വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ ഫുൾ പാർട്ട്

❤വെള്ളാരം_കണ്ണിനെ_പ്രണയിച്ചവൾ❤ ഫുൾ പാർട്ട് ജാലകത്തിന്റെ ഇടയിലൂടെ തെറിച്ചു വീണ മഴ തുള്ളികൾ മുഖത്തു വീണപ്പോഴാണ് ഷഹാന ഉറക്കമുണർന്നത്. പുറത്ത് ഇടവപ്പാതി തകർത്തു പെയ്യുകയാണ്. വീശിയടിച്ച തെക്കൻ കാറ്റിൽ മുറ്റത്തെ മൂവ്വാണ്ടൻ മാവിൽ നിന്നും പച്ചയും പഴുത്തതുമായ ഇലകളും മാങ്ങകളും മുറ്റത്ത് വീണു കിടക്കുന്നു. ഷഹാന ജനൽ പാളികളിലൂടെ പുറത്തോട്ടു നോക്കി. മഴവെള്ളം വീണു തളിർത്തു തണുത്തു വിറച്ചു നിൽക്കുന്ന വള്ളിപയറും, ചുവന്ന ചീരയും, വെണ്ടയുമെല്ലാം തല ഉയർത്തി അവളെ നോക്കുന്നുണ്ടായിരുന്നു...തണുത്ത ശീതകാറ്റിന്റെ ശക്തിക്ക് അനുസരിച്ചു മഴത്തുള്ളികൾ വീണ്ടും അവളുടെ മുഖത്തേക്ക് തെറിച്ചു വീണു. ഷഹാന ജനലുകൾക്കിടയിലൂടെ കൈ പുറത്തേക്കിട്ടു. ഇറയത്തു നിന്നും ഇറ്റ് വീഴുന്ന മഴത്തുള്ളികളെ കൈകൊണ്ട് എത്തി പിടിച്ചു കൈ കുമ്പിളിൽ വെള്ളത്തിന് അപ്പോൾ ഉദയ സൂര്യന്റെ പൊന്നിൻ നിറമായിരുന്നു...അവൾ കൈ ഉള്ളിലേക്ക് വലിച്ചു കൈ കുമ്പിളിൽ പിടിച്ച വെള്ളം കൊണ്ട് മുഖം തുടച്ചു. ഒരു ദീർഘ ശ്വാസം ഉള്ളിലോട്ട് വലിച്ചപ്പോഴാണ്. മൂക്കിലോട്ട് നല്ല കട്ടൻ കാപ്പിയുടെ മണം അടിച്ചു കയറിയത്..... "ഗുഡ് മോർണിങ് വാവേ.... അതുകേട്ടതും ഷഹാന........