ന് അങ്ങനെ ചോദിച്ചതും ഞാൻ അവനിൽ നിന്ന് കണ്ണെടുത്തിട്ട്... ശ്വാസം ഒന്ന് വലിച്ചു വിട്ടിട്ട്... അവനെ നോക്കി.. പറഞ്ഞു 


"ചാഞ്ചാട്ടവോ.. അതും എനിക്ക്... ഉണ്ടായത് തന്നെ...നീ എന്റെ മനസ്സ് മാറ്റാൻ ഒരുപാട് കഷ്ടപെട്ടതല്ലേ.... ഉം...   മോൻ എന്നെ കാത്തിരിക്കലെ ഉണ്ടാകു... ഞാൻ നിന്നെ ഇഷ്ടമാണ് എന്നൊന്നും പറയില്ല... "

"കാണാം "റാസി 

"ഹാ...കാണാം "

വല്ല്യ കാര്യത്തിൽ അവന്റെ മുന്നിൽ രക്ഷപെടാൻ വേണ്ടി അങ്ങനെ ഒക്കെ പറഞ്ഞു.. വല്ലതും നടന്നാൽ മതിയായിരുന്നു.. 

"അല്ല ഇവിടെ ഇങ്ങനെ നിന്നാൽ  മതിയോ.. തിരിച്ചു പോകണ്ടേ "jos sir 


**********************



ഫൈഹ 

ഞങ്ങൾ അവിടന്ന് പോന്നു... ഇപ്പൊ കുറച്ചു ദൂരം പിന്നിട്ടു... രാത്രി ആയിട്ടുണ്ട്.. നല്ല മഴക്കാർ ഉണ്ട്.. ഏതു നിമിഷവും മഴ പെയ്യാൻ സാധ്യത ഉണ്ട്.. 

പറഞ്ഞു നാവെടുത്തില്ല അപ്പോയെക്കും മഴ പെയ്തു.   ഞങ്ങൾ എല്ലാവരും വണ്ടി സൈഡാക്കി.. ഒരു പൊട്ടി പൊളിഞ്ഞ ബസ്‌സ്റ്റോപ് കണ്ടു. അവിടെ കയറി നിന്നു... 

ആ റോഡിൽ അങ്ങനെ ആരും തന്നെ ഇല്ല ഞങ്ങൾ മാത്രമേ ഉള്ളു.. മഴയുടെ കൂടെ നല്ല കാറ്റും ഉണ്ട്... 

"അച്ചായ.. മഴ  കുറയുന്ന ലക്ഷണം ഇല്ലല്ലോ... ഇനി എന്ത് ചെയ്യും.. "റാസിക്കാ 

"അറിയില്ല.. ഈ സാഹചര്യത്തിൽ എന്തായാലും യാത്ര ചെയ്യാൻ പറ്റില്ല... "jos sir 


"ഈ ബസ്റ്റോപ്പിന്റെ ഉള്ളിൽ നിൽക്കുന്നതും നിൽക്കാത്തതും കണക്കാ... ആകെ നനഞ്ഞു "ബാസിക്ക 

"അതന്നെ .. "ചിന്നു.. 


"ദേ അവിടെ ഒരു വീടുണ്ട്.. തത്കാലം അവിടേക്ക് പോയാലോ "അപ്പുവേട്ടൻ  


 ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കിയപ്പോൾ... അവിടെ ഒരു വീട് ഉണ്ട്.. കണ്ടിട്ട് ആൾതാമസം ഇല്ലെന്ന തോന്നുന്നേ.. 

വേറെ വഴി ഇല്ലാത്തതു കാരണം ഞങ്ങൾ അവിടേക്ക് പോകാൻ തീരുമാനിച്ചു..  കാറ്റും മഴയും കൊണ്ട് ഞങ്ങൾ ആ വീടിന്റെ അടുത്തേക്ക് പോയി..  


അതിന്റെ മുന്നിൽ എത്തിയതും.. ആ വീടൊട്ടാകെ നോക്കി  . ശെരിക്കും ഒരു horror ഫീൽ ഈ വീട് കണ്ടിട്ട്... 

പഴക്കം  പിടിച്ച വലിയ വീടാണ് അത്.. ആ വീടിന്റെ ഗേറ്റ് കടന്നതും പിറകിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു.. ഞങ്ങൾ എല്ലാവരും ഒരുമിച്ചു... പിറകിലേക്ക് നോക്കി.. ഒരു വലിയ മരം ആണ്  .അവിടെ വീണത് .

"എനിക്ക് എന്തോ പേടിയാകുന്നു നമുക്ക് തിരിച്ചു പോയാലോ...ഈ വീട് കണ്ടിട്ട് എനിക്ക് എവിടെയോ കണ്ട് പരിചയമുള്ള പോലെ  "ലെച്ചു

"അതൊക്കെ നിന്റെ തോന്നാല ..ഇപ്പൊയത്തെ അവസ്ഥയിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടയത് കൊണ്ടല്ലേ ഞങ്ങൾ ഇങ്ങോട്ട് ..നീ പേടിക്കൊന്നും വേണ്ട ...ഇവിടെ ഇങ്ങനെ നിൽക്കുന്നത് സേഫ് അല്ല .വന്നേ അകത്തു കയറാൻ നോക്കാം "ജോസ് സർ 

ഞങ്ങളെയും കൂട്ടി അവർ ആ വീടിന്റെ അകത്തേക്ക് കയറാൻ പോയി ..മുൻവശത്ത് ഡോർ തുറന്നതും . അകത്തു നിന്ന് വവ്വാലുകളുടെ കൂട്ടം പുറത്തേക്ക് പറന്നു ..ഞങ്ങൾ എല്ലാവരും തന്നെ തല താഴ്ത്തി ..അതെല്ലാം പറന്നു പോയതിനു ശേഷം ഞങ്ങൾ ആ വീടിന്റെ അകത്തേക്ക് കടന്നു ..


....°°°●●●●●●●★★★★★★●●●●●●°°.....



ചിന്നു 


ഞങ്ങൾ എല്ലാവരും അതിന്റെ അകത്തേക്ക് കടന്നു ..അവിടെ മുഴുവനും ഇരുട്ടാണ് ..ഞങ്ങൾ ചുറ്റും ഒന്ന് കണ്ണോടിച്ചു ..

ഈ ഗോസ്റ് താമസിക്കുന്ന വീട്ടിലേക്കാണോ ഞങ്ങളെ കൊണ്ടുവന്നെ .....കര്ത്താവേ കത്തോളനെ ...


"നിങ്ങൾ ഇവിടെത്തന്നെ നിൽക്ക് ഞങ്ങൾ ഇപ്പൊ  വരാം....തീ കത്തിക്കാൻ വല്ലതും ഉണ്ടോ നോക്കട്ടെ "പാച്ചുക്ക ..

എന്ന് പറഞ്ഞു അവരെല്ലാവരും അവിടന്ന് പോയതും ..ഞങ്ങൾ ആറു പേരും .കയ്യും പിടിച്ചു ഒരുമിച്ചു നിന്നു  


"എടിയെ.... എനിക്ക് ഈ വീട് കണ്ടിട്ട് ..എവിടെയോ കണ്ട് പരിച്ചയുമുണ്ടെന്ന് പറഞ്ഞില്ലായിരുന്നോ ...അത് എവിടെയാന്നറിയോ "ലെച്ചു


"എവിടെയാ " 


"ഞാൻ അന്ന് ഒരു സ്റ്റോറി പറഞ്ഞു തന്നില്ലയിരുന്നോ ഒരു കുട്ടിയെ കുറെ പേർ ചേർന്ന് കൊന്നുകളഞ്ഞ കഥ ... അത് ഈ വീട്ടിൽ വച്ചായിരുന്നെടി ...."ലെച്ചു 

അവൾ അത് പറഞ്ഞു തീരലും പെട്ടെന്ന് ശക്തമായി ..ഡോർ അടഞ്ഞു .....

ഞങ്ങൾ എല്ലാവരും ഞെട്ടി വിറച്ചു . പിറകിലേക്ക് നോക്കി... ഞങ്ങൾ വന്ന ഡോർ ഇപ്പൊ അടഞ്ഞു കിടക്ക 

"എടി എനിക്ക് പേടിയാകുന്നു ടി ...ഞങ്ങൾ ഇനി  എങ്ങനാ ഇവിടന്ന് രക്ഷപെടാ "ലെച്ചു 


"നീ എന്താ ലെച്ചു ഈ പറയണേ... നിനക്ക് എപ്പോ മുതല ഈ പേടിയൊക്കെ ഉണ്ടായേ.. "ദുആ 

"അതല്ല ദുആ.. നമ്മളെ മനുഷ്യൻ മാരെ പോലെ അല്ല. പ്രേതങ്ങൾ.... അതാ.. എനിക്ക് വല്ലാതെ പേടി തോന്നുവാ .  "ലെച്ചു 

"Are you mad...നീ എന്ത് ഭ്രാന്ത് ആണ് ഈ പറയുന്നേ.. പ്രേതമോ..നിന്റെ തലക്കകത്തുള്ള.. ഉള്ള ബുദ്ധിയും പോയോ... മിണ്ടാതെ എന്റെ കൂടെ  വരുന്നുണ്ടെങ്കിൽ വന്നോ.. അല്ലപിന്നെ "ദുആ 


ദുആ സ്റ്റെയർ കയറി മുകളിലേക്ക് പോയി.. അവിടെ നിക്കാൻ പേടിയായപ്പോൾ ഞങ്ങളും അവളെ കൂടെ പോയി.. 



°°°°°°°°°°°°°••••••••••••••••••°°°°°°°°°°°°°


ഞാൻ വീടിന്റെ മുകളിലേക്ക് കയറി... വലിയ ഒരു ഹാൾ ആണ് ആദ്യം കണ്ടത്.. ഞാൻ അവിടെ എത്തി ഒന്നും ചുറ്റും കണ്ണോടിച്ചു.. എന്റെ പിറകിൽ തന്നെ rowdy ഗേൾസും വന്നിട്ടുണ്ട്.. 


ലെച്ചു ന്റെ ഏതോ ബന്ധു.. മരിച്ച കാര്യം ഒക്കെ അറിയെങ്കിലും.. അവൾക്ക് എന്താ ശെരിക്കും സംഭവിച്ചേ എന്നൊന്നും എനിക്കറിയില്ല.. ന്യൂസിൽ കണ്ടായിരുന്നു..അവളെ കൊന്ന വീട്ടിൽ അവളുടെ ആത്മാവ് ഉണ്ടന്നൊക്കെ... 

ഓരോ ഭ്രാന്ത്.. അല്ലാതെന്ത് പറയാൻ... 

ഞാൻ ലെച്ചുനെ നോക്കിയപ്പോൾ.. അവൾക്ക് ആണേൽ പേടിച്ചിട്ട് കൈയും കാലും വിറക്കുന്നുണ്ട്.. ഞാൻ അവളെ എനിക്ക് നേരെ നിർത്തി.. എന്നിട്ട് അവളെ കയ്യിൽ പിടിച്ചു.... 


"ഇന്റെ ലെച്ചുട്ടി... ഈ പ്രേതം ആത്മാവ് ഇതൊക്കെ വെറും ഇമാജിനേഷൻ മാത്രം ആണ്.  അല്ലാതെ നേരിൽ ഉള്ളതല്ല... നീ വെറുതെ പേടിച്ചിട്ട് വേറെ വല്ലതും വരുത്തി വയ്‌ക്കേണ്ട.  അതും നീ ഒറ്റക്കല്ലല്ലോ...ഞങ്ങളും കൂടെ ഇല്ലേ.  അതോണ്ട് ഈ വീട് നിനക്ക് അറിയില്ല.. നമ്മള് എല്ലാവരും.. ആദ്യമായിട്ടാണ് ഈ വീടിനെ കുറിച്ച് അറിയുന്നത്..  ഒക്കെ "

എന്നൊക്കെ ഞാൻ പറയുന്നത് കേട്ടിട്ട്.. പെണ്ണ് തല ആട്ടുന്നുണ്ട്.. വല്ലതും മണ്ടേലോട്ട് കേറിയോ ആവോ... 

"അവരൊക്കെ എവിടെ പോയതാ.. "ഫൈഹ 

"ആ അറീല.. വരുമ്പോ വരട്ടെ.. "റിസു 

"പിന്നെ നിങ്ങൾ എല്ലാവരും.. ഇവിടെ കാണുന്ന എല്ലാ റൂമിലും ഒന്ന് കേറിയിറങ്ങി വരണം. അതും ഒറ്റക്ക് "

"ഒറ്റക്കോ  "എല്ലാത്തിനും പേടിയായത് കൊണ്ടാണ്.. അവളുമാർ ഒരുമിച്ചു എന്നോട് അങ്ങനെ ചോദിച്ചത് എന്ന് മനസ്സിലായി.. 

"ആ ഒറ്റക്ക് തന്നെ... എന്നാലേ ഈ room മുഴുവനും തിരയാൻ കഴിയു... പിന്നെ നിങ്ങളെ എന്തിനാ പറഞ്ഞയക്കുന്നത് എന്നറിയോ "

അപ്പൊ എല്ലാകൂടി ഇല്ല എന്ന് തലയാട്ടി.. best.. 


"ഇന്ന് രാത്രി എന്തായാലും ഇവിടന്ന് പോവാൻ കഴിയില്ല അതുകൊണ്ട്.. ഇന്ന് ഇവിടെ തങ്ങേണ്ടി വരും.. എല്ലാ റൂമിലും കയറിയിട്ട്.. നമുക്ക് ആവശ്യമുള്ള.. സാധനങ്ങളും മറ്റും ഉണ്ടെങ്കിൽ അതെടുക്കാനാ... "


അവരെ.. എല്ലാത്തിനെയും ഓരോ വഴിക്ക് പറഞ്ഞയച്ചിട്ട്... ഞാൻ ഒരു റൂമിലേക്ക് പോയി.. ആ റൂമിന്റെ ഡോർ തുറന്നു അകത്തു കടന്നു.. ഫോണിന്റെ flash ലൈറ്റ് അടിച്ചോണ്ട്.. അകത്തേക്ക് കടന്നു.. ആ റൂമിൽ ചെന്നപ്പോൾ.. സാധാരണ ഒരു റൂമിൽ പോയാൽ എന്തൊക്കെ ഉണ്ടാകും അതൊക്കെ  ഉണ്ട്......


ഞാൻ ആ room മുഴുവനും ഒന്നാകെ flash ലൈറ്റ് ഓടിച്ചു... അവിടെ കാണുന്ന കാപോഡീൽ വല്ല ടോർച്ചും മറ്റും കിട്ടിയാലോ എന്ന് കരുതി.. ഞാൻ ആ കാപോഡിന്റെ അടുത്തേക്ക് പോയി... അത് തുറക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല ലോക്ക് ആണ്... ഞാൻ അത് എത്ര വലിച്ചിട്ടും തുറക്കാൻ പറ്റുന്നില്ല... 

പെട്ടെന്ന് ആരോ.. വന്നു... കാപോഡിൽ  വച്ച എന്റെ കയ്യിന്റെ മുകളിൽ കൈ വച്ചു.. പെട്ടെന്ന് ഞെട്ടി കൊണ്ട്.. ഞാൻ കൈ എടുത്ത് മാറ്റിയിട്ടു.. പിറകിലേക്ക് നോക്കി.. പക്ഷെ അവിടെ ആരും തന്നെ ഇല്ലായിരുന്നു.. ഞാൻ വീണ്ടും കാപോഡ് തുറക്കാൻ എന്നാ മട്ടിൽ അതിനു നേരെ തിരിഞ്ഞതും.  എനിക്ക് തൊട്ടു മുന്നിൽ ഒരു രൂപം നിക്കുന്നത് കണ്ട്.. ഞാൻ പിറകിലേക്ക് തെന്നി മാറി... എന്റെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് വീണു.. ഞാൻ ഫോൺ എടുത്തു..
അവിടേക്ക്  നോക്കിയതും 

 അവിടെ ആരെയും കാണുന്നില്ല... ഞാൻ നെഞ്ചിൽ കൈ വച്ചു.. ചുറ്റും ഒന്ന് കണ്ണോടിച്ചു.. അവിടെ അങ്ങനെ ആരെയും കാണാൻ  ഇല്ല.. 

പെട്ടെന്ന് എന്റെ ഫോൺ off ആയി... ചാർജ് തീർന്നു കാണും... 

ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല എന്നു തോന്നിയപ്പോൾ... ഞാൻ റൂമിന് വെളിയിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ.. പെട്ടെന്ന്.. ആ റൂമിന്റെ ഡോർ അടഞ്ഞു.. അത് കണ്ട്.. ഉള്ളിൽ ഒരു ഭയം വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ.. ആ ഡോറിന്റെ അടുത്തേക്ക് പോയി.. ഡോർ തുറക്കാൻ നോക്കി.. പക്ഷെ എത്ര ശ്രമിച്ചിട്ടും തുറക്കാൻ പറ്റുന്നില്ല.. ഒന്ന് ഒച്ച വയ്ക്കാനാണേൽ.. അത് കഴിയുന്നില്ല.. നാവ് ചലിക്കുന്നില്ല.. തൊണ്ടേലെ.. വെള്ളം ഒക്കെ വറ്റി വരണ്ടിരിക്കുന്നു... 

പെട്ടെന്ന് എന്റെ പിറകിൽ ആരോ നടന്നു വരുന്നത് പോലെ തോന്നി.. ഞാൻ തിരിഞ്ഞു നോക്കാതെ.. ഡോർ തുറക്കാൻ ശ്രമിച്ചു.. ആ ആൾ എന്നെ തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ എന്റെ അടുത്തെത്തിയെന്ന് മനസ്സിലായതും.. ഞാൻ ശ്വാസം വിടാതെ.. ഒരു നിമിഷം നിന്നു.   

ആരോ എന്റെ ചെവിക്കരികിലേക്ക് മുഖം കൊണ്ട് വരുന്നത് പോലെ തോന്നി.. ഞാൻ കണ്ണ് ഇറുക്കി അടച്ചു നിന്നു.. 


"ഇന്റെ പെണ്ണെ... അന്റെ ദൈര്യം ഒക്കെ എവിടേക്ക് ചോർന്നു പോയി..  "


അത് കേട്ടതും.. ഞാൻ കണ്ണ് തുറന്ന്.. തിരിഞ്ഞു നോക്കിയതും.. flash ലൈറ്റിന്റെ.. വെളിച്ചത്തിൽ ഇളിച്ചോണ്ട് നിൽക്കുന്ന.. ബലാലിനെ കണ്ടിട്ട്... എനിക്ക് ദേഷ്യം അരിച്ചു കയറി.. 

ഞാൻ അവനെ കുറെ അടിച്ചു..കോപ്പ്... 

"എടി... നിർത്തേടി... ഞാൻ നിന്നെ ഒന്ന് പരീക്ഷിച്ചു നോക്കിയതല്ലേ.. നിനക്ക് പേടിയുണ്ടോ ഇല്ലേ എന്ന്.. "റാസി 

"അത് കരുതി.. ഇങ്ങനെ ആണോ ചെയ്യാ.. മനുഷ്യന്റെ ഉള്ള ജീവൻ അങ്ങ് പോയി   "

ഞാൻ നെഞ്ചിൽ കൈ വച്ചോണ്ട്.. അത് പറഞ്ഞതും... ആ കോപ്പ് ഇന്നേ നോക്കി ചിരിക്ക... 

"അല്ല നീ എന്തിനാ ഒറ്റക്ക്.. ഇങ്ങോട്ട് വന്നേ "റാസി 

"ഞാൻ മാത്രമല്ല.. അവളുമാരെയും ഒറ്റക്ക് പറഞ്ഞയച്ചു..  ഈ റൂമിൽ വല്ല ടോർച്ചും മറ്റും ഉണ്ടോ എന്നറിയാൻ വേണ്ടി ആ കാപോഡ് തുറക്കാൻ പറ്റോ എന്ന് നോക്കായിരുന്നു.. പക്ഷെ അത് തുറക്കാൻ പറ്റുന്നില്ല... അപ്പോഴാ നീ വന്നേ "

"ആണോ... ഞാൻ ഒന്ന് നോക്കട്ടെ "റാസി 

എന്നു പറഞ്ഞു.. അവൻ ആ കാപോഡിന്റെ അടുത്തേക്ക് പോയി..ഫോൺ എന്റെ കയ്യിൽ തന്നിട്ട്.. ആ കോപോഡിന്റെ ഡോർ തുറന്നത് കണ്ടിട്ട്... ഞാൻ ഞെട്ടിപ്പോയി.. ഇതെങ്ങനെ.. സംഭവിച്ചു.. ഞാൻ എത്ര ശ്രമിച്ചിട്ടും തുറക്കാൻ പറ്റാത്തത് ഇവനെങ്ങനെ തുറന്നു... 

"ദേ തുറന്നു... "റാസി 

ഞാൻ അതിന്റെ ഉള്ള് മുഴുവനും തിരഞ്ഞു.. അതിൽ ഒന്നും ഞങ്ങൾക്ക് ആവശ്യമുള്ള ഒരു കുന്തവും ഇല്ല.. 

"ബാക്കിയുള്ളവർ ഒക്കെ എവിടെ "റാസി 

"അവര്... "

പെട്ടെന്ന്... ആരോ "ആാാാ.... "നിലവിളിച്ചതും ഞങ്ങൾ അങ്ങോട്ട് പോയി.. 





*****************************

നെച്ചു... 

ഞാൻ ഉള്ള സ്വലാത്തും ദിക്‌റും ഒക്കെ ചൊല്ലി...ഡോർ തുറന്നു... ആ ഡോർ തുറക്കുമ്പോ ആണേൽ ഒടുക്കത്തെ ശബ്‌ദവും... 

"പണ്ടാരം.. ഡോർ തുറക്കുന്നത് എന്തിനാ എല്ലാരേയും അറിയിക്കുന്നെ... കള്ളൻമാർക്കൊന്നും ഈ റൂമിലേക്ക് വരാൻ പറ്റില്ല... ഹി ഹി.. ബുദ്ധിയുണ്ട് ബുദ്ധിയുണ്ട് "ആത്മ 

ഞാൻ അകത്തു കടന്നതും..  എന്തോ പൂവിന്റെ സ്മെല്.. മൂക്കിലേക്ക് തുളച്ചു കയറി... 

"അല്ല നെച്ചു.. ഇതെവിടുന്ന.. ഈ പൂവ്... ഈ ജവാന്റെ കാലത്തുള്ള ഈ വീട്ടിൽ എങ്ങനെ.. പൂവൊക്കെ ഉണ്ടാക..."


"അത് പാലാ പൂവ്.. ആണ്.. "


"ഓഹ് അങ്ങനെ... ആ പൂവാണോ "

പെട്ടെന്ന് ബോധം വന്ന പോലെ  ഞാൻ ചുറ്റും ഒന്ന് നോക്കി.... ആരാ ഇപ്പൊ പാലാ പൂവ് എന്നൊക്കെ പറഞ്ഞെ...ഇനി ഇപ്പൊ എനിക്ക് തോന്നിയതാണോ... ചിലപ്പോ ആയിരിക്കും.. 


ഞാൻ അത് കാര്യമാക്കാതെ .  ആ റൂമിന്റെ എല്ലാ ദിക്കിലും പോയി.. ഞങ്ങൾക്ക് ആവശ്യമുള്ള വല്ലതും ഉണ്ടോ എന്ന് നോക്കി കൊണ്ടിരുന്നു... 

അവിടെ കണ്ടിരുന്ന ഡ്രസിങ് ടേബിളിന്റെ അടുത്തേക്ക് പോയതും.  Flash ലൈറ്റ് ഞാൻ അതിലെ കണ്ണാടിക്ക് നേരെ അടിച്ചതും. "അല്ലാഹ്    "ആ കണ്ണാടിയിൽ കണ്ട രൂപം കണ്ട് 

ഞാൻ പേടിച്ചു പിറകിലോട്ട് നീങ്ങി..പിന്നെയാണ് മനസ്സിലായത്.. ആ കണ്ണാടിയിൽ കണ്ട രൂപം എന്റേത് തന്നെ ആണ് എന്ന്  .. 

ഞാൻ ആ കണ്ണാടിയിലേക്ക് വെളിച്ചം അടിച്ചു.  

"Aishh.... എന്നാ മൊഞ്ച   നെച്ചു ഇജ്ജ്.  ഇരുട്ടത്തു പോലും ഒരു പ്രകാശം ആയി കിടക്കുന്നു.. നിന്റെ ഈ മുഖം   "

എന്ന് നമ്മൾ സ്വയം പൊക്കി കൊണ്ട് പറഞ്ഞപ്പോൾ   

"എന്നിട്ടാണല്ലോ.. ആദ്യം തന്നെ നിന്റെ മുഖം കണ്ടിട്ട് നീ തന്നെ പേടിച്ചത്.  "

വീണ്ടു ഒരു അപശബ്‌ദം കേട്ടതും.. ഞാൻ ചുറ്റും ഒന്നൂടി നോക്കി.. ഇതെവിടന്ന റബ്ബേ ഈ കേക്കണേ.  ഇനി ഇതും എനിക്ക് തോന്നുന്നതാണോ.  

ഞാൻ വീണ്ടും കണ്ണാടിയിലേക്ക് നോക്കിയതും..  എന്റെ തൊട്ടു പുറകിൽ നിൽക്കുന്ന രൂപത്തെ കണ്ട്.. ഞാൻ നിലവിളിച്ചു.. പക്ഷെ എന്റെ ശബ്‌ദം പുറത്തേക്ക് വന്നില്ല.   അതിനു മുന്നേ.. ആ രൂപം എന്റെ വാ പൊത്തി പിടിച്ചിരുന്നു   

"ടി പൊട്ടത്തി.. ഇതു ഞാനടി.  പാച്ചു.. "

അപ്പോഴാണ് മനുഷ്യന്റെ ശ്വാസം നേരെ വീണത്.. 

"പ പ മ്മാ പ "

"എന്ത് "പാച്ചുക്ക 

ഞാൻ പാച്ചുക്കന്റെ കൈ എടുത്ത് മാറ്റി . 

"ഇങ്ങൾ കൈ എടുത്ത് മാറ്റിയാൽ അല്ലെ മനുഷ്യ വല്ലതും പറയാൻ പറ്റുള്ളൂ.. "

"ഓഹ് സോറി ഖൽബെ.. അല്ല നീ എന്താ ഒറ്റക്ക് ഇവിടെ.. "പാച്ചുക്ക 

ഞാൻ ദുആ ഞങ്ങളെ പറഞ്ഞു വിട്ട കാര്യം ഒക്കെ പറഞ്ഞു.  

പെട്ടെന്ന്.. ആരോ നിലവിളിക്കുന്ന ശബ്‌ദം കേട്ടപ്പോൾ ഞങ്ങൾ അങ്ങോട്ട് ഓടി 




@@@@@@@@@@@@@@@@@@@@@@


ലെച്ചു 

" രാമ... രാമ... രാമ... നീ കാക്കണേ.. എന്നെ... ആത്മാവേ ആത്മാവേ...ഒന്നുല്ലെങ്കിലും.. ഞാൻ നിന്റെ അകന്ന ബന്ധു അല്ലെ.. നീ എന്നെ ഒന്നും ചെയ്യല്ലേ... plzz "

എന്നൊക്കെ നമ്മൾ പറഞ്ഞോണ്ട് ആ room തുറന്നു അകത്തേക്ക് കടന്നു.. 


ഈ റൂമിന്റെ ഉള്ളിൽ എന്തുണ്ടാകാനാ.. ദുആന്റെ ഓരോ ഭ്രാന്ത്.. ഇവിടെ ബാക്കിയുള്ളവർ പേടിച്ചിട്ട് മരിക്കുന്ന മട്ടുണ്ട്.   

നമ്മൾ അങ്ങനെ ഓരോന്നു പിറുപിറുത്തു.. ആ റൂമിലൊട്ടാകെ അരിച്ചു പെറുക്കി.  ഒരു കുന്തവും.. കിട്ടിയില്ല. ഇനി എന്ത് ചെയ്യും എന്ന് കരുതി പോവാൻ നിക്കുമ്പോ ആരോ എന്റെ തോളിൽ കൈ വച്ചു.. 

എന്റെ കൈയും കാലും വിറച്ചിട്ട്... നിക്കാൻ കഴിയുന്നില്ല... 

"ആ..... രാ... "

ഞാൻ ചോദിച്ചതിന് ഒരു മറുപടിയും കേൾക്കാതായപ്പോൾ എനിക്ക് പേടി കൂടി.  


"ആരാന്നല്ലേ.. ചോദിച്ചേ. "

ഉള്ള ദൈര്യം വച്ചു അത്രയും പറഞ്ഞത്.. അതിനു ഒരു വിലയും കൽപ്പിക്കാത്ത ഏത് കൊമ്പത്തെ പ്രേതം ആണെന്ന് എനിക്കറിയണം.  എന്നൊക്കെ മനസ്സിൽ കരുതി.. ഞാൻ കണ്ണും അടച്ചു.. ആ പ്രേതത്തിന് നേരെ തിരിഞ്ഞു.. 


"എന്നെ ഒന്നും ചെയ്യല്ലേ... ഞാൻ പാവം ആണ്.. എന്റെ ചോരക്ക് പകരം അപ്പുവേട്ടന്റെ ചോര ഊറ്റി കുടിച്ചോ.. ഒരു കുഴപ്പവും ഇല്ല... "എന്നൊക്കെ പറഞ്ഞു.. ഞാൻ കരച്ചിലിന്റെ വക്കോളം എത്തി.. മറുഭാഗത് നിന്നു ഒരു അനക്കവും കേൾക്കാതായപ്പോൾ.. ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ അവിടെ നിക്കുന്ന.. രാവണനെ കണ്ടപ്പോൾ  . ഇന്റെ മുട്ടുകാൽ വീണ്ടും ഇടിക്കാൻ തുടങ്ങി.. 

"അപ്പുവേട്ടൻ എന്താ ഇവിടെ "

"നിന്റെ കുഞ്ഞമ്മടെ രണ്ടകെട്ടിന്‌ വന്നതാടി "അപ്പുവേട്ടൻ 

"ആണോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ "

"നിന്നെ അറിയിച്ചു താരാടി "അപ്പുവേട്ടൻ 

എനിക്ക് നേരെ വരാൻ ഒരുങ്ങിയതും.. ഞാൻ കൈ കൊണ്ട് തടഞ്ഞു നിർത്തി.  

"എന്നെ ഒന്നും ചെയ്യല്ലേ അപ്പുവേട്ടാ.. എനിക്കൊരു അബദ്ധം പറ്റിയതാ.  ഇനി ഒരിക്കലും ഞാൻ ആരോടും ഇങ്ങനെ പറയില്ല സത്യം . "

എന്നൊക്കെ പറഞ്ഞു അപ്പുവേട്ടനെ മയത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കുമ്പോ ആയിരുന്നു.. ആരോ നിലവിളിക്കുന്ന ശബ്‌ദം കേട്ടെ.. ഞങ്ങൾ അപ്പൊ തന്നെ അവിടേക്ക് ഓടി.. 

@@@@@@@@@@@@@@@@@@@@@



ഫൈഹ... 


ഞാൻ റൂമിന്റെ ഡോർ തുറന്നു അകത്തു കയറിയതും.. പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ചു വലിച്ചു.. അയാളിലേക്ക് നിർത്തി.. ഞാൻ ഒച്ച വയ്ക്കാൻ പോയപ്പോൾ  ആ  ആൾ എന്റെ വാ പൊത്തി പിടിച്ചു.  

ഞാൻ ഫോണിന്റെ flash ലൈറ്റ് അയാളെ മുഖത്തേക്ക് അടിച്ചു നോക്കി.. 

"ബാസിക്ക "

"അതെ ഞാൻ തന്നെ "ബാസിക്ക 

"നിങ്ങളെന്താ ഇവിടെ "


"നീ ഈ റൂമിലേക്ക് വരുന്നത് കണ്ടു അപ്പൊ നിന്റെ പിന്നാലെ വന്നു "ബാസിക്ക 

"എന്തിന് "

"അങ്ങനെ ചോദിച്ചാൽ.. ഒരു കാര്യം നിന്നിൽ നിന്ന് അറിയാൻ "ബാസിക്ക 

"എന്ത് കാര്യം "


"അത് പിന്നെ "ബാസിക്ക 

"ഏത് പിന്നെ.. "

"അത് വേറെ ഒന്നുമല്ലടി "ബാസിക്ക 

"എന്നാ പറ "


"എനിക്ക് നിന്നെ ഇഷ്ട.. നിന്നോട് ഇതു പറയാൻ കുറെ ആയി വിചാരിക്കുന്നു.. നീ ഇതങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല.. അതോണ്ടാ പറയാതിരുന്നേ. 


ഇനി നിന്റെ ഇഷ്ടം കൂടി അറിയണം  . നിനക്ക് എന്നെ ഇഷ്ടമാണോ "ബാസിക്ക 

ബാസിക്ക ചോദിച്ചത് കേട്ട്..എന്റെ കിളികൾ ഒക്കെ പറന്നു പോയിട്ടുണ്ട്..

ഇതിപ്പോ എന്താ അതിനു മാത്രം പറയാൻ ഉള്ളെ.. എനിക്ക് ഇങ്ങളെ പെരുത്തിഷ്ട.. 

ഫൈഹ.. ഇതു മനസ്സിൽ പറഞ്ഞിട്ട് കാര്യമില്ല... നേരിട്ട് പറയണം.. അതോണ്ട് വേഗം നിന്റെ മനസ്സിൽ ഉള്ള കാര്യം അങ്ങനെ പറഞ്ഞേക്ക്   


"അത്.. എനിക്ക്.. "

ഞാൻ പറഞ്ഞു മുഴുവനാക്കുമ്പോയേക്കും ആരോ നിലവിളിക്കുന്ന ശബ്‌ദം കേട്ടതും ഞങ്ങൾ അങ്ങോട്ട്‌ പോയി 


***************************


ചിന്നു.. 

ഓഹ് ജീസസ്... നീ മാത്രം തുണ.. എന്നെ കാത്തോളണേ കർത്താവെ.. 

ഞാൻ റൂമിന്റെ അകത്തു കയറി.. ഉള്ള സ്ഥലത്തു മുഴുവനും അരിച്ചു പെറുക്കിയിട്ടും.. ഒരു കോപ്പും കിട്ടിയില്ല.  തിരിച്ചു പോകാൻ നിന്നപ്പോ ആണ്  . ഏതോ ഒരു പ്രേതം  ആ റൂമിലേക്ക് വരുന്നത് കണ്ടത് .. ഞാൻ അപ്പൊ തന്നെ.. തറയിൽ കിടന്ന ഒരു വടി എടുത്ത്.. പ്രേതത്തിന്റെ  അടുത്തേക്ക് പോയി.. അടിക്കാൻ നിന്നതും ... ആ പ്രേതം എന്റെ കയ്യിൽ കയറി പിടിച്ചു.. 

"Gost iam സോറി gost.. ഞാൻ ആൾ മാറി അടിക്കാൻ പോയതാ. എന്നോട് ക്ഷമിക്കില്ലേ അങ്ങ് "

എന്നൊക്കെ പറഞ്ഞു നമ്മൾ കണ്ണടച്ച്  കുമ്പസാരിച്ചതും.. 

"നിനക്കെന്താടി വട്ടായോ "

ഏഹ്.  ഇതെവിടെയോ കേട്ട് പരിചയമുള്ള ചീഞ്ഞ ശബ്‌ദം ആണല്ലോ.. 

ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ.. jos sir അയ്യോ സാർ ആയിരുന്നോ.. ഞാൻ വടി എടുത്തു താഴെ ഇട്ടു.. ഡീസന്റ് ആയി.. 

"ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ നീ ഇപ്പൊ എന്റെ തല തല്ലി പൊളിച്ചേനെ "jos sir 

ഞാൻ ഇളിച്ചു കൊടുത്തു.. 

"ഓളെ ഒരു gost... ഇപ്പോഴും ചെറിയ കുട്ടിയാണെന്ന ഓളെ വിചാരം.. അങ്ങോട്ട് നടക്കടി.. "jos sir 

മ്മൾ നല്ല കുട്ടിയായി നടക്കുമ്പോ ആണ്.  ആരോ നിലവിളി കേള്ക്കുന്നെ.. ഞങ്ങൾ അങ്ങോട്ടേക്ക് ഓടി. 



°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°



റിസു 


ഞാൻ ഒരു റൂമിലേക്ക് പോവാൻ നിൽക്കുമ്പോ ആണ്.  ആരോ പിടിച്ചു വച്ചത്.. നോക്കുമ്പോ ജാസിക്ക..പിന്നെ  മൂപ്പരുമായി..  സംസാരിച്ചിരിക്കുമ്പോ ആണ് ആരോ നിലവിളിക്കുന്ന ശബ്‌ദം കേട്ടത്.. ഞങ്ങൾ അങ്ങോട്ടേക്ക് ഓടാൻ നിന്നപ്പോൾ.. ഓരോ റൂമിൽ നിന്നും.. ഓരോ കപ്പിൾസ് ഇറങ്ങി വരുന്നത് കണ്ടിട്ട്.. ഞാൻ അവരെ ഒക്കെ നോക്കിയിട്ട് അങ്ങോട്ടേക്ക് ഓടി.. 


ശബ്‌ദം കേട്ട ഭാഗത്തു എത്തിയതും. അവിടെ നടക്കുന്ന കാഴ്ച കണ്ട് ഞങ്ങൾ ഒരു നിമിഷം പകച്ചു 

അവിടെ വെള്ള ഡ്രസ്സ്‌ ഇട്ട .. ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടു.. ആ കാർട്ടന്റെ മറവിലൂടെ... 

"ഞാൻ അപ്പൊയെ പറഞ്ഞതല്ലേ... ഇവിടെ പ്രേതം ഉണ്ട് എന്ന്.. എന്നിട്ട് ആരേലും കേട്ടോ ഇല്ലല്ലോ.. എനിക്ക് എന്റെ അമ്മയെ കാണണം... "ലെച്ചു 

ലെച്ചു അലമ്പാക്കാൻ തുടങ്ങിയപ്പോൾ... അപ്പുവേട്ടൻ അവളെ തലക്കൊരു തട്ട് തട്ടി.. അപ്പൊ അവൾ കരച്ചിൽ നിർത്തി.. അപ്പുവേട്ടനെ നോക്കി.. 

"മിണ്ടാതെ നിന്നോ.. ഇല്ലെങ്കിൽ നിന്നെ ഞാൻ ആയിരിക്കും കൊല്ല" അപ്പൊ തന്നെ അവൾ മിണ്ടാതെ നിന്നു .  

"എന്നാലും അതാരാ ... ഇനി പ്രേതം എങ്ങാനും ആകോ.. "ബാസിക്ക 

ഞങ്ങൾ എല്ലാവരും ബാസിക്കാനേ നോക്കി.   

"എന്നെ എന്തിനാ നോക്കുന്നെ.. ഞാൻ ഒരു സംശയം പറഞ്ഞതല്ലേ "ബാസിക്ക 

ഞങ്ങൾ എല്ലാവരും ബാസിക്കാനേ ഒന്ന്  ഇരുത്തി നോക്കി.... ബാസിക്ക.. എല്ലാവരെയും നോക്കി ഇളിച്ചു.. 

എന്നാലും ആരാ ആ പെൺകുട്ടി... 

"അച്ചായാ വന്നേ അതാരാണെന്ന് നോക്കാം "ഇക്കു 

അവര് രണ്ടുപേരും അവിടേക്ക് പോകാൻ നിന്നതും.. 

"നിങ്ങളെങ്ങോട്ട "ദുആ 

"അവിടേക്ക് "ഇക്കു 

"ഒറ്റക്ക് പോവേണ്ട ഞങ്ങളും വരാം "ദുആ 

ഞങ്ങളും അതിനോട് യോജിച്ചു... അവരെ കൂടെ പോയി... 

ആ കർട്ടൻ കടന്നതും... അവിടെ നേരത്തെ കണ്ടിരുന്ന... ആ പെൺകുട്ടിയെ കാണാൻ ഇല്ല 

"ശെടാ... ഇവൾ ഇതെവിടെ പോയി... ഇതുവരെ ഇവിടെ ഉണ്ടായിരുന്നതാണല്ലോ.... ഒന്ന് പേര് പോലും ചോദിക്കാൻ പറ്റിയില്ല "പാച്ചുക്ക


"എന്തിനാ പേര് മാത്രം ആക്കുന്നെ.. വീടും സ്ഥലവും... കുടുംബവും  എല്ലാം അങ്ങ് ചോദിച്ചൂടായിരുന്നോ... "നെച്ചു 


"ആ അതൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു അയിന് അവൾ അപ്പോയെക്കും പോയിലെ "പാച്ചുക്ക 

"ഓഹ്   . ഈ കാട്ടു കോഴിനെ ആണല്ലോ പടച്ചോനെ എനിക്ക് പ്രേമിക്കാൻ കിട്ടിയേ.. പ്രേതങ്ങളെ വരെ വെറുതെ വിടില്ല... "നെച്ചു 

" കോഴി... നിന്റെ.... "പാച്ചുക്ക 

എന്തോ പറയാൻ വന്ന പാച്ചുക്കാനേ jos sir തടഞ്ഞു   

"Da പാച്ചു... അവിടെ അടങ്ങി നിൽക്ക്.. നീ ഇപ്പൊ തല്ലു കൂടിയിട്ട് ഒരു കാര്യവും ഇല്ല അവൾ പറഞ്ഞതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല.. "jos sir 

അത് കേട്ടതും ഞങ്ങൾ എല്ലാവരും ചിരിച്ചു. പാച്ചുക്ക നെച്ചൂനെ നോക്കി ദഹിപ്പിക്കുന്നുണ്ട്.. അവൾ അതൊക്കെ പുച്ഛിച്ചു തള്ളി.. 

പെട്ടെന്ന് ആ ഹാൾ മുഴുവനും കാറ്റടിക്കാൻ തുടങ്ങി..  കൂടെ.. നേരത്തെ നിലവിളിച്ച പെൺകുട്ടിയുടെ അതെ ശബ്‌ദത്തിൽ ചിരിക്കുന്നത് ആ ഹാൾ മുഴുവനും എക്കോ അടിച്ചു കേൾക്കാൻ തുടങ്ങി... 

ഞങ്ങൾ ആ ഹാളിന്റെ നടുവിൽ കൂട്ടം കൂടി നിന്നു... ചുറ്റിലും നോക്കാൻ തുടങ്ങി... 

"ആരാ... "ജാസിക്ക 


മറുപടി ഒന്നും തന്നെ ഇല്ല.. 

"എട മലയാളം അറിയാത്ത പ്രേതം ആയിരിക്കും.. തമിഴ് പിടിക്ക് 


യാര് നീ.... "ബാസിക്ക... 


അപ്പോഴും ഒരു മാറ്റവും ഇല്ല... 

"എടാ പൊട്ടാ... തമിഴ് അറിയില്ലായിരിക്കും... ഹിന്ദിയിൽ ചോദിക്ക്.   ദേ ഇങ്ങനെ 


Khon ഹേ തു... "പാച്ചുക്ക.. 

എന്നിട്ടും ഒരു മാറ്റവും ഇല്ല. പകരം.. ചിരിക്കുന്നത്.. ഒന്നുടെ ശബ്‌ദം കൂടി.. 

അത് കണ്ടിട്ട് റാസിക്ക അവരെ മൂന്ന് പേരെയും നോക്കിയിട്ട് 

"ഇനി വാ തുറന്നാൽ ബാക്കി അപ്പൊ പറയാം "റാസിക്ക 

പിന്നെ അവര് മിണ്ടിയില്ല... 

"ആരാ നീ? 
എന്താ നിനക്ക് വേണ്ടത്....?    "റാസിക്ക 

"ഹാ.... ഹ.... ഹ.... "

"എടാ അവൾക്ക് കേൾവി ശക്തി കുറവായിരിക്കും എന്നാ തോന്നുന്നേ.. ഒന്നുടെ ഉച്ചത്തിൽ പറയ്.. അല്ലെങ്കിൽ വേണ്ട ഞാൻ പറയാം "അപ്പുവേട്ടൻ 

"ഹേയ്... ദൊറോത്തി മാതാമ്മ... അങ്ങനെ വിളിച്ചോട്ടെ... നിനക്ക് മലയാളം, തമിഴ്,  ഹിന്ദി എന്നീ  ഭാഷകളൊന്നും അറിയാത്തത് കൊണ്ട് ഞാൻ അങ്ങനെ തന്നെ വിളിക്കൊള്ളു.. അപ്പൊ നമ്മൾ എവിടെയാ നിർത്തിയെ... ആ.. 


Who are you...നിനക്ക് എന്താ വേണ്ടേ.. പണം വേണോ  . ചോദിച്ചോളൂ.  ഈ അപ്പുവിന്റെ കയ്യിൽ ക്യാഷ് മാത്രമേ ഉള്ളു  . അല്ല ഇനി രക്തം വേണമെങ്കിൽ blood ബാങ്കിൽ പോയി ക്യു നിക്കേണ്ടി വരും.  എന്താ നിനക്ക് വേണ്ടേ ?  " അപ്പുവേട്ടൻ.. 

"ഞാൻ ആരാണെന്നു നിനക്ക് അറിയണം അല്ലെ.ഹ ഹ ഹ . . "ചിരി നിന്നതിനു ശേഷം പെട്ടെന്ന് അങ്ങനെ പറയുന്നത് കേട്ടതും ഞങ്ങൾ എല്ലാവരും ആ പെണ്ണിനെ പ്രതീക്ഷിച്ചു നിന്നു... 



പെട്ടെന്ന് ശക്തിയായി കാറ്റ് അടിക്കാൻ തുടങ്ങി... ഞാൻ നിന്ന സ്ഥലത്ത് നിന്ന്... കാറ്റിന്റെ വേഗതയിൽ.. നീങ്ങി പോയിരുന്നു.. എല്ലാവരും പല ഭാഗത്തും ആയി.... 


•°•°•°•°°°°•°•°•°•°°°°°•°•°•°•°°°°°•°•°•°•°°°



ചിന്നു..  

ഞങ്ങൾ എല്ലാവരും കാറ്റിൽ പാറി പോയി.. കുറെ ആയി ഒന്ന് പറക്കാൻ വേണ്ടി ആഗ്രഹിക്കുന്നു..  ഇന്ന് അത് സാധിച്ചു... ശ്യോ ഇതൊന്ന് vedio എടുത്ത് വയ്ക്കണം ആയിരുന്നു.. ആ എന്ത് ചെയ്യാനാ യോഗ്യമില്ല അമ്മിണി.  

ഞാൻ പറക്കാതിരിക്കാൻ വേണ്ടി അവിടെ കണ്ട തൂണിൽ പിടിച്ചു നിന്നു.. ബാക്കിയുള്ളവരെ നോക്കി.. പാച്ചുക്കയും ജാസിക്കയും നെച്ചുവും.. നിലത്തു കമിഴ്ന്നു കിടക്കാണ്.. പാവങ്ങൾ പാറി പോകാതിരിക്കാൻ ഇങ്ങനെ ഒക്കെ ചെയ്യുന്നു... 

Jos സാറും റാസിക്കയും റിസുവും ലെച്ചുവും.. വേറെ ഒരു ഭാഗത്തു തൂണിൽ പിടിച്ചു നിൽക്കുന്നുണ്ട്   

ഫൈഹയും ബാസിക്കയും... ചുമരിനോട് ചാരി ഇരിക്കുന്നുണ്ട്.അപ്പുവേട്ടൻ എന്റെ കൂടെ ഉണ്ട്   .. ദുആ നെ നോക്കിയപ്പോൾ എങ്ങും കാണുന്നില്ല... 

ഞാൻ ദുആ എന്നു വിളിച്ചു... എല്ലാവരും ഞാൻ അവളെ വിളിച്ചത് കേട്ടിട്ട്  അവിടെ ഒട്ടാകെ നോക്കുന്നുണ്ട്... 

"ദുആ എവിടെ... "റാസിക്ക 

"ആ അറീല.. അവളെ കാണുന്നില്ല... "ഫൈഹ 

കാറ്റിന്റെ ശക്തി കുറച്ചു കുറഞ്ഞതും.. ഞങ്ങൾ എല്ലാവരും ആ ഹാളിൽ നിന്ന് പുറത്തിറങ്ങി.. 

"അവൾ എവിടെ പോയി "jos സാർ 

"അറിയില്ല "

"ഒരു കാര്യം ചെയ്യ്.. എല്ലാവരും ഓരോ വഴിക്ക് പോയി അവളെ അന്വേഷിക്ക്... 

അച്ചായാ ചിന്നു നിങ്ങൾ ആ വഴിക്ക് പോ.. ഫൈഹ ബാസി.. നിങ്ങൾ ആ വഴിക്ക്... ലെച്ചു..അപ്പു ആ വഴിക്ക്.. jasi റിസു and പാച്ചു നെച്ചു.. നിങ്ങൾ രണ്ടു കൂട്ടരും ദേ ഈ രണ്ടു വഴിക്ക് പൊക്കോ.. അവളെ കണ്ടു കിട്ടിയില്ലെങ്കിൽ എല്ലാവരും പുറത്തേക്ക് ഇറങ്ങി കോണ്ടി "റാസിക്ക 

"Ok "

ഞങ്ങൾ എല്ലാവരും ഓരോ വഴിക്ക് പോയി.. ഞാൻ jos സാറെ കൈയും പിടിച്ചു നടന്നു.. ഈ വലിയൊരു വീടിന്റെ ഉള്ളിൽ വച്ചു അവളെ എങ്ങനെ കണ്ടു പിടിക്കാന ഇന്റെ കർത്താവെ.. 

കുറെ തിരഞ്ഞു അവളെ കണ്ടില്ല... എനിക്കെന്തോ പേടിയാവാൻ തുടങ്ങി.. 

"അതെ... നമുക്ക് തിരിച്ചു പോക.. എനിക്ക് പേടിയാകുന്നു..  "

"നീ എന്തിനാ  പേടിക്കുന്നെ ഞാൻ ഇല്ലേ കൂടെ "jos സാർ 

"അതാ ഇന്റെ പേടി.. "

സാർ എന്നെ ഒരു നോട്ടം നോക്കി .  

"ഓഹോ... "sir 

സാർ ഒരുമാതിരി ഓഹോ പറഞ്ഞപ്പോൾ.. ഞാൻ സാറിനെ തന്നെ ഉമിനീർ ഇറക്കി കൊണ്ട് നോക്കി.. സാർ ഇന്റെ അടുത്തേക്ക് നടന്നതും.. ഞാൻ പിറകിലോട്ടു നടന്നു.. 

"എന്താ sir... "

"ഹേയ് ഒന്നുല്ല്യ പെണ്ണെ.. നിനക്ക് അല്ലെ എന്നെ പേടി.. അപ്പൊ ആ പേടി ഒന്ന് മാറ്റി തരാൻ വേണ്ടിയാ... "sir 

അർത്ഥം വച്ച മട്ടിൽ sir അങ്ങനെ പറഞ്ഞതും.. മനുഷ്യന്റെ ഉള്ളൊന്ന് കാളി.. 


"സ്... സാർ.. എനിക്ക്....പ്.  പേടി ഒന്നും...ഇല്ല... ഞാൻ വെറുതെ പറഞ്ഞതാ.. "

"എന്നാലും.. "sir 

ശ്യോ ഇന്റെ കർത്താവെ.. ഇതു വല്ലാത്ത കഷ്ടായി പോയല്ലോ.. ഇനി ഞാൻ എങ്ങനെ രക്ഷപെടും.. ഞാൻ നടന്നു നടന്നു അവസാനം.. ചുമരിൽ മുട്ടി നിന്നതും.. സാർ എന്റെ അടുത്ത്.. എത്തിയിട്ട്.. ചുമരിൽ കൈ മുട്ടിച്ചു.. നിന്നു.. 

ഇപ്പൊ ഞാനും സാറും തമ്മിൽ.. ഒരു മീറ്റർ പോലും ദൂരം ഇല്ല.. ഞാൻ ആണെങ്കിൽ പേടിച്ചിട്ട് ഒന്നാകെ വിയർത്തു...  

"എന്ത് പറ്റി ചിന്നു.. നീ നന്നായിട്ട് വിയർക്കുന്നുണ്ടല്ലോ... നിനക്ക് ഇന്നേ അത്രക്കും പേടിയാ "sir 

ഞാൻ ആണെന്നും പിന്നെ അല്ലാന്നും തലയാട്ടി... 

"നീ ഏതിലെങ്കിലും ഒന്ന് ഉറപ്പിക്ക്... "sir 

ഞാൻ അല്ല എന്ന് തലയാട്ടി.. 

"ഓഹോ.. അപ്പൊ അനക്ക് ഇന്നേ പേടിയില്ലല്ലേ.. "sir 

ശ്യോ.. ഇതു വല്ലാത്ത പുലിവാൽ ആയല്ലോ.. 

"ഞാൻ പോവാ.. "

എന്നു പറഞ്ഞു.. സാറിന്റെ കൈ എടുത്ത് മാറ്റി പോകാൻ നിന്നതും... sir എന്നെ പിടിച്ചു ചുമരിൽ ഒട്ടിച്ചു... 

"അങ്ങനെ അങ്ങ് പോയാലോ.. "sir


ഇനി എന്താ എന്നാ മട്ടിൽ സാറിനെ നോക്കിയതും.. jos sir.. എന്നെയും എന്റെ ചുണ്ടിലേക്കും മാറി മാറി നോക്കുന്നത് കണ്ടപ്പോയെ മനസ്സിലായി.. ഈ റൂട്ട് വേറെയാണ് എന്ന്.  

നടക്കില്ല മോനെ മോന്റെ ഉദ്ദേശം നടക്കാൻ ഞാൻ സമ്മതിക്കില്ല... 


ഞാൻ പുരികം പൊക്കി.. സാറിനെ നോക്കിയതും.. sir എന്നെ നോക്കി സൈറ്റ് അടിച്ചു.. എന്റെ മുഖം പിടിച്ചു.. തിരിച്ചു... എന്റെ കവിളിൽ കടിച്ചു.. 

ആഹാ വണ്ടർഫുൾ... എന്റെ കണ്ണിൽ കൂടി വെള്ളം വരെ വന്നു... കവിളിൽ നിന്ന് പിടി വിട്ടതും.. ഞാൻ കവിളിൽ കൈ വച്ചോണ്ട് jos സാറിനെ നോക്കി കണ്ണുരുട്ടി.. 

എന്ത് soft കവിൾ ആയിരുന്നു.. ഈ കാലമാടൻ കടിച്ചു അതൊക്കെ ഇല്ലാതാക്കി.. 

"എനിക്ക് കണ്ട്രോൾ ഉണ്ടായതു കൊണ്ട് നീ രക്ഷപെട്ടു.. ഇല്ലെങ്കിൽ ഇവിടെ വേറെ വല്ലതും നടന്നേനെ... 


പിന്നെ നിന്റെ ഈ jos sir എന്നുള്ള വിളി ക്ലാസിൽ വച്ചു മതി.. കേട്ടോ dear.. "

എന്നുപറഞ്ഞു അങ്ങേര് ഇന്റെ കവിളിൽ ഒന്ന് തട്ടിയിട്ട് അവിടന്ന് നടന്നു..   

****************************


ഫൈഹ.. 

ഞാനും.. ബാസിക്കയും.. ദുആനെ തിരഞ്ഞു നടന്നു.. അവളെ അവിടെ എവിടെയും കാണാതായപ്പോൾ.. 

"ബാസിക്ക വാ നമുക്ക് തിരിച്ചു പോകാം.. എനിക്കെന്തോ പേടിയാവുന്നു "

എന്നുപറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും.   ബാസിക്ക എന്റെ കയ്യിൽ പിടിച്ചു.. ഞാൻ ബാസിക്കാനേയും കയ്യിലേക്കും മാറി മാറി  നോക്കി.. 

"ഫൈഹ ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞത് കേട്ട്  നീ ഒന്നും പറഞ്ഞില്ല.. "ബാസിക്ക 


"അത് പിന്നെ ബാസിക്ക "

"എന്തേയ് നിനക്ക് ഇഷ്ടമല്ലേ "ബാസിക്ക 

"ഹേയ് അങ്ങനെ അല്ല "

"പിന്നെ "ബാസിക്ക 

"സത്യത്തിൽ ഈ കാര്യം ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കയായിരുന്നു.. "

"ഏത് കാര്യം "ബാസിക്ക 

"എനിക്കും നിങ്ങളെ ഇഷ്ടമായിരുന്നു.. അത് ബാസിക്കാനോട് പറയാൻ ഇരിക്കയായിരുന്നു.   "

ഞാൻ പറഞ്ഞത് കേട്ടിട്ട്.  ബാസിക്ക ...പെട്ടെന്ന്  എന്നെ കെട്ടിപ്പിടിച്ചു.. ഞാൻ ഒട്ടും പ്രദീക്ഷിക്കാത്തത് കൊണ്ട്.. ഞാൻ ഇപ്പോഴും ആ ഷോക്കിൽ ആണ്.  

പെട്ടെന്ന് എവിടെന്നോ ബോധം വന്ന പോലെ എന്നിൽ നിന്ന് അകന്ന് നിന്നിട്ട്.. എന്നോട് സോറി പറഞ്ഞു.. ഞാൻ അത് സാരമില്ല പറഞ്ഞു 



°`°`°`°`°``°`°`°°`°``°`°`°`°`°`°`°`°`°`°`°°°`°°°°°°°

പാച്ചു.. 

ഓഹ്.. ഈ സാധനത്തിനെ ആണ് ഞാൻ കൂടെ കുട്ടിയെ. ചെവിക്കൊരു സോയ്ര്യം തരുന്നില്ല ബലാല്.. 

"പാച്ചുക്ക..  ഈ പ്രേതങ്ങളെ വർഗ്ഗത്തിൽ നല്ലവരും ചീത്തവരും ഉണ്ടാകില്ലേ.. അങ്ങനെ ആണെങ്കിൽ ചീത്തവർ ആയിരിക്കും ഇങ്ങളെ കൊല്ല.. കാരണം ചീത്തവർക്ക് എന്നും ചീത്തവരെ കൊല്ലുന്നതാണല്ലോ ഇഷ്ടം.. "നെച്ചു.. 

"ഓഹ്... എടി ദുരന്തമേ കുറച്ചു നേരത്തേക്ക് നിന്റെ ആ വായ ഒന്ന് പൂട്ടി ഇടോ.. എനിക്കും ഈ വീട്ടിലെ പ്രേതങ്ങൾക്കും വലിയ ഉപകാരം ആയിരിക്കും "

ഞാൻ പറഞ്ഞത് പെണ്ണിന് തീരെ പിടിച്ചിട്ടില്ല എന്നറിയാം.. അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തിയിട്ട്.. മുന്നോട്ട് നടന്നു.. പിന്നെ മുന്നിൽ നടന്നാൽ ശെരിയാകില്ല എന്നു തോന്നിയിട്ടാകും എന്റെ കൂടെ നടന്നെ.. 

ദുആനെ അവിടെ എവിടെയും കാണാതായപ്പോൾ ഞങ്ങൾ തിരിച്ചു പോകാൻ നിൽക്കുമ്പോ ആണ്... വീണ്ടും ആരോ നിലവിളിക്കുന്നത് കേട്ടത് 


•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`•`°´°´°´°

റാസി 


ഞാൻ ദുആനെ തിരഞ്ഞു അവിടെ എല്ലായിടത്തും പോയി നോക്കി പക്ഷെ അവളെ കണ്ടില്ല.. 

ഇവൾ ഇതു എവിടാ പോയതാ എന്ന് വിചാരിച്ചു നിക്കുമ്പോ ആണ്. 
വീണ്ടും ആരുടെയോ  നിലവിളി കേട്ടത് ഞാൻ അവിടേക്ക് ഓടി.. എന്റെ പിന്നാലെ  ബാക്കി ടീമ്സും അവിടെ എത്തിയിരുന്നു 

ഞങ്ങൾ ബാക്ക് ഡോർ വഴി പുറത്തേക്ക് ആണ് വന്നത് 

അവിടെ നടക്കുന്ന കാര്യം  കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും ഒരു നിമിഷം ഞെട്ടിപ്പോയി.. 


ദുആ ഉണ്ട് അവിടെ... അവളെ മുന്നിൽ കുറച്ചു അപ്പുറത്തു നേരത്തെ അവിടെ വച്ചു കണ്ട.. ആ പെൺകുട്ടിയും... ദുആ അവളെ തന്നെ നോക്കി നിൽക്കാണ്.. 


ആ പെൺകുട്ടിയെ രൂപം കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി..  മുഖം ഒക്കെ ഒരു വികൃത രൂപം ആണ്... ശെരിക്കും പറഞ്ഞാൽ സിനിമയിൽ കാണുന്ന പോലെ ഉള്ള ഒരു യക്ഷിയെ പോലെ ഉണ്ട് ...

"എടി ലെച്ചു ഇതാണോ നിന്റെ ബന്ധു "ചിന്നു 

"ഹേയ് അല്ല.. എന്റെ ബന്ധുനെ കാണാൻ.  നല്ല ഭംഗിയുണ്ട്... ഇവളെ കാണാൻ ഒരുമാതിരി നരഭോജികളെ പോലെ ഉണ്ട്... "ലെച്ചു 

"പിന്നെ പ്രേതങ്ങളെ കാണാൻ ഐശ്വര്യറായ് ന്റെ ലുക്ക്‌ ആണല്ലോ.. ഒന്ന് പോടീ... "അപ്പുവേട്ടൻ   

"Note തെ point "ബാസിക്ക 

ലെച്ചു അപ്പുനെ നോക്കി മുഖം തിരിച്ചു 


"നീ ആരാ... "ദുആ.   

"ഞാൻ ആരാണെന്ന് നിനക്കറിയണം ലെ   ..... ഹ ഹ ഹ.... "

"അതെ അറിയണം.. നീ ആരാ "ദുആ 

"നിന്നെ പോലെ ഒരു പെൺകുട്ടി ആയിരുന്നു ഞാൻ. ആ എന്നെ   കുറച്ചു നീജന്മർ ചേർന്ന് ഒരു കരുണയും ഇല്ലാതെ  കൊന്നു....... "

അവൾ പറയുന്നത് കേട്ട് ഞങ്ങൾ എല്ലാവരും ആ നിൽപ് തുടർന്നു... 

"അവളെ കൊന്നിട്ടുണ്ടേൽ ഞങ്ങളെ മുന്നിൽ നിൽക്കുന്നത് ആരാ... "പാച്ചുക്ക 

"അവളെ കേട്യോൻ.. അല്ല പിന്നെ.. ഒരാൾ മരിച്ചാൽ പിന്നെ അയാൾ എന്തായിട്ട് ആണ് മനുഷ്യ ഉണ്ടാക... "നെച്ചു 

"ആത്മാവ്   "പാച്ചുക്ക 

"പിന്നെ എന്ത് കോപ്പിലെ വർത്തന ഇങ്ങൾ പറഞ്ഞെ... "നെച്ചു... 

"നിന്നോട് കേൾക്കാൻ പറഞ്ഞോ ഇല്ലല്ലോ.  "പാച്ചുക്ക 

"ഓ... തുടങ്ങി രണ്ടുപേരും "അച്ചായൻ.. 

അപ്പൊ അവര് രണ്ടുപേരും മിണ്ടാതെ നിന്നു.. ഞാൻ ആ പെൺകുട്ടിയെ നോക്കി... 


"അങ്ങനെ ആണോ... ഒരു മിനിറ്റ് നീ അവിടെ നിക്ക് ഞാൻ അങ്ങോട്ട് വരാം "ദുആ 

ദുആ അവളെ അടുത്തേക്ക് നടന്നതും... പെട്ടെന്ന് ആ പെൺകുട്ടി ദുഅനോട്


"അതെ അറിയണം... നീ ആരാ.. "ദുആ 

പെട്ടെന്ന് അവിടെ ശക്തിയായി കാറ്റടിക്കാൻ തുടങ്ങി.... 

കാറ്റിന്റെ ശക്തി കൊണ്ട്..അവിടെ ഒട്ടാകെ പൊടി പറന്നു... ഒന്നും കാണുന്നില്ല ...എല്ലാവരും കുരച്ചു കുരച്ചു ഒരു വഴിക്ക് ആയിട്ടുണ്ട് ...പെട്ടെന്ന് കാറ്റ് നിന്നതും ...ഞങ്ങളെ മുന്നിൽ ഉണ്ടായിരുന്ന ആ പെൺകുട്ടിയെ കാണാൻ ഇല്ല ...

ഞങ്ങൾ ചുറ്റിലും നോക്കി ...


"അവൾ എവിടെ "


"അറിയില്ല "ദുആ 

"വാ അകത്തു നോക്കാം "അച്ചായൻ 

ഞങ്ങൾ അകത്തേക്ക് കയറിയതും ..പെട്ടെന്ന് പിറകിൽ നിന്ന് ഡോർ അടഞ്ഞു ....

ഞങ്ങൾ ഒരുമിച്ചു ..ഡോറിന്റെ അവിടേക്ക്  നോക്കിയതും ..അവിടെ ആ പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു ....അവൾ ഞങ്ങളെ നോക്കി അട്ടഹസിച്ചു ചിരിക്കുന്നുണ്ട്‌....

ദുആ അവളെ അടുത്തേക്ക് പോവാൻ നിന്നതും .. പെട്ടെന്ന് ദുആന്റെ മുന്നിലേക്ക് ....അവിടെ ഉണ്ടായിരുന്ന ചെയർ വീണു ..അപ്പൊ തന്നെ ഞാൻ അവളെ പിടിച്ചു പിറകിലോട്ട് നിർത്തി ...


★★★★★★★★★★★★★★★★★★★


ആ പെൺകുട്ടി എവിടേക്കോ പോകുന്നത് കണ്ടപ്പോൾ അവളെ പിന്നാലെ ...ഞാൻ പോയതായിരുന്നു .  പക്ഷെ അവളെ പെട്ടെന്ന് കാണാതായി ...ഞാൻ ഉള്ള എല്ലാ ഇടതും തിരഞ്ഞു ....അങ്ങനെ പുറത്തു പോയപ്പോൾ ആണ്... അവിടെ ഒരു മരത്തിന്റെ ചുവട്ടിൽ ...വെള്ള ഡ്രസ്സ് ഇട്ടിട്ടുള്ള ഒരു പെൺകുട്ടി ..തിരിഞ്ഞു നിക്കുന്നു    .ഞാൻ അവളെ അടുത്തേക്ക് പോവാൻ നിന്നപ്പോൾ ...

പെട്ടെന്ന് ആരോ എന്റെ തോളിൽ കൈ വച്ചതും ...ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടി തരിച്ചു പോയി . ഞാൻ നെഞ്ചിൽ കൈ വച്ച് കൊണ്ട് ഒരടി പിറകിലേക്ക് നടന്നു ..

എന്റെ കണ്മുന്നിൽ കാണുന്നത് സത്യമാണോ എന്നറിയാതെ ...ഞാൻ അവളെ നോക്കി ..അതെ ...വേറെ ഒരു പെൺകുട്ടി ...അതെ വേഷം അതെ മുഖം ..അപ്പൊ അവിടെ ഉള്ളത് ..

ഞാൻ മരത്തിന്റെ ചുവട്ടിലേക്ക് നോക്കിയപ്പോൾ അവിടെ ആരും ഇല്ല ...ഇവിടെ എന്താ നടക്കുന്നെ എന്ന് മനസ്സിലാവാത്തത് കൊണ്ട് ഞാൻ എന്റെ പിറകിലുള്ള ആ പെണ്ണിനെ നോക്കിയപ്പോൾ അവളെയും കാണുന്നില്ല. . 


ഞാൻ വീണ്ടു ..ആ മരത്തിന്റെ സൈഡിലേക്ക് നോക്കിയപ്പോൾ ..എനിക്ക് തൊട്ടു മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ നിലവിളിച്ചു .. പിന്നിലോട്ടു നീങ്ങി ....

അപ്പോയേക്കും അവിടേക്ക് ബാക്കിയുള്ളവർ വന്നു ...

...........
ഇവിടെ നടക്കുന്നതൊന്നും മനസ്സിലാകുന്നില്ല ..ആ കുട്ടി മരിച്ചതാണ് എന്ന് പറയുന്നു ...അപ്പൊ ഞങ്ങളെ മുന്നിൽ നിൽക്കുന്നത് അവളുടെ ആത്മാവ് ആണോ ....ഇതൊക്കെ ശെരിക്കും ഉണ്ടോ ..

ഞാൻ അവളുടെ അടുത്തേക്ക് പോവാൻ നിന്നപ്പോൾ ..പെട്ടെന്ന് എന്റെ മുന്നിലേക്ക് ചെയർ വീണു .. crct ടൈമിൽ റാസി എന്നെ പിടിച്ചു മാറ്റിയത് കൊണ്ട് രക്ഷ പെട്ട് . 

"എന്താ നിനക്ക് വേണ്ടത് നീ എന്തിനാ ഞങ്ങളെ ഉപദ്രവിക്കുന്നെ "ഫൈഹ 

ആ പെണ്ണ് വീണ്ടും കിടന്ന് ചിരിക്കാൻ തുടങ്ങി .   അവളെ ചിരി കാണുമ്പോ ഒന്ന് കൊടുക്കാൻ തോന്നുന്നുണ്ട് ...

പെട്ടെന്ന് ആ ഹാളിൽ ഉള്ള വസ്തുക്കൾ മുഴുവനും ഞങ്ങളെ നേരെ വീഴാൻ തുടങ്ങി ..ഞങ്ങളെ മേല് കൊള്ളതിരിക്കാൻ ....അവരെല്ലാരും ഞങ്ങൾക്ക് ചുറ്റും നിന്നു ........


"എടാ ഇവിടെ സേഫ് അല്ല .."ജോസ് സർ 

അപ്പോയേക്കും റാസി എന്റെ കൈ പിടിച്ചു അവിടന്ന് ഓടിയിരുന്നു ...ഞങ്ങളെ പിന്നാലെ ബാക്കിയുള്ളവരും ....ഞങ്ങൾ മെയിൻ ഡോർ വഴി പുറത്തേക്ക് പോവാൻ നിന്നപ്പോൾ ...ആ ഡോർ ലോക്ക് ആണ് തുറക്കാൻ പറ്റുന്നില്ല ..

"ഇത് തുറക്കാൻ പറ്റുന്നില്ല ...ആ യക്ഷി ഇപ്പൊ ഇവിടേക്ക് വരും .."ലെച്ചു 

"നിന്റെ അല്ലെ ബാക്കി ..അപ്പൊ ഞങ്ങളെ കയ്യിൽ കിട്ടിയാൽ ബാക്കി വച്ചേക്കില്ല ...ദേ പറഞ്ഞു നാവ് എടുത്തില്ല ...ആൾ പ്രേസേന്റ്റ് ആയി . ഇനി എന്ത് ചെയ്യും ഡാ " അപ്പുവേട്ടൻ


അവിടേക്ക് അവൾ വന്നതും ...ഞങ്ങൾ എല്ലാവരും അവളെ നോക്കി നിന്നു ...അവളെ വയേൽ കൂടി ചോര ഒക്കെ വരുന്നുണ്ട് ....


*****************************


നെച്ചു 

യ ഹൗല വല ...ആദ്യയിട്ട . .ഒരു യക്ഷിയെ നേരിൽ കാണുന്നെ അതും ഇത്ര അടുത്ത നിന്ന് ..ഈ കാര്യം ആരോടെങ്കിലും പറയാൻ എന്നെ നീ ബാക്കി വയ്ക്കണേ.....

അവൾ ഞങ്ങളെ അടുത്തേക്ക് നടന്നു വന്നതും .....ഞങ്ങൾ എല്ലാവരും .  പിറകിലേക്ക് നീങ്ങി .....

പെട്ടെന്ന് എന്റെ പിറകിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോൾ ...ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ...അവിടെ നിക്കുന്ന വേറെ ഒരു യക്ഷിയെ കണ്ട്.... ഞാൻ ഒന്നാകെ ഐസ് ആയപോലെ....നവോന്നനുങ്ങുന്നത് പോലും ഇല്ല ..ഞാൻ പാചുക്കാനെ തോണ്ടി വിളിച്ചു മൂപ്പർ എന്നെ നോക്കി എന്താ എന്ന്ആംഗ്യം കാണിച്ചപ്പോൾ ഞാൻ പിറകിലോട്ട് നോക്കാൻ ആംഗ്യം കാണിച്ചു ...

പാച്ചുക്ക പിറകിലേക്ക് നോക്കിയതും ...പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ..പാച്ചുക്കന്റെ നിലവിളി കാരണം ആ യക്ഷി പോലും പേടിച്ചു കാണും ....എല്ലാം കണ്ഠം വഴിക്ക് ഓടി ......

$$$$$$$$$$$$$$$$$$$$$$$$$$$$$


Rizu


ഞാൻ ഇപ്പൊ എവിടെയോ എത്തി ...അവിടെ ആണേൽ ഹലാക്കിലെ മുഴുവൻ ഇരുട്ടും ....

ഞാൻ ഉള്ള സ്വലാത്തും ദിക്കറും ചൊല്ലി ...അവിടന്ന് മുന്നോട്ട് നടന്നു   ..പടച്ചോനെ പ്രേതത്തിന് എന്റെ അടുത്തേക്ക് വരൻ തോന്നരുതെ..

ഞാൻ മുന്നോട്ട് നടന്നു ...മുന്നിൽ ...ആരോ നിൽക്കുന്നത് കണ്ടതും ..ഞാൻ ഞങ്ങളെ ടീമിൽ ഉള്ള ആളെന്ന് കരുതി ...അവരെ തോളിൽ കൈ വച്ച് ...ആ ആൾ തിരിഞ്ഞതും ....ഞാൻ വിറച്ചു കൊണ്ട് കൈ എടുത്തിട്ട് ....ഒരുമിച്ചു ചിരിക്കുകയും കരയുകയും ചെയ്തു ...ആ യക്ഷി എന്റെ അടുത്തേക്ക് നടന്നു വന്നതും ..ഞാൻ ജീവനും കൊണ്ട് അവിടന്ന് ഓടി ....

ഓടി ഓടി ആരോ ചെന്നിടിച്ചു ...crct അയാൾ എന്നെ പിടിച്ചത് കൊണ്ട് രക്ഷപെട്ടു ...നിലാവിന്റെ വെളിച്ചത്തിൽ ഞാൻ ആ മുഖം ...അത് വേറെ ആരും അല്ലായിരുന്നു ...നമ്മളെ ജാസിക്ക ആയിരുന്നു ...

ഞങ്ങളെ കണ്ണുകൾ പരസ്പരം തമ്മിൽ ഉടക്കി ...ഞാൻ ജസിക്കാന്റെ കണ്ണിലേക്ക് ഇങ്ങനെ നോക്കി കൊണ്ട് നിക്കുമ്പോ ആണ് ...അപശകുനം ആയി അവിടേക്ക് ഒരാൾ കയറി വന്നത് ..

"പ്പ തേണ്ടികളെ ഇവിടെ മനുഷ്യൻ ...ആ യക്ഷിയുടെ കണ്ണിൽ പെടാതെ നടക്കുമ്പോ ..നിങ്ങൾ ഇവിടെ നിന്ന് റൊമാൻസ് കളിക്ക ...."പാച്ചുക്ക 

ഞങ്ങൾ നേരെ നിന്നിട്ട് പാചുക്കാനെ നോക്കി ഇളിച്ചു..

"ഓ ഇളിക്കുന്നത് കണ്ടില്ലേ ...രണ്ടും ..നിന്ന് റൊമാൻസ് കളിക്കാതെ... എങ്ങനെ പുറത്തു കടക്കും എന്ന് നോക്കാൻ നോക്ക് "പാച്ചുക്ക 

ഞങ്ങൾ മൂന്ന് പേരും അവിടന്ന് രക്ഷപെടാൻ ഉള്ള വഴി നോക്കി ...നടന്നു 


^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^



ഫൈഹ 

ഞാൻ അവിടന്ന് ഓടിയിട്ട്.... വേറെ എവിടെയോ ...എത്തി ...ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട് ...ചുറ്റും ഒന്ന് നോക്കി ...ആരും ഇല്ല ..റബ്ബേ ...ബാക്കിയുള്ളവർ ഒക്കെ എവിടെ  .ഇനി എന്നെ കൂട്ടാതെ അവർ ഇവിടന്ന് രക്ഷപെടുവൊ ....പടച്ചോനെ ...എനിക്ക് എന്തേലും പറ്റാണെങ്കിൽ അവർക്കും വല്ലതും പറ്റണെ....

ഞാൻ അങ്ങനെ ഓരോന്ന് പ്രാർത്ഥിക്കുമ്പോ ആണ് ആരോ നടന്നു വരുന്ന ശബ്ദം കേട്ടത് ...അപ്പൊ തന്നെ ...ഞാൻ അവിടെ ഉണ്ടായിരുന്ന മറവിൽ പോയി നിന്നു ...അവർ പോയോ  എന്ന് ഉറപ്പാക്കാൻ വേണ്ടി ..ഞാൻ മെല്ലെ തലയിട്ടു നോക്കി .....ആരെയും കാണാതായപ്പോ ....ഞാൻ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടിട്ട് ...തിരിഞ്ഞതും ...എന്റെ മുന്നിൽ ഒരു രൂപം ഞാൻ നിലവിളിച്ചു ...പക്ഷെ എത്രയായിട്ടും ശബ്‌ദം പുറത്തേക്ക് വരുന്നില്ല ...ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ ... ബാസിക്ക ഉണ്ട് എന്റെ വാ പൊത്തി പിടിച്ചു നിൽക്കുന്നു 

"നീ എന്താടി .. ഒച്ച വച്ച് ആ യക്ഷിയെ വിളിച്ചു വരുത്തോ " ബാസിക്ക 

"പ പ മം പ "

" എന്തോന്ന് "ബാസിക്ക 

ഞാൻ ബാസിക്കാൻറെ കൈ എടുത്ത് മാറ്റി .  

"ഇത് പ്ലാസ്റ്റർ പോലെ .ഒട്ടിച്ചാൽ ഞാൻ പിന്നെ എന്ത് ചെയ്യാനാ ..."

ബാസിക്ക ഇളിച്ചു കാണിച്ചു 

"ഇളിക്കല്ലേ ...."

"എന്ന കരയണോ "ബാസിക്ക 

ബാസിക്ക ഒച്ച വച്ച് കരയാൻ പോയപ്പോൾ .. ഞാൻ ബാസിക്കാൻറെ വാ പൊത്തി ...ബാസിക്ക എന്റെ കണ്ണിലേക്ക് ഇമ ചിമ്മാതെ നോക്കുന്നത് കണ്ടപ്പോൾ ...ഞാനും അറിയാതെ ബാസിക്കാനെ നോക്കി നിന്നുപോയി ....


"ആഹാ ...മനോഹരം ....ഇവിടെ അമ്മക്ക് പ്രാണ വേദന മക്കൾക്ക് വീണ വായന ....റൊമാൻസ് കളിയ്ക്കാൻ പറ്റിയ നേരം ...ഡി ....." 

പെട്ടെന്ന് അങ്ങനെ ഒരു ശബ്‌ദം കേട്ടപ്പോൾ ആണ്  ഞങ്ങൾക്ക് ശെരിക്കും ബോധം വന്നത് ...അപ്പൊ തന്നെ ഞാൻ ഡീസന്റ് ആയി  .


" ഇങ്ങോട്ട് നടക്കടി റൊമാൻസ് ഒക്കെ പിന്നെ കളിക്കാം ... "ലെച്ചു 

അതും പറഞ്ഞു അവൾ എന്റെ കയ്യും പിടിച്ചു മുന്നിൽ നടന്നു ...പിന്നിൽ .. ബാസിക്ക തലക്ക് കൈ കൊടുത്തു വരുന്നുണ്ട് ...

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

അപ്പു ....

ഞാനും അച്ചായനും റാസിയും കൂടി ...ബാക്കിയുള്ളവരെ തിരഞ്ഞു .. പോകുമ്പോ ആണ്.... ചിന്നമ്മയും ദുആയും കൂടി ...എവിടേക്കോ ധൃതി വച്ച് പോകുന്നത് കണ്ടത് ...അപ്പൊ തന്നെ ഞങ്ങളും അവരെ പിന്നാലെ പോയി ...അവർ ചെന്ന് എത്തിയത് ...ഒരു ഡോറിന്റെ അടുത്തേക്ക് ആണ്... അവർ ആ ഡോർ തുറന്നു പോയതും ഞങ്ങളും അവരെ പിന്നാലെ പോയി ..

ഞങ്ങൾ ഡോർ തുറന്നതും ...അതിന്റെ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ ഒരു നിമിഷം അങ്ങനെ നിന്നുപോയി ..

അതൊരു room ആയിരുന്നു.. ആ room കണ്ടിട്ട് ഒരു കോസ്റ്റും റൂമിനെ പോലെ ഉണ്ട്... കുറെ ഡ്രസ്സ്‌ അവിടെ ഹാങ്ങറിൽ വച്ചിരിക്കാണ്.. 

ആ room കണ്ടിട്ടാണെൽ ഒരു പഴക്കവും തോന്നുന്നില്ല.... 

ഞങ്ങൾ ആ റൂമിൽ എത്തിയത് കണ്ടു ദുആയും ചിന്നുവും ഞങ്ങളെ അടുത്തേക്ക് വന്നു.. 

"നിങ്ങൾ എന്തിനാ ഇവിടേക്ക് വന്നത്..ഈ വീട്ടിൽ ഇങ്ങനെ ഒരു room ഉണ്ടോ.. "റാസി 

"ആ യക്ഷി ഈ റൂമിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടു... അപ്പൊ ഞങ്ങൾ ഇവിടേക്ക് വന്നു നോക്കിയതാ.. ഇവിടെ വന്നപ്പോ.. ഈ room കണ്ടിട്ട് ആകെ കിളി പോയ അവസ്ഥയാ... ഈ പ്രേതങ്ങൾ ഉള്ള വീട്ടിൽ എങ്ങനെ.. ഇതുപോലെ കോസ്റ്റുംസിന്റെ room ഉണ്ടാവാ..  അവർക്ക്.. ഇടക്കിടക്ക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനാ.. "ചിന്നു 

ചിന്നു പറയുന്നത് കേട്ടിട്ട് ചിരി വന്നെങ്കിലും ഈ സന്ദർഭത്തിൽ ചിരിക്കാൻ പാടില്ല.. ഇതിന്റെ പിന്നിൽ നടക്കുന്നത് കണ്ടുപിടിക്കണം... 

"റാസി എനിക്ക് തോന്നുന്നത്... ഇതിന്റെ പിന്നിൽ ആരോ കളിക്കുന്നുണ്ട് എന്നാ.. "അച്ചായൻ 

"അതെ.. അത് കണ്ടുപിടിക്കണം "റാസി 

ഞങ്ങൾ ഓരോന്ന് സംസാരിച്ചു നിക്കുമ്പോൾ ആണ്... ജനറേറ്ററിന്റെ ശബ്ദം കേട്ടത്... 

"ദേ ആ ഡോറിന്റെ അവിടെ നിന്ന ശബ്ദം കേള്ക്കുന്നെ... "ചിന്നു.. 

"എന്നാ വാ അവിടേക്ക് പോയി നോക്കാം.. "റാസി 

ഞങ്ങൾ എല്ലാവരും ആ ഡോർ തുറന്നു പോയതും..  ആ സ്ഥലം കണ്ട് ഞങ്ങൾ വീണ്ടും ഞെട്ടി..  അത് പുറത്തേക്കുള്ള ഡോർ ആയിരുന്നു... 

അവിടെ രണ്ടുമൂന്നു കാറും  ബൈക്കും ഒക്കെ  പാർക്ക്‌ ചെയ്തത് കണ്ടു..  കുറച്ചു അപ്പുറത്തു.. ഒരു ജനറേറ്റർ... 


"ഇതിന്റെ ഒക്കെ അർത്ഥം എന്താടാ "

"ഇവിടെ ഞങ്ങളെ കൂടാതെ വേറെയും കൂറേ പേരുണ്ട്... എന്നാണ് അർത്ഥം.. നേരത്തെ ഞങ്ങളെ മുന്നിൽ അരങ്ങേറിയത് മുഴുവനും വെറും അഭിനയം മാത്രം "ദുആ 

"ഇതിന്റെ പിന്നിൽ ആരാണെന്നും അവരെ ഉദ്ദേശം എന്താണെന്നും അറിയണം.  നിങ്ങൾ വന്നേ.. "റാസി 


ഞങ്ങൾ അകത്തേക്ക് പോയി    


●●●●●०००००●●●●●०००००●●●●●००००●●●●


ഞങ്ങൾ അകത്തേക്ക് പോയി ..
ഞങ്ങളെ കൂടെ വന്ന  ബാക്കിയുള്ളവരെ തിരഞ്ഞു ...അവരുണ്ട്... ധൃതി പിടിച്ചു ..ഓടി വരുന്നു ..ഞങ്ങളെ കണ്ടതും അവർ ഞങ്ങളെ അടുത്തേക്ക് വന്നു ...

"നിങ്ങൾ എവിടെ ആയിരിന്നു . .ഞങ്ങൾ എത്ര തിരഞ്ഞു എന്നറിയോ "പാച്ചുക്ക 

"ഞങ്ങൾ ചില കള്ളങ്ങൾ പുറത്തു കൊണ്ടുവരാൻ വേണ്ടി പോയതാ "ജോസ് സർ 

"എന്ത് . ഞങ്ങൾക്കൊന്നും മനസ്സിലായില്ല .."ഫൈഹ 

റാസി എന്തോ പറയാൻ പോയപ്പോൾ    .അവിടേക്ക് ഞങ്ങൾ ഇതുവരെ യക്ഷിയാണെന്ന് കരുതിയ ആ പെൺകുട്ടി വന്നു ...

ഞങ്ങൾ അഞ്ചുപേരുമൊഴികെ ബാക്കി എല്ലാവരും അവളെ കണ്ടപ്പോൾ ഒന്ന് ഭയന്നു..

ആ പെണ്ണ് അട്ടഹസിച്ചു ചിരിച്ചോണ്ട് ഞങ്ങളെ നേരെ വരാൻ നിന്നതും ...ഞാൻ അവളെ തടഞ്ഞു .


"ഒന്ന് നിന്നെ ..."

അവൾ അവിടെ നിന്നു ...എന്നിട്ട് എന്നെ തന്നെ തുറിച്ചു നോക്കി 

"നിന്റെ ഡ്രാമ കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമായിരുന്നു .."


എന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് ആ പെൺകുട്ടി... എന്നെ ഞെട്ടലോടെ നോക്കി... ഞാൻ അവളെ  നോക്കി കോട്ടി ചിരിച്ചിട്ട്... 

"നീ നോക്കണ്ട... എല്ലാം സത്യങ്ങളും ഞങ്ങൾ അറിഞ്ഞു... ഇനി നിന്റെ കൂടെ ആരൊക്കെ ഉണ്ടെന്നും കൂടി പറഞ്ഞാൽ ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാകുമായിരുന്നു .. "

ഞാൻ ചോദിച്ചതിനൊന്നും അവൾ മറുപടി തരാതായപ്പോൾ.. ഞാൻ അവളെ അടുത്തേക്ക് നടന്നു... ഞാൻ വരുന്നത് കണ്ടിട്ട്... അവൾ അവിടന്ന് ഓടാൻ പോയതും  ... ഞങ്ങളെ ടീംസ് പോയി.. അവളെ പൊക്കി കൊണ്ടുവന്നു.. 

ഞാൻ അവളെ അടുത്തേക്ക് പോയി..  അവൾ മുഖം ഒന്ന് വീക്ഷിച്ചു... ആകെ വികൃത രൂപം ആക്കിക്കണ് അവളെ മുഖം... 

ഞാൻ അവളെ താടി പിടിച്ചു.. അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചപ്പോൾ..മനസ്സിലായി... മുഖത്ത് അവൾ എന്തോ ഒട്ടിച്ചതാണ് എന്ന്.  

ഞാൻ അപ്പൊ തന്നെ.. അവളെ മുഖത്ത് നിന്ന് അത് പറിച്ചെടുത്തു... അതെടുക്കുമ്പോൾ.. അവൾ നിലവിളിച്ചു.. ഞാൻ അതൊന്നും കാര്യമാക്കിയില്ല... 

"ഇനി പറ... ആരാ ഇതിന്റെ പിന്നിൽ . എന്തിന് വേണ്ടിയാ.. ഇങ്ങനെ ഒക്കെ ചെയ്തേ.. "റാസി 

"ഞാൻ പറഞ്ഞാൽ മതിയോ "

അങ്ങനെ ഒരു ശബ്‌ദം കേട്ടതും ഞങ്ങൾ ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി.... അവിടെ കുറച്ചു പേര് നില്പുണ്ട്   . അതിൽ ഈ പെൺകുട്ടിയെ പോലെ തന്നെ... വേറെ ഒരു കുട്ടിയും ഉണ്ട്.   

ഇവിടെ നടക്കുന്നതൊന്നും മനസ്സിലാകുന്നില്ലല്ലോ .  


അതിൽ ഒരുത്തൻ ഞങ്ങൾക്ക് നേരെ നടന്നു വന്നു.. 


"ഹായ്... ഞാൻ ഷൈൻ എബ്രഹാം... ഒരു short film ഡയറക്ടർ ആകാൻ പോകുന്നു .. നിങ്ങളെ മനസ്സിൽ ഇപ്പൊ ഒരുപാട് സംശയം ഉണ്ടാകും ലെ.. എനിക്കറിയാം.. എല്ലാത്തിനും ഉത്തരം ഞാൻ തരാം.   "

ഞങ്ങൾ അവൻ പറയുന്നതൊന്നും മനസ്സിലാകതെ അവനെ നോക്കി നിന്നു.. 

"ഞങ്ങൾ ഇവിടേക്ക് ഒരു.. ഹൊറർ short film ഷൂട്ട്‌ ചെയ്യാൻ വന്നതായിരുന്നു... പക്ഷെ അതിൽ അഭിനയിക്കുന്നവർ പെട്ടെന്ന് അവര് വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞു.   


ഞങ്ങൾ അത്രക്കും കഷ്ടപെട്ടിട്ടാണ് എല്ലാം സെറ്റപ്പും ഒരുക്കി വച്ചത്..  പെട്ടെന്ന് അവര് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ആകെ തളർന്നു പോയി.. ഇനി എന്ത് ചെയ്യുമെന്ന് കരുതി നിക്കുമ്പോ ആണ് നിങ്ങൾ ഇവിടേക്ക് വരുന്നത് കണ്ടത് വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട്... നിങ്ങൾ അറിയാതെ നിങ്ങളെ ഈ short ഫിലിമിൽ അഭിനയിപ്പിക്കം എന്നു കരുതി... 


Sory ഷൂട്ട് ചെയ്യുന്നതിന്റെ ഇടക്ക് നിങ്ങളെ ഉപദ്രവിക്കേണ്ടി വന്നു... iam really sorry "
••••••••••••••••°°°°°°°°°°°°°°°°°°°°°•••••••••••

റിസു 



ഇതൊക്കെ കേട്ട്... ഞങ്ങൾ എല്ലാവരും എന്തോ പോയ അണ്ണാനെ പോലെ അവരെ നോക്കി നിക്കാണ്... 


"അപ്പൊ ഇവിടെ ശെരിക്കും പ്രേതം ഇല്ലേ "നെച്ചു 

"പിന്നെ എന്ത് തേങ്ങയടി ഇത്രയും നേരം പറഞ്ഞോണ്ട് നിന്നെ "പാച്ചുക്ക.. 

നെച്ചു പാച്ചുക്കാനേ നോക്കി... അവിഞ്ഞ ചിരി ചിരിച്ചിട്ട്.. ഇല്ലല്ലേ എന്ന് പറഞ്ഞു.. പാച്ചുക്ക.. അവളെ... നീ ഒക്കെ എവിടന്ന് വരുന്നേടി എന്നാ മട്ടിൽ നിന്നു.. 

പെട്ടെന്ന് ദുആ ലെച്ചുന്റെ നേരെ തിരിഞ്ഞു... 

"നീ എന്താടി പറഞ്ഞെ..  ഇതാണ്... നിന്റെ ബന്ധുവിനെ കൊന്ന വീട് എന്നോ... "ദുആ 

ലെച്ചു അവൾ പറഞ്ഞത് കേട്ടിട്ട് അല്ലെന്നും ആണെന്നും തലയാട്ടി... 

"വാ തുറന്ന് പറയടി ബലാലെ.. "ദുആ 

"അത് പിന്നെ... എനിക്ക് ഈ വീട് കണ്ടപ്പോൾ.... അങ്ങനെ തോന്നി.. അപ്പൊ ഞാൻ പറഞ്ഞന്നേ ഉള്ളു.. "ലെച്ചു 

ആ കോപ്പ് പറയുന്നത് കേട്ടിട്ട് ഞങ്ങൾ എല്ലാവരും അവളെ തുറിച്ചു നോക്കി..  അവൾ സൈക്കിളിൽ നിന്ന് വീണ ഇളി പാസ്സാക്കി കൊണ്ട് നിന്നു.  

"Any way താങ്ക്സ്... "

എന്നുപറഞ്ഞു ഷൈൻ ഇക്കുന് നേരെ കൈ നീട്ടി.. ഇക്കു അവന്റെ കയ്യിലേക്കും.. അവനെയും മാറി മാറി നോക്കിയിട്ട് അവൻ തിരിച്ചും കൈ കൊടുത്തു   


"അല്ല ഇതൊക്കെ നിങ്ങൾ എപ്പോഴാ ഷൂട്ട് ചെയ്തേ "ചിന്നു 

ആ ഷൈൻ അവൾ ചോദിച്ചത് കേട്ടപ്പോൾ അവളെ നോക്കി ചിരിച്ചു.. അപ്പൊ തന്നെ അവിടെ ഒട്ടാകെ ലൈറ്റ് പടർന്നു.. അത് കണ്ട് ഞങ്ങൾ എല്ലാവരും അവനെ നോക്കി മുഖം ചുളിച്ചു.. 

"ഇവിടെ മുഴുവനും ക്യാമറ ഫിറ്റ്‌ ചെയ്തിരിക്കയാണ്... "

അവൻ അത് പറഞ്ഞപ്പോൾ ആണ് ഞങ്ങൾ ശെരിക്കും ചുറ്റുമൊന്ന് നോക്കിയത്... 

ശെരിയാ അവിടെ ഒട്ടാകെ. 
.ക്യാമറ ഫിറ്റ് ചെയ്തിരിക്ക... വല്ലാത്ത സംഭവം തന്നെ... 



Uff...  ഇപ്പോഴാണ് സമാധാനം ആയത് .. 


ഞങ്ങളെ അവരെ കുറിച്ച് ചോദിച്ചറിഞ്ഞു.. അവരും college സ്റ്റുഡന്റസ് ആണ്   . 


¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥



മഴ കുറച്ചു കുറഞ്ഞപ്പോൾ ഞങ്ങൾ അവിടന്ന് തിരിച്ചു..  കൂറേ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി...... ഉപ്പയും ഉമ്മയും ഇക്കുവും ഒക്കെ എന്തേയ് നേരം വൈകിയേ എന്നൊക്കെ ചോദിച്ചു... ഞങ്ങൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു... അത് കേട്ട് ഇക്കു കിടന്നു ചിരിക്കാൻ തുടങ്ങി അവസാനം അവന്റെ തലക്കിട്ടു ഒന്ന് കൊടുത്തപ്പോൾ... അവൻ ചിരി നിർത്തി.. നാളെ അവരെല്ലാവരും നാട്ടിലേക്ക് പോകും    





...........................


ഇന്ന് ഞങ്ങൾ തിരിച്ചു പോവാണ്... ഞാനും നെച്ചുവും ലെച്ചുവും... ചിന്നുവിനെ കാത്തു platformil കാത്തു നിൽക്കാണ് ... 

"ഈ കുരിപ്പ് ഇതെവിടെ പോയതാ.. "നെച്ചു.. 

" നൂർ ആയുസ്സ.. ദേ വരുന്നുണ്ട്... "ലെച്ചു 

"ഞാൻ വരാൻ ലേറ്റ് ആയോ.. "ചിന്നു 

"ഇല്ല കുട്ടി നേരത്തെയാ..."

ചിന്നു അവിഞ്ഞ ഇളി പാസ്സാക്കി... 

ഞങ്ങൾ ട്രെയിനിൽ കയറി... ഞങ്ങളെ സീറ്റിൽ ചെന്നിരുന്നു..... 

"എടിയേ... ആ ആനയും ഫ്രണ്ട്സും ആ വീട്ടിൽ ഉണ്ടാകില്ലേ .. "നെച്ചു 

"ആ.. "

"ഓഹ്... ആ പണ്ടാരം അവിടെ ഉണ്ടാകോ... നമുക്ക് വേറെ വീട് എടുത്തു നിന്നാലോ... "ചിന്നു 

"ആ ചെല്ല് പോയിട്ട് ഒരു വീട് എടുക്ക് എന്നിട്ട്.. അവിടെ താമസിക്ക്.. "

"ഹി ഹി... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ നീ അപ്പോയെക്കും സീരിയസ് ആക്കിയോ... "ചിന്നു.. 

ഞാൻ അവളെ ഒന്ന് ഇരുത്തി നോക്കി  .. 

.....


ഞങ്ങൾ മലപ്പുറത്ത്‌ എത്തി..  platform ലൂടെ നടക്കുമ്പോ ആണ് അവിടെ ഒരു ആൾകൂട്ടം കണ്ടത്.. ഞങ്ങൾ അവിടേക്ക് ചെന്നു.. 

അവിടെ ഒരു മാസ്ക് ഇട്ട ആളെ.. അവിടെ ഉള്ളവരെല്ലാവരും കൂടി എന്തൊക്കെയോ പറയുന്നുണ്ട്... അയാൾ ആണേൽ എല്ലാത്തിനും തലയാട്ടി കൊടുക്ക എന്നല്ലാതെ.. വാ തുറന്നു സംസാരിക്കുന്നില്ല... 

അയാൾ എന്നെ കണ്ടതും... ഭീതിയോടെ എന്നെ നോക്കിയിട്ട് . അവർക്കാർക്കും മുഖം കൊടുക്കാതെ അവിടന്ന് നടന്നു.. 

ഇടക്ക് പിറകിലേക്ക് തിരിഞ്ഞു നോക്കി.. വീണ്ടും മുന്നോട്ട് നോക്കി നടന്നു... അയാൾ കണ്ണിൽ നിന്ന് മറയുന്നത് വരെ . ഞാൻ അയാളെ നോക്കി നിന്നു   


പെട്ടെന്ന് എന്തോ ബോധം വന്ന പോലെ... ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.. അന്നേരം അവിടെ കൂടി നിന്നവരെ ഒന്നും കാണുന്നില്ലായിരുന്നു.. 


ഞാൻ എന്റെ കൂടെ ഉള്ളവൾമാരോട് ചോദിച്ചപ്പോൾ.. 

"അവരൊക്കെ പോയി... "ലെച്ചു 

"അല്ല ഇവിടെ എന്താ നടന്നെ.. "

"അതോ അത്... ആ മാസ്ക് വച്ച അയാളില്ലേ...  ഏതോ ഒരു പെൺകുട്ടിയോട് .. ഏതോ ഒരുത്തൻ മോശമായി പെരുമാറി... ആ ഒരുത്തനോട്.. ആ മാസ്ക് വച്ച അയാൾ.. പ്രതികരിച്ചു.. അതാ ഉണ്ടായേ "ചിന്നു 

"ഹ.... മതി ഇവിടെ നിന്നെ.. വേഗം വന്നേ.. ഇപ്പൊ തന്നെ ഒരുപാട് ലേറ്റ് ആയി "നെച്ചു 

ഞങ്ങൾ നേരെ.. വീട്ടിലേക്ക് പോയി.. പോകുന്ന വഴിക്ക്.. ആ മാസ്ക് വച്ച അയാളെ കുറിച്ചായിരുന്നു മുഴുവൻ ചിന്തയും.. 


"ടി ദുആ നീ ആരെ ആലോചിച്ചു ഇരിക്കാണ്.. "ലെച്ചു 

"ഏഹ്.. എന്താ... "

"Ha best... നീ ഏത് ലോകത്താടി.. നീ"ലെച്ചു.. 


"നീ കാര്യം പറയടി.. "

"അത് ഒന്നുല്ല്യ ഞാൻ വെറുതെ വിളിച്ചതാ.. "ലെച്ചു 

ഞാൻ അവളെ നോക്കി പല്ലു കടിച്ചു.. ആ കോപ്പ് എന്നെ നോക്കി ഇളിച്ചു.. blaa.. 


ഞങ്ങൾ വീട്ടിൽ എത്തിയപ്പോ... ഫൈഹയും റിസുവും ഞങ്ങളെ അടുത്തേക്ക് വന്നു.. അവര് ഞങ്ങളെ ബാഗൊക്കെ എടുത്തു.. അകത്തേക്ക് വയ്ക്കാൻ സഹായിച്ചു... 


അകത്തു കയറിയതും ആ ഷാനയും ഫ്രണ്ട്സും ഹാളിൽ ഞെളിഞ്ഞിരിക്കുന്നതാ കണ്ടത്.. അത് കണ്ടപ്പോൾ ചൊറിഞ്ഞു വന്നെങ്കിലും.. ഞാൻ കണ്ട്രോൾ ചെയ്തു... റൂമിലേക്ക് പോയി.. 

"എടി ആ മൂതേവി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ "നെച്ചു 

"അതൊന്നും പറയാത്തത നല്ലത്.. ഞാനും ആ നേഹയും ഇപ്പൊ ഉടക്കിയതേ ഉള്ളു "faiha

"എന്തിന് "ചിന്നു 

"ആ കോപ്പ് വന്ന ഉടനെ എനിക്കിട്ട് താങ്ങുന്നു... സഹിക്കാൻ കഴിയാതെ വന്നപ്പോ അവളോട് തർക്കിച്ചു.. "ഫൈഹ 

"അത് നന്നായി.. "ലെച്ചു 

യാത്ര ക്ഷീണം ഉള്ളത് കൊണ്ട് വേഗം ഫുഡ്‌ കഴിച്ചു ഞങ്ങൾ ഉറങ്ങി.. നാളെ കോളേജിൽ പോകണം.. 




രാവിലെ എഴുനേറ്റ് എല്ലാ പണിയും കഴിച്ചു.. ഞങ്ങൾ കോളേജിലേക്ക് പോയി.. കോളേജിന്റെ ഗേറ്റ് കടക്കാൻ റോഡ് ക്രോസ് ചെയ്യണം.. ഞങ്ങൾ റോഡ് ക്രോസ് ചെയ്തു.. ഗേറ്റ് കടക്കാൻ നിന്നതും  

പിറകെ നിന്ന് ആരോ എന്നെ വിളിച്ചു.. നോക്കുമ്പോ.. ശബാന ആയിരുന്നു.. അവളെ കോലം കണ്ട് ഞങ്ങൾ ഇതെന്താ സംഭവം എന്നാ മട്ടിൽ അവളെ നോക്കി.. അവളെ ആരോ ഉപദ്രവിച്ചിട്ടുണ്ട്..അവളെ കോലം കണ്ടപ്പോൾ മനസ്സിലായി അവൾ ഞങ്ങൾ നിക്കുന്ന റോഡിന്റെ ഓപ്പോസിറ്റ് ആണ്..  

"ദുആ.. ദുആ.. എനിക്ക് നിന്നോട് എല്ലാം സത്യങ്ങളും തുറന്ന് പറയണം.. "ശബാന 


ഞങ്ങൾക്ക് അവൾ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.. ഞാൻ അവളെ തന്നെ സംശയരൂപേണെ നോക്കി നിന്നു . .. 

"ദുആ... ഞാൻ ചെയ്തതൊക്കെ വലിയ തെറ്റാ ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ്..ഞാൻ അവരെ വിശ്വസിച്ചു അവരെ കൂടെ കൂടിയിട്ട് ഒരുപാട് തെറ്റുകൾ ചെയ്തു... എല്ലാം എനിക്ക് നിന്നോട് പറയണം ദുആ... 

ഇനി ഒരുപക്ഷെ ഞാൻ ജീവിച്ചിരിക്കോ എന്ന്... "ശബാന 

അതും പറഞ്ഞു അവൾ റോഡ് ക്രോസ് ചെയ്തു വരലും... പെട്ടെന്ന് എതിരെ വരുന്ന ഒരു ലോറി അവളെ ഇടിച്ചു... അവൾ തെറിച്ചു പോയി... 

കണ്മുന്നിൽ കാണുന്നത് സത്യമാണോ എന്ന് ഒരു നിമിഷം സംശയിച്ചു പോയി.. ഞാൻ അവൾ നിന്നിടത്തു നിന്ന് ഇപ്പൊ അവൾ വീണു കിടക്കുന്ന ഭാഗത്തേക്ക്‌ നോക്കി... ഇത്രയും അടുത്ത് വച്ചു ഒരു ആക്‌സിഡന്റ് നടക്കുന്നത് കണ്ട ഷോക്കിൽ എന്റെ ഹൃദയം വല്ലാതെ പിടക്കാണ്... ഇത്രയും നേരം എന്നോട് സംസാരിച്ചു നിന്ന അവൾ ചോരയിൽ കുളിച്ചു  കിടക്കുന്നത് കണ്ടപ്പോ  . ഒരു തരം മരവിപ്പ് പോലെ... അവൾ മരിക്കേണ്ടത് തന്നെയാണ്.  അതും എന്റെ കൈ കൊണ്ട്... അതുകൊണ്ട് അവളെ ഒരിക്കലും ഇപ്പൊ മരിക്കാൻ പാടില്ല... പെട്ടെന്ന് എവിടെന്നോ വെളിവ് വന്ന പോലെ . ചുറ്റും ഒന്ന് നോക്കി. 

അവളെ ഇടിച്ചിട്ട ലോറിയെ അവിടെ എങ്ങും കാണുന്നില്ല... 

ആളുകൾ ഒക്കെ അവളുടെ അടുത്തേക്ക് ഓടുന്നുണ്ട്... ഞാൻ അവിടേക്ക് ഓടി... കൂട്ടം കൂടി നിന്നവരെ ഒക്കെ അകറ്റി ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു... 

"ശബാന... ശബാന... ടി.. കണ്ണ് തുറക്ക്... "
ഞാൻ വിളിച്ചത് കേട്ട്.   അവൾ കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട്...

"ടി... കണ്ണ് തുറക്ക്... ശബാന... "

"ദു....ആ.. എനി... ക്ക്..  നി... ന്നോട്... എല്ലാം.... തുറ...ന്നു.... പറയ....ണം..... RK... അവ....ൻ..... "എന്നു പറഞ്ഞു മുഴുപ്പിക്കുമ്പോയേക്കും അവളെ ബോധം അറ്റു... 


"ശബാന... ടി.... "അവളെ എത്ര വിളിച്ചിട്ടും അവൾ കേൾക്കുന്നില്ല... ജീവൻ ഉണ്ടോ എന്ന് പൾസ് നോക്കിട്ടപ്പോൾ... തുടിപ്പുണ്ട്    .... എത്രയും പെട്ടെന്ന് ഇവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം.. 
ഞാൻ അവിടെ നിക്കുന്നവരെ നോക്കി... 

"എന്ത് കണ്ടു നിക്കാഡോ നിങ്ങളൊക്കെ... ഒരു വണ്ടി വിളിച്ചോണ്ട് വാ.. ഒരു കുട്ടിക്ക് ആക്‌സിഡന്റ് ആയിട്ട്.. ഒന്നും ചെയ്യാതെ നിക്കണോ നിങ്ങൾ... ടി നെച്ചു....."

ഞാൻ വിളിക്കേണ്ട താമസം... അവൾ ഒരു ടാക്സി വിളിച്ചു... ഞങ്ങൾ എല്ലാവരും കൂടി.ശബാനനെ അതിൽ കയറ്റി.. എന്നിട്ട്.. ഞാനും ലെച്ചുവും ചിന്നുവും കൂടി അതിൽ കയറി ബാക്കി യുള്ളവരോട് അവിടെ നിക്കാൻ പറഞ്ഞിട്ട്... ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി.. 

"എടി ദുആ.. നീ എന്തിനാ ഇവളെ രക്ഷിക്കാൻ നോക്കുന്നെ.. ഒന്നുല്ലെങ്കിലും ഇവൾ മരിക്കേണ്ടത് തന്നെ അല്ലെ... "ചിന്നു 

"നീ പറഞ്ഞത് ശെരിയാ ചിന്നു... പക്ഷെ ഇപ്പൊ ഇവൾ മരിക്കാൻ പാടില്ല.... "

ഞാൻ പറഞ്ഞത് കേട്ട് അവർക്ക് മനസ്സിലാവാത്ത മട്ടിൽ എന്നെ നോക്കി... 


ഹോസ്പിറ്റലിൽ എത്തിയതും അവളെ icu വിലേക്ക് കയറ്റി... ഞങ്ങൾ പുറത്തിരുന്നു .. 

"എന്നാലും ശബാനക്ക്  പെട്ടെന്ന് ഒരു മാറ്റം വരാൻ  എന്താ കാരണം "ലെച്ചു.. 

"അറിയില്ലെടി.. "

"അവളെ ജീവൻ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു... എന്നാ പിന്നെ അവൾ rk ആരാണെന്ന് പറഞ്ഞു താരല്ലോ... "ചിന്നു..  

ഞാൻ ചിന്നുവിനെ നോക്കി പുഞ്ചിരിച്ചിട്ട്... 


"Rk.... അവനെ  ഇനി ഞാനായിട്ട് തിരഞ്ഞു പോകില്ല......അത് ഞാൻ ഉറപ്പിച്ചത..  
പിന്നെ ഇവളെ ഈ ആക്‌സിഡന്റിന്റെ പിന്നിലും   . ആ rk തന്നെയായിരിക്കും..... "..




........


കുറച്ചു മണിക്കൂറുകൾക്ക് ശേഷം... 

ഞങ്ങൾ മൂന്നു icu വിന്റെ മുന്നിൽ ഇരിക്കുമ്പോ ആണ് റാസിയും... jos അച്ചായനും.. (പിന്നെ jos സാറിനെ ഇനി ക്ലാസ്സിൽ നിന്നല്ലാതെ sir എന്ന് വിളിക്കരുത് എന്നാണ് ഓർഡർ )അവിടേക്ക് വന്നു... 


ഞങ്ങളോട് കാര്യങ്ങൾ തിരക്കി... ഞങ്ങൾ എല്ലാം പറഞ്ഞു കൊടുത്തോണ്ട് നിക്കുമ്പോ ആണ്   . Icu വിൽ നിന്ന് ഡോക്ടർ ഇറങ്ങി വരുന്നത് കണ്ടത് അപ്പൊ തന്നെ ഞങ്ങൾ ഡോക്ടറിന്റെ അടുത്തേക്ക് പോയി.  

" ഡോക്ടർ അവൾക്ക്... "


"നിങ്ങളൊക്കെ അവളെ ഫ്രണ്ട്സ് ആണോ "dr 

"ഞാൻ അവളുടെ sir ആണ് "അച്ചായൻ.. 

"ഓഹ്.. ബാക്കിയുള്ളവർ "dr 

"ഫ്രണ്ട്സ് ആണ്.. "

ഞാൻ പറഞ്ഞത് കേട്ടിട്ട് അവരൊക്കെ എന്നെ ഒന്ന് നോക്കി ഞാൻ അത് കണ്ടില്ല എന്ന് നടിച്ചു.. 

" അവൾക്ക് എങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ല "

"അവളെ ജീവൻ രക്ഷിക്കാൻ പറ്റി... പക്ഷെ "dr 

"പക്ഷെ... "

"അവൾ ഇപ്പൊ കോമ സ്റ്റേജിൽ ആണ്.. "dr 

ഡോക്ടർ അങ്ങനെ പറഞ്ഞപ്പോൾ..  എന്റെ മുന്നിൽ തെളിഞ്ഞു വന്ന ആ വഴിയും അടഞ്ഞു... എന്ന് മനസ്സിലായി... 


"അവളെ വീട്ടുകാരെ അറിയിച്ചില്ലേ "ഡോക്ടർ 

"ആ... അവര് വരുന്നുണ്ട്.. "ലെച്ചു 


"Hm.. നിങ്ങളിൽ ആരേലും ഒരാൾ എന്റെ കൂടെ വരണം.. കുറച്ചു പേപ്പേഴ്സ് സൈൻ ചെയ്യാൻ ഉണ്ട്.. "dr 

ഡോക്ടറെ കൂടെ അച്ചായൻ പോയി... 

ഞാൻ അവിടെ ഉള്ള ചെയറിൽ ഇരുന്നു.. റാസിക്ക് ഒരു call വന്നപ്പോൾ അവൻ പുറത്തേക്ക് പോയി... 


"ദുആ... "ലെച്ചു.. 

"എന്താടി എപ്പോഴും... ഇങ്ങനെ..rk യെ കണ്ടെത്താൻ ഓരോ വഴി തുറന്നു തരുന്നതിന്റെ കൂടെ.. അത് എല്ലാം അടക്കുകയും ചെയ്യുന്നേ.. "

"നീ ഇങ്ങനെ ഒന്നും പറയല്ലേ.. നമുക്ക് കണ്ടെത്താം... അവനെ തീർക്കാൻ സമയം ആയിട്ടില്ല എന്ന് കരുതാം "ചിന്നു 






******************************

ശബനാന്റെ ഫാമിലി വന്നപ്പോൾ.. ഞങ്ങൾ അവിടന്ന് ഇന്നലെ രാത്രി വീട്ടിലേക്ക് പോന്നു... രാവിലെ റിസു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത് പോലും..  

"Ddy... ദുആ.. ശബാന കൊല്ലപ്പെട്ടു "റിസു 

"What... "

അവൾ എനിക്ക് നേരെ ഫോൺ നീട്ടി ഞാൻ അത് വാങ്ങി.. നോക്കിട്ടപ്പോൾ.. ഞെട്ടിപ്പോയി... ഹോസ്പിറ്റലിൽ വച്ചു.ആരും ഇല്ലാത്ത നേരം നോക്കി . അവളെ ആസിഡ് ഒഴിച്ച് കത്തിച്ചു... 

എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ന്യൂസ്‌ കേട്ടപ്പോൾ... ഞാൻ ആകെ ഇല്ലാതായി... ആരായിരിക്കും അത് ചെയ്തിട്ടുണ്ടാവ... ഇനി ഒരുപക്ഷെ rk എങ്ങാനും ആകോ.. 

"എടി ആരായിരിക്കും ഇത്  ചെയ്തു കാണുവാ "റിസു 

ഞാൻ അവളെ നോക്കി അറിയില്ലെടി എന്നു പറഞ്ഞു.. 



...............
ശബാന മരിച്ചത് കാരണം ഇന്നലെ college ഇല്ലായിരുന്നു.. 

ഇന്ന് കോളേജിലേക്ക് പോയപ്പോൾ... എല്ലാവരും ശബാനയെ കുറിച്ചാണ് പറയുന്നേ..... 


ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും എന്നെ എന്തോ മട്ടിൽ ആണ് നോക്കുന്നെ... 

ഞാൻ അത് കാര്യമാക്കാതെ.  എന്റെ സീറ്റിൽ പോയി ഇരിന്നു... 

"എന്താടി ഇവർക്കൊക്കെ പറ്റിയെ.. ഞങ്ങളെ എന്തോ ഭീകര ജീവിയെ പോലെ നോക്കുന്നെ.. "നെച്ചു 

"നിങ്ങളെ അല്ല എന്നെയ നോക്കുന്നെ..... " 

എന്നു ഞാൻ പറഞ്ഞത് മനസ്സിലാവാത്ത മട്ടിൽ അവര് എല്ലാവരും എന്നെ നോക്കിയപ്പോൾ... ഞാൻ ഞങ്ങളെ മുന്നിലുള്ള ഒരു കുട്ടിയെ വിളിച്ചു... ആദ്യം അവൾ വരാൻ മടിച്ചെങ്കിലും..  


പിന്നെ ഞങ്ങളെ അടുത്തേക്ക് വന്നു.. 

"എന്താടി നിങ്ങൾ എല്ലാവരും ഞങ്ങളെ ആദ്യമായിട്ടാ കാണണോ.  "ഫൈഹ.. 

ആ കുട്ടി ഞങ്ങളെ പേടിയോടെ ആണ് നോക്കിയത് 

"ടി ഫൈഹ...മിണ്ടാതെ ഇരിക്കടി.. 

എന്താ നിങ്ങളെ ഒക്കെ പ്രശ്നം "

"അത് പിന്നെ... സ്റ്റുഡന്റസ് ഒക്കെ  പറഞ്ഞു ശബാനയെ കൊന്നത് ദുആ യാണ് എന്ന്... "


അവൾ പറഞ്ഞത് കേട്ടിട്ട് കൈ തരിച്ചു വന്നു.. കൊന്നിട്ടുണ്ടേൽ അത് എനിക്ക് പറയാൻ ഒരു മടിയും ഇല്ല പക്ഷെ ചെയ്യാത്ത കുറ്റം അത് എന്നെ ഏൽപ്പിക്കാൻ നോക്കിയാൽ ഞാൻ വെറുതെ ഇരിക്കില്ല 

"ആരാ പറഞ്ഞെ "

"അത്.... ബികോം സ്റ്റുഡന്റ് ഷാന ഇല്ലേ അവൾ... "


അത് പറയണ്ട താമസം ഞാൻ അപ്പൊ തന്നെ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഷാനയുടെ ക്ലാസ്സിലേക്ക് നടന്നു.. പിന്നാലെ rowdy ഗേൾസും ഉണ്ട്.. അവര് കാര്യം തിരക്കിയെങ്കിലും... ഞാൻ അവർക്ക് മറുപടി കൊടുക്കാൻ നിക്കാതെ.. അവളെ ക്ലാസ്സിൽ കയറി.. അവിടെ miss  class എടുക്കുന്നത് വക വയ്ക്കാതെ... 

ഞാൻ അവളെ സീറ്റിന്റെ അടുത്തേക്ക് പോയി.. അവളെ കൈയും പിടിച്ചു.. പുറത്തേക്ക് നടന്നു.. അതിന്റെ ഇടയിൽ. 


"Sory mam... ഡിസ്റ്റർബ് ചെയ്തതിന് "

എന്നുപറഞ്ഞു.. അവളെ വലിച്ചു പുറത്തേക്ക് വന്നിട്ട്... എനിക്ക് മുന്നിലേക്ക് നിർത്തി.. 

"എപ്പോയാടി ഞാൻ ശബാനാനെ കൊന്നത്..  ഹേ..  പറയടി... എപ്പോയാണെന്ന്... "

ഷാന ഞാൻ പിടിച്ച ഭാഗം തടവിക്കൊണ്ട് എന്നെ നോക്കി... 

"എന്താടി നിന്റെ നാവ് ഇറങ്ങി പോയോ.. ഞാൻ ചോദിച്ചത് കേട്ടില്ലേ... എപ്പോഴാണെന്ന്... "

"നീ ഇനി എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല... നീ തന്നെയാണ് അവളെ കൊന്നത് എന്ന് എല്ലാവർക്കും അറിയാം.. "ഷാന 

"ഛി നിർത്തേടി ....ഞാൻ അവളെ കൊന്നിട്ടുണ്ടെൽ എനിക്ക് അത് ആരോടും പറയാനും ഒരു മടിയും  ഇല്ല ...അത് കരുതി ഇല്ലാത്ത കുറ്റം എന്റെ മേൽ ചുമത്താൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ പൊന്നുമോളെ ..വെറുതെ വിടില്ല നിന്നെ "

ഞാൻ അവളെ കഴുത് പിടിച്ചു ...അവൾ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടിട്ട് ...റൗഡി girls വന്നിട്ട് എന്നെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട് ...ഞാൻ അതൊന്നും വക വയ്ക്കാതെ ...അവളെ വേദനിപ്പിച്ചോണ്ട് നിക്കുമ്പോ ആണ് ..

എന്റെ കയ്യിൽ  വിലങ് വീഴുന്നത് .....


ഞാൻ അവളെ കഴുത്തിൽ നിന്ന് കൈ എടുത്തിട്ട്.. എന്റെ കയ്യിൽ വിലങ്ങു വച്ച ആളെ നോക്കി..  പോലീസ് ആയിരുന്നു അത്... ഞാൻ കയ്യിലേക്കും അയാളിലേക്കും നോക്കി... 


പെട്ടെന്ന് അയാൾ എന്റെ  കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി... വരാന്തയിലൂടെ എന്നെ അങ്ങനെ കൊണ്ടുപോകുന്നത് കണ്ടിട്ട്... സ്റ്റുഡന്റസ് എല്ലാവരും.. ഞങ്ങളെ നോക്കി നിക്കാണ്... rowdy girls എന്റെ  പിന്നാലെ വന്നിട്ട്..എന്റെ കൈ പിടിച്ചു കൊണ്ട് പോകുന്ന ഓഫീസറെ നോക്കി എന്തൊക്കെയോ ചോദിക്കുന്നുണ്ട്... അയാൾ ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലും.. ഇല്ല 

എനിക്ക് ദേഷ്യം വന്നപ്പോൾ...ഞാൻ .. അവിടെ തന്നെ നിന്നു 

അയാൾ എന്നെ തിരിഞ്ഞു നോക്കി... 

"നിങ്ങൾ പോലീസ് ഓഫിസർ ആണെന്ന് കരുതി... എന്തും ചെയ്യാമെന്ന് ആണോ.... നിങ്ങൾ എന്തിനാ എന്റെ കയ്യിൽ വിലങ്ങു വച്ചേ... "

"നിന്നെ അറെസ്റ്റ്‌ ചെയ്യാൻ "

"What.... എന്നെയോ... എന്തിന്... "

"അതൊക്കെ സ്റ്റേഷനിൽ ചെന്നിട്ട് പറയാം... "

എന്നു പറഞ്ഞിട്ട്... അയാൾ വീണ്ടും എന്റെ കൈയും പിടിച്ചോണ്ട് നടക്കാൻ തുനിഞ്ഞതും . ഞാൻ ഒരടി നടന്നില്ല... 

"കാരണം പറയാതെ ഞാൻ ഇവിടന്ന് എവിടേക്കും വരില്ല.. "

"Ok നിനക്ക് കാരണം അല്ലെ അറിയണ്ടേ.. പറയാം "

ഞാൻ അയാളെ തന്നെ നോക്കി.. 

"നീ ഇപ്പൊ പോലീസിന്റെ കണ്ണിൽ ഒരു കൊലപാതകി ആണ്... കഴിഞ്ഞ ദിവസം.. മരണപെട്ട.. ശബാനയുടെ മെർഡറിൽ നിനക്കു പങ്കുണ്ട് എന്നാണ്.. ഇവിടയുള്ള  സ്റ്റുഡന്റസ് ഒക്കെ പറയുന്നേ... "

അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്..  

"What... സ്റ്റുഡന്റസ് പറഞ്ഞത് കേട്ടിട്ടാണോ sir ഇത്രയും കഷ്ടപ്പെട്ട് എന്നെ കൊണ്ടുപോകാൻ വന്നത്... "


"No... അതൊക്കെ ഞാൻ ഇവിടെ വന്നതിന് ശേഷം ആണ് അറിയുന്നേ... നീയും അവളും ശത്രുക്കൾ ആണ് എന്നും കൂടെ അവൾക്ക് ആക്‌സിഡന്റ് നടക്കാൻ കാരണം നീ ആണെന്നും... "

"ഞാനോ.. . നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ "

"അതെ.. അവൾക്ക് ആക്‌സിഡന്റ് നടക്കുന്നതിന്റെ തൊട്ട് മുന്നേ അവൾ നിന്നോട് ആണ് സംസാരിച്ചത് എന്നു.. "

"ഇതൊക്കെ ആണോ എന്നെ അറെസ്റ്റ്‌ ചെയ്യാൻ ഉള്ള കാരണം "

"No... മെർഡർ നടക്കുന്നതിന്റെ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് തന്നെ.. നീ അവിടെ ഉണ്ടായിരുന്നു..  നീ പോയതിന് ശേഷം ആണ്... .. ശബാന കൊല്ലപ്പെടുന്നത്   . ഇനി നിനക്ക് എന്തെങ്കിലും അറിയണോ... ഇനി അറിയണം എന്നുണ്ടേൽ ബാക്കി ഒക്കെ സ്റ്റേഷനിൽ എത്തിയിട്ട് sir പറഞ്ഞു തന്നോളും... "


അയാൾ എന്നെ പിടിച്ചു പോലീസ് ജീപ്പിൽ കയറ്റി..... ഞാൻ ആരെയും നോക്കാതെ തല താഴ്ത്തി നിന്നു... 


*****************************


ഞങ്ങൾ ക്ലാസ്സിൽ ഇരിക്കുമ്പോ ആണ്.. ഒരു കുട്ടി വന്നു പറഞ്ഞത് 

"റാസിക്ക.. ദുആനെ പോലീസ് അറെസ്റ്റ്‌ ചെയ്തു.. "

"എന്ത് "

"ദുആനെ പോലീസ് കൊണ്ടുപോയി... "

"എന്തിന്... "

"അതറിയില്ല... ശബാനയുടെ മാരണം ബന്ധപെട്ടിട്ടാണ് എന്ന് തോന്നുന്നു... "

"Da.... വാടാ... "പാച്ചു 


ഞങ്ങൾ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി... അവിടെ എത്തിയതും.... അവളുടെ ഫ്രണ്ട്സ്... മുന്നിൽ ഉള്ള.. കോൺസ്റ്റബിൾ നോട്‌ എന്തൊക്കെയോ പറയുന്നുണ്ട്.. ഞങ്ങളെ കണ്ടതും.. അവരെല്ലാവരും ഞങ്ങളെ അടുത്തേക്ക് വന്നു.... ഞങ്ങൾ കാര്യം തിരക്കിയപ്പോൾ... എല്ലാം പറഞ്ഞു..  

"നിങ്ങൾ പേടിക്കേണ്ട.... da പാച്ചു അച്ചായൻ എവിടെ ഇതുവരെ എത്തിയിട്ടില്ലല്ലോ... "

"വരുന്നുണ്ട്.. എന്ന് ഇപ്പൊ വിളിച്ചു പറഞ്ഞിട്ടുണ്ട്... ഇപ്പൊ എത്തുമായിരിക്കും... 

ദേ ആളെത്തി.... "ജാസി 

സ്റ്റേഷന്റെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നു... അതിൽ നിന്ന് അച്ചായനും പിന്നെ ഒരു അഡ്വക്കേറ്റും ആ കാറിൽ നിന്ന് ഇറങ്ങി വന്നു.. 


ഞങ്ങളെ അടുത്തേക്ക് വന്നു...ഞാനും അച്ചായനും ആ അഡ്വക്കേറ്റും കൂടി... അകത്തേക്ക് കയറി... ബാക്കിയുള്ളവരെ അകത്തേക്ക് കയറ്റിയില്ല... 

അകത്തു.. കയറിയപ്പോൾ... ദുആനെ ആണ് ഞാൻ തിരഞ്ഞത് അവളെ അവിടെ എങ്ങും കാണുന്നില്ല... 

അഡ്വക്കേറ്റ് അവിടെ ഉള്ള ഒരു കോൺസ്റ്റബിൾനോട്‌ എന്തോ സംസാരിച്ചിട്ട് ഞങ്ങളെ അടുത്തേക്ക് വന്നു... 

"വന്നെ .. അവിടെ എസിപി ഉള്ളത്... "adv 

ഞങ്ങൾ ആ റൂമിന്റെ അകത്തേക്ക് പോയി.... ആ റൂമിൽ ഉള്ള ആളെ കണ്ടതും ഞാൻ ഒരു നിമിഷം ഞെട്ടി... 

*IPS ഓഫിസർ ഷെബിൻ അഹ്മദ്*


ഞങ്ങൾ ആരെയാണോ കാണാൻ ആഗ്രഹിച്ചത്.. അവൻ ഞങ്ങളെ മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ... പെട്ടെന്ന് എന്ത് പറയണം എന്നറിയാതെ ആയിപോയി... 

അച്ചയാനും ... അഡ്വക്കേറ്റും അവിടെ ഉണ്ടായിരുന്ന ചെയറിൽ  പോയി ഇരിക്കുന്നത് കണ്ടപ്പോൾ .  പെട്ടെന്ന് എവിടന്നോ വെളിവ് വന്നപോലെ... ഞാനും അവരുടെ കൂടെ പോയി ഇരിന്നു....

"Sir... ഞാൻ അഡ്വക്കേറ്റ് ശങ്കർ.... എനിക്ക് വേണ്ട പെട്ട കുട്ടിയെ  നിങ്ങൾ അറെസ്റ്റ്‌ ചെയ്തു ഇങ്ങോട്ട് കൊണ്ട് വന്നു... അത് എന്തിന്റെ പേരിൽ ആണെന്ന് അറിയണം sir.... "

"ദുആ ഐറിനേ ആണോ നിങ്ങൾ ഉദ്ദേശിച്ചത് "

"അതെ "


"അവൾ ഇപ്പോഴും സത്യം തുറന്നു പറഞ്ഞിട്ടില്ല ..."

"അതിന് അവൾ ഒന്നും ചെയ്തിട്ടില്ലല്ലോ ...."അച്ചായൻ


"അത് നിങ്ങൾക്ക് എങ്ങനെ ഉറപ്പിക്കാൻ പറ്റും....അവൾക്കെതിരെ തെളിവുകൾ ഉണ്ട് ..."

"ആ തെളിവുകൾ എന്താണ് സർ ...ശബാനയെ രക്ഷിച്ചതാണോ അവൾക്കെതിരെ തെളിവ് ...അവൾക്ക് വേണ്ടി കാവലിരുന്നതാണോ അവൾക്കെതിരെ തെളിവ് ......


അല്ല അവളെ കുറിച്ച് സ്റ്റുഡന്റസ് പറയുന്നതാണോ അവൾക്കെതിരെ തെളിവ്  ..."എന്നൊക്കെ നമ്മൾ പറയുന്നത് കേട്ട് .  

ഷെബിൻ എന്നെ ഒന്ന് നോക്കി ...

"സ്റ്റുഡന്റസ് പറഞ്ഞതും പിന്നെ അവൾ ആ രാത്രി അവിടെ ഉണ്ടായിരുന്നു ..ഇതൊക്കെ മതി ഞങ്ങൾ പോലീസ് കാർക്ക് ഒരു വ്യക്തിയെ സംശയിക്കാൻ ...അതെ ഞങ്ങളും ചെയ്തുള്ളൂ ....അവളോട് ചോദിച്ചിട്ട് ...അവൾ അല്ല എന്നാണ് പറയുന്നേ ......

ഇപ്പൊ എന്തായാലും അവളെ കൊണ്ട് പൊയ്ക്കോ ...പക്ഷെ പെട്ടെന്ന് ഒരാവശ്യം വന്നാൽ അവളെ ഇവിടെ എത്തിക്കണം .."

"ഓക്കേ സർ "adv


"Hmm......സുനിൽ....."


ഒരു പോലീസ് അവിടേക്ക് വന്നു ..


"  അവളെ ഇങ് കൊണ്ട് വാ "


അയാൾ അവിടന്ന് പോയതും ...എന്റെ മനസ്സിൽ .. നൂറു കൂട്ടം ചോദ്യങ്ങൾ അലയടക്കാൻ തുടങ്ങി ....

എന്തായാലും വേണ്ടില്ല .....ഞാൻ എന്റെ സംശയങ്ങൾ തീരാൻ വേണ്ടി ..അവനോട് ചോദിച്ചു ..


"നിങ്ങൾ അല്ലെ ...ഷെബിൻ അഹ്മദ് ...."

"അതെ ..."

"നിങ്ങൾക്ക് ഫിൻഷ ഷെറിനെ അറിയോ ..ഞങ്ങളെ കോളേജിൽ കഴിഞ്ഞ വർഷം പടിച്ചതായിരുന്നു .."

ഞാൻ പറഞ്ഞത് കേട്ട് ....ഷെബിൻ എന്നെ ഒന്ന് നോക്കി മുഖം ചുളുക്കിയിട്ട്

"സോറി ...എനിക്കറിയില്ല ...."

അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പ്പോയി ...അവനക്കറിയില്ല എന്നോ ...അങ്ങനെ വരൻ വഴിയില്ലല്ലോ ...അപ്പോഴാണ് അവിടേക്ക് ദുആ വരുന്നേ ....അവൾ ഒരു ബുക്കിൽ സൈൻ ചെയ്തിട്ട് ...ഞങ്ങളെ അടുത്തേക്ക് വന്നു .....

"പോകാം ..."അഡ്വ

അവരെല്ലാരും പുറത്തേക്കിറങ്ങുമ്പോഴും ഞാൻ നോക്കിയത് ഷെബിനെ ആണ് ...അവനെന്താ ഇങ്ങനെ ഒക്കെ പറയുന്നേ എന്നാണ് മനസ്സിലാകാത്തത് ...

"ഡാ ...നീ ആരെ നോക്കി നിക്ക വന്നേ "അച്ചായൻ 


ഞാൻ പിന്നെ അവരുടെ കൂടെ പുറത്തേക്ക് പോയി ..പുറത്തെത്തിയതും ...ദുആനെ കണ്ട് അവളുമാരെല്ലാരും കെട്ടിപ്പിടിച്ചു .. ഞാനും അച്ചയാനും കൂടി അഡ്വക്കേറ്റിനെ പറഞ്ഞയച്ചു ....

"റാസി നീ എന്തിനാട സറോഡ് ഫിനുവിനെ അറിയോ എന്ന് ചോദിചേ..."അച്ചായൻ 


അച്ചായൻ പറഞ്ഞത് കേട്ട് ദുആ എന്നെ നോക്കിയതും ...

'അത് വേറെ ആരും അല്ല ...ഷെബിൻ അഹ്മദ് ആണ് ഫിനുവിനെ ഷെബിക്ക . "

ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടിയ മട്ടിലാണ് എന്നെ നോക്കിയേ ...

അപ്പൊ തന്നെ ദുആ ..അവിടന്ന് അകത്തേക്ക് പോകാൻ നിന്നതും ഞാൻ അവളെ തടഞ്ഞു 


"നീ എങ്ങോട്ടാ ....."

"എനിക്ക് അവരോട് സംസാരിക്കണം "ദുആ 

'നീ സംസാരിച്ചിട്ട് കാര്യമില്ല ...അവിടെ ഉള്ള ഷെബിന് ഫിനുവിനെ അറിയില്ല .."

ഞാൻ പറഞ്ഞത് കേട്ടിട്ട് അവൾ എന്നെ തന്നെ നോക്കി .   

"നോ ...അങ്ങനെ വരൻ വഴിയില്ല ..നീ വിട്ടെ റാസി ..ഞാൻ ചോദിച്ചു നോക്കട്ടെ "ദുആ 


"നീ പൊയ്ക്കോ ...പക്ഷെ അവനിൽ നിന്ന് ആ മറുപടി പ്രദീക്ഷിചു പോയാൽ മതി .  "

അകത്തേക്ക് പോകാൻ നിന്ന അവൾ ..ഞാൻ പറഞ്ഞത് കേട്ട് പിന്നോട്ടേക്ക് തന്നെ നടന്നു ...

"ഇപ്പൊ നമുക്ക് കോളേജിലേക്ക് തിരിച്ചു പോവാം ...ഷെബിന്റെ ഈ മാറ്റം നമുക്ക് അന്വഷിക്കാം ......"

ഞാൻ പറഞ്ഞതിനോട് എല്ലാവരും യോജിച്ചപ്പോൾ ....പിന്നെ ഒട്ടും സമയം കളഞ്ഞില്ല കോളേജിലേക്ക് പോയി . 


®®®®®®®©®®®®®®™®™™™®®®®®®®


ഞാൻ കോളേജിൽ എത്തിയപ്പോൾ നേരെ ചെന്നത് ആ ശനയുടെ ക്ലാസ്സിലേക്ക ...അവൾ എന്നെ കണ്ടതും സീറ്റിൽ നിന്ന് എഴുനേറ്റു ....


"നീ എന്താടി കരുതിയെ... ഞാൻ കലാകാലവും... ജയിലിൽ കഴിയുമെന്നോ .."

"ഹേയ് ഇല്ല ദുആ ..അങ്ങനെ വിചാരിക്കാൻ ഞാൻ മണ്ടിയൊന്നും അല്ല ...നീ വരുമെന്ന് ഉറപ്പായിരുന്നു ...പക്ഷെ ഇത്ര പെട്ടെന്ന് പ്രദീക്ഷിച്ചില്ല ഒരു ദിവസം ആ ജയിലിൽ നീ കഴിയുന്നത് കാണാൻ ഉള്ള പൂതി കൊണ്ട ഞാൻ ഇങ്ങനെ ഒക്കെ ചെയ്തത് ....നിന്നെ കുറിച്ച് ഇല്ലാത്ത കഥകൾ ഒക്കെ പറഞ്ഞു ഉണ്ടാക്കിയത് ...എന്തായാലും ..നിന്നെ പോലീസ് സ്റ്റേഷനിൽ കയറ്റിയല്ലോ എനിക്ക് അതുമതി .  'ശാന 

അവൾ പറഞ്ഞു തീരലും ...അവളെ മുഖത്തു നോക്കി ഒന്ന് കൊടുത്തു ...

"ഇനി മേലാൽ ...ഇത് ആവർത്തിക്കരുത് ...കളിക്കുമ്പോ ...എനിക്ക് കളിയ്ക്കാൻ ഒത്തതാണോ എന്നുകൂടി ആലോചിച്ചിട്ട് വേണം കളിയ്ക്കാൻ ...അല്ലാതെ ...ഇതുപോലെ ഒരുമാതിരി ...ആകരുത് ...കേട്ടോടി പുല്ലേ ..."

അവളെ ഒന്ന് നോക്കിയിട്ട് ....അവിടന്ന് തിരിഞ്ഞതും ...എന്റെ പിറകിൽ കൈകെട്ടി നിക്കുന്ന റാസിയേയും ടെവിൽ കിങ്‌സും നമ്മളെ റൗഡി ഗേൾസും നോക്കി നിക്കുന്നത് കണ്ടിട്ട് ...അവരെ ഒക്കെ സൈറ്റ് അടിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയിട്ട് ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു ..കുറച്ചു നിമിഷങ്ങൾ കൊണ്ട് എന്തൊക്കെയാ സംഭവിച്ചേ.... 


■■■■■■■■■■■■■■■■■■■■■■■



നെച്ചു 


ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോന്നു ...ആ ശാനയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ട്    ..അവൾക്ക് അത് തന്നെ വേണം ..

റാസിക്ക ഞങ്ങളോട് റെഡി ആയി നിക്കാൻ പറഞ്ഞു വിളിച്ചിരുന്നു എവിടേക്കോ പോവാൻ ഉണ്ടെന്ന് പറഞ്ഞിട്ട് . ഞങ്ങൾ എല്ലാവരും റെഡി ആയി ..അവരെ വെയിറ്റ് ചെയ്തു നിക്കുമ്പോ ആണ്.. ബൈക്കിന്റെ ശബ്‌ദം കേള്ക്കുന്നെ അപ്പൊ തന്നെ ഞങ്ങൾ എല്ലാവരും പുറത്തേക്കിറങ്ങി ...നമ്മളെ ഡെവിൽ കിങ്‌സ് ആയിരുന്നു ..ദുആ ഒഴികെ ബാക്കി എല്ലാവരും ഓരോ ബൈക്കിൽ കയറിയപ്പോൾ ....ദുആ മടിച്ചു നിക്കുന്നത് കണ്ടിട്ട് ...റാസിക്ക കലിപ്പായി


"നീ ഇനി ആരെ നോക്കി നിക്കാടി ..."

എന്നുപറയേണ്ട താമസം ...അവൾ മുഷ്ടി ചുരുട്ടി വേഗം റാസിക്ക പിറകിൽ കയറി ഇരുന്നു ...എങ്ങോട്ടാ പോകുന്നെ എന്ന് ഒരു ഐഡിയ യും ഇല്ല ...


കുറെ ദൂരം പിന്നിട്ട് ....ഞങ്ങൾ ഒരു വീടിന്റെ മുന്നിൽ എത്തി ...ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞിട്ട്..  അവര് ബൈക്ക് പാർക്ക്‌ ചെയ്തു ഞങ്ങളെ കൂടെ വന്നു.. 

'വാ നടക്ക് "റാസിക്ക 

ഞങ്ങൾ റാസിക്കാന്റെ പിറകെ നടന്നു... 

ആ വീടിന്റെ മുന്നിൽ ചെന്ന് കാളിങ് ബെൽ അടിച്ചു... കുറച്ചു കഴിഞ്ഞപ്പോൾ... ഒരു സ്ത്രീ പുറത്തേക്കു വന്നു... 


ആ സ്ത്രീ ഞങ്ങളെ മനസ്സിലാവാത്ത മട്ടിൽ നോക്കി... 

"ഇത് ഷെബിൻ സാറെ വീടല്ലേ... "റാസിക്ക 

റാസിക്ക അത് പറഞ്ഞപ്പോൾ. ദുആ... റാസിക്കാനേ നോക്കി... റാസിക്ക ആ സ്ത്രീയുടെ മറുപടിക്ക് വേണ്ടി.. കാത്തു നിക്കുന്ന പോലെ... അവരെ തന്നെ നോക്കി... 

"അതെ... നിങ്ങൾ.. ഒക്കെ "ആ സ്ത്രീ 

"ഞങ്ങൾ കോളേജ് സ്റ്റുഡന്റസ് ആണ്.. ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ നിങ്ങളിൽ നിന്ന്  അറിയാൻ വേണ്ടി വന്നതാ... "റാസിക്ക 

റാസിക്ക പറഞ്ഞെത് കേട്ട്.. ആ സ്ത്രീ.. 

"എന്നിൽ നിന്ന് എന്ത് അറിയാന....നിങ്ങൾ എന്തായാലും അകത്തേക്ക് കയറി ഇരിക്ക്... "

ഞങ്ങൾ അകത്തേക്ക് കയറി..  sit ഔട്ടിൽ ഇരിന്നു... ഞങ്ങൾ വന്നത് കണ്ടിട്ട്... രണ്ടു പെൺകുട്ടികൾ അവിടേക്ക് വന്നിട്ട്... ആ സ്ത്രീയോട് ഞങ്ങൾ ആരാണെന്ന് തിരക്കി    


"ഞങ്ങൾ കോളേജ് സ്റ്റുഡന്റസ് ആണ്..  ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ അറിയണം അതിനു വേണ്ടി വന്നതാ... അതിനു മുന്നേ   . നിങ്ങളൊക്കെ... ഷെബിൻ സാറെ ആരായിട്ടു വരും... "റാസിക്ക 


"ഞാൻ അവന്റെ ഉമ്മ..  ഇത് അവന്റെ പെങ്ങള്മാര്... "

ഞങ്ങൾ അവരെ നോക്കി ചിരിച്ചു.. 



"വന്ന കാര്യം പറഞ്ഞില്ല... "ഉമ്മ 

"അത് പിന്നെ.... ഞങ്ങൾക്ക് ഷെബിൻ സാറെ കുറിച്ച് കാര്യങ്ങൾ അറിയണം "റാസിക്ക 

"മനസ്സിലായില്ല "ഉമ്മ 

"വേറെ ഒന്നും അല്ല... അന്ന് ഷെബിൻ സാറിന് ആക്‌സിഡന്റിന് ശേഷം എന്താ സംഭവിച്ചേ. . "

****************************

ഞാൻ ചോദിച്ചത് കേട്ടിട്ട്... അവര് എന്നെ തന്നെ ഉറ്റു നോക്കി..  അവരെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ട്.. ഞാൻ  എല്ലാം പറഞ്ഞു 

"ഇത് ദുആ... ഫിനുവിന്റെ കസിൻ...ബാക്കിയുള്ളവർ ഒക്കെ അവളെ ഫ്രണ്ട്സ് ആണ്.  അന്നത്തെ ആക്‌സിഡന്റിന് ശേഷം ഷെബിൻ സാറിന് എന്താണ് സംഭവിച്ചത്... "

ഞാൻ ചോദിച്ചത് കേട്ടിട്ട്... ആ ഉമ്മ ഞങ്ങളെ ഒന്ന് നോക്കിയിട്ട് പറയാൻ തുടങ്ങി... 

"അന്നത്തെ ആക്‌സിഡന്റിന് ശേഷം അവന്റെ ഓർമ നഷ്ടപ്പെട്ടു... ഞങ്ങളെ പോലും അവൻ മറന്നു... ഒരു കണക്കിന് അത് തന്നെ നന്നായി എന്ന് തോന്നിയത്.. അല്ലെങ്കിൽ.. ഫിനുവിന്റെ മരണം അറിഞ്ഞാൽ ഇന്റെ കുട്ടിക്ക് താങ്ങാൻ ആകില്ല... "ഉമ്മ 

ഉമ്മാന്റെ കണ്ണ് നിറഞ്ഞു... കണ്ണ് തുടച്ചു ഞങ്ങളെ നോക്കി..

"ഒരുപാട് കാലം അവൻക്ക് എഴുനേറ്റ് നടക്കാൻ പറ്റിയിട്ടില്ലായിരുന്നു...അപ്പൊയെക്കെ ഞങ്ങൾ അവന്റെ കണ്ണിൽ അന്യർ ആണ്... എന്ത് ചെയ്താലും അവന്ക് വേഗം ദേഷ്യം വരും... 

കുറെ കാലം അവൻ അങ്ങനെ തന്നെ ആയിരുന്നു... പിന്നെ പിന്നെ... അവൻ... ഞങ്ങൾ അവന്റെ ഫാമിലിയാണ്. എന്നുള്ള സത്യത്തെ ഉൾകൊള്ളാൻ തുടങ്ങി..... അതിന്റെ ഇടക്ക്..  ഫിനുവിനെ കുറിച്ചോ അവളെ മരണത്തെ കുറിച്ചോ.. ഒന്നും ആരും പറഞ്ഞില്ല... 

പറഞ്ഞാലും... അവന്ക് അവളെ അറിയില്ല... അവന്റെ ജീവിതത്തിൽ അങ്ങനെ ഒരു പെണ്ണ് കടന്നു വന്നിട്ടില്ല എന്നായിരിക്കും... അവന്റെ ഓർമയിൽ... "umma 

ഉമ്മ പറയുന്ന കാര്യങ്ങൾ ഒക്കെ കേട്ട്... ഞങ്ങൾ എന്ത് പറയും എന്നറിയാതെ ഒരു നിമിഷം അങ്ങനെ ഇരുന്നു..  പെട്ടെന്ന് ദുആ എഴുനേറ്റ് ആ ഉമ്മാന്റെ അടുത്തേക്ക് പോയി... 

"എന്ത് പറയണം എന്ന് അറിയില്ല... ഇന്റെ ഫിനുവിന് ജീവൻ ആയിരുന്നു നിങ്ങളെ മോൻ എന്ന് എനിക്ക് മനസ്സിലായത് വൈകിയാണ്... അവരുടെ ബന്ധം അവൾ എന്നോട് പോലും മറച്ചു വയ്ക്കണം എന്നുണ്ടേൽ..  അവൾക്ക് അത്രക്കും പ്രിയപ്പെട്ടവൻ ആയിരിക്കും നിങ്ങളെ മോൻ... 

എന്ത് പറയണം എന്നറിയില്ല.. ഒരുപക്ഷെ അവൾ ഇപ്പോഴും ഞങ്ങളെ കൂടെ ഉണ്ടെങ്കിൽ ഈ വീട്ടിലേക്ക് ആയിരിക്കും കയറി വരേണ്ടത് അല്ലെ.. 

Hmm.... ഞങ്ങളെ മനസ്സിലാക്കി... ഞങ്ങൾക്ക് വേണ്ടി എല്ലാകാര്യങ്ങളും തുറന്നു പറഞ്ഞതിന് നന്ദിയുണ്ട്... 

ഞങ്ങൾ എന്നാ ഇറങ്ങട്ടെ... "ദുആ 

അവൾ അവരെ ഒക്കെ നോക്കി ചിരിച്ചിട്ട് അവിടന്ന് ഇറങ്ങി പോയി.. 



••••••••••°°°°°°°°°°°°°°°°°°°°°°°°°°°°•••••••


അവിടന്ന് ഇറങ്ങി പോരാൻ തന്നെ കാരണം.   എന്റെ മനസ്സ് അന്നേരം ഓക്കേ അല്ലായിരുന്നു... ഇനിയും അവിടെ നിന്നാൽ എനിക്ക് പിടിച്ചു നിക്കാൻ കഴിയില്ലായിരുന്നു. .. 

എല്ലാ വഴിയും എനിക്ക് മുന്നിൽ അടഞ്ഞു... ഇനി rk എന്റെ മുന്നിലേക്ക് വരുന്നത് വരെ എനിക്ക് അവനെ കണ്ടെത്താൻ കഴിയില്ല.   

പെട്ടെന്ന് ആരോ എന്റെ തോളിൽ കൈ വച്ചതും ഞാൻ തിരിഞ്ഞു നോക്കി..  നമ്മളെ ടീംസ് ആയിരുന്നു..  

"പോകാം... "

, റാസി എന്നെ തന്നെ ഉറ്റു നോക്കി.. ഞാൻ എന്താ എന്നാ മട്ടിൽ പുരികം പൊക്കി . അവൻ ഒന്നും ഇല്ല എന്ന് പറഞ്ഞു   . ബൈക്കിൽ കയറി..  പിന്നാലെ ബാക്കി എല്ലാവരും.. 

നേരെ വീട്ടിലേക്ക് വിട്ടു..... വീട്ടിൽ എത്തിയതും... ഞങ്ങൾ എല്ലാവരും അകത്തേക്ക് കയറി... അവിടെ ആ ഷാനയും ഫ്രണ്ട്സും ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു... ആദ്യം കയറിയ..  ഞങ്ങളെ കണ്ടപ്പോൾ.. അവളുമാർ മൈൻഡ് ആക്കിയില്ലെങ്കിലും... പിന്നാലെ വന്ന devil കിങ്സിനെ കണ്ട്.. അവര് എഴുനേറ്റ് അവരെ നോക്കി.. ഇളിച്ചുകൊണ്ട്... അടുത്തേക്ക് പോയി... അത് കണ്ടപ്പോൾ തരിച്ചു കയറിയെങ്കിലും ഞാൻ അടങ്ങി നിന്നു... 

പക്ഷെ ബാക്കി യുള്ളവരെ അവസ്ഥ അങ്ങനെ അല്ല... അവരെ മുഖം കണ്ടിട്ട് അവന്മാരെല്ലാരും കൂടി എന്ത് ചെയ്യും എന്നാ മട്ടിൽ..  പരസ്പരം നോക്കി.   


"ഹേയ് razz... ഞാൻ നിന്നെ ഒന്ന് കാണാൻ ഇരിക്കയായിരുന്നു ... വന്നേ .. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്... "ഷാന 

ആ കോപ്പ് റാസിയെ വിളിച്ചു.   പുറത്തേക്ക് പോയപ്പോൾ    . ബാക്കി എല്ലാവരും എന്നെ ആണ് നോക്കിയത്..  ഞാൻ അവരെ ഒന്ന് നോക്കിയിട്ട്.  റൂമിലേക്ക് പോയി    ... 

തെണ്ടി... ബലാല് ഇബ്‌ലീസ്.... ആ പരട്ട ഷാന വിളിച്ചപ്പോയെക്കും അവൻ അവളെ കൂടെ പോയല്ലോ ... പെൺകോന്തൻ റാസി    

അല്ല ഞാൻ എന്തിനാ അവൻ കൂടെ പോയതിന്... ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ... no ദുആ ഒരിക്കലും നിന്റെ മനസ്സിൽ ഇങ്ങനെ ഉള്ള ചിന്തകളൊന്നും വരാൻ പാടില്ല.... 


ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ട് തിരിഞ്ഞതും എന്റെ പിറകിൽ നിൽക്കുന്ന അഞ്ചെണ്ണത്തിനെ കണ്ടിട്ട്... ഞാൻ വരെ ഞെട്ടി... അതുപോലെ ഉണ്ട്.. അവളുമാരെ മുഖം... റിസു പോയി ഡോർ ആഞ്ഞടിച്ചിട്ട്... ബെഡിൽ പോയി ഇരിന്നു... ഇതിപ്പോ എന്താ കഥ... 

"എന്താടി... എന്താ പ്രശ്നം "

അവര് ഒന്നും പറയാത്തത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു... 

"വാ തുറന്ന് പറയടി തെണ്ടികളെ "

"എന്തോന്ന് പറയാനാ... അവന്മാർ അവളുമാരോട് കൊഞ്ചികുഴയുന്നത് അന്നോട് ഇനി പറയണോ... "നെച്ചു 

ഓഹോ അപ്പൊ അതാണ് കാര്യം.. ശെരിയാക്കി തരാം. 
.
ഞാൻ അവരെ അടുത്തേക്ക് പോയിട്ട്... 

"നിങ്ങൾ എത്ര പറഞ്ഞിട്ടും അവര് കേൾക്കുന്നില്ലല്ലേ... ഇനി നിങ്ങൾ അവരെ മൈൻഡ് ചെയ്യണ്ട... അവർക്ക് ആ ഷാനയും ഫ്രണ്ട്സിനെക്കാളും വലുത് നിങ്ങൾ ആണേൽ... നിങ്ങളെ അടുത്തേക്ക് തന്നെ വരും..  ഇനി നിങ്ങൾ അവരെ വാലും തൂങ്ങി പോകേണ്ട... "

ഞാൻ പറഞ്ഞതിനോട് അവരും യോജിച്ചു .   

"Ha.... എന്നാ വന്നേ... നെച്ചു ഫൈഹ... റിസു... നിങ്ങൾ ഫുഡ്‌ ഉണ്ടാക്കാൻ പോയിക്കോ   . ഞങ്ങൾ ഡ്രസ്സ്‌ ഒക്കെ അലക്കാൻ പോട്ടെ... "

എന്നുപറഞ്ഞു... അവരെ മൂന്ന് പേരെയും കിച്ചണിലേക്ക് പറഞ്ഞയച്ചിട്ട്... ഞങ്ങൾ അലക്കാൻ ഉള്ള ഡ്രെസ്സും എടുത്ത് റൂമിന്ന് പുറത്ത് ഇറങ്ങി.. അവിടെ ഹാളിൽ... ആ ഷാനയോടും ഫ്രണ്ട്സിനോടും കുറുകി കൊണ്ട് നിക്കുന്നവന്മാരെ മൈൻഡ് ചെയ്യാതെ ഞങ്ങൾ ടെറസിലേക്ക് പോയി.. 

ടെറസിൽ എത്തി.. വാഷിങ് മെഷിന്റെ അടുത്ത് പോയി... ചിന്നു... ഡ്രസ്സ്‌ എല്ലാം മെഷിന്റെ ഉള്ളിലേക്ക് ഇടുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു... പെണ്ണ് അച്ചായനെ പ്രാകി കൊണ്ടാണ് ഉള്ള ഡ്രസ്സ്‌ മുഴുവനും അതിലേക്ക് ഇടുന്നത്... ലെച്ചുവിനെ നോക്കിയപ്പോൾ... അവൾ ഇവളെക്കാളും കഷ്ട... 

പൈപ്പ് തുറന്നു വിട്ടിട്ട്... ബക്കറ്റ് വയ്ക്കാതെ... അപ്പുവേട്ടനെ പ്രാകി കൊണ്ട് നിക്ക..  ഉള്ള വെള്ളം മുഴുവനും വേസ്റ്റ് ആക്കി.. ഞാൻ വേഗം പോയി.. പൈപ്പ് പൂട്ടി അവളെ തലക്കൊന്ന് കൊടുത്തു.. അത് കിട്ടിയപ്പോൾ.. കോപ്പ് തല തടവി കൊണ്ട് എന്നെ നോക്കി... 

"നീ ഏത് ലോകത്താടി തെണ്ടി... ഉള്ള വെള്ളം മുഴുവനും കളഞ്ഞല്ലോ... "

"അത്... ഞാൻ അറിയാതെ... "ലെച്ചു 

"ഉം.. ഉം.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. അപ്പുവേട്ടനെ കുറിച്ച് ഇനി ഒരു ചിന്തയും ഉണ്ടാകാൻ പാടില്ല എന്ന്   "

"ആ ദുആ... പക്ഷെ ആ ദേവൂ അപ്പുവേട്ടനോട് സംസാരിക്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു അതാ... "ലെച്ചു 

"Hmm... ഇനി ഇത് ആവർത്തിക്കരുത്.. "

എന്ന് പറഞ്ഞു അവളെ വിലക്കിയതും... പെട്ടെന്ന് എന്തോ ശബ്‌ദം കേട്ട് ഞങ്ങൾ ചിന്നമ്മയെ നോക്കി.. 

"യാ ഹൗല വല... എന്താടി നീ കാണിച്ചു വച്ചിരിക്കുന്നെ.  ഇങ്ങോട്ട് മാറി നിക്കടി.. "

ഞാൻ അവളെ പിടിച്ചു മാറ്റിയിട്ട്... മെഷിന്റെ സ്വിച്ച് off ആക്കി.. 

"എന്താടി ഇത്... എപ്പോ മുതലാടി മെഷിനിൽ വെള്ളം ഒഴിക്കാതെ അലക്കാൻ തുടങ്ങിയത്.  ഹേ... "

"അത് പിന്നെ ദുആ.. ഞാൻ അറിയാതെ... "ചിന്നു 

"ഓഹ്... ഇന്റെ പടച്ചോനെ...പോത്തിനോടാണല്ലോ ഞാൻ ഇത്രയും നേരം വേധം ഓതിയത്.. "

അവര് രണ്ടും ഇളിച്ചു കാണിച്ചതും...ഞാൻ അവരെ നോക്കി കണ്ണുരുട്ടി . അന്നേരം ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞു എന്നെ സോപ്പ് ഇട്ടു... 



+++++++++++++++++++++++++++++++++++++

നെച്ചു..  

ഞങ്ങൾ ഫുഡ്‌ ഉണ്ടാക്കി കൊണ്ട് ഇരിക്കുമ്പോ ആണ്.  ആ neha അവിടേക്ക് വന്നത്. . എന്നിട്ട് ഫ്രിഡ്ജ് തുറന്നിട്ട്... ഞങ്ങൾക്ക് കേൾക്കാൻ വേണ്ടി.   

"ജാസ്... നിനക്ക് കൂൾ വാട്ടർ  എടുക്കട്ടെ... അല്ലെങ്കിൽ പാച്ചൂന് മാത്രം മതിയോ  .. "neha 


അപ്പൊ അവിടന്ന് ആ ബലാല് പാച്ചുക്ക അവനും കൂടി എടുത്തോ എന്ന് പറഞ്ഞപ്പോൾ... ഞാൻ എന്റെ കയ്യിലുള്ള... സ്പൂൺ എടുത്തെറിഞ്ഞു... ശബ്‌ദം കേട്ടപ്പോൾ ഫൈഹയും റിസുവും എന്നെ നോക്കി പുരികം പൊന്തിച്ചു ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞിട്ട്.. അവിടന്ന് പോകാൻ നിന്ന  ആ നേഹയുടെ കയ്യിൽ നിന്ന് ആ വാട്ടർ വാങ്ങി.  പാച്ചുക്കന്റെ അടുത്തേക്ക് പോയി   


മൂപ്പര് ഞാൻ വരുന്നത് നോക്കി നിക്കാണ്.   ഞാൻ പാച്ചുക്കാന്റെ മുന്നിൽ പോയി നിന്നിട്ട്..  ബോട്ടിലിന്റെ ടാപ് തുറന്നു പാച്ചുക്കന്റെ തലയിൽ കൂടി കമഴ്ത്തി... 


പെട്ടെന്നുള്ള അറ്റാക്ക് ആയതു കൊണ്ട്.. പാച്ചുക്ക എണീറ്റ് നിന്നു.. 

"ഇനി എങ്ങാനും...ഇവളുമാരോട്  സംസാരിക്കുന്നത് ഞാൻ കണ്ടാൽ.  പിന്നെ നെച്ചൂന്റെ ജീവിതത്തിൽ പാച്ചു എന്നാ ചാപ്റ്റർ close ആക്കും പറഞ്ഞില്ലെന്നു വേണ്ട.. "


എന്നുപറഞ്ഞു ഞാൻ തിരിച്ചു കിച്ചണിലേക്ക് പോയി.. ഫൈഹയും റിസുവും വന്നു എന്നെ കെട്ടിപ്പിടിച്ചു.  നന്നായി qalbe എന്നു പറഞ്ഞിട്ട് 


******************************

ലെച്ചു... 


ഞങ്ങൾ അലക്കി കഴിഞ്ഞു ഫ്രഷായി കിച്ചണിലേക്ക് പോയി.. എന്നിട്ട് അവരെ സഹായിച്ചു... നെച്ചു പാച്ചുക്കന്റെ തലയിൽ കൂടി വെള്ളം ഒഴിച്ചത് കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി.   

പാച്ചുക്ക ആണേൽ തണുത് വിറച്ചു.. ഒരു സൈഡിലേക്ക് ആരോടും ഒന്ന് മിണ്ടാതെ പുതച്ചു മൂടി ഇരിക്കാണ്.. പാവം... 


ഞങ്ങൾ ഫുഡ്‌ ഒക്കെ ready ആക്കി... ടേബിളിൽ കൊണ്ട് വച്ചിട്ട്... ഇരുന്നു   . ബോയ്സ് ടീമിനെ ഇപ്പൊ ഫുഡ്‌ കഴിക്കാൻ വിളിക്കുമെന്ന് പ്രദീക്ഷിച്ചിരിക്കാണ്... 


കുറെ ആയിട്ടും വിളി കാണാത്തത് കണ്ടപ്പോൾ... പാച്ചുക്ക ഓടി വന്നു ചെയറിൽ ഇരിന്നു.. 


"എന്തും സഹിക്കാം പക്ഷെ വിശപ്പ്..  അതില്ല "പാച്ചുക്ക 


മൂപ്പർ ഫുഡ്‌ കഴിക്കാൻ തുടങ്ങി.  ബാക്കിയുള്ളവർ അവരെ ഈഗോ മാറ്റി വച്ചു അവസാനം.. ഞങ്ങളെ കൂടെ വന്നിരുന്നു കഴിച്ചു.. അത് കണ്ട് ആ ഷാനയും ഫ്രണ്ട്സും അവിടന്ന് എഴുനേറ്റ് റൂമിലേക്ക് പോയി.. 


ഞങ്ങൾ ഫുഡ്‌ കഴിച്ചോണ്ട് ഇരിക്കുമ്പോ ആണ് അവിടേക്ക് ആരോ  കയറി വന്നത്  .. 

ഞങ്ങൾ എല്ലാവരും അവിടേക്ക് നോക്കി... 

"അൻസിക്ക... "

ഞാൻ ഫുഡ്‌ കഴിക്കുന്നിടത് നിന്ന് എഴുനേൽക്കാൻ നിന്നതും  

"നീ എങ്ങോട്ടാ... ഫുഡ്‌ കഴിച്ചു കഴിയാതെ ഇവിടന്ന് എഴുനേൽക്കേണ്ട... "റാസി 


റാസി പറഞ്ഞത് കേട്ട് ഞാൻ അൻസിക്കാനേ നോക്കി... 

