ഖൽബ് കൊണ്ടൊരു മഹർ ഫുൾ പാർട്ട്‌


ഖൽബ്_കൊണ്ടൊരു_മഹർ

ഫുൾ പാർട്ട്‌ 


     എന്റെ ഇക്കോ ഇങ്ങള് ഈ വരവിലെങ്കിലും ഒരു പെണ്ണ് കെട്ടോ. മൂത്ത് നരച്ച്‌  കുഴീൽക്ക് കാലും നീട്ടി ഇരിക്കാറായി ഇങ്ങനെ പോയാൽ മോൻക്ക് പെണ്ണ് കിട്ടും എന്ന് തോന്നുന്നില്ല... 

  ടീ പാത്തു നീ നിന്റെ കാര്യം നോക്കി കോളേജിൽ പോവാൻ നോക്ക്. പെണ്ണ് കെട്ടണോ വേണ്ടേ എന്ന് ഞാൻ തീരുമാനിച്ചോളാ. വീട്ടിൽ വന്ന് കയറീല്ല അപ്പോഴേക്കും തുടങ്ങി പെണ്ണ് കെട്ടാൻ പറയല്... 

ദേ ഇക്കാ ഞാൻ ഇങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നെ പാത്തു എന്ന് വിളിക്കരുതെന്ന് ഇങ്ങളെല്ലാരും കൂടി എനിക്ക് ഒരു പേരിട്ടിട്ടില്ലെ അത് വിളിച്ചാ മതീന്ന്.ഇങ്ങളെല്ലാരും വിളിക്കണത് കേട്ടിട്ട് കോളേജിലെ ഫ്രണ്ട്‌സ് എല്ലാരും ഇപ്പൊ എന്നെ അങ്ങനെയാ വിളിക്കുന്നത്‌.. 

   എന്താ ഇവിടെ ആങ്ങളയും പെങ്ങളും കൂടി തല്ലൂട്ടം തുടങ്ങിയോ.... 

അല്ല ഉമ്മ ഈ ഇക്കാനോട് ചോദിച്ചു ഈ വരവിനെങ്കിലും ഇക്കാ ഒരു പെണ്ണ് കേട്ടോ എന്ന് എല്ലാ പ്രാവശ്യം വരുമ്പോഴും പറയും അടുത്ത വരവിന് നോക്കാം എന്ന്. ഇപ്രാവശ്യം ഈ സാധനത്തിനെ കൊണ്ട് പെണ്ണ് കെട്ടിച്ചിട്ട് വിട്ടാൽ മതി. 

   ഉമ്മ ഇവള് എന്തിനാ എന്നെ പെണ്ണ് കെട്ടിക്കാൻ തിരക്ക് കൂട്ടുന്നത് എന്നറിയോ.  എന്നാലല്ലെ അടുത്തത് അവൾക്ക് കെട്ടാൻ പറ്റൊള്ളൂ... 

അയ്യടാ എനിക്ക് കെട്ടണം എന്ന് തോന്നിയാൽ ഞാൻ ആരെയും കാത്ത് നിലക്കൊന്നുമില്ല എനിക്ക് പറ്റിയ ചെക്കനെ കണ്ട് പിടിച്ച് ഞാൻ കെട്ടും... 

കണ്ടില്ലേ ഉമ്മ പെണ്ണിന്റെ പൂതി.. 

ഡാ അജു നീ ഇന്നലെ ഇങ്ങോട്ട് വന്നല്ലെ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ രണ്ടാളും കൂടി തല്ലുകൂടല്. നീ പോയി കുളിച്ച് വന്ന് ചായ കുടിക്കാൻ നോക്ക്. ടീ നീ കോളേജിൽ പോകുന്നില്ലെ. 

ഞാൻ ദാ പോയി. ഈ സാധനത്തിനോട് സംസാരിക്കാൻ നിന്ന എന്നെ വേണം തല്ലാൻ... 

   അല്ല സംസാരിച്ച്‌ നിന്ന് എന്നെ പരിചയപ്പെടുത്താൻ മറന്നു.... 

       എന്റെ പേര് അജ്മൽ. ഇത്രനേരം എന്നോട് തല്ലുകൂടി നിന്നത് എന്റെ ഒരേയൊരു പെങ്ങൾ പേര് സന ഫാത്തിമ. 

ഞങ്ങൾ എല്ലാവരും പാത്തു എന്ന് വിളിക്കും ചെറുപ്പത്തിലേ പാത്തു എന്ന് വിളിച്ച് പിന്നെ അവളുടെ പേര് അങ്ങനെ തന്നെ ആയി. അവൾക്ക് അങ്ങനെ വിളിക്കുന്നത്‌ തീരെ ഇഷ്ട്ടമില്ലാട്ടോ അതുകൊണ്ട് നിങ്ങളാരും അവളെ അങ്ങനെ വിളിക്കണ്ട സന എന്ന് വിളിച്ചാൽ മതി. പിന്നെ എന്റെ വീട്ടിൽ ഉപ്പ ഉമ്മ പാത്തു പിന്നെ ഞാനും. അങ്ങനെ നാല് പേര് അടങ്ങുന്ന കുടുംബമാണ് എന്റെ സന്തുഷ്ട്ട കുടുംബം. ഞാൻ ഗൾഫിൽ നിന്നും ഇന്നലെ നാട്ടിൽ എത്തിയതേയുള്ളു. 

ബാക്കി ഇനി വഴിയേ അറിയും.ഞാൻ പോയി ഒന്ന് കുളിക്കട്ടെ... 

   കുളി കഴിഞ്ഞ് വന്ന് കണ്ണാടിയിൽ വെറുതെ ഒന്ന് നോക്കി... 

പടച്ചോനെ ഓള് പറഞ്ഞപോലെ മുടിയെല്ലാം കൊഴിഞ്ഞു പോയി ഉള്ള കുറച്ച് മുടിയാണേൽ നരച്ചുതുടങ്ങിയല്ലോ ഇനിയെങ്ങാനം പെണ്ണ് കെട്ടാതെ നടക്കേണ്ടി വരോ. ഹേയ് ഇല്ല എനിക്ക് വേണ്ടി എവിടെയെങ്കിലുമൊക്കെ ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ടാവും. ഇനി അവളെ കണ്ട് പിടിക്കണം. വെറുതെ സംസാരിച്ചു നിന്ന് സമയം കളഞ്ഞാൽ ശെരിയാവൂല്ല. റൂമിലുള്ള നാസർക്കാ ആളെ വീട്ടിൽ കൊടുക്കാൻ വേണ്ടി കുറച്ച് സാധങ്ങൾ തന്നിട്ടുണ്ട് അത് കൊണ്ടയി കൊടുക്കണം ഇതും കാത്ത് ഇക്കാടെ കുട്ട്യോള് കണ്ണില് എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നുണ്ടാവും. ആളെ വീട് എവിടെയാണെന്ന് അറിയില്ലെങ്കിലും അന്വേഷിച്ചു കണ്ട് പിടിക്കണം.... 

ഡാ അജു നീ വന്ന് ചായ കുടിക്കുന്നുണ്ടോ നിന്നെ ദാ ഉപ്പ കാത്തിരിക്കുന്നു ചായ കുടിക്കാൻ... 

ദാ വരുന്നു ഉമ്മ.... 

ഇനി പോയി ചായാ കുടിച്ചിട്ടാവാം ബാക്കി. ഇല്ലങ്കിൽ ഉമ്മ വീണ്ടും തുടങ്ങും....

ഉപ്പ അസ്സലാമു അലൈക്കും... 

വാ അലൈക്കും മുസ്സലാം വറഹ്‍മത്തുള്ളാഹി വബറകാത്തൂ... 

നീ രാവിലെ തന്നെ എങ്ങോട്ടാ.. 

അത് ഉപ്പ എന്റെ റൂമിലുള്ള നാസർക്കാടെ വീട് വരെ ഒന്ന് പോണം. കുറച്ച് സാധനങ്ങൾ തന്നിട്ടുണ്ട് അതൊന്നു കൊണ്ട് കൊടുക്കണം. 


ഉം.. പോയിട്ട് പെട്ടന്ന് ഇങ്ങോട്ട് വരണം വന്നിട്ട് ഒരു സ്ഥലം വരെ പോകാനുണ്ട്... 


എങ്ങോട്ടാ ഉപ്പ.... 


അതൊക്കെ വന്നിട്ട് പറയാം. നിനക്ക് ഇനി എത്ര നാൾ ലീവുണ്ട്.... 


ഒരു മൂന്ന് മാസം കാണും. എന്താ ഉപ്പാ... 


നീ വേഗം കഴിച്ചിട്ട് പോകാൻ നോക്ക്.... 


പാത്തു കോളേജിൽ പോയോ റസിയ.... 


ഇല്ല. പോകാൻ ഒരുങ്ങുന്നേയുള്ളു... 


എന്നാൽ അവളോട്‌ പോണ്ടാ എന്ന് പറ. അവളും പോന്നോട്ടെ കൂടെ.... 


ടീ പാത്തു നിന്നോട് ഉപ്പാ ഇന്ന് കോളേജിൽ പോണ്ടാന്ന്.... 


അതെന്താ....


അന്നെയും കൂട്ടി എവിടേക്കോ പോകാനാണ്.... 


ഞാനൊന്നും ഇല്ല എനിക്ക് കോളേജിൽ പോണം.... 


നീ തൽക്കാലം ഉപ്പ പറയുന്നത് കേട്ടാൽ മതി... 


ഉം... ശെരി... 


എന്ന ഉപ്പാ ഞാൻ പോയിട്ട് വരാം.... 


അല്ല മനുഷ്യ ഇങ്ങള് അവനോട് കാര്യം പറയാതെ കൊണ്ട് പോകാനാണോ.... 


അവൻ അറിഞ്ഞാൽ പിന്നെ വരാൻ സമ്മതിക്കില്ല. 

തൽക്കാലം കാര്യങ്ങളെല്ലാം അവൻ എവിടെ എത്തിയിട്ട് അറിഞ്ഞാൽ മതി.... 


അല്ല എന്നോടെന്തിനാ ഇന്ന് കോളേജിൽ പോണ്ടാ എന്ന് പറഞ്ഞത്..   


ഇന്ന് നിന്റെ ഇക്കാനെയും കൊണ്ട് എന്റെ കൂട്ടുകാരൻ ഉമ്മറിന്റെ വീട് വരെ ഒന്ന് പോണം... 


അതിനെന്തിനാ എന്നോട് പോണ്ടാ എന്ന് പറഞ്ഞത്.... 


നീയ്യും പോരേ.നിനക്ക് നാത്തൂനായി വരാൻ പോകുന്ന ആളെ നിനക്കും കാണാലോ... 


ഹോ അപ്പൊ ഇക്കാനെയും കൂട്ടി പെണ്ണ് കാണാൻ പോകാനുള്ള പരുപാടി ആണല്ലെ. നടക്കുമെന്ന് തോന്നുന്നില്ല... 


അതൊക്കെ ഞാൻ നടത്തിക്കോളാ നീ ആയിട്ട് നശിപ്പിക്കാതിരുന്നാൽ മതി.... 


ഞാനൊന്നും പറയുന്നില്ലേ... 


#########---------------------------#########


ഈ നാസറിക്കാന്റെ വീട് എവിടെയാണാവോ എന്തായാലും നമ്പർ തന്നിട്ടുണ്ടല്ലോ ഒന്ന് വിളിച്ചു നോക്കാം... 


ഹലോ നാസറിക്കാന്റെ വീടാണോ... 


അല്ല.... 


ഹേ അല്ലെ പിന്നെ ഇത് ആരുടെ വീടാണ്... 


നിങ്ങളാരാ ഇതൊക്കെ ചോദിക്കാൻ... 


ഇത് നാസറിക്കാന്റെ വീട്ടിലെ നമ്പർ ആണെന്ന് പറഞ്ഞാലോ തന്നത്... 


ആ നമ്പർ കയ്യിൽ വെച്ചാൽ മതി. ഇങ്ങനെ ഒരുപാട് പേർ വിളിക്കാറുണ്ട് ഷമീറാണോ മുജീബാണോ എന്നൊക്കെ ചോദിച്ച് ഇപ്പൊ ഇതാ നാസർക്കാന്റെ വീടല്ലെ എന്ന് ചോദിച്ച് വിളിക്കുന്നു.നിങ്ങളാരാ നിങ്ങൾക്ക് എന്ത് വേണം... 


അയ്യോ സത്യായിട്ടും നാസർക്കാന്റെ വീട്ടിലെ നമ്പറാണെന്നു പറഞ്ഞാണ് തന്നത്... 


ആ എന്നാല് ഇത് നാസാരിക്കന്റെയും കബീറിക്കാന്റെയും ഒന്നും വീടല്ല ഒന്ന് ഫോൺ വെച്ച് പോയേ.രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താതെ പോയേ. 


അയ്യോ വെക്കല്ലെ പിന്നെ ഇത് ഏതാ സ്ഥലം... 


അതൊക്കെ അറിഞ്ഞിട്ട് തനിക്കെന്താ കാര്യം.... 


ഞാൻ ഇന്നലെ ഗൾഫിൽ നിന്നും വന്നതാ... 


അതിന് ഞാൻ എന്ത് വേണം.... 


ഹാ പറയുന്നത് മുഴുവൻ കേൾക്കൂ അതിന് മുന്നേ ചൂടാവാതെ.ഈ നാസർ എന്ന് പറയുന്ന ആള് എന്റെ ഒപ്പം ജോലി ചെയ്യുന്ന ആളാണ്‌ ഞാൻ നാട്ടിൽ വരുമ്പോൾ ആളുടെ വീട്ടിൽ കൊടുക്കാൻ കുറച്ച് സാധനങ്ങൾ തന്നിരുന്നു എനിക്ക് വീട് അറിയാത്തതുകൊണ്ട് ഈ നമ്പറിൽ വിളിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞിരുന്നു അതാ വിളിച്ചത്... 


ഓ എന്ന നിങ്ങൾക്ക് നമ്പർ തെറ്റി കാണും ശെരിക്കും നമ്പർ നോക്കി വിളിക്ക്... 


എനിക്ക് നമ്പറൊന്നും തെറ്റീട്ടില്ല. ഇത് തന്നെ നമ്പർ... 


ശെടാ ഇയാൾക്ക് പറഞ്ഞാലും മനസ്സിലാവില്ലെ. ഇത് നാസറിക്കാന്റെ വീട് അല്ല... 


എന്ന ഇത് ആദ്യം തന്നെ പറഞ്ഞാൽ പോരേ എന്നെ കൊണ്ട് ഇത്രയൊക്കെ പറയിപ്പിക്കണോ... 


അത് തന്നെയല്ലടോ ഇത്രനേരം തന്നോട് പറഞ്ഞത് ഇത് നാസറിക്കാന്റെ വീടല്ലാന്ന് അപ്പൊ തനിക്ക് ഫോൺ വെച്ച് പോയാൽ പോരായിരുന്നോ എന്നിട്ട് ഇപ്പൊ എനിക്കാ കുറ്റം. 


എന്തായാലും ഇത്രയൊക്കെ പരിചയപ്പെട്ട സ്ഥിതിക്ക് തന്റെ പേര് ഒന്ന് പറഞ്ഞൂടേ... 


എത്രയൊക്കെ പരിചയപ്പെട്ട സ്ഥിതിക്ക് ഇയാൾ ആള് കൊള്ളാല്ലോ.... 


എന്തായാലും പേര് ഒന്ന് പറയടോ.... 


പേരില്ല. എന്താ...ഫോൺ വെച്ചിട്ട് ഇയാള് നാസാരിക്കന്റെ വീട് കണ്ടുപിടിക്കാൻ നോക്ക്.... 


ഹോ ഫോൺ വെച്ചു. എന്തായാലും നല്ല ശംബ്ദം. ഇത് എവിടെയുള്ള സാധനമാണാവോ. അതൊക്കെ പിന്നെ ആലോചിക്കാം. ന്റെ പടച്ചോനെ ഇനി നാസറിക്കാന്റെ വീട് എവിടെ പോയി കണ്ടുപിടിക്കും. ഇയാള് ആരുടെ നമ്പറാ തന്നത്.... 


#തുടരും...



*ഖൽബ്_കൊണ്ടൊരു_മഹർ* 


*ഭാഗം__2*



ഇയ്യാള് ഇത് ആരുടെ നമ്പറാണ്‌ തന്നത്. നാസർക്കാക്ക് വിളിക്കാ എന്ന് വെച്ചാൽ ആള് ഡ്യൂട്ടിയിലായിരിക്കും ഫോൺ എടുക്കില്ല.ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അത് വഴി സൈക്കളും ചവിട്ടി കണ്ടാൽ 19,20 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി കടന്ന് വരുന്നത് കണ്ടത്. ആ പരിസരത്തൊന്നും വഴി ചോദിക്കാൻ ആരെയും കാണാത്തതുകൊണ്ട് പെട്ടന്ന് ആ സൈക്കിളിന് മുന്നിലേക്ക്‌ ബൈക്കുമായി നിന്നു.എന്റെ വരവ് കണ്ടിട്ടാണെന്ന് തോന്നുന്നു വെപ്രാളത്തിൽ ആ കുട്ടി സൈക്കിൾ നിർത്താൻ നോക്കിയത്. പക്ഷെ സൈക്കിൾ പോയി നിന്നത് തൊട്ട് അപ്പുറത്തുള്ള അഴുക്ക് ചാലിലായിരുന്നു. ഞാൻ ബൈക്കിൽ നിന്നും പെട്ടന്ന് ഇറങ്ങി ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു.... 


അയ്യോ കുട്ടിക്ക് എന്തെങ്കിലും പറ്റിയോ... 


ഇല്ല സൈക്കിളിൽ നിന്നും വീണാൽ ഒന്നും പറ്റില്ലല്ലോ. അതും ഈ അഴുക്ക് ചാലിൽ. 


സോറി. ഞാൻ കുട്ടിയെ പെട്ടന്ന് കണ്ടപ്പോൾ ഒരു കാര്യം ചോദിക്കാൻ വേണ്ടി വണ്ടി നിർത്തിയതാണ്.. 


ഹോ ഞാൻ വിചാരിച്ചു എന്നെ കൊല്ലാൻ വേണ്ടി കാലൻ ബൈക്കിന്റെ മുകളിൽ വന്നതാണെന്ന്.രാവിലെ തന്നെ എവിടുന്നാടോ കെട്ടിയെടുത്ത്. മനുഷ്യന്റെ നടു ഒടിഞ്ഞെന്നാണ് തിന്നുന്നത്... 


അല്ല കുട്ടി ഈ നാസർ എന്ന് പറയുന്ന ആളുടെ വീട് ഏതാ? 


ടോ താൻ എന്നെ തള്ളിയിട്ടതും പോരാ പിന്നെ അവിടെ കിടന്നുകൊണ്ട് തനിക്ക് വഴിയും പറഞ്ഞു തരണോ. എന്നെ പിടിച്ചൊന്ന് എഴുന്നേൽപ്പിക്കടോ. 


ഹോ സോറി...


ഞാൻ അവളുടെ രണ്ട് കയ്യിന്റെ ഇടയിലൂടെ എന്റെ കൈ ഇട്ടുകൊണ്ട് എടുക്കാൻ ശ്രമിച്ചു. അപ്പോഴാണ് അവളുടെ ശംബ്ദം വീണ്ടും ഉയർന്നത്.... 


ടോ... താൻ എന്താ കാണിക്കുന്നത്... 


ഹേയ് താനല്ലെ പറഞ്ഞത് തന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ.... 


അങ്ങനെ പറഞ്ഞെന്ന് കരുതി.താൻ കിട്ടിയ അവസരം മുതലെടുക്കുകയാണല്ലെ. താൻ എന്റെ കൈ പിടിച്ചാൽ മതി ഞാൻ എഴുന്നേറ്റോളാ... 


ഹോ ശരി. അതും പറഞ്ഞ് ഞാൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു..


ന്റെ ഉമ്മാ താൻ എന്നെ കൊല്ലാൻ വേണ്ടി ഇറങ്ങിയതാണോ.... 


അല്ല നാസറിക്കാന്റെ വീട് കണ്ട് പിടിക്കാൻ വേണ്ടി ഇറങ്ങിയതാ... 


അല്ല താൻ കുറേ നേരമായല്ലോ നാസർക്കാ നാസർക്കാ എന്ന് പറയുന്നത് അതാരാ... 


അത് എന്റെ ഒപ്പം ഗൾഫിൽ ജോലി ചെയ്യുന്ന ആളാണ്‌.അദ്ദേഹം ഞാൻ നാട്ടിലേക്ക് വരുമ്പോൾ വീട്ടിൽ കൊടുക്കാൻ വേണ്ടി കുറച്ച് സാധനങ്ങൾ തന്നയച്ചിരുന്നു അത് കൊടുക്കാൻ വേണ്ടി വന്നതാ. ഈ സ്ഥലത്ത് എത്തിയാൽ വിളിക്കാൻ വേണ്ടി ഒരു നമ്പർ തന്നിരുന്നു. പക്ഷെ അതിൽ വിളിച്ചപ്പോൾ ഏതോ ഒരു പെൺകുട്ടിക്കാണ് കോൾ പോകുന്നത്.രാവിലെ തന്നെ അതിന്റെ വായിലിരിക്കുന്നത് മുഴുൻ കേട്ടുകൊണ്ട് നിൽക്കുമ്പോഴാണ് തന്റെ വരവ്... 


ഹോ ആ വാരവിലാണല്ലെ എന്നെ തള്ളി മറച്ചിട്ടത്....


തനിക്കറിയോ ഈ നാസറിക്കാന്റെ വീട്... 


ഒരു നാസർക്കാനേ ഞാൻ അറിയും.അത് എന്റെ ഉപ്പയാണ്.തന്റെ പേര് അജ്മൽ എന്നാണോ.... 


അതെ എങ്ങനെ അറിയാം... 


ഉപ്പ പറഞ്ഞിരിക്കുന്നു ഇങ്ങനെ ഒരാൾ വരുമെന്ന്. പക്ഷെ അത് എന്നെ തള്ളി മറച്ചിടാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു... 


ഹി ഹി എനിക്ക് തന്റെ വീട്ടിലേക്കുള്ള വഴി ഒന്ന് പറഞ്ഞ് തരോ ഇത് കൊടുത്തിട്ട് എനിക്ക് വേഗം തിരിച്ചു പോകാനുള്ളതാണ്... 


എന്തായാലും ഞാനും വരാം ഇനി ഈ ഡ്രസ്സും ഇട്ടുകൊണ്ട് എനിക്ക് പോകാൻ പറ്റില്ല. ആകെ ചെളിയായി...


താൻ രാവിലെ ഇത്ര ധൃതിയിൽ എങ്ങോട്ടാ പോകുന്നത്.... 


ഞാൻ എന്റെ കൂട്ടുകാരിയുടെ വീട് വരെ പോകാൻ ഇറങ്ങിയതാണ്....


ഹോ എന്താ തന്റെ പേര്.... 


ഹാജറ..... 


തനിക്ക് നടക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ.. 


പിന്നെ നല്ല സുഖമല്ലെ നടക്കാൻ...  


സത്യത്തിൽ അവളുടെ എട്ടെ പത്ത്‌ എന്നുള്ള നടത്തം കണ്ടപ്പോൾ തന്നെ എനിക്ക് ചിരി വന്നു.അങ്ങനെ സംസാരത്തിനിടയിൽ ഞങ്ങൾ വീട്ടിൽ എത്തി അവൾ നേരെ അകത്തേക്ക് കയറി കുറച്ച് കഴിഞ്ഞപ്പോൾ അകത്തു നിന്ന് കുറച്ചു പ്രായം തോന്നിക്കുന്ന ഒരു ഉമ്മ പുറത്തേക്ക് വന്നു. എന്നിട്ട് എന്നോട് ചോദിച്ചു... 


   മോൻ എന്റെ നാസറിന്റെ ഒപ്പം ജോലി ചെയ്യുന്ന മോനാണല്ലെ....


അതെ.. ഞാൻ പറഞ്ഞ് അവസാനിപ്പിക്കുമ്പോഴേക്കും അടുത്ത ചോദ്യം റെഡിയായി കഴിഞ്ഞിരുന്നു... 


എന്റെ മോൻക്ക് അവിടെ സുഖം തന്നെ അല്ലെ... 


അതെ ഉമ്മാ....


ഞങ്ങളുടെ സംസാരത്തിനിടയിൽ നാസറിക്കാന്റെ ഭാര്യ കടന്ന് വന്നു. പിന്നെ അധിക നേരം സംസാരിച്ചു സമയം കളയാതെ സാധനങ്ങൾ  അവരെ ഏൽപ്പിച്ച്‌ ഞാൻ യാത്ര പറഞ്ഞ് തിരികെ വരുമ്പോൾ പിന്നിൽ നിന്നും അപ്രതീക്ഷിതമായി അജുക്ക എന്ന് വിളി കേട്ടത്. ഞാൻ തിരിഞ്ഞു നോക്കി. അത് നാസർക്കാന്റെ മോളായിരുന്നു....


ഹാ താനോ ഞാൻ വരുമ്പോൾ തന്നെ അവിടെയെല്ലാം നോക്കി കണ്ടില്ല. 


ഞാൻ ഡ്രസ്സ് മാറുകയായിരുന്നു... 


ഞാൻ കരുതി....  


അജുക്ക ഇപ്പൊ തൽക്കാലം ഒന്നും കരുതണ്ട... 


അങ്ങനെ സംസാരിച്ച്‌  എന്റെ ബൈക്കിന്റെ അടുത്ത്‌ എത്തി. അവളോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി. അപ്പോഴാണ് വീണ്ടും അവളുടെ ശംബ്ദം വീണ്ടും ഉയർന്നത്.... 


അല്ല അജുക്ക നേരത്തെ പറഞ്ഞില്ലേ ഫോൺ ചെയ്തപ്പോൾ നമ്പർ മാറി പോയെന്ന് ആ നമ്പർ ഒന്ന് പറയാമോ. 


ഞാൻ ആ നമ്പർ അവൾക്ക് പറഞ്ഞ് കൊടുത്തു... 


അയ്യോ അജുക്ക ഇതല്ല എന്റെ നമ്പർ ആ നമ്പറിന്റെ അവസാനം ആറല്ല പൂജ്യം ആണ്....


ഹോ ഇത് തന്റെ നമ്പർ ആണോ.  വെറുതല്ല തെറ്റി പോയത്. എന്തായാലും രാവിലെ തന്നെ വയറു നിറയെ കിട്ടി. പോരാത്തതിന് തന്റെ കയ്യിൽ നിന്നും കിട്ടി.


അത് പിന്നെ മനുഷ്യനെ കൊല്ലാൻ വരുന്നപോലെയല്ലെ അജുക്ക  വഴി ചോദിക്കാൻ വന്നത്. ഞാനാണെങ്കിൽ വെപ്രാളത്തിൽ കിട്ടിയ വഴിക്ക് വണ്ടി വിട്ടു. പക്ഷെ പോയത് ആ കാനയിലേക്കാണെന്ന് മാത്രം.... 


അത് പിന്നെ.... 


അത് പോട്ടെ അജുക്ക... 


അപ്പൊ ശരി ഞാൻ പോട്ടെ ഇനി എപ്പോഴെങ്കിലും കാണാം. 


അവളോട്‌ യാത്രയും പറഞ്ഞ് ഞാൻ വണ്ടി തിരിച്ചു. കുറച്ചു സമയത്തിന് ശേഷം ഞാൻ വീട്ടിൽ എത്തി. എന്നെയും കാത്ത് അവർ പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. വണ്ടി നേരെ പാർക്ക് ചെയ്തു വീട്ടിൽ കയറാൻ നിൽക്കുമ്പോളാണ്. പാത്തു വന്ന് എന്റെ കയ്യിൽ കയറി പിടിച്ചത്... 


അങ്ങോട്ടല്ല മോനെ ഇങ്ങോട്ട് ഈ കാറിലേക്ക് കയറു മോനേ... 


വിട് പെണ്ണെ ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ... 


ഹോ ഫ്രഷ് ആവൊന്നും വേണ്ട അല്ലാതെ തന്നെ ആ പെണ്ണ് ഇഷ്ട്ടപ്പെട്ടോളും. 


ഏത് പെണ്ണ്.... എന്താ നീ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.... 


അല്ല ഇങ്ങനെ പോയാലും ഏത് പെണ്ണും വീഴും എന്ന് പറയുകയായിരുന്നു... 


അവൾ അങ്ങനെ പറഞ്ഞെങ്കിലും ഉപ്പയുടെയും ഉമ്മയുടെയും മുഖത്തുള്ള ഭാവ മാറ്റം ഞാൻ ശ്രദ്ധിച്ചു.പക്ഷെ അപ്പൊ ഞാൻ അത് അത്ര കാര്യമാക്കിയില്ല. അവൾ എന്നെ ധൃതിയിൽ വണ്ടിയിൽ കയറ്റി ഇരുത്തി കുറച്ചു ദൂരം ചെന്നപ്പോൾ വണ്ടി ഒരു വീടിനു മുന്നിൽ വണ്ടി ചെന്നു നിന്നു. 


എന്താ ഇവിടെ നിറുത്തിയത് ഇവിടെ ആരെ കാണാനാ... 


ഇക്കാ ഇങ്ങോട്ട് ഇറങ്ങിക്കെ എനിക്ക് ഇവിടെ ഒരാളെ കാണാനുണ്ട്... 


ഞാനൊന്നും ഇല്ല നീ പോയി കണ്ടാൽ മതി... 


അതിന് എനിക്കല്ലല്ലോ കാണേണ്ടത് ഇക്കാക്കല്ലേ... 


എന്താ നീ പറഞ്ഞത് ഞാൻ കേട്ടില്ല... 


ഇങ്ങോട്ട് വാ ഇക്കാ മസ്സലും പിടിച്ച് ഇരിക്കാതെ... 


നിനക്ക് കാണാനുള്ള ആളെ എന്തിനാ എന്നെയും കൂടി കാണിക്കുന്നത്... 


ദേ ഇക്കാ വരുന്നുണ്ടോ എനിക്ക് ദേഷ്യം വരുന്നുണ്ട്.... 


ദാ വരുന്നു പാത്തു നീ എന്നെ പിടിച്ച് വലിക്കാതെ... 


ഇതെല്ലാം കണ്ട് കൊണ്ട് രണ്ട് പേർ  മിണ്ടാതെ വണ്ടിയുടെ മുൻ സീറ്റിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.എന്താ സംഭവം എന്നറിയാതെ ഞാനും അവരോടൊപ്പം ആ വീട്ടിലേക്ക് കയറി. ഞങ്ങളെ സ്വീകരിക്കാൻ ആ വീട്ടിൽ ഉള്ളവർ പുറത്ത്‌ തന്നെ നിൽപ്പുണ്ടായിരുന്നു. എന്റെ ഉപ്പയെ കണ്ടതും ആ വീട്ടിലുള്ള ഒരാൾ വന്നു പറഞ്ഞു...


എന്താ ഹമീദെ അവിടെ നിന്നത് ഇങ്ങോട്ട് കയറിവാ എന്നും പറഞ്ഞ് ഉപ്പയെ കെട്ടിപിടിച്ചു. എനിക്ക് ഒന്നും മനസ്സിലാവാതെ ഒരു കാഴ്ച്ചകാരനെ പോലെ നോക്കി നിന്നു. അവർ എന്നെയും സ്വീകരിച്ച്‌ അകത്തേക്ക് കൊണ്ടുപോയി. കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ ചായയും മായി പ്രത്യക്ഷപ്പെട്ടു... 


ഇതാണ് ഹമിദേ എന്റെ മോള്. നീ ഇവളെ ചെറുപ്പത്തിൽ കണ്ടതല്ലെ... 


അതിനെന്താ ഇനി മോളെ എനിക്ക് എന്നും കാണാലോ മോള് എന്റെ വീട്ടിലേക്കല്ലെ വരുന്നത്... 


അത് പറഞ്ഞപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് എകദേശം മനസ്സിലായത്. ഇവർ അവളെ കൊണ്ട് എന്നെ കെട്ടിക്കാനുള്ള പരിപാടിയാണ്. ഞാൻ പാത്തുവിനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു... 


എന്നെ നോക്കി പേടിപ്പിക്കണ്ട ഇതെല്ലാം ഇക്കാടെ പൊന്നാര ഉപ്പാന്റെ പണിയാണ്... 


ഉപ്പാ എന്നാലും എന്നോട് ഈ പണി വേണ്ടായിരുന്നു എന്ന മട്ടിൽ ഞാൻ ഉപ്പാനെ നോക്കി. ഉപ്പാണേൽ ഒന്നും അറിയാത്ത പാവത്താന്റെ പോലെ ഇരിപ്പായിരുന്നു. അവൾ എന്റെ മുന്നിൽ ചായ വെച്ച് തിരിച്ചു നടന്നു.അപ്പോഴാണ് അവളുടെ ഉപ്പാന്റെ വക ചോദ്യം....


എന്താ അജുമലെ നിനക്ക് എന്റെ മോളെ ഇഷ്ട്ടായോ... 


ഇനി എന്ത് പറയാനാ ഞാൻ ശെരിക്കും പെട്ടില്ലെ. ഇഷ്ട്ടായ മട്ടിൽ ഞാൻ തല കുലുക്കി. ശെരിക്കും പറഞ്ഞാ ഞാൻ അവളുടെ മുഖം കണ്ടില്ല... 


അപ്പോഴാണ് എന്റെ ഉപ്പാന്റെ വക അടുത്ത കമന്റ്... 


എടി പാത്തു നീ ശെരിക്കും നോക്കിക്കോ നിന്റെ ഭാവി നാത്തൂനേ  ഇനി നീ കണ്ടില്ലെന്ന് മാത്രം പറയരുത്.അതും പറഞ്ഞ് എല്ലാവരും ചിരിക്കാൻ തുടങ്ങി. അതിന്റെ ഇടയിലാണ് ഒരു പരിജയം ഉള്ള മുഖം എന്റെ കണ്ണിൽ പെട്ടത്.... 


#തുടരും

 


*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_3*



അതിന്റെ ഇടയിലാണ് പരിചയം ഉള്ള ഒരു മുഖം കണ്ണിൽപെട്ടത്... 


ആളെ പരിചപ്പെടുത്തുന്നതിന് മുന്നേ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. മൂന്ന് നാല് കൊല്ലം മുന്നേയുള്ള ഒരു കഥയാണ്. 


അന്ന് ഞാൻ ഡിഗ്രിക്ക് ഗരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ പഠിക്കുന്ന കാലം. അന്ന് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ആ കഥയിലെ നായികയെയാണ് പെണ്ണ് കാണലിനിടയിൽ ഒരു പരിചയമുള്ള മുഖം ഞാൻ കണ്ടെന്ന് പറഞ്ഞത്. കോളേജ് ഇലക്ഷൻ ടൈമിലാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് കോളേജിൽ അന്ന് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഞാനായിരുന്നു.  തിരക്ക് പിടിച്ച് നടക്കണ സമയത്താണ് എന്റെ കൂട്ടുകാരൻ അഫ്സലാണ് അവളെ കാണിച്ചു തന്നത്... 


ഡാ അജ്മൽ നീ ആ വരുന്ന കുട്ടിയെ കണ്ടോ... 


ആരാ അത്... 


അവളെ നിനക്ക് അറിയില്ലെ. ഇവിടെ എല്ലാ ആൺകുട്ടികൾക്കും അവളെ അറിയാലോ... 


അതിന് മാത്രം ഇവൾക്കെന്താ ഇത്ര പ്രത്യേകത... 


ഇവിടെ ഉള്ള ഒരു വിധമുള്ള എല്ലാ ആൺകുട്ടികളും അവളുടെ പിന്നെലെയാ അവളെ ഒന്ന് വളക്കാൻ... 


എന്നിട്ട് ഇതുവരെ വളഞ്ഞില്ലേ..


ഇല്ലാ... 


അതിന് മാത്രം ഉണ്ടോടാ അവൾ... 


നിനക്ക് അവളെ വളക്കാൻ പറ്റോ... 


വളച്ചാൽ എന്ത് തരും... 


നീ വളക്ക് എന്നിട്ട് പറയാം... 


ഉം.. ശെരി... ഇന്ന് മുതൽ നമ്മുടെ ഇലക്ഷന്റെ റിസൾട് വരുന്ന അന്ന് അവളെകൊണ്ട് ഞാൻ എന്നെ ഇഷ്ട്ടമാണെന്ന് പറയിപ്പിക്കും... 


എന്ന നമ്മുക്ക് നോക്കാലോ... 


മോനെ എന്ന അജ്മൽ ഇന്ന് മുതൽ കളി തുടങ്ങാൻ പൂവാ... 


എന്ന അവൾ നമ്മുടെ അടുത്ത് എത്തി നീ കേറി മുട്ടിക്കൊ... 


ഉം... 


അവരുടെ മുന്നിൽ ആളാവാൻ വേണ്ടി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എന്റെ ഉള്ളിൽ ചെറിയ പേടിയുണ്ടായിരുന്നു. എന്നാലും വരുന്നിടത്ത്‌ വെച്ച് കാണാം എന്ന് തീരുമാനിച്ച്‌ അവൾ വരുന്ന വഴിൽ ഞാൻ കയറി നിന്നു. അവൾ എന്റെ അടുത്ത് എത്തി... 


ഹലോ എന്റെ പേര് അജ്മൽ. ഞാനാണ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ നിൽക്കുന്നത്....


അതിന് ഞാൻ എന്ത് വേണം... 


തന്റെ ഓട്ട് എനിക്ക് ചെയ്യണം... 


അത് താനല്ലല്ലോ തിരുമാനിക്കേണ്ടത്....


എന്നാലും...


താൻ തന്റെ കാര്യം നോക്കടോ ആർക്ക് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചോളാം 


ഉരുളയ്ക്ക് ഉപ്പേരി  എന്ന പോലെ  മറുപടി കേട്ടപ്പോൾ എനിക്ക് ശെരിക്കും ദേഷ്യം വന്നെങ്കിലും തിരിച്ച്‌ ഞാൻ ഒന്നും പറഞ്ഞില്ല. കാരണം ഇവരൊക്കെ വിചാരിച്ചാലല്ലേ എനിക്ക് ആ ചെയർമാൻ സ്ഥാനത്ത്‌ ഇരിക്കാൻ പറ്റൂ. ഉള്ളിൽ നിന്ന് വന്ന ദേഷ്യത്തെ പുറത്ത് കാണിക്കാതെ വളരെ സൗമ്യമായി ഞാൻ ചിരിച്ചു തള്ളി. 


അജു ആള് എങ്ങനെയുണ്ട്... 


ആള് ഞാൻ ഉദ്ദേശിച്ച പോലെ അല്ല ഇത്തിരി അഹങ്കാരം കൂടുതലാണ്....


അവൾക്ക് കുറച്ചൊന്നുമല്ല ഒരുപാട് കൂടുതൽ ഉണ്ട്.... 


അതൊക്കെ ഞാൻ ശെരിയാക്കി കൊടുക്കാം... 


പിറ്റേ ദിവസം രാവിലെ അവളെ കാണാൻ വേണ്ടി ക്ലാസ്സ്‌ റൂമിന്റെ അടുത്തേക്ക് പോയി. അവളെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല.പതിവ് പോലെ ഞങ്ങൾ എല്ലാവരും കാന്റീനിൽ ഒത്തു കൂടി സംസാരിചിരിക്കുമ്പോളാണ് അവൾ ആ വഴി വീണ്ടും വന്നത്. ആ വരവ് ഞങ്ങളെ ലക്ഷ്യം വെച്ചായിരുന്നു. ഞാൻ കരുതിയത് എന്റെ അടുത്തേക്കായിരുക്കും ആ വരവെന്ന് പക്ഷെ അവൾ എന്നെ മൈന്റ് ചെയ്യാതെ എന്റെ കൂട്ടുകാരോട് സംസാരം തുടർന്നു.എന്തായാലും ആ സംസാരത്തിൽ കുറച്ച് ബഹുമാനം ഉണ്ടായിരുന്നു... 


അഫ്‌സൽക്കാ.നമ്മുടെ കോളേജിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നമ്മുടെ സുമിയും മത്സരിക്കുന്ന വിവരം അറിയാല്ലോ അവളെ നമ്മുക്ക് ജയിപ്പിക്കണം. അതിന് അഫസൽക്കാന്റെയും കൂട്ടുകാരുടെയും സപ്പോട്ട്  ഞങ്ങളോടൊപ്പം ഉണ്ടാവണം... 


അത് കേട്ടപ്പോൾ എനിക്ക് ആദ്യം ചിരിവന്നെങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല.പക്ഷെ അഫസലിന്റെ മറുപടി കേട്ട് പകച്ചു പോയി എന്റെ ബാല്യം... 


അതിനെന്താ ഞങ്ങളുടെ എല്ലാ സപ്പോട്ടും ഉണ്ടാവും... 


അത് കേട്ടപ്പോൾ ഞാൻ അവനെ ഒന്ന് നോക്കി. അവൻ എന്നെ ഒന്ന് കണ്ണിറിക്കി കാണിച്ചു ചുമ്മാ പറഞ്ഞതാണെന്ന നിലയിൽ. അതും പറഞ്ഞ് അവൾ നടന്നു നീങ്ങി... 


അയ്യോ ഉപ്പയും ഉമ്മയും പോകാൻ തിരക്ക് കൂട്ടുന്നു. ബാക്കി വഴിയേ പറയാം.... 


അങ്ങനെ ഒരു അടിപൊളി പെണ്ണ് കാണൽ ചടങ്ങും കഴിഞ്ഞ് വീട്ടിലേക്ക് വണ്ടി തിരിച്ചു.കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ഉപ്പ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. 


ഡാ ഗഡി നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടോ... 


ഞാൻ ഉപ്പയെ ദേഷ്യത്തോടെ നോക്കി ചോദിച്ചു.... 


അല്ല ഈ പെണ്ണ് കാണൽ ആരുടെ തിരക്കഥയാണ്.. 


അത് നിന്റെ ഉമ്മാടെ. ഇതിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിന്റെ ഉമ്മയാണ്. ഞങ്ങൾ അതിലെ അഭിനെയേതാക്കളും... 


അള്ളോ നിന്റെ ഉപ്പ നുണ പറയാ മോനെ. ഇതെല്ലാം നിന്റെ ഉപ്പാന്റെ പണിയാ. ഞങ്ങൾക്ക് ഒന്നും അറിയില്ല. 


എന്തായാലും നിങ്ങൾക്കെല്ലാം അഭിനയത്തിന് ഓസ്‌ക്കാർ അവാർഡ് തരണം. അല്ല പാത്തു ഇതിൽ നിനക്ക് എന്താ റോള്.. 


എനിക്ക് വില്ലത്തീടെ. ഇപ്രാവശ്യം ഇക്കാനെ കൊണ്ട് പെണ്ണ് കെട്ടിക്കാനാണ് എന്റെ പരിപാടി...


നിനക്കുള്ള ഓസ്കാർ ഞാൻ വീട്ടിൽ എത്തിയിട്ട് തരാട്ടാ... 


ഓസ്കാർ അവാർഡ് ഞാൻ പണ്ടേ നേടിയതാ ഇനി എനിക്ക് വേണ്ട... 


അല്ല ഉമ്മാ ഇങ്ങള് ഇത് എന്ത് കണ്ടിട്ടാ ഇവരോടൊപ്പം കൂടിയത്. എനിക്ക് ഇപ്പോ കല്യാണം വേണ്ടാന്ന് പറഞ്ഞതല്ലേ...


ആ കുട്ടിക്ക് എന്താ കുഴപ്പം. നല്ല കുട്ടി പിന്നെ ഉപ്പാന്റെ കൂട്ടുകാരന്റെ മോള് നിനക്ക് അവളെ കെട്ടിയാൽ എന്താ കുഴപ്പം. എന്താ നിനക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടില്ലേ. 


അതിന് ഞാൻ ആ കുട്ടിയുടെ മുഖത്ത് നോക്കിയാലല്ലേ... 


പിന്നെ എന്ത് കാണാനാ പോയത്.... 


ഡാ നിന്നെ കൊണ്ട് ഞാൻ അവളെ കെട്ടിക്കും. 


ഇങ്ങള് ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ നാളെ തന്നെ തിരിച്ചു പോകും..


എന്ന പിന്നെ അവളെ അങ്ങോട്ട്‌ കൊണ്ടുവന്ന് നിന്നെ കൊണ്ട് കെട്ടിക്കാം 


അപ്പോ നിങ്ങൾ മൂന്ന് പേരും രണ്ടും കൽപ്പിച്ച്‌ ഇറങ്ങിയതാണാല്ലേ... 


അങ്ങനെ സംസാരത്തിനിടയി വീട്ടിൽ എത്തി. മുബൈൽ ചാർജിൽ ഇട്ട് ബെഡിലേക്കു ചാഞ്ഞു. മറന്നു തുടങ്ങിയ ആ പഴയ കാലത്തിലേക്ക് എന്റെ മനസ്സ് തിരികെ നടക്കാൻ തുടങ്ങി. പക്ഷെ പഴയ ഓർമകളെ കീറിമുറിച്ചുകൊണ്ടാണ് എന്റെ ഫോൺ റിങ് ചെയ്തത്....


#തുടരും...



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം__4*



ആ പഴയ ഓർമകളെ കീറി മുറിച്ചുകൊണ്ടാണ് എന്റെ ഫോൺ റിങ് ചെയ്തത്.ഞാൻ ഫോൺ എടുത്തു ഏതോ കണ്ടുപരിചയം ഉള്ള നമ്പർ സമയം കളയാതെ ഫോൺ എടുത്തു.... 


ഹലോ....


ഹലോ...


അതൊരു സ്ത്രീ ശംബ്ദം ആയിരുന്നു.അതുകേട്ട് ഞാൻ ചോദിച്ചു... 


ആരാണ്.... 


നിങ്ങൾ കുറച്ച് മുൻപ് വിളിച്ചിരുന്നില്ലേ നാസറിക്കാന്റെ വീട് ചോദിച്ചു കൊണ്ട് അയാളാണ്.... 


ഹോ താനോ എന്തേ വിളിച്ചത്.... 


ഹേയ് ഒന്നുമില്ല. എന്നിട്ട് ആളെ വീട് കണ്ടുപിടിച്ചോ... 


ഉം കണ്ട് പിടിച്ചു... 


ഞാൻ താൻ വിളിച്ചപ്പോൾ കുറച്ച് ദേഷ്യപ്പെട്ടുകൊണ്ടാണ് സംസാരിച്ചത്. ഇങ്ങനെ പലരും ഓരോന്നും പറഞ്ഞുകൊണ്ട് വിളിക്കാറുണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ സംസാരിച്ചത്.. 


അതൊന്നും സാരമില്ല... 


 സാധാരണ അങ്ങനെയുള്ളവർ വീണ്ടും വീണ്ടും വിളിച്ച് ശല്യപ്പെടുത്തികൊണ്ടേ ഇരിക്കും. താൻ അങ്ങനെ ഒന്നും ചെയ്യാത്തത് കൊണ്ട് എനിക്ക് മനസ്സിലായി താൻ അത്യാവശ്യമായി ആരെയോ വിളിച്ചതാണെന്ന് തെറ്റി എനിക്ക് കോൾ വന്നതാണെന്ന്.. 


അതെ..  ഒരു നമ്പർ മാറി തനിക്ക് കോൾ  വന്നതാണ്. ഇനി തന്നെ വിളിച്ച് ശല്ല്യം ചെയ്യില്ല.... 


ഹോ അത് സാരമില്ല. അല്ല തന്റെ പേര് പറഞ്ഞില്ലല്ലോ... 


മ്മ് അത്രത്തോളം എത്തിയോ കാര്യങ്ങള് ഞാൻ മനസ്സിൽ ഓർത്തു... 


ഹലോ പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ടാട്ടോ ഞാൻ വെറുതെ ചോദിച്ചതാണ്... 


ഹേയ് അങ്ങനെയൊന്നും ഇല്ല. എന്റെ പേര് അജ്മൽ.... 


എന്റെ പേര് നാസിയ.... 


എന്ന ശെരി വെക്കട്ടെ.... 


വിളിച്ച് ബുന്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. നിങ്ങൾക്ക് ആളെ കണ്ടുപിടിച്ചോ എന്നറിയാതെ ഒരു സമാധാനവും ഉണ്ടായിരുന്നില്ല അതാ ഞാൻ അങ്ങോട്ട്‌ വിളിച്ചത്..... 


ഇപ്പോ തനിക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ.... 


ഇല്ല... 


അത് മതി. എന്ന ഞാൻ വെക്കട്ടെ.... 


ഉം..... 


അതും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. പക്ഷെ അവളുടെ സംസാരം കേട്ടപ്പോൾ മനപ്പൂർവ്വം ഞാൻ മറന്നു കളഞ്ഞ ആ പഴയ പ്രണയകാലം എന്റെ മനസ്സിനെ തൊട്ടുണർത്തി. ഞാൻ ഫോണും പിടിച്ച് അന്തം വിട്ട കുന്തം പോലെ നോക്കി നിൽക്കുമ്പോഴാണ് മ്മടെ പാത്തു പിന്നിൽ വന്നു നിന്ന് പേടിപ്പിച്ചത്. പെട്ടന്ന് ഞാൻ ഞെട്ടി തിരിഞ്ഞു നിന്നു... 


ഡാ ഇക്കൂസേ നിനക്ക് ഇത് എന്ത് പറ്റി. അവിടുന്ന് ഇറങ്ങിയത് മുതൽ നിന്റെ മുഖം മാറിയതാണല്ലോ... 


ഹേയ് പാത്തു ഒന്നുമില്ല.നിനക്ക് തോന്നുന്നതാകും... 


അല്ല എന്റെ ഇക്കാന്റെ മുഖം മാറിയാൽ എനിക്ക് അറിഞ്ഞൂടെ.എന്താ ആ പഴയ ആള് ആകുവാണോ ന്റെ ഇക്കാ.ഇപ്പോഴും ന്റെ ഇക്കയെ ചതിച്ച അവളെ ഓർത്ത്‌ ഇരിക്കയാണോ.... 


ഇല്ല മോളെ അതൊക്കെ എന്ന് മറന്നു കളഞ്ഞ കാര്യങ്ങളാണ്.... 


അന്ന് ഇക്കാ ഇതുപോലെ തന്നെയായിരുന്നു.എന്താ ഇക്കാ ഇക്കാക്ക് ആ കുട്ടിയെ ഇഷ്ട്ടപ്പെട്ടില്ലേ.... 


ഞാൻ പറഞ്ഞ് തുടങ്ങുമ്പോഴേക്കും ഞങ്ങളുടെ സംസാരത്തിന്റെ ഇടയിലേക്ക് ഉമ്മ വന്നു... 


എന്താ ആങ്ങളയും പെങ്ങളും തമ്മിൽ ഒരു സ്വകാര്യം... 


ഹേയ് എന്ത് സ്വകാര്യം. ഞാൻ ഇക്കാനോട് ഓളെ തന്നെ കെട്ടിയാൽ മതി എന്ന് പറയുകയായിരുന്നു... 


സമയം ഒരുപാടായി രണ്ടാളും പോയി ഭക്ഷണം കഴിച്ചു കിടക്കാൻ നോക്ക്.... 


ഉം..  ശെരി.... 


-------------------------------=====--------------------------

   എന്റെ ഇക്കയെ ആ പഴയ ഇക്കയാക്കി മാറ്റാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. ഇക്കയുടെ ജീവിതത്തിലേക്ക് ഒരു പുതിയ പെണ്ണ് വരുമ്പോൾ എല്ലാം മറക്കും എന്ന് കരുതിയാണ് കളിയിലൂടെയാണെങ്കിലും ഞാൻ കാര്യം നടത്താൻ നോക്കിയത്. ഒരു പെണ്ണ് ചതിച്ചെന്നു കരുതി ഇനിയും അതുപോലെ ഒരവസ്ഥ ന്റെ ഇക്കാക്ക് വരരുത്. ന്റെ ഇക്കാനെ ജീവന് തുല്യം  സ്നേഹിക്കുന്ന ഒരു കുട്ടിയെ വേണം ഇക്കാക്ക് കണ്ടുപിടിക്കാൻ അത് എന്റെ കടമയാണ്. ഈ കളിയും തമാശയും ആയി മറ്റുള്ളവരെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ഇക്കാന്റെ ഉള്ളിൽ ആ പഴയ ഓർമകൾ മാഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. ഇനിയും ഇതുപോലെ ഒരാൾക്കും വരാതിരിക്കട്ടെ. 


------------------------------====-----------------------------


ഒരുപാട് നേരം തിരിഞ്ഞും മറഞ്ഞും കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല ആ പഴയ ഓർമ്മകൾ വീണ്ടും എന്നെ തേടിയെത്തി.വീണ്ടും എന്റെ ഓർമ്മകൾ എന്നെ ആ പഴയ കോളേജ് ജീവിതത്തിലേക്ക് കൊണ്ടെത്തിച്ചു.എന്നാ പിന്നെ അത് നിങ്ങളോട് പറയാം എന്ന് കരുതി എന്തായാലും അവൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതും അതുപോലെ ഇറങ്ങി പോയതും എങ്ങനെയാണെന്ന് അറിയാൻ നിങ്ങൾക്കും ആഗ്രഹം കാണില്ലേ... 


കോളേജിൽ ഇലക്ഷൻ വളരെ വാശിയേറിയ മത്സരം ആയിരുന്നു നടന്നത്. എന്റെ എതിർ സ്ഥാനാർഥി ആയി നിന്നിരുന്നത് കോളേജിലെ സീനിയറായിരുന്നു.അതും കഴിഞ്ഞ കൊല്ലത്തെ ചെയർമാൻ.അവനോട് മുട്ടി നിൽക്കാ എന്ന് പറയുന്നത് അത്ര എളുപ്പമല്ല. അവനെ അവിടെ ഉള്ള മറ്റു വിദ്യാർത്ഥികൾക്കും വളരെ പേടിയായിരുന്നു കൂട്ടത്തിൽ എനിക്കും. എന്നാലും അവന്റെ ഈ അഹങ്കാരത്തിന് തിരിച്ചു ഒരു പണികൊടുക്കാൻ വേണ്ടിയാണ് എന്റെ കൂട്ടുകാരെല്ലാം കൂടി എന്നെ സ്ഥാനാർഥി ആയി നിർത്തിയത്. ഓരോ ദിവസ്സങ്ങൾ കടന്ന് പോകുമ്പോഴും അവളെ പലവട്ടം കണ്ടെങ്കിലും ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.സംഭവം കളിയായി തുടങ്ങിയതാണെങ്കിലും എന്തോ അവളോട്‌ ഒരു പ്രത്യേക ഇഷ്ട്ടം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഇലക്ഷൻ അടുത്തുവരുകയാണ് കോളേജിൽ അതിന്റെ തിരക്കിലാണ് എല്ലാവരും. ചെയർമാൻ സ്ഥാനത്തേക്ക് മൂന്ന് പേരായിരുന്നു മത്സരിക്കാൻ നിന്നുരുന്നത്. 

ഞാൻ പിന്നെ നമ്മുടെ വില്ലൻ. മറ്റേത് നമ്മുടെ കഥാനായികയുടെ കൂട്ടുകാരിയും. (സത്യത്തിൽ ഇവളൊന്നുമല്ല നായിക ഓള് മ്മളെയും കാത്ത് എവിടെയോ ഇരിപ്പുണ്ട് )


അങ്ങനെ ഇലക്ഷന്റെ മൂന്ന് ദിവസം മുന്നേ കോളേജ് ലൈബ്രറിയിൽ വെച്ച് മ്മടെ വില്ലൻ അവളുടെ കയ്യിൽ കയറി പിടിച്ചപ്പോൾ കൊതറി മാറുന്നത്  കണ്ടുകൊണ്ടാണ് ഞാൻ അങ്ങോട്ട്‌ കയറി ചെല്ലുന്നത്. എന്താ കാര്യം എന്ന് അറിയാനുള്ള ആക്രാന്തത്തിൽ ഞാൻ അങ്ങോട്ട്‌ ചെന്നു കാര്യം അന്വേഷിച്ചു. അവരുടെ ഇടയിൽ അവളെ കണ്ടപ്പോൾ എലിപ്പെട്ടിയിൽ എലി കുടിങ്ങിയ അവസ്ഥയായിരുന്നു. ആ ദയനീയമായ നിൽപ്പ് കണ്ട് ആ എലിയെ അതിൽ നിന്നും രക്ഷപ്പെടുത്തണം എന്ന് കരുതി കാര്യം അവളോട്‌ തിരക്കി. കാര്യം ഇത്തിരി ഗൗരവം ഉള്ളതായിരുന്നു. മ്മടെ വില്ലൻ നമ്മടെ പോസ്റ്റിൽ കയറി ഗോൾ അടിക്കാൻ നോക്കുന്നു. നുമ്മ വീടോ. നുമ്മ ആരാ മോൻ. സംഭവം ഇത്തിരി പേടിയുണ്ടങ്കിലും ഞാൻ അങ്ങോട്ട്‌ കയറി മുട്ടി. ശരീരം കേടാക്കണ്ടങ്കിൽ വിട്ട് പോടാ സീനിയറാണെന്നൊന്നും ഞാൻ നോക്കൂലാ വെച്ച് കാച്ചി നമ്മൊളൊരു ഇമ്മിണി വല്യൊരു ഡയലോഗ്. അത് കേട്ട് ഓൻ എന്നെ തുറിച്ചു നോക്കിയെങ്കിലും മായാവിയിൽ സലിം കുമാർ പറയുന്നത് പോലെ പോടാ പോടാ എന്ന് പറഞ്ഞ് ഓളുടെ മുഖത്തേക്ക് ഒന്ന് നോക്കി ഭാഗ്യം മുഖം ഇത്തിരി തെളിഞ്ഞിട്ടുണ്ട്.പിന്നെ അവന്റെ ആയി ഡയലോഗ്....


ഇതൊക്കെ പറയാൻ നീ ആരാ...


ഞാനോ... അല്ല ഞാൻ ആരാ വീണ്ടും അവളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി എന്നിട്ട് പറഞ്ഞു ഞാനോ ഞാൻ അവളെ കെട്ടാൻ പോണ ചെക്കൻ...


എന്ന അതൊന്ന് കാണണമല്ലോ...


കാണാൻ ഒന്നുമില്ല..   


ഞാൻ ആഗ്രഹിച്ചതൊന്നും എന്റെ കൈ വിട്ട് പോയിട്ടില്ല എന്നായാലും ഞാൻ അത് നേടും നിന്നെ കൊന്നിട്ടാണെങ്കിലും. 


ഓൻ വല്ല്യ ഡയലോഗ് അടിച്ചു പോയി. എന്ന പിന്നെ അവളോട്‌ കാര്യം പറയാം എന്ന് കരുതി തിരിഞ്ഞു നോക്കിയപ്പോൾ ഓളെയും കാണാനില്ല ഓളും മുങ്ങിയെക്കണ്.പടച്ചോനെ പുലിവാലായ ഓൻ ഇനി പറഞ്ഞപോലെ ചെയ്യോ.എന്താണെങ്കിലും വരുന്നിടത്തു വെച്ച് കാണാം.പതിവ് പോലെ പിറ്റേ ദിവസവും കോളേജിൽ എത്തി. ഇന്ന് പതിവില്ലാതെ ഭാവി ചെയർമാനെ സ്വീകരിക്കാൻ ഓള് ഗെയ്റ്റിന് മുമ്പിൽ തന്നെ നിപ്പുണ്ടുണ്ടായിരുന്നു. എന്നെ കണ്ടതും ഓള് ആദ്യം ഒന്ന് ചിരിച്ചു. എന്റെ വണ്ടിക്ക് നേരെ കൈ കാണിച്ചു. ഞാൻ വണ്ടി നിർത്തി എന്താ കാര്യം അന്വേഷിച്ചു.  


*#തുടരും*



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_5*



എന്നെ കണ്ടതും ഓള് ആദ്യം ഒന്ന് ചിരിച്ചു.എന്റെ വണ്ടിക്കു നേരെ കൈ നീട്ടി. ഞാൻ വണ്ടി നിർത്തി..... 


ഉം... എന്താ.... 


താൻ ഇന്നലെ അവനോട് എന്താ പറഞ്ഞത്... 


ഹോ പെണ്ണ് രാവിലെ തന്നെ കലിപ്പ് മൂടിലാണല്ലോ. ചിരിച്ച് വരുന്നത് കണ്ടപ്പോ വിചാരിച്ചു ഒരു താങ്ക്സ് എങ്ങാനും പറയാൻ വരുവായിരിക്കും എന്ന്.... 


എന്താ ഞാൻ പറഞ്ഞത്.എനിക്ക് ഓർമ്മയില്ല.... 


എന്ന എനിക്ക് ഓർമ്മയുണ്ട്. താൻ എന്താ എന്നെ കെട്ടാൻ പോണ ചെക്കനാക്കെ വെച്ച് കാച്ചിയെന്നല്ലോ. അത് താൻ മാത്രം വിചാരിച്ചാൽ മതിയോ. 


അയ്യോ എന്റെ പൊന്നെ. ഞാൻ അപ്പോ ഒരു  രസത്തിന് വേണ്ടി പറഞ്ഞതല്ലേ. തന്നെ രക്ഷിക്കാൻ വേണ്ടി... 


ഹാഹാ അതിന്... 


ഇപ്പോ ഞാൻ പറഞ്ഞതായോ കുറ്റം. ഞാൻ അപ്പോ ആ വഴിക്ക് വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു.അവന്റെ കയ്യിൽ നിന്നും രക്ഷിച്ചതും പോരാ ഇപ്പോ വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നു. തന്നെ രക്ഷിച്ച എന്നെ വേണം തല്ലാൻ...


ആ അത് അധികം താമസിയാതെ അവന്റെ കയ്യിൽ നിന്നും കിട്ടും.... 


ഓ പിന്നെ.. ഞാൻ ചെയർമാൻ ആയാൽ അവന് എന്നെ തൊടാൻ പറ്റില്ല.. 


ഹാ മോൻ ചെയർമാൻ ആയത് തന്നെ. താൻ വേണങ്കിൽ ഹനുമാനാവും അതിന് ഒരു വാലിന്റെ കുറവ് കൂടെഉള്ളൂ... 


എന്റെ പടച്ചോനെ ഏത് സമയത്താണാവോ എനിക്ക് ആ വഴി പോകാൻ തോന്നിയത്. 


തന്നെ അവന്റെ കയ്യിൽ നിന്ന് രക്ഷിച്ചതും പോരാ. പിന്നെ ഹനുമാൻ എന്ന് വിളിയും ബാക്കി... 


എന്ന മോൻ ഒരു കാര്യം ചെയ്യ്.ഒരു വട്ടം ഒരാളിൽ നിന്ന് രക്ഷിച്ചെന്ന് കരുതി. എന്നെ ജീവിതകാലം മുഴുവൻ തനിക്ക് എന്നെ സഹിച്ചു കൂടെ കൂട്ടാൻ പറ്റോ.... 


ഹേ എന്ത്... ഒന്നുകൂടി പറഞ്ഞേ കേട്ടില്ല.... 


അല്ല....തനിക്ക് ജീവിതകാലം മുഴുവൻ എന്നെ സഹിക്കാൻ പറ്റോന്ന്... 


അത് പിന്നെ.... 


സഹിക്കാൻ പറ്റുമെങ്കിൽ മോൻ വണ്ടി എടുക്ക് എന്നിട്ട് എന്നെയും കൂട്ടി അവന്റെ മുന്നിലൂടെ ആ കോളേജിൽ കൊണ്ടയി ആക്ക്... 


അല്ല താൻ കാര്യമായി തന്നെ പറയുന്നതാണോ... 


അല്ല തമാശക്ക്. ദാ അവൻ അവിടെ നിക്കുന്നുണ്ട്.... 


അത്രയ്ക്കും വേണോ.... 


താൻ എന്താ പൊട്ടനാണോ ഇതുവരെ ഞാൻ പറഞ്ഞതൊന്നും തനിക്ക് മനസ്സിലായില്ലേ. ഇതിലും കൂടുതൽ എനിക്ക് തന്നെ ഇഷ്ടമാണെന്ന് പറയാൻ എനിക്ക് അറിയില്ല.... 


മോനെ മനസ്സിൽ ലഡ്ഡു പൊട്ടി. വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്നപോലെ ആയി... 


അങ്ങനെ അവളെയും ബാക്കിൽ ഇരുത്തി ആ കോളേജ് മൊത്തം ഒന്ന് കറങ്ങി. എല്ലാവരും അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു ഒരുപാട് പേര് വളക്കാൻ നോക്കിയിട്ടും അവൾ വീണില്ല. അന്ന് തൊട്ട് പിന്നീട് അങ്ങോട്ട്‌ പ്രണയ ദിനങ്ങളായിരുന്നു. പിറ്റേ ദിവസം ഞങ്ങൾക്ക് ഇലക്ഷനായിരുന്നു അന്നായിരുന്നു അവളെക്കൊണ്ട് എന്നെ ഇഷ്ട്ടമാണെന്ന് പറയിപ്പിക്കും എന്ന് അഫസലിനോട് പറഞ്ഞിരുന്നത്. പറഞ്ഞത് പോലെ എല്ലാവരുടെയും മുന്നിൽ വെച്ച് അവൾ അത് എന്നോട് പറഞ്ഞു.ഇലക്ഷൻ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ ഞാൻ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 


ഹോ നിങ്ങളോട് സംസാരിച്ചിരുന്ന് നേരം വെളുത്തത് അറിഞ്ഞില്ല ബാക്കി പിന്നെ പറയാട്ടോ. കുറച്ച് നിങ്ങളോട് തുറന്ന് പറഞ്ഞപ്പോൾ മനസ്സിന് എന്തോ വല്ലാത്ത സുഖം.


