ഇന്ദുമുഖി | ✍️ MUHAMMED RAFI | ഫുൾ പാർട്ട്
ഇന്ദുമുഖി Full Part MUHAMMED RAFI ✍️ താലി ചാർത്താൻ ഉയർത്തി പിടിച്ച എന്റെ കൈകൾ ഒരു നിമിഷം ഞാൻ പോലുമറിയാതെ താഴെക്ക് തന്നെ ഊർന്ന്‌പോയി അവളെ മുഖത്തേക്ക് നോക്കിയ ഞാൻ ഒരു നിമിഷം അവളെ കഴുത്തിലേക്ക് ഈ താലി ചാർത്തണോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്ന് പോയി അന്ന് ആദ്യമായിട്ടാ എന്റെ പെണ്ണിനെ ഞാൻ കാണുന്നത് തന്നെ കണ്ട മാത്രയിൽ ഈ ഭൂമി അങ്ങ് പിളർന്നു താഴെക്ക് പോയങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം കതിർമണ്ഡപത്തിൽ ഇരുന്ന് വിയർക്കാൻ തുടങ്ങിയ എന്നെ നോക്കി ആരോ പറഞ്ഞു മുഹൂർത്തം തെറ്റും താലികെട്ട് പെട്ടന്ന് ആവട്ടെ അപ്പോൾ ആ താലി അവളെ മുഖത്തേക്ക് നോക്കി വലിച്ചെറിഞ്ഞു ഓടനാ എനിക്കി തോന്നിയത് പക്ഷേ.... അച്ഛൻ തൊട്ടുമുൻപിൽ യാചനയോടെ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ യാദൃശ്ചികമായി എന്റെ താലിപിടിച്ച കൈകൾ അവളുടെ കഴുത്തിലേക്ക് നീണ്ടു അവളുടെ കയ്യ് പിടിച്ച് കതിർമണ്ഡപത്തിന് ചുറ്റും വലയം വെക്കുമ്പോൾ അതുവരെ ഞാൻ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ എല്ലാം അവിടെ പാടെ തകരുകയായിരുന്ന