"Its ok ദുആ.. ഞങ്ങൾ ഇവിടെ ഇരുന്നോളാം നിങ്ങൾ ഫുഡ്‌ കഴിക്ക്... "അൻസിക്ക 

അൻസിക്കയും ഫ്രണ്ട്സും.. അവിടെ സോഫയിൽ ഇരിന്നു   . 

ഞാൻ വേഗം ഫുഡ്‌ കഴിച്ചു... എഴുനേറ്റു.. കൈ കഴുകി... അൻസിക്കാന്റെ അടുത്തേക്ക് പോയി... 


"എന്താ അൻസിക്ക..  ഈ വഴിക്ക്... "

"ഇന്ന് നിന്നെ പോലീസ് അറെസ്റ്റ്‌ ചെയ്തു എന്ന  ന്യൂസ്‌ ഒക്കെ കേട്ടു.. അപ്പൊ നിന്നെ ഒന്ന് കാണാൻ വന്നതാ.. വന്നപ്പോൾ അല്ലെ.. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ അറിഞ്ഞത്.. "അൻസിക്ക 


അൻസിക്ക പറഞ്ഞത് മനസ്സിലാവാത്ത മട്ടിൽ ഞാൻ നോക്കി.   

"മനസ്സിലായില്ല... "

"ദുആ നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞ കാര്യം നീ മറക്കരുത്.. പിന്നെ.. നിങ്ങൾ പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ ഇവർക്കെന്താ ഇവിടെ കാര്യം... "അൻസിക്ക 


അൻസിക്കാനേ ബാക്കി പറയാൻ സമ്മതിച്ചില്ല.. 

"എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന് കൂടെ കൂടെ ഓർമിപ്പിക്കേണ്ട ആവിശ്യം ഇല്ല.. എനിക്കറിയാം കഴിഞ്ഞതാണോ അല്ലെ എന്ന്... പിന്നെ   അവര്.  ഇവിടേക്ക് വരണോ വേണ്ടേ എന്ന് ഞങ്ങളാണ് തീരുമാനിക്കേണ്ടത് .. അല്ലാതെ അൻസിക്കയല്ല... "

"അൻസി സാറെ... "

പെട്ടെന്ന് പിന്നിൽ നിന്ന് റാസി അങ്ങനെ വിളിച്ചതും.. ഞാൻ റാസിയെ തിരിഞ്ഞു നോക്കി   . അവൻ ഞങ്ങളെ അടുത്തേക്ക് വന്നു കൂടെ അച്ചായനും ഉണ്ട്.  

"ഇവളെ എൻഗേജ്മെന്റ് അല്ലെ കഴിഞ്ഞിട്ടുള്ളൂ... അല്ലാതെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ... അതോണ്ട് സാർ അധികാരം സ്ഥാപിക്കാൻ നിക്കണ്ട.  പിന്നെ ഇവിടെ പെൺകുട്ടികൾ ഉണ്ടെന്ന് കരുതി ഞങ്ങൾക്ക് ഇവിടേക്ക് വന്നാൽ എന്താ കുഴപ്പം... 

ദുആ ഒഴികെ ബാക്കിയുള്ളവർമാരെല്ലാം എന്റെ പെങ്ങൾമാർ ആണ്   . അതുകൊണ്ട്.. ഞങ്ങൾ എപ്പോ വേണേൽ ഇവിടേക്ക് വരും .  "റാസി 

റാസി ആ പറഞ്ഞത് ഇഷ്ടായി.. പക്ഷെ അത് പുറത്ത് കാണിക്കാൻ പറ്റാത്തത് കൊണ്ട്   . ഞാൻ പുറമെ കലിപ്പ് മൂഡിൽ നിന്നു... 

"അല്ല ഈ പറഞ്ഞ നിങ്ങൾ എന്താ ഈ സമയത്ത് ഇവിടെ..... "അച്ചായൻ.. 

"ഞാൻ ദുആനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ വന്നതാ... "അൻസിക്ക 

അൻസിക്ക പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാത്തത് കൊണ്ട്... ഞാൻ മുഖം ചുളിച്ചു അൻസിക്കാനേ നോക്കി.. 

അൻസിക്ക പാന്റിന്റെ  പോക്കറ്റിൽ നിന്ന് ബോക്സ്‌ എടുത്ത് അത് തുറന്നിട്ട്  എനിക്ക് നേരെ നീട്ടി..  അതൊരു റിങ്ങിന്റെ ബോക്സ്‌ ആയിരിന്നു... 

ഞാൻ ആ റിങ്ങിലേക്ക് നോക്കിയിട്ട്... അൻസിക്കാനേ നോക്കി... 

"ഇത് നിനക്ക് ഇട്ടു തരാൻ ആണ് വന്നത്.... നിന്റെ ഉപ്പയും എന്റെ ഉമ്മയും നിന്നെ വിളിക്കും അന്നേരം നിനക്ക് ring ഇട്ടു തരണം...എന്നാണ് പറഞ്ഞത്, "അൻസിക്ക 

"What..... ഒരു പ്രാവശ്യം ഇട്ടു തന്നതല്ലേ... ഇനിയും എന്തിനാ.. "

"അത് അവരോട് ചോദിക്കണം... "അൻസിക്ക 


ഞാൻ അൻസിക്കാക്ക് മറുപടി കൊടുക്കാൻ നിന്നപ്പോ ആണ് എന്റെ ഫോൺ അടിഞ്ഞത്... ഞാൻ അൻസിക്കാനേ ഒന്ന് നോക്കിയിട്ട് ഫോൺ എടുത്തു.. 

ഗ്രൂപ്പ്‌ vedio call ആയിരുന്നു...ഞാൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട്.. call എടുത്തു... 

(പിന്നെ ഞങ്ങൾ ഇപ്പൊ ഹോസ്റ്റലിൽ അല്ല താമസിക്കുന്നെ എന്നൊക്കെ വീട്ടിൽ അറിഞ്ഞിട്ടോ.. )

"Ha മോളെ... അൻസി അവിടേക്ക് വന്നില്ലേ... "ഉപ്പ 

"ആ "

"എന്നിട്ട് എവിടെ അവൻ "അമ്മായി.. 

ഞാൻ അൻസിക്കാക്ക് ഫോൺ കൊടുത്തിട്ട്... എവിടേക്കോ നോക്കി നിന്നു... 

"മോനെ നീ അവളെ കയ്യിൽ ring ഇട്ടു കൊടുത്തേ ഞങ്ങൾ കാണട്ടെ... "അമ്മായി... 

അമ്മായി അത് പറഞ്ഞപ്പോൾ.. ഞാൻ നമ്മളെ ടീമ്സിനെ ഒക്കെ നോക്കി....അവരണേൽ... ആ കൈ കാണിച്ചു കൊടുത്തേക്ക് എന്നാ മട്ടിൽ തല ആട്ടി... റാസി ആണേൽ... ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി കൊണ്ട് നിക്ക... അവന്ക് നല്ലോണം ദേഷ്യം വരുന്നുണ്ട് എന്ന് അവന്റെ മുഖം കണ്ടാൽ മനസിലാക്കാം.. 


"ടി നെച്ചു.. നീ ഈ ഫോൺ പിടിച്ചേ "അൻസിക്ക 

അവളെ കയ്യിൽ ഫോൺ കൊടുത്തു.. അവൾ ഞങ്ങൾക്ക് നേരെ ഫോൺ വെച്ചു. അൻസിക്ക ആ ബോക്സിൽ നിന്ന് ring എടുത്ത്.. എന്റെ കൈ കാണിച്ചു കൊടുക്കാൻ പറഞ്ഞു.. 


"ഇതൊക്കെ എന്തിനാ അൻസിക്ക "

"ദുആ ഒന്നും പറയണ്ട . നീ കൈ കാണിച്ചു കൊടുത്തേ . "ഉപ്പ.. 

ഓഹ്... ഇതിന്റെ ഒക്കെ ആവിശ്യം എന്താ . ഓരോ പുലിവാൽ... ഞാൻ ഇഷ്ടല്ലാത്ത മട്ടിൽ മുഖം ചുളിച്ചിട്ട്.. ആർക്കോ വേണ്ടി.. എന്നാ മട്ടിൽ കൈ നീട്ടി   . അൻസിക്ക ring ഇട്ടു തന്നതും.. അൻസിക്കാന്റെ ഫ്രണ്ട്സ് കയ്യടിച്ചു പാസ്സ് ആക്കി... 

"കഴിഞ്ഞില്ലേ ഇനി എന്തേലും ഉണ്ടോ .  "

"നീ എന്താ ദുആ.. അൻസിനോട് ദേഷ്യം ഉള്ളപോലെ സംസാരിക്കുന്നെ.. "

അപ്പോഴാണ് ഇവര് ഇതൊക്കെ കേൾക്കുന്നുണ്ടെന്ന് ഓർമ വന്നത്... ഞാൻ അപ്പൊ തന്നെ ഇന്റെ തലക്കൊന്ന് കൊടുത്തിട്ട്... നെച്ചൂന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി... 

"ഹേയ് അങ്ങനെ ഒന്നും ഇല്ല ഉപ്പ... അത് ഇങ്ങക്ക് തോന്നുന്നത...അല്ലെങ്കിൽ പിന്നെ ഉപ്പ തന്നെ പറ. എനിക്ക്  എന്തിനാ അൻസിക്കാനോട് ദേഷ്യം 
."

"നിന്റെ സംസാരം കേട്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി അത്രേ ഉള്ളു... "ഉപ്പ 

"ഓഹ്.. അതാണോ... ഉപ്പക്ക് അറിയില്ലേ എനിക്ക് ഇതൊന്നും ഇഷ്ടല്ലാ എന്ന്.. അതോണ്ടാ അങ്ങനെ പറഞ്ഞെ.. "

"Ha.... ഞങ്ങൾ എന്നാ വയ്ക്ക... നിങ്ങൾ ഫുഡ്‌ കഴിച്ചോ... "ഉപ്പ 

"ആ.. "

"Ha... എന്നാ ശെരി മോളെ "അമ്മായി   

അവര് ഫോൺ കട്ടാക്കിയതും... ഞാൻ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു.. 

"ഞങ്ങൾ ഇറങ്ങാ.. നാളെ കോളേജിൽ വച്ചു കാണാം.. "

എന്നുപറഞ്ഞു റാസി ഇറങ്ങി പോയി.. അതിന്റെ പിന്നാലെ തന്നെ.. ബാക്കിയുള്ളവരും... അവര് പോയപ്പോൾ.. 

"ദുആ... എന്താ ഇതിന്റെ ഒക്കെ അർത്ഥം.. അവര് എന്താ എപ്പോഴും നിങ്ങളെ കൂടെ... "അൻസിക്ക 

"ഇനിയും നിങ്ങളോട് ഇത് പറയാതിരുന്നാൽ ശെരി ആകില്ല..പാച്ചുക്കന്റെ പെണ്ണാ നെച്ചു.. അപ്പുവേട്ടന്റെ പെണ്ണ് ലെച്ചു.. അച്ചായന്റെ പെണ്ണ് chinnu.. ജാസിക്കന്റെ പെണ്ണ് റിസു... ബാസിക്കന്റെ പെണ്ണ് ഫൈഹയും..  ഇനി എന്തേലും അറിയണോ . "

"അപ്പൊ റാസിയുടെ... "അൻസിക്ക 

അൻസിക്ക അങ്ങനെ ചോദിച്ചതും.. മനുഷ്യന്റെ നെഞ്ചിൽ ഇടുത്തി വീണ പോലെ ആയിരുന്നു  . എന്ത് മറുപടി കൊടുക്കും ഞാൻ.   ഞാൻ എല്ലാവരെയും ഒന്ന് നോക്കി.. പിന്നെ തലതാഴ്ത്തി കൊണ്ട് പറഞ്ഞു. 

"എനിക്കറിയില്ല "

എന്നുപറഞ്ഞു റൂമിലേക്ക് പോയി... 


•••••••••••••••••••••••~~~~~~~~~~••••••••••••••••


നെച്ചു 

ദുആ അങ്ങനെ ഒരു മറുപടി കൊടുത്തിട്ട് അവിടന്ന് പോയപ്പോൾ.. ഞങ്ങൾ എല്ലാവരും അവൾ പോവുന്നതും നോക്കി നിന്നു.. 

"എന്താ ഇതൊക്കെ നെച്ചു... "ശാമിക്ക 


"ഇങ്ങൾ ദുആ.. പറഞ്ഞത് കേട്ടില്ലേ... അല്ല ഇനി കേട്ടിട്ടില്ലെങ്കിൽ.. ഞാൻ ഒന്നുടെ പറയാം.. 

ഞാൻ പാച്ചുക്കന്റെ പെണ്ണാ പാച്ചുക്കന്റെ മാത്രം..."

ഞാൻ പറഞ്ഞത് കേട്ടിട്ട് ശാമിക്ക എന്നെ തുറിച്ചു നോക്കുന്നുണ്ട്.. ഞാൻ മൂപ്പരെ നോക്കി പുച്ഛിച്ചു..  

അതെ സമയം... സിദ്ധുവേട്ടൻ ലെച്ചുനെ നോക്കിയപ്പോൾ... 

"ഇനി നിങ്ങൾക്ക് എന്തേലും അറിയാൻ ഉണ്ടോ   "ലെച്ചു 

"ഇല്ല... അറിഞ്ഞെടുത്തോളം മതിയായി... എന്ത് കണ്ടിട്ടാ നിങ്ങൾ അവരെ സ്നേഹിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല... എന്തായാലും ഒന്ന് പറയാം.. അന്നും ഇന്നും എന്നും ഞാൻ നിന്നെ എന്റെ പെണ്ണായിട്ടേ കണ്ടിട്ടുള്ളു.... "സിദ്ധു 

"ഇങ്ങേരോട് പറഞ്ഞിട്ട് കാര്യല്ല മോളെ... "ലെച്ചു.. 

"എന്തായാലും ഞങ്ങൾ ഇറങ്ങാ.. അവളോട് പറഞ്ഞേക്ക് ഞങ്ങൾ പോയി എന്ന്   "അൻസിക്ക 

അവര് യാത്ര പറഞ്ഞു ഇറങ്ങിയതും..ഞങ്ങൾ റൂമിലേക്ക് പോകാൻ നിന്നതും  . ആ ഷാനയും ഫ്രണ്ട്സും ഞങ്ങളെ മുന്നിൽ നിന്നു .. ഞങ്ങൾ അവരെ കടന്നു പോകാൻ നിന്നപ്പോൾ.. 

"ഒന്ന് അവിടെ നിന്നെ "ഷാന 

ഞങ്ങൾ അവിടെ നിന്നു . എന്നിട്ട് കൈയും കെട്ടി അവളെ നോക്കി പുരികം പൊക്കി... 

"എന്താ "

"ഇന്ന് ഇവരെ ഒക്കെ വിളിച്ചു വരുത്തി. ഇനി നാളെ വേറെ ആരേലും വിളിച്ചു വരുത്തോ നിങ്ങൾ "ആന 

അവൾ പറഞ്ഞ തോന്ന്യവാസത്തിന് അവളെ മോന്തന്റെ ഷേപ്പ് മാറ്റാൻ വേണ്ടി കൈ ഉയർത്തിയതും എനിക്ക് മുന്നേ ആരോ അവളെ കവിളിൽ അടച്ചിരുന്നു.. 

ഞാൻ അതാരാണെന്ന് നോക്കിയപ്പോൾ റിസു ആയിരുന്നു 

"ഇനി നിന്റെ നാവിൽ നിന്ന് ഇമ്മാതിരി വർത്താനം കേട്ടാൽ  . വച്ചേക്കില്ല.. ഛെ... അറുപ്പ് തോന്ന നിന്നോട്.. നീ ഒക്കെ ഒരു പെണ്ണാണൊടി "റിസു 

"അത് കലക്കി qalbe ഞാൻ ഇവൾക്ക് ഒന്ന് പൊട്ടിക്കാൻ നിൽക്കായിരുന്നു.... ദേ ഇതുപോലെ "ലെച്ചു 

എന്ന് പറഞ്ഞു ലെച്ചു അവളെ മറ്റേ ഭാഗത്തു നോക്കി ഒന്ന് പൊട്ടിച്ചു... 

"നീ ഒക്കെ ഞങ്ങളെ ചെക്കനോട്  കൊഞ്ചി കുഴയുന്നത് കണ്ട് നിന്നത്. വേറൊന്നും കൊണ്ടല്ലടി... നീ എവിടെ വരെ  പോകും എന്ന് അറിയാൻ വേണ്ടി കാത്തു നിന്നതാ... "ചിന്നു 

"നീ എന്താടി കരുതിയെ.. ഞങ്ങൾ എല്ലാം കണ്ടും കേട്ടും നിക്കുമെന്നോ... എന്നാ മോൾക്ക് തെറ്റി... ഈ rowdy ഗേൾസിനെ ആരേലും നോവിച്ചു വിട്ടാൽ പിന്നെ അവരെ ഇരട്ടി നോവിക്കാതെ വെറുതെ ഇരിക്കില്ല ഞങ്ങൾ.. "

"നീയും നിന്റെ വാലുകളും കൂടി ചെയ്യുന്നതിനെ ഒക്കെ..ഇതിലും വലുതായി തിരിച്ചു തരുന്നുണ്ടെടി... "ഫൈഹ 

"Stop it "

ആ ആന... അലറിയപ്പോൾ ഞങ്ങൾ മിണ്ടാതെ നിന്നു... 

"ഇപ്പൊ ഇറങ്ങി കോണം... എന്റെ വീട്ടിൽ നിന്ന് ഇനി ഒരു നിമിഷം പോലും ഇവിടെ നിങ്ങളെ കാണാൻ പാടില്ല... "ആന 

"അല്ലെങ്കിലും ആരാ ഇനി നിന്റെ ആട്ടും തുപ്പും സഹിച്ചു ഇവിടെ നിക്കുന്നെ ഞങ്ങൾ ഇപ്പൊ തന്നെ ഇറങ്ങാണ് ... "റിസു 

എന്നു പറഞ്ഞു ഞങ്ങൾ റൂമിലേക്ക് പോകാൻ നിന്നപ്പോൾ... ദുആ ഉണ്ട് അവിടെ നിക്കുന്നു... ഇവിടെ നടന്നതൊക്കെ അവൾ കണ്ടിട്ടുണ്ട് എന്നാ മനസ്സിലായി അവളെ മട്ടും ഭാവവും കണ്ടിട്ട്..  

"ദുആ വന്നേ നമ്മളെ എന്താണോ ഇവിടെ ഉള്ളെ അതൊക്കെ എടുത്തിട്ട് ഇപ്പൊ തന്നെ ഇവിടന്ന് ഇറങ്ങാം "ചിന്നു 

എന്നു പറഞ്ഞു അവളെയും കൂട്ടി റൂമിലേക്ക് പോവാൻ നിന്നപ്പോൾ....ആ കുരിപ്പ് ഒന്നനങ്ങുന്നത് പോലും ഇല്ല... ഞങ്ങൾ അവളെ നോക്കിയപ്പോൾ... 

അവൾ കയ്യിലെ പിടി വിടുവിഴ്ച്ചിട്ട് ഷാനയുടെ അടുത്തേക്ക് പോയി.. 

"ഷാന... ഇവര് ചെയ്തതിനൊക്കെ sorry... ഞങ്ങളെ ഇവിടന്ന് പുറത്താക്കല്ലേ plz...നീ ഇറക്കി വിട്ടാൽ  ഈ രാത്രി ഞങ്ങൾ എവിടേക്ക് പോകും... "ദുആ 


ദുആ പറയുന്നത് കേട്ടിട്ട്... ഞങ്ങൾ എല്ലാവരും അന്താളിപ്പോടെ അവളെ തന്നെ നോക്കി.. ആ ഷാനയാണെങ്കിൽ ഈ ലോകം തന്നെ കീയടിക്കിയ മട്ടിൽ അവളെ നോക്കി ചിരിക്കുന്നു... 

"എന്നൊക്കെ എന്റെ പട്ടി പറയുമെടി ചെറ്റേ.. "ദുആ 

ദുആന്റെ പെട്ടന്നുള്ള മാറ്റം കണ്ടപ്പോൾ ഞങ്ങൾ എല്ലാവരുടെയും മുഖത്ത്... lED ബൾബ് കത്തിയ പോലെ ആയിരുന്നു.. 

"ഡീീ "ഷാന 

ആ ഷാന ദുആന്റെ നേരെ കൈ ഉയർത്തിയതും.. ദുആ അവളെ കൈ തടഞ്ഞു... 

"അടങ്ങേടി... നീ എന്താ വിചാരിച്ചേ.. ഈ ദുആ നിന്റെ കാല് പിടിക്കും എന്നോ.. ദുആ അങ്ങനെ ചെയ്യണേൽ രണ്ടാമത് ജനിക്കണം.. മരിക്കേണ്ടി വന്നാലും ഒരാളെ മുന്നിലും തല കുനിച്ച ചരിത്രം ഇല്ലെടി ദുആക്ക്.. ആ എന്നോട് കളിക്കാൻ നിക്കല്ലേ.. മോൾ തോറ്റു പോകും... 

പിന്നെ ഇനി ഇവിടെ നീക്കാനുള്ള ഉദ്ദേശവും ഇല്ല ഞങ്ങൾക്ക്.... അതോണ്ട് ഞങ്ങൾ ഇറങ്ങാ .. ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട..നീ സൂക്ഷിച്ചോ   ദുആ കളി തുടങ്ങിയിട്ടേ ഉള്ളു... "ദുആ 

ഒരു താക്കീതും കൊടുത്ത് അവൾ അവിടന്ന് തിരിഞ്ഞതും.. പെട്ടെന്ന് എന്തോ മറന്ന പോലെ ഷാനയെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട്.. അവിടെ നിന്ന് എന്തോ തിരയാൻ തുടങ്ങി.. 

പെട്ടെന്ന്... "ടടാ "ശബ്‌ദം കേട്ടപ്പോൾ ഞങ്ങൾ നോക്കി.. ദുആ ശാനക്ക് ഇട്ട് ഒന്ന് പൊട്ടിച്ചതാ 

"ഇത് തരാതെ ഇവിടന്ന് ഇറങ്ങണേൽ എനിക്ക് സമാധാനം ഉണ്ടാകില്ല അതാ.. "ദുആ 

.ആ ഷാന കണ്ണും നിറച്ചോണ്ട് ദുഅയെ നോക്കി പേടിപ്പിക്കുന്നുണ്ട്.. ദുആക്ക് അതൊന്നും പുത്തരിയല്ല എന്നാ മട്ടിൽ അവളെ പുച്ഛിച്ചു തള്ളി 


"എന്നാ ഇറങ്ങല്ലേ "പെട്ടെന്ന് ചിന്നു എല്ലാവരെയും ലഗേജ് എടുത്തോണ്ട് വന്നതും... ഞങ്ങൾ അതൊക്കെ വാങ്ങി കയ്യിൽ പിടിച്ചു... ആ വീടിന്റെ പാടി ഇറങ്ങി... 


ഈ രാത്രി എങ്ങോട്ട് പോകും എന്നൊരു ഐഡിയയും ഇല്ലാതെ ഞങ്ങൾ നടന്നു.... 


കുറെ നടന്നു നടന്നു.   ക്ഷീണിച്ചപ്പോൾ.. ഞങ്ങൾ അവിടെ നിന്നു.. 

"എടി ഇനി വയ്യ...നടക്കാൻ... "ചിന്നു.. 

"അതെ ദുആ... ഈ രാത്രി നമ്മൾ എങ്ങോട്ടെന്ന് വച്ച നടക്ക... ഒരു കാര്യം ചെയ്യാം.. നമുക്ക് ഇക്കുനെ വിളിക്കാം.. "റിസു 

"വേണ്ട... ആരെയും വിളിക്കേണ്ട... ഒരു മിനിറ്റ്.. ഞാൻ ഒരു call ചെയ്യട്ടെ... "ദുആ 

എന്നു പറഞ്ഞു അവൾ മാറി നിന്നു..  ആരെയോ call ചെയ്തു.. ഞങ്ങൾ അവിടെ ഉണ്ടായിരുന്ന ബസ്റ്റോപ്പിൽ ഇരിന്നു... 

"ആ ഷാന ഒരു കാലത്തും ഗുണം പിടിക്കരുതേ ഇന്റെ ഈശ്വര... "ലെച്ചു 

ലെച്ചു ആനയെ പ്രാകി കൊണ്ട് ഇരിക്കുമ്പോ...ആണ്.. ആ റോഡിലൂടെ ബൈക്കിൽ കുറച്ചു പയ്യന്മാർ പോയത്.. അവര് മുന്നോട്ട് പോയ അതെ സ്പീഡിൽ റിവേഴ്‌സ് അടിച്ചു ഞങ്ങളെ മുന്നിൽ വന്നു നിന്നു . 

"Oooii.... ചെല്ല കിളീസ്... എന്താ ഈ നട്ടപാതിരാക്ക്.. ഇവിടെ... "അതിലൊരുത്തൻ 

"ഇവളെ കുഞ്ഞമ്മ പെറ്റു... അപ്പൊ കുട്ടിനെ കാണാൻ വേണ്ടി പോക.. എന്തേയ്... "ലെച്ചു 
.

ലെച്ചു പറഞ്ഞത് കേട്ടിട്ട് ഞങ്ങൾക്ക് ചിരി വന്നു.. 

"ഓഹോ... എന്നാ ഞങ്ങൾ കൊണ്ട് വിടാം... ഞങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല.. അല്ലേടാ "

"അതെ "

"പക്ഷെ ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടല്ലോ ചേട്ടാ... "chinnamma 

അവൾ പറഞ്ഞത് കേട്ട് അതിലൊരുത്തൻ ബൈക്കിൽ നിന്ന് ഇറങ്ങി .. ഞങ്ങളെ അടുത്തേക്ക് നടന്നു.. വന്നു 



"അങ്ങനെ ആണോ..  ഞങ്ങൾ ആ ബുദ്ധിമുട്ട് മാറ്റി തരാലോ... "എന്നുപറഞ്ഞു ചിന്നുവിന്റെ മുടിയിൽ തലോടാൻ നിന്നപ്പോൾ... കൃത്യ സമയത്ത് ദുആ വന്നു തടഞ്ഞു.   

"വേണ്ട മോനെ... ദേഹത്ത് തൊട്ട് കളി വേണ്ട... "ദുആ 

എന്ന് പറഞ്ഞു ദുആ അവന്റെ കൈ പിടിച്ചു തിരിച്ചു... 

"ആാാാാ... "

അവൻ കിടന്ന് അലറാൻ തുടങ്ങി ഞങ്ങൾ ചെവി പൊത്തി പിടിച്ചു... 


അവന്റെ കൂടെ വന്ന ബാക്കി നാലും ഞങ്ങളെ നേരെ ഇറങ്ങി വന്നു 


"കുറെ കാലയടി മേലൊന്ന് അനങ്ങി പണി എടുത്തിട്ട്..."ലെച്ചു 

ലെച്ചു അത് പറഞ്ഞോണ്ട് ബാഗൊക്കെ നിലത്തു വച്ചിട്ട്.. കൈ ഒക്കെ നിവർത്തി... ഓൾ പണി തുടങ്ങി.. 

ഒരുത്തൻ എന്റെ നേരെ വന്നപ്പോൾ അവന്റെ ഗോൾ post നോക്കി... ഒന്ന് കൊടുത്തിട്ട്.. അവനെ നിലത്തേക്ക് തള്ളിയിട്ടു... അവന്റെ പുറത്ത് നിന്ന് ഡിസ്കോ ഡാൻസ് കളിച്ചു... അവസാനം വേറെ ഒരുത്തൻ വന്നിട്ട് എന്നെ പിടിച്ചു തള്ളിയതും... ഞാൻ നിലത്തേക്ക് വീണു ... 

"Da... തെണ്ടി... നീ എന്നെ തള്ളിയിട്ടു അല്ലെ... നിന്റെ അന്ത്യം എന്റെ കൈ കൊണ്ട് ആട..."

എന്നുപറഞ്ഞു എഴുനേറ്റ്... അവന്റെ നേരെ നടന്നു 

"ടടാ........ "

അവന്റെ മുടി പിടിച്ചു വലിച്ചു... അവൻ വേദന കൊണ്ട് പുളയുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക്... 

"ടി... വിടെടി.... ആ.... എടി കുട്ടി പിശാശ്ശെ വിടാൻ... "


"കുട്ടി പിശാശ് നിന്റെ മറ്റവൾ "