അവൾക്ക് ഞാൻ പെണ്ണ് കാണാൻ പോയ വീട്ടിൽ എന്താ കാര്യം എന്ന് ആദ്യം അന്വേഷിക്കണം. ഇനി അത് അവളുടെ കൂട്ടുകാരി എങ്ങാനും ആവോ. എന്തായാലും അത് കണ്ടുപിച്ചിട്ടെ ബാക്കി കാര്യം....


ഡാ അജു വാതിൽ തുറക്ക് നേരം ഒരുപാടായി നിന്നെ ദാ ഉപ്പ വിളിക്കുന്നു... 


ഹോ രാവിലെ തന്നെ ഇങ്ങേരിക്ക് എന്താ. ഇനി ഏത് പെണ്ണിനെ കാണാൻ പൂവൻ വേണ്ടിയാണാവോ.... 


ആള് എന്റെ ഉപ്പയാനാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല മഹാ തരികിടയാ....


ദാ വരുന്നു ഉമ്മാ. വാതിൽ തല്ലി പൊളിക്കണ്ട.... 


എന്തിനാ ഉപ്പാ ഇങ്ങള് വിളിച്ചത്....


എന്താ നിന്റെ തീരുമാനം. ഞാൻ അവരോട് എന്താ പറയേണ്ടത്...


അത് ഉപ്പാ തീരുമാനിക്കാൻ ഒന്നൂല്ലാ. അവളെ കൊണ്ട് ഇക്കാനെ കെട്ടിക്കും.... 


ടീ പാത്തു നീ നിന്റെ കാര്യം നോക്ക്. അവളെ കെട്ടണോ വേണ്ടെന്ന് ഞാൻ തീരുമാനിച്ചോണ്ട് വെറുതെ വെറും വയറ്റിൽ എന്റെ കയ്യിൽ നിന്നും ചീത്ത കേൾക്കണ്ട... 


ഹോ വെറുതല്ല ഇവിടെ അത്തറിന്റെ മണം പോയി പല്ല് തേക്ക് ഇക്കാ മസലും പിടിച്ച് നിക്കാതെ... 


ഉപ്പാന്റെ പൊന്നുമോൾക്ക് എന്റെ കയ്യിൽ നിന്നും കിട്ടും മിണ്ടാതെ ഒരു ഭാഗത്ത്‌ നിക്കാൻ പറഞ്ഞോ... 


ഡാ നീ അവളോട്‌ തല്ല് കൂടാൻ നിൽക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറ... 


ഹോ ഞാൻ പറയാം പക്ഷെ എനിക്ക് കുറച്ച് സമയം തരണം....


എന്ന ശെരി ഉപ്പാന്റെ മോൻക്ക് ഇന്ന് വൈകുന്നേരം വരെ സമയം തരാം നല്ലപോലെ ഇരുന്ന് ആലിച്ചക്ക്....


ഹോ ഉപ്പാടെ പൊന്നു മോൻ... 


ടീ നീ നിന്റെ കാര്യം നോക്കി കോളേജിൽ പോകാൻ നോക്ക്... 


അങ്ങനെ സമയം ഒന്നും പറയാൻ പറ്റില്ല ഞാൻ പറയാം... 


ഹാ അപ്പോഴേക്കും അവളെ വേറെ ആമ്പിള്ളേര് കെട്ടികൊണ്ടുപോകും.... 


അത് കാര്യം തന്നെ അവർക്ക് വേറെ ചെക്കനെ കിട്ടാഞ്ഞിട്ടൊന്നുമല്ല..


ഉപ്പാ ഇവള് എന്റെ കയ്യിൽ നിന്നും എന്തെങ്കിലും വാങ്ങിക്കും.... 


എന്ന വേഗം താ അതും വാങ്ങി ഞാൻ പോട്ടെ... 


രാവിലെ തന്നെ ഇവൾ തല്ല് കൂടാൻ വന്നിരിക്കാ.ഇനി ഇവിടെ നിന്നാൽ ശെരിയാവൂല്ല.അതും പറഞ്ഞ് ഞാൻ അവിടെ നിന്നും സ്ഥലം കാലിയാക്കി.ഗൾഫിൽ നിന്നും വന്നിട്ട് ആരെയും ശെരിക്ക് കാണാൻ പറ്റിയില്ല ടൗണിൽ ഒന്ന് പോണം. ആ പഴയ കളിക്കൂട്ടുകാരൻ അഫ്സലിനെ ഒന്ന് കണ്ട് കാര്യങ്ങളെല്ലാം അവനോട് തുറന്ന് പറയണം. അവൻ ഒരു വഴി പറഞ്ഞു തരാതിരിക്കില്ല.അങ്ങനെ എന്റെ ചോദ്യത്തിന് ഒരു ഉത്തരം തേടി അവന്റെ അടുത്തേക്ക് ചെന്നു.ടൗണിൽ ചെന്ന് അവനെ വിളിക്കാൻ വേണ്ടി ഫോൺ അടുത്തപ്പോഴാണ് ഒരു മെസേജ് കണ്ടത്.ഞാൻ അത് എടുത്തു നോക്കി.അത് ഹാജറയുടേതായിരുന്നു. (നാസാറിക്കന്റെ മോള് മനസ്സിലായില്ലേ ഗൾഫിലുള്ള മ്മടെ സുഹൃത്ത്‌ )

ഞാൻ മെസേജ് തുറന്നു... 


ഗുഡ് മോണിംഗ്... 


എന്തായാലും ആദ്യമായി മെസേജ് അയച്ചതല്ലേ എന്ന തിരിച്ചും പറയാം എന്ന് കരുതി മറുപടി കൊടുത്തു.... 


ദാ വീണ്ടും മെസേജ്... 


സുഖമാണോ... 


പിന്നെ രണ്ട് ദിവസമായി നല്ല സുഖമല്ലേ.. അത് ഞാൻ അവളോട്‌ പറഞ്ഞതല്ലാട്ടോ എന്റെ മനസ്സിൽ പറഞ്ഞതാണ്... 


ഹോ അങ്ങനെ പോണു... 


ഇക്കാ ഇനി എന്ന തിരിച്ചു പോണത്... 


ഹേയ് ഇതിക്കെ ഇവൾക്ക് അറിഞ്ഞിട്ടെന്താ കാര്യം... 


രണ്ട് മൂന്ന് മാസം കാണും...എന്താ ചോദിച്ചത്... 


ഒന്നൂല്ലാ പോകുമ്പോൾ എന്റെ ഉപ്പാക്ക് കുറച്ച് സാധനങ്ങൾ തന്ന് വിടാനായിരുന്നു.. 


ആ അപ്പോ അതാണ്‌ കാര്യം... 


അതിനെന്താ പോകുമ്പോൾ ഞാൻ അറിയിക്കാം... 


ഉം... 


ഒരു കാര്യം കൂടി ചോദിച്ചോട്ടെ... 


ഇനിയെന്താണാവോ... 


ആ ചോദിക്ക്... 


ചോദിക്കട്ടെ... 


ചുമ്മാ ചോദിക്കാടോ..   


ഇക്കാന്റെ കല്യാണം കഴിഞ്ഞതാണോ.... 


അത് നല്ല ചോദ്യം. എനിക്ക് ഇഷ്ട്ടായി.ചോദിച്ചതിൽ അത്ഭുതപെടാൻ ഒന്നൂല്ലാ എന്നെ പോലെ ഒരു മൊഞ്ചനെ കണ്ടാൽ ഏത് പെൺകുട്ടിയും ചോദിക്കും... 


ഹോ എന്താ ഉത്തരം ഇല്ലാത്തത്. ഇതിന് ഇത്രക്കും ആലോചിക്കാനുണ്ടോ. അതോ ഞാൻ ചോദിച്ചത് ഇഷ്ട്ടായില്ലെ... 


ഹേയ് അതൊന്നുമല്ല. ഇതുവരെ കഴിഞ്ഞിട്ടില്ല... 


അപ്പോഴേക്കും അടുത്ത ചോദ്യം റെഡിയായി... 


അതെന്താ ഇത്രയായിട്ടും കല്യാണം കഴിക്കാത്തത്.ഇനി വല്ല ലൈനും ഉണ്ടോ 


പടച്ചോനെ ഇതിന് ഞാൻ എന്ത് ഉത്തരാ കൊടുക്കാ...


എന്താ അജുക്കാ ഇങ്ങള് ആലോചിക്കുന്നത്. ഇനി നിങ്ങക്ക് വല്ല ലൈനും ഉണ്ടോ... 


ഇവള് വിടുന്ന ലക്ഷണം ഇല്ലല്ലോ. ഇവൾക്ക് അറിയില്ലല്ലോ ഒരു നല്ല തേപ്പിന്റെ ഉടമസ്ഥനാണ് ഞാനെന്ന്. എന്തായാലും ഇവൾ അറിയണ്ട. ഞാൻ മറുപടി കൊടുത്തു... 


ഇല്ല...കല്യാണം കഴിക്കണം എന്ന് തോന്നിയില്ല. 


പിന്നീട് അങ്ങോട്ട്‌ അവളുടെ ചോദ്യങ്ങൾക്കെല്ലാം നുണകളുടെ പെരുമഴയായിരുന്നു.അങ്ങനെ അവളോട്‌ ഉള്ള നുണയെല്ലാം പറഞ്ഞ് തലയൂരി. അതിനിടയിൽ വന്ന കാര്യം മറന്നു.അഫ്സലിനെ വിളിച്ച് അവന്റെ അടുത്തേക്ക് പോയി. വിശേഷങ്ങളെല്ലാം പറഞ്ഞ് പെണ്ണ് കാണൽ കഥ വിസ്തരിച്ചു പറഞ്ഞ് കൊടുത്തു.അതെല്ലാം കേട്ട് ആ പഹയൻ ഒടുക്കത്തെ ചിരി.. 


കൊല്ലങ്ങൾക്ക് ശേഷം തന്റെ കാമുകിയെ കണ്ട സമയം കൊള്ളാം.... 


ടാ പഹയാ നിന്റെ ഒടുക്കത്തെ ചിരി ഒന്ന് നിർത്ത്‌... 


അല്ല നിന്റെ അപ്പോഴത്തെ അവസ്ഥ ഓർത്ത്‌ ചിരിച്ചതാ. എന്നിട്ട് അവൾ നിന്നെ കണ്ടില്ലേ... 


പിന്നെ കാണാതിരിക്കാൻ അവൾ കണ്ണ് കാണാത്തവൾഒന്നുമല്ല... 


അവൾ നിന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ലേ...


പിന്നെ എന്നെ കണ്ടിട്ട് അറിഞ്ഞ ഭാവം കാണിച്ചില്ല... 


അപ്പോ നിനക്ക് അവളോട്‌ സംസാരിക്കാർന്നില്ലേ... 


പിന്നെ അവളെയല്ലേ ഞാൻ പെണ്ണ് കാണാൻ പോയത് സംസാരിക്കാൻ.... 


എന്തായാലും നിന്റെ പെണ്ണ് കാണൽ കൊള്ളാം.... 


അവൾ എങ്ങനെയാ അവിടെ എത്തിയത്. 


അതൊക്കെ നമ്മുക്ക് അന്വേഷിച്ചു കണ്ടുപിടിക്കാം.... 


നീ കാരണമാണ് ഇതൊക്കെ ഉണ്ടായത് നീ തന്നെ അതിന് ഒരു തീരുമാനം കണ്ടോ.... 


അത് ശെരി അന്ന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി നിന്നോട് ആരെങ്കിലും അതിലേക്ക് അടുത്ത് ചാടാൻ പറഞ്ഞോ.... 


അത് ശെരി.. ഇപ്പോ അങ്ങനെ ആയോ.... 


#തുടരും



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_6*



അത് ശെരി ഞാൻ അങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി നിന്നോടാരാ അതിലേക്ക് എടുത്ത്‌ ചാടാൻ പറഞ്ഞത്... 


ഹാ ഇപ്പോ അങ്ങനെയായോ.... 


അല്ല അജു അവൾ എന്തിനാ പോയത് നിന്നെ വിട്ട്.അതൊക്കെ കഴിഞ്ഞ് നീ പെട്ടന്നല്ലേ ഗൾഫിൽ പോയത് പിന്നെ അതിനെ കുറിച്ച് നിന്നോട് ചോദിക്കാൻ പറ്റിയില്ല..   


കോളേജിൽ നിന്ന് പഠിപ്പ് കഴിഞ്ഞ്  അവൾക്ക് ഡോക്ടർ ആവാൻ പഠിക്കാൻ  വേണ്ടി ബാംഗ്ലൂരിൽ പഠിക്കാൻ ആഗ്രഹം എന്ന് പറഞ്ഞു. ഞാൻ അതിന് എതിര് നിന്നില്ല. അവൾ പഠിക്കാൻ ബാംഗ്ലൂരിൽ പോയി. വളരെ സങ്കടത്തോടെയും വിഷമത്തോടെയും ആയിരുന്നു അന്ന് അവൾ പോയത്. പോകുമ്പോൾ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ഞാൻ ബാംഗ്ലൂരിൽ നിന്നും വരുന്നത് വരെ എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന്. എല്ലാ ദിവസവും രണ്ടും മൂന്നും വട്ടം വിളിക്കും എന്നും കാണണം എന്ന് പറഞ്ഞ് വാശിപിടിക്കും. അങ്ങനെ ഒരു വർഷം കഴിഞ്ഞു. പിന്നീട് വിളിയുടെ എണ്ണം കുറഞ്ഞു.വിളിച്ചാൽ തന്നെ അഞ്ചോ പത്തോ മിനിറ്റ് സംസാരിക്കും തിരക്കാണെന്നും പഠിക്കാനുണ്ടെന്നും പറഞ്ഞ് ഫോൺ വേഗം വെക്കും. ഞാൻ അതും വിശ്വസിച്ച്‌ ഇരിന്നു. ഡോക്ടർ ആവാൻ പഠിക്കുന്ന കുട്ടിയല്ലെ അവൾക്ക് അതിന്റേതായ തിരക്ക് കാണും എന്ന് കരുതി.  അതിനിടയിൽ അവൾ നാട്ടിൽ ഞാൻ അറിയാതെ വന്ന് പോയി.പിന്നീട് ഞാൻ ഫോൺ വിളിച്ചാൽ എടുക്കാതെ ആയി.ഒരു ദിവസം അവളെ കാണാൻ വേണ്ടി  ബാംഗ്ലൂരിലേക്ക് പോയി.അവളെയും അന്വേഷിച്ചു കോളേജിൽ എത്തിയപ്പോൾ അവളുടെ കൂട്ടുകാരികൾ അവൾ നാട്ടിലേക്ക് പോയി എന്ന് കള്ളം പറഞ്ഞു. ദിവസങ്ങൾ ഒരുപാട് കഴിഞ്ഞു. ഒരു ദിവസ്സം അവൾ എനിക്ക് വീണ്ടും വിളിച്ചു.... 


അജുക്ക... 


എനിക്ക് അവളുടെ ശംബ്ദം കേട്ടപ്പോൾ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.ഇടറിയ ശംബ്ദത്തോടെ ഞാൻ ചോദിച്ചു.. 

.

എന്താ നിനക്ക് പറ്റിയത്. നീ ഇത്ര ദിവസം എവിടെയായിരുന്നു. ഞാൻ വിളിച്ചാൽ എന്താ ഇത്ര ദിവസം ഫോൺ എടുക്കാഞ്ഞത്... 


അജുക്ക ഇത്ര നാളും ഞാൻ വീട്ടിൽ ആയിരുന്നു. നമ്മുടെ ബന്ധം വീട്ടുകാർ അറിഞ്ഞു. എന്നെ പിന്നീട് കോളേജിൽ വിട്ടിരുന്നില്ല അതിനിടയിൽ എന്റെ വിവാഹം ഉറപ്പിക്കാൻ പൂവാണെന്നും പറഞ്ഞ് എന്നെ ഭീക്ഷിണിപ്പെടുത്തി. ഇല്ല എനിക്ക് പഠിക്കണം എന്ന് പറഞ്ഞ് ഞാൻ വാശിപിടിച്ചു. പിന്നീട് ഇക്കാനെ മറക്കണം എന്നാൽ എന്നെ പഠിക്കാൻ വിടാം എന്ന് പറഞ്ഞു. അവരുടെ നിർബന്ധത്തിന് വഴങ്ങി എനിക്ക് സമ്മതിക്കേണ്ടി വന്നു. എനിക്ക് പഠിക്കണം ഇക്കാ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ഡോക്ടർ ആവുക എന്നത്.എന്നിട്ട് പാവപ്പെട്ടവരെയും മാറാരോഗം വന്ന് ചികിൽസിക്കാൻ പൈസ ഇല്ലാത്തവരെ എനിക്ക് സഹായിക്കണം....


അന്ന് അവളുടെ ആഗ്രഹം കേട്ടിട്ട് എനിക്ക് അവളോട്‌ ബഹുമാനം തോന്നി. വളരെ വേദനയോടെ അവളുടെ ആഗ്രഹത്തിന് ഞാനും കൂടെ നിന്നു.... 


അജുക്ക എനിക്ക് ഇങ്ങളെ മറക്കാൻ  ആവില്ല.ഞാൻ എന്താ ചെയ്യേണ്ടത്.എനിക്ക് ഇക്കാനെയും വേണം എന്റെ വീട്ടുകാരും വേണം....


നീ വിഷമിക്കണ്ട നിന്റെ ആഗ്രഹം അത് നടക്കണം. എനിക്ക് എന്റെ ഇഷ്ട്ടങ്ങളെക്കാളും ആഗ്രഹങ്ങളെക്കാളും വലുത് നിന്റെ ആഗ്രഹങ്ങളാണ് അതിന് വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്.നിന്റെ സന്തോഷം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നീ എല്ലാം ഉപേക്ഷിച്ച്‌ എന്റെ കൂടെ പോന്നാൽ നിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടന്നെന്നു വരില്ല. പിന്നീടൊരിക്കൽ തിരിഞ്ഞു നോക്കിയാൽ ഏറ്റവും കൂടുതൽ ഭാരം നഷ്ട്ടത്തിന്റെ തുലാസിനായിരിക്കും. അതുകൊണ്ട് നമ്മുക്ക് പിരിയാം.... 


ടാ അഫ്സലെ ബാക്കി പിന്നെ പറയാം.ഹോ സിനിമാ കഥ കേൾക്കും പോലെ സുഹിച്ചിരുന്ന് കേൾക്കാലെ.നീ ആദ്യം പോയി അവൾ എങ്ങനെ അവിടെ എത്തി എന്ന് കണ്ട് പിടിക്ക്. എനിക്ക് എന്തായാലും ആ വഴിക്ക് പോകാൻ പറ്റില്ല... 


അല്ലടാ അജു അത് മുഴുവൻ കേട്ടിട്ട് പോരേ കണ്ടുപിടുത്തം...


നീ ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്... 


അല്ലടാ അവളെ ഞാൻ എവിടെ പോയി തപ്പും.... 


വാ നമ്മുക്ക് പോയി തപ്പാം.പക്ഷെ എന്നെ ആരും കാണാതിരുന്നാൽ മതി...


എന്നാ നീ വരണ്ട. ഞാൻ ഒരു പാകിസ്ഥാൻ ചാരനെ പോലെ പോയി എല്ലാ രഹസ്യങ്ങളും കണ്ട് പിടിച്ചിട്ടു വരാം... 


ഉം... ശെരി.... 


അതും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു.സമയം ഒരുപാട് ആയത് കൊണ്ട് ഞാൻ നേരെ വീട്ടിലേക്ക് പോയി.അവിടെ എന്നെയും കാത്ത് എന്നെ ഇപ്പോ പിടിച്ച് കെട്ടിക്കും എന്ന് പറഞ്ഞ് നടക്കുന്ന മ്മടെ പുന്നാര പെങ്ങളും. ഞാൻ പിടിച്ച മുയലിന് നാല് കൊമ്പാണ് എന്ന് പറഞ്ഞ് പുന്നാര ഉപ്പയും ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ എന്ന് പറഞ്ഞ് പുന്നാര ഉമ്മയും ഇരിപ്പുണ്ട് ഉമ്മറത്ത്. ഞാൻ അറിയാത്തപോലെ നേരെ അകത്തേക്ക് നടന്നു.... 


നിക്കട അവിടെ... അത് മ്മടെ ഉപ്പയായിരുന്നു.ഞാൻ തിരിഞ്ഞു നോക്കി....


എന്താടാ നിനക്ക് ഞങ്ങൾ ഇവിടെ ഇരിക്കുന്നത് കാണാനില്ലേ... 


പിന്നെ കാണാതിരിക്കാൻ ഞാൻ കണ്ണ് പൊട്ടനാണോ... 


ഹും എന്നിട്ടാണോ പെണ്ണ് കാണാൻ പോയിട്ട് പെണ്ണിന്റെ മുഖത്ത്‌ പോലും നോക്കാതെ പോന്നത്... 


ആ കമന്റ് മ്മടെ പുന്നാര പെങ്ങളുടേതായിരുന്നു.ഞാൻ അവളെ ഒന്ന് നോക്കി....


ന്റെ ഇക്കോ ഇങ്ങള് എന്നെ ഇങ്ങനെ നോക്കി കൊല്ലണ്ട. എന്താ ഞാൻ പറഞ്ഞത് ശെരിയല്ലേ... 


അവളുടെ സംസാരം കേട്ടിട്ടാണെന്നു തോന്നുന്നു. ഉപ്പയുടെയും ഉമ്മയുടെയും മുഖത്ത് ഒരു പരിഹാസ ചിരി പടർന്നിരുന്നു.അതുകൂടി കണ്ടപ്പോൾ എനിക്ക് കൂടുതൽ ദേഷ്യം വന്നു. ഞാൻ തിരിഞ്ഞു റൂമിലേക്കു നടന്നു. വീണ്ടും പിന്നിൽ നിന്നും ഒരു പിൻ വിളി കേട്ടു. ഇപ്രാവശ്യം ഉമ്മയുടേതായിരുന്നു.... 


ഇനി എന്താ ഉമ്മാ ഇങ്ങൾക്ക് പറയാനുള്ളത്... 


എന്താ നിന്റെ തീരുമാനം.... 


എന്ത് തീരുമാനം... 


നീ ഇപ്പോ അടുത്തൊന്നും  പെണ്ണ് കെട്ടാൻ ഉദ്ദേശിക്കുന്നില്ലെ. ഞങ്ങൾ അവരോട് എന്താ പറയേണ്ടത്.... 


ഇങ്ങളെ കൊണ്ട് വല്ലാത്ത ഇടങ്ങേറായല്ലോ.... 


നീ എന്താ ഈ കല്യാണത്തിന് സമ്മതിക്കാത്തത് ഇനി നിനക്ക് വേറെ ആരെങ്കിലോടും ഇഷ്ട്ടം ഉണ്ടോ ഞങ്ങളോട് തുറന്ന് പറ.... 


അത് കേട്ടതും അപ്പുറത്ത് നിന്നും ഒരു ചിരി പടർന്നു....


എന്റെ ഉമ്മാ പൂച്ച ഒരു വട്ടം ചൂട് വെള്ളത്തിൽ വീണാൽ പിന്നെ പച്ച വെള്ളം കണ്ടാലും പേടിക്കും... 


ടീ പാത്തു നീ മിണ്ടാതെ പോകുന്നുണ്ടോ. രാവിലെ മുതൽ തുടങ്ങിയതാ നീ എന്റെ കയ്യിൽ നിന്നും വേടിക്കും.... 


അല്ല പാത്തു നീ എന്താ ഉദ്ദേശിച്ചത് ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല.... 


അവൾ ഒന്നും ഉദ്ദേശിച്ചില്ല...


എന്ന അവളെ വല്ല ആമ്പിള്ളേരും കെട്ടിക്കോട്ടെ. നീ ഇങ്ങനെ പെണ്ണും കെട്ടാതെ നടന്നോ. ഇനി ഞങ്ങളാരും നിന്റെ പിന്നാലെ വരില്ല കല്യാണം കഴിക്കാൻ പറഞ്ഞ്...  


ഹാ അതാണ്‌ നല്ലത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നുമ്പോൾ ഞാൻ പറയാം..   


അപ്പോ ഞങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ നടത്തിതരാം...


ഇങ്ങളൊന്നും അത്ര പെട്ടന്ന് മരിക്കൂല്ലാ. എന്റെ വിവാഹം കഴിഞ്ഞ് എനിക്ക് ഒരു കുട്ടിയൊക്കെ ഉണ്ടായി അതിനെ മടിയിലിരുത്തി ലാളിച്ചിട്ടേ നിങ്ങളൊക്കെ മരിക്കൂ.... 


ഇങ്ങനൊക്കെ നടന്നാൽ മതിയായിരുന്നു... 


എനിക്ക് തോന്നുന്നില്ല. ഇതൊന്നും കാണാൻ ഞാൻ പോലും ഉണ്ടാവോ എന്നറിയില്ല എന്റെ ഉമ്മാ... 


ന്റെ പടച്ചോനെ ഇവള് എനിക്ക് പണി തരാൻ മാത്രം രാവിലെ മുതൽ നടക്കാണല്ലോ.ഇവൾ രണ്ടും കല്പിച്ചിട്ടുള്ള നടപ്പാണല്ലോ...


എന്റെ ഇക്കോ ഇങ്ങള് എങ്ങനെ തല കുത്തി മറഞ്ഞാലും ഇക്കാനെ കൊണ്ട് പെണ്ണ് കെട്ടിച്ചിട്ടേ ഞാൻ അടങ്ങൂ... 


എന്റെ ഉമ്മാ ഇങ്ങള് ഉപ്പാനോട് പറഞ്ഞ് ഈ സാധനത്തെ എത്രയും പെട്ടന്ന് കെട്ടിച്ചു വിടാൻ നോക്ക് പോത്തു പോലെ വളർന്നു ഇപ്പോഴും ഉമ്മാടെ സാരിത്തുമ്പും പിടിച്ച് നടക്കാ... 


അതിന് ന്റെ ഇക്കാ വാങ്ങി വെച്ച വെള്ളം അങ്ങോട്ട്‌ കളഞ്ഞേക്ക്. ഇക്കാടെ വിവാഹം കഴിയാതെ എന്നെ ഇവിടുന്ന് കെട്ടിക്കാൻ നോക്കണ്ട മോനെ.... 


ഇങ്ങള് ആങ്ങളയും പെങ്ങളും കല്യാണം കഴിക്കാതെ വീട്ടിൽ തന്നെ ഇരുന്നോ.... 


അതും പറഞ്ഞ് ഉപ്പാ വീട്ടിൽ നിന്നും പുറത്തേക്ക് പോയി. ഞാൻ എന്റെ റൂമിലേക്കും. വീണ്ടും ആ പഴയ ഓർമ്മകളെ തട്ടിയെടുത്തപ്പോൾ അവളെ കാണാൻ എന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. അവൾ പറഞ്ഞപോലെ വലിയ ഡോക്ടറായി പാവപ്പെട്ടവരെ സഹായിച്ചും അവൾ ആശിച്ച ജീവിതം അവൾക്ക് കിട്ടിയോ എന്നറിയാൻ.അങ്ങനെ ഓരോന്നും ആലോചിച്ചു കിടക്കുന്നതിനിടയിലാണ് ഫോൺ റിങ് ചെയ്തത്... 


#തുടരും



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_7*



അങ്ങനെ ഓരോന്നും ആലോചിച്ച്‌ കിടക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്. അത് അഫ്സൽ ആയിരുന്നു. ഞാൻ ഫോൺ എടുത്തു. 


ഹലോ... എന്താടാ... 


ആ പഹയൻ ഞാൻ ഫോൺ എടുത്തതും ചിരിക്കാൻ തുടങ്ങി... 


എന്തിനാടാ നീ ഇളിക്കുന്നത്.... 


അവൻ നിർത്താതെ ചിരി തുടർന്നു 


ടാ അഫ്സലെ എനിക്ക് ദേഷ്യം വരുന്നുണ്ട് നീ കാര്യം പറയുന്നുണ്ടോ... 


നിന്റെ തേപ്പു കഥ കേൾക്കാൻ വിളിച്ചതാ... 


ടാ ദുഷ്ട്ട ഇതിനാണോ നീ ഇത്രയും നേരം ഇളിച്ചത്.... 


നീ ബാക്കി കൂടി പറ. എന്നിട്ട് ഞാൻ പറയാം. ഇന്ന് ഞാൻ ചിരിച്ച് ചിരിച്ച് ചാവും.... 


നീ കാര്യം പറയുന്നുണ്ടോ.എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ. 


ഹാ നീ പറയടാ അജു.... 


പണ്ടാരം.ഇവനെ കൊണ്ട് ഞാൻ തോറ്റല്ലോ... 


അല്ല അവൾ ഡോക്ടർ ആവാൻ പഠിക്കാൻ പോയിട്ട് എന്തുണ്ടായി അത് പറ.... 


ഉം... പിന്നീട് കുറച്ച് നാളത്തേക്ക് അവളുടെ ഒരു വിവരവും ഉണ്ടായില്ല. എങ്കിലും ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവളെ മറക്കാനോ കാണാതിരിക്കാനോ എനിക്ക് കഴിഞ്ഞില്ല. ഞാൻ അവളെ ഒരുപാട് വട്ടം വിളിച്ചു അവളുടെ നമ്പർ നിലവിലില്ല എന്നായിരുന്നു മറുപടി.അവൾ നമ്പർ മാറ്റിയിരുന്നു. ദിവസ്സങ്ങളും മാസങ്ങളും കഴിഞ്ഞു. ഒരു ദിവസം അവളുടെ കൂട്ടുകാരിയെ കാണാൻ ഇടയായി... 


എന്നിട്ട് പറ മോനെ ബാക്കി എന്തുണ്ടായി... 


നീ സമാധാനിക്ക് ഞാൻ പറയാം. കൂട്ടുകാരിയോട് ഞാൻ അവളെ കുറിച്ച് അന്വേഷിച്ചു.അപ്പോളാണ് അവളുടെ വിവാഹം കഴിഞ്ഞ കാര്യം ഞാൻ അറിഞ്ഞത്. അവൾക്ക് എന്നെക്കാളും വലിയ ഗൾഫ്കാരനെ കിട്ടിയപ്പോൾ അവനെ വിവാഹം ചെയ്തു.അപ്പോഴാണ് അന്ന് എന്നെ ഒഴിവാക്കാൻ കള്ളം പറഞ്ഞതാണെന്ന് മനസ്സിലായത്.... 


എന്നിട്ട് നീ എന്ത് ചെയ്തു... 


ഞാൻ എന്ത് ചെയ്യാൻ. അതോടെ ആ അധ്യായം ക്ലോസ്സ് ചെയ്തു. അതിനുശേഷം ഞാൻ കാണുന്നത് ആ പെണ്ണ് കാണാൻ പോയ അന്നായിരുന്നു... 


ഇനി അതിന് ശേഷമുള്ള കഥ ഞാൻ പറഞ്ഞ് തരാം... 


എന്ത് കഥ.... 


വഴിയേ പറയാം... എന്തായാലും നീ ആ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞോ... 


ഹേയ് അതൊന്നും നടക്കൂലാ.... 


അജു. നീ ഞാൻ പറയുന്നത് കേൾക്ക്.... 


ഇല്ല അഫ്സലെ അത് നടക്കില്ല... 


അതും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു.അപ്പോഴാണ് മ്മടെ പാത്തു വാതിൽ തല്ലി പൊളിക്കുന്ന ശബ്‌ദം കേട്ടത്... 


ഇക്കോ വാതിൽ തുറക്ക്. എനിക്ക് ഒരു കാര്യം ചോദിക്കാനാ.... 


ഇല്ല വാതിൽ തുറക്കില്ല... 


ദേ ഞാൻ വാതിൽ തല്ലി പൊളിക്കും. മര്യാദക്ക് തുറന്നോ... 


ഇല്ല പാത്തു ഞാൻ തുറക്കില്ല നിന്റെ വരവ് എന്തിനാണെന്ന് എനിക്കറിയാം. അവളെ ഞാൻ വിവാഹം കഴിക്കണം എന്ന് പറയാനല്ലേ... 


അതിനൊന്നുമല്ല ഇക്കാ വേണമെങ്കിൽ കെട്ടിയാൽ മതി വാതിൽ തുറക്ക്... 


ഹേ പിന്നെ എന്താ... 


വാതിൽ തുറക്ക്.... 


ഇല്ല അവിടെ നിന്ന് പറഞ്ഞോ ഞാൻ കേട്ടോളാ..... 


ഞാൻ പറയുവേ പിന്നെ എന്നോട് തല്ല് കൂടാൻ വരരുത്... 


ആ പറ.... 


പിന്നെ അന്ന് ഇക്കാനെ തേച്ചാ പെണ്ണുണ്ടല്ലോ.... 


എന്തിനാടി അവന്റെ റൂമിന്റെ മുന്നിൽ കിടന്ന് ഓളിടുന്നത്‌.... 


പിന്നെ ഇക്കാ വാതിൽ തുറക്കാൻ പറഞ്ഞിട്ട് തുറക്കണ്ടേ... 


അല്ല നീ ഏതോ പെൺകുട്ടിയുടെ കാര്യം പറഞ്ഞില്ലേ അത് ഏതാ പെൺകുട്ടി നല്ല കുട്ടിയാണെങ്കിൽ നമ്മുക്ക് അവന് നോക്കാടി... 


ഹാ ബെസ്റ്റ്. നല്ല കാര്യം.  


അള്ളോ ഉമ്മാ ഞാൻ വേഗം വാതിൽ തുറന്നു.


എന്തിനാടി കിടന്ന് ഓളിടുന്നത്‌...


അല്ല മോനെ ഇവള് ഏതോ പെൺകുട്ടിയുടെ കാര്യം പറഞ്ഞല്ലോ ഏതാ മോനെ ആ പെൺകുട്ടി.... 


പെൺകുട്ടിയോ ഏത് പെൺകുട്ടി.... 


അല്ല ഉമ്മാ പെൺകുട്ടി എന്നല്ലാ ഇക്കാടെ ഡ്രസ്സ് വല്ലതും തേക്കാനുണ്ടോ എന്നാ ചോദിച്ചത് ഉമ്മാ കേട്ടത് തെറ്റിയതാവും... 


ഇന്നെന്താ ഇക്കാനോട് ഇത്ര സ്നേഹം..... 


ദാ ഉമ്മാ ഇങ്ങളെ ഉപ്പാ വിളിക്കുന്നു എന്ന് തോന്നുന്നു അങ്ങോട്ട്‌ ചെല്ല്..... 


ടീ പാത്തു നിന്റെ ഉദ്ദേശം എന്താ.... 


എന്ത് ഉദ്ദേശം... 


എന്താ നിനക്ക് ചോദിക്കാനുണ്ടെന്ന് പറഞ്ഞത്.... 


ഇക്കാനെ തേച്ച ആ പെണ്ണുണ്ടല്ലോ ഓളെ വീട് എവിടെയാ.ആളെ ഒന്ന് കാണിച്ച് തരാൻ പറ്റോ.... 


എന്തിന്.... 


ഓള് കാരണമാണ് ഇക്കാ വേറെ പെണ്ണ് കെട്ടാത്തത് അല്ലെ... 


ആര് പറഞ്ഞ്.... 


പിന്നെന്താ ഇക്കാ വിവാഹത്തിന് സമ്മതിക്കാത്തത്.... 


അല്ല അനക്കെന്താ ഞാൻ പെണ്ണ് കെട്ടാത്തതിൽ ഇത്ര വിഷമം.... 


പിന്നെ എനിക്കുണ്ടാവില്ലേ. ഇക്കാനെ കൊണ്ട് പെണ്ണ് കെട്ടിച്ചിട്ട് വേണം കുറച്ച് കാലം നാത്തൂൻ പോരൊക്കെ എടുത്ത്‌ എനിക്ക് ഒരു കോന്തനെ കെട്ടാൻ... 


എന്നാ നിന്നെ നാളെ തന്നെ കെട്ടിച്ചു തരാൻ ഉപ്പാനോട് പറയാം... 


അള്ളോ വേണ്ടാ.... 


എന്നാ പിന്നെ അവിടെയെങ്ങാനും മിണ്ടാതെ ഇരുന്നോ.... 


ഹും... ഇക്കാനെ കൊണ്ട് പെണ്ണ് കെട്ടിച്ചേ മ്മള് അടങ്ങൂ.... 


എന്റെ പാത്തു നീ ഒന്ന് പോകുന്നുണ്ടോ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ..... 


ഇപ്പോ ഞാൻ പോണു.... 


ഹും നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ടാ.ഇനിയും അവളുടെ ഓർമകളിൽ ജീവിക്കുന്നത് എന്തിനാ. എന്നെ വേണ്ടെന്ന് വെച്ച് പോയതല്ലെ. ഇനിയും ഇങ്ങനെ ജീവിച്ചാൽ പോരാ. അവളുടെ മുന്നിൽ ഞാൻ തോറ്റിട്ടില്ല എന്ന് കാണിച്ച് കൊടുക്കണം.ഇതല്ലാം ആരോ എന്നോട് മന്ത്രിക്കുന്നത് പോലെ എനിക്ക് തോന്നി ഞാൻ ഞെട്ടി ഉണർന്നു.


അതൊന്നും നടക്കണ കാര്യമല്ല ചെങ്ങായി 

സ്നേഹിക്കാനും സ്വപ്നം കാണാനും പഠിപ്പിച്ച ആളെ പെട്ടെന്ന്‌ മറക്കുക എന്നത് 

അത്ര എളുപ്പമുള്ള കാര്യമല്ല. മറന്നെന്ന് മനസ്സിനെ എത്ര പറഞ്ഞ് പടിപ്പിച്ചാലും തനിച്ചിരിക്കുമ്പോൾ കൂട്ടിരിക്കാൻ അവരുടെ ഓർമ്മകൾ കൂടെ കാണും.

ഒരു മറുപടി എന്നപോലെ ഞാൻ എന്നോട് തന്നെ പറഞ്ഞു. 


അപ്പോഴാണ് പാത്തു വീണ്ടും വാതിൽ വന്ന് മുട്ടിയത്... 


ഇക്കാ ഇങ്ങളെ ദാ അഫ്‌സൽക്ക വിളിക്കുന്നു... 


ഞാൻ പുറത്തേക്ക് ചെന്നു..... 


എന്താ അഫ്സലെ... 


നീ ഒന്ന് വന്നേ നമ്മുക്ക് ഒരു സ്ഥലം വരെ പോണം. 


അവന്റെ സംസാരം കേട്ടിട്ട് എന്തോ പന്തികേട് തോന്നി ഞാൻ പെട്ടന്ന് അവനോടൊപ്പം പുറത്തേക്ക് ഇറങ്ങി. 


എന്താ അഫ്സലെ പ്രശ്നം.നീ എന്താ നേരത്തെ വിളിച്ചപ്പോൾ എന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്.... 


ആ പറയാം അതിന് മുൻപ് നിനക്ക് ഒരാളെ കാണിച്ച് തരാം... 


ആരെ...?


നീ വാ ആള് എന്റെ ഷോപ്പിൽ ഉണ്ട്... 


നിന്റെ ഷോപ്പിലോ അതാരാ.... 


കണ്ടാൽ നീ എനിക്ക് ഒരു വാക്ക് തരണം.... 


എന്ത് വാക്ക്. നീ മനസ്സിലാവുന്ന തരത്തിൽ പറ... 


നിന്റെ ആ പഴയ കാമുകിയുണ്ടല്ലോ അവൾ ഇപ്പോ എന്റെ ഷോപ്പിൽ ഉണ്ട്. 


അവളോ...അവളെന്താ അവിടെ... 


അവൾക്കറിയില്ലെന്ന് തോന്നുന്നു അത് എന്റെ ഷോപ്പാണെന്ന്.നീ വാ.... 


ഞാൻ അവിടെ വന്നിട്ട് എന്തിനാ.... 


നീ അവളോട്‌ ചോദിക്കണം അവൾ നിന്നെ ചതിച്ചത് എന്തിനാണെന്ന്... 


ഇനി അതൊക്കെ അറിഞ്ഞിട്ട് എന്താ കാര്യം അതൊക്കെ കഴിഞ്ഞ കാര്യങ്ങലല്ലേ...


എന്നാലും അറിഞ്ഞിരിക്കുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടാവും.. 


എന്ത് കാര്യം? 


അതൊക്കെയുണ്ട് നീ വാ.... 

ഞാൻ നിനക്ക് ഒരുപാട് വട്ടം വിളിച്ചു നീ ഫോൺ എടുക്കാത്ത കാരണമാണ് ഞാൻ വീട്ടിലേക്ക് വന്നത്... 


ഞങ്ങൾ അവന്റെ ഷോപ്പിൽ എത്തി. അവൻ ഷോപ്പിലേക്ക് കയറിയെങ്കിലും എനിക്ക് അവളെ നേരിൽ കാണാനുള്ള ബുന്ധിമുട്ട് കാരണം കയറാൻ മടിച്ചു പുറത്ത് നിന്നുവെങ്കിലും അവൻ നിർബന്ധിച്ചു കൂട്ടികൊണ്ടുപോയി. കുറച്ച് മാറിനിന്ന് ഞാൻ അവളെ നോക്കി. അഫ്സൽ അപ്പോഴേക്കും അവളുടെ അടുത്തേക്ക് ചെന്ന് എന്തോ അവളോട്‌ സംസാരിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം തിരിച്ചു വന്ന് എന്നോട് ഗസ്റ്റ് റൂമിൽ പോയി ഇരിക്കാൻ പറഞ്ഞ് അവൻ പോയി.പിന്നീട് ആ റൂമിലേക്ക്‌ വന്നത് അവളായിരുന്നു. കാലങ്ങൾക്കു ശേഷം അവളെ കണ്ടിട്ടും എനിക്ക് അവളോട്‌ സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല. പിന്നീട് അവൾ തുടർന്നു.... 


അജു നീ വന്നത് ആ പഴയ കാര്യങ്ങൾ

ഓർമ്മിപ്പിക്കാനാണെങ്കിൽ വേണ്ട എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല.... 


ഹോ ഇപ്പോഴും എന്റെ പേര് മറന്നിട്ടില്ല. സന്തോഷം.നീ ആ പഴയ കാര്യങ്ങൾ മറന്നെങ്കിലും എനിക്ക് അത് മറക്കാൻ കഴിഞ്ഞിട്ടില്ല. നിനക്ക് എന്നിൽ നിന്നും ഒഴിഞ്ഞു പോകണമെങ്കിൽ അത് എന്നോട് തുറന്നു പറഞ്ഞാൽ മതിയായിരുന്നു. അതിന് ഒരു നാടകത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ. ഞാൻ സന്തോഷത്തോടെ മാറി നിന്നു തരുമായിരുന്നു... 


അജു നീ എന്നെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്ക്... 


നിന്നെ മനസ്സിലാക്കാൻ അന്ന് എനിക്ക് കഴിയാതെ പോയതാണ് ഞാൻ ചെയ്ത തെറ്റ്.... 


അന്ന് എനിക്ക് നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി എന്റെ വീട്ടുകാർ നിർബന്ധിച്ചപ്പോൾ എനിക്ക് അത് അനുസരിക്കേണ്ടി വന്നു.അന്ന് നിനക്ക് എന്തുണ്ടായിരുന്നു ഒരു ജോലി ഉണ്ടായിരുന്നോ ഞാൻ നിന്റെ കൂടെ ഇറങ്ങി വന്നാൽ എന്നെ സംഭരക്ഷിക്കാനുള്ള കഴിവ് ഉണ്ടായിരുന്നോ.പിന്നെ ഞാൻ എന്ത് ധൈര്യത്തിലാ കൂടെ ഇറങ്ങി വരുന്നത്. അന്ന് ഞാൻ പ്രാക്ടിക്കലായി ചിന്തിച്ചു. 


ഹോ അപ്പോ അതാണ്‌ കാര്യം. പെണ്ണിന് അന്നും ഇന്നും വലുത് പണത്തിനോടും പൊന്നിനോടും തന്നെ പ്രണയം.... 


ഇനി കഴിഞ്ഞ് പോയ കാര്യങ്ങൾ പറഞ്ഞിട്ട് എന്താ കാര്യം.ഇപ്പോ എനിക്ക് നിന്നോട് പറയാനുള്ളത് ഇനി നീ എന്റെ ജീവിതത്തിൽ ഒരു തടസ്സമായി നിൽക്കരുത്. അന്ന് നീ പെണ്ണ് കാണാൻ വന്നില്ലെ ആ കല്യാണത്തിന് നീ സമ്മതിക്കരുത്... 


കാരണം..? 


അത് എന്റെ ഹസ്ബന്റിന്റെ വീട് ആണ്. ഹസ്ബന്റിന്റെ അനിയതിയെയാണ് അന്ന് നീ പെണ്ണ് കാണാൻ വന്നത്. അതുകൊണ്ടാണ് ഞാൻ അറിയാത്ത ഭാവം നടിച്ചത്.... 


അതുകൊണ്ട് ആ കല്യാണം നടക്കാൻ പാടില്ല. ഇനി എനിക്ക് ഒന്നും പറയാനില്ല ഇനിയും എന്നെ കാണാൻ ശ്രമിക്കരുത്.... 


അതും പറഞ്ഞ് അവൾ റൂമിൽ നിന്നും ഇറങ്ങി പോയി. പിന്നീട് അഫ്സൽ കയറി വന്നു...


അജു അവൾ എന്താ പറഞ്ഞത്..... 


ടാ അഫ്സലെ... ഇത് വേറെ ലവലിലേക്കാണ് പോകുന്നത്.... 


അത് എനിക്കറിയാം. നീ പെണ്ണ് കാണാൻ പോയ കുട്ടിയുടെ ഇക്കാനെയാണ് അവൾ വിവാഹം ചെയ്തിരിക്കുന്നത്.... 


അത് നീ എങ്ങനെ അറിഞ്ഞു... 


അതൊക്കെ ഞാൻ അന്വേഷിച്ചറിഞ്ഞു. അത് അവളിൽ നിന്നും കേൾക്കാൻ വേണ്ടിയാണ് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്. അത് അറിഞ്ഞപ്പോഴാണ് ആ പെൺകുട്ടിയെ തന്നെ നീ വിവാഹം കഴിക്കണം എന്ന് ഞാൻ നിർബന്ധിച്ചത്... 


എന്നാലും അഫ്സലെ ഈ വിവാഹം കൊണ്ട് എന്താ ഗുണം.... 


നീ അവൾക്ക് കാണിച്ച് കൊടുക്കണം. ഒരു പെണ്ണിന് വലുത് സ്വാത്തും പണവും ഒന്നുമല്ല വലുത് സ്നേഹമാണെന്ന്. തനിക്ക് കിട്ടാതെ പോയ സ്നേഹം മറ്റൊരു പെണ്ണ് അനുഭവിച്ചറിയുമ്പോൾ അവൾക്ക് നോവണം. അവൾ അറിയണം  ഇതായിരുന്നു ശെരിയെന്ന്.... 


#തുടരും.... 



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_8*



തനിക്ക് കിട്ടാതെ പോയ സ്നേഹം മറ്റൊരു പെണ്ണ് അനുഭവിച്ചറിയുമ്പോൾ അവൾക്ക് നോവണം. അവൾ അറിയണം ഇതായിരുന്നു ശെരിയെന്ന്.... 


   എന്നാലും അഫ്സലെ ഞാൻ ജീവന് തുല്ല്യം സ്നേഹിച്ച പെണ്ണിന്റെ മുന്നില് മറ്റൊരു പെണ്ണിന്റെ കൂടെ എങ്ങനെ ജീവിക്കും.... 


നീ ജീവിച്ച് കാണിച്ചുകൊടുക്കണം. നീ അവൾ പറയുന്നത് കേട്ടിട്ട് വേണ്ടാന്ന് വെച്ചാൽ അവളുടെ മുന്നിൽ തോൽക്കുന്നത് നീയാണ്.നീ നന്നായി ആലോചിക്ക് എന്നിട്ട് ഒരു തീരുമാനം എടുക്ക്.... 


ഉം... ഞാൻ പോട്ടെ സമയം ഒരുപാട് ആയി. 


അതും പറഞ്ഞ് ഞാൻ അവന്റെ ഷോപ്പിൽ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി കുറച്ച് കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ഒരു കോൾ വന്നത്. ഞാൻ ഫോൺ എടുത്തു.... 


ഹലോ.... 


തിരിച്ച്‌ ഞാനും മറുപടി കൊടുത്തു.... 


ഓർമ്മയുണ്ടോ എന്നെ.... 


പിന്നെ തന്നെ അത്ര പെട്ടെന്ന്‌ മറക്കാൻ പറ്റോ.നമ്പർ തെറ്റി വിളിച്ചതിന് തന്റെ കയ്യിൽ നിന്നും ഒരുപാട് ചീത്ത കേട്ടതല്ലേ... 


അയ്യോ അത് ഇതുവരെ മറന്നില്ലേ. 


എന്താ പതിവില്ലാതെ ഒരു വിളി 


ചുമ്മാ ഇങ്ങനെ ഇരുന്നപ്പോൾ തന്നെ ഓർമ്മവന്നു. അപ്പോ തന്നോട് സംസാരിക്കണം എന്ന് കരുതി വിളിച്ചതാ. ഇപ്പോ വിളിച്ചത് ബുദ്ധിമുട്ടായോ.... 


ഹേയ് ഇല്ല... 


അന്ന് വിളിച്ചിട്ട് പിന്നെ വിളിക്കാതിരുന്നത് കണ്ടപ്പോ ഞാൻ കരുതി എന്നെ മറന്നു കാണുമെന്ന്... 


അതൊന്നുമില്ല വെറുതെ തന്നെ വിളിച്ച് ശല്ല്യം ചെയ്യണ്ടല്ലോ എന്ന് കരുതി വിളിക്കാതിരുന്നതാ. 


ആ....അങ്ങനെ....

ഇനി ഞാൻ ഇടയ്ക്ക് വിളിച്ച് ശല്ല്യം ചെയ്യുന്നത് കൊണ്ട് കൊഴപ്പമൊന്നുമില്ലല്ലോ....


വിളിച്ചോളൂ അതിനെന്താ.... 


എന്നാ ശെരി അധികം സംസാരിച്ചു വെറുപ്പിക്കുന്നില്ല. ഇതുപോലെ ഒഴിവുള്ളപ്പോൾ വിളിക്കാം... 


ഉം... ശെരി.... 


ആരോടാ ഇക്കോ കുറേ നേരമായല്ലോ കത്തിയടി തുടങ്ങിയിട്ട്. ഇനി അടുത്ത ലൈൻ വീണ്ടും വലിച്ച് തുടങ്ങിയോ... 


പോടീ ലൈൻ വലിക്കണ്.നിനക്ക് വേറെ പണിയൊന്നും ഇല്ലേ. 


എന്തായാലും എന്നോട് പറ.നമ്മുക്ക് ശെരിയാക്കാം... 


പാത്തു നീ ഒന്ന് പോകുന്നുണ്ടോ ഞാൻ ഇവിടെ ടെൻഷൻ അടിച്ചിരിക്കുമ്പോളാ അവളെ ഒരു തമാശ.... 


ഹോ ഞാൻ ഒന്നും പറയുന്നില്ല. വല്ല്യ ദേഷ്യക്കാരൻ വന്നിരിക്കുന്നു. ഇനി എന്തെങ്കിലും കാര്യം പറഞ്ഞ് പാത്തു പാത്തു എന്ന് വിളിച്ച് പിന്നാലെ വാ അപ്പോ കാണിച്ച് തരാം.... 

_________________||||||||||||__________________


ഇത് എന്ത് പറ്റി എന്റെ ഇക്കാക്ക്. ആദ്യം ഇങ്ങനെ ഒന്നുമായിരുന്നില്ലല്ലോ.ദേഷ്യപ്പെട്ട് എന്നോട് ഒരു വാക്ക് പോലും പറയാത്ത ആളായിരുന്നു എന്റെ ഇക്കാ. എന്തായിരിക്കും ഇക്കാടെ മനസ്സിൽ.ഇപ്പഴും അവളായിരിക്കുമോ ഇക്കാടെ മനസ്സിൽ. എന്റെ ഇക്കാനെ ഈ അവസ്ഥയിലാക്കിയ അവളെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ. ഇനി എന്ത് വന്നാലും ഇക്കാനെ കൊണ്ട് ഉപ്പാടെ കൂട്ടുകാരന്റെ മോളെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കണം. അതിന് ഇനി അവൾ തന്നെ വിചാരിക്കണം.  അതിന് ഒരു വഴി കണ്ട് പിടിച്ചേ പറ്റു.ലോകത്ത്‌ ചതിക്കാൻ മാത്രം അറിയുന്ന പെൺകുട്ടികൾ മാത്രമല്ല സ്നേഹിക്കാനും അറിയുന്ന പെൺകുട്ടികൾ ഉണ്ടെന്നു ഇക്കാ അറിയണം. ഞാൻ അറിഞ്ഞിടത്തോളം അവൾ നല്ല കുട്ടിയാണ്. എന്റെ ഇക്കായെ ജീവന് തുല്യം സ്നേഹിക്കും. എന്റെ ഇക്കയെ കുറിച്ച് എല്ലാ കാര്യങ്ങളും അവളോട്‌ തുറന്നു പറയണം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ എന്റെ ഇക്കയെ അവൾ സ്നേഹിക്കണം. അതിന് അവളുമായി എനിക്ക് സംസാരിക്കണം.അതിന് ഒരു വഴി കണ്ടെത്തണം.... 

_____________|||||||__________||||||___________


ടാ അജു എന്താ നിന്റെ ഉദ്ദേശം.. 


അള്ളോ അത് മ്മടെ ഉപ്പയാണല്ലോ. ആള് ഇന്ന് കലിപ്പ് മൂഡിലാണല്ലോ.... 


നീ ചോദിച്ചത് കേട്ടില്ലേ... 


ഉം.... 


എന്താ നിന്റെ നാവ് ഉള്ളിലേക്ക് ഇറങ്ങിപോയോ. എന്താണെങ്കിലും വായ തുറന്ന് പറയടാ.ഞാൻ എന്ത് മറുപടിയാണ് അവർക്ക് കോടുക്കേണ്ടത്. അവൻ ഇന്ന് രാവിലെ കൂടി വിളിച്ചിരുന്നു.... 


ഉപ്പാ എനിക്ക് ആലോചിക്കാൻ ഇത്തിരി കൂടി സമയം വേണം... 


എന്താ നിനക്ക് ഇത്ര ആലോചിക്കാൻ. ഞാൻ അവർക്ക് വാക്ക് കൊടുക്കാൻ പോവുകയാണ്....


എന്നാ പിന്നെ അവളെ ഉപ്പ തന്നെ കെട്ടേണ്ടിവരും.... 


അജു.... എന്താ നീ പറയുന്നത്. ഉപ്പാനോടാണോ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്....


പിന്നെ എന്റെ വിവാഹ കാര്യത്തിൽ ഞാനല്ലേ തീരുമാനം എടുക്കേണ്ടത്...


ഹോ അപ്പോ ഞങ്ങളൊക്കെ നിന്റെ ആരാ. നിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു ഉത്തരവാദിത്യവും ഒന്നും ഇല്ലേ... 


അവൻ എന്തെങ്കിലും പറയട്ടെടി. ഇനി നമ്മൾ പറയും അവൻ അനുസരിക്കും.ഇനി നിന്റെ കാര്യത്തിൽ ഞാൻ തീരുമാനം എടുക്കും. എന്റെ മോൻ അത് അനുസരിച്ചാൽ മതി.ഉപ്പയുടെ ശബ്ദം വീടാകെ മുഴങ്ങി... 


ഉപ്പാ... 


ഇനി ഒന്നും എനിക്ക് കേൾക്കണ്ട.... 


പിന്നീട് ഒന്നും മിണ്ടാതെ ഉപ്പാ എന്റെ റൂമിൽ നിന്നും പോയി. അത് എന്റെ ഉപ്പാടെ ഉറച്ച തീരുമായിരുന്നു.ഇനി ഞാൻ എന്ത് ചെയ്യും.ഞാൻ പാത്തുവിനെ ദയനീയമായി ഒന്ന് നോക്കി. അവളും ഒന്നും മിണ്ടാതെ പോയി... 


ഉപ്പാ... ഞാൻ ഒരു കാര്യം പറയട്ടെ... 


പാത്തു നീ അവന്റെ സൈഡ് പിടിച്ച് പറയാനാണെങ്കിൽ വേണ്ട.... 


അല്ല ഉപ്പാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്... 


ഉം... എന്താ നിനക്ക് പറയാനുള്ളത്.... 


എനിക്ക് ആ കുട്ടിയുടെ നമ്പർ ഒന്ന് തരോ... 


എന്തിന്.... 


എനിക്ക് അവളോട്‌ ഒന്ന് സംസാരിക്കണം... 


 എന്ത് സംസാരിക്കാൻ... 


താ ഉപ്പാ... 


നമ്പർ നിന്റെ ഉമ്മാടെ കയ്യിൽ ഉണ്ട്... 


ഉം... ഞാൻ വാങ്ങിക്കോളാ.... 

___________|||||____________|||||_____________


അങ്ങനെ അവളുടെ നമ്പർ കിട്ടി.ഒന്ന് വിളിച്ച് നോക്കാം.ഫോൺ റിങ് ചെയ്യുന്നുണ്ട്.പടച്ചോനെ ഫോൺ അവൾ തന്നെ എടുക്കണേ.... 


ഹലോ....അവളാണെന്ന് തോന്നുന്നു തിരിച്ചു മറുപടി കൊടുത്തേക്കാം 


ഹലോ... ആരിഫയാണോ....


അതെ  ആരാ.... 


ആര് ഞാനോ... ഞാൻ തന്റെ ഭാവി നാത്തൂനാണ്... 


ആര്... നാത്തൂനോ... 


അതെ.... 


പാത്തു വാണോ.... 


അതെ... എങ്ങനെ മനസ്സിലായി... 


നാത്തൂൻ എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി. പിന്നെ അങ്ങനെ വേറെ ആരും അവകാശം പറഞ്ഞ് വന്നിട്ടുമില്ല.അല്ല നാത്തൂനാവാൻ തന്റെ ഇക്കാ സമ്മതിച്ചോ.... 


അതിന് ഇക്കാടെ സമ്മതം ആർക്ക് വേണം. തന്നെ കണ്ടത് മുതൽ മ്മടെ നാത്തൂനായി ഇങ്ങോട്ട് എടുത്തില്ലെ.പക്ഷെ അതൊന്നുമല്ല പ്രശ്നം.എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്.... 


ഉം എന്താ ഇത്ര അത്യാവശ്യം....


തനിക്ക് എന്റെ ഇക്കാനെ ഇഷ്ട്ടായോ.... 


ഹാ ഇതാണോ  പ്രശ്നം...


അല്ല.ഞാൻ ചോദിച്ചതിന് മറുപടി താ... 


അങ്ങനെ ചോദിച്ചാൽ.. ഇഷ്ട്ടായി എന്ന് കൂട്ടിക്കോ.... 


എന്നാ എനിക്ക് ഒരു കാര്യം പറയാനുണ്ട്... 


എന്താ പറ...


ന്റെ ഇക്കാ ഇതുവരെ ഈ വിവാഹത്തിന് സമ്മതിച്ചിട്ടില്ല... 


എന്താ എന്നെ ഇഷ്ട്ടായില്ലെ... 


ഹേയ് അതൊന്നുമല്ല. ഇപ്പോ കല്യാണം വേണ്ടാന്ന് പറഞ്ഞ് നടക്കാ. ഇക്കാനെ കൊണ്ട് നീ സമ്മതിപ്പിക്കണം....


ഞാനോ എങ്ങനെ... 


നീ ന്റെ ഇക്കാനെ വളച്ചു കുപ്പിയിലാക്കണം... 


ഞാനോ നന്നായി എന്റെ ജീവിതത്തിൽ ആളെ ഞാൻ ആദ്യമായി കാണുന്നത് തന്നെ അന്ന് പെണ്ണ് കാണാൻ വന്നപ്പോഴാണ്. ആ ആളെ ഞാൻ എന്ത് പറഞ്ഞ് വളക്കാനാ... 


അതൊക്കെ പറ്റും താൻ വിചാരിച്ചാൽ.ഞാൻ ഇക്കാടെ നമ്പർ തരാം താൻ വിളിക്ക്....


ഉം... നോക്കട്ടെ.... 


നോക്കിയാൽ പോരാ.തന്നെ അത്രക്ക് ഇഷ്ട്ടപ്പെട്ടു ഞങ്ങൾക്ക്. ഇനി തന്നെ മതി എന്റെ ഇക്കാന്റെ പെണ്ണായിട്ട്. എനിക്ക് നാത്തൂനായിട്ടും.... 


എന്നാ പിന്നെ താൻ എന്നുള്ള വിളിയൊക്കെ മാറ്റീട്ട് ഇത്ത എന്ന് വിളിച്ചോ മര്യാദക്ക്... 


മ്മ്... ഇപ്പോ തന്നെ തുടങ്ങിയോ അധികാരം.അപ്പോ ഞാനും തുടങ്ങും നാത്തൂൻ പോരെടുക്കാൻ.ഹാ... ഹാ. 


അപ്പോ ശെരി... ഞാൻ നോക്കട്ടെ... 

_________||||||_________|||||_________||||______


എന്തോ ഇപ്പോ തന്നെ സത്യം മുഴുവൻ ഇത്തയോട് പറയാൻ തോന്നിയില്ല. ഇനി അറിഞ്ഞാൽ ഒരു പക്ഷെ സമ്മതിച്ചില്ലങ്കിലോ. കല്യാണമൊക്കെ കഴിഞ്ഞ് ആദ്യരാത്രിയിൽ അവർക്ക് എന്തെങ്കിലുമൊക്കെ പറയാൻ ഒരു കാര്യം വേണ്ടേ. ഇനി അവരായി അവരുടെ പാടായി...


#തുടരും... 



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_9*



ആദ്യ രാത്രിയിൽ അവർക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കാൻ വല്ലതും വേണ്ടേ.ഇനി അവരായി അവരുടെ പാടായി.എന്തായാലും നമ്പർ അയച്ച് കൊടുത്തേക്കാം... 

______________|||||||______|||||||______________


ആളെ ഞാൻ എന്ത് പറഞ്ഞ് വളക്കാനാ... എന്തായാലും മിസ്സ്‌കോളിൽ നിന്നും തുടങ്ങിയേക്കാം. എന്തായിരിക്കും പ്രതികരണം അറിയാലോ... 

മിസ്സ്‌കോളടിച്ചിട്ടും ഒരു റിപ്ലൈയും ഇല്ലല്ലോ. ചിലപ്പോ കണ്ടിട്ടുണ്ടാവില്ല കുറച്ച് സമയം വെയ്റ്റ് ചെയ്യാം....

___________||||___________||||_______________


ഇക്കാ....


എന്താ.... 


ഉപ്പാ ഇന്ന് ഇക്കാടെ വിവാഹം ഉറപ്പിക്കാൻ പോവുകയാണെന്ന് ഉമ്മാനോട് പറയുന്നത് കേട്ട്... 


എന്റെ സമ്മതം അല്ലാതെയോ. നടന്നത് തന്നെ.... 


ഇക്കാക്ക് ആ കുട്ടിയെ ഇഷ്ടമാവാത്തത് കൊണ്ടാണോ ഈ കല്യാണത്തിന് സമ്മതിക്കാത്തത്... 


അല്ല... ഞാൻ അവളെ ഒരുവട്ടമേ കണ്ടിട്ടുള്ളൂ എങ്കിലും എനിക്ക് അവളോട്‌ ഇഷ്ട്ടകുറവൊന്നുമില്ല.... 


പിന്നെ എന്താ സമ്മതിച്ചാൽ.... 


പാത്തു... അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.... 


എനിക്കറിയാം ഇക്കാടെ മനസ്സിൽ ഇപ്പോഴും ആ നശിച്ചവളായിരിക്കും.... 


പാത്തു... നീ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്ക്.... 


എന്തിനാ അവളെ കുറിച്ച് പറയുമ്പോൾ ഇക്കാക്ക് പൊള്ളുന്നത്.... 


പാത്തു നീ എന്നെ ഒന്ന് സഹായിക്കണം. എങ്ങനെയെങ്കിലും ഈ വിവാഹം മുടക്കി തരണം.... 


പറ്റില്ല ഇക്കാ ഉപ്പ എല്ലാം  തീരുമാനിച്ചിരിക്കുകയാ.വേണമെങ്കിൽ നല്ലൊരു തീരുമാനം എടുക്കാൻ വേണ്ടി ഉപ്പാനോട് പറഞ്ഞ് കുറച്ച് ദിവസത്തെ സമയം കൂടി നീട്ടി വാങ്ങിച്ചു തരാം. പക്ഷെ ആ തീരുമാനം വിവാഹത്തിന് സമ്മതമാണെന്നായിരിക്കണം. പഴയതെല്ലാം മറന്ന് ഒരു പുതിയ ജീവിതം തുടങ്ങണം.അങ്ങനെയാണെങ്കിൽ ഞാൻ ഇക്കാന്റെ ഒപ്പം നിൽക്കാം.... 


