നിനക്കായ് | SHORT STORY | ✍️ AJWA

❤️ നിനക്കായ് 💖 Short Story _________________ "നിന്നോട് ഞാൻ പറഞ്ഞത് അല്ലേ തിരിച്ചു വരുമ്പോ നടന്നു വന്നാൽ മതി എന്ന്,,, എന്നിട്ട് അവൻ വന്നിരിക്കുന്നു ഓട്ടോ പിടിച്ചു കൊണ്ട്... അതിന് ഉള്ള പണം നിന്റെ അച്ഛൻ ഉണ്ടാക്കി വെച്ചിരിക്കുന്നുണ്ടോ ഇവിടെ...? " അച്ഛന്റെ സ്ഥിരം കലാ പരിപാടി കണ്ടു കൊണ്ടാണ് മീനാക്ഷി ഗേറ്റ് കടന്നു വന്നത്... പല്ലും കടിച്ചു സ്കൂട്ടർ സ്റ്റാൻഡിൽ നിർത്തി അവൾ ഒന്ന് നോക്കി അകത്തേക്ക് നടന്നു... മുന്നിൽ നിന്നു എല്ലാം കേട്ട് വായും പൊളിച്ചു നിക്കുന്ന അപ്പുനെ നോക്കി ഒന്ന് പുച്ഛിച്ചു കാണിച്ചു... "ഇന്ന് എന്താടി നിനക്ക് ഇത്രയും കനം... " അച്ഛൻ അവളുടെ മുഖം കണ്ടു അവനിൽ നിന്നും നോട്ടം മാറ്റി കൊണ്ട് ചോദിച്ചു... "ഇന്ന് രണ്ട് ബുക്ക് എക്സ്ട്രാ ഉണ്ട് അത് കൊണ്ടാവും... "😏 അവൾ അച്ഛനെയും പുച്ഛിച്ചു കൊണ്ട് അകത്തേക്ക് കയറി,,, അച്ഛൻ അവൾ പറഞ്ഞത് മനസ്സിൽ ആവാതെ അവനിൽ തന്നെ തിരിഞ്ഞു... "എടാ ഇങ്ങോട്ട് നോക്ക്,,, എന്തെങ്കിലും ആവശ്യത്തിന് വണ്ടി പിടിച്ചു പോയാൽ തിരിച്ചു വരുമ്പോൾ നടന്നു വന്നാൽ മതി... കേട്ടോടാ കഴുതേ... " അപ്പു ആ എന്നും തല ആട്ടി നിന്നു... ...