ഞാൻ അവന്റെ മുടി പിടിച്ചു വലിച്ചു.. ഒരു പരുവമാക്കി... 


````````´´´´´´´´``````````´´´´´´´``````````´´´´´´´```````´´´´`````´´´´´´´``````


റിസു 


ഞാനും ഫൈഹയും കൂടി ഒരുത്തനെ ഞങ്ങളെ കൊണ്ട് കഴിയുന്ന വിതം പരുവമാക്കുന്നത്... പെട്ടെന്ന് ആ ചെക്കൻ... ഞങ്ങളെ രണ്ടുപേരുടെയും മുടി പിടിച്ചപ്പോൾ... ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല... 

അവിടേക്ക് ദുആ വന്നിട്ട് അവനെ ചവിട്ടി താഴെ ഇട്ടു... പിന്നെ ഒന്നും നോക്കിയില്ല. അടിച്ചു അടിച്ചു ഒരു പരുവമാക്കി... 

അവസാനം അഞ്ചിനെയും... ഒരു ഭാഗത്തു കൂട്ടിയിട്ടു... 

"നീ ഒക്കെ എന്താടാ കരുതിയെ... പാതി രാത്രി പെൺകുട്ടികളെ കണ്ടാൽ.. അവരെ നിന്നെ പോലെ ഉള്ളവർക്ക് ഇരയാക്കാം എന്നോ... "

"ഇനി മേലാൽ ആരോടെങ്കിലും ഇതുപോലെ പെരുമാറാൻ തോന്നിയാൽ ... ഞങ്ങൾ തന്നത് അങ്ങ് ഓർത്താൽ മതി.. "ഫൈഹ 

"വാടി.... ഓരോന്നു ഇറങ്ങി കോളും മനുഷ്യനെ മെനക്കെടുത്താൻ.. "നെച്ചു... 


ഞങ്ങൾ അവിടന്ന് നടന്നു... 

"ദുആ... നീ ആരെയാ call ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ചെയ്തോ... "ലെച്ചു 

"ആ അത് പറയാൻ  മറന്നു പോയി... ഒരു സ്ഥലം set ആയിട്ടുണ്ട്... but കുറച്ചു കോംപ്ലിക്കേറ്റഡ് സ്ഥലം ആണ് "ദുആ 

"മനസ്സിലായില്ല "ചിന്നു 

"അത്... ഇക്കുവിന് അറിയുന്ന ഒരാളുണ്ട്.. ഉണ്ണികൃഷ്ണൻ....ഭ്രമൺസ് ഫാമിലി ആണ്.. ഈ ഉണ്ണികൃഷ്ണൻ അവിടത്തെ മകൻ ആണ്.. ഇക്കുന്റെ ഫ്രണ്ട് ആണെന്ന പറഞ്ഞെ... 

അവരെ തറവാടിനോട് ചേർന്ന് തന്നെ ഒരു പത്തായ പുര (ഗസ്റ്റ്‌ house )ഉണ്ട്. അവിടെ താമസിക്കാം എന്ന് പറഞ്ഞു.. പക്ഷെ അവിടെ താമസിക്കുമ്പോൾ ഒരു പ്രശ്നം ഉണ്ട് "ദുആ 

"എന്ത് പ്രശ്നം "നെച്ചു 

"അവിടത്തെ ചിട്ടകൾ ഒക്കെ അനുസരിച്ചിട്ട് വേണം കഴിയാൻ.. "ദുആ 

"ഓഹ് അത്രേ ഉള്ളോ അതിനെന്താ... "ചിന്നു 

"Only വെജ്.. നോൺവെജി അവിടെ ഉണ്ടാക്കാനും കഴിക്കാനും പാടില്ല... പിന്നെ രാത്രി 7 മണിക്ക് മുന്നേ പുരക്കകത് കയറണം... അവിടെ താമസിക്കുമ്പോ... ഒരു അലമ്പും ഉണ്ടാകാൻ പാടില്ല.....ഞങ്ങൾ അല്ലാതെ പുറത്ത് നിന്ന് ഒരാളും വരാൻ പാടില്ല... അതായത്.. പുരുഷ്യന്മാർ ഒന്നും അവിടേക്ക് വരാൻ പാടില്ല.... അങ്ങനെ കൂറേ ഉണ്ട്... ഇതെല്ലാം പാലിക്കും എന്നുറപ്പുണ്ടേൽ മാത്രം അവിടേക്ക് പോകാം... എന്തേയ്... "ദുആ 


ദുആ പറയുന്നതൊക്കെ കേട്ടിട്ട്... ഞങ്ങളെ കാറ്റ് ഇപ്പൊ പോകും എന്നാ മട്ടിൽ ആയിക്കണ്... 

എന്തും സഹിക്കാം പക്ഷെ നോൺവെജ്... എന്റെ പടച്ചോനെ... 


"എന്താ നിങ്ങളെ തീരുമാനം.... "ദുആ 

"ഇനി എന്തോന്ന് തീരുമാനിക്കാനാ കുട്ട്യേ ... ഏതാണ് ആ ജയിൽ എന്നു വച്ച അങ്ങോട്ടേക്ക് നടക്ക... "എന്ന് നമ്പുതിരി സ്റ്റൈയിലിൽ ലെച്ചു അത് പറഞ്ഞത് കേട്ട് ഞങ്ങളും അതിനോട് യോജിച്ചു.. 


>>>>>>>>>>>>>>><<<<<<<<<<<<<<>>>>>>>>>>><<<<<<<



ഞങ്ങൾ പോകുന്ന വഴിക്ക് ഇക്കുനെ വിളിച്ചു പറഞ്ഞു.   ഇക്കു ഉണ്ണിയോടും .. 

കുറച്ചു നടന്നാൽ ആ തറവാട് എത്തും... ഞങ്ങൾ നടന്നു നടന്നു അവസാനം ആ തറവാട്ടിൽ എത്തി   . വലിയ ഒരു ഗേറ്റ് . ഞങ്ങൾ ആ ഗേറ്റിന്റെ ലെങ്ത് നോക്കി കൊണ്ട് നിക്കുമ്പോ ആണ്.. എന്റെ ഫോൺ അടിഞ്ഞത്... ഞാൻ call അറ്റെൻഡ് ചെയ്തു 

"ഹായ് ദുആ... ഞാൻ ഉണ്ണിയ "

"ഹായ് ഉണ്ണി..  ഞങ്ങൾ തറവാടിന്റെ മുന്നിൽ എത്തിയിട്ടുണ്ട്... "

"ആ... ഞാൻ കണ്ടു .. നിങ്ങൾ ഗേറ്റ് തുറന്നു വരു "ഉണ്ണി... 

ഞങ്ങൾ ഗേറ്റ് തുറന്നു...അതിന്റെ അകത്തേക്ക് കടന്നു...ഞങ്ങൾ ആ തറവാട് മുഴുവനും കണ്ണോടിച്ചു..

 "ഇതെന്താ മംഗലശേരി തറവാടോ "നെച്ചു ..

നെച്ചു പറഞ്ഞത് ശെരിയാ അതുപോലെ ഉണ്ട് ഈ തറവാട് കാണാൻ... 

  ഒരു ചെറുപ്പക്കാരൻ പയ്യൻ ഉണ്ട് ഞങ്ങളെ മുന്നിൽ നിൽക്കുന്നു... അവന്റെ കയ്യിൽ ആ ഫോൺ കണ്ടപ്പോയെ ഉറപ്പിച്ചു അത് ഉണ്ണിയാണ് എന്ന്. അവൻ ഞങ്ങളെ അടുത്തേക്ക് നടന്നു വന്നു.. 


"ഹായ്... "ഉണ്ണി 

അവൻ ഞങ്ങളെ എല്ലാവരെയും നോക്കി ഹായ് പറഞ്ഞപ്പോൾ... ഞങ്ങൾ അവന്ക് ചിരി പാസ്സാക്കി... 


"ഉണ്ണി... ഞങ്ങൾ വരുന്ന കാര്യം വിട്ടിൽ എല്ലാവർക്കും അറിയില്ലേ... "

"ആ അറിയാലോ.. "ഉണ്ണി 

"ഞങ്ങൾ ഇവിടെ താമസിക്കുന്നതിന് എന്തേലും ഇഷ്ടക്കുറവോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടോ "

"ഹേയ്... അങ്ങനെ ഒന്നും ഇല്ല.. അവരോട് സംസാരിച്ചിട്ട് തന്നെയാ നിങ്ങളോട് ഇവിടേക്ക് വരാൻ പറഞ്ഞത്... "ഉണ്ണി 

"താങ്ക്സ് ഉണ്ണി... "

"അല്ല ഇവിടെ വേറെ ആരും ഇല്ലേ... ആരെയും കാണുന്നില്ല.. "ലെച്ചു 


"അവരൊക്കെ ഉറങ്ങി... ഞാൻ നിങ്ങൾ വരുന്നത് കൊണ്ട് ഉറങ്ങിയില്ല... ദേ ഇതാണ് പത്തായ പുരയുടെ താക്കോൽ... "ഉണ്ണി 

ഉണ്ണി എനിക്ക് നേരെ ആ key നീട്ടിയതും ഞാൻ ചെറു പുഞ്ചിരിയാലെ അത് വാങ്ങി..

"പിന്നെ ദെനി പറഞ്ഞു കാണുമല്ലോ ഇവിടത്തെ ചിട്ടകൾ."ഉണ്ണി 


"ആ ഉണ്ണി..ഞങ്ങൾ അതൊക്കെ പാലിച്ചു കൊണ്ട് ഇവിടെ താമസിചോളം "

"എന്നാ ശെരി good night... "ഉണ്ണി 

അവൻ പോയതും.. ഞങ്ങൾ എല്ലാവരും ഒരുമിച്ചു ശ്വാസം വലിച്ചു വിട്ടിട്ട്... ആ പത്തായ പുരയുടെ അടുത്തേക്ക് നടന്നു. അവിടെ എത്തി.. ഉമ്മറത്തെ ലൈറ്റ്ന്റെ സ്വിച് അവിടെ തന്നെ ഉണ്ട്... റിസു ലൈറ്റ് on ആക്കി...ഞാൻ വാതിൽ തുറന്നു... എല്ലാവരും അകത്തേക്ക്   കയറി... .. 

..സ്വിച്ച് on ആക്കിയപ്പോൾ  എല്ലായിടത്തും വെളിച്ചം വന്നു ....അവിടെ നടുമുറ്റം ഉണ്ടായിരുന്നു .നടുമുറ്റത്തെ തുളസ്സി തറയുടെ തൊട്ടപ്പുറത്തായി ഒരു വലിയ ഭരണിയും...തൂണുകൾക്കപ്പുറത്തായി നിലവിളക്കുകൾ തൂക്കിയിട്ടിരിക്കുന്നു ... ചുമരിൽ പലതരം ആയുധങ്ങളും ഒക്കെ ഉണ്ടായിരുന്നു.. 

അവിടെ ഒട്ടാകെ കണ്ണോടിച്ചു... ഇവിടെ അൾത്താമസം ഇല്ലെങ്കിലും നല്ല നീറ്റില എല്ലാ ഇടവും..... 


ഞാൻ ഡോർ അടച്ചു... room തിരഞ്ഞു നടന്നു.. 


"എടി... എനിക്ക് ഈ വീട് വല്ലാതെ ഇഷ്ടായി... എന്തോ വല്ലാത്ത ഫീലിംഗ് ഇവിടെ വന്നപ്പോൾ... "റിസു 

"അതെ...ആ ആന നേരത്തെ ഞങ്ങളെ അവിടന്ന് പുറത്താക്കിയാൽ മതിയായിരുന്നു... എന്നാ പിന്നെ അന്ന് തന്നെ ഇവിടേക്ക് വരാമായിരുന്നു... "നെച്ചു... 

ഞാൻ അവളെ നോക്കിയിട്ട്.. എന്തോന്നടി എന്ന് ചോദിച്ചപ്പോൾ.. ആ കുരിപ്പ് ഇളിച്ചു കാണിക്ക..

പിന്നെ ഞങ്ങൾ ഒരു റൂമിലേക്ക് കയറി... ആ room അത്യാവശ്യം വലിപ്പം ഉള്ള room ആണ്.. 

ആ room ഫൈഹയും ലെച്ചുവും  എടുത്തു.... അതിന്റെ തൊട്ടപ്പുറത്തെ റൂമിൽ നെച്ചുവും ചിന്നുവും എടുത്തും.. പിന്നെ ഉള്ള room... ഇവരെ ഓപ്പോസിറ്റ്... അതായത് അവിടെ നടുമുറ്റം ഉള്ളത് കൊണ്ട് ചതുരം കണക്കെ ആണ്.. അപ്പൊ ഇവരെ ഓപ്പോസിറ്റ് ഭാഗത്തെ room ഞങ്ങളെടുത്തു... 

"റിസു നീ പോയിട്ട് ഫ്രഷായി വാ... ഞാൻ ഇതൊക്കെ ഒന്ന് ഒതുക്കി വയ്ക്കട്ടെ.. "

"Ha ദുആ... "റിസു 


അവൾ ഫ്രഷാവാൻ പോയി.. ഞാൻ ഡ്രസ്സ്‌ എല്ലാം അവിടെ ഉള്ള കാപോർടിൽ കൊണ്ട് വച്ചു... 

എല്ലാം ഒന്ന് ഒതുക്കി വന്നപ്പോയെക്കും റിസു ഫ്രഷായി വന്നു...പിന്നെ ഞാൻ പോയി ഫ്രഷായി വന്നു.. 

റിസുനേയും കൂട്ടി അവളുമാരെ അടുത്തേക്ക് പോയി... 

അവരെയും കൂട്ടി.. നടുമുറ്റത്തെ തിണ്ടിൽ ഇരിന്നു... 

"കുറച്ചു സമയം കൊണ്ട് എന്തൊക്കെയാ സംഭവിച്ചേ ലെ.. "ചിന്നു.. 

"ഹ്മ്മ്മ്... പിന്നെ ഇതൊക്കെ devil കിങ്സിനെ അറിയിക്കണ്ടേ "ഫൈഹ 

"വേണ്ട.. ആരെയും നമ്മളായിട്ട് അറിയിക്കേണ്ട... അവര് അറിയുമ്പോ അറിയട്ടെ "


അവരും അതിനോട് യോജിച്ചു... ഞങ്ങൾ കുറെ നേരം സംസാരിച്ചിട്ട്.. പിന്നെ ഉറങ്ങാൻ പോയി.. 




*****************************


ലെച്ചു... 


രാവിലെ ഡോറിന് നിർത്താതെ കൊട്ടുന്നത് കേട്ടിട്ടാണ് ഞങ്ങൾ എഴുന്നേറ്റത്.. 

ഫൈഹ പോയി ഡോർ തുറന്നതും ചിന്നുവും നെച്ചുവും അകത്തേക്ക് വന്നു.. 


"എടി . ഇന്ന് കോളേജ് ഉള്ളതല്ലേ നിങ്ങൾ ഇപ്പോഴും ഉറങ്ങണോ.. വേഗം റെഡിയായി വാടി.. "നെച്ചു 

അവൾ അത് പറഞ്ഞപ്പോയ ഞാനും അതോർക്കുന്നെ.. അപ്പൊ തന്നെ തോർത്തും എടുത്ത് ബാത്റൂമിലേക്ക് ഓടി ഡോർ അടിച്ചു. 


"എടി വാതിൽ തുറക്കെടി.. "ഫൈഹ  


"ഓഹ് ഇന്റെ ഫൈഹ  ഇനി രാവിലെ തന്നെ അതിനു തല്ല് കൂടേണ്ട ഞങ്ങളെ റൂമിലെ ബാത്‌റൂമിൽ പോയി ഫ്രഷായി വാ "ചിന്നു 


ഞാൻ വേഗം ഫ്രഷായി... ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു പുറത്തിറങ്ങിയതും.. ബാക്കി എല്ലാവരും റെഡിയായി. അവിടെ നില്പുണ്ടായിരുന്നു.. ഞാൻ അവരുടെ അടുത്തേക്ക് പോയി.. 

"ദുആ ഫുഡ്‌ "ചിന്നു 

"ഇന്ന് ഇപ്പൊ ഇവിടെ നിന്ന് ഒന്നും ഉണ്ടാക്കാൻ കഴിയില്ല... അതുകൊണ്ട് പുറത്ത് നിന്ന് ഫുഡ്‌ കഴിക്കേണ്ടി വരും.. ഇന്ന് college കഴിഞ്ഞു വരുന്ന വഴിക്ക്.. ആവശ്യമുള്ള സാധങ്ങൾ വാങ്ങി വരാം.. "ദുആ 

"ആ "

പിന്നെ ഞങ്ങൾ ബാഗൊക്കെ എടുത്ത് പുറത്തിറങ്ങിയതും... തറവാടിന്റെ മുന്നിൽ ഒരു സ്ത്രീ കളം വരയ്ക്കുന്നത് കണ്ടു.. അവര് ഞങ്ങളെ കണ്ടപ്പോൾ.. കളം വരയ്ക്കുന്നത് നിർതിയിട്ട് ഞങ്ങളെ നോക്കി   ചിരിച്ചിട്ട് അവരെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.. 


ഞങ്ങൾ അവരെ അടുത്തേക്ക് പോയി.. 

"നിങ്ങളാണോ ഇന്നലെ രാത്രി വന്ന ആ കുട്ടികൾ. "

"അതെ.. "

"രാത്രി ഞങ്ങൾ നേരത്തെ കിടക്കും അതാ ഇന്നലെ പരിചയപ്പെടാൻ കഴിയാഞ്ഞത്.. എന്റെ പേര് ശുഭ ശങ്കർ.. ഉണ്ണിയുടെ അച്ഛന്റെ അനിയന്റെ ഭാര്യ... 

നിങ്ങളൊക്കെ "

ദുആ എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു... 

"എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ രാത്രി... ഉറങ്ങാൻ പറ്റിയിരുന്നോ.. എല്ലാവർക്കും.. "ശുഭ ചേച്ചി 

"ആ... "നെച്ചു 


"ഉം... നിങ്ങൾ കോളേജിൽ പോവാൻ ഇറങ്ങിയതാണോ "ശുഭചേച്ചി 

"അതെ ചേച്ചി... "ലെച്ചു 


"എന്നാ നിങ്ങളെ college പോക്ക് നടക്കട്ടെ വന്നിട്ട് വിശദമായി പരിചയപ്പെടാം.. "ശുഭചേച്ചി.. 

ഞങ്ങൾ ചേച്ചിയോട് യാത്ര പറഞ്ഞു.. കോളേജിലേക്ക് പോയി. കോളേജിൽ നിന്ന് ദൂരം ഉള്ളതോണ്ട് ഞങ്ങൾ ബസിൽ ആണ് പോയത്.. കോളേജിന്റെ കോമ്പൗണ്ട് കടന്നതും.. കുട്ടികളൊക്കെ.. ഞങ്ങളെ എന്തോ ഭീകര ജീവികളെ പോലെ ആണ് നോക്കുന്നെ.. 


"എന്താടി ഇവർക്കൊക്കെ സംഭവിച്ചേ... ഞങ്ങളെ എന്താ ഇതുവരെ അവര് കണ്ടിട്ടില്ലേ... "റിസു 

"ആവോ.. വന്നേ പോയി നോക്കാം "

നോട്ടീസ് ബോഡിന്റെ മുന്നിൽ ഒരാൾക്കൂട്ടം കണ്ടതും ഞങ്ങൾ അവിടേക്ക് പോയി.. കുട്ടികളെ ഒക്കെ വകഞ്ഞു മാറ്റി.. നോട്ടീസ് ബോഡിലേക്ക് നോക്കിയതും  . അവിടെ ഒട്ടിച്ചു വച്ച ന്യൂസ്‌ പേപ്പറിന്റെ ഭാഗം കണ്ടിട്ട് ഞങ്ങൾ എല്ലാവരും ഞെട്ടി പണ്ടാരം അടങ്ങി 
.

ഇന്നലെ രാത്രി ആ അലവലാതികളെ തല്ലി ഒതുക്കുന്നതൊക്കെ കൃത്യമായി ആ ന്യൂസ്‌ പേപ്പറിൽ ഉണ്ട്.. 

ഞങ്ങൾ അത് കണ്ട് ഇതിപ്പോ എന്താ കഥ എന്നാ മട്ടിൽ നിൽക്കാണ് 

എല്ലാം പോട്ടെ മുന്നിൽ മെയിൻ ഹെഡിങ് എന്താന്നറിയോ... 

"ഇന്നത്തെ സമൂഹത്തിലെ പെൺകുട്ടികൾക്ക് മാതൃകയായ Rowdy girls "

ആരോ കണ്ടറിഞ്ഞിട്ട് പേരിട്ടു.... 

ബാക്കി അടിയിലേക്കുള്ളത് വായിച്ചപ്പോൾ.. ഞങ്ങളെ ബോധം പോവാത്തത് ഭാഗ്യം എന്ന് പറഞ്ഞാൽ മതിയല്ലോ . 

"രാത്രിയിൽ പെൺകുട്ടികൾക്ക് പുറത്ത് നടക്കാൻ സ്വാതന്ത്ര്യമില്ല എന്നു പറഞ്ഞു കൊണ്ട് അഞ്ചു ചെറുപ്പക്കാർ ചേർന്ന് college വിദ്യാർത്ഥികളായ ആറു പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചു..അന്നേരം തന്നെ  ആ ചെറുപ്പക്കാർക്ക് തക്കതായ മറുപടി കൊടുത്തു ഈ college വിദ്യാർഥിനികളായ സ്റ്റുഡന്റസ്.. അല്ല rowdy girls... ഇന്നത്തെ സമൂഹത്തിലെ ഓരോ പെൺകുട്ടികളും ഇവരെ കണ്ടിട്ടാണ് പഠിക്കണ്ടേ..."


എന്നൊക്കെ പറഞ്ഞു ആരോ തള്ളി മറിച്ചിട്ടിട്ടുണ്ട്.... എല്ലാം വായിച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. 

"എടി.. എന്തോന്നെടി ഇതൊക്കെ... "rizu 

"ആാാ... "ചിന്നു.. 

പെട്ടെന്ന് അവിടെ കൂടി നിന്ന സ്റ്റുഡന്റസ് എല്ലാവരും ഞങ്ങൾക്ക് ഷേക്ക്‌ ഹാൻഡ് തരാൻ  തുടങ്ങി... കാഷ് കൊടുക്കാത്ത പരിപാടി ആയതു കൊണ്ട് ഞങ്ങൾ എല്ലാവർക്കും തിരിച്ചും കൈ കൊടുത്തു... 


എന്നിട്ട് അവിടെ നിന്ന് ക്ലാസ്സിലേക്ക് നടന്നു... 

"ആരാടി ഇതൊക്കെ ഷൂട്ട് ചെയ്തേ... "ഫൈഹ 

"അറിയില്ല... അല്ല ആ ന്യൂസ്‌ പേപ്പർ ഏതാടി... "ദുആ 


നെച്ചു ആ ന്യൂസ്‌ പേപ്പറിന്റെ നെയിം പറഞ്ഞു കൊടുത്തു... 


"അതിൽ വർക്ക്‌ ചെയ്യുന്ന ആരോ ഇന്നലെ സംഭവം നടക്കുമ്പോ അവിടെ ഉണ്ടാകും... "ദുആ 

"അത് ശെരിയാ"


പെട്ടെന്ന് എന്റെ ഫോണിൽ ഒരു msg വന്നതും.. ഞാൻ അത് എടുത്ത് നോക്കി... കോളേജ് ഗ്രൂപ്പിൽ ഒരു vedio വന്നിട്ടുണ്ട്.. ഞാൻ അത് ഡൌൺലോഡ് ചെയ്തു ഓപ്പൺ ആക്കി... 


യാ ഹൗല വല..... ഇതിന്റെയും കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ .  തൃപ്തിയായി.... ഞാൻ നടത്തം നിർതിയിട്ട്... ആ വീഡിയോയിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ട്... അവളുമാരെല്ലാരും എന്റെ അടുത്തേക്ക് വന്നിട്ട് കാര്യം തിരക്കി.   

ഞാൻ ഫോണിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചു... അപ്പൊ എല്ലാം കൂടി ഫോണിലേക്ക് നോക്കി..  

"അപ്പോയെക്കും വീഡിയോയും വൈറൽ ആയോ ... "rizu.... 

"യാ യാ... "


പെട്ടെന്ന് എല്ലാത്തിന്റെയും ഫോൺ കിടന്ന് അലറാൻ തുടങ്ങി.... എല്ലാവരും ഫോണിലേക്ക് നോക്കിയിട്ട്... ഒരുമിച്ചു 


"വീട്ടിന്ന നാട്ടിന്ന "

ആഹാ എന്താ ഒത്തൊരുമ... 


"എടി എന്ത് പറയും... "ഫൈഹ 


"ആ എനിക്കറീല അമ്മച്ചി അറിഞ്ഞാൽ എന്റെ കൊലവിളി നടത്തും... "ചിന്നു 


"എന്തായാലും ഫോൺ എടുക്ക്.. എടുത്തില്ലെങ്കിൽ അത് വേറെ പ്രശ്നം ആകും "ദുആ 


ഞങ്ങൾ എല്ലാവരും call എടുത്ത്. ആഹാ എന്താ സുഖം... പുളിച്ച തെറി കേൾക്കാൻ.. ദുആന്റെയും നെച്ചൂന്റെയും ഉമ്മമാർ ഉപദേക്ഷിക്കില്ല.. കാരണം അവർക്ക് നന്നായിട്ടറിയാം ഞങ്ങൾ നന്നാവില്ല എന്ന്.. ഇതിപ്പോ കൂടെ മൂന്നണ്ണത്തിനെയും  കേടാക്കി എന്ന് പറഞ്ഞിട്ട ഇപ്രാവശ്യത്തെ തെറി അഭിഷേകം നടത്തുന്നെ... 

എല്ലാം കേട്ട് കഴിഞ്ഞു call കട്ടാക്കി എല്ലാത്തിനെയും നോക്കി... 

ഞങ്ങൾ മൂന്ന് പേരും ബാക്കി മൂന്നെണ്ണത്തിനെ നോക്കിയപ്പോൾ.. അവര് ഞങ്ങളെ നോക്കി ഇളിക്കാണ്... 

"ഇളിക്കാതെ കാര്യം പറയടി "ദുആ 


"വീട്ട് കാർക്ക് ഒരു കുഴപ്പവും ഇല്ല. അവര് എന്തേലും പറ്റിയോ എന്നൊക്കെ ആണ് ചോദിക്കുന്നെ... നിങ്ങളെ കൂടെ ആയതു കൊണ്ട എനിക്കൊന്നും സംഭവിക്കാഞ്ഞേ എന്നൊക്കെ പറഞ്ഞു "ചിന്നു 

 - ചിന്നു പറഞ്ഞത് കേട്ട് കണ്ണും തള്ളി വായും  തുറന്നു നിന്നു... എന്ത് നല്ല അമ്മച്ചി... 


"നിങ്ങളെയോ... "ദുആ 


"അവരും അങ്ങനെ തന്നെയാ പറഞ്ഞെ "ഫൈഹ 

Best.... 


•°•°•°•°•°•••••••••°•°•°•°•°•°••••••••••°•°•°•°•°•


ഞങ്ങൾ ക്ലാസ്സിലേക്ക് പോയപ്പോൾ കുട്ടികൾ എല്ലാവരും  ഞങ്ങളെ ബഹുമാനത്തോടെ ആണ് നോക്കുന്നെ.. 

അവരെ ഒക്കെ നോക്കി ചിരിച്ചിട്ട് സീറ്റിൽ ചെന്നിരുന്നു... 


"എടിയേ ഈ ന്യൂസ്‌ devil kings അറിഞ്ഞു കാണില്ലേ... "നെച്ചു 

"പിന്നെല്ലാതെ... അറിയാതെ എവിടെ പോവാൻ. നാട്ടിലുള്ള amma വരെ അറിഞ്ഞു എന്നിട്ട ഇവര്... "ലെച്ചു.. 

First പിരീഡ് അച്ചായൻ ആയിരുന്നു... അച്ചായൻ ക്ലാസ്സിൽ വന്നപ്പോൾ ആദ്യം തന്നെ ഞങ്ങളെ അഭിനന്ദിച്ചു.... 


ചിന്നു അച്ചായനെ മൈൻഡ് ചെയ്തില്ല കാരണം പറയണ്ടല്ലോ. ഇന്നലെ രാത്രിയിൽ എല്ലാവർക്കും ഷാനയെയും ഫ്രണ്ട്സിനെയും മതിയായിരുന്നല്ലോ.. അതിന്റെ ഒരു അമർഷം ആണ് കുട്ടിക്ക്... 


 class കഴിഞ്ഞു പോകുമ്പോൾ അച്ചായൻ  ചിന്നുനെയും കൊണ്ടുപോയി... ആദ്യം ഓൾ പോവില്ല എന്ന് വാശിപിടിച്ചിരുന്നു... പിന്നെ അച്ചായൻ കണ്ണുരുട്ടിയപ്പോൾ അവൾ താനേ എണീച്ചു പോയി.. 


Break time ആയപ്പോൾ ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി നടക്കുമ്പോ ആണ്... devil kings ഞങ്ങളെ നേരെ വന്നത്... ഞങ്ങൾ വല്ല്യ മൈൻഡ് ചെയ്തില്ല. 

"നിങ്ങൾ ഇന്നലെ രാത്രിയിൽ എവിടെ പോയതാ... "റാസി 

ഞങ്ങൾ മൈൻഡ് ചെയ്യാതെ അവരെ മാറി കടന്നു പോകാൻ നിന്നപ്പോൾ റാസി കൈ പിടിച്ചു അവന്റെ മുന്നിൽ നിർത്തി... ഞാൻ കൈയും കെട്ടി  അവനെ നോക്കി പുരികം പൊക്കി... 

"നിന്നോട് ചോദിച്ചത് കേട്ടില്ലേ.. നിങ്ങൾ രാത്രിയിൽ എവിടെ പോയതാണ് എന്ന്... "റാസി 

"അതെന്തിനാ നിന്നോട് പറയുന്നേ...ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് പോകും... അതൊന്നും നിന്നെ അറിയിക്കണം എന്നില്ല.. "


"ദുആ... ഞാൻ നിന്നോട് മര്യാദക്ക് ആണ് സംസാരിക്കുന്നെ... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ ചോദിച്ചതിന് മറുപടി പറയടി... "റാസി 

അവൻ എന്നോട് ഉച്ചത്തിൽ അങ്ങനെ പറഞ്ഞപ്പോൾ... അറിയാതെ എന്റെ ഉള്ളൊന്ന് പതറി അത് പുറത്ത് കാണിക്കാതെ അവനെ തന്നെ തുറിച്ചു നോക്കി... 

"എന്താടി നിന്റെ നാവ് ഇറങ്ങി പോയോ.. ഞാൻ ചോദിച്ചത് കേട്ടില്ലേ... "റാസി 

" ഞാൻ എന്തിനാ അതൊക്കെ നിന്നോട് പറയുന്നേ..നിന്നോട് എല്ലാം പറയാൻ നീ എന്റെ ആരാ... "

"നീ എന്നെ എങ്ങനെ കാണുന്നോ... എന്നൊന്നും എന്റെ പ്രശ്നം അല്ല... നീ എന്റെ പെണ്ണാ... അപ്പൊ നിന്റെ കാര്യങ്ങൾ ഒക്കെ എനിക്ക് അറിയണം... "റാസി 


"അത് നീയങ്ങു ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ... "

"ആ ഈ കാര്യം ഞാൻ തീരുമാനിച്ചാൽ മതി... "റാസി 


അവൻ പറഞ്ഞതിന് മറുപടി പറയാൻ പോയപ്പോൾ ആണ് 

"ദുആ... "അൻസിക്ക 


അൻസിക്ക ഞങ്ങളെ ഇടയിലേക്ക് വരുന്നത്.. ഓ അടുത്ത കുരിശ് വന്നല്ലോ... 

ഇനി ഇപ്പൊ ഇങ്ങൾക്കെന്താണാവോ അറിയണ്ടേ... എന്നാ മട്ടിൽ ഞാൻ മൂപ്പരെ നോക്കി... 

അൻസിക്ക ഫോൺ എടുത്ത് എനിക്ക് നേരെ നീട്ടിയിട്ട് 

"എന്താ ദുആ ഇതൊക്കെ.. "അൻസിക്ക 


"കണ്ടിട്ടെന്താ തോന്നുന്നേ അത് തന്നെ.. "

"ഇതൊക്കെ എങ്ങനെ സംഭവിച്ചു... "അൻസിക്ക 


"അതിപ്പോ സാഹചര്യത്തിനോട് ചോദിക്കേണ്ടി വരും... "

ഞാൻ പറഞ്ഞത് കേട്ട്... rowdy girls ചിരിച്ചു 
.ഞാൻ റാസിയെയും അൻസിക്കാനെയും നോക്കിയപ്പോൾ... രണ്ടുപേരും കട്ടക്ക് നിന്ന് കലിപ്പ് കാണിക്ക എന്നോട്... ഞാൻ അതൊന്നും കാര്യമാകാത്ത രീതിയിൽ നിന്നു . 

"ദുആ നീ കളിക്കാതെ കാര്യം പറയടി..."റാസി 

"ദുആ... നിന്നോടാ ചോദിച്ചേ.. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന്.. "അൻസിക്ക... 

രണ്ടുപേരും കൂടി ഇന്റെ ഇടവും വലവും നിന്നിട്ട് ഇങ്ങനെ ചോദിക്കുന്നത് കേട്ടപ്പോൾ എനിക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ.. 

"തല്കാലം ഞാൻ ആരോടും പറയാൻ ഉദ്ദേശിക്കുന്നില്ല... വാടി... "

ഞാൻ അവളുമാരെയും കൂട്ടി പോകാൻ നിന്നപ്പോൾ... റാസി എന്നെ പിടിച്ചു.. അവന്റെ നെഞ്ചിലേക്ക് ഇട്ടു.. എന്റെ കൈ രണ്ടും പിറകിലോട്ട് വച്ചിട്ട് ലോക്ക്..ആക്കി  

പെട്ടെന്നുള്ള അറ്റാക്ക് ആയതു കൊണ്ട് ഞാൻ കണ്ണും തള്ളി ഓനെ തന്നെ നോക്കി നിന്നു... അൻസിക്ക ഞങ്ങളെ നേരെ വന്നപ്പോൾ... റാസി കൈ കൊണ്ട് തടഞ്ഞിട്ട്... 

"ഇത് ഞങ്ങൾ തമ്മിലുള്ള ഇഷ്യൂ ആണ്.. ഇതിൽ ആരും ഇടപെടേണ്ട... "റാസി 

അൻസിക്ക അവിടെ തന്നെ നിന്നിട്ട് ഞങ്ങളെ തന്നെ ഉറ്റു നോക്കി.. 

"റാസി കൈ വിട് റാസി... "

"നിന്നോട് മര്യാദക്ക് ചോദിച്ചപ്പോൾ നിനക്കെന്താടി പറയാൻ ഇത്ര മടി... ഇന്നലെ രാത്രി എന്താ സംഭവിച്ചത് എന്നല്ലേ ചോദിച്ചിട്ടുള്ളു... "റാസി 


"എനിക്ക് പറയണം എന്ന് തോന്നിയില്ല അത്ര തന്നെ "

"ടി ടി...മര്യാദക്ക് സംസാരിക്കെടി... ഇല്ലെങ്കിൽ അറിയാലോ എന്നെ... "റാസി 

റാസി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് അടങ്ങി... പേടിച്ചിട്ടില്ല.. അന്ന് അവൻ റൂമിൽ വച്ചു എനിക്ക് തന്നത് ഇപ്പോഴും ഓർമ ഉണ്ട് അതോണ്ടാ... ഞാൻ അവനെ നോക്കി കണ്ണുരുട്ടിയിട്ട് 


"നിനക്ക് ഇപ്പൊ എന്താ വേണ്ടേ.. ഇന്നലെ എന്താ സംഭവിച്ചേ അത്രേ അല്ലെ ഉള്ളു പറയാം "


"അപ്പൊ നിനക്ക് മര്യാദയ്ക്ക് സംസാരിക്കാനും അറിയാം "റാസി 


ഞാൻ അവനെ നോക്കി പുച്ഛിച്ചിട്ട്... 

"എന്റെ കയ്യൊന്ന് വിടുവോ "


അവൻ എന്റെ കയ്യിലെ പിടി വിട്ടു... 


ഞാൻ കൈ തടവി കൊണ്ട്.. ഒന്ന് ചുറ്റും നോക്കി... ആഹാ... പൊളിച്ചു ഇത്രയും കാണികൾ ഇവിടെ ഉള്ള കാര്യം ഇപ്പോഴാ ശ്രദ്ധിക്കുന്നേ..ചിന്നുവും അച്ചായനും ഒക്കെ എപ്പോയോ എത്തിയിട്ടുണ്ട്..  

"നീ ആരെ വായി നോക്കി നിക്കടി "പെട്ടെന്ന് റാസി എന്റെ ചെവി അടപ്പിക്കുന്ന തരത്തിൽ അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി തരിച്ചു കൊണ്ട് ആ ബലാലിനെ നോക്കി പല്ല് കടിച്ചു കൊണ്ട് എല്ലാം പറഞ്ഞു കൊടുത്തു... 


അപ്പൊ തന്നെ റാസി എന്റെ കൈ പിടിച്ചു കൊണ്ട് എവിടേക്കോ നടന്നു... 


"റാസി.. എന്റെ കൈ വിട് എല്ലാവരും ശ്രദ്ധിക്കുന്നു... "


അവൻ ഞാൻ പറയുന്നതിന് പുല്ല് വില പോലും നൽകാതെ എവിടേക്കോ കൊണ്ട് പോയി.. പിന്നാലെ നമ്മളെ ടീമ്സും ഉണ്ട്.. പിന്നെ അൻസിക്കയും ഫ്രണ്ട്സും.. 


റാസി എന്നെ കൂട്ടി കൊണ്ട് പോയത് നേരെ ആ ഷാനന്റെ ക്ലാസ്സിലേക്കായിരുന്നു .. അവളെ ക്ലാസ്സിലേക്ക് കയറിയിട്ട്.. അവളെ മുന്നിലേക്ക് എന്നെ ഇട്ടിട്ട്... 


"പൊട്ടിക്കടി.. "റാസി 

"ഏഹ്.. "

പടച്ചോനെ ഇവന് വട്ടായോ.. 


"പൊട്ടിക്കടി അവൾക്കിട്ട്... ദേ ഇതുപോലെ... "റാസി 


എന്ന് പറഞ്ഞു റാസി.. എന്നെ നോക്കി കൊണ്ട് അവളെ മോന്ത നോക്കി ഒന്ന് കൊടുത്തപ്പോൾ... ഞാൻ പേടിച്ചു എന്റെ മുഖം മറച്ചു... 


പതിയെ കൈ എടുത്ത് ഷാനയെ നോക്കിയപ്പോൾ.. അവൾ ഉണ്ട് കവിളിൽ കൈ വച്ചു കൊണ്ട് ഞങ്ങളെ ഒക്കെ കണ്ണ് നിറച്ചോണ്ട് നോക്കി നിക്കുന്നു.. 


"നീ ഒക്കെ ഒരു പെണ്ണാണൊടി.. നിന്നെ കുറിച്ച് ഞാൻ ഇതൊന്നും അല്ല ധരിച്ചു വച്ചിരിക്കുന്നെ... ഷാന... നിന്നെ ഞാൻ നല്ലൊരു ഫ്രണ്ടിനെ പോലെ ആണ് കരുതിയിരുന്നത്... നീ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യുമെന്നും ഞാൻ കരുതിയില്ല...നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ കലി വരുവാ... "റാസി 


"റാസി.. ഞാൻ.. " ഷാന 

അവൾ ഒലിപ്പീരും കൊണ്ട് അവന്റെ അടുത്തേക്ക് പോവാൻ നിന്നതും.. 



"വേണ്ട ഇനി നീ ഒന്നും പറയണ്ട.. 

അല്ല നീ എന്താ പറഞ്ഞെ..ഞങ്ങളെ ഇവര് വിളിച്ചു വരുത്തിയ പോലെ നാളെ ഇനി ആരെയാ വിളിച്ചിരുന്നു വരുത്തുന്നേ എന്നോ... "റാസി 


"റാസി അത് ഞാൻ നിങ്ങളെ ഉദ്ദേശിച്ചല്ല... "ഷാന 

"നീ ഇനി എന്തൊക്കെ ന്യായികരിക്കാൻ നോക്കിയാലും.. നീ അപമാനിച്ചത്. എന്റെ പെണ്ണിനേയും പെങ്ങള്മാരെയും ആണ്.. അതിന് നിന്നെ ഞാൻ വെറുതെ വിടില്ല ഷാന.. "റാസി 


അവൾക്ക് താക്കിതും കൊടുത്ത്.. റാസി അവിടന്ന് ഇറങ്ങി പോയി.. 


പിന്നെ ബാക്കിയുള്ള devil kings അവൾക്ക് തക്കതായ മറുപടി കൊടുത്ത് അവന്റെ പിന്നാലെ ഇറങ്ങി പോയി.. ഇതൊക്കെ കണ്ട് മുഖം കനപ്പിച്ചിട്ട് അൻസിക്കയും ഫ്രണ്ട്സും പോയപ്പോൾ.. ഞങ്ങൾ rowdy ഗേൾസ് അവളുമാരെ നേരെ കൈയും കെട്ടി നിരന്നു നിന്നു. 


"എന്താ മോളെ സന്തോഷായില്ലേ.. നീ എന്തിന് വേണ്ടിയാണോ ഇത്രയും കളിച്ചത് അതൊക്കെ പൊളിച്ചു നിന്റെ കയ്യിൽ തന്നില്ലേ.... "


"നീ ജയിച്ചു എന്ന് കരുതേണ്ട.. "ഷാന 


"ഓഹ്.. ഷാന.. കമ്മോൺ baby... നിനക്ക് ഇപ്പോഴും മനസ്സിലായില്ലേ.. നിനക്ക് ഞങ്ങളെ കൂടെ കളിക്കാൻ പറ്റില്ല എന്ന്... "നെച്ചു... 


"പൊന്ന് മോൾ... ഇവിടെ ഇരുന്ന് പടിക്ക് കേട്ടോ.. അല്ല ഇനി ഞങ്ങൾക്ക് എതിരാളി ആയി വരാനാണ് ഉദ്ദേശം എങ്കിൽ... "ലെച്ചു 


"പിന്നെ ബാക്കി വെച്ചേക്കില്ല... "ചിന്നു.. 


"പിന്നെ നിന്റെ വാലിനും തലക്കും ഉള്ളത് വഴിയേ വരുന്നുണ്ട്.. "rizu 


"ഏത് നിമിഷം വേണേൽ പ്രദീഷിക്കാം "ഫൈഹ 


"അപ്പൊ എന്നാ ഞങ്ങളങ്ങോട്ട്... "


എന്ന് പറഞ്ഞു ഞങ്ങൾ തിരിഞ്ഞു ക്ലാസ്സിലേക്ക് നടന്നു.. 


"ഛെ slow മോഷനിൽ വരായിരുന്നു.. "ചിന്നു 

"മിണ്ടാതെ വരാൻ നോക്കടി.. "


ക്ലാസ്സിലേക്ക് പോയി... 




•°•°•°•°•°°`°°••°•°•°•°•°•°•°•°°´°°•°•°•°•°•°•°




Class കഴിഞ്ഞു പോകുമ്പോ.. devil kings ഞങ്ങളോട് കാര്യങ്ങളൊക്കെ തിരക്കി.. തറവാട്ടിലെ റൂൾസ് ഒക്കെ പറഞ്ഞത് കേട്ട് അവറ്റകൾ കുറെ ചിരിച്ചു.. വെജ് തിന്നുന്ന കാര്യം കേട്ടിട്ടാണ് അവര് ചിരിക്കൂന്നേ... 



ഞങ്ങൾ പോകുന്ന വഴിക്ക് വീട്ട് സാധങ്ങൾ ഒക്കെ വാങ്ങിയിട്ട് തറവാട്ടിലേക്ക് വിട്ടു.. ടാക്സി പത്തായപ്പുരക്ക് മുന്നിൽ കൊണ്ട് നിർത്തി.. ഞങ്ങൾ അതിൽ നിന്ന് ഇറങ്ങി സാധങ്ങൾ ഒക്കെ എടുത്ത് വയ്ക്കുമ്പോ ആയിരുന്നു.. 



"Oooi rowdy girls "


ഞങ്ങൾ എല്ലാവരും ഒരുപോലെ വിളി കേട്ട ഭാഗത്തേക്ക്‌ നോക്കി... 


ഞങ്ങളെ പ്രായമൊക്കെ തോന്നിക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു... അത്... അവൾ ഞങ്ങളെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടിട്ട്... 


"ആരാ ഇപ്പൊ ഇത്.. കാവിലെ ഭഗവതി പ്രത്യക്ഷപെട്ടതോ... "നെച്ചു 


ഞാൻ അവളെ കാലിൽ  ചവിട്ടി.... അപ്പൊ അവൾ ഇനി മിണ്ടില്ല എന്ന് പറഞ്ഞിട്ട്.. അവളെ നോക്കി നിന്നു.. 


"ഹായ്... ഞാൻ അശ്വതി... achu എന്ന് വിളിക്കും.. ഉണ്ണിയേട്ടന്റെ അമ്മായിയുടെ മകൾ ചുരുക്കി പറഞ്ഞാൽ ഉണ്ണിയേട്ടന്റെ മുറപ്പെണ്ണു... നിങ്ങളാണല്ലേ ഇന്നലെ രാത്രിയിൽ ഇവിടെ താമസമാക്കിയത്.. "


ഞങ്ങൾ അതെ എന്ന് പറഞ്ഞു... 


"രാവിലെ പരിചയപ്പെടാൻ പറ്റിയില്ല.. നിങ്ങൾ വേഗം കോളേജിൽ പോയി അല്ലെ.. "അച്ചു 


"അത് സാരമില്ല... ഇപ്പൊ പരിചയപെടലോ ഞാൻ ലെച്ചു. ഇത് rizu, നെച്ചു, ദുആ, ഫൈഹ, ചിന്നു.. "ലെച്ചു... 

"ആഹാ... "അച്ചു.. 

"അല്ല നീ എങ്ങനെ ഞങ്ങളെ ഗ്യാങ്ങിന്റെ പേര് rowdy girls ആണെന്ന് അറിഞ്ഞത്.. "rizu 


"നിങ്ങളെ ഗ്യാങ്ങിന്റെ പേരോ.അതിനെ കുറിച്ചൊന്നും എനിക്കറിയില്ല. ..  ഇന്ന് ന്യൂസിൽ നിങ്ങളെ കുറിച്ച് പറഞ്ഞത് ചിറ്റ കണ്ടു. അപ്പോഴാ പറയുന്നേ അത് നിങ്ങൾ ആണ് എന്ന്.. "അച്ചു.  

"ഓഹോ... ന്യൂസിലും വന്നോ  "ലെച്ചു.. 

"ആാാ... അപ്പൊ നിങ്ങളൊന്നും അറിഞ്ഞില്ലേ.. ഇന്നത്തെ ന്യൂസിലെ ബ്രേക്കിംഗ് ന്യൂസ്‌ നിങ്ങളല്ലേ.. "അച്ചു 


"ഞങ്ങളോ "ചിന്നു . 


"അതെ നിങ്ങൾ തന്നെ  "

അച്ചുവിന്റെ പിറകിലേക്ക് നോക്കിയപ്പോൾ ഉണ്ണിയുണ്ട്  ഞങ്ങളെ നേരെ നടന്നു വരുന്നു.... 


"ഒറ്റ രാത്രി കൊണ്ട് നിങ്ങൾ അങ്ങ് ഫേമസ് ആയല്ലോ മക്കളെ..ന്യൂസിൽ നിങ്ങളെ vedio കാണണം.ശെരിക്കും റൗഡികളെ പോലെയാണ് നിങ്ങൾ അവന്മാരെ എല്ലാത്തിനെയും തല്ലിയത്.. അതൊക്കെ കണ്ട് . ഞാൻ ഉൾപ്പടെ ഇപ്പൊ കൂറേ പേര് നിങ്ങളെ ഫാൻസ് ആണ്.. "ഉണ്ണി 


ഉണ്ണി പറയുന്നത് കേട്ട് ഞങ്ങൾ എല്ലാവരും കണ്ണും തള്ളി ഉണ്ണിയെ നോക്കി  .. 


"ഫാൻസോ "ഫൈഹ 

"അതെ.. ഞാനും നിങ്ങളെ ഒരു ഫാൻ ആണ്  . "Unni 

ഉണ്ണി ഞങ്ങളെ നോക്കി ഇളിച്ചു..  ഞാൻ അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട്.  


"ഉണ്ണി.. ന്യൂസ്‌ കണ്ടിട്ട്.. വീട്ട് കാർ എന്ത് പറഞ്ഞു.. "

എന്ന് നമ്മൾ ഭീതിയോടെ ഉണ്ണിയോട് ചോദിച്ചു... 

"ആ അത് പറയാനാ വന്നത്... "ഉണ്ണി 

ഞങ്ങൾ എല്ലാവരും ഉണ്ണിനെ നോക്കി   


"നിങ്ങളെയും കൂട്ടി വരാൻ പറഞ്ഞയച്ചതാ പാട്ടി... "ഉണ്ണി.. 

"ആ അതന്നെ.. വേഗം വന്നേ.. "അച്ചു.. 

ഞങ്ങൾ ടാക്സികാരനെ പറഞ്ഞയച്ചിട്ട് അവരുടെ കൂടെ തറവാട്ടിലേക്ക് പോയി . 


തറവാടിന്റെ അകത്തു കയറിയതും . 

അവിടെ ഒരു വൃദ്ധ ഇരിക്കുന്നത് കണ്ടു.. അതാണ് പാട്ടി എന്ന് തോന്നുന്നു.. 

ഞങ്ങളെ നോക്കി ചിരിച്ചു.. ഞങ്ങളും  തിരിച്ചു ചിരിച്ചു 

"നിങ്ങളാണല്ലേ ആ പുള്ളികൾ.. "പാട്ടി 


ഞങ്ങൾ എല്ലാവരും അവിഞ്ഞ ചിരി പാസ്സാക്കി.. 


അപ്പോയെക്കും അവിടേക്ക് വേറെ ആരൊക്കെയോ വന്നു... അത് ആ വീട്ടിലെ അംഗങ്ങൾ ആണെന്ന് മനസ്സിലായി... 

അവരെല്ലാവരും ഞങ്ങളെ പരിചയപെട്ടു... ഉണ്ണിന്റെ ഫാമിലി ഒരു ജോയിന്റ് ഫാമിലി ആണ്.. 


രാത്രിയിലെ ഫുഡ്‌ അവിടന്ന് കഴിക്കണം എന്ന് പറഞ്ഞു.. ഞങ്ങൾ ആദ്യമൊക്കെ അത് നിരസിച്ചെങ്കിലും അവരെ ഒക്കെ നിർബന്ധം കാരണം ഞങ്ങൾ സമ്മതിച്ചു.. 

ഞങ്ങൾ ഫ്രഷായി വരാമെന്ന് പറഞ്ഞു.. പത്തായ പുരയിലേക്ക് നടന്നു... പുറത്ത് എടുത്ത് വച്ച സാധനങ്ങൾ ഒക്കെ എടുത്ത്.. അകത്തേക്ക് കൊണ്ട് പോയി.. 



എല്ലാം അകത്തു ഒതുക്കി വച്ചിട്ട് ഞങ്ങൾ ഫ്രഷാവാൻ പോയി... 


.................................


ഞങ്ങൾ ഇപ്പൊ തറവാട്ടിൽ ആണ്... അവിടത്തെ ആണുങ്ങളൊക്കെ രാവിലെ ജോലിക്ക് പോയാൽ രാത്രി ആണ് വരാറ്... 


അവര് വരുന്നതിന് മുന്നേ.. ഞങ്ങൾ ഡിന്നർ കഴിച്ചു... നല്ല അടിപൊളി വെജ് ന്റെ ഫുഡ്‌... ഞങ്ങൾക്ക് ഒരുപാട് ഇഷ്ടായി... അവിടെ ഉള്ളവരൊക്കെ നല്ല സ്നേഹത്തോടെ ആണ് ഞങ്ങളോട് സംസാരിക്കുന്നെ.. അതൊക്കെ കണ്ടപ്പോൾ ഞങ്ങൾക്ക് അവരോട് വല്ലാത്ത മതിപ്പ് തോന്നി.. . 


കുറെ നേരം അവരോട് സംസാരിച്ചിരുന്നു.. പിന്നെ ഞങ്ങൾ പത്തായ പുരയിലേക്ക് പോകാമെന്നു പറഞ്ഞു .. അവിടന്ന് പോകുമ്പോ ആണ് 



ഗേറ്റിന്റെ മുന്നിൽ നിന്ന് ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു കൂവുന്നത് കേട്ടത്.. സംസാരം കേട്ടിട്ട് മീഡിയ കാരെ പോലെ ഉണ്ട്... അപ്പൊ തന്നെ ഞങ്ങൾ ഉണ്ണിയെ വിളിച്ചു കാര്യം പറഞ്ഞു... 


അവൻ വന്നിട്ട് ഗേറ്റിന്റെ അവിടേക്ക് പോയി ഗേറ്റ്  തുറന്നു   . അപ്പൊ തന്നെ... ഇടിച്ചു കയറി മീഡിയ കാർ ഗേറ്റ് കടന്നു വന്നു.... 

ഉണ്ണി പിറകിലേക്ക് നിന്നിട്ട് കാര്യം തിരക്കുന്നുണ്ട്.... 


ആ മീഡിയ കാർ അവനോട് എന്തൊക്കെയോ പറയുന്നുണ്ട്... ഇപ്പൊ തറവാട്ടിലെ എല്ലാവരും പുറത്തേക്ക് വന്നു.....



പെട്ടെന്ന് ഉണ്ണി ഞങ്ങളെ നേരെ വന്നിട്ട്... 


"ദുആ..അവർക്ക് നിങ്ങളോട് സംസാരിക്കണം എന്നാണ് പറയുന്നേ... "ഉണ്ണി 


"എന്തിന്... "


"ഇന്നലെ ഉണ്ടായ സംഭവത്തെ കുറിച്ച്.. അവർക്ക് നിങ്ങളിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയണം എന്നൊക്കെയാ പറയുന്നേ... "ഉണ്ണി 


"അതൊന്നും ശെരിയാകില്ല ഉണ്ണി..."


"അതെന്താ... "ഉണ്ണി.. 

"ഞങ്ങൾ കാരണം നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല.. അതും അല്ല നിങ്ങൾക്ക് തന്ന വാക്ക്.. അത് തെറ്റിക്കാനും പാടില്ല... "


"ഓ അതാണോ... അതൊന്നും നീ നോക്കണ്ട.. അവരോട് ഞാൻ പറഞ്ഞോളാം .  നിങ്ങൾ ഇപ്പൊ മീഡിയക്കാരെ മുന്നിലോട്ട് ചെല്ല്.. "ഉണ്ണി 


"ഉണ്ണി.... "


"നിങ്ങൾ ഇനി ഒന്നും പറയണ്ട മക്കളെ... അവര് കാത്തു നിക്കുന്നത് കണ്ടില്ലേ... അവരെ അടുത്തേക്ക് ചെല്ല്... "

പെട്ടെന്ന്.. പാട്ടിഅമ്മ അങ്ങനെ പറഞ്ഞു ഞങ്ങളെ അടുത്തേക്ക് വന്നു... ഞങ്ങൾ പാട്ടിയെ തന്നെ സംശയത്തോടെ നോക്കി..  


"നിങ്ങൾ അവരെ അടുത്തേക്ക് ചെല്ല്... "ശുഭചേച്ചി... 

ഞാൻ ഉണ്ണിയെ നോക്കിയപ്പോൾ.. അവൻ മീഡിയക്കാരെ അടുത്തേക്ക് പോകാൻ ആംഗ്യം കാണിച്ചു.. 


അപ്പൊ തന്നെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്.. മീഡിയക്കാരെ അടുത്തേക്ക് ചെന്നു... 

അവരണേൽ ഞങ്ങളെ കണ്ട സന്തോഷത്തിൽ ആണ് .. 


"ഹായ് റൗഡി girls... അങ്ങനെ വിളിച്ചോട്ടെ... "


"ഓ അതിനെന്താ.. "നെച്ചു 


"താങ്ക് you... 


അപ്പൊ റൗഡി girls.......ഞങ്ങള്ക് നിങ്ങളിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.. നിങ്ങൾ സഹകരിക്കില്ലേ "

"തീർച്ചയായും   . നിങ്ങൾ ചോദിക്കു "rizu 


."നിങ്ങളെ അവര് ഉപദ്രവിക്കാൻ വന്നപ്പോ ആ പരിസരത്തൊന്നും വേറെ ആരും തന്നെ ഇല്ലായിരുന്നോ... "

"ഇല്ലായിരുന്നു..."ലെച്ചു 


"ശെരിക്കും നിങ്ങൾ ആ സമയത്ത് എവിടേക്ക് പോകുവായിരുന്നു... "


"അത് പിന്നെ... ഞങ്ങൾ താമസിച്ചോണ്ട് ഇരുന്ന വീട്ടിൽ ഒരു പ്രശ്നം ഉണ്ടായി . അവിടെ ഇനി ഞങ്ങൾക്ക് തുടർന്ന് താമസിക്കാൻ കഴിയില്ല എന്നുറപ്പായപ്പോൾ അവിടന്ന് ഇറങ്ങി .. അന്നേരം ഞങ്ങൾ വേറെ ഒന്നും നോക്കിയില്ല... "


"സഹിക്കാവുന്നതിലും പരമാവധി സഹിച്ചു ഞങ്ങൾ.. ഇനി സഹിക്കാൻ പറ്റാതെ വന്നപ്പോൾ ആണ്  അവിടന്ന് ഇറങ്ങിയത് .. "ചിന്നു 


"ശെരിക്കുപറഞ്ഞാൽ നിങ്ങൾ ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇനി എവിടേക്ക് എന്നറിയില്ലാ എന്നാണ് അർത്ഥം ... "

"അതെ ... "ഫൈഹ 


"നിങ്ങൾ എന്ത് ധൈര്യത്തിന്റെ പുറത്താണ് അവിടന്ന് ഇറങ്ങിയത്... അതും രാത്രിയിൽ   "


"ഞങ്ങളെ രക്ഷിക്കാൻ ഞങ്ങൾക്ക് അറിയാം എന്നാ വിശ്വാസം കൊണ്ട്.. പിന്നെ ഈ രാത്രിക്കെന്താ കുഴപ്പം.. രാത്രിയിൽ എന്താ പെൺകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പാടില്ലേ   . "


"അങ്ങനെ അല്ല... പൊതുവെ പെൺകുട്ടികൾ അങ്ങനെ ഒന്നും പുറത്തിറങ്ങി നടക്കാറില്ലല്ലോ.. അതാ ഉദ്ദേശിച്ചത്... "

"നിങ്ങളെ പേരെന്താണ്    "


"അരുൺ.. "

"Mr.അരുൺ...രാത്രിയല്ല പ്രശ്നം... ഇന്നത്തെ സമൂഹം ആണ് പ്രശ്നം... എന്താ രാത്രിയിൽ.. പുരുഷന്മാർ പുറത്തിറങ്ങി നടക്കാറില്ലേ...അതുപോലെ സ്ത്രീകൾക്ക് എന്താ പുറത്തിറങ്ങി നടന്നാൽ... രാത്രിയെ ഭയന്ന് ഒരു പെൺകുട്ടിയും  ഉള്ളിലൊതുങ്ങാൻ പാടില്ല..... 


നമ്മുടെ സമൂഹം ഒന്ന് നന്നായാൽ മതി.. ഏതൊരു പെൺകുട്ടിക്കും   . ആരെയും പേടിക്കാതെ.. എപ്പോ വേണേലും പുറത്തിറങ്ങാം... "


ഞാൻ പറഞ്ഞത് കേട്ട് അവിടെ കൂടിയിരിക്കുന്നവരെല്ലാരും കയ്യടിച്ചു പാസ്സാക്കി... 

പിന്നെ ഓരോരുത്തര് ഓരോന്നു ചോദിച്ചു അതിനൊക്കെ മറുപടി കൊടുത്ത്... അവസാനം അവരെ പറഞ്ഞയച്ചു... 


"നിങ്ങളെ പോലെ ഉള്ള പെൺകുട്ടികളാണ് ഇന്നത്തെ സമൂഹത്തിന് ആവിശ്യം മക്കളെ... "പാട്ടി 

ഞങ്ങൾ പാട്ടിയമ്മയെ നോക്കി ചിരിച്ചു... പിന്നെ അവരോടൊക്കെ gd nyt പറഞ്ഞു.  ഞങ്ങൾ ഉറങ്ങാൻ പോയി .. 




•••••••••××××ו•••••

Rizu 


ഇന്ന് college ഇല്ല അവധി ആണ്... രാവിലെ എഴുനേറ്റ് ഞാനും നെച്ചുവും അടുക്കളയിൽ കയറി ദോശയും ചട്ണിയും ഉണ്ടാക്കി വച്ചു... 

അവളുമാരെ അടുത്തേക്ക് പോയി.. എല്ലാകൂടി നടുമുറ്റത്ത് സൊറ പറഞ്ഞിരിക്കാണ്... ഞങ്ങളും അവരെ കൂടെ കൂടി... 

ഇന്നലത്തെ മീഡിയക്കാരെ ഇന്റർവ്യൂ കാരണം... എല്ലാവരും അറിഞ്ഞു.   ഇനി ആരും അറിയാൻ ബാക്കി ഇല്ല..... 


കോളേജിൽ എത്തിയാൽ ഞങ്ങളെ അനുമോദിക്കണം എന്നൊക്കെ പ്രിൻസി പറഞ്ഞിരുന്നു.... ഒറ്റ രാത്രികൊണ്ട് എന്തൊക്കെയാ സംഭവിച്ചേ ഇന്റെ പടച്ചോനെ.. 






ഞങ്ങൾ കത്തിയടിച്ചിരിക്കുമ്പോ ആണ്.. അവിടേക്ക്.. അച്ചു വന്നത്..  

അവൾ വന്നിട്ട് ഞങ്ങളെ കുളക്കരയിലേക്ക് കൊണ്ട് പോയി... ഈ തറവാടിന്റെ ഭാഗമായി തന്നെ ഒരു കുളം ഉണ്ട് അവിടെക്ക് കൊണ്ട് പോയി .. 


"എന്റെ അച്ചു... നിന്റെ ഒക്കെ ഒരു ഭാഗ്യം.. ഇത്രയും അടിപൊളി സ്ഥലത്ത് തന്നെ ജനിച്ചല്ലോ നീ... "ചിന്നു... 

ചിന്നുവിന് മറുപടിയായി അവൾ ചിരിച്ചു 


"അല്ല അച്ചു... നീ എന്തിനാ പഠിക്കുന്നെ "ഫൈഹ 


"ഞാൻ ഡിഗ്രി ഫൈനൽ year ആണ്.. കോളേജിൽ ഒരു കുട്ടി മരിച്ചു.. അവളെ കൊന്നതാണ്.. അപ്പൊ അതിന്റെ അന്വഷണത്തിന്റെ ഭാഗമായി കോളേജിൽ പോലീസ് എപ്പോഴും കയറി ഇറങ്ങും... അത് കാരണം class കുറച്ചു ദിവസത്തേക്ക് ഇല്ല... "അച്ചു 


"Ooo.... "


"ഏതായാലും ഇതുവരെ വന്നതല്ലേ.. നമുക്ക് ഒന്ന് കുളിച്ചാലോ "ലെച്ചു.. 


അവൾ പറയണ്ട താമസം നെച്ചു കുളത്തിലേക്ക് ചാടി... 


അവളെ പിന്നാലെ തന്നെ ബാക്കിയുള്ളവർ എല്ലാവരും.. ലെച്ചു നെ വെള്ളത്തിൽ മുക്കി   .. അവസാനം അവൾക്ക് ശ്വാസം കിട്ടാതെ ആയപ്പോൾ വെറുതെ വിട്ടു.... 



*********************


രാത്രി ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു.. നടുമുറ്റത്തിരിക്കുമ്പോ ആണ്.. ഫൈഹ. നമ്മളോട് ഡാൻസ് കളിക്കാൻ പറഞ്ഞത്.. ആദ്യം ഞാൻ സമ്മതിച്ചില്ല അവസാനം അവളുമാരെ നിർബന്ധം കൊണ്ട് സമ്മതിച്ചു... 



ഫോണിൽ പാട്ട് വച്ചിട്ട്... ഞാൻ കളിച്ചു.. പെട്ടന്ന്  മഴ പെഴുതു... ഞാൻ ഒന്നാകെ നനഞ്ഞു.. എന്നാലും ഞാൻ കളി നിർത്താതെ തുടർന്ന്.. 


അവസാനം വാതിലിൽ ആരോ നിർത്താതെ മുട്ടുന്നത് കേട്ടപ്പോഴാണ് ഞാൻ നിർത്തിയത്.. 


"ഞാൻ പോയി നോക്കി വരാം "ഫൈഹ 

അവൾ ആരാണെന്നു നോക്കാൻ പോയി... 

പെട്ടെന്ന് ഫൈഹയുടെ നിലവിളി കേട്ട് ഞങ്ങൾ എല്ലാവരും അവിടേക്ക് പോയി 


അവളെ വാ പൊത്തി നിക്കുന്ന മനുഷ്യനെ കണ്ട് ഞങ്ങൾ എല്ലാവരും ഞെട്ടി പണ്ടാരമടങ്ങി... 


"ബാസിക്ക.... "rizu 


"നിങ്ങളെന്താ ഇവിടെ... അതും രാത്രിയിൽ   ... "ലെച്ചു 


ബാസിക്ക ആകെ നനഞ്ഞിട്ടുണ്ട്... മഴ കൊണ്ടാണ് വന്നത്... 

"ഞാൻ മാത്രം അല്ല... "ബാസിക്ക 

"പിന്നെ... "

ബാസിക്ക പിറകിലോട്ടേക്ക് നോക്കി.. അപ്പൊ ഞങ്ങളെല്ലാവരും ബാസിക്കന്റെ പിന്നിലേക്ക് നോക്കി.. അവിടെ ആരും ഇല്ല   .. ബാസിക്ക ഞങ്ങളെ നോക്കി ഇളിച്ചു കൊണ്ട് 


"അവിടെ അല്ല. ദേ അവിടെക്ക് നോക്ക് "ബാസിക്ക 


ഞങ്ങൾ എല്ലാവരും ബാസിക്ക ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കി... നടുമുറ്റത്തേക്ക് ആണ് ഞങ്ങൾ നോക്കിയത്... 

പെട്ടെന്ന് മുകളിൽ നിന്ന് ആരൊക്കെയോ.. നടുമുറ്റത്തേക്ക് ചാടി.. അത് കണ്ട് ഞങ്ങൾ ഞെട്ടലോടെ അവരെ ഒക്കെ നോക്കി... 

അവര് വേറെ ആരും അല്ല.. devil kings ആണ്... 


"നിങ്ങളെന്താ ഇവിടെ "ഞങ്ങൾ ഒരുമിച്ചു ചോദിച്ചു..  


പെട്ടെന്ന് തറവാട്ടിൽ ഒന്നാകെ ലൈറ്റ് പടർന്നു... 


"യാ ഹൗല വല.. അവര് വരുമ്പോ.. ഇവരെ ഇവിടെ കണ്ടാൽ കഴിഞ്ഞു കഥ "നെച്ചു... 

"എന്താ ഇപ്പൊ ചെയ്യാ... "ചിന്നു... 

പെട്ടെന്ന് എന്റെ മനസ്സിൽ ഒരു idea തോന്നിയതും.  ഞാൻ എല്ലാത്തിനെയും കൂട്ടി എന്റെ റൂമിലേക്ക് പോയി... അവരെ ഒക്കെ ബാത്റൂമിലേക്ക് തള്ളിയിട്ടിട്ട്... 


"മിണ്ടാതെ അവിടെ നിന്നൊണ്ടി...ഞാൻ വരുന്നത് വരെ.."


എന്ന് പറഞ്ഞു.. ഡോർ അടച്ചു.. അവളുമാരെ അടുത്തേക്ക് പോയിട്ട്.. 

"അവര് വന്നാൽ എന്തേലും പറഞ്ഞു പറഞ്ഞയചോണ്ടി  . ഞാൻ കുളിക്കാണ് എന്ന് പറഞ്ഞാൽ മതി... അവരെ എല്ലാവരെയും ഞങ്ങളെ റൂമിലെ ബാത്‌റൂമിൽ പൂട്ടിയിട്ടിരിക്കാണ്... അവര് ആരേലും വന്നാൽ അത് തുറക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ കുളിക്കാണെന്ന് പറയാൻ പറഞ്ഞത്.. 

അവര് വന്നാൽ ആരാ നിലവിളിച്ചെ എന്നൊക്കെ ചോദിക്കും.. "


പെട്ടെന്ന് തറവാട്ടിൽ നിന്ന് ഉണ്ണിയും അവന്റെ ഇളയച്ഛനും ടോർച്ചും അടിച്ചു പത്തായ പുരക്കടുത്തേക്ക് നടന്നു വരുന്നത് കണ്ടപ്പോൾ... ഞാൻ പിന്നെ ഒന്നും നോക്കിയില്ല.. ബാത്റൂമിലേക്ക് ഓടി.. 


ബാത്‌റൂമിൽ കയറി ഡോർ അടച്ചിട്ടു... നെഞ്ചിൽ കൈ വച്ചു ശ്വാസം നീട്ടി വലിച്ചു വിട്ടു.. 


പെട്ടെന്ന് എവിടെന്നോ ബോധം വന്നപോലെ.. ഞാൻ തിരിഞ്ഞു നോക്കിയതും.. എന്നെ തന്നെ നോക്കി നിക്കുന്നവരെ കണ്ടു... ഞാൻ അവരെ നോക്കി പേടിപ്പിച്ചിട്ട്... പൈപ്പ് തുറന്നു.. 



"എല്ലാം കൂടി എന്തിനാണാവോ ഇങ്ങോട്ട് കെട്ടിയെടുത്തെ... "


"അത് പിന്നെ ദുആ.. ഞങ്ങൾ.. നിങ്ങളെ കാണാൻ "അച്ചായൻ 


"അച്ചായാ നിങ്ങൾക്കും  ഇവരെ കൂടെ കൂടി ഉള്ള വിവരം ഒക്കെ ചോർന്നു പോയോ... "

ഞാൻ ചോദിച്ചത് കേട്ടിട്ട്.. അച്ചായൻ ഇളിക്കാൻ തുടങ്ങി... 

"ഇളിക്കല്ലേ.. നിങ്ങൾ ഇവിടെ വന്ന കാര്യം ഇവിടെ ഉള്ളോർ അറിഞ്ഞാൽ.. പിന്നെ ഇവിടത്തെ പൊറുതി നിൽക്കും... അതൊക്കെ അറിയോ നിങ്ങൾക്ക്... "


"ഓഹ്... അതാണോ ദുആ... അതിനെ കുറിച്ചൊന്നും നീ പേടിക്കേണ്ട... അവരൊന്നും അറിയില്ല... "ജാസിക്ക 


ഞാൻ ജാസിക്കാനേ നോക്കി മുഖം ചുളിച്ചു.. 

"പിന്നെ ദുആ.. നിന്റെ ഡാൻസ് സൂപ്പർ ആയിട്ടുണ്ട് കേട്ടോ.. " അപ്പുവേട്ടൻ 

"അതും കണ്ടോ... "

"പിന്നെ കാണാതെ... ഞങ്ങൾ  മുകളിൽ നിന്ന് live ആയി കാണുവായിരുന്നു... "പാച്ചുക്ക 


ഇതൊക്കെ കേട്ടോണ്ട് ഒരുത്തൻ ഇവിടെ നില്പുണ്ട്... വേറെ ആരും അല്ല റാസി തന്നെ.. ആ കുരിപ്പ് എന്നെ നോക്കി പുഞ്ചിരിച്ചു  നിൽക്കാണ്.. ഞാൻ ആ കോപ്പിനെ നോക്കാൻ തന്നെ നിന്നില്ല... 

"നിങ്ങൾ എങ്ങനെ അതിന്റെ മുകളിൽ എത്തി... "

"അതിപ്പോ എന്ത് പറയാനാ... ഈ പത്തായ പുരക്ക് അടുത്ത് ചേർന്നൊണ്ട്  അല്ലെ മതിൽ ഉള്ളത്... അതിന്റെ മുകളിലൂടെ കയറി വന്നു... "പാച്ചുക്ക 

പാച്ചുക്ക  കൂൾ ആയി പറയുന്നത് കണ്ടിട്ട് എനിക്ക് കരച്ചിൽ ആണ് വരുന്നത്. . 

പെട്ടെന്ന് ആരോ  ഡോറിന് മുട്ടി... ഞാൻ അവരോടൊക്കെ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു കൊണ്ട്... 


പൈപ്പ് പൂട്ടിയിട്ട്... സംസാരിച്ചു.. 


"ആരാ... "


"ഇത് .. ഞാനാ അച്ചു... നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ... "

"ഇല്ല 
.. അച്ചു എന്തേയ് അങ്ങനെ ചോദിച്ചേ "


"ഹേയ് ഒന്നും ഇല്ല ദുആ.. ഫൈഹ എന്തോ നിഴൽ കണ്ട് നിലവിളിച്ചു നീ അറിഞ്ഞില്ലേ... "അച്ചു 


"ആണോ.. എപ്പോ കണ്ടു ... എന്ത് നിഴൽ..."


"ദേ ഇപ്പൊ.. നീ ബാത്‌റൂമിൽ ആയതു കൊണ്ടാവും കേൾക്കാഞ്ഞേ.. അവൾ നിഴൽ കണ്ട ഭാഗത്തേക്ക്‌ ഉണ്ണിയേട്ടൻ നോക്കാൻ പോയിട്ടുണ്ട്... നീ വേഗം കുളിച്ചു വാ... "അച്ചു 


"ആ .. "


അവൾ പറഞ്ഞതൊക്കെ കെട്ടുന്ന ഞാൻ തലക്കും കൈ കൊടുത്ത് തിരിഞ്ഞതും..എനിക്ക് തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ  മുന്നിൽ നിൽക്കുന്ന ആളെ കണ്ട്.. മനുഷ്യൻ പേടിച്ചു പിറകിലോട്ട് തെന്നി വീഴാൻ പോയി... 


ഭാഗ്യത്തിന് ആ ആൾ എന്നെ പിടിച്ചത് കൊണ്ട്.. ബാത്‌റൂമിൽ വീണു എന്നാ പേര് കിട്ടിയില്ല.... 

എന്നെ പിടിച്ച ആളെ നോക്കിയപ്പോൾ... എനിക്ക് കലിപ്പ് കയറി.. ആ ബലാല് റാസി ആയിരുന്നു.. ഞാൻ അവനിൽ നിന്ന് മാറി നിൽക്കാൻ നോക്കിയപ്പോൾ... ആ ബലാല് എന്നെ ഒന്നുടെ അവനിലേക്ക് അടുപ്പിച്ചു. എനിക്കാണേൽ ശ്വാസം കിട്ടുന്നില്ല.. 


"റാസി.. എന്നെ വിട്.. എനിക്ക് ശ്വാസം കിട്ടുന്നില്ല... "


"ഇന്റെ പെണ്ണെ എന്ത് ഡാൻസ് ആയിരുന്നു അന്റെ... സത്യത്തിൽ ഞാൻ അപ്പൊ തന്നെ മുകളിൽ നിന്ന് ഇറങ്ങി വന്നിട്ട് അനക്ക് കെട്ടിപ്പിടിച്ചു ഒരു കിസ്സ് അങ്ങ് തരേണ്ടത് ആയിരുന്നു.. എനിക്ക് കണ്ട്രോൾ ഉള്ളത് കൊണ്ട് നീ രക്ഷപെട്ടു.. "റാസി 


ആ കോപ്പ് പറയുന്നത് കണ്ടിട്ട് എനിക്ക് പെരുവിരൽ മുതൽ തരിച്ചു കയറി.... 


ഞാൻ അവനെ പിടിച്ചു തള്ളി.. അവൻ നേരെ അച്ചായന്റെ നെഞ്ചത്തോട്ടു ചെന്ന് വീണു... 


അവനെ തുറിച്ചു നോക്കിയിട്ട്... ഡോർ പതുക്കെ തുറന്നിട്ട്.. പുറത്തേക്ക് തലയിട്ട് നോക്കി...ആരും ഇല്ല അവിടെ... ഞാൻ പുറത്തിറങ്ങി... 

*********************




നെച്ചു 



ദുആ എന്തൊക്കെയോ പറഞ്ഞു പോയ പിന്നാലെ തന്നെ ഉണ്ണിയും അവന്റെ ചെറിയച്ഛനും കൂടി ഞങ്ങളെ അടുത്തേക്ക് വന്നു.. 

"എന്താ... ആരാ നിലവിളിച്ചെ "ഉണ്ണി 


"അതുപിന്നെ ഉണ്ണി... ഫൈഹ എന്തോ കണ്ട് പേടിച്ചതാ "ലെച്ചു 


ഉണ്ണി ഫൈഹനോട് കാര്യം തിരക്കിയപ്പോൾ    


"അത് ഞാൻ ഒരു നിഴൽ കണ്ടു അതാ.. "ഫൈഹ 


"നിഴലോ... എവിടുന്ന്..  "ചെറിയച്ഛൻ.. 


"അതോ.. അതുപിന്നെ... ദേ അവിടെന്ന്... "ഫൈഹ.. 

അവൾ അവിടെ ഉണ്ടായിരുന്ന മരത്തിന്റെ സൈഡിലോട്ട് ചൂണ്ടി കാണിച്ചു... അപ്പോയെക്കും അവിടേക്ക് അച്ചു വന്നു...


ഉണ്ണിയേട്ടൻ മരത്തിന്റെ അവിടേക്ക് പോയി.. 


അച്ചുനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു . ദുആ എവിടെ എന്ന് ചോദിച്ചപ്പോൾ ..അവൾ കുളിക്കാണെന്ന് പറഞ്ഞു.  


അപ്പൊ അച്ചു അവളെ അടുത്തേക്ക് പോയി  . പടച്ചോനെ അവന്മാർ അവിടെ ഉള്ള വിവരം അച്ചു അറിയരുതേ... 

"ഇതെന്താ ഇവിടെ കാലിന്റെ അടയാളം.. കൂറേ പേരുടെ ഉണ്ടല്ലോ.. "ചെറിയച്ഛൻ 


ചെറിയച്ഛൻ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കി..യാ ഹൗല വല. ഇത് അവന്മാരെ കാലടയാളം അല്ലെ.. നടുമുറ്റത്ത് ഉണ്ടായിരുന്ന വെള്ളത്തിൽ ചവിട്ടി കയറിയതതുകൊണ്ട അടയാളം കണ്ടേ.. 


"അതോ.. അതുപിന്നെ.. മഴ പെഴുതപ്പോൾ...  ഞങ്ങൾ മഴ കൊണ്ടിരുന്നു.. "ലെച്ചു 

"പക്ഷെ നിങ്ങൾ നനഞ്ഞിട്ടില്ലല്ലോ "ചെറിയച്ഛൻ 


"അത്.. ഞങ്ങൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തതാ "rizu 

"ഉം "ചെറിയച്ഛൻ 


അങ്ങേര് മുഴുവനായിട്ട് വിശ്വസിക്കാത്ത മട്ടിൽ ഒന്ന് മൂളി 

നിഴൽ നോക്കാൻ പോയ ഉണ്ണി തിരിച്ചു വന്നു . 


"അവിടെ ആരും ഇല്ല.. നിനക്ക് തോന്നിയതായിരിക്കും.. പിന്നെ പേടിയാണെങ്കിൽ.. ജാനു ചേച്ചിയെയും. ഗോപി ചേട്ടനോടും ഇവിടെ കിടക്കാൻ പറയാം "ഉണ്ണി.. 

"ഹേയ് അതൊന്നും വേണ്ട.. "rizu 


"ഇന്ന് ഇപ്പൊ എന്തായാലും അവര് ഇവിടെ കിടന്നോട്ടെ... മക്കൾ പേടിക്കേണ്ട.. ഇവിടേക്ക് ആരും വരില്ല.. "ചെറിയച്ഛൻ.. 

എന്നൊക്കെ പറഞ്ഞു.. അവര് രണ്ടുപേരും അവിടന്ന് പോയി.. 


അച്ചു അവിടേക്ക് വന്നു... ഞങ്ങളോട് പേടിക്കൊന്നും വേണ്ട എന്നൊക്കെ പറഞ്ഞു അവളും പോയി .. 


അപ്പൊ തന്നെ അവിടേക്ക് വയസ്സായ രണ്ടുപേരും വന്നു.. അവരാണ് ഉണ്ണി പറഞ്ഞ ആൾ എന്ന് മനസ്സിലായി.. 


അവര് ഡോറിന്റെ അടുത്ത് തന്നെ പായ വിരിച്ചു.. കിടന്നു .. 

ഇതൊക്കെ കണ്ട് ഞങ്ങൾ ഇനി എന്ത് ചെയ്യും എന്നറിയാതെ ദുആന്റെ റൂമിലേക്ക് വെപ്രാളപ്പെട്ട്കൊണ്ട് പോയി  . 


റൂമിൽ എത്തിയപ്പോൾ ദുആ ഉണ്ട് കള്ളനെ പോലെ പമ്മി പമ്മി നടന്നു വരുന്നു.. പെട്ടെന്ന് ഞങ്ങളെ കണ്ടപ്പോൾ aa പെണ്ണ് ചെറുതായി ഒന്ന് പേടിച്ചു.. 


"എന്തായി... "ദുആ 


"എന്താവാൻ..ആകെ പ്രശ്നം ആകുന്ന മട്ടുണ്ട് "ചിന്നു 


"എന്നുവച്ചാൽ... "ദുആ 


"ഡോറിന്റെ മുന്നിൽ തന്നെ രണ്ടുപേർ കാവൽക്കാരെ പോരെ കിടക്കുന്നുണ്ട്... " 


"ആര് "ദുആ 


"ഇവിടത്തെ ജോലിക്കാരിയും കാര്യസ്ഥനും ആണെന്ന് തോന്നുന്നു.. "ഫൈഹ 


"ഇന്റെ പടച്ചോനെ..ഇനി .ഇവരെ എങ്ങനെ പുറത്തു കടത്തും... "ദുആ 


"അറിയില്ലെടി.. "rizu 


"ദുആ ഡോർ തുറക്ക് "റാസിക്ക 


"കിടന്ന് കാറണ്ട ഞാൻ വാതിൽ തുറക്കാം... "ദുആ 


Dua പോയി ബാത്റൂമിന്റെ ഡോർ തുറന്നു കൊടുത്തു.. അപ്പൊ എല്ലാംകൂടി പുറത്തേക്ക് വന്നു... 



ഞാൻ പോയി റൂമിന്റെ ഡോർ അടച്ചു... 


"എല്ലാത്തിനും വട്ടായോ..എന്തിനാ ഈ നട്ടപാതിരാക്ക് ഇങ്ങോട്ട് കെട്ടിയെടുത്തെ "ലെച്ചു 

"നിങ്ങളെ കാണാൻ അല്ലതെന്തിന് "അച്ചായൻ.. 


"ഇന്റെ കർത്താവെ.. ഇവരെ കൂട്ടത്തിൽ കുറച്ചെങ്കിലും പക്ക്വത ഇങ്ങേർക്ക് ഉണ്ടെന്ന് കരുതി... ഇതിപ്പോ പക്ക്വത പോയിട്ട്.. വിവരം പോലും ഇല്ലല്ലോ... "ചിന്നു.. 


ചിന്നു പറഞ്ഞത് കേട്ടിട്ട് അച്ചായൻ ഞങ്ങളെ നോക്കി  അവിഞ്ഞ ഇളി പാസ്സാക്കി... ഞങ്ങൾ അച്ചായനെ  .. എന്തോന്നിത്.. എന്നാ മട്ടിൽ നോക്കി... 


"വന്നു നിങ്ങളെ... കണ്ടു.. ഇനി ഞങ്ങൾ പോട്ടെ.. "പാച്ചുക്ക 


അവര് പോകാൻ നിന്നപ്പോൾ.. 



"അവിടെ നിക്ക്... "


ഞാൻ വെപ്രാളപ്പെട്ട് കൊണ്ട് അവരെ മുന്നിൽ പോയി നിന്നു.. 



"എങ്ങോട്ടാ "


"ഞങ്ങൾ തിരിച്ചു പോകട്ടെ.. "ജാസിക്ക 


"അവിടെക്ക് പോകാൻ പറ്റില്ല "rizu 


"അതെന്താ "അപ്പുവേട്ടൻ 


"ഡോറിന്റെ അടുത്ത് ഇവിടത്തെ കാര്യസ്ഥനും ജോലിക്കാരിയും ഉണ്ട്.. "ലെച്ചു 


"ഞങ്ങൾ പേടിച്ചിരിക്കാണ് എന്ന് കരുതി അവരെ പറഞ്ഞയച്ചത്.. "ഫൈഹ 


"നിങ്ങൾ ഇപ്പൊ ഇവിടന്ന് പുറത്തിറങ്ങുന്നത് അവര് കണ്ടാൽ. അത് മതി ഇവിടന്ന് പുറത്താക്കാൻ.. "ദുആ 


"അപ്പൊ ഞങ്ങൾ എങ്ങനെ തിരിച്ചു പോകും.. "റാസിക്കാ 


"ആരേലും പറഞ്ഞോ ഇങ്ങോട്ടേക്ക് വരാൻ "ദുആ 

"നിന്നെ ഒക്കെ കാണാൻ വന്ന എന്നെ പറയണം... മര്യാദയ്ക്ക് കിടന്നുറങ്ങിയാൽ മതിയായിരുന്നു..  "റാസിക്ക 

"ആഹാ.. നീ പറയുന്നത് കേട്ടാൽ വിചാരിക്കല്ലോ.. ഞാൻ നിന്നെ വിളിച്ചു വരുത്തിയതാണ് എന്ന്.. "ദുആ 

"Ooo ഇനി നിങ്ങൾ രണ്ടുപേരും തല്ലു കൂടല്ലേ... എങ്ങനേലും ഇവരെ പുറത്തു കടത്താനുള്ള വഴി നോക്ക് "rizu 

"ഒരു കാര്യം ചെയ്യാം...കിച്ചൺ ഡോർ വഴി പുറത്ത് കടക്കാം  . But.. അവിടന്ന് എങ്ങനെ പുറത്തേക്ക് പോകും.. "

"മതിൽ ചാടണം "പാച്ചുക്ക 


"നിങ്ങൾ പറയുന്നത് കേട്ടാൽ വിചാരിക്കല്ലോ... മതിൽ ചാട്ടം ഒരു സ്ഥിരം തൊഴിൽ ആണെന്ന് "


"അതേടി.. നിന്നെ കൂടാതെ എനിക്ക് വേറെയും രണ്ടു പെണ്ണുണ്ടെടി അവരെ ഒക്കെ എന്നും രാത്രി.. നിന്നെ കാണാൻ വന്ന പോലെ കാണാൻ പോകാറും ഉണ്ട് എന്തേയ് "പാച്ചുക്ക 


"ആ നിങ്ങൾ ആയോണ്ട് പറയാൻ പറ്റില്ല അതും അതിന്റെ അപ്പുറവും ചെയ്യും.. "


"Diii"പാച്ചുക്ക 


'Ooo ഇനി അടുത്തത് നിങ്ങൾ തല്ലു കൂടി.."rizu 


"ഞാൻ നിർത്തി "പാച്ചുക്ക 


"ഞാനും "

ഞാൻ പാച്ചുക്കാനേ നോക്കി പുച്ഛിച്ചു . മൂപ്പര് ഒരു ലോഡ് പുച്ഛം എനിക്കും തന്നു.. 


-************************


ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞിരിക്കുമ്പോ ആണ് പാച്ചു പറഞ്ഞത്.. rowdy ഗേൾസിനെ കാണാൻ പോയാലോ എന്ന്... 

പക്ഷെ തറവാടിന്റെ അകത്തു കടക്കുന്ന കാര്യം കുറച്ചു റിസ്ക് ആണ്.. എന്നാലും അവര് ഫേമസ് ആയതല്ലേ.. അപ്പൊ ഒന്ന് കണ്ടിട്ട് വരാമെന്ന് കരുതി ഞങ്ങൾ അവിടേക്ക് ചെന്നു... 

പത്തായ പുരക്കകത്താണ് അവര് താമസിക്കുന്നെ എന്നറിയാം അതുകൊണ്ട് അതിന്റെ അകത്തു കടക്കാൻ കുറച്ചു വളഞ്ഞ വഴി സ്വീകരിക്കേണ്ടി വന്നു... 



മതിലിന്റെ മുകളിലൂടെ കയറി.. പത്തായ പുരയുടെ ഓടിന്റെ മുകളിലൂടെ പറ്റി പിടിച്ചു . കള്ളന്മാരെ പോലെ കയറി.. എങ്ങനൊക്കെയോ നടുമുറ്റത്തിന്റെ  അവിടെ എത്തി.. ബാസിനെ ഞങ്ങൾ കയറ്റാൻ സമ്മതിച്ചില്ല.. അവനോട് ആരും കാണാതെ മുൻവശത്തിലൂടെ വരാൻ പറഞ്ഞു.. 


ഞങ്ങൾ അതിന്റെ മുകളിൽ നിന്ന് ദുആന്റെ ഡാൻസ് ഒക്കെ കണ്ടിരിക്കുമ്പോ ആണ് മഴ പെഴുതത്.. മഴ പെഴുതിട്ടും പെണ്ണ് കളി നിർത്തുന്നില്ല... 


പെട്ടെന്ന് ഡോറിന് ബാസി മുട്ടിയപ്പോൾ ഫൈഹ പോയി നോക്കി... 



ബാക്കിയൊക്കെ നിങ്ങൾ കണ്ടതല്ലേ... 


ദുആ ഡോർ പതിയെ തുറന്നിട്ട്. പുറത്തേക്ക് തലയിട്ടു നോക്കി... പിന്നെ ഞങ്ങളെ നേരെ തിരിഞ്ഞിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. 


"അതെ... അവര് ഉറങ്ങാണ്.. ഒച്ച വയ്ക്കാതെ വേണം വരാൻ.. ok "ദുആ 


"Ok "എല്ലാവരും കൂടി മെല്ലെ പറഞ്ഞപ്പോൾ ശബ്‌ദം കൂടിപ്പോയി.. അപ്പൊ ദുആ ഞങ്ങളെ നോക്കി കണ്ണുരുട്ടിയപ്പോൾ.. ഞാൻ ഒഴികെ ബാക്കി എല്ലാവരും ഇനി മിണ്ടില്ല എന്ന് പറഞ്ഞു   



അവൾ ആദ്യം പുറത്തു കടന്നു പിന്നാലെ ഞാനും.. അതിന്റെ പിന്നാലെ ബാക്കിയുള്ളവരും.. 

അവൾ ഒച്ച വയ്ക്കാതെ നടക്കുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു.... ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നു.. 


പെട്ടെന്ന് ആരോ   "ആാാചിം...... "ഒച്ച വച്ചപ്പോൾ  എല്ലാം കൂടി .. ഏതൊക്കെയോ വഴിക്ക് പോയി... പോകുന്ന വഴിക്ക് എന്തൊക്കെയോ സാധങ്ങൾ നിലത്തു വീഴുന്ന ശബ്തങ്ങളൊക്കെ നന്നായി കേട്ടു 

ദുആ മാത്രം... അവൾ നിന്ന സ്ഥലത്ത് തന്നെ അനങ്ങാതെ നിന്നു.. ഞാൻ അവളുടെ അടുത്തുള്ള തൂണിന്റെ മറവിൽ നിന്നു   . 

"എന്താ അവിടെ "

പെട്ടെന്ന് അവിടെ കിടന്നിരുന്ന   ആൾ എഴുനേറ്റിരുന്നിട്ട് 


ചുറ്റിലും നോക്കി കൊണ്ട് പറഞ്ഞു. 



"അത്... ചേട്ടാ ഞാനാ ദുആ... "ദുആ 

"എന്താ മോളെ ശബ്‌ദം കേട്ടത് "


"അത്... അതുപിന്നെ എന്റെ കൈ തട്ടി വീണതാ "ദുആ 

"ഓ... അതല്ല വേറെ ഒരു ശബ്‌ദം കേട്ടു.... "


"അതും ഞാൻ ആണ് "ദുആ 

"ഓ... അല്ല നീ ഇതെങ്ങോട്ടാ ഈ രാത്രിയിൽ " 

. "ഓ ഇങ്ങേർ ഇതെന്താ കോടിശ്വരൻ കളിക്കണോ...."


അതാരാ ഈ പറയുന്നേ എന്ന് ചുറ്റിലും നോക്കിയപ്പോൾ... അപ്പുറത്തെ തൂണിന്റെ പിറകിൽ നിന്ന്.. പാച്ചുവും നെച്ചുവും കൂടി മറഞ്ഞു നിൽക്കുന്നത് കണ്ടു.. 


"അത് ഞാൻ വെള്ളം കുടിക്കാൻ വേണ്ടി പോകുവായിരുന്നു... " ദുആ 


"ഓ... സൂക്ഷിച്ചു പോവണ്ടേ മോളെ "


"ആ... ഞാൻ പോയിക്കോളാം ചേട്ടൻ കിടന്നോ... "ദുആ 


അയാൾ പിന്നെയും കിടന്നപ്പോൾ ദുആ  ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട്... 

ചുറ്റിലും നോക്കിയിട്ട്.. എല്ലാത്തിനെയും കയ്യോണ്ട് മാടി വിളിച്ചു... ഓരോരുത്തര് ഓരോ ദിക്കിൽ നിന്നും വരുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു... 


പിന്നെ ഞങ്ങൾ നേരെ കിച്ചൺ ഡോർ വഴി... പുറത്ത് കടന്നു . 

"ആരേലും വരുന്നതിന് മുന്നേ വേഗം പോയിക്കോ "rizu 


"ഇന്ന് ഇവിടെ തങ്ങാമായിരുന്നു "പാച്ചുക്ക 


പാച്ചു പറഞ്ഞത് കേട്ട് നെച്ചു നിലത്തു ഉണ്ടായിരുന്ന വടി എടുത്ത്.. പാച്ചൂന്റെ നേരെ വന്നതും.. അവൻ ജീവനും കൊണ്ട് മതിൽ ചാടി 



പിന്നാലെ തന്നെ ഞങ്ങളും ചാടി.. 




**********************

ഫൈഹ 


രാവിലെ എഴുനേറ്റ് പണി ഒക്കെ കഴിച്ചു.. ഫുഡും കഴിച്ചു.. ഞങ്ങൾ  കോളേജിലേക്ക് പോയി.. കോളേജിൽ എത്തിയതും മുന്നിൽ തന്നെ ഒരു വലിയ ഫ്ലക്സ് കണ്ടതും.. ഞങ്ങൾ എല്ലാവരും അവിടെ തന്നെ നിന്നു... 


ഞങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ഫ്ലക്സ് ആയിരുന്നു അത്.. 


ഇന്ന് ഞങ്ങളെ അനുമോദിക്കാൻ ഏതോ ഗസ്റ്റ്‌ വരുന്നുണ്ട്...ആ ഫ്ളക്സിൽ പറഞ്ഞിട്ടുണ്ട്.... 

ഞങ്ങൾ അതിനെ കുറിച്ച് ചർച്ച ചെയ്തു ക്ലാസിലേക്ക് പോയി... ഞങ്ങളെ സീറ്റിൽ പോയി ഇരിന്നു.. 

.........................



ഒരു വനിതാ പോലീസ് ആണ് ഗസ്റ്റ്‌ അവര് വന്നിട്ട്.. ഞങ്ങളെ ഒരുപാട് പൊക്കി പറഞ്ഞിട്ട്.. ഞങ്ങൾക്ക് ഒരു ഗിഫ്റ്റും തന്നിട്ട്.. പോയി.. പിന്നെ പ്രിൻസിന്റെ വക ടീച്ചേഴ്സിന്റെ വക... ഹൗ... എല്ലാ കേട്ട്... ഞങ്ങൾ ഒരു വഴിക്ക്.. 


ലഞ്ച് ബ്രേക്കിന്... ഞങ്ങൾ ഫുഡ്‌ കഴിച്ചു മരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോ ആണ് എനിക്ക് പെട്ടെന്ന് അത് ഓർമ വന്നത്... 


ഞാൻ അവനെ വിളിച്ചു.. കാര്യങ്ങൾ ഒക്കെ പറഞ്ഞു... അവൻ വിളിക്കാം എന്ന് പറഞ്ഞു call കട്ടാക്കി... 


എന്റെ ഒരു ഫ്രണ്ട് ഉണ്ട് വിവേക് അവൻ ഒരു ജേര്ണലിസ്റ് ആണ്.. അപ്പൊ അന്ന് രാത്രിയിൽ ആരാണ് ഞങ്ങളെ vedio ഷൂട്ട്‌ ചെയ്ത് .. പബ്ലിഷ് ആക്കിയത് എന്നറിയണം.. 

വിവേക് വിവരം പറയാം എന്ന് പറഞ്ഞു call കട്ടാക്കി... 

ഞാൻ ആ വിവരം rowdy ഗേൾസിനോട് പറഞ്ഞിരിക്കുമ്പോ.. ആണ്.. ആ ഷാനയും ഫ്രണ്ട്സും അവിടേക്ക് വന്നത്... 



ഞങ്ങൾ അവളെ തന്നെ നോക്കി ഇരിന്നു.. 


"ഹായ്.. ദുആ.. "ഷാന 


അവൾ ഒരു ആക്കിയ മട്ടിൽ എന്നെ വിളിച്ചു... ഞാൻ അവളെ ഒന്ന് അടിമുടി നോക്കിയിട്ട് 


"ഉം... എന്താ... "


"ദുആ നല്ല കലിപ്പിലാണെന്ന് തോന്നുന്നു... "ഷാന 

"ഞാൻ എങ്ങനേലും ആയിക്കോട്ടെ... നീ ഇപ്പൊ ഇവിടെ വന്നതിന്റെ ഉദ്ദേശം പറ  "


"ഓ.. ദുആ.. എനിക്ക് നിന്നെ കാണണം എന്ന് തോന്നി.. അപ്പൊ വന്നു.. പിന്നെ.. നിനക്ക് ഒരു സർപ്രൈസ് ഉണ്ട്... "ഷാന 


"എന്ത് സർപ്രൈസ് "


"സർപ്രൈസ് എന്താണന്നു പറഞ്ഞാൽ അത് സർപ്രൈസ് ആകോ... അതോണ്ട് നീ ഒന്ന് വെയിറ്റ് ചെയ്യ്... "ഷാന 


ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കിയിട്ട്... 


"നിനക്ക് കിട്ടിയതൊന്നും മതിയായില്ലേ ഷാന "നെച്ചു 


"ഹ... ഹ.....no baby.... ഷാന കളി തുടങ്ങിയിട്ടേ ഉള്ളു... എപ്പോഴും നിങ്ങളല്ലേ ജയിക്കാർ... ഇനി അത് ഉണ്ടാകില്ല... എല്ലാത്തിനെയും വേരോടെ പിഴുതെറിയും ഈ ഷാന.. "ഷാന 

അവൾ പറഞ്ഞത് കേട്ടിട്ട് ആദ്യം ഞങ്ങൾ പേടിയോടെ അവളെ നോക്കി... പിന്നെ അവിടെ കൂട്ട ചിരി ആയിരിന്നു.. ആരും ചിരി നിർത്തുന്നില്ല... 



"നിങ്ങൾ ചിരിക്ക്.... ഈ ചിരിക്ക് ആയുസ്സ് കുറവാണ്..."ഷാന 

"ശെരിക്കും.... "ലെച്ചു... 


"വാടി "ഷാന 


ഞങ്ങൾ അവളെ കളിയാക്കുന്നത് കണ്ടിട്ട് അവൾ അവിടന്ന് കലി തുള്ളി പോയി... അവൾ പോയതും എല്ലാവരും ചിരി നിർത്തി 


"Ddy.... ദുആ.... അവൾ പറഞ്ഞത് അങ്ങനെ ഒന്നും തള്ളി കളയണ്ട.. aവാള് ഒന്നും കാണാതെ ഇവിടെ വന്നു ഇത് പറയില്ല.. "rizu


"അതെ നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും.. "ഫൈഹ 


"എന്തായിരിക്കും... അവൾ പറഞ്ഞ സർപ്രൈസ് "ചിന്നു 

"ആ... "നെച്ചു 


പെട്ടെന്ന് എനിക്ക് ഒരു call വന്നു... ഞാൻ അവരിൽ നിന്ന് മാറി നിന്ന് ആ call അറ്റൻഡ് ചെയ്തു... 


"ആ പറ വിവേക് "


"ദുആ... ആളെ കിട്ടി... "വിവേക് 
 

" ആരാ.. "


"അത് നിങ്ങളെ കോളേജിൽ പഠിക്കുന്ന ഒരു സ്റ്റുഡന്റ് തന്നെയാണ് . "വിവേക് 

"ഞങ്ങളെ കോളേജിലെ സ്റ്റുഡന്റോ അതാരാ... "


"Razi fizan malik... എന്നാ പറഞ്ഞെ. "വിവേക്ക് 



"What.... റാസിയോ... നീ ശെരിക്കും അന്വഷിച്ചിട്ട് തന്നെയാണോ പറഞ്ഞെ... "


"ആ ദുആ.. "വിവേക് 


"Ok വിവേക് ഞാൻ നിന്നെ പിന്നെ വിളിക്കാം .. "


ഞാൻ അവന്റെ call കട്ടാക്കി... rowdy ഗേൾസിനോട് ഒന്നും പറയാതെ നേരെ റാസിയുടെ ക്ലാസ്സിലേക്ക് ഓടി... 


ഞാൻ ഓടിയത് കണ്ടിട്ട് പിന്നാലെ അവളുമാരും കാര്യം തിരക്കി വരുന്നുണ്ട്... അവന്റെ ക്ലാസ്സിന്റെ മുന്നിൽ എത്തി...ടീച്ചേർസ് ആരും ഇല്ലായിരുന്നു... 

ഞാൻ അകത്തേക്ക് കയറി.. അവിടെ റാസി ഒഴികെ ബാക്കി എല്ലാ കൂതറകളും ഉണ്ട്.. 


"റാസി എവിടെ "


"എന്താ ദുആ... "പാച്ചുക്ക 


"അവൻ എവിടെ എന്ന് "


"ലൈബ്രറിയിലേക്ക് എന്തോ ആവിശ്യത്തിന് പോയതാ... "ജാസി 


ഞാൻ പിന്നെ ഒന്നും നോക്കിയില്ല.. അവിടന്ന് ലൈബ്രറിയിലേക്ക് ഓടി... അതിന്റെ മുന്നിൽ എത്തിയപ്പോൾ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട്... അകത്തേക്ക് കയറി.... അതിന്റെ അകത്തു ആരും തന്നെ ഇല്ല... 

ഇവന് ഇതെവിടെ പോയി.... എന്ന് ചിന്തിച്ചു കൊണ്ട് ... ഞാൻ തിരിഞ്ഞു നടക്കാൻ ഒരിങ്ങിയതും... 


"ഡാ... ഉണ്ണി... അയിന് ഫൈഹ ഒച്ച വയ്ക്കും എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു..... "

പെട്ടെന്ന് റാസിയുടെ ശബ്‌ദം കേട്ടതും ഞാൻ.. അതെവിടെ നിന്ന എന്ന് ചുറ്റിലും നോക്കി... 

അവിടെ എങ്ങും റാസിയെ കാണുന്നില്ല.. ബുക്ക്‌ വച്ചിരിക്കുന്ന അവിടേക്ക് നോക്കിയപ്പോൾ... റാസിയുണ്ട് അവിടെ.. അതും ആർക്കോ call ചെയ്യുന്നു.. 



"Aa ഉണ്ണി.. എനിക്ക് മനസ്സിലായി... ഇനി ഇങ്ങനെ ഉണ്ടാകില്ല... അന്ന് ആരും കണ്ടില്ലല്ലോ അത് തന്നെ ഭാഗ്യം... "റാസി 


അവൻ പറയുന്നതൊന്നും മനസ്സിലാകതെ ഞാൻ അവനെ തന്നെ നോക്കി നിന്നു.. 


"ഉണ്ണി പിന്നെ നമ്മൾ തമ്മിലുള്ള അടുപ്പം ദുആയും ഫ്രണ്ട്സും അറിഞ്ഞിട്ടല്ലല്ലോ... "റാസി 


അപ്പൊ ഉണ്ണിയെ അവനിക്ക് നേരത്തെ അറിയോ ... എന്തൊക്കെയാ റബ്ബേ ഇവിടെ നടക്കുന്നെ എനിക്കൊന്നും മനസ്സിലാകുന്നില്ല.. 


പെട്ടെന്ന് റാസി call കട്ടാക്കി തിരിഞ്ഞപ്പോൾ .. എന്നെ കണ്ടതും അവനൊന്നും ഞെട്ടി.. 

ഞാൻ അവനെ തന്നെ തുറിച്ചു നോക്കി



"ദുആ... നീ എന്താ ഇവിടെ... "റാസി 


"ഞാൻ എന്താ ഇവിടെ എന്നൊക്കെ പിന്നെ പറയാം.. ആദ്യം എനിക്ക് നിന്നിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട് "


ഞാൻ പറഞ്ഞത് കേട്ട് അവൻ എന്നെ സംശയത്തോടെ നോക്കി.. 

"നീയാണോ അന്ന് രാത്രി ഞങ്ങളെ വീഡിയോ ഷൂട്ട് ചെയ്തത് "


"ഞാനോ... നീ ഇതെന്തൊക്കെയാ ഈ പറയണേ... ദുആ "റാസി 


"റാസി.. ഇനി നീ ഒന്നും പറയണ്ട.. ഞാൻ അറിഞ്ഞു നീയാണ് ഞങ്ങളെ വീഡിയോ എടുത്ത് മാധ്യമ പ്രവർത്തകർക്ക് കൊടുത്തത് എന്ന്. പിന്നെ നീയും ഉണ്ണിയും തമ്മിൽ എന്താ.. അതുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു... അല്ലെങ്കിൽ ഞാൻ കണ്ടുപിടിച്ചോളാം... "


എന്ന് പറഞ്ഞു ഞാൻ അവിടന്ന് പോവാൻ നിന്നതും... 


"ദുആ.... "റാസി 


അവൻ എന്നെ വിളിച്ചു ഞാൻ അവൻ മുഖാമുഖം നിന്നു..  


*"നീ പറഞ്ഞത് ശെരിയാണ് ഞാൻ ആണ് നിങ്ങളെ വീഡിയോ എടുത്ത് മാധ്യമ പ്രവർത്തകർക്ക് കൊടുത്തത്... പിന്നെ ഞാനും ഉണ്ണിയും തമ്മിൽ എന്താ ബന്ധം എന്ന് ചോദിച്ചാൽ... " റാസി 


ഞാൻ അവന്റെ മറുപടിക്ക് ആയി കാത്തു നിന്നു 


"അവൻ എന്റെ ഫ്രണ്ട് ആണ്.. ഉണ്ണികൃഷ്ണൻ... ഞങ്ങളെ ഉണ്ണി... "റാസി 


അവൻ പറഞ്ഞതൊന്നും മനസ്സിലാകാത്ത മട്ടിൽ ഞാൻ അവനെ നോക്കി... 

"അന്ന് രാത്രി അവിടന്ന് ഇറങ്ങി ഞങ്ങൾ നേരെ ബീച്ചിലേക്ക് പോയി... അവിടെ ഇരുന്ന് മനസ്സ് ഒന്ന് ശാന്തമായതിന് ശേഷം ഞങ്ങൾ തിരിച്ചു പോകുമ്പോ ആണ്.അപ്പുവിന് ഒരു call വന്നത് അതും ദേവുവിന്റെ... അവൾക്ക് കുറച്ചെങ്കിലും നല്ല സ്വഭാവം ആയതു കൊണ്ട് നിങ്ങളെ അവിടന്ന് പുറത്താക്കിയ വിവരം പറഞ്ഞു... അതറിഞ്ഞ ഞങ്ങൾ നിങ്ങളെ തേടി വരുമ്പോ ആണ്. . നിങ്ങൾ കുറച്ചു ചെറുപ്പക്കാരനോട്  തല്ലുണ്ടാക്കുന്നത് കണ്ടത്... ഞാൻ ഒഴികെ ബാക്കിയുള്ളവർ എല്ലാവരും നിങ്ങളെ അടുത്തേക്ക് വരാൻ ഇരുന്നതായിരുന്നു..ഞാൻ അവരെ തടഞ്ഞു... എന്നിട്ട് അവിടെ മറഞ്ഞു നിന്നു... നിങ്ങൾക്ക് നിങ്ങളെ സംരക്ഷിക്കാൻ അറിയോ എന്ന് നോക്കിയതാ.. നിങ്ങൾ ഞങ്ങൾ  വിചാരിച്ചതിനെക്കാളും അപ്പുറം ആണെന്ന് മനസ്സിലാക്കി തന്നില്ലേ"*




"നിങ്ങൾ അവിടന്ന് ഇറങ്ങിയതുകൊണ്ട് ഇനി എവിടേക്ക് പോകാനും നിങ്ങളെ മുന്നിൽ ഓപ്ഷൻ ഇല്ലന്ന് അറിയാവുന്നത് കൊണ്ട്.. നിന്റെ ഇക്കുനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു സെറ്റ് ആക്കിയിട്ട്.. ആദ്യം നീ നിന്റെ ഇക്കുനെ വിളിക്കും എന്നുറപ്പുള്ളത് കൊണ്ട് ഞാൻ ദേവു വിളിച്ചു പറഞ്ഞ അപ്പൊ തന്നെ എല്ലാം സെറ്റ് ആക്കിയിരുന്നു... "


ഓഹോ അപ്പൊ ഇക്കുവും എല്ലാത്തിനും കൂട്ട് നിന്നിരുന്നു അല്ലെ 

"പിന്നെ പാച്ചു വെറുതെ ഒന്ന് fighting സീൻ വീഡിയോ എടുത്തതായിരുന്നു... ഞാൻ അതെടുത്തു എന്റെ ഒരു ഫ്രണ്ടിന് കൊടുത്തു.. അവർക്ക് പിന്നെ എന്തേലും കിട്ടാൻ കാത്തു നിക്കായിരിക്കല്ലോ... അതെടുത്തു ബ്രേക്കിംഗ് ന്യൂസ്‌ ആക്കാൻ..... "റാസി 

അവൻ പറയുന്നതൊക്കെ കേട്ട് എനിക്ക് പെരുവിരൽ മുതൽ ദേഷ്യം കയറാൻ തുടങ്ങി.... 


"പിന്നെന്തിനാ നീ.. അന്ന് എല്ലാവരുടെയും മുന്നിൽ വച്ചു എന്നോട് അന്നെന്താ സംഭവിച്ചേ എന്ന് ചോദിച്ചത്... "


"അതോ അത്.. നിനക്ക് എന്നെ പേടിയുണ്ടോ എന്നറിയാൻ വേണ്ടി... അത് കാരണം നിനക്ക് എന്നെ പേടിയുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കി... "റാസി 

കള്ള തെണ്ടി... ബലാല്.. ഇബ്‌ലീസ്... ഉള്ള തെറി മുഴുവനും അവനെ നോക്കി വിളിക്കണം എന്നുണ്ട്.. പിന്നെ വേണ്ടാന്ന് വെച്ചിട്ട...ഞാൻ അവനെ നോക്കി കണ്ണുരുട്ടിയിട്ട്.  


"പിന്നെ ഇന്നലെ വരുന്ന കാര്യം ഒക്കെ ഉണ്ണിക്ക് അറിയാമായിരുന്നു... "റാസി 


സബാഷ്.... മതി.. തൃപ്തിയായി... എല്ലാവരും കൂടി ഞങ്ങളെ കോമാളി ആക്കി... 



"ഇത് ശെരിയല്ല റാസി... നിങ്ങളൊക്കെ എന്തിനാ ഞങ്ങളളോട് ഇതൊക്കെ മറച്ചു വച്ചേ... "

"അതൊക്കെ ഒരു രസം അല്ലെ ദുആ.. "റാസി 


"രസം അല്ല സാമ്പാർ..."


പെട്ടെന്ന് റിസുന്റെ ശബ്‌ദം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.. 


അവിടെ ഉണ്ട് rowdy ഗേൾസും devil കിങ്‌സും നിക്കുന്നു... 


"ഞങ്ങളെ ഇതുവരെ പൊട്ടൻ കളിപ്പിക്കായിരുന്നു ലെ എല്ലാവരും... "നെച്ചു 


"ഇവർക്ക് എപ്പോഴും ഞങ്ങൾ വെറും കളിപ്പാവ ആണ് .  "ലെച്ചു 


"വേണ്ടായിരുന്നു... ഞങ്ങൾ എന്താ ചെയ്തേ നിങ്ങളോട്... "ചിന്നു 


"മതിയായി... നിങ്ങളെ അടുത്തേക്ക് ഇനി വരില്ല ഞങ്ങൾ"ഫൈഹ 


"വന്നേ ദുആ... "rizu


അവരെല്ലാവരും കൂടി എന്റെ കൈ പിടിച്ചു കൊണ്ട് പോയി... 

ക്ലാസ്സിൽ എത്തിയപ്പോൾ ഞാൻ അവരെ മുന്നിൽ നിന്നിട്ട് 


"എന്തിനാ അവരോട് അങ്ങനെ ഒക്കെ പറഞ്ഞെ "


"നീ കേട്ടതല്ലേ  ദുആ.. അവര് ചെയ്തതൊക്കെ വെച്ചു നോക്കുമ്പോ.. ഒരാൾക്കും ക്ഷമിക്കാൻ പറ്റില്ല..ഞങ്ങളെ മുന്നിൽ കോമാളിയെ പോലെ നിർതിയിട്ട്... "ഫൈഹ 


"അതൊക്കെ ശെരിയായിരിക്കും... എന്നാലും.. "


"ഒരെന്നാലും ഇല്ല...ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.. ഇനി devil kings നോട്‌ കുറിച്ച് ദിവസത്തേക്ക് മിണ്ടില്ല.. "നെച്ചു 


"ഉം... കണ്ടറിയാം... "എന്ന് നമ്മൾ പതുക്കെ പറഞ്ഞപ്പോൾ    


"നീ എന്തേലും പറഞ്ഞോ... "rizu 


"ഹേയ് ഇല്ല... "






***********************



അവളുമാർ പോയ അന്നേരം തുടങ്ങിക്കിണ്... ഇവന്മാർ എന്തോ പോയ അണ്ണാനെ പോലെ ഇരിക്കാൻ... 


"എടാ.. ഇനി ഇപ്പൊ എന്ത് ചെയ്യും... "ജാസി 


"ആ അറീലട...എനിക്കപ്പോയെ ഉറപ്പായിരുന്നു.. ഇതൊക്കെ അവര് അറിഞ്ഞാൽ പിന്നെ  ഇങ്ങനെ അവസാനിക്കു... "പാച്ചുക്ക 


"മിണ്ടരുത്... നീ കാരണം ആണ് ഇത്രയും സംഭവിച്ചേ... അന്റെ ഒരു വീഡിയോ ഷൂട്ടിംഗ്... "ബാസി 


"എന്നെ എന്തിനാ കുറ്റം പറയുന്നേ ഞാൻ ഷൂട്ട് ചെയ്‌തെന്ന് കരുതി.. അവൻ എന്തിനാ അതെടുത്തു വൈറൽ ആക്കാൻ നിന്നെ.. "പാച്ചുക്ക 


"ഓ... ഇനി നിങ്ങൾ പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യല്ല... അവരെ പിണക്കം മാറ്റാൻ നോക്ക്.. "


ഞാൻ പറഞ്ഞതിനോട് അവര് യോജിച്ചു.. 





******************




Class കഴിഞ്ഞു... തറവാട്ടിലേക്ക് പോയി... ഫ്രഷായി.. പുറത്തിറങ്ങിയപ്പോൾ ഉണ്ട്.. തറവാട്ടിലെ കുട്ടിപ്പടകൾ എല്ലാം കൂടി അവിടെ മുറ്റത് നിന്നു കണ്ണ് കെട്ടി കളിക്കാണ് കൂടെ അച്ചുവും ഉണ്ട്... 



ഞങ്ങൾ അവരെ കളി നോക്കി നിക്കുന്നത് കണ്ടിട്ട്... അച്ചു വന്നു ഞങ്ങളെ അവരുടെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി . ഞങ്ങളെയും കളിയിൽ കൂട്ടി... 


ഞങ്ങൾ കളിച്ചോണ്ട് നിക്കുമ്പോ ആണ് അവിടേക്ക് ഉണ്ണി വന്നത്..ആദ്യം ഒന്ന് ഞങ്ങളെ കണ്ടപ്പോ പരുങ്ങി എങ്കിലും പിന്നെ എന്തും നേരിടും എന്ന മട്ടിൽ ഞങ്ങളെ അടുത്തേക്ക് വന്നു.. 


പിന്നെ പറയണ്ട എല്ലാം കൂടി അവനെ പൊങ്കാല ഇട്ടു ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാകതെ അച്ചു ഇവിടെ നിക്കുന്നത് കണ്ട് 


"കുട്ടിക്കൊന്നും മനസ്സിലായിട്ടില്ല എന്ന് തോന്നു.. സാരല്ല കുട്ടാ.. കുട്ടി മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല.. "ലെച്ചു 


എന്നു പറഞ്ഞു aവാളേ തോളിൽ രണ്ടു തട്ട് തട്ടി. 



............




ഇന്ന് എല്ലാ പണിയും കഴിച്ചു... ബിസി സ്റ്റോപ്പിലേക്ക് നടക്കുമ്പോ... ആണ് ഞങ്ങളെ മുന്നിൽ ഒരു കാർ കൊണ്ട് വന്നു നിർത്തിയത്.. 


അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടപ്പോൾ ഞാൻ ഞെട്ടി.. 

അവൻ ഞങ്ങളെ അടുത്തേക്ക് നടന്നു വന്നു.. 

"ഷാൻ  .. "rizu 

"ഹായ്... ദുആ. ഹൗ are you    "ഷാൻ 


"ഷാൻ നീ എന്താ ഇവിടെ  . "

"നീ എന്നെ ഇവിടെ പ്രദീക്ഷിച്ചില്ല അല്ലെ ദുആ ...."ഷാൻ 

ഞാൻ അവനെ തന്നെ നോക്കി ..

"ഷാനുക്ക "

പെട്ടെന്ന് പിറകിൽ നിന്ന് rizu അങ്ങനെ വിളിച്ചതും. ഞങ്ങൾ എല്ലാവരും അവളെ നോക്കി   . 


"റിസുട്ടി.... നീ എന്താ ഇവിടെ... "ഷാൻ 

ഇവന് ഇവളെ പരിചയമുണ്ടോ..ഓഹ്.. ഇവളെ czn ആണല്ലോ ഇവന്   . 


"ഞങ്ങൾ ഒരുമിച്ചു ആണ് പഠിക്കുന്നെ.. "rizu 


"ഓഹോ... നിനക്ക് സുഖമല്ലേ "ഷാൻ 


"ആ സുഖം... "rizu 


"M 
നീ എന്താ ദുആ എന്നെ കണ്ടിട്ട് ഒന്നും പറയാത്തെ. ഒരുപാട് കാലങ്ങൾക്ക് ശേഷം അല്ലെ നമ്മൾ തമ്മിൽ ഒരു മീറ്റ് ഉണ്ടാകുന്നത്.. "ഷാൻ 


"അത് ശെരിയാ നീ പറഞ്ഞത്. ഒരുപാട് കാലമായി നമ്മൾ തമ്മിൽ കണ്ടിട്ട്.... എന്താ പിന്നെ നിനക്ക് സുഖല്ലേ. "


"പിന്നെ പരമ സുഖം.. നീ എന്റെ പെങ്ങളെ വല്ലാതെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോ ഒന്ന് വന്നതാ . "ഷാൻ 

"ഓഹോ അപ്പൊ ഇതാണ് അവൾ പറഞ്ഞ . ആ സർപ്രൈസ്... "


"അതെ.. ഞാൻ തന്നെ ആണ് ആ സർപ്രൈസ് " ഷാൻ 

"ഉം.. നീ വന്നത് നന്നായി. നിന്റെ പെങ്ങൾ എന്റെ കൈ കൊണ്ട് ചാവേണ്ട എന്നുണ്ടേൽ.. ആ പെണ്ണിനെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ നോക്ക്. "

"അവൾ എന്റെ പെങ്ങള. അവൾക്ക് ഇഷ്ടമുള്ളത് ഒക്കെ അവൾ ചെയ്തോട്ടെ. അതിന് ഞാൻ എതിർ നിക്കില്ല. "ഷാൻ 

"അല്ലെങ്കിലും അത് അങ്ങനെ നടക്കു എന്നറിയാം. നിന്നെയും നിന്റെ പെങ്ങളെയും ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ.. "

"ആണല്ലോ. പിന്നെ എന്തിനാ മുത്തേ. അവളെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ എന്നോട് പറഞ്ഞത്. "ഷാൻ 

"നീ നന്നായോ എന്നറിയാൻ വേണ്ടി പറഞ്ഞതാ . നീയും നിന്റെ പെങ്ങളും ഒരു കാലത്തും നന്നാവില്ല എന്ന് ഞാൻ മറന്നു പോയി   "

ഞാൻ അവനെ നോക്കി പുച്ഛിച്ചു.. 


"നിന്റെ എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞു ലെ "ഷാൻ 

"ആ അതൊക്കെ കഴിഞ്ഞു "

അവൻ എന്റെ കയ്യിലേക്ക് നോക്കിയിട്ട്. ഒന്ന് പരിഹസിച്ചു ചിരിച്ചിട്ട്. 


"ഇന്റെ ദുആ .. നിനക്ക് അറിയോ.. ഞാൻ ഉപ്പാനോട് എന്നും നിന്റെ പേരും പറഞ്ഞാണ് ഉടക്കാർ... ആ നിന്നെ വേറെ ഒരാൾ സ്വന്തമാക്കാൻ പോകാണെന്ന് അറിഞ്ഞാൽ ഞാൻ നോക്കി നിക്കുവോ .. ആ ഒരറ്റ കാരണം കൊണ്ടാണ് ഞാൻ അവിടന്ന് ഇവിടേക്ക് വന്നത്... "ഷാൻ 


ഓഹോ.. ഇവന്റെയും കൂടി കുറവുണ്ടായിരുന്നുള്ളൂ  തൃപ്തിയായി. 


"ഇത്രയും കഷ്ടപ്പെട്ട് വരേണ്ടി ഇല്ലായിരുന്നു   "


"കുറച്ചു കഷ്ടപെട്ടാലും. ഷാൻ സ്വന്തമാക്കാൻ അഗ്രഹാച്ചിട്ടുണ്ടേൽ അത് സ്വന്തമാക്കിയിരിക്കും... "ഷാൻ 

"കഴിഞ്ഞ... എന്നാ ഞങ്ങൾ പോയിക്കോട്ടെ.. ബസ്സ് miss ആവും.. "


"ഉം.  ഇപ്പൊ പോയിക്കോ  . നിന്നെ ഞാൻ പിന്നെ കണ്ടോളാം "ഷാൻ 

"ആയിക്കോട്ടെ... "

എന്ന് പറഞ്ഞു അവളുമാരെ കൂട്ടി.. ബസ് സ്റ്റോപ്പിലേക്ക് പോയി... 

"എനിക്കറിയാം ലെച്ചനും നെച്ചൂനും ഒഴികെ ബാക്കിയുള്ളവരുടെ മനസ്സിൽ  ഇപ്പൊ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും എന്നറിയാം..എല്ലാത്തിനും ഉള്ള ഉത്തരം കോളേജിൽ എത്തിയിട്ട് പറയാം "


.......................




Rizu 


കോളേജിൽ എത്തി ഞങ്ങൾ ആദ്യം തന്നെ ദുആനെ മുന്നിൽ പിടിച്ചു നിർത്തി.. 


"ഇനി പറ. "


"ആ പറയാം .. "ദുആ 


നങ്ങൾ എല്ലാവരും അവൾ പറയുന്നത് കേട്ടു 


"ഷാൻ കാസിം... ഉപ്പാന്റെ ഫ്രണ്ടിന്റെ മകൻ  ചുരുക്കി പറഞ്ഞാൽ. ആ ഷാനൻറെ ഒരേ ഒരു തല തെറിച്ച ആങ്ങള.. ആ കോപ്പിന് എന്നോട് മുടിഞ്ഞ പ്രേമം തുടങ്ങിയത് മുതൽ. എപ്പോ നോക്കിയാലും ഒരധികാരം സ്ഥാപിക്കലാണ്. എനിക്കാണേൽ അവനെ കണ്ണിൽ പിടിക്കില്ല. ഒന്നാന്തരം തെമ്മാടി ആണ് അവൻ. പെൺകുട്ടികളെ സ്നേഹിച്ചു ചതിക്കാനേ അവൻ അറിയൂ... കാലന്റെ ജന്മം ആണ്. 


അവന്ക് പറ്റിയ പെങ്ങളും..ഇവർക്ക് രണ്ടു പേർക്കും ജന്മം നൽകിയ അങ്കിളും ആന്റിയും എപ്പോഴും ഇവരെ കാര്യം പറഞ്ഞു ഉപ്പനെയും ഉമ്മനെയും വിളിക്കും..ഷാൻ ന്റെ കാര്യങ്ങൾ ഒന്നും അങ്ങനെ ആർക്കും അറിയില്ല. അവൻ എല്ലാവരുടെയും മുന്നിൽ നല്ലവനാ... "ദുആ 



ദുആ പറയുന്നതൊക്കെ കേട്ടിട്ട് ഞാൻ ആകെ തരിച്ചിരിക്കാണ്.. എനിക്കറിയാവുന്ന ഷാനുക്ക ഇങ്ങനെ ഒന്നും അല്ല .. 


"ദുആ..  നീ പറയുന്നതൊക്കെ സത്യമാണോ "


"എനിക്കറിയാം rizu... നിങ്ങളെ ഒക്കെ മുന്നിൽ അവൻ നല്ലവനാ എന്ന്.. പക്ഷെ സത്യം അതാണ്... അവനും അവന്റെ പെങ്ങളും കൂടി ചെയ്തു കൂട്ടുന്നതൊന്നും ആർക്കും അറിയില്ല... "ദുആ 


"ആ ദുആ.. എനിക്ക് മനസിലാക്കാം നിന്നെ. കാരണം നീ പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല ഷാനയെ. പിന്നീട് അനുഭവം കൊണ്ട് ഞാൻ അറിഞ്ഞു അവളെ തനി സ്വഭാവം..


ഇക്കുന് ആദ്യമേ ഷാനുക്കനെ ഇഷ്ടല്ലായിരുന്നു... അവര് എപ്പോ കണ്ടു മുട്ടിയാലും അവിടെ ഒരു തല്ലു ഉണ്ടാകും. രണ്ടുപേരെയും ഒന്ന് നന്നാക്കാൻ നോക്കിയാൽ. അത് കഴിയില്ല. എന്നാലും ഷാനുക്കക്ക് ഇങ്ങനെ ഒരു മുഖം ഉള്ള കാര്യം വിശ്വസിക്കാൻ പറ്റുന്നില്ല. "


"Mm.. 
Rk, റാസിക്കാ, അൻസിക്ക.. ഇവരെ ഒക്കെ തന്നെ നിനക്ക് സഹിക്കാൻ പറ്റുന്നില്ല. അതിന്റെ ഇടയിൽ കൂടി തെ അടുത്ത കുരിശ്.. "നെച്ചു 


നെച്ചു പറഞ്ഞത് കേട്ട് ദുആ  അവളെ നോക്കി കണ്ണുരുട്ടി.. അപ്പൊ അവൾ ഇനി  ഞാൻ ഒന്നും പറയില്ല എന്നാ മട്ടിൽ.. ആംഗ്യം കാണിച്ചു. അത് കണ്ടപ്പോൾ ദുആക്ക്  ചിരി വന്നെങ്കിലും. ചിരിക്കാതിരിക്കാൻ പെണ്ണ് പാട് പെടുന്നുണ്ട് അവസാനം. ഒരു പൊട്ടി ചിരി ആയിരുന്നു.... 




***********************

ലെച്ചു..... 


First പിരീഡ് സുഖമോ ദേവൻ ആയിരുന്നു. ശോകം പിടിച്ച class ഒക്കെ കഴിഞ്ഞു.. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ ആദ്യം കണ്ടത് ആ ഷാനയെ ആണ്... അവൾ ഞങ്ങളെ അടുത്തേക്ക് വന്നിട്ട് വിജയികളെ ഭാവത്തിൽ ദുആനെ നോക്കി... 


"ഹായ്.. ദുആ.. ഞാൻ ഇന്നലെ പറഞ്ഞ സർപ്രൈസ് നിന്നെ തേടി വന്നു എന്ന് കരുതുന്നു.. "ഷാന 


"സത്യം പറയട്ടെ ഷാന.. നീ ഒരു പരമ വിഡ്ഢി ആണ്..  എനിക്കെതിരെ കളിക്കാൻ നീ എന്തിനാ നിന്റെ ആങ്ങളയെ ഇവിടേക്ക് കൊണ്ട് വന്നേ. എന്നെ പേടി ആയതു കൊണ്ടാണോ.  "ദുആ 


ആഹാ പൊളിച്ചു മുത്തേ.. ഇപ്പൊ ആ ഷാനയുടെ മുഖം കാണണം.. ഇന്റെ മോളെ .  ദുആനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടാകും ആ പിശാശിന്.. പെട്ടെന്ന് അവളെ മുഖത്തെ ദേഷ്യം ഒക്കെ മാറ്റിയിട്ടു... അവളെ നോക്കി ചിരിച്ചു.. 



"ദുആ.... നീ എന്ത ഈ പറയണേ.. നിന്നെ ഒക്കെ പേടിക്കേണ്ട ആവിശ്യം എന്താ എനിക്ക്.. അതും അല്ല  . ഞാൻ ഇപ്പൊ നിന്നോട് ഒരു കാര്യം  പറയാൻ ആണ് വന്നത്   "ഷാന 


ഞങ്ങൾ എല്ലാവരും..ഇനി ഇപ്പൊ ഇവൾ അടുത്തത്  എന്ത് പണിയാണോ ഒപ്പിക്കുന്നെ. എന്നാ മട്ടിൽ ഷാനയെ നോക്കി.. 


"അല്ല ദുആ നീ എന്റെ നാത്തൂൻ ആണല്ലോ... ആ അല്ല നാത്തൂൻ ആകുവാല്ലോ... അപ്പൊ പിന്നെ നമ്മൾ തമ്മിൽ തല്ലു കൂടുന്നത് തെറ്റല്ലേ... അതുകൊണ്ട് നമുക്ക് ഇതുവരെ ചെയ്തതും പറഞ്ഞതും എല്ലാം മറക്കാം... "ഷാന 


എന്ന് പറഞ്ഞു അവൾ ദുആനെ കെട്ടിപിടിക്കാൻ പോയതും.. ദുആ ഒന്ന് പിറകിലോട്ട് നീങ്ങിയിട്ട്.. അവളെ കൈ കൊണ്ട് തടഞ്ഞു... 


"അല്ല നീ എന്താ പറഞ്ഞെ... നാത്തൂൻ എന്നോ... ഏത് വകേൽ.... "ദുആ 


"നീ എന്റെ ഇക്കുന്റെ പെണ്ണ് ആണ്... അപ്പൊ പിന്നെ.. നീ എന്റെ നാത്തൂൻ ആണല്ലോ... "ഷാന 


"ഒന്ന് നിർത്തിക്കെ.... നീ ഇതെങ്ങോട്ടാ കാട് കയറി പോകുന്നെ... നിന്റെ ഇക്കുന്റെ പെണ്ണോ.. അത് നീയും നിന്റെ ഇക്കുവും തീരുമാനിച്ചാൽ മതിയോ... 


പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. എന്റെ എൻഗേജ്മെന്റ് കഴിഞ്ഞത... അത് ഓർമ വേണം എന്ന് നിന്റെ ഇക്കുനോട് പറഞ്ഞേക്ക്.. "ദുആ 


"അങ്ങോട്ട് പറഞ്ഞു കൊടുക്ക് ദുആ.. "


പെട്ടെന്ന് റാസിക്കാന്റെ ശബ്‌ദം കേട്ടതും ഞങ്ങൾ എല്ലാവരും പിറകിലോട്ട് നോക്കി... ദേ നിക്കുന്നു devil kings 


അവര് ഞങ്ങളെ അടുത്തേക്ക് നടന്നു വന്നു.. റാസിക്ക ദുആന്റെ കഴുത്തിലൂടെ കയ്യിട്ടു... ദുആ കൈ എടുത്ത് മാറ്റാൻ നോക്കുന്നുണ്ട്.. പക്ഷെ റാസിക്കന്റെ  പിടിയിൽ നിന്ന് അവൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല.. 



..

"അടങ്ങി നിക്കടി...
നമ്മൾ എവിടെയാ നിർത്തിയെ.. ആ എൻഗേജ്മെന്റ്.. ദുആ... "റാസിക്ക 

റാസിക്ക ദുആന്റെ കൈ ശാനക്ക് നേരെ നീട്ടി കൊടുത്തിട്ട് 
.


"ദേ കണ്ടല്ലോ.. ഞാൻ ഇട്ടു കൊടുത്ത ring.... ഞങ്ങളെ എൻഗേജ്മെന്റും കഴിഞ്ഞു... പിന്നെ ഇതിപ്പോ വെറും ring മാത്രം   . ഈ ring ഇട്ട പോലെ ഒരു മഹറും ഇവളുടെ കഴുത്തിൽ അണിയാൻ അറിയാത്തത് കൊണ്ടല്ല... അതിനൊന്നും സമയം ആയില്ല.. അതുകൊണ്ട് മാത്രം ആണ്.. ദുആ ഇങ്ങനെ ഒരാളെയും പേടി ഇല്ലാതെ നടക്കുന്നെ.. "റാസിക്ക 


റാസിക്കന്റെ ഓരോ ഡയലോഗും കേൾക്കുമ്പോ.. ഇന്റെ ഈശ്വരാ രോമം.. എഴുനേറ്റ് സ്റ്റഡി ആയി നിൽക്കുന്നു.. ഈ ദുആക്ക് മാത്രം ഇപ്പോഴും നേരം വെളുത്തില്ല.. അവൾ ഇപ്പോഴും റാസിക്കന്റെ കൈ എടുത്ത് മാറ്റുന്ന ശ്രദ്ധയിൽ ആണ്  . 


"നിന്റെ തലതെറിച്ച ആങ്ങള നാട്ടിൽ land ആയി എന്നറിഞ്ഞു   ."റാസിക്ക 


"റാസി... നീ ഇപ്പോഴും... ഇവളെ പിന്നാലെ നടക്കുവാണോ... ഇവൾക്ക് നിന്നെ വേണ്ടങ്കിൽ പിന്നെന്തിനാ നീ ഇവളെ വാലും തൂങ്ങി നടക്കുന്നെ... "ഷാന 


"ആര് പറഞ്ഞു ഇവൾക്ക് എന്നെ വേണ്ട എന്ന് ... "റാസിക്ക 


പെട്ടെന്ന് റാസിക്ക പറഞ്ഞത് കേട്ട്.. ദുആ ഉൾപ്പടെ.. ബാക്കി എല്ലാവരും റാസിക്കാനേ നോക്കി.. 


"ഇവൾക്ക് എന്നെ ഇഷ്ടമാണ് എന്ന് മറ്റാരെ കാളും എനിക്ക് നന്നായിട്ട് അറിയാം... ലെ ദുആ.. "റാസി 


ദുആ ശ്വാസം  വലിച്ചു വിട്ടിട്ട്.. അവളെ മുട്ട് കൈ കൊണ്ട് റാസിക്കന്റെ. വയറ്റിനിട്ട് കുത്തി.. റാസിക്ക അപ്പൊ തന്നെ   അവളിലെ പിടി വിട്ട്.. വയർ തടവിക്കൊണ്ട് ദുആനെ നോക്കി.. 


"എനിക്ക് നിന്നെ ഇഷ്ടല്ലടാ.. കോന്ത... "ദുആ 


"ടി.... "റാസിക്ക 


"എന്താടാ.... എനിക്ക് നിന്നെ ഇഷ്ടമല്ല... ഇനി ഒട്ടും ഇഷ്ടപ്പെടുകയും ഇല്ല.. ഇത് കണ്ടില്ലേ.. എന്റെ എൻഗേജ്മെന്റ് അൻസിക്കാന്റെ കൂടെ ആണ് കഴിഞ്ഞത്.. "ദുആ 


എന്ന് പറഞ്ഞു അവൾ മറ്റേ കയ്യിലെ ring കാണിച്ചു കൊടുത്തു.. 



"ഓഹോ... "റാസിക്ക 


അവളെ ആക്കിയ മട്ടിൽ ഓഹോ എന്ന് പറഞ്ഞു. 



"ആ... അൻസിക്കാന്റെ കൂടെ ആണ് എന്റെ എൻഗേജ്മെന്റ് കഴിഞ്ഞത്.. വൈകാതെ തന്നെ ഞങ്ങളെ നികാഹും കഴിയും "ദുആ 


"അത് നടക്കില്ല... അതിനു മുന്നേ ഞാൻ നിന്നെ കൊന്നിരിക്കും "റാസിക്ക 


റാസിക്ക പറയുന്നത് കേട്ടിട്ട്.. ഞങ്ങൾ എല്ലാവരും കണ്ണും തള്ളി റാസിക്കാനേ നോക്കി.. 

"അതെന്തിന് "പാച്ചുക്ക 


"ഇവൾ എന്നെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കാനുള്ള  ഉദ്ദേശം ഉണ്ടെങ്കിൽ വെച്ചേക്കില്ല അപ്പൊ തന്നെ അങ്ങ് തട്ടി കളയും "റാസിക്ക 


ദുആ ആണേൽ റാസിക്കാനേ നോക്കി കണ്ണുരുട്ടാണ്  



"ശെരിക്കും.. എന്നാ പിന്നെ എനിക്ക് അതൊന്ന് കാണണം അല്ലോ  . നീ നോക്കിക്കോ റാസി.. ഞാൻ അൻസിക്കാനേ തന്നെ കല്യാണം കഴിക്കുള്ളു.  അതിനൊരു മാറ്റവും ഇല്ല.. നിനക്ക് ചെയ്യാം പറ്റുന്നത് നീ ചെയ്യ്.. "ദുആ 


"നീ പറയുന്നത് കേട്ടിട്ട് സത്യത്തിൽ എനിക്ക് ചിരിയ വരുന്നേ.. "റാസിക്ക 


"അതങ്ങനെ നിനക്ക് ചിരി വരാ അവൾ സീരിയസ് ആയിട്ടാണ് പറഞ്ഞത് "ജാസി 



"എടാ ജാസി...നീ കണ്ടോ  അവൾ അതികം വൈകാതെ തന്നെ  എന്നോട് ഇഷ്ടമാണ് എന്ന് പറയും "റാസിക്ക 



"ഇല്ല ഇല്ല ഇല്ല.. "ദുആ 


"നീ പറയും... " റാസിക്ക 


"ഇല്ല.. ഒരിക്കലും പറയില്ല "ദുആ 


"നീ പറയും ദുആ.. വെറും രണ്ടാഴ്ചക്കുള്ളിൽ നീ എന്നോട് നിന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയും.. "റാസിക്ക 


"അതിന് നിന്നോട് ഇഷ്ടം ഉണ്ടായാൽ അല്ലെ തുറന്ന് പറയേണ്ടത് ഉള്ളു "ദുആ 


"അതൊക്കെ നിന്റെ മനസ്സിൽ ഉണ്ട് എന്ന് എനിക്കറിയാം ... നമുക്ക് രണ്ടാഴ്ചാ വെയിറ്റ് ചെയ്യാം.. അന്ന് നീ എന്നോട് ഇഷ്ടം തുറന്ന് പറയും ഇല്ലെങ്കിൽ.. പിന്നെ ഞാൻ നിന്റെ മുന്നിൽ ഒരു ശല്യമായി വരില്ല... "റാസിക്ക 


"അത് വേണോ ഡാ "അപ്പുവേട്ടൻ 


"വേണം.. ദുആ പറയും എനിക്ക് ഉറപ്പാ... "റാസിക്ക 


"നമുക്ക് കാണാം ആരാ പറയാമെന്നു.. "ദുആ 


"കാണാം. "റാസിക്ക 


എന്നു പറഞ്ഞു ദുആ ക്ലാസ്സിലേക്ക് പോയി റാസിക്കയും അവിടന്ന് പോയി.. ഇതൊക്കെ കണ്ട് നിന്ന ഷാനയും കലി തുള്ളി അവിടന്ന് പോയി.. 


ഇത്രയും നേരം കാണികൾ ആയി നിന്ന ഞങ്ങളും devil കിങ്‌സും... താടക്കും കൈ കൊടുത്ത്.. അടുത്തുള്ള മരത്തിന്റെ ചുവട്ടിൽ ഇരിന്നു.. 




"അവൾ പറയോ "നെച്ചു 


"ആർക്കറിയാം "rizu 


"ഒന്നും കാണാതെ റാസി ഇങ്ങനെ ഒന്നും പറയില്ല "ബാസിക്ക 


"എന്തായാലും നമുക്ക് വെയിറ്റ് ചെയ്യാം.. "ഫൈഹ 









***********************

ഇന്നലെ റാസിയുടെ വെല്ലുവിളി ഒക്കെ സ്വീകരിച്ചു.. വന്നതാ കോളേജിൽ നിന്ന്.. എനിക്ക് പിടിച്ചു നിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു .. 


ഇന്ന് കോളേജിലേക്ക് പോകുമ്പോ  . ആ ഷാൻ വന്നിരുന്നു.. അവന്റെ ശല്യം ഇപ്പൊ സഹിക്കാൻ പറ്റുന്നില്ല. രാത്രി വിളിച്ചു.. മനുഷ്യനെ ഉറങ്ങാണ് സമ്മതിച്ചില്ല. സഹികെട്ടു അവസാനം ഫോൺ സ്വിച് off ആക്കി കിടന്നു.  

ഇന്ന് കോളേജിന്റെ മുന്നിൽ തന്നെ ആ അലവലാതി ഷാൻ നില്പുണ്ടായിരുന്നു   . അവൻ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്.. വൈകാതെ തന്നെ ഞാനും അവനുമായുള്ള കല്യാണം നടക്കും.  എന്നൊക്കെയാണ് അവന്റെ പറച്ചിൽ.. 


മിക്കവാറും ഞാൻ എല്ലാത്തിനെയും കൊല്ലുന്ന മട്ടുണ്ട്.. 


ഞങ്ങൾ ക്ലാസ്സിൽ കയറി.. first പിരീഡ് jos sir ആയിരുന്നു.. sir class എടുക്കുമ്പോ ആണ്.. അവിടേക്ക് പ്യൂൺ ചേട്ടൻ വന്നത്..  


ചേട്ടന്റെ കയ്യിൽ നിന്ന് ആ പേപ്പർ വാങ്ങിയിട്ട്. Sir അത് വായിക്കാൻ തുടങ്ങി.. 

അതിൽ പറഞ്ഞ കാര്യം കേട്ടിട്ട് എല്ലാം കൂടി തുള്ളി കളിക്കാൻ തുടങ്ങി 


ഇങ്ങക്ക് ഇപ്പോഴും കാര്യം പിടി കിട്ടിയില്ലേ.. അതന്നെ college ടൂർ... അതും next വീക്ക്‌ അതാണ്.. ഇവളുമാർ തുള്ളി കളിക്കുന്നെ... place വേറെ എവിടെയും അല്ല. കാശ്മീർ ആണ് place.... അതും കൂടി കേട്ടപ്പോൾ.. ക്ലാസ്സിലെ കുട്ടികൾ  മുഴുവനും ഒച്ച വച്ചു.. 
ബാക്കി വിവരങ്ങൾ ഒക്കെ college ചെയർman പറയും എന്ന് പറഞ്ഞു jos sir പോയി... 


Sir പോകാൻ കാത്തു നിന്ന പോലെ എല്ലാം കൂടി വീണ്ടും ഒച്ച വച്ചു.... 
പടച്ചോനെ എന്റെ ചെവി ഇവറ്റകൾ ഒക്കെ കൂടി അടപ്പിക്കല്ലോ.... 


എല്ലാരെ ആഹ്ലാദ പ്രകടനങ്ങൾ ഒക്കെ കഴിഞ്ഞു സീറ്റിൽ വന്നിരുന്നിട്ട്... പ്ലാനിങ് തുടങ്ങി... ഞാനും അവരെ കൂടെ കൂടി.. 


വീട്ടിൽ വിളിച്ചു സമ്മതം വാങ്ങിക്കണം.. 


°•°•°•°•°•°•°•°•°•°•°•°•°


ഫൈഹ 


എല്ലാവരും ടൂർ പോകുന്നതിന്റെ സന്തോഷത്തിൽ ആണ്   . വീട്ടിൽ വിളിച്ചു സമ്മതം ഒക്കെ വാങ്ങി... റാസിക്കക്ക് പേര് ഒക്കെ കൊടുത്തു... 


എങ്ങനേലും ഒന്ന് ഒരാഴ്ച കഴിഞ്ഞു കിട്ടാൻ കാത്തു ഇരിക്കാണ് ഞങ്ങൾ.. 



ഇന്ന് class കഴിഞ്ഞു തറവാട്ടിൽ എത്തിയപ്പോൾ . അച്ചു ഉണ്ട് മുറ്റത്... മരത്തിന്റെ ചുവട്ടിൽ ആരെയോ ആലോചിച്ചു.. ഇരിക്കുന്നു   .... 


ഞങ്ങൾ എല്ലാവരും അവളെ ചുറ്റിലും ഇരുന്നു.. പെട്ടെന്ന് അവൾ  എവിടെന്നോ ബോധം വന്ന പോലെ... ഞങ്ങളെ എല്ലാവരെയും നോക്കി... 


"നി... നിങ്ങൾ എപ്പോ വന്നു .. "അച്ചു 



"ഞങ്ങൾ ഇപ്പൊ വരുന്നതേ ഉള്ളു.. അല്ല നീ എന്താ ഇങ്ങനെ ഇരിക്കുന്നെ ഇന്ന് കോളേജ് ഇല്ലായിരുന്നോ... "ദുആ 


"ആ ഉണ്ടായിരുന്നു... "അച്ചു 


"എന്നിട്ടെന്തേ നീ പോയില്ലേ "rizu 


"ആ ആ  ഞാൻ പോയിരുന്നു..."അച്ചു 


"ഉം.. നേരത്തെ കോളേജ് വിട്ടതാണോ "നെച്ചു 


"ഹേയ് അല്ല ഞാൻ നേരത്തെ അവിടന്ന് പോന്നതാ "അച്ചു 


"അതെന്തു പറ്റി... "ചിന്നു 


"ഹേയ് ഒന്നും ഇല്ല.. തല വേദനിച്ചു..പിന്നെ അവിടെ നിക്കാൻ തോന്നിയില്ല... "അച്ചു 


"ഇപ്പൊ എങ്ങനെ ഉണ്ട് "


"കുഴപ്പം ഒന്നുമില്ല.. കുറവുണ്ട് വേദനക്ക്..ഞാൻ ഒന്ന് പോയി  കിടക്കട്ടെ "അച്ചു 


അവൾ അവിടന്ന് എഴുനേറ്റ് പോയപ്പോൾ 



"അച്ചു... ഒന്ന് അവിടെ നിന്നെ... "ദുആ 


ദുആ അവളെ അടുത്തേക്ക് പോയിട്ട് .. അച്ചുന്റെ കൈ പിടിച്ചു ദുആക്ക് നേരെ നിർത്തി... 


"പറയടി... കോളേജിൽ വച്ച് എന്താ ഉണ്ടായേ... "ദുആ 


ദുആ ചോദിക്കുന്നത് കേട്ട് ഞങ്ങൾ എല്ലാവരും ദുആനെ നോക്കി... ഇവളെന്താ ഈ പറയണേ... കോളേജിൽ വച്ചു എന്തുണ്ടാകാനാ ... 


"അത്.. ദുആ   "അച്ചു 


"അതികം വളച്ചു കെട്ടാതെ കാര്യം പറയടി "ദുആ 

ദുആ കലിപ്പായപ്പോ.... 


"ആ ഞാൻ പറയാം.. "അച്ചു 


"ഉം   "ദുആ 

..............


 - ഇന്ന് ഞാനും ഫിദുവും(അച്ചുവിന്റെ ഫ്രണ്ട് ) കൂടി ക്ലാസ്സിലേക്ക് പോകുമ്പോ ആണ്.  സീനിയർ girls  ഞങ്ങളെ വന്നു റാഗ് ചെയ്തേ.. അവര് പറയുന്നത് അനുസരിക്കണം എന്ന് പറഞ്ഞു.. ഇല്ലെങ്കിൽ അവര് തരുന്ന പണീഷ്മെന്റ് ഞങ്ങൾ ചെയ്യണം.. 


ഞങ്ങൾ അവര് പറയുന്നത് കേൾക്കാം എന്ന് പറഞ്ഞു... അവര് പറഞ്ഞത് കേട്ടപ്പോ.. അനുസരിക്കേണ്ടി ഇല്ലായിരുന്നു എന്ന് തോന്നി... 



അവര് പറഞ്ഞത്..  ഏതേലും ഒരു അദ്ധ്യാപകനോട്‌ ഏതൊക്കെ തരത്തിൽ മോശമായി പറയാൻ  പറ്റുമോ.. അങ്ങനെ ഒക്കെ പോയി പറയാൻ... ഞങ്ങൾ പറഞ്ഞു   . പറ്റില്ല എന്ന്.. അത് കേട്ട് അവര് ഞങ്ങളെ ഒരു class റൂമിന്റെ ഉള്ളിലോട്ടു ബലമായി കൂട്ടി കൊണ്ട് പോയി   . എന്നിട്ട് ആ റൂമിന്റെ ഡോർ അടച്ചു... 

ആ റൂമിന്റെ ഉള്ളിൽ... വേറെ ഒരുപാട് ബോയ്സും ഗേൾസും ഉണ്ടായിരുന്നു... ഞങ്ങൾക്ക് അവരെ ഒക്കെ കണ്ടപ്പോൾ... പേടി വരാൻ തുടങ്ങി .. 


"എടാ അരുണേ... ദേ ഇവള്മാര്ക്ക് ആണ്.. ഞങ്ങൾ പറഞ്ഞത് അനുസരിക്കാൻ ബുദ്ധിമുട്ട്... അപ്പൊ പിന്നെ എന്താ ചെയ്യണ്ടേ എന്ന്.. നീ തന്നെ പറഞ്ഞു കൊടുത്തേക്ക്..."


അവിടെ ഡെസ്കിൽ ഇരിക്കുന്ന ഒരുത്തനെ നോക്കിയാണ്... ആ പെൺകുട്ടി പറഞ്ഞത്.. അവൻ ഡെസ്കിൽ നിന്ന് ഇറങ്ങി.. ഞങ്ങളെ അടുത്തേക്ക് വന്നു.. 

ഞങ്ങളെ അടുത്ത് എത്തിയതും... അവൻ എന്നെ അടിമുടി നോക്കി... എനിക്കാണേൽ അവന്റെ നോട്ടം കണ്ടിട്ട് പേടി വരാൻ തുടങ്ങി.... 


ഞാൻ ഫിദന്റെ കയ്യിൽ മുറുക്കി പിടിച്ചു... അത് കണ്ട് അവൻ...ഞങ്ങളെ കയ്യിലേക്ക് നോക്കി...പെട്ടെന്ന്.. എന്റെ കൈ പിടിച്ചു... വലിച്ചിട്ടു അവന്റെ അടുത്തേക്ക് ചേർത്തു നിർത്തി.. ഞാൻ അപ്പൊ തന്നെ അവനെ തള്ളി മാറ്റാൻ നോക്കി... പക്ഷെ എനിക്കൊന്നും അനങ്ങാൻ പോലും പറ്റുന്നില്ല... ഫിദ എന്നെ അവനിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുന്നുണ്ട്... ഒരുത്തി അവളെ വന്നു പിടിച്ചു മാറ്റി.. 


ആ അരുൺ എന്ന് പറയുന്നവൻ എന്റെ മുഖം പിടിച്ചു.. അവന്റെ മുഖത്തോട് അടുപ്പിച്ചു..ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ശ്വാസം വീടാതെ നിന്നു...



പെട്ടെന്ന് എവിടെന്നോ വന്ന ധൈര്യവും ഉണ്ണിയേട്ടനെ ഒക്കെ മനസ്സിൽ വന്നപ്പോ... ഞാൻ ഉള്ള ശക്തി വച്ചു... അവനെ പിടിച്ചു തള്ളി...... എന്നിട്ട് പിറകിലോട്ട് നീങ്ങിയിട്ട്.  നെഞ്ചിൽ കൈ വച്ചു ശ്വാസം വലിച്ചു  . 


അവൻ ആണേൽ എന്നെ നോക്കി കോട്ടി ചിരിച്ചിട്ട്... സൈഡിലോട്ട് നോക്കി... അവൻ നോക്കുന്നത് കണ്ട് ഞാനും അവിടേക്ക് നോക്കി... 


ഇവിടെ നടന്നതൊക്കെ ഫോണിൽ പകർത്താനായിട്ട് ഒരുത്തനെ അവിടെ നിർത്തിയത് ഞാൻ ഇപ്പോഴാണ് കാണുന്നത്   . 


അവൻ ആ അരുണിന്റെ അടുത്തേക്ക് പോയിട്ട് അവന്ക് ഫോൺ കൊടുത്തു.. 


അരുൺ ആ ഫോണിലേക്ക് നോക്കി ചിരിച്ചിട്ട് എന്റെ അടുത്തേക്ക് വന്നിട്ട്... എനിക്ക് നേരെ ആ ഫോൺ നീട്ടി ഞാൻ അപ്പൊ തന്നെ ആ ഫോൺ അവന്റെ കയ്യിൽ നിന്ന് ആ ഫോൺ വാങ്ങിട്ടു അതിലേക്ക് നോക്കി .. 


അതിലെ photos ഒക്കെ കണ്ടിട്ട് എന്റെ തല ഒക്കെ കറങ്ങുന്ന പോലെ.... അവൻ എന്നെ കിസ്സ് ചെയ്യാൻ പോകുന്ന പോലെ ആണ് aa ഫോട്ടോയിൽ ഉള്ളത്... 



ഞാൻ അവനെ ദയനീയ മായി നോക്കിയപ്പോൾ... അവൻ എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു... 


"എന്താ നിങ്ങൾക്ക് വേണ്ടേ.. എന്തിനാ ഞങ്ങളെ ഉപദ്രവിക്കുന്നെ... "


"ശ്ശു..... മിണ്ടരുത്... സീനിയേഴ്സ് പറഞ്ഞത് ഇനി അനുസരിക്കാതിരുന്നാൽ ഇങ്ങനെ ആയിരിക്കില്ല സംഭവിക്കാ... "അരുൺ 


"ആ ഇനി അവൾ അനുസരിച്ചോളും... നിങ്ങൾ പോയിക്കോ   .."വേറൊരു പെൺകുട്ടി 

" ഫോട്ടോ "


"ആ ഫോട്ടോ എന്റെ കയ്യിൽ ഇരിക്കട്ടെ..."അരുൺ 



അവൻ എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി... ഞാൻ കണ്ണും നിറച്ചു കൊണ്ട് അവനെ നോക്കി   



"ടി... ഇവളെ കൊണ്ട് പോയിക്കോ    "അരുൺ ഫിദനെ നോക്കി അങ്ങനെ പറഞ്ഞതും.. അവൾ എന്റെ കൈയും പിടിച്ചു അവിടന്ന് നേരെ ക്ലാസ്സിലേക്ക് പോയി... 


ഇനി എന്ത് ചെയ്യും എന്നറിയാതെ ഞങ്ങൾ രണ്ടു പേരും class കട്ട് ചെയ്ത് വീട്ടിലേക്ക് പോന്നു... 


അമ്മ നേരത്തെ വന്നതിന്റെ കാര്യം തിരക്കി... ഞാൻ ഓരോന്ന് പറഞ്ഞു.. കുറച്ചു തലവേദന ആണെന്ന് പറഞ്ഞു കിടന്നു.   


പിന്നെ ഒരു സമാധാനവും കിട്ടാതെ ആയപ്പോ ഇങ്ങോട്ട് പോന്നു..  ഇവിടെ ഇരുന്ന് ഓരോന്ന് ചിന്തിക്കുമ്പോൾ ആണ് നിങ്ങൾ വന്നത് 



....................



Rizu 

അച്ചു പറഞ്ഞതൊക്കെ കേട്ട്... ഞങ്ങൾ അവളെ തന്നെ ഉറ്റു നോക്കി... 


"നീ ഈ കാര്യം ഉണ്ണിയോട് പറഞ്ഞോ.. "ദുആ 


"ഇല്ല ഉണ്ണിയേട്ടൻ അറിഞ്ഞാൽ.. എന്താ ഉണ്ടാക എന്നറിയില്ല.. എനിക്ക് പേടിയാ.. "അച്ചു 


"നീ എന്നാ ഇപ്പൊ തന്നെ അവനോട് നടന്ന കാര്യം പറയണം.. "ദുആ 


"ഇല്ല... അത് ശെരിയാകില്ല.. ഉണ്ണിഏട്ടൻ അറിഞ്ഞാൽ... ഹേയ് അത് ശെരിയാകില്ല "അച്ചു 


"നിനക്ക് പറയാൻ പേടി ആണേൽ ഞാൻ പറയാം "ദുആ 


അവൾ ഫോൺ എടുത്ത് ഉണ്ണിയെ വിളിക്കാൻ പോയപ്പോൾ... അച്ചു തടഞ്ഞു . അവളോട് വിളിക്കല്ലേ എന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി.. അത് കണ്ട് വിളിക്കുന്നില്ല എന്ന് പറഞ്ഞു.. 


"ഓക്കേ ഞാൻ ഉണ്ണിയോട് പറയുന്നില്ല... അല്ല ഇതിൽ ഞങ്ങൾ എന്താ ചെയ്യണ്ടേ.. "നെച്ചു 


"അറിയില്ല.. എനിക്ക് ഒന്നും അറിയില്ല.. "അച്ചു 


അവൾ പൊട്ടി കരയാൻ തുടങ്ങി. 


"ഹേയ് അച്ചു.. എന്താ ഇത്..കരയാതെ.. നമുക്ക് എന്തേലും ചെയ്യാം.. "


ഞങ്ങൾ എല്ലാവരും കൂടി അവളെ ആശ്വസിപ്പിച്ചു... 

"അച്ചു...നീ ഒന്നും കൊണ്ടും പേടിക്കേണ്ട.. അവന്റെ കയ്യിൽ നിന്ന് ആ ഫോട്ടോ ഞങ്ങൾ ഇല്ലാതാക്കി തരാം... "ദുആ 

.ദുആ പറഞ്ഞത് കേട്ട്... അച്ചു അവളെ നോക്കി.  


"നീ അവരെ ഡീറ്റെയിൽസ് ഒക്കെ എനിക്ക് പറഞ്ഞു.. താ.. "ദുആ 


ദുആ പറഞ്ഞത് കേട്ട് മനസ്സിലാവാതെ... അവൾ ദുആനെ നോക്കി.. 


"ടി പെണ്ണെ നോക്കി നിക്കാതെ അവരെ ഡീറ്റെയിൽസും.. പിന്നെ അവര് താമസിക്കുന്ന സ്ഥലം ഒക്കെ പറഞ്ഞു തന്നെ... "ദുആ 

"എനിക്ക് അവരെ ഒന്നും അറിയില്ല ഫിദ പറഞ്ഞ അറിവ് ഉള്ളു "അച്ചു 


"എന്നാ നീ അവളോട് വിളിച്ചു ചോദിക്ക്... "


"ആ.. "അച്ചു 


അവൾ അപ്പൊ തന്നെ തറവാട്ടിലേക്ക് പോയി 



"ദുആ എന്താ നിന്റെ ഉദ്ദേശം "ലെച്ചു 


"അതൊക്കെ പറയാം... "ദുആ 


5 മിനിറ്റ് കഴിഞ്ഞപ്പോ.. അച്ചു ഞങ്ങളെ അടുത്തേക്ക്  വന്നു   . 


"ഇതാ ദുആ അവരെ ഡീറ്റെയിൽസ്... എന്തിനാ ദുആ നിനക്ക് ഇതൊക്കെ "അച്ചു 


"അതൊന്നും നീ അറിയണ്ട.. പിന്നെ അവര് താമസിക്കുന്നത് എവിടെ ആണെന്ന് ഒക്കെ ഇല്ലേ "ദുആ 

"ആ.. എന്നാ നീ പോയിക്കോ.. "ദുആ 


എന്ന് പറഞ്ഞു അവൾ പത്തായ പുരയുടെ അകത്തേക്ക് കയറി.. പിന്നാലെ ഞങ്ങളും ... 




................°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°.......



ഞാൻ അകത്തേക്ക് കയറി റൂമിലേക്ക് പോകുമ്പോ ആണ്.. അവര് എല്ലാവരും കൂടി എന്നെ വിളിക്കുന്നത്.. 


"ദുആ.. "

"എന്താ "


"എന്താ നിന്റെ ഉദ്ദേശം. "Rizu 


"എന്തിനാ അവളെ കയ്യിൽ നിന്ന് അവരെ ഡീറ്റെയിൽസ് ഒക്കെ വാങ്ങിയത് "ചിന്നു 


"അതൊക്കെ ഉണ്ട്.. ആദ്യം നിങ്ങൾ പോയി ഫ്രഷായി വാ.. എന്നിട്ട് പറയാം "


എന്നുപറഞ്ഞു ഞാൻ ഫ്രഷാവാൻ പോയി.. 




.....................




എല്ലാവരും ഫ്രഷായി.. നടുമുറ്റത്ത് ഇരുന്നു... 



"ഇനി പറ എന്താ നിന്റെ ഉദ്ദേശം "ഫൈഹ 


ഞാൻ എല്ലാം അവരോട് പറഞ്ഞു. അതൊക്കെ കേട്ട് എല്ലാത്തിന്റെയും ബോധം പോയിട്ടുണ്ട്. 




"ദുആ .....നീ നല്ലോണം ആലോചിച്ചിട്ട് തന്നെ അല്ലെ ഈ പറയണേ "ലെച്ചു 


"അതെ ....ഞാൻ നല്ലോണം ആലോചിച്ചിട്ട് തന്നെ ആണ് പറഞ്ഞത് ...എന്റെ കൂടെ നിക്കേണ്ടവർക്ക് നിക്കാം..."


"നിന്റെ കൂടെ അല്ലാതെ പിന്നെ ആരെ കൂടെ ആടി ഞങ്ങൾ നിൽക്കേണ്ടത് ...ഞങ്ങൾക്ക് പേടിയായത് കൊണ്ടല്ല ..ഇത് കാരണം അച്ചൂന് ഒരു ദോഷവും വരരുത് "നെച്ചു 


" അവൾക്ക് ഒരു ദോഷവും വരാതിരിക്കാൻ ആണ് ഞാൻ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം എടുത്തത് ...നിങ്ങൾ ഉണ്ടാകില്ലേ കൂടെ "



"പിന്നെല്ലാഹ് "


എന്ന് പറഞ്ഞു എല്ലാവരും എന്റെ കയ്യിന്റെ മുകളിൽ കൈ വച്ചു
..





...................०००●●●●●●●●●●●●●●●●●●●०००......



ചിന്നു 



രാത്രി എല്ലാവരും ഉറങ്ങി എന്നുറപ്പായപ്പോൾ  ...ഞങ്ങൾ പുരക്ക് പുറത്തിറങ്ങി     .ജാക്കറ്റിന്റെ ക്യാപ് എടുത്ത് തലയിലൂടെ ഇട്ടു ...എന്നിട്ട് പുരയുടെ പിറകിലെ മതിൽ ചാടി ...കുറച്ചു റിസ്ക് ഉള്ള പണി ആണേലും ദുആ സഹായിച്ചത് കാരണം എളുപ്പം ആയി. ..


മതിൽ ചാടി ഞങ്ങൾ ഇനി എങ്ങോട്ട് എന്ന മട്ടിൽ ദുആനെ നോക്കി ...അവൾ ഞങ്ങളെ നോക്കി  .ചിരിച്ചിട്ട് ..എങ്ങോട്ടോ നോട്ടം തെറ്റിച്ചു ഞങ്ങളും അവിടേക്ക് നോക്കി 


"ഇതെവിടന്ന് ഒപ്പിച്ചു "ഫൈഹ 


"അന്ന് ഓണം  കഴിഞ്ഞതിനു ശേഷം ഇവനെ ആരും കൊണ്ടുപോയിട്ടില്ല. അപ്പൊ പിന്നെ ഞാൻ ഒരുപ്രാവശ്യം കൂടി ഇവനെ എടുത്തു "ദുആ 


ആരാന്നല്ലേ.. നമ്മളെ സ്വന്തം  ജിപ്സികുട്ടൻ... 


ദുആ ജിപ്സിന്റെ അടുത്തേക്ക് പോയി  . പിന്നാലെ ഞങ്ങളും പോയി..  ജിപ്സിയിൽ നിന്ന് ഒരുത്തൻ ഇറങ്ങി വന്നിട്ട് ദുആന്റെ കയ്യിലേക്ക് key കൊടുത്തിട്ട് പോയി... 

ദുആ ആ key കറക്കി കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരിന്നു .. 


പിന്നെ ഞങ്ങളും അതിൽ കയറി.... ദുആ വണ്ടി start ആക്കി..  ഡ്രൈവ് ചെയ്തു.. 



"ദുആ... ടി  ഒന്നുടെ ആലോചിച്ചിട്ട് പോരെ "rizu 


"ഇനി ഒന്നും ആലോചിക്കാൻ ഇല്ല.. ഞാൻ ഒന്ന് തീരുമാനിച്ചിട്ടുണ്ട്... അത് നടപ്പിലാക്കാതെ ദുആ തിരിച്ചു തറവാട്ടിലേക്ക് ഇല്ല... നിങ്ങൾക്ക് പേടിയാണേൽ അത് പറഞ്ഞാൽ മതി.. ഞാൻ ഇപ്പൊ തന്നെ നിങ്ങളെ തിരിച്ചു കൊണ്ടാകാം "ദുആ 


"ഹേയ് ദുആ.. ഞങ്ങൾക്ക് പേടിയായത് കൊണ്ടല്ല.  ഇതിന്റെ പേരിൽ അച്ചൂന് എന്തേലും പ്രശ്നം ഉണ്ടാകോ എന്നാലോചിച്ചിട്ടാണ് "ലെച്ചു 

"അതോർത്തു നിങ്ങൾ പേടിക്കേണ്ട... അവൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല 
"ദുആ 


ദുആ അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ ഒന്ന് ആശ്വസിച്ചു... 



കുറച്ചു ദൂരം പിന്നിട്ടപ്പോൾ.. ദുആ ജിപ്സി നിർത്തി...എന്നിട്ട് ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞു..  ഞങ്ങൾ ജിപ്സിയിൽ നിന്ന് ഇറങ്ങിയിട്ട്  . അവളെ നോക്കി.. 




"ഇവിടന്ന് കുറച്ചു നടന്നാൽ ആണ് അവര് താമസിക്കുന്ന വീട് ഉള്ളത്.... അപ്പൊ എല്ലാം പറഞ്ഞ പോലെ.. മുഖത്ത് മാസ്ക്  എടുത്തു വച്ചോ.. ലെച്ചു  ചിന്നു.. നിങ്ങളെ ബാഗിൽ എല്ലാം ഇല്ലേ... "ദുആ 


"ആ ഉണ്ട് ദുആ "



"ഉം... "ദുആ 


ഞങ്ങൾ എല്ലാവരും ആ വീട് ലക്ഷ്യം വച്ചു നടന്നു.... കുറച്ചു നടന്നു... ആ വീടിന്റെ മുന്നിൽ എത്തിയപ്പോൾ .  ദുആ.... ഞങ്ങളെ നോക്കിയിട്ട്.. 


"ഞാൻ പറഞ്ഞത് ആരും മറക്കണ്ട...ചിന്നുവും റിസുവും ഫ്രണ്ട് ഡോർ വഴി... ഞാനും നെച്ചുവും മുകളിലൂടെ അകത്തു കടന്നോളാം... ബാക്കിയുള്ളവർ പിറകിലെ വശത്തെ ഡോറിന്റെ അവിടേക്ക് പോയിക്കോണം.. ബാക്കി ഒക്കെ പറഞ്ഞ പോലെ "ദുആ 


എന്ന് പറഞ്ഞു.. ദുആ ആ വീടിന്റെ മതിൽ ചാടി... പിന്നാലെ നെച്ചുവും.. 

ഞങ്ങളും അവരെ പിന്നാലെ ചാടി... 


ഞാനും റിസുവും മുൻ വശത്തെ ഡോറിന്റെ അവിടേക്ക് പോയി... 

മാസ്ക് ഒക്കെ ശെരി ആക്കി.... ഞാൻ പിസന്റെ ബോക്സ്‌ എടുത്ത് കയ്യിൽ പിടിച്ചു... rizu ഒരു കയ്യിൽ കയർ ബാക്കിലേക്ക് മറച്ചു വച്ചിട്ട്  കാളിങ് ബെൽ അടിച്ചു... അതികം വൈകാതെ തന്നെ... ഒരാൾ വന്നു ഡോർ തുറന്നു... 



"ഹായ്... pizza ഓർഡർ ചെയ്തിരുന്നു "


"പിസയോ... ഹേയ് ഇല്ല.. ഇവിടന്ന് ആരും ഓർഡർ ചെയ്തിട്ടില്ല.... "ലെവൻ 


"അപ്പൊ ഞങ്ങൾക്ക് കിട്ടിയ ഓർഡറോ...അഡ്രസ് ഇത് തന്നെ ആണ് "rizu 


"ഞങ്ങൾ ഓർഡർ ചെയ്തിട്ടില്ല... നിങ്ങൾക്ക് മാറി പോയതായിരിക്കും    "ലെവൻ 


"ഓഹ് "



ഞാൻ എന്റെ ജീനിന്റെ പോക്കറ്റിൽ നിന്ന്... പൊതിഞ്ഞു വച്ച മുളക് പൊടി എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞു..  അപ്പൊ തന്നെ അവൻ  അലറി... ഞാൻ പിസന്റെ ബോക്സ്‌ നിലത്തേക്ക് വലിച്ചെറിഞ്ഞിട്ട്... 

"Rizu.... "


അവൾ കയറിന്റെ ഒരു ഭാഗം എനിക്ക് നേരെ എറിഞ്ഞു  ഞാൻ അത് വാങ്ങി.. 


ഞാനും റിസുവും കൂടി... അവന്റെ കൈ കെട്ടിയിട്ടു.. കൂടെ അവന്റെ വായേല് തുണി വച്ചു... ഇനി മിണ്ടില്ലല്ലോ... uff... അവനെ ഒന്ന് ഒതുക്കി നടു നിവിർത്തുമ്പോ ആണ്... അവിടേക്ക് ആരോ വന്നത്... ഒരു നിമിഷം ഞങ്ങൾ എന്ത് ചെയ്യുമെന്നറിയാതെ... ഞാനും റിസുവും പരസ്പരം നോക്കി..  



"ആരാ... ആരാ നിങ്ങൾ... ഡാ... എന്താ നിനക്ക് പറ്റിയെ... ആരാടി നിങ്ങൾ... "ആ വന്ന മഹാൻ ഞങ്ങളോട് ചോദിച്ചപ്പോൾ 



"ചിന്നു..  നീ ആ ഷാൾ അങ്ങ് തന്നെ "rizu 


ഞാൻ കഴുത്തിലുള്ള ഷാൾ എടുത്ത് അവൾക്ക് എറിഞ്ഞു... 



"പറയടി ആരാ നിങ്ങൾ... "


"അത് പിന്നെ.... അതാരാ  "rizu 



എന്നുപറഞ്ഞു  അവൾ അവന്റെ പിന്നിലോട്ട് നോക്കി... അത് കണ്ട് അവൻ അവൻറെ പിറകിലേക്ക് നോക്കി  ....ആ സമയം  അവൾ ഷാൾ... നിവർത്തി... അവന്റെ തലയിൽ കൂടി ഇട്ടു .... അപ്പോയെക്കും എന്റെ ബാഗിൽ ഉണ്ടായിരുന്ന വലിയ സെല്ലോടേപ് എടുത്തു.... 


ഞാനും റിസുവും കൂടി.. അവന്റെ കൈ പിറകിലോട്ട് വച്ചിട്ട്...കൈ കൂട്ടി ഒട്ടിച്ചു... എന്നിട്ട് അവന്റെ വായ ഷാൾ കൊണ്ട് കെട്ടി... 


മറ്റവന്റെ കൂടെ ഇരുത്തി... മറ്റവന്റെ കണ്ണ് നീറുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ... ഞാൻ അവിടെ ഉണ്ടായിരുന്ന ജഗ്ഗിലെ വെള്ളം എടുത്ത്... ആ ചെറുക്കന്റെ മുഖത്തേക്ക് ഒഴിച്ച്... 





************************



ലെച്ചു..... 


ഞങ്ങൾ പിന്നിലെ ഡോറിന്റെ അവിടേക്ക് പോയി... ഫൈഹ അവിടെ ഉണ്ടായിരുന്ന വടി എടുത്ത് കയ്യിൽ പിടിച്ചു... ഞാൻ ജോക്കറിന്റെ face മാസ്ക് മുഖത്ത് വച്ചു... ഫൈഹനോട്‌ മാറി നിൽക്കാൻ പറഞ്ഞിട്ട്  .. ഞാൻ ഡോറിന് പോയി കൊട്ടി... 


ഡോർ തുറന്ന് ഒരു സിസ്പാക് boy... വെളിയിലേക്ക് വന്നപ്പോൾ.ഞാൻ അറിയാതെ അവനെ തന്നെ നോക്കി നിന്നു.. അവസാനം വന്നത് എന്തിനാ എന്ന് ഓർമ ആയപ്പോൾ.... ഞാൻ അവന്റെ മുന്നിലേക്ക് ചാടി... ആ പയ്യൻ ഒച്ച വയ്ക്കുമെന്ന് കരുതിയാണ് ഞാൻ ഇങ്ങനെ ചെയ്തത്...അവൻ ആണേൽ എന്നെ തന്നെ ഒരു പേടിയും കൂടാതെ നോക്കുന്നത് കണ്ടപ്പോ... സത്യത്തിൽ ഞാനും അവനെ അങ്ങനെ നോക്കി നിന്നു..   എത്രെ നേരം അങ്ങനെ നിന്നു എന്നറിയില്ല... 


പെട്ടെന്ന്   ഫൈഹ എന്നെ പിടിച്ചു കുലുക്കിയപ്പോൾ ആണ്... എനിക്ക് ബോധം വന്നത്... ഞാൻ അവളെ നോക്കി ഒന്ന് ഇളിച്ചിട്ട് അവനെ നോക്കി... അവൻ ആണേൽ നേരത്തെ നിന്ന പൊസിഷനിൽ ഒരു മാറ്റവും വരാതെ അങ്ങനെ തന്നെ നിൽക്കാണ് 



ഈശ്വര... ഇവന്റെ കാറ്റ് പോയ... ഞാൻ അവന്റെ കണ്ണിന് നേരെ വിരലോടിച്ചു... കണ്ണൊന്നു അടക്കുന്നത് പോലും ഇല്ല.. 


ഞാൻ ഫൈഹനെ നോക്കിയപ്പോൾ.. അവൾ ഇതെന്ത് ജീവിയാടി എന്നാ മട്ടിൽ എന്നെ നോക്കാണ്.. 


അവസാനം അവൾ ഒന്ന് അവനെ തൊട്ട് നോക്കി   . ദേ പോണ് അവൻ..  ചക്ക വീണ പോലെ നിലത്തേക്ക് വീണു..  



അപ്പൊ ഇത്രയും ഇവന് ബോധമില്ലായിരുന്നോ.   



"എടി.. അവന്റെ കാറ്റ് പോയോ... "ഫൈഹ 


"ആവോ.... നീ പിടിച്ചേ... "



എന്നുപറഞ്ഞു... ഞാൻ അവന്റെ കൈ പിടിച്ചു വലിച്ചു.. എമ്മാതിരി വെയിറ്റ് ആണ്  .. ഞാനും ഫൈഹയും കൂടി എങ്ങനെ ഒക്കെയോ....  ആരും ഇല്ലന്ന് ഉറപ്പ് വരുത്തി...അവനെ  അകത്തേക്ക് വലിച്ചു കൊണ്ട് പോയി.... അകത്തു പോയപ്പോൾ   . റിസുവും ചിന്നുവും..ആരോടോ സംസാരിക്കുന്നു... നോക്കുമ്പോ.. രണ്ട് പയ്യന്മാരോട്... അവന്മാരാണെൽ അവരെ ഏതോ ഭീകര ജീവികളെ പോലെ ആണ് നോക്കുന്നെ.. 


ഞങ്ങൾ വലിച്ചു കൊണ്ട് വന്ന body എടുത്ത് അവന്മാരെ കൂടെ ഭദ്രമായി... കിടത്തി.. എന്നിട്ട് ഒന്ന് നടു നിവർത്തി.. 








*********************


നെച്ചു 


ഞാനും ദുആയും കൂടി.. വീടിന്റെ ..മുകളിലേക്ക്  പറ്റി പിടിച്ചു കയറി.... ഒരുവിധത്തിൽ... മുകളിലെ ബാൽക്കണിയിൽ എത്തി... 


ബാല്കണിയുടെ ഡോർ തുറന്നിരിക്കാണ്.. ഞങ്ങൾ അതുവഴി അകത്തേക്ക് കയറി... അത് റൂമിനോട് ചേർന്നതാണ്... 



ഞങ്ങൾ ശബ്‌ദം ഉണ്ടാകാതെ അകത്തേക്ക് കയറി... 


".. ആ ഫോട്ടോ ഞാൻ dlt ആക്കില്ല... "


അങ്ങനെ ഒരു ശബ്‌ദം കേട്ടപ്പോൾ... ഞങ്ങൾ ആ room മുഴുവനും ഒന്ന് കണ്ണോടിച്ചു..  ഒരുത്തൻ ഉണ്ട്... ബെഡിൽ കമിഴ്ന്നു കിടന്നിട്ട് ആരോടോ സൊള്ളുന്നു... 



"ഇവന് തന്നെ ആണെന്ന തോന്നുന്നേ ആ അരുൺ "


"Hm... "ദുആ 



"ഇനി എന്താ ചെയ്യാ "


"ഉം   .പറയാം   . അതിനു മുന്നേ അവൻ ആരുടെ കാര്യാ സംസാരിക്കുന്നെ എന്നറിയണം... "ദുആ 


"M "


.ഞങ്ങൾ അവൻ സംസാരിക്കുന്നത് കേട്ടു നിന്നു 



"ടി ആര്യ... അവളെ എനിക്ക് വേണം.. ഒരു പ്രാവശ്യം ഒരേ ഒരു പ്രാവിശ്യം .... plz "


"എടി അങ്ങനെ പറയല്ലേ... plz ... ഒരു പ്രാവിശ്യം.. ടി.. ആര്യ.. ഹലോ... ടി.  പോയോ.. "


Call കട്ടായി എന്ന് തോന്നുന്നു... അവൻ ആ ഫോണിലേക്ക് നോക്കിയിട്ട്   . 



"അശ്വതി രാമചന്ദ്രൻ..... B. Com first year.... നിന്നെ ഇന്ന് കണ്ടപ്പോ തന്നെ.. ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെട്ടു... എന്ത് ചെയ്യാനാ.  ഈ അരുണിന് ഇഷ്ടപെടുന്ന കുട്ടികളെ സ്നേഹിക്കാതെ വിടില്ല... അതുകൊണ്ട്.. നിനക്ക് ഞാൻ എന്റെ സ്നേഹം കാണിച്ചു തരും.. "


അവൻ പറയുന്നതൊക്കെ കേട്ടപ്പോൾ തന്നെ മനസ്സിലായി... ആ അലവലാതി അരുൺ   ഈ അലവലാതി തന്നെ ആണെന്ന്.. 



പെട്ടെന്ന് ദുആ... അവന്റെ അടുത്തേക്ക് പോയി... ഏഹ്ഹ് ഇവൾ ഇതെന്ത് ഭാവിച്ചാ..  


അവൾ വരുന്നത് കണ്ടിട്ട് ആ അരുൺ   ഞെട്ടിക്കൊണ്ട് ദുആനെ നോക്കി.   



"ആരാ... നിങ്ങളൊക്കെ ആരാ... "അരുൺ 



"ഞാൻ പറഞ്ഞു താരാടാ.... "ദുആ 


എന്ന് പറഞ്ഞു.. അവൾ അവന്റെ കവിളിൽ ആഞ്ഞു  കുത്തി... അവന്റെ ഫോൺ ബെഡിലേക്ക് തെറിച്ചു വീണു.  


അപ്പൊ തന്നെ ഞാൻ... ആ ഫോൺ.  പോയി എടുത്തു..ഭാഗ്യത്തിന് മുന്നിൽ തന്നെ ആ ഫോട്ടോ കണ്ടത് കൊണ്ട് ഞാൻ തിരയേണ്ടി വന്നില്ല.. ഞാൻ അപ്പൊ തന്നെ..  അത് dlt ആക്കി . 


ദുആനെ നോക്കിയപ്പോൾ... അവൾ അവനെ അടിക്കുന്ന തിരക്കില  . ഇടക്ക് അവൾക്ക് തിരിച്ചു കിട്ടിയപ്പോൾ.. ഞാനും ഇടപെട്ടു... 



അവനെ തല്ലുന്നതിന്റെ ഇടക്ക്... അവൻ ദുആനെ പിടിച്ചു തള്ളി... അവൾ ബാലൻസ് കിട്ടാതെ പിറകിലോട്ട് വീണു.. ചുമരിൽ അവളെ തല അടിച്ചു... 


അവളെ അടുത്തേക്ക് പോകാമെന്നു വച്ചാൽ.. ഈ ബലാല്.. എന്റെ മുടി പിടിച്ചു വലിക്കല്ലേ... ഇതിന്റെ ഇടക്ക്... അവൻ ഞങ്ങളെ മുഖത്തെ മാസ്ക് ഒക്കെ വലിച്ചൂരിയിട്ടുണ്ട്... 



"എടാ.. വിടെടാ... എന്റെ മുടി വിടെടാ "


ആ ബലാല് എന്റെ മുടി പിടിച്ചു വലിക്കാണ്.. ഞാനും ഒട്ടും കുറച്ചു കൊടുക്കാതെ... അവന്റെ മുടി പിടിച്ചു വലിച്ചു.. 


പെട്ടെന്ന് ദുആ വന്നു അവനെ ചവിട്ടി... അവൻ ബെഡിലേക്ക് വീണു... 


അപ്പൊ തന്നെ ഞങ്ങൾ ബെഡ് ഷീറ്റ് കൊണ്ട് അവനെ മൂടി... അവൻ aത്തിന്റെ ഉള്ളിൽ കിടന്ന് ഞെരി പിരി കൊള്ളുന്നുണ്ട്... 


"ദുആ... ഇവനെ എന്ത് ചെയ്യും "


"നീ വന്നേ.. അവന്റെ തലഭാഗം.. പിടിച്ചേ "ദുആ 


അവൾ പറഞ്ഞ പോലെ തലഭാഗം ഞാനും കാൽ ഭാഗം അവളും പിടിച്ചു... അവനെ അവിടന്ന് താഴേക്ക് ഇറക്കി... താഴെ എത്തിയപ്പോൾ..ബാക്കി എല്ലാവരും അവിടെ ഉള്ളത് കണ്ടു.. 


ഇവനെ അവരെ കൂടെ നിർത്തി..എന്നിട്ട്..അവന്റെ മുഖത്തെ തുണി മാറ്റി.. 


"ഡാ... ആ ഫോട്ടോ.. നിന്റെ ഫോണിൽ മാത്രം ആണോ ഉള്ളത് "ദുആ 


"ആ അതെ "അരുൺ 


"ഇനി നീ അവളെ ശല്യം ചെയ്യോ.. "ദുആ 


"ഇല്ല... "അരുൺ 


"എന്നാ നിനക്ക് കൊള്ളാം... ഇല്ലെങ്കിൽ.. ഇപ്പൊ സംഭവിച്ചത് ആയിരിക്കില്ല അന്നേരം സംഭവിക്കാ.. എല്ലാത്തിനെയും തട്ടി കളയും.. "ദുആ 


എന്ന് പറഞ്ഞു.. ഞങ്ങൾ അവിടന്ന് പോകാൻ നിന്നപ്പോൾ.. 


"ഒന്നവിടെ നിന്നെ.. "


ഒരുത്തൻ വിളിച്ചു.. ഞങ്ങൾ അവനെ തിരിഞ്ഞു നോക്കിയപ്പോൾ.. ഞെട്ടി പണ്ടാരമടങ്ങി.. ആ വീട്ടിന്റെ ഉള്ളിൽ ഇവരെ കൂടാതെ വേറെയും 4 പേര് ഉള്ള സത്യം ഞങ്ങൾ ഇപ്പോഴാണ് അറിയുന്നത്.. അത് കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും ദുആനെ നോക്കി.. 


ഈ ട്വിസ്റ്റ്‌ അവളും പ്രദീക്ഷിച്ചു കാണില്ല എന്ന്. അവളെ മുഖം കണ്ടാൽ തന്നെ മനസ്സിലാക്കാനുള്ളൂ.. 



"ദുആ.. ഇനി ഇവിടെ നിന്നാൽ ജീവനോടെ പോകാൻ പറ്റില്ല.. അതുകൊണ്ട് വേഗം സ്ഥലം കാലിയാക്കുന്നതാണ് നല്ലത് "rizu 


"ഉം... ഒന്നും നോക്കണ്ട.. വേഗം ഓടിക്കോ "ചിന്നു 


എന്നു പറയണ്ട താമസം ഞങ്ങൾ എല്ലാവരും തിരിഞ്ഞു ഓടാൻ നിന്നപ്പോൾ.. പെട്ടെന്ന് ഒരുത്തൻ വന്നു. മുൻവശത്തെ ഡോർ അടച്ചു. അപ്പൊ ആ വഴിയും അടഞ്ഞു.. പിറകിലെ ഡോർ വഴി ഓടാമെന്ന് കരുതിയപ്പോൾ.. ഞങ്ങളെ മുന്നിൽ ഒരുത്തൻ വന്നു നിന്നു.. 



ചുരുക്കി പറഞ്ഞാൽ ഞങ്ങൾ കുടുങ്ങി.. 

"ഞങ്ങളെ വീട്ടിൽ വന്നു.. ഇവിടെ ഉള്ളവരെ ഇങ്ങനെ ഒരു അവസ്ഥയിലാക്കിയിട്ട് അങ്ങനെ അങ്ങ് പോയാലോ നിങ്ങൾ   "




പടച്ചോനെ എനിക്ക് കരച്ചിൽ വരുന്നു... ആരും ഇല്ലേ ഞങ്ങളെ രക്ഷിക്കാൻ.. ഞങ്ങൾ എല്ലാവരും ദുആന്റെ അടുത്തേക്ക് ചേർന്ന് നിന്നു.. ദുആ ആണേൽ ഒരു പേടിയും ഇല്ലാതെ അവരെ നോക്കി നിക്കാണ്.. പടച്ചോനെ ഈ പെണ്ണിന് ഒരു പേടിയും ഇല്ലേ.. 


ഒരുത്തൻ.. ഞങ്ങളെ നേരെ വന്നിട്ട്.. ഫൈഹന്റെ.. കൈ പിടിക്കാൻ പോയതും ദുആ അവന്റെ കൈ പിടിച്ചു. 


"വേണ്ട ദേഹത്ത് തൊട്ടുള്ള കളി വേണ്ട "ദുആ 


"അത് പറയാൻ നീയാരാടി "എന്ന് പറയണ്ട താമസം ദുആ അവൻകിട്ട് ഒന്ന് കൊന്നു.. പിന്നെ അവിടെ എന്താ സംഭവിച്ചേ എന്നറിയില്ല. 



ഇടക്ക് ആ അരുൺ എന്ന് പറഞ്ഞവനും വേറെ ഒരുത്തനും കൂടെ കൂടി.. ഞങ്ങൾക്ക് അവരോട് പൊരുതാൻ കഴിയുന്നില്ല.. അതിലൊരുത്തൻ.. ദുആന്റെ കൈ പിടിച്ചു തിരിച്ചു ലോക്ക് ആക്കി.. അവളെ കഴുത്തിൽ കത്തി വച്ചു..


ഒരു നിമിഷമം ഞങ്ങൾ എന്ത് ചെയ്യും എന്നറിയാതെ.. അവനെയും ആ കത്തിയിലേക്കും മാറി മാറി നോക്കി.. ദുആ ആണേൽ അനങ്ങാതെ... ഞങ്ങളെ നോക്കി നിക്കാണ്... പെട്ടെന്ന് ലെച്ചു

"റാസിക്ക  "ലെച്ചു 


ലെച്ചു  അങ്ങനെ പറഞ്ഞപ്പോൾ .. ഞങ്ങൾ എല്ലാവരും അവളെ നോക്കി... അവളാണേൽ ഞങ്ങളെ നോക്കി കണ്ണിറുക്കി.... 


ദുആന്റെ കഴുത്തിൽ കത്തി വച്ചവൻ ലെച്ചുനെ നോക്കിയ സമയം.   ദുആ.. അവളെ മുട്ടു കൈ കൊണ്ട് അവന്റെ വയറ്റിനിട്ട് കുത്തി... അവന്റെ കയ്യിൽ നിന്ന് കത്തി നിലത്തേക്ക് വീണു.. ആ സമയം കൊണ്ട്.. ദുആ അവനെ ലോക്ക് ആക്കിയിരുന്നു..... 


അവന്റെ കൈ പിടിച്ചു  പിറകിലോട്ട് വച്ചിട്ട്... അവന്റെ മുട്ടിനു അവളെ കാല് കൊണ്ട് കുത്തിയപ്പോൾ.. അവൻ മുട്ടു മടക്കി.. അവൾ അവനെ നിലത്തു മുട്ടു കുത്തി നിർത്തിച്ചു.. എന്നിട്ട് താഴെ കിടന്ന കത്തി എടുത്തു... അവന്റെ കഴുത്തിൽ വച്ചു.. 



"ആരും അനങ്ങി പോകരുത്.. "ദുആ 


എല്ലാവരും ദുആനെ തന്നെ ഫോക്കസ് ചെയ്തു  നിക്കാണ്.. 




•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°




ഞാൻ അവന്റെ കഴുത്തിൽ കത്തി വച്ചു നിക്കുമ്പോ ആണ് പെട്ടെന്ന് ആരോ എന്റെ പിന്നിൽ നിന്ന് അരയിലൂടെ കൈ ഇട്ട് എന്നെ പൊക്കിയത്. 


പെട്ടെന്ന് ഉണ്ടായ അറ്റാക്ക് ആയതു കൊണ്ട് എന്റെ കയ്യിലെ കത്തി താഴെ വീണു . എന്നെ നിലത്തു ഇറക്കിയപ്പോൾ  .. ഞാൻ അപ്പൊ തന്നെ എന്നെ പിടിച്ചു പൊക്കിയവന് നേരെ കൈ ഉയർത്തി... 


അവനെ കണ്ടതും.. എന്റെ കൈ താനേ അയഞ്ഞു. 


"Razi "


ഉണ്ണിയേട്ടനും അച്ചായനും ബാക്കിയുള്ള devil kings മുഴുവനും അവിടെ നിരന്നു നിൽക്കുന്നത് കണ്ടപ്പോൾ.. ഞങ്ങൾ rowdy ഗേൾസിന്റെ കിളികൾ എല്ലാം പറന്നു പോയിട്ടുണ്ട്... ഇവരെങ്ങനെ ഇവിടെ... 


"നിങ്ങൾക്കെന്താടി ഇവിടെ കാര്യം  "razi 


അവൻ കലിപ്പിൽ എന്നോട് അങ്ങനെ ചോദിച്ചപ്പോൾ . ഞാൻ ബാക്കിയുള്ളവരെ ഒക്കെ ഒന്ന് നോക്കി. അവരണേൽ പെട്ടു... എന്നാ മട്ടിൽ എന്നെ നോക്കി നിൽക്കാണ് .. 


" ആ.. അ ... ത് പിന്നെ... "


"ഏത് പിന്നെ... "റാസി 

'ഓഹ്.. ഇന്റെ ദുആ അനക്കെന്താ പറ്റിയെ.. ഇത്രയും നേരം ഉണ്ടായിരുന്ന ദൈര്യം ഒക്കെ എവിടേക്ക് ചോർന്നു പോയെടി.... 'ഇന്റെ മനസ്സിനോട് ഞാൻ തന്നെ ചോദിച്ചു അല്ലപിന്നെ.. ഈ കുരിപ്പിനെ കാണുമ്പോ മാത്രം ആണ്. എന്റെ ദൈര്യം ഒക്കെ ചോർന്നു പോകുന്നത് ... 


No ദുആ ഇത് ശെരിയല്ല നീ റാസിയെ എന്തിനാ പേടിക്കുന്നെ. എല്ലാവരെയും കാണുന്നത് പോലെ അവനെ കണ്ടാൽ. നീ ഒരിക്കലും അവനെ പേടിക്കില്ല.. 

എനിക്കാ അവനെ പേടിയില്ല.. എന്നൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു 


"നീ ആരെ സ്വപ്നം കണ്ടോണ്ട് നിക്കാടി .. ഞാൻ ചോദിച്ചത് കേട്ടില്ലേ.. "റാസി 


പെട്ടെന്ന് റാസി അങ്ങനെ ചോദിച്ചതും  . ഞാൻ അവനെ നോക്കി കണ്ണുരുട്ടിയിട്ട് 


"ഞങ്ങൾ ഞങ്ങളെ ഇഷ്ടത്തിന് എവിടേക്കെങ്കിലും പോകും. അതിന് നിനക്കെന്താ  . "


"ടി ടി.. ശബ്‌ദം താഴ്ത്തി സംസാരിക്കെടി.. നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞിട്ടുണ്ട്. എന്നോട് ഇങ്ങനെ ശബ്ദം ഉയർത്തി സംസാരിക്കരുത് എന്ന്. 


പിന്നെ നീ നിന്റെ ഇഷ്ടത്തിന് എവിടേക്കെങ്കിലും ഒക്കെ പോകുന്നത് പണ്ടാണ്. ഇനി അത് നടക്കില്ല. 

ആരോടും ഒന്നും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട്.  കണ്ട ആണുങ്ങളെ തല്ലുന്ന നിങ്ങളെ rowdy സ്വഭാവം ഇന്നത്തോടെ നിർത്തിക്കോളണം   ."റാസി 


"ഇല്ലെങ്കിൽ... നീ എന്ത് ചെയ്യും "

അത് പറഞ്ഞു മുഴുവനാക്കേണ്ട സമയം. എന്റെ മുഖത്ത് അവന്റെ കൈ പതിഞ്ഞു. ഞാൻ മുഖത്ത് കൈ വച്ചു അവനെ നോക്കി. . 



"ഇത് നീ ചോദിച്ചു വാങ്ങിയതാ. നിന്റെ ഈ സ്വഭാവം ഇന്നത്തോടെ നിർത്തിക്കോളണം ഇല്ലെങ്കിൽ. ഇപ്പൊ തന്നതിൽ അവസാനിക്കില്ല. "റാസി 


"Da "അച്ചായൻ 


"വേണ്ട അച്ചായാ.. നിങ്ങൾ ഇതിൽ ഇടപെടേണ്ട  . ഇതൊക്കെ കാണുന്നതിന് ഒരു പരിധി ഉണ്ട്.. എത്രെ എന്ന് വച്ച ഇതൊക്കെ സഹിക്ക. 


എല്ലാം ഒറ്റക്ക് ചെയ്യും എന്നാ ഇവളെ ഈ വിചാരം ഉണ്ടല്ലോ. അത് ഇല്ലാതാക്കണം.ഇന്ന് ഇവിടെ വച്ചു. ആർക്കേലും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ..എന്ത് ചെയ്യുമായിരുന്നു അച്ചായാ  "റാസി 

"റാസി അതിന് ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ "


"നീ മിണ്ടരുത്.. നിന്റെ rowdy തരം ഇനി നീ പുറത്തെടുത്താൽ എന്റെ തനി സ്വഭാവം നീ അറിയും. അടങ്ങി ഒതുങ്ങി നാളെ മുതൽ പെൺകുട്ടികളെ പോലെ നടന്നുക്കൊള്ളണം... "റാസി 



"അത് നീയാണോ തീരുമാനിക്കുന്നത് "


"അതെ ഇനി അങ്ങോട്ട് ഞാൻ തീരുമാനിക്കുന്നത് പോലെ നീ നടന്നാൽ മതി. "റാസി 


അവൻ അങ്ങനെ എന്നോട് കൽപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞതും. എനിക്ക് അതൊക്കെ കേട്ടിട്ട് ദേഷ്യം വന്നു 



"ദേ റാസി.. ഞാൻ നിന്നോട് പലപ്രവിശ്യം പറഞ്ഞു. എന്റെ കാര്യത്തിൽ നീ ഇടപെടേണ്ട എന്ന്. ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും. ആരും അതിൽ തലയിടാൻ വരണ്ട "



ഞാൻ പറഞ്ഞത് കേട്ട്.. അവൻ എന്റെ കൈ പിടിച്ചു ചുമരിനോട് അടുപ്പിച്ചു നിർത്തി.. എന്റെ കൈ മുറുക്കി പിടിച്ചു. അവന്റെ പിടുത്തം കാരണം കൈ വേദനിക്കാൻ തുടങ്ങി. ഞാൻ കൈ അവനിൽ നിന്ന് വീടുവിയ്ക്കാൻ ശ്രമിച്ചു 



"കൈ വിട്ടേ റാസി.. "


ഞാൻ അവന്റെ കണ്ണിലേക്കു നോക്കി.. അവന്റെ കണ്ണിൽ എന്നോടുള്ള ദേഷ്യം ആണ് എന്ന് മനസ്സിലായി.. കണ്ണൊക്കെ ചുവന്നിട്ടുണ്ട്. അവനെ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്. 


"റാസി കൈ വേദനിക്കുന്നു. "


ഞാൻ അവന്റെ കൈ എന്നിൽ നിന്ന് വീടുവിയ്ക്കാൻ ശ്രമിച്ചു.. പക്ഷെ അവൻ വിടുന്നില്ല 



"നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകത്തെ.. എന്റെ കൈ വേദനിക്കുന്നു.. "ഞാൻ ദേഷ്യത്തിൽ അവനെ നോക്കി പറഞ്ഞതും . അവൻ ഇപ്പോഴും കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി പേടിപ്പിക്കാണ് .. 

ഇവനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോ.. ഞാൻ അവിടെ ഉള്ള ബാക്കിയുള്ളവരെ നോക്കി. എന്റെ അവസ്ഥ മനസ്സിലാക്കി പാച്ചുക്ക ഞങ്ങളെ നേരെ വരാൻ ഒരുങ്ങിയതും 


പാച്ചുക്കാനേ റാസി കൈ കൊണ്ട് തടഞ്ഞു.. അപ്പൊ തന്നെ എന്നെ നോക്കി പാച്ചുക്കാ കൈ മലർത്തി  


ഞാൻ റാസിയെ നോക്കിയപ്പോൾ.. അവൻ ഇപ്പോഴും കണ്ണടക്കാതെ എന്നെ നോക്കി നിക്കാണ് 


"എന്താ റാസി നിനക്ക് വേണ്ടത്. "


പെട്ടെന്ന് അവൻ എന്നെ അവിടന്ന് വലിച്ചോണ്ട് പുറത്തേക്ക് കൊണ്ട് പോയി..പിറകിൽ നിന്ന് അവരൊക്കെ അവനോട് കാര്യം തിരക്കിയെങ്കിലും.. അവർക്കൊന്നും മറുപടി കൊടുക്കാതെ റാസി എന്നെ പിടിച്ചു അവന്റെ കാറിലേക്ക് തള്ളിയിട്ടു.. എന്നിട്ട് ഡോർ അടച്ചു.. അവൻ ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്നു. എനിക്ക് സീറ്റ് ബെൽറ്റ്‌ ഇട്ടു തന്നിട്ട്.   അവൻ വണ്ടി start ആക്കി  ഒറ്റ പോക്ക് ആയിരുന്നു.. എന്നോടുള്ള ദേഷ്യം മുഴുവനും അവൻ . ഡ്രൈവിങ്ങിൽ തീർക്കാണ് മനസ്സിലായി  അത്രക്കും സ്പീഡിൽ ആണ് അവന്റെ പോക്ക്   . 







•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°••°



Rizu 



എന്തൊക്കെയാ ഇപ്പൊ ഇവിടെ സംഭവിച്ചേ.. ഇക്കു ദുആനെ കൊണ്ട് പോയത് കണ്ട്. എവിടെക്കാ എന്ന് മനസ്സിലാകതെ ഞങ്ങൾ എല്ലാവരും കിളി പോയി നിക്കാണ്.. 


ഉണ്ണി ആ അരുണിന് വേണ്ടുവോളം കൊടുത്തിട്ട്.. അവിടന്ന് ഇറങ്ങി പോയി.. ഞങ്ങൾ ആണേൽ ഒന്നും മനസ്സിലാകതെ devil കിങ്സിനെ നോക്കിയപ്പോൾ . അവരെല്ലാവരും ഞങ്ങളെ ചുട്ടെരിക്കാനുള്ള ദേഷ്യത്തിൽ ഞങ്ങളെ നോക്കി പേടിപ്പിക്കുന്നുണ്ട്. 


ഞങ്ങൾ ആണേൽ ചിരിക്കണോ അതോ കരയണോ എന്നാ അവസ്ഥയിൽ അവരെ നോക്കി.. 


പിന്നെ എല്ലാം പെട്ടന്നായിരുന്നു. തെറി ആണോ അതോ ചീത്ത പറയുവാണോ എന്ന് മനസ്സിലാക്കാൻ പറ്റിയില്ല അതുപോലെ ആയിരുന്നു. അവര് പറഞ്ഞത്.. 



ഞങ്ങളെ തറവാട്ടിൽ ആക്കി തന്നിട്ട്.. അവര് പോയി . ഞങ്ങൾ പത്തായ പുരക്കകത്തേക്ക് പോയി. അവിടെ എവിടെയും ദുആനെ കണ്ടില്ല. അപ്പൊ ഇക്കു അവളെ എവിടെ കൊണ്ട് പോയതാ... 



അവളെ വിളിച്ചു നോക്കാനാണേൽ ഫോൺ ചിന്നുവിന്റെ കയ്യില. ഇക്കുനെ ഇപ്പൊ വിളിക്കാനും പറ്റില്ല. ആൾ കലിപ്പിലാണ്. 



ഇനി എന്ത് ചെയ്യും എന്നാലോചിച്ചു ഞങ്ങൾ നടുമുറ്റത്തു ഇരിക്കുമ്പോ ആണ് അവിടേക്ക് അച്ചു വന്നത്. 

ഞങ്ങൾ പോയതിനു ശേഷം തറവാട്ടിൽ നടന്ന കാര്യമൊക്കെ പറഞ്ഞു 







^^^^^^^^^^^^^^^^^^^^•••••••^^^^^^^^^^^^^^^^^^^^^^


നിങ്ങൾ പോയതിന്റെ കൂടെ എന്റെ മനസ്സമാധാനവും ഇറങ്ങി പോയി. ഉറക്കം വരാതെ ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോ ആണ് ഉണ്ണിയേട്ടൻ അവിടേക്ക് വന്നത്. എന്നോട് കാര്യം തിരക്കി . അതൊക്കെ ഞാൻ നുണ പറഞ്ഞു രക്ഷപെടാം എന്ന് കരുതി  പിന്നെ ഉണ്ണിയേട്ടൻ തന്നെ കള്ളി വെളിച്ചത്തു കൊണ്ട് വന്നു. 



അവസാനം ഞാൻ എല്ലാം തുറന്നു പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട്. എന്നോട് മറുത്തൊന്ന് വയക്ക് പോലും പറയാതെ ഇറങ്ങി പോയി. 





***********************



ഫൈഹ 




അച്ചു പറഞ്ഞത് കേട്ട്. ഞങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് കണ്ടിട്ട്. അവൾ ഞങ്ങളോട് കാര്യം തിരക്കി 


"ഇനി എന്ത് സംഭവിക്കാന.... എല്ലാം പൊളിച്ചു കയ്യിലെടുത്തു തന്നു "ലെച്ചു 


"ആര് "അച്ചു 


"Devil kings "ചിന്നു 

ഞങ്ങൾ നടന്നതൊക്കെ പറഞ്ഞു കൊടുത്തു 

"അപ്പൊ ദുആ എവിടെ "അച്ചു 


"അറിയില്ല അവളെ എവിടേക്ക് കൊണ്ട് പോയി എന്ന് ഒരറിവും ഇല്ല. "Rizu 


പടച്ചോനെ എന്നെ ഈ റാസി എവിടെക്കാ കൊണ്ട് പോകുന്നെ ആവോ.... 


"റാസി... ഒന്ന് പതുക്കെ ഡ്രൈവ് ചെയ്യ് "


ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൻ ഒന്നുടെ സ്പീഡ് കൂട്ടി.. മിക്കവാറും ഞാൻ ഇന്ന് പരലോകത്തു എത്തുന്ന മട്ടുണ്ട്.. 

പെട്ടെന്ന് അവൻ കാർ നിർത്തി... ഞാൻ നെഞ്ചിൽ കൈ വച്ചു.. അവനെ നോക്കി. അവൻ സീറ്റ് ബെൽറ്റ്‌ അഴിച്ചു. എന്നിട്ട് അവൻ കാറിൽ നിന്ന് പുറത്തിറങ്ങി.. എന്റെ അടുത്തേക്ക് വന്നിട്ട്. എന്നെ കാറിൽ നിന്ന് ഇറക്കി.. 

ഞാൻ ഇതെവിടെയ വന്നേ. എന്ന് മനസ്സിലാക്കാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.  പണി തീരാത്ത ഒരു  ബിൽഡിങ്ങിലേക്ക് ആണ് അവൻ എന്നെ കൊണ്ട് വന്നേ.  ഒരു വലിയ ബിൽഡിങ് ആണ്.. ഞാൻ അതിന്റെ നീളം നോക്കി നിക്കുമ്പോ ആണ്.. റാസി എന്റെ  കയ്യിൽ പിടിച്ചു അതിന്റെ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോയത്.. 



ഞാൻ അവന്റെ കൈ എടുത്ത് മാറ്റാൻ നോക്കി.. പക്ഷെ അവൻ വിടുന്നില്ല.. പിന്നെ ഞാൻ എന്റെ ശ്രമം ഉപേക്ഷിച്ചു. 


അവൻ എന്നെ ഉള്ള സ്റ്റെയർ മുഴുവനും കയറ്റി എത്രാമത്തെയോ നിലയിലെ ഒരു room ലക്ഷ്യം വച്ചു നടന്നു .. ആ റൂമിന്റെ മുന്നിൽ രണ്ട് ബോഡി ഗാർഡ് നിൽക്കുന്നുണ്ട്.....എനിക്കൊന്നും മനസ്സിലാകുന്നില്ല.. ഇവന് എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നേ ... 


അവൻ എന്നെ ആ റൂമിലേക്ക് തള്ളിയിട്ടു    


"നീ ഇവിടെ കിടക്ക്.. നിന്നെ നന്നാക്കാൻ പറ്റോ എന്ന് ഞാൻ നോക്കട്ടെ "റാസി 


എന്ന് പറഞ്ഞു.. അവൻ ആ റൂമിന്റെ ഡോർ പുറത്ത് നിന്ന് ലോക്ക് ആക്കി പോയി.. ഞാൻ കുറെ ഡോറിന് തട്ടി വിളിച്ചു.. ആരും തുറന്ന് തന്നില്ല. 



ഞാൻ ആ room മുഴുവനും ഒന്ന് കണ്ണോടിച്ചു. ആ room കണ്ട് എന്റെ വാ താനേ തുറന്നു . ഈ പണി തീരാത്ത ബിൽഡിങ്ങിൽ എങ്ങനെ. പണി മുഴുവനും കഴിഞ്ഞ ഒരു room... 



Rowdy ഗേൾസിനെ ഒന്ന് വിളിക്കാമെന്ന് വച്ചാൽ ഫോണും എന്റെ കയ്യിൽ ഇല്ല. ഇനി ഇപ്പൊ എന്ത് ചെയ്യും . 





************************


റാസി 



അന്നേരത്തെ ദേഷ്യത്തിൽ ഞാൻ അവളെ തല്ലി ... പിന്നെ അതാലോചിച്ചപ്പോൾ വേണ്ടി ഇല്ലായിരുന്നു എന്ന് തോന്നിപോയി.  പക്ഷെ അവളെ ആ തന്നിഷ്ട സ്വഭാവം ഇനി ഉണ്ടാകാൻ പാടില്ല.. മനസ്സിൽ പലതും കണക്കു കൂട്ടി  . 


അവളെ റൂമിൽ ആക്കിയിട്ട്. ഡോർ ലോക്ക് ആക്കി... അവിടെ നിക്കുന്ന ബോഡി ഗാർഡ്സിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു  . ഞാൻ പുറത്തേക്ക് ഇറങ്ങി   . 


കാറിന്റെ അടുത്തേക്ക് നടക്കുമ്പോ ആണ് . എന്നെ അച്ചായൻ വിളിക്കുന്നത്. ദുആന്റെ കാര്യം തിരക്കാനാണെന്ന് അറിയാം... 



"ആ പറ അച്ചായാ "


"Da... നീ എന്ത് പണിയ കാണിച്ചേ.. അവളെ നീ എവിടെക്കാ കൊണ്ട് പോയത്. "അച്ചായാ 


"തത്കാലം അവളെ എവിടെക്കാ കൊണ്ട് പോയത് എന്ന് ആരും അറിയണ്ട..അവളെ കുറിച്ചോർത്തു ആരും ടെൻഷൻ ആവണ്ട... ഏറിയാൽ ഒന്നോ രണ്ടോ ദിവസം അത്രേ ഉള്ളു..."


എന്ന് പറഞ്ഞു അച്ചായൻ മറുത്തൊന്നും പറയാൻ അനുവദിക്കാതെ ഞാൻ call കട്ട് ആക്കി ഫോൺ സ്വിച്ച് off ആക്കി.. 

***********************




ചിന്നു 




രാവിലെ എഴുനേറ്റ് ഫ്രഷായി... റിസുവും നെച്ചുവും കൂടി.. ഫുഡ്‌ ഉണ്ടാക്കി... ബാക്കിയെല്ലാവരും വേറെ പണി എടുത്തു.  ഇന്ന് college ഉണ്ട്.. ഇച്ചായനെ വിളിച്ചപ്പോൾ. ദുആക്ക് കുഴപ്പം ഒന്നുമില്ല എന്നൊക്കെ പറഞ്ഞു.. എങ്കിലും അവളെ കാണാൻ പറ്റാത്തതിന്റെ ഒരു വിഷമം ഉണ്ട്.. 


എന്നാലും എന്തിനായിരിക്കും റാസിക്ക അവളെ കൊണ്ട് പോയത് എന്ന് മനസ്സിലാവുന്നില്ല... 


പണി ഒക്കെ കഴിഞ്ഞു ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചു. ഞങ്ങൾ ബാഗും എടുത്ത്  പുരക്ക് പുറത്ത് ഇറങ്ങിയതും.. ഉണ്ണി ന്റെ അമ്മന്റെ മുന്നിൽ ആയിപോയി പെട്ടത്... 


ആന്റി മോർണിംഗ് wish പറഞ്ഞിട്ട്.. കോലം വരയ്ക്കുന്നത് തുടർന്നു..ഞങ്ങൾ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട്.. വേഗം ഗേറ്റ് കടക്കാൻ വേണ്ടി അവിടേക്ക് വേഗത്തിൽ നടന്നതും .. പെട്ടെന്ന് പിറകിൽ നിന്ന്  ആന്റി ഞങ്ങളെ വിളിച്ചു... 


ഞങ്ങൾ എല്ലാവരും ഒരുമിച്ചു തിരിഞ്ഞു നോക്കി 


ആന്റി ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കിയിട്ട് 



"ദുആ എവിടെ "ആന്റി 


"പെട്ടു മോളെ പെട്ടു "ഫൈഹ 


ഞങ്ങൾ കേൾക്കാൻ പാകത്തിൽ അങ്ങനെ പറഞ്ഞു


"അത് പിന്നെ ആന്റി.. ദുആക്ക്.. "rizu 


"ദുആക്ക് "ആന്റി 


"അവൾക്ക് ഇന്ന് നേരത്തെ കോളേജിൽ പോവണമായിരുന്നു അതാ.... എന്നാ ഞങ്ങൾ പൊക്കോട്ടെ ഇപ്പൊ തന്നെ ലേറ്റ് ആയി "നെച്ചു 


എന്നുപറഞ്ഞു ഞങ്ങൾ അവിടന്ന് എസ്‌കേപ്പ് ആയി...വേഗം ബസ്സ് കയറി നേരെ കോളേജിലേക്ക് വിട്ടു... 


കോളേജിൽ എത്തിയപ്പോൾ ഒരു mood ഇല്ല.. ഞങ്ങൾ ആർക്കോ വേണ്ടി എന്നാ മട്ടിൽ... ക്ലാസ്സിൽ ചെന്നിരുന്നു... കുട്ടികൾ ഒക്കെ ഞങ്ങളെ കൂടെ ദുആ ഇല്ലാത്തത് എന്താ എന്നൊക്കെ തിരക്കി..  അവൾ ഇന്ന് ലീവ് ആണെന്ന് പറഞ്ഞു... 



First പിരീഡും second പിരീഡും ഒക്കെ കഴിഞ്ഞു... break time ആയപ്പോൾ.. പുറത്തേക്കിറങ്ങാൻ ഒന്നും തോന്നിയില്ല.. ഞങ്ങൾ എല്ലാവരും ദുആ എവിടെ ആയിരിക്കും എന്നാലോചിച്ചിരിക്കുമ്പോ ആണ്.  അവിടേക്ക് അൻസി സാറും ഫ്രണ്ട്സും വന്നത്.. 




അവര് ഞങ്ങളെ അടുത്തേക്ക് വന്നു.. ഞങ്ങൾ എല്ലാവരും ബെഞ്ചിൽ നിന്ന് എഴുനേറ്റു..  


"നെച്ചു ദുആ എവിടെ "അൻസിക്ക 


ഇത് പ്രധീക്ഷിച്ചതാ 


"അത് പിന്നെ അൻസിക്ക...അവൾക്ക് സുഖമില്ല. അപ്പൊ ഇന്ന് ഒരു ദിവസം ലീവ് എടുത്തു.. "നെച്ചു 


"അതെന്താ പെട്ടെന്നൊരു സുഖല്ലായ്മ "അൻസിക്ക 


"അത് ഒന്നുല്ല്യ  . ഇന്നലെ അവൾ മഴ കൊണ്ടിരുന്നു. ഇന്ന്  അവൾക്ക് നല്ല പനിയും "ലെച്ചു 


"എന്നിട്ട് അവൾ ഡോക്ടറെ കാണിച്ചോ "അൻസിക്ക 


"അതിന്റെ ആവിശ്യം ഒന്നും ഇല്ല   . ഒരു നേരിയ പനി...  അത്രേ ഉള്ളു.. ചുക്കു കാപ്പി ഇട്ടു കൊടുത്തിട്ടുണ്ട്  .ഞങ്ങൾ തിരിച്ചെത്തുമ്പോയേക്കും അവളെ പനിയൊക്കെ മാറി കാണും "ലെച്ചു 


"ഉം... ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ അവളെ "അൻസിക്ക 


"അല്ലാഹ് വേണ്ട... "rizu 

"അതെന്താ "അൻസിക്ക 


"അത് പിന്നെ.. അവളെ ആരും വിളിക്കരുത് എന്ന് പ്രേത്യേകം പറഞ്ഞിട്ടുണ്ട് "rizu 


"ഉം...നിങ്ങളെ ദുആനോട് ഒന്ന് പറഞ്ഞേക്ക് നാളെ ഒന്ന് മീറ്റ് ചെയ്യണം എന്ന് "അൻസിക്ക 


"ആ... "


അവര് പോയതും.. ഞങ്ങൾ എല്ലാവരും തലക്കും കൈ കൊടുത്ത് ബെഞ്ചിൽ ഇരിന്നു.. 




***********************





Rizu

ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ക്യാന്റീനിലേക്ക് പോയപ്പോൾ ഇക്കു ഒഴികെ ബാക്കി ടീമ്സിനെ ക്യാന്റീനിൽ വച്ചു കണ്ടു.. ദുആന്റെ വല്ല വിവരം ഉണ്ടോ എന്ന് ചോദിച്ചു. 


"ഇല്ല.. അവളെയും കൊണ്ട് പോയവനേയും കുറിച്ച് ഒരു വിവരവും ഇല്ല "അപ്പുവേട്ടൻ 



"എന്താ റാസിയുടെ ഉദ്ദേശം എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല. "ജാസിക്ക 


"അവൻ എന്തേലും കാണാതെ ഇത് ചെയ്യില്ല... "പാച്ചുക്ക 



"പിന്നെ നിങ്ങളോടൊക്കെ അവസാനമായി ഒരു കാര്യം പറയാ... ഇനി എങ്ങാനും ഇന്നലെ ഇറങ്ങി പുറപ്പെട്ട പോലെ.. വല്ലതും സംഭവിച്ചാൽ വെച്ചേക്കില്ല ഒന്നിനെയും "അച്ചായൻ 


അച്ചായൻ കലിപ്പായപ്പോ.. ഞങ്ങൾ  എല്ലാവരും ഇനി ഉണ്ടാകില്ല എന്ന് തല ആട്ടി.... 


എന്നാ നിങ്ങൾക്ക് കൊള്ളാം എന്നാ മട്ടിൽ ബാക്കി എല്ലാവരും ഞങ്ങളെ നോക്കി . 




***********************



ദുആ 


എത്രയോ മണിക്കൂർ ആയി മനുഷ്യൻ ഈ റൂമിന്റെ ഉള്ളിൽ കഴിയാൻ തുടങ്ങിയിട്ട്.. ഇടക്ക് ഫുഡ്‌ കൊണ്ട് വന്നു തന്നു എന്നല്ലാതെ.. എന്നെ ഒന്ന് പുറംലോകം കാണിച്ചിട്ടില്ല.. ഇവിടെ ഉള്ളോർ.. 


ആദ്യം റാസിയോടുള്ള വാശിയിൽ ഫുഡ്‌ കഴിക്കേണ്ട എന്ന് കരുതി.. പിന്നെ വിശന്നിരുന്നിട്ട് കാര്യല്ല എന്ന് മനസ്സിലായപ്പോ.. എടുത്തു കഴിച്ചു... 



Rowdy ഗേൾസ് എന്തക്കുവായിരിക്കും.. കോളേജിൽ പോയി കാണുവോ.. ഈ റാസി എന്തിനാ എന്നെ ഇതിന്റെ അകത്തു പൂട്ടിയിട്ടതാവോ.. 

ഞാൻ ആ റൂമിന്റെ ഉള്ളിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. പെട്ടെന്ന് ആരോ ഡോർ തുറന്ന് വന്നതും.. ഞാൻ ആരാണെന്ന് നോക്കി . 



ആ കള്ള ബലാല് റാസി ആയിരിന്നു എന്നെ ഇതിന്റെ ഉള്ളിൽ ഇന്നലെ രാത്രി തള്ളിയിട്ടു പോയ ജന്തു  ഇപ്പൊയാണ് കയറി വരുന്നത്.. 


ഞാൻ അവനെ നോക്കി കണ്ണുരുട്ടി... 

"എന്താ റാസി ഇതൊക്കെ നിനക്കെന്താ തലക്ക് ഭ്രാന്ത് പിടിച്ചോ. എന്നെ എന്തിനാ ഇതിന്റെ അകത്തു പൂട്ടിയിട്ടേ "



"നിന്നെ നന്നാക്കാൻ "റാസി 


"What..... നിനക്ക് എന്താ റാസി ശെരിക്കും വട്ടായോ. നീ എന്തിനാ എന്റെ കാര്യം നോക്കുന്നെ. ഞാൻ എങ്ങനേലും നടന്നാൽ നിനക്കെന്താ റാസി.. "


"ദുആ.. മര്യാദയ്ക്ക് ഞാൻ പറഞ്ഞത് അനുസരിച്ചാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ നീ ഇതിന്റെ അകത്തു തന്നെ ഇനിയുള്ള കാലം മുഴുവനും കഴിയേണ്ടി വരും. "റാസി 


"ഇല്ല... നീ എന്നല്ല ആര് വന്നു പറഞ്ഞാലും ഞാൻ എന്റെ സ്വഭാവം മാറ്റില്ല. "


"അങ്ങനെ ആണോ "റാസി 


"ആ അങ്ങനെ തന്നെ... "


"ഉം   എന്നാ മോൾ ഇതിന്റെ അകത്തു തന്നെ നിന്നാൽ മതി. നിന്റെ മനസ്സ് എപ്പോ    മാറുന്നുവോ അന്ന് നിന്നെ ഞാൻ പുറം ലോകം കാണിച്ചോളം "റാസി 


എന്നു പറഞ്ഞു. എന്നെ ബെഡിലേക്ക് തള്ളിയിട്ടിട്ട്.. അവൻ പോയി.. പോകുമ്പോ പുറത്ത് നിന്ന് ലോക്ക് ആക്കാൻ മറന്നില്ല തെണ്ടി. 


അവന്റെ ഈ പ്രവൃത്തി കാരണം എനിക്ക് അവനോട് ഉണ്ടായിരുന്ന ഇഷ്ടം പോലും ഇപ്പൊ വെറുപ്പായി മാറി ......


.......................



രാത്രി ഫുഡ് കൊണ്ട് തരാൻ വന്ന അവന്റെ ബോഡി ഗാർഡിൽ ഒരുത്തൻ റൂമിൽ ഡോർ തുറക്കുന്നത് കണ്ടതും ..ഞാൻ അപ്പൊ തന്നെ ഓടി പോയി.  ഡോറിന്റെ അവിടെ പോയി മറഞ്ഞു നിന്നു.


Bg (ബോഡി ഗാർഡ് ) ഡോർ തുറന്നു അകത്തു കടന്നു ..അപ്പൊ തന്നെ ഞാൻ അയാളെ പിറകിൽ നിന്ന് ചവിട്ടി ...അയാൾ നേരെ ബെഡിലേക്ക് വീണു ആ സമയം നോക്കി ഞാൻ ഡോർ തുറന്നു പുറത്തു ഇറങ്ങി .എന്നെ കണ്ട വേറെ ഒരു bg അടുത്തേക്ക് ഓടി വന്നു ..ഞാൻ അപ്പോയേക്കും സ്റ്റയെർ ഇറങ്ങി ....ഇടക്ക് പിറകിലോട്ട് നോക്കി ...ആ bg  എന്റെ തൊട്ട് പിന്നാലെ തന്നെ ഉണ്ട് .  ഞാൻ അയാളെ നോക്കി കൊണ്ട് സ്റ്റയെർ ഇറങ്ങുന്നതിന് ഇടക്ക് ..ചുമരിൽ തട്ടി . അന്തസായി നിലത്തേക്ക് വീണു 


ഞാൻ തല തടവി കൊണ്ട് മുന്നിലേക്ക് നോക്കിയതും .മുന്നിൽ കയ്യും കെട്ടി നിക്കുന്ന മഹാനെ കണ്ടപ്പോൾ .ഇടിച്ചത് മതിലിൽ അല്ല ഇവന്റെ ബോഡിയിൽ ആണ്....


അവൻ എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു ...ഞാൻ അവന്റെ കൈ തട്ടി മാറ്റി . ഡ്രെസ്സിൽ ഉള്ള പൊടി തട്ടി ...


"നീ ഇതേവിടെക്ക ഇറങ്ങി ഓടുന്നെ.  അല്ല എന്ത് ധൈര്യത്തിൽ ആൺ മോൾ ഇറങ്ങി ഓടിയത് .ഇവർ രണ്ടു ബോഡി ഗാർഡ് മാത്രമേ ഉള്ളു എന്ന കരുതിയോ മോൾ ..."റാസി 


അവൻ പറയുന്നതൊന്നും മനസ്സിലാവാതെ ഞാൻ അവനെ നോക്കി   

"ദേ അങ്ങോട്ട് ഒന്ന് നോക്കിയാൽ കൊള്ളാമായിരുന്നു "റാസി 


റാസി ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കി.   


പടച്ചോനെ ഇതെന്താ bg സ്കൂളോ ..എല്ലാം കോട്ടും സൂട്ടും ഇട്ടിട്ട് വന്നു നിക്കുന്നത് കണ്ടിട്ട് ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലാണ് ഇപ്പൊ    .


റാസി എന്നെ വീണ്ടും ആ റൂമിൽ പൂട്ടിയിട്ടു ..  ദുആ.  നീ എന്തേലും തീരുമാനിചേ പറ്റു ഇല്ലെങ്കിൽ അവൻ നിന്നെ വിടുന്ന ലക്ഷണം ഇല്ല ...


ഉം ...എന്തേലും ചെയ്തേ പറ്റു ...മനസ്സിൽ പലതും കണക്കു കൂട്ടി .. bg  കൊണ്ട് വച്ച ഫുഡ് എടുത്ത് കഴിച്ചു ..




...★★★★★★★★★★★★★★★★★★★★



ലെച്ചു



ഇന്നേക്ക് രണ്ട ദിവസം ആയി ദുആനെ റാസിക്ക കൊണ്ടുപോയിട്ട് അതിന് ശേഷം ഒരു വിവരവും ഇല്ല അവരുടെ .ഇന്ന് കോളേജിൽ പോയില്ല .. അൻസിക്കാനോട് എന്ത് പറയും എന്നാലോചിച്ചിട്ടാണ് ഒന്നാമത് പോകഞ്ഞെ ...പിന്നെ അവളില്ലാതെ ക്ലാസ്സിൽ ഇരിക്കാനുള്ള മൂഡും ഇല്ല ...



ഇന്നലെയും ഇന്നുമായി ഞങ്ങൾ പത്തായ പുരക്ക് പുറത്തു കടന്നിട്ടില്ല ...തറവാട്ടിലുള്ളോർ എങ്ങാനും ദുആനെ തിരാക്കിയലോ എന്ന പേടി കൊണ്ട് പുറത്തിറങ്ങിയില്ല ....ഇടക്ക് എപ്പോയോ പാട്ടിയമ്മ വന്നിരുന്നു. Rizu നെ  റൂമിലേക്ക് തള്ളിയിട്ടു അകത്തു നിന്ന് ലോക്ക് ആക്കാൻ പറഞ്ഞു . പാട്ടിയമ്മ ദുആനെ തിരക്കിയപ്പോൾ. ദുആയും റിസുവും ഉറങ്ങാണ് എന്ന് പറഞ്ഞു. കുറച്ചു നേരം ഞങ്ങളോട് സംസാരിച്ചിട്ട് മൂപ്പത്തിയാര് പോയി 

ഇടക്ക് അൻസിക്ക വിളിച്ചിരുന്നു. ആരും ഫോൺ എടുത്തില്ല. 
വല്ലാത്ത ജാതി അവസ്ഥ... ദുആ ഒന്ന് വേഗം വന്നാൽ മതിയായിരുന്നു     .





∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆


ഇന്നേക്ക് ദുആനെ  റൂമിന്റെ ഉള്ളിൽ പൂട്ടിയിട്ടിട്ട് രണ്ട ദിവസം ആയി . ഇതുവരെ  അവളിൽ ഒരു മാറ്റവും വന്നിട്ടില്ല ...


അവസാന ശ്രമമെന്നോണം ഞാൻ അവളെ അടുത്തേക്ക് പോയി.. റൂമിന്റെ ഡോർ തുറന്ന് അകത്തു കയറി. അവളുണ്ട് ബെഡിൽ  മടിയിൽ പില്ലോയും വച്ചു ഇരിക്കുന്നു  


"ദുആ..  "


ഞാൻ വന്നത് കണ്ടപ്പോൾ. അവൾ എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു. 


"ദുആ നിന്റെ തീരുമാനത്തിന് എന്തേലും മാറ്റം ഉണ്ടോ "



ഞാൻ ചോദിച്ചത് കേട്ട് അവളെ എന്നെ ഒന്ന് നോക്കി.. എന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 


"അതെ റാസി നീ പറഞ്ഞത് തന്നെയാ ശെരി.. ഞാൻ ഇനിയും ഇങ്ങനെ തന്നിഷ്ട പ്രകാരം നടന്നാൽ ശെരി ആകില്ല... ഞാൻ ഇനി നന്നായിക്കോളാം... "ദുആ 


ദുആ പറഞ്ഞത് കേട്ട് എന്റെ കിളി ഒക്കെ കൂടും കുടുക്കയും എടുത്ത് നാട് വിട്ടു.. ഞാൻ അവളെ തന്നെ ഉറ്റു നോക്കി കൊണ്ട് നിക്കുമ്പോ ആണ്.. അവൾ എന്റെ കണ്ണിനു നേരെ വിരലോടിച്ചത്.. അപ്പൊ തന്നെ ഞാൻ തല ഒന്ന് കുടഞ്ഞിട്ട് അവളെ നോക്കി. 



"ഇനി വെളിയിലറങ്ങിയാൽ തീരുമാനം മാറുമോ "

"ഇല്ല നിനക്കെന്നെ വിശ്വസിക്കാം.. ദുആ പറഞ്ഞാൽ അത് ചെയ്തിരിക്കും.. "ദുആ 


"ഉം... എന്നാ വാ "


ഞാൻ അവളെയും കൊണ്ട് പുറത്തേക്ക് പോയി.. ദുആന്റെ ഈ മാറ്റം ഞാൻ ഒട്ടും പ്രദീക്ഷിച്ചതല്ല.. എന്തായാലും അവൾക്ക് തന്നെ തോന്നിയല്ലോ   സ്വയം നന്നാവണം എന്ന്. അത് മതി . ഇനി അവളെ ഒന്ന് നന്നാക്കി എടുക്കാൻ ഉണ്ട്. 







***********************



റാസിയോട് എന്റെ തീരുമാനം പറഞ്ഞതിന് ശേഷം അവന്റെ മുഖത്തെ സന്തോഷം ഞാൻ കണ്ടു. പക്ഷെ അവന്റെ ആ സന്തോഷം അതികം അങ്ങോട്ട് മുന്നോട്ട് പോകില്ല. 



നീ തന്നെ ഈ പറഞ്ഞത് മാറ്റി പറയും റാസി.. അതുവരെ ദുആ.. നീ പറയുന്നത് പോലെ എല്ലാം അനുസരിക്കും.. 



അവൻ പെട്ടെന്ന് കാർ സഡൻ ബ്രേക്ക് ഇട്ടപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. ഞാൻ ചുറ്റും ഒന്ന്.. ഏതോ മാളിന്റെ മുന്നിൽ ആണ് അവൻ കാർ നിർത്തിയത്. 


ഞാൻ അവനെ നോക്കി.. ഇവിടെ എന്തിനാ വണ്ടി നിർത്തിയെ എന്ന് ചോദിച്ചു 


"ഉം പറയാം.. നീ ഇറങ്... "റാസി 


ഞാൻ കാറിൽ നിന്ന് ഇറങ്ങി .. അവനും എന്റെ പിന്നാലെ ഇറങ്ങി. എന്റെ അടുത്തേക്ക് വന്നു. 


എന്നിട്ട് എന്റെ കൈ പിടിച്ചു മാളിന്റെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി .  അവന്റെ കൈ വീടുവിഴ്ച്ചി  എന്റെ പാടും നോക്കി പോകണം എന്നുണ്ട്. പിന്നെ അവന്ക് കൊടുത്ത വാക്ക് ഓർമ വന്നപ്പോൾ.. മിണ്ടാതെ അവന്റെ പിന്നാലെ പോയി. 


അവൻ ഏതോ ലേഡീസ് ഷോപ്പിലേക്കാണ് പോയത്.. ഇതിപ്പോ എന്തിനാ ഇവിടേക്ക് വന്നത്... എന്ന് ചിന്തിച്ചോണ്ട് നിക്കുമ്പോ ആണ്.. ഒരു സെയിൽസ് girl ഞങ്ങളെ നേരെ വന്നത്. 


ഞങ്ങളെ ആ ഷോപ്പിലേക്ക് വെൽക്കം ചെയ്തു. ഞങ്ങൾക്ക് വേണ്ട സെക്ഷനിലേക്ക് പറഞ്ഞയച്ചു... 


"ഇതെന്തിനാ റാസി ഇവിടേക്ക് വന്നത് "


"ശ്ശു..... "റാസി 

അവൻ ചുണ്ടിൽ വിരൽ വച്ചു. അങ്ങനെ പറഞ്ഞതും. എനിക്ക് ദേഷ്യം അരിച്ചു കയറി. കൈ മുറുക്കി പിടിച്ചു ദേഷ്യം കണ്ട്രോൾ ചെയ്തു. 


അവൻ ഓരോ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നുണ്ട്.. ഞാൻ അവനെ mind ചെയ്യാതെ വേറെ എങ്ങോട്ടോ നോക്കി നിന്നു.. 

പെട്ടെന്ന് ഒരു ലോഡ് ഡ്രസ്സ്‌ എന്റെ കയ്യിലേക്ക് ആരോ വച്ചു തന്നു... ഞാൻ എന്റെ കയ്യിലേക്ക് നോക്കിയിട്ട്.. നേരെ വച്ചു തന്ന ആളിലേക്ക് നോക്കി... 


റാസി ഉണ്ട് കൈയും കെട്ടി എന്നെ നോക്കി നിക്കുന്നു... 


"ഇത് മുഴുവനും ഇപ്പൊ തന്നെ ഇട്ടോണ്ട് വാ "റാസി 


"What "


"എന്തേയ് നീ ഞാൻ പറഞ്ഞത് കേട്ടില്ലേ "റാസി 

ഞാൻ അവനെ നോക്കി പല്ല് കടിച്ചിട്ട് . ഡ്രസിങ് റൂമിലേക്ക് പോയി.. റൂമിന്റെ ഡോർ ആഞ്ഞടിച്ചു... 



'ആ കോപ്പ് മിക്കവാറും എന്റെ കൈ കൊണ്ട് ആയിരിക്കും ചവാ...ഇനി ഇതൊക്കെ ഞാൻ ഇടണ്ടേ... '


അവനെ മനസ്സിൽ പ്രാകി കൊണ്ട് ഞാൻ അതിൽ നിന്ന് ഒരു ഡ്രസ്സ്‌ എടുത്ത് നോക്കിയപ്പോൾ.. എന്റെ കണ്ണ് തള്ളി പോയി.. താജ് ഇന്നേ വരെ use ചെയ്യാത്ത long ടോപ്സ് ആണ് അത് മുഴുവനും.. 


ഇവന് മനപ്പൂർവം എന്നെ ഒരു പെൺകുട്ടിയെ പോലെ നടത്താൻ ഉള്ള ഉദ്ദേശത്തിലാണ്... 


'റാസി ഇതിനൊക്കെ ഞാൻ നിന്നോട്  പകരം വീട്ടിയിരിക്കും ദുആ ആണ് പറയുന്നത്.. '



ഞാൻ ഉള്ള ഡ്രസ്സ്‌ മുഴുവനും ഇട്ടോണ്ട് അവന്റെ മുന്നിൽ പോയി കാണിച്ചു കൊടുത്ത്.. അതിൽ അവന്ക് പറ്റിയത് മുഴുവനും സെലക്ട്‌ ചെയ്ത്. അത് പാക്‌ ചെയ്തു 



പിന്നെ ഞങ്ങൾ ഫുഡ്‌ കോർട്ടിൽ പോയി.. ഫുഡ്‌ കഴിച്ചു.... അവൻ എന്നെ തറവാടിന്റെ മുന്നിൽ ഡ്രോപ്പ് ചെയ്തു. 

ഞാൻ ഗേറ്റ് കടന്നു തറവാട്ടിലേക്ക് പോകാൻ നിന്നപ്പോൾ.. 


"ദുആ.. ഒന്നവിടെ നിന്നെ "റാസി 


ഇനി എന്താ എന്നാ മട്ടിൽ അവനെ നോക്കി.. 


അവന്റെ എന്റെ അടുത്തേക്ക് വന്നിട്ട്... എന്നെ നോക്കി പുഞ്ചിരിച്ചിട്ട്.. 


"നാളെ സ്‌കാഫ് ചെയ്യാൻ മറക്കരുതേ... അപ്പൊ ഒകെ gd nyt "റാസി 

എന്ന് പറഞ്ഞു ആ ബലാല് കാറും എടുത്ത് അവിടന്ന് പോയി... ഞാൻ അവനെ തെറി വിളിച്ചു.. ഉള്ള ഡ്രെസ്സിന്റെ കവറും തൂക്കി പിടിച്ചു.. പത്തായ പുരക്ക് അകത്തേക്ക് കയറി.. 



അവിടെ എത്തിയപ്പോൾ നടുമുറ്റത്ത് ശോകം അടിച്ചു ഇരിക്കുന്ന നമ്മളെ rowdy ഗേൾസിനെ ആണ് കണ്ടത്.  

"ഹലോ rowdy girls "


ഞാൻ വിളിച്ചത് കേട്ട് അവളുമാർ എല്ലാവരും ഞെട്ടി തരിച്ചു എന്നെ നോക്കി... 


പെട്ടെന്ന് എല്ലാം കൂടി ദുആ എന്ന് വിളിച്ചു എന്നെ കെട്ടി പിടിച്ചു... എല്ലാവരും എവിടെ ആയിരുന്നു. എന്തിനാ റാസി അങ്ങനെ ചെയ്തേ ഇങ്ങനെ ചെയ്തേ.. എന്നൊക്കെ പറഞ്ഞു പിന്നെ അങ്ങോട്ട് കോടീശ്വരൻ ശോ കളിക്കായിരുന്നു... 

ഞാൻ എല്ലാ വിശദമായി പറഞ്ഞു കൊടുത്തിട്ട്.. ഫ്രഷായി വരാമെന്ന് പറഞ്ഞിട്ടു റൂമിൽ പോയി ഫ്രഷായി.. 



ഫ്രഷായി വരുമ്പോ തന്നെ.. എല്ലാം കൂടി ബെഡിൽ ഇരുന്ന്.. കാര്യായിട്ട് ആലോചനയിൽ ആണ്.... 


ഞാൻ തല തുവർത്തി കൊണ്ട് അവളുമാരെ അടുത്ത് പോയി കാര്യം തിരക്കി. 


"എന്നാലും നീ ശെരിക്കും നന്നാവാൻ തീരുമാനിച്ചോ. "ചിന്നു 


"അതെന്താടി എനിക്ക് നന്നായിക്കൂടെ "


"അതല്ല.. എന്നാലും നിനക്കിത്ര പെട്ടെന്ന് എങ്ങനെ "ഫൈഹ 


"ഒരെന്നാലും ഇല്ല.. എല്ലാം പോയെ.. പോയി കിടന്ന് ഉറങ്ങിക്കെ... എനിക്ക് നല്ലോണം ക്ഷീണം ഉണ്ട്.. ഒന്ന് ഉറങ്ങണം നാളെ college ഉള്ളതല്ലേ.. വേഗം പോയിക്കെ..... എല്ലാവരും "


എല്ലാത്തിനെയും പറഞ്ഞയച്ചു ഞാനും റിസുവും കിടന്നു.. 


"ദുആ "rizu 


"ഉം "


"നീ ശെരിക്കും നന്നാവാൻ തീരുമാനിച്ചോ "rizu 


ഞാൻ അവളെ ഒന്ന് നോക്കി.. 
അപ്പൊ പെണ്ണ് എന്നെ നോക്കി ഇളിച്ചു 


"ഞാൻ ചുമ്മാ ചോദിച്ചതാ.. നീ നന്നായിക്കോ എനിക്കൊരു കുഴപ്പവും ഇല്ല "rizu 


എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു.. ഞാൻ അവളെ നോക്കി ചിരിച്ചിട്ട്.. തിരിച്ചും അവളെ കെട്ടി പിടിച്ചു.. 


Mr.. rasi fizan malik. നാളെ മുതൽ നീ കാണാൻ പോകുന്നത് നീ ഇതുവരെ കണ്ട ദുആനെ ആയിരിക്കില്ല.. ഇനി ആണ് ദുആ കളി തുടങ്ങുന്നത്... നീ കണ്ടോ.. 

........................


നെച്ചു 


രാവിലെ എഴുനേറ്റ് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ വേണ്ടി അടുക്കളയിലേക്ക് പോയപ്പോൾ .അവിടെ ദുആ ചെയ്യുന്ന കാര്യം കണ്ട് ഞെട്ടി പണ്ഡാരമടങ്ങി... 

ഞാൻ അപ്പൊ തന്നെ ബാക്കി എല്ലാത്തിനെയും ഉറക്കത്തിൽ നിന്ന് എണീപ്പിച്ചിട്ട്... അടുക്കളയിലേക്ക് കൊണ്ട് പോയി. ..അവിടെ നടക്കുന്ന കാര്യം കാണിച്ചു കൊടുത്തിട്ട് എല്ലാത്തിന്റെയും ബോധം ഇപ്പൊ പോകും എന്ന മട്ടിൽ ആയിട്ടുണ്ട് 



"എടിയെ എന്നെ ഒന്ന് അടിച്ചേ "ലെച്ചു 


ചിന്നമ്മ അവളെ കൈ കൊന്ന് കൊടുത്തു 



"എടി .. അനക്ക് പതുക്കെ അടിച്ചുടെ കുരിപ്പെ"ലെച്ചു


"സോറി "ചിന്നമ്മ 


ഞങ്ങൾ എല്ലാവരും ദുആനെ നോക്കി. ..ഞങ്ങൾ ഇത്രയും ഒക്കെ ഞെട്ടാൻ എന്താ കാരണം എന്നറിയണ്ടെ ..


ദുആ ഫുഡ് എല്ലാം ഉണ്ടാക്കുന്നു ...അതും അവൾക്ക് തീരെ വശമില്ലാത്ത.. ചപ്പാത്തിയും കുറുമാ കറിയും  ..ഇത് കണ്ടാൽ ഞങ്ങൾ ഞെട്ടില്ലേ ...ഞെട്ടും ...

"ആ നിങ്ങൾ എഴുന്നേറ്റോ.... വേഗം റെഡിയായി വന്നേ .ബ്രേക്ക് ഫാസ്റ്റ് കഴിക്കാം "ദുആ 


എന്നും പറഞ്ഞു അവൾ റൂമിലേക്ക് റേഡിയാകാൻ പോയി ...ഇതൊക്കെ കണ്ട കിളി പോയി നിക്കുന്ന ഞങ്ങൾ അവൾ ഉണ്ടാക്കി വച്ച ഫുഡിന്റെ അടുത്തേക്ക് പോയി ..കുറുമാ കറി മൂടി വച്ചത് തുറന്നു ...


കുറുമാ കറിയുടെ സ്‌മേൽ അടിച്ചപ്പോ തന്നെ മനസിലാക്കാം എങ്ങനെ ഉണ്ടാകും ഈ ഫുഡ് എന്ന്.


"എടി ...ഇവിടെ നടക്കുന്നത് എന്താ    .ഇതൊക്കെ ദുആ ഇണ്ടാക്കിയതാണോ .. പടച്ചോനെ ഇനി എന്തൊക്കെയാ കാണേണ്ടി വരാ... ഈ പെണ്ണിന് ശെരിക്കും വട്ടയി എന്ന തോന്നുന്നേ "


എന്നും പറഞ്ഞു ഞാൻ റേഡിയാകാൻ പൊന്നു ....ഞാൻ റെഡിയായികൊണ്ടിരിക്കുമ്പോ ആണ് 


rizu ഓടി കിതച്ചു ഞങ്ങളെ റൂമിലെക്ക് വന്നു ...ഞങ്ങൾ കാര്യം തിരക്കി 


"എട് ....ഡി.....ദുആ .."rizu


"ദുആക്കെന്താ"


"വന്നേ കാണിച്ചു തരാം "rizu

അവൾ ഞങ്ങളെ കയ്യും പിടിച്ചു അവരെ റൂമിലേക്ക് പോയി  ..പിന്നാലെ മറ്റവരും വന്നു ..ഞങ്ങൾ റൂമിൽ എത്തി ..rizu ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കി ...

ആ കാഴ്ച കണ്ട് ബോധം കേട്ട് വീഴാൻ പോയ എന്നെ ഫൈഹ പിടിച്ചു ...

ഞാൻ അവളെ നോക്കി ചിരിച്ചു എന്നിട്ട് കരഞ്ഞു .. 


എന്നിട്ട് ദുആനെ നോക്കി .. മിക്കവാറും എനിക്ക് അറ്റാക്ക് വരുന്ന മട്ടുണ്ട്...

ദുആക്ക് ഇഷ്ടമില്ലാത്ത ലോങ്ങ് ടോപ് .. പിന്നെ സ്‌കാഫ് ചെയ്യുന്നു ...ഇതൊന്നും ഞങ്ങളെ ദുആന്റ ഡിക്ഷണറിയിൽ ഇല്ലാത്തതാ... ഇവൾക്ക് എന്താ പറ്റിയെ ഇന്റെ പടച്ചോനെ  ......




.....०००००००००००००००००००००००००००००००...



ലെച്ചു 


ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു  .  ദുആ കൂൾ ആയി ചപ്പാത്തിയും കുറുമാ കറിയും കഴിക്കുന്നത് കണ്ട്.... ഞങ്ങൾ എല്ലാവരും പരസ്പരം നോക്കിയിട്ട് ...ഇല്ലടി കുഴപ്പം ഒന്നും ഇല്ല കഴിച്ചോ എന്ന മട്ടിൽ തല ആട്ടി ...എന്നിട്ട് എല്ലാവരും കഴിച്ചു ..


ഞാൻ ചപ്പാത്തി മുറിച്ചു കുറുമാ കറിയും കൂട്ടി വയേൽ വച്ചു... അപ്പൊ തന്നെ ഞാൻ ബാക്കി ഉള്ളവരെ നോക്കി ...എല്ലാത്തിന്റെയും മുഖത്തെ എസ്പ്രഷൻ ഇപ്പൊ ഒരുപോലെ ആണ്...


അത്രക്കും നന്നായിട്ടുണ്ട് .ദുആ വച്ച ഫുഡ് ...ചിന്നു ആണേൽ നെച്ചുനേ നോക്കി.  ഇത്രയും നന്നായി ഉണ്ടാക്കുന്ന ദുആ ഉണ്ടായിട്ടാണോ.  ഇവളെ ഉണക്ക ഫുഡ് കഴിച്ചോണ്ടിരുന്നെ എന്ന മട്ടിൽ  മുഖം ചുളുക്കി .  



ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ ബാഗും എടുത്ത് ...പുറത്തിറങ്ങി ...



"ദുആ ...നീ ഈ വേഷത്തിൽ ആണോ കോളേജിലേക്ക് പോകുന്നെ "ചിന്നു 

"അതെന്താ എനിക്ക് ഈ വേഷത്തിൽ കോളേജിലേക്ക് പോകാൻ പറ്റില്ല. ..."ദുആ 

ഇല്ല നീ പൊക്കോ ഞാൻ ഒന്നും പറഞ്ഞില്ല എന്ന മട്ടിൽ അവളെ നോക്കി ...ദുആ ചിന്നുനെ നോക്കി ചിരിച്ചിട്ട്.. ബസ് സ്റ്റോപ്പിലേക്ക് പോയി ....ഞങ്ങളും അവളെ പിന്നാലെ നടന്നു. .



ബസ് വന്ന്.... എല്ലാവരും ബസ്സിൽ കയറി ...സീറ്റ് ഒന്നും ഒഴിവില്ലായിരുന്നു .അതോണ്ട് ഞങ്ങൾ എല്ലാവരും നിന്നു... കോളേജ് സ്റ്റോപ്പിന്റെ തൊട്ടു മുന്നേ ഉള്ള സ്റ്റോപ്പിൽ നിന്ന് ഒരു പ്രായമായ സ്ത്രീ കയറി ....



മുതിർന്നവരെ സീറ്റിൽ ഇരിക്കുന്നവർ അവർക്ക് എഴുനേറ്റ് കൊടുക്കുന്നില്ല ...അത് കണ്ട ദുആ ഒന്നും പ്രതികരിക്കാതിരിക്കുന്നത് കണ്ട് ഞങ്ങൾ ആകെ വല്ലാണ്ടായി ....

ബസ്സിലെ കണ്ടക്ടർ ഇടപെട്ട് ആ സ്ത്രീക്ക് എഴുനേറ്റ് കൊടുത്തു അവർ ..ഞങ്ങളെ സ്റ്റോപ്പ് എത്തിയപ്പോൾ എല്ലാവരും ഇറങ്ങി . ..റോഡ് ക്രോസ് ചെയ്യാൻ നിന്നതും ..ദുആ ഞങ്ങളെ തടഞ്ഞു    .ഞങ്ങൾ എല്ലാവരും ദുആനെ നോക്കി     .


"ഒരു minut"ദുആ 


അവൾ രണ്ട് സൈഡിലും നോക്കി ...വണ്ടി വരുന്നില്ല എന്ന ഉറപ്പ് വരുത്തി ....ഞങ്ങളെ കയ്യും പിടിച്ചു ....റോഡ് ക്രോസ് ചെയ്തു. ..ഞങ്ങൾ ആണേൽ വായും തുറന്നു ...അവളെ തന്നെ നോക്കി നടന്നു  . 


കോളേജിന്റെ കോംബൗണ്ട് എത്തിയപ്പോൾ ഞങ്ങൾ നേരെ നോക്കി  നടന്നു ...ദുആ ആണേൽ മുഖത്തു ഒരു പുഞ്ചിരി നൽകി കൊണ്ടാണ് നടക്കുന്നെ    ..ഇനിയും ഇതിങ്ങനെ വിട്ടാൽ ശെരി ആകില്ല .

"ദുആ നീ ക്ലാസ്സിലേക്ക് നടന്നോ ...ഞങ്ങൾ ഇപ്പൊ വരാം..."


"Mm.   ആയിക്കോട്ടെ "ദുആ 


അവൾ പോയ ഉടൻ തന്നെ ഞങ്ങൾ ഡെവിൽ കിങ്സിന്റെ ക്ലാസ്സിലേക്ക് വിട്ടു .അവർ ഡെസ്കിന്റെ മുകളിൽ കയറി എന്തോ പറഞ്ഞു ചിരിച്ചിരിക്കാണ്... 


♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀




ഫൈഹ 


Rizu അവിടെ കിടന്ന ടെസ്റ്റർ എടുത്ത് അവന്മാരെ നേരെ എറിഞ്ഞു .അത് crct  അപ്പുവേട്ടന്റെ തലക്ക് കൊണ്ട് ...ഉള്ള ചോക് പോടീ മുഴുവനും മൂപ്പരെ മുഖത്തു ആയപ്പോൾ .എല്ലാവരും കിടന്ന് ചിരിക്കാൻ തുടങ്ങി . അത് കണ്ട്  കലി തുള്ളി അപ്പുവേട്ടൻ ആ ടെസ്റ്റർ എടുത്ത് ബാസിക്കാൻറെ മുഖത്തേക്ക് എറിഞ്ഞു ..അത് പിന്നെ പാച്ചുക്കന്റെയും  ജാസിക്കാൻറെ നേരെയും എറിഞ്ഞു.  അവസാനം റാസിക്കന്റെ നേരെ എറിയാൻ നിന്നപ്പോൾ.   


"ഒന്ന് നിർത്തുന്നുണ്ടോ ..."rizu



Rizu കലിപ്പായപ്പോൾ ആണ് .എല്ലാവരും ഞങ്ങളെ നോക്കുന്നത് .


"അല്ലാഹ് നിങ്ങൾ എപ്പോ വന്നു ഞങ്ങൾ കണ്ടില്ലായിരുന്നു ...സോറി മുത്തെ "ബാസിക്ക 


എന്നൊക്കെ പറഞ്ഞു ബാസിക്ക എന്റെ നേരെ വന്നതും ഞാൻ മൂപ്പരെ നോക്കി കണ്ണുരുട്ടി .


"നിങ്ങൾ എന്താ ഇവിടെ "റാസിക്ക 



"ഇക്കു... മര്യാദയ്ക്ക് ദുഅനോട് പഴയ ദുആ ആകാൻ പറഞ്ഞെ    "rizu


"മനസ്സിലായില്ല "റാസിക്ക 


ഞങ്ങൾ ഇന്ന് രാവിലെ മുതൽ നടന്നതൊക്കെ പറഞ്ഞത് കൊടുത്തു 



"നിങ്ങൾ പറഞ്ഞതൊക്കെ നേരാണോ "പാച്ചുക്ക 

"അതെ "ലെച്ചു 


"അങ്ങനെ വരാൻ വഴി ഇല്ലല്ലോ. .."റാസിക്ക 


"പിന്നെ ഇന്ന് നടന്നതൊക്കെ എന്താ    .ഞങ്ങൾക്ക് ഞങ്ങളെ ദുആനെ മതി ഈ ദുആനെ വേണ്ട ...."ചിന്നു 


"അതന്നെ ...അവൾ ഇന്ന് ഡ്രസ്സ് ചെയ്തത് കണ്ടിട്ടാണ് ഞാൻ ഞെട്ടിയത് ...അവൾ യൂസ് ചെയ്യാത്ത ലോങ്ങ് ടോപ് ആണ് ഇന്ന് അവൾ ഇട്ടത് . കൂടെ അവൾ ഇന്ന് തെറ്റ് കണ്ടിട്ടും പ്രതികരിച്ചില്ല.. .."നെച്ചു 


"റാസിക്ക ....അവളെ നന്നാക്കാൻ ഉള്ള ഇങ്ങളെ ഉദ്ദേശം മാറ്റി വച്ചേക്ക്‌ ....ഞങ്ങൾ സമ്മതിക്കില്ല ..."ലെച്ചു


"അതന്നെ  .. "


"അവളെ നന്നാക്കണോ വേണ്ടേ എന്ന ഞാൻ നോക്കിക്കോളാം നിങ്ങൾ ഇപ്പൊ ക്ലാസ്സിലേക്ക് പൊയ്ക്കോ ..."റാസിക്ക 


"ഇക്കു ..."rizu



"Mmm ....ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട ...വേഗം ക്ലാസ്സിലേക്ക് പോകാൻ നോക്ക് ബെല്ലടിച്ചു ....ഉം ...പൊയ്ക്കോ "റാസിക്ക 


പിന്നെ അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി 


ക്ലാസ്സിൽ എത്തിയപ്പോൾ ...ഞങ്ങളെ സീറ്റിൽ ദുആനെ കാണുന്നില്ല ...അടുത്ത ബെഞ്ചിൽ ഉള്ള കുട്ടിയോട് ദുആ വന്നിരുന്നോ എന്ന് ചോദിച്ചു. ..അന്നേരം ആ പെൺ ഞങ്ങളെ മൈൻഡ് ചെയ്യുന്നില്ല .. വേറെ എവിടേക്കോ നോക്കി ഇരിക്കാണ്...


വേറെ കുട്ടിയോട് ചോദിക്കാമെന്ന് വച്ചപ്പോ  .ആ കുട്ടിയും എവിടേക്കോ നോക്കി ഇരിക്കാണ്.


"എടി ഇവൾമാരെ കിളികളൊക്കെ പറന്നു പോയോ "ചിന്നു 


"ഇവൾമാരെ മാത്രം അല്ലടി ..ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും കിളി പറന്നു പോയി ഇരിക്കാണ്"ലെച്ചു


"എന്ത് "


"അങ്ങോട്ട് നോക്കടി "ലെച്ചു 


ലെച്ചു ഫ്രണ്ട് ബെഞ്ചിലേക്ക് ചൂണ്ടി കാണിച്ചു .ഞങ്ങൾ അങ്ങോട്ട് നോക്കി. ..



"ഇതേതാടി പുതിയ കുട്ടി "നെച്ചു 


"എടി ബലാലെ അത് ദുആ ആടി"ലെച്ചു

"ആ അത് ശേരിയാണല്ലോ ..എഹ്‌....ഓളെന്താടി ഫ്രണ്ട് ബെഞ്ചിൽ പോയി ഇരിക്കണേ"നെച്ചു


"അതാ എനിക്കും അറിഞ്ഞൂടത്തെ...."ലെച്ചു 


ക്ലാസ് മുഴുവനും ദുആനെ നോക്കി ഇരിക്കാണ്... ഞങ്ങൾ അവളെ അടുത്തേക്ക് പോയി ..



"ദുആ നീ എന്താ ഇവിടെ ഇരിക്കണേ "rizu


"ഇനി മുതൽ ഞാൻ ഇവിടെ ആയിരിക്കും ഇരിക്കാ... നിങ്ങൾക്ക് വേണേൽ എന്റെ കൂടെ ഇരിക്കാം "ദുആ 


അവളെ പറച്ചില് കേട്ട് ആർക്കോ വേണ്ടി എന്ന മട്ടിൽ ഫ്രണ്ട് ബെഞ്ചിൽ ഇരുന്നു .. ...




♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂♂



ചിന്നു 



എന്റെ കർത്താവെ ...ഫ്രണ്ട് സീറ്റ്... എനിക്ക് വയ്യ ..ഞാൻ പഠിപ്പ് നിർത്തി പോവാ ...എല്ലാത്തിന്റെയും അവസ്ഥ ഇപ്പൊ പരിതാപകരം ആണ്... ദുആ മാത്രം ആണ് കൂൾ ആയി ഇരുക്കുന്നെ ..


ഫസ്റ്റ് പിരീഡ് തന്നെ ജോസ് സർ ..സാർ എങ്ങാനും ചോദ്യം ചോദിച്ചാൽ കുടുങ്ങി..

സാർ ക്ലാസ്സിൽ കയറി വന്നപ്പോ തന്നെ ഞങ്ങളെ ഒന്ന് നോക്കിയിട്ട് ദുആനെ നോക്കി .. അവളെ ന്യൂ ലുക്ക് കണ്ടിട്ട് മൂപ്പർ ഞെട്ടിയിട്ടുണ്ട്...


അവളെ കണ്ണെടുക്കാതെ നോക്കിയിട്ട് മൂപ്പർ പിന്നെ സ്വയം എവിടുന്നോ ബോധം വന്ന പോലെ തല ഒന്ന് കുടഞ്ഞിട്ട്... കൈക്ക് സ്വയം ഒന്ന് നുള്ളി ...


ഓ ഇത് മറ്റേത് സ്വപ്നം ആണോ എന്ന് നോക്കിയതാവും ....

സർ എന്നെ നോക്കി ദുആക്കെന്താ പറ്റിയെ എന്നാ മട്ടിൽ പുരികം പൊക്കി ..ഞാൻ തോൾ പൊക്കി അറിയില്ല എന്ന് പറഞ്ഞു .  


പിന്നെ സർ ക്ലാസ് എടുത്തു ...ഇടക്ക് ഞങ്ങളോട് ചോദ്യം ചോദിച്ചു ...ദുആ ഉത്തരം പറയുന്നത് കണ്ട് കണ്ണും തള്ളി വാ തുറന്നു അവളെ തന്നെ നോക്കി നിന്നു പോയി ..



...........................४४४४४४४४४४४४४४४४४४४४४.............



Rizu




ബ്രേക്ക് ടൈം ആയപ്പോൾ ...ഞങ്ങൾ പുറത്തേക്ക് ഇറങ്ങാം എന്ന് പറഞ്ഞു ദുആനെ വിളിച്ചു ..അവൾ വരുന്നില്ല ..ആ സമയം പഠിക്കട്ടെ എന്ന് പറഞ്ഞു ..ബുക്കും തുറന്നു വച്ച് ...അതിലേക്ക് നോക്കി ഇരിന്നു...

എന്തായാലും ഇറങ്ങിയതല്ലേ ...ഒന്ന് നടന്നിട്ട് വരാമെന്ന് കരുതി പോകാൻ നിന്നപ്പോൾ ആൺ ആ ശാനയും ഫ്രണ്ട്സും കയറി വരുന്നത്.. 




ദുആ ബുക്ക്‌ വായിച്ചോണ്ടിരിക്കാണ്.. ഷാന അവളെ മുന്നിൽ പോയി നിന്നു 



"അല്ല...ആരാ ഇത് ദുആയോ.. രണ്ടു ദിവസമായി നിന്നെ കണ്ടില്ലായിരുന്നല്ലോ.. "ഷാന 


ദുആ അവൾക്ക് മറുപടി കൊടുക്കാതെ ബുക്ക്‌ വായിച്ചോണ്ടിരുന്നു 




"നിന്റെ വേഷം തന്നെ മാറിയല്ലോ... നീ നന്നാവാൻ തീരുമാനിച്ചോ.. "ഷാന 



ദുആക്ക് ഒരു മാറ്റവും ഇല്ല... 



"നീ എന്താടി ആളെ കളിപ്പിക്കണോ ... ഞാൻ പറഞ്ഞത് കെട്ടില്ല എന്നുണ്ടോ.."ഷാന 


ദുആ ഇപ്പോഴും ബുക്ക്‌ വായിക്കാണ്.. ഷാന ദേഷ്യം പിടിച്ചു.. അവളെ ബുക്ക്‌ എടുത്ത് വലിച്ചെറിഞ്ഞു.. 


ഇനി എന്താ സംഭവിക്കാ എന്നറിയാൻ വേണ്ടി ഞങ്ങൾ എല്ലാവരും ദുആനെ നോക്കി.. 


ദുആ.. ഷാനയെ നോക്കി.. ഷാന ആണേൽ അവളെ നോക്കി ദഹിപ്പിക്കുന്നുണ്ട്... ദുആ അവൾക്ക് തക്കതായ മറുപടി കൊടുക്കും എന്ന് വിചാരിച്ചിരുന്ന ഞങ്ങളെ ഒക്കെ ഞെട്ടിച്ചു കൊണ്ട്. ദുആ അവിടന്ന് എഴുനേറ്റ് പോവാൻ നിന്നും. 


ഷാന അവളെ മുന്നിൽ കയറി നിന്നു 



"നീ എന്താടി നല്ല പിള്ള ചമയാണോ...ഞാൻ ഈ book വലിച്ചെറിഞ്ഞതിന് എന്നെ കടിച്ചു കീറാൻ വരുന്ന നീയാണോ ഇപ്പൊ ഇവിടന്ന് എഴുനേറ്റ് പോവുന്നെ "ഷാന 


അവൾ മറുപടി ഒന്നും പറയാതെ അവളെ മാറി കടന്നു പോകാൻ നിന്നതും.. ഷാന അവളെ കയ്യിൽ കയറി പിടിച്ചു.. 


"നിന്റെ വായേല് എന്താ കൊഴുക്കട്ടയോ.. ഞാൻ ചോദിച്ചതിന് എന്താ നിനക്ക് മറുപടി പറഞ്ഞാൽ. "ഷാന 


"സോറി ഷാന... എനിക്ക് ഇപ്പൊ നിന്നോട് തർക്കിക്കാൻ താല്പര്യം ഇല്ല.. എന്നെ വിട്ടേക്ക് "ദുആ 


എന്ന് പറഞ്ഞു അവൾ അവിടന്ന് പുറത്തേക്ക് പോയി  . ഇതൊക്കെ കണ്ട് ഞങ്ങളെ കിളികളെ കൂടെ ആ ഷാനയുടെ കിളിയും പറന്നു പോയിട്ടുണ്ട്... അവളെ ഇപ്പോഴത്തെ നിൽപ് കണ്ടാൽ മനസ്സിലാകും.. 



പെട്ടെന്ന് എവിടെന്നോ വെളിവ് വന്ന പോലെ അവളും അവളെ വാലും അവിടന്ന് പോയി... 




"ദുആ ഇങ്ങനെ ആയാൽ ശെരിയാകില്ല.. നമ്മളെന്തേലും ചെയ്തേ പറ്റു "rizu 


"റാസിക്കാന്റെ തീരുമാനം മാറാതെ ഒരിക്കലും ദുആന്റെ ഭാഗത്തു നിന്ന് ഒരു മാറ്റവും ഉണ്ടാകില്ല... "നെച്ചു 


"ഉം... എങ്ങനേലും റാസിക്കാനെ പറഞ്ഞു മനസ്സിലാക്കിപ്പിക്കണം.. "ലെച്ചു 


"അല്ല ദുആ എവിടെ പോയി "ഫൈഹ 


"ആ അറീല.. വന്നേ പോയി നോക്കാം.. "



ഞങ്ങൾ അവളെയും തിരഞ്ഞു പോയി. 




***********************



Break ടൈമിന് ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയതായിരുന്നു... ദുആന്റെ class വരെ ഒന്ന് പോകാമെന്നു വച്ചപ്പോൾ.. ആണ് അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടത്.. അവളെ ലുക്ക്‌ കണ്ടിട്ട് ശെരിക്കും ഞാൻ ഞെട്ടിപ്പോയി.. ഞാൻ പറഞ്ഞിട്ടാണ് അവളെ ലുക്ക്‌ മാറ്റിയത് എങ്കിലും. ഇത്രക്കും പ്രദീക്ഷിച്ചില്ല.. 

സ്കാർഫ് ചെയ്തത് അവൾക്ക് നല്ലോണം match ഉണ്ട് . അവളെ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നെ. ഓൾക്ക് മൊഞ്ചു കൂടിയ പോലെ.... ഈ സമയത്ത് ഞാൻ അവളെ വായിനോക്കിയാൽ ശെരിയാകില്ല. അതോണ്ട് ഞാൻ അവളെ ഗൗരവത്തോടെ നോക്കി നിന്നു... 


അവൾ ഞങ്ങളെ കണ്ടിട്ടും തല താഴ്ത്തി പോകുന്നത് കണ്ട് .എന്റെ കൂടെ ഉള്ളവന്മാരെല്ലാം എന്നെ നോക്കി ..ഞാൻ അവരെ നോക്കിയിട്ട് .നേരെ ദുആന്റ പിന്നാലെ പോയി അവളെ അവിടെ പിടിച്ചു നിർത്തി .....



അവൾ എന്റെ കയ്യിലേക്കും എന്നിട്ട് എന്നെയും  നോക്കി ..ഞാൻ അവളെ കയ്യിലെ പിടി വിട്ടു .എന്നിട്ട് അവളെ മുന്നിൽ കയ്യും കെട്ടി നിന്നു.. 



"നിന്റെ മാറ്റം നിന്റെ ഫ്രണ്ട്സിന് സാഹിക്കുന്നില്ലല്ലോ ദുആ "


അവളെ ഫ്രണ്ട്സും ഡെവിൽ കിങ്‌സും ഒക്കെ ഞങ്ങളെ ചുറ്റും കൂടിയിട്ടുണ്ട് ...

"അത് കരുതി നീ പഴയ ദുആ ആകാൻ നിക്കണ്ട .ഇപ്പൊ നീ എങ്ങനെ ആണോ അതുപോലെ ആയിരിക്കണം ഇനി ഉള്ള കാലം മുഴുവനും "


ഞാൻ പറഞ്ഞത് കേട്ടാൽ അവളെ തനി സ്വഭാവം പുറത്തു വരും എന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞെ .പക്ഷെ എന്നെ ഞെട്ടിച്ചത്  അവളിൽ നിന്നുണ്ടായ മറുപടി ആണ് ..

"ഞാൻ പറഞ്ഞില്ലേ റാസി ..ഞാൻ നിനക്ക് വാക്ക് തന്നിട്ടുണ്ടെൽ അത് നിറവേറ്റിയിരിക്കും എന്ന്. .അതിനൊരു മാറ്റവും ഉണ്ടാകില്ല ..."ദുആ 


"ഇത് എപ്പോഴും പറയണം ..."


"ദുആ.... "


അവിടേക്ക് അൻസി വന്നു..


"ആ അൻസിക്കയോ... സുഖല്ലേ ഇങ്ങക്ക് "ദുആ 


ദുആ അവന്റെ സുഖ വിവരം തിരക്കിയത് കണ്ട്.. അൻസി ആകെ ഷോക്ക് ആയിരിക്കാണ്.. അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് തീരെ പിടിച്ചില്ല . 


"ഹലോ..  അൻസിക്ക..  "ദുആ 

ദുആ അവന്റെ മുഖത്തിന്‌ നേരെ കൈ വീശി.. പെട്ടെന്ന് എവിടെന്നോ വെളിവ് വന്ന പോലെ അവൻ അവളെ നോക്കി 


"നിന്നെ ഈ വേഷത്തിൽ കാണാൻ പറ്റും എന്ന് കരുതിയില്ല ദുആ.. നിനക്ക് നന്നായിട്ട് ചേരുന്നുണ്ട്.. സ്കാർഫ് ചെയ്തിട്ട്.. "അൻസി


"Thank u അൻസിക്ക... "ദുആ 


"ഉം..  ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാ "അൻസി

"എന്താ അൻസിക്ക "ദുആ 


"അതുപിന്നെ.. ഇവിടെ വച്ചു വേണ്ട.. നീ ഒന്ന് വൈകിട്ട് എന്റെ കൂടെ വരോ "അൻസി 



"ഓ അതിനെന്താ വരാലോ... "ദുആ 


"ഉം.. എന്നാ വൈകിട്ട് കാണാം "അൻസി 



അവൻ അവിടന്ന് പോയതും.. ഞാൻ ദുആന്റെ കൈ പിടിച്ചു എനിക്ക് നേരെ നിർത്തി.. 


"നീ എന്തിനാ അവന്റെ കൂടെ പോകാമെന്നു സമ്മതിച്ചേ "


"പിന്നെ സമ്മതിക്കാതെ... അൻസിക്ക വിളിച്ചാൽ ഞാൻ പോകണ്ടേ... "ദുആ 


"അവൻ വിളിക്കുമ്പോ നീ എന്തിനാ പോകുന്നെ "റാസി 


"റാസി നീ എന്താ ഒന്നും അറിയാത്ത പോലെ.. സംസാരിക്കുന്നെ.. അൻസിക്ക എന്നെ കെട്ടാൻ പോകുന്നവനാ. അപ്പൊ എന്നിൽ വേറെ ആരെക്കാളും അവകാശം അൻസിക്കക്ക് തന്നെയാ... 


പിന്നെ നീ ഒരു കാര്യം മറന്നു . ഞാൻ ഇപ്പൊ പഴയ ദുആ അല്ല. പഴയ ദുആക്ക് അൻസിക്കാനേ ഇഷ്ടല്ലായിരുന്നു. അൻസിക്കായുമായുള്ള റിലേഷൻ അവൾ അക്‌സെപ്റ് ചെയ്തിട്ടില്ലായിരുന്നു. പക്ഷെ ഇപ്പൊ ഞാൻ പഴയ ദുആ അല്ല. പുതിയ ദുആ ആണ്. എനിക്ക് സ്വന്തമായി ഒരിഷ്ടം ഇല്ല. എന്റെ ഉപ്പാന്റെ ഉമ്മന്റേയും ഇഷ്ടം ആണ് എന്റെയും ഇഷ്ടം. ഇപ്പൊ അവരുടെ സന്തോഷം ഞാനും അൻസിക്കയുമായുള്ള കല്യാണം ആണ്. അത് നടക്കുന്നതിന് എനിക്ക് ഇപ്പൊ ഒരെതിർപ്പും ഇല്ല. "ദുആ 


എന്നൊക്കെ പറഞ്ഞു അവൾ എന്റെ കൈ വീടുവിഴ്ച്ചിട്ട് അവിടന്ന് പോയി.... പിന്നാലെ അവളെ ഫ്രണ്ട്സും എന്നെ ഒന്ന് നോക്കിയിട്ട് അവിടന്ന് പോയി



'ദുആക്ക് ഇതെന്താ സംഭവിച്ചേ.. ഇങ്ങനെ ഒക്കെ മാറാൻ കഴിയോ അവൾക്ക്.. ഞാൻ അവളെ ഒന്ന് നന്നാക്കണം എന്നാ ഉദ്ദേശത്തിൽ ആയിരുന്നു അങ്ങനെ ഒക്കെ പറഞ്ഞെ. പക്ഷെ അവളിൽ നിന്ന് ഇങ്ങനെ ഒരു മാറ്റം ഞാൻ പ്രധീക്ഷിച്ചിട്ടില്ല.. 

ഒറ്റ രാത്രി കൊണ്ട് അവൾക്ക് ഇങ്ങനെ ഒക്കെ മാറാൻ കഴിയോ. ഇനി അവൾ പറഞ്ഞത് പോലെ അൻസിയെ എങ്ങാനും കല്യാണം കഴിക്കോ..ഹേയ് റാസി.. നീ ഇതെന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നെ.. അങ്ങനെ എന്തേലും സംഭവിക്കണം എന്നുണ്ടേൽ ഒന്നെങ്കിൽ നീയോ അല്ലെങ്കിൽ ദുആയോ മരിക്കണം. അതുകൊണ്ട് അതെന്തായാലും നടക്കില്ല. പിന്നെ അവളെ ഈ മാറ്റം എവിടെ വരെ പോകുമെന്ന്.. നോക്കാം... '


എന്നൊക്കെ എന്റെ മനസ്സ് എന്നോട്  പറഞ്ഞു.. 


"ഡാ റാസി "ജാസി 


"Ha "

"എന്താടാ ഇതൊക്കെ.. ദുആക്ക് ഇത്രപെട്ടെന്ന് ഇങ്ങനെ ഒക്കെ മാറാൻ കഴിയോ "പാച്ചു



"അവൾ പറഞ്ഞത് കേട്ടതല്ലേ എല്ലാവരും.. ഇനി ഞാൻ എന്ത് പറയാനാ "


എന്ന് പറഞ്ഞു ഞാൻ അവിടന്ന് പോന്നു 







***********************




നെച്ചു.. 



പോയി പിന്നെയും പോയി... എന്ത്..മനസ്സമാധാനം അതന്നെ.. ഈ ദുആ എന്തൊക്കെയാ നേരത്തെ അവിടെ വച്ചു പറഞ്ഞെ.. അൻസിക്കാനേ കല്യാണം കഴിക്കാൻ പോവേ.. എന്താ റബ്ബേ ഈ കേട്ടത്.. 


അവൾ ക്ലാസ്സിലേക്ക് പോയ പിന്നാലെ തന്നെ ഞങ്ങളും അവളെ പിന്നാലെ പോയി.. അവൾ ക്ലാസ്സിലേക്ക് കയറാൻ നിന്നതും.. ഞാൻ അവളെ കൈ പിടിച്ചു അവിടെ നിർത്തി. 



"ദുആ.. എന്താടി ഇതൊക്കെ.. നീ എന്താ റാസിക്കാനോട് പറഞ്ഞെ.. അൻസിക്കാനേ കല്യാണം കഴിക്കും എന്നോ.. നീ തന്നെയാണോ അവിടെ വച്ചു അതൊക്കെ പറഞ്ഞെ "നെച്ചു 


"അതെ നെച്ചു ഞാൻ തന്നെ ആണ്.. പിന്നെ എല്ലാവരോടും കൂടി.. റാസിയോട് പറഞ്ഞത് തന്നെ എനിക്ക് നിങ്ങളോടും പറയാനുള്ളു.  പിന്നെ ഇനി അങ്ങോട്ട് ഞാൻ ഇങ്ങനെ ആയിരിക്കും.. "ദുആ 


എന്നൊക്കെ പറഞ്ഞു ആ കുരിപ്പ് ക്ലാസ്സിൽ കയറി പോയി.. 

***********************


ക്ലാസ്സ് കഴിഞ്ഞു ഞാൻ അൻസിക്കാന്റെ കൂടെ പോയി.. മൂപ്പര് നേരെ പോയത് ഒരു കോഫി ഷോപ്പിലേക്കാണ്.. 


രണ്ടുപേരും ഓരോ കോഫി ഓർഡർ ചെയ്തു.. 


"എന്താ പറയാനുണ്ടെന്ന് പറഞ്ഞെ "


"ദുആ... ഞാൻ ഒരുപാട് ചിന്തിച്ചു. ഇത് പറയണോ വേണ്ടേ എന്ന്. പക്ഷെ ഇനി എങ്കിലും പറഞ്ഞില്ലേൽ. രണ്ടുപേരുടെയും ജീവിതം ഒരർത്ഥമില്ലാതെ ആകും.. "അൻസിക്ക 


"ഇങ്ങൾ കാര്യം പറ അൻസിക്ക "


". നിനക്ക് ഈ കല്യാണത്തിന് പൂർണ്ണ  സമ്മതമാണോ "അൻസിക്ക 


"അതെന്താ അൻസിക്ക അങ്ങനെ ചോദിച്ചേ... "


"നീ ഞാൻ ചോദിച്ചതിന് മറുപടി പറ "അൻസിക്ക 


"സമ്മതം ആയതുകൊണ്ടല്ലേ അന്ന് എൻഗേജ്മെന്റിന് സമ്മതിച്ചേ. ഇതെന്താ പെട്ടെന്ന് ഇങ്ങനെ ഒക്കെ ചോദിക്കാൻ കാരണം "


"അത് പിന്നെ നിനക്ക് സമ്മതം അല്ലെങ്കിൽ. ഈ ബന്ധം ഒഴിവാക്കാമെന്ന് കരുതി "അൻസിക്ക 



"എനിക്ക് സമ്മതകുറവൊന്നും ഇല്ല "ദുആ 


"M "



*****************



അൻസിക്ക എന്നെ തറവാട്ടിൽ ഡ്രോപ്പ് ചെയ്തു... ഞാൻ നേരെ പത്തായ പുരയിലേക്ക് പോയി..എല്ലാവരും നടുമുറ്റത്ത് ഇരുന്ന് കാര്യമായ ചർച്ചയിൽ ആണ്. എന്നെ കണ്ടപ്പോൾ എല്ലാം ഡീസന്റ് ആയി.. 


ഞാൻ അവരെ ഒന്ന് നോക്കിയിട്ട്. നേരെ റൂമിലേക്ക് പോയി ഫ്രഷായി... 






~~~~~~~~~~~~~~~~~~~~~~~~~~~~~~~~




Rizu 



ഇന്നേക്ക് മൂന്നു  ദിവസം ആയി... ദുആന്റെ മാറ്റം തുടങ്ങിയിട്ട്. ഇതുവരെ ഞങ്ങളെ പഴയ ദുആ ആയിട്ടില്ല. ഇടക്ക് ഇക്കുനെ എല്ലാവരും കുറ്റപ്പെടുത്തും. പക്ഷെ ഇക്കു അതൊന്നും കേട്ട ഭാവം പോലും വയ്ക്കില്ല..... 

College മുഴുവനും അറിഞ്ഞിട്ടുണ്ട് ദുആന്റെ മാറ്റം.. 



ഇക്കുനോട് ഞങ്ങൾക്കൊക്കെ ഇപ്പൊ ദേഷ്യം ആണ്. ആരും ഇക്കുനെ mind പോലും ചെയ്യില്ല.. 



First രണ്ട് പിരീഡും കഴിഞ്ഞു. Break time ആയപ്പോൾ ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ തന്നെ കത്തിയടിച്ചു ഇരിന്നു.  ഇരിന്നു. ദുആ ഞങ്ങളെ കൂടെ കൂടിയില്ല




ക്ലാസ്സിലേക്ക് പ്യൂൺ ചേട്ടൻ കയറി വന്നിട്ട് ദുആനെ ഷാമി sir വിളിക്കുന്നുണ്ടെന്നും ലൈബ്രറിയിലേക്ക് പോകാനും പറഞ്ഞിട്ട് പോയി.. 




************************



ഞാൻ ലൈബ്രറിയിലേക്ക് പോകുമ്പോ ആണ്.. പഴയ ബിൽഡിങ്ങിലെ class റൂമിൽ വച്ചു ഒരു പെൺകുട്ടി നിലവിളിക്കുന്നത് കേട്ടത്..ഞാൻ അപ്പൊ തന്നെ.. അവിടേക്ക് ഓടി.. ആ class റൂമിന്റെ ഡോർ ഉള്ളിൽ നിന്ന് പൂട്ടിയിട്ടിരിക്കാണ്.. ഞാൻ അത് ചവിട്ടി തുറന്നു.. എന്നിട്ട് അകത്തേക്ക് കയറി. 


ഒരു പെൺകുട്ടിയെ ബലമായി പിടിച്ചു വച്ചിട്ട് ഒരുത്തൻ അവളെ ഉപദ്രവിക്കാൻ നോക്കുന്നു.. 



അത് കണ്ടപ്പോൾ എനിക്ക് തരിച്ചു കയറി.. ഞാൻ അവളെ അവനിൽ നിന്ന് അടർത്തി മാറ്റിയിട്ടു.. അവനെ  ചവിട്ടി.. 



അവൻ വീണിടത്തു നിന്ന് എഴുനേറ്റ് എന്റെ നേരെ വന്നു 



"Diiiiiii "



അവൻ എന്റെ മുഖത്ത് അടിച്ചു. ഞാൻ മുഖത്ത് കൈ വച്ചു അവനെ നോക്കി.. അവൻ വീണ്ടും എനിക്ക് നേരെ കൈ ഉയർത്തിയതും... ഞാൻ ആ കൈ പിടിച്ചു തിരിച്ചു.. അവനെ ഇട്ട് നല്ലോണം പെരുമാറി.. 



"ഇനി മേലാൽ ഇത് ആവർത്തിക്കരുത് "


അവ്ൻക്കൊരു വാണിങ്ങും കൊടുത്ത് ആ പെൺകുട്ടിയുടെ കൈയും പിടിച്ചു.. തിരിഞ്ഞതും.. അവിടെ നിക്കുന്നവരെ കണ്ട് അവളിലെ പിടി അഴിഞ്ഞു.. 


Devil കിങ്‌സും rowdy. ഉണ്ട് അവിടെ .റാസി കയ്യും കെട്ടി  വാതിലിന് ചാരി നിക്കുന്നു ...


ഞാൻ അവരെ ഒക്കെ  നോക്കികൊണ്ട് നേരെ എന്റെ കൂടെ ഉള്ള കുട്ടിയെ നോക്കി.    



"വെൽ done ദുആ വെൽ done ..നീ ഒരിക്കലും നന്നാവില്ല എന്ന് മറ്റാരേ കാളും എനിക്ക് നന്നായിട്ട് അറിയാം ..."റാസി 



റാസി പറയുന്നത് കേട്ട് ഞാൻ ഒന്നും മനസ്സിലാകാത്ത മട്ടിൽ അവനെ നോക്കി    .



എന്നെ പോലെ തന്നെ ബാക്കിയുള്ളവർക്കും അവൻ പറഞ്ഞത് മനസ്സിലായില്ല എന്ന് അവർ റാസിയെ നോക്കുന്നറ്റി കണ്ടപ്പോൾ മനസ്സിലായി ..


"അന്ന് രാത്രി നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ..നിനക്ക് ഒരു ചെറിയ പണി തരണം എന്ന് ആഗ്രഹിച്ചു ...പക്ഷെ ആ പണി നടക്കുമെന്ന് ഒരു ഉറപ്പും എനിക്ക് ഇല്ലായിരുന്നു .  "റാസി 


."നീ ഇതെന്തൊക്കെയാടാ ഈ പറയുന്നേ ..."പാച്ചുക്ക 


"എല്ലാം പറയാം "റാസി 





०००००००००००००००००००००००००००००००००



അന്ന് രാത്രി അവൾ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് ഒരു വാശി ..ദുആനെ ഒന്ന് നന്നാക്കണം എന്ന്. പക്ഷെ അത് തുടരണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല ....അവളെ ഒന്ന് കളിപ്പിക്കണം അത്രേ ഉദ്ദേശിച്ചുള്ളൂ .


പക്ഷെ ഇവൾ അതിന് സമ്മതിക്കുമെന്ന് കരുതിയില്ല ...



"അപ്പൊ പിന്നെ അന്ന് എന്തിനാ അവളെ പൂട്ടിയിട്ടെ..."റീസു


അതോ അത് വേറെ ഒന്നും കൊണ്ടല്ല ...എനിക്ക് മീറ്റിങ് ഉണ്ടായിരുന്നു ..ഉപ്പാക്ക് പോകാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ എന്നെ ഏൽപ്പിച്ചത് ആണ്... രണ്ടു ദിവസം മാറി നിക്കേണ്ടി വരും എന്ന് പറഞ്ഞിരുന്നു ...



ദുആനെ പൂട്ടിയിട്ട ബില്ഡിങ്ങിന്റെ അടുത്താണ് ആ കമ്പനി ...എനിക്ക് മീറ്റിങ്ങും നടക്കും കൂടെ ഇവൾക്കിട്ട് പണിയും ചെയ്യാ എന്ന് കരുതി ...


പക്ഷെ ഞാൻ ഒട്ടും പ്രദീക്ഷിച്ചില്ല .ഇവൾ ഇങ്ങനെ ഒക്കെ തീരുമാനിക്കും എന്ന്... പിന്നെ ഏതായാലും അവൾ അങ്ങനെ ഒരു തീരുമാനം എടുത്ത സ്ഥിതിക്ക് ഞാൻ ആയിട്ട് ഒരെതിർ നിന്നില്ല .....



വെറുതെ അവളെ ഒന്ന് വാശി കൂട്ടിപ്പിക്കാൻ വേണ്ടിയാ ഞാൻ  . അവളെ ഡ്രസിങ് സ്റ്റൈൽ വരെ മാറ്റാൻ പറഞ്ഞത്. പക്ഷെ ദുആ അത് അനുസരിക്കുമെന്ന് കരുതിയില്ല ... 


എന്തായാലും ദുആനെ ഇങ്ങനെ കാണാൻ കഴിയുമെന്ന് കരുതിയില്ല... നീ ഇങ്ങനെ തന്നെ തുടർന്നാലും എനിക്ക് വിരോധം ഇല്ലാട്ടോ.. 


നിനക്ക് ഇത്രയും ദിവസം കൊണ്ട് ഈ സ്വഭാവത്തിൽ  നടക്കാൻ കഴിയുമെന്ന് പ്രദീക്ഷിച്ചില്ല ദുആ.. നിന്റെ മാറ്റം കണ്ട് ഞാൻ ഒന്ന് സംശയിച്ചു.. നീ ശെരിക്കും നന്നായി എന്ന്. 



പിന്നെ ഇവിടെ നടന്നതൊക്കെ ഞാൻ പ്ലാൻ ചെയ്തതാട്ടോ... നിന്നെ എനിക്ക് എന്റെ പഴയ dua ആയി കാണാൻ ആണ് ഇഷ്ടം.. എന്നാലും നീ നന്നായാലും കുഴപ്പമില്ല... 


നീ ഇങ്ങനെ എല്ലാവരെ മുന്നിലും അഭിനയിച്ചു.. ഓസ്കാർ വാങ്ങുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അപ്പൊ ഞാൻ ഉണ്ടാക്കിയ സ്ക്രിപ്റ്റ് ആണ് ഇതൊക്കെ... 





********************************************************




അവൻ പറയുന്നതൊക്കെ കേട്ടിട്ട് എനിക്ക് ദേഷ്യം അരിച്ചു കയറി.... ഇത്രയും ദിവസം അവൻ എന്നെ കോമാളി ആക്കുവായിരുന്നു..... 



റാസി..................നിന്നെ ഞാൻ ഇപ്പൊ ഏറ്റവും കൂടുതൽ വെറുക്കുന്നത്... ഞാൻ അവന്റെ അടുത്ത് പോയി അവനെ  തന്നെ തുറിച്ചു നോക്കി... 




"നിന്നോടുള്ള ദേഷ്യം കുറഞ്ഞു വരായിരുന്നു. നീ എന്റെ നല്ലൊരു ഫ്രണ്ട് ആയിരുന്നെങ്കിൽ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്... 


ആ ഞാൻ നിന്നെ ഇപ്പൊ ഏറ്റവും കൂടുതൽ വെറുക്കുന്നു... എന്തിനാ എന്നറിയോ. എന്നെ ഇത്രയും ദിവസം വിഡ്ഢിയാക്കിയതിന്... 


I hate u razi   "


"I love u dua "റാസി 


ഞാൻ പറഞ്ഞതിന് ഒരു പുല്ല് വില പോലും എനിക്ക് തരാതെ.. അവൻ i love u എന്ന് പറഞ്ഞത് കേട്ടിട്ട്.. അവന്റെ മോന്ത നോക്കി ഒന്ന് കൊടുക്കാന തോന്നിയെ... 



ഇനി ഇവിടെ നിന്നാൽ എന്റെ കണ്ട്രോൾ പോകും എന്ന് തോന്നിയത് കൊണ്ട്.. ഞാൻ ക്ലാസ്സിലേക്ക് പോയി.. ബാഗും എടുത്ത്.. അവിടന്ന് ഇറങ്ങാൻ നിന്നപ്പോൾ



"ദുആ ...എവിടേക്ക "നെച്ചു 



"ഞാൻ പോവാ ...ഇനി ഇവിടെ നിന്നാൽ ശെരി ആകില്ല ..."



ഞാൻ അവരെ മറി കടന്ന് പോകാൻ നിന്നപ്പോൾ .. 



"നിക്ക് ഞങ്ങൾക്ക് ഉണ്ട് "ചിന്നു 



"വേണ്ട .  നിങ്ങൾ ക്ലാസ് കഴിഞ്ഞിട്ട് വന്നാൽ മതി . ..."




"ഇല്ല  ഞങ്ങളും വരും "ഫൈഹ 



എന്നും പറഞ്ഞു .എല്ലാം കൂടി ....ബാഗും എടുത്ത് എന്റെ കൂടെ വന്നു ...പിന്നെ ഞാനും തടഞ്ഞില്ല ...



ഞങ്ങൾ കോളേജിന്ന് നേരെ ...ബീച്ചിലേക്ക് പോയി ...കുറച്ചു നേരം കടലും നോക്കി ഇരുന്നപ്പോ മനസ്സൊന്ന് ശാന്തമായി ..


എന്നാലും റാസിയോടുള്ള ദേഷ്യം മാറിയില്ല ...അവനെ അറിയാതെ ആണേലും സ്നേഹിച്ചത് ആലോചിചു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി ...



പിന്നെ അവളുമാരെല്ലാരും എന്നോട് ഓരോന്ന് പറഞ്ഞു .എന്റെ മൈൻഡ് ഒക്കെ ശെരി ആക്കി 



"അല്ല ദുആ ...നീ എങ്ങനെ അത്രക്കും നന്നായി ഫുഡ് ഒക്കെ ഉണ്ടാക്കിയെ "നെച്ചു 


"അതൊന്നും പറയതിരിക്കുന്നതാ നല്ലത് ...രാവിലെ പുലർച്ചക്ക് എഴുനേറ്റ് ബാത്റൂമിലേക്ക്  കുളിക്കാൻ കയറി ..അവിടെ ഇരുന്ന് u ട്യൂബ് ൽ ഉള്ള റെസിപിസ് ഒക്കെ കണ്ട കാണാതെ പടിച്ചിട്ടാണ് ...അന്ന് ഫുഡ് ഒക്കെ ഉണ്ടാക്കിയെ . ."



"എടി ...ഭയങ്കരി...ഏതായാലും നീ ഫുഡ് ഉണ്ടാക്കാൻ പടിച്ചില്ലേ ...അതുകൊണ്ട് ഇനി മുതൽ ദുആ തന്നെ ആയിക്കോട്ടെ ഫുഡ് ഉണ്ടാക്കൽ"നെച്ചു 



"ആഹാ ...അതങ്ങ് പള്ളി പോയി പറഞ്ഞാൽ മതി ...ഞാൻ ഉണ്ടാക്കില്ല ....

ഉം ..മതി മതി ...എല്ലാവര്ക് എഴുനേറ്റെ.... ഇപ്പൊ തന്നെ ലേറ്റ് ആയി ...തറവാട്ടിൽ എത്തുമ്പോയേക്കും 7 മണി കഴിയാതിരുന്നാൽ രക്ഷപെട്ട്...."


"ആ അത് ശേരിയ...."റീസു


അവിടന്ന് നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു .....




ഞങ്ങൾ ഓരോന്ന് പറഞ്ഞു നടന്നു പോകുമ്പോ ...പെട്ടെന്ന് ഞങ്ങളെ മുന്നിലേക്ക് ആരോ വന്നത് ...ഞാൻ അയാളെ നോക്കി ...



ഓ ഈ അലവലാതി ആയിരുന്നോ ...ഞങ്ങൾ അവനെ കണ്ടിട്ടും കാണാത്ത മട്ടിൽ മറി കടന്ന് പോകാൻ നോക്കിയപ്പോൾ .അവനും അവന്റെ ഫ്രണ്ട്സും ഞങ്ങളെ മുന്നിലേക്ക് വന്നു ...




"എന്താ ഷാൻ നിനക്ക് വേണ്ടത് ..."



"എനിക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞാൽ നീ തരോ ..."ഷാൻ 



ഞാൻ അവനെ തന്നെ നോക്കി ..




"എനിക്ക് നിന്നെ വേണം ..നീ തരോ "ഷാൻ 



ഓ ...ഇവനെ ഇന്ന് ഞാൻ .
.


"ഷാൻ ..ഇതൊരു പബ്ലിക് place ആണ് എന്റെ വയേലിരിക്കുന്നത് കേൾക്കേണ്ട എന്നുണ്ടെൽ .. മര്യാദയ്ക്ക് എന്റെ മുന്നിന്ന് പൊയ്ക്കോ ..."


"ഇല്ല ...നീ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും ...."ഷാൻ 



"ഡാ .....നിനക്ക് വട്ടാണ്... മുഴുത്ത വട്ട്... നീയും നിന്റെ പെങ്ങളും ആദ്യം അത് ചികിൽസിക്കാൻ നോക്ക് ...അല്ല പിന്നെ ..
വാടി"



ഞങ്ങൾ അവിടന്ന് പോകാൻ നിന്നതും ..അവൻ എന്റെ കയ്യിൽ കയറി പിടിച്ചു 



"ദുആ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം "ഷാൻ 



അവൻ പിടിച്ച കയ്യിലേക്കും അവനെയും മാറി മാറി നോക്കി 



"Plz ദുആ ജസ്റ്റ് 5 minut"ഷാൻ 



"ഉം ...ഒകെ "അവൻ ഇത്രയും മാന്യമായി പറയുന്നത് കണ്ടപ്പോൾ ഞാൻ സമ്മതിച്ചു 



ഞാനും അവനും കുറച്ചു മാറി നിന്നു ...




"ദുആ ...നിനക്ക് എന്നെ കുറിച്ച് മറ്റാരെക്കാളും നന്നായിട്ട് അറിയാം എന്നെനിക്ക് അറിയാം .അതുകൊണ്ട് ഞാൻ നിന്റെ മുന്നിൽ എത്ര നല്ലവനാണ് എന്ന് പറഞ്ഞാലും നീ വിശ്വസിക്കില്ല ...പക്ഷെ ...എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞത് നേരാണ്... എനിക്ക് നിന്നെ എന്റെ ജീവിതകാലം മുഴുവനും കൂടെ കൂട്ടാൻ ആഗ്രഹം ഉണ്ട് ..അത് നടപ്പിലാക്കാൻ .ഞാൻ എന്തും ചെയ്യും ...


എനിക്ക് നിന്നെ വേണം ദുആ ..നിന്റെ മുന്നിൽ ഇപ്പൊ നിൽക്കുന്നത് ..നീ ഇത് വരെ കണ്ട ..ഷാൻ അല്ല ...പുതിയ ഷാൻ ആണ് ...നിനക്ക് അൻസിയെ ഇഷ്ടമല്ല എന്നെനിക്ക് അറിയാം ..


അത് മതി എനിക്ക് ..ഞാൻ വരും നിന്റെ മുന്നിലേക്ക്  സ്വന്തമായി ഒരു ജോലി ഒക്കെ സംബാധിചിട്ട്... അന്ന് നിന്റെ മുന്നിൽ നിൽക്കുന്ന ഷാൻ ആയിരിക്കില്ല അന്നേരം ...


നിനക്ക് ഇപ്പൊ ഞാൻ. പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയില്ല എന്നറിയാം ..എന്നാലും ..എനിക്ക് നിന്നോട് പറഞ്ഞെ പറ്റു ...നിനക്ക് വേണ്ടി ഞാൻ ഇപ്പൊ പുതിയ ഷാൻ ആയി മാറി ഇരിക്കാണ് ...


എന്ന ഞാൻ പോവാണ്..ഞാൻ വരും നിന്നെ തേടി ...ബൈ ദുആ"ഷാൻ 


അവൻ അവിടന്ന് പോയതും ..ഞാൻ ഇവിടെ നടന്നതൊന്നും മനസ്സിലാകാതെ ...റൗഡി ഗേൾസിനെ നോക്കി...അവർ എല്ലാവരും എന്റെ അടുത്തേക്ക് വന്ന് കാര്യം തിരക്കി ..


ഞാൻ എല്ലാം അവരോട് പറഞ്ഞു .എന്നെ പോലെ തന്നെ കിളി ഒക്കെ പറന്നു പോയിട്ടുണ്ട് അവരുടെ ...ഇനി ശെരിക്കും അവൻ നന്നായോ ...ആ എന്തേലും ആകട്ടെ ...ഒരു കുരിശ് തലയിൽ നിന്ന് ഒഴിഞ്ഞല്ലോ ഭാഗ്യം ..