പാത്തു ഞാൻ വിവാഹത്തിന് സമ്മതിക്കാം. പക്ഷെ അത് ഇവളെയല്ല. 

നിങ്ങൾ കാണിച്ച് തരുന്ന വേറെ ഏത് പെണ്ണിനെ വേണമെങ്കിലും ഞാൻ വിവാഹം കഴിച്ചോളാം.... 


എന്താ ഇവളെ വിവാഹം കഴിച്ചാൽ. എല്ലാവർക്കും ഇഷ്ട്ടമായി. ഉപ്പക്കാണെങ്കിൽ ഇവളെ തന്നെ മതി മരുമകളായി എന്നും പറഞ്ഞ് നടക്കാ. ഉമ്മയാണെങ്കിൽ അവളെ മകളായി സ്നേഹിക്കാനും തുടങ്ങി. ഇനി അവർ അതിൽ നിന്നും പിന്മാറുമെന്ന് തോന്നുന്നുണ്ടോ.... 


അവളെ വിവാഹം കഴിക്കുന്നതിൽ എനിക്ക് ഒരു വിരോധവും ഇല്ല. പക്ഷെ ഈ വിവാഹം നടന്നാൽ പിന്നെ എന്റെ ജീവിതത്തിൽ ഒരു സമാധാനവും ഉണ്ടാവില്ല..... 


എന്താ കാരണം.... 


എന്റെ ജീവിതത്തിൽ നിന്നും പാതി വഴിയിൽ വെച്ച് ഇറങ്ങി പോയവൾ ഇന്ന് ആ വീട്ടിലെ മരുമകളാണ്. അന്ന് പെണ്ണ് കാണാൻ പോയപ്പോഴാണ് ഞാൻ അവളെ അവിടെ വെച്ച് കണ്ടത്.നിങ്ങൾ എന്നോട് വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന കുട്ടിയുടെ ഇക്കാന്റെ ഭാര്യയാണ് ഇന്ന് അവൾ... 


എന്നിട്ടെന്താ അവളെ അവിടെ കണ്ടിട്ടും എനിക്ക് കാണിച്ച് തരാഞ്ഞത്. എനിക്ക് കാണിച്ച് തന്നിരുന്നെങ്കിൽ അവളുടെ കരണത്ത്‌ എന്റെ വിരലിന്റെ പാടുകൾ കണ്ടേനേ... 


അവൾ എങ്ങനെ അവിടെ എത്തി എന്നറിയാതെ അതും ആ പെണ്ണുകാണൽ ചടങ്ങിൽ വെച്ച് എന്തേങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ എല്ലാവരും അറിയില്ലെ അതാണ്‌.എനി നീ പറ ഞാൻ എന്താ ചെയ്യേണ്ടത് അവളുള്ള വീട്ടിലേക്ക് ഞാൻ എങ്ങനെ ഒരു മരുമകനായി കയറി ചെല്ലും... 


ഇക്കാ ഇത് അവൾക്ക് പടച്ചോൻ കൊടുത്ത ശിക്ഷയാണ്. അവൾ തട്ടിക്കളഞ്ഞ സ്നേഹം മറ്റൊരുവൾ അനുഭവിക്കുമ്പോൾ അവൾക്ക് വേദനിക്കണം. എന്റെ ഇക്ക അനുഭവിച്ച വേദന അവളും അറിയണം.... 


ഞാൻ കാരണം അവളുടെ ജീവിതം തകരണം എന്നാണോ നീ പറയുന്നത്. എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അവൾ എവിടെയാണെങ്കിലും സുഖമായി ജീവിക്കണം എന്ന്.... 


അപ്പോ ഇക്കാ ഇത്ര നാളും അനുഭവിച്ച വേദന ഇക്കയുടെ സ്നേഹം ഒന്നും അവൾ ഓർത്തിട്ടുണ്ടാവില്ല.. ഇനി എന്ത് വന്നാലും ഇക്കാ ആരിഫയെ തന്നെ വിവാഹം കഴിക്കണം.... 


വിവാഹം കഴിഞ്ഞ് ഒരു നാൾ ആരിഫ ഇതെല്ലാം അറിഞ്ഞാൽ... 


ഒന്നും സംഭവിക്കില്ല....


ഇല്ല പാത്തു ഈ കല്യാണം നടക്കാൻ പാടില്ല.... 


ഇനി ഇക്കയോ ഞാനോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഉപ്പ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടാണ്.വേണമെങ്കിൽ എന്തേങ്കിലും പറഞ്ഞ് കുറച്ച് നാളത്തേക്ക് പിടിച്ച് നിർത്താം. അത് കഴിഞ്ഞാലോ.... 


എനിക്ക് ഒന്നും അറിയില്ല.... 


എന്തായാലും ഇക്കാ തീരുമാനിക്ക്. എനിക്ക് കോളേജിൽ പോകാൻ സമയമായി... 

________||||||||________||||||||_______|||||_______

എന്താ ഈ പഹയന് മിസ്സ്‌കോൾ കണ്ടിട്ട് ഒന്ന് തിരിച്ചു വിളിച്ചൂടെ.ഒന്നുകൂടി വിളിച്ചുനോക്കിയാലോ. 

കെടുക്കട്ടെ ഒന്നുകൂടി.റീപ്ലെ ഉണ്ടാവോ എന്ന് നോക്കാല്ലോ... ഹാ ഇതാ വന്നല്ലോ കോൾ. എടുത്തിട്ട് എന്ത് പറയും.എന്തായാലും എടുത്തു നോക്കാം.... 


ഹലോ... ആരാണ്... 


ഇത് ഞാനാണ്... 


ഞാൻ എന്ന് പറഞ്ഞാൽ... 


എന്നെ മനസ്സിലായില്ലേ... 


ഇല്ല... 


ഇത്ര പെട്ടന്ന് മറന്ന് പോയോ.ഒരുമിച്ച് പഠിച്ച ആളെ ഇത്ര പെട്ടന്ന് മറന്നോ... 


ഒരുമിച്ച് പഠിച്ചതോ എവിടെ.... 


കോളേജിൽ. ഇത് അജുമലല്ലേ... 


അതെ... ഏത് കോളേജിൽ... 


അള്ളോ പെട്ടു. ഈ പഹയൻ ഏത് കോളേജിലാണാവോ പഠിച്ചത്. നീ ഏത് കോളേജിലാ പഠിച്ചെതെന്ന് നിനക്ക് അറിയില്ലെ...


ആ. ശ്രീ കൃഷ്ണ കോളേജിൽ... 


എന്നാ ആ കോളേജിലാണ് നമ്മൾ ഒരുമിച്ച് പഠിച്ചത്.... 


വിളിക്കണ ആളെ പേര് എന്താ... 


വീണ്ടും പെട്ടു. നിനക്ക് എന്റെ ശബ്ദം കേട്ടിട്ട് എന്നെ മനസ്സിലായില്ലേ. ഒന്ന് ആലോചിച്ചു നോക്ക്... 


നജ്മയാണോ... 


അല്ല.... 


നീതു വാണോ... 


അല്ല... നിനക്ക് എന്നെ മാത്രം ഓർമ്മയില്ല ബാക്കി എല്ലാവരെയും ഓർമ്മയുണ്ടല്ലോ... 


തന്നെ എനിക്ക് മനസ്സിലായില്ല. ഈ ശംബ്ദം എനിക്ക് ഓർമ്മ വരുന്നില്ല...


നന്നായി ഒന്ന് ആലോചിച്ചു നോക്ക്. അപ്പോ മനസ്സിലാവും.പഠിക്കണ സമയത്ത് നിന്റെ പിന്നാലെ ഞാൻ ഒരുപാട് നടന്നിട്ടുള്ളതാ... 


എന്റെ പിന്നാലെയോ.... 


പടച്ചോനെ വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാ. 


ഫസീലയാണല്ലേ.നീ എവിടെ അന്ന് കോളേജിലേ പഠിപ്പ് കഴിഞ്ഞ് പോരുമ്പോൾ കണ്ടതാണല്ലോ പിന്നെ ഒരു വിവരവും ഇല്ലല്ലോ... 


ഹാഹാ എറിഞ്ഞത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. എന്തായാലും. ഈ പേരിൽ തന്നെ കേറി പിടിക്കാം... പെട്ടന്ന് ആ എന്നൊന്നും പറയണ്ട കുറച്ച് ദിവസം ഇങ്ങനെ പോട്ടെ... 


ആരാ ഈ ഫസീല. ഞാൻ നീ പറഞ്ഞ ആളൊന്നുമല്ല എന്തായാലും നീ ഒന്നുകൂടി ആലോചിച്ചു നോക്ക് ഞാൻ ഇപ്പോ ഫോൺ വെക്കാണെ... 


ഹേയ്.... പിന്നെ അതാരാണെന്ന് പറഞ്ഞിട്ട് പോ...


ഇല്ല നീ തന്നെ കണ്ട് പിടിക്ക്.എന്നാ വെക്കട്ടെ....


പടച്ചോനെ പണി പാളാതിരുന്നാൽ മതിയായിരുന്നു... 

________|||||__________||||||_________||||______


ഇതാരാണാവോ...എന്നെ അറിയുന്ന എന്നാ ഞാൻ അറിയാത്ത ഒരാള്  ഇത് ആരായിരിക്കും... 


*തുടരും*



*ഖൽബ്_കൊണ്ടൊരു_മഹർ*

*ഭാഗം_10*



ഇതാരാണാവോ എന്നെ അറിയുന്ന എന്നാ ഞാൻ അറിയാത്ത ഒരാള്. ഇത് ഫസീല തന്നെ ആയിരിക്കും അവൾക്ക് ഇത്തിരി തല്ലൊള്ളി തരം കൂടുതലാ പണ്ട് കോളേജിൽ പഠിക്കുമ്പോൾ എന്നെ ഇഷ്ട്ടമാണെന്നൊക്കെ പറഞ്ഞു  കുറേ നടന്നതാ. അന്ന് അവളോടുള്ള എന്റെ ഇഷ്ട്ടം അറിഞ്ഞത് കൊണ്ടായിരിക്കും ഒരു വട്ടം പോലും ആ ഇഷ്ട്ടം അവൾ എന്നോട് തുറന്നു  പറയാഞ്ഞത്. പക്ഷെ എന്നാലും ഇവള് നല്ല കട്ട കമ്പനി ആയിരുന്നു. ഇവൾ ഇപ്പോൾ എന്തിനാ അതും വർഷങ്ങൾക്കു ശേഷം വിളിക്കുന്നത്‌.എന്തായാലും കുറച്ച് കഴിഞ്ഞ് ഒന്ന് വിളിച്ച് നോക്കാം... 


ടാ അജു... ഈ വരുന്ന ഇരുപത്തെട്ടാം തിയ്യതി നിന്റെയും അവളുടെയും വിവാഹം ഉറപ്പിക്കാൻ ഞാൻ  അവരോട് പറയാൻ പോവുകയാണ്.ഇനി നിന്റെ സമ്മതത്തിന്റെ ആവശ്യം ഇല്ല...  


എന്താ ഉപ്പ ഇങ്ങള് പറയണത്.ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇത്തിരികൂടി ടൈം വേണമെന്ന്.... 


ഇനി നിനക്ക് എന്ത് ആലോചിക്കാൻ. നീ അവളുടെ വിവാഹം കഴിയുന്നത് വരെ ആലോചിച്ചിരുന്നോ... 


എന്താ ഉപ്പ ലോകത്ത് അവൾ മാത്രമേ ഉള്ളൂ എനിക്ക് വിവാഹം കഴിക്കാൻ... 


അതെ അവളെ പോലെ അവൾ മാത്രമേ ഉള്ളൂ... 


ഉപ്പാ നിക്കും എനിക്ക് ഒരു കാര്യം പറയാനുണ്ട്... 


അവൾ വന്നു ഇക്കാന്റെ വാലും പിടിച്ച്.... 


അല്ല ഉപ്പ ഇക്കാക്ക് ഇത്തിരികൂടി സമയം കൊടുത്തൂടെ. അതിന്റെ ഉള്ളിൽ എല്ലാം ശെരിയാകും... 


എന്ത് ശെരിയാകാൻ. ഒന്നും നടക്കാൻ പോകുന്നില്ല... 


ഇല്ല ഉപ്പ... പാത്തു അല്ലെ പറയുന്നത്.... 


ഉം... ശെരി ഒരാഴ്ച്ചത്തെ സമയം കൂടി തരാം അതിനുള്ളിൽ നീ ഈ കല്യാണത്തിന് സമ്മതിക്കണം... 


മ്മടെ ഇക്കാ കെട്ടാണെങ്കിൽ ഇവളെ തന്നെ കെട്ടൊള്ളൂ അല്ലങ്കിൽ മ്മള് കെട്ടിക്കും... 


ഹും അവളെ കെട്ടാനാണെങ്കിൽ പിന്നെ എന്തിനാ ഇത്ര ആലോചിക്കാനുള്ളത് അവളെ അങ്ങട് കെട്ടിയാൽ പോരേ.ന്റെ പടച്ചോനെ ഓൾക്ക് നല്ല ബുദ്ധി തോന്നിക്കണേ ആരേലും കൂടെ ഒളിച്ചോടാൻ.ഏത് സമയത്താണാവോ ആ കുരുത്തം കെട്ടവളെ കണ്ട് മുട്ടാൻ തോന്നിയത്. എന്ത് വന്നാലും അവൾ നല്ല രീതിയിൽ ജീവിച്ചാൽ മതി എന്നാണ്  ആഗ്രഹിച്ചത്‌ എന്നിട്ട് ഇപ്പോ ആ അവൾ തന്നെ വഴി മുടക്കിയായി എന്റെ ജീവിതത്തിന് മുന്നിൽ വന്ന് നിൽക്കുന്നു. പക്ഷെ ഒന്നാലോചിക്കുമ്പോൾ അവൾ എന്നോട് ചെയ്തതിന് പകരം ചോദിക്കാൻ പടച്ചോൻ കാണിച്ച് തന്ന വഴിയാണ് ഇത്. പക്ഷെ ആ വഴിയിലൂടെ ഞാൻ സഞ്ചരിച്ചാൽ പിന്നീട് ഒരിക്കലും എനിക്ക് ഒരു സമാധാനവും കിട്ടില്ല. അവളുടെ മുന്നിൽ ഞാൻ ആഗ്രഹിചിച്ച അതും എന്റെ പെണ്ണായി മനസ്സിൽ കൊണ്ട് നടന്നവളുടെ മുന്നിൽ ഞാൻ ജീവിതം അഭിനയിക്കേണ്ടി വരും. എന്നും ഓരോന്നും ആലോചിച്ചു കൂട്ടുമെന്നല്ലാതെ ഒന്നും അങ്ങോട്ട്‌ ശരിയാവുന്നില്ല. എന്തെങ്കിലുമൊക്കെ നടക്കട്ടെ. നേരത്തെ വിളിച്ചത് ആരെന്നറിയാതെ ഒരു സമാധാനവും ഇല്ല അത് ആരെന്നറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്തായാലും ഒന്ന് മെസ്സേജ് അയച്ച് നോക്കാം എന്താ റിപ്ലേ എന്നറിയാലോ.ഓൺലൈനിൽ ഉണ്ട് ആള്.... 


Hi ഫസീല.... 


പടച്ചോനെ ദാ വരണ്  ആ പഹയന്റെ മെസേജ്.എന്താണാവോ ഈ ഫസീല. വല്ലവളും തേച്ചിട്ട് പോയിട്ടുണ്ടാവും. പാവം തേച്ചവൾ വീണ്ടും മെസേജ് അയച്ചിരിക്കാണെന്ന് കരുതിയിട്ടുണ്ടാവും.എന്തായാലും മറുപടി കൊടുത്തേക്കാം... 


ഹാ... ഇപ്പോ ആളെ പിടികിട്ടിയോ. എങ്ങനെ മനസ്സിലായി.... 


തന്നെ അത്ര പെട്ടന്ന് മറക്കോ.... 


പിന്നെന്താ നേരത്തെ അറിയാത്ത പോലെ സംസാരിച്ചത്.... 


അത് പിന്നെ പെട്ടന്ന് ഓർമ്മവന്നില്ല.എവിടുന്ന് കിട്ടി എന്റെ നമ്പർ... 


അത് പണ്ടത്തെ ബുക്കെല്ലാം എടുത്തു നോക്കുമ്പോൾ കിട്ടിയതാണ്.. 


പിന്നെ തന്റെ കുട്ടികളും കെട്ടിയോനും എന്ത് പറയുന്നു.... 


കെട്ടിയോനും കുട്ടിയോളോ.... 


ഹേ ഇത് വരെ തന്റെ വിവാഹം കഴിഞ്ഞിട്ടില്ലേ... 


ഇല്ല.. പഠിത്തം കഴിഞ്ഞിട്ട് മതി കല്യാണം എന്ന് കരുതി.... 


എന്നിട്ട് പഠിത്തം അവസാനിച്ചോ.... 


ഉം....ഇനി ഒരു ചെക്കനെ തിരക്കി ഇറങ്ങിയതാ.... 


എന്നാ ഞാൻ ഫ്രീയാട്ടോ.... 


ഹേ ഇതു വരെ തന്റെ വിവാഹവും കഴിഞ്ഞിട്ടില്ലേ.അപ്പോ ഇത്ര നാളും നീ എവിടെ ആയിരുന്നു. എന്താ ഇതുവരെ ആയിട്ടും വിവാഹമൊന്നും കഴിക്കാത്തത്. 


(ചുമ്മാ ചോദിച്ചതാട്ടോ ഇനി ആരെങ്കിലും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടങ്കിൽ പിന്നെ മ്മളെ സമയം കളയണ്ടല്ലോ.... )


താനെന്താ ഒന്നും അറിയാത്തത് പോലെ സംസാരിക്കുന്നത്.അന്ന് നടന്നതെല്ലാം നിനക്കും അറിയാവുന്നതല്ലേ.... 


(ഹാഹാ അപ്പോ അങ്ങേരിക്ക് നല്ല തേപ്പ് കിട്ടിയിട്ടുണ്ട് വെറുതെ അല്ല മ്മളെ വേണ്ടാന്ന് പറഞ്ഞ് നടക്കുന്നത്.അന്ന് കോളേജിൽ നിന്നും പിരിഞ്ഞതിൽ പിന്നെ ഒരു വിവരവും ഞാൻ അറിഞ്ഞില്ല പിന്നെ എന്താ ഉണ്ടായത്. പോരട്ടെ മോനെ ആ പഴയ തേപ്പ് കഥ. അതിലെ നായിക ആരാണാവോ.... )


അവൾക്ക് ഡോക്ടർ ആവണമെന്നൊക്കെ ഡയലോഗ് അടിച്ച് അവള് നേരേ പോയത് ഒരു ഗൾഫ് കാരന്റെ മണിയറയിലേക്കായിരുന്നു. പിന്നെ കഥകളെല്ലാം അറിഞ്ഞത് അവളുടെ വിവാഹത്തിന് ശേഷമായിരുന്നു... 


(അപ്പോ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. വെറുതെയല്ല പഹയൻ ഈ കല്യാണത്തിന് സമ്മതിക്കാത്തത് തേച്ചവളെയും മനസ്സിൽ കൊണ്ട് നടക്കാ...) 


അത് കാരണമാണോ ഇതുവരെയും വിവാഹമൊന്നും കഴിക്കാതെ നടക്കുന്നത്. എന്നിട്ട് ഇപ്പോൾ അവൾ എവിടെ....


കൊല്ലങ്ങൾക്ക് ശേഷം ഞാൻ അവളെ വീണ്ടും കണ്ട് മുട്ടി... 


ന്റെ അജുമലെ തേച്ചവൾ അവളുടെ കാര്യം നോക്കി പോയി. നീ ഇപ്പോഴും അവളെ ഓർത്ത് നടക്കാണോ. അവളോട്‌ പോയി പണി നോക്കാൻ പറ....


ഇപ്പോ വീട്ടുകാരെല്ലാവരും വിവാഹം കഴിക്കാൻ വേണ്ടി നിർബന്ധിക്കുന്നുണ്ട്. ഉപ്പാടെ കൂട്ടുകാരന്റെ മോളെ...  


എന്ന അവളെ തന്നെ കെട്ടിക്കൂടെ... 


ഹേയ് അത് ശെരിയാവില്ല.... 


എന്താ അവളെ ഇഷ്ട്ടപ്പെട്ടില്ലേ.. 


അതൊന്നുമല്ല... 


പിന്നെ എന്തെങ്കിലും പ്രശ്നമുണ്ടോ. 


(എന്തായാലും ഇവൾ അറിയണ്ട ഇനി ഞാൻ കാരണം അവൾക്ക് ഒരു പ്രശ്നം വരണ്ട....)


ഹേയ് പ്രശ്നമൊന്നും ഇല്ല.... 


എന്നാ അവളെ പോയി കെട്ടിക്കൂടെ.... 


(ഈ പഹയന് സമ്മതിച്ചാൽ മതി. എന്നാ  പിന്നെ ഞാൻ ഈ നാടകമൊന്നും കളിക്കണ്ട ആവശ്യമില്ലല്ലോ.)


അതൊന്നും നടക്കില്ല.. 


ഉം... തന്റെ ഇഷ്ട്ടം പോലെ.എന്നാ ശെരി പിന്നെ വരാം...


(പൊന്നു മോനെ നിന്നെയും കൊണ്ടേ ഞാൻ പോകൊള്ളൂ ഏതൊരുവൾ നിന്നെ തേച്ചെന്ന് കരുതി എല്ലാവരും

 അതുപോലെയാവോ..)

________||||__________||||_________||||________


ഇവൾ എന്തിനാ ഇപ്പോ വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നത്. പടച്ചോൻ കാണിച്ച് തന്ന വഴിയാരിക്കും. രണ്ടും കൽപ്പിച്ചു ഇവളെ തന്നെ കിട്ടിയാലോ. ആരായാലും ഒരാളെ എടുത്ത്‌ തലയിൽ വെക്കണം.അത് ഇപ്പോ ഇവളായാലെന്താ... 


ഇക്കാ ഇന്ന് എന്നെ ഒന്ന് കോളേജിൽ കൊണ്ടയി വിടോ ഇന്ന് ബസ്സ് പണിമുടക്കല്ലേ... 


ഉം ശെരി നീ വേഗം റെഡിയാവാൻ നോക്ക്... 


ഉം.... ശെരി.... 


എന്തായാലും അഫ്സലിനെ ഒന്ന് കാണണം അവനോട് ഫസീല വിളിച്ച കാര്യം പറയണം അവനോട് അഭിപ്രായം ചോദിക്കാം.... 


(ഇന്ന് ഇക്കാടെ കൂടെ പോയാൽ ശെരിയാവില്ല അഫ്‌സൽക്കാനേ കണ്ട് കാര്യങ്ങളെല്ലാം പറയാം എല്ലാ കാര്യങ്ങളും അറിയുന്ന ആളല്ലേ.)


 ഇക്കാ ഞാൻ പൊക്കോളാം സമയം ഇനിയുമുണ്ട് എന്റെ കൂട്ടുകാരി വിളിച്ചിരുന്നു ഞാനും അവളും കൂടി നടന്ന് പൊക്കോളാം. 


എന്നാ നീ പൊയിക്കോ... 


എന്നാ ഞാൻ ഇറങ്ങാണ്. ടൗൺ വേരെ  നടക്കണം എന്നാലും സാരില്ല...


ഹാ അഫ്‌സൽക്കാ തേടിയ വള്ളി കാലിൽ തന്നെ ചുറ്റി. ഞാൻ ഇക്കാനെ കാണാൻ വേണ്ടി വരുവായിരുന്നു.... 


ഉം... എന്താ സനാ....  


ഹോ ഇപ്പോഴെങ്കിലും ഇക്കയെങ്കിലും എന്റെ    പേര് വിളിച്ചല്ലോ.പാത്തു പാത്തു എന്ന് വിളികേട്ട് എന്റെ സ്വന്തം പേര് ഞാൻ തന്നെ മറന്ന് പോയി...


ഹഹ... എന്താ പതിവില്ലാതെ എന്നെ കാണാൻ ഇറങ്ങിയത്.... 


ന്റെ  ഇക്കാടെ കാര്യം പറയാൻ വേണ്ടി തന്നെ... 


അവനെന്താ പ്രശ്നം.... 


അപ്പോ ഇക്കാന്റെ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ.... 


പിന്നെ... അവന്റെ വിവാഹകാര്യമല്ലേ... 


അതെ ഇക്കാ അവളെ വേണ്ടാ എന്നും പറഞ്ഞ് നടക്കാ ആ പെണ്ണ് ഉള്ള കാരണം....


ഉം... അറിയാം... 


വീട്ടുകാരാണെങ്കിൽ അവളെ തന്നെ മതി എന്നും പറഞ്ഞ് വാശി പിടിച്ചിരിക്കാ.  അതാണ്‌ എനിക്കും ഇഷ്ട്ടം. കാരണം.... അവൾ കാണണം അവൾ തട്ടി തെറുപ്പിച്ച ജീവിതം അവളുടെ മുന്നിൽ തന്നെ ജീവിച്ച് തീർക്കുന്നത്....


എനിക്കും അതാണ്‌ ഇഷ്ട്ടം... ആ വിവാഹം നടക്കാൻ ഒരു വഴി കണ്ടുപിടിക്കണം...


ഞാൻ പണി ഒപ്പിച്ചു വെച്ചിട്ടുണ്ട്.... 


എന്താ... 


ന്റെ ഇക്കാന്റെ നമ്പർ ആരിഫാക്ക് കൊടുത്തിട്ടുണ്ട് ഇക്കാ അറിയാതെ. ബാക്കി അവൾ നോക്കിക്കോളും... 


എന്തായാലും അവൾ അവിടെ ഉള്ളടിത്തോളം അവൻ ആ വിവാഹത്തിന് സമ്മതിക്കും എന്ന് തോന്നുന്നില്ല.അവന്റെ വിവാഹത്തിന് ശേഷം അവൾ അവിടെ ഉണ്ടാവില്ലെന്ന് പറഞ്ഞ് അവനെ പറഞ്ഞ് വിശ്വസിപ്പിക്കണം അതിന് ഒറ്റ വഴിയേ ഉള്ളൂ.... 


#തുടരും... 



*ഖൽബ്_കൊണ്ടൊരു_മഹർ*

*ഭാഗം_11*



അവന്റെ വിവാഹത്തിന് ശേഷം അവൾ അവിടെ ഉണ്ടാവില്ലെന്ന് അവനെ പറഞ്ഞ് വിശ്വസിപ്പിക്കണം അതിന് ഒറ്റ വഴിയേ ഉള്ളൂ ... 


അതെന്താ.... 


അവന്റെ കല്യാണത്തിന് ശേഷം അവളുടെ ഇക്കാന്റെ ഒപ്പം അവളും ഗൾഫിൽ പോകുമെന്ന് പറയണം. അവൾ അവിടെ ഉണ്ടെങ്കിലല്ലേ അജുവിന്‌ പ്രശ്നം ഉള്ളൂ... 


അതൊക്കെ നടക്കോ. കല്യാണം കഴിഞ്ഞിട്ടും അവളെ അവിടെ കണ്ടാൽ... 


ഒരു പ്രശ്നവും ഉണ്ടാവില്ല. താൻ എന്റെ ഒപ്പം ഒന്ന് കട്ടക്ക് നിന്ന് തന്നാൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം... 


ഞാൻ എന്തിനും കൂടെ ഉണ്ടാവും... 


എന്തായാലും ഞാൻ അജുവുനെ കാണാൻ വേണ്ടി അങ്ങോട്ട് ഇറങ്ങിയതാ.അല്ല താനെന്താ പതിവില്ലാതെ നടന്നിട്ട്... 


ഹാ അഫ്‌സൽക്കാ ഈ ലോകത്തൊന്നുമല്ലേ ഇന്ന് പണിമുടക്കല്ലേ ബസ്സൊന്നും ഇല്ല... 


അയ്യോ ഞാൻ ആ കാര്യം മറന്നു. തനിക്ക് ഇക്കാനോട് കോളേജിൽ കൊണ്ട് വിടാൻ പറയാമായിരുന്നില്ലേ.... 


ഇക്കാ പറഞ്ഞതാ കൊണ്ട് വിടാമെന്ന്. ഞാൻ പറഞ്ഞു വേണ്ടാന്ന് ഇക്ക ഒപ്പം ഉണ്ടായാൽ എനിക്ക് അഫ്‌സൽക്കാനേ കാണാൻ പറ്റില്ല. അതുകൊണ്ട് ഫ്രണ്ട്‌സിന്റെ ഒപ്പം നടന്ന് പോകാം എന്ന് പറഞ്ഞ് നൈസായി ഒഴിവായി.... 


ഇനി ഞാൻ കൊണ്ടാക്കി തരണോ... 


വേണ്ട ഇനി ഇവിടുന്ന് കുറച്ച് ദൂരമല്ലെയുള്ളൂ ഞാൻ നടന്നോളാ.... 


എന്നാ ശെരി... ഞാൻ അജുവിനെ ഒന്ന് കണ്ടിട്ട് വരാം.... 


ഉം... ശരി.... 


_________|||||||||______|||||||_______|||||________


ടാ അജു.... 


അല്ല ഇതാരാ അഫ്സലോ വാ കയറിയിരിക്ക്...


കയറിയിരിക്കാനൊന്നും സമയമില്ല നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാ.... 


എന്തടാ....


നീ പേടിക്കൊന്നും വേണ്ട. നിനക്ക് ഉപകാരമുള്ള കാര്യമാണ്.... 


ഹാ അതെന്ത്.... 


നിന്റെ ആ പഴയ കാമുകിയില്ലേ അവൾ പോവാണത്രേ.... 


എങ്ങോട്ട്.... 


ഗൾഫിലേക്ക്. നിന്റെ കല്യാണത്തിന് അവളുടെ കെട്ടിയോൻ വരുന്നുണ്ട് കല്ല്യാണം കഴിഞ്ഞാൽ പിറ്റേ ദിവസം രണ്ട് പേരും തിരിച്ചു പോകും. ഒരാഴ്ച്ചത്തെ ലീവിനാണ് വരുന്നത്.... 


ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു.... 


മ്മ് പെട്ടു.... ഇതാ പറഞ്ഞത് ഒരു നുണ പറയാൻ വേറെ ഒരായിരം നുണകൾ കണ്ട് പിടിക്കണം എന്ന് പറയുന്നത്. 


അത് പിന്നെ....... ആ ഇന്നല്ലെ അവളും നീ കെട്ടാൻ പോണ പെണ്ണും കൂടി കടയിൽ വന്നിരുന്നു അപ്പോ ഓള് പറഞ്ഞതാ....


അത് എന്തായാലും നന്നായി... ഇനി അവളുടെ തിരുമോന്ത കാണണ്ടല്ലോ... 


അല്ലെങ്കിലും അവൾ ഉണ്ടങ്കിൽ നിനക്കെന്താ പ്രശ്നം.... 


എനിക്ക് അവളെ കാണുമ്പോൾ പഴയതെല്ലാം ഓർമ്മ വരും... 


ഹോ എനിക്കാണെങ്കിൽ അവളെ കണ്ടാൽ ആ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നും.... 


ടാ അഫ്സലെ വേണ്ടാട്ടാ... 


അയ്യോ.. അവളെ പറയുമ്പോൾ ആ പഴയ കാമുകന് പൊള്ളുന്നുണ്ടോ.... 


ആ പൊള്ളും... ഞാൻ എന്ത് പറഞ്ഞാലും കുറ്റപ്പെടുത്തിയാലും മറ്റൊരാൾ അവളെ കുറ്റം പറയുന്നത് എനിക്കിഷ്ട്ടമല്ല.... 


ഹോ ഒരു ഭയങ്കര കാമുകൻ.... 


പിന്നെ നീ കെട്ടാൻ പോണ പെണ്ണിനെ ഞാൻ കണ്ടു ആളൊരു മൊഞ്ചത്തിയാ.... 


ഞാൻ കെട്ടാൻ പോണ പെണ്ണോ. നന്നായി.. അതൊക്കെ ഞാൻ വിട്ടു. നീ വേണമെങ്കിൽ കെട്ടിക്കോ.... 


ഞാനാണ് നിന്റെ സ്ഥാനത്തെങ്കിൽ ഓളെ ഞാൻ എപ്പോഴേ കിട്ടിയേനെ... 


ആ വിവാഹം ഒന്നും നടക്കില്ല. അവൾ പോയാലും എന്നെങ്കിലും ഒരു ദിവസ്സം തിരിച്ചു വരാതിരിക്കോ.... 


എന്നോ വരുന്ന മഴക്ക് ഇപ്പോ തന്നെ കുട പിടിക്കണോ..... 


മഴേ... എന്തൊക്കെയാ നീ പറയുന്നത്.... 


അത് ഞാൻ ഒരു ഉപമ പറഞ്ഞതാ... 


നീ വല്ലാതെ ഉപമിക്കല്ലേ.... 


നീ മര്യാദക്ക് ആ പെണ്ണിനേയും കെട്ടി ജീവിക്കാൻ നോക്കടാ. പഴയ കാമുകിയെയും ഓർത്ത്‌ നടക്കാതെ.... 


അവളെ ഓർത്തിട്ടൊന്നുമല്ല... 


പിന്നെ...  


നീ അത് വിട്. നിന്നോട് വേറൊരു കാര്യം പറയാനുണ്ട്....  


ഉം.... എന്താ.... 


രണ്ട് ദിവസ്സമായി എനിക്ക് ഒരു കോൾ വരുന്നു.... 


ആരുടെ..... 


ആളെ ഇന്നാ പിടികിട്ടിയത്.....


ആരാ ആള്...   


അതൊരു പെൺകുട്ടിയ.... 


പെൺകുട്ടിയോ അതാരാണപ്പാ.... 


കോളേജിൽ നമ്മളോടൊപ്പം പഠിച്ചതാ.... 


നീ ചുറ്റി വളയാതെ ആരാ ആളെന്ന് പറയടാ.... 


നിനക്ക് ഫസീലാനെ ഓർമ്മയുണ്ടോ.... 


ആര് പണ്ട് നിന്റെ പിന്നാലെ ഇഷ്ട്ടാണെന്ന് പറഞ്ഞ് നടന്ന ആ വട്ടത്തിപെണ്ണോ.... 


ആ അവൾ തന്നെ... എന്റെ നമ്പർ കിട്ടിയപ്പോൾ വെറുതെ വിളിച്ചതാണെന്ന പറഞ്ഞ്.....


എന്താ പറഞ്ഞത്.... 


പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല... ടാ ഇത് വരെ അവളുടെ വിവാഹവും കഴിഞ്ഞിട്ടില്ലടാ... 


അതിന്.... 


ഒന്നൂല്ലാ... ഞാൻ പറഞ്ഞതാ.... 


എന്താ അവളെ നിനക്ക് കെട്ടാനാണോ.... 


ഹേയ് അങ്ങനെയൊന്നുമില്ല..... 


ടാ മോനേ അജുമലെ കാള വാല് പൊക്കുന്നത് കാണുമ്പോഴേ അറിയാം എന്തിനാണെന്ന്.... 


എന്താടാ അവൾക്കൊരു കുഴപ്പം... പണ്ടേ അവളെ എനിക്കറിയാം. പിന്നെ കാണാനും വലിയ കൊഴപ്പമൊന്നുമില്ല അവൾക്ക് എന്നെ ഇഷ്ടവും ആണ്.... 


അതിന് ഇപ്പോ നീ അവളോട്‌ ചോദിച്ചോ അവൾക്ക് നിന്നെ ഇഷ്ട്ടമുണ്ടോ എന്ന്.... 


ഇല്ല.... 


പിന്നെ നിനക്ക് എങ്ങനെ അറിയാം അവൾക്ക് നിന്നെ ഇഷ്ടമാണെന്ന്... 


അവൾക്ക് ഇഷ്ട്ടമില്ലങ്കിൽ കൊല്ലങ്ങൾക്ക് ശേഷം എന്നെ അവൾ വീണ്ടും വിളിക്കോ.... 


പെണ്ണുങ്ങളെ മനസ്സാണ് മോനെ എപ്പോഴാ മാറുന്നത് എന്ന് പടച്ചോന് പോലും അറിയൂല്ലാ മോനെ... 


അവൾക്ക് കുറച്ച് പൊട്ടത്തരം കയ്യിലുണ്ടെങ്കിലും ഓള് അങ്ങനെത്തോളു അല്ല 


അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളല്ലേ അതൊക്കെ വിട്ട് കളഞ്ഞിട്ട് നീ നിന്റെ ഉപ്പയും ഉമ്മയും കാണിച്ച് തന്ന പെണ്ണിനെയും കെട്ടി സുഖമായി ജീവിക്കാൻ നോക്ക്.... 


ഞാൻ പറഞ്ഞില്ലേ അത് നടക്കില്ലെന്ന്.....


ഇയ്യ്‌ എന്തെങ്കിലുംചെയ്യ് ഞാൻ പൂവാ നിന്നോട് പറഞ്ഞ് ഞാൻ തോറ്റൂ.... 


ഉം ശെരി..... 

|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|_|


മോനെ അജുമലെ നീ അങ്ങനെ രക്ഷപ്പെട്ടെന്ന് കരുതണ്ട. നിന്നെ കൊണ്ട് ഞാൻ അവളെ തന്നെ കെട്ടിക്കും അത് എന്റെ വാശിയാ. അത് നിന്നോടല്ല മറ്റവളോടുള്ള വാശിയാണ് കാരണം ഞാനാണ് ഇതിനെല്ലാം കാരണനക്കാരൻ അതുകൊണ്ടാണ്... അതല്ല ഇതിനിടയിൽ അവൾ (#ഫസീല) എങ്ങനെ കയറി വന്നു 

എല്ലാം കൂടി ആകെ കൊളാവോണാവോ.കഴിഞ്ഞ പ്രാവശ്യം അവളെ കണ്ടതാണല്ലോ അവളുടെ വിവാഹമാണ് എന്നൊക്കെ പറഞ്ഞതാണല്ലോ വിവാഹം കഴിഞ്ഞാൽ ഗൾഫിൽ പോകുമെന്നും പറഞ്ഞിരുന്നു എന്നിട്ട് ഇപ്പോ ഇവൻക്ക് വിളിക്കാൻ കാരണം. ഓൾക്ക് വിളിക്കാനാണെങ്കിൽ നമ്പറും ഇല്ല.ഇനിയിപ്പോ അവനെക്കൊണ്ട് രണ്ട് പെണ്ണ് കെട്ടിക്കേണ്ടി വരോ. ഇനിയൊക്കെ വരുന്നിടത്ത്‌ വെച്ച് കാണാം. സമയം ഒരുപാടായി കടയിൽ ഇന്ന് ബസ്സ് പണിമുടക്കായതുകൊണ്ട് സ്റ്റാഫെല്ലാം ലീവായിരിക്കും..കടയിൽ പോകാം.... 

|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+


അല്ല പാത്തു എന്താ പോയപോലെ  തിരിച്ചു വന്നത്.. 


അതൊന്നും പറയണ്ട ഇക്കാ കോളേജിൽ ചെന്നപ്പോഴല്ലെ ഇന്ന് ഇല്ലെന്ന് മനസ്സിലായത്. വെറുതെ അതുവരെ നടന്നു.ഇക്കാ അജുക്കാനേ കണ്ടില്ലേ... 


പിന്നെ അവനെ കണ്ടിട്ട് വരുന്ന വഴിയാണ്.... 


എന്താ പറഞ്ഞത്.... 


ഹോ തന്റെ ഇക്കാ പിടിച്ച മുയലിന് നാല് കൊമ്പാണ് എന്നും പറഞ്ഞ് നിൽക്കാ...


അതെന്താ... 


ഓൻക്ക് ഓളെ വേണ്ടാന്നും പറഞ്ഞ് വാശിയിലാ. പോരാത്തതിന് പണ്ട് ഞങ്ങളോടൊപ്പം പഠിച്ച ഫസീല എന്ന് പറയുന്ന കുട്ടി വിളിച്ചീന്നും മിണ്ടീന്നും പറഞ്ഞ് ഓളെ കെട്ടാൻ പറ്റോന്നും നോക്കി നടക്കാ.... 

ഈ ഫസീല എന്ന് പറയുന്ന കുട്ടി പണ്ട് അജുക്കാന്റെ പിന്നാലെ ഇഷ്ട്ടാനും പറഞ്ഞ് നടന്നിരുന്ന കുട്ടിയല്ലെ. ഇതിപ്പോ എവിടുന്ന് വന്ന് ചാടി.ഞാനൊന്ന് അന്വേഷിക്കട്ടെ. എന്നാ ഞാൻ പോട്ടെ. 

ഹോ ശെരി....

#തുടരും…


*ഖൽബ്_കൊണ്ടൊരു_മഹർ*

*ഭാഗം_12*



എന്തായാലും വീട്ടിൽ എത്തട്ടെ.... 


ഇമ്മച്ചി അജുക്ക എവിടെ...  


അവൻ മുകളിൽ ഉണ്ടാകും.നീ എന്താ പോയപോലെ തിരിച്ചു വന്നത്.... 


ഇന്ന് കോളേജില്ല പണിമുടക്കായത് കൊണ്ട്.... 


എന്തിനാ നിനക്ക് ഇക്കാനെ.... 


ആവശ്യമുണ്ട്. ഞാൻ ഇക്കാനെ ഒന്ന് കണ്ടിട്ട് വരാം.... 



ടാ കള്ള കാമുക അനക്ക് എത്ര പെണ്ണ് കെട്ടണം.... 


എന്താ ഈ പെണ്ണ് പറയണത്.... 



ആരാ ഈ ഫസീല.... 


അത് എന്റെ ഒപ്പം കോളേജിൽ പഠിച്ച കുട്ടിയ... 


അത് എനിക്കറിയാം... 


ഓളെന്തിനാ ഇപ്പോ അനക്ക് വിളിക്കണത്... 


എനിക്ക് വിളിക്കേ അന്നോട് ആരാ പറഞ്ഞത്... 


എന്നോട് അഫ്സലിക്ക എല്ലാം പറഞ്ഞു.മര്യാദക്ക് ഞങ്ങൾ പറയുന്ന പെണ്ണിനെ കെട്ടിക്കോ.... 


ഹോ അപ്പോഴേക്കും അവൻ അത് അവളോട്‌ പറഞ്ഞോ... 


എന്റെ പാത്തു അനക്ക് വട്ടാണോ..... 


എനിക്കല്ല വട്ട് ഇക്കാക്കാണ്. പണ്ട് എപ്പോഴോ ഇഷ്ട്ടാന്നും പറഞ്ഞ് നടന്നിരുന്ന പെണ്ണിന്റെ പിന്നാലെ ഇപ്പോഴാണ് പോകുന്നത് അത് അന്ന് നോക്കണം. അതിനെങ്ങനെ അന്ന് ഐശ്വര്യാറായി ആണെന്നും പറഞ്ഞ് ഒരുത്തീനെ കൂടെ കൊണ്ട് നടക്കല്ലായിരുന്നോ... 


ന്റെ പാത്തു നീ എന്തിനാ ഇപ്പോ ഇതല്ലാം പറയണത്...  


പിന്നെ ആ മനസ്സിലുള്ള പൂതി മാറ്റി വെച്ചോ. എന്നിട്ട് ഞങ്ങൾ പറയുന്ന കുട്ടീനെ കെട്ടിക്കോ.ഇനി എന്നെ കൊണ്ട് വേറൊന്നും പറയിപ്പിക്കണ്ട ഞാൻ പൂവാ.... 


മ്മ്.....ഇയ്യ്‌ എന്റെ ഉമ്മയാകാനൊന്നും നോക്കണ്ട.... 


ചിലപ്പോ ഉമ്മയും ഉമ്മമ്മയും വാപ്പയും ഉപ്പൂപ്പയോക്കെ ആയെന്ന് വരും... 


*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*|*


ഹലോ പാത്തു....


ആരാത്  ആരിഫയോ.....


അന്നോട്‌  ഞാൻ പറഞ്ഞിട്ടുണ്ട് മര്യാദക്ക് എന്നെ ഇത്ത എന്ന് വിളിക്കാൻ... 


ഹാ അതിനൊക്കെ ഇവിടെ വേറെ ആളെത്തി....



അതാരാ...  


അത് ഇക്കാന്റെ ഒരു പഴയ കൂട്ടുകാരിയായ.... 


അത് ശെരിയാവൂല്ല അന്റെ ഇക്കാ എന്നെ കെട്ടിയില്ലങ്കിൽ അന്റെ ഇക്കാനെയും കൊല്ലും നിന്നെയും കൊല്ലും പിന്നെ ഞാനും ചാവും....


മ്മ് ഇതുപ്പൊ മ്മടെ മണിചേട്ടൻ അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നാ സിനിമാ പേര് പോലെയായല്ലോ. 


അല്ല ഇത്ത....ന്റെ ഇക്കാ ഇത്താനെ കെട്ടിയില്ലങ്കിൽ എന്തിനാ എന്നെയും ഇക്കാനെയും കൊല്ലുന്നത്. ഇത്താക്ക് ഒറ്റക്ക് ചത്താൽ പോരേ.... 


അങ്ങനെയിപ്പോ ഞാൻ മരിച്ചിട്ട് ഇങ്ങള് രണ്ടാളും സുഹിച്ചൂ ജീവിക്കണ്ട. വെറുതെ ഇരുന്ന എന്നെ ഓരോന്നും പറഞ്ഞ് മോഹിപ്പിച്ചത് ഇങ്ങള് രണ്ടാളും കൂടിയാ.....


ആരാ ആ പുതിയ കക്ഷി... 


ഫസീല... ഇക്കാന്റെ ഒപ്പം പഠിച്ച കുട്ടിയ.ഓൾക്ക് എന്റെ ഇക്കാനെ ഭയങ്കര ഇഷ്ട്ടമായിരുന്നു പണ്ട്....


ഹാ ഹാ ഹാ.... 


എന്താ ഇത്ത ഇങ്ങള് ചിരിച്ചത്.... 



അന്റെ ഇക്കാക്ക് ഫസിലാ എന്ന് പറഞ്ഞ് വിളിക്കുന്ന ആള് ഞാനാ... 



അതിന് ഇത്താക്ക് എങ്ങനെ അറിയാ ഫസീലയെ.... 



ആളെ ഞാൻ അറിയുന്നുമില്ല. അന്റെ ഇക്കയാണ് എന്നോട് ചോദിച്ചത് ഫസീലയാണോ എന്ന്. എപ്പോ ഞാൻ പറഞ്ഞു ആന്ന്.... 



അപ്പൊ അങ്ങനെ വരട്ടെ. പാവം ന്റെ ഇക്കാ അത് ഫസീല ആണെന്ന് കരുതി ഇരിക്കാ...



എന്തായാലും അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അന്റെ ഇക്കാനെ കുറച്ച് ദിവസം ഞാൻ ഒന്ന് കളിപ്പിക്കട്ടെ.... 



ഹോ ഇത്ത കെട്ടാൻ പോണ ചെക്കനല്ലേ. ഇങ്ങള് എന്ത് വേണമെങ്കിലും ആയിക്കോ. പക്ഷെ ഇതൊക്കെ ന്റെ ഇക്ക അറിഞ്ഞാൽ എന്നെ തല്ലി കൊല്ലും.....


എന്തായാലും ഇനി അന്റെ ഇക്കാനെ കൊണ്ടേ ഞാൻ പോകൂ.ഞാൻ വെക്കട്ടെ എനിക്ക്  ടൗണിൽ ഒന്ന് പോണം.....


അല്ലാ അന്റെ ഇക്കാ എവിടെ.... 



വീട്ടിൽ ഉണ്ടല്ലോ.... എന്താ ചോദിച്ചത്.... 


ഹേയ് വെറുതെ ചോദിച്ചതാ.... 


അതല്ല.... എന്തോ ഉണ്ടല്ലോ. എന്താ ഇക്കാനെ കാണാൻ തോന്നുന്നുണ്ടോ.... 


അങ്ങനെ ചോദിച്ചാൽ....


ഇനി ഇപ്പോ ഇത്താക്ക് ഇക്കാനെ കാണണം എന്ന് പറഞ്ഞാൽ ന്റെ ഇക്കാ പിന്നെ ആ വഴിക്ക് വരൂല്ലാ...ഇത്ത പേടിക്കണ്ട ഇത്താക്ക് കാണാനുള്ള വഴി ഞാൻ ഉണ്ടാക്കി തരാ....


എങ്ങനെ.... 


ഇത്താ ടൗണിൽ വന്നാൽ ന്റെ ഇക്കാന്റെ കൂട്ടുകാരന്റെ ഷോപ്പുണ്ട് അവിടെ വന്നാൽ മതി ഞാൻ എന്തെങ്കിലും പറഞ്ഞ് ഇക്കാനെ അവിടെ എത്തിക്കാം... 


മ്മ്......   എനിക്ക് പേടിയാ. അന്ന് ആദ്യമായിട്ടാണ്  കണ്ടതാണെങ്കിലും അന്റെ പൊന്നാര ഇക്കാ എന്റെ ഖൽബിലാണ് കയറി കൂടിയത്....


ഹാഹാ... എന്നാ ന്റെ ഇക്കാനെ ഇത്താക്ക് തന്നെ തരാം.... 


അതിന് നിന്റെ ഇക്കാ സമ്മതിക്കോ... 


സമ്മതിക്കും... ഇല്ലങ്കിൽ സമ്മതിപ്പിക്കും. ഇത്താ ഇപ്പോ തൽക്കാലം ഈ നാത്തൂൻ പറയണത് കേട്ടാൽ മതി. പോയി നല്ല മൊഞ്ചത്തിയായി ഞാൻ പറഞ്ഞ ഷോപ്പിലേക്ക് വാ... അപ്പൊ ശെരി ഞാൻ വെക്കട്ടെ.... 


ടീ പാത്തു അത് വേണോ... വേണം.... 


എന്നാ നീയ്യും വാ.... 


ഉം... ശെരി. നോക്കട്ടെ.... ഞാൻ വെക്കാണെ  



+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+|+


ഇവളെന്താ ഇന്ന് തീരേ വിളിച്ചില്ലല്ലോ. ഒന്ന് അങ്ങോട്ട്‌ വിളിച്ച് നോക്കാം.... 


ബെല്ലടിക്കുന്നുണ്ട് പക്ഷെ ഫോൺ എടുക്കുന്നില്ലല്ലോ.... 


അള്ളോ ഇതാ ആ പഹയൻ വിളിക്കുന്നു. ഓനോട്‌ ഇനി എന്താ പറയാ...എടുക്കാ ഇല്ലങ്കിൽ വിളിച്ച് കൊണ്ടിരിക്കും... 



ഹലോ.... 



താൻ ഇത് എവിടെ ആയിരുന്നു.. കുറേ നേരമായല്ലോ വിളിക്കാൻ തുടങ്ങിയിട്ട്... 



ഞാൻ കോൾ വരുന്നത് അറിഞ്ഞില്ല.എന്തേ വിളിച്ചത്. 



ഹേയ് ഒന്നുമില്ല തന്നെ വിളിക്കണം സംസാരിക്കണം എന്ന് തോന്നി അതുകൊണ്ട് വിളിച്ചതാ.... 



ഹോ.... വിളിച്ച സമയം എന്തായാലും നന്നായി ഞാൻ അത്യാവശ്യമായി ഒരു സ്ഥലത്തേക്ക് പോകാൻ ഇറങ്ങിയതാ... 



ഹോ വിളിച്ചത് ബുന്ധിമുട്ടായോ.എന്നാ കുറച്ച് കഴിഞ്ഞ് വിളിക്കാം.... 



ഹാ ഞാൻ വന്നാ അങ്ങോട്ട്‌ തിരിച്ചു വിളിക്കാം.... 



ഉം.... ശെരി.... 



ഇക്കാ ഇങ്ങള് ഇത് എവിടെ പോയി കിടക്കാ...



എന്താ പെണ്ണെ... കിടന്ന് ഓളിടുന്നത്. ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട്... എന്താ കാര്യം..... 



എനിക്ക് ടൗൺ വരെ ഒന്ന് പോകണം 



പോയിക്കോ... 



ഇക്കയും വരണം....



എന്തിനാ ഈ സമയത്ത് ടൗണിൽ പോകുന്നത്.... 



ഇന്ന് കോളേജില്ലല്ലോ. എനിക്ക് ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങാനുണ്ട്. 



എന്ത്.... 



എനിക്ക് ഒരു ഡ്രസ്സ്‌ എടുക്കണം. കോളേജിൽ പോകുമ്പോൾ ഇടാൻ നല്ലൊരു ഡ്രസ്സില്ല.... 



നിനക്ക് ഞാൻ വരുമ്പോഴല്ലേ മൂന്ന് നാല് ജോഡി ഡ്രസ്സ് കൊണ്ടുവന്നത്.. 



ന്റെ അജു നിന്റെ ഒരേഒരു പെങ്ങളല്ലെ അവൾക്ക് എന്താണെങ്കിൽ വാങ്ങി കൊടുക്കടാ.... 



ഉം.... അങ്ങനെ പറഞ്ഞ് കൊടുക്ക്‌ ഉമ്മച്ചി.... 



ഉം.... ശെരി.... 



അപ്പൊ വാ മോനെ ഇക്കാ. പിന്നെ A T M കാർഡ് എടുക്കാൻ മറക്കണ്ട.....



ഇവൾ ഇന്ന് എന്നെ മുടിപ്പിക്കും.....



എന്തായാലും ഭാവി നാത്തൂൻ കാരണം ഇങ്ങനെയെങ്കിലും ഒരുപകാരം ഉണ്ടായി..... 


അപ്പൊ ഉമ്മാ ഞങ്ങൾ പോയിട്ട് വരാം.... 



ആ വണ്ടി നിർത്തൂ മോനെ മ്മക്ക് ഇവിടെയാണ് കയറേണ്ടത്...



ഇത് അഫ്സലിന്റെ കടയല്ലേ..... 



ആ ഇവിടുന്ന് എടുത്താലേ ശരിയാവൂ ..... 



ഉം.... വാ 



ഇക്ക കാണാതെ ആരിഫ വരുന്ന കാര്യം അഫ്സലിക്കാനോട് പറയണം.ബാക്കി അഫ്സലിക്ക നോക്കിക്കോളും... 



ആ അജു..... എന്താ പാത്തു പതിവില്ലാതെ ഈ വഴിക്ക്... 



ഓ അതൊന്നും പറയണ്ട അഫ്സലെ ഓൾക്ക് കോളേജിൽ പോകുമ്പോൾ ഇടാൻ ഡ്രസ്സൊന്നും ഇല്ലത്രെ... 



അഫ്‌സൽക്കാ.... 



ഈ പാത്തു എന്താ പിറു പിറക്കുന്നത്.... 



ഓ ഈ പൊട്ടന് മനസ്സിലാവുന്നുമില്ലല്ലോ.ഇതിനെ ഇനി എങ്ങനെ പറഞ്ഞ് മനസ്സിലാക്കിക്കും.... 


ദാ വിളിക്കുന്നു ഓള്.... 



ആ ഇത്താ.....



ഇങ്ങള് എവിടെയാ.... 



ഇത്താ... ഇങ്ങോട്ട് പോരേ ഞങ്ങൾ ഷോപ്പിൽ ഉണ്ട്.... 



ഏത് ഷോപ്പിലാ.... 



ബസ്‌സ്റ്റാറ്റിന്റെ അടുത്തുള്ള ഡ്രസ്സ്‌ കടയിൽ.... 



അജുക്കയും ഉണ്ടോ കൂടെ.... 



പിന്നെ എന്നെ കാണാൻ വേണ്ടിയാണോ ഇത്താനോട് വരാൻ പറഞ്ഞത്..



ഉം... ശെരി ഇപ്പോ വരാം.... പാത്തു എനിക്ക് പേടിയുണ്ട്ട്ടോ.....



അത് നല്ലതാ.... ഇങ്ങോട്ട് വാ ഇത്താ....



അഫ്സലിക്ക.....



ഇയ്യെന്താ പെണ്ണെ ഇക്കാന്റെ പിറകിൽ നിന്ന് കണ്ണോടും കൈ കൊണ്ടും കാണിച്ചേർന്നത്... 



എന്റെ പൊന്നാര അഫ്‌സൽക്കാ... ഇമ്മടെ ഇക്കാനെ കാണാൻ ആരിഫ ഇങ്ങോട്ട് വരുന്നുണ്ട് അത് ഇക്കാക്ക് അറിയില്ല. ഇക്ക അറിയാതെ ഓളെ മുന്നിൽ ഇക്കാനെ എത്തിക്കണം. അഫ്സലിക്കാ ദാ വരുന്നു ആരിഫ.... 



ഹോ ആള് ഒരു മൊഞ്ചത്തിയാണല്ലോ... 



അഫ്സലിക്കാ എന്റെ ഇക്കാ എവിടെ.... 



ദാ അവിടെ നിൽക്കുന്നു..... ഞാൻ വിളിക്കാം..  



എന്തായാലും ഞാൻ ഇവിടുന്ന് മാറി നിൽക്കാം....



ടാ അജു..... ഈ ഡ്രസ്സ്  എങ്ങനെയുണ്ടെന്നു നോക്കടാ നിനക്ക് ചേരും.....



ഏത് ഡ്രസ്സ്..... ഞാൻ ഒന്ന് നോക്കട്ടെ.... 



ആ വന്ന് നോക്ക്...... 



മ്മ് ഇവളോ.....



ആരിഫയെ കണ്ടതും അജ്മൽ ഒന്ന് ഞെട്ടി.... 



പടച്ചോനെ ഇവളെന്താ ഇവിടെ...... 



*തുടരും*



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_13*



ആരിഫയെ കണ്ടതും അജ്മൽ ഒന്ന് ഞെട്ടി... 


   പടച്ചോനെ ഇവളെന്താ ഇവിടെ.... 



അജ്മലിന് അകത്തേക്കാണോ പുറത്തേക്കാണോ പോകേണ്ടത് എന്നറിയാതെ  അവിടെ കിടന്ന് കറങ്ങി.... 



   അജു നീ എന്താ കഞ്ചാവ് അടിച്ച കോഴിയെ പോലെ കിടന്ന് കറങ്ങുന്നത്... 



ടീ പാത്തു നീ വരുന്നുണ്ടോ. ഞാൻ പൂവാ... 



അവിടെ നിക്ക് ഇക്കാ ഞാൻ ഡ്രസ്സ്‌ സെലക്റ്റ് ചെയ്യട്ടെ.... 



ഇയ്യ്‌ എന്താണെങ്കിൽ ചെയ്യ് ഞാൻ പുറത്തുണ്ടാവും. കഴിഞ്ഞാൽ പുറത്തേക്ക് വാ... 



ഹേയ് അജു നീ അങ്ങനെ പോയാലോ.അവിടെ നിൽക്ക്... 



അഫ്സലെ നീ വഴീന്ന് മാറി നിൽക്ക് എനിക്ക് പോണം... 



ആ നീ പോയിക്കോ. പക്ഷെ ഇപ്പോ നീ ഇവിടെ നിക്ക്. എനിക്ക് ഇവളോട്‌ ഒരു കാര്യം പറയാനുണ്ട്... 



നീ അവളോട്‌ എന്താണെങ്കിൽ പറഞ്ഞോ അതിന് ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നത്.... 



ആ കാര്യം നീയ്യും കൂടി കേൾക്കാനുള്ള കാര്യമാണ്.


പാത്തു നീയ്യും ഇങ്ങോട്ട് വന്നേ... 



എന്താ അഫ്‌സൽക്കാ..... 


അല്ല ഇതാരാ ആരിഫയോ എപ്പോ എത്തി.... 



മ്മടെ പാത്തു അറിയാത്ത ഭാവത്തിൽ ചോദിച്ചു.അല്ല ഇക്കോ ഇതാരാണെന്ന് മനസ്സിലായില്ലേ....



ഇല്ലാ.... അവൻ ദേഷ്യത്തോടെ പറഞ്ഞു.. 



ന്റെ ഇക്കാ ഇയ്യ്‌ വല്ലാതെ മസ്സല്  പിടിക്കാതെ നിക്ക്..... 



പാത്തു നിന്റെ ഇക്കാക്ക് ഞാൻ വന്നത് ഇഷ്ട്ടായിട്ടില്ല ഞാൻ പോണു... 



ഇത്താ ഇങ്ങള് അവിടെ നിക്ക്.... 



ഇല്ല പാത്തു ഞാൻ നിന്നാൽ ശെരിയാവില്ല. നമ്മുക്ക് പിന്നെ കാണാം... 



അതും പറഞ്ഞ് ആരിഫ കടയിൽ നിന്നും ഇറങ്ങി. ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ അവൾ തിരിഞ്ഞു നടന്നെങ്കിലും ഇടക്ക് ഇപ്പോഴോ അവളുടെ നിയന്ത്രണം വിട്ട് അത് കവിളിലൂടെ ഒലിച്ചിറങ്ങി. പക്ഷെ അത് ആരും കാണാതെ കയ്യിലെ ടവ്വൽ കൊണ്ട് മറച്ചു വെച്ചു.... 



അജു എന്നാലും അത്രക്കൊന്നും പാടില്ലായിരുന്നു. അവൾക്ക് ആകെ സങ്കടമായിക്കാണും... 



എന്നലെ നീ പോയി സമാധാനിപ്പിച്ചു കൊടുക്ക്‌... 



ന്റെ ഇക്കാ എന്നാലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അവളും എന്നെപ്പോലൊരു പെണ്ണല്ലെ....



അപ്പൊ നിങ്ങൾ ആരും എന്താ എന്റെ മനസ്സ് കാണാൻ ശ്രമിക്കാത്തത്.ജീവനോളം സ്നേഹിച്ച പെണ്ണിന്റെ മുന്നിൽ വേറൊരു പെണ്ണിന്റെ ഭർത്താവായി ഞാൻ ജീവിക്കണം എന്നാണോ നിങ്ങൾ പറയുന്നത്.... 



അതെ അതിനെന്താ കുഴപ്പം... അവൾ നിന്നെ വേണ്ടാന്ന് വെച്ച് അവളുടെ സുഖം തേടി പോയതല്ലെ. അവൾ അറിയണം അവളായി വേണ്ടന്ന് വെച്ചതിന് മധുരം കൂടുതലായിരുന്നെന്ന്. നീ സ്വപ്നം കണ്ട ജീവിതം അവളിലൂടെ നീ നേടിയെടുക്കന്നത് അവൾ കാണണം... 



അഫ്സലെ എനിക്ക് ആരോടും പകരം ചോദിക്കണ്ട. എനിക്ക് അവളുടെ മുന്നിൽ ജയിക്കും വേണ്ട....



ഇത് ജയത്തിന്റെയും തോൽവിയുടെയും കാര്യമല്ല ഇത് ജീവിതമാണ്. നമ്മൾ ഒരിക്കലും നമ്മൾ സ്നേഹിക്കുന്നവരെയല്ല സ്വന്തമാക്കേണ്ടത് നമ്മളെ സ്നേഹിക്കുന്നവരെയാണ്. അവരായിരിക്കും നമ്മുടെ ജീവിതകാലം മുഴുവൻ നമ്മോടൊപ്പം കാണൂ... 



നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് അവളെ വിവാഹം ചെയ്യാൻ കഴിയില്ല.... 



ഇക്കാ അവൾക്ക് ഇക്കാനെ ഒരുപാട് ഇഷ്ട്ടമാണ് ഞാൻ പറഞ്ഞിട്ടാണ് ഇക്കാനെ കാണാൻ അവൾ വന്നത്... 



ഹോ അപ്പൊ നിങ്ങളുടെ കാളിയാണല്ലേ... ഇതല്ലാം എന്ത് കണ്ടിട്ടാ. ഞാൻ അവളെ വിവാഹം കഴിച്ച് കുറേ കഴിഞ്ഞ് ഇതല്ലാം അവൾ അറിഞ്ഞാൽ.അവളുടെ ഇക്കയുടെ ഭാര്യ എന്റെ..... 



ഒന്നും ഉണ്ടാവില്ല.. പിന്നെ നിങ്ങളുടെ വിവാഹം കഴിഞ്ഞാൽ അവൾ അവളുടെ ഭർത്താവിന്റെ കൂടെ പോകും പിന്നെന്താ കുഴപ്പം... പിന്നെ അവൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവില്ലല്ലോ... 



പാത്തു നീ വരുന്നുണ്ടോ ഞാൻ പൂവാ.... 



പാത്തു അവനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.... 



ഉം... ഞാൻ പൂവാ അഫ്‌സലിക്ക.... 



÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|÷|



അജുക്കാക്ക് എന്നെ ഇഷ്ടമല്ല. പിന്നെ എന്തിനാ ഞാൻ ആളെ ശല്ല്യം ചെയ്യുന്നത്. എല്ലാം അവസാനിപ്പിക്കാം. ആൾക്ക് ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ല. ഇനി എല്ലാം അജുക്കാട് തുറന്നു പറഞ്ഞ് അവസാനിപ്പിക്കാം... 



      അവൾ മനസ്സില്ല മനസ്സോടെ വാട്സ്ആപ്പ് തുറന്ന് അജുമലിന് മെസേജ് അയച്ചു.... 



   ഹായ് അജുക്ക.... എനിക്ക് ഒരു കാര്യം പറയാനുണ്ട്.... 