■■■■■■■■■■■■■■■■■■■■■■■■■■■






ലെച്ചു ....



ഇന്ന് രാത്രി ആൺ   ടൂർ സ്റ്റാർട്ട് ചെയ്യുന്നേ ...അതിന് വേണ്ടി പാർച്ചയ്‌സിംഗിന് വന്നതാ ഞങ്ങൾ ..


ഒരു മാളിലേക്ക് ആൺ ഞങ്ങൾ വന്നത് ...ഒരുവിധം പാർച്ചയ്‌സിംഗ് ഒക്കെ കഴിഞ്ഞു ..ഞാൻ ഫുഡ് കഴിക്കാൻ ഫുഡ് കോർട്ടില്ലേക്ക് പോയി ...അവിടെ ഉള്ള ഒരു ടേബിളിൽ ഇരുന്നു ..ഫുഡ് ഓർഡർ ചെയ്യുമ്പോ ആൺ ...ഡെവിൽ കിങ്‌സ് അവിടേക്ക് വന്നത് ...



അവരെ കണ്ടപ്പോ തന്നെ ദുആന്റ മുഖം കടന്നാൽ കുത്തിയത് പോലെ ആയിട്ടുണ്ട്...റാസിക്കാനെ കണ്ടിട്ടാണ് ...



അവർ ഞങ്ങളെ കണ്ടതും ...ഞങ്ങളെ അടുത്തേക്ക് വന്നിട്ട് ...ഉള്ള ചെയർ മുഴുവനും ആ ടേബിളന് ചുറ്റും വച്ച് ഇരുന്നു ...ദുആന്റ അടുത് റാസിക്ക ഇരുന്നപ്പോൾ ...അവൾ അവിടന്ന് എഴുനേറ്റ് പോകാൻ നിന്ന് ...



റാസിക്ക അവളെ കൈ പിടിച്ചു .അവിടെ തന്നെ ഇരുത്തി ..അവൾ വീണ്ടും അവിടന്ന് എഴുന്നേൽക്കാൻ നിന്നപ്പോ ..അവൾക്കൊരു കാൾ വന്നു 
..അവൾ ഫോണിലേക്ക് നോക്കി കൊണ്ട് 


"RK "

എന്ന് പറഞ്ഞതും .. ..ഞങ്ങളെല്ലാവരും അവളെ നോക്കി  ..കുറച്ചു ദിവസമായി അവന്റെ പേര് കേൾക്കാഞ്ഞപ്പോൾ കുറച്ചു മനസ്സമാധാനം ഉണ്ടായിരുന്നു. . 


ദേ ഇപ്പൊ വീണ്ടും വന്നിരിക്കുന്നു  ...ദുആന്റ കയ്യിൽ നിന്ന് റാസിക്കാ  ഫോൺ വാങ്ങി ...റാസിക്കാനോട് എന്തോ പറയാൻ പോയ ദുആനെ ..റാസിക്ക തടഞ്ഞു ...



"ശ്ശു ...ഇങ്ങോട്ടേക്ക് ഒന്നും പറയണ്ട ...."റാസിക്ക 



അവൾ റാസിക്കാനെ നോക്കി പല്ല് കടിച്ചു ...റാസിക്ക അതൊന്നും കാര്യമാക്കാതെ ..കാൾ അറ്റൻഡ് ചെയ്ത് സ്‌പീകറിൽ ഇട്ടു ...



"ഹായ് ബേബി ...."rk


പ്രദീക്ഷിച്ചു  ...



"How are you baby"rk


"ഇതും പ്രദീക്ഷിച്ചു ...ഇതല്ലേ അവന്റെ സ്ഥിരം ഡയലോഗ് "rizu..


ഞങ്ങൾക്ക് കേൾക്കാൻ വിധത്തിൽ rizu അങ്ങനെ പറഞ്ഞു ...ഞങ്ങളെ അവളെ ഒന്ന് അടിമുടി നോക്കി .  


"നോക്കണ്ട ..നിങ്ങളെ ഒക്കെ മനസ്സിൽ ഇത് തന്നെ ആണെന്ന് എനിക്ക് അറിയാം "rizu



ഞങ്ങൾ എല്ലാവരും അവളെ നോക്കി ഇളിച്ചു .  


"Aish.... ടോപ്പിക്ക് വിട്ടു.   അങ്ങോട്ട് നോക്ക് "നെച്ചു 


അത് ശെരിയാലോ... ഞങ്ങൾ ഫോണിലേക്ക് ശ്രദ്ധ ചെലുത്തി .. 




"നീ എന്നെ മറന്നോ     .ഹേയ് അങ്ങനെ വരാൻ വഴിയില്ല എന്ന് മറ്റാരെക്കാളും നന്നായിട്ട് എനിക്ക് അറിയാം . Iam a crct..."rk..



"പിന്നെ എന്തിനാ .. ആ കോപ്പ്.. ആദ്യം അങ്ങനെ ചോദിച്ചേ..."ചിന്നമ്മ ...


ഞങ്ങൾ അവളെ  നോക്കിയിട്ട് എന്തോന്നടി എന്ന മട്ടിൽ മുഖം ചുളിച്ചു ...



അവൾ ഞങ്ങളെ നോക്കി പുച്ഛിച്ചിട്ട് ഫോണിലേക്ക് നോക്കി  . 




"ഇന്ന് നൈറ്റ് ആണല്ലേ നിങ്ങൾ ടൂർ പോകുന്നത് ....നിങ്ങൾ എന്ജോയ് ചെയ്യ് ...ഈ ടൂർ കഴിയുമ്പോ നിനക്ക് ഞാൻ ഒരു സർപ്രൈസ് തരുന്നുണ്ട് ....അതെന്തായിരിക്കും  എന്നൊന്നും നീ ആലോചിച്ചു തല പുണ്ണാക്കേണ്ട ....നീ accept ചെയ്യാത്ത തരത്തിൽ ആയിരിക്കും ആ സർപ്രൈസ്...



നിന്റെ കൂടെ എല്ലാവരും ഇല്ലേ ...."rk



അവൻ അത് പറഞ്ഞപ്പോൾ ...ഞങ്ങൾ എല്ലാവരും പരസ്പരം നോക്കി ...



"നിന്റെ ഫ്രണ്ട്സിനോട് പറഞ്ഞേക്ക് ..സംസാരിക്കുമ്പോ പതുക്കെ സംസാരിക്കാൻ പറ..."rk




അവൻ പറഞ്ഞത് കേട്ട് ...ഞങ്ങൾ ഡെവിൽ കിങ്സിനെ നോക്കി വളിഞ്ഞ ഇളി ഇളിച്ചു ...



"പിന്നെ റാസി ....നീയല്ലേ ബെറ്റ് വച്ചത് ...രണ്ടാഴ്ച്ച കഴിയുന്നതിന് മുന്നേ ...ദുആ നിന്നോട് ഇഷ്ടം തുറന്ന് പറഞ്ഞിരിക്കും എന്ന്......വല്ലതും നടക്കോ.. mr. Razik fizan malik....."rk



"നിനക്ക് ടെൻഷൻ ഉണ്ടല്ലോ rk..... ഞാൻ വിചാരിച്ചാൽ അവൾ എന്നോട് ദേ ഇപ്പൊ വേണേൽ ഇഷ്ടം പറയും ...അതിനുള്ള ടൈം ആയിട്ടില്ല ....rk.. ...ലെ ദുആ "റാസിക്ക 



റാസിക്ക ദുആന്റ കവിളിൽ പിച്ചി ...അവൾ റാസിക്കാന്റെ കൈ തട്ടി മാറ്റി ...



"അപ്പൊ നമ്മൾ എവിടെയാ വച്ച് നിർത്തിയെ ..ആ ദുആ എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നത് അല്ലെ ....അതൊക്കെ അവിടെ നിക്കട്ടെ ....നിനക്ക് ഞാൻ ഒരു സർപ്രൈസ് ഒരുക്കുന്നുണ്ട് rk... നീ ഒട്ടും പ്രദീക്ഷിക്കാത്ത ഒരു സർപ്രൈസ്...."റാസിക്ക 




"ഇതെന്താ മുഴുവനും സർപ്രൈസിൽ ആണല്ലോ കളി ...നമുക്കൊന്നും ആരും സർപ്രൈസ് തരുന്നില്ല ...ഫീലിംഗ് ബെസമം"റീസു 



"അയ്യോ ...."



"എന്ന കാൾ കട്ട് ആക്കാണേ rk... ഞങ്ങൾ ഇപ്പൊ കുറച്ചു ബിസി ആണ്...."റാസിക്ക 



അതും പറഞ്ഞു ..റാസിക്ക കാൾ കട്ടാക്കി ...



"എടാ റാസി എന്ത് സർപ്രൈസിന്റെ കാര്യാ നീ പറഞ്ഞെ "അച്ചായൻ 


"അത് ...അവൻ മാത്രം സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞാൽ ശേരിയാക്കില്ലല്ലോ .അപ്പൊ ഞാനും പറഞ്ഞു അല്ലപിന്നെ ..."റാസിക്ക 


"എന്തായാലും ...അവൻ അങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടെൽ ...ദുആന്റ നല്ലതിന് ആയിരിക്കില്ല ആ സർപ്രൈസ്..."rizu

"Mm കുറച്ചു ദിവസം അവന്റെ ശല്യം ഇല്ലായിരുന്നു.. ദേ ഇപ്പൊ വീണ്ടും വന്നു.. "


"ഇപ്രാവശ്യം അവൻ ഒന്ന് അടങ്ങിയിട്ടുണ്ട്.. എന്താണാവോ അവന്റെ ഉദ്ദേശം   "ജാസിക്കാ 



"പടച്ചോനറിയാം "ഫൈഹ 

"..മതി മതി ...ഇനി rk ന്റെ സംസാരിക്കണ്ട ...ഇന്ന് നൈറ്റ് അല്ലെ ...പോകുന്നത് ...വേഗം വീട്ടിലേക്ക് പോകാൻ നോക്ക് ...മതി ഫുഡ് ഒക്കെ കഴിച്ചത് ..."റാസിക്ക 




ഞങ്ങളെ എല്ലാവരെയും അവിടന്ന് പറഞ്ഞയച്ചു ....







πππππππππππππππππππππππππππ




ലഗേജ് ഒക്കെ എടുത്ത് ..സ്റ്റുഡന്റസ് എല്ലാവരും റെയ്ൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ട് ....7 ഡേയ്സ് ടൂർ ആണ്.. കാശ്മീരിലേക്ക് ട്രെയിനിൽ ആണ് പോകുന്നത് ...ഇവിടന്ന് ഇന്ന് പുറപ്പെട്ടാൽ ...മൂന്ന് ദിവസം കഴിയും അവിടെ എത്താൻ.. ... കോളേജിലെ സ്റ്റുഡിന്റ്സിന് മാത്രമായി ...16 compartments ആണ് ബുക്ക്‌ ചെയ്തത്.. ഇവിടന്ന് ഡൽഹിയിലേക്ക് ട്രെയിൻ കയറിയിട്ട് ...അവിടന്ന് കാശ്മീരിലേക്കുള്ള  ബസ്സ് വേറെ റെഡിയാക്കിയിട്ടുണ്ട്... 



കാശ്മീരിലേക്ക് പോകാൻ കുറച്ചു ബഡ്ജറ്റ് കൂടുതൽ ആണ്... അതുകൊണ്ട് എല്ലാ കുട്ടികളും വന്നിട്ടില്ല ...അവർക്ക് വേണ്ടി വേറെ ട്രിപ്പ് പ്ലാൻ ചെയ്യാമെന്നൊക്കെ പറഞ്ഞിട്ടുണ്ട് ...




ഞങ്ങളെ കൂടെ വരുന്ന ടീച്ചേഴ്സ്... അച്ചായൻ ,അൻസിക്കയും ഫ്രണ്ട്സും ...പിന്നെ നമ്മളെ ആയിഷ മിസ്സ് ,കൂടെ വേറെയും കുറച്ചു ടീച്ചേഴ്സ് ഉണ്ട് ..16 compartment ൽ ആൺ പോകുന്നത് അതുകൊണ്ട് ..16 അദ്ധ്യാപകർ ഉണ്ട് .




ഞങ്ങളെ ട്രെയിൻ വന്നു ....എല്ലാവരും അവനവന്റെ കോംപാർട്മെന്റിൽ കയറി ...റീസെർവ് സീറ്റിൽ പോയി ഇരുന്നു .ഞങ്ങൾ  റൗഡി ഗേൾസിന് എല്ലാവര്ക്കും ഒരുമിച്ചു കിട്ടിയില്ല ...



ഞാനും ചിന്നുവും പിന്നെ നെച്ചുവും ഒരുമിച്ചു ..ബാക്കിയുള്ളവർ ..തൊട്ടപ്പുറത് ആണ്.... ഞങ്ങളെ ഓപ്പോസിറ്റ് സീറ്റിൽ ..ആ കോപ്പ് റാസിയും ..പിന്നെ പാച്ചുകയും അച്ചയാനും ആണ് ഇരുന്നത് ..ഇത് റാസിയുടെ പ്ലാൻ ആയിരിക്കും അവനല്ലേ ട്രെയിൻ ടിക്കറ്റ് ഒക്കെ റെഡി ആക്കിയത് ...


ഞാൻ അവനെ മൈൻഡ് ചെയ്യാതെ പാചുക്കാനോടും അച്ചയാനോടും സംസാരിച്ചു ......പിന്നെ അവരെ.. അവരെ വഴിക്ക് വിട്ടു ...



ബോറടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഫോണിൽ സോങ് വച്ച് ..ഹെഡ് സെറ്റ് ചെവിയിൽ വച്ചു ...സോങ് കേട്ട് ഉറങ്ങിപ്പോയി .. കുറച്ചു കഴിഞ്ഞു  അത്തറിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറിയപ്പോൾ ഞാൻ കണ്ണു തുറന്നു ...ഞാൻ ആരെയോ തോളിൽ തല വച്ച് കിടക്കാണെന്ന് മനസ്സിലായി ..തല ഉയർത്തി നോക്കിയപ്പോൾ റാസിയുടെ തോളിൽ ആണ് ഇത്രയും നേരം കിടന്നത്..ഞാൻ അവിടുന്ന് എഴുനേറ്റു 



"നീ എന്താ ഇവിടെ ...."



"ഞാൻ പിന്നെ ഇവിടെ അല്ലാതെ എവിടെ ആണ് ഇരിക്കണ്ടേ ...."റാസി 



അവൻ എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു    .ഞാൻ ചുറ്റിലും നോക്കി ...എല്ലാവരും ഓരോ സീറ്റിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട് ....

ഞാൻ അവനെ നോക്കി കണ്ണുരുട്ടി ..അവൻ എന്റെ അടുത്തേക്ക് നടന്നു വന്നിട്ട് 



"ഓ ഇന്റെ പെണ്ണെ ...നീ ഇങ്ങനെ നോക്കല്ലേ ..ഇന്റെ കണ്ട്രോൾ പോകും കേട്ടോ "റാസി 


അവന്റെ വർത്താനം കേട്ടിട്ട് എനിക്ക് തരിച്ചു കയറി ...ഞാൻ അവനെ പിടിച്ചു തള്ളി ...അവൻ സീറ്റിലേക്ക് വീണു ..കൂടെ എന്റെ തട്ടവും പിടിച്ചു ...ഞാനും അവന്റെ കൂടെ അന്തസായി ..സീറ്റിലേക്ക് വീണു ...



അവന്റെ മുകളിൽ ആണ് ഞാൻ ഇപ്പൊ ...ഞാൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ ...അവൻ എന്നെ പിടിച്ചു ലോക്ക് ആക്കി.   




"റാസി എന്നെ വിട്ടെ ..."


"ഇല്ല "റാസി



"കളിക്കല്ലേ ...മര്യാദയ്ക്ക് എന്നെ  വിട്ടെ റാസി "



"ഇല്ല ....ഇന്ന് നമുക്ക് ഇങ്ങനെ കിടക്കാം "റാസി 



"പോടാ തെണ്ടി ..."


ഞാൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ ...അതെ സ്പീഡിൽ അവന്റെ മേൽ ജാം ആയി ....



"Uff......ഇന്റെ dua ഇജ്ജ് എങ്ങോട്ടാ ഈ പോണേ അവിടെ കിടക്ക് പെണ്ണെ.. "റാസി 


"റാസി എന്നെ വിടെടാ...... "


ഞാൻ അവന്റെ നെഞ്ചിന്  നോക്കി ഒന്ന് കൊടുത്തു 


"ഹൗ... ഇന്റെ ബലാലെ.. ഒന്ന് പതുക്കെ അടിക്കടി കുരിപ്പേ...... "റാസി 


"എന്നെ വിടെടാ.. തെണ്ടി.. "


"Ok ഞാൻ നിന്നെ വിടാം.. നീ എനിക്ക് ഒരു കിസ്സ് തന്നെ. "റാസി 


"എന്റെ പട്ടി തരും . നിനക്ക് കിസ്സ്.. മര്യാദയ്ക്ക് എന്നെ വിട്ടോ "



"ഓഹോ അങ്ങനെ ആണോ "റാസി 


"ഹാ... "


"എന്നാ നീ പോയിക്കോ ഞാൻ നിർബന്ധിക്കുന്നില്ല "റാസി 


അവൻ എന്നിലെ പിടി വിട്ടതും... ഞാൻ വേഗം എഴുനേൽക്കാൻ നിന്നതും . പെട്ടെന്ന് അവൻ എന്റെ ഷാൾ പിടിച്ചു.. വലിച്ചു . ഞാൻ വീണ്ടും അവന്റെ മേലിൽ വീണു.. 



ഈ വീഴ്ചയിൽ അവന്റെ കവിളിൽ എന്റെ അധരങ്ങൾ പതിഞ്ഞു..... എന്റെ കണ്ണ് രണ്ടും തള്ളി  അവനെ നോക്കിയതും.. അവൻ എന്നെ നോക്കി ഇളിച്ചു... പുരികം പൊക്കി കാണിച്ചു... 


പോടാ തെണ്ടി എന്ന് പറഞ്ഞു.. ഞാൻ അവിടന്ന് എഴുനേറ്റ് അപ്പുറത്തെ സീറ്റിൽ പോയി കിടന്നു.  



അവൻ എനിക്ക് നേരെ മുഖം തിരിച്ചു.. എന്നെ തന്നെ നോക്കി കിടന്നു.. എനിക്ക് അത് കണ്ടപ്പോൾ ദേഷ്യം വന്നു.. 


"നീ എന്തിനാ എന്നെ നോക്കുന്നെ വേറെ എങ്ങോട്ടേലും നോക്കി കൂടെ "



"എന്റെ മുഖം എന്റെ കണ്ണ്.. എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ നോക്കും.. അത് ചോദിക്കാൻ നീ ആരാടി.. "റാസി 


"പോടാ മരപ്പട്ടി... "



"ഡീീ "റാസി 


ഞാൻ വേഗം തലയിൽ കൂടി പുതപ്പ് പുതച്ചു.. 











.......@@@@@@@@@@@@@@@@@@@........





Rizu 




ട്രെയിനിൽ ആയതു കൊണ്ട് രാവിലെ ആയോ രാത്രി ആയോ എന്നറിയില്ല..  40 മണിക്കൂർ കഴിഞ്ഞു.  ഞങ്ങൾ യാത്ര തുടങ്ങിയിട്ട്... കുറച്ചു മണിക്കൂറും കൂടി കഴിഞ്ഞാൽ.. ഡൽഹി എത്തും... നാളെ ഉച്ചയാകുമ്പോയേക്കും എത്തുമെന്ന പറഞ്ഞെ.. 



ഇപ്പൊ ഉച്ചയാണ് സമയം.. ഞങ്ങൾ എല്ലാ കംപാർട്മെന്റിലും കയറി.. അവരുടെ ഒക്കെ വിവരം തിരക്കി.. വേറെ പണി ഇല്ലല്ലോ.. ഇതിൽ ഒരേ ഇരിപ്പല്ലേ.. ഫ്രണ്ട്സിന്റെ കൂടെ ആയതു കൊണ്ട്. ബോറിങ് ഉണ്ടായില്ല... 


ഫുഡ്‌ ഒക്കെ അതിന്റെ സമയം ആയപ്പോൾ കൊണ്ട് തന്നിരുന്നു. പക്ഷെ ഇതിലെ ഫുഡ്‌ ഒന്നും വായേല് വയ്ക്കാൻ കൊള്ളില്ല.. അല്ലെങ്കിലും നമ്മളെ കേരളം വിട്ടാൽ ഇങ്ങനത്തെ ഫുഡൊക്കെ പ്രധീക്ഷിച്ചാൽ മതി.. 



................






ചിന്നു.. 







സമയം അതിന്റെ വഴിക്ക് അങ്ങ് പോയി.. ഞങ്ങൾ ഡൽഹി എത്താറായിട്ടുണ്ട്.. അടുത്ത സ്റ്റേഷൻ ഡൽഹിയിലെ ഞങ്ങൾ ഇറങ്ങാനുള്ള സ്റ്റേഷൻ ആണ്.. 


എല്ലാവരും ലഗേജ് ഒക്കെ താങ്ങി പിടിച്ചു.. ഇറങ്ങാൻ റെഡിയായി നിൽക്കാണ് ..





സ്റ്റേഷൻ എത്തിയതും എല്ലാവരും ഇറങ്ങി..... സ്റ്റുഡന്റസ് എല്ലാവരും  ഒരു റൂമിലേക്ക് കയറി.. 



ടീച്ചേർസ് ഞങ്ങളെ മുന്നിൽ വന്നു നിന്നു.. 




"Dear students... 
അങ്ങനെ നമ്മൾ ഡൽഹിയിൽ എത്തി... ഇവിടന്ന് നമ്മൾ  ബുക്ക് ചെയ്ത ബസ്സിൽ കശ്മീരിലെ ശ്രീ നഗർ എന്ന് പറഞ്ഞ സ്ഥലത്തേക്ക് ആണ് പോകുന്നത്.. 


എല്ലാവരോടും പറയാനുള്ളത് എന്താ എന്ന് വച്ചാൽ.. നമ്മൾ എല്ലാവരും ഒരുമിച്ചു ആയിരിക്കില്ല. പോകുന്നത്.. "അച്ചായൻ 



"പിന്നെ... എങ്ങനെ "ഒരു കുട്ടി.. 



"പറയാം.. 
പല ബസ്സിലും ആയിരിക്കും.. ഞങ്ങൾ മാക്സിമം ശ്രമിച്ചു നോക്കി ഒരു ബസ്സിൽ സ്റ്റുഡന്റ്സിനെ മാത്രം ആക്കാൻ.. പക്ഷെ അത് കഴിയില്ല. വേറെ പലരും അവിടേക്കുള്ള യാത്രക്കാർ ഉണ്ട്.. അതുകൊണ്ട് അത് റിസ്ക് ആണ്.. തത്കാലം നിങ്ങൾ ഒരു കാര്യം ചെയ്താൽ മതി.. 



നിങ്ങൾക്ക് കയറാൻ ഉള്ള ബസ്സ് ഏതാണോ ആ ബസ്സിൽ കയറി. ബുക്ക്‌ ചെയ്ത സീറ്റിൽ ഇരിക്ക... നമ്മൾ ഇറങ്ങാനുള്ള സ്ഥലത്ത് എത്തിയാൽ ഇറങ്ങാ..ശ്രീ നഗറിൽ നിങ്ങളെ കാത്തു നിക്കുന്ന ഒരാളുണ്ടാകും.. "സിദ്ധു sir 



"അതാരാ "ലെച്ചു 


"അവരാണ് നിങ്ങളെ ടൂർ നിയന്ത്രിക്കുന്നത്... "ഷാമി sir 



"ബാക്കി ഒക്കെ അവിടെ എത്തിയിട്ട് പറയാം.. ഇപ്പൊ തന്നെ time ഒരുപാട് ആയി..lets ഗോ "അൻസി sir 



ഞങ്ങളെ കയ്യിൽ ടിക്കറ്റ് തന്നു.. എന്നിട്ട് നേരെ ബസ് സ്റ്റോപ്പിലേക്ക് പോയി.. 



എന്റെ ടിക്കറ്റിലുള്ള ബസ് കണ്ടപ്പോൾ.. ഞാൻ അതിൽ കയറി ഇരുന്നു.. എന്റെ കൂടെ.. ഭാഗ്യത്തിന് ഫൈഹ ഉണ്ടായിരുന്നു.. ബാക്കി ഉള്ളവരൊക്കെ.. വേറെ ബസ്സിൽ ആണ്... 


ഞങ്ങൾ സീറ്റിൽ ചെന്നിരുന്നു... devil കിങ്സിലെ.. ആരും തന്നെ ഇല്ല ഈ ബസിൽ.. പെട്ടെന്ന് ഇച്ചായൻ ഉണ്ട് കയറി വരുന്നു.. എണ്ണി ഞങ്ങളെ സീറ്റിന്റെ അടുത്ത് വന്നിട്ട്..ഫൈഹന്റെ കയ്യിലേക്ക് ഒരു ടിക്കറ്റ് വച്ചു കൊടുത്തിട്ട്... 



"നീ ആ മറ്റേ ബസിൽ കയറിക്കോ.. അവിടെ.. ബാസിയും ലെച്ചുവും അപ്പുവും ഉണ്ട് വേഗം പോയിക്കോ "ഇച്ചായൻ 


ഇച്ചായൻ പറഞ്ഞത് കേട്ട്.. ഇവിടെ ഒരുത്തി തുള്ളി ചാടി.. അവിടേക്ക് പോയി.. ഞാൻ ആണേൽ വാ തുറന്ന്.. ഇതെന്താപ്പോ കഥ എന്നാ മട്ടിൽ.. നോക്കി.. 

മൂപ്പര് ഇന്നേ നോക്കി ചിരിച്ചിട്ട്.. അടുത്ത് വന്നിരുന്നു.. 






@@@@@@@@@@@@@@@@@@@@@@@@@@@@@@@@




നെച്ചു... 




എനിക്കും ദുആക്കും റിസുവിനും ഒരേ  ബസ്സ് ആണ്.. ഞങ്ങൾ അതിൽ കയറി.. സീറ്റ് തിരഞ്ഞു പിടിച്ചു അവിടെ ഇരുന്നു..  



Dua വേറെ സീറ്റിൽ ആണ്.. ഞാനും റിസുവും ഒരു സീറ്റിൽ.. 



ബസ്സ് start ചെയ്തപ്പോൾ.. അതിലേക്ക് റാസിക്കയും പാച്ചുക്കയും.. ജാസിക്കയും കയറി വന്നു.... റാസിക്ക പിറകിലെ സീറ്റിലേക്ക് പോയി ദുആന്റെ അടുത്ത് ഇരുന്നു.. മൂപ്പത്തിയാര് ഇതൊന്നും അറിഞ്ഞിട്ടില്ല. ജാസിക്ക പോകുന്ന വഴിക്ക് റിസുന്റെ കൈ പിടിച്ചു.. നടന്നു.  അവൾ സീറ്റിൽ നിന്ന് എഴുനേറ്റ്.. ജാസിക്കന്റെ പിന്നാലെ പോയി.. 


പാച്ചുക്ക ഇളിച്ചോണ്ട് ഇന്റെ അടുത്ത് വന്നിരുന്നു.. 




♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️





ഞാൻ ചെവിയിൽ head സെറ്റ് വച്ചു  പാട്ട് കേട്ട് പുറത്തേക്ക് നോക്കി ഇരുന്നു  . പെട്ടെന്ന് ആരോ ഇന്റെ അടുത്ത് വന്നിരുന്ന പോലെ തോന്നിയതും  . ഞാൻ ഒന്ന് തല ചെരിച്ചു നോക്കി... 



ഓ ഈ തെണ്ടി ഇവിടെയും വന്നോ. എനിക്ക് മനസ്സമാധാനം തരില്ല എന്ന് ഉറപ്പിച്ചിറങ്ങിയതാണോ ഇവന്.. 


"നീ എന്തിനാ ഇവിടെ ഇരുന്നേ "



"എന്റെ സീറ്റിൽ അല്ലാതെ.. ഞാൻ വേറെ എവിടെ പോയി ഇരിക്കാനാ "റാസി 



"എന്നാ നീ ഇവിടെ ഇരിക്കി   ഞാൻ പോവാ "


ഞാൻ അവിടന്ന് എഴുനേറ്റു 


"നീ എവിടെക്കാ "റാസി 


"ഞാൻ വേറെ എവിടേലും പോയി ഇരുന്നോളാം നിന്റെ അടുത്ത് ഇരിക്കില്ല.. "



"ഓ ആയിക്കോട്ടെ "റാസി 



അവൻ എനിക്ക് മാറി തന്നു.  


ഞാൻ അവിടന്ന് നേരെ റിസുവും നെച്ചുവും ഇരിക്കുന്ന അവിടേക്ക് പോയി.. 


അവിടെ രണ്ടണ്ണം കൈ ഒക്കെ കോർത്തിരിക്കുന്നത് കണ്ടിട്ട് കിളി പോയ മട്ടിൽ രണ്ടിനെയും നോക്കി.. ഞാൻ വന്നത് കണ്ടിട്ട്.  



"ഹായ് dua "പാച്ചുക്ക 



"പാച്ചുക്ക.. ഇങ്ങൾ ഇവിടന്ന് എഴുന്നേറ്റെ.. ഞാൻ ഇരിക്കട്ടെ അവളെ അടുത്ത് "


"സോറി dua.. ഇതുപോലെ ഒരു അവസരം ഇനി കിട്ടില്ല അതുകൊണ്ടാ  . ഞങ്ങൾ ഒരുമിച്ചു ഇരുന്നോട്ടെ "പാച്ചുക്ക.. 



ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ.. ഞാൻ റിസുവും ജാസിക്കയും ഇരിക്കുന്ന അവിടേക്ക് പോയി.. 



"ജാസിക്ക ഞാൻ റിസുന്റെ അടുത്ത് ഇരുന്നോട്ടെ plz "



"സോറി dua... ഞങ്ങൾക്ക് ഇതുപോലെ ഒരു അവസരം ഇനി കിട്ടില്ല... "ജാസിക്ക. 


അങ്ങനെ അതും പോയി.  ഞാൻ ആ ബസ്സിലെ സീറ്റ് മുഴുവനും കണ്ണോടിച്ചു.. എന്റെ സീറ്റ് അല്ലാതെ വേറെ ഒരു സീറ്റ് പോലും ഒഴിവ് ഇല്ല.. 


വേറെ വഴി ഇല്ലാത്തത് കാരണം ഞാൻ. അവിടേക്ക് തന്നെ ചെന്നു.. 



"എന്തേയ് "റാസി 



"എന്റെ സീറ്റിൽ എനിക്ക് ഇരിക്കണം "


"ഓഹോ ഇപ്പൊ അങ്ങനെ ആയോ.  നീ അല്ലെ പറഞ്ഞെ.. എന്റെ അടുത്ത് ഇരിക്കില്ല എന്ന്.. ഇപ്പൊ എന്ത് പറ്റി  "റാസി 


തെണ്ടി.. അവസരം മുതെലെടുക്കുവാ.. 




"ഞാൻ അങ്ങനെ പലതും പറയും അത് എന്റെ ഇഷ്ടം.. "


എന്ന് പറഞ്ഞു.  ഞാൻ സീറ്റിൽ ചെന്നിരുന്നു  . അവനെ പിന്നെ നോക്കിയേ ഇല്ല.. പുറത്തേക്ക് നോക്കി ഇരുന്നു.  



ഇടക്ക് ഒരു അനക്കവും ഇല്ലാതെ ആയപ്പോൾ.. ഞാൻ പതിയെ തല ചെരിച്ചു നോക്കി...റാസി ഉണ്ട് എന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്നു.. 



അവനെ അങ്ങനെ കണ്ടപ്പോൾ.. എന്നെ വല്ലാതെ ആകർഷിക്കുന്ന പോലെ.. അറിയാതെ ഞാനും അവനെ അങ്ങനെ നോക്കി ഇരുന്നു.. പെട്ടെന്ന് ഡ്രൈവർ sudden break ഇട്ടു.. ഇന്റെ തല സീറ്റിൽ ചെന്നിടിക്കും എന്ന് പ്രധീക്ഷിച്ചത് .. അതിന് മുന്നേ റാസി അവന്റെ കൈ അവിടെ കൊണ്ട് വച്ചു.. 



ഞാൻ തലയിൽ കൈ വച്ചു കൊണ്ട് അവന്റെ കയ്യിലേക്ക് നോക്കി.. aവണ് കൈ കുടഞ്ഞു  . കൈലേക്ക് നോക്കി 




ഞാൻ അവന്റെ കൈ പിടിച്ചു.. eന്തേലും പറ്റിയോ നോക്കി  . ഇല്ല കുഴപ്പം ഒന്നുമില്ല.. ചെറുതായി ചുവന്നിട്ടുണ്ട്.. എന്നൊക്കെ പറഞ്ഞു.. ഞാൻ അവനെ നോക്കി.. 


അവൻ ആണേൽ എന്നെ തന്നെ നോക്കി ഇരിക്കാണ്.. ഞാൻ കയ്യിലെ പിടി വിട്ട് നേരെ ഇരിന്നു... 


"നിനക്ക് എന്നെ ഇഷ്ടമല്ലേ dua.. "റാസി 



"ആര് പറഞ്ഞു. എനിക്ക് നിന്നെ ഇഷ്ടമല്ല.. ഒന്നുപോയെ റാസി "



"പിന്നെ എന്തിന് എനിക്ക് വേദനിച്ചപ്പോൾ.. നീ ഇങ്ങനെ ഒക്കെ പറഞ്ഞത് "റാസി 


"അതിപ്പോ നിന്റെ സ്ഥാനത് വേറെ ആര് ആണേലും ഞാൻ ഇങ്ങനെ ചെയ്യൂ.. "


"അത് ശെരി "റാസി 


"ആ " 



ഇനി അവനെ നോക്കിയാൽ ഇതുപോലെ ഓരോ ചോദ്യങ്ങൾ ചോദിച്ചു മനുഷ്യനെ ഇടങ്ങർ ആക്കും.  

.........  .         


ഏതാനും മണിക്കൂറുകൾക്ക് ശേഷം ഞങ്ങൾ അങ്ങനെ ശ്രീനഗറിൽ എത്തി.... 

ഞങ്ങൾ എല്ലാവരും ബസിൽ നിന്ന് ഇറങ്ങി   . ഇറങ്ങുന്നതിനു മുന്നേ എല്ലാവരും ജാക്കറ്റ് ഒക്കെ ഇട്ടു.. എല്ലാവർക്കും അറിയാലോ. ഇവിടെ തണുപ്പ് ആണെന്ന്..... 


അവിടെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു.. തൊട്ടടുത് റാഷി sir ഉണ്ട്.. അപ്പൊ തന്നെ മനസ്സിലായി .  ഇത് ആണ് ഞങ്ങളെ ടൂർ നിയന്ത്രിക്കുന്ന ആൾ എന്ന്... 


എല്ലാവരും അവിടേക്ക് നിന്നു.. rowdy girls എല്ലാവരും എത്തി... devil കിങ്‌സും ഉണ്ട്... വേറെ കുറച്ചു പേര് ഉള്ള ബസ്സ് എത്താനുണ്ട്... 




"എടി എന്ത് മഞ്ഞാടി... അങ്ങോട്ട് നോക്കിക്കേ ..മഞ്ഞു മല"ചിന്നു 



"നീ ഏത് ദിക്കിലേക്ക് നോക്കിയാലും ആ മലയെ കാണു"



"ഹി ഹി ശേരിയാണല്ലേ ..."ചിന്നു 


"അല്ല തെറ്റാണ് ..."ഫൈഹ 


"പോടീ കുരിപ്പെ "ചിന്നു ...



"ഹലോ gyzz"



ഞങ്ങളെല്ലാവരും വിളി കേട്ട ഭാഗത്തേക്ക് നോക്കി.    

അത് അവരായിരുന്നു ടൂർ നിയന്ത്രിക്കാൻ വേണ്ടി ഒരാളെ ഏര്പെടുത്തിയല്ലോ അവര്....




"ഹായ് ...ഞാൻ രമേശ് കൃഷ്ണൻ ...നിങ്ങൾ എന്നെ rk എന്ന് വിളിച്ചാൽ മതി ...."


അത് കേട്ടതും നമ്മളെ ടീംസും ഡെവിൽ കിങ്‌സ് എന്നെ നോക്കി ...ഞാൻ ആണേൽ അയാളെ തന്നെ ഉറ്റു നോക്കി.    



"ഞാൻ ഉണ്ടാകും നിങ്ങളെ കൂടെ ഇനി മുന്നോട്ടുള്ള യാത്രയിൽ ..."rk



ഇവിടത്തെ ഓരോ കാര്യങ്ങൾ അയാൾ പറയുമ്പോൾ ..ഞാൻ അയാളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ..



ഇതൊരിക്കലും rk ആയിരിക്കില്ല ...അവൻ എന്റെ മുന്നിലേക്ക് ഇങ്ങനെ ഒരിക്കലും വരില്ല.. 



"ഡാ റാസി ...നീ എന്ത് നോക്കി നിക്കട ...വന്നേ ..അവൻ പറഞ്ഞത് കേട്ടില്ലേ നീ ..നമ്മൾ ഇത്രയും കാലം തേടി നടന്ന rk... ഇപ്പൊ ഇതാ മുന്നിൽ വന്നു നിക്കുന്നു ..."അപ്പുവെട്ടാൻ


"ഇനി ഇതാണോ അവൻ പറഞ്ഞ സർപ്രൈസ്..."നെച്ചു 



"നീ വന്നേ റാസി "പാച്ചുക്ക 



പാച്ചുക്ക അവന്റെ കൈ പിടിച്ചു അയാളെ അടുത്തേക്ക് പോകാൻ നിന്നതും . റാസി പാച്ചുക്കന്റെ കൈ വിടുവിഴച്ചു ...


"എന്താടാ 'പാച്ചുക്ക 



"നീ എങ്ങോട്ടാ "റാസി 


"അവന്റെ അടുത്തേക്ക് "പാച്ചുക്ക 


"എന്തിന് "റാസി 


"ഡാ റാസി rk അതാ .."ജാസി 


"നിങ്ങൾക്കെന്താ വിവരം ഇല്ലേ ...അത് rk ഒന്നും അല്ല "റാസി 


"പിന്നെ "ലെച്ചു 


"അത് വേറെ ആരോ ആണ്"റാസി 


"അതെങ്ങനെ നിനക്ക് ഇത്ര കൃത്യയിട്ട് അറിയാം "


എന്ന് ഞാൻ ചോദിച്ചത് കേട്ട് ..അവൻ ഒരു നിമിഷം ..എന്നെ ഒന്ന് നോക്കി ..

"അത് അവനല്ല എന്ന് മാനസ്സിലാക്കാനെ ഉള്ളു ......അല്ലെങ്കിലും അവൻ ഒരിക്കലും ഇങ്ങനെ  നമ്മുടെ മുന്നിലേക്ക് വരില്ല ..."റാസി 



"അതും ശേരിയാണ് ...പക്ഷെ ..അപ്പൊ ഇതാര്"rizu...


"ഉം ...സമയം ഉണ്ടല്ലോ നമുക്ക് ചോദിക്കാം അവരോട് തന്നെ  ....."പാച്ചുക്ക ..



&&&&&&&&&&&&&&&&&&&&&&&&&&&&&&




Rizu





അവിടന്ന് ഞങ്ങളെ കൊണ്ട് പോകാൻ രണ്ടു ബസ്സ് വന്നു ...അതിൽ കയറി ..അര മണിക്കൂർ ട്രാവൽ ചെയ്ത് ഒരു റിസോർട്ടിൽ എത്തി ..അടിപൊളി place..... പുറത്തു അങ്ങിങ്ങായി മഞ്ഞു മൂടി കെട്ടിയിരിക്കാണ് ..റിസോർട്ടിന്റെ സൈഡിൽ ആയി വലിയ പൂൾ ഉണ്ട് ...ഞങ്ങൾ ലഗേജ് ഒക്കെ എടുത്ത് ...റിസോർട്ടിന്റെ അകത്തേക്ക് കയറി .....





അച്ചായൻ റൂമിന്റെ key വാങ്ങി... ചിന്നു.. key ക്ക് വേണ്ടി കൈ നീട്ടി... 



"എന്താ... "അച്ചായൻ 



"Key "ചിന്നു 


"നടക്ക് തരാം.. "അച്ചായൻ 


ഞങ്ങൾ അച്ചായന്റെ കൂടെ നടന്നു  . ഞങ്ങളെ കൂടെ ആ ഷാനയും ഫ്രണ്ട്സും ഉണ്ടായിരുന്നു.  പിന്നെ വേറെ രണ്ട് മൂന്ന് പേരും ഉണ്ടായിരുന്നു... 


ഗുഹന്റെ ഉള്ളിലേക്ക് പോകുന്ന പോലെ ഒരു സ്ഥലം... ഞങ്ങൾ അതിലൂടെ നടന്നു... വേറെ ഒരു സ്ഥലത്ത് എത്തി. അവിടെ ഉണ്ടായിരുന്ന ഡോർ തുറന്ന്. ഞങ്ങളോട് അകത്തേക്ക് പോകാൻ പറഞ്ഞു  . 



ഞങ്ങൾ അച്ചായനെ ഒന്ന് നോക്കിയിട്ട് . അകത്തേക്ക് കടന്നു...wow.... അടിപൊളി.... 



കല്ല് കൊണ്ട് ഉണ്ടാക്കിയ പോലെ ഉണ്ട് .. ആ റൂമിന്റെ ഉള്ളിൽ തന്നെ.. ചെടികളും മറ്റും ഉണ്ട്.. അത്യാവശ്യം വലിപ്പം ഉള്ള ഹാൾ...3 room ഉണ്ട്.....ഹാളിന്റെ  ഉള്ളിൽ തന്നെ... ഒരു ചെറിയ സ്റ്റെയർ.... 




Dua അതിന്റെ മുകളിലേക്ക് കയറി പോയി... കൂടെ ലെച്ചുവും... 


ഞങ്ങൾ അവിടെ ഉള്ള റൂമിലേക്ക് കയറി.. ഒരു റൂം ഞങ്ങൾ എടുത്തു.. വേറെ ഒരു റൂം.. ആ ഷാനയും ഫ്രണ്ട്സും ... ഒരു റൂം ഒഴിഞ്ഞു കിടക്കുന്നുണ്ട്... അവിടെ ആരാ എന്ന് അച്ചായനോട് ചോദിക്കാൻ പോയപ്പോൾ... devil kings ഉണ്ട്.  എന്തോ പറഞ്ഞു ചിരിച്ചു.. അകത്തേക്ക് കയറി വരുന്നു... 




ഞങ്ങളെ കണ്ട്...ഞങ്ങളെ അടുത്തേക്ക് വന്നു... 



"എവിടെ dua "റാസിക്ക 



ഞാൻ അവൾ പോയ ഭാഗത്തേക്ക്‌ ചൂണ്ടി കാണിച്ചു .  ഇക്കു  അവിടേക്ക് നോക്കിയിട്ട്.. പിന്നെ എന്നെ നോക്കി സൈറ്റ് അടിച്ചു അവിടേക്ക് പോയി.. 





"അല്ല ഇവരെന്താ ഇവിടെ "ഫൈഹ 



"പിന്നെ ഞങ്ങൾക്ക് റൂം വേണ്ടേ ..."ബാസിക്ക 



ഞങ്ങൾ അച്ചായനെ നോക്കി ...അച്ചായൻ ഞങ്ങളെ നോക്കി ചിരിച്ചു 




"ഇവര് ഇവിടെ ആണ്... നിങ്ങൾ പേടിക്കേണ്ട ..ഞാൻ ഉണ്ടാകും കൂടെ "അച്ചായൻ 



"അതാ ഇന്റെ പേടി "ചിന്നു 


അച്ചായൻ ചിന്നുനെ നോക്കി കണ്ണുരുട്ടി ...അവൾ സൈക്കിളിൽ നിന്ന് വീണ ഇളി പാസ്സാക്കി ...





¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿¿





ഞാനും ലെച്ചുവും സ്റ്റയെർ കയറി . മുകളിലേക്ക് പോയി ...അവിടെ ഒന്നാകെ ഇരുട്ടാണ് ...വിന്റോ സൈഡിലെ കർട്ടൻ മാറ്റിയപ്പോൾ .......വെളിച്ചം വന്നു... 




ഞങ്ങൾ നിൽക്കുന്നത് ആ വീട്.. അതായത് ആ റിസോർട്ടിലെ ഞങ്ങൾക്ക് തന്ന റൂമിന്റെ മേൽക്കൂര ഭാഗത്തു ആണ്..... കോൺ ഷേപ്പിൽ ആണ് ഉള്ളത്...  ...



ഞാൻ അവിടെ ഒന്നാകെ കണ്ണോടിച്ചു ...ഇരുട്ട് ആയത് കൊണ്ട് ഒന്നും കാണുന്നില്ല .വിൻഡോ സൈഡിലേക്ക് പോയി  ....ആ കർട്ടൻ മാറ്റി ...വൃത്തത്തിന്റെ ഷേപ്പ് ഉള്ള വിന്ഡോ ആയിരുന്നു അത് ...ആ വിൻഡോക്ക് അടുത് ഇരിക്കാനുള്ള സ്പേസും കൂടെ ഉണ്ട് ...



"എടി ദുആ ...ഇവിടെ ബെഡ് ഉണ്ട് ..."ലെച്ചു 



ഞാൻ തിരിഞ്ഞു അവളെ നോക്കിയപ്പോൾ ...അവൾ ബെഡ് കാണിച്ചു തന്നു ..




അവിടെ രണ്ട ബെഡ് ഉണ്ട് ....ഞങ്ങൾ നിക്കുന്ന ഇടം ഒക്കെ മരത്തിനെ കൊണ്ട് ആൺ ഉണ്ടാക്കിയത് . അതുകൊണ്ട് നടക്കുമ്പോ.  നന്നായിട്ട് ശബ്‌ദം ഉണ്ട്. .




"നമുക്ക് ഇവിടെ കിടന്നാലോ ..."ലെച്ചു 



ഞാനും അവളോട് യോജിച്ചു ..വേണേൽ രണ്ടുപേർക്കും കൂടി ഇവിടെ കിടക്കാം .കാരണം ഒരു ബെഡ് മതി എനിക്കും ലെച്ചുനും കൂടിയും ....



"ഹായ് ...gyzz......."



പെട്ടെന്ന് അവിടേക്ക് റാസി വന്നു .....പിന്നാലെ അപ്പുവേട്ടനും ഉണ്ട് ...



"റാസി. ..പൊളി ....നമുക്ക് ഇവിടെ കിടന്നാലോ  ...."അപ്പുവേട്ടൻ.....



ഇവിടത്തെ സൗകര്യം ഒക്കെ കണ്ട അപ്പുവേട്ടൻ അങ്ങനെ ചോദിച്ചതും 



"നീ കിടന്നാലും  ഇല്ലെങ്കിലും ഞാൻ ഇവിടെ ആണ് കിടക്കുന്നത് "റാസി 



"അത് പറ്റില്ല ...ഞങ്ങൾ ആണ് ആദ്യം വന്നത് ..അതുകൊണ്ട് ഞങ്ങൾ ആൺ ഇവിടെ . നിങ്ങൾ വേണേൽ താഴത്തെ റൂമിൽ പോയി കിടന്നോ ..."



"അതന്നെ "ലെച്ചു 



"ആണോ .. എന്നാൽ നിങ്ങൾ ഇവിടെ കിടന്നോ ..ഞങ്ങൾ അവിടെ കിടക്കാം ..എന്താ അപ്പു. ..നിനക്ക് ഒകെ അല്ലെ "റാസി 



"ഞങ്ങൾക്ക് ഒകെ അല്ല '



"എന്താ ദുആ. .നിനക്ക് പേടിയാണോ .ഒരു റൂമിൽ നമ്മൾ രണ്ടുപേരും കിടന്നാൽ കണ്ട്രോൾ പോകും എന്ന് പേടി ആണോ "റാസി 


"പോടാ തെണ്ടി ....'



"എന്ന പിന്നെ നിനക്ക് ഇവിടെ കിടന്നാൽ എന്താ കുഴപ്പം ..നിനക്ക് കുഴപ്പം ഇല്ലല്ലോ ലെച്ചു "റാസി 




അവൻ അവളോട് ചോദിച്ചു ....




"ഹേയ് എനിക്ക് കുഴപ്പം ഒന്നുമില്ല "ലെച്ചു 



ലെച്ചു തെണ്ടി ....ഞാൻ അവളെ നോക്കി പല്ല് കടിച്ചു ...



"നീ അവളെ നോക്കിപേടപ്പിക്കാതെ... ഞാൻ ചോദിച്ചതിന് ഉത്തരം പറ"റാസി 





ഇനി വേറെ വഴി ഇല്ല ദുആ ..സമ്മതിച്ചു കൊടുത്തേക്ക് .ഇല്ലെങ്കിൽ അവൻ പറഞ്ഞത് പോലെ ...എനിക്ക് പേടി ആണെന്ന് കരുതും..



"Hm ...എനിക്ക് കുഴപ്പം ഇല്ല  ."
ഞാൻ അവിടന്ന് താഴേക്ക് പോയി







🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥




ചിന്നു 


ഞങ്ങൾ എല്ലാവരും ഹാളിലെ സോഫയിൽ ഇരിക്കുമ്പോ  ഉണ്ട്.. dua സ്റ്റെയർ ഇറങ്ങി വരുന്നു.. എന്നിട്ട് ഞങ്ങളെ അടുത്ത് വന്നിരുന്നു... 




"എന്താടി... "നെച്ചു 



"എന്താ... "dua 



ഉം.. റാസിക്ക കാര്യായിട്ട് എന്തോ  കൊടുത്തിട്ടുണ്ട്... അതാണ്..അവൾ  ഇത്രക്കും ഹോട്  ആകാൻ കാരണം.. 




നെച്ചു ആണേൽ ഇതെന്ത് സാധനം എന്നാ മട്ടിൽ അവളെ നോക്കി പുച്ഛിച്ചു.  



പിന്നാലെ ലെച്ചുവും.. അവളെ പിന്നാലെ റാസിക്കയും അപ്പുവേട്ടനും വന്നു  . അവരും ഞങ്ങളെ കൂടെ ഇരുന്നു 



"അതെ ഞങ്ങൾ അതിന്റെ മുകളിൽ ആണേ കിടക്കുന്നത്.. "ലെച്ചു 



"അവിടെ അതിനുള്ള സൗകര്യം ഉണ്ടോ "റിസു 



"Ooo ഇണ്ടല്ലോ    "അപ്പുവേട്ടൻ.. 


ഞങ്ങൾ അപ്പുവേട്ടനെ നോക്കി.. 


"നോക്കണ്ട ഞങ്ങളും അവിടെ ആണ് കിടക്കുന്നത്... "അപ്പുവേട്ടൻ.. 



"ഓഹോ.. "ഞങ്ങൾ എല്ലാവരും ഒരുമിച്ചു അങ്ങനെ പറഞ്ഞു.. 



"Dua നീയും അവിടെ ആണോ "നെച്ചു 



"ഉം "dua



ഈ പെണ്ണിന് ഇതെന്താ പറ്റിയെ... 



"ഞാൻ ഫ്രഷായി വരാം.. "ദുആ 


അവൾ റൂമിലേക്ക് പോയി.. എന്നാ പിന്നെ ഞങ്ങളും അങ്ങോട്ട് എന്ന് പറഞ്ഞു   . അവിടന്ന് റൂമിലേക്ക് പോയി . 



************************************************




എല്ലാവരും ഫ്രഷായി റൂമിൽ തന്നെ ഇരിന്നു.. നാളെ രാവിലെ ആണ്. കശ്മീരിലെ മനോഹരമായ സ്ഥലങ്ങൾ കാണാൻ പോകുന്നത്.. ഞങ്ങൾ  ഇവിടെ എത്തുമ്പോൾ തന്നെ 12 മണി കഴിഞ്ഞിട്ടുണ്ട്... 



ഞാനും ലെച്ചുവും അവളുമാരോട് gd nyt പറഞ്ഞു . കിടക്കാൻ പോയി.. അവിടെ നേരത്തെ തന്നെ രണ്ടുപേർ വന്നു കിടന്നിട്ടുണ്ട് . ഞങ്ങൾ അവരെ mind ചെയ്യാതെ.. ബെഡിൽ പോയി കിടന്നു.  ഞാൻ വിൻഡോക്ക് അരികെ ആണ് കിടക്കുന്നെ.... 



ഇവിടെ നല്ല തണുപ്പ് ഉള്ളത് കൊണ്ട്... ഫാനും ac  ന്റെയും ഒന്നും ഒരാവശ്യവും ഇല്ല.... എന്തോ ഉറക്കം വരുന്നില്ല... എന്തൊക്കെയോ എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന പോലെ... 


ലെച്ചുനെ നോക്കിയപ്പോൾ.. അവൾ ഉറങ്ങിയിട്ടുണ്ട് . ഞാൻ ബെഡിൽ നിന്ന് എഴുനേറ്റ്... ആ വിൻഡോക്ക് അടുത്ത് ഇരുന്നു.. പുറത്തേക്ക് നോക്കി ഇരുന്നു.. 


നല്ല നിലാവ് ഉണ്ട്.. മഞ്ഞു മല നന്നായി നിലാവിന്റെ വെളിച്ചത്തിൽ കാണുന്നുണ്ട്.. അങ്ങനെ നോക്കി ഇരിക്കുമ്പോൾ.  മനസ്സിലേക്ക് ഓരോ ചിന്തകൾ കടന്നു വരുകയാണ്.. 



'ഞാൻ എന്തിന് വേണ്ടിയാണോ കോളേജിലേക്ക് വന്നത്.. അത് ഇതുവരെ നടത്താൻ എനിക്ക് സാധിച്ചിട്ടില്ല.. ആ rk അവനെ എനിക്ക് ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നാലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം വരുന്നു.. ശിഹാബ് അവനെ മേലോട്ട് പറഞ്ഞയക്കാൻ സമയം ആയിട്ടുണ്ട്.. ആ കർമം വൈകാതെ തന്നെ ഞാൻ നടത്തും.. 



പിന്നെ അഞ്ചാമതൊരാൾ.. അയാളെ കണ്ടുപിടിക്കണം. ശിഹാബിന്റെ നാവിൽ നിന്ന് തന്നെ അതാരാണ് എന്ന് കണ്ടുപിടിച്ചെ പറ്റു...rk നിന്നെ ഒരു കാരണവശാലും വെറുതെ വിടില്ല... 


ഈ സമയം ആകുമ്പോയേക്കും ഞാൻ എന്റെ എല്ലാ ലക്ഷ്യങ്ങളും തീർക്കേണ്ടതായിരുന്നു.. അതിന്റെ ഇടക്ക് എന്റെ ലൈഫിലേക്ക് കയറി വന്ന ചില മുഖങ്ങൾ കാരണം എന്റെ മനസ്സ്  താളം തെറ്റി.. പിന്നീട് അവരൊക്കെ എന്റെ ലൈഫിൽ പല സ്ഥാനങ്ങളും പിടിച്ചു.. 


എല്ലാവരും എന്നെ വെറുക്കാൻ വേണ്ടി ഓരോന്ന് ചെയ്തപ്പോൾ... എല്ലാവരും എന്നെ കൂടുതൽ സ്നേഹിച്ചു.. അവിടെ ആണ് ഞാൻ തോറ്റു പോയത്.. എന്റെ ലക്ഷ്യങ്ങൾ ഞാൻ മറക്കാൻ കാരണം.. അവരുടെ സ്നേഹത്തിൽ ഒരു നിമിഷം ചേർന്ന് പോയി.. 



*Rasi... അവൻ...... അവനെ ഞാൻ മനസ്സിൽ നിന്ന് കളയാൻ ഒരുപാട് ശ്രമിച്ചു.. പക്ഷെ പറ്റുന്നില്ല  . അവനെ ഞാൻ വെറുത്തു തുടങ്ങിയതായിരുന്നു.. പക്ഷെ പറ്റുന്നില്ല.. അവൻ ഇപ്പൊ എനിക്ക് ആരൊക്കെയോ ആണ് .. പക്ഷെ എനിക്ക് അവനെ ഇഷ്ടമാണ് എന്ന് ഒരിക്കലും പറയില്ല.. അവന്റെ നല്ലതിന് വേണ്ടി.. ഞാൻ അത് പറയില്ല...അവന്റെ കൂടെ ഒരു life എനിക്ക് വിധിച്ചിട്ടില്ല....but i love him..*'

 
ഞാൻ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോ  ആണ്. ആരോ പുതപ്പ് കൊണ്ട് വന്നു എനിക്ക് പുതച്ചു തന്നത്.. ഞാൻ പുതപ്പിലേക്ക് നോക്കിയിട്ട് അതാരാ ആൾ എന്ന് നോക്കി..... 


എന്റെ മുന്നിൽ ഇളിച്ചോണ്ട് നിക്കുന്ന റാസിയെ കണ്ടപ്പോൾ...പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടന്ന് എഴുനേൽക്കാൻ നിന്നു . 



അത് മുന്നേ മനസ്സിലാക്കിയ പോലെ റാസി എന്റെ അടുത്ത് വന്നിരുന്നു... പെട്ടെന്ന് ഞാൻ ഷോക്ക് ആയിപ്പോയി .. അവൻ പുതപ്പ് എടുത്ത് അവൻക്കും കൂടി പുതച്ചു... എന്നിട്ട് എന്നെ വാരിപ്പുണർന്നു... 



മനുഷ്യൻ ഞെട്ടി പണ്ടാരമടങ്ങി.. കണ്ണും തള്ളി അവനെ നോക്കിയപ്പോൾ.... അവൻ എന്റെ തോളിൽ കണ്ണടച്ച് കിടക്കാണ്.. ഞാൻ തോള് കൊണ്ട് ഒരു തട്ട് വച്ചു കൊടുത്തു.. 



"Aish... ദുആ അടങ്ങി ഇരിക്കടി... "റാസി 



"എണീറ്റ് പോടാ തെണ്ടി "


ഞാൻ അവനെ പിടിച്ചു തള്ളി.. അവൻ താഴെ വീഴുമെന്ന് കരുതി....അവൻ വീഴുമ്പോൾ കൂടെ എന്നെയും കൊണ്ട് പോയി   . ഞാനും അവനും ഇപ്പൊ അന്തസായി താഴെ കിടക്കാണ്.... എനിക്ക് എഴുനേൽക്കാൻ പറ്റുന്നില്ല... പുതപ്പ് കാരണം ഞാൻ അവനിൽ കുടുങ്ങി കിടക്കാണ്... അവൻ ഇപ്പൊ എനിക്ക് മുകളിൽ ആണ് . അവന്റെ വെയിറ്റ് കാരണം മനുഷ്യൻ ശ്വാസം കിട്ടുന്നില്ല ഇവിടെ... 



അത് മനസ്സിലാക്കിയപോലെ  അവൻ എന്നെ പിടിച്ചോണ്ട് തിരിഞ്ഞു... കിടന്നു... ഞാൻ അവനെ തന്നെ കണ്ണും തള്ളി നോക്കി...... 



"എന്നെ വിടെടാ തെണ്ടി... "


"അയിന് ഞാൻ നിന്നെ പിടിച്ചു വച്ചിട്ടൊന്നും ഇല്ല... നീ വേണേൽ എഴുനേറ്റ് പൊക്കോ... "റാസി 


കള്ള തെണ്ടി ബലാല്.. എനിക്ക് ഇവിടന്ന് ഒന്ന് എഴുനേൽക്കാൻ കഴിയില്ല എന്ന് നന്നായിട്ട് അറിയാം കുരിപ്പിന് എന്നാ പിന്നെ എന്നെ ഒന്ന് സഹായിക്കാ... bloody അലവലാതി... 


ഞാൻ ഇപ്പൊ എങ്ങനെ എഴുന്നേൽക്കും.. 



"ദുആ.... "റാസി 



"എന്താ... "



"ഇന്റെ കണ്ട്രോൾ പോകുന്നെടി... ഈ തണുപ്പത്തു നിന്നെ ഇങ്ങനെ അടുത്ത് കിട്ടിയപ്പോൾ . സത്യായിട്ടും ഇന്റെ കണ്ട്രോൾ പോകുന്നെടി... ഒരു കിസ്സ് താടി... "റാസി 


"കിസ്സ് അല്ലടാ മരമാക്രി അന്നേ ഞാൻ കൊന്ന് താരാടാ.... "


"അത്രക്ക് ആയോ... എന്നാ കൊല്ലെടി...."റാസി 


ഇന്റെ പടച്ചോനെ ഈ ചെക്കൻ എന്ത് ഭാവിച്ചാ ..... ഞാൻ അവനെ തന്നെ മുഖം  ചുളുക്കി കൊണ്ട് നോക്കി.... 




"എന്തേയ് കൊല്ലുന്നില്ലെ... അല്ലെങ്കിൽ വേണ്ട... ഞാൻ നിനക്ക് ഒരു കിസ്സ് തരട്ടെ... "റാസി 


ഞാൻ അവനെ നോക്കി കണ്ണുരുട്ടി....അവൻ ആണേൽ എന്നെ നോക്കി ഇളിച്ചോണ്ട് ഇരിക്ക.. തെണ്ടി... 


ഞാൻ പുതപ്പ് എടുത്ത് മാറ്റാൻ നോക്കുന്നുണ്ട്. റാസി ആണേൽ എന്റെ മുഖത്തേക്ക് നോക്കി കിടക്കാണ്.. 


"എന്ത് നോക്കി കിടക്ക... ഇതെടുത്തു മാറ്റാൻ നോക്ക്.. "



"അതെന്തിനാ മാറ്റുന്നെ.. അത് മാറ്റുമ്പോൾ.. നീ എഴുനേറ്റ് പോകില്ലേ.. അതുകൊണ്ട് അതവിടെ തന്നെ നിന്നോട്ടെ... "റാസി 


ഓഹ് ഈ കോപ്പിനോട് പറയുന്ന നേരം കൊണ്ട്.. വേറെന്തെലും ചെയ്യുന്നത നല്ലത്... 



ഞാൻ ആ പുതപ്പിന്റെ ഭാഗം വലിച്ചു വലിച്ചു വലിച്ചു... ഒരറ്റം കിട്ടി... അത് കണ്ടു ഞാൻ സന്തോഷിച്ചപ്പോൾ.. ഇവിടെ ഒരുത്തൻ... ഓ പിന്നെ എന്നാ മട്ടിൽ മുഖം ചുളിച്ചു... ഞാൻ അവനെ പുച്ഛിച്ചു കൊണ്ട്.. പുതപ്പ് എടുത്ത് മാറ്റി... എഴുനേൽക്കാൻ നോക്കിയപ്പോൾ... ലെച്ചു ഉണ്ട് ബെഡിൽ നിന്ന് എഴുനേറ്റു വരുന്നു.. നേരെ നടന്നു വരുന്നത് ഞങ്ങളെ നേരെ ആണ്.. 



അവൾ ഞങ്ങളെ കണ്ടിട്ടില്ല.. റാസിയുടെ കാൽ തടഞ്ഞു..  അവൾ വീണു... ഞാൻ കണ്ണ് ഇറുക്കി അടച്ചു... റാസിന്റെ നെഞ്ചിൽ തല വച്ചു... 



പിന്നെ ഞാൻ ഇപ്പൊ എന്താ ചെയ്തേ എന്ന് പെട്ടെന്ന് ബോധം വന്നപ്പോൾ ഞാൻ തല ഉയർത്തി അവനെ നോക്കി.. അവൻ കണ്ണടച്ച് കിടക്കാണ്.. ഞാൻ അവന്റെ നെഞ്ചിൽ നോക്കി ഒന്ന് കൊടുത്തിട്ട്.... അവിടന്ന് എഴുനേറ്റു.. അവൻ നെഞ്ച് തടവി കൊണ്ട് എഴുനേറ്റ്.. 



പെട്ടെന്ന് ലെച്ചുനെ ഓർമ വന്നപ്പോൾ... ഞാൻ അവളെ നോക്കി.. അവളുണ്ട് നിലത്തു കിടക്കുന്നു.. അടുത്ത് പോയി നോക്കിയപ്പോൾ ആൾ ഉറക്കത്തിൽ ആണ് എഴുനേറ്റ് നടന്നത് മനസ്സിലായി. കാരണം അവൾ നിലത്തു സുഖായിട്ട് ഉറങാണ്... 



അവളെ താങ്ങി പിടിച്ചു ബെഡിൽ കൊണ്ട് കിടത്തി... റാസിയെ ഒന്ന് നോക്കി കണ്ണുരുട്ടിയിട്ട്.. ഞാനും കിടന്നു.. പിന്നെ അവനും ചിരിച്ചോണ്ട് പോയി കിടന്നു.. 






~~~~~~~~~~~~~~~~~~~~~~~~~~~~~~~~~






ജാസി 



രാവിലെ എല്ലാവരും റെഡിയായി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വേണ്ടി ആ റിസോർട്ടിൽ തന്നെ ഉള്ള ഹോട്ടലിലേക്ക് പോയി... devil kings ഒരു ടേബിളിൽ ഇരുന്നു. Rowdy girls ഞങ്ങളെ നേരെ ഓപ്പോസിറ്റ് ഉള്ള ടേബിളിൽ ഇരുന്നു... 



ആ ഷിഹാബും ഫ്രണ്ട്സും പിന്നെ ഷാനയും ഫ്രണ്ട്സും കൂടി ഒരു ടേബിളിൽ ആണ് ഇരുന്നത്.. അവര് രണ്ടു കൂട്ടരും തമ്മിൽ ഒരുമ്മിക്കണം എന്നുണ്ടേൽ  അവര് എന്തോ പണി ഒരുക്കുന്നുണ്ട് എന്നാണ് അർത്ഥം ... അത് rowdy girls ന് എതിരെ ആയിരിക്കും എന്ന് നന്നായിട്ട് അറിയാം...




ഞങ്ങൾ ഫുഡ്‌ കഴിച്ചു... ബസ്സിന്റെ അടുത്തേക്ക് പോയി... വല്ലാത്ത തണുപ്പ് തന്നെ ആണ് ഇവിടെ.. ഇവിടെ ഉള്ളോരേ സമ്മതിക്കണം...ജാക്കറ്റ് ഇട്ടിട്ടും തണുപ്പ്... 



രണ്ട് ബസ് ആണ് ഉള്ളത്... അതിൽ ഒന്നിൽ ഞങ്ങൾ കയറി... ഏറ്റവും അവസാനത്തെ സീറ്റിൽ പോയി ഇരുന്നു.. അവളുമാർ ഞങ്ങളെ മുന്നിലുള്ള മൂന്ന് സീറ്റ്കളിലായി ഇരിന്നു... ആ  ഷിഹാബും ഫ്രണ്ട്സും ഞങ്ങൾ കയറിയ ബസ്സിൽ തന്നെ ആണ് കയറിയത്... 



കാശ്മീരിലെ താഴ്‌വാരങ്ങളിലൂടെ ആണ് ഞങ്ങൾ ഇപ്പൊ പോകുന്നത്...പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന  പുലമാർഗിലേക്ക് ആണ് പോകുന്നത്..... 




പുറത്തേക്ക് നോക്കുമ്പോൾ.. എങ്ങും തൂവെള്ള നിറമാണ്.... യാത്രക്ക് ഒടുവിൽ ഞങ്ങൾ ലക്ഷ്യ സ്ഥാനത് എത്തി.. എല്ലാവരും ബസ്സിൽ നിന്നിറങ്ങി 



ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് ആണ് കാശ്മീർ എന്ന് പറയുന്നത് വെറുതെ അല്ല.. ഇവിടെ വന്നു കഴിയുമ്പോൾ. ആരായാലും പറയും.. ഞങ്ങൾ ഇപ്പൊ വല്ലാത്ത ത്രില്ലിൽ ആണ്.. കപ്പിൾസിന് ഒക്കെ വരാൻ പറ്റിയ crct place ആണ് ഇത്... 



ഞാൻ റിസുട്ടിയെ നോക്കി.. എവിടെ ആ കുരിപ്പ് ഇന്നേ mind പോലും ചെയ്യുന്നില്ല.. ഈ ഇടെ ആയി അവൾക്ക് ഇപ്പൊ തീരെ മൈൻഡ് ഇല്ല.. വരട്ടെ ശെരി ആക്കി കൊടുക്കാം.. 




@@@@@@@@@@@@@@@@@@@@@@@@@@@@@@



നെച്ചു 


Wow... അടിപൊളി.. ഇവിടെ ഇങ്ങനെ നിക്കുമ്പോ സത്യം പറയാലോ.. സ്വപ്നം ആണോ എന്നൊക്കെ തോന്നുവാ.. എവിടെ നോക്കിയാലും മഞ്ഞു.....



അവിടെ കേബിൾ കാർ കണ്ടതും... ഞാൻ അപ്പൊ തന്നെ rowdy ഗേൾസിനെ വിളിച്ചു കാണിച്ചു കൊടുത്തു.. ദുആ ഒഴികെ ബാക്കി എല്ലാവരും അതിൽ കയറണം എന്ന് പറഞ്ഞപ്പോൾ.. എനിക്കും വല്ലാത്ത ത്രില്ല് ആയി.. പക്ഷെ ദുആയും കൂടി വന്നാലേ ശെരിയാകു.. 


ആ പെണ്ണിനെ കുറേ സോപ്പ് ഇട്ടു അവസാനം സമ്മതിച്ചു.. ഞങ്ങൾ അവിടേക്ക് പോകാൻ നിന്നപ്പോൾ.. devil kings മുന്നിൽ കയറി വന്നു... 


ഞങ്ങൾ എല്ലാവരും അവരെ നോക്കി.. 


"എങ്ങോട്ടാ... "പാച്ചുക്ക 



"കേബിൾ കാറിൽ കയറാൻ.. "


"ഓ.. അതിനാണോ.. എന്നാ വാ ഞാനും ഉണ്ട്... "പാച്ചുക്ക 


പാച്ചുക്ക എന്റെ കൈ പിടിച്ചു അവിടേക്ക് കൂട്ടികൊണ്ട് പോയി.. ഞാൻ ബാക്കി ഉള്ളവരെ പോയിട്ട് വരാം എന്നാ മട്ടിൽ നോക്കി.... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️





പാച്ചുക്ക അവളെ കൊണ്ട് പോകുന്നതും നോക്കി നിക്കുമ്പോ ആണ്.. റാസി എന്റെ മുന്നിൽ കയറി നിന്നത്.. ഞാൻ aവനെ നോക്കി എന്താ എന്നാ മട്ടിൽ പുരികം പൊക്കി.. 


"ആരെ നോക്കി നിക്ക.. വന്നേ. "റാസി 



അവൻ എന്റെ കൈയും പിടിച്ചു അങ്ങോട്ട് കൊണ്ട് പോയി... ഞാൻ അവന്റെ കൈക്ക് കുറേ അടിച്ചു.. അവൻ എന്നിട്ടും വിട്ടില്ല. അവസാനം അവിടെ എത്തിയപ്പോൾ.. ഞങ്ങൾ എല്ലാവരും കേബിൾ കാർ കണ്ട്രോൾ ചെയ്യുന്ന ആളോട് സംസാരിച്ചു.... മൂന്ന് കാറിൽ ആയി.. 12 പേർക്ക് കയറാൻ അവസരം തന്നു.. 




ഞാനും റിസുവും പിന്നെ ആ  റാസിയും.. കൂടെ ജാസിക്കയും ഒരു കാറിൽ... അങ്ങനെ ആക്കിയതാ അവൻ.. കോപ്പ്.. 



ഞങ്ങൾ ആ കാറിൽ കയറി.. അത് മുന്നോട്ട് പോയി.. 



*ഗുല്മര്ഗിന്റെയും ഗോണ്ടല എന്നാ ഗ്രാമത്തിന്റെയും മഞ്ഞു കാഴ്ച ആകാശത്തു നിന്ന്  ആസ്വദിക്കണമെങ്കിൽ... കേബിൾ കാർ റൈഡ് തന്നെ തിരഞ്ഞെടുക്കണം..അത്രക്കും മനോഹരം ആയിരുന്നു ആ കാഴ്ച...*


ഗുല്മര്ഗില് നിന്ന് കോങ്ദൂർ വരെയും... കോങ്ദൂരിൽ നിന്ന് അഫർവാറ്റ് വരെയും അഞ്ചു കിലോമീറ്റർ  വീതമാണ്  കാർ സർവീസ് ചെയ്യുന്നത്... 



ജാസിക്കയും റിസുവും തമ്മിൽ തല്ലുണ്ടാക്കി അവസാനം രണ്ടുപേരും തമ്മിൽ നന്നായി.  ഇപ്പൊ ഒട്ടി ഒരുമി ഇരുന്ന് ഫോട്ടോ എടുക്കാണ്.. ഞാൻ അവരെ നോക്കി ചിരിച്ചിട്ട് പുറത്തേക്ക് നോക്കി ഇരുന്നു... 




പെട്ടെന്ന് എന്റെ റാസി അടുത്തേക്ക് വന്നിട്ട് എന്റെ കൈ കോർത്തു ഇരുന്നു.. ഞാൻ അവനെ നോക്കി.. എന്നിട്ട് അവനിൽ നിന്ന് കൈ വിടുവിഴക്കാൻ നോക്കിയപ്പോൾ.. കഴിയുന്നില്ല.. മുറുക്കി പിടിച്ചിരിക്കുവാ.... 



"റാസി.. കൈ വിട്.. "



"ഒന്ന് ചിരിച്ചേ.. "റാസി 


അവൻ എന്റെ കവിളിൽ പിച്ചി.. ഞാൻ മറ്റേ കൈ കൊണ്ട് അവന്റെ കൈ തട്ടി.. അവൻ കൈ വിടുന്ന ലക്ഷണം ഇല്ലാഞ്ഞപ്പോൾ.. ഞാൻ പിന്നെ അങ്ങോട്ടേക്ക് നോക്കിയില്ല.. 



പിന്നെ അവൻ എന്നെ തോണ്ടാൻ തുടങ്ങി.. 



"എന്താ.. "


"ഒന്ന് ചിരിക്കടി.. "റാസി 


റാസി selfi എടുക്കാൻ വേണ്ടി ഫോൺ പിടിച്ചത് കണ്ടു.. അവനെ ഒന്ന് നോക്കിയിട്ട്. പിന്നെ ഫോണിലേക്ക് നോക്കി.. ഹീ... എന്ന് കാണിച്ചു. അപ്പൊ തന്നെ അവൻ കോർത്തു വച്ച കൈ.. അവന്റെ നെഞ്ചിലേക്ക് വച്ചു.. എന്നിട്ട് selfi എടുത്തു.. 



അവന്റെ നെഞ്ചിൽ എന്റെ കൈ കണ്ടപ്പോൾ.. എന്തോ വല്ലാതെ എന്റെ നെഞ്ച് മിടിക്കുന്ന പോലെ.. ഞാൻ അപ്പൊ തന്നെ അവന്റെ കൈക്കുള്ളിൽ നിന്ന് കൈ എടുക്കാൻ നോക്കിയപ്പോൾ.. അവൻ തന്നെ വിട്ടു.. എന്നിട്ട് സെൽഫിയിലേക്ക് നോക്കിയിട്ട്.. 




"ദുആ.. thank u ദുആ.. നീ ഇങ്ങനെ എങ്കിലും എന്റെ കൂടെ ചിരിച്ചിട്ട് ഒരു ഫോട്ടോ എടുത്തല്ലോ.. love u ദുആ.. "എന്ന് പറഞ്ഞു റാസി എന്നെ കിസ്സ് ചെയ്യാൻ വന്നതും. പെട്ടെന്ന് എവിടെന്നോ വെളിവ് വന്ന പോലെ. തലക്ക് കൈ കൊടുത്ത്.. ജാസിക്കാനേ പോയി കിസ്സ് ചെയ്തു. 


ജാസിക്ക ഇവൻ വട്ടായോ എന്നാ മട്ടിൽ കവിളിൽ കൈ വച്ചോണ്ട് റാസിയെ നോക്കി.. 


*'റാസി നിന്റെ ഈ സന്തോഷം കാണുമ്പോൾ എനിക്ക് വല്ലാതെ പേടിയാകുന്നു.. ഇത് കാരണം ആണ് ഞാൻ നിന്നോട് എന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയാത്തത്.. ഞാൻ പറഞ്ഞാൽ..നീ ഒരുപാട് സ്വപ്നം കാണും.. ആ സ്വപ്നം ഒരിക്കലും എനിക്ക് നിറവേറ്റാൻ കഴിയില്ല റാസി.. കാരണം എനിക്ക് ഇനി ഒരു ജീവിതം ഉണ്ടാകുമോ. എന്നറിയില്ല. Eന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയാൽ. ഒരുപക്ഷെ ഞാൻ നിങ്ങളെ ഒക്കെ മുന്നിൽ ഉണ്ടാകുമോ എന്നറിയില്ല...നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷെ അത് എന്റെ ഉള്ളിൽ തന്നെ ആ ഇഷ്ടം ഉണ്ടാവുള്ളു. പുറമെ ഒരിക്കലും ദുആ ആ ഇഷ്ടം എടുത്തു കാണിക്കില്ല റാസി'*


ഞാൻ അവനെ നോക്കി.. അങ്ങനെ ചിന്തിച്ചു.. 


പെട്ടെന്ന് അവൻ എന്നെ നോക്കി എന്താ എന്നാ മട്ടിൽ പുരികം പൊക്കി.. ഞാൻ അപ്പൊ തന്നെ ഒന്നുല്ല്യ എന്നാ മട്ടിൽ തല ആട്ടി.. പുറത്തേക്ക് നോക്കി നിന്നു... 

==============================================


ഫൈഹ 


ഞങ്ങൾ കേബിൾ കാറിൽ നിന്ന് ഇറങ്ങി. 
അപ്പോയെക്കും ബാക്കി ടീംസ് എത്തിയിരുന്നു..... 




അന്നത്തെ ദിവസം ഗുൽമാർഗ് മുഴുവനും ചുറ്റി കറങ്ങി.. പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്നത് ഇവിടത്തെ ഗുൽമാർഗ് ആണ്.... പ്രകൃതിഭംഗി ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളെ ഒക്കെ കാണാൻ പറ്റി..

...........


തിരിച്ചു റിസോർട്ടിൽ എത്തി.. ഇന്നും കൂടിയേ ഇവിടെ തങ്ങുവുള്ളു നാളെ ലഡാക്കിലേക്ക് ആണ് പോവുന്നെ അവിടത്തെ ഹോട്ടലിൽ ആയിരിക്കും ഇനി stay ചെയ്യുന്നത്... 


എല്ലാവരും ഫ്രഷായി ആ റിസോർട് ഒന്ന് ചുറ്റി കാണാൻ ഇറങ്ങി. റിസോർട്ടിന് ചുറ്റും മഞ്ഞാണേലും ഞങ്ങൾ ഒന്ന് കാണാൻ ഇറങ്ങി... 



"എടി നമുക്ക് ഇവിടെ അങ്ങനെ സ്ഥിരതാമസം ആക്കിയാലോ.. "ചിന്നു 



"നിന്റെ ഇച്ചായൻ ഇത് കേൾക്കേണ്ട. നിന്നെ വേണേൽ ഇപ്പൊ പൊക്കിക്കൊണ്ട് നാട്ടിലേക്ക് കൊണ്ട് പോകും. "ദുആ 


"ഓ പിന്നെ... "ചിന്നു 
.

"എന്നാലും ചിന്നു പറഞ്ഞത് ഞാൻ അങ്ങ് തള്ളി കളയില്ല.. ഇവിടെ വന്നവർ ആരായാലും ശെരി.. അവർക്ക് തിരിച്ചു പോകാനുള്ള ഒരാഗ്രഹം കാണില്ല.. വല്ലാത്ത ഒരു ഫീലിംഗ്സ് ആണ് ഇവിടെ വന്നപ്പോ... "റിസു 



"ഒലക്ക... മനുഷ്യന്റെ മനസ്സമാധാനം ഇവിടെ വന്നപ്പോ നഷ്ടപ്പെട്ടു.. എത്രയും പെട്ടെന്ന് ഒന്ന് നാട്ടിൽ എത്തി കിട്ടിയാൽ മതിയായിരുന്നു.. "ദുആ 



എന്നും പറഞ്ഞോണ്ട് ദുആ അവിടന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും. 


"നീ എങ്ങോട്ടാ "നെച്ചു അവളെ കയ്യിൽ പിടിച്ചു 


"എനിക്ക് തല വേദനിക്കുന്നു.. നിങ്ങൾ നടന്നോ.. ഞാൻ റൂമിലേക്ക് പോവാണ് ഒന്ന് കിടക്കട്ടെ... "ദുആ 

"ഞാൻ  വരണോ "


"ഹേയ് വേണ്ട ഡാ.. നിങ്ങൾ ഏതായാലും ഇറങ്ങിയത് അല്ലെ അത് നടക്കട്ടെ.. "ദുആ 


"Hm.. "അവൾ അവിടന്ന് പോയി.. 


ഞങ്ങൾ ആ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിന്റെ അടുത്തേക്ക് പോയി.. ഒരു കാരണവശാലും അതിൽ ഇറങ്ങില്ല.. അല്ലെങ്കിലേ തണുത് മരവിച്ചു കിടക്കാണ്.. അതിന്റെ ഇടയിൽ കൂടി ഇതിലും കൂടി ഇറങ്ങിയാൽ പിന്നെ എടുക്കാൻ ഉണ്ടാവില്ല.. uff 



ഞങ്ങൾ ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കുമ്പോ ആണ്.. ആരൊക്കെയോ ആ സ്വിമ്മിംഗ് പൂളിലേക്ക് ചാടിയത്..അവര് ചാടിയപ്പോൾ  അതിലെ വെള്ളം ഞങ്ങളെ മേലേക്ക് ആയി.... 


വെള്ളത്തിൽ വീണ കോഴികളെ പോലെ എല്ലാം കൂടി വിറച്ചു... ഈ കൊടും ചതി ചെയ്തത് ആരാ എന്നാ നോക്കിയപ്പോൾ അതിലേറെ കലിപ്പ് വന്നു.. 

Devil kings ആയിരുന്നു അത്... ഇവന്മാർക്ക് തണുപ്പും ചൂടും ഒന്നും ഇല്ലേ റബ്ബേ . 



"നി... നി.. നിങ്ങ.. നിങ്ങൾ... എ.. എന്ത്.. പ് പണിയ ക്.. ക.. കാണിച്ചേ... "നെച്ചു.. 


നെച്ചു വിറച്ചു കൊണ്ട് ഒരുവിധത്തിൽ അങ്ങനെ ഒക്കെ ചോദിച്ചു.. 


"നിനക്ക് വിക്കും തുടങ്ങിയോ.. "പാച്ചുക്ക.. 


മലർന്ന് കിടന്ന് നീന്തി കൊണ്ട് പാച്ചുക്ക അങ്ങനെ ചോദിച്ചതും.. 


"പ്പ..... "നെച്ചു.. 


അത് കേട്ടതും പാച്ചുക്ക അടിയിലേക്ക് മുങ്ങിയിട്ട് മുകളിലേക്ക് വന്നിട്ട്.. മുഖത്തെ വെള്ളം കൈ കൊണ്ട് തുടച്ചു നെച്ചൂനെ നോക്കി . നെച്ചു ഉറഞ്ഞു തുള്ളികൊണ്ട് പാച്ചുക്കാനേ നോക്കി.. 


എന്നിട്ട് ചുറ്റിലും നോക്കി.. അവിടെ ഉണ്ടായിരുന്ന തോർത്തു എടുത്തു.. 


"ഇത് ഞാൻ കൊണ്ട് പോവാ... "നെച്ചു 


എന്ന് പറഞ്ഞു അവൾ അവിടന്ന് പോയി.. പിന്നെ നിങ്ങളെനന്ത്‌ നോക്കി നിക്ക. അതെടുത്തു വരാൻ നോക്ക് എന്ന് പറഞ്ഞോണ്ട് റിസു അവിടെ കണ്ട തോർത്തു എടുത്ത് പോയി. പിന്നാലെ ഞങ്ങളും അവിടെ ഉണ്ടായിരുന്ന എല്ലാ തോർത്തും എടുത്ത്.. റൂമിലേക്ക് പോയി.. പോകുമ്പോൾ.. റാസിക്ക വിളിച്ചു കൂവുന്നുണ്ട്.. 


എന്റെ ഇങ് താടി എന്നൊക്കെ.. ഞങ്ങൾ അത് കേൾക്കാത്ത മട്ടിൽ അവിടന്ന് പോന്നു.. 





🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶




ഞാൻ അവിടന്ന് റൂമിലേക്ക് വരുമ്പോൾ ആണ്.. ആ ഷിഹാബും ഫ്രണ്ട്സും എനിക്ക് മുന്നിലേക്ക് വരുന്നത്... ഞാൻ അവരെ മൈൻഡ് ചെയ്യാതെ പോകാൻ നിന്നപ്പോൾ.. അവൻ എന്റെ മുന്നിൽ കയറി നിന്നു.  


"അല്ല ആരാ ഇത്.. ദുആയോ.. ഓഹ് സോറി rowdy ദുആയോ.. അങ്ങനെ ആണല്ലോ ഇപ്പൊ എല്ലാവരും പറയാറ്.. അപ്പൊ ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നെ... "ശിഹാബ് 



"നീ ഇപ്പൊ ഇതുപറയാനാണോ വന്നത്.. "


"ഹേയ് അല്ല... നിന്നെ കണ്ടപ്പോ ഞാൻ പറയാതിരുന്നാൽ മോശം അല്ലെ ദുആ... "ശിഹാബ് 



"പറഞ്ഞു കഴിഞ്ഞില്ലേ... എന്നാ ഞാൻ പോട്ടെ "


എന്ന് പറഞ്ഞു ഞാൻ പോവാൻ നിന്നതും.. അവൻ എന്റെ കയ്യിൽ കയറി പിടിച്ചു.. 


"അങ്ങനെ അങ്ങ് പോയാലോ... "ശിഹാബ്.. 


ഞാൻ അവൻ പിടിച്ച കയ്യിലേക്കും.. എന്നിട്ട് അവനെയും നോക്കി.. എന്റെ നോട്ടത്തിന്റെ പൊരുൾ മനസ്സിലായ മട്ടിൽ.. അവൻ കൈ എടുത്തു.. 

"ഓഹ് സോറി... "


ഞാൻ അവനെ ഒന്ന് ഇരുത്തി നോക്കി.. 


"ദുആ.. നീ ഇങ്ങനെ നോക്കരുത് കേട്ടോ.. സത്യം പറയാലോ.. ആ റാസി നിന്റെ പിറകെ നടക്കുന്നത് വെറുതെ അല്ല. നിന്നെ പോലെ ഒരു പെണ്ണിനെ ഏതൊരാണും ആഗ്രഹിക്കും...ദുആ സത്യം പറയട്ടെ.. എനിക്കും നിന്നെ പെരുത്തിഷ്ട.. നിനക്ക് റാസിയെ ഏതായാലും ഇഷ്ടമില്ലല്ലോ... 


എന്നാ പിന്നെ നീ എന്നെ നോക്കിക്കോ ദുആ... "ശിഹാബ് 



"അയ്യോ.. വേണ്ട ശിഹാബേ... ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ചു പോയിക്കോട്ടെ... എന്നാ ഞാൻ പോവാണേ കുറച്ചു തിരക്കുണ്ട്... "


ഞാൻ അവനെ മറി കടന്നു നടന്നു 


"നീ ഇപ്പൊ പോയിക്കോ.. അതികം വൈകാതെ.. നിനക്ക് ഒരു സർപ്രൈസ് തരുന്നുണ്ട്... നീ wait ചെയ്യുന്ന ആ സർപ്രൈസ്... "ശിഹാബ്.. 


അവൻ പറഞ്ഞത് കേട്ടിട്ട് ഞാൻ നടത്തം നിർത്തി തിരിഞ്ഞു അവനെ നോക്കി. അവൻ എന്നെ നോക്കി സൈറ്റ് അടിച്ചു.. അവിടന്ന് പോയി.  



അവൻ എന്ത് സർപ്രൈസിന്റെ കാര്യമാ പറഞ്ഞെ. ഇനി ഇവൻ പറയുന്നത്. ആ rk പറയുന്നതും ഒന്നാണോ.. ഓഹ് no... ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യന്റെ സമാധാനം കളയാൻ ... 



ഞാൻ റൂമിലേക്ക് പോയി.. സോഫയിൽ ഇരുന്നു.. ആ ഷാനയും ഫ്രണ്ട്സും ഉണ്ട് അടുത്ത്.. ഞാൻ അവരെ വകവയ്ക്കാതെ.. അവിടെ ഉണ്ടായിരുന്ന ഒരു ബുക്ക്‌ എടുത്തു വായിച്ചു. ഇവിടെ ഇന്റർനെറ്റ്‌ use ചെയ്യില്ല. അതുകൊണ്ട് ഫോൺ ഒന്നും നോക്കാറേ ഇല്ല. Range ഒട്ടും ഇല്ല. 



ആ ഷാനൻറെ ഫ്രണ്ട് neha... എന്നെ നോക്കി ഒന്ന് ചുമച്ചു.. ഞാൻ അപ്പൊ തന്നെ ബുക്കിൽ നിന്ന് നോട്ടം അവളിലേക്ക് തെറ്റിച്ചു... 


"Neha... എന്റെ കണ്ണിന്റെ കുഴപ്പം ആണോ അതോ. ഇവിടെ കാണുന്നതാണോ സത്യം. "ഷാന 


"നീ കാണുന്നത് തന്നെ ആടി സത്യം... "ഷാന 


"ഓഹോ.. ദുആ  നീയും നിന്റെ ആ അലവലാതി ഫ്രണ്ട്സും തല്ലി പിരിഞ്ഞോ "ഷാന 


ഞാൻ അവളെ പുരികം പൊക്കി നോക്കി. 



"അല്ല. നിന്നെ ഇങ്ങനെ ഒറ്റക്ക് കാണാറില്ല  അതുകൊണ്ടാണെ.... "ഷാന 



"ഓഹോ...നിന്നോട് പറയാൻ ഇരിക്കയായിരുന്നു.. ഞങ്ങൾ എല്ലാവരും തല്ലി പിരിഞ്ഞു. എന്തേയ്... ഇനി നിനക്കെന്തെങ്കിലും പറയാൻ ഉണ്ടോ. "


ഞാൻ അവളെ കളിയാക്കി പറഞ്ഞത് കേട്ട്.. അവൾ ഉറഞ്ഞു തുള്ളി. അവിടന്ന് എഴുനേറ്റ് അവളെ റൂമിലേക്ക് പോയി പിന്നാലെ അവളെ വാലും.. 


ഞാൻ അവളെ നോക്കി കോട്ടി ചിരിച്ചു. 



അവിടേക്ക് rowdy girls വന്നതും. ഞാൻ അവരെ നോക്കി. അവരെ വരവ് കണ്ടു മനസ്സിലാകതെ. ഞാൻ സോഫയിൽ നിന്ന് എഴുനേറ്റു.. 



എല്ലാം വിറച്ചു.. റൂമിലേക്ക് കയറി പോയി.. ഞാനും പിന്നാലെ പോയി.. ബാഗിൽ നിന്ന് ഡ്രെസ് തിരക്കിട്ടു എടുത്ത്. ലെച്ചു ബാത്റൂമിലേക്ക് കയറി.. അവൾ കയറിയത് കണ്ടു ബാക്കി എല്ലാവരും ബാത്‌റൂമിന്റെ ഡോർ തല്ലി പൊളിക്കുന്നുണ്ട്.. 


ഞാൻ അവളുമാരോട് കാര്യം തിരക്കി.. ചിന്നമ്മ എല്ലാം പറഞ്ഞപ്പോൾ. ഇത് devil കിങ്സിന്റെ പണിയാണെന്ന് മനസ്സിലായി.. 


ഞാൻ അവരെ നിൽപ്  കണ്ടിട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി.. 



എല്ലാവരും ഡ്രസ്സ്‌ ഒക്കെ change ചെയ്ത്.. സോഫയിൽ ചെന്നിരുന്നു. അപ്പൊ devil kings നിർത്താതെ തുമ്മി കൊണ്ട് അവിടേക്ക് വരുന്നു. Rowdy girls വന്നതിനേക്കാളും കഷ്ടത്തിൽ ആണ് അവര് വന്നത്. 



ഇവളുമാർ കൊടുത്ത പണി നന്നായിട്ട് ഏറ്റിട്ടുണ്ട്.. അവര് ഇവളുമാരെ ഒന്ന് തുറിച്ചു നോക്കിയിട്ട് റൂമിലേക്ക് കയറി പോയി.. 



🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵



ഇന്ന് ഞങ്ങൾ    സോൻമാർഗിലേക്ക്  ആണ്... പോകുന്നത്. ലഗേജും ഒക്കെ എടുത്ത്.. ഞങ്ങൾ ബസ്സിൽ കയറ്റി. ഞങ്ങൾ എല്ലാവരും ഗുൽമാർഗ് വിട്ടു........ 


സമയം അതിന്റെ വഴിക്ക് അങ്ങനെ പോയി.. ഞങ്ങൾ ഇപ്പൊ സോൻമാർഗിൽ എത്തി.. മഞ്ഞു മലകൾ അതിരിടുന്ന ജമ്മു കശ്മീരിലെ മനഹോരമായ ഹിൽസ്റ്റേഷൻ ആണ് സോൻമാർഗ്.. 



ഞങ്ങൾ അവിടെ എത്തി. അവിടെ ഉള്ള ഹോട്ടലിൽ പോയി ഫ്രഷായി.. സോൻമാർഗിലെ സ്ഥലങ്ങളൊക്കെ കാണാൻ പോയി   


സോൻമാർഗിൽ നിന്ന് 6 കിലോമീറ്റർ അകലെ ഉള്ള ഒരു നദി കാണാൻ വേണ്ടി ആണ് ഞങ്ങൾ ഇപ്പൊ വന്നത്... ആ നദി  നീലഗ്രദ് നദി എന്നാണ് അറിയപ്പെടുന്നത്.. 



ആ നദിയുടെ പ്രേത്യേകത അതിലെ  ചുവന്ന വെള്ളമാണ്... രോഗങ്ങളെ ശമിപ്പിക്കാൻ  കഴിവുണ്ടെന്ന് പറയപ്പെടുന്ന തടാകത്തിൽ കുളിക്കാൻ സഞ്ചാരികൾ ധാരാളമായി എത്താറുണ്ട് എന്നാണ് ഇവിടെ ഉള്ളവരോട് ചോദിച്ചപ്പോൾ മനസ്സിലാക്കിയത്.  



ഞങ്ങൾ നദിയുടെ വരമ്പത്തു നിന്നു...ജാസിക്ക ഇന്റെ തോളിലും ഞാൻ പാച്ചുക്കന്റെ  തോളിലും പാച്ചുക്ക ഫൈഹന്റെ.. ഫൈഹ അപ്പുവേട്ടന്റെ.. അപ്പുവേട്ടൻ ചിന്നമ്മ.. ചിന്നമ്മ റാസിയുടെ.. റാസി ലെച്ചുന്റെ .. ലെച്ചു അച്ചായന്റെ. അച്ചായൻ റിസു ന്റെ. റിസു ബാസിക്കന്റെ.. ബാസിക്ക നെച്ചുവിന്റെ.. തോളിലും കൈ ഇട്ടു.. 


ആ നദിക്ക് അക്കരേക്ക് നോക്കി നിന്നു.  


"അതെ... നമ്മൾ ഈ നദിയിൽ കുളിച്ചാൽ രോഗം ഒക്കെ മാറുവോ... "rizuc


ഞങ്ങൾ അവളെ തല ചെരിച്ചു നോക്കി.. അവൾ വളിഞ്ഞ ഇളി ഇളിച്ചു.. 


"അല്ല... അവര് അങ്ങനെ ഒക്കെ പറഞ്ഞതല്ലേ അപ്പൊ എന്തേലും സത്യം ഉണ്ടാകില്ലേ.. "റിസു 


"ഡാ ബാസി അവളെ തലക്കൊന്ന് കൊടുത്തേ.. ഞാൻ ഇവിടെ ആയി പോയി.. ഇല്ലേൽ അവളെ ഈ നദിയിൽ മുക്കി കൊന്നേനെ... "പാച്ചുക്ക 


"അങ്ങനെ ഒന്നും ആക്ഷേപിക്കണ്ട.. ഇതൊക്കെ ഇവിടെ ഉള്ളോരേ വിശ്വാസങ്ങൾ ആണ്... അതിലൊന്നും നമ്മൾ ഒന്നും പറയാൻ നിക്കണ്ട.. "റാസി.. 

"ഏതായാലും വന്നതല്ലേ.. നമ്മക്കും ഒന്ന് കുളിക്കാം... "അപ്പുവേട്ടൻ.. 


അത് കേൾക്കേണ്ട താമസം എല്ലാം കൂടി അതിലേക്ക് ചാടി... 

അത് കണ്ട ബാക്കി സ്റുഡന്റ്സിൽ പലരും അതിലേക്ക് ചാടി.. എന്തിന്. കിട്ടികളെ നിയന്ത്രിക്കേണ്ട.. അച്ചായൻ പോലും.. ആ നദിയിൽ കുളിച്ചോണ്ട് ഇരിക്ക.. ഇതൊക്കെ കണ്ടു കിളി പോയി നിക്കുന്ന ഞങ്ങൾ അവരെ കുറേ വിളിച്ചു. എവിടെ ഒന്നും തിരിഞ്ഞു നോക്കുന്നു പോലും ഇല്ല.. bloody അലവലാതിസ്.. 


അവരുടെ നീരാട്ടം ഒക്കെ കഴിഞ്ഞു. കരയിൽ കയറി.. അവിടെ അടുത്ത് തന്നെ ഒരു ചെറിയ ചെറിയ വീടുകൾ ഉണ്ടായിരുന്നു. . അവിടെ പോയി. ഇവന്മാർ എല്ലാവരും ഡ്രസ്സ്‌ change ചെയ്തു... 



അവിടന്ന് ഞങ്ങൾ പോകാൻ നിന്നപ്പോൾ.. ഫൈഹന്റെ ഫോൺ.. ആ നദിക്ക് അരികെ വച്ചു മറന്നു എന്ന് പറഞ്ഞു. അവൾ അത് എടുക്കാൻ പോയി... 


എത്ര ആയിട്ടും അവളെ കാണാത്തത് കണ്ടപ്പോൾ... ഞാൻ അവിടേക്ക് പോകാൻ നിന്നപ്പോ ആണ്.. ആ ഷാനയും ഫ്രണ്ട്സും ചിരിച്ചോണ്ട് വരുന്നത് കണ്ടത്.. 

ഞാൻ അപ്പൊ തന്നെ ഫൈഹന്റെ അടുത്തേക്ക് ഓടി.. അവൾ ആ നദിയിൽ മുങ്ങി താഴുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു.. ഞാൻ ഒന്നും നോക്കാതെ അതിലേക്ക് ചാടി... അവളെ അടുത്തേക്ക് നീന്തി..ആ നദിയിൽ നല്ല ഒഴുക്കുണ്ട്.. ഞാൻ എന്റെ കഴിവിന്റെ പരമാവധി വേഗത്തിൽ നീന്തി അവളെ അടുത്തെത്തി... അവളെ കയ്യിൽ പിടിച്ചു 


അവൾ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടപ്പോൾ.. ഞാൻ വല്ലാതെ ആയി..അവളെ കയ്യിൽ പിടിച്ചോണ്ട് കരക്കടുത്തേക്ക് കൊണ്ട് വന്നു... 


അപ്പോയെക്കും അവിടേക്ക് നമ്മളെ ടീംസ് വന്നിരുന്നു... അവളെ പിടിച്ചു കരയിൽ കയറ്റി കിടത്തി..ഞാനും കരയിലേക്ക് കയറി. ബാസിക്ക അവളെ തട്ടി വിളിക്കുന്നുണ്ട്.. കൂടെ rowdy girls എല്ലാവരും കൂടി... അവളെ വിളിച്ചു കരയുന്നും ഉണ്ട് 
.


"ഡാ.. അവൾ വെള്ളം കുടിച്ചിട്ടുണ്ട് എന്നു തോന്നുന്നു.. നീ അത് പുറത്ത് കളയാൻ നോക്ക്.. "അച്ചായൻ.. 

ബാസിക്ക  ആ എന്ന് പറഞ്ഞു.. അവളെ കവിളിൽ പിടിച്ചു വാ കുറച്ചു തുറപ്പിച്ചു... എന്നിട്ട് ബാസിക്ക ശ്വാസം അവളെ ഉള്ളിലേക്ക് ആക്കി കൊടുത്തു.. 



പെട്ടെന്ന് അവൾ ചുമച്ചു.. അകത്തുള്ള വെള്ളം മുഴുവനും ബാസിക്കന്റെ മുഖത്തേക്ക് തുപ്പി കൊടുത്തു.. അത് കണ്ടു ഞങ്ങൾ എല്ലാവരും ചിരിച്ചു.. ബാസിക്ക അവളെ നോക്കി കണ്ണുരുട്ടി.. അവൾ അവിഞ്ഞ ചിരി പാസ്സാക്കി.. 


റിസു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി.. 



"ഫൈഹ നീ എങ്ങനെ ഇതിലേക്ക് വീണു... "ലെച്ചു 


"അത് പിന്നെ... "ഫൈഹ 


"എന്താടി എന്താ ഉണ്ടായേ നീ കാര്യം.. പറ "നെച്ചു 


"നിങ്ങൾ പ്രശ്നം ഉണ്ടാക്കരുത്... "അത് അവൾ എന്നെ നോക്കിയാണ് പറഞ്ഞത്... 


"ഇല്ല നീ കാര്യം പറ പെണ്ണെ "ചിന്നു 



"Ha... "





•°•°•°•°•`•`•`•`•`•`•`•`•`•`•`•`°•°•°•°•°•°•


ഫൈഹ 




ഞാൻ ഫോൺ എടുക്കാൻ വേണ്ടി വന്നപ്പോ ആ ഷാനയും ഫ്രണ്ട്സും ഇവിടെ ഉണ്ടായിരുന്നു.. ഞാൻ അവരെ മൈൻഡ് ചെയ്യാതെ.. ഫോൺ എടുത്ത്.. പോകാൻ നിന്നപ്പോൾ... അവളെ ആ വാല് neha എന്റെ മുന്നിൽ കയറി വന്നു.. 


അവളും ഞാനും ഒന്ന് ഉടക്കി.. വെറുതെ അല്ല എന്നെ വന്നു ചൊറിഞ്ഞപ്പോൾ ഞാൻ കേറി മാന്തി.. 


"നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല ഒന്ന് പോയെടി "


എന്ന് പറഞ്ഞു ഞാൻ പോകാൻ നിന്നപ്പോൾ... അവളെന്റെ കൈ പിടിച്ചു അവളെ മുന്നിൽ കൊണ്ട് നിർത്തി.. 


"അങ്ങനെ അങ്ങ് പോയാലോ.. നീ ഇതിൽ കുളിച്ചിട്ടുണ്ടോ.. "neha 


ഞാൻ അവളെ തന്നെ നോക്കി.. 



"ഇല്ലെങ്കിൽ ഒന്ന് കുളിച്ചു നോക്ക്.. "neha 


എന്ന് പറഞ്ഞു അവൾ എന്നെ അതിലേക്ക് തള്ളിയിട്ടു... എനിക്ക് നീന്താൻ വല്ല്യ വശമില്ലാത്തോണ്ട്.. അതിലെ കുറേ വെള്ളം കുടിച്ചു.. കൃത്യ സമയത്ത്.. ദുആ വന്നില്ല എന്നിരുന്നേൽ.. ഞാൻ ഇതിൽ അങ്ങ് ഒളിച്ചു പോയേനെ.. 





**********************************



ഫൈഹനെ ആ neha തള്ളിയിട്ടതാണ് എന്നറിഞ്ഞപ്പോൾ.. അവളെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കാന തോന്നിയെ.. 


പെട്ടെന്ന് ദുആ.. അവിടന്ന് എങ്ങോട്ടോ പോകുന്നത് കണ്ടു.. അവളെ പിന്നിൽ നിന്ന് കുറേ വിളിച്ചു. അവൾ അതൊന്നും കേട്ട ഭാവം പോലും നടിക്കാതെ.. പോയി. 


"അവൾ നെഹന്റെ അടുത്തേക്ക് ആയിരിക്കും ഇപ്പൊ ഒരു പ്രശ്നം ഉണ്ടാക്കാതെ എങ്ങനേലും നോക്ക് plz "ഫൈഹ 


ഞങ്ങൾ എല്ലാവരും.. ദുആന്റെ പിന്നാലെ പോയി.. 


ബസ്സിൽ കയറാൻ നിന്ന.. നെഹനെ.. ദുആ പിടിച്ചു.. ബസിനോട് ചാരി നിർത്തി.. എന്നിട്ട് അവളെ കഴുത്തിൽ കൈ വച്ചു..



"എന്ത് ധൈര്യത്തിൽ ആടി.. നീ അവളെ പിടിച്ചു അതിലേക്ക് തള്ളിയിട്ടത്.. പറയടി.. പുല്ലേ..  "ദുആ 


അവൾ ഒന്നാകെ പേടിച്ച മട്ടിൽ ആണ് ദുആനെ നോക്കുന്നത്.. ദുആ ആണേൽ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ.. അവളെ നോക്കുന്നു.. ഞാൻ ഇതൊക്കെ കൈയും കെട്ടി നോക്കി നിന്നു.. 


നേഹക്ക് ശ്വാസം കിട്ടാതെ ആയപ്പോൾ.. ആ ഷാന അതിൽ കയറി ഇടപെട്ടു.. ആ ഇനി അവൾക്കും കിട്ടിക്കോളും... 



"വിടെടി.. അവളെ... "ഷാന 



ദുആ ഷാനൻറെ മോന്ത നോക്കി ഒന്ന് പൊട്ടിച്ചു... സബാഷ്... അവൾക്ക് ഈ ഈയിടെ ആയി.. ഒന്നിന്റെ കുറവുണ്ടായിരുന്നു.. 


"അങ്ങോട്ട് മാറി നിക്കടി കോപ്പേ "ദുആ 

"ഡീ... "ഷാന.. 



"ശ് ശു.... മിണ്ടരുത്.. എല്ലാത്തിനെയും കൊന്ന് കളയാൻ അറിയാഞ്ഞിട്ടല്ല.. ഈ ദുആക്ക്.. "ദുആ 


ഷാന കവിളിൽ കൈ വച്ചോണ്ട്. ദുആനെ ദയനീയ മായി നോക്കുന്നത് കണ്ടിട്ട്.. എനിക്ക് ചിരി പൊട്ടി വന്നു.. എങ്ങനെയോ കടിച്ചു പിടിച്ചു നിന്നു.. 


"എടാ rasi..അവളെ പോയി തടയട... "പാച്ചു 


"എന്തിന്.. ഇതൊക്കെ പെണ്ണുങ്ങൾ തമ്മിലുള്ള ഇഷ്യു.. അതിൽ എന്തിനാടാ നമ്മൾ ഇടപെടുന്നത്.. ദേ ഇതുപോലെ നോക്കി നിക്കാം. "


"ഓ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.. ടി റിസു.. അവളെ പോയി പിടിച്ചു മാറ്റടി.. "ജാസി.. 


അത് കേൾക്കേണ്ട താമസം rowdy girls എല്ലാവരും കൂടി.. ദുആനെ പോയി പിടിച്ചു മാറ്റി.. 



"വിടെടി. എന്നെ. ഇവളെ ഇന്ന് ഞാൻ... "ദുആ 


"ദുആ.. നീ ഒന്ന് അടങ്.. കുട്ടികൾ ഒക്കെ നോക്കുന്നു.. അവൾക്കുള്ള പണി നമുക്ക് കൊടുക്കാം "നെച്ചു 


എന്ന് പറഞ്ഞു അവളെ വലിച്ചു കൊണ്ട് പോയി അവര്. പോകുമ്പോൾ.. നേഹനെ ഭീഷണി പെടുത്താൻ മറന്നില്ല.. 



ഇന്റെ അമ്മോ.. ഈ പെണ്ണ് ഒരുകാലത്തും നന്നാവില്ല.. 




*******************************************************



ചിന്നു 


അവിടന്ന് തിരിച്ചു. ഉച്ച ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ സോജിലാ ചുരത്തിന്റെ അടുത്തേക്ക് പോയി.. അടിപൊളി ആണ്... 


ലഡാക്കിലേക്കുള്ള കവാടം എന്നാണ് സോജിലാ ചുരം അറിയപ്പെടുന്നത്.. ഈ ചുരം താഴ്‌വരയിൽ ഏറ്റവും  അപകടം പിടിച്ച റോഡാണ് എന്നാണ് ഗണിക്കപ്പെടുന്നത്. 



അവിടെ എത്തി.. ഞങ്ങൾ എല്ലാവരും ആ ചുരത്തിന്റെ ഭംഗി നോക്കി നിന്നു. ബോയ്സ് ടീം.. വേറെ എന്തോ ചർച്ച ചെയ്യാണ് . ഞങ്ങൾ ഫോട്ടോസും.. വീഡിയോസും ഒക്കെ എടുത്ത്.. ഈ ചുരത്തിനെ പറ്റി സംസാരിച്ചോണ്ടിരിക്കുമ്പോ ആണ്.. പെട്ടെന്ന് ദുആനെ പിടിച്ചു റാസിക്ക താഴോട്ട് തള്ളിയിടാൻ നോക്കിയത്.. 


അത് അവളെ പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണെലും. അവളുൾപ്പടെ ഞങ്ങളെ എല്ലാവരെയും നല്ല ജീവൻ അങ്ങ് പോയി.. 

റാസിക്കാനേ ഞാൻ കുറേ വഴക്കു പറഞ്ഞു. അതൊക്കെ കേട്ട് ചിരിച്ചു തള്ളി 



*"ഇവൾ അങ്ങനെ അങ്ങ് പറഞ്ഞയക്കോ ഞാൻ  അതും ഈ ലോകം വിട്ടു.. ദുആ ഇല്ലെങ്കിൽ റാസി ഇല്ല.. അല്ലെ ദുആ"*



ഞങ്ങൾ എല്ലാവരും ചിരിച്ചു.പക്ഷെ ദുആ മാത്രം ചിരിച്ചില്ല. മുഖം മേഘം മൂടി കെട്ടിയ പോലെ വച്ചിട്ടുണ്ട്. 



പിന്നെ അവളെ mood ഒക്കെ ശെരി ആക്കി.. കുറച്ചു നേരം അവിടെ സ്പെൻഡ്‌ ചെയ്ത്. തിരിച്ചു ഹോട്ടലിലേക്ക് പോയി.. 
ഹോട്ടലിന്റെ അടുത്ത് തന്നെ ഒരു ആപ്പിൾ തോട്ടം ഉണ്ടായിരുന്നു. അവിടേക്ക് ഒക്കെ പോയി. പലതരത്തിൽ ഉള്ള ആപ്പിളുകൾ ഉണ്ട്. അതിന്റെ ഇടയിൽ നിന്നൊക്കെ കുറേ photos ഒക്കെ എടുത്തു. 



💜💜💜💜💜💜💜💜💜💜💜💜💜💜💜💜


നെച്ചു 



രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു. ഞങ്ങൾ ഉറങ്ങാൻ  പോകാൻ നിന്നപ്പോ ആണ്. ദുആ ഞങ്ങളെ വിളിച്ചോണ്ട് പോയത് . എവിടെക്കാ എന്തിനാ എന്നൊക്കെ ചോദിച്ചുവെങ്കിലും.. അവൾ ഒന്നും പറഞ്ഞില്ല ഞങ്ങളോട് കൂടെ വരാൻ പറഞ്ഞു. 



അവൾ നേരെ പോയത്. ആ ഷാനയും ഫ്രെണ്ട്സിന്റെയും റൂമിലേക്ക് ആണ് പോയത്.. അവൾ ചുറ്റിലും ഒന്ന് നോക്കിയിട്ട് ഡോറിന് മുട്ടി.. അതികം സമയം കളയാതെ ഡോർ തുറന്നു.. 


തുറക്കേണ്ട താമസം ദുആ ഇടിച്ചു കയറി അവളെ റൂമിലേക്ക്.. എന്നിട്ട് ആദ്യം തിരക്കിയത് ആ നേഹനെ ആണ്. 


"അവളെ എവിടെടി.. ആ.. &@%-@%=%@=%മോൾ.. "ദുആ 


ഷാനയും ഫ്രണ്ട്സിനെയും കൂടാതെ വേറെ രണ്ട് പേരും കൂടി ഉണ്ടായിരുന്നു  . 


"മിണ്ടാതെ ഇരുന്നാൽ നിങ്ങൾക്ക് കൊള്ളാം. അല്ലെങ്കിൽ അറിയല്ലോ എന്നെ "ദുആ 


അവൾ അവരെ ഭീഷണി പെടുത്തി.. അത് കേൾക്കണ്ട താമസം അവര് പേടിച്ചിട്ട് ഇല്ല പറയില്ല എന്നൊക്കെ പറഞ്ഞു. 


Aa ഷാന ബെഡിൽ നിന്ന് എഴുനേറ്റ് ഞങ്ങളെ നേരെ വന്നു 



"ആരോട് ചോദിച്ചിട്ട നിങ്ങൾ ഇതിന്റെ അകത്തു കയറിയത് ഇറങ്ങേടി... "ഷാന 


"എല്ലാരെ കഴുത്തിൽ കിടക്കുന്ന ഷാൾ ഇങ്ങു തന്നെ.. "ദുആ 


ഞങ്ങൾ എല്ലാവരും അവൾക്ക് കൊടുത്തു.. 



"ടി. നിന്നോടാ പറഞ്ഞെ ഇറങ്ങേടി പു .... മ്... മ്.. . "ഷാന 



അവൾ മുഴുവനാക്കുന്നതിന് മുന്നേ. ദുആ  വായ ഷാൾ കൊണ്ട് കെട്ടി.. എന്നിട്ട് അതിന്റെ അറ്റം കൊണ്ട് കൈയും കെട്ടി 
.


"എന്ത് നോക്കി കൊണ്ട് നിക്ക. പിടിച്ചു കെട്ടടി.. അവളെ "ദുആ 


ദേവൂനെ കെട്ടാൻ പറഞ്ഞു ഷാൾ എറിഞ്ഞു തന്നു. ഞങ്ങൾ എല്ലാവരും അവളെ കെട്ടിയിട്ടു. 



"എവിടെടി നേഹ  "ദുആ 


ആ രണ്ടു കുട്ടികളിൽ ഒരാൾ അവൾ ബാത്‌റൂമിൽ ആണെന്ന് പറഞ്ഞതും.. ദുആ ബാത്‌റൂമിന്റെ ഡോർ പോയി മുട്ടി. 



"One minut ... ഞാൻ ഇതാ വരുന്നു ഡ്രസ്സ്‌ change ചെയ്യാണ്  "നേഹ 


ദുആ അവളെ വെയിറ്റ് ചെയ്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവളെ വാതിൽ തുറന്ന് വന്നതും ദുആ അവളെ മുഖം നോക്കി ഒന്ന് കൊടുത്തു.. അവൾ നിലത്തേക്ക് വീണു.. 


ദുആ അവളെ അടുത്ത് പോയി മുടികുത്തി പിടിച്ചു എഴുന്നേൽപ്പിച്ചു.. 


"നെച്ചു.. നീ ഒരു ബക്കെറ്റ് നിറയെ വെള്ളം എടുത്തോണ്ട് വന്നേ "ദുആ 


പറയേണ്ട താമസം ഞാൻ വേഗം പോയി ഒരു ബക്കറ്റ് വെള്ളം എടുത്തോണ്ട് വന്നിട്ട്.. ടീ പോയിന്റെ മുകളിൽ കൊണ്ട് വച്ചു. 

നേഹന്റെ മുടി പിടിച്ചു വലിച്ചു അവളെ അതിന് മുന്നിൽ കൊണ്ട് നിർത്തി. എന്നിട്ട് മുഖം  വെള്ളത്തിൽ മുക്കി . പിന്നെ പൊന്തിക്കും. വീണ്ടും വെള്ളത്തിൽ മുക്കി.. അങ്ങനെ ഒരു 5 8 പ്രാവിശ്യം ചെയ്തതും. നേഹക്ക് ശ്വാസം കിട്ടാതെ ആയപ്പോൾ ദുആ അവളിലെ പിടിവിട്ടു. 
അവൾ നിലത്തു ഊർന്ന് ഇരുന്നു. 


ദുആ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു. എന്നിട്ട് അവളെ മുഖം പിടിച്ചു ഉയർത്തി.. 


"ഇപ്പൊ നീ അറിഞ്ഞോ  വെള്ളത്തിൽ വീണാൽ ശ്വാസം കിട്ടില്ല എന്ന്. നീ ഇപ്പൊ അനുഭവിച്ചതിനേക്കാൾ ഇന്ന് നീ കരണം ഫൈഹ അനുഭവിച്ചു. അപ്പൊ നിനക്ക് ഇത്രയെങ്കിലും തന്നില്ലെങ്കിൽ പിന്നെ ഞാൻ എന്തിന് അവളെ ഫ്രണ്ട് ആണെന്ന് പറഞ്ഞു നടക്കണം.. 


ഇനിയെങ്കിലും rowdy girls നോട്‌ കളിക്കുമ്പോൾ. സൂക്ഷിച്ചു കളിക്ക്. അയച്ചു കൊടുക്കെടി. "ദുആ 


ഞങ്ങൾ കെട്ടിയിട്ടവരെ ഒക്കെ മോചിതരാക്കി. എന്നിട്ട് ആ റൂം വിട്ട് ഇറങ്ങി. ഞങ്ങളെ റൂമിലേക്ക് പോയി.  



റൂമിൽ കയറിയതും ഞങ്ങൾ എല്ലാവരും കൂടി ദുആനെ കെട്ടിപ്പിടിച്ചു. 



"ദുആ.. love u ഡാ "ഫൈഹ 


"Aish.. ഇങ്ങൾ ഇന്നേ വിടി മക്കളെ. ഇന്നേ ശ്വാസം മുട്ടിച്ചു കൊല്ലുവോ ഇങ്ങൾ. "ദുആ 


ഞങ്ങൾ അവളെ വിട്ടു  . ഞങ്ങൾ അവളോട് അങ്ങനെ ചെയ്തത് നന്നായി എന്നൊക്കെ പറഞ്ഞു . പിന്നെ കുറേ സംസാരിച്ചു. കിടന്നു. 





💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

ലെച്ചു 

രാത്രി ഇറങ്ങിയതിന് ശേഷം ഡോറിന്  മുട്ട് കെട്ടാണ് ഞങ്ങൾ എഴുന്നേൽക്കുന്നത്.. 


ഞാൻ പോയി ഡോർ തുറന്നതും മുന്നിൽ നിൽക്കുന്നവരെ എന്താ ഇപ്പൊ ഇവിടെ എന്ന് മനസ്സിലാകതെ അവരെ നോക്കി.


"നിങ്ങൾ എന്താ ഇവിടെ... "ഞാൻ കണ്ണ് തിരുമ്മി കൊണ്ട് അവരെ നോക്കി പറഞ്ഞു. 


അവര് എന്നെ മൈൻഡ് ചെയ്യാതെ അകത്തു കയറി.ബാക്കി എല്ലാത്തിനെയും വിളിച്ചുണർത്തി....പക്ഷെ ഇതിൽ റാസിക്ക മാത്രം ഇല്ല. 


പാച്ചുക്ക നെച്ചൂനെ വിളിച്ചു 


"ഓഹ് ഒന്ന് പോയെ പാച്ചുക്ക ഉറക്കത്തിലും ഈ കാലമാടൻ വെറുതെ വിടില്ലല്ലോ.. "നെച്ചു 


"കാലമാടൻ നിന്റെ കേട്യോൻ ആടി കുരിപ്പേ.. എഴുനേക്കടി... "എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന ജഗ്ഗിലെ വെള്ളം എടുത്ത്.. അവളെ തലയിൽ കൂടി ഒഴിച്ച്. 


നെച്ചു ഞെട്ടി തരിച്ചു എഴുനേറ്റ്.. 


"അയ്യോ ഞാൻ നദിയിൽ വീണേ... എന്നെ രക്ഷിക്കണേ.. "നെച്ചു 


അത് കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു ഒരു വഴിക്ക് ആയി.. 



"നദി അല്ലടി.. നിന്നെ ഞാൻ... "പാച്ചുക്ക 


"അയ്യോ എന്നെ തല്ലല്ലേ.... "നെച്ചു... 


പാച്ചുക്ക അവളെ വെറുതെ വിട്ടു.. 


"അല്ല നിങ്ങളെന്താ ഇവിടെ.. അതും ഈ സമയത്തു... "ദുആ.. 


"കാര്യം ഉണ്ട്.. പറയാം.... ആദ്യം എല്ലാവരും ഇവിടെ വന്നിരിക്ക് "അച്ചായൻ.. 


അവരെല്ലാവരും വട്ടത്തിൽ  ബെഡിൽ വന്നിരുന്നു.... ഞാനും പോയി ഇരുന്നു . ഞങ്ങൾ അവരെ പുരികം പൊക്കി ചോദിച്ചു 



"നാളെ റാസിന്റെ birth day ആണ്.. "ജാസിക്ക 

"ആഹ് ഞാൻ പറയാൻ മറന്നു. ഇന്നലെ നിങ്ങളോട് പറയണം എന്ന് കരുതിയത് ആയിരുന്നു മറന്നു പോയി.. hi ഹി... "റിസു 

ഞങ്ങൾ എല്ലാവരും അവളെ നോക്കി എന്തോന്നടി എന്നാ മട്ടിൽ മുഖം ചുളിച്ചു.  



"ആഹാ.. അത് പൊളിക്കണം... "ചിന്നു. 


"അപ്പൊ എന്താ പ്ലാൻ. Wish ചെയ്യണ്ടേ.. "


"ആ.. അതൊക്കെ സെറ്റ് ആക്കിയിട്ടുണ്ട്.. ഈ ഹോട്ടലിന്റെ മുകളിലെ ടെറസിൽ ഞങ്ങൾ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട്. ഇപ്പൊ time 11:55 pm ആയിട്ടുണ്ട്. .. എല്ലാവരും ഇപ്പൊ തന്നെ അതിന്റെ മുകളിലേക്ക് പോയിക്കോ..ഞാൻ അവനെ വിളിച്ചോണ്ട് അങ്ങോട്ട് വരാം... ok... "പാച്ചുക്ക 


പാച്ചുക്ക കൈ നീട്ടിയതും.. ഞങ്ങൾ ok സെറ്റ് എന്ന് പറഞ്ഞു പാച്ചുക്കന്റെ കൈക്കു മുകളിൽ കൈ വച്ചു.. എന്നിട്ട് വേഗം ടെറസിലേക്ക് വിട്ടു... 




**********************************





പാച്ചു 



അവരെ ടെറസിലേക്ക് പറഞ്ഞയച്ചിട്ട്.. ഞാൻ റൂമിലേക്ക് പോയി.. റാസിയെ വിളിച്ചു .  അവൻ നല്ല ഉറക്കമാണ്  


"എന്താടാ.. തെണ്ടി.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ.. "റാസി 


"മതി ഉറങ്ങിയത് നീ.. വന്നേ.. അവിടെ അവളുമാർ എല്ലാവരും കൂടി എന്താ ചെയ്യുന്നേ അറിയോ... "


"എന്താടാ എന്താ ഉണ്ടായേ... ബാക്കിയുള്ളോരൊക്കെ എവിടെ "റാസി 


അവൻ എഴുനേറ്റ് അവരെ തിരക്കി... 


"നീ വന്നേ പറയാം. അവരൊക്കെ അവിടെ ഉണ്ട് "


ഞാൻ അവനെ കൂട്ടി കൊണ്ട്.. ടെറസിലേക്ക് പോയി.. 


!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!



ഇവൻ എന്നെ ടെറസിലേക്ക് കൂട്ടി കൊണ്ട് പോയി... അവിടെ എത്തിയപ്പോൾ ഒന്നാകെ ഇരുട്ട്.. ഞാൻ അവനോട് കാര്യം തിരക്കി.  


പെട്ടെന്ന് അവിടെ ഒന്നാകെ വെളിച്ചം വന്നതും ഞാൻ കണ്ണൊന്നടച്ചു തുറന്നു.. 


സ്റ്റുഡന്റ്സും ടീച്ചേഴ്സും എല്ലാവരും അവിടെ ഉണ്ട്.. ആ ടെറസ് ഒന്നാകെ.. lED ലൈറ്റ് ഫിറ്റ്‌ ചെയ്തിട്ടുണ്ട്.. ഞാൻ അതൊക്കെ ഒന്നാകെ കണ്ണോടിച്ചിട്ട്.. അവരെ ഒക്കെ നോക്കി...



"Happy bday razi.... Happy bday... razi... happy bday razi.... "എന്ന് അവരെല്ലാവരും പാടുന്നത് കണ്ടപ്പോൾ ആണ് എനിക്ക് ഓർമ വരുന്നത് പോലും.. ഇന്ന് എന്റെ bday ആയിരുന്നു.. ഞാൻ അത് മറന്നുപോയി.. ഞാൻ അവരെ ഒക്കെ നോക്കി thank u എന്ന് പറഞ്ഞു.. 


"മോനെ thank u ഒക്കെ പിന്നെ പറയാം.. ആദ്യം വന്നു ഈ കേക്ക് മുറിക്കാൻ നോക്കി. മനുഷ്യന്റെ ക്ഷമ നശിച്ചു.."ബാസി. 



ഞാൻ അവനെ നോക്കി ചിരിച്ചോണ്ട്.. അവരുടെ അടുത്തേക്ക് പോയി.. കേക്ക് കട്ട് ചെയ്തു... എന്നിട്ട് അതൊക്കെ എല്ലാവർക്കും കൊടുത്തു.. പിന്നെ അവര്  എല്ലാവരും കൂടി കേക്ക് എടുത്ത് മുഖത്ത് തേച്ചു. Blaa.. അത് ഒക്കെ clean ആക്കി.. ഞാൻ തിരഞ്ഞത്.. ദുആനെ ആയിരുന്നു.. അവളുണ്ട് കുറച്ചു മാറി നിന്ന് ആകാശത്തേക്ക് നോക്കി നിക്കുന്നു.. 

ഞാൻ അവളുടെ അടുത്തേക്ക് പോയി തോളിൽ ഒന്ന് തട്ടി തൊട്ടപ്പുറത്തെ സൈഡിൽ നിന്നു... അവൾ മറ്റേ സൈഡ് നോക്കിയിട്ട്.. പിന്നെ ഞാൻ നിക്കുന്ന സൈഡിലേക്ക് നോക്കി.. 


"Happy bday razi "ദുആ 


"Thank u dear... "

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.. അവളെ പുഞ്ചിരി കണ്ടപ്പോൾ.. എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നിയ പോലെ... ഞാൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.. 


"Razi "ദുആ 


"ആ ദുആ... "ഞാൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി.. 


"ഇന്നത്തെ ദിവസം എന്തോ സ്പെഷ്യൽ ഉള്ള പോലെ... "ദുആ 


"സ്പെഷ്യൽ ആണല്ലോ ഇന്റെ bday... "


"അതല്ല... എന്തോ ഇന്ന് നമ്മുടെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോലെ.. "ദുആ 


"എന്ത് സംഭവിക്കാൻ.. നിനക്ക് അതൊക്കെ തോന്നുന്നത ദുആ... "


"ചിലപ്പോ ആയിരിക്കും... "ദുആ 


"ആഹാ നിങ്ങൾ ഇവിടെ നിക്കണോ.. ഉറങ്ങാനുള്ള ഉദ്ദേശം ഒന്നുമില്ലേ.. നാളെ രാവിലെ പോകണം.. "അച്ചായൻ.. 

"ആ.. "ദുആ.. 


ദുആ അവളെ ഫ്രണ്ട്സിന്റെ കൂടെ പോയി.. ഞങ്ങൾ ഞങ്ങളെ റൂമിലേക്കും... 



എന്തോ ദുആക്ക് ഇപ്പൊ കുറച്ചു മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്... അവളെ ചില നേരത്തെ പെരുമാറ്റം ഒക്കെ കാണുമ്പോ അങ്ങനെ ഒക്കെ തോന്നുവാ.. അവളെ സ്വപ്നം കണ്ടോണ്ട് അന്നത്തെ രാത്രി കഴിഞ്ഞുപോയി.. 






💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥



രാവിലെ എഴുനേറ്റ് ഫ്രഷായി.. എല്ലാവരും പോകാൻ റെഡിയായി നീക്കുവാണ്. ഇന്ന് ഇവിടന്ന് പോകും.. ഇനി പഹല്ഗാമിലായിരിക്കും... ഇനി അങ്ങോട്ട് ഉറക്കം ഒക്കെ ബസിൽ ആയിരിക്കും ഫ്രഷാവാനും ഫുഡ്‌ കഴിക്കാനും അവിടെ ഉള്ള ഹോട്ടലിൽ ആയിരിക്കും.. 



ഞങ്ങൾ അവിടന്ന് തിരിച്ചു... 



കശ്മീരിലെ അന്തനാഗ് ജില്ലയിലാണ് പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രമായ  പഹൽഗാം. ഇവിടെ ഫോറെസ്റ്റും തടാകവും അരുവികളും പൂന്തോട്ടങ്ങളും . ഒക്കെ ആണ്..കൂടുതൽ അറിയപ്പെടുന്നത്.. 



ഞങ്ങൾ ഇപ്പൊ പഹല്ഗാമിൽ എത്തിയിട്ടുണ്ട്. അവിടെ അറിയപ്പെടുന്ന.. ഒരു സ്ഥലത്താണ് ഞങ്ങൾ ഇപ്പൊ. സ്ഥലത്തിന്റെ പേര് ഹാജൻ.. ഇവിടെ നിരവധി ബോളിവുഡ് ഷൂട്ടിംഗ് ഒക്കെ നടത്തിയിട്ടുണ്ട്..... 



ഞങ്ങൾ ബസ്സിൽ നിന്ന് ഇറങ്ങി.. ആ വ്യൂ പോയിന്റിൽ ആണ് ഇപ്പൊ.. 


ആ കുന്നിന്റെ താഴോട്ട് ഇറങ്ങിയാൽ കുതിര സവാരി ഉണ്ട്. ഞങ്ങൾ അവിടേക്ക് നടന്നു. ബോയ്സ് ടീം.. വേറെ സ്ഥലത്ത് ആണ്. 

റിസുന്  കുതിരന്റെ മുകളിൽ കയറണം എന്ന് പറഞ്ഞപ്പോൾ.. ഞങ്ങൾ എല്ലാവരും.. എന്നാ പിന്നെ അത് നടക്കട്ടെ എന്നാ അവളെ കുതിരന്റെ മുകളിൽ കയറ്റി.. 


ആദ്യമൊക്കെ പേടി ആയെങ്കിലും. പിന്നെ അവൾ കണ്ട്രോൾ ചെയ്തു. കുതിര എവിടേക്കോ പോയി. ഞങ്ങൾ ആ കുതിരനെ നിയന്ത്രിക്കുന്ന ആളോട് ചോദിച്ചു. അവൾ എവിടേക്ക് പോയതാ എന്ന്.. 


അയാൾ എന്തൊക്കെയോ ഇവിടത്തെ ഭാഷയിൽ പറഞ്ഞു. ഞങ്ങൾ അവൾ വരുമെന്ന് പ്രധീക്ഷിച്ചു അവിടെ നിന്നു. 


എത്ര ആയിട്ടും അവളെ കാണാഞ്ഞപ്പോൾ. ഉള്ളിൽ എന്തോ പേടി തുടങ്ങി. അപ്പോയെക്കും അവിടേക്ക് devil kings വന്നു. ഞങ്ങൾ അവരോട് കാര്യങ്ങൾ പറഞ്ഞു. അച്ചായൻ അയാളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. 



"എന്താ അച്ചായാ പറഞ്ഞെ. അവര് "


"അത്.. ഇത്ര സമയം ഒന്നും സവാരി ഉണ്ടാകാറില്ല എന്നാണ് അയാൾ പറയുന്നേ. അപ്പോയെക്കും ആ കുതിര തിരിച്ചു വരാറുണ്ട് ഇതെന്താ എന്ന് അയാൾക്ക് മനസ്സിലാകുന്നില്ല എന്ന്. "അച്ചായൻ. 

അച്ചായൻ പറഞ്ഞത് കേട്ട് എന്റെ മനസ്സിൽ പേടി ആകാൻ തുടങ്ങി..


പെട്ടെന്ന് റാസി ആ കുതിര പോയ സ്ഥലത്തേക്ക് പോയി.. ടാ rasi എന്ന് വിളിച്ചോണ്ട് ജാസിക്കയും..


"അച്ചായാ നിങ്ങൾ ഇവിടെ നിക്കി. ഞങ്ങളും കൂടി ഒന്ന് പോയി നോക്കട്ടെ.. "പാച്ചുക്ക 



അവരും പിന്നാലെ ഓടി.. 


"ദുആ എനിക്കെന്തോ പേടിയാകുന്നു. അവൾക്കെന്തെലും സംഭവിച്ചു കാണുവോ.. "ഫൈഹ 


"ഫൈഹ ഒന്നുണ്ടാകില്ല നീ പേടിക്കണ്ട... അവര് പോയില്ല. അവളെയും അവര് വരുന്നുണ്ടാകും... "


ഞാൻ അവളെ സമാധനിപ്പിച്ചു. ബാക്കിയുള്ളവരെ മുഖത്ത് ഭയം ഉണ്ടേൽ അവര് അത് പുറത്ത് കാണിക്കാതെ റിസു പോയ ഭാഗത്തേക്ക്‌ നോക്കി നിന്നു... 



പെട്ടെന്ന് അവൾ കയറിപ്പോയ കുതിര തിരിച്ചു വരുന്നത് കണ്ടപ്പോൾ.. ഞങ്ങൾ എല്ലാവരും ഒരാകാംഷയോടെ അങ്ങോട്ടേക്ക് നോക്കി... പിറകെ devil കിങ്സിനെ മാത്രം കണ്ടപ്പോൾ ഞാൻ റിസുനെ അവരിൽ തിരഞ്ഞു.. അവളെ അതിൽ കാണാതായപ്പോൾ.. എന്റെ ഉള്ളിലെ പേടി കൂടി  . 


"ദുആ അവരെ കൂടെ റിസു ഇല്ലല്ലോ. "നെച്ചു. 


അവര് ഓരോന്ന് എന്നോട് ചോദിക്കാൻ തുടങ്ങി.. അവർക്ക് കൊടുക്കാൻ മറുപടി എന്റെ കയ്യിൽ ഇല്ലായിരുന്നു.. അവൾ എവിടെ പോയി കാണും എന്ന് ചിന്തിച്ചോണ്ട് നിക്കുമ്പോൾ ആണ്. എന്റെ ഫോൺ ring ചെയ്തത്. 

അപ്പോയെക്കും അവിടെ devil kings എത്തിയിരുന്നു. ഞാൻ അവരെ ഒക്കെ ഒന്ന് നോക്കിയിട്ട്. ആ call എടുത്തു.. 


"ഹലോ.... ദുആ.... "


ശിഹാബിന്റെ സൗണ്ട് കേട്ടതും.  എന്റെ ഉള്ളിൽ പേടി കൂടാൻ തുടങ്ങി. അവൻ അന്ന് പറഞ്ഞ സർപ്രൈസ് ഇനി ഇതെങ്ങാനും ആണോ. പടച്ചോനെ ഇന്റെ റിസുന് ഒന്നും വരുത്തല്ലേ..... 


"ഹലോ.. ദുആ... എവിടെ നിന്റെ നാവ് ഒക്കെ. എന്നോട് ഇപ്പൊ തർക്കിക്കേണ്ട സമയം കഴിഞ്ഞല്ലോ . ഇന്ന് എന്തേയ് പറ്റി. ഇന്റെ ദുആക്ക്.. "ശിഹാബ് 


"ശിഹാബ് . നീ വച്ചിട്ട്.  പോയെ ഞാൻ ഇവിടെ ഭ്രാന്ത് പിടിച്ചിരിക്കുവാ... "


"അച്ചോടാ... നിനക്ക് ഭ്രാന്ത് പിടിക്കാൻ കാരണം ഞാൻ തന്നെ ആണ്... "ശിഹാബ് 


"മനസ്സിലായില്ല "


"നിങ്ങൾ ഇപ്പൊ അന്വഷിക്കുന്ന റിസു എന്റെ കൂടെ ഉണ്ട് .  "ശിഹാബ് 


അത് കേട്ടപ്പോൾ ഇന്റെ ഉള്ളൊന്ന് കാളി.. 


"ശ് ശിഹാബ്... റിസു.. നെ ഒന്നും ചെയ്യരുത് plz... അവളെ.. വെറുതെ വിട്ടേക്ക്.. നിനക്കെന്താ വേണ്ടേ... ഞാൻ അത് തരാം.. നീ അവളെ വെറുതെ വിട്ടേക്.. plz "


ഞാൻ പറയുന്നത് കേട്ട് അവരെല്ലാരും എന്റെ അടുത്തേക്ക് വന്നിട്ട്.. ഫോൺ സ്‌പീക്കറിൽ ഇടാൻ പറഞ്ഞു . ഞാൻ അവര് പറഞ്ഞ സ്പീക്കറിൽ ഇട്ടു. 


"Ok ദുആ.. നീ പറഞ്ഞതല്ലേ അതുകൊണ്ട് ഞാൻ വെറുതെ വിടാം  . പക്ഷെ... "ശിഹാബ്.. 


അവന്റെ ആ പക്ഷെ കേട്ടിട്ട് എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി. അവനെങ്ങാനും ഇന്റെ കയ്യിൽ കിട്ടിയിരുന്നേൽ. വെച്ചേക്കില്ല ആ പട്ടിയെ.. ഇപ്പൊ അവനോട് ദേഷ്യം പെട്ടാൽ അത് റിസുന് ആപത്തു ആണ്.. 


"പക്ഷെ.. "



"അവളെ വെറുതെ വിടണമെങ്കിൽ നീ എന്റെ മുന്നിലേക്ക് വരണം..  "ശിഹാബ് 


അത് കേട്ടതും.. റാസി എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.



"എവിടെടാ എന്റെ പെങ്ങൾ.. "റാസി 



"ഓഹോ.. അപ്പൊ എല്ലാം അടുത്തുണ്ടല്ലേ.. എന്നാ കേട്ടോ.. അവൾ എന്റെ കയ്യിലുണ്ട്.. അവൾക്ക് ഒന്നും സംഭവിക്കേണ്ട എന്നുണ്ടേൽ ദുആനോട് എന്റെ അടുത്തേക്ക് വരാൻ പറ. ലൊക്കേഷൻ ഞാൻ അവൾക്ക് അയച്ചു കൊടുത്തോളം. പിന്നെ അവളെ കൂടെ ഇനി വേറെ ആരേലും വരാൻ ഉദ്ദേശം ഉണ്ടേൽ.. പിന്നെ നിന്റെ പെങ്ങളെ free ആയിട്ട് പരലോകത്തേക്ക് പറഞ്ഞു വിടും... അറിയാലോ എന്നെ.. "ശിഹാബ് 


"ഡാാാാ..... അവൾക്കെന്തേൽ സംഭവിച്ചാൽ. ഒരുത്തനെയും വെറുതെ വിടില്ലടാ.... "റാസി 


Rasi എന്തോ അവനോട് പറയാൻ പോയപ്പോൾ.. ഞാൻ അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.. എന്നിട്ട് വരാമെന്ന് പറഞ്ഞിട്ട് call കട്ടാക്കി... 



"നീ എന്ത് പണിയ ദുആ കാണിച്ചേ... "റാസി 


"പിന്നെ... ഞാൻ എന്ത് വേണം.. ഇപ്പൊ അവന്റെ ആവിശ്യം ഞാൻ അവന്റെ മുന്നിലേക്ക് പോകണം അതല്ലേ. Aത് നടക്കട്ടെ... റിസുനെ എങ്ങനേലും അവന്റെ കയ്യിൽ നിന്ന് രക്ഷിക്കണം. അവൻ എന്തും ചെയ്യാൻ മടിക്കാത്ത ചെറ്റയാ. എനിക്കറിയാം എന്ത് വേണമെന്ന്... "


 ഞാൻ അവരോട് അങ്ങനെ പറഞ്ഞു. പക്ഷെ എല്ലാവരും എന്നെ അതിൽ നിന്ന് വിലക്കി വന്റെ മുന്നിലേക്ക് ഒറ്റക്ക് പോകേണ്ട എന്ന് തന്നെ അവര് പറഞ്ഞു... 


ഞാൻ എന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. പെട്ടെന്ന് എന്റെ ഫോണിലേക്ക് msg വന്നു. ഞാൻ നോക്കിയപ്പോൾ അത് ശിഹാബ് അയച്ചു തന്ന ലൊക്കേഷൻ ആയിരിന്നു. കൂടെ റിസുനെ ചെയറിൽ കെട്ടിയിട്ട ഒരു ഫോട്ടോ അയച്ചു തന്നു.. 


"ദുആ.. നീ ഒറ്റക്ക് പോകേണ്ട.. ഞങ്ങളും കൂടെ വരാം.. "നെച്ചു.. 

"വേണ്ട... ആരും വരണ്ട"



"ദുആ നിന്നെ ഒറ്റക്ക് വിടാൻ ഞങ്ങൾക്ക് പേടിയാ "ചിന്നു. 


അവരെ ഞാൻ ഇനി എങ്ങനെ പറഞ്ഞു മനസ്സിലാക്കും. റിസുനെ കൊണ്ട് വരണം എന്നുണ്ടേൽ ഞാൻ പോയെ പറ്റു. 


പെട്ടെന്ന് rasi എന്റെ കൈയും പിടിച്ചു കൂട്ടി കൊണ്ട് പോയി.. 


"റാസി.. കൈ വിട് നീ ഇതെങ്ങോട്ടാ കൂട്ടി കൊണ്ട് പോണേ.   "


അവൻ എനിക്ക് മറുപടി തരാതെ.  മുകളിൽ എത്തി... എന്നിട്ട് ചുറ്റിലും ഒന്ന് നോക്കി. Place കാണാൻ വന്ന സഞ്ചാരികൾ  അവിടെ കുറേ പേര് ഉണ്ടായിരുന്നു. അവരിൽ നിർത്തിയിരിക്കുന്ന ഒരു ജിപ്സിയിൽ എന്നോട് കയറാൻ പറഞ്ഞു. ഞാൻ കയറാതെ അവിടെ തന്നെ നിന്നു. 


പെട്ടെന്ന് അവൻ എന്നോട് കയറടി എന്ന് പറഞ്ഞു ചൂടായപ്പോൾ.. ഞാൻ താനേ കയറി ഇരിന്നു  



എന്നിട്ട് അവൻ ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്നു.. ആ ജിപ്സിയിൽ തന്നെ അതിന്റെ ഉടമസ്ഥൻ കീ വച്ചിരുന്നു.. ഏത് മണ്ടൻ ആണാവോ ഇങ്ങനെ ചെയ്തേ.. 


Rasi വണ്ടി സ്റ്റാർട്ട്‌ ആക്കി ഒറ്റ പോക്കായിരുന്നു.... 



🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥



റിസു 


ആ കുതിര.. നേരെ പോയത് തൊട്ടടുത്തുള്ള ഫോറെസ്റ്റിലേക്ക് ആയിരിന്നു..കുതിര ഫോറെസ്റ്റിൽ എത്തിയപ്പോൾ അവിടെ നിന്നു.. ഞാൻ അതിനെ പുറത്ത് അടിച്ചു.. അതിനോട് മുന്നോട്ട് പോകാൻ പറഞ്ഞു. എവിടെ അത് അനങ്ങുന്നും പോലും ഇല്ല.. 


പെട്ടെന്ന് അവിടേക്ക് അഞ്ചാറുപേർ വന്നു. അവരെ കണ്ടതും. എനിക്ക് പേടിയാകാൻ തുടങ്ങി.. അവര് എന്നെ കുതിരന്റെ മുകളിൽ നിന്ന് പിടിച്ചു താഴെ ഇറക്കി.. അവരെ കയ്യിൽ നിന്ന് രക്ഷപെടാൻ നോക്കിയപ്പോൾ അതിലെ ഒരുത്തൻ എന്റെ കയ്യ് കെട്ടിയിട്ടു....എന്നിട്ട് എന്നെ ഒരു കാറിൽ കയറ്റി. എങ്ങോട്ടോ കൊണ്ട് പോയി.. 



കുറച്ചു കഴിഞ്ഞപ്പോൾ.. ഒരു പൊളിയാനായ ഒരു വീടിന്റെ മുന്നിൽ വണ്ടി നിർത്തി. എന്നിട്ട് എന്നെ അതിൽ നിന്നിറക്കി..അതിന്റെ അകത്തേക്ക് കൊണ്ട് പോയി.. ഒരു ഹാളിൽ എത്തിയപ്പോൾ. എന്നെ അവോടെ ഉണ്ടായിരുന്ന ചെയറിൽ പിടിച്ചു കെട്ടിയിട്ടു.. ഞാൻ അവരോട് കുറേ പറഞ്ഞു. എന്നെ വിടെടാ എന്നൊക്കെ.അവന്മാർ കേട്ട ഭാവം പോലും നടിച്ചില്ല 



ഞാൻ അവിടെ ഒന്നാകെ കണ്ണോടിച്ചു. പെട്ടെന്ന് അവിടേക്ക്.. ഒരാൾ കടന്നു  അവനെ കണ്ടതും എനിക്ക് പേടിയും അതിലുപരി ദേഷ്യവും വന്നു 



"ശിഹാബ്.. "


"അതെ ശിഹാബ് തന്നെ "



"നീ എന്തിനാ ഇവിടെ പിടിച്ചു കെട്ടിയിട്ടെ.. മര്യാദയ്ക്ക് എന്നെ അഴിച്ചു വിട്ടോ.. എന്റെ ഇക്കു വന്നാൽ നിന്റെ പൊടിപോലും ഉണ്ടാകില്ല... "


"ഹ ഹ.. ഹ... ഹ... നിന്റെ ഇക്കുവരാടി.. ഏഹ്.. എന്നെ കൊല്ലാൻ.. അവൻ വരട്ടെ.. ആരുടെ അന്ത്യം ആണ് ഇന്ന് എന്ന് അറിയണം എനിക്ക്. "ശിഹാബ്.. 


ഞാൻ അവനെ നോക്കി കണ്ണുരുട്ടി. പിന്നെ അവൻ എന്റെ മുന്നിൽ നിന്ന് ദുആനെ വിളിച്ചതും അവളോട് പറഞ്ഞതുമൊക്കെ.. 



എന്നിട്ട് അവൻ അവിടെ ഉണ്ടായിരുന്ന ഗുണ്ടകളോട് എന്തൊക്കെയോ പറഞ്ഞിട്ട് അവിടന്ന് പോയി.. 



കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ അവിടേക്ക് വന്നു. ആരെയോ call ചെയ്തു കൊണ്ടാണ് അവൻ വന്നത്.. 



"ആ അവര് രണ്ടുപേരും എന്തായാലും വരും. വരാതിരിക്കില്ല. ആ ഒകെ . ഇപ്പൊ എത്താറായി കാണും... ആ എന്ന് ശെരി "ശിഹാബ് 


എന്നൊക്കെ അവൻ call കട്ടാക്കി.. എന്റെ നേരെ നടന്നു വന്നു 




"എവിടെടി നിന്റെ പുന്നാര ആങ്ങളയും അവന്റെ പെണ്ണ് എന്ന് പറഞ്ഞോണ്ട് നടക്കുന്ന ദുആയും   "ശിഹാബ് 



ഇവൻ അല്ലെ ദുആ മാത്രം വന്നാൽ മതി എന്നൊക്കെ പറഞ്ഞെ  പിന്നെന്തിന് ഇക്കുനെ ചോദിക്കുന്നെ. എന്താ ഇവന്റെ മനസ്സിൽ . 


"എന്തേയ് നിന്റെ നാവിറങ്ങി പോയോ "ശിഹാബ് 


"ഹേയ് അല്ല.. ഇക്കു വന്നാൽ നീ ഇപ്പൊ നിക്കുന്നത് പോലെ അന്നേരം രണ്ടുകാലിലും നിക്കാൻ കഴിയില്ലല്ലോ എന്നാലോചിച്ചതാ. "


"ഡീീ.... "


അവൻ എന്റെ മുഖത്തടിച്ചു.. ഞാൻ കണ്ണടച്ച് പിടിച്ചു.. പിന്നെ കണ്ണ് തുറന്ന് അവനെ നോക്കി പുച്ഛിച്ചു.. 



"നീ ഇപ്പൊ അവരെ വിളിച്ചു വരുത്തിയില്ലേ. അത് നിന്റെ അന്ത്യം കാണാനാടാ.. "


അവൻ വീണ്ടും എന്നെ തല്ലാൻ കൈ ഉയർത്തിയതും.. 



"ഡാാാ.... "



ഇക്കുന്റെ ശബ്‌ദം കേട്ടു.. ഞാൻ അവിടെ ഒന്നാകെ കണ്ണോടിച്ചു. പെട്ടെന്ന് ഷിഹാബിനെ ആരോ ചവിട്ടി.. ഞാൻ നോക്കുമ്പോ അത് ഇക്കു ആയിരിന്നു... 


ഇക്കുനെ കണ്ടപ്പോൾ.. ഒരാശ്വാസമായി.. ഇക്കു അവനിട്ടു നല്ലോണം കൊടുക്കുന്നുണ്ട് . 



"റിസു... "


പെട്ടെന്ന് ദുആ എന്റെ അടുത്തേക്ക് ഓടി വന്നിട്ട്.. കയ്യിലെ കെട്ടഴിച്ചു.. എന്നിട്ട് ഞങ്ങൾ മാറി നിന്നു . 


അവിടേക്ക് അവന്റെ ഗുണ്ടകൾ കടന്നു വന്നു.. ഇക്കുന് ഒറ്റക്ക് അവരെ നേരിടാൻ കഴിയില്ല . ദുആ അപ്പോയെക്കും നമ്മളെ ടീമ്സിനെ വിളിച്ചിരുന്നു. 



ദുആ ഫോൺ പോക്കറ്റിൽ ഇട്ട്.. ചുറ്റിലും ഒന്ന് നോക്കി. അവിടെ കിടന്ന മരക്കഷ്ണം എടുത്ത് എന്റെ കയ്യിൽ തന്നു.. 


"അവന്മാർ നിന്റെ അടുത്തേക്ക് വരണേൽ ഇത് വച്ചു അവരെ അടിച്ചാൽ മതി "ദുആ 


അവൾ അവരെ അടുത്തേക്ക് പോയി.അവളെ കൊണ്ട് കഴിയുന്ന വിധത്തിൽ  അവരെ ഒതുക്കുന്നുണ്ട്. പെട്ടെന്ന് അതിലെ ഒരു ഗുണ്ട ഇക്കുന്റെ നേരെ വടി എടുത്ത് അടിക്കാൻ പോകുന്നത് കണ്ടു.. ഞാൻ അവന്റെ നേരെ ചെന്ന് തലക്കൊന്ന് കൊടുത്തു. അവൻ തിരിഞ്ഞു എന്റെ നേരെ നടന്നു വന്നതും. എനിക്ക് പേടിയായി  


ദുആയും ഇക്കുവും ബാക്കിയുള്ളവരെ ഒതുക്കുന്ന തിരക്കില.. അവരെ ഒന്ന് വിളിക്കാൻ പോലും എന്റെ തൊണ്ട അനങ്ങിയില്ല.. 


ഇവൻ ആണേൽ എന്നെ തല്ലാൻ വന്നതും ഞാൻ വടിയിൽ  മുറുക്കി പിടിച്ചു കണ്ണും അടിച്ചു നിന്നു. എത്രയായിട്ടും അടി ഒന്നും കൊള്ളാത്തത് കണ്ടപ്പോൾ. ഞാൻ കണ്ണ് തുറന്നു നോക്കി. 


അപ്പൊ അവന്റെ കൈ ആരോ പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു.. ഞാൻ അതാരാ എന്ന് നോക്കിയപ്പോൾ.. ജാസിക്ക.. 



ജാസിക്ക അവനെ നല്ലോണം  പെരുമാറി. എന്നിട്ട് എന്നെഅടുത്തേക്ക് വന്നു 



"റിസുട്ടി.. "


ഞാൻ ജാസിക്കാനേ കെട്ടിപിടിച്ചു.. 



"നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ.. "ജാസിക്ക 


"ഇല്ല.. "


"ഓഹ് കെട്ടിപിടിക്കലും സുഖവിവരം ഒക്കെ പിന്നെ തിരക്കാം ആദ്യം ഇവരെ ഒതുക്കാൻ നോക്ക് "പാച്ചുക്ക 


നമ്മളെ ടീംസ് മുഴുവനും അവിടെ എത്തിയിരുന്നു. ഞങ്ങൾ എല്ലാവരും കൂടി ആ ഗുണ്ടകളെയും ഷിഹാബിനെയും തല്ലി ഒതുക്കി. 




എന്നിട്ട് ഷിഹാബിനെ ഞങ്ങളെ മുന്നിൽ മുട്ട് കുത്തി നിർത്തിച്ചു. 


"നീ എന്താടാ കരുതിയെ.. ഇവളെ നിന്റെ മുന്നിലേക്ക് ഒറ്റക്ക് പറഞ്ഞയക്കുമെന്നോ.. അത്രയ്ക്കും മണ്ടനാണ് എന്ന് കരുതിയോ. നീ ഇങ്ങനെ ഒരു ഡ്രാമ കളിച്ചത് ആർക്ക് വേണ്ടി ആണെന്ന് നന്നായിട്ട് അറിയട എനിക്ക് "ഇക്കു. 



🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥


റാസി പറയുന്നത് കേട്ട് ഞാൻ അവനെ തന്നെ നോക്കി. 


"എവിടെ.. നിന്റെ ആ rk.... ദേ ഇവളെ കിട്ടാൻ വേണ്ടിയല്ലേ. അവൻ ഈ കണ്ടതൊക്കെ ചെയ്തത്.. ദേ ഇവൾ വന്നിട്ടുണ്ട് എന്ന് വിളിച്ചു പറയടാ കോപ്പേ"razi 



എന്റെ അവന്റെ മുന്നിലേക്ക് നിർതിയിട്ട് അവൻ അത്രയും പറഞ്ഞു. 

ശിഹാബ് ആണേൽ റാസിയെ നോക്കി ചിരിക്കുന്നു. 


"Rk... വ.. രുന്നു... ണ്ട്... "ശിഹാബ്.. 


എന്ന് പറഞ്ഞു അവൻ നിലത്തേക്ക് ഊർന്നു വീണു.. അപ്പുവേട്ടൻ അവന്റെ അടുത്തേക്ക് പോയി അവൻ ജീവൻ ഉണ്ടോ ഇല്ലേ എന്ന് നോക്കി 


"ഡാ... ഇവൻ പോയെടാ.. "അപ്പുവേട്ടൻ.. 



"നന്നായി. അല്ലെങ്കിലും ഇവന്റെ നാവിൽ നിന്ന് ആ rk ആരാണെന്ന് അറിയില്ല.. ഇനി അറിയും വേണ്ട.. "razi 


Razi പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ ഞാൻ അവനെ തന്നെ നോക്കി 


"എനിക്ക് അറിയാം നിന്റെ ഈ നോട്ടം എന്താണ് ഉദ്ദേശിക്കുന്നത് എന്ത്. പറയാം എല്ലാം പറയാം. അതിനു മുന്നേ രണ്ടുപേർ ഇവിടേക്ക് വരാൻ ഉണ്ട്.. "റാസി 


അവൻ അത് പറഞ്ഞു തീരലും അവിടേക്ക് രണ്ടുപേർ വന്നു. ഞങ്ങൾ എല്ലാവരും അവരെ നോക്കി . വന്നവരെ കണ്ടു. ഇവിടെ എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഞാൻ റാസിയെ നോക്കി.. 


"ദേ ഇവരാണ് ഞാൻ പറഞ്ഞ ആൾ "


"ശബാന.. ഷെബിക്ക.. "


മുന്നിൽ നിൽക്കുന്നവരെ കണ്ടു വിശ്വസിക്കാനാകാതെ ഞാൻ റസിയെയും അവരെ മാറി മാറി നോക്കി. 


"എനിക്കറിയാം നിങ്ങൾക്കൊക്കെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാകും... അതെല്ലാം തീർക്കാനും. ചില സത്യങ്ങൾ തുറന്നു പറയുവാനും ആണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.  "ഷെബിക്ക.. 


ഷെബിക്ക പറയുന്നത് ഒന്നും മനസ്സിലാവാതെ ഞാൻ ഷെബിക്കാനെ തന്നെ നോക്കി നിന്നു.. 


ശബാന വീഴ്ച്ചർ അവളെ കൈ കൊണ്ട്  ഉരുട്ടി എന്റെ അടുത്തേക്ക് വന്നു... 


"സോറി.. അന്ന് ഞാൻ നിന്നോട് എല്ലാ സത്യങ്ങളും തുറന്ന് പറയാൻ വന്നപ്പോ ആണ് എനിക്ക് ആക്‌സിഡന്റ് ഉണ്ടായത് . അതിന്റെ പിന്നിൽ ആ ദുഷ്ടൻ rk തന്നെ ആണെന്ന് അറിയാം. 

അവിടന്ന് നിങ്ങൾ എല്ലാവരും കൂടി എന്റെ ഹോസ്പിറ്റലിൽ കൊണ്ട് എത്തിച്ചത് കൊണ്ട് എന്റെ ജീവൻ തിരിച്ചു കിട്ടി.. പക്ഷെ എന്നെ കൊല്ലാൻ തക്കം നോക്കി ഇരിക്കയായിരുന്നു rk.. അത് മനസ്സിലാക്കിയ റാസി എന്നെ അവിടന്ന് മാറ്റി . എന്നിട്ട് എല്ലാവരെ മുന്നിലും ഞാൻ മരിച്ചെന്നു ധരിപ്പിച്ചു. വേറെ ഒരു ജീവനില്ലാത്ത ബോഡി എടുത്ത് എനിക്ക് പകരം കിടത്തിയിട്ട്. ആ ബോഡിയെ അവിടെ വച്ചു കത്തിച്ചു. "ശബാന.. 


"Stop "


ഞാൻ അവൾക് നേരെ കൈ ഉയർത്തി നിർത്താൻ പറഞ്ഞു. എന്നിട്ട് റാസിയുടെ നേരെ തിരിഞ്ഞു. 


"എന്താ ഇതൊക്കെ. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇവൾ പറയുന്നത് ഒക്കെ സത്യാണോ. ഷെബിക്കന്റെ ഓർമ നഷ്ടപെട്ടില്ലേ.... അപ്പൊ.. പിന്നെ അന്ന് അങ്ങനെ പറഞ്ഞോ.. ഇതിനൊക്കെ എനിക്ക് ഉത്തരം തരണം നീ "


"ഉം.. എല്ലാം പറയാം... അതിന് മുന്നേ.. ഞങ്ങൾ devil kings എങ്ങനെ. മരിച്ചു എന്നറിയണ്ടേ നിങ്ങൾക്ക് "razi 


എന്നവൻ പറയുന്നത് കേട്ട്.. ഞെട്ടിക്കൊണ്ട് അവനെ നോക്കി.. 





💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢



കോളേജിലെ എല്ലാവരുടെയും പ്രിയപെട്ടവരായിരുന്നു devil kings... ഞങ്ങളെ പ്രോഗ്രാമും പിന്നെ കോളേജിന് വേണ്ടി ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളൊക്കെ കണ്ടു എല്ലാവർക്കും ഞങ്ങളെ വല്ല്യ കാര്യമായിരുന്നു... 



പക്ഷെ ആഷികിനും ഷിഹാബിനും ഞങ്ങളോട് എപ്പോഴും ദേഷ്യം മാത്രം ആയിരുന്നു. ഒരുപാട് തവണം അവൻ ഞങ്ങളോട് ഉടക്കിയിട്ടുണ്ട്... അത് പിന്നെ ഒരു വലിയ തല്ലിലെ അവസാനിക്കും.. 


അങ്ങനെ ഇരിക്കുമ്പോ ആണ്... ഒരു ദിവസം ഫിനുവിന്റെ പേരും പറഞ്ഞു അവൻ ഞങ്ങളോട് തല്ലിന് വന്നത്.. അന്ന് ഞങ്ങൾ അവനിട്ടു നല്ലോണം പെരുമാറി... 


ആ തല്ല് അവസാനിച്ചത് പിന്നെ പോലീസ് ഇടപെട്ടിട്ടാണ്..... 


അന്നാണ് ഞാൻ ഷെബി സാറിനെ പരിചയപ്പെടുന്നത്. ഞങ്ങൾ തമ്മിൽ ഒരുപാട് close ആയി.  Sir എന്നോട് ഫിനുവിനെ കുറിച്ചൊക്കെ പറഞ്ഞു അവളെ സാറിന് ഇഷ്ടമാണെന്നും.. അവൾക്ക് തിരിച്ചു ഇഷ്ടമാണെന്നും ഒക്കെ.. 



ഒരു ദിവസം രാത്രി... ഞങ്ങൾ ക്ലബ്ബിലെ പാർട്ടി കഴിഞ്ഞു വരുമ്പോ ആണ്... എതിരെ ഒരു ലോറി വരുന്നത് കണ്ടത്.. ഞങ്ങളെ കാർ സൈഡ് ആക്കാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല.. ഞാൻ കാർ  വേറെ റൂട്ടിലേക്ക് തിരിച്ചു. അന്നേരം ആ ഭാഗത്തു നിന്ന് വേറെ ഒരു കാർ വരുന്നുണ്ടായിരുന്നു... ആ കാറിനെ ചെന്നിടിച്ചു... ഞങ്ങൾക്ക് വല്ല്യ പരിക്കില്ലായിരുന്നു.. 



പക്ഷെ അതിലുള്ള ആൾക്ക് നല്ല പരിക്ക് ഉണ്ടായിരുന്നു... ആളുകൾ ഒക്കെ ചുറ്റും കൂടി.. ഞങ്ങളോട് അതിൽ ഉള്ള ആളെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു. ഞങ്ങൾ അവരെ കൊണ്ട് കാറിൽ കയറ്റി ചോരയിൽ കുളിച്ചു കിടക്കുന്ന അവരുടെ മുഖം ഞങ്ങൾക്ക് വ്യകതമല്ലായിരുന്നു... 



ഹോസ്പിറ്റലിൽ എത്തി അവരെ icu വിൽ കയറ്റി 24 മണിക്കൂറിനു ശേഷം.. അവര് കണ്ണ് തുറന്നു എന്ന് പറഞ്ഞു.. അന്നേരം അവിടെ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.. വേറെ ആരും ഉണ്ടായിരുന്നില്ല devil കിങ്സിനെ ഞാൻ വീട്ടിലേക്ക് പറഞ്ഞയച്ചു... 



അവര് കണ്ണ് തുറന്നു എന്ന് പറഞ്ഞപ്പോൾ.. എനിക്ക് ഒരുപാട് സന്തോഷമായി ഞാൻ അവരെ icu വിന്റെ അകത്തു പോയി കണ്ടു. 

അവിടെ ചെന്നപ്പോയ മനസ്സിലായത്. അത് ഷെബി sir ആയിരുന്നു എന്ന്. മൂപ്പര് കണ്ണ് തുറന്നു എന്നല്ലാതെ സംസാരിക്കുന്നൊന്നും ഇല്ല.. ആ റൂമിലെ tv on ആയി കിടക്കയിരുന്നു.. അതിലെ ന്യൂസിൽ പറഞ്ഞ കാര്യം കേട്ട് ഞാൻ വല്ലാതെ ആയി.. 


ഷെബി സാറെ കാറിൽ സാറെ കൂടാതെ വേറെ ഒരാളും കൂടി ഉണ്ടായിരുന്നു. അയാൾ മരിച്ചു പോയി.. എന്റെ അശ്രദ്ധ മൂലം ഇന്നൊരു ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഒരാൾ ഇവിടെ മരണത്തോട് മല്ലിട്ടു കിടക്കുന്നു.. ഞാൻ അതെല്ലാം അറിഞ്ഞു ആകെ തളർന്നു പോയി.. 


വൈകാതെ തന്നെ എന്നെ പോലീസ് അറെസ്റ്റ്‌ ചെയ്തു.. ഉപ്പ ക്യാഷും പിന്നെ മേലുദ്യോഗസ്ഥരെ ഒക്കെ സഹായത്തോടെ എന്നെ പുറത്തിറക്കി.. അന്ന് മണ്ണിട്ട് മൂടിയത devil കിങ്സിനെ..... 





**********************************************



Rasi പറയുന്നതൊക്കെ കേട്ട് ഞാൻ അവനെ കണ്ണിമ വെട്ടാതെ നോക്കി നിന്നു... 



"പിന്നീട് ഞാൻ ഒരു മാളിൽ വച്ചാണ് ഷെബി സാറെ കണ്ടു മുട്ടിയത്.. അന്ന് ഞാൻ സറോട് ഫിനുവിന്റെ കാര്യം പറഞ്ഞു. ഞങ്ങളെ കോളേജിലെ വിദ്യാർത്ഥി എന്നാ നിലക്ക് അവൾക്ക് എന്താ സംഭവിച്ചത് എന്ന് എനിക്കറിയണമായിരുന്നു. അതുകൊണ്ട് ഞാൻ. അവൾക്കെന്താ സംഭവിച്ചത് എന്നറിയാൻ വേണ്ടി അന്വഷിച്ചിറങ്ങും എന്ന് പറഞ്ഞു. ഞാൻ പോകാൻ നിന്നപ്പോ ആണ്. എന്നോട് അവൾക്കെന്താ സംഭവിച്ചേ എന്നൊക്കെ ഷെബി sir പറഞ്ഞത്.. 


അന്ന് ഞങ്ങൾ തീരുമാനിച്ചത. അവൾക്ക് ആ ഗതി വന്നവർ ആരായാലും അവരെ വെറുതെ വിടില്ല എന്ന്. പക്ഷെ ഞങ്ങൾ എല്ലാവരെയും കണ്ടുപിടിച്ചെങ്കിലും ആ rk യെ  മാത്രം കണ്ടുപിടിക്കാൻ കഴിഞില്ല..


അന്ന് ആഷിക്കിനെ തള്ളി താഴെ ഇട്ടതും ഞങ്ങളാണ്.... നീയും ശ്യാമും അവിടെ വന്നിട്ട് അവനെ തല്ലി പരിവം ആക്കിയതും എല്ലാം ഞങ്ങൾ കണ്ടിരുന്നു. നിങ്ങൾ പോയതിന് ശേഷം. ഞങ്ങളെ വകയും കൊടുത്തിട്ട് അവനെ പരലോകത്തേക്ക് പറഞ്ഞയച്ചു... 

പിന്നെ സാന്ദ്രയുടെ മരണം അവളിൽ നിന്ന് rk യും ആ അഞ്ചാമൻ ആരാണെന്നും അറിയുമെന്ന് പ്രദീക്ഷിച്ചു. പക്ഷെ ആ പ്രദീക്ഷയും ആ പന്ന... %@-%@-%*മോൻ.. കൊണ്ട് പോയി കളഞ്ഞു . എന്നാലും ആ അഞ്ചാമൻ ആരാണെന്ന് എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു. ഇപ്പൊ അത് clear ആയി.  


പിന്നെ നീ ഷെബി സാറെ കണ്ടുമുട്ടിയപ്പോൾ.. നീ സത്യങ്ങൾ ഒന്നും ഇപ്പോയെ അറിയണ്ട എന്ന് കരുതി ഞങ്ങൾ ഒരു ചെറിയ ഡ്രാമ കളിച്ചതാ. 



ശബാന.. അവൾ ഇപ്പൊ നീ ആദ്യം കണ്ട ശബാനയെ അല്ല. അന്ന് അവൾക്ക് ആക്‌സിഡന്റ് നടന്നപ്പോൾ.അതിന്റെ പിന്നെ ആ rk തന്നെ ആയിരിക്കും എന്നെനിക്കറിയാം . അവളെ കൊല്ലാൻ വീണ്ടും അവൻ വീണ്ടും എന്തേലും ചെയ്യുമെന്ന് അറിയാം. അതുകൊണ്ട് തന്നെ.. ഞാൻ അവളെ അവിടെ നിന്ന് മാറ്റി.  


എന്റെ പ്രദീക്ഷ പോലെ അവൾക്ക് ഇപ്പൊ നല്ല മാറ്റം ഉണ്ട്.. അവളിൽ നിന്ന് എല്ലാ സത്യവും ഞാൻ അറിഞ്ഞു . നിനക്ക് തരാൻ ഇരുന്ന സർപ്രൈസ് അത് ഇതായിരുന്നു.... "റാസി 



എന്നൊക്കെ അവൻ എന്റെ കണ്ണിലേക്കു നോക്കി പറയുന്നത് കേട്ടപ്പോൾ.. സത്യത്തിൽ ഞാൻ ഇനി എന്ത് അവനോട് പറയണം എന്നറിയാതെ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു.. 


"ദുആ.... "razi. 



ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.. എന്നിട്ട് അവന്റെ കണ്ണിലേക്കു നോക്കിയിട്ട് 


"ആരാ rk... "



എന്ന് ഞാൻ ചോദിച്ചത് കേട്ടിട്ട്... അവൻ എന്നെ തന്നെ കണ്ണെടുക്കാതെ നോക്കി  



*"റിസ്വാൻ ഖൈസ് മാലിക്*"



എന്നവൻ പറഞ്ഞത് കേട്ട് ഞാൻ പിന്നിലേക്ക് തെന്നി നീങ്ങി.. 



"വല്ലിക്ക.... "റിസുന്റെ ശബ്‌ദം കേട്ടതും.. ഞാൻ അവളെ ഒന്ന് നോക്കി  . അവൾ വാ പൊത്തി പിടിച്ചു കണ്ണ് നിറച്ചു.. 

എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. റിസുക്കക്ക് എങ്ങനെ .....യ റബ്ബി... എന്തൊക്കെയാ കേള്ക്കുന്നെ... ഞാൻ ഇത്രയും കാലം ആരെയാണാവോ തിരഞ്ഞത്.. ആ ആൾ ഞങ്ങളെ കണ്മുന്നിൽ തന്നെ ഉണ്ടായിരുന്നെന്ന് അറിയാൻ വൈകി... 



ആ മനുഷ്യനെ ഞാൻ ബഹുമാനിച്ചതൊക്കെ ഓർത്തു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി... ഞാൻ കണ്ണടച്ച് പിടിച്ചു.. കൈ ചുരുട്ടി പിടിച്ചു.. 



"ദുആ... "


പെട്ടെന്ന് നെച്ചു എന്നെ വിളിച്ചു.. ഞാൻ കണ്ണൊന്നു തുറന്ന് ചുറ്റിലും നോക്കി . എല്ലാവരും എന്നെ നോക്കി നിക്കാണ്.. 



"എനിക്കറിയാം ദുആ നിനക്ക് എന്നോട് തീർത്താൽ തീരാത്ത ദേഷ്യം ഉണ്ടെന്ന്.. അന്ന് ഞാനും ഉണ്ടായിരുന്നു നിന്റെ ഫിനുവിനെ ഇല്ലാതാക്കാൻ അവരുടെ കൂടെ.. അന്നെനിക്ക് അവളോട് ദേഷ്യവും വാശിയും ഒക്കെ ആയിരുന്നു. അതിന്റെ പുറത്ത് ഞാൻ ചെയ്ത തെറ്റുകൾ ഒന്നും ചെറുതല്ല എന്നെനിക്കറിയാം  


അന്നവരുടെ കൂടെ നിന്ന് പോയി..നീ എന്നോട് ക്ഷമിക്ക്.  ക്ഷമ ചോദിക്കാൻ ഞാൻ അർഹയല്ല എന്നെനിക്കറിയാം. എന്നാലും.. ഞാൻ ചെയ്ത തെറ്റിനെ പടച്ചോൻ എനിക്ക് തന്ന ശിക്ഷ ആണ് ഞാൻ ഇപ്പൊ അനുഭവിക്കുന്നത്. നീ എന്നോട് ക്ഷമിക്ക്..  e"ശബാന 


അവൾ കൈ കൂപ്പി എന്നോട് പറയുന്നത് കേട്ടിട്ട്.. ഞാൻ അവളെ തന്നെ തുറിച്ചു നോക്കി  . എന്നിട്ട് റാസിയുടെ നേരെ ചെന്ന്... 


"Rk നിന്റെ ബ്രദർ ആയിരുന്നു എന്ന് നിനക്ക് ആദ്യമേ അറിയായിരുന്നോ. "


"ഇല്ല... ഇവൾക്ക് ബോധം വന്നതിന് ശേഷം ആണ് ഞങ്ങൾ അറിഞ്ഞത് . പിന്നെ നിങ്ങൾ അറിയാത്ത മറ്റൊരു സത്യം കൂടി ഉണ്ട്... "റാസി 


"ഇനിയും ഉണ്ടോ.. അതെന്താടാ... "പാച്ചുക്ക 


*"എല്ലാവരും കരുതുന്ന പോലെ.. റിസ്വാൻ ഖൈസ് മാലിക്ക് എന്നാ rk. ഞങ്ങളെ സഹോദരൻ അല്ല.."*


അവൻ പറയുന്നത് കേട്ടിട്ട് ഞെട്ടി തരിച്ചു കൊണ്ട് ഞാൻ അവനെ തന്നെ നോക്കി .. 


"നീ എന്ത് ഭ്രാന്ത്‌ ആട ഈ പറയണേ... നിനക്ക് വട്ടായോ... "ജാസിക്ക 


"ഇത് ഭ്രാന്ത്‌ അല്ല സത്യം ആണ്.. എന്റെ ഉപ്പക്കും ഉമ്മക്കും രണ്ട് കുട്ടികളെ ഉള്ളു .  
*അത് ഞാനും റിസുവും ആണ്*"റാസി 


അവൻ പറയുന്നത് ഉൾകൊള്ളാൻ കഴിയാതെ.. ഞാൻ റിസുനെ നോക്കി... അവൾ തല താഴ്ത്തി നിക്കുന്നത് കണ്ടപ്പോൾ... തന്നെ മനസ്സിലാക്കാനെ ഉള്ളു.. ഇവൻ പറഞ്ഞതൊക്കെ സത്യമാണ് എന്ന്... 


"ഡാ... അപ്പൊ ഇത്രയും കാലം... എനിക്കൊന്നും മനസ്സിലാകുന്നില്ല.. അപ്പൊ റിസുക്ക ആരാ... "പാച്ചുക്ക 



"ഉപ്പയും ഉമ്മയും പറഞ്ഞ അറിവേ ഞങ്ങൾക്കുള്ളു.. അതും റിസുക്ക ഇല്ലാത്ത നേരത്ത്.. അവർക്ക് ആദ്യം കുട്ടികൾ ഒന്നും ഉണ്ടാകില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ.. അവർ ദത്തെടുത്തതാ റിസുക്കനെ...റിസുക്ക ആയിരുന്നു അവരുടെ ലോകം.. പിന്നീട് ആണ് ഞാൻ ജനിക്കുന്നത്.. എന്നാലും വേർതിരിവ് കാണിച്ചില്ല... നല്ല സ്നേഹത്തോടെ ഞങ്ങൾ കഴിഞ്ഞു 



പിന്നെ റിസുട്ടി വന്നു ഞങ്ങളെ ജീവിതത്തിലേക്ക്...ഞങ്ങളെ കുഞ്ഞു പെങ്ങൾ ആയി....

റിസുക്ക പഠിച്ചതൊക്കെ മുംബൈയിൽ വച്ചാണ്..  അവിടെ പഠിക്കാൻ പോയതിന് ശേഷം റിസുക്കക്ക് ഒരുപാട് മാറ്റം വന്നു.. പതിയെ പതിയെ ഞങ്ങളിൽ നിന്ന് അകലാൻ തുടങ്ങി.. 


പഠിപ്പ് ഒക്കെ കഴിഞ്ഞപ്പോൾ ഉപ്പ റിസുക്കനോട്‌  ബിസിനസ്‌ നോക്കി നടത്താൻ ഏല്പിച്ചു. അതും കൂടി ആയപ്പോൾ.. റിസുക്ക  ഞങ്ങളിൽ നിന്ന് മുഴുവനായിട്ടും അകന്നു. വീട്ടിലേക്ക് വരവും പോക്കും ഒക്കെ കുറച്ചു... 


പിന്നെ റിസുക്ക ഞങ്ങളെ സ്വന്തം അല്ല എന്ന സത്യം അറിഞ്ഞപ്പോൾ.. എല്ലാം ഉപേക്ഷിച്ചു റിസുക്ക ഞങ്ങളെ വീടിന്റെ പടി ഇറങ്ങി.. ഉമ്മാക്ക് തീരെ വയ്യാതായപ്പോൾ... ആണ് പിന്നെ ഇക്കു വീട്ടിലേക്ക് തിരിച്ചു വന്നത്.. എന്നാലും പഴയത് പോലെ അങ്ങനെ സംസാരിക്കാറില്ലയിരുന്നു.... "റാസി 


"എടാ വിശ്വസിക്കാൻ കഴിയുന്നില്ലടാ.. റിസുക്ക ആണ് rk എന്ന്..."ബാസിക്ക 


"വിശ്വസിക്കണം... കാരണം അതാണ് സത്യം.. എന്റെ ഫിനുവിനെ ഇല്ലാതാക്കിയ ആ *@-%-@&=@മോനെ... കയ്യിൽ കിട്ടാൻ വേണ്ടി കാത്തിരിക്കാണ്.. വെച്ചേക്കില്ല..."ഷെബിക്ക 


"എന്റെ സ്വന്തം അല്ലെങ്കിലും.. സ്വന്തം കൂടപ്പിറപ്പിനെ പോലെ ആണ് ഞാൻ കണ്ടിരുന്നെ... എനിക്ക് ബഹുമാനവും ആദരവും തോന്നിയ ഒരു മനുഷ്യൻ ആയിരുന്നു അത്. എന്ന് ഞാൻ അവനെ കുറിച്ചു സത്യങ്ങൾ അറിഞ്ഞോ. അന്ന് ആ ബഹുമാനവും ആദരവും ഞാൻ മണ്ണിട്ട് മൂടി... 


ഇത്രയും നീചനായാ മനുഷ്യൻ ആണ് അയാളെന്ന് അറിയാൻ വൈകിപ്പോയി.. ഇനി ഇല്ല എന്റെ കൂടപ്പിറപ്പ് മരിച്ചുപോയി.. ഇനി എന്റെ മുന്നിൽ വരുന്നത് rk ആയിരിക്കും... ഇത്രയും കാലം അവൻ വേണ്ടി കാത്തിരിക്കായിരുന്നു... "റാസി 


"അതെ റാസി.. നിന്റെ തീരുമാനം തന്നെ ആണ് ശെരി.. ഇനി നമ്മൾ കഴിഞ്ഞു പോയ കാര്യം ഓർത്തു ദുഖിക്കേണ്ട.. ആ rk അവനെ വേരോടെ പിഴുതെറിയുന്നതിനെ കുറിച്ച് ചിന്തിക്കാം "അപ്പുവേട്ടൻ... 


എല്ലാവരും അപ്പുവേട്ടൻ പറഞ്ഞതിനോട് യോജിച്ചപ്പോൾ.. ഞാൻ നോക്കിയത് ശബാനനെ ആണ്. 


"ശബാന... ഇപ്പോഴും ആ അഞ്ചാമൻ ആരാണെന്ന് പറഞ്ഞിട്ടില്ല.. അവൻ ആരാ.. "


എന്ന് ഞാൻ ചോദിച്ചത് കേട്ടപ്പോൾ അവൾ നോക്കിയത്   അച്ചായനെ ആണ്.. എന്നിട്ട് അവൾ തല താഴ്ത്തി കൊണ്ട്. 


*"അത്.. വേറെ ആരും അല്ല.. ജോസ് സാറിന്റെ czn ജെറി ജേക്കബ്*"ശബാന 



എല്ലാവരും ഞെട്ടി തരിച്ചോണ്ട് അവളെ നോക്കി.. അവൾ സങ്കടപെട്ടോണ്ട് തലതാഴ്ത്തി നിക്കാണ്.. അച്ചായൻ ആണേൽ മരവിപ്പോടെ അങ്ങനെ നിന്നു



"ജ്... ജെറി .. അവൻ.. എന്തിന്.. ഇന്റെ പെങ്ങളെ.. "തൊണ്ട ഇടറി കൊണ്ട് അച്ചായൻ വാക്കുകൾ മുഴുപ്പിച്ചു.. 



"ജെറിയും rk യും ഫ്രണ്ട്സ് ആണ്. ഞാൻ ഇവരെ പരിചയപ്പെടുന്നത് പോലും ആഷിക്ക് വഴി ആണ്..  സാന്ദ്രയും ശ്യാമും തമ്മിൽ ഇഷ്ടത്തിലാണ് എന്നറിഞ്ഞതിന്റെ പേരിൽ ജെറി വൈലെന്റ് ആയി.. അവളെ അവന്ക് വേണം എന്ന് പറഞ്ഞു അവൻ കുറെ പൊട്ടി തെറിച്ചു. 


അവസാനം rk അവന് വാക്ക് കൊടുത്തു. അവളെ അവന്റെ മുന്നിൽ കൊണ്ടെത്തിക്കും എന്ന്... ആ ഒരറ്റ കാരണം കൊണ്ട് അവൻ അടങ്ങി ഇരിന്നു...ഒരു രാത്രി അവർ പ്ലാൻ ചെയ്ത പോലെ അവളെ അവന്റെ മുന്നിൽ കൊണ്ടത്തിക്കുകയും ചെയ്തു..



സാന്ദ്ര കോമ സ്റ്റേജിൽ നിന്ന് റീകോവർ ആയെന്ന് അറിഞ്ഞപ്പോൾ അവൾക്ക് കുടിക്കാൻ എടുത്ത വെള്ളത്തിൽ പോയ്സൺ ചേർത്തതും ജെറി തന്നെയാ. "ശബാന 



അച്ചായൻ അവനോടുള്ള ദേഷ്യം കാരണം കൈ ചുരുട്ടി പിടിച്ചിരിക്കുവാ... 



പെട്ടെന്ന് അവിടേക്ക്... കുറെ കോട്ടിട്ട ബോഡി ഗാർഡ്‌സ് കയറി വന്നിട്ട്.. ഞങ്ങൾക്ക് ചുറ്റും വട്ടമിട്ടു.. ഞങ്ങൾ അവരെ എല്ലാം നോക്കി..ഇവിടെ നടക്കുന്നത് മനസ്സിലാകാതെ.. ഞങ്ങൾ പരസ്പരം നോക്കുമ്പോ ആണ്.. അവിടേക്ക് ആരോ  നടന്നു വരുന്നത് കണ്ടത്.. 


അതാരാണെന്ന് നോക്കി


"ജെറി.. "


അവൻ അവിടേക്ക് വന്ന ഉടനെ തന്നെ. അച്ചായൻ അവന്റെ അടുത്തേക്ക് പോകാൻ നിന്നതും. റാസി അച്ചായനെ തടഞ്ഞു . 


"ഇപ്പൊ പോകണ്ട അച്ചായാ. അവന്റെ ആളുകൾ ആണ് നമുക്ക് ചുറ്റും "റാസി 


അത് പറഞ്ഞത് കേട്ടപ്പോൾ. അച്ചായൻ ദേഷ്യം അടക്കി പിടിച്ചു അവിടെ തന്നെ നിന്നു. എന്നിട്ട് അവനെ നോക്കി പല്ല് കടിച്ചു... 


അവൻ അതൊക്കെ പുച്ഛിച്ചു തള്ളി പിന്നിലോട്ട് നോക്കി. അവൻ നോക്കുന്നതഗ് കണ്ട് ഞങ്ങളും അവിടേക്ക് നോക്കി  


അവുടെ നടന്നു വരുന്ന ആളെ കണ്ടതും..എന്റെ heart വല്ലാതെ ഇടിക്കാനും കൂടെ ഉള്ളിൽ ഉള്ള ദേഷ്യം ആയിരമടങ്ങായി വർധിക്കാനും തുടങ്ങി . 



'ഞാൻ ഇത്രയും കാലം ആർക്ക് വേണ്ടിയാണോ കാത്തു നിന്നത്.. ആ ആൾ ഇപ്പൊ എന്റെ കണ്മുന്നിൽ വന്നു നിക്കുന്നു.ഇനി നിനക്ക് രക്ഷയില്ല rk..'



അവർ ഞങ്ങള്കൾ മുന്നിൽ വന്നു നിന്നു.എന്നിട്ട് അവന്റെ മുഖത്തെ ഗ്ലാസ് എടുത്ത് മാറ്റി . 


"ആഹാ... എല്ലാവരും ഉണ്ടല്ലോ.. ശബാന നീയും.. നീ അപ്പൊ ചത്തില്ലേ അന്ന്.."rk 


അവളെ നോക്കി അവൻ പരിഹസിച്ചതും.. അവൾ അവനെ നോക്കി കണ്ണുരുട്ടി. 



"നീ ഒരുകണക്കിന് ജീവനോടെ ഉണ്ടായത് നന്നായി.. എന്റെ ജോലി ഭാരം കുറച്ചല്ലോ. എല്ലാം പറഞ്ഞു കൊടുത്തില്ലേ.. rk ആരാ എന്നൊക്കെ.. അല്ല എവുടെ ഇന്റെ ദുആ.. "rk 


അവൻ എന്നെ ഞങ്ങളെ കൂട്ടത്തിൽ തിരഞ്ഞു  . എന്നെ കണ്ടതും.. 'ആ.. 'എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വരാൻ നിന്നതും റാസി എന്റെ കയ്യിൽ മുറുക്കി പിടിച്ചു. അത് കണ്ട് അവൻ 'ഓഹോ 'എന്ന മട്ടിൽ മുഖം ചുളിച്ചു. അവിടെ തന്നെ നിന്നു.


"നിങ്ങൾ ഇപ്പൊ ഒരു fight കഴിഞ്ഞിരിക്കാണ് എന്ന്. തറയിൽ കിടക്കുന്ന ബോഡി കണ്ടപ്പോൾ തന്നെ മനസ്സിലായി. എന്നാലും.. ഇവർക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട്.. ഒരു fight ഉം കൂടി അങ്ങനെ നടത്തിയേക്ക്. അപ്പോയെക്കും ഞാൻ ഒരു കാൾ ചെയ്തിട്ട് വരാം.. "rk 



അവൻ പറഞ്ഞു തീരാൻ താമസിച്ച പോലെ അവന്റെ ബോഡി ഗാർഡ്‌സ് എല്ലാവരും കൂടി ഞങ്ങളെ നേരെ വന്നു.. 






💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥




ലെച്ചു 



ഇവിടെ ഇപ്പൊ പൊരിഞ്ഞ തല്ലാണ്.. അച്ചായൻ  ആ ജെറി എന്ന് പറയുന്നവനെ തല്ലി ഒരു പരുവം ആക്കി. അതിന്റെ ഇടക്ക് അച്ചായനും തല്ല് കിട്ടി അത് കണ്ട് ചിന്നു നല്ല കരച്ചിൽ. 


പെണ്ണിനോട് കരയണ്ട എന്നൊക്കെ പറഞ്ഞു കുറെ ആശ്വസിപ്പിച്ചു.. അന്നേരം ആ കുരിപ്പ് പറഞ്ഞത് കേട്ട് അവളെ തലക്കൊന്ന് കൊടുത്തു. 


അവൾക്ക് fight ചെയ്യാൻ കഴിയാഞ്ഞിട്ടാണ് അവൾ ഇപ്പൊ കരഞ്ഞത് പോലും. ഇത് കേട്ടാൽ പിന്നെ ഞാൻ എന്താ ചെയ്യാ.. 



ആ ജെറി ഇപ്പൊ ഏതാണ്ട് ഒരു പരുവം ആയിട്ടുണ്ട് ഇനിയും അവനെ തല്ലിയാൽ ഒരുപക്ഷെ അവന്റെ കാറ്റ് പോകും  


അവന്റെ നെഞ്ചിൻ കൂട് നോക്കി.. അച്ചായൻ ചവിട്ടി. അവൻ നിലത്തേക്ക് തെറിച്ചു വീണു. 


വീണ്ടും അച്ചായൻ അവന്റെ അടുത്തേക്ക് പോയി അവന്റെ തല പിടിച്ചു പൊക്കി  


"എന്തിനാടാ ചെറ്റേ. എന്റെ പെങ്ങളെ .. നീ കൊന്നത്. "അച്ചായൻ 



"എനി... ക്ക്.. കിട്ടാത്ത..അവളെ.. ആ രും.. സ്വന്ത.. മാക്കണ്ട.. "ജെറി 


അവൻ അത് പറഞ്ഞു തീരും മുന്നേ.. അച്ചായൻ അവന്റെ കവിളിൽ ആഞ്ഞു കുത്തി. അവന്റെ ബോധവും പോയി. 


****************************************************




അവരെ ഒക്കെ ഒതുക്കുന്നതിന്റെ ഇടക്ക് ആരോ റസിന്റെ  തലക്ക് വടി എടുത്ത് അടിച്ചത്. 



"Rasiiiiiiiiiiiiiiii"



അവൻ പ്രധീക്ഷിക്കാത്ത അടി ആയത് കൊണ്ട്. അവൻ തലയിൽ കൈ വച്ചു പിന്നിലോട്ട് നോക്കി . ആ അടിച്ചവനെ പിടിച്ചു തള്ളി. അപ്പോയെക്കും പാച്ചുക്ക വന്നു അവനെ കൈകാര്യം ചെയ്തു . 


ഞാൻ റാസിന്റെ അടുത്തേക്ക് പോയി.  അവനെ വലയം വച്ചിട്ട്.. 


"നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ . "


അവന്റെ തലയിൽ കൈ വച്ചു. എന്റെ കൈയിൽ നനവ് കണ്ടപ്പോൾ ഞാൻ ഒന്ന് നോക്കി. ബ്ലഡ്‌ കണ്ടതും ഞാൻ റാസിയെ നോക്കി 


"റാസി ബ്ലഡ്‌... "


എന്ന് പറഞ്ഞു എന്റെ തട്ടത്തിന്റെ അറ്റം കീറിയിട്ട്.. അവന്റെ തലയിൽ കെട്ടി കൊടുത്തു. ഞാൻ കെട്ടികൊടുക്കുമ്പോൾ അറിയാതെ ഒന്ന് അവനെ നോക്കിയതായിരുന്നു. 


അപ്പൊ അവനുണ്ട് എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നു . ഞാൻ അവനെ നോക്കി എന്തേ എന്ന് ചോദിച്ചപ്പോൾ. 


"ദുആ.. ഇന്നാണ് ഞാൻ പറഞ്ഞ രണ്ടാഴ്ച കഴിയുന്നത്... "എന്നവൻ എന്റെ മുഖത്ത് നോക്കി ഒരു പ്രദീക്ഷയോടെ പറഞ്ഞു. ഞാൻ അതിന് അവന്ക് മറുപടി കൊടുക്കാൻ നിന്നതും പെട്ടെന്ന്.. 



"ആാാ.... "റാസി 


ആരോ പിന്നിൽ നിന്ന് അവനെ കത്തിയെടുത്തു കുത്തി. 


അവൻ എന്റെ കയ്യിൽ മുറുക്കി പിടിച്ചു... എന്റെ തോളിലേക്ക് വീണു... ഞാൻ ആകെ തരിച്ചു പോയി... ഇത് ചെയ്തവൻ ആരാ എന്ന് നോക്കി.. 


"R..... k.... "

എന്റെ വാക്കുകൾ ഇടറി... ഞാൻ rk നെ പകയോടെ നോക്കി.. അവൻ ഞങ്ങളെ നോക്കി പുച്ഛിച്ചു ചിരിച്ചു. 


"ദു.... ആ.... "


ഞാൻ റാസിയെ പിടിച്ചു താങ്ങി... അവൻ ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു.. 


ഞാൻ അവന്റെ തൊട്ടടുത്തു ഇരിന്നു. ബാക്കിയുള്ളവർ അപ്പോയെക്കും അവന്റെ അടുത്തേക്ക് വരാൻ നിന്നതും ആ rk ടെ നേരെ പോകാൻ നിന്ന ഡെവിൾ കിങ്സിനെ ഒക്കെ അവന്റെ ബോഡി ഗാർഡ്‌സ് തടഞ്ഞു വച്ചു. 


റാസി വേദന കൊണ്ട് ഞെരിപിരി കൊള്ളൂന്നത് എനിക്ക് കാണാൻ കഴിയുന്നില്ല.. 


"റ... റാസി... ഇ... ഇല്ല.. നിനക്ക് ഒന്നും സംഭവിക്കില്ല.. ഞ... ഞാൻ സമ്മതിക്കില്ല... റാസി.. എഴുന്നേൽക്ക് റാസി.. നീ എനിക്ക് തന്ന വാക്ക് പാലിക്കാമെന്ന് പറഞ്ഞിട്ട്.. എന്റെ കൂടെ എപ്പോഴും ഉണ്ടാകും എന്ന് പറഞ്ഞതല്ലേ.. 


റാസി ...... "


ഞാൻ അവനെ എഴുനെല്പിക്കാൻ വേണ്ടി അത്രേ ഒക്കെ പറഞ്ഞിട്ടും. അവൻ വേദന കൊണ്ട് പുളയാണ്..ഞാൻ അവന്റെ തല എന്റെ മടിയിൽ വച്ചു.. എന്നിട്ട് അവന്റെ മുഖത്ത് കൈ വച്ചു.. 



"ദു..ആ....അവ...നെ   വ്... വെറുതെ വിടരുത്... "റാസി 


"ഇല്ല റാസി.. പക്ഷെ നീ എഴുന്നേൽക്കണം. എനിക്ക് എന്റെ റാസിയെ വേണം.. റാസി.. i ല "


ഞാൻ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ ആരോ എന്റെ മുടിക്കുത്തിയിൽ പിടിച്ചു അവിടന്ന് എഴുന്നേൽപ്പിച്ചു.. 



ഞാൻ മുടിയിൽ നിന്ന് കൈ വിടുവിഴുപ്പിക്കാൻ നോക്കിയപ്പോൾ.. അവൻ വിടുന്നില്ല.. ആ പിടിച്ച ആൾ rk ആയിരുന്നു.. ഞാൻ കണ്ണടച്ച് പിടിച്ചു... 



"വിടെടാ.... "


പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. 


"ഇല്ലെങ്കിൽ.. "rk 


"നിന്നോടാ പറഞ്ഞെ മുടി വിടാൻ.. "


"ഇപ്പൊ സൗകര്യം ഇല്ല വിടാൻ.. "rk 


"ച്ചി... വിടെടാ പട്ടി "


എന്ന് പറഞ്ഞു എന്റെ മുട്ട് കൈ മടക്കി അവന്റെ വയറ്റിനിട്ട് കുത്തി. അവൻ എന്റെ മുടിയിലെ പിടി വിട്ടു . 


എന്റെ നേരെ വരാൻ നിന്ന അവന്റെ ബോഡി ഗാർഡ്സിനെ. അവൻ കൈ കൊണ്ട് അവിടെ നിക്കാൻ പറഞ്ഞു. എന്നിട്ട് അവരെ നോക്കി കണ്ണോണ്ട് എന്തോ കാണിച്ചു. അത് അവർ മനസ്സിലാക്കിയ പോലെ.. റാസിയുടെ അടുത്തേക്ക് പോയി.. അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു. എന്നിട്ട് ഞങ്ങളെ മുഖാമുഖം നിർത്തി.. 


അവന്റെ നേരെ പോകാൻ നിന്ന എന്നെ. Rk കയ്യിൽ കേറി പിടിച്ചു അവൻ പുറം തിരിഞ്ഞു നിർത്തിച്ചിട്ട് എന്നെ വലയം വച്ചു.. ഞാൻ കുതറി മാറാൻ ശ്രമിച്ചു. പക്ഷെ അവന്റെ വലയിൽ നിന്ന് മാറാൻ കഴിഞ്ഞില്ല.. 

Rowdy ഗേൾസും ഡെവിൾ കിങ്‌സും ഒക്കെ റാസിയെ മാറി മാറി വിളിക്കുന്നുണ്ട്. അവൻ പതിയെ തല ഉയർത്തി നോക്കുമ്പോൾ തന്നെ കാണുന്നത് ഞങ്ങളെയാ.. ഞാൻ അവനെ നോക്കി കണ്ണ് നിറക്കുന്നത് കണ്ട്. അവൻ കൈ ചുരുട്ടി പിടിച്ചു.. റാസിയെ തുറിച്ചു നോക്കി 




"ഡാാാാാാാ..... "



റാസി... കത്തി കുത്തിയ ഭാഗത്തു കൈ വച്ചു കൊണ്ട്.. അലറിയതും.. മുറിവിലൂടെ ബ്ലഡ്‌ വന്നു. അത് കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി.. 



"റാസി... "അവനെ വിളിച്ചോണ്ട്.. ഞാൻ ശ്വാസം വലിച്ചിട്ടു വിട്ടിട്ട്... rk യെ പിടിച്ചു തള്ളി.. ചെറുതായി എന്നിലെ പിടി അഴിഞ്ഞപ്പോൾ ...ഞാൻ അന്നേരം അവനെ ഒന്നൂടെ പിടിച്ചു തള്ളി .ഇപ്രാവശ്യം അവൻ പിന്നിലോട്ട് തെന്നി മാറി. ..



ഞാൻ റാസിയുടെ അടുത്തേക്ക് പോയി ..അവന്റെ കവിളിൽ കൈ വച്ചു.. 



"റാസി .നീ എഴുനേറ്റല്ലോ എനിക്ക് അത് മതി ...എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ..."


അവൻ എന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു ...ഞാൻ അവനെ നോക്കി കണ്ണ് നിറച്ചോണ്ട് ആ കാര്യം പറയാൻ നിന്നപ്പോൾ .പെട്ടെന്ന് റാസിയെ ചവിട്ടി ..അവൻ വീഴുമ്പോൾ എന്നെയും കൂടെ കൂട്ടിയിട്ടാണ് വീണത് .കാരണം അവന്റെ കയ്യിൽ ഞാൻ മുറുക്കി പിടിച്ചിരുന്നു ...നിലത് വീണ അവനെ വീണ്ടും ആ ബോഡി ഗാർഡ് വന്ന് എഴുന്നേൽപ്പിച്ചു .



അവന്റെ പിന്നാലെ ഞാനും .കയ്യിലെ പിടി വിട്ടില്ല .ആ ദുഷ്ടൻ റാസിയെ തല്ലുമ്പോൾ തടയാൻ നിന്ന എന്നെ പിടിച്ചു മാറ്റി വേറെ ഒരു ബോഡി ഗാർഡ് ..



റാസിയെ തല്ലുന്നത് കണ്ടു നിക്കാൻ കഴിഞ്ഞില്ല .rk ആണേൽ അവനെ തല്ലുന്നത് കൺകുളിർക്കെ കണ്ട് നിക്കാണ്....


നമ്മളെ ടീമസിന്റെ അവസ്ഥ അതിനെ ക്കാളും കഷ്ടം ആണ് .അവരെ മുന്നിൽ വച്ച് അവനെ ഇങ്ങനെ തല്ലുന്നത് അവർക്ക് നോക്കി നിക്കാനെ കഴിഞ്ഞുള്ളു ..വേറെ ഒരു വഴിയും ഇല്ലാത്തത് കാരണം ..ഞാൻ ആ ബോഡി ഗാർഡിന്റെ പിടി വിടുവിഴപ്പിച്ചിട്ട്...


Rk ന്റെ അടുത്തേക്ക് പോയി ...


"Rk plz... റാസിയെ വെറുതെ വിട്... നിനക്ക് എന്നെ അല്ലെ വേണ്ടത് ..അവനെ വെറുതെ വിട്ടേക്ക് plz...."



ഞാൻ പറഞ്ഞത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട്...


"സോറി ബേബി ....അവനോട് ഞാൻ പറഞ്ഞതാ .നിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ .അത് കെട്ടില്ലല്ലോ .അപ്പൊ അവന്ക ഇത് തന്നെ ആണ് ഞാൻ കൊടുക്കുന്ന ശിക്ഷ ."rk



എന്നവൻ ഒരു ദയയും ഇല്ലാതെ പറയുന്നത് കേട്ടപ്പോൾ .എനിക്ക് അവനെ പച്ചക്ക് കത്തിക്കാന തോന്നിയെ



"നീ ഒക്കെ ഒരു മനുഷ്യൻ ആണോടാ... ഒന്നുമില്ലെങ്കിലും .സ്വന്തം കൂടപിറപ്പിനെ കഴിഞ്ഞതല്ലേ അവൻ ..ആ അവനോട് ഒരു ദയയും ഇല്ലാതെ ..എങ്ങനെ കഴിയുന്നു ചെറ്റെ ഇങ്ങനെ ചെയ്യാൻ  .."


അവന്റെ മുഖത്തു നോക്കി ...ഞാൻ അത്രയും പറഞ്ഞപ്പോൾ .അവൻ കണ്ണടച്ച് പിടിച്ചു ശ്വാസം വലിച്ചു വിട്ടിട്ട്u .എന്റെ മുഖത്തടിച്ചു .

ഒട്ടും പ്രദീക്ഷിക്കാതെ കിട്ടിയ അടി ആയതുകൊണ്ട് ഞാൻ നിലം പതിച്ചു.. ചുണ്ടിൽ ചെറിയ നനവ് പടർന്നു .അത് അവൻ അടിച്ചതിന്റെ അടയാളം ആണെന്ന് തൊട്ടു നോക്കിയപ്പോൾ മനസ്സിലായി .ഞാൻ ബ്ലഡ് കൈ കൊണ്ട് തുടച്ചു ..അവനെ തുറിച്ചു നോക്കി .


അവൻ എന്റെ അടുത്തേക്ക് നടന്നു വന്നിട്ട് .എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു .എന്നിട്ട് എന്റെ മുടി പിടിച്ചു അവന് നേരെ നിർത്തി .



'എനിക്ക് കൂടപിറപ്പുകൾ ഉണ്ടായിരുന്നു  പക്ഷെ ഇപ്പൊ  ഇല്ല .ഞാൻ ജനിച്ചപ്പോൾ തന്നെ അനാഥയായി ആണ് വളർന്നത് എന്നറിഞ്ഞ അന്ന്.. മരിച്ചുപോയതാ എന്റെ കൂടെപിറപ്പുകൾ .പിന്നെ ഞാൻ നീചനും വഞ്ചകനും ദയ ഇല്ലാത്തവനും ക്രൂരനും ഒക്കെ ആടി...


പിന്നെ ഇവനെ ...ഇവന്റെ മരണം ഇവാൻ ചോദിച്ചു വാങ്ങിയത് തന്നെ ആണ് ഇനി അത് ആർക്കും തടുക്കാൻ കഴിയില്ല ."rk



"വല്ലിക്ക"rizu



Rizu അവനെ വിളിച്ചതും .അവൻ കണ്ണോന്നടച്ചു തുറന്ന് അവളെ നോക്കിയിട്ട് 


"ഞാൻ പറഞ്ഞു .ഒരു വട്ടം ."rk


അവൾ കരഞ്ഞു കൊണ്ട് തല താഴ്ത്തി .


"നോക്ക് ...നിന്റെ റാസി ..അനുഭവിക്കുന്നത് .എന്നിട്ട് നീ വേദനിക്...."rk


അവൻ എന്നെ പിടിച്ചു റാസിക്ക് നേരെ നിർത്തി ...അവനെ ആ ബോഡി ഗാർഡ് എല്ലാവരും കൂടി തല്ലുന്നത് കാണാൻ കഴിയുന്നില്ല എനിക്ക് .ഞാൻ കണ്ണടച്ച് പിടിച്ചു 



'റാസി ....ഞാൻ കാരണ..ഞാൻ കാരണമാണ് നീ ഇപ്പൊ അനുഭവിക്കുന്നത് പോലും. . എന്റെ ഉള്ളിലെ ഇഷ്ടം എനിക്ക് നിന്നോട് പറയാൻ കഴിഞ്ഞില്ല. Rk എന്നെ അനുവദിച്ചില്ല .പക്ഷെ അവനെ വെറുതെ വിടില്ല ഈ ദുആ ..


ദുആ ജീവനോടെ ഉള്ളപ്പോൾ അത് നടക്കില്ല .അവനെ തളർത്തികൊണ്ട് ഇഞ്ചിഞ്ചായി വേദനിപ്പിക്കണം ...അതിന് നീ എന്റെ പഴയ റാസി ആയി എന്റെ മുന്നിൽ വരണം .....അതിന് വേണ്ടി ..നീ ആഗ്രഹിച്ചത് പോലെ ...ഞാൻ എന്റെ ഉള്ളിലെ ഇഷ്ടം നിന്നോട് തുറന്ന് പറയാൻ പോവാ .'എന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് ..ഞാൻ കണ്ണ് തുറന്നതും ..



അവരെല്ലാവരും തല്ലുന്ന റാസിയെ ആണ് കണ്ടത് . ഞാൻ താഴോട്ട് നോക്കിയപ്പോൾ.. അവിടെ വടി കണ്ടു ..ഞാൻ കാലു കൊണ്ട് തട്ടി .കൃത്യം കയ്യിൽ തന്നെ കിട്ടിയപ്പോൾ ..ഞാൻ ഒന്നും നോക്കിയില്ല ..ആ rk ന്റെ കാലിനിട്ട് അതുകൊണ്ട് അടിച്ചു .എന്നിട്ട് അവന്റെ തലക്കും ഒന്ന് കൊടുത്തു .അപ്പോയേക്കും അവന്റെ ബോഡി ഗാർഡ്സ് എന്റെ നേരെ വന്നു .



നമ്മളെ teams അവരെ പിടിയിൽ നിന്ന് രക്ഷപെട്ടു .ഇപ്പൊ അവർ എല്ല ബോഡി ഗാർഡ്സിനെയും ഒതുക്കുന്ന തിരക്കിലാണ് ..എന്റെ നേരെ വന്ന ബോഡി ഗാർഡ്സിനെ .റൗഡി girls എല്ലാവരും കൂടി .തല്ലി ഒതുക്കി .



ഞാൻ ആ സമയം കൊണ്ട് റാസിന്റെ അടുത്തേക്ക് ചെന്നു ..അവനെ നോക്കി ഉച്ചത്തിൽ 



"I LOVE YOU RAZI..... I REALLY   LOVE YOU...." വിളിച്ചു പറഞ്ഞു 



ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും എന്നെ നോക്കി .റാസി തലയുയർത്തി എന്നെ നോക്കിയതും ..ഞാൻ കണ്ണ് നിറച്ചു കൊണ്ട്  ..അവനെ നോക്കി ..i love u റാസി എന്ന് പറഞ്ഞു .


അവൻ പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കിയതും ...ഞാൻ ഓടിപ്പോയി അവനെ കെട്ടിപിടിച്ചു ....



"I love you rasi... "



"ദു... ആ... "


ഞാൻ അവനിൽ നിന്ന് അകന്നു നിന്നു..എന്നിട്ട് അവനെ നോക്കി.. 


"സോറി.. റാസി.. ഞാൻ.. കാരണം.. "

പറഞ്ഞു മുഴിപ്പിക്കുന്നതിന്  മുന്നേ അവൻ എന്റെ ചുണ്ടിൽ വിരൽ വച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചിട്ട് കെട്ടിപിടിച്ചു. 



പെട്ടെന്ന് അവിടേക്ക്.. കുറെ പോലീസ്കാർ വന്നു. അത് ഷെബിക്ക ഏർപ്പാട് ആക്കിയതാണെന്ന് മനസ്സിലായി.. 


ബോഡി ഗാർഡ്സിനെ ഒക്കെ.. വന്ന പോലീസ്കാർ കൈകാര്യം ചെയ്തു. 


ഞാൻ റാസിയെ താങ്ങി പിടിച്ചു..അച്ചായനും പാച്ചുക്കയും പിടിച്ചു വച്ച rk ന്റെ അടുത്തേക്ക് പോയി.. 


അവൻ ഞങ്ങളെ പകയോടെ നോക്കുന്നത് കണ്ട് ഞാൻ അവനെ നോക്കി പുച്ഛിച്ചു. 



എന്നിട്ട് ജാസിക്കാനോടും അപ്പുവേട്ടനോടും റാസിയെ താങ്ങാൻ പറഞ്ഞിട്ട് അവരെ ഏൽപ്പിച്ചു.. 



തറയിൽ കിടന്ന കത്തി എടുത്ത്.. rk ന്റെ അടുത്തേക്ക് നടന്നു നീങ്ങി.. അവനാണേൽ ഞാൻ വരുന്നത് കണ്ട് സന്തോഷിച്ചു നിക്കുവാ.. 


അവന്റെ മുന്നിൽ ചെന്ന് നിന്നു...



"Rk എനിക്ക് നിന്നിൽ നിന്ന് ഒരു കാര്യം കൂടി അറിയണം. "


എന്ന് നമ്മൾ ചോദിച്ചത് കേട്ട് എല്ലാവരും. അതെന്താ എന്നാ മട്ടിൽ എന്നെ നോക്കി. 



"നീ എന്റെ ഫിനുവിനെ കൊന്നത് എന്തിന് "



എന്ന് ഞാൻ ചോദിച്ചത് കേട്ടിട്ട് അവൻ വല്ല്യ ഭവ വിത്യാസം ഒന്നുമില്ലാതെ. എന്നെ നോക്കി പുച്ഛിച്ചിട്ട്. 



"നിന്റെ ആ തലതെറിച്ച ഫിനു കാരണം എനിക്കുണ്ടായ നഷ്ടം എത്രയായിരുന്നു എന്നറിയോ. "Rk 


അവൻ പറഞ്ഞത് മനസ്സിലാവാത്ത മട്ടിൽ ഞാൻ നോക്കി.. 



"5 കോടി ആണ് എനിക്ക് അന്ന് നഷ്ടമായത്. അന്ന് എനിക്ക് അതിനുള്ള ഒരു പ്രധാനപെട്ട മീറ്റിങിന് വേണ്ടി പോകുമ്പോൾ ആണ്. ആ *=@&-@&-മോൾ ആക്‌സിഡന്റിന്റെ പേരും പറഞ്ഞു. ഏതോ ഒരു തെരുവ് കുട്ടിയെ എന്റെ കാറിൽ കയറ്റിയിട്ട് അതിനെ കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞത്. 


അന്ന് അവിടെ അവളെ കൂടെ നാട്ടുകാർ ഉണ്ടായത് കൊണ്ട് മെത്രാൻ വെറുതെ വിട്ടു. ഇല്ലെങ്കിൽ അപ്പൊ തന്നെ തീർത്തു കളയണ്ടതായിരുന്നു... "rk 



ഇതെല്ലാം കേട്ട് നിന്ന ഷെബിക്ക അവന്റെ നെഞ്ചിൻ കൂട് നോക്കി ചവിട്ടി... അവൻ പിന്നിലേക്ക് തെറിച്ചു വീണു.. അവന്റെ അടുത്തേക്ക് പോയി.. അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.വീണ്ടും അടിച്ചു... 



ഷെബിക്കന്റെ കലി തീരുവോളം.. അവനെ തല്ലി ചതച്ചു.. എന്നിട്ട് അവന്റെ വലിച്ചോണ്ട് വന്നിട്ട് എന്റെ മുന്നിലേക്ക് കൊണ്ട് വന്നു.... 


അവൻ ഇപ്പൊ എഴുനേറ്റ് നിൽക്കാൻ പോലും കഴിയുന്നില്ല. അവനെ പിടിച്ചു നേരെ നിർത്തിച്ചു. എന്റെ കയ്യിലെ കത്തി അവന്റെ വയറ്റിൽ വച്ചു. എന്നിട്ട് അവന്റെ തലയിൽ മറ്റേ കൈ വച്ചിട്ട്. ചെവി കരികിലേക്ക് എന്റെ മുഖം കൊണ്ട് പോയി.. 



"നീ ചെയ്തതൊക്കെ വച്ചു നോക്കുമ്പോൾ.. ഇതിൽ ഒതുക്കരുതായിരുന്നു. പക്ഷെ നിന്നെ കണ്ടു മുട്ടിയ സാഹചര്യം എനിക്കനുകൂലമല്ല. ഇപ്പൊ എനിക്ക് മുക്യം എന്റെ റാസിയുടെ ജീവൻ ആണ്...."



എന്ന് പറഞ്ഞു ഞാൻ  ആ കത്തി കുത്തി കയറ്റി..



"ആ..... "



വീണ്ടും വീണ്ടും ഞാൻ ആ കത്തി കയറ്റുമ്പോൾ. എന്റെ മനസ്സിലേക്ക് ഫിനുവിന്റെ മുഖം ആയിരുന്നു വന്നത്. അവളെ പുഞ്ചിരിച്ചു കൊണ്ടുള്ള മുഖം എന്റെ മനസ്സിൽ മാഞ്ഞു മറഞ്ഞു. 




################################




നെച്ചു 



ആ വീടിനോട് അടുത്ത് തന്നെ ഒരു വലിയ കൊക്ക ഉണ്ട്.. അവിടേക്ക് ആ rk യെ ഞങ്ങൾ കൊണ്ട് പോയി. എന്നിട്ട്.. അവനെ അതിന്റെ അറ്റത്.. മുട്ട് കുത്തി ഇരുത്തി.. 


Rk ഇപ്പൊ പാതി ശവം ആയിട്ടുണ്ട് അതുപോലെ ആക്കിയിട്ടുണ്ട് എല്ലാവരും കൂടി... 



ദുആ അവന്റെ അരികിലേക്ക് ചെന്നു. 



"ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ ഇത്രയും കാലം കാത്തു നിന്നത് . നിന്റെ അന്ത്യം അതും എന്റെ കൈ കൊണ്ട്. എന്റെ ഫിനുവിനെ പോലെ ഒരുപാട് പേരെ നീ കൊന്നിട്ടുണ്ട്...അതൊക്കെ നോക്കുമ്പോൾ നിന്നെ ഇത്ര പെട്ടന്നൊന്നും കൊല്ലാൻ പാടില്ലായിരുന്നു. പക്ഷെ നിന്റെ മരണം. ഇങ്ങനെ ആയിരിക്കും വിധിച്ചത്. ഗുഡ്  ബൈ... rk "ദുആ 



അവൾ അവനെ ആ കൊക്കയിലേക്ക് തള്ളിയിടാൻ പോയപ്പോൾ.. 



"ഹ.. ഹ.. ദു. ആ.. ഞൻ നിന്നോട് പറഞ്ഞതല്ലേ.. നിന്നെ എനിക്ക് അല്ലാതെ വേറെ ആർക്കും കൊടുക്കില്ല എന്ന്.. നിന്നെ എനിക്ക് കിട്ടിയില്ലെങ്കിൽ. പിന്നെ ആർക്കും നിന്നെ വിട്ട് കൊടുക്കില്ല. "Rk 

എന്നും പറഞ്ഞു ചിരിച്ചോണ്ട്.. അവൻ അവളെ കയ്യും പിടിച്ചു. അതിലേക്ക് ചാടി. 


*"ദുആ...*"



ഒരു വർഷത്തിന് ശേഷം..... 


Rizu... 


"ഉമ്മ... ഇക്കുന്റെ മരുന്ന് അവിടെ എടുത്ത് വച്ചിട്ടുണ്ട്. അതൊന്ന് എടുത്ത് കൊടുക്കണേ . ഞാൻ ഒന്ന് പുറത്ത് പോയി വരാം.. "


"നീ ഇപ്പൊ എങ്ങോട്ടാ    "ഉമ്മ 


"അത് ജാസിക്ക വിളിച്ചിരുന്നു. ഒന്ന് പുറത്തേക്ക് പോവാൻ .. ഞാൻ ഇറങ്ങുവാണെ.. "


"ആ നോക്കി പോകണേ "ഉമ്മ 


"അഹ്.. "


ഞാൻ നേരെ ജാസിക്കന്റെ വീട്ടിലേക്ക് നടന്നു. മൂപ്പർ ഗേറ്റിന്റെ മുന്നിൽ തന്നെ എന്നെ കാത്ത് നില്പുണ്ടായിരുന്നു . ഞാൻ ഒരു ഇളി പാസ്സാക്കി. ജാസിക്കന്റെ ബൈക്കിന്റെ പിറകിൽ കയറി ഇരിന്നു . 


"എന്തേയ് പെട്ടെന്ന് പുറത്ത് പോവണം എന്ന് പറഞ്ഞത്. "


"പറയാം "ജാസിക്ക. 


കുറച്ചു ദൂരം പിന്നിട്ടപ്പോൾ.. ഒരു കോഫി ഷോപ്പ് കണ്ടു.. അവിടെ വണ്ടി നിർത്തി. എന്നിട്ട് ഞങ്ങൾ അതിന്റെ അകത്തേക്ക് കയറി.. 


ജാസിക്ക ഒരു ടാബിൽ കാണിച്ചു തന്നു. ഞങ്ങൾ അവിടേക്ക് പോയി. അവിടെ ഞങ്ങളെ കൂടാതെ വേറെ ഒരാൾ ഇരിപ്പുണ്ടായിരുന്നു. ഞങ്ങൾ അവർക്ക് നേരെ ഓപ്പോസിറ്റ് സീറ്റിൽ ഇരിന്നു. 


" ഞാൻ പറഞ്ഞ കാര്യം എന്തായി നീ അന്വഷിച്ചോ "ജാസിക്ക 


"അഹ് ജാസി അന്വഷിച്ചു. നീ അയച്ചു തന്ന ഫോട്ടോയിൽ ഉള്ള  പെൺകുട്ടിയുടെ സാമ്യം ഉണ്ടന്നെ ഉള്ളു. പക്ഷെ നീ തന്ന അവളുടെ ഡീറ്റെയിൽസ് അല്ല ഇവളുടെ.  *ഇവൾ നമ്പർ one ബിസിനസ്‌ ഗേൾ ആണ്* 

*ഖുറൈശ് ഗ്രൂപ്പിന്റെ AHANA DESIGN   കമ്പനിയുടെ  MD ആണ് ഈ പറഞ്ഞ കുട്ടി. പേര് AHANA ANAM QURAISH.*"


എന്ന് പറഞ്ഞു അയാൾ അയാളുടെ ഫോൺ ഞങ്ങൾക്ക് നേരെ നീട്ടി ഞാൻ ആ ഫോൺ വാങ്ങി. അതിലേക്ക് നോക്കിയതും.. ഞെട്ടിപ്പോയി.. എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. 



ഇങ്ങക്ക് ഒന്നും മനസ്സിലാകുന്നുണ്ടാകില്ലല്ലേ.. എല്ലാം പറയാം .. 



ഒരു വർഷങ്ങൾക്ക് മുന്നേ അന്ന് കാശ്മീരിൽ വച്ചു ഉണ്ടായതെല്ലാം അറിയില്ലേ. ദുആനെ ഞങ്ങൾക്ക് അവിടെ വച്ചു നഷ്ടപ്പെട്ടു . ഞങ്ങളെ കണ്മുന്നിൽ വച്ചു. ആ സംഭവം നടന്നതെങ്കിലും ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. തിരിച്ചു നാട്ടിലേക്ക് പോകുമ്പോൾ... ദുആ ഇല്ലാതെ ആയിരുന്നു ഞങ്ങൾ പോയത്. 

അവൾ നമ്മളെ വിട്ട് പോയി എന്നാ വാർത്ത അവളെ വീട്ടുകാർ ഉൾകൊണ്ടില്ലായിരുന്നു... അവളെ ബോഡി പോലും ഞങ്ങൾക്ക് അവരെ മുന്നിൽ കൊണ്ടുപോകാൻ കഴിഞ്ഞില്ല. അവൾ തിരിച്ചു വരും എന്ന് പറഞ്ഞോണ്ട് പ്രദീക്ഷയോടെ ജീവിക്കാണ്.. അവളെ ഉപ്പയും ഉമ്മയും.


ഇക്കു ആണേൽ ആകെ തളർന്നു പോയി 6 മാസം എഴുനേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. അരക്ക് താഴെ തളർന്നു പോയി  . ആരോടും ഒന്നും മിണ്ടുകയും ഇല്ല.. ആരേലും ഇക്കുന്റെ റൂമിലേക്ക് പോയാൽ. അവരോട് ഇറങ്ങി പോകാൻ പറയും. ഇടക്ക് രാത്രി ദുആ എന്ന് വിളിച്ചു.. കരയും.. ഇക്കുന്റെ അവസ്ഥ കണ്ട് എന്നും കരയാനെ  എനിക്കും ഉമ്മക്കും നേരമുള്ളൂ. 






ദുആ ഇല്ലാത്ത college ഞങ്ങൾക്ക് ആലോചിക്കാൻ പോലും വയ്യ. അതുകൊണ്ട് ഞങ്ങൾ കോളേജ് നിർത്തി ഇപ്പൊ വീട്ടിൽ ഇരിക്കാണ്. ഒരു വർഷത്തിന് ഇടക്ക് പലതും സംഭവിച്ചു. എന്റെയും ജാസിക്കന്റെയും നികാഹ് കഴിച്ചിട്ടു . 


ജാസിക്കക്ക് ഇപ്പൊ ഏതോ ഡിസൈൻ കമ്പനിയിൽ ജോലി കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു  . ആ കമ്പനിയെ കുറിച്ച് പറഞ്ഞത്  ഈ ഇരിക്കുന്ന ആളാണ്. 



അയാൾ കാണിച്ചു തന്ന ഫോട്ടോയിൽ ഉള്ള കുട്ടിയുടെ ഫേസ് ശെരിക്കും ദുആനെ പോലെ ഉണ്ട് . ലൂക്കും കാര്യങ്ങളൊക്കെ നോക്കുമ്പോൾ. ഇത് ഞങ്ങളെ ദുആ അല്ല . പക്ഷെ എങ്ങനെ ഇത്ര സാമ്യം വന്നു  . 


പെട്ടെന്ന് ജാസിക്ക എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി മൂപ്പർ നോക്കി. 



"ഞാൻ ഇന്റർവ്യൂക്ക് വന്നപ്പോ  ഒരു നോട്ടമേ കണ്ടുള്ളു. അപ്പൊയെ എനിക്ക് സംശയം ഉണ്ടായിരുന്നു. അതാ ഞാൻ  നിങ്ങളോട് അന്വഷിക്കാൻ പറഞ്ഞത്  "ജാസിക്കാ 


"ജാസിക്ക.. ഇത്.. ഞങ്ങളെ ദുആ അല്ലെ "


എന്ന് ഞാൻ ചോദിച്ചതും. ജാസിക്ക എന്റെ കയ്യിൽ പിടിച്ചു. 



"ഇത് നമ്മുടെ ദുആ അല്ല റിസുട്ടി.. ഇത് അഹാന അനം ആണ്.. "ജാസിക്ക 


"പക്ഷെ ജാസിക്ക ...ഇവൾ ..."


"അറിയാം ..ദുആനെ പോലെ ഉണ്ട് ..പക്ഷെ ഇവൾ ദുആ അല്ല ."ജാസിക്ക 


ശെരിയ.. ഇത് ഞങ്ങളെ ദുആ അല്ല. ഞങ്ങളെ ദുആ നമ്മളെ മുന്നിൽ വച്ചാണ് ഞങ്ങളെ ഒക്കെ വിട്ടു പോയത്  ...പിന്നെ ജാസിക്ക  അയാളോട് എന്തോ പറഞ്ഞിട്ട് ഞങ്ങൾ അവിടന്ന് ഇറങ്ങി ....നേരെ എന്റെ വീട്ടിലേക്ക് പോയി ...



വീട്ടിൽ എത്തി ...നേരെ ഇക്കുന്റെ റൂമിലേക്ക് പോയി ....ഡോർ തുറന്ന് അകത്തു കടന്നതും ...കാലിൽ തടഞ്ഞ പില്ലോ കയ്യിൽ പിടിച്ചോണ്ട് ..റൂം മുഴുവനും ഇക്കുനേ തിരഞ്ഞു ...ആ റൂമിന്റെ കോലം കണ്ടിട്ട് എനിക്ക് കരച്ചിൽ വരുന്നു .എല്ലാം അലങ്കോലമാക്കിയിട്ടുണ്ട് .....



"അവൻ എവിടെ ..."ജാസിക്ക 



"അറിയില്ല ..."



പെട്ടെന്ന് ബാത്‌റൂമിൽ നിന്ന് ഇക്കു ഇറങ്ങി വന്നു ...ഇക്കുനേ അടിമുടി ഒന്ന് നോക്കി ...ഒരു വർഷം കൊണ്ട് ഇക്കുനിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ...



ഇക്കുന്റെ സ്വഭാവമെല്ലാം ഒരുപാട് മാറിയിട്ടുണ്ട് ..എന്ത് പറഞ്ഞാലും വേഗം ദേഷ്യം വരും ...ആരും ഇതുപോലെ റൂമിലേക്ക് കയറി ചെല്ലുന്നത് ഇക്കുന് ഇഷ്ടമല്ല .അപ്പൊ പൊട്ടിത്തെറിക്കും ...


ഇക്കു ഞങ്ങളെ കണ്ടതും. .കയ്യിലെ തോർത് ബെഡിലേക്ക് എറിഞ്ഞിട്ട് ഞങ്ങളെ ഗൗരവത്തോടെ നോക്കി ..



"നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നേ ...ഇറങ്ങി പോ ...ഇറങ്ങി പോകാൻ അല്ലെ പറഞ്ഞെ "ഇക്കു 



"ഡാ ...റാസി ...ഞാൻ ഒരു കാര്യം പറയാനാ വന്നത് ..."ജാസിക്ക 



"ഒരു കാര്യവും എനിക്ക് കേൾക്കേണ്ട ..."ഇക്കു 

"ഇക്കു ...ഞങ്ങൾക്ക് പറയാനുള്ളത് ഒന്ന് കേൾക്ക് ..."


"എനിക്ക് ഒന്നും കേൾക്കേണ്ട എന്നല്ലേ പറഞ്ഞെ....അല്ലെങ്കിൽ വേണ്ട ...ഞാൻ ഇവിടന്ന് ഇറങ്ങി എങ്ങോട്ടേലും പൊക്കോളാം. "


ഇക്കു ഇറങ്ങി പോകാൻ നിന്നതും ..ഞാൻ ഇക്കുന്റെ മുന്നിൽ ചെന്ന് നിന്ന് 



"വേണ്ട ...ഞങ്ങൾ പോയിക്കോളാം... ജാസിക്കക്ക് ...ജോലി കിട്ടി ...അത് പറയാൻ വന്നതായിരുന്നു ...."


"അതിന് ഞാൻ എന്ത് വേണം ...."ഇക്കു 


ഇനി ഇക്കുനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ ...ഞാൻ ജാസിക്കാനെയും കൂട്ടി റൂമിൽ നിന്ന് ഇറങ്ങി ..ഞങ്ങൾ പോകാൻ കാത്തു നിന്നെപ്പോലെ ...ഇക്കു  റൂമിന്റെ ഡോർ കൊട്ടിയടച്ചു ....


ഞാൻ കണ്ണോന്നടച്ചു തുറന്ന് ...



"ഇക്കുന്റെ ഈ സ്വഭാവം മാറ്റാൻ എന്താ വഴി ..."

ജാസിക്ക കൈ മലർത്തി കാണിച്ചു ..ഞാൻ മുഖം ചുളിചോണ്ട് ജാസിക്കനെ നോക്കി 





.....................




ഇന്ന് ഞാൻ അഹാന അനം എന്ന ഞങ്ങളെ ദുആനെ പോലെ ഉള്ള ..ആ കുട്ടിയെ കണ്ട വിവരം റൗഡി girls ഗ്രൂപ്പിൽ പറഞ്ഞു .അവർ അവളെ ഫോട്ടോ അയച്ചു തരാൻ പറഞ്ഞതും ..ഞാൻ അവരോട് ഗൂഗിളിൽ സെർച്ച് ചെയ്യാൻ പറഞ്ഞു .അപ്പൊ തന്നെ എല്ലാംകൂടി ...ഗ്രൂപ്പിൽ അവളെ ഫോട്ടോ ഇട്ടു നിറക്കുന്നു ..ശവങ്ങൾ ...



ഞാൻ അവളെ ഫോട്ടോയിലേക്ക് തന്നെ നോക്കി ഇരുന്നു ...എന്തോ ദുആ കൂടെ ഉള്ളപ്പോൾ ഒക്കെ തോന്നുവ ....



ഇക്കുനേ എങ്ങനെലും ഒന്ന് ശേരിയാക്കണം ...അതിനുള്ള വഴിയും ആലോചിച്ചു കിടന്നുറങ്ങി ...





💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐




രാവിലെ എഴുന്നേറ്റ് ഫ്രെഷായി ...ഉമ്മാനെ സഹായിക്കാൻ വേണ്ടി കിച്ചണിൽ കയറി ..കോഫി ഉണ്ടാക്കി  ..ഒരു ഗ്ലാസ് ഉപ്പാക്കും കൊണ്ട് കൊടുത്തു ..ഹാളിലേക്ക് പോകുമ്പോൾ ആണ്... മുറ്റത്തു.. കാറും ബൈക്കും ഒക്കെ വന്നത് കണ്ടത് ..



ഞാൻ അപ്പൊ തന്നെ അവിടെ വച്ച് ..പുറത്തേക്ക് പോയി നോക്കി . .അവിടെ നിക്കുന്ന ലവളുമാരെയും ലവനുമാരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ...ഞാൻ അവരെ ഓടി പോയി കെട്ടി പിടിച്ചു ...




"എത്രയായടി നിന്നെ ഒക്കെ നേരിൽ കണ്ടിട്ട് ...'


"കണ്ടിട്ട് ഇപ്പൊ എന്ന ചെയ്യാനാ ..."


ആരാ വന്നത് മനസ്സിലായില്ലേ ..നമ്മളെ റൗഡി ഗേൾസും ഡെവിൽ കിങ്‌സും ആണ് അത് ..ഇപ്പൊ പറഞ്ഞത് ചിന്നമ്മ ആണ്. ...



ഞാൻ അവരെയും കൊണ്ട് അകത്തേക്ക് കയറി...


"ഉമ്മ ഉപ്പ ഇതാരൊക്കെയാ വന്നത് നോക്കിക്കേ  ..."


അവരെ സിറ്റ് ഔട്ടിൽ ഇരുത്തി ..ഞാൻ ഉമ്മനെയും ഉപ്പനെയും വിളിച്ചു ..അവർ അവിടേക്ക് വന്നതും ഇവരെ കണ്ടപ്പോൾ ..ഒരുപാട് സന്തോഷയി .....


ഉമ്മ അവർക്ക് കുടിക്കാൻ ജ്യൂസ് എടുക്കാൻ പോയി ..ഉപ്പ അവരെ കൂടെ കൂടി ..സുഖവിവരം തിരക്കുന്നുണ്ട്...



"എനിക്ക് നിങ്ങളോടൊക്കെ ഒരു കാര്യം പറയണം ..."ഉപ്പ 



"അറിയാം ..അങ്കിൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്... റാസിയെ നമ്മുടെ പഴയ റാസി ആക്കാനല്ലേ ...അത് ഞങ്ങൾ നോക്കികൊളം ...അവനെ പഴയത് പോലെ ആക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇപ്പൊ ഇവിടേക്ക് വന്നത് പോലും ..."പാചുക്ക 



അവർ എന്തൊക്കെയോ തീരുമാണിച്ചുറപ്പിച്ചിട്ടാണ് വന്നത് ..എന്തായാലും ഞങ്ങൾക്ക് ഞങ്ങളെ പഴയ ഇക്കുനേ കിട്ടിയാൽ മതി ..



ജ്യൂസ് ഒക്കെ കുടിച്ചു ...ഞങ്ങൾ നേരെ ഇക്കുന്റെ റൂമിലേക്ക് പോയി ...റൂമിന്റെ മുന്നിൽ എത്തിയതും ..ഞാനും ജാസിക്കയും പിറകോട്ട് നിന്ന് ..

"എന്താടി ...."നെച്ചു



"ഹേയ് ഒന്നൂല്യ ...നിങ്ങൾ വിളിച്ചോ ..."ജാസിക്ക 


"Hm"


പാച്ചുക്ക ഡോറിന് മുട്ടി ...ഇക്കു തുറന്നില്ല ..
വീണ്ടും വീണ്ടും ...പാചുക്ക ഡോറിന് മുട്ടി ...അവസാനം ഇക്കു ഡോർ തുറന്ന് ...പച്ച തെറി വിളിച്ചു ..ഞാനും ജാസിക്കയും ...ചെവി അടച്ചു പിടിച്ചു .

ബാക്കി എല്ലാത്തിനെയും നോക്കിയപ്പോൾ ...കിളി പോയി നിക്കാണെന്ന് മനസ്സിലായി ..ഇക്കു അവരെ ഒക്കെ കണ്ട ഷോക്കിൽ ആണ് ..


പെട്ടെന്ന് ഇക്കു ഡോർ അടക്കാൻ നിന്നതും ...അച്ചായൻ തടഞ്ഞു ...റൂമിന്റെ അകത്തേക്ക് കയറി ...അവരെല്ലാരും ...റൂമിന്റെ കോലം കണ്ട് ആകെ അന്തം വിട്ട് നീക്കാണ് ....



"എന്തുവാട റാസി ഇതൊക്കെ ..ഇതൊരു റൂം ആണോ ..അതോ തെരുവോ ..എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു ..റൂമിനേക്കാൾ കഷ്ടം ആണല്ലോടാ നിന്റെ കോലം ..താടിയും മുടിയും നീട്ടി ...ഒരുമാതിരി കാട്ടുവാസികളെ പോലെ ..."അച്ചായൻ ...


"നിങ്ങളോടാര ഇതിന്റെ അകത്തേക്ക് കയറാൻ പറഞ്ഞെ .ഇറങ്ങിക്കോളനം."ഇക്കു 


"ഒന്ന് പോയെടാ ...നിന്റെ വിരട്ടൽ ഒന്നും ഞങ്ങളെ നേരെ എടുക്കേണ്ട ..."ബാസിക്ക 


"ഇന്നത്തോടെ അവസാനിച്ചോളനം നിന്റെ റൂമിന്റെ ഉള്ളിലെ അടയിരിക്കൽ ...അല്ലപിന്നെ "അപ്പുവേട്ടൻ...


"വേഗം ചെന്നിട്ട് ഫ്രെഷായി വന്നേ ....'ജാസിക്ക 



ഇക്കു ഒന്നും പറഞ്ഞില്ല ...ആ നിൽപ് തുടർന്ന് ...


"ഡാ. ..നിന്നോടാ പറഞ്ഞത് ...പോയി റെഡിയായി വരാൻ "പാചുക്ക 



"ഞാൻ ഇങ്ങോട്ടും ഇല്ല "ഇക്കു 



"അത് നീയല്ല തീരുമാനിക്കേണ്ടത് ...നീ പറഞ്ഞ പണി ചെയ്താൽ മതി ..."അച്ചായൻ 



'ഞാൻ ഇല്ലന്ന് പറഞ്ഞില്ലേ ..."ഇക്കു ഞങ്ങളോട് ദേഷ്യം പെട്ടു



"ഡാ ...റാസി ...നീ ഇപ്പൊ എന്തിന്റെ പേരില ഇങ്ങനെ ഒക്കെ എല്ലാവരോടും പെരുമാരുന്നെ ..എഹ്‌.
.
ദുആ ഞങ്ങളെ ഒക്കെ വിട്ട് പോയിട്ടോ ..അവൾ പോയതിൽ നിനക്ക് മാത്രം അല്ല ...ഞങ്ങള്ക്കും ഉണ്ട് പ്രയാസം ..
.അവൾ ഇപ്പൊ ഞങ്ങളെ കൂടെ ഇല്ലന്നുള്ള സത്യം എല്ലാവരും ഉൾക്കൊണ്ട് വരുന്നതെ ഉള്ളു .നീഇനിയും ഇങ്ങനെ ആയാൽ ശെരിയാക്കില്ല റാസി ...നിന്റെ ഉപ്പയും ഉമ്മയും ..നിന്റെ ഈ അവസ്ഥ കണ്ടിട്ട് ..എത്ര സംഘടപെട്ടിട്ടുണ്ട് എന്നറിയോ ..നിനക്ക് .നീ ഇനി ഞങ്ങൾ പറഞ്ഞത് അനുസരിച്ചേ പറ്റു"അച്ചായൻ 



"അച്ചായാ ...."ഇക്കു ..


"ഡാ ..എനിക്കറിയാം ...നിന്റെ ഇപ്പോഴത്തെ അവസ്ഥ ..അതുകരുതി ..നീ ഇങ്ങനെ ഇരുന്നാൽ ശേരിയാക്കില്ലട ..."അച്ചായൻ ..


"ഉം ...ഓക്കേ ഞാൻ നിങ്ങൾ പറഞ്ഞപോലെ അനുസരിക്കാം... പക്ഷെ എന്റെ ദുആനെ എന്റെ മുന്നിൽ കൊണ്ട് വരണം ...അതിന് പറ്റുവോ നിങ്ങൾക്ക് "ഇക്കു 


"നീ എന്താടാ ഈ പറയണേ ...ഞങ്ങൾ എങ്ങനെ കൊണ്ട് വരാന ..നിന്റെ കണ്മുന്നിൽ വച്ചല്ലേ ..അന്ന്..."ജാസിക്ക 


"മതി ...ഇനി ആരും ഒന്നും പറയണ്ട .നിങ്ങൾ എല്ലാവരും കൂടി അവൾ മരിച്ചെന്ന് ആരോപിച്ചാലും ..ഞാൻ വിശ്വസിക്കില്ല ...കാരണം എനിക്ക് ഉറപ്പുണ്ട് ..ഇന്റെ ദുആ ഈ ലോകത് എവിടേലും ഒക്കെ ഉണ്ടാകും ..അവൾ വരും ..ഈ റാസിയെ തേടി .."റാസി 



➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️

"Mam....ഇന്നലെ വന്ന കമ്പനിയിലെ po കാണാൻ വന്നിട്ടുണ്ട് ....അവരോട് എന്താ പറയേണ്ടത്...."



"അവരോട് വെയിറ്റ് ചെയ്യാം പറയു .."


"ഓക്കേ മാം "


(ഇനി കുറച്ചു ഞാൻ പറയാം കഥ ...)



ആ കമ്പനിയിലെ സ്റ്റാഫ് അവരോട് അത് പറഞ്ഞു പുറത്തേക്ക് പോയി .അവര് ടേബിളിൽ ഉള്ള ലാപ്ടോപിലേക്ക് തന്നെ നോക്കി വർക്ക് ചെയ്തോണ്ട് നിന്നു... ഏറെ നേരത്തെ മണിക്കൂറുകൾക്ക് ശേഷം ..അവര് അതിൽ നിന്ന് മുക്തി നേടി ...ഒന്ന് നെടുവീർപ്പിട്ടു ...ചെയറിലേക്ക് ചാരി ഇരുന്നു ....


എന്നിട്ട് ലാൻ ഫോണിൽ സ്റ്റാഫിനെ വിളിച്ചു വേറെ കമ്പനിയിൽ നിന്ന് വന്ന po നോട് ക്യാപിനിലേക്ക് വരാൻ പറഞ്ഞു .


അവര് മുന്നിലുള്ള ഫയൽ എടുത്ത് മറിച്ചു നോക്കി ....പെട്ടെന്ന് അവിടേക്ക് po കയറി വന്നു ..


"May i coming mam..."


"Yes coming....



Sit"


Po... അവർക്ക് ഓപ്പോസിറ്റ് ഉള്ള ചെയറിൽ ചെന്നിരുന്നു .എന്നിട്ട് അയാളെ കയ്യിലുള്ള ഫൈൽസ് മാമിന് കൊടുത്തു .അവര് അത് വാങ്ങി ...മറിച്ചു നോക്കി ...


"Mam... ഞാൻ ഇന്നലെ വന്നിരുന്നു ..mam കൃത്യമായി ഒരു മറുപടി തന്നില്ല .."


"താൻ തന്റെ ബോസിനോട് പറഞ്ഞേക്ക് ഇത് നടക്കില്ല എന്ന്... നിങ്ങളുമായി ഒരു പാർട്ണർഷിപ്പും ഞങ്ങളെ കമ്പനിക്ക് വേണ്ട എന്ന് ..."


അവൾ ആ ഫൈൽസ് അയാളെ നേരെ എറിഞ്ഞു .


"മറുപടി കിട്ടിയല്ലോ ..ഇനി തനിക്ക് പോയിക്കൂടെ ..."


അയാൾ ആ ഫൈൽസൊക്കെ എടുത്ത് ..ക്യാബിന് പുറത്തിറങ്ങി ...എന്നിട്ട് അയാളെ ബോസിന് വിളിച്ചു .


"Sir... ആ അഹാന അമ്പിനും വില്ലിനും അടുക്കുന്നില്ല..."


"അഹ് ..ഓക്കേ ..താൻ ഇനി അധികം അവിടെ നിക്കണ്ട ."

"ഓക്കേ സർ "

അയാൾ അവിടന്ന് തിരിച്ചു ...

കാബിനിൽ അയാൾ പോകുന്നതും നോക്കി ഇരിക്കുന്ന അഹാനക്ക് ഒരു കാൾ വന്നു .അവൾ അത് അറ്റൻഡ് ചെയ്തു 


"Hlo... mamma..."


"അനു... നീ ഓഫീസിൽ നിന്ന് പുറപ്പെട്ടില്ലേ ..."


"ഇല്ല mamma... ഒരു വർക്ക് ഉണ്ടായിരുന്നു .അത് കഴിഞ്ഞു .ഞാൻ ഇറങ്ങാൻ നിക്കായിരുന്നു ..അപ്പോഴാ വിളിച്ചത് .."


"ഓക്കേ മോളെ ..നീ വേഗം വാ "


അവൾ കാൾ കട്ട് ആക്കി .ബാഗും എടുത്ത് ..പാർക്കിംഗ് ഏരിയ യിലേക്ക് പോയി ...ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞിട്ട് അവൾ ബാഗിലുള്ള സ്‌പെക്സ്  എടുത്ത് വച്ചിട്ട്  പിറകിലേ സീറ്റിൽ പോയി ഇരുന്നു .


നേരെ അവളെ വീട്ടിലേക്ക് അതായത് യമനിലേക്ക്.."Havish yaman" ഇതാണ് അവളുടെ വീട്...


യമനിൽ എത്തിയതും ..അവൾ കാറിൽ നിന്നിറങ്ങി ...അകത്തേക്ക് കയറി ..സിറ്റ് ഔട്ടിൽ ഇരിക്കുന്ന അവളുടെ ഉപ്പാനെ കണ്ട്..


"അബ്ബാ ...."

എന്ന് വിളിച്ചോണ്ട് അവളുടെ അബ്ബാനെ പോയി കെട്ടിപിടിച്ചു ...


"ആഹാ ..നീ നേരത്തെ എത്തിയോ ..."അബ്ബാ 


"അഹ് അബ്ബാ ..ഇങ്ങളെ ബീവി ..എന്നെ അവിടെ ഇരിക്കാൻ സമ്മതിക്കുന്നില്ല .എവിടെയോ പോകാനുണ്ട് അതുകൊണ്ട് വേഗം വരാൻ പറഞ്ഞുകൊണ്ട് വിളിച്ചോണ്ടിരിക്കായിരുന്നു ..."അനു


"ആഹാ ...ഇപ്പൊ എന്റെ തലയിൽ ആയോ കുറ്റം ...നാളെ ആമി മോളെ bday അല്ലെ ..അപ്പൊ ഇവൾ തന്നെയാണ് ..പറഞ്ഞെ .ഇന്ന് കുറച്ചു പാർച്ചേഴ്സിങ്ങിന് പോകാമെന്ന് .."mamma


"ആണോ അനു..."അബ്ബാ 

അവൾ അബ്ബാനെ നോക്കി അവിഞ്ഞ ഇളി പാസ്സാക്കി ...


"നീ ഇവിടെ ഇളിച്ചിരുന്നോ... ഇപ്പൊ തന്നെ ടൈം എത്രയായി എന്ന വിചാരം ...വേഗം ഫ്രെഷായി ഇറങ്ങാൻ നോക്ക് ...ഞാൻ റെഡിയായി വരാം"mamma...

"മിന്നു എവിടെ ..."അനു


"അഹ് ആമി ഫ്രണ്ടിന്റെ വീട്ടിൽ പോയത് കൊണ്ട് ..അവൾ എപ്പോയോ റെഡിയായി നിൽപ്പുണ്ട് .."മമ്മ 



"എന്ന ഞാൻ വൈകിക്കുന്നില്ല ..വേഗം റെഡിയായി വരാം..."അനു

അനു ഫ്രെഷാവൻ പോയി ..ഫ്രെഷായി വന്ന് റെഡിയായി ...അവർ മൂന്ന് പേരും  കൂടി പാർച്ചേഴ്സിങ്ങിന് പോയി ...




💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥



Rizu 


ഞങ്ങൾ ഇക്കുവിനെ ഒരു വിധത്തിൽ ഞങ്ങളെ വഴിക്ക്  കൊണ്ട് വന്നു. പക്ഷെ പഴയ ഇക്കുവായില്ല.. 


"ഡാ... ആദ്യം നിന്റെ ഈ വേഷം ഒക്കെ ഒന്ന് മാറ്റ്.. എന്താ അന്റെ മുടിയും താടിയും ഒക്കെ.. അതൊക്കെ ഒന്ന് ക്ലീൻ ആക്ക് "പാച്ചുക്ക.. 


ഇക്കു വല്ല്യ ഇന്ട്രെസ്റ് ഇല്ലാത്ത മട്ടിൽ അങ്ങനെ ഇരിന്നു.. 


"ഇവനോട് പറഞ്ഞിട്ട് കാര്യമില്ല. ഡാ ഇവനെ പൊക്കിയെ.. എന്നിട്ട് കാറിൽ കൊണ്ടിട്... "ജാസിക്ക.. 


ഞങ്ങൾ എല്ലാവരും ജാസിക്കാനേ നോക്കി.. 


"നിങ്ങളോട് ഞാൻ എന്നെ നോക്കാനല്ല പറഞ്ഞത്.  ഇവനെ പൊക്കാനാണ് പറഞ്ഞത്. എന്നിട്ട് കാറിൽ കൊണ്ടിട്.. നമുക്ക് ഒരിടം വരെ പോകണം.. "ജാസിക്ക.. 


ജാസിക്ക കാറിന്റെ കീയും എടുത്ത്.. അവിടന്ന് പോയി.. പിന്നെ ഞങ്ങൾ എല്ലാവരും നോക്കിയത് ഇക്കുനെ ആണ്. ഇക്കു ഞങ്ങളെ തന്നെ നോക്കി നിക്കാണ്.. 

ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചിട്ട്.. ഇക്കുനെ പൊക്കി കാറിൽ കൊണ്ടിട്ടു.. 


രണ്ട് കാറിൽ ആണ് പോകുന്നത്. പകുതി പേര് ഇതിലും പകുതി പേര് അതിലും കയറി... ജാസിക്ക നേരെ ഒരു മാളിലേക്ക് ആണ് പോയത്. 



അതിന്റെ മുന്നിൽ എത്തിയതും. 



"ഡാ.. ഇവനെ കൊണ്ട്.. ഒരു ബാർബർ ഷോപ്പിലേക്ക് വിട്ടോ.. എന്നിട്ട് ഇവനെ ഒന്ന് മിനുക്കി എടുത്തെക്ക്.. അപ്പോയെക്കും.. നിങ്ങൾ ഇവൻ ഇടാനുള്ള ഡ്രസ്സ്‌ വാങ്ങിക്ക്.. "ജാസിക്ക.. 


ഞങ്ങളോട് ഡ്രെസ് വാങ്ങിക്കാൻ പറഞ്ഞു. ബോയ്സ് ടീംസ് ഇക്കുനെയും കൊണ്ട് പോയി. ജാസിക്കയും അച്ചായനും കാർ പാർക്ക്‌ ചെയ്യാൻ പോയി.. ഇക്കു ആണേൽ അവരോട് കൈ വിടാൻ എന്നൊക്കെ പറയുന്നുണ്ട്. അവരതൊക്കെ കേൾക്കാത്ത മട്ടിൽ.. ഇക്കുനെ കൂട്ടി കൊണ്ട് പോയി.. 


ഞങ്ങൾ നേരെ.. ഡ്രസിങ് ഷോപ്പിലേക്ക് പോയി. ജെൻസ് സെക്ഷനിൽ എത്തിയതും. ഇവളുമാരെ കോഴിമുഖം പുറത്തേക്ക് വന്നു.... അവിടത്തെ കസ്റ്റമ്മർ അടക്കം.. സ്റ്റാഫ്‌സിന്റെ വരെ.. ഇവളുമാർ മാർക്കിടുന്നുണ്ട്.. 



എല്ലാത്തിനെയും പിടിച്ചു വലിച്ചു. ഒരു സെക്ഷനിൽ പോയി.. ഇക്കുന് ഇടാനുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു. ബില്ല് അടിച്ചു പാക്ക് ചെയ്തു. അത് വാങ്ങി.. 


ജാസിക്കാനേ വിളിച്ചപ്പോൾ ഒരു ഷോപ്പിന്റെ പേര് പറഞ്ഞിട്ട് . അവര് അവിടെ ഉണ്ടെന്ന് പറഞ്ഞു  ഞങ്ങൾ അവിടേക്ക് പോയി.. ജാസിക്കയും അച്ചായനും അവിടെ നിൽപ്പുണ്ടായിരുന്നു.. 

ഡ്രെസ് കവർ ജാസിക്കക്ക്  കൊടുത്തു.  



"അഹ്.. നിങ്ങൾ ഫുഡ്‌ കോർട്ടിലേക്ക് പോയിക്കോ   ഞങ്ങൾ അവിടേക്ക് വരാം.. "ജാസിക്ക. 


"അഹ് "


ഞങ്ങൾ ഫുഡ്‌ കോർട്ടിലേക്ക് പോയി.. ഒരു ടേബിളിൽ ചെന്നിരുന്നു ഫുഡ്‌ ഓർഡർ ചെയ്തു. 


"ദുആയും കൂടി ഉണ്ടായിരുന്നെങ്കിൽ.. അവളെ മിസ്സ്‌ ചെയ്യുവാ.. "നെച്ചു. 


പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞതും.. ഞങ്ങൾ എല്ലാവരും സൈലന്റ്ആയി.. ദുആന്റെ മുഖം മനസ്സിലേക്ക് വന്നു.. 



"ആഹാ... ഇങ്ങൾ ഇവിടെ ഇരിക്കാണോ.. എന്തൊക്കെയാ ഫുഡ്‌ ഓർഡർ ചെയ്തേ.. "പെട്ടെന്ന് ഞങ്ങളെ അടുത്തേക്ക് പാച്ചുക്ക കയറി വന്നിട്ട്. ഞങ്ങളെ കൂടെ ഇരിന്നു. 


"അവരൊക്കെ എവിടെ.. "ചിന്നു 
.


"ദാ.. വരുന്നു.. "പാച്ചുക്ക 


പാച്ചുക്ക ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കി.. അവരെല്ലാരെ പിറകിൽ ആയി നടന്നു വരുന്ന ഇക്കുനെ കണ്ട്.. ഞങ്ങൾ എല്ലാരും വായും തുറന്ന് കണ്ണും തള്ളി ഇക്കുനെ നോക്കി.. 


ഇക്കുന്റെ ലൂക്ക് തന്നെ മാറി പോയി.. താടി ഒക്കെ ഒതുക്കി... മുടി പിറകിലേക്ക് വലിച്ചു കെട്ടി.. മുഖത്ത് ഒരു സ്‌പെക്‌സും വച്ചു.. അരേവാ... ഇപ്പൊ  ആരായാലും ഇക്കുനെ ഇങ്ങനെ കണ്ടാൽ ഇഷ്ടപെടും..അമ്മാതിരി ലുക്ക്‌ അല്ലെ.. 




"എന്റെ കർത്താവെ.. ഇതാരാ ഇത് റാസിക്ക തന്നെ ആണോ വരുന്നേ.. ഇച്ചായനെ കാണുന്നതിന് മുന്നേ റാസിക്കാനേ ഈ വേഷത്തിൽ ഞാൻ കണ്ടിരുന്നുവെങ്കിൽ.. കണ്ണുംപൂട്ടി ഇഷ്ടാണ് എന്ന് പറഞ്ഞേനെ... "ചിന്നമ്മ 


അവൾ ഇക്കുനെ കണ്ണെടുക്കാതെ നോക്കികൊണ്ട് അങ്ങനെ ഒക്കെ പറഞ്ഞു. 


അവരൊക്കെ ഞങ്ങളെ കൂടെ ചെയറിൽ വന്നിരിന്നു.. ഇക്കു ഞങ്ങളെ അടുത്ത് എത്താനായതും. പെട്ടെന്ന് അടുത്തുള്ള ടേബിളിൽ ഇരിക്കുന്ന കുട്ടി എഴുന്നേറ്റതും.. ഇക്കുനെ ചെന്നിടിച്ചു.. അവളെ ഭാഗ്യത്തിന് ഇക്കു അവളെ പിടിച്ചത് കൊണ്ട്.. അവൾ വീഴാതെ രക്ഷപെട്ടു.. 