അജ്മൽ വന്ന മെസേജ് തുറന്നു നോക്കി... 



ഹാ ഇത് ഫസീലയുടെ മെസ്സേജ് ആണല്ലോ... 



ഫസീല പറഞ്ഞോളൂ... 



അവൻ മറുപടി കൊടുത്തു.... 



ഞാൻ.... ഫസീല അല്ല.... 



പിന്നെ... ആരാ..... 



അത് പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടരുത്.... 



നീ എന്നെ കളിപ്പിക്കുകയാണോ... നീ തമാശ പറയാതെ കാര്യം പറ ഫസീല.... 



തമാശ അല്ല.... കാര്യമാണ്.... 



അത് പോട്ടെ... എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.... 



ഉം.... എന്താ.... 



ഞാൻ ഇന്ന് നമ്മുടെ അഫ്സലിന്റെ ഷോപ്പിൽ പോയിരുന്നു. ഇന്ന് ഞാൻ അവളെ കണ്ടു.... 



ആരെ...... 


അവൾ അറിയാത്ത പോലെ ചോദിച്ചു... 



ഞാൻ അന്ന് പറഞ്ഞില്ലേ... എന്നെ  വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട് എന്റെ ഉപ്പയുടെ കൂട്ടുകാരന്റെ മോളെ..... 



ആ അതെ... അതിനെന്തേ.... 



അവൾ എന്നെ കാണാൻ വേണ്ടിയാണ് അവിടെ വന്നത്. അവൾക്ക് എന്നെ ഇഷ്ട്ടമാണ്.... 



അതിനെന്താ തനിക്ക് അവളെ ഇഷ്ട്ടമാണെങ്കിൽ വിവാഹം ചെയ്‌തൂടെ.... 



ഹേയ് അത് ശെരിയാവില്ല.... 



എന്താ അവളെ വിവാഹം ചെയ്താൽ.... 



അവളെ എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല പക്ഷെ അത് നടക്കാൻ പാടില്ല.... 



അതെന്താ... 



അത് ഞാൻ പിന്നെ പറയാം.. ഞാൻ അവളോട്‌ വളരെ മോശപ്പെട്ടും ദേഷ്യപ്പെട്ടിട്ടൊക്കെയാണ് പെരുമാറിയത്. അവൾ അവളരെ സങ്കടപ്പെട്ടിട്ടാണ് പോയത്. ഇപ്പോ തോന്നുന്നു അതൊന്നും വേണ്ടായിരുന്നെന്ന്.... 



അതെന്താ... പിന്നെ എന്തിനാ അവളോട്‌ അങ്ങനെ പെരുമാറിയത്. 



ആവോ എനിക്കറിയില്ല.... അവളെ പെട്ടന്ന് അവിടെ വെച്ച് കണ്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ചെയ്ത് പോയതാ.... 



ഉം.... അജു ഞാൻ പിന്നെ വരാം..... 



ഫസീല... ഞാൻ ഇനി എന്താ ചെയ്യാ..... 



ഞാൻ എന്താ പറയാ..നിനക്ക് എന്താ തോന്നുന്നത് അത് പോലെ ചെയ്യൂ.... 



ഞാൻ അവളോട് ഒരു സോറി പറഞ്ഞാലോ.... 



അതിന് അവളെ ഇനി നീ കാണുമോ.... 



അറിയില്ല.... 



നീ ഒരു കാര്യം ചെയ്യ് പാത്തൂനോട് പറ. അവൾ പറഞ്ഞോളും. അജു എനിക്ക് സമയമില്ല ഞാൻ പിന്നെ വരാം.. 



ഉം... ശെരി..... 



*|×|×|×|×|×|×|×|×|×|×|×|×|×|×|×|×|×|×|×|×|×|×|×|



ഇപ്പോ അവനോട് സത്യം പറഞ്ഞാൽ എന്നോടുള്ള ഇപ്പോഴുള്ള ഇഷ്ട്ടം കൂടി ഇല്ലാതാകും. പിന്നീട് ഒരിക്കൽ എല്ലാം തുറന്ന് പറയാം. അതിന് മുൻപ് അവൻക്ക് എന്നെ വിവാഹം കഴിക്കാതിരിക്കാനുള്ള കാര്യം കൂടി അറിയണം... അതിന്റെ ഉള്ളിൽ എന്തോ ഒളിഞ്ഞു കിടപ്പുണ്ട്.. അത് എന്താണെന്ന് അറിയട്ടെ..ആദ്യം പാത്തൂനോട് ചോദിക്കാം അവൾക്ക് അറിയാതിരിക്കില്ല.... 



÷|÷||÷÷||÷÷||÷÷||÷÷||÷÷||÷÷||÷÷||÷÷||÷÷||÷÷||



ഞാൻ ആളോട് ചെയ്തത് തീരേ ശരിയായില്ല അവളോട്‌ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവളോട്‌ ഇനി എന്താ പറയാ...പാവം അവൾ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് അത് ഇന്ന് എനിക്ക് മനസ്സിലായി.അഫ്സൽ പറഞ്ഞപോലെ നമ്മൾ ഇഷ്ട്ടപ്പെട്ടുന്നവരെ അല്ല നമ്മളെ  ഇഷ്ടപ്പെടുന്നവരെ വേണം കണ്ടത്താൻ.എന്നാലേ ആ ജീവിതത്തിന് ഒരർത്ഥമുള്ളൂ എന്തായാലും ഏതെങ്കിലും ഒരാളെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വരണം അത് എന്നെ സ്നേഹിക്കുന്ന ഒരാളാവണം. അത് ഇവളായാലും എന്താ കുഴപ്പം. ഒരിക്കലും എന്നെ വേണ്ടന്ന് പറഞ്ഞ് പോയവളുടെ മുന്നിൽ ഒരു ശല്യമാവരുത് എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.ഇനി ഇവളെ വിവാഹം കഴിച്ചാലും മറ്റവൾ ഞങ്ങളുടെ വിവാഹത്തിന് ശേഷം ഭർത്താവിന്റെ കൂടെ പോകും എന്നല്ലെ പറഞ്ഞത് പിന്നെ അവളെ കാണേണ്ടതിയല്ലോ. എന്തായാലും ന്റെ ഉപ്പയുടെയും ഉമ്മയുടെയും പാത്തൂന്റെയും പിന്നെ ഇപ്പോ എന്റെയും ഇഷ്ട്ട പ്രകാരം ഇവളെ തന്നെ വിവാഹം കഴിച്ചാലോ.... 



  അങ്ങനെ ഓരോന്നും ആലോചിച്ചു കിടന്ന് സമയം പോയത് അറിഞ്ഞില്ല. പുതിയൊരു ജീവിതവും സ്വപ്നം കണ്ടു കൊണ്ട് അവൻ ഉറങ്ങാൻ കിടന്നു..... 



*#തുടരും.....



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_14*



അങ്ങനെ ഓരോന്നും ആലോചിച്ചു കിടന്ന് സമയം പോയത് അറിഞ്ഞില്ല. പുതിയൊരു ജീവിതവും സ്വപ്നം കണ്ടു കൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.....



നേരം വെളുത്തു.... 



ടീ പാത്തു... 



ഇന്ന് അവളെ കാണാനില്ലല്ലോ അല്ലങ്കിൽ രാവിലെ ആറുമണി ആകുമ്പോഴേക്കും വന്ന് ശല്ല്യം ചെയ്യുന്നതാണല്ലോ.... 



ടീ പാത്തു..... 



എന്താ.... 



നിനക്ക് എന്താ ഇത്ര ദേഷ്യം... 



ആ ഉണ്ടാകും... 



എന്തിനാണാവോ ഇത്ര ദേഷ്യം.... 



പിന്നെ... ഇന്നലെ എന്തിനാ ആരിഫയോട് അങ്ങനെ പെരുമാറിയത്. 



അതുപിന്നെ അവളെ പെട്ടന്ന് അവിടെ വെച്ച് കണ്ടപ്പോൾ.... 



എന്താ അവളെ കണ്ടാൽ. ഇക്കാക്ക് അവളെ ഇഷ്ട്ടമില്ലെന്ന് വെച്ച് ഇങ്ങനെയാണോ പെരുമാറേണ്ടത്.... 



ആര് പറഞ്ഞ് എനിക്ക് ഇഷ്ട്ടമില്ലന്ന്. നീ ആദ്യം ഞാൻ പറയുന്നത് കേൾക്ക്... 



എനിക്ക് ഒന്നും കേൾക്കണ്ട.... എന്നോട് ഒന്നും മിണ്ടാനും വരണ്ട. ഇനി ഇക്കാക്ക് ഇഷ്ട്ടമുള്ളത് പോലെ എന്താണെങ്കിൽ ചെയ്‌തോ. ഇനി ഈ കാര്യം പറഞ്ഞ് പാത്തു വരില്ല.... 



എന്റെ പാത്തു നീ ഒന്ന് സമാധാനിക്ക്. ഞാൻ പറയട്ടെ.... 



ശെരി ഇക്കാക്ക് എന്താ പറയാനുള്ളതെങ്കിൽ പറ.... 



ഇന്നലെ ഞാൻ അങ്ങനെ അവളോട്‌ പെരുമാറിയത് തെറ്റ് തന്നെ. ഞാൻ ഇത്രയും കാലം അവളെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലും ഇല്ലായിരുന്നു. ഇപ്പോ നിങ്ങൾ പറയുന്നതെല്ലാം ശെരിയാണെന്ന് എനിക്ക് മനസ്സിലായി. എന്നെ വേണ്ടന്ന് പറഞ്ഞ് പോയവളെ കുറിച്ച് ആലോചിച്ചു എന്റെ ജീവിതം എന്തിനാ പാഴാക്കുന്നത്. എനിക്ക് അവളെ വിവാഹം കഴിക്കാൻ സമ്മതമാണ്... 



ഇക്കാ പറയുന്നത് സത്യമാണോ.ശെരിക്കും സമ്മതമാണോ... 



ആ പാത്തു... എന്താ ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ...



ന്റെ ഇക്കാ ഇത് ആദ്യം തന്നെ സമ്മതിച്ചാ മതിയായിരുന്നോ എന്നാ പിന്നെ ഞങ്ങൾ ഇത്ര ബുന്ധിമുട്ടണോ.എനിക്ക് ഈ കാര്യം ഉപ്പാനോടും ഉമ്മാനോടും പറയാലോ.... 



ഉം.... ഇനി എല്ലാം എന്റെ പാത്തൂന് വിട്ടു തന്നിരിക്കുന്നു.... 



ഇനി ഇക്കാ ഒന്നും അറിയണ്ട വിവാഹത്തിന്റെ അന്ന് കല്യാണച്ചെക്കനായി മണ്ഡപത്തിൽ വന്നിരുന്നാൽ മതി ബാക്കി എല്ലാം ഈ പാത്തു നോക്കികൊണ്ട്‌..... 



അപ്പൊ ഇനി ഞാൻ വന്നിട്ട് തീരുമാനിക്കാം... 



അല്ല നീ എങ്ങോട്ടാ പോണേ... 



എനിക്ക് ഇന്ന് മുതൽ എക്സാം തുടങ്ങല്ലേ.... 



ഹോ... എന്നാ നീ പോയിട്ട് വാ.... 



എന്നാ ഞാൻ പോയിട്ട് വരാം.... 



~|~|~|~|~|~|~|~|~|~|~|~|~|~|~|~|~|~|~|~|



പതിവ് പോലെ പാത്തു കോളേജിലേക്ക് ഇറങ്ങി.... ബസ്‌സ്റ്റോപ്പിലേക്ക്  കുറച്ച് നടക്കാനുള്ളത് കൊണ്ട് പാത്തു എന്നും ഒറ്റക്കാണ് ബസ്‌സ്റ്റോപ്പ് വരെ നടന്ന് പോകാറ്. എങ്കിലും അവൾക്ക് സംസാരിക്കാൻ ആരെങ്കിലുമെക്കെ കാണും വഴിയിൽ എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞേ പാത്തു ബസ്റ്റോപ്പിൽ എത്താറുള്ളു അത് കാരണം എന്നും അവളുടെ ഫ്രണ്ട് ആയാ ഷെമീറ ഇവളെയും കാത്ത് ബസ്റ്റോപ്പിൽ ഉണ്ടാകും... ഇന്നും പതിവ് പോലെ ബാസ്റ്റിപ്പിലേക്കുള്ള യാത്രയിൽ പരിചയമുള്ള ഒരു ശംബ്ദം അവളുടെ കാതിൽ പതിഞ്ഞത്....



സന.... 



ഇതാരാ പതിവില്ലാതെ എന്നെ സന എന്ന് വിളിക്കുന്നത്‌.... 



അവൾ ആകാംക്ഷയോടെ തിരിഞ്ഞു നോക്കി.... 



പടച്ചോനെ ഇവനോ.... ഇവനെന്നാ ഗൾഫീന്ന് കുറ്റീം പറിച്ചു പൊന്നേ.... 



സന തനിക്ക് എന്നെ ഓർമ്മയുണ്ടോ.... 



പിന്നെ തന്നെ എനിക്ക് അത്ര പെട്ടന്ന് മറക്കാൻ പറ്റോ.... 



ഹോ ഞാൻ വിചാരിച്ചു താൻ എന്നെ മറന്ന് കാണുമെന്ന്....



ഹോ.... താൻ എന്നാ വന്നത്.... 



കുറച്ചു ദിവസ്സമായി... അജ്മൽ നാട്ടിൽ വന്നിട്ടുണ്ടല്ലേ... 



ഉം.... ഞാൻ പോട്ടെ എനിക്ക് കോളേജിൽ പോകാൻ സമയമായി... 



താൻ എപ്പോഴാ ഒന്ന് ഫ്രീ ആവ.... തന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.... 



ഹോ മ്മക്ക് പ്രത്യകിച്ചു ഒരു പണിയുമില്ല എപ്പോഴും ഫ്രീ തന്നെ. എന്താണെങ്കിലും പറഞ്ഞോ ഞാൻ കേട്ടോളാ....



സന.... നിനക്ക് അറിയാം എനിക്ക് എന്താണ് പറയാനുള്ളതെന്ന്.... 



ഹാ അതിനുള്ള മറുപടി ഞാൻ അന്നേ നിനക്ക് തന്നതാണ്.... 



സനാ..... Pls



നോക്ക് നിനക്ക് അത് തന്നെയാണ് പറയാനുള്ളതെങ്കിൽ എനിക്ക് കേട്ട് നിൽക്കാൻ സമയമില്ല. ഇനിയും ഇത് തന്നെ പറഞ്ഞ് എന്തേ പിന്നാലെ വരരുത്... 



സന ഞാൻ എത്ര കാലമായി നിന്റെ പിന്നാലെ നടക്കുന്നു ഇനിയെങ്കിലും... 



ഞാൻ പറഞ്ഞിട്ടാണോ എന്റെ പിന്നാലെ നടക്കുന്നത്. ഞാൻ പൂവാണ് ഇനിയും പണ്ടത്തെ പോലെ ഒരു പ്രശ്നം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... 



അന്ന് ഞാൻ എന്റെ നിരപരാധിത്വം തെളിയിച്ചതാണ്.അന്ന് നീയ്യും നിന്റെ ഇക്കയും മാത്രം അത് വിശ്വസിച്ചില്ല... 



മതി നിർത്തിക്കോ ഇനിയും പഴയ കാര്യങ്ങൾ പറഞ്ഞ് എന്നെ പൊട്ടത്തിയാക്കാൻ നോക്കണ്ട..... 



ശെരി സന ഒരു ദിവസ്സം എല്ലാം നീ അറിയും അന്ന് നീ മനസ്സിലാക്കും ഞാൻ പറഞ്ഞത് ശെരിയായിരുന്നെന്ന്.... 



+_+_+_+_+_+_+_+_+_+_+_+_+_+_+_+_+_+_+



നിങ്ങൾ ഇപ്പോ ആലോജിക്കുന്നുണ്ടാവും ആരാ ഇവൻ ഞാനും ഇവനും തമ്മിൽ എന്താ ബന്ധമെന്ന്.... അത് ഞാൻ പറഞ്ഞ് തരാം 



ഇവൻ ഷെഹിൻ.... ഞാൻ ഷെഹിക്കാ എന്ന് വിളിക്കും... ന്റെ ഇക്കാടെ കൂട്ടുകാരനായിരുന്നു. എന്റെ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ആയിരുന്നു ഇവൻക്ക്....എനിക്കും ന്റെ ഇക്കാക്കും ഒരുപാട് ഇഷ്ട്ടമായിരുന്നു ഷെഹിക്കാനേ.ആ ഇഷ്ട്ടം എങ്ങനെയോ അവനോടുള്ള പ്രണയമായി മാറി. ഞങ്ങൾ ഒരുപാട് അടുത്തു.... 



ഞാൻ അവനെ വേണ്ടാന്ന് വെക്കാനുള്ള കാരണം ഞാൻ പിന്നെ പറയാം സമയം ഒരുപാടായി എനിക്ക് കോളേജിൽ കയറാനുള്ള സമയമായി.പിന്നെ എനിക്ക് ഇതനേക്കാളും വലുത് എന്റെ ഇക്കാന്റെ വിവാഹമാണ്.ഇക്കാ സമ്മതിച്ചകാര്യം ആദ്യം അഫ്സലിക്കാനോട് തന്നെ പറയണം.അത് കഴിഞ്ഞിട്ട് വേണം ആരിഫയോട് പറയാൻ.എന്തായാലും ഇവൻ വന്നത് ഇക്കാ അറിയണ്ട പിന്നെ ഇപ്പോഴുള്ള ആ മൂടും പോയിക്കിട്ടും. 


__++__++___++___++___++___++___++___+



അങ്ങനെ അഫ്സലിക്കനോട് എല്ലാം പറഞ്ഞു. ഇക്കാക്ക് വലിയ സന്തോഷമായി ഇനി വിവാഹം കഴിഞ്ഞ് മറ്റൊൾ പോകില്ലാന്ന് അറിഞ്ഞാലാണ് പ്രശ്നം.അത് വരുന്നിടത്തു വെച്ച് കാണാമെന്നാണ് അഫ്‌സലിക്ക പറഞ്ഞത്....ഇനി ആരിഫാക്ക് ഒന്ന് വിളിക്കണം.... 



#തുടരും 



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_15*



   ആരിഫാക്ക് ഒന്ന് വിളിക്കണം.....എന്നിട്ട് ഉപ്പാനോടും ഉമ്മച്ചിയോടും വിവരം പറയാം.. 



ഹലോ.... 



ഹലോ ആരാ ഇത് പാത്തുവോ....എന്താ വിശേഷം... 



വിശേഷങ്ങളൊക്കെ ഇപ്പോ ഇത്താക്കല്ലെ... 



പെണ്ണെ ഇയ്യ്‌ ആവശ്യമില്ലാത്തത് പറയണ്ടാട്ടോ... 



ഹേ... അതല്ല ഇത്താനോട് ഒരു വിശേഷം പറയാൻ വേണ്ടി വിളിച്ചതാ.... 



ഉം.... എന്ത് വിശേഷം..... 



ന്റെ ഇക്കാന്റെ വിവാഹം ശെരിയായി.... 



ഹേ എപ്പോ.... ഏതാ പെണ്ണ്.... 



അത് എന്റെ ഉപ്പാന്റെ മോളാ... ആള് ഇത്തിരി മൊഞ്ചത്തിയാ.... പേര് ആരിഫ എന്നാ പേര്.... 



മ്മ് അത് ഞാനല്ലേ.... പാത്തു ഇയ്യ്‌ ചുമ്മാ പറയല്ലേ.... 



അല്ല.... ന്റെ ഇക്കാ ഇത്താനേ വിവാഹം കഴിക്കാൻ സമ്മതിച്ചൂ... 



ന്റെ പടച്ചോനെ ഞാൻ എന്താ കേൾക്കണത്... ഞാൻ സ്വപ്നം കാണോന്നുമല്ലല്ലോ.... 



എന്താ ഇത്താക്ക് വിശ്വാസമായില്ലേ.... 



അന്റെ ഇക്കാ ആയത് കൊണ്ട് എനിക്ക് അത്ര വിശ്വാസം പോരാ.... 



ഹോ വേണമെങ്കിൽ വിശ്വസിച്ചാൽ മതി... അതെ ഞാൻ ഫോൺ വെക്കാൻ പൂവാ... കല്യാണത്തിന് നല്ല മൊഞ്ചത്തിയായി നിന്നാൽ മതി ഞാൻ വന്ന് വിളിക്കുമ്പോൾ.... 



ഹാ..... പാത്തു നീ ദേഷ്യപ്പെട്ട് ഫോൺ വെക്കാതെ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ...



കല്യാണം കഴിഞ്ഞ് ഇങ്ങ് വാ.... ബാക്കി അപ്പൊ തരാം.... 



മ്മ് ഇയ്യ്‌ ഇപ്പോ തന്നെ എന്റെടുത്തു 


നാത്തൂൻപോര് എടുക്കാണോ.... 



ഹും ഞാൻ ഫോൺ വെക്കാൻ പൂവാ.... 


_÷÷÷___÷÷÷___÷÷÷___÷÷÷___÷÷÷___÷÷÷_



ഉമ്മച്ചി ഇമ്മടെ ഉപ്പച്ചി എവിടെ.... 



ഉം... എന്തിനാ.... 



ഹാ ഇങ്ങള് പറ ഉമ്മാ.... 



എന്താ കാര്യം എന്ന് എന്നോട് പറഞ്ഞാൽ എന്താ... 



ഇങ്ങളോട് രണ്ടാളോടും കൂടി പറയാനുള്ള കാര്യം തന്നെയാണ്... ഇങ്ങള് പറയുന്നുണ്ടോ ഉമ്മാ.... 



എന്താടി ഇവിടെ ഉമ്മയും മോളും കൂടി... 



ഹാ വന്നല്ലോ മോളെ പൊന്നാര ഉപ്പ... ഇനി എന്താണെങ്കിൽ അങ്ങോട്ട്‌ തന്നെ പറഞ്ഞോ.... 



ഉം.... എന്താ മോളെ കാര്യം.... 



ഇങ്ങളെ പുന്നാര മോനെ കുറിച്ച് തന്നെയാണ് പറയാനുള്ളത്... 



ഉം... എന്താ... ഓൻ എന്താ ചെയ്തത്.... 



ഓൻ ഒന്നും ചെയ്തില്ല.... ഇനി ചെയ്യാനുള്ളത് നമ്മളാ...



ഈ പെണ്ണ് ഇതെന്തൊക്കെയാ പറയണത്. മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ പറ പെണ്ണെ....



ഹാ അത് തന്നെയാണ് പറഞ്ഞ് വരുന്നത്.... ഇങ്ങളെ രണ്ടാളുടെയും പുന്നാര മോൻ വിവാഹത്തിന് സമ്മതിച്ചെന്ന്... 



 ആരെ വിവാഹം കഴിക്കാൻ... 



ഉപ്പാന്റെ കൂട്ടുകാരന്റെ മോളെ ആരിഫയെ.... 



ഹാ ഇയ്യ്‌ പറയുന്നത് സത്യമാണോ... എന്നിട്ട് അവൻ ഒന്നും പറഞ്ഞില്ലല്ലോ.. 



എന്താ ഞാൻ പറഞ്ഞാൽ പോരേ...ഇങ്ങള് ഇക്കാന്റെ മനസ്സ് മാറുന്നതിന് മുന്നേ പിടിച്ച് കെട്ടിക്കാൻ നോക്ക്... ഹാ വന്നല്ലോ ഇങ്ങടെ പുന്നാര മോൻ.... ഇനി എന്താ ചോദിക്കാനുള്ളതെങ്കിൽ ചോദിച്ചോ.... 



എന്താ ഇവിടെ മൂന്നാളും കൂടി ഒരാലോജന...  



ടാ അജു നീ ഓളെ തന്നെ കെട്ടാൻ തീരുമാനിച്ചോ... 



ഇനി എന്താ ആ തീരുമാനം ഞാൻ മാറ്റണോ... 



അല്ല ഇനി എല്ലാം ഉറപ്പിച്ചതിന് ശേഷം നീ വേണ്ടാന്ന് പറയോ..... 



ഇല്ലാ.... 



എന്തായാലും ഞാൻ അവരോട് വിവരം പറയാൻ പൂവാ... 



±±±±±±±±±±±±±±±±±±±±±±±±±±±±±±±±±±±



ടീ പാത്തു.... നീ അവിടെ ഒന്ന് നിന്നെ.... 



എന്താ ഇക്കാ.... 



നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്... 



എന്താ പറഞ്ഞോ... 



നിന്റെ കയ്യില് അവളെ നമ്പറുണ്ടോ... 



ആരുടെ.... 



ഹാ നിന്റെ ആരിഫാടെ.... 



അള്ളോ പെട്ട്.... ഓളെ നമ്പർ ഇപ്പോ തന്നെ കൊടുത്താൽ ഓളെ ഇക്കാ ഇപ്പോ തന്നെ ടൈവോഴ്‌സ് ചെയ്യും... 


ഹേയ് എന്റെ കയ്യിലൊന്നുമില്ല.... 



പാത്തു നീ തമാശ പറയാതെ നമ്പറ് ത്താ...



എന്റെ കയ്യില് ഇല്ല ഇക്കാ.... 



എനിക്ക് അവളോട്‌ സംസാരിക്കണം... 



അതൊക്കെ ഇനി നിശ്ചയം കഴിഞ്ഞിട്ട് പോരെ.... 



പറ്റില്ല.... 



ഇത് കൊളമാകുമെന്ന തോന്നുന്നത്... 



എന്താ നീ ആലോചിക്കുന്നത് 



ഹേയ് ഒന്നുമില്ല... 



എന്നാ നമ്പർ ത്താ.... 



ഇല്ല ഇക്കാ എന്റെ കയ്യില്.... 



പിന്നെ അവളോട്‌ സംസാരിക്കാറില്ലേ.... 



ഉം.... ഇടക്ക്.... അത് ഉമ്മാ വിളിക്കുമ്പോള്... 



എന്നാ ഉമ്മാന്റെ കയ്യിൽ നിന്നും വാങ്ങി ത്താ.... 



അത് ഇക്ക തന്നെ ചോദിച്ചാൽ മതി.... 



ഹേയ് ഞാൻ ചോദിച്ചാൽ ശെരിയാവില്ല.... 



അല്ല ഇത്രനാളും എവിടെ ആയിരുന്നു.. എന്താ  പെട്ടന്ന് അവളോട്‌ സംസാരിക്കാൻ ഇത്ര ആഗ്രഹം.... 



അത് പിന്നെ.... അന്ന് അവളെ കണ്ടപ്പോ ഞാൻ ദേഷ്യപ്പെട്ട് സംസാരിച്ചില്ലേ അതിന് ഒരു സോറി പറയാനാ... 



ഹോ... അത് ഇനി വിവാഹം കഴിഞ്ഞിട്ട് പറഞ്ഞാൽ മതി അവൾ ക്ഷമിച്ചോളും. അവൾക്കും പറയാനുണ്ടാകും സോറി അപ്പൊ ഇക്കയും ക്ഷമിച്ചാൽ മതി..... 



അവൾ എന്തിനാ എന്നോട് സോറി പറയുന്നത്.... 



അല്ല ഇനി ആൾക്ക് പറയാനുണ്ടങ്കിലോ... 



നിന്നെ കൊണ്ട് തോറ്റു.... 



അതെ... എനിക്ക് വേറെ പണിയുണ്ട് വന്നിട്ട് ഈ ഡ്രസ്സ് മാറ്റിയിട്ട് പോലുമില്ല... 



നിന്നെ ഞാൻ പിന്നെ കണ്ടോളാം.... 



ഹോ രക്ഷപ്പെട്ടു... ഇനി ഫസീല ആണെന്നും പറഞ്ഞ് അവളാണ് ഇക്കാക്ക് വിളിച്ചത് എന്നറിഞ്ഞാൽ എതൊക്കെയാണാവോ ഉണ്ടാവാ എന്ന് പടച്ചോന് മാത്രം അറിയാം.... 


×××||||××××||||×××||||×××||||×××||||×××||||×××||||



അങ്ങനെ ദിവസങ്ങൾ കടന്ന് പോയി അവർ രണ്ട് പേരുടെയും വിവാഹ നിശ്ചയം എത്താനായി... 


 ഇനി അതിന്റെ തിരക്കിലേക്ക്.... 



*#തുടരും....* 



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_16*



അങ്ങനെ ദിവസങ്ങൾ കടന്ന് പോയി അവർ രണ്ട് പേരുടെയും വിവാഹ നിശ്ചയം എത്താനായി... 


ഇതെല്ലാം അറിഞ്ഞ അജുവിന്റെ പഴയ കാമുകി (ആരിഫയുടെ ഇക്കാന്റെ ഭാര്യ )ഇവനെ കാണാൻ വേണ്ടി അഫ്സലിന്റെ കടയിൽ വന്നു....



അഫ്സൽ നിന്റെ കൂട്ടുകാരൻ അജ്മൽ എവിടെ.... 



ഉം... എന്തിനാ....



അവൻ ആ കല്യാണത്തിന് സമ്മതിച്ചല്ലെ....



ഹാ...എന്തേ... പിന്നെ അവൻ ജീവിതകാലം മുഴുവൻ ഇങ്ങനെ നടക്കണമെന്നാണോ....



അവൻക്ക് ഇവളെയല്ലാതെ വേറെ ആരേയും കിട്ടിയില്ലെ കെട്ടാൻ... 



അവൻക്ക് അവളെയാണ് വിവാഹം കഴിക്കാൻ ഇഷ്ട്ടം. നീ നിനക്ക് ഇഷ്ട്ടം ഉള്ള ആളയല്ലേ വിവാഹം ചെയ്തത്.... 



അതിന്.... അവൻക്ക് ഇവളെ മാത്രമേ കണ്ടോള്ളൂ വിവാഹം കഴിക്കാൻ.... 



അതെ അവൻക്കും അവന്റെ വീട്ടുകാർക്കും അതാണ്‌ ഇഷ്ട്ടം....



എങ്ങനെയായാലും എന്റെ ജീവിതം തകർത്ത്‌  അവനെ സുഹിച്ചു ജീവിക്കാൻ ഞാൻ സമ്മതിക്കില്ല...  



അതും പറഞ്ഞ് അവൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.കുറച്ച് സമയത്തിന് ശേഷം അജ്മൽ കടയിലേക്ക് വന്നു.... 



അഫ്സൽ..... 



ആ അജു നീ വന്നോ.... 



ടാ ഇവിടെ അവൾ വന്നിരുന്നോ.... 



ആര്.... ആരിഫയാണോ... 



ഹേയ് അല്ല... 



ഹോ മറ്റോളോ.... നിന്റെ തേപ്പുകാരിയോ.... 



ടാ അഫ്സലെ മര്യാദക്ക് സംസാരിക്ക്‌... 



ഹ അപ്പോഴേക്കും അവന് ദേഷ്യം വന്നു.. ഇവിടെ ആരും വന്നില്ല...അല്ല നീ അവളെ കണ്ടോ.... 



കണ്ടില്ല പക്ഷെ അവളെ പോലോരാളെ ഞാൻ വരുന്ന വഴിക്ക് ഓട്ടോയിൽ കയറി പോകുന്നത്  ഞാൻ കണ്ടു.... 



ഹേയ് അത് അവളുന്നുമല്ല നിനക്ക് തോന്നിയതാവും.... 



നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്... 



എന്താ... കാര്യം... 



എന്റെ വിവാഹ നിശ്ചയമാണ്... 



ഹാ എന്ന്....ഏതാ പെണ്ണ്... 



ഹോ നീ എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്... 



അല്ല നീയല്ലെ വിവാഹമൊന്നും വേണ്ടാ എന്ന് പറഞ്ഞ് നടന്നിരുന്നത്. 



അത് പിന്നെ നിങ്ങൾ എല്ലാവരും ഇങ്ങനെ നിർബന്ധം പിടിക്കുമ്പോൾ സമ്മതിച്ചല്ലെ പറ്റു...



എന്നിട്ട് നീ ആരിഫയെ തന്നെ കെട്ടാൻ തീരുമാനിച്ചോ.... 



പിന്നല്ലാതെ നിങ്ങൾ വേറെ ആരേയും എന്നെകൊണ്ട് കെട്ടിക്കില്ലെന്ന് വാശി പിടിച്ച് നടക്കല്ലെ.അപ്പൊ പിന്നെ വേറെ വഴിയില്ലല്ലോ... 



അത് എന്തായാലും നന്നായി... 



ഈ വരുന്ന ഞായറാഴ്ച്ചയാണ് നിശ്ചയം.... 



അപ്പൊ ഇനി അധിക ദിവസ്സം ഇല്ലല്ലോ... 



ഉം... എന്റെ വാപ്പ ഞാൻ സമ്മതം മൂളിയതും കേട്ടപാതി കേൾക്കാത്ത പാതി ആൾടെ വീട്ടിൽ പോയി നിശ്ചയം ഉറപ്പിച്ചു. ഞാൻ തന്നെ അറിയുന്നത് എല്ലാം കഴിഞ്ഞാണ്.... 



അത് കലക്കി... മോന്റെ മനസ്സ് ഇനി മാറിയാലോ എന്ന് കരുതിയിട്ടാവും... 



അപ്പോ മറക്കണ്ട ഞായറാഴ്ച്ച.നീയും കൂടി തുടങ്ങി വെച്ചതല്ലേ എല്ലാറ്റിനും നീയ്യും വേണം കൂടെ.... 



ഞാൻ രണ്ട് ദിവസ്സം മുന്നേ അവിടെ ഉണ്ടാകും എന്താ പോരേ.... 



ഓ മതി... 



പിന്നെ നിന്റെ നിശ്ചയത്തിന് എല്ലാവർക്കും എന്റെ വക ഡ്രസ്സ്‌... 



ഹോ അതും നിന്റെ വകയാണോ.. അപ്പോൾ എല്ലാം ഉറപ്പിച്ചിട്ടുള്ള കളിയാണല്ലേ നടക്കട്ടെ.... 



ഹ ഹ..... 


~~||~~||~~||~~||~~||~~||~~||~~||~~||~~||



അവൾ ഇവിടെ വന്ന് പറഞ്ഞ കാര്യം അജുവിനോട് പറയാതിരുന്നത് എന്തായാലും നന്നായി അവൻ അറിഞ്ഞാൽ പിന്നെ അത് മതി എല്ലാം കൊളമാകാൻ. ഈ നിശ്ചയം കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ലല്ലോ.എങ്ങനെങ്കിലും ഈ വിവാഹം നടന്നാൽ മതി. ഈ തേക്കണം തേക്കണം എന്ന് പറഞ്ഞ് നടക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇങ്ങനെയെങ്കിലും ഒരു പണി കൊടുത്തില്ലെങ്കിൽ ശെരിയാവില്ല. പടച്ചോനെ എല്ലാം കഴിഞ്ഞ് എനിക്ക് പണി കിട്ടാതിരുന്നാൽ മതി.... 


______±±±±±±±±±________±±±±±±±________



ഇനി വിവാഹ നിശ്ചയത്തിന്റെ തിരക്കിലേക്ക്.... 



അന്ന് രാവിലെ എല്ലാവരും കൂടി പെണ്ണിന്റെ വീട്ടിലേക്ക് നിശ്ചയത്തിന്...ഇവരെ സ്വീകരിക്കാൻ പെണ്ണിന്റെ വാപ്പയും ആങ്ങളയും വീടിന്റെ മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു.... പെണ്ണിന്റെ വാപ്പ ചെക്കനെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു.. അജു ഇതാണ് എന്റെ മകൻ ആഷിക്ക് നീ ഇവനെ കണ്ടിട്ടില്ലല്ലോ... 


അജു അവനെ കണ്ടതും അവനെ ഒന്ന് നോക്കി...... 


എടാ ഭാഗ്യവാനെ ഞാൻ സ്നേഹിച്ച പെണ്ണിനെ നെയ്യല്ലടാ അടിച്ചെടുത്തത് എന്ന മട്ടിൽ...അഫ്സലിന് അവന്റെ നോട്ടം കണ്ടതും അവന് കാര്യം മനസ്സിലായി.... 


അവൻ അജുവിനെ പിന്നിൽ നിന്നും ഒന്ന് തട്ടി.അവൻ തിരിഞ്ഞു നോക്കി അപ്പോളാണ് അവന്റെ മുഖത്ത് ഒരു വളിഞ്ഞ ചിരി കണ്ടത്.ആ ചിരി അവനെ ആക്കിയതാണെന്ന് അജുവിന്‌ അപ്പോ തന്നെ കത്തി....


പിന്നീട് അവന്റെ കണ്ണ് പറത്തിയത് അവളെയായിരുന്നു.പക്ഷെ അവളെ പുറത്തൊന്നും കണ്ടില്ല....



അങ്ങനെ നിശ്ചയത്തിന്റെ ചടങ്ങെല്ലാം കഴിഞ്ഞു.പെണ്ണിന്റെ ഇക്കാക്ക് അധികം ലീവ് ഇല്ലാത്തത് കൊണ്ട് അടുത്ത മാസ്സം തന്നെ വിവാഹം നടത്താൻ തീരുമാനിച്ചു....


÷÷÷÷÷|||||÷÷÷÷÷|||||÷÷÷÷÷|||||÷÷÷÷÷|||||÷÷÷



ടീ പാത്തു.... 



എന്താ.... ഇക്കാ..... 



ഇയ്യ് ആരിഫയോട് നമ്പർ ചോദിച്ചോ....



ഹാഹാ... എനിക്ക് എന്തിനാ ഓൾടെ നമ്പർ... 



അന്നോട്‌ ഞാൻ നമ്പർ ചോദിച്ചതല്ലെ... 



ഓൾടെ നമ്പർ എന്നോട് ചോദിച്ചിട്ടെന്താ കാര്യം അത് ഓളോട് തന്നെ ചോദിക്കണ്ടേ.... 



ഹോ എന്റെ പാത്തു.... ഞാൻ എങ്ങനെ ഓളോട് ചോദിക്കാ....



ഇക്കാക്ക് നമ്പർ വേണമെങ്കിൽ ഇക്കാ തന്നെ ചോദിക്കണം അല്ലാതെ മറ്റുള്ളവരല്ല... 



അന്നോട്‌ ചോദിച്ച എന്നെ തല്ലണം.... 



എന്റെ ഇക്കാ ഇങ്ങള് എന്തിനാ ഇങ്ങനെ കിടന്ന് വെപ്രാളപ്പെടുന്നത്. ഓളെ ഇക്കാ കെട്ടാൻ പോണ പെണ്ണല്ലേ ഓൾക്ക് ഒരു പുതിയ ഫോണും നമ്പറും കൊടുത്താൽ പോരെ അപ്പോ പിന്നെ നമ്പർ അവളോട്‌ ചോദിക്കണ്ട ആവശ്യം ഇല്ലല്ലോ... 



ഹോ അത് ശെരിയാണല്ലോ.... 



വെറുതെ മസലും പിടിച്ച് ഇങ്ങനെ നടന്നാൽ പോരാ തലയിൽ ഇത്തിരി ആൾ താമസം കൂടി വേണം എന്റെ പൊന്നിക്കാ.... 



പോടി... 



±±±|||±±±±||||±±±±||||±±±±|||||±±±±||||±±±|||±±



എന്റെ പടച്ചോനെ ആരിഫയുടെ നമ്പർ എങ്ങാനും ഇക്കാന്റെ കയ്യിൽ കിട്ടിയാൽ എല്ലാം കഴിഞ്ഞത് തന്നെ. വിവാഹം കഴിയുന്നത് വരെ ഇക്ക ഒന്നും അറിയാതിരുന്നാൽ മതിയായിരുന്നു. അതിന് ശേഷം അറിഞ്ഞാലും കൊഴപ്പമില്ല. ഇനി ആരിഫാട് പറയണം ആ നമ്പർ യൂസ്‌ ചെയ്യണ്ടാ ഇനി ഇക്ക തരും നമ്പർ എന്ന്... 



#തുടരും.....



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_17*



നിശ്ചയം കഴിഞ്ഞാൽ പിന്നെ അടുത്ത ചടങ്ങ് പെണ്ണിന് മുബൈൽ കൊടുക്കലാണല്ലോ.



ടീ പാത്തു.... 



എന്താ ഇക്കാ... 



നിനക്ക് കല്യാണത്തിന് ഏത് മോഡൽ ഡ്രസ്സാണ് വേണ്ടത്... 



അതിന് ഇനിയും ദിവസ്സങ്ങൾ ഉണ്ടല്ലോ ഇപ്പോ തന്നെ എന്തിനാ... 



അത് ശെരിയാണ്.ഇപ്പോ തന്നെ നോക്കി വെച്ചാലല്ലേ അപ്പോ പോയി എടുക്കാൻ പറ്റൂ.. 



ഹേയ് അതൊന്നും കൊഴപ്പമില്ല. അപ്പോ നോക്കിയാലും കിട്ടും... 



ഇനി എടുത്തിട്ട് എനിക്ക് വേണ്ട ഇഷ്ട്ടായില്ല എന്നൊന്നും പറഞ്ഞ് വരരുത്... 



എന്റെ പൊന്നിക്ക ഡ്രസ്സ്‌ ഞാനല്ലെ ഇടുന്നത് ഞാൻ എടുത്തോണ്ട്... 



എന്നാ എനിക്ക് ഒരു ഉപകാരം ചെയ്യോ... 



ഉം... എന്താ.... 



ചെയ്യോ... അത് പറ.... 



ഇക്കാ ആദ്യം കാര്യം പറ... 



ഞാൻ ഒരു സാധനം തന്നാൽ നീ ആരിഫാക്ക് കൊടുക്കോ... 



എന്ത്‌ സാധനം... 



അത് പിന്നെ.... 



ഇക്കാ വളഞ്ഞു മൂക്ക് പിടിക്കാതെ കാര്യം പറ.... 



അത് ഒരു മുബൈലാ... 



അയ്യടാ എനിക്കൊന്നും പറ്റൂല്ലാ... 



ഇക്കാടെ പൊന്നല്ലേ... 



അപ്പോ അതിന് വേണ്ടിയാണ് എന്നേ സോപ്പിടാൻ വന്നത്. അല്ലാതെ ഇക്കാടെ കല്യാണത്തിന് പെങ്ങള് ഒന്ന് തിളങ്ങട്ടെ എന്ന് കരുതീട്ടൊന്നുമല്ല. 



ടീ പാത്തു.... 



എന്നേ വിളിക്കണ്ട. സ്വന്തം കാര്യം സിന്ദാബാദ്.... 



ഹോ നിനക്ക് പറ്റില്ലെങ്കിൽ വേണ്ടാ. ഞാൻ അഫ്സലിനോട് പറഞ്ഞോളാം. അവൻ ചെയ്യും... 



അല്ല ഇക്കാ.. ഇങ്ങള് കെട്ടാൻ പോണ പെണ്ണിന് ഇങ്ങള് തന്നെ ഫോൺ കൊണ്ട് കൊടുത്താൽ എന്താ പ്രശ്നം. 



അത് ഞാൻ ഇതുവരെ അവളോട്‌ ശെരിക്കും സംസാരിച്ചിട്ട് പോലും ഇല്ല. ആ ആളുടെ മുന്നിലേക്ക്‌ ഞാൻ എങ്ങനെ മുബൈലും ആയി പോകും. ഇത് ആരെങ്കിലും അവൾക്ക് കൊണ്ട് കൊടുത്താൽ പിന്നെ എനിക്ക് വിളിച്ച് സംസാരിക്കാല്ലോ... 



ഇക്കാ ഇങ്ങള് ഇത്ര പേടിതൊണ്ടനായല്ലോ. വെറുതല്ല മറ്റേ പെണ്ണ് ഇക്കാനെ തേച്ചിട്ട്  പോയത്.... 



ടീ പാത്തു നീ ആവശ്യമില്ലാത്ത വർത്താനം പറയണ്ട. നിനക്ക് പറ്റുമെങ്കിൽ ഇതൊന്ന് അവൾക്ക് എത്തിച്ചു കൊടുക്ക്‌..... 



ഉം... ശെരി....നോക്കട്ടെ... 



എന്ന ഇതാ ഫോൺ.... 



മ്മ്.....I phone.  മ്മക്ക് തന്നത് ആർക്കും വേണ്ടാത്ത പതിനായിരം ഉലുവേടെ ഫോൺ... ഓൾക്ക് കൊടുക്കുന്നത് I phone ഇരുവത്തിഅയ്യായിരത്തിന്റെ ഫോണും. പുതിയ ആള് വന്നപ്പോൾ പാവം നമ്മള് പുറത്ത്... 



അനക്ക് എന്തിനാ I phone.. നിനക്ക് നിന്നെ കെട്ടാൻ പോണ ചെക്കനോട് പറ വാങ്ങി തരാൻ.... 



ഹും....ഇങ്ങളോട് സംസാരിച്ചാൽ ശെരിയാവില്ല ഞാൻ പൂവാ... എനിക്ക് കോളേജിൽ പോകാൻ സമയമായി.... 



ഇത് കൊടുക്കാൻ മറക്കല്ലേ.... 



ഞാൻ ഒന്ന് ആലോച്ചിക്കട്ടെ.... 



±±±±±||±±±±±||±±±±±||±±±±±||±±±±±||±±±±±



ഹലോ സന.... 



താനോ ഉം... എന്താ.... 



എനിക്ക് ഒരു കാര്യം പറയാനുണ്ട്.... 



എനിക്ക് ഒന്നും കേൾക്കണം എന്നില്ല. ഷാഹി ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാതെ ഓരോന്നും പറഞ്ഞ് എന്റെ മുന്നിൽ വരരുതെന്ന്. എന്റെ ഇക്കാ എങ്ങാനം അറിഞ്ഞാൽ. ഇക്കാ പറഞ്ഞതല്ലെ ഓരോന്നും പറഞ്ഞ് എന്റെ അടുത്ത് വരരുതെന്ന്.... 



സന പ്ലീസ് ഞാൻ പറയുന്നത് ഒരു വട്ടം കേൾക്ക്.... 



എനിക്ക് ഒന്നും കേൾക്കണ്ട ഷാഹി നീ 


വഴി മാറ് ഇല്ലങ്കിൽ ഞാൻ എന്റെ ഇക്കാനോട് പറയും. നിനക്ക് അറിയാല്ലോ എന്റെ ഇക്കാന്റെ സ്വഭാവം... 



ഇല്ല... ഞാൻ പറയുന്നത് കേൾക്കാതെ മാറി നിൽക്കില്ല... 



ഷാഹി പ്ലീസ്... എനിക്ക് പേടിയാണ് നീ വെറുതെ പ്രശ്നം ഉണ്ടാക്കാതെ വഴിയിൽ നിന്ന് മാറി നിൽക്ക്.... 



സന ഞാൻ അടുത്ത ആഴ്ച്ച തിരിച്ചു പോകും അതിന് മുന്നേ എനിക്ക് പറയാനുള്ളത് നീ കേൾക്കണം.... 



ഞാൻ ഇനി നിന്നിൽ നിന്നും എന്താ കേൾക്കേണ്ടത്... നീ ഒരു തെറ്റും ചെയ്തിട്ടില്ല നിന്നെ ആരോ ചതിച്ചതാണ് എന്നൊക്കയെല്ലേ.... 



ഉം... അതെ.... 



അപ്പോ ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതോ.... നിന്നെ കോളേജിൽ നിന്നും എന്റെ കണ്ണിന്റെ മുന്നിലൂടെ അല്ലെ പോലീസ് കൊണ്ട് പോയത്.... 



അതൊക്കെ ശെരിയാണ്.... അന്ന് എന്താ സംഭവിച്ചതെന്ന് നിന്നോടും നിന്റെ ഇക്കാനോടും ഞാൻ തുറന്ന് പറഞ്ഞതല്ലെ എന്നിട്ടും നിങ്ങൾ രണ്ട് പേരും അത് വിശ്വസിച്ചില്ല. അറിയാതെ പറ്റിയ തെറ്റ് അത് നിനക്ക് ക്ഷമിച്ചൂടെ... 



എന്തിന്... നിന്നോട് പലപ്പോഴും പല വട്ടം ഞാനും എന്റെ ഇക്കയും പറഞ്ഞതല്ലെ എന്നിട്ടും നീ അനുസരിച്ചോ.... 



ഞാൻ എല്ലാം അവസാനിപ്പിച്ചതാണ് അവർ എല്ലാവരും കൂടി എന്നേ അതിൽ പെടുത്തിയതാണ്. നീയെങ്കിലും എന്നേ ഒന്ന് വിശ്വസിക്ക്. 



ഷാഹി എനിക്ക് ഒന്നും കേൾക്കണ്ട. ഇനി എന്ത്‌ പറഞ്ഞാലും എനിക്ക് നിന്നെ വിശ്വസിക്കാൻ സാധിക്കില്ല. നീ വഴി മാറി നിൽക്ക് ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി... 



ഉം... ശെരി... ഇനി എനിക്ക് ഒന്നും പറയാനില്ല. ഒരിക്കൽ എല്ലാം അറിയുന്ന ഒരു ദിവസ്സം വരും. അന്ന് നീ എന്നേ കുറിച്ച് ആലോചിച്ചു ദുഃഖിക്കേണ്ടി വരും.ആർക്കും സത്യത്തിന്റെ മുഖം ഒരിക്കലും മൂടി വെക്കാൻ പറ്റില്ല.ഒരു നാൾ സത്യം പുറത്ത് വരും....


±±±±±±|||±±±±±±|||±±±±±±|||±±±±±±|||±±±±±



ഒരിക്കൽ ഞാൻ അറിയാതെ പറ്റിയ തെറ്റിന് എന്നേ ഇങ്ങനെ ശിക്ഷിക്കണോ അള്ളാ... 



അന്ന് ബാഗ്ലൂരിലേക്കുള്ള യാത്രയിൽ എന്റെ കൂട്ടുകാരൻ തന്ന ഒരു ബേഗ് അതിൽ എന്തായിരുന്നെന്ന് നോക്കാതെ അവൻ പറഞ്ഞ ആൾക്ക് ബാഗ്ലൂരിൽ വെച്ച് കൈ മാറി. അതിൽ മയക്കമരുന്നായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. അത് അവിടെ വെച്ച് പോലീസ് അവനെ പിടിച്ചു. അത് ഞാനാണ് എത്തിച്ചു കൊടുത്തത് എന്ന് പറഞ്ഞ് കോളേജിൽ വെച്ച് എന്നെയും അറസ്റ്റ് ചെയ്തു. പിന്നീട് ഞാൻ അവരുടെ ചതിയിൽ പെട്ടതാണെന്ന് അറിഞ്ഞിട്ട് എന്നേ കോടതി വെറുതെ വിട്ടു എന്നിട്ടും അവളും എന്റെ ചങ്കായിരുന്ന അജ്മലും അത് വിശ്വസിക്കുന്നില്ല. ഇനി ഇവർ വിശ്വസിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല....


±±±|±±±|±±±|±±±|±±±|±±±|±±±|±±±|±±±|±±±|



ടീ പാത്തു നീ എവിടെ ആയിരുന്നു ഇത് വരെ എത്ര നേരമായി ഞാൻ നിന്നെയും കാത്ത് വടി പോലെ ഇവിടെ നിൽക്കുന്നു... 



അത് ഞാൻ വീട്ടിൽ നിന്നും ഇറങ്ങാന് ഇത്തിരി വൈകി അതാ... 



ഉം... വാ... എന്താ നിന്റെ മുഖം ഇങ്ങനെ നിനക്ക് എന്ത്‌ പറ്റി. സാധാരണ നീ ഇങ്ങനെ അല്ലല്ലോ വരാറ്... 



ഹേയ് ഒന്നൂല്ലാ.... 



പത്തു  നിന്നെ എനിക്ക് അറിഞ്ഞൂടെ നിനക്ക് എന്തോ കാര്യമായി പറ്റീട്ടുണ്ടല്ലോ... 



ഇല്ലടി ഒന്നൂല്ലാ... 



നിനക്ക് എന്നോട് പറയാൻ പറ്റാത്ത കാര്യമാണെങ്കിൽ പറയണ്ട. 



അതൊന്നുമല്ല.... 



പിന്നെ.... 



ഇന്ന് ഞാൻ വരുന്ന വഴിക്ക് ഷാഹിയെ കണ്ടു.... 



ആര് നമ്മുടെ ഷാഹിയോ... 



ഉം... അതെ.... 



എന്നിട്ട് അവൻ എന്ത്‌ പറഞ്ഞു.... 



അവൻ അടുത്താഴ്‌ച്ച തിരിച്ചു പോവാണത്രേ അതിന് മുന്നേ അവൻക്കു എന്നോട് എന്തോ പറയാനുണ്ടെന്ന്.... 



എന്നിട്ട്.... 



ഞാൻ പറഞ്ഞു എനിക്ക് ഒന്നും കേൾക്കണ്ട എന്ന്... 



അവൻക്ക് എന്താ പറയാനുള്ളതെന്ന് നിനക്ക് കേൾക്കാമായിരുന്നു.... 



അവൻക്ക് എന്താ പറയാനുള്ളതെന്ന് എനിക്കറിയാം. ഞാനല്ല ഇതൊന്നും ചെയ്തത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നേ ചതിച്ചതാണ് എന്നൊക്കെ... 



പാത്തു ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... 



ഉം.. എന്താ.... അവനെ സപ്പോട്ട് ചെയ്യാനാണെങ്കിൽ വേണ്ടാ. അവനെ കുറിച്ച് എനിക്ക് ഒന്നും കേൾക്കാൻ താൽപര്യം ഇല്ല... 



നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. അവൻ പറഞ്ഞത് കോടതി വരേ വിശ്വസിച്ചു സത്യം എല്ലാവരും അറിഞ്ഞു. പിന്നെ നിനക്ക് അവനെ വിശ്വസിച്ചാൽ എന്താ. എനിക്ക് തോന്നുന്നത് അവൻ ഈ കാര്യത്തിൽ നിരപരാധി ആണെന്നാണ്. അവനെ അവന്റെ കൂട്ടുകാരെല്ലാം കൂടി ചതിച്ചതെന്നാണ്.... 



നിനക്ക് ഒന്നും അറിയില്ല.  അവനോട് ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ് നിന്റെ കൂട്ടുകാര് ശെരിയല്ല അവരോടൊപ്പം കൂട്ട് കൂടണ്ട എന്നൊക്കെ എന്നിട്ടും അവൻ വീണ്ടും അവരോടൊപ്പം കൂടി. ഇനിയും ഞാൻ അവനെ വിശ്വസിക്കണമോ... 



നീ പറയുന്നത് ശെരിയായിരിക്കാം....പക്ഷെ ഈ കാര്യത്തിൽ അവൻ തെറ്റ് കാരനല്ലങ്കിലോ. അവനെ അവന്റെ കൂട്ടുകാരെല്ലാം കൂടി ചതിച്ചതാണെങ്കിലോ...



വേണ്ടാ നമ്മുക്ക് ഈ സംസാരം ഇവിടെ വെച്ച് നിർത്താം.... 



ഒരു നാൾ അവനെ നീ ജീവന് തുല്ല്യം സ്നേഹിച്ചിരുന്നതാണ്. ഇപ്പോ അവന് അറിയാതെ പറ്റിയ തെറ്റിന് അവനെ നീ മറന്നോ... 



ആര് പറഞ്ഞു അവനെ എനിക്ക് ഇഷ്ട്ടമില്ലന്ന്. എനിക്ക് അവനെ ഇപ്പോഴും ഇഷ്ട്ടമാണ്.... പക്ഷെ.... 



പിന്നെ എന്ത്‌ പക്ഷെ.... നിനക്ക് അവനെ ഇപ്പോഴും ഇഷ്ട്ടമാണെങ്കിൽ അവനോട് നിനക്ക് ക്ഷമിച്ചൂടെ.... 



എന്റെ ഇക്കാ... അവൻക്ക് ഇഷ്ട്ടമില്ലാത്തതോന്നും എനിക്ക് ചെയ്യാൻ കഴിയില്ല.... 



നിന്റെ ഇക്കാക്ക് വേണ്ടി നിന്റെ ഇഷ്ട്ടം വേണ്ടാന്ന് വെക്കണോ. നിന്റെ ഇക്കാനോട് എല്ലാം തുറന്ന് പറഞ്ഞൂടെ നിനക്ക്. പിന്നീട് ഒരു ദിവസ്സം അവൻ പറഞ്ഞതെല്ലാം സത്യമാണെന്ന് നീ തിരിച്ചറിഞ്ഞാൽ ഒരു പക്ഷെ അവനെ നിനക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ടാകും പിന്നെ നീ ദുഃഖിച്ചിട്ട് കാര്യമില്ല.ഒരു പക്ഷെ ലോകത്ത് നിങ്ങൾ രണ്ട് പേര് മാത്രമേ അവനെ വിശ്വസിക്കാത്തതുണ്ടാവുകയുള്ളൂ....  



മതി നിർത്ത്‌.... നമ്മൾ തമ്മിൽ അവന്റെ കാര്യം പറഞ്ഞ് വെറുതെ തല്ല് കൂടണ്ട.എന്തായാലും ഇനി ആര് എന്ത്‌ പറഞ്ഞാലും അവനെ എനിക്ക് വിശ്വസിക്കാൻ പറ്റില്ല... 



ഉം... ഞാൻ പറയാനുള്ളത് പറഞ്ഞെന്ന് മാത്രം. ഇനിയെല്ലാം നിന്റെ ഇഷ്ട്ടം..... 


±±|±±|±±|±±|±±|±±|±±|±±|±±|±±|±±|±±|±±|±±|


ഈ പാത്തു ഇതുവരെ കോളേജ് വിട്ട് വന്നില്ലെ.സമയം ഒരുപാടായല്ലോ. ഇനി അവൾ ആരിഫാക്ക് അവൾ മുബൈൽ കൊടുത്തിട്ടുണ്ടാവോ.എന്തായാലും കോളേജ് വരേ ഒന്ന് പോയി നോക്കാം. 


||||||||||||||||||±±±±±±±±±±±±±±±±±||||||||||||||||||||



ടീ പാത്തു....



ഹാ എന്താ ഇക്കാ ഇവിടെ.... 



ഹേയ് ഒന്നുമില്ല ഞാൻ ഇതുവരെ വന്നപ്പോൾ നിന്നെയും കൂട്ടി പോകാമെന്ന് കരുതി. വാ കേറിക്കോ.... 



എന്ന എന്റെ കൂട്ടുകാരിയേയും വിളിക്കട്ടെ... 



ഉം... അതിനെന്താ.... 



എന്നാ വാടി നമ്മുക്ക് ഒരുമിച്ച് പോകാം. 



ടീ പാത്തു.... ഞാൻ രാവിലെ പറഞ്ഞ കാര്യം എന്തായി.... 



എന്ത്‌ കാര്യം.... 



നിനക്ക് ഓർമയില്ലേ... 



ഓ മുബൈല്.... അപ്പോ അങ്ങനെ വരട്ടെ പെങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അവൾക്ക് മുബൈൽ കൊടുത്തോ എന്ന് അറിയാൻ വേണ്ടിയാണ് ഇവിടെ വന്ന് കാത്ത് നിന്നതല്ലെ.... 



ഹേയ് എങ്ങനെയല്ല.... 



ഓ ആയിക്കോട്ടെ മുബൈലൊക്കെ ഉച്ചക്ക് അവളുടെ കയ്യിൽ എത്തീട്ടുണ്ടാകും.... 



ഉം.... 



ഇക്കാ ഇവിടെ നിർത്തിക്കോ. ഇവൾ ഇവിടെ ഇറങ്ങിക്കോട്ടെ.... 



എന്ന നിയ്യും ഇവിടെ ഇറങ്ങിക്കോ ഇനി ഇവിടുന്ന് നടക്കാനുള്ള ദൂരമല്ലെയുള്ളൂ.... 



ഹോ ഇക്കാടെ കാര്യം കഴിഞ്ഞപ്പോ ഞാൻ പുറത്തായല്ലേ... 



അതല്ല മോളെ എനിക്ക് ഇപ്പോഴാ ഓർമ്മ വന്നത്. അഫ്സലിനെ ഒന്ന് കാണണം... 



ശെരി... ശെരി.... ഞാൻ നടന്ന് പൊയ്ക്കോളാ....



|÷÷÷||÷÷÷÷÷||÷÷÷÷÷||÷÷÷÷÷||÷÷÷÷÷||÷÷÷|



രക്ഷപ്പെട്ടു. വീട്ടിൽ പോയാൽ അവൾക്ക് വിളിച്ചാൽ ഒന്നും സംസാരിക്കാൻ പറ്റില്ല. ഇവിടെ ഇരുന്ന് വിളിക്കാം.... അവൾ എടുത്താൽ എന്താ പറയാ...ഫോൺ ബെല്ല് അടിക്കുന്നുണ്ട്.... 



    #തുടരും….



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം 18



രക്ഷപ്പെട്ടു. വീട്ടിൽ പോയാൽ അവൾക്ക് വിളിച്ചാൽ ഒന്നും സംസാരിക്കാൻ പറ്റില്ല. ഇവിടെ ഇരുന്ന് വിളിക്കാം.... അവൾ എടുത്താൽ എന്താ പറയാ...ഫോൺ ബെല്ല് അടിക്കുന്നുണ്ട്...



ഹലോ.... 



അള്ളോ അജുക്ക... ഹലോ 



ആരിഫാ.... 



അജുക്കാ... 



ആരിഫാ... 



ഇതെന്താ പേര് പറഞ്ഞ് കളിക്കാണോ. പറ അജുക്കാ...



പടച്ചോനെ എന്ത്‌ പറഞ്ഞ് തുടങ്ങും... 



എന്താ ഒന്നും മിണ്ടാത്തത്... 



ഹലോ... 



ഇങ്ങക്ക് ഇത് മാത്രേ അറിയൂ... 



മ്മ്... അല്ല.... 



ഇങ്ങക്ക് എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ... 



എനിക്കോ... തന്നോട് എന്തിനാ എനിക്ക് ദേഷ്യം.... 



പിന്നെ... ദേഷ്യം ഇല്ലാഞ്ഞിട്ടാണോ എന്നോട് അന്ന് അങ്ങനെയൊക്കെ സംസാരിച്ചത്... 



അത് പിന്നെ... അപ്പോഴത്തെ അവസ്ഥയിൽ. ഞാൻ അങ്ങനെയൊക്കെ പെരുമാറിയത.പിന്നീട് അതിന് തന്നോട് സോറി പറയണം എന്നുണ്ടായിരുന്നു പക്ഷെ സാധിച്ചില്ല.... 



അതൊക്കെ പോട്ടെ ഇത്രയും നാൾ എന്നേ വിവാഹം കഴിക്കാൻ ഇഷ്ട്ടമില്ലന്ന് പറഞ്ഞിട്ട് പിന്നെ പെട്ടന്ന് എന്താ തീരുമാനം മാറ്റിയത്.... 



അതുപിന്നെ... പാത്തുവും അഫ്സലും വീട്ടുകാരൊക്കെ നിർബന്ധിച്ചപ്പോ.... 



ഹോ അപ്പോ ഇക്കാക്ക് എന്നോട് ഇഷ്ട്ടമുണ്ടായിട്ടല്ല സമ്മതിച്ചത്.... 



അയ്യോ അങ്ങനെയല്ല.... 



പിന്നെ.... 



അതുപിന്നെ..... 



എന്ത്‌ ചോദിച്ചാലും ഉണ്ടല്ലോ അതുപിന്നെ അതുപിന്നെ.... 



അതല്ല.... അവരല്ലാം നിർബന്ധിച്ച് നിർബന്ധിച്ച് അറിയാതെ ഞാനും തന്നെ ഇഷ്ട്ടപ്പെട്ടു പോയി.... 



ഹോ അങ്ങനെ..... അജുക്ക ഇപ്പോ എവിടെ... 



ഞാൻ ടൗണിൽ പോകാൻ നിൽക്കാ...ഉം.. എന്താ.... 



ഞാൻ ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ.... 



ഞാൻ ഇന്ന് ടൗണിൽ വരുന്നുണ്ട് എനിക്ക് ഇക്കയെ കാണണം.... 



ഹോ... അത്രയൊള്ളൂ... താൻ ഒരു കാര്യം ചെയ്യ്. ടൗണിൽ വരുമ്പോൾ അഫ്സലിന്റെ ഷോപ്പിൽ വാ ഞാൻ അവിടെ ഉണ്ടാകും.... 



ഹാ... ശെരി. എന്നാൽ ഞാൻ വെക്കട്ടെ.... 



ഉം...ശെരി.... 


±÷÷±±÷÷±±÷÷±±÷÷±±÷÷±±÷÷±±÷÷±±÷÷±



പടച്ചോനെ ആദ്യമായി അവൾ ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ അത് നടത്തി കൊടുത്തില്ലെന്ന് വേണ്ടാ... 



അവളെയും കാത്ത് അജു അഫ്സലിന്റെ കടയിൽ കാത്ത് നിന്നു.കുറച്ച് സമയത്തിന് ശേഷം ആരിഫാ എവിടെ എത്തി. ഒപ്പം അവൻ പ്രതീക്ഷിക്കാത്ത ഒരാളും അവളുടെ ഒപ്പം ഉണ്ടായിരുന്നു. അയാളെ കണ്ടതും അജു അവിടെ കിടന്ന് ഒന്ന് തിരിഞ്ഞു. ദാ വരുന്നു തേപ്പുകാരി ആരിഫയുടെ ഇക്കാന്റെ കെട്ട്യോൾ.... 