അവളെ മുടി മുഖത്തേക്ക് തൂങ്ങിയിരുന്നു.. അത് നേരാക്കി.. അവൾ ഇക്കുനെ നോക്കി താങ്ക്സ് പറഞ്ഞതും.. ഞങ്ങൾ എല്ലാവരും അവളെ മുഖം കണ്ട് സീറ്റിൽ നിന്ന് എഴുനേറ്റ് നിന്നു...



*"ദുആ....."* 




✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️



എന്റെ കണ്മുന്നിൽ കാണുന്നത് സത്യമാണോ എന്ന് വിശ്വസിക്കാൻ കഴിയാതെ.. ഞാൻ അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു....


ദുആ... എന്റെ ദുആ.. എന്റെ വിശ്വാസം പോലെ തന്നെ അവൾ ജീവനോടെ ഉണ്ട്.. എനിക്കുറപ്പായിരുന്നു.. നീ എന്നെ വിട്ട് എവിടേക്കും പോകില്ല എന്ന്.. 


അവളിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. അവളെ ഹെയർ സ്റ്റൈൽ ആകെ മാറിയിട്ടുണ്ട്. തോളറ്റം വരെ മുടി മുറിച്ചിട്ടുണ്ട്.. short ടോപ്സ് ആണ് യൂസ് ചെയ്യുന്നത്. ഷാൾ തലയിൽ കൂടി ഇടാതെ കഴുത്തിലൂടെ ഇട്ടിരിക്കുന്നു. അങ്ങനെ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്തായാലും അവളെ വീണ്ടും കാണാൻ പറ്റിയല്ലോ.. 


അവളെ മുഖത്ത് നോക്കി ഞാൻ സന്തോഷിക്കുന്നത് കണ്ട്.. അവൾ എന്നെ തന്നെ സംശയഭാവത്തോടെ നോക്കി.. 



"ദുആ... "എന്ന് ഞാൻ അവളെ പേര് മൊഴിഞ്ഞതും.. 


അവൾ അവളെ പിറകിലോട്ട് ഒന്ന് നോക്കി. എന്നിട്ട് എന്നെ നോക്കികൊണ്ട്.. 


"നിങ്ങൾ ആരെയാ വിളിച്ചത്.. "


എന്ന് അവൾ പറഞ്ഞത് എന്റെ ഉള്ളിൽ ഇടിമിന്നൽ പോലെ ആണ് ഞാൻ കേട്ടത് 
.ഞാൻ അത് പുറത്ത് കാണിക്കാതെ 


"ഞാൻ നിന്നെ തന്നെ ആണ് ദുആ എന്ന് വിളിച്ചത്.. നീ ഇത്രയും കാലം എവിടെ ആയിരുന്നു ദുആ.. ദേ നോക്ക്.. അവിടെ നയിക്കുന്നവർ എല്ലാരും നീ മരിച്ചെന്നു കരുതി.. പക്ഷെ ഞാൻ അതൊരിക്കലും ഉൾക്കൊണ്ടില്ല.. നീ ഒരുനാൾ ഇതുപോലെ എന്റെ മുന്നിലേക്ക് വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു... "


"Excuse me.... ഇയാൾ എന്തൊക്കെയാ ഈ പറയുന്നേ.. ഏത് ദുആ.. "


"ദുആ.. നീ കളിക്കല്ലേ.. ഇത്രയും കാലം നിനക്ക് വേണ്ടിയാണ് ഞങ്ങൾ കാത്തു നിന്നത് പോലും..നിന്നെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആണ് ഞങ്ങൾ ഇപ്പൊ.  എന്നിട്ട് നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ.. "


"ഇയാൾ ഇതെന്തൊക്കെയാ ഈ പറയുന്നേ.. നിങ്ങൾ പറയുന്ന ദുആ ആരാണെന്നുപോലും എനിക്കറിയില്ല. പിന്നെങ്ങനെ നിങ്ങളെ ദുആ ഞാനാകുന്നെ.. "


"ദു.. "


ഞാൻ പറയാൻ വരുമ്പോയേക്കും.. അവിടെ വേറെ രണ്ടുപേർ വന്നു. 

ഒരാൾ അവളെ പ്രായം തോന്നിക്കും മറ്റൊരാൾ എന്റെ ഉമ്മാന്റെ പ്രായം ഉണ്ട്.. 



"അനുമോളെ.. എന്താ.. എന്താ പ്രശ്നം "


"അറിയില്ല മമ്മ... ഇവർ ഏതോ ഒരു ദുആ ആണ് ഞാനെന്നു തെറ്റ് ധരിച്ചു.. "


"ആണോ.. "

"അഹ് "


"മോനെ  നിങ്ങൾക്ക് ആൾ മാറിയതാകും.. നിങ്ങൾ ഉദ്ദേശിക്കുന്ന ദുആ ആരാ എന്നൊന്നും ഞങ്ങൾക്കറിയില്ല.. ഇത്എന്റെ മോളാണ്.. അനു.. "


"അനു.. നീ വന്നേ.. നമ്മൾ പറഞ്ഞ ആ ഫ്രോക്ക് അവിടെ കൊണ്ട് വന്നിട്ടുണ്ട്. "എന്നുപറഞ്ഞു അവളെ കൂടെ ഉള്ള കുട്ടി അവളെ വിളിച്ചോണ്ട് പോയി.. അവരെ പിന്നാലെ തന്നെ.. ആ സ്ത്രീ ഞങ്ങളെ നോക്കി ചിരിച്ചിട്ട് അവിടന്ന് പോയി.  


ഇതെല്ലാം കണ്ട്.. ആകെ ഷോക്ക് ആയി നീക്കുവാണ് ഞാൻ.. കണ്മുന്നിൽ നടക്കുന്നത് സത്യമാണോ എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. 


എന്റെ അടുത്തേക്ക്.. അവരൊക്കെ വന്നു 


"ഡാ... "അച്ചായൻ 

ഞാൻ അവരെ നോക്കിയിട്ട്.. 



"ദുആ... "


"ഡാ.. അത് ദുആ അല്ല "ജാസി 


അവൻ പറയുന്നത് കേട്ടിട്ട് മനസ്സിലാകാതെ ഞാൻ അവനെ നോക്കി. 



*"അത്  AHANA ANAM  KHURAISH ആണ്*" ജാസി 


"ജാസി... നിങ്ങളൊക്കെ എന്തൊക്കെയാ ഈ പറയണേ.. "


"അതെ ഇക്കു.. അവൾ  നമ്മുടെ ദുആ അല്ല. AHANA ANAM KHURAISH ആണ്.. അവൾക്ക് നമ്മുടെ ദുആന്റെ ഫേസ് ഉണ്ടന്നെ ഉള്ളു. അല്ലാതെ നമ്മളെ ദുആയുമായി ഒരിക്കലും കംപൈർ ചെയ്യാൻ പറ്റില്ല. "Rizu 

"അപ്പൊ... അത്.. "


"നമ്മുടെ ദുആ അല്ല.. "ജാസി... 


ദുആനെ തിരിച്ചു കിട്ടിയെന്ന് കരുതി.ഞാൻ സന്തോഷിച്ചു വരുവായിരുന്നു. പക്ഷെ ഇവരൊക്കെ പറയുന്നത്.. കേട്ട്.. എനിക്കത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.. ദുആ മരിച്ചിട്ടില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അവളെ കണ്ടപ്പോൾ ഞാൻ എന്റെ ദുആ ആണെന്ന് കരുതി... 


പെട്ടെന്ന് ജാസി എന്റെ തോളിൽ കൈ വച്ചു.. 


"ഡാ.. നിന്റെ മാനസികാവസ്ഥ ഞങ്ങൾക്ക് മനസിലാക്കാം.. അഹാന നമ്മുടെ ദുആനെ പോലെ ആണെന്നെ ഉള്ളു പക്ഷെ അത് നമ്മുടെ ദുആ അല്ലടാ.. "ജാസി 


ഇവരൊക്കെ പറയുന്നത് കേട്ട്.. എനിക്ക് ഭ്രാന്ത്‌ പിടിക്കാൻ തുടങ്ങി.. ഞാൻ അവിടന്ന് ഇറങ്ങി... പിന്നിൽ നിന്ന് അവര് വിളിക്കുന്നുന്ടെലും ഞാൻ അത് കാര്യമാക്കാതെ അവിടന്ന് വീട്ടിലേക്ക് പോന്നു.. 



👉👉👉👉👉👉👉👉👉👉👉👉👉👉👉👉👉👉👉👉


അഹാന പർച്ചേഴ്‌സിംഗ് ഒക്കെ കഴിഞ്ഞു അവളെ വീട്ടിൽ എത്തി.. കാറിൽ നിന്ന് ഇറങ്ങി.. ആരെയും നോക്കാതെ അകത്തേക്ക് കയറി.. എന്നിട്ട് ഹാളിലെ സോഫയിലേക്ക് ബാഗ് വലിച്ചെറിഞ്ഞു.. അവൾ മുകളിലേക്ക്  സ്റ്റെയർ കയറി പോയി.. ഇതൊക്കെ കണ്ട് മനസ്സിലാവാതെ അവളെ അബ്ബാ... പിന്നാലെ വന്ന അവളെ മമ്മനോടും മിന്നുവിനോടും കാര്യം തിരക്കി  . 


"അത് ഇന്ന് മാളിൽ വച്ചു.. ഏതോ ഒരു പയ്യൻ.. അനുമോൾ അവരുടെ ദുആ ആണെന്ന് കരുതി പെരുമാറി.. അത് മോൾക് പിടിച്ചിട്ടില്ല.. അതിന്റെ ദേഷ്യം ആണ് "മമ്മ 


"ഓഹോ.. "അബ്ബാ 


"അഹ്.. അവൾ കുറച്ചു കഴിഞ്ഞാൽ ശെരിയായിക്കോളും.. മോളെ മിന്നു   ആമി മോൾ ഇപ്പൊ വരും... അപ്പോയെക്കും നമുക്ക് ബാക്കിയുള്ള കാര്യങ്ങൾ ചെയ്യാം.. "മമ്മ 


"ശെരി ആന്റി.. "മിന്നു 


അവൾ മുകളിലേക്ക് കയറി പോയ.. 


"അല്ല നിങ്ങൾ എങ്ങോട്ടാ പോകുന്നെ.. "മമ്മ 


"ആ അത് പറയാൻ മറന്നു.. ഒരു മീറ്റിംഗ് ഉണ്ട് കമ്പനിയിൽ ഞാൻ പോയില്ലെങ്കിൽ ശെരിയാകില്ല.. ഒരു അര മണിക്കൂറിന്റെ കാര്യമേ ഉള്ളു.. ഞാൻ വേഗം വരാം.. "അബ്ബാ 


"അപ്പൊ ഇവിടത്തെ കാര്യങ്ങൾ.. "മമ്മ 


"അത് ഞാൻ അബുനെ ഏൽപ്പിച്ചിട്ടുണ്ട്. ഡെക്കറേഷന്റെ ആളുകൾ ഇപ്പൊ വരും.."അബ്ബാ. 


"അഹ്.. എന്നാ ഒകെ.. നിങ്ങൾ പോയി വരി "മമ്മ 



"അനുനെ ഒന്ന് കൂൾ ആക്കാൻ നോക്ക്.. അറിയാലോ അവളെ സ്വഭാവം.. "അബ്ബാ 


"അഹ്.. അത് ഞാൻ നോക്കിക്കോളാം "മമ്മ 


അബ്ബാ കമ്പനിയിലേക്ക് പോയി.. മമ്മ പാർട്ടിന്റെ ഒരുക്കങ്ങൾ ഒക്കെ ചെയ്തു... 





*****************************************



ജാസി 


അവൻ പോയ പിന്നാലെ തന്നെ ഞങ്ങളും വീട്ടിലേക്ക് പോയി.. പ്രധീക്ഷിച്ച പോലെ  അവൻ വീട്ടിൽ എത്തിയിട്ടുണ്ട്... ആന്റിനോട് അവനെവിടെ എന്ന് ചോദിച്ചപ്പോൾ.. അവൻ റൂമിലേക്ക് പോയിട്ടുണ്ട് എന്ന് പറഞ്ഞു.. അപ്പൊ തന്നെ ഞങ്ങൾ അവിടേക്ക് പോയി.. 


"ഡാ. റാസി.. വാതിൽ തുറക്ക്.. "അച്ചായൻ.. 


രണ്ട് മൂന്ന് പ്രാവിശ്യം.. ഡോറിന് മുട്ടിയപ്പോൾ അവൻ ഡോർ തുറന്നു . 


ഞങ്ങൾ എല്ലാവരും അകത്തേക്ക് കയറി 



"ഡാ... നീ എന്ത് പണിയ കാണിച്ചേ.. "ബാസി 


"ഡാ..നീ എന്താ സത്യം മനസ്സിലാക്കാത്തത്... അത്.. "


"ദുആ അല്ല.. "റാസി 


ഞാൻ പറയാൻ പോയത്.. അവൻ ഇങ്ങോട്ട് പറഞ്ഞത് കേട്ട്.. ഞങ്ങൾ എല്ലാവരും അവനെ നോക്കി.. 


"എനിക്ക് മനസ്സിലായി.. അത് എന്റെ ദുആ അല്ല."റാസി 


"ഡാ.. "പാച്ചു 


"നിങ്ങൾ പേടിക്കണ്ട.. ഇനി ഒരിക്കലും ഞാൻ ഇതിന്റെ അകത്തു ചടച്ചിരിക്കില്ല.. ഇനി എന്നും നിങ്ങളെ പഴയ റാസി ആയിരിക്കും ഞാൻ... "റാസി 


അവൻ പറയുന്നത് കേട്ട് ഞങ്ങൾ വിശ്വസിക്കാനാകാതെ.. അവനെ നോക്കി. 


"നിങ്ങൾ വന്നേ.. എനിക്ക് വിശക്കുന്നുണ്ട് വല്ലതും കഴിക്കട്ടെ.. "എന്നുപറഞ്ഞു.. അവൻ ഞങ്ങളെ മറി  കടന്നു പോയതും. ഞങ്ങൾ അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു....പിന്നെ അവന്റെ പിന്നാലെ പോയി.. 


"ഉമ്മാാ..... "അവൻ ആന്റിയെ വിളിച്ചതും.. ആന്റി അടുക്കളയിൽ നിന്ന് വന്നു.. 


"ഉമ്മ.. ഇങ്ങൾ കഴിക്കാൻ എന്തേലും എടുക്കി. എനിക്ക് വിശക്കുന്നു. "റാസി 


എന്ന് പറഞ്ഞു അവൻ ടേബിളിൽ ചെന്നിരുന്നു.. ഉമ്മ കേട്ടത് സത്യമാണോ എന്ന് മനസ്സിലാവാതെ ഞങ്ങളെയും അവനെയും മാറി മാറി നോക്കി നിന്നും 



"ഇങ്ങൾ എന്ത് നോക്കി നിക്ക.. എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞത് കേട്ടില്ലേ.. ഫുഡ്‌ എടുത്ത് തരി.. അല്ല നിങ്ങൾക്കൊന്നും വേണ്ടേ.. "റാസി 


"ഏഹ്...അഹ്.. "എന്നുപറഞോണ്ട്.. ഞങ്ങൾ അവന്റെ അടുത്ത് പോയി ഇരിന്നു.. എന്നിട്ട് അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.. 

"നിങ്ങൾ എല്ലാരും എന്താ എന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നെ. എന്നെ ആദ്യമായി കാണുവാണോ.. "റാസി 

"അല്ലടാ.. കുറെ കാലത്തിനു ശേഷം അല്ലെ നിന്നെ ഇങ്ങനെ കാണുന്നെ അതിന്റെ ഒരു സന്തോഷത്തിൽ ആട.. "അപ്പു. 


അതിന് അവൻ ഒന്ന് ചിരിച്ചു.. 


"പിന്നെ ഫുഡ്‌ കഴിച്ചു നമുക്ക് ഒരിടം വരെ പോകണം... "റാസി 


"എങ്ങോട്ടാ.. "നെച്ചു 


"അതൊക്കെ പറയാം... "റാസി 


"അഹ് "


പിന്നെ ഫുഡ്‌ കഴിച്ചു ഞങ്ങൾ റാസി പോകണമെന്ന് പറഞ്ഞ അവിടെക്ക് പോയി.. അവൻ ആണ് ഡ്രൈവ് ചെയ്യുന്നേ.. 


അവൻ  നേരെ പോയത് ദുആന്റെ വീട്ടിലേക്കാണ്.. അവിടെ എത്തുമ്പോയേക്കും രാത്രി ആയിരുന്നു.. 



അവളെ വീട്ടിൽ എത്തിയതും.. പോർച്ചിലേക്ക് കാർ കയറ്റി.. എല്ലാരും പുറത്തിറങ്ങി.. മുറ്റത് കാർ വന്നത്  കണ്ട്.. ദുആന്റെ ഉപ്പ.. പുറത്തേക്ക് വന്നു.. ഞങ്ങളെ കണ്ടപ്പോൾ മൂപ്പരെ മുഖത്തെ സന്തോഷം ഞങ്ങൾ ശ്രദ്ധിച്ചു.. 


പക്ഷെ.. ആരെയോ ഞങ്ങളിൽ തിരയുന്നത് പോലെ തോന്നി.. പിന്നെ ആ തിരയുന്ന ആളെ ഞങ്ങളിൽ കാണാതായപ്പോലെ .. മുഖത്ത് നിരാശ പടർന്നു.. അത് മനസ്സിലാക്കിയ പോലെ.. റാസി അവരുടെ നേരെ ചെന്നു എന്നിട്ട് സലാം പറഞ്ഞു കെട്ടിപിടിച്ചു.. അവരും തിരിച്ചു പറഞ്ഞു. 



പിന്നെ ഞങ്ങളെ ഒക്കെ അകത്തേക്ക് ക്ഷണിച്ചു.. 


@@@@@@@@@@@@@@@@@@@@@@@@@@@@@@



ലെച്ചു... 


ദുആ പോയതിന് ശേഷം.. ആന്റി എപ്പോഴും റൂമിൽ തന്നെ ആണ്. പുറത്തേക്കൊന്നും അങ്ങനെ വരാറില്ല.. ഞാനും നെച്ചുവും ഇടക്ക് ഇവിടേക്ക് വരും.. ദിലുനോടും.. പിന്നെ ദെനിക്കന്റെ വൈഫ്‌ അതായത് നമ്മളെ സീനിയർ ഷഹല.. ശാലുനോടും സംസാരിക്കും.. 



ഞങ്ങൾ വന്നത് കണ്ട് ദെനിക്ക അവിടേക്ക് വന്നു.. കൂടെ ശാലുവും. ദിലു ഉറങ്ങി എന്ന് പറഞ്ഞു. റാസിക്കന്റെ മാറ്റം അവരെ ഒക്കെ സന്തോഷിപ്പിച്ചെങ്കിലും.. ദുആ നമ്മളെ കൂടെ ഇല്ലാത്തത് അവരെ വിഷമിപ്പിച്ചു.. 



പിന്നെ ഞങ്ങൾ ആന്റിയെ പോയി കണ്ടു.റാസിക്ക.. ആന്റിയെ സമാധാനിപ്പിച്ചു... പിന്നെ അവർക്ക് തിരിച്ചു നാട്ടിൽ എത്തേണ്ടതുള്ളത് കൊണ്ട് അവര് തിരിച്ചു. ചിന്നമ്മയെ ജോസ് sir കൊണ്ട് വിട്ടു. നെച്ചു അവളെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കും പോയി.. 









*********************************************

ജാസി 

ഇന്നാണ് ഞാൻ ഓഫീസിൽ ജോയിൻ ചെയ്യുന്നത്.  എല്ലാവരോടും യാത്ര പറഞ്ഞു. ഓഫീസിലേക്ക് വിട്ടു.. 



ഓഫീസിൽ എത്തിയപ്പോൾ  ഞാൻ ബൈക്ക് പാർക്ക്‌ ചെയ്ത്. ഓഫീസിന്റെ അകത്തേക്ക് കയറി. സെക്യൂരിറ്റി ചേട്ടൻ ഒരു ചിരി പാസ്സാക്കി.. നേരെ റിസെപ്ഷനിലേക്ക് പോയി.. അവിടെ എത്തിയപ്പോൾ.. പുതുതായി ജോയിൻ ചെയ്യാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ.. ആ കുട്ടി മുകളിലേക്ക് ചെല്ലാൻ പറഞ്ഞു.. 


ഞാൻ അവൾക്കൊരു ചിരി പാസ്സാക്കി മുകളിലേക്ക് വെച്ച് പിടിച്ചു.. മുകളിൽ എത്തിയപ്പോൾ.. മുന്നിൽ തന്നെ ഗ്ലാസ്‌ ഡോർ.. ഞാൻ അത് തുറന്ന് അതിന്റെ അകത്തേക്ക് കയറി.. ആഹാ.  My boss സിനിമ കാണുന്നത് പോലെ ഉണ്ട്.. but ഒരറ്റ വിത്യാസം.. എല്ലാ സ്റ്റാഫ്‌സും അവിടെയും ഇവിടെയും ആയി ചിതറി കിടക്കുന്നു  . 


അത് കണ്ട് ഞാൻ എല്ലാവരെയും ഒന്ന് നോക്കി... പെട്ടെന്ന് ഒരു പെൺകുട്ടി എന്റെ മുന്നിലേക്ക് വന്നു.. 



"New ആണോ.. "

ഞാൻ അതെ എന്ന് പറഞ്ഞു.. 

"എന്നാ അവിടെ ഇരുന്നോളു.. മാഡം വന്നിട്ടില്ല.. "


"അഹ്.. ok "


എന്നുപറഞ്ഞു.. അവൾ കാണിച്ചു തന്ന സോഫയിൽ ചെന്നിരുന്നു.. എന്നിട്ട് അവിടെ നടക്കുന്നതൊക്കെ നിരീക്ഷിച്ചിരുന്നു.. 



പെട്ടെന്നൊരാൾ വിളിച്ചു പറഞ്ഞു.. 


"മാഡം വന്നിട്ടുണ്ട് "


എന്ന് പറയേണ്ട താമസം എല്ലാംകൂടി കാക്ക കൂട്ടിൽ കല്ലിട്ട പോലെ.. കണ്ടം വഴി ഓടി. ഞാൻ ആണേൽ ഒരു നിമിഷം എന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ എന്നാ മട്ടിൽ അവരെ ഒക്കെ നോക്കി ഇരിക്കുമ്പോ ആണ്.. അവിടേക്ക് ഒരാൾ കടന്ന് വന്നത്.. 

ഞാൻ അതാരാണെന്ന് നോക്കി.. ആ ആളെ കണ്ടപ്പോൾ ഞാൻ അറിയാതെ തന്നെ സീറ്റിൽ നിന്നു എഴുനേറ്റു പോയി.. 


"Ahana anam khuraish"എന്റെ നാവ് ആ പേര് മൊഴിഞ്ഞു. 

അഹാന ആരെയും നോക്കാതെ നേരെ നടന്നു പോയി... അവൾ പോയത് കണ്ടതും.. ഒരാൾ ഇന്റെ അടുത്തേക്ക് വന്നു... 


"താൻ new അപ്പോയ്ന്റ്മെന്റ് അല്ലെ.. മാഡം വിളിക്കുന്നുണ്ട്.. കാബിനിലേക്ക് ചെല്ലാൻ പറഞ്ഞു. "ആ കുട്ടി അതും പറഞ്ഞു അവിടന്ന് പോയി   ഇവിടത്തെ സ്റ്റാഫ്‌സിന്റെ പ്രേത്യേകത എന്താന്നറിയോ.. അധികവും girls ആണ്. Boys കുറച്ചു പേരെ ഉള്ളു.. 



ഞാൻ കാബിനിലേക്ക്  പോയി. അവിടെത്തിയതും.. ഡോറിന് ഒരു തട്ട് തട്ടി . ഡോർ തുറന്നു 


"May coming മാഡം "

അകത്തേക്ക് തല ഇട്ടു നോക്കിയതും അഹാന അതായത് എന്റെ boss തല ലാപ്ടോപ്പിൽ നിന്ന്  ഉയർത്തി  എന്നെ നോക്കി...


"Yes coming"


ഞാൻ അകത്തേക്ക് കയറി. എന്നോട് ചെയറിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ മാഡത്തിനെ (ഇനി അങ്ങനെ വിളിക്കാം )നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്. ചെയറിൽ ഇരിന്നു. 


എന്നിട്ട് എന്റെ കയ്യിലുള്ള ഫൈൽസ് മാഡത്തിന് കൊടുത്തു. 



മാഡം അതൊക്കെ ഒന്ന് മറച്ചു നോക്കി. 


"Ok fine... കാര്യങ്ങൾ ഒക്കെ ഇന്റർവ്യൂക്ക് വന്നപ്പോ പറഞ്ഞതല്ലേ. അപ്പൊ ഇനി പ്രേത്യേകിച്ചു പറയണ്ട ആവിശ്യമില്ല "

"ഇല്ല മാഡം "

"Ok.. എന്നാ താൻ പോയിക്കോ. ബാക്കിയൊക്കെ ശ്വേത പറഞ്ഞു തരും. "


"Ok മാഡം "


ഞാൻ അവിടന്ന് എഴുനേറ്റ്.. പോകാൻ നിന്നപ്പോ. 


"താൻ ഒന്ന് നിന്നെ. "


പെട്ടെന്ന് എന്നോട് അവിടെ നിൽക്കാൻ പറഞ്ഞത് കേട്ട്. ഞാൻ തിരിഞ്ഞു മാഡത്തിനെ നോക്കി.. 


"താൻ ഇന്നലെ മാളിൽ ഉണ്ടായിരുന്നില്ലേ. "


എന്നോട് ചോദിക്കുന്നത് കേട്ട് എന്ത് പറയണമെന്നറിയാതെ ഞാൻ മാഡത്തിനെ നോക്കി 


"തന്നോടാ ചോദിച്ചത്. "


"ആ.. അത് പിന്നെ.. ഞാനും ഉണ്ടായിരുന്നു അവിടെ.. "


"ഉം... പോയിക്കോ . "


ഒന്ന് ഇരുത്തി മൂളിയിട്ട് എന്നോട് പോകാൻ പറഞ്ഞു. ഞാൻ വേഗം അവിടന്ന് എസ്‌കേപ്പ് ആയി.. 



💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥


Rizu 


ഞാൻ ടീവി കണ്ടോണ്ടിരിക്കുമ്പോ ആണ്. ഇക്കു കേറി വരുന്നേ.. 


"ഇക്കു എവിടെ പോയതാ... "


"അത്.. ഞാൻ.. ഒരു ഫ്രണ്ടിനെ കാണാൻ പോയതാ.. "ഇക്കു 

"ഏത് ഫ്രണ്ട് "


"നിനക്കറിയില്ല പെണ്ണെ.. "ഇക്കു 

"Oh.... "


ഇക്കുവും എന്റെ കൂടെ ഇരിന്നു 


"എവിടെ നിന്റെ കേട്യോൻ.. ഇന്നല്ലേ ജോയിൻ ചെയ്യുന്നു എന്ന് പറഞ്ഞെ.. "ഇക്കു 


"അഹ്.. എന്തായോ എന്തോ.. നമുക്ക് ഒന്ന് വിളിച്ചു നോക്കാം "


"അഹ് നീ വിളിക്ക് "ഇക്കു 

.ഞാൻ ഫോൺ എടുത്ത് ജാസിക്കക്ക് വിളിച്ചു. രണ്ടുമൂന്നു പ്രാവിശ്യം റിങ് ചെയ്തപ്പോൾ എടുത്തു 


"അഹ് ഹലോ "


"അഹ് പറ ഡി "ജാസിക്ക 


"ഏഹ്.. ഇതെന്തുപറ്റി വോയ്‌സിന്. "


"ഒന്നും പറയണ്ട മോളെ.. ആ പെണ്ണിന് വട്ടാണ്.. അവൾ നമ്മളെ ദുആനെ പോലെ ഉണ്ടന്നെ ഉള്ളു.. അവളെ ഒരിക്കലും  നമ്മളെ ദുആയുമായി കംപൈർ ചെയ്യാൻ പറ്റില്ല. "ജാസിക്ക 

"എന്താ ഉണ്ടായേ അതിനുമാത്രം "


"ഇന്നെന്റെ ഫസ്റ്റ് ഡേ അല്ലെ. അപ്പൊ ഒന്ന് ഞാൻ എല്ലാരേയും പരിചയപ്പെടാൻ വേണ്ടി പോയപ്പോൾ. ആ പെണ്ണ് അതായത് അഹാന. എന്നെ കാബിനിലേക്ക് വിളിച്ചിട്ട്.. എന്റെ കയ്യിൽ കുറെ ഫൈൽസ് തന്നിട്ട് അതൊക്കെ ചെക്ക് ചെയ്യാൻ തന്നിരിക്കുന്നു. 


അതെല്ലാം നോക്കി നോക്കി ഇന്നത്തെ ഉച്ചക്കത്തെ ഫുഡും കഴിച്ചില്ല. "ജാസിക്ക 

"അവൾ അങ്ങനെ ഒക്കെ ചെയ്തോ "


"ആ.. പിന്നെ.. ഞാ..   ഒരു മിനുട്ട് ഞാൻ പിന്നെ പിന്നെ വിളിക്കാം നിന്നെ. "ജാസിക്ക 


എന്നുപറഞ്ഞു മൂപ്പർ കാൾ കട്ടാക്കി.. 
ഞാൻ ഫോണും പിടിച്ചോണ്ട് ഇക്കുനെ നോക്കിയപ്പോൾ. ഇക്കു താടക്കും കൈ കൊടുത്ത് ഫോണിലേക്ക് നോക്കിയിരിക്കാണ്.. 



"അവന്റെ കഷ്ടകാലം തുടങ്ങി... "ഇക്കു 

എന്നുപറഞ്ഞു ഇക്കു മോളിലോട്ട് കയറി പോയി.. 




♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️


ജാസി 



ഒരു വിധത്തിൽ എല്ലാ ഫയൽസും നോക്കി കഴിഞ്ഞു.. ഒന്ന് നെടുവീർപ്പിടുമ്പോൾ ആണ്.. എല്ലാ സ്റ്റാഫ്‌സും എഴുനേറ്റ് എവിടേക്കോ പോകുന്നത് കണ്ടത്. അപ്പൊ തന്നെ ഞാനും അവരെ പിന്നാലെ പോയി. അവര് നേരെ ഹാളിന്റെ സെന്റെർ ഭാഗത്തേക്ക്‌ ആണ് പോയത്. ഞാനും അവരുടെ കൂടെ നിന്നു..


കുറച്ചു കഴിഞ്ഞപ്പോ അവിടേക്ക് മാഡം വന്നു . 


"Look gyz  ഞാൻ ഇന്ന് നിങ്ങളോട് പറയാൻ വന്നത് വേറെ ഒന്നുമല്ല. എല്ലാവർക്കും അറിയാലോ നമ്മുടെ ഓഫീസിൽ ആദ്യം വർക്ക്‌ ചെയ്ത  വരുണിനെ പറ്റി.. അവൻ ഇപ്പൊ നമ്മുടെ കൂടെ ഇല്ലന്നും എല്ലാവർക്കും അറിയാം. അപ്പൊ ഞാൻ പറയാൻ വന്നതെന്തെന്നു വച്ചാൽ. അവന്റെ പോസ്റ്റിലേക്ക് ഒരാളെ വേണം. ആ കാര്യം പുറത്ത് പബ്ലിഷ് ചെയ്യുന്നില്ല. തത്കാലം നിങ്ങളെ c/o .. ആ പോസ്റ്റിൽ വരാൻ പറ്റിയ ആരേലും ഉണ്ടേൽ പറയണം. അതിൽ നിന്ന് ഒരാളെ സെലക്ട്‌ ചെയ്ത് ആ പോസ്റ്റിലേക്ക് കൊണ്ട് വരാം. Ok "മാഡം 


"Ok mam  "

പിന്നെ ഞങ്ങളോട് വർക്ക്‌ continue ചെയ്യാൻ പറഞ്ഞിട്ട് അവൾ പോയി.. ഞാൻ ഇങ്ങനെ അവൾ പറഞ്ഞ കാര്യം ആലോചിച്ചു ഇരിക്കുമ്പോ ആണ്.. എന്റെ മനസ്സിലേക്ക് ഒരു ഐഡിയ വന്നത്. അത് എന്ത് വില കൊടുത്തും set ആക്കണം.. 


അങ്ങനെ പലതും മനസ്സിൽ കരുതി.. 







👉👉👉👉👉👉👉👉👉👉👉👉👉👉👉👉👉👉👉👉👉



ഞാൻ ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ കളിചോണ്ടിരിക്കുമ്പോ ആണ്. അവിടേക്ക് റിസുവും ജാസിയും വന്നത്. ഞാൻ അവരെ നോക്കി ചിരിച്ചോണ്ട് ഫോണിലേക്ക് തന്നെ നോക്കി. 


അവര് രണ്ടുപേരും എന്റെ ഇടവും വലവും വന്നിരുന്നു 



"ഉം.. എന്താ.. "


"ഡാ.. അത് പിന്നെ.. ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ ഒരു പോസ്റ്റിന് ഒഴിവ് ഉണ്ട്.. നിനക്ക് കുഴപ്പം ഒന്നുമില്ലെങ്കിൽ അതിനൊന്നു ട്രൈ ചെയ്തുടെ "ജാസി 


"എനിക്ക് കുഴപ്പം ഉണ്ട് "


"ഇക്കു.. വീട്ടിൽ ഇങ്ങനെ ചടച്ചിരുന്നാൽ എങ്ങനെ.. ഒന്ന് ആ ഇന്റർവ്യൂ അറ്റൻഡ് ചെയ്തുടെ.. ജോബ് കിട്ടണേൽ എളുപ്പമല്ലേ. അവിടെ ജാസിക്കയും ഇല്ലേ "rizu 


"നിങ്ങൾ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല.ഞാൻ ആ കമ്പനിയിലേക്ക് ഇല്ല "


"ഡാ.. അങ്ങനെ പറയല്ലേ plz "ജാസി 


"ഒരു പ്‌ളീസും ഇല്ല.. നിങ്ങൾ ഒന്ന് പോയെ "

"റാസി... "


പെട്ടെന്ന് അവിടേക്ക് ഉമ്മ വന്നു.. ഞങ്ങൾ മൂന്ന് പേരും ഉമ്മയെ നോക്കി.. 


"ഡാ.. എത്ര എന്ന് വച്ച. ഇങ്ങനെ വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കുന്നെ. നീ ജാസി പറയുന്നത് കേൾക്ക്.. എനിക്ക് വേണ്ടിയെങ്കിലും.. ആ ഇന്റർവ്യൂ അറ്റൻഡ് ചെയ്യ്‌.. "ഉമ്മ 


ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട്. കണ്ണ് തുറന്ന് എല്ലാരേയും നോക്കി.. 


"Ok.. ഞാൻ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം പോരെ... "


"Ok ഡാ... "


എന്നുപറഞ്ഞു ജാസി എന്നെ കെട്ടിപ്പിടിച്ചിട്ട് അവിടന്ന് പോയി.. 





..........................




ഇന്നാണ് ഇന്റർവ്യൂ.. ജാസിയും ഞാനും ഇപ്പൊ ഓഫീസിൽ ആണ് ഉള്ളത്. ഞാൻ അഹാന വരുന്നത് കാത്ത് നിക്കുവാണ്. 


അതികം വൈകാതെ തന്നെ അവള് വന്നു.. നേരെ അവളെ കാബിനിലേക്ക് പോയി  . അവൾ ആ വരവ് കണ്ടപ്പോൾ.. മനുഷ്യൻ പകച്ചു. എന്റെ ദുആ ഒരിക്കലും ഇങ്ങനെ അല്ല.. 


ഞാൻ കൂടാതെ വേറെയും കുറെ പേര് ഇന്റർവ്യൂക്ക് വന്നിട്ടുണ്ട്. ഓരോരുത്തരെ അകത്തേക്ക് വിളിച്ചു. അവരൊക്കെ പുറത്തേക്ക് ഇറങ്ങി. അവസാനം എന്നെ വിളിച്ചു.  


ജാസി all the best തന്നിട്ട് എന്നെ അകത്തേക്ക് പറഞ്ഞയച്ചു... 


ഞാൻ വേണോ വേണ്ടേ എന്നാ മട്ടിൽ മുഖം ചുളിച്ചിട്ട്  ഡോർ തുറന്ന് അകത്തേക്ക് നോക്കി.. 


"May i comming madam.. "


"Yes coming 


Sit ".


ഞാൻ ചെയറിൽ ഇരുന്നു. എന്നോട് ഡീറ്റെയിൽസ് ചോദിച്ചപ്പോ.. ഞാൻ എന്റെ കയ്യിലുള്ള  ഫയൽ എടുത്തു കൊടുത്തു.. എന്നിട്ട് ഞാൻ ആ റൂം മുഴുവനും ഒന്ന് കണ്ണോടിച്ചു.. ആ കോപ്പിന് എന്നെ പറ്റാതിരുന്നാൽ മതിയായിരുന്നു. 



"ഡോ.. "


പെട്ടന്ന് അങ്ങനെ ഒരു വിളി വന്നതും ഞാൻ നോട്ടം തെറ്റിച്ചു അവളെ എന്താ എന്നുള്ള മട്ടിൽ  നോക്കി.. 



"താൻ ഇവിടെ ഇന്റർവ്യൂക്ക് വന്നതാണോ അതോ. ഈ റൂമിന്റെ ഭംഗി നോക്കാൻ വന്നതാണോ. "അഹാന 


"സോറി മാഡം "


"Hmmm.... "അവൾ എന്നെ നോക്കി ഇരുത്തി മൂളിയിട്ട്.. ആ ഫയൽ മറിച്ചു നോക്കി. 



"ക്വാളിഫിക്കേഷൻ ഒന്നും കുഴപ്പമില്ല. ബട്ട്‌ ഇയാൾ ആ പോസ്റ്റിൽ കയറിയാൽ. എല്ലാ കാര്യവും കൃത്യമായി ചെയ്യണം അതിന് സമ്മതമാണോ  "അഹാന 


"എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ചെയ്യും. അല്ലാതെ ഉറപ്പൊന്നും എനിക്ക് പറയാൻ പറ്റില്ല. "

"ഇത് ശെരിയാകില്ല. തന്റെ ഇഷ്ടത്തിന് ചെയ്യാൻ.ഈ കമ്പനി ഇയാളുടെ അല്ലല്ലോ.. "അഹാന 


"അതിന് ഞാൻ പറഞ്ഞോ. എന്റെ ഇഷ്ടത്തിന് ചെയ്യാൻ . മാഡം എന്നോട് ചോദിച്ചു. എല്ലാ കാര്യവും കൃത്യമായി ചെയ്യണം എന്ന്. ആ കാര്യത്തിന് എനിക്ക് വാക്ക് നൽകാൻ കഴിയില്ല  കാരണം നമ്മളൊക്കെ മനുഷ്യൻ ആണ്  എപ്പോഴാ എന്താ സംഭവിക്കാ എന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് സോറി മാഡം. എനിക്ക് മാഡം പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല. അതുകൊണ്ട് എനിക്ക് ഈ ജോബ് വേണ്ട... "


എന്നുപറഞോണ്ട് ഞാൻ അവളെ കയ്യിലുള്ള എന്റെ ഫയൽ വാങ്ങിയിട്ട്.പുറത്തിറങ്ങി. 


മുന്നിൽ തന്നെ ജാസി നിൽപ്പുണ്ടായിരുന്നു. ഞാൻ അവനെ ഒന്ന് നോക്കിയിട്ട്. പുറത്തേക്കുള്ള വഴിയിലൂടെ നടന്നു 


"ഡാ... എന്താ ഉണ്ടായേ.. മാഡം എന്താ പറഞ്ഞെ  "ജാസി 



"മാഡം.. ആ പെണ്ണിന് അഹങ്കാരം കൊണ്ട് ബാക്കിയുള്ളവരോട് എങ്ങനെ പെരുമാറണം പോലും അറിയില്ല .. ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്ന മനുഷ്യനോട് ഇങ്ങനെ ആണോ ബീഹെവ് ചെയ്യണ്ടേ. "


എന്നൊക്കെ ഉറഞ്ഞു തുള്ളികൊണ്ട് ഞാൻ അത് പറഞ്ഞതും. അവൻ എന്നെ നോക്കി കൂൾ റാസി കൂൾ എന്നൊക്കെ പറഞ്ഞു. 


"എന്താ ഇപ്പൊ അവിടെ ഉണ്ടായേ. "ജാസി 


ഞാൻ എല്ലാം പറഞ്ഞു കൊടുത്തു.. 


"കള്ള തെണ്ടി.. നിന്നോട് ഞാൻ അപ്പൊയെ പറഞ്ഞതല്ലേ അവളെ ഭാഗത്തു നിന്ന് ഇങ്ങനെ ഒക്കെ പ്രധീക്ഷിക്കാമെന്ന് എന്നിട്ട് നീ എന്താ ചെയ്തേ.. നിനക്ക് നിന്റെ കമ്പനിയിൽ തന്നെ ജോലി ചെയ്യാമായിരുന്നിട്ടും. ഞാൻ നിന്നെ ഇവിടെ വലിച്ചു കൊണ്ട് വന്നത്. എനിക്കൊരു കൂട്ടിന് വേണ്ടിയാണ്. എന്നിട്ട് അവൻ ചെയ്തത് കണ്ടില്ലേ.. "ജാസി 


എന്നൊക്കെ ജാസി എന്നോട് ദേഷ്യത്തിൽ പറഞ്ഞതും. ഞാൻ അവനെ നോക്കി.. ഇളിച്ചു കൊടുത്തു 


"സോറി ഡാ... അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ.. അങ്ങനെ ഒക്കെ... "


"മതി.. ഇനി പറഞ്ഞിട്ടെന്താ.. അവൾ നിന്നെ ഒരിക്കലും സെലക്ട്‌ ചെയ്യില്ല എന്ന് ഉറപ്പായി... ഇനി ഇവിടെ നിക്കണ്ട.. വേഗം വീട്ടിലേക്ക് പോയിക്കോ  എനിക്ക് പണി തന്നിട്ടുണ്ട് ആ മൂധേവി.. "ജാസി 


എന്നൊക്കെ അവൻ  എന്നെ നോക്കി നിരാശയോടെ പറഞ്ഞിട്ട്.. അവിടന്ന് പോയി.. ഞാൻ പിന്നെ ഇവിടെ ഇനി നിന്നിട്ട് കാര്യമില്ല എന്നുറപ്പായപ്പോൾ. വീട്ടിലേക്ക് പോയി.. 




************************************



ജാസി... 

.വർക്ക്‌ ചെയ്തോണ്ടിരിക്കുമ്പോ ആണ്. രേണു എന്റെ അടുത്തേക്ക് വന്നത്.. 


"ജാസി.. നിന്നെ മാഡം വിളിക്കുന്നുണ്ട്.. "രേണു 


"എന്തിനാ.. "


"അറിയില്ല നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു "രേണു 


"അഹ് ok ഞാൻ പോയിക്കോളാം "


ഞാൻ ക്യാബിനിലേക് ചെന്നു..  അവിടെ അവൾ ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കയായിരുന്നു. ഞാൻ ഒന്ന് ചുമച്ചു. അപ്പൊ അവൾ ഫോണിൽ നിന്ന് നോട്ടം തെറ്റിച്ചു എന്നെ നോക്കി. 


"അഹ്.. ജാസിം വന്നോ.. താൻ ഇരിക്ക് "മാഡം 


"വേണ്ട മാഡം.. ഞാൻ ഇവിടെ നിന്നോളം "


"അതെന്താ തനിക്ക് ഇരിക്കുന്നതിൽ എന്തേലും കുഴപ്പമുണ്ടോ.. "മാഡം 


"ഹേയ്.. ഇല്ല മാഡം.. "


"എന്നാ നിൽക്കാതെ ഇരുന്നൂടെ.. "മാഡം.. 

"എന്നാ ok മാഡം.. "


ഞാൻ അവിടെ ഇരുന്നു.. 


"ജാസിം.. ഞാൻ ഇപ്പൊ തന്നെ വിളിച്ചത് എന്തിനാ എന്നറിയോ "മാഡം 


"ഇല്ല മാഡം.. "


"Ok പറയാം.. "


"അഹ് "


"അത്.. തന്റെ c/o ൽ അല്ലെ Razik Fizan malik ഇന്റർവ്യൂ അറ്റൻഡ് ചെയ്തത് "മാഡം 


"അതെ മാഡം.. "


"തന്റെ ആരാണെന്ന പറഞ്ഞത്. "


"ഫ്രണ്ട് ആണ് മാഡം "


"Oh."


"എനി പ്രോബ്ലം "


"ഹേയ് ഇല്ല.. അവനോട് നാളെ മുതൽ ഓഫീസിൽ വരാൻ പറഞ്ഞേക്ക് "മാഡം 


"അതെന്തിനാ മാഡം "


"What you mean "


"അവനെന്തിനാ നാളെ മുതൽ ഓഫീസിലേക്ക് വരുന്നത് "



"ഡോ.. അവനെ ആണ് സെലക്ട്‌ ചെയ്തത്... "


"ഓ.. അങ്ങനെ... ഏഹ്.. എന്താ.. "


കേട്ടത് വിശ്വസിക്കാനാകാതെ ആകെ തരിച്ചിരിക്കുവാ.. ഞാൻ.. 



"തനിക്കെന്താ മലയാളം പറഞ്ഞാൽ മനസ്സിലാകില്ലേ.. അവനെ ആണ് വരുണിന് പകരം ആ സ്ഥാനത്തേക്ക് കൊണ്ട് വരാൻ തീരുമാനിച്ചത്. അത്  അവനോട് പറയാനാ തന്നോട് പറഞ്ഞെ. "മാഡം.. 



"Ok മാഡം.. ഞാൻ എന്റെ സന്തോഷം എങ്ങനെ മാഡത്തിനോട് പറയും.. thank u മാഡം.. "


"ഉം . ഉം... മതി മതി.. ഇനി തന്റെ വർക്ക്‌ പോയി ചെയ്യാൻ നോക്ക് "


"Ok മാഡം "


എന്നുപറഞ്ഞു ഞാൻ അവിടന്ന് പുറത്തിറങ്ങി.. 




🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈



ഇന്റർവ്യൂ കഴിഞ്ഞു. രണ്ടുമൂന്നു ഫ്രണ്ട്സിനെ കണ്ട്.. നേരെ വീട്ടിലേക്ക് പോന്നു.. വീട്ടിൽ എത്തിയപ്പോ.. rizu tv കാണുന്നതാണ് കണ്ടത്.. അവളെ തലക്കൊരു കൊട്ട് കൊടുത്ത്.. ഞാൻ സ്റ്റെയർ കയറി.. പിറകെ നിന്ന് ഇന്റർവ്യൂ എങ്ങനെ ഉണ്ടെന്നൊക്കെ അവൾ ചോദിക്കുന്നുണ്ടായിരുന്നു . ഞാൻ ആ കുഴപ്പമില്ല എന്ന് പറഞ്ഞു നേരെ റൂമിലേക്ക് പോയി. ബെഡിലേക്ക് മറിഞ്ഞു . 



ഒന്ന് കണ്ണടച്ചപ്പോൾ.. ദുആന്റെ മുഖവും.. കൂടെ അഹാനയുടെ മുഖവും മനസ്സിൽ മിന്നി മറഞ്ഞു... 


*ദുആ... നീ എവിടെ ആടി പെണ്ണെ.. നീ ഈ ലോകത്ത് എവിടേലും ഉണ്ടാകും എന്ന വിശ്വാസത്തോടെ ആണ് ഞാൻ ഇപ്പൊ ജീവിക്കുന്നത് പോലും... ആ വിശ്വാസം ഇല്ലാതായാൽ.. പിന്നെ ഈ റാസി ഉണ്ടാകില്ല....നീ വല്ലതും അറിയുന്നുണ്ടോ പെണ്ണെ..*



അവളെ മനസ്സിൽ കരുതി കിടന്നപ്പോൾ  അറിയാതെ ഒന്ന് കണ്ണടഞ്ഞു പോയി.. 

പിന്നെ ജാസി വന്നു വിളിച്ചപ്പോ ആണ് കണ്ണ് തുറക്കുന്നെ. എന്റെ പുന്നാര പെങ്ങളും അളിയനും മുന്നിൽ തന്നെ നിൽപ്പുണ്ട്.... ഞാൻ അവരെ ഒക്കെ നോക്കിയിട്ട്.. ബെഡിൽ നിന്ന് എഴുനേറ്റ് ഇരിന്നു.. 



"എന്താടാ... "


"ഡാ.. നീ വന്നിട്ട് ഫ്രെഷായില്ലേ വന്നിട്ട്.. "ജാസി 


"ഇല്ല.. ഞാൻ ഒന്ന് മഴങ്ങിപ്പോയി. "

"അഹ്.. നീ ഫ്രഷായി വന്നേ.. ഒരു കാര്യം പറയാനുണ്ട്.. "ജാസി 


"എന്താടാ.. "


"പറയാം.. നീ ആദ്യം ഞാൻ പറഞ്ഞ കാര്യം ചെയ്യ് "


"അഹ്.. "


ഞാൻ ഫ്രെഷാവാൻ പോയി.. ഫ്രഷായി വന്നപ്പോ.. രണ്ടുപേരും കാര്യായിട്ട്. എന്തോ ചർച്ചയിൽ ആണ്. എന്നെ കണ്ടപ്പോ നേരെ ഇരിന്നു. 



ഞാൻ അവരെ അടുത്ത് പോയി ഇരിന്നു.. 


"ഇനി പറ.. "


"അത് വേറെ ഒന്നും അല്ലടാ.. നീ പോയതിന് ശേഷം. മാഡം എന്നെ വിളിച്ചു. നിന്നെ കുറിച്ച് ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തു. പിന്നെ എന്നോട് പറഞ്ഞു നിന്നോട് നാളെ മുതൽ ഓഫീസിലേക്ക് വരാൻ പറയണം എന്ന്. "ജാസി 


"ഞാൻ എന്തിന് "


"ഡാ.. പൊട്ടാ നിന്നെ ആണ് സെലക്ട്‌ ചെയ്തത് "


"ഓഹ്.. "


"എന്താടാ നിനക്ക് ഒരു സന്തോഷം ഇല്ലത്തെ "


"എനിക്കെന്ത് സന്തോഷം ഡാ.. ഞാൻ നിനക്ക് വേണ്ടി മാത്രം ആണ്. ആ ജോബിന് വരുന്നത് പോലും ".


"ഡാ.. നീ ഇങ്ങനെ എപ്പോഴും സെഡ് ആയി ഇരിക്കല്ലേ.. നീ ഒന്ന്  ഹാപ്പി ആകാൻ വേണ്ടിയല്ലടാ.. ഞാൻ ഇതൊക്കെ ചെയ്യുന്നേ "ജാസി 


"ഹേയ്.. നീ അപ്പോയെക്കും.. അത് കാര്യമാക്കിയോ.. ഞാൻ വെറുതെ പറഞ്ഞതാ ഡാ.. നിങ്ങളെ സന്തോഷം അല്ലേടാ എന്റെ സന്തോഷം "


അവൻ എന്നെ നോക്കി പുഞ്ചിരിച്ചു. 


"വന്നേ.. ഞാൻ ഒരു സ്പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ട്.. അത് ഒന്ന് ടേസ്റ്റ് ചെയ്തേ "rizu 


"പടച്ചോനെ.. rizu.. എനിക്ക് നാളെ പോകാൻ കഴിയോ.. "


"പോടാ ഇക്കു.. അനക്ക് വേണേൽ ഇജ്ജ് കഴിച്ചാൽ മതി.. ഞാൻ എന്റെ ജാസിക്കക്ക് കൊടുത്തോളം "


എന്നുപറഞ്ഞു പെണ്ണ് അവനെയും കൂട്ടികൊണ്ട് പോയി  . പോകുമ്പോൾ ചെക്കൻ എന്നെ ദയനീയ മായി നോക്കി. അപ്പൊ ഞാൻ അവനെ  അനുഗ്രഹിക്കുന്ന  പോലെ കൈ കാണിച്ചു... 



🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

ഞാനും ജാസിയും കൂടി നേരെ കമ്പനിയിലേക്ക് പോയി  . *AHANA DESIGNS* ൽ എത്തിയതും.. ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു. നേരെ ഓഫീസിന്റെ മുന്നിൽ ചെന്നു നിന്നു.പിന്നാലെ ജാസിയും വന്നു. 


ഞാൻ ആ ബിൽഡിങ് മുഴുവനും ഒന്ന് കണ്ണോടിച്ചു. പെട്ടെന്ന് ജാസി എന്റെ തോളിൽ കൈ വച്ചു. ഞാൻ അവനെ നോക്കി 



"വാ പോകാം "ജാസി 


"അഹ്.. "


അവൻ മുന്നിൽ നടന്നു പിന്നാലെ ഞാനും .റിസപ്ഷനിൽ ചെന്ന് സൈൻ ചെയ്തു.. നേരെ മുകളിലേക്ക്  പോയി.. രേണുക എന്ന് പറയുന്ന പെൺകുട്ടി. എനിക്ക് എന്റെ പൊസിഷൻ കാണിച്ചു തന്നു. ഞാൻ ജാസിയെ ഒന്ന് നോക്കി.. അവിടെ ചെന്നിരുന്നു. 


"പേർസണൽ അസിസ്റ്റന്റ് അല്ലെ.. ഞാൻ ഇന്റർവ്യൂക്ക് വന്ന് അങ്ങനെ ഒക്കെ പറഞ്ഞിട്ടും. എന്നെ സെലക്ട്‌ ചെയ്യാനുള്ള കാരണം എന്തെന്ന് എനിക്ക് മനസ്സിലായിട്ടില്ല. വരട്ടെ സമയം ഉണ്ടല്ലോ. അറിയാം.."



എന്നൊക്കെ എനിക്ക് കേൾക്കാൻ പറ്റുന്ന തരത്തിൽ ഞാൻ പറഞ്ഞു . ഞാൻ ചെയറിൽ നിന്ന് പതിയെ എഴുനേറ്റ് ബാക്കിയുള്ളവരെ തലയിട്ടു നോക്കി.. 



അവരൊക്കെ തിരക്കിട്ട പണിയിലാണ്. ജാസി ആണെങ്കിൽ തിരിഞ്ഞു നോക്കുന്നത് പോലും ഇല്ല. 

ബട്ട്‌ കുറച്ചു പേര് കൂട്ടം കൂടി നിൽപ്പുണ്ട് അതും girls. അവർ എന്നെ ഫോക്കസ് ചെയ്താണ് സംസാരിക്കുന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ. അവർ വേറെ എവിടേക്കോ നോക്കി നിന്നു.


ഞാൻ അവരെ നോക്കി ചിരിച്ചിട്ട്.. അവിടെ ഉണ്ടായിരുന്ന ഫൈൽസ് ഒന്ന് മറിച്ചു നോക്കിയപ്പോൾ.. മനുഷ്യന്റെ കണ്ണ് തള്ളിപ്പോയി.. ഞാൻ അപ്പൊ തന്നെ അതവിടെ വച്ചു. 


എന്തോന്നാ ഇത്.. മനുഷ്യന്മാർക്ക് മനസ്സിലാകുന്ന വല്ല ഭാഷയിലുള്ള ഫൈൽസ് ഒന്നും ഇല്ലേ റബ്ബേ ഇവിടെ.. ഉഫ്... 




ഞാൻ ചെയറിലേക്ക് ചാരിയിട്ട്  സീലിങ്ങും നോക്കി ഇരിന്നു. 



പെട്ടെന്ന് ആ കൂട്ടം കൂടിയ  girls ഒക്കെ കണ്ടം വഴി ഓടുന്നത് കണ്ടിട്ട് മനസ്സിലാകാതെ. ഞാൻ അവരെ ഒക്കെ ഒന്ന് നോക്കി. അവരെല്ലാരും അവരുടെ പൊസിഷനിൽ ഇരുന്നിട്ട്. കമ്പ്യൂട്ടറിൽ എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി. 


ഇവർക്ക് പെട്ടെന്ന് എന്ത ഒരു മാറ്റം എന്ന് മനസ്സിലാവാതെ ഞാൻ ഇങ്ങനെ ചിന്തിച്ചോണ്ട് ഇരിക്കുമ്പോ ആണ്.. അവിടെക്ക് അവൾ കയറി വന്നത്.. 
ആ അഹാന... അവൾ കയറി വരുമ്പോ തന്നെ എന്നെ ഒരു നോട്ടം നോക്കിക്കൊണ്ടാണ് വന്നത്. 


ഞാൻ അപ്പൊ തന്നെ നേരെ ഇരിന്നു. ബാക്കിയുള്ളവർ എല്ലാരും അവൾക്ക് mrng പറയുന്നുണ്ടേലും അവൾ മൈൻഡ് പോലും ചെയ്യുന്നില്ല. നേരെ അവളെ ക്യാബിനിലേക്ക് നടന്നുപ്പോയി.. 


അവളെ മുഖം കാണുമ്പോൾ ദുആനെ ഓർമ വന്നെങ്കിലും അവളെ സ്വഭാവം ആലോചിച്ചപ്പോ.. കലിപ്പ് കയറി. Uff... 



"റാസി സർ.. "

പെട്ടെന്ന് രേണു അവിടേക്ക് വന്നു. ഞാൻ എന്നെയാണോ വിളിച്ചത് എന്ന് ചോദിച്ചു. 


"ആ അതെ "രേണു 


"എന്നെ എന്തിനാ സർ എന്ന് വിളിച്ചത്. "


"സർ ന്ന് വിളിക്കണം എന്നാണ് മാഡം പറഞ്ഞത്. "രേണു 


"മാഡത്തിനെ നീ എന്തേലും വിളിച്ചോ. പക്ഷെ എന്നെ അങ്ങനെ ഒന്നും വിളിക്കണ്ട. "


"പിന്നെ "രേണു 


"വേറെ എന്തുവേണേലും വിളിച്ചോ പക്ഷെ സർ എന്നൊന്നും വിളിക്കണ്ട  "


"Ok ഞാൻ കാക്കു എന്ന് വിളിക്കാം "രേണു 


"ആയിക്കോട്ടെ "


"ആ പിന്നെ മാഡം വിളിച്ചു. ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു "രേണു 


"അഹ്.. "


ഞാൻ നേരെ ക്യാബിനിലേക്ക് ചെന്നു. 



"മാഡം "


"അഹ്.. "


ഞാൻ അകത്തേക്ക് കയറി. എന്നിട്ട് അവൾ പറയുന്നതിന് മുന്നേ തന്നെ ഞാൻ ചെയറിൽ ചെന്നിരുന്നു. 
അപ്പൊ അവളെന്നെ ഒരു നോട്ടം നോക്കി.. ഞാൻ വല്ല്യ മൈൻഡ് കൊടുത്തില്ല. പിന്നെ അവൾ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടിട്ട് എന്നെ നോക്കി. 



"Look mr. razik  താൻ ഇന്ന് മുതൽ ഈ ഓഫീസിലെ സ്റ്റാഫ്‌ ആണെന്നറിയാല്ലോ. ഇവിടെ തുടർന്ന് പോകണം എന്നുണ്ടേൽ തന്റെ ഡ്യൂട്ടി കൃത്യമായി ചെയ്യണം. "അഹാന 


"എന്റെ ഡ്യൂട്ടി എന്താ മാഡം "


"അതൊക്കെ രേണു പറഞ്ഞു തരും. പിന്നെ എന്നും കൃത്യ സമയത്ത് ഓഫീസിൽ എത്തണം .വരുൺ പോകുന്നതിന് മുന്നേ കുറച്ചു ഓർഡർ കിട്ടിയിട്ടുണ്ടായിരുന്നു. അത് ഏതൊക്കെ ആണെന്ന്.. ഫൈൽസിൽ നോക്കി കണ്ടുപിടിക്കണം. ഇന്ന് പോകുന്നതിന് മുന്നേ അത് കണ്ടുപിടിക്കണം . നാളെ തന്നെ ഓർഡറിന്റെ വർക്ക്‌ തുടങ്ങണം. "അഹാന 


എന്നൊക്കെ അവൾ കൽപ്പിക്കുന്നത് കണ്ടിട്ട്. ഒന്നും മനസ്സിലാകാതെ ഞാൻ വായും തുറന്ന് അവളെ നോക്കി. 



"മാഡം.. ഇതൊക്കെ ഞാൻ എങ്ങനെ.. "


"പറഞ്ഞിരിക്കാൻ സമയമില്ല. വേഗം പോയി പറഞ്ഞ പണി ചെയ്യാൻ നോക്ക് .ഇന്ന് ഒരു ദിവസം തനിക്ക് സമയം തന്നിട്ടുണ്ട്. ഇപ്പൊ തുടങ്ങിയാൽ ഇന്ന് വൈകിട്ട് ആകുമ്പോയേക്കും കഴിയും.. "അഹാന 


ഞാൻ ആ മൂധേവിയെ മനസ്സിൽ പ്രാകി കൊണ്ട്. അവിടന്ന് പുറത്തിറങ്ങി. വല്ലാത്ത ജാതി. വന്ന അന്ന് തന്നെ എനിക്ക് പണി തന്നു. ഇതൊക്കെ ഞാൻ എങ്ങനെ ചെയ്യും ആവോ.. 


ഞാൻ തലക്കും കൈ കൊടുത്ത് ഇരിക്കുമ്പോ ആണ്.. ഒരു കൂട്ടം ഫൈൽസ് എന്റെ മുന്നിലേക്ക് ഇട്ടത്. ഞാൻ തലയുയർത്തി അത് മുഴുവനും ഒന്ന് കണ്ണോടിച്ചു. 


എന്നിട്ട് ഇത് ഇവിടെ കൊണ്ടിട്ട ആളെ ഒന്ന് നോക്കി. 


"രേണു... "


"സോറി കാക്കു.. എന്നോട് മാഡം പറഞ്ഞതാണ് ഇവിടെ കൊണ്ടിടാൻ. ഇതിൽ റെഡ് ടിക്ക് ഇടാത്ത ഫൈൽസ് മാറ്റി വച്ചാൽ മതി. പിന്നെ കുറച്ചൂടി ഉണ്ട് അതും കൂടി കൊണ്ട് തരാം "രേണു 


"ഇനിയും ഉണ്ടോ🤕 "


"ആ... 😁"രേണു 


അവൾ അവിടന്ന് പോയി.. ഞാൻ ആ ഫൈൽസിലേക്ക് നോട്ടം തെറ്റിച്ചിട്ട്.. ആ കോപ്പിനെ പ്രാകി കൊന്നു.. 





..................... 




ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ജാസി വന്നു വിളിച്ചെങ്കിലും ഞാൻ പോയില്ല. ഫുഡ്‌ കഴിക്കാൻ പോയാൽ ഇത് നോക്കി കഴിയില്ല അതുകൊണ്ട് ഞാൻ അവിടെ തന്നെ ഇരിന്നു 


അത് കണ്ട് ആ കള്ള ഹിമാർ പറഞ്ഞത് കേട്ടോ 



"ഇപ്പോഴാണ് സമാധാനം ആയത് അളിയാ. എനിക്ക് കിട്ടിയത് പോലെ തന്നെ ഇരട്ടി പണി അനക്ക് കിട്ടിയല്ലോ തൃപ്തിയായി ഖൽബെ "ജാസി 


"പോടാ തെണ്ടി... "



അവിടെ ഉണ്ടായിരുന്ന ഒരു ബുക്ക്‌ എടുത്തു അവനെ എറിഞ്ഞു. അത് crct അവൻ ക്യാച്ച് പിടിച്ചിട്ട് എനിക്ക് നേരെ എറിഞ്ഞു. ഭാഗ്യത്തിന് ഞാൻ മാറി നിന്നതുകൊണ്ട് അത് നേരെ ഒരു കുട്ടിയുടെ മേൽ കൊണ്ട്. 



അവൾ ഞെട്ടിക്കൊണ്ട് ആ ബുക്ക് എടുത്ത് ചുറ്റിലും നോക്കി.. ജാസി close up ന്റെ പരസ്യം കാണിച്ചു. അവളും തിരിച്ചു ചിരിച്ചിട്ട് എനിക്ക് നേരെ ആ ബുക്ക്‌ നീട്ടി. 

ഞാൻ അത് വാങ്ങി..ആ കുട്ടിയെ പരിചയപ്പെട്ടു. അവളെ പേര് ഷാന എന്നാ. ഉമ്മ മാത്രമേ അവൾക്കുള്ളു. ഒരു പാവം കുട്ടിയാണ് അത്. അവളെ കാര്യങ്ങളൊക്കെ കേട്ടപ്പോൾ.. പാവം തോന്നി. ഉമ്മാ കിടപ്പിലാണ് . അവൾ ജോലിക്കുപോകുന്നത് കൊണ്ട് വീട്ടിലെ ചിലവ് കഴിയുന്നു. 



..................





ഒരു വിധത്തിൽ ഫൈൽസ് ഒക്കെ നോക്കി കഴിഞ്ഞു.അതിൽ നിന്ന് കിട്ടിയ ഡീറ്റെയിൽസ് ഞാൻ ആ മൂധേവിക്ക് കൊണ്ട് കൊടുത്തു. അന്നേരം ആ കോപ്പ് പറഞ്ഞത് കേട്ട് ഒന്ന് കൊടുക്കാന തോന്നിയെ 




"ഇത്രയും നേരം ഒക്കെ എടുക്കേണ്ട ആവശ്യമില്ലായിരുന്നു. ഈ ഡീറ്റെയിൽസ് വെറുതെ ഇത്രയും ടൈം വേസ്റ്റ് ആക്കി.. "അഹാന 


"എന്നാ പിന്നെ നിനക്ക് തന്നെ നോക്കാൻ പാടില്ലായിരുന്നോ"എനിക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു 



"താൻ എന്തേലും പറഞ്ഞോ "


"ഹേയ് ഇല്ല മാഡം.. "


"ഉം.. ഇനി താൻ പോയിക്കോ.. നാളെ 8 മണിക്ക് ഓഫീസിൽ എത്തണം. ഒരു സ്ഥലം വരെ പോകാനുണ്ട്. "അഹാന 


"Ok മാഡം "


എന്നുപറഞോണ്ട്.. വേഗം അവിടന്ന് സ്ഥലം കാലിയാക്കി.. ജാസി എന്നെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അവനോട് അവൾ പറഞ്ഞതൊക്കെ പറഞ്ഞു. 



"റാസി.. നീ എനിക്ക് വേണ്ടി ഇതൊക്കെ കണ്ടില്ല കേട്ടില്ല നടിക്ക് plz. അവളോട് മറുത്തൊന്നും പറയണ്ട . അതിന്റെ സ്വഭാവം അങ്ങനെ ആയിപോയി. "ജാസി 


"ഉം.. നീ വന്നേ.. ഇന്നത്തെ മൂഡ് പോയി..  "


ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി. 






@@@@@@@@@@@@@@@@@@@@@@@



ഓഫീസിൽ നിന്ന്  നേരെ അനു വീട്ടിലേക്ക് പോയി.. വീട്ടിൽ ആമിയും മിന്നുവും മമ്മയും മാത്രമേ ഉള്ളു. അബ്ബ കമ്പനിയിൽ ആണ്.. അനു കാറിൽ നിന്ന് ഇറങ്ങി. അകത്തേക്ക് കയറിയപ്പോൾ മിന്നുവും ആമിയും tv കാണാണ്. 



"ഹേയ് gyzz.... "അനു 



"ദീദി.... "ആമി 


എന്നുപറഞ്ഞു ആമി അവളെ പോയി കെട്ടിപിടിച്ചു. 



"അഹ് നീ വന്നോ.. "മിന്നു 

"യാ.. "അനു 


"ദീദി.. ഇന്ന് നമുക്ക് കിച്ചണിൽ കയറിയാലോ... "ആമി 


"അത് വേണോ "അനു 


"Come on അനു.."മിന്നു 




"Ok.. എന്തുണ്ടാക്കാന പ്ലാൻ "അനു 


"അതൊക്കെ പറയാം.. ആദ്യം നീ ഫ്രഷായി വാ... "മിന്നു 


"Ok   "



അനു ഫ്രെഷാവാൻ പോയി... അവൾ പോകുന്നതും നോക്കി. ആമി ചോദിച്ചു. 


"മിന്നു.. നീ അന്ന് ഇക്കുനോട് ഫോൺ വിളിച്ചപ്പോ  പറഞ്ഞിരുന്നില്ലേ.. അന്ന് മാളിൽ വച്ചു ഉണ്ടായത്. അതൊന്ന് എനിക്ക് ക്ലിയർ ആയി പറഞ്ഞു തന്നെ. ഇന്നലെ പാർട്ടി കഴിഞ്ഞ ക്ഷീണത്തിൽ ചോദിക്കാൻ വിട്ടു പോയതാ "ആമി 


"അത്.. അവർക്ക് ആൾ മാറിയതാ..അനു  ഏതോ ദുആ ആണെന്ന് തെറ്റിദ്ധരിച്ചു അവർ "മിന്നു 


"ഓഹോ.. എങ്ങനെ ഉണ്ട്.. ആ ബോയ് "ആമി 



"ആൾ പോളിയാണ്. ചുരുക്കി പറഞ്ഞാൽ നമ്മളെ അനുവിനു പെർഫെക്ട് മാച്ച് ആണ്. "മിന്നു 



"ആണോ.. എന്നാ എനിക്കാ അയാളെ ഒന്ന് കാണണം. അതിന് എന്താ ഒരു വഴി.. "ആമി 


"ഹ്മ്മ്മ്.. ആ ആള് ഇന്നലെ ഇന്റർവ്യൂക്ക് വന്ന കാര്യം അനു പറഞ്ഞിരുന്നു. അവൾ അവനെ ആണോ സെലക്ട്‌ ചെയ്തത് എന്നറിയില്ല. "മിന്നു 



"അഹ്.. ദീദി വരുമ്പോ ചോദിക്കാം.. "മിന്നു 


അവിടേക്ക് അനു വന്നു.. 



"എന്താ രണ്ടു പേരും കൂടി.. ഒരു ചർച്ച. "അനു 


"ഹേയ് അതൊന്നുമില്ല അനു. നീ ഇന്നലെ ആ മാളിൽ വച്ചു കണ്ടവൻ ഇന്റർവ്യൂക്ക് വന്നു എന്ന് പറഞ്ഞില്ലായിരുന്നോ "മിന്നു 


"ആ "


"അവനെ ആണോ നീ സെലക്ട്‌ ചെയ്തേ എന്നിട്ട് "മിന്നു 


"ആ അതെ.. "അനു 


"ഏഹ്.. സത്യാണോ നീ പറയുന്നേ "മിന്നു 


"അതെ.. എന്തേ സെലക്ട്‌ ചെയ്യാൻ പറ്റില്ലേ "അനു 


"ഹേയ് അതല്ല.. അവൻ അന്ന് അങ്ങനെ ഒക്കെ ബീഹെവ് ചെയ്തിട്ടും നീ അവനെ സെലക്ട്‌ ചെയ്തതാണ് മനസ്സിലാകാത്തത്. "മിന്നു 
 
"അവനെ കണ്ടപ്പോ എന്തോ സത്യ സന്ധ്യത ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നി. അങ്ങനെ ഉള്ള സ്റ്റാഫ്‌സിനെ ആണല്ലോ നമ്മുടെ കമ്പനിക്ക് ആവിശ്യം. അതുകൊണ്ട് അവനെ സെലക്ട്‌ ചെയ്തു.. "അനു 


"അതുമാത്രം ആണോ.. "ആമി 


"പിന്നെന്ത്‌ "അനു 


"അല്ല നിനക്ക് ഇനി അവനോട് വല്ല... "മിന്നു 



"ഡി ഡി.. നിങ്ങൾ എങ്ങോട്ടാ കയറി പോകുന്നെ എന്ന് മനസ്സിലായി. അത് ഇനി വേണ്ട. എനിക്ക് അങ്ങനെ ഒന്നും ഇതുവരെ ആരോടും തോന്നിയിട്ടില്ല എന്ന് നിങ്ങൾക്കറിയാല്ലോ. "അനു 


"Ok ok.. നീ കലിപ്പ് ആവല്ലേ ഖൽബെ ഞങ്ങൾ ജസ്റ്റ്‌ ചോദിച്ചുന്നുള്ളു. "മിന്നു 


"ഉം "


"ദീദി വന്നേ... ഞാൻ പറഞ്ഞു തരാം എന്താ ഉണ്ടാകേണ്ടത് എന്ന് "ആമി 


അവർ കിച്ചണിലേക്ക് പോയി. 





*********&&&&&&&&&&&&&&&&&**********





വീട്ടിൽ എത്തി ഫ്രഷായി. ഫുഡ്‌ കഴിക്കുമ്പോ ആണ് ഉപ്പ അവിടേക്ക് കയറി വരുന്നത്. 



"അഹ്.. ഉപ്പ ഇങ്ങൾ ഇന്ന് നേരത്തെ എത്തിയോ. "


"ഒന്നുപറയണ്ട. മനുഷ്യൻ ഒരു വഴിക്ക് ആയിട്ടുണ്ട്. 3 കമ്പനിയും കൂടി ഞാൻ എങ്ങനെ ആണെടാ ഒറ്റക്ക് നോക്കി നടത്ത. സ്വന്തം മകൻ ഇവിടെ ഉണ്ടായിട്ടും. 3 കമ്പനി നോക്കി നടത്താൻ കഴിയാത്ത അവസ്ഥ ആണിപ്പോ എനിക്ക്. "ഉപ്പ 


ശെരിയാ. എന്താണെന്നറിയില്ല. ഉപ്പാന്റെ ബിസിനസ്‌ ഒന്നും എനിക്ക് നോക്കി നടത്താൻ കഴിയില്ല എന്നൊക്കെ ഒരു തോന്നൽ. അതിനോട് വല്ല്യ താല്പര്യം ഇല്ല. ഇക്കു . ഓ സോറി rk... അവൻ നോക്കി നടത്തിയ കമ്പനിയിൽ ഞാൻ കയറില്ല എന്നുറപ്പിച്ചത് തന്നെ ആണ്. 


അതുകൊണ്ട് ആ കമ്പനി ഇപ്പൊ നോക്കുന്നത് പാച്ചുവും ബാസിയും കൂടി ആണ്. അവരെ ഏല്പിച്ചു ഉപ്പ. ബാക്കിയുള്ള രണ്ട് കമ്പനിയും ഉപ്പ ഒറ്റക്ക് നോക്കുന്നു. 



"നീ എന്താടാ ഒന്നും പറയാത്തെ "ഉപ്പ 



"ഞാൻ എന്ത് പറയാനാ. എനിക്ക് ഇപ്പൊ ജോബ് ഉണ്ട് അതിൽ തന്നെ തുടരാൻ ആണെന്റെ തീരുമാനം. "



"അതെന്തിനാ എന്നാ ഞാൻ ചോദിക്കുന്നെ ഇവിടെ സ്വന്തം കമ്പനി ഉള്ളപ്പോ കണ്ടവരുടെ കമ്പനിയിൽ പോയി ജോലി ചെയ്യുന്നോ. അതിന്റെ ആവിശ്യം എന്താ നിനക്ക് "ഉപ്പ 


"ഞാൻ ഇപ്പൊ അഹാന ഡിസൈൻസ് കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ട് അത് മതി ."


എന്നുപറഞ്ഞു ഞാൻ അവിടന്ന് എഴുനേറ്റ് റൂമിലേക്ക് പോയി.. റൂമിൽ എത്തിയപ്പോൾ rk ന്റെ ഓർമകൾ മനസ്സിലേക്ക് കടന്നു  വരാൻ തുടങ്ങി.. 


അവൻ.... ആ rk ഒരുത്തൻ കാരണ ഇപ്പൊ എന്റെ ദുആ  എന്റെ കൂടെ ഇല്ലാത്തത്. അവനെ അന്ന് എനിക്ക് ഒന്നും ചെയ്യാൻ കഴിയാഞ്ഞത് ആലോചിച്ചപ്പോൾ ദേഷ്യം അരിച്ചു കയറി.. ഞാൻ ടേബിളിൽ ഉണ്ടായിരുന്ന  vase എടുത്ത് നിലത്തേക്ക് ആഞ്ഞെറിഞ്ഞു. ശബ്‌ദം കേട്ട് അവരെല്ലാരും കതകിനു മുട്ടിയെങ്കിലും ഞാൻ വാതിൽ തുറന്നില്ല. 


കുറച്ചു കഴിഞ്ഞപ്പോൾ അവര് പോയി.. 






💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘



Rizu 



ഞാൻ ഉമ്മാന്റെ കൂടെ അടുക്കളയിൽ നിന്ന് രാത്രിയിലേക്ക്  ചപ്പാത്തിക്കുള്ള മാവ് ഉണ്ടാക്കുമ്പോൾ ആണ്. ആരോ കാളിങ് ബെല്ല് അടിച്ചത്. 



"നീ പോയി നോക്ക് ആരാണെന്ന് "umma 


"അഹ് "


ഞാൻ തട്ടമൊക്കെ ശെരിയാക്കി. ഡോർ പോയി തുറന്നു.മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ട് ആകെ അന്തം വിട്ട് നിൽക്കാണ്  ഞാൻ 


"നീ എന്താടി എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ. "


എന്റെ തലക്കൊന്ന് തന്നിട്ട് അകത്തേക്ക് കയറി.. 



"ആന്റി... ആംഗിൾ.. റാസി... "


വന്ന ആള് എല്ലാരേയും വിളിച്ചു കൂവി.. 
Umma കിച്ചണിൽ നിന്നും ഉപ്പ വർക്ക്‌ റൂമിൽ നിന്നും അവിടേക്ക് വന്നു. 


പിന്നാലെ ഇക്കു സ്റ്റെയർ ഇറങ്ങി വന്നു. വന്ന ആളെ കണ്ടതും. എന്നെ പോലെ പകച്ചു പണ്ടാരമടങ്ങി നിൽക്കാണ് എല്ലാവരും ... 



"ഷാനു.... "ഉപ്പ 


"നിങ്ങൾ എല്ലാവർക്കും എന്നെ ഓർമ ഉണ്ടല്ലോ ഭാഗ്യം. "ഷാനുക്ക 


"എന്താടാ നീ പറയണേ.. ഇത്രയും കാലം നീ എവിടെ ആയിരുന്നു ഷാനു "umma 



"അതൊക്കെ പറയാം.അതിനു മുന്നേ എനിക്ക് വല്ലതും കഴിക്കാൻ തരി. നല്ല വിശപ്പ്. എന്താ ഉള്ളെ കഴിക്കാൻ. "ഷാനുക്ക 


ഷാനുക്ക പറയുന്നത് കേട്ട് ഞങ്ങൾ എല്ലാവരും ഷാനുക്കനെ കണ്ണിമ വെട്ടാതെ നോക്കി നിന്നും.ഷാനുക്ക എല്ലാവരെയും ഒന്ന് നോക്കിയിട്ട്. 


"നിങ്ങളെന്താ എല്ലാവരും ഇന്നേ ഒരു  കുറ്റവാളികളെ പോലെ നോക്കുന്നെ. "ഷാനുക്ക 



"ഹേയ് ഒന്നുല്ലടാ. നീ ഇരിക്ക് ഞാൻ ചപ്പാത്തിയും ചിക്കൻ കറിയും എടുക്കാം. "Umma 



"അഹ്.. എന്നാ ok... ഇങ്ങൾ എടുത്ത് വയ്ക്കി ആന്റി.. എനിക്ക് റാസിയോട് കുറച്ചു കാര്യം പറയാനുണ്ടായിരുന്നു. "ഷാനുക്ക 



എന്നുപറഞ്ഞു. ഷാനുക്ക ഇക്കുന്റെ തോളിൽ കഴിയിട്ട് അവിടന്ന് മാറി നിന്നു..
 അവരെന്താ പറയണേ എന്ന് അറിയാൻ വേണ്ടി ഞാൻ അവരെ പിന്നാലെ പോയി. ഒളിഞ്ഞു നിന്നു കേട്ടു. 

കുറച്ചു നേരം അവര് പരസ്പരം മിണ്ടിയില്ല. പിന്നെ ഷാനുക്ക തന്നെ സംസാരിച്ചു തുടങ്ങി. 



"നമ്മൾ ഇപ്പൊ ഒരേ അവസ്ഥയിൽ ആണല്ലേ.. "ഷാനുക്ക 


'ഏഹ് ഞാൻ അറിയാത്ത അതേത് അവസ്ഥയാ '(ആത്മ )

"നിനക്ക് നന്നായിട്ടറിയാല്ലോ ഞാൻ എങ്ങനെ ആയിരുന്നു എന്ന്. എന്റെ തല്ലിപ്പൊളി സ്വഭാവം എല്ലാം ഇന്ന് മാറാൻ കാരണമായ ആ വ്യക്തി ഇന്ന് ഈ ഭൂമിയിൽ ഇല്ല. അവൾക്ക് വേണ്ടി ആണ് ഷാൻ ഒരു പുതിയ ഷാൻ ആയത്.. 


എന്നിട്ട് അവൾ ഈ ലോകത്ത് നിന്ന് എന്നെ തനിച്ചാക്കി പോയി. എന്റെ എല്ലാ തെറ്റും അവൾ അംഗീകരിച്ചു എന്നെ സ്വീകരിക്കും എന്നാ ഒറ്റ പ്രദീക്ഷയിൽ ആയിരുന്നു. ഞാൻ പോയത് . പക്ഷെ ഞാൻ പോയപ്പോൾ എന്നെ തനിച്ചാക്കി പോകുമെന്ന് അറിഞ്ഞില്ല. ഞാൻ ഒരുപാട് പെൺകുട്ടികളെ മോഹിച്ചിട്ടുണ്ട് . പക്ഷെ ദുആനെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടായിരുന്നു. അവൾക്ക് വേണ്ടി ഞാൻ നന്നാവാനും തീരുമാനിച്ചു. 


നീ ഇപ്പൊ കരുതുന്നുണ്ടാകും ഞാൻ എന്തിനാ ഇതൊക്കെ ഇപ്പൊ നിന്നോട് പറയുന്നേ എന്ന്. നീ അറിയണം എന്ന് തോന്നി. അവൾ പോയതിന് ശേഷം ഇവിടെ നടക്കുന്ന കാര്യമൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. 


ശെരിക്കും തകർന്നുപ്പോയ ഒരു നിമിഷം ആയിരുന്നു അത്. പക്ഷെ നിന്റെ കാര്യം അറിഞ്ഞപ്പോ. ഞാൻ ശെരിക്കും വല്ലാണ്ടായി റാസി. നീ അവളെ അത്രക്കും സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ..എന്റെ സ്നേഹം അവളെ മുന്നിൽ ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞു. 


നിന്റെ കണ്മുന്നിൽ വച്ചു അതൊക്കെ സംഭവിച്ചിട്ടും നീ ഇപ്പോഴും അവൾ തിരിച്ചു വരുമെന്ന് പ്രദീക്ഷിക്കുന്നത് കണ്ടിട്ട്. എനിക്ക് നിന്നോട് എന്താ പറയേണ്ടത് അറിയില്ല റാസി.. നിനക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയുന്നു. അവൾ തിരിച്ചു വരുമെന്ന് "ഷാനുക്ക 


ഷാനുക്കന്റെ ഉള്ളിൽ തട്ടിയുള്ള സംസാരം കേട്ടപ്പോൾ... എന്തോ മതിപ്പ് തോന്നി ഷാനുക്കനോട്. ഇക്കു ഇതെല്ലാം കേട്ട്.. ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട്. ഷാനുക്കനെ നോക്കി ഒന്ന് പുഞ്ചിരിചിട്ട് കെട്ടിപിടിച്ചു. 


"എന്റെ ദുആ തിരിച്ചു വരും ഷാനു.. "എന്ന് ഇക്കു പറഞ്ഞതിന് ശേഷം ഷാനുക്കനെ അടർത്തി മാറ്റി.. ഷാനുക്ക ഇക്കുനെ കണ്ണിമ വെട്ടാതെ നോക്കി. 



"നീ വന്നേ ഉമ്മ ഫുഡ്‌ കൊണ്ട് വച്ചിട്ടുണ്ടാകും നിനക്കല്ലേ വിശക്കുന്നുണ്ടെന്ന് പറഞ്ഞെ. "ഇക്കു 


ഇക്കു ഷാനുക്കനേയും കൂട്ടി ഹാളിലേക്ക് വന്നു.. ഞാൻ അപ്പോയെക്കും അടുക്കളയിലേക്ക് ഓടി.. എന്നിട്ട് ചപ്പാത്തിയും ചിക്കൻ കറിയും ടേബിളിൽ കൊണ്ട് വച്ചു. ഉപ്പ ഷാനുക്കയും ഇക്കുവും ഒരുമിച്ചു വരുന്നത് കണ്ട് അവരെ തന്നെ നോക്കി നിന്നും 



"ഉപ്പ... ഇങ്ങൾ ആ വാ ഒന്ന് അടക്കി.. കീരിയും പാമ്പും ഒന്നായി... "


എന്ന് നമ്മൾ പറയുന്നത് കേട്ട്.. അവര് രണ്ടുപേരും എന്നെ നോക്കി പുരികം പൊന്തിച്ചു. 


"നീ എങ്ങനെ അറിഞ്ഞു  "ഷാനുക്ക 



" ആ.. അത്.. ഇങ്ങൾ വരുന്നത് കണ്ടാൽ തന്നെ മനസ്സിലാക്കിക്കൂടെ.. "


"ഉം... "രണ്ടുപേരും ഒന്ന് മൂളി.. 


പിന്നെ ഫുഡ്‌ ഒക്കെ കഴിച്ചു. രാത്രി കുറെ നേരം കഴിഞ്ഞിട്ടാണ് ഷാനുക്ക പോയത്. 



####################



ഇന്ന് ഓഫീസിലേക്ക് കുറച്ചു ലേറ്റ് ആയിട്ടാണ് പോയത്.ഞാനും ജാസിയും അവിടെ എത്തി. റിസപ്ഷനിൽ പോയി സൈൻ ചെയ്തു.. ലിഫ്റ്റിന്റെ അടുത്തേക്ക് പോയതും.. അത് ഓപ്പൺ ആവുന്നില്ല.. അതുകണ്ടു ജാസി ഓടി മുകളിലേക്ക് . പിന്നാലെ ഞാനും. അവനോട് പതിയെ ഓടെട എന്നൊക്കെ പറഞ്ഞെങ്കിലും. ചെക്കൻ അതൊന്നും നോക്കാതെ. സ്റ്റെയർ കയറി. 



മുകളിൽ എത്തിയതും. അകത്തേക്കൾ കയറി.. എല്ലാവരും അവിടെ വട്ടം കൂടി നിക്കുന്നത് കണ്ട് മനസ്സിലാകാതെ ഞാൻ ജാസിയെ നോക്കിയപ്പോൾ. അവനും ഏതാണ്ട് എന്റെ അതെ അവസ്ഥയാണ്. 



ഞങ്ങളും ആ കൂട്ടത്തിലേക്ക് പോയി. അവിടെ നടുവിൽ ആ അഹാന തമ്പുരാട്ടി ചെയറിൽ ഇരുന്ന് ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്നത് കണ്ട് കാര്യം മനസ്സിലായില്ല. 



"മാഡം അവര് വന്നു "


എന്നെ നോക്കികൊണ്ട് രേണു അത് പറഞ്ഞതും.. അവൾ ഫോണിൽ നിന്ന് തലയുയർത്തി ഞങ്ങളെ നോക്കി. എന്നിട്ട് ചെയറിൽ നിന്ന് എഴുനേറ്റു. 


"താൻ ഇതെവിടെപോയി കിടക്കുവാടോ. എത്ര ടൈം ആയി വെയിറ്റ് ചെയ്യുന്നേ അറിയോ "അഹാന 


ഓഹ് അതാണോ.. എന്നാ മട്ടിൽ ഞാൻ മുഖം ചുളിച്ചു.. അപ്പൊ തന്നെ മുഷ്ടി ചുരുട്ടി കൊണ്ട് അവൾ എന്റെ നേരെ വന്നു. 


"Just five minut സമയം തരാം.. ആ കാണുന്നതൊക്കെ എന്റെ കാറിൽ കൊണ്ട് പോയി വയ്ക്ക്. "എന്നുപറഞ്ഞോണ്ട് ആ ബലാല് അവിടന്ന് പോയി.. 




ഞാൻ ജാസിയെ നോക്കൂ പല്ല് കടിച്ചിട്ട് അതൊക്കെ എടുത്ത് അവളെ കാറിൽ കൊണ്ടിട്ടു. ഒന്ന് നടുനിവർത്തി തിരിഞ്ഞതും. അവിടെ കയ്യും കെട്ടി നിക്കുന്ന മൂധേവിയെ കണ്ട്. ഇനി എന്താ മട്ടിൽ ഞാൻ മുഖം ചുളുക്കി.. 



അത് മനസ്സിലാക്കിയ പോലെ. അവൾ എന്റെ കയ്യിലേക്ക് കാറിന്റെ കീ എറിഞ്ഞു തന്നു 



"താൻ ഡ്രൈവ് ചെയ്യ്. എവിടെക്കാ പോകേണ്ടതെന്ന് ഞാൻ പറഞ്ഞു തരാം "അഹാന 


അവൾ ഡോറിന്റെ അടുത്ത് വന്നു നിന്നും. ഞാൻ കാറിന്റെ ഡോർ തുറന്ന് കൊടുത്തിട്ട്. ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്നു. 


അവൾ പറഞ്ഞതനുസരിച്ചു ഞാൻ അവിടെക്ക് കാർ ഓടിച്ചു.. അവസാനം ചെന്ന് നിന്ന സ്ഥലം കണ്ടപ്പോൾ ഞാൻ ഞെട്ടി പണ്ടാരമടങ്ങി. 

'ഇന്റെ പടച്ചോനെ ഇത് ഞങ്ങളേ കമ്പനി അല്ലേ.ഇവൾ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ ആവോ '


"മാഡം ഇവിടെ ആണോ "


"അതേ ഇവിടെ തന്നെ .താൻ കാർ പാർക്ക് ചെയ്തിട്ട് വാ "അഹാന .

എന്നുപറഞ്ഞ് അവൾ കാറിന്റെ ഡോറും തുറന്ന് പോയി .ഞാൻ അവൾ പോകുന്നതും നോക്കി ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നിന്നു.



ഞാൻ അപ്പൊ തന്നെ പാച്ചുവിന് msg അയച്ചു .അവൻ നോക്കികൊളം എന്ന് പറഞ്ഞപ്പോ ആണ് മനസ്സമാധാനമായത് .ഇല്ലെങ്കിൽ എന്നെ കുറിച്ച് അവൾ എല്ലാം അറിയുമായിരുന്നു .പിന്നെ അവളെ ചോദ്യത്തിനൊക്കെ ഉത്തരം പറയാൻ  എന്നെക്കൊണ്ട് വയ്യ .


ഞാൻ അതികം സമയം കളയാതെ കാർ പാർക്ക് ചെയ്ത് അവളെ പിന്നാലെ പോയി .


അവളെ കണ്ടിട്ടാണോ അതോ എന്നെ കണ്ടിട്ടാണോ അറിയില്ല .സെക്യൂരിറ്റി ചേട്ടൻ സെല്യൂട് അടിച്ചു .ഞാനും അവളും ഒരുമിച്ചു ചിരിച്ചു .എന്നിട്ട് അകത്തേക്ക് പോയി .നേരെ സ്റ്റാഫ്‌സിന്റെ സെക്ഷനിലേക്ക് പോയി .


"താൻ ഇവിടെ നിന്നോ ...ഞാൻ മാനേജരെ കണ്ടിട്ട് വരാം..."ആഹാന 


"ഓ ...ആയിക്കോട്ടെ മാഡം..."


അവളെന്നെ ഒന്ന് നോക്കിയിട്ട് ..മാനേജരെ ക്യാബിനിലേക്ക് പോയി .അവൾ പോയപ്പോ ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ട് .പെട്ടെന്ന് ആരോ തോളിൽ കൈ വച്ചതും ..ഞാൻ ഞെട്ടികൊണ്ട് അതാര നോക്കി ...


"കള്ള ബലാലെ .മനുഷ്യന്റെ ഉള്ള ജീവൻ പോയല്ലോ  ."

"സോറി ഡാ ...നീ പേടിച്ചിരിക്കാണെന്ന് അറിഞ്ഞില്ല .അല്ല നീ എന്തിനാ അവളെ പേടിക്കുന്നെ "ഭാസി


"പേടിയൊന്നും അല്ലാട .ഇപ്പൊ അവൾ അറിയണ്ട ഇത് എന്റെ കമ്പനി ആണെന്ന് ."ചിരിച്ചോണ്ട് ഞാൻ അങ്ങനെ പറഞ്ഞതും അവനൊന്ന് ഇരുത്തി മൂളി .


"എന്തിനാട നിങ്ങൾ ഇപ്പൊ ഇങ്ങോട്ട് വന്നേ "ബാസി


"അറിയില്ലട ആ കോപ്പ് എന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നതാ.ഇവിടേക്ക് ആണെന്ന് അറിയില്ലായിരുന്നു  ."


"ഉം ..പാച്ചുവിൻറെ അടുത്തേക്ക് ആണ് അവൾ പോയത് .അവൻ കൊളമാക്കാതിരുന്നാൽ രക്ഷപെട്ട്."ബാസി



പറയുമ്പോ അങ്ങനെ ഒരു സംഭവം ഉണ്ടല്ലേ എന്താവോ എന്തോ .




♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀♀






പാച്ചു ..




റാസിന്റെ msg കണ്ടതും ..ഞാൻ ബാസിയോട് പറഞ്ഞു എല്ല സ്റ്റാഫ്‌സിനെയും വിളിച്ചു അവനെ പരിചയമില്ലാത്ത മട്ടിൽ നിൽക്കാൻ പറഞ്ഞു .അപ്പോയേക്കും അവര് ഇങ്ങോട്ട് കേറി വരുന്നത് കണ്ടപ്പോ ഞാൻ ക്യാബിനിലേക്ക് ഓടി .


ഡിസെന്റിൽ ഇരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു 



ഞാൻ കാണാത്ത മട്ടിൽ ഇരുന്നു .


"May i coming"


"Yaaaas"കുറച്ചു ജാഡ മുകത് ഫിറ്റ് ചെയ്ത ഞാൻ  അവളെ നോക്കി .അവൾ ആണേൽ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നു .ഞാൻ ഇരിക്കാൻ പറഞ്ഞു .അവൾ പെട്ടെന്ന് എന്നെ കണ്ടപ്പോ എന്താ കാര്യമായിട്ട് ആലോചിക്കുന്നുണ്ട് .ഞാൻ കാര്യം തിരക്കി .



"നിങ്ങൾ ഈ അടുത് മാളിൽ പോയിരുന്നോ "ആഹാന 


എന്ന് അവൾ ചോദിക്കുന്നത് കേട്ടിട്ട് .ഞാൻ ആകെ പെട്ടു എന്ന അവസ്ഥയിൽ ആയി പോയി  .


"അ... അതോ ...ആ ഞാൻ പോയിരുന്നു .എന്തേയ്"


"ഹേയ് ഒന്നൂല്യ നിങ്ങളെ മാളിൽ വച്ച് കണ്ടപ്പോലെ തോന്നി .അതാ ."അഹാന


"ഓഹ്..."


"ഓഹ് സോറി ...ഞാൻ വന്ന കാര്യം മറന്നു. നിങ്ങളെ കമ്പനിയിൽ നിന്ന് ഒരു ഓർഡർ വേണം .വെഡിങ് ഇന്റീരിയൽ വർക്കിന് ഞങ്ങൾക്ക്  നിങ്ങളെ പോലെ ഉള്ള  കമ്പനിയെ ആണ് വേണ്ടത് സൊ നിങ്ങൾക്ക് ഇഷ്ടകുറവൊന്നും ഇല്ലെങ്കിൽ അത് ഡീൽ ആക്കല്ലേ ."അഹാന 



അവൾ പറയുന്നത് കേട്ടിട്ട് ഞാൻ എന്ത് ചെയ്യും എന്നറിയാതെ ഉമിനീർ ഇറക്കി 



"Any problem"അഹാന


"Hey no... നമുക്ക് ഡീൽ ഉറപ്പിക്ക "


എന്ന് ഞാൻ പറയണ്ട താമസം അവൾ എന്നെ നോക്കി പുഞ്ചിരിച്ചിട്ട്. ചയെറിൽ നിന്ന് എഴുന്നേറ്റു



"Anyway നിങ്ങളെ കമ്പനിയുമായി ഒത്തുചേരേണ്ടി വന്നതിൽ സന്തോഷം .എന്ന വർക്ക് സ്റ്റാർട്ട് ചെയ്യണ്ടത് ഞാൻ വിളിച്ചു പറയണ്ട്. "അഹാന 


എന്ന് പറഞ്ഞു അവൾ എനിക്ക് നേരെ കൈ നീട്ടി. ഞാൻ തിരിച്ചു കൈ കൊടുത്തു. 


അവൾ ക്യാബിനിന്റെ പുറത്തേക്ക് പോയി.. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. പെട്ടെന്ന് റാസിനെ ഓർമ വന്നപ്പോ. ഞാൻ അപ്പൊ തന്നെ അവന്ക് msg അയച്ചു. 



💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢


ഞാൻ സ്റ്റാഫ്‌സിനോട് സംസാരിച്ചോണ്ട് നിക്കുമ്പോ ആണ്. പാച്ചൂന്റെ msg കണ്ടത്. ഞാൻ അതെടുത്തു നോക്കി . അഹാന വരുന്നുണ്ട് എന്നാണ് msg ൽ . അപ്പൊ തന്നെ. അവരോട് സംസാരം നിർത്തി കുറച്ചു മാറി നിന്നു. ഫോണിൽ തോണ്ടി കളിച്ചു. 




അവൾ വരുന്നത് കണ്ടെങ്കിലും. ഞാൻ കാണാത്ത പോലെ നിന്നു


അവൾ അടുത്ത് എത്തിയതും ഞാൻ ഫോണിൽ നിന്ന് തലയുയർത്തി അവളെ നോക്കി . 

"പോകാം. "അഹാന 


അവൾ മുന്നിൽ നടന്നു. പിന്നാലെ ഞാനും നടന്നു . പാർക്ക്‌ ചെയ്തൊടുത്ത് നിന്ന് ഞാൻ കാർ എടുത്തോണ്ട് വന്നു. അവൾ അതിൽ കയറി നേരെ ഓഫീസിലേക്ക് പോകാൻ പറഞ്ഞു . ഞാൻ നേരെ ഓഫീസിലേക്ക് വിട്ടു 


"ഇവിടേക്ക് എന്തിനാ വന്നത് മാഡം. "


"ഈ കമ്പനിയും നമ്മുടെ കമ്പനിയും കൂടി ആണ് അടുത്ത വർക്ക്‌ ചെയ്യാൻ പോകുന്നത്. "അഹാന 


"Whaattttttt"



ഞാൻ ബ്രേക്ക്‌ പിടിച്ചു.അവൾ നെഞ്ചിൽ കൈ വച്ചോണ്ട് എന്നെ നോക്കി.. 


"എന്താ... "എന്ന് ചോദിച്ചതും. 


പെട്ടെന്ന് ഞാൻ ഉമിനീരിറക്കി. എന്നിട്ട് അവളെ നോക്കി അവിഞ്ഞ ഇളി പാസ്സാക്കി ഒന്നുമില്ല എന്ന് പറഞ്ഞു തോൾ പൊക്കി. 


"ഉം... വണ്ടി എടുക്ക് "അഹാന 


ഞാൻ വണ്ടി എടുത്തു നേരെ ഓഫീസിലേക്ക് പോയി. അവിടെ എത്തിയപ്പോൾ.അവൾ കാറിൽ നിന്ന് ഇറങ്ങി ഓഫീസിന്റെ അകത്തേക്ക് കയറി.. 



പടച്ചോനെ ഇതിനെ ഒക്കെ കെട്ടുന്നവന്റെ കഷ്ടകാലം... uff.. എന്ത് ജന്മം ആണോ ആവോ 



*************************************************



അനു ഓഫീസിലേക്ക് കയറി പിന്നാലെ റാസിയും.. റാസിയെ കണ്ടപ്പോ ജാസി പിടിച്ചു വച്ചു. പാച്ചു അവരെ whatsaapp ഗ്രൂപ്പിൽ കാര്യങ്ങൾ ഒക്കെ വിളമ്പിയിട്ടുണ്ടായിരുന്നു .



"ഡാ ..നേരണോ. നിന്റെ കമ്പനിയും അവളെ കമ്പനിയും കൂടി ആണോ വർക്ക് ചെയ്യുന്നേ"ജാസി 


റാസി അതെ എന്ന് പറഞ്ഞു .

"പണിയാവോ "ജാസി 


"അറിയില്ലട .ഇനി എന്തായാലും വരുന്നിടത് വച്ചു കാണാം ."റാസി 


എന്നും പറഞ്ഞു റാസി അവിടന്ന് രേണുന്റെ അടുത്തേക്ക് പോയി .


പെട്ടെന്ന് അഹാന ഹാളിന്റെ സെണ്ടറിൽ വന്നു നിന്നിട്ട് .


'Gyzzz...."എല്ലാവരെയും വിളിച്ചു .അപ്പോയേക്കും സ്റ്റാഫ്‌സ് എല്ലാവരും അവളെ ചുറ്റിലും കൂടിയിട്ടുണ്ട് .


"Gyzz... നമ്മൾക്ക് കിട്ടിയ അടുത്ത ഓർഡർ ഈ വരുന്ന വീക്ക് ചെയ്ത് തീർക്കണം ..അതിന് നമ്മളെ കമ്പനിയുടെ കൂടെ malik group of കമ്പനിയും കൂടി ഉണ്ടാകും .അവരായിരിക്കും ഇന്റീരിയർ  work ചെയ്യുന്നത് ."അഹാന 



"ഡാ അത് നിന്റെ കമ്പനി അല്ലെ "ജാസി 


"അതേലോ"razi 


"ഇവക്ക് വേറെ ഒരു കമ്പനിയും കിട്ടിയില്ലേ. അത് നിന്റെ കമ്പനി ആണെന്ന് അറിഞ്ഞാൽ അവൾ നിന്നെ ഇവിടന്ന് പിരിച്ചു വിട്ടില്ലേ . "ജാസി 


"അതെ... "റാസി 


"അപ്പൊ ഞാൻ ഇവിടെ ഒറ്റയ്ക്കാകില്ലേ "ജാസി 



"അതെ "റാസി 


"പോടാ പട്ടി. മര്യാദക്ക് എന്റെ കൂടെ ഇവിടെ നിന്നോ ഇല്ലേൽ അന്നേ കൊല്ലുമെടാ തെണ്ടി. "ജാസി 



ജാസി പറഞ്ഞത് കേട്ട് റാസി പൊട്ടി ചിരിച്ചു. അത് കേട്ട് അവിടെ കൂടി നിന്നവരൊക്കെ റാസിയെ നോക്കി. 
പെട്ടെന്ന് റാസി ഡീസന്റ് ആയി. ചിരി നിർത്തി. കുറച്ചു സീരിയസ് ഭാവത്തോടെ അവരെ എല്ലാരേയും നോക്കി. 


അഹാന. അവരെ വർക്കിനെ കുറിച്ച് സ്റ്റാഫ്‌സിനോട് പറഞ്ഞു കൊടുക്കുന്ന തിരക്കിലാണ്. 



"അപ്പൊ ok gyzz നാളെ ആണ് സ്റ്റാർട്ട്‌ ചെയ്യുന്നത്. എല്ലാവരും അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളു. "അഹാന 


എന്നുപറഞ്ഞോണ്ട് അവൾ പോയി. 



"ഡാ... ഇവൾ ഇത് എന്ത് ഭാവിചാടാ. അല്ല പാച്ചു എന്ത് അര്ഥത്തില ഇവൾക്ക് വാക്ക് കൊടുത്തത് "ജാസി 


റാസി കൈ മലർത്തി കാണിച്ചു കൊടുത്തിട്ട്. അവന്റെ സീറ്റിലേക്ക് പോയി ..ജാസി തലക്ക് ഭ്രാന്ത് പിടിച്ച അവിടന്ന് ക്യാന്റീനിലേക്ക് ചെന്ന് .എന്നിട്ട് രണ്ട് ഗ്ലാസ് ചായ വാങ്ങി ഒറ്റ വലിക്ക്  കുടിച്ചു  





~◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆



ഓഫീസിൽ നിന്ന് നേരെ ഞാനും ജാസിയും വീട്ടിലേക്ക് വിട്ടു .വീട്ടിൽ എത്തിയപ്പോ .മുന്നിൽ തന്നെ പാച്ചുന്റെ ബൈക്ക് കണ്ടു  .അകത്തു കയറിയപ്പോ പാച്ചുന്റെ കൂടെ ബാസിയും ഉണ്ട് .


"അഹ് നീ വന്നോ ..."പാച്ചു 


ഞാൻ അവരെ തന്നെ കാര്യം മനസ്സിലാവാത്ത മട്ടിൽ നോക്കി 


"നീ നോക്കണ്ട .നീ ആദ്യം ഇവിടെ വന്നിരിക്ക്"പാച്ചു 


എന്നുപറഞ്ഞോണ്ട് അവൻ എന്നെ അവരെ ഇടയിൽ പിടിച്ചിരുത്തി .



"ഡാ ...നീയും അറിഞ്ഞതല്ലേ .ഇന്ന് നടന്നതൊക്കെ .അപ്പോഴത്തെ  സാഹചര്യത്തിൽ ഞാൻ അറിയാതെ അവളോട് സമ്മതം ആണെന്ന് പറഞ്ഞത് ഇത്രക്കും വലിയ കുരിശ് ആകുമെന്ന് കരുതിയില്ല .നാളെ തന്നെ വർക്ക് തുറങ്ങുമെന്ന് പ്രദീക്ഷിച്ചതുമല്ല ."പാച്ചു 


അവൻ വളഞ്ഞു കെട്ടി വരുന്നത് എങ്ങോട്ടാ എന്ന് നല്ലോണം മനസ്സിലായിട്ടുണ്ട് .ഞാൻ എന്നാലും അറിയാത്ത മട്ടിൽ ഇരുന്നു 



"ഡാ അതോണ്ട് നീ തന്നെ എന്തേലും വഴി പറഞ്ഞു കൊണ്ട .നിനക്കറിയില്ലേ ഞങ്ങൾക്ക് ഈ വക കാര്യങ്ങൾ ഒന്നും അറിയില്ല .അതോണ്ട് നീ എന്തേലും പറഞ്ഞു കൊണ്ട .plz ഞങ്ങളെ കൈ വിടരുത് ."ബാസി 


അവർ പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരി വന്നെങ്കിലും  .ഞാൻ ചിരി കടിച്ചു പിടിച്ചു  .എന്നിട്ട് അവരോട് കുറച്ചു ഗൗരവത്തോടെ .പറഞ്ഞു 


"ഒരു വഴി ഉണ്ട് .."


ഞാൻ അത് പറഞ്ഞപ്പോൾ അവരെല്ലാരും എന്നെ അതെന്താ മട്ടിൽ നോക്കി. ഞാൻ അവരെ നോക്കി ചിരിച്ചോണ്ട് കാര്യം പറഞ്ഞു. 

അത് കേട്ടപ്പോൾ അവന്മാർ ഡബിൾ ഒകെ സെറ്റ് എന്നൊക്കെ പറഞ്ഞു . ചായയും കുടിച്ചു. നാളെ കാണാം എന്ന് പറഞ്ഞു അവിടന്ന് പോയി. 


ഞാൻ പിന്നെ ഫ്രഷായി. ഒരു ഫ്രണ്ടിനെ വിളിക്കാൻ ഉണ്ടായിരുന്നു അവനെയും വിളിച്ചു റൂമിന്റെ വെളിയിൽ ഇറങ്ങിയപ്പോ. ഉണ്ട് rizu എന്റെ റൂം ലക്ഷ്യമാക്കി വരുന്നത് കണ്ടത്. അവൾ എന്നെ കണ്ടതും. 



"ആ.. ഇക്കു.. ഇങ്ങളെ ഉമ്മ അന്വഷിച്ചു. എന്തിനാ അറിയില്ല. ഉപ്പയും ഉണ്ട്. "Rizu 


"അഹ്. ഞാൻ വരുന്നു. നീ നടന്നോ. "


അവളെ മുന്നിൽ പറഞ്ഞയച്ചിട്ട്. പിന്നിൽ ഞാൻ നടന്നു. ഹാളിൽ ഉപ്പയും ഉമ്മയും പിന്നെ ഉപ്പാന്റെ ഫ്രണ്ട് ജോൺ അങ്കിളും ഉണ്ട്. അങ്കിൾ വക്കീൽ ആണ്.. അങ്കിൾ എന്താ ഇവിടെ എന്ന് ചിന്തിച്ചോണ്ട്. ഞാൻ അവിടേക്ക് ചെന്നതും. അങ്കിൾ എന്നെ കണ്ട് ഒന്ന് ചിരിച്ചു 



"അഹ്.. നീ വന്നോ...."ഉപ്പ 



"ഞാൻ എന്നാ കുടിക്കാൻ എന്തേലും എടുക്കട്ടെ "എന്നുപറഞ്ഞോണ്ട് ഉമ്മ കിച്ചണിലേക്ക് പോയി. 



"മോനെ റാസി. ഉപ്പാക്ക് ഇപ്പൊ വയസ്സ് കൂടി വരുവാണ് പണ്ടത്തെ പോലെ. എല്ലാം ഓടി നടന്ന് നോക്കാൻ കഴിയില്ല. അത് നിനക്കറിയാലോ. ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ.. ഇപ്പൊ നിലവിൽ ഉപ്പാന്റെ പേരിൽ 3 കമ്പനി ആണ് ഉള്ളത്.അതെല്ലാം നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ളതാണ്. അത് നിങ്ങൾക്ക് അറിയാവുന്ന കാര്യം തന്നെ അല്ലെ. "അങ്കിൾ. 


അങ്കിൾ പറയുന്നതൊന്നും മനസ്സിലാകാതെ ഞാനും റിസുവും അങ്കിളിനെ തന്നെ നോക്കി 


"കാര്യങ്ങൾ വളച്ചു കെട്ടുന്നില്ല. ഇപ്പൊ പാച്ചുവും ബാസിയും നോക്കി നടത്തുന്ന കമ്പനി നിന്റെ പേരിലേക്ക് എഴുതി വച്ചു.ഇതുവരെ  ലീഗലി അത് ഇത്രയും കാലം എന്റെ പേരിൽ  ആയിരുന്നു. ഇനി മുതൽ അത് നിന്റെ പേരിൽ ആയിരിക്കും. നീ വേണം ഇനി മുതൽ അത് നോക്കി നടത്താൻ "ഉപ്പ 


"Whatttt ഞാനോ... തീരുമാനം എടുക്കുമുന്നെ എന്നോട് ഒന്ന് ചോദിക്കണ്ടേ "


"നിന്നോട് എന്ത് ചോദിക്കാന. നീ അല്ലെ. എല്ലാം കണ്ടറിഞ്ഞു ചെയ്യണ്ടത്. ഇനി നീ ഒന്നും ഇങ്ങോട്ട് പറയണ്ട. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. "ഉപ്പ 


"But... ഉപ്പ.. "


"ഒരു ഉപ്പയും ഉമ്മയും ഇല്ല. ഇനി ഞാൻ ആ കമ്പനിയുടെ കാര്യമേ നോക്കില്ല. എല്ലാം നിന്നെ ഏൽപ്പിച്ചു. "ഉപ്പ. 





ഇത് ഇപ്പൊ ആകെ പെട്ട അവസ്ഥ ആണല്ലോ. ഞാൻ തലയിൽ കൈ വച്ചോണ്ട് റിസുനെ നോക്കിയപ്പോൾ. അവളുണ്ട് വാ പൊത്തി പിടിച്ചു ചിരിക്കുന്നു. 


അവളെ തല്ലാൻ വരുന്ന പോലെ ആക്ഷൻ കാണിച്ചതും. അവൾ കണ്ടം വഴി ഓടി. 


ഞാൻ ഫോണും കൊണ്ട് പുറത്തേക്ക് പോയി. എന്നിട്ട് ജാസിയെ വിളിച്ചു കാര്യം പറഞ്ഞു. 



"ഡാ... മോനെ. എന്തൊക്കെ സംഭവിച്ചാലും നീ അഹാന ഡിസൈൻസിൽ വരാതിരിക്കല്ലേ.."ജാസി 



"ഡാ... ഞാൻ പിന്നെ എന്ത് ചെയ്യും. ഉപ്പ പെട്ടെന്ന് ഇങ്ങനെ ഒരു നീക്കം നടത്തുമെന്ന് ഞാൻ പ്രദീക്ഷിച്ചോ. "


"ഒരു കാര്യം ചെയ്യാ. പാച്ചുവും ബാസിയും അല്ലെ  ഇപ്പൊ ആ കമ്പനി നോക്കി നടത്തുന്നത്. അത് അങ്ങനെ തന്നെ പോട്ടെ. നീ എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ ചങ്കെ... "ജാസി 


അവൻ അവിടെ കിടന്ന് അലമ്പാക്കുന്നത് കണ്ടപ്പോൾ ഞാൻ അവൻ പറഞ്ഞതിനോട് യോജിച്ചു. അപ്പോഴാണ് അവന്ക് സമാധാനം ആയത് പോലും. 


ഞാൻ നാളെ കാണാമെന്നു പറഞ്ഞു. കാൾ കട്ട്‌ ആക്കി.. 




.🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄



ഇന്ന് ഞാനും ജാസിയും നേരത്തെ ഓഫീസിലേക്ക് പോയി. ഓഫീസിന്റെ കോമ്പൗണ്ട് കടന്നതും. മുന്നിൽ തന്നെ സ്റ്റാഫ്സ് എല്ലാം നിൽക്കുന്നത് കണ്ട് മനസ്സിലാകാതെ ഞാനും ജാസിയും വണ്ടി പാർക്ക്‌ ചെയ്ത് അവരെ അടുത്തേക്ക് പോയി. 



"എന്താ എല്ലാരും ഇവിടെ നിൽക്കുന്നെ "ജാസി 


"അപ്പൊ നിങ്ങളോടൊന്നും പറഞ്ഞില്ലേ. ഇന്നല്ലേ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യുന്നേ. അതോണ്ട് എല്ലാവരും അവിടേക്ക് പോകാണ്. "രേണു 


"എവിടേക്ക് "


"അതുമറിയില്ലേ "സ്റ്റാഫ് 


"ഇല്ല "ജാസി 


"വലിയ ബിസിനസ്‌ മാന്റെ മകളെ കല്യാണം ആണ് ഈ വീക്ക്‌. ഫങ്ക്ഷന്സ് ഒക്കെ അവരുടെ ഗസ്റ്റ്‌ ഹൌസിൽ വച്ചാണ് നടത്തുന്നെ. അതുകൊണ്ട് അവിടെക്ക് ആണ് നമ്മൾ പോകുന്നത്. "രേണു 


"അപ്പൊ malik ഗ്രൂപ്പ്‌ ഓഫ്  കമ്പനിയോ "ജാസി 


"അവരും... "


അത് കേട്ടതും ജാസി ഒന്ന് ഞെട്ടി. 

"എന്തേയ് സർ "


"ഹേയ് ഒന്നുല്ല്യ... "ജാസി 



എന്നുപറഞ്ഞു ജാസി എന്നെ പിടിച്ചു കുറച്ചു മാറ്റി നിർത്തി. 



"ഡാ... ആ പാച്ചുവും ബാസിയും എന്ത് കണ്ടിട്ടാ അങ്ങോട്ട് കെട്ടിയെടുക്കുന്നെ. അവര് ഇതെല്ലാം കൊളമാക്കും . അഹാന  നിന്നെ തിരിച്ചറിയും. അപ്പൊ ഞാൻ ഒറ്റക്കാകും. "ജാസി 


ഇവനെ ഇന്ന് ഞാൻ.... 



"ഡാ... ഇനി നീ വാ തുറന്നാൽ ചവിട്ടി കൂട്ടും. അല്ലപിന്നെ. ഡാ.. അവിടെ എത്തട്ടെ. എന്നിട്ട് നോക്കാം എന്തേലും ഒക്കെ ഒരു വഴി ഉണ്ടാകും. "


"ഇന്റെ സമാധാനം പോയി. "ജാസി 


ഞാൻ അവനെയും കൂട്ടി അവരുടെ അടുത്തേക്ക് പോയി. 




💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢




അവരെല്ലാരും ഫങ്ക്ഷൻ നടത്താൻ ഇരിക്കുന്ന ഗസ്റ്റ്‌ ഹൗസിലേക്ക് പോയി.. അവിടെ എത്തി എല്ലാരും വർക്ക്‌ ചെയ്യാനുള്ള  സാധനങ്ങൾ ഒക്കെ എടുത്ത് ഒരു സ്ഥലത്ത് ഒതുക്കി വച്ചു. 



അപ്പോയെക്കും അവിടേക്ക് അനുവിന്റെ കാർ ഗസ്റ്റ്‌ ഹൗസിന്റെ കോമ്പൗണ്ട് കടന്നു വന്നു. 



എല്ലാവരും അവളെ കാർ ഫോക്കസ് ചെയ്ത് നിൽക്കാണ് . കാർ നിർത്തി. ഡ്രൈവിംഗ് സീറ്റിൽ നിന്ന് അനുവും ബാക്കിലെ സീറ്റിൽ നിന്ന് രണ്ട് പെൺകുട്ടികൾ ഇറങ്ങി വന്നത് കണ്ട് അവരെല്ലാവരും അവരെ തന്നെ നോക്കി. 



"ഡാ... അതിലൊരുത്തി അന്ന് ആ മാളിൽ ഉണ്ടായിരുന്നില്ലേ. മറ്റേത് ഏതാ. "ജാസി 



"ആവോ. എനിക്കറിയില്ല. "റാസി 




ജാസി രേണുവിനെ വിളിച്ചു 


"എന്താ സർ "രേണു 



"രേണു അതാരാ ആ രണ്ടുപേർ "ജാസി 


ജാസി അവരെ ചൂണ്ടി കാണിച്ചു ചോദിച്ചതും. 


"അതോ. ആ പിങ്ക് കളർ ടോപ് മാഡത്തിന്റെ അനിയത്തി. ആമിൻ ഫൈഹ ഖുറൈശ്. ബ്ലൂ കളർ ടോപ് മാഡത്തിന്റെ czn കൂടെ അവളെ ബ്രദറിന്റെ മുറപ്പെണ്ണ് minha mariyam.  എൻഗേജ്മെന്റ് കഴിഞ്ഞതാണ് അവരുടെ "രേണു 



"ഓഹോ... "ജാസി 


"അഹ്... ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ മാഡം എന്നെ അന്വഷിക്കുന്നുണ്ടാവും "രേണു 



"അഹ്... ചെല്ല് ചെല്ല് "ജാസി 



രേണു പോയപ്പോൾ 



"ഡാ റാസി... നീ നോക്കിക്കേ അവളെയും അവളെ അനിയത്തിയേയും. രണ്ടുപേരും ഒരു മാച്ചും ഇല്ലല്ലേ. അറ്റ്ലീസ്റ്റ് സിസ്റ്റേഴ്സ് ആകുമ്പോ എന്തേലുമൊക്കെ കാണില്ലേ. ഇതിപ്പോ അവര് സിസ്റ്റേഴ്സ് ആണെന്ന് പറഞ്ഞറിയിക്കണം "ജാസി 



ജാസി പറയുന്നത് കേട്ട് റാസി അവനെ ഒന്ന് അടിമുടി നോക്കി. 


"Just for സംശയം ഡാ... അത് ഇനി നമ്മുടെ dua എങ്ങാനും ആണോ 😬😬😬."ജാസി 



"No.... way... എന്റെ dua ഒരിക്കലും ഇങ്ങനെ അല്ല."റാസി 



"അറിയാം. ഞാൻ വെറുതെ പറഞ്ഞതാ. സത്യം എന്താണെന്ന് നമുക്ക് എല്ലാവർക്കും അറിയുന്നതല്ലേ.അഹാന ഒരിക്കലും dua ആകില്ല. "ജാസി 



റാസി മറുപടി ഒന്നും കൊടുത്തില്ല. 




"ഡാ... നിന്റെ കമ്പനിയിൽ നിന്ന് ആരെയും കണ്ടില്ലല്ലോ അവരവിടെ "ജാസി 


"വരുന്നുണ്ടെന്ന പറഞ്ഞെ "റാസി 


റാസി പറഞ്ഞു നാവെടുക്കലും. Malik ഗ്രൂപ്പ്‌ ഓഫ് കമ്പനിയിൽ നിന്ന് ഒരു ബസ് ആ കോമ്പൗണ്ട് കടന്നു വന്നു. അതിന്റെ പിന്നാലെ ഒരു കാറും. അതിൽ പാച്ചുവും ബാസിയും ആകുമെന്ന് അവർക്കറിയാം. 


ബസ്സിൽ നിന്ന് സ്റ്റാഫ്‌സോക്കെ ഇറങ്ങി. അവസാനം ഇറങ്ങിയവരെ കണ്ട്.. ജാസി പകച്ചു പണ്ടാരമടങ്ങി. 



"റാസി"ജാസി 



"എന്താ ഖൽബെ "റാസി 



"ഇവരെന്താ ഇവിടെ. "ജാസി 



"അതെനിക്കെങ്ങനെ അറിയാന അവരോട് തന്നെ ചോദിക്ക് "റാസി 


ജാസി റാസിയെ ഒന്ന് നോക്കിയിട്ട് വന്ന ആൾക്കാരെ അടുത്തേക്ക് പോയി. 


"നിങ്ങളെന്താ ഇവിടെ "ജാസി 



"ഞങ്ങൾ ജോലി ചെയ്യാൻ "


"ജോലിയോ. എന്ത് ജോലി "ജാസി 


"ഈ ജാസിക്കക്ക് എന്താ വട്ടായോ "


പെട്ടെന്ന് റാസി ജാസിന്റെ തോളിലൂടെ കൈ ഇട്ടു. 


"അവൻ വട്ടായതല്ല. നിങ്ങളെ എല്ലാവരെയും ഇവിടെ കണ്ടതിന്റെ ഷോക്കിൽ പറയുന്നതാ. "റാസി 

സംഭവം എന്താണെന്ന് പിടി കിട്ടിയില്ലല്ലേ. പറയാം. 


"ഡാ പൊട്ടാ. ഇന്നലെ പാച്ചുവും ബാസിയും വീട്ടിൽ വന്നിരുന്നു. ഇവർക്ക് ഒറ്റക്ക് എന്തായാലും ഇതൊക്കെ കൈകാര്യം ചെയ്യാൻ അറിയില്ല . അപ്പൊ ഞാൻ തന്നെ ഇവർക്ക് ഒരു ഐഡിയ പറഞ്ഞു കൊടുത്തു അതാണ് നിന്റെ മുന്നിൽ നിൽക്കുന്ന ഡെവിൾ കിങ്‌സും rowdy ഗേൾസും പിന്നെ ഷാനുവും . മനസ്സിലായോ പൊട്ടാ "റാസി 



"ഓഹ്... അങ്ങനെ... എന്നിട്ട് നീ എന്താ എന്നോട് പറയാഞ്ഞേ "ജാസി 


"നിനക്കൊരു സർപ്രൈസ്‌ ആയിക്കോട്ടെ എന്ന് കരുതി "റാസി 



"ഓഹ്... "ജാസി 



പെട്ടെന്ന് അവിടേക്ക് രേണു വന്നു 



"കാക്കു മാഡം വിളിക്കുന്നുണ്ട് "രേണു 


"അഹ്.. "റാസി 


രേണു പോയതും 


"ഓഹ് ഇനി ആ മൂതേവി എന്തിനാണാവോ വിളിക്കുന്നെ "ജാസി 



എല്ലാവരും അവിടേക്ക് ചെന്നു.ഓരോരുത്തർക്കുള്ള പണി അഹാന കൊടുത്തു. എല്ലാവരും ഓരോ വഴിക്ക് ആയി. 



എല്ലാരേയും നീരിക്ഷിച്ചുകൊണ്ടിരിക്കുന്ന മിന്നുവിന്റെയും ആമിന്റെയും കണ്ണിൽ റാസിയെ ഉടക്കി. അവര് അപ്പൊ തന്നെ റാസിന്റെ അടുത്തേക്ക് പോയി. 


അവര് കാര്യായിട്ട് ആരോടോ സംസാരിക്കുന്ന തിരക്കിൽ ആണ്. ഇവർ രണ്ടുപേരും കൂടി അവനെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. 




"മിന്നു നീ പറഞ്ഞത് ശെരിയാ. Aആൾ പൊളിയാട്ടോ. ദീദി പെർഫെക്ട് മാച്ച് ആണ് "ആമി 



"മാച്ച് ആയിട്ട് കാര്യല്ല. രണ്ടുപേരും അമ്പിനും വില്ലിനും അടുക്കില്ല എന്നാ തോന്നുന്നേ. അനു പറഞ്ഞത് വച്ചു നോക്കുമ്പോൾ ആള് തന്നിഷ്ട കാരനാണ്. സ്വന്തം നിലപാടിന് എതിരെ ആയി പ്രവർത്തിക്കില്ല എന്നൊക്കെ ആണ് അവൾ പറഞ്ഞു കേട്ടിട്ടുള്ളത് "മിന്നു 



"അതൊന്നും സാരമില്ല. എനിക്ക് ഇഷ്ടായി ജിജുവിനെ "ആമി 



"ജീജുവോ "മിന്നു 



"അതെ.. ദീദിന്റെ ചെക്കനെ ഞാൻ ജിജു എന്നല്ലേ വിളിക്കണ്ടേ "ആമി 



"അതിന് നീ അങ്ങ് ഉറപ്പിച്ചോ ഇതാണ് അവളെ ചെക്കൻ എന്ന് "മിന്നു 



"നീ നോക്കിക്കോ. ഇവർ തമ്മിൽ സെറ്റ് ആകും "ആമി 



"എനിക്ക് തോന്നുന്നില്ല "മിന്നു 



"But എനിക്ക് തോന്നുന്നുണ്ട് "ആമി 


അവര് സംസാരിച്ചോണ്ട് നിൽക്കുമ്പോ ആണ് റാസി കാൾ കട്ടാക്കി തിരിഞ്ഞത്. തിരിഞ്ഞപ്പോ കണ്ടത് ഇവർ രണ്ടുപേരെയും. അവൻ അവരെ നോക്കി എന്താ എന്നാ മട്ടിൽ പുരികം പൊന്തിച്ചതും. അവര് ഒന്നുല്ല എന്ന് തോൾ പൊക്കി കാണിച്ചു അവിടന്ന് എസ്‌കേപ്പ് ആയി. 


Malik groups ഇന്റീരിയർ വർക്ക്‌ ചെയ്യുന്നു. അഹാന ഡിസൈൻസ് ഗ്രൂപ്സ് കോസ്റ്റുംസിന്റെ വർക്ക്‌ ചെയ്യുന്നു. അതൊക്കെ നോക്കി നടത്തുന്ന അഹാന. ഇന്റീരിയർ വർക്ക്‌ ചെയ്യുന്നത് കണ്ട് അഭിപ്രായം പറഞ്ഞു . 



"ഹേയ്... ആ പൂമാല അവിടെ കിട്ടണ്ട. "അഹാന 


"പിന്നെ എവിടെയാ മാഡം കെട്ടണ്ടത്. "


"ദേ അവിടെ. "അഹാന 



അവൾ പറഞ്ഞതനുസരിച്ചു അയാൾ അവിടെ കെട്ടാൻ നിന്നതും. 


"അതവിടെ അല്ല. അതിന്റെ തൊട്ടു മുകളിൽ കെട്ടുന്നതായിരിക്കും comfortable. "അഹാന 


അയാൾ അവളെ ഒന്ന് നോക്കിയിട്ട് അതിന്റെ മുകളിലേക്ക് കെട്ടാൻ നിന്നതും. 


"അത്രയും മുകളിലേക്ക് കെട്ടിയാൽ ഫങ്ക്ഷൻ വരുന്നവർ കാണില്ല. തനിക്ക് ഞാൻ പറഞ്ഞ crct  place  മനസ്സിലായില്ലേ "അഹാന 



"അവിടെ നിന്നോണ്ട് പറയുന്നത് നിർതിയിട്ട് മാഡം ഒരു കാര്യം ചെയ്യ്. "അതും പറഞ്ഞോണ്ട് റാസി അവിടെ വന്നു . അഹാന മുഖത്തെ സ്‌പെക്സ് എടുത്ത് മാറ്റി. റാസിയെ നോക്കി. 



"മാഡം തന്നെ അത് കെട്ടിയേക്ക് "റാസി 



"Whaaaaaaaattttttt "അഹാന 


"അല്ല അവന്ക് crct place  അറിയില്ല. എന്നാ പിന്നെ മാഡം തന്നെ കെട്ടിക്കോ. "റാസി 


അവൻ പറഞ്ഞത് കേട്ട്. അഹാന ഇനി എന്ത് ചെയ്യും എന്നാ മട്ടിൽ ആ പൂമാലയെയും അയാളെയും നോക്കി. 



"എന്തേയ് മാഡം ഒന്നും പറയാനില്ലേ "റാസി 



റാസിയോടുള്ള വാശിയിന്റെ  പുറത്ത്. അവൾ കെട്ടുമെന്ന് സമ്മതിച്ചു.. എന്നിട്ട് സ്‌പെക്സ് ജീൻസിന്റെ  പോക്കറ്റിൽ കുരുക്കിയിട്ട്. അയാളോട് അതിന്റെ മുകളിൽ നിന്ന് ഇറങ്ങാൻ പറഞ്ഞിട്ട്. അവൾ അതിന്റെ മുകളിൽ കയറി. എന്നിട്ട് ആ പൂമാല എടുത്തു കെട്ടാൻ നോക്കി. 



പക്ഷെ അവൾക്ക് എത്തുന്നില്ലായിരുന്നു. അവൾ കുറെ ഏന്തി നോക്കി. പക്ഷെ അവളെ കൈ എത്തുന്നില്ല. പെട്ടെന്ന് അവളെ കാൽ സ്ലിപ് ആയി വീഴാൻ പോയി. 

ഇപ്പൊ നിലത്തു വീഴുമെന്ന് പ്രദീക്ഷിച്ചു അവൾ കണ്ണടച്ചു 


എത്ര ആയിട്ടും അവൾ താഴെ വീഴാത്തത് കണ്ടപ്പോ. അവൾ കണ്ണ് തുറന്ന് നോക്കി. അപ്പോഴാണ് അഹാന സത്യം മനസ്സിലാക്കുന്നത്. അവൾ റാസിയുടെ കയ്യിൽ സേഫ് ആയിട്ടാണ് ഉള്ളത് എന്ന്. 


അവൾ വീഴാൻ പോയപ്പോൾ റാസി പിടിച്ചിരുന്നു. അവരുടെ തലക്ക് മുകളിലൂടെ ആ പൂമാല ചുറ്റിയിട്ടുണ്ട്. അറിയാതെ അഹാന റാസിയുടെ കണ്ണുകളിലേക്ക് നോക്കി നിന്നു..


റാസിക്ക് പെട്ടന്ന് ബോധം വന്നപോലെ അവളെ താഴെ ഇറക്കി. ആ പൂമാല ഒക്കെ നിലത്തേക്ക് ഇട്ടിട്ട് അവൻ അവിടന്ന് പോയി. അവൻ പോകുന്നതും നോക്കി.. അഹാന ആ നിൽപ് തുടർന്നു. പെട്ടെന്ന് മിന്നു അവളെ തോളിൽ കൈ വച്ചതും. അഹാന ഞെട്ടി തരിച്ചു കൊണ്ട് മിന്നുവിനെ നോക്കി.. 


"എന്ത് പറ്റി "മിന്നു 


"Nothing "

എന്നുപറഞ്ഞു ഫോണും എടുത്ത് അഹാന അവിടന്ന് മാറി നിന്നു.ഇതൊക്കെ മാറി നിന്ന് നീരിക്ഷിക്കുന്ന rowdy ഗേൾസും ഡെവിൾ കിങ്‌സും കൂടി നേരത്തെ നടന്ന കാര്യം ചർച്ച ചെയ്യാൻ തുടങ്ങി 



"ഡാ.. അവളിൽ  മാറ്റം ഒക്കെ വന്ന് തുടങ്ങിയിട്ടുണ്ട്. ഇനി അത് വലുതാക്കണം. റാസിയോട് അടങ്ങാത്ത പ്രേമം ആക്കി മാറ്റണം. "പാച്ചു 


"അവളെ എങ്ങനേലും സെറ്റ് ആക്കാം but അവൻ വഴിക്ക് വരില്ല. "ജാസി 


"എനിക്ക് തോന്നുന്നില്ല ഇക്കു അഹാനയെ ഇഷ്ടപെടുമെന്ന് "rizu 


"ശെരിയാ. അവൻ അഹാനയെ എന്നല്ല. Dua അല്ലാത്ത ഒരു പെണ്ണിനേയും മനസ്സറിഞ്ഞു സ്നേഹിക്കില്ല എന്ന് മറ്റൊരാളെക്കാളും നമുക്ക് അറിയാം  but. Dua ഇനി വരില്ല എന്നാ സത്യം അവൻ ഇപ്പോഴും ഉൾക്കൊണ്ടിട്ടില്ല. അവന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് കടന്നു വന്നാൽ ചിലപ്പോ അവന്റെ മനസ്സ് മാറ്റിയെടുക്കാൻ പറ്റിയാലോ. പ്രത്യേകിച്ച് അഹാനയ്ക്ക്. അവളാകുമ്പോ ഒരു കാര്യം ഉണ്ട്. ദുആന്റെ അതെ ഫേസും കൂടി ആണ് "ജാസി 


"ദുആന്റെ face ആയിട്ട് കാര്യല്ലല്ലോ. അവളൊരിക്കലും നമ്മളെ dua അല്ലല്ലോ. "നെച്ചു 


അവര് ആ കാര്യമൊക്കെ ചർച്ച ചെയ്തു. 





.......




അതെ സമയം സ്റ്റാഫ്‌സിനോട്‌ അങ്ങനെ ഇങ്ങനെ ചെയ്യ് എന്നൊക്കെ പറഞ്ഞു ഷാൻ അതൊക്കെ നോക്കുമ്പോ ആണ്. ആമി ആ വഴിക്ക്  വന്ന് അവനെ ഇടിച്ചത് . അവൾ ഫോണിൽ കളിച്ചോണ്ട് വന്നത് കൊണ്ട് ഷാനിനെ കണ്ടില്ല. ഇടിച്ച ഇടിയിൽ അവൾ വീഴാൻ പോയപ്പോൾ. ഷാൻ ആമിയെ പിടിച്ചു. അവന്റെ കയ്യിൽ അവൾ പാതി വീഴാൻ ആയ മട്ടിൽ കിടക്കാണ്. 



അവളാണേൽ അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു കണ്ണും അടച്ചു കിടക്കാണ്. ഷാൻ അവളെ ആ കുഞ്ഞു മുഖത്തേക്ക് തന്നെ നോക്കി നിന്നു.പെട്ടെന്ന് എവിടെന്നോ ബോധം വന്ന പോലെ അവൻ തല ഒന്ന് കുടഞ്ഞു. അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് 



"ഹേയ്.. എണീക്കാനുള്ള പുറപ്പാടൊന്നും ഇല്ലേ. എന്റെ കയ്യിൽ തന്നെ കിടക്കാനാണോ പരിപാടി. "ഷാൻ 


ആമി പതിയെ കണ്ണ് തുറന്നപ്പോൾ. ഷാൻ അവളെ പിടിച്ചത് കണ്ട്. അവൾ ചമ്മിയ മുഖവും വച്ചു. അവനിൽ നിന്ന് അകന്നു നിന്നിട്ട്. ഒരവിഞ്ഞ ഇളിയും കൂടെ സോറിയും പറഞ്ഞു അവിടന്ന് പോയി. പോകുമ്പോ ഇടക്ക് ഷാനിനെ നോക്കി. അവൻ നോക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോ അവൾ തല തിരിക്കും. 


ഇതൊക്കെ കണ്ട് ചിരിച്ചോണ്ട് അവൻ അവന്റെ പണി തുടർന്നു. 



....................................




നേരത്തെ അഹാന എന്നോട് അടുത്ത് നിന്നതും എന്തോ dua അടുത്തുള്ളപ്പോൾ ഉള്ള ഒരു ഫീലിംഗ്. അത് അഹാന കൂടെ ഉള്ളപ്പോ തോന്നിയതെന്താ എന്നാ മനസ്സിലാകാത്തെ. ഇതൊക്കെ അവന്മാരോട് പറഞ്ഞാൽ അവര് അതൊന്നും വിശ്വസിക്കില്ല എല്ലാം എന്റെ തോന്നലാകും എന്നായിരിക്കും അവന്മാർ പറയാ.


അന്നേരം അവളെ face ചെയ്യാൻ മടിയയത് കൊണ്ട. ഒന്നും നോക്കാതെ അവിടന്ന് പോന്നത്. ദുആനെ വല്ലാണ്ട് miss ചെയ്യുന്നു. അഹാനയെ കാണുമ്പോൾ dua ആണ് എന്നൊക്കെ ഒരു തോന്നൽ. ആകെ തലക്ക് ഭ്രാന്ത്‌ പിടിക്കാൻ തുടങ്ങി. അപ്പോഴാണ് ആ വഴിക്ക് ആമിൻ . അതായത് അഹാനയുടെ അനിയത്തി പോയത്  


ഞാൻ അവളെ വിളിച്ചു. അവൾ എന്നെ ആണോ എന്നാ മട്ടിൽ എന്നെ നോക്കി 


ഞാൻ അതെ എന്ന് പറഞ്ഞു. അവൾ ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നിട്ട് 


"ഹായ്.. iam Amin faiha khuraish "


"Helo iam razik fizan malik "

അവൾ എനിക്ക് നേരെ കൈ നീട്ടിയപ്പോൾ ഞാൻ അവൾക്കും തിരിച്ചു കൈ  കൊടുത്തു. എന്നിട്ട് ഞങ്ങൾ കുറച്ചു മാറി നിന്ന് സംസാരിച്ചു. അധികവും അവൾ ഞാൻ ചോദിക്കാതെ തന്നെ അവളെ ദീദിയുടെ അതായത് അഹാനയുടെ കാര്യങ്ങളൊക്കെ ഇങ്ങോട്ട് പറഞ്ഞു. 


അഹാന പഠിച്ചതൊക്കെ ലണ്ടനിൽ നിന്നാണ്. ഇവിടന്ന് ചെറുപ്പത്തിൽ അങ്ങോട്ട് പോയതാണ് 10ത് സ്റ്റഡിയിങ് കഴിഞ്ഞു അവൾ അവിടേക്ക് പോയി. ബാക്കിയുള്ള പഠനം മുഴുവനും അവിടെ ആയിരുന്നു. നാട്ടിലേക്ക് വന്നിട്ട് ഒരു വർഷം ആകുന്നെ ഉള്ളു എന്നൊക്കെ പറഞ്ഞു. 


ഞാനും ആമിയും നല്ല കൂട്ടായി. ആള് നല്ല വായാടി ആണ്. വാ തോരാതെ സംസാരിക്കുന്ന കൂട്ടത്തിൽ ആണ്. ഞാൻ അവൾ പറയുന്നതൊക്കെ കേട്ടു നിന്നും. 



പിന്നെ അഹാന അവളെ വിളിച്ചപ്പോ അവൾ അവിടന്ന് പോയി. 



ഞാൻ നമ്മളെ ടീമ്സിന്റെ അടുത്തേക്ക് പോയി. അവരെല്ലാരും അവിടെ ഡെക്കറേറ്റ് ചെയ്യുന്ന തിരക്കിലാണ്. 



"ഡാ കുരിപ്പേ അവിടെ ആ led ലൈറ്റ് അല്ല ഫിറ്റ്‌ ചെയ്യണ്ടത്. "അച്ചായൻ 


"പിന്നെ എന്തോന്ന് തേങ്ങയാണാവോ ഫിറ്റ്‌ ചെയ്യണ്ടത്. പണ്ടാരം വീട്ടിൽ മര്യാദക്ക് അമ്മ ഉണ്ടാക്കുന്ന ഫുഡും കഴിച്ചോണ്ട് ഇരുന്ന എന്നെ പിടിച്ചോണ്ട് വന്ന് ഈ പണി ഏൽപ്പിച്ചാൽ ഞാൻ എന്ത് ചെയ്യാനാ "appu 


അപ്പു അവന്റെ രോദനം പറഞ്ഞത് കേട്ട് lechu ഒഴികെ ബാക്കി എല്ലാരും പൊട്ടിച്ചിരിച്ചു. Lechu മാത്രം അവനെ നോക്കി കണ്ണുരുട്ടുന്നുണ്ട്. 



"ദേ മനുഷ്യ . എന്നെ കെട്ടണം എന്ന് വല്ല മോഹവും ഉണ്ടേൽ മര്യാദയ്ക്ക് വല്ല ജോലിക്കും പോകാൻ നോക്ക്. അല്ലെങ്കിൽ ഞാൻ വേറെ വല്ല ചെക്കനേയും കെട്ടി സുഖമായി ജീവിക്കും അല്ലപിന്നെ. "Lechu 



Lechu പറഞ്ഞത് കേട്ട് പാവം അപ്പു അവളെ ദയനീയ മായി നോക്കികൊണ്ട്.നീ പോവോ എന്ന് ആംഗ്യം കാണിച്ചതും. അവൾ ഹാ എന്ന് ഉറച്ച മട്ടിൽ പറഞ്ഞതും. അവൻ നിലത്തേക്ക് നോക്കി എന്തോ തിരഞ്ഞു . എന്നിട്ട് കയ്യിൽ കിട്ടിയതെടുത്തു. അവളെ നേരെ ചെന്നു 



"നീ എന്നെ മറന്നിട്ട് വേറെ വല്ലവന്മാരെ കേട്ടോടി "എന്നുപറഞ്ഞോണ്ട് അവൻ അവളെ പിന്നാലെ ഓടി അവളാണേൽ അയ്യോ എന്നെ കൊല്ലാൻ വരുന്നേ എന്നും പറഞ്ഞോണ്ട് മുന്നിൽ ഓടി. 


ഇതൊക്കെ കണ്ട് ചിരിച്ചോണ്ട് നിന്നു. കുറെ കാലത്തിന് ശേഷം ആണ് എല്ലാവരെയും ഇങ്ങനെ ഒന്ന് കാണുന്നത് 
.ഞാൻ എല്ലാവരെയും ഒന്ന് നോക്കിയതിനു ശേഷം ലെച്ചുനെയും അപ്പുവിനെയും നോക്കി. 


Lechu ഓടുന്നതിന്റെ ഇടക്ക് ആ അഹാനയെ പോയി ഇടിച്ചു. 



"What nonsense. നിനക്കെന്താ കണ്ണ് കാണില്ലേ.നീ എവിടെ നോക്കിയടി നടക്കുന്നെ . നിനക്കെന്തിനടി കണ്ണ്. ഓടി ചാടി നടക്കാൻ ഇത് നിന്റെ പറമ്പൊന്നും അല്ല. നിന്റെ നാവ് എവിടെ പോയെടി ലെ...... "അവൾ പറഞ്ഞത്  മുഴുവനാക്കാതെ.ലെച്ചുനെ നോക്കിയതും. ലെച്ചു  അവൾ ഇതേതാ ജീവി എന്നാ മട്ടിൽ അവളെ നോക്കി നിന്ന്.. 



ഇവളെ ഭാഗത്തു നിന്ന് മറുപടി ഒന്നും വരാഞ്ഞപ്പോ. അഹാന പാച്ചുവിനെ നോക്കി. 



"What is this... തന്റെ ഓഫീസിൽ ഇതുപോലെ ഉള്ള സ്റ്റാഫ്സ് ഒക്കെ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഓർഡർ തനിക്ക് തരില്ലായിരുന്നു. "അഹാന 


അവൾ പറഞ്ഞത് കേട്ട്. ബാസി 'ഇവളെ ഇന്ന് ഞാൻ 'എന്നുപറഞ്ഞോണ്ട് അവളെ നേരെ പോകാൻ നിന്നതും ഞാൻ പിടിച്ചു വച്ചു 



"സോറി അഹാന. This is my mistake. ഇനി ഇങ്ങനെ ഉണ്ടാകില്ല "പാച്ചു 


"ഉം. "അവൾ എല്ലാരേയും നോക്കികൊണ്ട് ഒന്ന് മൂളിയിട്ട് അവിടന്ന് പോയി. 



"എന്ത് ജന്മമാട അവൾ.. "ബാസി 


"അഹങ്കാരം തലക്ക് പിടിചിട്ട്. വെളിവില്ലാതെ പറയാണെന്ന് കരുതിയാൽ മതി. "ജാസി 


"എടാ എന്നാലും സഹിക്കുന്നതിനു ഒരു പരിധി ഉണ്ടാകില്ലേ. "അച്ചായൻ 



"ഡാ റാസി നീ എന്താ ഒന്നും പറയാത്തെ "പാച്ചു 


"ഞാൻ എന്ത് പറയാനാ. നിങ്ങൾ എല്ലാരും കൂടി വരുത്തി വച്ചതല്ലേ അനുഭവിക്ക് "റാസി 


എന്നും പറഞ്ഞോണ്ട് ഞാൻ അവിടന്ന് പോന്നു. വരട്ടെ അവൾക്കുള്ള പണി ഞാൻ തന്നെ കൊടുത്തോളം  


*****************************


ഇന്ന് വർക്ക്‌ കഴിഞ്ഞു അഹാനയും ആമിയും മിന്നുവും വീട്ടിലേക്ക് പോന്നു. വീട്ടിൽ എത്തിയതും പരിചയമില്ലാത്ത കാർ കണ്ടതും. അവര് മൂന്ന് പേരും സംശയിച്ചിട്ട് അകത്തേക്ക് കയറി. അകത്തു ഹാളിൽ ഇരിക്കുന്ന മഹതിയെ കണ്ട് ആമിയും അനുവും കൂടി അയാളെ പോയി കെട്ടിപിടിച്ചു 



"ഇക്കു... "



"ആഹാ വന്നല്ലോ എന്റെ കുഞ്ഞു പെങ്ങള്മാര് "


"ഇക്കു എപ്പോ എത്തി "അനു 


"ദേ ഇപ്പൊ കയറി വന്നതേ ഉള്ളു. "


"ആഹാ... എത്ര ആയി ഇക്കുനെ കണ്ടിട്ട്.. സുഖല്ലേ "ആമി 


"എനിക്ക് മക്കളെ. നിങ്ങളെ കാണാഞ്ഞിട്ടുള്ള വിഷമമേ ഉള്ളു. "


"അയിന് ആരേലും പറഞ്ഞോ അവിടെ പോയി നിക്കാൻ "ആമി 



"പിന്നെ നിക്കാതെ അവിടെ അല്ലെ എന്റെ ജോബ് "


"ഓഹ് പിന്നെ "അനു 


"ഹ്മ്മ് ആങ്ങളയും പെങ്ങള്മാരും ഇപ്പൊ ഒന്നായി. നമ്മൾ പുറത്തും "മിന്നു 



മിന്നു പരിഭവം പറഞ്ഞപ്പോ. ആമിയും അനുവും കൂടി പിന്നെ അവരെ രണ്ടുപേരെയും കളിയാക്കാൻ തുടങ്ങി. 



"അഹ് നിങ്ങൾ വന്നോ. എന്നാ പിന്നെ ഫ്രഷായി വരി. ഞാൻ ഫുഡ്‌ എടുത്ത് വയ്ക്കാം "മമ്മ 


പിന്നെ അവരെല്ലാരും ഫ്രെഷകൻ പോയി. 
ഇപ്പൊ വന്നത് അഹാനയുടെ ഒരേ ഒരു ബ്രദർ. പേര് ആലിൻ അജ്മൽ ഖുറൈശ്.ഡോക്ടർ ആണ് ലണ്ടനിൽ ആണ് ആള് ജോബ് ചെയ്യുന്നേ . ബാക്കി ഒക്കെ വഴിയേ മനസിലാകും  



അവര് ഫുഡ്‌ ഒക്കെ കഴിച്ചു രാത്രി റൂമിലേക്ക് കിടക്കാൻ പോയി. മിന്നു അവളെ വീട്ടിലേക്ക് പോയി. അഹാനയുടെ അബ്ബാന്റെ പെങ്ങളെ മകളാണ് മിന്നു. അജ്മൽ വന്നത് കൊണ്ട് ഇനി അവളെ ഇവിടെ നിർത്തുന്നത് ശെരിയല്ലന്ന് കരുതി മിന്നുവിന്റെ ആങ്ങള വന്നിട്ട് അവളെ കൂട്ടി കൊണ്ട് പോയി. 



അനു റൂമിൽ ചെന്നിട്ട് ബെഡിൽ  കിടന്നിട്ട്. സീലിങ്ങിലേക്ക് നോക്കി. ഇന്ന് നടന്നതൊക്കെ അവളെ മനസ്സിലേക്ക് കടന്നു വന്നു. റാസിയെ കുറിച്ച് ചിന്തിച്ചോണ്ട് കിടക്കുമ്പോൾ ആണ്. അവളെ റൂമിന്റെ ഡോർ ആരോ മുട്ടിയത്. അനു എഴുനേറ്റ് പോയി ഡോർ തുറന്നപ്പോൾ അവളെ ഇക്കു ആയിരുന്നു 


ഇക്കു റൂമിന്റെ അകത്തേക്ക് വന്നിട്ട് ബെഡിൽ ഇരുന്നു. അവളും ഇക്കുന്റെ അടുത്തിരുന്നു. ഇക്കു ചോദിക്കുന്ന കാര്യം കേട്ടപ്പോൾ അവൾ ആകാതെ അമ്പരന്നു. ഇക്കുനോട് എന്ത് മറുപടി പറയുമെന്നറിയാതെ അവൾ ഇക്കുനെ നോക്കി. 


"ആരാ റാസി. ആമിമോളും മിന്നുവും ഒക്കെ വിളിക്കുമ്പോ അവന്റെ കാര്യമേ പറയാൻ നേരമുള്ളുലോ "ഇക്കു 

"അ...അത്.. കമ്പനിയിലെ സ്റ്റാഫ് ആണ് ഇക്കു "അനു 


"ഹ്മ്മ്.. അവൻ നിന്നെ മാളിൽ വച്ചു കണ്ടപ്പോ ഏതോ dua ആണെന്നൊക്കെ പറഞ്ഞത് കേട്ടു.നേരാണോ "ഇക്കു 


"അതോ. അതുപിന്നെ അവന്ക് ആള് മാറിയതാ .അത് അന്ന് തന്നെ ക്ലിയർ ആയതാണല്ലോ ."അനു


"ഹ്മ്മ്"ഇക്കു



"അവൻ ആളെങ്ങനെയാണ് ."ഇക്കു 



"കുഴപ്പമൊന്നുമില്ല ."എന്ന് അനു ചെറു രീതിയിൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും . ഇക്കു അവളെ ഒന്ന് ഉറ്റു നോക്കി .അപ്പൊ തന്നെ അനു മുഖത്തെ ചിരിയൊക്കെ മാറ്റി .


"എന്തെയ് അനു.. മനസ്സ് ചാഞ്ചടുന്നുണ്ടോ "എന്ന് ഇക്കു കളിയാക്കിയതും .



"ഒന്ന് പോ ഇക്കു "എന്നും പറഞ്ഞോണ്ട് അവൾ ഇക്കുനേ റൂമിന് വെളിയിലേക്ക് ആക്കിയിട്ട്. അവൾ ഡോർ അടച്ചു .അവളെ മനസ്സിലേക്ക് റാസിയുടെ മുഖം കടന്നു വന്നതും .അറിയാതെ അവളെ ചുണ്ടിൽ ചിരി പടർന്നു .


അന്ന് രാത്രി മുഴുവനും അവളെ മനസ്സിൽ റാസി ആയിരുന്നു .


【【【【【【【【【【【【【【【【【【【【【【【【【【【【【【【


ഇന്നും കൂടിയേ ഗസ്റ്റ് ഹൗസിൽ വർക്ക് ഉള്ളു .അത് കഴിഞ്ഞാൽ വീണ്ടും ഓഫിസിലേക്ക് ചേക്കേറും .ഈ ജാസിയുടെ പിടിവാശി കാരണം ആണ് ഞാൻ ഇവിടെ നിൽക്കുന്നത് പോലും .

ആ അഹനനെ കാണുമ്പോൾ തന്നെ എവിടെ നിന്ന അറിയില്ല കലി എളുകുന്നെ. അവളെ ഒടുക്കത്തെ ജാഡ .ബട്ട് രണ്ട് ദിവസമായി അവൾക്ക് എന്നോട് ഉള് behaviour ന് എന്തൊമറ്റം വന്നിട്ടുണ്ടോ ഒരു സംശയം .ഇനി അതെന്റെ സംശയം മാത്രമാണോ എന്നറിയില്ല .ഞാൻ എന്നാലും അവളോട് അങ്ങനെ അടുക്കാൻ പോകാറില്ല .അതിന്റെ കാരണം നിങ്ങൾക്കറിയല്ലോ .ദുആനെ ഓര്മ വരുന്നു. പിന്നെ എന്റെ മൈൻഡ് ഒന്നാകെ ബ്ലാങ്ക് ആകും അതുകൊണ്ട് ഞാൻ അവളോട് അങ്ങനെ അടുക്കറില്ല.


വർക്ക് ഒക്കെ കഴിഞ്ഞു എല്ലാവരും ആ ഗസ്റ്റ് ഹൗസിന്റെ ഗാർഡനിൽ ചെന്നിരുന്നു ഓരോന്ന് പറയുമ്പോ ആണ് അവിടേക്ക് ഒരു കാർ വരുന്നത് കണ്ടത് .ഞങ്ങൾ എല്ലാവരും അതാര എന്നര്ഥത്തിൽ അവിടേക്ക് നോക്കി ..



ആ കാറിൽ നിന്ന് ഇറങ്ങി വന്നവൻ നേരെ അഹനന്റെയും അമിന്റെയും അടുത്തേക്ക് പോയി .അവർ തമ്മിൽ സംസാരിക്കുന്നതൊക്കെ ഞങ്ങൾ ഇവിടെ നിന്ന് നോക്കി നിന്നു .


"അതരാടാ"പാച്ചു 


"എനിക്കെങ്ങനെ അറിയാനാ. കണ്ടിട്ട് അവരുടെ relative ആണെന്ന തോന്നുന്നേ "ജാസി 


"അത് നിനക്കെങ്ങനെ അറിയ"



"അല്ല അവന്റെ ലുക്ക് കണ്ടിട്ട് അവരെ ഫാമിലിയിലുള്ള പോലെ ഉണ്ട് .എന്റെ ഒരു ഊഹം വച്ച് നോക്കണേൽ അതവളുടെ ബ്രദർ ആയിരിക്കും ."ജാസി 



"ഓഹ്......"എല്ലാവരും അവന്റെ നീരീക്ഷണം കണ്ടിട്ട് അങ്ങനെ പറഞ്ഞു .


പെട്ടെന്ന് അവര് മൂന്നുപേരും ഞങ്ങളെ നേരെ നടന്നു വന്നു .ഞങ്ങളെ അടുത് എത്തിയതും . അയാൾ എനിക്ക് നേരെ കൈ നീട്ടി 



"ഹായ് ...iam ആലിൻ അജ്മൽ ഖുറൈശ്" 



ഞാൻ അവൻക് തിരിച്ചു കൈ കൊടുത്തു .


"ഹലോ iam razik fizan malik"


അവൻ ബാക്കിയുള്ളവരെ ഒക്കെ പരിചയപ്പെട്ടിട്ട്. എന്റെ നേരെ തിരിഞ്ഞു .


"ഞാൻ ഇവരുടെ ബ്രദർ ആണ്"


എന്നവൻ പറഞ്ഞതും ആ സ്പോട്ടിൽ എല്ലാവരും ജാസിയെ നോക്കി .അവനാണേൽ ഇപ്പൊ എങ്ങനെ ഉണ്ടെടാ എന്ന മട്ടിൽ എല്ലാത്തിനെയും നോക്കി .


പിന്നെ അവൻ കുറച്ചുനേരം  സംസാരിച്ചിട്ട് അവിടന്ന് പോയി ..അഹനായും ആമിയും കൂടെ പോയി .ഇനി ഇവിടെ പണി ഒന്നും ഇല്ലാത്തൊണ്ട് ഞങ്ങളും വീട്ടിലേക്ക് പോന്നു.വീട്ടിൽ എത്തിയപ്പോ .അവിടെ ഇരിക്കുന്നവരെ കണ്ടിട്ട് സന്തോഷവും അതിലുപരി ദേഷ്യവും വന്നു 


വേറെ ആരുമല്ല .ശാനയും അവളുടെ ഉപ്പയും ഉമ്മയുമായ എന്റെ അമ്മോനും അമ്മായിയും .അവരെ കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അവരെ കൂടെ വന്ന ആ പിശാചിനെ കണ്ടിട്ട് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല .അവളൊഴികെ ബാക്കി എല്ലാരേയും നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ റൂമിലേക്ക് പോയി .




ഫ്രഷായി വരുമ്പോൾ എന്റെ ബെഡിൽ ഇരുക്കുന്നവളെ കണ്ടിട്ട് എനിക്ക് ദേഷ്യം അരിച്ചു കയറി ..



"നിന്നോടാരടി ഇതിന്റെ അകത്തേക്ക് കയറി വരാൻ പറഞ്ഞെ ."


"അതൊക്കെ ഇപ്പൊ ആരേലും പറയാണമെന്നുണ്ടോ .ഇന്നല്ലെങ്കിൽ അതികം വൈകാതെ തന്നെ ഈ റൂം എന്റേതും കൂടി ആകേണ്ടത് അല്ലെ റാസ് "ശാന


"ഛി നിർത്തേടി ...ഇനി ഒരക്ഷരം മിണ്ടരുത് .ഇറങ്ങിക്കോണം ഇപ്പൊ എന്റെ റൂമിന്നും വീട്ടിൽ നിന്നും ."


എന്നും പറഞ്ഞു ഞാൻ അവളെ ആട്ടി പുറത്താക്കി .എന്നിട്ട് ഡോർ വലിച്ചടിച്ചു.


ഓരോ ശല്യങ്ങൾ ഇറങ്ങിക്കോളും .








_____________________________


'നീ ഇപ്പൊ എന്നെ ആട്ടി പുറത്താക്കിക്കോ .വൈകാതെ നീ എനിക്ക് സ്വന്തമാകും റാസി .ആ ഒരു നിമിഷത്തിന് വേണ്ടി ഞാൻ വെയ്റ്റിങ് ആണ്...'


റാസിന്റെ റൂമിലെ ഡോറിലേക്ക് നോക്കിക്കൊണ്ട് അവൾ അങ്ങനെ മനസ്സിൽ കരുതി .


__________________________ 

ഇന്നലെയും ഇന്നുമായി ഞാൻ ഓഫീസിൽ പോയില്ല .തലക്ക് ആകെ ഭ്രാന്ത് പിടിക്കും അവിടെ പോയാൽ .ആ അഹനയുടെ ഇപ്പോഴത്തെ behavior എനിക്ക് തീരെ പിടിക്കുന്നില്ല .എന്തോ എന്റെ മേലിൽ അവൾക്കെന്തോ അധികാരം ഉള്ളപ്പോലെ ആണ് അവളെ ഇപ്പോഴത്തെ പെരുമാറ്റം .കുറച്ചു ദിവസം മുന്നേ ഞാൻ രേണുവിനോട് സംസാരിച്ചിരുന്നത് കണ്ടിട്ട് .അവൾ രേണുവിനോട് ആവശ്യമില്ലാതെ ചൂടായി .കൂടെ ഇനി അവൾ എന്നോട് സംസാരിക്കാതിരിക്കാൻ വേണ്ടി രേണുവിന് നല്ല അസ്സല് പണിയും കൊടുത്ത്.


ഇതൊക്കെ കണ്ടൊണ്ട് നിക്കാൻ കഴിയാതെ അവളോട് ചോദിയ്ക്കാൻ പോകുമ്പോൾ ജാസി എന്നെ പിടിച്ചു വയ്ക്കും . ഇവനെന്തിനാ ഇവളെ പേടിക്കുന്നെ എന്നാണ് എനിക്ക്  മനസ്സിലാകാത്തത്.


സാഹികെട്ടിട്ടാണ് ഞാൻ രണ്ട് ദിവസം ലീവ് എടുത്തത് .എന്നിട്ടും അവൾ എനിക്ക് ഒരു സ്വസ്ഥതയും തന്നില്ല .ഓഫീസിലേക്ക് വരാൻ വേണ്ടി .വിളിച്ചോണ്ടിരുന്നു .അവസാനം ഞാൻ ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു. അല്ലപിന്നെ .


ബാൽക്കണിയിൽ ഇരുന്ന് റീസുവിനോട് സംസാരിക്കുമ്പോൾ ആണ് .ഞങ്ങളെ വീട്ടിലേക്ക് രണ്ട് കാർ വന്ന് നിർത്തിയത് .


ഞാൻ റീസുവിനെ നോക്കി ആരാ എന്ന ആംഗ്യം കാണിച്ചതും .അവൾ ആവോ എന്ന മട്ടിൽ തോൾ പൊക്കി ..ഞാൻ അവളോട് വന്നേ എന്ന് പറഞ്ഞോണ്ട് താഴോട്ട് പോയി. 



അവിടെ വന്നവരെ കണ്ട് ഒരു നിമിഷം ഞെട്ടിപ്പോയി .ഞാനും റീസുവും ഉപ്പനെയും ഉമ്മനെയും നോക്കിയപ്പോ .അവർ ആകെ പകച്ചു നിക്കാണ് .


അവിടെ വന്നത് വേറെ ആരും അല്ല .അഹനായും അവളെ ഫാമിലിയും ആണ്. ഉപ്പയും ഉമ്മയും അഹനയെ കണ്ടിട്ടാണ് ഇങ്ങനെ ഞെട്ടി നിൽക്കുന്നത് എന്ന് അവര് അവളെ നോക്കുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി .


"ദുആ ."ഉമ്മ 


ഉമ്മ അവൾ ദുആ ആണെന്ന് തെറ്റ് ധരിച്ചു കാണും ഞാൻ റീസുവിനെ ണ്നോക്കിയപ്പോൾ .അവൾ ഉമ്മാന്റെ അടുത്തേക്ക് പോയി .



"ഉമ്മ ഇത് നമ്മുടെ ദുആ അല്ല ."rizu


അപ്പൊ ഉമ്മയും ഉപ്പയും റീസുവിനെ നോക്കി  ഒരുമിച്ചു .


"പിന്നെ "


"ഇത് ഇവരുടെ മകൾ അഹാന അനം ഖുറൈശ് "risu



എന്ന് അവളുടെ ഉപ്പാനെ നോക്കി risu പറഞ്ഞതും .അദ്ദേഹം അവരെ നോക്കി ചിരിച്ചു .പെട്ടെന്ന് ഉപ്പാക്ക് എവിടുന്നോ ബോധം വന്നപ്പോലെ.. അവരോട് വന്ന കാലിൽ നിൽക്കാതെ അവിടെ ഇരിക്കാൻ പറഞ്ഞു .ഉമ്മയും റീസുവും അടുക്കളയിലേക്ക് പോയി അവർക്ക് കുടിക്കാൻ വല്ലതും എടുക്കാൻ പോയി  .

ഉപ്പ അവരെ കുറിച്ചു ചോദിച്ചറിഞ്ഞു .


പിന്നെ അഹാന എഴുനേറ്റ് എന്റെ നേരെ വന്നിട്ട് എന്റെ കയ്യിലേക്ക് ഒരു പേപ്പർ തന്നു .ഞാൻ അത് തുറന്ന് നോക്കിയപ്പോൾ .ആകെ ഞെട്ടിപ്പോയി .അവളെ നോക്കിക്കൊണ്ട് 



"ഡിസ്മിസ് ലെറ്റർ "


"എസ് ഇനി നിന്നെ ഓഫിസിൽ ആവശ്യമില്ല .നീ മാലിക്ക് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ md ആണെന്ന സത്യം മറച്ചു വെച്ചതിന് നിന്നെ അവിടെ നിന്ന് പിരിച്ചു വിട്ടു  "അഹാന 



അവൾ പറയുന്നതൊന്നും മനസ്സിലാകാതെ ഞാൻ അവളെ തന്നെ നോക്കി നിന്നപ്പോ ആണ്.



"ഞങ്ങൾ ഇപ്പൊ വന്നത് ഈ കാര്യം പറയാൻ വേണ്ടി മാത്രമല്ല .വേറെ .ഒരു കാര്യം നിങ്ങളുമായി സംസാരിക്കാനും കൂടിയാണ് വന്നത് ."അഹനയുടെ ഉപ്പ


ഞാൻ അവരെ തന്നെ നോക്കി .


"അത് വേറെ ഒന്നും അല്ല .ഇത് എന്റെ മകൾ അഹാന .ഇവൾക്ക് വേണ്ടി നിങ്ങളെ മകനെ വിവാഹം ആലോചിക്കാൻ വേണ്ടി വന്നതാ .ഇവൾക്ക് ഇഷ്ടകുറവൊന്നും ഇല്ല .നിങ്ങൾക്കും ഇല്ലെങ്കിൽ ഇത് നമുക്ക് ഉറപ്പിച്ചാലോ ."അഹനയുടെ ഉപ്പ 


അത് കെട്ടൊണ്ട് വന്ന ഉമ്മയും റീസുവും എന്നെ നോക്കി .


*"സോറി അങ്കിൾ അത് നടക്കില്ല ."*


ഞാൻ പറഞ്ഞത് കേട്ട് അഹാന അടക്കം എല്ലാവരും എന്നെ തന്നെ നോക്കി 


"അതെന്താ നടക്കാത്തെ"അജ്മൽ 



"ഞാൻ അഹനായെ വിവാഹം കഴിക്കണേൽ .അത് എന്റെ ദുആനോട് ചെയ്യുന്ന ചതി ആണ്..അവള് വരുമ്പോ ഞാൻ മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു എന്നറിഞ്ഞാൽ .അത് എന്റെ ദുആക്ക് സഹിക്കാൻ പറ്റില്ല .

*എന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു .അത് എന്റെ ദുആ ആണ് അവളല്ലാതെ  വേറെ ഒരു പെൺകുട്ടിക്കും ഇന്റെ ജീവിതത്തിൽ സ്ഥാനമില്ല .*

പിന്നെ നിനക്ക് എന്നേക്കാൾ യോജിച്ച ഒരുത്തനെ തന്നെ കിട്ടും .ഞാൻ അല്ല നിനക്ക് യോജിച്ചവൻ ."


ഞാൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് ബൈക്കിന്റെ കീയും എടുത്ത് ജാസിന്റെ വീട്ടിൽ പോയി അവനെയും കൂട്ടി നേരെ ബീച്ചിലേക്ക് പോയി .



"ഡാ . അവളെങ്ങനെ അറിഞ്ഞു ഞാൻ മാലിക് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എംഡി ആണെന്ന് "


അവനെ പിടിച്ചു തള്ളിക്കൊണ്ട് ഞാൻ ചോദിച്ചതും .അവൻ ഞാൻ പറയാം എന്ന് പറഞ്ഞിട്ട് .ഡ്രെസ്സിലുള്ള പൊടി ഒക്കെ തട്ടി .എന്നെ നോക്കി.


"അത് ഇന്നലെ ഞാൻ പാച്ചുവിന് വിളിച്ചിരുന്നു ഓഫീസിൽ വച്ച് .നിന്റെ കാര്യം പറയുമ്പോ .അത് കേട്ട് അവിടേക്ക് ആ അഹാന വന്നു .അവൾ ആദ്യം നിന്നെ കുറിച്ചു എന്നോട് ചോദിച്ചു .ഞാൻ ഓരോന്ന് പറഞ്ഞു തടി തപ്പിയെങ്കിലും അവസാനം അവൾ ഞാൻ പാച്ചുവിനോട് നിന്നെ കുറിച്ച് സംസാരിച്ചതെല്ലാം കേട്ടു എന്ന് പറഞ്ഞപ്പോൾ .മനുഷ്യൻ ആകെ കുഴങ്ങി പോയി .


അവസാനം ഞാൻ എല്ലാം പറഞ്ഞു .അത് കേട്ട് അവൾ എന്നെ ഒന്ന് നോക്കിയിട്ട് .നേരെ ഓഫീസിൽ നിന്ന് ഇറങ്ങി പോയി ..


അല്ല നീയെങ്ങനെ അറിഞ്ഞു .അവൾ എല്ലാ കാര്യങ്ങളും അറിഞ്ഞു എന്ന്"ജാസി 



ഞാൻ ഇന്ന് സംഭവിച്ചതെല്ലാം പറഞ്ഞു കൊടുത്തു .



"ശെരിക്കും ...സത്യാണോ. അവൾ നിന്നെ പ്രൊപോസ് ചെയ്തോ "ജാസി 


"അവൾ നേരിട്ട് പറഞ്ഞില്ല ബട്ട് അവളെ ഉപ്പ പറഞ്ഞു "


"ആരായാലും പറഞ്ഞില്ലേ ...ശ്യേ... നീ എന്തിനാടാ ദുആന്റെ കാര്യം പറയാൻ നിന്നെ "ജാസി 



"പിന്നെ .ഞാൻ എന്ത് വേണം അവളെ കെട്ടണോ ഹേ... അപ്പൊ എന്റെ ദുആയോ "


"ഡാ ..."ജാസി 


"മതി ...ആരും അവളെ കെട്ടണം എന്ന് പറഞ്ഞോണ്ട് എന്റെ അടുത്തേക്ക് വരണ്ട ."


എന്നവനോട് പറഞ്ഞിട്ട് ..ഞാൻ ബൈക്കും എടുത്ത് അവിടന്ന് പോന്നു

.....................................


ദിവസങ്ങൾ അങ്ങനെ കടന്നു നീങ്ങി .ഞാൻ ഇപ്പൊ നമ്മളെ ഓഫീസിൽ ആണ് .പാച്ചുവും ബാസിയും എനിക്ക് കൂട്ടായിട്ട് ഇവിടെ തന്നെ ഉണ്ട് .


ഞങ്ങൾ മൂന്ന് പേരും ഓഫിസിലെ ക്യാബിനിൽ ഇരുന്ന് ഗെയിം കളിച്ചോണ്ടിരിക്കുമ്പോ ആണ്. എനിക്കൊരു കാൾ വന്നത്  .ഞാൻ അപ്പൊ തന്നെ അതെടുത്തു .


വിളിച്ചത് എന്റെ ഫ്രണ്ട് ആയിരുന്നു 


"ഡാ ....റാസി .ഞാൻ അന്വഷിച്ചു ."


"എന്നിട്ട് എന്തായി ."

"ഡാ അവിടന്ന് താഴോട്ട് വീണാൽ .മരണം ഉറപ്പാണ് .പക്ഷെ "


"പക്ഷെ .ഒന്ന് തെളിച്ചു പറയടാ"


"പക്ഷെ ..ജീവൻ തിരിച്ചു കിട്ടിയവരും ഉണ്ടെന്ന് പറഞ്ഞു കേട്ടു.ഉറപ്പില്ല ."


"ഓക്കേ ..thanku da"


ഞാൻ അവന്റെ കാൾ കട്ട് ആക്കി .ഇതുമതി എനിക്കെന്റെ ദുആനെ കണ്ടുപിടിക്കാനുള്ള വഴി .എനിക്കുറപ്പാ .അവൾ ഈ ലോകത് എവിടേലും ഉണ്ടാകും .



"ഡാ ആരാ വിളിച്ചേ.'പാച്ചു 


ഞാൻ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞു .


"ഡാ ...നീ ഉറപ്പിക്കല്ലേ ."ബാസി 


"ഇല്ലട. എനിക്കുറപ്പുണ്ട് .അവൾ ഇപ്പോഴും ഈ ലോകത് ഏതേലും ഒരു കോണിൽ ഉണ്ടാകും ..."


"ഹ്മ്മ് ...നമുക്ക് അന്വഷിക്കാം ഡാ ...."



പെട്ടെന്ന് അവിടേക്ക് ജാസി കടന്നു വന്നു .ഞങ്ങൾ എല്ലാവരും അവനെന്താ ഇവിടെ എന്ന മട്ടിൽ നോക്കി 



"നീ എന്താടാ ഇവിടെ "


"ഡാ ...അഹനന്റെ കല്യാണം ഉറപ്പിച്ചു ."ജാസി 



"ആണോ നല്ല കാര്യം ...ആരാടാ ആ നിർഭാഗ്യവാൻ"


"അതൊന്നും അറിയില്ല .പക്ഷെ അവൾ ഇവിടേക്ക് വരും "ജാസി 


"യെന്തിന്ന്"


"അവളുടെ കല്യാണത്തിന് ഇന്റീരിയർ വർക്ക് നിന്റെ കമ്പനിയെ ഏൽപ്പിക്കാൻ ."ജാസി 



"ഓഹോ ..."



"അഹ് ...."


"മേ ഐ coming "പെട്ടെന്ന് അങ്ങനെ ഒരു ശബ്‌ദം കേട്ടതും .ഞങ്ങൾ എല്ലാവരും അതാര എന്ന് നോക്കി 


ജാസി പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് ഇവിടെ എത്തുമെന്ന് കരുതിയില്ല .


"Yes'


അവൾ അകത്തേക്ക് വന്നു .എന്നിട്ട് എനിക്ക് നേരെ ഒരു കാർഡ് നീട്ടി .

ഞാൻ അത് തുറന്ന് നോക്കിയപ്പോൾ ഇൻവിറ്റേഷൻ കാർഡ് ആണ്.

AHANA ANAM QURAISH
               WED'S 
DHANISH ASHMAL 



എന്ന് ആ കാർഡിൽ എഴുതിയിരിക്കുന്നത് കണ്ടിട്ട് ...ഞാൻ അവളെ ഒന്ന് ഉറ്റു നോക്കി ..



"വരണം Mr. Razik fizan malik. എന്റെ മാര്യേജിന്. ഈ മാസം ലാസ്റ്റിന് ആണ്.. വരുമെന്ന് പ്രദീക്ഷിക്കുന്നു .


പിന്നെ നിങ്ങളെ കമ്പനിയെ ഇന്റീരിയർ വർക്ക്  ഏൽപ്പിക്കാൻ ആയിരുന്നു പ്ലാനിങ് .പിന്നെ തോന്നി വേണ്ട എന്ന് .anyway date മറക്കണ്ട "


എന്നും പറഞ്ഞോണ്ട് ആ മൂധേവി അവിടന്ന് പോയി .



"ഡാ അപ്പൊ ശെരിക്കും അവളെ കല്യാണം ആണോ "പാച്ചു 


"പിന്നെ എന്ത് തേങ്ങായാടാ അവൾ ഇപ്പൊ പറഞ്ഞിട്ട് പോയത്. അല്ലപിന്നെ "




അവളോട് ഉള്ള ദേഷ്യം മൂത് ഞാൻ അവിടന്ന് ഇറങ്ങി പോന്നു.


എന്തായാലും വേണ്ടില്ല അവളെ ശല്യം ഇതോടെ തീരുവല്ലോ ...uff....



ഞാൻ പിന്നെ ഓഫീസിലേക്ക് പോയില്ല  .നേരെ വീട്ടിലേക്ക് പോയി .

വീട്ടിൽ എത്തിയപ്പോ ഞാൻ റീസുവിനോട് കാര്യങ്ങളൊക്കെ പറഞ്ഞു .അവളെ മുഖം ഇപ്പൊ കണ്ടാൽ തോന്നും അവളെ നാത്തൂന് വേറെ കല്യാണം കഴിക്കാൻ പോവാണ് എന്ന്. അതുപോലെ ഉണ്ട് അവളെ മുഖം .


ഞാൻ അവളോട് എന്തെടി എന്ന് ചോദിച്ചപ്പോൾ .ഒന്നൂല്യ എന്ന് തോള് പൊക്കിയിട്ട്. അവളെ റൂമിലേക്ക് പോയി .






©©©©©©©©©©©©©©©©©©©©©©©©©©©©©©




ഇന്നാണ് ആ മൂധേവിന്റെ കല്യാണം .ഡെവിൽ കിങ്സിനെയും റൗഡി ഗേൾസിനെയും അവൾ ക്ഷണിച്ചിരുന്നു .


അവരെല്ലാവരും ഇപ്പൊ അവളെ വീട്ടിൽ എതിയിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു .



ഞാൻ പിന്നെ വൈകിക്കാതെ നേരെ ഓഡിറ്റോറി യത്തിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ആ അഹനയുടെ അങ്ങളയെ കണ്ടു .അവൻ ഒരു ആശ്രമത്തിന്റെ മുന്നിൽ നിന്ന് കാറിൽ കേറി പോകുന്നതാണ് കണ്ടത് 



ഇവന്റെ പെങ്ങളെ കല്യാണം ആയിട്ടും അവനെന്താ ഇവിടെ .ഞാൻ ആ ആശ്രമത്തിന്റെ അടുത്ത ബൈക്ക് പാർക്ക് ചെയ്തിട്ട് .അതിന്റെ അകത്തേക്ക് കടന്നു .അതൊരു വൈദ്യ ചികിത്സാ കേന്ത്രം  കൂടി ആണെന്ന് അതിന്റെ അകത്തു കടന്നപ്പോ ആണ് മനസ്സിലായത് .


ഞാൻ അവിടെ ഒന്നാകെ വീക്ഷിച്ചു ....ഇവിടെ ഉള്ള ആരോടാ ഞാൻ ഇപ്പൊ ചോദിക്ക .....


പെട്ടെന്ന് അവിടെ ഒരാളെ കണ്ടതും.ഞാൻ ഞെട്ടിപ്പോയി .ഇവളെന്താ ഇവിടെ  .ഞാൻ അയാളെ അടുത്തേക്ക് പോയി .


"ശബാന ......"


 വിളിക്കേട്ടു അവളെന്നെ  അമ്പരപ്പോടെ നോക്കി ...



"റാസി ....നീ എന്താ ഇവിടെ ..."ശബാന 



"അതൊക്കെ പറയാം .ആദ്യം നീ എന്താ ഇവിടെ എന്ന് പറ"


'അത് എന്ത് ചോദ്യ .ഞാൻ ഇപ്പൊ എഴുനേറ്റ് നടക്കുന്നത് പോലും .ഇവിടത്തെ ചികിത്സ കൊണ്ടാണ് ."


അവൾ അത് പറഞ്ഞപ്പോഴാണ് ഇവൾക്ക് എഴുനേറ്റ് നടക്കാൻ പറ്റിയിരുന്നില്ല എന്ന കാര്യം ഓർക്കുന്നത് .ഇപ്പൊ ഇവൾ ആരുടേയും സഹായം ഇല്ലാതെ ആണ് എന്റെ മുന്നിൽ നിൽക്കുന്നത് .

എനിക്ക് ഇപ്പൊ അവളോട് ഒരു ദേഷ്യവും ഇല്ല .കാരണം ആ ശബാന അല്ല ഇപ്പൊ .ഒരുപാട് മാറ്റം അവളിൽ വന്നിട്ടുണ്ട് എന്ന് അവളെ സംസാരം കേട്ടാൽ തന്നെ മനസിലാക്കാം .



"റാസി ...നീ എന്താ ഇവിടെ എന്ന് പറഞ്ഞില്ല ."ശബാന 


"ആ അത് ..എനിക്ക് അറിയുന്ന ഒരാൾ ഇവിടന്ന് ഇറങ്ങി പോകുന്നത് കണ്ടു .ആ ആളുടെ പെങ്ങളെ കല്യാണം കൂടി ആണ്. അപ്പൊ അവൻ അവിടെ അല്ലെ ഉണ്ടാകേണ്ട.പിന്നെ എങ്ങനെ ഇവിടെ വന്നു അറിയാന "


"നീ ആരെ കുറിച്ച പറയുന്നേ. അവന്റെ പേര് എന്താ "ശബാന 



"ആലിൻ അജ്മൽ ഖുറൈശ്. അറിയോ "



"നീ പറഞ്ഞത് dr. ആലിൻ അജ്മൽ ഖുറൈഷിനെ ആണോ "ശബാന 


"അതെ.. നിനക്ക് അറിയോ "


"യാ.... അറിയാം... "ശബാന 



"എങ്ങനെ... "



"അവന്റെ പെങ്ങൾ ഇതുവരെ ഇവിടെ  ഉണ്ടായിരുന്നു. "ശബാന 



"പെങ്ങളോ... ഏത് പെങ്ങൾ "


"അവന്റെ മൂത്ത പെങ്ങൾ അഹാന അനം ഖുറൈശ്.... "ശബാന 



"Whatttttttt"


"എന്ത് പറ്റി... അവളെ അറിയോ നിനക്ക്. "ശബാന 


"അതെ. അവളെന്താ ഇവിടെ "


"Enth ചോദ്യ റാസി... ഇവിടേക്ക് എന്തിനാ വരുന്നേ. ചികിൽസിക്കാൻ അല്ലെ. അവളും അതിന് തന്നെ ആണ് വന്നത് "ശബാന 



"ചികില്സിക്കാനോ.. അതിന് അവൾക്കെന്താ കുഴപ്പം. "



"അവൾക്ക് ആക്‌സിഡന്റ് പറ്റിയിട്ട്. ഒരു വർഷത്തോളം ആയി കിടപ്പിലായിരുന്നു. ഇപ്പൊ ഏകദേശം നടന്നു വരുന്നുണ്ട് അവൾ. "


ശബാന പറഞ്ഞതൊന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഇവിടെ ഉള്ള അഹാന ആണെങ്കിൽ അപ്പൊ അതാരാ.. 


ഒട്ടും സമയം കളയാതെ ഞാൻ ശബാനയോട് ബൈ പറഞ്ഞു നേരെ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വിട്ടു.. 

അവിടെ എത്തിയതും. ബൈക്ക് പാർക്ക്‌ ചെയ്ത്. നേരെ ഓഡിറ്റോറിയത്തിന്റെ അകത്തേക്ക് കടന്നു. നമ്മളെ ഫ്രണ്ട്സ് എല്ലാം ഒരു ഭാഗത്തു നിൽക്കുന്നുണ്ട്. ഞാൻ അവരെ   നോക്കി. ജാസി  എന്നെ കണ്ടതും. ബാക്കിയുള്ളവർക്ക് എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു. 


അവരിൽ നിന്ന് നോട്ടം തെറ്റിച്ചു. ഞാൻ നേരെ സ്റ്റേജിലേക്ക് നോക്കി. നികാഹ് കഴിഞ്ഞു എന്നാണ് തോന്നുന്നേ. അഹാന കല്യാണ ചെക്കൻ അഭിമുഖം ആയി നിൽക്കാണ്. അവിടെ എങ്ങും അജ്മലിനെ കാണുന്നില്ല. ഞാൻ അവിടെ കൂടിയിരിക്കുന്ന vip മാരെ ഒന്നും വക വയ്ക്കാതെ. ആ ഹാൾ മുഴുവനും കേൾക്കെ വിധം ഞാൻ അവളെ വിളിച്ചു 



*"അഹാന..."*



ഇപ്പൊ എല്ലാവരും എന്നെ നോക്കി. ഞാൻ ആരെയും നോക്കാതെ നേരെ സ്റ്റേജിലേക്ക് കയറി. അവൾക്ക് അഭിമുഖമായി നിന്നു... 



"പറയടി നീ ആരാ... "



"റാസിക്ക.. ഇങ്ങക്ക് വട്ടായോ. ദീദിയെ ഇങ്ങക്ക് അറീലെ. "ആമി 


"നിന്റെ ദീദിയെ എനിക്കറിയാം. പക്ഷെ ഇവളേതാ എന്നെനിക്കറിയണം. "


അപ്പോയെക്കും അവിടേക്ക് നമ്മളെ ഫ്രണ്ട്സ് കയറി വന്നു 


"ഡാ... നീ എന്തൊക്കെയട പറയുന്നേ.. "അച്ചായൻ 


"ഞാൻ എന്താ പറയുന്നേ എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. 

നിന്റെ ആങ്ങള എവിടെ. അവനോട് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. നീ അവന്റെ പെങ്ങൾ ആണേൽ. നിന്റെ കല്യാണത്തിന്റെ അന്ന് ഇവിടെ ഉണ്ടാകേണ്ട അവൻ പിന്നെങ്ങനെ ആശ്രമത്തിൽ എത്തി.അവൻ എന്താ അവിടെ കാര്യം  "


"അത് ഞാൻ പറഞ്ഞാൽ മതിയോ റാസി "


പെട്ടെന്ന് അങ്ങനെ ആരോ പറഞ്ഞതും.ഞങ്ങൾ എല്ലാവരും അതാരാണെന്ന് നോക്കി. 


അവിടെ നിക്കുന്നവളെ കണ്ട് ഞെട്ടി. എന്താ ഇവിടെ നടക്കുന്നെ.... സ്വപ്നം ആണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. 



അഹാനയെ പോലെ തന്നെ ഉള്ള ഒരു പെൺകുട്ടി. അവിടെ നിക്കുന്നത് കണ്ടിട്ട്. ആകെ കിളി പോയ അവസ്ഥയിൽ ആണ് അഹാനയുടെ ഫാമിലി ഒഴികെ ബാക്കി എല്ലാവരും. 


അവളെ കൂടെ അജ്മലും ഉണ്ടായിരുന്നു. അവര് രണ്ടുപേരും എനിക്ക് അരികെ നടന്നു വന്നു. 


"നീ പറഞ്ഞത് ശെരിയാ അഹാനന്റെ കല്യാണം ആയിട്ടും അവളുടെ ആങ്ങള എന്തിന് ആശ്രമത്തിലേക്ക് പോകുന്നെ... അല്ലെ റാസി "



അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ ഞാൻ അവളെ നോക്കി. 



"അത് വേറൊന്നും കൊണ്ടല്ല.  അഹാന അവിടെ ഉള്ളപ്പോ പിന്നെ എങ്ങനെ അവളുടെ ആങ്ങള ഇവിടെ  നിക്കും .അവൾ വേണ്ടേ കല്യാണം നടക്കാൻ ... "

ഇവൾ ഇതെന്തൊക്കെയാ പറയുന്നേ.ഇവൾ അഹാന അല്ലെങ്കിൽ അതാണോ അഹാന.  ഇനി ട്വിൻസ് ആണോ. Oh തലക്ക് പിരാന്ത് പിടിക്കുന്നു. 



"കൂൾ റാസി.. നിനക്ക് ഇപ്പൊ ആകെ കൺഫ്യൂഷൻ ആയിരിക്കും എന്നറിയാം. നിന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഞാൻ തരാം. അതിന് മുന്നേ എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് "


ഇനി നിനക്കെന്താ പറയാനുള്ളെ എന്നാ മട്ടിൽ ഞാൻ അവളെ നോക്കി. 


*"നിനക്ക് നിന്റെ ദുആ അടുത്ത് ഉണ്ടായിട്ടും അവളെ മനസ്സിലാക്കാൻ പറ്റിയില്ലേ റാസി "*


എന്നവൾ പറഞ്ഞത് കേട്ട്. എന്റെ നെഞ്ചോന്ന് കാളി. എന്താണെന്ന് അറിയില്ല. ഇനി ദുആന്റെ പേര് മൊഴിഞ്ഞിട്ടാണോ എന്നറിയില്ല. ഹാർട്ട്‌ ബീറ്റ് ഒക്കെ കൂടി വരുന്ന പോലെ. 


അവൾ എന്റെ മുഖത്തേക്ക് ഒരു ചെറു പുഞ്ചിരിയാലെ നോക്കിയിട്ട് 



"നിന്റെ സംശയം ശെരിയാണ് റാസി.. ഞാൻ അല്ല അഹാന.. അവളാണ്..  *ഞാൻ നിന്റെ ദുആയാണ്* എന്ന് അവൾ പറഞ്ഞത് കേട്ട്.. നെഞ്ചിൽ ഇടി വെട്ടിയപോലെ.. 


ഞാൻ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നും. 


ഇത്രയും കാലം ഞാൻ ആർക്ക് വേണ്ടിയാണോ കാത്ത് നിന്നത് അവളെന്റെ കൂടെ ഉണ്ടായിട്ടും എനിക്ക് മനസ്സിലാക്കാൻ കഴിയാഞ്ഞത് ഓർത്തിട്ട്.. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.. 



"എനിക്കറിയാം നിന്റെ മനസ്സിൽ ഇപ്പൊ എന്താ ഉള്ളെ എന്ന്.. തൊട്ടടുത്തുണ്ടായിട്ടും നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നോർത്തു സ്വയം പഴിചാരായിരിക്കും അല്ലെ... "


എന്നെ നോക്കി അത്രയും പറഞ്ഞപ്പോൾ... ഞാൻ ആകെ തളർന്ന പോലെ ആയി. അവളോട് എന്ത് മറുപടി പറയുമെന്ന് ആലോചിച്ചു നിക്കുമ്പോ ആണ്. 