അജു ഡാ ഇത് നല്ല കാഴ്ച്ചയാണല്ലോ. അഫ്സൽ അവരെ നോക്കി അജുവിനെ ഒന്നാക്കി.... 



ഈ സമയത്ത്‌ ഇവൾ അവളെയും കൂട്ടി ഇങ്ങോട്ട് എന്തിനാ എഴുന്നള്ളിയത്. അജു അവരെ നോക്കി പിറുപിറുത്തു.... 



ഹാ അജു ഇത് നല്ല കാര്യമായി. ഇങ്ങനെയാണെങ്കിൽ നീ കല്യാണം കഴിഞ്ഞാൽ എന്ത്‌ ചെയ്യും. നീ നിന്റെ ഭാര്യവീട്ടിൽ തീരേ പോവില്ലല്ലോ ഇവൾ കാരണം.... 



അതിന് ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ അവൾ കെട്ട്യോന്റെ ഒപ്പം ഗൾഫിലേക്ക് പോവൂല്ലേ.... 



ഹാ പിന്നെ... എന്നാലും.... 



എന്താ ഒരു എന്നാലും.... 



അല്ല ഇനി അവളെ അവളുടെ കെട്ട്യോൻ കൂടെ കൊണ്ടായില്ലങ്കിലോ.... 



ഡാ അഫ്സലെ നിന്റെ കരിനാക്ക് കൊണ്ട് ഒന്നും പറയാതെ.... 



അജുക്കാ.... കുറേ സമയമായോ വന്നിട്ട്... 



ഇല്ല... 



അജുക്കാ ഇത് ആരെന്ന് മനസ്സിലായോ.... 



അവൻ അറിയാത്ത പോലെ പറഞ്ഞു. ഇല്ല അന്ന് നിശ്ചയത്തിന് വരുമ്പോൾ കണ്ടിരുന്നു പക്ഷെ എനിക്ക് ആളെ മനസ്സിലായില്ല.... 



ഹാ ഇതാണ് എന്റെ ഇത്ത.എന്റെ ഇക്കാന്റെ ഭാര്യ.... 



ഹോ... ആണോ.... 



അവരുടെ സംസാരത്തിന്റെ ഇടയിൽ അവൾ അജുവിനെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു....



ആരിഫാ നീ ഇതിന് വേണ്ടിയായിയുന്നോ എന്നെയും കൂട്ടി ഇങ്ങോട്ട് വന്നത്. 


അവൾ ആരിഫയോട് ദേഷ്യത്തോടെ ചോദിച്ചു.... 



ഹോ തന്റെ ഇത്താ ഭയങ്കര ദേഷ്യക്കാരി ആണെന്ന് തോന്നുന്നു.... അജു അതിനുള്ള മറുപടിയായി അവളോട്‌ ചോദിച്ചു... 



ആരിഫാ...നീ വരുന്നുണ്ടോ.... 



ഇത്ത ഒരു പത്തുമിനിറ്റ് ഇപ്പോ വരാം... 



എന്നാല് നിയ്യ് നിനക്ക് ഇഷ്ട്ടമുള്ളപ്പോൾ വാ ഞാൻ പൂവാ... 



ഇത്ത പ്ലീസ്.... ഞാൻ ഇതാ വരുന്നു.... 



ആരിഫാ താൻ പോയിക്കോ നമ്മുക്ക് പിന്നെ കാണാം.... 



ഉം... ശെരി.... ഞാൻ പോട്ടെ.... 


                ÷÷÷÷÷÷÷÷÷÷÷÷÷÷÷÷


ടാ അജു... ഇവൾ മിക്കവാറും നിങ്ങളുടെ ജീവിതത്തിലെ കട്ടുറുമ്പാവും....



എന്നാ ഞാനവളെ കൊല്ലും.... 



ഹാഹാ അത് നന്നായി... 



അല്ല നീ എന്നേ ആക്കിയതാണോ... 



അജു നീ ആവശ്യമില്ലാത്തതോന്നും ചെയ്യല്ലേ.... 



നിനക്ക് വട്ടുണ്ടോ ഞാൻ അവളെ കൊല്ലുകയാണെങ്കിൽ അത് പണ്ടേ ചെയ്യണ്ടതായിരുന്നു.അവൾക്ക് വേണ്ടി ഇനിയും ഞാൻ എന്റെ ജീവിതം തുലക്കില്ല. 



ടാ ഇനി കല്യാണത്തിന് അധിക ദിവസം ഇല്ല... നിനക്കുള്ള കല്യാണ ഡ്രസ്സ്‌ ഒന്നും എടുക്കുന്നില്ലേ.... 



അതെല്ലാം നിനക്ക് ഇഷ്ട്ടമുള്ളത് എടുത്ത്‌ വീട്ടിൽ എത്തിച്ചാൽ മതി....നിങ്ങളെല്ലേ പറഞ്ഞത് ഞാൻ ഒന്നും അറിയണ്ട കല്യാണ ദിവസം പെണ്ണ് 


കെട്ടാനായി വന്ന് നിന്നാൽ മതി എന്ന്... 



ഹോ... അങ്ങനെയാണോ....



ഉം... അങ്ങനെ തന്നേ.... 



ഓ ആയിക്കോട്ടെ...



അഫ്സലെ ഞാൻ പോട്ടെ അവൾക്ക് കാണണം എന്ന് പറഞ്ഞപ്പോൾ വന്നതാ... സമയം ഒരുപാടായി.... 



ടാ... നിന്നോട് ഒരു കാര്യം പറയാൻ മറന്നു... 



ഉം... എന്താ... 



നമ്മുടെ ഷാഹിദ് വന്നിട്ടുണ്ട്... 



അവനോ... അവൻ എന്ന ഗൾഫിൽ നിന്നും വന്നത്.... 



അറിയില്ല.... ഇന്നലെ അവൻ ഷോപ്പിൽ  വന്നിരുന്നു... നിന്നെ അന്വേഷിച്ചു.... 



എന്തിന്... അന്നത്തെ സംഭവത്തോടെ അവനുമായുള്ള കമ്പനി നമ്മൾ വിട്ടതല്ലെ...



അജു അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലെ നിനക്ക് അവനോട് ക്ഷമിച്ചൂടെ. എന്തായാലും അവൻ നമ്മുടെ ഫ്രണ്ട് അല്ലടാ... 



ഇല്ല... അഫ്സലെ അവന്റെ വക്കാലത്തുമായി നീ എന്റെ അടുത്ത് വരണ്ട. നിനക്കറിയാല്ലോ എന്റെ പാത്തൂന്റെ കാര്യം. അവൾ അവനെ വലിയ ഇഷ്ട്ടമായിരുന്നു. എന്നിട്ടും അവൻ ഇങ്ങനെയൊക്കെ ചെയ്തില്ലേ. അവനോട് നമ്മൾ പലവട്ടം പറഞ്ഞതല്ലെ എന്നിട്ടും അവൻ കേട്ടോ... 



അജു അവൻ അതിൽ കുറ്റക്കാരനെല്ലെന്ന് തെളിഞ്ഞില്ലേ പിന്നെന്താ.അവൻക്ക് അതിൽ ഇപ്പോഴും വലിയ വിഷമം ഉണ്ട്. അവൻ ഒന്നും അറിഞ്ഞുകൊണ്ട് ചെയ്തതാവില്ല.... 



എനിക്ക് അവനെ കുറിച്ച് ഒന്നും കേൾക്കണ്ട. ഞാൻ പൂവാ... 


             ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷



പാത്തു..... 



ഹാ വന്നോ എവിടെ ആയിരുന്നു ഇതുവരെ.കാര്യം കഴിഞ്ഞപ്പോ എന്നേ പാതി വഴിയിൽ ഇറക്കി വിട്ട് പോയതല്ലെ... 



എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.... 



എന്താ ഇക്കാ... ഇന്ന് പതിവില്ലാത്ത ഒരു ഗൗരവം.... 



ഷാഹി നിന്നെ കാണാൻ വേണ്ടി വന്നിരുന്നോ.... 



ആര് ഷാഹിദോ... പാത്തു അറിയാത്ത പോലെ ചോദിച്ചു... 



അതെ അവൻ തന്നേ... 



ഇല്ല...



അഫ്സൽ പറഞ്ഞു അവൻ വന്നിട്ടുണ്ടെന്ന്... 



എനിക്കറിയില്ല ഞാൻ ഇതു വരേ അവനെ കണ്ടിട്ടില്ല.... 



നിനക്ക് കഴിഞ്ഞതെല്ലാം ഒർമ്മയുണ്ടല്ലോ...



ഉണ്ട് ഇക്കാ.... ഇക്കാടെ പാത്തു ഇക്കാ പറഞ്ഞതിന് എതിരായി വല്ലതും ചെയ്തിട്ടുണ്ടോ ഇതു വരേ... 



ഇല്ല... എനിക്കറിയാം എന്റെ പാത്തുവിനെ. എന്നാലും ഞാൻ നിന്നെ ഓർമ്മപ്പെടുത്തി എന്നൊള്ളൂ. ഉപ്പയും ഉമ്മയും ഒന്നും അറിയണ്ട... 



ഉം.... ശെരി ഇക്കാ... 


              °°°°°°°°°°°°°°°°°°°°°°°°°°°°°°°


പടച്ചോനേ എന്നോട് പൊറുക്കണേ.... ആദ്യമായിട്ടാണ് ന്റെ ഇക്കാനോട് നുണ പറയുന്നത്. ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ ഇക്കാ അവനെ എന്തേങ്കിലും ചെയ്യും. ഇനി ഞാൻ കാരണം അവൻക്ക് തല്ല് കൊള്ളണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ. ഇനി കുറച്ച് ദിവസ്സം കൂടി അല്ലെ ഉള്ളൂ അവൻ പോകാൻ.


അത് വരെ ഇക്കാ ഒന്നും അറിയാൻ ഇടവരരുത് പടച്ചോനേ. ചിലപ്പോൾ അവൻ പറയുന്നത് സത്യമായിരിക്കും എന്നാലും എന്റെ ഇക്കാനെ ദിക്കരിച്ചുകൊണ്ട് എനിക്ക് ഒന്നും വേണ്ടാ. എല്ലാം പണ്ടേ അവസാനിപ്പിച്ചതാണ് ഇനിയും എന്റെ മനസ്സിൽ അരുതാത്തതൊന്നും തോന്നിപ്പിക്കല്ലേ..... 


°°¥¥°°¥¥°°¥¥°°¥¥°°¥¥°°¥¥°°¥¥°°¥¥°°¥¥°°¥¥°°



#തുടരും...... 


 

*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_19*



പടച്ചോനേ എന്നോട് പൊറുക്കണേ.... ആദ്യമായിട്ടാണ് ന്റെ ഇക്കാനോട് നുണ പറയുന്നത്. ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ ഇക്കാ അവനെ എന്തേങ്കിലും ചെയ്യും. ഇനി ഞാൻ കാരണം അവൻക്ക് തല്ല് കൊള്ളണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ. ഇനി കുറച്ച് ദിവസ്സം കൂടി അല്ലെ ഉള്ളൂ അവൻ പോകാൻ.


അത് വരെ ഇക്കാ ഒന്നും അറിയാൻ ഇടവരരുത് പടച്ചോനേ. ചിലപ്പോൾ അവൻ പറയുന്നത് സത്യമായിരിക്കും എന്നാലും എന്റെ ഇക്കാനെ ദിക്കരിച്ചുകൊണ്ട് എനിക്ക് ഒന്നും വേണ്ടാ. എല്ലാം പണ്ടേ അവസാനിപ്പിച്ചതാണ് ഇനിയും എന്റെ മനസ്സിൽ അരുതാത്തതൊന്നും തോന്നിപ്പിക്കല്ലേ...എന്നാലും ഞാൻ അവനോട് ചെയ്തത് ഇത്തിരി കടന്നുപോയോ എന്നൊരു സംശയം. അവൻ പറയുന്നത് ഒരു പക്ഷെ സത്യമാണെങ്കിലോ. പണ്ട് അവനെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു. അവൻക്ക് എന്നെയും. എന്നിട്ടും ഞാൻ അവനെ വിശ്വസിച്ചില്ലങ്കിൽ പിന്നെ ഞാൻ അവനെ ഇഷ്ട്ടപ്പെട്ടിരുന്നതിൽ എന്താ അർത്ഥമാണുള്ളത്. പക്ഷെ എന്റെ ഇക്കാന്റെ വാക്ക് ദിക്കരിച്ചുകൊണ്ടു ഇനി ഒന്നും വേണ്ടാ. എല്ലാം അന്നേ അവസാനിപ്പിച്ചതാണ്...


°°°°°÷÷÷÷÷°°°°°÷÷÷÷÷°°°°°°÷÷÷÷°°°°÷÷÷°°°°



ടാ അജ്മലെ നീ എന്താ ഇപ്പോഴും ഒരു ഉത്തരവാദിത്വം ഇല്ലാതെ നടക്കുന്നത്.... 



  എന്താ ഉപ്പാ.... 



ഇനി നിന്റെ കല്യാണത്തിന് രണ്ട് മൂന്ന് ദിവസ്സം കൂടിയേ ഉള്ളൂ എന്ന് നിനക്കറിയില്ലെ... 



അതിനെന്താ ഉപ്പാ. എനിക്കറിയാം... 



ഹോ അതെങ്കിലും നിനക്ക് ഓർമ്മയുണ്ടല്ലോ ഭാഗ്യം.കല്യാണത്തിന്റെ ക്ഷണം എല്ലാം കഴിഞ്ഞു. നീ ഇതു വരേ നിന്റെ കൂട്ടുകാരോട് വല്ലവരെയും ക്ഷണിച്ചോ.... 



ഹാ ഉപ്പാ.... പിന്നെ ഉപ്പാക്ക് അറിഞ്ഞൂടെ  എനിക്ക് ഇവിടെ പറയാൻ മാത്രം കൂട്ടുക്കാർ ആരുമില്ലെന്ന്. എന്റെ രണ്ടോ മൂന്നോ ഫ്രണ്ട്‌സ് ഉണ്ടാകും.അല്ലാതെ ആരും ഉണ്ടാവില്ല.... 



ഉം... ശെരി.... നീ ആ ഷാഹിദിനോട് പറഞ്ഞോ. അവന്റെ വീട്ടിൽ ഞങ്ങൾ പറഞ്ഞിട്ടുണ്ട്.... 



ഞാൻ അവനെ കാണാറില്ല. എന്തിനാ അവനെയൊക്കെ ക്ഷണിക്കുന്നത്.... 



അവനും നിന്റെ കൂട്ടുകാരനായിരുന്നില്ലേ. അവനെ മാത്രമായി എന്തിനാ മാറ്റി നിർത്തുന്നത്. അവനോടും പറഞ്ഞേക്ക്... 



ഞാൻ ഒന്നും പറയില്ല... ഉപ്പാ പണ്ടത്തെ കാര്യമൊക്കെ മറന്നോ... 



അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലെ നീ അത് മറന്നേക്ക്... 



ഇല്ല ഉപ്പാ നിങ്ങൾ മറന്നാലും എനിക്ക് അത് മറക്കാൻ കഴിയില്ല... 



എനിക്കറിയാം.. പക്ഷെ ആ സംഭവത്തിൽ അവൻ കുറ്റക്കാരനല്ലങ്കിലോ. ഇനിയും നീ ആയിട്ട് അവനെ ഒറ്റപ്പെടുത്തണോ. കഴിഞ്ഞതെല്ലാം മറന്നിട്ട് അവനെയും ക്ഷണിക്കണം നിന്റെ വിവാഹത്തിന്. ഒരു പക്ഷെ അവൻ കുറ്റക്കാരനല്ലങ്കിൽ നീ നിന്റെ കൂട്ടുകാരനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവും ഇത്... 



ഇനി നിങ്ങൾ എന്ത്‌ പറഞ്ഞാലും അവനെ ആ പഴയ കൂട്ടുകാരനായി കാണാൻ എനിക്ക് കഴിയില്ല. നിങ്ങൾക്കെല്ലാം നിർബന്ധമാണെങ്കിൽ ഞാൻ അവനെ ക്ഷണിക്കാം... 



നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്... 



ടീ പാത്തു നീ എങ്ങോട്ടാ രാവിലെ തന്നേ.... 



ഉപ്പാ ഞാൻ കോളേജിൽ പൂവാണ്... 



ഇനി നീ പോണ്ട ഇക്കാന്റെ കല്യാണം കഴിഞ്ഞിട്ട് പോയാൽ മതി. ഇനി അധിക ദിവസ്സമൊന്നും ഇല്ലല്ലോ.... 



അയ്യോ ഉപ്പാ എങ്ങനെ പറയല്ലെ. കല്യാണത്തിന് ഇനിയും രണ്ട് മൂന്ന് ദിവസ്സം കൂടി ഇല്ലെ എനിക്ക് ഇന്ന്‌ കൂടി ക്ലാസ്സോള്ളൂ.. ഞാൻ പോയിട്ട് വരാം.... 



ഉം ശെരി... അധികം  വൈകാതെ വരണം... 



ഉം... ശരി ഉപ്പാ... 


                    ±÷×÷×÷×÷×÷×÷×÷×÷±



പടച്ചോനേ രക്ഷപ്പെട്ടു... ഇന്നും കൂടി പോയില്ലെങ്കിൽ പിന്നെ ഒരാഴ്ച്ച കോളേജിൽ പോകാൻ പറ്റില്ല കല്യാണം വിരുന്ന് എന്നൊക്കെ പറഞ്ഞ്....



ഹലോ  സന...  



താൻ വീണ്ടും വന്നോ. ഷാഹി നീ എന്തിനാ എന്നും എന്നേ കാണാൻ വേണ്ടി ഇവിടെ വന്ന് നിൽക്കുന്നത്. നിന്നോട് ഞാൻ പറഞ്ഞതല്ലെ ഞാൻ ഇപ്പോ ആ പഴയ സന അല്ലെന്ന്. ഇനി അങ്ങനെ ആവാനും എനിക്ക് കഴിയില്ല... 



സന നിയെങ്കിലും എന്നെ ഒന്ന് വിശ്വാസിക്ക്.നിന്റെ ആ പഴയ സ്നേഹം തിരികെ കിട്ടില്ലെന്ന് എനിക്കറിയാം. ആ പഴയ നല്ല കാലം തിരികെ കിട്ടില്ലന്നും എനിക്കറിയാം. പക്ഷെ നീ എന്നേ വിശ്വസിക്കണം അത് മതി എനിക്ക്.... 



ഞാൻ നിന്നെ വിശ്വസിക്കാം....എന്റെ ഇക്കാക്ക് നിന്നെ വിശ്വസിക്കാനോ ക്ഷമിക്കാനോ ആവില്ല. കാരണം പണ്ട് നിന്നെ ഒരുപാട് വിശ്വസിച്ചതാ. എല്ലാ അറിഞ്ഞിട്ടും എന്റെ ഇക്കാ നമ്മോടൊപ്പം നിന്നതാ. എന്നിട്ടും നിന്റെ സ്വഭാവം മാറിയില്ല. ഇനിയും എന്റെ ഇക്കാ എങ്ങനെ നിന്നെ വിശ്വസിക്കും. 



അതെ നീ പറയുന്നത് എല്ലാം ശെരിയാണ്. 


അന്ന് സംഭവിച്ചത് ഒന്നും ഞാൻ അറിഞ്ഞുകൊണ്ടല്ല.. 



ഷാഹി ഇനി ഇതും പറഞ്ഞ് എന്റെ മുന്നിൽ വരരുത്. എനിക്ക് ഒന്നിനും കഴിയില്ല. എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ട്ടമാണ്. പക്ഷെ. എനിക്ക് എന്റെ ഇക്കാനെ ധിക്കരിച്ചുകൊണ്ട് നിന്നെ എനിക്ക് വേണ്ടാ.ഞാൻ പൂവാ ഇനിയും നീ എന്നേ കാണാൻ ശ്രമിക്കരുത്. എല്ലാം ഇവിടെ വെച്ച് അവസാനിപ്പിക്കണം....



ഹും.. ശരി ഇനി ഈ കാര്യം പറഞ്ഞ് ഷാഹി നിന്റെ മുന്നിൽ വരില്ല. ഈ വരുന്ന തിങ്കളാഴ്ച്ച ഞാൻ തിരിച്ചു പോകും അതിന് മുന്നേ എനിക്ക് ഒരാഗ്രഹം കൂടി ഉണ്ട് എന്റെ അജുവിന്റെ വിവാഹം. അവൻ എന്റെ കൂട്ടുകാരനാണ്. അവന്റെ വിവാഹം എനിക്ക് കാണണം അവൻ വിളിച്ചില്ലങ്കിലും. അത് കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ മുന്നിൽ ഞാൻ വരില്ല....


            |||±±±||||±±±|||±±±|||±±±|||



എന്താടി പാത്തു നീ ഇപ്പോ എന്നും നേരം വൈകിയാണല്ലോ വരുന്നത്. ഇങ്ങനെയാണെങ്കിൽ ഇനി നിന്നെ കാത്ത് നിൽക്കാതെ ഞാൻ പോകും. എനിക്ക് പറ്റില്ല ഇങ്ങനെ പോസ്റ്റായി നിൽക്കാൻ. 



ടി ഷാഹി ഇന്നും വന്നിരുന്നു.... അവൻ എന്തൊക്കയോ പറഞ്ഞ്. ഞാൻ അവനോടും  എന്തൊക്കയോ തിരിച്ചു പറഞ്ഞു.... 



എന്താ പറഞ്ഞത്... 



ഇനി എന്നേ കാണാൻ ശ്രമിക്കരുത്. ഓരോന്നും പറഞ്ഞുകൊണ്ട് എന്റെ മുന്നിൽ വരരുത് എന്നൊക്കെ. ഇപ്പോ തോന്നുന്നു ഞാൻ പറഞ്ഞത് ഇത്തിരി കൂടി പോയോ എന്ന്.... 



നീ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്....



ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ


പറഞ്ഞതാ. എനിക്ക് ഇപ്പോ തോന്നുന്നു വേണ്ടായിരുന്നെന്ന്.... 



അവൻ ഇന്നലെ എന്നേ കാണാൻ വന്നിരുന്നു. അവൻ നിന്നെ കുറിച്ച് ഓരോന്നും പറഞ്ഞ് അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. അത് എന്നിൽ നിന്നും മറക്കാൻ അവൻ ഒരുപാട് ശ്രമിച്ചു. ഒരു ആൺകുട്ടി ഇങ്ങനെ കരയുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്. അവൻ നല്ലവനാണെന്ന് എന്റെ മനസ്സ് പറയുന്നു. നീ അവനോട് ക്ഷമിച്ചേക്ക്. അവനേപ്പോലെ ഒരാളെ ഇനി നിനക്ക് കിട്ടില്ല. നീ ഇത് നഷ്ട്ടപ്പെടുത്തിയാൽ പിന്നീട് ദുഃഖിക്കേണ്ടി വരും... 



എനിക്കറിയാം. അവൻക്ക് എന്നേ ഒരുപാട് ഇഷ്ട്ടമാണെന്ന്. പക്ഷെ എന്റെ ഇക്കാ. ഞാൻ എന്താടി ചെയ്യാ... 



നീ നിന്റെ ഇക്കാട് ചോദിച്ചിട്ടാണോ അവനെ ഇഷ്ട്ടപ്പെട്ടത്. നിന്റെ ജീവിതം തെരഞ്ഞെടുക്കേണ്ടത് നീയാണ് അല്ലാതെ നിന്റെ ഇക്കയല്ല...



അതെനിക്കറിയാം. പക്ഷെ എന്റെ ഇക്കാനെ വേദനപ്പിച്ചു കൊണ്ട് എനിക്കൊരു ജീവിതം വേണ്ടാ...



കോളേജിൽ എത്തി. നീ എന്താണെങ്കിൽ തീരുമാനിക്ക്‌. 


                  ¥¥××¥¥±±¥¥××¥¥±±¥¥



ടീ പാത്തു നീ എന്താ ഇങ്ങനെ ഇരിക്കുന്നത്. ഞാൻ നിന്നെ കുറച്ച് നേരമായി ശ്രദ്ധിക്കുന്നു. നിനക്ക് എന്ത്‌ പറ്റി പാത്തു. 



എനിക്ക് ഒന്നൂല്ലാ ഇക്കാ. ഞാൻ വെറുതെ ഇങ്ങനെ ഓരോന്നും ആലോചിച്ചു ഇരുന്നതാ... 



അതല്ല എന്റെ പാത്തൂനെ എനിക്ക് അറിയാല്ലോ എന്താണെങ്കിലും എന്നോട് പറ....



ഞാൻ പറഞ്ഞാൽ ഇക്കാ എന്നോട് ദേഷ്യപ്പെടുമോ.... 



എന്തിന്.... ഇല്ല... നീ കാര്യം പറ 



ഇന്ന്‌ ഞാൻ ഷാഹിയെ കണ്ടിരുന്നു..... 



എന്തിനാ നീ അവനെ കാണാൻ പോയത്... 



ഞാൻ പോയതൊന്നുമല്ല കോളേജിൽ നിന്നും വരുമ്പോൾ വഴിയിൽ വെച്ച് കണ്ടതാ... 



എന്നിട്ട് അവൻ എന്ത്‌ പറഞ്ഞു.... 



അവൻ തിങ്കളാഴ്ച്ച തിരിച്ചു പൂവാ അതിന് മുമ്പ് ഇക്കയുടെ വിവാഹത്തിൽ കൂടണം ഇക്കാ വിളിച്ചില്ലങ്കിലും എന്നൊക്കെ പറഞ്ഞു.ഇക്കാ ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ.... 



ഉം... എന്താ... 



ഇക്കാ അവന് കഴിഞ്ഞു പോയ സംഭവത്തിൽ നല്ല വിഷമമുണ്ട്. അവൻ അറിഞ്ഞു കൊണ്ടല്ല അതിൽപ്പെട്ടത്. നമ്മുക്കാണ് എവിടെയോ തെറ്റ് പറ്റിയത്. ഇക്കാക്ക് അവനോട് ഒന്ന് ക്ഷമിച്ചൂടെ... 



പാത്തു... നിയ്യും അവന്റെ ഭാഗം ചേർന്ന് എന്നേ കുറ്റപ്പെടുത്തി സംസാരിക്കുകയാണോ.... 



ഒരിക്കലുമല്ല. പക്ഷെ അവന്റെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോൾ അവൻ പറയുന്നതിലും എന്തോ സത്യമുള്ളത് പോലെ തോന്നുന്നു... 



അപ്പോ നീ പറഞ്ഞ് വരുന്നത്. ഞാൻ ചെയ്തത് തെറ്റാണെന്നാണോ... 



അല്ല ഇക്കാ.. ഇക്കാന്റെ പാത്തു ഇതുവരെ ഇക്കയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ടോ. എനിക്ക് വലുത് എന്റെ ഇക്ക തന്നെയാണ്... 



ഇപ്പോ ഞാൻ എന്താ വേണ്ടത്. ഞാൻ പോയി അവന്റെ കാലു പിടിച്ച് മാപ്പ് പറയണോ.... 



ന്റെ ഇക്ക ആരുടെ മുന്നിലും ചെറുതാവുന്നത് എനിക്ക് സഹിക്കില്ല. ഇക്കാ അവനെ ഒന്ന് കാണണം. വിവാഹത്തിന് അവനെയും ക്ഷണിക്കണം... 



ഉം... ശരി... പിന്നീട് അവന്റെ ഒരു കാര്യം പറഞ്ഞ് ആരും എന്റെ മുന്നിൽ വരാൻ പാടില്ല.... 



ഉം.... എന്ന ഇക്കാ ഇന്ന്‌ തന്നേ അവനെ കാണണം.ഇന്നൊരു ദിവസ്സം കൂടിയല്ലെയുള്ളൂ. നാളെ അവനോട് കല്യാണത്തിന് വരാൻ പറയണം.... 



ഉം..... 


                 ¡¡¡++++¡¡¡¡¡++++¡¡¡¡¡++++¡¡¡¡



അങ്ങനെ അജുവിന്റെയും ആരിഫയുടെയും വിവാഹ സുദിനം വന്നെത്തി.ബന്തുക്കളും കൂട്ടുകാരും എല്ലാം എത്തി.... പക്ഷെ ഒരാളെ മാത്രം അവിടെ കണ്ടില്ല..... 



#തുടരും.... 

 


 *ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_20*



അങ്ങനെ അജുവിന്റെയും ആരിഫയുടെയും വിവാഹ സുദിനം വന്നെത്തി.ബന്തുക്കളും കൂട്ടുകാരും എല്ലാം എത്തി.... പക്ഷെ ഒരാളെ മാത്രം അവിടെ കണ്ടില്ല..... 



ടീ....നീ ഷാഹിയെ കണ്ടോ.



ഇല്ല... 



അവൻ ഇതുവരെ വന്നിട്ടില്ലെന്ന് തോന്നുന്നു... 



അവൻ വരാം  എന്ന് പറഞ്ഞതല്ലെ. എന്തായാലും വരാതിരിക്കില്ല... 



എനിക്ക് എന്തോപോലെ.... അവൻ വരാതിരിക്കോ... 



ടീ പാത്തു നമ്മുടെ കോളേജിലെ ഫ്രണ്ട്‌സ് എല്ലാം വന്നിട്ടുണ്ട് നീ അങ്ങോട്ട്‌ വാ... 



നീ പോയിക്കോ ഞാൻ ഇതാ വരുന്നു... 



നീ അവനെയും കാത്ത് ഇവിടെ നിന്നിട്ടെന്താ കാര്യം അവൻ വരും നീ ഇങ്ങോട്ട് വാ.അല്ല അവൻ വരാത്തതിന് നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്.... 



അതല്ല അവൻ എന്നോടും പറഞ്ഞതാ വരുമെന്ന് അവനെ കാണാതായപ്പോൾ എന്തോ എനിക്ക് വല്ലാതെ പേടി തോന്നുന്നു. ഇനി അവൻക്ക് എന്തെങ്കിലും സംഭവിച്ചു കാണോ... 



നീ ആവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട അവൻ വന്നോളും... ആ പറഞ്ഞു നാവെടുത്തില്ല ഇതാ വരുന്നു അവൻ.... 


ടാ നീ എവിടെ ആയിരുന്നു ഇതുവരെ... 



ഞാൻ അത്യാവശ്യമായി ഒരു സ്ഥലം വരെ പോയതാണ്... 



എവിടേക്ക്.... 



പറയാം.... സന നീ ഇവനെ അറിയോ... 



ഇത് വിഷ്ണു അല്ലെ. ഇവനെയും കൊണ്ട് നിന്നോട് ആരാ വരാൻ പറഞ്ഞത്. ഷാഹി ഇവനോട് പോകാൻ പറ ഇല്ലങ്കിൽ എന്റെ ഇക്കാ നിന്നെയും ഇവനെയും ഒരുമിച്ച് കണ്ടാൽ ഇവിടെ എന്താ നടക്ക എന്ന് പറയാൻ പറ്റില്ല. ഇന്ന്‌ എന്റെ ഇക്കയുടെ കല്യാണമാണെന്ന് നിനക്കറിഞ്ഞൂടെ. നിന്നോട് പലപ്പോഴും പറഞ്ഞതല്ലെ ഇവന്മാരോട് കൂട്ട് വേണ്ടന്ന് നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലെ. 



സന നിർത്ത്‌... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.... 



എനിക്ക് ഇപ്പോ ഒന്നും കേൾക്കണ്ട. അതിന് പിന്നീട് അവസരമുണ്ട്... 



ഇല്ല സന...ഇനി ഒരവസരം ഉണ്ടാവില്ല. നാളെ ഞാൻ തിരിച്ചു പോകും....



സന പ്ലീസ്.... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... 



വിഷ്ണു... നീ ഈ കാര്യത്തിൽ ഇടപെടണ്ട.... 



ടീ പാത്തു അവർക്ക് എന്താ പറയാനുള്ളതെങ്കിൽ പറയട്ടെ.... 



സന... ഈ ലോകത്ത് നല്ലതും ചീത്തയും ഒരുപാടുണ്ട്. അതിൽ കൂടുതൽ മനുഷ്യർക്കും അറിയാനും ചെയ്യാനും കൂടുതൽ താല്പര്യം ചീത്ത കാര്യങ്ങളാണ്. നല്ലത് ചെയ്യുന്നവരെ ആരും തിരിച്ചറിയുന്നില്ല. ഞാൻ കുറേ തെറ്റുകൾ ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷ ഞാൻ ഒരുപാട് അനുഭവിച്ചതാ. ഞാൻ അറിയാതെ ചെയ്ത തെറ്റിന് ഇപ്പോഴും നീ എന്നെ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നീയെങ്കിലും അതിന്റെ സത്യാവസ്ഥ അറിയണം....



സന അവൻ പറയുന്നത് സത്യമാണ്. അവൻ ഒരു തെറ്റും ചെയ്തിട്ടില്ല.ഇതെല്ലാം ഞാൻ കാരണം സംഭവിച്ചതാണ്. അന്ന് രാത്രി ബാഗ്ലൂരിലേക്ക് ഞാനായിരുന്നു പോകാൻ തീരുമാനിച്ചത്. അന്ന് പോകാൻ നിൽക്കുമ്പോൾ ഷാഹിയെ വഴിയിൽ വെച്ച് കണ്ടു ഇവനും എങ്ങോട്ടാണെന്ന് പറഞ്ഞപ്പോൾ ഞാനാണ് അവന്റെ കയ്യിൽ ആ സാധനം കൊടുത്തു വിട്ടത്. എന്റെ പെങ്ങളുടെ വിവാഹത്തിന് പണത്തിന് വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്. ഇവൻ അത് അവിടെ എത്തിച്ചപ്പോൾ എനിക്ക് ആ പണം കിട്ടുകയും ചെയ്തു. പിന്നീടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അതിന് ശേഷം എല്ലാ സത്യങ്ങളും ഞാൻ അവനോട് പറഞ്ഞതാണ്. അപ്പോൾ അവനാണ് പറഞ്ഞത് ഇതൊന്നും ആരും അറിയണ്ട ഇനി നീയാണ് ഇതൊക്കെ ചെയ്തത് എന്നറിഞ്ഞാൽ നിന്റെ അനിയത്തിയുടെ വിവാഹം മുടങ്ങും എന്ന്. എന്റെ പേര് മാത്രം പറയാതെ ആ സംഘത്തെ പിടികൂടാൻ ഇവൻ പോലീസിനെ സഹായിച്ചപ്പോൾ സംശയത്തിന്റെ ആനകൂല്ല്യത്തിൽ ഇവനെ കോടതി വെറുതെ വിട്ടത്....



സന ഈ സത്യങ്ങൾ നീ എന്നേങ്കിലും അറിയണം എന്നുണ്ടായിരുന്നു. അത് ഞാനായിട്ട് പറഞ്ഞാൽ നീ വിശ്വസിക്കില്ലന്ന് എനിക്കറിയാം അതുകൊണ്ടാണ് ഞാൻ ഇവനെയും കൂട്ടി നിന്റെ മുന്നിൽ വന്നത്...



ഷാഹി ഞാൻ.... 



സന നീ ഇനി ഒന്നും പറയണ്ട. ഇനിയെങ്കിലും എന്നെ ഒന്ന് വിശ്വസിച്ചാൽ മതി. ഞാൻ പോട്ടെ എനിക്ക് അജുവിനെ കൂടി ഒന്ന് കാണണം.... 



ഷാഹി സോറി.... 


   ±±~~±±~~±±~~±±~~±±



ഷാഹിദ് അജുവിനെ കാണാൻ വേണ്ടി അവന്റെ അരികിലേക്ക് നടന്നു. അവന് വിവാഹാശംസകൾ നേർന്നുകൊണ്ട് തിരിച്ചു പോകാൻ നേരം ഒരിക്കൽ കൂടി സനയെ അവിടെയെല്ലാം നോക്കി. സന അവനെ കണ്ടതും അവന്റെ അരികിലേക്ക് ഓടിയെത്തി.... 



ഷാഹി നീ പൂവാണോ.... 



ഉം... അതെ ഇനി ഒരിക്കലും നിങ്ങളുടെ മുന്നിൽ ഞാൻ വരാതിരിക്കാൻ ശ്രമിക്കാം. ഞാൻ പറഞ്ഞതെല്ലാം നീ അജുവിനെ അറിയിക്കണം. അജുവിന്റെ ആ പഴയ ഷാഹി അവനെ ഒരിക്കലും ചതിച്ചിട്ടില്ല എന്നും അവനോട് പറയണം. ഇനി നമ്മൾ കണ്ടു എന്ന് വരില്ല ഞാൻ നാളെ രാവിലെ പോകും.... 



ഷാഹി ഞാൻ നിന്നോട് എന്താ പറയാ നിന്നോട് പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല.... 



സന നീ കരയണ്ട. ഇന്ന്‌ നിന്റെ ഇക്കയുടെ വിവാഹമാണ് ആരെങ്കിലും കാണും... 



ഷാഹി നീ പോണ്ടാ.... 



കൈ വിട് സന എനിക്ക് പോണം. ഇപ്പോഴെങ്കിലും നീ എന്നെ വിശ്വസിച്ചല്ലോ എനിക്ക് അത് മതി.നിന്റെ കണ്ണുനീർ കണ്ടുകൊണ്ട് എനിക്ക് പോകാൻ കഴിയില്ല. ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന സനയെ കൊണ്ടുകൊണ്ട് വേണം എനിക്ക് പോകാൻ... 



ഉം... ഇനി സന കരയില്ല. നീ പോയിക്കോ. പണ്ട് ഒരുനാൾ ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. പിന്നീട് എപ്പോഴോ എന്നിൽ നിന്നും അത് നഷ്ട്ടപ്പെട്ടു. ഇപ്പോ നിന്നോടുള്ള ആ ഇഷ്ട്ടം പണ്ടത്തേക്കാൾ കൂടി.പക്ഷെ ആ ഇഷ്ട്ടം എനിക്ക് വിധിച്ചിട്ടില്ലെന്ന് ഞാൻ കരുതിക്കോളാം. നീ എന്നും എന്റെ മനസ്സിൽ ഉണ്ടാവും. 


      ±±±××××±±±±××××±±±±±±×××××±±±±



അങ്ങനെ ഷാഹി സനയോട് യാത്ര പറഞ്ഞു തിരികെ പോയി. അജുവിന്റെയും ആരിഫയുടെയും വിവാഹ മംഗളമായി നടന്നു. അന്ന് ആദ്യ രാത്രി ആരിഫയുടെ വീട്ടിലായിരുന്നു.അവന്റെ ആ പഴയ കാമുകി 


ഇപ്പോ അവന്റെ ഇത്ത.അവന്റെ മുന്നിൽ കിടന്ന് വെള്ളം കുടിക്കുന്നുണ്ടായിരുന്നു. അവൻ അതെല്ലാം കാണാത്ത പോലെ നടിച്ചു. സമയം ഒരുപാട് ആയത് കൊണ്ട് അജുവും ആരിഫയും അവരുടെ ആദ്യ രാത്രിയിലേക്ക് കടന്നു. അലങ്കരിച്ച അവരുടെ മണിയറയിലേക്ക് പുതിയ ജീവിതത്തിലേക്ക്.... 


            ÷÷÷°°°÷÷÷°°°÷÷÷°°°÷÷÷°°°÷÷÷



ആരിഫാ ഒരു ഗ്ലാസ്സ് പാലുമായി അജുവിന്റെ മുന്നിലേക്ക്‌ വന്നിട്ട് അൽപ്പം നാണത്തോടെ പറഞ്ഞു... 



അജുക്ക പാല്.... 



അവിടെ വെച്ചേക്ക്.... 



അജുക്ക.... 



എന്താ.... 



എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസ്സം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. 



അതെന്താ... 



ഇങ്ങൾക്ക് എന്നെ കാണുന്നത് തന്നെ കലിയായിരുന്നല്ലോ.അപ്പോ ഞാൻ കരുതി എന്നോട് ഇഷ്ട്ടമുണ്ടാവില്ലെന്ന്... 



ഹോ.. എങ്ങനെ.... അല്ല ഇയ്യ്‌ ഇന്ന്‌ പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് ഈ രാത്രി കൊളമാക്കാനുള്ള പരുപാടിയാണോ... 



പിന്നെ എന്താ വേണ്ടത്. നമ്മുക്ക് നേരം വെളുക്കുന്നത് വരെ ഇങ്ങനെ സംസാരിച്ചിരിക്കാം... 



ഇപ്പോ തന്നെ എല്ലാം സംസാരിച്ചാൽ


പിന്നീട് സംസാരിക്കാൻ ഒന്നും ഉണ്ടാവില്ല അതുകൊണ്ട് നമ്മുക്ക് ആദ്യരാത്രിയിലേക്ക് കടക്കാം സംസാരം പിന്നെ... 



അല്ല ഇക്കാ ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ.... 



ഇനി എന്താ... ചോദിക്ക്..... 



ഇങ്ങൾക്ക് ശെരിക്കും എന്നോട് ഇഷ്ട്ടമുണ്ടോ. അതോ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി എന്നെ കെട്ടിയതാണോ.... 



ഇല്ല... എനിക്ക് നിന്നെ തീരെ ഇഷ്ട്ടമില്ല. എന്തേ മതിയോ. കല്യാണം കഴിഞ്ഞ് ആദ്യരാത്രിയുമായി എന്നിട്ടും പെണ്ണിന്റെ ചോദ്യം കണ്ടോ. മര്യാദക്ക്  എന്റെ അടുത്ത് വന്ന് കിടക്കടി.... 



മ്മ്... ശെരി.... 



അങ്ങനെ പറഞ്ഞത് അനുസരിച്ചു നല്ല കുട്ടിയായി എന്റെ ഭാര്യായായി എന്റെ കൂടെ കഴിഞ്ഞോ.... 



അല്ല അജുക്ക.... 



ഇനി എന്താ.... എന്തേങ്കിലും ചോദിക്കാനാണെങ്കിൽ വേണ്ടാ ഇനി എല്ലാം നാളെ. നീ ആ ലൈറ്റ് കിടത്തി വന്നു കിടക്ക്.



അജുക്ക ഇങ്ങള് ആരെയെങ്കിലെയും പ്രേമിച്ചിട്ടുണ്ടോ.....



ഈ പെണ്ണ് ഇന്ന്‌ ആദ്യരാത്രി കുളമാക്കും... 



എന്താ ഇങ്ങള് ആലോചിക്കുന്നത്.പറയ്യ് പ്രേമിച്ചിട്ടുണ്ടോ.... 



ആ പ്രേമിച്ചിട്ടുണ്ട്.... 



ആരേ.... 



അത് നാളെ പറയാട്ട.ഇയ്യ്‌ മിണ്ടാതെ അവിടെ കിടന്നോ... 



പറ അജുക്ക... 



ഈ പെണ്ണിനെ കൊണ്ട് തോറ്റു.... 



*തുടരും.....* 



*ഖൽബ്_കൊണ്ടൊരു_മഹർ*


*ഭാഗം_21*



അജുക്ക ഇങ്ങള് ആരെയെങ്കിലെയും പ്രേമിച്ചിട്ടുണ്ടോ.....



ഈ പെണ്ണ് ഇന്ന്‌ ആദ്യരാത്രി കുളമാക്കും... 



എന്താ ഇങ്ങള് ആലോചിക്കുന്നത്.പറയ്യ് പ്രേമിച്ചിട്ടുണ്ടോ.... 



ആ പ്രേമിച്ചിട്ടുണ്ട്.... 



ആരേ.... 



അത് നാളെ പറയാട്ട.ഇയ്യ്‌ മിണ്ടാതെ അവിടെ കിടന്നോ... 



പറ അജുക്ക... 



ഈ പെണ്ണിനെ കൊണ്ട് തോറ്റു...



എന്റെ പൊന്നു ഭാര്യെ നിനക്ക് വേറൊന്നും ചോദിക്കാനില്ലെ. 



ഇനി ഞാൻ എന്താ ചോദിക്കാ. അല്ല ഇങ്ങൾക്ക് എന്നോട് ഒന്നും ചോദിക്കാനില്ലെ. എന്താ എന്നോടൊന്നും ചോദിക്കാത്തത്... 



എന്ന നീ ആരേങ്കിലും പ്രേമിച്ചിട്ടുണ്ടോ നമ്മുടെ കല്യാണത്തിന് മുന്നേ... 



ഹാ... ഒരാളെ... 



ഉം... അതാരാ... 



ഇങ്ങളെ തന്നെ... ഇങ്ങൾക്കല്ലെ എന്നെ ഇഷ്ട്ടാവാഞ്ഞത്... 



ഹോ ഇയ്യ്‌ തമാശ പറയാതെ വന്ന് കിടക്കുന്നുണ്ടോ ഇന്ന്‌ നമ്മുടെ ആദ്യ രാത്രിയാ നീ അത് കാളരാത്രിയാക്കോ. 



അല്ല ഇക്കാ... 



ഇനി എന്തേങ്കിലും ചോദിച്ചാൽ ഈ പഴം എടുത്ത്‌ നിന്റെ വായയിൽ തിരിക്കും.നേരം വെളുക്കാനായി ഇപ്പോഴും പെണ്ണിന്റെ ചോദ്യം തീർന്നിട്ടില്ല... 



             ××||××||××××××××××||××||××



പതിവ് പോലെ അജുവിന്റെയും ആരിഫയുടെയും ആദ്യരാത്രി ഒടുവിൽ നേരം വെളുപ്പിച്ചു. 



ഇക്കാ നേരം വെളുത്തു എഴുന്നേൽക്ക്... 



ഹാ അതിന് നീ ഇന്നലെ എന്നെ ഉറക്കീട്ടില്ലല്ലോ. ഇനി എന്ത്‌ ചോദിക്കാനാ... 



ഇനി ഒന്നും അറിയാനില്ലേ. ഞാൻ കുളിച്ചിട്ട് വരാം... 



വേണങ്കിൽ ഞാനും കൂടാം.... 



അയ്യോ വേണ്ടേ ഇങ്ങള് ഈ ചായയും കുടിച്ച് ഇവിടെ ഇരിക്ക് അപ്പോഴേക്കും ഞാൻ വരാം... 



ഹോ ശരി... 


അജു ചായ കുടിച്ച് രാവിലത്തെ കലാപരിപാടികൾ കഴിഞ്ഞ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും മേശപ്പുറത്ത്‌ അവൻക്ക് കഴിക്കാനുള്ളതല്ലാം റെഡിയായി കഴിഞ്ഞിരുന്നു. അവൻ മേശക്കരികിൽ വന്നിരുന്നു. അപ്പോഴാണ് ജസ്‌ന (പഴയ കാമുകി ആയിരുന്ന )ഇനി അങ്ങനെ പറയാൻ പാടില്ല അവന്റെ ആരിഫയുടെ ഇത്താ അങ്ങോട്ട്‌ കടന്ന് വന്നത്. 



എന്താ ജസ്‌ന നോക്കി നിൽക്കുന്നത് അവൻക്ക് എന്താ വേണ്ടതെങ്കിൽ ഇട്ട് കൊടുക്ക്‌ ഉമ്മാന്റെ വകയായിരുന്നു ആ പറച്ചിൽ. അത് കേട്ടപ്പോൾ അജു വേണ്ടാ ഞാൻ എടുത്തോളാ എന്ന് പറഞ്ഞ് അവളെ തടഞ്ഞു. അപ്പോഴേക്കും ആരിഫ അവന്റെ അടുത്ത് വന്നിരുന്നു.അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് എഴുനേൽക്കാൻ നിൽക്കുമ്പോളാണ് ഉപ്പാന്റെ ശംബ്ദം ഉയർന്നത്.... 



   അജ്മൽ.... നീ എന്ന തിരിച്ചു പോകുന്നത്... 



എനിക്ക് ഇനി രണ്ട് മാസം കൂടി ലീവുണ്ട്.... 



ഉം... പോകുമ്പോൾ മോളെയും കൂടെ കൊണ്ട് പോകുന്നുണ്ടോ.... 



ഇല്ല.... അവിടെ ഒന്നും ശെരിയായിട്ടില്ല. അടുത്ത വരവിന് കൂടെ കൊടുപോകാനാണ് ഉദ്ദേശിക്കുന്നത്... 



അത് കേട്ടപ്പോൾ ആരിഫയുടെ മുഖം ഒന്ന് വാടി.... 



ഇവൻ അടുത്താഴ്‌ച്ച  തിരിച്ചു പോകും... 



ഉം... 



അതും പറഞ്ഞ് അവൻ അവിടെ നിന്നും എഴുന്നേറ്റു....



ഇക്കാ ഇങ്ങള് എന്തിനാ ഇത്രപെട്ടന്ന് തിരിച്ചു പോകുന്നത്.ഒരു അഞ്ചാറുമാസം കഴിഞ്ഞിട്ട് പോയാ പോരേ... 



എന്നാ നന്നായി ഇപ്പോ തന്നെ ഞാൻ വന്നിട്ട് 


മൂന്ന് മാസം കഴിഞ്ഞു. രണ്ട് മാസം ഞാൻ ലീവ് നീട്ടിയതാ ഇനിയും പോയില്ലെങ്കിൽ ശെരിയാവില്ല.... 



എന്നാലും ഇക്കാ... 



അതിന് നീ എന്തിനാ വിഷമിക്കുന്നത്. ഇനിയും രണ്ട് മാസം കൂടി ഇല്ലെ. 



എന്ന എന്നെയും കൂടെ കൊണ്ട് പോകോ.. 



നേരത്തെ ഞാൻ പറഞ്ഞത് കേട്ടില്ലെ നീ. ഞാൻ അവിടെ പോയി എല്ലാം ശെരിയാക്കിട്ട് നിന്നെയും കൂടെ കൊണ്ടുപോകാം അതുവരെ നീ ഒന്ന് ക്ഷമിക്ക്‌.ഇനി ഈ രണ്ട് മാസം കഴിയുന്നത് വരെ ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാവില്ലെ... 



അത് കഴിഞ്ഞാൽ ഞാൻ വീണ്ടും ഒറ്റക്കാവില്ലേ... 



അതിനെന്താ നിനക്ക് അവിടെ കൂട്ടുകാരിയെ പോലെ  പാത്തുവും മകളെ പോലെ സ്നേഹിക്കാൻ ഉമ്മയും ഉപ്പയും അങ്ങനെ എല്ലാരും ഇല്ലെ... 



എന്നാലും ഇക്കയില്ലാതെ ഞാൻ അവിടെ. 



അതൊന്നും സാരമില്ല എല്ലാം ശരിയാകും.നിയ്യ് അതും ആലോജിച്ചു ഇപ്പോ തന്നെ വിഷമിക്കണ്ട. 



ഉം... 



എന്ന ഇക്കാന്റെ നല്ല കുട്ടിയായി ഇവിടെ നിക്ക് ഞാൻ പുറത്ത് പോയിട്ട് വേഗം വരാം... 


             ±±||±±||±±±±±±±±±±±||±±||±±



എന്താടി ജസ്‌ന നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്. കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു... 



അതെ ഇനി എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. നിങ്ങൾ പോകുമ്പോൾ ഞാനും കൂടെ വരും... 



എവിടേക്ക്.... 



നിങ്ങൾ അടുത്താഴ്‌ച്ച തിരിച്ചു പോവല്ലെ. ഞാനും കൂടെ വരും... 



എന്തിന്.. ഞാൻ ആദ്യമായിട്ടൊന്നുമല്ലല്ലോ പോകുന്നത് പിന്നെ എന്താ നിനക്ക് ഇത്ര പെട്ടന്ന് ഇങ്ങനെ തോന്നാൻ.ഞാൻ അയച്ച് തരുന്ന പൈസയൊന്നും നിനക്ക് പോരാഞ്ഞിട്ടാണോ എന്നെ ബുന്ധിമുട്ടിക്കാൻ എന്റെ കൂടെ പോരുന്നത്... 



നിങ്ങൾക്ക് ബുന്ധിമുട്ടാണെങ്കിൽ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടയി വിട്ടോളാൻ  ഞാൻ എപ്പോഴും പറയുന്നതല്ലെ... 



അതിന്  എനിക്ക് കഴിയുമെങ്കിൽ ഞാൻ അത് അന്നേ ചെയ്തേനെ. എന്റെ കുഞ്ഞിന് ഉമ്മയുണ്ടാവില്ലല്ലോ എന്ന് കരുതിയാ ഞാൻ അത് ചെയ്യാത്തത്.



ഇനി എനിക്ക് ഇവിടെ കഴിയാൻ ബുന്ധിമുട്ടാണ്. നിങ്ങൾക്ക് എന്നെ കൊണ്ടുപോകാൻ പറ്റില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോയി നിന്നോണ്ട്... 



നിനക്ക് ഇവിടെ നിൽക്കാൻ എന്താ  ബുന്ധിമുണ്ട്. നിന്റെ ആവശ്യങ്ങൾ എല്ലാം ഞാൻ ചെയ്ത് തരുന്നില്ലേ. നീ ഇനി എന്ത്‌ പറഞ്ഞാലും നിന്നെ കൂടെ കൊണ്ടുപോകാൻ എനിക്ക് പറ്റില്ല... 



എന്താ നിങ്ങൾക്ക് ഇനി അവിടെ വേറെ ഭാര്യയും കുട്ടികളും ഉണ്ടോ.... 



അത് കേട്ടതും അവന്റെ കൈകൾ അവൾക്കു നേരേ ഉയർന്ന് അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു.


അപ്പോഴാണ് ആരിഫയോട് യാത്ര പറഞ്ഞ് അജു റൂമിൽ നിന്നും പുറത്തേക്ക് വരുന്നത്. അടിയുടെ ശംബ്ദം കേട്ട് അജു അവിടെ തന്നെ  നിന്നു. നിറഞ്ഞ മിഴികളോടെ വരുന്ന ജസ്‌നയെയാണ് അജു പിന്നീട് കണ്ടത്.അവൾ ഒന്നും മിണ്ടാതെ അവന്റെ മുന്നിലൂടെ നടന്നു നീങ്ങി. അവന്‌ എന്താ കാര്യം എന്നറിയാതെ അവളെ തന്നെ നോക്കി നിന്നു...



ഹാ ഇക്കാ ഇതുവരെ പോയില്ലെ... 



ആരിഫാ നിന്റെ ഇത്ത എന്താ കരഞ്ഞുകൊണ്ട് ഇറങ്ങി പോകുന്നത്.... 



ഇത്തയോ... ഇക്കാക്ക് തോന്നിയതാവും. 



അല്ല ഞാൻ കണ്ടതല്ലെ... 



അത് ചിലപ്പോൾ ഇക്കാ അടുത്താഴ്‌ച്ച തിരിച്ചു പോകും എന്ന് അറിഞ്ഞപ്പോൾ വിഷമം ആയിക്കാണും അതാവും... 



ഹേയ് അതൊന്നുമല്ല... നിന്റെ ഇക്കയും ഇത്തയും തമ്മിൽ എന്തേങ്കിലും പ്രശ്നം വല്ലതും ഉണ്ടോ... 



അങ്ങനെ പ്രതേകിച്ചു ഒന്നുമില്ല. ഇക്കാ പോകുന്നില്ലേ വെറുതെ സമയം കളയണ്ട ഉച്ചക്ക് മുന്നേ തിരിച്ചു വരാനുള്ളതാ... 



ഉം........ശെരി ഞാൻ പോയിട്ട് വരാം. 


      


##|||###|||####||||###|||##



 ഉമ്മാ.... ഉമ്മാ... 



എന്തിനാ പാത്തു നീ ഇങ്ങനെ വിളിച്ച് കൂവുന്നത്... 



ഞാൻ റസിയാടെ വീട് വരെ പോയിട്ട് ഇപ്പോ വരാം.... 



ഈ വെളുപ്പാകാലത്ത്‌ എന്തിനാ പോകുന്നത് കുറച്ച് കഴിഞ്ഞ് പോയാ മതി. 



അവൾ കോളേജിൽ പോകുന്നതിന് മുന്നേ പോണം ഇല്ലങ്കിൽ കാണാൻ പറ്റില്ല. അവളുടെ ഒരു ബുക്ക് കൊടുക്കാനാ... 



വേഗം പോയിട്ട് വാ ഇക്കാ വരുന്നതിന് മുന്നേ...



ഉം... ശെരി.. 



          ÷÷||÷÷||×××××××××××××||÷÷||÷÷



ഇന്ന്‌ ഷാഹി തിരിച്ചു പോവുകയാണ് അവസാനമായി അവനെ ഒന്നുകൂടി കാണാൻ ഒരാഗ്രഹം. ഞാൻ അവനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് അവനെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എല്ലാറ്റിനും അവനോട് മാപ്പ് പറയണം എല്ലാം എന്റെ തെറ്റാണ്. അവൻ പോകുന്നതിന് മുന്നേ ഒന്നുകൂടി എനിക്ക് കാണിച്ച് തരണേ പടച്ചോനേ... 



ടീ നീ എന്താ ഇവിടെ. നീ ഇന്ന്‌ കോളേജിൽ വരുന്നുണ്ടോ... 



ഇല്ല... 



പിന്നെന്താ ബുക്കും കൈ പിടിച്ച് ഇവിടെ നിൽക്കുന്നത്... 



ഞാൻ പിന്നെ......നിന്നെ കാണാൻ വേണ്ടി നിന്നതാ... 



ഉം... എന്താ കാര്യം.... 



അത്.... 



നീ നിന്നു തിരിയാതെ കാര്യം പറ പാത്തു.... 



റസിയ അത് ഞാൻ ഷാഹിയെ കാണാൻ... 



ഷാഹിയെ കാണാനോ... അതിന് നീ ഇവിടെ നിന്നിട്ട് എന്താ കാര്യം... 



പിന്നെ ഞാൻ അവന്റെ വീട്ടിൽ പോണോ... 



അതല്ലടി അവൻ നിന്നോട് ഇവിടെ വരാം എന്ന് പറഞ്ഞിട്ടുണ്ടോ... 



ഇല്ല. അവൻ ഇതിലൂടെ അല്ലെ പൂവാ... 



ഹാ ഇനി അവനെ കാണാൻ ഇവിടെ തപസ്സിരിക്കേണ്ടി വരും... 



എന്തിന്.... 



അവൻ ഇപ്പോ എയർപ്പോട്ടിൽ എത്തി കാണും. അവൻ പോയിട്ട് ഒരുപാട് സമയമായി. 



അവൻ രാവിലെ പോകും എന്നല്ലെ പറഞ്ഞത്.... 



അത് ശെരിയാണ്... അവന് രാവിലെ 9 മണിക്കാണ് ഫ്ലൈറ്റ് ഇപ്പോ സമയം എത്രയായി എന്ന് നോക്കിക്കേ... 



അപ്പോ ഇനി അവനെ കാണാൻ പറ്റില്ലാല്ലെ... 



മോള് വെറുതെ ഇവിടെ നിന്നിട്ട് കാര്യമില്ല അവൻ പോയി... 



അവൻ പോകുമ്പോൾ നിന്നെ കണ്ടിരുന്നോ... 



ഉം... ഇന്നലെ നിന്റെ ഇക്കാടെ കല്യാണം കഴിഞ്ഞ് പോകുമ്പോൾ അവനെ വഴിയിൽ വെച്ച് കണ്ടു... 



എന്നിട്ട് അവൻ വല്ലതും പറഞ്ഞോ.... 



ഉം.... 



എന്താ പറഞ്ഞത്.... 



അവൻ കാരണം നീ ഇപ്പോ ഒരുപാട് ദുഃഖിക്കുന്നുണ്ടല്ലെ... 



അത്.... 



എനിക്കറിയാം... പണ്ടേ നീ അവനെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അവനുവേണ്ടി നിനക്ക് ദുഃഖിക്കേണ്ടി വരില്ലായിരുന്നു.... 



ഉം.... അവനെ അറിയാനും മനസ്സിലാക്കാനും വൈകിപോയി.അവന്റെ സ്നേഹം എന്തെന്നറിയാൻ മറ്റൊരാളുടെ സഹായം വേണ്ടി വന്നു. എല്ലാം എന്റെ തെറ്റാണ്.... 



പാത്തു ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നീ ആവശ്യമില്ലാത്തതൊന്നും ആലോജിക്കണ്ട.ഇനിയും മനസ്സിൽ ആവശ്യമില്ലാത്ത വല്ല ചിന്തയും ഉണ്ടങ്കിൽ അതെടുത്ത്‌  കളഞ്ഞോ.... 



റസി ഇന്നലെ വരെ എന്റെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു. പക്ഷെ അവൻ പോയപ്പോൾ അവനെ ഇനി കാണാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ എന്തോ ഒരു വിഷമം പോലെ റസി എനിക്ക് അവനെ വേണം അവനെ കാണണം... 



പാത്തു നീ ഇതെന്തൊക്കെയാ പറയുന്നത്. നിന്റെ ഇക്കയെ കുറിച്ച് ആലോചിച്ചോ. അവൻ ഇത് വല്ലതും അറിഞ്ഞാൽ... 



എനിക്കറിയാം....പക്ഷെ അവനെ ഇനി എനിക്ക് മറക്കാൻ കഴിയില്ല.....



 പാത്തു ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... 


ഞാൻ നിന്നോട് പറയില്ലെന്ന് കരുതിയതാ. ഇനി പറയാതിരുന്നിട്ട് കാര്യമില്ല.... 

ഉം.... എന്താ.... 


#തുടരും


*ഖൽബ്_കൊണ്ടൊരു_മഹർ*

*ഭാഗം_22*


പാത്തു ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... 
ഞാൻ നിന്നോട് പറയില്ലെന്ന് കരുതിയതാ. ഇനി പറയാതിരുന്നിട്ട് കാര്യമില്ല.... 

ഉം.... എന്താ.... 

അവൻ ഇന്നലെ എന്നെ കാണാൻ വന്നപ്പോൾ എന്നോട് ഒരു കാര്യം കൂടി പറഞ്ഞിരുന്നു... 

എന്ത്‌.... 

അവന് നിന്നെ ഇപ്പോഴും ഇഷ്ട്ടമാണ് അവൻ വരുന്നത് വരെ നിനക്ക് കാത്തിരിക്കാൻ പറ്റുമോ എന്ന്.... 

അവന്‌ വേണ്ടി ഈ ജീവിതകാലം മുഴുവൻ വേണമെങ്കിൽ ഞാൻ കാത്തിരിക്കാം... 

ഞാൻ പറയട്ടെ മുഴുവൻ നീ കേൾക്ക്... 

ഉം.... പറ... 

പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. നിന്നെ അവൻ സ്വീകരിക്കണമെങ്കിൽ അതിന് അജുവിന്റെ പൂർണ സമ്മതം കൂടി വേണം. അവനെ വിഷമിപ്പിച്ചുകൊണ്ട് നിനക്കും അവൻക്കും ഒരു ജീവിതം വേണ്ടാ എന്നും....

എന്റെ ഇക്ക ഞാൻ പറഞ്ഞാൽ സമ്മതിക്കും. അവൻ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞാൽ ഇക്ക വിശ്വസിക്കും. ഒരു പക്ഷെ ഇപ്പോ ഇക്കാ ഒന്നും വിശ്വസിച്ചെന്നു വരില്ല. ഒരവസരം വന്നാൽ ഞാൻ ഇക്കാട് എല്ലാം തുറന്ന് പറയും.അത് വരെ ഷാഹിയെ കാണാതെയും മിണ്ടാതെയും എങ്ങനെ ജീവിക്കും അവൻ നമ്പർ വല്ലതും തന്നിട്ടുണ്ടോ... 

  ഇല്ല ഞാൻ ചോദിച്ചതാ. പക്ഷെ നിന്റെ നമ്പർ അവൻ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ട്. ഒരു ദിവസം അവൻ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.... ടീ സമയം ഒരുപാടായി ഞാൻ കോളേജിൽ പോട്ടെ.... 

ശെരി വന്നിട്ട് കാണാം.... 

      ##///##//±±±±±±±±±±±±|||##|||##

ഒരുപാട് സമയമായല്ലോ പോയിട്ട് ഈ ഇക്ക എവിടെ പോയി കിടക്കുന്നു. ഭക്ഷണം കഴിക്കാനുള്ള സമയമായല്ലോ. ഒന്ന് വിളിച്ച് നോക്കട്ടെ..... 

ഹലോ ഇക്കാ ഇത് എവിടെയാ ഇപ്പോ വരാം എന്ന് പറഞ്ഞ് പോയതല്ലെ.എല്ലാവരും ഇക്കാനെ കാത്തിരിക്കാ ഇവിടെ... 

ഇതാ വരുന്നു ആരിഫാ. ഞാൻ എത്താറായി.... 

ഹാ.. ശെരി.... 

ടീ.... ജസ്‌ന നീ അവിടെ എന്തെടുക്കാ... നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞിട്ട് എത്ര നേരമായി..... 

എനിക്ക് പടച്ചോൻ രണ്ട് കൈ മാത്രമേ തന്നിട്ടുള്ളൂ. എല്ലാംകൂടി ചെയ്യാൻ എന്നെകൊണ്ട് പറ്റില്ല.... 