"ഡി.... dua... നീ എന്നിട്ട് ഇത്രയും ദിവസമായിട്ടും എന്താ ഞങ്ങളോട് പറയാഞ്ഞേ. അറ്റ്ലീസ്റ്റ് റാസിക്കാനോടെങ്കിലും അനക്ക് പറഞ്ഞൂടായിരുന്നോ "നെച്ചു 



"എല്ലാം ഞാൻ പറയാം. ആദ്യം ഇവരുടെ കല്യാണം നടക്കട്ടെ. നമ്മളായിട്ട് എന്തിനാ. "


അവൾ പറഞ്ഞതിനോട് എല്ലാവരും യോജിച്ചെങ്കിലും. എന്തോ എനിക്ക് ഒരു നിമിഷം പോലും അവിടെ നിക്കാൻ തോന്നിയില്ല.. ആർക്കും മുഖം കൊടുക്കാതെ ഞാൻ അവിടന്ന് ഇറങ്ങി. വണ്ടിയും എടുത്ത് എങ്ങോട്ടെന്നില്ലാതെ പോയി 


@@@@@@@@@@@@@@@@@@@@



Ooi... എല്ലാരും നമ്മളെ മറന്നോ.. ഇല്ലന്നറിയാം. എല്ലാവരെയും ഞാൻ ഒരുപാട് miss ചെയ്തുട്ടോ.. പിന്നെ നമ്മൾ എവിടെ ആയിരുന്നു എന്നൊക്കെ അറിയണ്ടേ..ബാ.. നമുക്ക് സ്റ്റോറിയിലേക്ക് പോകാം.. 


റാസി അവിടന്ന് ഇറങ്ങി പോകുന്നത്   ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു..



പെട്ടെന്ന് അജുക്ക എന്റെ തോളിൽ കൈ വച്ചിട്ട് കണ്ണ് ചിമ്മിയതും. ഞാൻ ചെറു പുഞ്ചിരിയാലെ അഹാനന്റെ അടുത്തേക്ക് പോയി.. അവളെ കെട്ടിപിടിച്ചു. 



"എന്നാ പിന്നെ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ.. ഇക്കു പറഞ്ഞ പോലെ ഞാൻ ചെയ്തപ്പോൾ എനിക്ക് ഉപ്പനെയും ഉമ്മനെയും കുഞ്ഞു അനുജത്തിയേയും. കട്ടക്ക് കൂടെ നിക്കുന്ന ഒരു ചങ്കിനെയും കിട്ടി.. എല്ലാവരും എനിക്ക് പ്രിയപെട്ടവരായി എന്റെ മനസ്സിൽ എപ്പോഴും ഉണ്ടാകും.. ഞാൻ പോയാൽ എല്ലാവരെയും നല്ലോണം miss ചെയ്യും. "


എന്ന് പറഞ്ഞു തീരലും മമ്മ വന്നെന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ മമ്മനെ ആശ്വസിപ്പിച്ചു. അബ്ബാന്റെ അടുത്തേക്ക് പോയി . അബ്ബ ഓരോന്ന് പറഞ്ഞു എന്നെ കരയിപ്പിച്ചു. പിന്നെ മിന്നുന്റെ അടുത്തേക്ക് പോയപ്പോൾ. അവൾ എന്നെ കെട്ടിപിടിച്ചു 


"എടി അന്റെ കല്യാണത്തിന് എന്നെ വിളിക്കണേ കുരിപ്പേ "


"പോടീ പെണ്ണെ.. എന്റെ നാത്തൂൻ ഇല്ലാതെ എങ്ങനെ ആടി കല്യാണം നടക്ക "മിന്നു 


"ഉം ഉം.. വിളിച്ചാൽ മതി "



ഞാൻ പിന്നെ നേരെ ആമി മോളെ അടുത്തേക്ക് പോയപ്പോൾ.. പെണ്ണ് തലയും താഴ്ത്തി നിക്കാണ്.. ഞാൻ അവളെ താടി പിടിച്ചു ഉയർത്തി 


"എന്താടി പെണ്ണെ "



"ദീദി "എന്നും പറഞ്ഞു. പെണ്ണ് പൊട്ടി കരഞ്ഞു... ഞാൻ അവളെ പിടിച്ചു മാറ്റി 



"ഇനി കരഞ്ഞാൽ.. എന്റെ കയ്യിന്ന് തല്ല് കിട്ടും.. അതോണ്ട് കണ്ണൊക്കെ തുടച്ചെ "


അവൾ കണ്ണൊക്കെ തുടച്ചു 



"ഇനി ചിരിക്ക് "


അവൾ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. ഞാൻ അവളെ നെറുകയിൽ ചുംബിച്ചു. അവസാനം അഹാനയുടെ അടുത്തേക്ക് പോയി. 


"താങ്ക്സ് "അഹാന 


ഞാൻ അവളെ നോക്കി പുഞ്ചിരിച്ചിട്ട് കെട്ടിപിടിച്ചു. 


"നമുക്ക് ഇനിയും കാണാം. "



എന്ന് പറഞ്ഞു. ഇക്കുന്റെ അടുത്തേക്ക് പോയി.. ഇക്കുന്റെ വയറ്റിയിട്ട് ഒരു കുത്ത് കൊടുത്ത് 


"ഔ ഇന്റെ പെണ്ണെ.. "ഇക്കു 


"അപ്പൊ എങ്ങനാ.. ഞാൻ എന്നാ പോട്ടെ.. ഇടക്ക് അങ്ങോട്ടേക്ക് ഒക്കെ ഒന്ന് വരണെ.. ഡോക്ടറെ... "


"പിന്നല്ലാതെ... "ഇക്കു 



എല്ലാവരോടും യാത്ര പറഞ്ഞു. ഞാൻ നമ്മളെ ടീമ്സിനെ നോക്കി. അവരോട് പോകാമെന്നു പറഞ്ഞപ്പോൾ.. എല്ലാവരും അവിടന്ന് ഇറങ്ങി.. 


ഒരു വർഷം എന്റെ ഫാമിലി ആയിരുന്നു ഇവർ.. അവരെ ഒക്കെ വിട്ടു പോകുമ്പോൾ മനസ്സ് വല്ലാതെ നീറുന്നുണ്ടെങ്കിലും.. എന്നായാലും ഞാൻ അവരിൽ നിന്ന് വിട്ടുമാറേണ്ടതല്ലേ.. 


അവരെ അവസാനമായി ഒന്ന് നോക്കിയിട്ട് ഞങ്ങൾ അവിടം വിട്ടു.... 




നേരെ എന്റെ വീടിന്റെ മുന്നിൽ ആണ് എത്തിയത്.. എല്ലാവരും കാറിൽ നിന്ന് ഇറങ്ങി.ഞാൻ ശ്വാസം വലിച്ചു വിട്ടിട്ട്.. കാറിൽ നിന്ന് പുറത്തിറങ്ങി. 


വീട് ഒന്നാകെ കണ്ണോടിച്ചു. ഒരു വർഷത്തിന് ഇടക്ക് ഞാൻ ഇവിടേക്ക് വന്നിട്ടുണ്ടെലും.. ആരും എന്നെ കണ്ടിട്ടില്ലായിരുന്നു. 



"വാ dua. "ലെച്ചു 


ഞാൻ അവരെ ഒക്കെ നോക്കി പുഞ്ചിരിച്ചിട്ട് അവരെ പിന്നാലെ നടന്നു. 



 അകത്തു കടന്നതും സോഫയിൽ ഇരിക്കുന്ന ഉപ്പയും ഇക്കുവിനെയും ആണ് കണ്ടത്. എല്ലാവരെ പിറകിൽ ആയിരുന്നു ഞാൻ.. അതുകൊണ്ട് അവര് എന്നെ കണ്ടില്ല. 



"അഹ് മക്കളോ.. എന്താ ഈ വഴിക്ക്... "എന്ന് ഉപ്പ പറഞ്ഞപ്പോ.. ഇക്കു ഫോണിൽ നിന്ന് തല ഉയർത്തി എനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി. 


"നിങ്ങൾ എപ്പോ വന്നു "ഇക്കു 


പെട്ടെന്ന് എല്ലാവരും എന്റെ മുന്നിൽ നിന്ന് മാറി നിന്നതും. ഞാൻ ഉപ്പനെയുംഇക്കുനേയും നോക്കി .അവർ കണ്മുന്നിൽ നടക്കുന്നത് സത്യമാണോ എന്നറിയാത്ത ഒരവസ്ഥയിൽ എന്നെ നോക്കി .


"ദു.....ആ....."ഉപ്പ 



"Uppaaa"


എന്ന് വിളിച്ചോണ്ട് ഉപ്പാനെ പോയി കെട്ടിപിടിച്ചു .പൊട്ടിക്കരഞ്ഞു .ഇത്രയും എന്റെ ഉപ്പാനെ ഒന്ന് കാണാൻ ഞാൻ വന്നില്ലല്ലോ .ഞാൻ കാരണം ഒരുപാട് വിഷമിച്ചു കാണും...


"എനിക്കറിയമായിരുന്നു ...ഇന്റെ കുട്ടി വരുമെന്ന് ..അവൾക്ക് ഞങ്ങളെയൊന്നും തനിച്ചാക്കി പോകാൻ കഴിയില്ലെന്ന് അറിയാം ..."ഉപ്പ 



ഞാൻ ഉപ്പാനെ തന്നെ നിറ കണ്ണുകളോട് നോക്കി ...പെട്ടന്ന് ആരോ എന്നെ തലോടിയതും ...ഞാൻ അതാരഎന്ന് നോക്കി ..

ഇക്കു ആയിരന്നു ..ഞാൻ ഇക്കുനേ കെട്ടിപിടിച്ചു .



എല്ലാരേയും ഞാൻ ഒരുപാട് മിസ്സ് ചെയ്തു ..


"എവിടെ ആയിരുന്നു മോളെ നീ ....'ഇക്കു 



"എല്ലാം പറയാം ഇക്കു ...ആദ്യം എനിക്ക് ഉമ്മാനെ കാണണം ...എവിടെ എന്റെ ഉമ്മ "


മറുപടി ആയി ..ഇക്കു ...റൂമിലേക്ക് ചൂണ്ടി കാണിച്ചതും ..ഞാൻ അവിടേക്ക് പോയി ..ഉമ്മ കിടക്കുവണ് ..ഞാൻ ഉമ്മാന്റെ അരികിൽ ചെന്നിരുന്നു ..


"ഉമ്മ ..."


എന്ന് വിളിച്ചതും ..ഉമ്മ കണ്ണ് തുറന്ന് എന്നെ നോക്കി ...ഉമ്മാന്റെ കണ്ണിൽ കണ്ട സന്തോഷം ..എങ്ങനെയാ പ്രകടിപ്പിക്ക എന്നെനിക്കറിയില്ല ...


"മോളെ ....'എന്ന് വിളിച്ചോണ്ട് ഉമ്മ എന്നെ വാരി പുണർന്നതും... ഞാൻ ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു .പാവം ഒരുപാട് കരഞ്ഞു ഞാൻ കാരണം ..അതിനൊക്കെ എന്ത് പ്രായശ്ചിത്തം ആൺ റബ്ബേ ഞാൻ ചെയ്യേണ്ടേ ...



പിന്നെ എല്ലാവരും എവിടെ ആയിരുന്നു ..നീ ...എന്തിനാ എല്ലാവരെ മുന്നിലും നീ അഭിനയിച്ചേ..അന്ന് എന്താ അനക്ക് സംഭവിച്ചേ...


അങ്ങനെ തുടങ്ങി ...ഒരുപാട് ചോദ്യങ്ങൾ എനിക്ക് നേരെ വന്നതും ..ഞാൻ എല്ലാവരോടും ആ പറയാം ..എന്നൊക്കെ പറഞ്ഞു 



"റാസി എവിടെ "



"ഞാൻ ഇവിടെ ഉണ്ട് ..."


പെട്ടെന്ന് അങ്ങനെ ഒരു ശബ്‌ദം കേട്ടതും ..എല്ലാവരും അയാളിലേക്ക് നോക്കി ..അത് റാസി ആയിരുന്നു .എല്ലാരെ പിറകിൽ നിന്ന് അവൻ എന്നെ നോക്കിക്കൊണ്ട് മുന്നോട്ട് വന്നു 



*"ഇനി പറ... നീ എന്തിന് അഹാന എന്ന മുഖം മൂടി ധരിച്ചു ഞങ്ങളെ മുന്നിൽ അഭിനയിച്ചത് ..."*

റാസി എന്നെ നോക്കി ഉച്ചത്തിൽ പറഞ്ഞതും. ഞാൻ അവനെയും ബാക്കി എല്ലാവരെയും നോക്കിയിട്ട് പറയാമെന്നു പറഞ്ഞു. 

......••••••••••••°°°°°°°°•••••••••••••..........


ആ ഉയരത്തിൽ നിന്ന് ഞാൻ താഴെ വീണപ്പോൾ ഒരിക്കലും ഞാൻ പ്രദീക്ഷിച്ചില്ലയിരുന്നു .എനിക്ക് ജീവൻ ഉണ്ടാകുമെന്ന് ...ഇതെന്റെ പുനർജ്ജന്മം ആണ്...


എന്നെ ആ ജന്മത്തിലേക്ക് കൊണ്ട് വന്നത് അജുക്ക ആയിരുന്നു .


ആ മലയുടെ താഴെ ഫോറെസ്റ് ആണ്... അവിടെ ഔഷധ ചെടികൾ ഒക്കെ ഉണ്ട് ..അത് ശേഖരിക്കാൻ വന്ന അജുകയും പിന്നെ കുറച്ചു വേറെ ആൾക്കാരും ഉണ്ടായിരുന്നു ..താഴോട്ട് വീണ ഞങ്ങളെ അവര് കണ്ട്. അപ്പൊ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി .മൂന്ന്  മാസം  ഞാൻ കോമ സ്റ്റേജിൽ ആയിരുന്നു .


പിന്നെ എനിക്ക് ബോധം വന്നപ്പോൾ.. ഞാൻ എന്റെ വീട്ടു കാരെ അന്വഷിച്ചു..


അന്നേരം അജുക്ക എന്താ അന്ന് സംഭവിച്ചേ,ഞാൻ എങ്ങനെ ഇവിടെ എത്തി എന്നൊക്കെ എനിക്ക് പറഞ്ഞു തന്നു .


എനിക്ക് എന്റെ വീട്ടുകാരെയും ഫ്രണ്ട്സിനെയും കാണണം എന്ന് പറഞ്ഞപ്പോൾ അജുക്ക എനിക്ക് മുന്നിൽ ഒരാവശ്യം പറഞ്ഞു. അജുക്ക പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അത് നിഷേധിക്കാൻ കഴിഞ്ഞില്ല .കാരണം ഞാൻ ഇന്ന് ജീവനോടെ ഉള്ളത് തന്നെ അജുക്കാൻറെ കാരുണ്യം കൊണ്ട .


അതുകൊണ്ട് ഞാൻ അത് സമ്മതിച്ചു കൊടുത്തു .


അജുക്കാൻറെ പെങ്ങൾ അതായത് അഹാന അവൾക്ക് ലണ്ടനിൽ വച്ച് ഒരു ആക്സിഡന്റ് പറ്റി.  അവൾ ഇപ്പൊ കിടപ്പിൽ ആണ്... അവളുടെ പഠനം കഴിഞ്ഞു .ഇങ്ങോട്ട് വരാൻ നിക്കുമ്പോ ആണ് അവൾക്ക് ആക്സിഡന്റ് ആയത്.


അന്നേരം അജുക്ക അവിടെ  ഇല്ലായിരുന്നു .മൂപ്പർ നാട്ടിലേക്ക് വന്നിരുന്നു .


അവളെ അവിടെ അറിയപ്പെടുന്ന ഹോസ്പിറ്റലിൽ ചികിൽസിക്കുന്നു എന്ന് പറഞ്ഞു .പക്ഷെ അവളുടെ വീട്ട്ക്കാർക്ക് ആ കാര്യം അറിയില്ലായിരുന്നു. പിന്നെ പിന്നെ അവര് അവളെ തിരക്കാൻ  തുടങ്ങി ..കാൾ ചെയ്താൽ അവൾ എടുക്കില്ല .എന്താ പറ്റിയെ അവൾക്ക്... എന്നൊക്കെ അജുക്കാനോട് ചോദിക്കും ..ഓരോന്ന് പറഞ്ഞു അജുക്ക ഒഴിയും .


പക്ഷെ എത്ര വരെ അവരുടെ മുന്നിൽ അവൾക്ക് ആക്സിഡന്റ് പറ്റിയ വിവരം മറച്ചു വയ്ക്കും എന്നറിയില്ലായിരുന്നു .ആ ഇടക്കാണ് എനിക്ക് ബോധം വന്നത് .


അന്നേരം അജുക്കക്ക് തോന്നിയ സന്തോഷം ചെറുതൊന്നും അല്ലായിരുന്നു എന്ന് എന്നോട് പറഞ്ഞു .കാരണം എന്നെയും അഹനയെയും കാണാൻ ഒരുപോലെ ഉള്ളത് .ആരോട് വേണേലും ഞാൻ അഹാന ആണെന്ന് പറഞ്ഞാൽ അവര് അത് വിശ്വസിക്കും .അത്രക്കും സാമ്യം ഉണ്ടെന്ന് എന്നോട് അജുക്ക പറഞ്ഞു .


പിന്നെ ഹോസ്പിറ്റലിൽ നിന്ന് .ഞങ്ങൾ നേരെ ഹാവിഷ്‌ യമനിലേക്ക് ആണ് പോയത് ..പോകുമ്പോൾ ഞാൻ ദുആയെ അവിടെ ഉപേക്ഷിച്ചിട്ട്.. അഹാന ആയിട്ടാണ് പോയത് .കാരണം ഞാൻ അജുക്കക്ക് വാക്ക് കൊടുത്തത എന്റെ ഭാഗത്തു നിന്ന് ഇക്കു പറയുന്നത് വരെ ഒരിക്കലും ദുആയിലേക്ക് ഒരു മാറ്റം ഉണ്ടാകില്ല എന്ന്...ആ വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞു ...



ഒരു വർഷത്തിന് ഇടക്ക് ഞാൻ റാസിയെ ഒഴികെ ബാക്കി എല്ലാവരെയും അവരറിയാതെ ഞാൻ കാണാറുണ്ടായിരുന്നു .ഉമ്മാനെ ഉപ്പ ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ ഞാനും ഉണ്ടാകുമായിരുന്നു അവിടെ  .പക്ഷെ അവര് എന്നെ കണ്ടില്ല .കാണില്ല ..കാണാൻ ഞാൻ സമ്മതിചില്ല 


പിന്നെ ജാസിക്കാൻറെയും റിസുവിന്റെയും നിക്കാഹ് എനിക്ക് കൂടാൻ പറ്റിയില്ല .പക്ഷെ ഇക്കുന്റെ കല്യാണം കൂടി .




ഞാൻ ഒരുപാട് തവണം ചിന്തിച്ചു ..നിങ്ങളെ ഒന്ന് വന്ന് കണ്ടിരുന്നെങ്കിൽ .പിന്നെ അജുക്കക്ക് കൊടുത്ത വാക്ക് എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു .


സത്യത്തിൽ അന്ന് മാളിൽ വച്ച് റാസിയുമായി കൂട്ടി മുട്ടിയപ്പോൾ ..ഞാൻ ആകെ വല്ലാണ്ടായിരുന്നു .അവനെ കണ്ടാൽ എനിക്ക് പിടിച്ചു നിക്കാൻ കഴിയില്ല എന്നറിയാവുന്നത് കൊണ്ട ഞാൻ അവന്റെ മുന്നിലേക്ക് പോകാതിരുന്നത് .പക്ഷെ അവിടെയും വിധി ഞങ്ങളെ കണ്ടുമുട്ടിപ്പിച്ചു .


മമ്മ എന്നെ അവിടന്ന് കൊണ്ട് പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ സത്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞേനെ .


പിന്നെ ജാസിക്കക്ക് അവിടെ ആണ് ജോലി കിട്ടിയത് എന്നറിഞ്ഞില്ല .കാരണം ഇന്റർവ്യുക്ക് അബ്ബാ ആയിരുന്നു വന്നേ .പിന്നെ ജാസിക്കാനെ അവിടെ കണ്ടപ്പോൾ വീണ്ടും ഷോക്ക് ആയി .പക്ഷെ നിങ്ങളിൽ ഒന്നും ഞാൻ ദുആ ആണെന്ന സംശയം വരാത്തത് കൊണ്ട് ഞാൻ രക്ഷപെട്ടു .


പക്ഷെ ജാസിക്കാൻറെ c\o ൽ റാസി അവിടേക്ക് വരുമെന്ന് ഒട്ടും പ്രദീക്ഷിച്ചില്ല .ഒരു വർഷങ്ങൾക്ക് ശേഷം അവനെ നേരിൽ കണ്ടപ്പോ ഒന്ന് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു . സാഹചര്യം എനിക്ക് അനുകുലമല്ലാത്തത് കൊണ്ട് ഞാൻ എല്ലാം ഉള്ളിലൊതുക്കി .


പിന്നെ അവനെ എന്നും എനിക്ക് കണ്ടൊണ്ട് നിക്കണം എന്ന തോന്നിയപ്പോൾ ഞാൻ അവനെ തന്നെ എന്റെ പിഎ ആക്കി കൂടെ നിർത്തി 



ഞാൻ റാസിയോട് അടുത്തിടപെടുന്നതൊന്നും അവന്ക ഇഷ്ടകുന്നില്ല എന്നറിയാം .എന്നാലും എന്റെ കണ്ട്രോൾ വിട്ട് പ്രവൃത്തിച്ചു പോയിട്ടുണ്ട് പലപ്പോഴും. അവനോട് ചില ഞാൻ dua ആണെന്ന രീതിയിൽ പെരുമാറിയിട്ടുണ്ട്. 


അതിന്റെ ഇടക്ക് അഹനയെ നാട്ടിലേക്ക് കൊണ്ട് വന്നു .അജുക്കക്ക് അറിയുന്ന ഒരാശ്രമത്തിൽ അവളെ ചികിൽസിചു .പക്ഷെ അവളെ ആരും കണ്ടിരുന്നില്ല .അവൾക്കായി ഒരു റൂം ഉണ്ടായിരുന്നു .അവിടെ ആയിരുന്നു അവൾ .ആ ആശ്രമത്തിൽ ഉള്ളോർക്ക് അഹാന അവിടെ ഉണ്ട്‌എന്നല്ലാതെ .ആരും അവളെ നേരിൽ കണ്ടിട്ടില്ലായിരുന്നു .




പിന്നെ റാസിയുമായി കല്യാണം ഉറപ്പിക്കാൻ വന്നത് .എന്റെയും അജുക്കന്റെയും ചെറിയ ഒരു ഡ്രാമ ആയിരുന്നു. റാസിന്റെ  മനസ്സിൽ ഇപ്പോഴും ഞാൻ ഉണ്ടോ എന്നറിയാൻ വേണ്ടി ഞങ്ങൾ തയ്യാറാക്കിയ ചെറിയ ഡ്രാമ .


അതിൽ നിന്ന് റാസി  എന്നെ ഇപ്പോഴും ഒരു കുറവും ഇല്ലാതെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം ചെറുതോന്നുമല്ലായിരുന്നു .


ഒരുപാട് പേര് ഞാൻ മരിച്ചു പോയി എന്ന് വിശ്വാസിച്ചെങ്കിലും  റാസിയും എന്റെ ഉപ്പയും ഉമ്മയും ഞാൻ ഈ ലോകത് എവിടേലും ഒക്കെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു .



അഹാന എഴുനേറ്റ് നടക്കാൻ തുടങ്ങി .അവൾക്ക് വേണ്ടി നല്ലൊരു പയ്യനെ കണ്ടെത്തി .കല്യാണം ഫിക്സ് ചെയ്തു. പക്ഷെ അവളെ യമനിലേക്ക് കൊണ്ട് വന്നില്ല .


ഇന്ന് അവളുടെ കല്യാണത്തിന്റെ അന്ന് അജുക്ക അവളെ കൂട്ടി കൊണ്ട് വന്നു .


തലേ ദിവസം എല്ല കാര്യവും ഞാനും അജുകയും വീട്ടു കാരോട് പറഞ്ഞിരുന്നു .ആദ്യം അവരൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നെ എല്ലാം നല്ലതിന് വേണ്ടിയായിരുന്നില്ലേ ചെയ്തത് എന്നും പറഞ്ഞു അവരും അത് അംഗീകരിച്ചു .


അവളുടെ കല്യാണം കഴിഞ്ഞു സാവകാശം എല്ലാം തുറന്ന് പറയാമെന്ന് കരുതിയ ഞങ്ങളെ ഒക്കെ കണക്ക് കൂട്ടൽ തെറ്റിച്ചു റാസി അവിടേക്ക് വന്നു .


പിന്നെ ഇനി ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല എന്ന് തോന്നിയപ്പോൾ എല്ലാം തുറന്ന് പറയാമെന്ന് കരുതി  




ഇതാണ് ഒരു വർഷം കൊണ്ട് ദുആക്ക് സംഭവിച്ചത് ...

.



●●●●●●●●●●●●●●●●●●●●●●●●●●●●●●



എന്നൊക്കെ നമ്മൾ ഒരു വർഷം അങ്ങട്ട് വെട്ടി ചെറുതാക്കി പറഞ്ഞു കൊടുത്തു. 


അതെല്ലാം കേട്ട് rowdy girls എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ. ഉപ്പയും ഉമ്മയും എന്നെ തിരിച്ചു കിട്ടിയാല്ലോ എന്നാ മട്ടിലും devil കിങ്‌സ്. എന്നെ തന്നെ നോക്കി നിന്നും അവരുടെ മുഖത്ത് വന്ന  ഭാവങ്ങളൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞാൻ എല്ലാവർക്കും.. ഒരു ചിരി പാസ്സാക്കി.. 


നമ്മളെ ചെക്കൻ അതായത് റാസിയെ നോക്കി.. അവൻ എന്നെ ഇപ്പൊ തനിച്ചു കിട്ടിയാൽ വെട്ടി നുറുക്കി വല്ല പട്ടിക്കും ഇട്ടു കൊടുക്കും എന്നാ തോന്നുന്നേ.. അമ്മാതിരി ദേഷ്യത്തിൽ ആണ് അവൻ എന്നെ നോക്കുന്നത്. 


ഞാൻ കരയണോ അതോ ചിരിക്കണോ എന്നാ മട്ടിൽ അവനെ നോക്കി. 



"റാസി... "


"മിണ്ടി പോകരുത്.. എന്തിനടി പുല്ലേ നീ തിരിച്ചു വന്നേ.. ആ വഴിക്ക് എങ്ങോട്ടേലും പോയിക്കൂടായിരുന്നോ. നിന്നെ ഓർത്തു ദേ ഈ നിക്കുന്നവരുണ്ടല്ലോ ഒരു വർഷം അവരുടെ ജന്മം കരഞ്ഞു തീർത്തു . നീ വല്ലതും അറിഞ്ഞിരുന്നോ അതൊക്കെ "റാസി 


എന്നോട് പൊട്ടി തെറിച്ചു. 



"റാസി.. എന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു. "


"നിനക്ക് ഒരു വാക്ക് ഇവരോട് പറയാമായിരുന്നു dua... എന്നാ ഇവർക്ക് സമാധാനത്തോട് കൂടി ഇവിടെ കഴിയുമായിരുന്നു.. "റാസി 


"അറിയാം ഞാൻ ചെയ്തത് തെറ്റാണ് എന്ന്. പക്ഷെ ഞാൻ വാക്ക് കൊടുത്തു ഈ കാര്യം മറ്റൊരാൾ അറിയില്ല എന്ന് "


"നിന്റെ സ്വന്തം ഉപ്പനെയും ഉമ്മാനെ ക്കാളും വലുതാണോ നിനക്ക് കൊടുത്ത വാക്ക്  "റാസി 



"റാസി... "


ഞാൻ റാസിയെ നിറ കണ്ണുകളോടെ നോക്കി. 


പെട്ടെന്ന് അവൻ എന്നെ വാരി പുണർന്നു. ഞാൻ ഒട്ടും പ്രധീക്ഷിക്കാത്ത കാര്യമായിരുന്നു അവനിൽ നിന്ന് ഉണ്ടായേ. ഒരു പ്രതിമ കണക്കെ അവനോട് ചേർന്നു നിന്നും 



"എവിടെ ആയിരുന്നു പെണ്ണെ.. നിനക്കു വേണ്ടി ഞാൻ എത്ര കാത്തിരുന്നു എന്നറിയോ.. നിന്നെ പെട്ടെന്ന് കണ്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു പോയി. കാരണം എന്റെ തൊട്ടടുത്തു റാസിന്റെ dua ഉണ്ടായിട്ടും.. ഈ എനിക്കു നിന്നെ  മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ. എനിക്കത് എന്നോട് തന്നെ വെറു....."റാസി 



അവൻ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ ഞാൻ അവന്റെ വാ പൊത്തി പിടിച്ചു 



"എനിക്കറിയാം.. ഞാൻ നിന്റെ അടുത്തേക്ക് വരുമ്പോൾ നിന്റെ ഉള്ളിലെ ഫീലിംഗ്സ്.. അത് കാരണം നീ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നതെല്ലാം എനിക്ക് മനസ്സിലാകുന്നുമുണ്ട്.ഞാൻ തിരിച്ചു വന്നില്ലേ.. ഇനി അതൊന്നും പറഞ്ഞു സ്വയം പഴി ചാരല്ലേ റാസി "



"ആഹാ ഇപ്പൊ നിങ്ങൾ ഒന്നായോ .. "risu 



പിന്നെ rowdy ഗേൾസിന്റെ വക കുറെ കേട്ടു.. അതൊക്കെ കഴിഞ്ഞു എല്ലാവരും ഹാളിലേക്ക് നടക്കുമ്പോ ആണ് റാസി അത് ചോദിച്ചത്. 


*"rk ഇപ്പൊ എവിടെയാ dua*"


ഞാൻ പ്രധീക്ഷിച്ച ചോദ്യം.... എല്ലാവരും എന്നെ തന്നെ നോക്കി നിക്കാണ്. 

ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട്. അവരെ ഒക്കെ നോക്കി.. 


"അതിനുള്ള മറുപടി തരുന്നതിനു മുന്നേ ഒരിടം വരെ പോകണം. "

"എവിടേക്ക് "റാസി 


"പറയാം.. "



ഞാൻ place പറഞ്ഞു കൊടുത്തു. ഉപ്പയും ഉമ്മയും ദിലുവും ബാബിയും vtl തന്നെ നിന്നു. ബാക്കി ഉള്ളവരൊക്കെ ഞാൻ പറഞ്ഞു കൊടുത്ത സ്ഥലത്തേക്ക് പോയി. 





@@@@@@@@@@@@@@@@@@@@@@@@@@@@



നെച്ചു 



Dua പറഞ്ഞു സ്ഥലത്ത് ഞങ്ങൾ എല്ലാവരും എത്തിയതും. വണ്ടിയിൽ നിന്ന് ഇറങ്ങി. ചുറ്റും ഒന്ന് കണ്ണോടിച്ചു. ഒരു കാട്ടിൽ ആണ് നമ്മൾ എല്ലാവരും ഇപ്പൊ ഉള്ളത് 


ഈ കാട്ടിലെന്താ ഇവൾക്ക് കാര്യം. 


"ഇവിടേക്ക് എന്തിനടി വന്നത്. "ലെച്ചു 


"വെയിറ്റ്.. "dua 


ഈ പെണ്ണിന്റെ മനസ്സിൽ എന്താ ഉള്ളെ. 

അവൾ ആ കാടിന്റെ ഉള്ളിലൂടെ നടന്നു. ഞങ്ങളും അവളെ പിന്നാലെ നടന്നു. 


അവസാനം ഒരു പഴയ ഓടിട്ട വീടിന്റെ മുന്നിൽ എത്തി. ഞങ്ങൾ എല്ലാവരും ഇവിടെ എന്താ എന്നാ മട്ടിൽ അവളെ നോക്കിയതും. പറയാം എന്ന് പറഞ്ഞു അവൾ അതിന്റെ അകത്തേക്ക് കടന്നു. 



പഴക്കം ചെന്ന വീടായിരുന്നു. ഉള്ളിൽ  ആകെ പൊടിയും മാറാലയും ഒക്കെ ആണ്. 



"എടി ഇവിടേക്ക് എന്തിനാ നീ വന്നേ "ദെനിക്ക. 



"നിങ്ങളല്ലേ ചോദിച്ചേ rk എവിടെ എന്ന്. അതിനുള്ള ഉത്തരം ഇവിടെയാണ് ഉള്ളത് "dua 


"ഇവിടെയോ.. ഇവിടെ എവിടെ. "അച്ചായൻ. 



"ദേ... അവിടെ... "


എന്നും പറഞ്ഞോണ്ട് ആ പെണ്ണ് അങ്ങോട്ട് പോയി. 


"ഇവൾക്ക് വട്ടായോ റബ്ബേ "എന്ന് നമ്മൾ പതുക്കെ പറഞ്ഞതും 


"മിക്കവാറും ആയിക്കാണും. "

ഇതാരപ്പാ..


"9ഹി ഹി ഞാനാ "ചിന്നു. 


ഒഹ്ഹ്ഹ്ഹ്...... 


ഞങ്ങൾ ദുആന്റെ പിന്നാലെ പോയി. അവൾ പെട്ടെന്ന് അവിടെ നിന്നു. എന്നിട്ട് നിലത്തു മുട്ട് കുത്തി ഇരുന്നിട്ട്.  ആ നിലത്തെ പലക എടുത്തു മാറ്റി. അപ്പോഴാണ് ഞങ്ങൾ എല്ലാവരും അത് ശ്രദ്ധിക്കുന്നേ ആ റൂം വുഡ് കൊണ്ടാണ് ഉണ്ടാക്കിയെ. 




അവൾ അത് എടുത്ത് മാറ്റി അതിന്റെ അടിയിലേക്ക് ഇറങ്ങി. പിന്നാലെ ഞങ്ങളും. അതിന്റെ അടിയിൽ ഒരു വലിയ ഹാൾ ആയിരുന്നു. പെട്ടെന്ന് അവിടെ വെളിച്ചം പടർന്നു. 



ഞങ്ങൾ ചുറ്റും ഒന്ന് കണ്ണോടിച്ചു. പെട്ടെന്നാണ്. ആ കാഴ്ച ഞങ്ങളെ കണ്ണിൽ ഉടക്കിയേ. 



"Rk"എല്ലാവരും ഒരുമിച്ചു അവന്റെ പേര് മൊഴിഞ്ഞു. 




*"Yes RK.... എന്റെ ആജന്മ ശത്രു. എന്റെ ഫിനുവിനെ ഇല്ലാതാക്കിയവൻ. .അവനെ ഞാൻ അങ്ങനെ ഒന്നും മരണത്തിന് വിട്ടു കൊടുക്കില്ല. ഞാൻ പറഞ്ഞതാ. ഇഞ്ചിഞ്ചായി കൊല്ലും എന്ന്. അവൻ ഇപ്പൊ അനുഭവിക്കുന്നതിനേക്കാൾ വലിയ ശിക്ഷ മറ്റൊരാൾക്കും കൊടുക്കാൻ കഴിയില്ല. ഒരു വർഷം അവനെ ഈ  അറക്കുള്ളിൽ പൂട്ടിയിട്ട്. എന്റെ ഫിനു അനുഭവിച്ചതിനെക്കാളും ഇരട്ടി ഞാൻ അനുഭവിപ്പിച്ചുട്ടുണ്ട്. അവന്റെ ജീവൻ നിശ്ചലമാകുന്നത് വരെ..ഇഞ്ചിഞ്ചായി വേദനിപ്പിക്കും ഈ dua*"



Dua ആ rk യെ നോക്കി പകയോടെ പറയുന്നത് കണ്ട്. എന്റെ രോമം വരെ എഴുനേറ്റ് നിന്നു. 




Dua പതിയെ ആ rk ന്റെ അടുത്തേക്ക് പോയി. 



അവനെ ഒരു ബെഡിൽ കിടത്തി ഇട്ടിരിക്കുവാണ്. ശരീരത്തിൽ മുറിവുകൾ ഉണ്ട്..മുടിയൊക്കെ കളഞ്ഞു. തലക്ക് വലിയ ഒരു വെട്ട് ഉണ്ട്. . അവന്റെ ബെഡിന്റെ അടുത്ത് ഷോക്ക് മിഷൻ ഉണ്ട്. കൂടെ വേറെ എതെക്കൊയോ യന്ത്രങ്ങളും ഉണ്ട്. 


റബ്ബേ ഇവൾ ഇവനെ എന്താ ചെയ്തേ. 


Dua ആ ഷോക്ക് മിഷൻ എടുത്ത്. അവന്റെ തലയുടെ ഇരു സൈഡിലും വച്ചു. പെട്ടെന്ന് ആ rk ഷോക്ക് അടിച്ചു പിടയുന്നത് കണ്ട്... എന്തോ പേടി വരാൻ തുടങ്ങി.. ഞാൻ പാച്ചുക്കന്റെ കൈയിൽ പിടി മുറുക്കി. മൂപ്പരാണേൽ ദുആനെ കണ്ണിമ വെട്ടാതെ നോക്കി നിക്കാണ്. 




കുറച്ചു കഴിഞ്ഞു. അവൾ ആ ഷോക്ക് മിഷൻ ഓഫ്‌ ആക്കിയതും.. rk നീട്ടിയൊന്ന് ശ്വാസം വലിച്ചു വിട്ടു. പിന്നെ അവന്റെ ബോധം പോയി. അവന്റെ കണ്ണിൽ നിന്ന്  കണ്ണുനീര് ഒഴുകി.. 



നീ അനുഭവിക്കണം rk.... നീ അനുഭവിക്കണം. ഒന്നും ചെയ്യാത്ത നിരപരാധികളെ നീ വേദനിപ്പിച്ചില്ലേ. അത് ചെയ്ത നിനക്ക് ഇത് അനുഭവിക്കാനുള്ള അർഹത ഉണ്ട്... 





@@@@@@@@@@@@@@@@@@@@@@@@@@@@@




Rk യെ ഇങ്ങനെ വേദനിപ്പിക്കുമ്പോൾ. എന്റെ മനസ്സിൽ ഫിനുവിന്റെ മുഖം ആണ് ഓർമ വരുന്നത്. അവളുടെ ആ പുഞ്ചിരിച്ചു കൊണ്ടുള്ള മുഖം മനസ്സിൽ മിന്നി മറയുമ്പോൾ.. ഇവനെ ഒറ്റയടിക്ക് കൊല്ലാൻ കൈ തരിച്ചു വന്നെങ്കിലും.. 


പിന്നെ അങ്ങനെ കൊന്ന് കളഞ്ഞാൽ ഇവൻ രക്ഷപെട്ട പോലെ ആണ്. അത് പറ്റില്ല. അത് കൊണ്ട് ഞാൻ ഈ കാലമത്രെയും ഇവനെ കൊല്ലാതെ കൊന്നത്. 



അവൻ ജീവൻ വേണ്ടി പിടയുന്നത് കാണുമ്പോൾ.. എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്. എന്റെ ലക്ഷ്യങ്ങൾ എല്ലാം നിറവേറ്റപ്പെട്ട സന്തോഷം. 




Rk യെ തന്നെ നോക്കി നിക്കുമ്പോൾ ആണ് പെട്ടെന്ന് ആരോ എന്റെ തോളിൽ കൈ വച്ചത്. 


ഞാൻ അതാരാണെന്ന് നോക്കിയപ്പോൾ റാസിയായിരുന്നു 


ഞാൻ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. 



"എന്തിനാ ഇതെല്ലാം നീ ഒറ്റക് ചെയ്തത്... നിനക്ക് ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ. നിന്റെ കൂടെ എന്തിനും ഞാനില്ലായിരുന്നോ "റാസി 


"അറിയാം റാസി..പക്ഷെ അതല്ല എനിക്ക് വേണ്ടത്.. ഇവനെ... ഇവനെ എനിക്ക് കൊല്ലണം.. എന്റെ ഈ കൈ കൊണ്ട് കൊല്ലണം. "



എന്ന് rk യെ നോക്കി.പകയോടെ നമ്മൾ പറഞ്ഞു. 



"Dua.... ഇവനെ എങ്ങനെ നിന്റെ കയ്യിൽ കിട്ടി  " പാച്ചുക്ക 



"എന്നെ രക്ഷിക്കുന്നതിന്റെ കൂട്ടത്തിൽ ഇവനെയും അജുക്ക രക്ഷിച്ചിരുന്നു.. പക്ഷെ ഇവൻ എഴുനേറ്റ് നടക്കാൻ പറ്റിയിരുന്നില്ല. ഒരാളെ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ കയ്യില്ലായിരുന്നു. അജുക്കന്റെ കസ്റ്റഡിയിൽ ആയിരുന്നു. അതായത് മൂപ്പരെ hsptl. പിന്നെ എനിക്ക് ബോധം വന്നപ്പോ അജുക്ക വേറൊരു കാര്യം കൂടി പറഞ്ഞിരുന്നു . അത് rk ന്റെ കാര്യമായിരുന്നു. അവൻ ഇപ്പൊ എഴുനേറ്റ് നടക്കാൻ ഒക്കെ തുടങ്ങിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ. 


എനിക്ക് ദേഷ്യം തരിച്ചു കയറി. ഞാൻ അവനെ കുറിച്ച് എല്ലാ കാര്യവും പറഞ്ഞു അത് കേട്ട് അജുക്ക അവനെ എന്ത് ചെയ്യണം എന്നൊക്കെ പറഞ്ഞു .തന്നു ..അവനെ ഇക്കു  മരുന്നു വച്ച് .നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കി തന്നു .പിന്നീട് അവനെ ഇവിടേക്ക് മാറ്റി .


അവന്ക നൽകാവുന്ന ഏറ്റവും വലിയ ശിക്ഷകൾ ഒക്കെ ഞാൻ ഇവിടെ നിന്ന് കൊടുത്തു .ഇപ്പൊ അവൻ വെറും ബോഡി മാത്രം ആണ് ജീവൻ ഇല്ലാത്ത ബോഡി "



എന്നൊക്കെ നമ്മൾ പറഞ്ഞത് കേട്ട് എല്ലാവരും എന്നെ തന്നെ നോക്കി നിന്നു 




"ജോൺ.........."


എന്ന് നമ്മൾ നീട്ടി വിളിച്ചതും .റൂമിലേക്ക് ജോണ് കയറി വന്നു .




"ഇത് ജോൺ. Rk യെ ഒറ്റക്ക് ഈ വീട്ടിൽ പൂട്ടിയിട്ടാൽ ശെരിയാകില്ല അതുകൊണ്ട് ഇവനെ ഏല്പിച്ചു "


അവനെ എല്ലാവര്ക്കും പരിചയപ്പെടുത്തി കൊടുത്തു .



"അപ്പൊ കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ .എന്ന നമുക്ക് പോയാലോ ."


എന്ന് നമ്മൾ ചോദിച്ചതും .എല്ലാവരും ഇപ്പോഴും എന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കാണ്.. എന്റെ കണ്ണിൽ പെട്ടത് ഇക്കുനേ ആയിരുന്നു .ഞാൻ ഇക്കുന്റെ അടുത്തേക്ക് പോയി .



"Nthey"



"ഇന്റെ മോൾ ഇതൊക്കെ ചെയ്‌തെന്ന് പറഞ്ഞപ്പോൾ ഈ ഇക്കുന് വിശ്വസിക്കാൻ കഴിയുന്നില്ല .ഞാൻ ഇവിടെ ജീവനോടെ ഉണ്ടായിട്ടും ..നിന്റെ കൂടെ നിക്കാൻ കഴിഞ്ഞില്ലല്ലോ മോളെ "ഇക്കു 


"ഓ അതൊക്കെ വിട്ട് കള ഇക്കു ."



ഇക്കു എന്നെ നോക്കി പുഞ്ചിരിച്ചിട്ട് തലയിൽ തലോടി ..


●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●

അവിടന്ന് ഇറങ്ങിയതും നമ്മൾ എല്ലാവരും വീട്ടിലേക്ക് തിരിച്ചു പോയി .ഇന്ന് ഞാൻ ഒരുപാട് സന്തോഷത്തിൽ ആണ് .നിങ്ങൾക്ക് തന്നെ അറിയാലോ ...അതിന്റെ റീസൺ എന്താണെന്ന്. പ്രത്യേകിച്ച് പറയണ്ട ആവിശ്യം ഇല്ലല്ലോ. 



വീട്ടിൽ എത്തി ഞാൻ ഉമ്മാനെ പോയി കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ട് നേരെ റൂമിലേക്ക് കയറിപ്പോയി.. 




"ചെക്കൻ എന്താ റബ്ബേ വട്ടായോ "ഉമ്മ 

ഉമ്മ അവിടന്ന് വിളിച്ചു പറയുന്നുണ്ട്. ഞാൻ ചിരിച്ചോണ്ട് റൂമിലേക്ക് പോയി. 



റൂമിൽ എത്തിയതും ഡ്രെസ്സും എടുത്ത്. ബാത്‌റൂമിലേക്ക് വിട്ടു. 


ഫ്രഷായി താഴേക്ക് ചെല്ലുമ്പോൾ. അമ്മായിയും മാമനും ഷാനുവും പിന്നെ ആ മൂധേവിയും ഇരിക്കുന്നുണ്ട് 
.


അവളെ കണ്ടതും എവിടെന്ന ദേഷ്യം തരിച്ചു കയറിയെ എന്നറിയില്ല. 

പക്ഷെ മാമനും അമ്മായിയും ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ ദേഷ്യം കണ്ട്രോൾ ചെയ്തു. അവരെ നോക്കി ചിരിച്ചു ഉപ്പാന്റെ അടുത്ത് പോയി ഇരിന്നു  



"അപ്പൊ ഞങ്ങൾ വന്ന കാര്യം പറയാം. ഒന്നും വളച്ചു കെട്ടുന്നില്ല. ശാനക്ക് ഒരു ചെക്കനെ ആലോചിക്കാൻ ആണ് വന്നത് "മാമൻ 




"ആഹാ നല്ല കാര്യം. വേഗം കെട്ടിക്കാൻ നോക്ക്. ചെക്കൻ ആരാ "


എന്ന് നമ്മൾ ആവേശത്തോടെ ചോദിച്ചതും 



"വേറെ ആരും അല്ല മോൻ തന്നെയാ "മാമി 



"Whatttt? ഞാനോ... നിങ്ങൾ എന്താ ഈ പറയണേ. ഇത് നടക്കില്ല. എനിക്ക് ഇവിടെ ആൾറെഡി ഒരു പെണ്ണുണ്ട്. അവളെ അല്ലാതെ വേറെ ഒരാളെയും ഞാൻ കല്യാണം കഴിക്കില്ല. 


ഇനി കല്യാണം കഴിക്കും എന്ന് വല്ല മോഹവും ആരേലും മനസ്സിൽ ഉണ്ടേൽ അത് അങ്ങ് മാറ്റി വെച്ചേക്ക് "


എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് കയറി പോന്നു. റൂമിൽ എത്തിയപ്പോൾ dua ന്റെ കാൾ 




ഞാൻ ചുണ്ടിൽ ചെറു പുഞ്ചിരി വിരിച്ചു അവളെ കാൾ എടുത്തു. 



"അഹ്.. പറയ് ഡി "


"നീ ബിസി ആണോ "dua 



"ഹേയ് അല്ല. നീ പറ "


"ഞാൻ എന്ത് പറയാൻ "dua 


"ഒന്നും പറയാൻ ഇല്ലേ വെറുതെ വിളിച്ചതാണോ "


"അതേലോ... "dua.. 



"പോടീ... "


"ഞാൻ പോകുല "


"എനിക്കറിയാം "



"എന്ത് "



"നീ പോകില്ല എന്ന് "



"Oh അങ്ങനെ. 


ആ പിന്നെ റാസി അവൾ വന്നിട്ടുണ്ടോ അവിടെ "dua 



"ആര് "


" ആ ഷാന "


"Oh ആ മൂധേവിയോ "


"ആ ലവൾ തന്നെ "


"ആ വന്നിട്ടുണ്ട്. എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു വന്നിരിക്കുവാ. ഞാൻ സമ്മതിക്കണോ "


"സമ്മതിച്ചാൽ കൊലപാതകം നടക്കും. "


"ആഹാ.. അങ്ങനെ ആണോ "


"അങ്ങനെ തന്നെ. എന്റെ ണെ അറിയാലോ.. dua പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും.. "


"ഓഹോ.. "


"ആഹ് "


"ഡി... നാളെ നമുക്ക് ഒന്ന് പുറത്ത് പോയാലോ... "


"അതിനെന്താ ഞാൻ റെഡി... "


"Ok... എന്നാ നാളെ കാണാം... "


"Ok റാസി "


"ബൈ "


അവൾ കാൾ കട്ടാക്കി.. ഞാൻ തിരിഞ്ഞതും. എന്നെ തന്നെ ഫോക്കസ് ചെയ്തു നിക്കുന്ന രണ്ട് കുറിപ്പുകളെ ആണ് 



"എന്താടാ "


"എന്താ "risu 



"ഒന്നുല്ല്യെ"



"Illa "ഷാനു 


"പിന്നെ എന്തിനാ രണ്ടും ഇവിടെ എന്റെ വായും നോക്കി നിക്കുന്നെ "



"വെറുതെ ഒരു രസം "



എന്നുപറഞ്ഞു അവര് എന്റെ അടുത്തേക്ക് വന്നു. 


"ഡാ... എനിക്കൊരു കാര്യം പറയാനുണ്ട് "ഷാനു 



"എന്താടാ പറയ് "


"അതുപിന്നെ..എനിക്ക് ഒരു കുട്ടിയെ ഇഷ്ടാണെടാ.... "ഷാനു 



"Whattt.... നിനക്കോ.... ആരെ "



"അതുണ്ടല്ലോ ഇക്കു.. നമ്മളെ അഹാനന്റെ അനിയത്തി ഇല്ലേ. ആമി. 
ആമിൻ ഫൈഹ ഖുറൈശ്... അവളെ ആണ്. മൂപ്പർക്ക് first കണ്ടപ്പോൾ തന്നെ ഓളോട് എന്തോ സ്പാർക് തോന്നിയല്ലോ.. "rizu 



"ആണോടാ.... "



അവൻ അതെ എന്നാ മട്ടിൽ തല ആട്ടി.. 


"ഇതൊക്കെ എപ്പോ "


"അതൊക്കെ സംഭവിച്ചു പോയി.. "ഷാനു. 


"Hm നടക്കട്ടെ നടക്കട്ടെ.. ഈ കാര്യം അവൾക്ക് അറിയോ.. ആമിക്ക് "


"ഇല്ല പറയണം. പക്ഷെ അതിന് മുന്നേ ദുആനോഡ് ഒന്ന് സംസാരിക്കണം.. "ഷാനു 


"അഹ്.. അവൾ ഒരു വർഷം അവരുടെ കൂടെ കഴിഞ്ഞതല്ലേ. ആമിക്ക് വല്ല അഫൈറും ഉണ്ടേൽ അവൾക്ക് അറിയുമല്ലോ. "


"അത് ശെരിയാ... "rizu 


"അഹ് നീ നാളെ ബീച്ചിലേക്ക് വാ. ഞങ്ങൾ അങ്ങോട്ട് വരാം.. അപ്പൊ നീ അവളോട് പറഞ്ഞോ. "


"Ok ഡാ.."


എന്നെ കെട്ടിപിടിച്ചു അവൻ യാത്ര പറഞ്ഞു പോയി.. 

.............................     

ഞാൻ രാവിലെ എണീറ്റു. നേരെ കിച്ചണിലേക്ക് പോയി. അവിടെ  ബാബിയും ഉമ്മയും ബ്രേക്ക്‌ ഫാസ്റ്റ് റെഡിയാക്കുന്നതിന്റെ തിരക്കിലാണ്. 


ഞാൻ മോർണിംഗ് വിഷ് പറഞ്ഞോണ്ട് അവരുടെ അടുത്തേക്ക് പോയി. 


ബാബി ഒരു ഗ്ലാസ്‌ കോഫി എടുത്ത് എനിക്ക് തന്നു. ഞാൻ tnx പറഞ്ഞു അത് വാങ്ങി. 



"ഇക്കു എവിടെ പോയി.. ഉമ്മ "


"അവൻ ഓഫീസിൽ എന്തോ അര്ജന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു. രാവിലെ തന്നെ ഒരുങ്ങി കെട്ടി പോയിട്ടുണ്ട്. "ഉമ്മ 


"ആഹാ.. ഉമ്മ ഞാൻ ഇന്ന് അൻസിക്കാടെ വീട് വരെ പോകും "



"അവന്റെ വീട്ടിലേക്കോ എന്തിന്. "ഉമ്മ 



"പോണം ഉമ്മ. ഞാൻ വന്നിട്ട് പറയാം "



"ഒറ്റക്കാണോ മോളെ പോകുന്നെ "ഉമ്മ 


"അല്ല ഉമ്മ റാസിയും ഉണ്ട്. അവനോട് വരാൻ പറഞ്ഞിട്ടുണ്ട്. 



ഞാൻ എന്നാ പോയി റെഡിയാകട്ടെ അവൻ അവൻ ഇപ്പൊ വരും. "


എന്നും പറഞ്ഞു ഞാൻ നേരെ റൂമിലേക്ക് പോയി. വേഗം റെഡിയായി താഴേക്ക് പോകാൻ നിക്കുമ്പോൾ. റാസിയുടെ ബുള്ളറ്റ് എന്റെ വീടിന്റെ കോമ്പൗണ്ട് കടന്നു വരുന്ന സൗണ്ട് കേട്ടു. അപ്പൊ തന്നെ ഞാൻ കണ്ണാടിയിൽ നോക്കി. എല്ലാം ok ആയില്ലേ എന്ന്. 


കണ്ണാടിയിൽ നോക്കിയപ്പോൾ.. ആ പഴയ ദുആയിലേക്ക് മുഴുവനായിട്ടും മാറാൻ കഴിഞ്ഞില്ല എന്ന് മനസ്സിലായി. അഹാന ആകാൻ വേണ്ടി എന്റെ മുടി മുറിച്ചു ലെങ്ത് കുറഞ്ഞ ഡ്രെസ് ഒക്കെ ഇട്ടു. തലയിൽ തട്ടമിടാതെ നടന്നു. 


ഇതൊക്കെ ഓർത്തപ്പോൾ എന്തോ മനസ്സിനെ കീറി മുറിക്കുന്ന പോലെ. 


ഞാൻ ഒന്ന് ദീർഘ ശ്വാസം വലിച്ചു വിട്ടിട്ട് ഫോണും ബാഗും എടുത്ത് താഴോട്ട് ചെന്നു. അവിടെ റാസി ഉപ്പാനോട് സംസാരിച്ചിരിക്കയിരുന്നു. എന്നെ കണ്ടപ്പോൾ. അവൻ സോഫയിൽ നിന്ന് എഴുനേറ്റ് എല്ലാവരെയും നോക്കി. 


"എന്നാ ഞങ്ങൾ ഇറങ്ങട്ടെ "



"ചായ കുടിച്ചിട്ട് പോയിക്കോ മോനെ "ഉമ്മ 



"വേണ്ട ഉമ്മ പിന്നീട് ആകാം  "


ഞങ്ങൾ ഇറങ്ങി. അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി. ഞാൻ അവന്റെ പിറകിൽ കയറി. അവന്റെ അരയിൽ മുറുക്കി പിടിച്ചു. ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ്. റാസിയുടെ കൂടെ ഇങ്ങനെ ഒരു യാത്ര. 


അവൻ എന്നെ മിററിലൂടെ നോക്കി. 


"എങ്ങോട്ടാ മോളെ ആദ്യം "റാസി 


"അൻസിക്ക home"


എന്ന് പറയേണ്ട താമസം. അവൻ വണ്ടി കത്തിച്ചു വീട്ടു. 15 minut കഴിഞ്ഞപ്പോൾ അൻസിക്കാന്റെ വീട് എത്തി. 




ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി. നേരെ പോയി കാളിങ് ബെല്ല് അടിച്ചു. 

റാസി എന്റെ പിന്നിൽ വന്നു നിന്നു. ഇവരാരും അറിഞ്ഞു കാണില്ല ഞാൻ തിരിച്ചു വന്നത്. അവർക്കൊരു സർപ്രൈസും കൂടി ആയിക്കോട്ടെ എന്ന് കരുതി ആണ് ഞാൻ പറയാതിരുന്നത്. 


പെട്ടെന്ന് വാതിൽ തുറന്ന് അമ്മായി വന്നതും. എന്നെ കണ്ടപ്പോൾ മുപ്പത്തി ഞെട്ടി തരിച്ചു എന്നെ നോക്കുന്നുണ്ട്. ഞാൻ ആണേൽ ഇളിച്ചു കൊണ്ട് റാസിയെയും അമ്മായിയേയും നോക്കി. 



"മോ... മോളെ... "


"അമ്മായി... "


ഞാൻ അമ്മായിന്റെ അടുത്തേക്ക് പോയി. അമ്മായി എന്നെ കെട്ടിപിടിച്ചു. 


"എവിടെ ആയിരുന്നു എന്റെ കുട്ടി. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. 
നീ... നീ... ഞങ്ങളെ ഒന്നും വിട്ടു പോയില്ലേ അപ്പൊ.. ഇത്രയും കാലം എവിടെയായിരുന്നു നീ...  "


അമ്മായി ഫുൾ സ്റ്റോപ്പ്‌ ഇല്ലാതെ ഓരോന്ന് പറയുന്നത് കേട്ട് ഞാൻ ആകെ കിളി പോയ മട്ടിൽ അമ്മായിയെ നോക്കി. 


അമ്മായി പെട്ടെന്ന് ബോധം വന്നപോലെ. എന്നെയും കൂട്ടി അകത്തേക്ക് പോയി. പിന്നാലെ റാസിയും വന്നു. 

മക്കൾ ഇവിടെ ഇരിക്ക്.. 


എന്ന് പറഞ്ഞു അമ്മായി മുകളിലേക്ക് നോക്കി അൻസിക്കാനേ വിളിച്ചു. കൂടെ മാമൻ റൂമിൽ നിന്ന് ഇറങ്ങി വന്നു. 


എന്നെ കണ്ടതും മാമൻ വിശ്വസിക്കാൻ കഴിയാതെ അമ്പരപ്പോടെ നോക്കി. 


ഞാൻ മാമനെ നോക്കി ചിരിച്ചു. 

അപ്പോയെക്കും അൻസിക്ക മുകളിൽ നിന്ന് ഇറങ്ങി വന്നു. മൂപ്പരെ അവസ്ഥയും അത് തന്നെ. എന്നെ കണ്ട് കണ്ണും തള്ളിയാണ് അൻസിക്ക സ്റ്റെയർ ഇറങ്ങി വരുന്നേ. 


"ദു.... ആ... "


അതെ ഞാൻ തന്നെ. എന്നാ മട്ടിൽ മുഖം വച്ചു. 


"നീ... നീ എങ്ങനെ... "



"അറിയാം നിങ്ങളെ ഒക്കെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അതിനൊക്കെ ഉത്തരം തരാനാണ് ഞാൻ വന്നത്. "


ഞാൻ എല്ലാം പറഞ്ഞു കൊടുത്തു. 


പറഞ്ഞു കഴിഞ്ഞു എല്ലാവരും എന്നെ തന്നെ ഉറ്റു നോക്കി  


"ഞാൻ ഇപ്പൊ വന്നത്. അതിനൊന്നും അല്ല. എനിക്ക് അൻസിക്കാനോട് ഒരു കാര്യം ചോദിക്കാന "


എന്ന് നമ്മൾ പറഞ്ഞതും. റാസി അടക്കം ബാക്കി എല്ലാവരും അതെന്താ എന്ന് ചോദിച്ചു. 


*"നജ... അവളെ സ്ഥിതി എന്താണ്."*


അൻസിക്ക ഒഴികെ ബാക്കി എല്ലാവരും അതാരാ എന്നാ മട്ടിൽ എന്നെ നോക്കി. 



"അൻസികക്ക് ഓർമ ഉണ്ടോ എന്നറിയില്ല അന്ന് എന്നോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞു രണ്ടുപേരും. സംസാരിച്ചത് ഓർമ ഉണ്ടോ. "

........ 


"നിനക്ക് അപ്പൊ റാസിയെ ഇഷ്ടമാണല്ലേ.. പിന്നെ എന്തിനാ നീ അവനോട് അത് മറച്ചു വയ്ക്കുന്നെ "


"ആയില്ല അൻസിക്ക. ടൈം ആകുമ്പോ ഞാൻ തന്നെ അവനോട് പറയും.അതുവരെ ഈ കാര്യം നമ്മളല്ലാതെ വേറെ ആരും അറിയരുത് "



"ഇല്ല dua.. നിനക്കെന്നെ വിശ്വസിക്കാം "


"Hm... ഇനി എന്താ നിങ്ങളെ പ്ലാൻ "

"അത് പറയാനും കൂടി ആണ് ഞാൻ നിന്നെ വിളിച്ചേ. "


ഞാൻ അതെന്താ എന്നാ മട്ടിൽ നോക്കി 



"നിന്റെ അഭിപ്രായം അറിഞ്ഞിട്ട് അവളോട് പറയാമെന്നു കരുതി. "


"മനസ്സിലായില്ല "


"അത് ഒരു കുട്ടിക്ക് എന്നെ ഇഷ്ടണ്. നമ്മുടെ നാട്ടിൽ ഉള്ളത് തന്നെ ആണ്. പേര് നജ. യതീം കുട്ടിയാണ്. കാണാൻ മൊഞ്ചത്തി ആണ്. ഡിഗ്രി കഴിഞ്ഞു. അവൾക്ക് ഉമ്മ മാത്രമേ ഉള്ളു.അവൾക്ക് എന്നെ ആദ്യമേ അറിയായിരുന്നു എന്ന് പറഞ്ഞു. 2 വർഷമായി അവൾ എന്നെ ഞാനറിയാതെ സ്നേഹിക്കുന്നു. ഈ അടുത്താണ് എന്നോട് അത് അവൾ തുറന്ന് പറഞ്ഞെ. 


നിന്റെ തീരുമാനം അറിഞ്ഞിട്ട് അവളോട് എന്റെ തീരുമാനം പറയാമെന്നു കരുതി. 


ഞാൻ നിന്നെ സ്നേഹിച്ചത് ശെരിയാണ് പക്ഷെ നിന്നെ കിട്ടിയില്ല എന്ന് കരുതി നിരാശ കാമുകനായി കഴിയൊന്നും ഇല്ല. എന്നേക്കാൾ എന്ത് കൊണ്ടും നിനക്ക് യോജിച്ചത് റാസി തന്നെയാണ്. "



ഞാൻ അൻസിക്കാനേ നോക്കി പുഞ്ചിരിച്ചു. 



അങ്ങനെ അൻസിക്കാന്റെ സെറ്റ് ആക്കി ഞാൻ നേരെ അവളുമാരെ അടുത്തേക്ക് പോയി. 

................

ഞാൻ അന്ന് നടന്ന കാര്യമൊക്കെ പറഞ്ഞപ്പോൾ. 



"ഡാ... നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടേൽ അത് ഞങ്ങളോട് പറഞ്ഞൂടായിരുന്നോ "മാമൻ 



"സമയം ആകട്ടെ എന്ന് കരുതി. "


"എന്നിട്ട് ആ കുട്ടിയുടെ വീട് എവിടെയാ.. "അമ്മായി 


അൻസിക്ക എല്ലാം പറഞ്ഞു. അവരുടെ റിലേഷൻ വീട്ടിൽ സെറ്റ് ആക്കി ഞാനും റാസിയും അവിടന്ന് തിരിച്ചു. നേരെ ബീച്ചിലേക്ക് വിട്ടു. 



കുറച്ചു നേരം കടലിലേക്ക് നോക്കി രണ്ടുപേരും കൈ കോർത്തു  മണൽ തരികളിൽ ഇരുന്നു. 



"ഒരു വർഷം കൊണ്ട് എന്തെല്ലാം നമ്മുടെ ജീവിതത്തിൽ സംഭവിച്ചു അല്ലെ റാസി "


"ഹ്മ്മ്.... "


"നീ എന്താ ഒന്നും പറയാത്തെ "


"ഞാൻ ഒന്ന് നമ്മുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഒന്ന് ഓർത്തെടുക്കുവായിരുന്നു "


"നിനക്ക് വേറെ പണി റാസി.. അതൊക്കെ കഴിഞ്ഞ കാര്യം. ഇനി നടക്കാൻ പോകുന്നതിനെ കുറിച്ച് ആലോചിക്ക് റാസി "



"അതൊക്കെ പോട്ടെ.. നീ നേരത്തെ അന്സിയുടെ വീട്ടിൽ വച്ചു. ഒരു past പറഞ്ഞല്ലോ. അതിൽ നിനക്ക് എന്നെ നേരത്തെ ഇഷ്ടമായിരുന്നു എന്നൊക്കെ കേട്ട്. "


"ആ... അങ്ങനെ പലതും കേൾക്കും. അതൊക്കെ കേട്ട് എന്റെ അടുത്തേക്ക് വരണ്ട. "


"അതെന്താ വന്നാൽ. "


"പോടാ മാക്രി... "


എന്നുപറഞ്ഞു നമ്മൾ അവിടന്ന് എണീറ്റു. അല്ലപിന്നെ.. ഇനി പഴയത് ഒക്കെ കുത്തി പൊന്തിച്ചോണ്ട് വരുവാ... 


"ഡീീ... "


അവൻ എണീറ്റു എന്റെ നേരെ വന്നതും.


"ഹലോ.... "


പെട്ടെന്ന് ആരോ ഞങ്ങളെ അടുത്തേക്ക് വന്നു. 

"ഷാൻ. "


അവൻ ഞങ്ങളെ നോക്കി ചിരിച്ചു. ആ ചിരിയിൽ എന്തോ പന്തികേട് ഇല്ലേ. ഉണ്ട്.. എനിക്ക് തോന്നി. ഞാൻ അവനെ ഒന്ന് അടിമുടി നോക്കി. അവൻ ഒരു ഇളി ഇളിച്ചു. 



"നീ എന്താ ഇവിടെ "


"എനിക്കെന്താ ഇവിടെ വന്നൂടെ.. "ഷാൻ 



"ഹ്മ്മ്.. അല്ല ഞാൻ ചോദിച്ചതാ.. "



"ഹ്മ്മ്... "ഷാനു 


"Dua.. "റാസി 


"ആ പറയ്.. റാസി.. "


"ഇവൻക് നിന്നോട് എന്തോ പറയാനുണ്ട് പോലും. "റാസി 


ഞാൻ ഷാനുവിനെ നോക്കി. എന്താ എന്നുള്ള മട്ടിൽ പുരികം പൊക്കി. 


"അത്. ഇല്ലേ dua.. എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ് "ഷാൻ 


"ആഹാ നല്ല കാര്യം... ആരാ കക്ഷി "


എന്ന് നമ്മൾ ചോദിച്ചതും ഷാൻ പറയുന്ന പേര് കേട്ടപ്പോൾ ഞമ്മൾ ഞെട്ടി. കണ്ണും തള്ളി അവനെ നോക്കി 


"Whaatttt..... ആമിമോളോ.. "


അവൻ അതെ എന്നാ മട്ടിൽ തലയാട്ടി.. ഞാൻ ആകെ കിളി പോയ മട്ടിൽ ഷനുനേയും റാസിയെയും നോക്കി. 


"എന്തേയ് dua.. അവൾക്ക് വേറെ റിലേഷൻ ഉണ്ടോ "റാസി 


"ഉണ്ടോ എന്നറിയില്ല. ഒരു വർഷത്തിനിടെ അവൾക്ക് അങ്ങനെ ഒരു റിലേഷൻ ഉള്ളതായി അറിയില്ല.. എന്തായാലും ഷാൻ നീ വിഷമിക്കണ്ട. ഞാൻ അവളോട് ചോദിക്കട്ടെ. "


"Ok ദുആ... "


അവനോട് യാത്ര പറഞ്ഞു. അവിടന്ന് തിരിച്ചു. റാസി എന്നെ വീട്ടിൽ കൊണ്ടാക്കി തന്നു. 





🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄




ഫോണിൽ ഹെഡ് സെറ്റും കുത്തി. പാട്ട് കേട്ട് ബെഡിൽ കിടക്കുമ്പോൾ ആണ്. ബാബി അവിടേക്ക് കയറി വന്നത്. 


ഞാൻ ഹെഡ് സെറ്റ് ഊരി ബാബിയെ നോക്കിയപ്പോൾ. ബാബി.. എന്റെ കാപോഡ് തുറന്ന് കുറച്ചു ഹെവി വർക്ക്‌ ഉള്ള ഗൗൺ എടുക്കുന്നത് കണ്ടിട്ട് മനസ്സിലാകാത്ത ഞാൻ ബാബിയെ തന്നെ നോക്കി. ഈ ഡ്രസ്സ്‌ ഒക്കെ എപ്പോ ഇവിടെ കൊണ്ട് വച്ചു. ഞാൻ ആദ്യായിട്ട് കാണുവണല്ലോ ഈ ഡ്രസ്സ്‌. 

ബാബി അതും എടുത്ത്. എന്റെ നേരെ വന്നു. എന്നിട്ട് ആ ഗൗൺ എനിക്ക് നേരെ നീട്ടിയിട്ട്. 


"Dua... ഇതെടുത്തിട്ടിട്ട് വന്നേ "ബാബി 


"എന്തിന്.. "


"നിന്റെ എൻഗേജ്മെന്റ് ആണ് ഇന്ന്. റാസിയും ഫാമിലിയും ഇങ്ങോട്ട് വരുന്നുണ്ട് "ബാബി 


"Whattttt..... എൻഗേജ്മെന്റ്. അതും എന്റെ.. എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ... "



"പെട്ടെന്ന് ഉണ്ടായ എൻഗേജ്മെന്റ് ആണ്. നീ സംസാരിച്ചു സമയം കളയാതെ വേഗം റെഡിയായി വന്നേ. "ബാബി 


ബാബി എന്നെ ഉന്തി തള്ളിക്കൊണ്ട് ഡ്രസിങ് റൂമിലേക്ക് പറഞ്ഞയച്ചു. ഞാൻ പിന്നെ വേറൊന്നും ചിന്തിക്കാൻ നിക്കാതെ. ഡ്രസ്സ്‌ എടുത്തിട്ട്. പുറത്തേക്ക് ഇറങ്ങിയപ്പോൾ.. risu ഒഴികെ ബാക്കി എല്ലാ rowdy ഗേൾസും ഇവിടെ ഹാജരായിട്ടുണ്ട്. 


അവളുമാർ എന്നെ നോക്കി ഇളിച്ചു കാണിച്ചിട്ട്. ചിന്നു വന്ന് എന്നെ പിടിച്ചോണ്ട് പോയി ഒരു ചെയറിൽ ഇരുത്തി. ഞാൻ അവളുമാരെ എല്ലാത്തിനെയും നോക്കി. 



പിന്നെ എന്തൊക്കെയാ സംഭവിച്ചേ എന്ന് എനിക്ക് പോലും അറിയില്ല. എല്ലാം പെട്ടന്നായിരുന്നു . ഔ ഇന്റെ റബ്ബി. 


എല്ലാ കഴിഞ്ഞു. എന്നെ അവളുമാർ സ്വാതന്ത്രമാക്കിയപ്പോൾ ഞാൻ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടിട്ട്. അവിടന്ന് എഴുനേറ്റ്. 


"എന്താടി തെണ്ടികളെ എല്ലാത്തിനും വട്ടായോ. എന്നെ കൊല്ലാൻ വേണ്ടി കെട്ടിയെടുത്തതാണോ എല്ലാത്തിനെയും ഇങ്ങോട്ട്.. bloody ഫുൾസ് "

എന്ന് പറഞ്ഞു ഞാൻ ശ്വാസം വലിച്ചു വിട്ടു. പെട്ടെന്ന് lechu എന്നെ പിടിച്ചു കണ്ണാടിക്ക് മുന്നിൽ കൊണ്ട് പോയി നിർത്തി. ഞാൻ കണ്ണാടിയിലേക്ക് നോട്ടം തെറ്റിച്ചപ്പോൾ. ഞെട്ടി പണ്ടാരമടങ്ങി.. 


ആരാ.... 


കണ്ണാടിയിലേക്ക് നോക്കി.. ഞാൻ അത് ചോദിച്ചതും.. അവളുമാരെല്ലാരും കൂടി എന്നെ പൊക്കി മുകളിൽ കൊണ്ട് നിർത്തിച്ചു. ഞാൻ കണ്ണാടിയിൽ എന്നെ അടിമുടി ഒന്ന് നോക്കി. 


മെറൂൺ ഹെവി വർക്ക്‌ ഗൗൺ. അതിന്റെ കൂടെ ഇവളുമാരെ ഒരുക്കലും.. പിന്നെ പറയണോ. നമ്മൾ ഇപ്പൊ നമ്മൾ അല്ലാതായിട്ടുണ്ട്. 




"ദുആ... മൊഞ്ചത്തി ആയിട്ടുണ്ട്... "നെച്ചു 


Thank u thank u... 



"കഴിഞ്ഞില്ലേ മക്കളെ ഒരുക്കം "നെച്ചൂന്റെ ഉമ്മ. 



"ആ ഇതാ വരുന്നു ആന്റി "ഫൈഹ 



പിന്നെ അവളുമാരെല്ലാരും കൂടി എന്നെ കൂട്ടി താഴോട്ട് പോയി. സ്റ്റെപ് ഇറങ്ങി താഴെ ചെന്നപ്പോൾ.. അവിടെ കൂടി നിക്കുന്നവരെ ഒക്കെ കണ്ട് കണ്ണ് തള്ളി മനുഷ്യന്റെ. ഇവരൊക്കെ എപ്പോ വന്നു റബ്ബേ . 


"നീ നോക്കണ്ട. നിനക്ക് മാത്രമേ നിന്റെ എൻഗേജ്മെന്റ് ഇന്നാണെന്ന് അറിയാത്തതുള്ളൂ. ഹി ഹി 😁"നെച്ചു 



"അപ്പൊ നിനക്കും അറിയായിരുന്നോ. "


"Ya ya... എല്ലാവർക്കും അറിയാം... "lechu 


"പോടീ പട്ടി "


"Thank u baby "


പിന്നെ ഹാളിൽ എത്തിയപ്പോൾ.. റാസി അവിടെ മെറൂൺ ഷർട്ട്‌ ബ്ലാക്ക് ജീനും ഇട്ട്. മൊഞ്ജനായി നിൽക്കുന്നത് കണ്ട്. ഓന്റെ മോന്ജ് കണ്ട്. കണ്ണിമ വെട്ടാതെ നോക്കി നിന്നുപോയി. പെട്ടെന്ന് rizu വന്ന്. എന്റെ കൈ പിടിച്ചോണ്ട് കൂട്ടികൊണ്ട്. 

അവനെ നോക്കി നിന്നത് ഈ പെണ്ണ് കണ്ട്. എന്നെ കളിയാക്കാൻ മറന്നില്ല കുരിപ്പ്. 


അവന്റെ അടുത്ത് കൊണ്ട് പോയി നിർത്തി.. ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കിയതും. അവൻ എന്നെ കണ്ണിമ വെട്ടാതെ എന്നെ നോക്കി നിക്കുന്നത് കണ്ടിട്ട്. 


എനിക്ക് ചടച്ചു. പിന്നെ നമ്മളെ ബ്രദേഴ്‌സ് ഒന്ന് ചുമച്ചപ്പോൾ.. അവൻ എന്നിൽ നിന്ന് നോട്ടം തെറ്റിച്ചു. 




പിന്നെ പരസ്പരം റിങ് ഇട്ടു കൊടുത്തു കേക്ക് മുറിച്ചു. ഉമ്മ വന്ന് എനിക്ക് വള ഇട്ടു തന്നു. അങ്ങനെ ആ ചടങ്ങൊക്കെ കഴിഞ്ഞു. ഫുഡും കഴിച്ചു. റാസിന്റെ ഫാമിലി പോയി. 


കല്യാണം ഡേറ്റ്  ഇന്ന് തന്നെ  ഫിക്സ് ചെയ്തിരുന്നു. 


ഡേറ്റ് അറിഞ്ഞപ്പോൾ.. ശെരിക്കും സങ്കടമായി. ഇത്രയും പെട്ടെന്ന് വേണ്ടായിരുന്നു. ഈ മാസം ലാസ്റ്റിനാണ് ഡേറ്റ് ഫിക്സ് ചെയ്തേ. റിസുവിന്റെയും അന്ന് തന്നെ. 


ചുരുക്കി പറഞ്ഞാൽ രണ്ട് ആഴ്ച കഴിഞ്ഞാൽ ഞങ്ങളെ mrrg... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️




ഇന്ന് മൈലാഞ്ചി കല്യാണം ആണ്. കസിൻസൊക്കെ നമ്മൾക്ക് മൈലാഞ്ചി ഇട്ടു തരുന്ന തിരക്കിലാണ്.. rowdy ഗേൾസ് എല്ലാവരും ഇവിടെ ഇല്ല. ചിന്നുവും ഫൈഹയും റിസുവിന്റെ അടുത്തും. ലെച്ചുവും നെച്ചുവും എന്റെ കൂടെ ഉണ്ട്. 





അവളുമ്മാരോട് കത്തിയടിച്ചു ഇരുന്ന് മൈലാഞ്ചി ഇട്ട് കഴിഞ്ഞത് അറിഞ്ഞില്ല. പിന്നെ രാത്രി ഡിജെ പാട്ടൊക്കെ  വച്ചു.എല്ലാവരും ഡാൻസ് ഒക്കെ കളിച്ചു  അടിപൊളി ആക്കി. 



റാസിയെ കണ്ടിട്ട് ഒരാഴ്ച ആയി. ചെക്കൻ നമ്മളെ കാണാൻ നല്ല ആഗ്രഹം ഉണ്ടെങ്കിലും. വീട്ട് കരോക്കെ രണ്ട് പേരെയും വിലക്കിയിരിക്കാണ്.. അതുകൊണ്ട് റാസിയെ  എനിക്കും. റാസിക്ക് എന്നെയും കാണാൻ കഴിഞ്ഞില്ല. 


എല്ലാവരും കിടന്നു. ഞാൻ കിടക്കാൻ നിന്നപ്പോൾ. എന്റെ ഫോണിലേക്ക് കാൾ  വന്നു . സ്‌ക്രീനിൽ തെളിഞ്ഞു വന്ന. മുഖം കണ്ടതും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ഞാൻ കാൾ അറ്റൻഡ് ചെയ്തു. 


"എന്താണ് മാഷേ ഉറക്കം ഒന്നും ഇല്ലേ. "


"ഡി.. കുരിപ്പേ എനിക്ക് നിന്നെ കാണണം... "റാസി 


"ആഹാ.. മോന്റെ പൂതി കൊള്ളാം.. പക്ഷെ നടക്കില്ല... "


"എന്താടി.. പെണ്ണെ അനക്ക് എന്നോട് ഒരു ദയയും ഇല്ലാത്തെ. "റാസി 



"അച്ചോടാ... സോറി ഡിയർ... ഈ കാര്യത്തിൽ no ദയ... "



"പോടീ തെണ്ടി... "


"ഹി ഹി... എന്തിനാ മോനുസേ കലിപ്പാകുന്നെ.. രണ്ട് ദിവസം കഴിഞ്ഞാൽ നിനക്ക് എന്നെ കൺകുളിർക്കെ കണ്ടുടെ "


നമ്മൾ മഴത്തിൽ അവനോട് പറഞ്ഞതും.. അവന്റെ ഭാഗത്തു നിന്ന് ഒരു അനക്കവും ഇല്ല. പടച്ചോനെ ചെക്കന്റെ കാറ്റ് പോയോ.. കല്യാണത്തിന് മുന്നേ ഞാൻ വിധവ ആവോ.. 



"ഡാ... റാസി.. ഇജ്ജെടെ... പോയോ.. "



"ഇല്ലെടി പെണ്ണെ... "



"ഡാ... നീ ഇപ്പൊ എവിടെയാ..ചാടുന്ന സൗണ്ട് ഒക്കെ കേള്ക്കുന്നെ.. "



"ഞാൻ നിന്റെ വീടിന്റെ മതിൽ ചാടിയതാ പെണ്ണെ. ഇപ്പൊ നിന്റെ റൂമിന്റെ ബാൽക്കണിയിൽ എത്തി.. "റാസി 



"Whaat "


"അലറി എല്ലാവരെയും അറിയിക്കേണ്ട. നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ.. "


അവൻ അത് പറഞ്ഞു ബെഡിൽ കിടക്കുന്ന രണ്ടണ്ണത്തിനെ നോക്കി.. അള്ളോഹ് വേണ്ട.. 



എന്ന് പറഞ്ഞു ഞാൻ ബാൽക്കണിയിലേക്ക് പോയി.. 



അവിടെ ഉണ്ട്.. റാസി വിത്ത്‌ ഇളി. 


ഞാൻ ബാൽക്കണിയുടെ ഡോർ ചാരി.. 




"നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ.. "


"എനിക്ക് തോന്നുമ്പോ ഞാൻ വരും.. അത് ചോദിക്കാൻ നീയാരാ... "റാസി 


"ഡാ മാക്രി.. ഒന്ന് പതുക്കെ.. ആരേലും കേൾക്കും... "



"കേട്ടോട്ടെ.. എനിക്കെന്താ.. "


"Oh ഇങ്ങനെ ഒരു സാധനം... "



"നീ എന്തേലും പറഞ്ഞോ.. "റാസി 


"ഹേയ്.. ഇല്ല.. 



നീ എന്നെ കണ്ടില്ലേ.. ഇനി പൊക്കുടേ.. "


"ആഹ്.. പോകാം.. അതിന് മുന്നേ... "



"അതിന് മുന്നേ.. "n

ഞാൻ അവനെ സംശയത്തോടെ നോക്കി. 





അവൻ കവിൾ തൊട്ട് കാണിച്ചിട്ട് 



"തത്കാലം ഇവിടെ മതി.. ബാക്കി ഒക്കെ നമ്മളെ കല്യാണം കഴിഞ്ഞിട്ട് ഞാൻ മേടിച്ചോളാം.. ഇക്കാന്റെ മോൾ സമയം കളയാതെ വേഗം തരാൻ നോക്ക്... "


എന്ന് പറഞ്ഞു അവൻ കവിൾ എനിക്ക് നേരെ തിരിച്ചതും.. 




"അയ്യടാ... ഒന്ന് പോയെ റാസി.. "


"ഇല്ല നീ തരാതെ ഞാൻ എവിടേക്കും പോകില്ല... "



ഇവനെ ഇന്ന് ഞാൻ... 


നിനക്ക് കിസ്സ് വേണം അല്ലേടാ.. ഇപ്പൊ ശെരിയാക്കി തരാം.. ഞാൻ ചുറ്റിലും ഒന്ന് നോക്കിയിട്ട്.. അവന്റെ മുഖം പിടിച്ചു..എനിക്ക് നേരെ ആക്കിയിട്ട്.  അവന്റെ  കവിളിൽ കടിച്ചു... 




ചെക്കൻ ഒച്ച വയ്ക്കാൻ പോയതും.. ഞാൻ അവന്റെ വാ പൊത്തി പിടിച്ചു... ചെക്കന്റെ കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നുണ്ട്.. ഞാൻ അവനെ നോക്കി ഇളിച്ചു കാണിച്ചു..ചെക്കൻ കവിളിൽ കൈ വച്ചു എന്റെ അടുത്തേക്ക് വന്നതും. 


പെട്ടെന്ന് അവിടെ ഒക്കെ വെളിച്ചം പരന്നു. 


"വേഗം പോയിക്കോ റാസി.. ഇനി ഇവിടെ നിന്നാൽ നിന്നെ ആരേലും കാണും.. "


എന്ന് പറഞ്ഞു അവനെ അവിടന്ന് പറഞ്ഞയക്കാൻ ശ്രമിച്ചു. 

അവൻ മനസ്സില്ല മനസ്സോടെ.. എന്നെ നോക്കി കൊണ്ട് ബാൽക്കണി വഴി ഇറങ്ങി. പെട്ടെന്ന് അവിടെ നിന്നിട്ട്. എന്നെ നോക്കി. നീ ഇപ്പൊ രക്ഷപെട്ടു എന്ന് കരുതണ്ട. നിന്നെ എന്റെ കയ്യിൽ കിട്ടും.. നോക്കിക്കോ. 


എന്നൊരു ഭീഷണിയും മുഴക്കി... അവിടന്ന് പോയി.. 


ഞാൻ വേഗം റൂമിലേക്ക് പോയി ഡോർ അടച്ചു.. ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട് തിരിഞ്ഞതും.. അവിടെ നിക്കുന്നവരെ കണ്ട് എന്റെ കിളികൾ ഒക്കെ കൂടും കുടുക്കയും എടുത്ത് പറന്നു പോയി 


"ഹി ഹി.. നിങ്ങൾ ഉറങ്ങിയില്ലേ... "


"ഉറങ്ങിയാൽ ഈ കാഴ്ച കാണാൻ കഴിയില്ലായിരുന്നല്ലോ മുത്തേ.. "നെച്ചു 


"😬എല്ലാം കണ്ടു ലെ... "


"പിന്നെ കാണാതെ... "ലെച്ചു 


"എടി.. അത്. റാസി.. "


"മോളെ.. വാതിൽ തുറക്ക്... "പെട്ടെന്ന് ഉമ്മ വാതിലിന് മുട്ടിയപ്പോൾ.. ഞാൻ അവളുമാരെ നോക്കി.. പറയല്ലേ എന്ന് ആംഗ്യം കാണിച്ചിട്ട്.. ഡോർ പോയി തുറന്നു. 




"എന്താ ഉമ്മ... "


"ഇവിടേക്ക് ആരേലും വന്നതായി മക്കൾക്ക് തോന്നിയിരുന്നോ. "ഉമ്മ 


"ഇല്ല എന്തേയ് ഉമ്മ... "


"അല്ല... അൻസി മോനും ആസിയും ദെനിയും ഒക്കെ കിടക്കുമ്പോ. ആരോ മതിൽ ചാടുന്ന പോലെ തോന്നി എന്ന് പറഞ്ഞു . അവര് അവിടെ പോയി നോക്കിയപ്പോൾ ആരും ഇല്ല. 


ഇനി വല്ല കള്ളന്മാർ ആണോ എന്ന് പറയാൻ പറ്റില്ല. ഹ്മ്മ്.. മക്കൾ പോയി കിടന്നോ. ബാൽക്കണിയുടെ വാതിൽ ലോക്ക് ചെയ്തേക്ക് ട്ടോ. "ഉമ്മ 


ഉമ്മ അത് പറഞ്ഞു പോയതും.. ഞാൻ ഡോർ അടച്ചു. നെഞ്ചിൽ കൈ വച്ചു ഒന്ന് ശ്വാസം വലിച്ചു വിട്ടു. 


അവളുമാരെ നോക്കിയപ്പോൾ. രണ്ടും എന്നെ കണ്ണുരുട്ടി പേടിപ്പിക്കല്ലേ ബ്ലഡി ഫുൾസ്. ഇപ്പൊ അവരോട് മഴത്തിൽ നിക്കുന്നത dua നിനക്ക് നല്ലത്. ഇല്ലെങ്കിൽ അവളുമാർ എല്ലാവരോടും വിളിച്ചു കൂവും. 


ഞാൻ അവരെ നോക്കി.. ഒന്ന് ഇളിച്ചപ്പോൾ. അവളുമാർ രണ്ടും കൂടി എന്നെ പിടിച്ചു .ബെഡിലെക്ക് തളളി. 


"എന്താടി കോപ്പേ.. "


എന്ന് ചോദിച്ചത് മാത്രമേ ഓർമ ഉള്ളു. രണ്ട് ഭാഗത്തു നിന്നും. എന്നെ പില്ലോ എടുത്ത് അടിക്കാൻ തുടങ്ങി  

അവസാനം അവൾമാർ കുഴങ്ങി. എന്റെ ഇടവും വലവും കിടന്നു. 


"ഡി... ദുആ.. നാളെ കഴിഞ്ഞാൽ അന്റെ കല്യാണം അല്ലേടി കുരിപ്പേ "ലെച്ചു 


"ആണോ.. ആണല്ലോ.. ആണ്.. "


"എന്തോന്നെടി.. "നെച്ചു 



ഞാൻ ഇളിച്ചു കാണിച്ചു കൊടുത്തു. 


പിന്നെ അന്ന് രാത്രി ഞങ്ങൾ പഴയ കാര്യങ്ങളൊക്കെ പറഞ്ഞു കിടന്ന്. 


രാവിലെ തന്നെ ആരോ ഞങ്ങളെ മേലേക്ക് വെള്ളം കുടഞ്ഞപ്പോൾ ആണ് എഴുന്നേൽക്കുന്നത്. 


ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ.. മുന്നിൽ ദേ രണ്ട് കോപ്പത്തികൾ. 


അൽ മിന്നു, വൽ ആമി മോൾ. 



"ആഹാ.. നിങ്ങൾ എപ്പോ ലാൻഡ് ആയി... "നെച്ചു 



ഞാൻ അവരെ തന്നെ കലിപ്പിൽ നോക്കി. എന്റെ നോട്ടത്തിന്റെ പൊരുൾ മനസ്സിലാക്കിയ പോലെ അവളുമാർ. സൈക്കിളിൽ നിന്ന് വീണ ചിരി പാസ്സാക്കി. 



"Pppaa  തെണ്ടികളെ.. ഇന്നാണോ നിങ്ങൾക്ക് ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയെ .."


എന്ന് നമ്മൾ ചോദിച്ചപ്പോ ആണ് എന്റെ കൂടെ കിടക്കുന്ന ലവളുമാർക്ക് ഞാൻ എന്തിനാ കലിപ്പായത് ഓടിയത് .പിന്നെ പറയണ്ട എരുതിയിൽ എണ്ണ ഒഴിക്കാൻ ഇവരെ കഴിഞ്ഞിട്ടല്ലേ ഉള്ളു 



"അത് മോശമായി .ദുആന്റെ കല്യാണം ആയിട്ടും ..നിങ്ങക്ക് ഒരാഴ്ച മുന്നേ വരാമായിരുന്നു "നെച്ചു


"അതന്നെ നെച്ചു .എന്നാലും ഇവർ ഇപ്പൊ വന്നത് മോശമായി. ."ലെച്ചുന്റെ വക 



"എടി തെണ്ടികളെ ..നിങ്ങൾ എരുതിയിൽ എണ്ണ ഒഴിക്കാണോ "മിന്നു 


അവളുമാർ അതേലോ എന്ന മട്ടിൽ തലയാട്ടി .



"സോറി ദുആ ...ദേ ഈ കുരിപ്പിനോട് ഞാൻ പറഞ്ഞതാ .അവൾക്ക് ഇവിടെ ഉള്ളവരെ ഒന്നും അറിയില്ല .അങ്ങനെ ഓരോന്ന് പറഞ്ഞു എന്നെ ചടപ്പിച്ചു "മിന്നു 

ഞാൻ മിന്നുനോട് ആണോ എന്ന മട്ടിൽ ചോദിച്ചതും .


അവൾ അല്ലെന്നും പിന്നെ ആണെന്നും പറഞ്ഞു .


ഞാൻ അവളെ ചെവി പിടിച്ചു തിരിച്ചു 



"ആ ....ദീദി വിട്... വേദനിക്കുന്നു"ആമി 



"നിനക്ക് വേദനിക്കുന്നുണ്ടല്ലേ .


ഞാൻ നിന്റെ ആരാടി"


'ദീദി ...'ആമി 



"ആണല്ലോ ..അപ്പൊ ഇവിടെ ഉള്ളാരൊക്കെ നിന്റെ ആരാകും ..."


"Relatives"ആമി 


"അറിയാം ...എന്നിട്ട് പിന്നെ എന്തിനാടി മടിച്ചു നിന്നെ ."


"സോറി ദീദി ....ഇനി ഞാൻ മടിച്ചു നിക്കില്ല .പ്രോമിസ് "


പെണ്ണ്  സെന്റി അടിച്ചപ്പോൾ ..ഞാൻ അവളുടെ ചെവിയിൽ നിന്ന് പിടി വിട്ട് .അവളെ  കെട്ടിപിടിച്ചു .



പിന്നെ ഫ്രഷായി ...ഞങ്ങൾ എല്ലാവരും താഴേക്ക് ചെന്നു ..ചായ ഒക്കെ കുടിച്ചു .മൈലാഞ്ചി നല്ലോണം ചുവന്നിട്ടുണ്ട് എന്നൊക്കെ cmnt കുറെ കേട്ടു...


അവരെല്ലാവരും ഇന്ന് രാത്രിക്ക് ഇടാനുള്ള ഡ്രസ്സ് സെലക്ട് ചെയ്യാണ് ..ഞാൻ ആ സമയം നോക്കി ആമിടെ ..കയ്യും പിടിച്ചു ബാൽക്കണിയിലേക്ക് കൂട്ടി കൊണ്ട് പോയി .


"എന്താ ദീദി ..."ആമി 



"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ."


"ചോദിക്ക് ദീദി ..ദീഥിയോട് ഞാൻ നുണ പറയുവോ ..."ആമി 


"ഹ്മ്മ് ...അത് വേറെ ഒന്നും അല്ല മോളെ ..നിനക്ക് റാസിടെ czn ഷാൻ നെ അറിയില്ലേ ..."



"ആ അറിയാം "


"അവനെ പറ്റി നിനക്കെന്താ അഭിപ്രായം ..."


"ആളെ എനിക്ക് അങ്ങനെ പരിചയം ഇല്ലെങ്കിലും ..ഉള്ള പരിചയം വച്ച് ചോദിക്കണേൽ ..ആൾ പൊളിയാണ് .ലൂക്കും സ്വഭാവാവും ഒക്കെ വച്ച് നോക്കുമ്പോൾ ..പെർഫെക്റ്റ് .."



"ആഹാ ..."


'എന്തിനാ ദീദി ഇപ്പൊ അങ്ങനെ ചോദിച്ചേ "ആമി 



"അത് വേറെ ഒന്നും അല്ല ..അവന്ക ഒരു കുട്ടിയെ ഇഷ്ടമാണ് .ബട്ട് അവളോട് അത് തുറന്ന് പറഞ്ഞിട്ടില്ല "


ഞാൻ അത് പറഞ്ഞപ്പോൾ ..അവളെ മുഖം വാടിയിട്ടുണ്ട് . എന്നാലും അത് പുറത്തു കാണിക്കാതെ അവൾ സംസാരിച്ചു .


"ആണോ ..ഏതാ ആ കുട്ടി ..."


"നിനക്ക് പരിചയം ഉണ്ടാകും പേര് ആമീൻ ഫൈഹ ഖുറൈശ് എന്നാണ് ...".



"അഹ് ....എഹ്ഹ്......."


പെട്ടെന്ന് അവൾ ഞെട്ടിതരിച്ചുഎന്നെ നോക്കി.ഞാൻ അവളെ നോക്കി ഇളിച്ചു കൊടുത്തു .


"അപ്പൊ കാര്യങ്ങൾ പറഞ്ഞപോലെ ..നിനക്ക് ഇഷ്ടമാണെങ്കിൽ .ഇന്ന് രാത്രിക്കുള്ളിൽ എന്നോട് വിവരം അറിയിക്കുക .ഓക്കേ "


എന്ന്  പറഞ്ഞു അവളെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് അവിടേക്ക് പോയി .





💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐


എന്നെ മാറ്റി ഒരുക്കി നല്ല സുന്ദരി ആക്കി .സ്റ്റേജിൽ കൊണ്ട് നിർത്തിച്ചു .


ഇന്ന് ഗോൾഡൻ  കളർ ഗൗൺ ആണ് ഇന്റെ വേഷം ..ഫോട്ടോസ് എല്ലാം അപ്പൊ തന്നെ റാസിക്കും. നമ്മളെ ഗ്രൂപ്പിലേക്കും ഒക്കെ സെൻഡി കൊടുക്കുന്നുണ്ട് .


Rizu... മെറൂൺ കളർ ഗൗൺ ആണ്. പെണ്ണ് മൊഞ്ചത്തി ആയിട്ടുണ്ട് .പരിപാടി ഒക്കെ കഴിഞ്ഞു ..ഞാൻ വേഷം ഒക്കെ മാറി ...റൂമിലേക്ക് പോയപ്പോൾ .അവിടെ ഉണ്ട് ഒരുത്തി കാര്യമായിട്ട് ചിന്തിച്ചു കൂട്ടുന്നു. 



ഞാൻ അവളെ തോളിൽ കൈ വച്ച് .പെട്ടെന്ന് പെൺ ഞെട്ടി എഴുനേറ്റ് 



"എന്തെടി ...."



"ഒന്നൂല്യ ദീദി .."


"ഹ്മ്മ് ....


ആ പിന്നെ ...നേരത്തെ ഞാൻ പറഞ്ഞ കാര്യം എന്തായി ..."


"അത് പിന്നെ ദീദി .."


"നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട വിട്ടേക്ക് .."


എന്നും പറഞ്ഞോണ്ട് ഞാൻ പോകാൻ നിന്നപ്പോൾ അവളെന്റെ കയ്യിൽ പിടിച്ചു 


"അയ്യോ ..ദീദി ..എനിക്ക് ഇഷ്ടവ ..."


എന്ന് പറഞ്ഞപ്പോൾ ..ഞാൻ അവളെ നോക്കി . കൊച്ചു കള്ളി ...എന്ന് പറഞ്ഞു .പിന്നെ അവളുമാർ വന്നപ്പോൾ അവരോട് പറഞ്ഞു .


പിന്നെ പറയണ്ട ഇവളെ ഇട്ട് വാരലായിരുന്നു അവരെ പണി. 


●൦●൦●൦●൦●൦●൦●൦●൦●൦●൦●൦●൦●൦


എല്ലാവരും ഇന്നേ മറന്നു പോയോ ..ദുആ വന്നപ്പോൾ ..എന്നെ മറന്നു കാണും ലെ ..ഹി ഹി ...ഞാൻ ചുമ്മാ പറഞ്ഞതാ .അങ്ങനെ ഒന്നും എന്നെ മറക്കില്ല എന്നറിയാം .




ഇന്നാണ് മക്കളെ
 ദിവസം ..അതെ ..എന്റെയും ദുആന്റെയും കല്യാണം ..അങ്ങനെ അതും സംഭവിക്കാൻ പോകുന്നു. 


നാല്  പേരുടെയും കല്യാണം ഒരു ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുന്നത് .കാരണം വീട് ദൂരെ ആയത് കൊണ്ട് ..രണ്ട് കൂട്ടർക്കും എളുപ്പമാക്കാൻ വേണ്ടി .ഇങ്ങനെ വച്ചത്. 


ജാസിന്റെ ഫാമിലിയും ...ഞങ്ങളെ ഫാമിലിയും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു. 



പതിനൊന്ന് മണി ആകുമ്പോയേക്കും ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി .അവിടെ ദുആന്റെ ഫാമിലി എത്തിയിരുന്നു. ജാസിന്റെയും റിസുവിന്റെയും നിക്കാഹ് ആദ്യമേ കഴിഞ്ഞതാണ്..


പിന്നെ സമയം കളയാതെ നിക്കാഹ് കഴിച്ചു .അവളുടെ വാപ്പ പൂർണ മനസ്സോടെ ദുആനെ എനിക്ക് ഏല്പിച്ചു .


ഇത്രയും സമയം ആയിട്ട് ഈ പെൺ ഇതെവിടെ... ഞാൻ മനസ്സിൽ വിചാരിച്ചതെ ഉള്ളു ...അപ്പോയേക്കും ..അവളെ ഫ്രണ്ട്സ് എല്ലാവരും കൂടി ..അവളെ കൊണ്ട് വരുന്നത് കണ്ടത് .



ബേബി പിങ്ക് കളർ ..ലഹങ്ക ...പെണ്ണ് മൊഞ്ചത്തി ആയിട്ടുണ്ട് മശാല്ലാഹ് ....അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സ്റ്റേജിലേക്ക് കയറി വന്നു .എന്നിട്ട് എനിക്കും റീസുവിനും നടുവിൽ നിന്നു .


അവൾ റിസുവിനെ കെട്ടിപിടിച്ചു .



അപ്പൊ എങ്ങനാ കെട്ടല്ലേ  ..എന്ന് നമ്മളെ പടകൾ വിളിച്ചു കൂവിയതും ..ഞാനും ജാസിയും പിന്നല്ലാഹ് എന്ന് പറഞ്ഞോണ്ട് ..ഞാൻ ദുആന്റെ കഴുത്തിലും ജാസി റിസുവിനെ കഴുത്തിലും മഹർ ചാർത്തി ...

ദുആ മഹറിലക്ക് നോക്കിയിട്ട് .പിന്നെ എന്നെ നോക്കിയതും ..ഞാൻ അവളെ നെറുകയിൽ ചുംബിച്ചു .അപ്പൊ അവിടെ കൂടി നിന്നവരൊക്കെ കൂവിയും വിസലടിക്കലും ഒക്കെ ആയിരുന്നു. 



പിന്നെ ഫോട്ടോസ് ഒക്കെ എടുത്തു ...



അവിടേക്ക് ഷെബി സർ  വന്നു .ഞങ്ങൾ സറോഡ് സംസാരിച്ചു .പിന്നെ സർ ഞങ്ങളെ ടീമസിന്റെ അടുത്തേക്ക് പോയി ..


പിന്നെ ശബാന വന്നു .പെൺ  ഇപ്പൊ ആകെ മാറി പോയിട്ടുണ്ട് .അവളുടെ കൂടെ ഒക്കെ ഫോട്ടോസ് എടുത്ത് ..

പിന്നെ അഹാന ...അജ്മൽ....അവരുടെ ഫാമിലി ...ഒക്കെ വന്നു ..


പിന്നെ നമ്മളെ ശാനുവും ആമിയും സെറ്റായി ...കേട്ടോ ..ഇനി അവരെ വേഗം പിടിച്ചു കെട്ടിക്കണം ......

നമ്മളെ അൻസിന്റെ പെണ്ണ് നജനെ ക്ഷണിച്ചിരുന്നു. അവളും വന്നു. അൻസിന്റെ വീട്ടുകാർക്ക് അവളെ പെരുത്തിഷ്ടായി. 



 അങ്ങനെ എല്ലാവരും ഫോട്ടോസ് ഒക്കെ എടുത്ത് സംസാരിച്ചിരിക്കുമ്പോ ആണ്.. ഷെബി സാറിന് ഒരു കാൾ വന്നത് .


ഞങ്ങൾ എല്ലാവരും സാറിനെ നോക്കി. 


"അഹ് ഹലോ ശരീഫ് പറ. 
ആണോ.. എവിടെ.. ഏറന്മുള ഫോറെസ്റ്റിലോ. (ഇങ്ങനെ ഒരു സ്ഥലം ഈ ലോകത്ത് തന്നെ ഉണ്ടോ എന്ന് പടച്ചോൻ മാത്രമേ അറിയൂ 😁😁).അഹ് ok ok. നീ ലൊക്കേഷൻ അയക്ക്. "


എന്നുപറഞ്ഞു സർ കാൾ കട്ടാക്കി ഞങ്ങളെ നേരെ തിരിഞ്ഞു. 


"സോറി gyzz. ഒരു ഇമ്പോര്ടന്റ്റ്‌ കേസ് വന്നിട്ടുണ്ട്. അപ്പൊ എനിക്ക് എന്തായാലും  പോയെ പറ്റു നിങ്ങൾ എൻജോയ് ചെയ്യ്.. "


എന്നുപറഞ്ഞു സാർ പോകാൻ നിന്നപ്പോൾ. ദുആ സാറിനെ വിളിച്ചു 


"ഏറന്മുള ഫോറെസ്റ്റിലോ. അവിടെ എവിടെ. എന്താ കേസ് "ദുആ 


"അതൊരു murder  ആണ്. ആ ഫോറെസ്റ്റിന്റെ ഉള്ളിലോട്ട് പോയാൽ ഒരു പഴക്കം ചെന്ന വീട് ഉണ്ട്. അവിടെ ഒരു മൃതദേഹം കിട്ടിയിട്ടുണ്ട്. 


അപ്പൊ ok ഞാൻ പോകുവാണ്. "



ഷെബി സാർ പോയതും.. ദുആ കാര്യമായിട്ട് എന്തോ ആലോചിക്കാൻ തുടങ്ങി  


ഞാൻ അവളെ തോളിൽ കൈ വച്ചു. അപ്പൊ അവൾ എന്നെ നോക്കി. 


"എന്താടി. "


"അതുണ്ടല്ലോ.. ആ ഫോറെസ്റ്റ്... "


അവൾ പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നേ ഉമ്മയും ജാസിന്റെ ഉമ്മയും വന്നു.. 


"ഇനി വൈകിക്കുന്നില്ല. മോളെ  ഞങ്ങൾ അങ്ങ് കൊണ്ട് പോക "ഉമ്മ 


"അതന്നെ.. "ജാസിന്റെ ഉമ്മ. 


************-**************




ഷെബി സർ പറഞ്ഞ പ്ലേസും   rk നെ പൂട്ടിയിട്ട പ്ലേസും ഒന്ന് തന്നെ ആണ്. ആ വീട് അല്ലാതെ ആ പരിസരത്തു വേറെ ഒരു വീട് പോലും ഇല്ല. പിന്നെങ്ങനെ. Rk മരിക്കില്ല. പിന്നെങ്ങനെ... ഇനി ജോൺ.. no... അതൊരിക്കലും സംഭവിക്കില്ല. കാരണം അവനെ കൊല്ലാൻ rk എഴുനേറ്റ് നടക്കണം. അതെന്തായാലും നടക്കില്ല.പിന്നെ..... 


എന്റെ ചിന്തകളിൽ നിന്ന് ഉണർത്തി കൊണ്ട് റാസി ചോദിച്ചത്. അവന്ക് മറുപടി കൊടുക്കാൻ പോയപ്പോൾ ആണ്. റാസിന്റെ ഉമ്മ കയറി വന്നത്. 


എന്നെ കൊണ്ട് പോകാൻ സമയം ആയി എന്ന് പറഞ്ഞു. എല്ലാവരോടും യാത്ര ഒക്കെ പറഞ്ഞു. പോകാൻ നിന്നപ്പോൾ. എന്റെ രണ്ട് ഉപ്പമാരെയും ഉമ്മമാരെയും അടുത്തേക്ക് പോയി. 


രണ്ട് ഉപ്പമാരും എന്റെ തലയിൽ തലോടി നെറുകയിൽ ഉമ്മ വച്ചു. ഉമ്മാസ് എന്നെ കെട്ടിപിടിച്ചു. ഒർജിനൽ ഉമ്മ കരഞ്ഞു സീൻ ആക്കി. മനുഷ്യൻ ഇവിടെ പിടിച്ചു നിക്കുന്നതെങ്ങനെ എന്ന് എനിക്ക് മാത്രമേ അറിയൂ. അല്ലപിന്നെ . 


പിന്നെ ഇക്കാക്കാസ്... ദിലു.. ആമി... മിന്നു.. എല്ലാവരോടും യാത്ര പറഞ്ഞു. ഉമ്മാന്റെ കൂടെ കാറിൽ കയറാൻ നിന്നപ്പോൾ.. ആരോ എന്റെ കൈ പിടിച്ചു വച്ചു. 


നോക്കുമ്പോ റാസി ആയിരുന്നു. ഞാൻ അവനെ നോക്കി പുരികം പൊക്കി.. 


"അതിൽ അല്ല ഇതിൽ ആണ് പോകുന്നത് "റാസി 


അവൻ ചുണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കി. 


"ഇതിലൊ. അതും ഈ വേഷത്തിൽ... "


"അതെ... ഈ വേഷത്തിനെന്താ കുഴപ്പം.. സമയം കളയാതെ. വന്ന് കയറാൻ നോക്ക്... "റാസി 


എന്ന്പറഞ്ഞു ചെക്കൻ ബുള്ളറ്റിൽ കയറി ഇരുന്നു. അവന്റെ തൊട്ടടുത്തു ജാസിക്കയും റിസുവും ബുള്ളറ്റിൽ ഇരിക്കുന്നുണ്ട്.. തൊട്ട് പിറകിലായി.. നമ്മളെ ടീംസ് മുഴുവനും കപ്പിൾസ് ആയി ബൈക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട് .




"നീ ആരെ കിനാവ് കണ്ടൊണ്ട് നിക്കാടി.. വന്ന് കയറാൻ നോക്ക് .ഇപ്പൊ പുറപ്പെട്ടാലെ ഇരുട്ടുന്നതിന് മുന്നേ അവിടെ എത്തുള്ളൂ..."


റാസി അലറിയതും ...ഞാൻ പിന്നെ ഒന്നും നോക്കാതെ ലഹങ്ക പൊക്കി പിടിച്ചു അവന്റെ പിന്നിൽ കയറി ഇരുന്നു .അല്ലപിന്നെ ...


ആഹാ ...എന്താ രസം ...കല്യാണം കഴിഞ്ഞു ഫസ്റ്റ് റൈഡ് .അതും ഈ വേഷത്തിൽ .കൂടെ ഫ്രണ്ട്സും ....പൊളി ..


മനുഷ്യന്റെ ഊര പണി ആകാഞ്ഞ ഭാഗ്യം....


കുറെ ദൂരം പിന്നിട്ടു ...പെട്ടെന്ന് റാസി  ബൈക്ക് നിർത്തി .....ഞാൻ അവനോട് ഇവിടെ എന്തേ നിർത്തിയെ എന്ന് ചോദിച്ചു .അവൻ പറയാമെന്ന് പറഞ്ഞു .

ഞാൻ അതിൽ നിന്ന് ഇറങ്ങി ...പിന്നാലെ അവനും .നമ്മളെ ടീമസും അവിടെ ഇറങ്ങി ...



"ഇതെന്തിനാ ഇവിടെ നിർത്തിയെ ..."risu



"പറയാം ..."അച്ചായൻ 



അവർ ഞങ്ങളെയും കൊണ്ട് മണൽ തരികളിലൂടെ നടന്നു .പെട്ടെന്ന് ഞങ്ങളെ രണ്ടു പേരുടെയും കണ്ണ് കെട്ടി ..



"ഇതെന്തിനാ ...'


"പറയാം ...ആദ്യം നീ ഒന്ന് അടങ്ങി നിക്ക് പെണ്ണെ "റാസി 




അവൻ എന്റെ കൈ പിടിച്ചോണ്ട് നടന്നു .
കുറച്ചു ദൂരം നടന്നപ്പോൾ .അവൻ തന്നെ കണ്ണിലെ കേട്ട് അയച്ചു .


ഞാൻ കണ്ണോന്നടച്ചു തുറന്ന് മുന്നിലേക്ക് നോക്കിയപ്പോൾ .കണ്ണ് തള്ളി പോയി ..വൗ ...അവിടെ ഒന്നാകെ ലൈറ്റ് പിടിപ്പിച്ചു വന്നിട്ടുണ്ട് .നടുവിൽ കാന്റിൽ ലൈറ്സ് ഒക്കെ വച്ച് ഡെക്കറൈറ് ചെയ്തിട്ടുണ്ട് .

രണ്ട് വലിയ കേക്കും ഉണ്ട് ..നമ്മളെ ടീം സിന്റെ വക ആയിരിക്കും ഈ സെറ്റ് up എല്ലാം ...എന്തായാലും പൊളിച്ചു .ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു 


"അഹ് ..ഇനി ഒട്ടും വൈകിക്കേണ്ട ...വേഗം കേക്ക് കട്ട് ചെയ്യ് ..."പാചുക്ക 


ഞങ്ങൾ എല്ലാവരെയും ഒന്ന് നോക്കിയിട്ട് കേക്ക് കട്ട് ചെയ്ത് .പരസ്പരം വായേൽ വച്ച് കൊടുത്തു .അങ്ങനെ കേക്ക് ഒക്കെ കട്ട് ചെയ്ത് ...ഞാനും റാസിയും കടൽ തീരത്തിലൂടെ നടന്നു ...


ഈ ഡ്രസ്സ് എനിക്ക് ഒരു പാര ആകുന്നുണ്ട്.. നടക്കാൻ പറ്റുന്നില്ല ..

അവസാനം റാസി എന്നെ പൊക്കിയെടുത്തു വണ്ടിക്കരികെ നടന്നു .അവിടെ എത്തിയപ്പോൾ .എന്നെ താഴെ ഇറക്കി ..




അപ്പൊ എല്ലാവരും ഞങ്ങളെ കളിയാക്കി എങ്കിലും റാസി അതൊന്നും കാര്യമാക്കാതെ ..വണ്ടി എടുത്തു ..പിന്നാലെ അവരും ...



കുറെ ദൂരം പിന്നിട്ട് ...ഞങ്ങൾ റാസിന്റെ വീട്ടിൽ എത്തി ...

പിന്നെ നമ്മളെ റിസൂട്ടി... ജാസിക്കാൻറെ വീട്ടിലേക്ക് പോയിട്ടോ .ലെച്ചുവും ചിന്നുവും നെച്ചുവും എന്റെ കൂടെ നിക്കാണ്. ഇനി അവര് നാളെ പോകുള്ളൂ .


വീടിന്റെ മുന്നിൽ എത്തിയതും .റാസിന്റെ ഉമ്മ പുറത്തേക്ക് വന്നു .കൂടെ അവരെ relativesum....ഉമ്മ എന്റെ കൈ പിടിച്ചു അകത്തേക്ക് കൂട്ടി കൊണ്ട് പോയി .സോഫയിൽ ഇരുത്തി .അടുത്ത് റാസിയും ഇരുന്നു ..


പിന്നെ ഞങ്ങൾക്ക് മധുരമൊക്കെ തന്നു .അതൊക്കെ കഴിച്ചു .ഞങ്ങളോട് റൂമിലേക്ക് പോകാൻ പറഞ്ഞു .


ഞാൻ അത് പറയാൻ കാത് നിന്ന പോലെ ഒരു ഓട്ടം ആയിരുന്നു ...റൂമിലേക്ക് ...അവിടെ എത്തി ...ഷാൾ ഊരി ബെഡിലേക്ക് ഇട്ടിട്ട് .ഞാൻ ബെഡിലേക്ക് മറിഞ്ഞു. 



Uff.... എങ്ങനെയാ റബ്ബേ ഇതൊക്കെ ഇട്ടോണ്ട് ഒരു ദിവസം നിക്ക ....സമ്മതിക്കണം ....



പെട്ടെന്ന് റാസി അവിടേക്ക് കയറി വന്നതും .ഞാൻ എണീറ്റിരുന്നു..


"ഇതിനായിരുന്നോ നീ താഴേ നിന്ന് ഓടി വന്നത് ..."


അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു ..



"പോയി ഫ്രെഷാകാൻ നോക്ക് കുരിപ്പേ..."റാസി 


"അതിപ്പോ നീ പറയണ്ട ആവിശ്യം ഉണ്ടോ ഞാൻ പോകില്ലേ...ഹും..."


അവനെ നോക്കി പുച്ഛിച്ചിട്ട് ഞാൻ കപോർഡ്  തുറന്ന് എനിക്ക് എടുത്തു വച്ച ഡ്രെസും തോർത്തും എടുത്ത് ബാത്റൂമിലേക്ക് കയറി .



\\\\\\\\\\\\\\\\\



ഞാൻ അവൾ പോകുന്നതും നോക്കി നിന്നു .ഇതിപ്പോ അവളെ ഇങ്ങോട്ട് കെട്ടിച്ചു കൊണ്ടുവന്നതാണോ .അതോ എന്നെ ഇങ്ങോട്ട് കെട്ടിച്ചു കൊണ്ടുവന്നതാണോ ...വല്ലാത്ത ജാതി ..




പിന്നെ അവൾ ഫ്രഷായി വന്നപ്പോൾ ..ഞാൻ ഫ്രെഷാകാൻ പോയി .... 


@@@@@@@@@@@@@@@@@@@@@@@@


ഫ്രഷായി വന്നപ്പോ rowdy girls എന്റെ അടുത്തേക്ക് വന്നിട്ട് എന്നെയും കൂട്ടി റൂമിന്റെ പുറത്തേക്ക് പോയി. 

അവര് കൊണ്ട് പോയത് ബാല്കണിയിലേക്ക് ആണ്. അവിടെ ഉണ്ട് റിസുവും ഇവളെ അല്ലെ കെട്ടിച്ചു വിട്ടത്. ഇവൾ പിന്നെയും വന്നോ... 



"ഹി ഹി... ഇന്ന് രാത്രി ഞങ്ങൾ ഇവിടെയാ  കൂടുന്നെ... "rizu 


"ആഹാ.... "



അവളുമാർ ഞങ്ങളെ അവിടെ ഇരുത്തിയിട്ട്. ചുറ്റിലും നിന്നു. 



"എന്താടി... "


"അതുണ്ടല്ലോ.. നിങ്ങൾക്ക് കുറച്ചു class എടുത്ത് തരാൻ വിളിച്ചതാ... "നെച്ചു 


"എന്ത് ക്ലാസ്സ്. "Rizu 



"പറയാം.. ഞങ്ങൾ പറയുന്നത് കേട്ടാൽ മതി. "ലെച്ചു 


ഞങ്ങൾ അവർക്കെന്താ  പറയാനുള്ളത് എന്ന മട്ടിൽ അവരെ തന്നെ നോക്കി നിന്നു .പിന്നെ അവളുമാർ പറയുന്നതൊക്കെ കേട്ടിട്ട് മനുഷ്യന്റെ തൊലി ഉരിഞ്ഞു പോണ പോലെ ഉണ്ടായിരുന്നു ..bloody ഗ്രാമവാസിസ്....


Rizu. എന്റെ കയ്യിൽ മുറുക്കി പിടിച്ചു .പെണ്ണിനെ നോക്കിയപ്പോൾ ..പേടിച്ചിട്ട് വിയർത്തൊലിച്ചിട്ടുണ്ട്...അവളുമാർ ആണേൽ യാതൊരു വിധ ദയയും ഇല്ലാതെ ഫുൾ സ്റ്റോപ്പ് പോലും ഇല്ലാതെ പറഞ്ഞോണ്ടിരിക്ക .ഇനിയും ഇതൊക്കെ കെട്ടൊണ്ട് നിക്കാൻ വയ്യ ..



"സ്റ്റോപ്പ് ...."


എന്ന് കുറച്ചു ഉച്ചത്തിൽ അവരോട് പറഞ്ഞപ്പോൾ ..അവർ എന്നെ തന്നെ നോക്കി നിന്നു 



"എന്താടി ജന്തുക്കളെ ഇതൊക്കെ ..."



'ഇതൊക്കെ നീ അറിഞ്ഞിരിക്കേണ്ട കാര്യമാ ദുആ ...."ചിന്നു 




"Ppaaa..... ഓളെ പറച്ചിൽ കേട്ടാൽ തോന്നും  .കെട്ടി പത്തു കുട്യോളെ തള്ളയാണെന്ന... പറിപ്പിക്കണ്ട എന്നെ കൊണ്ടൊന്നും ...കേറി പോടീ തെണ്ടികളെ ...."


എന്ന് നമ്മൾ അലറിയതും ..എല്ലാം കണ്ട വഴിക്ക് ഓടി ...uff.... വല്ലാത്ത ജാതികൾ ...



ഞാൻ റിസുവിനെ നോക്കി.പെണ്ണ് ഷാൾ കൊണ്ട് മുഖം ഒക്കെ തുടക്കുവാണ്..പാവം വല്ലാണ്ട് പേടിച്ചിട്ടുണ്ട്.




ഞാൻ അവളെയും കൂട്ടി അകത്തേക്ക് പോയി ....

........



രാത്രി ഫുഡ് ഒക്കെ കഴിച്ചു ..എല്ലാവരും റൂമിലേക്ക് പോയി ..ഞാനും റീസുവും മാത്രം ബാക്കി .ഉമ്മ എന്റെയും അവളുടെയും കയ്യിലേക്ക് ഒരു ഗ്ളാസ് പാൽ തന്നു ...


ഞങ്ങൾ അതും കൊണ്ട് റൂമിലേക്ക് പോയി. പോകുന്ന വഴിക്ക് റിസുവിന്റെ കയ്യിൽ നിന്ന് പാലൊക്കെ താഴെ വീഴുന്നുണ്ട്... പെൺ  പേടിച്ചു ഒരു വഴിക്ക് ആയിട്ടുണ്ട് ...



ഞാൻ അവൾക്ക് ഒരു all the ബെസ്റ്റും കൊടുത്തു... ഞങ്ങളെ റൂമിലേക്ക് ചെന്നു.. ഡോറിന്റെ മുന്നിൽ എത്തിയപ്പോൾ ..ഒന്ന് ശ്വാസം വലിച്ചു വിട്ടു .എന്നിട്ട് ഡോർ തുറന്ന് അകത്തു കടന്നു. 



ഇന്റെ ബദിരീങ്ങളെ ...ഇതുവരെ ഇല്ലാത്ത പേടി ഇപ്പൊ എവിടന്ന് പൊട്ടി മോളിച്ചു ആവോ ...


റാസി സോഫയിൽ ഇരുന്ന് ഫോണിൽ കളിക്കാണ്..ബെഡൊക്കെ അലങ്കാരിച്ചിട്ടുണ്ട് ഇതൊക്കെ എന്തിനാണാവോ . ഞാൻ വേഗം പോയി ഗ്ലാസ് ടേബിളിൽ വച്ച് .കിടന്നുറങ്ങാം എന്ന കരുതി ബെഡിന്റെ അടുത്തേക്ക് പോകാൻ നിന്നതും ...പെട്ടെന്ന് ആരോ എന്റെ കയ്യിൽ പിടിച്ചു വലിച്ചു ..


അത് പിന്നെ ആരാണെന്ന് ഇങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളു  .


റാസി എന്നെ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു..



"റാസി... എന്താ ഈ കാണിക്കുന്നേ. വിട്ടേ... "


"കണ്ടിട്ട് എന്താ അനക്ക് തോന്നുന്നേ. "റാസി 



"ഡാ..  റാസി... എന്നെ വിടെടാ... plz "



"ഒരു പ്ളീസും ഇല്ല... അന്ന് രാത്രി നീ എന്നെ കടിച്ചത് ഓർമ ഇല്ലേ.. അന്ന് ഞാൻ ഓങ്ങി വച്ചതാ.. ഹ ഹ.... ഇന്ന് നിന്നെ രക്ഷിക്കാൻ ആരും വരില്ലടി... "റാസി 



കള്ള കുരിപ്പേ... പകരം വിട്ടാണല്ലേ തെണ്ടി.... ഞാൻ അവനെ ദയനീയമായി നോക്കി... അവൻ ഇളിച്ചോണ്ട്.. എന്നെ പൊക്കിയെടുത്തു. ബെഡിലേക്ക് ഇട്ടു. 



നിങ്ങളറിഞ്ഞോ ഞാൻ പെട്ടു... അവൻ ഷർട്ടിന്റെ ബട്ടൺസൊക്കെ അഴിച്ചു. അത് ദൂരേക്ക് വലിച്ചെറിഞ്ഞു .

"റാസി ....ഇതൊക്കെ മോശട്ടോ"



"ഓ അതൊന്നും സാരമില്ല ...നിന്റെ മുന്നിൽ ഞാൻ മോശക്കാരനായെന്ന് കരുതി .എനിക്ക് വല്ല കുഴപ്പൊന്നും ഇല്ല ..."റാസി 



ഞാൻ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ നിന്നപ്പോൾ ..ആ കോപ്പ് എന്നെ പിടിച്ചു അവിടെ തന്നെ കിടത്തി ....


വല്ലാത്തൊരു ചിരി ചിരിച്ചു ...എന്റെ മുഖത്തിന്റെ അടുത്തേക്ക് ..അവന്റെ മുഖം അടുപ്പിച്ചു ...അവന്റെ ആ ചിരിയിൽ ..ഞാനും അറിയാതെ മഴങ്ങി പോയ പോലെ ..അവൻ എന്റെ ആധരത്തെ അവന്റെ ആധാരങ്ങളിലേക്ക് ചേർത്തു വയ്ക്കാൻ നിന്നതും ....പെട്ടെന്ന് ഫോൺ റിങ് ചെയ്തു ....


"ഷിറ്റ്....."

എന്നുപറഞ്ഞോണ്ട് ...അവൻ എന്റെ സൈഡിൽ കിടന്നു ...ഞാൻ അവനെ നോക്കി ഇളിച്ചോണ്ട് ...ഫോൺ അറ്റൻഡ് ചെയ്തു ....




"സോറി ......ബേബി ......


ആ ശബ്‌ദം കേട്ടതും ...ഞാൻ ഞെട്ടി തരിച്ചു....



"RK.......


ഞാൻ വിളിച്ചത് കേട്ട്  റാസി ബെഡിൽ നിന്നു എണീറ്റിരുന്നു.. 



"പേടിച്ചു പോയോ... അച്ചോടാ.... ആദ്യം തന്നെ എന്റെ ദുആ ബേബിയോട് സോറി.. എന്തിനാ എന്നറിയോ... നിങ്ങളെ first നൈറ്റിൽ തന്നെ ഞാൻ ജീവനോടെ ഉണ്ടെന്ന വിവരം അറീയിച്ചു തന്നതിന് ..."


എന്നും പറഞ്ഞു ആ കോപ്പ് അവിടെ നിന്നൊണ്ട് അട്ടഹസിച്ചു ചിരിക്കാണ്. എനിക്ക് അത് കേട്ടിട്ട് തല പെരുത്ത് വന്നു ..



അവൻ എങ്ങനെ രക്ഷപെട്ടു ...അവന്ക എങ്ങനെ സംസാരിക്കാൻ കഴിഞ്ഞു ..ഇന്ന് രക്ഷപെട്ടതാണെങ്കിൽ ..അവനൊരിക്കലും സംസാരിക്കില്ല ...അതിനർത്ഥം അവൻ ഇന്ന് രക്ഷപെട്ടതല്ല ...ജോൺ... അവൻ ....


ഓഹ്... ഭ്രാന്ത് പിടിക്കുന്നു. . 



"ഹേ ബേബി ...നീ ഇങ്ങനെ ചിന്തിച്ചു തല പുണ്ണാക്കണ്ട .നിന്റെ  ആ ജോൺ ചത്തിട്ട്. മൂന്ന് ദിവസം കഴിഞ്ഞു ...."



"Whaattttt......"


" അലറേണ്ട..... അവിടെ ഉള്ളവരൊക്കെ ഉറങ്ങി കാണും ....ഹ ഹ ..ഹ ....നീ എന്താടി കരുതിയെ.... എന്നെ എന്നെന്നേക്കുമായി ഇല്ലാതാക്കമെന്നോ... ഈ rk അങ്ങനെ ഒന്നും മരിക്കില്ല എന്ന് മനസ്സിലായില്ലേ ....


ഇനി നിന്നെയും നിന്റെ കുടുംബത്തെയും വേരോടെ പിഴുതെറിയും ഈ rk...കാത്തിരുന്നോ...."



അവൻ call കട്ടാക്കിയതും.ഞാൻ പ്രതിമ കണക്കെ ബെഡിൽ ഇരുന്നു ...റാസി എന്റെ തോളിൽ കൈ വച്ചു...


"റാസി ...."


"ഡോണ്ട് വറി ഞാൻ ഇല്ലേ നിന്റെ കൂടെ ..."റാസി 



അവൻ എന്നെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു ...എന്തോ അവൻ കൂടെ ഉള്ളത് ഒരാശ്വാസം പോലെ തോന്നി ...


പിന്നെ ഞങ്ങൾ കിടന്നു. .


ജോണിനെ അവൻ കൊന്നിട്ട് മൂന്ന് ദിവസം ആയെങ്കിൽ ...അവനെ രക്ഷിച്ചത് ആരായിരിക്കും. ...





&&&&&&&&&&&&&&&&&&&&&&&&



"ഹ ഹ ഹ ...അത് വേറെ ആരും അല്ല ദുആ ...ഞാൻ തന്നെ ആണ് ..ശാന.... നിന്റെ ശത്രു ......rk യെ രക്ഷിച്ചത് ഞാൻ തന്നെ ആടി... നീ എന്നിൽ നിന്ന് എന്റെ  റാസിയെ തട്ടിയെടുത്തില്ലേ ...ആ നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതിയോ ...ദുആ ........നോ ...ഒരിക്കലും ഇല്ല ...നിന്നെ അവനിൽ നിന്ന് അകറ്റാൻ ഈ ഒരു മാർഗം അല്ലാതെ വേറെ  ഒരു മാർഗവും എന്റെ മുന്നിൽ കണ്ടില്ല ദുആ ...iam..... സൊ സോറി ദുആ ......"


ശാനയുടെ കയ്യിലുള്ള ദുആന്റെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് ...ശാന അത്രയും പറഞ്ഞു .തൊട്ടടുത്തു ബെഡിൽ ചാരി ഇരിക്കുന്ന rk ശാനയെ നോക്കി .ചിരിച്ചു ...



"നിന്നെ അവിടെ പൂട്ടിയിട്ടിരിക്കാണെന്ന് .rizu ആരെയോ വിളിച്ചു പറയുന്നത് ..ഭാഗ്യം കൊണ്ട് ഞാൻ കേട്ടു ..അതുകൊണ്ട് നിനക്ക് നിന്റെ ജീവൻ തിരിച്ചു കിട്ടി ...അല്ലെ rk"



"Yes.... അതിന് നിന്നോട് എങ്ങനെ ഞാൻ നന്ദി പറയണം എന്നറിയില്ല ...."


"നന്ദി ഒന്നും എനിക്ക് വേണ്ട ...എനിക്ക് എന്റെ റാസിയെ മതി ...."


"നിന്റെ റാസിയെ നീ എടുത്തോ ...ദുആനെ എനിക്ക് കിട്ടണം ...അതിന് വേണ്ടി   ഈ rk ന്റെ കളി തുടങ്ങി കഴിഞ്ഞു ...."





●൦●൦●൦●●●●●●●●●●●●●൦●൦●൦●൦




രാവിലെ എഴുന്നേറ്റപ്പോൾ നമ്മളെ ഭാര്യയെ കാണ്മാനില്ല ...റബ്ബേ പെണ്ണ് പിന്നെയും പോയോ ....



ഞാൻ എഴുനേറ്റ് റൂമിന് വെളിയിലേക്ക് തലയിട്ട് നോക്കി ...അപ്പൊ ഹാളിൽ സോഫയിൽ ഇരിക്കുന്ന ഫൈഹാനെയും ലെച്ചുനേയും കണ്ടു ..



ആഹാ ഇവളെപ്പോ ലാൻഡ് ആയി 



"ഫൈഹ ...നീ എപ്പോ ലാൻഡ് ആയി "


"ഞാൻ രാവിലെ വന്നു റാസിക്ക...."ഫൈഹ 



"നിങ്ങളെ കൂടെ ഉള്ള ...ആ കുരിപ്പ് എവിടെ ..."



"ആര്....." 


"എന്റെ പൊണ്ടാട്ടി ആയി വരും ...."


"ഓ ആ കുരിപ്പ് ....അവൾ താഴെ കിച്ചണിൽ ഉണ്ട് ...."ലെച്ചു....



"ഓഹോ ....."



"അഹ് ...."



ഞാൻ റൂമിലേക്ക് പോയി ...ഫ്രഷായി ...താഴേക്ക് ഇറങ്ങി ...അവിടെ നമ്മളെ ടീംസ്  എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു .അവരെല്ലാവരും കാര്യമായിട്ട് എന്തോ സംസാരിക്കാണ്..


ഞാൻ അവരെ അടുത് പോയി ഇരുന്നിട്ട് ഫോണിൽ കളിച്ചു. 



"ഡാ.... "


ഞാൻ ഫോണിലേക്ക് തന്നെ നോക്കിയിട്ട് മം... എന്ന് മൂളി കൊടുത്തു  




"ഡാ... നീ കണ്ടോ ന്യൂസ്‌... "പാച്ചു 



എന്നുപറഞ്ഞു... അവൻ ഫോൺ എനിക്ക് നേരെ നീട്ടി... അതിൽ ജോണിന്റെ  മരണത്തെ കുറിച്ചാണ് ...ഞാൻ അത് കണ്ടിട്ടും വല്യ ഭാവ വിത്യാസം ഇല്ലാതെ ഇരിക്കുന്നത് കണ്ട്... 



"റാസി നീ എന്താ ഒന്നും പറയാത്തെ .rk മിസ്സിംഗ് ആണ്"അച്ചായൻ 



"അറിയാം ...."



"Whatt...... നിനക്കറിയമെന്നോ... എങ്ങനെ ..."



ഞാൻ ഇന്നലെ അവൻ വിളിച്ചതൊക്കെ പറഞ്ഞു ...



"ഡാ ...സൂക്ഷിക്കണം ...ഇനി അവൻ എന്തും ചെയ്യാൻ മടിക്കില്ല ..പ്രേത്യേകിച് ദുആനെ ...."ജാസി 



"ഞാൻ ജീവനോടെ ഉള്ളപ്പോ ..ഇനി എന്റെ ദുആക്ക് ഒരപത്തും വരാൻ ഞാൻ സമ്മതിക്കില്ല ...."



"എല്ലാവരും വന്നേ മക്കളെ ചായ കുടിക്കാൻ ..."



ഉമ്മ ചായ കുടിക്കാൻ വിളിച്ചു .റീസുവും ദുആയും ഫുഡ് ഒക്കെ ടേബിളിൽ കൊണ്ട് വയ്ക്കാണ് ..



ഞങ്ങൾ എല്ലാവരും ടാബിലിന് ചുറ്റും ഇരുന്നു ..ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോ ആണ്... ശാനുവും ശാനയും വന്നത് .


അവരോട് ഞങ്ങളെ കൂടെ ഇരിക്കാൻ പറഞ്ഞു .ശാന ഫുഡ് കഴിച്ചിട്ടാണ് വരുന്നത് എന്നും പറഞ്ഞു അവൾ സോഫയിൽ പോയി ഇരുന്നു .ഷാനു ഞങ്ങളെ കൂടെ ഇരുന്നു ഫുഡ് കഴിച്ചു  




°൦●●●●●●●●●●●●●●൦°




ആ ശാനയെ ഇങ്ങോട്ട് കേട്ടിയെടുത്തിട്ടുണ്ട് ...എന്തിനാണാവോ ....ഫുഡ് കഴിച്ചു ..ലെച്ചുവും ചിന്നുവും നെച്ചുവും വീട്ടിലേക്ക് പോയി ..ഫൈഹ വൈകിട്ട് പോകാമെന്ന് പറഞ്ഞു ..അച്ചായൻ നാട്ടിലേക്ക് പോയി ...പിന്നെ അപ്പുവേട്ടനും പോയി. ഇവിടെ ഇപ്പൊ പാച്ചുകയും ബാസിക്കയും മാത്രമേ ഉള്ളു. ..


റീസുവും ജാസിക്കയും ജാസിക്കാൻറെ വീട്ടിലേക്ക് പോയി ..




"മോനെ ഉപ്പന്റെയും ഉമ്മന്റേയും കൂടെ നീയും പോകണോ "ഉമ്മ 



"ആ അമ്മായി... ഇപ്പൊ തന്നെ ഓഫീസിൽ ഞാൻ പോകാത്തത് കൊണ്ട് ആകെ താറുമാറായിട്ടുണ്ട് ..ഇനിയും പോകാതിരുന്നാൽ ശെരിയാകില്ല ...ഇവളോടും ഞങ്ങളെ കൂടെ വരാൻ പറഞ്ഞതാ .ഇവൾ ഇപ്പൊ വരുന്നില്ല എന്ന പറയുന്നേ ..."ഷാൻ 



"അഹ് ..ശാനമോൾ ഇവിടെ നിന്നോട്ടെ ഇതും അവളെ വീട് തന്നെ അല്ലെ ..."ഉപ്പ 



"ശാന നിന്നെ കല്യാണത്തിന് കണ്ടില്ലായിരുന്നല്ലോ ..നീ എവിടെ പോയതായിരുന്നു ...."പാച്ചുക്ക




"ആ ...അത് ...എനിക്ക് ഒരു ഫ്രണ്ടിന്റെ കല്യാണം ഉണ്ടായിരുന്നു ...അപ്പൊ അവിടേക്ക് പോയി ..."ശാന



"ഉം ...."പാച്ചുക്ക




"എന്ന ഞാൻ ഇറങ്ങാണ്..."ഷാൻ 



എല്ലാവരോടും യാത്ര പറഞ്ഞു അവൻ ഇറങ്ങി .  അവന്റെ പിന്നാലെ തന്നെ പാച്ചുകയും ബാസിക്കയും റാസിയും ഓഫീസിലേക്ക് പോയി .എന്തോ അര്ജന്റ് മീറ്റിങ് ഉണ്ടെന്ന് പറഞ്ഞിട്ട്.   കുറച്ചു കഴിഞ്ഞപ്പോൾ ഫൈഹയും പോയി ....


.......


പിന്നെ ജാസിക്ക ഇപ്പൊ അഹാന ഡിസൈൻസിലെ ജോലി നിർത്തി ...മാലിക് ഗ്രൂപ്‌സിലേക്ക് മാറിയിട്ടുണ്ട് ...ഇപ്പൊ അവർ നാല് പേരും കൂടി ആണ് ..ആ കമ്പനി കൊണ്ട് നടക്കുന്നെ ...റാസി നല്ല കുട്ടിയായി ഉപ്പാന്റെ വേറെ ഒരു കമ്പനിയും കൂടി നോക്കി നടത്തുന്നുണ്ട് ....





വീട്ടിൽ ഫുൾ ബോറിങ് ആണ്....ആ ശാന മുറിക്കുള്ളിൽ അട ഇരിക്കുന്ന പോലെ ഡോറും അടച്ചിരിക്കാണ്... ഞാൻ പിന്നെ അവളെ വല്യ മൈൻഡ് ചെയ്യാൻ പോയില്ല ....


ഞാൻ ബാൽക്കണിയിൽ പോയി ഇരുന്ന് ഫോണിൽ കളിച്ചോണ്ടിരിക്കുമ്പോ ആണ് ..rizu വീട്ടിലേക്ക് വരുന്നത് കണ്ടത് ..പെണ്ണിനെ തൊട്ടടുത്തേക്കന്നെ കെട്ടിച്ചു വിട്ടത് കൊണ്ട് .ഫുൾ ടൈം ഇവിടെ തന്നെ ആണ് .ഉമ്മ അവളെ ആട്ടി പായിപ്പിക്കും  .പെണ്ണ് അതൊന്നും കാര്യമാക്കാതെ വലിഞ്ഞു കയറി വരും ..വല്ലാത്ത ജാതി ...


അവൾ ഉമ്മനോട് ദുആ എവിടെ എന്നൊക്കെ ചോദിക്കുന്നത് കേട്ടു.. വൈകാതെ തന്നെ ഇവിടെ എത്തി ..



"എടി അന്നേ കെട്ടിച്ചു വിട്ടതല്ലേ കുരിപ്പേ ...എന്നിട്ട് വലിഞ്ഞു കേറി വരുന്നത് കണ്ടില്ലേ ..."


"ഒന്ന് പോടീ ...ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോ ഇങ്ങോട് കേറി വരും ..ഇജ്ജാര അത് ചോദിയ്ക്കാൻ ..."rizu



"നീ ഇപ്പൊ ഈ വീട്ടിലെ വിരുന്ന് കാരി ഞാൻ ഇപ്പൊ ഈ വീട്ടിലെ വീട്ടു കരി ..മനസ്സിലായോ ..."



"ഓഹോ ...."


"അഹ് ....

അല്ല എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ ആവോ ..."



"ആ അത് പറയാൻ മറന്നു ..."



അതും പറഞ്ഞു അവൾ എന്റെ അടുത്ത വന്നിരുന്നു ..ഞാൻ അവളെ എന്താ എന്നുള്ള മട്ടിൽ നോക്കി ...



"നമ്മളെ ചിന്നമ്മ വിളിച്ചിരുന്നു .. "


"എന്തിന് ..."



"അറിയില്ല ..നിന്റെ അടുത്തേക്ക് വന്നിട്ട് അവൾക്ക് വിളിക്കാൻ പറഞ്ഞു ..."rizu



"ആണോ ..എന്ന വിളിക്ക് ...."


"അഹ് ...."


അവൾ ഫോണെടുത്തു ചിന്നമ്മക്ക് വിളിച്ചു ...ഫസ്റ്റ് റിങ്ങിൽ തന്നെ ഫോൺ എടുത്ത് ..



"ഒരു minut ഒന്ന് ഹോൾഡ് ചെയ്യേ .ഞാൻ എല്ലാവരെയും ഒന്ന് വിളിക്കട്ടെ ..."ചിന്നമ്മ 

ഇതിപ്പോ എന്താ കഥ ..എല്ലാത്തിനെയും എന്തിനാ വിളിക്കുന്നെ ...


"എന്താടി കുരിപ്പേ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ജന്തുവേ ...."നെച്ചു 



പടച്ചോനെ ഈ പെണ്ണ് ഇപ്പോഴും നന്നായില്ലേ....



"എടി മതി കിടന്നുറങ്ങിയത് .മനുഷ്യൻ ഇവിടെ ടെന്ഷനടിച്ചിരിക്കുവാ.."ചിന്നമ്മ 



"എന്താടി കുരിപ്പേ "ഫൈഹ 



"നീ കാര്യം പറയ് "ലെച്ചു 



"എടി ..എന്റെയും ഇച്ഛായന്റെയും മനസ്സമ്മതം  ഉറപ്പിച്ചു ."ചിന്നമ്മ 




"Whatt........"എന്നൊരലർച്ചയായിരുന്നു




"സത്യമാണോ ...ചിന്നമ്മ ..."rizu



"പിന്നെ ഞാൻ നുണ പറയണോ..."ചിന്നമ്മ 



"എപ്പോ എന്ന് എവിടെ വച്ച് "നെച്ചു 




"ഈ സൺ‌ഡേ... അത് കഴിഞ്ഞു two week കഴിഞ്ഞാൽ മിന്ന് കെട്ട്....."ചിന്നമ്മ 




"ഇന്റെ ഈശ്വര ...ഇത്രയും പെട്ടെന്നോ....."ലെച്ചു 



"അല്ലടി ...എന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം ...."



"അത് ഇച്ഛായൻ ഗൾഫിൽ പോകുവാണ് .അവിടെ ജോലി ശേരിയായിട്ടുണ്ട് ....അപ്പൊ പോകുന്നതിന് മുന്നേ മിന്നുകെട്ട് കഴിച്ചിട്ട് .എന്നെയും കൊണ്ട് പോകാന പ്ലാൻ ...."ചിന്നമ്മ 




"ഓഹ്.... നോ ....അപ്പൊ നീയും പോകുവാണോ "ഫൈഹ 



"എന്നെ കൊണ്ട് പോകുവാണ് കുരിപ്പേ ...


നിങ്ങൾ എല്ലാവരും നാളെത്തന്നെ ഇവിടെ എത്തിയിരിക്കണം... ഇല്ലെങ്കിൽ ഇന്റെ സ്വഭാവം അറിയാലോ ..."എന്നും പറഞ്ഞു പെൺ കാൾ കട്ടാക്കി 



ഞാനും റിസുവും മുഖത്തോട് മുഖം നോക്കി ഇരുന്നു ....


പെട്ടെന്ന് ലെച്ചുന്റെ കാൾ വന്നു .അത് പോകാനുള്ള പ്ലാനിങ് ഡിസ്കസ് ചെയ്യാനുള്ള കാൾ ആൺ .



ഞാൻ അത് അറ്റൻഡ് ചെയ്തു .പിന്നെ നാളെ പോകുന്നതിന്റെ പ്ലാനിങ് ആയിരുന്നു എല്ലാം സെറ്റ് ആക്കി കാൾ കട്ടാക്കി..rizu വീട്ടിലേക്ക് പോയി ..ഞാൻ ഉമ്മനോട് അച്ചായന്റെയും ചിന്നമ്മന്റെയും കല്യാണം ഉള്ള കാര്യം പറഞ്ഞു .നാളെ പോകുന്നതിൽ ഉമ്മക്കും ഉപ്പാക്കും എതിർപ്പില്ല .


ഇനി റാസി ....അവനും കൂടി സമ്മതിക്കണം ..




അവൻ വരുന്നത് വരെ വെയിറ്റ് ചെയ്തു ..ഉമ്മയും ഉപ്പയും ഫുഡ് കഴിച്ചു കിടന്നു ...ഞാൻ ഹാളിൽ സോഫയിൽ ഇരുന്നു ....



അവന്റെ കാർ വരുന്നത് കണ്ടതും ..ഞാൻ എഴുനേറ്റ് പോയി ഡോർ തുറന്നു ...ഭയങ്കര ക്ഷീണത്തിൽ ആണ് അവന്റെ വരവ് .കോട്ട് എന്റെ മേലേക്ക് എറിഞ്ഞു .അവൻ റൂമിലേക്ക് പോയി ..ഞാൻ ഫുഡ് എടുത്ത് വച്ച് .



റാസി ഫ്രഷായി വന്നു ചെയറിൽ ഇരുന്നു .ഞാൻ ഫുഡ് എടുത്തു കൊടുത്തു ..



അവൻ ഫുഡ് കഴിച്ചു 



"നീ കഴിക്കുന്നില്ലേ ...."


"അഹ് ..ഞാൻ കഴിച്ചോളാം ...."

അവൻ ഫുഡ് കഴിച്ചു എഴുനെറ്റ് പോയി കൈ കഴുകി ...റൂമിലേക്ക് പോയി ..ഞാൻ ഫുഡ് ഒക്കെ കിച്ചണിൽ കൊണ്ട് വച്ച് ..വേഗം റൂമിലേക്ക് പോയി ..അവിടെ അവൻ സോഫയിൽ ഇരുന്ന് ലാപ്പിൽ കളിക്കാണ് ..



"റാസി ...ചിന്നമ്മ വിളിച്ചിരുന്നു ...."



"അവൾ പറഞ്ഞു ഈ സൺ‌ഡേ അവളെ മനസ്സമ്മ തം ആണെന്ന് ...അതുകൊണ്ട് നാളെ തന്നെ എല്ലാവരോടും അങ്ങോട്ട് വരാൻ പറഞ്ഞു .അതിന് നിനക്ക് എന്റെ സമ്മതം വേണം ...."



"അതെ എങ്ങനെ മനസിലായി ...."


"അവൾ കെട്ടാൻ പോകുന്നത് എന്റെ ഫ്രണ്ടിനെ ആണ്..."


"ആ അത് ശേരിയാണല്ലേ..എന്ന റാസി ഞാൻ നാളെ പോയിക്കോട്ടെ ....."



"വേണ്ട ......"


"അതെന്താ റാസി.. അവൾ എനിക്ക് ആരാണെന്ന് നിനക്ക് അറിയാവുന്നതല്ലേ. അപ്പൊ ഞാൻ പോകണ്ടേ "



"മനസ്സമ്മതത്തിന്റെ അന്ന് നീ പോയിക്കോ.. എന്തിനാ രണ്ട് ദിവസം മുന്നേ പോകുന്നെ... "റാസി 



"എന്നാലും റാസി.... "



"ഒരു എന്നാലും ഇല്ല... നിന്നോട് ഞാൻ പോകേണ്ട എന്ന് പറഞ്ഞില്ലേ.. അതുകൊണ്ട് നീ പോകേണ്ട... അത്ര തന്നെ... "



എന്നും പറഞ്ഞു. അവൻ ലാപും എടുത്ത് ബാൽക്കണിയിലേക്ക് പോയി . 


ഇവനിതെന്താ പറ്റിയെ.. ഞാൻ പോയെന്ന് കരുതി അവൻകെന്താ കുഴപ്പം .ഇനി ഞാൻ ഇപ്പൊ എന്ത് പറയും ചിന്നുവിനോട് ...ബ്ലഡി കെട്യോൻ ..ഹും...


ഞാൻ ബെഡിൽ പോയി കിടന്നു . അവൻ ആരെന്ന അവന്റെ വിചാരം ..അല്ലെങ്കിലും എന്നെ പറഞ്ഞയച്ചാൽ എന്താ ...ഇനി ഇപ്പൊ എന്താ ചെയ്യാ ..റിസുവിനെ വിട്ടു കാണുവോ ജാസിക്ക ...


പടച്ചോനെ ജാസിക്ക അവളെ വിടല്ലേ ...ചിന്നമ്മന്റെ കയ്യിൽ നിന്ന് തല്ല് വാങ്ങിക്കാൻ എനിക്ക് കൂട്ടായി അവളും ഉണ്ടാകണേ.



റാസിന്റെ മനസ്സ് മാറ്റാൻ വേണ്ടി ...ഓരോന്ന് ചിന്തിച്ചു കിടന്നു ..പെട്ടെന്ന് അവൻ ലാപ് ടേബിളിൽ വച്ച് ..എന്റെ അടുത്ത് വന്നു കിടന്നു ..


ഞാൻ ഉറങ്ങിയാ പോലെ അഭിനയിച്ചു .അല്ലപിന്നെ ...ഞാൻ ഇനി അവനോട് മിണ്ടില്ല 

..............................

കല്യാണം കഴിഞ്ഞപ്പോൾ ..എന്റെ സ്വഭാവം മാറിയെന്ന് കരുതിയോ നിങ്ങൾ .അല്ലാട്ടോ ...ആ പെണ്ണിനെ ഒറ്റക്ക് വിടാൻ പേടിയായത് കൊണ്ട് തന്നെയാ ...


ആ rk യെ എനിക്ക് പേടിയില്ല ..പക്ഷെ ഇവളെ തനിച്ചു പറഞ്ഞയച്ചാൽ അത് മതി എന്റെ സമാധാനം കളയാൻ ...പെണ്ണിനോട് പോകണ്ട പറഞ്ഞതിൽ പിണങ്ങി കിടക്കുവായിരിക്കും ...


നീ എന്തൊക്കെ ചെയ്താലും  ശെരി നിന്നെ നാളെ പറഞ്ഞു വിടുന്ന പ്രശ്നമില്ല ...

...


രാവിലെ എഴുന്നേറ്റ് വേഗം ഫ്രഷായി ...കിച്ചണിലേക്ക് പോയി ഉമ്മാനെ സഹായിച്ചു ...കുറച്ചു കഴിഞ്ഞപ്പോൾ rizu കയറി ..



"ഉമ്മ ഇവിടെ എന്താ ഉള്ളെ കഴിക്കാൻ "rizu




"ഇന്റെ റബ്ബേ .ഈ പെണ്ണിനെ ഞാൻ എന്തിനാ കെട്ടിച്ചു വിട്ടത് ..അന്നോട് ഞാൻ പറഞ്ഞതല്ലേ കുരിപ്പേ ഇങ്ങോട്ടേക്ക് വരരുതെന്ന് എന്നിട്ട് നീ എന്തിനാടി ഇങ്ങോട്ട് കയറി വന്നത് .."ഉമ്മ 


ഉമ്മ ചട്ടകം എടുത്ത് അവളെ നേരെ വന്നതും ...അവൾ എന്റെ പിറകിൽ ഒളിച്ചു നിന്നു 



"ഇങ്ങള് ഒരു ഉമ്മയാണോ ...എഹ്‌...സ്വന്തം മോൾ വീട്ടിലേക്ക് കയറി വന്നിട്ട് ഇങ്ങനെ ആണോ പെരുമറ.. ഞാൻ കേസ് കൊടുക്കും നോക്കിക്കോ ...."rizu



"എന്ന ഇജ്ജ് പോയി കൊടുക്കടി ...ജാസി മോൻ വരട്ടെ ...അവനോട് പറയണം ..നിന്നെ വീട്ടിൽ പൂട്ടി ഇടാൻ ..അല്ലപിന്നെ ..."ഉമ്മ 



"ഹി ഹി ...."rizu



ഉമ്മ പിന്നെ ഫുഡ് ഉണ്ടാക്കുന്നതിൽ ശ്രദ്ധ ചെലുത്തി ....



Rizu എന്നെ തോണ്ടി ..ഞാൻ അവളെ നോക്കി എന്താ എന്ന് ചോദിച്ചു ...



"നീ വന്നേ ....."


എന്നുപറഞ്ഞോണ്ട് അവൾ എന്നെയും കൂട്ടി അവിടന്ന് മാറി നിന്നു ..



"എന്താടി പെണ്ണെ ...."



"എന്നെ ജാസിക്ക വിടുന്നില്ലടി ......"


ഭാഗ്യം ...മനസ്സിൽ കരുത്തിയാതാട്ടോ... ഹി ഹി 




"നീ എന്താടി ഒന്നും പറയത്തെ"risu


"ഞാൻ എന്ത് പറയാൻ ...."


"നിന്നെ വിട്ടോ ...."



"ഇല്ല ...,😁"




"ഹാവൂ ......"



എന്നും പറഞ്ഞു അവൾ നെഞ്ചിൽ കൈ വച്ച് ശ്വാസം വിട്ടു 



"എന്തേ ...."



"അല്ല ചിന്നമ്മൻറെ കയ്യിൽ നിന്ന് വാങ്ങിക്കുമ്പോൾ ഒരുമിച്ചു വാങ്ങിക്കല്ലോ ..."



"പോടീ തെണ്ടി ...."



"ഹി ഹി ...


അല്ല ഇനി എന്താകും ..."



"എന്തക്കാൻ ..സമരം ചെയ്യണം..അവന്മാരോട് ഇനി മിണ്ടരുത്..."


"ഓക്കേ ...ഞാൻ എന്ന പോട്ടെ ..അവിടെ ഉമ്മ കിച്ചണിൽ ഒറ്റക്കാണ് ..."


"എടി അലവലാതി ...ആ പാവം ഉമ്മാനെ അവിടെ ഒറ്റയ്ക്ക് നിർത്തിയിട്ട് ...നീ ഇവിടെ വന്ന് നിക്കുവാണോ ...പോടീ കുരിപ്പേ ...."


എന്നൊരലർച്ചയായിരുന്നു ...പെണ്ണ് കണ്ട വഴി ഓടി ...ഞാൻ ചിരിച്ചോണ്ട് കിച്ചണിലേക്ക് പോകുമ്പോൾ ..റാസി ഉണ്ട് മോളിൽ നിന്ന് ഇറങ്ങി വരുന്നു. ഞാൻ അവനെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ കിച്ചണിലേക്ക് പോയി ...


ഫുഡ് ഒക്കെ ടേബിളിൽ കൊണ്ട് വച്ചു.. ഉപ്പയും അവനും വന്നിരുന്നു ..ഫുഡ് വിളമ്പി കൊടുത്തു ...



"മോൾ ഇന്ന് പോകുന്നില്ലേ ചിന്നുവിന്റെ വീട്ടിലേക്ക് ...."ഉപ്പ 



"ഇല്ല ഉപ്പ ...."



"അതെന്തേ ...."ഉപ്പ 



"എന്നെ പറഞ്ഞു വിടുന്നില്ല റാസി"



"അതെന്താടാ നീ അവളെ പറഞ്ഞയാക്കാത്തത് ..."ഉപ്പ 



"അവൾ ഇപ്പൊ എവിടേക്കും പോകണ്ട ...."റാസി 



"അതെന്താ എന്ന ചോദിച്ചേ... മോളെ ഫ്രണ്ട് അല്ലെ ആ കുട്ടി ...അപ്പൊ അവൾക്കും ആഗ്രഹം ഉണ്ടാകില്ലേ ...നിന്റെ ഫ്രണ്ടും അല്ലെ ജോസ് ..എന്നിട്ട് നീ എന്താ പോകാത്തത് ..."ഉപ്പ 



"ഞാൻ മനസ്സമ്മതത്തിന്റെ  ആൻ പോകുന്നുണ്ട് .അന്നേരം ഇവളെ കൂട്ടികൊണ്ട് പോയിക്കോളം അത് മതി ..."റാസി 


എന്നും പറഞ്ഞോണ്ട് അവൻ ഫുഡ് കഴിച്ചു കഴിഞ്ഞു എഴുനേറ്റ് ...ഞാൻ ഉപ്പനെയും ഉമ്മനെയും നോക്കി .



"ഉമ്മ ...ഞാൻ ഇറങ്ങുവാ ...വരാൻ വൈകും ...നിങ്ങൾ ഫുഡ് കഴിച്ചു കിടന്നോണ്ടി ...."റാസി 


എന്നും പറഞ്ഞു അവൻ പോയി ...തെണ്ടി ...ഞാൻ ഇനി എന്ത് ചെയ്യും.  

..........

ഞാൻ റൂമിലേക്ക് പോകുമ്പോൾ ആണ് .ആ ശാന റൂമിൽ നിന്ന് ഇറങ്ങി വന്നത് ...അവൾ എന്നെ ഒന്ന് നോക്കിയിട്ട് എന്റെ അടുത്തേക്ക് വന്നു ...



"അഹ് ...ആരാ ഇത്. ..നീ ഈ  വീട്ടിൽ തന്നെ ഉണ്ടോ  ..കാണാൻ ഇല്ലല്ലോ ...."


"ഞാൻ ഉണ്ടെടി ...നിന്നെ ഈ വീട്ടിൽ നിന്നും റാസിയുടെ മനസ്സിൽ നിന്നും  പുറത്താക്കാതെ എനിക്കിനി വിശ്രമം ഇല്ല 
"ശാന 



"ആണോ കുഞ്ഞേ ...നീ പരിശ്രമിക്ക് കേട്ടോ ..എന്റെ എല്ലാവിധ പ്രോത്സാഹനവും ഉണ്ടാകും ..."


"നീ പരിഹസിച്ചോ ...വൈകാതെ തന്നെ നിന്റെ ഈ മുഖത്തെ സന്തോഷം ഇല്ലാതാകുന്നത് നോക്കിയിരുന്നോ ..."ശാന 



"ആയിക്കോട്ടെ മാഡം...."


എന്നും പറഞ്ഞു റൂമിലേക്ക് പോയി ...ഞാനും റീസുവും വരുന്നില്ല എന്ന് അവളുമാരോട് വിളിച്ചു പറഞ്ഞു .ലോകത്തുള്ള എല്ലാ തെറിയും എന്നെ വിളിച്ചു കാണും ...ഉഫ്‌...


റാസിക്കിപ്പോ ജോലി തിരക്കാണ് ...എന്നോട് ഒന്നും മര്യാദക്ക് സംസാരിക്കുന്നത് പോലും ഇല്ല ...ഞാനും ഒട്ടും വിട്ടു കൊടുക്കില്ല ...അവനോട് ഇപ്പൊ സംസാരിക്കാർ പോലും ഇല്ല .അവൻ ജോലി കഴിഞ്ഞു വരുമ്പോഴേക്കും ഞാൻ ഉറങ്ങും ..ഫുഡ് എല്ലാം എടുത്ത് വച്ചിട്ട് ...


അതിന്റെ ഇടക്ക് ആ ശാന തെറ്റെല്ലാം ഏറ്റു പറഞ്ഞു എല്ലാവരെയും മുന്നിൽ നല്ല പിള്ള ചമഞ്ഞു ..അത് റാസി വിശ്വസിച്ചു കാരണം ..അവൾ അതുമതിരി അല്ലെ act ചെയ്തത് .അവനോട് ഉണ്ടായിരുന്ന ഇഷ്ടവും ഒക്കെ ഉപ്പനോടും ഉമ്മനോടും പറഞ്ഞു .അതും അവന്റെ മുന്നിൽ വച്ച് .ഇനി അവൾക്ക് റാസി ഒരു ആങ്ങള മാത്രം ആയിരിക്കും എന്നുകൂടി പറഞ്ഞു. 



ഇതൊക്കെ കേട്ട് എനിക്ക് പെരുത്ത് വന്നതായിരുന്നു .  പിന്നെ കടിച്ചു പിടിച്ചത ദേഷ്യം ...റാസി അവളെ വിശ്വസിച്ചത് കണ്ടപ്പോയ ഞാൻ വല്ലാണ്ടായത് ...


പിന്നെ ഞാനും വല്യ മൈൻഡ് കൊടുക്കാറില്ല .




.................




ഇന്നാണ് ഇന്റെ ചിന്നമ്മന്റെ മനസ്സമതം...റിസുവും ജാസിക്കയും റെഡിയായി .വന്നിട്ടുണ്ട് ...ഞങ്ങൾ നാല് പേരും കാറിൽ ആണ് പോകുന്നത് ...



ഞങ്ങളെ ഒരുക്കവും കഴിഞ്ഞു ..ഞങ്ങൾ എല്ലാവരും മനസ്സമാമതം നടക്കുന്ന പള്ളിയിലേക്ക് വിട്ടു ..


റാസിയും ജാസിക്കയും ഫ്രണ്ടിൽ ഇരുന്നു ..ഞാനും റിസുവും പിറകിൽ ..ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല പേടിയുണ്ട് ..കാരണം ആ ചിന്നമ്മ ഫോൺ വിളിച്ചിട്ട് എടുക്കുന്നു പോലും ഇല്ല .നേരിട്ട് തരാൻ കരുതി വച്ചിരിക്കവും ...എല്ലാം കൊണ്ട് നിക്ക എന്നല്ലാതെ വേറെ വഴി ഇല്ലല്ലോ  ...



യാത്രകൊടുവിൽ ...ഞങ്ങൾ പള്ളിയിൽ എത്തി ..കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ..നമ്മളെ ടീം സിനെ കണ്ടു ...അവരെ  അടുത്തേക്ക് പോയി ..നെച്ചുവും ലെച്ചുവും ഫൈഹയും ജാസിക്കാനെയും റാസിയേയും കുറെ ചീത്ത പറഞ്ഞു .രണ്ടുപേരും ..ഇളിച്ചോണ്ട് നിന്നു 



അത് കണ്ട് ഒന്ന് കൊടുക്കാന തോന്നിയെ ...




*"Diiii..... തെണ്ടികളെ ....."*



ആ വിളി വന്നു 


"ഡീ... അലവലാതികളെ... എന്തിനടി ഇങ്ങോട്ട് കെട്ടിയെടുത്തെ... ആരെ രണ്ടകെട്ടിനാടി ഇങ്ങോട്ട് വന്നേ... 'ചിന്നു 



ചിന്നമ്മ ഭദ്രകാളി ആയി.. rizu എന്റെ പിറകിൽ ഒളിച്ചു നിന്നു.. 



"ഇങ്ങോട്ട് വാടി... കുരിപ്പേ.... "



എന്നുപറഞ്ഞു ചിന്നമ്മ അവളെ കൈ പിടിച്ചു വലിച്ചു എനിക്ക് മുന്നിൽ കൊണ്ട് നിർത്തി... 



"എന്താടി പുല്ലേ... നിങ്ങളെ ഒക്കെ കല്യാണം കഴിഞ്ഞപ്പോൾ.. എന്നെ മറന്നു ലെ... "ചിന്നു 


Rizu ആണെന്നും അല്ലെന്നും ഒക്കെ തലയാട്ടി... പാവം അവൾ നല്ലോണം പേടിച്ചു തോന്നുന്നു.. 


"ഒരറ്റ ചവിട്ടങ് വച്ചു തന്നാലുണ്ടല്ലോ രണ്ടിനും... "ചിന്നു 


എന്നും പറഞ്ഞു ചിന്നു ആ ഫ്രോക്ക് പൊന്തിച്ചു ഞങ്ങളെ ചവിട്ടാൻ ഒരുങ്ങിയതും.. അച്ചായൻ അവളെ തടഞ്ഞു.. 



"ചിന്നു... ഇന്ന് നമ്മളെ മനസമ്മതം ആണ് പെണ്ണെ.. എന്റെ വീട്ട് കാരെ മുന്നിലെങ്കിലും നല്ല പിള്ള ചമയ് കൊച്ചേ.. "അച്ചായൻ അവൾക്ക് മുന്നിൽ കൈ കൂപ്പി... 



"നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ വെറുതെ വിട്ടു... 



അത് കരുതി നിങ്ങൾ രക്ഷപെട്ടു എന്ന് കരുതേണ്ട... ചടങ്ങൊന്ന് കഴിയട്ടെ ബാക്കി അപ്പൊ പറയാം.. "ചിന്നു 



ഞങ്ങള്ക് നേരെ ഭീഷണിയും മുഴുക്കി അവൾ അങ്ങ് പോയി .. uff വല്ലാത്ത ജാതി.. ഞാനും റിസുവും.. ജാസിക്കയെയും റാസിയെയും ഒന്ന് കണ്ണുരുട്ടിയിട്ട്... ബാക്കിയുള്ളവളുമാരെയും കൂട്ടി... പള്ളിക്കകത്തേക്ക് പോയി... 





മൂന്ന് ദിവസം അവളുമാർ അടിച്ചുപൊളിച്ചു എന്നൊക്കെ പറഞ്ഞപ്പോൾ എനിക്കും റിസുവിനും അവന്മാരോടുള്ള ദേഷ്യം ഇരട്ടി ആയി.  ഇങ് വാ ഇനി ദുആ എന്നും വിളിച്ചോണ്ട്.. കാണിച്ചു തരാടാ... ഹും.. 






@@@@@@@@----------@@@@@@@@@




അവളുമാർ പോകുന്നതും നോക്കി നിന്ന ഞങ്ങളെ തോളിൽ കൈ വച്ചു. ബാക്കിയുള്ളവന്മാർ കാര്യം തിരക്കി.. 



ഞാൻ എല്ലാ കാര്യവും പറഞ്ഞു. സത്യത്തിൽ ജാസിയോട് ഞാൻ തന്നെയാ പറഞ്ഞത്.. റിസുവിനെ പറഞ്ഞയക്കണ്ട എന്ന്. കാരണം ദുആനെ മാത്രം പറഞ്ഞയക്കാതിരുന്നാൽ അത് ദുആക്ക് വല്ലാതെ ഫീൽ ആകും. 


അതുകൊണ്ട് മാത്രം ആണ് റിസുവിനെ പറഞ്ഞയക്കാതിരുന്നത്..ചിന്നുവിന്റെ  കയ്യിൽ നിന്ന് കണക്കിന് വാങ്ങി ..അവർ പോയി. ..പിന്നാലെ ഞങ്ങളും .



............................




മനസ്സമതം ഒക്കെ കഴിഞ്ഞു ...കല്യാണ ഡേറ്റും ഫിക്സ് ആക്കി ...എല്ലാവരും ഫുഡ് കഴിച്ചു ..ആ പള്ളിക്ക് അടുത്തായി ഒരു പാർക്ക് ഉണ്ടായിരുന്നു .അവിടേക്ക് മാറി നിന്നു.   ബോയ്സ് ടീം ..വേറെ എവിടേക്കോ പോയി. ..




"എഡിയെ... നിങ്ങളെ കല്യാണം കഴിപ്പിച്ചു വിടേണ്ടി ഇല്ലായിരുന്നു "ഫൈഹ 



"എന്താടി ...."



"നിങ്ങളെ പഴയ പോലെ ..ഒന്നിനും കിട്ടുന്നില്ലടാ ...."ഫൈഹ 



"അത് ഇപ്പോ ഞങ്ങളെ സ്ഥാനത് നീ ആണേലും അങ്ങനെ തന്നെ ആയിരിക്കും ഡാ "rizu



"അത് പറഞ്ഞപ്പോയ ...വീട്ടിൽ കല്യാണം നോക്കുന്നുണ്ട് ...കാകുമാർ ഇറങ്ങിയിരിക്കുവാണ് ...എന്നെ കെട്ടിക്കാൻ ..ഒരു ഫാമിലി ഒത്തു വന്നിട്ടുണ്ട് ...എല്ലാവര്ക്കും ഇഷ്ടായി .ബാസിക്ക ഇനിയും വന്നില്ലെങ്കിൽ. ..മിക്കവാറും എന്നെ പിടിച്ചു അവന്റെ തലേൽ ആക്കുന്ന മട്ടുണ്ട്...."




"നീ ടെൻഷൻ ആകണ്ട പെണ്ണെ.. ബാസിക്ക വരും... "നെച്ചു 



"Hmm".


"നീ നിന്റെ ഇക്കാക്കമാരോട് പറഞ്ഞു നോക്ക് നിന്റെയും ബാസിക്കന്റെയും കാര്യം... "ലെച്ചു 



"പടച്ചോനെ എന്തിനാ ഇന്റെ മയ്യത്ത് കാണാനാണോ ഇങ്ങൾക്ക് ..എനിക്ക് പേടിയാണ് ..."



"നീ ടെൻഷൻ അടിക്കേണ്ട.. പെണ്ണെ ഞങ്ങൾ ഒക്കെ ഇല്ലേ നിന്റെ കൂടെ. "



അവൾ എന്നെ നോക്കി പുഞ്ചിരിച്ചു... അപ്പോയെക്കും അവിടേക്ക് ബോയ്സ് ടീം വന്നു.. rizu ഫൈഹന്റെ കാര്യം പറഞ്ഞു.



"ബാസിക്ക എന്താ ഒന്നും പറയാത്തെ. "ലെച്ചു 



"ഞാൻ അവളോട് ഒരു പ്രാവിശ്യം പറഞ്ഞു കഴിഞ്ഞ കാര്യം ആണ്.. 2 month എങ്ങനേലും ഒന്ന് പിടിച്ചു നിക്കാൻ . എനിക്ക് ബാംഗ്ലൂരിൽ ജോലി  സെറ്റ് ആയിട്ടുണ്ട്..  അടുത്ത മാസം ഞാൻ ജോയിൻ ചെയ്യും. എന്നിട്ട് വീട്ടിൽ അവതരിപ്പിക്കാമെന്ന് കരുതിയിട്ട. "ബാസിക്ക 



"ബാസിക്ക.. നിങ്ങളെന്താ ഈ പറയണേ രണ്ട് മാസം പോയിട്ട്. ഒരു മാസം പോലും വെയിറ്റ് ചെയ്യാൻ പറ്റില്ല. ഇക്കാക്കമാർ എല്ലാം ഉറപ്പിച്ച പോലെ ആണ് സംസാരം.. ഒന്ന് വീട്ടിൽ വന്ന് വാക്ക് പറയാനല്ലേ പറഞ്ഞുള്ളു.. "ഫൈഹ. 


"എടി... നീ എന്താ എന്നെ മനസ്സിലാക്കാത്തത്... അങ്ങനെ വെറുതെ കേറി വന്നാൽ നിന്റെ വാപ്പ എനിക്ക് നിന്നെ കെട്ടിച്ചു തരുവൊന്നും ഇല്ല.. സ്വന്തമായിട്ട് എന്തേലും ജോലി ആകട്ടെ എന്ന് കരുതിയ ഞാൻ ഇത്രയും വെയിറ്റ് ചെയ്തേ.. ജോലി ശെരിയായിട്ടും ഉണ്ട്..നെക്സ്റ്റ് month കഴിഞ്ഞാൽ ഞാൻ ഉമ്മനെയും കൂട്ടി വന്നോളാം.. "ബാസിക്ക 



ബാസിക്കന്റെ വാക്കുകൾ അവൾക്ക് ആശ്വാസമായിട്ടില്ലെന്ന് അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം ....




"അതൊക്കെ വിട്ടെ ...അതിന്റെ സമയം ആകുമ്പോൾ ..പടച്ചോൻ വിധിച്ച പോലെ എല്ലാം നടക്കും .ഇന്ന് നമ്മളെ അച്ചായന്റെയും ചിന്നമ്മന്റെയും ദിവസം ആണ്... നമുക്ക് അത് ആഘോഷിക്കാം .."പാച്ചുക്ക 



പാച്ചുക്ക വിഷയം മാറ്റാൻ വേണ്ടി അങ്ങനെ പറഞ്ഞു .ഇല്ലെങ്കിൽ ഈ പെണ്ണ് ഇപ്പൊ കരഞ്ഞു അലമ്പാക്കിയേനെ...






ചിന്നമ്മന്റെ മനസ്സമതം അടിച്ചു പൊളിച്ചു ..മിന്നുകെട്ടിന്റെ അന്ന് വന്നാൽ  കല്യാണം കൂടാൻ സമ്മതിക്കില്ല എന്ന പറഞ്ഞെ ...

ഞങ്ങൾ ഒരാഴ്ച മുന്നേ വരമെന്നൊക്കെ പറഞ്ഞു ...അവിടന്ന് പോന്നു...




വീട്ടിലേക്ക് പോകുമ്പോൾ ഞാനും റിസുവും അവന്മാരോട് കാമെന്നൊരക്ഷരം പറഞ്ഞില്ല ...ഹും... അല്ലപിന്നെ ...




____________________________________________________




രണ്ടുപേരും ഒന്നും മിണ്ടാതെ കാറിൽ ഇരിക്കാണ്.. ഇത് ഞങ്ങളോട് ഉള്ള പ്രധിഷേധം ആണ്. നോക്കട്ടെ ഏത് വരെ പോകുമെന്ന്... 




വീട്ടിൽ എത്തി.. ജാസിയും റിസുവും അവരെ വീട്ടിലേക്ക് പോയി.. ഞങ്ങൾ നേരെ ഞങ്ങളെ വീട്ടിലേക്ക് പോന്നു.. 



ഞാൻ എന്നാ മനുഷ്യൻ അവളെ കൂടെ ഉണ്ടെന്ന പരിഗണന പോലും തരാതെ അവൾ റൂമിലേക്ക് കയറി പോയി .  



അകത്തു കയറിയപ്പോൾ.. ഉമ്മയും ഷാനയും ഉണ്ട്.. സോഫയിൽ ഇരിക്കുന്നു. ഞാനും അവരെ കൂടെ പോയി ഇരിന്നു... 




" മോൾക്ക് എന്ത് പറ്റി... "ഉമ്മ 


"അത് നോക്കണ്ട. ഇങ്ങളെ മോൾക്കും ഉണ്ട്.. അന്ന് ചിന്നൂന്റെ അടുത്തേക്ക് പറഞ്ഞു വിടാത്തതിന്റെ  ദേഷ്യത്തിൽ  ആണ്..അത് ഞാൻ തന്നെ ശെരിയാക്കിക്കോളാം "


"ഹ്മ്മ്... എന്നാലും മോളെ നിനക്ക് പറഞ്ഞു വിടാമായിരുന്നു... അവളെ ഫ്രണ്ട് അല്ലെ മോനെ ചിന്നു. "ഉമ്മ 



"ആ അതൊക്കെ ശെരിയായിരിക്കാം.. പക്ഷെ ഇവളെ ഇപ്പൊ തനിയെ വിട്ടാൽ ശെരിയാകില്ല. "



എന്നും പറഞ്ഞു ഉമ്മാന്റെ കവിളിലൊന്ന് പിച്ചിയിട്ട്  അവിടന്ന് റൂമിലേക്ക് പോന്നു   




എവിടെ നമ്മളെ പൊണ്ടാട്ടി... അഹ്... ബാത്‌റൂമിൽ ആണോ.. 



ഞാൻ സോഫയിൽ ഇരുന്ന് ഫോണിൽ കളിചോണ്ടിരിക്കുമ്പോ ആണ്.. ദുആ ഫ്രഷായി ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്. അപ്പൊ തന്നെ അവളെ മൈൻഡ് ചെയ്യാതെ തോർത്തും ഡ്രെസും എടുത്ത്.. ഞാൻ ബാത്‌റൂമിലേക്ക് പോകാൻ നിന്നതും.. 



ദുആ പെട്ടെന്ന് വഴുതി വീഴാൻ പോകുന്നത് കണ്ടത്.. ഞാൻ  വേഗം പോയി അവളെ പിടിച്ചു.. അവൾ ആണേൽ കണ്ണിറുക്കി അടച്ചിരിക്കുവാ.. i




" ഇപ്പോഴും നീ മര്യാദക്ക്  നടക്കാൻ പഠിച്ചില്ലേ പെണ്ണെ.. "  



ഞാൻ ചോദിച്ചത് കേട്ട്... പെണ്ണ് എന്നെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട്.. എന്നെ പിടിച്ചു പിന്നിലേക്ക് തള്ളി.. അവൾ ഷാളും എടുത്ത് റൂമിൽ നിന്ന് പോയി.. 



ഇത് ഒരു വഴിക്ക്   നന്നാവുമെന്ന് തോന്നുന്നില്ല.. 

................................

ബ്ലഡി തെണ്ടി കേട്യോൻ.. ഇങ് വാ... ഓരോന്ന് പറഞ്ഞു . ഹും... 


ഞാൻ താഴേക്ക് പോയപ്പോൾ.. അവിടെ ഉമ്മയും ഷാനയും എന്തോ പറഞ്ഞു ചിരിക്കുന്നു. അത് കണ്ടപ്പോൾ.. എന്റെ മുഖത്തെ ചിരി മാറി.. എന്നാലും ഞാൻ ഒന്ന് പുഞ്ചിരിച്ചു അവരുടെ അടുത്തേക്ക് പോയി.... 



"അഹ്.. മോളോ.. എങ്ങനെ ഉണ്ടായിരുന്നു ചിന്നൂന്റെ  എൻഗേജ്മെന്റ് "ഉമ്മ 



"അടിപൊളി ആയിരുന്നു.. വരാത്തതിന്റെ പരിഭവം മാത്രം ഉണ്ടായിരുന്നുള്ളു.. അത് ചെന്ന പാടെ രണ്ടുപേർക്കും കിട്ടി . "


ഞാൻ ഉമ്മാന്റെ അടുത്ത് ഇരുന്നു. ഷാനയുമായുള്ള ശത്രുത പുറത്ത് കാണിക്കാതെ ഞങ്ങൾ ഉമ്മാന്റെ മുന്നിൽ നല്ല ഫ്രണ്ട്സിനെ പോലെ പെരുമാറി... 




കുറച്ചു കഴിഞ്ഞപ്പോൾ  റാസി അവിടേക്ക് വന്നു.. എന്റെ തൊട്ടടുത്തു ഇരുന്നു . എന്നിട്ട് എന്നോട് പോലും ചോദിക്കാതെ എന്റെ മടിയിൽ തല വച്ചു കിടന്നു . 


ആ തല അടിച്ചു പൊട്ടിക്കാന തോന്നിയെ.. ഉമ്മ അടുത്ത് ഇരിക്കുന്നത് കൊണ്ട് ഒന്നും ചെയ്യാതെ വെറുതെ വിട്ടു.. 



എന്റെ മടിയിൽ തല വച്ചു കിടക്കുന്നത് കണ്ടിട്ട്. ആ ഷാന അവിടെ ഇരുന്നോണ്ട് ഞെരിപിരി കൊള്ളുന്നുണ്ട്.. ഞാൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചിട്ട്... ഉമ്മാനോട് സംസാരിച്ചു 



"ദുആ.. എന്റെ തല ഒന്ന് മസാജ് ചെയ്തു കൊണ്ട..ഭയങ്കര വേദന... ഹ്മ്മ്... വേഗം.. "റാസി 



'അന്റെ കെട്യോളോട് പോയി പറയടാ... 'മനസ്സിൽ പറഞ്ഞതാട്ടോ 😁


"എന്താ റാസി... മോളെ കൊണ്ടാണോ ഇതൊക്കെ ചെയ്യിക്കുന്നെ.. "ഉമ്മ 



ഇങ്ങൾ മുത്താണ് ഉമ്മ... 




"പിന്നെ ആരെ കൊണ്ട. ചെയ്യിക്കണ്ടേ.. അവൾ എന്റെ ഭാര്യ അല്ലെ.. നീ ആരെ നോക്കി നിക്കാടി... "



അവസാനം അവൻ എന്നെ ആജ്ഞാപിച്ചതും.. ഞാൻ അവന്റെ മുടിയിൽ മസ്സാജ് ചെയ്തു കൊടുത്തു... അവസാനം അവന്റെ മുടി പിടിച്ചു വലിച്ചു അവിടന്ന് ജീവനും കൊണ്ട് ഓടി.. പിറകിൽ നിന്ന്.. അവൻ ഡീീീ... എന്നൊക്കെ അലറുന്നുണ്ട്.. ഞാൻ കേട്ട ഭാവം നടിക്കാതെ അവിടന്ന് എസ്‌കേപ്പ് ആയി   








@@@@@@@@@@@@@@@@@@@@@




ഇന്നലെ രാത്രി പിന്നെ അവന്റെ മുന്നിൽ ചെന്ന് പെടാതെ നടന്നു.. അവൻ റൂമിലേക്ക് വരുന്നതിന് മുന്നേ ഞാൻ വേഗം പോയി ഉറങ്ങി.. രാവിലെ അവൻ എണീക്കുന്നതിന് മുന്നേ എണീച്ചു ഫ്രഷായി കിച്ചണിലേക്ക് ഉമ്മാനെ സഹായിച്ചു. 
.


അവൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു.. ഉമ്മാനോട് യാത്ര പറഞ്ഞു ഓഫീസിലേക്ക് പോയി.. 



ഞാൻ പിന്നെ പണി ഒക്കെ കഴിച്ചു.. റിസുവിന്റെ വീട്ടിലേക്ക് പോയി ...അവൾ അവിടെ ഇരുന്ന് പോപ്പ് കോണും തിന്ന് tv കാണാണ്... റബ്ബേ ...ഈ പെണ്ണിനെ ഇവിടേക്ക് കെട്ടിച്ചു കൊണ്ട് വന്നത് തന്നെയാണോ.  .



ഞാൻ അവളെ തലക്ക് ഒരടി കൊടുത്ത് .അവളെ കയ്യിൽ നിന്ന് പോപ്പ് കോൺ വാങ്ങി ...അടുത് പോയി ഇരുന്നു    .




"Dii.... നിന്നോട് ഇക്കു മിണ്ടിയ    .ഛെ ...നീ ഇക്കുനേ മിണ്ടിയ ..."risu




"എവിടെ ....നീ മിണ്ടിയോ "



"അത് പിന്നെ ഇന്നലെ ...രാത്രി എന്നെ ഭീഷണി പെടുത്തി ...ഇനി എങ്ങാനും ഞാൻ മിണ്ടാതെ നടന്നാൽ ...എന്റെ പെട്ടിയും കിടക്കയും എടുത്ത് വീട്ടിൽ കൊണ്ടാക്കും .എന്ന് ..."



അത് കേട്ട് ഞാൻ ചിരിച്ചു ഒരു വഴിക്കായി ....


'എന്തിനാടി നീ ചിരിക്കുന്നെ "



"പിന്നെ ചിരിക്കാതെ ...എടി പൊട്ടത്തി ...അത് നിന്നോട് വെറുതെ പറഞ്ഞതാ.   നീ ജാസിക്കാനെ മിണ്ടാൻ വേണ്ടി ...അവൾ അപ്പോയേക്കും അത് വിശ്വസിച്ചു ....ഹ ഹ ഹ ......"



"ആ അത് എന്തേലും ആവട്ടെ ...അല്ല നമുക്ക് നെക്സ്റ്റ് വീക്ക് പോണ്ടേ ..."



"യാഹ് ....."



പിന്നെ അവളോട് സംസാരിച്ചിരുന്ന് ...നേരം പോയത് അറിഞ്ഞില്ല ..രാത്രി ആയപ്പോൾ ..തിരിച്ചു വീട്ടിലേക്ക് വന്നു. ..




അവിടെ റാസിന്റെ കാർ കണ്ടപ്പോൾ തോന്നി ..അവൻ നേരത്തെ എത്തിക്കാണും എന്ന് ....



ഞാൻ അകത്തേക്ക് കയറി ...



"ആ മോൾ വന്നോ .മോൻ വന്നിട്ടുണ്ട് "



"അഹ് ...."



ഞാൻ റൂമിലേക്ക് പോയി ....റൂമിന്റെ മുന്നിൽ എത്തിയപ്പോൾ ...ആ ശാന റൂമിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടു ...എന്നെ കണ്ടപ്പോൾ  എന്റെ അടുത്തേക്ക് വന്നു.   .




"നീ നോക്കിക്കോ ..നിന്റെ റാസിയെ വൈകാതെ തന്നെ നിനക്ക് നഷ്ടമാകും. "അവളെന്നെ നോക്കി അർഥം വച്ച മട്ടിൽ ചിരിച്ചിട്ട് മറി കടന്നു പോയി. ..



ഞാൻ അവൾ പറഞ്ഞതൊന്നും കാര്യമാക്കാതെ റൂമിലേക്ക് പോയി ...അവിടെ അവൻ കുളിച്ചു ഫ്രഷായി കണ്ണാടിയുടെ മുന്നിൽ നിന്ന് ബോഡി  ഷോ കളിക്കുന്നു ....




"ആരെ കാണിക്കാന ..നീ ഈ  ബോഡി ശോ കളിക്കുന്നെ ....."



നമ്മൾ പറഞ്ഞത് കേട്ട് ...അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖം തിരിച്ചു എന്നെ അടിമുടി നോക്കി. ...




"ഞാൻ എന്റെ ഇഷ്ടംപോലെ ചെയ്യും അത് ചോദിയ്ക്കാൻ നീയരാ...."



ഓഹോ ...ഇപ്പൊ അങ്ങനെ ആണല്ലേ ...എന്താണെന്ന് വച്ച ചെയ്തോ ..ഞാൻ വരുന്നില്ല ...അല്ലെങ്കിലും നിന്നോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ...



ഞാൻ നിലത്തു ചവിട്ടി ....അവിടന്ന് പോന്നു.....


...................


ഫുഡ് കഴിച്ചു ....അവൻ റൂമിലേക്ക് പോയി ...ഞാൻ പണിയൊക്കെ കഴിച്ചു ..റൂമിലേക്ക് പോയി ....



ഡോർ തുറന്നപ്പോൾ അകെ ഇരുട്ട് ..വെളിച്ചമൊന്നും ഇല്ല ....ഇവനിത് എവിടെ പോയി ....




ഞാൻ അകത്തേക്ക് കയറി ലൈറ്റ് ഇട്ടു ...അപ്പൊ തന്നെ ആരോ ഡോർ അടച്ചു ...ഞാൻ ആരാണെന്ന് നോക്കിയപ്പോൾ ...



നമ്മളെ പതി.....ഞാൻ കയ്യും കെട്ടി അവനെ നോക്കി ....




"എന്താണ് ഭാര്യേ ഒരു ചെറിയ കാര്യത്തിന്റെ പേരിൽ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നെ ..."



അവൻ എന്റെ അടുത്തേക്ക് നടന്നു ..



"എനിക്ക് അത് ചെറിയ കാര്യമല്ല ...."



"സോറി....പെണ്ണെ ...."


"എനിക്കൊന്നും കേൾക്കേണ്ട ..."


എന്നും പറഞ്ഞു ഞാൻ ബെഡിൽ കിടക്കാൻ പോയപ്പോൾ ..അവൻ എന്റെ കൈ പിടിച്ചു വലിച്ചു .എന്നെ അവന്റെ നെഞ്ചിലേക്ക് ഇട്ടു ...


ഞാൻ കണ്ണും തള്ളി അവനെ തന്നെ നോക്കി  ..



"നിന്നെ തനിച്ചു വിടാൻ എന്റെ മനസ്സ് അനുവദിക്കാത്തത് കൊണ്ടല്ലേ .ഞാൻ നിന്നെ പറഞ്ഞയാക്കാതിരുന്നത് ...നിന്നെ ഞാൻ എന്റെ കൂടെ എവിടേക്ക് വേണേലും കൊണ്ട് പോകും ..അതിന് എനിക്ക് ഒരു കുഴപ്പവും ഇല്ല .പക്ഷെ നിന്നെ തനിച്ചു പറഞ്ഞയക്കാൻ എനിക്ക് പേടിയാണ് ദുആ .."


അവൻ പറയുന്നതൊക്കെ കേട്ട് കണ്ണിമ വെട്ടാതെ നോക്കി നിന്നു ..



"ഇനിയും നിനക്ക് എന്നോട് ദേഷ്യമാണോ ..."



ഞാൻ അല്ലെന്ന് തല ആട്ടി  . ...



"എന്ന പിന്നെ കാര്യത്തിലോട്ട് കടക്കല്ലേ ..."



അവൻ പറഞ്ഞത് മനസ്സിലാവാത്ത മട്ടിൽ ഞാൻ അവനെ നോക്കി ...




"മനസ്സിലായില്ല ..."


"തെ ഇങ്ങോട്ട് നോക്ക് . ."


എന്ന് പറഞ്ഞോണ്ട് അവൻ ബെഡിലേക്ക് നോക്കിയിട്ട് ...എന്നെ പിടിച്ചു ബെഡിലേക്ക് തള്ളി ....



കള്ള ഹിമാർ.   നമ്മൾ ഒട്ടും പ്രദീക്ഷിക്കാതെ ഉള്ള അറ്റാക്ക് ആയത് കൊണ്ട് ..ആകെ കിളി പോയ മട്ടിൽ അവനെ നോക്കി ....



അവൻ എന്നിലേക്ക് അടുക്കുന്തോറും മനുഷ്യന്റെ ഹൃദയം പെട പെടന്ന് ഇടിക്കാണ്...