നിനക്ക് ഇവിടെ അതിന് മാത്രം എന്താ പണിയാണുള്ളത്. അടുക്കളയിൽ നിന്നെ സഹായിക്കാൻ ഉമ്മയും ആരിഫയും ഉണ്ട്. പിന്നെ നിനക്ക് എല്ലാവരുടെയും ഡ്രസ്സ് അലക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരു 
വാഷിങ് മിഷൻ വാങ്ങിപ്പിച്ചു. പിന്നെ നിനക്ക് എന്ത്‌ പണിയാ ഇവിടെ... 

ഹോ നിങ്ങൾക്ക് ഇങ്ങനെ പറഞ്ഞാൽ മതിയല്ലോ...

രണ്ട് പേരും നിർത്തുന്നുണ്ടോ ഈ തല്ലൂട്ടം. ഇക്ക എന്ന് വന്നാലും ഇവിടെ ഇങ്ങനെയാണ്. ഇപ്പോ ഇവിടെ നമ്മൾ മാത്രമല്ല. അജുക്കാ ഇപ്പോ വരും ഇനി ഇക്കാനെയും എല്ലാം അറിയിക്കണ്ട. ഇന്ന്‌ രാവിലെ കൂടി ഇക്കാ എന്നോട് ചോദിച്ചു ഇക്കയും ഇത്തയും തമ്മിൽ എന്തേങ്കിലും പ്രശ്നം ഉണ്ടോ എന്ന്. ഞാൻ പിന്നെ ഒരു വിധത്തിൽ ഓരോന്നും പറഞ്ഞ് തലയൂരി... 

ഇന്റെ ആരിഫാ നിനക്ക് അറിഞ്ഞൂടെ നിന്റെ  ഇത്താടെ സ്വഭാവം...

ഇനിയെങ്കിലും ഒന്ന് നിർത്തുന്നുണ്ടോ രണ്ട് പേരുടെയും ഈ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കുറ്റം പറച്ചിൽ. കൊല്ലം കുറയായില്ലെ ഇത് തുടങ്ങിയിട്ട്....

ഇതെല്ലാം കേട്ട് കൊണ്ടാണ് അജു മുകളിലേക്ക് കയറി വരുന്നത്. അവൻക്ക് അവിടെ എന്തോ പ്രശ്നം നടക്കുന്നത് പോലെ തോന്നി. അവൻ അറിയാത്ത പോലെ ആരിഫാനെയും കൂട്ടി റൂമ്മിലേക്ക് പോയി.പിന്നീട് ഭക്ഷണം കഴിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി വന്നു. അപ്പോഴും അജു ശ്രദ്ധിച്ചിരുന്നത് ആരിഫയുടെ ഇത്തയെ ആയിരുന്നു. മുഖത്ത് ദേശ്യത്തിന്റെയോ സങ്കടത്തിന്റെയോ പല ഭാവമാറ്റങ്ങൾ അവൻ കണ്ടു.ഭക്ഷണം കഴിക്കുമ്പോൾ ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. അജു എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. ആരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവൻ ഭക്ഷണം കഴിച്ച് എണീറ്റ് റൂമിലേക്ക്‌ പോയി.പിന്നാലെ ആരിഫയും... 

      ±±±~~~±±±±~~~~±±±±~~~±±±

ഇക്കാ ങ്ങളെന്താ ഒന്നും മിണ്ടാതെ കിടക്കുന്നത്. 

ഹേയ് ഒന്നുമില്ല... 

നാളെ അല്ലെ ഇക്കാന്റെ വീട്ടിൽ പോകുന്നത്. ഞാൻ എന്റെ ഡ്രസ്സല്ലാം എടുത്തു വെക്കട്ടെ... 

ഉം.. ആരിഫ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... 

എന്താ ചോദിക്ക്... 

നിന്റെ ഇത്തയും ഇക്കയും തമ്മിൽ എന്തേങ്കിലും പ്രശ്നം ഉണ്ടോ. ഞാൻ വരുമ്പോൾ എന്തോ സംസാരം കേട്ടു... 

അത് പിന്നെ ഇക്കാ അവർ തമ്മിൽ എന്നും പ്രശ്നമാണ്... 

എന്ത്‌ പ്രശ്നം.... 

അതെനിക്കറിയില്ല. ഇപ്പോ കുറച്ച് ദിവസമായിട്ട് അത് കൂടി.ഇപ്പോ ഇത്താക്കും ഇക്കാന്റെ ഒപ്പം ഗൾഫിൽ പോണം എന്ന വാശിയാണ്. ഇക്കയാണെങ്കിൽ ഇത്തയെ കൊണ്ട് പോകാൻ സമ്മതിക്കുന്നില്ല....

അതെന്താ കൊണ്ട് പോയാൽ... 

ഇനി ഞാൻ കൂടി പോയാൽ ഇവിടെ ഉമ്മയും ഉപ്പയും ഒറ്റക്കാവില്ലെ എന്നാണ് പറയുന്നത്. 

ഇവിടെ നമ്മൊളൊക്കെ ഇല്ലെ പിന്നെ എന്താ കൊണ്ട് പോയാൽ... 

അത് പറഞ്ഞാൽ ഇക്കാ സമ്മതിക്കണ്ടേ... 

ഞാൻ സംസാരിക്കണോ ഇക്കാനോട്... 

ഹേയ് വേണ്ടാ ചിലപ്പോൾ ഇക്കാക്ക് അത് ഇഷ്ട്ടാവില്ല. ഇക്ക ഇതൊന്നും അറിഞ്ഞതായി അവരുടെ മുന്നിൽ നടിക്കരുത്. 

ഉം... എന്ന ഞാൻ ഒന്ന് മയങ്ങട്ടെ. രാത്രി ഒരുപാട് പണിയുള്ളതാ... 

എന്താ ഇക്കാ എവിടെയെങ്കിലും കക്കാൻ പോകുന്നുണ്ടോ... 

ഹാ നമ്മുക്ക് നോക്കാം. രാത്രി ആവട്ടെ അപ്പോ അറിയാം എന്താ പണിയെന്ന്... 

ഉം.. നോക്കാം....

   ÷÷¥¥¥÷÷÷¥¥¥÷÷÷÷÷÷÷÷÷÷÷¥¥÷÷¥¥÷÷

ഇക്കാ എണീക്ക് സമയം ഒരുപാടായി. രാത്രി എന്തോ പണിയുണ്ടെന്ന് പറഞ്ഞ് കിടന്നതല്ലേ എന്താ പണിക്കു പോകുന്നില്ലെ 

ഹാ അതിന് നിയ്യും വരണം... 

എന്നാ വാ ഭക്ഷണം കഴിക്കാൻ എല്ലാവരും ഇക്കാനെ അന്വേഷിക്കുന്നുണ്ട്.. 

ഉം... വാ... 

മ്മടെ അളിയൻ എവിടെ പോയി.... 

ഇത്താന്റെ വീട്ടിൽ പോയേക്കാ അവർ അവിടുന്ന് ഭക്ഷണം കഴിച്ചിട്ടേ വരൂ. ഇക്കാ വന്നിട്ട് അങ്ങോട്ടൊന്നും പോയിട്ടില്ല. ഇനി ഇക്കാക്ക് പോകാൻ അധിക ദിവസ്സമില്ലല്ലോ.... 

ഹോ ശെരി...

അങ്ങനെ അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അജു റൂമിലേക്ക്‌ നടന്നു... 

ഇക്കാ ഞാൻ ഇപ്പോ വരാം. കുറച്ച് കൂടി പണിയുണ്ട് അത് കഴിഞ്ഞ് വേഗം വരാം. അത് വരെ ഇക്കാ റൂമിൽ ഇരിക്ക്. 

ഹും... ശെരി... 

അവൾ പണിയെല്ലാം കഴിഞ്ഞ് വരുമ്പോഴേക്കും അജു വീണ്ടും ഉറക്കത്തിലേക്ക് തലയും കുത്തി വീണിരുന്നു... 

ഹാ നല്ല ആളാ. ഞാൻ വരുമ്പോഴേക്കും ഉറങ്ങിയോ. ഇക്കാ എണീക്ക് ഇക്കാ ഇതെന്തുറക്കമാ...

ഹോ നീ വന്നോ നിന്നെ കാത്തിരുന്ന് ഞാൻ ഉറങ്ങിപോയി... 

ഹാ അത് നന്നായി. വല്ല പണിയും ഉണ്ടങ്കിൽ തീർത്തോ ഇല്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പിന്നെ കുറച്ച് ദിവസ്സം കാത്തിരിക്കേണ്ടി വരും...

അയ്യോ എന്നാ പിന്നെ കാര്യത്തിലേക്കു കടക്കാം ഇന്നലെ എന്തായാലും ആദ്യരാത്രി നിന്റെ ചോദ്യം ഉത്തരവുമായി കൊളമാക്കി. 

       ±±~~±~~±~~±~~±~~±~~±~~±±

നേരം വെളുത്തു.....

രാവിലെ ചായ കുടി കഴിഞ്ഞ് അവർ പോകാനുള്ള ഒരുക്കത്തിലായി.എല്ലാവരും അവരെ യാത്ര ആക്കാനുള്ള തിരക്കിലാണ്. 
എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങാനേരം അവൻ ജസ്നയെ ഒന്ന് നോക്കി. അവൾ എന്തോ നഷ്ടപ്പെട്ടത് പോലെ ഒരു മൂലയിൽ നിൽപ്പുണ്ടായിരുന്നു അവർ പോകുന്നതും നോക്കി... 
     അവൻക്ക് മനസ്സിലായി അവൾ ആഗ്രഹിച്ച ഒരു ജീവിതം അല്ല അവൾക്ക് കിട്ടിയതെന്ന്. വലിയ വീടും കാറും അങ്ങനെ പലതും മനസ്സിൽ ആഗ്രഹിച്ചാണ് അവൾ അജുവിനെ ഒഴിവാക്കി ഒരു ഗൾഫ് കാരനെ വിവാഹം ചെയ്തത്. അവന്റെ മനസ്സിൽ അവളോട്‌ അപ്പോ തോന്നിയത് അവളോടുള്ള ദേഷ്യമോ പ്രതികാരമോ ഒന്നും ആയിരുന്നില്ല സഹതാപം മാത്രമായിരുന്നു. അവർ എല്ലാവരോടും യാത്രപറഞ്ഞു ഇറങ്ങി... 

          #തുടരും…


*ഖൽബ്_കൊണ്ടൊരു_മഹർ*

*ഭാഗം_23*


അവൻക്ക് മനസ്സിലായി അവൾ ആഗ്രഹിച്ച ഒരു ജീവിതം അല്ല അവൾക്ക് കിട്ടിയതെന്ന്. വലിയ വീടും കാറും അങ്ങനെ പലതും മനസ്സിൽ ആഗ്രഹിച്ചാണ് അവൾ അജുവിനെ ഒഴിവാക്കി ഒരു ഗൾഫ് കാരനെ വിവാഹം ചെയ്തത്. അവന്റെ മനസ്സിൽ അവളോട്‌ അപ്പോ തോന്നിയത് അവളോടുള്ള ദേഷ്യമോ പ്രതികാരമോ ഒന്നും ആയിരുന്നില്ല സഹതാപം മാത്രമായിരുന്നു. അവർ എല്ലാവരോടും യാത്രപറഞ്ഞു ഇറങ്ങി... 

          ഇക്കാ ഇങ്ങളെന്താ ഒന്നും മിണ്ടാതെ ആലോജിച്ചിരിക്കുന്നത്....

ഹേയ് ഒന്നുമില്ല.... 

അല്ല....ഇങ്ങക്ക് എന്തോ എന്നോട് ദേഷ്യമുള്ളത് പോല്ലെയാണു ഇരിക്കുന്നത്... 

ആരിഫാ... ഒന്നുമില്ല.... 

അതിനെന്തിനാ എന്നോട് ചൂടാവുന്നത്... 

നിനക്കൊന്ന് മിണ്ടാതിരിക്കാമോ... 

എനിക്കറിയാം എന്നോട് എന്തിനാ ദേഷ്യമെന്ന്.എന്നെ കൊണ്ടാക്കാൻ വീട്ടിൽ നിന്നും ആരും വരാത്തത് കൊണ്ടല്ലെ... 

അതിനെന്തിനാ എനിക്ക് നിന്നോട് ദേഷ്യം... 

ഞാൻ പറഞ്ഞിട്ടാ അവർ ആരും വരാഞ്ഞത്. അവർ എന്നെ കൊണ്ടന്നാക്കി പോയാൽ പിന്നെ എനിക്ക് സങ്കടാവും. ഇത്രയും കാലം ഞാൻ അവരെ ആരെയും വിട്ട് നിന്നിട്ടില്ല ആദ്യമായിട്ടാണ് ഇങ്ങനെ... 

ഇന്റെ ആരിഫാ ഞാൻ നിന്നോട് ചൂടായതൊന്നുമല്ല. ഓരോന്നും ആലോചിച്ച് അങ്ങനെ ഇരുന്നതാണ്.എനിക്കറിയാം ഓരോ പെൺകുട്ടികളും 18,19 കൊല്ലം തന്റെ മാതാപിതാക്കൾക്കൊപ്പം  അവരുടെ സ്നേഹത്തിലും  സുരക്ഷിതത്വത്തിലും  വളർന്ന് പെട്ടെന്ന് ഒരു ദിവസം അവരെ വിട്ട് വരുമ്പോൾ ഏതൊരു പെണ്ണിനും ഉണ്ടാകും സങ്കടം.
ഇനി അതിന്റെ പേരിൽ നീ സങ്കടപ്പെടാനൊന്നും നിക്കണ്ട. അവിടെയും ഉണ്ട് അതുപോലെ സ്നേഹിക്കാനും സംരക്ഷിക്കാനും അറിയാവുന്ന ഒരു ഉമ്മയും ഉപ്പയും നിന്നെ  കൂട്ടുകാരിയെ പോലെ കാണാൻ പാത്തുവും ഇടക്ക് തല്ലൂടാനും പിന്നെ പിണങ്ങാനും ഇണങ്ങാനും ഇടക്ക് എനിക്ക് ദേശ്യം വരുമ്പോൾ നിന്നെ രണ്ട് തരാനും ഞാനും ഉണ്ടല്ലോ പിന്നെന്താ....

അള്ളോ ഇങ്ങൾക്ക് ദേഷ്യം വരുമ്പോൾ എന്നെ തല്ലോ....

ആ ചിലപ്പോ രണ്ട് കിട്ടിയെന്നും വരും. ഇനി വിട്ടിൽ എത്തിയിട്ട് ബാക്കി പറയാട്ടോ. ദാ പാത്തുവും ഉമ്മയും നമ്മളെ നോക്കിയാണ് പുറത്ത് നിൽക്കുന്നതെന്ന് തോന്നുന്നു... 

         ±±|||±±±|||±±±|||±±±||±±±|||±±|||±±

ഉമ്മാ.... 

ഹാ ഇങ്ങള് എത്തിയോ.ഇയ്യും ആരിഫയും ഇപ്പോ വരുമെന്ന് പറഞ്ഞിട്ട് കൂറേ നേരമായി പാത്തു പുറത്ത് തന്നെ നിൽക്കുന്നു... 

എന്താ പാത്തു നിനക്ക് ഇപ്പോ തന്നെ നാത്തൂൻ പോര് എടുക്കാൻ ദൃതിയായോ.. 

ഒന്ന് പോ ഇക്കാ കളിയാക്കാതെ.... 

ഇനി നിന്നെ അതിക നാൾ ഇവിടെ നിർത്തില്ല ഇപ്പോ ഉമ്മാക്ക് ഒരു കൂട്ടായി ഇനി നിന്നെ ആരെങ്കിലുടെയും കൂടെ കെട്ടിച്ചു വിടണം.... 

ഹോ മരിമോള് വന്നപ്പോൾ ഞാൻ പുറത്തായല്ലേ ഉമ്മാ.... 

ഓൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്നും പറയുന്നതല്ലെ. എനിക്ക് ഇപ്പോ രണ്ട് പെൺമക്കളായില്ലെ എന്നെ നോക്കാൻ..... 

ഉമ്മാ ഇപ്പോ തന്നെ മരുമകളെ കയ്യിലെടുത്തു തുടങ്ങി പാത്തു.... 

ഹോ ഇക്കാ ഇനി ഉമ്മാക്ക് നമ്മളൊന്നും കണ്ണിൽ പിടിക്കില്ല.... 

അജു നിങ്ങൾ വന്നകാലിൽ തന്നെ നിക്കാതെ മോളെയും വിളിച്ച് അകത്തേക്ക് കയറ്.എന്താ പാത്തു നോക്കി നിൽക്കണത് ആ സാധനങ്ങളെല്ലാം വാങ്ങി അവരുടെ റൂമിൽ കൊണ്ട് വെക്ക്.... 

ഉം... ശരി ഉപ്പാ...  

ഹാ... ഉപ്പാ ഇവിടെ ഉണ്ടായിരുന്നോ.... 

പിന്നെ എന്റെ മോള് വരുമ്പോൾ ഞാൻ എവിടെ പോവാനാ.... 

നിന്റെ ഉപ്പ നേരം വെളുക്കുമ്പോൾ തുടങ്ങിയതാ അജുവും ആരിഫയും വന്നോ എന്ന് ചോദിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കല്.... 
             
   ××__×××___××______________××__××__××

ആരിഫാ ഇയ്യ്‌ കുളിച്ച് ഒന്ന് ഫ്രെഷാവ് ഞാൻ ഒന്ന് പുറത്ത് പോയിട്ട് ഇപ്പോ വരാം. വിവാഹത്തിന്റെ വാടക സാധനങ്ങളുടെ പൈസ കൊടുത്തിട്ടില്ല. അവർ രാവിലെയും വിളിച്ചിരുന്നു.... 

ഇക്കാ പോയിട്ട് വേഗം വരണം. ഞാൻ ഇവിടെ ഒറ്റക്കാവും.... 

നീ എന്തിനാ ആരിഫാ ഇങ്ങനെ പേടിക്കുന്നത്. ഇവിടെ എല്ലാരും ഇല്ലെ. 

എന്നാലും ഇക്കാ ഞാൻ ഒറ്റയ്ക്ക്... 

അതൊന്നും കുഴപ്പമില്ല. ഞാൻ ഇപ്പോ വരാം... 

ഉം... ശെരി.... 

     ÷÷|||÷÷÷|||÷÷÷|||÷÷÷||÷÷÷÷÷÷÷|||÷÷

പോകുന്ന വഴിക്ക് അഫ്സലിനെ ഒന്ന് കാണണം. അവനും കാര്യങ്ങൾ അറിഞ്ഞിരിക്കണം.... 

ഹലോ ടാ അഫ്സലെ നീ എവിടെ.... 

അജു ഞാൻ ഷോപ്പിൽ ഉണ്ട്.... 

നിന്നെ അത്യാവശ്യമായി ഒന്ന് കാണണം... 

ഉം.... എന്തടാ ... 

നീ അവിടെ ഉണ്ടാവില്ലെ. ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്.... 

ഹാ ശെരി.... 

ഇനി അവനോട് പറഞ്ഞാൽ അവൻ എന്താണാവോ പറയാൻ പോകുന്നത്. 

      ±±||±±||________||||________±±||±±

അഫ്സലെ.... 

ഹാ നീ വന്നോ.... എന്താ നീ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്.ടാ പിന്നെ എന്ത്‌ പറയുന്നു നിന്റെ ആ പഴയ.... 

അഫ്സലെ വേണ്ടാ... അവൾ ഇപ്പോ എന്റെ ആരിഫാന്റെ ഇക്കയുടെ ഇത്തയാണ്. ഇനി നീ അവളെ ആ കണ്ണുകൊണ്ട് കാണരുത്... 

മ്മ് ഇപ്പോ ഇങ്ങനെയൊക്കെ ആയോ...

അഫ്സലെ ഇയ്യ് ആ കാര്യം വിട്ടേക്ക്.നിന്നോട് ഒരു അത്യാവശ്യകാര്യം പറയാൻ വന്നതാ.... 

എന്ന പറ.... 

ടാ ജസ്‌ന നമ്മൾ വിചാരിച്ച പോലെയല്ല... 

അത് നിനക്ക് ഇപ്പോ അറിയുന്നുള്ളൂ..... 

ടാ നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് അതിന് മുന്നേ നീ തോക്കിന്റെ എടേല് കേറി വെടി പൊട്ടിക്കാതെ.... 

ഹാ പറ ഇനി ഞാൻ ഒന്നും മിണ്ടുന്നില്ല പോരേ... 

അവൾ ആകെ പ്രശ്നത്തിലാ. അവളുടെ ഭർത്താവും അവളും എന്നും പ്രശ്നമാണ്. ഇന്നലെ അവൾ എന്റെ മുന്നിൽ നിന്നും കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. 

ഉം.... 

നീയെന്താ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ മൂളുന്നത്....  

ഇത് നന്നായി നീയല്ലെ പറഞ്ഞത് തോക്കിന്റെ ഇടയിൽ കേറി വെടി പൊട്ടിക്കല്ലെ എന്ന്.... 

ടാ നീ എന്നെ കളിയാക്കുകയാണോ. 

ന്റെ അജു നിനക്ക് വട്ടാണോ അവൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. അതിന് നിനക്ക് എന്താ. നിന്നെ വേണ്ടാതെ വലിയ ഗൾഫ്കാരനെ പോയി വിവാഹം കഴിച്ചതല്ലെ.പിന്നെ അവൾക്ക് എന്ത്‌ സംഭവിച്ചാലും നിനക്ക് എന്താ....

എന്നാലും എന്റെ മുന്നിൽ അവളുടെ ജീവിതം ഇങ്ങനെ.... 

എങ്ങനെ.... 

അഫ്സലെ നീ തമാശ വിട്ട് കാര്യത്തിലേക്ക് വാ.... 

അത് തന്നെയാണ് ഞാൻ ചോദിച്ചത്  നിനക്ക് വട്ടാണോ എന്ന്.നീ എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത്. ഇപ്പോ പുതിയൊരു ജീവിതം നീ തുടങ്ങി ഇനിയും അവളുടെ കാര്യം പറഞ്ഞ് ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ പോയി ചാടണ്ട... 

എനിക്ക് അവളെ ഒന്ന് കൂടെ കാണണമെന്നുണ്ട്. എന്നെകൊണ്ട് കഴിയുന്ന സഹായം ചെയ്യണം.... 

നീ എന്ത്‌ ചെയ്യാന അവൾക്ക് വേണ്ടി....

ഇനി ഞാൻ കാരണം അവൾക്ക് എന്തേങ്കിലും പ്രശ്നം.... 

എന്ത്‌ പ്രശ്നം.നീ നിനക്ക് ഇഷ്ട്ടപ്പെട്ട ജീവിതം തിരഞ്ഞെടുത്തു. അതിൽ അവൾക്ക് എന്ത്‌ പ്രശ്നം ഉണ്ടാവാൻ... 

ഒരിക്കലും ആഗ്രഹിച്ച ജീവിതമല്ല അവൾ ഇപ്പോൾ ജീവിച്ചു തീർക്കുന്നത് ... 

അതിന്. അജു ഇനി നീ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ നമ്മൾ തമ്മിൽ തെറ്റും. നീ ഇനി അവളുടെ കാര്യത്തിൽ ഇടപെടണ്ട.... 

ടാ ഞാൻ പോട്ടെ.. ആരിഫ അവിടെ ഒറ്റക്കിരുന്ന് ബോറടിക്കുന്നുണ്ടാകും. വേഗം വരാം എന്ന് പറഞ്ഞ് പോന്നതാ. ഇത് നിന്നോട് പറയാതെ എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.... 

*#തുടരും....*


*ഖൽബ്_കൊണ്ടൊരു_മഹർ* 

*ഭാഗം_24*


      ടാ ഞാൻ പോട്ടെ.. ആരിഫ അവിടെ ഒറ്റക്കിരുന്ന് ബോറടിക്കുന്നുണ്ടാകും. വേഗം വരാം എന്ന് പറഞ്ഞ് പോന്നതാ. ഇത് നിന്നോട് പറയാതെ എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.... 

     അജു ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. നിന്റെ ഈ സംസാരം കാണുമ്പോൾ എനിക്ക് പേടിയാവുന്നു. നീ മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ.... 

എന്താ അഫ്സലെ നിനക്ക് ഞാൻ എന്ത്‌ തീരുമാനിക്കാൻ. ഇതുവരെ എന്റെ ജീവിതത്തിൽ നീ അറിയാതെ എന്തേങ്കിലും തീരുമാനം ഞാൻ എടുക്കാറുണ്ടോ.... 

അതല്ല പക്ഷെ.... 

ഒരു പക്ഷെയും ഇല്ല.... ഞാൻ പോട്ടെ. സമയം ഒരുപാടായി.... 

      ||±±±±±||||||±±±±±|||||±±±±±|||||±±±±±||

പാത്തു.....

  എന്താ .....

നിന്റെ ഇക്ക എന്നും ഇങ്ങനെ തന്നെയാണോ....

എങ്ങനെ....

പോയാൽ പിന്നെ ഒരു നേരമാവൂല്ലേ വരാൻ...

അജുക്ക വേറെ എവിടേക്കും പോവൂല്ല. ഇങ്ങള് പേടിക്കണ്ട. ഇക്കാ അഫ്‌സൽക്കാന്റെ കടയിൽ കാണും..... 

ഹലോ....

ഹാ വന്നല്ലോ.... ഇപ്പോ ഇത്താക്ക് സമാദാനമായോ.....

ആരെയാ രണ്ട് പേരും ഇരുന്ന് കുറ്റം പറയുന്നത്.... 

അജുക്കാനേ തന്നെ പിന്നല്ലാതെ ആരെ കുറ്റം പറയാനാ.... 

ന്റെ ആരിഫാ ഇയ്യ്‌..... ഈ പാത്തു പറയുന്നതൊന്നും വിശ്വസിക്കണ്ടാട്ടൊ. ഓള് നാവെടുത്താൽ നുണ മാത്രമേ പറയൂ.... 

അള്ളോ... ഇത്താ..... ഇങ്ങളെ കെട്ടിയോനാണ് നുണ പറയുന്നത്..അജുക്ക... ഇങ്ങളെ പെണ്ണ് വരുമ്പോഴേക്കും എന്നെ പറ്റി ആവശ്യമില്ലാത്തത് ഓരോന്നും പറഞ്ഞുകൊടുത്തോ. ഇനി നമ്മളെ ആവശ്യമൊന്നും ഇല്ലല്ലോ... 

പാത്തു ഞാൻ ഒരു തമാശ പറഞ്ഞതല്ലെ. ഇയ്യ്‌ അപ്പോഴേക്കും പിണങ്ങിയോ...... 

എന്താ ഇവിടെ ആങ്ങളയും പെങ്ങളും കൂടി തല്ല് കൂടുന്നത്...

അല്ല ഉമ്മാ... ഞാൻ പറയാർന്നു ഇനി ഇവളെ ഇവിടെ നിർത്തണോ വല്ലവന്റെയും കൂടെ കെട്ടിച്ചു വിട്ടാലോ എന്ന്.... 

എന്തിനാ ഇക്കാ അവളെ ഇങ്ങനെ ഇട്ട് ദേഷ്യം പിടിപ്പിക്കുന്നത്.... 

ന്റെ മോളെ... അവർ രണ്ട് പേരും കണ്ടാൽ എപ്പോഴും കീരീം പാമ്പും പോലെയാണ്. എന്നാലോ ഒരു നേരം കണ്ടില്ലങ്കിലോ ഉമ്മാ ഇക്ക വന്നില്ലെ വന്നില്ലേന്ന് ചോദിച്ചോണ്ട് നടക്കും... ഇനി ഇവളെ കെട്ടിച്ചു വിട്ടാൽ എന്താണാവോ ഉണ്ടാവാ.കൊല്ലത്തിൽ ഒന്നോ രണ്ടോ മാസമേ നാട്ടിൽ ഉണ്ടാവെങ്കിലും രണ്ടുകൂടി എപ്പോഴും ഇങ്ങനെ തന്നെ.... 

എന്താ ഇത്താ..... ഇത്താന്റെ മുഖം വാടിയത്... ഇക്കാ ഇവിടെ ഉണ്ടാവില്ലെന്ന് പറഞ്ഞത് കൊണ്ടാണോ.... 

ഹേയ് ഒന്നുമില്ല.... 

ന്റെ മോള് വിഷമിക്കണ്ട. അവൻ പോയാലും ഇവിടെ ഞങ്ങളൊക്കെയില്ലെ.... 

ഹാ... ഇനി അതും ഇതും പറഞ്ഞ് അവളെ വിഷമിപ്പിക്കണ്ട രണ്ട് പേരും കൂടി. സമയം ഒരുപാടായി നിങ്ങൾ പോയി ഭക്ഷണം എടുത്തുവെക്ക്....ഉപ്പ വന്നില്ലെ ഇതുവരെ... 

ഹാ വന്നു... ഉപ്പാ കിടക്കാ...രണ്ട് മൂന്ന് ദിവസമായി റസ്റ്റില്ലാതെ ഇങ്ങനെ ഓടി നടക്കുന്നു... 

പാവം... ഉപ്പാക്ക് വയസ്സായില്ലെ.... ഇനി ഉപ്പാട് പുറത്തൊന്നും പോണ്ടാന്ന് പറ.... 

ടാ അജു കുട്ടാ ഇയ്യ്‌ എന്നെ അങ്ങനെ ഒരു വയസ്സനാക്കല്ലെ.... 

  ഇനി സംസാരമെല്ലാം പിന്നെ വിശന്നിട്ടു വയ്യ കഴിക്കാൻ വല്ലതും എടുത്തു വെക്ക് ആരിഫാ.... 
              ××||××||×××××××××××||××||×× 

ഇത്ത പോയി കിടന്നോ ഇതല്ലാം ഞാൻ എടുത്തു വെച്ചോളാം....

ഹേയ് അത് സാരമില്ല ഞാനും കൂടി സഹായിക്കാം...

വേണ്ട മോളെ ....

അത് സാരമില്ല ഉമ്മ '.....

ആരിഫാ.....

ഹാ ഇത്താക്കുള്ള വിളി വന്നു. ഇത്താ വേഗം പോയിക്കോ....

ഉം.....

എന്തിനാ ഇക്കാ ഇങ്ങനെ ഓളിയിടുന്നത്‌. അവർ എന്ത് വിചാരിക്കും.....

എന്ത് വിചാരിക്കാൻ....

എന്തിനാവോ ഇത്ര തിരക്കിട്ട് വിളിച്ചത്....

പിന്നെ ഉറങ്ങണ്ടേ... 

ആ ഉറങ്ങിക്കോ.... 

ഇന്ന്‌ നമ്മുടെ ആദ്യ രാത്രിയല്ലെ.... 

അല്ല ഇങ്ങക്ക് എന്നും ആദ്യ രാത്രിയാണോ... 

പിന്നല്ലാതെ.... എന്റെ വീട്ടിൽ നീ ഇന്നല്ലെ വന്നത് അപ്പോ ഇന്ന്‌ നമ്മുടെ ആദ്യ രാത്രിയല്ലെ.... 

ഹോ... എന്നാലേ മോൻ ആദ്യ രാത്രിയേയും  കെട്ടിപിടിച്ചു കിടന്നോ... 

എന്ന വേഗം വാ.... 

എന്തിന്.... 

അപ്പോ ഇയ്യല്ലെ കെട്ടിപിടിച്ചു കിടക്കാൻ പറഞ്ഞത്... 

അയ്യടാ... എന്നെയല്ല... 

പിന്നെ ആരെ.... 

ദാ ഇതും കെട്ടിപിടിച്ചു സുഖമായി ഉറങ്ങിക്കോ.... 

ഇയ്യ്‌ എങ്ങോട്ടാ പോണത്... 

ഞാൻ എങ്ങോട്ടും പോണില്ല... മോൻ ഇനി ഒരാഴ്ച്ച ഇങ്ങനെ തന്നെ കിടക്കേണ്ടി വരും... 

അള്ളോ...

അപ്പോ അങ്ങനെയാ ഉറങ്ങല്ലേ... 

ഇനി ഇപ്പോ പറഞ്ഞിട്ടെന്താ കാര്യം... 
ഗുഡ് നൈറ്റ്....

ഹാ... ഗുഡ് നൈറ്റ്... 

ഹാ....  നീ വല്ലാതെ ഇളിക്കണ്ട. ഇതിനുള്ള പകരം ഞാൻ വീട്ടും.... 

അയ്യടാ പാവം എന്റെ ഇക്കാ...  ഞാൻ ഇപ്പോ വരാം... 

      ഇക്കാ ഇങ്ങള് ഉറങ്ങിയോ.... 

ഉം.... ഇറങ്ങിട്ടു കുറേ നേരമായി.... 

പിന്നെ ഉറക്കത്തിലാണോ സംസാരിക്കുന്നത്.... 

ഉം... അതെ... 

       ഇക്കാ ഞാൻ ഒരു കാര്യം പറയട്ടെ.... 

ഉം... പറ.... 

നമ്മുക്ക് നാളെ വീട്ടിൽ പോയാലോ.... 

ഹോ... എന്താ നിനക്ക് ഉപ്പാനേയും ഉമ്മാനേയും കാണണോ... 

അതല്ല... ഇക്കാ വിളിച്ചിരുന്നു.. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇക്കാ തിരിച്ചു പോവല്ലെ ഇക്കാക്ക് എന്നോടൊപ്പം നിക്കണം എന്ന് പറഞ്ഞു... 

നീ ഉമ്മാനോട് ചോദിച്ചോ.. 

ഉമ്മാനോട് ഞാൻ പറഞ്ഞു അപ്പോ ഉമ്മ പറഞ്ഞു ഇക്കാനോട് ചോദിച്ചിട്ട് എന്താണെങ്കിൽ തീരുമാനിച്ചോളാൻ... 

ഉം... നിന്നെ അവിടെ കൊണ്ട് വിട്ട് തന്നാൽ മതിയോ.... 

അപ്പോ ഇക്കയോ.... 

ഞാനും വരണോ.... 

പിന്നെ ഇക്കയില്ലാതെ ഞാൻ പോവൂല്ല... 

രണ്ട് ദിവസ്സത്തെ കാര്യമല്ലേ... 

രണ്ട് ദിവസ്സമായാലും ഒരു ദിവസ്സമായാലും ഇക്കയും വരണം.... 

ഉം...  നോക്കട്ടെ..... ഇനി എന്തേങ്കിലും പറയാനുണ്ടോ.... 

ഇല്ല... ഇക്കാ സുഖമായി ഉറങ്ങിക്കോ... 

ഉം.... 

അയ്യടാ.. എന്നെ കെട്ടിപിടിച്ചല്ല.... 

അന്നെ കെട്ടിപിടിച്ചാലെന്താ.... 

അത് ശെരിയാവൂല്ലാ...ഇങ്ങള് ആള് ശെരിയല്ല... അത് തന്നെ...  

ഹോ.... അന്നെ കൊണ്ട് ഞാൻ തോറ്റൂ.... 
      
           ÷÷÷||÷÷÷||÷÷÷÷÷÷÷÷÷||÷÷||÷÷

 ഇക്കാ നേരം വെളുത്തു എണീക്ക്... 

  ആ ഇയ്യ്‌ പോയി കുറച്ച് കഴിഞ്ഞ് വാ.... 
ഞാൻ കുറച്ച് നേരം കൂടി ഉറങ്ങട്ടെ.... 

ആ... ഇത്ര നേരം ഉറങ്ങീത് മതി.. എഴുന്നേൽക്ക്... 

എന്ന ഇയ്യ്‌ പോയി ഒരു ഗ്ലാസ്‌ ചായ എടുത്തിട്ട് വാ.... 

അയ്യടാ.... 

മോൻ പോയി എഴുന്നേറ്റ് നല്ല കുട്ടിയാട്ട്  പല്ല് തേച്ചിട്ട് വാ. അപ്പോഴേക്കും ചായയായിട്ട് വരാം... 

അത് പറ്റൂല്ലാ.... 

അതേ പറ്റൂ.... ഇനി പണ്ടത്തെ സ്വഭാവമൊന്നും എന്റടുത്തു നടക്കൂല്ലാ... 

മ്മ്... ടീ പാത്തു.... നീ എവിടെ... 

എന്തേ.... 

ഇക്കാക്ക് നിന്റെ കയ്യോണ്ട് നല്ലൊരു ചായ എടുത്തിട്ട് വാ.... 

അയ്യടാ... ഇനി എന്നെകൊണ്ട് പറ്റൂല്ലാ. ഇങ്ങളെ കെട്ടിയോളോട് പറ... 

ഓള് സമ്മതിക്കണ്ടേ.... 

ഹാ.. ഞാൻ സമ്മയിക്കൂല്ലാ... 

എന്റെ ഇത്ത ഇത് ഇക്കാന്റെ സ്ഥിരം പണിയാണ്. രാവിലെ എഴുന്നേറ്റാൽ കിടക്കപ്പായീന്നേ വിളി തുടങ്ങും പാത്തൂ പാത്തൂ ന്ന്.....

ഹോ ഇപ്പോ ഇങ്ങള് രണ്ടാളും ഒന്നായീല്ലെ. അപ്പോ ഇനി രക്ഷയില്ല....

അങ്ങനെ നല്ല കുട്ടിയായിട്ട് പറഞ്ഞത് അനുസരിച്ചോ ഇക്കാ. എന്നാ പിന്നെ ഞാൻ അങ്ങോട്ട് പോട്ടെ എനിക്ക് കോളേജിൽ പോകാൻ സമയമായി.പോട്ടെ ഇത്ത...

ഉം.... 

            ##||##||#########||##||##

ഹാ നീ വന്നോ ഞാൻ വിചാരിച്ചു ഇന്നും നീ വരില്ലെന്ന്... 

ടീ... അതിന് എന്റെ അല്ലായിരുന്നു വിവാഹം എന്റെ  ഇക്കാടെയാണ്... 

ഹോ.. അതിന് നിന്നെ കെട്ടാനുള്ള ചെക്കൻ അങ്ങ് ഗൾഫിലല്ലെ... 

ആര്.... 

അപ്പോഴേക്കും മറന്നോ... നിന്റെ ഷാഹി... 

ഷാഹിയോ.... 

ടീ... പാത്തു അവൻ വിളിച്ചോ നിന്നെ.... 

ഇല്ലടി... ഞാൻ എന്നും അവന്റെ കോൾ പ്രതീക്ഷിച്ചിരിക്കും. പക്ഷെ അവൻ.... 

നീ വിഷമിക്കണ്ടടി അവൻ വിളിക്കും... 

എന്നാലും അവൻ എന്നോട് ഒരു വാക്ക് പോലും പറയാതെ പോയില്ലെ....  

അത് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയിട്ടാവും.... 

അവൻ ഒരു വാക്ക് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ എനിക്ക് ഇത്ര സങ്കടപ്പെടേണ്ടി വരില്ലായിരുന്നു.ഞാൻ അവന്‌ വേണ്ടി എത്ര നാൾ വേണമെങ്കിലും  കാത്തിരുന്നേനേ.... 

എല്ലാം ഒരു നാൾ ശെരിയാവും..... 

അതികം വൈകാതെ അവൻ വിളിക്കും... 

ഇപ്പോ തന്നെ അവൻ പോയിട്ട് എത്ര ദിവസമായി ഇതുവരെ അവൻ വിളിച്ചോ... 

നീ അവന്‌ വേണ്ടി കാത്തിരിക്കും എന്നവന് അറിയാം അതായിരിക്കും അവൻ വിളിക്കാത്തത്... 

 പിന്നെ എന്റെ വിവാഹം ശെരിയാവുന്നുണ്ട്. അധികം താമസിയാതെ നടത്തണം എന്നാ പറയുന്നത് വീട്ടുകാർ.... 

ടീ നീയ്യും കൂടി പോയാൽ പിന്നെ ഞാൻ ഒറ്റക്കാകും. എനിക്ക് എന്തേങ്കിലും ഒക്കെ തുറന്ന് പറയാൻ നീ മാത്രമേയുള്ളൂ... 

ഞാൻ എന്താടി ചെയ്യാ... വീട്ടുകാർ നിർബന്ധം പിടിച്ചാൽ.നീ വിഷമിക്കണ്ട ഞാൻ പറഞ്ഞില്ലേ എല്ലാം ശെരിയാകുമെന്ന്... നീ വാ കോളേജിൽ എത്തി.... 

ഉം.... 
            ~~~||~~||~~~~~~||~~||~~~

*#തുടരും*


*ഖൽബ്_കൊണ്ടൊരു_മഹർ*

*ഭാഗം_25*


ഞാൻ എന്താടി  ചെയ്യാ... വീട്ടുകാർ നിർബന്ധം പിടിച്ചാൽ.നീ വിഷമിക്കണ്ട ഞാൻ പറഞ്ഞില്ലേ എല്ലാം ശെരിയാകുമെന്ന്... നീ വാ കോളേജിൽ എത്തി.... 

ഉം.... വാ. 

        #######################

അജുക്കാ സമയം ഒരുപാടായി.... 

ദാ വരുന്നു പെണ്ണെ.... ഉമ്മാ ഞങ്ങൾ പോയിട്ട് വരാം ഉപ്പ വന്നാൽ പറയണം... 

ശെരി മോനെ.... 

ഇക്കോ നമ്മുക്ക് കാറിൽ പോണ്ടാ....

പിന്നെ നടന്ന് പോകാനാണോ.... 

അല്ല ഇക്കാ നമ്മുക്ക് ഇക്കാന്റെ ബുള്ളറ്റിൽ പോകാം... 

അതെന്തിനാ.... 

എനിക്ക് ഇക്കയെ കെട്ടിപിടിച്ചിരുന്ന് പോകണം  ഈ കാറ്റും വെയിലും കൊണ്ട്...

പെണ്ണിന്റെ ഓരോ പൂതി... ശെരി വാ... 

അജുക്ക ഇങ്ങള് സൈകളാണോ ഓടിക്കുന്നത് ഒന്നുകൂടി സ്പീഡിൽ പ്പോ ഇക്കാ. 

നിനക്ക് തലക്ക് വല്ല സൂക്കേടും ഉണ്ടോ. പതുക്കെ പോയാലും നിന്റെ വീട്ടിൽ തന്നെയല്ലെ  എത്തുന്നത്... 

അത് സാരമില്ല. ഒന്ന് സ്പീഡിൽ പ്പോ ന്റെ ഇക്കാ... 

ഈ പെണ്ണിന്റെ ഒരു കാര്യം... 

ഹോ ഇത്ര പെട്ടന്ന് എത്തിയോ. ഇക്കാ നിർത്തിക്കാ... 

ഇനി എന്താ... 

മ്മക്ക് ഒന്നൂകൂടെ അത് വരെ പോയിട്ട് വരാം... 

അതെന്തിനാ.... 

എനിക്ക് ഇക്കാനെ ഇങ്ങനെ കെട്ടിപിടിച്ചിരുന്നിട്ട്  പൂതി മതിയായില്ല.... 

പെണ്ണെ നീ ഇറങ്ങുന്നുണ്ടോ. 

എന്ത ഇക്കാ പ്ലീസ് ഇക്കാ. ഇനി ഇക്കാ പോയാൽ ന്റെ ആഗ്രഹങ്ങളൊന്നും നടക്കൂല്ലല്ലോ... 

അന്റെ ഓരോ ആഗ്രഹങ്ങൾ..... 

   എന്താ രണ്ട് പേരും ഗെയ്റ്റ് വരെ വന്നിട്ട് അകത്തേക്ക് കയറാത്തത്.... 

ദാ വരുന്നു ഉപ്പാ.... 

ഇപ്പോ നന്നായില്ലെ. ഇനി വാ പോകാം... 

എവിടേക്ക്.... 

വീട്ടിലേക്ക്.... 

ഹും.... 

എന്താ മൂളലിന് ഇത്ര കനം.

പിന്നെ ഞാൻ എന്റെ ചെറിയൊരാഗ്രഹം പറഞ്ഞിട്ട് സാധിപ്പിച്ചു തന്നോ.... 

എന്റെ പൊന്നേ നീ ദേഷ്യപ്പെടാതെ ഞാൻ പോകുന്നതിന് മുന്നേ ഈ ലോകത്തിന്റെ ഏത് അറ്റത്തേക്ക് വേണമെങ്കിലും നിന്നെ ഞാൻ ഈ ബുള്ളറ്റിൽ ഇരുത്തി കൊണ്ട് പോകാം പോരേ...

ഹോ നടന്നത് തന്നെ... 

പെണ്ണെ നീ മുഖം വീർപ്പിക്കാതെ വായോ നിന്റെ ഉപ്പയും ഉമ്മയും ദാ അവിടെ തന്നെ നിൽപ്പുണ്ട് അവർ എന്ത്‌ കരുതും.... 

            എന്താ കുറേ നേരമായല്ലോ രണ്ട് പേരും പുറത്ത് നിന്നു തന്നെ സംസാരിക്കുന്നു. എന്താ അജു അവൾ ഇപ്പോതന്നെ നിന്നെ ബുന്ധിമുട്ടിച്ചു തുടങ്ങിയോ.... 

ഹേയ് ഇല്ല ഉമ്മാ..  ഞങ്ങൾ വെറുതെ ഓരോന്നും പറഞ്ഞു നിന്നതാ.... 

അതൊന്നുമാവില്ല അവളുടെ മുഖം കണ്ടാൽ അറിഞ്ഞൂടെ പേടിച്ച് വിരണ്ടിരിക്കുന്നത്. നിനക്കറിയില്ലെ പണ്ടേ അവൾക്ക് മോട്ടർ സൈക്കിളിൽ കയറാൻ പേടിയാണെന്ന്... 

 ഹേ.... ആ ആളാണോ എന്നോട് ബുള്ളറ്റിമേൽ ഒന്നുകൂടെ കറങ്ങണം എന്ന് പറഞ്ഞത്. അതും മനസ്സിൽ പറഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി.ആ നിൽപ്പ് ഒന്ന് കാണേണ്ടതായിരുന്നു....

ഉപ്പാ.... ഇങ്ങള് എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത് എന്റെ കെട്ട്യോന്റെ മുന്നിൽ വെച്ച് നാണം കെടുത്താനാണോ.... 

   എന്താ മോളെ ഞാൻ പറഞ്ഞത് ശെരിയല്ലെ. പണ്ടേ നീ  മോട്ടർ സൈക്കിളിൽ കയറിയാൽ  കണ്ണും അടച്ചിരുന്ന് എന്നേ കെട്ടിപിടിച്ചിരിക്കില്ലേ എന്നിട്ട് ഇടക്കിടക്ക്  ചോദിക്കും ഉപ്പാ നമ്മൾ എത്തിയോ എന്ന്... 

അതൊക്കെ പണ്ടല്ലേ.... 

ഹോ മതി അവളെ കളിയാക്കിയത്. ഇപ്പോ അവൾ നിങ്ങളെ ആ പഴയ കളിക്കുട്ടിയല്ല... 

അവൾ എത്ര വളർന്നാലും ഇനി അവൾക്ക് ഒരു കുട്ടിയുണ്ടായാലും അവൾ എന്നും എന്റെ കളികുട്ടി തന്നെയാണ്.... 

ഹാ അജുവോ ഉപ്പാന്റെ സംസാരം കേട്ടപ്പോൾ തന്നെ തോന്നി ആരിഫ വന്നിട്ടുണ്ടെന്ന്... 

അത് പറഞ്ഞ് വന്നത് മ്മടെ അളിയനാണ്.കൂടെ അവളുടെ ഇത്താനേയും പ്രദീക്ഷിച്ചു.പക്ഷെ കണ്ടില്ല ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി അവിടെ എവിടെയും കണ്ടില്ല.ഒരു പക്ഷെ ഞാൻ വന്നത്കൊണ്ടാവും ആള് പുറത്തേക്ക് വരാഞ്ഞത്. അവരോടല്ലാം സംസാരിച്ചു കഴിഞ്ഞതിന് ശേഷം ഞങ്ങൾ രണ്ട് പേരും റൂമിലേക്ക്‌ പോയി.... 

അല്ലാ ആരിഫാ.... അന്റെ ഉപ്പാ പറഞ്ഞതൊക്കെ സത്യമാണോ.... 

എന്ത്‌....? 

അനക്ക് ബൈക്കിമ്മേൽ കയറാൻ പേടിയാണ് എന്ന് പറഞ്ഞത്.... 

ഹോ അതാണോ കാര്യം.... അതൊക്കെ ശെരിയാണ്... 

എന്നിട്ട് എനിക്ക് തോന്നിയില്ലല്ലോ നിനക്ക് ബൈക്കിൽ  കയറാൻ പേടിയാണെന്ന്. 

എനിക്ക് അപ്പോ പേടി ഉണ്ടായിരുന്നില്ല.... 

അതെന്താ.... 

എനിക്ക് അറിയാം ഞാൻ എന്റെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചിരിക്കുന്നത് എന്റെ ജീവന്റെ പാതിയെയാണെന്ന് അതുകൊണ്ട് എനിക്ക് ഒരു പേടിയും തോന്നിയില്ല.... പിന്നെ ഉപ്പാ പറയുന്നതിന്റെ ഇടക്ക് ഇങ്ങളെ ആക്കിയിട്ടുള്ള നോട്ടം എനിക്ക് മനസ്സിലായി. ഇത്രയും പേടിയുള്ള ആളാണോ ബൈക്കിന്റെ മുകളിലിരുന്ന് ഒന്നുകൂടെ കറങ്ങണം എന്ന് പറഞ്ഞത് എന്നല്ലെ....

ആരിഫാ നിങ്ങളെ കഴിഞ്ഞെങ്കിൽ ഭക്ഷണം കഴിക്കാൻ താഴേക്ക് വരാൻ പറഞ്ഞു ഉമ്മാ... 

വാതിലിന്റെ പിറകിൽ നിന്നായിരുന്നു ആ ശംബ്ദം. ഞാൻ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല.ശംബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. ഞാൻ കാണണ്ട എന്ന് കരുതിയിട്ടാവും അവൾ മറഞ്ഞു നിന്നുകൊണ്ട് കാര്യം പറഞ്ഞത്. കുറച്ച് സമയത്തിന് ശേഷം ഞാനും ആരിഫയും താഴേക്കിറങ്ങി ഭക്ഷണം കഴിക്കാനായി അവർ എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു അവിടെയും അവളെ കാണാൻ കഴിഞ്ഞില്ല. അതിന്റെ ഇടയിലാണ് ആരിഫാന്റെ ചോദ്യം.... 

   അല്ല ഇത്ര നേരമായിട്ടും മ്മടെ നാത്തൂനേ കണ്ടില്ലല്ലോ. ആളെവിടെ പോയി... 

ഹോ അവൾ ഭക്ഷണമെല്ലാം വിളമ്പി വെച്ചിട്ട് തലവേദനയാണെന്നും പറഞ്ഞ് റൂമിലേക്ക്‌ പോയി. അത് സാരമില്ല നിങ്ങൾ കഴിക്ക് അവൾ പിന്നെ കഴിച്ചോളും. 

ആ പറച്ചിൽ കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവൾ എന്നിൽ നിന്നും മനപ്പൂർവ്വം ഒഴിഞ്ഞു മാറുകയാണെന്ന്. ഞാൻ ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷം ആരിഫയോട് ഇപ്പോ വരാമെന്ന് പറഞ്ഞ് വെറുതെ പുറത്തേക്കിറങ്ങി. 

അതെ ഇങ്ങള് പെട്ടന്ന് തന്നെ തിരിച്ചു വരണം അവിടത്തെ പോലെ പാതിരാത്രിയാക്കണ്ട. 

           *****************************

പ്രിയതമയുടെ വാക്ക് തെറ്റിക്കാതെ തന്നെ അതികം താമസിയാതെ ഞാൻ തിരിച്ചെത്തി. എന്തോ ജസ്‌നയെ കാണാൻ ഒരാഗ്രഹം. അവളെ ആ പഴയ കണ്ണുകൾ കൊണ്ട് കാണുന്നത് തെറ്റാണെന്നറിയാം. ഇന്ന്‌ അവൾ എന്റെ പെണ്ണിന്റെ ഇക്കയുടെ ഭാര്യയാണ് എന്നാലും ആ പഴയ ഓർമ്മകൾ എന്നേ വിട്ട് പോയിട്ടില്ല. ഓർമ്മകൾക്ക് മരണം ഇല്ലല്ലോ ല്ലെ.പക്ഷെ രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ടും അവളെ കാണാൻ സാധിച്ചില്ല. അവൾ എന്നിൽ നിന്നും മനപ്പൂർവ്വം ഒഴിഞ്ഞു മാറി നടക്കുകയാണ്....

*********************************

ഇക്കാ ഇങ്ങളെന്താ ആലോചിച്ചു കിടക്കുന്നത്.... 

ഹേയ് ഒന്നുമില്ല... 

അജുക്ക ഞാൻ ഒരു കാര്യം പറയട്ടെ... 

ഉം... എന്താ... 

രണ്ട് ദിവസം കഴിഞ്ഞാൽ എന്റെ ഇക്കാ തിരിച്ചു പോവുകയല്ലെ. ഇക്കാ പറഞ്ഞു നാളെ നമ്മുക്ക് എല്ലാവർക്കും കൂടി പുറത്ത് പോയാലോ എന്ന്... 

എന്നിട്ട് നീ എന്ത്‌ പറഞ്ഞു.... 

ഞാൻ ഒന്നും പറഞ്ഞില്ല. അജുക്കാട് ചോദിച്ചിട്ട് പറയാം എന്ന് കരുതി....

നിങ്ങൾ പോയാൽ പോരേ... 

അപ്പോ അജുക്കയോ.... 

ഞാൻ വരുന്നില്ല.... 

എന്ന ഞാനും പോകുന്നില്ല. നമ്മുടെ വിവാഹം കഴിഞ്ഞ് നമ്മൾ ഇതുവരെ ഒരുമിച്ച് എവിടേക്കെങ്കിൽക്കും പോയിട്ടുണ്ടോ....

ഹോ ഇനി അതിന് പിണങ്ങണ്ട. നമ്മുക്ക് പോകാം... 

എന്ന ഞാൻ ഇക്കാനോട് നാളെ പോകാമെന്ന് പറയട്ടെ.... 

ഉം... ശെരി.... 

    *********************************

ഇക്കാ എണീക്ക്.... 

 ഉം.... ഇത്രപെട്ടന്ന് നേരം വെളുത്തോ... 

പിന്നെ. ഇന്നലെ നേരത്തെ കിടന്നോളാൻ പറഞ്ഞിട്ട് സമ്മതിക്കാതെ എന്നേ എപ്പോഴാ ഉറങ്ങാൻ വിട്ടത്... 

അത് പിന്നെ... 

ഒരു പിന്നെയും ഇല്ല എഴുനേറ്റ് പോയി കുളിക്കാൻ നോക്ക് സമയം ഒരുപാടായി...

ഇയ്യ്‌ പോയി ഒരു ഗ്ലാസ്സ് ചായ എടുത്തിട്ട് വാ... 

അയ്യടാ... ആ കളി എന്നോട് നടക്കൂലാ. മോൻ പോയി കുളിച്ചിട്ട് വാ.അപ്പോഴേക്കും ഞാൻ ചായയുമായി വരാം... 

എന്ന പിന്നെ അങ്ങനെ ചെയ്യാം... അതാ നല്ലത്.... 

ഹാ... അതാണ്‌ നല്ലത്.... 

         *****************************

എങ്ങനെ കുളിയെല്ലാം കഴിഞ്ഞ് ആരിഫ കൊണ്ട് വന്ന ചായയുമായി ഞാൻ ബാൽക്കണിയിൽ പത്രം വായിക്കാനായി വന്നിരുന്നു... 

ഇക്കാ ഇങ്ങള് ഈ ചായയും കടിച്ച് പത്രം വായിച്ച് ഇവിടെ ഇരിക്ക് ഞാൻ അടുക്കളയിലേക്കു ചെല്ലട്ടെ അവിടെ ഉമ്മാ മാത്രമേ ഉള്ളൂ...  

ഹും... ശെരി.... 

അങ്ങനെ പത്രം വായിച്ച് ഇരിക്കുമ്പോഴാണ് അടുത്ത റൂമിൽ നിന്ന് അളിയന്റെ ശംബ്ദം കേട്ടത്.... 

  ടീ ജസ്‌ന നിനക്ക് ഇതുവരെ എഴുനേൽക്കാനായില്ലേ. ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതല്ലെ രാവിലെ എല്ലാവരും കൂടി പുറത്ത് പോണം നേരത്തെ എഴുന്നേൽക്കാൻ.... 

അതിനുള്ള മറുപടി ഞാൻ അപ്പോഴേ പറഞ്ഞു. ഞാൻ വരുന്നില്ലെന്ന്....

എന്താ നിനക്ക് വന്നാൽ. നിനക്ക് ഞാൻ പറഞ്ഞത് അങ്ങു കേട്ടാൽ പോരേ... 

ഞാൻ ഇത്ര നാളും ഇങ്ങള് പറഞ്ഞത് കേട്ടില്ലേ. എന്നിട്ട് ഞാൻ ഒരു കാര്യം പറഞ്ഞപ്പോൾ നിങ്ങൾക്ക് അത് കേട്ടഭാവം നടിക്കുന്നില്ല.. 

അതിനുള്ള പകരം വീട്ടലാണോ ഇത്... 

ആ ന്ന് കൂട്ടിക്കോ. എനിക്ക് വയ്യ വരാൻ... 

എപ്പോഴും ഞാൻ നിന്റെ വാശിക്ക് നിന്നിട്ടേയുള്ളൂ. ഈ കാരണത്താലാണ് നീ വരാത്തതെങ്കിൽ നിന്നെ കൊണ്ട് പോകാൻ എനിക്കറിയാം.... 

ഇനി നിങ്ങൾ എന്ത്‌ പറഞ്ഞ് എന്നേ ഭീക്ഷിണിപെടുത്തിയാലും ഞാൻ വരില്ല....

 ജസ്‌ന നീ വെറുതെ ഓരോന്നും പറഞ്ഞ് നിന്റെ സ്വഭാവം മറ്റുള്ളവരെ കൂടി അറിയിപ്പിക്കണ്ട. മര്യാദക്ക് ഞാൻ പറഞ്ഞത് അനുസരിച്ചോ. ഇനി നീ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഇപ്രാവശ്യം നിന്നെയും കൊണ്ട് തിരിച്ചു പോകാൻ എനിക്ക് പറ്റില്ല.അടുത്ത പ്രാവശ്യം ഞാൻ വന്നിട്ട് നോക്കാം... 

എന്താ നിങ്ങൾക്ക് എന്നേ കൂടി കൊണ്ട് പോയാൽ.... 

കൊണ്ട് പോകാൻ പറ്റില്ല അത്ര തന്നെ.... 

ഹോ എന്നേ കൂടി കൊണ്ട് പോയാൽ നിങ്ങൾക്ക് അവിടെ നിങ്ങളുടെ ഇഷ്ട്ടം പോലെ നടക്കാൻ പറ്റില്ലല്ലോ.... 

അതേടി നിന്റെ പോലുള്ള ഭാര്യമാർക്ക് അങ്ങനെയൊക്കെ തോന്നൂ.അതുകൊണ്ടല്ലേ നിങ്ങളൊക്കെ നാട്ടിൽ ഇത്ര അഹങ്കാരത്തോടെ ജീവിവിക്കുന്നത്. ഓരോ നിമിഷവും തന്റെ ഭാര്യക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി  നാടും വീടും കുടുംബവും വിട്ട് മരുഭൂമിയിൽ കഷ്ട്ടപ്പെടുമ്പോൾ ഇവിടെ നിങ്ങൾ വീടിന് രണ്ട് നില വേണം. റൂമിൽ AC വേണം. മാസ്സം മാസ്സം ഷോപ്പിങിന് പോകാനും പുറത്ത് പോകാനും ലക്ഷങ്ങൾ വിലയുള്ള കാർ തന്നെ വേണം എന്നൊക്കെ പറഞ്ഞ് ഭർത്താവിനെ ബുദ്ധിമുട്ടിക്കുമ്പോൾ ഒരു മടിയും കൂടാതെ കടം വാങ്ങിയിട്ടാണെങ്കിലും നാട്ടിലേക്ക് പൈസ അയച്ച് തരുന്നത്. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇത്ര കൊല്ലത്തിനിടയിൽ ഞാൻ വിളിക്കുമ്പോൾ സ്നേഹത്തോടെ നീ എന്നോട് രണ്ട് വാക്ക് സംസാരിച്ചിട്ടുണ്ടോ. അത് പോട്ടെ ഒരു നേരമെങ്കിലും ഇക്കാ ഇങ്ങള് ഭക്ഷണം വല്ലതും കഴിച്ചോ എന്ന് ചോദിച്ചിട്ടുണ്ടോ. ഇവിടെ നേരത്തിനു നേരത്ത് നീ കഴിക്കുമ്പോൾ എന്റെ ഭർത്താവ് കഴിച്ച് കാണോ എന്ന് നീ ആലോചിച്ചിട്ടുണ്ടോ. എല്ലാ ആഴ്ച്ചയിലും ഇവിടെ വില കൂടിയ മീനും പിന്നെ മട്ടനും ചിക്കനും പോത്തും വെച്ച് കഴിക്കുമ്പോൾ ഒരു നേരമെങ്കിലും തന്റെ ഭർത്താവ് എന്റെ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിച്ചിട്ടുണ്ടോ. അതിലൊന്നിലും എനിക്ക് ഒരു പരാതിയും ഇല്ല ഞാൻ ഈ കഷ്ട്ടപ്പെടുന്നതും ബുദ്ധിമുട്ടുന്നതും ഒക്കെ  നിനക്കും എന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടിയാണ്. അതിന് പകരം എനിക്ക് ഒന്നും നീ തിരിച്ചു തരണ്ട ഒരു കൊല്ലം രണ്ട് കൊല്ലം കൂടുമ്പോൾ  നാട്ടിൽ  വരുന്നത് തന്റെ ഭാര്യക്കും മക്കൾക്കും കുടുംബകാർക്കൊപ്പം വളരെ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയാണ്. നീ എനിക്ക് ഒന്നും തരണ്ട കുറച്ച് മനസമാധാനം തന്നാൽ മതി.... 

ഇതെല്ലാം പറഞ്ഞ് അളിയൻ റൂമിൽ നിന്നും ഇറങ്ങിയത് എന്റെ മുന്നിലേക്കായിരുന്നു. എന്നേ കണ്ടതും ഒന്നും മിണ്ടാതെ താഴേക്ക് ഇറങ്ങി. ആ മുഖവും നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ എനിക്ക് മനസ്സിലായി.... 

   #തുടരും.....


*ഖൽബ്_കൊണ്ടൊരു_മഹർ*

*പാർട്ട്‌_26*


ഇതെല്ലാം പറഞ്ഞ് അളിയൻ റൂമിൽ നിന്നും ഇറങ്ങിയത് എന്റെ മുന്നിലേക്കായിരുന്നു. എന്നേ കണ്ടതും ഒന്നും മിണ്ടാതെ താഴേക്ക് ഇറങ്ങി. ആ മുഖവും നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ എനിക്ക് മനസ്സിലായി.... 

   #ബാക്കി തുടരുന്നു.... 

    അവർ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലന്ന്..ഞാൻ ചായയും കുടിച്ച് താഴേക്കിറങ്ങി.അപ്പോൾ അളിയൻ പുറത്ത് നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടത്. ഞാൻ അളിയനെ വിളിച്ചു.... 

   അളിയാ..... 

എന്റെ വിളി കേട്ടിട്ടാണെന്ന് തോന്നുന്നു അളിയൻ വേഗം ഫോൺ കട്ട്‌ ചെയ്തത്... 

ഹാ അജു... നീ പോകാൻ റെഡിയാവുന്നില്ലേ. ആരിഫ എവിടെ... 

അവൾ അടുക്കളയിൽ ഉണ്ട്. ഉമ്മാനെ സഹായിക്കാൻ... 

ഹോ... എന്നാ വേഗം ഒരുങ്ങാൻ നോക്ക്.... 

ഉം....  എന്താ അളിയാ നിങ്ങൾ തമ്മിൽ പ്രശ്നം. ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.... 

ഹേയ് എന്ത്‌ പ്രശ്നം.... 

ഞാൻ കേട്ടതാണല്ലോ നിങ്ങളുടെ സംസാരം... 

അത് വെറുതെ ഞാൻ നാളെ തിരിച്ചു പോവുകയല്ലെ അതിന്റെ ഓരോ പരിഭവങ്ങൾ പറയുകയായിരുന്നു അവൾ.. 

അളിയാ... അത് വെറുതെ പറയുന്നതല്ലെ.അളിയന് പറയാൻ ബുന്ധിമുട്ടുണ്ടങ്കിൽ പറയണ്ട... 

ഹേയ് അതൊന്നുമല്ല. 

എന്താണെങ്കിലും എന്നോട് പറ നമ്മുക്ക് ശരിയാക്കാം.... 

ഹും ശെരിയാവാനുള്ളതാണെങ്കിൽ എന്നേ ശരിയായേനെ.... 

അജുക്കാ ഒന്ന് വന്നേ.... 

ദാ ചെല്ല് ആരിഫ വിളിക്കുന്നു.... ഞാൻ ഈ കാറൊന്ന് കഴുകട്ടെ.... നീ ചെല്ല്... 

ഉം.... 

എന്താടി പോത്തേ വിളിച്ച് കൂവുന്നത്.... 

ഇങ്ങള്.... അളിയനും അളിയനും തമ്മിൽ കത്തി വെച്ച് കൊണ്ടിരിക്കാണോ.സമയം ഒരുപാടായി നമ്മുക്ക് പോണ്ടേ.... ഇങ്ങള് പോയി കുളിച്ചേ... 