അവന്റെ ചുണ്ടുകളിൽ എന്റെ ചുണ്ട് തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നീക്കുമ്പോൾ ആണ്...




"ആആആആആആ................"


എന്നൊരു നിലവിളി കേട്ടത് .....


ഞാൻ റാസിയെ തള്ളിയിട്ട് ...ബെഡിൽ നിന്ന് എണീറ്റ് ..ഡോർ തുറന്ന് പുറത്തേക്കിറങ്ങി ....അപ്പൊയുണ്ട് ഉമ്മയും ഉപ്പയും ശാനയുടെ റൂമിലേക്ക് പോകുന്നു .. ഞാനും അവരെ പിന്നാലെ പോയി ...അവളെ റൂമിന്റെ ഡോർ തുറന്ന് അകത്തു കടന്നു ..


ആ റൂം മുഴുവനും ഇരുട്ടായിരുന്നു ...ഞാൻ പോയി ലേറ്റ് ഇട്ടു ...ശാനയെ നോക്കിയപ്പോൾ ..ബെഡിൽ അവളെ കണ്ടില്ല ...ചുറ്റിലും നോക്കി ...അവിടെ എങ്ങും കാണാനില്ല ...ഈ പെൺ ഇതെവിടെ പോയി. .അവിടേക്ക് റാസി വന്നു കാര്യം തിരക്കി ...

 
പെട്ടെന്ന് ആരോ കരയുന്ന സൗണ്ട്  കേട്ടു... അത് ബെഡിന്റെ പിറകിൽ നിന്നായിരുന്നു ...റാസി അവിടെക്ക് പോയി നോക്കി ...ഞാനും പിന്നാലെ പോയി ...അവിടെ ശാന ഉണ്ട് .. കാൽമുട്ടിൽ മുഖം പൂഴ്ത്തി കരയുന്നു ...



"ശാന ....."


ഞാൻ അവളെ വിളിച്ചു ..


പെട്ടെന്ന് ശാന  മുഖം ഉയർത്തി ...ഞങ്ങളെ കണ്ടതും ...അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് റാസിയെ വന്ന് കെട്ടിപിടിച്ചു .അത് കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി ...അവൾ അവനെ കെട്ടിപിടിച്ചോണ്ട് ...കരയുന്നുണ്ട് ...ഇതെന്തിനാണവോ .. .


ഇനി അവളെ പുതിയ വല്ല ഡ്രാമ ആണാവോ പറയാൻ പറ്റില്ല ...


എന്നാലും ഈ കൊരങ്ങൻ  എന്താ അവളെ പിടിച്ചു മാറ്റത്തെ



"ശാന.... എന്താ പറ്റിയെ.... എന്തിനാ നീ കരയുന്നെ...."റാസി 



അവൾ പിടിച്ചു മാറ്റിക്കൊണ്ട് അവൻ ചോദിച്ചു ...



" ആ. ...അത് ...റാസി  ...അവിടെ .....ആ ആരോ ഉണ്ട് ..."


അവൾ വിൻഡോക്ക് നേരെ ചൂണ്ടി കാണിച്ചു ...അത് പറഞ്ഞതും ...അവൻ അവളിലെ പിടി വിട്ടിട്ട് ...വിൻഡോക്ക് അരികെ പോയി ...


"ഇവിടെ എങ്ങും ആരുമില്ല ...നിനക്ക് തോന്നിയതാകും ...."റാസി 



"ആ മോളെ ...നീ ആ കർട്ടൻ ഒക്കെ ശെരിക്കും ഇട്ടിട്ട് കിടന്നോ. .."ഉപ്പയും ഉമ്മയും അത് പറഞ്ഞു .ഞങ്ങൾ അവളോട് കിടക്കാൻ പറഞ്ഞിട്ട് അവിടന്ന് പോകാൻ നിന്നപ്പോൾ ...അവൾ എന്റെ കയ്യിൽ പിടിച്ചു. ..



"ദുആ. ...ഇന്നൊരു ദിവസം എന്റെ കൂടെ കിടക്കോ ...plz... എനിക്ക് പേടി ആയതുകൊണ്ടല്ലേ ...."ശാന



"ആ മോളെ ..നീ എന്ന അവളെ കൂടെ കിടന്നോ ..."ഉമ്മയും ഉപ്പയും അത് പറഞ്ഞു പോയി ...



ഞാൻ റാസിയെ നോക്കിയപ്പോൾ ...അവൻ ആകെ മൂഞ്ചിപോയ അവസ്ഥയിൽ എന്നെ നോക്കി ...ഞാൻ അവനെ നോക്കി ചിരിച്ചിട്ട് ...വേഗം സ്ഥലം കാലിയക്കാൻ പറഞ്ഞു ...അവനെ പിടിച്ചു പുറത്താക്കി ഡോർ അടച്ചു ...


അവളെ ഒന്ന് നോക്കിയിട്ട് ബെഡിൽ പോയി കിടന്നു ...ദുആ ...നീ സൂക്ഷിച്ചോ ...അവൾ ചിലപ്പോ ഉറക്കത്തിൽ നിന്നെ കൊല്ലാനും മടിക്കില്ല ...


എന്നാലും ഇവൾ ആരെയോ കണ്ടെന്ന് പറഞ്ഞതോ ..അത് ഇനി നേര് ആണോ ..ആ എന്തേലും ആവട്ടെ ..


പാവം റാസി ഇത് രണ്ടാമത്തെ പ്രാവിശ്യം ആണ് ..അവന്റെ കയ്യിൽ നിന്ന് ഞാൻ വഴുതി പോകുന്നത്. . 🤣🤣🤣


...............................

രാവിലെ തന്നെ കണി നമ്മളെ പത്നിയെ ആണ്.. കണ്ണാടിയുടെ മുന്നിൽ നിന്നൊണ്ട് മുടി തുവർത്തുവാണ് .പെണ്ണ്..


ഞാൻ കോട്ടുവാ ഇട്ടോണ്ട്... അവളെ പിന്നിൽ  പോയി നിന്നൊണ്ട്  തോളിൽ എന്റെ താടി വച്ചിട്ട് അവളെ അരയിലൂടെ കൈ ഇട്ടു എന്റെ അടുത്തേക്ക് നിർത്തി ..എന്നിട്ട് കണ്ണാടിയുടെ അവളെ നോക്കി ....



"ഉം ...എന്താ ..."


ഞാൻ ഒന്നൂല്യ എന്ന മട്ടിൽ തോൾ പൊക്കി കാണിച്ചു ..



"ഛി.... എന്ന അങ്ങോട്ട് മാറി നിക്ക് ചെക്കാ ...മനുഷ്യൻ ഇവിടെ നൂറ് കൂട്ടം പണി ഉണ്ട് ...അപ്പോയ അവന്റെ ഒരു റൊമാൻസ് കളി ...അവളെ പോയി വിളിച്ചോ ആ ശാനയെ ..ഇന്നലെ അല്ലായിരുന്നോ ..കെട്ടിപിടിക്കലും ..കരച്ചിലും ഒക്കെ കണ്ടത് ....അവളെ പോയി വിളിക്ക് .."



എന്നും പറഞ്ഞു ..പെണ്ണ് എന്നെ പുച്ഛിച്ചോണ്ട് അവിടന്ന് പോയി ..

ഓഹ്.... സീൻ ഡാർക്ക് ആണ് മോനെ .......





●൦●൦●൦●൦●൦●൦●൦●൦●൦●൦●൦●൦●൦●൦●




ഞാൻ റൂമിൽ നിന്ന് ഇറങ്ങി പോകുമ്പോൾ.ശാനയുടെ റൂമിന്റെ മുന്നിൽ എത്തിയപ്പോൾ .അവൾ ആർക്കോ കാൾ ചെയ്യുന്നത് കേട്ടു..



"യാഹ് ...ഇന്നലെ ഞാൻ  ചെറിയൊരു ഡ്രാമ കളിച് അവരെ രണ്ടുപേരെയും തൽക്കാലത്തേക്ക്  അകറ്റി നിർത്താൻ പറ്റി... എന്റെ കണ്മുന്നിൽ വച്ച് അവരെ ഒരിക്കലും ഒന്നാകാൻ സമ്മതിക്കില്ല ."ശാന



ഓഹോ ...അപ്പൊ എന്റെ സംശയം പോലെ തന്നെ.  ഇവളെ കോപ്പിലെ ഡ്രാമ ആയിരുന്നു അല്ലെ ...ശേരിയാക്കി തരാടി..



"അഹ് ..ഓക്കേ ഞാൻ പിന്നെ വിളിക്കാം ..."ശാന 



അവൾ കാൾ കട്ടാക്കി പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ ..ഞാൻ വേഗം പോയി  ഹാളിലെ കർട്ടന്റെ  മറവിൽ നിന്നു.. അവൾ പോയെന്ന് ഉറപ്പായപ്പോൾ ഞാൻ വേഗം താഴേക്ക് പോയി .


...........................

നാളെ ആണ് ചിന്നുവിന്റെ വീട്ടിലേക്ക് പോകുന്നത് . റാസി പോകേണ്ട എന്ന് പറഞ്ഞു ആദ്യം .ഞാൻ ആ വിവരം ചിന്നമ്മയെ വിളിച്ചു പറഞ്ഞു .അവൾ അത് കേട്ട് റാസിയെ വിളിച്ചു . തെറി അല്ലാത്ത വേറെ ഏതോ ഭാഷയിൽ അവനോട് സംസാരിച്ചു ...


പാവം റാസി അത് കേട്ട് എന്നെ പറഞ്ഞു വിടാമെന്നു  സമ്മതിച്ചു ...നാളെ mrng  പോകും ....റിസു നെ വിളിച്ചു എല്ലാം സെറ്റ് ആക്കി. .റൂമിലേക്ക് പോയി. ..റാസി ബെഡിൽ കിടന്നിരുന്നു ..ഞാൻ ഡോർ അടച്ചു .അവന്റെ അടുത്ത് പോയി  നെഞ്ചിൽ തല വച്ച്  കിടന്നു ...


ഞാൻ വന്നത് കണ്ട് അവന്റെ കൈ എന്നിൽ വലയം വച്ചു



"ദുആ ...പറഞ്ഞത് ഓര്മ ഉണ്ടല്ലോ ..തനിച്ചു എവിടേക്കും പോകരുത് .എവിടേക്ക് പോകാണേലും ആരേലും കൂടെ കൂട്ടണം ..നിന്റെ ആ പണ്ടത്തെ സ്വഭാവം അവിടെ പോയാൽ ഇറക്കരുത് ..കേട്ടല്ലോ ...."



"ഇല്ല റാസി ...."


"ഹ്മ്മ് ...."


അവൻ ചിരിച്ചോണ്ട് ..എന്നെ മുറുകെ കെട്ടിപിടിച്ചു ..ഞാനും അവനെ കെട്ടിപിടിച്ചു കിടന്നു ...

..............................


"എല്ലാം എടുത്ത് വച്ചില്ലേ മോളെ ..."ഉമ്മ 



"അഹ് ..ഉമ്മ ..."


"ദുആ ...ഇറങ്ങല്ലേ ...ഫൈഹ അവിടെ വെയിറ്റ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് ..."rizu



"അഹ് ...


എന്ന ഉമ്മ ഞങ്ങൾ ഇറങ്ങി ട്ടോ ...റാസിയോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് . ഉപ്പനോട് പറയണേ ..."


"അഹ് ..മോളെ ..നോക്കി പോകണേ മക്കളെ "ഉമ്മ 



ഉമ്മനോട് യാത്ര പറഞ്ഞു ..ഞങ്ങൾ കാറിലോട്ട് കയറി .



കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ..ഫൈഹാനെയും പിക് ചെയ്തു .നേരെ ചിന്നമ്മന്റെ  നാട്ടിലേക്ക് വിട്ടു ...



ഏറെ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ അവളെ വീട്ടിൽ എത്തി ...കാറിൽ നിന്ന് ഇറങ്ങിയ പാടെ അവൾ ഞങ്ങളെ അടുത്തേക്ക് ഓടി വന്നു ..കെട്ടിപിടിച്ചു ..



കണ്ടുമുട്ടിയത്തിന്റെ സ്നേഹ പ്രകടനം ഒക്കെ കഴിഞ്ഞു  .ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി ..എല്ലാവരെയും പരിചയപ്പെടുത്തി തന്നു .



"എവിടെ ബാക്കിയുള്ളവളുമാർ...."റിസു 



"അഹ് ...അവർ മുകളിൽ ഉണ്ട് ...."ചിന്നു 



ഞങ്ങൾ മുകളിലോട്ട് പോയി ..അവിടെ ആ കുട്ടിപട്ടാളസിന്റെ ഇടയിൽ ഈ രണ്ടു കുരുപ്പുകൾ കളിക്കുവാണ് ..വല്ലാത്ത ജാതി ..കെട്ടിക്കാൻ ആയി ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല രണ്ടിന്റെയും ..



"Diii....."

അവർ ഞങ്ങളെ നോക്കി ...


"ആഹാ ...നിങ്ങൾ എപ്പോ വന്നു ...."ലെച്ചു 


"ദേ ഇപ്പൊ ലാൻഡ് ആയിട്ടുള്ളു ..."ഫൈഹ 



പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു . ചിന്നുനെ കിട്ടിയില്ല അവളെ കല്യാണം അല്ലെ. ..അതുകൊണ്ട് അവൾ ബിസി ആൺ ...



ഞാൻ ഇവരോട് അന്ന് ശാന കളിച്ച ഡ്രാമ ഒക്കെ പറഞ്ഞു കൊടുത്തു ..


"Dii... നീ അവളെ ശ്രദ്ധിക്കണം കേട്ടോ ..അവൾ ഇനി എന്ത് ചെയ്യാനും മടിക്കില്ല ."നെച്ചു 


"ഹ്മ്മ് ..അറിയാം ...അവർക്കുള്ള പണി വൈകാതെ തന്നെ കൊടുക്കുന്നുണ്ട് ..."


"വെയിറ്റ് വെയിറ്റ് ...."റിസു 


"എന്താടി ..."


"അതുണ്ടല്ലോ ..നീ ഏതായാലും അവൾക്ക് പണി കൊടുക്കാൻ പോവല്ലേ.  ഞാനും ഉണ്ട് കൂടെ ...ജാസിക്കാൻറെ ഫാമിലി ഒരു മാസത്തേക്ക് തറവാട്ടിലേക്ക് പോകുവാണ് ..ജാസിക്കക്ക് ജോലി ഇവിടെ ആയത് കൊണ്ട് ..ഞാനും മൂപ്പരും പോകുന്നില്ല .അപ്പൊ എന്തായാലും എന്റെ വീട്ടിലേക്ക് ഷിഫ്റ്റ് ആകും ..അപ്പൊ നമുക്ക് രണ്ടുപേർക്കും ചേർന്ന് അവളെ അവിടന്ന് ഓടിപ്പിക്കാം ..ഓക്കേ ..."


"ഒകെ ..."

.........................................................

ദുആനെ പറഞ്ഞയച്ചിട്ട് ഒരു മനസ്സമാതാനവും ഇല്ല എനിക്ക് ഇവിടെ ..ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ അവൾ ഇല്ല ..ആകെ കൂടി വീട് ഉണങ്ങി കിടക്കുന്ന പോലെ .അകത്തു കയറിയപ്പോൾ ..ഉമ്മ കിച്ചണിൽ ആണ്.. ഞാൻ നേരെ റൂമിലേക്ക് പോയി ഫ്രഷായി ...



അപ്പോയേക്കും ഉമ്മ ഫുഡ് കഴിക്കാൻ വിളിച്ചു ..




ഞാൻ പിന്നെ വേഗം ഫുഡ് കഴിക്കാൻ പോയി ..ദുആനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് ..ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ അവളെ കുറവ് നല്ലോണം അറിയുന്നുണ്ട് ..




"മോനെ നീ എപ്പോഴാ ജോസ് ന്റെ വീട്ടിലേക്ക് പോകുന്നെ .. "ഉപ്പ 



"നാളെ പോകും ഉപ്പ ..." 


"ഹ്മ്മ് ...അവരെല്ലാരും ഉണ്ടാകോ"  ഉപ്പ 



"അവരെല്ലാരും ഇന്നലെ പോയിട്ടുണ്ട് ...ഞാനും ജാസിയും മാത്രം ആണ് പോകാത്തത് ..ഞങ്ങൾ നാളെ പോകും.  "


"അഹ് ..മോൾ അവിടെ  എത്തിയിട്ട് വിളിച്ചിരുന്നോ ..."ഉമ്മ 



"അഹ് ...അവൾ വിളിച്ചിരുന്നു ...."



ഞാൻ ഫുഡ് കഴിച്ചു ...കൈ കഴുകി . എനിക്ക് കുടിക്കാനുള്ള ജ്യൂസും എടുത്ത് റൂമിലേക്ക് പോയി ...



റൂമിൽ എത്തിയപ്പോൾ ആണ് ദുആ വിളിച്ചത് ...ഞാൻ കയ്യിലുള്ള ജ്യൂസ് ടേബിളിൽ വച്ച് .അവളെ കാൾ അറ്റൻഡ് ചെയ്ത് ബാൽക്കാണിയിലേക്ക് പോയി ..


അവളോട് സംസാരിച്ചു കഴിഞ്ഞു ഞാൻ റൂമിൽ പോയി ആ ജ്യൂസ് എടുത്തു കുടിച്ചു ...



ഡോർ അടക്കാൻ പോയപ്പോൾ .ശാന അവിടേക്ക് വന്നത് ...


"അഹ് ..ശാന... നീ എന്താ ഈ നേരത്തു.."


"അത് പിന്നെ റാസി ..എനിക്ക് നിന്നോട് ഒരു കാര്യം ..സംസാരിക്കാനുണ്ട് ...."ശാന


"എന്താടി ...."

"ഞാൻ ....അന്ന്.. പ ....റഞ്ഞി.... ല്ലാ ...യി ...രു ....ന്നോ ...."



അവൾ പറഞ്ഞതൊന്നും എനിക്ക് കേൾക്കാൻ പറ്റിയിരുന്നില്ലയിരുന്നു ..കണ്ണൊക്കെ മങ്ങി തുടങ്ങി ..


ഞാൻ കൈ കൊണ്ട് എന്റെ കണ്ണിന് മുന്നിലൂടെ വിരലോടിച്ചു ...തലക്ക് വല്ലാത്ത മന്ത ഗതി പോലെ ...


പെട്ടെന്ന് ബാലൻസ് കിട്ടാതെ ഞാൻ വീണു ...


......................................................


റാസിയെ ഫോൺ വിളിച്ചു വച്ചപ്പോയെ മനസ്സിൽ വല്ലാത്തൊരു ടെൻഷൻ ..എന്താണെന്നറിയില്ല ..ഒരു സമാധാനവും കിട്ടുന്നില്ല ...എന്റെ മുഖം കണ്ട് നെച്ചു ചോദിച്ചു 



"എന്താടി ...."


"അറിയില്ല ...എന്തോ റാസിയെ ഫോൺ വിളിച്ചു വച്ചപ്പോ തുടങ്ങിയത ഈ ടെൻഷൻ ...."


"നീ പേടിക്കേണ്ട ....ഇക്കുനേ ഒന്നുകൂടി വിളിച്ചു നോക്ക് ...."


"ഹ്മ്മ് ...."


ഞാൻ അവന്ക വിളിച്ചു നോക്കി ..അവൻ കാൾ എടുക്കുന്നില്ല ..പിന്നെയും വിളിച്ചു ..അപ്പൊ അവൻ കാൾ എടുത്തു .



"ഹലോ ... റാസി ...ഹലോ ...ഹലോ ...റാസി ...."



"എന്താടി ..എന്താ ..കാൾ എടുത്തില്ലേ .."ലെച്ചു 



"അവൻ കാൾ കട്ടാക്കി ...."


"ചിലപ്പോ ഉറങ്ങി കാണും ...നീ ടെന്ഷനാടിക്കണ്ട  .വന്നേ വന്ന് കിടക്കാൻ നോക്ക് .."ലെച്ചു 


ഞങ്ങൾ കിടന്നു ...എന്തോ ഒരു സമാധാനവും കിട്ടുന്നില്ല ..വട്ട് പിടിക്കുന്നു ..അവനാണേൽ കാൾ എടുക്കുന്നുമില്ല ...


പടച്ചോനെ റാസിക്കൊന്നും വരുത്തല്ലേ ...


.............00000000000000000000..............

രാവിലെ എഴുന്നേൽക്കുമ്പോൾ... തലക്ക് വല്ലാത്ത കനം പോലെ... കണ്ണ് തുറക്കാൻ കഴിയുന്നില്ല.... ഞാൻ എങ്ങനൊക്കെയോ കണ്ണ് തുറന്ന്...എന്നെ ആരോ കെട്ടിപിടിച്ചു കിടക്കാണ്... 


ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി... കാരണം ദുആ ഇവിടെ ഇല്ല അപ്പൊ ഇതാരാ... ഞാൻ വേഗം എന്റെ മേലുള്ള ആ കൈ എടുത്ത് മാറ്റി.. ബെഡിൽ നിന്ന് എഴുനേറ്റ്... അതാരാണെന്ന് നോക്കി . 


ആ കിടക്കുന്ന കോപ്പിനെ കണ്ട് ഞാൻ ഞെട്ടി പണ്ടാരമടങ്ങി.... 



"നീയോ.... "



"അതെ... ഞാൻ തന്നെ..   gd mrng റാസി.... "




"എഴുനേറ്റ് പോടാ കോപ്പേ... നീ എപ്പോ ഇവിടെ വന്ന് കിടന്നു ... "



"അത്   ഇന്നലെ ഉറക്കം വന്നില്ലടാ.. നിന്റെ പെങ്ങൾ എന്നെ ഒറ്റക്കാക്കി പോയില്ലേ.. അവിടെ കിടന്നിട്ട് പ്രാന്ത് പിടിച്ചു.. അപ്പൊ നിന്റെ അടുത്തേക്ക് വരാമെന്ന് കരുതി... ഇങ്ങോട്ട് വന്നപ്പോൾ ഇവിടെ കണ്ട കാഴ്ച അത്ര നല്ലതല്ലായിരുന്നു.... "ജാസി 



"അതെന്താടാ ജാസി നീ അങ്ങനെ പറഞ്ഞെ... "



......................



ജാസി... 



അവിടെ കിടന്നിട്ട് ഉറക്കം വരാഞ്ഞപ്പോൾ ഞാൻ റാസിന്റെ വീട്ടിലേക്ക് പോയത്.. അവന്റെ റൂമിൽ എത്തിയപ്പോൾ.. ആ ഷാന.. അവനെ പിടിച്ചെഴുനേൽപ്പിക്കുന്നതാണ്... 



"ഡീ..... "


എന്റെ വിളി കേട്ട് അവൾ  റാസിയിൽ നിന്ന് വിട്ടു നിന്നു. 


"നീ എന്താടി ഇവിടെ.. അതും ഈ സമയത്ത്... "



"അത്.. പിന്നെ.. ഞാൻ റാസിയോട് ഒരു കാര്യം സംസാരിക്കാൻ വന്നതായിരുന്നു. പെട്ടെന്ന് അവൻ ബെഡിലേക്ക് വീണു.. ഇനി ക്ഷീണം കാരണം ആണോന്ന് അറിയില്ല... അപ്പൊ അവനെ നേരെ കിടത്താൻ നോക്കുവായിരുന്നു... "



"ഹ്മ്മ്... നീ പൊക്കോ..  ഞാൻ നോക്കിക്കോളാം ഇനി... "



അവൾ എന്നെയും റാസിയെയും മാറി മാറി നോക്കിയിട്ട്.. റൂമിൽ നിന്ന് പോയി.. 


.........................



"ഞാൻ പിന്നെ ഡോർ അടച്ചു.. നിന്നെ നേരെ കിടത്തി. അല്ലാതെ നിന്നെ വിളിച്ചിട്ട് നീ എഴുനെൽക്കണ്ടേ. പിന്നെ ഞാനും നിന്റെ അടുത്ത് വന്നു കിടന്നു. "


"ഹ്മ്മ്... എടാ ഷാന ഇപ്പൊ ആ പഴയ ഷാന അല്ല.. അവൾക്ക് ഇപ്പൊ ഞാൻ ഒരു ബ്രദറിനെ പോലെ ആണ്.. "



"ഹ്മ്മ്... നീ സൂക്ഷിക്കുന്നത് നല്ലതാ. അവളുടെ സ്വഭാവം എപ്പോഴാ മാറുന്നത് എന്ന് പറയാൻ പറ്റില്ല. "



"ഹ്മ്മ്... ഞാൻ എന്നാൽ പോയി ഫ്രഷായി വരാം... നീ റെഡിയാകുന്നില്ലേ. അച്ചായന്റെ വീട്ടിലേക്ക് പോകണ്ടേ. "



"അഹ് ഡാ... ഞാനും പോയി ഫ്രഷായി റെഡിയായി വരാം.. നീ റെഡിയായി നിൽക്ക് "ജാസി 



ഞാൻ അവനോട് പറഞ്ഞു ഫ്രെഷകൻ പോയി . ഫ്രഷായി വരുമ്പോൾ.. ഷാന ഉണ്ട് കോഫി കയ്യിൽ പിടിച്ചോണ്ട് നിൽക്കുന്നു . ഞാൻ തല തുവർത്തി കൊണ്ട്. അവളെ കയ്യിൽ നിന്ന് കോഫി വാങ്ങി.  



"നീ എന്തോ ഇന്നലെ പറയാൻ വന്നിരുന്നല്ലോ.. അതെന്തായിരുന്നു .എനിക്ക് പെട്ടെന്ന് ഇന്നലെ എന്തോ വല്ലായ്മ തോന്നി ..ക്ഷീണം കൊണ്ട് ആകും. അതാ വേഗം ഉറങ്ങി. .ഇനി പറഞ്ഞോ ..."



"ആ ...അത് ...പിന്നെ പറയാം ..നിന്നെ അമ്മായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വിളിക്കുന്നുണ്ട്. .."



അവൾ എന്നെ നോക്കി ചിരിച്ചോണ്ട് പോയി ..ഞാൻ കോഫി കുടിസിക്കുമ്പോൾ ആണ് ദുആ വിളിച്ചത്.   ഞാൻ കാൾ അറ്റൻഡ് ചെയ്തതും .. മറുത്തലക്കൽ നിന്ന്  ദുആ എന്തൊക്കെയാ റേഡിയോ ഓൺ ആക്കിയ പോലെ പറയുന്നുണ്ട് ..



"ഡാ ...നീ എന്താ ഫോൺ എടുക്കഞ്ഞേ. .ഞാൻ ഇന്നലെ എത്ര പ്രാവശ്യം വിളിച്ചു എന്നറിയോ നിനക്ക്. . മനുഷ്യന്റെ സമാധാനം കളയാൻ കാൾ കട്ടാക്കുകയും ചെയ്തു ..നീ എവിടെ പോയി കിടക്കുവായിരുന്നു ..അറ്റ്ലീസ്റ്റ് ഒന്ന്  കാൾ എടുത്ത് ഞാൻ ഉറങ്ങി എന്നെങ്കിലും പറഞ്ഞുടയിരുന്നോ ..അതിനെങ്ങനെ ..ഞാൻ അവിടന്ന് പൊന്നപ്പോൾ ..നിനക്ക് എന്നെ മറന്നു പോയി കാണും ...പിന്നെ ഞാൻ അവിടെ ഇല്ല എന്ന് കരുതി ആ ശാനയെ റൂമിലേക്ക് എങ്ങാനും കയറ്റിയൽ ഉണ്ടല്ലോ ..ആ ...ദുആന്റെ സ്വാഭാവം ഇതായിരിക്കില്ല ..അറിയാലോ. ...ഞാൻ ഇപ്പൊ പറഞ്ഞത് .നിന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കണം ..."



എന്നൊക്കെ പറഞ്ഞു ..പെൺ കാൾ കാട്ടാക്കി .  എന്താ ഇപ്പൊ ഇവിടെ നടന്നെ .ഈ പെൺ ഇതെന്തിനാ എന്നോട് ചൂടായത് ..അതും അല്ല .എന്നെ ഒന്ന് സംസാരിക്കാൻ പോലും അനുവദിച്ചില്ല ...വല്ലാത്ത ജാതി. ..




എന്നാലും ഇന്നലെ രാത്രി എനിക്കെന്താ സംഭവിച്ചേ ..പെട്ടെന്ന്  എനിക്കെങ്ങനെ ബോധം ഇല്ലാതായത് ..അഹ് എന്തേലും ആവട്ടെ ...ഞാൻ വേഗം റെഡിയായി .താഴേക്ക് പോയി 




@@@@@@@@@@@@@@@@@@@@@@@@@@@@@@@@@




ഇന്ന് ഞങ്ങൾ എല്ലാവരും ഷോപ്പിംഗിന് പോകാണ് ...എല്ലാവരും റെഡിയായി ...നേരെ ഒരു മാളിലേക്ക് പോയി . ലേഡീസ് സെക്ഷനിലേക്ക് പോയി ..അതിൽ വെഡിങ് സെക്ഷൻ തന്നെ ആയി വേറെ ഉണ്ട് ...ഞങ്ങൾ എല്ലാവരും ചിന്നമ്മക്ക് വേണ്ട .വൈറ്റ് ഫ്രോക്ക്. സെലക്ട് ചെയ്തു ..



അതിൽ ഒന്ന് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു .അത് തന്നെ പാക്ക് ചെയ്യാമെന്ന് പറഞ്ഞു. പിന്നെ അവൾക്ക് പാർട്ടിക്ക് ഇടാനുള്ള ഡ്രെസും ...അവളെ റിലാറ്റിവ്‌സിനും ഞങ്ങൾക്കുമൊക്കെ ഡ്രെസ് എടുത്തു ....ഞങ്ങൾ എല്ലാവരും വൈറ്റും ഗ്രേ കളർ കോമ്പിനേഷൻ ഉള്ള ഗൗൺ ആൺ എടുത്തത് ....



"ദുആ ....നീ ഒന്ന് എന്റെ കൂടെ വാഷ് റൂം വരെ വരുവോ ..." ലെച്ചു 



"അഹ് ..."



ഞാൻ അവളെ കൂടെ വാഷ് റൂം വരെ പോയി .ലെച്ചു വാഷ് റൂമിന്റെ അകത്തേക്ക്  കയറി ...ഞാൻ പുറത്തു വെയിറ്റ് ചെയ്തു ....



എത്ര ടൈം ആയിട്ടും അകത്തേക്ക് പോയി പെണ്ണിനെ കാണുന്നില്ല ...ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ...അവളുണ്ട് ഒരുത്തിയോട് തട്ടി കയറുന്നു ..ഒരു പുട്ടി മോൾ ആയിരുന്നു ..



"വാട്ട്‌  നോൺസെസ് ... നിനക്കൊന്നും കാണില്ലെടി... oh no... my face... "പുട്ടി മോൾ. 



"ഇത് നിന്റെ ബ്യൂട്ടി പാർലർ അല്ലടി  കോപ്പേ.. വാഷ് റൂം ആണ് ... നിനക്ക് ലിപ്സ്റ്റിക് ഇടാനുള്ള സ്പേസ് അല്ല ഇത്.. ഒന്ന് പോടീ പുല്ലേ... "ലെച്ചു 


ലെച്ചു മാസ് ഡയലോഗ് അടിച്ചു വരാൻ നിന്നപ്പോൾ.. ആ പുട്ടിമോൾ ലെച്ചുന്റെ കൈ പിടിച്ചു അവിടെ നിർത്തി ..



"എന്റെ ഫേസ് ഇങ്ങനെ ആകാൻ കാരണം നീ ആണ്. അതിന് നിന്നെ വെറുതെ വിടില്ല ."പുട്ടിമോൾ 



"ഓഹ്.....ഒരു കാര്യം ചെയ്യ് ..നിന്റെ ആ പുട്ടി മുഖം ഒന്ന് കഴുകിയേക്ക്... ഓ സോറി ..അപ്പൊ നിന്റെ ഒർജിനൽ ഫേസ് എല്ലാവരും കാണും ലെ ...ഹ്മ്മ് ..ഇതങ് തന്നെ ..."ലെച്ചു 


ലെച്ചു ആ പുട്ടിമോളെ കയ്യിലുള്ള ലിപ്സ്റ്റിക് വാങ്ങി ..എന്നിട്ട് അവളെ മുഖം പിടിച്ചു തിരിച്ചു .ലെച്ചു അവളെ മുഖത്തു ആ ലിപ്സ്റ്റിക് കൊണ്ട് വരച്ചു ..


"ഇപ്പൊ ഒകെ ആയില്ലേ ബേബി ....""" എന്നും പറഞ്ഞു ..അവളെ കയ്യിലോട്ട് തന്നെ ആ  ലിപ്സ്റ്റിക് വച്ച് കൊടുത്തു ...



"അപ്പൊ ഓക്കേ ബേബി ...."



എന്നും പറഞ്ഞു ...അവൾ സ്ലോ മോഷനിൽ എന്റെ അടുത്തേക്ക് നടന്നു ..പിറകിൽ നിന്ന് ആ പുട്ടിമോൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് ഞങ്ങൾ അത് കാര്യമാക്കാതെ ..നേരെ അവളുമരേ അടുത്തേക്ക് പോയി.   



"അവൾ എന്തിനാടി നിന്നോട് ഉണ്ടാക്കിയത് .."



"ആ അത് ..അവൾ ആ മിററിൽ നോക്കി ലിപ്സ്റ്റിക് ഇടുവായിരുന്നു ..ഞാൻ അറിയാതെ അവളെ ഒന്ന് തട്ടിപ്പോയി... ആ ലിപ്സ്റ്റിക് അവളെ മുഖത്തു ആയതിനാണ്... ഇപ്പൊ ഇവിടെ കണ്ടതെല്ലാം ..."



"ഓഹോ ..."



"അഹ് ...."


............................................................



ഇന്ന് ചിന്നമ്മന്റെ വീട്ടിൽ റിസപ്ഷൻ ആണ്... പെണ്ണ് ബേബി പിങ്ക് കളർ സാരിയിൽ മിന്നിച്ചിട്ടുണ്ട് ...ഞങ്ങൾ എല്ലാവരും അടിപൊളി ഫുഡ് ഒകെ കഴിച്ചു ..സ്റ്റേജിന്റെ മുന്നിൽ ചെയർ ഇട്ട് ഇരുന്നു.   


നാളെ നമ്മളെ റൗഡി ഗേൾസിന്റെ  വക ഡാൻസ് ഉണ്ട് ..ഹി ഹി ..




രാത്രി ഗാന മേള ഒക്കെ കഴിഞ്ഞു ..എല്ലാവരും കിടന്നു ..ഞാൻ റാസിയെ വിളിച്ചു എപ്പോയോ ഉറങ്ങി പോയി ...





......




രാവിലെ 10 മണിക്കാണ് മിന്നുകെട്ട്.... എല്ലാവരും റെഡിയായി പള്ളിയിലേക്ക് പോയി ..അവിടെ എത്തിയപ്പോൾ ..നമ്മളെ ബോയ്സ് ടീമിനെ കണ്ടു ..അവരൊക്കെ ഓരോ തിരക്കിൽ ആണ്..



ഞങ്ങൾ ചിന്നമ്മയെ കൊണ്ട് പള്ളികകത്തേക്ക് കൂട്ടി കൊണ്ട് പോയി ..അവിടെ അച്ചായൻ ഉണ്ട് .നല്ല മൊഞ്ചനായി നിൽക്കുന്നു.  ഞങ്ങളെ അവളെ അച്ചായന്റെ അടുത്ത് നിർത്തി ...



പള്ളിലച്ച ൻ അവരോട് രണ്ടുപേരോടും  വിവാഹത്തിന് സമ്മതമല്ലേ എന്നൊക്കെ ചോദിച്ചു. .രണ്ടുപേർക്കും എതിർപ്പൊന്നും ഇല്ല പറഞ്ഞു ...


അച്ചായൻ അവസാനം ചിന്നമ്മടെ കഴുത്തിൽ മിന്നു ..ഹി ഹി ...അങ്ങനെ അവളെ കഴുത്തിലും ആ കുരുക്ക് വീണും ...



ചടങ്ങൊക്കെ കഴിഞ്ഞു ..എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു ..പള്ളിക്കടുത്ത് തന്നെ  ഒരു ഹാൾ ഉണ്ട് അവിടെ ആൺ റിസപ്ഷൻ ഒക്കെ ..


ചിന്നമ്മടെ ഡ്രെസ് ചേഞ്ച് ചെയ്ത് ..അവളെ സ്റ്റേജിലേക്ക് കൊണ്ട് പോകുമ്പോൾ ആണ് ..നമ്മളെ ഡാൻസ് ...


അച്ചായൻ സ്റ്റേജിൽ ഇരിക്കുന്നുണ്ട് ..വെറുതെ ഇരിക്കല്ല ഫോട്ടോസ് എടുക്കാണ് ..


മ്യൂസിക് ഓൺ ആക്കിയതും ..നമ്മളെ ആറു പേരുടെയും എൻട്രി കണ്ടതും ..എല്ലാവരും ഞങ്ങളെ ഫോക്കസ് ചെയ്തു ....



പിന്നെ തുടങ്ങിയില്ലേ ..ഞങ്ങളെ ഡാൻസ് ...ഇടക്ക് ചിന്നമ്മയും കളിക്കുന്നുണ്ട് ...ഡാൻസ് കളിച്ചു ഞങ്ങൾ സ്റ്റേജിൽ കയറി ..അവളെ അച്ചായന്റെ അടുത് നിർത്തി ..ബാക്കിയുള്ള സ്റ്റെപ്സ് കളിച്ചു ..ഞങ്ങളെ കളി കണ്ട് ..ആ പെണ്ണ് അവിടെ നിന്നൊണ്ട് തുള്ളുന്നുണ്ട് .



അവസാനം സഹി കേട്ട് .അവളും ഞങ്ങളെ കൂടെ കളിച്ചു ...





ഡാൻസ് കഴിഞ്ഞപ്പോൾ ..എല്ലാവരും കയ്യടിച്ചു പാസ് ആക്കി ....നമ്മൾ ചിരിച്ചോണ്ട് എല്ലാവരെയും നോക്കി ..അതിൽ നമ്മളെ ഡെവിൽ കിങ്സിനെ കണ്ടതും ..അവരെ നോക്കി നന്നായിട്ട് ഒന്ന് ഇളിച്ചു കൊടുത്തു .....



"ഹലോ ....gyzz......"പെട്ടെന്ന് അച്ചായൻ മൈക്ക് എടുത്തു ....ഞങ്ങളോട് അച്ചായന്റെ അടുത്തേക്ക് വരാൻ പറഞ്ഞു ..ഞങ്ങൾ അച്ചായന്റെ അടുത് പോയി നിന്ന്.  



"ഹായ് gyzz.... ഇന്ന് സ്പെഷ്യൽ ഡേ ആണെന്ന് നിങ്ങളോട് പറയണ്ട ആവശ്യമില്ലല്ലോ ..ഉള്ളവർക്കും  അതറിയാവുന്നത് കൊണ്ടാണ് ഇവിടെ വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കാം ...


പിന്നെ ഈ നിക്കുന്നവർ ...എന്റെ സ്റ്റുഡന്റസ് ആണ്.. എന്തിന് ..കുറച്ചു മുൻപേ തൊട്ട് എന്റെ വൈഫ് ആയ ശിൻസി ..അതായത് ചിന്നു ..ഞങ്ങളെ ചിന്നമ്മ ..."എന്നുപറഞ്ഞു അവളെ ചേർത്ത് പിടിച്ചു ..


" പിന്നെ ഈ നിക്കുന്നവർ അത്ര നിസാര കാരല്ല... കോളേജിലെ റൗഡി girls ആണ്.... എന്റെ പെങ്ങൾമാർ.. ഇവരെ പോലെ ഉള്ള അനുജത്തി മാരെ കിട്ടിയതിൽ ഞാൻ ഒരുപാട് ലക്കി ആണ് ..."അച്ചയൻ




"ഓഹ്... അവളുമാരെ കിട്ടിയപ്പോൾ ...ഞങ്ങളെ മറന്നു അല്ലെ അച്ചായാ ..."പാച്ചുക്ക കമെന്റ് അടിച്ച്



"എന്ത് നോക്കി നിക്കാട.... കേറി വാടാ ...."



എന്ന് വിളിച്ചു കൂവിയതും ..ഡെവിൽ കിങ്‌സ് സ്റ്റേജിലേക്ക് കയറി വന്നു ...ഞങ്ങളെ അടുത്ത് വന്നു നിന്നു ..




അച്ചായൻ അവരെയും ഞങ്ങളെയും ഒക്കെ പൊക്കി പറഞ്ഞു ...പിന്നെ കുറെ ഗ്രൂപ്പ് ഫോട്ടോസ് ഒക്കെ എടുത്തു ....


...........................................


ഫൈഹ ...


ചിന്നുവിനെ പറഞ്ഞയച്ചു...ലെച്ചുവും ലെച്ചുവും വീട്ടിലേക്ക് പോയി ...അവർക്ക് ഇവിടന്ന് അടുത്താണ് .

റാസിക്കയും ജാസിക്കയും ബൈക്ക് ആണ് എടുത്തത് .അപ്പൊ  ഞാൻ എങ്ങനെ തിരിച്ചു പോകും എന്നാലോചിച്ചു നീക്കുമ്പോൾ ആണ് .



"നിന്നെ ഞാൻ കൊണ്ട് വിട്ടോളം ...."ബാസിക്ക 


"അഹ് ..അപ്പൊ കുഴപ്പമില്ലല്ലോ ..ബാസിക്ക കൊണ്ട് വിടാമെന്ന് പറഞ്ഞില്ലേ ...എന്ന വൈകിക്കേണ്ട    പുറപ്പെടാം ..."റിസു 



ഞങ്ങൾ അവിടന്ന് തിരിച്ചു ...




ബാസിക്ക എന്നെ വീടിന്റെ മുന്നിൽ ഇറക്കി തന്നു ..മൂപ്പരോട് യാത്ര പറഞ്ഞു ..ഞാൻ ഗേറ്റ് കടന്നതും ..വീടിന്റെ മുന്നിൽ പരിചയം ഇല്ലാത്ത ഒരു കാർ 


'ഇതാരുടെ ആണപ്പ...."


ഞാൻ ഇതാരുടെ ആണെന്ന് ചിന്തിച്ചു കൊണ്ട് വീടിന്റെ അകത്തേക്ക് കയറിയതും ..ഹാളിൽ ഇരിക്കുന്നവരെ കണ്ട് മനസ്സിലാകാതെ അവരെ തന്നെ മിഴിച്ചു നോക്കി 


"അഹ്... മോള് വന്നോ... എങ്ങനെ ഉണ്ടായിരുന്നു ഫ്രണ്ടിന്റെ മാര്യേജ്... "അവിടെ ഇരിക്കുന്ന  സ്ത്രീ. 



ഞാൻ അവരെയും അവരുടെ അടുത്ത് ഇരിക്കുന്ന ഉപ്പാന്റെ പ്രായം ഒക്കെ തോന്നിക്കുന്ന ആളെയും മാറി മാറി നോക്കി.. എന്റെ നോട്ടത്തിന്റെ പൊരുൾ മനസ്സിലാക്കിയ പോലെ.. ഉപ്പച്ചി എനിക്ക് അവര് ആരാണെന്ന് പറഞ്ഞു തന്നു 



"അഹ്.. അവളോട് നിങ്ങൾ വരുന്ന കാര്യം പറഞ്ഞിട്ടില്ലായിരുന്നു. 


മോളെ.. ഇവർ നിന്നെ കാണാൻ വന്നതാ  . അന്ന് ഉപ്പ  പറഞ്ഞിട്ടില്ലായിരുന്നോ മോളോട്.. ആ അവരാണ് ഇവർ. "ഉപ്പ 



"മോള് വന്നേ . ചോദിക്കട്ടെ... "ആ സ്ത്രീ എന്നെ അവരുടെ അടുത്തേക്ക് വിളിച്ചു. 

ഞാൻ ഉപ്പനെയും ഉമ്മനെയും നോക്കി.. അവര് ആ സ്ത്രീയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു . ഞാൻ അവരുടെ അടുത്തേക്ക് മടിച്ചു മടിച്ചു പോയി ..



അവരുടെ അടുത്തെത്തിയതും ..ആ സ്ത്രീ എന്നെ പിടിച്ചു അവരെ അടുത് ഇരുത്തി .എന്റെ കയ്യിൽ പിടിച്ചോണ്ട് ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി . ഞാൻ അതിനൊക്കെ അവർക്ക് മറുപടി കൊടുത്തു ..



"മോളെ ഞങ്ങൾക്ക് വല്ലാണ്ട് ഇഷ്ടായി ..ഞാൻ കൊണ്ട് പോകാണ് മോളെ ..എന്റെ മരുമകൾ ആയിട്ട് ..അല്ല മകൾ ആയിട്ട്.  മോൾക്ക് സമ്മതമല്ലേ .."


പെട്ടെന്ന് അവർ അങ്ങനെ ചോദിച്ചതും ..എന്റെ ഉള്ളിൽ ഇടി വെട്ടിയ പോലെ ആയിരുന്നു .. എനിക്ക് സമ്മതമല്ല എന്ന് പറയാൻ പോയപ്പോൾ ..ഉപ്പ അതിന്റെ ഇടക്ക് കയറി പറഞ്ഞു 



"അവൾക്കെന്ത് സമ്മതകുറവ്.  അവൾക്കും ഇഷ്ട ..അല്ലെ മോളെ .. "ഉപ്പ 


എന്റെ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു ..ഇനിയും അവിടെ നിന്നാൽ ഞാൻ കരഞ്ഞു പോകും എന്നറിയാവുന്നത് കൊണ്ട് ..ആർക്കും മുഖം കൊടുക്കാതെ .അവിടന്ന് എഴുനേറ്റ് റൂമിലേക്ക് ഓടി ..


പിറകിൽ നിന്ന് വന്നവർ ഞാൻ എന്തിനാ ഓടി പോകുന്നെ എന്നൊക്കെ ചോദിച്ചു. ഉപ്പച്ചി എനിക്ക് നാണമാണ് എന്ന് പറഞ്ഞു അവരെ തെറ്റ് ധരിപ്പിച്ചു ..


ഞാൻ റൂമിൽ പോയി ഡോർ അടച്ചു പൊട്ടി കരഞ്ഞു.  



"റബ്ബേ ....ഞാൻ എന്താ ചെയ്യാ ..ഉപ്പനോടും കാക്കുമാരോടും .ഞാൻ എങ്ങനെ എനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് പറയാ .ബാസിക്ക ആണേൽ രണ്ടു മാസത്തിന് ശേഷം എന്നെ വന്നു ചോദിക്കാമെന്ന് പറയുന്നു ..ഞാൻ എന്താ ചെയ്യാ ..ഇവര് ഏതാണ്ടൊക്കെ ഉറപ്പിച്ച പോലെ ആണ് ..ഉപ്പനോട് എന്റെ ഉള്ളിലെ ഇഷ്ടം ഞാൻ എങ്ങനെ തുറന്ന് പറയും റബ്ബേ ..നീ തന്നെ ഒരു വഴി കാണിച്ചു താ ...."



ഞാൻ മുഖം പൂഴ്ത്തി.  പൊട്ടി കരഞ്ഞു.   


.......................................  .   


നമ്മളെ ചിന്നമ്മയും അച്ചായനും ഗൾഫിൽ എത്തി ....അവൾ ഇടക്ക് വിളിച്ചിരുന്നു സുഖവിവരം  തിരക്കി ..


പിന്നെ റിസുവും ജാസിക്കയും ഇങ്ങോട്ടേക്ക് മാറി താമസം ഒക്കെ ...ആ ശനാക്കിട്ട് ഇതിനിടയിൽ പണികളൊക്കെ കൊടുത്തു . അവളെ സ്റ്റയെറിൽ നിന്ന് വീഴ്ത്തിയിട്ടു ..ഇപ്പൊ ബെഡ് റെസ്റ്റിൽ ആൺ ..പാവം കൊച്....



 പിന്നെ നമ്മളെ ജാസിക്ക ഒരു കമ്പനി തുടങ്ങിട്ടോ... ഡിസൈൻസ് കമ്പനി തന്നെ .നമ്മളെ പാച്ചുകയും ബാസിക്കയും ബാംഗ്ലൂരിലേക്ക് പോയി ...അവിടെ ആണിപ്പോ അവരുടെ ജോലി ...






അപ്പുവേട്ടൻ അച്ഛന്റെ കമ്പനി നോക്കി നടത്തുന്നു .ഹി ഹി . ഇപ്പൊ എല്ലാവരും ഓരോ വഴിക്ക് ആയി ..


പിന്നെ നമ്മളെ റീസുട്ടിക്ക് വിശേഷം ഉണ്ട് ട്ടോ.  പെണ്ണ് pregnant ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല  .അതെങ്ങനെ  ഈ കുട്ടിക്ക് ഒരു കുട്ടി വരാൻ പോകുന്നു എന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കോ .  



ഞാൻ അവൾക്ക് ആപ്പിൾ മുറിച്ചു കൊടുക്കുമ്പോൾ ആണ് റാസി അവിടേക്ക് വന്നത് .ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു .അവൻ എന്നെ കണ്ട ഭാവം പോലും നടിക്കാതെ മുഖം വീർപ്പിച്ചോണ്ട് മോളിലോട്ട് കേറി പോയി    .


ഞാൻ റിസുവിനെ നോക്കിയപ്പോൾ.  അവൾ എന്തേ എന്ന് ചോദിച്ചു ..ഞാൻ ആവോ.  എന്ന മട്ടിൽ തോൾ പൊക്കി .  







"ദുആആആആആആആആആ ......"


പെട്ടെന്ന് ചെവി പൊട്ടുന്ന ശബ്ദത്തിൽ ആ ബലാൽ എന്നെ വിളിച്ചു . ആര്.. നമ്മളെ റാസി തന്നെ ..ഞാൻ കണ്ണോന്നടച്ചു തുറന്ന് .. കയ്യിലുള്ള ആപ്പിളും കത്തിയും റീസുവിന് കൊടുത്തിട്ട് റൂമിലേക്ക് പോയി ...


"എന്താ ...."


"Just. 5 minuts  .വേഗം റെഡിയായി വാ ..നമുക്ക് ഒരിടം വരെ പോകണം. .."റാസി 


"എവിടേക്ക......"


"അത്.  പറഞ്ഞാലേ നീ എന്റെ കൂടെ വരൂ ...."


"വേണ്ട ...ഞാൻ വരം ..."


ചെക്കൻ കലിപ്പിലാണ്...അതോണ്ട് മാത്രം അവനെ വെറുതെ വിട്ടു ...





വേഗം ഡ്രെസ് ചേഞ്ച് ചെയ്തു താഴേക്ക് ഇറങ്ങി .. അവൻ ബുള്ളറ്റിന്റെ കീയും എടുത്ത് വന്നു 


"ഉമ്മ ഉപ്പ . ഞങ്ങൾ പോയിട്ട് വരാട്ടോ.. ഇന്ന് വരില്ല .നിങ്ങൾ ഫുഡ് കഴിച്ചു കിടന്നോ ..."റാസി 


ഇവനിതെങ്ങോട്ട....എന്നെ കൊണ്ട് പോകുന്നെ റബ്ബേ 


ഞാൻ അവന്റെ അടുത്തേക്ക് പോയി എല്ലാവരോടും യാത്ര പറഞ്ഞു. റിസു എന്നെ നോക്കി എങ്ങോട്ടാ എന്ന് ചോദിച്ചു ..ഞാൻ അറിയില്ല എന്ന് പറഞ്ഞു.  


.അവൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി . അവന്റെ പിന്നിൽ ഞാനും കയറി .അവൻ വണ്ടി എടുത്തു  .കുറെ ദൂരം പിന്നിട്ടു ..രാത്രി ആയിട്ടുണ്ട്.  


"റാസി നമ്മൾ ഇതെങ്ങോട്ട ..."



"പറയാം ..നീ ഒന്ന് വെയിറ്റ് ചെയ്യ് "

."ഹ്മ്മ് ...."



അവൻ കാട്ടിലൂടെ  ആൺ ഡ്രൈവ് ചെയ്യുന്നത്   . കുറെ പിന്നിട്ടപ്പോൾ  അവൻ ബുള്ളറ്റ് നിർത്തി. എന്നോട് ഇറങ്ങാൻ പറഞ്ഞു ..


ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ..അവിടെ ഒന്നാകെ ഇരുട്ടാണ് .റാസി വണ്ടി ഒരു സൈഡിൽ പാർക്ക് ചെയ്തു .എന്നിട്ട് ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ  ആക്കി ..എന്റെ അടുത്തേക്ക് വന്നു.  



"വാ .."


എന്റെ കൈ പിടിച്ചോണ്ട് അവൻ നടന്നു ..പെട്ടെന്ന് അവൻ അവിടെ നിന്നൊണ്ട്  മുന്നിൽ കണ്ട കയർ പിടിച്ചു വലിച്ചു .അപ്പൊ അവിടെ ഒന്നാകെ വെളിച്ചം പടർന്നു .



ആ സ്ഥലം കണ്ടിട്ട് ഞാൻ ഒന്നാകെ ഞെട്ടിപ്പോയി .കണ്ണും തള്ളി ഞാൻ അവിടെ ഒന്നാകെ കണ്ണോടിച്ചു .  


"റാസി .. ഇത് സ്വപ്നം ആണോ.  എന്നെ ഒന്ന് നുള്ളിക്കെ . ..wow ...super...."



അവൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് ..ആ മരത്തിന്റെ മുകളിലോട്ട് കയറാൻ പറഞ്ഞു.   


ഞാൻ അവനെ നോക്കി ചിരിച്ചോണ്ട് ..ആ മരത്തിന്റെ മുകളിലോട്ട്  കയറാനുള്ള സ്റ്റെപ്പിലൂടെ കയറി ...അതിന്റെ മുകളിൽ എത്തിയതും ..എനിക്ക് അന്താളിപ്പ് മാറിയില്ല   ...


ഗ്ലാസ് house...


"റാസി ...എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ...നിന്നിൽ നിന്ന് ഇങ്ങനെ .ഞാൻ ഒട്ടും പ്രദീക്ഷിച്ചില്ല ..ഈ place എനിക്കൊരുപാട് ഇഷ്ടായി ..ലവ് യു റാസി ..."



എന്നൊക്കെ ഞാൻ അവനെ നോക്കി പറഞ്ഞു ..അവൻ ചെറു പുഞ്ചിരിയാലെ... എന്റെ അടുത്തേക്ക് വന്നിട്ട് ..ഒരു കവർ നീട്ടി  ..


ഞാൻ അത് വാങ്ങി.  തുറന്നു നോക്കി ...റെഡ് കളർ സാരി ...ഞാൻ അവനെ നോക്കിയപ്പോൾ ..


"വേഗം പോയി ചേഞ്ച് ചെയ്ത് വാ പെണ്ണെ .."


അവനെ നോക്കി ചിരിച്ചോണ്ട് ..അത് ചേഞ്ച് ചെയ്യാൻ പോയി ..സാരി ഒക്കെ ഉടുത്തു നല്ല മോൻജിൽ അവന്റെ അടുത്തേക്ക് പോയി. .അവൻ അവിടെ റെഡ് ഷർട്ടും വൈറ്റ് പാന്റും ഇട്ടോണ്ട് ആ ഗ്ലാസിന്റെ ഉള്ളിലൂടെ പുറത്തേക്ക് നോക്കി നിക്കുന്നു  ..



ഞാൻ അവന്റെ അടുത്തേക്ക് പോയി ..അവനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു ...


"Love u റാസി ...ലവ് u so much... "


അവൻ എന്റെ കൈ പിടിച്ചു അവന്റെ മുന്നിലേക്ക് അവന്ക പുറം തിരിഞ്ഞു നിർത്തി ..അവൻ വയറിൽ പിടുത്തമിട്ടു   .അന്നേരം മനുഷ്യന്റെ ഉള്ളിലൂടെ എന്തോ അങ് പോയി ...പരന്നു കിടക്കുന്ന മുടിയെല്ലാം ഒരു സൈഡിലേക്ക് ഒതുക്കിയിട്ട്   അവൻ എന്റെ തോളിൽ തല വെച്ച് ..


"Love u to ദുആ ....."


എന്നവൻ എന്റെ ചെവിയിൽ പതിയെ പറഞ്ഞതും ..ഞാൻ അവന്ക അഭിമുഖമായി നിന്നു .അവന്റെ പാതി അഴിച്ച ഷർട്ടും .അതും ആ റെഡ് കളർ ഷർട്ട് . നമ്മളെ കണ്ട്രോൾ കൈ വിട്ടു പോകും.  ഞാൻ അവന്റെ മുഖത്തു നോക്കി ..


യ റബ്ബി .മുടിഞ്ഞ ലുക്ക് ആണല്ലോ ഈ പഹയൻ ...ഞാൻ അവന്റെ തോളിലൂടെ രണ്ട് കൈയും ഇട്ടു ..അവന്റെ കണ്ണിലേക്ക് നോക്കി എന്തെയ് എന്ന മട്ടിൽ പുരികം പൊക്കി . 



...............

(ഇനി ഞാൻ പറയാട്ടോ മക്കളെ 🙈)




അവൻ അവളെ നോക്കി പുഞ്ചിരിച്ചിട്ട് അവളെ മുഖം അവന്റെ മുഖത്തോട് അടുപ്പിച്ചു ..അവരുടെ അധരങ്ങളെ തമ്മിൽ ചേർത്തു വച്ചു .


അവന്റെ കൊതി തീരുവോളം അവളെ അധരങ്ങളെ സ്നേഹിച്ചതിന് ശേഷം അവളെ ചുണ്ടുകളെ സ്വതന്ത്രമാക്കി.   



".നിന്നെ എല്ലാം അർത്ഥത്തിലും ഈ റാസി സ്വന്തമാക്കിക്കോട്ടെ ..."


എന്നവന്റെ ചോദ്യത്തിന് മറുപടി ആയി ദുആ നാണത്താലൊരു പുഞ്ചിരി അവന്ക നൽകി ..അവളുടെ സമ്മതം കിട്ടാൻ കാത്തു നിന്ന പോലെ  അവൻ അവളെ അവന്റെ ഇരു കൈകളിലും കോരി എടുത്തു ബെഡിൽ കൊണ്ട് പോയി കിടത്തി    


അവന്റെ മുഖം അവളെ മുഖത്തോട് അടുപ്പിച്ചു .അവന്റെ താടി അവളെ മുഖത്തു ഉരസിയതും .അവൾ ഒന്ന് പുളഞ്ഞു കൊണ്ട് അവന്റെ കഴുത്തിലൂടെ അവൾ കൈ ഇട്ടു ...അവൻ അവളെ കഴുത്തിലേക്ക് അവന്റെ മുഖം അടുപ്പിച്ചു .......




ആ രാത്രി ...ദുആ ..എന്നെന്നേക്കുമായി റാസിക്ക്  സ്വന്തമായി .....അവൾ അവനിൽ അലിഞ്ഞു ചേർന്നു 





(Blaa blaa .  നമുക്ക് ഇത്രയൊക്കെ റൊമാൻസ് അറിയൂ ...ബാക്കി ഒക്കെ നിങ്ങൾ അങ്  മനസ്സിൽ കരുതിക്കോ👻👻👻👻അവരായി അവരെ പാടായി )








°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


റിസു 


രാവിലെ തന്നെ ഫൈഹന്റെ  കാൾ വന്നാണ് ഞാൻ എഴുന്നേൽക്കുന്നത് ...ഞാൻ ആ കാൾ എടുത്ത് .



"എന്താടി ..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ കുരിപ്പേ ...."



മാറുപാകത് അവളിൽ നിന്ന് കേട്ട മറുപടി എനിക്ക് ഉൾകൊള്ളാൻ കഴിയുന്നതല്ലായിരുന്നു ..


"എടി എനിക്കെന്താ ചെയ്യേണ്ടത് എന്നറിയില്ല . വീട്ടിൽ ഇക്കാക്ക എല്ലാം അറിഞ്ഞു. ഇനി ഒട്ടും താമസിപ്പിക്കുന്നില്ല എന്ന് പറഞ്ഞു ഇന്ന് തന്നെ എൻഗേജ്മെന്റ് നടത്തുവാൻ പോകുവാ... എനിക്ക് ബാസിക്ക ഇല്ലാതെ പറ്റില്ലടാ.. "ഫൈഹ 


"ഡീ... നീ കരയാതെ നമുക്ക് എന്തെലും ചെയ്യാം. നേർ കരയാതെ പെണ്ണെ.. "


"Rizu ബാസിക്ക ഫോൺ എടുക്കുന്നില്ല... എനിക്ക് ആകെ വട്ട് പിടിക്കുവാ. ഞാൻ ഇനി എന്താ ചെയ്യാ "ഫൈഹ 


"നീ    വിഷമിക്കണ്ട ഞാൻ  ജാസിക്കനോട് പറയട്ടെ. മൂപ്പര് ഒന്ന് ബാസിക്കാനേ വിളിച്ചു നോക്കട്ടെ.. നിന്നെ വിളിച്ചു വിവരം പറയാം.. "


ഞാൻ അവളെ കാൾ കട്ടാക്കി അടുത്ത് കിടക്കുന്ന ജാസിക്കാനേ വിളിച്ചു. 


"എന്താടി... "


"മതി ഉറങ്ങിയത്.. ഫൈഹന്റെ എൻഗേജ്മെന്റ് ആണ് ഇന്ന് "



"Whatttttt "


"അഹ്.. അവളെ വീട്ടിൽ എല്ലാം അറിഞ്ഞു.. ഇക്കാക്കമാർ ഇന്ന് എൻഗേജ്മെന്റ് ഉറപ്പിച്ചു... ബാസിക്കാനേ വിളിച്ചിട്ട് കിട്ടുന്നില്ല പറഞ്ഞു പെണ്ണ് നല്ല കരച്ചിൽ ആണ്. എന്താ ഇനി ചെയ്യാ.. റാസിക്കയും ദുആയും വന്നിട്ടില്ല ഇതുവരെ തോന്നുന്നു. "



"വെയിറ്റ് ഞാൻ ബാസിയെ വിളിക്കട്ടെ.. നീ ദുആനെ വിളിച്ചു കാര്യം പറയ് "



"അഹ്... "


ഞാൻ ഫോൺ എടുത്ത് ദുആനെ വിളിച്ചു.. 





°•°•°•°•`•°•°•`•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°




വെളിച്ചം മുഖത്തേക്ക് അടിച്ചപ്പോൾ ആണ് ഞാൻ കണ്ണു തുറക്കുന്നത്.. റാസിന്റെ നഗ്നമായ  നെഞ്ചിൽ തല വച്ചു  കിടക്കുവായിരുന്നു . പെട്ടെന്ന് അവനും കണ്ണു തുറന്നു. അവന്റെ നെഞ്ചിൽ തല വച്ചു കിടക്കുന്ന എന്നെ കണ്ടതും.. ഒന്ന് പുഞ്ചിരിച്ചിട്ട് എന്റെ തലയിൽ തലോടി.. 


"ഇങ്ങനെ കിടന്നാൽ മതിയോ.. വീട്ടിലേക്ക് പോകണ്ടേ "റാസി 


"ഹ്മ്മ്.. റാസി ഇതുപോലെ ഒരു വീട് നമുക്കും എടുക്കണം റാസി "


"ഹ്മ്മ്  . "



പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു.. റാസി അതെടുത്തു.. 


"നിന്റെ നാത്തൂന "

"ആഹാ.. അവളെന്താ രാവിലെ തന്നെ.. കാൾ എടുത്തേ.. "



റാസി കാൾ എടുത്തു.. 


"ഡി ദുആ   നീ എവിടെയാ.. "


അവളെ വെപ്രാളപെടൽ കണ്ട് ഞാനും റാസിയും മനസ്സിലാകാതെ അവളോട് കാര്യം തിരക്കി 



"ഫൈഹന്റെ എൻഗേജ്മെന്റ് ആണ് ഇന്ന്.  "



"Whaaattt  "ഞാനും റാസിയും ഒരുമിച്ചു ചോദിച്ചു 



"സത്യം   അവൾ ഇന്ന് രാവിലെ എനിക്ക് വിളിച്ചിരുന്നു "



ഫൈഹ അവളെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. 



"ഞങ്ങൾ ഇപ്പൊ വരാം.. നിങ്ങൾ റെഡിയായി നിന്നോ  അവളെ വീട്ടിലേക്ക് പോകാം.  "റാസി 



"Ok ഇക്കു... "



ഞങ്ങൾ വേഗം ഫ്രഷായി ഡ്രെസ് ചേഞ്ച്‌ ചെയ്തു  . വീട്ടിലേക്ക് പോയി. അവിടെ  ജാസിക്കയും റിസുവും. റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവരെ അടുത്തേക്ക് പോയി 


"ഡാ.. നീ ബാസിയെ വിളിച്ചോ.. "റാസി 



"അഹ് ഡാ.. പക്ഷെ കിട്ടുന്നില്ല.. പാച്ചൂനെ വിളിച്ചിട്ട് സ്വിച്ച് ഓഫ്  ആണ്.. "ജാസി 


"ഇവന്മാർ എവിടെ പോയി കിടക്കുവാ. ഫോൺ എടുക്കാതെ.. നീ വന്നേ.. ഫൈഹന്റെ വീട്ടിലേക്ക് പോകാം "റാസി 



അവര് ബൈക്കും എടുത്തു ഞങ്ങളെ കൂടെ വന്നു   



നേരെ ഫൈഹന്റെ വീട്ടിലേക്ക് പോയി.. അവിടെ എത്തി. റാസിയും ജാസിക്കയും ബൈക്ക് പാർക്ക്‌ ചെയ്ത് ഞങ്ങളെയും കൂട്ടി അവളെ വീടിന്റെ അകത്തേക്ക് കയറി. 



അകത്തു കുറെ ആൾക്കാറുണ്ടായിരുന്നു അത് അവളെ ബന്ധുക്കൾ  ആണെന്ന് കരുതി. അവളെ ബ്രദർ ഞങ്ങളെ  കണ്ടതും.. 



"അഹ് . നിങ്ങൾ എപ്പോ വന്നു... "



അവൻ ഞങ്ങളെ അടുത്തേക്ക് വന്നു . ഞാനും റിസുവും അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ഫൈഹന്റെ അടുത്തേക്ക് പോകാണെന്നു പറഞ്ഞു അവളെ റൂമിലേക്ക് പോയി. 



അവളെ റൂമിന്റെ മുന്നിൽ കൂടി നിക്കുന്നവരെ കണ്ട് മനസ്സിലാകാതെ.. അവരെ ഒക്കെ വകഞ്ഞു മാറ്റി. 


"മക്കളെ അവൾ വാതിൽ തുറക്കുന്നില്ല എത്ര നേരമായി വിളിക്കുന്നു എന്നറിയോ.ചെക്കനും കൂട്ടരും ഇപ്പൊ എത്തും  "



"ഞങ്ങക്ക് വിളിച്ചു നോക്കട്ടെ "


"ഡീ.. ഫൈഹ ഡോർ തുറന്നെ ഞങ്ങൾ ആണെടി . ഡി.. "rizu 


"ഡി.  ഫൈഹ ഡോർ തുറക്കെടി "


അവൾ വാതിൽ തുറന്നു.. ബാക്കി ഉള്ളവരോട് അവിടെ നിക്കാൻ പറഞ്ഞിട്ട് ഞങ്ങൾ രണ്ടുപേർ മാത്രം അകത്തേക്ക് കയറി ഡോർ അടച്ചു. 


പെണ്ണ് തലയും താഴ്ത്തി നിക്കുന്നത് കണ്ട് ഞങ്ങൾ രണ്ടുപേരും അവളെ അടുത്തേക്ക് പോയി.. ഞാൻ അവളെ മുഖം പിടിച്ചിയുർത്തി.. കലങ്ങിയ കണ്ണുകളാലെ എന്റെ മുഖത്തേക്ക് നോക്കി.  പെട്ടെന്നൊരു പൊട്ടി കരച്ചിൽ ആയിരുന്നു..


ഞാനും റിസുവും  അവളെ സമാധാനിപ്പിച്ചു. പക്ഷെ പെണ്ണ് കരച്ചിൽ നിർത്തുന്നില്ല. 



"ഡി നീ ഇപ്പൊ തത്കാലം റെഡിയാക് ഇത് കല്യാണം ഒന്നുമല്ലല്ലോ. Just ഒരു എൻഗേജ്മെന്റ് അല്ലെ . "



"ഇല്ല.. എനിക്ക് ബാസിക്കാനേ കാണണം.. "



"ഡി.. നീ പറഞ്ഞത് മനസ്സിലാക്ക് .. "rizu 



"ഇല്ല..  ഞൻ ഈ എൻഗേജ്മെന്റിന് റെഡിയാകില്ല "




ഇവളെ ഇനി എന്ത് പറഞ്ഞു മനസ്സിലാക്കും .തല്ക്കാലം ഈ  എൻഗേജ്മെന്റ് നടന്നെ പറ്റു. 



"എടി.. നീ ആദ്യം ഞങ്ങൾ പറയുന്നതൊന്ന് കേൾക്ക്.. ഈ എൻഗേജ്മെന്റ് നടന്നെന്ന് കരുതി അവൻ നിന്നെ കെട്ടാനൊന്നും പോകില്ല. അതിന് ഞങ്ങൾ സമ്മതിക്കില്ല."


"അഹ് ഫൈഹ.. നീ റെഡിയാക് വേഗം.. ഹ്മ്മ് ചെല്ല് "rizu 



അവളെ എങ്ങനൊക്കെയോ പറഞ്ഞു മനസ്സിലാക്കി ഡ്രെസ് ചേഞ്ച്‌ ചെയ്യാൻ പറഞ്ഞയച്ചു. ചേഞ്ച്‌ ചെയ്തു വന്നു.. അവളെ റെഡിയാക്കി... താഴേക്ക് കൊണ്ട് പോയി. അവിടെ അവളെ റിലേറ്റീവ്സ് ഒക്കെ വന്നു. 



ചെക്കനും കൂട്ടരും വന്നെന്ന് പറഞ്ഞു. ജാസിക്കാനെയും റാസിയെയും അവിടെ എങ്ങും കാണുന്നില്ല. അവരിത് എവിടെ പോയി.. 


@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ഫൈഹ 

ചെക്കൻ വന്നെന്ന് പറഞ്ഞു. അവിടെ ഉള്ള ആരൊക്കെയോ പറയുന്നത് കേട്ടു. എന്റെ മനസ്സിൽ ബാസിക്കന്റെ മുഖം മാത്രമുള്ളു.. ബാസിക്കാനേ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന ഒരു ആഗ്രഹം മാത്രമേ എന്റെ മനസ്സിൽ അന്നേരം ഉണ്ടായിരുന്നുള്ളു. 



കരച്ചിൽ പിടിച്ചു വച്ചു ഞാൻ എല്ലാവരുടെയും മുന്നിൽ തല താഴ്ത്തി നിന്നു... 


"ഡി.. നീ ചെക്കനെ കാണുന്നില്ലേ... "rizu 



"വേണ്ട.... "


"എന്നാലും ഒന്ന് കാണേടി "ദുആ 



"വേണ്ട എനിക്ക് കാണേണ്ട "



"അതെന്താ നിനക്ക് എന്നെ കണ്ടാൽ "


ആ ശബ്ദം കേട്ടതും.. ഞാൻ ഞെട്ടി തരിച്ചു മുഖം ഉയർത്തി. എന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ട് വിശ്വസിക്കാനാകാതെ കണ്ണ് നിറഞ്ഞു പോയി 



"ബാസിക്ക.... "



"അതെ ഞാൻ തന്നെ.. ഇനി എന്തിനടി കുരിപ്പേ കരയുന്നെ "ബാസിക്ക 


ഞാൻ ബാസിക്കാനേ നോക്കി ചിരിച്ചു 



"Oh പെണ്ണിന്റെ സന്തോഷം കണ്ടില്ലേ ഇത്രയും നേരം കരയുവായിരുന്നു... "rizu 



"പോടീ  "



"അഹ്.. ഇനി ഒട്ടും സമയം കളയണ്ട. റിങ് ചേഞ്ച്‌ ചെയ്തട്ടെ "നെച്ചു 



"നിങ്ങൾ എപ്പോ എത്തി.. "


"പിന്നെ നീ ഞങ്ങളെ ഒന്നും കൂട്ടാതെ ഒറ്റക്ക് എൻഗേജ്മെന്റ് കഴിക്കാമെന്ന് കരുതിയോ "ലെച്ചു 


ഞാൻ അവരെ നോക്കി ചിരിച്ചു.. പിന്നെ റിങ് ചേഞ്ച്‌ ചെയ്തു. അവിടെ നമ്മളെ ചിന്നമ്മന്റെയും അച്ചായന്റെയും കുറവ് ഉണ്ടായിരുന്നു 



"എന്നാലും ബാസിക്ക നിങ്ങൾ എങ്ങനെ.. "




"നിനക്കൊരു സർപ്രൈസ്‌ ആയിക്കോട്ടെ എന്ന് കരുതി. നിന്റെ വീട്ട് കാർ പറഞ്ഞ ബന്ധം എന്റേത് തന്നെയാ. നിന്നോട് എല്ലാം മറച്ചു വച്ചതാ . ദേ ഈ നിക്കുന്ന നാല് പേർക്കും അറിയില്ലെന്ന് മാത്രം "



ദുആ rizu ലെച്ചു നെച്ചു ഇവരെ നോക്കി ബാസിക്ക പറഞ്ഞു. 



എന്തായാലും പടച്ചോൻ ഇന്റെ പ്രാർത്ഥന കേട്ടല്ലോ അത് മതി. 


@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@



റിസുവിന് ഇന്നൊരു ചെക്കപ്പ്  ഉണ്ട്.. ജാസിക്കക്ക് കമ്പനി പോകേണ്ട അത്യാവശ്യം ഉള്ളോണ്ട് ഞാൻ ആണ് അവളെ ഡോക്ടറെ അടുത്തേക്ക് കൊണ്ട് പോകുന്നെ. ഹോസ്പിറ്റലിൽ എത്തി ഞാനും അവളെ ഡോക്ടറെ കാണാൻ പോയി.. കുട്ടിക്കും അവൾക്കും കുഴപ്പം ഒന്നും ഇല്ല. ചെക്കപ്പ് ഒക്കെ കഴിഞ്ഞു.. ഞങ്ങൾ ഡോക്ടറെ റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ആണ്.. 


എനിക്കെന്തോ അസ്വസ്ഥത തോന്നി.. ഞാൻ റിസുവിന്റെ കയ്യിൽ പിടിച്ചു 



"എന്താ.. എന്തുപറ്റി ദുആ... "rizu 



"അറിയില്ല.. എന്തോ.. തല കറങ്ങുന്ന പോ...ലെ "


"നി ഇവിടെ ഇരിക്ക്  . ഞാൻ ഡോക്ടറെ വിളിക്കാം... "




എന്നെ അവിടെ ഉള്ള ചെയറിൽ ഇരുത്തി.. അവൾ ഡോക്ടറെ വിളിക്കാൻ പോയി.. 


@@@@@@@@@@@@@@@@@@@@@@@@@@@@@@@@





റിസുന്റെ കാൾ വന്നതും  അവൾ പറഞ്ഞ കാര്യം കേട്ട് പിന്നെ ഞാൻ ഓഫീസിൽ നിന്നില്ല.. ഹോസ്പിറ്റലിലേക്ക് പോയി.. അവിടെ എത്തി.. ദുആനെ കിടത്തിയ വാർഡിലേക്ക് പോയി.. 



ആ വാർഡ് എത്തിയതും.. ഡോർ തുറന്ന് അകത്തേക്ക് കയറി.. 



"എന്താ..... എന്താ പറ്റിയെ   "



ഞാൻ അവിടെ ഉള്ളോരോട് കാര്യം തിരക്കി.. ദുആ ബെഡിൽ കിടക്കാണ്. ഉമ്മി അവളെ അടുത്ത് ഇരിന്നു.. rizu ചെയറിൽ ഇരിക്കുന്നു.. 

എല്ലാവരുടെയും മുഖത്ത് എന്തോ ടെൻഷൻ ഉള്ള പോലെ.. അവരാരും ഒന്ന് പറയാത്തത് കണ്ടിട്ട് എനിക്ക് ഭ്രാന്ത്‌ പിടിക്കാൻ തുടങ്ങി 


"നിങ്ങൾ ആരേലും എന്തേലും പറയുന്നുണ്ടോ.. ദുആക്കെന്താ പറ്റിയെ... "
പെട്ടെന്ന് അവിടേക്ക് ഡോക്ടർ വന്നു.. 

"ഹേയ് ഡോക്ടർ ദുആക്കെന്താ പറ്റിയെ.. "

"ഇയാൾ ഈ കുട്ടിയുടെ ഭർത്താവാണോ "


"അതെ. ഡോക്ടർ "


"എന്നാ ഇയാൾ എന്റെ കൂടെ ഒന്ന് ക്യാബിൻ വരെ വന്നേ "



ഞാൻ ഡോക്ടറെ പിന്നാലെ ക്യാബിനിലേക്ക് പോയി. 


"ഇരിക്കു. "



ഞാൻ ഡോക്ടറിന് ഓപ്പോസിറ് ഉള്ള സീറ്റിൽ ഇരുന്നു 



"എന്താ.. ഡോക്ടർ.. എന്താ അവൾക്ക് പറ്റിയെ. "



"ഹേയ് പേടിക്കാൻ ഒന്നുമില്ല. ഇയാൾടെ വൈഫ്‌ പ്രെഗ്നന്റ് ആണ്.. "



"Whaattt... സത്യാണോ dr.. പറയണേ.. "


എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ. പെട്ടെന്ന് അവളെ കാണണം എന്ന് തോന്നി.അവളെ അടുത്തേക്ക് പോകാൻ വേണ്ടി   ഞാൻ ചെയറിൽ നിന്ന് എഴുനേൽക്കാൻ നിന്നതും.. 



"ഇയാൾ എവിടെ പോകുന്നു അവിടെ ഇരിക്കൂ.. ഞാൻ ഒരു കാര്യം പറയാനാ ഇവിടേക്ക് വിളിച്ചത്. "



ഡോക്ടർ കുറച്ചു  ഗൗരവത്തിൽ അങ്ങനെ പറഞ്ഞത്. ഞാൻ ചെയറിൽ തന്നെ ഇരിന്നു.  


"എന്താ ഡോക്ടർ 


"നിങ്ങളെ മാര്യേജ് കഴിഞ്ഞിട്ട് എത്രയായി "


"2 month "


"Ok.. ഞാൻ ഇപ്പൊ പറയാൻ പോകുന്ന കാര്യം ഇയാൾ ശ്രദ്ധിച്ചു കേൾക്കണം. 


അവളുടെ ശരീരത്തിന് ഒരു കുട്ടിയെ താങ്ങാനുള്ള കപ്പാസിറ്റി ഇല്ല. ഇപ്പൊ  അവളെ ബോഡി ഒകെ ആണ്.  പക്ഷെ ഒരു 6 or  7 month ആകുമ്പോൾ അവളെ ബോഡി വീക്ക്‌ ആകും.. അപ്പൊ അവൾക്കും വളരുന്ന കുട്ടിക്കും ബാധിക്കും. "


ഡോക്ടർ പറഞ്ഞത് കേട്ടിട്ട് എന്ത് ചെയ്യണം എന്നറിയാതെ ആയിപ്പോയി. ഒറ്റ നിമിഷം കൊണ്ട് സന്തോഷം എല്ലാം  പോയി.. 


"ഡോക്ടർ ഇതിനൊരു  പരിഹാരം  ഇല്ലേ "


"അബോർഷൻ  ചെയ്യാം. അല്ലാതെ വേറെ വഴി ഇല്ല  "



"Ok ഡോക്ടർ അങ്ങനെ തന്നെ നടക്കട്ടെ. എനിക്ക് എന്റെ ദുആനെ വേണം.. "ചങ്ക് പൊട്ടുന്ന വേദനയാലെ ആണ് .ഞാൻ എന്റെ കുഞ്ഞിനെ കൊല്ലാൻ ഡോക്ടർക്ക് അനുവാദം കൊടുത്തത് .



"പക്ഷെ  .ദുആ ഇതിന് സമ്മതിച്ചിട്ടില്ല ."



'അവളോട് ഞാൻ സംസാരിക്കാം "


"ഹ്മ്മ് ..."


ഞാൻ അവിടന്ന് നേരെ ദുആ ഉള്ള റൂമിലേക്ക് പോയി .
എല്ലാവരെയും ഒന്ന് നോക്കിയിട്ട്.  ഞാൻ അവളെ അടുത്ത് പോയി ഇരുന്നു. അവൾ ഞാൻ വന്നതറിഞ്ഞു  എഴുനെറ്റിരിക്കാൻ ശ്രമിച്ചു .ഞാൻ അവളെ പിടിച്ചു ബെഡിൽ ചാരി ഇരുത്തി .



"റാസി ..നീ അറിഞ്ഞില്ലേ .നമ്മൾ രണ്ടുപേർക്കും കൂട്ടായി ഒരാളും കൂടി വരുന്നുണ്ട് ." അവൾ എന്റെ കയ്യിൽ പിടിച്ചോണ്ട് അങ്ങനെ പറഞ്ഞു 



"ഇപ്പൊ തത്കാലം നമുക്കിടയിൽ ആ ഒരാൾ വേണ്ട ദുആ  "



ഞാൻ പറഞ്ഞത് കേട്ട് എന്നെ പിടിച്ചിരുന്ന കയ്യിലെ പിടി വിട്ടു ...



"എന്താ നീ പറഞ്ഞത് ...നിന്നോടാ ചോദിച്ചേ. "



"നമുക്ക് ആ കുഞ് വേണ്ട "



അവളെ മുഖത്തേക്ക് നോക്കാതെ ഞാൻ അത്രയും പറഞ്ഞു .


"റാസി ...നി... നിനക്ക് എങ്ങനെ പറയാൻ തോന്നി ..നിന്റെ ചോരയ എന്റെ വയറ്റിൽ ഉള്ളത്. എന്നിട്ടും നീ ..."



"ദുആ ...നിനക്കെന്താ പറഞ്ഞിട്ട് മനസ്സിലാവാത്തത് ..ആ കുട്ടി നിന്റെ വയറ്റിൽ വളർന്നാൽ അത് നിനക്ക് ആപത്താണ് .."


"ഇല്ല റാസി ..ആര് എന്ത് പറഞ്ഞാലും ..എന്റെ കുട്ടിയെ ഞാൻ കൊല്ലില്ല .അതിനെനിക്ക് കഴിയില്ല ."


"ദുആ ...."



"വേണ്ട ..എനിക്കൊന്നും കേൾക്കേണ്ട ...നീ എന്റെ മുന്നിൽ നിന്ന് പൊയ്ക്കോ ...ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് പോലും അറിയില്ല റാസി ..."


അവൾ എനിക്ക് മുഖം തരാതെ തിരിഞ്ഞു നിന്നു .
അത് കണ്ട് ഉമ്മ എന്റെ അടുത്തേക്ക് വന്നു .



"മോനെ ..മോളോട് ഇപ്പൊ എന്ത് പറഞ്ഞാലും അവൾ കേൾക്കില്ല .അവളെ വയറ്റിൽ വളരുന്ന ആ കുഞ് അവൾക്ക് ആപത്താണ് എന്നറിഞ്ഞിട്ടും അവൾ അതിനെ കൊല്ലാൻ സമ്മതിക്കാത്തത് വേറൊന്നും കൊണ്ടല്ല .ഏതൊരു ഉമ്മക്കും സ്വന്തം മക്കളെ കൊല്ലാൻ കഴിയില്ലടാ ."


"പക്ഷെ ഉമ്മ ..അവളുടെ ജീവൻ ."


"നീ അടങ് ..നമുക്ക് വഴി ഉണ്ടാക്കാം .   "



ഉമ്മാ പറയുമ്പോൾ ഞാൻ ദുആനെ തന്നെ നോക്കി. 



"നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട് ..."


പെട്ടെന്ന് അവിടേക്ക് ഒരു നഴ്സ് വന്നു പറഞ്ഞു. ഞാൻ  ഡോക്ടറിന്റെ റൂമിലേക്ക് പോയി. 



"എന്താ ഡോക്ടർ എന്തിനാ വിളിച്ചേ. "


"അത് വേറൊന്നും അല്ല. ദുആന്റെ കാര്യം പറയാനാ. "



"എന്തുപറ്റി ഡോക്ടർ "



"തനിക്ക് തോന്നുന്നുണ്ടോ അവൾ സമ്മതിച്ചിട്ട്  അബോർഷൻ ചെയ്യാൻ കഴിയുമെന്ന്. "



"ഇല്ല ഡോക്ടർ അവൾ സമ്മതിക്കില്ല. "ഞാൻ തല താഴ്ത്തി കൊണ്ട് അങ്ങനെ പറഞ്ഞു. 



"ഇനി ഒരു വഴിയേ ഉള്ളു. അവൾ അറിയാതെ ചെയ്യണം... "



"ഡോക്ടർ......"



"Yes... അതല്ലാതെ വേറെ മാർഗം ഇല്ല. ഇയാൾടെ ഭാര്യയെ രക്ഷിക്കാൻ... ഒരു പത്തു minut സമയം തരാം.. ഇയാൾ ആലോചിച്ചിട്ട് ഒരു തീരുമാനം എടുത്താൽ മതി... "


എന്നും പറഞ്ഞു ഡോക്ടർ അവിടന്ന് പോയി.. എന്ത് ചെയ്യണമെന്നറിയാതെ. തലക്കും കൈ കൊടുത്ത്. അവിടെ ഉണ്ടായിരുന്ന ഒരു ചെയറിൽ ഇരിന്നു. 



ഒരുഭാഗത് എന്റെ ദുആ മറുഭാഗത് ജനിക്കാത്ത എന്റെ കുഞ്ഞു.. ഞാൻ എന്ത് ചെയ്യും റബ്ബേ. ദുആ ഒരിക്കലും ഇതിന് സമ്മതിക്കില്ല.. അവൾ അറിയാതെ എന്റെ സ്വന്തം കുഞ്ഞിനെ കൊല്ല എന്ന് വച്ചാൽ.. അത്രക്കും നീചനായിപ്പോകില്ലേ ഞാൻ....


എത്രെ ആലോചിച്ചിട്ടും ഒരു വഴിയും തെളിയുന്നില്ല എന്റെ മുമ്പിൽ. അവസാനം ഡോക്ടർ വന്നു എന്റെ തീരുമാനം ചോദിച്ചപ്പോൾ. മനസ്സില്ല മനസ്സോടെ. ഞാൻ ഡോക്ടർ പറഞ്ഞ തീരുമാനത്തോട് യോജിച്ചു. 



ഡോക്ടർ അതിന് വേണ്ടി പേപ്പേഴ്സിൽ സൈൻ ചെയ്യാൻ പറഞ്ഞു. ഞാൻ അതിൽ സൈൻ ചെയ്തു.. ദുആന്റെ അടുത്തേക്ക് പോയി. 


അവൾ എന്നെ കണ്ടിട്ടും മൈൻഡ് ചെയ്തില്ല. അവളെ അടുത്തിരുന്നു. എന്നിട്ട് അവളെ കയ്യിൽ പിടിച്ചു. ആദ്യം എന്റെ കൈ തട്ടി മാറ്റി. 


ഞാൻ ഒട്ടും വിട്ടു കൊടുക്കാതെ അവളെ കൈ പിടിച്ചു വച്ചു. 



"നിന്റെ തീരുമാനം പോലെ നടക്കട്ടെ... "


ഞാൻ പറഞ്ഞത് കേട്ട് ഞെട്ടിക്കൊണ്ട് പെണ്ണ് എന്നെ നോക്കി.. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. 



"റാസി... "എന്നും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു. 


നിന്റെ ഈ സന്തോഷം എല്ലാം ഒരു ദിവസം കൊണ്ട് നഷ്ടപെടുമല്ലോ എന്നാലോചിച്ചിട്ട് എന്റെ ഉള്ള്  നീറുവാണ് പെണ്ണെ. 

@@@@@@@@@@@@@@@@@@@@@@@@@@@@@@@




ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ  നമ്മളെ ഉപ്പച്ചിയും ഉമ്മയും ഒക്കെ അവിടേക്ക് വന്നിരുന്നു. ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞിട്ട് ഇവിടെ ഒരുത്തിയുടെ മുഖം  വീർപ്പിച്ചു വച്ചിട്ടുണ്ട്. ഞാൻ അവളെ നോക്കി പുച്ഛിച്ചു. അവൾ എല്ലാവരുടെയും മുന്നിൽ വച്ചു തകർത്ത് അഭിനയിക്കുന്നുണ്ട്. 



ഉമ്മാ വരുമ്പോൾ കുറെ പലഹാരങ്ങൾ ഒക്കെ കൊണ്ട് വന്നിട്ടുണ്ട്. അതൊക്കെ  കഴിച്ചു. അവര് കുറച്ചു നേരം എന്റെ കൂടെ നിന്നിട്ട് വീട്ടിലേക്ക് പോയി. 



ഉപ്പ എന്നോട് വിശ്രമിക്കൻ  പറഞ്ഞു.. ഞാൻ റൂമിലേക്ക് പോയി . റാസി അവിടെ എങ്ങും കണ്ടില്ല. ഇവനിത് എവിടെ പോയി. ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ തൊട്ട് ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. 


എന്തോ വിഷമം ഉള്ളപോലെ... ആ വരട്ടെ അവനോട് തന്നെ ചോദിക്കാം. ഞാൻ ഫ്രെഷാകാൻ പോയി. 



ഫ്രഷായി വന്നപ്പോൾ റാസി ഉണ്ട് ബെഡിൽ കിടക്കുന്നു. തലക്ക് കൈ കൊടുത്ത്.. 



ഞാൻ അവന്റെ അടുത്ത് പോയി അവന്റെ തലയിൽ തലോടി... അവൻ കണ്ണ് തുറന്നു. എന്നെ കണ്ടപ്പോൾ.. എഴുനേറ്റ് ഇരിന്നു. ഞാൻ അവന്റെ അടുത്തിരുന്നു. 



"എന്തുപറ്റി റാസി.. "



"ദുആ... എനിക്കെന്തോ പേടി പോലെ..ഈ കുഞ്ഞു കാരണം നിന്നെ എനിക്ക് നഷ്ട... "


അവൻ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ. ഞാൻ അവന്റെ വാ പൊത്തി. 



"ഈ കുഞ്ഞു അല്ല റാസി.. നമ്മുടെ കുഞ്ഞാണ്  ഇത്.. നമ്മുടെ കുഞ്ഞു ഒരിക്കലും നമുക്ക് ഒരു ദോഷം ഉണ്ടാക്കില്ല റാസി.. എനിക്ക് നല്ല വിശ്വാസം ഉണ്ട്. "


"ദുആ... "


"വേണ്ട റാസി.. അബോർഷൻ ചെയ്യണം എന്ന് പറഞ്ഞോണ്ട് നീ എന്റെ അടുത്തേക്ക് വരണ്ട. "



എന്നും പറഞ്ഞു ഞാൻ ബെഡിൽ പോയി കിടന്നു. 
നീ എന്തൊക്കെ പറഞ്ഞാലും ശെരി റാസി.. എന്റെ ഉദരത്തിൽ വളർന്നു കൊണ്ടിരിക്കുന്ന നിന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല.. ദുആ മരിച്ചാലും എന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ സമ്മതിക്കില്ല. 






@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@




Sry ദുആ... എനിക്ക് വലുത് നീയാണ്.. അതുകൊണ്ടാണ് നിന്നോട് പോലും ഒരു അനുവാദം ചോദിക്കാതെ.. ഞാൻ നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കുന്നത്. 




@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@



"ദുആ... കഴിഞ്ഞില്ലേ "



"ദാ... വരുന്നു റാസി.. "


ഞാൻ കാറിൽ ഇരുന്ന് അവളെ വെയിറ്റ് ചെയ്യാണ്. ഇന്നലെ ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ ഡോക്ടർ പറഞ്ഞിരുന്നു. ഇന്ന് വരാൻ. അവളോട് പറഞ്ഞത് ഡോക്ടറേ കാണിക്കാൻ ആണെന്ന.. ഇന്ന് എന്ത് സംഭവിക്കുമെന്ന് എന്നറിയില്ല.. എല്ലാം അറിഞ്ഞു കഴിഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. 



"പോകാം..  "


കാറിൽ കയറി ഇരുന്ന് അവൾ എന്നോട് പോകാമെന്നു പറഞ്ഞു. 

ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ എത്തി.. അവളോട് ഡോക്ടറിന്റെ റൂമിന്റെ മുന്നിൽ ഇരിക്ക് എന്ന് പറഞ്ഞു . ഞാൻ റൂമിന്റെ മുന്നിൽ നിൽക്കുന്ന നേഴ്സിന്റെ അടുത്തേക്ക് പോയി. 


അവരോട് കാര്യം പറഞ്ഞു. 



"One minut ഞാൻ മാഡത്തിനോട് ചോദിക്കട്ടെ. "


"അഹ് ok "


അവര് അകത്തേക്ക് പോയി . എന്റെ ഉള്ളിൽ ടെൻഷൻ വരാൻ തുടങ്ങി.. ഞാൻ ദുആനെ നോക്കി.. അവൾ എന്നെ തന്നെ നോക്കിയിരിക്കുവാ. എന്റെ ഉള്ളിലെ ടെൻഷൻ  അവളെ മുന്നിൽ കാണിക്കാതെ. അവൾക്ക് നേരെ പുഞ്ചിരിച്ചു . അതിന് മറുപടി ആയി അവളും എന്നെ നോക്കി ചിരിച്ചു. 



"പാഷന്റിനോട് അകത്തേക്ക് വരാൻ പറഞ്ഞു ഡോക്ടർ. "നേഴ്‌സ് 



ഞാൻ ദുആനെ അകത്തേക്ക് പറഞ്ഞയച്ചു. എത്ര ഇരുന്നിട്ടും   ഒരു സമാധാനം കിട്ടുന്നില്ല. ഞാൻ അവിടന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. 



പെട്ടെന്ന് എനിക്കൊരു കാൾ വന്നു. അത് rizu ആയിരുന്നു 



"അഹ് ഡി പറ.. "



അവൾ പറയുന്ന കാര്യം കേട്ട് ഞാൻ ആകെ മരവിച്ചു പോയി.. 


ഞാൻ ഒന്നും നോക്കാതെ ഡോക്ടറിന്റെ റൂം തുറന്നു അകത്തു കയറി. 


"ദുആആആ ......."



അവളെ അവിടെ എങ്ങും കാണുന്നില്ല .പെട്ടെന്ന് ഒരു നേഴ്സ് ശബ്‌ദം കേട്ട് എന്റെ അടുത്തേക്ക് വന്നു ..



"എവിടെ എന്റെ ദുആ ....."





എന്റെ വെപ്രാളം കണ്ട്  ആ നഴ്സ് അവിടെ ഉള്ള കർട്ടന്റെ ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു ..ഞാൻ വേഗം പോയി ആ കർട്ടൻ നീക്കി .....



●൦●൦●●●●●●●●●●●●●●●●●൦●൦●




ഡോക്ടർ സ്കാനിംഗ് ചെയ്യാൻ പോകുമ്പോൾ ആണ് റാസി കർട്ടൻ നീക്കി അവിടേക്ക് വന്നത് ...



"ഇയാളെ ആരാ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ..സിസ്റ്റർ .."ഡോക്ടർ 



"ഛി നിർത്തേടി ...നിന്നെ ഒക്കെ ആരാടി ഈ സ്ഥാനത് കൊണ്ട് നിർത്തിയത് .."റാസി 


റാസി ഡോക്ടറെ  പിടിച്ചു തള്ളിയിട്ട് ..എന്റെ അടുത്തേക്ക് വന്നു ..എന്നെ വാരിപുണർന്നു...


"ദുആ ..നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ ...ഇവർ നിന്നെ ഒന്നും ചെയ്തില്ലല്ലോ ....'



"റാസി എന്താ പറ്റിയെ....ഇവർ എന്നെ എന്ത് ചെയ്യാനാ .."


"വാ ...നമുക്ക് പോകാം ..ഇനി ഇവിടെ നിക്കണ്ട ..."



അവൻ എന്നെ ബെഡിൽ നിന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി .എന്നെയും കൂട്ടി പോകാൻ നിന്നതും പെട്ടെന്ന് എന്തോ ഓര്മ വന്ന പോലെ ആ ഡോക്ടറെ അടുത്തേക്ക് പോയി 




"നീ ഈ ചെയ്തതിന് നിനക്കുള്ള ശിക്ഷ വഴിയേ വരുന്നുണ്ട് ."



ഡോക്ടറെ നോക്കി അവൻ അത് പറഞ്ഞു .എന്റെ തോളിൽ കൈ ഇട്ട് അവിടന്ന് കൂട്ടി കൊണ്ട് പോയി ..പുറത്തെത്തി എന്നെ കാറിൽ കയറ്റി ഇരുത്തി ..അവൻ ഡ്രൈവിംഗ് സീറ്റിൽ പോയി ഇരുന്നു .



"റാസി എന്താ ഇത് ..നിനക്കെന്താ ഭ്രാന്ത് പിടിച്ചോ ..ഡോക്ടറോട് എന്തിനാ നീ അങ്ങനെ ഒക്കെ പെരുമാറിയെ ."



"പറയാം ..വീട്ടിലെത്തട്ടെ "



പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല .വീട്ടിൽ എത്തി .അവൻ കാറിൽ നിന്ന് എന്നെ ഇറക്കി .എന്റെ കയ്യും പിടിച്ചു .വീടിന്റെ അകത്തേക്ക് പോയി ..ഹാളിൽ എത്തിയതും 





*"ശാന .......*"



വീട് മുഴുവനും കേൾക്കെ ശബ്ദത്തിൽ അവൻ അവളെ വിളിച്ചു .അവൻ വിളിച്ചത് കേട്ട് വീട്ടിലുള്ള എല്ലാവരും ഹാളിലേക്ക് വന്നു .



"  എന്താ ...എന്താ മോനെ ..."ഉമ്മ 



"എന്താടാ ...എന്തിനാ അവളെ വിളിക്കുന്നെ ..മോളെ കാണിച്ചോ ...."ഉപ്പ 



"അവളെവിടെ ...."റാസി 



പെട്ടെന്ന് ശാന സ്റ്റയെർ ഇറങ്ങി വന്നു ...അവൾ ഇവിടെ നടക്കുന്നതൊന്നും മനസ്സിലാകാത്ത മട്ടിൽ എല്ലാവരെയും നോക്കിക്കൊണ്ട് അവിടേക്ക് വന്നു .


റാസി അവളെ അടുത്തേക്ക് നടന്നു ചെന്ന് .അവൾക്ക് മുന്നിലായി നിന്നു 


"എന്താ റാസി ....."ശാന 


'ടട്ടാ...........'


എന്നൊരു ശബ്‌ദം ആ ഹാൾ മുഴുവനും കേട്ടു. ഇവനെന്തിനാ ഇവളെ ഇപ്പൊ അടിച്ചത് ..



"മോനെ ...നീ എന്തിനാ ഇവളെ അടിക്കുന്നെ ..."ഉമ്മ 



"ഇവളെ അടിക്കല്ല വേണ്ടത് .കൊന്ന് കളയണം ...ഇവൾ കാരണ ...ഇവൾ ഒറ്റൊരുത്തി കാരണം ഞാൻ എന്റെ കുഞ്ഞിനെ കൊല്ലാൻ കൊണ്ട് പോയത് ...."


റാസി പറഞ്ഞത് കേട്ട് ഞെട്ടി തരിച്ചു പോയി  ..കുഞ് ...ഞ്ഞിനെ ...കൊ... ല്ലൻ....



"നീ എന്തൊക്കെയാ റാസി പറയണേ ..."ജാസിക്ക 



"അതെ ജാസി ..എന്റെ ദുആനെ രക്ഷിക്കാൻ വേണ്ടി .എന്റെ കുഞ്ഞിനെ കൊല്ലാൻ വരെ ഉള്ള തീരുമാനം എടുക്കേണ്ടി വന്നു ."


റാസി അന്ന് ഡോക്ടർ പറഞ്ഞ കാര്യവും അവനെടുത്ത തീരുമാനവും ഒക്കെ എല്ലാവരോടും പറഞ്ഞു .ഇതൊക്കെ കേട്ട് തകർന്നു പോയി ഞാൻ .



"റിസു എന്നെ വിളിച്ചു കാര്യങ്ങൾ കൃത്യ സമയത്തു പറഞ്ഞത് കൊണ്ട് .അത് സംഭവിച്ചില്ല ..."റാസി 


"പടച്ചോൻ കൂടെ ഉള്ളത് കൊണ്ട .ഇവളാണ് ഇതിന്റെ ഒക്കെ പിന്നിൽ എന്ന് ആരോടോ വിളിച്ചു പറയുന്നത് ഞാൻ കേട്ടത് "റിസു



@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

റിസു 

ഇക്കുവും ദുആയും ഹോസ്പിറ്റലിൽ പോയപ്പോൾ ..ഞാൻ ജാസിക്കക്ക് വെള്ളം എടുത്ത് റൂമിലേക്ക് പോകുമ്പോൾ ആണ് ശാന ആരോടോ സംസാരിക്കുന്നത് കേട്ടത് .ആദ്യം മൈൻഡ് ചെയ്യാതെ പോകാമെന്ന് കരുതിയെങ്കിലും അവൾ പറയുന്നതിൽ ദുആന്റെ പേര് കേട്ടതും ..ഞാൻ അവളുടെ റൂമിന്റെ ഡോറിന്റെ അടുത്ത് നിന്ന് 



"അഹ് ...അതുകൊണ്ടാണല്ലോ ഞാൻ എന്റെ ഫ്രണ്ട് അന്നയെ ആ ജോലി ഏൽപ്പിച്ചത് .ഒരു കുഴപ്പവും ഇല്ലാത്ത അവൾക്ക് കുഴപ്പം ഉണ്ടാക്കി .അബോർഷൻ ചെയ്യിക്കുന്നു .ചെയ്യുന്നതിന്റെ ഇടക്ക് അവൾ മരിക്കുന്നു .അതോടെ ദുആന്റെ ചാപ്റ്റർ ക്ലോസ് ആയി .പിന്നെ എനിക്ക് മാത്രം സ്വന്തം എന്റെ റാസി .."



ഇല്ല ഒരിക്കലും നിന്റെ ആഗ്രഹം നടക്കില്ല ...ഞാൻ എന്തെലും ചെയ്തേ  പറ്റു ...ഇക്കു ...



ഞാൻ വേഗം പോയി എന്റെ ഫോൺ എടുത്ത് ഇക്കുനേ വിളിച്ചു കാര്യം പറഞ്ഞു. 



&&&&&&&&&&&&&&&&&&&&&&&&&&&&&&&&


"നിന്നെ ഞങ്ങൾ സ്വന്തം മകളെ പോലെ അല്ലെ കാണുന്നത് .എന്നിട്ടും ഞങ്ങളോട് ഇത് ചെയ്തല്ലോ "ഉമ്മ 



"അമ്മായി ......"അവൾ കോപ്പിലെ കണ്ണും നിറച്ചോണ്ട് ഉമ്മാന്റെ അടുത്തേക്ക് പോകാൻ നിന്നതും ..ഞാൻ അവളെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ട് പോയി ..അവളെ ഗേറ്റിന്റെ പുറത്തേക്ക് തള്ളിയിട്ടു ..



" അവസാനമായി നിനക്കൊരു അവസരം തരാം... നന്നാവാൻ വല്ല തീരുമാനം ഉണ്ടേൽ പോയി നന്നാവ്... ഇല്ലെങ്കിൽ നിന്റെ കാര്യത്തിൽ ഞാൻ ഒരു വിധി എഴുതും...."



എന്നും പറഞ്ഞു ഞാൻ ഗേറ്റ് അടച്ചു ...


അകത്തേക്ക് കേറി ദുആനെ ആണ് ഞാൻ ആദ്യം നോക്കിയത് .അവളെ അവിടെ എങ്ങും കാണാതായപ്പോൾ ...ഞാൻ റീസുവിനോട് അവൾ എവിടെ എന്ന് ചോദിച്ചു 


അവൾ മുകളിലേക്ക് ആംഗ്യം കാണിച്ചു ...ഞാൻ തലക്കും കൈ കൊടുത്തു മുകളിലേക്ക് പോയി ..ഇനി അവളെ എങ്ങനെ ശേരിയാക്കും റബ്ബേ .ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് വരുന്നുണ്ടല്ലോ കൃത്യമായിട്ട്...


ഞാൻ ഡോർ തുറക്കാൻ പോയപ്പോൾ ..പെട്ടെന്ന് ഉള്ളിൽ നിന്ന് ഡോർ തുറന്നു .എന്റെ മുഖത്തേക്ക് ഒരു  ബാഗും വലിച്ചെറിഞ്ഞു ..



"ഇനി നിന്നെ ഇതിന്റെ അകത്തു കണ്ടാൽ ഞാൻ ഇവിടന്ന് ഇറങ്ങി പോകും ...."


എന്നും പറഞ്ഞു അവൾ ഡോർ വലിച്ചടച്ചു .


"ദുആ ....ഡി ...ഡോർ തുറക്ക് ..ഞാൻ ഒന്ന് പറയട്ടെ "


"വേണ്ട എനിക്കൊന്നും കേൾക്കേണ്ട .നീ ഇനിയും അവിടെ നിന്നാൽ ഞാൻ ഇറങ്ങി പോകും ."


"വേണ്ട ..നീ പോകണ്ട ...ഞാൻ പോയിക്കോളം "


ഞാൻ ബാഗിലേക്കും ഡോറിലേക്കും മാറി മാറി നോക്കി .അവിടന്ന് തിരിഞ്ഞു .അവിടെ എന്നെ നോക്കി ഇളിച്ചോണ്ട് നിക്കുന്ന എന്റെ പെങ്ങളെയും അളിയനെയും കണ്ട് ...അവരെ നോക്കി അവിഞ്ഞ ഇളി പാസ്സാക്കി ...



"നീ ഒന്ന് വന്നേ അളിയാ ...."



"ഞാനോ ..."


"ആ നീ തന്നെ ..നീ അല്ലെ ഉള്ളു എനിക്ക് അളിയനായിട്ട് "


"അഹ് ..അത് ശേരിയാണല്ലേ ...



എന്താ അളിയാ "ജാസി 



അവൻ എന്റെ അടുത്തേക്ക് വന്നു ..ഞാൻ അവന്റെ തോളിൽ കൈ ഇട്ടു ...അവരെ റൂമിലേക്ക് പോയി 



"അതില്ലേ ...അളിയാ ...ദുആ ഏതായാലും എന്നെ റൂമിലേക്ക് കയറ്റില്ല ...അപ്പൊ പിന്നെ ഞാനും അളിയനും ഇവിടെ കിടക്ക ...അളിയൻ അത് കുഴപ്പം ഒന്നുമില്ല എന്നെനിക്കറിയാം ..."



"ഹേ .....അത് ശെരിയാകില്ല ..."



"ഒരു ശേരിക്കേടും ഇല്ല ..മോളെ റിസു അപ്പൊ ഗുഡ് നൈറ്റ് ..."എന്നും പറഞ്ഞു അവളെ പുറത്താക്കി ഞാൻ ഡോർ അടച്ചു ലോക്ക് ആക്കി ...



"വാ അളിയാ ..ഇന്ന് നമ്മളെ രാത്രി ആണ്"


എന്നും പറഞ്ഞു അവനെ ബെഡിലേക്ക് തള്ളിയിട്ടു ....ലൈറ്റ് ഓഫ് ആക്കി ..



°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


റാസിയെ പുറത്താക്കി ഞാൻ ബെഡിൽ വന്നിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ റിസു എന്നെ വിളിച്ചു ..ഞാൻ ഡോർ തുറന്നു .അവൾ അകത്തേക്ക് കയറി .ബെഡിൽ വന്നു കിടന്നു .



"നീയെന്താടി ഇവിടെ ...നിന്റെ കെട്യോൻ എന്തിയെ "



"ആ അങ്ങേരെ നിന്റെ കെട്യോൻ കൊണ്ടുപോയി ..."


"ഓഹോ ...."


"എന്തിനാ ദുആ നീ ഇക്കുനേ പുറത്താക്കിയെ ..."



"പിന്നെ ...ഞാൻ എന്ത് വേണം ..ക്ഷമിക്കാൻ പറ്റുന്ന തെറ്റാണോ അവൻ ചെയ്തേ .എന്നോട് പറയാതെ ഇതുവരെ  പുറം ലോകം പോലും കാണാത്ത കുഞ്ഞിനെ കൊല്ലാൻ അവനെ എങ്ങനെ തോന്നി ."


"ദുആ .. ഇക്കുന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ആരായാലും അങ്ങനെ ചെയ്യൂ ."



"എന്തായാലും ഞാൻ എന്റെ തീരുമാനം മാറ്റുന്ന പ്രശ്നം ഇല്ല ."



"നീ എന്തേലും ചെയ്യ് ..ഇപ്പൊ നമുക്ക് ഉറങ്ങാം  ബാ ..."


"ഓഹ്ഹ്ഹ്ഹ്ഹ്...."


ഞാൻ അവളെ അടുത്ത് പോയി കിടന്നു ..


@@@@@@@@@@@@@@@@@@@@@@@@@@@@@@@@@




റാസിയോട് മിണ്ടിയിട്ട് ഒരാഴ്ച ആയി അവനോട് മിണ്ടിയിട്ട് .അവനെ അങ്ങനെ വെറുതെ വിടില്ല .അതിന്റെ ഇടക്ക് അവൻ എന്റെ മുന്നിൽ വന്നു കുറെ സോറി പറഞ്ഞു ..ഞാൻ മൈൻഡ് ആക്കിയില്ല .


അടുത്ത ആഴ്ച നമ്മളെ ലിച്ചുവിന്റെയും അപ്പുവേട്ടന്റെയും കല്യാണ നിശ്ചയം ആണ് ..രണ്ട് ദിവസം കഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് പോകും .കുറച്ചു ദിവസം ഇനി അവിടെ ആയിരിക്കും ലിച്ചുവിന്റെ നിശ്ചയം കഴിഞ്ഞിട്ടേ ഇനി വരൂ ..





റിസു ജാസിക്കാൻറെ വീട്ടിലേക്ക് പോയി.ഉപ്പയും ഉമ്മയും തറവാട് വരെ പോയി .റാസി ഓഫീസിൽ പോയതാ ..വരാൻ ടൈം ആയിട്ടുണ്ട് .


 .ഞാൻ റൂമിൽ ഇരുന്ന് മാസിക വായിക്കാണ് . ...പെട്ടെന്ന് ആരോ ജനൽ വഴി ചാടുന്ന പോലെ തോന്നി ...ഞാൻ മാസിക അവിടെ വച്ച് ...ജനലിന്റെ അടുത്തേക്ക് പോയി ..കർട്ടൻ നീക്കി നോക്കി ..അവിടെ ഒന്നും കാണുന്നില്ല .



പെട്ടെന്ന് ബാൽകാണിയിന്റെ ഡോർ ആരോ മുട്ടി ..ഞാൻ നെഞ്ചിൽ കൈ വച്ച് കൊണ്ട് ..ഡോറിലേക്ക് തന്നെ നോക്കി ..ഹൃദയം പെട പെടാന്ന് ഇടിക്കുന്നുണ്ട് .എന്ത് ചെയ്യണം എന്നറിയാതെ ...ഞാൻ വേഗം റൂമിൽ നിന്ന് പുറത്തേക്ക് പോയി ...പിന്നോട്ട് നോക്കിക്കൊണ്ട് ഞാൻ സ്റ്റയെർ ഇറങ്ങിയതും .പെട്ടെന്ന് കാല് തെന്നി .


 സ്റ്റെപ്പിൽ നിന്ന് ഉരുണ്ട് താഴെ എത്തുമെന്ന്  പ്രധീക്ഷിച്ച  ഞാൻ ആരുടെയോ കൈകളിൽ സുരക്ഷിച്ചിതമായി കിടക്കുവാണെന്ന് അറിഞ്ഞു ഞാൻ പതിയെ കണ്ണ് തുറന്നു. റാസി ആയിരുന്നു എന്നെ പിടിച്ചത്. വിത്ത്‌ കലിപ്പിൽ ആണ്




ഞാൻ നേരെ നിന്നു..


"ആരെ കെട്ടിക്കാനാണെടി നീ ധൃതി പിടിച്ചു സ്റ്റെപ് ഇറങ്ങുന്നേ. നിന്റെ വയറ്റിൽ എന്റെ കുഞ്ഞുള്ള കാര്യം വല്ലതും ഓർമ ഉണ്ടോ "കലിപ്പിൽ എന്നോട് അവൻ ചോദിച്ചു.



ഓ പിന്നെ ആ കുഞ്ഞിനെ അല്ലേടാ നീ കൊല്ലാൻ പോയത്. ഹും 



"അത് പിന്നെ....
നീ എവിടെ ആയിരിന്നു ഇത്രയും നേരം..."



"Oh... നീ ഇന്നെങ്കിലും അത് ചോദിച്ചല്ലോ. ഞാൻ എന്നാ ഒരാൾ ഈ വീട്ടിൽ ഇല്ലെന്ന മട്ടിൽ അല്ലെ നീ കഴിയാർ . ഇപ്പൊ എന്തിനാ നിനക്ക് എന്നെ...."



"അത് നീ അങ്ങനെ ചെയ്തിട്ടല്ലേ...."



"എങ്ങനെ.. നിന്റെ ജീവൻ രക്ഷിക്കാൻ. നമ്മുടെ കുഞ്ഞിനെ കൊല്ലാൻ തീരുമാനം എടുത്തതോ. അത്  നിന്റെ നല്ലതിന് വേണ്ടിയാ  ഞാൻ എന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ തീരുമാനിച്ചേ. ആ തീരുമാനം എടുക്കുമ്പോൾ നിന്നെക്കാൾ ഇരട്ടി വേദന ഉണ്ടായിരുന്നെടി എനിക്ക്. എന്നിട്ട് അതെല്ലാം ഉള്ളിലൊതുക്കാൻ പെട്ട പാട് നിനക്കറിയോ... നിനക്കറിയൊന്ന്..."അവൻ എന്നോട് പൊട്ടിത്തെറിച്ചു
. ഞാൻ ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു.. അവസാനം അവൻ തന്നെ ദേഷ്യം വന്നിട്ട്. എന്നെ മാറി കടന്നു  പോയി.


അവൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ ആയി..



...............



ഉപ്പയും ഉമ്മയും ഇന്ന് വരില്ല അവര് തറവാട്ടിൽ നിക്കുവാണെന്ന പറഞ്ഞെ. ദുആ വീട്ടിൽ  ഒറ്റയ്ക്കായത് കൊണ്ട്  ഞാൻ വേഗം വീട്ടിലേക്ക് പോയി . വീട്ടിൽ എത്തിയപ്പോൾ ഡോർ തുറന്നിട്ടിരിക്കുവാണ് .. ഞാൻ അകത്തേക്ക് കയറിയപ്പോൾ ദുആനെ അവിടെ എങ്ങും കാണുന്നില്ല.


ഞാൻ സ്റ്റെയർ കയറി റൂമിലേക്ക് പോകുമ്പോൾ ആണ് ദുആ വെപ്രാളപെട്ട്  താഴോട്ട് ഇറങ്ങി വരുന്നത് കണ്ടത്. അവൾ പിന്നിലേക്ക് നോക്കി ഇറങ്ങി വരുന്നതിന്റെ ഇടക്ക് കാല്  തെന്നി.. അപ്പൊ തന്നെ ഞാൻ അവളെ പിടിച്ചു.. മനുഷ്യന്റെ ഉള്ള ജീവനങ് പോയി.



ഞാൻ പിടിച്ചില്ലായിരുന്നേൽ ഇവിടെ എന്താ സംഭവിക്കാൻ പോകുന്നത് ഊഹിക്കാൻ പോലും കഴിയാത്തത് കൊണ്ട്. അന്നേരം അവളോട് തോന്നിയ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ വിളിച്ചു കൂവി റൂമിലേക്ക് പോന്നു..


ഫ്രഷായി കണ്ണാടിയുടെ മുന്നിൽ ചെന്ന് മുടി ശെരിയാക്കുമ്പോൾ.. ദുആ പിന്നിലൂടെ വന്ന് കെട്ടിപിടിച്ചു. ഞാൻ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചു . കണ്ണാടിയിലേക്ക് നോക്കി മുടി ശെരിയാക്കി കൊണ്ടിരിന്നു.



"സോറി  റാസി...... എനിക്ക് അന്നേരം തോന്നിയ ദേഷ്യത്തിൽ ഞാൻ നിന്നോട് അങ്ങനെ ഒക്കെ പെരുമാറിയെ... സോറി... Iam റിയലി സോറി റാസി..."



അവളെ കൈ പിടിച്ചു എനിക്ക് മുന്നിൽ നിർത്തി. എന്നിട്ട് എന്റെ കൈ കൊണ്ട് അവളെ വലയം വച്ചു.


ദുആന്റെ രണ്ട് കൈയും എന്റെ നെഞ്ചിൽ വച്ചു. പെണ്ണ് എന്റെ കണ്ണിലേക്കു തന്നെ നോക്കി.



"എത്ര ദിവസായി എന്നറിയോ നിന്റെ food കഴിച്ചിട്ട്   ."


ഞാൻ പറഞ്ഞത് കേട്ട്... അവളൊന്നും ചിരിച്ചിട്ട് എന്നെയും കൂട്ടി താഴേക്ക് പോയി..








∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞



ഇന്നാണ് ലെച്ചുവിന്റെ നിശ്ചയം.. അച്ചായനും  ചിന്നമ്മയും വന്നില്ല. അച്ചായൻ ലീവ് കിട്ടിയില്ല. ബാക്കി എല്ലാവരും ഇവിടെ ഉണ്ട്. ചെക്കനും കൂട്ടരും പെണ്ണിന്റെ വീട്ടിലേക്ക് വന്നു.

എൻഗേജ്മെന്റ് കഴിഞ്ഞു . ഇനി നല്ലൊരു ദിവസം നോക്കി കല്യാണം ഉറപ്പിക്കണം .അവിടെ കാർണോർ മാരെല്ലാരും ഡേറ്റ് ഫിക്സ് ചെയ്യുന്ന തിരക്കില. ഇവിടെ ലെച്ചു ആണേൽ.


എനിക്ക് വിശന്നിട്ടു കണ്ണ് കാണാൻ മേല എന്നും പറഞ്ഞു  food കഴിച്ചോണ്ടിരിക്ക. ഇവളെ ഒക്കെ എന്ത് ചെയ്യണം ആവോ... അപ്പുവേട്ടന്റെ കഷ്ടകാലം അല്ലാതെന്ത് പറയാൻ...



അവിടേക്ക് ഫൈഹ ഓടി വന്നു .

"ന്താടി...."


"ഡേറ്റ് അറിഞ്ഞ...."ഫൈഹ



"ഇല്ല...."



"ഈ 5 മാസം കഴിഞ്ഞു ഇതേ ദിവസം   "ഫൈഹ



"ആഹാ...."നെച്ചു


"എന്ത് ആഹാ... അന്ന് തന്നെയാ എന്റെ കല്യാണം...."ഫൈഹ



"Whatt....."ലെച്ചു


തിന്നോണ്ടിരുന്ന ലെച്ചുന് food തരിപ്പിൽ കേറി.. പെണ്ണ് നല്ല ചുമ.... അവളെ വെള്ളം കുടിപ്പിച്ചു അവിടെ ഇരുത്തിപ്പിച്ചു..


"Oh no.... ഇനി എന്ത് ചെയ്യും..."നെച്ചു



"ഡേറ്റ് മാറ്റാൻ പറ്റുവോ..."ലെച്ചു



"ഇല്ല അവര് തമ്മിൽ ഉറപ്പിച്ചു.."



"എന്റെ ഭഗവാനെ...ഇനി ഈ കുരിപ്പിന്റെ കല്യാണത്തിന് ഞാൻ എങ്ങനെ പോകും.."ലെച്ചു

"നിന്റെ കാര്യം പോട്ടെ... ഞങ്ങൾ എങ്ങനെ പോകും..."rizu, നെച്ചു and me



എല്ലാവരും ഓരോ ഭാഗത്തു ശോകമടിച്ചിരിക്കുമ്പോൾ ആണ് അവിടേക്ക് boys ടീം വരുന്നത്. അവരെ മുഖം കണ്ടിട്ട് ഏതാണ്ട് നമ്മളെ അതെ അവസ്ഥ ആണ് as സ്പെഷ്യലി  അപ്പുവേട്ടൻ and ബാസിക്ക.



"നിങ്ങൾ എന്താ ഇവിടെ ഇരിക്കുന്നെ. അവിടെ എല്ലാവരും നിന്നെ അന്വഷിക്കുന്നുണ്ട് ലെച്ചു " ജാസിക്ക



"ഇനി എന്തോന്ന് അന്വഷിക്കാനാ. അവരെല്ലാരും കൂടി കല്യാണ ഡേറ്റ് ഫിക്സ് ആക്കിയില്ലേ..."ലെച്ചു


"വേറെ ഡേറ്റ് ഇല്ലേ അപ്പുവേട്ട "



"ഇല്ല... ഉവൾക്ക് എന്തോ ദോഷം ഉണ്ട്. ആ ഡേറ്റ് കഴിഞ്ഞാൽ പിന്നെ ഇവളെ ജാതകത്തിൽ ഒത്തു വരുന്ന ഡേറ്റ് 2 വർഷം കഴിയണം ."അപ്പുവേട്ടൻ



അന്നേരം എല്ലാവരും ലെച്ചുനെ നോക്കി.. അവൾ ആണേൽ എല്ലാവരെയും നോക്കി അവിഞ്ഞ ഇളി പാസ്സ് ആക്കി.


»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»



5 മാസത്തിനു ശേഷം..............



ഇന്നാണ് അവരുടെ കല്യാണം.... ഞാനും ചിന്നുവും ലെച്ചുന്റെ  വീട്ടിലേക്ക് പോയി. റിസുവും നെച്ചുവും ഫൈഹന്റെ വീട്ടിലേക്ക്. ഇന്നലെ ഞങ്ങൾ അവിടെ ആയിരിന്നു .


പിന്നെ നമ്മളെ ചിന്നൂട്ടിക്ക് വിശേഷം ഉണ്ട് ട്ടോ. 3 മാസം ആയി. അവളും അച്ചായനും നാട്ടിലേക്ക് വന്നു..



പിന്നെ റിസുവിന് ഇപ്പൊ ഏഴാം മാസവും എനിക്ക് 6 മാസവും കഴിഞ്ഞു. എന്നെ ഒറ്റയ്ക്ക് എവിടേക്കും പറഞ്ഞയക്കില്ല റാസി... എങ്ങോട്ട് പോകുവാണെലും അവൻ കൂടെ ഉണ്ടാകും. ഓഫീസിലേക്ക് തന്നെ ആഴ്ച്ചക്ക് രണ്ട് പ്രാവിശ്യം പോകും....


ലെച്ചുവിനെ ഒരുക്കാൻ ഇരിന്നു. ഇന്നലെ രാത്രി പെണ്ണ് ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു. ഒരുങ്ങാൻ ഉരുന്നിട്ട് ഉറങ്ങി തൂങ്ങുന്നുണ്ട്. ഞാൻ അന്നേരം അവളെ തലക്കൊരു കൊട്ട് കൊടുക്കും.. അപ്പൊ നേരെ ഇരിക്കും.


ഒരുവിധത്തിൽ അവളെ മാറ്റി ഒരുക്കി.



"റെഡിയായില്ലെ. ചെക്കനും കൂട്ടരും വന്നു...."അവിടേക്ക് ലെച്ചുവിന്റെ അമ്മ വന്നു



"ദാ.... കഴിഞ്ഞു...."



അവളെയും കൂട്ടി ഞങ്ങൾ മണ്ഡപത്തിലേക്ക് നടന്നു. മണ്ഡപത്തിൽ റാസിയും അച്ചായനും പിന്നെ ലെച്ചുന്റെയും അപ്പുവേട്ടന്റെ ഫാമിലിയും നിക്കുന്നുണ്ട്. അപ്പുവേട്ടൻ മണ്ഡപത്തിൽ ഇരിക്കുന്നുണ്ട്.


ഞങ്ങൾ ലെച്ചുവിനെ കൊണ്ട് പോയി അപ്പുവേട്ടന്റെ അടുത്ത് ഇരുത്തി... അവരുടെ ആചാരം അനുസരിച്ചു ലെച്ചുവിന്റെ കഴുത്തിൽ അപ്പുവേട്ടൻ താലി കെട്ടി...


കയ്യിലുള്ള പൂക്കൾ അവരെ നേരെ എറിഞ്ഞു ... അങ്ങനെ അവരെ കല്യാണവും കഴിഞ്ഞു. ഫൈഹന്റെ എന്തായി ആവോ


∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞


Rizu



"എടി പെണ്ണുങ്ങളെ ഇതുവരെ കഴിഞ്ഞില്ലേ നിങ്ങളെ ഒരുക്കം....."


പെട്ടെന്ന് അവിടേക്ക് ഫൈഹന്റെ ഉമ്മാ കയറി വന്നു...


"ദാ കഴിഞ്ഞു....."നെച്ചു.




"ചെക്കനും കൂട്ടരും വന്നിട്ടുണ്ട്... വേഗം വന്നേ "



"അഹ് ആന്റി...."നെച്ചു



ഞങ്ങൾ ഫൈഹാനെ കൊണ്ട് സ്റ്റേജിലേക്ക് പോയി. അവിടെ ബാസിക്ക നല്ല മൊഞ്ചിൽ വന്ന് നിൽക്കുന്നുണ്ട്.... ബാസിക്കന്റെ അടുത്ത് അവളെ കൊണ്ട് നിർത്തി.



"എന്നാ പിന്നെ ആ മഹർ അങ്ങ് ചാർത്തിയേക്ക് ബാസി "പാച്ചുക്ക..



ജാസിക്ക പാച്ചുക്കനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്. മഹർ എടുത്ത് ഫൈഹന്റെ കഴുത്തിൽ ചാർത്തി... അങ്ങനെ അവരും ലോക്ക് ആയി.


(മോദിജി നിയമം പാസ്സ് ആകുമെന്ന് ഭയന്ന് എല്ലാത്തിനെയും കെട്ടിച്ചു വിടട്ടെ 😂)





≈≈≈≈≈≈≈≈≈≈≈≈∞∞∞∞∞∞∞∞∞≈≈≈≈≈≈≈≈≈≈≈



നെച്ചു



ഞങ്ങൾ എല്ലാവരും food കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് ചിന്നുവിന്റെ കാൾ വരുന്നത്..



"ഹലോ..ചിന്നു.... എന്തായി അവിടെ കെട്ടൊക്കെ കഴിഞ്ഞോ...."


ഞാൻ ചോദിച്ചതിന് മറുപടി ആയിരുന്നില്ല അവളിൽ നിന്ന് കേട്ടത്



"ഡി എന്താടി... എന്താ ചിന്നു പറഞ്ഞെ.."rizu


"നമ്മളെ ദുആനെ കാണുന്നില്ല...."


"ഏഹ്.. അവളെവിടെ പോകാനാ. അവിടെ എവിടേലും ഉണ്ടാകും. "Rizu



"അല്ലടാ. ഇത് കുറച്ചു സീരിയസ് ആണ്. അവളെ ആരൊക്കെയോ ചേർന്ന് ഒരു വാനിൽ കേറ്റുന്നത് അവിടെ വന്ന ആരൊക്കെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അച്ചായനും റാസിക്കുവും പോലീസ് സ്റ്റേഷനിലേക്ക് പോയിരിക്കുവാ "


എന്നോട് ചിന്നു പറഞ്ഞ കാര്യമെല്ലാം ഞാൻ റീസുവിനോട് പറഞ്ഞു. അതൊക്കെ കേട്ട് പെണ്ണ് പേടിച്ചിരിക്കുവാണ് . ഫൈഹാനോട് ഈ കാര്യമൊന്നും ഞങ്ങൾ പറഞ്ഞില്ല. ഇന്ന് അവളെ ഡേ അല്ലെ വെറുതെ സന്തോഷം ഇല്ലാത്തക്കേണ്ട എന്ന് കരുതി.



ഞങ്ങൾ ഇവിടെ ഇരുന്നോണ്ട് ദുആയ്ക്ക് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു..


©©©©©©©©©©©©©©©©



Food കഴിച്ചു പോയ പെണ്ണിനെ അവിടെ എങ്ങും കാണാഞ്ഞപ്പോൾ ഞാൻ ചിന്നുവിനോട് അവളെവിടെ എന്ന് ചോദിച്ചു.



"അറിയില്ല റാസിക്ക. അവൾ ബാത്റൂമിൽ പോകുവാണെന്നു പറഞ്ഞു കുറച്ചു നേരമായി പോയിട്ട്. കാണാഞ്ഞപ്പോൾ ഞങ്ങൾ  കരുതി ഇങ്ങളെ കൂടെ ഉണ്ടെന്ന്...."ചിന്നു



"അവൾ എന്റെ കൂടെ ഇല്ല...."



"പിന്നെ പെണ്ണ് ഇതെവിടെ പോയി.."ചിന്നു



"അറിയില്ല ഞാൻ ഒന്ന് പോയി നോക്കട്ടെ..."


എന്നും പറഞ്ഞോണ്ട് ഞാൻ റൂമിൽ പോയി നോക്കി... അവിടെ എങ്ങും ഇല്ല. ബാത്റൂമിലും ഇല്ല.. ഈ പെണ്ണിതെവിടെ പോയി കിടക്കുവാ...


ഞാൻ അവിടെ ഉള്ളവരോടൊക്കെ ദുആനെ കണ്ടൊരുന്നോ ചോദിച്ചു... അവരാരും ഇല്ലെന്ന് പറഞ്ഞു... ഞാൻ ഗേറ്റിന്റെ അവിടേക്ക് പോയി നോക്കി... തലയിൽ കൈ വച്ചു ചുറ്റിലും നോക്കി...



"മോൻ ആരെയാ തിരയുന്നെ...."അവിടെ ഉള്ള സെക്യൂരിറ്റി എന്നോട് ചോദിച്ചു


"അതുപിന്നെ ചെയ്യാ. എന്റെ വൈഫ്‌ ഇതുവഴി പോയിരുന്നോ.. ഒരു മെറൂൺ കളർ സാരി ഉടുത്തിട്ടാ..."


"ആ കുട്ടി ഗർഭിണി ആണോ..."


"അഹ്.... അതെ... കണ്ടിരുന്നോ...."



"അഹ്... ഞാൻ ഇവിടേക്ക് വരുമ്പോൾ കുറച്ചു ആളുകൾ ചേർന്ന് ആ കുട്ടിയെ ഒരു വാനിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടു. അത് ആരോടേലും പറയാമെന്നു കരുതി വരുമ്പോൾ ആണ് മോനെ കണ്ടത്... "


"Oh ok thank u ചേട്ടാ...."


എന്നും പറഞ്ഞു ചേട്ടൻ പറഞ്ഞ അവിടേക്ക് പോയി നോക്കിയപ്പോൾ വാൻ പോയിട്ട് ആരെയും കാണുന്നില്ല...



യാ റബ്ബി... ആരായിരിക്കും എന്റെ ദുആനെ കൊണ്ട് പോയത്. ഏതവനായാലും വെറുതെ വിടില്ല റാസി.. എന്റെ പെണ്ണിനെ ആണ് തൊട്ട് കളിച്ചത്.


**************************************


ചിന്നുവിനോട് ഇപ്പൊ വരാമെന്ന് പറഞ്ഞു റൂമിലേക്ക് പോകുമ്പോൾ ആണ്.. ഒരു കുട്ടി വന്ന് എന്റെ സാരി പിടിച്ചു വലിച്ചത്...


ഞാൻ അവളെ എനിക്ക് അഭിമുഖമായി നിർത്തി.. കുറച്ചു കുനിഞ്ഞു നിന്നു അവളുടെ താടി പിടിച്ചു...



"എന്ത  മോളുസേ..."


"ഇതുസിനെ അങ്കിൾ വിളിക്കുന്നുണ്ട്..."


"ഏത് അങ്കിൾ....."



"ദേ.... ഗേറ്റിന്റെ അവിടെ നിൽപ്പുണ്ട്...."എന്നുപറഞ്ഞു ആ കുട്ടി അവിടന്ന് ഓടി പോയി.. ഇതാരപ്പാ എന്നെ വിളിക്കാൻ.. ഇനി റാസി ആയിരിക്കോ... ആകാനായിരിക്കും ചാൻസ്...


ഞാൻ ഗേറ്റിന്റെ അവിടേക്ക് പോയപ്പോൾ... അവിടെ ആരെയും കാണില്ല.. ഇനി പുറത്തുണ്ടാകുമെന്ന് കരുതി പുറത്ത് പോയി ചുറ്റിലും നോക്കി... ആരെയും കാണുന്നില്ല...


ഞാൻ തിരിഞ്ഞു പോകാൻ നിന്നപ്പോൾ... പെട്ടെന്ന് എന്നെ രണ്ട് പേര് പിടിച്ചു... അപ്പൊ തന്നെ മുന്നിൽ ഒരു വാൻ നിർത്തി... എന്നെ ബലമായി പിടിച്ചു അതിൽ കയറ്റി...

ഞാൻ അവരെ കയ്യിൽ നിന്ന് കുറെ കുതറി മാറാൻ നോക്കി.. പക്ഷെ അവര് എന്റെ കയ്യ് കെട്ടി ഇട്ടു വായേല് പ്ലാസ്റ്റർ ഒട്ടിച്ചു തെണ്ടികൾ...


ഇതാരാ... ഇവന്മാരൊക്കെ എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നെ....



കുറച്ചു ദൂരം കഴിഞ്ഞതും വണ്ടി എവിടെയോ നിർത്തി.. എന്നെ അതിൽ നിന്ന് പിടിച്ചിറക്കി.. ഒരു പണി തീരാത്ത ബിൽഡിങ്ങിലേക്ക് ആണ് ഇവന്മാർ എന്നെ കൊണ്ട് വന്നിരിക്കുന്നെ... ഞാൻ ഒരു ഗർഭിണി ആണെന്ന വിചാരം പോലും ഇല്ലാതെ... എന്നെ ആ സ്റ്റെപ് മുഴുവനും അവന്മാർ കയറ്റിപ്പിച്ചു.. അവസാനം ഏതോ ഒരു ഫ്ലോറിൽ എത്തിയതും...എന്റെ കയ്യിലെ കേട്ട് അയിച്ചു.എന്നെ പിടിച്ചു ഒരറ്റ  തള്ള്....




എത്രെ ആയിട്ടും നിലത്തു വീഴാത്തത് കണ്ടപ്പോൾ...ഞാൻ കണ്ണ് തുറന്നു.  അന്നേരം ഞാൻ ആരുടെയോ കയ്യിൽ ആയിരിന്നു.. എന്റെ വയറിൽ പിടിച്ചു കൊണ്ട് ഞാൻ നേരെ നിന്ന് അയാളെ നോക്കിയതും...

എന്നെ പിടിച്ചിരിക്കുന്ന ആളെ കണ്ട് രണ്ടടി പിറകോട്ടു നടന്നു...



"RK......." 


"Yes..... Iam back baby........"



രണ്ട് കൈ മലർത്തി പിടിച്ചു കൊണ്ട് അവൻ മുകളിലോട്ട് നോക്കികൊണ്ട് പറഞ്ഞു...


എന്റെ ഉള്ളിൽ പേടി പടരാൻ തുടങ്ങി.... അവൻ ആകെ മാറിയിട്ടുണ്ട്.... താടിയെല്ലാം ഷേവ് ചെയ്ത് വെറും മീശ മാത്രം ആക്കി... കണ്ണിൽ ലെൻസ്‌ വച്ചു....


അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ ഉള്ളിൽ ടെൻഷനും പേടിയും വരാൻ തുടങ്ങി..


"നീ എന്നെ ഒട്ടും പ്രദീക്ഷിച്ചു കാണില്ലല്ലേ... നീ എന്താടി കരുതിയെ റാസിയുമായി ഇനിയുള്ള കാലം സുഖമായി കഴിയമെന്നോ അതും എന്നെ വേദനിപ്പിച്ചിട്ട്.... നീ എന്നെ വേദനിപ്പിച്ചതിന് ഇഞ്ചിഞ്ചായി നിന്നോട് പകരം ചോദിച്ചിരിക്കും.. അതിന് വേണ്ടിയാണ്.. അതിന് വേണ്ടി മാത്രം ആണ് ഈ RK തിരിച്ചു വന്നത്.... 



ഹ ഹ ഹ ഹ "പ്രതികരത്തോടെ എന്നെ നോക്കി പറഞ്ഞതിന് ശേഷം ആ ഹാൾ മുഴുവനും കേൾക്കാൻ പാകത്തിൽ അട്ടഹാസിച്ചു ചിരിച്ചു..


യാ റബ്ബി... ഇവന്റെ ഇടയിൽ  നിന്ന് എന്നെ രക്ഷിക്കാൻ എന്റെ റാസി വരണെ ...



"നീ എന്താ baby ചിന്തിക്കുന്നേ....."rk


അവന്റെ ഒടുക്കത്തെ ചിരി നിർത്തി.. അതും പറഞ്ഞോണ്ട് എന്റെ അരികിലേക്ക് നടന്നു വന്നു.. ഞാൻ പിന്നിലോട്ടും നടന്നു..



"നിന്റെ ഭർത്താവ് റാസി നിന്നെ രക്ഷിക്കാൻ വരുമെന്ന് ആണോ...."rk


ഞാൻ അവനെ തന്നെ ഉറ്റു നോക്കി...


"ഓഹ് baby..... നീ ഇങ്ങനെ നോക്കല്ലേ.... നീ ഇങ്ങനെ നോക്കിയാൽ എന്റെ കണ്ട്രോൾ വിട്ട് നിന്റെ ഉദരത്തിൽ  ഒരു baby ഉള്ള കാര്യം മറന്നു നിന്നെ അങ്ങ് സ്നേഹിച്ചു പോകും.."വശ്യമായ ചിരി ചിരിച്ചു എന്റെ വയറിൽ അവൻ തൊടാൻ നിന്നതും...അറുപ്പോടെ ഞാൻ അവന്റെ കൈ തട്ടി മാറ്റി... അവിടന്ന് മാറി നിന്നു...




"Come on baby..... എത്ര കാലങ്ങൾക്ക് ശേഷമാ നമ്മൾ തമ്മിൽ ഒരു മീറ്റ് ഉണ്ടാകുന്നത് പോലും.. എന്നിട്ട് നീ എന്താ ഇങ്ങനെ പെരുമാറുന്നെ..."rk



അവൻ എന്റെ അടുത്തേക്ക് വന്നു.. ഞാൻ അവനെ തള്ളിയിട്ട് പോകാൻ നിന്നതും... അവൻ എന്റെ കൈ പിടിച്ചു വലിച്ചു... അവൻക്ക് പുറം തിരിച്ചു നിർത്തി... എന്റെ കൈ പിടിച്ചു പിറകിലോട്ട് ആക്കി... ഞാൻ കുതറി മാറാൻ ശ്രമിച്ചു...



" നീ പണ്ടത്തേക്കാളും ഭംഗി കൂടിയിട്ടുണ്ടല്ലോ baby... അതും ഈ സാരിയിൽ..."

എന്റെ ചെവിക്കരികിൽ വന്നു പറഞ്ഞതും... ഞാൻ മറ്റേ കൈ കൊണ്ട് അവന്റെ വയറ്റിയിട്ട് കുത്തി... അപ്പൊ തന്നെ അപ്പൊ തന്നെ അവൻ എന്നിലെ പിടി വിട്ട്.....


അവൻ വയർ തടവി കൊണ്ട് നിക്കാണ്.. ഞാൻ ആ സമയം നോക്കി.. അവിടന്ന് മാറി നിന്നു...അവിടെ കണ്ട ഒരു റൂമിൽ കേറി... എനിക്ക് ഒളിക്കാൻ പറ്റിയ... വല്ല സ്ഥലം ഉണ്ടോന്ന് ചുറ്റിലും നോക്കി... അപ്പൊ അവിടെ ഒരു മറ പോലെ കണ്ടതും... ഞാൻ വയറും പിടിച്ചോണ്ട് അതിന്റെ പിന്നിൽ പോയി ഒളിച്ചു..



'യാ അല്ലാഹ്... എന്നെ ഇവന്റെ ഇടയിൽ ഇട്ടിട്ട് റാസി എവിടെ പോയി കിടക്ക... ഇന്ന് എന്റെ അന്ത്യം ആണെന്ന തോന്നുന്നേ... ഇവൻ തിരിച്ചു വരുമെന്ന് ഞാൻ പ്രദീക്ഷിച്ചില്ല.... പണ്ടത്തേക്കാളും ഇരട്ടി പകയോടെ ആയിരിക്കും അവൻ വന്നിരിക്ക.


റാസി നീ എവിടെ ആട..... '



"ഡാ.... അവളെ ഇവിടെ തന്നെ ഉണ്ട്... വേഗം കണ്ടു പിടിച്ചു കൊണ്ട് വാ...."rk

Rk അവന്റെ ഗുണ്ടകളോട് എന്നെ കണ്ട് പിടിച്ചു കൊണ്ട് വരാൻ അലറിയതും... ഞാൻ പേടിച്ചു എന്റെ വാ പൊത്തി പിടിച്ചു....


≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠


ഞാനും അച്ചായനും കൂടി പോലീസ് സ്റ്റേഷനിൽ പോയി ഷെബി സറോട് വിവരം പറഞ്ഞു... സർ അപ്പൊ അവളെ കണ്ട് പിടിക്കാനുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി . എനിക്ക് എന്നിട്ടും ഒരു സമാധാനവും കിട്ടാഞ്ഞപ്പോൾ.. ഞാൻ ബൈക്കും എടുത്ത് എങ്ങോട്ടെന്നില്ലാതെ പോയി...



"ദുആ..... നീ എവിടെ ആടി പെണ്ണെ....."


മനസ്സ് മുഴുവനും അവളെ മുഖം മാത്രം ആണ്.... മുന്നോട്ട് പോയിക്കൊണ്ട് നിക്കുമ്പോൾ ആണ്... എന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്.. ഞാൻ വണ്ടി നിർത്തി കാൾ എടുത്തു...



"ഹലോ.... Mr. Razik fizan malik.... ഓർമ ഉണ്ടോ നിനക്ക് ഈ ശബ്‌ദം...."


"Rk......"



"Yes..... ഞാൻ തന്നെ.... Rk....ദുആന്റെയും റാസിയുടെയും കഥയിലെ വില്ലൻ.... ഹ ഹ.... ഹ..... നീയൊക്കെ എന്താടാ കരുതിയെ... കുറെ കാലം ഷോക്ക് അടിപ്പിച്ചു കിടത്തിയാൽ ഞാൻ അങ്ങ് മരിച്ചു പോകുമെന്നോ.....


ഇല്ലടാ.... അങ്ങനെ ഒന്നും ചാകില്ല ഈ rk.... എല്ലാത്തിനെയും ഇല്ലാതാക്കിയിട്ടേ ഞാൻ അടങ്ങുള്ളൂ ....

പിന്നെ നിന്റെ ആ ഭാര്യയുണ്ടല്ലോ.... ദുആ... അവളിപ്പോ മിസ്സിംഗ്‌ ആണല്ലേ... നീ അതിന്റെ പിന്നാലെ ആയിരിക്കുമെന്നും അറിയാം...."rk



"ഡാ.....*@%&₹₹%₹മോനെ.... എവിടെടാ എന്റെ പെണ്ണ്....."



"കൂൾ man... കൂൾ.... അവൾ എന്റെ കയ്യിൽ തന്നെ ഉണ്ട്.... നീ പേടിക്കേണ്ട.... നീ വന്നിട്ടേ അവളെ  ഇല്ലാതാക്കുള്ളു.... അതുവരെ അവൾ ഇവിടെ സേഫ് ആയിരിക്കും....


അപ്പൊ വേഗം പുന്നാര മോൻ പ്രിയതമയെ രക്ഷിക്കാൻ ഇങ് പോര്...."rk



"ഹലോ... ഹലോ.... Rk...... ഛെ ...."


കാൾ കട്ടാക്കി....പെട്ടെന്ന് എന്റെ ഫോണിലേക്ക് msg വന്നു.അത് ഒരു ലൊക്കേഷൻ ആയിരിന്നു . ആ ലൊക്കേഷൻ rk അയച്ചതാണെന്ന് ഉറപ്പുള്ളത് കൊണ്ട് ഒട്ടും സമയം കളയാതെ അങ്ങോട്ടേക്ക് പോയി...


%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%



എനിക്ക് ഇതിന്റെ ഉള്ളിൽ നിന്നിട്ട്  ശ്വാസം മുട്ടുന്ന പോലെ..ഞാൻ ഒന്ന് പുറത്തേക്ക് തലയിട്ട് നോക്കിയപ്പോൾ...അവിടെ ആരെയും കാണുന്നില്ല... ഇത് തന്നെ പറ്റിയ സമയം... എങ്ങനെയെങ്കിലും പുറത്ത് കടക്കാൻ പറ്റിയിരുന്നേൽ രക്ഷപെടുമായിരുന്നു.


ഞാൻ വയറും പിടിച്ചു പുറത്തേക്കിറങ്ങി..ചുറ്റിലും ആരുമില്ലെന്ന് ഉറപ്പ് വരുത്തി..ഞാൻ മുന്നോട്ട് നടന്നു... മുന്നോട്ട് നടക്കുമ്പോൾ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരിന്നു.......



ഹാളിൽ എത്തി സ്റ്റെപ് ഇറങ്ങാൻ പോകുമ്പോൾ ആണ്... ആരോ എന്റെ കൈ പിടിച്ചു വലിച്ചു... ഞാൻ അതാരാണെന്ന് നോക്കിയപ്പോൾ


"നീയോ....."


"ഹ ഹ ഹ.... നീ എന്താടി കരുതിയെ. നിന്റെ ഭർത്താവ് എന്നെ പിടിച്ചു പുറത്താക്കിയാൽ ഞാൻ നന്നാവുമെന്നോ. അതിന് ഷാന വേറെ ജനിക്കണം. ഞാൻ ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെൽ അത് നേടി എടുക്കുന്നത് വരെ ഷാന പല കളികളും കളിക്കും.


ഞാൻ ആഗ്രഹിച്ച ഒന്നാണ് റാസി..അവനെ എങ്ങനേലും സ്വന്തം ആക്കാൻ വേണ്ടിയാണ് ഞാൻ നാട്ടിലേക്ക് വന്നത്. വന്നപ്പോയോ എന്റെ ശത്രുവായ നിന്നെ അവന്ക് ഇഷ്ടമാണെന്ന് അറിഞ്ഞു. അന്ന് എനിക്ക് നിന്നെ പച്ചക്ക് കത്തിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു.പിന്നെ നിനക്ക് അവനെ ഒട്ടും ഇഷ്ടമല്ല എന്നറിഞ്ഞത് കൊണ്ട് മാത്രം ഞാൻ വെറുതെ വിട്ടു. പക്ഷെ നീയും അവനും അടുക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിക്കുന്നില്ല.. നിന്നെ ഇല്ലാതാക്കാൻ നിക്കുമ്പോഴാണ് ആണ്. ഞാൻ rk യെ പരിചയ പെടുന്നത്. അതിന് ശേഷം നിങ്ങളെ എല്ലാ നീക്കങ്ങളും ഞാൻ അവനെ അറീയിച്ചു. അവന്ക് വേണ്ടത് നിന്നെയും എനിക്ക് വേണ്ടത് റാസിയെയും ആയത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി..


അന്ന് കാശ്മീരിൽ വച്ചു നിനക്ക്  ആക്‌സിഡന്റ് പറ്റുമ്പോൾ അവിടെ ഞാനും ഉണ്ടായിരുന്നു. എല്ലാം റാസിക്കറിയാമെന്ന് പറഞ്ഞപ്പോൾ  ഞാൻ പേടിച്ചു എന്നെ കുറിച്ച് വല്ലതും അറിയുമായിരിക്കുമെന്ന്. പക്ഷെ ഭാഗ്യത്തിന് അത് സംഭവിച്ചില്ല.


പിന്നെ അവിടെ സംഭവിച്ചതെല്ലാം എനിക്ക് അനുകൂലമായത് കൊണ്ട് ഞാൻ ഒരുപാട് happy ആയി.. റാസിയെ എനിക്ക് തിരിച്ചു കിട്ടുമെന്ന് ഞാൻ ഒരുപാട് പ്രദീക്ഷിച്ചു.


അവൻ ആണേൽ നീ പോയതും പറഞ്ഞു. നീരാശ കാമുകനെ പോലെ റൂമിന്റെ അകത്തു അടയിരിക്കുന്ന പോലെ അതിന്റെ അകത്തു തന്നെ ഒതുങ്ങി കൂടി..എന്നാലും ഞാൻ അവനെ വെറുതെ വിട്ടില്ല.. അവനെ സന്തോഷിപ്പിക്കാൻ വേണ്ടി എന്നെക്കൊണ്ടാവുന്ന വിധം ചെയ്തു. പക്ഷെ അവൻ എന്നെ അപ്പോഴും ഒരു അന്യ എന്നാ നിലക്കായിരുന്നു കണ്ടത്.


ഒരുവർഷങ്ങൾക്ക് ശേഷം നിന്നെ അഹാനയുടെ രൂപത്തിൽ കണ്ടതും റാസി പഴയത് പോലെ ആകാൻ തുടങ്ങി.. പിന്നെ നീ അഹാന അല്ലെന്നും മറിച്ചു ദുആ ആണെന്നുള്ള സത്യം അറിഞ്ഞതോടെ എന്റെ എല്ലാ പ്ലാനിങ്ങും തെറ്റി. നിങ്ങൾ രണ്ട് പേരും തമ്മിൽ ഒന്നിച്ചു.


Rk ജീവനോടെ ഉള്ള കാര്യം rizu ആരേയോ വിളിച്ചു പറയുന്നത് കേട്ടപ്പോൾ.. ഞാൻ തന്നെയാണ് അവൻ എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിച്ചു രക്ഷിച്ചതും. ജോണിനെ കൊന്നതും.


എന്റെ റാസിയെ എനിക്ക് നഷ്ടമായി.. എന്നാലും ഞാൻ വെറുതെ ഇരുന്നില്ല. അവനെ കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറായത് കൊണ്ട്. പിന്നെ നിങ്ങളെ തമ്മിൽ ഒന്നിപ്പിക്കാതിരിക്കാൻ ശ്രമിച്ചു.


റാസി എന്റെ മനസ്സിലാക്കിയ പോലെ. Vtl വച്ചു നിങ്ങൾക്കൊരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ. അവൻ നിന്നെയും കൊണ്ട് പുറത്ത് പോയി. അവിടെ വച്ചു നിങ്ങൾ തമ്മിൽ മനസ്സ് കൊണ്ട് ശരീരം കൊണ്ടും ഒന്നായി. അതിന്റെ തെളിവാണല്ലോ നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞു..

അത് ജന്മം കൊണ്ട് എന്നറിഞ്ഞതും അതിനെ ഇല്ലാതാക്കാൻ വേണ്ടി എന്റെ ഒരു ഫ്രണ്ടിനെ ഏൽപ്പിച്ചു. അവിടെയും നിന്റെ കേട്യോൻ വന്ന് ഹീറോയിസം കാണിച്ചു. ഞാൻ ആണ് ഇതിന്റെ പിറകിൽ എന്നറിഞ്ഞിട്ടും. പിടിച്ചു പുറത്താക്കുകയും ചെയ്തു."ഷാന


"ബാക്കി ഞാൻ പറയാം..."

പെട്ടെന്ന് rk അവിടേക്ക് വന്നു...


"അവിടന്ന് ഇറക്കി വിട്ടപ്പോൾ ഒരിടവും ഇല്ലാത്ത ഷാന എന്റെ അടുത്തേക്ക് ആണ് വന്നത്. പിന്നെ നിന്റെ കുടുംബത്തെയും നിന്നെയും വേരോടെ പിഴുതെറിയാൻ വേണ്ടി ഞങ്ങൾ ഇത്രയും കാലം ക്ഷമിച്ചിരുന്നു... ഇന്ന്..... ഇന്ന്... ഞങ്ങളെ ദിവസം ആണ്.. നിന്റെ പ്രിയപെട്ടവരെ നിന്റെ  കണ്മുന്നിൽ വച്ചു അങ്ങ് പരലോകത്തേക്ക് പറഞ്ഞയക്കുന്ന ദിവസം.... ഹ ഹ ഹ....."rk

"ഇതൊക്കെ നിന്റെ സ്വപ്നം മാത്രം ആണ് rk. എന്നെ എന്നല്ല എന്റെ കുടുംബത്തിനെ നിനക്ക് തൊടാൻ പോലും കഴിയില്ല."


"Oh.... Come on ദുആ....."



അവൻ എന്റെ അടുത്തേക്ക് രണ്ട് കയ്യും നീട്ടി  നടന്നു വന്നു.. ഞാൻ പിറകിലോട്ട് നടന്നു... എന്തോ തട്ടി വീഴാൻ പോയതും പിന്നിൽ നിന്ന് എന്നെ ആരോ പിടിച്ചു. നോക്കുമ്പോൾ റാസി ആയിരിന്നു. അവന്റെ കണ്ടതും ഞാൻ കെട്ടിപിടിച്ചു



"നീ എവിടെ ആയിരിന്നു.."


ഞാൻ കെട്ടിപിടിച്ചു കരഞ്ഞു


"ഹേയ്... ദുആ ഞാൻ വന്നില്ലേ.ഇനി പേടിക്കണ്ട..."



"റാസി നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ... ഉപ്പയും ഉമ്മയും ഒക്കെ. റിസുവോ... അവൾക്കോ"


"എടി പെണ്ണെ നീ ഇങ്ങനെ പേടിക്കല്ലേ. എന്റെ കുഞ്ഞുള്ള കാര്യം മറക്കണ്ട. അതിന് എന്തേലും ബാധിച്ചാൽ വെച്ചേക്കില്ല നിന്നെ ഞാൻ..."റാസി


"പോടാ കൊരങ്ങാ...."


അവൻ എന്നെ നോക്കി പുഞ്ചിരിച്ചു...


"വരണം വരണം മിസ്റ്റർ  റാസിക് ഫിസാൻ മാലിക് "


പെട്ടെന്ന് rk കൈ കൊട്ടി കൊണ്ട്  അങ്ങനെ പറഞ്ഞു.. ഞാനും റാസിയും ഒരുമിച്ചു തിരിഞ്ഞു നോക്കി... ഞങ്ങൾക്ക് മുന്നിലായി rk യും ആ ഷാനയും. ചുറ്റിലും അവന്റെ ആളുകൾ വട്ടമിട്ടിരിക്കുന്നത് കണ്ടു..


ഞാൻ റാസിയുടെ കയ്യിൽ മുറുക്കി പിടിച്ചു. അവൻ എന്നെ പിടിച്ചു അവന്റെ പിറകിലോട്ട് ആക്കി...



"സങ്കടം തോന്നുന്നു റാസി..."rk


"അതെന്തുപറ്റി  rk "റാസി


"ഇന്നേ നിന്റെയൊക്കെ അവസാന ദിനമാണെന്നോർത്തിട്ട് സങ്കടം തോന്നുന്നു അനിയാ..."rk



"അത് ഞാൻ അല്ലെ പറയണ്ടേ. RK എന്നാ ചാപ്റ്റർ close ആക്കാൻ പോകുവാണല്ലോ..."റാസി


റാസി പറഞ്ഞതിന് ആ rk അവനെ നോക്കി പുച്ഛിച്ചു. റാസിന്റെ അടുത്തേക്ക് നടന്നു വന്ന്. അവന്റെ മുന്നിൽ വന്നു. ഇടക്ക് എന്നെ നോക്കിയതും.. ഞാൻ റാസിന്റെ ഷർട്ട്‌ പിടിച്ചു അവന്റെ പിറകിലോട്ട് മറഞ്ഞു നിന്നു.




"സ്മാർട്ട്‌ ആകാം  പക്ഷെ ഓവർസ്മാർട്ട് ആകരുത്. അത് നിനക്ക് തന്നെ ആണ് ആപത്ത്.. ഇപ്പൊ തന്നെ കണ്ടില്ലേ ഓവർസ്മാർട്ട് ആയതിനു. നിന്റെ പെങ്ങൾ അനുഭവിക്കുന്നത്."rk


Rk പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ ഞാൻ അവനെ നോക്കി.. അവൻ ഞങ്ങളെ രണ്ടുപേരെയും നോക്കി ഒന്ന് കോട്ടി ചിരിച്ചിട്ട്. അവിടെ നിക്കുന്ന ഗുണ്ടകളിൽ ഒരുത്തനോട് ഫോൺ തരാൻ  ആംഗ്യം കാണിച്ചു. അയാൾ അവന്ക് ഫോൺ എടുത്ത് കൊടുത്തു. അതിൽ നിന്ന് എന്തോ open ആക്കി ഞങ്ങൾക്ക് നേരെ നീട്ടി...



"റി.... സു....."

എന്റെ തൊണ്ട ഇടറി.കണ്ണൊക്കെ നിറഞ്ഞു.റിസുവിനെ ഏതോ ഒരു ബിൽഡിങ്ങിന്റെ മുകളിൽ കസേര കൊണ്ട് കെട്ടിയിരിക്കുന്ന. അതിന്റെ ബാലൻസ് മുകളിലേക്ക് പോകാനുള്ള ഡോറിൽ ആണ്.. ആരെങ്കിലും ഡോർ തുറന്നാൽ.. പിന്നെ ഞങ്ങളെ rizu...



"Nooooooooo..
.." സമതല തെറ്റിയ പോലെ ഞാൻ തലക്ക് കൈ കൊടുത്ത് അലറി...പെട്ടെന്ന് എവിടന്നോ ബോധം വന്നപോലെ.... ഞാൻ റാസിയെ നോക്കി



"റാസി... നമ്മുടെ rizu... അവൾക്കൊന്നും സംഭവിക്കരുത്... നീ എന്തെലും ചെയ്യ്... എനിക്ക് പേടിയാകുന്നു റാസി... റി... സു...."


"ദുആ.... കൂൾ..."അവൻ എന്റെ മുഖത്ത് കൈ വച്ചോണ്ട് അവൻ എന്നെ സമാധാനിപ്പിച്ചു.. എന്നിട്ട് rk ക്ക് നേരെ തിരിഞ്ഞു



"Rk.... അവളെ വെറുതെ വിട്ടേക്ക്..."


"ഇല്ലടാ.... അവളെ എന്നല്ല... ഒന്നിനെയും വെറുതെ വിടില്ല..... ഇനിയും നിനക്ക് കാണണോ... ഇങ്ങോട്ട് നോക്ക്..."


എന്നും പറഞ്ഞോണ്ട് വീണ്ടും ഫോൺ ഞങ്ങൾക്ക് നേരെ നീട്ടി. അതിലെ കാഴ്ച കണ്ടതും.. മേലൊക്കെ തളരുന്ന പോലെ.... ഞാൻ വീഴാൻ പോയതും... റാസി എന്നെ പിടിച്ചു വച്ചു...

റാസിന്റെ ഉപ്പനെയും ഉമ്മനെയും എന്റെ ഉപ്പനെയും ഉമ്മനെയും ഒരു റൂമിന്റെ ഉള്ളിൽ പൂട്ടിയിരിക്കുന്നു...



"ഒരു ചെറിയ തീപ്പെട്ടി കൊള്ളി മതി ഇവരൊക്കെ കത്തി ചാമ്പലാകാൻ... ആ റൂമിന്റെ അകത്തു ഫുൾ ഗ്യാസ് ആണ്..."rk



"ഡാ..... ഒന്നുമില്ലെങ്കിലും നിന്നെ പോറ്റി വളർത്തിയ ഉമ്മയും വാപ്പയും അല്ലേടാ അതിൽ ഉള്ളവർ... എന്നിട്ടും നിനക്ക് എങ്ങനെ തോന്നി...."റാസി



"വിടെടാ തെണ്ടി... എന്റെ ഉമ്മയും വാപ്പയും ഒക്കെ മരിച്ചു പോയി..."rk


"മര്യാദക്ക് അവരെ ഒക്കെ വെറുതെ വിടുന്നതാ നിനക്ക് നല്ലത്..."റാസി


"അതിനല്ലല്ലോ ഞാൻ ഇതൊക്കെ ചെയ്യുന്നേ..."rk



"നിനക്കെന്താ വേണ്ടത്...."റാസി
.


"ഹ ഹ ഹ... എന്തും തരോ... എന്നാൽ കേട്ടോ... ഈ നിക്കുന്ന നിന്റെ ഭാര്യ. നെഞ്ച് പൊട്ടി മരിക്കുന്നത് എനിക്ക് കാണണം. അതിന് അവൾ വേദനിക്കണം. അവളെ പ്രിയപ്പെട്ടവർ ഇല്ലാതാകുമ്പോൾ അത് കണ്ട് സ്വയം നെഞ്ച് പൊട്ടി വേദനിച്ചു മരിക്കും...

അതിന് ആദ്യം നീ ഇല്ലാതാക്കണം...."rk


എന്നും പറഞ്ഞു rk റാസിയുടെ മുഖത്ത് നോക്കി കുത്തി...


"ആാാ......"റാസി


"റാസി....."



ഞാൻ അവന്റെ അടുത്തേക്ക് പോകാൻ നിന്നതും എന്നെ രണ്ട് പേര് വന്നു പിടിച്ചു വച്ചു.. Rk റാസിയെ തല്ലുന്നതിന് എതിർക്കാതെ എല്ലാം കൊണ്ട് നിക്കാണ് റാസി...


"Rk... Plz..... അവനെ വെറുതെ വിട്ടേക്ക്...... റാസി...."


റാസി തളർന്നു നിലത്തേക്ക് വീണു.... എന്നെ പിടിച്ചിരിക്കുന്നവന്മാരെ ഒക്കെ തള്ളിയിട്ടിട്ട്... അവന്റെ അടുത്തേക്ക് പോയി.. മുട്ട് കുത്തി ഇരുന്ന് അവന്റെ തല എന്റെ മടിയിൽ വച്ചു... നെറ്റിയിലൂടെയും മൂക്കിലൂടെയും ഒക്കെ ബ്ലഡ്‌ വരുന്നുണ്ട്...


"റാസി...."


"ദു.... അ.... നമ്മുടെ കുഞ്ഞി...നെ എനി..ക്ക് കാണാൻ പറ്റു.....വോ...."



"റാസി.... നോ...... എഴുനേക്ക് റാസി....."



പെട്ടെന്ന് എന്റെ മുടിക്കുത്തി പിടിച്ചു എന്നെ അവിടന്ന് എഴുനേൽപ്പിച്ചു... ർക്ക്ക് അഭിമുഖമായി നിർത്തി...



"കുഞ്ഞും കുഞ്ഞിന്റെ തന്തയും ഒരുമിച്ചു തന്നെ പരലോകത്തേക്ക് പോകട്ടെ....."


Rk എന്റെ വയറ്റിന് നേരെ കത്തി  വീശി


"ആാാ..........."


എത്രയായിട്ടും എനിക്കൊന്നും സംഭവിക്കാത്തത് കണ്ടപ്പോൾ ഞാൻ കണ്ണ് തുറന്ന് എന്നെ തന്നെ ഒന്ന് കണ്ണോടിച്ചു. എനിക്കൊന്നും പറ്റിയില്ല എന്ന് മനസ്സിലായപ്പോൾ rk നെ നോക്കി . എനിക്ക് നേരെ നീട്ടി പിടിച്ചിരിക്കുന്ന കത്തി കണ്ടതും.. ഞാൻ രണ്ടടി പിറകിലോട്ട് നടന്നു.

അവൻ എന്നെ ഒന്നും ചെയ്യാത്തത് കണ്ട് ഞാൻ അവനെ തന്നെ ഉറ്റു നോക്കി.. പെട്ടെന്നവൻ അവന്റെ കയ്യിലുള്ള കത്തി താഴെ ഇട്ടിട്ട്. പിന്നിലോട്ട് തിരിഞ്ഞു. ആനേരം ആണ് ഞാനും ആ കാഴ്ച കാണുന്നത്. റാസി ഒരു ഇരുമ്പ് കമ്പിയും പിടിച്ചോണ്ട് നിൽക്കുന്നു അതിൽ നിറയെ ബ്ലഡ്‌ ആണ്.


റാസി അവനെ പിന്നിൽ നിന്ന് അതെടുത്തു കുത്തിയതാണ്.


"ഡാ...."rk


റാസിക്ക് നേരെ പോകാൻ നിന്നതും.. റാസി വീണ്ടും അവന്റെ വയറ്റിൽ ആ കമ്പി കൊണ്ട് കുത്തി കയറ്റി....


"ആാാ....."rk


ആ കാഴ്ച കണ്ട് ഞാൻ വാ പൊത്തി പിടിച്ചു.. അവന്റെ ആളുകൾ എല്ലാം റാസിന്റെ അടുത്തേക്ക് വന്നു. റാസി അവരെ എല്ലാവരെയും തല്ലി പരുവമാക്കി...


ഞാൻ അവിടെ ഒക്കെ ആ ഷാനയെ തിരഞ്ഞു. അവിടെ എങ്ങും അവളെ കാണാൻ ഇല്ല. അവൾ രക്ഷപെട്ടു കാണും . റാസി അവരെ ഒക്കെ ഒതുക്കുവാണ്. പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ചു വലിച്ചു.


ഞാൻ അതാരാണെന്ന് നോക്കി. Rk ആയിരിന്നു..

"വാ നമുക്ക് ഒന്നിച്ചു മരിക്കാം ദുആ..."

 അവൻ എന്നെയും വലിച്ചോണ്ട് ആ ബിൽഡിങ്ങിന്റെ താഴോട്ട് ചാടാൻ  പോയതും പെട്ടെന്ന് ആരോ അവന്റെ കൈക്ക് നേരെ ഷൂട്ട് ചെയ്തതും എന്നിലെ പിടി വിട്ടതും. അവൻ തനിയെ താഴോട്ട് വീണു... ഞാൻ വീഴാൻ പോയതും . എന്നെ ആരോ പിടിച്ചു.


ഞാൻ ശ്വാസം വലിച്ചു വിട്ടു. ഒറ്റ നിമിഷം കൊണ്ട് ഞാൻ താഴെ എത്തിയേനെ... എന്നെ പിടിച്ച ആയാൾ  നേരെ നിർത്തിച്ചു. എന്നിട്ട് എന്റെ മുഖത്ത് ഒരു തട്ട് തട്ടി


"Are u ok ദുആ "


ഏതോ ലോകത്തായിരുന്ന ഞാൻ പെട്ടെന്ന് ഞെട്ടിക്കൊണ്ട് ചോദിച്ച അയാളെ നോക്കി..ഷെബി സർ ആയിരിന്നു..

ഞാൻ കരഞ്ഞു കൊണ്ട് അതെ എന്ന് തലയാട്ടി..


"ദുആ....."പെട്ടെന്ന് റാസി വന്നു. എന്നെ കെട്ടിപിടിച്ചു..


"നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ.."


"ഇല്ല റാസി നിനക്കോ..."


"ഇല്ലടി...


സർ എന്റെ പെങ്ങളും ഫാമിലിയും."

"അവരൊക്കെ സേഫ് ആയിട്ട് വീട്ടിൽ ഉണ്ട്."


"Thank u സർ "


റാസി ഷെബി സാറിന് നേരെ കൈ നീട്ടി. സാർ തിരിച്ചു റാസിക്ക് കൈ കൊടുത്തു.


"നിങ്ങൾ പോയിക്കോ ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാം.."ഷെബി സർ


"Thank u സർ "റാസി


റാസി എന്നെയും കൂട്ടി അവിടന്ന് നടന്നു. താഴെ എത്തിയപ്പോൾ rk ന്റെ ബോഡി പോലീസ് എടുത്ത് ആംബുലെൻസിലേക്ക് കയറ്റുന്നത് കണ്ടതും. റാസി എന്നെ ഒന്നുടെ ചേർത്ത് പിടിച്ചു. വണ്ടിക്കരികെ ചെന്നു.

ഞാൻ അവന്റെ പിറകിൽ കയറി ഇരിന്നു. നേരെ ഹോസ്പിറ്റലിലേക്ക് പോകാൻ പറഞ്ഞു.. പോകുന്ന വഴിക്ക് ഫുൾ block. റാസി എന്നോട് ഇവിടെ തന്നെ ഇരിക്കാൻ പറഞ്ഞു. അവൻ അവിടേക്ക് പോയി നോക്കി.


ഞാൻ അടുത്തുള്ള ഒരു ചേട്ടനോട് കാര്യം തിരക്കി.


"അത് ഏതോ ഒരു  പെൺകുട്ടിക്ക് ആക്‌സിഡന്റ് പറ്റി. ആ കുട്ടിയെ ആരും തിരിഞ്ഞു നോക്കുന്നു പോലും ഇല്ല. മിക്കവാറും അതിന്റെ ജീവൻ പോയി കാണും.."


അയാൾ പറഞ്ഞു തീരുമ്പോയേക്കും റാസി വന്നിരിന്നു. അവൻ വണ്ടി എടുത്ത്. ആ ബ്ലോക്കിന്റെ ഇടയിൽ കൂടി കൊണ്ട് പോയി. ആക്‌സിഡന്റ് നടന്ന ഭാഗത്തു എത്തിയതും ഞാൻ വെറുതെ ഒന്ന് അവിടേക്ക് നോക്കി.


ആക്‌സിഡന്റ് പറ്റിയ ആളെ കണ്ടതും ഞാൻ റാസിയിൽ പിടിച്ചിരുന്ന പിടി മുറുക്കി.

"നമ്മുടെ ശത്രുക്കൾ എല്ലാവരും അവര് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചു."റാസി


*അതെ റാസി ഇന്നണ്  എന്റെ ലക്ഷ്യങ്ങൾ എല്ലാം നിറവേറിയത്. എന്റെ ഫിനുവിന്റെ മരണത്തിന് കാരണക്കാരായ ഒരാളും ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല. ഇന്ന് ഞാൻ ഒരുപാട് സന്തോഷത്തിൽ ആണ്. ഫിനുവിന്റെ ഷെബിക്കന്റെ കൈ കൊണ്ട് തന്നെ അവൻ ആ rk ഇല്ലാതായി*


ഞാൻ ഒന്ന് ദീർഘശ്വാസം വലിച്ചു വിട്ടു.. ഹോസ്പിറ്റലിൽ എത്തി. റാസിന്റെ മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തു. ഹോസ്പിറ്റലിലെ ടീവിയിൽ ന്യൂസ്. ഷാനയും rk യും മരിച്ചതായിരുന്നു.


അത് കണ്ട് ഞാനും റാസിയും മനസ്സിരുത്തി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവിടന്ന് വീട്ടിലേക്ക് തിരിച്ചു.


≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈


രണ്ട് മാസങ്ങൾക്ക് ശേഷം......



ഞാൻ ഇപ്പൊ ഇന്റെ വീട്ടിൽ ആണ് എന്നെ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നു. ഇനി പ്രസവം ഒക്കെ കഴിഞ്ഞിട്ടേ അങ്ങോട്ട് വിടുള്ളു പോലും. അത് റാസിക്ക് തീരെ പിടിച്ചില്ലെങ്കിലും ചടങ്ങാനുസരിച്ചു മൂപ്പര് അതിന് സമ്മതിച്ചു..


ഞാൻ ആപ്പിൾ കഴിച്ചോണ്ടിരിക്കുമ്പോൾ ആണ്. റാസി വിളിക്കുന്നെ. റിസുവിന് പെയിൻ വന്നു അവളെ ലേബർ റൂമിലേക്ക് കെട്ടിപിടിച്ചു എന്ന് പറഞ്ഞോണ്ട്.


അത് കേട്ടപ്പോൾ എനിക്ക് ആകെ ടെൻഷൻ ആയി. ഞാൻ വേഗം ഇക്കുനെ കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി...



≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈


(ഇനി നമ്മൾ പറയാം )


ഹോസ്പിറ്റലിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ജാസിയെ സമാധാനിപ്പിച്ചോണ്ട് റാസിയും അവരെ ഫാമിലിയും..


പെട്ടെന്ന് റാസിക്കൊരു കാൾ വന്നതും. അവൻ കുറച്ചു മാറി നിന്നു സംസാരിച്ചു. പെട്ടെന്ന് അവന്റെ തോളിൽ ആരോ കൈ വച്ചതും. അവൻ തിരിഞ്ഞു നോക്കി. അവിടേക്ക് നിക്കുന്ന ആളെ കണ്ടതും. റാസി ഞെട്ടി.


"നീയെന്താടി ഇവിടെ..."റാസി


ദുആ ഇളിച്ചോണ്ട് "എനിക്ക് ടെൻഷൻ ആകുന്നു അപ്പൊ ഇങ്ങോട്ട് വന്നതാ "ദുആ


"ഒഹ്ഹ്ഹ്... ഇങ്ങട്ട് വാ ഇവിടെ ഇരിക്ക്."

അവളെയും കൂട്ടി ഉപ്പന്റെയും ഉമ്മന്റേയും അടുത്ത് ഇരുത്തി. അവര് ഇവളെ കണ്ട് കിളി പോയ മട്ടിൽ ഇരിക്കാണ്. ദുആ നല്ല അസ്സൽ ചിരി ചിരിച്ചു.


കുറച്ചു സമയങ്ങൾക്ക് ശേഷം... ദുആ വയറിൽ കൈ വച്ചു...


"റാസി...."


വിളി കേട്ട് റാസി അവളെ അടുത്തേക്ക് പോയി.


"എന്താ ദുആ "റാസി


"എ... നിക്ക്... വേ.. ദനിക്കുന്നു...."


"ഡോക്ടർ.........."



പിന്നെ എല്ലാം പെട്ടന്നായിരിന്നു... അവളെയും ലേബർ റൂമിൽ കയറ്റി.. ഇപ്പൊ ജാസിക്ക് കൂട്ടായി റാസിയും അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.


ഏതാനും സമയത്തിന് ശേഷം രണ്ട് സിസ്റ്റേഴ്സ് പുറത്തേക്ക് വന്നു.
"ആരാ റിസ മാലിക്കിന്റെ  husband "


"ഞാനാ "ജാസി

"ഇവിടെ ഒന്ന് ഒപ്പിടണം..."


ജാസി ആ പേപ്പറിൽ ഒപ്പിട്ടു


"ആരാ ദുആ ഐറിന്റെ husband "


"ഞാനാ..."


"ദാ ഇതിൽ ഒന്ന് സൈൻ ചെയ്യണം "


റാസി അതിൽ സൈൻ ചെയ്തു.


"അവര്...."


"പേടിക്കാനില്ല... ഉമ്മമാരും കുഞ്ഞുങ്ങളും സുഖായിട്ടിരിക്കുന്നു."


"അൽഹംദുലില്ലാഹ് "


"അവരെ ഒന്ന് കാണാൻ..."



"കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും.."



എന്നും പറഞ്ഞോണ്ട് അവര് പോയി.


ജാസിയും റാസിയും സ്വീറ്സ് വാങ്ങാൻ പോയി.


»»»»»»»»»»»»»»»»»»»»



അവരെ റൂമിലേക്ക് മാറ്റി... ആദ്യം ഫാമിലി ഒക്കെ കുട്ടികളെ കണ്ട്. അവര് ഒക്കെ പുറത്ത് പോയതിന് ശേഷം റാസിയും ജാസിയും അകത്തു കയറി .


റിസുവും ദുആയും അവരെ രണ്ട് പേരെയും കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുന്നുണ്ട്. കാര്യം മനസ്സിലാക്കാതെ. അവര് രണ്ട് പേരും അവരെ അടുത്ത് പോയി ഇരുന്നു.


"ഠടോ..."എല്ലാം പെട്ടന്നായിരുന്നു  . രണ്ട് ഭർത്ഥക്കന്മാരും കവിളിൽ കൈ വച്ചു ഭാര്യമാരെ നോക്കി .



"ഇതെന്തിനാണെന്നറിയോ."ദുആ


അവര് ഇല്ലെന്ന് തലയാട്ടി


"കുറച്ചു മുന്നേ പ്രസവത്തിനു വേദന ഞങ്ങൾ ഒറ്റക്ക് അനുഭവിച്ചതിന്. അന്നേരം ഓങ്ങി വച്ചതാ.."


അത് കേട്ട് രണ്ട് പേര് ങേ... എന്നാ മട്ടിൽ നോക്കി...കുറച്ചു നേരം ആരും ഒന്നുമിണ്ടിയില്ല.


"നിങ്ങൾക്ക് കുട്ടിയെ കാണണ്ടേ..."ദുആ


അവര് പേടിച്ചിട്ട് വേണെന്ന് തലയാട്ടി.. റിസുവും ദുആയും പുഞ്ചിരിച്ചു കൊണ്ട്. അവരെ സൈഡിൽ കിടത്തിയിട്ടിരിക്കുന്ന കുട്ടിയെ എടുത്തു അവർക്ക് കൊടുത്തു. രണ്ടുപേരും ചെറുപുഞ്ചിരിയാലേ കുട്ടിയെ വാങ്ങി..


ജൂനിയർ ജാസിയെയും ജൂനിയർ റാസിയെയും ആണ് റിസുവും ദുആയും ജന്മം നൽകിയത്.

"RAYAZ FIZAN MALIK "റാസി അവന്റെ കുട്ടിക്ക് പേര് ഇട്ടു

"JAZIN AZFAR  "ജാസിയും പേര് ഇട്ടു 

 രണ്ടുപേരും കുട്ടികൾക്ക് ഉമ്മാ കൊടുത്തു.. ഉപ്പാസ് ബേബിസിനെ കൊഞ്ചിക്കുന്നത് പുഞ്ചിരിയാലെ റിസുവും ദുആയും നോക്കി നിന്നു.



.........................💘💘💘💘💘💘💘........................

മക്കളെ ഇങ്ങട്ട് നോക്ക്... ഇന്ന് നമ്മളെ നെച്ചുവിന്റെയും പാച്ചുക്കന്റെയും കല്യാണം ആണ്.. അതെ ഇതോടെ നമ്മളെ rowdy ഗേൾസ് എല്ലാവരും  ലോക്ക് ആകും.😁😁😁


"നീ ഇവിടെ കഥ പറഞ്ഞിരുന്നോ. എടി നികാഹ് കഴിഞ്ഞു ചെക്കൻ വന്ന്."ഫൈഹ


"വന്നോ... അള്ളോഹ് എനിക്ക് പേടി ആകുന്നു."നെച്ചു


ഇതുവരെ കൂൾ ആയി ഇരുന്ന നെച്ചു പെട്ടെന്ന് എഴുനേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.


"ഇവൾക്കിതെന്താ പറ്റിയെ."rizu


"ടെൻഷൻ ടെൻഷൻ..."നെച്ചു


"ഓഹ്... ഇങ്ങോട്ട് വാടി കോപ്പേ..."എന്നും പറഞ്ഞു . ഫൈഹ അവളെയും പിടിച്ചു സ്റ്റേജിലേക്ക് പോയി. പിന്നെ നമ്മളെ ചിന്നമ്മ പ്രസവിച്ചു ട്ടോ ഒരു തനി അച്ചായത്തി കുട്ടി. ഫൈഹയും ലെച്ചുവും ബേബിക്ക് വെയ്റ്റിംഗ് ആണ്.



സ്റ്റേജിൽ  നമ്മളെ devil കിങ്‌സ് നിറഞ്ഞു നിൽക്കുന്നുണ്ട്. കൂടെ നമ്മളെ ജൂനിയർസും.


നെച്ചുനെ കൊണ്ട് പോയി പാച്ചുക്കന്റെ അടുത്ത് നിർത്തി. ഞങ്ങൾ ഞങ്ങളെ ഭർത്താക്കന്മാരെ അടുത്ത് പോയി നിന്നു .


പാച്ചുക്ക നെച്ചൂന്റെ കഴുത്തിൽ മഹർ ചാർത്തി. പിന്നെ കേക്ക് കട്ട്‌ ചെയ്തു. പിന്നെ ഫോട്ടോസ് ഒക്കെ എടുത്തു. അവസാനം devil കിങ്‌സും rowdy ഗേൾസും മാത്രമായി ഒരു ഫോട്ടോ എടുക്കാൻ നിന്നു. എല്ലാവരും നിരന്നു.


"എല്ലാവരും ചിരിച്ചേ....."ക്യാമറ man



"ഈഈഈഈഈഈഈഈഈഈഈഈ.."



"പിന്നെ ചേട്ടാ ആൽബം ആക്കുമ്പോൾ ഇത് അവസാനം കൊടുത്താൽ മതി ട്ടോ "നെച്ചു



"അതെന്തിനാ..."പാച്ചു



"വെറുതെ ഒരു രസം..


പിന്നെ ചേട്ടാ. അതിന്റെ അടിയിൽ ക്യാപ്ഷൻ കൊടുക്കാൻ പറ്റുവോ. പറ്റുവെങ്കിൽ ഇങ്ങനെ എഴുതിക്കോ.
*devil കിങ്സിന്റെ സ്വന്തം റൗടി ഗേൾസ്* "




"അപ്പൊ gyz...റൗഡി ഗേൾസ് in college എന്നാ സ്റ്റോറിയിലെ കഥാപാത്രമായ ദുആ എന്നാ എനിക്ക് നിങ്ങൾ തന്ന സപ്പോർട്ടിന് ഒരുപാട് താങ്ക്സ് ഉണ്ട് ട്ടോ."

"എന്റെയും കൂടി താങ്ക്സ് പറഞ്ഞേക്ക് ദുആ "റാസി



"അഹ് അവന്റെയും കൂടി...."


"ദേ ഇങ്ങോട്ട് നോക്ക്... ഈ story nefsi എഴുത്തു മാത്രം നിർത്തുന്നുള്ളൂ. നിങ്ങളെ മനസ്സിൽ ഞങ്ങൾ എന്നും ഉണ്ടാകുമെന്ന് പ്രധീക്ഷിക്കുന്നു .."rizu


"പിന്നെ അതില്ലാണ്ടിരിക്കോ. അവരെ മനസ്സിൽ സ്തം പിടിച്ചതുകൊണ്ടല്ലേ nefsi ഈ story വലിച്ചു നീട്ടി കൊണ്ട് പോയത്..."അച്ചായൻ


"Anyway ... ഈ സ്റ്റോറിക്ക് വേണ്ടി നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും ബിഗ് താങ്ക്സ്..... ബാക്കി ഒക്കെ nefsi പറയും...."



"എന്നാ ഞങ്ങളങ്ങോട്ട്......"പാച്ചു


"എങ്ങോട്ട്...."നെച്ചു


"അല്ല നേരത്തെ എന്നെ ഒരു പെൺകുട്ടി വിളിച്ചിരുന്നോ എന്നൊരു ഡൌട്ട് അപ്പൊ അതൊന്ന് ക്ലിയർ ആക്കി വരാം ..."പാച്ചു



"ഒഹ്ഹ്ഹ്ഹ്.... ഇങ്ങേരെ ഞാൻ ഇന്ന്......."


എന്നും പറഞ്ഞു നെച്ചു പാച്ചുക്കനെ തല്ലാൻ പോയതും മൂപ്പര് കണ്ടവഴി ഓടി. അത് കണ്ട് ചിരിക്കുന്ന devil കിങ്‌സും ...


ഇനി  അവരായി അവരെ പാടായി.. അവര് അവരുടെ ലൈഫ് അടിച്ചു പൊളിക്കട്ടെ എനിക്ക് പോകാൻ സമയമായി മക്കളെ....



               END

രചന :- Nafsiya

Comments

Post a Comment

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