നീയ്യും പോരുന്നോ.... 

എവിടേക്ക്.... 

കുളിക്കാൻ.... 

ന്റെ കുളി ഒരു വട്ടം കഴിഞ്ഞതാ... 

അത് സാരില്ല ഒരു വട്ടം കൂടി കുളിക്കാം... 

ഇങ്ങള് കൊഞ്ചാതെ പോയി കുളിച്ചേ... ഞാൻ പോയി ഇത്താനെ വിളിക്കട്ടെ....

ഉം.... 

എന്തോ.. അളിയന്റെ സംസാരത്തിൽ എനിക്ക് അത്ര സുഖം തോന്നിയില്ല. എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ തോന്നി. എന്തായിരിക്കും അത്.... 

ഇക്കാ ഇങ്ങളെ കുളി കഴിഞ്ഞില്ലേ... 

ആ കഴിഞ്ഞു... കുളിക്കുന്നതിനിടയിൽ എന്റെ ചിന്തകൾ പലതായിരുന്നു. 

എന്ന വേഗം പുറപ്പെടാൻ നോക്ക്...

എങ്ങനെ എല്ലാം കഴിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു. ഒപ്പം ജസ്‌നയും ഉണ്ടായിരുന്നു. ഞാനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. 

         ****************************

ഫോൺ റിങ് ചെയ്യുന്ന ശംബ്ദം കേട്ടാണ് സന [പാത്തു] ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.... 

ഇത് ഗൾഫ് നമ്പറാണല്ലോ... അവൾ ഫോൺ എടുത്തു.... 

ഹലോ സനാ.... 

അതെ സനയാണ്.... 

എന്നെ മനസ്സിലായോ....

ഇല്ല ആരാണ്..... 

ഞാൻ ഷാഹിദാണ്... 

ആര് ഷാഹിക്കയോ... 

അതെ... 

അവൾക്ക് സന്തോഷം കൊണ്ട് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല.... 

ഹലോ എന്താ താൻ ഒന്നും മിണ്ടാതെ നിൽക്കുന്നത്.... 

ഷാഹിക്കാ ഇത്ര നാളും എന്താ വിളിക്കാതിരുന്നത്...സന്തോഷം കൊണ്ട് അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു... 

ഹേയ് താൻ കരയുകയാണോ... 

ഹേയ് അല്ല... 

ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാണ്.ഇത് കേൾക്കുമ്പോൾ എന്താ ഉണ്ടാവാ എന്ന് എനിക്കറിയില്ല... 

എന്താ ഷാഹിക്ക പറയ്യ്.... 

ഞാൻ നാളെ നാട്ടിലേക്ക് തിരിച്ചു വരുകയാണ്... 

എന്താ ഇത്ര പെട്ടന്ന് തിരിച്ചു വരുന്നത്.... 

വരണ്ട ആവശ്യമുണ്ട്. ന്റെ ഉമ്മാക്ക് തീരെ വയ്യ. കുറച്ച് ദിവസ്സം ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോ കുഴപ്പമൊന്നും ഇല്ല. ഉമ്മാക്ക് ഒരേ നിർബന്ധം ഞാൻ നാട്ടിൽ വരണമെന്ന്. എന്റെ വിവാഹം പെട്ടന്ന് നടത്തണമെന്നും. ഉമ്മ പറയുന്നത് ഉമ്മാക്ക് എന്തേങ്കിലും സംഭവിക്കുന്നതിന് മുമ്പ് എന്റെ വിവാഹം നടന്ന് കാണണമെന്നാണ്... 

അത് കേട്ടപ്പോൾ പാത്തുവിന്റെ ഉള്ളിൽ നിന്ന് ഒരു തീ കനൽ ഉയർന്നു... 

ഷാഹിക്ക ഇത്ര പെട്ടന്നോ? 

ഉം... ഞാൻ എല്ലാ കാര്യങ്ങളും എന്റെ ഉപ്പാനോട് പറഞ്ഞിട്ടുണ്ട്. ഞാൻ അവന്നാലുടൻ ന്റെ ഉപ്പയെയും കൂട്ടി നിന്റെ വീട്ടിലേക്കാണ് പെണ്ണ് ചോദിക്കാൻ വരുന്നത്.... 

ഷാഹിക്ക.... 

എന്താ... 

ഞാൻ എന്താ പറയാ.... ഇവിടെ ഇതിനെ കുറിച്ച് ആരോടും ഒന്നും ഞാൻ പറഞ്ഞിട്ടില്ല പെട്ടന്ന് ഇങ്ങനെ.... 

സന നീ എന്റെ പെണ്ണാണെന്ന് ഞാൻ പണ്ടേ മനസ്സിൽ ഉറപ്പിച്ചതാണ് അതിന് ഇനി ഒരു മാറ്റവും ഉണ്ടാവില്ല. ആരൊക്കെ എതിർത്താലും നിന്റെ കഴുത്തിൽ താലി കെട്ടുന്നത് ഞാനായിരിക്കും... 

ഷാഹിക്ക... എന്റെ ഇക്കാ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ.... 

നിന്റെ ഇക്കയല്ലേ... അവനോട് ഞാൻ സംസാരിക്കാം... 

ടീ പാത്തു നീ ആരോടാ സംസാരിക്കുന്നത് കുറേ നേരമായല്ലോ.... 

ഉമ്മാ.. അത്... 

നീ ഇന്ന്‌ കോളേജിൽ പോകുന്നില്ലെ.സമയം എത്രയായെന്ന നിന്റെ വിചാരം.... 

ദാ വരുന്നു ഉമ്മാ.... 

ഹലോ ഷാഹിക്കാ... ഹലോ 

അപ്പോഴേക്കും വേറെ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഷാഹി ഫോൺ കട്ട്‌ ചെയ്തിരുന്നു. 

പടച്ചോനേ ഇനി ഞാൻ എന്താ ചെയ്യാ.വീട്ടുകാരോട് ന്റെ ഇക്കയോട് ഇനി ഞാൻ എന്ത്‌ പറയും. ഷാഹിക്ക പെട്ടന്ന് വീട്ടിലേക്ക് കയറി വന്നാൽ അതും എന്നെ പെണ്ണ് ചോദിച്ചിട്ട് വന്നാൽ ഇവിടെ എന്താ നടക്കാ എന്ന് എനിക്ക് പറയാൻ പറ്റില്ല... 

അവൾ ഫോണും കൈ പിടിച്ച് ആലോചിച്ചു നിന്നു... 

എന്താ പാത്തു നീ ആലോചിച്ചു നിൽക്കുന്നത് ഫോൺ അവിടെ വെച്ച് കോളേജിൽ പോകാൻ റെഡിയാവാൻ നോക്ക്... 

ഉമ്മയുടെ ചീത്ത വിളി കേട്ടാണ് ചിന്തയിൽ നിന്നും പാത്തു ഉണർന്നത്.... 

ഉമ്മാ എനിക്ക് ഒരു കാര്യം പറയാനുണ്ട്... 

ഉം... എന്താ... 

പറഞ്ഞാൽ എന്നെ വഴക്ക് പറയരുത്. 

പാത്തു ഇയ്യ്‌ വളഞ്ഞു മൂക്ക് പിടിക്കാതെ കാര്യം പറ....

ഇപ്പോ എനിക്ക് വിളിച്ചത് ഷാഹിദ്ക്ക ആയിരുന്നു.... 

ആര് മ്മടെ അജുവിന്റെ കൂട്ടുകാരനോ... 

ഉം.. അതെ.... 

നിനക്ക് ഇപ്പോഴും അവനുമായി ബന്ധമുണ്ടോ.... 

ഇല്ല...

പിന്നെ അവൻ നിനക്ക് എന്തിനാ വിളിക്കുന്നത്‌. സത്യം പറ നീയ്യും അവനും തമ്മിൽ എന്താ ബന്ധം. 

എനിക്ക് ഷാഹിക്കാനേ ഇഷ്ട്ടമാണ്.... 

പാത്തു.... ഉമ്മയുടെ അലർച്ച കേട്ട് പാത്തു ഒന്ന് ഞെട്ടി... 

ഉമ്മാ.. ഞാൻ പറയുന്നത് മുഴുവനും കേൾക്ക്.... 

എനിക്ക് ഒന്നും കേൾക്കണ്ട.... അവന്റെ സ്വഭാവം നിനക്ക് നന്നായി അറിയാവുന്നതല്ലെ... 

അതുകൊണ്ടാണ് എനിക്ക് ഇപ്പോഴും ഷാഹിക്കാനേ ഇഷ്ട്ടം.... 

നീ എന്താ എന്നോട് തട്ടുത്തരം പറയാൻ നിക്കാണോ.... 

അല്ല ഉമ്മാ ഞാൻ പറയുന്നത് സത്യമാണ്. ഷാഹിക്ക ഒരു തെറ്റും ചെയ്തിട്ടില്ല. ഷാഹിക്കാനേ അവർ എല്ലാവരും കൂടി ചതിച്ചതാണ്.... 

നിനക്ക് അവനെ മാത്രമേ സ്‌നേഹിക്കാൻ കണ്ടള്ളൂ. ഒരു ജയിൽ പുള്ളിയെ  കൊണ്ട് നിന്നെ ഞങ്ങൾ കെട്ടിക്കില്ല. 

ഉമ്മാ ഇപ്പോഴും അതും പറഞ്ഞ് ഇരിക്കാണോ. ഷാഹിക്കാനേ കോടതി വരെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടതല്ലെ. പിന്നെ എല്ലാ സത്യങ്ങളും ഷാഹിക്ക എന്നോട് പറഞ്ഞു ഇക്കാന്റെ കല്യാണത്തിന്റെ അന്ന്.  ഷാഹിക്ക ഒരു തെറ്റും ചെയ്തിട്ടില്ല... 

മോളെ പാത്തു ചിലപ്പോൾ അവൻ പറയുന്നത് ശെരിയായിരിക്കാം. പക്ഷെ നീ അവനെ വിവാഹം കഴിച്ചാൽ നാളെ നമ്മുടെ കുടുംബക്കാരുടെ മുഖത്ത്‌ ഞങ്ങൾ എങ്ങനെ  നോക്കും... 

ഉമ്മാ എനിക്ക് നിങ്ങളുടെ അനുഗ്രഹം മാത്രം ഉണ്ടായാൽ മതി. നാളെ ഷാഹിക്ക നാട്ടിലേക്ക് തിരിച്ചു വരുകയാണ്. വന്നാലുടൻ എന്നെ പെണ്ണ് ചോദിക്കാൻ ഇങ്ങോട്ട് വരുമെന്നാണ് പറഞ്ഞത്.... 

ഇങ്ങോട്ടോ... എന്തൊക്കെയാ നീ പറയുന്നത് പാത്തു. അവനെ അജു കണ്ടാൽ എന്താ ഉണ്ടാവാ എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ.... 

ഉമ്മാ... ഇത് അജുക്കാനോട് പറഞ്ഞ് സമ്മതിപ്പിക്കണം.. ഉമ്മ പറഞ്ഞാൽ ഇക്കാ സമ്മതിക്കും... 

അതൊന്നും നടക്കില്ല മോള് ആ ആഗ്രഹം മനസ്സിൽ നിന്നും കളഞ്ഞേക്ക്.... 

ഇല്ല ഉമ്മാ എനിക്ക് ഒരു ജീവിതം ഉണ്ടങ്കിൽ അത് ഷാഹിക്കാന്റെ ഒപ്പമായിരിക്കും.... 

പാത്തു നീ ഇത് എന്തൊക്കയാ പറയുന്നത്.... 

അതെ ഉമ്മാ ഞാൻ തീരുമാനിച്ചുറപ്പിച്ചതാ.... 

ഞാൻ ഒന്നും പറയുന്നില്ല നീ നിന്റെ ഉപ്പാനോട് തന്നെ പറഞ്ഞോ..പിന്നെ നീ അവിവേകമൊന്നും കാണിക്കരുത് നിന്റെ ഉപ്പാക്ക് സമ്മതമാണെങ്കിൽ ഞാൻ നിന്റെ ഒപ്പം നിക്കാം.... 

ഉമ്മാ പേടിക്കണ്ട... ഉമ്മാടെ മോള് ഒരു അവിവേകവും കാണിക്കില്ല. നിങ്ങളെ നാണംകെടുത്തിയിട്ട് എനിക്ക് ഒരു ജീവിതം ഉണ്ടാവില്ല. പക്ഷെ എനിക്ക് ഒരു ജീവിതം ഉണ്ടാവുമെങ്കിൽ അത് ഷാഹിക്കാടെ ഒപ്പമായിരിക്കും ഇല്ലങ്കിൽ എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഇങ്ങനെ ജീവിച്ചു തീർത്തോളാ. സമയം ഒരുപാടായി ഞാൻ കോളേജിൽ പോകാൻ നോക്കട്ടെ... 

    *************************************

ന്റെ പടച്ചോനേ ഈ കുട്ടി ഇത് എന്തൊക്കെയാ പറയുന്നത്.... 

എന്താ കെട്ടിയോളെ ഇയ്യ് ഒറ്റയ്ക്ക് നിന്ന് പിറുപിറുക്കുന്നത്.... 

ഹോ ഇങ്ങള് എത്തിയോ. ഈ വെളുപ്പാൻ കാലത്ത് ഇത് എങ്ങോട്ട് പോയതാ. 

മോള് കോളേജിൽ പോയോ.... 

ഇല്ല..... 

ഓള് എവിടെ.... മോളെ പാത്തു... 

ദാ വരുന്നു ഉപ്പാ....

ടീ ഇന്ന്‌ രാവിലെ ഞാൻ വീട്ടിലേക്ക് വരുന്ന വഴിക്ക് ആ  മോമ്മദ് ഹാജിയെ കണ്ടിരുന്നു. കുറേ കാലായിട്ട് അവരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലല്ലോ.. 

ആര് മ്മടെ അജുവിന്റെ കൂട്ടുകാരൻ ഷാഹിദിന്റെ ഉപ്പയോ... 

അതെ... പണ്ട് മ്മടെ മോനും ഹാജീന്റെ മോനും വലിയ കൂട്ടുകാനായിരുന്നല്ലോ. പിന്നീട് ആ പ്രശ്നങ്ങൾ ഉണ്ടായപ്പോഴല്ലെ എല്ലാ അവസാനിച്ചത്. ഹാജി ചോദിക്കാ ഹാജിന്റെ മോൻക്ക് മ്മടെ മോളെ കൊടുക്കൊന്ന്... 

എന്നിട്ട് ഇങ്ങള് എന്താ പറഞ്ഞത്.... 

പണ്ട് നമ്മള് എല്ലാവരും പറഞ്ഞിരുന്നതല്ലെ മ്മടെ മോളെ ഹാജിന്റെ മോനെ കൊണ്ട് കെട്ടിക്കാമെന്ന്. പിന്നീട് അവൻ ഒരു കൈസിൽ പെട്ടന്ന് പോലീസ് പിടിച്ചപ്പോൾ വേണ്ടന്ന് വെച്ചതല്ലെ.... 

ഉം..... 

#തുടരും


#ഖൽബ്_കൊണ്ടൊരു_മഹർ 

#ഭാഗം_27


പണ്ട് നമ്മള് എല്ലാവരും പറഞ്ഞിരുന്നതല്ലെ മ്മടെ മോളെ ഹാജിന്റെ മോനെ കൊണ്ട് കെട്ടിക്കാമെന്ന്. പിന്നീട് അവൻ ഒരു കൈസിൽ പെട്ടന്ന് പോലീസ് പിടിച്ചപ്പോൾ വേണ്ടന്ന് വെച്ചതല്ലെ.... 

ഉം..... 

       തുടരുന്നു 

ഇനി നീ പറ ഞാൻ എന്താ അവരോട് പറയേണ്ടത്.... 

ഇങ്ങള് തന്നെ തീരുമാനിച്ചോളി. പക്ഷെ മ്മടെ അജു അതിന് സമ്മതിക്കും എന്ന് തോന്നുന്നില്ല.പിന്നെ ഇങ്ങളോട് എനിക്ക് ഒരു കാര്യം കൂടി പറയാനിനുണ്ട്... 

ഉം... എന്താ... 

മ്മടെ മോള് പാത്തു... ഓൾക്ക് അവനെ തന്നെ മതി എന്ന് പറഞ്ഞ് ഇരിക്കാ. 

ഹേ ഉൾക്കല്ലേ അവനെ വേണ്ടാ എന്നും പറഞ്ഞ് നടന്നിരുന്നത് ഇപ്പോ പേട്ടനെന്താ ഓൾടെ മനസ്സ് മാറീത്.... 

ഓൻ അജൂന്റെ കല്യാണത്തിന് വന്നിരുന്നു അന്ന് ഓളോട് അന്നുണ്ടായ സംഭവങ്ങളെല്ലാം അവൻ പറഞ്ഞു എന്ന അവൾ പറഞ്ഞത്. ഓനെ അവന്റെ കൂട്ടുകാരെല്ലാം കൂടി ചതിച്ചതാണെന്ന്... 

ഇനി ഇപ്പോ കഴിഞ്ഞതെല്ലാം കഴിഞ്ഞു. കുട്ടിയോൾക്ക് രണ്ടാൾക്കും ഇഷ്ട്ടാണെങ്കിൽ നമ്മുക്ക് അത് നടത്തി കൊടുക്കല്ലെ നല്ലത് എന്താ നിന്റെ അഭിപ്രായം... 

അത് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ മ്മടെ മോൻ അതിന് സമ്മതിക്കുമോ... 

ഓൻ എന്താ സമ്മതിക്കായ ഓൻ ഇങ്ങോട്ട് വരട്ടെ ഞാൻ സംസാരിക്കാം അവനോട്.... 

          **************************

ഇതൊക്കെ കേട്ടു കൊണ്ടാണ് പാത്തു റൂമിൽ നിന്നും വരുന്നത്.... 

എന്താ ഉപ്പാ എന്നെ വിളിച്ചത് പാത്തു അറിയാത്ത ഭാവത്തിൽ ചോദിച്ചു..... 

മോളെ പാത്തു... ഇയ്യ്‌ ഞങ്ങൾ പറഞ്ഞതെല്ലാം കെട്ടില്ലേ.ഓന്റെ ബാപ്പാട് ഞാൻ സമ്മതമാണെന്ന് പറയട്ടെ... 

അവൾ ഒന്നും മിണ്ടാതെ തലയാട്ടി...

എന്ന മോള് കോളേജിൽ പോകാൻ നോക്ക്.. 

ഉം.... 

പടച്ചോൻ  എന്റെ  പ്രാർത്ഥന കേട്ടു. ഇനി ന്റെ ഇക്കയും ഒന്ന് സമ്മതിച്ചാൽ മതിയായിരുന്നു. 

        ***********-------------***********

ആരിഫാ നിങ്ങളെന്താ എല്ലാവരും ഒന്നും മിണ്ടാതെ ഇരിക്കുന്നത് നമ്മൾ പോകുന്നത് ടൂറാണ് അല്ലാതെ മരിച്ച വീട്ടിലേക്കല്ല... 

എന്ന ഇങ്ങള് ഒരു പാട്ട് പാട്... അല്ലങ്കിൽ വേണ്ടാ ഇങ്ങള് പാടിയാൽ ശെരിയാവൂല്ല. മ്മടെ ഇത്ത നല്ല പാട്ട് കയറിയാണ്. ഇത്ത ഇങ്ങള് പാടിയാൽ മതി. അജുക്ക പാടീട്ട് ഈ വണ്ടിയിലുള്ളവർ ഇറങ്ങി ഓടേണ്ട.... 

അതെ അവൾ നല്ല പാട്ടുകാരിയാണ്. പണ്ട് അവൾ എനിക്ക് ഒരുപാട് പാട്ട് പാടി തരുമായിരുന്നു. (ഇത് ഞാൻ എന്നോട് തന്നെ പറഞ്ഞതാ ട്ടോ),

ആരിഫാ അത് പറഞ്ഞപ്പോൾ ഗ്ലാസ്സിലൂടെ ഞാൻ അവളെ നോക്കി. അവൾ എന്തോ ആലോചിച്ച് പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു ഇടക്ക് കണ്ണിൽ നിന്നും വരുന്ന കണ്ണുനീര് ആരും കാണാതെ തുടക്കുന്നുണ്ടായിരുന്നു. അവളുടെ ശ്രദ്ധ ഇവിടെ ഒന്നും അല്ലായിരുന്നു. ആരിഫ അവളെ വീണ്ടും വിളിച്ചു.....

ഇത്താ..... ഇങ്ങളെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്....

അപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്. എന്നിട്ട് അവൾ ആരിഫയുടെ നേരേ തിരിഞ്ഞു....

ഇത്താ ഇങ്ങള് നല്ല പാട്ടുകാരിയല്ലെ... ഒരു പാട്ട് പാടിക്കേ... എന്റെ ഇക്ക ഒന്ന് ഞെട്ടട്ടെ... 

അത് കേട്ടപ്പോൾ അവൾ എന്നെ നോക്കി. അവളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അവൾ വേഗം മുഖം വെട്ടിച്ചു... 

ഹേയ് എനിക്കൊന്നും പാടാൻ അറിയൂല്ല. 

എന്നാ ഞാൻ തന്നെ പാടാം... അത് പറഞ്ഞത് ഞാനാട്ടോ.... 

അയ്യോ വേണ്ടായേ ഇങ്ങളെ ഞാൻ മാത്രം സഹിച്ചാൽ പോരേ എന്തിനാ ഇവരെയും കൂടി ബുദ്ധിമുട്ടിക്കുന്നത്.... 

ഹേയ് ആരിഫാ അജു പാടട്ടെ... നീ എന്തിനാ അവനെ കളിയാക്കുന്നത്... 

വേണ്ടാ ഇക്കാ ഇങ്ങള് വെറുതെ സാഹസത്തിന് മുതിരണ്ട പിന്നെ ഇങ്ങള് അജുക്കാടെ പാട്ട് കേട്ടാൽ അജുക്ക വണ്ടി നിർത്തുമ്പോഴേക്കും വണ്ടിയിൽ നിന്നും ഇറങ്ങി ഓടും.... 

അളിയാ ഓൾക്ക് എന്നെ കുറിച്ച് അറിയാതെയാണ് പണ്ട് ഞാൻ കോളേജിൽ പഠിക്കുമ്പോൾ എല്ലാവരും എന്റെ പാട്ട്.... 

കേൾക്കുമ്പോഴേക്കും കോളേജിൽ നിന്നും ഓടി രക്ഷപ്പെട്ടിട്ടുണ്ടാവും... 

ഞാൻ പറയുമ്പോഴേക്കും ആരിഫ തോക്കിന്റെ ഇടയിൽ കേറി വെടി പൊട്ടിച്ചു... 

അത് കേട്ടപ്പോൾ ഞാൻ ആരിഫയെ ഒന്ന് രൂക്ഷമായി നോക്കി. അവൾ എന്നെ നോക്കി ഒരാക്കിയ ഇളി ഇളിച്ചുകൊണ്ട് പറഞ്ഞു എന്ന ഇക്കാ ഒന്ന് പാട് ഞങ്ങളൊന്ന് കേൾക്കട്ടെ. പക്ഷെ ഒരു കാര്യമുണ്ട് വണ്ടി എവിടെയെങ്കിലും നിർത്തിയിട്ടിട്ട് പാടണം ഇല്ലങ്കിൽ ഞങ്ങൾ വണ്ടിയിൽ നിന്നും ചാടി ഓടേണ്ടി വരും നിർത്തിയിട്ടാൽ പിന്നെ ഇറങ്ങി ഓടിയാൽ പോരേ.... 

എന്റെ പടച്ചോനേ ഇവള് എന്റെ കയ്യിൽ നിന്നും ഇന്ന്‌ വാങ്ങിക്കും.... 

അജു അളിയാ ഇയ്യ്‌ പാടിക്കോ ഞാനുണ്ട് കൂടെ... 

ഹോ ഇപ്പോ അളിയനും അളിയനും ഒന്നായല്ലേ പെങ്ങള് പുറത്തായി.... 

എന്ന ഞാൻ പാടട്ടെ അളിയാ.... 

ഉം.. പാട്.... 

എല്ലാവരും ചെവി പൊത്തി ഇരുന്നോ മ്മടെ അജുക്ക പാട്ട് പാടാൻ പോവാണ് ആരും പേടിക്കണ്ട... 

ഹോ ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു. നിന്നെ എന്റെ കയ്യിൽ കിട്ടും എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി തലയാട്ടി.അവൾ ഒരു കൂസലും ഇല്ലാതെ ഉപ്പാന്റെ തോളത്ത്‌ കയ്യും ഇട്ട് ഇരിക്കയായിരുന്നു.... 

അളിയാ പാട് അളിയാ അവൾ എന്തേങ്കിലും പറഞ്ഞോട്ടെ.... 

മ്മടെ അളിയന്റെ കട്ട സപ്പോർട്ട് കണ്ട് ഞാൻ പാടാൻ ഒരുങ്ങി.അതിന് മുൻപ് ഞാൻ വീണ്ടും ഗ്ലാസ്സിലൂടെ ജസ്‌നയെ ഒന്ന് നോക്കി അവൾ പാഴായപ്പോലെ പുറത്തേക്ക് നോക്കി ഇരിപ്പായിരുന്നു. എന്നാൽ അവൾക്കിട്ട് ഒരു പണി കൊടുക്കാം എന്ന് കരുതി പണ്ട് അവൾക്ക് എറ്റവും ഇഷ്ട്ടമുള്ള പാട്ടാണെന്നും പറഞ്ഞ്  എനിക്ക് ഇടക്ക് പാടി തരാറുള്ള പാട്ട് അങ്ങ് വെച്ച് കാച്ചി.പെട്ടന്ന് അവൾ മുഖം തിരിച്ച് എന്നെ വീണ്ടും നോക്കി. അവളുടെ മുഖഭാവം മാറുന്നത് ഞാൻ ഗ്ലാസ്സിലൂടെ കാണുന്നുണ്ടായിരുന്നു. എന്റെ പാട്ട് പാടി തീരുമ്പോഴേക്കും ആരിഫയുടെ കമന്റ് വന്നു.... 

മതി മതി നിർത്ത്‌ നിർത്ത്‌ ഇതിലും കൂടുതൽ ഞങ്ങളെ കൊണ്ട് സഹിക്കാൻ പറ്റൂല്ലാ... 

സംസാരത്തിനിടയിൽ ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യ സ്ഥാനം കണ്ടു. ഞാൻ വണ്ടി നിർത്തി. എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി.ആരിഫ എന്റെ കയ്യും പിടിച്ച് നടക്കാൻ ഒരുങ്ങി. അപ്പോഴാണ് ഉമ്മാ പറഞ്ഞത്.... 

സമയം ഒരുപാടായി നമ്മുക്ക് വലുതും കഴിച്ചിട്ട് പോയാൽ പോരേ... 

ശെരിയാ നമ്മൾ തിരിച്ചു വരുമ്പോഴേക്കും സമയം ഒരുപാടാവും. ഉപ്പ പറഞ്ഞു.... 

ആരിഫ എന്നാൽ കൊണ്ട് വന്ന സാധനങ്ങളെല്ലാം എടുക്ക് ദാ നമ്മുക്ക് ആ മരച്ചോട്ടിൽ പോയിരുന്ന് കഴിക്കാം.... 

അങ്ങനെ കൊണ്ട് വന്ന സാധനങ്ങളെല്ലാം എടുത്ത്‌ ആ മരത്തെ ലക്ഷ്യമാക്കി നടന്നു. ആരിഫയും ഉമ്മയും അതെല്ലാം എടുത്ത്‌ എല്ലാവർക്കും വിളമ്പി. ജസ്‌ന ഒന്നും കഴിച്ചില്ല. പിന്നെ ആരും അവളെ നിർബന്ധിച്ചില്ല. എല്ലാവരും കഴിച്ച് കഴിഞ്ഞ് നടക്കാൻ ഒരുങ്ങി. കുറച്ച് ദൂരമുണ്ട് നടക്കാൻ അവിടേക്ക് വണ്ടികൾ ഒന്നും കടത്തിവിട്ടില്ല. ഞങ്ങൾ എല്ലാവരും നടന്നു ആരിഫ എന്റെ കൈയ്യും പിടിച്ചായിരുന്നു നടന്നത്.ഞങ്ങൾ എല്ലാവരുടെയും പിന്നിലായിരുന്നു നടന്നിരുന്നത്. ഞാൻ ആ അവസരം മുതലാക്കി അവളുടെ ചെവി പിടിച്ച് ഒന്ന് തിരിച്ചു. എന്താടി നീ വണ്ടിയിൽ ഇരുന്ന് പറഞ്ഞത്. എനിക്ക് പാട്ട് പാടാൻ അറിയില്ലാന്നോ എന്ന നിന്നെകൊണ്ട് ഞാൻ ഇന്ന്‌ പാടിക്കും.... 

അജുക്ക എനിക്ക് വേദനിക്കുന്നുണ്ട് ട്ടാ ഞാൻ ഇപ്പോ ഓളി ഇടും.... 

ഇട്ടോ... എനിക്ക് ഒരു പ്രശ്നവും ഇല്ല.... 

ഇക്കാ ഞാൻ ചുമ്മാ പറഞ്ഞതാണ്. ഇങ്ങള് വലിയ പാട്ട്കാരൻ തന്നെയാണ് സമ്മതിച്ചു വിട് അജുക്ക എനിക്ക് നന്നായി വേദനിക്കുന്നുണ്ട് ... 

വിടില്ല....

പിന്നീട് അവൾ ഓളിടാൻ തുടങ്ങി.അവളുടെ ഓളിടല് കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.ഞാൻ അറിയാത്ത പോലെ ചെവിയിൽ നിന്നും കയ്യെടുത്തിട്ട് പറഞ്ഞു. 

നോക്കി നടക്ക് എന്റെ ആരിഫാ... 

എന്താ മോളെ... ഉമ്മാ ചോദിച്ചു.... 

ഒന്നൂല്ലാ ഉമ്മാ എന്റെ കാലിൽ എന്തോ തട്ടിയതാ... 

ഉം... നോക്കി നടക്ക് ആരിഫാ. ഉപ്പാന്റെ വക... 

അത് കേട്ടപ്പോൾ ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.... 

ഇങ്ങക്ക് ഞാൻ വെച്ചിട്ടുണ്ട്. എന്റെ ചെവി പിടിച്ച് തിരിപ്പിച്ചിട്ട് എന്നോട് നോക്കി നടക്കാനല്ലേ.... 

എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.... 

ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ ഒരുത്തി നടക്കുന്നുണ്ടായിരുന്നു. ഞാൻ ആരിഫയുടെ കൈയ്യും പിടിച്ച് ഒന്ന് വേഗത്തിൽ നടന്ന് അവളുടെ മുന്നിൽ നടന്നു.... 

അജുക്കാ ഒന്ന് പതുക്കെ നടക്ക് എനിക്ക് നടന്ന് നടന്ന് വയ്യാതെ ആയി. നമ്മുക്ക് കുറച്ച് സമയം അവിടെ ഇരിക്കാം. ഇങ്ങള് ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത് നടന്ന് കൊല്ലാൻ വേണ്ടിയാണോ... 

ദാ എത്തി ഇനി രണ്ട് അടിയും കൂടി നടന്നാൽ അവിടെ എത്തി... 

ഉമ്മാ ഇനി എന്നെകൊണ്ട് ഒരടി പോലും നടക്കാൻ കഴിയൂല്ല. 

അതും പറഞ്ഞ് അവൾ അവിടെ ഇരിപ്പായി... 

ആരിഫാ എണീക്ക് അവർ എല്ലാവരും അവിടെ എത്തി. നമ്മുക്ക് ഇനി തിരിച്ചു ഇറങ്ങാനുള്ളതാ... 

മ്മ് എന്നെക്കൊണ്ടൊന്നും പറ്റൂല്ല തിരിച്ചിറങ്ങാൻ വേണങ്കിൽ എന്നെ എടുത്തു നടന്നോ.... 

പിന്നെ നീ കളി കുട്ടിയല്ലെ ഇടുത്തു നടക്കാൻ... 

അങ്ങനെ ഒരു വിതം പറഞ്ഞ് ഞങ്ങൾ അവിടെ എത്തി.അവിടെ എത്തിയപ്പോൾ അവൾ കണ്ട കാഴ്ച്ച അതി മനോഹരമായിരുന്നു. മാനം മുട്ടി നിൽക്കുന്ന മരങ്ങൾ ദിക്കറിയാതെ ഒഴുകി നടക്കുന്ന പുഴ. എങ്ങനെ അവളുടെ കണ്ണിൽ വിസ്മയം ഒരുക്കി. അവൾ അതിലൂടെ എന്റെ കൈയ്യും പിടിച്ച് ഓടി നടന്നു.പക്ഷെ ഇതെല്ലാം കണ്ടിട്ടും ഒന്നും കാണാത്ത പോലെ ഞങ്ങളിൽ നിന്നും അകന്ന് ഒരു മരചുവട്ടിൽ ജസ്‌ന നിൽപ്പുണ്ടായിരുന്നു. ഇവൾക്ക് ഇതെന്തു പറ്റി. ആരിഫ എന്റെ കൈയ്യിൽ നിന്നും പിടി വിട്ട് അളിയന്റെയും കുട്ടിയുടെയും അടുത്തേക്ക് പോയി ആരിഫ എന്തിനോ വേണ്ടി ഇക്കയോട് തല്ല് കൂടുന്നതും നോക്കി അവർ എല്ലാവരും അവരെ തന്നെ നോക്കി  നിൽക്കുകയാണ്. ആ തക്കത്തിൽ ഞാൻ അവളുടെ അടുത്തേക്ക് പോയി അവളോട്‌ ചോദിച്ചു..... 

എന്താടോ തനിക്ക് പറ്റിയത്.... 

അജു നീ എന്നോട് പകരം വീട്ടാൻ ഇറങ്ങിയതാണല്ലേ.... 

എന്താ താൻ അങ്ങനെ ചോദിച്ചത്... 

പിന്നെ എന്തിനാണ് നീ ഇങ്ങനെയൊക്കെ കാണിക്കുന്നത്.... 

എങ്ങനെയൊക്കെ... 

നീ എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്... 

നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല... 

പല കാര്യങ്ങളും ഞാൻ മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുകയാണ് പിന്നെന്തിനാ നീ ഓരോ കാര്യങ്ങളും എന്നെ വീണ്ടും ഓർമ്മിപ്പിക്കുന്നത്....

ഹോ അതോ...നീ എല്ലാം മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചാലും ഞാൻ ഒന്നും മറന്നിട്ടില്ല എന്ന് നിന്നെ ഓർമ്മപ്പെടുത്താൻ വേണ്ടി. എന്ന് കരുതി ഞാൻ ഇപ്പോഴും നിന്നെ മനസ്സിൽ കൊണ്ട് നടക്കുകയാണെന്ന് നീ തെറ്റിധരിക്കേണ്ട. ഇപ്പോ എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും മനസ്സിൽ കളങ്കമില്ലാത്ത സ്നേഹത്തിൽ വഞ്ചന കാണിക്കാത്ത ഒരു പെണ്ണുണ്ട് എനിക്ക്  അവളാണ് എനിക്ക് എല്ലാം... 

എന്തിനാ അജു നീ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് നിന്നോട് ഞാൻ കാണിച്ചത് ചതിയാണെന്ന് എനിക്കറിയാം....

ഇപ്പോ നിനക്ക് എല്ലാം മനസ്സിലായല്ലെ. നീ തട്ടിയെറിഞ്ഞ ജീവിതം ദാ ഇങ്ങനെ മറ്റൊരുവളുമായി നിന്റെ കണ്മുന്നിൽ ഞാൻ  ജീവിച്ചു തീർക്കുമ്പോൾ നിനക്ക് വേദനിക്കുന്നുണ്ടല്ലേ.ഞാനായിട്ട് ഒന്നിനും നിൽക്കുന്നില്ല. ഇനിയെങ്കിലും നല്ലൊരു ഭാര്യയായി കാണുന്ന കുട്ടിയുടെ നല്ലൊരു ഉമ്മായായി ആ ഉപ്പയുടെയും ഉമ്മയുടെയും നല്ലൊരു മരുമകളായി.... അല്ല.... മകളായി ജീവിക്കാൻ നോക്ക്.... 

എനിക്ക് കഴിയില്ല.... കാരണം... നീയാണ്.... 

ഞാനോ.... 

അതെ നീ തന്നെ.... നിന്നെ എന്റെ കൺമുന്നിൽ കാണുമ്പോൾ എനിക്ക് അതിന് കഴിയില്ല.... 

ഹോ... അപ്പോ നിനക്ക് പഴയതൊന്നും മറക്കാൻ കഴിയില്ല എന്നർത്ഥം.... 

അജു ഞാൻ.... എനിക്ക് തെറ്റ് പറ്റിപ്പോയി.... എന്നെ ജീവിക്കാൻ അനുവദിക്ക്..... 

Ok... ശെരി ഇത് നമ്മുടെ അവസാനത്തെ കൂടി കാഴ്ച്ച ആയിരിക്കും. ഇനി മനപ്പൂർവ്വം അജു നിന്റെ മുന്നിൽ വരില്ല.പക്ഷെ എനിക്ക് നീ ഒരു വാക്ക് തരണം... 

എന്ത്‌ വാക്ക്.... 

ആ നിൽക്കുന്ന മനുഷ്യനെ ഇനി വേദനിപ്പിക്കില്ല. ആളുടെ നല്ല ഭാര്യായായി പരസ്പരം സ്നേഹിച്ച് സന്തോഷത്തോടെയും സ്നേഹത്തോടെയും  ജീവിക്കുമെന്ന്.... 

ഉം.... 

എന്താ നീ മിണ്ടാത്തത്..   

വാക്ക്.... പക്ഷെ ഒരിക്കലും ഇതൊന്നും ആരിഫ അറിയില്ലെന്ന് നീ എനിക്ക് വാക്ക് തരണം....

ഞാനായിട്ട് അവൾ ഒന്നും അറിയില്ല.. .. 

എന്താ അജുക്ക ഇവിടെ.... പോണ്ടേ സമയം ഒരുപാടായി...  

ഉം... എന്താ നിന്റെ കൈയ്യില് ... 

അത് ഇക്കാ വാങ്ങി തന്നതാ... 

ചെറിയ കുട്ടികളെ പോലെ ഓരോന്നിനും വാശിപിടിച്ച്‌ ഇക്കയെ കൊണ്ട് വാങ്ങിപ്പിച്ചല്ലെ..   

പോട്ടെ അജു അവൾ എന്റെ പെങ്ങളുട്ടിയല്ലെ..   

അളിയാനാണ് ഇവളെ കൊഞ്ചിച്ചു വഷളാക്കിയത്.....

വാ പോകാം.... ജസ്‌ന നീ കുട്ടിയെ എടുക്ക്.... സമയം ഒരുപാടായി.... 

അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു.മണിക്കൂറുകൾക്ക് ശേഷം ഞങ്ങൾ വീട്ടിൽ വീട്ടിൽ എത്തി.യാത്രയുടെ ക്ഷീണമുള്ളതുകൊണ്ടും അളിയന് നാളെ തിരിച്ചു പോകാനുള്ളത് കൊണ്ടും ഞങ്ങൾ കിടന്നു..... 

        ***********--------------------**********

പിറ്റേ ദിവസ്സം രാവിലെ........ 

        ടീ പാത്തു ഇന്ന്‌ ഞായറാഴ്ച്ച ആയത് കൊണ്ട് പോത്ത് പോലെ ഉറങ്ങാതെ എണീക്കടി.ഇന്ന്‌ നേരത്തെ ഞങ്ങൾക്ക്  പോണം എന്ന് പറഞ്ഞതല്ലെ.... 

എവിടേക്ക്.... 

അപ്പോ ഇന്നലെ പറഞ്ഞതൊക്കെ ഇയ്യ്‌ മറന്നോ.ഇന്നല്ലേ ആരിഫാടെ ഇക്കാ തിരിച്ചു ഗൾഫിലേക്ക് പോകുന്നത്. നിന്നോട് വരാൻ പറഞ്ഞപ്പോൾ വരുന്നില്ലെന്ന് നീയല്ലെ പറഞ്ഞത് എന്നിട്ട് ഇപ്പോ പോത്ത് പോലെ കിടന്നുറങ്ങണല്ലേ. എണീക്കടി... 

ഹോ ഞാൻ അത് മറന്നു.... 

ഞങ്ങൾ പൂവാണ് സമയം എട്ട് മണി കഴിഞ്ഞു.... 

ഉം... ശെരി.... 

കുറച്ച് കഴിഞ്ഞാൽ നിന്റെ കൂട്ടുകാരിയോട് വരാൻ പരഞ്ഞിട്ടുണ്ട് അവൾ വരും.... 

ഉം.... 

അങ്ങനെ അവർ യാത്രയായി. കുറച്ച് സമയത്തിന് ശേഷം ഹോണിങ് ബെല്ല് കേട്ട് പാത്തു വാതിൽ തുറന്നു. പുറത്ത് കണ്ട കാഴ്ച്ച കണ്ട് പാത്തു എയറുപോയ ബലൂൺ പോലെ ആയി.... 

   #ബാക്കി_തുടരും...... 


#ഖൽബ്_കൊണ്ടൊരു_മഹർ 

#ഭാഗം__28


അങ്ങനെ അവർ യാത്രയായി. കുറച്ച് സമയത്തിന് ശേഷം ഹോണിങ് ബെല്ല് കേട്ട് പാത്തു വാതിൽ തുറന്നു. പുറത്ത് കണ്ട കാഴ്ച്ച കണ്ട് പാത്തു എയറുപോയ ബലൂൺ പോലെ ആയി.... 

   #ബാക്കി_തുടരുന്നു...... 

         പടച്ചോനേ.... ഷാഹിക്കാ.... 
പാത്തു ആളെ കണ്ട പാടേ തുറന്ന വാതിൽ വീണ്ടും അടച്ചു.

ഹോണിങ് ബെൽ വീണ്ടും അടിക്കാൻ തുടങ്ങി. പത്തു വാതിൽ തുറന്നു.... 

പാത്തുവിനെ കണ്ട ഷാഹിദ് അവളെ നോക്കി ചിരിച്ചു.എന്താ പാത്തു നീ എന്നെ കണ്ട പാടേ ടെ വാതിൽ അടച്ചത്.... 

ഹാ ഷാഹിക്ക..... എപ്പോ എത്തി... 

ഞാൻ ഇന്ന്‌ രാവിലെ... ഇവിടെ ആരെയും കാണുന്നില്ലല്ലോ എല്ലാവരും എവിടെ പോയി... 

ഇവിടെ ആരും ഇല്ല ഉമ്മയും ഉപ്പയും പുറത്ത് പോയി.... 

അപ്പോ പാത്തു പോയില്ലെ... 

ഇല്ല.... 

അത് എന്തായാലും നന്നായി.എന്താടോ ഒരാള് വന്നാൽ അകത്തേക്ക് ക്ഷണിച്ചൂടെ.... 

അയ്യോ ഞാൻ ഷാഹിക്കാനേ കണ്ടപ്പോൾ. വാ കയറിയിരിക്ക് ഷാഹിക്കാ... 

ഇല്ല ഞാൻ പോട്ടെ. ഞാൻ നിന്റെ ഉപ്പാനെയും ഉമ്മാനേയും ഒന്ന് കാണാൻ വന്നതാ.... 

എന്തിന്.... 

അവരുടെ മോളെ എനിക്ക് കെട്ടിച്ചേരോ എന്ന് ചോദിക്കാൻ. എന്തേ പറ്റീല്ലെ... 

അതിന് അവര് സമ്മതിച്ചില്ലങ്കിലോ.. 

എന്ന അവരുടെ മോളെ ഞാൻ വിളിച്ചിറക്കി കൊണ്ട് പോകും... 

ആ മോള് വന്നില്ലങ്കിലോ.... അപ്പോ എന്ത്‌ ചെയ്യും.... 

അപ്പോ ഞാൻ പോയി വേറേ പെണ്ണ് കെട്ടും... 

ദുഷ്ട്ടാ... ഇയ്യ്‌ എന്നെയല്ലാതെ വേറേ ഏതെങ്കിലും പെണ്ണിനെ കെട്ടിയാലുണ്ടല്ലോ അന്നേ ഞമ്മള് കൊല്ലും....

എന്ന പിന്നെ മര്യാദക്ക് എന്റെ കൂടെ പൊന്നോ... 

ഹും ഞാൻ ഒന്ന് ആലോചിക്കട്ടെ.... 

കണ്ടില്ലേ മര്യാദക്ക് ചോദിച്ചപ്പോൾ പെണ്ണിന്റെ ജാഡ... 

മോൻ ഇപ്പോ പോയിട്ട് ന്റെ ഉപ്പ വന്നാല് പെണ്ണ് ചോദിക്കാൻ വാ.... 

ഉം.... അല്ല അജു എവിടെ പോയി... 

ഇക്കാ ഇത്താന്റെ വീട്ടിലാ... അവർ എല്ലാവരും കുറച്ച് കഴിഞ്ഞാൽ വരും.... 

എന്നാ ശെരി... ഞാൻ പോട്ടെ.... 

ഉം... ശരി... 
          **-**-**-**-**-**-**-**-**-**-**-**

അജുക്ക എന്ത്‌ ഉറക്കമാണ് എണീക്കുന്നില്ലേ. ദാ അവിടെ എല്ലാവരും എത്തി തുടങ്ങി. ഇങ്ങള് ഇങ്ങനെ മൂടി പുതച്ചുറങ്ങിയാൽ എങ്ങനെയാ....

ഹോ  ഞാൻ അത് മറന്നു.  ഉപ്പയും ഉമ്മയും എത്തിയോ.... 

ഹേയ് ഇല്ല ഞാൻ വിളിച്ച് നോക്കിയപ്പോൾ അവർ അവിടുന്ന് പുറപ്പെട്ടു എന്നാ പറഞ്ഞത്.... 

ഹോ എന്ന ഞാൻ ഫ്രെഷാവട്ടെ... 

ഞാൻ താഴേക്ക് പൂവാ.അവിടെ ഇത്ത മാത്രമേ ഉള്ളൂ. ഞാനും പോയി എന്തേങ്കിലും ചെയ്തു കൊടുക്കട്ടെ.... 
               :::::::::::::-------------------:::::::::::::::::

അജു എല്ലാം കഴിഞ്ഞ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അജുവിനെയും കാത്ത് അളിയൻ പുറത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു.... 

ഹാ എന്താ അളിയാ ഇതുവരെ റെഡിയായില്ലേ സമയം ഒരുപാടായല്ലോ... 

ഞാൻ അളിയനെ ഒന്ന് കാണാൻ വേണ്ടി പുറത്ത് കാത്ത് നിൽക്കുകയായിരുന്നു.... 

ഹേ എന്താ അളിയാ..... 

അത് പറഞ്ഞ് കഴിയുമ്പോഴേക്കും അജുവിനെ അളിയൻ രണ്ട് കൈ കൊണ്ടും കെട്ടിപിടിച്ചു.... 

എന്താ അളിയാ ഇതൊക്കെ.... 

ഇന്നലെ ഒറ്റ ദിവസ്സം കൊണ്ട് എന്റെ ജീവിതത്തിൽ എന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം അതിന് കാരണക്കാരൻ നീ ആണെന്ന്.... 

അളിയൻ ഇത് എന്തൊക്കെയാ പറയുന്നത്... 

ഞാൻ കണ്ടു ഇന്നലെ എന്റെ ജസ്‌നയോട് നീ സംസാരിക്കുന്നത്. 

മ്മ് പെണ്ണ് എല്ലാ കാര്യങ്ങളും അളിയനോട് വിളമ്പി കൊടുത്തോ. ഹേയ് ഉണ്ടാവില്ല... 
കാരണം അതറിഞ്ഞിട്ടുണ്ടങ്കിൽ അളിയൻ ഇങ്ങനെയല്ല പെരുമാറേണ്ടത്.... 

എന്താ നീ ആലോചിക്കുന്നത്.... 

ഹേയ് ഒന്നൂല്ലാ അളിയാ.... 

ഞാൻ ഒന്നും തന്നെ പറയാതെ എന്റെ മനസ്സ് കാണാൻ നിനക്ക് കഴിഞ്ഞു. ഇപ്പോ എനിക്ക് സന്തോഷമായി എന്റെ പെങ്ങൾ നിന്റെ കയ്യിൽ സുരക്ഷിതയായിരിക്കും. 

അത് പിന്നെ അളിയൻ പ്രത്യേകിച്ച് പറയണോ. അളിയൻ പോകാൻ നോക്ക്. സമയം ഒരുപാടായി.

എന്താ അളിയനും അളിയനും  തമ്മിൽ ഒരു സ്വകാര്യം... 

ഹേയ് ഒന്നൂല്ലാ ആരിഫാ എന്റെ പെങ്ങളുട്ടിയെ നല്ലത് പോലെ നോക്കണം എന്ന് പറയായിരുന്നു അളിയനോട്....

ഹോ ഇങ്ങള് രണ്ടാളും സംസാരിക്കാൻ നിക്കാതെ പോകാൻ റെഡിയാവാൻ നോക്ക്. നേരത്തിന് ഇറങ്ങണം..... 

അങ്ങനെ അജുവും ആരിഫയും കൂടി ഇക്കാനെ യാത്രക്കാൻ ഇറങ്ങി. കൂടെ ജസ്‌നയെ വിളിച്ചെങ്കിലും അവൾ വരുന്നില്ല എന്ന് പറഞ്ഞു ഒഴിവായി.കുറച്ച് സമയത്തിന് ശേഷം ഇക്കായെ എയർപ്പോട്ടിൽ വിട്ട് തിരികെ പോന്നു.... 

ഇക്കോ.... കുറച്ചീസം കഴിഞ്ഞാൽ ഇങ്ങളും പോവൂല്ലേ...

പിന്നെ പോണ്ടേ...

ഇങ്ങള് പോയാൽ ഞാൻ ഒറ്റക്കാവൂല്ലേ... 

ന്റെ ആരിഫാ ഒരു കൊല്ലം കഴിഞ്ഞാൽ ഞാൻ വീണ്ടും വരൂല്ലേ അത് വരെ അനക്ക് ഉമ്മേം ഉപ്പയും പിന്നെ പാത്തുവും ഉണ്ടല്ലോ.. 

അവരൊക്കെ ഉണ്ടായാലും എനിക്ക് ഇങ്ങള് അടുത്തുള്ളത് പോലെയാവോ. 

ഹേയ് ഇയ്യ്‌ വിഷമിക്കാതെടോ. ഞാനില്ലേ തനിക്ക്... 

ഇക്കോ ഞാൻ ഒരു കാര്യം പറയട്ടെ... 

ഉം... പറ.....

ഞാൻ പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടോ... 

എന്തിനാ ഞാൻ തന്നോട് ദേഷ്യപ്പെടുന്നത് കാര്യം പറ....

പാത്തൂന്റെ കാര്യമാണ്... 

പാത്തൂന്റെ....അവൾക്ക് എന്ത്‌ പറ്റി...

അവൾക്ക് ഒന്നും പറ്റീട്ടില്ല. പാത്തുന്  ഞാൻ ഇന്ന്‌ രാവിലെ ഉമ്മയും ഉപ്പയും പൊന്നോ എന്നറിയാൻ വിളിച്ചപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു...

എന്താ കാര്യമെങ്കിൽ തെളിച്ചു പറ ആരിഫാ... 

ഇങ്ങള് എന്നോട് ദേഷ്യപ്പെടോ ഓൾക്ക് ഇക്കാനോട് നേരിട്ട് പറയാൻ പേടിയാണ് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ...... 

ഇയ്യ്‌ എന്താണങ്കിലും പറ.... 

ഓള്ക്ക് ഒരാളെ ഇഷ്ട്ടമാണെന്ന്.... 

ആരെ.... 

ആളെ പറഞ്ഞാൽ ഇങ്ങള് പോയി അവളോട്‌ ദേഷ്യപ്പെടരുത്... 

അതൊന്നും ഉണ്ടാവില്ല. എനിക്കറിയാം അവൾ എനിക്ക് ഇഷ്ട്ടമില്ലാത്തതൊന്നും ചെയ്യില്ലെന്ന്.... 

അതല്ല അജുക്ക.... ആളെ ഇങ്ങള് അറിയും.... 

അതാരാ... 

ഷാഹിദ്.... അവൻ ഇന്ന്‌ നാട്ടിൽ വന്നിട്ടുണ്ടാകും..... 

അവനോ.... ഹേയ് അതൊരിക്കലും ഉണ്ടാവില്ല അവൾ നിന്നെ കളിപ്പിച്ചതാകും. ഇന്ന്‌ ഈ ലോകത്ത് അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവനെയാകും. ആ അവനെയാണോ പാത്തു ഇഷ്ട്ടമാണെന്ന് പറയുന്നത്.... 

അല്ല ഇക്കാ അവൾ എന്നോട് പറഞ്ഞത് കാര്യമായിട്ട് തന്നെയാണ്... 

ന്റെ ആരിഫാ നിനക്ക് വട്ടാണോ അവളുടെ വാക്കും കേട്ട് എന്നോട് അവളുടെ വക്കാലത്തും ആയി വരാൻ. അവൾ നിന്നെ കളിപ്പിച്ചതാണ്.... 

ന്റെപടച്ചോനേ ഇത് ഞാൻ എങ്ങനെ എന്റെ ഇക്കാനെ പറഞ്ഞു മനസ്സിലാക്കിക്കും.... 

എന്താ ആരിഫാ നീ ആലോചിക്കുന്നത്. നിനക്ക് സംശയം ഉണ്ടോ. എന്നാ ഞാൻ ഇപ്പോ മാറ്റി തരാം....

അജു ഫോൺ എടുത്ത്‌ നേരെ അഫ്സലിനെ വിളിച്ചു..... 

ഹലോ... 

ഹാ  ഹലോ അജു.... 

അഫ്സലെ നീ എവിടെയാ.... 

ഞാൻ ഷോപ്പിൽ.... ഹലോ... അജു......നീ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്.... 

ടാ അഫ്സലെ നിനക്ക് ഒരു കോമഡി കേൾക്കണോ... 

ഇവന് വട്ടായോ ഈ നട്ടുച്ചസമയത്ത് ഒരു കാര്യവുമില്ലാതെ എന്നെ വിളിച്ചു കോമഡി പറയാൻ.... 

ടാ അഫ്സലെ ഇയ്യ്‌ എന്താ മിണ്ടാത്തത്.... 

അല്ല അന്റെ ഭാര്യ അടുത്തില്ലേ.... 

ഹാ.. അത് തന്നെയാണ് കോമഡി... 

പടച്ചോനേ ഇവന് ശെരിക്കും വട്ടായെന്നാ തോന്നുന്നത്.... 

ടാ മ്മടെ പാത്തുല്ലെ ആരിഫാക്ക് ഇട്ട് ഒരു പണി കൊടുത്തു പാവം അതും വിശ്വസിച്ചിരിക്കാ....

എന്തൊക്കെയാടാ അജു ഇയ്യ്‌ പറയുന്നത്. 

ഇയ്യ്‌ ആ ഷാഹിദിനെ അറിയില്ലേ. 

ആ അവൻ ഇമ്മടെ കൂട്ടുകാരനല്ലേ... 

കൂട്ടുകാരനോ.. അത് പണ്ട്... 

ഹോ....പണ്ടെങ്കിൽ പണ്ട് ഇയ്യ് കാര്യം പറ.... 

ടാ പാത്തൂന് ഓനെ ഇഷ്ട്ടാണത്രെ. 

മ്മ് പെട്ട്... അവനും അറിഞ്ഞോ.... ആ ബിലാല് അവന്റെ അടുത്തും പോയാ. നല്ല പോലെ കിട്ടിക്കാണും... 

അല്ല ഇയ്യെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്. ഫോണും പിടിച്ച് നിൽക്കാതെ വല്ലതും പറ... 

ടാ അജു... അത് പിന്നെ.... അവൻ നിന്നെ വന്നു കണ്ടിരുന്നോ.... 

അതിന് അവൻ ഗൾഫിലല്ലേ.... 

അല്ല അവൻ നാട്ടിൽ വന്നിട്ടുണ്ട്.... 

എന്ന്.... 

ഇന്ന്‌ രാവിലെ... 

അജു ഞാൻ ഒരു കാര്യം പറയട്ടെ. എടുത്തു ചാടി ഒന്നും ചെയ്യരുത് നമ്മുടെ പാത്തുവിന്റെ കാര്യമാണ്. എന്തേങ്കിലും ഉണ്ടായാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല... 

അഫ്സലെ ഇയ്യ്‌ വളഞ്ഞു മൂക്ക് പിടിക്കാതെ കാര്യം പറ.... 

അജു... ആരിഫാ പറഞ്ഞത് സത്യമാണ്. ഇന്ന്‌ ഷാഹിദ് എന്നെ വന്നു കണ്ടിരുന്നു. അവൻ എല്ലാം എന്നോട് പറഞ്ഞു. ഇത് ഞാൻ എങ്ങനെ പറയും എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു... 

അഫസലെ മ്മടെ പാത്തു അങ്ങനെ ചെയ്യോ.... 

അജു നീ സമാധാനിക്ക് എല്ലാം നമ്മുക്ക് പറഞ്ഞു ശെരിയാക്കാം.... 

എന്നിട്ട് അവൻ എവിടെ.... 

അജു... നീ ഞാൻ പറയുന്നത് കേൾക്ക് എന്തേങ്കിലും ഉണ്ടായാൽ.... നമ്മുടെ പാത്തുവാണ് അത് ഓർമ്മ വേണം.... 

ഇനി ഞാൻ എന്താടാ ചെയ്യാ... അവനെ കുറിച്ച് നിനക്ക് എല്ലാം അറിയുന്നതല്ലേ.... 

അറിയാം.... പക്ഷെ അതൊക്കെ ഇപ്പോഴും മനസ്സിൽ ഇട്ട് നടക്കുകയാണോ. ഒരു കാര്യവുമില്ലാതെ പാത്തു ഇതിന് നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. 

ഉം... ശെരി ടാ ഞാൻ വിളിക്കാം.... 

ടാ അജു നീ വീട്ടിൽ പോയി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത്. എല്ലാം നമ്മുക്ക് ശെരിയാക്കാം... 

ഉം.... 
           **__________***_________**

ആരിഫാ എന്നാലും മ്മടെ ആരിഫാ എന്നോട് ഇങ്ങനെ... 

ഇക്കാ... അവൾ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല..... 

പിന്നെ അവനെ നിനക്ക് അറിയില്ല. അങ്ങനെ ഒരുത്തന് എന്റെ പെങ്ങളെ ഞാൻ കൊടുക്കില്ല. അതിനല്ല അവളെ ഞാൻ എന്റെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നത്... 

അജുക്ക.... നമ്മുക്ക് അറിഞ്ഞൂടെ  അവളെ... 

ഞാൻ വീട്ടിൽ എത്തട്ടെ.. ഞാൻ ചോദിക്കുന്നുണ്ട് അവളോട്‌.... 

ഇക്കാ എടുത്തു ചാടി ഒന്നും ചെയ്യണ്ട. സമാധാനത്തോടെ എല്ലാം പറഞ്ഞു മനസ്സിലാക്കിക്കാം അവളെ .... 

സംസാരത്തിനിടയിൽ അവർ അജുവിന്റെ വീട്ടിൽ എത്തി. അജുവിനെ കണ്ടതും പുറത്ത് നിന്ന പാത്തു നേരെ അകത്തേക്ക് ഓടി.അവളുടെ ഓട്ടം കണ്ടിട്ട് ഉമ്മാ തിരക്കി... 

എന്താ പാത്തു നീ തുള്ളി ഓടുന്നത്.... 

ഉമ്മ അജുക്ക വരുന്നു... 

ഹാ വെറുതെയല്ല പെണ്ണ് അകത്തേക്ക് ഓടിയത്.... 

വാ മക്കളെ... പാത്തു ദാ നിന്റെ ഇക്കാ വന്നിരിക്കുന്നു.... 

മ്മ് ഇതെന്തിനാ ഈ ഉമ്മാ എന്നെ അങ്ങോട്ടേക്ക് വിളിക്കുന്നത്‌. അല്ലങ്കിൽ തന്നെ ഇക്കാന്റെ വരവും കണ്ട് മനുഷ്യൻ എങ്ങോട്ടേക്കാ ഓടേണ്ടത് എന്ന് നോക്കി നിൽക്കാ... 

ഉമ്മാ പാത്തു എവിടെ.... 

ഓള് ഇവിടെ എവിടെങ്കിലും കാണും.... 

ടീ പാത്തു..... (ഉമ്മാ നീട്ടി വിളിച്ചു )

എന്താ ഉമ്മാ വിളിച്ചത്. പാത്തു അറിയാത്ത പോലെ റൂമിൽ നിന്നും പുറത്തേക്ക് വന്നു.. 

ഹാ അജുക്കയോ ഇത് എപ്പോ വന്നു. 

അതും പറഞ്ഞ് പാത്തു ആരിഫയുടെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു.... 

പാത്തു.... അജു അവളെ വിളിച്ചു.... 

പടച്ചോനെ പെട്ട് ഇക്കാ എല്ലാം അറിഞ്ഞെന്നാ തോന്നുന്നത് 

ആ ശബ്ദത്തിന്റെ  ടോൺ വെത്യാസം കേട്ട്  പാത്തു ആരിഫയുടെ കയ്യ് ഒന്നുകൂടെ മുറുകെ പിടിച്ചു തിരിഞ്ഞു നോക്കി... 

എന്താ ഇക്കാ... 

ഇക്കാടെ കുട്ടി ഒന്ന് നിന്നെ... 

അവൾ ഒന്നും മിണ്ടാതെ നിന്നു.... 

ഞാൻ ഈ കേട്ടതൊക്കെ സത്യമാണോ.നിന്റെ ഇത്ത പറഞ്ഞതെല്ലാം നേരാണോ... 

അത് പിന്നെ അജുക്ക.... 

അല്ലെന്ന് പറ പാത്തു. ഇതെല്ലാം നിന്റെ വെറും കുട്ടി കളിയല്ലേ.... 

അല്ല  അജുക്കാ.....ഇത്ത പറഞ്ഞെതെല്ലാം സത്യമാണ്... 

പാത്തു.... നിന്റെ ആ ആഗ്രഹം നടക്കില്ല. ഉമ്മാ പാത്തു പറയുന്നത് കേട്ടിട്ട് നിങ്ങളെന്താ ഒന്നും മിണ്ടാത്തത്.... 

മോനെ ഇയ്യ്‌ പോയി ഡ്രസ്സല്ലാം മാറി വല്ലതും കഴിക്കാൻ നോക്ക്. 

ഇല്ല ഉമ്മാ ആദ്യം ഇതിന് ഒരു തീരുമാനം പറ... 

ഞാൻ എന്ത്‌ പറയാന നിന്റെ ഉപ്പ വരട്ടെ.... 

അജുക്ക എനിക്ക് ഷാഹിക്കാനേ ഇഷ്ട്ടമാണ്.... 

പാത്തു അവനെ കുറിച്ച് എല്ലാം അറിയുന്ന നീ ആണോ ഇത് പറയുന്നത്.... 

എല്ലാം അറിഞ്ഞുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഷാഹിക്ക എല്ലാം എന്നോട് പറഞ്ഞു.... 

നീ ഇനി എന്ത്‌ പറഞ്ഞാലും ഇത് നടക്കില്ല.... 

എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തേരാറുള്ളത്  ന്റെ അജുക്ക അല്ലെ പിന്നെ എന്താ... 

അതെ... പക്ഷെ എന്റെ പാത്തു ഇത് നീ മറന്നേക്ക്..... 

ഇല്ല അജുക്ക എനിക്ക് ഒരു ജീവിതം ഉണ്ടങ്കിൽ അത് ഷാഹിക്കാന്റെ ഒപ്പമായിരിക്കും.... 

അജുക്ക അവൾക്ക് അതാണ്‌ ഇഷ്ട്ടമെങ്കിൽ അത് നടത്തി കൊടുത്തൂടെ... 

ആരിഫാ നീ ഇത് എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്.... 

എന്തായാലും അവൾ എല്ലാം അറിഞ്ഞുകൊണ്ട് തീരുമാനിച്ചതല്ലേ. ഒന്നും കാണാതെ അവൾ പറയില്ലല്ലോ....

എന്താ എല്ലാവരും കൂടി ഒരു ചർച്ച.. ഹാ അജുവോ നീ എപ്പോഴാ വന്നത്....

ഞാൻ ഇപ്പോ വന്നുള്ളൂ ഉപ്പാ.... 

ഉം എന്താ ഇവിടെ ഒരു ചർച്ച.... 

ഉപ്പാ ഒന്നും അറിഞ്ഞിട്ടില്ലേ... 

ഹാ ഷാഹിദിന്റെ കാര്യമാണോ... 

അതെ.... 

എന്നിട്ട് ഉപ്പാ എന്ത്‌ തീരുമാനിച്ചു.... 

കുട്ടികൾക്ക് രണ്ട് പേർക്കും ഇഷ്ടമാണെങ്കിൽ നമ്മുക്ക് നടത്തി കൊടുക്കാം അതല്ലെ നല്ലത്... 

 ഹോ..... അപ്പോ..... 

    തുടരും.... 


#ഖൽബ്_കൊണ്ടൊരു_മഹർ*

#ഭാഗം_29


ഉം എന്താ ഇവിടെ ഒരു ചർച്ച.... 

ഉപ്പാ ഒന്നും അറിഞ്ഞിട്ടില്ലേ... 

ഹാ ഷാഹിദിന്റെ കാര്യമാണോ... 

അതെ.... 

എന്നിട്ട് ഉപ്പാ എന്ത്‌ തീരുമാനിച്ചു.... 

കുട്ടികൾക്ക് രണ്ട് പേർക്കും ഇഷ്ടമാണെങ്കിൽ നമ്മുക്ക് നടത്തി കൊടുക്കാം അതല്ലെ നല്ലത്... 

 ഹോ..... അപ്പോ..... 

  #ബാക്കി_തുടരുന്നു 

എല്ലാരും അറിഞ്ഞുകൊണ്ടുള്ള കളിയാണല്ലേ....

അജു അതല്ല ഷാഹിദിന്റെ ഉപ്പാ എന്നെ വന്നു കണ്ടിരുന്നു. ആളാണ്‌ എന്നോട് ചോദിച്ചത് പാത്തൂനെ അയാളെ മോൻക്ക് വിവാഹം ചെയ്ത് കൊടുക്കോ എന്ന്. പിന്നെ പാത്തൂനോട് ചോദിച്ചപ്പോൾ അവൾ എതിരൊന്നും പറഞ്ഞില്ല. 

അജുക്ക.... ഇങ്ങള് വന്ന് ഫ്രെഷാവ് എന്നിട്ട് നമ്മുക്ക് എന്താണെങ്കിൽ തീരുമാനിക്കാം... 

ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എനിക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ല. പാത്തൂനെ അവനെകൊണ്ട് ഞാൻ കെട്ടിക്കില്ല... 

പിന്നീട് ഒന്നും പറയാതെ അജു അകത്തേക്ക് നടന്നു. ഇതെല്ലാം കേട്ട് പാത്തു സങ്കടപ്പെട്ടു.... 

പാത്തു ഇയ്യ് സങ്കടപ്പെടണ്ട നിന്റെ ഇക്കാനെകൊണ്ട് ഞാൻ സമ്മതിപ്പിക്കാം നിന്റെ ഇത്തയല്ലെ പറയുന്നത്... 

പാത്തുവിനെ സമാധാനിപ്പിച്ചു നേരെ അജുവിന്റെ അടുത്തേക്കാണ് ആരിഫ പോയത്.... 

എന്താ അജുക്ക ഇങ്ങള് ഇങ്ങനെ ഒക്കെ പറഞ്ഞത്.... 

പിന്നെ അവർ പറഞ്ഞത് കേട്ടിട്ട് ഞാൻ അതിന് കൂട്ട് നിൽക്കണോ... 

ഇക്കാ ഇങ്ങളൊന്നു സമാധാനമായി ഇരുന്ന് ഒന്ന് ആലോചിച്ചു നോക്ക്....അവൾ ആഗ്രഹിച്ച ജീവിതമല്ലേ അവൾ തിരഞ്ഞെടുത്തിരിക്കുന്നത്.അവൻ ഒരു ആൺകുട്ടിയാണ് അവൻ അറിയാതെയാണെങ്കിലും അറിഞ്ഞിട്ടാണെങ്കിലും എന്തേങ്കിലും ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടങ്കിൽ അത് കാലങ്ങളും കൊല്ലങ്ങളും കഴിഞ്ഞാൽ എല്ലാം എല്ലാരും മറക്കും. പക്ഷെ ഇക്കാടെ ഈ പിടിവാശി കാരണം നാളെ നമ്മുടെ പാത്തു അരുതാത്തത് എന്തേങ്കിലും ചെയ്താൽ പിന്നെ ഒരിക്കലും അത് മായില്ല ആ ചീത്ത പേരിൽ നിന്നും നമ്മൾ ഒരിക്കലും രക്ഷപ്പെടില്ല അവൾ ഒരു പെൺകുട്ടിയാണ് അത് ഓർമ്മ വേണം അജുക്ക ഇങ്ങള് ഈ കല്യാണത്തിന് സമ്മതിക്കണം. അവളുടെ ഇഷ്ട്ടം നിങ്ങളല്ലാതെ വേറേ ആരാ നടത്തികൊടുക്കുക.... 

ഉം... ശെരി... നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ... ഇയ്യ്‌ ഉപ്പാനോട് പോയി പറ അവനോട് വന്ന് നാളെ വന്ന് പെണ്ണ് കാണാൻ വരാൻ പോയി പറയാൻ.... 

ഹേ അത് വേണ്ടാ.... അത് ഇങ്ങള് തന്നെ പറഞ്ഞാൽ മതി. ദേഷ്യപ്പെട്ടിട്ട് അവിടെ നിന്നും പോന്നതല്ലെ... 

ഉം.... ശെരി.... 

ടീ പാത്തു..... വാതില് തുറക്ക്.... 

ഇല്ല തുറക്കില്ല.... 

ഇയ്യ്‌ മര്യാദക്ക് തുറന്നോ ഇല്ലങ്കിൽ വാതിൽ ഞാൻ ചവിട്ടി പൊളിക്കും.... 

പിന്നെ നടന്നത് തന്നെ... 

എന്താ ഇയ്യ് തമാശ പറയാ.... 

അല്ല കാര്യായിട്ട് പറഞ്ഞത് തന്നെ....ഹും...

ഇക്കാടെ പാത്തു അല്ലെ വാതിൽ തുറക്ക്... 

ഇക്കാ ഇങ്ങള് എന്നെ ശല്ല്യം ചെയ്യാതെ അവിടുന്ന് പോകുന്നുണ്ടോ... 

ടീ ആരിഫാ ഇയ്യ് ഒന്ന് അവളോട്‌ പറ വാതിൽ തുറക്കാൻ.... 

ടീ പാത്തു ഇത്തയ പറയുന്നത് വാതിൽ തുറക്കാൻ... 

ഇത്താ ഇങ്ങള് ഇതിൽ ഇടപെടണ്ട. ഇങ്ങള് ഇങ്ങടെ കെട്ടിയോനെയും വിളിച്ച് പോയിക്കോ.. 

അപ്പോ പിന്നെ ഇക്കാ നമ്മുക്ക് അവനോട് വിളിച്ച് പറയാലെ നാളെ പാത്തൂനെ പെണ്ണ് കാണാൻ വരണ്ടാ എന്ന്.... 

ആരോട്.... ഇത്താ

അതൊക്കെ ഇയ്യ്‌ എന്തിനാ അറിയുന്നത്. ഇനി എന്തായാലും അന്നേ അധികം ഇവിടെ നിർത്താൻ ഉദ്ദേശിക്കുന്നില്ല.... 

ഇങ്ങള് കളിയാക്കാതെ കാര്യം പറ ഇത്ത..

ഇയ്യ്‌ വാതിൽ തുറക്ക് പാത്തു.... 

ഇല്ല ഇങ്ങള് കാര്യം പറയാതെ ഞാൻ വാതിൽ തുറക്കില്ല. പിന്നെ എന്റെ സമ്മതം ഇല്ലാതെ എന്നെ വേറേ ആരെകൊണ്ട് കെട്ടിക്കാൻ നോക്കിയാലും ആ പൂതി നടക്കൂല്ലാ.... 

ടീ പൊട്ടത്തി ഞങ്ങൾ പറഞ്ഞത് നിന്നെ ഷാഹിദിനെ കൊണ്ട് കെട്ടിക്കുന്ന കാര്യമാണ്. ഉപ്പാ അവരോട് നാളെ നിന്നെ പെണ്ണ് കാണാൻ വരാൻ പറഞ്ഞിട്ടുണ്ട്.... 

ശെരിക്കും ഇത്ത ഇങ്ങള് സത്യമാണോ പറയുന്നത്. ഇങ്ങള് എന്നെ പറ്റിക്കാൻ വേണ്ടി പറയുന്നതല്ലെ... 

അല്ല ഇയ്യ്‌ വേണമെങ്കിൽ നിന്റെ ഇക്കാനോട് ചോദിച്ച് നോക്ക്... 

ആണോ ഇക്കാ... 

ഇയ്യ്‌ ആദ്യം വന്ന് വാതിൽ തുറക്ക് എന്നിട്ട് പറയാം സത്യാണോ നുണയാണോ എന്നൊക്കെ.... 

ഹാ...അപ്പോ ഇങ്ങക്ക് എന്നോട് ഇഷ്ട്ടമുണ്ട്.. 

ടീ പാത്തു ഞാൻ ഇതുവരെ നിന്റെ ഇഷ്ടത്തിന് എതിര് നിന്നിട്ടുണ്ടോ.... 

ഇല്ല... പക്ഷെ ഇത് ഒരിക്കലും നടക്കില്ലെന്നാ ഞാൻ കരുതിയത്.... ഇക്കാ ഇങ്ങള് എന്റെ ചങ്കാണ്.. അല്ല.... 

ചങ്കിടിപ്പ് തൽക്കാലം ഇവിടെയുണ്ട് (പാത്തു തുടക്കം കുറിച്ചത് അവസാനിപ്പിച്ചത് മ്മടെ ആരിഫ ആയിരുന്നു)

തൽക്കാലം ഇയ്യ്‌ ചങ്കായാമതി... 

ഓ മതി... ഇക്കാ ഇങ്ങടെ കെട്ടിയോൾക്ക് ഇത്തിരി അസൂയ കൂടുതലാണ് ട്ടോ.... 

അജുക്ക ഇങ്ങടെ മുബൈൽ അല്ലെ അടിക്കുന്നത്.... 

ഉം എടുക്ക്... ആരാ വിളിക്കുന്നത്‌.... 

അറിയില്ല....നമ്പറാണ്.... 

താ നോക്കട്ടെ... ഹാ ഇത് എന്റെ കമ്പനിയിൽ നിന്നാണല്ലോ.... 

ഹലോ.... 

മറു തലക്കൽനിന്നും പറയുന്നതെല്ലാം അവൻ കേട്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ കട്ടാക്കി.... 

എന്താ അജുക്ക എന്തിനാ വിളിച്ചത്.... 

അവൻ അൽപ്പം നേരം ഒന്നും മിണ്ടാതെ നിന്നു.... 

എന്താ അജുക്ക ഒന്നും പറയാത്തത്... 

ഉപ്പാ എവിടെ...

ഇക്കാ എന്താണെങ്കിൽ പറ.... 

ഉമ്മാനെയും ഉപ്പയെയും വിളിക്ക്...

എന്താ മോനെ... 

എനിക്ക് മൂന്ന് ദിവസ്സത്തിനുള്ളിൽ തിരിച്ചു പോകണം... 

എന്താ പെട്ടന്ന് ഇനിയും ഒരു മാസത്തോളം നിനക്ക് ലീവ് ഉള്ളതല്ലേ... 

ഉം... അതെ.... പക്ഷെ ഇന്നലെ എന്റെ കമ്പനിയുടെ എംഡി മരിച്ചു അറ്റാക്കായിരുന്നു... 

ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഹൂൻ... 

അത് കേട്ടതും ആരിഫ ഒന്നും മിണ്ടാതെ റൂമിലേക്ക്‌ പോയി... 

മോനെ നീ ഇത്ര പെട്ടന്ന് പോയാൽ... 

എന്താ ഉപ്പാ ചെയ്യാ എനിക്ക് പോകാതിരിക്കാൻ പറ്റോ... 

ഉം... ശെരിയാ... 

ഉപ്പാ ഷാഹിദിനോട് നാളെ തന്നെ വരാൻ പറയണം ഞാൻ പോകുന്നതിന് മുന്നേ പാത്തൂന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം... 

ഉം.. ശെരി.... 

  ഹേയ് ആരിഫാ...  നീ എന്താ ഒന്നും മിണ്ടാതെ പോന്നത്.... 

ഇക്കാ ഇങ്ങള് ഇത്ര പെട്ടന്ന് പൂവാണോ.... 

പിന്നെ പോണ്ടേ.... ഇയ്യ്‌ വിഷമിക്കണ്ട... 

ഇനി രണ്ട് ദിവസ്സം അത് കഴിഞ്ഞാൽ ഇക്കാ പോകും പിന്നെ ഞാൻ ഒറ്റയ്ക്ക് ഇവിടെ... 

ഉം.. അത്....നീ കരയാതെ എന്നായാലും ഞാൻ തിരിച്ചു പോണം അത് ഇത്തിരി നേരത്തെ ആയന്നെല്ലേ ഉള്ളൂ.... 

എന്നാലും ഇത്ര പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ. എനിക്ക് എന്തോ പോലെ.... 

ഞാൻ പോയാലും എപ്പോഴും നിന്റെ കൂടെ ഉണ്ടാകും. നീ സംസാരിച്ചു നിൽക്കാതെ നിന്റെ വീട്ടിലേക്ക് ഒന്ന് വിളിക്ക് നിന്റെ ഉപ്പാനോടും ഉമ്മാനോടും വിവരം പറയണ്ടേ... 

ഉം....

സമയം ഒരുപാട് ആയി... ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം എനിക്ക് അഫ്സലിനെയും ഒപ്പം ഷാഹിദിനെയും കാണണം. ഇനി സമയം കിട്ടിയില്ലെങ്കിലോ... 

പോയിട്ട് വേഗം വരണം... ഇനിയുള്ള ഓരോ സെക്കന്റും മിനിറ്റും എനിക്ക് വിലപ്പെട്ടതാണ്... എനിക്ക് എന്റെ ഇക്കാനോടൊപ്പം ജീവിച്ചിട്ട് കൊതി തീർന്നിട്ടില്ല.... 

ഇയ്യ്‌ വിഷമിക്കല്ലടോ... ഞാൻ പോയിട്ട് വേഗം വരാം.... 

    എങ്ങനെ അജു തിരിച്ചു പോകാനുള്ള ദിവസ്സങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. ഏതാനം മണിക്കൂർ മാത്രം.... 

    #തുടരും.... 


#ഖൽബ്_കൊണ്ടൊരു_മഹർ

#ഭാഗം__30*
[#അവസാന_ഭാഗം ]*


എങ്ങനെ അജു തിരിച്ചു പോകാനുള്ള ദിവസ്സങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. ഏതാനം മണിക്കൂർ മാത്രം.... 

       പിറ്റേ ദിവസം രാവിലെ പാത്തുവിനെ പെണ്ണ് കാണാൻ ഷാഹിദും വീട്ടുക്കാരും അജുവിന്റെ വീട്ടിൽ എത്തി. അവരുടെ വിവാഹം മൂന്ന് മാസത്തിനുള്ളിൽ നടത്താൻ തീരുമാനിച്ച് അവർ തിരികെ പോന്നു.....

     പിന്നീട് അജുവിന് പോകാനുള്ള തെയ്യാറെടുപ്പായി. ആരിഫയുടെ മുഖത്തുള്ള സന്തോഷത്തിന് മങ്ങലേറ്റു തുടങ്ങി അവളുടെ മുഖത്തിന്റെ ഭാവമാറ്റം അജുവിന് കാണാമായിരുന്നു.

എന്താ ആരിഫ നിനക്ക് പറ്റിയത്....

ഒന്നൂല്ലാ ഇക്കാ....

ഞാൻ ഇന്ന് പോകുന്നത് കൊണ്ടുള്ള വിശമമാണോ....

അവൾ മറുപടി ഒന്നും പറഞ്ഞില്ല....

ആരിഫാ നീ ഇങ്ങനെ മിണ്ടാതെ നിന്നാൽ എങ്ങനെ.. ഞാൻ പോയി അവിടുത്തെ കാര്യങ്ങളല്ലാം ശരിയാക്കീട്ട് മ്മടെ പാത്തുവിന്റെ കല്യാണത്തിന് വരില്ലെ പിന്നെ എന്താ....

എന്നാലും അജുക്കാ പെട്ടന്ന് പൂവാന്ന് പറയുമ്പോൾ എന്തോ പോലെ.ഇനി കുറച്ച് സമയം കൂടിയല്ലെ എന്റെ ഒപ്പം ഉണ്ടാവൂ.... 

    ഇക്കാ.... ഇക്കാ.... 

എന്താ പാത്തു.... 

ഇങ്ങള് ഒന്ന് പുറത്തേക്ക് വന്നേ.... 

ഉം... എന്തിനാ.... 

ദാ അവിടെ ഇത്താന്റെ വീട്ടിൽ നിന്നും എല്ലാരും വന്നേക്കണ്....

ഹാ... ദാ വരുന്നു.... 

ആരിഫാ... ഇയ്യ് അങ്ങോട്ട്‌ ചെല്ല്.... 

ഉം.... 

ഉപ്പച്ചി..... 

മോളെ ആരിഫാ അനക്ക് സുഖല്ലേ... 

അതെ ഉപ്പച്ചി..... 

എന്താ അന്റെ മുഖം വല്ലാതെ ഇരിക്കുന്നത്... 

ഒന്നൂല്ല ഉപ്പച്ചി... 

അത് പിന്നെ ഉപ്പാ കെട്ട്യോൻ പൂവാന്ന് പറഞ്ഞപ്പോ തൊട്ട് ഇത്താന്റെ മുഖം ഇങ്ങനെയാണ്.... 

പാത്തു.... അല്ല ഉപ്പച്ചി അവൾ വെറുതെ പാറയാണ്.... ഉമ്മയും ഇത്തയും എവിടെ.... 

ഓള് അടുക്കളയിൽ കാണും.... 

എന്ന ഞാൻ ഉമ്മാനെ കണ്ടിട്ട് വരാം.... 

ഉം ശെരി മോള് ചെല്ല്.... 

അസ്സലാമുഅലൈക്കും ഉപ്പാ 

വാ അലൈക്കും മുസ്സലാം...അജോ ഇയ്യ്‌ ഇറങ്ങാനായോ.... 

ഇല്ല ഉപ്പാ വൈകുന്നേരമേ ഇറങ്ങൂ... ഉപ്പാ ഇങ്ങള് ഇവിടെ ഉണ്ടാവില്ലെ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം പോകുമ്പോൾ കൊണ്ട് പോകാൻ കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്... 

ഹോ ശെരി മോനെ ഇയ്യ്‌ പോയിട്ട് വാ.... 

അജു പുറത്തേക്ക് ഇറങ്ങാൻ നേരം പിന്നിൽ നിന്നും ഒരു പിൻവിളി കേട്ടു.... 

അജു... 

അവൻ തിരിഞ്ഞു നോക്കി. 

ഹാ ജസ്നയോ.... എന്താ വിശേഷം.... 

നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല.... 

ഹേയ്.... എന്താ ജസ്‌ന അതിന്റെ ഒന്നും ആവശ്യമില്ല.... 

ജീവിതത്തിൽ ഏറ്റവും വലുത് പണവും പത്രാസ്സും ആണെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതിനേക്കാൾ വലുത് സ്നേഹമാണെന്ന് എനിക്ക് പഠിപ്പിച്ചു തന്നത് നീയാണ്.... 

 ഒരു ഭർത്താവിന്റെ സംരക്ഷണത്തേക്കാളും വലുത് ഭാര്യയെയും  മക്കളെയും കുടുംബത്തെയും പോറ്റാൻ വേണ്ടി അന്യ നാട്ടിൽ പോയി കഷ്ട്ടപ്പെട്ട് അയച്ച് തരുന്ന പണം ആവശ്യമുള്ളതിനും അനാവശ്യത്തിനും ചിലവഴിച്ചും ഒരു മാസ്സം ലീവിന് നാട്ടിൽ വരുമ്പോൾ  വീണ്ടും കടക്കാരനാക്കി പ്രവാസത്തിലേക്കു തള്ളിവിടും. എന്നാൽ നിങ്ങൾ ഒരിക്കലെങ്കിലും അവരോട് പറഞ്ഞിട്ടുണ്ടോ ഇക്കാ ഇനി നിങ്ങൾ തിരിച്ചു പോണ്ട നമ്മുക്ക് ഉള്ളത് കൊണ്ട് ഇവിടെ സുഖമായി കഴിയാം എന്ന്. ഓരോ പ്രാവശ്യം വരുമ്പോഴും അവരോട് വാശിപിടിച്ചും ദേഷ്യപ്പെട്ടും ഇപ്രാവശ്യം പോകുമ്പോൾ ഞാനും കൂടെ വരും എന്ന് പറഞ്ഞ് ഇല്ലാത്ത പൈസയുണ്ടാക്കി ഭാര്യയേയും മക്കളെയും കൊണ്ട് പോകും അന്യ നാട്ടിലേക്ക്. അവർ നിങ്ങളെ കൊണ്ട് പോകില്ല എന്ന് പറയുന്നത് അവർക്ക് അവിടെ സുഹിക്കാനോ അടിച്ച് പൊളിച്ച് നടക്കാനോ ഒന്നുമല്ല. തന്റെ മക്കളോടൊപ്പവും ഭാര്യയോടൊപ്പവും കഴിയാൻ ആഗ്രഹമില്ലാഞ്ഞിട്ടുമല്ല. താൻ ഇവിടെ ബുന്ധിമുട്ടുന്നത് പോലെ തന്റെ ഭാര്യയും മക്കളും ബുന്ധിമുട്ടരുത്. നിങ്ങൾ നാട്ടിൽ മട്ടനും ചിക്കനും ബീഫും മീനും മാറി മാറി കഴിക്കുമ്പോൾ അവിടെ മൂന്ന് നേരവും കുബ്ബൂസും ചായയും കഴിച്ചായിരിക്കും വിശപ്പടക്കുന്നത്. ഇനിയും ഇതുപോലെ ആരെയും വേദനിപ്പിക്കരുത്.. 

അജു.... ഒരു ഭാര്യയുടെ കടമ എന്താണെന്നും ഭർത്താവിന്റെ സ്നേഹം എന്താണെന്നും എനിക്ക് മനസ്സിലായി. ഇപ്പോഴാണ് ജീവിതം എന്താണെന്ന് ഞാൻ അറിഞ്ഞത്. എനിക്ക് ജീവിതം എന്താണെന്ന് പഠിപ്പിച്ചു തന്നത് നീയാണ്. നിന്നെ പോലെ ഒരാളെ കിട്ടിയ ആരിഫ ഭാഗ്യം ചെയ്ത കുട്ടിയാണ്.

ശെരി ജസ്‌ന ഞാൻ പോട്ടെ എനിക്ക് ടൗണിൽ പോണം. പോകാനുള്ള സമയം ആയി പോയിട്ട് പെട്ടന്ന് വരണം.... 

ഉം.... 

         * * * *        * * * * *      * * * * * 

അങ്ങനെ സമയം ഒരുപാട് കഴിഞ്ഞ് പോയി അജുവിന്‌ പോകാനുള്ള സമയം ആയി തുടങ്ങി.... ആരിഫയുടെ മുഖത്തും സന്തോഷത്തിന്റെ ചിരി മാഞ്ഞു തുടങ്ങി.... അജുവിനെ എയർപ്പോട്ടിൽ കൊണ്ടയി വിടാൻ അഫ്സലും ഷാഹിദും എത്തി...

    ആരിഫാ... ഇയ്യ് എന്താ ഇങ്ങനെ ഇരിക്കുന്നത്. നിന്റെ ഈ വാടിയ മുഖം കണ്ട് കൊണ്ടാണോ ഞാൻ പോകേണ്ടത്... 

ഇല്ല അജുക്ക എനിക്ക് ഒരു പ്രശ്നവും ഇല്ല ന്റെ ഇക്കാ വിഷമിക്കണ്ട. എന്റെ അരികലില്ലങ്കിലും കണ്ണിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും എപ്പോഴും ന്റെ ഇക്കാ എന്റെ കൂടെ തന്നെ ഉണ്ടാകും... 

  പിന്നെ എന്തിനാ ഇയ്യ്‌ കരയുന്നത്.. 

ഹേയ് ഞാൻ കരയുന്നൊന്നുമില്ല ഇക്കാക്ക് തോന്നുന്നതാ.... 

എന്ന ന്റെ ആരിഫാ ഇയ്യ്  ഒന്ന് ചിരിച്ചേ.... 

ഇക്കാ... അജുക്ക ഇങ്ങള് ഒന്ന് പുറത്തേക്ക് വന്നേ... 

എന്താ പാത്തു... അഫ്സലും ഷാഹിദും എത്തിയോ... 

ഇല്ല.. ഇങ്ങളെ ദാ ഉപ്പാ വിളിക്കുന്നു... 

എന്താ കാര്യം.... 

അറിയില്ല... ഇക്കാ ഉപ്പാന്റെ അടുത്തേക്ക് ചെല്ല്.... 

ഉം... ശെരി.... 

എന്താ ഉപ്പാ... വിളിച്ചത്.... 

അന്നേ എയർപ്പോട്ടിൽ കൊണ്ടയി വിടാൻ ഉപ്പ വരാം... 

അത് വേണ്ടാ ഉപ്പാ ഒരുപാട് ദൂരം യാത്ര ചെയ്യാനുള്ളതല്ലേ. അഫ്സലും ഷാഹിദും വരാമെന്ന് പറഞ്ഞിട്ടുണ്ട്... 

അവർക്ക് വരാൻ സാധിക്കില്ല....

ഹേയ് അവർ വരും... കുറച്ച് മുമ്പ് എനിക്ക് വിളിച്ചതാണ്.... 

അവർ വരാൻ നിന്നതാണ്. പക്ഷെ പെട്ടന്ന് ഷാഹിദിന്റെ ഉമ്മാക്ക് അസുഖം കൂടുതലായിട്ട് അവർ അവരെയും കൂട്ടി ഹോസ്പിറ്റലിൽ പോയിരിക്കുകയാണ് അവന്റെ ഉമ്മാക്ക് സീരസാണ്  I C U വിലാണ് ഒന്നും പറയാറായിട്ടില്ല എന്നാണ് പറഞ്ഞത്. ഇവിടെ ആരും അറിഞ്ഞിട്ടില്ല മ്മടെ പാത്തു പോലും... 

ഹോ... എന്ന ഞാൻ അതുവരെ ഒന്ന് പോയിട്ട് വന്നാലോ.. ഇനിയും ഒരു മണിക്കൂർ ഉണ്ടല്ലോ എനിക്ക് പോകാൻ... 

വേണ്ടാ മോനെ ഇനി നീ ഇറങ്ങാൻ നേരം ചിലപ്പോൾ സമയം വൈകിയാലോ.

ഇല്ല ഉപ്പ.. നമ്മൾ അറിഞ്ഞിട്ട് പോയില്ലെങ്കിൽ അത് മോശമല്ലേ ഇനി എനിക്ക് കാണാൻ കഴിഞ്ഞില്ലങ്കിലോ. ഞാൻ പോയിട്ട് വേഗം വരാം.പാത്തുവും ആരിഫയും ഉമ്മയും ആരും ഒന്നും അറിയണ്ട.... 

എന്ന ഞാനും കൂടി വരാം... 

വേണ്ടാ ഞാൻ പോയിട്ട് വേഗം വരാം. ഇവിടെ എല്ലാവരും ഉള്ളതല്ലേ.ഉപ്പ ഇവിടെ വേണം. ആരിഫാട് ഞാൻ എന്തേങ്കിലും പറഞ്ഞിട്ട് പോയിക്കൊളാം... 

ഉം... ശെരി പോയിട്ട് വേഗം വരാം.... 

      ***    ****    ****     ****    ****

ആരിഫാ... 

എന്താ ഇക്കാ... 

ഞാൻ ഇപ്പോ വരാം.... 

ഉം എങ്ങോട്ടാ ഈ സമയത്ത്.... 

അത് പിന്നെ ഞാൻ ടിക്കറ്റ് വാങ്ങാൻ മറന്നു. ആ ഷെരിഫ് ഇങ്ങോട്ട് കൊടുന്നു തരാം എന്ന് പറഞ്ഞതാ. ഇപ്പോ വിളിച്ചിട്ട് പറയാ അവൻ വരാൻ വൈകും ടിക്കറ്റ് അവന്റെ ഷോപ്പിൽ ഏൽപ്പിച്ചിട്ടുണ്ട് എന്നോട് പോയി വാങ്ങിക്കോളാൻ.... 

ഇനി ഇക്കാ ഈ സമയത്ത് പോണോ അത് അഫ്‌സൽക്കാനോട് ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞാൽ മതിയില്ലേ... 

അത് സാരമില്ല. ഞാൻ ബൈക്കിൽ പോയി പെട്ടന്ന് തിരിച്ചു വരാം.... 

എന്ന അധികം വൈകണ്ട പോകാനുള്ള സമയമായി.... 

ഹാ പോയിട്ട് വരാം.... 

       *** &&&  ***  &&&   ***  &&&  ***

ആരിഫാ സമയം ഒരുപാടായല്ലോ എന്താ അജു വരാത്തത്... 

ഇക്കാ വേഗം വരാം എന്ന് പറഞ്ഞാണല്ലോ പോയത്... 

ഇയ്യ്‌ ഓൻക്ക് ഒന്ന് വിളിച്ച് നോക്ക്... 

ഉപ്പ... അജുക്കാ ഫോൺ കൊണ്ടായിട്ടില്ല. ഇനി പോകാനായില്ലേ എന്നും പറഞ്ഞ് ഫോൺ  ഓഫ്‌ ആക്കി വെച്ച് ഇനി അവിടെ പോയിട്ട് ഓൺ ആക്കാം എന്ന് പറഞ്ഞ് ... 

ഹോ ഈ ചെക്കൻ എവിടെ പോയി കിടക്കാണാവോ പോകാനുള്ള സമയം കഴിഞ്ഞ് തുടങ്ങി ഒൻപത് മണിക്ക് ഇറങ്ങണം എന്ന് പറഞ്ഞതാ ഇപ്പോ സമയം ഒൻപതു മണി കഴിഞ്ഞു.ഇനി വന്നിട്ട് എപ്പോ പോകാനാ.ഞാൻ ഒന്ന് പോയി നോക്കീട്ട് വരാം.... 

ഉം.. ശെരി ഉപ്പ....

              ***   ***   *** ***    ***   ***

അജുവിന്റെ ഉപ്പ അവനെ അന്വേഷിച്ചു ഇറങ്ങാൻ നേരം അപ്രതീക്ഷിതമായി ഒരു കോൾ വന്നു.... 

ഹലോ.... 

ആരാ.... 

ഉപ്പ ഞാൻ അഫ്സലാണ്.... 

ആ മോനെ അഫ്സലെ ന്റെ കുട്ടി അജു അവിടെയുണ്ടോ... 

അത് പിന്നെ ഉപ്പ... 

ഓൻ അങ്ങോട്ടാ എന്നും പറഞ്ഞ് ഇറങ്ങിയതാ ഇതുവരെ വന്നില്ല.. ഓൻക്ക് ഇന്നു പോകാനുള്ളതല്ലേ.... 

ഉപ്പാന്റെ അടുത്ത് ആരെങ്കിലും ഉണ്ടോ ഫോൺ ഒന്ന് കൊടുക്കോ... 

എന്തിനാ ഇയ്യ് എന്റെ മോന്റെ കയ്യിൽ ഫോൺ ഒന്ന് കൊടുത്തേ.... 

ഉപ്പ ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാണ്.... 

ഇയ്യ് ആദ്യം എന്റെ മോൻ എവിടെ എന്ന് പറ... 

ഉപ്പ ഞാൻ പറയട്ടെ ഇങ്ങള് ബേജാറാവാതെ... 

ഇയ്യ്‌ പറ.... 

അജു ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു ആക്സിഡന്റ് ഉണ്ടായി. ആരൊക്കെ ചേർന്നാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. 

മോനെ എന്റെ അജുവിന്‌ എന്താ പറ്റിയത്... 

പേടിക്കാനൊന്നുമില്ല... ഷാഹിദ് ഒപ്പം ഉണ്ട്. 
അവന്റെ ഉമ്മയും ഇതേ ഹോസ്പിറ്റലിൽ ആണ്.... 

എനിക്ക് അവനെ കാണണം...

ഇല്ല ഉപ്പ അവനക്ക് ഒന്നും പറ്റിയിട്ടില്ല. അവൻ ചെറിയൊരു മയക്കത്തിലാണ് കാണാൻ പറ്റില്ല. ഉപ്പ ബഹളം വെച്ച് ആരിഫാനെയും പാത്തുവിനെയും ഒന്നും അറിയിക്കണ്ട... 

ഞാൻ അവരോട് എന്താ പറയാ. എല്ലാവരും അവനെയും കാത്ത് നിൽക്കാ.എനിക്ക് ന്റെ മോനെ കാണണം. ഞാൻ അങ്ങോട്ട്‌ വരാ... 

ഇങ്ങള് ഒറ്റക്ക് വരാൻ നിക്കണ്ട.... 

ഞാൻ ഒരു വണ്ടി അങ്ങോട്ട്‌ വിടാം... 

വേണ്ടാ ഞാൻ അങ്ങോട്ട് എത്തിക്കോളാ....

     ഉം.... ശെരി.... 
            ***    ****    *****   **** ***

മോളെ ആരിഫാ.... 

ഹാ ഉപ്പ വന്നോ ഇക്കാ എവിടെ.... 

മോളെ അവൻ ഇപ്പോ വരും. ടിക്കറ്റിൽ എന്തോ പ്രശ്നം ഇന്ന് ഇനി അവന്‌ പോകാൻ പറ്റില്ല നാളത്തേക്ക് മാറ്റിയിട്ടുണ്ട് എന്ന് പറഞ്ഞു വിളിച്ചിരുന്നു. അവൻ അത് ശെരിയാക്കിട്ട് വരാം എന്നാ പറഞ്ഞത്... 

അതെ... എന്ന ഇക്കാനോട് വേഗം വരാൻ പറയാർന്നില്ലേ.... 

ഉം ഞാൻ പറഞ്ഞിട്ടുണ്ട്... 

എന്താ ഉപ്പ ഇങ്ങളെ മുഖം വല്ലാതിരിക്കുന്നത്... 

ഒന്നൂല്ലാ മോളെ... ഞാൻ ഇപ്പോ വരാം... 

ഇങ്ങള് ഇപ്പോ ഈ സമയത്ത് ഇതെങ്ങോട്ടാ... 

ഞാൻ ഇപ്പോ വരാ കദീയുട്ടി.... 

     ****   ****   ****   ****    ****   ****

അഫ്സലെ... 

ഹാ ഷാഹിദെ എന്തായി... Dr എന്താ പറഞ്ഞത്... 

ടാ അവൻക്ക് ഇത്തിരി സീരസാണ്. എത്രയും പെട്ടന്ന് ഒരു ഓപ്പറേഷൻ വേണം എന്നാ പറഞ്ഞത്. അത് കഴിഞ്ഞേ എന്തേങ്കിലും പറയാൻ പറ്റൂ ഇപ്പോ അവനെ I C U വിൽ കയറ്റി... 

ടാ നമ്മുക്ക് ഒന്നുകൂടെ Dr കാണാം.... 

എന്ന വാ ഇപ്പോ Dr  അവന്റെ അടുത്ത് കാണും.... 

ഡോക്ടർ ഞങ്ങൾ ഇവന്റെ കൂട്ടുകാരാണ്.എന്താ ഇവന് പറ്റിയത്... 

നിങ്ങൾ ആദ്യം ഇവന്റെ വീട്ടുകാരെ വിവരം അറിയിക്കു. എത്രയും പെട്ടന്ന് തന്നെ ഒരു ഓപ്പറേഷൻ നടത്തണം അതിന് ഇവന്റെ റിലേറ്റീവ് ആരെങ്കിലും സമ്മതപത്രത്തിൽ ഒപ്പിടണം. സമയം വൈക്കുതോറും കാര്യം കൂടുതൽ വഷളാകും... 

ഡോക്ടർ ഞങ്ങളുടെ കൂട്ടുകാരന് എന്താ പറ്റിയത് എന്ന് പറയൂ... 

മിസ്റ്റർ എനിക്ക് സംസാരിക്കാൻ സമയമില്ല. നിങ്ങൾ ഞാൻ പറഞ്ഞത് ആദ്യം ചെയ്യൂ.. 

ഡോക്ടർ ഞാൻ അവന്റെ അളിയനാണ്. ഇവന്റെ പെങ്ങളെ കെട്ടാൻ പോണ ആള്.. 

എന്ന നിങ്ങൾ ഒപ്പിട്ടാലും മതി. പക്ഷെ അതിന് മുൻപ് ഒരു കാര്യം.... 

എന്താ ഡോക്ടർ.... 

ഇതൊരു ആക്സിഡന്റ് പറ്റിയതല്ലേ... 

അതെ... ബൈക്കും ബസ്സും കൂട്ടി ഇടിച്ചാണ്. ബസ്സ്‌ നേരെ വന്ന് ഇവനെ ഇടിക്കുകആയിരുന്നു എന്നാണ് പറഞ്ഞത്. ഓവർ സ്പീഡ് ആയിരുന്നു ബസ്സു പോരാത്തതിന് അതൊരു ടൂറിസ്റ്റ് ബസ്സും കൂടി ആയിരുന്നു.പിന്നെ ആ ബസ്സിനെ കുറിച്ച് പറയേണ്ടതില്ലല്ലോ. 

ഹോ ഇദ്ദേഹം ഹെൽമറ്റ് ധരിച്ചു കാണില്ല. ഇദ്ദേഹത്തിന്റെ ഹെഡിനാണ് ഇഞ്ച്വറി. ഒരു പക്ഷെ ഓപ്പറേഷൻ സക്സ്സസായാലും ജീവൻ തിരിച്ചു കിട്ടും എന്നാലും ഹെഡിലെ ഞരമ്പുകൾക്ക് ക്ഷതം പറ്റിയത് കൊണ്ട് എണീറ്റ് നടക്കാൻ കഴിയാതെയോ അതും അല്ലങ്കിൽ ബോധം നഷ്ടപ്പെടുകയോ ഇതിൽ ഏതേങ്കിലും ഒന്ന് സംഭവിച്ചേക്കാം... 

ഡോക്ടർ... ഞങ്ങളുടെ അജു വിനെ രക്ഷിക്കാൻ കഴിയില്ലേ... 

ഞാൻ എന്നെ കൊണ്ട് കഴിയുന്നത് പോലെ പരിശ്രമിക്കാം ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിലാണ്. എന്തായാലും ഇയാളെ ഞങ്ങൾ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റുകയാണ് നാല് മണിക്കൂർ കഴിഞ്ഞേ എന്തേങ്കിലും പറയാൻ കഴിയൂ ആരെങ്കിലും കാണാൻ ഉണ്ടങ്കിൽ വേഗം വരാൻ പറ... 

ഞങ്ങൾ ഇവന്റെ ഉപ്പാനോട് വരാൻ പറഞ്ഞിട്ടുണ്ട് ഇപ്പോ വരും.... 

ശെരി പതിനഞ്ചു മിനിറ്റ് സമയം ഉണ്ട് ഉപ്പാനോട് വരാൻ പറ.. 

ശെരി ഡോക്ടർ.... 

അഫ്സലെ നിന്റെ ഫോൺ ബെല്ല് അടിക്കുന്നു. അജുവിന്റെ ഉപ്പയാണെന്നു തോന്നുന്നു... 

ഷാഹി ഞാൻ എന്താടാ ഉപ്പാനോട് പറയാ... 

നീ എന്തായാലും ഫോൺ എടുക്ക്. എന്തായാലും കാര്യം പറയാതിരിക്കാൻ പറ്റോ. എത്രയും പെട്ടന്ന് ഓപ്പറേഷൻ തിയറ്ററിന്റെ അടുത്ത് വരാൻ പറ ഇവനെ ഉപ്പ ഒന്ന് കണ്ടോട്ടെ. എന്നിട്ട് സമാധാനമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാം... 

ഉം..... 

ഉപ്പ...

നിങ്ങൾ ഇത് എവിടെ എന്റെ മോൻ എവിടെ... 

ഉപ്പ ഞങ്ങൾ ഓപ്പറേഷൻ തിയറ്ററിന്റെ അടുത്തുണ്ട്... 

എന്താ എന്റെ മോൻക്ക് പറ്റിയത് അവൻ എവിടെ... 

അവന്‌ ചെറിയൊരു ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർ പറഞ്ഞത് ഉപ്പ എത്രയും പെട്ടന്ന് ഇങ്ങോട്ട് വാ അവനെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുവാൻ നിൽക്കാണ്...

ദാ ഞാൻ ഇവിടെ എത്തി. 

ഷാഹി ഉപ്പ പുറത്ത് നിൽക്കുന്നുണ്ട്. ഇങ്ങോട്ട് കൂട്ടി കൊണ്ട് വാ... 

ഉം.... 

അഫ്സലെ ന്റെ മോൻ... 

ഒന്നൂല്ല ഉപ്പ...അവന്‌ ഒന്നും സംഭവിക്കില്ല ഉപ്പ സമാദാനിക്ക്. അവനെ ഓപ്പറേഷൻ കഴിയട്ടെ.... 

ഡോക്ടർ അവനെ കൊണ്ട് പോയിക്കോ... 

ഉം.... സിസ്റ്റർ അവനെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ട് വരൂ.എന്നിട്ട് Dr അരുണിനോട് എത്രയും പെട്ടന്ന് തിയറ്ററിൽ എത്താൻ പറ... 

ശെരി ഡോക്ടർ... 

നിങ്ങൾ പുറത്ത് വെയ്റ്റ് ചെയ്യൂ... 

            ****   ****   ****   ****  ****

ഉപ്പ.... നമ്മുക്ക് പുറത്തിരിക്കാം... 

അഫ്സലെ എന്റെ കുട്ടികളോട് ഞാൻ എന്താ പറയാ. ഇപ്പോ വരും അജൂ  എന്ന് പറഞ്ഞ ഞാൻ പോന്നത്. ഇവനെയും കാത്ത് അവിടെ എല്ലാവരും ഇരിക്കുന്നുണ്ടാവില്ലേ... 

ഉപ്പ വിഷമിക്കണ്ട.... 

ടാ ന്റെ മോള് പാത്തു വിളിക്കുന്നു ഞാൻ എന്താ പറയാ.... 

ഉപ്പ ഞാൻ എടുക്കാം ഫോൺ പാത്തുവിനോട് കാര്യങ്ങൾ ഞാൻ പറയാം... 

ഹാ അത് ശെരിയാ ഉപ്പ ഫോൺ ഷാഹിദിന് കൊണ്ട് അവൻ സംസാരിക്കട്ടെ.... 

ഹലോ.... ഉപ്പ ഇങ്ങള് ഇതെവിടെ കൂറേ നേരായല്ലോ പോയിട്ട് അജുക്കാനേയും കാണുന്നില്ലല്ലോ ഉപ്പാന്റെ അടുത്തുണ്ടോ ഇക്കാ.... 

പാത്തു.... 

ഹാ ഷാഹിക്കയോ. ഇതെന്താ എല്ലാരുകൂടി എന്താ അവിടെ പരുപാടി... 

പാത്തു... 

എന്റെ ഇക്കാ എവിടെ... 

പാത്തു നിർത്ത്‌. ഞാൻ പറയട്ടെ... 

എന്താ ഷാഹിക്ക ഇങ്ങടെ ശബ്ദത്തിന് ഒരു മാറ്റം... 

പാത്തു... ഞാൻ പറയുന്നത് കേട്ടിട്ട് നീ അവിടെ ബഹളമൊന്നും കാണിക്കരുത് ഞാൻ പറയുന്നത് പെട്ടന്ന് ആരും അറിയരുത്... 

എന്താ ഷാഹിക്ക.... കാര്യം പറ... 

മ്മടെ അജുവിന്‌ ചെറിയൊരു ആക്സിഡന്റ് ഒരൽപ്പം സീരസാണ് ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർ പറയുന്നത്... 

ഷാഹിക്ക... ഇങ്ങള് എന്താ പറയുന്നത്.... 

പാത്തു നീ ബഹളം വെച്ച് ബാക്കിയുള്ളവരെ കൂടി അറിയിക്കാതെ.... 

ഷാഹിക്കാ എനിക്ക് ഇപ്പോ ന്റെ അജുക്കാനേ കാണണം.... 

നീ കരയാതെ പാത്തു. ഇപ്പോ വന്നാലും അജൂനെ കാണാൻ സാധിക്കില്ല അവൻ ഓപ്പറേഷൻ തിയ്യറ്ററിലാണ്. നീ സമാധാനമായി കാര്യങ്ങൾ ആരിഫത്താനോടും വീട്ടുകാരോടും പറ... 

ഷാഹിക്ക ഞാൻ ഇതങ്ങനെ ആരിഫത്താനോട് പറയും.എന്നെകൊണ്ട് കഴിയൂല്ലാ... 

പാത്തു എന്തായാലും അവർ എല്ലാം അറിയണം. ഞാൻ അഫ്സലിനെ അങ്ങോട്ട്‌ പറഞ്ഞയക്കാം അവൻ ഇങ്ങോട്ട് കൂട്ടി കൊടുന്നോളും. ന്റെ ഉമ്മയും ഇതേ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്... 

എന്ത് പറ്റി ഉമ്മാക്ക്... 

ഉമ്മാക്ക് പെട്ടന്ന് ശ്വാസംമുട്ട് കൂടി ഇങ്ങോട്ട് കൊണ്ട് വന്നതാണ് ഇപ്പോ കുഴപ്പമൊന്നുമില്ല.അജു ഉമ്മാനെ കാണാൻ വേണ്ടി ഇങ്ങോട്ട് വരുമ്പോഴാണ് അപകടം ഉണ്ടായത്.അഫ്സൽ ഉമ്മാനെ കാണാൻ കൊണ്ടുവാൻ വന്നതാണ് എന്നും പറഞ്ഞ് അങ്ങോട്ട്‌ വരും... അതിൽ കയറി വന്നാൽ മതി. സത്യങ്ങളെല്ലാം ഇവിടെ വന്നതിന് ശേഷം അറിയിച്ചാൽ മതി...

ഷാഹിക്കാ ഇങ്ങള് സത്യം പറ ന്റെ ഇക്കാക്ക് എന്താ പറ്റിയതെന്ന്... 

പാത്തു നീയെങ്കിലും സത്യം അറിഞ്ഞിരിക്കണം. ഉപ്പാക്ക് പോലും ഒന്നും അറിയില്ല. അജുവിന്‌ നീ ആ പഴയ അജു ആകാൻ സാധിക്കില്ല അവന്‌ പറ്റിയ അപകടം സീരസാണ്...

ഷാഹിക്ക ഇങ്ങള് ശെരിക്കും എന്താ പറ്റിയതെന്ന് പറ.... 

പാത്തു അവന്‌ മേജർ ഓപ്പറേഷനാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് അത് കഴിഞ്ഞാൽ അവന്റെ ജീവൻ തിരിച്ചു കിട്ടും പക്ഷെ.... 

ഷാഹിക്കാ ഇങ്ങള് ഇതെന്തൊക്കെയാ പറയുന്നത്.എനിക്ക് ഒന്നും കേൾക്കണ്ട എനിക്ക് ഇപ്പോ ന്റെ ഇക്കാനെ കാണണം... 

പാത്തു അഫ്സൽ വണ്ടിയുമായി വരും നീ സമാധാനിക്ക് അതുവരെ ആരും ഒന്നും അറിയാതെ നീ നോക്കണം. ഞാൻ ഫോൺ വെക്കട്ടെ....
                  ***    *****    *****   ***

നിമിഷങ്ങൾക്കുള്ളിൽ അഫ്സൽ വണ്ടിയുമായി അജുവിന്റെ വീട്ടിൽ എത്തി. ആരിഫയും വീട്ടുകാരും ഒന്നും അറിയാതെ അജുവിനെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു.വണ്ടി വീടിന്റെ ഉമ്മറത്ത് വന്നു നിന്നു ആരിഫ പ്രതീക്ഷയോടെ മുറ്റത്തേക്ക് വന്നു. അവളുടെ പ്രതീക്ഷകൾ തെറ്റി.വണ്ടിയിൽ നിന്നും അഫ്സൽ ഇറങ്ങി.ആരിഫയുടെ മുഖത്തെ ചിരി മാഞ്ഞു.. 

അല്ല അഫ്സൽക്കയോ എവിടെ ആയിരുന്നു ഇതുവരെ എന്റെ ഇക്കാ എവിടെ ന്റെ ഇക്കാനെ കണ്ടോ ഇക്കാ ഇന്ന് പോകില്ലന്നറിഞ്ഞിട്ട് വന്നതാവൂല്ലേ 

അവളുടെ നോർത്താതെയുള്ള ചോദ്യത്തിന് മുന്നിൽ ഒന്നും പാറയാൻ കഴിയാതെ മിണ്ടാതെ നിന്നു. 

അഫ്സൽക്കാ ഇങ്ങള് ഇതെന്താ ഒന്നും മിണ്ടാതെ കുന്തം പോലെ നിൽക്കുന്നത്.... 

ഹാ അഫ്‌സൽക്കയോ ഇക്കാ എത്തിയോ. ഷാഹിക്കയും അജുക്കയും കൂടി  ഇപ്പോ വിളിച്ചിരുന്നു അഫ്‌സൽക്കാ വണ്ടിയുമായി വരും എന്ന്... 

അല്ല പാത്തു എന്തിനാ ഇപ്പോ വണ്ടിയുമായി വരുന്നത് നമ്മളെങ്ങോട്ടാ പോണത് എന്നിട്ട് അജുക്ക എന്നോട് ഒന്നും പറഞ്ഞില്ലല്ലോ. ഹോ ഇക്കാന്റെ കയ്യിൽ ഫോൺ ഇല്ലല്ലോ അതാകും ഞാൻ മറന്നു... 

അത് പിന്നെ ഇത്താ ഷാഹിക്കാടെ ഉമ്മാനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട് ഇക്കാ ഹോസ്പിറ്റലിൽ ഉണ്ട് നമ്മൊളൊട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞിരിക്കാ... 

സങ്കടം ഉള്ളിലൊതുക്കി കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വരാതെ പാത്തു അത് പറഞ്ഞ് അവസാനിപ്പിച്ചു.എല്ലാവരും കൂടി അഫ്സലിന്റെ കാറിൽ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ എത്തും തോറും അഫ്‌സലിന്റെയും പാത്തുവിന്റെയും ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി അവിടെ എത്തിയാൽ അവരോട് എന്ത് പറയും എന്നറിയാതെ. ഇതൊന്നും അറിയാതെ ആരിഫാ വണ്ടിയുടെ ഒരു മൂലയിൽ പുറത്തെ കാഴ്ച്ചകളും നോക്കി ഇരിപ്പുണ്ടായിരുന്നു. വണ്ടി ഹോസ്പിറ്റലിന്റെ മുന്നിൽ വന്ന് നിന്നു. എല്ലാവരും ഇറങ്ങി അഫ്സൽ അവരെയും കൊണ്ട് നേരെ ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിൽ വന്നു. അവരെ കണ്ടതും അജുവിന്റെ ഉപ്പാക്ക് സങ്കടം താങ്ങാൻ കഴിയാതെ പൊട്ടി കരയാൻ തുടങ്ങി. അത് കണ്ട് വന്ന ആരിഫയും ഉമ്മയും കാര്യം അറിയാതെ ഉപ്പാന്റെ അടുത്തേക്ക് ഓടി... 

എന്തിനാ ഉപ്പ ഇങ്ങള് കരയുന്നത്. ഉമ്മാ ചോദിക്ക് ഉമ്മാ.ഉപ്പ കരയുന്നത് കണ്ടില്ലേ. 

ഇക്കാ ഇങ്ങള് എന്തിനാ കരയുന്നത്... 

മോളെ മ്മടെ അജു.... 

അത് പറയാൻ തുടങ്ങുമ്പോഴേക്കും പാത്തു ഉപ്പാനെ കെട്ടി പിടിച്ചു.... 

മോളെ മ്മടെ അജു.... 

ഇങ്ങള് ഇതെന്തൊക്കെയാ പറയുന്നത് ന്റെ അജുക്കാക്ക് എന്താ പറ്റിയത് എന്റെ ഇക്ക എവിടെ. നിങ്ങള് ആരും എന്താ മിണ്ടാതെ നിൽക്കുന്നത്. അഫ്സൽക്കാ ഇങ്ങള് പറ. 

അഫ്സലും സങ്കടം സഹിക്കാൻ കഴിയാതെ കരയാൻ തുടങ്ങി... 

ഷാഹി ഇയ്യെങ്കിലും പറ ന്റെ അജുക്ക എവിടെ. ഇങ്ങൾക്കെല്ലാവർക്കും അറിയാം എന്റെ അജുക്കാക്ക് എന്തോ പറ്റിയിട്ടുണ്ട് സത്യം പറ. ആരിഫ അലമുറയിട്ട് കരയാൻ തുടങ്ങി... 

മോളെ ആരിഫാ മ്മടെ അജു ദാ അതിനുള്ളിലുണ്ട്.... 

എന്താ ഉപ്പ ഇങ്ങള് പറയുന്നത് ന്റെ അജുക്കാക്ക് എന്ത് പറ്റി. പാത്തു ഇയ്യെങ്കിലും പറ... 

ആരിഫാ.... ഇയ്യ് ഇങ്ങോട്ട് വാ.... 

അഫ്‌സൽക്കാ. ഇങ്ങള് ന്റെ ഇക്കാടെ ഏറ്റവും അടുത്ത കൂട്ടുകാരനല്ലേ. ങ്ങളെങ്കിലും പറ.... 

  ആരിഫാ നീ സമാധാനിക്ക്. ഞാൻ പറയുന്നത് നീ കേൾക്ക്.മ്മടെ അജൂന് ഒരു ആക്സിഡന്റ് പറ്റി. അവൻ ഇപ്പോ ഓപ്പറേഷൻ തിയ്യറ്ററിലാണ് ഒരു മേജർ ഓപ്പറേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. 

  അഫ്സൽ ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം ആരിഫാനോട് തുറന്ന് പറഞ്ഞു. ആരിഫ ഒന്നും മിണ്ടാതെ അഫ്സൽ പറയുന്നതെല്ലാം നിറഞ്ഞ മിഴികളോടെ കേട്ടിരുന്നു. കുറച്ച് സമയം അവൾ ഒന്നും മിണ്ടാതെ ഇരുന്നു. എല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ ആരോടും ഒന്നും മിണ്ടിയില്ല. എല്ലാവരും അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഓപ്പറേഷൻ തിയറ്ററിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു.... 

   അജമലിന്റെ കൂടെയുള്ളവർ ആരാ.ഡോക്ടർ ചോദിച്ചു... 

എന്താ ഡോക്ടർ...

  ഓപറേഷൻ കഴിഞ്ഞു. ആളെ ICU വിലേക്കു മാറ്റിയിട്ടുണ്ട്. കുറച്ച് കഴിഞ്ഞാൽ കാണേണ്ടവർക്ക് അവിടെ നിന്ന് കാണാം. 

ഡോക്ടർ അജുവിന്‌ ഇപ്പോ എങ്ങനെയുണ്ട്... 

ഓപ്പറേഷൻ സക്സ്സസാണ്. രണ്ട് മണിക്കൂർ കഴിഞ്ഞേ എന്തേങ്കിലും പറയാൻ സാധിക്കൂ... 

ഡോക്ടർ എന്റെ അജുവിന്‌ എന്തേങ്കിലും സംഭവിക്കോ... 

ഞാൻ പറഞ്ഞില്ലേ എന്നെ കൊണ്ട് കഴിയാവുന്നത് ഞാൻ ചെയ്തിട്ടുണ്ട് ഇനി ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്. 

ഡോക്ടർ പേഷ്യന്റിനെ ICU  ലേക്ക് മാറ്റി... 

സിസ്റ്റർ പേഷ്യന്റിനെ ഇവർക്ക് കാണിച്ച് കൊടുക്ക്‌. 

ശെരി ഡോക്ടർ... 

ഒരാൾക്ക്‌ ഉള്ളിൽ കയറി കാണാം. ബാക്കിയുള്ളവർക്ക് ആ ജനലിൽ കൂടി കാണാം... 

ആരിഫാ അനക്ക് അന്റെ അജുക്കാനേ കാണണ്ടേ.ഇയ്യ്‌ എന്തേങ്കിലും ഒന്ന് മിണ്ടു ഇങ്ങനെ ഒന്നും പറയാതെ ഇരിക്കാതെ... 

അഫ്‌സൽക്ക ന്റെ ഇക്കാനെ എനിക്ക് ഇങ്ങനെ കാണണ്ട. എനിക്ക് എന്റെ ആ പഴയ ഇക്കാനെ തിരിച്ചു തരാൻ പറ ഇക്കാ... 

ആരിഫ എല്ലാം പടച്ചോന്റെ പരീക്ഷണമല്ലേ മ്മടെ അജൂന് ഒന്നും സംഭവിക്കില്ല. 

എങ്ങനെ എല്ലാവരും നിർബന്ധിച്ചു ആരിഫാക്ക് അജുവിനെ കാണിച്ച് കൊടുത്തു. 

സമയം ഒരുപാട് കഴിഞ്ഞു.... 

   ഡോക്ടർ പേഷ്യന്റ് കണ്ണ് തുറന്നു.... 

ഡോക്ടർ അവനെ പരിശോധിച്ച് പുത്തേക്ക് വന്നു... 

അജൂന്റെ കൂടെയുള്ളവർ.... 

ഡോക്ടർ.... 

പേഷ്യന്റ് കണ്ണ് തുറന്നു.ഒരാൾ വരൂ... 

ഡോക്ടർ... അജൂന് എങ്ങനെയുണ്ട്. 

നിങ്ങൾ പേഷ്യന്റിന്റെ ആരാ... 

ഞാൻ കൂട്ടുകാരനാണ് 

പേര്... 

അഫ്സൽ.... 

അഫാസിലെ ഞാൻ ഒരു കാര്യം പറയട്ടെ...

പറ ഡോക്ടർ... 

ഓപറേഷൻ വിജയിച്ചെങ്കിലും ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് സംഭവിക്കും... 

എന്താ ഡോക്ടർ ന്റെ അജുവിന് പറ്റിയത്.... 

ഇനി അവൻക്ക് എഴുന്നേറ്റ് നടക്കാനോ കിടന്നിടത്തുനിന്ന് ഒരാളുടെ സഹായം ഇല്ലാതെ എഴുന്നേറ്റ് ഇരിക്കാനോ സാധിക്കില്ല... 

ഡോക്ടർ ഇനി അത് ചികിൽസിച്ചു മാറ്റാൻ സാധിക്കില്ലേ അവന്റെ മരണം വരെ ഇതേ പോലെ തന്നെയാകുമോ... 

അഫ്സലെ ഇതിന് ചികിത്സയൊക്കെ ഉണ്ട്. പക്ഷെ അത് എത്രത്തോളം വിജയിക്കും എന്ന് പറയാൻ കഴിയില്ല. ലക്ഷത്തിൽ രണ്ടോ മൂന്നോ ആളുകൾ മാത്രമേ ഇതിൽ നിന്നും രക്ഷപ്പെട്ടിട്ടുള്ളൂ. ചിലപ്പോൾ മാസ്സങ്ങളോളം അല്ലങ്കിൽ വർഷങ്ങളോളം 
ഈ നില തുടർന്നേക്കാം. നമ്മുക്ക് ഒന്നും പറയാൻ സാധിക്കില്ല. എന്തായാലും പേഷ്യന്റ് ICU വിൽ തന്നെ തുടരട്ടെ.. 

ഡോക്ടർ അജുവിനെ എവിടെ വേണമെങ്കിലും കൊണ്ട് പോകാം ചികിൽസിക്കാം... 

അഫ്സലെ ഞാൻ പറഞ്ഞില്ലേ എവിടെ കൊണ്ടുപോയാലും ഇത് തന്നെയായിരിക്കും മറ്റു ഡോക്ടർമാരും പറയുക.എന്ത് വേണമെങ്കിലും നിങ്ങൾക്ക് തീരുമാനിക്കാം.... 

ഇല്ല ഡോക്ടർ. ഡോക്ടർ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. 

ഡോക്ടറുടെ റൂമിൽ നിന്നും അഫ്സൽ പുറത്തേക്ക്‌ ഇറങ്ങി. എല്ലാവരും വളരെ പ്രതീക്ഷയോടെ അവനെ തന്നെ നോക്കി നിന്നു...  

അഫ്സലെ... ഡോക്ടർ എന്താ പറഞ്ഞത്.. 

ഷാഹിദേ... മ്മടെ അജു അവനെ ഇനി നമ്മുക്ക് പഴയത് പോലെ കാണാൻ സാധിക്കില്ല. ഇതൊക്കെ എങ്ങനെ അവന്റെ വീട്ടുകാരെ മുഖത്തുനോക്കി എങ്ങനെ പറയും. 

അഫ്സലെ എന്താ ന്റെ മോൻക്ക്... 

ഉപ്പ ഞാൻ പറയുന്നത് നിങ്ങൾ ക്ഷമയോടെ കേൾക്കണം... 

അഫസൽ ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം അവരോട് തുറന്നു പറഞ്ഞു. ഇതെല്ലാം കേട്ട് അവർ പൊട്ടി കരഞ്ഞു. പക്ഷെ ആരിഫയുടെ മുഖത്ത്‌ പ്രത്യേകിച്ച് ഒരു ഭാവ മാറ്റവും ആരും കണ്ടില്ല. എല്ലാം നഷ്ട്ടപ്പെട്ടവളേ പോലെ അവൾ ഒരു മൂലയിൽ ഇരിപ്പുറപ്പിച്ചു.... 

     ഇനി മുതൽ അവളാണ് അജുവിന്റെ ജീവൻ ഇനി മുതൽ അവന്‌ വേണ്ടി ആയിരിക്കും അവൾ ജീവിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രം ഒരു മിച്ചു ജീവിക്കാൻ വിധിക്കപ്പെട്ടവൾ ഇനി മരണം വരെ അവന് വേണ്ടി ജീവിക്കാൻ വിധിക്കപ്പെട്ടവൾ...

  അവൻ നൽകിയ മഹർ ഹൃദയം കൊണ്ട് സ്വീകരിച്ചു ഇനി മുതൽ അജുവിന് വേണ്ടി അവളുടെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും ഉപേക്ഷിച്ചു അജുവിന്റെ ഭാര്യയായി ജീവിതകാലം മുഴുവൻ അവൾ അവന്‌ വേണ്ടി ജീവിക്കും.... 

ഖൽബ് കൊണ്ടൊരു മഹർ അവളുടെ ഹൃദയത്തിൽ സൂക്ഷിച്ചു കൊണ്ട് ഈ സ്റ്റോറി ഇവിടെ അവസാനിക്കുന്നു. 

       പ്രിയ സൗഹൃദങ്ങളെ ഈ സ്റ്റോറിയുടെ ആദ്യ ഭാഗം മുതൽ അവസാനിക്കുന്നതിന്റെ തൊട്ട് മുൻപത്തെ ഭാഗം വരെ വെറും കെട്ടു കഥയായിരുന്നങ്കിലും ഈ ലാസ്റ്റ് പാർട്ട്‌ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചതും കണ്ടറിഞ്ഞതുമായ കാര്യങ്ങളാണ്. അത് എത്രത്തോളം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചു എന്ന് എനിക്കറിയില്ല. ഒരു കഥ അവസാനിക്കുമ്പോൾ അതിൽ എന്തേങ്കിലും മെസേജ് വായനക്കാരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്  ഞാൻ ഇത് നിങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത് പ്രിയ വായനക്കാർ സ്വീകരിക്കും എന്ന വിശ്വാസത്തോടെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. 

ഇനി ഒരു കഥയുമായി നിങ്ങൾക്ക് മുന്നിൽ എത്താൻ കഴിയുമോ എന്ന് എനിക്കറിയില്ല. കുറച്ച് കാലത്തേക്ക് എഴുതുകളോട് തൽക്കാലത്തേക്ക് വിട പറഞ്ഞുകൊണ്ട് പിന്നീട് വരാം എന്ന ശുഭ പ്രതീക്ഷയോടെ 
            
#ShaaN_wky

#Nb :- പ്രിയ സുഹൃത്തുക്കളെ നമ്മുക്ക് എത്ര തിരക്കുകൾ ഉണ്ടായാലും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക.നമ്മളെ പ്രതീക്ഷിച്ചുകൊണ്ട് വീട്ടിൽ ഭാര്യയോ നമ്മുടെ മാതാപിതാക്കളോ വഴി കണ്ണുമായി കാത്തിരിക്കുന്നുണ്ടാകും. അവരുടെ കണ്ണുകൾ നിറയാതെ നോക്കുക. ഇല്ലങ്കിൽ പലരുടെയും കണ്ണുനീരിനു നമ്മൾ കാരണമാകും... 
                           വില കൂടിയ വണ്ടികൾ വാങ്ങി അതിന്മേൽ ലക്ഷങ്ങൾ ചിലവാക്കി മോഡി പിടിപ്പിച്ചു രാത്രി കാലങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും റോട്ടിലൂടെ  പായുമ്പോൾ ഒന്ന് ശ്രദ്ധിക്കുക സ്വന്തം ജീവിതം കൊണ്ട് അമ്മാനമാടുമ്പോൾ മറ്റുള്ളവരുടെ ജീവന് നമ്മൾ സമാധാനം പറയേണ്ടി വരും. അവരെയും കാത്ത് അവരുടെ വീട്ടിൽ കാത്തിരിക്കുന്നവരോട് ഉത്തരം പറയേണ്ടി വരും.... 

   #ശുഭം

✍️ ShaNu_wky

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